Thursday 20 September 2018

സ്ത്രീ വീടിന്റെ വിളക്ക്

 

സ്ത്രീ ഖുർആനിൽ 

Truth justice freedom and  tolerations are fully granted by the Quran 

'സത്യം, നീതി, സ്വാതന്ത്ര്യം, സഹിഷ്ണുത ഇവ പൂർണമായി ഖുർആൻ അംഗീകരിച്ചിരിക്കുന്നു ലണ്ടനിലെ ബ്രിക്കൺ ഹെഡിന്റെ വരികളാണിത് 

സ്ത്രീക്ക് നീതിയും സ്വാതന്ത്യവും നടപ്പാക്കുന്നതിൽ ഖുർആൻ ഇതര വേദങ്ങളെ ഏറെ അതിജയിച്ചിരിക്കുന്നു വിവേചനരഹിതമായി സ്ത്രീക്ക് യോജിച്ചത് സ്ത്രീക്കും പുരുഷന് യോജിച്ചത് പുരുഷനും ഖുർആൻ വകവെക്കുന്നുണ്ട് സ്തീയെ അറപ്പോടും വെറുപ്പോടും കണ്ടിരുന്ന അന്ധതയിലേക്ക് ' മനുഷ്യരേ.... നിങ്ങളെ ഒരാത്മാവിൽ നിന്ന് സൃഷ്ടിക്കുകയും അതിൽ നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ നാഥനെ സൂക്ഷിക്കുവീൻ 'ഖുർആൻ: നിസ്അ്: ) എന്ന കൽപ്പനയുമായാണ് ഖുർആൻ അവതരിക്കുന്നത് 

നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യം തിരിച്ചു വാങ്ങിക്കൊടുക്കാനും സ്ത്രീയെ പുരുഷന്റെ പകുതിയായി ഉയർത്താനും ഖുർആനിന് കഴിഞ്ഞു സ്ത്രീയെ കുഴിച്ചുമൂടപ്പെട്ടിരുന്ന അധമരോട് താക്കീതിന്റെ സ്വരത്തിൽ ഖുർആൻ പ്രതികരിച്ചു 'അവർക്ക് സന്തോഷവാർത്ത നൽകപ്പെട്ട കാര്യത്തിലുള്ള അപമാനത്താൽ ജനങ്ങളിൽ നിന്ന് അവർ മാറിക്കളയുമായിരുന്നു അപമാനത്തോടെ അതിനെ വെച്ചിരിക്കണമോ, അല്ല മണ്ണിൽ കുഴിച്ചുമൂടണമോ ശ്രദ്ധിക്കക അവരുടെ തീരുമാനം വളരെ മോശം (16:59)  

അവരിൽ ഒരാൾക്ക് ഒരു പെൺകുഞ്ഞുണ്ടായ സന്തോഷവാർത്ത നൽകപ്പെട്ടാൽ കോപാകുലരായി അവരുടെ മുഖം കറുത്തിരുളുമായിരുന്നു (16:58)  ഖുർആന്റെ ഇത്തരം താക്കീതാണ് ക്ഷയോന്മുഖമായ വംശ പരമ്പരക്ക് പുനരവലോകം നൽകിയത് സ്ത്രീ ജീവിതത്തിന്റെ സകല മേഖലകളെയും വിഷയീഭവിക്കാൻ ഖുർആൻ മറന്ന് പോയിട്ടില്ല യേശുവിന്റെ മാതാവ് കന്യാമറിയമിന്റെ നാമത്തിൽ ഒരു സൂക്തം ബൈബിളിൽ പോലും കാണാതിരിക്കെ 'സൂറത്തുമറിയം' എന്നൊരു അധ്യായം ഖുർആനിൽ സ്ഥാനം പിടിച്ചിരിക്കുന്നു സ്ത്രീ സ്വത്തവകാശവും ജീവിത  മര്യാദകളും മറ്റും വ്യക്തമായി  പ്രതിപാദിക്കുന്ന 'സൂറത്തുന്നിസാഅ് ' ഖുർആനിലെ മറ്റൊരധ്യായമാണ് 

സ്വർഗ്ഗ പ്രാപ്തിക്ക് സ്ത്രീകൾക്കവകാശമില്ലെന്നൊരു വിശ്വാസം പൗരാണിക ക്രൈസ്തവർക്കിടയിൽ ഉണ്ടായിരുന്നു സ്ത്രീ എന്നും ദുരിതം പേറേണ്ടവളും അവകാശങ്ങൾ തടയപ്പെടേണ്ടവളുമാണെന്ന ഫ്രാൻസിയൻ ചിന്താഗതിയെ ഖുർആൻ ഇങ്ങനെ തിരുത്തുന്നു 'പുരുഷനാവട്ടെ, സ്ത്രീയാവട്ടെ ആര് സത്യവിശ്വാസത്തോടെ സൽവൃത്തികൾ ചെയ്യുന്നുവോ അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ് അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല ' (4:124) 'ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സൽകർമ്മം ചെയ്യുന്നപക്ഷം നല്ലൊരു ജീവിതം നിശ്ചയം ആ പ്രവർത്തിക്ക് നാം നൽകുന്നതാണ് അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിൽ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവർക്കുള്ള പ്രതിഫലം നൽകുകയും ചെയ്യും തീർച്ച ' (16:97) 

സ്ത്രീയുടെ അനന്തരാവകാശത്തിലും ഖുർആനിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്  'മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തിൽ പുരുഷന്മാർക്ക് ഓഹരിയുണ്ട് മാതാപിതാക്കളും ബന്ധുക്കളും  വിട്ടേച്ചു പോയ ധനത്തിൽ സ്ത്രീകൾക്കും ഓഹരിയുണ്ട് ധനം കുറച്ചാവട്ടെ കൂടുതലാവട്ടെ അത് നിർണയിക്കപ്പെട്ട ഓഹരിയാവുന്നു (4:7) 'നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തിൽ അല്ലാഹു നിങ്ങൾക്ക് നിർദ്ദേശം തരുന്നു ആണിന് രണ്ട് പെണ്ണിന്റേതിന് തുല്യമായ ഓഹരിയാണുള്ളത് ഇനി രണ്ടിലധികം പെൺമക്കളാണുള്ളതെങ്കിൽ (മരിച്ചയാൾ) വിട്ടേച്ചു പോയ സ്വത്തിന്റെ മൂന്നിൽ രണ്ടു ഭാഗമാണ് അവർക്കുള്ളത് ഒരു മകൾ മാത്രമാണുള്ളതെങ്കിൽ അവൾക്കു പകുതിയാണുള്ളത് മരിച്ചയാൾക്ക് സന്താനമുണ്ടെങ്കിൽ അയാളുടെ മാതാപിതാക്കളിൽ ഓരോരുത്തർക്കും അയാൾ വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്ന് വിഹിതം ഉണ്ടായിരിക്കും അയാൾക്കു സന്താനമില്ലാതിരിക്കുകയും  മാതാപിതാക്കൾ അയാളുടെ അനന്തരവാകാശികളായിരിക്കെ അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും ഇനി അയാൾക്ക് സഹോദരങ്ങൾ ഉണ്ടായിരുന്നാൽ അയാളുടെ മാതാവിന് ആറിലൊന്ന് ലഭിക്കും മരിച്ചയാളുടെ വസ്വിയ്യത്തിനും  കടമുണ്ടെങ്കിൽ അതിനും ശേഷമാണ് ഇതെല്ലാം നിങ്ങളുടെ പിതാക്കളിലും മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് കൂടുതൽ അടുത്തവർ ആരാണെന്ന് നിങ്ങൾക്കറിയില്ല അല്ലാഹുവിൽ നിന്നുള്ള ഓഹരി നിർണയമാണിത് നിശ്ചയം അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ് (4:11) 

'പുരുഷന്റെ ഓഹരിയുടെ പകുതി സ്ത്രീക്ക് ' ഇത് ഖുർആനിന്റെ വിവേചനമായി അപലപിക്കപ്പെടാറുണ്ട് യഥാർത്ഥത്തിൽ യുക്തിസമീപനമാണിത് പുരുഷൻ കുടുംബ ചുമതലയിലും സ്ത്രീ ഭർതൃഭവന ചുമതലയിലും അവരോധിതയാണെന്ന തിരുവചന വെളിച്ചത്തിൽ സാമ്പത്തിക ബാധ്യതകൾ പുരുഷനിലാണുള്ളത് സ്ത്രീ ചെലവുകൾ കൂടി പുരുഷൻ വഹിക്കുമ്പോൾ സ്ത്രീക്ക് സാമ്പത്തികാനിവാര്യത കൂടുതൽ ഉദിക്കുന്നില്ല എന്നിട്ടുപോലും ഖുർആൻ പുരുഷന്റെ പകുതി സ്ത്രീക്ക് അനുവദിച്ചിരിക്കുന്നു 

ബഹുഭാര്യത്വത്തെ അനുവദിക്കുന്ന മതമാണിസ്ലാം ഒരു പുരുഷന് നാലു വരെ ആവാം പക്ഷെ, നിയമങ്ങൾക്കതീതമാണിത് സ്ത്രീ വിവേചനമാണ് ഇതിന്റെലക്ഷ്യം അന്ത്യനാളിന്റെ അടയാളങ്ങളിൽ പുരുഷർ ചുരുങ്ങലിനെയും സ്ത്രീകൾ അധികരിക്കലിനേയും പ്രവാചകർ പ്രവചിക്കുന്നു ഇത്തരം ഘട്ടങ്ങളിലാണ് ബഹുഭാര്യത്വം പ്രസക്തമാവുന്നത് 'അനാഥകളുടെ കാര്യത്തിൽ (സ്വത്തിലും സൗന്ദര്യത്തിലും ആകൃഷ്ടരായി അനാഥ മക്കളെ വിവാഹിക്കുകയും അവരോട് അനീതി കാണിക്കുകയും ചെയ്യുന്ന സമ്പ്രദായം പൗരാണിക അറബികളിൽ ഉണ്ടായിരുന്നു) നിങ്ങൾക്ക് നീതി  പാലിക്കാനാവില്ലെന്ന ഭയമുണ്ടെങ്കിൽ (മറ്റു) സ്ത്രീകളിൽ നിന്ന് ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ നാലോ പേരെ വിവാഹിച്ച് കൊള്ളുക എന്നാൽ (അവർക്കിടയിൽ) നീതി പുലർത്താനാവില്ലെന്ന് ഭയപ്പെട്ടാൽ ഒരുവളെ മാത്രം (ഇണയാക്കുക) അല്ലെങ്കിൽ നിങ്ങളുടെ അധീനത്തിലുള്ള അടിമ സ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക) നിങ്ങൾ അതിരുവിട്ട് പോവാതിരിക്കാൻ കൂടുതൽ അനുയോജ്യം അതാണ് (4:3) 

ഭാര്യയുടെ മുഴുവൻ ചെലവും പുരുഷനിൽ നിക്ഷിപ്തമാണ് എന്തിനധികം അവന്റെ കുഞ്ഞിന് മുലകൊടുക്കുന്നതിനുപോലും അവൻ പ്രതിഫലം കൊടുക്കണമെന്നാണ് നിയമം 'മുലകൊടുക്കുന്ന മാതാക്കൾക്ക് മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നൽകേണ്ടതാണ് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാവുന്നു (2:233) 


സ്ത്രീ ഹിന്ദുമതത്തിൽ 

യത്രനാര്യസ്തു പൂജന്തേ രാമന്തേ തത്ര ദേവതാ......

തത്ര നാസ്ത്വവ മാന്യന്തേ സർവ്വ സ്തത്രാഫലാക്രിയാ 

'എവിടെ സ്ത്രീകൾ ഉപാസിക്കപ്പെടുന്നുവോ, അവിടെ ദേവന്മാർ സന്തോഷിക്കപ്പെടുന്നു എവിടെ സ്ത്രീകൾ അപമാനിക്കപ്പെടുന്നുവോ അവിടെ സകല ക്രിയകളും നിഷ്ഫലമാവുന്നു '(മനുസ്മൃതി) 

മാന്യതയുടെ ദർശനമാണ് ഉപര്യുക്ത ശ്ലോകം സ്ത്രീകളെ അപമാനിക്കരുതെന്നും പ്രീതിപ്പെടുത്തണമെന്നും അതിലാണ് ദേവപ്രീതിയെന്നും ശ്ലോകം ഉത്ഘോഷിക്കുന്നു 

ജ്ഞാനിയായ പുരുഷനിൽ നിത്യത, അഭിവാജ്ഞ, സമത, നിഷ്ക്രിയത്വം, നിസ്സാമ ഭാവന, ശാരീരിക വികാരങ്ങളിൽ ആശയില്ലായ്മ, നിർവികല്പത്വം , സൗഖ്യത , മാർദവം, ധൃതി, മൈത്രി, സന്തോഷം, ഇഷ്ടഭാഷണം എന്നീ ഗുണങ്ങൾ സമ്പൂർണമായിരിക്കും തൃഷ്ണയാകുന്ന ശബരി (കാട്ടാള സ്ത്രീ) വാസനയാകുന്ന വല വിരിച്ചിരിക്കുന്നു നീ അതിൽ അകപ്പെട്ടിരിക്കുന്നു(മഹോപനിഷത്ത്) 

'പുരുഷനിൽ പല നല്ല ഗുണങ്ങളും മേളിക്കുമ്പോൾ, സ്ത്രീ വശീകരണ ശക്തിയുള്ളവളും പുരുഷരെ വശീകരിച്ച് സ്വന്തമാക്കാൻ സദാ ഉൽസാഹിക്കുന്നവളുമാണ് ഈ സ്ത്രീ വലയിൽ അകപ്പെടാതെ പുരുഷർ ശ്രദ്ധിക്കണമെന്ന് മഹോപനിഷത്ത് ഉൽബോധിപ്പിക്കുന്നു 

സൗന്ദര്യ ഭ്രമത്താൽ കമ്പോളങ്ങളിൽ സൗന്ദര്യം തേടി അലയുകയും സ്ത്രീ സൗന്ദര്യത്തിൽ മതിമറന്ന് കൊലക്കത്തയെടുക്കുകയും വഞ്ചന നടത്തുകയും ചെയ്യുന്നവരെ യജ്ഞവൽകോപനിഷത്തിലെ വരികൾ ഇങ്ങനെ നിരുത്സാഹപ്പെടുത്തുന്നു 'സ്ത്രീ ശരീരത്തിലെ മാംസം, തൊലി , രക്തം, കണ്ണുനീർ, എന്നിവ പ്രത്യേകം വേർപ്പെടുത്തിയാൽ അത് സുന്ദരമാണോ? അതിൽ മോഹിക്കാനെന്തിരിക്കുന്നു സ്ത്രീകളുടെ മാറിലണിഞ്ഞ രത്നമാല മേരുതടാകത്തിൽ നിർഗ്ഗളിക്കുന്ന ഗംഗക്കു തുല്യമാണ് അങ്ങനെയുള്ള സ്ത്രീകളുടെ സ്തനാദികൾ ശ്മശാനത്തിലും മറ്റും ഛേദിക്കപ്പെട്ടു കിടക്കുമ്പോൾ പട്ടികൾ ചോറുരുള പോലെ തിന്നുന്നു കോതിയൊതുക്കിയ തലമുടിയും അഞ്ജനമെഴുതിയ കണ്ണുമാർന്ന സ്ത്രീ ഭയാനകമായ അഗ്നിശിഖക്കു തുല്യം പുരുഷന്മാരെ ഭസ്മീകരിക്കുന്നു സ്ത്രീ ദൂരെ വെച്ചു തന്നെ ദഹിപ്പിക്കുന്നവളും സരസമെന്ന് തോന്നുമെങ്കിലും രസഹീനയും നരകാഗ്നിയുടെ ഇന്ധനവുമാണ് കാമനാകുന്ന വേടൻ മനുഷ്യരാകുന്ന പക്ഷികളെ അകപ്പെടുത്താൻ വീശിയ വലയാണ് സ്ത്രീകളെന്ന് പറയാം ' 

ബാലയാവാ യുവത്വവാ വൃദ്ധയാവാ പിയക്ഷിത 

നസ്വതന്ത്ര്യണകർതവ്യം കിഞ്ചിൽ കാര്യഗ്രഹേസ്വലി 

'സ്ത്രീ ബാലികയായാലും യുവതിയായാലും വൃദ്ധയായാലും വീട്ടിൽ അവൾക്ക് സ്വയമിഷ്ടപ്രകാരം ഒന്നും ചെയ്യാൻ പാടില്ല ' (മനുസ്മൃതി) 

'ഭവന ഭരണത്തിലധിഷ്ഠിതമാണ് സ്ത്രീ എന്നാലും ഗാർഹിക കാര്യങ്ങളിൽ സ്വയം ഒന്നും തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കില്ല ഇവിടെ പുരുഷനോട് അഭിപ്രായമാരായൽ ആവശ്യമായി മനുസ്മൃതി കാണുന്നു 

വസ്ത്രമുഖ്യമലങ്കാരം ഘൃത മുഖ്യന്തു ഭോജനം 

ഗുണമുഖ്യന്തു നാരീണാം വിദ്യ മുഖ്യസ്തു പണ്ഡിതാ.... 

'അലങ്കാരത്തിനു മുഖ്യം വസ്ത്രം, ഭക്ഷണത്തിനു മുഖ്യം നെയ്യ് , സ്ത്രീക്ക് മുഖ്യം ഗുണബുദ്ധി, വിദ്വാന്മാർക്കു മുഖ്യം ആത്മവിദ്യയും 

മനുഷ്യരെ ഭംഗിയുള്ളവരാക്കുന്നതിൽ  പ്രധാന പങ്ക് വസ്ത്രത്തിനാണ് നെയ്യില്ലാതെ ഭക്ഷണത്തിന് രുചി വരില്ല വസ്ത്രവും നെയ്യും മനുഷ്യനും ഭക്ഷണത്തിനും ആവശ്യമായത് പോലെ ഗുണ ബുദ്ധി സ്ത്രീകൾക്ക് ഉണ്ടായിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇതില്ലാത്തതിന്റെ പ്രകടനമാണ് സ്ത്രീയിലുള്ള അപക്വ വൃത്തികൾ ഏതൊരു സുകൃതവതിയിലും ഗുണബുദ്ധി മേളിച്ചിരിക്കും  

വിവാദശീലം സ്വയമർത്ഥചേരിണിം 

പരാനുകൂലം പരിദോഷഭാഷീണിം 

അഗ്രാശിനീ മാന്യ ഗ്രഹപ്രവേശിനിം 

ഭാര്യാം ത്യജേ പുത്രദശ പ്രസൂതികാം' 

'സ്ത്രീകൾ എല്ലാ സമയവും വിവാദങ്ങളിൽ ഏർപ്പെടുകയും തന്റെ മുതൽ താൻ തന്നെ മോഷ്ടിക്കുകയും അന്യപുരുഷന്മാർക്ക് അനുകൂലമാവുകയും ഭർത്താവിനെകൊണ്ട് ദോഷം പറയുകയും തനിക്കും ഭർത്താവിനും ഭക്ഷിക്കാനായി വെച്ചാൽ സ്വന്തം ഉണ്ണുകയും എല്ലായ്പ്പോഴും അന്യഗ്രഹത്തിൽ പോവുകയും ചെയ്യുന്നുവോ ആ സ്ത്രീക്ക് പത്തു പുത്രന്മാരുണ്ടെങ്കിലും ഉപേക്ഷിക്കേണ്ടതാണ്  

സ്ത്രീകളിൽ പ്രകടമാവുന്ന ഇത്തരം ദുർഗുണങ്ങളെ നഖശി ഖാന്തം എതിർക്കുകയാണ് ഉപര്യുക്ത ശ്ലോകം ഇത്തരം തുർഗുണമുള്ളവൾക്ക് പത്ത് പുത്രന്മാരുണ്ടെങ്കിൽ പോലും ഉപേക്ഷിക്കണമെന്ന് പറയുന്നത് എതിർപ്പിന് ആക്കം കൂട്ടുന്നു  

കാര്യേശുമന്ത്രി കരുണേശുദാസി 

രൂപേശുലക്ഷ്മി ക്ഷമയാധരിദ്രി 

സ്നേഹേശു മാതാ ശയനേശു വേശ്യ ഷഠ്കർമ്മ നാരീ കുലധർമ്മ പത്നി 

'സ്ത്രീ ചുമതലയിൽ മന്ത്രിയെ പോലെയും കർമ്മത്തിൽ ദാസിയെ പോലെയും രൂപത്തിൽ ലക്ഷ്മിയെ പോലെയും ക്ഷമയിൽ ഭൂമിദേവിയെ പോലെയും സ്നേഹത്തിൽ മാതാവിനെപ്പോലെയും ശയനത്തിൽ വേശ്യയെപ്പോലെയും ഇരിക്കുന്നുവോ ഈ ഗുണങ്ങൾ ആറും മേളിച്ചവൾ ഒരു കുടുംബത്തിന് യോജിച്ചവളാണ് ' 

'രാഷ്ട്രകാർമ്മികർക്ക് ഏറെ ഉത്തരവാദിത്വമുള്ള പോലെ സ്ത്രീകൾക്കുമുണ്ട് കർമ്മം ചെയ്യുന്നതിൽ ദാസിയുടെ റോളാണ് സ്ത്രീക്ക് സ്ത്രീ ലക്ഷ്മിയെ പോലെ മനോഹര രൂപിയായി തോന്നിക്കുന്നു എന്നാൽ ക്ഷമയിൽ ഉപമിച്ചിരിക്കുന്നത് ഭൂമിയോടാണ് ഭൂമി എത്ര ഭാരവും ഏത് അഹങ്കാരിയേയും തെമ്മാടിയേയും പ്രകൃതി ചൂഷകരെയും ക്ഷമയോടെ സ്വീകരിക്കുന്നു സ്നേഹത്തിൽ സ്ത്രീ മാതാവിനെപ്പോലെയാണ് മാതാവിനോളം സ്നേഹം പ്രകടിപ്പിക്കുന്ന ഒരാളും ഭൂമിയിലില്ല ശയനത്തിൽ വേശ്യയെപ്പോലെയാവണമെന്ന് പറഞ്ഞതിനർത്ഥം വേശ്യയുടെ ഉദ്ദേശ്യം വീണ്ടും വീണ്ടും പുരുഷന്മാരും പണവുമാണ് ഇതിനായി വേശ്യ പുരുഷനെ കഴിയുംവിധം സംപ്രീതനാക്കാൻ ശ്രമിക്കുന്നു  

ഏക ഭാര്യാത്രയ പുത്രാ ദ്വേഹലേ ദശധേനവ 

മദ്ധ്യരാഷ്ട്രേ ഗൃഹം യേഷാ മത്യന്തസൂകൃതാശ്ചതേ 

'ഒരു ഭാര്യയും മൂന്ന് പുത്രന്മാരും രണ്ടു ജോഡികന്നും പത്തു പശുവും നാടിന്റെ നടുവിൽ ഗൃഹവും ഇങ്ങനെയുള്ളവർ അതി സുകൃതികളാണ്.  

ബഹുഭാര്യത്വത്തെ നിരുത്സാഹപ്പെടുത്തുന്നതോടൊപ്പം സന്താന നിയന്ത്രണത്തിലേക്ക് ഈ ശ്ലോകം വിരൽ ചൂണ്ടുന്നു  

നത്യജേ ചേദിർ മുക്തയോ മധുര മാതരാ... 

വൈരാഗ്യജനകം ശ്രദ്ധാകളത്രം ജ്ഞാന നന്ദനം 

'അനന്തമാവുന്ന അമ്മയേയും വൈരാഗ്യമാവുന്ന അച്ഛനേയും വിശ്വാസമാവുന്ന ഭാര്യയേയും ജ്ഞാനമാവുന്ന പുത്രനേയും ഉപേക്ഷിക്കുന്ന സന്യാസി മുക്തനായി ഭവിക്കുന്നു (മൈത്രോയൂപനിഷത്ത്, ശാന്തിപാഠം) 

അഹങ്കാരസുതം വിത്ത ഭാതരം മോഹമന്ദിരം 

ആശാപത്നിം ത്യജേദ്യാവത് താവന്മ കേതാനസംശയ 

'അഹങ്കാരവുന്ന പുത്രനേയും ധനമാവുന്ന സഹോദരനേയും മോഹമാകുന്ന ഗ്രഹത്തേയും ആശയാവുന്ന പത്നിയേയും ഉപേക്ഷിക്കുമ്പോൾ അവൻ പെട്ടെന്ന് മുക്തനാവുന്നു ഇതിൽ സംശയമില്ല (മൈത്രേയൂപനിഷത്ത്) 

പുത്രന്റെ പാണ്ഡിത്യത്തിലും സമ്പന്നതയിലും സൽസ്വഭാവത്തിലുമെല്ലാം അഹങ്കരിക്കുന്നവരാണ് അധിക രക്ഷിതാക്കളും അതിനാൽ പുത്രൻ അഹങ്കാരമാണ് സഹോദരന് ധനത്തിന്റെ സ്ഥാനമാണുള്ളത് തന്റെ സഹോദരന് നല്ലത് വരണമെന്ന് കൊതിക്കുകയും അവനെ  നല്ലതിലേക്ക് നയിക്കുകയും ചെയ്യുന്ന സഹോദരൻ ധനം പോലെ തന്നെയാണ് കുടുംബ ജീവിതത്തിലേക്കിറങ്ങിയ ഏതൊരാളുടെയും സ്വപ്നമാണ് ഒരു നല്ല ഭവനം എന്നാൽ യുവത്വത്തിന്റെ വിട്ടുമാറാത്ത ആശയാണ് നല്ലൊരു ഭാര്യ ഇതിൽ നിന്നെല്ലാം അകന്ന് ജീവിതം നയിക്കുന്നവൻ മുക്തനായി ഭവിക്കുമത്രെ.


ക്രിസ്തുമതത്തിൽ 

പൗരാണിക ക്രിസ്ത്യാനികൾ സ്ത്രീ മനുഷ്യവർഗ്ഗമാണോ എന്നതിൽ സംശയമുള്ളവരായിരുന്നു എ.ഡി. 586 ൽ ഫ്രാൻസിൽ ഒരു ചർച്ച നടന്നു 'സ്ത്രീ മനുഷ്യനാണോ അല്ലേ' പുരുഷനിൽ നിന്നും രൂപത്തിലും ഭാവത്തിലും അവാച്യമാറ്റം പ്രകടമാവുന്നതിനാൽ സ്ത്രീ മനുഷ്യവർഗ്ഗമല്ലെന്നാണ് യോഗം വിലയിരുത്തിയത് പുറമെ സ്ത്രീക്ക് ആത്മാവ് ഉണ്ടോ, ഇല്ലേ എന്ന ചർച്ചയും ഫ്രാൻസിൽ നടന്നു സ്ത്രീക്ക് സ്വർഗ്ഗം പ്രാപിക്കാനുള്ള ആത്മാവില്ലെന്നും അത് കന്യാമറിയത്തിന്റെ മാത്രം പ്രത്യേകതയാണെന്നും യോഗം വിലയിരുത്തി (ഔദത്തുൽ ഹിജാബ് വാള്യം: 2, പേജ്:46) 

ഒന്നിൽ കൂടുതൽ വിവാഹവും മോചനവും നിരോധിച്ച മതമാണ് ക്രിസ്തുമതം  'ഭാര്യ ഭർത്താവിൽ നിന്ന് വേർപിരിയരുത് അഥവാ വേർപിരിയുകയാണെങ്കിൽ അവിവാഹിതയെപ്പോലെ ജീവിക്കണം അല്ലെങ്കിൽ ഭർത്താവുമായി രമ്യപ്പെടണം '(കൊരി: 7/13) 

'ഉപേക്ഷിക്കപ്പെട്ടവളെ ആരെങ്കിലും വിവാഹം ചെയ്താൽ അവൻ വ്യഭിചാരം ചെയ്യുന്നു (ലൂക്കോസ് 16/8)  

ഭർത്താവ് മരിച്ച സ്ത്രീ പോലും പുനർവിവാഹം നടത്താതിരിക്കലാണ് ഉത്തമം (കൊരി 7/39, 40) 

ഉപര്യുക്ത ഈ ക്രിസ്ത്യൻ നിയമം അനേകായിരം വിധവകളെ വേശ്യകളാക്കാനാണ് ഉപകരിച്ചത് ഭർത്താവ് ചരമം പ്രാപിക്കുന്നതോടെ സ്ത്രീ ശിഷ്ടകാലം കണ്ണീർകയത്തിലകപ്പെടുന്നു ദാമ്പത്യത്തിന്റെ പുൽമേടുകൾ പരിചയിച്ച് വരുമ്പോഴേക്ക് ഭർത്താവ് മരണ പിടിയിലകപ്പെട്ടാൽ ഭാര്യ ചെയ്ത പാതകം പോലെ ഇതിന്റെ കയ്പ്പുനീർ അവൾ കുടിക്കേണ്ടിവരുന്നു ഈ ക്രൂര നിയമം വളരെയേറെ വിധവകളെ ആത്മഹത്യയിൽ പോലും എത്തിച്ചിട്ടുണ്ട്  

അനേകം വേശ്യകളെ പടച്ച് വിടുകയാണെന്നതല്ലാതെ മാനുഷിക നന്മക്ക് അനുപേക്ഷണീയമായ ഒന്നും ഈ നിയമത്തിലില്ല അമേരിക്കയിലെയും യൂറോപ്പിലെയും തെരുവുകളിൽ കാണുന്ന എണ്ണമറ്റ വേശ്യകൾ ഈ നിയമത്തിന്റെ ക്രൂരതയിലേക്കാണ് വിരൽ ചൂണ്ടുന്നത് '1995ലെ ബെസ്റ്റ് സെല്ലറായ (കൂടുതൽ വിറ്റഴിക്കപ്പെട്ട ) ഫാദർ ലെസ്റ്റ് അമേരിക്ക (അച്ഛനില്ലാത്ത അമേരിക്ക ) എന്ന ഗ്രന്ഥത്തിൽ ഡേവിഡ് ബ്ലാങ്കൺ ഹോൺ പറയുന്നത് അമേരിക്കയിൽ പിറക്കുന്ന നാൽപ്പതു ശതമാനം കുട്ടികൾക്കും അച്ഛനില്ലാ എന്നാണ് അഥവാ അച്ഛനാരാണെന്നറിയില്ലാ എന്ന് അതായത് ബ്ലഡി ബൂസ്റ്റാർഡ് പറയുന്നത് എ.ഡി 2000 മാണ്ടാവുമ്പോഴേക്ക് ഇത് അൻപതു ശതമാനമായി മാറുമെന്നാണ് ഈ ഗ്രന്ഥം വായിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യൂ ബുഷ് പറഞ്ഞത്രെ അമേരിക്കയിൽ ബോംബ് വീണിരിക്കുന്നുവെന്ന് '(കുരിശു പരക്കുന്ന ഗ്രാമം) 

സ്ത്രീയോൽപ്പത്തിയെ ബൈബിളിൽ ഇങ്ങനെ വായിക്കാം  'അനന്തരം ദൈവം സ്വന്തം പ്രതിച്ഛായയിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു പക്ഷേ, മനുഷ്യനു പറ്റിയ ഒരു സഹായിയെ കണ്ടില്ല അതുകൊണ്ട് കർത്താവായ ദൈവം മനുഷ്യനെ ഗാഢനിദ്രയിലാഴ്ത്തി ഉറങ്ങുമ്പോൾ അയാളുടെ വാരിയെല്ലുകളിൽ ഒന്നെടുത്തു ആ വിടവ് മാംസം കൊണ്ട് അടച്ചു കർത്താവായ ദൈവം മനുഷ്യനിൽ നിന്നെടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടു ചെന്നു അപ്പോൾ മനുഷ്യൻ പറഞ്ഞു ഒടുക്കം ഇതാ എന്റെ അസ്ഥിയിൽ നിന്നുള്ള അസ്ഥിയും എന്റെ മാംസത്തിൽ നിന്നുള്ള മാംസവും നരനിൽ എടുക്കപ്പെട്ടിരിക്കയാൽ ഇവൾ നാരി എന്ന് വിളിക്കപ്പെടും (ഉൽപ്പത്തി) 

അങ്ങനെ ദൈവം തന്റെ ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിന്റെ ഛായയിൽ അവിടുന്ന് അവനെ സൃഷ്ടിച്ചു അവിടുന്ന് സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു അവരെ ഇങ്ങനെ അനുഗ്രഹിച്ചു സന്താന പുഷ്ടിയുള്ളവരായി പെരുകുവീൻ ; ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴടക്കുവീൻ (ഉൽപ്പത്തി) 

മനുഷ്യ മാതാവ് (ഹവ്വാഅ് ബീവി) പിശാചിന് കീഴ്പ്പെട്ടതുമൂലം വൻപാപം ചെയ്തു വെച്ചു ദൈവത്തെ നിഷേധിച്ചു നരനെ വഞ്ചിച്ചു എന്നാണ് ഉൽപ്പത്തിലൂടെ ഉൽഘോഷം 

ഇഷ്ഷാ എന്നാണ് ഹിബ്രു ഭാഷയിൽ സ്ത്രീകൾക്കുള്ള വാക്ക് ആ വാക്ക് ഇഷ്ഷാ= നരൻ എന്നതിൽ നിന്നുത്ഭവിക്കുന്നു ആദ്യത്തെ ഇഷ്ഷാ ദൈവത്തെ ലംഘിച്ചു നരനെ പാപം ചെയ്യാൻ പ്രേരിപ്പിച്ചു ശാപവും ശിക്ഷയും വരുത്തിവെച്ചു (ഉൽപ്പത്തി 3/12) 

സർപ്പത്തിന്റെ പ്രലോഭനത്തിനു വഴങ്ങി സ്ത്രീ വിലക്കപ്പെട്ട കനി പറിച്ചു തിന്നു കുറേ ഭർത്താവിനും കൊടുത്തു അവളും തിന്നു അപ്പോൾ ഇരുവരുടെയും കണ്ണുകൾ തുറന്നു തങ്ങൾ നഗ്നരാണെന്ന് അവർ അറിഞ്ഞു അത്തിയിലകൾ കൂട്ടിത്തയ്ച്ചു അവർ അര മറച്ചു വെയിലാറിയപ്പോൾ തോട്ടത്തിലൂടെ ദൈവം നടക്കുന്ന ശബ്ദം അവർ കേട്ടു ദൈവ സന്നിധിയിൽ നിന്നകന്നു മനുഷ്യനും ഭാര്യയും തോട്ടത്തിൽ നിന്റെ ഒച്ച കേട്ടു നഗ്നരായിരുന്നതിനാൽ എനിക്കു പേടി തോന്നി ഞാൻ പോയി ഒളിച്ചു (ഉൽപ്പത്തി) 

ആദ്യത്തെ സ്ത്രീ പിശാചിന്റെ തന്ത്രത്തിൽ വീണുപോയപ്പോൾ (ഉൽപ്പത്തി 3:6) അവിശ്വസ്തത (വാക്യം 17, ഗലാ 4:27) 

വൈവാഹിക ജീവിതത്തെ ഇങ്ങനെ നിരുത്സാഹപ്പെടുത്തുന്നു 

'അവിവാഹിതൻ കർത്താവിനെ എങ്ങനെ സംപ്രീതനാക്കണമെന്ന് ചിന്തിച്ച് കർത്താവിന്റെ കാര്യത്തിൽ തൽപരനാകുന്നു വിവാഹിതൻ സ്വപത്നിയെ എങ്ങനെ പ്രീതിപ്പെടുത്തണമെന്ന് ചിന്തിച്ച് ലൗകിക കാര്യങ്ങളിൽ തൽപ്പരനാകുന്നു അവന്റെ താൽപര്യങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു അവിവാഹിതയായ സ്ത്രീയും കന്യകയും ആത്മാവിലും ശരീരത്തിലും വിശുദ്ധി പാലിക്കാനായി കർത്താവിന്റെ കാര്യത്തിൽ തൽപരരാണ് വിവാഹിതയാകട്ടെ ഭർത്താവിനെ സന്തോഷിപ്പിക്കണമെന്ന് ചിന്തിച്ച് ലൗകിക കാര്യങ്ങളിൽ തത്പരനാകുന്നു (കൊരി:7:32,34)


സ്ത്രീ പ്രമുഖരുടെ ദൃഷ്ടിയിൽ 

'സ്ത്രീയെ പുകഴ്ത്തുന്നവൻ അവളെ ശരിക്കും മനസ്സിലാക്കിയിട്ടില്ല' പ്രസിദ്ധ ചിന്തകൻ വിക്ടർ യുഗോയുടെ വാക്കുകളാണിത്  സ്ത്രീകളെ പുകഴ്ത്തകയും അതോടൊപ്പം ഇകഴ്ത്തുകയും ചെയ്ത ധാരാളം ചിന്തകരന്മാരുണ്ട് സ്ത്രീയെ വേണ്ടത്ര മനസ്സിലാക്കാത്തതാണിതിനു കാരണം പ്രവാചകർ സ്ത്രീയെ ഉപമിച്ചിരിക്കുന്നത് സുഗന്ധത്തോടാണ് മറ്റൊരു ഹദീസിൽ ഇഹത്തിലെ ഉന്നത വിഭവമായി സ്ത്രീയെ പരാജയപ്പെട്ടുത്തുന്നു 

വിസ്ഖണ്ഡേക്കർ പറയുന്നു: അവൾ പ്രേതമല്ല , മനുഷ്യസ്ത്രീയാണ് പ്രേമയുടെ ജേഷ്ഠത്തിയല്ല അശോകന്റെ അമ്മയുമല്ല , അച്ഛന്റെ  ഭാര്യയുമല്ല അമ്മ മനുഷ്യ വർഗത്തിൽ പെട്ട സ്ത്രീയാണ് 

ചങ്ങമ്പുഴ പാടുന്നു: നാരികൾ നാരികൾ നാണം കുണുങ്ങികൾ 

വിശ്വവിപത്തിന്റെ നാരായവേരുകൾ 

നാരകീയാഗ്നികൾ വിശ്വസിച്ചിടാം മൃഗത്തിനെ 

പാടില്ല വിഭ്രമ മേകുമീ സ്ത്രീയാം മൃഗത്തിനെ  

മനുസ്മൃതിയുടെ വാക്കുകൾ ഇങ്ങനെ വായിക്കാം: പിതാരക്ഷ തികൗന്മാരെ, ഭർത്താരക്ഷതിയൗവ്വനെ, രക്ഷനിസ്ഥാവിരോ പുത്രനു സ്ത്രീ സ്വതന്ത്ര്യമർഹതി ബാലയാവാ യുവത്വവാ വൃദ്ധയാവാ പിയക്ഷിത നസ്യാതന്ത്ര്യണ കർതവ്യം, കിഞ്ചീൽ കാര്യഗ്രഹേസ്വലി (കൗമാര വേളയിൽ പിതാവും യൗവനത്തിൽ ഭർത്താവും വാർധക്യത്തിൽ പുത്രനും സംരക്ഷിക്കുന്ന സ്ത്രീ ഒരു കാലത്തും സ്വാതന്ത്ര്യമർഹിക്കുന്നില്ല ബാലികയായാലും യുവതിയായാലും വൃദ്ധയായാലും സ്ത്രീ വീട്ടിനകത്ത് സ്വയമിഷ്ട പ്രകാരം ഒന്നും ചെയ്യാവതല്ല) 

ഗ്രീക്ക് തത്വചിന്തകൻ പ്ലാറ്റോയുടെ സമകാരികൻ 'ലിയോ ജ്യൂഡിയാസ് ' പറയുന്നു: 

It's jugglers and deceits pleasure does not venture to bring directly to the man, but first offers them to the woman, and by her means to the; acting in a very natural and sagacious manner Or in human being the mind occupies the rank of the man, and the sens action that of the woman and pleasure joins itself to and associates itself with the sensations first of all, and then by their means cajoles also the mind , which is the dominant part

(സുഖം ഒരുതരം ചെപ്പടിവിദ്യക്കാരനാണ് അത് നേരിട്ട് പുരുഷന്റെ കൈയിൽ കൊടുക്കില്ല മറിച്ച് സ്ത്രീക്ക് വെച്ച് നീട്ടുന്നു അവൾ അത് സഹചമായും ആകർഷണീയമായും പുരുഷന് കൈമാറുന്നു മനുഷ്യരിൽ മനസ്സിന് പുരുഷന്റെ പദവിയാണുള്ളത് ഇന്ദ്രീയം സംവേദനങ്ങൾക്ക് സ്ത്രീയുടെ പദവിയും സുഖം ഇന്ദ്രിയ സംവേദനങ്ങളുമായി കൂട്ടുകൂടി മനസ്സിനെ വീഴ്ത്തുന്നു )  

സ്ത്രീ പുരുഷന്റെ ശാപമാണെന്നാണ് ഹിപ്പോനാക്സ് പറയുന്നത് 'സ്ത്രീകൾ മൂലം പുരുഷന്മാർക്ക് ജീവിതത്തിൽ രണ്ടുപ്രാവശ്യം സന്തോഷിക്കാനേ കഴിയൂ വിവാഹം കഴിക്കുമ്പോഴും ശ്മശാനത്തിലേക്ക് കൊണ്ടുപോവുമ്പോഴും 

സ്ത്രീ തന്ത്രത്തെ 'ഡവർജർ' ഇങ്ങനെ പരിചയപ്പെടുത്തുന്നു 'സ്ത്രീകൾ നല്ല മിടുക്കികളാണ് അവരെന്നും സ്വന്തം വയസ്സിനെ രണ്ടു കൊണ്ട് ഹരിക്കും ഭർത്താവിന്റെ ശമ്പളത്തെ മൂന്ന് കൊണ്ട് ഗുണിക്കുകയും ചെയ്യും 

'വ്യാസൻ ' സ്ത്രീ ദുർബലതയെ കുറിച്ച് ഇങ്ങനെ പറയുന്നു: 'സ്ത്രീകൾ ധൈര്യം അഭിനയിക്കുമെങ്കിലും ദുർബലകളാണ് സത്യത്തിന്റെ കൈപ്പുമോന്തുമ്പോൾ അവൾ തളർന്നു വീഴും 

നാക്കോ , അത് വളരെ നല്ലതാണ് സ്ത്രീയുടെതല്ലെങ്കിൽ എന്ന് ചാൾസ് ഡിക്കൻസ് പറയുന്നു 

സ്ത്രീയുടെ വശീകരണ ശക്തിയെ കുറിച്ച് ലാകസൻ പറയുന്നു: 'അകലെ നിന്നെത്തിനോക്കി ആസ്വധിക്കാനുള്ള കഴിവ് പുരുഷരേക്കാൾ സ്ത്രീകൾക്കാണ് ' 

'ഓഡ് വേ' സ്ത്രീയെ മഹത്വവത്കരിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: സ്ത്രീയില്ലെങ്കിൽ പുരുഷൻ കിരാതനാവുന്നു 

ഒരമ്മക്ക് തന്റെ കുട്ടിയെ ഒരു പുരുഷനാക്കി മാറ്റാൻ ഇരുപവർഷം വേണം പക്ഷെ, മറ്റൊരു സ്ത്രീക്ക് അയാളെ വിഡ്ഢിയാക്കാൻ ഇരുപത് മിനുട്ട് മതി (റോബർട്ട് ഫ്രഡ്) 

സ്നേഹം പുരുഷനു പലപ്പോഴും ആദ്യം കയറിക്കൂടാൻ കിട്ടിയ വാഹനവും സ്ത്രീക്ക് നിലനിൽപിന്റെ ആധാരശിലയുമാണെന്ന് പ്രശസ്ത തത്വചിന്തകൻ ബേൻസ് പറയുന്നു  

ഷില്ലൻ ഹോട്ട് പറയുന്നു: പറുദീസയിലെ  പനനീർപൂക്കളെ ഭൗതിക ജീവിതത്തിൽ ചാർത്തുന്നത് സ്ത്രീകളാണ് 

ആദ്യചുംബനം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ആരംഭത്തിന്റെ അവസാനവും പുരുഷനെ സംബന്ധിച്ചിടത്തോളം ആരംഭവുമാണ്.


സമത്വവാദം ബാലിശം 

സ്ത്രീ പുരുഷ സമത്വവാദം ബാലിശമാണ് സ്ത്രീക്കും പുരുഷനുമിടയിലെ അനേകം അന്തരങ്ങൾ സമത്വവാദത്തെ അർത്ഥശൂന്യമാക്കുന്നു ചടുലതയേറിയ പ്രവർത്തനങ്ങൾക്കും തന്ത്രപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സ്ത്രീ പുരുഷനോളം എത്തുകയില്ല കൂടാതെ പൊതു രംഗം സ്ത്രീ ചാരിത്ര്യത്തിന് അപായകരവുമാണ് ഇസ്ലാം ഈ ആശയം മുന്നിൽകണ്ട് സ്ത്രീയുടെ പൊതുരംഗം വിലക്കുമ്പോൾ വിവേചനത്തിന്റെയും അസ്വാതന്ത്ര്യത്തിന്റെയും കണ്ണുകൊണ്ട് ഇതിനെ നോക്കികാണുന്നവർ ഇസ്ലാമിനെതിരെ വാചലമാവുകയാണ്  

സമത്വചിന്തക്ക് ചിറക് മുളച്ചിട്ട് കാലമേറെയായിട്ടില്ല ലണ്ടനിലെ  'മേരി വേർസ്റ്റോൺ ക്രാഫ്റ്റാ 'ണ് സമത്വവാദവുമായി ആദ്യം രംഗത്തെത്തിയത് 1972 ൽ അദ്ദേഹം 'എ വിൻഡിക്കേഷൻ ഓഫ് ദ റൈറ്റ്സ് ഓഫ് വ്യൂമൺ ' (A vindication of the rights of woman ) എന്ന ഗ്രന്ഥം രചിച്ചു രാഷ്ട്രഭരണം, പൊതുപ്രവർത്തനം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയവയെല്ലാം പുരുഷനും സ്ത്രീക്കും തുല്യാവകാശം വേണമെന്നവകാശപ്പെടുന്നതായിരുന്നു ഈ ഗ്രന്ഥം  

സമത്വ വാദവുമായി ഇതിനു ശേഷം ധാരാളം ഗ്രന്ഥങ്ങൾ രംഗത്തെത്തിയിട്ടുണ്ട് 1949 ൽ 'സിമൊൺബ്ബോവ്വ' രചിച്ച ദ സെക്കന്റ് സെക്സ് എന്ന ഗ്രന്ഥവും 1963ൽ 'ബെറ്റി ഫ്രിഡാൻ' രചിച്ച 'ദ ഫെമിനിൽ മിസ്റ്റിക്ക് ' എന്ന ഗ്രന്ഥവും ആധുനിക സ്ത്രീ-പുരുഷ സമത്വവാദം ഉൾക്കൊള്ളുന്നതും പ്രചോദിപ്പിക്കുന്നതുമാണ് സമത്വത്തെ, സ്നേഹിക്കുന്നവൻ പ്രകൃതിയെ സ്നേഹിക്കുന്നുവെന്നാണ് മോണ്ടസ്ക്യൂടെ വാദം 1966ൽ രംഗത്തെത്തിയ നാഷണൽ ഓർഗനൈസേഷൻ ഫോർ വ്യൂമൺ എന്ന സംഘടനയും സമത്വവാദ വാഹകരാണ്  

സാമൂഹിക ഇടപെടലുകളിലാവശ്യമായ ദീർഘ ദൃഷ്ടിയില്ലായ്മ, തന്ത്രപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അപ്രാപ്തി, മനക്കരുത്തില്ലായ്മ, ധൈഷണിക പര്യപ്തത, അമിതഭയം, തുടങ്ങിയവ സ്ത്രീയുടെ പ്രകൃതി ഭാവമാണ്  ഇത്തരം അപര്യപ്തതകൾ ശരിയായ പൊതുപ്രവർത്തനങ്ങൾക്ക് വിഗ്നം നിൽക്കുന്നു പൊതുപ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ ചേരുവകളും പുരുഷനിൽ സ്രഷ്ടാവ് സംവിധാനിച്ചിട്ടുണ്ട് അതിനാൽ ശരിയായ പൊതു പ്രവർത്തനം പുരുഷനിലാണ് സാധ്യമാവുന്നത് പുരുഷൻ കൈകാര്യം ചെയ്യേണ്ട മേഖലകളിലേക്ക് സ്ത്രീ അവരോധിതയായാൽ പരാജയത്തിനു പുറമെ അവളുടെ ചാരിത്ര്യത്തിന് ഇത് പ്രതികൂലമാവും സ്ത്രീയും പുരുഷനും തൊട്ടുരുമ്മി നിൽക്കലും ഇരിപ്പിടം പങ്കിടലും ആശയ കൈമാറ്റങ്ങളും ഒന്നിച്ചുള്ള യാത്രകളും പരസ്പര പ്രാപകൊതിയിലും തുടർന്ന് നാണവും മാനവും നഷ്ടപ്പെട്ട് അവഗണനയിലും ആത്മഹത്യയിലും വരെ എത്തുന്നു സ്ത്രീ ഇവിടെ സമത്വ ചിന്തയുടെ നൊമ്പരം നിറഞ്ഞ ഇരയായ് മാറേണ്ടിവരുന്നു 

കുടുംബ, ഗാർഹിക ഭരണത്തിൽ സ്ത്രീയോളം പുരുഷനുമെത്താനാവില്ല മനുഷ്യകത്തിന്റെ വികാസത്തിൽ പുരുഷനെക്കാളേറെ സ്ത്രീ ധർമ്മം പ്രതിഫലിക്കുന്നുണ്ട് സന്താനോൽപ്പാദനവും പരിചരണവും ഗാർഹിക വൃത്തിയും സ്ത്രൈണത്തിന്റെ പ്രത്യേകതയാണ് ഇതിനാവശ്യമായ ക്ഷമയും, അലിവും ദയയും വശീകരണ ശക്തിയും, കൃപയും പുരുഷനെക്കാളേറെ അവൾക്കാണ് സ്ത്രീ -പുരുഷ വിവേചനത്തിന്റെ അനിഷേധ്യ ചിത്രമാണിത് 

ലോക പ്രശസ്ത ചിന്തകരിലും ശാസ്ത്രജ്ഞരിലും കവയത്രികളിലും വിദ്യാവിചക്ഷണരിലുമെല്ലാം എണ്ണപ്പെടാവുന്ന സ്ത്രീകൾ മാത്രമേയുള്ളൂ ഉയർന്ന ടൗണുകളിലെ ഭോജന ശാലകളിലും കല്യാണ സദ്യകളിലും ഭക്ഷണം പാകം ചെയ്യുന്നത് അധികവും പുരുഷന്മാരാണ് കൂടുതൽ ക്ലേശ വൃത്തിയായ ഹെവി ഡ്രൈവിങ്ങിലും മരം കയറുന്നതിലും ബിൽഡിംഗ് ജോലികളിലുമെല്ലാം തഥൈവ ട്രൈനിലെ പരിശോധകരായ സ്ത്രീകൾക്കൊപ്പവും വനിതാ പോലീസുകാർക്കൊപ്പവും പ്രവർത്തനത്തിന്, കൂടെ പുരുഷ പോലീസിനെ നിയമിക്കുന്നതും ബസ്സിൽ വൃദ്ധർക്കും വികലാംഗർക്കും ഉള്ളതുപോലെ സ്ത്രീകൾക്കും പ്രത്യേക സീറ്റ് റിസർവ് ചെയ്യുന്നതും ബലഹീനതയിലേക്കാണ് വിരൽ ചൂണ്ടുന്നത് 

പ്രകൃതിയിലെ മറ്റു ജീവികളിലും സ്ത്രീപുരുഷ വ്യത്യാസങ്ങൾ പ്രകടമാണ് പശുവിനെക്കാളേറെ കരുത്തും ശക്തിയും കാള പ്രകടിപ്പിക്കുന്നുണ്ട് കന്നുപൂട്ടിന് പശുവിനെ ഉപയോഗിക്കുന്നതിനു പകരം കാളയെയാണ് ഉപയോഗിക്കാറ് പ്രാണികളിലെ മിന്നാമിനുങ്ങളിൽ കൂടുതൽ പ്രകാശം പൊയിക്കുന്നത് പുരുഷനാണ്  (ഇണയെ ആകർഷിക്കാനാണ് ചെയ്യുന്നത്) പിൻഭാഗം പരസ്പരം ഒട്ടിച്ച് മറ്റൊന്നിനെ വലിച്ച് കൊണ്ട് പോവുന്ന ഒട്ടി പ്രാണിയിൽ സ്ത്രീയെ വഹിച്ചു കൊണ്ടു പോവുന്നത് പുരുഷനാണ് പക്ഷികളിലെ വവ്വാലുകളിൽ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതും സ്വയപ്രാപ്തിയെത്തും വരെ ചിറകിനടിയിൽ സംരക്ഷിക്കുന്നതും പെൺ വവ്വാലുകളാണ് വിശ്രമ സമയത്ത് പെൺ വവ്വാലിനെയും കുഞ്ഞുങ്ങളെയും അക്രമിക്കാൻ വരുന്ന ശത്രുക്കൾക്കെതിരെ കാവലിരിക്കുന്നതും അവരെ തുരത്തി ഓടിക്കുന്നതും ആൺ വവ്വാലുകളും 

ലോക പ്രശസ്ത പക്ഷിശാസ്ത്രജ്ഞൻ ഡോ. സാലിം അലി തന്റെ വീട്ടുമുറ്റത്തെ തൊഴുത്തിൽ ഒരു പെൺകുരുവി മുട്ടയിട്ട് അടയിരിക്കുന്നതും , അവൾക്കായി ഒരു ആൺപക്ഷി കാവലിരിക്കുന്നതും കണ്ടെത്തി അദ്ദേഹം ആൺ കിളിയെ വെടിവെച്ചു ഉടനെ പെൺകുരുവി പറന്നുപോയി മറ്റൊരു ആൺപക്ഷിയെ തൽസ്ഥാനത്ത് പകരം നിർത്തി സാലിം അതിനേയും വെടിവെച്ചിട്ടു ഈ പ്രവണത ഒമ്പതു പ്രാവശ്യം തുടർന്നെങ്കിലും ഒമ്പതു തവണയും പെൺകുരുവി കാവലിനായി കണ്ടെത്തിയത് ആൺ പക്ഷിയെ തന്നെയായിരുന്നു (ശാസ്ത്ര കേരളം 1996 ഒക്ടോബർ) പെൺ ഡോൾഫിനുകൾ കുഞ്ഞുങ്ങളുമായി സഞ്ചരിക്കുന്നത് ധാരാളം ആൺ ഡോൾഫിനുകളുടെ സംരക്ഷണത്തിലാണ് നീലതിമിംഗലവും ഇതേ സ്വഭാവക്കാരാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം  

സ്ത്രീയും, പുരുഷനും തമ്മിലുള്ള അന്തരം എല്ലാ ജീവികളിലും പ്രകടമായിരിക്കെ ഇസ്ലാം സ്ത്രീക്കും പുരുഷനും അവരവർക്ക് യോജിച്ച സ്ഥാനം കൽപ്പിക്കുന്നു സ്ത്രീയെ അധികാരമേൽപ്പിക്കുന്ന വർഗം വിജയിക്കുകയില്ലെന്നാണ് നബിഭാഷ്യം  

അബൂസഈദിൽ ഖുദ് രി(റ)ൽ നിന്ന് നിവേദനം: പ്രവാചകർ പറഞ്ഞു: 'മതവും ബുദ്ധിയും കുറഞ്ഞവളാണ് സ്ത്രീകൾ '   

സദസ്സിലെ വനിതകളിൽ നിന്നും ചോദ്യം  'ഞങ്ങളുടെ മതത്തിലും ബുദ്ധിയിലും എന്തു കുറവാണുള്ളത്? 

