ചോദ്യത്തിനുള്ള മറുപടി ഇബ്നു ഹജർ ഹൈതമി (റ) തന്നെ പറയട്ടെ.
الموالد والأذكار التي تفعل عندنا أكثرها مشتمل على خير كصدقة وذكر وصلاة وسلام على رَسُولِ الله ﷺ ومدحه ، وعلى شر بل شرور لو لم يكن منها إلا رؤية النساء للرجال الأجانب وبعضها ليس فيها شر لكنه قليل نادر
നമ്മുടെ നാട്ടിൽ നടത്തപ്പെടുന്ന മൗലിദുകളും ദിക്റുകളും അധികവും സ്വദഖ, ദിക്റ്, അല്ലാഹുവിന്റെ റസൂൽ ﷺ ന്റെ മേൽ സ്വലാത്തും സലാമും, അവിടുത്തെ മദ്ഹ് (പുകഴ്ത്തൽ) എന്നിവ പോലുള്ള നന്മകൾ ഉൾക്കൊള്ളുന്നതാണ്. അതോടൊപ്പം ചില തിന്മകളും കടന്നു കൂടുന്നുണ്ട്. ഉദാ:അന്യസ്ത്രീപുരുഷന്മാർ ഇടകലരൽ ഉണ്ടായിരുന്നാലും (തിന്മയാകാൻ) അത് മതിയാകുന്നതാണ്. ചില മൗലിദുകളിൽ തിന്മയൊന്നുമില്ല. നന്മകൾ മാത്രം; എന്നാൽ അത്തരം മൗലിദുകൾ വളരെ കുറവും അപൂർവവുമാണ്.
തുടർന്ന് അദ്ദേഹം പറയുന്നു:
«ولا شك أن القسم الأول ممنوع للقاعدة المشهورة المقررة: أن درء المفاسد مقدم على جلب المصالح»
അതിനാൽ നന്മയും തിന്മയും ഒരുമിച്ച് ഉണ്ടാകുന്ന ആദ്യ വിഭാഗം തീർച്ചയായും നിരോധിക്കപ്പെട്ടതാണ്.
«دَرْءُ الْمَفَاسِدِ مُقَدَّمٌ عَلَى جَلْبِ الْمَصَالِحِ»
“തിന്മകളെ തടയുന്നതിന് നന്മകൾ നേടുന്നതിനെക്കാൾ മുൻഗണനയുണ്ട്.”
«فمن علم وقوع شيء من الشر فيما يفعله من ذلك فهو عاص آثم»
“താൻ ചെയ്യുന്ന ആ കാര്യത്തിൽ എന്തെങ്കിലും തിന്മ സംഭവിക്കുമെന്ന് അറിയുന്ന അവസ്ഥയിൽ അത് ചെയ്താൽ കുറ്റക്കാരനും പാപിയുമാണ്.”
അതായത് മൗലിദിൽ നബി ﷺ യുടെ മദ്ഹ്, സ്വലാത്ത്, ദിക്റ്, സ്വദഖ തുടങ്ങിയ നന്മകൾ ഉണ്ടെങ്കിലും, അതിനോടൊപ്പം ശരീഅത്ത് വിരുദ്ധമായ തിന്മകൾ ഉണ്ടാകുമെന്ന് അറിയാമെങ്കിൽ ആ തിന്മകളോടുകൂടിയ രൂപം അനുവദനീയമല്ല.
«وبفرض أنه عمل في ذلك خيراً فربما خيره لا يساوي شره»
“അവൻ അതിൽ ഒരു നന്മ ചെയ്തുവെന്ന് സങ്കൽപ്പിച്ചാലും, ആ നന്മ അവിടെയുള്ള തിന്മയ്ക്ക് തുല്യമാകണമെന്നില്ല.”
അതിനാൽ നന്മയുണ്ടെന്നത് മാത്രം കൊണ്ട് അതിനോടൊപ്പം വരുന്ന തിന്മകൾ അനുവദനീയമാകുകയില്ല. നന്മയിൽ സാധിക്കുന്നത്ര സ്വീകരിക്കാം; എന്നാൽ തിന്മയിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കണം.
