Friday 20 April 2018

പുത്തൻ വാദത്തിന്റെ വേരുകൾ




കേരളത്തിലെ പുത്തൻ ആശയ വിഭാഗത്തിന്‍റെ ആശയാടിത്തറ ഈജിപ്ഷ്യന്‍ ത്രിമൂര്‍ത്തികളുടെ ഗ്രന്ഥങ്ങളാണെന്ന് ഇരു കൂട്ടരുടേയും ഗ്രന്ഥങ്ങള്‍ മുന്നില്‍വെച്ച് പരിശോധിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. മദ്ഹബുകളെ തഖ്ലീദ് ചെയ്യല്‍ കുഫ്റാണെന്ന് പ്രചരിപ്പിച്ച പുത്തൻവാദികൾ സര്‍വ വിഷയങ്ങളിലും പാശ്ചാത്യന്‍ ഏജന്‍റുമാരായ ത്രിമൂര്‍ത്തികളെയാണ് തഖ്ലീദ് ചെയ്തത്...

ഖുര്‍ആനും സുന്നത്തും മാത്രമേ അംഗീകരിക്കാവൂ എന്ന് പ്രഖ്യാപിച്ചവര്‍, അഫ്‌ഗാനിയുടെ ‘ഉര്‍വത്തുല്‍ വുഥ്ഖ’യും റിളയുടെ ‘അല്‍മാനാറു’മാണ് അവലംബിച്ചത്. അവരുടെ ആശയങ്ങള്‍ക്കപ്പുറം സഞ്ചരിക്കാൻ പുത്തൻവാദികളുടെ പ്രസ്ഥാനം തയ്യാറായിട്ടില്ലെന്നത് ഒരു താരതമ്യപഠനത്തിലൂടെ മനസിലാകുന്ന കേവലസത്യമാണ്...

മുസ്ലിംകളുടെ ധൈഷണിക മുരടിപ്പിനു കാരണം മദ്ഹബുകളെ പിന്തുടര്‍ന്നതാണ് എന്നു പ്രചരിപ്പിച്ചവര്‍, ഉമ്മത്തിനെ ഇസ്ലാമിന്‍റെ ഇമാമുകളില്‍നിന്ന് സാമ്രാജ്യത്വത്തിന്‍റെ ഇമാമുകളിലേക്ക് തിരിച്ചുവിടാന്‍ ശ്രമിക്കുകയായിരുന്നു വാസ്തവത്തില്‍.

മുസ്ലിംകളുടെ മണ്ണിലും മനസിലും ഒരുപോലെ അധിനിവേശം നടത്തിയിട്ടുണ്ട് സാമ്രാജ്യത്വം. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ സായുധ പോരാട്ടത്തിലൂടെ നമ്മുടെ മണ്ണ് കീഴടക്കിയവര്‍ മുസ്ലിംകളെ എക്കാലത്തും അടിമകളും ആശ്രിതരുമാക്കി മാറ്റാനുള്ള പദ്ധതികളാണ് ആവിഷ്ക്കരിച്ചത്. എന്തിനും എതിനും ‘പടിഞ്ഞാറോട്ട്’ തിരിയുന്ന, ഉപ്പിനും കര്‍പൂരത്തിനും വെളുത്ത തലകളെ ആശ്രയിക്കുന്ന, സ്വന്തമായി ഒരു അജണ്ടയോ നിലപാടോ ഇല്ലാത്ത ഷണ്ഢീകരിക്കപ്പെട്ട ഒരു സമുദായമാകണം മുസ്ലിംകള്‍ എന്നവര്‍ ആഗ്രഹിച്ചു...

അതിനുവേണ്ടി അവര്‍ ആദ്യം കത്തിവെച്ചത് ഇസ്ലാമിക പാരമ്പര്യങ്ങളുടെയും പൈതൃകങ്ങളുടെയും കഴുത്തിലായിരുന്നു. ഇരകളാക്കപ്പെട്ട ജനതക്ക് പവിത്രമായ പാരമ്പര്യമോ മഹിതമായ ചരിത്രമോ ഇല്ലെന്നും അക്കാരണത്താല്‍ അവര്‍ അധോഗതിയിലും അധപതനത്തിലുമാണെന്നവര്‍ പ്രചരിപ്പിച്ചു...

പടിഞ്ഞാറ് വാര്‍ത്തെടുത്ത പുതിയ ‘സ്ട്രെക്ച്ചറി’ല്‍ ഇസ്ലാമിനെ പുനസംഘടിപ്പിക്കുന്നതിലൂടെ മാത്രമേ മുസ്ലിംകള്‍ക്ക് പുരോഗതി കൈവരിക്കാനാവൂ എന്നവര്‍ പറഞ്ഞു പരത്തി. അതില്‍ ആകൃഷ്ടരായ മുസ്ലിം അഭ്യസ്തവിദ്യരെ ചൂണ്ടയിട്ടുപിടിച്ചു. മുസ്ലികളെ അടിമകളും ആശ്രിതരുമാക്കി നിര്‍ത്താന്‍ അധിനിവേശ ശക്തികള്‍ ആവിഷ്ക്കരിച്ച ഹിഡന്‍ അജണ്ടകള്‍ പിന്നീട് ഈ മുസ്ലിം നാമധാരികളിലൂടെയാണ് പുറത്തേക്ക് വന്നത്...

മതനവീകരണത്തിന്‍റെ മുഖംമൂടി അണിഞ്ഞുകൊണ്ടാണ് അധിനിവേശത്തിന്‍റെ ദല്ലാളന്മാര്‍ മുസ്ലിംകളിലേക്ക് നുഴഞ്ഞുകയറിയത്. സാമ്രാജ്യത്വത്തിന്‍റെ അജണ്ടകള്‍ ആസൂത്രിതമായി നടപ്പാക്കാനുള്ള വേദിയായിരുന്നു ഇസ്ലാമിന്‍റെ പേരില്‍ തലപൊക്കിയ മതനവീകരണപ്രസ്ഥാനങ്ങള്‍. പ്രമാണങ്ങള്‍ക്ക് വികല വ്യാഖ്യാനങ്ങള്‍ ചമച്ച്, വിശ്വാസാദര്‍ശങ്ങളില്‍ സംശയങ്ങള്‍ സൃഷ്ടിച്ച് ഇസ്ലാമുമായുള്ള പൊക്കിള്‍കൊടി ബന്ധം അറുത്തു മാറ്റുകയായിരുന്നു അവരുടെ ദൗത്യം...

ഇതിനുവേണ്ടി പല മുസ്ലിം നാമധാരികളേയും ആശയവും സമ്പത്തും നല്‍കി മുസ്ലിംകളിലേക്ക് സാമ്രാജ്യത്വം പറഞ്ഞയച്ചു. അത്തരം മതനവീകരണ പ്രസ്ഥാനങ്ങള്‍ക്ക് വളരാനുള്ള സര്‍വ സൌകര്യങ്ങളും ചെയ്തുകൊടുത്തു. അങ്ങനെയാണ് ഇറാനില്‍ അലി മുഹമ്മദ് റിള (1821-1850)യുടെ സലഫിസവും ബഹാഉല്ല (1817-1892)യുടെ ബഹായിസവും ഇന്ത്യയില്‍ മിര്‍സാഗുലാം അഹ്മദി (1840-1907) ന്‍റെ ഖാദിയാനിസവുമെല്ലാം രംഗത്തുവരുന്നത്...

പക്ഷേ ഈ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ വാദങ്ങളുടെ തീഷ്ണതയും തീവ്രതയും കാരണം വിശ്വാസികള്‍ പെട്ടെന്ന് അപകടം മണത്തറിഞ്ഞു. സാമ്രാജ്യത്വവുമായുള്ള അവരുടെ പരസ്യവേഴ്ച തനിനിറം കൂടുതല്‍ വ്യക്തമാക്കി. അതോടെ മുസ്ലിം സമൂഹം അവരെ പൂര്‍ണമായി അവഗണിച്ചു. സമുദായം അടുപ്പിക്കാത്ത നികൃഷ്ടവസ്തുക്കളായി അവര്‍ മാറ്റിനിര്‍ത്തപ്പെട്ടു... 

എന്നാല്‍ സാമ്രാജ്യത്വ ചാരന്മാര്‍ക്ക് വളരെ തന്ത്രപരമായി മറ്റുചില മതനവീകരണ പ്രസ്ഥാനങ്ങളിലൂടെ സമുദായത്തിലേക്ക് നുഴഞ്ഞു കയറാനും സ്വന്തം അജണ്ടകള്‍ നടപ്പാക്കാനും സാധിച്ചിട്ടുണ്ടെന്നത് ഒരു ദുഃഖസത്യമാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം വെള്ളവും വളവും നല്‍കി വളര്‍ത്തിയ വഹാബിസമാണ് അവയിലൊന്ന്. നജ്ദിലെ മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബും ബ്രിട്ടീഷ് ചാരനായ ഹംഫറും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ് വഹാബിസം ജനിക്കുന്നത്...

എ.ഡി 1724 ല്‍ ‘വഹാബീശൈഖ്’ ബസ്വറയിലെത്തിയ സമയത്ത് തന്നെയാണ് ചാരനായ ഹംഫറും അവിടെ എത്തുന്നത്. പാരമ്പര്യങ്ങളില്‍നിന്ന് മുസ്ലിംകളെ അടര്‍ത്തിമാറ്റി സാമ്രാജ്യത്വത്തിന്‍റെ ആശ്രിതരാക്കി തീര്‍ക്കാന്‍ ഹംഫര്‍ നടത്തിയ ശ്രമങ്ങള്‍ Colonization Idea : Mr Humphrey's memories, The English Spy In Islamic Countries തുടങ്ങിയ ഗ്രന്ഥങ്ങളില്‍ വായിക്കാനാകും... 


വഹാബി വിപ്ലവത്തിന് പിന്നിൽ 

എ.ഡി 1516 മുതല്‍ മുസ്ലിം ലോകത്തിന്‍റെ രാഷ്ട്രീയവും ഭരണപരവുമായ നേതൃത്വം ഉസ്മാനിയ്യാ ഖിലാഫത്തി (ഓട്ടോമന്‍ സാമ്രാജ്യം) ന്‍റെ കൈകളിലായിരുന്നല്ലോ. എന്തൊക്കെ ന്യൂനതകളും കുറവുകളും ചൂണ്ടിക്കാണിച്ചാലും മുസ്ലിം ലോകത്തെ രാഷ്ട്രീയമായി ഒരേ ചരടില്‍ കോര്‍ത്തിണക്കിയതും ഒരുമിച്ച് നിര്‍ത്തിയതും ഉസ്മാനിയാ ഖിലാഫത്താണെന്ന് സമ്മതിക്കാതെ വയ്യ...

പിന്നീട് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി വളര്‍ന്നുവന്ന ബ്രിട്ടനുമുന്നില്‍ ഒരു വലിയ തടസ്സമായി മാറിയത് ഉസ്മാനികളായിരുന്നു. അതു കൊണ്ടു തന്നെ അധിനിവേശത്തിന്‍റെ കഴുകക്കണ്ണുകളുമായി മുസ്ലിം ലോകത്തേക്ക് നോട്ടമിട്ട ബ്രിട്ടന് ‘ഇസ്ലാമിക ഖിലാഫത്തി’നെ തകര്‍ക്കല്‍ അനിവാര്യമായിരുന്നു.  അതിനുവേണ്ടിയാണ് ഹംഫര്‍ ഉള്‍പ്പെടെയുള്ള വിഘടനവിഭാഗങ്ങള്‍ക്ക് വളം നല്‍കിയതും...

1737ല്‍ രാഷ്ട്രീയ രൂപം പൂണ്ട വഹാബിസത്തെയാണ് ഇസ്ലാമിക ഖിലാഫത്തിനെതിരെ കലാപം സൃഷ്ടിക്കാനും പ്രക്ഷോഭം ഇളക്കിവിടാനും ബ്രിട്ടന്‍ ഉപയോഗപ്പെടുത്തിയത്. സാമ്രാജ്യത്വ തല്‍പരനായ ‘ഇബ്നു സ്വൌദും” ”ശൈഖ്നജ്ദി” യും 1760ല്‍ ദര്‍ഇയവില്‍ വെച്ച് ഒരു വഹാബീ രാഷ്ട്രം സ്ഥാപിക്കാന്‍ തീരുമാനിച്ചു...

അതിനുവേണ്ടിയവര്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായി സൌഹൃദം സ്ഥാപിച്ചു. ഇസ്ലാമിക ഖിലാഫത്തിനെ തകര്‍ക്കാന്‍ വേണ്ടി ബ്രിട്ടനോട് ‘ഇസ്തിഗാസ’ നടത്തി. അങ്ങനെയാണ് ബ്രിട്ടീഷ് പിന്തുണയോടെ വഹാബികള്‍ ഖിലാഫത്തിനെതിരെ കലാപം നടത്തുന്നതും വിശുദ്ധ ‘ഹിജാസി’നെ വെട്ടിമുറിച്ച് മറ്റൊരു രാഷ്ട്രം സ്ഥാപിക്കുന്നതും...

വഹാബികള്‍ അറേബ്യ കീഴടക്കിയപ്പോള്‍ ആദ്യം നടപ്പാക്കിയത് സാമ്രാജ്യത്വ പദ്ധതികളായിരുന്നു. എ.ഡി. 1567 ല്‍ വിസ്ബണില്‍ ചേര്‍ന്ന ക്രിസ്ത്യന്‍ രാജകീയ സമ്മേളനത്തിലും 1585ല്‍ വിയന്നയില്‍ ചേര്‍ന്ന രണ്ടാം കൌണ്‍സിലിലും ഇസ്ലാമിന്‍റെ പാരമ്പര്യ ചിന്നങ്ങളും സാംസ്കാരിക സിംബലുകളും നശിപ്പിക്കാന്‍ ക്രൈസ്തവ ലോബി പദ്ധതിയിട്ടിരുന്നു. പ്രസ്തുത പദ്ധതിയാണ് ബ്രിട്ടീഷ് ചാരന്മാര്‍ അറേബ്യയില്‍ വഹാബിസത്തിലൂടെ നടപ്പാക്കിയത്...

ആയിരക്കണക്കിന് സത്യവിശ്വാസികളെ കൂട്ടക്കൊല ചെയ്ത വഹാബികള്‍, ഇസ്ലാമിക സാംസ്കാരിക ചിഹ്നങ്ങളെല്ലാം നശിപ്പിക്കാന്‍ ശ്രമിച്ചു. ചരിത്രത്തെ ധന്യമാക്കിയ നിരവധി മഹാത്മാക്കളുടെ മഖ്ബറകളും മസാറുകളും തട്ടി നിരപ്പാക്കി. എണ്ണമറ്റ ഗ്രന്ഥങ്ങള്‍ ചുട്ടെരിച്ചു, മക്ക കീഴടക്കിയപ്പോള്‍ പരിശുദ്ധ പ്രവാചകന്‍റെ “ജന്മഗേഹം” തകര്‍ത്ത്‌ തെളിവ് നശിപ്പിച്ചു...

മദീന കീഴടക്കിയപ്പോള്‍ മുസ്ലിം ലോകത്തിന്‍റെ ഹൃദയസ്പന്ദനമായ മദീനയുടെ ഖുബ്ബത്തുല്‍ ഖള്റാ (പച്ച ഖുബ്ബ)യും അതിനടിയിലെ ഖബര്‍ ശരീഫും തകര്‍ക്കാന്‍ പദ്ധതിയിട്ടു. പത്തു നൂറാണ്ടിലധികം പാരമ്പര്യമുണ്ടായിരുന്ന ഇസ്ലാമിന്‍റെ ചരിത്രാവശിഷ്ടങ്ങള്‍ നശിപ്പിച്ച് ഉമ്മത്തിന്‍റെ പാരമ്പര്യങ്ങളെയും പൈതൃകങ്ങളെയും മണ്ണിട്ടുമൂടാനാണ് ‘ശ്മശാന വിപ്ലവ’ത്തിലൂടെ വഹാബിസം ശ്രമിച്ചത്...

പാരമ്പര്യ മുസ്ലിംകളെ മുഴുവന്‍ ഇസ്ലാമില്‍ നിന്ന് അടിച്ചു പുറത്താക്കുകയായിരുന്നു അവര്‍. അഥവാ ഇസ്ലാമിക ചരിത്രത്തിലെവിടെയും മാതൃകായോഗ്യരില്ലെന്നും അതിന്‍റെ ചരിത്രം മുഴുവന്‍ ശിര്‍ക്കിന്റെതും ശൂന്യതയുടെതും ആണെന്ന് പറഞ്ഞു പരത്തുകയായിരുന്നു. വഹാബികളില്‍ നിന്ന് ഇതുതന്നെയാണ് സാമ്രാജ്യത്വം ആഗ്രഹിച്ചതും...

പൈതൃകങ്ങളും പാരമ്പര്യങ്ങളും വെട്ടിമാറ്റി മതത്തെ വളച്ചുകെട്ടുകയും മുന്‍ഗാമികളായ മുഴുവന്‍ വിശ്വാസികളെയും വേലിയുടെ പുറത്ത് നിര്‍ത്തുകയും ചെയ്യുമ്പോള്‍ ശൂന്യമായിത്തീരുന്ന ഇടങ്ങളിലേക്ക് സാമ്രാജ്യത്വ അജണ്ടകള്‍ തിരുകി കയറ്റാം എന്നവര്‍ മനസ്സിലാക്കി. പ്രമാണങ്ങള്‍ വളച്ചൊടിച്ച് തെട്ടിദ്ധരിപ്പിക്കുന്ന സിയോണിസ്റ്റ് ഓറിയന്‍റലിസ്റ്റ് ശൈലി കടമെടുത്ത് വഹാബികള്‍ ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും പേരില്‍ ഉമ്മത്തിന്‍റെ സംസ്കാരത്തിനും പാരമ്പര്യത്തിനുമെതിരെ വാളോങ്ങിയപ്പോള്‍ അധിനിവേശ ശക്തികള്‍ പൊട്ടിച്ചിരിച്ചിട്ടുണ്ടാകുമെന്നുറപ്പ്‌...

സ്വന്തം അജണ്ടകള്‍ വഹാബിസത്തിലൂടെ വിജയിക്കുന്നത് മനസ്സിലാക്കിയ സാമ്രാജ്യത്വം അതിനെ സര്‍വസഹായവും നല്‍കി പ്രോല്‍സാഹിപ്പിച്ചു. അങ്ങനെയാണ് 1915ല്‍ വഹാബി രാഷ്ട്രനായകന്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബ്രിട്ടന്‍റെ പൊളിറ്റിക്കല്‍ ഓഫീസര്‍ സര്‍ പെഴ്സികോക്സുമായി ഉടമ്പടി ഉണ്ടാക്കിയതും ബ്രിട്ടീഷ് മേധാവി ഫില്‍ബയെ ഉപദേശകനാക്കിയതും. ലോകമുസ്ലിംകളുടെ രോഷം മുഴുവന്‍ ബ്രിട്ടനെതിരെ ആളിക്കത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് വഹാബികള്‍ ബ്രിട്ടനുമായി കൈകോര്‍ത്തത്...

ലോകമഹായുദ്ധത്തില്‍ തുര്‍ക്കി ഖിലാഫത്തിനെതിരെ ബ്രിട്ടനെ സഹായിക്കുകയായിരുന്നു വഹാബികള്‍. എതായാലും വഹാബിസം അടക്കമുള്ള വിഘടിത വിഭാഗങ്ങളുടെ സഹായത്തോടെ ഒന്നാം ലോകമഹായുദ്ധത്തില്‍ (1914-1918) സാമ്രാജ്യത്വ ശക്തികള്‍ വിജയിച്ചു. അവര്‍ ഇസ്ലാമിക ഖിലാഫത്തിനെ തല്ലിത്തകര്‍ത്തു. ഈ ഘട്ടത്തില്‍ മുസ്ലിം ലോകത്ത് അലയടിച്ച രോഷവും രോദനവും ചരിത്രത്തിലെ തുല്യതയില്ലാത്ത രംഗങ്ങളാണ്...

ഓട്ടോമന്‍ എമ്പയറിന്‍റെ ചരടില്‍ ഒന്നിച്ചുനിന്ന മുസ്ലിം ലോകത്തെ ബ്രിട്ടനും ഫ്രാന്‍സും റഷ്യയും കൂടി ഓഹരിവെച്ചെടുത്തപ്പോള്‍ വിശ്വാസികള്‍ക്കത് സഹിക്കാനായില്ല. അതിശക്തമായി അവര്‍ പ്രതിഷേധിച്ചു. ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യയില്‍പോലും പ്രതിഷേധം കത്തിയാളി. ഖിലാഫത്തിന്‍റെ സംരക്ഷണത്തിനായി ഇന്ത്യന്‍ മുസ്ലിംകള്‍ സമരത്തിനിറങ്ങിയപ്പോള്‍ ഗാന്ധിജിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മുസ്ലിം വികാരം മാനിച്ച് സഹകരിച്ചത് പ്രതിഷേധത്തിന്‍റെ തീഷ്ണതയാണ് അറിയിക്കുന്നത്. ഈ സമയത്തെല്ലാം സാമ്രാജ്യത്വ ശക്തികളുടെ ഒപ്പം ചേര്‍ന്ന് ആഹ്ലാദിക്കുകയായിരുന്നു വഹാബിസം...

ലോകമഹായുദ്ധത്തില്‍ തുര്‍ക്കി പരാജയപ്പെട്ടതോടെ സാമ്രാജ്യത്വശക്തികള്‍ മുസ്ലിം ലോകത്തെ കഷ്ണം കഷ്ണമാക്കി വീതിച്ചെടുത്തു. ഫലസ്ത്വീന്‍ അടക്കമുള്ള പ്രദേശങ്ങള്‍ ബ്രിട്ടനു ലഭിച്ചു. അതോടെ ഫലസ്ത്വീനില്‍ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബാള്‍ഫര്‍ പ്രഖ്യാപിച്ചു. തുടര്‍ന്നു 1919-1945 കാലത്ത് 4,50,000 ജൂതന്മാരെ ബ്രിട്ടീഷുകാര്‍ ഫലസ്തീനില്‍ കൊണ്ടുവന്ന് അറബികളുടെ നെഞ്ചത്ത് കയറ്റിയിരുത്തി. ആ സമയത്തെല്ലാം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഓശാന പാടുകയായിരുന്നു വഹാബിസം... 

എ.ഡി 1192ല്‍ സുല്‍ത്ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി കീഴടക്കിയതു മുതല്‍ 1917 വരെ ഓട്ടോമന്‍ എംബയറിന്‍റെ കയ്യിലുണ്ടായിരുന്ന ഖുദ്സ് നഗരം സാമ്രാജ്യത്വ ശക്തികള്‍ തട്ടിയെടുക്കുന്നതിലും ഫലസ്ത്വീന്‍ ജനതയെ അഭയാര്‍ത്ഥികളാക്കി മാറ്റിയതിലും വഹാബിസത്തിന് ചെറുതല്ലാത്ത പങ്കുണ്ടെന്നു വ്യക്തം. എല്ലാ ദുരന്തത്തിനും കാരണം തുര്‍ക്കിയുടെ തകര്‍ച്ചയായിരുന്നല്ലോ. ഖിലാഫത്തിനെ നശിപ്പിക്കാന്‍ ബ്രിട്ടനെ സഹായിച്ച വഹാബികളുടെ ഈ നടപടിയെ മഹാ വിഡ്ഢിത്തമെന്നാണ് അബുല്‍ അഅലാ മൌദൂദിപോലും വിശേഷിപ്പിച്ചത്...

അദ്ദേഹം എഴുതുന്നു. ”ഇസ്ലാമിക സമൂഹത്തെ അധിനിവേശ സേനക്ക് വിട്ടുകൊടുക്കുകയും ഉമ്മത്തിന്‍റെ സാംസ്കാരിക പൈതൃകങ്ങളും പാരമ്പര്യങ്ങളും തല്ലിതകര്‍ക്കുകയും ചെയ്ത പ്രസ്ഥാനമാണ് വഹാബിസമെന്ന് വ്യക്തം. സാമ്രാജ്യത്വ ചാരന്മാര്‍ മുസ്ലിംകളിലേക്ക് നുഴഞ്ഞുകയറാന്‍ കണ്ടെത്തിയ ഒരു ഇടത്താവളം മാത്രമാണതെന്ന് നാളിതുവരെയുള്ള അതിന്‍റെ ചരിത്രം പരതിയാല്‍ ബോധ്യപ്പെടും.”


ധൈഷണിക മുരടിപ്പും വരട്ടുവാദവും

മുസ്ലിം സമൂഹത്തിന്‍റെ ധൈഷണിക വികാസത്തെ തടഞ്ഞുനിര്‍ത്താനും എന്നും പടിഞ്ഞാറിന്‍റെ ആശ്രിതരും അടിമകളുമാക്കി മാറ്റാനും വേണ്ടി സാമ്രാജ്യത്വ ശക്തികള്‍ രൂപം കൊടുത്ത പ്രസ്ഥാനമാണ് വഹാബിസം. അറുപിന്‍തിരിപ്പന്‍ നിലപാടും തികഞ്ഞ അക്ഷരപൂജയും അനാവശ്യമായ കടുംപിടുത്തവുമാണ് അതിന്‍റെ മുഖമുദ്ര. ഉമ്മത്തിന്‍റെ ഭൗതിക മുന്നേറ്റത്തിനുതകുന്ന യാതൊന്നും വഹാബിസം ചെയ്തിട്ടില്ല. മലയാളത്തിലെ വഹാബി ചരിത്രകാരന്‍ രേഖപ്പെടുത്തുന്നത് നോക്കൂ. ”ജനങ്ങളുടെ ബുദ്ധിപരമായ പുരോഗതിക്കുതകുന്ന പ്രവര്‍ത്തനങ്ങളൊന്നും ഇബ്നു അബ്ദില്‍ വഹാബിന്‍റെ പരിഷ്കരണ സംരംഭങ്ങളിലുണ്ടായിരുന്നില്ല.”

ഇസ്ലാമിക ദര്‍ശനത്തോട് എതിരല്ലാത്ത എല്ലാ പുതിയതിനെയും സ്വീകരിക്കാമെന്നും അവ സമൂഹത്തിന്‍റെ പുരോഗതിക്കുവേണ്ടി ഉപയോഗപ്പെടുത്താമെന്നും മതം പറയുന്നു. എന്നാല്‍ ബിദ്അത്ത് (പുതിയത്) മുഴുവന്‍ പിഴപ്പിക്കുന്നതും വര്‍ജ്ജിക്കപ്പെടേണ്ടതുമാണെന്ന് വഹാബികള്‍ പ്രചരിപ്പിച്ചു. അവര്‍ എല്ലാ പുതിയ സംരംഭങ്ങള്‍ക്കെതിരെയും പുറംതിരിഞ്ഞു നിന്നു. ടെലഗ്രാഫും ഇലക്ട്രിക് ഉപകരണങ്ങളും കമ്പിയില്ലാകമ്പിയും ‘ബിദ്അത്ത്’ ആയതുകൊണ്ട് അവ നരകത്തിലേക്കുള്ള വിഭവങ്ങളാണെന്ന് പറഞ്ഞുപരത്തി. ഇങ്ങനെ ആധുനികതയോട് പുറംതിരിഞ്ഞു നിന്ന ഒരു ആള്‍ക്കൂട്ടത്തിനിടയില്‍ ഭരണയന്ത്രവുമായി മുന്നോട്ടുപോകാന്‍ പ്രയാസപ്പെട്ട സൗദി ഭരണാധികാരികളുടെ ശ്രമങ്ങളെ അവര്‍തന്നെ വര്‍ണിക്കുന്നു...

”ആധുനിക നാഗരികതയുടെ പ്രശ്നങ്ങളോ ആവശ്യങ്ങളോ അവര്‍ (വഹാബികള്‍) ശ്രദ്ധിച്ചില്ല. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിച്ച മുസ്ലിം നാടുകള്‍ ഇസ്ലാമിക രാജ്യങ്ങള്‍തന്നെ അല്ലെന്ന് അവര്‍ വിശ്വസിച്ചു. അവ ജിഹാദ് ചെയ്യപ്പെടേണ്ട നാടുകളാണ്. അതുകൊണ്ട് ഇന്നത്തെ സൗദി ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നപ്പോള്‍ ഈ പരിതസ്ഥിതിയെയാണ് നേരിടേണ്ടിവന്നത്...

രണ്ട് ശക്തികളെയാണ് അവര്‍ തങ്ങളുടെ മുന്നില്‍ കാണേണ്ടിവന്നത്. ഒന്ന്, ഇബ്നു അബ്ദുല്‍ വഹാബിന്‍റെ അദ്ധ്യാപനങ്ങള്‍ മുറുകെപ്പിടിച്ചു എല്ലാ പുതിയതിന്‍റെയും നേരെ കടുംപിടുത്തം കാണിക്കുന്നവര്‍. ടെലഗ്രാഫും കമ്പിയില്ലാകമ്പിയും, മോട്ടോര്‍ വാഹനങ്ങളും വണ്ടികളുമെല്ലാം മതം തൃപ്തിപ്പെടാത്ത ബിദ്അത് പുത്തനാശയം ആണെന്ന് നജ്ദിലെ മതത്തിന്‍റെ ആളുകള്‍ വിശ്വസിക്കുകയായിരുന്നു”

ഇതാണ് വഹാബിസം. മോട്ടോര്‍ വാഹനങ്ങള്‍പോലും ബിദ്അത്താണെന്ന് പറഞ്ഞ് സമൂഹത്തിന്‍റെ മുന്നോട്ടുള്ള പ്രയാണപാതയില്‍ ഒരു കീറാമുട്ടിയായി നിന്ന പ്രസ്ഥാനം. കാലത്തിന്‍റെ സൂചികയെ പിന്നോട്ട് തിരിച്ചുവെച്ച് മുസ്ലിം ഉമ്മത്തിനെ നിഷ്ക്രിയത്വത്തിന്‍റെ ചെളിക്കുണ്ടിലേക്ക് തള്ളിയിടാനാണ് വഹാബിസം ശ്രമിച്ചത്. അതിനുവേണ്ടിതന്നെയാണ് പടിഞ്ഞാറ് അവരെ പാലൂട്ടി വളര്‍ത്തിയതും...

മുസ്ലിംകളുടെ ക്രിയാത്മകമായ പുരോഗതിക്കും നവോത്ഥാന മുന്നേറ്റങ്ങള്‍ക്കും ശക്തി പകരുന്ന യാതൊന്നും വഹാബിസം ചെയ്തിട്ടില്ല എന്നത് ഒരു ചരിത്ര സത്യമാണ്. ഭൗതിക വികാസത്തിനും ഭൌതിക ഐശ്വര്യത്തിനും വേണ്ടി യത്നിക്കുന്നതിനു പകരം പ്രമാണങ്ങളില്‍ കലപില കൂട്ടി വിശ്വാസികളില്‍ സംശയം കുത്തിവെക്കുകയായിരുന്നു അതിന്‍റെ ദൌത്യം. അന്ധവിശ്വാസവും അനാചാരവും വിപാടനം ചെയ്യാനെന്ന പേരില്‍ സദാചാരങ്ങളെയും സാംസ്കാരിക മൂല്യങ്ങളെയും നശിപ്പിക്കാനാണത് ശ്രമിച്ചത്. സ്വേഛാധിപത്യത്തിന്‍റെ സിംബലായ രാജവാഴ്ചയാണതിന്‍റെ മുഖമുദ്ര...

ഖിലാഫത്തു റാശിദക്കു ശേഷം മുസ്ലിം ലോകത്തെ ഗ്രസിച്ച മുലൂക്കിയ്യത്തിന്‍റെ മാലിന്യങ്ങള്‍ ആധുനിക യുഗത്തിലും തലയിലേറ്റികൊണ്ടാണ് വഹാബിസം വളര്‍ന്നത്. എ.ഡി. 1760 ല്‍ ദര്‍ഇയ്യയില്‍വെച്ച് ഇബ്നു സഈദും ഇബ്നു അബ്ദുല്‍ വഹാബും ചേര്‍ന്ന് ഒപ്പിട്ട കരാരില്‍ രാജവാഴ്ച (മുലൂക്കിയ്യത്ത്)യുടെ സര്‍വ വൃത്തികേടുകളും നിലനില്‍ക്കുന്ന ഒരു രാഷ്ട്രരൂപീകരണമാണ് ലക്ഷ്യം വെച്ചത്. ഖുര്‍ആനിന്‍റെയും നബിചര്യയുടെയും പേരില്‍ കിസ്റയുടെയും കൈസറിന്‍റെയും ചര്യകളാണവര്‍ ഇറക്കുമതി ചെയ്തത്...

അറേബ്യയില്‍ വഹാബിസം വളര്‍ന്നത് ഇബ്നു സഈദിന്‍റെ മൂര്‍ച്ചയുള്ള വാളുകൊണ്ട് മാത്രമായിരുന്നു. ഇബ്നു അബ്ദുല്‍ വഹാബ് കൊണ്ടുവന്ന ‘ഇട്ടോപ്യന്‍ തൌഹീദ്’ സ്വീകരിക്കാന്‍ വിസമ്മതിച്ച മുസ്ലിംകളെ ക്രൂരമായി അക്രമിച്ചുകൊണ്ടാണ് വഹാബി ആശയങ്ങള്‍ അടിച്ചേല്‍പിച്ചത്. എം.ഐ.സുല്ലമി എഴുതുന്നു. ”അറേബ്യ മുസ്ലിംകള്‍ ധാരാളമുള്ള ഒരു പ്രദേശമായിരുന്നു. അവിടെ ഉടലെടുത്ത സലഫി പ്രസ്ഥാനം പ്രചരിച്ചത് ഭരണകൂടത്തിന്‍റെ സഹായത്തോടുകൂടിയായിരുന്നു. അഥവാ തൌഹീദിന്‍റെ ആശയങ്ങളെ ജനങ്ങളിലേക്ക് എത്തിച്ചത് കേവലം നാവും തൂലികയും ഉപയോഗിച്ചുകൊണ്ട് മാത്രമായിരുന്നില്ല. ഇബ്നു സൌദിന്‍റെ മൂര്‍ച്ചയേറിയ വാളും അതില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്”

സ്വന്തം നിലപാടുകള്‍ അടിച്ചേല്‍പ്പിക്കാന്‍ നാടും നഗരവും നശിപ്പിക്കുകയും പതിനായിരങ്ങളെ അറുംകൊല ചെയ്യുകയുമായിരുന്നു വഹാബികള്‍. അവരുടെ ക്രൂരമായ അക്രമത്തില്‍ നശിച്ച ഒരു നാടാണ് നജ്ദിനടുത്തുള്ള ഇയയ്ന ദേശം. പക്ഷേ, പില്‍കാലത്ത് അതിന്‍റെ പേരില്‍ ഐതിഹ്യങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുകയായിരുന്നു വഹാബികള്‍. ‘തങ്ങളുടെ ആശയം സ്വീകരിക്കാത്തതിന്‍റെ പേരില്‍ അല്ലാഹു ആ നാടിനെ നശിപ്പിച്ചു’ എന്ന് അവര്‍ കള്ള പ്രചാരണം നടത്തി. ഇതേക്കുറിച്ച് മുഹമ്മദ് അസദ് ഇങ്ങനെ വിവരിക്കുന്നു..

”ഇയയ്നയുടെ പതനത്തെ സംബന്ധിച്ച വാര്‍ത്തകള്‍ ഐതിഹ്യങ്ങള്‍ കൊണ്ട് മേഘാവൃതമാണ്. അതില്‍ നിന്നും ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ വേര്‍തിരിച്ചെടുക്കുക സാധ്യമല്ല. മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബിന്‍റെ പഠനങ്ങള്‍ അംഗീകരിക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ കൂട്ടാക്കാതിരുന്നപ്പോള്‍, ആദ്യത്തെ സഊദി ഭരണാധികാരി നഗരം നശിപ്പിച്ചിരിക്കാനാണ് സാധ്യത. പക്ഷേ ദൈവകോപത്തിന്‍റെ സൂചന എന്ന നിലയില്‍ ഉയയ്നയിലെ കിണറുകള്‍ ഒറ്റ രാത്രികൊണ്ട് വറ്റിപ്പോയെന്നും അങ്ങനെ ജനങ്ങളെല്ലാം നഗരം ഉപേക്ഷിച്ചു പോകാന്‍ നിര്‍ബന്ധിതരായെന്നുമാണ് വഹാബീ ഐതിഹ്യം:”


നവീകരണത്തിന്റെ രണ്ടാമൂഴം

മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബി (1703-1792)നുശേഷം വഹാബിസം വീണ്ടും നവീകരിക്കപ്പെടുകയും കൂടുതല്‍ സാമ്രാജ്യത്വ ചാരന്മാര്‍ക്ക് അതില്‍ കടന്നിരുന്ന് പുതിയ വാദങ്ങള്‍ ഉന്നയിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു. അങ്ങനെയാണ് ജൂതസിയോണിസ്റ്റ് ചാരന്മാരായ ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് റിള എന്നീ ത്രിമൂര്‍ത്തികള്‍ അതില്‍ കയറി പറ്റുന്നതും ‘ഇസ്ലാഹീ പ്രസ്ഥാനത്തെ പുന:സംഘടിപ്പിക്കുന്നതും. ശൈഖ് നജ്ദിയെ കടത്തിവെട്ടിക്കൊണ്ട് ഇസ്ലാമില്‍ പുതിയ വാദങ്ങളുമായി രംഗത്തുവന്ന ഈ ചാരസംഘത്തെ ജൂത ക്രൈസ്തവ ലോബി ആളും അര്‍ത്ഥവും നല്‍കി സഹായിച്ചു.

സത്യത്തില്‍ ഈ ത്രിമൂര്‍ത്തികള്‍ ജൂത ഭീകരപ്രസ്ഥാനമായ മാസോണിസത്തിന്‍റെ വക്താക്കളായിരുന്നു. മുസ്ലിംകളെ ജൂതവത്കരിക്കാനും യഹൂദമേധാവിത്വം സ്ഥാപിക്കാനും 1717ല്‍ സിയോണിസ്റ്റ് നേതൃത്വത്തില്‍ രൂപീകൃതമായ പ്രസ്ഥാനമാണ് മാസോണിസം. ജൂതനായ ഗ്രാന്‍ഡ് മാസ്റ്റര്‍ ആണ് ഇതിന്‍റെ നേതാവായി അറിയപ്പെടുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ മുന്നേറ്റത്തോടെയാണ് മാസോണിസം ആഗോള വ്യാപകമാകുന്നത്.
1945 മുതല്‍ 1953 വരെ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ഹാരി.എസ്.ട്രൂമാനും(1984-1953) ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചിലു(1874-1965)മൊക്കെ മാസോണിസത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു. ഫലസ്തിനില്‍ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കാനുള്ള ആധാരം പണിതത് ഈ പ്രസ്ഥാനമായിരുന്നു. മുസ്ലിംകളെ മസ്തിഷ്ക്കപ്രക്ഷാളനം നടത്തി ജൂത അജണ്ട നടപ്പാക്കാനുള്ള ഇവരുടെ ദൗത്യം അഫ്ഗാനിയും അബ്ദുവും റിളയുമാണ് എറ്റെടുത്തത്.

1960ല്‍ ഫ്രാന്‍സില്‍ നിന്നിറങ്ങിയ Lais Fracho Mac-Hory എന്ന ഗ്രന്ഥത്തിന്‍റെ 127-ആം പേജില്‍ ഇവരെക്കുറിച്ച് പറയുന്നതിങ്ങനെ. ”കൈറോവിലെ മാസോണിസ്റ്റ് കമ്മറ്റിയുടെ നേതാവായി അഫ്ഗാനി നിയോഗിക്കപ്പെട്ടു. പിന്നെ മുഹമ്മദ് അബ്ദുവും. അവര്‍ മുസ്ലിംകള്‍ക്കിടയില്‍ മാസോണിസം വളര്‍ത്തുന്നതില്‍ പങ്കു വഹിച്ചു.” മുസ്ലിംകളില്‍ ജൂത അജണ്ടകള്‍ കൊണ്ടുവന്ന ഈ ത്രിമൂര്‍ത്തികളെക്കുറിച്ച് മാസോണിസ്റ്റ് വിജ്ഞാനകോശം പറയുന്നു.

”ബൈറൂത്തിലെ പ്രസിദ്ധ മാസോണിസ്റ്റായിരുന്നു ഹന്നാ അബൂറശീദ്. ഈജിപ്തിലെ മസോണിസ്റ്റ് നേതാവായിരുന്നു ജമാലുദ്ദീന്‍ അഫ്ഗാനി. അതിലെ അംഗങ്ങളെല്ലാം പണ്ഡിതന്മാരും ഭരണരംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങളുമായിരുന്നു. അവര്‍ എതാണ്ട് മുന്നൂറ് വരും. പിന്നീട് അതിന്‍റെ നേതാവ് ഇസ്താദ് മുഹമ്മദ് അബ്ദു ആയി. അദ്ദേഹം ഇയര്‍ന്ന മാസോണിസായിരുന്നു.”

സാമ്രാജ്യത്വ ചേരി നാട്ടിവെച്ച ഈ മൂന്ന് അടുപ്പിന്‍കല്ലുകള്‍ക്കിടയില്‍നിന്നു വന്ന വിഷപ്പുകയാണ് ഇന്നു മുസ്ലിം സമൂഹത്തില്‍ കാണപ്പെടുന്ന ശൈഥില്യത്തിന്‍റെ മുഖ്യകാരണം. ഇസ്ലാമികാഗമനം മുതല്‍ ഒരുമയിലും ഐക്യത്തിലും കഴിഞ്ഞിരുന്ന കേരള മുസ്ലിംകള്‍ക്കിടയില്‍ പോലും ഭിന്നിപ്പ് വിതച്ചത് ഈ ത്രിമൂര്‍ത്തികളുടെ പദ്ധതികളായിരുന്നു. വ്യതിയാനചിന്തയുമായി ഇവിടെ കടന്നുവന്ന നദ്‌വത്തുല്‍ മുജാഹിദിനും ജമാഅത്തെ ഇസ്ലാമിയും ഊര്‍ജ്ജം സ്വീകരിച്ചത് ജൂത ചാരന്മാരായിരുന്ന ഈ മൂവര്‍ സംഘത്തില്‍ നിന്നാണ്. പ്രബോധനം എഴുതുന്നു... 

”വിശ്വാസപരവും ആചാരപരവുമായ ജീര്‍ണതകള്‍ക്കെതിരില്‍ രംഗത്തുവന്ന കേരളത്തിലെ സംസ്കരണ പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും മുഖ്യപ്രചോദന കേന്ദ്രങ്ങളായിരുന്നു ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് റിള തുടങ്ങിയ നവോത്ഥാന സാരഥികള്‍”

മുജാഹിദ്‌ പണ്ഡിതന്‍ എഴുതുന്നു... ”ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് റിള തുടങ്ങിയവര്‍ക്ക് കേരളത്തിലെ മുജാഹിദുകള്‍ നല്‍കിയ ആദരവ്, അവരുടെ ആശയാദര്‍ശങ്ങള്‍ ഇവിടുത്തെ മുജാഹിദുകളെ സ്വാധീനിച്ചതിന്‍റെ വ്യക്തമായ തെളിവാണ്. അവരുടെ ഗ്രന്ഥങ്ങളും കൃതികളും നാം നമ്മുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും നമ്മുടെ അറബിക് കോളേജുകളില്‍ പഠിപ്പിക്കുകയും ചെയ്തു. മുഹമ്മദ് അബ്ദുവിന്‍റെ രിസാലത്തു തൌഹീദ് അവയിലൊന്നാണ്.”

മുജ-ജമകളുടെ ആശയ സ്രോതസും മാതൃകയും ജൂതചാരന്മാരായ ഈജിപ്ഷ്യന്‍ ത്രിമൂര്‍ത്തികളില്‍ നിന്നാണെന്ന് അവര്‍തന്നെ വ്യക്തമാക്കിയിരിക്കുകയാണിവിടെ. നജ്ദിലെ ഇബ്നു അബ്ദില്‍ വഹാബ് കൊണ്ടുവന്ന വഹാബി പ്രസ്ഥാനവുമായി കേരളത്തിലെ മതനവീകരണ പ്രസ്ഥാനങ്ങള്‍ക്ക് നേരിട്ടു ബന്ധമില്ല. വഹാബിസത്തെ വീണ്ടും പരിഷ്കരിക്കുകയും അതിരുകടന്ന വാദങ്ങള്‍ ഉന്നയിക്കുകയും ചെയ്ത ഈജിപ്ഷ്യന്‍ ചാരന്മാരോടാണ് അവര്‍ക്ക് ബന്ധം. സുല്ലമി തുടരുന്നു ...

”മുസ്ലിം ഐക്യസംഘത്തിന്‍റെ കാലം മുതല്‍ കേരളത്തെ സ്വാധീനിച്ച നവീകരണ ചിന്ത ഈജിപ്തിനോടും അവിടത്തെ ഇസ്‌ലാഹി സംരംഭങ്ങളോടും കടപ്പെട്ടിരിക്കുന്നു. അതിനാലാണ് ജമാലുദ്ദീന്‍ അഫ്ഗാനിയെ മുജദ്ദിദായും ശൈഖ് മുഹമ്മദ് അബ്ദുവിനെയും സയ്യിദ് റശീദ് റിളയെയും നവോത്ഥാന നായകരായും ചിത്രീകരിക്കുവാന്‍ ഇസ്‌ലാഹി നേതാക്കളും, പ്രസിദ്ധീകരണങ്ങളും തയ്യാറായത്.” ഇത്രത്തോളം വിശേഷിപ്പിക്കാന്‍ അര്‍ഹരാണോ ഈ ത്രിമൂര്‍ത്തികള്‍?. പരിശോധിക്കാം ... 


ജമാലുദീന്‍ അഫ്ഗാനി (1838-1898)

ഐക്യത്തെക്കുറിച്ച് സംസാരിച്ച് അനൈക്യം സൃഷ്ടിച്ച “ഐക്യസംഘ” ത്തിന്‍റെ ഉദ്ഘാടകനാണ് അഫ്ഗാനി. മുസ്ലിംകളുടെ വിശാല ഐക്യമെന്ന പേരില്‍ ‘പാന്‍ ഇസ്ലാമിസം’ പ്രചരിപ്പിക്കുകയും അതിന്‍റെ മറവില്‍ ശൈഥില്യം സൃഷ്ടിക്കുകയും ചെയ്ത ഈ മാസോണിസ്റ്റ് ആചാര്യനെ നവോത്ഥാന നായകനാക്കി 1996 സെപ്തംബര്‍ 27 ലെ ശബാബിലൂടെ മുജാഹിദുകള്‍ ചിത്രീകരിച്ചു. അവരുടെ ‘തഖ്ലീദ് ഒരു പഠനം’ എന്ന കൃതിയില്‍ ‘ഒരു നക്ഷത്രം ഉദിച്ചു’ എന്ന തലക്കെട്ടോടെയാണ് അഫ്ഗാനിയെ പരിചയപ്പെടുത്തുന്നത്.

എന്നാല്‍ അഫ്ഗാനിയുടെ യഥാര്‍ത്ഥമുഖം എന്തായിരുന്നു. തുര്‍ക്കിലെ മുസ്തഫാ കമാലിനെപോലെ ഇസ്ലാമിക വിരുദ്ധ സെക്യുലര്‍ ജനാധിപത്യവാദിയായിരുന്നു അഫ്ഗാനിയെന്ന് ‘ശബാബ് വാരിക’ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇസ്ലാമിന്‍റെ അടിസ്ഥാന തത്ത്വങ്ങളെ മുഴുവന്‍ അഫ്ഗാനി ചോദ്യം ചെയ്തിട്ടുണ്ട്. നുബുവത്തിന്‍റെ ആധാരശിലയായ ‘വഹ്യ്’ മനുഷ്യന്‍റെ യുക്തി നിര്‍ദ്ധാരണം പോലെ നിസാരമാണെന്ന് അദ്ദേഹം വാദിച്ചു. മാസോണിസ്റ്റ് ചാരനായ അഫ്ഗാനിയുടെ യഥാര്‍ത്ഥ മുഖം കെ.എന്‍.എം. പ്രസിദ്ധീകരണം തന്നെ വ്യക്തമാക്കുന്നത് നോക്കൂ...

നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്‍റെ ആശയങ്ങളില്‍ ചിലത് അത്യന്തം തീവ്രമായിരുന്നു. ഒരു ഉദാഹരണം, മനുഷ്യബുദ്ധിയും അതിന്‍റെ യുക്തിനിര്‍ദ്ധാരണങ്ങളും ദൈവീക വെളിപ്പാടുകള്‍ക്ക് തുല്യമാണെന്ന് അദ്ദേഹം കരുതി. കൂടാതെ മദ്ധ്യപൂര്‍വദേശങ്ങളില്‍ മാസോണിസ പ്രസ്ഥാനവുമായി അദ്ദേഹം സ്ഥാപിച്ച ബന്ധം അദ്ദേഹത്തിന്‍റെ ഉദ്ദേശ്യ ശുദ്ധിയിലും സംശയം ജനിപ്പിച്ചു.

സുല്ലമി എഴുതുന്നു. ”എന്നാല്‍ ജമാലുദ്ദീന്‍ അഫ്ഗാനിയെ വാഴ്ത്തുന്ന ഒരു സലഫിയെ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കണ്ടെത്താന്‍ പ്രയാസമാണ്. അവിടത്തെ സലഫികളും ഇഖ്‌വാനികളുമെല്ലാം അദ്ദേഹത്തെ പാശ്ചാത്യരുടെ എജന്‍റായാണ് ചിത്രീകരിക്കുന്നത്. പാശ്ചാത്യന്‍ സംസ്കാരത്തെ മുസ്ലിം ലോകത്തേക്ക് ഇറക്കുമതി ചെയ്തത് അദ്ദേഹമാണെന്ന് അവര്‍ പറയുന്നു.”

നോക്കൂ… മുസ്ലിംലോകം മതവിരുദ്ധനും ജൂതചാരനും പാശ്ചാത്യന്‍ എജന്‍റുമായി കാണുന്ന ഒരാളെ മുജദ്ദിദും നവോത്ഥാന നായകനുമാക്കി ചിത്രീകരിക്കുകയും അദ്ദേഹത്തിന്‍റെ പേരിനൊപ്പം റളിയല്ലാഹു അന്‍ഹു (അല്ലാഹു അനുഗ്രഹിക്കട്ടെ) എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുകയാണ് നമ്മുടെ മുജ-ജമകള്‍. ഇസ്ലാമിക വിരുദ്ധ ചേരിയും അധിനിവേശ ശക്തികളും ഇവരില്‍ ചെലുത്തിയ സ്വാധീനത്തിന്‍റെ ആഴമാണ് വ്യക്തമാക്കുന്നത്...


മുഹമ്മദ്‌ അബ്ദു (1849-1905)

അഫ്ഗാനിയുടെ ശിഷ്യനാണ് അബ്ദു. ബൈറൂത്തിലെ ചീഫ് ജസ്റ്റിസായിരുന്ന അല്ലാമാ ശൈഖ് യൂസുഫ് നബഹാനി (റ), അബ്ദുവുമായുള്ള തന്‍റെ അനുഭവം പങ്കുവെക്കുന്നതിങ്ങനെ.. “ക്രിസ്ത്യന്‍ സ്ത്രീകളുമായി അയാള്‍ കൂട്ടുകൂടുന്നു. മറയില്ലാതിരുന്നിട്ടും അതൊരു തെറ്റാണെന്ന് അയാള്‍ക്ക് അഭിപ്രായമില്ല. ക്രിസ്ത്യാനികള്‍ ഭക്ഷിക്കുന്നതെല്ലാം ഭക്ഷിക്കുകയും മദ്യപിക്കുകയും ചെയ്യുന്നു. കള്ളിനോട് പേരില്‍ വ്യത്യാസമുണ്ടെങ്കില്‍ എല്ലാ ലഹരിയും അനുവദനീയമാണെന്ന് ഫത്‌വ നല്‍കി...

ശ്വാസം മുട്ടിച്ചുകൊന്നത് തിന്നുകയും, തെറ്റു ചെയ്തു എന്നു ആളുകള്‍ പറയാതിരിക്കാന്‍ അത് ഹലാലാണെന്ന് ഫത്‌വ നല്‍കുകയും ചെയ്തു. പലിശയും ക്രിസ്ത്യന്‍ ഹാറ്റും അയാള്‍ ഹലാലാക്കിയതിനെ ചില പണ്ഡിതര്‍ മതവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലണ്ടനും പാരീസും പലവട്ടം സന്ദര്‍ശിച്ചെങ്കിലും മക്കയോ മദീനയോ ഒരിക്കല്‍പോലും സന്ദര്‍ശിച്ചില്ല. ഒരു ദിവസം ലോകമാന്യത്തിനുവേണ്ടി നിസ്ക്കരിച്ചാല്‍ പിന്നീട് അയാള്‍ ഒരു മാസം നിസ്ക്കാരം ഉപേക്ഷിക്കുന്നതു കാണാം...

ഒരു ദിവസം ഞാന്‍ ലബനാനില്‍ വെച്ച് പ്രഭാതം മുതല്‍ സന്ധ്യവരെ അയാളോട് സഹവസിച്ചു. അയാളുടെ അടുത്ത് വെച്ച് ഞാന്‍ ളുഹ്റും അസ്വറും നിസ്ക്കരിച്ചു. അയാള്‍ നിസ്കരിച്ചില്ല. അദ്ദേഹം ആരോഗ്യവാനായിരുന്നു. യാതൊരു തടസവും ഉണ്ടായിരുന്നില്ല. ഇതുപോലെ ഞാന്‍ ഈജിപ്തിലായിരുന്നപ്പോള്‍ അയാളുടെ ഗുരുവായ അഫ്ഗാനിയോട് സന്ധ്യ മുതല്‍ സഹവസിച്ചു. അയാള്‍ മഗ്രിബ് നിസ്ക്കരിച്ചത് കണ്ടില്ല. അതുകാരണം ആ ചീത്ത ശൈഖിനോട് ഞാന്‍ എന്നെത്തേക്കുമായി ബന്ധം മുറിച്ചു...

അഫ്ഗാനിക്കും അബ്ദുവിനും അല്ലാഹു നാവില്‍ രോഗം നല്‍കി. നാവ് മുറിച്ചെടുത്ത് ഭയാനകരമായ രീതിയിലാണവര്‍ മരിച്ചത്. അതൊരു വലിയ പാഠമായിരുന്നു. അതുകൊണ്ട് അല്ലാഹു അവരുടെ മറ വെളിവാക്കി. അതുകൊണ്ടാണവര്‍ നിരവധി ഔലിയാക്കളെ ആക്ഷേപിക്കുകയും ദീനില്‍ ചീത്ത കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തത്.”

ഇസ്ലാമിക വിശ്വാസത്തിന്‍റെ രണ്ടാം ഘടകമാണ് മലക്കുകളിലുള്ള വിശ്വാസം. എന്നാല്‍ ഖുര്‍ആന്‍ 2:34 വ്യാഖ്യാനിച്ചുകൊണ്ട് മലക്കുകളെയും പിശാചിനെയും നിഷേധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ദീനിന്‍റെ നാശം ലക്ഷ്യം വെച്ചു കൊണ്ട് അബ്ദു കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ മുജാഹിദ് ഭാഷയില്‍ ഇങ്ങനെ വായിക്കാം...

‘അഫ്ഗാനിയുടെ ഏറ്റവും പ്രശസ്തനായ ശിഷ്യന്‍ മുഹമ്മദ് അബ്ദു(1849-1905) ആയിരുന്നു. അഫഗാനിയുടെ സ്വാധീനവും ഇബ്നു തിമിയ്യയുടെ ചിന്തകളും ചേര്‍ന്നപ്പോള്‍ അബ്ദു ഇജ്തിഹാദിന്‍റെ പതാക ഉയര്‍ത്തിപ്പിടിക്കുകയും തഖ്ലിദിനെയും അതിന്‍റെ വക്താക്കളെയും അക്രമിക്കുകയും ചെയ്തു. പക്ഷെ, തീവ്രവും ആധുനികതയിലേക്കുള്ള ചായ്‌വും കാരണം പലപ്പോഴും അദ്ദേഹത്തിന് വ്യതിചലനങ്ങള്‍ സംഭവിച്ചു. അദ്ദേഹത്തിന്‍റെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ മുഞ്ജിസ: (ദിവ്യാത്ഭുതങ്ങള്‍)കളെ അദ്ദേഹം വ്യാഖ്യാനിച്ച രീതി ഇതിനുദാഹരണമാണ്.

കഅബ അക്രമിച്ച അബ്രഹത്തിനെയും സൈന്യത്തെയും നശിപ്പിച്ച കിളികളെയും കല്ലിനെയുമായിരുന്നു അദ്ദേഹം വ്യാഖ്യാനിച്ചത്. ഉദാഹരണം. രോഗം പരത്തുന്ന ബാക്ടീരിയകളാണ് കിളികളെന്നും, പകര്‍ച്ചവ്യാധിയായിരുന്നു തകര്‍ച്ചക്കുകാരണമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മതം. അതുപോലെ ബാങ്ക് പലിശ ഇപയോഗിക്കാമെന്നും അദ്ദേഹം ഫത്‌വ നല്‍കിയിരുന്നു.”.

1885ല്‍ അബ്ദു രചിച്ച രിസാലത്തു തൌഹീദ് ആണ് മതം പഠിപ്പിക്കാന്‍ ഇന്നും മുജാഹിദുകള്‍ അറബിക് കോളേജുകളിലും മറ്റും ഉപയോഗിക്കുന്നത്. ഈ രിസാലയിലാണ് പ്രവാചകത്വത്തിന്‍റെ ആധാരശിലയായ വഹിയിനെ മനുഷ്യ യുക്തികൊണ്ട് കണ്ടെത്താവുന്ന നിസാര വസ്തുവാക്കി ചിത്രീകരിച്ചത്. അബ്ദുവിന്‍റെ ഈ അപകടകരമായ ശ്രമത്തെക്കുറിച്ച് സയ്യിദ് ഖുത്തുബ് ഇങ്ങനെ എഴുതുന്നു..

”ശൈഖ് മുഹമ്മദ് അബ്ദു (റ) തന്‍റെ റിസാലത്തു തൌഹീദില്‍ ഇങ്ങനെ പറയുന്നു.. ദൈവിക ദൌത്യത്തിലൂടെയുള്ള വഹ്യ് അല്ലാഹുവിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്. ഇപ്രകാരം തന്നെ മനുഷ്യബുദ്ധിയിലും ലോകത്തുള്ള അവന്‍റെ ചിഹ്നങ്ങളില്‍പെട്ട ഒന്നു തന്നെയാണ്. അല്ലാഹുവിന്‍റെ അടയാളങ്ങള്‍ പരസ്പരം യോജിപ്പുള്ളതായിരിക്കല്‍ അനിവാര്യമാണ്. അവ ഒരിക്കലും പരസ്പര വിരുദ്ധങ്ങളല്ല.”

ഈ വീക്ഷണത്തില്‍ മുഹമ്മദ് അബ്ദു ‘അമ്മ’ ഭാഗത്തിനു നല്‍കിയ വ്യാഖ്യാനം വളരെയേറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇപ്രകാരം തന്നെ അദ്ദേഹത്തിന്‍റെ ശിഷ്യനായ റശീദ് റിള(റ)യും അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥിയായ ശൈഖ് മഗ്രിബിയും ‘തബാറക’ ഭാഗത്തിനു നല്‍കിയ വ്യാഖ്യാനങ്ങളും വലിയ വിപത്തുകള്‍ക്കിടയാക്കിയിട്ടുണ്ട്. ഖുര്‍ആനിന്‍റെ മൂല്യവാക്യങ്ങളെ ബുദ്ധിക്ക് പൂര്‍ണമായും യോജിക്കുന്നവിധം വ്യാഖ്യാനിക്കണമെന്ന് നിരവധി സ്ഥലങ്ങളിലവര്‍ വ്യക്തമാക്കുകയുണ്ടായി. വിനാശകരമായൊരു സിദ്ധാന്തമാണിത്.”.

ദിവ്യസൂക്തങ്ങളെ തോന്നിയപോലെ വ്യാഖ്യാനിക്കുകയും മുഅ്‌ജിസത്തുകളെ കണ്ണടച്ചു നിഷേധിക്കുകയും ചെയ്ത അബ്ദുവിന്‍റെ അത്യന്തം അപകടകരമായ ഈ നിലപാട് തന്നെയാണ് ഓറിയന്‍റലിസവും, മിഷണറിസവും, ഖാദിയാനിസവും ഖുര്‍ആനെ വിമര്‍ശിക്കാനും വികലമാക്കാനും സ്വീകരിച്ചത്. അതിനുവേണ്ടി തന്നെയാകണം അധിനിവേശ ശക്തികള്‍ അബ്ദുവിനെ മുസ്ലിംകളിലേക്ക് പറഞ്ഞുവിട്ടതും...


റശീദ് രിള (1865-1935)

“മുഹമ്മദ് അബ്ദുവിന്‍റെ ഏറ്റവും അടുത്ത ശിഷ്യനായ സയ്യിദ് റശീദ് റിളയാണ് ഇരുപതാം ശതകത്തില്‍ ഇസ്ലാഹി ആശയം പ്രചരിപ്പിച്ച ഏറ്റവും പ്രഗത്ഭന്‍.”(17). ഗുരുനാഥന്മാരേക്കാള്‍ ഇസ്ലാമിക സമൂഹത്തിന് നാശം വിതച്ചതും ഇദ്ദേഹം തന്നെ. അവരെപ്പോലെ റിളയും സിയോണിസ്റ്റ് മസോണിസ്റ്റ് വക്താവായിരുന്നു. ഇസ്ലാമിക ഖിലാഫത്തിനെ തകര്‍ക്കാന്‍ സാമ്രാജ്യത്വവുമായി ഇവര്‍ കൈകോര്‍ത്തു...

ബ്രിട്ടീഷ് കോണ്‍സല്‍ ജനറല്‍ ക്രോമറുമായും പിന്‍ഗാമി ഗോഴ്സ്റ്റ്മായും ഗൂഢാലോചനയിലേര്‍പ്പെടുകയും ഖിലാഫത്തിനെ തകര്‍ക്കാന്‍ കുതന്ത്രങ്ങളാവിഷ്ക്കരിക്കുകയും ചെയ്തവരാണ് അബ്ദുവും റിളയും. ഇസ്ലാമിക സംസ്കാരത്തെ വികലമാക്കാന്‍വേണ്ടി വലിയ സാമ്പത്തിക സഹായം തന്നെ ബ്രിട്ടന്‍ ഇവര്‍ക്കു നല്‍കി. ഇസ്‌ലാഹിസം പ്രചരിപ്പിക്കാന്‍ റശീദ് റിളക്ക് സര്‍വ സാമ്പത്തിക സഹായവും നല്‍കിയത് ബ്രിട്ടീഷ് ധനകാര്യ സെക്രട്ടറി മിഷല്‍ ഇന്നസ് (Meshell Innes) ആണ്. റിളയുടെ സാമ്രാജ്യത്വ ബന്ധം തിരിച്ചറിഞ്ഞ ഇസ്മാനി ഗര്‍വണര്‍, ഖേദിവ് ഇസ്മാഈല്‍ റിളയെ നാടുകടത്താന്‍ വരെ ഉത്തരവിട്ടു...

സാമ്രാജ്യത്വ ദാസനായിരുന്ന അദ്ദേഹത്തിന്‍റെ പൊയ്മുഖം കൂടുതല്‍ വ്യക്തമാക്കപ്പെട്ട വേദിയായിരുന്നു 1926ല്‍ ഇബ്നു സഊദ് മക്കയില്‍ വിളിച്ചു ചേര്‍ത്ത ലോക മുസ്ലിം കോണ്‍ഫറന്‍സ്. അതേ കുറിച്ച് ജമാഅത്ത് നേതാവ് എഴുതുന്നു...

“മക്കയും മദീനയും ഇള്‍പ്പെട്ട ഹിജാസിന്‍റെ ഭരണാധികാരിയായിരുന്ന ശരീഫ് ഹസൈനും ഇബ്നു സഊദും സംഘട്ടനം നടത്തിയിരുന്ന കാലം. അവസാനം ഇബ്നു സഊദ് വിജയം വരിച്ചു. തുടര്‍ന്ന് ഭാവി ഭരണാധികാരികള്‍ എവിടെയായിരിക്കണമെന്ന് ആലോചിക്കാനായി അദ്ദേഹം മക്കയിലൊരു ചര്‍ച്ചായോഗം വിളിച്ചു ചേര്‍ത്തു. ഇന്ത്യയില്‍ നിന്ന് മൌലാനാ മുഹമ്മദലിയും ഈജിപ്തില്‍ നിന്ന് റശീദ് റിളയും യോഗത്തില്‍ സംബന്ധിച്ചു. മൌലാന മുഹമ്മദലി ജനാധിപത്യത്തെ അനുകൂലിച്ചും റശീദ് റിള രാജാധിപത്യത്തെ പിന്തുണച്ചും സംസാരിച്ചു. അവസാനം അത് ചൂടുപിടിച്ച വിവാദത്തിന് വഴിയൊരുക്കി...

കോണ്‍ഫറന്‍സ് സമാപിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയ റശീദ് റിള മൌലാനാ മുഹമ്മദലിയെയും അദ്ദേഹം നയിച്ചിരുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തേയും നിശിതമായി വിമര്‍ശിക്കുന്ന ദീര്‍ഘമായൊരു ലേഖനം അല്‍ അഹ്റാം പത്രത്തില്‍ എഴുതി. അദ്ദേഹത്തിന് മറുപടി എഴുതിയത് കേരളീയനായ മൌലവി അബുസ്വബാഹ് മൌലവിയായിരുന്നു. അല്‍ അഖ്ബാറിലൂടെ നാലു ലക്കങ്ങളിലായി റശീദ് റിളയുടെ ബ്രിട്ടീഷ് അനുകൂല നിലപാടിന്‍റെ പൊള്ളത്തരങ്ങളും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ മഹത്വവും മൌലാനാ മുഹമ്മദലിയുടെ വ്യക്തിവൈശിഷ്ട്യവും വ്യക്തമാക്കുന്ന ശ്രദ്ധേയമായ ഒരു പരമ്പര പ്രസിദ്ധീകരിച്ചു. എന്നാല്‍ മൌലവി സാഹിബിന്‍റെ പ്രമാണയുക്തമായ വാദങ്ങളെ ഖണ്ഡിക്കാന്‍ റശീദ് റിളക്ക് കഴിഞ്ഞില്ല.”.

ബ്രിട്ടീഷ് ഭക്തി മൂത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെപ്പോലും വിമര്‍ശിച്ച റശീദ് റിള അധിനിവേശസേനയുടെ ഒപ്പം ചേര്‍ന്ന് പല പദ്ധതികളും ആവിഷ്ക്കരിച്ചിരുന്നു. ഇസ്ലാമിനെ അടിമുടി മാറ്റിയെഴുതാനുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങളും പദ്ധതികളും വെളിച്ചം കണ്ടത് അല്‍മനാര്‍ മാസികയിലൂടെയും തഫ്സീറുല്‍ മനാറിലൂടെയുമാണ്. മതത്തെ വികൃതമാക്കാനുള്ള സര്‍വതന്ത്രങ്ങളും അവയില്‍ റിള പരീക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ ഈ പദ്ധതികളാണ് നമ്മുടെ മലയാളക്കരയില്‍ പോലും ശൈഥില്യം സൃഷ്ടിച്ചത്...

കേരളത്തില്‍ മത നവീകരണ വാദത്തിന് തുടക്കം കുറിച്ചത് വക്കം അബ്ദുല്‍ ഖാദര്‍ മൌലവി (1873-1932) ആയിരുന്നല്ലോ. സത്യത്തില്‍ മൌലവിയെ വ്യതിചലിപ്പിച്ചത് റിളയുടെ അല്‍മനാര്‍ ആയിരുന്നു. വാഹാബി നേതാവായിരുന്ന സീതിസാഹിബ് എഴുതുന്നു.. സുപ്രസിദ്ധ മതപണ്ഡിതനായിരുന്ന റശീദ് റിളായുടെ പത്രാധിപത്യത്തില്‍ നടന്നിരുന്ന ‘അല്‍മനാറി’ന്‍റെ ഒരു വായനക്കാരനായിരുന്നു (വക്കം) മൌലവി സ്വാഹിബ്.

സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനി, ഈജിപ്തിലെ മുഫ്തിയായിരുന്ന ശൈഖ് മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് റിള മുതലായ സച്ചരിതന്മാരുടെ നായകത്വത്തില്‍ പുരോഗമിച്ചുകൊണ്ടിരുന്ന ഇസ്‌ലാഹി പ്രസ്ഥാനത്തിന്‍റെ കേരളത്തിലെ പ്രഥമ പ്രബോധകന്‍ മൌലവി സ്വാഹിബ് ആയിരുന്നു. വളരെ മുമ്പ് മുതല്‍തന്നെ മനാറിന്‍റെ ഒരു വായനക്കാരനായിരുന്നു പരേതനായ അറക്കല്‍ മുഹമ്മദ് സാഹിബ്.”

നദ്‌വത്തുല്‍ മുജാഹിദീന്‍ തങ്ങളുടെ മുഖപത്രത്തിനു പേരിട്ടതുപോലും ‘അല്‍മനാര്‍’ എന്നായിരുന്നു. റിളയുടെ അല്‍മനാര്‍ അവരില്‍ ചെലുത്തിയ സ്വാധീനത്തിന്‍റെ വ്യക്തമായ തെളിവാണിത്. പ്രബോധനം എഴുതുന്നു’. ”കേരള മുസ്ലിം നവോത്ഥാനത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് പത്ര പ്രസ്ഥാനങ്ങളാണ് ഈജിപ്തില്‍ നിന്ന് റശീദ് റിളാ പ്രസിദ്ധീകരിച്ചിരുന്ന അല്‍മനാറും ഇംഗ്ലണ്ടില്‍ ഖോജാ കമാലുവും മറ്റും പ്രസിദ്ധീകരിച്ചിരുന്ന ഇസ്ലാമിക് റിവ്യൂവും.

നവോത്ഥാന വിഷയത്തില്‍ പ്രാത:സ്മരണീയനായ വക്കം മൌലവി അല്‍മനാറിന്‍റെ വായനക്കാരനായിരുന്നു. അദ്ദേഹത്തിനുശേഷം പുറത്തിറങ്ങിയ അല്‍മുര്‍ശിദ് അറബിമലയാള മാസികക്കും അല്‍മനാര്‍ പ്രചോദനകേന്ദ്രമായിരുന്നു. അല്‍മുര്‍ശിദിന്‍റെ പിന്‍ഗാമിയായി മലയാള ലിപിയിലിറങ്ങിയ പത്രം സ്വീകരിച്ച പേര് അല്‍മനാര്‍ എന്നായിരുന്നു എന്നതും ഇവിടെ സ്മരണീയമാണ്.”.

കേരളത്തിലെ മുജാഹിദ് വിഭാഗത്തിന്‍റെ ആശയാടിത്തറ ഈജിപ്ഷ്യന്‍ ത്രിമൂര്‍ത്തികളുടെ ഗ്രന്ഥങ്ങളാണെന്ന് ഇരു കൂട്ടരുടേയും ഗ്രന്ഥങ്ങള്‍ മുന്നില്‍വെച്ച് പരിശോധിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. മദ്ഹബുകളെ തഖ്ലീദ് ചെയ്യല്‍ കുഫ്റാണെന്ന് പ്രചരിപ്പിച്ച മുജാഹിദുകള്‍ സര്‍വ വിഷയങ്ങളിലും പാശ്ചാത്യന്‍ ഏജന്‍റുമാരായ ത്രിമൂര്‍ത്തികളെയാണ് തഖ്ലീദ് ചെയ്തത്.

ഖുര്‍ആനും സുന്നത്തും മാത്രമേ അംഗീകരിക്കാവൂ എന്ന് പ്രഖ്യാപിച്ചവര്‍, അഫഗാനിയുടെ ‘ഉര്‍വ ത്തുല്‍ വുഥ്ഖ’യും റിളയുടെ ‘അല്‍മാനാറു’മാണ് അവലംബിച്ചത്. അവരുടെ ആശയങ്ങള്‍ക്കപ്പുറം സഞ്ചരിക്കാന്‍ മുജാഹിദ് പ്രസ്ഥാനം തയ്യാറായിട്ടില്ലെന്നത് ഒരു താരതമ്യപഠനത്തിലൂടെ മനസിലാകുന്ന കേവലസത്യമാണ്. മുസ്ലിംകളുടെ ധൈഷണിക മുരടിപ്പിനു കാരണം മദ്ഹബുകളെ പിന്തുടര്‍ന്നതാണ് എന്നു പ്രചരിപ്പിച്ചവര്‍ ഉമ്മത്തിനെ ഇസ്ലാമിന്‍റെ ഇമാമുകളില്‍നിന്ന് സാമ്രാജ്യത്വത്തിന്‍റെ ഇമാമുകളിലേക്ക് തിരിച്ചുവിടാന്‍ ശ്രമിക്കുകയായിരുന്നു വാസ്തവത്തില്‍.

ഇരുപതാം നൂറ്റാണ്ടുകാരനായ റിളയുടെ ‘അല്‍മനാര്‍’ വായിച്ചാലേ ഖുര്‍ആനിന്‍റെ ആശയം ശരിക്കു മനസ്സിലാക്കാന്‍ സാധിക്കൂ എന്നാണ് മുജാഹിദ് പ്രസ്ഥാനം കേരളത്തെ പഠിപ്പിച്ചത്. അവരുടെ നേതാവായിരുന്ന എടവണ്ണ ഇ. അലവി മൌലവിയെക്കുറിച്ച് മകന്‍ പറയുന്നു. ”പരിശുദ്ധ ഖുര്‍ആനിന്‍റെ ശരിയായ ആശയവും സത്യവും മനസ്സിലാക്കുവാന്‍ ഇമാം റശീദ് റിള(റ)യുടെ തഫ്സീറുല്‍ മനാര്‍ വായിക്കണമെന്ന് ഉപ്പ എപ്പോഴും ഇപദേശിക്കാറുണ്ട്. ഇമാം മുഹമ്മദ് അബ്ദു (റ), ഇമാം റശീദ് റിള (റ) തുടങ്ങിയവരെ ഇബ്നു തീമിയ്യയേക്കാളും ഉപ്പ ആദരിച്ചിരുന്നു.”.

അന്ധമായി അനുകരിക്കേണ്ട ഇമാമുകളാണ് ത്രിമൂര്‍ത്തികളെന്ന് പഠിപ്പിക്കുകയാണിവിടെ മുജാഹിദുകള്‍. സാമ്രാജ്യത്വ ദല്ലാളന്മാരാണ് എന്നും ഇവര്‍ക്ക് ഇമാമുമാര്‍. തഫ്സീറുല്‍ മനാറാണ് മാനിഫെസ്റ്റോ. അവര്‍ക്കു നല്‍കുന്ന ആദരവും മനാറിനു കൊടുക്കുന്ന അപ്രമാദിത്വവും അതാണ് അറിയിക്കുന്നത്. ആഗോളതലത്തില്‍ വഹാബിസമോ അല്ലെങ്കില്‍ സലഫിസമോ അംഗീകരിക്കാത്ത നിരവധി വിചിത്രവാദങ്ങള്‍ കേരളത്തിലെ മുജാഹിദുകളില്‍ കാണാം. ഈജിപ്തിലെ ത്രിമൂര്‍ത്തികളെ അന്ധമായി അനുകരിക്കുകയും അവരെ ഇമാമുകളാക്കി പൂജിക്കുകയും ചെയ്തപ്പോഴാണ് മുജാഹിദുകള്‍ ഈ ഗതികേടില്‍ അകപ്പെട്ടത്...

മുസ്ലിംകളെ പാശ്ചാത്യന്‍ സംസ്കാരത്തിന്‍റെ അടിമകളാക്കി മാറ്റാനും സിയോണിസ്റ്റ് പദ്ധതികളിലേക്ക് അവരെ റിക്രൂട്ട് ചെയ്യാനും മതപ്രമാണങ്ങളില്‍ സംശയം സൃഷ്ടിച്ച് വിശ്വാസികളുടെ ഈമാന്‍ തകര്‍ക്കാനും വേണ്ടി സാമ്രാജ്യത്വം ആവിഷ്കരിച്ചതാണ് മത നവീകരണ പ്രസ്ഥാനങ്ങള്‍. അതിനെ ഹംഫര്‍ നടപ്പാക്കുകയും ത്രിമൂര്‍ത്തികള്‍ വികസിപ്പിക്കുകയും ചെയ്തു എന്നത് സത്യമാണ്. അതിനെ ഫണ്ടു നല്‍കി സഹായിക്കാനും നവോത്ഥാനത്തിന്‍റെ ഹാരമണിയിച്ച് മാര്‍ക്കറ്റില്‍ പ്രദര്‍ശിപ്പിക്കാനും എന്നും സാമ്രാജ്യത്വം ഉണ്ടാകും...

തങ്ങളുടെ ദല്ലാളന്മാര്‍ക്ക് മത നവീകരണത്തിന്‍റെ സൂട്ടും കോട്ടും കൊടുത്തു കൊണ്ടാണവര്‍ മുസ്ലിംകളിലേക്ക് പറഞ്ഞയക്കുന്നത്. ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും കാപ്സൂളുകളിറക്കികൊണ്ട് അധിനിവേശത്തിന്‍റെ കെണി വലയെറിയുന്ന ഈ ദുഷ്ട ശക്തികളെ തിരിച്ചറിയാന്‍ ഇസ്ലാമിക സമൂഹത്തിനു സാധിക്കണം. അത് തിരിച്ചറിയുന്നയിടത്താണ് ഒരു മുസ്ലിം യഥാര്‍ത്ഥ വിശ്വാസിയാകുന്നത്...


സൂചികകള്‍/അവലംബം~

1) പ്രബോധനം 1970 നവംബര്‍ 21
2) പി. മുഹമ്മദ്‌ കുട്ടശ്ശേരി ചന്ദ്രിക ആഴ്ചപ്പതിപ്പ്‌ 2002 ഫെബ്രുവരി 9-15
3) ഇസ്ലാമിന്‍റെ ചരിത്രപാത ചന്ദ്രിക ആഴ്ചപ്പതിപ്പ്‌ 2002 ഫെബ്രുവരി 9-15
4) എം.ഐ മുഹമ്മദ്‌ സുല്ലമി -ഗള്‍ഫ്‌ സലഫിസവും മുജാഹിദ്‌ പ്രസ്ഥാനവും പേജ് 20
5) മുഹമ്മദ്‌ അസദ്‌ മക്കയിലേക്കുള്ള പാത പേജ് 355
6) ദാഇറതുല്‍ മആരിഫില്‍ മാസുനിയ്യ പേജ് 197
7) കേരള മുസ്ലിം നവോത്ഥാന ചരിത്രം പ്രബോധനം സ്പെഷ്യല്‍ പേജ് 42
8) എം.ഐ മുഹമ്മദ്‌ സുല്ലമി - ഗള്‍ഫ്‌ സലഫിസവും മുജാഹിദ്‌ പ്രസ്ഥാനവും പേജ് 25
9) അതേ പുസ്തകം പേജ് 28
10) ശബാബ് വാരിക 1996 സപ്തംബര്‍ 27
11) അബുആമിന ബിലാല്‍ ഫിലിപ്സ്, ഫിഖ്ഹിന്റെ പരിണാമം, വിവ എം.ഐ.തങ്ങള്‍ പേജ് 114 കേരള നജവതുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരണം
12) എം.ഐ മുഹമ്മദ്‌ സുല്ലമി - ഗള്‍ഫ്‌ സലഫിസം പേജ് 25
13) യുസുഫ് നബ്ഹാനി റാഇയത്തുസുഗ്റാ ഭാഗം 2
14) ഡോ: മുഹമ്മദ്‌ ഹുസൈന്‍ ദഹബി അത്തഫ്സീരു വല്‍ മുഫസ്സിരൂന്‍ 2/569
5) ഫിഖ്ഹിന്റെ പരിണാമം, വിവ എം.ഐ.തങ്ങള്‍ പേജ് 115 കേരള നജവതുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരണം
16) സയ്യിദ്‌ ഖുതുബ്‌ ഇസ്ലാം സവിശേഷതകള്‍ പേജ് 25 വിവ: ശൈഖ് മുഹമ്മദ്‌ കരുവാരക്കുണ്ട്
17) പി. മുഹമ്മദ്‌ കുട്ടശ്ശേരി -ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിന് ഒരാമുഖം പേജ് 17
18) ശൈഖ് മുഹമ്മദ്‌ കാരക്കുന്ന്. വാരാദ്യ മാധ്യമം 2006 ഡിസംബര്‍ 17
19) മിശ്കാത്തുല്‍ ഹുദാ മാസിക 1959 സപ്തംബര്‍. അല്‍മനാര്‍ 1995 ജൂണ
20) കേരള മുസ്ലിം നവോത്ഥാന ചരിത്രം പ്രബോധനം സ്പെഷ്യല്‍ പേജ് 42
21) മുജാഹിദുകള്‍ക്ക്‌ ആദര്‍ശ വ്യതിയാനമോ? പേജ് 19

Wednesday 18 April 2018

സുബ്ഹിയിലെ ഖുനൂത്തും വിഘടിത വാദങ്ങളും


ഖുനൂത് എന്ന അറബി പദത്തിനു പ്രാര്‍ത്ഥിക്കുക,വിനയം കാണിക്കുക,മൌനം ദീക്ഷിക്കുക എന്നൊക്കെ ഭാഷാര്‍ത്ഥമുണ്ട്. എന്നാല്‍ നിസ്കാരത്തില്‍‍ നിര്‍വ്വഹി ക്കപ്പെടുന്ന പ്രത്യേക പ്രാര്‍ത്ഥനയാണ് ഇവിടെ ഖുനൂത് കൊണ്ട് വിവക്ഷിക്കുന്നത്. നിസ്കാരത്തില്‍ മൂന്നുവിധം ഖുനൂത് നിര്‍വ്വഹിക്കപ്പെടുന്നു.

1. നാസിലത്തിന്റെ ഖുനൂത് : മുസ്‌ലിം സമൂഹത്തിനു പൊതുവായി എന്തെങ്കിലും വിപത്തുണ്ടാകുമ്പോള്‍ എല്ലാ നിസ്കാരത്തിലും ഒരുപോലെ നിര്‍വ്വഹിക്കപ്പെടുന്ന ഖുനൂതാണിത്. ഒരിക്കല്‍ ഒരു കൂട്ടം പ്രബോധകരെ ശത്രുപക്ഷം നിര്‍ദാക്ഷിണ്യം അറുകൊല ചെയ്തപ്പോള്‍ ഒരു മാസക്കാലം നബി(സ്വ)യും സ്വഹാബത്തും ഈ ഖുനൂത് നിര്‍വ്വഹിച്ചു.

2.വിത്റിലെ ഖുനൂത്:വിശുദ്ധ റമളാനിലെ അവസാന പകുതിയിലെ വിത്ര്‍ നിസ്കാര ത്തില്‍ മാത്രം നിര്‍വ്വഹിക്കപ്പെടുന്ന ഖുനൂതാണിത്. നബി(സ്വ)യും സ്വഹാബിമാരും ഇത് നിര്‍വ്വഹിച്ചിരുന്നതായി പ്രബലമായ ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്.

3. സ്വുബ്ഹിയിലെ ഖുനൂത് : എല്ലാ ദിവസവും സ്വുബ്ഹി നിസ്കാരത്തില്‍ നിര്‍വ്വഹിക്ക പ്പെടുന്ന ഖുനൂതാണിത്. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇത് സ്ഥിരീകരിക്കുന്നുണ്ട്. നബി(സ്വ) മരണംവരെ ഇത് നിര്‍വ്വഹിച്ചിരുന്നതായി പ്രബലമായ ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇത് സുന്നത്താണെന്ന് ഇമാം ശാഫിഈ(റ) തറപ്പിച്ചുപറയുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, ഇവിടെ മൂന്നാമതായി പരാമര്‍ശിച്ച സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂതിന്റെ കാര്യത്തിലാണ് സുന്നികള്‍ക്കു കേരളത്തിലെ പുത്തനാശയക്കാരുമായി തര്‍ക്കമുള്ളത്.

ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) എഴുതുന്നു: സുബ്ഹിയിലെ രണ്ടാം റക്അത്തിലും റമളാനിൽ രണ്ടാം പകുതിക്ക് ശേഷം വിത്റിലെ അവസാന റക്അത്തിലും അഞ്ച് വഖ്ത് ഫർള് നിസ്കാരങ്ങളിൽ നാസിലത്തിന് വേണ്ടിയും അവസാനത്തെ റക്അത്തിൽ ഇഅ്തിദാലിൽ പതിവായി ചൊല്ലുന്ന ദിക്റിന് ശേഷം ഖുനൂത്ത് ഓതൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ: 66)

"അല്ലാഹുമ്മഹ്ദിനീ"  മുതൽ തുടങ്ങുന്ന ഖുനൂത്തിൽ ഒരു ഭാഗം ദുആയും മറ്റൊരു ഭാഗം സനാഉം (കീർത്തനം) ആകുന്നു മഅ്മൂമായി നിസ്കരിക്കുന്നവൻ ദുആയിൽ ആമീൻ പറയണം സനാഇൽ ഇമാമിനോടൊപ്പം ഓതണം

ഖുനൂത്തിൽ മഅ്മൂം ഇമാമിന്റെ ദുആക്ക് ആമീൻ പറയൽ സുന്നത്താകുന്നു വ ബാരിക് ലീ ഫീമാ അഅ്ത്വൈത വരെയാണ് ദുആയുള്ളത് ശേഷമുള്ള സനാഅ് മഅ്മൂം പതുക്കെ ചൊല്ലണം (തുഹ്ഫ:2/67)

ഖുനൂത്തിന് ശേഷം നബി (സ)യുടെ മേൽ സ്വലാത്തും സലാമും സുന്നത്താണ് ഇമാമും ഒറ്റക്ക് നിസ്കരിക്കുന്നവനും ഇത് ചൊല്ലണം മഅ്മൂം ചൊല്ലുകയോ ആമീൻ പറയുകയോ വേണ്ടത് നമുക്ക് നോക്കാം

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: പ്രബല അഭിപ്രായമനുസരിച്ച് നബി (സ) യുടെ മേലിലുള്ള സ്വലാത്ത് ദുആയിൽ പെട്ടതാകുന്നു ഇമാം ഉറക്കെയാക്കിയാൽ മഅ്മൂം ഉറക്കെ ആമീൻ പറയണം ഇമാമിനോടൊപ്പം ചേരുകയെന്ന അഭിപ്രായം തള്ളപ്പെട്ടതാണ് (തുഹ്ഫ:2/72)

ശാഫിഈ മദ്ഹബിലെ പ്രബല അഭിപ്രായമനുസരിച്ച് നബി (സ)യുടെ മേലിലുള്ള സ്വലാത്ത് ഇമാം ചൊല്ലുമ്പോൾ ആമീൻ പറയലാണ് മഅ്മൂമിന് സുന്നത്ത് തുഹ്ഫയിലെ പ്രബലമെന്ന വാചകത്തെ വ്യാഖ്യാനിച്ചുകൊണ്ട് അല്ലമാ ശർവാനി(റ) എഴുതുന്നത് താഴെ നോക്കുക

എങ്കിലും ഏറ്റവും നല്ലത് ആമീൻ പറയലും ചൊല്ലുകയുമാണ് ഇമാമിന്റെ സ്വലാത്തിന് ആമീൻ പറഞ്ഞതിനുശേഷം സ്വലാത്തു ചൊല്ലുക

ഇമാം റംലി(റ) വിന്റെ ശർഹുൽ ബഹ്ജയിൽ പറയുന്നത് ഇതു രണ്ടുമാവൽ വളരെ നല്ലതാണെന്നാണ് ഇതിൽ രണ്ട് അഭിപ്രായമനുസരിച്ചും കർമമുണ്ട്(ശർവാനി:2/73)


ഖുനൂത്ത് ഒറ്റക്ക് നിസ്കരിക്കുന്നവൻ ഏക വചനമായിട്ടും ഇമാം ബഹുവചനമായിട്ടുമാണ് ചൊല്ലേണ്ടത് ഒറ്റക്ക് നിസ്കരിക്കുന്നവനും മഅ്മൂമും പതുക്കെയാണ് ഖുനൂത്ത് ഓതേണ്ടത് ഇതെല്ലാം തുഹ്ഫയിൽ തന്നെ കാണാം.

ഇമാം നവവി(റ) അദ്കാറില്‍ പറയുന്നു:

وأعلم أن القنوت مشروع عندنا في الصبح وهو سنة مئكدة:(كتا ب الأذكار للنووي

“സ്വുബ്ഹി നിസ്കാരത്ത് തില്‍ ഖുനൂത്ത്‌ ഓതല്‍ ഷാഫി മദ്ഹബില്‍ ശക്തമായ സുന്നത്താണ്.

ഇമാം ശാഫിഈ(റ) സ്വുബ്ഹിന്റെ ഖൂനൂത് സുന്നത്താണെന്ന് പറഞ്ഞത് വ്യക്തവും ശക്തവുമായ രേഖകളുടെ അടിസ്ഥാനത്തിലാണ്. അദ്ദേഹം പറയുന്നു: 

നബി(സ്വ) ഖുനൂത് ഓതിയിട്ടുണ്ട്. സ്വുബ്ഹിയിലെ ഖുനൂത് ഒരിക്കലും അവിടന്ന് ഉപേക്ഷിച്ചിട്ടില്ല. ബിഅ്റ് മഊനക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍   മുശ്.രിക്കുകള്‍ക്കെതിരില്‍ പ്രാര്‍ര്‍ത്ഥിച്ചുകൊണ്ട് പതിനഞ്ച് രാത്രികളില്‍ ഖുനൂത് ഓതി. പിന്നീട് എല്ലാ നിസ്കാരങ്ങളിലുമുള്ള ഖുനൂത് ഉപേക്ഷിച്ചു. എന്നാല്‍, സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂത് നബി(സ്വ) ഉപേക്ഷിച്ചതായി ഞാനറിയില്ല. എന്നല്ല, ബിഅ്ര്‍ മഊനക്കാര്‍ കൊല്ലപ്പെടുന്നതിന്റെ മുമ്പും ശേഷവും നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതിയിരുന്നുവെന്നാണ് ഞാന്‍ അറിയുന്നത്. നബി(സ്വ)ക്ക് ശേഷം അബൂബക്ര്‍, ഉമര്‍, അലി(റ) എന്നിവരൊക്കെ റുകൂഇന് ശേഷമാണ് ഖുനൂത് നിര്‍വ്വഹിച്ചത്. ഉസ്മാന്‍(റ)ന്റെ ചില ഭരണപ്രദേശങ്ങളിലും ഇങ്ങനെ തന്നെയായിരുന്നു. പിന്നീട് നിസ്കാരത്തിലേക്ക് വൈകിയെത്തുന്നവര്‍ക്ക് ഒരു റക്അത്ത് കിട്ടാന്‍വേണ്ടി ഖുനൂത് റുകൂഇനേക്കാള്‍ മുന്തിക്കപ്പെട്ടു” (അല്‍ഉമ്മ് 7/139).

“അനസ്(റ)നോട് സ്വുബ്ഹിയിലെ ഖുനൂതിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടു. അപ്പോള്‍ പറഞ്ഞു: റുകൂഇനു മുമ്പും ശേഷവും ഞങ്ങള്‍ ഖുനൂത്തോതാറുണ്ടായിരുന്നു.” (ഇബ്നുമാജ: 1/374)

“ബറാഉ ബിനു ആസിബ്(റ) ഉദ്ധരിക്കുന്നു. തീര്‍ച്ചയായും നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതാറുണ്ടായിരുന്നു” (ദാരിമി 1/275).

“അനസ്(റ)നോട് ചോദിക്കപ്പെട്ടു. നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതിയിരുന്നോ? അനസ്(റ) പറഞ്ഞു: അതെ. അപ്പോള്‍ ചോദിക്കപ്പെട്ടു: റുകൂഇന് മുമ്പായിരുന്നോ? അനസ് പറഞ്ഞു: റുകൂഇന് ശേഷം അല്‍പ്പം” (ബുഖാരി, മുസ്‌ലിം)

ഹമ്പലീ മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ ഇബ്നു റജബ് ഈ ഹദീസിന്റെ അര്‍ത്ഥത്തെക്കുറിച്ച് തന്റെ ബുഖാരിയുടെ ശറഹില്‍ പറയുന്നതുകാണുക.


“നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതിയിരുന്നെന്നും റുകൂഇന് ശേഷം അല്‍പ്പം ഓതിയെന്നും ഈ ഹദീസ് അറിയിക്കുന്നു.يسيرا  . (അല്‍പ്പം) എന്ന പദം ഖുനൂതിലേക്ക് മടങ്ങുന്നതാകാം. അപ്പോള്‍ അല്‍പ്പം ഖുനൂതോതി എന്നാകും വിവക്ഷ. ഖുനൂതിന്റെ സമയത്തിലേ ക്ക് മടങ്ങുന്നതാകാനും സാധ്യതയുണ്ട്. അപ്പോള്‍ അല്‍പ്പസമയം ഓതി എന്ന അര്‍ത്ഥമായേക്കാം.” (ഇബ്നു റജബ്, ഫതഹുല്‍ബാരി 9/187)

”റബീഉബ്നു അനസ് പറഞ്ഞു: ഞാന്‍ അനസ്(റ)ന്റെ പക്കല്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അനസ്(റ)നോട് ചോദിക്കപ്പെട്ടു. റസൂല്‍(സ്വ) ഒരു മാസക്കാലം മാത്രമാണോ ഖുനൂത് ഓതിയത്. അപ്പോള്‍ അനസ്(റ) പറഞ്ഞു: റസൂല്‍(സ്വ) ദുനിയാവില്‍ നിന്നും വിട്ടുപിരിയുന്നതുവരെ സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതിയിരുന്നു” (ബൈഹഖി: 3/42, ദാറഖുത്നി: 2/28)

ഈ ഹദീസ് തികച്ചും പ്രബലമാണ്. കാരണം, ഈ ഹദീസ് ഉദ്ധരിച്ച ഇമാം ബൈഹഖി(റ) തന്നെ ഈ ഹദീസിനെ കുറിച്ച് അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം പറയുന്നതുകാണുക: “ഈ ഹദീസിന്റെ പരമ്പര പ്രബലവും അതിന്റെ റിപ്പോര്‍ട്ടര്‍മാര്‍ സത്യസന്ധരുമാണ്.” (ബൈഹഖി, സുനനുല്‍ കുബ്റാ: 2/201)

ഇമാം നവവി(റ) പറയുന്നു: “ഈ ഹദീസ് പ്രബലമാണ്. ലക്ഷം ഹദീസുകള്‍ മനഃപാഠമുള്ള ഒരുകൂട്ടം ഹദീസ് പണ്ഡിതന്‍മാര്‍ ഈ ഹദീസ് ഉദ്ധരിക്കുകയും അത് സ്വഹീഹാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഹാഫിള് അബൂ അബ്ദില്ലാ മുഹമ്മദ് ബ്നു അലിയ്യുല്‍ ബല്‍ഖി, ഹാകിം അബൂ അബ്ദില്ലാ, ബൈഹഖി എന്നിവരൊക്കെ ഈ ഹദീസ് സ്വഹീഹാണെന്ന് പ്രഖ്യാപിച്ചവരാണ്. ദാറഖുത്നി സ്വഹീഹായ വിവിധ പരമ്പരകളിലൂടെ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് (ഇമാം നവവി, ശറഹുല്‍ മുഹദ്ദബ്: 3/504).

ഈ ഹദീസിന്റെ പരമ്പരയിലുള്ള അബൂ ജഅ്ഫര്‍ റാസി സത്യസന്ധനല്ലെന്ന ദുര്‍ന്യായമാണ് വിമര്‍ശകര്‍ തട്ടിവിടാറുള്ളത്. എന്നാല്‍ അദ്ദേഹം സത്യസന്ധനല്ലെന്ന് ഇമാമുകള്‍ ആരും തന്നെ പറഞ്ഞിട്ടില്ല.
ഹദീസ് നിരൂപണ ശാസ്ത്രത്തിലെ ഇമാമുമാരായ ഹാകിം, ഇബ്നുസഅ്ദ്, ഇബ്നു മഈന്‍, ഇബ്നു അമ്മാര്‍, ഇബ്നു അബ്ദില്‍ ബറ്ര്‍ തുടങ്ങിയവരൊക്കെ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് ثقة (സത്യസന്ധന്‍) എന്നാണ്. ഇമാം അഹ്മദും ഇബ്നു മഈനും صالح  (നല്ലവന്‍) എന്നും പറഞ്ഞിട്ടുണ്ട്. ഇമാം അബൂഹാതിം പറഞ്ഞു:സത്യസന്ധനും സത്യം പറയുന്നവനും അദ്ദേഹം ഉദ്ധരിച്ച ഹദീസുകള്‍ മെച്ചപ്പെട്ടതുമാണ്” (ഇബ്നു ഹജറില്‍ അസ്ഖലാനി, തഹ്ദീബുത്തഹ്ദീബ്: 4/504). 

എങ്കിലും അദ്ദേഹം ഉദ്ധരിച്ച ഏതാനും ചില ഹദീസുകളുടെ കൃത്യതയെക്കുറിച്ച് ചിലര്‍ നിരൂപണം നടത്തിയിട്ടുണ്ട്. നസാഇ പറഞ്ഞു: ليس بالقوي വേണ്ടത്ര ശക്തനല്ല. ഫല്ലാസ് പറഞ്ഞു: سيئ الحفظ മനഃപാഠം കുറവാണ്. ഇബ്നുഹിബ്ബാന്‍ പറഞ്ഞു: يحدث المناكير عن المشاهير പ്രസിദ്ധരില്‍ നിന്നും മുന്‍കറായ ഹദീസുകള്‍ ഉദ്ധരിക്കുന്നു (ഇബ്നു ഹജറില്‍ അസ്ഖലാനി, തഹ്ദീബുത്തഹ്ദീബ് 4/504).

അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ?

അബൂമാലിക്(റ) തന്റെ പിതാവിനോട് ഇപ്രകാരം ചോദിച്ചു. “താങ്കള്‍ നബി    (സ്വ)യുടെ പിന്നിലും അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരുടെ പിന്നിലും കൂഫയില്‍ വെച്ച് അന്‍പതോളം വര്‍ഷം അലി(റ)ന്റെ പിന്നിലും നിസ്കരിച്ചിട്ടുണ്ടല്ലോ. അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ? പിതാവ് പറഞ്ഞു: കുഞ്ഞുമകനേ, അത് മുഹ്ദസ് (പുതുതായുണ്ടാക്കപ്പെട്ടത്) ആകുന്നു.” ഈ ഹദീസ് തിര്‍മുദി(റ)യും നസാഇ(റ)യും ഇബ്നുമാജ(റ)യും നിവേദനം ചെയ്തതായി മിശ്കാതില്‍ കാണുന്നു. ഇതിനെ സംബന്ധിച്ചെന്തു പറയുന്നു.

ഇമാം ത്വീബി(റ) ഈ ഹദീസിന് മിശ്കാത് വ്യാഖ്യാനമായ കാശിഫില്‍ ഇപ്രകാരം മറുപടി നല്‍കുന്നു. “ഈ സ്വഹാബിയുടെ ഖുനൂത് നിഷേധം കൊണ്ട് ഖുനൂത് ഇ ല്ലെന്നുവരില്ല. കാരണം ഖുനൂത് സ്ഥിരീകരിച്ചുകൊണ്ട് നല്ലൊരു സമൂഹം തന്നെ സാ ക്ഷ്യം വഹിച്ചിട്ടുണ്ട്. ഹസന്‍(റ), അബൂഹുറയ്റ(റ), അനസ്(റ), ഇബ്നുഅബ്ബാസ്(റ) തുടങ്ങിയവര്‍ അവരില്‍പെടും. മാത്രമല്ല, ഈ സ്വഹാബിക്ക് നബി(സ്വ)യോടുള്ള സഹവാസത്തെക്കാള്‍ കൂടുതല്‍ സഹവാസമുള്ളവരായിരുന്നു അവര്‍. ത്വാരിഖുബ്നു അശ് യം(റ) എന്നാണ് ഈ സ്വഹാബിയുടെ പേര്. ഏതായാലും അവര്‍ സാക്ഷ്യം വഹിച്ചതാ ണ് സുസ്ഥിരമായത്” (കാശിഫ് – 3/160).

ഇബ്നുല്‍ അല്ലാന്‍(റ) എഴുതുന്നു: “ശറഹുല്‍ മിശ്കാതില്‍ ഇബ്നുഹജര്‍(റ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. നിശ്ചയം ഖുനൂത് സ്ഥിരീകരിച്ചവര്‍ കൂടുതല്‍ ജ്ഞാനികളും എണ്ണം അധികരിച്ചവരുമാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് മുന്‍ഗണന നല്‍കല്‍ നിര്‍ബന്ധമാണെന്ന് നമ്മുടെ ഇമാമുകള്‍ മറുപടി പറഞ്ഞിട്ടുണ്ട്. പ്രസ്തുത സ്വഹാബി വര്യന്‍ നിസ് കാരവേളയില്‍ വിദൂരത്തായതുകൊണ്ടോ നബി(സ്വ)യും മേല്‍പറഞ്ഞ സ്വഹാബികളും ഖുനൂത് പതുക്കെയാക്കിയതുകൊണ്ടോ കേള്‍ക്കാതിരിക്കാനും ന്യായമുണ്ടെന്ന് ഹാഫിള് ഇബ്നുഹജര്‍(റ) പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ നബി(സ്വ) വിത്റിലല്ലാതെ ഖുനൂത് ഓതിയിട്ടില്ല എന്ന ഇബ്നു മസ്ഊദി(റ)ല്‍ നിന്നുള്ള നിവേദനം വളരെ ദുര്‍ബലമാണ്” (അ ല്‍ ഫുതൂഹാതുര്‍റബ്ബാനിയ്യ – 2/286).

ചുരുക്കത്തില്‍ ഖുനൂത് സ്ഥിരീകരിച്ച നിരവധി സ്വഹാബാക്കളുടെ നിവേദനങ്ങളെ ഒഴിവാക്കി ഈ ഒരു സ്വഹാബി വര്യന്റെ നിവേദനത്തെ അവലംബിക്കാന്‍ രേഖകള്‍ സമ്മതിക്കുന്നില്ല. മാത്രമല്ല, ഈ സ്വഹാബിവര്യന്റെ വാക്ക് ‘അയ് ബുനയ്യ മുഹ്ദസുന്‍’ (കുഞ്ഞിമോനേ, പുതുതായി ഉണ്ടാക്കപ്പെട്ടതാണ്) എന്ന് മാത്രമാണ്. ഈ വാക്കിനര്‍ഥം ഖുനൂത് പുതുതായി ഉണ്ടാക്കപ്പെട്ടതാണെന്ന് തന്നെ ആയിക്കൊള്ളണമെന്നില്ല. നിരന്തരമായി ആ ചരിച്ചുപോന്ന ഖുനൂതിനെ സംബന്ധിച്ചുള്ള ചോദ്യം തന്നെ മുഹ്ദസാണെന്നും ഖുനൂതിനെ സംബന്ധിച്ച് ഇതിന് മുമ്പ് ആരും ചോദിച്ചിട്ടില്ല എന്നാവാനും സാധ്യതയുണ്ട്. ഖു നൂതിനെ സംബന്ധിച്ചാണല്ലോ ഈ സ്വഹാബിയോട് ചോദ്യമുന്നയിക്കപ്പെട്ടത്. ഈ ചോ ദ്യത്തെയാണ് മുഹ്ദസുന്‍ എന്ന വാക്കുകൊണ്ട് പ്രതികരിച്ചത്. അപ്പോള്‍ മേലില്‍ ഇപ്രകാരം ചോദിക്കുന്നത് സൂക്ഷിക്കണമെന്ന് പുത്രനെ അദബ് പഠിപ്പിക്കുകയാണ് സ്വഹാബിവര്യന്‍ ചെയ്യുന്നത്. സുബൈദുബ്നുല്‍ ഹാരിസി(റ)ല്‍ നിന്ന് ശരീക്, സുഫ്യാന്‍(റ) എന്നിവര്‍ വഴിയായി രണ്ട് നിവേദക പരമ്പരയിലൂടെ ഇബ്നു അബീശൈബ(റ) നിവേദനം ചെയ്ത ഹദീസ് മേല്‍ സാധ്യതക്ക് ശക്തി കൂട്ടുന്നു. സുബൈദ്(റ) പറഞ്ഞു. ‘സ്വു ബ്ഹി നിസ്കാരത്തിലെ ഖുനൂത് സംബന്ധമായി ഞാന്‍ ഇബ്നു അബീ ലൈല(റ)യോട് ചോദിച്ചു. അവര്‍ പറഞ്ഞു. ഖുനൂത് പണ്ട് മുതലേ നടന്നുവരുന്ന സുന്നത്താകുന്നു” (മുസ്വന്നഫു ഇബ്നി അബീശൈബ – 2/312).

Tuesday 17 April 2018

സംശയവും മറുപടിയും - വിൽക്കൽ വാങ്ങലുകൾ

 

സാധനം ചെലവാകാൻ വേണ്ടി കളവ് പറയൽ ഹറാമല്ലേ ?

ഹറാമാണ് ഭൂമി, വാഹനക്കച്ചവടക്കാർ ,ബ്രോക്കർമാർ,മരക്കച്ചവടക്കാർ ,മത്സ്യ-മാംസ കച്ചവടക്കാർ, ഷോപ്പുകളിൽ നിൽക്കുന്ന സെയിൽസ്മാൻമാർ തുടങ്ങിയവരൊക്കെ കച്ചവടം നടക്കാൻ വേണ്ടി കളവ് പറയുന്നുണ്ടെങ്കിൽ അതെല്ലാം ഹറാം തന്നെ കളവ് പറയൽ ചരക്ക് വേഗം ചിലവാക്കിത്തരും ,ബർക്കത്തിനെ നശിപ്പിക്കുകയും ചെയ്യുമെന്ന് നബി  (സ) പറഞ്ഞിട്ടുണ്ട്  (ബുഖാരി)

മണൽ ,മെറ്റൽ നിർമ്മാണ വസ്തുക്കൾ, ലോറിക്കാർ അളവ് കൂട്ടി പറയാറുണ്ട്  (ഉദാ :80ഫൂട്ട്,100 ഫൂട്ട് ഉണ്ട് എന്ന് പറയും )ഇത് ഹറാമല്ലേ ?

തീർച്ചയായും ഹറാമാണ്  

വിൽക്കാൻ പാടില്ലാത്ത വസ്തുക്കൾ ഏതെല്ലാം ?

മദ്യം,കഞ്ചാവ്, പാൻപരാഗ് തുടങ്ങിയ ലഹരിവസ്തുക്കൾ ,നജസുകൾ,ഹറാമായ ഉപകരണങ്ങൾ തുടങ്ങിയവ  

ലോഡ്ജ്, ക്വാട്ടേഴ്സ് തുടങ്ങിയവ അനാശ്യാസത്തിന് വിട്ടുകൊടുത്താൽ ഉടമസ്ഥനും കുറ്റക്കാരനാവില്ലേ ? 

ആവും തെറ്റിന് സൗകര്യമൊരുക്കി കൊടുക്കുന്നതും തെറ്റ് തന്നെ 

കളവ് പറയാതെ കച്ചവടം നടക്കില്ല എന്നാണല്ലോ എല്ലാവരും പറയുന്നത്? 

അത് ശരിയല്ല സത്യം പറഞ്ഞാൽ ഉള്ള ലാഭത്തിൽ അല്ലാഹു ബർക്കത്ത് ചെയ്യും

അമിതമായ കൊള്ളലാഭം എടുക്കാൻ പാടുണ്ടോ ? 

ഇല്ല എന്ന നിയമമില്ലെങ്കിലും തന്നോട് മറ്റൊരാൾ എടുക്കാമെന്ന് നമുക്ക് ഉൾക്കൊള്ളാവുന്ന ലാഭമോ  നാം മറ്റുള്ളവരോട് എടുക്കാവൂ (ഇഹ്യാഉലുമിദ്ധീൻ 2/98)ഒരു ലക്ഷത്തിന് വാങ്ങിയ വസ്തു കുറഞ്ഞകാലയളവിനുള്ളിൽ പത്ത് ലക്ഷത്തിന് നമുകൊരാൾ മറിച്ചുവിറ്റാൽ ഒമ്പത് ലക്ഷം അയാൾ ലാഭം എടുക്കുന്നത് നമുക്ക് ഉൾക്കൊള്ളാനാവില്ല അതുപോലെ നമ്മളും ഒരു ലക്ഷത്തിന്റെ മുതൽ പത്ത് ലക്ഷത്തിന് വിൽക്കരുത് ഇതാണ് തഖ്വ്വ കുറഞ്ഞ ലാഭം കൊണ്ട് തൃപ്തി പെടുന്നവർക്ക് കച്ചവടം കൂടുകയും ബർകത്ത് ലഭിക്കുകയും ചെയ്യുമെന്നും ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട് 

സത്യസന്ധനായ കച്ചവടക്കാരന്റെ പ്രതിഫലം എന്താണ്? 

ശുഹദാക്കളുടെയും സിദ്ധീഖീങ്ങളുടെയും കൂടെ നാളെ പരലോകത്ത് അല്ലാഹു അയാളെ ഒരുമിച്ച് കൂട്ടും എന്ന് നബി  (സ)പ്രസ്താവിച്ചിരിക്കുന്നു (തുർമുദി,ഹാകിം)

ഏറ്റവും നല്ല ഭക്ഷണം ഏതാണ്? 

സ്വന്തം കൈ കൊണ്ട് അദ്ധ്വാനിച്ചുണ്ടാക്കിയത് എന്നാണ് ഹദീസിൽ പറഞ്ഞത് (അഹ്മദ്) എന്നാൽ പണ്ഡിതർ ,മുസ്ലിംങ്ങളുടെ പൊതുപ്രവർത്തകർ തുടങ്ങിയവർ ഉള്ള സമയം മറ്റുള്ളവർക്ക് അറിവ് പഠിപ്പിക്കാനും മറ്റും ഉപയോഗിക്കണമെന്ന് ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടുണ്ട് 

ലോട്ടറി എടുക്കൽ ഹറാമാണോ ?

ഹറാമാണ് 

കടകളിൽ നിന്നും മറ്റും ലഭിക്കുന്ന സമ്മാനകൂപ്പൺ വഴി കിട്ടുന്നവ ഹറാമാണോ ?

അല്ല 

ബാങ്ക് ,ലോട്ടറി, ബാർ തുടങ്ങിയ ഹറാമിന്റെ സ്ഥാപനങ്ങൾക്ക് കെട്ടിടം വാടകയ്ക്ക് നൽകൽ ഹറാമല്ലേ ?

ഹറാമാണ് 

ഒരാൾ വില പറഞ്ഞ് ഉറപ്പിച്ചശേഷം മറ്റൊരാൾ വില കൂട്ടി പറഞ്ഞ് കച്ചവടം മുടക്കാൻ പാടുണ്ടോ ? 

ഒരാൾ വില പറഞ്ഞു ആ വില വിൽക്കുന്നവന് തൃപ്തിയുമായി കച്ചവടം ഉറപ്പിക്കുകയും ചെയ്താൽ പിന്നെ മറ്റൊരാൾ വില പറയുന്നത് ഹറാമാണ് ഉറപ്പിച്ചില്ലെങ്കിൽ വീണ്ടും പറയാം (തുഹ്ഫ4/313)

ഭൂമിയോ മറ്റോ വാങ്ങാൻ വേണ്ടി അഡ്വാൻസ് കൊടുത്ത ചെറിയ സംഖ്യ കച്ചവടം നടന്നില്ലെങ്കിൽ എന്തു ചെയ്യണം?  

തിരിച്ചു കൊടുക്കണം തിരിച്ചു കൊടുക്കാതിരിക്കൽ ഹറാമാണ് (തുഹ്ഫ 4/355)

ഖബറിങ്ങലും മറ്റും ഖുർആൻ ഓതാൻ വേണ്ടി ആളെ കൂലിക്ക് വിളിക്കാമോ ? 

വിളിക്കാം ഹജ്ജ്, സക്കാത്ത്  വിതരണം ,ഉളുഹിയ്യത്ത് വിതരണം, മയ്യിത്ത് പരിപാലനം തുടങ്ങിയ ഇബാദത്തുകൾക്കൊക്കെ ആളെ കൂലിക്ക് വിളിക്കാം  (തുഹ്ഫ 6/180)

ഭൂമി, ഖബർസ്ഥാന് വേണ്ടി വാടകക്ക് എടുക്കാമോ ? 

മറുപടി:  ഇല്ല  (ഫത്ഹുൽ മുഈൻ 282) 


Saturday 14 April 2018

പ്രവാചകരുടെ മാതാപിതാക്കള്‍ പിഴച്ചവരോ?




മുത്ത് റസൂലി(റ)ന്റെയും, ഇബ്‌റാഹീം നബി(അ)യുടെയും ഈ രണ്ടു മഹാപ്രവാചകന്മാരുടെയും മാതാപിതാക്കള്‍ നരകാവകാശികളാണെന്നാണ് ബിദ്അത്തുകാര്‍ കാലങ്ങളായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

അവരെ മഹത്ത്വവവല്‍ക്കരിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ മൗലിദുകള്‍ അസ്വീകാര്യമാണെന്നും മതവിരുദ്ധര്‍ വാദിക്കുന്നു.

നബി(സ്വ)യുടെ പിതൃപരമ്പരയില്‍പെട്ട ഇബ്‌റാഹിം നബി(അ)യുടെ പിതാവ് ആസര്‍ തനി ബിംബാരാധകനാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘ഇബ്‌റാഹിം തന്റെ പിതാവ് ആസറിനോട് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക. വിഗ്രഹങ്ങളെ നിങ്ങള്‍ ദൈവമായി സ്വീകരിക്കുകയാണോ? നിങ്ങളെയും നിങ്ങളുടെ ജനതയെയും വ്യക്തമായ വഴികേടിലായി ഞാന്‍ കാണുന്നു’ (സൂറത്തു അന്‍ആം 74).  ഇതോടെ നബി(സ്വ)യുടെ കുടുംബ പരമ്പര കളങ്കരഹിതമാണെന്ന് പറയുന്നതിനര്‍ത്ഥമില്ലെന്നു മനസ്സിലായില്ലേ ? 

ഖുര്‍ആന്‍ പറഞ്ഞ ആസര്‍ ഇബ്‌റാഹിം നബി(അ)യുടെ പിതാവായിരുന്നില്ല. പിതൃവ്യനായിരുന്നുവെന്നാണ് പണ്ഡിതന്മാര്‍ ഇതിനു നല്‍കുന്ന മറുപടി. 

അല്ലാമാ ആലൂസി വിശദീകരിക്കുന്നു: ‘അഹ്‌ലുസ്സുന്നയുടെ പണ്ഡിതരില്‍ ഭൂരിഭാഗവും ആസര്‍ ഇബ്‌റാഹിം നബി(അ)യുടെ പിതാവല്ലെന്ന പക്ഷക്കാരാണ്. നബി(സ)യുടെ പിതാമഹന്മാരില്‍ അവിശ്വാസിയായ ഒരാള്‍ പോലുമില്ല. കാരണം നബി(സ്വ) പറയുന്നു: ‘സംശുദ്ധമായ ആളുകളുടെ മുതുകിലൂടെ വിശുദ്ധരായ സ്ത്രീകളുടെ ഗര്‍ഭപാത്രങ്ങളിലേക്ക് എന്നെ നീക്കം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു.’ സത്യനിഷേധികളെ കുറിച്ച് സംശുദ്ധര്‍ എന്ന് പറയാന്‍ പാടില്ല. മുശ്‌രിക്കുകള്‍ നജസാണെന്നാണല്ലോ ഖുര്‍ആനിന്റെ പ്രഖ്യാപനം (റൂഹുല്‍ മആനി: 7/194,95).

ഹാഫിള് ജലാലുദ്ദീന്‍ സുയൂഥി(റ) വിശദമായി എഴുതുന്നതിങ്ങനെ: ആസര്‍ ഇബ്‌റാഹിം നബിയുടെ പിതാവല്ലായിരുന്നുവെന്നതിന് തെളിവുകള്‍ പലതാണ്. നബിമാരുടെ പിതാക്കന്മാര്‍ ഒരിക്കലും അവിശ്വാസികളാവുകയില്ല എന്നതാണിതില്‍ പ്രധാനം. തിരുനബി(സ്വ)യുടെ നൂറിനെ സ്രഷ്ടാവിനെ സാഷ്ടാംഗം ചെയ്യുന്നവരിലൂടെ മാത്രം കൈമാറപ്പെട്ടു എന്ന് സൂചിപ്പിക്കുന്ന ശുഅറാഅ് സൂറത്തിലെ 219-ാം സൂക്തം ഇക്കാര്യമാണ് വിളിച്ചോതുന്നത്.

ഇബ്‌റാഹിം നബി(അ)യുടെ പിതാവടക്കമുള്ള നബി(സ്വ)യുടെ കുടുംബ പരമ്പരയിലെ എല്ലാവരും തൗഹീദില്‍ വിശ്വസിച്ചവരാണെന്ന് പ്രസ്തുത ആയത്ത് തറപ്പിച്ച് പറയുന്നു. ഇബ്‌നു അബീശൈബയും ഇബ്‌നുല്‍ മുന്‍ദിറും ഇബ്‌നു അബീഹാതിമും നിരവധി പരമ്പരകളിലൂടെ ഉദ്ധരിച്ചത് ഇതിനോട് ചേര്‍ത്തു വായിക്കുക. 

സൂറത്തു അന്‍ആമിലെ 74-ാം ആയത്തിന്റെ തഫ്‌സീറില്‍ ഇബ്‌നുല്‍ മുന്‍ദിര്‍(റ) ഇബ്‌നു ജുറൈജില്‍ നിന്ന് സ്വഹീഹായ സനദോടെ ഉദ്ധരിച്ചിരിക്കുന്നത് കാണാം: ആസര്‍ ഇബ്‌റാഹിം നബി(അ)യുടെ പിതാവല്ല. ഇബ്‌റാഹിം നബിയുടെ പിതാവിന്റെ പേര് തീറഖ് അെല്ലങ്കില്‍ താറഖ് ബിന്‍ ശാരിഖ് ബിന്‍ നാഖൂര്‍ ബ്ന്‍ ഫാത്വിം എന്നാകുന്നു. ഇമാം സുദ്ദി(റ)യില്‍ നിന്ന് സ്വഹീഹായ സനദോടെ ഇബ്‌നു അബീഹാതം ഉദ്ധരിക്കുന്ന സംഭവവും ഇതിന് ഉപോല്‍ബലകമാണ്. ഇബ്‌റാഹിം നബിയുടെ പിതാവ് താറഖാണ് എന്നദ്ദേഹം സ്ഥിരീകരിക്കുന്നു. ‘അബ്’ എന്ന പദം പിതൃവ്യന്‍ എന്ന അര്‍ത്ഥത്തെ കുറിക്കാന്‍ അറബികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട് എന്നാണിതിന്റെ ന്യായീകരണം (മസാലികുല്‍ ഹുനഫാ പേ: 33).

ഇമാം ഇബ്‌നുല്‍ മുന്‍ദിര്‍(റ) തന്റെ തഫ്‌സീറില്‍ സുലൈമാനുബ്ന്‍ സര്‍ദില്‍ നിന്നുദ്ധരിക്കുന്നു: ഇബ്‌റാഹിം നബി(അ)യെ തീയിലേക്കെറിയാന്‍ ആബാലവൃദ്ധം ജനങ്ങളും വിറകുശേഖരിക്കാന്‍ തുടങ്ങി. തീയിലേക്കെടുത്തറിയുമെന്നായപ്പോള്‍ ഇബ്‌റാഹിം(അ) പറഞ്ഞു: ‘എനിക്കല്ലാഹു മതി, കാര്യങ്ങളേല്‍പ്പിക്കാന്‍ അവനത്രെ ഏറ്റവും നല്ലവന്‍ (സൂറത്തുല്‍ അമ്പിയാഅ് 69) 

അല്ലാഹുവിന്റെ കല്‍പന പ്രകാരം തീ തണുപ്പും രക്ഷയുമായി മാറുകയും ഇബ്‌റാഹിം നബി ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. അപ്പോള്‍ ഇബ്‌റാഹിം നബിയുടെ പിതൃവ്യന്‍ പറഞ്ഞു: ഞാന്‍ നിമിത്തമാണ് ഇബ്‌റാഹിം നബി രക്ഷപ്പെട്ടത്. അപ്പോള്‍ ഒരു തീനാളം അദ്ദേഹത്തിന്റെ കാല്‍പാദത്തില്‍ പതിക്കുകയും അയാള്‍ എരിഞ്ഞമരുകയുമുണ്ടായി. പ്രസ്തുത സംഭവത്തില്‍ ‘അമ്മ്’ അഥവാ പിതൃവ്യന്‍ എന്ന പദം തന്നെയാണ് പ്രയോഗിച്ചിട്ടുളളത് (റൂഹുല്‍ മആനി 7/194, മസാലികുല്‍ ഹുനഫാ: പേ: 34).

ഇബ്‌റാഹിം നബിയുടെ ‘അമ്മ്’ (പിതൃവ്യന്‍) ആണ് ആസര്‍ എന്ന് ബോധ്യപ്പെട്ടല്ലോ. എങ്കില്‍ എന്തുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ ‘അബ്’ എന്ന് പ്രയോഗിച്ചു എന്ന സംശയമുയര്‍ന്നു വരും. അറബികള്‍ സാധാരണയായി പിതൃവ്യന്‍ എന്ന് അര്‍ത്ഥം കുറിക്കാന്‍ ‘അബ്’ എന്ന പദം ഉപയോഗിക്കാറുണ്ട്. (സഹോദരന്റെ മകനെ ‘യാ ബുനയ്യ’ എന്ന് വിളിക്കലും അറബി ഭാഷയില്‍ സാധാരണമാണ്). അല്ലാഹു പറയുന്നു: ‘മരണാസന്നനായ യഅ്ഖൂബ് നബി(അ) മക്കളോട് ചോദിച്ചു: എനിക്ക് ശേഷം നിങ്ങള്‍ ആരെയാണ് ആരാധിക്കുക? അവര്‍ പറഞ്ഞു. നിങ്ങളും നിങ്ങളുടെ പിതാക്കന്മാരായ ഇബ്‌റാഹിം നബിയും ഇസ്മാഈല്‍ നബിയും ഇസ്ഹാഖ് നബിയും ആരാധിച്ച അല്ലാഹുവിനെയാണ് ഞങ്ങളാരാധിക്കുക (അല്‍ ബഖറ-133). ഇസ്മാഈല്‍ നബി(അ), യഅ്ഖൂബ് നബി(അ)യുടെ പിതാവല്ല, പിതൃവ്യനാണ്. എന്നിട്ടും അല്ലാഹു പ്രയോഗിച്ചത് (ആബാഅ്) എന്ന പദമാണ്.

ശൈഖ് സനാഉല്ലാ അല്‍ മള്ഹരി(റ) പറയുന്നു: ‘സ്വഹീഹായ അഭിപ്രായ പ്രകാരം ഇബ്‌റാഹിം നബിയുടെ പിതൃവ്യനാണ് ആസര്‍. അറബികള്‍ സാധാരണയായി പിതൃവ്യന്‍ എന്ന പദം കുറിക്കാന്‍ പിതാവ് എന്നര്‍ത്ഥം വരുന്ന അബ് പ്രയോഗിക്കാറുണ്ട്. അല്ലാഹു ഖുര്‍ആനില്‍ (അല്‍ ബഖറ 133) സ്വീകരിച്ച ശൈലി ഇതിനു തെളിവാണ്. ആസറിന്റെ യഥാര്‍ത്ഥ പേര് നാഖൂര്‍ എന്നായിരുന്നു. ആദ്യം അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കിലും നംറൂദിന്റെ മന്ത്രിയായതോടെ ഭൗതിക നേട്ടം കൊതിച്ച് തന്റെ പിതാമഹന്മാരുടെ മതമൊഴിവാക്കുകയായിരുന്നു ഇയാള്‍. 

ഇമാം റാസി(റ) ആസര്‍ ഇബ്‌റാഹിം നബിയുടെ പിതൃവ്യനാണ്, പിതാവല്ല എന്ന് പറഞ്ഞിട്ടുണ്ട്. പൂര്‍വസൂരികളില്‍പെട്ട വലിയ ഒരു സംഘം ഇതേ അഭിപ്രായക്കാരാണ്. ഇമാം സുര്‍ഖാനി(റ) പറയുന്നു: ശിഹാബുല്‍ ഹൈതമി വ്യക്തമാക്കിയത് പോലെ ആസര്‍ ഇബ്‌റാഹിം നബി(അ)യുടെ പിതൃവ്യനാണ് എന്ന വിഷയത്തില്‍ ചരിത്ര പണ്ഡിതന്മാരും അഹ്‌ലുല്‍ കിതാബും ഏകാഭിപ്രായക്കാരാണ്. ഇമാം റാസി(റ)യും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇമാം സുയൂഥി(റ) പറയുന്നു: ഇബ്‌റാഹിം നബിയുടെ പിതാവ് താറഖ് ആണെന്നാണ് ഇബ്‌നു അബ്ബാസ്(റ), മുജാഹിദ്(റ), ഇബ്‌നു ജരീര്‍(റ), സുദ്ദി(റ) എന്നിവര്‍ പറഞ്ഞിട്ടുള്ളത്. തഫ്‌സീറു ഇബ്‌നില്‍ മുന്‍ദിറില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്ന ഒരു അസര്‍ ഞാന്‍ കണ്ടിട്ടുണ്ട്. ആസര്‍ എന്ന പദം പരിചയപ്പെടുത്തി ‘അല്‍ ഖാമൂസ്’ രേഖപ്പെടുത്തുന്നു: ‘ഇത് ഇബ്‌റാഹിം നബിയുടെ പിതൃവ്യന്റെ പേരാണ്. പിതാവിന്റെ പേര് താറഖ് എന്നാണ്’ (തഫ്‌സീറുല്‍ മള്ഹരി 3/256).

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് വിവിധ പരമ്പരകളോടെ ഉദ്ധരിക്കുന്നു: ‘ഇബ്‌റാഹിം നബിയുടെ പിതാവിന്റെ പേര് ആസര്‍ എന്നല്ല, താറഖ് എന്നാണ്.’ ഇതേ ആശയം അദ്ദുര്‍റുല്‍ മന്‍സൂറിന്റെ മൂന്നാം വാള്യം 43-ാം പേജിലും ഇബ്‌നു കസീര്‍ രണ്ടാം വാള്യം 100-ാം പേജിലും കാണാം.


ഇമാം ഇബ്‌നു ഹജര്‍(റ) എഴുതുന്നു: ‘ആസര്‍ യഥാര്‍ത്ഥത്തില്‍ ഇബ്‌റാഹിം നബിയുടെ പിതൃവ്യനാണ്. അറബികള്‍ പിതൃവ്യനെയും അബ് എന്നാണ് പേര് വിളിക്കാറുള്ളത്. അല്ലാഹു സൂറത്തുല്‍ ബഖറയിലെ 133-ാം ആയത്തിലും ഇതേ പ്രയോഗം നടത്തിയിട്ടുണ്ട്. യഅ്ഖൂബ് നബി(അ)യുടെ പിതൃവ്യനായ ഇസ്മാഈല്‍ നബിയെ അബ് എന്ന് പരിചയപ്പെടുത്തി (അല്‍മിനഹുല്‍ മക്കിയ്യ 1/152).

മുഹമ്മദ് ബ്‌നു കഅബ്(റ), ഖതാദ(റ), മുജാഹിദ്(റ), ഹസന്‍(റ) തുടങ്ങിയവരില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു: ആസര്‍ ഒരു സത്യവിശ്വാസിയായി കാണാന്‍ ഇബ്‌റാഹിം നബി(അ)ക്ക് നല്ല ആഗ്രഹമുണ്ടായിരുന്നു. ശിര്‍ക്ക് വെടിയില്ലെന്ന് കണ്ടപ്പോള്‍ ഇബ്‌റാഹിം നബി(അ) പിന്തിരിഞ്ഞു.

(ഇബ്‌റാഹിം നബിയെ തിയ്യിലിട്ട ആ ദിവസത്തില്‍ തന്നെയായിരുന്നു ആസറിന്റെ അന്ത്യമെന്ന് നേരത്തെ പറഞ്ഞത് മറക്കാതിരിക്കുക). തീയിലിട്ട സംഭവം കഴിഞ്ഞയുടന്‍ ഇബ്‌റാഹിം(അ) ശാമിലേക്ക് യാത്ര തിരിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം മിസ്‌റിലേക്ക് പലായനം ചെയ്തു. മിസ്‌റില്‍ വെച്ചാണ് ഹാജര്‍(റ)യെ സേവകയായി ലഭിക്കുന്നത്. പിന്നീട് അദ്ദേഹം ശാമിലേക്ക് തന്നെ തിരിച്ചുപോയി. ആ സമയത്താണ് ഹാജറ ബീവി(റ)യെയും മകന്‍ ഇസ്മാഈല്‍(അ)നെയും മക്കയില്‍ കൊണ്ടുചെന്നാക്കാന്‍ അല്ലാഹുവിന്റെ കല്‍പന വരുന്നത്. ഭാര്യയെയും മകനെയും വിജനമായ ഭൂമിയില്‍ തനിച്ചാക്കി ഇബ്‌റാഹിം നബി(അ) ‘ഞങ്ങളുടെ രക്ഷിതാവേ, നീ എനിക്കും എന്റെ മാതാപിതാക്കള്‍ക്കും എല്ലാ വിശ്വാസികള്‍ക്കും വിചാരണനാളില്‍ പൊറുത്തു തരണേ എന്ന് പ്രാര്‍ത്ഥിക്കുന്നു (സൂറത്തു ഇബ്‌റാഹിം 41). 

മാതാപിതാക്കള്‍ കാഫിറാണെങ്കില്‍ അവര്‍ക്ക് വേണ്ടി ഇബ്‌റാഹിം നബി(അ) ദുആ ചെയ്യുമോ? 

ഈ സംഭവം വിശദീകരിച്ച് ഇമാം സുയൂഥി(റ) പറയുന്നു: പിതൃവ്യനായ ആസര്‍ മരിച്ച ശേഷവും ഇബ്‌റാഹിം നബി(അ) പിതാവിന് വേണ്ടി ഇസ്തിഗ്ഫാര്‍ നടത്തിയിട്ടുണ്ട്. അവിശ്വാസിയായതു കാരണം ഇബ്‌റാഹിം നബി(അ) ഇസ്തിഗ്ഫാര്‍ നിര്‍ത്തിയെന്നു ഖുര്‍ആന്‍ വ്യക്തമാക്കിയത് സ്വന്തം പിതാവിനെ കുറിച്ചല്ലെന്നും പിതൃവ്യനെ കുറിച്ചാണെന്നും ഇതില്‍ നിന്നും ബോധ്യമായി. 

ഹാഫിള് ഇബ്‌നു സഅദ് ഉദ്ധരിക്കുന്നു: ഇബ്‌റാഹിം നബി(അ)ക്ക് ഇസ്മാഈല്‍(അ) ജനിക്കുന്നത് 90-ാം വയസ്സിലാണ്. ത്വബഖാതില്‍ അദ്ദേഹം തന്നെ കലബി(റ)വില്‍ നിന്നും ഉദ്ധരിക്കുന്നു: ബാബിലോണില്‍ നിന്നും ശാമിലേക്ക് പലായനം ചെയ്തത് 37-ാം വയസ്സിലായിരുന്നു. തിയ്യിലിടല്‍ കൃത്യം കഴിഞ്ഞയുടനെയാണല്ലോ പലായനവും പിതൃവ്യന്റെ മരണവുമുണ്ടായത്. ഇസ്മാഈല്‍ നബി(അ) ജനിച്ച ശേഷമാണ് മക്കയിലേക്ക് പോയതും മാതാപിതാക്കള്‍ക്ക് വേണ്ടി ദുആ ചെയ്തതും. അതായത് ആസര്‍ മരിച്ച് 50-ലേറെ വര്‍ഷങ്ങള്‍ക്ക് ശേഷവും ഇബ്‌റാഹിം നബി(അ) മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ട് (അല്‍ ഹാവി ലില്‍ ഫതാവാ: 2/214,215).

ആസര്‍ തന്നെയാണ് ഇബ്‌റാഹിം നബിയുടെ പിതാവെന്ന് സമ്മതിച്ചാല്‍ തന്നെ നബി(സ്വ)യുടെ നൂര്‍ ഒരു കാഫിറിലൂടെ കടന്ന് പോയെന്ന് പറയാന്‍ യാതൊരു ന്യായവുമില്ല. അല്ലാമാ അശ്ശൈഖ് മുഹമ്മദ് നൂവി അല്‍ ജാവി(റ) പറയുന്നു: നബി(സ്വ)യുടെ നൂര്‍ മുതുകിലായിരിക്കെ അവരുടെ പിതാമഹന്മാരില്‍ ഒരാളും വിഗ്രഹാരാധകരായിട്ടില്ല. അതില്‍ നിന്നവര്‍ സംശുദ്ധരാണ്. അതേസമയം അവിടുത്തെ നൂര്‍ കടന്ന് പോയതിന് ശേഷം വിഗ്രഹാരാധനയടക്കം അവിശ്വാസത്തിന്റെ വിവിധ പ്രവണതകള്‍ അവരില്‍ നിന്നുണ്ടായേക്കാം (തഫ്‌സീറുല്‍ മുനീര്‍ 1/272).


ആസര്‍ ആദ്യകാലത്ത് സത്യവിശ്വാസിയായിരുന്നുവെന്ന് തഫ്‌സീറുല്‍ മള്ഹരിയില്‍ നിന്നു നാം നേരത്തെ ഉദ്ധരിച്ചതോര്‍ക്കുക. ഇമാം സ്വാവിയും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് (ഹാശിയതു സ്വാവി അലാ തഫ്‌സീര്‍ ജലാലൈന്‍ 2/23,24). ചുരുക്കത്തില്‍, ആസര്‍ വിശ്വാസിയാണെന്ന പ്രബല അഭിപ്രായമനുസരിച്ചും അല്ലെന്ന ദുര്‍ബല വീക്ഷണമനുസരിച്ചും നബി(സ്വ)യുടെ നൂര്‍ അവിശ്വാസികളിലൂടെ വന്നിട്ടില്ലെന്ന് വ്യക്തമായി.

ഇത്രയും തെളിവുകൾ ഉദ്ധരിച്ചത് ഇബ്‌റാഹീം നബി (അ) യുടെ പിതാവ് ഇസ്‌ലാം സ്വീകരിച്ചെന്നും അദ്ധേഹത്തിന്റെ പേര് താറഖ് എന്ന് പകൽ വെളിച്ചം പോലെ മനസ്സിലായിരിക്കുകയാണ് 

അടുത്തത് മുഹമ്മദ് നബി (സ) യുടെ മാതാപിതാക്കളെ പറ്റി വിശദീകരിക്കാം

ഇന്ന അബീ വഅബാക ഫിന്നാര്‍

നബി(സ്വ)യുടെ മാതാപിതാക്കള്‍ നരകത്തിലാണെന്ന് പ്രചരിപ്പിക്കുന്നവര്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന ഒരു ഹദീസ് ഭാഗമാണ് ‘എന്റെയും താങ്കളുടെയും പിതാക്കള്‍ നരകത്തിലാണ്’ എന്നത്. ഇതു ദുര്‍വ്യാഖ്യാനിച്ചാണ് പുണ്യറസൂല്‍(സ്വ)യുടെ മാതാപിതാക്കള്‍ അവിശ്വാസികളാണെന്ന അധര്‍മം ഇവര്‍ പ്രചരിപ്പിക്കുന്നത്.


ഇതിനും അഹ്‌ലുസ്സുന്ന മറുപടി നല്‍കിയിട്ടുണ്ട്. നബി(സ്വ)യുടെ മാതാപിതാക്കള്‍ നരകത്തിലെല്ലന്ന് പറഞ്ഞവരൊക്കെ ഈ ഹദീസ് കണ്ടവരാണ്. വിശദീകരിക്കാം. ഇമാം മുസ്‌ലിം(റ) തന്റെ സ്വഹീഹില്‍ ഉദ്ധരിക്കുന്ന ഹദീസിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്:

في صحيح مسلم عن النبي ﷺ: «أنه جاءه رجل فسأله -وليس في الحديث أنه يهودي، وإنما سأله إنسان، والظاهر أنه من المسلمين الذين آباؤهم ماتوا في الجاهلية أو بعد الدعوة ولكنه لم يسلم- فسأله قال: أين أبي؟ فقال: إن أباك في النار. فلما رأى ما في وجهه من التغير قال: إن أبي وأباك في النار

(ഒരാള്‍ നബി തങ്ങളോട് ചോദിച്ചു. എന്റെ പിതാവ് എവിടെയാണ്? അവിടുന്ന് പറഞ്ഞു: നരകത്തിലാണ്. ശങ്കിച്ചു നിന്ന അയാളോട് തിരുനബി(സ്വ) പറഞ്ഞു: നിന്റെ മാത്രമല്ല, എന്റെ അബ് നരകത്തിലാണ്. നബി(സ്വ)യുടെ പിതാവ് നരകാവകാശിയാണെന്ന് ഇതില്‍നിന്നും മനസ്സിലായില്ലേ?

എന്നാല്‍ ഇതില്‍ പിതാവ് നരകത്തിലാണെന്ന് കേട്ട് വ്യസനിച്ചയാളുടെ ദുഃഖം പങ്കുവെക്കുക മാത്രമാണ് നബി(സ്വ) ചെയ്തത്. പ്രസ്തുത ഹദീസ് വ്യാഖ്യാനിച്ച ഇമാം നവവി(റ) ശറഹു മുസ്‌ലിമില്‍ രേഖപ്പെടുത്തുന്നു. ‘ആപത്തില്‍ പങ്കുചേരുക വഴി മനസ്സിന് സാന്ത്വനമേകുകയാണ് ഈ ഹദീസില്‍ നബി(സ്വ) ചെയ്തത്

ഇമാം ഇബ്‌നു ഹജര്‍(റ) പറയുന്നു: ഈ ഹദീസില്‍ പ്രതിപാദിച്ച അബ് എന്ന പദത്തിന്റെ ഉദ്ദേശ്യം പിതാവ് അല്ല. മറിച്ച് നബി(സ്വ)യുടെ പിതൃവ്യനാണ്. അറബികള്‍ അമ്മ് (പിതൃവ്യന്‍) എന്ന പദത്തിനു പകരം അബ് എന്ന പദം സര്‍വസാധാരണമായി ഉപയോഗിക്കാറുണ്ട് (ഇബ്‌നു ഹജര്‍ അല്‍ ഹൈതമി-അല്‍മിനഹുല്‍ മക്കിയ്യ പേ: 153).


ഇതനുസരിച്ച് നബി(സ്വ) പറഞ്ഞത് തന്റെ പിതൃവ്യനെ കുറിച്ചാണ്. നരകാവകാശിയായ പിതൃവ്യന്‍ നബി(സ്വ)ക്കുണ്ടല്ലോ? ഇതു മുഖേന നബി(സ്വ)യുടെ മാതൃപിതൃ പരമ്പര അവിശ്വാസികളാണെന്ന് വരില്ലന്ന് സ്പഷ്ടം.

വിശ്വസികളുടെ തെളിവ്

നബി(സ്വ) അവിടുത്തെ ഭൗതിക ജീവിതത്തില്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് മാതാപിതാക്കളോടാണല്ലോ. അവരെ ഇസ്‌ലാമിന്റെ പടിക്ക് പുറത്തിരുത്തുന്നതും സത്യനിഷേധികളോടൊപ്പം നരകാവകാശികളായി അവരുമുണ്ടാകുമെന്നു പറയുന്നതും യഥാര്‍ത്ഥ വിശ്വാസിക്ക് ഊഹിക്കാന്‍ കഴിയുന്നതിലുമപ്പുറമാണ്. സൃഷ്ടികളില്‍ ഏറ്റവും ഉത്തമരായ നബി(സ്വ)യുടെ മാതാപിതാക്കള്‍ സത്യനിഷേധത്തില്‍ മരണപ്പെട്ടവരാണെന്നു പറയുന്നതിലപ്പുറം ഒരു നാണക്കേട് അവിടുത്തെ സംബന്ധിച്ച് വരാനില്ലെന്ന് തീര്‍ച്ച. 

നബി(സ്വ)ക്കെതിരായി ഒരു വിരലനക്കാന്‍ പോലും അനുവദിക്കാത്ത നമ്മുടെ മഹാന്മാരായ മുന്‍ഗാമികള്‍ ഈ പിഴച്ച വാദത്തെ ശക്തമായി പ്രതിരോധിച്ചിട്ടുണ്ട്. 

മാലികീ പണ്ഡിതനായ അബൂബക്കര്‍ ഇബ്‌നു അറബിയോട് നബി(സ്വ)യുടെ മാതാപിതാക്കള്‍ നരകത്തിലാണെന്ന് പറഞ്ഞ ഒരാളെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: അയാള്‍ ശപിക്കപ്പെട്ടവനാണ്. കാരണം വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു; അല്ലാഹുവിനെയും അവന്റെ പ്രവാചകരെയും വേദനിപ്പിക്കുന്നവരെ ഇരുലോകങ്ങളിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്ക് കഠിന ശിക്ഷ തയ്യാര്‍ ചെയ്തിട്ടുമുണ്ട് (അല്‍ അസ്ഹാബ് 57)

തിരു നബി(സ്വ)യുടെ മാതാപിതാക്കള്‍ നരകത്തിലാണെന്ന് പറയുന്നതിലപ്പുറം വലിയ ഒരക്രമവും അവിടത്തോട് ചെയ്യാനില്ല (അര്‍റസാഇലുത്തിസ്അ്: പേ. 201).

ശേഷം അങ്ങയുടെ നാഥന്‍ തങ്ങളിഷ്ടപ്പെടുന്നത് (എല്ലാ നന്മയും) നല്‍കും. അങ്ങനെ തങ്ങള്‍ തൃപ്തിയടയുകയും ചെയ്യും (അള്ളുഹാ-5) എന്ന് അല്ലാഹു പറയുന്നു. സ്വന്തം ഉമ്മയും ഉപ്പയും നരകയാതന അനുഭവിക്കുമ്പോള്‍ സ്വര്‍ഗീയാനുഭൂതികളാസ്വദിച്ച് തിരുനബി തൃപ്തിയടയുമെന്ന് ഊഹിക്കാന്‍ നമുക്ക് കഴിയുമോ?

ഇമാം സുര്‍ഖാനി(റ) അല്‍ മവാഹിബില്‍ പറയുന്നത് കാണുക: നബി(സ്വ)യുടെ മാതാപിതാക്കള്‍ അവിശ്വാസികളാണെന്ന വാദം വലിയ പിഴവാണ്. അത്തരക്കാരില്‍ നിന്നും നാം അല്ലാഹുവിനോട് കാവല്‍ ചോദിക്കുന്നു. ഈ വാദം സ്ഥാപിക്കാനാരെങ്കിലും തുനിഞ്ഞാല്‍ നബി(സ്വ)യെ ബുദ്ധിമുട്ടാക്കിയെന്ന കാരത്താല്‍ അയാളുടെ വിശ്വാസം നഷ്ടപ്പെടാനിടയാകും. 

അബൂനഈം(റ) ഹില്‍യതില്‍ പ്രസ്താവിക്കുന്നതു കാണാം: നബി(സ്വ)യുടെ മാതാപിതാക്കള്‍ നരകത്തിലാണെന്ന് പറഞ്ഞ ഉദ്യോഗസ്ഥനോട് ദേഷ്യപ്പെട്ട് ഉമറുബ്‌നു അബ്ദില്‍ അസീസ്(റ) മുഴുവന്‍ വകുപ്പുകളില്‍ നിന്നും അദ്ദേഹത്തെ പിരിച്ചുവിട്ടു (അര്‍റസാഇലുത്തിസ്അ് പേ: 201).

ഇമാം ത്വബ്‌റാനി ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം: ‘അബൂജഹ്‌ലിന്റെ മകന്‍ ഇക്‌രിമ(റ) നബി(സ്വ)യോട് പരാതി പറഞ്ഞു: നബിയേ, ജനങ്ങള്‍ എന്റെ പിതാവിനെ ചീത്തവിളിക്കുന്നുണ്ട്. ഇതുകേട്ട നബി(സ്വ) അനുയായി വൃന്ദത്തോടാജ്ഞാപിച്ചു: ‘മരിച്ചവരുടെ കാര്യം പറഞ്ഞ് നിങ്ങള്‍ ജീവിച്ചിരിക്കുന്നവരെ വിഷമിപ്പിക്കരുത്.’ ഇക്‌രിമയുടെ പിതാവ് അബൂജഹ്ല്‍ സത്യനിഷേധിയും നരകാവകാശിയുമാണെന്നതില്‍ ഒരാള്‍ക്കും തര്‍ക്കമില്ല. അങ്ങനെയുള്ള (മരിച്ചു പോയ) അബൂജഹ്‌ലിനെ ചീത്തവിളിക്കുന്നത് മകന്‍ ഇക്‌രിമ(റ)ക്ക് വിഷമമുണ്ടാക്കുന്നതിനാല്‍ അത് അപമര്യാദയാണെന്ന് പ്രവാചകര്‍(സ്വ) പഠിപ്പിച്ചെങ്കില്‍ ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും ചെറിയൊരു സംഭവം പോലും ഉദ്ധരിക്കപ്പെടാനില്ലാത്ത തിരുനബിയുടെ മാതാപിതാക്കളെ കാഫിറാക്കി സായൂജ്യമടയുന്നവരുടെ പ്രവര്‍ത്തനം എങ്ങനെ ന്യായീകരിക്കാനാകും? 

അബൂലഹബിന്റെ മകള്‍ തിരുനബി(സ്വ)യോട് സമാനമായൊരു പരാതി ഉന്നയിച്ചത് അല്‍ മന്‍ഹലില്‍ കാണാം. മഹതി പറഞ്ഞു: ചിലര്‍ എന്നെ ഹമ്മാല (വിറകു വാഹക)യുടെ മകള്‍ എന്നാണു വിളിക്കുന്നത്. ഇതുകേട്ടു നബി(സ്വ) എഴുന്നേറ്റു നിന്ന് ദേഷ്യത്തോടെ പറഞ്ഞു: എന്റെ കുടുംബക്കാരെയും തറവാടികളെയും ആരെങ്കിലും ദ്രോഹിച്ചാല്‍ അവന്‍ എന്നെ ദ്രോഹിച്ചിരിക്കുന്നു. എന്നെ ആരെങ്കിലും ദ്രോഹിച്ചാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ അല്ലാഹുവിനോടാണ് വേണ്ടാവൃത്തി ചെയ്യുന്നത്.’ നബി(സ്വ)യുടെ കുടുംബത്തെ ചീത്തവിളിക്കുന്നവരുടെ ദുര്‍ഗതി ഇതില്‍ നിന്നു വ്യക്തമാണല്ലോ.

ഏറ്റവും ചുരുങ്ങിയത് നബി(സ്വ)യുടെ മാതാപിതാക്കള്‍ വഫാത്തായിട്ടുണ്ടല്ലോ. മരണപ്പെട്ടവരെ ചീത്തവിളിക്കുന്നത് നബി(സ്വ) ഹദീസുകളില്‍ വ്യക്തമായി നിരോധിച്ച കാര്യമാണ്. ഒരു തെളിവുമില്ലാതെ നടത്തുന്ന ഈ ആരോപണം അങ്ങേയറ്റം ഖേദകരമാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല. അവിടുത്തെ മാതാപിതാക്കളെ കാഫിറുകളാക്കാന്‍ നാക്കിട്ടടിക്കുന്നവര്‍ ഇക്കാര്യമെങ്കിലും ഓര്‍ത്താല്‍ നന്ന്. 

അല്ലാമാ ഇസ്മാഈലുല്‍ ഹിഖി(റ) പറയുന്നു: യഥാര്‍ത്ഥ മുസ്‌ലിമിന്റെ കടമ, നബി(സ്വ)യുടെ തറവാടിന്റെ മഹത്ത്വത്തിനും ബഹുമാന്യതക്കും ക്ഷതമേല്‍പ്പിക്കുന്ന കാര്യങ്ങളില്‍ നിന്നും അവന്റെ നാവിനെ പിടിച്ചുവെക്കലാണ് (തഫ്‌സീറു റുഹുല്‍ ബയാന്‍ 6/313).

ബിദഇകള്‍ക്കു കൂടി സ്വീകാര്യനായ അല്ലാമാ ആലൂസി പറയുന്നു: ‘നബി(സ്വ)യുടെ മാതാപിതാക്കള്‍ സത്യവിശ്വാസികളാണെന്നതിന് ഈ ആയത്ത് (സൂറത്തുശ്ശുഅറാഅ് 219) തെളിവാക്കപ്പെട്ടിരിക്കുന്നു. അഹ്‌ലുസ്സുന്നയിലെ പ്രമുഖരായ നിരവധി പണ്ഡിന്മാര്‍ ഇതേ അഭിപ്രായക്കാരാണ്. അവിടുത്തെ മാതാപിതാക്കള്‍ കാഫിറുകളാണെന്ന് പറഞ്ഞവരുടെമേല്‍ ഞാന്‍ കുഫ്‌റിനെ പേടിക്കുന്നു (തഫ്‌സീറു റൂഹുല്‍ മആനി 19/138).

   وأنا أخشى الكفر على من يقول فيهما رضي الله عنهم بضد ذلك

ഇമാം ഇബ്‌നു ഹജര്‍(റ) പറയുന്നു: ‘അമ്പിയാക്കളല്ലാത്ത നബി(സ്വ)യുടെ മാതാപിതാക്കളിലൊരാളും കാഫിര്‍ (സത്യനിഷേധി) ആയിട്ടില്ല എന്നാണ് ഇവ്വിഷയകമായി വന്ന മുഴുവന്‍ ഹദീസുകളുടെയും ആശയം (ചില ഹദീസുകള്‍ പ്രത്യക്ഷത്തില്‍ എതിരാണെന്ന് തോന്നാമെങ്കിലും). കാരണം ഒരു കാഫിറിനെ കുറിച്ച് അയാള്‍ മുഖ്താറാണെന്നോ (തിരഞ്ഞെടുക്കപ്പെട്ടവന്‍) കരീമാണെന്നോ (മാന്യന്‍) പറയാന്‍ കഴിയില്ല. മുശ്‌രിക്കുകള്‍ നജസാണെന്നാണ് ഖുര്‍ആനിക പ്രഖ്യാപനം. നബി(സ്വ)യുടെ പിതാക്കള്‍ മുഖ്താറുകളും കരീമുകളുമാണെന്നും മാതാക്കള്‍ വിശുദ്ധകളുമാണെന്നും നിരവധി ഹദീസുകള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇസ്മാഈല്‍ നബി(അ)യുടെ കാലത്തിനു ശേഷം വന്ന ദഅ്‌വത്ത് എത്താത്ത ഫത്‌റത്തിന്റെ ആളുകളായിരുന്നു അവര്‍. ഫത്‌റത്തിന്റെ കാലക്കാര്‍ മുസ്‌ലിംകളുടെ ഗണത്തിലാണെന്ന് ഖുര്‍ആന്‍ വ്യക്തമായി പ്രഖ്യാപിച്ചതുമാണല്ലോ (അല്‍ മിനഹുല്‍ മക്കിയ്യ 151).

നബി(സ്വ)യുടെ മാതാപിതാക്കളെ അല്ലാഹു പുനര്‍ജീവിപ്പിക്കുകയും അവര്‍ നബിയുടെ പ്രവാചകത്വം അംഗീകരിക്കുകയും ചെയ്തതായി ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. 

ഇബ്‌നു ശാഹിന്‍(റ), ദാറുഖുത്‌നി(റ), ഇബ്‌നു അസാക്കിര്‍(റ), ഖത്വീബ്(റ), ഇബ്‌നു സദിന്ന്‌സ്(റ) എന്നിവര്‍ ആഇശാ ബീവി(റ)യില്‍ നിന്നുദ്ധരിക്കുന്നു: ‘അല്ലാഹു നബി(സ്വ)യുടെ ഉമ്മയെ ജീവിപ്പിച്ചു. അവര്‍ നബിയെകൊണ്ട് വിശ്വസിച്ചു. ശേഷം മരിക്കുകയും ചെയ്തു.’ ഈ ഹദീസ് ഹസനിന്റെ പരിധിയിലാണുള്ളത്. മുഹിബ്ബുത്ത്വിബ്‌രി(റ), ഹാഫിള് ഇബ്‌നു നാസ്വിര്‍ അദ്ദിമശ്ഖി(റ), ഹാഫിള് ഇബ്‌നു ഹജര്‍(റ), ഇമാം സുയൂഥി(റ), ഇമാം സ്വലീഹുസ്സ്വഫ്ദി(റ), ഇബ്‌നുല്‍ മുനീര്‍(റ) തുടങ്ങിയ ഹദീസ് പണ്ഡിതരും അവരുടെ പിന്‍ഗാമികളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 

നബി(സ്വ)യോടുള്ള ആദരവായിട്ടാണ് അല്ലാഹു ഇപ്രകാരം ചെയ്തിട്ടുള്ളത്. അതിനെല്ലാം പുറമെ പ്രവാചകന്മാരോ പ്രവാചക സന്ദേശങ്ങളോ അപ്രാപ്യമാവുകയും വിസ്തൃതമാവുകയും ചെയ്ത കാലഘട്ടമായിരുന്നു അവരുടേത്. ഭൂമിയിലെ അവസാനത്തെ പ്രവാചകന്‍ വാനവാസം തുടങ്ങിയിട്ട് അഞ്ഞൂറ് വര്‍ഷം കഴിയുകയും ഇലാഹീ ഗ്രന്ഥമായ ഇഞ്ചീല്‍ വലിയതോതില്‍ തിരുത്തലുകള്‍ക്ക് വിധേയമാവുകയും ചെയ്തിരുന്നു. സത്യവും മിഥ്യയും വേര്‍തിരിക്കാനോ അത്തരമൊരു ശ്രമത്തിന്റെ പടിപ്പുരയില്‍ എത്താനോ അവര്‍ക്ക് കഴിയുമായിരുന്നില്ല. സാങ്കേതികമായി ഈ കാലഘട്ടത്തെ ‘ഫത്‌റത്തി’ന്റെ കാലമെന്ന് പറഞ്ഞുവരുന്നു. മുന്‍ പ്രവാചകന്റെ സന്ദേശങ്ങള്‍ മാറ്റിമറിക്കപ്പെടുക വഴി തനതായ മാര്‍ഗം അറിയപ്പെടാതിരിക്കുകയും മറ്റൊരു പ്രവാചകന്‍ അയക്കപ്പെടുകയും ചെയ്യുന്നതിന്റെ ഇടയിലുള്ള കാലത്തിനാണ് ഫത്‌റത്തിന്റെ കാലമെന്ന് പറയുന്നത്.

ഖുര്‍ആനില്‍ കാണാം: ‘വേദക്കാരേ, ദൂതന്മാരുടെ ആഗമനം നിലച്ച ഒരുഘട്ടത്തില്‍ സത്യം വ്യക്തമാക്കിക്കൊണ്ട് നമ്മുടെ ദൂതന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുകയാണ്. സന്തോഷ വാര്‍ത്ത അറിയിക്കുകയോ താക്കീത് നല്‍കുകയോ ചെയ്യുന്ന ഒരാളും നിങ്ങളുടെ അടുത്ത് വന്നിട്ടില്ലെന്ന് നിങ്ങള്‍ പറയാതിരിക്കാന്‍ വേണ്ടിയാണിത്. ഇപ്പോള്‍ സന്തോഷ വാര്‍ത്ത അറിയിക്കുകയും താക്കീത് നല്‍കുകയും ചെയ്യുന്ന ഒരാള്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ് (മാഇദ 19).

ഇത്തരക്കാരെ മൂന്ന് വിഭാഗമായിട്ടാണ് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുള്ളത്. ഒന്ന്: പുറം നാട്ടിലും മറ്റും സഞ്ചരിച്ച് ജനങ്ങളുമായി ഇടപഴകാനും മറ്റും സൗകര്യം നേടുക വഴി മുന്‍ പ്രവാചകന്റെ ശരീഅത്ത് നിയമങ്ങള്‍ അറിയുന്നവരും എന്നിട്ടും ശിര്‍ക്കും മറ്റു തെറ്റുകളും ചെയ്ത് ജീവിച്ചവര്‍. രണ്ട്: ഏതെങ്കിലും നിലയില്‍ സൗകര്യം കിട്ടി അറിഞ്ഞ് നന്നായി ജീവിച്ചവര്‍. മൂന്ന്: ഇതിലൊന്നും സൗകര്യം കിട്ടാതെ ശിര്‍ക്കോ തൗഹീദോ തെറ്റോ ശരിയോ അറിയാതെ ജീവിച്ചവര്‍. എ: ഇവരില്‍ ശിര്‍ക്കും അല്ലാത്ത തെറ്റുകളും ചെയ്തവര്‍ ഉണ്ടാവാം. ബി: ഇവരില്‍ ശിര്‍ക്ക് അല്ലാത്ത തെറ്റുകള്‍ ചെയ്തവര്‍ ഉണ്ടാവാം. സി: അതൊന്നും ചെയ്യാതെ മാന്യമായി ജീവിച്ചവര്‍ ഉണ്ടാവാം.

എങ്ങനെയായാലും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശിക്ഷയില്ല എന്നാണ് ഖുര്‍ആന്‍ പറയുന്നത്: ‘ദൂതരെ അയക്കപ്പെടാത്ത ഒരു ജനതയും ശിക്ഷിക്കപ്പെടുന്നതല്ല (ഇസ്‌റാഅ് 15).

ചുരുക്കത്തില്‍, മൂന്ന് വിഭാഗവും വിജയികളുടെ കൂട്ടത്തില്‍ പെട്ടവരാണെന്നാണ് ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നത്. ഇതില്‍ നബി(സ്വ)യുടെ മാതാപിതാക്കള്‍ മൂന്നാമത്തേതിലോ രണ്ടാം വിഭാഗത്തിലോ പെട്ടവരാണെന്ന് ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും രക്ഷപ്പെട്ടവരാണെന്നതില്‍ തര്‍ക്കമില്ല (മസാലികുല്‍ ഹുനഫാ).

ഇബ്‌നു തൈമിയ്യ ഇതു സംബന്ധമായി ഫതാവയില്‍ പറയുന്നത് കാണുക: പ്രവാചകന്‍ വരുന്നതിന് മുമ്പ് ജനങ്ങള്‍ ജാഹിലിയ്യത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ശിര്‍ക്ക് ആണെങ്കില്‍ പോലും ശിക്ഷയില്ല. ഇതാണ് സലഫുകളിലെയും ഖലഫുകളിലെയും ഭൂരിപക്ഷത്തിന്റെ നിലപാട്.

ഇതൊക്കെ ഉദ്ധരിച്ച് കൊണ്ട് ഹാഫിള് സ്വലാഹുദ്ദീന്‍(റ) പറയുന്നു: തിരുനബി(സ്വ)യുടെ പിതാവ് 18-ാം വയസ്സില്‍, പ്രവാചകര്‍ ഗര്‍ഭാവസ്ഥയിലായപ്പോള്‍ തന്നെ വഫാത്തായി. മാതാവ് നബി(സ്വ)യുടെ ചെറുപ്രായത്തില്‍ തന്നെ മരിച്ചു. മറ്റു പ്രവാചകരെയോ അവരുടെ സന്ദേശങ്ങളെയോ പറ്റി അറിയാന്‍ സൗകര്യം കിട്ടുന്നതിന് മുമ്പുതന്നെ 18-ാം വയസ്സില്‍ പിതാവ് വഫാത്തായത് കൊണ്ട് ആഖിറത്തില്‍ വിജയിക്കുന്നവരുടെ കൂട്ടത്തിലാണ് നബിയുടെ പിതാവ് ഉള്‍പ്പെടുക (അബുല്‍ ഹസനില്‍ മാവര്‍ദിയുടെ അഅ്‌ലാമുന്നുബുവ്വ, റസാഇല്‍). 

ഫത്‌റത്തിന്റെ കാലത്ത് മരിച്ചുപോയ മാതാപിതാക്കള്‍ക്ക് വേണ്ടി നബി(സ്വ) ശഫാഅത്ത് ചെയ്യുമെന്നും അതുകൊണ്ട് തന്നെ അവര്‍ രക്ഷപ്പെടുന്നവരാണെന്നും ബുഖാരി, മുസ്‌ലിമിലെ പ്രസിദ്ധമായ ശഫാഅത്തിന്റെ ഹദീസുദ്ധരിച്ച് ഇമാം സുയൂഥി(റ) റസാഇലില്‍ ഉപന്യസിച്ചത് കാണാം. ഇതേ ആശയം തഫ്‌സീര്‍ ഇബ്‌നു ജരീര്‍, അബൂസഈദ്, അബ്ദുല്‍ മലിക് അല്‍ ഖര്‍ഖൂശിയുടെ ശറഫുന്നുബുവ്വ, മുഹിബ്ബുത്ത്വബ്‌രിയുടെ ദഖാഇറുല്‍ ഇഖ്ബാ ഫീ മനാഖിബി ദവില്‍ ഖുര്‍ബാ, തമാമുര്‍റാസിയുടെ അല്‍ ഫവാഇദ് എന്നിവയില്‍ കാണാം.

മാത്രമല്ല, ആമിനാ ബീവി(റ) വഫാത്താകുന്ന സമയം നബി(സ്വ)യുടെ മുഖത്ത് നോക്കി കണ്ണീരൊലിപ്പിച്ച് ചില കാര്യങ്ങള്‍ പറഞ്ഞതായി അബൂ നുഐം ഉദ്ധരിച്ചിട്ടുണ്ട്: ഇബ്‌റാഹിം നബി(അ)യുടെ ദീനുമായി ഹറമിലും ഹില്ലിലും മോനെ റബ്ബ് ദൂതനാക്കുമെന്നും അതിനാല്‍ ബിംബാരാധനയില്‍ ജനതക്ക് കൂട്ട് നില്‍ക്കരുതെന്നും മഹതി ഉപദേശിച്ചു (ദലാഇലുന്നുബുവ്വ, അസ്സുബുലുല്‍ ജലിയ്യ, മസാലിക്). ബിംബങ്ങളെ ഭത്സിക്കുകയും അതിനെതിരില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തതു കൊണ്ട് ശിര്‍ക്കിനെതിരില്‍ നബി(സ്വ)യുടെ മാതാപിതാക്കള്‍ ജാഗ്രത പാലിച്ചിരുന്നുവെന്ന് ഇതില്‍ നിന്നെല്ലാം മനസ്സിലായല്ലോ. പ്രമാണങ്ങളുടെ ഈ ശൃംഖലയുള്ളത് കൊണ്ടാണ് പൂര്‍വകാല മുസ്‌ലിംകളെല്ലാം തിരുനബി(സ്വ)യുടെ മാതാപിതാക്കളെ കുറിച്ചും വിശുദ്ധരാണെന്ന് പറയുന്നത്. അത് തന്നെയാണ് മൗലിദുകളില്‍ പരാമര്‍ശിക്കുന്നതും.

നബി(സ്വ)യുടെ മാതാപിതാക്കള്‍ സ്വര്‍ഗസ്ഥരാണെന്ന് സമര്‍ത്ഥിക്കുന്ന പൂര്‍വികരും ആധുനികരുമായ മഹാപണ്ഡിതര്‍ രചിച്ച നൂറിലധികം ഗ്രന്ഥങ്ങള്‍ ലഭ്യമാണ്. ഇമാം സുയൂഥി(റ) തന്നെ ഇതുസംബന്ധമായി പന്ത്രണ്ട് കിതാബുകള്‍ രചിച്ചിട്ടുണ്ട്. ഇമാം ഗസ്സാലി(റ)നെ പോലുള്ള പ്രമുഖരും ഈ ആശയം തെളിയിച്ച് ഗ്രന്ഥം രചിച്ചു. ദീന്‍ പഠിച്ച പൂര്‍വഗാമികള്‍ ഇത്രമേല്‍ പ്രാധാന്യത്തോടെ കൈകാര്യം ചെയ്ത ഒരു പ്രശ്‌നം, നബി(സ്വ)യെ അപകീര്‍ത്തിര്‍ത്തിപ്പെടുത്തും വിധം വലിച്ചുനീട്ടുന്നതില്‍ മതനിരാസവും പ്രവാചക വിദ്വേഷവുമല്ലാതെ എന്തു പ്രചോദനമാണ് ബിദ്അത്തുകാര്‍ക്ക് ലഭിക്കുന്നത്?




ഖസീദത്തു അല്ലഫൽ അലിഫ്




തമിഴ്നാട്ടിലെ തിരുനല്‍വേലിയില്‍ താമ്രപര്‍ണി നദീതീരത്തെ ചരിത്രവിശ്രുതമായ കായല്‍പട്ടണത്ത് ഹിജ്റ 1153ല്‍ ജനിച്ച ഉമര്‍ വലിയുല്ലാഹി(റ)വിന്റെ രചനയാണിത്.

മതവിജ്ഞാനത്തിന്റെ കേസരികള്‍ താമസിച്ചിരുന്ന നാടാണ് കായല്‍പട്ടണം. മഖ്ദൂമുമാര്‍, കേരളത്തിലെത്തുന്നതിന് മുമ്പ് കായല്‍പട്ടണത്ത് താമസിച്ചിരുന്നതായി ചരിത്രം പറയുന്നു .പിതാവ് ശൈഖ് അബ്ദുല്‍ ഖാദിര്‍ എന്നവരില്‍ നിന്ന് പ്രാഥമിക വിജ്ഞാനം കരസ്ഥമാക്കിയ കഥാപുരുഷന്‍, സയ്യിദ് മുഹമ്മദ് മൌലല്‍ ബുഖാരി അടക്കമുള്ള ഉന്നതരില്‍ നിന്നും ഉപരിപഠനം നടത്തുകയും പണ്ഡിത കേസരികളില്‍ ഒരാളായി മാറുകയും ചെയ്തു.

കര്‍മ്മശാസ്ത്രത്തില്‍ അവഗാഹം നേടുകയും ഖാദിരിയ്യ: രിഫാഇയ്യ: തുടങ്ങിയ ആത്മീയ വഴികളില്‍ പ്രവേശിക്കുകയും ചെയ്തു. ഹജ്ജ് ഉംറകള്‍ക്കായി മക്കയില്‍ എത്തിയ ഉമര്‍ വലിയുല്ലാഹി(റ) റൌളാ സന്ദര്‍ശനത്തിനു ശേഷം മദീനയില്‍ തന്നെ താമസിച്ചു. അസ്സയ്യിദ് അല്ലാമാ മുഹമ്മദ് മുഹ്സിന്‍ അല്‍ ഹുബൈഖി(റ) എന്നിവരില്‍ നിന്നും ജ്ഞാനം നുകരുകയും ആദ്ധ്യാത്മിക വെളിച്ചം പകര്‍ന്നെടുക്കുകയും ചെയ്തു.

പഠനാനന്തരം മദീനയില്‍ തന്നെ മതാധ്യാപന വൃത്തിയിലേര്‍പ്പെട്ടു. അഞ്ചു വര്‍ഷത്തെ അദ്ധ്യായന വൃത്തിക്ക് ശേഷം ഗുരുവിന്റെ അനുമതി പ്രകാരം നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങി. മദീനയില്‍ നിന്നുള്ള മടക്ക യാത്രാവേളയിലാണ് സ്വല്ലല്‍ ഇലാഹു ക്രോഡീകരിച്ചത് എന്നാണ് പ്രമുഖ ഭാഷ്യം. വിരഹ ദു:ഖത്തിന്റെ കാവ്യാവിഷ്കാരമായി ഈ പ്രകീര്‍ത്തന കാവ്യം പരിഗണിക്കപ്പെടുന്നു .

കേവലമായ അനുരാഗത്തില്‍ നിന്ന് മാത്രമല്ല സ്വല്ലല്‍ ഇലാഹു വിരിയുന്നത്. ആദ്ധ്യാത്മികതയുടെ അന്തര്‍ലയങ്ങളും പ്രേമഭാജനത്തോടുള്ള ആത്മ സംവേദനങ്ങളും ആത്മനിസ്സാരതയുടെ വിഹ്വലതകളും ഇഴ ചേര്‍ന്നാണ് ഈ കവിത പ്രവഹിക്കുന്നത്. അറബി അക്ഷര മാലയിലെ എല്ലാ അക്ഷരങ്ങള്‍ കൊണ്‍ടും തുടങ്ങി ഭാഷാ സാകല്യത്തിന്റെ പരിധികള്‍ക്കുമപ്പുറത്തേക്ക് തിരുനബിയുടെ പ്രപഞ്ചത്തെ വികസിപ്പിക്കുകയാണ് കവി ചെയ്യുന്നത്

اَلَّفَ الْأَلِفُ نِظَامَ مَدْحِ أَعْلَى الْعَالِ عَالِ    

                        أَوَّلَ السُّطُورِبِسْمِ اللهِ بَدْأَ  الْقَالِ  قَال

أَحْـمَدُ اللهَ مُصَلِّيًا مُـسَلِّمًا عَـلَى     

                       أَحْمَدٍ وَالْآلِ وَالْأَصْحَابِ مَنْ لِلْآلِ آل

بَـالَغَ الْمُدَّاحُ فِي أَوْصَافِهِ فَـمَا بَـلَغ  

                     بَالِغٌ مِـعْشَارَ مَا أُوتِي بِمَا فِي الْبَالِ بَال

تَـاهَ قَلْبِي مُذْ اَتَيْـتُ وَادِيَ النَّقَا فَـمَا      

                   تَابَ عَـنْ وِدَادِ طـهَ تَـالِيًا لِـلتَّالِ تَال

ثَابَ ثَابِتُ الذُّرَى مِنْ السُّرَى إِلَى الثَّرَى 

                 ثَانِيا مَـا ثَـالِثًـا بَـلْ ثَانِيَ الْأَمْـثَالِ ثَال

جُـودُ مَـنْ جَادَ الْوُجُودَ وُجُودُهُ جَادالجواى

                 جَمْعًا وَفَرْقًا بَعْدَ جَمْعِ الْجَمْعِ لِلرِّجَالِ جَال

حُبُّ حِبِّي حَبَّةٌ فِي لُبِّ قَلْبِي أَنْبَتَتْ 

                 حُبُوبُهَا مَـا كُلُّ حَبٍّ مِنْهُ لِلْمَحَالِ حَـال

خَلِّ خِلِّي خُلَّةَ الْخِذْلاَنِ خَوْفَ الْخَاتِمَـةِ              

                  خَالِلْ خَلِيلاً خَامِلَ الْوَصْفِ مِنَ الْخَلْخَالِ خَال

دُمْ دَوَامَ الـدَّهْرِ دَائِمَ الْحُـضُورِوَالشُّهُودِ

                دُمْتَ فِي جَنَّـاتِ وَصْلٍ حَالَةَ الْأََبْدَالِ دَال

ذَرْعِـيَالًاذَاالْهَـوَى مَـعَ الْأََحِـبَّا بِالنَّوَى                    

                 ذُدْ عَنِ الْقَلْبِ الْهَوَى وَاتْرُكْ مِنَ الْأَنْذَالِ ذَالَ

رُبَّ رَب رَبَّـهُ لَـمْ يَـعْرِفَنْ وَلَـمْ يَرُبْ                 

                رَبِـيـبَهُ لَكِنْ أَضَـلَّ الْقَـوْمَ بِالْآرَاءِ رَال

زُرْ ضَــرِيحَ الْمُـصْطَفَى وَزِدْ إِقَامَةً بِهِ           

              زُرْتَ حم زَاوِيًا عَـنْ قَـلْبِكَ الـزِّلْزَالِ زَال

سَلْ سَبِيلًا سَارَ فِيهِ سَيِّدُ السَّادَاتِ سِرْ                

              سَلْسَبِيلًا تُـسْقَ فِي الْحَالَاتِ كَالسَّلْسَالِ سَال

شِلْ شَرِيعَةً وَلَا تَفْشَلْ إِذِ الشَّـرِيعَةُ                       

             شِـرْعَة الشَّـفِيعِ عَنْ فُؤَادِكَ الْأَفْـشَالِ شَال

صُمْ عَنِ الدُّنْيَا وَضَرَّتِهَا وَلَا تُفْطِرْ إِذَا                 

            صُمْتَ إِلاَّ حَـضْرَةَ الرَّحْمَنِ بِالْوِصَالِ صَـال

ضَلَّ مَنْ لَمْ يَرْضَ بِالْقَضَا الْفَضَا عَلَيْهِ ضَاق

           ضَـاقَ عَـيْشُ مَنْ بِعَدْمِ الذِّكْرِ لِلْإِفْضَالِ ضَال

طِبْ بِطِبٍّ مِنْ طَبِيبٍ حَاذِقٍ دَاءَ الْفُؤَادِ              

           طَـالِبَا طُـوبَى بِـطَابَ طَابَ لِلْأَبْطَالِ طَـال

ظِلَّ ظِلٍّ ظِلْتَ ظَلُّ الْظِلِّ لَاظِـلَّ لَـهُ

           ظِـلًّا ظَلِيلًا ظَـلَّلَ الْغَـمَامُ فِي الْمَظَالِ ظَـال

عَيْنُ عَيْـنٍ عَيْنُ حَقٍّ عَيْنُ أَعْيَانٍ فَمَـا

             عَـيْنٌ تَـرَى عَبْدًا عَدِيلامَنْ إِلَى الْمَعَالِ عَال

غَيْثُ غَيْثٍ غَوْثُ عَالَمٍ غِيَاثِ الْأَصْفِيَا 

         غَـيْنُ قَلْبٍ غَابَ عَـنْ حُبٍّ مِـنَ الْأَشْغَالِ غَال

فَاءَ فَيْـئٌ لِلَّذِي فَاءَ وَفَاءَ وَعْدِ مَنْ

              فَـاضَ فَـيْضٌ فَـاتِحًا مِنْهُ لَنَا الْأَقْفَالِ فَـال

قَافٍ قِرَى قُرْبَانُ قُرْبٍ قَابَ قَـوْسَيْنِ قَـرَى

              قَافُ وَالْقُرْآنِ قَوْلًا قَائِـدَ الْأَثْـقَـالِ  قَـال

كَافُ هَا يَا عَيْنُ صَادٍ قَــدْ كَفَـى لِمَنْ قَفَا

           كَافِيًا كُلَّ الْأُمُــورِ كَثْـرَةَ الْأَشْكـالِ كـال

لَامَ مَنْ لَامَ هَـوَى مَنْ لَامَلاَمَ  لَـهُ فَـمَا

            لَامَ إِلاَّ أَنَّ فِــي أُذْنَــيَّ وَقْـرًا لَامَــلاَل

مِيمٌ وَحَامِيمٌ وَدَالٌ مَالَ عَنْ كُلِّ الْمَقَام                

            مَـقَامَ أَوْ أَدْنَى اخْتَـفَا الشُّـعُورِ لِلْكَمَالِ مَال

نُونٌ حَكَتْ أَثْنَاءَهَا ثَنَاءَ مَنْ حَوَاجِبُهُ

            نُونًا حَكَتْ نُـونًا رَأَى ذُوالنُّونِ مِـمَّا نَالَ نَال

وَاهًا لِسَلْمَى سَلَّمَتْ أَحْبَابَهَا مِنَ السِّـــوَى

            وَاهًا لِـمَنْ مِـنْهَا وِلَايَةً عَـلَى الْمِـنْوَالِ وَال

هَادٍ هُدَاهُ قَدْ هَدَى مَنِ اقْـتَـدَى سُبُلَ الْهُدَى

           هُـودٌ شَفِيعًا شَـيَّبَتْ بِفَاسْتَقِـمْ مَا هَـالَ هَال

لَاإِلَهَ إِلاَّاللهُ لَاحَ نُـــورُهَــا لِـــمَنْ

                 لَا إِلَـى غَيْرٍ يَمِـيلُ لَا عِـيَــالٍ لَا إِلَال                                                                                                                                             
 يَا إِلَهِي صَلِّ سَلِّـمْ مَعَ تَحِيَّــاتٍ عَلَـى          

            يَا سِينَ سِـرِّالذَّاتِ مَـا اشتهرَ أَوْلِيَـا لَيَـال

آنَـائَهَا وَالْآلِ وَالْأَوْلَادِ وَالْأصْـحَابِ وَالْ           

           أَقْطَابِ وَالْأَوْتـَادِ وَالْأَبْـدَالِ مَـا الْخِـتَامُ تَام