Friday, 23 May 2025

ഭർത്താവ് മരിച്ചാൽ ഭാര്യ ഇദ്ധ ആചരിക്കണം എന്നാണല്ലോ ഇസ്ലാമിക വിധി ? ഭർത്താവിന്റെ മരണ ശേഷം സമ്പത്തിനു മറ്റു മാർഗ്ഗമില്ലാത്ത അവസ്ഥയിൽ ഭാര്യയുടെ അധ്വാനം കൊണ്ടേ കുടുംബം പുലർത്താൻ പറ്റൂ എന്ന നിർബന്ധ സാഹചര്യത്തിൽ എന്താണ് വിധി ?

 

ഇദ്ധ ആചരിക്കേണ്ടുന്ന വിധവയ്ക്ക് ചെലവിനും മറ്റും ഒരുവിധ മാർഗ്ഗങ്ങളും മുന്നിലില്ല , അതുപോലെ അവരുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് മറ്റു വഴികളോ , സഹായികളോ ആരും ഇല്ലായെങ്കിൽ അവർക്ക് അതിനു പറ്റുന്ന രീതിയിൽ നിത്യ വൃത്തിക്കുള്ള വക കണ്ടെത്താവുന്നതാണ്. ഈ അവസരത്തിൽ അവർക്ക് ഇദ്ധ ഇരിക്കേണ്ട സാഹചര്യം സംജാദമല്ലാത്തതിനാൽ അവർ ജോലിക്ക് പോകുന്ന സ്ത്രീ ആണെങ്കിൽ സൂക്ഷ്മതയോടെ ആ ജോലിയിൽ തുടരാവുന്നതാണ് .

പക്ഷെ ദീനി കാര്യങ്ങളിൽ അവർ കൂടുതൽ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. ഭർത്താവിന്റെ ജീവിത കാലത്ത് ഔറത്ത് മറയ്ക്കുന്ന വിഷയങ്ങളിലും മറ്റു ഇസ്ലാമിക കർമ്മങ്ങളിലും സൂക്ഷ്മത കാണിക്കാത്തവർ ഇവിടെ പൂർണ്ണമായും ശരീഅത്ത് അനുവാദനം ചെയ്യുന്ന രീതിയിൽ മാറേണ്ടതാണ്. പൂർണ്ണമായും ഔറത്തുകൾ മറച്ചു ജോലിക്ക് പോകുക , അന്യ പുരുഷ ഇടപെടൽ ഒഴിവാക്കുക (അനാവശ്യമായുള്ളത്) , ഹറാമുകൾ എല്ലാം തന്നെ പൂർണ്ണമായും സൂക്ഷിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകുക. അവരുടെ ജോലിയിലെ സമയങ്ങളിൽ മാത്രമാണ് ഈ ഇളവ് . വിവാഹത്തിന് പങ്കെടുക്കുക , മയ്യിത്ത് കാണാൻ പോകുക , കുടുംബങ്ങളിലെ മറ്റു ആഘോഷങ്ങളിൽ പങ്കെടുക്കുക ഇതൊന്നും ഒരു നിലയ്ക്കും അനുവദനീയവും , അതിനെ ന്യായീകരിക്കാനും പറ്റുന്നതല്ല . അവർ ജോലിക്ക് പോയില്ലെങ്കിൽ കുടുംബം പട്ടിണിയാകുകയും , മറ്റു ബന്ധുക്കളാരും സഹായത്തിന് ഇല്ലാത്ത അവസരത്തിൽ മാത്രമേ ഇത് അനുവദനീയമാകുകയുള്ളു.

പിന്നീട് അവർ ശ്രദ്ധിക്കേണ്ടത് അലങ്കാര വസ്ത്രങ്ങൾ ഒഴിവാക്കുക , സുഗന്ധ ദ്രവ്യങ്ങളും , ശരീരത്തിൽ എണ്ണ പുരട്ടൽ പോലെയുള്ളത് ഉപേക്ഷിക്കേണ്ടതാണ്. അല്ലാഹു അഅ്ലം 

No comments:

Post a Comment