Monday 13 April 2020

സ്കൂൾ പുസ്തകങ്ങൾ പി ഡി എഫ് ഫയലായി ഡൌൺലോഡ് ചെയ്യാം



പുതിയ അധ്യയന വർഷത്തേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥി , വിദ്യാർഥിനികൾക്ക് PDF ആയി പുസ്തകങ്ങൾ സേവ് ചെയ്യാനും , വായിച്ചു പഠിക്കാനും ഈ ലിങ്കിൽ പ്രവേശിച്ചാൽ മതിയാകും.


https://samagra.kite.kerala.gov.in/textbook/page



ഈ ലിങ്കിൽ പ്രവേശിക്കുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ ഒരു പേജ് ലഭിക്കും



ഇതിൽ സെലക്ട് മീഡിയം എന്നതിൽ നിങ്ങൾക്കാവശ്യമായ മീഡിയം തിരഞ്ഞെടുക്കുക . അതിൽ - മലയാളം , ഇംഗ്ലീഷ് , തമിഴ് , കന്നഡ എന്നീ നാല് ഭാഷകൾ കാണാൻ സാധിക്കും .

മലയാളം വേണ്ടവർ മലയാളം തിരഞ്ഞെടുത്ത് സെലക്ട് ക്ലാസ് എന്നുള്ള കോളത്തിൽ ക്ലിക്ക് ചെയ്യുക . അതിൽ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്‌ളാസ്സുകളിലെ ടെക്സ്റ്റ് ബുക്കുകൾ കാണിക്കും . ശേഷം സെലക്ട് സബ്ജക്ട് എന്നുള്ളതിൽ ക്ലിക്ക് ചെയ്തു നമുക്കാവശ്യമായ പുസ്തകങ്ങൾ നമുക്ക് സൂക്ഷിക്കാൻ കഴിയും.   

No comments:

Post a Comment