നബി ﷺ യുടെ ഈ ഹദീസ് അദ്ദേഹം തെളിവാക്കുന്നു:
«إِذَا أَمَرْتُكُمْ بِأَمْرٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ، وَإِذَا نَهَيْتُكُمْ عَنْ شَيْءٍ فَاجْتَنِبُوهُ»
“ഞാൻ നിങ്ങളോട് ഒരു കാര്യം കൽപ്പിച്ചാൽ, നിങ്ങൾക്ക് കഴിയുന്നത്ര അത് ചെയ്യുക. എന്നാൽ ഞാൻ നിങ്ങളോട് ഒരു കാര്യം നിരോധിച്ചാൽ, അത് പൂർണ്ണമായും ഒഴിവാക്കുക.”
ഇബ്നു ഹജർ (റ) അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ നിന്നുകൊണ്ടാണ് ഈ മറുപടി പറയുന്നത്. അപ്പോൾ പിന്നെ ഇന്നത്തെ അവസ്ഥ പറയേണ്ടതില്ലല്ലോ ! ശരീഅത്ത് വിരുദ്ധമായ കാര്യങ്ങൾ കൂടിക്കലർന്ന നബിദിനാഘോഷം അനുവദനീയമല്ല. അതിലുള്ള സ്വലാത്ത്, ദിക്റ്, സ്വദഖ, നബി ﷺ യുടെ മദ്ഹ് തുടങ്ങിയ നന്മകൾ നല്ലതാണെങ്കിലും അവയുടെ പേരിൽ തിന്മകൾ ചെയ്യാൻ അനുവാദമില്ല. തിന്മകളില്ലാത്ത രൂപം വേറെയാണ്; തിന്മകൾ കൂടിക്കലർന്ന രൂപം വേറെയാണ്.
നബി ﷺ തങ്ങൾ ജനിച്ച മാസത്തിൽ സ്വലാത്ത്, ദിക്റ്, ദാനധർമ്മങ്ങൾ, നബി ﷺ യുടെ മദ്ഹ് തുടങ്ങിയ നന്മകൾ പ്രവർത്തിച്ച് സന്തോഷം പ്രകടിപ്പിക്കൽ ഇമാമീങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. തിന്മകൾ കലരാതെ ആർക്കെങ്കിലും അത്തരത്തിൽ സന്തോഷം പ്രകടിപ്പിക്കാൻ സാധിക്കുമെങ്കിൽ അത് അനുവദനീയമാണ് നല്ലതാണ് പ്രതിഫലാർഹമാണ്.
مطلب في الموالد والأذكار هل هي سنة أم فضيلة أم بدعة
۹۲ - (مسألة : وَسُئِلَ نَفَعَ الله به عن حكم الموالد والأذكار التي يفعلها كثير من الناس في هذا الزمان؛ هل هي سنة أم فضيلة أم بدعة ؛ فإن قلتم إِنَّها فضيلة ؛ فهل وَرَدَ في فضلها أثر عن السلف أو شيء من الأخبار! وهل الاجتماع للبدعة المباحة جائز أم لا ! وهل إذا كان يحصل بسببها أو سبب صلاة التراويح اختلاط واجتماع بين النساء والرجال ، ويحصل مع ذلك مؤانسة ومحادثة ومعاطاة غير مرضية شرعاً
وقاعدة الشرع مهما رجحت المفسدة حرمت المصلحة؛ وصلاة التراويح سنة ويحصل بسببها هذه الأسباب المذكورة فهل يمنع الناس من فعلها أم لا يضر ذلك ؟
(فَأَجَابَ) بقوله : الموالد والأذكار التي تفعل عندنا أكثرها مشتمل على خير كصدقة وذكر وصلاة وسلام على رَسُولِ الله ﷺ ومدحه ، وعلى شر بل شرور لو لم يكن منها إلا رؤية النساء للرجال الأجانب ، وبعضها ليس فيها شر لكنه قليل نادر .
ولا شك أن القسم الأول ممنوع للقاعدة المشهورة المقررة : أن درء المفاسد مقدم على جلب المصالح ؛ فمن علم وقوع شيء من الشر فيما يفعله من ذلك فهو عاص آثم ، وبفرض أنه عمل في ذلك خيراً فربما خيره لا يساوي شره؛ ألا ترى أن الشارع اكتفى من الخير بما تيسر ، وفطم عن جميع أنواع الشر حيث قال : «إذا أمرتكم بأمر فأتوا منه ما استطعتم ، وإذا نهيتكم عن شيء فاجتنبوه (۱). فتأمله تعلم ما فَرَّرْتُهُ من أنَّ الشر وإن قل لا يرخص في شيء منه ؛ والخير يكتفى منه بما تيسر
(الفتاوى الحديثية 317)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട
No comments:
Post a Comment