രണ്ടും പദങ്ങളും ശരിയാണ്. വലിയ പെരുന്നാൾ എന്നും ബലിപെരുന്നാൾ എന്നും മുസ്ലിം സമൂഹത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നവയാണ്. എന്നാൽ ഇസ്‌ലാമിക ആശയം കൂടുതൽ വ്യക്തമായി പ്രകടിമാക്കുന്നത് “ബലിപെരുന്നാൾ” എന്ന പേരാണ്. കാരണം, ഈദുൽ അള്ഹയുടെ പ്രധാന കർമ്മങ്ങളിൽ ഒന്നായ ഉള്ഹിയ്യത്ത് അതിലൂടെ സൂചിപ്പിക്കപ്പെടുന്നു.
അതേസമയം “വലിയ പെരുന്നാൾ” എന്ന പേര് സാധാരണ ഉപയോഗിക്കപ്പെടുന്നു. ഈദുൽ ഫിത്ർ “ചെറിയ പെരുന്നാൾ” എന്ന് വിളിക്കുന്നതിനോടനുബന്ധിച്ചാണ് ഈ പേര് ഉപയോഗിക്കപ്പെടുന്നത്. ചെറിയ പെരുന്നാൾ പ്രധാനമായും ഒരു ദിവസത്തെ ആഘോഷമായിരിക്കുമ്പോൾ വലിയ പെരുന്നാൾ ഹജ്ജ് നിർവഹണവുമായി ബന്ധപ്പെട്ട് തശ്‌രീഖ് ദിവസങ്ങളിൽ നീണ്ടുനിൽക്കുന്നതിനാലും “വലിയ പെരുന്നാൾ” എന്ന പേര് പറയപ്പെടാറുണ്ട്.
എങ്കിലും ഇത് ശറഈ അടിസ്ഥാനത്തിലുള്ള ഔദ്യോഗിക നാമകരണമല്ല. മറിച്ച് ജനങ്ങൾക്കിടയിലെ പൊതുപ്രയോഗവും സംസ്കാരപരമായ വിവരണവുമാണ്.
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment