ആരാണ് സാഹിബ് തർതീബ്
ഒരു ഖളാ നിസ്കാരവും ബാധ്യതയില്ലാത്ത അല്ലെങ്കിൽ പരമാവധി അഞ്ചു ഖളാ നമസ്കാരങ്ങൾ മാത്രം ബാധ്യതയുള്ളയാളാണ് സാഹിബ് തർതീബ് എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അഞ്ചോ അതിൽ കുറവോ ആയ നമസ്കാരങ്ങൾ പുതിയത്,പഴയത് തുടർച്ചയായത്, ഇടവിട്ടത് അല്ലെങ്കിൽ പുതിയതും പഴയതും എല്ലാം കൂടി ചേർന്നതായാലും ശരി പരമാവധി അഞ്ചു ഖളാ നമസ്കാരങ്ങൾ മാത്രമാണ് ഒരാൾക്ക് ഖളാ ബാധ്യതയുള്ളുവെങ്കിൽ അയാൾ സാഹിബ് തർതീബാണ്. ഒരാളുടെ മേൽ ആറ് വഖ്തൊ അതിനേക്കാൾ കൂടുതലോ ഖളാ ബാധ്യതയുണ്ടങ്കിൽ അയാൾ സാഹിബ് തർത്തീബല്ല.
മസ്അല : സാഹിബ് തർതീബായ വ്യക്തിക്ക് സമയം ഉണ്ടെങ്കിൽ ആദ്യം ഖളാ നിസ്കാരം നിർവഹിക്കേണ്ടത് നിർബന്ധമാണ്.
മസ്അല : തന്റെ മേൽ ഖളാ നമസ്കാരം ഉണ്ടെന്ന് ഓർമ്മയുണ്ടായിരിക്കെ അയാൾ വഖ്ത് നമസ്കാരം നിർവഹിച്ചു എങ്കിൽ ആ വഖ്ത് നമസ്കാരം അസാധുവാകും. പക്ഷേ ഈ അസാധുത താൽക്കാലികമായിരിക്കും.
ഇതിന് രണ്ട് അവസ്ഥകൾ ഉണ്ട്:
മസ്അല : വഖ്ത് നമസ്കാരത്തിന് ശേഷം ഉടൻ തന്നെ അല്ലെങ്കിൽ അഞ്ചു നമസ്കാരങ്ങൾ കടന്നുപോകുന്നതിന് മുമ്പ് ഖളാ നമസ്കാരം നിർവഹിച്ചാൽ ഖളാ ആയതിന് ശേഷം നിർവഹിച്ച എല്ലാ വഖ്ത് നമസ്കാരങ്ങളും വീണ്ടും മടക്കി നിർവഹിക്കേണ്ടിവരും. കാരണം ക്രമം (തർതീബ്) നിർബന്ധമാണ്.
മസ്അല : സാഹിബ് തർതീബായ വ്യക്തിക്ക് ഒരു നമസ്കാരം ഖളാ ആവുകയും അത് ഖളാ വീട്ടാതെ തുടർന്ന് അടുത്ത ആറു വഖത് നമസ്കാരങ്ങൾ നിർവഹിച്ചാൽ (ഉദാ: ളുഹർ ഖളാ ആയി. ളുഹർ ഖളാ വീട്ടാതെ അസർ, മഗ്‌രിബ്, ഇശാ, പിറ്റേന്ന് സുബഹി, ളുഹർ, അസർ) അദ്ദേഹത്തിന്റെ എല്ലാ വഖത് നമസ്കാരങ്ങളും ശരിയാകുന്നതാണ്. താൽകാലിക അസാധുത നീങ്ങുന്നതാണ്. പിന്നീട് മുമ്പ് നിർവഹിച്ച വഖത് നിസ്കാരം മടക്കി നിർവഹിക്കേണ്ടതില്ല. കാരണം ഈ സാഹചര്യത്തിൽ തർതീബ് (ക്രമം) എന്ന നിബന്ധന ഒഴിവാകുന്നതാണ്.
മസ്അല : സമയം ഇടുക്കമാണെങ്കിൽ അതായത് ഖളാ നിസ്കാരവുമായി ജോലി ആയാൽ വഖത് നിസ്കാരം ഖളാ ആകുമെങ്കിൽ ആദ്യം വഖ്ത് നമസ്കാരം നിർവഹിക്കണം തുടർന്ന് ഖളാ നമസ്കാരം നിർവഹിക്കാം.
മസ്അല : സ്വാഹിബ് തർത്തീബായ വ്യക്തി വഖ്ത് നമസ്കാരം ആരംഭിച്ച ശേഷം ഇടയിൽ തന്റെ മേൽ ഖളാ നമസ്കാരം ഉണ്ടെന്ന് ഓർമ്മ വരുന്ന സാഹചര്യത്തിൽ സമയം വിശാലമാണെങ്കിൽ വഖ്ത് നമസ്കാരം അസാധുവാകും. അതിനാൽ അത് നിർത്തി ആദ്യം ഖളാ നമസ്കാരം നിർവഹിക്കണം. ശേഷം വഖ്ത് നമസ്കാരം വീണ്ടും നിർവഹിക്കണം.
മസ്അല : അയാൾ ജമാഅത് നിസ്കാരത്തിലാണെങ്കിൽ ആ നമസ്കാരം പൂർത്തിയാക്കണം ശേഷം ഖളാ നമസ്കാരം നിർവഹിക്കണം അതിന് ശേഷം വഖ്ത് നമസ്കാരം വീണ്ടും മടക്കി നിർവഹിക്കണം.
സമയം പരിമിതമാണെങ്കിൽ വഖ്ത് നമസ്കാരം സാധുവായി കണക്കാക്കപ്പെടും. തുടർന്ന് ഖളാ നമസ്കാരം നിർവഹിക്കാം.
(التَّرْتِيبُ بَيْنَ الفُرُوضِ الخَمْسَةِ وَالوِتْرِ أَدَاءً وَقَضَاءً لَازِمٌ)
(أَدَاءً وَقَضَاءً) الوَاوُ بِمَعْنَى أَوْ مَانِعَةُ الخُلُوِّ، فَيَشْمَلُ ثَلَاثَ صُوَرٍ: أَمَّا إِذَا كَانَ الكُلُّ قَضَاءً، أَوِ البَعْضُ قَضَاءً وَالبَعْضُ أَدَاءً، أَوِ الكُلُّ أَدَاءً، كَالعِشَاءِ مَعَ الوِتْرِ، وَدَخَلَ فِيهِ الجُمُعَةُ، فَإِنَّ التَّرْتِيبَ بَيْنَهَا وَبَيْنَ سَائِرِ الصَّلَوَاتِ لَازِمٌ، فَلَوْ تَذَكَّرَ أَنَّهُ لَمْ يُصَلِّ الفَجْرَ يُصَلِّيهَا وَلَوْ كَانَ الإِمَامُ يَخْطُبُ
(الدر المختار مع رد المحتار: 2/65)
(وَلَا يَعُودُ) لُزُومُ التَّرْتِيبِ (بَعْدَ سُقُوطِهِ بِكَثْرَتِهِ) أَيْ الفَوَائِتِ (بِعَوْدِ الفَوَائِتِ إِلَى القِلَّةِ بِسَبَبِ القَضَاءِ لِبَعْضِهَا عَلَى المُعْتَمَدِ؛ لِأَنَّ السَّاقِطَ لَا يَعُودُ)
(بِسَبَبِ القَضَاءِ لِبَعْضِهَا) كَمَا إِذَا تَرَكَ رَجُلٌ صَلَاةَ شَهْرٍ مَثَلًا، ثُمَّ قَضَاهَا إِلَّا صَلَاةً، ثُمَّ صَلَّى الوَقْتِيَّةَ ذَاكِرًا لَهَا فَإِنَّهَا صَحِيحَةٌ. وَقُيِّدَ بِقَضَاءِ البَعْضِ؛ لِأَنَّهُ لَوْ قَضَى الكُلَّ عَادَ التَّرْتِيبُ
(الدر المختار مع رد المحتار: 2/70)
(وَمَنْ فَاتَتْهُ الصَّلَاةُ قَضَاهَا إِذَا ذَكَرَهَا، وَقَدَّمَهَا لُزُومًا عَلَى صَلَاةِ الوَقْتِ، إِلَّا أَنْ يَخَافَ فَوْتَ صَلَاةِ الوَقْتِ فَيُقَدِّمُ صَلَاةَ الوَقْتِ ثُمَّ يَقْضِيهَا، فَإِنْ فَاتَتْهُ صَلَوَاتٌ رَتَّبَهَا فِي القَضَاءِ كَمَا وُجِبَتْ فِي الأَصْلِ، إِلَّا إِذَا زَادَتِ الفَوَائِتُ عَلَى سِتِّ صَلَوَاتٍ فَيَسْقُطُ التَّرْتِيبُ فِيهَا)
(اللباب في شرح الكتاب: 1/88)
(وَالْأَصْلُ فِيهِ أَنَّ التَّرْتِيبَ بَيْنَ الفَوَائِتِ وَفَرْضِ الوَقْتِ عِنْدَنَا مُسْتَحَقٌّ)
وَيَسْقُطُ التَّرْتِيبُ بِضِيقِ الوَقْتِ، وَبِالنِّسْيَانِ، وَبِكَثْرَةِ الفَوَائِتِ
(الهداية: 1/73)
(وَلَمْ يَعُدْ وُجُوبُ التَّرْتِيبِ إِلَى القِلَّةِ بَعْدَ سُقُوطِهِ بِكَثْرَةِ الفَوَائِتِ، لِأَنَّ السَّاقِطَ قَدْ تَلاَشَى فَلَا يَحْتَمِلُ العَوْدَ)
(البحر الرائق: 2/93)
(فَلَوْ صَلَّى فَرْضًا ذَاكِرًا فَائِتَةً فَفَسَدَتْ صَلَاتُهُ مَوْقُوفًا، وَإِنْ صَارَتِ الفَوَائِتُ سِتًّا فَمَا فَوْقَ صَحَّتْ)
(البحر الرائق: 2/95)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment