മൂന്നു ദിവസത്തിനു ശേഷം ഉളുഹിയത്തിന്റെ മാംസം സൂക്ഷിച്ചുവെക്കുന്നതും കഴിക്കുന്നതും അനുവദനീയമല്ല എന്ന് ഹദീസിൽ വന്നിട്ടുണ്ടോ ? മൂന്നു ദിവസത്തിനു ശേഷവും ഉളുഹിയത്തിന്റെ മാംസം കഴിക്കുന്നതിന്റെ വിധി എന്താണ് ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു ?
ആരംഭ കാലത്തിൽ ഉളുഹിയത്തിന്റെ മാംസം മൂന്ന് ദിവസത്തിൽ കൂടുതലായി സൂക്ഷിക്കുന്നതും കഴിക്കുന്നതും നബി ﷺ വിലക്കിയിരുന്നു. എന്നാൽ പിന്നീട് നബി ﷺ അതിന് അനുവാദം നൽകി. അതിനാൽ മൂന്ന് ദിവസത്തിന് ശേഷവും ഉളുഹിയത്തിന്റെ മാംസം ഉപയോഗിക്കൽ അനുവദനീയമാണെന്ന് വിവിധ ഹദീസുകളിൽ നിന്ന് വ്യക്തമാണ്.
ഇമാം മുസ്ലിം (റ) രിവായത് ചെയ്യുന്ന ഹദീസ് :നബി ﷺ ഉളുഹിയത്തിന്റെ മാംസം മൂന്ന് ദിവസത്തിന് ശേഷം കഴിക്കുന്നത് വിലക്കിയിരുന്നു.
അബ്ദുല്ലാഹ് ബിൻ അബൂബക്ര്‍ (റ) പറയുന്നു: ഞാൻ ഈ ഹദീസ് ഉംറയോട് പറഞ്ഞു. അവർ പറഞ്ഞു: അബ്ദുല്ലാഹ് സത്യം പറഞ്ഞിരിക്കുന്നു. ഞാൻ ആയിഷ (റ) യിൽ നിന്ന് കേട്ടിട്ടുണ്ട്: നബി ﷺ യുടെ കാലത്ത് ഗ്രാമപ്രദേശങ്ങളിൽ നിന്ന് ചില സാധുക്കൾ ബലി പെരുന്നാളിന് പങ്കെടുക്കാൻ വന്നു. അപ്പോൾ നബി ﷺ പറഞ്ഞു:
മൂന്ന് ദിവസത്തേക്ക് ആവശ്യമായ മാംസം സൂക്ഷിച്ചു വെച്ചുകൊള്ളൂ; ശേഷിക്കുന്നതു ദാനം ചെയ്യൂ.(അവർക്കും മാംസം ലഭിക്കാനായിരുന്നു ഈ നിർദേശം.)
പിന്നീട് സഹാബാക്കൾ ചോദിച്ചു:യാ റസൂലല്ലാഹ്! ﷺ ആളുകൾ ഉളുഹിയത് മൃഗത്തിന്റെ തോൽ ഉപയോഗിച്ച് പാത്രങ്ങൾ ഉണ്ടാക്കുകയും കൊഴുപ്പ് ഉരുക്കി സൂക്ഷിക്കുകയും ചെയ്യാറുണ്ട്.
അപ്പോൾ നബി ﷺ ചോദിച്ചു:
ഇപ്പോൾ എന്താണ് പ്രശ്നം ?
അവർ പറഞ്ഞു:
താങ്കൾ മൂന്ന് ദിവസത്തിന് ശേഷം മാംസം ഉപയോഗിക്കുന്നത് വിലക്കിയിരുന്നല്ലോ.
അപ്പോൾ നബി ﷺ വ്യക്തമാക്കി:
ആ സമയത്ത് എത്തിയിരുന്ന ദരിദ്രരുടെ കാരണത്താലായിരുന്നു ഞാൻ നിങ്ങളെ വിലക്കിയത്. ഇനി നിങ്ങൾ കഴിക്കൂ, സൂക്ഷിച്ച് വെക്കു , ദാനം ചെയ്യൂ.
- ഇമാം ബുഖാരി (റ) രിവായത് ചെയ്യുന്ന ഹദീസ് :നബി ﷺ പറഞ്ഞു:നിങ്ങളിൽ ആരെങ്കിലും ഉളുഹിയത് നടത്തിയാൽ മൂന്നാം ദിവസം അയാളുടെ വീട്ടിൽ അതിൽ നിന്ന് ഒന്നും ശേഷിക്കരുത്.അടുത്ത വർഷം സഹാബാക്കൾ ചോദിച്ചു:
യാ റസൂലല്ലാഹ് ﷺ കഴിഞ്ഞ വർഷം ചെയ്തതുപോലെ ഈ വർഷവും ചെയ്യണമോ ?
അപ്പോൾ നബി ﷺ പറഞ്ഞു:
ഇപ്പോൾ നിങ്ങൾ കഴിക്കൂ, മറ്റുള്ളവർക്ക് കൊടുക്കൂ, സൂക്ഷിച്ചു വെക്കൂ. കഴിഞ്ഞ വർഷം ആളുകൾ കഷ്ടതയിൽ ആയിരുന്നതിനാൽ, അവരെ സഹായിക്കാനായിരുന്നു ഞാൻ അങ്ങനെ നിർദേശിച്ചത്.
അതിനാൽ ഈ ഹദീസുകളിൽ നിന്ന് വ്യക്തമായി മനസ്സിലാകുന്നത് ഉളുഹിയത്തിന്റെ മാംസം മൂന്ന് ദിവസത്തിൽ കൂടുതലായി സൂക്ഷിക്കാവുന്നതാണ്. ചോദ്യത്തിൽ പറഞ്ഞ ഹദീസിലുള്ള വിലക്ക് താൽക്കാലികമായിരുന്നു. പിന്നീട് ആ വിലക്ക് റദ്ദാക്കപ്പെട്ടതാണ് (മൻസൂഖ് ആയതാണ്).
وَاخْتَلَفَ الْعُلَمَاءُ فِي الْأَخْذِ بِهَذِهِ الْأَحَادِيثِ فَقَالَ قَوْمٌ يَحْرُمُ إِمْسَاكُ لُحُومِ الْأَضَاحِيِّ وَالْأَكْلُ مِنْهَا بَعْدَ ثَلَاثٍ وَإِنَّ حُكْمَ التَّحْرِيمِ باق كما قاله على وبن عمر وقال جماهير العلماءيباح الْأَكْلُ وَالْإِمْسَاكُ بَعْدَ الثَّلَاثِ وَالنَّهْيُ مَنْسُوخٌ بِهَذِهِ الأحاديث المصرحة بالنسخ لاسيما حديث بريدة وهذامن نَسْخِ السُّنَّةِ بِالسُّنَّةِ وَقَالَ بَعْضُهُمْ لَيْسَ هُوَ نَسْخًا بَلْ كَانَ التَّحْرِيمُ لِعِلَّةٍ فَلَمَّا زَالَتْ زَالَ لِحَدِيثِ سَلَمَةَ وَعَائِشَةَ وَقِيلَ كَانَ النَّهْيُ الأول للكراهة لاللتحريم قَالَ هَؤُلَاءِ وَالْكَرَاهَةُ بَاقِيَةٌ إِلَى الْيَوْمِ وَلَكِنْ لَا يَحْرُمُ قَالُوا وَلَوْ وَقَعَ مِثْلُ تِلْكَ الْعِلَّةِ الْيَوْمَ فَدَفَّتْ دَافَّةٌ وَاسَاهُمُ النَّاسُ وَحَمَلُوا على هذا مذهب على وبن عُمَرَ وَالصَّحِيحُ نَسْخُ النَّهْيِ مُطْلَقًا وَأَنَّهُ لَمْ يبق تحريم ولاكراهة فيباح الْيَوْمَ الِادِّخَارُ فَوْقَ ثَلَاثٍ وَالْأَكْلُ إِلَى مَتَى شَاءَ لِصَرِيحِ حَدِيثِ بُرَيْدَةَ وَغَيْرِهِ وَاللَّهُ أَعْلَمُ قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
[النووي، شرح النووي على مسلم، ١٢٩/١٣]
عن سلمة بن الاكوع، قال: قال النبي صلى الله عليه وسلم:’’ من ضحى منكم فلا يصبحن بعد ثالثة، وبقي في بيته منه شيء"، فلما كان العام المقبل، قالوا: يا رسول الله نفعل كما فعلنا عام الماضي، قال:" كلوا، واطعموا، وادخروا، فإن ذلك العام كان بالناس جعن سلمة بن الاكوع، قال: قال النبي صلى الله عليه وسلم:" من ضحى منكم فلا يصبحن بعد ثالثة، وبقي في بيته منه شيء"، فلما كان العام المقبل، قالوا: يا رسول الله نفعل كما فعلنا عام الماضي، قال:" كلوا، واطعموا، وادخروا، فإن ذلك العام كان بالناس جهد فاردت ان تعينوا فيها‘‘.
صحیح البخاری: (7/103)،رقم الحدیث: 5569
عن عبد الله بن واقد ، قال: " نهى رسول الله صلى الله عليه وسلم عن اكل لحوم الضحايا بعد ثلاث، قال عبد الله بن ابي بكر : فذكرت ذلك لعمرة ، فقالت: صدق سمعت عائشة ، تقول: دف اهل ابيات من اهل البادية حضرة الاضحى زمن رسول الله صلى الله عليه وسلم، فقال رسول الله صلى الله عليه وسلم: ’’ ادخروا ثلاثا ثم تصدقوا بما بقي ‘‘، فلما كان بعد ذلك، قالوا: يا رسول الله، إن الناس يتخذون الاسقية من ضحاياهم ويجملون منها الودك، فقال رسول الله صلى الله عليه وسلم: ’’وما ذاك؟‘‘ قالوا: نهيت ان تؤكل لحوم الضحايا بعد ثلاث، فقال: " إنما نهيتكم من اجل الدافة التي دفت فكلوا وادخروا وتصدقوا‘‘.
صحیح مسلم:( 3/1561 )،رقم الحدیث: 1971
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment