Sunday 20 October 2019

സ്വർഗത്തിൽ കള്ളും ഹൂറികളും


സ്വർഗ്ഗത്തിൽ ആളെക്കൂട്ടാൻ വേണ്ടി കള്ളും , പെണ്ണും കിട്ടുമെന്ന് പറഞ്ഞു ആളുകളെ കൂട്ടലാണ് ഇസ്‌ലാം ചെയ്യുന്നതെന്നാണ് വിമർശകരുടെ ഒരു പ്രധാന വാദം.

ദുനിയാവിലുള്ള കള്ള് കുടി നിഷിദ്ധമാക്കിയിട്ട് എന്തിനു സ്വർഗ്ഗത്തിൽ കള്ള് തരുന്നു. അത് ഇരട്ടത്താപ്പല്ലേ. കൂടാതെ ഹൂറികൾ എന്ന് പറഞ്ഞു ആളുകളെ പറ്റിക്കലല്ലേ എന്നിങ്ങനെ പോകുന്നു വിമർശകരുടെ വാദങ്ങൾ .

ഖുർആനിൽ നിന്നും ഹദീസിൽ നിന്നും തെളിവുകൾ കൊടുത്താൽ അതവർക്ക് വേണ്ട . കാരണം അത് രണ്ടും അവർ അംഗീകരിക്കാത്ത ഗ്രന്ഥങ്ങൾ ആണല്ലോ . ഇനി ഇതിന്റെ വസ്തുതയിലേക്കു കടക്കാം .

സ്വർഗത്തിൽ കള്ളും പെണ്ണും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് മതം മാറ്റുകയാണ് മുസ് ലിംകൾ ചെയ്യുന്നത് എന്ന ആരോപണത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. തീർത്തും അധ്യാത്മിക ശൂന്യമായ ഒരിടമാണ് മുസ്ലിം സ്വർഗം എന്നു പ്രചരിപ്പിക്കുന്നതിന് പലപ്പോഴും ഖുർആനിക സൂക്തങ്ങൾ വരെ ദുരുപയോഗം ചെയ്യുന്നു. തികഞ്ഞ അജ്ഞതയിൽ നിന്നുടലെടുക്കന്നതാണീ വാദഗതികൾ.

ഒരു ഹദീസിൽ സ്വർഗീയ അനുഗ്രഹങ്ങളെ കുറിച്ച് നൽകുന്ന വർണനയിങ്ങനെ: "മോഹിക്കുന്നതെന്തും ലഭിക്കുന്നു. ഒരു കണ്ണും ഒരു നാളും കണ്ടിട്ടില്ലാത്തത്, ഒരു കാതും ഒരു നാളും കേട്ടിട്ടില്ലാത്തത്, ഒരാളുടെയും ഭാവനയിൽ ഒരിക്കൽ പോലും വിരിഞ്ഞിട്ടില്ലാത്തത്". തീർത്തും നമ്മുടെ സങ്കല്പങ്ങൾക്കതീതമായത്ര ഉത്കൃഷ്ടമാണ് സ്വർഗമെന്നാണ് മതപാഠം. എന്നാൽ, നമ്മുടെ പരിമിതികളെ അറിയാവുന്ന സൃഷ്ടികർത്താവ് ലൗകിക പ്രപഞ്ചത്തിന്റെ ഭാഷയിലാണ് പാരലൗകിക ജീവിതത്തെ വർണിച്ചു തന്നത്. ഇത് പ്രഥമമായി നാം അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്.

മറ്റൊന്ന്. ഇഹലോകമാണ് കർമരംഗം. ഇവിടെ വിതച്ചത് അവിടെ കൊയ്യും. അഥവാ, പരലോകത്ത് നിയമ ശാസനകളില്ല, രക്ഷ ശിക്ഷകളാണുള്ളത്. നിഷിദ്ധവും നിർബന്ധവും ഈ ലോകത്താണ്. നരകത്തിൽ ശിക്ഷയല്ലാത്തതൊന്നുമില്ല. സ്വർഗത്തിലാവട്ടെ രക്ഷയും അനുഗ്രഹവും നൻമയുമല്ലാത്തതൊന്നുമില്ല. ആശിക്കുന്ന നൻമകളെല്ലാം കിട്ടുന്ന ഇടമാണ് സ്വർഗം.

ഇനി സ്വർഗത്തിൽ ലഭിക്കുന്ന കള്ളും പെണ്ണും എന്താണെന്ന് പറയാം. പ്രഥമമായി അതു ഇഹലോകത്തു  പരിചയമുള്ളതിനേക്കാൾ ഉത്കൃഷ്ടമായ ഒന്നാണ്. രണ്ടാമത്തേത്‌, രക്ഷയും അനുഗ്രഹവും നൻമയും ആണത്.

സ്വർഗത്തിൽ വ്യത്യസ്ത പാനീയങ്ങളുണ്ട് എന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്. വെള്ളം, തേൻ, പാൽ, ഖംറ്, സൻജബീൽ മിശ്രിതം, കാഫൂർ മിശ്രിതം, തസ്നീം, സൽസബീൽ എന്നിവ ഖുർആൻ പേരെടുത്തു പറഞ്ഞവയാണ്.  വെള്ളം, തേൻ, പാൽ എന്നിവ വിശദീകരണമില്ലാതെ നമുക്കറിയാം. സ്വർഗത്തിലെല്ലായിടത്തും ഒഴുകുന്ന ഒരു നദിയാണ് സൽസബീൽ. അർശ് എന്ന വിശുദ്ധ സിംഹാസനത്തിന്റെ പാർശ്വത്തിലാണ് തസ്നീം എന്ന അരുവിയുള്ളത്. കാഫൂർ,  സൻജബീൽ എന്നത് യഥാക്രമം കർപ്പൂരം, ഇഞ്ചി എന്നാണ് അർഥമാക്കുന്നത്. കർപ്പൂരവും ഇഞ്ചിനീരും മിശ്രിതമായ പാനീയം ലഭിക്കുന്ന  നീരുറവകളാണ് അതെന്ന് ഖുർആൻ പറയുന്നു (അൽഇൻസാൻ 5,18). കർപ്പൂര മിശ്രിതം ചേർത്ത് സാധാരണ നാം കുടിക്കാറില്ലെങ്കിലും ഇഞ്ചിയും കർപ്പൂരവും ഔഷധ ഗുണങ്ങളുള്ളവയാണ് എന്ന് നമുക്കറിയാം. ഇപ്പറഞ്ഞവയെല്ലാം ഇഹലോകത്ത് പരിചയിച്ചതിൽ നിന്ന് ഭിന്നമായ ഉത്കൃഷ്ട ഗുണങ്ങളുള്ളവയാണ്. അനേകം ഹദീസുകളിൽ അവ വർണിക്കപ്പെട്ടിട്ടുണ്ട്.

ഇനി, ഖംറ്. കള്ള് എന്ന് ഭാഷാന്തരം ചെയ്യാറുള്ളത് ഈ പദമാണ്. ആവരണം, മറ എന്നൊക്കെയാണ് ഈ പദത്തിന്റെ അർഥം. ഇലകൾ തിങ്ങിനിറഞ്ഞു ശിഖരങ്ങൾ കാണാതെയാവുന്നതിനും മലയോ മരമോ മറഞ്ഞു നിൽക്കുന്നതിനാൽ ആളെയോ വീടിനെയോ കാണാതിരിക്കുന്നതിനെയും ഖമിറ (മറഞ്ഞു) എന്ന പദമുപയോഗിച്ചാണ് അറബി ഭാഷയിൽ വ്യവഹരിക്കാറുള്ളത്. കള്ള് എന്നത് ഖംറിന്റെ ആക്ഷരികാർഥമല്ല, ആലങ്കാരിക പ്രയോഗമാണ്. മദ്യപാനിയുടെ ബോധത്തിനു മീതെ ലഹരി ആവരണമായി പുതയുന്നതു കൊണ്ടാണ് കള്ളിന് ഖംറ് (ആവരണം) എന്ന് ഉപയോഗം ഉണ്ടായത്.

നമുക്ക് പരിചിതമായ കള്ള് കുടിച്ചാൽ മത്ത് കെട്ട് ലെക്കും ലഗാനുമില്ലാതെ മദോൻമത്തനായി വല്ല ഓടയിലും കിടന്നു പുലഭ്യം പറയുന്ന കാഴ്ച സാധാരണമാണ്. എന്നാൽ സ്വർഗത്തിലെ ഖംറ് അത്തരത്തിലുള്ള ഒരു ദുർഗുണവും ഇല്ലാത്തതാണ്. അതു കുടിച്ചാൽ "അസഭ്യമോ ആക്ഷേപഹാസ്യങ്ങളോ ഉണ്ടാകില്ല" (ഖു. 52/23),

 "ആസ്വാദ്യകരവും വെളുത്തതുമായ പാനീയം. യാതൊരു ദൂഷ്യവും അതിനില്ല; അവര്‍ക്ക് ലഹരി ബാധിക്കുന്നതുമല്ല" (ഖു. 37/46,47), "അത് പാനം ചെയ്യുക വഴി തലവേദനയോ ലഹരിബാധയോ അവര്‍ക്കുണ്ടാവില്ല" (ഖു. 56/19) 

"ശാന്തി, സമാധാനം എന്നതല്ലാതെ, നിരര്‍ത്ഥക വാക്കുകളോ അധിക്ഷേപങ്ങളോ അവര്‍ക്കവിടെ കേള്‍ക്കാനാവില്ല"  (ഖു. 56/25,26). സ്വർഗത്തിലെ ഖംറിന്റെ വിശേഷങ്ങളിൽ ചിലതാണിത്.

എന്നാൽ ഐഹിക ലോകത്തെ കള്ള് പാനം ചെയ്യുന്നത് നബി സ്വ. കർശനമായ ഭാഷയിൽ നിരോധിച്ചിട്ടുണ്ട്. അതിന്റെ ദൂഷ്യഫലങ്ങളെ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. 

നബി സ്വ. പറഞ്ഞു: "മദ്യം നീചവൃത്തികളുടെ മാതാവും വന്‍പാപവുമാണ്. വല്ലവനും അത് കുടിച്ചാല്‍ അവന്റെ മാതാവിന്റേയും പിതൃസഹോദരിയുടേയും മാതൃസഹോദരിയുടേയും മേല്‍ അവന്‍ വീണെന്നിരിക്കും" (ത്വബ്റാനി റഹ്). 

മറ്റൊരിക്കൽ അവിടുന്ന് അരുളിയതിങ്ങനെ:  "നിങ്ങള്‍ മദ്യം വെടിയുക. കാരണം അത് എല്ലാ തിന്മകളുടേയും താക്കോലാകുന്നു, തീര്‍ച്ച.'' (ഇബ്നുമാജ റഹ്). 

മദ്യപാനം ശിക്ഷാർഹമാണെന്ന് അധ്യയനം ചെയ്യുന്ന പരശ്ശതം ഹദീസുകൾ വായിക്കാൻ കഴിയും. ഇതും സ്വർഗത്തിലെ ഖംറും വാസ്തവത്തിൽ പരസ്പര വിരുദ്ധമാണ്. അതു കൊണ്ടാണ് മദ്യപാനം ഉപേക്ഷിക്കുന്നവർക്ക് സ്വർഗത്തിലെ ഖംറ് വാഗ്ദാനം ചെയ്യപ്പെട്ടതു തന്നെ. "വല്ലവനും ദുന്‍യാവില്‍ കള്ള് കുടിച്ച് അതില്‍നിന്ന് തൌബഃ ചെയ്തിട്ടില്ലായെങ്കില്‍ ആഖിറത്തില്‍ അയാള്‍ക്ക് അത് നിഷേധിക്കപ്പെടും; അത് കുടിപ്പിക്കപ്പെടുകയില്ല.'' (ബുഖാരി റഹ്).

ആനുഷംഗികമായി ഒരു കാര്യം കൂടി. അനേകം രാഷ്ട്രങ്ങൾ സമ്പൂർണ മദ്യനിരോധനം നടപ്പിൽ വരുത്തുവാൻ നിയമനടപടികൾ സ്വീകരിച്ചിരുന്നെങ്കിലും ഫലപ്രാപ്തിയിലെത്താതെ പിൻവാങ്ങുകയാണ് ചെയ്തതെന്ന് കാണിക്കുന്ന അനേകം വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭ്യമാണ്. 1920 കളിൽ സമ്പൂർണ മദ്യനിരോധനം നപ്പിലാക്കുന്നതിന് National Prohibition Act  പാസാക്കിയ അമേരിക്ക ആവശ്യമായ ഭരണഘടനാ ഭേദഗതികൾ വരെ വരുത്തിയിരുന്നതാണ്. സര്‍ക്കാര്‍ ഉത്തരവു വിജയിപ്പിക്കാൻ പോലീസ് നിരത്തിലിറങ്ങി. മദ്യപിക്കുന്നവരെയും മദ്യം വില്‍ക്കുന്നവരെയും അറസ്റ്റ് ചെയ്തു. നിയമം നടപ്പിലാക്കാന്‍ മില്യണ്‍ കണക്കിന് ഡോളറുകൾ ചെലവഴിച്ചു. പതിനായിരക്കണക്കിന് മദ്യപന്മാരെ കൊണ്ട് ജയിലുകള്‍ നിറഞ്ഞു. ആയിരങ്ങള്‍ നിയമപാലനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടു. എന്നിട്ടും ജനങ്ങള്‍ കുടി നിര്‍ത്തിയില്ല. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം Repeal of Prohibition പാസാക്കി അമേരിക്കന്‍ ഭരണകൂടം മദ്യപാനികൾക്ക് മുന്നില്‍ മുട്ടുമടക്കി.

മനഃശാസ്ത്രപരമായ സമീപനത്തിലൂടെ സമ്പൂർണ മദ്യനിരോധനം നടപ്പിൽ വരുത്തുകയായിരുന്നു ഇസ്‌ലാം. ബോധവത്കരണം, മുന്നറിയിപ്പ്, താക്കീത്, വാഗ്ദാനം, പ്രായോഗിക ശിക്ഷാ നടപടികൾ തുടങ്ങി വിവിധങ്ങളായ മാർഗങ്ങൾ അവലംബിച്ചാണ് മുത്തുനബി സ്വ. ഇതു സാധ്യമാക്കിയത്. ഇസ്‌ലാം മാത്രമേ ഇക്കാര്യത്തിൽ വിജയിച്ചിട്ടുള്ളൂ.

ചുരുക്കത്തിൽ, സ്വർഗത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഒരു വിശുദ്ധപാനീയമാണ് ഖംറ്.  സ്വർഗീയ വിശുദ്ധ ഭോജ്യങ്ങളിലൊന്ന്. അതിനെ കള്ള്, മദ്യം എന്നെല്ലാം മൊഴിമാറ്റം ചെയ്യുന്നത് നമ്മുടെ ഭാഷകളുടെ ദൗർബല്യമാണ്. അല്ലാതെ ഖംറിന്റെ ന്യൂനതയല്ല.


ഹൂറുൽഐനുകൾ

സാത്വികനായ ഒരു വ്യക്തിയെ സങ്കൽപിക്കുക. അയാളുടെ പുത്രിമാർ അപ്സരസുകളെ വെല്ലുന്ന  സുന്ദരികളാണ്. നാട്ടിലെ ഏറ്റവും സത് സ്വഭാവികളായ ചെറുപ്പക്കാർക്ക് താനവരെ വിവാഹം ചെയ്തു കൊടുക്കും എന്ന് വാഗ്ദാനം ചെയ്താൽ അതു അവരെ മുന്നിൽ വെച്ച് വിലപേശുകയാണെന്ന് പറയാമോ? പറഞ്ഞാൽ തന്നെയും അതിന്റെ ഫലം നൻമയോ തിന്മയോ?!

സ്വർഗത്തിൽ ഹൂറുൽഐനുകളെ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. നയനാനന്ദം പകരുന്നത് എന്നാണാ പദത്തിനർഥം. സ്വർഗത്തിലുള്ളതെല്ലാം നല്ലതും സുന്ദരവുമാണ്. ചീത്തതും വികൃതവും അവിടെ ഇല്ലേയില്ല. സാങ്കേതികമായി  സത്യവിശ്വാസികൾക്ക് സ്വർഗത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഇണകളാണ് ഹൂറുൽഐനുകൾ. ഇഹലോകത്ത് നാഥന്റെ കല്പനകളെ ശിരസാവഹിച്ചവർക്കു മാത്രമേ ഈ സ്വർഗീയ സുന്ദരികളെ വേൾക്കാനാവൂ. ചുരുക്കത്തിൽ, ഹൂറുൽഐനുകളെ മോഹിക്കുന്നവർ ഇസ്‌ലാമിക ജീവദർശനത്തെ പാലിച്ചവരായിരിക്കണം. ഇതു നൻമയുടെ വ്യാപനത്തിനു വേണ്ടിയുള്ള വിലപേശൽ തന്നെ!

മനുഷ്യ മനസിന്റെ ഘടന വ്യത്യസ്തമാണ്. ഓരോരുത്തരുടെയും താത്പര്യങ്ങളും അഭിരുചികളും ആഗ്രഹങ്ങളും വ്യത്യാസമുണ്ടാകും. ചിലർക്ക് പണം വേണം. വേറെ ചിലർക്ക് ആഡംഭര സുന്ദരമായ രമ്യഹർമങ്ങളാണ് വേണ്ടത്. നിത്യഹരിതമായ തോപ്പുകളിലുല്ലസിക്കുന്നതും ആറുകളിൽ ആറാടുന്നതുമാണ് മറ്റു ചിലരുടെ താത്പര്യം. മതിവരുവോളം കുടിച്ചു രസിച്ചു ഉൻമത്തരാവണം എന്നു ചിന്തിക്കുന്നവരും ഏറെയുണ്ട്. പലരുടെയും മനസിന്റെ ആകർഷണം സ്ത്രീ സൗന്ദര്യത്തിലേക്കാണ്. എല്ലാ ആസക്തികളെയും ഭോഗേച്ഛകളെയും അല്ലാഹുവിനു വേണ്ടി നിയന്ത്രിക്കുക. എങ്കിൽ എല്ലാം ആസ്വദിക്കാൻ അവസരം നൽകപ്പെടുന്ന സ്വർഗീയാരാമങ്ങളിൽ നിങ്ങൾക്കിടം കിട്ടും. ഹൂറുൽഐനുകളെ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നതിന്റെയും തത്വം ഇതു തന്നെ.

അതിനാൽ, സ്വർഗത്തിലേക്ക് വരൂ. അവിടെ മരണമേയില്ല, ശാശ്വത ജീവിതം. ദു:ഖമില്ല, ഉത്കണ്ഠയില്ല, ഭയമില്ല, ആഹ്ലാദം മാത്രം. ആരാമങ്ങളിൽ പാറിക്കളിച്ചും ആറുകളിൽ നീന്തിത്തുടിച്ചും അലംകൃത മഞ്ചങ്ങളിൽ ആടിരസിച്ചും ഉല്ലസിക്കാം. അതിനു അല്ലാഹുവിനെ അനുസരിച്ചു ജീവിക്കുക, ആത്മശാന്തി നേടുക. അല്ലാഹു വിളിക്കുന്നു:

"ഹേ! ആത്മശാന്തി നേടിയ ആത്മാവേ...!തൃപ്തിപ്പെട്ടും തൃപ്തി നേടിയും നിന്റെ രക്ഷിതാവിങ്കലേക്ക് മടങ്ങിക്കൊൾക! അങ്ങനെ എന്റെ വിധേയരിൽ ഉൾപ്പെടൂ,എന്റെ സ്വർഗീയാരാമത്തിലും പ്രവേശിച്ചു കൊള്ളൂ..." (ഖു. 89/27-30).


ലേഖകൻ : മുഹമ്മദ് സജീർ ബുഖാരി

Friday 11 October 2019

സംശയവും മറുപടിയും - വൻദോഷങ്ങൾ

 

വൻദോഷങ്ങൾ ഏതെല്ലാം?

വൻദോഷങ്ങൾ നിരവധിയാണ് അതു മുഴുവനും ഇത്തരം പോസ്റ്റുകളിൽ ഉൾക്കൊള്ളിക്കാനാവില്ല അവ എഴുന്നൂറോളം വരുമെന്ന് പ്രമുഖ പണ്ഡിതൻ സഈദുബുനു ജുബൈർ (റ) പ്രസ്താവിച്ചിട്ടുണ്ട് (മുഗ്നി, ഇആനത്ത്: 4/433) 

വൻദോഷങ്ങളിൽ അതിഗുരുതരമായത് വിവരിക്കാമോ?

എല്ലാം ഗുരുതര തെറ്റുകൾ തന്നെയാണ് ചിലത് വിവരിക്കാം കൊലപാതകം, വ്യഭിചാരം, വ്യപിചാരാരോപണം, പലിശ ഭക്ഷിക്കൽ, അനാഥരുടെ ധനം തിന്നൽ, കള്ളസത്യം ചെയ്യൽ, കള്ളസാക്ഷി പറയൽ, അളവിലും തൂക്കത്തിലും കുറവ് വരുത്തൽ, കുടുംബബന്ധം മുറിക്കൽ, മാതാപിതാക്കളെ വെറുപ്പിക്കൽ, ഒരു ദീനാറിന്റെ നാലിലൊന്നോ അതിലധികമോ മൂല്യം വരുന്ന സാധനം പിടിച്ചു പറിക്കൽ, പ്രതിബന്ധമില്ലാതെ സക്കാത്തിനെ പിന്തിക്കൽ, ഏഷണി പറയൽ എന്നിവയെല്ലാം വൻദോഷങ്ങളാണ് (ഫത്ഹുൽ മുഈൻ, പേജ്:505, ഇആനത്ത്: 4/434) 

ഫർള് നിസ്കാരം നഷ്ടപ്പെടുത്തൽ വൻദോഷമാണോ?

അതേ, ഫർള് നിസ്കാരം കാരണം കൂടാതെ ഖളാഅ് ആക്കലും വൻദോഷം തന്നെ ഗൗരവ തെറ്റാണ് (ഫത്ഹുൽ മുഈൻ, പേജ്: 505) 

കാഫിറുകളായ മാതാപിതാക്കളെ വെറുപ്പിക്കലോ?

അതും വൻദോഷമാണ് (ഇആനത്ത്: 4/434) മുസ്ലിമായതിന്റെ പേരിലുള്ള അവരുടെ വെറുപ്പ് പരിഗണനീയമല്ല അതു പ്രശ്നമില്ല 

വൻദോഷം ചെയ്യുന്നവർ ഫാസിഖാണോ?

അതേ, ഫാസിഖാണ് അതുപോലെത്തന്നെ ചെറുദോഷങ്ങളായ ഹറാമായ കാര്യങ്ങൾ പതിവാക്കിയും അതിനേക്കാൾ സൽകർമങ്ങൾ ഇല്ലാതിരിക്കുകയും ചെയ്താലും അവൻ ഫാസിഖ് (തെമ്മാടി) ആണ് (ഫത്ഹുൽ മുഈൻ, പേജ്: 505) 

ഇന്നു ഫാസിഖീങ്ങൾ ഒട്ടനവധി ഉണ്ടാകുമെന്നാണല്ലോ മേൽ  വാചകത്തിൽ നിന്നു മനസ്സിലാകുന്നത്?

അതേ, ഇന്നു ഫാസിഖീങ്ങൾ നിറഞ്ഞു നിൽക്കുന്ന കാലമാണ് ഇന്നു മാത്രമല്ല, അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസ്സാലി (റ) തന്റെ കാലത്തെ കുറിച്ചുവരെ ഫാസിഖീങ്ങൾ വ്യാപകമായ കാലമാണെന്നു പറഞ്ഞിട്ടുണ്ട് 

തെറ്റുകൾ വൻദോഷമാകാൻ  പൊതുനിയമമുണ്ടോ?

ഉണ്ട് അതിങ്ങനെ പറയാം: 'ഏതുതരം തെറ്റുകളും അതുപ്രവർത്തിക്കുന്നവൻ മതനിയമങ്ങൾ കൊണ്ട് പരിഗണിക്കുന്നില്ലെന്നും അവനു മതബോധമില്ലെന്നും ധാർമിക ദൗർബല്യമുണ്ടെന്നും അറിയിക്കുന്നുണ്ടെങ്കിൽ അത്തരം തെറ്റുകൾ മുഴുവനും വൻപാപമാണ് ' (ഇആനത്ത്: 4/435) 

ചെറുദോഷങ്ങളായ നിഷിദ്ധങ്ങൾക്ക് ചില ഉദാഹരണങ്ങൾ?

അന്യസ്ത്രീയെ നോക്കൽ, അവളെ സ്പർശിക്കൽ, മൂന്നു ദിവസത്തിലേറെ ഒരു മുസ്ലിമിനോട് പിണങ്ങിനിൽക്കൽ, പുരുഷൻ പട്ട് വസ്ത്രം ധരിക്കൽ, ഹദ്ദ് അനിവാര്യമാകാത്ത കളവ് പറയൽ (ഹദ്ദ് അനിവാര്യമായ കളവ് വൻദോഷമാണ്), ശപിക്കൽ, ന്യൂനതയുള്ള സാധനത്തിന്റെ ന്യൂനത പറയാതെ വിൽപന നടത്തൽ, പരദൂഷണം പറയൽ, അതുകേട്ട് മൗനം പാലിക്കൽ എന്നിവയെല്ലാം ഹറാമായ കാര്യങ്ങളിൽ പെട്ടതാണ് (ഫത്ഹുൽ മുഈൻ: പേജ്: 505) 

ഗീബത്ത് (പരദൂഷണം) പറയൽ നിരുപാധിക ഹറാം മാത്രമാണോ? വൻദോഷമല്ലേ?

പണ്ഡിതരെ ഗീബത്ത് പറയൽ വൻദോഷവും മറ്റുള്ളവരെ പറയൽ ഹറാമുമാണ് (ഇആനത്ത്: 4/440) 

ഏഷണി പറയൽ നിഷിദ്ധമാണെന്നു വിവരിച്ചല്ലോ, അതിന്റെ ഉദ്ദേശ്യമെന്ത്?

ഒരാൾ പറഞ്ഞത് നാശം ഉണ്ടാക്കുന്ന ശൈലിയിൽ മറ്റൊരാളോട് പറയലാണ് നമീമത്ത് (ഏഷണി) പറഞ്ഞതുകൊണ്ട് നാശം ഉണ്ടായാലും ഇല്ലെങ്കിലും നാശം ഉദ്ദേശിച്ച് പറഞ്ഞാലും ഉദ്ദേശിക്കാതെ പറഞ്ഞാലും ഹറാമാണ് നാശം ഉണ്ടാകുന്ന ശൈലി സ്വീകരിച്ച് പറഞ്ഞാൽ നമീമത്താണ് പറയൽ മാത്രമല്ല, ഏഷണി, പ്രത്യുത ആംഗ്യഭാഷയും എഴുത്തും ഏഷണിയാണ് നമീമത്തിനെക്കുറിച്ച് ശക്തമായ താക്കീത് വന്നതുകൊണ്ട് അതു വൻദോഷമായി (ഇആനത്ത്: 4/435) 

ഒരു ദീനാറിന്റെ നാലിലൊന്നു മൂല്യം വരുന്ന വസ്തു പിടിച്ചു പറിക്കൽ വൻദോഷമാണെന്നു വിവരിച്ചല്ലോ ഇതു ഇന്നത്തെ വിലനിലവാരമനുസരിച്ച് എത്ര രൂപ വരും?

ഇന്നത്തെ  കണക്കനുസരിച്ച് മുവ്വായിരത്തി ഒരുനൂറ്റി അമ്പത് രൂപ വരും ഒരു ദീനാറിന്റെ നാലിൽ ഒന്ന് 

ഗീബത്ത് എന്നാലെന്ത് ?

ഒരാൾ തന്റെ സഹോദരനെക്കുറിച്ച് അവനു  ഇഷ്ടമില്ലാത്തത് പറയലാണ് ഗീബത്ത് പറയുക എന്നതിന്റെ ഉദ്ദേശ്യം പറഞ്ഞു ബുദ്ധിമുട്ടിക്കലാണ് ആംഗ്യഭാഷയും തോണ്ടലും എഴുത്തും ഗീബത്തിന്റെ പരിധിയിൽ വരും (ഇആനത്ത്: 4/440) 

ഗീബത്ത് പറയൽ അനുവദനീയമായ സന്ദർഭങ്ങളുണ്ടോ?

ഉണ്ട് അവ വിവരിക്കാം 

(1) അക്രമണത്തിനു ഇരയായവൻ, തന്നെ അക്രമിച്ചതിന്റെ പേരും അക്രമവും പറയൽ അക്രമിക്കെതിരെത്തന്നെ സഹായിക്കാനാണ് ഈ പറയുന്നത്

(2) നിഷിദ്ധമായ കാര്യങ്ങൾക്കെതിരെ സഹായം തേടൽ അതായത് ഒരാൾ ചെയ്യുന്ന തെറ്റിനെ ഇല്ലാതാക്കാൻ വേണ്ടി മറ്റൊരാളുടെ സഹായം തേടുമ്പോൾ ആ തെറ്റു ചെയ്തവനെയും അവന്റെ തെറ്റിനെയും പറയേണ്ടിവരുമല്ലോ അങ്ങനെ പറയൽ 

(3) ഒരാൾ ചെയ്ത കാര്യത്തിന്റെ മതവിധി അന്വേഷിക്കൽ ഉദാ: ഒരാൾ ഒരു മുഫ്തിയോട് എന്നെ ഇന്നയാൾ അക്രമിച്ചു അവനു അങ്ങനെ ചെയ്യാൻ പറ്റുമോയെന്ന് ചോദിക്കൽ 

(4) അപകടവും നാശകരവുമായ കാര്യങ്ങളിൽ  നിന്നു മുസ്ലിംകളെ രക്ഷിക്കൽ ഉദാ: സാക്ഷിനിൽക്കുന്നവന് അതിനു അർഹനല്ലെങ്കിൽ അവന്റെ ന്യൂനതകൾ പറയൽ നീ അവനോട് സഹവസിക്കരുത്, അവൻ മോശക്കാരനാണ് എന്നു പറയൽ 

(5) മുഫ്തിയെക്കുറിച്ച് ചോദിക്കപ്പെട്ടാൽ മുഫ്തിയുടെ പോരായ്മ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കൽ ഉദാ: അവനോട് ഫത് വ ചോദിക്കേണ്ട അവൻ ആളുകൾക്കനുസരിച്ച് മതവിധി മാറ്റി പറയും എന്നു കള്ള മുഫ്തിയെക്കുറിച്ച് പറയൽ വിവാഹമന്വേഷിക്കുമ്പോൾ വരനെ കുറിച്ചോ വധുവിനെ കുറിച്ചോ ആരെങ്കിലും ചോദിച്ചാൽ ന്യൂനതയുണ്ടെങ്കിൽ ഉള്ളത് ഉള്ളതുപോലെ പറയൽ ഉദാ: ഞാൻ എന്റെ മകൾക്ക് ഇന്നാലിന്ന വ്യക്തിയെ ഭർത്താവാക്കാൻ ആഗ്രഹിക്കുന്നു അവനു എന്തെങ്കിലും പോരായ്മയുണ്ടോ എന്ന് ഒരാൾ ചോദിച്ചാൽ അവൻ ആളുശരിയല്ല, അവൻ കള്ള് കുടിയനാണ് എന്നു പറയൽ 

ഇപ്പോൾ വിവരിച്ച നാലു സന്ദർഭങ്ങളിലും ഗീബത്ത് പറയൽ ഹറാമില്ല മാത്രമല്ല, ഗീബത്ത് പറയൽ നിർബന്ധവുമാണ് 

(6) പരസ്യ തെമ്മാടിയുടെ തെമ്മാടിത്വത്തെക്കുറിച്ചും ബിദ്അത്തു പ്രചാരകന്റെ ബിദ്അത്തിനെക്കുറിച്ചും പറയൽ 

(7) ആളുകളെ മനസ്സിലാക്കാൻ വേണ്ടി അവർ അറിയപ്പെടുന്ന ഇരട്ടപ്പേര് പറയൽ ഉദാ: കോങ്കണ്ണൻ, കുള്ളാസ്, ഈ രണ്ടു സന്ദർഭങ്ങളിലും ഗീബത്ത് പറയൽ അനുവദനീയമാണ് (ഇആനത്ത്: 4/441, അദ്കാർ: 1/342) 

ചെറുദോഷം വൻദോഷമായി മാറുമോ?

ചില വേളകളിൽ അങ്ങനെ സംഭവിക്കുമെന്നാണ് ഇമാം ഗസാലി (റ) പ്രസ്താവിച്ചത് തെറ്റിനെ ചെറുതായി കാണൽ, തെറ്റുകൊണ്ട് സന്തോഷിക്കൽ, തെറ്റിനു തെറ്റെന്ന പരിഗണന കൊടുക്കാതെ ചെയ്തുകൊണ്ടിരിക്കൽ  എന്നിവമൂലം ചെറുദോഷം വൻദോഷമായി മാറും  പിൻപറ്റപ്പെടുന്ന പണ്ഡിതന്റെ ചെറുദോഷവും വൻദോഷമാണ് (ഇഹ്‌യാ, ഇആനത്ത്: 4/436) 

ശപിക്കൽ ഹറാമാണെന്നു വിവരിച്ചല്ലോ അതിന്റെ ഉദ്ദേശ്യമെന്ത്?

ശാപം എന്നതിന്റെ വിവക്ഷ അല്ലാഹുവിന്റെ റഹ്മത്തിൽ നിന്നു ദൂരെയാവട്ടെയെന്ന പ്രാർത്ഥനയാണ് (ഇആനത്ത്: 4/438)

സത്യനിഷേധികളെ ശപിക്കാമോ?

കുഫ്റിന്റെ മേൽ മരണപ്പെട്ടുവെന്നുറപ്പുള്ള കാഫിരീങ്ങളെ ശപിക്കാം അബൂജഹ്ൽ, അബൂലഹബ്, ഫിർഔൻ എന്നിവരെപ്പോലെ അതുപോലെ ഒരു മോശമായ സംഘത്തെ ശപിക്കാം ഉദാ: പുത്തൻവാദികൾക്ക് അല്ലാഹുവിന്റെ ശാപം ഉണ്ടാവട്ടെ അക്രമികൾക്ക് അല്ലാഹുവിന്റെ ശാപം ഉണ്ടാവട്ടെ (ഇആനത്ത്: 4/438 നോക്കുക) 

മൃഗങ്ങളെ ശപിക്കാമോ?

പാടില്ല നിഷിദ്ധമാണ് (ഫത്ഹുൽ മുഈൻ, പേജ്: 505, ഇആനത്ത്: 4/435) 

മൂന്നു ദിവസത്തേക്കാൾ മുസ്ലിമിനോട് പിണങ്ങി നിൽക്കൽ ഹറാമാണെന്നു വ്യക്തമാക്കിയല്ലോ എന്നാൽ മതപരമായ കാര്യത്തിനു വേണ്ടി കൂടുതൽ ദിവസം പിണങ്ങാമോ?

പിണങ്ങാം എത്ര ദിവസവും പിണങ്ങി നിൽക്കാം അങ്ങനെ പറ്റുന്ന രൂപങ്ങൾ വിവരിക്കാം (1) ഫാസിഖുമായി പിണങ്ങി നിൽക്കൽ (2) പുത്തൻവാദിയുമായി പിണങ്ങി നിൽക്കൽ (3) പിണങ്ങി നിൽക്കൽ പിണങ്ങുന്നവനു ദീനീ നന്മക്ക് കാരണമാകൽ ഉദാ: സൈദുമായി പിണങ്ങിനിൽക്കലാണ് അംറിനു ദീനീ നന്മക്ക് നല്ലത് എങ്കിൽ സൈദുമായി പിണങ്ങി നിൽക്കാം (4) പിണങ്ങൽ പിണങ്ങി നിൽക്കപ്പെടുന്നവനു ദീനീ നന്മയുണ്ടാക്കൽ (തുഹ്ഫ: 7/455) 

ഭാര്യയോട് പിണങ്ങിനിൽക്കാമോ?

പിണങ്ങൽ മൂലം അവൾക്ക് നല്ല ബോധം ഉണ്ടാകാനും അതുവഴി തൗബഃ ചെയ്യാനും നല്ല രീതിയിൽ ജീവിക്കാനും കാരണമാകുമെങ്കിൽ മൂന്നു ദിവസത്തിലധികവും അവളുമായി ഭർത്താവിനു പിണങ്ങി നിൽക്കാം (തുഹ്ഫ: 7/455) 

പുത്തൻവാദിയുമായി പിണങ്ങിയാൽ അവൻ ബിദ്അത്തിൽ നിന്നു മടങ്ങുമെന്ന പ്രതീക്ഷയില്ലെങ്കിലോ?

പ്രതീക്ഷയില്ലെങ്കിലും പിണങ്ങി നിൽക്കാം അതുപോലെ ഫാസിഖ് ഫിസ്ഖിൽ നിന്നു ഒഴിവാകുമെന്ന പ്രതീക്ഷ ഇല്ലെങ്കിലും പിണങ്ങി നിൽക്കാം അതേസമയം പിണങ്ങൽ നിമിത്തമായി ഫിസ്ഖും - ബിദ്അത്തും - വർധിക്കുമെങ്കിൽ അവരുമായി പിണങ്ങൽ ഹറാമാണ് (ശർവാനി: 7/455) 

വ്യഭിചാരം എന്നു പറയുന്നത് എന്തിനാണ്?

ഹറാമാണെന്നു അറിഞ്ഞുകൊണ്ട് ജീവനുള്ള തന്റെ ഇണയല്ലാത്ത സ്ത്രീയുടെയോ പുരുഷന്റെയോ മുൻദ്വാരത്തിലോ പിൻദ്വാരത്തിലോ ഹശ്ഫ (ലിംഗത്തിന്റെ മോതിരക്കണ്ണി യോ അതില്ലാത്തവൻ അതിന്റത്രയോ ഭാഗം പ്രവേശിപ്പിക്കുന്നതിനാണ് വ്യഭിചാരം എന്നു പറയുന്നത്  ഈ വ്യഭിചാരത്തിനാണു പ്രത്യേക രീതിയിലുള്ള 'ഹദ്ദ് ' ഉള്ളത് (ഇആനത്ത്: 4/217) 

വ്യഭിചരിച്ചവനുള്ള ശിക്ഷ (ഹദ്ദ്) എന്താണ്?

വിവാഹിതരല്ലെങ്കിൽ നൂറ് അടി അടിക്കുകയും ഒരു വർഷം 132 കിലോമീറ്ററിന്റെ അപ്പുറത്തേക്ക് നാടുകടത്തുകയും ചെയ്യൽ സ്ത്രീക്കും പുരുഷനും ഈ ശിക്ഷയുണ്ട് ഇസ്ലാമിക ഭരണാധികാരിയോ തന്റെ പ്രതിനിധിയോ ആണ് ശിക്ഷ നടപ്പിലാക്കേണ്ടത് വിവാഹിതരാണു വ്യഭിചാരം നടത്തിയതെങ്കിൽ ആ സ്ത്രീ പുരുഷനെ എറിഞ്ഞു കൊല്ലണം എന്നാണു ഇസ്ലാമിക നിയമം (ഇആനത്ത്: 4/223) 

മുഫാഖദത്ത്, മുസാഹഖത്ത് എന്നിവരുടെ വിധി?

നിഷിദ്ധമാണ് ഭാര്യയല്ലാത്തവരെ തുടകൾക്കിടയിൽ വെച്ച് ഭോഗിക്കുന്നതിനാണ് مُفَاحَذَة എന്നു പറയുന്നത് സ്ത്രീകൾ തമ്മിലുള്ള സ്വവർഗ സംഭോഗത്തിനാണ്  مُسَاحَقَة എന്നു പറയുന്നത് (ഇആനത്ത്: 4/217 നോക്കുക) 

ഒരാൾ സ്വന്തം ലിംഗം അവന്റെ തന്നെ പിൻദ്വാരത്തിൽ പ്രവേശിപ്പിച്ചാൽ അതു വ്യഭിചാരമാണോ?

അതേ, വ്യഭിചാരം തന്നെ (ഇആനത്ത്: 5/217) 

ഇസ്തിംനാഅ് എന്നാലെന്ത്? അതിന്റെ വിധി?

മുഷ്ടിമൈഥുനത്തിനാണ് اِسْتِمْنَاء എന്നു പറയുന്നത് കൈകൊണ്ട് സുഖമെടുത്ത് മനിയ്യ് പുറപ്പെടീക്കൽ സ്ത്രീ പുരുഷ ഭേദമന്യേ ഇതു പാടില്ല കുറ്റകരമാണ് സ്വയംഭോഗം എന്നും ഇതിനു പറയാറുണ്ട് 

സ്വന്തം കൊണ്ടോ ഭാര്യയല്ലാത്തവരുടെ കൈകൊണ്ടോ ഉള്ള ഇസ്തിംനാഅ് നിഷിദ്ധമാണ് ഭാര്യയുടെ കരംകൊണ്ട് കറാഹത്താണ് (ഇആനത്ത്: 4/217, തുഹ്ഫ: 3/409)  സ്വയം മനിയ്യ് പുറപ്പെടീപ്പിക്കുന്ന രീതികളെല്ലാം നിഷിദ്ധമായ ഇസ്തിംനാആണ് കൈകൊണ്ടാണെങ്കിലും അല്ലെങ്കിലും 

വ്യഭിചാരിയുടെ പാരത്രിക ശിക്ഷ?

ഗൗരവമായ പല ശിക്ഷകളും അവനുണ്ടെന്നു ഹദീസുകളിൽ കാണാം മുകൾഭാഗം കുടുസും അടിഭാഗം വിശാലമായതുമായ ഒരു കുഴിയിലേക്ക് വ്യഭിചാരികളെ എറിഞ്ഞു അതിന്റെ താഴെ തീ കത്തിച്ചു അവരെ ശിക്ഷിക്കുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട് തീ ശക്തമായി കത്തുമ്പോൾ വ്യഭിചാരം ചെയ്ത സ്ത്രീ പുരുഷന്മാർ അതിന്റെ മുകൾ ഭാഗത്തേക്ക് പൊങ്ങിവരും ആളൽ അൽപം കുറയുമ്പോൾ അതിന്റെ താഴോട്ട് തന്നെ വീഴും ഇതിങ്ങനെ ആവർത്തിക്കപ്പെടും (ബുഖാരി) 

കുട്ടി, ഭ്രാന്തൻ എന്നിവർ വ്യഭിചരിച്ചാൽ ഹദ്ദ് (ശിക്ഷ) ഉണ്ടോ?

ഇല്ല (ഇആനത്ത്: 4/218) 

ഭാര്യയുടെ പിൻദ്വാരത്തിലുള്ള ഭോഗം നിഷിദ്ധമാണല്ലോ അതിനു വ്യഭിചാരത്തിന്റെ 'ഹദ്ദ് ' (എറിഞ്ഞു കൊല്ലൽ) എന്ന നിയമം) ഉണ്ടോ?

ഇല്ല ആ പ്രവൃത്തി നീചമാണെന്നും അത്തരക്കാർ ശപിക്കപ്പെട്ടവരാണെന്നും ഹദീസിൽ വന്നിട്ടുണ്ട് (ഇആനത്ത്: 3/388)

വ്യഭിചാരത്തിന്റെ പേരിൽ നബി (സ) യുടെ കാലത്ത് ഏതെങ്കിലും സ്വഹാബിയെ എറിഞ്ഞുകൊന്നിട്ടുണ്ടോ?

ഉണ്ട് മാഇസ് (റ) വിനെ എറിഞ്ഞു കൊന്നിട്ടുണ്ട് മറ്റൊരു വ്യഭിചാരക്കേസിൽ ഗാമിദിയത്ത് (റ) എന്ന സ്ത്രീയെയും എറിഞ്ഞു കൊന്നിട്ടുണ്ട് മാഇസ് (റ) , ഗാമിദിയ്യഃ (റ) എന്നിവർ തമ്മിലല്ല വ്യഭിചാരം നടന്നത് (ഇആനത്ത്: 4/223) 

വ്യഭിചരിച്ചവർ ആ തെറ്റ് ആരോടും പറയാതിരിക്കൽ പുണ്യമുണ്ടോ?

അതേ, പുണ്യമാണ് വ്യഭിചാരം മാത്രമല്ല, മറ്റു തെറ്റുകളും മറച്ചുവെക്കൽ സുന്നത്താണ് (ഇആനത്ത്: 4/223) 

വ്യഭിചരിച്ച 'ബിക്റി'നെയാണ് നൂറ് അടി അടിക്കേണ്ടതെന്നും 'മുഹ്സ്വിനി'നെ എറിഞ്ഞു കൊല്ലുകയാണ് വേണ്ടതെന്നും പറയാറുണ്ടല്ലോ ഇവിടെ بِكْرْ ،مُحْصِنْ എന്നതിന്റെ ഉദ്ദേശ്യമെന്ത്?

സ്വഹീഹായ നികാഹിലൂടെ സംയോഗം ചെയ്തിട്ടില്ലാത്ത സ്ത്രീ പുരുഷന്മാർക്കാണ് 'ബിക്ർ' എന്നു പറയുന്നത് സ്വഹീഹായ നികാഹിലൂടെ മുൻദ്വാരത്തിൽ സംയോഗം ചെയ്ത, അല്ലെങ്കിൽ ചെയ്യപ്പെട്ട പ്രായപൂർത്തിയും ബുദ്ധിയുമുള്ള സ്വതന്ത്രർക്കാണ് മുഹ്സിൻ എന്നു പറയുന്നത് (ഇആനത്ത്: 4/223) ബിക്ർ, മുഹ്സിൻ എന്നതിൽ പ്രായപൂർത്തിയും ബുദ്ധിയും പരിഗണനീയമാണ് അതായത് കുട്ടികൾക്കും ഭ്രാന്തന്മാർക്കും നൂറ് അടി എറിഞ്ഞു കൊല്ലുക എന്ന വിധി ബാധകമല്ല (ഇആനത്ത്: 4/218) 

മുസ്ലിം ചെയ്യുന്ന ഏറ്റവും വലിയ കുറ്റമേതാണ്?

ഇസ്ലാമിൽ നിന്നു  പുറത്തുപോകൽ അതു കഴിഞ്ഞാൽ മുസ്ലിംമിനെ അക്രമപരമായി കൊല്ലൽ പിന്നെ വ്യഭിചാരം കൊലയേക്കാൾ വലിയ കുറ്റമാണ് വ്യഭിചാരം എന്നു ചില  ഫുഖഹാക്കൾ പറഞ്ഞിട്ടുണ്ട് (ഇആനത്ത്: 4/216) 

വ്യഭിചാര കുറ്റാരോപണത്തിന്റെ ശിക്ഷയെന്ത്?

വ്യഭിചാര കുറ്റാരോപണം ഏഴു വൻപാപങ്ങളിൽ പെട്ട  ഒന്നാണ് അതു ഹറാമാണെന്ന് വിവരമുള്ള, വിധിവിലക്കുകൾ പാലിക്കാൻ നിർബന്ധിതനായ പ്രായപൂർത്തിയും ബുദ്ധിയുമുള്ളവർ സ്വാഷ്ടപ്രകാരം ഒരു 'മുഹ്സ്വിനായ ' വ്യക്തിയുടെ പേരിൽ വ്യഭിചാര കുറ്റാരോപണം പറഞ്ഞാൽ അവനെ എൺപത് അടി അടിക്കണം ഇതാണ് ശിക്ഷ വ്യഭിചരിക്കാത്തവനോ ഭാര്യയെ പിൻദ്വാരത്തിലൂടെ ഭോഗിക്കുകയോ ചെയ്യാത്ത പതിവൃതനായ സ്വതന്ത്രനും പ്രായപൂർത്തിയും ബുദ്ധിയുമുള്ള മുസ്ലിംമിനാണ് ഇവിടെ 'മുഹ്സിൻ' എന്നു പറയുന്നത് (ഇആനത്ത്: 4/228) 

വ്യഭിചാര കുറ്റാരോപണത്തിന്റെ മേൽ അറിയിക്കുന്ന വാക്കുകൾ വിവരിക്കാമോ?

ഉദാഹരണമായി ചിലത് വിവരിക്കാം 'നീ വ്യഭിചരിച്ചു' എന്നു ഒരാൾ മറ്റൊരാളോട് പറയൽ അങ്ങനെ പറഞ്ഞവൻ വൻതെറ്റു ചെയ്തവനാണ് പറഞ്ഞവനെ ഇസ്ലാമിക ഇമാമിനു എൺപത് അടി അടിക്കാൻ അധികാരമുണ്ട്  ഓ വ്യഭിചാരീ ഓ പെൺകൂസാ  എന്നിവയും വ്യഭിചാര കുറ്റാരോപണം നടത്തലാണ് നീ ഗുദമൈഥുനം ചെയ്തു, ഇന്നവൻ നിന്നെ ഗുരുമൈഥുനം ചെയ്തു എന്നിവയും ഇപ്രകാരം തന്നെയാണ് 

ഒരു സ്ത്രീക്ക് സൈദിൽ നിന്നു ജനിച്ച മകനോട് 'നീ അവന്റെ മകനല്ല' എന്നു ഒരാൾ പറഞ്ഞാൽ അതു ആ സ്ത്രീയെ വ്യഭിചാരാരോപണം പറയലാണോ?

അതേ, ഏഴു വൻദോഷങ്ങളിൽ പെട്ട ഒരു കുറ്റമാണ് അവൻ പ്രസ്തുത വാക്കിലൂടെ ചെയ്തത് 'നീ സൈദിനു ജനിച്ചവനല്ല' എന്ന വാക്കും അപ്രകാരമാണ് (ഇആനത്ത്: 4/229) 

ഒരാൾ തന്റെ മകനോടോ  മറ്റൊരാളുടെ മകനോടോ 'ചാരസന്തതീ' എന്നു വിളിച്ചാൽ അതു വ്യഭിചാരാരോപണം (قَذْفْ) നടത്തലാകുമോ?

അതേ, ആ കുട്ടിയുടെ ഉമ്മയെ കുറിച്ചുളള അപവാദമാണത്

വ്യഭിചാരം ചെയ്തവരെ കുറിച്ച് വ്യഭിചാരം ചെയ്തെന്നു പറയൽ ശിക്ഷയുള്ള കുറ്റാരോപണമാണോ?

നാലിൽ കുറഞ്ഞ  പുരുഷന്മാർ വ്യഭിചാരത്തിനു സാക്ഷി പറഞ്ഞാൽ അതു വ്യഭിചാരാരോപണമാണ്  അവരെ എൺപത് അടി അടിക്കണം എത്ര സ്ത്രീകളാണെങ്കിലും അവർ വ്യഭിചാരത്തിനു സാക്ഷി പറഞ്ഞാൽ അവർ മുഴുവനും വ്യഭിചാരാരോപണം നടത്തിയവരാണ് അവരെ മുഴുവനും എൺപത് അടി അടിക്കണമെന്നാണ് നിയമം (ഇആനത്ത്: 4/230) 

സാക്ഷിക്കു പറ്റുന്ന നാലു പുരുഷന്മാർ വ്യക്തമായ രേഖയോടുകൂടി ഒരാളുടെ പേരിൽ വ്യഭിചാര കുറ്റം ചാർത്തിയാൽ ഇവർക്ക് ശിക്ഷയില്ല വ്യഭിചാരം സ്ഥിരപ്പെടുകയും ചെയ്യും പക്ഷേ, ഇസ്ലാമിക ചരിത്രത്തിൽ ഇന്നുവരെ സാക്ഷികളെ കൊണ്ട് വ്യഭിചാരം സ്ഥിരപ്പെട്ടിട്ടില്ല  വ്യഭിചാരം സ്ഥിരപ്പെടുന്ന രീതിയിൽ സാക്ഷിനിൽക്കാൻ സാധിക്കാത്തതുകൊണ്ടാണിത് ഇന്ന സ്ഥലത്തുവെച്ച് ഇന്ന സമയത്ത് വ്യഭിചാര മാർഗത്തിലൂടെ ഇന്ന സ്ത്രീയുടെ യോനിയിൽ ഇന്നവൻ തന്റെ ലിംഗം പ്രവേശിപ്പിച്ചത് ഞാൻ കണ്ടു  എന്നു സാക്ഷിക്കു പറ്റുന്ന നാലു പുരുഷന്മാർ പറയണം എങ്കിലാണ് സാക്ഷി മുഖേന  വ്യഭിചാരം സ്ഥിലപ്പെടുക (ഇആനത്ത്: 4/226) നിബന്ധന ഒക്കാത്ത നിലയിൽ സാക്ഷി പറഞ്ഞാൽ അവരെ വ്യഭിചാരാരോപണ കുറ്റത്തിനു എൺപത് അടി അടിക്കും (ഇആനത്ത്: 4/230 

ഭാര്യ വ്യഭിചരിച്ചെന്നു ബോധ്യമുള്ളവനു അവളുടെ പേരിൽ വ്യഭിചാരാരോപണം നടത്താമോ?

അതേ, ഭാര്യ വ്യഭിചരിച്ചെന്നു അറിഞ്ഞവനും സാഹചര്യ തെളിവോടുകൂടി ബലപ്പെട്ട ധാരണയുണ്ടായവനും ഭർത്താവിനു ഭാര്യയുടെ പേരിൽ വ്യഭിചാരാരോപണം നടത്താം അതിനു ശേഷം തെളിവ് നിരത്തിയില്ലെങ്കിൽ ഭർത്താവിനു ശിക്ഷ (80 അടി) ലഭിക്കും (ഇആനത്ത്: 4/231) 

ഭാര്യ പ്രസവിച്ച കുട്ടി തന്റേതല്ലെന്നു ബോധ്യമുള്ള ഭർത്താവിനു ആ കുട്ടിയെ നിഷേധിക്കാമോ?

നിഷേധിക്കാം ഉടനെ നിഷേധിക്കൽ നിർബന്ധമാണ് അല്ലെങ്കിൽ കുട്ടിയെ അവനിലേക്ക് ചേർക്കപ്പെടും (ഇആനത്ത്: 4/232) 

ഭാര്യ പ്രസവിച്ച കുട്ടി തന്റേതല്ലെന്നു എങ്ങനെ ഉറപ്പാവുക?

ഭർത്താവ് അവളെ സംയോഗം ചെയ്യാതിരിക്കൽ  കൊണ്ടും അവൻ സംയോഗം  ചെയ്ത് ആറു  മാസത്തിനുള്ളിൽ അവൾ പ്രസവിക്കൽ കൊണ്ടും സംയോഗം ചെയ്ത് ചെയ്ത് നാലു വർഷത്തിനു ശേഷം  പ്രസവിക്കൽ കൊണ്ടും കുട്ടി അവന്റേതല്ലെന്ന് ബോധ്യമാകും (ഇആനത്ത്: 4/232) 

കുട്ടിയെ നിഷേധിക്കാൻ ഉപയോഗിക്കുന്ന വാചകം എങ്ങനെ?

ഈ കുട്ടി എന്നിൽനിന്നുണ്ടായതല്ലെന്നു നിശ്ചയം ഞാൻ അല്ലാഹുവിനെ കൊണ്ട് ഉറപ്പിച്ചു പറയുന്നു എന്നു പറഞ്ഞാൽ മതി (ഇആനത്ത്: 4/234) 

ഒരാൾ മറ്റൊരാളെ ചീത്ത പറഞ്ഞാൽ പകരം ചീത്ത പറയാമോ?

കളവും അപവാദവും ഇല്ലാതെ അതേ കണക്കിൽ (യാതൊരു കടപ്പാടും ഇല്ലാത്തവനോട്) അങ്ങോട്ടും ചീത്ത പറയൽ അനുവദനീയമാണ് (ഫത്ഹുൽ മുഈൻ, പേജ്: 450) 

പകരം ചീത്ത പറയാതിരിക്കലാണ് ഏറ്റവും ഉത്തമമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ 

മദ്യപാനം നിഷിദ്ധമാണല്ലോ, അതിന്റെ ശിക്ഷയെന്ത്?

മദ്യപാനം ഹറാമാണെന്നും അറിവുള്ള പ്രായപൂർത്തിയും ബുദ്ധിയുമുള്ളവൻ സ്വാഷ്ടപ്രകാരം ചികിത്സാവശ്യാർത്ഥമല്ലാതെ മദ്യപിച്ചാൽ ഇസ്ലാമിക ജഡ്ജിയോ അവന്റെ പ്രതിനിധിയോ അവനെ ഹദ്ദ് അടിക്കണം (ഫത്ഹുൽ മുഈൻ, പേജ്: 450) 

ഹദ്ദ് അടിയുടെ കണക്ക് എത്ര?

മദ്യപാനി സ്വതന്ത്രനാണെങ്കിൽ നാൽപതു അടിയാണ് ഹദ്ദ് ഇതാണു ശിക്ഷ (ഫത്ഹുൽ മുഈൻ, പേജ്: 450) 

കള്ള് (خَمْرٌ) എന്നു പറയുന്നത് ഏതിന്?

മുന്തിരിച്ചാറിൽ നിന്നുണ്ടാക്കുന്ന ലഹരിപദാർത്ഥമാണ് കള്ള് (ഇആനത്ത്: 4/235) 

ലഹരിവസ്തുക്കൾ മുഴുവനും നിഷിദ്ധമല്ലേ?

ലഹരിപദാർത്ഥങ്ങൾ മുഴുവനും നിഷിദ്ധമാണ് അതിനാണ് ഹദ്ദ് ഉള്ളത് ലഹരി വസ്തുക്കൾ (പദാർത്ഥമല്ലാത്തത്) തെറ്റാണെങ്കിൽ ഹദ്ദ് ഇല്ല (ഇആനത്ത്: 4/235) 

ലഹരി പദാർത്ഥത്തിൽ നിന്നു ലഹരിയുണ്ടാക്കുന്ന അളവാണോ നിഷിദ്ധം?

അല്ല, ഒരു തുള്ളിയാണെങ്കിലും നിഷിദ്ധം തന്നെ അതിനു ഹദ്ദും ഉണ്ട് (ഫത്ഹുൽ മുഈൻ, പേജ്: 451) 

മദ്യപിച്ചാൽ ഹദ്ദ് ഇല്ലാത്തവർ ആരെല്ലാം?

കുട്ടി, ഭ്രാന്തൻ, നിർബന്ധിക്കപ്പെട്ടവൻ, മദ്യപാനം ഹറാമാണെന്നോ താൻ കുടിച്ചത് മദ്യമാണെന്നോ അറിയാത്തവൻ (അടുത്ത കാലത്ത് മുസ്ലിമായവനോ പണ്ഡിതരിൽ നിന്നു അകന്നു ജീവിക്കുന്നവനോ ആണെങ്കിൽ) മുതലയാവർക്ക് ഹദ്ദില്ല (ഫത്ഹുൽ മുഈൻ, പേജ്: 451) 

കള്ളുകൊണ്ട് ചികിത്സിക്കാമോ?

പാടില്ല നിഷിദ്ധമാണ് കള്ള് അല്ലാത്തത് ലഭ്യമല്ലെങ്കിൽ അനിവാര്യ സമയത്ത് കള്ള് ചേർത്ത മരുന്ന് ഉപയോഗിക്കൽ അനുവദനീയമാണ് കള്ള് കൊണ്ടുള്ള ചികിത്സ ഹറാമാണെങ്കിലും അതിന്റെ പേരിൽ ഹദ്ദ് ഇല്ല (ഫത്ഹുൽ മുഈൻ, പേജ്: 451) 

കഞ്ചാവ്, അവീൻ എന്ന ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ വിധി?

നിഷിദ്ധമാണ് (ഇആനത്ത്: 4/237) 

കഞ്ചാവ് പോലെയുള്ള പാനീയമല്ലാത്ത ലഹരി ഉപയോഗിക്കൽ  ഹറാമാണെന്ന് മനസ്സിലായി എന്നാൽ ഇത്തരം ലഹരി വസ്തുക്കൾ ഉപയോഗിച്ചാൽ ഹദ്ദുണ്ടോ?

ഇല്ല പക്ഷേ, ഇസ്ലാമിക ജഡ്ജി അഭിപ്രായപ്പെടുന്ന ശിക്ഷക്കർഹനാണ് (ഫത്ഹുൽ മുഈൻ, പേജ്: 451) 

മദ്യപാനം ഇസ്ലാമിക ഇമാമിന്റെ മുമ്പിൽ സ്ഥിരപ്പെടൽ എങ്ങനെ?

മദ്യപാനി സമ്മതിക്കൽ (ഇഖ്റാഅ്) കൊണ്ടും  രണ്ടു പുരുഷന്മാർ സാക്ഷിനിൽക്കൽ കൊണ്ടും മദ്യപാനം സ്ഥിരപ്പെടും (ഇആനത്ത്: 4/239) 

കള്ള് മണക്കൽകൊണ്ട് സ്ഥിരപ്പെടില്ലേ?

ഇല്ല അതുപോലെ ലഹരിപിടിച്ച ആകൃതി, ഛർദി എന്നിവകൊണ്ടും മദ്യപാനം സ്ഥിരപ്പെടില്ല പ്രസ്തുത അടയാളങ്ങൾ കൊണ്ടൊന്നും ഹദ്ദ് അടിക്കപ്പെടില്ല (ഫത്ഹുൽ മുഈൻ, പേജ്: 451) 

ഛർദ്ദിയുടെ അടിസ്ഥാനത്തിൽ ഖലീഫ ഉസ്മാൻ (റ) അടിച്ചതോ?

അതു മഹാനവർകളുടെ ഗവേഷണം കൊണ്ടാണ് നമുക്കതു പറ്റില്ല (ഫത്ഹുൽ മുഈൻ, പേജ്: 451) 

മൃഗങ്ങൾക്ക് കള്ള് കുടിപ്പിക്കാമോ?

പാടില്ലെന്നാണ് സർകശി (റ) പ്രസ്താവിച്ചത് (ഫത്ഹുൽ മുഈൻ, പേജ്: 451) 

കള്ള് നജസാണല്ലോ അതുപോലെ കഞ്ചാവ് നജസാണോ?

കള്ള് നജസാണ് എന്നാൽ കഞ്ചാവ് നജസല്ല ഉപയോഗം നിഷിദ്ധമാണെന്നു വ്യക്തമാക്കിയല്ലോ 

കള്ളിനെ കുറിച്ച് ഹദീസിൽ വന്ന താക്കീതുകൾ വിവരിക്കാമോ?

ഹ്രസ്വമായി  വിവരിക്കാം നബി (സ) പറഞ്ഞു: കള്ളിനെയും കുടിക്കുന്നവനെയും അതു ഒഴിച്ചുകൊടുക്കുന്നവനെയും വിൽപന നടത്തുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു അതിന്റെ വിലകൊണ്ട് ഭക്ഷിക്കുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു നിങ്ങൾ മദ്യപാനം വെടിയുക, കാരണം, അതു എല്ലാ ചീത്ത കാര്യത്തിന്റെയും താക്കോലാണ് (ഇആനത്ത്: 4/233) 

മദ്യപാനം കൊണ്ട് ഈ ലോകത്തു വരുന്ന മോശ, നഷ്ടങ്ങൾ എന്തെല്ലാം?

നിരവധി നഷ്ടങ്ങൾ വിവരിച്ചിട്ടുണ്ട് (1) മദ്യപാനിയെ ഭ്രാന്തനെപ്പോലെയും കുട്ടികൾക്ക് ചിരിക്കാൻ വക  നൽകുന്നതും കാണുകയും ബുദ്ധിമാന്മാരുടെ അരികിൽ ആക്ഷേപിക്കപ്പെട്ടവനുമായിരിക്കും  

(2) മദ്യപാനം ബുദ്ധിയെ നീക്കിക്കളയുന്നതും സമ്പത്തിനെ നശിപ്പിക്കുന്നതുമാണ് 

(3) മദ്യപാനം സുഹൃത്തുക്കൾക്കിടയിൽ ശത്രുത ഉണ്ടാക്കും 

(4) മദ്യപാനം അല്ലാഹുവിലുള്ള സ്മരണ ഇല്ലാതാക്കുന്നു 

(5) മദ്യപാനം വ്യഭിചാരത്തിലേക്ക് എത്തിക്കുകയും അവൻ പോലും അറിയാതെ ഭാര്യയുടെ ത്വലാഖ് പോകാൻ കാരണമാകുകയും ചെയ്യുന്നു 

(6) സർവനാശത്തിന്റെയും ചാവി 

(7) മദ്യത്തിന്റെ ദുർഗന്ധം ഹഫളത്തിന്റെ മലക്കുകളെ ബുദ്ധിമുട്ടിലാക്കും 

(8) നാൽപത് അടിക്ക് അവർ അർഹനാകും ഈ ലോകത്തുവെച്ച് അടി ലഭിച്ചില്ലെങ്കിൽ തീയുടെ ചാട്ടവാർ കൊണ്ട് പരലോകത്തുവെച്ച് അടി ലഭിക്കും 

(9) മദ്യപിച്ചതു മുതൽ  നാൽപതു ദിവസം അവന്റെ പ്രാർത്ഥനയ്ക്കു ഉത്തരം ലഭിക്കില്ല 

(10) മരണസമയം ഈമാൻ നഷ്ടമാകാൻ സാധ്യതയേറെ (ഇആനത്ത്:4/234) 

കിതാബുകളിൽ കാണുന്ന أَفْيُون - حَشِيشَة - بَنْجْ  എന്നതിന്റെ അർത്ഥമെന്ത്?

ബൻജ് എന്നാൽ 'കുരാശാണി ചെടി' 'കുരുസാനി ചെടി' , വജ്ര നാഭിയെന്ന വിഷച്ചെടി, മയക്കുമരുന്ന് എന്നൊക്കെയാണ് അർത്ഥം 

അഫ്യൂൻ എന്നാൽ 'അവീൻ', 'കറുപ്പ് ' എന്നൊക്കെയാണ് അർത്ഥം ഹശീശ് എന്നാൽ കഞ്ചാവ് ചെടി എന്നാണർഥം ഇവ മൂന്നും ഉപയോഗിക്കിക്കൽ നിഷിദ്ധമാണ് ഇവ ബുദ്ധിയെ നീക്കിക്കളയുന്ന ലഹരിവസ്തുക്കളാണ് (ഇആനത്ത്: 4/238) 

ഇവ മൂന്നും ചികിത്സാവശ്യാർത്ഥം ഉപയോഗിക്കാമോ?

മറുപടി: (അനിവാര്യ ഘട്ടത്തിൽ) ഉപയോഗിക്കാമെന്ന് ശൈഖ് മഖ്ദൂം (റ) ഫത്ഹുൽ മുഈനിൽ പറഞ്ഞിട്ടുണ്ട് അവയവം മുറിച്ചു മാറ്റൽ അനിവാര്യമാകുമ്പോൾ അതിനു ബുദ്ധി  നീക്കേണ്ടിവന്നാൽ ഇവ ഉപയോഗിക്കാമെന്ന് സയ്യിദുൽ ബക്രി (റ) തന്റെ ഇആനത്തിൽ (4/238) ഉദ്ധരിച്ചിട്ടുണ്ട്

കഞ്ചാവ് ഉപയോഗിക്കുന്നതിനാലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ എന്തെല്ലാം?

നിരവധിയാണ് ദുനിയാവിലും ദീനിയുമായ നൂറ്റി ഇരുപതോളം ബുദ്ധിമുട്ടുകൾ പണ്ഡിതർ പറഞ്ഞിട്ടുണ്ട് മറവി ഉണ്ടാവുക, തലവേദന വരുക, ബുദ്ധി തകരാറിലാകുക, ഛർദ്ദി, കുഷ്ടരോഗം, വെള്ളപ്പാണ്ഡ് എന്നിവ ഉണ്ടാവുക, രഹസ്യം പൊളിയുക, ലജ്ജ ഇല്ലാതാവുക, മനുഷ്യത്വം നഷ്ടപ്പെടുക എന്നിവ അവയിൽ പെട്ടതാണ് മരണവേളയിൽ കലിമ ഉച്ചരിക്കാൻ സാധിക്കാതിരിക്കുകയെന്നത് കഞ്ചാവ് ഉപയോഗത്താൽ വരുന്ന വലിയ അപകടമാണ് (ഇആനത്ത്: 4/238) 

ശാരീരിക വൈകല്യം സംഭവിക്കുമോ?

അവീൻ ഉപയോഗിക്കുന്നതുമൂലം അതിനു സാധ്യത കൂടുതലാണെന്നും അതു ഉപയോഗിക്കുന്ന പലരിലും അതു കണ്ടിട്ടുണ്ടെന്നും പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട് (ഇആനത്ത്: 4/238) 

ആദ്യകാലത്ത് കള്ള് അനുവദനീയമായിരുന്നല്ലോ പിന്നെയെന്നാണ് കള്ള് നിഷിദ്ധമാക്കിയത്?

ഹിജ്റഃ മൂന്നാം വർഷമാണ് കള്ള് നിഷിദ്ധമാക്കിയത്

കള്ളിന്റെ കാര്യത്തിൽ എത്ര ആയത്ത് ഇറങ്ങിയിട്ടുണ്ട്?

നാലു ആയത്ത് ആദ്യം ഇറങ്ങിയത് സൂറതുന്നഹ്ലിലെ 67 ആം ആയത്ത് അതിന്റെ സാരം ഇങ്ങനെ: 'ഈത്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളിൽനിന്നു നിങ്ങൾക്ക് നാം പാനീയം നൽകുന്നു അതിൽനിന്നു ലഹരിപദാർത്ഥവും ഉത്തമമായ ആഹാരവും നിങ്ങളുണ്ടാക്കുന്നു ' ഈ ആയത്തു ഇറങ്ങുന്ന വേളയിലും ശേഷവും മുസ്ലിംകൾ കള്ള് കുടിച്ചിരുന്നു അന്നു കള്ള് അനുവദനീയമായിരുന്നു  അങ്ങനെയിരിക്കെ ഒരിക്കൽ ഉമർ (റ) മുആദ് (റ) അടങ്ങിയ ഒരു സംഘം അൻസ്വാരി സ്വഹാബികൾ തിരുനബി (സ) യെ സമീപിച്ചു ഇങ്ങനെ പറഞ്ഞു: 'നബിയേ, കള്ളും ചൂതാട്ടവും ബുദ്ധിയെയും സമ്പത്തിനെയും നശിപ്പിക്കുന്നു അങ്ങ് അതു രണ്ടിലും ഞങ്ങൾക്ക് മതവിധി പറഞ്ഞുതന്നാലും' അപ്പോഴാണ് ഈ വിഷയത്തിലെ രണ്ടാമത്തെ ആയത്ത് ഇറങ്ങിയത് അതിന്റെ സാരം ഇങ്ങനെ വിവരിക്കാം: 'നബിയേ, അങ്ങയോടവർ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു അങ്ങു പറയുക, അവ രണ്ടിലും ഗുരുതരമായ പാപമുണ്ട് ജനങ്ങൾക്ക് ചില പ്രയോജനങ്ങളുമുണ്ട് ' (സുറത്തുൽ: ബഖറ: 219) 

ഈ സൂക്തമിറങ്ങിയശേഷം അബ്ദുർറഹ്മാനുബ്നു ഔഫ് (റ) ഭക്ഷണം ഒരുക്കി ചില സ്വഹാബി സുഹൃത്തുക്കളെ സൽകരിച്ചു അവർ മദ്യവും കഴിച്ചു അങ്ങനെ മഗ്രിബ് നിസ്കരിക്കവേ സൂറതുൽ കാഫിറൂനയിൽ നിന്നു 'ലാ' എന്ന അക്ഷരം വിട്ടു കൊണ്ട് അവരിൽ ഒരാൾ ഓതി 

പ്രസ്തുത വേളയിൽ മൂന്നാമത്തെ സൂക്തം ഇറങ്ങി അതിന്റെ അർഥം ഇങ്ങനെ: 'സത്യവിശ്വാസികളേ, ലഹരി ബാധിച്ചവരായി നിങ്ങൾ നിസ്കരിക്കരുത് നിങ്ങൾ പറയുന്നതെന്തെന്നു നിങ്ങൾക്ക് ബോധ്യമാകുന്നതുവരെ'  (സൂറത്തുൽ: നിസാഅ്: 43) 

ഈ ആയത്ത് ഇറങ്ങലോടുകൂടി ഒരുസംഘം കള്ള് കൂടി ഉപേക്ഷിച്ചു മറ്റൊരു സംഘം നിസ്കാര സമയം കുടിക്കാതിരുന്നു അങ്ങനെയിരിക്കേ മദ്യപിച്ച് ഒരു സ്വഹാബി സഅ്ദ് (റ) വിന്റെ തലക്കടിച്ചു പ്രസ്തുത വേളയിൽ ഉമർ (റ) നബി (സ) യോട് ഇങ്ങനെ പറഞ്ഞു: 'നബിയേ, കള്ളിന്റെ വിഷയത്തിൽ പൂർണമായ വിശദീകരണം നൽകിയാലും ' അപ്പോഴാണ് കള്ള് എന്നന്നേക്കുമായി നിഷിദ്ധമാക്കിക്കൊണ്ട് നാലാമത്തെ ആയത്ത് ഇറങ്ങിയത് അതിന്റെ സാരം ഇങ്ങനെ 'സത്യവിശ്വാസികളേ, നിശ്ചയം മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നംവെച്ചു നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛ വൃത്തി മാത്രമാകുന്നു അതിനാൽ നിങ്ങൾ അതൊക്കെ വർജിക്കുക നിങ്ങൾ വിജയികളാവാൻ വേണ്ടി പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ഉളവാക്കാനും അല്ലാഹുവെ ഓർമിക്കുന്നതിൽ നിന്നും നിസ്കാരത്തിൽ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു അതിനാൽ നിങ്ങൾ അവയിൽനിന്നെല്ലാം  വിരമിക്കാൻ ഒരുക്കമല്ലേ? (സൂറത്തുൽ: മാഇദ: 90,91) 

ലഹരി പാനീയങ്ങൾ വിവിധ പേരുകളിൽ അറിയപ്പെടുന്നുണ്ടല്ലോ അതു മുഴുവനും നിഷിദ്ധമാണോ?

അതേ, ലഹരിപാനീയങ്ങൾ മുഴുവനും ഹറാമാണ് ഏതു പേരിലാണെങ്കിലും ശരി അവയുടെ ഒരു തുള്ളിപോലും ഹറാമാണ് 'ലഹരി പാനീയങ്ങൾ മുഴുവനും കള്ളാണ് ', ലഹരി പാനീയങ്ങൾ മുഴുവനും ഹറാമാണ് ' എന്നെല്ലാം നബി (സ) പ്രസ്താവിച്ചിട്ടുണ്ട് (ഇആനത്ത്: 4/237) 

തേൻ അധികം കുടിച്ചാൽ ലഹരി വരില്ലേ? അപ്പോൾ തേൻ കുടിക്കൽ ഹറാമാകുമോ?

തേൻ എത്ര കുടിച്ചാലും ലഹരിയുണ്ടാകില്ല അതിനാൽ അതിൽ നിഷിദ്ധം വരുന്ന പ്രശ്നമില്ല 

കള്ള് സുർക്കയായാൽ ശുദ്ധിയാകുമല്ലോ സുർക്കയായെന്നു എങ്ങനെ തീരുമാനിക്കും?

കള്ള് സ്വയം സുർക്കയായി മാറിയാൽ ശുദ്ധിയാകും മറ്റു വസ്തുവിന്റെ സമ്പർക്കം മൂലം സുർക്കയായാൽ ശുദ്ധിയാവില്ല കള്ളിനു പുളിരസം ഉണ്ടാവലാണ് അതു സുർക്കയായി എന്നതിന്റെ അടയാളം ശക്തമായ പുളിരസമോ നുരച്ചുപൊന്തണമെന്നോ വ്യവസ്ഥയില്ല (ഫത്ഹുൽ മുഈൻ) 



അലി അഷ്ക്കർ - 9526765555

Thursday 10 October 2019

സ്വപ്നവ്യാഖ്യാനം - ഒന്നാം ഭാഗം






അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യൻ കാണുന്ന നല്ല സ്വപ്നങ്ങൾ പ്രവാചകത്വത്തിന്റെ നാൽപ്പത്തിയാറിൽ ഒരംശമാണ്. (ബുഖാരി റഹ്. 9. 87. 112)

അബൂസഈദ്(റ) പറയുന്നു: നബി(സ) അരുളി: നിങ്ങളിൽ വല്ലവനും താനിഷ്ടപ്പെടുന്ന രീതിയിലുള്ള സ്വപ്നം കണ്ടാൽ തീർച്ചയായും അതു അല്ലാഹുവിൽ നിന്നുള്ളതാണ്. അവൻ അല്ലാഹുവിനെ സ്തുതിക്കുകയും അതിനെ സംബന്ധിച്ച് മറ്റുള്ളവരോട് പറയുകയും ചെയ്യട്ടെ. വല്ലവനും താൻ വെറുക്കുന്നതരത്തിലുള്ള സ്വപ്നം കണ്ടാൽ തീർച്ചയായും അതു പിശാചിൽ നിന്നുള്ളതാണ്. അതിന്റെ നാശത്തിൽ നിന്ന് അവൻ അല്ലാഹുവിനോട് അഭയം തേടുകയും അതു പറയാതിരിക്കുകയും ചെയ്യട്ടെ. അത് അവന് യാതൊരു ഉപദ്രവവും ചെയ്യുകയില്ല. (ബുഖാരി റഹ്. 9. 87. 114)

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: പ്രവാചകത്വത്തിന്റെ അംശങ്ങളിൽ സന്തോഷ വാർത്തകളല്ലാതെ ഒന്നും അവശേഷിച്ചിട്ടില്ല. അനുചരന്മാർ ചോദിച്ചു: എന്താണ് സന്തോഷ വാർത്തകൾ. ഉത്തമസ്വപ്നങ്ങൾ തന്നെയെന്ന് നബി(സ) പ്രത്യുത്തരം നൽകി. (ബുഖാരി റഹ്. 9. 87. 119)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അന്ത്യദിനം അടുത്തുകഴിഞ്ഞാൽ സത്യവിശ്വാസിയുടെ സ്വപ്നം കള്ളമാവുകയില്ല. സത്യവിശ്വാസിയുടെ സ്വപ്നമാവട്ടെ നുബുവ്വത്തിന്റെ നാൽപത്തിയാറിന്റെ ഒരംശമാണ്. നുബുവ്വത്തിന്റെ അംശമായത് കള്ളമായിരിക്കുകയില്ല. മുഹമ്മദ് ബ്നുസിറീൻ പറയുന്നു: സ്വപ്നം മൂന്ന് തരമാണ്. മനസ്സിന്റെ വർത്തമാനം, പിശാചിന്റെ ഭയപ്പെടുത്തൽ, അല്ലാഹുവിൽ നിന്നുള്ള സന്തോഷവാർത്ത. ഉറക്കത്തിൽ കഴുത്തിൽ ആമം വെച്ചത് കാണുന്നത് അവർ വെറുത്തിരുന്നു. കാൽബന്ധിച്ചത് അവർ ഇഷ്ടപ്പെട്ടിരുന്നു. കാരണം അതിന്റെ അർത്ഥം മതത്തിൽ ഉറച്ച് നിൽക്കലാണ്. (ബുഖാരി റഹ്. 9. 87. 144)

ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും താൻ കണ്ടിട്ടില്ലാത്ത സ്വപ്നം കണ്ടുവെന്ന് വാദിക്കുന്നപക്ഷം (പരലോക ദിവസം) രണ്ട് ബാർലിമണികളെ തമ്മിൽ പിടിച്ച് കെട്ടി ബന്ധിപ്പിക്കാൻ അവനെ നിർബന്ധിക്കും. വാസ്തവത്തിലോ അവനത് ചെയ്യുവാൻ സാധിക്കുകയില്ല. വല്ലവനും ഒരു കൂട്ടരുടെ സംസാരം ശ്രദ്ധിച്ചുകേട്ടു. അവനത് കേൾക്കുന്നത് അവരിഷ്ടപ്പെടുകയില്ല. എങ്കിൽ പരലോകത്ത് അവന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കും. വല്ലവനും ഒരു രൂപമുണ്ടാക്കിയാൽ അതിൽ ജീവനൂതാൻ അവനെ നിർബന്ധിക്കും. എന്നാൽ അവന് അതിൽ ജീവനിടാൻ കഴിയുകയില്ല. (ബുഖാരി റഹ്. 9. 87. 165)


നാമൊക്കെ പലപ്പോഴും പല തരത്തിലുള്ള സ്വപ്നങ്ങൾ കാണാറുണ്ട്.
തങ്ങൾ കാണുന്ന സ്വപ്നങ്ങളുടെ പൊരുൾ അറിയാൻ തൽപരരാണ് പലരും .
ഈ താൽപര്യം ശമിപ്പിക്കാൻ പര്യാപ്തമായ ഒരു ശാസ്ത്ര ശാഖയാണ് സ്വപ്ന വ്യാഖ്യാന ശാസ്ത്രം.

സ്വപ്ന വ്യാഖ്യാന ശാസ്ത്രം നിഗൂഢവും, ഗഹനവുമായ ഒന്നാകുന്നു. അഗാധമായ പാണ്ഡിത്വവും ചിന്താശക്തിയും ഉണ്ടെങ്കിൽ മാത്രമേ അത് വിജയകരമായി കൈകാര്യം ചെയ്യാൻ സാധിക്കുകയുള്ളൂ..

ഇമാം ജഅഫറുസ്സാദിഖ് (റ), ഇമാം കർമാനി (റ), സയ്യിദ് മുഹമ്മദുബ്നുസീരിൻ (റ) തുടങ്ങിയ പ്രഗത്ഭരായ ഒട്ടേറെ സ്വപ്ന വ്യാഖ്യാതാക്കൾ ചരിത്രത്തിന്റെ വിവിധ ദശകങ്ങളിൽ ജീവിച്ചിരുന്നിട്ടുണ്ട്. ചിന്തയും പഠനവും കൊണ്ട് സ്വപ്ന വ്യാഖ്യാന ശാസ്ത്രത്തെ സമ്പന്നമാക്കിയവരാണവർ.

നാം കാണുന്ന സ്വപ്നങ്ങൾ ശരിയായി വ്യാഖ്യാനിക്കാൻ കഴിയുമോ..? സ്വപ്ന വ്യാഖ്യാനം നബിമാർക്ക് മാത്രം കഴിയുന്നതാണോ…?

ചില സ്വപ്നങ്ങളിൽ കണ്ടതിനോട് സാമ്യമായത് ജീവിതത്തിൽ സംഭവിക്കുന്നതായി അനുഭവപ്പെടുന്നു.

സ്വപ്നം എന്നതിന് എന്താണ് ഇസ്ലാമിക നിർവചനം…..തുടങ്ങി നിരവധി സംശയങ്ങളിലൂടെ നാം സഞ്ചരിക്കാറുണ്ട്.. അതിഞ്ഞുള്ള ഉത്തരമകട്ടെ ഈ എളിയ സംരഭം... അള്ളാഹു എല്ലാവരെയും ഹിദായത്തിലകട്ടെ...അമീൻ
(സ്വപ്ന വ്യാഖ്യാതാവിന് ഉണ്ടായിരിക്കേണ്ട നിബന്ധനകൾ,സ്വപ്നം വേർതിരിച്ചറിയൽ,അതിന്റെ അടിസ്ഥാന തത്വങ്ങൾ )

അറിയുക! അല്ലാഹുവിനെ അനുസരിക്കാൻ എനിക്കും നിനക്കും അവൻ തൗഫീഖ് നൽകട്ടെ. നുബുവ്വത്തിന്റെ നാൽപ്പത്തിയാറ് അംശങ്ങളിൽ ഒരു അംശമാണ് സ്വപ്നം. അതു കൊണ്ട് സ്വപ്ന വ്യാഖ്യാതാവ് വിശുദ്ധ ഖുർആൻ പഠിച്ചവനായിരിക്കണം. അറബി ഭാഷവും വാക്കുകളുടെ ഘടനാ പരിണാമങ്ങളും ആളുകളുടെ സ്ഥിതിഗതികളും മനസ്സിലാക്കിയവനായിരിക്കണം.

സ്വപ്ന വ്യാഖ്യാനത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഉൾക്കൊണ്ടവനും ,ശുദ്ധമനസ്കനും, സൽസ്വഭാവിയും. സത്യസന്ധനും ആയിരിക്കണം. എങ്കിലേ സത്യസന്ധമായ സ്വപ്ന വ്യാഖ്യാനത്തിന് അല്ലാഹു അവന് കഴിവ് നൽകുകയുള്ളൂ.., ബുദ്ധിമാൻമാരുടെ ജ്ഞാനനിധികൾ സംഭരിക്കാൻ അവന് കഴിയുകയുള്ളൂ..

സ്വപ്നം ചിലപ്പോൾ സ്ഥലകാല വ്യത്യാസത്തിനുസരിച്ചാണ് വ്യാഖ്യാനിക്കപ്പെടുക ചിലപ്പോൾ ഖുർആനിന്റെ അടിസ്ഥാനത്തിലും മറ്റു ചിലപ്പോൾ ഹദീസിന്റെ അടിസ്ഥാനത്തിലും അത് വ്യാഖ്യാനിക്കപ്പെടും മറ്റു ചിലപ്പോൾ പ്രചാരത്തിലുള്ള പ്രചാരത്തിലുള്ള ഉപമയുടെ അടിസ്ഥാനത്തിലും അത് വ്യാഖ്യാനിക്കപ്പെടാം.

സ്വപ്നം ചിലപ്പോൾ അത് കണ്ട വ്യക്തിയിൽ നിന്നും അവന്റെ തുല്യനോ പേരുകാരനോ ആയ വ്യക്തിയിലേക്ക് തിരിക്കപ്പെടാം. അതുപോലെ പേരിന്റെ പദം കൊണ്ടും അർത്ഥം കൊണ്ടും വിപരീതാർത്ഥം കൊണ്ടും അതിൻ നിന്നുരുത്തിരിഞ്ഞുണ്ടാകുന്ന മറ്റു പദങ്ങൾ കൊണ്ടും സ്വപ്നം വ്യാഖ്യാനിക്കപ്പെടുന്നതാണ്. ചിലപ്പോൾ വർദ്ധനവ് കൊണ്ടും മറ്റു ചിലപ്പോൾ കുറവ് കൊണ്ടും അത് വ്യാഖ്യാനിക്കപ്പെടും.
എന്നാൽ അധികം വലിച്ചു നീട്ടാതെ കാര്യത്തിലേക്ക് കടക്കാം.

സ്വപ്ന സമയം

ഏതു സമയത്ത് കാണുന്ന സ്വപ്നമാണ് ഏറ്റവും സത്യസന്ധമായി പുലരുക? രാത്രിയുടെ അവസാന യാമത്തിലും ഉച്ചയുറക്കത്തിലും ( ഖൈലൂലത്ത് ) കാണുന്ന സ്വപ്നമാണ് ഏറ്റവും സത്യസന്ധമായി പുലരുക. അതുപോലെ പഴങ്ങൾ പാകമാകുകയും വിൽക്കപ്പെടുകയും ചെയ്യുന്ന കാലത്ത് കാണുന്ന സ്വപ്നങ്ങളും ഏറ്റവും സത്യസന്ധമായി ഭവിക്കും. തണുപ്പുകാലത്തും മഴ പെയ്യുന്ന സമയത്തും കാണുന്നവയാണ് ഏറ്റവും ദുർബലമായ സ്വപ്നങ്ങൾ.

ലിംഗസ്വഭാവ വ്യത്യാസം

സ്വപ്നത്തിൽ കണ്ട വസ്തുവിന്റെ ലിംഗവും ഇനവും സ്വഭാവവും അറിയപ്പെട്ടതാണെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ തന്നെ വ്യാഖ്യാനം നൽകേണ്ടതാണ്. ഉദാ: വൃക്ഷം ,ക്രൂരമൃഗങ്ങൾ ,പക്ഷികൾ, ഇവ സാധാരണ ഗതിയിൽ മിക്കതും പുരുഷൻമാരായിരിക്കും. അവയുടെ ഇനം നോക്കുക., മരമാണെങ്കിൽ ഏത് മരം ആണെന്നും മൃഗങ്ങളോ പക്ഷികളോ ആണെങ്കിൽ ഏതിനത്തിൽ പെട്ടതാണെന്നും നോക്കിയതിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുക.

ഈന്തപ്പനയാണെങ്കിൽ അന്തസ്സുള്ളവനും അറബിയുമായിരിക്കും. കാരണം ഈന്തപ്പനകൾ ധാരാളമായി കാണുന്നത് അറബ് നാട്ടിലാണല്ലോ..

അണ്ടിയിനങ്ങളാണെങ്കിൽ അനറബിയാണ് ഉദ്ദേശം.പക്ഷിയെ കണ്ടാൽ ധാരാളം യാത്ര ചെയ്യുന്ന പുരുഷനാണെന്ന് വ്യാഖ്യാനിക്കും.

പക്ഷി ധാരാളം പറക്കുന്നതാണല്ലോ.. മയിലിനെയാണ് കണ്ടതെങ്കിൽ സ്വത്തുംസൗന്ദര്യവും അനുയായികളും ഉള്ള അനറബിയായ രാജാവാണെന്നനുമാനിക്കാം.

പരുന്തിനേയോ, കഴുകനേയോ ,കാക്കയേയോ ആണ് കണ്ടതെങ്കിൽ മതനിഷ്ഠയില്ലാത്ത കുറ്റവാളിയെന്ന് വ്യാഖ്യാനിക്കാം .ഈ രീതിയിൽ വ്യാഖ്യാനിച്ചാൽ അല്ലാഹു വിന്റെ അനുഗ്രഹത്തോടെ ശരിയായ വഴിയിൽ എത്തിച്ചേരാൻ സാധിക്കും .ഇൻ ശാ അല്ലാഹ് ..

സയ്യിദ് മുഹമ്മദുബ്നു സീരിൻ 

പലതുകൊണ്ടും മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിൽക്കുന്നു. സ്വപ്ന വ്യാഖ്യാന ശാസ്ത്രത്തിന് അലകും പിടിയും കെട്ടും മട്ടും നൽകിയത് അദ്ദേഹമാകുന്നു. ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ചരിത്രത്തിൽ നിന്നുമുള്ള സൂചനകളും, ദീർഘകാലത്തെ അനുഭവ നീരീക്ഷണ പരീക്ഷണങ്ങളും മൂലം സ്വപ്നവ്യാഖ്യാന ശാസ്ത്രത്തെ അദ്ദേഹം വികസിപ്പിച്ചെടുത്തു.

സയ്യിദ് മുഹമ്മദുബ്നു സീരിന്റെ " തഅബീറുർ റു'അയാ " എന്ന ഗ്രന്ഥം ഈ വിജ്ഞാനശാഖയിലെ പ്രമാണിക ഗ്രന്ഥമായി കരുതപ്പെടുന്നു.

ഇതൊരു പദാപദ തർജ്ജമയോ,സമ്പൂർണ്ണ പരിഭാഷയോ അല്ല. ഇൻ ഷാ അല്ലാഹ് വായനക്കാർക്കു ഈ ചെറിയ രീതിയിലുള്ള സ്വപ്ന വ്യാഖ്യാനം പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു . വലിയ വിശദീകരണമായി മറ്റൊരു ലേഖനം ഉടൻ തയ്യാറാക്കാം .

ഒരു കഥ

ജഅഫറുസ്സാദിഖ് (റ) വിന്റെ അടുത്ത് ഒരാൾ വന്ന് ഇപ്രകാരം പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. " അല്ലാഹു എനിക്ക് ഇരുമ്പ് തന്നതായും ഒരു ഗ്ലാസ് സുർക്ക കുടിപ്പിച്ചതായും ഞാൻ സ്വപ്നം കണ്ടിരിക്കുന്നു." ഇമാം പറഞ്ഞു : - ഇരുമ്പ് എന്നതുകൊണ്ടുദ്ദേശിക്കപ്പെടുന്നത് കാഠിന്യമാണ് .കാരണം അല്ലാഹു പറഞ്ഞു "നാം ഇരുമ്പിനെ ഉൽപ്പാദിപ്പിച്ചു. അതിൽ കഠിനമായ പരീക്ഷണമുണ്ട്." ഒരു പക്ഷേ നീ നിന്റെ ചില സന്താനങ്ങൾക്ക് ദാവൂദ് നബി (അ)യുടെ ജോലി പഠിപ്പിച്ചേക്കാം .നിന്നെ സുർക്ക കുടിപ്പിച്ചു എന്നതിന്റെ പൊരുൾ ഇതാണ്. നീ ദീർഘകാലം രോഗബാധിതനായി കിടക്കും .ഈ സമയത്ത് നിനക്ക് ഒരു പാട് സ്വത്ത് ലഭിക്കും. നീ മരിച്ചാൽ അല്ലാഹു നിന്നെക്കുറിച്ച് സന്തുഷ്ടനായിരിക്കും ., നിന്റെ പാപങ്ങളെല്ലാം അവൻ പൊറുത്ത് തരികയും ചെയ്യും.

(നമ്മുടെ സാധാരണ ജീവിതത്തിൽ കാണാനിടയുള്ള സ്വപ്നങ്ങളുടെ വ്യാഖ്യാനം മാത്രം കൊടുക്കുന്നു.)


ബാങ്ക്

ഹജ്ജ് മാസങ്ങളിൽ ബാങ്ക് കേട്ടതായി സ്വപ്നം കണ്ടാൽ ഹജ്ജ് ചെയ്യും എന്നാണർത്ഥം. മതത്തിൽ ഉയർച്ചയും സ്ഥാനവും നേടുമെന്നും അർത്ഥമാകും.മറ്റു മാസങ്ങളിൽ ബാങ്ക് കേട്ടതായി സ്വപ്നം കണ്ടാൽ ജനങ്ങളെ സംബന്ധിച്ചേടത്തോളം സന്തോഷകരമായ വാർത്തകൾ കേൾക്കും എന്നർത്ഥം.

ഒരു പള്ളിയുടെ മിനാരം തകർന്നു വീണതായി ഒരാൾ സ്വപ്നം കണ്ടാൽ ആ സ്ഥലവാസികൾ മതപരമായി ഭിന്നിക്കുന്നുവെന്നാണ് വ്യാഖ്യാനം. ഒരാൾ പള്ളി നിർമ്മിച്ചതായി സ്വപ്നം കണ്ടാൽ കുറേ ആളുകളോട് ചേർന്ന് നല്ല കാര്യങ്ങൾ ചെയ്യും എന്നാണർത്ഥം.

താൻ തുമ്മുകയും മറ്റൊരാൾ "യർഹമുക്കല്ലാഹു " എന്ന് പറയുകയും ചെയ്തതായി ഒരാൾ സ്വപ്നം കണ്ടാൽ ഹജ്ജും ഉംറയും കൊണ്ടുള്ള സന്തോഷ വാർത്തയാണത്.

(ആകാശം, സൂര്യൻ, ചന്ദ്രൻ ,നക്ഷത്രങ്ങൾ, അന്ത്യനാൾ, സ്വർഗ്ഗം, നരകം തുടങ്ങിയവ)

ആകാശത്തിലേക്ക് കയറിപ്പോയി എന്ന് ആരെങ്കിലും സ്വപ്നം കണ്ടാൽ അവൻ രക്തസാക്ഷിത്വം വരിക്കുകയും അല്ലാഹു വിന്റെ പ്രീതി സമ്പാദിക്കുകയും ചെയ്യും.

താൻ ആകാശത്താണുള്ളതെന്ന് ആരെങ്കിലും സ്വപ്നം കണ്ടാൽ ഇഹലോകത്തെ മാന്യതയേയും പാരത്രിക രക്തസാക്ഷിത്വത്തേയും ആണ് അത് കുറിക്കുന്നത്.

സൂര്യൻ എന്നത് അധികാരത്തെ സൂചിപ്പിക്കുന്നു. മാതാവോ പിതാവോ ആകാനും സാധ്യതയുണ്ട്.

ഒരാൾ സൂര്യനെ അധീനപ്പെടുത്തിയതായി സ്വപ്നം കണ്ടാൽ അവൻഅധികാരത്തിലെത്തിച്ചേരും.

സൂര്യന് തിളക്കവും കിരണവും ഉണ്ടെങ്കിൽ, സൂര്യപ്രകാശം തന്റെ മേൽ പതിക്കുന്നതായി ഒരാൾ സ്വപ്നം കണ്ടാൽ തനിക്ക് മഹത്തായ പദവിയും ആദിപത്യവും ലഭിക്കുമെന്നർത്ഥം.

സൂര്യനിൽ എന്തെങ്കിലും പൊട്ടോ, മാറ്റമോ, ന്യൂനതയോ കണ്ടാൽ തന്റെ അധികാരത്തിലോ, അധികാര മേഖലയിലോ തന്റെ മാതാപിതാക്കളിലൊരാൾക്കോ എന്തെങ്കിലും കുഴപ്പം സംഭവിക്കും എന്നാണ് വ്യാഖ്യാനം.

സൂര്യനുമായി മൽപ്പിടുത്തം നടത്തിയതായി കണ്ടാൽ അധികാര മത്സരത്തിൽ പങ്കെടുക്കുമെന്നോ മാതാവുമായോ പിതാവുമായോ വഴക്കടിക്കുമെന്നോ ആണ് ധ്വനി.

തന്റെ വീട്ടിൽ മാത്രം സൂര്യൻ ഉദിച്ചതായി ഒരാൾ സ്വപ്നം കണ്ടാൽ അവൻ അവിവാഹിതനെങ്കിൽ വിവാഹം കഴിക്കുമെന്നും , വിവാഹിതനാണെങ്കിൽ അധികാരമോ അധികാരികളിൽ നിന്നുള്ള ആനുകൂല്യമോ ലഭിക്കും.

കാർമേഘമോ മറ്റോ സൂര്യനെ മറച്ചതായി സ്വപ്നം കണ്ടാൽ അധികാരത്തേയോ മാതാപിതാക്കളിൽ ഒരാളേയോ എന്തെങ്കിലും വിഷമമോ രോഗമോ ബാധിക്കും എന്നു മനസ്സിലാക്കാം.

ഒരാൾ ജഅഫറുസ്സാദിഖ് (റ)ന്റെ അടുത്ത് വന്ന് തന്റെ ശരീരത്തിൽ സൂര്യൻ ഉദിച്ചത് പോലെ സ്വപ്നം കണ്ടതായി അറിയിച്ചു.. അദ്ദേഹം പറഞ്ഞു: - "നിനക്ക് അധികാരികളുടെ പക്കൽ നിന്ന് ശ്രേഷ്ഠതയും ആദരവും അതോടൊപ്പം ഭൗതിക നേട്ടവും ലഭിക്കും.

മറ്റൊരാൾ വന്ന് സൂര്യൻ തന്റെ കാൽക്കൽ മാത്രം ഉദിച്ചതായി സ്വപ്നം കണ്ടുവെന്നറിയിച്ചു.അദ്ദേഹം പറഞ്ഞു :- 'ഉപജീവനത്തിനാവശ്യമായ കാർഷികവിഭവങ്ങളും കായ്കനികളും നിനക്ക് ഇഷ്ടം പോലെ ലഭിക്കും എന്നാണതിന്നർത്ഥം..!


ആമ

ആമ. ഇതിനെ ,പണ്ഡിതന്‍, വിജ്ഞാനം എന്നൊക്കെ അര്‍ത്ഥമാക്കാം

താന്‍ ഒരാമയെ സ്വപ്നം കണ്ടാല്‍ അല്ലെങ്കില്‍ ഒരാമയെ ഉടമപ്പെടുത്തിയതായി കണ്ടാലും താനൊരു ആമയെ വീട്ടില്‍ കൊണ്ടുവന്നതായി കണ്ടാല്‍ താന്‍ ഒരു പണ്ഡിതനുമായി പരിചയപ്പെടുകയും അടുത്ത് ബന്ധം സ്ഥാപിക്കുകയും ചെയ്യും.

താന്‍ ആമയിറച്ചി തിന്നുന്നതായി സ്വപ്നം കണ്ടാല്‍ അയാള്‍ പണ്ഡിതനില്‍നിന്ന് വിദ്യ കരസ്ഥമാക്കും ആ വിദ്യ അയാള്‍ക്ക്‌ ഉപകാരപ്പെടുകയും ചെയ്യും

ആമ വഴിയില്‍കിടക്കുന്നതായോ കുപ്പിയില്‍കിടക്കുന്നതായോ സ്വപ്നം കണ്ടാല്‍ ചില വിജഞാനങ്ങള്‍ ആ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്ന് മനസ്സിലാക്കാം


ആന

ആന ഒരു വന്യജീവിയാണ് .പക്ഷെ അത് അധികാരത്തെയും ഗാംഭിര്യത്തെയും പ്രതാപത്തെയും കുറിക്കുന്നു

മഹത്വമുളള ജീവിയാണ് ആന. ആനയെ സ്വപനം കണ്ടാലോ ആനയുമായുള്ള കാര്യങ്ങൾ സ്വപ്നംകണ്ടാലോ ഉള്ള വ്യാഖ്യാനം വളരെ രസകരവും അര്‍ത്ഥവത്തുമാണ്.

താനൊരു ആനയെ ഉടമപ്പെടുത്തുകയോ  അതിന്‍റെ പുറത്ത് കയറിയതായോ അതിനെ ഇഷ്ടാനുസരണം ഉപയോഗപ്പെടുത്തുന്നതായോ {ക്യഷിക്കല്ല} സ്വപനം കണ്ടാല്‍ അയാള്‍ക്ക് അധികാരവും മേല്‍ക്കോയ്മയും ലഭിക്കും ശത്രുക്കളെ ജയിച്ചടക്കും ഭരണാധികാരിയില്‍നിന്ന് അധികാരം പിടിച്ചുവാങ്ങും.


താന്‍ ആനയിറച്ചി ഭഷിക്കുന്നതായി സ്വപ്നം കണ്ടാല്‍ അയാള്‍ക്ക്‌ ഭരണാധികാരിയില്‍നിന്ന് ധനം ലഭിക്കും. തിന്ന ഇറച്ചിയുടെ അളവനുസരിച്ചായിരിക്കും ധനം ലഭിക്കുക. ആനയുടെ തോലോ ,രോമമോ, എല്ലോ ,കൊമ്പോ, മറ്റേങ്കിലും വസ്തുവോ എടുക്കുന്നതായി സ്വപ്നം കണ്ടാലും ഈ വ്യാഖാനം തന്നെയാണ്.


അദ്ധ്യാപകന്‍

അദ്ധ്യാപകനെ സ്വപ്നം കാണുന്നത് നല്ലതാണ്. അദ്ധ്യാപകന്‍ എന്നതിന് അര്‍ത്ഥം ആയുസിനെ കുറിക്കുന്നതാണ്

താന്‍ ഒരഅദ്ധ്യാപകന്‍. പള്ളിക്കുടത്തില്‍വെച്ച് തന്‍റെ വിദ്യാര്‍ത്ഥിക്ക് വിദ്യനല്‍ഗുന്നതായി കിനാവ് കണ്ടാല്‍ അയാള്‍ ദീര്‍ഘകാലം ജീവിക്കും.


അടിമ


അടിമയെ സ്വപ്നത്തില്‍ കണ്ടാല്‍ അതിന്‍റെ വ്യാഖ്യാനം. ഞെരുക്കം ഉണ്ടാകും ധനവും , പ്രതാപവും നഷ്ടപ്പെടും ദു:ഖവും വിഷമവും വന്നു ചേരും .

ഒരാള്‍ അടിമയെയോ അടിമവ്യാപാരിയെയോ കിനാവ് കണ്ടാല്‍ അയാള്‍ ഭരണാധികാരിയുടെ വാര്‍ത്താവിനിമയോദ്യോഗസ്ഥന്‍റെ സ്ഥാനം വഹിക്കും

താന്‍ അടിമയോ ബന്ധനസ്ഥനോ ആവുന്നതായി സ്വപ്നം കണ്ടാല്‍ അയാള്‍ക്ക്‌ ഞെരുക്കം ഉണ്ടാകും. ധനവും , പ്രതാപവും നഷ്ടപ്പെടും. ദു:ഖവും വിഷമവും വന്നു ചേരും

താന്‍ അടിമയെ വില്‍ക്കുന്നതായി സ്വപ്നം കണ്ടാല്‍ തന്‍റെ ദു:ഖവും വിഷമവും നീങ്ങും

താന്‍ അടിമയെ വാങുന്നതായി സ്വപ്നം കണ്ടാല്‍ അയാള്‍ക്ക്‌ ദു:ഖവും വിഷമവും വന്നു ചേരും  {അടിമസ്ത്രിയുടെ കാര്യത്തില്‍ വാങുന്നതിനെക്കാള്‍ വില്‍ക്കുന്നതാണ് നല്ലത് }


ആക്രമണം


ഒരാള്‍ യുദ്ധം ചെയ്യുന്നതായി സ്വപ്നം കണ്ടാല്‍ അയാള്‍ ആക്രമിക്കപ്പെടും

ശത്രുവിന്‍റെ ആക്രമണമേല്ക്കുന്നതായി സ്വപ്നം കണ്ടാല്‍ അയാളുടെ നാട്ടില്‍ വെള്ളപ്പോക്കാമോ പകര്‍ച്ചവ്യാതിയോ ഉണ്ടാകാം.


ആപ്പിള്‍


ആപ്പിള്‍ മനുഷ്യന്‍റെ തൊഴിലും ഉപജീവനമാര്‍ഗ്ഗത്തെയും കുറിക്കുന്നു

താന്‍ ആപ്പിള്‍ തിന്നതായി ഭരണാധികാരി സ്വപ്നം കണ്ടാല്‍ അവന്‍റെ അധികാരത്തെയാണ് കുറിക്കുനത്

ആപ്പിള്‍ തിന്നുന്നത്‌ കച്ചവടക്കാരന്‍ സ്വപ്നം കണ്ടാല്‍ അവ അവന്‍റെ കച്ചവടമാണ് ഉന്നം

ആപ്പിള്‍ തിന്നുന്നത്‌ തൊഴിലാളിയാണ് സ്വപ്നം കണ്ടതെങ്കില്‍ അവന്‍റെ തൊഴിലിനെയാണ് അത് കുറിക്കുന്നത്

കുറച്ചു ആപ്പിള്‍ തനിക്ക് ലഭിക്കുകയോ താനത് തിന്നുകയോ സ്വന്തമാക്കുകയോ
ചെയ്യുന്നതായി സ്വപ്നം കണ്ടാല്‍ അവന്‍ ദുനിയാവ്‌ സമ്പാദിക്കും .

ആപ്പിളിന്‍റെ നിറം, രുചി, എണ്ണം മുതലായവ  അനുസരിച്ചു സമ്പാദ്യം  വ്യത്യാസപ്പെടും


കിണർ

കിണർ മനുഷ്യന്റെ മൂലധനവും ഉപജീവനവുമാകുന്നു. ഒരാൾ കിണർ കുഴിക്കാൻ ഉദ്ദേശിക്കുകയും നടക്കാതെ വരികയും ചെയ്തതായി സ്വപ്നം കണ്ടാൽ ഉപജീവനക്കാര്യത്തിൽ വിഷമം നേരിടും എന്നാണർത്ഥം.

ഒരാൾ തന്റെ വീട്ടിൽ കിണർ കുഴിക്കുകയും വെളളം കാണുകയും ചെയ്തതായി കണ്ടാൽ അവന് സ്വത്ത് വർദ്ധിക്കുകയും യാതൊരു വിഷമവും കൂടാതെ ആഹാരം ലഭിക്കുകയും ചെയ്യും.

തന്റെ വീട്ടിൽ നിന്നോ കിണറ്റിൽ നിന്നോ വെള്ളം പുറത്ത് പോകുന്നതായി ഒരാൾ സ്വപ്നം കണ്ടാൽ തന്റെ സ്വത്ത് നശിക്കുകയും അൽപം അവശേഷിക്കുകയും ചെയ്യുമെന്ന് മനസ്സിലാക്കാം.

തന്റെ വെള്ളം എടുത്ത് കൃഷി നനക്കുന്നതായി ഒരാൾ സ്വപ്നം കണ്ടാൽ തന്റെ ധനം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചെലവഴിക്കും എന്നാണർത്ഥം.

വെള്ളം എടുത്ത് ഒഴിച്ചുകളയുന്നതായി സ്വപ്നം കണ്ടാൽ തനിക്ക് ഉപകാരമോ ഉപദ്രവമോ ഇല്ലാത്ത വിധത്തിൽ അവൻ ധനം ചിലവഴിക്കും.

വെള്ളം ആളുകൾക്ക് എടുത്ത് കൊടുക്കുന്നത് കണ്ടാൽ വലിയ അന്തസ്സോടെയും പ്രൗഢിയോടെയും ജീവിക്കും എന്നർത്ഥം. സ്വന്തം സ്വത്തെടുത്ത് അനാഥർക്കും ദുർബ്ബല ജനവിഭാഗങ്ങൾക്കു കൊടുക്കുകയും ചെയ്യും.

ഒരാൾ കിണറ്റിൽ നിന്ന് വെള്ളമെടുക്കുകയും ചെടികളുടെ മുരട് നനക്കുകയും ചെയ്യുന്നത് കണ്ടാൽ തന്റെ സ്വത്ത് കൊണ്ട് അനാഥരെ വളർത്തും.

വെള്ളം എടുത്ത് ആളുകൾക്ക് കൊടുക്കുന്നത് കണ്ടാൽ ഹജ്ജ് ചെയ്യാൻ ആളുകളെ സഹായിക്കും എന്ന് മനസ്സിലാക്കാം.

കിണറ്റിൽ നിന്ന് മ്ലേഛമായ എന്തെങ്കിലും ലഭിച്ചാൽ തന്റെ ഉൽകൃഷ്ടമായ സ്വത്ത് നീചമായ സ്വത്തുമായി കൂട്ടിക്കലർത്തും എന്ന് മനസ്സിലാക്കാം.

തന്റെ ബക്കറ്റ് മറിഞ്ഞു വീണതായി സ്വപ്നം കണ്ടാൽ തന്റെ പുണ്യകർമ്മം ജനങ്ങളിലേക്കെത്തുകയില്ല എന്ന് വിവക്ഷ.

ചതി, വഞ്ചന, ദുഃഖം, വിഷമം എന്നിവയുടെ പ്രതീകമായും കിണർ കാണപ്പെടും. കിണറ്റിൽ ഇറങ്ങിയതായി ഒരാൾ സ്വപ്നം കണ്ടാൽ അവന്റെ അന്ത്യം സന്തോഷവും വിജയവുമായിരിക്കും. യൂസുഫ് നബി (അ) ന് അങ്ങനെയാണല്ലൊ സംഭവിച്ചത്.


പുഴ 

പുഴ എന്നത് കൊണ്ടുദ്ദേശിക്കപ്പെടുന്നത് പുരുഷനായിരിക്കും.

ചെറിയ പുഴയെങ്കിൽ ചെറിയ പുരുഷനും വലിയ പുഴയെങ്കിൽ വലിയ പുരുഷനും .

ഒരാൾ പുഴയിൽ ഇറങ്ങുകയും എന്നിട്ട് ഭയപ്പെടുകയും ചെയ്തതായി സ്വപ്നം കണ്ടാൽ അവനെ ദുഃഖവും ഭീതിയും പിടികൂടും.

നദി കലങ്ങിയതാവുകയും എന്നാൽ അതിൽ നിന്ന് ശുദ്ധജലം കുടിക്കുകയും ചെയ്തതായി കണ്ടാൽ അവന് നന്മ വരും.അവന്റെ ജീവിതം ഉൽകൃഷ്ടമായിത്തീരുകയും ചെയ്യും.

കലങ്ങിയ നദിയിൽ നിന്ന് കലങ്ങിയ വെള്ളം കുടിച്ചതായി കണ്ടാൽ അവന് ദുഃഖവും രോഗവും പിടിപ്പെടും.

പുഴയിൽ നിന്ന് വെള്ളം എടുക്കുന്നതായി കണ്ടാൽ ഒരാളിൽ നിന്ന് സ്വത്ത് ലഭിക്കും എന്നാണർത്ഥം.

ഭയമോ ദുഃഖമോ ഇല്ലാതെ പുഴയിലോ കടലിലോ കുളിക്കുന്നതായി സ്വപ്നം കണ്ടാൽ ദുഃഖം നീങ്ങിപ്പോകുമെന്നാണർത്ഥം. അവൻ ദുഃഖിതനോ വിഷമത്തിലകപ്പെട്ടവനോ ആണെങ്കിൽ ദുഃഖം മാറും രോഗിയാണെങ്കിൽ ഭയം ഇല്ലാതാകും. ജയിലിലാണെങ്കിൽ ജയിൽ മോചിതനാകും.

നദി മുറിച്ച് കടന്ന് മറുകരയിലെത്തിയതായി ഒരാൾ സ്വപ്നം കണ്ടാൽ ദുഃഖവും വിഷമവും ഭീതിയും നീങ്ങിപ്പോകും എന്നാണതിന്റെ വ്യാഖ്യാനം.

പുഴയിൽ ചളിയോ, കളിമണ്ണോ തുടർച്ചയായി ഓളങ്ങളോ ഉണ്ടെങ്കിൽ അവനുമായി പതിവായി ബന്ധം പുലർത്തിയിരുന്ന വ്യക്തി ആ ബന്ധം മുറിക്കും എന്ന് മനസ്സിലാക്കാം..


സമുദ്രം 

സമുദ്രതത്ത സ്വപ്നം കാണുന്നത് മഹത്തായ അധികാരത്തിന്റെ അടയാളമാണ്. അതിൽ കലക്കമോ ഭീകരങ്ങളായ ഓളങ്ങളൊ ഇല്ലെങ്കിൽ .
കലക്കമോ ഓളങ്ങളോ ഇല്ലാത്ത സമുദ്രത്തിൽ നിന്ന് വെള്ളം കുടിച്ചതായി ഒരാൾ സ്വപ്നം കണ്ടാൽ അവന് അധികാരത്തിൽ പങ്ക് ലഭിക്കും. അവന്റെ ഇഹലോകജീവിതം സുഖകരമായിത്തീരും.

സമുദ്രം കലങ്ങിയതോ ഇരുണ്ടതോ തിരയടിക്കുന്നതോ ആണെങ്കിൽ അവനെ ഭീതിയും വിഷമവും പിടികൂടും.

സമുദ്രത്തിൽ മുങ്ങിയതായി ഒരാൾ കണ്ടാൽ സമുദ്രം തെളിഞ്ഞതാണെങ്കിൽ ഭരണകാര്യങ്ങളിൽ അവൻ മുഴുകും .

സമുദ്രം കലങ്ങിയതാണെങ്കിൽ മാരകമായ രോഗം അവനെ പിടികൂടും.

സമുദ്രത്തിന് മീതെ നടന്നതായി ഒരാൾ സ്വപ്നം കണ്ടാൽ ഇഹലോകത്ത് രാജാക്കന്മാരെക്കാളും പണക്കാരെക്കാളും ഉന്നതമായ ജീവിതം നയിക്കും എന്നാണർത്തം.


 ചന്ദ്രൻ

ചന്ദ്രൻ മന്ത്രിയായും ഭാര്യയായും സുന്ദരനായ പുത്രനായും വ്യാഖ്യാനിക്കപ്പെടും.

താൻ ചന്ദ്രനെ അധീനപ്പെടുത്തിയെന്നോ എത്തിപ്പിടിച്ചുവെന്നോ ആരെങ്കിലും സ്വപ്നം കണ്ടാൽ മന്ത്രി പദവിയോ മന്ത്രിയുടെ സാമീപ്യമോ ലഭിക്കും എന്ന് മനസ്സിലാക്കാം.

ചന്ദ്രന് ഗ്രഹണം ബാധിച്ചതായോ, ചുകപ്പ് നിറമോ, ഇരുളോ, കുടുങ്ങിയതായോ കണ്ടാൽ ചന്ദ്രൻ എന്തായിട്ടാണോ വ്യാഖ്യാനിക്കപ്പെടുന്നത് അതിൽ ന്യുനതയോ പരിവർത്തന മോ സംഭവിക്കും എന്ന് ഗ്രഹിക്കാം.

ഒരു നക്ഷത്രത്തെയാണൊരാൾ സ്വപ്നം കണ്ടതെങ്കിൽ മന്ത്രിയിൽ നിന്നോ മറ്റ് പ്രമുഖരിൽ നിന്നോ അവന് അംഗീകാരം ലഭിക്കും.

സ്വപ്നത്തിൽ ചിലപ്പോൾ അനിഷ്ടകരമായ സൂചനയുണ്ടായേക്കാം.കാരണം ചന്ദ്രൻ കണക്കു നോക്കുന്ന വ്യക്തിയെ (ജോത്സ്യനെ) സൂചിപ്പിക്കുന്നു.

ചന്ദ്രൻ തന്റെ മടിയിലാണെന്നും താൻ അതിനെ കൈ കൊണ്ട് എടുത്തു വെന്നും സ്വപ്നം കണ്ടാൽ തനിക്ക് ഉപകാരപ്പെടുന്ന കുഞ്ഞാണതിന്റെ വിവക്ഷ.

ചന്ദ്രൻ തന്റെ വീട്ടിലോ വിരിപ്പിലോ ആണെന്ന് കണ്ടാൽ തന്റെ ഭാര്യയാണതു കൊണ്ട വിവക്ഷിക്കപ്പെടുന്നത്. ഒരു സ്ത്രീയാണ് അത് കണ്ടതെങ്കിൽ അവൾ സുന്ദരനായ ഒരു പുരുഷനെ വിവാഹം ചെയ്യും.

മാസാരംഭത്തിലല്ലാതെ പ്രഥമ ചന്ദ്രൻ ഉദിച്ചതായി ഒരാൾ സ്വപ്നം കണ്ടാൽ അവന്റെ വീട്ടിൽ ഒരു കുഞ്ഞ് പിറക്കുകയോ അല്ലെങ്കിൽ കാണാതായ ആൾ തിരിച്ചെത്തുകയോ അതുമല്ലെങ്കിൽ പുതിയ മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടാവുകയോ ചെയ്യും.


നക്ഷത്രങ്ങൾ


നക്ഷത്രങ്ങളെ അധീനപ്പെടുത്തിയതായി ഒരാൾ സ്വപ്നം കണ്ടാൽ ഉൽകൃഷ്ടരും അധമരുമായ ആളുകളെ അധീനപ്പെടുത്തിയെന്നാണർത്ഥം.

നക്ഷത്രങ്ങൾ കൂടി നിൽക്കുന്നത് കണ്ടാൽ പ്രമുഖരുടെ കാര്യങ്ങൾക്ക് വേണ്ടി ഭഗീരഥ ശ്രമങ്ങൾ നടത്തും എന്നാണ്.

നക്ഷത്രങ്ങൾ ഭൂമിയിൽ പതിക്കുന്നത് കണ്ടാൽ ശിക്ഷ ഇറങ്ങുന്നതിനെ സൂചിപ്പിക്കുന്നു.

നക്ഷത്രത്തെ സ്വന്തം കൈ കൊണ്ട് പിടിച്ചതായി സ്വപ്നം കണ്ടാൽ ഉൽകൃഷ്ടനായ കുഞ്ഞ് പിറക്കും എന്നാണർത്ഥം.

നക്ഷത്രങ്ങൾ ആകാശത്ത് നിന്ന് വീണതായി ഒരാൾ സ്വപ്നം കണ്ടാൽ അവൻ ധനികനാണെങ്കിൽ ദരിദ്രനാകും ദരിദ്രനാണെങ്കിൽ രക്തസാക്ഷിത്വം വരിക്കും.

ആകാശം തന്നെയും കൊണ്ട് ചുറ്റുന്നതായി ഒരാൾ സ്വപ്നം കണ്ടാൽ അവൻ ദൂരയാത്ര ചെയ്യുമെന്നാണ് വിവക്ഷ.

ഒരു സ്ത്രീ മുഹമ്മദ് ബ്നു സീരിന്റെ (റ) അടുത്ത് വന്നു. അപ്പോൾ അദ്ദേഹം ഉച്ച ഭക്ഷണം കഴിക്കുകയായിരുന്നു.'പറയൂ' മുഹമ്മദ് ബ്നു സീരിൻ (റ) പറഞ്ഞു. നിങ്ങൾ ഭക്ഷണം കഴിച്ചതിന് ശേഷം പറയാം, സ്ത്രീ പറഞ്ഞു. ഭക്ഷണം കഴിച്ചതിനു ശേഷം മുഹമ്മദുബ്നു സീരിൻ(റ) വീണ്ടും പറഞ്ഞു.'നീ എന്താണ് കണ്ടത് പറയൂ..'

സ്ത്രീ പറഞ്ഞു.

ചന്ദ്രൻ സുരയ്യാ നക്ഷത്രത്തിൽ കടന്നതായി ഞാൻ കണ്ടു. എന്റെ പിന്നിൽ നിന്നാരാൾ വിളിച്ചു പറഞ്ഞതായി ഞാൻ കേട്ടു. ഏ, സ്ത്രീ നീ നിന്റെ സ്വപ്ന വൃത്താന്തം മുഹമ്മദ് ബ്നു സീരിനോട് (റ) ചെന്നു പറയൂ ! അങ്ങനെയാണ് ഞാനിവിടെ വന്നത്.

മുഹമ്മദ് ബ്നു സീരിൻ (റ) എഴുന്നേറ്റു നിന്നു. എങ്ങനെയാണ് നീ കണ്ടത്? ഒന്നുകൂടി പറയൂ. സ്ത്രീ ആദ്യം പറഞ്ഞത് തന്നെ ഒന്നു കൂടി ആവർത്തിച്ചു. മുഹമ്മദ് ബ്നു സീരിന്റെ (റ) മുഖം ആകെ വിവർണ്ണമായി.

'എന്തു പറ്റി നിങ്ങൾക്ക്? അദ്ദേഹത്തിന്റെ സഹോദരി ചോദിച്ചു.'

'ഞാൻ ഏഴു ദിവസത്തിനു ശേഷം ഖബറടക്കപ്പെടും എന്നാണ് ഈ സ്ത്രീ പറയുന്നത് ' മുഹമ്മദ് ബ്നു സീരിൻ (റ) പറഞ്ഞു.

ഏഴാം ദിവസം തന്നെ അദ്ദേഹം മരിക്കുകയും ഖബറടക്കപ്പെടുകയും ചെയ്തു.


ഒരാൾ ജഅഫറുസ്സാദിഖ് (റ)ന്റെ അടുത്ത് ചെന്ന് താൻ ചന്ദ്രനെ ആലിംഗനം ചെയ്യുന്നത് സ്വപ്നം കണ്ടുവെന്നറിയിച്ചു .

'നീ വിവാഹിതനാണോ?' ജഅഫ്റുസ്സാദിഖ് (റ) ചോദിച്ചു.
"അല്ല " ആഗതൻ പറഞ്ഞു.

എങ്കിൽ നീ അതീവ സുന്ദരിയായ സ്ത്രീയെ വിവാഹം ചെയ്യും.

അയാൾ തിരിച്ചുപോയി. കുറച്ചു കാലം കഴിഞ്ഞ് വീണ്ടും അയാൾ വന്നു എന്നിട്ട് പറഞ്ഞു.

'മാന്യരെ, ഞാൻ വിവാഹം ചെയ്തു. അവൾ അതീവ സുന്ദരിയല്ലെങ്കിലും സംസ്കാര സമ്പന്നയാണ്. എന്നാൽ ഞാൻ ചന്ദ്രനെ ചുമക്കുന്നതായി ഇന്നലെ സ്വപ്നം കണ്ടിരിക്കുന്നു.' നിന്റെ ഭാര്യ അതീവ സുന്ദരനായ ഒരു കുഞ്ഞിന് ജന്മം നൽകും ജഅഫറുസ്സാദിഖ് (റ)പറഞ്ഞു.

അവൾ ഇപ്പോൾ ഗർഭിണിയാണ്. അയാൾ പറഞ്ഞു. ജഅഫറുസ്സാദിഖ് (റ) പറഞ്ഞത് പോലെ തന്നെയാണ് കാര്യങ്ങൾ നടന്നത്.

ഇമാം ശാഫിഈ (റ)ന്റെ മാതാവ് അദ്ദേഹത്തെ ഗർഭം ധരിച്ചിരിക്കുമ്പോൾ ഒരു സ്വപ്നം കണ്ടു.വ്യാഴ നക്ഷത്രം തന്റെ ശരീരത്തിൽ നിന്ന് പുറപ്പെട്ട് ഈജിപ്തിൽ ഇറങ്ങുകയും അതിൽ നിന്നുള്ള പ്രകാശകിരണങ്ങൾ ഭൂമുഖത്തെ എല്ലാ പ്രദേശത്തേയും പ്രകാശമാനമാക്കുകയും ചെയ്തു. ഇതായിരുന്നു സ്വപ്നം. ഇമാം ശാഫിഈ (റ) ജനിക്കുകയും വളർന്നു വലുതാവുകയും ചെയ്തതോടെ ഈ സ്വപ്നം പ്രത്യക്ഷരം പുലരുകയുണ്ടായി.

ഇമാം ശാഫിഈ (റ) യുടെ വിജ്ഞാനപ്രഭയേൽക്കാത്ത ഒരു പ്രദേശവും ഭൂമുഖത്തില്ലല്ലോ...


മഴ

മഴ അനുഗ്രഹമാകുന്നു. അത് പോലെ മേഘവും .ഒരു പ്രത്യേക സ്ഥലത്തോ വീട്ടിലോ മാത്രമായി അത് കണ്ടാൽ ആ നാട്ടുകാരെ ബാധിക്കുന്ന രോഗത്തേയോ, നഷ്ടത്തേയോ ആണ് അത് സൂചിപ്പിക്കുന്നത്.

പലപ്പോഴും കഠിനമായ വിഷമതകളും അതുകൊണ്ട് ഉദ്ദേശിക്കുപ്പെടും.

നെയ്യോ,തേനോ, പാലോ മറ്റോ വർഷിച്ചതായി സ്വപ്നം കണ്ടാൽ അത് അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്ന നന്മയും ഗുണവും സമ്പാദ്യവുമാണ് വിവക്ഷ. ഇഷ്ടകരമായ ഏത് മഴയുടെ സ്ഥിതിയും അത് തന്നെ.

ഒരാൾ ഹസ്രത്ത് അബൂബക്കർ (റ) വിന്റെ അടുത്ത് വന്നു പറഞ്ഞു;ഞാൻ ഒരു കാർമേഘം കണ്ടു.ആകാശത്ത് നിന്ന് അത് തേനും നെയ്യും വർഷിച്ചു.ആളുകൾ അത് എടുത്തു. ചിലർ കുറച്ച് എടുത്തപ്പോൾ മറ്റു ചിലർ കൂടുതൽ എടുത്തു. എന്താണിതിന്റെ വ്യാഖ്യാനം.?

ഹസ്രത്ത് അബൂബക്കർ (റ) പറഞ്ഞു: 'മേഘം ഇസ്ലാമാണ്. തേനും നെയ്യും അതിന്റെ മധുര ഫലങ്ങളുമാകുന്നു.

ഇമാം ജഅഫറുസ്സാദിഖ്‌ (റ) വിനോട് ഒരാൾ പറഞ്ഞു .' ഞാൻ രാവും പകലും മഴയിൽ കുതിർന്നു കിടക്കുന്നതായി സ്വപ്നം കാണുന്നു.'

ജഅഫറുസ്സാദിഖ് (റ) പറഞ്ഞു.' നല്ല സ്വപ്നമാണ് നീ കണ്ടത്. നീ ദൈവാനുഗ്രഹത്തിൽ മുങ്ങിക്കുളിക്കും. സുരക്ഷിതത്വവും വിശാലവുമായ ആഹാരവും നിനക്ക് ലഭിക്കും.

ജഅഫറുസ്സാദിഖ് (റ)നോട് മറ്റൊരാൾ പറഞ്ഞു. ഒരാൾ തന്റെ തലയിൽ മാത്രം മഴ പെയ്യുന്നതായി സ്വപ്നം കണ്ടു. എന്താണിതിന്റെ വ്യാഖ്യാനം.?
ജഅഫറുസ്സാദിഖ്‌ (റ) പറഞ്ഞു: അയാൾ കുറ്റവാളിയാണ്. വൻ പാപങ്ങൾ അയാളെ വലയം ചെയ്തിരിക്കുന്നു. അയാൾക്ക് ലഭിക്കാൻ പോകുന്ന ശിക്ഷയേയാണ് മഴ സൂചിപ്പിക്കുന്നത്.


ഇടി- മിന്നൽ

കാറ്റിന്റെ കൂടെയുള്ള ഇടി അക്രമിയും ശക്തനുമായ ഭരണകർത്താവിനെയാണ് സൂചിപ്പിക്കുന്നത്. മിന്നൽ യാത്രക്കാരന് ഭയവും അല്ലാത്തവന് പ്രതീക്ഷയുമാണ്.

അല്ലാഹു (സു) പറഞ്ഞു .''ഭയവും പ്രതീക്ഷയും നൽകിക്കൊണ്ട് നിങ്ങൾക്ക് മിന്നൽ കാണിച്ചു തരുന്നത് അല്ലാഹുവാണ് '' (ഖുർആൻ)

മഴയില്ലാതെയുള്ള ഇടി യാത്രക്കാർക്കും അല്ലാത്തവർക്കും ഭയത്തേയാണ് സൂചിപ്പിക്കുന്നതെന്ന ഒരഭിപ്രായവുമുണ്ട്. മഴയോടൊപ്പമുള്ള ഇടി രോഗശമനത്തെ സൂചിപ്പിക്കും.

മഴവില്ല്

മഴവില്ല് പച്ചയാണെങ്കിൽ വറുതിയിൽ നിന്നുള്ള മോചനത്തേയും മഞ്ഞയാണെങ്കിൽ രോഗത്തേയും ചുകപ്പാണെങ്കിൽ രക്തച്ചൊരിച്ചിലിനേയും സൂചിപ്പിക്കുന്നു.

മഴവില്ല് കണ്ടാൽ അവൻ വിവാഹിതനാകുമെന്നാണർത്ഥമെന്നും അഭിപ്രായമുണ്ട്.

പ്രളയം

വെള്ളപ്പൊക്കം ശത്രുവിന്റെ ആക്രമണത്തെയാണ് സൂചിപ്പിക്കുന്നത്. നീർച്ചാലുകളിൽ കൂടി മഴവെള്ളം ഒഴുകി വരുന്നത് നന്മയേയും സുഭിക്ഷതയേയും സൂചിപ്പിക്കുന്നു.

മേഘം 

മേഘം യുക്തിചിന്തയും അറിവും കാരുണ്യവുമാണ്. ഇസ്ലാം മതത്തേയും അത് സൂചിപ്പിക്കുന്നു. ഇരുട്ട് ,കാറ്റ് ,ഭീകരതകൾ തുടങ്ങി ശിക്ഷയുടെ ലക്ഷണങ്ങളൊന്നും കണ്ടില്ലെങ്കിൽ ഒരാൾ മേഘത്തെ അധീനമാക്കുകയോ ശേഖരിക്കുകയോ അതിൽ സഞ്ചരിക്കുകയോ ചെയ്തതായി സ്വപ്നം കണ്ടാൽ അറിവ്, യുക്തി, കാരുണ്യം എന്നിവ വേണ്ടത് പോലെ നേടിയെടുക്കും എന്നാണർത്ഥം.

മുമ്പിലുള്ള കുറേ മേഘപാളികളിൽ നിന്ന് ഒരു മേഘപാളിയെ തിന്നുന്നതായി സ്വപ്നം കണ്ട ഒരാളെ കുറിച്ച് ചോദിച്ചപ്പോൾ ജഅഫറുസ്സാദിഖ്‌ (റ) പറഞ്ഞു. അയാൾ കണ്ടത് വളരെ നല്ല സ്വപ്നമാണ്. അറിവ് നേടുകയും പ്രശസ്തനാവുകയും അപൂർവ്വമായ ബഹുമതിയും പദവിയും കരസ്ഥമാക്കുകയു ചെയ്ത വ്യക്തിയാണയാൾ.

മേഘം തനിക്ക് തണലിട്ട് തന്നതായി ഒരാൾ സ്വപ്നം കണ്ടാൽ അയാൾ രോഗിയാണെങ്കിൽ രോഗം ഭേദമാകും., കടക്കാരനാണെങ്കിൽ കടം വീടും., ദരിദ്ര നാണെങ്കിൽ ധനികനാവും, മർദ്ദിതനാണെങ്കിൽ വിജയിക്കും എന്നൊക്കെയാണ് സാരം.

മേഘം കാരുണ്യമാണ്. യുദ്ധരംഗങ്ങളിലും മറ്റും നബി (സ) ക്ക് മേഘം തണലിട്ട് കൊടുക്കുമായിരുന്നു.

ആലിപ്പഴം, മഞ്ഞ്, ഹിമം ഇവ ദുഃഖവും വിഷമവും ശിക്ഷയുമാണ്. മഞ്ഞുവീഴ്ചയുണ്ടാകുന്ന സ്ഥലത്ത് മഞ്ഞുവീഴ്ചയുണ്ടായതായി സ്വപ്നം കണ്ടാൽ അത് അവിടുത്ത് കാർക്ക് ക്ഷേമം ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു. ഹിമവും ഇങ്ങിനെ തന്നെ.

എന്നാൽ ഒരാൾ വെള്ളം കുടിക്കുകയും വായിൽ വച്ച് അത് ഉറക്കുകയും ചെയ്തതായി സ്വപ്നം കണ്ടാൽ അത് അവന്റെ പക്കൽ ഉറച്ചു നിൽക്കുകയും അവശേഷിക്കുകയും ചെയ്യുന്ന സ്വത്തിനേയാണ് സൂചിപ്പിക്കുന്നത്. ആലിപ്പഴം ആണ് സ്വപ്നം കാണുന്നതെങ്കിൽ ഒരു നിലക്കും ഒരു ഗുണവുമില്ല.


കപ്പൽ 

കപ്പൽ മിക്കപ്പോഴും മോചനത്തിന്റെ പ്രതീകമാണ്. ചിലപ്പോൾ അത് രാജാക്കൻമാരുമായുള്ള അടുപ്പമായിരിക്കും. മറ്റു ചിലപ്പോൾ ദുഃഖവും വിഷമവും ആയിരിക്കും. എങ്കിലും അടുത്ത് തന്നെ മോചനവും ഉണ്ടാകും.

താൻ കടലിൽ ഒരു കപ്പലിലാണെന്ന് ആരെങ്കിലും സ്വപ്നം കണ്ടാൽ അധികാരത്തിൽ അവൻ ഭാഗമാകും എന്നർത്ഥം.

കപ്പലിന്റെ വലുപ്പവും വിസ്തൃതിയുമനുസരിച്ച് അവന്റെ അധികാര പരിധിയും വിസ്തൃതമാകും. എങ്കിലും ആ അധികാരത്തിൽ നിന്നും അവൻ മുക്തി നേടും.

വെള്ളം കടന്ന കപ്പലിലാണ് താനെന്ന് ഒരാൾ സ്വപ്നം കണ്ടാൽ ദുഃഖവും മറ്റു വിഷമതകളും അവനെ പിടികൂടുകയും പിന്നീടവയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യും.

താൻ കപ്പലിൽ നിന്നിറങ്ങിയതായി ഒരാൾ സ്വപ്നം കണ്ടാൽ അവന്റെ മോചനം വളരെ പെട്ടെന്നായിരിക്കും എന്നാണ് സൂചന.

കപ്പൽ വെള്ളമില്ലാത്ത സ്ഥലത്താണെങ്കിൽ വിഷമതകൾ അവനെ പിടികൂടുകയും രക്ഷപ്പെടുകയും ചെയ്യും.

കപ്പൽ തന്റെ നേർക്ക് വരുന്നതായി ഒരാൾ സ്വപ്നം കണ്ടാൽ വിഷമതകളിൽ നിന്നുള്ള തന്റെ മോചനം അടുത്തിരിക്കുന്നു എന്ന് മനസ്സിലാക്കാം.


തോട് 

മനുഷ്യന് മുങ്ങാൻ കഴിയാത്ത ചെറിയ നിർമ്മലമായ തോട് പുഴയുടെ സ്ഥാനത്താണുള്ളത് .എങ്കിലും അത് ഉൽകൃഷ്ടമായ ജീവിതവും പൊതുവായ സന്തോഷ വാർത്തയുമാണ്.

അതുപോലെ വെള്ളം വീടുകൾക്കിടയിലൂടെ ഒഴുകുന്നതായി കണ്ടാലും ഉൽകൃഷ്ട ജീവിതത്തെ സൂചിപ്പിക്കുന്നു.

വെള്ളം തെളിഞ്ഞതാണെങ്കിൽ വീടിന്റെ ചുമരിലോ, വെള്ളം ഉറവെടുക്കുന്നത് സ്വാഗതം ചെയ്യപ്പെടാത്ത മറ്റു സ്ഥലങ്ങളിലോ വെള്ളം ഉറവെടുക്കുന്നതായി കണ്ടാൽ ആ വീട്ടുകാർക്ക് ദുഃഖവും വിഷമവും പ്രയാസങ്ങളും നേരിടേണ്ടി വരും.

കൂടുതൽ വെള്ളം ഉറവെടുക്കുന്നതിനനുസരിച്ച് കൂടുതൽ വിഷമവും ഉണ്ടാകും . വെള്ളം കലങ്ങിയതു കൂടിയാണെങ്കിൽ കുറെ കൂടി കഠിനമായ പ്രയാസങ്ങളാണ് നേരിടേണ്ടി വരിക.ആ ജലാശയത്തിൽ നിന്ന് വെള്ളം കുടിച്ചതായി സ്വപ്നം കണ്ടാൽ അവന്റെ എല്ലാ പ്രയാസങ്ങൾക്കും പ്രതിവിധിയുണ്ടാകും. ദുഃഖിതന്റെ ദുഃഖം മാറും. ഭയചകിതൻ നിർഭയനായിത്തീരും കടബാധ്യതയുള്ളവന്റെ കടം വീടും .പാപിയുടെ പാപം പൊറുക്കപ്പെടും രോഗിയുടെ രോഗം ഭേദമാകും.

അയ്യൂബ് നബി (അ) മിന്റെ കഥയിൽ നിന്നാണ് ഈ വ്യാഖ്യാനം എടുത്തിട്ടുള്ളത്.

ശുദ്ധിയോടെയോ, യാത്രയിലോ, അജ്ഞാത സ്ഥലത്തോ തന്റെ പക്കൽ വെള്ളം നിറച്ച പാത്രമുള്ളതായി ഒരാൾ സ്വപ്നം കണ്ടാൽ അതിലെ വെള്ളം അവന്റെ ആയുസ്സിനേയും ജീവിതത്തേയും സൂചിപ്പിക്കുന്നു. അതിലെ വെള്ളം മുഴുവനും കുടിച്ചതായി അവൻ സ്വപ്നം കണ്ടാൽ അവന്റെ ആയുസ്സ് തീർന്നു എന്നാണർത്ഥം. വെള്ളം ബാക്കിയുണ്ടെങ്കിൽ ആയുസ്സ് ബാക്കിയുണ്ടെന്നും മനസ്സിലാക്കാം. വ്യാഖ്യാനത്തിൽ വെള്ളത്തിന്റെ സ്ഥാനമാണ് പത്തിരിക്കുമുള്ളത്.

താൻ ശുദ്ധവും മധുരവുമായ വെള്ളം കുടിച്ചുവെന്നും താൻ ശുദ്ധിയോടെയോ യാത്രയിലോ ആണെന്നറിയുകയില്ലെന്നും അജ്ഞാത സ്ഥലത്തല്ലന്നുമൊക്കെയാണ് ഒരാൾ സ്വപ്നം കണ്ടതെങ്കിൽ ഉൽകൃഷ്ടമായ വൃത്തിയുള്ള ജീവിതത്തേയാണത് സൂചിപ്പിക്കുന്നത്. ഇനി വെള്ളം ശുദ്ധമായതല്ലെങ്കിൽ അവന്റെ ജീവിതവും ശുദ്ധമല്ലാത്തതായിരിക്കും.

വെള്ളം കലങ്ങിയതാണെങ്കിൽ അവന് രോഗം ബാധിക്കും എന്ന് മനസ്സിലാക്കാം.

ഒരാൾ പളുങ്ക് പാത്രത്തിൽ വെള്ളം സ്വപ്നം കണ്ടാൽ പളുങ്ക് പാത്രം സ്ത്രീയേയും വെള്ളം കുട്ടിയേയും പ്രതിനിധാനം ചെയ്യുന്നു. അവൻ അതിൽ നിന്ന് കുടിച്ചതായി കണ്ടില്ലെങ്കിലാണത്. തോട്ടമോ കൃഷിയോ നനക്കുന്നതായി സ്വപ്നം കണ്ടാൽ ഭാര്യയുമൊത്ത് പൂർണ്ണ സംതൃപ്തിയോടെ ലൈംഗിക വേഴ്ച നടത്തും എന്നാണർത്തം.

തോട്ടം പുഷ്പിക്കുകയോ ഫലം തരുകയോ ചെയ്തതായി കണ്ടാൽ ആ ഭാര്യയിൽ കുഞ്ഞ് ജനിക്കും എന്ന് മനസ്സിലാക്കാം.തന്റെ തോട്ടമോ കൃഷിയോ മറ്റൊരാൾ നനക്കുന്നതായി കണ്ടാൽ അതിൽ ഒരു ഗുണവും ഇല്ല.

പാല്, എണ്ണ, കള്ള് തുടങ്ങി അംഗശുദ്ധി വരുത്താനോ കുളിക്കാനോ പറ്റാത്ത ദ്രാവകം കൊണ്ട് അംഗശുദ്ധി വരുത്തുകയോ കുളിക്കുകയോ ചെയ്യുന്നതായി ഒരാൾ സ്വപ്നം കണ്ടാൽ താൻ തുടങ്ങി വച്ച ഐഹികവും പാരത്രികവുമായ ഒരു കാര്യവും പൂർത്തിയാവുകയില്ല എന്നു മനസ്സിലാക്കാം.പക്ഷേ അതത്ര ഗൗരവമുള്ള കാര്യമല്ല. താൻ നിസ്ക്കരിച്ചു നിസ്കാരം പൂർത്തിയാക്കിയില്ല എന്ന് ഒരാൾ സ്വപ്നം കണ്ടാലും ഇത് തന്നെയാണ് വ്യാഖ്യാനം. അംഗശുദ്ധിയും കുളിയും പൂർത്തിയാക്കിയാലോ പാപങ്ങളിൽ നിന്നും അപാകതകളിൽ നിന്നുമുള്ള മുക്തിയെ അത് സൂചിപ്പിക്കുന്നു.


മണ്ണും ചളിയും

മണ്ണും ചളിയും ദുഃഖവും വിഷമവും ഭീതിയും ആണ്. എത്ര കണ്ട് മണ്ണും ചളിയും കാണുന്നുവോ അത്രകണ്ട് ദുഃഖവും വിഷമവും ഭീതിയും ഉണ്ടാവും. ചൂടുവെള്ളത്തിന്റെ സ്ഥിതിയും ഇത് തന്നെ.

തന്റെ ശരീരത്തിൽ ചൂടുവെള്ളം ഏറ്റതായി ഒരാൾ സ്വപ്നം കണ്ടാൽ ഭരണകർത്താവിന്റെ ഭാഗത്ത് നിന്ന് തനിക്ക് ദുഃഖവും വിഷമവും നേരിടേണ്ടി വരുമെന്ന് മനസ്സിലാക്കാം. ചൂട് വർദ്ധിക്കുന്തോറും ദുഃഖവും വിഷമവും വർദ്ധിക്കും. ചിലപ്പോൾ ഭയവും രോഗവും ബാധിക്കുകയും ചെയ്യും.


ഇഷ്ടിക 

കളിമണ്ണ് കൊണ്ടുണ്ടാക്കിയ ഉണങ്ങിയ ഇഷ്ടിക സമാഹരിക്കപ്പെട്ട സ്വത്തിനെയാണ് സൂചിപ്പിക്കുന്നത്.

തനിക്ക് ഇഷ്ടിക കിട്ടിയതായി ഒരാൾ സ്വപ്നം കണ്ടാൽ സമാഹരിക്കപ്പെട്ട സ്വത്ത് ലഭിക്കും എന്നാണർത്ഥം.

ചുമരിൽ നിന്ന് ഇഷ്ടിക അടർന്നുവീണതായി ഒരാൾ സ്വപ്നം കണ്ടാൽ ഒരു പുരുഷനോ സ്ത്രീയോ നഷ്ടപ്പെടും എന്നർത്ഥം.

കൂടുതൽ വ്യാഖ്യാനങ്ങൾ വായിക്കാം 

പേജ് : 1


പേജ് : 2



പേജ് : 3



പേജ് : 4




പേജ് : 5




പേജ് : 6




പേജ് : 7



പേജ് : 8




പേജ് : 9




പേജ് : 10




പേജ് : 11




പേജ് : 12



പേജ് : 13




പേജ് : 14



പേജ് : 15




പേജ് : 16




പേജ് : 17




പേജ് : 18




പേജ് : 19




പേജ് : 20




പേജ് : 21




പേജ് : 22




പേജ് : 23


പേജ് : 24




പേജ് : 25




പേജ് : 26




പേജ് : 27




പേജ് : 28




പേജ് : 29




പേജ് : 30



പേജ് : 31




പേജ് : 32




തനിക്കെതിരെ അസൂയയോ ശത്രുതയോ വച്ച് പുലര്‍ത്തുന്നവരോട് സ്വപ്‌ന വിവരണം നടത്തരുത്. നബി(സ്വ)യുടെ തിരുവചനത്തില്‍ കാണാം: നല്ല കിനാവുകള്‍ അല്ലാഹുവില്‍ നിന്നാണ്. നിങ്ങളില്‍ ഒരാള്‍ നല്ല കിനാവ് കണ്ടാല്‍ ഇഷ്ടപെട്ടവരോട് മാത്രമേ പറയാവു... കണ്ട സ്വപ്‌നം ദുശിച്ചതാണെങ്കില്‍ ഇടത് വശത്തേക്ക് മൂന്ന് പ്രാവിശ്യം തുപ്പുക, ശേഷം, അഊതു ഓതുകയും തിരിഞ്ഞ് കിടക്കുകയും ചെയ്യുക. എന്നാല്‍ പ്രസ്തുത സ്വപ്‌നം ജീവിതത്തില്‍ പുലരുന്നതല്ല.(ബുഖാരി റഹ് )

 ദുഃസ്വപ്‌നങ്ങള്‍ക്കെതിരെ കോപിച്ച നബി(സ്വ) നല്ല കിനാവുകള്‍ വിവരിക്കാന്‍ സ്വഹാബത്തിനോട് ആവശ്യപ്പെട്ടിരുന്നു. നല്ല കിനാവുകള്‍ തിരുസന്നിധിയില്‍ വിവരുക്കുന്നവരോട് നബി(സ്വ) പ്രാര്‍ത്ഥിക്കാറുള്ളത് നീ നല്ലത് കണ്ടൂ, നല്ലത് സംഭവിക്കട്ടെ... എന്നായിരുന്നു (ഇബ്‌നുസുന്ന 772).

 സത്യവിശ്വാസികള്‍ക്ക് ഭാവിയില്‍ ഉണ്ടാവുന്ന സൗഭാഗ്യങ്ങളും ദുരന്തങ്ങളുമെല്ലാം കിനാവ്കളിലൂടെ ദര്‍ശിക്കാനാവുമെന്ന് ചിലര്‍ക്കഭിപ്രായമുണ്ട്. ഉമ്മു അലാഇല്‍ അന്‍സ്വാരി(റ) പറയുന്നു: ഉസ്മാനുബ്‌നു മള്ഊന്‍ എന്ന സ്വഹ്ബി ഒഴുക്കിയ അരുവി ഉടമയാക്കിയതായി ഞാന്‍ സ്വപ്‌നം കണ്ട വിവരം നബി(സ്വ)യെ ധരിപ്പിച്ചു. നബി(സ്വ) പറഞ്ഞു ഉസ്മാനുബ്‌നു മള്ഊനിന്റെ സല്‍പ്രവര്‍ത്തനങ്ങളാണവ (ബുഖാരി). നബി(സ്വ) പറയുന്നു: ഒരാള്‍ എന്നെ സ്വപ്‌നത്തില്‍ ദര്‍ശിച്ചാല്‍ അവന്‍ എന്നെ തന്നെയാണ് കണ്ടത്. എന്റെ രൂപം പ്രാപിക്കാന്‍ പിശാചിന് സാധ്യമാവില്ല. (ബുഖാരി റഹ് )

 മദ്ഹബിന്റെ ഇമാമുകളില്‍ ഒരാളെയാണ് കണ്ടതെങ്കില്‍ ഭാവിയില്‍ ഇസ്‌ലാമിന്റെ ഉന്നതവും ഗണനീയവുമായ സ്ഥാന മലങ്കരിക്കപ്പെടുമെന്നാണ് ലോക പ്രസിദ്ധ സ്വപ്‌ന വ്യാഖ്യാതാവ് ശൈഖ് മുഹമ്മദ് ബ്‌നു സീരീന്‍(റ) സാക്ഷ്യപ്പെടുത്തുന്നത് (സുജാജത് 463).

 അബൂബക്കര്‍ സിദ്ദീഖ്(റ) സ്വപ്‌ന വ്യാഖ്യാനത്തില്‍ മികവുറ്റ നൈപുണ്യം നേടിയവരായിരുന്നു. അവ്യക്തതകള്‍ക്ക് പഴുതില്ലാത്ത സ്പഷ്ടമായ സ്വപ്‌ന വ്യാഖ്യാനത്തിന് കഴിവുള്ള സിദ്ദീഖ്(റ)വിനോട് കിടപിടിക്കുന്ന ഒരാളും തന്നെയില്ല. ഒരിക്കല്‍ തന്റെ വീട്ടില്‍ മൂന്ന് ചന്ദ്രന്‍ വീണതായി ആഇശ(റ) സ്വപ്‌നം കണ്ടു. 'ആഇശാ... നീ കണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമാണെങ്കില്‍ നിന്റെ വീട്ടില്‍ ലോകത്തേറ്റവും ഉത്തമരായ മൂന്നു പേരെ മറവ് ചെയ്യപ്പെടും' എന്നായിരുന്നു പ്രിയ പിതാവ് അബൂബക്കര്‍(റ) വ്യാഖ്യാനം നല്‍കിയത്. നബി(സ്വ)യെ അഇശാ(റ) വീട്ടില്‍ മറവ് ചെയ്യപെട്ടപ്പോള്‍ സിദ്ദീഖ്(റ) പറഞ്ഞു: ആഇശാ... നീ കണ്ട മൂന്ന് ചന്ദ്രനില്‍ ഏറ്റവും ഉത്തമമായ ചന്ദ്രനെയാണ് ഇപ്പോള്‍ മറവ് ചെയ്യപ്പെട്ടത്. പിന്നീട് സിദ്ദീഖ്(റ) ഉമര്‍(റ) എന്നിവരെയും അവരുടെ വീട്ടില്‍ മറവ് ചെയ്യപ്പെട്ടു (താരീഖുല്‍ ബുലാഫ 105).

മറ്റൊരാള്‍ക്ക് സൗഭാഗ്യങ്ങള്‍ ലഭിക്കുന്നതായിട്ടാണ് കണ്ടതെങ്കില്‍, അവരോട് മനസ്സ് തുറന്ന് പറയുകയും അതില്‍ സന്തോഷിക്കുകയും വേണം. നല്ല സ്വപ്‌നങ്ങള്‍ കണ്ടാല്‍ സന്തോഷം പങ്കിടല്‍ സത്യവിശ്വാസിശ്വാസികളുടെ ബാധ്യതയാണ്.

നബി(സ്വ) പറയുന്നു: ഞാന്‍ ഇന്നലെ സ്വര്‍ഗത്തില്‍ ഒരു കൊട്ടാരം കണ്ടു. അതിനരികെ ഒരു സ്ത്രീ വുളൂഅ് ചെയ്യുന്നു. ഞാന്‍ വനിതയോട് ചോദിച്ചു: ഈ സുന്ദര മണിമാളികയുടെ ഉടമയാരാണ്. സ്ത്രീ പറഞ്ഞു: ഇത് ഉമര്‍(റ)വിന്റെതാണ്. കൊട്ടാരത്തില്‍ പ്രവേശിക്കാന്‍ എനിക്കാഗ്രഹമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ദേഷ്യ സ്വഭാവമോര്‍ത്ത് ഞാന്‍ പിന്തിരിഞ്ഞു. ഇതുകേട്ട ഉമര്‍(റ) നിറക്കണ്ണുകളേടെ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ... അങ്ങയോട് ഞാന്‍ ദേഷ്യപ്പെടുകയോ?(ബുഖാരി റഹ് ).  


പേടിച്ചു കൊണ്ട് ഉറക്കില്‍ നിന്നുണര്‍ന്നാല്‍ ചൊല്ലേണ്ട പ്രാര്‍ത്ഥന 


أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونَ

അല്ലാഹുവിന്റെ  കോപത്തില്‍ നിന്നും സിക്ഷകളില്‍ നിന്നും അവന്റെ അടിമകളുടെ തിന്മകളില്‍ നിന്നും പിശാചിന്റെ  ദുര്‍ബോധനങ്ങളില്‍ നിന്നും പിശാചുക്കളുടെ വെളിപ്പെടലില്‍ നിന്നും അല്ലാഹുവിന്റെ സമ്പൂര്‍ണ്ണ വചനങ്ങളാല്‍ ഞാന്‍ അഭയം തേടുന്നു.


ദു:സ്വപ്നങ്ങളുണ്ടായാല്‍ ചൊല്ലേണ്ട പ്രാര്‍ത്ഥന  

 أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ وَمِنْ شَرِّ هَذِهِ الرُّؤْيَا

ഈ ദു:സ്വപ്നത്തിന്റെ തിന്മയില്‍ നിന്നും ശപിക്കപ്പെട്ട പിശാചില്‍ നിന്നും അല്ലാഹുവിനെ കൊണ്ട് ഞാന്‍ കാവലിനെ തേടുന്നു.

Saturday 5 October 2019

ഹജ്ജും ഉംറയും :ഹാജിമാർ അറിഞ്ഞിരിക്കേണ്ട സുപ്രധാന മസ്അലകൾ






ഒരു മുസ്ലിമിന് ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ടുന്ന മസ്'അലകളാണ് ഹജ്ജും , ഉംറയും എങ്ങനെ ചെയ്യണം അതിന്റെ കർമ്മങ്ങൾ എപ്രകാരം പൂർത്തീകരിക്കണം എന്നുള്ളത് .

ഈ കാലഘട്ടത്തിൽ  ഒരു ഉംറ എങ്കിലും ചെയ്യാത്തവരായി ചുരുക്കം ചിലരെ മാത്രമേ നമുക്ക് കാണാൻ പറ്റൂ.

ഹജ്ജിനും , ഉംറയ്‌ക്കുമായി ലക്ഷക്കണക്കിന് ഹാജിമാർ  വരുമെങ്കിലും എത്ര പേർ ആ കർമ്മം ഭംഗിയായി നിർവഹിച്ചു പൊന്നു എന്ന് അല്ലാഹു ത'ആലായ്ക്കു മാത്രം അറിയാം .

നമുക്ക് ആവശ്യമായ മസ്'അലകൾ ചോദ്യോത്തര രീതിയിൽ ഇവിടെ ചേർക്കുകയാണ് . അല്ലാഹു നമുക്ക്, നമ്മൾ ചെയ്തിട്ടുള്ളതായ ഹജ്ജും , ഉംറയും , സിയാറത്തും , മറ്റു പുണ്യ കർമ്മങ്ങളും കബൂൽ ചെയ്തു അതിന്റെ പ്രതിഫലങ്ങളും പൂർണ്ണമായും ഇരു ലോകത്തും തന്നനുഗ്രഹിക്കട്ടെ.


മനസ്സിൽ പതിയാത്ത ഇഹ്‌റാം


       ഹജ്ജ്, ഉംറ നിർവ്വഹണം ജീവിതത്തിലെ അമൂല്യ നേട്ടമാണ്. നിസ്ക്കാരം, നോമ്പ്, സകാത്ത് പോലെത്തന്നെ നിബന്ധനകൾ പാലിച്ചു കൊണ്ട് ചെയ്യേണ്ട രണ്ടു കർമ മങ്ങളാണ് ഹജ്ജും ഉംറയും. വിശുദ്ധ ഹജ്ജ് ഉംറ കർമങ്ങൾക്കു പോകാൻ വേണ്ടി തയ്യാറെടുപ്പുകൾ നടത്തിയ വിശ്വാസി ഹജ്ജ് ഉംറ കർമങ്ങളെ കുറിച്ച് പഠിച്ചിരിക്കൽ അനിവാര്യമാണ്. പ്രത്യേകിച്ച് ഗവണ്മെന്റ് ഹജ്ജ് സംഘത്തിൽ വരുന്ന ഹാജിമാർ. ഹജ്ജിനു തയ്യാറെടുത്തവർ പല ഹജ്ജ് ക്ലാസ്സുകൾക്കും പങ്കെടുത്തവരാണെകിൽ പോലും സമയത്തിന്റെ പരിമിതി മൂലം പല പ്രധാന വിഷയങ്ങളും ചർച്ചീഭവിക്കാതെ പോകാറുണ്ട്. അത്തരം ചില വിഷയങ്ങളിലേക്കാണ് ഈ വിനീതൻ നിങ്ങളുടെ ശ്രദ്ധ കൊണ്ടുപോകുന്നത്.


എന്താണ് ഇഹ്‌റാം

ഹജ്ജിന്റെയും ഉംറയുടെയും ഒന്നാമത്തെ റുക്ന് ആണല്ലോ ഇഹ്‌റാം. (റുക്ന് =അറവു നടത്തിയാൽ പോലും പരിഹരിക്കപ്പെടാത്ത അഭിവാജ്യ ഘടകം ).

ഇഹ്‌റാം എന്താണെന്നു അറിയാതെ പോയാൽ മുടക്കിയ ലക്ഷങ്ങൾ വെറുതെയാവുകയും ഹജ്ജും ഉംറയും ഇല്ലാതെ മടങ്ങി വരേണ്ടി വരും.

      ഹജ്ജിലോ ഉംറയിലോ  പ്രവേശിക്കുന്നു എന്നു മനസ്സിൽ കരുതുന്നതിനാണ് ഇഹ്‌റാം എന്നു പറയുന്നത്. ഈ നിയ്യത്ത് മനസ്സിൽ ഇല്ലാതെ അമീർ ചൊല്ലി തരുന്നത് ഏറ്റു ചൊല്ലിയാൽ മാത്രം അത് ഇഹ്‌റാം ആവുകയില്ല.


ഉംറയുടെ നിയ്യത്ത്

 نويت العمرة واحرمت بها لله تعالى

"അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി ഞാൻ ഉംറയിൽ പ്രവേശിക്കുന്നു. അതിനായി ഇഹ്‌റാം ചെയ്യുന്നു "


ഹജ്ജിന്റെ നിയ്യത്ത്

 نويت الحج واحرمت به لله تعالى

"അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി ഞാൻ ഹജ്ജിൽ പ്രവേശിക്കുന്നു. അതിനായി ഇഹ്‌റാം ചെയ്യുകയും ചെയ്യുന്നു "

ഇപ്രകാരം മനസ്സിൽ കരുതുകയും നാവ് കൊണ്ട് ഉച്ചരിക്കുകയും ചെയ്യുക

അവലംബം :ഫത്ഹുൽമുഈൻ


ഹജ്ജിനോ ഉംറക്കോ വരുന്നവർക്ക് കൂടുതൽ ദിവസങ്ങൾ മക്കയിൽ ലഭിക്കും. ഉംറകൾ ധാരാളം ചെയ്യൽ സുന്നത്തുണ്ടല്ലോ. പലരും തനിക്ക് ബാധ്യതയുള്ള ഉംറ നിർവഹിച്ചതിനു ശേഷം  മരണപ്പെട്ടുപോയ ഉപ്പ, ഉമ്മ, ഉപ്പാപ്പ, ഉമ്മാമ തുടങ്ങിയ കുടുംബക്കാർക്കു വേണ്ടി ഉംറ ചെയ്യാറുണ്ട്. അപ്പോൾ പ്രത്യേകിച്ച് വല്ലതും ശ്രദ്ധിക്കാനുണ്ടോ?


രണ്ടു കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിച്ചിരിക്കണം. അല്ലെങ്കിൽ അധ്വാനം വെറുതെയാകുന്നതും ഫിദ്‌യ നിർബന്ധമാവുകയും ചെയ്യും.


ഒന്നാമത്തേത് :

മരണപ്പെട്ടവർക്ക് വേണ്ടി ഹജ്ജോ ഉംറയോ ചെയ്യുമ്പോൾ ജീവിച്ചിരിക്കുമ്പോൾ നിർബന്ധമായ ഹജ്ജോ ഉംറയോ ചെയ്തവരാണെങ്കിൽ മരണ ശേഷം അവർക്ക് വേണ്ടി സുന്നത്തായ ഹജ്ജോ ഉംറയോ ചെയ്യുമ്പോൾ അവരിൽ നിന്നും വസ്വിയ്യത് ഉണ്ടായാൽ മാത്രമേ പകരം ചെയ്യാൻ പറ്റുകയുള്ളൂ.

ജീവിച്ചിരിക്കുമ്പോൾ വസ്വിയ്യത് ഇല്ലെങ്കിൽ അവർക്ക് പകരമായി മരണ ശേഷം ചെയ്യുന്ന സുന്നത്തായ ഹജ്ജും ഉംറയും നിഷ്ഫലമായിരിക്കും.


 "وبقوله في ذمته النفل فلا يجوز حجه عنه الا ان اوصى به"

                تحفة 2/13

NB:ഹജ്ജോ ഉംറയോ നിർബന്ധമായതിനു ശേഷം അതു ചെയ്യാതെ മരണപ്പെടുന്ന വ്യക്തിയുടെ അനന്തര സ്വത്തിൽ നിന്നും ആ വർഷം തന്നെ പകരം ഹജ്ജും ഉംറയും ചെയ്യുകയോ ചെയ്യിപ്പിക്കലോ നിർബന്ധമാണ്. അതിന് മുമ്പ് അനന്തരസ്വത്ത്‌ ഓഹരി ചെയ്തെടുക്കൽ നിഷിദ്ധവുമാണ്.


രണ്ട് :

സാധാരണയിൽ ഹജ്ജിനോ ഉംറക്കോ വരുന്നവർ അവരുടെ ഹജ്ജും ഉംറയും കഴിഞ്ഞാൽ മരണപ്പെട്ടവർക്ക് വേണ്ടി ഉംറ ചെയ്യാൻ ഹറമിന്റെ പുറത്ത് പോയി തൻഈമിൽ വെച്ചോ മറ്റോ ഉംറക്ക് ഇഹ്‌റാം ചെയ്യാറാണ് പതിവ്.

എന്നാൽ മറ്റൊരാൾക്ക്‌ പകരമായി ഹജ്ജോ ഉംറയോ നിർവഹിക്കുമ്പോൾ അവരുടെ (പകരം ചെയ്യപ്പെടുന്നരുടെ )മീഖാത്തിൽ നിന്നോ അല്ലെങ്കിൽ തത്തുല്യമോ അതിൽ കൂടുതലോ വഴിദൂരമുള്ള മീഖാത്തിൽ നിന്നോ ഇഹ്‌റാം ചെയ്യണം. ഇതാണ് ശാഫിഈ മദ്ഹബിലെ മുഅ'തമദ് (പ്രബലം). അല്ലാത്ത പക്ഷം കുറ്റക്കാരനാകുന്നതും ഫിദ്‌യ നിര്ബന്ധമാകുന്നതുമാണ്.

 

 "ويشتثنى مما ذكر الاجير فإنه يحرم من مثل مسافة ميقات من احرم عنه ان كان ابعد من ميقاته فان احرم من ميقات أقرب فوجهان احدهما عليه دم الاساءة والحط ورجحه البغوي واخرون "

 تحفة 2/17
      
പരിഹാരം

മരണപ്പെട്ട ഉപ്പക്കോ ഉമ്മക്കോ മറ്റോ പകരം ഉംറ നിർവഹിക്കുമ്പോൾ അവരുടെ മീഖാത്തിലേക്കോ തത്തുല്യമായ മറ്റൊരു മീഖാത്തീലേക്കോ ഇഹ്റാമിന് വേണ്ടി പോകാൻ ഉദ്ദേശമില്ലെങ്കിലോ അല്ലെങ്കിൽ മീഖാത്തിൽ പോയി ഇഹ്‌റാം ചെയ്യുന്നില്ലെങ്കിലും ഹറമിന് പുറത്ത് പോയി ഇഹ്‌റാം ചെയ്ത് ഫിദ്‌യ കൊടുക്കാൻ ഉദ്ദേശമില്ലെങ്കിലോ *പകരം ഉംറ നിർവഹിക്കുന്നവന്റെ മീഖാത്താണ് പരിഗണിക്കേണ്ടത് എന്നുള്ള ഇമാം അൽ ജമാലു ത്ത്വബ്‌രി (റ) സ്വഹീഹാക്കിയ അഭിപ്രായം തഖ്‌ലീദ് ചെയ്യേണ്ടതാണ്.

 "وقيل العبرة بميقات بلد الاجير وصححه الجمال الطبري ومشى عليه جمع متقدمون"

                حاشية الايضاح لابن حجر الهيتمي رض ص133



മസ്ജിദുൽ ഹറാമിൽ നിന്നുള്ള ഒരു നിസ്‌കാരത്തിന് മറ്റു പള്ളികളിൽ നിന്നുള്ള ഒരു ലക്ഷം നിസ്‌ക്കാരങ്ങളെക്കാളും പുണ്യമുണ്ടെന്നു ഹബീബ് നബി (സ) പറഞ്ഞത് പുരുഷന്മാരുടെ നിസ്‌ക്കാരത്തെ കുറിച്ച് മാത്രമാണോ?


അതേ. ഇബ്നു ഹജർ (റ) പറയുന്നു :"നമ്മുടെ പ്രമുഖ ഇമാമുമാരിൽ പെട്ട ഇബ്നു ഖുസൈമ (റ) പറയുന്നു : 1000 നിസ്‌ക്കാരങ്ങളെക്കാൾ പുണ്യമുള്ള മസ്ജിദുന്നബവിയിൽ സ്ത്രീകൾ നിസ്‌ക്കരിക്കുന്നതിനേക്കാളും ശ്രേഷ്ഠത അവരുടെ സ്വന്തം വീട്ടിൽ വെച്ച് നിസ്‌ക്കരിക്കുന്നതിനാണ്. ആ പുണ്യം കൊണ്ട് നബി(സ്വ) ലക്ഷ്യമാക്കിയത് പുരുഷന്മാരുടെ നിസ്‌ക്കാരത്തെ കുറിച്ചാണ്. സ്ത്രീകളുടെ നിസ്‌ക്കാരത്തെ കുറിച്ചല്ല.(ഫതാവൽ കുബ്റ 286/1)

 "ويوافقه قول ابن خزيمة من اكابر اصحابنا صلاة المرأة في بيتها افضل من صلاتها في مسجد رسول الله صلى الله عليه وسلم وان كانت تعدل ألف صلاة انما اراد به صلاة الرجال دون النساء"

         فتاوى الكبرى 1/286

 ആ ധാരണ തിരുത്തുക

നമ്മുടെ നാടുകളിലെ പള്ളികളിൽ പോകുന്നതിനു മാത്രമേ നിയമങ്ങൾ ബാധകമുള്ളൂവെന്നും മക്കയിലും മദീനയിലും എത്തിയാൽ യഥേഷ്ടം പോകാമെന്നു പല സഹോദരിമാരും തെറ്റിദ്ധരിച്ചിട്ടുണ്ട്. നിയമങ്ങളും നിബന്ധനകളും എല്ലാ പള്ളികൾക്കും ഒരു പോലെ  ബാധകമാണെന്ന് ഉണർത്തുന്നു.

പരിഹാരം

ഹറമിന്റെ പരിധിക്കുള്ളിൽ വെച്ച് ചെയ്യുന്ന മുഴുവൻ നന്മകൾക്കും ഒരു ലക്ഷത്തിന്റെ പുണ്യം ലഭിക്കുമെന്ന് സ്ത്രീകളെ ബോധ്യപ്പെടുത്തുക.

 "واما المضاعفة بمائة ألف فانها عامة في جميع الحرم قطعا "

          حاشية الايضاح ص432



ചെരിപ്പ് നഷ്ടപ്പെടുമെന്ന പേടിയിൽ (ചെരിപ്പിടാതെ പള്ളിയുടെ പുറത്ത് ചെവിട്ടിയാൽ കാലു പൊള്ളി പൊക്ക്‌ള വരും ) ചെരിപ്പ് കയ്യിൽ പിടിച്ചോ  ബാഗിലിട്ട് തോളത്തിട്ടോ ത്വവാഫ് ചെയ്താൽ ത്വവാഫ് സ്വഹീഹാകുമോ?


ചെരിപ്പിൽ നജസ് ഉണ്ടെങ്കിൽ ത്വവാഫ് സ്വഹീഹാകില്ല.

 "فلو طاف عليه نجاسة غير معفو عنها لم يصح طوافه"
                 الايضاح للنووي رض ص234


ലക്ഷക്കണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും ആയിരക്കണക്കിന് റാക്കുകൾ (ചെരിപ്പ് സൂക്ഷിക്കുന്ന തട്ടുകൾ) ഉണ്ട്. തന്റെ ചെരിപ്പ് ഏതു നമ്പർ റാക്കിലാണ് വെച്ചതെന്ന് മറന്നുപോവുകയോ അല്ലങ്കിൽ വെച്ച റാക്കിൽ തന്റെ ചെരിപ്പ് കാണാതിരിക്കുകയോ ചെയ്താൽ അവിടെയുള്ള മറ്റൊരു ചെരിപ്പ് എടുക്കാൻ പറ്റുമോ?

ഉടമസ്ഥൻ ഇല്ലാത്ത ഒരു ചെരിപ്പ് അവിടെ കാണാനുണ്ട്. തന്റെ ചെരിപ്പ് എടുത്തവന്റെതാണ് ആ ചെരിപ്പ് എന്നു സാഹചര്യ തെളിവ് കൊണ്ട് മനസ്സിലായാൽ പകരം അത് എടുക്കാൻ പറ്റുമോ?


"തന്റെ ചെരിപ്പുകൾ നഷ്ടപ്പെടുകയും പകരം മറ്റൊന്ന് അവിടെ ഉണ്ടാവുകയും ചെയ്താൽ ആ ചെരിപ്പുകൾ എടുത്ത് ധരിക്കൽ അവന് അനുവദനീയമല്ല.

ഉടമസ്ഥൻ ഇല്ലാത്ത ഒരു ചെരിപ്പ് അവിടെ കാണാനുണ്ട്. തന്റെ ചെരിപ്പ് എടുത്തവന്റെതാണ് ആ ചെരിപ്പ് എന്നു സാഹചര്യ തെളിവ് കൊണ്ട് ബോധ്യപ്പെട്ടാലും അതെടുത്തു ധരിക്കൽ അനുവദനീയമല്ല."


"അതേസമയം തന്റെ ചെരിപ്പ് എടുത്തവന്റെ ചെരിപ്പ് തന്നെയാണ് ആ ചെരിപ്പ് എന്നുറപ്പായാൽ അതു വിൽപ്പന നടത്തി കിട്ടുന്ന വിലയിൽ നിന്നും തന്റെ ചെരിപ്പിന്റെ വിലക്കനുസരിച്ച മൂല്യം ഈടാക്കാവുന്നതാണ് "(ശർവാനി 7/6)

 "فرع:من ضل نعله في مسجد ووجد غيرها لم يجز له لبسها وان كانت لمن اخذ له اه‍ وله في هذه الحالة بيعها واخذ قدر قيمة نعله من ثمنها ان علم انها لمن اخذ نعله والا فهي لقطة"

                    حاشية شرواني 6/7

സ്വന്തം മഹല്ലിലെ പള്ളിയിൽ നിന്നും ചെരിപ്പ് നഷ്ടപ്പെട്ടാലും നിയമം ഇതു തന്നെയാണ്.



മസ്ജിദുൽ ഹറാമിൽ നിസ്‌ക്കാരങ്ങളുടെ  ജമാഅത്തുകളിൽ മിക്കപ്പോഴും ഇമാം പള്ളിയുടെ അകത്തായിരിക്കും നിൽക്കുക. മത്വാഫിൽ ആയിരിക്കില്ല.  പള്ളിയുടെ ഉള്ളിലുള്ള ഇമാമിനെ മത്വാഫിൽ നിന്നുകൊണ്ട് തുടരുന്നതിനു കുഴപ്പമുണ്ടോ?


നിരുപാധികം കുഴപ്പമില്ല എന്നു പറയാൻ കഴിയില്ല. കാരണം മസ്ജിദുൽ ഹറാമിൽ തന്നെയാണെങ്കിലും ഇമാമിന്റെ മുൻഭാഗവും തുടരുന്നവന്റെ പിൻഭാഗവും നേരിടുന്ന നിലക്കാണ് മത്വാഫിൽ തുടരുന്നത് എങ്കിൽ ആ തുടർച്ച ( قدوة) സ്വഹീഹാകാത്തതും അത്‌ മൂലം നിസ്ക്കാരം ബാഥ്വിലാകുന്നതുമാണ്.

അതുകൊണ്ട് തുടരുന്നവൻ മത്വാഫിലും ഇമാം പള്ളിയുടെ അകത്തുമാണെങ്കിൽ തന്റെ പിൻഭാഗം  ഇമാമിന്റെ മുൻഭാഗത്തോട് നേരിടുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതാണ്.

 "ويستديرون في المسجد الحرام حول الكعبة ولا يضر كونه أقرب إلى الكعبة في غير جهة الامام في الاصح بخلافه من جهته"

     تحفة 1/294.  نهاية 2/290


നമ്മുടെ നാട്ടിൽ നടക്കുന്ന നിസ്‌കാരത്തിന്റെ ജമാഅത്തുകളിൽ മൂന്ന്, നാല് റക്അതുകളിൽ തുടരുന്നവന് ഫാത്തിഹ കഴിഞ്ഞാൽ സൂറത്ത് ഓതാനുള്ള സമയം വരെ ചിലപ്പോൾ ലഭിക്കും. എന്നാൽ ഹജ്ജിനോ ഉംറക്കോ വരുന്നവർ ജമാഅത്തിന് അവിടുത്തെ പള്ളികളിൽ പങ്കെടുക്കുമ്പോൾ മൂന്ന് നാല് റക്അതുകളിൽ ഇമാമിന്റെ വേഗത കാരണം ഫാത്തിഹ പോലും പൂർത്തിയാക്കാൻ സമയം ലഭിക്കില്ല. ഇത്തരം സന്ദർഭത്തിൽ തുടരുന്നവൻ ഫാത്തിഹ പൂർത്തിയാക്കുകയാണോ വേണ്ടത് അല്ലെങ്കിൽ ഫാത്തിഹ പൂർത്തിയാക്കാതെ ഇമാമിന്റെ കൂടെ റുകൂഇൽ പോവുകയാണോ വേണ്ടത്?


മൂന്ന്, നാല് റക്അതുകളിൽ ഇമാമിന്റെ വേഗത കാരണം ഫാത്തിഹ പൂർത്തിയാക്കാൻ കഴിയാത്ത മഅ'മൂമിന്റെ നിയമം മസ്ബൂഖിന്റെ നിയമം ആണ്. മുവാഫിഖിന്റെ നിയമം അല്ല. അതുകൊണ്ട് ഇമാം റുകൂഇൽ പോയ ഉടനെ തന്നെ തുടരുന്നവൻ ഫാത്തിഹ പൂർത്തിയാക്കാതെ റുകൂഇലേക്ക് പോകേണ്ടതാകുന്നു. ഇമാമിന്റെ കൂടെ റുകൂഅ' ലഭിച്ചില്ലെങ്കിൽ നിസ്ക്കാരം ബാഥ്വിലാവുകയും ചെയ്യും.

 "اما الاسراع الحقيقي فيكفي المأموم فيه ما قرأه ولو بطيئ القراءة ويجب عليه الركوع مع الامام فان لم يركع بطلت صلاته "

                   قليوبي 1/649


ഇമാമിന് വേഗത കൂടുതലാണെന്നു നേരത്തെ അറിയാമെങ്കിൽ മൂന്ന്, നാല് റക്അതുകളിൽ തുടരുന്നവന്  تعوذ (അഊദു ഓതൽ) സുന്നത്തുണ്ടോ? 


تعوذ സുന്നത്തില്ല. ഫാത്തിഹ ആരംഭിക്കുകയാണ് വേണ്ടത്

 "بخلاف ما إذا جهل حاله او ظن منه الاسراع وانه لا يدركها معه فيبدأ بالفاتحة "

         تحفة 1/310.     نهاية 2/347


കാരണം

ഇതു വായിക്കുന്ന നിങ്ങൾ കിതാബ് ഓതിപ്പടിച്ച ഒരാളാണെങ്കിൽ ഒരു സംശയത്തിന് സാധ്യതയുണ്ട്. മേൽ പറയപ്പെട്ട രൂപത്തിൽ ഇമാമിന്റെ കൂടെ റുകൂഇൽ പോയില്ലെങ്കിൽ നിസ്ക്കാരം ബാഥ്വിലാകുന്നത് എന്തുകൊണ്ടാണെന്ന്. ഈ സംശയത്തിനുള്ള മറുപടി  الخطيب الشربيني رض പറയുന്നു

 "وقيل تبطل (به الصلاة)لانه ترك متابعة الامام فيما فاتت به ركعة فهو كالتخلف بها "

                   مغني المحتاج 1/351

NB:ഈ മസ്അല ഹാജിമാർ മാത്രം അറിഞ്ഞാൽ പോരാ. പ്രവാസികളും അറിഞ്ഞിരിക്കണം. കാരണം ഗൾഫ് രാജ്യങ്ങളിലെ 95% പള്ളികളിലും ഇത് തന്നെയാണ് അവസ്ഥ.


ഇഹ്‌റാം ചെയ്ത സ്ത്രീകൾ മുഖം മറക്കാൻ പാടില്ലേ?


അന്യ പുരുഷന്റെ മുന്നിൽ മുസ്‌ലിം സ്ത്രീ അവളുടെ ശരീര ഭാഗം മുഴുവനും മറച്ചിരിക്കണം എന്നുള്ളത് മതത്തിന്റെ കല്പനയാണ്. എന്നാൽ ഹജ്ജിനോ ഉംറക്കോ ഇഹ്‌റാം ചെയ്താൽ അന്യ പുരുഷൻ കാണുന്ന രീതിയിൽ മുഖം വെളിവാക്കി നിഖാബ് ധരിക്കാതെ നടക്കണമെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നു എന്നുള്ളത് തീർത്തും സത്യമാണ്. ആ തെറ്റിദ്ധാരണക്കു കാരണം ഇഹ്‌റാം ചെയ്ത സ്ത്രീകൾ മുഖവും മുൻകൈയും മറക്കാൻ പാടില്ലെന്നുള്ള കർമ്മശാസ്ത്ര ഗ്രൻത്ഥങ്ങളിലെ ഉദ്ധരണിയാണ്. ആ ഉദ്ധരണികളും അതിന്റെ യഥാർത്ഥ ഉദ്ദേശങ്ങളും ഇഹ്‌റാമിലും മുഖം മറക്കൽ നിർബന്ധമാകുന്ന സന്ദർഭങ്ങളെ കുറിച്ച് ഇമാമീങ്ങൾ പറഞ്ഞ രൂപവും അതിന്റെ രീതിയും ഒരു വിശകലനം നടത്താം.

ഏതാണ് നിഷിദ്ധമായ മറക്കൽ

 "ويحرم ستر امرأة بعض وجه بما يعد ساترا" (فتح المعين 2/368)
"ووجه المرأة كرأسه"(منهاج الطالبين)

"നിഖാബ് (മൂടുപടം)മുഖത്ത് തട്ടുന്ന രീതിയിൽ ഇഹ്‌റാം ചെയ്ത സ്ത്രീ മുഖം മറക്കൽ നിഷിദ്ധമാണ് "


മൂടുപടം മുഖത്ത് തട്ടുന്ന രീതിയിൽ ഹറാമാണ് എന്നു ഈ ഉദ്ധരണിയിൽ നിന്നും അർത്ഥം ലഭിക്കുന്നത് എങ്ങിനെയാണ്?

മൂടുപടം മുഖത്ത് തട്ടാത്ത നിലയിൽ താഴ്ത്തിയിടാൻ പറ്റുമെന്ന ( ولها ان تسدل على وجهها شيئا) തുഹ്ഫ, നിഹായ, മുഗ്‌നി, മഹല്ലി  തുടങ്ങിയ കിതാബുകളുടെ ഉദ്ധരണികളിൽ നിന്നും മനസിലാക്കാം.

എന്നല്ല പുരുഷന്മാരുടെ നിഷിദ്ധമായ നോട്ടം പ്രതിരോധിക്കാൻ മൂടുപടം മുഖത്ത് തട്ടാത്ത രീതിയിൽ ധരിക്കൽ നിർബന്ധമാണെന്നും അതാണ് പ്രബലമെന്നും വേണ്ടി വന്നാൽ മറ്റൊരു പ്രതിരോധ മാർഗവും ഇല്ലാത്ത സന്ദർഭങ്ങളിൽ ഫിദ്‌യ കൊടുത്ത് നിഖാബ് മുഖത്തു തട്ടുന്ന രീതിയിൽ തന്നെ ധരിക്കണം എന്നൊക്കെയുള്ള ഇമാമീങ്ങളുടെ ഉദ്ധരണികളിലേക്കു നമുക്ക് കടക്കാം.


തെളിവുകൾ


അന്യ പുരുഷന്റെ നിഷിദ്ധമായ നോട്ടം പ്രതിരോധിക്കാൻ ഇഹ്‌റാം ചെയ്ത സ്ത്രീകൾ മൂടുപടം (നിഖാബ് ) മുഖത്ത് തട്ടാത്ത രീതിയിൽ ധരിക്കൽ നിര്ബന്ധമാണെന്നതിനു തെളിവുകൾ ഉദ്ധരിക്കാമോ?

തീർച്ചയായും.

ഒന്ന് : 

ഇബ്നു ഹജർ (റ) പറയുന്നു :"ആവശ്യമില്ലെങ്കിൽ പോലും മുഖത്ത് തട്ടാത്ത രീതിയിൽ ഇഹ്‌റാം ചെയ്ത സ്ത്രീക്ക് മൂടുപടം താഴ്ത്തിയിടാവുന്നതാണ്. ഉദ്ദേശ്യം കൂടാതെ (കാറ്റു കൊണ്ടോ മറ്റോ ) മൂടുപടം മുഖത്ത് തട്ടുകയും ഉടനെ ഉയർത്തുകയും ചെയ്താൽ ഫിദ്‌യ നിര്ബന്ധമാകുന്നതല്ല. ഉടനെ ഉയർത്താതിരിക്കുകയോ മനപ്പൂർവം തട്ടിക്കുകയോ ചെയ്താൽ കുറ്റക്കാരിയാവുകയും ഫിദ്‌യ നിര്ബന്ധമാവുകയും ചെയ്യും."(തുഹ്ഫ 66/2)

 "ولها ان تسدل على وجهها شيئا متجافيا عنه بنحو اعواد ولو لغير حاجة ......(تحفة 2/66)

തുഹ്ഫയുടെ മുകളിൽ കൊടുത്ത ഉദ്ധരണി വിശദീകരിച്ചു കൊണ്ട് ഉമറുൽ ബസ്വരി (റ) പറയുന്നു :

"എന്നാൽ നിഷിദ്ധമായ നോട്ടത്തിന്റെ പ്രത്യാഗാധം പ്രതിരോധിക്കാനാണെകിൽ മുഖത്ത് തട്ടാത്ത രീതിയിൽ മൂടുപടം ധരിക്കൽ നിർബന്ധമാകുന്നു "

 "(ولها ان تسدل)بل عليها فيما يظهر حين تعين طريقا لدفع ضرر نظر محرم والله اعلم "
            حاشية البصري على تحفة المحتاج 1/478

രണ്ട്:

ബുജൈരിമി (റ) പറയുന്നു :

"മൂടുപടം മുഖത്ത് തട്ടാത്ത രീതിയിൽ  അത് ധരിക്കൽ ഇഹ്‌റാം ചെയ്ത സ്ത്രീകൾക്ക് നിർബന്ധമാകുന്നു.അതാണ് പ്രബലം  "

 "والمتجه في هذه وجوب الستر عليها بما لا يمسه الاتي "

(حاشية البجيرمي على الاقناع 3/228)

മൂന്ന് :

ഫിദ്‌യ കൊടുത്താലും വേണ്ടില്ല, മുഖം മറയട്ടെ

റംലി (റ) പറയുന്നു :

"പുരുഷന്മാരുടെ നിഷിദ്ധമായ നോട്ടം പ്രതിരോധിക്കാൻ മുഖം മറക്കലെ പരിഹാരമുള്ളുവെങ്കിൽ ഫിദ്‌യ കൊടുത്ത് മുഖം മറക്കൽ അനുവദനീയമാകൽ വിദൂരമല്ല"(നിഹായ 505/3)

 "ولا يبعد جواز الستر مع الفدية حيث تعين طريقا لدفع نظر محرم"(نهاية 3/505)

നിഹായയുടെ മേൽ ഉദ്ധരണി വിശദീകരിച്ചു കൊണ്ട് അലിയ്യു ശശബ് റാ മുല്ലസി (റ) പറയുന്നു :

      "പുരുഷന്മാരുടെ നിഷിദ്ധമായ  നോട്ടം പ്രതിരോധിക്കാൻ മുഖം മറക്കൽ മാത്രമേ വഴിയുള്ളുവെങ്കിൽ ഫിദ്‌യ കൊടുത്ത് മുഖം മറക്കൽ നിർബന്ധം തന്നെയാകുന്നു "

 "(ولا يبعد جواز الستر)أي بل ينبغي وجوبه ولا ينافيه التعبير بالجواز لانه جواز بعد منع فيصدق بالواجب"
                 3/505

ഇമാം റംലി (റ) പറഞ്ഞത് പ്രകാരം മുഖത്ത് തട്ടാത്ത രൂപത്തിൽ മൂടുപടം ധരിച്ചാൽ ഫിദ്‌യ വേണ്ടി വരുമോ?

വേണ്ട, ഫിദ്‌യ നിര്ബന്ധമാവുമെന്നു പറഞ്ഞത് മുഖത്ത് തട്ടുന്ന രീതിയിൽ മൂടുപടം ധരിച്ചാൽ മാത്രമാണ്.


മുഖത്ത് തട്ടാത്ത രീതിയിൽ നിഖാബ് ധരിക്കുകയും കാറ്റുകൊണ്ടോ മറ്റോ അത് മുഖത്ത് തട്ടിയാൽ ഫിദ്‌യ കൊടുക്കേണ്ടി വരുമോ?

ഉടനെ മുഖത്ത് നിന്നും അത്‌ മാറ്റിയാൽ ഫിദ്‌യ നിർബന്ധമില്ല (തുഹ്ഫ)

 "فلو سقط فمس الثوب الوجه بلا اختيارها فان رفعته فورا فلا شيء"(تحفة 2/66)

നാല്:

ഹദീസ് വേണോ


മുത്ത് നബിയുടെ കാലത്ത് സ്വഹാബി വനിതകൾ ഇഹ്റാമിലായിരിക്കെ അന്യപുരുഷന്മാർ കാണുന്ന സന്ദർഭത്തിൽ മുഖം മറച്ചിരുന്നുവോ?

മറച്ചിരുന്നു.

അബു ദാവൂദ് (റ) റിപ്പാർട് ചെയ്യുന്നു :"ആയിഷ (റ) പറയുന്നു :"മുത്ത് നബിയോടൊപ്പം ഞങ്ങൾ ഇഹ്റാമിലായിരിക്കെ ഞങ്ങളുടെ അരികിലൂടെ യാത്രക്കാർ കടന്നു പോകും. അവർ കടന്നു പോകുമ്പോൾ ഞങ്ങൾ മൂടുപടം താഴ്ത്തിയിടുകയും അവർ പോയിക്കഴിഞ്ഞാൽ മൂടുപടം ഉയർത്തുകയും ചെയ്യും "(അബൂദാവൂദ്  1833)

 "لما روى ابودود عن مجاهد عن عائشة قالت كان الركبان يمرون بنا ونحن مع رسول الله صلى الله عليه وسلم محرمات فاذا جاوزونا سدلت احدانا جلبابها من رأسها على وجهها فاذا جاوزونا كشفناه "

                    رواه ابودود رقم 1833

NB:ഇഹ്‌റാമിൽ മുഖത്ത് തട്ടാത്ത രൂപത്തിൽ നിഖാബ് ധരിക്കൽ നിർബന്ധമാണെന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ടു കഴിഞ്ഞുവെങ്കിൽ  എങ്ങിനെയാണ് ആ രൂപത്തിൽ ധരിക്കുക എന്നാണ് നിങ്ങളുടെ സംശയമെങ്കിൽ കറുത്ത cap വാങ്ങിയാൽ മതി. അങ്ങിനെ ഉംറയും ഹജ്ജും ചെയ്യുന്ന അറബി വനിതകളെ ഈ വിനീതൻ കണ്ടിട്ടുണ്ട്.


ത്വവാഫിനിടയിൽ ഹിജ്റ് തൊട്ടുകൊണ്ടും അതിന്റെ മുകളിലൂടെ തടവിക്കൊണ്ടും പലരും ത്വവാഫ് ചെയ്യുന്നത് കാണുന്നു. ഇത് ത്വവാഫിന്റെ സാധുതയെ ബാധിക്കുമോ?

കഅബയുടെ തറയും ( شاذروان) അതുപോലെ ഹിജ്റും  (കഅബയുടെ ഇറാഖി മൂല മുതൽ ശാമീ മൂല വരെ അർധ  വൃത്താകൃതിയിൽ കെട്ടി ഉയർത്തിയ ഭാഗം ) കഅബയിൽ പെട്ടതായതു കൊണ്ടും തൊടലും തടവലും മുത്ത് നബി കാണിച്ചു തരാത്തത് കൊണ്ടും ഇവകൾ ത്വവാഫിനിടയിൽ തൊടുകയോ തടവുകയോ ചെയ്താൽ ത്വവാഫ് സ്വഹീഹാകില്ല. ത്വവാഫ് പൂർണമായും കഅബയുടെ പുറത്ത് കൂടിയാവൽ ത്വവാഫ് സ്വഹീഹാകാനുള്ള നിബന്ധനയിൽ പെട്ടതാണ്.

കഅബയുടെ തറ ( شاذروان) കഅബയിൽ പെട്ടതാണെന്ന് പറഞ്ഞുവല്ലോ. അതിന്റെ അന്തരീക്ഷത്തിൽ കൈ കടത്തുന്നതും ത്വവാഫിനിടയിൽ ശ്രദ്ധിക്കേണ്ടതാണ്.

NB:ഹിജ്‌റിന്റെ രണ്ടു ഭാഗവും തുറന്ന ഭാഗമാണ്. വാതിൽ തുറന്നു കിടക്കുന്ന സമയം അതിലൂടെ കടന്നു പോയാൽ ത്വവാഫ് സ്വഹീഹാകില്ല. അത് കഅബയുടെ ഉൾഭാഗമാണ്.

 "فيجب كونه خارجا بكل بدنه حتى بيده عن شاذروانه وحجره للاتباع فان خالف شيئا من ذلك لم يصح طوافه"(فتح المعين 2/336)


ഏഴാം ചുറ്റലിൽ വുളൂഅ' മുറിഞ്ഞു. എങ്കിൽ വുളൂ എടുത്തു വന്നതിനു ശേഷം ബാക്കി ചെയ്ത് പൂർത്തിയാക്കിയാൽ മതിയോ? ആദ്യം മുതൽ ചെയ്യേണ്ടി വരുമോ?

ത്വവാഫിൽ തുടർച്ച ( الولاء) നിബന്ധനയില്ല. അതുകൊണ്ട് തന്നെ ത്വവാഫിനിടയിൽ വുളൂഅ' മുറിഞ്ഞാൽ വുളൂ ഉണ്ടാക്കി ബാക്കി ചെയ്ത് പൂർത്തിയാക്കിയാൽ മതി. എങ്കിലും തുടർച്ച മുറിഞ്ഞാൽ ആദ്യം മുതൽ തന്നെ തുടങ്ങണം എന്ന് പറഞ്ഞ ഇമാമീങ്ങളുടെ അഭിപ്രായം മാനിച്ചു ആദ്യം മുതൽ തന്നെ തുടങ്ങൽ സുന്നത്താണ്.

 "فلو زالا فيه جدد وبنى على طوافه(ولا يجب استئنافه لكن يسن خروجا من الخلاف)  وان تعمد ذلك وطال الفصل.(فتح المعين مع الاعانة 2/334)

NB:നിർത്തിവെച്ച സ്ഥലം ഓർമയില്ലെങ്കിൽ  ഹജറുൽ അസ്‌വദ് തുടങ്ങാൻ ശ്രദ്ധിക്കണം. ഏഴു വട്ട ചുറ്റലിൽ ഒരു ഫൂട്ട് കുറഞ്ഞു പോയാൽ ത്വവാഫ് സ്വഹീഹാകില്ല.


ശേഷം സഅ'യുള്ള ത്വവാഫിലും സഅ'യിലും ഇള്ഥ്വിബാഅ' (പൂണൂൽ വേഷം) സുന്നത്തുണ്ടല്ലോ. ഇത് ത്വവാഫിന് ശേഷമുള്ള സുന്നത്ത് നിസ്‌ക്കാരങ്ങളിലോ മറ്റു നിസ്‌ക്കാരങ്ങളിലോ സുന്നത്തുണ്ടോ

സുന്നത്തില്ല എന്നു മാത്രല്ല. കറാഹത്ത് കൂടിയാണ്.

 "ويكره فعله أي الاضطباع في الصلاة كسنة الطواف (تحفة 2/37)



ഇഹ്റാമിന് മുമ്പുള്ള സുന്നത്ത് നിസ്‌ക്കാരത്തിൽ പലരും തല മറക്കാതെ നിസ്‌ക്കരിക്കുന്നത് കാണുന്നു. തല മറക്കൽ കുറ്റമാണോ?

ഈ നിസ്‌ക്കാരത്തിൽ തല മറക്കൽ സുന്നത്ത് തന്നെയാണ്. എന്നാൽ നിയ്യത്ത് ചെയ്തതിനു ശേഷം ഇഹ്‌റാമിൽ നിന്നും വിരമിക്കുന്നത് വരെ പുരുഷൻ തല മറക്കൽ ഹറാമുമാണ്.


മസ്ജിദുൽ ഹറാമിന്റെ രണ്ടാം നിലയിലൂടെയും മൂന്നാം നിലയിലൂടെയും നാലാം നിലയിലൂടെയും ത്വവാഫ് ചെയ്താൽ സ്വഹീഹാകുമോ?

സ്വഹീഹാകും. എങ്കിലും കഅബയെക്കാൾ ഉയരമുള്ള മസ്ജിദുൽ ഹറാമിന്റെ മുകളിലെ  നിലകളിൽ വെച്ച് ത്വവാഫ് ചെയ്താൽ ത്വവാഫ് സ്വഹീഹാകില്ല എന്നു പറഞ്ഞ ഇമാമീങ്ങളുടെ അഭിപ്രായം മാനിച്ചു മത്വാഫിൽ വെച്ചു തന്നെ ത്വവാഫ് ചെയ്യലാണ് അഭികാമ്യം.

 "لكن قال بعض اصحابنا (كصاحب العدة والماوردي والرؤياني واختاره السبكي)يشترط في صحة الطواف ان يكون البيت ارفع بناءا من السطح حتى لو رفع سقف المسجد فصار سطحه أعلى من البيت لم يصح الطواف على هذا السطح"(حاشية الايضاح ص239)



മാസമുറ (പിരീഡ്, ഹൈള്, ആർത്തവം ) ഉണ്ടാകുന്ന സ്ത്രീകൾ ഹജ്ജിനോ ഉംറക്കോ പോകുമ്പോൾ  ഗൈനക്കോളജിനെ കണ്ട്  പിരീഡ് ബ്ലോക്ക്‌ ചെയ്യാൻ ടാബ്‌ലറ്റ്‌ കഴിച്ചാണ്  പോകാറുള്ളത്. ടാബ്‌ലറ്റ്‌ കഴിച്ചാലും ചില സ്ത്രീകൾക്ക് പിരീഡ് സമയത്ത് തന്നെ ഉണ്ടാവാറുണ്ട്. ഹജ്ജിൽ ഇഫാളത്തിന്റെ ത്വവാഫിന് മുമ്പോ ഉംറയിൽ ഫർളായ ത്വവാഫിന് മുമ്പോ ആർത്തവം തുടങ്ങിയാൽ എന്തു ചെയ്യും?

പരിശുദ്ധമായ ഹജ്ജ് ഉംറ കർമ്മങ്ങളിൽ വലിയ, ചെറിയ അശുദ്ധികളിൽ നിന്നുള്ള ശുദ്ധി നിബന്ധനയുളള  കർമ്മം ത്വവാഫും ശേഷമുള്ള രണ്ട് റക്അത് നിസ്‌ക്കാരവും  മാത്രമാണ്.

        ഇഹ്‌റാം ചെയ്യുന്നതിന് മുമ്പോ ശേഷമോ ഉണ്ടാകുന്ന ആർത്തവം ഇഹ്റാമിന്റെ സാധുതയെ ബാധിക്കില്ല.

       ഹജ്ജിന് ഇഹ്‌റാം ചെയ്ത സ്ത്രീക്ക് ഇഫാളത്തിന്റെ ത്വവാഫിന് മുമ്പ് ആർത്തവം തുടങ്ങിയാൽ മക്ക വിടുന്നതിനു മുന്നെയായി ആർത്തവ വിരാമം ഉണ്ടായി കുളിച്ചു ശുദ്ധിയാവാൻ പറ്റുമെങ്കിൽ അതുവരെ കാത്തിരിക്കുകയും ശുദ്ധിയായതിനു ശേഷം ത്വവാഫ് ചെയ്യേണ്ടതാകുന്നു.

        ഇഫാളത്തിന്റെ ത്വവാഫ് പെരുന്നാൾ ദിവസം തന്നെ ചെയ്യൽ അതിന്റെ നിബന്ധനയിൽ പെട്ടതല്ല. കാരണമുണ്ടെങ്കിൽ മക്ക വിടുന്നത് വരെ ത്വവാഫിനെ പിന്തിപ്പിക്കാവുന്നതാണ്.

 "والافضل في وقته ان يكون في يوم النحر ويكره تأخيره الى ايام التشريق من غير عذر ......"(الايضاح ص387)



പെട്ടെന്ന് തന്നെ തിരിച്ചു പോവേണ്ടത് കൊണ്ടോ  അല്ലെങ്കിൽ പിരീഡ് തുടങ്ങിയാൽ പതിനഞ്ചു ദിവസത്തോളം (ഉദാ)നീണ്ടു നിൽക്കുന്നത് കൊണ്ടോ പിരീഡ് കഴിഞ്ഞ് കുളിച്ച് ശുദ്ധിയാവുന്നത് വരെ മക്കയിൽ തങ്ങാൻ കഴിയാത്ത വിധം മടക്ക യാത്ര അനിവാര്യമായാൽ ആ സ്ത്രീ എന്താണ് ചെയ്യുക?


അങ്ങിനെയുള്ള സ്ത്രീകൾക്ക് ഒരുപാട് പരിഹാരങ്ങൾ ഇമാമീങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും അവൾക്ക് ഹജ്ജ് പൂർത്തിയായ രൂപത്തിൽ നാട്ടിലേക്ക് മടങ്ങാനുള്ള വഴിയെ കുറിച്ച് ഇമാമീങ്ങൾ പറഞ്ഞ രൂപങ്ങൾ താഴെ കൊടുക്കുന്നു.

പരിഹാരം 1:

രക്തം പുറപ്പെടുന്നതിനിടയിൽ ഉണ്ടാകുന്ന താൽക്കാലിക ഇടവേളകളെ ഫുഖഹാഹ് (കർമ്മ ശാസ്ത്ര പണ്ഡിതന്മാർ )രണ്ടായി തരം തിരിച്ചിരിക്കുന്നു.

     (1) രക്തം പുറത്തു വരുന്നില്ല, എങ്കിലും യോനിയിൽ പഞ്ഞി വെച്ചു നോക്കിയാൽ അതിൽ രക്തക്കറ പുരളുന്നുണ്ട് താനും. ഇതിനു ഫിഖ്‌ഹീ ഭാഷയിൽ ഫത് റത്ത് ( فترة) എന്നു പറയും.

    (2) രക്തം പുറത്ത് വരുന്നുമില്ല, യോനിയിൽ പഞ്ഞി വെച്ച് നോക്കിയാൽ അതിൽ രക്തക്കറ പുരളുന്നുമില്ല. ഈ അവസ്ഥക്ക് ഫിഖ്‌ഹീ ഭാഷയിൽ നഖാഅ' ( نقاء) എന്നു പറയും.

 "والاظهر ان النقاء بين الدم حيض والفرق بينهما (أي النقاء والفترة) ان النقاء شرطه ان تخرج القطنة بيضاء نقية والفترة تخرج معها ملوثة"(تحفة 1/144)(نهاية 1/416)

ശാഫിഈ മദ്ഹബിലെ മുഅ'ത്തമദ് (പ്രബലാഭിപ്രായം) പ്രകാരം ഈ രണ്ടവസ്ഥയിലും ഹൈളിന്റെ വിധി തന്നെയാണ്. അതായത് ആ സമയത്ത് അനുഷ്ഠിച്ച നിസ്ക്കാരം, ത്വവാഫ്, നോമ്പ് പരിഗണനീയമല്ല.

 "والاظهر ان دم الحامل و النقاء بين أقل الحيض حيض"(منهاج الطالبين)

എന്നാൽ ശാഫിഈ മദ്ഹബിലെ രണ്ടാം അഭിപ്രായ പ്രകാരവും മാലികീ -ഹമ്പലീ മദ്ഹബിലെ പ്രബലാഭിപ്രായ പ്രകാരവും പ്രസ്തുത രണ്ട് അവസ്ഥയിൽ നിന്നും നഖാഇന്റെ സമയം (രക്തം പുറത്ത് വരാത്തതും യോനിയിൽ പഞ്ഞി വെച്ച് നോക്കിയാൽ രക്തക്കറ അതിൽ പുരളാത്തതുമായ സമയം) ശരിയായ ശുദ്ധിയുടെ സ്ഥാനത്താണ്. അതായത് ആ സമയത്ത് അനുഷ്ഠിക്കുന്ന നിസ്ക്കാരം, ത്വവാഫ്, നോമ്പ് സ്വഹീഹായി പരിഗണിക്കപ്പെടും.

"والثاني ان النقاء طهر لان الدم إذا دل على الحيض وجب ان يدل النقاء على الطهر"(نهاية 416/1)(مغني المحتاج 1/166)(مغني لابن قدامة 1/355)(البيان 1/176)


ഇമാം ബാസിരിയെ ഉദ്ധരിച്ചു ഇബ്നു ഹജർ (റ)പറയുന്നു :ഹജ്ജിലോ ഉംറയിലോ ഫർളായ ത്വവാഫിന് മുമ്പായി ആർത്തവം തുടങ്ങുകയും ത്വവാഫിന് വേണ്ടി കുളിച്ച് ശുദ്ധിയാകുന്നത് വരെ കാത്തുനിൽക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്താൽ, അവളുടെ അവസ്ഥ രക്തം മുറിഞ്ഞു യോനിയിൽ പഞ്ഞി വെച്ച് നോക്കിയാൽ രക്തക്കറ കാണാത്ത രീതിയിൽ  (نقاء)ആണെങ്കിൽ രണ്ടാം അഭിപ്രായം തഖ്‌ലീദ് ചെയ്തു കൊണ്ട് അവൾക്ക് ത്വവാഫ് ചെയ്യാവുന്നതാണ് (ഹാശിയതുൽ ഈളാഹ് പേജ് 388)

 "يجوز لها العمل باحد قولي الشافعي فيمن انقطع دمها يوما ويوما فان يوم النقاء طهر على هذا القول المعروف بقول التلفيق ورجحه جماعة من الاصحاب ويوافقه مذهب مالك واحمد ان النقاء في ايام التقطع طهر "(حاشية الايضاح ص 388)


പരിഹാരം 2:

പിരീഡ് (ഹൈള്) തുടങ്ങിയത് മുതൽ അവസാനിക്കുന്നത് വരെ ഇടവേള ലഭിക്കാത്ത രീതിയിൽ രക്തം ഉണ്ടാവുന്നവളാണെങ്കിൽ ഹനഫീ മദ്ഹബ് തഖ്‌ലീദ് ചെയ്തു കൊണ്ട് ത്വവാഫ് ചെയ്യുകയും ഒരു ഒട്ടകത്തെ അറുത്ത് പ്രാശ്ചിത്തം ചെയ്യുകയും വലിയ അശുദ്ധിയോട് കൂടി പള്ളിയിൽ പ്രവേശിച്ചതിന് തൗബ ചെയ്യുകയും വേണം.

 "ومن لم ينقطع دمها يصح طوافها عند ابي حنيفة لكن يلزمها بدنة وتاثم بدخولها المسجد وهي حاءض فيقال لها لا يحل لك ذلك لكن ان فعلت اثمت واجزاك عن الفرض"(حاشية الايضاح ص388)

ഈ അഭിപ്രായം തഖ്‌ലീദ് ചെയ്യുമ്പോൾ ഹനഫീ മദ്ഹബ് പ്രകാരം ത്വവാഫുമായി ബന്ധപ്പെട്ട മുഴുവൻ വിഷയങ്ങളും അറിഞ്ഞിരിക്കണം. (ഫതാവൽ കുബ്‌റ 482/3)

പരിഹാരം 3:

ഇബ്നു ഹജർ (റ) പറയുന്നു :"കൂടെയുള്ളവർ മക്കയിൽ നിന്നും മടക്ക യാത്ര തുടങ്ങുന്നതിനു മുമ്പായി ആർത്തവം (പിരീഡ് ) അവസാനിക്കുമെന്ന് പ്രതീക്ഷയില്ലാത്ത സ്ത്രീ ഒറ്റക്ക് മക്കയിൽ താമസിക്കൽ പ്രയാസമയത് കൊണ്ടും ഇഹ്‌റാമിൽ നിന്നും വിരമിക്കാതെ നാട്ടിലേക്ക് മടങ്ങൽ ബുദ്ധിമുട്ടായത് കൊണ്ടും അവൾക്ക് ത്വവാഫ് ചെയ്യാൻ  ശുദ്ധി നിബന്ധനയില്ലെന്നും യോനി കഴുകി വൃത്തിയാക്കി നല്ലത് പോലെ വെച്ചുകെട്ടി മസ്ജിദുൽ ഹറാമിൽ കയറി ത്വവാഫ് ചെയ്യാവുന്നതുമാണ്. ഇതിന്റെ പേരിൽ അവൾക്ക് യാതൊരു പിഴയും കൊടുക്കേണ്ടി വരുന്നതല്ലന്നും ഹമ്പലീ മദ്ഹബിലെ ചില ഇമാമുകൾ അഭിപ്രായപ്പെട്ടതിനെ ശാഫിഈ മദ്ഹബിൽ പെട്ട ചില ഇമാമുകൾ അനുദാവനം ചെയ്തിരിക്കുന്നു. പക്ഷേ മദ്ഹബിന്റെ ഇമാമുമാരിൽ ആരും ഈ അഭിപ്രായം പറഞ്ഞതായി അറിയപ്പെടാത്തതു കൊണ്ട് ഈ അഭിപ്രായം തഖ്‌ലീദ് ചെയ്യാൻ പാടുള്ളതല്ല. ഗവേഷണ യോഗ്യരല്ലാത്തവരെ തഖ്‌ലീദ് ചെയ്യാൻ പാടുള്ളതല്ല "(ഹാശിയതുൽ ഈളാഹ് പേജ് 388)

 "بل اختار بعض الحنابلة وتبعه بعض متاخري الشافعية انه لا يشترط طهرها إذا لم تتوقع فراغ حيضها قبل سفر الركب للضرر الشديد بالمقام والرحيل محرمة وانه يجوز لها دخول المسجد للطواف بعد احكام الشد والغسل والعصب وانه لا فدية عليها لعذرها لكن لا يجوز تقليد القائل بذلك لانه لم يعلم من قاله من المجتهدين وغير المجتهد لا يجوز تقليده "(حاشية الايضاح لابن حجر الهيتمي رض ص388)

മദ്ഹബിന്റെ ഇമാമുമാരിൽ ആരും പറഞ്ഞതായി അറിയപ്പെടാത്ത ദുർബലമായ അഭിപ്രായമായത് കൊണ്ട് ഈ അഭിപ്രായം തഖ്‌ലീദ് ചെയ്യാൻ പാടില്ലെന്നാണല്ലോ ഇബ്നു ഹജർ (റ) ആ പറഞ്ഞതിനർത്ഥം.

അബ്ദുറഹ്മാൻ സ്സഖാഫ് (റ) പറയുന്നു :"ദുർബല അഭിപ്രായങ്ങൾ തഖ്‌ലീദ് ചെയ്യാൻ പാടില്ല എന്ന് ഇബ്നു ഹജർ (റ) പറഞ്ഞതിനർത്ഥം യോഗ്യരായ ഇമാമീങ്ങൾക്ക് പാടില്ലെന്നോ അല്ലെങ്കിൽ പ്രബലാഭിപ്രായപ്രകാരം കർമ്മങ്ങൾ അനുഷ്ഠിക്കാൻ തീരുമാനിച്ചവർക്കു പാടില്ലെന്നതിന്റെ മേലിലോ ചുമത്തപ്പെടേണ്ടതാണ് "

 "وما وقع في خطبة التحفة من ان المرجوح والضعيف لا يجوز العمل به محمول على ما مر من امتناع تقليده على الاهل او على انه بالنسبة
لمن اراد العمل بالراجح " فوائد المكية 168


തുഹ്ഫയുടെ പ്രതിവിധി


ഇബ്നു ഹജർ (റ)പറയുന്നു :ഹജ്ജിന്റെയോ ഉംറയുടെയോ നിർബന്ധമായ ത്വവാഫിന് മുമ്പ് മെൻസസ് തുടങ്ങുകയും കുളിച്ചു ശുദ്ധിയാകുന്നത് വരെ കാത്തുനിൽക്കാൻ കഴിയാത്ത വിധം മടക്കയാത്ര അനിവാര്യമായാൽ മടക്കയാത്രക്ക് മുമ്പ് ഹൈളോടുകൂടി ത്വവാഫ് ചെയ്താൽ അവളുടെ ബാധ്യത തീരുമെന്ന് പറഞ്ഞ വല്ല ഇമാമുമാരും ഉണ്ടെങ്കിൽ അവരെ തഖ്‌ലീദ് ചെയ്ത് ത്വവാഫ് ചെയ്ത് ഹജ്ജും ഉംറയും പൂർത്തിയാക്കലാണ് ഏറ്റവും സൂക്ഷ്മത "

 "وان الاحوط لها أن يقلد من يرى براءة ذمتها بطوافها قبل رحيلها"(تحفة 2/30


പരിഹാരം 4:


ഹജ്ജിന്റെയോ ഉംറയുടെയോ ത്വവാഫിന് മുമ്പ് മെൻസസ് തുടങ്ങുകയും ശുദ്ധിയാവുന്നത് വരെ കാത്തിരിക്കാൻ പറ്റാത്ത രീതിയിൽ മടക്ക യാത്ര അനിവാര്യമാകുമ്പോൾ മക്കയിലുള്ള ഏതെങ്കിലും ഗൈനക്കോളജിനെ കണ്ട്  മെൻസസ് ബ്ലോക്ക്‌ ചെയ്യാനുള്ള ടാബ്‌ലറ്റ്‌ കഴിക്കുന്നതിന്റെയും അതിന് ശേഷം ത്വവാഫ് ചെയ്യുന്നതിന്റെയും വിധി എന്താണ്?


ഒരു ആരാധനക്കും മരുന്ന് കഴിച്ച് മെൻസസ് ബ്ലോക്ക്‌ ചെയ്യൽ നിർബന്ധമില്ല. എന്നാൽ ശാഫിഈ മദ്ഹബിൽ ഒരു ഡോക്ടറുടെ നിർദ്ദേശ പ്രകാരം മെൻസസ് ബ്ലോക്ക്‌ ചെയ്യൽ നിരോധിക്കപ്പെട്ടതല്ല

 "الأصل في الاشياء الاباحة حتى يدل الدليل على التحريم هذا مذهبنا "(الاشباه والنظائر للسيوطي رض

ബ്ലോക്ക്‌ ചെയ്യാനുള്ള ടാബ്‌ലറ്റ്‌ കഴിച്ച് ബ്ലോക്കായാൽ ആ സമയം മുതൽ ശുദ്ധിയുള്ള സമയത്തെ നിയമങ്ങളായിരിക്കും. (ടാബ്‌ലറ്റ്‌ കഴിക്കുന്നതിനു മുമ്പ് പുറപ്പെട്ട രക്തം ഹൈളിന്റെ നിബന്ധനകൾ പൂർത്തിയായിട്ടുണ്ടെങ്കിൽ കുളിച്ചു ശുദ്ധിയാവണം ).നിസ്‌ക്കരിക്കണം, നോമ്പെടുക്കണം. ആ സമയത്ത് ചെയ്യുന്ന ത്വവാഫ് ശുദ്ധിയുള്ള സമയത്ത് ചെയ്യുന്ന ത്വവാഫായി തന്നെ പരിഗണിക്കപ്പെടും.


അനിവാര്യ ഘട്ടങ്ങളിൽ നമ്മുടെ മദ്ഹബിലുള്ള ബലഹീനമായ അഭിപ്രായങ്ങൾ തഖ്‌ലീദ് ചെയ്ത് കൊണ്ട് അമല് ചെയ്യുമ്പോൾ വല്ലതും ശ്രദ്ധിക്കേണ്ടതുണ്ടോ?

ഉണ്ട്. സ്വീകാര്യതയിൽ അഭിപ്രായ ഭിന്നതയുള്ള ആരാധന നിർവഹിക്കുമ്പോൾ അത് സ്വഹീഹാകും എന്നുപറഞ്ഞ ഇമാമിനെ തഖ്‌ലീദ് ചെയ്തിരിക്കൽ നിബന്ധനയാണ്.

 "خاتمة:قال شيخنا في شرح المنهاج :من ادى عبادة مختلفا في صحتها من غير تقليد للقائل بها لزمه اعادتها لان اقدامه على فعلها عبث"(فتح المعين 2/122/1)

*തഖ്‌ലീദ്*:ആ ഇമാമിന്റെ അഭിപ്രായം സ്വീകരിച്ചു കൊണ്ടാണ് ഈ അമല് ഞാൻ  ചെയ്യുന്നതെന്ന് മനസ്സിലുണ്ടാവൽ



ഹജ്ജിനു ചെറിയ കുട്ടി കൂടി കൂടെ ഉണ്ട്. കുട്ടിക്ക് പാമ്പേഴ്സ് ധരിപ്പിച്ചു കൊടുത്തിട്ടുണ്ട്. ത്വവാഫ് ചെയ്യുമ്പോൾ കുട്ടിയെ എടുത്ത് കൊണ്ട് (എടുക്കുക =ചുമക്കുക) ചെയ്യുന്നതിന് കുഴപ്പമുണ്ടോ?


ശരീരവും വസ്ത്രവും മത്വാഫും നജസിൽ നിന്നും ശുദ്ധിയാവൽ ത്വവാഫ് സ്വഹീഹാകാനുള്ള നിബന്ധനകളിൽ പെട്ടതാണ്. പാമ്പേഴ്സ് ധരിപ്പിച്ച കുട്ടിയെ എടുത്ത് കൊണ്ട് ത്വവാഫ് ചെയ്യുമ്പോൾ അതിന്റെ അകത്തു നജസ് (തീട്ടം, മൂത്രം ) ഉണ്ടെങ്കിൽ ത്വവാഫ് സ്വഹീഹാകുന്നതല്ല.


*പരിഹാരം* :ഭർത്താവ് ത്വവാഫ് ചെയ്യുക. കുട്ടിയെ എടുത്ത് കൊണ്ട് ഭാര്യ മത്വാഫിൽ ഇരിക്കുക. ഭർത്താവിന്റെ ത്വവാഫ് കഴിഞ്ഞാൽ ഭാര്യ ത്വവാഫ് ചെയ്യുക. കുട്ടിയെ ഭർത്താവിനെ ഏൽപ്പിക്കുക.

 "فلو طاف عليه نجاسة غير معفو عنها عامدا او ناسيا لم يصح طوافه "(الايضاح ص 234)


കുട്ടിക്ക് പാമ്പേഴ്സ് ധരിപ്പിച്ചിട്ടുണ്ട്. ത്വവാഫ് കഴിയുന്നത് വരെ കുട്ടിയുടെ കയ്യും പിടിച്ചു നടന്നു. തീരെ എടുത്തിട്ടില്ല. എങ്കിൽ ത്വവാഫിന് കുഴപ്പമുണ്ടോ?

പാമ്പേഴ്സിൽ നജസ് ഉണ്ടെങ്കിൽ  കുട്ടിയെ എടുക്കലും കൈ പിടിച്ചു നടക്കലും നിയമത്തിൽ ഒന്ന് തന്നെയാണ്. ത്വവാഫ് സ്വഹീഹാകില്ല.

 "فلو قبض (أي المستجمر) في بدن مصل او في ثوبه بطلت صلاته ومثله كل من كان به نجاسة ومثلها الطواف"(بجيرمي على شرح المنهج 1/240)



ഹജ്ജിനു അല്ലെങ്കിൽ ഉംറക്ക് കൂടെ നാല് വയസ്സുള്ള മകനുണ്ട്. അവന്റെ ചേലാകർമ്മം (സുന്നത്ത് കർമ്മം )ചെയ്തിട്ടില്ല. അവന്റെ കൈ പിടിച്ചു ത്വവാഫ് ചെയ്യുന്നതിന് കുഴപ്പമുണ്ടോ?


സുന്നത്ത് കർമ്മം ചെയ്തിട്ടില്ലാത്ത ആൺകുട്ടികൾ മൂത്രമൊഴിച്ചാൽ സാധാരണയിൽ ലിംഗത്തിന്റെ അറ്റത്തു വെള്ളം ഒഴിക്കൽ മാത്രമേ ചെയ്യാറുള്ളൂ. അല്ലേ? അപ്പോൾ മൂത്രതുള്ളികൾ അതിന്റെ അഗ്രഭാഗത്ത്‌ ബാക്കിയുണ്ടാകും. അതോടു കൂടി നിസ്‌ക്കരിച്ചാൽ ആ കുട്ടിയുടെ നിസ്കാരം സ്വഹീഹാകില്ലെന്നു ഇമാമീങ്ങൾ പറയാനുള്ള കാരണം അവിടെ ബാക്കിയുള്ള മൂത്രമാണല്ലോ. അതുകൊണ്ട് ചേലാകർമ്മം ചെയ്യാത്ത കുട്ടിയുടെ കൈപിടിച്ചു ത്വവാഫ് ചെയ്താൽ ത്വവാഫ് സ്വഹീഹാകുന്നതല്ല.

 "لو ان صبيا لم تختن قلفته من رأس احليله فقد ينضم إليه فجاء وبال وتلطخت حشفته ثم إذا غسل .......فلا تصح صلاته وهي كالنجاسة في الفم يجب ازالتها "(فتاوى القفال ص38)



ഫാമിലി സഹിതം ഹജ്ജിനു വന്നതാണ്. ഉപ്പാക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ട്. ഉപ്പയെ വീൽചെയറിൽ ഇരുത്തി ത്വവാഫ് ചെയ്യിപ്പിച്ചാൽ എന്റെയും ഉപ്പയുടെയും ത്വവാഫായി അത്‌ പരിഗണിക്കുമോ? അല്ലെങ്കിൽ ഉപ്പയെ ത്വവാഫ് ചെയ്യിക്കുന്നതിനു മുമ്പായി എന്റെ ത്വവാഫ് ആദ്യം ചെയ്യേണ്ടതുണ്ടോ?


ഈ രൂപത്തിൽ രണ്ടു നിബന്ധനകൾ പാലിച്ചാൽ രണ്ടു പേരുടെയും ത്വവാഫായി അത്‌ മതിയാകും. നിങ്ങൾ ആദ്യം ത്വവാഫ് ചെയ്തിരിക്കൽ നിബന്ധനയില്ല.

നിബന്ധനകൾ (1) നിങ്ങളുടെ കറക്കംകൊണ്ട്  ഉപ്പയെ ത്വവാഫ് ചെയ്യിപ്പിക്കൽ മാത്രം കരുതാതിരിക്കുക.

(2) വീൽചെയർ തള്ളാൻ വേണ്ടിയാണു  നിങ്ങളുടെ നടത്തമെന്നു ആ നടത്തം കൊണ്ട് ലക്ഷ്യമാക്കാതിരിക്കുക.

 "وخرج بحمل ما لو جذب ما هو عليه كخشبة او سفينة فإنه لا تعلق لكل بطواف الاخر نعم ان قصد الجاذب المشي لاجل الجذب بطل طوافه"(تحفة 2/40)(نهاية 3/440)



ഹാജിമാർ മദ്ഹബ് മാറേണ്ടതുണ്ടോ

      പരിശുദ്ധ ഹജ്ജ് ഉംറ കർമങ്ങളിൽ വളരെ പ്രധാനപ്പെട്ട ചെറിയ അബദ്ധങ്ങൾ പോലും ഹജ്ജിനെയും ഉംറയെയും ബാഥ്വിലാക്കി കളയുന്ന ഒരു റുക്‌നാണല്ലോ ത്വവാഫ്. ത്വവാഫിന്റെ എട്ട് നിബന്ധനകളിൽ ഒന്നാണ് ത്വവാഫ് തീരുന്നത് വരെ കുളിയും വുളൂഉം മുറിയാതിരിക്കൽ. ത്വവാഫിന്റെ ഇടയിൽ വുളൂഅ' മുറിഞ്ഞാൽ ത്വവാഫ് നിർത്തിവെച്ചു വുളൂ എടുത്ത് വന്നു ബാക്കി പൂർത്തിയാക്കണം.

      നമ്മുടെ മദ്ഹബ് (ശാഫിഈ )പ്രകാരം അന്യ സ്ത്രീ പുരുഷന്റെ തൊലികൾ തമ്മിൽ മുട്ടിയാൽ വുളൂഅ' മുറിയുമല്ലോ. ത്വവാഫിൽ എത്ര ശ്രദ്ധിച്ചാലും (പ്രത്യേകിച്ച് ഇഫാളത്തിന്റെ ത്വവാഫിൽ ) സ്ത്രീകൾ ഇങ്ങോട്ട് മുട്ടുകയോ അല്ലെങ്കിൽ പുരുഷൻ അങ്ങോട്ട് തൊട്ടു പോവുകയോ ചെയ്യും. തൊലികൾ തമ്മിലുള്ള ഈ കൂടിച്ചേരലോട് കൂടി ശാഫിഈ മദ്ഹബുകാരായ ഹാജിയുടെയും ഹജ്ജുമ്മയുടെയും വുളൂ മുറിയും.

     ഇങ്ങിനെ ത്വവാഫിനിടയിൽ പരസ്പരം തൊടൽ കാരണമായി വുളൂ മുറിഞ്ഞു പോയാൽ കഴിയുമെങ്കിൽ വീണ്ടും വുളൂ ചെയ്തു വന്നു ത്വവാഫ് പൂർത്തിയാക്കലാണ് ഏറ്റവും നല്ലത്. (മത്വാഫിന്റെ അടുത്ത് തന്നെ വുളൂ ചെയ്യാനുള്ള സൗകര്യം ഇപ്പോൾ ഉണ്ട് ).

     ഹജ്ജിന്റെ സമയത്തൊന്നും ഈ രീതി അത്ര എളുപ്പമല്ല. അതുകൊണ്ട് തന്നെ അമീറുമാർ പറഞ്ഞുകൊടുക്കുന്ന ഒരു രീതിയാണ് തൊടൽ കൊണ്ട് വുളൂ മുറിയാത്ത ഏതെങ്കിലും മദ്ഹബ് സ്വീകരിച്ചാൽ മതിയെന്ന്.


മദ്ഹബ് മാറൽ അത്ര എളുപ്പമോ


     ഈ കാലഘട്ടത്തിലുള്ള പണ്ഡിതന്മാർക്ക് പോലും പ്രയാസമുള്ള ഒരു വിഷയമാണ് മദ്ഹബ് മാറ്റം. പിന്നെ എങ്ങിനെ സാധാരണക്കാർക്ക് അത് സാധ്യമാകും (ബിഗ്‌യ )

 "تقليد مذهب الغير يصعب على علماء الوقت فضلا عن عوامهم ....."بغية

ഹനഫീ മദ്ഹബ് തഖ്‌ലീദ് ചെയ്യാനാണ് സാധാരണ അമീറുമാർ പറഞ്ഞു കൊടുക്കാറുള്ളത്. ഈ വിഷയത്തിൽ ഹനഫീ മദ്ഹബ് അവലംബിക്കണമെങ്കിൽ ആ മദ്ഹബിൽ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും വുളൂ , ത്വവാഫ് ബാഥ്വിലാകുന്ന മുഴുവൻ കാര്യങ്ങളും പഠിച്ചിരിക്കൽ അനിവാര്യമാണ്. സ്വന്തം മദ്ഹബ് പോലും കൃത്യമായി അറിയാത്ത സാധാരണക്കാർക്ക് മദ്ഹബ് മാറ്റം പിന്നെ എങ്ങിനെ സാധ്യമാകും?. 


ഇബ്നു ഹജർ (റ) പറയുന്നു :

 "اذ يلزم من قلد اماما في مسئلة أن يعرف جميع ما يتعلق بتلك المسألة في مذهب ذلك الأمام"(فتاوى الكبرى 3/482)

 "بخلاف المذاهب الاربعة أي مما علمت نسبته لمن يجوز تقليده وجميع شروطه عنده..."(تحفة 1/23)

"ഒരു വിഷയത്തിൽ സ്വന്തം മദ്ഹബ് വിട്ട് മറ്റൊരു മദ്ഹബ് അവലംബിക്കുമ്പോൾ തദ്‌വിഷയവുമായി ബന്ധപ്പെട്ട മുഴുവൻ  നിബന്ധനകളിലും ആ മദ്ഹബ് തന്നെ സ്വീകരിക്കേണ്ടതാണ് "(തുഹ്ഫ 23/1)(ഫതാവൽ കുബറാ 482/3)


പരിഹാരം:

മറ്റൊരു മദ്‌ഹബിലേക്കുള്ള മാറ്റം സാധാരണക്കാരെ സംബന്ധിച്ചടുത്തോളം പ്രയാസമാണെന്ന് മനസ്സിലാക്കിയല്ലോ. ഇനി അതിനുള്ള പരിഹാരം  നമ്മുടെ മദ്ഹബിൽ പെട്ട ഏതെങ്കിലും പ്രബലമല്ലാത്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അത്‌ തഖ്‌ലീദ് ചെയ്യലാണ് അഭികാമ്യം.

 "ان تقليد القول او الوجه الضعيف في المذهب بشرطه اولى من تقليد مذهب الغير لعسر اجتماع شروطه "(فوائد المدنية ص 239,بغية)

"മറ്റു മദ്‌ഹബിലേക്കു മാറുമ്പോൾ നിബന്ധനകൾ പാലിക്കൽ പ്രയാസമയത് കൊണ്ട് സ്വന്തം മദ്ഹബിൽ പെട്ട ബലഹീനമായ അഭിപ്രായങ്ങൾ തഖ്‌ലീദ് ചെയ്യലാണ് ഏറ്റവും അഭികാമ്യം "(ഫവാഇദുൽ മദനിയ്യ പേജ് 239).


ശാഫിഈ മദ്ഹബിലെ ബലഹീനമായ  അഭിപ്രായങ്ങൾ

(1)അന്യ സ്ത്രീ പുരുഷന്റെ തൊലി തമ്മിൽ ചേർന്നാൽ വുളൂ മുറിയണമെങ്കിൽ വികാരം നിബന്ധനയാണ്. അപ്പോൾ വികാരമില്ലാതെ തൊട്ടുപോയാൽ വുളൂ മുറിയില്ല. ശാഫിഈ മദ്ഹബിലെ പ്രഗൽഭരായ ഇമാമീങ്ങളിൽ ഒരാളായ ഇമാം ഇബ്നു സുറൈജ് (റ) ന്റെ അഭിപ്രായമാണ് ഇത്. ഇമാം ശാഫിഈ (റ) യിൽ നിന്നാണ് ഈ അഭിപ്രായം മഹാൻ ഉദ്ധരിച്ചത്.

 "وقد زاد بعض الاصحاب في اعتبار المعنى فاشترط في النقض بلمس من تشتهى وجود الشهوة والحناطي رواه عن ابن سريج عن الشافعي رض "(كفاية النبيه لابن الرفعة رض 1/396)

ഈ അഭിപ്രായം ഇമാം നവവി (റ) ശറഹുൽ മുഹദ്ധബ് 92/2 ൽ ഉദ്ധരിച്ചിട്ടുണ്ട്.

(2).ഇമാം ശാഫിഈ (റ) യിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന ബലഹീനമായ മറ്റൊരു അഭിപ്രായ പ്രകാരം തൊട്ടവന്റെ വുളൂഅ' മാത്രമേ മുറിയുകയുള്ളു. തൊടപ്പെട്ടവന്റെ വുളൂ മുറിയുന്നതല്ല. ഇമാം നവവി (റ) പറയുന്നു :

 "فان لمس احدهما بشرة الاخر ببشرته انتقض طهور اللامس وفي الملموس قولان للشافعي رض اصحهما عند اكثر اصحابه انه ينتقض وضوءه والثاني لا ينتقض " (الايضاح ص236)
             نهاية 1/193

ചുരുക്കം :ത്വവാഫിനിടയിൽ തൊടലോ തൊടപ്പെടലോ ഉണ്ടായാൽ മുകളിൽ പറഞ്ഞ രണ്ടഭിപ്രായങ്ങളിൽ  ഏതെങ്കിലും ഒന്ന് തഖ്‌ലീദ് ചെയ്യലാണ് ഏറ്റവും അഭികാമ്യം.


ത്വവാഫിനിടയിൽ സ്ത്രീകളുടെ ഔറത് എപ്രകാരമാണ് ?


ഹജ്ജിന്റെയും ഉംറയുടെയും അഭിവാജ്യ ഘടകങ്ങളിൽ (റുക്ന് )പെട്ടതാണല്ലോ ത്വവാഫ്. ത്വവാഫിന്റെ എട്ട് നിബന്ധനകളിൽ ഒന്നാണ് ഔറത് (നഗ്നത) കൃത്യമായി മറച്ചിരിക്കണം എന്നുള്ളത്. സ്ത്രീകൾ ത്വവാഫ് ചെയ്യുമ്പോൾ നിസ്‌ക്കാരത്തിൽ മറക്കേണ്ടത് പോലെ ത്തന്നെ മുഖവും മുൻകൈയും അല്ലാത്ത ശരീരത്തിന്റെ ബാക്കി മുഴുവൻ ഭാഗങ്ങളും മറച്ചിരിക്കണം. വല്ലതും പുറത്താണെങ്കിൽ ത്വവാഫ് സ്വഹീഹാകില്ല.

      എന്നാൽ പല സ്ത്രീകൾക്കും ഇപ്പോഴും മുഖത്തിന്റെ അതിര് മനസ്സിലായിട്ടില്ല എന്നതാണ് വാസ്തവം.

    മുഖത്തിന്റെ അതിര് =തലമുടി മുളക്കുന്നതിന്റെയും രണ്ടു താടി എല്ലിന്റെ അറ്റം വരെ നീളത്തിലും രണ്ടു ചെവിക്കുറ്റിയുടെ ഇടയിലുള്ള ഭാഗം വീതിയിലും (ഫത്ഹുൽമുഈൻ 50/1)

പല സഹോദരിമാരും നിസ്‌ക്കരിക്കുമ്പോഴും ത്വവാഫ് ചെയ്യുമ്പോഴും താടി എല്ലിന്റെ താഴ്ഭാഗത്തു മറക്കൽ നിർബന്ധമായ സ്ഥലം മറക്കാതെയാണ് ഇവ രണ്ടും ചെയ്യുന്നത്. ഈ രീതിയിൽ ത്വവാഫ് ചെയ്താൽ ത്വവാഫ് ബാഥ്വിലും ഹജ്ജും ഉംറയും സ്വഹീഹാകാതെ പോവുകയും ചെയ്യും.

 "حتى لو ظهرت شعرة من راسها او ظفر رجلها لم يصح طوافها لان ذلك عورة منها يشترط ستره في الطواف كما يشترط في الصلاة".الايضاح للنووي رض ص235

അവളുടെ തലയിൽ പെട്ട ഒരു മുടിയോ അല്ലെങ്കിൽ കാലിന്റെ നഖമോ ത്വവാഫിനിടയിൽ പുറത്ത് കണ്ടാൽ ത്വവാഫ് സ്വഹീഹാകുന്നതല്ല എന്ന ഇമാം നവവിയുടെ (റ) ഈളാഹിന്റെ ഉദ്ധരണി കൂടി ഇതോടൊപ്പം ചേർത്തി വായിക്കുക.

NB:മുഖത്തിന്റെ അതിര് സഹോദരിമാർക്ക് പഠിപ്പിച്ചു കൊടുത്താൽ അവരുടെ ഹജ്ജും ഉംറയും നിസ്‌ക്കാരവും സ്വഹീഹാക്കൻ നമുക്ക് സാധിക്കും.


ത്വവാഫിനിടയിൽ അമീറിനെ പരതി നടന്നാൽ ?


ഹജ്ജിന്റെയും ഉംറയുടെയും അഭിവാജ്യ ഘടകങ്ങളിൽ പെട്ടതാണല്ലോ ത്വവാഫ് (7 വട്ടം കഅബയെ ചുറ്റുക ). ത്വവാഫിന്റെ നിബന്ധനകളിൽ പെട്ടതാണ് ചുറ്റൽ കൊണ്ട് മറ്റൊരു ലക്ഷ്യം മാത്രം വെക്കാതിരിക്കുക. 
ഗ്രൂപ്പിൽ ഉംറക്ക് അല്ലെങ്കിൽ ഹജ്ജിനു വന്ന ഒരാൾ ത്വവാഫിനിടയിൽ അമീറിനെ കാണാതാവുകയും ആ ബേജാറിൽ അമീറിനെ പരതി നടക്കൽ മാത്രം ആ ചുറ്റൽ കൊണ്ട് ലക്ഷ്യമായാൽ അത്രയും കറക്കം ത്വവാഫായി പരിഗണിക്കില്ല.

     അത് പോലെ പരിചയമുള്ള ഒരാൾ മക്കത്തുണ്ട്. അയാളെ വിളിച്ചപ്പോൾ അയാൾ ത്വവാഫിലാണ്. ഇയാളും ത്വവാഫിലാണ്. പിന്നെ ഇയാളുടെ കറക്കം കൊണ്ടുള്ള ലക്ഷ്യം അയാളെ കണ്ടുമുട്ടൽ മാത്രമായാൽ ആ കറക്കം ത്വവാഫായി പരിഗണിക്കില്ല.

 "والثامن عدم صرفه لغيره كطلب غريم " الاقناع 3/306


തള്ള് (ജന ബാഹുല്യം) കാരണം ബാഥ്വിലാകുന്ന ത്വവാഫുകൾ

ഹജ്ജിന്റെയും ഉംറയുടെയും റുക്നുകളിൽ ഒന്നാണല്ലോ കഅബ ഏഴുവട്ടം ചുറ്റൽ (ത്വവാഫ് ചെയ്യൽ ). ത്വവാഫിന്റെ ആറു നിബന്ധനകളിൽ ഒന്നാണ് തവാഫിൽ ഉടനീളം കഅബ ഇടതു ഭാഗത്തായിരിക്കണം എന്നുള്ളത്. 

ത്വവാഫിന്റെ തുടക്കത്തിൽ ഹജറുൽ അസ്‌വദ് ചുംബിക്കലും തൊട്ടുമുത്തലും സുന്നത്തുണ്ട്. തിരക്ക് കാരണം അതിന് സാധ്യമാകാതെ വന്നാൽ ഹജറുൽ അസ്‌വദിലേക്കു തിരിഞ്ഞു നിന്ന് അതിലേക്കു കൈ കാണിച്ചു ആ കൈ ചുംബിക്കൽ സുന്നത്തുണ്ട്. ഹജറുൽ അസ്‌വദിലേക്കു മുന്നിട്ട് നിൽക്കുന്ന സമയത്ത് റുക്നുൽ യമാനിന്റെ ഭാഗത്തു നിന്ന് തിരക്ക് വന്നു അല്പം മുന്നോട്ടു നീങ്ങി. ശേഷം അവിടുന്ന് തിരിഞ്ഞു ത്വവാഫ് തുടങ്ങിയാൽ ആ കറക്കം ത്വവാഫിൽ കൂട്ടില്ല. കാരണം ത്വവാഫിന്റെ തുടക്കം കഅബക്ക് അഭിമുഖമായാണ് തുടങ്ങിയത്. അല്പ ഭാഗം ഇടതു ഭാഗം ആവാതെ പോയത് കൊണ്ട് ഒന്നുകിൽ ആ കറക്കം എണ്ണത്തിൽ കൂട്ടാതിരിക്കുകയോ അല്ലെങ്കിൽ ഒന്നുകൂടി പിറകിലേക്ക് നീങ്ങി കഅബയെ ഇടതു ഭാഗത്താക്കി ത്വവാഫ് തുടങ്ങുകയോ വേണം.

 "واذا استقبل الطاءف فليحترز عن ان يمر منه ادنى جزء قبل عوده الى جعل البيت عن يساره" 
       فتح المعين2/336



എപ്പോഴാണ് ഒരാൾക്ക് ഉംറ നിർബന്ധമാവുക? നിർബന്ധമായ ഉടനെ ചെയ്യുന്നില്ലെങ്കിൽ അപ്പോൾ വല്ല പ്രതിജ്ഞയും ചെയ്യേണ്ടതുണ്ടോ?


മക്കയിലെത്തി ഉംറ നിർവഹിച്ചു നാട്ടിലേക്കു മടങ്ങാനുള്ള സാമ്പത്തിക ശേഷി ഒരാൾക്ക് ഉണ്ടായാൽ അവന് /അവൾക്ക് ഉംറ നിർബന്ധമായി. (ഉംറ വിസ 8000 രൂപ +ടിക്കറ്റ് 24000(ഏകദേശം)+ഒരു ദിവസത്തെ ചെലവ് 40 റിയാൽ =33000രൂപ (ഏക).

നിർബന്ധമായി കഴിഞ്ഞാൽ അപ്പോൾ ചെയ്യൽ നിര്ബന്ധമില്ലെങ്കിലും നിബന്ധനകളോട് കൂടി പിന്നീട് ചെയ്താലും മതിയാകും.

നിബന്ധനകൾ (1)പിന്നീട് ചെയ്യും എന്നു നിർബന്ധമായ ഉടനെ പ്രതിജ്ഞ ചെയ്യുക.

NB:ഈ പ്രതിജ്ഞ ചെയ്യാതെ നീട്ടിവെക്കൽ ഹറാമാണ്.

(2) നേർച്ചയാക്കൽ കൊണ്ട് ഉടനെ നിര്ബന്ധമാവാതിരിക്കുക (ഉദാ :ഈ വരുന്ന റമദാനിൽ ഞാൻ ഉംറ ചെയ്യാൻ നേർച്ചയാക്കി എന്നു പറഞ്ഞാൽ റമദാനിൽ തന്നെ ചെയ്യണം.)

(3)ഖളാഅ വീട്ടൽ നിർബന്ധമായ ഉംറ ആവാതിരിക്കുക.

(4) നിർബന്ധമായ ഉടനെ ചെയ്യാതിരുന്നാൽ  ക്യാഷ് നഷ്ട്ടപ്പെട്ടു പോവുമെന്നോ ആരോഗ്യം നഷ്ട്ടപ്പെട്ടു പോവുമെന്നോ ഭയപ്പെടാതിരിക്കുക.

NB:നിർബന്ധമായ ഉടനെ ചെയ്യാതെ നിബന്ധനകൾ പാലിച്ചു പിന്നീടേക്കു നീട്ടിവെച്ചു ഉംറ ചെയ്യുന്നതിന് മുമ്പായി മരണപ്പെട്ടുപോയാൽ നിർബന്ധമായ സമയം മുതൽ മരണം വരെ അവൻ /അവൾ ഫാസിഖായിരുന്നു എന്നു തീരുമാനിക്കപ്പെടും.

NB:ഉംറ നിർബന്ധമായ ഒരാൾ അത്‌ ചെയ്യാതെ മരണപ്പെട്ടാൽ പകരം ഉംറ ചെയ്യുന്നതിന് മുമ്പ് അനന്തര സ്വത്ത്‌ അവകാശികൾ വിഹിതം വെച്ചെടുക്കൽ നിഷിദ്ധമാണ്.

(ഫത്ഹുൽമുഈൻ ഇആനത് സഹിതം 321/2)


സഅയ് ശെരിയാവണമെങ്കിൽ ത്വവാഫ് കോട്ടമൊന്നും കൂടാതെ സ്വഹീഹ് ആകണോ ?

ഹജ്ജിന്റെയും ഉംറയുടെയും അഭിവാജ്യ ഘടകങ്ങളിൽ പെട്ടതാണ് സഅ'യ്. ഇത് സ്വഹീഹാകണമെങ്കിൽ ത്വവാഫ് സ്വഹീഹാവണം. എന്നാൽ ത്വവാഫ് ചെയ്യുന്ന പല സാധാരണക്കാരും ശ്രദ്ധിക്കാതെ പോകുന്ന വിഷയമാണ് ഏഴാം കറക്കത്തിന്റെ പൂർത്തീകരണമില്ലായ്മ. മത്വാഫിൽ വലതു ഭാഗത്ത്‌ മുകളിലേക്കു നോക്കിയാൽ കാണുന്ന പച്ച ട്യൂബ് ലൈറ്റ് വിട്ടു കടന്നു എന്നു ഉറപ്പാക്കുന്നത് വരെ ത്വവാഫ് അവസാനിപ്പിക്കുകയോ കഅബ ത്വവാഫ് ചെയ്യുന്നവന്റെ പുറകിലോ ആവാനും പാടില്ല. ഏഴു ചുറ്റലിൽ നിന്ന് ഒരു ഫൂട്ട് കുറഞ്ഞു പോയാൽ ആ കറക്കം പൂർത്തിയാവാത്ത ത്വവാഫായി മാറും. ത്വവാഫ് പൂർത്തിയാക്കാതെ സഅ'യ് ചെയ്താൽ അത്‌ സ്വഹീഹാകില്ല. നടത്തം വെറുതെ ആവുകയും ലക്ഷങ്ങൾ വെള്ളത്തിലാവുകയും ചെയ്യും.

NB:ത്വവാഫ് ചെയ്യുന്നവരെ വെറുതെ ഒന്ന് വീക്ഷിച്ചാൽ ഏഴാമത്തെ ത്വവാഫ് പൂർത്തിയാകുന്നതിനു മുമ്പ് പൂർത്തിയായി എന്ന വിശ്വാസത്തിൽ കറക്കം നിർത്തി പോകുന്ന ധാരാളം ആൾക്കാരെ കാണാൻ കഴിയും

 "وسادسها كونه سبعا يقينا فان ترك منها شيئا وان قل لم يجزئه"  فتح المعين 2/337


*********************************************************************************
ഇത് നമ്മുടെ മുന്നിൽ എത്തിച്ചത്  شهاب الدين سعدي فنينكندي  എന്ന ഉസ്താദാണ് . അല്ലാഹു അർഹമായ പ്രതിഫലം ഉസ്താദിനും , ഇത് മറ്റുള്ളവരിലേക്ക് എത്താൻ കാരണമായവർക്കും നൽകി അനുഗ്രഹിക്കട്ടെ .