Thursday 31 May 2018

സ്ത്രീ രക്തങ്ങളും - നജസുകളുടെ ശുദ്ധീകരണവും








3 ഇനമാണ്.....

1 -ഹൈള് ( ആര്‍ത്തവം ) .
2 - ഇസ്ത്തിഹാളത്ത് (രോഗം മൂലം ഉണ്ടാകുന്ന രക്തം)
3 - നിഫാസ് (പ്രസവിച്ച ഉടനെ പുറപ്പെടുന്ന രക്തം)



ഇതിൽ രോഗമോ,പ്രസവമോ,കൂടാതെ നിശ്ചിത സമയങ്ങളില്‍ സ്ത്രീകളുടെ ഗര്‍ഭപാത്രത്തിന്റെ അറ്റത്തുള്ള ഒരു ഞരബില്‍ നിന്ന് പുറപെടുന്ന രക്തമാണ് ഹൈള് ..

ചന്ദ്രവര്‍ഷ പ്രകാരം (അറബി വർഷ പ്രകാരം) ഒമ്പത് വയസ്സ് പൂര്‍ത്തിയാകുമ്പോഴാണ്
ഹൈളിൻെ സമയം.

എങ്കിലും ഒമ്പത് വയസ്സ് തികയാന്‍ പതിനാറു ദിവസത്തിന് താഴെയുള്ളപ്പോള്‍
രക്തം കണ്ടാലും ഹൈള് തന്നെയാണ്.........!
ഒരു സ്ത്രീക്ക്‌ ആര്‍ത്തവമുണ്ടാകുന്ന കുറഞ്ഞ സമയം ഒരു രാപകലും (24 മണിക്കൂര്‍)
അധികരിച്ചാല്‍ 15 ദിവസ്സവും സാധാരണയായി 6 -7 ദിവസവുമാണ്.....!

15 ദിവസ്സം ആര്‍ത്തവമുണ്ടാകുമ്പോള്‍ തുടരെ രക്തം കാണണമെന്നില്ല .
മറിച്ച്‌ 15 ദിവസ്സം പുറപെട്ട ആകെ രക്തത്തിൻെ സമയം കൂട്ടിയാല്‍ 24 മണിക്കൂറിൽ കുറയാതിരിക്കണം... അതിനേക്കാള്‍ കുറയുന്ന പക്ഷം അത് ആർത്തവമായി  പരിഗണികുകയില്ല ......!
ഒരു ദിവസ്സം മാത്രം ആര്‍ത്തവം ഉണ്ടാകുന്ന സ്ത്രീക്ക്‌ 24 മണിക്കൂറും രക്തം തുടരെ കാണപെടണം....!
പഞ്ഞിയോ മറ്റോ ഗുഹ്യ ഭാഗത്ത്‌ വെച്ചാല്‍ രക്തം അതില്‍ പുരണ്ടാല്‍ മതി
ഹുഗ്യത്തിൻെ പ്രതല ഭാഗത്തേക്ക് പുറ പെടണമെന്നില്ല......!

----------------------

സ്ത്രീക്ക് മനിയ്യ്‌ പുരപെടുന്നതിന്റെ സമയം ഹൈള്പോലെത്തന്നെ ഒമ്പത് വയസ്സ് പൂര്‍ത്തിയാകാലാണ് ....
എന്നാല്‍ പുരുഷന് മനിയ്യ്‌ പുറപെടുന്നതിന്റെ സമയം ഒമ്പത് വയസ്സാണെന്നും
ഒമ്പതര വയസ്സാണെന്നും,പത്തു വയസ്സാണെന്നും അഭിപ്രായമുണ്ട്........!

പുരുഷന് ഇന്ദ്രിയവും,സ്ത്രീക്ക് ഇന്ദ്രിയ,ആര്‍ത്തവം ,ഇവയില്‍ ഏതങ്കിലുംഒന്ന് പുറപെട്ടിട്ടില്ലെങ്കിലും 15 വയസ്സായാല്‍ പ്രായപൂര്‍ത്തിയായതായി കണക്കാക്കും...!
ശുദ്ധിയും രക്തവും കൂടി 15 ദിവസത്തില്‍ കവിയാതിരിക്കുകയും ആകെ രക്തം 24 മണിക്കൂറില്‍ ചുരുങ്ങാതിരിക്കുകയും ചെയ്താല്‍ ഇടയിലുള്ള ശുദ്ധിയും ഹൈളായികൂട്ടുന്നതാണ് ....!

ഒരു ദിവസത്തില്‍ കുറയാതെയും 15 ദിവസത്തില്‍ കവിയാതെയും രക്തം കണ്ടാല്‍ അത് ആര്‍ത്തവം തന്നെയാണ്.

പക്ഷേ , മിക്ക സ്ത്രീകള്‍ക്കും ഇങ്ങനെയുണ്ടാകാറില്ല.....!
ഏറ്റവും ചുരുങ്ങിയത് ശുദ്ധി 15 ദിവസ്സമാണ് അതിന്റെ ഇടയില്‍ രക്തം വീണ്ടും കണ്ടാല്‍ അത് ഹൈളല്ല.....!മറിച്ച് രോഗരക്തമാണ്.

ശുദ്ധിയുടെ ദിവസ്സങ്ങള്‍ക്ക് പരിധിയില്ല....!

ഹൈള് കാലത്തും,നിഫാസ് കാലത്തും ഖളാആയ നോമ്പ് വീട്ടണം. നിസ്ക്കാരം വീട്ടേണ്ടതില്ല , പക്ഷേ ശുദ്ധി ആയത് അസറിന്റെ സമയം സൂര്യന്‍ അസ്തമിക്കുന്നതിനു മുമ്പ് ആണെങ്കില്‍ ആ അസറും അതിനു മുമ്പുള്ള ളുഹറും നിസ്ക്കരിക്കൽ നിർബന്ധമാണ്....!

ഇശാഇന്റെ സമയത്ത് സുബ്ഹിന്‍റെ മുമ്പാണെൻകിൽ ആ ദിവസത്തിലെ 
ഇശാഹും,മഗ്രിബും നിസ്ക്കരിക്കണം.

സുബ്ഹ്,ളുഹര്‍,ഇവയിലൊന്നിന്‍റെസമയത്താണെങ്കില്‍ അത് മാത്രം നിസ്ക്കരിച്ചാല്‍ മതി"

ചന്ദ്രവര്‍ഷവും സൗര വര്‍ഷവും തമ്മിലുള്ള വ്യത്യാസമെന്ത്?  



കൊല്ലവും തീയതിയും രണ്ട് തരത്തിലാണ് കണക്കുകൂട്ടാറുള്ളത്. സൗരവര്‍ഷം, ചന്ദ്രവര്‍ഷം. സൂര്യന്റെ ചലനമനുസരിച്ച് കണക്കാക്കുന്ന വര്‍ഷത്തിനാണ് സൗരവര്‍ഷം അഥവാ ക്രിസ്തുവര്‍ഷം എന്നു പറയുന്നത്. ചന്ദ്രന്റെ ഗതി അടിസ്ഥാനമാക്കി കണക്കുകൂട്ടുന്ന വര്‍ഷത്തിനാണ് ചന്ദ്രവര്‍ഷം അഥവാ ഹിജ്‌റ വര്‍ഷമെന്നു പറയുന്നത്. ഒരു ചന്ദ്രവര്‍ഷം 354 ദിവസവും 8 മണിക്കൂറും 48 മിനുറ്റുമാണ്. ഒരു സൗരവര്‍ഷമെന്നാല്‍ 365 ദിവസവും 6 മണിക്കൂറുമാണ്. ഇത് ചന്ദ്രവര്‍ഷത്തേക്കാള്‍ 10 ദിവസവും 21 മണിക്കൂറും 12 മിനുറ്റും കൂടുതലാണ്. ചന്ദ്രവര്‍ഷമനുസരിച്ച് 9 വയസ്സ് പൂര്‍ത്തിയാവാന്‍ 3189 ദിവസവും 7 മണിക്കൂറും 12 മിനുറ്റും മതിയെങ്കില്‍ സൗരവര്‍ഷമനുസരിച്ച് 3287 ദിവസവും 6 മണിക്കൂറും വേണം. അഥവാ ഒമ്പത് വയസ് പൂര്‍ത്തിയാവുന്ന സമയത്ത് രണ്ടും തമ്മില്‍ 97 ദിവസവും 22 മണിക്കൂറും 48 മിനുറ്റും അന്തരം വരും. മതപരമായ കാര്യങ്ങള്‍ക്കെല്ലാം ചന്ദ്രവര്‍ഷമാണ് ആധാരം.

ആര്‍ത്തവത്തിന് വല്ല സമയപരിധിയുമുണ്ടോ?

ഒരു രാവും പകലുമാണ് ഏറ്റവും ചുരുങ്ങിയ ആര്‍ത്തവത്തിന്റെ സമയ പരിധി.മിക്കവാറും ആറോ ഏഴോ ദിവസവും അധികരിച്ചാല്‍ 15 ദിവസവുമാണ്.

സ്ത്രീകള്‍ ഋതുമതികളാവാനുണ്ടായ കാരണമെന്ത്?

അല്ലാഹു നിശിതമായി വിലക്കിയ സ്വര്‍ഗീയാരാമത്തിലെ പഴം ഹവ്വാഅ്(റ) ഭുജിക്കുക നിമിത്തം അതില്‍നിന്നും കറ ഒലിക്കുകയും, അതിനാല്‍ മഹതിക്ക് ആര്‍ത്തവമുണ്ടാവുകയും ചെയ്തു. അത് മറ്റു സ്ത്രീകള്‍ക്ക് അന്ത്യനാള്‍ വരെ ഉണ്ടാവുകയും ചെയ്യും. (ശര്‍വാനി 1/384)

ആര്‍ത്തവം മനുഷ്യ സ്ത്രീകളുടെ പ്രത്യേകതയാണോ?

മനുഷ്യ സ്ത്രീകളുടെ മാത്രം പ്രത്യേകതയല്ല. ഒട്ടകം, കുതിര, മുയല്‍, പട്ടി, കലമാന്‍, വവ്വാല്‍ എന്നീ ജീവികള്‍ക്കും ആര്‍ത്തവമുണ്ട്. (മുഗ്‌നി 1/108)

പതിനഞ്ച് ദിവസം ആര്‍ത്തവമുണ്ടാകുമ്പോള്‍ രക്തം നിരന്തരം പുറപ്പെടണമെന്നുണ്ടോ?

ഇല്ല. പക്ഷെ, പതിനഞ്ച് ദിവസം പുറപ്പെട്ട ആ രക്തത്തിന്റെ സമയം കൂട്ടിയാല്‍ 24 മണിക്കൂറില്‍ കുറയാതിരിക്കണം. അതിനേക്കാള്‍ കുറയുന്ന പക്ഷം അത് ആര്‍ത്തവമായി ഗണിക്കുകയില്ല. എന്നാല്‍, ഒരു രാപ്പകല്‍ മാത്രം ആര്‍ത്തവമുണ്ടാകുന്ന സ്ത്രീകള്‍ക്ക് 24 മണിക്കൂറും  നിരന്തരമായി രക്തം പുറപ്പെടേണ്ടതുണ്ട്. പഞ്ഞിയോ മറ്റോ ഗുഹ്യസ്ഥാനത്തു വെച്ചാല്‍ രക്തം അതില്‍ പുരണ്ടാല്‍ മതി. മനോരം ചെയ്യല്‍ നിര്‍ബന്ധമായ സ്ഥലത്തേക്ക് പുറപ്പെടണമെന്നില്ല. (തുഹ്ഫ, ശര്‍വാനി 1/385)

അധികരിച്ച ആര്‍ത്തവം 15 ദിവസമാണെന്നു പറഞ്ഞല്ലോ. എന്നാല്‍ ഒരു സ്ത്രീക്ക് പതിനഞ്ച് ദിവസത്തിനിടയില്‍ രക്തവും ശുദ്ധിയും ഇടകലര്‍ന്നു വന്നാല്‍ എന്തു ചെയ്യും?

ഭയപ്പെടാനൊന്നുമില്ല. മറ്റെല്ലാത്തിലും എന്നപോലെ കര്‍മ ശാസ്ത്ര പണ്ഡിതന്‍മാര്‍ അതിനും പരിഹാരം കണ്ടെത്തിയിരിക്കുന്നു. രക്തവും ശുദ്ധിയും കൂടി പതിനഞ്ച് ദിവസത്തില്‍ അധികരിക്കാതിരിക്കുകയും ആ രക്തം 24 മണിക്കൂറില്‍ കുറയാതിരിക്കുകയും ചെയ്താല്‍ ഇടയിലുള്ള ശുദ്ധിയും ആര്‍ത്തവമായി പരിഗണിക്കപ്പെടും. (നിഹായ 1/307)

നോമ്പ്, ത്വവാഫ് തുടങ്ങിയവ നഷ്ടപ്പെടാതിരിക്കാന്‍ മരുന്നുകളുപയോഗിച്ച് ആര്‍ത്തവം നിയന്ത്രിക്കാന്‍ പാടുണ്ടോ?

ആര്‍ത്തവം നടയാന്‍ മരുന്നുപയോഗിക്കുന്നതുകൊണ്ട് ശറഇല്‍ വിരോധമൊന്നുമില്ല. (തല്‍ഖീസുല്‍ മറാം, പേജ് 247)


ഇടക്കിടെ ആര്‍ത്തവം നിയന്ത്രിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് യാതൊരു ഹാനിയും വരില്ലെന്നാണ് ചില ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ അതുമൂലം ചില തകരാറുകള്‍ കണ്ടേക്കാമെന്ന് പ്രശസ്തരായ ചില ഡോക്ടര്‍മാര്‍ പറയുന്നു. ഡോക്ടര്‍ അബ്ദുല്‍ ഗഫൂര്‍ വിവരിക്കുന്നത് കാണുക: ”മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും വിവിധ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂട്ടായും ഒറ്റക്കായും ശരീരത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. അവയില്‍പ്പെട്ടതാണ് മാസത്തില്‍ ഒരിക്കല്‍ ആര്‍ത്തവമുണ്ടാകുന്നതും അണ്‌ഡോല്‍പാദനവുമൊക്കെ. ക്രിതൃമ മാര്‍ഗത്തിലൂടെ, ഔഷധ സേവയിലൂടെ ഈ പ്രവര്‍ത്തനങ്ങളിലിടപെടുന്നത് ആ രംഗത്ത് ഉദ്ദേശിച്ച ഫലം ഉളവാക്കിയാലും മറ്റു പല ദൂഷ്യങ്ങളും ശരീരത്തില്‍ വരുത്തിത്തീര്‍ക്കുന്നു. ഇത്തരം ഗുളികകളിലധികവും നിരവധി പാര്‍ശ്വഫലങ്ങള്‍ ശരീരത്തിലുണ്ടാക്കുന്നവയാണ്. സ്തനങ്ങളില്‍ കല്ലിപ്പ്, ഛര്‍ദ്ദി, ലൈംഗികാഗ്രഹം കുറയുക, കരള്‍വീക്കം, ശരീരം തടിച്ചു വരിക, ഞരമ്പു തടിക്കുക എന്നിവ ഉദാഹരണം. ഇത്തരം ഔഷധങ്ങള്‍ ഹൃദ്രോഗികള്‍, പ്രമേഹ രോഗമുള്ളവര്‍, രക്ത സമ്മര്‍ദ്ദമേറിയവര്‍ എന്നിവര്‍ ഉപയോഗിക്കരുത്.” (ലൈംഗിക ശാസ്ത്രം -പേജ് 229)

ആര്‍ത്തവ കാലത്തും പ്രസവ രക്തകാലത്തും ഖളാആയ നോമ്പും നിസ്‌കാരവും ഖളാഅ് വീട്ടേണ്ടതുണ്ടോ?

നോമ്പ് ഖളാഅ് വീട്ടണം. പക്ഷെ, രക്തം അവസാനിക്കുന്നത് ഏതെങ്കിലുമൊരു നിസ്‌കാരസമയത്താണെങ്കില്‍ ആ നിസ്‌കാരത്തിന് ഒഴിവ് ബാധകമല്ല.അതെത്ര കുറഞ്ഞ സമയമാണെങ്കിലും ശരി. സുബ്ഹ്, ളുഹ്‌റ്, മഗ്‌രിബ് ഇവയില്‍നിന്ന് ഒന്നിന്റെ സമയത്താണ് രക്തസ്രാവം നിലച്ചതെങ്കില്‍ ആ വഖ്തിലെ നിസ്‌കാരം നിര്‍വഹിക്കണം. എന്നാല്‍ അശുദ്ധി അവസാനിച്ചത് ജംആക്കി നിസ്‌കരിക്കാവുന്ന ളുഹ്‌റ്, അസ്വറ്, ഇശാഅ് എന്നീ നിസ്‌കാരങ്ങളില്‍ ജംഇന്റെ അവസാന സമയത്താണെങ്കില്‍ തൊട്ടു മുമ്പുള്ള നിസ്‌കാരവും നിര്‍ബന്ധമാവും. അതായത് അസ്വറിന്റെ സമയത്ത് ശുദ്ധിയായാല്‍ തൊട്ടു മുമ്പുള്ള ളുഹ്‌റ്, ഇശാഇന്റെ സമയത്താണെങ്കില്‍ മഗ്‌രിബും നിസ്‌കരിക്കണം. (മുഗ്‌നി)

ആര്‍ത്തവ ചക്രം എന്ന പ്രയോഗം കൊണ്ടുള്ള ഉദ്ദേശ്യമെന്ത്?

ഒരു ആര്‍ത്തവം മുതല്‍ അടുത്ത ആര്‍ത്തവം ആവര്‍ത്തിക്കുന്നതുവരെയുള്ള കാലത്തിന് ആര്‍ത്തവ ചക്രം (menstrual cycle) എന്നു പറയുന്നു. ഒരു ആര്‍ത്തവ ചക്രത്തിന്റെ സാമാന്യ ദൈര്‍ഘ്യം 28 ദിവസമാണ്. ഈ ദൈര്‍ഘ്യത്തിന് വ്യത്യാസമുള്ളവരുമുണ്ട്. 25 മുതല്‍ 35 വരെയുള്ള ദിവസങ്ങള്‍ ക്രമമായി ആര്‍ത്തവ ചക്രത്തിനു ദൈര്‍ഘ്യം കണ്ടുവരുന്ന സ്ത്രീകളുമുണ്ട്. ഇസ്‌ലാമിക വീക്ഷണത്തില്‍ ‘ത്വുഹ്‌റ്’ എന്ന് അറബിയില്‍ പറയുന്ന ശുദ്ധിയാണ് ആര്‍ ത്തവ ചക്രംകൊണ്ട് വിവക്ഷ.

ആര്‍ത്തവകാല ദാമ്പത്യം

ആര്‍ത്തവ കാലത്ത് ലൈംഗിക ബന്ധം പാടില്ല .ഇസ്ലാം പാടെ വിലക്കിയ കാര്യമാണിത്. വിശുദ്ധ ഖുര്‍-ആന്‍ പറയുന്നു: “ആര്‍ത്തവത്തെ കുറിച്ച് അവര്‍ തങ്ങളോടന്വേഷിക്കുന്നു, താങ്കള്‍ പറയുക അത് മലിനമാണ്, അത് കൊണ്ട് ആര്ത്തവത്ത്തില്‍ ഭാര്യമാരെ  നിങ്ങള്‍ വെടിയുക,  ശുദ്ധി പ്രാപിക്കും വരെ അവരെ സമീപിക്കരുത്, ശുദ്ധി കൈവരിച്ചാല്‍ അല്ലാഹു വിധിച്ച വിധത്തില്‍ നിങ്ങള്‍ക്കവരെ പ്രാപിക്കാം. തീര്‍ച്ച അല്ലാഹു പശ്ചാത്തപികളെയും പരിശുദ്ധരെയും പ്രിയം വെക്കുന്നവനാകുന്നു.”(അല്‍ ബഖറ :222)

ഈ വാക്യത്തെ വ്യാഖ്യാനിച്ചു ഇമാം റാസി പറയുന്നു :ജൂതന്മാരും അഗ്നി ആരാധകരും ആര്‍ത്തവ വേളയില്‍ സ്ത്രീ സമ്പര്‍ക്കം പാടെ വെടിയുന്നവരായിരുന്നു. ക്രിസ്ത്യാനികളാകട്ടെ ആര്ത്തവത്തെ അവഗണിച്ചു സംഭോഗിക്കുന്നവരായിരുന്നു. അന്ധകാര അറബികള്‍ സ്ത്രീ ആര്‍ത്തവവതിയയാല്‍ ഒരുമിച്ചു ഭക്ഷിക്കാനോ ഒരു വിരിപ്പില്‍ ഒന്നിച്ചിരിക്കുവാനോ ഒരേ വീട്ടില്‍ തമ്സിക്കണോ പോലും സന്നദ്ധമായിരുന്നില്ല. ജൂത-മജൂസി വിശ്വാസത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത് .ഈ കാലത്താണ് മേല്‍ വാക്യം അവതരിക്കുന്നത്. ആര്ത്തവകാരികളോടുള്ള സമീപനത്തിന് മാന്യവും സുരക്ഷിതവുമായ ഒരു വിധിയായിരുന്നു ഈ ഖുര്‍-ആന്‍ വാക്യത്തിലൂടെ അല്ലാഹു വെളിപ്പെടുത്തിയത്.

പക്ഷെ ഖുര്‍ആന്‍ വാക്യത്തിന്റെ ബാഹ്യ തലം മാത്രം പരിഗണിച്ചു മുസ്ലിംകളില്‍ത്തന്നെ ചിലര്‍ പത്നിമാരെ  ആര്ത്തവാവസരത്ത്തില്‍ വീടിനു പുറത്താക്കി. ഈ സന്ദര്‍ഭത്തില്‍ ചില ഗ്രാമീണര്‍ തിരുനബി(സ) യെ സമീപിച്ചു പരാതിപ്പെട്ടു .”തിരുദൂതരെ വല്ലാത്ത തണുപ്പാണിപ്പോള്‍ ,വസ്ത്രങ്ങള്‍ ഞങളുടെ വശം വിരളം.ആര്‍ത്തവ കാരികള്‍ക്ക് പുതപ്പ് നല്‍കിയാല്‍ വീട്ടിലെ മറ്റുളളവരുടെ കാര്യം കഷ്ടമാകും.തിരിച്ചായാല്‍ ആര്ത്തവകാരികള്‍ക്കും വിഷമമാകും.” ഇത് കേട്ടപ്പോള്‍ നബി(സ) പറഞ്ഞു.”നിങ്ങളോടു ഞാന്‍ വിരോധിച്ചത് ആര്‍ത്തവ കാലത്ത് അവരുമായുള്ള സംയോഗം മാത്രമാണ് .അനറബികളെ പ്പോലെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ഞാന്‍ കല്പ്പിച്ചിട്ടില്ലല്ലോ.”

ഈ വിധി അറിഞ്ഞു ജൂതന്മാര്‍ പറഞ്ഞുവത്രേ: “ ഈ മനുഷ്യന്‍ എല്ലാ അര്‍ത്ഥത്തിലും നമ്മുടെ മതത്തി നെതിരാണെന്നു തോന്നുന്നു.”(തഫ് സീരുല്‍ കബീര്‍ 6/67) മേല്‍  വാക്യത്തില്‍ ആര്ത്തവത്തെ പരാമര്‍ശിച്ചു പറഞ്ഞ പദം “ മഹീള്” എന്നാണ് .ഇതിന്റെ പ്രസിദ്ധവും പ്രചാരത്തിലുള്ളതുമായ അര്‍ത്ഥം “മെന്‍സസ് സ്ഥാനം”എന്നാകുന്നു അപ്പോളെ വാക്യത്തിന്റെ വിവക്ഷ ആര്ത്തവാവസരത്തില്‍ സ്ത്രീ ബന്ധം വര്ജ്യമാണെന്നാകും.”(റാസി 6/68)

ഫതഹുല്‍ മുഈന്‍ പറയുന്നു, ആര്ത്തവമുളളപ്പോള്‍ മുട്ട് പൊക്കിളിനിടയിലെ സാമീപ്യം നിഷിദ്ധ മാകുന്നു.സംയോഗം മാത്രമേ ഹറാമുള്ളൂ എന്നും അഭിപ്രായമുണ്ട്. നവവി ഇമാം തെരഞ്ഞെടുത്ത വീക്ഷണം രണ്ടാമത്തേതാണ് .”സംയോഗമല്ലാത്ത എന്തുമാകാം”എന്ന മുസ്ലിമിന്റെ ഹദീസാണ് ഇമാമിന്റെ രേഖ. (ഫത്‌ :28)

അബൂദാവൂദ്‌ (റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം.ഒരാള്‍ നബി(സ) യുടെ അരികില്‍ വന്നു ആരാഞ്ഞു .ഭാര്യക്ക്‌ ആര്ത്തവമുള്ളപ്പോള്‍ അവളില്‍ അനുവദിക്കപെട്ടതെന്താകുന്നു.? നബി (സ) പറഞ്ഞു. “ അരയുടുപ്പിനു അപ്പുറത്തുള്ളവ. മുട്ട് പൊക്കിളിന്നിടയിലെ ഇടപെടല്‍ ഹറാമാകാന്‍ കാരണം തര്‍ക്കമില്ലാതെ നിഷിദ്ധമായി വിധിക്കപെട്ടിട്ടുള്ള സംയോഗത്തിലേക്ക് അത് വഴി വെക്കുമെന്നതാണ്. 

ഹദീസില്‍ ഇങ്ങനെ ഉണ്ട്. “വേലിക്കു ചുറ്റും മേയാന്‍ നിന്നാല്‍ വേലി ഭേദിക്കാന് കളമൊരുങ്ങും . ഇമാം ശാഫി (റ) ഇങ്ങനെ കൃത്യമായി പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. “ആര്‍ത്തവ കാലത്തെ സംഭോഗം ഹറാമകന്‍ കാരണം യോനിയിലെ മാലിന്യമാണ് .മുട്ട് പൊക്കിളിനിടെ ഹറാമാണെന്നു വിധിക്കാന്‍ കാരണം സംയോഗത്തില്‍ ചെന്ന് ചാടാനുള്ള സാധ്യതയുമാണ് .”(ഫതാവല്‍ കുബ്റ:1/120)

ഇമാം റാസി (റ) പറയുന്നു. ആര്‍ത്തവ കാലത്തെ സംയോഗം ഹറാമാണെന്ന കാര്യത്തില്‍ മുസ്ലിംകള്‍ ഏകോപിതരാകുന്നു.അത് പോലെ മുട്ട് പോക്കിളിനിടയിലെ ഭാഗമൊഴിച്ചു ബാക്കി യുള്ളവ കൊണ്ട് ആസ്വാദനം ഹലാലാണെന്നു കാര്യത്തിലും ഏകോപിതരാണ്.മുട്ട് പൊക്കിളിനിടയിലെ ഭാഗം അനുവദിനീയമാണോ എന്നതിലാണ് അഭിപ്രായന്തരമിരിക്കുന്നത്.

‘മഹീള്’എന്നത് കൊണ്ട് ആര്‍ത്തവ മേഖല എന്നര്‍ത്ഥം വെക്കുമ്പോള്‍ സംഭോഗം മാത്രമേ ഹറാമാകുന്നുള്ളൂ. ആര്‍ത്തവം എന്നര്‍ത്ഥം വെക്കുമ്പോള്‍ ആര്‍ത്തവ വകാലത്ത് സ്ത്രീ സഹവാസം ഒഴിവാക്കുക എന്നാകും ആയതിന്റെ വിവക്ഷ,അത് പൊക്കിളിനു താഴെയും മുട്ടിനു മേലെയുമുള്ള ഭാഗങ്ങളില്‍ ബന്ധമൊഴിവക്കാനുള്ള മറ്റു പ്രമാണങ്ങള്‍ക്ക് പിന്‍ബലമേകുന്നു.അപ്പോളെ ബാക്കി ഭാഗങ്ങള്‍ പരിശുദ്ധങ്ങളാണെന്നു വരും.”(റാസി :6/72)

ആര്‍ത്തവ വുമായി ബന്ധപ്പെട്ട മറ്റൊരു മസ്അല ആര്‍ത്തവ വിരാമശേഷം കുളിച്ചു വൃത്തി യായാലേ ബന്ധം അനുവദിക്കപ്പെടു എന്നതാണ്.എല്ലാ നാടുകളിലെയും ഭൂരിപക്ഷം കര്‍മ ശാസ്ത്രഞരും പറയുന്നത് ആര്‍ത്തവകുളി കൂടി കഴിഞ്ഞാലെ സ്ത്രീ ബന്ധം അനുവദനീയമാകൂ എന്നാണ് . (തഫ്‌സീര്‍ റാസി :6/76,77)(ഫത്‌ ഹുല്‍ മുഈന്‍ പേജ് 28)

ആര്‍ത്തവകാലത്തെ ബന്ധം ആരോഗ്യപരമായി ആപല്‍ക്കരമാണെന്നു തെളിഞ്ഞിട്ടുണ്ട്. ആര്‍ത്തവ കാലത്തെ ലൈംഗിക ബന്ധം ഗര്ഭാശയാര്‍ബുദത്തിനു കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.



ഉസ്മാന്ബ്നു ദദ്ഹബി ഉദ്ധരിക്കുന്നു. “ആര്‍ത്തവരക്തം പുരുഷ ലിംഗത്തിനു അനാരോഗ്യം വരുത്തുന്നതായി അനുഭവമുണ്ട്.”(ത്വിബ്ബ്ന്നബവി :22) ഇബ്നു ഹജറുല്‍ ഹൈതമി (റ) പറയുന്നു: “ആര്‍ത്തവകാരിയുംയുള്ള ബന്ധം വേദനാജനകമായ രോഗങ്ങള്‍ക്കും കുഷ്ടബാധക്കും കാരണമാകുമെന്ന് .” ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്. (ഫതാവല്‍ കുബ്റ 1/122 ) നബി (സ) പറഞ്ഞു : “ആര്‍ത്തവകാരിയെ പ്രാപിച്ചവന്‍ മുഹമമദ് നബിക്കിറക്കപെട്ടതിനെ കളവാക്കിയവനാകുന്നു .”(തിര്‍മുദി ,അഹ്മദ് )

എന്താണ് ഇസ്തിഹാളത്ത്

ഹൈളിന്റെയും (ആര്‍ത്തവരക്തം ) നിഫാസിന്റെയും (പ്രസവരക്തം) സന്ദര്‍ഭങ്ങളിലില്ലാതേയുണ്ടാകുന്ന രക്തസ്രാവത്തിനാണ് ഇസ്തിഹാളത്ത് എന്ന് പറയുന്നത്
ഹൈള്, നീഫാസ്, ഇസ്ത്തിഹാളത്ത് എന്നിവയേകുറിച്ചും അവയീല്‍ നിന്നുള്ള ശുദ്ധീകരണത്തേകുറിച്ചും,സ്ത്രികള്‍ നല്ലത് പോലേ മനസ്സിലാകിയിരിക്കണം. അതവരുടെ മതത്തിന്റെയുംആരോഗ്യത്തിന്റെയും രക്ഷക്ക് അനിവാര്യമാണ്
ഇതിനേ കുറിച്ച് ചെറിയരിതിയില്‍ ഒരു വീവരണം തരാം
ഇസ്തിഹാളത്ത് ഉണ്ടായിരിക്കുബോള്‍ നിസ്കാരവും നോബും ഉപേക്ഷിക്കാന്‍ പാടില്ലാ. ഹൈളും നിഫാസും ഉള്ളവര്‍ക്ക് നിഷിദ്ധമായകാര്യങ്ങളൊന്നുംഇസ്തിഹാളത്തുള്ളവര്‍ക്ക് നിഷിദ്ധമാവുകയില്ലാ. ഭര്‍ത്താവുമായി ലൈംഗീക വേഴെചയീലേര്‍പെടുകയും ച്ചെയ്യാം.
എന്നാല്‍ ഇസ്തിഹാളത്തുള്ള സ്ത്രികള്‍ നിസ്കാരത്തേ സംബന്ധിച്ചടത്തോളം ചില കാര്യങ്ങള്‍ ച്ചെയ്യേണ്ടതുണ്ട്
നിസ്കാരത്തിന്റെ സമയം ആയിടുണ്ട് എന്ന് ഉറപ്പയതിന് ശേഷമേ അവള്‍ വുളു എടുക്കാന്‍ പാടുള്ളു. വുളു എടുക്കൂന്നതിന് മുബായി യോനി നന്നായി കഴുകുകയും പുറത്തേക് രക്തം വരാത്തരീതിയില്‍ കെട്ടിവെക്കുകയും വേണം. എന്നിട്ടേ വുളു എടുക്കാവു.
വുളു എടുത്ത ഉടനേ നിസ്കരീക്കണം. ജമാഅത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയോ ഔറത്ത് മറക്കാന്‍ വേണ്ടിയോഅല്ലാതേ മറ്റൊന്നിനും കാത്ത് നിക്കരുത്. കാത്ത്നിന്നാല്‍ ഈ ചെയ്ത പ്രവര്‍ത്തനങ്ങളൊക്കേ അവള്‍ വിണ്ടും ചെയ്യേണ്ടിവരും.
ഇങ്ങനേയുള്ളവര്‍ വൂളുകൊണ്ട് ഒരു ഫര്‍ള് നിസ്കാരം മാത്രമേ നിര്‍ വ്വഹിക്കാന്‍ പാടുള്ളു . ഒരു വുളു കൊണ്ട്ഒന്നില്‍ കുടുത്തല്‍ സുനത്ത് നിസ്കാരം നിര്‍ വഹിക്കാവുന്നതാണ്.
ഇസ്തിഹാളത്തുള്ളവര്‍ വുളു എടുക്കുബോള്‍ അശുദ്ധിയേ ഉയര്‍ത്തുന്നു എന്ന് നിയ്യത് ചെയ്യാന്‍ പാടില്ലാ.
നമസ്കാരത്തേ ഹലാലാകുന്നതിന് വേണ്ടി എന്നേ പാടുള്ളു.
ഹൈളും നിഫാസും കഴിഞ്ഞ് കുളിക്കുന്ന സ്ത്രികള്‍ തങ്ങളുടേ യോനിഭാഗം നന്നായീകഴുകുകയുംസുഗന്ധദ്രവങ്ങള്‍ ഉപയോഗിച്ച് അവിടത്തേ ദുര്‍ഗന്ധം ദുരികരിക്കേണ്ടതുമാണ് സുഗന്ധദ്രവ്യം പുരട്ടിയ പഞ്ഞിയോ നേര്‍ത്ത ശീലയോ യോനിദളങ്ങള്‍ക്കുള്ളില്‍ വെക്കുന്നത് നല്ലതാണ് പക്ഷേ ഹജ്ജിനും ഉംറകും ഇഹ്റാം കെട്ടിവളും ഇദ്ദയാചരിക്കന്നവളും സുഗന്ധദ്രവ്യം ഉപയോഗിക്കാന്‍ പാടുള്ളതല്ലാ.

നിഫാസ്  (പ്രസവ രക്‌തം)

പ്രസവാനന്തരം സ്ത്രികളുടെ യോനിയിൽ കൂടി (രക്‌തപിണ്ഡത്തെ പ്രസവിച്ചതാണെങ്കിലും) പുറപ്പെടുന്ന രക്‌തത്തിന്  നിഫാസ് (പ്രസവ രക്‌തം) എന്നു പറയുന്നു.

ഗർഭാശയം മുഴുവൻ ഒഴിവായതിന്റെ ശേഷം മാത്രമാണ് ഇത് പുറപ്പെടുക. സാധാരണ പ്രസവിച്ച ഉടനെ തുടങ്ങുകയും 40 ദിവസം വരെ തുടർന്ന് നിൽക്കുകയും ചെയ്യും. ഏറ്റവും ചുരുങ്ങിയ ദൈർഘ്യം ഒരു സെക്കന്റ് മാത്രമാണ്. ഏറിയാൽ 60 ദിവസം വരെ നീണ്ടുപോകാം.

പ്രസവിച്ച ഉടനെ രക്‌തം കാണാത്തവൾക്ക് നിസ്കാരം നോമ്പ് മുതലായവ ഉപേക്ഷിക്കാവതല്ല. 15 ദിവസത്തിനകം രക്തം കണ്ടാൽ ആ സമയം മുതൽ അവൾ നിസ്കാരം, നോമ്പ് മുതലായവ ഉപേക്ഷിക്കുകയാണ് വേണ്ടത്. അത്തരം ഘട്ടത്തിൽ പ്രസവ ദിവസം മുതൽ തന്നെ അവൾ നിഫാസ്‌കാരിയായി കണക്കാക്കപ്പെടുന്നതാണ്. അതേസമയം അനുഷ്ഠിച്ച ആരാധനകൾ നിഫാസ് കാലത്തായതിന് അവൾ കുറ്റക്കാരിയാവുന്നതുമല്ല. ഈ സമയത്ത് നോമ്പ് അനുഷ്ടിച്ചിട്ടുണ്ടെങ്കിൽ ഖളാ‍‌അ് വീട്ടൽ നിർബന്ധവുമാണ്.

പ്രസവിച്ച് 15 ദിവസം കഴിഞ്ഞതിന്റെ ശേഷമാണ് രക്തം പുറപ്പെടുന്നതെങ്കിൽ അത് ആർത്തവ രക്തമാണ്. പ്രസവ രക്തമല്ല. പുറപ്പെട്ട്കൊണ്ടിരിക്കുന്ന രക്തം 60 ദിവസം പൂർത്തിയാകുന്നതിനു മുമ്പ് മുറിയുകയും 15 ദിവസത്തിനുള്ളിൽ മടങ്ങിവരുകയും ചെയ്താൽ അത് പ്രസവരക്ത തന്നെയായി കണക്കാക്കും. 15 ദിവസം കഴിഞ്ഞതിന്റെ ശേഷമാണ് വീണ്ടും രക്തം കണ്ടതെങ്കിൽ അത് ആർത്തവ രക്തവുമാണ്.

രക്തം മുറിയാതെ 60 ദിവസം കടന്നാൽ ശക്തിയുള്ള രക്തം നിഫാസും അല്ലാത്തവ രോഗരക്തവുമാണ്. രക്തം വിത്യാസമില്ലാതിരിക്കുകയോ വിത്യാസം രേഖപ്പെടുത്താതിരിക്കുകയോ ചെയ്താൽ മുൻപതിവനുസരിച്ച് ആരാധന നിർവഹിക്കണം. മുൻ പതിവ് ഓർമ്മിക്കുന്നില്ലെങ്കിൽ സൂക്ഷമത പാലിക്കണം

ആദ്യമായി നിഫാസുണ്ടാകുന്ന സ്ത്രീയുടെ രക്തമാണ് അറുപത് ദിവസം വിട്ടു കടന്നതെങ്കിൽ, ഒരു നിമിഷം നിഫാസും ബാക്കി മുഴുവൻ രോഗ രക്തവുമായി കണക്കാക്കും. ആ സമയത്തുള്ള നിസ്‌കാരവും നോമ്പും ഖളാ‍അ് വീട്ടണം.

60 ദിവസം കഴിഞ്ഞ ശേഷം അല്പസമയം രക്തം നിന്ന് വീണ്ടും പുറപ്പെട്ടാൽ അത് ആർത്തവ രക്തമായി കണക്കാക്കും.

വിത്യസ്തരൂപത്തിലാണ്  സ്ത്രീകളിൽ  നിഫാസിന്റെ കാലം 

ചിലർക്ക് 28 നും 40 നും അതിൽ അധികരിച്ചും ചുരുങ്ങിയുമെല്ലാം രക്‌തം നിലക്കും. പ്രസവിച്ച് 40 ദിവസം കഴിഞ്ഞതിനു ശേഷമേ നിസ്കാരവും മറ്റും നിർബന്ധമാവൂ എന്നൊരു തെറ്റിദ്ധാരണ നമ്മുടെ സ്ത്രീകളെ പിടികൂടിയിട്ടുണ്ട്. ഇത് ശുദ്ധ വിവരക്കേടാണ്. തിരുത്തപ്പെടേണ്ടതുമാണ്.

ആർത്തവം മൂലം നിശിദ്ധമാകുന്ന കാര്യങ്ങൾ പ്രസവ രക്‌തം മൂലവും നിഷിദ്ധമാണ്. അശുദ്ധകാലത്തെ നിസ്കാരം ഖളാ‍അ് വീട്ടേണ്ടതില്ല. നോമ്പ് ഖളാ‍അ് വീട്ടണം.

പ്രസവം മൂലം കുളി നിർബന്ധമാകും. യാതൊരു ഈർപ്പവുമില്ലാതെ കുട്ടി പുറത്ത് വന്നാലും, മാംസ പിണ്ഡത്തെ പ്രസവിച്ചാലും കുളി നിർബന്ധമാണ്. ഓപ്പറേഷൻ മുഖേന കുട്ടിയെ പുറത്തെടുത്താലും പ്രസവത്തിന്റെ വിധിയാണ്.

സയാമീസ്  ഇരട്ടകളിൽ രണ്ടും പൂർണ്ണമായി പുറത്ത് വന്നാലേ കുളി നിർബന്ധമാവുകയുള്ളൂ.
*************************************************************
എന്റെ പ്രസവം കഴിഞ്ഞിട്ട് 42 ദിവസമായി രക്തസ്രാവം ഒരു മാസം നല്ലവണ്ണം ഉണ്ടായിരുന്നു ശേഷം 10/12 ദിവസമായി വെളുത്ത ഒരു ദ്രാവകം ഇപ്പോഴും വരുന്നുണ്ട് ചിലപ്പോഴൊക്കെ രക്തത്തിന്റെ അടയാളം ഉണ്ട് താനും . എനിക്ക് എപ്പോള്‍ നിസ്കരിക്കാന്‍ പറ്റും ഇപ്പോള്‍ വരുന്നത് നിഫാസ് രകതം ആണോ ? 

പ്രസവാനന്തരം സ്ത്രീകള്‍ക്കുണ്ടാകുന്ന രക്ത സ്രാവത്തിന് നിഫാസ് അഥവാ പ്രസവ രക്തം എന്ന് പറയപ്പെടുന്നു. ഏറ്റവും കുറഞ്ഞത് ഒരു സെകന്‍റും സാധാരണ ഗതിയില്‍ 40 ദിവസവും കൂടിയാല്‍ 60 ദിവസവുമാണ് അതിന്‍റെ ദൈര്‍ഘ്യം. ഇങ്ങനെ പുറത്ത് വരുന്ന സ്രവം സാധാരണ രക്തമായാലും അല്ലെങ്കില്‍ മഞ്ഞ നിറത്തിലോ കലര്‍പ് നിറത്തിലോ ഉള്ള ദ്രാവകമായാലും നിഫാസ് തന്നെ.

ഇവിടെ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 60 ദിവസമാണ് നിഫാസിന്‍റെ കൂടിയ ദൈര്‍ഘ്യം എന്ന് പറഞ്ഞുവല്ലോ. ഒരു സ്ത്രീക്ക് 60 ദിവസം കഴിഞ്ഞതിന് ശേഷവും രക്തം കാണുകയാണെങ്കില്‍, ശേഷം കാണുന്നത് ആര്‍ത്തവ രക്തം (ഹൈള്) ആയി കണക്കാക്കേണ്ടതാണ്. അറുപത് ദിവസത്തിന് മുമ്പായി രക്തം നിലക്കുകയും അങ്ങനെ 60 ദിവസം കഴിഞ്ഞതിന് ശേഷം വീണ്ടും രക്തം കണ്ടാല്‍ അതും ഹൈള് തന്നെ. എന്നാല്‍ ഇടക്ക് രക്തം മുറിയുകയും 60 ദിവസത്തിനുള്ളിലായി വീണ്ടും രക്തം കാണപ്പെടുകയും ചെയ്താല്‍, രക്തം നിലച്ച ദിവസങ്ങള്‍ 15 ദിവസത്തേക്കാള്‍ താഴെയാണെങ്കില്‍ നിഫാസായിട്ടും 15 ദിവസത്തേക്കാള്‍ കൂടുതലാണെങ്കില്‍ ഹൈള് ആയിട്ടുമാണ് ഗണിക്കേണ്ടത്.

ഇത് ഒരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം, ഒരു സ്ത്രീ പ്രസവിച്ച ശേഷം 10 ദിവസം കഴിഞ്ഞ് അവളുടെ രക്തം മുറിയികുയും പിന്നീട് പ്രസവിച്ച് ഇരുപത്തിമൂന്നാം ദിവസം വീണ്ടും രക്തം കണ്ടാല്‍, രക്തം മുറിഞ്ഞ ഇടവേള 15 ദിവസത്തില്‍ താഴെ ആയതിനാല്‍ അത് നിഫാസ് ആയിട്ടാണ് ഗണിക്കേണ്ടത്. പ്രസവിച്ച് 25 ദിവസം കഴിഞ്ഞിട്ടാണ് വീണ്ടും രക്തം കാണുന്നതെങ്കില്‍ രക്തം മുറഞ്ഞ ഇടവേള 15 ദിവസത്തിനേക്കാള്‍ കൂടുതലായതിനാല്‍ അതിനെ ഹൈള് രക്തമായിട്ടാണ് ഗണിക്കേണ്ടത്. അഥവാ പത്താം ദിവസം അവളുടെ നിഫാസ് നിലച്ചു എന്ന് മനസ്സിലാക്കാം.

നിഫാസ് രക്തം ഉണ്ടാകുമ്പോള്‍ നിസ്കാരം, നോമ്പ്, ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ സ്പര്‍ശിക്കല്‍, ഥവാഫ്, സംയോഗം, ഥലാഖ് തുടങ്ങി പലകാര്യങ്ങളും നിഷിദ്ധമാണ്. നിഫാസ് രക്തങ്ങളുടെ ഇടയിലുള്ള ഇടവേളകള്‍ നിഫാസിന്‍റെ ഭാഗമായിട്ടാണ് പരിഗണക്കപ്പെടുക. അതിനാല്‍ മേല്‍പറഞ്ഞതെല്ലാം ഈ സമയങ്ങളിലും നിഷിദ്ധമാണ്. എന്നാല്‍ നിഫാസിന്‍റെയും ഹൈളിന്‍റെയും ഇടയിലുള്ള ഇടവേള ശുദ്ധിയുള്ളതും ആ സമയത്ത് മേല്‍പറഞ്ഞ കാര്യങ്ങളുടെ നിഷിദ്ധം നീങ്ങുന്നതുമാണ്.

ഇവിടെ സഹോദരിയുടെ ചോദ്യത്തില്‍ നിന്ന് മനസ്സിലാകുന്നത് സോഹദരിക്കുണ്ടായതെല്ലാം നിഫാസ് ഗണത്തില്‍ പെട്ടതാണെന്നാണ്, കാരണം രക്തം മുറിഞ്ഞ ഇടവേള 15 ദിവസത്തിനേക്കാള്‍ കുറവാണല്ലോ. അതിനാല്‍ ഈ കാലമത്രയും നിഫാസുള്ളതിനാല്‍ നിസ്കാരം പോലുള്ളവ പാടില്ല. മുകളില്‍ വിവരിച്ച പോലെ നിഫാസ് മുറിഞ്ഞ് എന്നുറപ്പായാല്‍ സഹോദരിക്ക് നിസ്കാരവും മറ്റു ഇബാദതുകളും നിറവേറ്റാവുന്നതാണ്.

അമലുകള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തൌഫീഖ് നല്‍കട്ടെ

(അവലംബം: മഹല്ലി, തുഹ്ഫ, മുഗ്‍നി)

നിഫാസ് രക്തം നിലച്ചാല്‍ അപ്പോള്‍ തന്നെ കുളിക്കാമോ? നാല്‍പത് ദിവസം കഴിഞ്ഞേ കുളിക്കാവൂം എന്ന് പറയാറുണ്ട്. സത്യാവസ്ഥ എന്ത്?

നിഫാസ് രക്തത്തിന്‍റെ ഏറ്റവും കുറഞ്ഞ പരിധി ഒരു സെക്കന്‍റ് ആണ്, കൂടിയത് അറുപത് ദിവസവും. നിഫാസ് രക്തം മുറിഞ്ഞാല്‍ വേഗം കുളിച്ച് ശുദ്ധിയായി നിസ്കരിക്കല്‍ നിര്‍ബന്ധമാണ്. രക്തം നിന്നിട്ടും നാല്‍പത് ദിവസം വരെ കുളി പിന്തിപ്പിക്കുന്നതും അതു മൂലം നിസ്കാരം നോമ്പ് ഖളാആക്കുന്നതും ഹറാമാണ്.

നാല്‍പത് ദിവസം കഴിയുന്നതിന് മുമ്പ് നിഫാസ് രക്തം നിന്നാല്‍ നിസ്കരിക്കണമല്ലോ. എന്നാല്‍ സംയോഗം ചെയ്യാന്‍ പറ്റുമോ?

ശുദ്ധിയാവുന്നതോടെ ഭാര്യാഭര്‍തൃബന്ധം പോലോത്ത, നിഫാസ് കൊണ്ട് നിഷിദ്ധമായ എല്ലാ കാര്യങ്ങളും അനുവദനീയമാവുന്നതുമാണ്.

ഹൈളോ നിഫാസോ ഉള്ളപ്പോള്‍ നഖം, മുടി എന്നിവ നീക്കുന്നതിന്റെ വിധി എന്താണ്?

ആര്‍ത്തവം പോലോത്ത എല്ലാ വലിയ അശുദ്ധി സമയങ്ങളിലും ശരീരത്തില്‍നിന്ന് മുടി, നഖം പോലോത്തവ നീക്കം ചെയ്യുന്നതിനെക്കുറിച്ച് പണ്ഡിതര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വലിയ അശുദ്ധി സമയങ്ങളില്‍ അവ നീക്കം ചെയ്യാതിരിക്കല് സുന്നതാണ്.  എന്നാല്‍ വേര്‍പിരിഞ്ഞുപോവുന്ന ഇത്തരം ഭാഗങ്ങള്‍ സൂക്ഷിച്ചുവെക്കണമെന്ന് ആരും അഭിപ്രായപ്പെട്ടതായി കാണുന്നില്ല. വലിയ അശുദ്ധി സമയത്ത് പിരിഞ്ഞുപോവുന്നത് ഖിയാമത് നാളില്‍ വലിയ അശുദ്ധിയുള്ളതായി പുനര്‍ജീവിപ്പിക്കപ്പെടും എന്ന് ഇമാം ഗസാലി  (റഹ്) പറഞ്ഞിട്ടുണ്ട്.

രക്തസ്രാവത്തിന്റെ ഇനങ്ങളും അവയുടെ വിധികളും ചുരുക്കി വിവരിക്കാമോ?

ആര്‍ത്തവത്തിന്റെ പരമാവധി ദിവസമായ പതിനഞ്ചില്‍ കവിയലോടെ ജീവിതത്തില്‍ ആദ്യമായി രക്തം കാണുന്നവള്‍ രണ്ട് വിഭാഗം. 

1) രക്തത്തിന്റെ വര്‍ണം കൊണ്ടോ മറ്റോ ശക്തി കൂടിയതും, കുറഞ്ഞതും വിവേചിച്ചറിയുന്നവള്‍. 

2) രക്തം ഒരേ രൂപത്തിലായതിനാല്‍ വിവേചിച്ചറിയാത്തവള്‍. 

മുമ്പ് ആര്‍ത്തവവും ശുദ്ധിയും പതിവുള്ളവളും പിന്നീട് ആര്‍ത്തവം പരിധി കഴിഞ്ഞ് രക്തം സ്രവിക്കുകയും ചെയ്തവള്‍ അഞ്ചു വിഭാഗം.

1) രക്തം പല രൂപത്തിലായതിനാല്‍ ശക്തിയുള്ളതും അല്ലാത്തതും വകതിരിച്ച് അറിയുന്നവള്‍.
2) ശക്തമായ രക്തവും അശക്തമായ രക്തവും വേര്‍തിരിച്ചറിയാന്‍ സാധിക്കാതിരിക്കലോടുകൂടെ മുന്‍ ആര്‍ത്തവത്തിന്റെ കണക്കും സമയവും ഓര്‍മയുള്ളവള്‍.
3) കണക്കും സമയവും മറന്നവള്‍.
4) സമയം അറിയാമെങ്കിലും കണക്ക് മറന്നവള്‍.
5) കണക്ക് ഓര്‍മയുണ്ടെങ്കിലും സമയം മറന്നവള്‍.

ഇങ്ങനെ രണ്ടു വിഭാഗവും കൂടി രക്തസ്രാവമുള്ള സ്ത്രീകള്‍ ഏഴു വിധത്തിലാണ്. ഇവരില്‍നിന്ന് ഒന്നാം വിഭാഗത്തില്‍പ്പെട്ട ആദ്യത്തവള്‍ ശക്തിയായി കണ്ട രക്തം ആര്‍ത്തവമാണെന്നും, ശക്തി കുറഞ്ഞു കണ്ടത് ഇസ്തിഹാളത്താണെന്നും വെക്കണം. രണ്ടാമത്തവള്‍ മാസത്തിലൊരു ദിവസം ആര്‍ത്തവമായും ബാക്കിയുള്ള ഇരുപത്തൊമ്പത് ദിവസം ഇസ്തിഹാളത്തായും പരിഗണിക്കണം. രണ്ടാം വിഭാഗത്തില്‍ പെട്ട ആദ്യത്തവള്‍ ശക്തിയായി കണ്ട രക്തം ആര്‍ത്തവമാണെന്നും ശക്തി കുറഞ്ഞ് കണ്ടത് ഇസ്തിഹാളത്താണെന്നും വെക്കണം. രണ്ടാമത്തവള്‍ പതിവനുസരിച്ച് ആര്‍ത്തവമുണ്ടാവാറുള്ള അത്രയും ദിവസം ആര്‍ത്തവമായും ബാക്കി രോഗ രക്തമായും പിരഗണിക്കണം. മൂന്നാമത്തവള്‍ ഓരോ ഫര്‍ള് നിസ്‌കാരത്തിനു വേണ്ടിയും സമയമായ ശേഷം കുളിക്കല്‍ നിര്‍ബന്ധമാണ്. നാലാമത്തെയും അഞ്ചാമത്തെയും വിഭാഗത്തില്‍ പെട്ടവള്‍ ഹൈളാണെന്ന് ഉറപ്പുള്ളതിന് അതിന്റെ വിധി നല്‍കുകയും രണ്ടിനും ഹിതമുള്ളതിന് ഉഹ്തിയാഥ് (സൂക്ഷ്മത) പാലിക്കുകയും വേണം.

ഹൈള്, നിഫാസ്, ജനാബത്ത് തുടങ്ങിയ അശുദ്ധിയുള്ളതോടു കൂടെ മാലമൗലിദുകളും റാത്തീബുകളും മറ്റും ഓതാമോ?

വലിയ അശുദ്ധിയുള്ളപ്പോള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് നിഷിദ്ധമാണ്. ഖുര്‍ആന്‍ അല്ലാത്ത മാല, മൗലിദ്, റാത്തീബ് മുതലായവ ഓതുന്നതിന് വിരോധമില്ല. ഖൂര്‍ആനിലെ സൂക്തങ്ങള്‍ തന്നെ ദിക്‌റ് എന്ന ഉദ്ദേശ്യത്തോടെ ഉരുവിടുന്നതിന് വിരോധമില്ല. ബാങ്കിന് ഉത്തരം ചെയ്യുക, നല്ല കാര്യം  ചെയ്യുമ്പോള്‍ ബിസ്മി ചൊല്ലുക തുടങ്ങിയവ അശുദ്ധിയുള്ളവര്‍ക്കും സുന്നത്താണ്. (തുഹ്ഫ 1 : 271)

ഭക്ഷണം കഴിക്കാന്‍ ആരംഭിക്കുക, അതില്‍നിന്ന് വിരമിക്കുക, വിപത്തുണ്ടാവുക, യാത്ര തുടങ്ങുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പ്രത്യേകമായി ചൊല്ലാറുള്ള ദുക്‌റുകള്‍ ഉതില്‍പെടുന്നു. (ശര്‍വാനി 1 : 271)

വലിയ അശുദ്ധിയുടെ വേളയില്‍ ആത്മീയ ചിന്ത പൂര്‍ണമായി വെടിയുന്ന ചിലരുണ്ട്. അത് അഭിലഷണീയമല്ല.

യോനീസ്രാവം (വെള്ളപോക്ക്)

ഒട്ടുമിക്ക സ്ത്രീകളെയും ശാരീരികമായും മാനസികമായും അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നമാണ് വെള്ളപോക്ക്. എളുപ്പത്തില്‍ പകരുന്ന രോഗമാണിത്. പുരുഷന്‍മാരില്‍നിന്ന് സ്ത്രീകളിലേക്കും സ്ത്രീകളില്‍നിന്ന് പുരുഷന്‍മാരിലേക്കും ഈ രോഗം പകരുന്നു. ചില പ്രത്യേക തരം രോഗാണുക്കള്‍ യോനീ നാളത്തിലോ പുരുഷലിംഗാഗ്രത്തിലോ വസിച്ചാണ് ഈ രോഗം പരസ്പരം കൈമാറുന്നത്. സ്ത്രീകള്‍ ഔഷധം സേവിക്കുമ്പോള്‍ പുരുഷന്‍മാര്‍ക്കും ചില ഔഷധങ്ങള്‍ ആവശ്യമായി വരും. കാരണം, മരുന്നുകള്‍ വഴി സ്ത്രീ രോഗ മുക്തി പ്രാപിച്ചാലും സംയോഗത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഭര്‍ത്താവ് വീണ്ടും ഭാര്യക്ക് രോഗം സമ്മാനിക്കും.

ആര്‍ത്തവത്തിന്റെ ക്രമക്കേടുകള്‍, അണുബാധ, വിരശല്യം, എരുവും പുളിയും അധികരിച്ച ഭക്ഷണ രീതി, ശുചിത്വമില്ലായ്മ തുടങ്ങിയ പല കാരണങ്ങള്‍ നിമിത്തം സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ നിന്നുണ്ടാവുന്ന വെളുപ്പ്, ഇളംചുവപ്പ്, ഇളംപച്ച എന്നീ നിറങ്ങളിലുള്ള നേര്‍ത്തോ കുറുകിയോ നൂലു പോലെയോ ഉണ്ടാവുന്ന സ്രാവത്തിനാണ് വെള്ളപോക്ക് എന്ന് പറയുന്നത്. 

തുടക്കത്തില്‍ കഞ്ഞിത്തെളി പോലെ വെളുത്ത  നിറത്തിലും പിന്നീട് മഞ്ഞ നിറത്തിലുമായിരിക്കും. ഈ രോഗത്തിന് അസ്ഥിസ്രാവം എന്നു പറഞ്ഞു വരുന്നതുകൊണ്ട് അസ്ഥി ഉരുകിപ്പോവുകയാണെ ന്നും അതുകൊണ്ടുതന്നെ പേടിക്കേണ്ട രോഗമാണെന്നുമുള്ള തെറ്റായ ധാരണ പലയിടങ്ങളിലുമുണ്ട്. പേരിലല്ലാതെ അസ്ഥിയുമായി ഈ രോഗത്തിന് യാതൊരു ബന്ധവുമില്ല.

ഇത് വന്നുപെട്ടവരില്‍ പനി, ചുമ, തലകറക്കം, വയറെരിച്ചില്‍, നടുവേദന, വിളര്‍ച്ച, കവിള്‍ഒട്ടല്‍, കണ്ണുകുഴിയല്‍, ശരീരം മെലിയല്‍ തുടങ്ങിയവ കണ്ടുവരുന്നു. മാനസിക പ്രശ്‌നമുള്ളവരിലാണ്  ഈ രോഗം  കൂടുതലായി കണ്ടുവരുന്നത്.

മുസലി ഖദിരാദി കഷായം, ശതാവരി ഗുളം, വര്യാഹ്യാദി ഘൃതം, ധാത്യാദിഘൃതം, ചന്ദ്രപ്രഭാ ഗുളിക, കദള്യാദിഘൃതം, ശ്രംഗഭസ്മം, വലിയ മര്‍മ ഗുളിക, കന്‍മദ ഭസ്മം മുതലായ ആയുര്‍വേദ ഔഷധങ്ങള്‍ അവസ്ഥാനുസരണം ഉപയോഗിക്കുക. Sulphur, Thuja, Pulsatila, Sepia, Calcarcarb, Borat മുതലായ ഹോമിയോ ഔഷധങ്ങളില്‍നിന്ന് ഉചിതമായത് ഡേക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുക.

തണുത്ത ചോറ്, പഴങ്ങള്‍, ചെറുപയര്‍, കൂവ്വപ്പൊടി, ഉളനീര്‍, നെയ്യ് എന്നിങ്ങനെ തണുത്തതും പോഷക മൂല്യമുള്ളതുമാണ് വെള്ളപോക്കു രോഗികള്‍ പതിവാക്കേണ്ടത്.

യൂനാനി ഔഷധങ്ങളായ മാഉല്‍ ഹയാത്ത്, ദവായെ കടായി, സുപാരി പാക്, സര്‍ബത്ത് ബസൂരി തുടങ്ങിയ ഔഷധങ്ങള്‍ വെള്ളപ്പോക്ക് രോഗത്തെ സുഖപ്പെടുത്താന്‍ ഉപകരിക്കുന്നവയാണ്. ഒരു ഹക്കീമിന്റെ നിര്‍ദ്ദേശപ്രകാരം കഴിക്കണമെന്നു മാത്രം.

മതവീക്ഷണത്തില്‍ വെള്ളപോക്ക് നജസാണ്. അകത്ത് നിന്നു വരുന്ന എല്ലാ ദ്രാവകങ്ങളും (ഇന്ദ്രിയമൊഴികെ) നജസാണെന്നാണ് വിധി.

പ്രസവാനന്തര രക്തസ്രാവം

മുന്‍ പ്രസവത്തിന് വിപരീതമായി രക്തം പരമാവധി ദിവസമായ അറുപത് ദിവസത്തെ മറികടക്കുകയും വിവിധ രൂപത്തില്‍ രക്തം സ്രവിക്കുന്നതിനാല്‍ ശക്തിയുള്ളതും ശക്തിയില്ലാത്തതും വേര്‍തിരിച്ചറിയുവാന്‍ സാധിക്കുകയും ചെയ്യുന്നവളാണ് ഈ വകുപ്പില്‍ നാലാമത്തേത്. വിവിധങ്ങളായ രൂപത്തില്‍ രക്തം സ്രവിക്കുന്നവളായതു കൊണ്ട് മുന്‍ പ്രസവത്തിലെ പതിവ് ദിവസങ്ങള്‍ ഇവിടെ ബാധകമല്ല. ഇവള്‍ ശക്തിയുള്ള രക്തം ആര്‍ത്തവമായും ശക്തി കുറഞ്ഞത് രോഗ രക്തമായും കണക്കാക്കണം. എന്നാല്‍ ആകെ പുറപ്പെട്ട രക്തം അറുപതു ദിവസത്തില്‍ കവിഞ്ഞില്ലെങ്കില്‍ ശക്തിയേറിയത് പ്രസവ രക്തവും ശക്തി കുറഞ്ഞത് ഇസ്തിഹാളതുമാണ്.

ഉദാഹരണം: മുന്‍പ്രസവത്തിന് വിപരീതമായി ഒരു സ്ത്രീക്ക് കറുപ്പ്, ചുവപ്പ് എന്നിങ്ങനെ വിവിധ വര്‍ണങ്ങളില്‍ രക്തം പുറപ്പെടുകയും അത് നിഫാസിന്റെ പരമാവധി അറുപത് ദിവസത്തെ മറികടക്കുകയും ചെയ്താല്‍ കറുപ്പ് രക്തം ഹൈളായും ചുവപ്പ് രക്തം ഇസ്തിഹാളതായും കണക്കാക്കണം. മുന്‍പ്രസവത്തില്‍ നാല്‍പത് ദിവസമാണ് പ്രസവരക്തമുണ്ടായത് എന്ന വസ്തുത ഇവിടെ പരിഗണനീയമല്ല. മുന്‍പ്രസവം തുടങ്ങിയതും അവസാനിച്ചതുമായ ദിവസങ്ങളുടെ കണക്ക് ഓര്‍മയുണ്ടായിരിക്കലോടു കൂടെ മുന്‍ കണക്കുകള്‍ക്ക് വിപരീതമായി രക്തസ്രാവമുണ്ടാവുകയും ഒരേ രൂപത്തിലുള്ള രക്തം അറുപത് ദിവസത്തെ മറികടക്കുകയും ചെയ്തവളാണ് നാലാമത്തവള്‍. ഒരേ രൂപത്തില്‍ രക്തം പുറപ്പെട്ടതിനാലും മുന്‍പ്രസവത്തിലെ രക്തം ഉണ്ടായ ദിവസങ്ങള്‍ ഓര്‍മയുണ്ടായതിനാലും പ്രസ്തുത ദിവസങ്ങളാണ് ഇവിടെ അവള്‍ നിഫാസായി ഗണിക്കേണ്ടത്. 

പ്രസ്തുത ദിവസങ്ങള്‍ കഴിഞ്ഞ ശേഷവും ഒരേ രൂപത്തില്‍ രക്തം സ്രവിക്കുന്ന കാലത്തൊക്കെയും പ്രസവത്തിനു തൊട്ടു മുമ്പുള്ള ശുദ്ധികാലം ശുദ്ധിയായും ശേഷമുള്ള ആര്‍ത്തവ ദിവസങ്ങള്‍ ആര്‍ത്തവമായും പരിഗണിക്കണം. ഉദാഹരണം: ഒരു സ്ത്രീക്ക് മുന്‍ പ്രസവത്തില്‍ രക്തം മുപ്പത് ദിവസം നീണ്ടു നിന്നതായും ഈ പ്രസവത്തിന്റെ  തൊട്ടുമുമ്പ് രണ്ട് ആര്‍ത്തവത്തിന്റെ ഇടയില്‍ ഇരുപത് ദിവസം ശുദ്ധിയും ശേഷം പത്തു ദിവസം ഋതുരക്തവും ഉണ്ടായിട്ടുണ്ട് എന്നും ഓര്‍മയുണ്ട്. പക്ഷെ, ഇപ്പോഴുണ്ടായ പ്രസവത്തില്‍ മുന്‍പ്രസവത്തിനു വിപരീതമായി രക്തം സ്രവിക്കുകയും തുടങ്ങിയതു മുതല്‍ അവസാനിക്കുന്നതു വരെ ചുവപ്പ് വര്‍ണമുള്ള രക്തം പുറപ്പെടുകയും അറുപത് ദിവസത്തെ മറികടക്കുകയും ചെയ്തു. എന്നാല്‍ മുന്‍പ്രസവത്തില്‍ സ്രവിച്ച മുപ്പത് ദിവസമാണ് ഇവളുടെ നിഫാസ്. ശേഷം ഇരുപത് ദിവസം ശുദ്ധിയായും പിന്നീട് പത്ത് ദിവസം ആര്‍ത്തവമായും ഗണിക്കണം. ഇങ്ങനെ രക്തം ഒരേ രൂപത്തില്‍ സ്രവിക്കുന്ന കാലത്തെല്ലാം ഇതേ ക്രമത്തില്‍ ഓരോ മുപ്പത് ദിവസവും ഇരുപത് ശുദ്ധിയും പത്ത് ദിവസം ഋതുരക്തവും ഉണ്ടാവുമെന്ന് ഗണിക്കേണ്ടതാണ്.

പരിഭ്രമിച്ചവള്‍

നിഫാസുകാരിക്കുണ്ടാവുന്ന രക്തസ്രാവത്തിന്റെ നാലു രൂപങ്ങള്‍ വിശദീകരിച്ചുകഴിഞ്ഞു. അഞ്ചാമത്തേതും അവസാനത്തേതും പരിഭ്രമിച്ചവള്‍ എന്നര്‍ത്ഥമുള്ള മുതഹയ്യിറത്തിന്റെ ചര്‍ച്ചയാണ്
.
ഒരു സ്ത്രീക്ക് തന്റെ പ്രസവത്തിന് വിരുദ്ധമായി ഈ പ്രസവത്തില്‍ രക്തം അറുപത് ദിവസത്തെ മറികടക്കുകയും ആദ്യാവസാനം വരെ പുറപ്പെടുന്ന രക്തം ഒരേ രൂപത്തിലായിരിക്കെ മുന്‍പ്രസവത്തില്‍ സ്രവിച്ച രക്തം എത്ര ദിവസം നീണ്ടുനിന്നു എന്ന് ഓര്‍മയുമില്ല. ഈ പ്രസവത്തില്‍ രക്തം ഒരേ രൂപത്തിലായതുകൊണ്ട് ഓരോ സമയവും നിഫാസിനും നിഫാസ് മുറിയാനും സാധ്യതയുണ്ട്. എന്നാല്‍ ഇവളുടെ നിഫാസ് ഒരു സെക്കന്റ് മാത്രമായി കണക്കാക്കി ബാക്കി ദിവസങ്ങളിലെല്ലാം പ്രസവത്തിന്റെ തൊട്ടു മുമ്പുള്ള രണ്ട് ഹൈളിന്റെ ഇടയിലുള്ള ശുദ്ധികാലവും അതിന്റെ ശേഷമുള്ളത് ആര്‍ത്തവ കാലവുമായാണ്  പരിഗണിക്കേണ്ടത്. (മുഗ്‌നി 1:126)

മുന്‍ ആര്‍ത്തവത്തിന്റെയും ശുദ്ധിയുടെയും കാലാവധി എത്ര നാളുകളാണെന്ന് ഓര്‍മയില്ലെങ്കില്‍ അവള്‍ നിഫാസില്‍ മുതഹയ്യിറത്ത് (പരിഭ്രമിച്ചവള്‍) ആയതുപോലെ ആര്‍ത്തവത്തിലും മുതഹയ്യിറതാണ്. ഇവളുടെ ഓരോ സമയവും ഹൈളിനും ഹൈള്‌രക്തം മുറിയാനും സാധ്യതയുള്ളതിനാല്‍ നിസ്‌കാരം, നോമ്പ് മുതലായ ആരാധനകളുടെ കാര്യത്തില്‍ സൂക്ഷ്മത പാലിക്കണം. ഓരോ ഫര്‍ള് നിസ്‌കാരത്തിനും സമയമായ ശേഷം കുളിക്കലും വെച്ചുകെട്ടലും നിര്‍ബന്ധമാണ്.

രക്തസ്രാവവും വിധികളും

രക്‌ത സ്രാവവും അതുമായി ബന്ധപ്പെട്ട വിധികളും മനസ്സിലാക്കാൻ പ്രയാസമേറിയതായതിനാൽ ചുരുക്കി ഒന്നുകൂടെ വിശദീകരിക്കാം.1) രക്തത്തിന്റെ വർണ്ണം കൊണ്ടോ മറ്റോ ശക്തി കൂടിയതും കുറഞ്ഞതും വിവേചിച്ചറിയുന്നവൾ : ഇവൾ ശക്തിയായി കണ്ട രക്തം ആർത്തവമാണെന്നും ശക്തി കുറഞ്ഞ് കണ്ടത് ഇസ്തിഹാളത്താണെന്നും കണക്കാക്കണം.

2) രക്തം ഒരേ രൂപത്തിലായതിനാൽ വിവേചിച്ചറിയാത്തവൾ : ഇവൾ മാസത്തിലൊരു ദിവസം ആർത്തവമായും ബാക്കിയുള്ള ദിവസങ്ങൾ ഇസ്തിഹാളത്തായും പരിഗണിക്കണം.

3) രക്തം പല രൂപത്തിലായതിനാൽ ശക്തിയുള്ളതും അല്ലാത്തതും വകതിരിച്ച് അറിയുന്നവൾ : ഇവൾ ശക്തിയായി കണ്ട രക്തം ആർത്തവമാണെന്നും ശക്തി കുറഞ്ഞ് കണ്ടത് ഇസ്തിഹാളത്താണെന്നും കരുതണം.

4) ശക്തമായ രക്തവും അല്ലാത്ത രക്തവും വേർതിരിച്ചറിയാൻ സാധിക്കാതിരിക്കലോടു കൂടി മുൻ ആർത്തവത്തിന്റെ കണക്കും സമയവും ഓർമ്മയുള്ളവൾ. ഇവൾ പതിവനുസരിച്ച് ആർത്തവമുണ്ടാകാറുള്ള അത്രയും ദിവസം ആർത്തവമായും ബാക്കി രോഗ രക്തമായും പരിഗണിക്കണം.

5) കണക്കും സമയവും മറന്നവൾ. ഇവൾ ഒരേ ഫർള് നിസ്കാരത്തിനു വേണ്ടിയും സമയമായ ശേഷം കുളിക്കൽ നിർബന്ധമാണ്.

6) സമയം അറിയാമെങ്കിലും കണക്ക് മറന്നവൾ


7) കണക്ക് ഓർമ്മയുണ്ടെങ്കിലും സമയം മറന്നവൾ. ഈ രണ്ട് ( 6,7 ) വിഭാഗത്തിൽ‌പെട്ട സ്ത്രീകളും ഹൈളാണെന്ന് ഉറപ്പുള്ളതിന് അതിന്റെ വിധി നൽകുകയും രണ്ടിനും സാധ്യതയുള്ളതിനാൽ ഹിതമുള്ളതിന് സൂക്ഷമത പാലിക്കുകയും വേണം.


Wednesday 30 May 2018

ഉസ്താദുമാരെ പേരു വിളിക്കൽ



ഉസ്താദുമാരെ പേരുവിളിക്കുന്നതിന്റെ വിധിയെന്ത് ? ഉസ്താദ് എന്നു ചേർത്തു കൊണ്ട് അവരുടെ പേർ വിളിക്കുന്നതിൽ അപാകതയുണ്ടോ ?ഉദാഹരണമായി മുഹമ്മദുസ്താദ്, ഖാദിറുസ്താദ് എന്നിങ്ങനെ. കത്തുകളിൽ എഴുതുമ്പോൾ ഇങ്ങനെ എഴുതുന്നതിൽ തെറ്റുണ്ടോ ?


ഗുരുവര്യന്മാരെ പേരുകൊണ്ടു വിളിക്കാതിരിക്കൽ സുന്നത്താണ്. നിഹായ: 8-140.

ഇത് ഉസ്താദ് പോലുള്ള ബഹുമാന സൂചകമായ വല്ലതും കൂട്ടിച്ചേർത്തു കൊണ്ടായാലും വിളിക്കരുത്.റശീദി 8-140.

കത്തുകളിൽ എഴുതുമ്പോളും പേര് ഒഴിവാക്കേണ്ടതാണ്.ശബ്റാമല്ലിസി. 8-140.

Tuesday 29 May 2018

ഈസാ നബിയെ മറമാടപ്പെടുന്നത്



ഈസാ നബി (അ) വഫാതായാൽ എവിടെയാണു മറമാടപ്പെടുക ? റൗളയിലാണെന്നു കേട്ടു. ശരിയാണോ ? അതു സംബന്ധമായി വല്ലതും സ്ഥിരപ്പെട്ടിട്ടുണ്ടോ ?

സ്ഥിരപ്പെട്ടതല്ലെങ്കിലും ഒരു ഹദീസിലും, സഈദുബ്നുൽ മുസയ്യബ് (റ) പോലുള്ളവരുടെ മൊഴികളിലും ഈസാനബി (അ) യെ മറമാടപ്പെടുക ഹുജ്റ ശരീഫയിലാണെന്നു വന്നിട്ടുണ്ട്. ഫത്ഹുൽബാരി 7-428.

ബറാഅത്തുരാവിലെ യാസീൻ



മുജർറബാത്തുദ്ദൈറബി പേ: 19-ൽ ഇപ്രകാരം കാണുന്നു: യാസീൻ സൂറത്തിന്റെ ഖവാസ്സിൽ പ്പെട്ടതാണ്, ശഅ്‌ബാനിന്റെ പകുതിയുടെ രാത്രി മൂന്നു യാസീൻ ഓതുകയെന്നത്.1) ദീർഘായുസ്സിനെ കരുതി 2) ബലാഇനെ തടയുന്നതിനെ കരുതി 3) മനുഷ്യരെത്തൊട്ട് ഐശ്വര്യത്തിനെ കരുതി. ശേഷം ദുആ ചെയ്യാനും ഉണ്ട്. ഈ പറഞ്ഞതിന് അടിസ്ഥാനമുണ്ടോ ? തുഹ്ഫ: 3-463 ൽ ബറാഅത്തു രാവിലാണ് വിധി നിർണ്ണയിക്കപ്പെടുന്നത് ( ഫീഹാ യുഫ്റഖു.....) എന്ന അഭിപ്രായം ഗരീബും ശാദ്ദും ആണെന്നു പറഞ്ഞ നിലക്ക് ഈ അമൽ ബറാഅത്തു രാവിൽ ചെയ്യേണ്ടതുണ്ടോ ? ലൈലത്തുൽ ഖദ്റിൽ എന്തുകൊണ്ടാണ് ആരും ഇങ്ങനെ യാസീൻ ഓതാത്തതും കൽപ്പിക്കാത്തതും ?

ലൈലത്തുൽ ഖദ്ർ റമളാനിലാണല്ലോ. അതിൽ നമസ്കാരം,ഇഅ്‌തികാഫ് തുടങ്ങി അനേകം പ്രത്യേക പുണ്യകർമ്മങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഒരാൾ ഖുർആൻ പാരായണം കൊണ്ടോ അതിൽ തന്നെ സൂറത്തു യാസീൻ ഓതിക്കൊണ്ടോ ആ രാത്രി സജീവമാക്കുകയാണെങ്കിലും അതിനു പുണ്യമുണ്ട്.ശർവാനി 3-462 നോക്കുക. ലൈലത്തുൽ ഖദ്ർ ശഅ്‌ബാൻ 15-ന്റെ രാവാണെന്നു ചിലർ അഭിപ്രായപ്പെട്ടതിനെയാണു തുഹ്ഫ :പ്രസ്തുത പേജിൽ (3- 463) ഒറ്റപ്പെട്ടതും ഗരീബുമെന്നു പറഞ്ഞിട്ടുള്ളത്.അല്ലാതെ ബറാഅത്തുരാവെന്ന നിലക്ക് ശഅ്‌ബാൻ 15-ന്റെ രാവിനു പുണ്യമുണ്ടെന്ന അഭിപ്രായത്തെക്കുറിച്ചല്ല. പ്രസ്തുത രാവിനു പ്രത്യേക സ്ഥാനമുണ്ടെന്നതിനും സവിശേഷമായ പാപമോചനവും ദുആക്കുത്തരവും ആ രാത്രിയിലുണ്ടെന്നതിനും ധാരാളം തെളിവുകളുണ്ടെന്നാണ് ഇമാം ഇബ്നുഹജർ (റ) വ്യക്തമാക്കിയിട്ടുള്ളത്.ഫതാവൽ കുബ്റാ 2-80.
ബറാഅത്തു രാവിൽ മൂന്നു. യാസീനോതുന്നതിനുള്ള അടിസ്ഥാനം താങ്കളുദ്ധരിച്ച മുജർറബാത്തിലെ ഉദ്ധരിണിയിൽ തന്നെയുണ്ടല്ലോ. ' യാസീൻ സൂറത്തിന്റെ സവിശേഷതകളിൽ പെട്ടതാണു പ്രസ്തുത രാത്രിയിലെ പ്രത്യേക ഉദ്ദേശ്യത്തോടു കൂടെയുള്ള മൂന്നു യാസീൻ ഓതലെ 'ന്ന് 'ആരീഫീങ്ങളിൽ ചിലർ പറഞ്ഞതായാ'ണു പ്രസ്തുത ഉദ്ധരണിയിലുള്ളത്. ഇമാം ദൈറബി (റ) യുടെ മുജർറബാത്ത് എന്ന ഗ്രന്ഥം പേരു സൂചിപ്പിക്കുന്നതു പോലെ പരീക്ഷിച്ചുറപ്പിക്കപ്പെട്ട അനുഭവങ്ങൾ ക്രോഡീകരിച്ചിട്ടുള്ള ഗ്രന്ഥമാണ്. ആരിഫീങ്ങളിൽ ചിലർ പ്രസ്താവിച്ച പ്രസ്തുത മൂന്നു യാസീന്റെ കാര്യവും അനുഭവത്തിൽ ഫലപ്രദമെന്നു തെളിഞ്ഞിട്ടുള്ളതെന്ന അടിസ്ഥാനത്തിലാണു ദൈറബി (റ) തന്റെ മുജർറബാത്തിൽ ഉദ്ധരിച്ചിട്ടുള്ളത്. ഇതിൽ വിശ്വാസമുള്ളവർക്കു തദടിസ്ഥാനത്തിൽ ബറാഅത്തു രാവിൽ അമൽ ചെയ്യാം. ഇതു മാത്രമേ അദ്ദേഹവും ഉദ്ദേശിച്ചിട്ടുള്ളൂ. പണ്ഡിതന്മാർ പഠിപ്പിക്കാറുമുളളൂ.

ബലിമാംസം അമുസ്‌ലിംകൾക്ക്‌ കൊടുക്കുന്നതിന്റെ വിധി



ഒരു മൗലവി ഇങ്ങനെ പ്രഭാഷണം ചെയ്യുന്നത്‌ കേട്ടു. "ബഹു: അബ്ദുല്ലാഹിബ്‌'നു ഉമറി(റ)നോട്‌ നബി (സ) ബലിമാംസം തന്റെ അയൽവാസിയായ യഹൂദന്‌ കൊടുക്കാൻ കൽപിച്ചു. അതാണ്‌ നബിയുടെയും സഹാബത്തിന്റെയും മാതൃക. അത്‌ കൊണ്ട്‌ ബലിമാംസം അമുസ്‌'ലിംകൾക്കും കൊടുക്കണം" എന്ന്.


ഉള്‌ഹിയ്യത്തിന്റെ ബലിമാംസംത്തിൽ നിന്ന് ഒരംശവും അമുസ്‌'ലിമിന്‌ നൽകൽ അനുവദനീയമല്ലെന്നത്‌ ഇമാം ശാഫിഈ(റ)യുടെ വ്യക്തമായ പ്രസ്‌താവന(നസ്സ്വ്‌)യാണ്‌. തദടിസ്ഥാനത്തിലാണ്‌ താങ്കളുദ്ദരിച്ച ഖൽയൂബിയിലും ശാഫി'ഈ മദ്‌'ഹബിലെ മറ്റ്‌ ഗ്രന്ഥങ്ങളിലുമെല്ലാം ഈ നിയമം വിവരിച്ചിട്ടുള്ളത്‌. (ഉദാഹരണം തുഹ്ഫ: 9-346). പ്രശ്‌നത്തിലുന്നയിച്ച മൗലവി ഏത്‌ മദ്‌ഹബുകാരനാണെന്നറിയില്ല. ഹദീസിൽ നിന്ന് നേരിട്ട്‌ മനസിലാക്കി ബലിമാംസം അമുസ്‌ലിംകൾക്ക്‌ കൊടുക്കണം എന്നു ജൽപിച്ചതിൽ നിന്ന് അയാൾ ഒരു മദ്‌ഹബ്‌ വിരുദ്ധനാണെന്നാണ്‌ മനസിലാകുന്നത്‌. എങ്കിൽ താനുദ്ദരിച്ച ഹദീസ്‌ ആരു റിപ്പോർട്ട്‌ ചെയ്തതാണ്‌? അതിന്റെ സനദെന്ത്‌? സ്വഹീഹാണോ, ളഈഫാണോ? ഏതു ബലി മാംസത്തെ കുറിച്ചാണ്‌? എന്നെല്ലാം വ്യക്തമാക്കേണ്ട ബാദ്ധ്യത അയാൾക്കുണ്ടല്ലോ. അല്ലാത്തിടത്തോളം അയാൾ മറുപടിയർഹിക്കുന്നില്ല. ഇമാം ശാഫിഈറ)ക്കും ശാഫിഈ മദ്‌ഹബിലെ ഇമാമുകൾക്കും ഖുർആനും ഹദീസും നബിചര്യയും പഠിപ്പിക്കാൻ ഇവരാരും വളർന്നിട്ടില്ലെന്ന് ഏതായാലും വ്യക്തമാണ്‌.

ഖുതുബയ്‌ക്കിടയില്‍ നമസ്‌കാരം



ജുമുഅ ദിവസം ജുമുഅക്കുവേണ്ടി ഖുതുബ ഓതിക്കൊണ്ടിരിക്കുമ്പോള്‍ തഹിയ്യത്തു നിസ്‌കാരം ഒഴികെ മറ്റെല്ലാ നമസ്‌കാരങ്ങളും ഹറാമാണെന്നാണ ല്ലോ കിതാബുകളില്‍ കാണുന്നത്‌. അതിന്റെ രഹസ്യം എന്താണ്‌?


നിസ്‌കാരങ്ങളുടെയെല്ലാം പ്രവര്‍ത്തി ഒന്ന ല്ലേ? പിന്നെ തഹിയ്യത്തു മാത്രം അനുവദനീയവും മറ്റുള്ളവയെല്ലാം ഹറാമും ആവുന്നത്‌ എങ്ങനെ?
ഉത്തരം: ജുമുഅക്കുവേണ്ടി പള്ളിയില്‍ ഹാജറായിട്ടുള്ളവര്‍ ഖതീബു മിമ്പറിനു മുകളില്‍ ഇരുന്നതിനുശേഷം എഴുന്നേറ്റു ഫര്‍ളോ സുന്നത്തോ ആയ ഏതു നമസ്‌കാരങ്ങള്‍ നിര്‍വ്വഹിക്കുന്നതും ഹറാമാണ്‌. ഖതീബിനെയും ഖുതുബയെയും അവഗണിക്കുകയും അതിനെത്തൊട്ടു തിരിഞ്ഞുകളയുകയും ചെയ്യുക എന്ന പ്രശ്‌നമുള്ളതാണ്‌ ഇതു ഹറാമാകുവാന്‍ കാരണം. തുഹ്‌ഫ:2-456,57. അതേസമയം, ഖതീബു ഖുതുബ ഓതിക്കൊണ്ടിരിക്കുമ്പോള്‍ പളളിയില്‍ കടന്നുവന്നയാള്‍ക്കു പള്ളിയുടെ അഭിവാദനത്തിനായുള്ള രണ്ടു റക്‌അത്തു തഹിയ്യത്തുനമസ്‌കാരം നിര്‍വ്വഹിക്കല്‍ സുന്നത്താണ്‌. ജുമുഅയുടെ മുമ്പുള്ള റവാത്തിബു സുന്നത്തു നമസ്‌കരിച്ചിട്ടില്ലാത്തയാള്‍ക്കും വേണമെങ്കില്‍ ഇതേ രണ്ടു റക്‌അത്തിനെ റവാത്തിബു സുന്നത്തിന്റെ കരുത്തോടെയും നിര്‍വ്വഹിക്കാവുന്നതാണ്‌. എങ്ങനെയാണെങ്കിലും ഈ രണ്ടു റക്‌അത്തുകളെ നിര്‍ബന്ധമായ കര്‍മ്മങ്ങളില്‍മാത്രം ചുരുക്കി നിര്‍വ്വഹിക്കല്‍ നിര്‍ബന്ധവുമാണ്‌. തുഹ്‌ഫ:2-455,56.


ഇപ്രകാരമാണു നമ്മുടെ കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുള്ളത്‌. താങ്കളുടെ പ്രശ്‌നത്തില്‍ ഉന്നയിച്ച രീതിയിലല്ല. ഖുതുബ നടന്നുകൊണ്ടിരിക്കുമ്പോള്‍ കടന്നുവന്നയാള്‍ക്കു പ്രസ്‌തുത രണ്ടു റക്‌അത്തു നമസ്‌കരിക്കല്‍ സുന്നത്താവാന്‍ കാരണം, നബി(സ)തങ്ങള്‍ അങ്ങനെ നിര്‍ദ്ദേശിച്ചതായി സ്വഹീഹായ ഹദീസില്‍ സ്ഥിരപ്പെട്ടതാണ്‌. ഖുതുബ നടത്തുമ്പോള്‍ പള്ളിയില്‍ കടന്നുവന്നയാളോടാണു നബി(സ) ഇങ്ങനെ നിര്‍ ദ്ദേശിച്ചത്‌. നന്ന ലഘുവായ രീതിയില്‍ ആ രണ്ടു റക്‌അത്തു നിര്‍വ്വഹിക്കുവാന്‍ നബി(സ)തങ്ങള്‍ ഊന്നിപറയുകയും ചെയ്‌തു. (മുസ്‌ലിം) തന്മൂലം പ്രസ്‌തുത രണ്ടു റക്‌അത്തു നമസ്‌കരിക്കുന്നതില്‍ ഖുതുബയെയും ഖതീബിനെയും അവഗണിക്കുന്ന പ്രശ്‌നം വരുന്നില്ല. നബി(സ)യുടെ നിര്‍ദ്ദേശം പാലിക്കുന്ന പുണ്യമാണുള്ളത്‌. നേരെ മറിച്ച്‌, ജുമുഅക്കു സന്നിഹിതരായി പള്ളിയിലിരിക്കുന്നവര്‍ ഖതീബു മിമ്പറിലിരുന്ന ശേഷം നമസ്‌കരിക്കാനായി എഴുന്നേല്‌ക്കുന്നത്‌ ഖതീബിനെയും ഖുതുബയെയും അവഗണിക്കലും അവമതിക്കലുമാണ്‌. ഇതാണു ഹറാമാണെന്നു നമ്മുടെ ഫുഖഹാഉ വ്യക്തമാക്കിയതും.

ഗർഭപാത്രം മുഖേന ജനിച്ച കുട്ടി.



എന്റെയും എന്റെ ഭാര്യയുടെയും ബീജം (ഭ്രൂണം) എടുത്ത് അത് ഒരന്യ സ്ത്രീയുടെ ഗർഭപാത്രം വാടകക്ക് വാങ്ങി അതിൽ നിക്ഷേപിക്കുകയും, തന്മൂലം ഗർഭിണിയായ സ്ത്രീ പ്രസവിക്കുകയും ചെയ്തു. ഈ കുട്ടിക്ക് ഞാൻ പിതാവും എന്റെ ഭാര്യ മാതാവുമാകുമോ? വാടകക്ക് പ്രസവിച്ച സ്ത്രീ ആ കുട്ടിയുടെ മാതാവാകുമോ? ഇങ്ങനെ അന്യ പുരുഷന്റെ ബീജം ഒരു സ്ത്രീയിൽ നിക്ഷേപിക്കുന്നതിന്റെ വിധിയെന്ത്‌?

താങ്കൾ ആ കുട്ടിയുടെ പിതാവല്ല. എന്ത് കൊണ്ടെന്നാൽ സ്ഖലന വേളയിലും നിക്ഷേപ വേളയിലും 'മുഹ്തറം' (ശറഇൽ സ്ഥാനം കൽപ്പിക്കപ്പെടുന്നത്) ആയ ബീജം നിക്ഷേപിച്ചതിൽ ജനിച്ച കുഞ്ഞിനു മാത്രമേ ആ ബീജത്തിന്റെ ഉടമ പിതാവാകുകയുള്ളൂ. തുഹ്ഫ: 8-231. താങ്കളുടെ ബീജം നിക്ഷേപിച്ചത് ഭാര്യയല്ലാത്ത ഒരപര സ്ത്രീയിൽ, ബോധപൂർവമാണല്ലോ. ആ ബീജം മുഹ്തറമല്ല.

താങ്കളുടെ ഭാര്യ പ്രസ്തുത കുഞ്ഞിനെ പ്രസവിക്കാത്തതിനാൽ ആ കുട്ടിയുടെ മാതാവല്ല. വാടകക്കായാലും കുട്ടിയെ പ്രസവിച്ചു എന്ന സ്ഥിരപ്പെട്ടവളാണ് ആ കുട്ടിയുടെ മാതാവ്. തുഹ്ഫ: 6-361. ഒരന്യ പുരുഷന്റെ ശുക്ലം അഥവാ ബീജം 'ശുബ്ഹത്ത്' കൂടാതെ ഒരന്യ സ്ത്രീയിൽ നിക്ഷേപിക്കുന്നത് ഹറാമാണ്. ശർവാനി: 7-303, ഇബ്നു ഖാസിം: 8-321 എന്നിവ നോക്കുക. 

ശ്മശാനത്തിൽ മുളച്ച മാവ്, കറുമൂസ്സ, പേരക്ക പോലുള്ളവ ഏവർക്കും പറിച്ചു തിന്നൽ അനുവദനീയമാണോ?



പൊതു മഖ്ബറ (ശ്മശാനം) യിൽ മുളച്ച വൃക്ഷത്തിന്റെ ഫലങ്ങളും കായ്കളും ഏവർക്കും പറിച്ചു തിന്നൽ അനുവദനീയമാണ്. എങ്കിലും ആ മഖ്ബറയുടെ മസ്'ലഹത്തുകൾക്ക് വേണ്ടി വിനിയോഗിക്കുകയാണുത്തമം. ശർവാനി: 6-205

സംസം കുടിക്കുമ്പോൾ



സംസം വെള്ളം കുടിക്കുമ്പോൾ പ്രത്യേകം വല്ലതും ചോല്ലെണ്ടതുണ്ടോ.? ചിലർ നിന്നും ചിലർ ഇരുന്നും ആണ് കുടിച്ചു കാണുന്നത്. എങ്ങനെയാണ് വേണ്ടത്.? തത്സമയം ഖിബ്ലക്ക് തിരിയെണ്ടതുണ്ടോ.?


സംസം കുടിക്കാൻ ഉദ്ദേശിക്കുമ്പോൾ ഖിബ്ലക്ക് മുന്നിട്ട് ഇരുന്നു കുടിക്കുന്നതാണ് സുന്നത്ത്.

اللهم انه بلغني ان رسولك محمد صلى الله عليه وسلم قال. ماء زمزم لما شرب له اللهم اني اشربه لكذا اللهم فافعل لي ذلك بفضلك

(അല്ലാഹുവേ, നിന്റെ തിരുദൂതർ മുഹമ്മദ്‌ മുസ്തഫ (സ്വ) സംസം വെള്ളം എന്താവശ്യത്തിനു വേണ്ടി കുടിക്കുന്നുവോ അതിനു ഫലപ്രദം ആണെന്ന് പ്രസ്താവിച്ചതായി എനിക്ക് എത്തിയിട്ടുണ്ട്. ഞാൻ ഇന്ന ആവശ്യത്തിനു വേണ്ടി ഇതാ സംസം കുടിക്കുന്നു. നിന്റെ ഔദാര്യം കൊണ്ട് അക്കാര്യം എനിക്ക് നിറവേറ്റി തരണേ)
എന്ന് പ്രാർഥിച്ചു കൊണ്ട് ബിസ്മി ചൊല്ലി ഇടക്ക് ശ്വാസം വിട്ട്, ഇറക്കുകൾ ആയി (മൂന്ന്) ആണ് സംസം കുടിക്കേണ്ടത്. അതാണ്‌ സുന്നത്ത്. വയറു നിറയെ കുടിക്കലും സുന്നത്താണ്. (തുഹ്ഫ 4-144)

മരണം വരെ നിരാഹാര സമരം: വിധിയെന്ത്‌?




ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് മനഃപൂർവം തടഞ്ഞു നിന്നതിനാൽ മരണപ്പെട്ടാൽ അത് ആത്മഹത്യയാണ്. തുഹ്ഫ: 8-381. മഹാപാപമായ ആത്മഹത്യക്ക് ശ്രമിക്കുന്നത് (അത് എന്തിന്റെ പേരിലായാലും ) മഹാപാപമാണെന്ന് പറയാനില്ലല്ലോ. അതിനാൽ അത്തരം സമരമുറകൾ ദീനിന്റെ ദൃഷ്ടിയിൽ തെറ്റാണ്.

ജുമു'അ ദിവസം കുളിക്കലും അൽ കഹ്ഫ്‌ ഓതലും ദു'ആ'ഇനെ വർദ്ധിപ്പിക്കലും പുരുഷന്മാർക്കെന്ന പോലെ സ്‌'ത്രീകൾക്കും സുന്നത്തുണ്ടോ?



ജുമു'അക്ക്‌ ഹാജറാകുവാൻ ഉദ്ധേശിക്കുന്നവർക്ക്‌ മാത്രമേ ജുമു'അ ദിവസം കുളിക്കൽ സുന്നത്തുള്ളൂ. തുഹ്ഫ: 2-465. മറ്റുകാര്യങ്ങൾ എല്ലാവർക്കും സുന്നത്തുണ്ട്‌. ജൗജരി: 1-349.

മ്യൂസിക് തെറാപ്പി എന്ന ചികിത്സാരീതി അനുവദനീയമാണോ ?



നിഷിദ്ദമായ മ്യൂസിക് ഉപകരണങ്ങളുടെ ആസ്വാദനം കൊണ്ടു മാത്രമേ ഒരു രോഗിയുടെ രോഗം സുഖപ്പെടുകയുള്ളൂവെന്ന് രണ്ടു നീതിമാന്മാരായ വൈദ്യന്മാർ അഭിപ്രായപ്പെട്ടാൽ അതനുസരിച്ച് മ്യൂസിക് ചികിത്സ അനുവദനീയമാണ്. നജസുകൾ കൊണ്ട് ചികിത്സിക്കൽ പോലെ .തുഹ്ഫ: 10-219,220.

ബീജനിക്ഷേപം വിധിയില്ലേ?



ഭർത്താവിന് സന്താനോല്പാദന ശേഷിയില്ലെന്ന് വിദഗ്ധ പരിശോധനയിലൂടെ ബോധ്യമായാൽ ഭാര്യയിൽ അന്യ പുരുഷന്മാരുടെ ബീജം നിക്ഷേപിച്ച് ഗർഭധാരണം നടത്താമോ ?

ഈ പ്രശ്നം പരിശുദ്ധ ഖുർആനിലോ പ്രവാചക ചര്യയിലോ പൂർവ്വകാല പണ്ഡിതാഭിപ്രായങ്ങളിലോ കാണുക സാധ്യമല്ല. അതിനാൽ ഖണ്ഡിതമായ വിധി നല്കാനും പ്രയാസം നേരിടും'  പുസ്തകം: വൈവാഹിക ജീവിതം ഇസ്ലാമിക വീക്ഷണത്തിൽ. പേജ്: 274. By :ശൈഖ് മുഹമ്മദ് കാരക്കുന്ന്.
 നമ്മുടെ ഇമാമുകൾ ഈ പ്രശ്നം കൈകാര്യം ചെയ്തിട്ടില്ലേ ? ഇതിൻറെ വിധിയെന്ത്?

ഉത്തരം: നമ്മുടെ ഇമാമുകൾ ഇതും ഇതിലപ്പുറവും വിഷയങ്ങളെല്ലാം കൈകാര്യം ചെയ്തിട്ടുണ്ട്. വിശകലനം ചെയ്ത് വിധി വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്ത്രീ തൻറെ ഭർത്താവിൻറെ ബീജം അഥവാ ശുക്ളം ഹലാലായ വിധം തന്നിൽ നിക്ഷേപിക്കുന്നതും അതിനാൽ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും അനുവദനീയമാണെന്നതു പോലെ ഇതര പുരുഷന്മാരുടെ ബീജം അകത്താക്കുന്നതും നിക്ഷേപിക്കുന്നതും നിയമ വിരുദ്ധമാണെന്നും നിഷിദ്ധമാണെന്നും ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഉദാ: തുഹ്ഫ 8- 231.  

   ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും കഠിനപ്രയത്നത്തിലൂടെ കണ്ടെത്തിയവരാണിതു പ്രസ്താവിക്കുന്നത്. പ്രശ്നത്തിലുന്നയിച്ച ഗ്രന്ഥത്തിൽ വ്യക്തമാക്കിയതു പോലെ ബീജ നിക്ഷേപത്തിൻറെ വിധി പരിശുദ്ധ ഖുർആനിലോ പ്രവാചക ചര്യയിലോ നമുക്ക് കാണുക സാധ്യമല്ല. ഇവിടെയാണു ഗവേഷണ യോഗ്യനായ ഒരു പണ്ഡിതൻറെയും ഗവേഷണത്തിൻറെയും പ്രസക്തി. ഈ യോഗ്യത ഗ്രന്ഥകാരനടക്കം ഇല്ലാത്തതു കൊണ്ടാണ് ഇതു കാണുവാൻ സാധിക്കാത്തത്. അതിനാൽ പൂർവ്വകാല പണ്ഡിതാഭിപ്രായങ്ങളിൽ ഈ വിഷയം കാണുവാൻ സാധിക്കും. അതും സാധ്യമല്ലെന്ന് ഗ്രന്ഥകാരൻ വിധിച്ചു കളഞ്ഞതു തൻറെ പരിചയക്കുറവു കൊണ്ടാകാം.

മെന്‍സസ് കാലത്തു കൊഴിഞ്ഞ മുടി



മെന്‍സസ് കാലത്തു കൊഴിഞ്ഞ മുടി തീരുന്നതുവരെ സൂക്ഷിക്കണമെന്നും കഴുകിയതിനുശേഷം കുഴിച്ചിടനമെന്നും പറഞ്ഞു കേള്‍ക്കുന്നു.ഇതിനു വല്ല അടിസ്ഥാനവുമുണ്ടോ?


മന്‍സസുകാലത്ത് കൊഴിഞ്ഞ മുടികളും മറ്റും കഴുകിയത് കൊണ്ട് അവയിലെ അശുദ്ധി ഉയരുകയില്ല. ശര്‍വാനി:1-284. അവ ആര്‍ത്തവം തീരുന്നത് വരെ സൂക്ഷിച്ച് വെക്കണമെന്നു എവിടെയും കണ്ടിട്ടില്ല.ഇതിനു അടിസ്ഥാനമുള്ളതായറിവില്ല.

ഒരു വലിയ അശുദ്ധിക്കാരന്റെ ശരീരത്തില്‍ നിന്ന് അവന്‍ അറിയാതെ രോമം കൊഴിഞ്ഞു പോയാല്‍ അവന്‍ കുറ്റകാരനാകുമോ?



ഇല്ല.അറിയാതെയായാലും അറിഞ്ഞുകൊണ്ടുതന്നെയായാലും വലിയ ആശുദ്ധിക്കാരന്റെ രോമം കൊഴിഞ്ഞതുകൊണ്ട് അവന്‍ കുറ്റകാരനല്ല.കുളിക്കും മുമ്പ് രോമം നീക്കാതിരിക്കല്‍ സുന്നത്താണന്നെയുള്ളൂ.

നഹ്സു നോക്കുന്നതിന്റെ അടിസ്ഥാനം




പുരയെടുക്കുക , കച്ചവടം തുടങ്ങുക , വിവാഹം കഴിക്കുക , ചികിത്സ ആരംഭിക്കുക , മുതലായ വിഷയങ്ങൾക്കു നഹ്സില്ലാത്ത ദിവസം മുസ്ലീം നോക്കാറുണ്ട്. അതറിയാൻ പണ്ഡിതന്മാരോട് അന്വോഷിക്കാറുമുണ്ട്. ഇത് എന്തിന്റെ അടിസ്ഥാനത്തിലാണ് ? ദിവസങ്ങളിലും നഹ്സും അല്ലാത്തതുമുണ്ടോ

   "ചൊവ്വാഴ്ച്ച രക്തദിനമാണ്. ആ ദിവസത്തിൽ ഒരു സമയമുണ്ട് . ആ സമയത്ത് രക്തം നില്ക്കുകയില്ല. " എന്ന് റസൂൽ ( സ ) പറഞ്ഞതനുസരിച്ച് അബൂബക്കർ ( റ ) ചൊവ്വാഴ്ച്ച കൊമ്പുവക്കൽ നിരോധിച്ചിരുന്നുവെന്ന് അബൂദാവൂദു രിവായത്തു ചെയ്തിട്ടുണ്ട്. ഇമാം അഹ്മദും അബൂദാവൂദും സുഹ് രിയെ തൊട്ടുനിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരമുണ്ട്. ബുധനാഴ്ച്ചയോ ശനിയാഴ്ച്ചയോ ആരെങ്കിലും കൊമ്പ് വയ്പ്പിക്കുകയും തന്മൂലം അവനു വെള്ളപാണ്ഡു പിടിപെടുകയും ചെയ്താൽ അവൻ അവനെയല്ലാതെ ആക്ഷേപിക്കരുത്. മാസം 17 , 19, 21 എന്നീ തിയ്യതികളിൽ കൊമ്പുവയ്ക്കൽ സർവ്വ രോഗത്തിനും ശമനമാണെന്ന് റസൂൽ ( സ) പറഞ്ഞതായി അബൂഹുറൈറ പറഞ്ഞുവെന്ന് അബൂദാവൂദും റസൂൽ ( സ) ആ തിയ്യതികളിൽ കൊമ്പ് വയ്ക്കൽ ഇഷ്ടപ്പെട്ടിരുന്നുവെന്ന് അനസ് ( റ ) പറഞ്ഞതായി ഇമാം ബഗ് വിയും നിവേദനം ചെയ്തിട്ടുണ്ട്.

കൊല്ലത്തിൽ പന്ത്രണ്ടുദിവസം നിങ്ങൾ സൂക്ഷിക്കുക. ആ ദിവസങ്ങൾ മാനം നശിപ്പിക്കുകയും സ്വത്തുക്കൾ നഷ്ടപ്പെടുത്തുകയും ചെയ്യും. ഞങ്ങൾ ചോദിച്ചു : നബിയേ ! അവ ഏതാണ് ? റസൂൽ ( സ) പറഞ്ഞു :  മുഹറം 12, സഫർ 10, റ: അവ്വൽ 4, റ: ആഖിർ 18, ജമാദൽ ഊല: 18, ജു: ആഖിർ: 12, റജബ് 12, ശഅബാൻ 16, റമളാൻ 14, ശവ്വാൽ 2, ദുൽഖഅദ് 18, ദുൽഹജ്ജ് 8 ഇവയാണത്. ഈ ഹദീസ് ഇമാം ദമീരി ഹയാതുൽ ഹയവാനിൽ പ്രസ്താവിച്ചിട്ടുണ്ട്. ഈ പ്രസ്താവിച്ചതിൽ നിന്ന് ദിവസങ്ങളിൽ നഹ്സും ( ബർക്കത്തില്ലാത്തതും ) അല്ലാത്തതും ഉണ്ടെന്ന് വ്യക്തമായി. ഈ അടിസ്ഥാനത്തിലാണ് പുരാതനകാലം മുതലേ മുസ്ലീംകൾ നഹ്സ് അന്വോഷിക്കുന്നത്.

ഇദ്ദയുടെ ഉദ്ദേശം എന്ത് ? ഇദ്ദയുടെ കാലം എത്ര ? ഒന്നു വിശദീകരിച്ചാലും !



ഗർഭാശയം ഭര്ത്താവിന്റെ ബീജത്തിൽ നിന്ന്  ഒഴിവാണെന്നറിയുവാനൊ അല്ലെങ്കിൽ യുക്തി മനസിലാക്കാൻ സാധിക്കാത്തെ  ഒരു നിയമം (തഅബ്ബുദി) എന്ന നിലക്കോ അല്ലെങ്കിൽ ഭര്ത്താവിന്റെ മരണത്തിൽ വ്യസനപ്പെട്ടതിനൊ വേണ്ടി ഭാര്യ കാത്തിരിക്കുന്ന കാലത്തിന്റെ നാമമാണ് ഇദ്ദ എന്നത്.തുഹ്ഫ :8-229

ഇദ്ദയുടെ ഉദ്ദേശ്യം ഇതിൽ നിന്ന് ഗ്രഹിക്കാമല്ലോ.

           ഭർത്താവുമായി സംയോഗത്തിലെർപ്പെട്ട ഭാര്യയെ വിവാഹബന്ധം വേർപ്പെടുത്തപ്പെട്ടാൽ അവൾ ആർത്തവകാരിയായിട്ടുണ്ടെങ്കിൽ അവളുടെ ഇദ്ദ മൂന്ന് ഖുർഅ' (രണ്ട് ആർത്തവത്തിനിടയിലെ ശുദ്ദിയാണ് ഒരു ഖുർഅ' )പൂർത്തിയാവലും അവൾ ആർത്തവകാരിയാകാതിരിക്കുകയോ ആർത്തവത്തിൽ നിരാശപ്പെട്ട പ്രായമെത്തിയവളായിരിക്കുകയൊ ചെയ്താൽ അവളുടെ ഇദ്ദ മൂന്ന് മാസവുമാണ്. ഭർത്താവ് മരണപ്പെട്ടതിനുള്ള ഇദ്ദ നാലു മാസവും പത്ത് ദിവസവുമാകുന്നു.ഈ പറഞ്ഞതെല്ലാം ഗർഭിണിയല്ലാത്തവളുടെ ഇദ്ദയാണ്. ഗർഭിണികളുടെ ഇദ്ദ പ്രസവം കൊണ്ടുമാണ്.


 ഒരു സ്ത്രീ ഹജ്ജിന് അപേക്ഷ അയച്ചു.പോകാൻ അനുമതിയും കിട്ടി.ഹജ്ജിന് പുറപ്പെടുന്നതിന്റെ ഒരാഴ്ച്ച മുമ്പ് ആ സ്ത്രീയുടെ ഭർത്താവ് മരണപ്പെട്ടു.എന്നാൽ ആ സ്ത്രീ ഇദ്ദയുടെ കാലത്ത് ഹജ്ജിനു പോകാൻ പാടുണ്ടോ ?  ഇദ്ദ ആചരിക്കാതെ ഹജ്ജിനു പോകുന്നത് തെറ്റാണോ?

പ്രസ്തുത സ്ത്രീ ഇദ്ദ ആച്ചരിക്കൽ നിർബന്ധമാണ്‌. ഇദ്ദ ആചരിക്കാതെ അവൾക്ക്  ഹജ്ജിന് പുറപ്പെടാൻ പാടുള്ളതല്ല  തുഹ്ഫ:8-264

മരിച്ചവരുടെ പേരില്‍ ഭക്ഷണം ദാനം ചെയ്യല്‍


മരിച്ചവരുടെ ചാവടിയന്തിരം കഴിക്കുന്നതിനു ഇസ്ലാമില്‍ വല്ല തെളിവും ഉണ്ടോ.?" എന്നാ ചോദ്യത്തിന് "ഇസ്ലാമില്‍ ഒരാള്‍ ചത്താല്‍ ഒരു സദ്യ ഉണ്ടാക്കാനുള്ള കല്പന ഇല്ല. നബിയോ സ്വഹാബിമാരോ അങ്ങനെ ചെയ്തതായി അത് നിലനിര്‍ത്താന്‍ വാശി ഉള്ളവര്‍ തന്നെ വാദിക്കുന്നില്ല." എന്ന് പ്രബോധനം മാസിക പു:22 , ല:11 , ല്‍ ഒരു ഉത്തരം എഴുതിക്കണ്ടു ഇതിനെ പറ്റി എന്ത് പറയുന്നു..:


നബിയോ സ്വഹാബിമാരോ അങ്ങനെ ചെയ്തതായി അത് നിലനിര്‍ത്താന്‍ വാശി ഉള്ളവര്‍ തന്നെ വാദിക്കുന്നില്ല." എന്ന് പ്രബോധനം എഴുതിയത് അന്ജതയോ കണ്ണടച് ഇരുട്ടക്കാലോ ആണ്. കാരണം മരണ ദിവസം മുതല്‍ എഴ ദിവസം വരെ മയ്യിതിന്റെ പേരില്‍ ഭക്ഷണം പാകം ചെയ്ത് കൊടുക്കല്‍ സ്വഹാബിമാര്‍ പുണ്യകര്‍മ്മം ആയി ആചരിച്ചിരുന്നു. ഇത് "താവൂസി"(റ)ല്‍ നിന്ന് സ്വഹീഹായി ലഭിച്ചത് ആണെന്ന് "ഇബ്നു ഹജര്‍" (റ) "ഫതാവ"യില്‍ ഉധരിചിട്ടുണ്ട്. ഫതാവയില്‍ തുടരുകയാണ് : 'അവര്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാ പദം' താബിഅ (സ്വഹാബിയുടെ ശിഷ്യന്‍ ) ഉപയോഗിച്ചാല്‍ ഹദീസിന്റെയും ഉസൂളിന്റെയും പണ്ഡിതന്മാരുടെ പക്കല്‍ രണ്ടു അര്‍ഥം ആണ് ഉള്ളത്. റസൂല്‍(സ)യുടെ കാലത്ത് അങ്ങനെ പദിവ് ഉണ്ടായിരുന്നു എന്നും റസൂല്‍(സ) അത് അറിയുകയും അനുവദിക്കുകയും ചെയ്തിരുന്നു എന്നാണു ഒരര്‍ത്ഥം. സ്വഹാബിമാര്‍ ചെയ്തിരുന്നു എന്നതാണ് രണ്ടാമത്തെ അര്‍ഥം. ഈ രണ്ടാം അര്‍ത്ഥത്തിന്റെ വെളിച്ചത്തില്‍ അത് സ്വഹാബാക്കളുടെ ഇജ്മാഅ (സര്‍വ്വ സമ്മതമായ അഭിപ്രായം) ആയി ഉദ്ടരിക്കുന്നതാണ് (ഫതാവ  2-30) 

ഒന്ന് കൂടി കാണുക : അബൂ ദര്'രൂരുല്‍ ഗിഫാരി(റ) എന്നാ സ്വഹാബി മരണം ആസന്നമായ സന്ദര്‍ഭത്തില്‍ വസിയ്യത്ത്‌ ചെയ്യുകയാണ്. എന്റെ മയ്യിത്ത് പരിപാലനത്തിന് വരുന്നവര്‍ക്ക് ഈ ആട്ടിനെ അറുത്ത് ഭക്ഷണം പാകം ചെയ്തു കൊടുക്കണം എന്ന്. അത് പ്രകാരം മരണാനന്തരം ആട്ടിനെ അറുത്ത് പാകം ചെയ്യുകയും അബ്ദുല്ലഹിബ്നു മസ്ഉദ് (റ) എന്നാ സ്വഹാഹിയുടെ നെത്രിത്വതില്‍ പതിനാലു പേര്‍ ആ സദ്യയില്‍ പങ്കെടുക്കുകയും ചെയ്തു. ഈ സംഭവം ഇബ്നു ജരീരി ത്വബ്രിയുടെ "താരീഖുല്‍ ഉമമി വല്‍ മുലൂക്" എന്നാ ഗ്രന്ഥം ല്‍ സനാദ് സഹിതം ഉധരിചിട്ടുണ്ട്.

മരിച്ചവരുടെ പേരില്‍ ഭക്ഷണം പാകം ചെയ്തു കൊടുക്കല്‍ സ്വഹാബിമാരുടെ കാലത്ത് നടപ്പുണ്ടായിരുന്നു എന്ന് ഇത് കൊണ്ടെല്ലാം സ്പഷ്ടം ആയി കഴിഞ്ഞു. എന്നിരിക്കെ ഈ ഏര്പാട് ഇതര സമുദായങ്ങളില്‍ നിന്ന് കടന്നു കൂടിയതാണെന്ന് പ്രബോധനം ജല്പിച്ചത് അടിസ്ഥാന രഹിതം എന്ന് തീര്‍ച്ച...

നമസ്കാര ശേഷം പ്രാര്‍ത്ഥന നടത്തുന്നതിന് വല്ല തെളിവും ഉണ്ടോ.?


നമസ്കാര ശേഷം പ്രാര്‍ത്ഥന നടത്തുന്നതിന് വല്ല തെളിവും ഉണ്ടോ.? നബി(സ) സ്വഹാബികളുമായി നമസ്കരിച്ചതിനു ശേഷം അവിടെ ഇരുന്നു ദു'ആ ഇരക്കുകയും മഅമൂമീങ്ങള്‍ ആമീന്‍ പറഞ്ഞതായും വല്ല ഹദീസിലും ഉണ്ടോ.? സൈനുദ്ധീന്‍ മഖ്ദൂമിന്റെ "ഫത്'ഹുല്‍ മു'ഈനില്‍ " ഇമാമിന് അവന്റെ നമസ്കാര സ്ഥലത്ത് നിന്ന് എഴുനേറ്റു പോവലാണ് ഏറ്റവും ശ്രേഷ്ടത അങ്ങനെ ചെയ്യാത്ത പക്ഷം വലഭാഗം മഅമൂമീങ്ങളെ കൊല്ളെയും ഇടതു ഭാഗം ഖിബ്ല കൊല്ളെയും നേരിടിച് അവിടെ ഇരുന്നു ദു'ആ ഇറക്കണം" എന്ന് പറഞ്ഞിട്ടുണ്ട്. എഴുനേറ്റു പോവലാണ് ശ്രേഷ്ടത എന്ന് പറയുമ്പോള്‍ ഇന്ന് അധിക പേരും അതിനു വിപരീതം പ്രവര്തിക്കുകയല്ലേ..?


ചോദ്യത്തില്‍ പറഞ്ഞത് പ്രകാരം പ്രാര്‍ത്ഥന നടത്തുന്നതിന് തെളിവുകള്‍ ഉണ്ട്. റസൂല്‍(സ) ബഹുവച്ചനതിന്റെ പദങ്ങള്‍ പ്രയോഗിച്ചു കൊണ്ട് നമസ്കാരാനന്തരം സാധാരണയില്‍ ദു'ആ ചെയ്തിരുന്നു എന്ന് അബൂ സ'ഈദില്‍ (റ) ല്‍ നിന്ന് നിവേദനം ചെയ്ത് ഹദീസ് ഇമാം സുയൂതി(റ) ദുര്‍രുള്‍ മന്‍സൂര്‍ 2.36-ല്‍ ഉധരിചിട്ടുണ്ട്. നമസ്കാരാനന്തരം ഇമാം മ'അമൂമീങ്ങളുടെ ഭാഗത്തേക് വലഭാഗം തിരിഞ്ഞു കൊണ്ട് ഇരുന്നിരുന്നു. റസൂല്‍(സ) ന്റെ ശേഷം ഖുലഫഉര്രാഷിദീങ്ങള്‍ അതിനു വിപരീതം പ്രവര്‍ത്തിച്ചതായി അറിയപ്പെട്ടിട്ടില്ല. ഈ ചര്യ (ഹദീസ്) ഇമാം ഇബ്നു ഹജര്‍ (റ) തന്റെ തുഹ്ഫ 2-105ല്‍ പ്രസ്താവിച്ചിട്ടുണ്ട്. "ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചു കൂടുകയും അവരില്‍ ചിലര്‍ ദു'ആ ചെയ്യുകയും മറ്റുള്ളവര്‍ ആമീന്‍ പറയുകയും ആണെങ്കില്‍ അല്ലാഹു അത് സ്വീകരിക്കുക തന്നെ ചെയ്യും" എന്ന് ഹബീബില്‍ മസ്ലാമത്തില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ് ഇമാം ഇബ്നു ഹജരിനില്‍ അസ്ഖലാനി(റ) ഫത്'ഹുല്‍ ബാരി 11-167 ല്‍ ഉധരിചിട്ടുണ്ട്. ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇമാം അവിടെ ഇരുന്നു ദു'ആ ചെയ്യുന്നതും മ'അമൂമീങ്ങള്‍ ആമീന്‍ പറയുന്നതും.

എന്നാല്‍ ഇമാം നമസ്കാരത്തില്‍ നിന്ന് വിരമിചിരിക്കുന്നു എന്ന് പുറത്തു നിന്ന് വരുന്നവര്‍ ഗ്രഹിക്കാന്‍ വേണ്ടി നമസ്കരിച്ച ഉടനെ 'ഖിയാം' ഇമാമിന് ശ്രേഷ്ഠം ആണെന്ന് ഷാഫി'ഈ ഫുഖഹാക്കള്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ പറഞ്ഞ 'ഖിയാമിന്റെ' വിവക്ഷയില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. ഇമാം അര്‍ദബീലി(റ) - 'അന്‍വാര്‍ ' 1-165-ല്‍ പറയുന്നു. "ഇമാം നമസ്കാരാനന്തരം മ'അമൂമീങ്ങളെ അഭിമുഖമായി എഴുനേറ്റു നില്‍ക്കല്‍ സുന്നത്താണ്". ഖല്യൂബി 1-175-ല്‍ പറയുന്നു "ഇമാം ഖിബ്ലയില്‍ നിന്ന് തെറ്റലാണ് "ഖിയാം" എന്ന് പ്രയോഗിച്ചവരുടെ ഉദ്ദേശം". ആകയാല്‍ ഇമാം നമസ്കരിച്ച ഉടനെ സ്ഥലം വിടുകയാണ് വേണ്ടതെന്നു ചില ഇബാരതുകളില്‍ നിന്ന് ഊഹിക്കാംഎന്കിലും  ഇബ്നു ഹജരിനില്‍ ഹൈതാമി(റ) ശരഹു ബാ ഫളാല്‍ 1-178-ല്‍ പറഞ്ഞത്, "ദിക്രും ദു;ആയും കഴിഞ്ഞ ഉടനെ സ്ഥലം വിടലാണ് സുന്നത്" എന്നാണു. അതിനാല്‍ സുന്നികളുടെ പ്രവൃത്തി ഫത്'ഹുല്‍ മു'ഈനിനോട് എതിരല്ല. കാരണം ഫത്'ഹുല്‍ മു'ഈനില്‍ പറഞ്ഞ "ഖിയാം" അന്വാരില്‍ പറഞ്ഞത്(എഴുനേറ്റു നിലക്കല്‍) ആകാന്‍ സാധ്യത ഉണ്ട്. എങ്കിലും "ഖിബ്ലയില്‍ നിന്ന് തെറ്റലാണ് ഖിയാമിന്റെ വിവക്ഷ" എന്ന് ഖല'യൂബി പറഞ്ഞ അടിസ്ഥാനത്തിലും, 'ദിക്രും ദു'ആയും കഴിഞ്ഞതില്‍ ശേഷമേ സ്ഥലം വിടാവൂ" എന്ന് ഇബ്നു ഹജര്‍ (റ) പറഞ്ഞതിന്റെ അടിസ്ഥാനത്തിലും ആണ് ഇന്ന് സുന്നികള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ചോദ്യം കര്‍ത്താവ്‌ ഉദ്ദരിച്ച പോലെ ഫത്'ഹുല്‍ മു'ഈനില്‍ പറഞ്ഞ ഖിയാമിന് "സ്ഥലം വിടുക" എന്നാ അര്‍ത്ഥമേ നല്‍കാവൂ എന്നില്ല. അതിന്റെ ഭാഷാര്തവും അതല്ലല്ലോ..

നികാഹു വേളയിൽ വരൻ ഖിബ് ലക്ക് തിരിഞ്ഞിരിക്കൽ,വുളൂ ഉണ്ടായിരിക്കൽ എന്നിവ സുന്നത്താണോ?



നികാഹ് എന്ന ഇടപാടിന് വുളൂ സുന്നത്തില്ല. തുഹ്ഫ:1-198. അപ്പോൾ ഇടപാട് നടത്തുന്ന കൈക്കാരനും വരനും അതിന്നായി വുളൂ ചെയ്യേണ്ടതില്ല. എന്നാൽ,നികാഹിന്റെ മുമ്പായി രണ്ടു റക്അത്ത് നമസ്കാരം സുന്നത്തുണ്ട്. അതിന്നു വുളൂ വേണമെന്നു പറയെണ്ടതില്ലല്ലോ. നികാഹിന്നായി ഇരിക്കൽ തന്നെ സുന്നത്താണെന്നു കാണുന്നില്ല. എന്നിട്ടല്ലേ ഖിബ് ലക്ക് തിരിഞ്ഞിരിക്കൽ ! നികാഹിന്റെ ഇടപാടിൽ കൈക്കാരനും വരനും പങ്കാളികളാണല്ലോ. വരൻ മാത്രം ഖിബ് ലക്ക് തിരിഞ്ഞിരിക്കുന്നതിന്റെ ന്യായവും തിരിയുന്നില്ല. 

ഒരു ഭാര്യക്കു ഭർത്താവില്ലാതെ നാലു മാസം വരെ മാത്രമേ ക്ഷമിക്കാൻ കഴിയുകയുള്ളൂവെന്നും നാലു മാസത്തിലേറെ ക്യാമ്പുകളിൽ കഴിയുന്ന തന്റെ ഭടന്മാർ തിരിച്ചു വരുവാൻ ഉമർ ( റ ) ഓർഡർ കൊടുത്തിരുന്നു വെന്നും കേൾക്കുന്നു. എന്നാൽ രണ്ടും മൂന്നും വർഷം ഗൾഫിൽ കഴിയുന്ന ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരോടു ചെയ്യുന്ന തെറ്റിനു കുറ്റക്കാരാകില്ലേ.



ഇല്ല.  നാലുമാസമെന്നല്ല. ജീവിതകാലം മുഴുക്കെത്തന്നെ തന്റെ ഭാര്യയുമൊത്തു ശയിക്കാതെയും ഭോഗം നടത്താതെയും കഴിയുന്നതു പോലും മനുഷ്യത്ത്വപരമായും ധാർമ്മികമായും ശരിയല്ലെങ്കിലും നിയമ പരമായി കുറ്റകരമല്ല. ഭാര്യയെ ഇക്കാര്യത്തിൽ തീരെ മുടക്കാചരക്കായി ഇടാതിരിക്കലും നാലുദിവസത്തിൽ ഒരിക്കലെങ്കിലും കൂടെ ശയിക്കലും സുന്നത്തേയുള്ളൂ. തുഹ്ഫ :  7 - 440 , 41.

നാലു മാസമേ ഭർത്താവിനെ വിട്ടു ക്ഷമിക്കാൻ ഒരു സ്ത്രീക്കു കഴിയൂ എന്നതിന്റെ ഉദ്ദേശ്യം , നാലു മാസം കഴിഞ്ഞാൽ അവർ മരിക്കുമെന്നോ ഇല്ലെങ്കിൽ അന്യപുരുഷന്മാരുമായി ബന്ധപ്പെടുമെന്നോ അല്ല.  കൂട്ടു ജീവിതവും സഹശയനവുമില്ലാത്ത പൊറുതികേടനുഭവിക്കാതെ കവിഞ്ഞാൽ നാലുമാസമേ പ്രകൃത്യാ സ്ത്രീകൾ കഴിഞ്ഞുകൂടുകയുള്ളൂവെന്നാണ്.  ഈ പൊറുതി കേടു തന്റെ ഭരണത്തിൽ വിവാഹിതകളായ സ്ത്രീകൾ താൻ മൂലം അനുഭവിക്കരുതെന്നു നിർബന്ധമുള്ളതുകൊണ്ടാണ് ഉമർ ( റ ) തന്റെ പട്ടാളക്കാർ നാലു മാസത്തിലധികം വീടും വീടരെയും വിട്ടു ക്യാമ്പുചെയ്യരുതെന്നു വിലക്കിയത്. 

ഇതു തന്റെ ഭരണകാലത്തു നാട്ടിൽ ധർമ്മവും വിശുദ്ധിയും നിലനിൽക്കണമെന്ന കർക്കശമായ ലക്ഷ്യത്തോടെ ഖലീഫ നടപ്പാക്കിയ ഒരു ഭരണ നടപടി മാത്രമാണ്.  നാലു മാസത്തിൽ കൂടുതൽ ഭാര്യമാരെത്തൊട്ടു വിട്ടു നില്ക്കുന്നതു ശർഇൽ തെറ്റാണെന്നും കുറ്റകരമാണെന്നും ഇതുകൊണ്ടുവരുന്നില്ല. സ്വന്തം ഭാര്യമാർക്കും കുട്ടികൾക്കും വേണ്ടിയാണു ഭർത്താക്കന്മാർ ഒന്നും രണ്ടും വർഷവും അതിലധികവും വിദേശത്തുപോയി ദണ്ഡിക്കുന്നത്. ഇതെങ്ങനെ അവരോടു കാണിക്കുന്ന തെറ്റാകും ?! തങ്ങൾക്കുവേണ്ടി ബലിയാടാക്കപ്പെടുന്ന തങ്ങളുടെ ഭർത്താക്കന്മാരെക്കുറിച്ച് ഈ ഭാര്യമാർ സ്നേഹാദര പൂർവ്വം ഓർക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും  അവരുടെ വിരിപ്പിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കുകയുമാണു വേണ്ടത്.  ഇല്ലെങ്കിൽ അവർ നന്ദികെട്ടവരും കുറ്റക്കാരുമാകും. 

തലമുടി കളയുന്നതിന്റെ വിധിയെന്ത് ? കളഞ്ഞ മുടി എന്തു ചെയ്യണം ❓



തല മുണ്ഡനം ചെയ്യൽ മുബാഹ് ( ചെയ്യലും ചെയ്യാതിരിക്കലും ഒരു പോലെ അനുവദനീയം )  ആണ്.  പക്ഷേ തലമുടി കൊണ്ട് ശല്യ മുള്ളവർക്കും നന്നായി ചീകാനും എണ്ണയിടാനും മറ്റും ബുദ്ധിമുട്ടുള്ളവർക്കും മുണ്ഡനം ചെയ്യൽ സുന്നത്താണ്. തുഹ്ഫ : 2 - 476.  കളഞ്ഞ മുടി ,  മുറിച്ച നഖം പോലുള്ളതു കുഴിച്ചു മൂടൽ സുന്നത്താണ്. ശർവാനി :  2 - 476.

നാല്പതു ദിവസം മാംസം തിന്നാതിരിക്കുന്നത് ഗുണകരമല്ലെന്നും ഏറ്റവും മുന്തിയ ' കൂട്ടാൻ ' ഇറച്ചിയാണെന്നും പറഞ്ഞു കേട്ടു. ഇതിൽ വല്ല അടിസ്ഥാനവുമുണ്ടോ. ❓



ദുൻയാവിലെയും പരലോകത്തെയും ഭക്ഷണങ്ങളിൽ ഏറ്റവും മുന്തിയതു മാംസമാണെ" ന്ന  നബിവചനം ആധാരമാക്കി ഇറച്ചിയാണ് ഏറ്റവും മുന്തിയതെന്ന് ഇമാം റംലി (റ) യെപ്പോലുള്ളവർ പ്രബലപ്പെടുത്തിയിട്ടുണ്ട്.  നാല്പതു ദിവസം തുടർച്ചയായി അതു തിന്നുന്നതു ഹൃദയ കാഠിന്യം ഉണ്ടാക്കുമെന്നും അതേ സമയം , നാല്പതു ദിവസം തുടർച്ചയായി മാംസം ഒഴിവാക്കുന്നതു സ്വഭാവം ചീത്തയാകാൻ വഴിവയ്ക്കുമെന്നും ഇമാം ഗസ്സാലി ( റ ) അഭിപ്രായപ്പെട്ടിട്ടുണ്ട്.  ശർവാനി :  1 - 299.

മീസാൻ കല്ലുമ്മൽ ആയത്ത്‌, പേര്‌, നസബ്‌, താരീഖ്‌ എന്നിവ എഴുതുന്നതിൽ ശാഫി'ഈ മദ്‌'ഹബിൽ ബലപ്പെട്ട അഭിപ്രായമെന്ത്‌?



പ്രസ്‌'തുത കല്ലിന്മേൽ ആയത്ത്‌ മുതലായവ എഴുതൽ കറാഹത്താണ്‌. പക്ഷേ ഖബ്‌'റാളിയെ അറിയപ്പെടാൻ വേണ്ടി പേരുകൾ എഴുതേണ്ടതാണെന്ന് ചില അഭിപ്രായമുണ്ട്‌. ഇത്‌ തുഹ്ഫഃ, നിഹായഃ മുതലായ കിതാബുകളിൽ നിന്ന് മനസിലാകുന്നതാണ്‌. എന്നിരിക്കെ ഉലമാ'അ്, ഔലിയാ'അ് മുതലായവരുടെ മീസാൻ കല്ലുമ്മൽ പേരെഴുതി കാണുന്നതിനെ ആക്ഷേപിക്കാവതല്ല.

(താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്‌: 197)

ഒരാൾ നമസ്‌'കാരത്തിൽ മൂന്ന് തവണ തുടർച്ചയായി ചൊറിഞ്ഞാൽ നമസ്‌'കാരം ബാത്വിലാകുമോ?



നമസ്‌'കാരത്തിൽ ഒരു പ്രവൃത്തി മൂന്ന് പ്രാവശ്യം തുടർച്ചയായി കൊണ്ടുവന്നാൽ നമസ്‌'കാരം ബാത്വിലാകുന്നതാണ്‌. പക്ഷേ കൈപ്പടം അനങ്ങാതെ ചൊറിയുന്നതിന്‌ വേണ്ടി വിരലുകൾ മാത്രം പല പ്രാവശ്യം തുടർച്ചയായി അനങ്ങുന്നത്‌ കൊണ്ട്‌ നമസ്‌'കാരം ബാത്വിലാകുന്നതല്ല. എങ്കിലും അത്‌ കറാഹത്താണ്‌. അപ്രകാരം സഹിക്കവയ്യാത്ത ചൊറി കാരണം കൈപ്പടം തന്നെ അനക്കാതെ നിവൃത്തിയില്ലെന്ന് വന്നാൽ അതനക്കുന്നത്‌ കൊണ്ടും നമസ്‌'കാരം ബാത്വിലാകുന്നതല്ല. ഫത്‌'ഹുൽ മു'ഈൻ പേജ്‌ 73 നോക്കുക.
(താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്‌: 234)

മാതാപിതാക്കൾക്കു ചെലവു കൊടുക്കൽ സന്താനങ്ങൾക്കു നിർബന്ധമുണ്ടോ



മാതാപിതാക്കൾക്കു ചെലവു കൊടുക്കൽ സന്താനങ്ങൾക്കു നിർബന്ധമുണ്ടോ ? മാതാപിതാക്കൾക്കു സ്വന്തമായി കഴിവുണ്ടെങ്കിലും നിർബന്ധമാകുമോ ? ഒരുത്തന്റെ അദ്ധ്വാനം അവന്റെ ഭാര്യക്കും മക്കൾക്കും മാത്രമേ തികയുന്നുള്ളൂവെങ്കിൽ ( മാതാപിതാക്കൾക്കു ചിലവു കൊടുക്കാൻ തികയുന്നില്ലെങ്കിൽ ) അവൻ എന്തു ചെയ്യണം ? ആരെ മുന്തിക്കണം ? ഒരു വിശദീകരണം ?

മാതാപിതാക്കളുടെ ഭക്ഷണം , വസ്ത്രം , ചികിത്സ പോലുള്ള എല്ലാ ചെലവുകളും സന്താനങ്ങളുടെ മേൽ നിർബന്ധമാണ്. പക്ഷേ ഈ ചെലവുകൾക്ക് മതിയാവുന്ന ധനം സ്വന്തമായി ഉടമസ്ഥതയി ലുള്ള കഴിവുള്ള മാതാപിതാക്കൾക്കു ചെലവു കൊടുക്കൽ നിർബന്ധമില്ല. അതുപോലെ തന്റെയും തന്റെ ആശ്രിതരായ ഭാര്യ , അവളുടെ പരിചാരിക പോലുള്ളവരുടെയും ഒരു പകലിന്റെയും തൊട്ടടുത്ത രാത്രിയിലെയും രണ്ടു നേരത്തെ ഭക്ഷണത്തിനുള്ള വക കഴിഞ്ഞു മിച്ചമുള്ള സന്താനങ്ങൾക്കേ ഈ ചെലവു കൊടുക്കലിന്റെ ബാധ്യത വരുകയുള്ളൂ. തുഹ്ഫ : 8 - 345 , 46, 47.

ഒരുത്തന്റെ വരുമാനം ( അദ്ധ്വാനം വഴിയാകട്ടെ , അല്ലാതാകട്ടെ ) തനിക്കു ബാധ്യതപ്പെട്ട മാതാപിതാക്കൾക്കും ഭാര്യാ സന്താനങ്ങൾക്കുമെല്ലാം കൂടി തികയില്ലെങ്കിൽ ചെലവിന്റെ കാര്യത്തിൽ അവൻ മുൻഗണന നൽകേണ്ട രൂപം ഇപ്രകാരമാണ്.  ആദ്യം സ്വന്തം ചെലവ് , പിന്നെ ഭാര്യമാർ , ശേഷം ധനവും അദ്ധ്വാന ശേഷിയുമില്ലാത്ത ചെറിയവരോ ഭ്രാന്തന്മാരോ ആയ മക്കൾ , ശേഷം മാതാവ് , പിന്നെ പിതാവ് , ശേഷം വലിയ മക്കൾ , അനന്തരം പിതാമഹൻ എന്നിങ്ങനെ. തുഹ്ഫ : ശർവാനി സഹിതം 8 - 352.

മയ്യിത്ത്‌ നമസ്കാരത്തിന്‌ മൂന്ന് സ്വഫ്ഫുകളായി നിൽക്കൽ സുന്നത്താണല്ലോ. ആകെ അഞ്ച്‌ പേരാണ്‌ നമസ്‌'കരിക്കാനുള്ളതെങ്കിൽ അവിടെ എന്ത്‌ ചെയ്യണം? ഒരാൾ ഇമാമായി നിന്നാൽ ബാക്കി നാല്‌ പേരെ കൊണ്ട്‌ മൂന്ന് സ്വഫ്ഫ്‌ കഴിയില്ലല്ലോ. ഇവിടെ എന്ത്‌ ചെയ്യണം?



മൂന്ന് സ്വഫ്ഫാക്കൽ സുന്നത്താണെന്ന വിധി ആറോ അതിൽ കൂടുതലോ പേർ ചേർന്ന് നമസ്‌'കരിക്കുമ്പോളേ ബാധകമാകുന്നുള്ളൂ. ഒരു സ്വഫ്ഫിന്‌ ചുരുങ്ങിയത്‌ രണ്ട്‌ പേർ വേണമല്ലോ. അപ്പോൾ മൂന്ന് സ്വഫ്ഫിന്‌ ചുരുങ്ങിയത്‌ ആറു പേർ വേണം. ഒരാൾ ഇമാമിന്റെ കൂടെ നിൽക്കുകയും ബാക്കി നാല്‌ പേർ രണ്ട്‌ പേർ വീതം ഓരോ സ്വഫ്ഫുകളായി നിൽക്കുകയും ചെയ്യുക. ആറുപേരിൽ താഴെയുള്ളിടത്ത്‌ മൂന്ന് സ്വഫ്ഫാക്കൽ സുന്നത്തില്ല. തുഹ്ഫ: 3-190, 191.

എന്നാൽ, പ്രശ്‌'നത്തിലുന്നയിച്ച അഞ്ച്‌ പേരുള്ള രൂപത്തിൽ ഇമാമിന്‌ പിന്നിൽ നാല്‌ പേർ രണ്ട്‌ സ്വഫ്ഫായി നിൽക്കേണ്ടത്താണെന്നും ശർ'ഇൽ തേടപ്പെട്ട മൂന്ന് സ്വഫ്ഫുകൾ ഇതിൽ പരിഗണിക്കപ്പെടുമെന്നും ശബ്‌'റാമല്ലിസി അഭിപ്രായപ്പെട്ടിട്ടുണ്ട്‌. 3-26.

Friday 25 May 2018

ഹിസ്ഖീൽ(അ)

 


മരിച്ച സമൂഹം തിരിച്ചു വരുന്നു

ഇസ്രാഈലി സമൂഹത്തിന്റെ ഒരുകാലത്തെ നേതാവ് മൂസാ (അ) ആയിരുന്നു അതിന്നു ശേഷം അവരുടെ നേതാവ് യൂശഅ്(അ) ആയിരുന്നു തുടർന്ന് കാലബ് അവരുടെ സമുന്ന നേതാവും ഭരണാധികാരിയും ആയിത്തീർന്നു 

കാലബിന്ന് ശേഷം ഇസ്രാഈലി വംശത്തെ നയിച്ച ശക്തനായ നേതാവ് ഹിസ്ഖീൽ നബി (അ) ആയിരുന്നുവെന്ന് ചില രേഖകളിൽ കാണുന്നു 

കാലബ് മരണമടയുമ്പോൾ പുത്രൻ ലൂശാകൂസിനെ പിൻഗാമിയായി നിയോഗിച്ചു അദ്ദേഹത്തിന്റെ കാലശേഷമാണ് ഹിസ്ഖീൽ (അ) വരുന്നത്  ഇങ്ങനെയും കാണുന്നു  

ലൂശാകൂസിനെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ഇങ്ങനെയാകുന്നു അദ്ദേഹത്തിന്ന് യൂസുഫ് നബി (അ) നെ അനുസ്മരിപ്പിക്കുന്ന സൗന്ദര്യമുണ്ടായിരുന്നു  

ഈ സൗന്ദര്യം വിനയായിത്തീർന്നു സ്ത്രീകളുടെ ഉപദ്രവം സഹിക്കവയ്യാതായി ഉയർന്ന കുടുംബങ്ങളിലെ സൗന്ദര്യവും സ്വാധീനവും ധനവുമുള്ള സ്ത്രീകൾവരെ അദ്ദേഹത്തിൽ ആകൃഷ്ടരായിത്തീർന്നു അദ്ദേഹത്തിന്റെ ഇബാദത്തിന്നും മതപ്രബോധനത്തിന്നും സൗന്ദര്യം തടസ്സമായി മാറി പെണ്ണുങ്ങൾ സദാനേരവും സന്ദർശനം തുടർന്നപ്പോൾ അദ്ദേഹം പ്രാർത്ഥിച്ചുപോയി 

അല്ലാഹുവേ ഈ സൗന്ദര്യം നീക്കിത്തരേണമേ 

അദ്ദേഹത്തിന്ന് വസൂരി രോഗം ബാധിച്ചു കുറെ നാൾ രോഗിയായി പിന്നി സുഖപ്പെട്ടു മുഖം നിറയെ വസൂരിക്കലകൾ പഴയ സൗന്ദര്യം പോയി സ്ത്രീകളുടെ ശല്യം തീർന്നു ഇബാദത്തെടുക്കാം പ്രബോധനം നടത്താം 

സുദീർഘമായൊരുകാലം ഇസ്രാഈലികൾക്കിടയിൽ ജീവിച്ചു ദീർഘ സേവന കാലത്തിന്നുശേഷം വഫാത്തായി  

അതിന്ന് ശേഷം ഹിസ്ഖീൽ(അ) അധികാരത്തിൽ വന്നു യഹൂദയുടെ പുത്രൻ ഹിസ്ഖീൽ എന്ന് പറയപ്പെട്ടിട്ടുണ്ട്  

ബൂദായുടെ പുത്രൻ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്  

ഇസ്രാഈല്യർ വീണ്ടും പരീക്ഷണങ്ങൾക്ക് വിധേയരായ ഒരു കാഘട്ടമായിരുന്നു അത് ശത്രുക്കൾ ശക്തി സംഭരിച്ചു കഴിഞ്ഞു അവർ ആഞ്ഞടിക്കും അല്ലാഹുവിന്റെ അനുമതിയോടു കൂടി അവരെ നേരിടാം  

ഹിസ്ഖീൽ(അ) തന്റെ സമുദായത്തെ വിളിച്ചുകൂട്ടി ദീർഘനേരം പ്രസംഗിച്ചു  

മൂസാ (അ) നെക്കുറിച്ചു വിശദീകരിച്ചു ഖിബ്ത്വികളുടെ മർദ്ദനകാലം നിങ്ങളുടെ പൂർവ്വികർ അടിമകളായി ജീവിച്ചു ഈ അടിമത്വത്തിൽ നിന്ന് അവരെ മോചിപ്പിക്കാൻ അല്ലാഹു തീരുമാനിച്ചു അവരിലേക്ക് ഒരു വിമോചകനെ അയച്ചു അദ്ദേഹമാണ് മൂസാ (അ) മൂസാ (അ)ന്ന് അല്ലാഹു ഇറക്കിക്കൊടുത്ത വേദഗ്രന്ഥമാണ് നിങ്ങളുടെ കൈകളിലുള്ളത് തൗറാത്ത് 

മൂസാ (അ), ഹാറൂൻ(അ), യൂശഅ്(അ) കാലബ്(അ) എന്നിവരുടെ നേതൃത്വത്തിൽ നമ്മുടെ പൂർവ്വികർ കടൽ കടന്നുപോയി 

ഫലസ്തീൻ നമ്മുടെ പുണ്യഭൂമിയാണ് അല്ലാഹു വാഗ്ദത്വം ചെയ്ത ഭൂമി ബലം പ്രയോഗിച്ചു അത് നേടിയെടുക്കാൻ അല്ലാഹു കൽപിച്ചു അവർ അത് സ്വീകരിച്ചില്ല കല്പന ലംഘിച്ചതിനാൽ ശിക്ഷ കിട്ടി നാല്പത് കൊല്ലം മരുഭൂമിയിൽ അലഞ്ഞു തിരിയേണ്ടി വന്നു  

അവരുടെ കൂട്ടത്തിൽ രണ്ട് പേർ മാത്രമാണ് പുണ്യഭൂമിയിൽ പ്രവേശിച്ചത് യൂശഅ്(അ), കാലബ്(അ) ബാക്കിയുള്ളവർ മരുഭൂമിയിൽ മരിച്ചൊടുങ്ങി  

നിങ്ങൾ അവരെപ്പോലെയാവരുത്  നിങ്ങളിലൊരു വിഭാഗം ഇപ്പോൾ മരുഭൂമിയിലാണുള്ളത് നിങ്ങൾക്ക് പുണ്യദേശത്തിന്റെ ചില ഭാഗങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു നിങ്ങൾ യുദ്ധം ചെയ്തു അത് തിരിച്ചു പിടിക്കണം അല്ലാഹുവിന്റെ കല്പനയാണിത് നിങ്ങൾ കല്പന സ്വീകരിക്കണം  

യൂശഅ്(അ) ചെയ്തത് പോലെ യുദ്ധം ചെയ്യണം ഞാൻ നിങ്ങൾക്ക് നേതൃത്വം നൽകും  നിങ്ങൾ എന്നോടൊപ്പം വരിക നമുക്ക് നമ്മുടെ നാട് പിടിച്ചെടുക്കാം യൂശഇന്റെ അനുയായികളെപ്പോലെ നിങ്ങളും ധീരന്മാരായിത്തീരുക  

പ്രസംഗം നീണ്ടു പിന്നെ പ്രാർത്ഥനയായി  

സമൂഹത്തിൽ ഒരു ചലനവുമില്ല ഇസ്രാഈല്യർ വഴിപിഴച്ചിരിക്കുന്നു എണ്ണത്തിലവർ ലക്ഷക്കണക്കിലുണ്ട് അവരെ ഭീരുത്വം പിടികൂടി ധൈര്യം പോയി  

ഭീരുക്കളുടെ വലിയൊരു കൂട്ടമുണ്ടായിട്ടെന്താകാര്യം? ഒന്നുമില്ല  

ഈ പ്രദേശത്തെ വായു വളരെ ദുഷിച്ചിരിക്കുന്നു ഇത് ശ്വസിച്ചാൽ ഞങ്ങൾക്ക് കോളറ ബാധിക്കും വായു ശുദ്ധമായാൽ മാത്രമേ ഞങ്ങളിവിടെ താമസിക്കുകയുള്ളൂ' 

അതായിരുന്നു സമൂഹത്തിന്റെ പ്രതികരണം ഹിസ്ഖീൽ(അ) വളരെ ബുദ്ധിമുട്ടി എന്തൊരു നന്ദികെട്ട ജനതയാണിത് മനസ്സിൽ നന്മ വിളയിക്കാൻ എന്താണൊരു വഴി 

എത്ര പറഞ്ഞിട്ടും പ്രയോജനമില്ല നബിക്കാണെങ്കിൽ ആ ജനതയോട് വലിയ സ്നേഹവുമാണ് എങ്ങനെയെങ്കിലും അവരൊന്ന് നന്നായിക്കാണണം അവരെ ധീരന്മാരാക്കാൻ എത്ര നാളായി ശ്രമിക്കുന്നു  

അവർ കോളറയെക്കുറിച്ചാണ് സംസാരിക്കുന്നത് അല്ലാഹുവിന്റെ ശിക്ഷ കോളറയുടെ രൂപത്തിൽ വന്നാൽ അവർക്ക് ഓടി രക്ഷപ്പെടാൻ കഴിയുമോ? 

ചിലരെങ്കിലും അങ്ങനെ ധരിക്കുന്നുണ്ട്  

നിനച്ചിരിക്കാത്ത നേരത്ത് കോളറ വന്നു ഓടാൻ കഴിയുന്നവർ ഓടി രക്ഷപ്പെടാൻ നോക്കി ചിലർക്ക് ഓടാൻ കഴിഞ്ഞില്ല വളരെ വേണ്ടപ്പെട്ടവർ വീണുകിടക്കുമ്പോൾ ഓടി രക്ഷപ്പെടാൻ കഴിയുമോ?  

കൂട്ടത്തോടെ മരിക്കുകയാണ് മയ്യിത്തുകളുടെ മഹാശേഖരം രോഗം പടർന്നു പിടിച്ചപ്പോൾ വീടുവിട്ട് ഓടി വന്നവർ നിരവധിയുണ്ട് വീട് വിട്ട് ഓടിയിട്ടും മരണം വീഴ്ത്തിക്കളഞ്ഞു എഴുപതിനായിരത്തിലധികം പേർ മരിച്ചുവെന്നാണ് ഒരു റിപ്പോർട്ടിൽ കാണുന്നത്  

അവിടെ നിന്ന് വന്ന കാറ്റിനെന്തൊരു ദുർഗന്ധം മഞ്ഞും വെയിലും ഏറ്റു കിടക്കുന്ന മൃതദേഹങ്ങൾ തൊലിയും മാംസവും നഷ്ടപ്പെട്ടു അസ്ഥിക്കൂടങ്ങൾ ഭീതിപ്പെടുത്തുന്ന കാഴ്ച  

അങ്ങിങ്ങായി അവശേഷിച്ച ഇസ്രാഈലികൾ ആ കാഴ്ച കാണാൻ വന്നു കണ്ടു പേടിച്ചു അവർക്കും പിടിപെട്ടു കോളറ നാളുകൾ കൊണ്ട് അവരെല്ലാം മരിച്ചു വീണു  

ഹിസ്ക്കീൽ നബി (അ) അത് വഴി വരികയാണ് അസ്ഥിക്കൂടങ്ങളുടെ കൂട്ടം  

പിശാചുക്കൾ നൃത്തമാടുന്ന കേന്ദ്രം  

ഹിസ്ഖീൽ(അ)ന്റെ മനസ്സ് പിടഞ്ഞു ആ സമൂഹത്തോട് എന്തെന്നില്ലാത്ത കരുണ തോന്നി  

എന്റെ പ്രിയപ്പെട്ട ജനതയാണിത് ശാപമേറ്റ് ജീവൻപോയ കൂട്ടർ ഈ നിലയിൽ ഇവർ പോയാൽ ഇവരുടെ സങ്കേതം നരകമായിരിക്കും ഇവരെങ്ങനെ രക്ഷപ്പെടും  ഒരിക്കൽ കൂടി ഇവർക്ക് ജീവിക്കാൻ അവസരം കിട്ടിയാൽ? ഇവർ നല്ലവരായിത്തീരുമോ? 

സ്നേഹനിധിയായ റബ്ബിനോട് പ്രാർത്ഥിക്കാം  

'എന്റെ റബ്ബേ..... എന്റെ ജനതയാണതിത് വിവരമില്ലാത്തവരാണ് നീയവർക്കു മരണം നൽകി അവർക്ക് ഒരിക്കൽ കൂടി ജീവിക്കാൻ നീ അവസരം നൽകേണമേ' 

മനസ്സുരുകിയ പ്രാർത്ഥന ഈ ജനത നല്ലവരായിത്തീരുമെന്ന പ്രതീക്ഷയിലാണ് പ്രാർത്ഥന  

പ്രാർത്ഥന ഫലിച്ചു അസ്ഥിക്കൂടങ്ങളിൽ മാംസവും തൊലിയും വന്നു പൂർണ്ണ മനുഷ്യന്മാരായി അവർ എണീറ്റ് വരുന്നു 

ഹിസ്ഖീൽ (അ) 

തങ്ങൾക്കു സുപരിചതനായ ഹിസ്ഖീൽ കൺമുമ്പിൽ നിൽക്കുന്നു അദ്ദേഹത്തിൽ നിന്ന് തന്നെ വിവരങ്ങറിഞ്ഞു അദ്ദേഹത്തോട് വലിയ ബഹുമാനം തോന്നി ആ സമൂഹം വളരെക്കാലം ജീവിച്ചു ധാരാളം സന്താനങ്ങളുണ്ടായി വംശം വർധിച്ചു വികസിച്ചു 

സൂറത്തുൽ ബഖറയിൽ ഈ സംഭവത്തെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കാം: 

'തങ്ങൾ ആയിരക്കണക്കിൽ ആളുകളുണ്ടായിരിക്കെ മരണഭയത്താൽ സ്വഭവനങ്ങളിൽ നിന്ന് പുറത്ത് പോയവരെ താങ്കൾ കണ്ടില്ലേ? അപ്പോൾ, നിങ്ങൾ മരിക്കുക എന്ന് അല്ലാഹു അവരോട് പറഞ്ഞു:  

പിന്നീട് അവരെ അവൻ ജീവിപ്പിച്ചു നിശ്ചയമായും അല്ലാഹു ജനങ്ങളോട് ഓദാര്യമുള്ളവനാകുന്നു പക്ഷെ, അധികമാളുകളും നന്ദി കാണിക്കുന്നില്ല'(2:43)

ബൈബിളിൽ ഹിസ്ഖിൽ നബിയെപ്പറ്റി യെഹെസ്ക്കോൽ എന്നാണ് പറയുന്നത്  

ഫലസ്തീൻ പട്ടാളം ആക്രമിച്ചപ്പോൾ യുദ്ധത്തിന്ന് തയ്യാറാവാതെ ഭീരുക്കളായി ഒളിച്ചോടിയ ജനതയാണ് ഇസ്രാഈല്യർ എന്ന് ചില പണ്ഡിതന്മാർ പറയുന്നു  

നാട്ടിൽ പ്ലേഗ് രോഗം പടർന്നു പിടിച്ചപ്പോൾ മരണഭയത്തോടെ വീട് വിട്ടു ഓടുകയായിരുന്നുവെന്നാണ് മറ്റു ചിലരുടെ അഭിപ്രായം 

ഏതായാലും ഭയന്നോട്ടം അവർക്ക് ഗുണം ചെയ്തില്ല അവർ കൂട്ടത്തോടെ മരിച്ചൊടുങ്ങി പിന്നെ അവരെ ജീവിപ്പിച്ചു 

ഇസ്രാഈല്യർ അവരുടെ പ്രവാചകനെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തു  

ഇടക്കിടെ അനുസരണക്കേട് കാണിക്കുകയും ചെയ്യും  

ഹിസ്ഖീൽ(അ) യുമായി ഇണങ്ങി ജീവിക്കും ഇടക്കിടെ പിണങ്ങുകയും ചെയ്യും 

തൗറാത്തിൽ പറഞ്ഞത് അനുസരിക്കും ചിലപ്പോൾ എതിര് പ്രവർത്തിക്കും ഇളകിക്കളിക്കുന്ന ഈ സ്വഭാവം ആ പ്രവാചകനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത് അവസാനകാലമാകുമ്പോൾ ഹിസ്ഖീൽ(അ) അവരെ വെറുത്തു ബാബിലോണിയയിലേക്ക് പോയി അവിടെ വെച്ചായിരുന്നു വഫാത്ത് 

ഇബ്നു ഇസ്ഹാഖ് റിപ്പോർട്ട് ചെയ്യുന്നു 

കോളറ പേടിച്ചാണവർ ഓടിപ്പോയത് ഒഴിഞ്ഞ പ്രദേശത്തെത്തി അല്ലാഹു അവരോട് പറഞ്ഞു: മരിക്കുക എല്ലാവരും മരണപ്പെട്ടു കുറെ കാലം കടന്നുപോയി അപ്പോൾ ഹിസ്ഖീൽ(അ) അത് വഴി വന്നു ചിന്താധീനനായി വളരെ നേരെ അവിടെ നിന്നു  

അപ്പോൾ അദ്ദേഹം ഒരു ശബ്ദം കേട്ടു  

'അല്ലാഹു അവരെ പുനർജ്ജീവിപ്പിക്കുന്നത് താങ്കൾ ഇഷ്ടപ്പെടുന്നുണ്ടോ?  

'അതെ' നബി മറുപടി നൽകി 

'എങ്കിൽ താങ്കൾ അവരെ വിളിക്കുക അവർ താങ്കളുടെ വിളിക്കുത്തരം നൽകി എഴുന്നേറ്റ് വരും' 

അസ്ഥികൂടങ്ങളുടെ നേരെ നോക്കി അദ്ദേഹം വിളിച്ചു പറഞ്ഞു: മനുഷ്യരൂപത്തിൽ എണീറ്റ് വരൂ  

മാംസവും തൊലിയും പെട്ടെന്നുണ്ടായി എല്ലാവരും എഴുന്നേറ്റു വന്നു എന്നിട്ടവർ ഏക സ്വരത്തിൽ വിളിച്ചു പറഞ്ഞു: 

അല്ലാഹു അക്ബർ 

അസ്ബാത്വ്, അബൂമാലിക്, അബൂസ്വാലിഹ്, തുടങ്ങിയവരുടെ റിപ്പോർട്ട്  

ഒരു ഗ്രാമത്തിൽ വെച്ചാണ് കൂട്ടമരണം സംഭവിച്ചത് ആ ഗ്രാമത്തിന്റെ പേര് ദറാവർദാൻ എന്നാകുന്നു അവിടെ വെച്ചാണ് കോളറ ബാധിച്ചത് അവിടെയാണ് കൂട്ട മരണം സംഭവിച്ചത്  

കാലങ്ങൾക്കു ശേഷം ഹിസ്ഖീൽ(അ) ഗ്രാണത്തിലെത്തി അസ്ഥിക്കൂടങ്ങൾക്ക് കടുത്ത ദുഃഖമുണ്ടായി വിരലുകൾ കോർത്തു മുഖം വിവർണ്ണമായി  

അപ്പോൾ വഹ് യ് വന്നു അസ്ഥികളെ ജീവിപ്പിക്കുന്നത് എങ്ങനെയാണെന്ന് കാണണമോ?

അതെ കാണണം 

എന്നാൽ അവരെ വിളിച്ചു കൊള്ളൂ 

ഹിസ്ഖീൽ (അ) വിളിച്ചു പൊട്ടിപ്പൊളിഞ്ഞ എല്ലുകൾ പറന്നു സ്വന്തം ശരീരത്തിലെ എല്ലുകളുമായിച്ചേർന്നു  

വിളിക്കൂ വീണ്ടും കല്പന വന്നു  

ഹിസ്ഖീൽ (അ) പറഞ്ഞു: അസ്ഥിക്കൂടങ്ങളേ നിങ്ങളോട് അല്ലാഹു കല്പിക്കുന്നു നിങ്ങൾ മാംസം ധരിക്കുക രക്തവും തൊലിയും ഉള്ളവരാവുക മരണസമയത്ത് നിങ്ങൾ ധരിച്ച വസ്ത്രം ധരിക്കുക 

അവയെല്ലാം സംഭവിച്ചു വീണ്ടും കൽപന വന്നു  

വിളിക്കുക 

'ശരീരങ്ങളേ.... എഴുന്നേറ്റ് നേരെ നിൽക്കുക' 

എല്ലാവരും എഴുന്നേറ്റു നിവർന്നു നിന്നു അവർ അല്ലാഹുവിനെ സ്തുതിച്ചു അവർ പറഞ്ഞതിങ്ങനെ: സുബ്ഹാനക്ക അല്ലാഹുമ്മ വബി ഹംദിക്ക ലാഇലാഹ ഇല്ലാ അൻത മൻസ്വുർ, മുജാഹിദ് എന്നിവരിൽ നിന്ന് അസ്ബാത്വ് റിപ്പോർട്ട് ചെയ്യുന്നു: 

മരണംഭയന്ന് ഓടിയവരെല്ലാം മരണപ്പെട്ടു മരണം ഭയക്കാതെ വീട്ടിലിരുന്നവർ രക്ഷപ്പെട്ടു അവർ  മരിച്ചില്ല മരിച്ചവരെ പിന്നീട് അല്ലാഹു ജീവിപ്പിച്ചു അവർ മരിക്കാത്തവരെ സന്ദർശിക്കാൻ ചെന്നു അവർ കണ്ടുമുട്ടുന്ന രംഗം ഒന്ന് സങ്കല്പിച്ചു നോക്കൂ  

ഭൂരിപക്ഷത്തിന്ന് കൂട്ടമരണം സംഭവിക്കുക ന്യൂനപക്ഷം  ജീവിച്ചിരിക്കുക കുറെ കാലം കഴിഞ്ഞ്  ന്യൂനപക്ഷം മരിച്ചവരെ കാണാൻ ചെല്ലുക 

ശക്തമായ കാറ്റുമൂലം ചിതറിപ്പോയ അസ്ഥിക്കൂടങ്ങൾ കാണുക അതീവ ദുഃഖിതരായി മടങ്ങിപ്പോരുക 

അസ്ഥിക്കൂടമായിപ്പോയവർ ജീവൻ വെച്ച് തിരിച്ചു വരിക മരിക്കാത്തവരെ കാണുക 

മരിച്ചവർ അല്ലാഹുവിനെ വാഴ്ത്തുക 

ഹിസ്ഖീൽ (അ) സംഭവങ്ങൾ വിവരിക്കുക എന്തൊരതിശയകരമായ അനുഭവം  

മുഹമ്മദ് നബി (സ) തങ്ങളുടെ സദസ്സിൽ ഈ സംഭവം ചർച്ചയായിട്ടുണ്ട് നബി (സ) പറഞ്ഞു: 'കോളറ രോഗം നിങ്ങൾക്കുമുമ്പ് കഴിഞ്ഞുപോയ ഒരു സമൂഹത്തിന്ന് ലഭിച്ച ശിക്ഷയാണ് ഏതെങ്കിലും രാജ്യത്ത് കോളറ ഉണ്ടെന്ന് കേട്ടാൽ നിങ്ങൾ അവിടേക്ക് പോവരുത് കോളറയുള്ള ഒരു രാജ്യത്ത് നിങ്ങൾ പെട്ടുപോയാൽ അവിടെ നിന്ന് പുറപ്പെടുകയും ചെയ്യരുത് ' 

മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം 

'നബി(സ) പറഞ്ഞു: നിങ്ങൾ ഒരു നാട്ടിലാണ് അവിടെ കോളറ ബാധിച്ചു നിങ്ങൾ അവിടെ നിന്ന് ഓടിപ്പോവരുത് നിങ്ങൾ ഒരുനാട്ടിൽ കോളറ ബാധിച്ചതായി കേട്ടു എന്നാൽ  നിങ്ങൾ അങ്ങോട്ടു പോവരുത് ' 

ഈ നിർദ്ദേശം പാലിച്ചു കൊണ്ടായിരുന്നു സ്വഹാബികളുടെ ജീവിതം നാം അവരെ പിന്തുടരണം മുഹമ്മദ്ബ്നു ഇസ്ഹാഖ് പറയുന്നു: ഹിസ്ഖീലിന്നു ശേഷം  ഇസ്രാഈല്യർ വഴിപിഴച്ചു ബിംബാരാധന തുടങ്ങി പ്രധാന ബിംബം ബഅൽ ആയിരുന്നു അക്കാലത്ത് ഇൽയാസ്(അ) നെ അല്ലാഹു ആ ജനതയിലേക്കയച്ചു 

ഹിസ്ഖീൽ നബിക്ക് വൃദ്ധയുടെ പുത്രൻ എന്നും പേരുണ്ട് ഈ പേരിന്നു പിന്നാലെ സംഭവം പറയാം 

ഹിസ്ഖീൽ നബി (അ) ന്റെ പിതാവിന്ന് രണ്ട് ഭാര്യമാരുണ്ടായിരുന്നു ഒരു ഭാര്യക്ക് സന്താന സൗഭാഗ്യം സിദ്ധിച്ചു മറ്റേ ഭാര്യക്ക് സന്താനങ്ങളില്ല മലടി എന്ന പേരും കിട്ടി  

സന്താനസൗഭാഗ്യം സിദ്ധിച്ച ഭാര്യക്ക് പത്ത് മക്കൾ  

ഒരു ദിവസം ഏതോ കാര്യത്തിന്ന് രണ്ട് ഭാര്യമാർ തമ്മിൽ വഴക്കുണ്ടായി വേണ്ടാത്തതൊക്കെ വിളിച്ചു പറഞ്ഞു മക്കളില്ലാത്ത ഭാര്യ അതീവ ദുഃഖിതയായി അവർക്ക് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല പ്രഭാതം വരെ അവർ പ്രാർത്ഥനയിലായിരുന്നു  അവരാണെങ്കിൽ വൃദ്ധയായിട്ടുണ്ട് എന്നിട്ടും ഒരു കുഞ്ഞിന് വേണ്ടി അവർ മനംനൊന്ത് പ്രാർത്ഥിച്ചു കുട്ടികളില്ലാത്തതിനാലാണ് അവർ പരിഹസിക്കപ്പെട്ടത്  

ആ പ്രാർത്ഥനക്ക് ഫലമുണ്ടായി അടുത്ത സൂര്യോദയത്തിൽ അവർക്ക് ആർത്തവമുണ്ടായി വാർദ്ധക്യം വഴിമാറി യുവതിയായി സൗന്ദര്യവതിയായി ആർത്തവ ശുദ്ധി വന്ന ശേഷം ഗർഭിണിയായി മാസം തികഞ്ഞ് പുത്രനെ പ്രസവിച്ചു ഈ കുഞ്ഞാണ് ഹിസ്ഖീൽ (അ)  

ആളുകൾ അദ്ദേഹത്തെ വൃദ്ധയുടെ പുത്രൻ എന്നു വിളിക്കാൻ അതാണ് കാരണം  

ഹിസ്ഖീൽ (അ) ജനങ്ങളെ സന്മാർഗ്ഗത്തിൽ നടത്താൻ വേണ്ടി ദീർഘകാലം കഠിനാധ്വാനം നടത്തിയിട്ടുണ്ട്  

പിശാച് ആ സമൂഹത്തെ വഴിതെറ്റിക്കുവാൻ തക്കം പാർത്തു നടക്കുകയായിരുന്നു അവരുടെ മനസ്സിന്ന് ചാഞ്ചല്യമുണ്ടാക്കുകയായിരുന്നു ഇബ്ലീസിന്റെ ലക്ഷ്യം 

കാലമെത്തിയപ്പോൾ ഹിസ്ഖീൽ (അ) വഫാത്തായി അതോടെ ഇബ്ലീസ് സജീവമായി ഇസ്രാഈല്യർ ബിംബാരാധനയിലേക്ക് നീങ്ങി  

വളരെ പേർ ബിംബാരാധന തുടങ്ങി അവർ മറ്റുള്ളവരെ അതിന്ന് കഷണിച്ചുകൊണ്ടിരുന്നു നാട്ടിൽ പലതരം കുഴപ്പങ്ങൾ തലപൊക്കി പോക്കിരികൾ സമൂഹത്തിന്റെ നേതാക്കളായി വന്നു ഈ സാഹാചര്യത്തിലാണ് ഒരു പ്രവാചകനെ അല്ലാഹു നിയോഗിക്കുന്നത്

Saturday 19 May 2018

തറാവീഹും റക്ക'അത്തുകളും



അബൂഹുറയ്റഃ (റ) യില്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “റമളാനില്‍ വിശ്വാസ ത്തോടെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ആരെങ്കിലും നിന്നു നിസ്കരിച്ചാല്‍ അവന്റെ എല്ലാ മുന്‍പാപങ്ങളും പൊറുക്കപ്പെടുന്നതാണ്” (ബുഖാരി, മുസ്ലിം).

ഇനി വിഷയത്തിലേക്കു കടക്കാം . തറാവീഹ് നിസ്ക്കാരം റക്ക 'അത്തുകളുടെ  എണ്ണത്തിൽ ഉള്ള അഭിപ്രായ വ്യത്യാസം എത്രയെന്നു വഹാബി പണ്ഡിതരുടെയും അഹ്‌ലു സുന്നത്തിന്റെ പണ്ഡിതരുടെയും അഭിപ്രായത്തിൽ  പരിശോധിക്കാം .

ഇബ്നുതൈമിയ്യഃ 

ഇബ്നുതൈമിയ്യഃ പറയുന്നു: “തറാവീഹില്‍ ജമാഅത് അനാചാരമല്ല, സുന്നതാകുന്നു. നബി(സ്വ) ജമാഅതായാണ് തറാവീഹ് നിസ്കാരം നിര്‍വഹിച്ചത്” (ഇഖ്തിളാഉസ്വിറാത്വുല്‍ മുസ്തഖീം പേ. 254).

മഹാനായ ഉമര്‍(റ) നടപ്പില്‍ വരുത്തിയ ഇരുപത് റകഅത്ത് തറാവീഹ് സ്വഹാബത്തിന്റെ ഇജ്മാഉ കൊണ്ട് സ്തിരപ്പെട്ടതാണെന്നു ഇബ്നുതൈമിയ്യ* പറയുന്നത് വായിക്കുക അദ്ധേഹം പറയുന്നു:

فإنّه قد ثبت أنّ أبي بن كعب كان يقوم بالناس عشرين ركعة في قيام رمضان ويوتر بثلاث. فرأى كثير من العلماء أنّ ذلك هوالسنة لأنّه أقامه بين المهاجرين والأنصار ولم ينكره منكر مجموعة فتاوى ابن تيمية::23/68)

فلما جمعهم عمر على أبى بن كعب كان يصلى بهم عشرين ركعة ثم يوتر بثلاث .. (مجموعة الفتاوى: 22/272) لابن تيمية


'നിശ്ചയം ഉബയ്യുബ്നു കഅബ്(റ) ജനങ്ങളെ കൊണ്ട് ഇരുപത് റകഅത്ത് തറാവീഹും മൂന്ന് റക്അ ത്ത് വിത്റുമായിരുന്നു നിസ്കരിച്ചിരുന്നത് എന്ന്  സ്ഥിരപ്പെട്ട വിഷയമാണ്, ഇരുപത് റകഅത്താണു സുന്നത്തായ രീതിയെന്നാണു അധികപണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത്, കാരണം മുഹാജിറുകളും അന്‍സ്വാറുകളുമായ സ്വഹാബത്തിന്റെ സാന്നിധ്യത്തില്‍ വെച്ചാണു ഉബയ്യുബ്നു കഅബ്(റ) ഇരുപത് നിസ്കരിച്ചത്, സ്വഹാബത്തില്‍ ആരുംതന്നെ ഉബയ്യുബ്നു കഅബ്(റ)വിന്റെ ഈ നടപടിയെ വിമര്‍ശി ച്ചിട്ടില്ല. (ഫത്താവാ ഇബ്നുതൈമിയ്യ:23/68)(ഫത്താവാ:22/172) 

മുജാഹിദുകളുടെ ഔദ്യോഗിക പത്രമായ (വിചിന്തനം:2005-ഫെബ്രുവരി:23-പേജ്/7)ല്‍ പറഞ്ഞിട്ടുള്ളത്

ഇബ്നുൽ ഖയ്യിം

വഹാബി പ്രസ്ഥാനത്തോട് ആശയപ്പൊരുത്തമുള്ള 'ഖനൂജി' എന്ന പണ്ഡിതന്‍ തന്റെ ഗ്രന്ഥത്തില്‍ പറയുന്നത് കാണുക


وقال شيخ الإسلام ابن القيم رحمه الله تعالى في بعض فتاواه.. فلما جمعهم عمر على أبي بن كعب كان يصلي بهم عشرين ركعة ثم يوتر بثلاث.(عون الباري لحل أدلة البخاري:2/864)لصديق خان القنوجي.


'ശൈഖുല്‍ഇസ്ലാം ഇബ്നുല്‍ഖയ്യിം ചില ഫത്വകളില്‍ പറഞ്ഞിട്ടുണ്ട്:ഉമര്‍(റ)ഉബയ്യുബ്നു കഅബ്(റ)ന്റെ നേതൃത്വത്തില്‍ ജനങ്ങളെ ഒരുമിച്ചുകൂട്ടിയപ്പോള്‍ 20 റകഅത്ത് തറാവീഹും മൂന്ന് റകഅത്ത് വിത്റുമാണ് നിസ്കരിച്ചത്*- എന്ന് ഖനൂജി തന്റെ ഔനുല്‍ ബാരി ലി ഹല്ലി അദില്ലത്തില്‍ ബുഖാരിയിൽ(2/864) പറയുന്നതായി കാണാം.

ഇബ്നു അബ്ദുൽ വഹാബ്


وصلاة التراويح سنّة مؤكدة سنها رسول الله صلى الله عليه وسلم وتنسب إلى عمر لأنه جمع الناس على أبي بن كعب . والمختار عند أحمد عشرون ركعة وبه قال الشافعي ، وقال مالك : ستة وثلاثون ، ولنا أن عمر لما جمع الناس على أبيّ كان يصلي بهم عشرين ركعة (مختصرالانصاف:1/157) لابن عبدالوهاب


'തറാവീഹ് നിസ്കാരം ശക്തിയേറിയ സുന്നത്താണ്, നബി(സ്വ) തറാവീഹ് നിസ്കാരം സുന്നത്തായി കല്പിച്ചിട്ടുണ്ട്, ഉമര്‍(റ) ഉബയ്യുബ്നു ക അബ്(റ)വിന്റെ നേത്രുത്വത്തില്‍ പുനസംഘടിപ്പിച്ചതു കൊണ്ട് ഉമര്‍(റ)വിലേക്ക് ചേര്‍ത്തിപ്പറയാറുണ്ട്, ഇമാം അഹ്മദ്(റ)വിന്റെയെടുക്കല്‍ പ്രബലമായ അഭിപ്രായം തറാവീഹ് 20.റക് അത്താണു എന്നതാണ്, ഇങ്ങനെ തന്നെയാണു ഇമാം ശഫി ഈ(റ)യും പറഞ്ഞിട്ടുള്ളത്, ഇമാം മാലിക്(റ) തറാവീഹ് 20,ന്നു പുറമെ പതിനാറു റക് അത്തു കൂടി പറഞ്ഞിട്ടുണ്ട്, എന്നാല്‍ നമുക്കുള്ള രേഖ ഉമര്‍(റ) ഉബയ്യുബ്നു കഅബ്(റ)വിന്റെ നേതൃത്വത്തിൽ  ജനങ്ങളെ ഒരുമിച്ചു കൂട്ടിയപ്പോള്‍ 20.റക് അത്താണു നിസ്കരിച്ചിട്ടുള്ളത്* എന്നതാണ്'. ഇബ്നു അബ്ദില്‍ വഹാബിന്റെ (മുഖ്ത്വസ്വറുല്‍ ഇന്‍സ്വാഫ്(1/157)

ശൗക്കാനി


മുജാഹിദുകളുടെ മറ്റൊരു നേതാവായി വിലയിരുത്തപ്പെടുന്ന ശൗകാനി പറയുന്നത് കാണുക . നിസ്‌കാരത്തിൽ നെഞ്ചിന് മേലാണ് കൈ കെട്ടാൽ എന്ന വാദം കൊണ്ട് വന്നതും ഇദ്ദേഹം തന്നെയാണ് .



ولمالك في الموطأ عن يزيد بن رومان قال: كان الناس في زمن عمر يقومون في رمضان بثلاث وعشرين ركعة. (قوله بثلاث وعشرين ركعة) قال ابن إسحاق وهذا أثبت ما سمعت في ذلك .. وروى محمد بن نصر عن محمد بن يوسف أنّها إحدى وعشرون ركعة. وفي الموطأ من طريق يزيد بن خصيفة عن السائب بن يزيد أنّها عشرون ركعة. وروى محمد بن نصر من طريق عطاء قال:أدركتهم  في رمضان يصلون عشرين ركعة وثلاث ركعات الوتر.والإختلاف فيما زاد على العشرين راجع إلى الإختلاف في الوتر فكأنّه تارة يوتر بواحدة وتارة بثلاث. (نيل الأوطار:3/521-522- للشوكاني

''ഇമാം മാലിക്(റ) യസീദുബ്നു റൂമാന്‍(റ)വില്‍ നിന്ന് റിപ്പോർട്ട് ചെയ്തു പറയുന്നു: ഉമര്‍(റ)വിന്റെ കാലത്ത് ജനങ്ങള്‍ 20.റക് അത്തായിരുന്നു റമളാനില്‍ നിസ്കരിച്ചിരുന്നത്, ഇബ്നു ഇസ്ഹാഖ്(റ) പറയുന്നു:ഞാന്‍ കേട്ടതില്‍ വെച്ചു ഏറ്റവും സ്ഥിരപ്പെട്ടത് ഈ ഹദീസാകുന്നു. 

മുഹമ്മദുബ്നു നസ്വ് ര്‍(റ) ഉദ്ധരിക്കുന്നു:ഇരുപത്തിഒന്നു റക്അത്തായിരുന്നു നിസ്കരിച്ചിരുന്നത്,

ഇമാം മാലിക്(റ) തന്നെ തന്റെ 'മുവത്ത്വ' യില്‍ സാഇബ് ബ്നു യസീദ്(റ)വില്‍ നിന്നു ഉദ്ധരിക്കുന്നു: നിശ്ചയം റമളാനില്‍ ഇരുപത് റക്അത്തായിരുന്നു നിസ്കരിച്ചിരുന്നത്  

മുഹമ്മദു ബ്നു നസ്വ് ര്‍(റ) അത്വാ  ഇല്‍ നിന്നു റിപ്പോർട്ട് ചെയ്യുന്നു: സ്വഹാബത്ത് റമളാനില്‍ ഇരുപത് റക് അത്ത് തറാവീഹും മൂന്നു റക് അത്ത് വിത്റുമായിരുന്നു നിസ്കരിച്ചിരുന്നത്, ഇരുപത് റക് അത്തിനേകാള്‍ കൂടുതലുള്ളതിലുള്ള അഭിപ്രായ വ്യത്യാസം വിത്റ് നിസ്കാരത്തിലുള്ള അഭിപ്രായ വ്യത്യാസമാണ്'''. ശൗക്കാനിയുടെ നൈലുല്‍ ഔത്വാര്‍:(3/521-522)ഈ *നൈലുല്‍ഔത്വാര്‍* എന്ന ഗ്രന്ഥം മത വിധികള്‍ കണ്ടു പിടിക്കാനുള്ള ആധികാരിക ഗ്രന്ഥമാണെന്നു 'ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം' എന്ന ബുക്കില്‍ മുജാഹിദു നേതാക്കള്‍ പറഞ്ഞിട്ടുള്ളത് ആരും മറന്നു പോകരുത്.


സൗദി ഗ്രാന്റ് മുഫ്തി അബ്ദുൽ അസീസ് ആലുശൈഖ്

*സൗദിയിലെ ഗ്രാന്റ് മുഫ്ത്തിയും പണ്ഡിത സഭയുടേയും ഫത്വാ വിഭാഗത്തിന്റെയും അധ്യക്ഷനുമായ 'അബ്ദുല്‍ അസീസ് ആലു ശൈഖ്' പറയുന്നത് പരിശോധിക്കാം. അദ്ധേഹം 2006. സെപ്തമ്പര്‍-27.നു 'അല്‍ മദീനാ പത്ര'ത്തിനു വേണ്ടി 'മുഹമ്മദ് റാബി ഉ സുലൈമാനുമായി, നടത്തിയ അഭിമുഖ ലേഖനത്തില്‍ പറയുന്നത് ശ്രദ്ധിക്കുക.

*أكد سماحة الشيخ عبد العزيز بن عبد الله آل الشيخ المفتي العام للمملكة ورئيس هيئة كبار العلماء وإدارة البحوث العلمية والإفتاء:أنّ صلاة التراويح التي تصلَّى حاليا في الحرمين الشريفين ثلاث وعشرين ركعة صلاة صحيحة لهدي النبي صلى الله عليه وسلم.... ثم يا أخي الذين صلواة عشرين ركعة ليسوا بدعا من الأمر لهم سابق سلف صلوها عشرين والحنابلة يرونها عشرين وغيرهم وغيرهم،فلماذا نحتج إذا صلى الإمام عشرين....وقال سماحته أرى أنّ من انصرف عن الإمام ولم يصل معه العشرين أخشى عليه من قوله جل وعلى:(ومن يشاقق الرسول من بعدما تبين له الهدى ويتبع غير سبيل المؤمنين نولّه ما تولّى ونصله جهنم وسائت مصيرا).. ونحن نعلم أنّ السلف صلوها ثلاثا وعشرين.. ثم هذه سنة لا زال المسلمون يصلونها في حرم الله منذ القرون الأولى منذ عهد الخلفاء الراشدين إلى اليوم، فالمنكر والذي لا يصلي وراء الإمام هذا أخشى عليه أن يكون في قلبه غلّ على المسلمين وخروج عن جماعة المسلمين فالواجب أن نصلي ثلاثا وعشرين.. (جريدة المدينة:صفحة:18)(27-9-2006)*



ഇരു ഹറമുകളിലും നടത്തപ്പെടുന്ന 20.റക് അത്ത് തറാവീഹ് നിസ്കാരം സ്വീകര്യവും നബി(സ്വ)യുടെ ചര്യയോട് യോജിച്ചതുമാകുന്നു*,  *ഓ സഹോദരാ ഇരുപത് റക് അത്ത് തറാവീഹ് നിസ്കരിക്കുന്നവര്‍ പുത്തന്‍ ആചാരം ചെയ്യുന്നവരല്ല മറിച്ച് അവര്‍ക്കതിന്നു പൂര്‍വ്വീകരുടെ ചര്യ തെളിവുണ്ട്, സലഫുസ്വാലിഹുകള്‍ 20.റക് അത്തായിരുന്നു നിസ്കരിച്ചിരുന്നത്, ഹമ്പലി മദ് ഹബുകാരും മറ്റു മദ് ഹബുകാരും 20. റക് അത്താണെന്നാണു അഭിപ്രായപ്പെട്ടിട്ടുള്ളത്, പിന്നെ എന്തിനാണു ഇരുപത് റക് അത്ത് നിസ്കരിക്കുന്നവര്‍ക്കെതിരില്‍ തെളിവുകള്‍ തേടി നടക്കുന്നത്?, 

തുടര്‍ന്ന് അദ്ധേഹം പറയുന്നു:ഞാന്‍ അഭിപ്രായപ്പെടുന്നു ആരെങ്കിലും ഹറമിലെ ഇമാമിന്റെ കൂടെ ഇരുപത് റക് അത്ത് നിസ്കരിക്കാതെ പിരിഞ്ഞു പോകുന്നുവെങ്കില്‍ അവന്റെമേല്‍ അല്ലാഹുവിന്റെ വിശുദ്ധ വചനത്തില്‍ പറഞ്ഞത് ഞാന്‍ ഭയപ്പെടുന്നു, അതായത് അല്ലാഹു പറയുന്നു:'സത്യം മനസ്സിലായതിന്നു ശേഷം ആരെങ്കിലും റസൂലിന്നു എതിര്‍ പ്രവര്‍ത്തിക്കുകയും സത്യവിശ്വാസികളല്ലാത്തവരുടെ മാര്‍ഗ്ഗം പിന്തുടരുകയും ചെയ്താല്‍ അവന്‍ ഏറ്റെടുത്തത് അവനെ കൊണ്ട് വഹിപ്പിക്കുകയും നരകത്തില്‍ അവനെ പ്രവേശിപ്പിക്കുകയും ചെയ്യും, നരക ഏറ്റവും ചീത്തയായ മടക്കസ്ഥലം തന്നെ' (സൂറ:അന്നിസാ:115). 

ആലു ശൈഖ് വീണ്ടും പറയുന്നു: ഞമ്മള്‍ ഉറപ്പിച്ചു പറയുന്നു:നിശ്ചയം സലഫുകളായ മഹത്തുക്കള്‍ വിത് റോടു കൂടി തറാവീഹ് 23.റക് അത്താണു നിസ്കരിച്ചിട്ടുള്ളത്, ശേഷം മുസ് ലിംകള്‍ മുഴുവനും ഒന്നാം നൂറ്റാണ്ടു മുതല്‍ അഥവാ ഖുലഫാ ഉര്‍,റാശിദുകളുടെ കാലം മുതല്‍ ഈ കാലം വരെ അല്ലാഹുവിന്റെ ഹറമുകളില്‍ ചര്യയാക്കി തുടര്‍ന്നു പോരുന്നതും 20.റക് അത്താണ്‍, ആകയാല്‍ ഇതിനെ എതിര്‍ക്കുന്നവനും ഇരുപത് നിസ്കരിക്കുന്ന ഇമാമിനെ തുടരാത്തവരും മുസ് ലിമകളോട് വിരോധം വെച്ചു പുഅലര്‍ത്തുന്നവനും മുസ് ലിം കൂട്ടായമയില്‍ നിന്നു തെറിച്ചു പോയവനുമാകുമെന്നു ഞാന്‍ ഭയപ്പെടുന്നു, അതു കൊണ്ട് നമുക്ക് നിര്‍ബന്ധമായിട്ടുള്ളത് ഇരുപത് റക്അത്ത് നിസ്കരിക്കുകയെന്നു ള്ളതാണ്*. ( *അല്‍ മദീനാ ദിനപത്രം*-പേജ്/18)(27-9-2006)

സൗദീ മുഫ്ത്തി ശൈഖ് അബ്ദുല്ല അല്‍ ജബരീൻ


സൗദിയിലെ മറ്റൊരു പണ്ഡിതനും മുഫ്ത്തിയുമായ 'ശൈഖ് അബ്ദുല്ലാ അല്‍ ജ്ബ് രീന്‍' എന്നയാളോട് തറാവീഹിനെ കുറിച്ചു ചോദിച്ചപ്പോള്‍ അദ്ധേഹം കൊടുത്ത മറുപടി കൂടി വായിക്കുക.

*سؤال:هل صلاة التراويح سنة فقط أم سنة مؤكدة؟ وكيف نؤديها؟.- الجواب:(هي سنة مؤكدة حث النبي صلى الله عليه وسلم بقوله:من قام رمضان إيمانا واحتسابا غفر له ما تقدم من ذنبه) وثبت أن صلاها بأصحابه عدة ليال ثم خاف أن تفرض عليهم ورغبهم أن يصلوها بأنفسهم.. ثم إنّ عمر رضي الله عنه رأى جمعهم على إمام لما في ذلك من الإجتماع على الصلاة وسماع القرآن واستمر على ذلك المسلمون إلى اليوم. وكانت تؤدى في ذلك الزمان ثلاثا وعشرين ركعة.وثبت أنّ عمر لما جمع الصحابة على صلاة التراويح كانوا يصلون عشرين ركعة.(فتاوى الصيام:ص/90-92)للجبرين.*

ചോദ്യം:-തറാവീഹ് നിസ്കാരം വെറും സുന്നത്ത് മാത്രമാണോ അതോ ശക്തിയേറിയ സുന്നത്തോ?, എത്രയാണു നിസ്കരിക്കേണ്ടത്?.

ഉത്തരം:-തറാവീഹ് നിസ്കാരം ശക്തിയേറിയ സുന്നത്തുള്ള നിസ്കരമാണ്‍, ആരെങ്കിലും വിശ്വസിച്ചവനായും പ്രതിഫലം ആഗ്രഹിച്ചവനായും റമളാനില്‍ നിസ്കരിച്ചാല്‍ അവന്‍ മുമ്പ് ചെയ്ത പാപങ്ങളൊക്കെ അവനിക്കു പൊറുക്കപ്പെടും, എന്ന ഹദീസിലൂടെ നബി(സ്വ) തറാവീഹ് നിസ്കാരത്തിനു പ്രേരണ നല്‍കിയിട്ടുണ്ട്, നബി(സ്വ) കുറഞ്ഞ ദിവസങ്ങളില്‍ സ്വഹാബത്തിനെയും കൂട്ടി തറാവീഹ് നിസ്കരിക്കുകയും ചെയ്തിട്ടുണ്ട്, ശേഷം സ്വഹാബത്തിന്റെ മേല്‍ തറാവീഹ് നിസ്കാരം നിര്‍ബന്ധമാക്കപ്പെടലിനെ ഭയന്നതു കൊണ്ട് ജമാ അത്തായുള്ള തറാവീഹ് നിസ്കാരം നബി(സ്വ) നിര്‍ത്തി വെക്കുകയും സ്വന്തമായി ന്ഇസ്കരിക്കാന്‍ സ്വഹാബാക്കളെ പ്രേരിപ്പിക്കുകയും ചെയ്തു, ശേഷം ഉമര്‍(റ) വിന്റെ കാലത്ത് ഒരു ഇമാമിന്റെ കീഴില്‍ ജനങ്ങളെ തറാവീഹിന്നു വേണ്ടി ഒരുമിച്ചു കൂട്ടാന്‍ തീരുമാനിച്ചു, അങ്ങിനെ ചെയ്യുന്നതില്‍ നിസ്കാരത്തിന്റെ മേലിലും ഖുര്‍ ആന്‍ പാരായണം ചെയ്യുന്നതിന്റെ മേലിലും ജനങ്ങളെ ഒരുമിച്ചു കൂട്ടലുമുണ്ട്, അതേ നില ഇന്നും തുടര്‍ന്നു വരുന്നു, സ്വഹാബത്ത് ഉമര്‍(റ)വിന്റെ കാലത്ത് 23.റക് അത്തായിരുന്നു നിസ്കരിച്ചിരുന്നത്, ഉമര്‍(റ) ജനങ്ങളെ തറാവീഹിന്റെ മേലില്‍ ഒരുമിച്ചു കൂട്ടിയപ്പോള്‍ 20.റക് അത്താണു തറാവീഹ് നിസ്കരിച്ചിരുന്നത് എന്ന കാര്യം സ്ഥിരപ്പെട്ടതാണ്*.

[ *അബ്ദുല്ലാഹ് അല്‍ ജബ് രീന്‍ തന്റെ ഫത്താവ സ്സ്വിയാം*:പേജ്/90-92]

മുജാഹിദ് നേതാവ് കെ എം മൗലവി

*1920കള്‍ക്ക് ശേഷം കേരളത്തില്‍ ഉടലെടുത്ത മുജാഹിദ് പ്രസ്ഥാനത്തിന്റെ അന്നത്തെ നേതാവായ കെ എം മൗലവി* അദ്ധേഹം പുറത്തിറക്കിയിരുന്ന 'അല്‍ മുര്‍ശിദ്' പത്രത്തില്‍ തറാവീഹിനെ കുറിച്ചു പറയുന്നത് കാണുക: 

'ഉമര്‍(റ)വിന്റെ കാലത്തു തന്നെ ഇരുപത് റക് അത്തും വിത് റും നിസ്കരിക്കാറുണ്ടായിരുന്നുവെന്ന് സായിബ് ബ്നു യസീദ് പറഞ്ഞതായി ബൈഹഖി രിവായത്ത് ചെയ്തിട്ടുണ്ട്, ഇതിന്റെ ഇസ്നാദ് സ്വഹീഹാണെന്നു ഇമാം നവവി(റ) തന്റെ 'ഖുലാസ്വ'യില്‍ പറഞ്ഞതായി മുല്ലാ അലിയ്യുല്‍ ഖാരി 'മിര്‍ഖാത്തി'ല് പറയുന്നു. (അല്‍ മുര്‍ശിദ്:പുസ്തകം-1, പേജ്/384). 

കെ എം മൗലവി പിന്നെയും പറയുന്നു: 'ഇരുപത് റക് അത്തായിട്ടാണ്. ഇവിടങ്ങളില്‍ മാത്രമല്ല മിക്ക മുസ് ലിം രാജ്യങ്ങളിലും നിസ്കരിച്ചു വരാറ്, അത് പത്ത് സലാമോടു കൂടി നിര്‍ വ്വഹിക്കണം എന്ന നിബന്ധനയുമുണ്ട്. (അല്‍ മുര്‍ശിദ്:പുസ്തകം-2, പേജ്/395), 

തുടര്‍ന്ന് കെ എം മൗലവി പറയുന്നു: 'മാത്രമല്ല ഉബയ്യുബ്നു ക അബ്(റ) ഉമര്‍ ബ്നുല്‍ ഖത്ത്വാബ്(റ)വിന്റെ കാലത്ത് മദീനയില്‍ തന്നെ ഇരുപത് റക അത്ത് തറാവീഹ് നിസ്കരിച്ചതായി മാലിക് ഇമാമിന്റെ 'മുവത്ത്വ' മുതലായ പല കിത്താബുകളിലും രിവായത്ത് ചെയ്യപ്പെട്ടിരിക്കുന്നു. (അല്‍ മുര്‍ശിദ്:പുസ്തകം-2, പേജ്/396). 

വീണ്ടും കെ എം മൗലവി തന്നെ പറയുന്നു: 'ജനങ്ങള്‍ ഉമറുബ്നുല്‍ ഖത്ത്വാബ്(റ)വിന്റെ കാലത്ത് റമളാനില്‍ 23.റക് അത്ത് നിസ്കരിച്ചിരുന്നു എന്ന് യസീദ് (റ) മാലിക്കിനോട് പറഞ്ഞു. ഈ സനദ് ബുഖാരിയുടേതാണ്.(അല്‍ മുര്‍ശിദ്:പുസ്തകം-3, പേജ്/416)


മുജാഹിദ് പുസ്തകങ്ങളിൽ  




മുജാഹിദ് പ്രസ്ഥാന സ്ഥാപക നേതാക്കളായ ഇ കെ. മൗലവി, ടി കെ. മൗലവി, എം സി സി. മൗലവി, തുടങ്ങിയവര്‍ ചേര്‍ന്ന് രചിച്ച മുജാഹിദ് മദ് റസാ പാഠപുസ്തകമായ 'കിത്താബുന്‍ അവ്വലു ഫില്‍ അമലിയ്യാത്ത്' എന്ന ബുക്കില്‍ പറയുന്നത് കാണുക: 'തറാവീഹ് 20 റക് അത്താണ്, എല്ലാ ഈരണ്ട് റക് അത്തിലും സലാം വാജിബാണ്.(കിത്താബുന്‍ അവ്വലു ഫില്‍ അമലിയ്യാത്ത്:പേജ്/28-29)(ഒന്നാം പതിപ്പ്:1923), 'തറാവീഹ് നിസ്കാരം റമളാനില്‍ മാത്രമേ ഉള്ളൂ, സമയം വിത് റിന്റെ സമയം തന്നെ, ഇത് 20.റക് അത്താണ്‍, എല്ലാ ഈരണ്ട് റക് അത്തിലും സലാം വാജിബുണ്ട്.(കിത്താബുന്‍ അവ്വലു ഫില്‍ അമലിയ്യാത്ത്:പേജ്/34)(ആറാം പതിപ്പ്-1936).






കൂടുതൽ തെളിവുകൾ പരിശോധിക്കാം 

ജാബിര്‍(റ)വില്‍നിന്ന് നിവേദനം: “നബി(സ്വ) ഞങ്ങള്‍ക്ക് ഇമാമായി എട്ട് റക്’അതും വിത്റും നിസ് കരിച്ചു”.

ഹസന്‍(റ)വില്‍ നിന്ന് നിവേദനം: “നിശ്ചയം ‘ഉമര്‍(റ) ജനങ്ങളെ ഉബയ്യുബ്നു ക’അ്ബ്(റ) വിന്റെ നേതൃത്വത്തില്‍ തറാവീഹ് നിസ്കാരത്തിന് വേണ്ടി സംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്അതുകളായിരുന്നു നിസ്കരിച്ചിരുന്നത്.” (സുനനു അബീദാവൂദ് 1/202) ഈ ഹദീസ് ഉദ്ധരിച്ച ശേഷം ഇതുസംബന്ധമായി അബൂദാവൂദ്(റ) ഒന്നും പറയാത്ത സ്ഥിതിക്ക് രേഖയാക്കാന്‍ പറ്റുന്ന ഹസനായ ഹദീസാണെന്നാണ് വെക്കേണ്ടത്. ഇമാം നവവി(റ) പറയുന്നു: “അബൂദാവൂദ്(റ) ബലഹീനമാക്കാത്ത ഹദീസുകള്‍ അവരുടെ അടുക്കല്‍ ഹസനാണെന്ന് നാം മുമ്പ് പറഞ്ഞിട്ടുണ്ട്.” (ശര്‍ഹുല്‍ മുഹദ്ദബ് 5/8)

യഹ്യ ബ്നു സ’ഈദ്(റ)വില്‍ നിന്ന് നിവേദനം: “നിശ്ചയം ഇരുപത് റക്’അത് ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാന്‍ ‘ഉമര്‍(റ) ഒരു വ്യക്തിയോട് ആജ്ഞാപിച്ചു.” (മുസ്വന്നഫു ഇബ്നു അബീശൈബ 2/392) ഈ ഹദീസിന്റെ നിവേദകപരമ്പര യോഗ്യരാണെങ്കിലും യഹ്യബ്നു സ’ഈദ്(റ) ‘ഉമര്‍(റ)വിനെ കണ്ടിട്ടില്ലെന്ന് ശൈഖ് നൈമവി(റ) തഅ്ലീഖു ആസാരിസ്സുനനില്‍ 2/55 പറയുന്നു.
അപ്പോള്‍ ഈ ഹദീസിന്റെ പരമ്പര മുറിഞ്ഞുപോയത് കൊണ്ട് രേഖയാക്കാന്‍ പറ്റില്ലെന്നാണ് മുബ്തദി’ആയ മുബാറക്ഫൂരി തന്റെ തുഹ്ഫതുല്‍ അഹ്വദി 2/75ല്‍ പറയുന്നത്. എന്നാല്‍ യഹ്യബ്നു സ’ഈദ്(റ) യോഗ്യനായ താബി’ഇയ്യാണെന്നും സ്വഹാബിയായ സാഇബു ബ്നു യസീദി(റ)ല്‍ നിന്ന് ഹദീസ് കേട്ടിട്ടുണ്ടെന്നും ഖത്വീബുല്‍ ബഗ്ദാദി(റ) താരീഖു ബഗ്ദാദ് 14/101ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

‘ഉമര്‍(റ)വിന്റെ പ്രസ്തുത ഹദീസ് സാഇബു ബ്നുയസീദ്(റ) ആണ് ഉദ്ധരിക്കുന്നതും. അപ്പോള്‍ സാഇബ്(റ)വില്‍ നിന്ന് കേട്ടു തന്നെയാണ് യഹ്യബ്നു സ’ഈദ്(റ) പറയുന്നതെന്ന് വ്യക്തം. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കണ്ണിയറ്റ ഹദീസ് രേഖയാക്കാമെന്ന് ഇമാം ബൈഹഖ്വി(റ) തന്റെ ദലാഇലുന്നുബുവ്വ 1/39ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

സാഇബു ബ്നു യസീദി(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘ഉമര്‍(റ) ഉബയ്യുബ്നു ക’അ്ബി(റ)ന്റെയും തമീമുദ്ദാരി(റ)യുടെയും നേതൃത്വത്തിലായി വിത്റ് സഹിതം ഇരുപത്തിയൊന്ന് റക്’അതുകളുടെ മേല്‍ ജനങ്ങളെ സംഘടിപ്പിച്ചു.” (മുസ്വന്നഫു അബ്ദിര്‍റസ്സാഖ്വ് 4/260)

സാഇബി(റ)ല്‍നിന്ന് നിവേദനം:” ‘ഉമര്‍(റ)വിന്റെ കാലത്ത് ഞങ്ങള്‍ ഇരുപത് റക്’അതും വിത്റും നിസ്കരിക്കാറുണ്ടായിരുന്നു.” (ബൈഹഖ്വി(റ)യുടെ മ’അ്രിഫതുസ്സുനന്‍ 4/72) ഈ ഹദീസിന്റെ നിവേദക പരമ്പര സ്വഹീഹാണെന്ന് ഇമാം നവവി(റ) ഖുലാസ്വയില്‍ പ്രസ്താവിച്ചതായി മിര്‍ഖ്വാത് 2/175ലും ഇമാം സുബ്കി(റ) ശര്‍ഹുല്‍ മിന്‍ഹാജില്‍ പ്രസ്താവിച്ചതായി ഫതാവാ സുയൂഥ്വി 1/350ലും ഇബ്നുല്‍ ഇറാഖ്വി ശറഹുത്തഖ്വ്രീബില്‍ പ്രസ്താവിച്ചതായി തഅ്ലീഖ്വു ആസാരിസ്സുനന്‍ 2/54ലും രേഖപ്പെടുത്തിയിട്ടുണ്ട്.

സാഇബി(റ)ല്‍നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാന്‍ മാസത്തില്‍ ഇരുപത് റക്’അതായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്. ‘ഉസ്മാന്‍(റ)വിന്റെ കാലത്തും ഇങ്ങനെ തന്നെയായിരുന്നു. അവര്‍ നിസ്കാരത്തിന്റെ ദൈര്‍ഘ്യത്താല്‍ വടി ഊന്നിയായിരുന്നു നിന്നിരുന്നത”(സുനനുല്‍ ബൈഹഖ്വി 2/496). ഈ ഹദീസിന്റെ നിവേദക പരമ്പര സ്വഹീഹാണെന്ന് ഇമാം നവവി(റ) ശര്‍ഹുല്‍ മുഹദ്ദബ് 4/32ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

സാഇബി(റ)ല്‍നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് നിസ്കാരം കഴിഞ്ഞ് ഞങ്ങള്‍ പിരിഞ്ഞുപോകുമ്പോഴേക്ക് നേരം പുലര്‍ച്ചയോടടുക്കുമായിരുന്നു. ഇരുപത്തിമൂന്ന് റക്’അത്തുകളായിരുന്നു നിസ്കരിച്ചിരുന്നത്”(മുസ്വന്നഫു അബ്ദിര്‍റസ്സാഖ് 4/261).

സാഇബി(റ)ല്‍നിന്ന് നിവേദനം: “സാഇബ്(റ) പറയുന്നു. ‘ഉമര്‍(റ)വിന്റെ കാലത്ത് ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു നിസ്കരിച്ചിരുന്നത്” ഇബ്നു ‘അബ്ദില്‍ ബര്‍റ്(റ) നിവേദനം ചെയ്തതായി ‘ഉംദതുല്‍ ഖ്വാരി 11/127).

ഉബയ്യ്(റ)വില്‍ നിന്ന് നിവേദനം: “ഉമര്‍(റ) ഉബയ്യി(റ)നോട് ഇപ്രകാരം പറഞ്ഞു. നിശ്ചയം ജനങ്ങള്‍ പകല്‍ നോമ്പനുഷ്ഠിക്കുന്നു. അവര്‍ വേണ്ടത്ര ഖ്വിറാഅത് അറിയുന്നവരല്ല. അതുകൊണ്ട് നിങ്ങള്‍ റമള്വാന്‍ രാവുകളില്‍ ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കുക. ഇതു കേട്ടപ്പോള്‍ ഉബയ്യ്(റ) പറഞ്ഞു: ഓ അമീറുല്‍ മുഅ്മിനീന്‍, നടപ്പില്ലാത്തതാണല്ലോ ഇത്. ‘ഉമര്‍(റ) ഇപ്രകാരം പ്രതിവചിച്ചു. അതെനിക്കറിയാം. എങ്കിലും നല്ല കാര്യമാണത്. അപ്പോള്‍ ജനങ്ങള്‍ക്ക് ഇമാമായി ഉബയ്യ്(റ) ഇരുപത് റക്’അത് നിസ്കരിച്ചു (അബൂ ജ’അ്ഫര്‍(റ) നിവേദനം ചെയ്തതായി കന്‍സുല്‍ ‘ഉമ്മാല്‍ 4/284).

ഹസന്‍(റ)വില്‍ നിന്ന് നിവേദനം: “മദീനയില്‍ വെച്ച് ജനങ്ങള്‍ക്ക് ഇമാമായി ഉബയ്യ്(റ) ഇരുപത് റക്’അതും വിത്റ് മൂന്ന് റക്’അതും നിസ്കരിച്ചിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/392) ഹസന്‍(റ) ഉബയ്യി(റ)നെ കണ്ടിട്ടില്ലാത്തതിനാല്‍ ഈ ഹദീസിന്റെ നിവേദക പരമ്പര മുര്‍സല്‍(കണ്ണി മുറിഞ്ഞത്) ആണെങ്കിലും ശക്തിയുള്ളതാണെന്ന് ശൈഖ് നൈമവി(റ) പ്രസ്താവിച്ചിട്ടുണ്ട്.” (ആസാറുസ്സുനന്‍ തഅ്ലീഖ്വ് സഹിതം 2/55)

“സ്വഹാബാക്കളില്‍ നിന്ന് ആരുടെയും എതിരഭിപ്രായം കൂടാതെ ഇതു തന്നെയാണ് ഉബയ്യ്(റ)വില്‍ നിന്ന് സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുള്ളതെന്ന് ഇബ്നു ‘അബ്ദില്‍ബര്‍റ്(റ) പ്രസ്താവിച്ചിട്ടുണ്ട്.” (‘ഉംദതുല്‍ ഖ്വാരി 11/127, ലാമി’ഉദ്ദിറാരി 2/87, ശര്‍ഹുല്‍ മവാഹിബ് 7/420)

മുഹമ്മദുബ്നു ക’അ്ബി(റ)ല്‍ നിന്ന് നിവേദനം: “അവര്‍ പറഞ്ഞു: ‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാനില്‍ ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്.” (ഖ്വിയാമുല്ലൈല്‍ പേജ് 91) മുഹമ്മദുബ്നു ക’അ്ബ്(റ) യോഗ്യനും പണ്ഢിതനും മദീനക്കാരനായ താബി’ഇയ്യുമാണെന്ന് ഹാഫിള്വ് ഇബ്നുഹജര്‍(റ) തഖ്വ്രീബ് 2/203ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

യസീദുബ്നു റൌമാനി(റ)വില്‍ നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാനില്‍ ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്” (മുവത്ത്വഅ് പേജ് 40 സുനനുല്‍ ബൈഹ ഖ്വി 2/496, ഖ്വിയാമുല്ലൈല്‍, പേജ് 91). യസീദു ബ്നു റൌമാന്‍(റ) മദീനക്കാരില്‍ എണ്ണപ്പെടുന്നുവെന്ന് ഇമാം ബുഖാരി(റ) താരീഖുല്‍ കബീര്‍ 4/331ല്‍ പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹം യോഗ്യനായ മദീനാ നിവാസിയാണെന്ന് സുര്‍ഖ്വാനി(റ) ശര്‍ഹുല്‍ മുവത്ത്വ 1/239ലും പറയുന്നു.

ഈ ഹദീസിന്റെ നിവേദക പരമ്പര ശക്തിയാര്‍ജ്ജിച്ചതാണെങ്കിലും യസീദ്(റ), ‘ഉമര്‍(റ)വിന്റെ കാലത്തില്ലാത്തത് കൊണ്ട് ഈ ഹദീസ് മുര്‍സല്‍ ആണെന്നും എങ്കിലും അറിയപ്പെട്ടൊരു സംഭവം ഒരു താബി’ഇയ്യ് ഒരു സ്വഹാബിയില്‍ നിന്ന് ഉദ്ധരിച്ചാല്‍ കണ്ണി മുറിയാത്ത ഹദീസിന്റെ സഥാനം അതിനുണ്ടെന്ന് അല്‍ഹാഫിള്വുല്‍ ഇറാഖ്വി(റ) പ്രസ്താവിച്ചതായി തദ്രീബുര്‍റാവിയില്‍ ഇമാം സുയൂഥ്വി(റ) ഉദ്ധരിച്ചിട്ടുണ്ടെന്നും അശ്ശൈഖുന്നൈമവി(റ) വ്യക്തമാക്കിയിട്ടുണ്ട്. (ആസാറുസ്സുനന്‍ തഅ്ലീഖ്വ് സഹിതം 2/55)

അബ്ദുറഹ്മാനി(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘അലി(റ) റമള്വാനില്‍ ഓത്തറിയുന്നവരെ വിളിച്ച് അവരില്‍പ്പെട്ട ഒരാളോട് ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്അത് നിസ്കരിക്കാന്‍ ആജ്ഞാപിച്ചു. ‘അലി(റ)വിന്റെ നേതൃത്വത്തില്‍ വിത്റ് നിസ്കാരവും നടക്കുമായിരുന്നു.” (സുനനുല്‍ ബൈഹഖി 2/496) ‘അബ്ദുറഹ്മാന്‍(റ), ‘അലി(റ)വില്‍നിന്ന് ഹദീസ് കേട്ട വ്യക്തിയും ധാരാളം ഹദീസുകളുടെ  റിപ്പോര്‍ട്ടറും യോഗ്യനുമായ പണ്ഢിതനുമായിരുന്നുവെന്ന് ഇബ്നുസ’അ്ദ്(റ) ത്വബഖ്വാത് 6/175ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അബുല്‍ ഹസനാഇ(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘അലി(റ) ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്’അത് നിസ്കരിക്കാന്‍ ഒരാളോട് ആജ്ഞാപിച്ചു.”(മുസ്വന്നഫു ഇബ്നി അബീശൈബ 2/392) ഈ ഹദീസ് ഇമാം ബൈഹഖ്വി(റ) സുനന്‍ 2/497ലും നിവേദനം ചെയ്തിട്ടുണ്ട്.

അ’അ്മശ്(റ) വഴി സൈദുബ്നു വഹബി(റ)ല്‍നിന്ന് നിവേദനം: ” ‘അബ്ദുല്ലാഹിബ്നു മസ്’ഊദ്(റ) റമള്വാനില്‍ ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. അ’അ്മശ്(റ) പറയുന്നു: “ഇരുപത് റക്’അതും വിത്റ് മൂന്ന് റക്’അതുമായിരുന്നു നിസ്കരിച്ചിരുന്നത്.” (ഖ്വിയാമുല്ലൈല്‍, പേജ് 91)

അബ്ദുല്ലാഹിബ്നു ഖ്വൈസി(റ)ല്‍ നിന്ന് നിവേദനം: “ശുതൈര്‍(റ) ജനങ്ങള്‍ക്ക് ഇമാമായി റമള്വാനില്‍ ഇരുപത് റക്’അതും വിത്റും നിസ്കരിച്ചിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/392) ശുതൈര്‍(റ) സ്വഹാബിവര്യരായ ‘അലി(റ), ‘അബ്ദുല്ലാഹി(റ) അവരുടെ പിതാവ് തുടങ്ങിയവരില്‍ നിന്ന് ഹദീസ് നിവേദനം ചെയ്ത വ്യക്തിയും യോഗ്യനുമായിരുന്നുവെന്ന് ഇബ്നു സ’അ്ദ് ത്വബഖ്വാത് 6/181ല്‍ പ്രസ്താവിച്ചിട്ടുണ്ട്. വിത്റ് മൂന്ന് റക്’അതായിരുന്നു നിസ്കരിച്ചിരുന്നതെന്ന് സുനനുല്‍ കുബ്റ 2/492, ഖ്വിയാമുല്ലൈല്‍ പേജ് 91 എന്നീ ഗ്രന്ഥങ്ങളില്‍ കാണാം.

നാഫി’അ്(റ)വില്‍ നിന്ന് നിവേദനം: “ഇബ്നു അബീ മുലൈക(റ) റമള്വാനില്‍ ഞങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്’അത് നിസ്കരിച്ചിരുന്നു.” (മുസ്വന്നഫു ഇബ്നുഅബീശൈബ 2/393) ഈ ഹദീസിന്റെ നിവേദകപരമ്പരസ്വഹീഹാണെന്ന് അശ്ശൈഖുന്നൈമവി(റ) ആസാറുസ്സുനന്‍ 2/56ല്‍ പ്രസ്താവിച്ചിട്ടുണ്ട്. മുപ്പത് സ്വഹാബിവര്യന്മാരുമായി ബന്ധം പുലര്‍ത്തിയ വ്യക്തിയാണ് ഇബ്നു അബീ മുലൈക (റ) എന്നും അദ്ദേഹം യോഗ്യനാണെന്ന് അബൂ ഹാതിമും(റ) അബൂ സര്‍’അ(റ)യും പ്രസ്താവിച്ചിട്ടുണ്ടെന്നും ഹാഫിള്വുല്‍ ഖസ്റജി(റ) ഖുലാസ്വത തദ്ഹീബ് 2/76ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അബൂ ഇസ്ഹാഖ്വി(റ)ല്‍ നിന്ന് നിവേദനം: “ഹാരിസ്(റ) റമള്വാന്‍ രാവുകളില്‍ ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്’അതും വിത്റ് മൂന്ന് റക്’അതും നിസ്കരിച്ചിരുന്നു.” (മുസ്വന്നഫു ഇബ്നുഅബീശൈബ 2/393)

അബ്ദുല്‍മലികി(റ)ല്‍ നിന്ന് നിവേദനം: “വിത്റ് സഹിതം ഇരുപത്തിമൂന്ന് റക്’അതുകള്‍ നിസ്കരിച്ചിരുന്നതായിട്ടാണ് ഞാന്‍ ജനങ്ങളെ  കണ്ടതെന്ന് ‘അത്വാഅ്(റ) പ്രസ്താവിച്ചു. (ഖ്വിയാമുല്ലൈല്‍, പേജ് 91) ഈ ഹദീസ് ഇബ്നു അബീ ശൈബ(റ) മുസ്വന്നഫ് 2/393ലും ചെയ്തിട്ടുണ്ട്. ഇബ്നു അബീശൈബ (റ)യുടെ നിവേദക പരമ്പര ഹസന്‍ ആണെന്ന് ആസാറുസ്സുനന്‍ 2/55ല്‍ കാണാം.
ഇപ്പറഞ്ഞ ‘അത്വാഅ്, ഇബ്നു അബീ റബാഹ്(റ) എന്ന പേരിലറിയപ്പെടുന്ന താബിഈ പണ്ഢിതനാണ്. (കശ്ഫുല്‍ അസ്താര്‍, പേജ് 46 നോക്കുക.) അദ്ദേഹം ധാരാളം ഹദീസുകളുടെ ഉടമയും യോഗ്യനുമായ പണ്ഢിതനായിരുന്നുവെന്ന് ഖസ്റജി(റ) ഖുലാസ്വ 2/230ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

അബൂ ഖസ്വീബി(റ)ല്‍ നിന്ന് നിവേദനം: “സുവൈദ്(റ) റമള്വാനില്‍ ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. അഞ്ച് തര്‍വീഹതുകളിലായി ഇരുപത് റക്’അതുകളായിരുന്നു നിസ്കരിച്ചിരുന്നത്.”(സുനനുല്‍ ബൈഹഖ്വി 2/492). സുവൈദ്(റ) താബി’ഈ പ്രമുഖരില്‍ ഒരാളായിരുന്നുവെന്ന് ഹാഫിള്വ് ഇബ്നുഹജര്‍(റ) തഖ്വ്രീബ് 1/341ല്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ ഹദീസിന്റെ നിവേദക പരമ്പര ഹസന്‍ ആണെന്ന് നൈമവി(റ) ആസാറുസ്സുനന്‍ 2/55ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

റബീ’ഇ(റ)ല്‍ നിന്ന് നിവേദനം: “അബുല്‍ ബഖ്തരി(റ) അഞ്ച് തര്‍വീഹതും (ഇരുപത് റക്അത്) മൂന്ന് റക്’അത് വിത്റും നിസ്കരിക്കാറുണ്ടായിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/393) അബുല്‍ ബഖ്തരി(റ) താബി’ഉകളില്‍ ശ്രേഷ്ഠനാണെന്നും അബൂ സര്‍’അ(റ)യും ഇബ്നുമഈനും(റ) അദ്ദേഹം യോഗ്യനാണെന് പ്രസ്താവിച്ചിട്ടുണ്ടെന്നും ഖസ്റജി(റ)യുടെ ഖുലാസ്വ 1/388ല്‍ കാണാം.

സ’ഈദുബ്നു ‘ഉബൈദി(റ)ല്‍ നിന്ന് നിവേദനം: “നിശ്ചയം ‘അലിയ്യുബ്നു റബീ’അത്(റ) ജനങ്ങള്‍ക്ക് ഇമാമായി അഞ്ച് തര്‍വീഹതും വിത്റ് മൂന്ന് റക്’അതും നിസ്കരിക്കാറുണ്ടായിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/394). ‘അലിയ്യുബ്നു റബീ’അത് (റ) അബുല്‍ മുഗീറതല്‍ കൂഫി(റ) എന്ന പേരിലറിയപ്പെടുന്ന യോഗ്യനായിരുന്നുവെന്ന് കശ്ഫുല്‍ അസ്താര്‍ പേജ് 76ല്‍ കാണാം. ഈ ഹദീസിന്റെ നിവേദകപരമ്പര സ്വഹീഹാണെന്ന് ആസാറുസ്സുനന്‍ 2/56ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്മാ’ഈലുബ്നു ‘അബ്ദില്‍ മലികി(റ)ല്‍നിന്ന് നിവേദനം: “സ’ഈദു ബ്നു ജുബൈര്‍(റ) റമള്വാന്‍ മാസത്തില്‍ ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. അഞ്ച് തര്‍വീഹതുകളായിരുന്നു നിസ്കരിച്ചിരുന്നത്.” (മുസ്വന്നഫു അബ്ദിര്‍റസ്സാഖ്വ് 4/266) സ’ഈദുബ്നു ജുബൈര്‍(റ) സ്വഹാബിവര്യന്മാരായ ഇബ്നു ‘അബ്ബാസ്, ഇബ്നു ‘ഉമര്‍, ‘അബ്ദുല്ലാഹിബ്നു മുഗഫ്ഫല്‍, ‘അദിയ്യുബ്നു ഹാതിം (റ.ഹും.) തുടങ്ങിയവരില്‍ നിന്ന് ഹദീസ് നിവേദനം ചെയ്ത വ്യക്തിയാണെന്നും (വാക്കുകള്‍) രേഖയാക്കാന്‍ പറ്റുന്ന യോഗ്യനായ പണ്ഢിതനാണെന്നും ഖുലാസ്വതുല്‍ ഖസ്റജി 1/374ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

വരിഖ്വാഇ(റ)ല്‍നിന് നിവേദനം: “സ’ഈദുബ്നു ജുബൈര്‍(റ) ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. ഇരുപത് രാത്രികളില്‍ ആറ് തര്‍വീഹത് വീതം നിസ്കരിക്കും. അവസാനത്തെ പത്തില്‍ ഏഴ് തര്‍വീഹതുകളാണ് നിസ്കരിക്കാറുള്ളത്.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/394) ഇപ്രകാരം മുഹമ്മദുബ്നു നസ്റ്(റ) ഖ്വിയാമുല്ലൈല്‍ പേജ് 92ലും നിവേദനം ചെയ്തിട്ടുണ്ട്.

ഹബീബുബ്നു അബീ അംറ്(റ)യില്‍ നിന്ന് നിവേദനം: “സ’ഈദുബ്നു ജുബൈര്‍(റ) റമള്വാനില്‍ ആറ് തര്‍വീഹതുകള്‍ നിസ്കരിച്ചിരുന്നു. എല്ലാ ഈരണ്ടു റക്’അതുകള്‍ക്കുമിടയില്‍ സലാം വീട്ടും. ഓരോ തര്‍വീഹതുകളും നാല് റക്’അതുകള്‍ വീതമായിരുന്നു.” (ഖ്വിയാമുല്ലൈല്‍, പേജ് 92)

ഇംറാനി(റ)ല്‍നിന്ന് നിവേദനം: “അഞ്ച് തര്‍വീഹതുകളാണ് ജനങ്ങള്‍ നിസ്കരിച്ചിരുന്നത്. അവസാനത്തെ പത്താകുമ്പോള്‍ ഒരു തര്‍വീഹത് അവര്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നു” (ഖ്വിയാമുല്ലൈല്‍, പേജ് 92).

ദക്വാന്‍(റ)വില്‍ നിന്ന് നിവേദനം: “സൂറാറതു ബ്നു ‘ഔഫ്(റ) റമള്വാനില്‍ തന്റെ ഗോത്രത്തിന് ഇമാമായി ആറ് തര്‍വീഹതുകള്‍ നിസ്കരിച്ചിരുന്നു. അവസാനത്തെ പത്താകുമ്പോള്‍ ഏഴ് തര്‍വീഹതുകള്‍ നിസ്കരിക്കും” (ഖ്വിയാമുല്ലൈല്‍, പേജ് 92).

അംറുബ്നു മുഹാജിറി(റ)ല്‍ നിന്ന് നിവേദനം: “ഖലീഫാ ‘ഉമറുബ്നു ‘അബ്ദില്‍ ‘അസീസ്(റ)വി ന്റെ സാന്നിധ്യത്തില്‍ റമള്വാനില്‍ ജനങ്ങള്‍ പതിനഞ്ച് പ്രാവശ്യമുള്ള തസ്ലീമതു (സലാംവീട്ടല്‍)കളിലായി നിസ്കരിക്കാറുണ്ടായിരുന്നു” (ഖിയാമുല്ലൈല്‍, പേജ് 92). അഞ്ചില്‍ കൂടുതലായി പറഞ്ഞ എല്ലാ തര്‍വീഹതുകളും വിത്റില്‍ പെട്ടതാണെന്ന് ഫത്ഹുല്‍ബാരി 4/220ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

സ’അ്ഫറാനി(റ)ല്‍ നിന്ന് നിവേദനം: “ഇമാം ശാഫി’ഈ(റ) പറയുന്നു. ഇരുപത് റക്’അതാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഇപ്രകാരമാണ് മക്കയില്‍ നിസ്കരിച്ചു പോരുന്നതും’ (ഖ്വിയാമുല്ലൈല്‍ പേജ് 92).

ദാവൂദി(റ)ല്‍ നിന്ന് നിവേദനം:” ‘അബ്ദുറഹ്മാനു ബ്നു ഹുര്‍മുസ്(റ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു. റമള്വാന്‍ മാസത്തില്‍ (നിസ്കാരത്തില്‍) ജനങ്ങള്‍ കാഫിറുകളെ ശപിക്കുന്നതായിട്ടല്ലാതെ ഞാന്‍  കണ്ടിട്ടില്ല. എട്ട് റക്’അതുകളില്‍ അല്‍ബഖ്വറ സൂറ:യായിരുന്നു ഖ്വിറാഅത് അറിയുന്നവര്‍ ഓതിയിരുന്നത്. ശേഷമുള്ള പന്ത്രണ്ട് റക്’അതുകളില്‍ പ്രവേശിച്ചാല്‍ നിസ്കാരം ലഘൂകരിച്ചതായി ജനങ്ങള്‍ അഭിപ്രായപ്പെടും” (മുസ്വന്നഫു അബ്ദിറസാഖ് 4/262).

ഇമാം തിര്‍മുദി(റ) പറയുന്നു: “ബഹുഭൂരിപക്ഷം പണ്ഢിതന്മാരും ‘ഉമര്‍(റ), ‘അലി(റ) തുടങ്ങിയ സ്വഹാബിമാരില്‍ നിന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ഇരുപത് റക്അതിന്റെ അഭിപ്രായക്കാരാണ്. സൌരി(റ), ഇബ്നുല്‍ മുബാറക്(റ), ശാഫി’ഈ(റ) തുടങ്ങിയവരുടെ പക്ഷവും ഇതുതന്നെ. ഇമാം ശാഫി’ഈ(റ) ഇപ്രകാരം പറഞ്ഞിട്ടുമുണ്ട്; നമ്മുടെ രാജ്യമായ മക്കയില്‍ ഇരുപത് റക്’അത് നിസ്കരിച്ചു പോരുന്നതായിട്ടാണ് ഞാന്‍  കണ്ടിട്ടുള്ളത്” (ജാമി’ഉത്തുര്‍മുദി 1/99).

ഇമാം തിര്‍മുദി(റ) പറഞ്ഞ ബഹുഭൂരിപക്ഷത്തിനെതിരിലുള്ളവര്‍ ഇമാം മാലിക്(റ)വും അനുയായികളുമാണ്. അവര്‍ പറയുന്നത് തറാവീഹ് മുപ്പത്തിയാറ് റക്’അതുകളാണെന്നാണ്. പക്ഷേ, അടിസ്ഥാനപരമായി ഇരുപത് റക്’അതാണെന്ന് അവരും സമ്മതിക്കുന്നു. അഞ്ച് തര്‍വീഹതുകളുടെ നാലു ഇടവേളകളില്‍ ഓരോരുത്തരും സ്വന്തമായി നന്നാല് റക്’അതുകള്‍ നിസ്കരിക്കുന്ന സമ്പ്രദായം പണ്ടുകാലം മുതലേ മദീനയിലുണ്ടായിരുന്നു. ജമാ’അതായി നിസ്കരിക്കുന്ന ഇരുപതുകള്‍ക്കിടയില്‍ ഒറ്റക്ക് നിസ്കരിക്കുന്ന പതിനാറും കൂട്ടിയാണ് മുപ്പത്തിയാറ് എന്ന് പറഞ്ഞത്. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായി തറാവീഹ് ഇരുപത് റക്അതാണെന്നതില്‍ രണ്ടു പക്ഷമില്ല. ഈ വസ്തുത ഇര്‍ശാദുസ്സാരി 3/426, ഫതാവസ്സുയൂഥ്വി 1/260, വലിയ്യുല്‍ ഇറാഖ്വി(റ)യുടെ ത്വര്‍ഹുത്തസ്രീബ് 3/97, സുംഹൂദി(റ)യുടെ വഫാഉല്‍വഫ 1/85 തുടങ്ങിയ ഗ്രന്ഥങ്ങളില്‍ നിന്ന് വ്യക്കമാകും.

ഹിജ്റ 911-ല്‍ വഫാത്തായ സുംഹൂദി(റ)യുടെ വാക്കുകള്‍ കാണുക:”ഇപ്പറഞ്ഞ എണ്ണം (36) കൊണ്ടു ള്ള നിസ്കാരം ഇന്നേവരെ നിലനിന്നു പോരുന്നു. പക്ഷേ, ഇരുപത് റക്’അത് ‘ഇശാഅ് നിസ്കാരാനന്തരവും പതിനാറ് റക്അതുകള്‍ രാത്രിയുടെ അവസാന സമയത്തുമാണ് അവര്‍ നിസ്കരിച്ചിരുന്നത്.” (വഫാഉല്‍ വഫ 1/85)

ഹനഫീ പണ്ഢിതനായ ഇമാം സറഖ്സി(റ) എഴുതുന്നു: “ഇമാം മാലികി(റ)ന്റെ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്നവര്‍ ഇമാം അബൂഹനീഫ(റ) പറയുന്നത് പോലെയാണ് ചെയ്യേണ്ടത്. നബിചര്യ പോലെ ഇരുപത് റക്’അത് (ജമാഅതായി) നിസ്കരിക്കുകയും ബാക്കിയുള്ളവ സ്വന്തമായി നിസ്കരിക്കുകയും ചെയ്യണം.” (മബ്സ്വൂത് 2/144). ഇമാം നവവി(റ) പറയുന്നു: “ഈ പറഞ്ഞ എണ്ണം തന്നെ മദീനക്കാരല്ലാത്തവര്‍ക്ക് നിസ്കരിച്ചു കൂടെന്നാണ് നമ്മുടെ അസ്വ്ഹാബ് പ്രസ്താവിച്ചിട്ടുള്ളത്.” (റൌള 1/335)

തറാവീഹ് ഇരുപത് റക്’അതുകളാണെന്നതിന് പണ്ഢിത ലോകത്തിന്റെ ഇജ്മാ’അ് ഉള്ളതായി എല്ലാ മദ്ഹബ് ഗ്രന്ഥങ്ങളും സാക്ഷ്യം വഹിക്കുന്നു. ഹനഫീ ഗ്രന്ഥങ്ങളായ മറാഖ്വില്‍ ഫലാഹ് പേജ് 82, മിന്‍ഹതുല്‍ ഖാലിഖ്വ് 2/66, റദ്ദുല്‍ മുഹ്താര്‍ 1/445, ശര്‍ഹുല്‍ കന്‍സ്1/119, മാലികി ഗ്രന്ഥങ്ങളായ അല്‍ മുസയ്യറുല്‍ ജലീല്‍ 1/258, അദ്ദുര്‍റുസ്സമീന്‍ പേജ് 198, ശാഫി’ഈ ഗ്രന്ഥങ്ങളായ ഫത്ഹുല്‍ ജവാദ് പേജ് 163, തുഹ്ഫ 2/241, നിഹായ, മുഗ്നി, അല്‍ മന്‍ഹജുല്‍ ഖ്വവീം 2/427, ഇംദാദ് 1/103, ഇര്‍ശാദുസ്സാരി 3/426, കിഫായതുല്‍ അഖ്യാര്‍ 1/88, ദലീലുല്‍ ഫാലിഹീന്‍ 2/670, ഖ്വല്‍യൂബി 1/217, ശര്‍ഖ്വാവി 1/310, ബുശ്റല്‍ കരീം 1/103, ഹമ്പലീ ഗ്രന്ഥങ്ങളായ മുഗ്നി 1/834 ഹാശിയതുല്‍ മുഗ്നി 2/167 തുടങ്ങിയവ ഉദാഹരണങ്ങളാണ്.

ഇബ്നു തൈമിയ്യ എഴുതുന്നു: “ഖ്വിയാമു റമള്വാനില്‍ ഇരുപത് റക്’അത് തറാവീഹും മൂന്ന് റക്’അത് വിത്റുമാണ് ഉബയ്യുബ്നു ക’അ്ബ്(റ) ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിച്ചിരുന്നതെന്ന് സ്ഥിരപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഇപ്രകാരം നിസ്കരിക്കുന്നതാണ് നബിചര്യയെന്ന് ഭൂരിപക്ഷം പണ്ഢിതന്മാരും അഭിപ്രായപ്പെടുന്നു. മുഹാജിറുകളും അന്‍സ്വാറുകളുമായ സ്വഹാബികള്‍ക്കിടയില്‍ ഇപ്രകാരം നിസ്കരിച്ചപ്പോള്‍ ആരുടെ ഭാഗത്തുനിന്നും യാതൊരു എതിര്‍പ്പുമുണ്ടായിട്ടില്ലെന്നതാണ് ഇതിനു കാരണം.” (ഇബ്നുതൈമിയ്യയുടെ മജ്മൂ’ഉല്‍ ഫതാവ 23/112)
(33) ഇബ്നു ഖയ്യിം പറയുന്നു: “ഉബയ്യു ബ്നു ക’അ്ബ്(റ) ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്’അത് നിസ്കരിച്ചത് നമുക്ക് രേഖയാണ്.” (‘ഔനുല്‍ ബാരി 4/373)

പുത്തന്‍ വാദികളുടെ നേതാവ് ഇബ്നു ‘അബ്ദില്‍ വഹാബ് പറയുന്നു: “ഉബയ്യുബ്നു ക’അ്ബി(റ)ന്റെ നേതൃത്വത്തില്‍ ‘ഉമര്‍(റ) തറാവീഹിനുവേണ്ടി ജനങ്ങളെ സംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്’അത് നിസ്കരിച്ചുവെന്നതാണ് നമ്മുടെ രേഖ” (മുഖ്തസ്വറുല്‍ ഇന്‍സ്വാഫ് 1/106)

ശിയാക്കള്‍ പോലും തറാവീഹ് ഇരുപത് റക്’അതാണെന്ന് സമ്മതിക്കുന്നു. വഖ്വ്തിന്റെ കാര്യത്തിലാണ് ഭിന്നതയുള്ളത്. അവരുടെ കിതാബുശ്ശരീ’അ 1/65ല്‍ പറയുന്നു: “റമള്വാനിന്റെ എല്ലാ രാത്രികളിലും ഇരുപത് റക്’താണ് നിസ്കരിക്കേണ്ടത്. മഗ്രിബിന്റെ ശേഷം എട്ടും ‘ഇശാഇന്റെ ശേഷം പന്ത്രണ്ടുമായിരിക്കണമെന്നതാണ് പ്രബലം.” ഇത്രയും വ്യക്തമായ രേഖകളുടെ പിന്‍ബലം ഇരുപതിനുള്ളത് കൊണ്ടു തന്നെ നബി(സ്വ) ഇരുപത് റക്’അത് തറാവീഹ് നിസ്കരിച്ചിരുന്നുവെന്ന ഹദീസ് ശക്തിയാര്‍ജ്ജിക്കുന്നത് കൊണ്ട് അതിന്റെ നിവേദക പരമ്പരയിലെ ദൌര്‍ബല്യം പരിഹരിക്കപ്പെടുമെന്നും അതു കൊണ്ടു തന്നെ പ്രസ്തുത ഹദീസ് രേഖയായി അവലംബിക്കാമെന്നും മിന്‍ഹതുല്‍ ഖാലിഖ്വ് 2/66, ഫത്ഹുല്‍ മുല്‍ഹിം 2/319, അത്ത’അ്ലീഖ്വുസ്സ്വബീഹ് 2/105 തുടങ്ങിയ ഗ്രന്ഥങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്.

ഈ അടിസ്ഥാനത്തിലാകാം ഇമാം റാഫി’ഈ (റ) തന്റെ ശര്‍ഹുല്‍ കബീര്‍ 4/264ല്‍ പ്രസ്തുത ഹദീസ് രേഖയായി അവലംബിച്ചത്. ശൈഖ് അബ്ദുല്‍ ഹഖ്വ് അദ്ദഹ്ലവി(റ) തന്റെ ലമ’ആതില്‍ പറയുന്നത് കാണുക. “ഇബ്നു ‘അബ്ബാസ് (റ) വിന്റെ ഹദീസില്‍ വന്നത് പ്രകാരം നബി(സ്വ) ഇരുപത് റക്’അത് നിസ്കരിച്ചതായി സ്വഹാബത്തിന്റെ അരികില്‍ സ്ഥിരപ്പെട്ടിരിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. അതു കൊണ്ട് തന്നെയാണ് ‘ഉമര്‍(റ) അപ്രകാരം തെരഞ്ഞെടുത്തത്.” ശൈഖ് മുഹമ്മദ് ഇദ്രീസിന്റെ ത’അ് ലീഖ് 2/105ല്‍ ഇതുദ്ധരിച്ചിട്ടുണ്ട്.

ഔജസുല്‍ മസാലിക് 1/392ല്‍ പറയുന്നത് കാണുക: “നബി(സ്വ) അനുഷ്ഠിച്ചതായി അറിയപ്പെട്ടാലല്ലാതെ ഒരുകാര്യത്തിന് സ്വഹാബാക്കള്‍ ഏകോപിക്കുക ഇല്ലതന്നെ. അപ്പോള്‍ അവര്‍ (തറാവീഹ് 20 ആണെന്ന്) ഏകോപിച്ചതിന്റെ നിദാനം നബി(സ്വ)യുടെ പ്രവര്‍ത്തിയാണ്.”

ശൈഖ് മുഹമ്മദ് ഇദ്രീസ് പറയട്ടെ: “തറാവീഹ് ഇരുപത് റക്’അത്താണെന്ന് ഇബ്നു ‘അബ്ബാസ്(റ) ഉദ്ധരിച്ച ഹദീസ് പണ്ഢിതന്മാര്‍ ദുര്‍ബലമാണെന്ന് പറയുന്നുവെങ്കിലും ഈയുള്ളവന്‍ അതിന്റെ ആശയം സ്വഹീഹാണെന്നാണ് പറയുന്നത്. ഇമാം സുയൂഥ്വി(റ) തദ്രീബില്‍ പറഞ്ഞത് ആധാരമാക്കിയാണിത്. ഹദീസിന്റെ ആശയം ജനങ്ങളില്‍ സ്വീകാര്യമായി വന്നാല്‍ പ്രസ്തുത ഹദീസ് സ്വഹീഹാണെന്ന് വിധിക്കപ്പെടും. ശരിയായൊരു നിവേദക പരമ്പരയില്ലെങ്കിലും ശരി. പണ്ഢിതന്മാര്‍ ഹദീസിന്റെ ആശയത്തെ സ്വീകരിക്കുന്നത് കാരണം ഹദീസ് സ്വഹീഹാണെന്ന് വിധിക്കപ്പെടുമ്പോള്‍ ഖുലഫാഉര്‍റാശിദുകളടക്കമുള്ള സ്വഹാബാക്കളും താബിഉകളും ഭൂരിപക്ഷം വരുന്ന ഇമാമുകളും മുജ്തഹിദുകളും സ്വീകരിച്ച ഒരു ഹദീസ് എങ്ങനെയാണ് സ്വഹീഹാവാതിരിക്കുക? വിശ്വാസികള്‍ നല്ലതായി കാണുന്നത് അല്ലാഹുവിന്റെ അരികിലും നല്ലത് തന്നെയാണല്ലോ. അപ്പോള്‍ മുഹാജിറുകളും അന്‍സ്വാറുകളുമടക്കമുള്ള മുന്‍ഗാമികളുടെയും ഖുലഫാഉര്‍റാശിദുകളുടെയും അരികില്‍ സ്വീകാര്യമായതും എല്ലാ രാജ്യങ്ങളിലും എല്ലാ കാലത്തും നിലനിന്നു പോന്നതുമായ തറാവീഹ് ഇരുപത് റക്’അത്താണെന്ന ആശയത്തില്‍ ഇബ്നു ‘അബ്ബാസ്(റ) ഉദ്ധരിച്ച ഹദീസ് സ്വഹീഹാണെന്ന് പറയാന്‍ ഏറ്റവും കടമപ്പെട്ടതാണ്.” (അത്തഅ്ലീഖ്വുസ്വബീഹ് 2/105)

തറാവീഹ് ഇരുപത് റക്’അതും വിത്റ് മൂന്ന് റക്’അതും നബി(സ്വ) ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിച്ചിരുന്നുവെന്ന് കുറിക്കുന്ന ഇബ്നു ‘അബ്ബാസ്(റ) ഉദ്ധരിച്ച ഹദീസിന്റെ നിവേദക പരമ്പര ദുര്‍ബലമാണെങ്കിലും ഹദീസിന്റെ ആശയം ലോക മുസ്ലിംകള്‍ ഏകോപിച്ച് അംഗീകരിച്ചതായത് കൊണ്ട് ഹദീസ് സ്വഹീഹായി തന്നെ ഗണിക്കേണ്ടതാണെന്നാണ് മുഹമ്മദ് ഇദ്രീസ് പറഞ്ഞതിന്റെ സംക്ഷിപ്തം.

നബി(സ)യുടെ നേതൃത്വത്തില്‍ ഏതാനും ദിവസമേ തറാവീഹ് ജമാഅത്തായി നിര്‍വ്വഹിക്കപ്പെട്ടിട്ടുള്ളൂ. പിന്നീട് നിസ്‌കാരത്തിനായി തങ്ങള്‍ പുറത്തുവന്നില്ല. വീട്ടില്‍ വെച്ചു നിസ്‌കരിച്ചു. അതിനു കാരണമായി അവിടുന്നു പറഞ്ഞത്, ‘അത് നിര്‍ബന്ധമാക്കപ്പെടുമോ എന്നു ഞാന്‍ ഭയപ്പെടുന്നു’ എന്നാണ്. (ബുഖാരി, മുസ്‌ലിം). മറ്റുള്ളവര്‍ വീട്ടില്‍വെച്ചോ പള്ളിയില്‍ തന്നെ ഒറ്റയായോ കൊച്ചുകൊച്ചു ജമാഅത്തായോ തറാവീഹ് നിര്‍വഹിച്ചുവന്നു.

ഉമര്‍(റ)വിന്റെ ഭരണകാലം വരെ ഈ നില തുടര്‍ന്നു. പിന്നീട് ഒരു ഇമാമിന്റെ കീഴില്‍ ജമാഅത്തായി ഉമര്‍(റ) അത് പുനഃസ്ഥാപിച്ചു. ഇരുപത് റക്അത്തായിരുന്നു അവരന്ന് നിസ്‌കരിച്ചിരുന്നത്. സ്വഹീഹായ പരമ്പരയോടുകൂടി ഇമാം ബൈഹഖി(റ) ഇത് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്


തറാവീഹ് ഇരുപത്തിമൂന്ന് റക്അത്തായി ഇമാം മാലിക്(റ) റിപ്പോര്‍ട്ടു ചെയ്തതിനെക്കുറിച്ച് ഇമാം ബൈഹഖീ(റ) പറയുന്നു: ”അത് ഇരുപത് റക്അത്ത് തറാവീഹും മൂന്ന് റക്അത്ത് വിത്‌റുമാണ്.”

അതുപോലെ മദീനക്കാര്‍ മുപ്പത്തിആറ് റക്അത്ത് തറാവീഹ് നിസ്‌കരിച്ചതായി കാണാം. യഥാര്‍ത്ഥത്തില്‍ അതു മുഴുവന്‍ തറാവീഹ് അല്ല. ഇരുപത് റക്അത്തു മാത്രമേ അതില്‍ തറാവീഹ് ഉള്ളൂ. അവര്‍ പതിനാറ് റക്അത്ത് സുന്നത്ത് നിസ്‌കാരം തറാവീഹിനൊപ്പം നിസ്‌കരിച്ചിരുന്നു. അതിന്റെ പശ്ചാതലം ഇമാം ഖല്‍യൂബി വിശദീകരിച്ചിട്ടുണ്ട്. അതിന്റെ ചുരുക്കം ഇതാണ്:


”തറാവീഹിന്റെ നാലു വിശ്രമ വേളകളില്‍ മക്കക്കാര്‍ ത്വവാഫ് ചെയ്യുമായിരുന്നു. മക്കക്കാര്‍ ഇടവേളകളില്‍ നടത്തുന്ന ത്വവാഫിനു പകരമായി മദീനക്കാര്‍ വിശ്രമ വേളകളില്‍ നാല് റക്അത്തു വീതം സുന്നത്ത് നിസ്‌കരിച്ചു. അങ്ങനെയാണ് മുപ്പത്താറു റക്അത്ത് വരുന്നത്. ഒന്നാം നൂറ്റാണ്ടിന്റെ ഒടുവിലാണ് ഇത് തുടങ്ങിയത്. ഇമാം ശഫിഈ(റ) പറയുന്നു: ”മദീനക്കാര്‍ക്കും ഇരുപത് റക്അത്ത് തന്നെയാണ് ഞാനിഷ്ടപ്പെടുന്നത്.” എന്നാല്‍ മദീനക്കാരല്ലാത്തവര്‍ക്കു ഇടവേളയിലുള്ള ഈ സുന്നത്ത് നിസ്‌കാരം അനുവദനീയമല്ല. (ഖല്‍യൂബി -മഹല്ലി 1:217)

ഇരുപത് റക്’അത് തറാവീഹിനെകുറിച്ച് ‘ഉമര്‍(റ) തന്നെ നല്ല ബിദ്’അതെന്ന് പ്രസ്താവിച്ചു. അപ്പോള്‍ അത് ബിദ്അതല്ലേ?

ഉബയ്യുബ്നു ക’അ്ബി(റ)ന്റെ നേതൃത്വത്തില്‍ തറാവീഹ് നിസ്കാരം സംഘടിപ്പിച്ചശേഷം ഇത് നല്ല ബിദ്അതെന്ന് ‘ഉമര്‍(റ) പ്രസ്താവിച്ചത് റക്’അതുകളുടെ എണ്ണത്തെ സംബന്ധിച്ചല്ല. പ്രത്യുത, ഒരു ഇമാമിന്റെ കീഴിലായി വിപുലമായൊരു ജമാ’അത് സംഘടിപ്പിച്ചതിനെ സംബന്ധിച്ചാണ്.


ഇമാം ശ’അ്റാനി(റ) പറയുന്നു: “നബി(സ്വ)യുടെ വഫാതിനു ശേഷവും ജനങ്ങള്‍ വിവിധ സംഘങ്ങളായിട്ടായിരുന്നു നിസ്കരിച്ചിരുന്നത്. ചിലര്‍ ജമാ’അതായും മറ്റുചിലര്‍ തനിച്ചും. അപ്പോള്‍ ‘ഉമര്‍(റ) പറഞ്ഞു. അല്ലാഹുവാണ് സത്യം. ഇവരെ ഒരു ഇമാമിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന പക്ഷം അതായിരിക്കും നല്ലതെന്ന അഭിപ്രായം എനിക്കുണ്ട്. അങ്ങനെ ഉബയ്യുബ്നു ക’അ്ബി(റ)ന്റെ നേതൃത്വത്തില്‍ ജനങ്ങളെ സംഘടിപ്പിച്ചു.” (ശ’അ്റാനി(റ)യുടെ കശ്ഫുല്‍ ഗുമ്മ, 1/95)

ഔജസുല്‍ മസാലിക് 1/391ല്‍ പറയുന്നു: “ഇത് നല്ല ബിദ്’അതെന്ന് പറഞ്ഞത് വിപുലമായ ജമാ’അതിനെ കുറിച്ചാണ്. തറാവീഹ് നിസ്കാരത്തിനെ കുറിച്ചോ കേവലം തറാവീഹിലെ ജമാ’അതിനെ കുറിച്ചോ അല്ല.”
ശൈഖ് മുഹമ്മദുല്‍ കൌസരി(റ) എഴുതുന്നു: “അപ്പോള്‍ ‘ഉമര്‍(റ) പ്രവര്‍ത്തിച്ചത് ഒരു ഇമാമിന്റെ നേതൃത്വത്തില്‍ ജനങ്ങളെ സംഘടിപ്പിക്കുക മാത്രമാണ്. എന്നാല്‍ റക്’അതുകളുടെ എണ്ണം പരമ്പരാഗതമായി കിട്ടിയ പ്രകാരം തന്നെ. അപ്പോള്‍ പിന്നെ തറാവീഹ് ഇരുപത് റക്’അതാണെന്നതിനെ എതിര്‍ക്കാന്‍ വേണ്ടി ഇത് ചിലര്‍ ആധാരമാക്കുന്നത് ശരിയല്ല.

‘ഉമര്‍(റ), ‘ഉസ്മാന്‍(റ), ‘അലി(റ) എന്നിവരുടെ കാലങ്ങളിലൊക്കെയും സ്വഹാബതിന്റെ ‘അമലും ഇതു തന്നെയായിരുന്നു. അവരുടെ അടുത്ത് പ്രബലമായൊരു രേഖയില്ലാതെ ഈ എണ്ണത്തില്‍ അവര്‍ ഏകോപിക്കുക എന്നത് അതി വിദൂരമാണ്.” (കൌസരി(റ)യുടെ തഖ്വ്രീറതുബ്യീന്‍, പേജ് 98)


ഈ അടിസ്ഥാനത്തിലാണ് ശൈഖ് അബ്ദുല്‍ ഹഖ്വ് ദഹ്ലവി(റ) ഇപ്രകാരം പ്രസ്താവിച്ചത്: ‘നബി(സ്വ) ഇരുപത് റക്’അത് നിസ്കരിച്ചതായി അവരുടെ അരികില്‍ സ്ഥിരപ്പെട്ടിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇബ്നു ‘അബ്ബാസി(റ)ല്‍ നിന്നുള്ള ഒരു നിവേദനത്തില്‍ ഇങ്ങനെ വന്നിട്ടുമുണ്ട്. ‘ഉമര്‍(റ) തെരഞ്ഞെടുത്തതും അതുതന്നെ.” (തഅ്ലീഖ്വുസ്സബീഹ് 2/105)


ഉമര്‍(റ)വിന്റെ കാലത്ത് ജനങ്ങള്‍ ഇരുപത് റക്’അത് നിസ്കരിച്ചിരുന്നുവെന്ന സാഇബുബ്നു യസീദി(റ)ല്‍നിന്ന് ബൈഹഖ്വി(റ) ഉദ്ധരിച്ച ഹദീസ് ബലഹീനമാണ്. കാരണം അതിന്റെ നിവേദക പരമ്പരയില്‍ അബൂ ‘അബ്ദില്ലാഹിബ്നു ഫന്‍ജവൈഹി(റ) എന്നൊരാളുണ്ട്. അദ്ദേഹത്തിന്റെ ചരിത്രമറിയപ്പെടുന്നില്ലെന്നും അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഹദീസ് രേഖയാക്കുന്നവര്‍ അദ്ദേഹം യോഗ്യനാണെന്ന് സ്ഥിരീകരിക്കേണ്ടതാണെന്നും തുഹ്ഫതുല്‍ അഹ്വദി 2/75ല്‍ പ്രസ്തവിച്ചിട്ടുണ്ട്.

തുഹ്ഫതുല്‍ അഹ്വദിയുടെ രചയിതാവ് പുത്തന്‍ വാദിയായ അബ്ദുറഹ്മാന്‍ മുബാറക്ഫൂരി വേണ്ടത്ര നിരൂപണ ഗ്രന്ഥങ്ങള്‍ പരതിയിട്ടില്ലെന്ന് വ്യക്തം.

ഹാഫിള്വുദ്ദഹബിയുടെ തദ്കിറതുല്‍ ഹുഫ്ഫാള്വ് 3/1057ല്‍ അബൂ അബ്ദില്ലാഹിബ്നു ഫന്‍ജവൈഹി (റ)യെ പരാമര്‍ശിച്ചിട്ടുണ്ട്. ഹിജ്റ 414 റബീ’ഉല്‍ ആഖിറിലാണ് അദ്ദേഹത്തിന്റെ വിയോഗമുണ്ടായതെന്നും അദ്ദേഹം യോഗ|നും ഗ്രന്ഥകാരനുമായിരുന്നുവെന്നും ഹാഫിള്വ് ഇബ്നുല്‍ ‘ഇമാദ്(റ)തന്റെ ശദറാത്തുദ്ദഹബ് 3/200ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
ദഹബി പറയുന്നു: “ഇദ്ദേഹം യോഗ്യനും സത്യസന്ധനുമായിരുന്നു. നല്ല കയ്യെഴുത്ത് കാരനും ഗ്രന്ഥകാരനുമായ ഇദ്ദേഹം വെറുക്കപ്പെട്ട കുറേ റിപ്പോര്‍ട്ടുകളും ചെയ്തിട്ടുണ്ട്.” (ദഹബിയുടെ സിയറു അ’അ്ലാമിന്നുബലാഅ് 17/384)

ചുരുക്കത്തില്‍ യോഗ്യനും സത്യസന്ധനുമായ അദ്ദേഹം വെറുക്കപ്പെട്ട ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ആളായിപ്പോയി എന്നത് അയോഗ്യതയല്ല. ഇമാം ബുഖാരി(റ)യുടെ റിപ്പോര്‍ട്ടര്‍മാരില്‍ പോലും വെറുക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍ ചെയ്തവരുണ്ട്. ഖാലിദുബ്നു മഖ്ലദ്(റ) ഇതിനുദാഹരണമാണ്. മീസാനുല്‍ ഇ’അ്തിദാല്‍ 1/641 നോക്കുക.

എന്നാല്‍ ബൈഹഖ്വി റിപ്പോര്‍ട്ട് ചെയ്ത ഈ ഹദീസ് ആ വെറുക്കപ്പെട്ട റിപ്പോര്‍ട്ടുകളില്‍ പ്പെട്ടതാണെന്ന് ഒരു പണ്ഢിതനും പറഞ്ഞിട്ടില്ല. മറിച്ച് ഹദീസ് റിപ്പോര്‍ട്ടര്‍മാരൊക്കെ ഇതിന്റെ പരമ്പര സ്വഹീഹാണെന്നാണ് പറഞ്ഞിട്ടുള്ളത്. ശര്‍ഹുല്‍ മുഹദ്ദബ് 4/32 നോക്കുക.

അബൂ ‘അബ്ദില്ലാഹിബ്നു ഫന്‍ജവൈഹി(റ) അറിയപ്പെടാത്ത ആളാണെന്ന് പ്രസ്താവിച്ച പുത്തന്‍ വാ ദിയായ മുബാറക്ഫൂരിയുടെ ധാരണ താന്‍ പരിശോധിച്ച നിരൂപണ ഗ്രന്ഥങ്ങളിലൊന്നും കാണാത്ത വ്യക്തി മജ്ഹൂലാണെന്നാകും. മുബാറക് ഫൂരിയുടെ ജഹാലത്താണ് യഥാര്‍ത്ഥത്തില്‍ ഇവിടെ മനസ്സിലാക്കേണ്ടത്. മജ്ഹൂലാണെന്ന വാദം പൊളിഞ്ഞതോടെ അദ്ദേഹം അയോഗ്യനാണെന്നോ ഈ ഹദീസ് വെറുക്കപ്പെട്ടവയില്‍ പെട്ടതാണെന്നോ വാദിക്കാനുള്ള ശ്രമവും വിഫലമായി.
എന്നാല്‍ എല്ലാ അടവുകളും തകര്‍ന്നു തരിപ്പണമായപ്പോള്‍ ഒരു പുത്തന്‍ മൌലവി എഴുതുന്നത് കാ ണുക: “ഈ ഹദീസിന്റെ റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയില്‍ ഒരാളായ അബൂ അബ്ദുല്ലാഹി ബ്നു ഫന്‍ജവൈഹി അറിയപ്പെടാത്ത വ്യക്തിയാണെന്നും ഭൂരിപക്ഷം പണ്ഢിതന്മാരും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും ഇബ്നുഹജറില്‍ ‘അസ്ഖലാനി(റ) നുസ്ഹുതുന്നള്വ്ര്‍ ഫീ നുഖ്ബതില്‍ ഫിക്ര്‍ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. പേജ് 71 (അല്‍ മനാര്‍ പേജ് 131, റമള്വാന്‍ സ് പെഷ്യല്‍ 1984)


കല്ലു വെച്ച നുണയാണിത്. ഇബ്നുഹജറി(റ)ന്റെ പ്രസ്തുത കിതാബിന്റെ എഴുപത്തിയൊന്നാം പേജില്‍ ഇതില്ലെന്നു മാത്രമല്ല, ആ ഗ്രന്ഥത്തില്‍ തന്നെ ഒരിടത്തും പ്രസ്തുത റിപ്പോര്‍ട്ടറെ പരാമര്‍ശിച്ചിട്ടേയില്ല, പരാമര്‍ശിക്കേണ്ട കാര്യവുമില്ല, കാരണം നിരൂപണ ഗ്രന്ഥമല്ല അത്. പ്രത്യുത ഹദീസ് നിദാന ശാസ്ത്രമായ ഉസ്വൂലുല്‍ ഹദീസിലെ ഗ്രന്ഥമാണത്. പക്ഷേ, ഇതുണ്ടോ പാവം മൌലവികള്‍ക്കറിയുക. എന്ന് മാ ത്രമല്ല, 150 ഓളം ഗ്രന്ഥങ്ങള്‍ രചിച്ച ഇബ്നുഹജര്‍(റ) അബൂ ‘അബ്ദില്ലാഹിബ്നു ഫന്‍ജവൈഹി(റ) അയോഗ്യനാണെന്ന് തന്റെ ഒരു ഗ്രന്ഥത്തിലും പ്രസ്താവിച്ചതായോ, ഇബ്നുഹജരില്‍ ‘അസ്ഖ്വലാനി(റ)യുടെ മുന്‍ഗാമികളിലോ പിന്‍ഗാമികളിലോ പെട്ട ഒരു ആധികാരിക പണ്ഢിതനും ഇദ്ദേഹം മജ്ഹൂലാണെന്നോ അയോഗ്യനാണെന്നോ പ്രസ്താവിച്ചതായോ തെളിയിക്കാന്‍ ഒരാള്‍ക്കും കഴിയില്ല.

താന്‍ നോക്കിയ നിരൂപണ ഗ്രന്ഥങ്ങളിലൊന്നും ഇദ്ദേഹത്തെ കാണുന്നില്ലെന്ന മുടന്തന്‍ ന്യായവും പറഞ്ഞ് ഇവരുടെ ആചാര്യനായ മുബാറക് ഫൂരി മാത്രമാണ് ഈ ആരോപണം ഉന്നയിച്ചത്. ഈ ന്യായം ശരിയാണെങ്കില്‍ ഒരു നിരൂപണ ഗ്രന്ഥത്തിലും മുബാറക് ഫൂരിയെ പരാമര്‍ശിച്ചതായി കാണാത്തത് കൊണ്ട് അദ്ദേഹം മജ്ഹൂലാണെന്നും എന്തു കൊണ്ട് വാദിച്ചു കൂടാ. അപ്പോള്‍ അബൂ ‘അബ്ദില്ലാഹിബ്നു ഫന്‍ജവൈഹി(റ)യെ മജ്ഹൂലാക്കിയ വ്യക്തിയുടെ  ജഹാലത്തു വാക്കുകള്‍ക്ക് യാതൊരു പരിഗണനയുമില്ലെന്ന് സംക്ഷിപ്തം.


തറാവീഹ് ഇരുപത് റക്അത്താണ് എന്നതിനുള്ള തെളിവ് ഇമാം നവവി (റ) തന്റെ മജ്മൂഇൽ ഇമാം ബൈഹഖിയിൽ നിന്നും സ്വഹീഹായ പരമ്പരയിലൂടെ റിപ്പോറ്ട്ട് ചെയ്ത ഹ്ദീസാണ് .അത് താഴെ.

وقال الإمام النووي في المجموع : فرع في مذاهب العلماء في عدد ركعات التراويح: مذهبنا أنها عشرون ركعة بعشر تسليمات غير الوتر، وذلك خمس ترويحات، .......واحتج أصحابنا بما رواه البيهقي وغيره بالإسناد الصحيح عن السائب بن يزيد الصحابي قال : كانوا يقومون على عهد عمر بن الخطاب في شهر رمضان بعشرين ركعة، وكانوا يقومون بالمائتين، وكانوا يتوكئون على عصيهم في عهد عثمان من شدة القيام.


ലോകത്ത് അറിയപ്പെട്ട മദ്ഹബുകളായ ഹനഫി, ഷാഫീഇ, ഹമ്പലി,സാഹിരി, സൈദി തുടങ്ങിയ എല്ലാ മദ്ഹബുകളിലും തറാവിഹ് 20 റക്അത്താണ്. മാലിക് മദ്ഹബിൽ ഒരു അഭിപ്രായത്തിലും ഇരുപതാണ് മറ്റൊരു അഭിപ്രായത്തിൽ 36 റക്അത്തുമാണ് 

11 റക്അത്ത് തറാവീഹുള്ള ഒരു മദ്ഹബുമില്ല 
മുസ്‍ലിം ലോകത്ത് അറിയപ്പെട്ട ചില ഇമാമുകളുടെ ഉദ്ധരണികൾ കാണുക 


قال الإمام ابن عابدين الحنفي معقباً على قول الحصكفي السابق : ( قوله وهي عشرون ركعة هو قول الجمهور وعليه عمل الناس شرقا وغربا.اهـ


ഇബ്നു ആബിദീൻ : തറാവീഹ് 20 റക്അത്താണ് അതാണ് ഭൂരിഭാഗം ഇമാമുകളുടെയും അഭിപ്രായം, മുസ്ലിം ഉമ്മത്തിന്റെ പാരമ്പര്യവുമതാണ്


وقال العلامة محمد عليش المالكي في منح الجليل على مختصر خليل : وهي (ثلاث وعشرون) ركعة بالشفع والوتر وهذا الذي جرى به عمل الصحابة والتابعين 


മുഹമ്മദ് അലൈഷ് അൽ മാലികി : തറാവീഹ് വിത്റോടു കൂടെ 23 റക്അത്താണ്. അങ്ങിനെയാണ് സ്വഹാബത്തും താബിഉകളും അമൽ ചെയ്തത്


وقال الإمام ملا علي القاري في مرقاة المفاتيح شرح مشكاة المصابيح : أجمع الصحابة على أن التراويح عشرون ركعة . اهـ


മുല്ലാ അലിയ്യുൽ ഖാരി : തറാവീഹ് ഇരുപത് റക്അത്താണെന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉണ്ട്. 

സൗദിയിലെ പ്രസിദ്ധ പണ്ഡിതനായ ഷിൻഖീതി, മദീനയിലെ ആയിരം കൊല്ലത്തെ തറാവീഹിന്റെ ചരിത്രം ഉദ്ധരിച്ച് കൊണ്ട് പറയുന്നു.


وقال العلامة الشنقيطي في أضواء البيان : واختلف في قيام رمضان خاصة ، والأولى أن يؤخذ بما ارتضاه السلف ، وقد قدمنا في هذه المسألة رسالة عامة هي رساة التراويح أكثر من ألف عام في مسجد النَّبي ، وقد استقر العمل على عشرين في رمضان . اهـ



മദീനയിലെ ആയിരം വർഷത്തെ ചരിത്രം പരിശോധിച്ചാൽ തറാവിഹ് ഇരുപതാണെന്ന് കാണാം  ..

ചുരുക്കി പറഞ്ഞാൽ തറാവീഹ് 20 എണ്ണത്തിൽ യാതൊരു തർക്കമില്ലാത്ത കാര്യമാണ് .മുജാഹിദുകൾ പോലും അത് അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു .
അടിക്കടി ദീൻ മാറുന്ന ഇവർ ഇനി തറാവീഹ് തന്നെ വേണ്ട എന്ന് പറയുന്ന കാലവും വിദൂരമല്ല (അങ്ങനെയും പറഞ്ഞു തുടങ്ങിയിരിക്കുന്നു)


വഹാബി പാളയത്തിൽ പെട്ടവർ കാര്യങ്ങൾ മനസ്സിലാക്കി ഇമാമീങ്ങൾ നബി (സ) യിൽനിന്നും , സഹാബത്തിൽ നിന്നും നമുക്ക് കാണിച്ചു തന്ന വഴിയിൽ അവരെ പിൻപറ്റി ജീവിക്കാൻ ശ്രമിക്കുക .. നാഥൻ അതിനു തൗഫീഖ് ചെയ്യട്ടെ