പ്രവാചകർ: സാക്ഷിക്ക് ഒരു പുരുഷന്റെ സ്ഥാനത്ത് രണ്ടു സ്ത്രീകൾ ആവശ്യമാണ് ഇതവളുടെ ധൈഷണിക അപര്യപ്തതയേയും ആർത്തവ വേളയിൽ അവൾക്ക് നിസ്കാരവും നോമ്പും നിഷിദ്ധമായത് മതക്കുറവിനെയും സൂചിപ്പിക്കുന്നു (ബുഖാരി, മുസ്ലിം) 

അമേരിക്കൻ ചിന്തകൻ പ്രൊ ഗോൾഡ് വർഗ്ഗീസിന്റെ അഭിപ്രായം ഈ ഹദീസിനോട് ചേർത്ത് വായിക്കേണ്ടതാണ് 'സ്ത്രീയും പുരുഷനും തമ്മിൽ ഗർഭാശയം മുതൽ ചിന്തായോഗ്യത വരെയുള്ള കാര്യങ്ങളിൽ അന്തരമുണ്ട് സ്ത്രീയുടെയും പുരുഷന്റെയും ജീവശാസ്ത്രപരമായ പ്രകൃതിയിൽ നിന്ന് ഉടലെടുത്തതാണിത് (Daily express 1977 July) 

ഇതു സംബന്ധമായി റഷ്യൻ ശാസ്ത്രജ്ഞർ നടത്തിയ പഠനം ഇങ്ങനെ വായിക്കാം: 'Men have a greater ability to memorize and process mathematical subjects due to the peculiarities of their memory ' 

'പുരുഷന്മാർക്ക് സ്ത്രീകളെക്കാളേറെ ഓർമ്മശക്തിയുണ്ട് അവർ സ്ത്രീകളെക്കാൾ ഗണിത ശാസ്ത്ര പ്രക്രിയകൾ ചെയ്യുന്നു ഗണിത ശാസ്ത്ര വിഷയത്തിൽ പുരുഷൻ സ്ത്രീയെക്കാൾ മികക്കാൻ കാരണം പ്രത്യേകമായ ഓർമ്മശക്തിയാണ് ' (Times of India 1985 January 18) 

ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പ്രവാചകരെ അല്ലാഹു നിയോഗിച്ചപ്പോൾ ഒന്നുപോലും സ്ത്രീ ഉണ്ടായിരുന്നില്ലെന്നത്  പ്രത്യേകം ശ്രദ്ധേയമാണ് ഖുർആൻ പറയുന്നു: 'പുരുഷന്മാർ സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുള്ളവരാണ് മനുഷ്യരിൽ ഒരു വിഭാഗത്തിന് മറുവിഭാഗത്തെക്കാൾ അല്ലാഹു കഴിവ് നൽകിയത്കൊണ്ടും (പുരുഷന്മാർ) അവരുടെ ധനം ചെലവഴിച്ചത് കൊണ്ടുമാണത് (ഖുർആൻ :നിസാഅ് 34) 

കാടുകയറിയ സമത്വവാദവുമായി ഉറഞ്ഞുതുള്ളുന്നവർ സ്ത്രൈണതയുടെ സംഹാരകർ മാത്രമാണ് സമത്വ ചിന്തയിലൂടെ ഒരിക്കലും സ്ത്രീ വിവേചനം സാധ്യമല്ല പുരുഷനെപ്പോലെ ജോലി ചെയ്തിട്ടും ചില സ്ത്രീകൾക്ക് പുരുഷന്റെ പകുതി മാത്രം ശമ്പളം ലഭിക്കുന്ന കേരളത്തിൽ ഇതിനെതിരെ വിമോചക പ്രസ്ഥനാങ്ങൾ വാചാലരാവാത്തതെന്ത് കൊണ്ട്? 


കുടുംബാസൂത്രണം 

കുടുംബമെന്നാൽ കൂടുമ്പോൾ ഇമ്പമുള്ളത് എന്നാണ് മനുഷ്യകത്തിന്റെ വികാസമാണ് കുടുംബം സന്തുഷ്ട കുടുംബം വലിയ കുടുംബവും അണുകുടുംബം സന്തപ്ത കുടുംബവുമാണ് കുടുംബങ്ങളൊന്നിച്ച് സ്നേഹം പങ്കിടുമ്പോഴും സല്ലപിക്കുമ്പോഴുമുണ്ടാകുന്ന അനുഭൂതി അനിർവചനീയം തന്നെ മനുഷ്യേതര ജീവികളും സാമൂഹ്യ ജീവിതത്തെ ഇഷ്ടപ്പെടുന്നു
 
അണുകുടുംബം സർവ്വ വ്യാപിയായതോടെ കുടുംബത്തിന്റെ മഹിതമുഖത്തിന് മങ്ങലേറ്റു ഭർത്താവ്, ഭാര്യ, ഒന്നോ രണ്ടോ മക്കൾ ഇതിൽ പരിമിതപ്പെടുന്നു നവകുടുംബം സ്രഷ്ടാവിന്റെ അവകാശത്തിലും ആസ്തിക്യത്തിലും കൈകടത്തൽ നടത്തി കുടുംബത്തിന് ചില നിയന്ത്രണങ്ങളും സീമകളും മനുഷ്യർ ഏർപ്പെടുത്തി 

ഫാമിലി പ്ലാനിംഗ് വർദ്ധിക്കുക തന്നെയാണ് നൂറിൽ ഏഴ് എന്ന അനുപാതത്തിലാണ് ഇന്ത്യയിൽ കുടുംബാസൂത്രണത്തിന്റെ പുതിയ കണക്ക് സമ്പന്നരും ദരിദ്രരുമെല്ലാം ഇന്നതിന്റെ ഇരകളാണ് നവ മാർഗ്ഗങ്ങളാണ് അനുദിനമെന്നോണം ഇതിന്നായി രംഗത്തെത്തുന്നത് ഗർഭധാരണം തടയാനുള്ള ഉപകരണങ്ങൾ മുതൽ പ്രജനനത പൂർണമായി ഹനിച്ച് കളയുന്ന മരുന്നുകൾ വരെ വിപണിയിൽ സുലഭം പണം കൊടുത്ത് മനുഷ്യർ പാശ്ചാത്യ സംസ്കാരങ്ങളെ വിലയ്ക്കുവാങ്ങുന്നു ദാരിദ്ര്യ വ്യാപന മൂഢഭയമാണ് പെരുകുന്ന ഈ പ്രകൃതി വിരുദ്ധതക്കു നിമിത്തം  ജനസംഖ്യ വർദ്ധനവിലുള്ള വേവലാതി പുരാതന കാലം തൊട്ടെ നിലനിൽക്കുന്നുണ്ട് 

പ്രശസ്ത തത്വചിന്തകർ കൺഷ്യൂഷ്യസ്, പ്ലാറ്റോ, അരിസ്റ്റോട്ടിൽ, സിസാറോ തുടങ്ങിയവർ ജനസംഖ്യാ വിസ്ഫോടനത്തെക്കുറിച്ചും അതിന്റെ പ്രതിഫലനങ്ങളെ കുറിച്ചും പ്രതിവിധികളെക്കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട് മാൽതൂസ്, ഡബ്യൂ നോട്ടസ്റ്റ് , എഡിൻ കാറൽ കാൾ മാർക്സ് എന്നിവർ ഇതു സംബന്ധമായി കൂടുതൽ പഠനങ്ങൾ നടത്തി സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചവരാണ് 

ജനസംഖ്യാ വർദ്ധനവ് വ്യാപക ഭക്ഷ്യ ദൗർലഭ്യത ഉണ്ടാക്കുമെന്ന വാദമായിരുന്നു മാൽതൂസിന്ന് അദ്ദേഹത്തിന്റെ നിഗമനം ജനസംഖ്യ ജ്യാമിതീയ ശ്രേണിയിൽ (Geometrical progression 1,2,4,8,16,32) 
വളരുമ്പോൾ ഭക്ഷ്യോൽപ്പാദനം അംഗഗണിത ശ്രേണിയിൽ 
(Arithamatical progresion 1,2,3,4,5,6,7,8,9) മാത്രമേ നടക്കുന്നുള്ളൂ എന്നാണ് ഈ നില തുടർന്നാൽ രാഷ്ട്രം കൊടും ദാരിദ്ര്യ കൈപ്പിടിയിലമരുമത്രെ ഇത് ജനസംഖ്യാ സിദ്ധാന്തമെന്ന പേരിലാണ് അറിയപ്പെടുന്നത്  

ഈ വിസ്ഫോടനം ഭക്ഷ്യവിതരണത്തിലും പാർപ്പിടത്തിലുമെല്ലാം അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനാൽ ചെറിയൊരു നിയന്ത്രണം ആവശ്യാമെന്നാണ് എഡ്വിൽ കാറൽ തന്റെ അനുതമ സിദ്ധാന്തത്തിൽ വിശദീകരിക്കുന്നത് 

ഡബ്ല്യൂ നോട്ടസ്റ്റിന്റെ വാദം നിയന്ത്രണം ഏർപ്പെടുത്താതെ തന്നെ ജനസംഖ്യ ചുരുങ്ങിക്കൊള്ളുമെന്നാണ് അതായത് ജനാധിക്യം, ഭക്ഷണം, മരുന്ന്, പാർപ്പിടം എന്നിവയുടെ പോരായ്മക്കു കാരണമാവുമ്പോൾ പട്ടിണിയും രോഗവും വർദ്ധിക്കുന്നു തത്ഫലം മരണസംഖ്യ കൂടുന്നു 'അവസ്ഥാന്തരം' എന്നാണ് ഈ സിദ്ധാന്തത്തിന്റെ പേര്  

കാറൾ മാർക്സിന്റെ മിച്ച ജനസംഖ്യാ സിദ്ധാന്തം പറയുന്നത് സമ്പത്തിന്റെ അധധികൃത കയ്യേറ്റം, മുതലാളി വർഗ്ഗ ചൂഷണം എന്നിവയാൽ ഒരു വിഭാഗം പട്ടിണിയിൽ അകപ്പെടുകയും മരണപ്പെടുകയും ചെയ്യുന്നുവെന്നാണ് ഇത് ജനസംഖ്യാ വർദ്ധനവിൽ കാര്യമായ നിയന്ത്രണം വരുത്തുമത്രെ 
ചൈനയിൽ ഒന്നിലധികം പ്രസവം നിയമവിരുദ്ധമാണ് ഒരു കുഞ്ഞ് കൊണ്ട് തൃപ്തിപ്പെടുക , അത് ആണാവട്ടെ പെണ്ണാവട്ടെ ഇതാണ് ചൈനയുടെ നയം ഒന്നിലധികം പ്രസവിക്കുന്നവരെ രാജ്യം ദ്രോഹികളായാണവർ കാണുന്നത് 

വികസിത രാജ്യങ്ങൾ സ്വയം പ്ലാനിംഗ് നടത്തുക മാത്രമല്ല, വികസ്വര രാജ്യങ്ങളെ ഇതിനായി പ്രേരിപ്പിക്കുക കൂടി ചെയ്യുന്നു തൊഴിലാളിത്വ രാജ്യങ്ങളുടെ പുരോഗതിക്ക് കാരണമാവുന്ന ജനവർദ്ധനവിനെ തടയിക എന്ന തന്ത്രപരമായ ഉദ്ദേശ്യത്തിനു പുറമെ കോടികൾ സമ്പാദിക്കാനുള്ള ത്രാണി കൂടിയാണിതിനു പിന്നിൽ നാലു മാസം പ്രായമായ ഭ്രൂണം സൗന്ദര്യവർദ്ധക വസ്തുക്കളും മറ്റു കോസ്മാറ്റിക് ഉൽപ്പന്നങ്ങളും നിർമ്മിക്കാൻ ഏറെ യോജ്യമാണ് നഗരങ്ങളിലെ പ്ലാനിംഗ് സെന്ററുകളിൽ നിന്നെല്ലാം ഭ്രൂണം അധികവും വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണ് 

ഈ പ്രകൃതി വിരുദ്ധ പ്രവണതയെ പ്രോത്സാഹിപ്പിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന പുതു തലമുറയോട് ഓരോ മനസാക്ഷിയും ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട് ദൈവത്തിന്റെ മുൻവിദികളെ ചോദ്യം ചെയ്യാൻ നിങ്ങൾക്കെന്തവകാശം? അതിസൂക്ഷ്മ ജീവികൾ മുതൽ സർവ്വ ജീവജാലങ്ങൾക്കും കോടിക്കണക്കിനു വർഷങ്ങളായി അന്നം നൽകുന്ന ദൈവം ഇപ്പോൾ പരാജയപ്പെടുന്നുവെന്നോ? പ്രഗത്ഭ ചിന്തകരും വിദ്യാവിചക്ഷണരും ധീരദേശാഭിമാനികളും ഇനി നമുക്ക് വേണ്ടെന്നാണോ? 

കുടുംബാസൂത്രണം എത്രയെത്ര കുടുംബങ്ങളുടെ ഉരുക്കു ചങ്ങലകളെയാണ് കത്രിച്ചത് എത്ര ഭാര്യ, ഭർതൃ ബന്ധങ്ങളെ വിഛേദിച്ചു എത്ര പെൺകുട്ടികളെ കണ്ണീർ കുടിപ്പിച്ചു അല്ലാഹു നൽകുന്ന സന്താനമെന്ന മഹത്തായ അനുഗ്രഹത്തിന് പരിധി നിശ്ചയിക്കുന്നവർ ഓർക്കണം ., ഒരു കുഞ്ഞിക്കാലു കാണാനുള്ള അടങ്ങാത്ത മോഹത്താൽ പ്രഗത്ഭ വൈദ്യന്മാരുടെ വീട്ടുപടിക്കൽ തപസ്സിരിക്കുന്ന എത്രയേറെ ദമ്പതികളുണ്ടെന്ന്  
ജനസംഖ്യാ വർദ്ധനവിലെ ഭീതിമൗഢ്യമാണ് അന്ത്യനാൾ വരെ സർവ്വവിധ ജീവജാലങ്ങൾക്കും ആവശ്യമായ സകല സംവിധാനങ്ങളും സ്രഷ്ടാവ് ഭൂമിയിൽ ഏർപ്പെടുത്തിയിട്ടുണ്ട് 

ഖുർആൻ പറയുന്നു: നിങ്ങൾക്ക് ഭൂമിയിൽ ഒരു നിശ്ചിതകാലം വരെ ജീവിതവും അതിനാവശ്യമായ വിഭവങ്ങളുമുണ്ട് (ഖുർആൻ: ബഖറ: 36) 'നിങ്ങൾക്ക് ഭൂമിയിൽ സ്വാധീനം നൽകുകയും ജീവിതമാർഗ്ഗം ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്നു കുറച്ചു മാത്രമേ നിങ്ങൾ നന്ദി കാണിക്കുന്നുള്ളൂ (ഖുർആൻ: അഅ്റാഫ്: 10) 

ശാസ്ത്രം വളർന്നു വികസിച്ച ഇക്കാലത്ത് പുതിയ ലോകങ്ങളെക്കുറിച്ചും കൂടുതൽ സൗകര്യങ്ങളെക്കുറിച്ചും ചിന്തിച്ചുകൊണ്ടിരിക്കുന്നു മനുഷ്യ വർദ്ധനയാണ് ശാസ്ത്രത്തെ കൂടുതൽ കണ്ടുപിടുത്തങ്ങളിലേക്ക് നയിക്കുന്നത് വികസനത്തിന്റെ ഓരോ പടവുകൾക്കു പിന്നിലും കാരണങ്ങളുണ്ടെന്നതാണ് സത്യം ഗുഹയിൽ വസിച്ചിരുന്നവരെ ഓല മേഞ്ഞ വീടിനെക്കുറിച്ചും തുടർന്ന് ഓട്, വാർപ്പ് , മാളികപ്പുരയും അതിലപ്പുറവും ചിന്തിപ്പിച്ചത് മനുഷ്യവർദ്ധന നിമിത്തമാണ്  

ഇസ്ലാം ആഗ്രഹിക്കുന്നത് മനുഷ്യവർദ്ധനയാണ് പ്രവാചകർ(സ) പറയുന്നു: 'ഭർത്താവിനോട് അമിത സ്നേഹമുള്ളവളേയും കൂടുതൽ പ്രസവിക്കുന്നവളേയും നിങ്ങൾ വിവാഹിക്കുക നിശ്ചയം മറ്റു സമുദായത്തെക്കാൾ എന്റെ സമുദായത്തെ നിങ്ങളെക്കൊണ്ട് ഞാൻ പെരുപ്പിച്ച് കാണിക്കും '(അബൂദാവൂദ്) 

'കന്യകത്വം നീങ്ങാത്തവളെ നിങ്ങൾ വിവാഹിക്കുക നിശ്ചയം അവളിൽ നിന്ന് ധാരാളം സന്താനങ്ങൾ നിങ്ങൾ ലഭിക്കും '(ബുഖാരി) 

നിർബന്ധിത സാഹചര്യങ്ങളിൽ താൽകാലിക നിയന്ത്രണമേ ഇസ്ലാം അനുവദിക്കുന്നുള്ളൂ ശാശ്വതമായി ഗർഭധാരണ ശേഷി ഹനിപ്പിക്കൽ ഇസ്ലാമിൽ വൻപാതകമാണ് 'ഗർഭധാരണ ശേഷി പൂർണമായി തടയൽ ഹറാമാണ് ഇക്കാര്യം ധാരാളം പണ്ഡിതന്മാരാൽ സ്ഥിരപ്പെട്ടിട്ടുണ്ട് (തുഹ്ഫ) 'ഗർഭധാരണ ശേഷി ഹനിപ്പിക്കൽ ഹറാമാണ് (ഫത്ഹുൽ ബാരി) 


പങ്കാളിയുടെ പങ്കപ്പാടുകൾ

വിരഹത്തിന്റെ കൈപ്പുനീർ കുടിക്കാൻ വിധിക്കപ്പെട്ടവരാണു പാവം ഗൾഫ് ഭാര്യമാർ ആധുനിക സൗകര്യങ്ങളുടെ പണി കഴിപ്പിച്ച മാളിക വീട്ടിലാണ് താമസമെങ്കിലും നീറുന്ന കദനക്കഥകളുമായി ഭർത്താവിന്റെ തിരിച്ചുവരവും കാത്ത് നാളുകളെണ്ണി കഴിയുകയാണവർ മധുവിധുവിന്റെ സുമോഹന നിമിഷങ്ങളെ മനസ്സിൽ താലോലിച്ചു നീറുന്ന വ്യഥകൾ മറക്കാനാവർ സാഹസപ്പെടുന്നു 

പെൺകുട്ടികൾ പ്രായപൂർത്തിയെത്തുന്നതോടെ തന്നെ വിവാഹിക്കാനെത്തുന്ന അബൂദാബിക്കാരന്റെ ചിത്രമാണ് മനം നിറയെ അടിച്ചു വീശുന്ന ഗൾഫ് പെർഫ്യൂമും  വിദേശകാറിൽ നഗരങ്ങൾ മുഴുക്കെ കറങ്ങലും ലീവ് കഴിഞ്ഞു ഗൾഫിലേക്കു പറക്കലും തനിക്കായി ഭർത്താവിന്റെ നിരന്തര ഫോണുകളും പെട്ടി നിറയെ ഗൾഫ് സാധനങ്ങളുമായുള്ള തിരിച്ചു വരവും സ്വപ്നം കണ്ടവർ വിവാഹത്തിലൂടെ ജീവിത ചത്വരത്തിലെത്തുമ്പോഴാണ് ഗൾഫ് ഭാര്യമാരുടെ നീറുന്ന കദനത്തിന്റെ ആഴമറിയുന്നത് 

വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം വീട്ടിൽ തങ്ങി ഭർത്താവ് തപിക്കുന്ന മരുഭൂമിയിലേക്ക് പറക്കുമ്പോൾ സ്നേഹ സുദൃഢമായ രണ്ടു ഹൃദയങ്ങൾ ധ്രുവീകരിക്കപ്പെടുകയാണ് ; ഒറ്റപ്പെടലിന്റെ നോവനുഭവിക്കുന്ന കൂട്ടിലകപ്പെട്ട പക്ഷികളെപ്പോലെ പിന്നീട് മനസ്സകത്തിൽ നെയ്തെടുത്ത സ്വപ്നങ്ങളോരോന്നും ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായി നൊമ്പരത്തിന്റെ നിഴൽ നിറഞ്ഞ നീണ്ടനാളുകൾ 

ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത് സ്നേഹനിധിയായ പങ്കാളിയുടെ സാദാ സാമീപ്യമാണ് ഇതില്ലാതെ വയർ നിറച്ചുണ്ണിയാലും എ.സി.  റൂമിൽ മയങ്ങിയാലും മനസ്സിന് വേണ്ടത്ര സമാധാനമുണ്ടായിക്കൊള്ളണമെന്നില്ല പ്രശസ്ത കവി എസ്.എം ജമീൽ വിരഹിണികളുടെ തരുണ നൊമ്പരത്തെ തന്റെ കവിതയിൽ ഇങ്ങനെ കോറിയിടുന്നു : 

മധുവിധുനാളുകൾ മനസ്സിൽ കുളിർക്കുന്നു 
മദനകിനാവുകൾ മാറോടണക്കുന്നു 
മലരണി രാത്രികൾ മഞ്ഞിൽ കുളിർക്കുന്നു 
മണിയറ കട്ടിലോ മാടിവിളിക്കുന്നു 
എങ്ങനെ ഞാനുറങ്ങും? കിടന്നാലും 
എങ്ങനെ ഉറക്കം വരും? ഉറങ്ങ്യാലും 
മധുവിധു പകർന്നിട്ട പുതു പുതു സ്വപ്നം കണ്ട് 
ഞെട്ടിയുണരും-തലയിണ കെട്ടിപ്പുണരും..... 
അന്നു നാം മധുരം നുകർന്നൊരീ മണിയറ 
ഇന്നു ഞാൻ പാർക്കും തടങ്കൽ തടവറ 
മണവാട്ടിയായ് വന്നു കയറിയൊരിപ്പുര 
മനോഹരങ്ങൾ കൊന്ന് കുഴിച്ചിട്ട കല്ലറ.....
 
വിരഹത്തിന്റെ ചിത്രം വരച്ച് ജമീലിന്റെ വരികൾ നീണ്ടുപോവുന്നു മധുവിധുവിന്റെ സുമോഹന നിമിഷങ്ങളെ കത്രിക്കാൻ വിധിക്കപ്പെട്ട പാവം ഹതഭാഗ്യരെക്കുറിച്ച് വേണ്ടത്ര ചർച്ച ചെയ്യപ്പെടുകയോ, പരിഹാരം കണ്ടെത്തുകയോ ചെയ്യുന്നില്ല 

തനിക്ക് ഇയാളെക്കാൾ നല്ലത് സൗന്ദര്യവും ജോലിയും സാമ്പത്തികാഭിവൃദ്ധിയൊന്നുമില്ലെങ്കിലും സദാസമീപ്യനായ ഭർത്താവായിരുന്നെന്ന് കൊതിക്കുന്ന എത്രയേറെ ഗൾഫ് ഭാര്യമാരുണ്ട് ഭർതൃ സമീപ്യ കൊതിയാണ് ഇത്രയൊക്കെ ഇവരെ ചിന്തിപ്പിക്കുന്നത്  
ഏകാന്തതയുടെ നോവ് സ്ത്രീ മാത്രമല്ല; പുരുഷനും അനുഭവിക്കുന്നുണ്ടെന്നതു  ന്യായം തന്നെ, പക്ഷെ, പുരുഷന് ഒരു പരിധിവരെ ഇതുപരിഹരിക്കാനാവും ഗൾഫിലെ കൂട്ടുകാരൊത്തുള്ള ജീവിതവും സിംഹസമയവും ജോലിയിൽ മുഴുകലുമാവുമ്പോൾ വിരഹ ചിന്തകൾ പുരുഷനെ കൂടുതൽ സ്വാധീനിക്കുന്നില്ല സ്ത്രീ മനസ്സുകൾ ലോലമാണെന്നതും ഗാർഹിക വൃത്തികൾ ആധുനികവൽക്കരിക്കപ്പെട്ടതിലൂടെ കൂടുതൽ ഒഴിവു സമയം ലഭിക്കുന്നതും കുടുംബ അയൽബന്ധക്കുറവും സ്ത്രീയിൽ വിരഹ ചിന്ത വർദ്ധിക്കാൻ കാരണമാവുന്നു  

ഖലീഫാ ഉമറിന്റെ ഭരണകാലം പ്രജകളുടെ ദുഃഖമറിയാൻ രാത്രി ഉലാത്തുകയാണ് ഖലീഫയുടെ ശ്രദ്ധയിലതുപെട്ടു 'തൊട്ടടുത്ത വീട്ടിൽ നിന്നും വിരഹ നൊമ്പര ശ്ലോകത്തിന്റെ പെൺശബ്ദം '  ഖലീഫ ചെവികൾ കൂർപ്പിച്ചു : 'എന്താണവൾ പാടുന്നത് ?' 

'ഓ.... എന്തൊരു ദീർഘമുള്ള രാത്രി  
എന്നോടൊപ്പം മണിയറ പങ്കിടാൻ പ്രിയതോഴനടുത്തില്ല 
സ്രഷ്ടാവിനെ ഞാൻ ഭയക്കുന്നു അവന്റെ ശിക്ഷയേയും 
എന്റെ മണവാളനെ ഞാൻ ആദരിക്കുകയും ചെയ്യുന്നു 
ഇതില്ലായിരുന്നുവെങ്കിൽ സുമുഖന്മാരാൽ ഈ കട്ടിൽ ചലിക്കുമായിരുന്നു ' 

ഖലീഫ വീട്ടിലെത്തി മകളോട് ചോദിച്ചു 'ഒരു സ്ത്രീക്ക് ഭർത്താവിന്റെ അഭാവം എത്രനാൾ സഹിക്കാനാവും?' 

മകൾ: നാലു മാസം 

ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചു 'ഇനി മുതൽ ഒരാളും ഭാര്യമാരെ പിരിഞ്ഞ് നാലു മാസത്തിലധികം എവിടേക്കും പോവരുത് ആ സ്ത്രീയുടെ ഭർത്താവിനെ ആളെ അയച്ചു വരുത്തുകയും ചെയ്തു (ഇആനത്ത്) 

ഗൾഫുകാരുടെ ഭാര്യമാരനുഭവിക്കുന്ന മാനസിക പ്രശനങ്ങളാണ് സിൻഡ്രോം, വിഷാദം, ഹിസ്റ്റീരിയ, സൈക്കോസൊമാറ്റിക് തുടങ്ങിയവ വൈകാരികത മൂലം മനോനിയന്ത്രണം നഷ്ടപ്പെടുന്ന മനസ്സിന്റെ ക്ഷുബ്ധാവസ്ഥയാണിത് മാനസിക രോഗ വിദഗ്ധരെയും ഡോക്ടർമാരെയും നിരന്തരം സമീപിക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത് ഇത്തരം  മാനസിക പ്രശ്നങ്ങളാണ്
  
വീട്ടു പുതിയാപ്പിളാ സമ്പ്രദായം ഗൾഫ് ഭാര്യമാരിലാണ് ഏറെ അർത്ഥമാവുന്നത് ഭർതൃ ഭവനത്തിലേക്കാളേറെ സുരക്ഷയും സ്വാതന്ത്ര്യവും ജീവിതാദ്യം തൊട്ടേ പരിചിതമായ സ്വഭവനത്തിലവർക്ക് ലഭിക്കുന്നുണ്ട് ഇത്തരം അവസ്ഥയിൽ വിരഹനൊമ്പരം നല്ലൊരളവോളം കുറഞ്ഞു കാണുന്നു 

ഭർതൃ വീട്ടിലെ പീഡനങ്ങളും അവളെക്കുറിച്ചു ഭർത്താവിനു ലഭിക്കുന്ന ഏഷണി നിറഞ്ഞ ഊമ മെസ്സേജുകളും ചിലരെ ആത്മഹത്യകളിൽ വരെ എത്തിക്കാറുണ്ട് ഒന്നു പുറത്തിറങ്ങിയാൽ പോലും സംശയത്തോടെ വീക്ഷിക്കുന്ന കണ്ണുകളും ഈ അഭാവാവസ്ഥയിൽ അവൾ തനിക്ക് പെട്ടെന്ന് വഴിപ്പെടുമെന്ന് കരുതി നിരന്തരം ശല്യപ്പെടുത്തുന്ന കാമവെറിയന്മാരും അവരുടെ ഉറക്കം കെടുത്തുന്നു അധിക ഭാര്യമാരും തന്റെ ചാരിത്ര്യത്തിൽ തികഞ്ഞ ബോധവതികൾ തന്നെയാണ്  

ഓരോ പ്രവാസിമാരും (അവരുടെ പങ്കപ്പാടുകൾ വിസ്മരിക്കുന്നില്ല) നിർബന്ധം ചില കാര്യങ്ങൾ ഓർത്തിരിക്കണം തുടർച്ചയായി നാലും അഞ്ചും വർഷം ഗൾഫിൽ തങ്ങുന്നതിനു പകരം ഇടക്കിടെ കുടുംബത്തിൽ വന്ന് സന്തോഷം പങ്കിടുകയും വേണം ജമീലിന്റെ വരികൾ ഇങ്ങനെ അവസാനിക്കുന്നു  

മരീക്കോള മീ നിധികാക്കും ഞാനെങ്കിലും 
മലക്കല്ല ഞാൻ പെണ്ണെന്നോർക്കണം നിങ്ങളും 


മാതൃത്വം പാവനം

ഉമ്മ, സ്നേഹത്തിന്റെ പര്യായമാണ്; കരുണയുടെ ഉദാഹരണമാണ് വാത്സല്യത്തിന്റെ പിടികിട്ടാത്ത രഹസ്യവും ഉമ്മയെ വർണിക്കാത്ത കവികളില്ല വിഷയീഭവിക്കാത്ത കാഥകൃത്തുക്കളില്ല എന്തും പണം കൊടുത്ത് വാങ്ങാം പക്ഷേ ഉമ്മയെന്ന രണ്ടക്ഷരം വൈദേശികന്റെ കമ്പോളത്തിൽ പോലും ലഭ്യമല്ല ലോകത്തിന് ഇരുളിൽ നിന്ന് മോചനം നൽകിയ തോമസ് ആൽവാ എഡിസനും പ്രപഞ്ചത്തെ പാരമ്യതയിലേക്ക് തള്ളിവിട്ട മറ്റു ധിഷണാശാലികളും വിദ്യാവിചക്ഷണരും കവികളും കവയത്രികളുമെല്ലാം ഏതോ ഒരുമ്മയുടെ ഒരു ചാൺ വയറിന്റെ വിസ്മയിപ്പിക്കുന്ന സംഭാവനകളാണ് ഉമ്മയില്ലെങ്കിൽ? 

തിരുനബി(സ) ഉൽഘോഷിച്ചു: 'ഉമ്മയുടെ കാലടിക്കു കീഴിൽ സ്വർഗമുണ്ടെന്ന്

ഖലീൽ ജിബ്രാൻ പറഞ്ഞു: പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ രണ്ടക്ഷരം ഏതെന്ന് എന്നോട് ഏത് സമയത്ത് ആരു ചോദിച്ചാലും ഞാൻ പറയും ഉമ്മ
  
ഉമ്മക്ക് കഥപറയാനുണ്ട് ത്യാഗത്തിന്റെ കഥ അതുല്യ കഥ പത്തു മാസം ഗർഭം ചുമന്ന് വേദന സഹിച്ച് പ്രസവിച്ചു പാലൂട്ടി താരാട്ടി നിലത്തു വെച്ചാൽ ഉറുമ്പരിക്കും തലയിൽ വെച്ചാൽ പേനരിക്കും എന്നു കരുതി അകക്കണ്ണുകൊണ്ട് നോക്കി വളർത്തി , ഉറക്കമൊഴിച്ച എത്രയേറെ രാത്രികൾ കുടുംബവും നാടും ഒന്നടങ്കം നിദ്രാദേവിയെ പുണർന്നാലും ആകുലതയുടെയും ഭയപ്പാടിന്റെയും ആ കൺപോളകൾ അടയാറില്ല തൊട്ടപ്പുറത്ത് ഇളകിയാടുന്ന ഇളംതെന്നലിന്റെ വതനചാരുതയിലാണത് ഇടക്കിടെ വാരിപ്പുണർന്ന് മുത്തം വെക്കുന്നു കിന്നരിക്കുന്നു കുശലം പറയുന്നു ചെറിയ ഒരു ജലദോശം പോലും ആ മനതലങ്ങളിൽ പാടു വീഴ്ത്തിയിട്ടുണ്ടാവും 

ആ കുഞ്ഞിളം കുസുമത്തിന്റെ പാൽകോവ കാട്ടിയ പാൽ നില അതാണ് എന്നും ഉമ്മയുടെ ആഗ്രഹം ആയിരം പോറ്റുമ്മമാർ ഒന്നിച്ചാലും ഒരു പെറ്റുമ്മയാവില്ലെന്ന കവിഭാഷ്യം ഏറെ പ്രോജ്വലനമാണ് ദൈവ കരുണകണികകളിലെ ഒന്നായി ഉമ്മയെ നമുക്ക് പരിചിതമാക്കാം
 ഉമ്മയോടുള്ള കടപ്പാട് വാക്കിലും വരിയിലും ഒതുങ്ങുന്നതല്ല

മാതാപിതാക്കളോട് 'ഛെ' എന്നു പോലും പറയരുതെന്നാണ് ഖുർആന്റെ ഭാഷ്യം ഇന്ന് മാതാപിതാക്കൾ ശാപമാണ് ആധുനിക വൽക്കരണത്തിന്റെ പാശ്ചാത്യൻ സംസ്കാര വാഹക സന്തതികളായി യുവ തലമുറ മാറിയിരിക്കുന്നു നൊന്ത് പെറ്റ മാതാവിന് ശവപ്പറമ്പൊരുക്കുന്നവരും  സ്വഭവനത്തിൽ നിന്ന് ആട്ടിയിറക്കി അവരെ വൃദ്ധസദനത്തിൽ പാർപ്പിക്കുന്നവരും കുറവല്ല ഒരു കാലത്ത് പാശ്ചാത്യൻ ദുർസംസ്കാരമായി കേരള ധാർമ്മിക മൂല്യങ്ങൾ പരിജയപ്പെടുത്തിയിരുന്ന വൃദ്ധസദനങ്ങൾ ഇന്ന് നമ്മുടെ അനുഗ്രഹമായാണ് പലരും കാണുന്നത് 

വേണം വൃദ്ധസദനങ്ങൾ എന്ന ശീർഷകം സനാദന സംസ്കൃതിയുടെ താഴ് വേരുകളിലാണ് ചെന്ന് തറക്കുന്നത് വൃദ്ധസദനങ്ങളില്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കുന്നതിനു പകരം കാലിക പരിണാമത്തിൽ കണ്ണുവെക്കുന്നത് എത്രത്തോളം ക്രൂരമാണ് വൃദ്ധകളെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും  ആണിക്കല്ലായി കാണാനുള്ള ധാർമ്മിക ബോധനമാണ് പാശം പൊട്ടിയ യുവതലമുറക്ക് നാം നൽകേണ്ടത് 

ഒട്ടേറെ പരീക്ഷണങ്ങൾക്കും പ്രാരാബ്ധങ്ങൾക്കും വെല്ലുവിളികൾക്കും മുഖവും കാതും കൊടുത്ത് വാർദ്ധക്യപടിയിൽ ഓടിക്കയറിയ ഓരോ വൃദ്ധരും ആഗ്രഹിക്കുന്നത് സ്വകുടുംബത്തോടൊപ്പമുള്ള സ്വസ്ഥമായ ജീവിതം മാത്രമാണ് സ്വസ്ഥമായൊരു ജീവിതം വൃദ്ധസദനത്തിലാർക്കുമില്ല,. കഴിഞ്ഞുപോയ നല്ല നാളുകളോർത്ത് ചുടുനിണം പൊയിക്കുന്നവരാണ് വൃദ്ധസദനത്തിലെ അന്തേവാസികൾ ജീവിത പ്രയാണത്തിൽ അറിയാതെ രൂഢമായ ധാർമ്മിക കണികകളാണ് വളഞ്ഞ വഴിക്കവരെ ചിന്തിപ്പിക്കാതെ ദൈവവഴിയിൽ കണ്ണടക്കാനവരെ കൊതിപ്പിക്കുന്നത് 

മക്കളെ വിശ്വസിച്ച് ഉള്ളതെല്ലാം അവർക്ക് തീറെഴുതി കൊടുത്ത് അവസാനം വിരൽ കടിക്കുന്ന വൃദ്ധർ അനേകമുണ്ട് എന്തിനും ഒരാശ്രയം ആവശ്യമായിവരുന്ന ജീവിതത്തിന്റെ ദശാസന്ത്യയിൽ അന്യന്റെ യാന്ത്രിക കരുണക്ക് കൈകൂപേണ്ട വിധിയുടെ ദുർമുഖം പിതാവിന്റെ മനങ്ങൾ താങ്ങാനാവില്ല ഓർക്കുക അടുത്ത ഊഴം നമ്മുടേതാണെന്ന് 
നിറം പിടിപ്പിച്ച കഥകൾക്കും കവിതകൾക്കും കാതോർക്കുന്ന കുരുന്നു ഭാവങ്ങളെ ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും ആരുണ്ട്? 

ഓട് മേഞ്ഞ തറവാട് വീടിന്റെ തിണ്ണയിൽ കാൽ നീട്ടിയിരുന്ന് പേരമക്കളോട് കുശലം പറഞ്ഞ് ജീവിതമാഘോഷിക്കുന്ന പഴയ തലമുറ തിരോഭവിച്ച കാലത്തിന്റെ ഓർമകൾ മാത്രമാണ് വൃദ്ധസദനമെന്ന ദുർഭൂതമാണ് ഈ അവസ്ഥകളെ കൊന്ന് കുഴിച്ചുമൂടിയത് ജീവിതത്തിന്റെ ആധുനിക വൽക്കരണം നെറികേടിന്റെ നെറുകയെ ലക്ഷ്യം വെച്ചാണ് ഗമിച്ചുകൊണ്ടിരിക്കുന്നത് 

വൃദ്ധസദനങ്ങളിലധികവും കാണപ്പെടുന്നത് അമുസ്ലിംകളെയാണ് ധാർമ്മിക ബോധത്തിന്റെ അപര്യാപ്തതയാണ് വൃദ്ധസദനങ്ങൾ വിരൽചൂണ്ടുന്നത് ഭൗതിക വിദ്യയെ മാത്രം കാമിക്കുന്നതിൽ മുസ്ലിംകളും ആനന്ദം കണ്ടെത്തുമ്പോൾ വരുംകാലങ്ങളിൽ സദനങ്ങളിലെ മുസ്ലിം നിരക്ക് വർദ്ധിക്കാനാണ് സാധ്യത ജീവിത സുഖം മാത്രം സ്വപ്നം കണ്ട് ഒരു വഴിക്കു മാത്രം നാം കണ്ണുവെക്കുമ്പോൾ സന്താനങ്ങൾ ഇഹത്തിലും പരത്തിലും ഉപകാരമില്ലാതാവുന്നതിനു പുറമെ രണ്ടു ജീവിതത്തിലും ഉപദ്രവമായി മാറുന്നു 

മതപരമായി വിദ്യ അഭ്യസിപ്പിക്കൽ ഓരോ സ്ത്രീ-പുരുഷന്റെയും നിർബന്ധ ബാധ്യതയാണെന്ന ബോധം നമ്മിലുണ്ടാവട്ടെ 

ചിറക് മുളച്ച് പറക്കാനുള്ള പ്രാപ്തിയെത്തുമ്പോൾ മാതാപിതാക്കളെ തിരസ്കരിക്കുന്നത് എത്രത്തോളം ക്രൂരമാണ് ജീവിതത്തിന്റെ നാൾവഴിയിൽ കാലചക്രം വരുത്തിവെച്ച ആ മാതൃമുഖത്തിലെ വാർദ്ധക്യ പാടുകൾ നിന്നെ പുച്ചിക്കുന്നുവോ....? ആ വിടവ് വീണ വാർദ്ധക്യ പല്ലുകൾ നിന്നെ അലോസരപ്പെടുത്തുന്നുവോ....? എങ്കിൽ തിരോഭവിച്ച കാലത്തിന്റെ ഏടുകൾ നിവർത്തി ഒന്ന് വായിച്ചു നോക്കൂ നിന്റെ ഉമ്മ സർവ്വതും സമർപ്പിച്ചത് നിനക്കുവേണ്ടി മാത്രം നിന്റെ ഭാവി ഭാസുരതമായിരുന്നില്ലെ ഉമ്മയുടെ ജീവിത മോഹം? 

നിന്റെ വിജയ ത്യാഗത്തിന് ഉമ്മയുടേതിന്റെ പകുതി സമർപ്പണം പോലും ഉപ്പയിൽ വായിക്കാൻ കഴിഞ്ഞു കൊള്ളണമെന്നില്ല അതുകൊണ്ട് നിന്റെ ഉപ്പയെക്കാളേറെ കടപ്പാടും ഉമ്മയോട് തന്നെ തിരുനബി (സ) യോടൊരാൾ വന്നു ചോദിച്ചു: 'നബിയേ, ഞാൻ ഏറ്റവും കൂടുതൽ നന്മ ചെയ്യേണ്ടത് ആർക്കാണ്? തങ്ങൾ പറഞ്ഞു, നിന്റെ ഉമ്മാക്ക്, പിന്നെ ആർക്ക്? 

നിന്റെ ഉമ്മാക്ക് 

പിന്നെ ആർക്ക്? 

നിന്റെ ഉമ്മാക്ക്
  
നാലാംതവണ തങ്ങൾ പറഞ്ഞു നിന്റെ ഉപ്പാക്ക് 

പോർക്കളത്തിലേക്കിറങ്ങി ശത്രുസേനയുമായി യുദ്ധം ചെയ്യുന്നതിനേക്കാളേറെ പുണ്യമാണ് മാതാവിന്റെ പരിചരണത്തിനെന്ന് നബി തങ്ങൾ (സ്വ) മറ്റൊരു ഹദീസിലൂടെ പറയുന്നു.


പ്രസവം ഒരു പ്രശ്നമോ?

ലോകോൽപത്തിയോളം പഴക്കമുള്ള പ്രതിഭാസമാണ് പ്രസവം മനുഷ്യരെപ്പോലെ മറ്റു ജീവികളും സന്താനോൽപ്പാദനം നടത്തുന്നു ഒറ്റ പ്രസവത്തിൽ തന്നെ ധാരാളം ജന്മം നൽകുന്ന ജീവികളുമുണ്ട് അവ ഗർഭം ധരിക്കുന്നു സമയമാവുമ്പോൾ പ്രസവിക്കുകയും ചെയ്യുന്നു ഇതൊരു പ്രതിഭാസമായി തുടരുകയാണ് 

ആശുപത്രികളും ആധുനിക സൗകര്യങ്ങളും രംഗത്തെത്തിയതോടെ മനുഷ്യ പ്രസവം സിസേറിയന് വഴിമാറി ഗർഭാരംഭത്തിലെ ഛർദ്ദിയും ക്ഷീണവും തളർച്ചയും കാണുന്നതോടെ തുടങ്ങും ഡോക്ടറെ സമീപിക്കാൻ ഒമ്പതു മാസം വരെ മുടങ്ങാതെ ചെക്കപ്പ് നടത്തി പത്താം മാസം സിസേറിയൻ വഴി പ്രസവവും 

പതിനായിരങ്ങളാണ് ആശുപത്രി അധികൃതർ ഓരോ പ്രസവത്തിനും ഈടാക്കുന്നത് പ്രസവം ഇന്നൊരു വ്യവസായമായി മാറിയിരിക്കുന്നു ആവശ്യത്തിനും അനാവശ്യത്തിനും രോഗികളെ മതിവരുവോളം അവർ ചെയ്യുകയാണ് സുഖ പ്രസവങ്ങൾക്ക് 3000 തൊട്ട് മുകളിലും സിസേറിയന് 10000 ത്തിനു മുകളിലുമാണ് അധികവും ചെലവ് വരുന്നത് ഒമ്പതു മാസമാവുമ്പോഴേ ഒഴിഞ്ഞു കിടക്കുന്ന ബെഡ് നോക്കി ഡോക്ടർ പറയും: 'അൽപം കോംപ്ലിക്കേറ്റാണ് അഡ്മിറ്റാവണമെന്ന് ' രോഗമില്ലെങ്കിൽ പോലും ഡോക്ടറെ സമീപിച്ചാലും മരുന്നും ഗുളികയും എഴുതുകയാണ് പതിവ് 

അമിത മരുന്നുപയോഗം, എക്സറേ, സ്കാനിംഗ് എന്നിവ ക്രമേണ പല രോഗങ്ങളുമായി പരിണമിക്കുന്നു പലപ്പോഴും രണ്ടും മൂന്നും സിസേറിയന് വിധേയമായവർക്ക് പ്രസവം നിർത്തേണ്ട ഗതികേടാണുണ്ടാവുന്നത് നഗരത്തിരെ മലിന വായു, ആശുപത്രിയിലെ കൊതുകു പ്രാണികൾ, ക്രിത്രിമ ഭക്ഷണം എന്നിവ ഗർഭിണിക്ക് ഒട്ടും ഭൂഷണമല്ല വടി കൊടുത്ത് അടി വാങ്ങുന്ന പ്രവണതയാണ് ആശുപത്രി ഉപാസകർ ചെയ്യുന്നത് നിർബന്ധിത സാഹചര്യത്തിൽ ഡോക്ടറെ കാണിക്കേണ്ട എന്നല്ല പ്രസവം ആശുപത്രിയിൽ വെച്ചേ നടത്തൂ എന്ന ചിന്താഗതി ശരിയല്ല 

കേരളത്തിൽ സിസേറിയൻ ക്രമാതീതം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് ഓരോ മണിക്കൂറിലും 160ഓളം സിസേറിൻ നടക്കുന്നുവെന്നാണ് കണക്ക് ഇതു സംബന്ധമായി ശാസ്ത്ര സാഹിത്യപരിഷത്ത് നടത്തിയ പഠനം ശ്രദ്ധേയമാണ്  '1987ൽ കേരളത്തിൽ നടന്ന പ്രസവങ്ങളിൽ പതിനൊന്ന് ശതമാനം മാത്രമായിരുന്നു സിസേറിയൻ 

എന്നാൽ 1996 ആയപ്പോഴേക്കും അത് 21 ശതമാനമായി വർദ്ധിച്ചു 98,99ലെ നാഷണൽ ഫാമിലെ ഹെൽത്ത് സർവ്വെ പ്രകാരം കേരളത്തിലെ നഗരങ്ങളിൽ മുപ്പത്തഞ്ച് ശതമാനവും ഗ്രാമങ്ങളിൽ 29 ശതമാനവും സിസേറിയനുകൾ നടന്നു ' (വനിത 2006 മാർച്ച്) 

പല സ്ത്രീകൾക്കും സിസേറിയൻ ഒരു അനുഗ്രഹമാണ് പേറ്റു നോവിന്റെ രുചിയറിയാൻ അവർക്കൊട്ടും താൽപര്യമില്ല ഒന്നുറങ്ങി എഴുന്നേൽക്കുന്ന ലാഘവത്തോടെ പ്രസവം നടക്കുമ്പോൾ എന്തിന് വേദന സഹിക്കണം? 'ഞാൻ മൂന്നു പെറ്റു മൂന്നും സിസേറിയൻ ' ഇന്നത്തെ മാതാക്കളുടെ അഹങ്കാരത്തോടെയുള്ള സംസാരമാണിത് അനസ്തേഷ്യയും സിസേറിയനും രംഗത്തെത്തുന്നതിനു മുമ്പ് പ്രസവത്തിന്റെ കഠിന നോവറിഞ്ഞ ഒരു തലമുറ കഴിഞ്ഞ് പോയി വേദനയാൽ പിടയുന്ന അവർക്ക് ചുറ്റുമിരുന്ന്  മാല മൗലിദുകൾ ചൊല്ലാറാണ് പതിവ് ശ്രുതി മധുരമാലയുടെ ഈരടികൾ കേൾക്കുമ്പോൾ ഗർഭിണിക്ക് ആശ്വാസം ലഭിക്കുന്നു  

വേദന സഹിച്ച് പ്രസവിക്കണം, എന്നാലേ കുഞ്ഞുങ്ങളോട് വേണ്ടത്ര സ്നേഹമുണ്ടാവൂ 'പേറ്റു നോവിൽ അവാച്യ സ്നേഹം ഒളിഞ്ഞിരിക്കുന്നു ' പ്ലാനിംഗിന് പ്രസവ ഭയവും ചെറിയ ഒരളവോളം കാരണമാവുന്നുണ്ടെന്നതാണ് സത്യം പ്രശസ്ത ചിന്തകൻ സിൽവെ സ്റ്റൻ പറയുന്നു : സന്താനങ്ങളെ ഉപേക്ഷിക്കലും നിഷ്കരുണം കൊലപ്പെടുത്തലും പുതുമയല്ലാതായിരിക്കുന്ന ഇക്കാലത്ത് മാതൃ പുത്ര ബന്ധങ്ങൾ ശിഥിലമായതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ടതില്ല ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകാൻ നഗരങ്ങൾ തൊറും അമ്മതൊട്ടിൽ സൗകര്യം കൂടി ഉണ്ടാവുമ്പോൾ ഇതിന് സജീവത കൂടുന്നു 

പ്രസവിച്ച ഉടനെ കുഞ്ഞിന്റെ വലതു ചെവിയിൽ ബാങ്കും ഇടതു ചെവിയിൽ ഇഖാമത്തും കൊടുക്കൽ സ്വാലിഹീങ്ങളെ കൊണ്ട് മധുരം കൊടുപ്പിക്കലും പുണ്യമായി ഇസ്ലാം കാണുന്നു എന്നാൽ ഇന്നത്തെ ആശുപത്രി പ്രസവങ്ങളിൽ പലപ്പോഴും ഇതിന് സൗകര്യം ലഭിക്കാറില്ല സ്വഹാബാക്കൾ കുഞ്ഞ് പിറന്നാൽ തിരുസന്നിധിയിലേക്ക് കൊണ്ടുപോവാറാണ് പതിവ് നബിതങ്ങൾ ഈത്തപ്പഴം, വായിലിട്ട് ചവച്ചരച്ച് അതിന്റെ നീര് വായിൽ വെച്ചുകൊടുക്കും ഇവരെല്ലാം പിന്നീട് പ്രഗത്ഭ സ്വഹാബിവര്യരായതാണ് ചരിത്രം  

പല അമുസ്ലിം ഹോസ്പിറ്റലുകളിലും അവരുടെ മതാചാര ചടങ്ങുകൾക്കു ശേഷമാണ് കുഞ്ഞിനെ ബന്ധുക്കൾക്ക് നൽകുന്നത് ഒരെ സമയം ധാരാളം പ്രസവം നടക്കുന്ന ഹോസ്പിറ്റലാണെങ്കിൽ തനിക്ക് ലഭിച്ച കുഞ്ഞ് തന്റേത് തന്നെയാണെന്ന് ഉറപ്പിച്ചു പറയാൻ ന്യായമെന്ത്? 
  

മുലപ്പാൽ മാഹാത്മ്യം 

ശിശുവിന് അനുയോജ്യ ഭക്ഷണം മുലപ്പാലാണ് മറ്റു ശിശു ഭക്ഷണങ്ങളേക്കാൾ പ്രോട്ടീൻ, അന്നജം, ജലം, കൊഴുപ്പ്, വിറ്റാമിൻ, മിനറലുകൾ തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട് ശരിയായ അനുപാതത്തിലും പെട്ടെന്ന് ദഹിക്കും വിധത്തിലുമാണ് ഇവ ക്രമീകരിക്കപ്പെട്ടത് 

ലോബ്ല്യൂളുകൾ എന്ന ചെറുഗ്രന്ഥികളാണ് പാലുൽപ്പാദിപ്പിക്കുന്നത് ഗർഭാവസ്ഥയിൽ നാലു മാസം തികയുമ്പോഴേക്കും ലോബ്ല്യൂളുകൾ സജീവമായിരിക്കും ഇവിടെ നിന്നാണ് മുലയിലേക്ക് പാലൊഴുകുന്നത്  
പ്രസവിച്ച ഉടനെ കുഞ്ഞിനെ മുലയൂട്ടണം പ്രോട്ടീൻ അളവ് കൂടുതലുള്ള കൊളസ്ട്രം (Colostrum) എന്ന മഞ്ഞപ്പാലാണ് പ്രസവിച്ച് നാലഞ്ച് ദിവസം മുലയിലൂറുക ഇത് കുഞ്ഞിന് രോഗ പ്രതിരോധവും കാഴ്ചശക്തിയും നൽകുന്നു 

ചിലർ കൊളസ്ട്രം കുഞ്ഞുങ്ങൾക്കു നൽകാതെ പിഴിഞ്ഞുകളയാറുണ്ട് നിറവ്യത്യാസമാവാം ഇതിനു കാരണം കുഞ്ഞുങ്ങൾക്കിത് നൽകൽ മാതാവിന്റെ ബാധ്യതയാണെന്നാണ് ഇസ്ലാമിന്റെ ശാസന 'പ്രസവിച്ച് ആദ്യ ദിവസങ്ങളിലുണ്ടാവുന്ന പാൽ (കൊളസ്ട്രം) ശിശുവിനെ കുടിപ്പിക്കൽ മാതാവിന്റെ ബാധ്യതയാണ് കുറച്ചു ദിവസമേ അതുണ്ടാവുകയുള്ളൂ ഇതു കൊടുത്തില്ലെങ്കിൽ കുട്ടി മരണപ്പെടാൻ പോലും സാധ്യതയുണ്ട് (മഹല്ലി)  

പ്രസവിച്ച ഉടനെ കുഞ്ഞിനു മുലയൂട്ടണം സിസേറിയൻ പ്രസവമാണെങ്കിൽ പോലും നാലു മണിക്കൂറിലധികം വൈകരുതെന്നാണ് വൈദ്യശാസ്ത്രം പറയുന്നത് 

ഇടക്കിടെയുള്ള മുലയൂട്ടൽ പാലുൽപ്പാദനം വർദ്ധിപ്പിക്കും പ്രസവത്തോടനുബന്ധിച്ച് മാതാവിനുണ്ടാവുന്ന രക്തസ്രാവം തടയുകയും ചെയ്യും രണ്ടു മാസം കഴിയും വരെ രണ്ടു മണിക്കൂർ ഇടവിട്ടും ശേഷം നാലു മണിക്കൂർ ഇടവിട്ടുമാണ് മുല നൽകേണ്ടത് മുലയൂട്ടൽ രണ്ടു വർഷം വരെ തുടരുകയും വേണം 

'മാതാക്കൾ പൂർണമായ രണ്ടു വർഷം കുഞ്ഞുങ്ങൾക്ക് മുല നൽകട്ടെ (ഖുർആൻ : അൽ ബഖറ: 233) 

'ഭാര്യ ഭർത്താക്കന്മാർ അകാരണമായി രണ്ടു വയസ്സിനു മുമ്പ് കുട്ടിയുടെ മുലകുടി നിർത്താൻ പാടില്ല രണ്ടു പേർക്കും ഈ വിഷയത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ ശിശുവിന് നല്ലതേതെന്ന് മനസ്സിലാക്കി പ്രവർത്തിക്കുകയാണ് വേണ്ടത് മാതാവ് രോഗിയോ ഗർഭിണിയോ ആണെങ്കിൽ മുലകുടി നിർത്താവുന്നതുമാണ്(തുഹ്ഫ) 

ഇസ്ലാം മുലകുടി രണ്ടുവർഷമായി കണക്കാക്കിയതിൽ ശാസ്ത്രീയതയുണ്ട് രണ്ടു വർഷത്തിനു ശേഷം കുടിക്കുന്ന കുട്ടികളിൽ ബുദ്ധി മാന്ദ്യം സംഭവിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു 

മുലപ്പാൽ കഴിക്കുന്ന കുട്ടികളിൽ മലബന്ധമുണ്ടാവാനുള്ള സാധ്യത കുറവാണ് ശിശുവിന് ആരോഗ്യമുള്ളതും നിരയൊത്തതുമായ പല്ലുകൾ വളരാൻ മുലയൂട്ടൽ ഉപകരിക്കും 

അമേരിക്കയിലെ 'ജോൺ ഹോപ്പ് കിൻസ് ' സ്കൂൾ ഓഫ് പബ്ലിക്കിൽ നടന്ന പഠനത്തിൽ ഇക്കാര്യം തെളിഞ്ഞിട്ടുണ്ട് കൂടാതെ കന്നി പ്രസവാനന്തരം അമ്മമാർക്കുണ്ടാവുന്ന ശരീരഭാരം മുലയൂട്ടൽ മൂലം കുറയുമെന്ന് കാലിഫോർണിയയിൽ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു 

മുലയൂട്ടൽ സ്തനാർബുദവും സ്തന വീക്കവും ഇല്ലായ്മ ചെയ്യാൻ പര്യാപ്തമാണ് കുകളിലെ ട്യൂമറിന് കാരണമാവുന്ന അണുബാധ നശിപ്പിക്കാൻ മുലയൂട്ടൽ ഉപകരിക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ മുലയൂട്ടൽ സംബന്ധമായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു 

അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ദൃഢമാക്കാനും കുഞ്ഞിന്റെ സ്വഭാവ സംസ്കരണത്തിനും മുലപ്പാൽ അത്യുത്തമമാണ് ഡോ: ശുവ്വറാവു പറയുന്നു: 'മുലപ്പാൽ അമൃതമാണ് കുട്ടികളുടെ മാനസിക പരിണാമങ്ങളെ അത് നിയന്ത്രിക്കുന്നു മാനസിക ശാരീരിക വളർച്ചക്കുള്ള ദിവ്യൗഷധമാണിത് ആധുനിക ശാസ്ത്രത്തിന് ഇനിയും കണ്ടെത്താനാവാത്ത ധാരാളം മൂലകങ്ങൾ അടങ്ങിയിട്ടുള്ള മുലപ്പാലിനു തുല്യം മറ്റൊന്നില്ല  

ജീവിതത്തിരക്കിനിടയിൽ കുഞ്ഞുങ്ങളെ മുലയൂട്ടാൻ മറക്കുന്ന ചില ഉമ്മമാരുണ്ട് കുഞ്ഞിനെ ആയമാരെ ഏൽപ്പിച്ച് അതിരാവിലെ ജോലിക്കായ് വീടു വിടുന്ന പല അമ്മമാരും ഏറെ വൈകിയാവും തിരിച്ചെത്തുക മാതാവിൽ നിന്നവകാശപ്പെട്ട സ്നേഹമുത്തങ്ങളും ലാളനകളും അമ്മിഞ്ഞപാലും പാവം കുരുന്നിനിവിടെ അന്യമാവുന്നു 

ഒരു പക്ഷേ, കുഞ്ഞ് തന്റെ അമ്മയെ തന്നെ കാണുന്നത് ആഴ്ചയിലോ മറ്റോ ലഭിക്കുന്ന ഒഴിവു ദിവസങ്ങളിലായിരിക്കും അവശേഷിക്കുന്ന നാളുകളത്രയും ക്രിത്രിമ ബേബി ഫുഡും കപട സ്നേഹവുമാണ് കുഞ്ഞിന് കുഞ്ഞുങ്ങളോടുള്ള ഈ കൊടും പാതകത്തിന്റെ പ്രത്യാഘാതം ഉമ്മമാർ തന്നെ അനുഭവിക്കേണ്ടിവരും മാതൃസ്നേഹം ലഭിക്കാതെ വളരുന്ന കുഞ്ഞുങ്ങളിൽ അക്രമവാസനയും കോപവും സ്നേഹമില്ലായ്മയും കണ്ടുവരുന്നതായി പഠനങ്ങൾ വിലയിരുത്തുന്നു 

അമേരിക്കൻ ശാസ്ത്രജ്ഞർ ഏതാനും കാട്ടുകുരങ്ങന്മാരെ പിടിച്ച് കുഞ്ഞുങ്ങൾക്ക് അമ്മിഞ്ഞപ്പാൽ നൽകാതെ ക്രിത്രിമാഹാരം നൽകി വളർത്തി രണ്ടു വർഷത്തിനുശേഷം അവയെ വിട്ടയച്ചപ്പോൾ പരസ്പരം കോപത്തോടും വിദ്വേഷത്തോടും പെരുമാറുന്നതായി കണ്ടെത്തി മനുഷ്യ സ്വഭാവവും ഇതിൽ നിന്നൊട്ടും വ്യത്യസ്തമല്ലെന്നവർ അഭിപ്രായപ്പെട്ടു 

ജർമ്മൻ പട്ടാളത്തിൽ സുന്ദരന്മാരെ റിക്രൂട്ട് ചെയ്യാൻ അഡോൾഫ് ഹിറ്റ്ലർ ജർമനിയിലെ അനേകം സുന്ദരന്മാരെയും സുന്ദരിമാരെയും പിടിച്ച് വിവാഹം കഴിപ്പിച്ചു അവരിൽ നിന്നും വിരിത്തിറങ്ങി സുന്ദര കുസുമങ്ങളെ ഹിറ്റ്ലർ ഏറ്റെടുത്തു വളർത്തി മാതൃ സ്നേഹം എന്തെന്നറിയാതെ വളർന്ന ഈ കുട്ടികളിൽ ഒന്നിനെപ്പോലും സൈന്യത്തിലെടുക്കാനായില്ല കാരണം ഇവരെല്ലാം ഒരുതരം ഭ്രാന്തൻ സ്വഭാവക്കാരായിരുന്നു
 
മുലപ്പാലിന്റെ വൈശിഷ്ട്യത മനസ്സിലാക്കിയിട്ടും ഫാഷന്റെ പേരിൽ അത് തടയുന്ന ചിലരുണ്ട് ക്രിത്രിമാഹാരം നൽകി കുഞ്ഞുങ്ങളെ അമൂൽ ബോയിയൂം ഗേളുമാക്കാനാണവർക്ക് താൽപര്യം മുലയൂട്ടൽ മൂലം സൗന്ദര്യം കുറയുമെന്ന ധാരണ ചിലർക്കുണ്ട് ഇത് മൗഢ്യമാണ് കുഞ്ഞിന് ആരോഗ്യം ആഗ്രഹിക്കുന്ന അമ്മമാരിൽ കൃത്രിമാഹാരം നൽകാതെ രണ്ടു വർഷം മുലപ്പാൽ നൽകട്ടെ.


ചേലാകർമ്മത്തിന്റെ ശാസ്ത്രീയത 

ചേലാകർമ്മത്തിന് സുന്നത്ത് കർമ്മം മാർഗ്ഗം എന്നെല്ലാം പേരുകളുണ്ട് ലിംഗാഗ്ര ചർമ്മത്തിലെ തൊലി അൽപം മുറിച്ചുമാറ്റലാണിത് അറബിയിൽ ഇതിന് 'ഖിതാൻ' എന്ന് പറയുന്നു 

ഇമാം ശാഫിഈ, ഇമാം മാലികീ, ഇമാം അഹ്മദുബ്നു ഹമ്പൽ (റ) തുടങ്ങിയവർ ഇത് നിർബന്ധമാണെന്ന അഭിപ്രായക്കാരാണ്  'ഇത് ആൺകുട്ടികളിലും പെൺകുട്ടികളിലും നിർബന്ധമാണെന്നാണ് പ്രബല ശാഫിഈ കർമ്മ ശാസ്ത്രം പെൺകുട്ടികളിൽ സുന്നത്തേയുള്ളൂവെന്നും ഭൂരിഭാഗം പണ്ഡിതർ അഭിപ്രായപ്പെടുന്നു (തുഹ്ഫ) 

ഖലീലുല്ലാഹി ഇബ്റാഹീം നബിയുടെ ചര്യയിൽ പെട്ടതിനാലാണ് ഇതിന് സുന്നത്ത് കർമ്മമെന്ന പേരുവന്നത് എൺപതാം വയസ്സിലാണ് നബി ചേലാകർമ്മ വിധേയനായത് 

മുസ്ലിംകളും ജൂതന്മാരുമാണ് ഈ കർമ്മം ചെയ്യാറുള്ളത് ജൂതന്മാരെക്കാളേറെ മുസ്ലിംകൾ ഇതിന് പ്രാധാന്യം നൽകുന്നു 'വല്ലവനും വിശ്വാസിയായാൽ അവനെത്ര പ്രതാപിയാണെങ്കിലും ചേലകർമ്മം ചെയ്യപ്പെടട്ടെ (നബി വചനം) ചേലകർമ്മം ചെയ്യപ്പെടാത്തവനെ നിസ്കാരത്തിൽ ഇമാമാക്കാനോ സാക്ഷിക്കോ പറ്റില്ലെന്നാണ് പണ്ഡിതാഭിപ്രായം  

പല മതങ്ങളും വ്യക്തികളും ഇസ്ലാമിലെ ചേലകർമ്മത്തെ പരാമർശിച്ചിട്ടുണ്ട് മക്കയിൽ ഒരു പുതുനബി ആഗതനായെന്നറിഞ്ഞ ഹിർഖൽ രാജാവ് അദ്ദേഹം സത്യദൂതനാണോ എന്നറിയാൻ ചേലകർമ്മം ചെയ്യപ്പെട്ടയാളാണോ എന്നേന്വേഷിക്കുകയായിരുന്നു ആണെന്നറിഞ്ഞപ്പോൾ സത്യദൂതനാണെന്ന് വിലയിരുത്തി 

വ്യാസമഹർഷിയുടെ അഷ്ടദശ പുരാണങ്ങളിലൊന്നായ ഭവിഷ്യൽ പുരാണം പ്രതിസർഗ്ഗ ദർമ്മത്തിൽ ഇങ്ങനെ കാണാം 

ലിംഗ ഛേദിശഖാഹീന സ്മശ്രുധാരി സദുഷക 
ഉഛാലപീ സർവ ഭക്ഷീ ഭവിഷ്യതീ ജനമോ 

'അദ്ദേഹത്തിന്റെ (മുഹമ്മദ് നബി) അനുയായികൾ ചേലാകർമ്മം ചെയ്യും കുടുമ വെക്കുകയില്ല താടി വളർത്തും അവർ വിപ്ലവകാരികളും ജനങ്ങളോട് ഉച്ചത്തിൽ പ്രാർത്ഥിക്കാൻ കൽപ്പിക്കുന്നവരുമായിരിക്കും' 

സർവ്വവിജ്ഞാനകോശം പറയുന്നു: 'അല്ലാഹു മാത്രമാണ് ഇലാഹെന്നും മുഹമ്മദ് നബി ഈശ്വര പ്രവാചകനാണെന്നും അംഗീകരിച്ച് കൊണ്ട് നടത്തുന്ന കർമ്മം-ഇസ്ലാമിനെ സൂചിപ്പിക്കാൻ 'ചേല' എന്ന പദം പ്രയോഗിക്കാറുണ്ട് 'ചേല' എന്ന പദത്തിന് ശിഷ്യൻ എന്നും അർത്ഥമുണ്ട് ആചാര്യനായ പുരോഹിതനിൽ നിന്ന് സുന്നത്ത് സ്വീകരിച്ച് മതബോധം നേടുന്നവൻ എന്ന അർത്ഥത്തിലാണ് മതാനുയായികൾക്ക് ചേല എന്ന പേര് പറയുന്നത് (വാള്യം 11, പേ:210) 

ഇസ്ലാം ചേലാകർമ്മം നിർബന്ധമാക്കിയതിന്റെ പൊരുൾ ഇത് സംബന്ധമായി നടന്ന വൈദ്യശാസ്ത്ര പഠനത്തിൽ നിന്ന് വ്യക്തമാവുന്നു ചേലാകർമ്മം ആരോഗ്യത്തിന് ഏറെ ഉത്തമമെന്നാണ്  വൈദ്യശാസ്ത്രം പറയുന്നത് ലിംഗാഗ്ര ചർമ്മം കട്ടികൂടി നിൽക്കുന്നത് മൂത്രം ശരിക്ക് പുറത്തുപോവുന്നതിനും സുഖ സംഭോഗത്തിനും തടസ്സമാവും മൂത്രവും ശുക്ലവും തൊലിക്കുള്ളിൽ അടിഞ്ഞ് കിടക്കാൻ കാരണവുമാണ് ഈ അവസ്ഥ ജനനേന്ദ്രിയ രോഗങ്ങൾക്ക് ഹേതുവാകും ലിംഗാഗ്ര ചർമ്മത്തിൽ കാണപ്പെടുന്ന സ്മെഗ്മ (Smegma) എന്ന വെളുത്ത ദ്രാവകം കൂടുതൽ കാലം കെട്ടിനിന്നാൽ ചൊറിച്ചലും തുടർന്ന് പഴുപ്പും അനുഭവപ്പെടുകയും ലിംഗാർബുദം ഉണ്ടാവുകയും ചെയ്യും ചേലാകർമ്മം ചെയ്യപ്പെട്ടവരിലും മുത്രമൊഴിച്ചതിനു ശേഷം ലിംഗം ശരിക്ക് വൃത്തിയാക്കുന്നവരിലും ഈ രോഗം കുറവാണ് കൂടാതെ ഫൈമോസിസ് (Phymosis) പാരാഫൈമോസിസ് ( Pra Phymosis) ലിംഗാഗ്ര ക്യാൻസർ (Cancer Penis) ഗർഭാശയ വക്രത ക്യാൻസർ ( Cervical cancer) എന്നിവ ചേലാകർമ്മത്തിലൂടെ ഒരു പരിധിവരെ തടയാനാവും 

ഡോ ആൺഡേഴ്സൺ പറയുന്നു: ഇന്ത്യയിൽ മതാചാര പ്രകാരം ചേലാകർമ്മം നടത്തുന്ന മുസ്ലിംകളിൽ ലിംഗത്തിനുണ്ടാവുന്ന കാൻസർ വളരെ കുറവാണ് എന്നാൽ ചേലാകർമ്മം നടത്താതെ ഹിന്ദുക്കളിൽ ഇത് എഴുപത് ശതമാനത്തോളം കണ്ടുവരുന്നു 

ന്യൂയോർക്ക് നഗരത്തിൽ നടത്തിയ സർവെയിൽ ജൂതവംശത്തിൽ കാൻസർ ബാധിച്ചതായി കണ്ടു അതേസമയം നീഗ്രോ വംശജരായ സ്ത്രീകളിൽ ലക്ഷത്തിൽ 47 പേരാണ് ഈ രോഗത്തിന് വിധേയരായത് പുരുഷന്മാർ പരിഛേദം നടത്തുന്നതാണ് അവരുടെ ഭാര്യമാരിൽ ഗർഭാശയമുഖ കാൻസർ കുറഞ്ഞിരിക്കുന്നതിനു കാരണമായി പറയുന്നത് (ഡോ സി. ജോസഫ്, വനിത 1983 ഡിസംബർ) 

ചേലാകർമ്മത്തിലൂടെ എയ്ഡ്സിനെയും ഒരു പരിധിവരെ തടയാനാവുമെന്നാണ് പുതിയ കണ്ടെത്തൽ, എയ്ഡ്സിന് കാരണമാവുന്ന ഹ്യൂമൺ ഇമ്മോണോ വൈറസ് (HIV) ചേലകർമ്മം ചെയ്തവരിൽ കുറവാണെന്ന് ലണ്ടനിലെ ആതുരാലയത്തിൽ നടന്ന ഒരു പഠനത്തിലും അമേരിക്കയിലെ ന്യൂറോളജിക്കിൽ അസോസിയേഷൻ നടത്തിയ പഠനത്തിലും തെളിഞ്ഞിട്ടുണ്ട് ഇതുകാരണം അമേരിക്ക ചേലാകർമ്മത്തെ ഏറെ പ്രോത്സാഹിപ്പിക്കുന്നുണ്ടത്രെ അമേരിക്കയിൽ വർഷം പ്രതി ഒരു ബില്ല്യനിലധികം കുട്ടികൾ ചേലാകർമ്മം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക് 


വീട്ടിൽ ടി.വി. യുണ്ടോ? 

അപ്പപ്പോൾ നടക്കുന്ന കാര്യങ്ങൾ കാണാനും കേൾക്കാനും സഹായകവും വിനോദത്തിനും വിജ്ഞാനത്തിനും പുതുതലമുറക്ക് ഒഴിച്ചു കൂടാനാവാത്തതുമാണ് ടെലിവിഷൻ ജന ജീവിതത്തിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ മാധ്യമങ്ങൾ വളരെ കുറവാണ് വർഷം പ്രതി കൊടിക്കണക്കിനു ടെലിവിഷനുകളാണ് വിപണി പ്രാപിക്കുന്നത് 

1936ൽ രണ്ടായിരം ടെലിവിഷനുകൾ മാത്രമാണ് ലോകതലത്തിലുണ്ടായിരുന്നത് എന്നാൽ 1960 ആയപ്പോഴേക്കും 10 കോടിയായി ഇത് വർദ്ധിച്ചു 1975 ൽ വീണ്ടും ഇത് മുപ്പത് കോടിയിലേക്കുയർന്നു ഇപ്പോഴിതിന്റെ വർദ്ധനവ് 165 കോടിയാണ് കേരളത്തിൽ മാത്രം 8 കോടി ടെലിവിഷനുകളുണ്ടെന്നാണ് കണക്ക് 

ബാഹ്യവും ആന്തരികവുമായ രണ്ടു മുഖം ടെലിവിഷനുണ്ട് ഇതിന്റെ ബാഹ്യമുഖം പരിശുദ്ധമാണെങ്കിൽ കലുഷിതമാണ് ആന്തരിക മുഖം അടങ്ങാത്ത ടെലിവിഷൻ ഭ്രമത്താൽ സദാസമയവും ഇതിനു മുന്നിൽ തപസ്സിരിക്കുന്നവർ ഇതിന്റെ വികൃതിയെ കുറിച്ച് ബോധവാന്മാരാവുന്നത് നന്ന് സനാതന സംസ്കൃതിയും ധാർമികതയും മനുഷ്യത്വവും മാനസിക ശാരീരികോന്മേശവും ടെലിവിഷൻ വഴി നഷ്ടമാവുന്നുണ്ടെന്നാണ് നവ പഠനങ്ങളും സമകാലിക സംഭവങ്ങളും വ്യക്തമാക്കുന്നത് 

സിനിമയെ കല എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന വർത്തമാന യുഗത്തിൽ സിനിമ കലയല്ല കൊലയാണെന്ന തിരിച്ചറിവാണ് നാട്ടിൽ പുറങ്ങളിൽ നിന്നും മുഴങ്ങിക്കേൾക്കുന്ന അരോചക വാർത്തകൾ നമ്മോട് പറയുന്നത്
  
അമേരിക്കൻ ബാലൻ താണ്ഡൂസ്വിം (16) തന്റെ കാമുകിയെ കൊലപ്പെടുത്തിയത് ഈയിടെ വാർത്താ പ്രാധാന്യം നേടിയിരുന്നു മുഖം മൂടി ധരിച്ചെത്തിയ സ്വിം കൂർത്ത കമ്പി കൊണ്ട് പിന്നിൽ കുത്തി പരിക്കേൽപ്പിച്ചാണത്രെ കൊല നടത്തിയത് കോടതി ഇവന് 45 വർഷ കഠിനതടവിന് വിധിച്ചു വിചാരണയിൽ സ്വിം പറഞ്ഞു: സ്ക്രീൻറ്റൂ എന്ന സിനിമയാണ് തനിക്കിതിന് പ്രചോദനമെന്ന് 

തിരുവനന്തപുരത്ത് റീന (20), ചെമ്പരികുട്ടി (6) എന്നീ സ്ത്രീകളെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ച നിലയിൽ കാണപ്പെട്ടു ചീഞ്ഞുനാറി ദുർഗന്ധം വമിച്ച ശവങ്ങൾ പോലീസ് പുറത്തെടുത്തു പ്രതികളെ അറസ്റ്റു ചെയ്തു അഞ്ചാംഗ പ്രതികളിൽ എല്ലാവരും ടി.വി. ഓപ്പറേറ്റർമാരായിരുന്നു പ്രതികൾ കുറ്റം സമ്മതിക്കുകയും സിനിമയിൽ കണ്ട ഒരു രംഗം അനുകരിച്ചതാണെന്ന് പറയുകയും ചെയ്തു   

ശക്തിമാൻ കണ്ട മൂന്നു കുട്ടികൾ സീരിയലിലെ രംഗം പരീക്ഷിക്കാനായി തൊള്ളുണ്ടാക്കിയ കയറുമായി ഉയരമുള്ള വൃക്ഷത്തിൽ കയറി തൊള്ളിലൂടെ ചാടാൻ ശ്രമിച്ചു ശ്രമത്തിൽ രണ്ടു പേർ വിജയിക്കുകയും മൂന്നാമൻ തൊള്ളിൽ തലകുരുങ്ങി മരണപ്പെടുകയും ചെയ്തു  

ലാറോന്റജിൽ പതിനഞ്ചുകാരൻ സിനിമ കണ്ട് സമനില തെറ്റി തന്റെ കളിക്കൂട്ടുകാരനെ വെട്ടിനുറുക്കി സൂപ്പാക്കി കുടിച്ചു ഇങ്ങനെ ചെയ്താൽ നീലാകാശത്തിലൂടെ പറക്കാമെന്ന സിനിമയിൽ കണ്ട രംഗമാണ് ഈ കൊടുംക്രൂരതക്ക് അവനു പ്രേരകം 

ടി.വി കാണുന്ന കുട്ടികൾ കാണാത്ത കുട്ടികളേക്കാൾ അക്രമാസക്തരും ഉൽകണ്ഡാകുലരും ലൈംഗിക ദാഹികളുമാണെന്നാണ് ഈയിടെ മാർക്ക് സിംഗർ നടത്തിയ പഠനത്തിൽ തെളിഞ്ഞത് ആറുമണിക്കൂറിലധികം ടി.വി കാണുന്ന കുട്ടികൾ മറ്റു കുട്ടികളെ പീഡിപ്പിക്കുന്നതായും ഒരു മണിക്കൂറിൽ താഴെ മാത്രം ടീവി കാണുന്ന കുട്ടികളിൽ വിഷാദ രോഗം അനിയന്ത്രിതമാം വിധം മൂർച്ചിക്കുന്നതായും സിംഗറിന്റെ പഠനത്തിൽ കണ്ടെത്തി
 
ദിവസവും ശരാശരി പതിനാലു മണിക്കൂർ ടി.വി കാണുന്ന കുട്ടി തന്റെ ഹൈസ്കൂൾ പഠനം പൂർത്തിയാക്കുമ്പോഴേക്കും പതിനെട്ടായിരം കൊലപാതകം കാണുന്നുവെന്നാണ് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ (IPB) യുടെ വെളിപ്പെടുത്തൽ
 
സ്ത്രീകളിൽ ആത്മഹത്യക്കും ഒളിച്ചോട്ടങ്ങൾക്കും ഇത് കാരണമായിട്ടുണ്ട് ചിന്താശേഷിയില്ലായ്മയും അനുകരണത്വരയുമാണ് സ്ത്രീകളിലും കുട്ടികളിലും വഴിപിഴവിന് കാരണം പുരുഷന്മാരേക്കാളേറെ സ്ത്രീകളിലാണ് ടെലിവിഷൻ ഭ്രമം കണ്ടുവരുന്നത് വീട്ടിലെ ഏകാന്തതയും ഒഴിവു സമയവും ഇവരെ കൂടുതൽ ടെലിവിഷനുകളിലേക്കടുപ്പിക്കുന്നു 

ടെലിവിഷൻ വഴി വരുന്ന ആരോഗ്യ പ്രശ്നങ്ങളും ചെറുതല്ല അധിക നേരം ടി.വിക്ക് മുന്നിലിരിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങൾക്കും പൊണ്ണത്തടിക്കും കാരണമാണ് ലോകത്ത് ഏറ്റവും കൂടുതൽ ടി.വി അഡിക്റ്റുള്ള അമേരിക്കയിൽ അഞ്ചിലൊന്ന് പൊണ്ണ തടിയന്മാരും ഹൃദ് രോഗികളുമാണെന്ന് സാൻഫ്രാൻസിസ്കോയിലെ ഹൃദ് രോഗ വിദഗ്ധൻ ഡോ. പ്രകാശ് ദിവാനി അഭിപ്രായപ്പെട്ടിട്ടുണ്ട് 

സ്ക്രീനിൽ അധികനേരം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ബ്രൈൻ സംബന്ധ തകരാറുകളും അതുമായി ബന്ധപ്പെട്ടു സമയം തെറ്റിയ ഭക്ഷണ രീതി; മന്ത്, വാദം, ഉദര സംബന്ധ രോഗങ്ങളും ഉണ്ടാകുന്നു 

ടെലിവിഷനു മുന്നിൽ ചെലവഴിക്കുന്ന സമയത്തിന്റെ തോതനുസരിച്ച് കുട്ടികളിൽ ഭാരവർദ്ധനവുണ്ടാവുന്നു  അമേരിക്കയിലെ ഹോപ്പ് കിൻസ് സർവ്വകലാശാലയിൽ നടന്ന പഠനത്തിൽ ഇക്കാര്യം തെളിഞ്ഞിട്ടുണ്ട് 
ടി.വി പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന എക്സ്-റേ രശ്മികൾ രക്താർഭുതമുണ്ടാക്കുന്നവയാണ് അമേരിക്കയിലെ ബോസ്റ്റൺ ആതുരാലയത്തിൽ ബ്ലഡ് കാൻസർ പിടിപ്പെട്ട അറുനൂറ് കുട്ടികളെ പ്രവേശിപ്പിച്ചിരുന്നു ടി.വി രശ്മികളാണ് ഇവരുടെ രോഗ കാരണമെന്ന് പരിശോധനയിൽ കണ്ടെത്തി അമേരിക്കയിൽ ഇതിനകം 2500 കുട്ടികളാണ് എക്സ്-റേ രശ്മി മൂലം മരണപ്പെട്ടത്  

ബ്ലാക് ആൻഡ് വൈറ്റ് ടി.വിയിൽ 19 കിലോവാട്ടും കളർ ടി.വിയിൽ  25 കിലോവാട്ടും ശക്തിയുള്ള പിച്ചർ ട്യൂബുകളുമാണ് ഘടിപ്പിച്ചിരിക്കുന്നത് ഇത് മനുഷ്യർക്കും മറ്റു ജന്തുക്കൾക്കും ആപത്കരമാണ് ഗർഭമുള്ള പട്ടിയിൽ രണ്ടു മാസത്തോളം ടി.വിയിൽ നിന്നു വരുന്ന X കിരണങ്ങൾ ഏൽപ്പിച്ചപ്പോൾ സമയം തികയാതെ അത് നാലു കുട്ടികളെ പ്രസവിച്ചു എല്ലാം അംഗവൈകല്യമുള്ളവയായിരുന്നു ഇംഗ്ലണ്ടിലാണ് ഈ പരീക്ഷണം നടന്നത്  
ടി.വി കാണുമ്പോൾ അതിന്റെ എട്ട് മടങ്ങ് അകലത്തിലായിരിക്കണം  അതിന്റെ അത്ര തന്നെ ഉയരത്തിലായിരിക്കണം ഇരുട്ടു മുറിയിൽ ടി.വി കാണരുത് കൂടുതൽ സമയം ശ്രദ്ധ തെറ്റാതെ സ്ക്രീനിലേക്ക് നോക്കി നിൽക്കരുത് തുടങ്ങി ടി.വി കാണുന്നതിന്റെ മുൻകരുതലായി ആരോഗ്യശാസ്ത്രം നിർദ്ദേശിക്കുന്നു ടി.വിയോടുള്ള അമിത പ്രേമം നല്ലതല്ലെന്ന തിരിച്ചറിവ് നമുക്കുണ്ടാവട്ടെ


പണമുണ്ടോ, സൗന്ദര്യം വാങ്ങാൻ?

സൗന്ദര്യം, കമ്പോളങ്ങളിലെ വിൽപ്പനച്ചരക്കായി മാറിയിരിക്കുന്നു എത്ര വിരൂപിയേയും സുന്ദരിയാക്കി മാറ്റുന്ന ബ്യൂട്ടി പാർലറുകളും സർജറീ സംവിധാനവും സജീവം പണമുണ്ടെങ്കിൽ സൗന്ദര്യവും വിലക്കു വാങ്ങാം 
പാശ്ചാത്യൻ കരങ്ങൾ നവ സംസ്കാരങ്ങളുമായി മലയാളത്തിന്റെ മാറിടത്തെപോലും മാന്തിപ്പിളർക്കുകയാണ് സുന്ദര സംസ്കാരത്തിന്റെ ഈറ്റില്ലമായ കേരള മണ്ണിനെ മീഡിയകൾ വഴിയും അല്ലാതെയും പടിഞ്ഞാറൻ ശക്തികൾ മലിനപ്പെടുത്തികൊണ്ടിരിക്കുന്നു 

സൗന്ദര്യ വർദ്ധക വസ്തുക്കളും മത്സരങ്ങളുമുണ്ടാക്കി കേരള മങ്കകളിൽ സൗന്ദര്യബോധം സൃഷ്ടിക്കാനും മതാമ ചമയിക്കാനുമാണവർ ശ്രമിക്കുന്നത് തങ്ങൾ ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ കമ്പോള വീര്യത്തിനു പുറമെ ഒരു തൊഴിലാളിത്വ രാജ്യത്തിന്റെ സംസ്കാരത്തെ തല്ലി തകർക്കുക എന്ന തന്ത്രപരമായ ലക്ഷ്യവും കൂടിയാണവർക്ക് 

വളർന്നു കൊണ്ടിരിക്കുന്ന കേരളത്തിന്റെ സൗന്ദര്യബോധം വിരൽ ചൂണ്ടുന്നത് അശ്ലീലവും ആഭാസവും നിറഞ്ഞ ഭാവിയിലേക്കാണ് സൗന്ദര്യ നിർവചനത്തെ തെറ്റിദ്ധരിച്ച് തുണിയുരിയുന്നതിലാണ് സൗന്ദര്യമെന്ന് ചിലർ നിനച്ചു ഭർത്താവിനു കാഴ്ചവെക്കേണ്ടത്  അന്യനു പങ്കുവെക്കാനും ഭർതൃ ഗൃഹത്തിൽ നിന്ന് പാർക്കിലേക്കും ബീച്ചിലേക്കും ചേക്കേറാനും സൗന്ദര്യഭ്രമം പ്രചോദനമാവുന്നു 
 
ദൃശ്യമാധ്യമങ്ങളിൽ നിന്ന് വിസരിക്കുന്ന ദുർസംസ്കാരങ്ങളാണ് മലയാളിയുടെ വഴിത്തിരിവിന് കൂടുതലും നിമിത്തമായത് സൗന്ദര്യമത്സരങ്ങൾക്ക് പേസ് ചെയ്യുന്ന കാഴ്ച ഒരുകാലത്ത് പടിഞ്ഞാറിന്റെ മാത്രം പ്രത്യേകതയായിരുന്നു 
സ്ത്രീ സ്വന്തം ഉടലിന്റെ ആരാധകയായി മാറിയതാണ്

ബ്യൂട്ടിപാർലറുകളെക്കുറിച്ചും സൗന്ദര്യമത്സരങ്ങളിലെ പ്രതിമയാവലിനെക്കുറിച്ചും അവളെ ചിന്തിപ്പിച്ചത് നഗ്ന മേനി ക്യാമറക്കണ്ണുകൾക്ക് തീറെഴുതുന്ന സാനിയമാർ പെരുകുകയാണ് സൗന്ദര്യ ഭ്രമമെന്ന ദുർഭൂതം സ്ത്രീകളെ മുച്ചൂടം ഗ്രസിക്കുമ്പോൾ പാർലറുകളും സൗന്ദര്യ മത്സരങ്ങളും ഒരുക്കി പണം കൊയ്യാനാണ് വിരുതന്മാർ തിടുക്കം കാണിക്കുന്നത് 

നിസ്സീമമായ സൗന്ദര്യഭ്രമത്തെക്കുറിച്ച് നാം ബോധവാന്മാരാവേണ്ടതുണ്ട് സ്ത്രീ സമത്വത്തിനും  സ്വാതന്ത്ര്യത്തിനും മുറവിളി  കൂട്ടുന്നവർ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ആന്തരിക മുഖത്തെക്കുറിച്ച് ചിന്തിക്കുന്നേയില്ല 
പാശ്ചാത്യർ സ്വന്തത്തെക്കുറിച്ച് തികഞ്ഞ ബോധമുള്ളവരാണ് ശരീരത്തിനും ആരോഗ്യത്തിനും ഹാനി വരുത്തുന്ന കോസ്മറ്റിക്ക് ഉൽപ്പനങ്ങളുടെ അമിതോപയോഗത്തിൽ അവർ ശ്രദ്ധിക്കുന്നു 

അൻപതു മുതൽ ആയിരങ്ങൾ വരെ ചെലവ് വരുന്ന മോഡലിംഗ് പാർലറുകളിൽ ലഭ്യമാണ് 'വിവിധ രീതിയിൽ തലമുടി കത്രിച്ചും ചുണ്ടുചുവപ്പിച്ചും കണ്ണെഴുതിയും മുഖം മിനുക്കിയുമെല്ലാമാണ് ഇവിടുത്തെ നാടകം അരങ്ങേറുന്നത് കൊച്ചു കുട്ടികൾ മുതൽ വയോവൃദ്ധകൾ വരെ പാർലറുകളിലെ സ്ഥിരം സന്ദർശകരാണ് 

ഓണം, വിഷു, പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങളിൽ ഇവിടെ വൻ തിരക്കനുഭവപ്പെടുന്നു അത്ഭുതാവഹമായ വർദ്ധനവാണ് കഴിഞ്ഞ കാലങ്ങളിൽ സൗന്ദര്യവർദ്ധക വസ്തുക്കളിലെ വിപണനത്തിലുണ്ടായത് 1994ൽ 1500 കോടിക്കും 2005ൽ 4500 കോടിക്കും ഇന്ത്യയിൽ ഇതിന്റെ വിപണനം നടന്നത്രെ 

ആധുനിക വിവാഹങ്ങളിൽ പോലും ബ്യൂട്ടീഷന്റെ സ്വാധീനം പ്രകടമാണ് ഭർത്താവിന്റെ സഹോദരിമാർക്കും ബന്ധുക്കൾക്കും പകരം ബ്യൂട്ടീഷ്യന്മാരാണ് വധുവിനെ അണിയിച്ചൊരുക്കുന്നത് കല്യാണരാവിൽ ബാഗും തോളിലേറ്റി പടികയറി വരുന്ന ബ്യൂട്ടീഷന് മണിക്കൂറുകളോളം പെണ്ണിനെ അണിയിച്ചൊരുക്കാനായി വിട്ടുകൊടുക്കുന്നു ഇവർ ആണോ പെണ്ണോ എന്നത് പ്രശ്നമല്ല കോസ്മറ്റിക് ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ശരീരത്തിനും ചർമ്മത്തിനും ഒട്ടും അനുഗുണമല്ലെന്നാണ് ഇതുസംബന്ധമായി നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത് ചർമ്മ വിളർച്ച മുതൽ ക്യാൻസർ പോലും ഇതിന്റെ അനന്തര ഫലങ്ങളാണ് 

സൗന്ദര്യവർദ്ധനവിന് മുഖം മാറ്റിവെക്കൽ സർജറിയും സിലിക്കൺ സർജറിയും ഇന്നുണ്ട് മാറിടത്തിന്റെ വീതി വർദ്ധിപ്പിക്കാനും സ്തനം തള്ളിനിക്കാനുമാണ് സിലിക്കൺ സർജറി സാധാരണ  ഉപോയോഗിക്കാറ് സിലിക്കൺ കട്ട മാറിടത്തിൽ പിടിപ്പിക്കുന്ന ഈ പ്രവണത അപകടകരമാണ് സിലിക്കൺ ശരീരവുമായി പൊരുത്തപ്പെടാതെ ചോർന്നൊലിച്ച് കാൻസറിന് വഴിയൊരുങ്ങുമെന്നാണ് അമേരിക്കയിലെ ന്യൂറോളജിക്കൽ അസോസിയേഷൻ നടത്തിയ പഠനത്തിൽ തെളിഞ്ഞത് 1950 കളിൽ സിലിക്കൽ സംയുക്തങ്ങൾ കീടനാശിനിക്ക് ഉപയോഗിച്ചിരുന്നു 1962 നു ശേഷം മുപ്പതു ലക്ഷം സ്ത്രീകൾ സിലിക്കൺ വെക്കൽ ശസ്ത്രക്രിയക്കു വിധേയരായി എന്നാണ് കണക്ക് 

പല പാർലറുകളും ഉന്നത സെക്സ് റാക്കറ്റുകളുമായി ബന്ധമുള്ളവയാണ് പെൺകുട്ടികളെ വശീകരിച്ച് ഉന്നതർക്ക് കാഴ്ചവെക്കുന്ന ഇത്തരം സ്ഥാപനങ്ങൾ പണം കൊയ്യാൻ എന്തിനും മടിക്കുന്നില്ല സൗന്ദര്യം തേടി പാർലറുകളിലെത്തുന്ന പലരും അറിയാതെയാണ് സെക്സ് റാക്കറ്റുകളുടെ വലയിലകപ്പെടുന്നത് 

സൗന്ദര്യഭ്രമം തലക്കുപിടിച്ചവരോർക്കുക, ജീവിത നാൾവഴിയിലെ യുവത്വ പ്രസരിപ്പ് മാത്രമാണ് സൗന്ദര്യം നിന്റെ സൗന്ദര്യം ഊതിക്കെടുത്താൻ തൊട്ടപ്പുറത്ത് വാർദ്ധക്യം കാത്തുനിൽക്കുന്നു അപ്പോൾ നിന്റെ കോമള മേനി ചുക്കിച്ചുളിഞ്ഞ വെറും പുറം പൂച്ച് മാത്രമായിരിക്കും നിന്റെ ലിപ്സ്റ്റിക്കിട്ട ചൂണ്ടും മഷിയെഴുതിയ കണ്ണും മിനുസപ്പെടുത്തിയ മുഖവുമെല്ലാം മണ്ണറയിലെ പുഴുക്കളുടെ ഭക്ഷണമാണ് 

മെറ്റാഫിസിക്കൽ യുഗത്തിലെ പ്രമുഖ ഇംഗ്ലീഷ് കവി പാടുന്നു 

As the time passes by
The beauty shall no more be found
Nore, in the marble vault 
It shall sound my echoing songs 
Then worms shall try
That long preserved virginity 
And your quaint honour 
Turn to dust and in to ashes all my lust 
The graves a fine and private pleace
But none think, do there embrace 

'കാലങ്ങൾ കടന്നുചെല്ലുമ്പോൾ പ്രിയേ നിൻ ഭംഗി തിരോഭവിക്കും നിന്നെ അടക്കം ചെയ്ത ശവക്കല്ലറയിൽ എന്റെ പ്രതിഫലിക്കുന്ന ശ്ലോകം മുഴങ്ങുകയില്ല ഏറെക്കാലം കാത്തുവെച്ച നിന്റെ കന്യകത്വം പുഴുക്കളരിക്കും പഴമകൊണ്ടുള്ള നിന്റെ ആകർഷകത്വം ദൂളികളായ് മാറും നിന്റെ അസ്ഥികൾ ചാരമായും ഖബറിടം  നല്ലൊരു സ്വകാര്യസ്ഥലമാണ് പക്ഷേ, അവിടെ കമിതാക്കളുടെ പരസ്പരം ആലിംഗനം നടക്കില്ലല്ലോ'

സൗന്ദര്യപ്രദർശനം ഇസ്ലാം ശക്തമായി വിലക്കുന്നുണ്ട് സൗന്ദര്യം ഭർത്താവിനു മുമ്പിൽ കാഴ്ചവെക്കാൻ മാത്രമേ ഇസ്ലാം അനുവദിക്കുന്നുള്ളൂ ചാരിത്ര്യത്തിന് പുഴുക്കുത്തേൽക്കാനാണിത് 

ഖുർആൻ പറയുന്നു: നബിയേ, തങ്ങൾ സത്യവിശ്വാസികളോട് പറയുക അവർ (അന്യപുരുഷരിൽ നിന്ന് ) കണ്ണുകൾ ചിമ്മുകയും ഗുഹ്യസ്ഥാനങ്ങൾ (അവിഹിത ബന്ധങ്ങളിൽ നിന്ന്) സൃഷ്ടിക്കുകയും ചെയ്യട്ടെ തങ്ങളുടെ സൗന്ദര്യം അവർ പുറത്ത് കാണിക്കുകയുമരുത് (അവിചാരിതമായി) വെളിവാകുന്നതല്ലാതെ അവരുടെ ശിരോവസ്ത്രങ്ങൾ മാറിടത്തിൽ താഴ്ത്തിയിടുകയും ചെയ്യട്ടെ (ഖുർആൻ:സൂറത്തുന്നൂർ:31) 

ചില സ്ത്രീകൾ തട്ടം ധരിക്കും, പക്ഷേ, മുടി മറയില്ല വസ്ത്രം ധരിക്കും ഗോഭ്യത മറയില്ല, അവർക്ക് സ്വർഗ്ഗം ലഭിക്കില്ലെന്ന് മാത്രമല്ല, പരിമളം പോലും ലഭിക്കില്ല (ഹദീസ്) 


നാണം മറക്കൂ, മാനം നേടൂ

പരസ്ത്രീ, പുരുഷ സംസർഗ്ഗം ഇസ്ലാം വിലക്കുന്നുണ്ട് മനുഷ്യവർഗ്ഗത്തിന്റെ ഇരുപാശങ്ങളെയും കൂട്ടിയിണക്കാനുള്ള ശ്രേഷ്ഠ മാർഗമായാണ് വിവാഹത്തെ സംവിധാനിച്ചിട്ടുള്ളത് അവളുടെ അണിഞ്ഞൊരുങ്ങലും സൗന്ദര്യ പ്രദർശനവുമെല്ലാം ഭർത്താവിനു മുമ്പിലാവട്ടെ 'അന്യർക്കായി അണിഞ്ഞൊരുങ്ങിയാൽ നിശ്ചയം അവൾ നരകത്തിൽ തന്നെ '(നബിവചനം) 

വളരെ പരിമിതമാണ് സ്ത്രീ ചുമതല ഏറെ ക്ലേശം നിറഞ്ഞ സാമൂഹിക-രാഷ്ട്രീയ മേഖലയിലെ മേലാളനം പുരുഷന് ഇസ്ലാം അനുവദിക്കുമ്പോൾ പ്രയാസരഹിതമായ ഗാർഹിക കാർമികത്വത്തിലാണ് സ്ത്രീ അവരോധിതയാവുന്നത് ഈ മേഖല എന്തുകൊണ്ടും സ്ത്രീക്ക് യോജിക്കുന്നു 

സ്ത്രീ സംരക്ഷിക്കേണ്ട പളുങ്ക് പാത്രമായതിനാൽ അപായം നേരിടാവുന്ന സർവ്വ മേഖലകളും ഇസ്ലാം അടച്ചുകളഞ്ഞിട്ടുണ്ട് പുരുഷൻ ഒത്തുകൂടുന്ന കവലകളും പൊതുവഴികളും സ്ത്രീക്ക് അന്യം; എന്തിനധികം പള്ളിപോലും ഏറെ പ്രതിഫലമുള്ള ജമാഅത്തിന് ബാങ്ക് കേൾക്കുന്ന പുരുഷരെല്ലാം അനിവാര്യം പങ്കെടുക്കണമെന്ന് പറയുമ്പോൾ, സ്ത്രീ പള്ളി പ്രവേശനം വിലക്കിയിരിക്കുന്നു

'സ്ത്രീ മറഞ്ഞിരിക്കണം പുരുഷൻ കാണാനിടവരുന്ന എല്ലാ വഴികളും അടച്ചുകളയണം ' (തുഹ്ഫ) 

സ്ത്രീ പ്രശ്നങ്ങളും പെൺവാണിഭങ്ങളും കൊണ്ട് കലുഷിതമായ ഇക്കാലത്ത് സ്ത്രീക്ക് ഇത്രയേറെ സുരക്ഷ നൽകുന്നതിന്റെ പൊരുൾ ചാരിത്രഭംഗത്തിൽ നിന്നുള്ള തികഞ്ഞ വിമോചന ചിന്തയാണ് എല്ലാ സ്ത്രീ പ്രശ്നങ്ങൾക്കു പിന്നിലും പെണ്ണുതന്നെ, സ്വാതന്ത്ര്യ ചിന്തയും പുരുഷ മേഖലകളെ കൈയടക്കാനുള്ള മോഹവും നിർദ്ദിഷ്ട വലയങ്ങളെ ഭേദിക്കുമ്പോൾ പെൺവാണിഭങ്ങളും സ്ത്രീ പ്രശ്നങ്ങളും തീരാകഥയാവുന്നു 

എന്നാൽ നിർബന്ധിത സാഹചര്യങ്ങളിൽ സ്ത്രീക്ക് രംഗപ്രവേശനമാവാം അതും നിയമ നിർദ്ദേശങ്ങളിൽ അധിഷ്ഠിതം ശരീരഭാഗങ്ങൾ; ഒരു മുടിനാരിയിഴപോലും അന്യന്റെ ദൃഷ്ടിയിൽ പെടാനിടവരുന്ന വസ്ത്രധാരണയിലൂടെയാവരുതത് 'നിങ്ങൾ വീട്ടിൽ അടങ്ങിഒതുങ്ങിക്കഴിയുക പഴയ അജ്ഞാത കാലത്തെ സൗന്ദര്യ പ്രദർശനം പോലെ നിങ്ങൾ സൗന്ദര്യം പ്രദർശിപ്പിക്കരുത് ' (ഖുർആൻ: അഹ്സാബ്: 33) 

ഈ ആയത്തിറങ്ങിയതിന്റെ പശ്ചാത്തലം ഇമാം ബുഖാരി (റ) വിശദീകരിക്കുന്നു: 'ആഇശ(റ) പറഞ്ഞു: പർദ്ദാ സമ്പ്രദായം നിലവിൽ വന്ന ശേഷം സൗദാ(റ) പ്രാഥമികാവശ്യാർത്ഥം  പുറത്തുപോയി ഇതു കണ്ട ഉമർ (റ) ചോദിച്ചു: ഓ സൗദാ എങ്ങോട്ടാ? സൗദ തിരിച്ചു വീട്ടിലേക്കോടി തിരുസന്നിധിയിൽ വിഷയമവതരിപ്പിച്ചു ഉടനെ ജിബ്രീൽ ബോധനവുമായെത്തി 

പ്രവാചകർ പറഞ്ഞു: 'പ്രാഥമികാവശ്യങ്ങൾക്കു പുറത്തു പോവൽ നിങ്ങൾക്കല്ലാഹു അനുവദിച്ചിരിക്കുന്നു ' 

നബിയേ, തങ്ങൾ ഭാര്യമാരോടും പെൺമക്കളോടും സത്യവിശ്വാസികളായ മറ്റു സ്ത്രീകളോടും പറയുക; അവർ അവരുടെ പർദ്ദകൾ അവർക്കു മേൽ താഴ്ത്തിയിടട്ടെ അവർ തിരിച്ചറിയാതിരിക്കാനും അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കാനും അതേറ്റവും നല്ലതാണ് (ഖുർആൻ: അഹ്സാബ്: 57) 

അവരുടെ മുഖമക്കനകൾ അവരുടെ നെഞ്ചിനു നേരെ താഴ്ത്തിയിടട്ടെ (ഖുർആൻ: അന്നൂർ: 31) 

ഇന്ന് സ്ത്രീപീഢനങ്ങൾ അധികരിക്കുന്നതിന്റെ പൊരുൾ പൂർണമായ ഹിജാബിന്റെ അഭാവമാണ് വിവിധ കളറുകളിലും മോഡലുകളിലുമായി പർദ്ദയെന്ന പേരിൽ  പലതും വിപണിയിലുണ്ടെങ്കിലും അധികവും പൂർണമായി മറയുന്നവയല്ല പൂർണമായി മറയുന്ന വസ്ത്രം മാത്രമേ പർദ്ദകൊണ്ടർത്ഥമാക്കുന്നുള്ളൂ ഇത്തരം പർദ്ദയുടെ പ്രസക്തി ഇസ്ലാമികേതരർ പോലും അംഗീകരിച്ചിട്ടുണ്ട് 

പൗരസ്ത്യ ദേശങ്ങളിൽ പലരും ഇസ്ലാമിനു മുമ്പുതന്നെ പർദ്ദ ധാരികളായിരുന്നുവെന്നാണ് ചരിത്രം  കന്യകാ മറിയം തന്റെ പ്രാദേശിക സ്ത്രീകൾ ധരിച്ചിരുന്ന പർദ്ദ ധരിച്ചതായി ബൈസാനിയൻ പ്രമാണങ്ങൾ വ്യക്തമാക്കുന്നു പ്രശസ്ത ചിന്തകൻ മഹമൂദുൽ അക്കാർ പറയുന്നു: 'ഇസ്ലാമിൽ പർദ്ദയുടെ ഉദ്ദേശ്യം സ്ത്രീയെ ഒളിപ്പിച്ചുവെക്കുകയും തടവിലാക്കുകയും ചെയ്യുക എന്നതല്ല '

വർഷങ്ങൾക്കു മുമ്പ് ഇസ്ലാം സ്വീകരിച്ച സൗദിഅറേബ്യയിലെ സേനാ ആതുരാലയത്തിൽ മെഡിക്കൽ റെക്കോർഡ്സ് അഡ്മിനിസ്ട്രേറ്ററായ മറിയാ ഫിഷൻ പറയുന്നു: പർദ്ദ ധാരണയിലൂടെ എനിക്ക് സുരക്ഷിതത്വവും പൂർണ മാനസിക സംതൃപ്തിയും ലഭിക്കുന്നു 

'പർദ്ദക്കുള്ളിൽ ആരുടെയും അപമര്യാദയോടെയുള്ള തുറിച്ചു നോട്ടം തട്ടാതെ സുരക്ഷിതയാണ് സ്ത്രീ എന്റെ ഹിജാബെന്നെ സന്തോഷവതിയാക്കുന്നു' ഈയിടെ ഇസ്ലാമിലേക്കുവന്ന ആദിലാഖാന്റെ വരികളാണിത്
ഇസ്ലാമിലെ പർദ്ദയെ ചിലർ ഭീകരതയുടെ ചിഹ്നമായി ചിത്രീകരിക്കാറുണ്ട് പെൺ ചാവേറുകളും മറ്റും തങ്ങളുടെ പ്രവർത്തനങ്ങൾക്കായി പർദ്ദയെ ഉപയോഗപ്പെടുത്തുന്നുവെന്നതാണ് ഇവർക്കുള്ള ന്യായം ഇതിന്റെ പേരിൽ ഈ സ്ത്രീ കവചത്തെ മാറ്റിനിർത്താൻ കൽപിക്കുന്നത് ബുദ്ധിയാണോ? 

ഇസ്ലാമിനോടുള്ള കടുത്ത അമർഷമാണ് ഇത്തരം ദുർവാദങ്ങൾ മുസ്ലിം സ്ത്രീകളെ അർദ്ധ, പൂർണ നഗ്നകളാക്കി തെരുവിലിറക്കാനും ഇതുവഴി ഒരു സനാദന സംസ്കൃതിയെ ക്ഷയിപ്പിക്കാനുമാണവർ ശ്രമിക്കുന്നത് ഫ്രാൻസിൽ ഇസ്ലാമിക വസ്ത്രധാരണ നിരോധിച്ചിരിക്കുകയാണ് ഫ്രാൻസിലെ സർക്കാർ ഉദ്യോഗസ്ഥ 'നജ്ലായൂനുസ് ' പർദ്ദ ധരിച്ച് ജോലിയിൽ പോയതിന്റെ പേരിൽ പിരിച്ചുവിട്ടു ഇതിനെതിരെ ഫ്രാൻസിൽ സാംസ്കാരിക സംഘടനകൾ ശബ്ദിച്ചെങ്കിലും വേണ്ടത്ര ഫലം കണ്ടില്ലത്രെ  

ഇസ്ലാമിന്റെ നിശിദ 'സലാമാ ഹഖ് ' പറയുന്നു: 'നിങ്ങൾ ധീരതയോടെ പുരുഷന്മാരുമായി സംവദിക്കുക പഴഞ്ചൻ ആചാരങ്ങളെ വലിച്ചെറിയുക ഉദ്യോഗങ്ങൾ മൽസരിച്ച് കീഴടക്കുക നാശഭയം നിങ്ങളെ ദൃഷ്ടി താഴ്ത്താൻ പ്രേരിപ്പിക്കുന്നുവെങ്കിൽ നിങ്ങൾ അസ്തിത്വത്തിൽ വിശ്വസിക്കുന്നില്ല ' 

പാശ്ചാത്യരുടെ കറുത്ത കരങ്ങളും മുസ്ലിം സ്ത്രീയുടെ പർദ്ദ വലിച്ചു കീറാനാണ് ശ്രമിക്കുന്നത് മീഡിയകൾ വഴിയുള്ള ഇവരുടെ വിഷം ചീറ്റൽ അനേകം സ്ത്രീകളെ ഇതിനകം വഴിതെറ്റിച്ചിട്ടുണ്ട് 'ഹിറ്റലും ഗുറ്റ്സും' മാത്രം ധരിക്കുന്ന അമേരിക്കൻ മതാമമാർ കേരളത്തിലും പിറവിയെടുക്കണമെന്നാണവരുടെ മോഹം സ്ത്രീയെ ഷോപ്പിംഗ് പഠിപ്പിച്ചതിന്റെയും സൗന്ദര്യ ചിന്തകരാക്കി മാറ്റിയതിന്റെയും പിന്നിൽ പാശ്ചാത്യൻഭൂതങ്ങൾ വിശ്രമമില്ലാ പരിശ്രമം നടത്തിയിട്ടുണ്ട്  

ഇസ്ലാം സ്ത്രീക്ക് സംവിധാനിച്ച പർദ്ദ മാന്യതയുടെയും സ്വാതന്ത്ര്യത്തിന്റെയും പുടവയാണ് പൂർണ മറയോടെ മുസ്ലിം ഐഡന്റിറ്റി സംരക്ഷിക്കുക


ശീബ വെഡ്സ് ജീഷ 

പ്രേമത്തിനു കണ്ണും കാതുമില്ലെന്നാണ് ചൊല്ല് , എന്നാൽ ഇന്ന് പ്രേമത്തിന് കാതുമില്ല, തലകൂടി നഷ്ടപ്പെട്ടിരിക്കുന്നു വിവേകത്തിനു പകരം വികാരം മനുഷ്യനെ അടക്കിവാഴുമ്പോൾ കാമകേളികളുടെ വിവിധ ചിത്രങ്ങൾക്ക് വർത്തമാനം സാക്ഷിയാവുന്നു 

സ്വവർഗത്തോടാണ് ചിർക്ക് താൽപര്യം അവരെ കാമിക്കുന്നതിലവർ ആനന്ദം കണ്ടെത്തുന്നു ഇത്തരക്കാരുടെ എണ്ണം ദിനംപ്രതി പെരുകുകയാണ് ധാരാളം സംഘടനകളും വിംഗുകളും ഇവരുടേതായിന്ന്  പ്രവർത്തിക്കുന്നുണ്ട് ഇത്തരം വിവേകരാഹിത്യ പ്രവണതകൾക്ക് കൊടിപിടിക്കാനും ഓശാനപാടാനും ലൈസൻസനുവദിക്കാനും നിയമപാലകർകൂടി പിന്നിലുണ്ടാവുമ്പോൾ ഇതിന്റെ വളർച്ചക്ക് ആക്കം കൂടുന്നു 

മാനുഷിക മൂല്യങ്ങൾക്ക് നിരക്കാത്ത ഇത്തരം കാഴ്ചകൾ വിവിധ പേരുകളിൽ പല സാംക്രമിക രോഗങ്ങളുമായി മനുഷ്യരെ ഒന്നടങ്കം വേട്ടയാടുമ്പോഴും പ്രതികരിക്കേണ്ടവർ പോലും മൗനികളാകുന്നത് ഖേദകരം തന്നെ സർവ്വ സജ്ജ രാഷ്ട്രമായി ലോക പോലീസ് ചമയുന്ന അമേരിക്ക പോലും എയ്ഡിസെന്ന മഹാമാരിക്കു മുമ്പിൽ പത്തി താഴ്ത്തുമ്പോൾ മനുഷ്യന്റെ പ്രകൃതി വിരുദ്ധ വൃത്തിയിലുള്ള ദൈവിക കോപമായി ഇത്തരം സമസ്യകളെ വിലയിരുത്താൻ ഏറെ ധിഷണത ആവശ്യമില്ല 

സുന്ദരന്മാരായ ബാലികാ ബാലന്മാരെ ആവശ്യക്കാരുടെ അഭിരുചിയറിഞ്ഞ് വൻ പ്രതിഫലത്തിന് കൈമാറ്റം ചെയ്യുന്ന വാണിഭ വിരുതന്മാരിന്ന് ധാരാളമുണ്ട് നാടോടികളെയും മറ്റു വലവീശിപ്പിടിച്ചും അന്യസംസ്ഥാനങ്ങളിൽ നിന്നുപോലും ഇരകളെ ഇറക്കുമതി ചെയ്തും ബിസിനസിനവർ കൊഴുപ്പുകൂട്ടുന്നു സ്വന്തം മക്കളെ പണത്തിന് പണയം വെക്കുന്നവരും ഉണ്ടെന്നതാണ് നേര് പുരുഷർ തമ്മിലും സ്ത്രീകൾ തമ്മിലുമല്ലെ എന്ന ശ്ലഥ ചിന്തയാവാം ഇതിനു കാരണം നഗരങ്ങൾ  കണ്ണടക്കുമ്പോഴാണ് ഇവർ അതികവും പുറത്തിറങ്ങുന്നത് ലോഡ്ജിൽ വെച്ചും ഇരുളുകളുടെ മറവിൽ വെച്ചും അവർ കാര്യം സാധിപ്പിക്കുന്നു സ്ത്രീ, പുരുഷ അവിഹിത ബന്ധങ്ങളെക്കാളേറെ സ്വവർഗ ബന്ധങ്ങൾ നടക്കുന്നുവെന്നാണ് നിരീക്ഷകരുടെ അഭിപ്രായം 

പെല്ലെൻ എസ്പോർട്ട് (Pellen esport) ഫ്രാങ്ക് എബീച്ച് (Frank abeach) എന്നിവർ എഴുപത്തിനാലു സമൂഹങ്ങളിലെ സംസ്കാരങ്ങളെ കുറിച്ച് നടത്തിയ പഠനത്തിൽ നാൽപത്തെട്ട് സമൂഹങ്ങളിലും ഈ പ്രവണത കണ്ടെത്തി ഗ്രീക്കർ ഇതിനെ ഒരു സൽവൃത്തിയായാണ് കാണുന്നത് ഉന്നതർക്ക് ഗോപ്യതയെ പങ്കുവെക്കൽ അഭിമാനമായി അവർ കരുതിപ്പോരുന്നു 

ഏറ്റവും കൂടുതൽ സ്വവർഗ്ഗാനുരോഗികളുള്ളത്  അമേരിക്കയിലാണത്രെ ഡാസ്ക് ഫോർസ് എന്ന അമേരിക്കൻ  സ്വവർഗ്ഗ പ്രേമികളുടെ സംഘടനയിൽ പത്തു ലക്ഷത്തോളം മെമ്പർമാരുണ്ട് എണ്ണൂറോളം കീഴ്ഘടകങ്ങളും അഞ്ചു ലക്ഷത്തിലധികം വരിക്കാരുള്ള 'അഡ്വകറ്റ് ' എന്നൊരു മാസികയും ഡാസ്ക് ഫോർസിനുണ്ട് സഹയാത്രികയും ആവിഷ്കാറും ഫാം ഡോറും കേരളത്തിലെ ഇവരുടെ സംഘടനകളാണ് 

തമിഴ്നാട്ടിൽ പുരുഷവേഷധാരി സാജനും സ്ത്രീ വേഷധാരി ജോഷിയും വിവാഹിതരായി ഒരു ന്യൂയർ ആഘോഷത്തിൽ പ്രത്യേകം തയ്യാർ ചെയ്ത ഹോമാഗ്നിയെ പല പ്രാവശ്യം വലയം ചെയ്ത ശേഷം സാജൻ ജോഷിയുടെ കഴുത്തിൽ താലി ചാർത്തി പരസ്പരം കെട്ടിപ്പിടിച്ചാശ്ലേഷിച്ച് മധുര വിതരണം നടത്തി സദസ്സ് പിരിഞ്ഞു 

ബാംഗ്ലൂർ നഗരത്തിലൂടെ ശീബ വെഡ്സ് ജീഷ എന്നെഴുതിയ ബോർഡുമായി ശീബയും ജീഷയും ബൈക്കിൽ പരസ്യ പ്രകടനം നടത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു 

സ്വവർഗ്ഗഭോഗത്തിൽ പൂർണ സംതൃപ്തി ലഭിച്ചുകൊള്ളണമെന്നില്ല എന്നിരിക്കെ സ്വവർഗ്ഗ പ്രേമം രൂപപ്പെടുന്നതിന്റെ കാരണങ്ങളന്വേഷിക്കുമ്പോൾ എത്തിപ്പെടുന്നത് മനുഷ്യനില പരസ്പര അന്തർലീന പ്രകൃതി ഭാവസ്നേഹം പരിണമിച്ച് കാമമായി മാറുന്നുവെന്നതിലാണ് സാഹചര്യങ്ങളും ചുറ്റുപാടുകളും ഈ കാമത്തെ മൂർദ്ധാവസ്ഥയിലെത്തിക്കുന്നു ഇത് ചിലപ്പോൾ മാനസിക സംഘർഷങ്ങളായി മാറുന്നു പ്രശസ്ത ചിന്തകൻ മാസ്റ്റേർസ് 1972-ൽ നടത്തിയ പഠനഫലത്തിൽ ഇത് പ്രകൃതി വിരുദ്ധമോ അസ്വഭാവികമോ അല്ലെന്ന് പറയുന്നു പ്രത്യുൽപാദനകരമല്ലാത്തതിനാലാണത്രെ ഇതിന് പ്രകൃതി വിരുദ്ധമെന്ന് പേരുവന്നത് 

സ്വവർഗ പ്രേമങ്ങളിൽ സങ്കീർണതകളില്ലെന്ന ധാരണ തെറ്റാണ് എതിർലിംഗ പ്രേമത്തിന്റെ പ്രത്യാഘാതങ്ങൾ ഇതിനുമുണ്ട് പങ്കാളിയുടെ ഒറ്റപ്പെടലും വിരസതയും ഇവരിൽ ചിലപ്പോൾ ആത്മഹത്യക്കുപോലും കാരണമാവുന്നു കൂടാതെ വിവിധ രോഗങ്ങളും ഇതിന്റെ സൃഷ്ടിതന്നെ 

ചർമ്മസ്പർശം, യോനീസ്പർശം, ആർത്തവരക്ത സ്പർശം, ലൈംഗിക ഉപകരണങ്ങളുടെ മാറിമാറിയുള്ള ഉപയോഗം എന്നിവ വഴിയാണ് കൂടുതലും രോഗ വ്യാപനം 'സ്ത്രീകളിൽ എയ്ഡ്സിനു പുറമെ ബാക്ടീരിയൽ വജൈനോസിസ്, ഹ്യൂമൺ പാപിലോമാ വൈറസ്, ട്രിക്കോ മോനിയാസിസ്, ഹെർപിസ്, സിഫിലിസ് എന്നിവയും കണ്ടു വരുന്നു (മാതൃഭൂമി ആരോഗ്യ മാസിക) 
സ്വവർഗ്ഗ ഭോഗത്തെ ഇസ്ലാം ശക്തമായി വിലക്കുന്നുണ്ട് 

മീശയും താടിയും മുളക്കാത്ത, കണ്ടാൽ ആഗ്രഹം ജനിപ്പിക്കുന്നവരുടെ മുഖത്ത് നോക്കൽ കർമ്മശാസ്ത്ര വിധിപ്രകാരം നിഷിദ്ധമാണ് നീചരായ പൗരാണിക സ്വവർഗ്ഗ പ്രേമികളെ സംസ്കരിക്കാൻ അല്ലാഹു അയച്ച പ്രവാചകനാണ് ലൂത്വ് നബി (അ) അദ്ദേഹം ആ ജനതയെ ഏറെ ഉപദേശിച്ചെങ്കിലും ഫലം കണ്ടില്ല അവസാനം സ്രഷ്ടാവ് അവരെ കൽമഴ കൊണ്ട് നശിപ്പിക്കുകയാണ് ചെയ്തത് 

ഖുർആൻ പറയുന്നു: 'നിങ്ങൾ ലോകരിൽ പുരുഷന്മാരിലേക്കു ചെല്ലുകയും നിങ്ങൾക്കു വേണ്ടി രക്ഷിതാവ് സൃഷ്ടിച്ച ഇണകളെ ഉപേക്ഷിക്കുകയുമാണോ? നിങ്ങൾ അതിക്രമകാരികൾ തന്നെ (സൂറത്തു ശുഅറ: 165,166) 

വല്ലവനും ലൂത്വ് നബിയുടെ ജനതയുടെ ചെയ്തിയിൽ ഏർപ്പെടുന്നതു കണ്ടാൽ ചെയ്തവനെയും ചെയ്യപ്പെട്ടവനെയും വധിക്കുക (അബൂദാവൂദ്)   


പ്രണയമുഖം മിനുത്തപ്പോൾ 

പ്രണയം പാവനമാണ്, പാതകമല്ല ദിശാലംഘനമാണ്  പ്രണയത്തെ പാതകമാക്കുന്നത് സൃഷ്ടിവൃത്തത്തിന്റെ വികാസം പ്രേമത്തെ ആശ്രയിച്ചിരിക്കുന്നു പ്രേമമില്ലെങ്കിൽ മനുഷ്യനില്ല;  ജീവജാലങ്ങൾ ഒന്നുമില്ല ആദ്യപിതാവ് ആദം (അ) ആദ്യ മാതാവ് ഹവ്വാഅ് ബീവിയെ പ്രണയിച്ചതിന്റെ ശിഷ്ടഫലമാണ് ഭൂലോകത്തെ കോടാനുകോടി മനുഷ്യർ മറ്റു ജീവികളും തഥൈവ പ്രേമം എല്ലാ ജീവികളിലേയും ജന്മഭാവമാണ് എല്ലാ ജീവികളും അവരവരുടെ വർഗ്ഗത്തേയും ആവാസ വ്യവസ്ഥയേയും അതിരറ്റ് പ്രണയിക്കുന്നു 'പ്രേമം ഒരു വലിയ വസ്തുവാണ് അതില്ലെങ്കിൽ മനുഷ്യരുടെയും പ്രാണികളുടെയും ; ഒന്നിന്റെയും ജന്മവും വളർച്ചയുംകൂടി നടക്കാതിരുന്നേനെ(ആചാര്യവിനോഭാവേ) 

മനുഷ്യൻ ഇതര ജീവികളെപ്പോലെയല്ല അവന്റെ ജീവിതത്തിന് പ്രത്യേക നിയമ വ്യവസ്ഥകളുണ്ട് അരുതായ്മയും കൊള്ളാവുന്നവയുമുണ്ട് പ്രേമത്തിനും ഈ നിയമം ബാധകം സ്രഷ്ടാവ് സംവിധാനിച്ച അനുഗ്രഹമാകുന്ന പ്രേമം ദുർവിനിയോഗം ചെയ്യരുത് ഇങ്ങനെ ചെയ്യുമ്പോൾ പത്തി വിടർത്തുന്ന നാഗമായി പ്രേമം മനുഷ്യരെ കടിച്ചൂമ്പും സീമാലംഘനമാണ് സ്നേഹത്തിന് വർണമുഖവും പ്രേമത്തിനും കാമത്തിനും കറുത്ത മുഖവും നൽകുന്നത് സത്യത്തിൽ എല്ലാം ഒന്നുതന്നെയാണെങ്കിലും  

പ്രേമം എത്ര മങ്കകളുടെ മാനമാണ് ഹനിച്ചത് എത്രയേറെ കുടുംബത്തെ കണ്ണീർ കുടിപ്പിച്ചു എത്ര കുടുംബത്തെ വിഷം കഴിപ്പിച്ചു അകത്ത് കൊലക്കയറൊരുക്കി പുറത്ത് പുഞ്ചിരിപൊഴിക്കുന്ന ഈ ദുഷ്ട സത്വത്തെ മനസ്സിലാക്കാൻ പലർക്കും കഴിയുന്നില്ല പ്രേമ ജീവിതത്തിലൂടെ അക്കരെ പറ്റിയത് വളരെ കുറച്ചുമാത്രം അധികവും പാതിവഴിയിൽ തകർന്നടിയുന്നു നീറുന്ന പ്രശ്നങ്ങളും പ്രയാസങ്ങളുമായി ജീവിത ചത്വരത്തിൽ ഉയലുന്നു 

ജീവിതത്തിന്റെ അർത്ഥതലങ്ങളെ കുറിച്ചറിയാത്തവരാണ് പ്രേമാർബുദത്തിന് ഇരയാകുന്നത് കാമുകനൊന്ന് പല്ലിളിച്ചാൽ, വാചാലമായാൽ ഹൃദയം പോലും അവന് പകർന്ന് നൽകുന്നതാണ് ആധുനിക പ്രേമം പ്രേമിക്കപ്പെടുന്നവളുടെ/ പെടുന്നവന്റെ ജീവിത ചുറ്റുപാടുകളും സംസ്കാരങ്ങളും പലരും ചിന്തിക്കാറില്ല എന്തിനധികം പ്രേമത്തിനു മുമ്പിൽ ജാതി, മത, വർണമൊന്നും പ്രശ്നമല്ല കാമം കൗമാരത്തിന്റെ ചിത്തമുകുരത്തിൽ രൂപംകൊള്ളുന്ന ഇളംതെന്നലെന്ന് വിശേഷിപ്പിക്കുന്നു ഒന്നും അതിലധികവും കാമുകീ കാമുകന്മാരുമായി പ്രേമപ്പനി പങ്കിടുന്നു അപ്രാപ്യമായി ജീവിതത്തിന്റെ നവതലങ്ങളുടെ  തുറക്കാവാതായനങ്ങൾ തുറക്കപ്പെടുമെന്നാണ് ധാരണ 

ചില കാമ്പസുകളുടെ അകത്തങ്ങളിൽ നിന്ന്  നുരഞ്ഞുപൊങ്ങുന്നത് പ്രേമത്തിന്റെ നാണിപ്പിക്കുന്ന കഥകളാണ് ഗോപ്യതകളെ അന്യനു കൈമാറാനും രാപകലുകൾ അവനൊപ്പം പങ്കിടാനും ബീച്ചിലും പാർക്കിലുമിരുന്ന് സല്ലപിക്കാനും ഇവർക്കൊട്ടും നാണമില്ല വിദ്യയുടെ മണിനാദം മുഴങ്ങേണ്ട കാമ്പസുകളിവിടെ അരാചകത്വത്തിന്റെ ഈറ്റില്യമാവുകയാണ് ബൈക്കിലും കാറിലുമായി കാമ്പസിന്റെ മുറ്റത്തെത്തുന്ന കാമുകന്റെ ബാഹ്യപ്രൗഢിയിൽ മനംവെച്ചാണ് പല കാമുകിമാരും അവർക്കായ് മനസ്സ് തുറക്കുന്നത് 

വിവാഹ വാഗ്ദാനം ചെയ്ത് അവളിൽ നിന്ന് ആവുന്നതെല്ലാം അവൻ പറിച്ചെടുക്കുന്നു പാവം പെൺകുട്ടി അവന്റെ പ്രലോഭനങ്ങൾക്ക് വഴിപ്പെട്ട് നൽകാവുന്നതെല്ലാം നൽകുകയും ചെയ്യുന്നു ഉറ്റവരെയും കുടുംബത്തെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം സ്വർഗ്ഗം പണിയാൻ അവൾ തത്രപ്പെടുന്നു അവളുടെ മധുവും സൗന്ദര്യവുമെല്ലാം ഊമ്പിക്കുടിച്ച് തെരുവിൽ തള്ളുമ്പോഴാണ് അവൾ അകപ്പെട്ട ചതുക്കുഴിയുടെ ആഴമറിയുന്നത് ഒരു പക്ഷേ, പിന്നീട് ഒരിക്കലും കുടുംബത്തിലേക്ക് തിരിച്ചു വരാൻ പറ്റുന്ന അവസ്ഥയായിരിക്കില്ല പ്രേമിച്ച് മതം മാറ്റുന്ന ലോബികളും ഇന്ന് ധാരാളം

ഇത്തരം മതം മാറ്റ സംഭവങ്ങൾ ഇടക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് 
പെൺകുട്ടികളെ വാണിഭ ചരക്കാക്കുകയും നീല ചിത്രങ്ങൾ നിർമിച്ച് പണം കൊയ്യുകയും ചെയ്യുന്നവരും പലപ്പോഴും പ്രേമം അഭിനയിച്ചാണ് അവരെ വലയിൽ വീഴ്ത്തുന്നത് കിട്ടിയ ഇരകളെ പണത്തിനായി പലർക്കും കൈമാറുന്നു ഇത്തരം പെൺകുട്ടികൾ ക്രമേണ ചെന്നെത്തുന്നത് വേശ്യാലയങ്ങളിലും ചുവന്ന തെരുവുകളിലുമാണ് ഇവരുടെ വലയിൽ നിന്ന് മോചനം എളുപ്പമല്ല കുടുംബത്തിൽ വിവരമറിയിക്കാൻ പോലും പറ്റാത്തവിധം രഹസ്യസങ്കേതങ്ങളിലാവും അവരെ പാർപ്പിച്ചിരിക്കുക 

മിന്നുന്നതെല്ലാം പൊന്നല്ലെന്നുള്ള തിരിച്ചറിവ് സഹോദരിമാർക്കുണ്ടാവട്ടെ 
പ്രേമത്തിന്റെ ഇത്തരം ക്രൂരവിനോദങ്ങൾ നാടിനെ കണ്ണീർ കുടിപ്പിക്കുമ്പോഴും പലരും പ്രേമദിനവും മറ്റുമുണ്ടാക്കി ആഘോഷിക്കാനാണ് മുമ്പോട്ട് വരുന്നത് ഫെബ്രുവരി 14 വാലന്റീൻസ് ഡേ (പ്രേമ ദിനം) ആണ് കാമുകി കാമുകന്മാരുടെ കൂത്താട്ടത്താൽ ബീച്ചുകളും പാർക്കുകളും ലോഡ്ജുകളുമെല്ലാം ഈ ദിനം വീർപ്പ് മുട്ടുന്നു സദാചാരത്തിനെതിരെയുള്ള ഇത്തരം വിഷം ചീറ്റൽ നമ്മുടെ ഭാവിയെ എവിടെയെത്തിക്കുമെന്ന് കാത്തിരുന്നു കാണാം 


ശൈമ തിരിച്ചു വരുമോ ? 

ശൈമ, ധനികനും പ്രമാണിയും മതബോധവുമുള്ള മൈതീനാജിയുടെ ഏക മകൾ ഗൾഫിൽ ഉയർന്ന ശമ്പളക്കാരനാണ് ഹാജി വർഷത്തിൽ ഒരു തവണ മാത്രം നാട്ടിൽ വരുന്നു ആഴ്ചകൾ മാത്രം തങ്ങി തിരിച്ചു പറക്കും കുടുംബസ്ഥിതികളെക്കുറിച്ച് കൂടുതലറിയാൻ ഹാജിക്ക് സമയം ലഭിക്കാറില്ല 
ശൈമ, മിടുക്കിയാണ് അവളെ പത്താം ക്ലാസ് വരെ പഠിപ്പിക്കണമെന്നാണ് ഉപ്പയുടെ മോഹം ഇക്കാര്യം ഭാര്യയോടദ്ദേഹം ചിലപ്പോഴൊക്കെ പറയാറുമുണ്ട് 
ശൈമ, അത്യാധുനിക സൗകര്യങ്ങളോടെ പണികഴിപ്പിച്ച ആ മാളിക വീട്ടിൽ പൂർണ സ്വതന്ത്രയാണ് ആവശ്യപ്പെടുന്നതെന്തും ഉമ്മ അവൾക്കു നൽകും ഉമ്മയുടെ ഈ അമിത സ്നേഹം അവളെ വഴിതെറ്റിക്കുകയായിരുന്നു ശൈമ ഇന്ന് ഒരന്യ മതക്കാരന്റെ ഭാര്യയാണ് 

ശൈമ മദ്റസയിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നു അവളിൽ പ്രകടമായ അച്ചടക്ക ലംഘനം; ഉസ്താദ് ചെറുതായൊന്ന് തല്ലി കാര്യം നിസാരമാണെങ്കിലും അവളുടെ ഉമ്മാക്കിത് താങ്ങാനായില്ല 

വിവരമറിഞ്ഞ് കലിതുള്ളി ഉമ്മ നേരെ മദ്റസയിലേക്ക്..... പഠന സമയത്ത് അനുവാദം പോലും ചോദിക്കാതെ നിർലജ്ജം അകത്തേക്ക് കയറി ശൈമയുടെ കൈ പിടിച്ച് വരാന്തയിലേക്കിറങ്ങി കാര്യം അറിയാതെ പകച്ചു നിന്ന ഉസ്താദിന്റെ മുഖത്തു നോക്കി ഉമ്മ ആക്രോഷിച്ചു: 'എന്റെ മകളെ എങ്ങനെ പഠിപ്പിക്കണമെന്ന് എനിക്കറിയാം നിങ്ങൾക്ക് തല്ലാനും കൊല്ലാനുമൊന്നും ഞാൻ വിട്ടുതരില്ല' 

രണ്ടു പേരും ഇറങ്ങി നടന്നു മറയുന്നതുവരെ കണ്ണിമവെട്ടാതെ ആ രംഗം തന്നെ ഉസ്താദ് നോക്കി നിന്നു 

വർഷങ്ങൾ പലതു കഴിഞ്ഞു ശൈമയിന്നൊരു മോഡേണിസ്റ്റ് ചിന്താഗതിക്കാരിയാണ് അവൾ പ്ലസ്ടുവിന് പഠിക്കുന്നു  സുമുഖിയായ അവളെ തേടി ധാരാളം വിവാഹാലോചനകൾ വരുന്നുണ്ടെങ്കിലും പഠനം കഴിയാൻ കാത്തിരിക്കുകയാണ് ആ കുടുംബം 

എക്സാം അടുത്തിരിക്കുന്നു ശൈമ ധൃതിപെട്ട പഠനത്തിലാണ് ഉമ്മ അടുക്കള ജോലിയിലും പെട്ടെന്ന് കരന്റ് അണഞ്ഞു  വിളക്കിനായി ഉമ്മയോടാവശ്യപ്പെട്ടു അടുക്കള വേലയിൽ മുഴുകിയിരുന്ന ഉമ്മ കാര്യം മറന്നിരുന്നു 
ഏറെ കാത്തിരുന്നിട്ടും വിളക്കു കാണാതെ ശൈമ ദേഷ്യത്തോടെ ഉമ്മക്കു നേരെ പാഞ്ഞടുത്തു അടുക്കളയിൽ കിടന്നിരുന്ന പട്ടികക്കഷ്ണമെടുത്ത് മൂർദ്ദാവിന് നന്നായി പ്രഹരിച്ചു തല പൊട്ടി രക്തം വാർന്നു ബോധരഹിതയായി നിലംപതിച്ചു  

ബോധം വീണ്ടുകിട്ടിയപ്പോൾ മെല്ലെ ഇഴഞ്ഞു നീങ്ങി റസീവർ കൈയിലെടുത്തു അയൽക്കാരുടെ സഹായത്തിനായി കേണു  ഹോസ്പിറ്റലിലേക്കായി കതകു പൂട്ടുമ്പോഴാണ് അവർ ഞെട്ടിക്കുന്ന കഥയറിയുന്നത് 'ശൈമയെ കാണാനില്ല' 

ദിവസങ്ങൾ ഒന്നു, രണ്ടു കഴിഞ്ഞു ഒരു വിവരവുമില്ല വാർത്ത കാട്ടുതീ പോലെ നാട്ടിൽ പടർന്നു വിവരമറിഞ്ഞ് മൈതീനാജി നാട്ടിലെത്തി എല്ലാവരുടെയും മുഖത്ത് നിരാശ മാത്രം 

അപ്പോഴാണ് ഉമ്മ വേദനയോടെ ഒരു കാര്യം ഓർക്കുന്നത് അന്നു ഞാൻ ഉസ്താദിനോട് ചെയ്ത അരുതായ്മയുടെ ഫലമാണോയിത്?  

അദ്ദേഹത്തെ വേദനിപ്പിച്ചതിന്റെ തിക്ത ഫലം തന്നെ മാതൃപിതൃ ബന്ധങ്ങളുടെ പവിത്രത അറിയാൻ മദ്റസ തന്നെ വേണം ഇതിനു വിലങ്ങുതടിയായതു ഞാൻ തന്നെ ഇനി പറഞ്ഞിട്ടെന്തുകാര്യം ? ദുഃഖം അണപ്പല്ലുകൊണ്ട് കടിച്ചു പിടിച്ചു  

പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഒന്നുരണ്ടാഴ്ചക്കു ശേഷം മൈസൂരിലെ ലോഡ്ജിൽ രണ്ടുപേരെയും കണ്ടെത്തി കോടതിയിൽ ഹാജരാക്കി  

കൂടെ മറ്റാരുമായിരുന്നില്ല ഹോം ട്രൈവർ ബിജു തന്നെ ഹാജിയും ഭാര്യയും കോടതിയിലെത്തിയിരുന്നു പൊട്ടുവെച്ച മകളെ കണ്ട് എന്തുപറയണമെന്നറിയാതെ അവർ തരിച്ചിരുന്നു 
കോടതിയുടെ ചോദ്യം: നീ ആരോടൊപ്പം പോവാനിഷ്ടപ്പെടുന്നു? 

ശൈമ: എന്റെ ഭർത്താവ് ബിജുവിനോടൊപ്പം 

മകളുടെ ഈ പ്രതികരണം കേൾക്കേണ്ട തമാസം ഉമ്മ കമിഴ്ന്നടിച്ചു വീണു വിനയത്തോടെ ശൈമയോടാവശ്യപ്പെട്ടു പൊന്നുമോളേ, ഇത്രയും കാലം നിന്നെ പോറ്റിവളർത്തിയ ഈ മാതൃത്വത്തെ വിട്ടകലരുതേ.... 

ഇത് ചെവിക്കൊടുക്കാനവൾക്ക് മനസ്സില്ലായിരുന്നു വീണുകിടക്കുന്ന ഉമ്മയെ ചാടിക്കടന്ന് അവൾ ബിജുവിനോടൊപ്പം കോടതിപ്പടി ഇറങ്ങി നടന്നു  
പ്രിയപ്പെട്ടവരേ, ഇതൊരു ഭാവനക്കഥയല്ല കോഴിക്കോട് ജില്ലയിൽ കഴിഞ്ഞതാണ് പേരുകൾ മാത്രം സാങ്കൽപികം ഇത്തരം ധാരാളം ശൈമമാർ മാതാപിതാക്കളെ അവഗണിച്ച് നാടുവിടുന്നു പലരും തെരുവിൽ ഒറ്റയാളായി ജീവിതത്തോട് പൊരുതുന്നു സ്വന്തത്തെക്കുറിച്ചും കുടുംബത്തെ കുറിച്ചും നമുക്ക് തികഞ്ഞ ബോധം വേണം  


സൈബർ സെക്സിന്റെ ഇരകൾ 

ഇൻഫർമേഷൻ ടെക്നോളജി ലോക ചാലകതയെ ഏറെ പരിണാമവത്കരിച്ചിരിക്കുന്നു വിവര സാങ്കേതികതയുടെ നവതലങ്ങളെ എത്തിപ്പിടിക്കാനുള്ള മനുഷ്യ വ്യഗ്രതക്ക് ഏറെ പാരമ്യത വന്നിട്ടുണ്ട് കാലചക്രത്തിന്റെ പതിറ്റാണ്ടു ദൂരത്തെ ഗമനത്തിൽ മനുഷ്യൻ കൈവരിച്ച നേട്ടങ്ങൾ അസംഖ്യമാണ് മനുഷ്യന്റെ ട്യൂബ്ലിക്കേറ്റ് ഉണ്ടാക്കാൻ പരിശീലിച്ച ബുദ്ധിജീവികൾ ദൈവിക ധർമ്മത്തെ വിസ്മരിപ്പിക്കും വിധമുള്ള പ്രവർത്തനങ്ങൾക്കാണ് കോപ്പുകൂട്ടുന്നത് കാലത്തിന്റെ ഓരോ നൈമിഷികതയിലുമുള്ള  ഈ തിളക്കവർദ്ധനവ് സാമൂഹിക, മാനസിക, ആരോഗ്യ, ധാർമ്മിക, സാമ്പത്തികതയിൽ വൻ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നു 

ഐ.ടി രംഗം മനുഷ്യ ജീവിതത്തിന്റെ അനുപേക്ഷണീയമായിരിക്കെ നിരാകാര ബുദ്ധിയോടെ കാണുന്നതിനു പകരം ഒരൽപം ശ്രദ്ധയോടെയുള്ള മുന്നേറ്റം നവവത്കരണത്തിന്റെ നീരാളിക്കരണങ്ങളിൽ നിന്ന് നമ്മെയും സമൂഹത്തെയും രക്ഷിക്കും 

ദൃശ്യ ശ്രാവ്യ സമ്പർകോപാതിയിലെ പുതുവിപണനം തിരക്കു പിടിച്ച ജീവിതത്തിന്റെ അകലങ്ങളേറെ കുറിച്ചിട്ടുണ്ടെന്നത് ശരിതന്നെ ലോകത്തിന്റെ ഏത് കോണിലുള്ളവനുമായും സംവദിക്കാൻ നിമിഷങ്ങൾ മതി മേശപ്പുറത്തിരിക്കുന്ന കീബോർഡിൽ വിരലോന്നമർത്തിയാൽ ലോകം മുഴുവൻ സ്ക്രീനിൽ തെളിഞ്ഞു വരുന്നു 

ഉപകാരപ്രദമായ ദൃശ്യശ്രാവ്യത്തിനു പുറമെ അന്യദേശങ്ങളിൽ ഹോബി ഫ്രൻസ് പണിയാനും, ഭാഷ, ദേശ, മത, ജാതി വ്യത്യാസമില്ലാതെ പങ്കാളികളെ കണ്ടെത്താനും കൊലക്കും ചതിക്കും പ്രേമ  പ്രകടനത്തിനും തട്ടിപ്പറിക്കുമെല്ലാം ഈ മേഖലയെ ചിലർ ചൂഷണം ചെയ്യുന്നുണ്ട്  

ഇതിന്റെ ആന്തരിക വികൃതിക്ക് ഇരയായവർ അനവധിയാണ് മൂകത മുറ്റിയ ആധുനിക ഗ്രഹാതുരത പോലും സജീവമാക്കുന്നത് ഇന്ന് ഇന്റർനെറ്റുകളാണ് ഓരോ വീട്ടിലും ബഹുമാനാദരവ് നൽകി മേശപ്പുറത്ത് കുടിയിരുത്തിയ ഈ സത്വം ഇനിയും അനേകം കുടുംബങ്ങളെ  കുളംതോണ്ടിയേക്കാം പുറത്ത് പുഞ്ചിരി പൊയിക്കുന്നുണ്ടെങ്കിലും കുതന്ത്രത്തിന് ദാഹിക്കുന്നവരാണ് ഇത്തരം വില്ലന്മാരെല്ലാം പെരുമാറേണ്ടതിലുള്ള അവിവേകത്വം വൻ പ്രത്യാഘാതങ്ങളുമായി മാറുന്നത് നാമറിയാതെയാണ് പത്രങ്ങളിൽ നിന്നും അശ്ലീല പ്രസിദ്ധീകരണങ്ങളിൽ നിന്നുമെല്ലാം ലഭിക്കുന്ന അഡ്രസുകൾ വൻ ഗർത്തത്തിലാണ് നമ്മെ കൊണ്ടിടുന്നത് 

പഴയ കാല പ്രണയം വെറും എഴുത്തു കുത്തുകളിൽ മാത്രം ഒതുങ്ങുന്നതായിരുന്നു വാട്സപ്പിന്റെ വരവോടെ ഗ്രാഫും ഗ്രീറ്റിംഗ് കാർഡും തെറ്ററുകളുമെല്ലാം വിസ്മൃതിയിലേക്ക് തള്ളപ്പെട്ടു പ്രണയത്തിന്റെ ഐടി വൽക്കരണം കൊടുസങ്കീർണതകളായി വിദ്യാർത്ഥികളെ ഞെക്കികൊന്നുകൊണ്ടിരിക്കുകയാണ് ചാറ്റിംഗ് വഴി നഗ്നത പോലും കാമുക കണ്ണുകൾക്ക് തീറെഴുതികൊടുക്കുന്നവരാണ് ഇന്നത്തെ കാമുകിമാരിൽ പലരും

തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയുടെ പ്രേമപ്രകടനം ചാറ്റിംഗിനിടെ ചീറ്റിയത് ഈയിടെ വാട്സപ്പിൽ വന്നിരുന്നു ഈ വിദ്യാർത്ഥിനിയുടെ അവിവേക പ്രവർത്തനം സാമൂഹ്യ ശ്രംഖലയിലെ സ്ക്രീനിൽ വരച്ചിട്ടത് കാമുകന് കൈമാറുന്ന നഗ്നതകൂടിയായിരുന്നു സനാതം സംസ്കൃതിയുടെ നടുവൊടിക്കുന്ന ഈ ആഭാസ ദൃശ്യത്തിന് ധാർമ്മിക ബോധമുള്ളവർപോലും അറിയാതെ സാക്ഷിയാകേണ്ടിവന്നു  

അന്യരുമായി ചാറ്റിംഗ് നടത്തി പേരും വിവരവും പൂർണമായി പകർന്ന് കൊടുക്കുന്നവരുണ്ട് മാഫിയ, കൊള്ളസംഘങ്ങൾ ഇന്റർനെറ്റ് വഴി ഇരകളെ തേടുന്നുണ്ടെന്ന സത്യം നാം മനസ്സിലാക്കിയിരിക്കണം സ്വന്തക്കാരെപ്പോലെ സ്നേഹം അഭിനയിച്ച് വിവരങ്ങൾ കൈക്കലാക്കി വിവരമറിയുക പെൺകുട്ടികളെ ചാറ്റിംഗ് വഴി വലവീശിപ്പിടിച്ച് പെൺവാണിഭത്തിന് കൊഴുപ്പ് കൂട്ടുകയും അശ്ലീല ഫോട്ടോകൾ നിർമിക്കുകയും ചെയ്യുന്ന സാമൂഹ്യ ദ്രോഹികളുടെ കഥകൾ നിത്യസംഭവങ്ങളാവുകയാണ് 

നിർദ്ദേശ സ്ഥലങ്ങളിലെത്താനുള്ള വട്സപ്പ് വഴിയുള്ള മെസ്സേജ് കാണുമ്പോൾ മറുത്തൊന്നും ചിന്തിക്കാതെ പുതുജീവിതത്തിന്റെ സീമകൾ പരതുന്ന തലമുറകൾ വൻ മാഫിയ സംഘത്തിലാവും അധികവും ചെന്നെത്തുക ഇനിയൊരിക്കലും തിരിച്ച് വരാനാവാത്തവിധം അവരുടെ കറുത്ത കരങ്ങൾ ബന്ധിച്ചിട്ടുണ്ടാവും ബാംഗ്ലൂരിലെ കൗസംബിയെന്ന പതിനാറുകാരിക്ക് ദിനവും ലഭിച്ചു കൊണ്ടിരുന്ന അശ്ലീല മെസ്സേജുകളുടെ ഉറവിടം പോലീസ് പരിശോധിച്ചപ്പോൾ എത്തിപ്പെട്ടത് 'സെക്സ് ടീച്ചർ ' എന്ന പേരിൽ പ്രവർത്തിക്കുന്ന വൻ മാഫിയ സംഘത്തിലാണത്രെ ഏതോ ഒരു പത്രത്തിൽ നിന്ന് ലഭിച്ച അജ്ഞാത അഡ്രസാണത്രെ പെൺകുട്ടിക്ക് ഇത്ര തലവേദന സൃഷ്ടിച്ചത് 

പണംകൊടുത്ത് മകളുടെ ഭാവിഭാസുരതയെ കത്രിക്കുന്നവരായി രക്ഷിതാക്കൾ മാറരുത് മക്കളിലുള്ള രക്ഷിതാക്കളുടെ ശുഭവിശ്വാസം പലപ്പോഴും വൻ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത് സന്താനങ്ങളുടെ സകല ചലങ്ങളും വീക്ഷിക്കാൻ ഒരു അകക്കണ്ട് എപ്പോഴും നമുക്ക് വേണം നവോപകരണങ്ങളിൽ സാമാന്യ പരിജ്ഞാനം ഉണ്ടായിരിക്കുന്നതോടൊപ്പം ഇത്തരം ഉപകരണങ്ങൾ കിടപ്പുമുറിയിൽ വെക്കാതെ എല്ലാവരും എല്ലായ്പ്പോഴും പെരുമാറുന്ന ഡയ്നിംഗ് ഹാൾ പോലോത്തതിലായിരിക്കണം വെക്കുന്നത് 


ദാമ്പത്യം വിജയിക്കാൻ എന്തെളുപ്പം 

വിവാഹത്തിലൂടെയാണ് ജീവിതത്തിന്റെ മർമ്മതലത്തിലേക്കിറങ്ങുന്നത് കൗമാറനിറക്കൂട്ടിൽ തുളുമ്പാൻ വെമ്പിയ നവജീവിതത്തിന്റെ ഇതളുകൾ ഒന്നൊന്നായി വിവാഹത്തിലൂടെ തുറക്കപ്പെടുന്നു സുഖ ദുഃഖങ്ങളെ പങ്കിടാൻ ; മറുകരപറ്റാൻ കുതിക്കുന്ന ജീവിത വഞ്ചിയിലെ പങ്കായപ്പിടിയിൽ ഒരു കൈതാങ്ങാവാൻ, ഒരു സുകൃതവതി ഏതൊരത്തന്റെയും ചിത്തത്തെ ചികഞ്ഞ് ഇക്കിളിപ്പെടുത്തുന്ന മോഹമാണ് ഈ മോഹസാഫല്യത്തിന്റെ പൊട്ടിപ്പൊളിയാത്ത പാരമ്യതയാണ് ജീവിതത്തിന്റെ അർത്ഥ പൂർണത സമൂഹധാരയിൽ മുഖ്യമായൊരിടം വിവാഹത്തിലൂടെ സാധ്യമാവുന്നതോടൊപ്പം ജീവിതത്തിന്റെ പച്ചപ്പുകൾ വിരിയാൻ അകക്കണ്ണ് തത്രപ്പെടുന്നു 

ശൈശവത്തിന്റെ ശൃഥം പിടിച്ച ചിന്തകൾ ജീവിതത്തിന്റെ മറുകരയിലേക്ക് വലിഞ്ഞുനീളുന്നു കൗമാരം യുവത്വമായീ പരിണമിക്കുന്നതിന്റെ ചിത്രമാണിത് കൗമാര സ്വപ്നങ്ങളെക്കാൾ മധുരവും കയ്പും പുളിപ്പും നീറ്റലും നിറഞ്ഞതാണ് യുവത്വത്തിന്റെ കനവ് എത്രയേറെ ദാമ്പത്യങ്ങളാണ് പ്രഥമതയിൽ തന്നെ പൊട്ടിപിളരുന്നത് ശിഷ്ടകാലങ്ങളത്രയും മംഗല്യഫോബിയയാലിവരിൽ അധികരും അസ്വസ്തരാവുന്നു 
വൈവാഹിക ജീവിതം പ്രയാസമായി മാറുന്നതിന്റെ കാരണം അനാവശ്യ തെറ്റിദ്ധാരണകളും ജീവിതപരിജ്ഞാനത്തിന്റെ ന്യൂനതയുമാണ്

കാലങ്ങളോളം കാത്തുവെച്ച കാന്തി നിറഞ്ഞ കനവ് നാളുകൾക്കകം തകർന്നടിയുമ്പോൾ ജീവിതം പൊട്ടലുകളും ചീറ്റലുകളുമായി മാറുന്നു ഒരൽപം വിവേകത്തോടെയാവണം വൈവാഹിക നൗഖ കയ്യിലേന്തുന്നത് താൻ തിരഞ്ഞെടുക്കുന്ന പങ്കാളി ജീവിതാന്ത്യംവരെ ആദ്യരാത്രിയുടെ അനുഭൂതിയോടെ തന്നോടൊപ്പം ഒന്നിക്കണം ഇവിടെയാണ് ഇണതുണയുടെ ധർമ്മം മഹത്വമാവുന്നത് ബന്ധങ്ങളധികവും ബന്ധനങ്ങളായ് പരിണമിക്കുന്നതിന്റെ പ്രധാന ഹേതു ക്ഷമയുടെയും വിട്ടുവീഴ്ചയുടെയും പരസ്പര വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിതം നയിക്കാനുള്ള നല്ല മനസ്സിന്റെയും അപര്യാപ്തതയാണ് 

ക്ഷമയാണ് വിജയത്തിന്റെ മുഖ്യം 'ക്ഷമ വിശ്വാസത്തിന്റെ അർദ്ധ ' മെന്ന് പ്രവാചകർ ഉൽഘോഷിച്ചതും ഇതുകൊണ്ടുതന്നെ ശൈശവം വിട്ടകലും മുമ്പേ ജീവിതം കൊതിച്ച് തന്നിലേക്ക് പറന്നെത്തിയ ഇണക്കിളി ഒരു പക്ഷേ, പൂർണ വിവേകിയായിക്കൊള്ളണമെന്നില്ല അവളിൽ നിന്ന് പ്രകടമാവുന്ന ദൂഷ്യങ്ങളിൽ ക്ഷമിക്കുന്നതോടൊപ്പം ഉപദേശിക്കുകയാണ് വേണ്ടത് 

പ്രശസ്ത സ്വഹാബിവര്യൻ അബൂദ്ദർദാഅ്(റ) തന്റെ സഹധർമ്മിണിയോടൊരിക്കൽ പറഞ്ഞു: 'നീ എന്നെ കോപിതനായി കണ്ടാൽ ശാന്തനാക്കുക നിന്നെ കോപിതയായി കണ്ടാൽ ഞാനും ശാന്തയാക്കാം അല്ലെങ്കിൽ നമുക്കൊരുമിച്ച് ജീവിക്കാൻ കഴിയില്ല '

കാരണമൊന്നുമില്ലെങ്കിലും ഭാര്യമാരെ മർദ്ധിക്കുകയും ത്വലാഖ് ചൊല്ലുകയും ചെയ്യുന്ന ധാരാളം ക്രൂരന്മാരുണ്ട് ദേശ്യം വരുമ്പോഴേക്ക് അവിവേകം കാണിക്കുന്ന ഇത്തരക്കാർക്ക് അബൂദ്ദർദാഇന്റെ വരികൾ പാഠമാകട്ടെ 

ഖലീഫാ ഉമറിന്റെ സന്നിധിയിലേക്ക് ഭാര്യയെ കുറിച്ചുള്ള പരാധിയുമായി ഒരാൾ കടന്നുവരുന്നു വീടിന്റെ പൂമുഖത്തെത്തിയപ്പോൾ ഭാര്യ ഖലീഫയോട് കയർക്കുന്നതാണ് കേട്ടത് അയാൾ പരാധി സമർപിക്കാതെ തിരിച്ചു നടന്നു  
വീട്ടിൽ വന്ന് തിരിച്ചു പോവുന്ന അയാളെ ഖലീഫ തിരിച്ചുവിളിപ്പിച്ചു കാര്യമന്വേഷിച്ചു പരാധി കേട്ട ഖലീഫ പറഞ്ഞു: എന്റെ ഭാര്യ എന്നോട് എന്നും കയർക്കാറുണ്ട് ഞാൻ മറുത്തൊന്നും പറയാതെ ക്ഷമിക്കും കാരണം എന്റെ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതും വളർത്തുന്നതും അവളല്ലേ? അവളൊട്ടും പ്രതിഫലം കൊതിക്കാറില്ല  

തന്നിൽ സംഘടിതമായ സ്നേഹം ഭാര്യ ഭർത്താക്കന്മാർ തമ്മിൽ കൈമാറണം പക്ഷേ, പരിധി ലംഘിക്കരുത് ഭാര്യയെ അതിരറ്റ് സ്നേഹിക്കുകയും മാതാപിതാക്കളെ പുറംതള്ളുകയും ചെയ്യുന്ന ചിലരുണ്ട് മാതാപിതാക്കളെ വൃദ്ധസദനത്തിലയച്ച് ഭാര്യയോടൊപ്പം ജീവിതം നയിക്കുന്ന ഇവർ എന്നും സ്രഷ്ടാവിന്റെ കോപത്തിന് പാത്രമാണ് അല്ലാഹുവിന്റെ സ്നേഹം മാതാപിതാക്കളുടെ സ്നേഹത്തിലും അവന്റെ കോപം അവരുടെ കോപത്തിലുമാണെന്നാണ് തിരുനബി (സ) ഉണർത്തിയത് 

ഭാര്യയുടെ അഭിപ്രായകൽപനകളെക്കാളേറെ മാതാപിതാക്കളുടെതിനാണ് മുൻഗണന നൽകേണ്ടത് ആഇശാ ബീവി ഒരിക്കൽ ചോദിച്ചു: 'നബിയേ, ഒരു പുരുഷന് ഏറ്റവും കടപ്പാട് ആരോടാണ്? പ്രവാചകർ പറഞ്ഞു: അവന്റെ മാതാവിനോട് ' 

ദാമ്പത്യ ജീവിതം മധുരതരമാക്കുന്ന മറ്റൊരു ഘടകമാണ് പരസ്പര വിശ്വാസം ഭാര്യയെ സംശയത്തോടെ വീക്ഷിക്കുന്ന ഭർത്താവും ഭർത്താവിനെ സംശയത്തോടെ വീക്ഷിക്കുന്ന ഭാര്യയും ധാരാളമുണ്ട് പ്രവാസ ജീവിതം നയിക്കുന്നവരിലാണ് ഇത്തരം സ്വഭാവം അധികവും കണ്ടുവരുന്നത് 'സത്യവിശ്വാസികളേ  ഊഹത്തിൽ നിന്ന് മിക്കതും നിങ്ങൾ വെടിയുക നിശ്ചയം ഊഹത്തിൽ ചിലത് കുറ്റമാകുന്നു നിങ്ങൾ ചാരവൃത്തി നടത്തരുത് നിങ്ങൾ ചിലരെ കുറിച്ച് അവരുടെ അഭാവത്തിൽ ദുശിച്ച് പറയുകയുമരുത് തന്റെ സഹോദരൻ മരിച്ചു കിടക്കുമ്പോൾ അവന്റെ മാംസം ഭക്ഷിക്കാൻ നിങ്ങളിൽ ആരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാൽ അത് (ശവം തിന്നുന്നത് ) നിങ്ങൾ വെറുക്കുകയാണ്  ചെയ്യുന്നത് (ഖുർആൻ: ഹുജുറാത്ത്;12) 

വിവാഹത്തിനു മുമ്പത്തെ പങ്കാളിയുടെ ജീവിതവഴിയെ കുറിച്ച് ഒരിക്കലും ചുഴിഞ്ഞന്വേഷിക്കരുത് ഈ രഹസ്യങ്ങളുടെ കവാടം തുറക്കപ്പെടുന്നതിലൂടെ ഇനിയൊരിക്കലും വിളക്കിച്ചേർക്കാനാവാത്തവിധം ദാമ്പത്യം പൊട്ടിപ്പിളർന്നേക്കാം  

ഭർത്താവിന്റെ സാമ്പത്തക നിലയെക്കുറിച്ച് ഭാര്യ തികഞ്ഞ ബോധവതിയാവണം ദൂർത്തും ദുർവിനിയോഗവും ചെയ്ത് ഭർത്താവിനെ പൊറുതിമുട്ടിക്കരുത് ദാരിദ്ര്യത്തിലും സുഖദുഃഖങ്ങളിലുമെല്ലാം ഭർത്താവിനോട് പങ്ക് ചേരുന്നവളാണ് യഥാർത്ഥ ഭാര്യ കുടുംബ പ്രാരാബ്ദങ്ങളാൽ  പ്രയാസപ്പെടുന്ന ഭർത്താവിന് ഒരു കൈതാങ്ങാവാൻ നല്ല ഭാര്യക്കു കഴിയും ഗൾഫിൽ നിന്നും ഭർത്താവയയ്ക്കുന്ന പണം ദുർവിനിയോഗം ചെയ്യാതെ സ്വരൂപിച്ചാൽ പല കാര്യങ്ങൾക്കും ഭർത്താവിനെ ആശ്രയിക്കാതെ ഭാര്യക്കു കാര്യങ്ങൾ നടത്താനാവും 

'അവർ (അല്ലാഹുവിന്റെ യഥാർത്ഥ ദാസന്മാർ ) ചെലവു ചെയ്യുകയാണെങ്കിൽ അമിതമാക്കുകയോ പിശുക്ക് കാണിക്കുകയോ ചെയ്യാതെ മിതമാർഗ്ഗം സ്വീകരിക്കുന്നവരാണ് '(ഖുർആൻ: ഫുർഖാൻ:67) 

ഭർത്താവിന് അനിഷ്ടമായവ ഭാര്യ ശ്രദ്ധിച്ചിരിക്കണം അന്യപുരുഷരോട് കൊഞ്ചിക്കുഴയുകയോ അപരിചിതർക്ക് വീട്ടിൽ ഇടംനൽകുകയോ ചെയ്യരുത് ഭർത്താവിന്റെ ധനത്തിൽ നിന്ന് വല്ലതും ആർക്കെങ്കിലും നൽകുകയാണെങ്കിലും പൂർണ സമ്മതത്തോടെയായിരിക്കണം അവളുടെ ചാരിത്ര്യത്തിൽ പൂർണബോധവതിയാവുന്നതോടൊപ്പം സന്താനങ്ങളുടെ കാര്യത്തിൽ ബദ്ധശ്രദ്ധയുള്ളവളുമായിരിക്കണം 

ഭാര്യ ഭർത്താവിന്റെ കൃഷിയിടമാണെന്നാണ് ഖുർആൻ ഭാഷ്യം ഭർത്താവ് ആഗ്രഹിക്കുമ്പോഴെല്ലാം അവൾ സജ്ജയായിരിക്കണം അബൂഹുറൈറ(റ) പറയുന്നു: നബി തങ്ങൾ അരുളി: 'ഭർത്താവ് ഭാര്യയെ കിടപ്പറയിലേക്ക് ക്ഷണിച്ചു അവൾ കൂട്ടാക്കിയില്ല ആ രാത്രിയിൽ കോപിതനായി അയാൾ കഴിച്ചുകൂട്ടി എങ്കിൽ പുലരുവോളം മലക്കുകളവളെ ശപിക്കും (ബുഖാരി ) 

മൈഥുനത്തിൽ പങ്കാളിയുടെ ആഗ്രഹസഫലതകൂടെ പരിഗണിക്കൽ ഭർത്താവിന്റെ കടമയാണ് ഇണചേരലിൽ ക്രൂരമായ സമീപനം ഇസ്ലാം ഒരിക്കലും അനുവദിക്കുന്നില്ല സംഭോഗത്തിനു മുമ്പ് അൽപം രസലീലകൾ നടത്തുന്നത് ബന്ധത്തിന് കൂടുതൽ രസവും ഉന്മേഷവും നൽകും

തിരുനബി(സ) പറയുന്നു: 'നിങ്ങൾ മൃഗങ്ങളെപ്പോലെ പെട്ടെന്ന് ചാടിക്കയറി ഭോഗിക്കരുത് ആദ്യം ഒരു ദൂതൻ ഇടയിൽ പ്രവർത്തിക്കട്ടെ സ്വഹാബികൾ ചോദിച്ചു: 'ദൂതൻ ആരാണ്?' നബി തങ്ങൾ പറഞ്ഞു: 'ചുംബനവും പ്രേമസല്ലാപവും ' 

മൂന്ന് പുരുഷ ദൗർബല്യങ്ങളെ തിരുനബി ഇങ്ങനെ പരിചയപ്പെടുത്തുന്നു 

(1) പരിജയപ്പെടാൻ കൊതിച്ചവനെ കണ്ടുമുട്ടിയതിനുശേഷം പേരും വിലാസവും ചോദിച്ചറിയാതെ അയാളെ പിരിയുക 

(2) തന്നെ ബഹുമാനിച്ചവന്റെ ബഹുമാനം തിരസ്കരിക്കുക 

(3) സംഭോഗ വേളയിൽ ഇണയെ ഉൽസാഹിപ്പിക്കുകയും വൈകാരിക മൂർദ്ധന്യതയിൽ സ്വന്തം കാര്യം നിർവഹിച്ച് വിരമിക്കുകയും ചെയ്യുക  

ഭാര്യ ഭർത്താക്കൾ തമ്മിൽ കളിതമാശകൾ ആകാവുന്നതാണ്  പക്ഷേ, അതിരുവിടരുത് ആഇശാ ബീവിയും നബിതങ്ങളും ഓട്ടമത്സരം നടത്തിയത് പ്രശസ്തമാണല്ലോ 

മറ്റൊരു സംഭവം പറയാം ആഇശാ ബീവി പറയുന്നു: ഒരു ആശൂറാ നാളിൽ അബ്സീനിയൻ മക്കൾ കളിക്കുന്ന ബഹളം കേട്ട് നബിതങ്ങളെന്നോട് ചോദിച്ചു: 'ആഇശാ കളികാണണോ? ഞാൻ  പറഞ്ഞു 'ഉം' നബിതങ്ങൾ കളിക്കാരെ വരുത്തി വാതിൽക്കൽ കൈവടച്ചു നിന്നു ഞാനെന്റെ കഴുത്ത് തിരുമേനിയുടെ കൈതണ്ടയിൽ വെച്ചു കളികണ്ടു കുറേ കഴിഞ്ഞപ്പോൾ തങ്ങൾ ചോദിച്ചു: 'മതിയോ?' ഞാൻ പറഞ്ഞു: 'അൽപം കൂടി ' വീണ്ടും കളി കണ്ടു നബിതങ്ങൾ ഇടക്കിടെയായി മൂന്നു പ്രാവശ്യം ഈ ചോദ്യം ആവർത്തിച്ചു ഒടുവിൽ നബിതങ്ങൾ പറഞ്ഞു: 'മതി ആഇശാ' ഞാൻ പറഞ്ഞു: 'മതി' കുട്ടികളോട് തങ്ങൾ കളി നിർത്താനാവശ്യപ്പെട്ടു (ബുഖാരി) 

ഗാർഹിക കാര്യങ്ങളിൽ ഇടക്കെങ്കിലും ഭാര്യയോടൊപ്പം പങ്കാവുന്നത് നല്ലതാണ് സ്വന്തം കാര്യങ്ങൾക്ക് കഴിവതും ഭാര്യയെ ആശ്രയിക്കാതെ നോക്കണം പ്രവാചക മാതൃകയും ഇതുതന്നെയാണല്ലോ