Saturday 30 September 2017

അർമിയാഹ് (അ)

 



ശിക്ഷയുടെ കാലം

ശഹ്യാഹ് (അ) ന് ശേഷം ഇസ്രാഈല്യരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ് അർമിയാഹ് (അ)  സ്നേഹത്തിന്റെയും  കാരുണ്യത്തിന്റെയും പ്രതീകമായിരുന്നു അർമിയാഹ് (അ) തന്റെ ജനതയോട് അളവറ്റ സ്നേഹം കാണിച്ചു അവരിൽ ശിക്ഷ വരുന്നത് സഹിക്കാൻ കഴിയുന്നില്ല അത് തട്ടി നീക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു പക്ഷെ ശിക്ഷ നിർണയിക്കപ്പെട്ടുകഴിഞ്ഞിരുന്നു അത് വരിക തന്നെ ചെയ്യും ആ ജനതയുടെ ക്രൂരത വർധിച്ചു കൊണ്ടിരുന്നു നബി ഉപദേശിച്ചാൽ അവർ ബഹളം വെക്കുംനബിയെ ദേഹോപദ്രവം ചെയ്തു അടിച്ചു അർമിയാഹ് (അ) നെ ഒരിക്കലവർ പിടികൂടി വലിച്ചിഴച്ച് കൊണ്ടുപോയി കയർ കൊണ്ടുവന്നു ഒരു മരത്തിൽ ചേർത്തു കെട്ടിയിട്ടു ദിവസങ്ങളോളം  നാളുകൾക്കു ശേഷം ആരോ മോചിപ്പിച്ചു കൊടും ശിക്ഷ വരികയാണെന്ന് മുന്നറിയിപ്പ് നൽകാൻ അല്ലാഹു കൽപിച്ചു  അർമിയാഹ് (അ) അവരുടെ മുമ്പിലെത്തി ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകി അവർ പരിഹസിച്ചു ചിരിക്കാൻ തുടങ്ങി നബിയുടെ സങ്കടം വർധിച്ചു ഈ ജനതയെ എങ്ങനെ കാര്യം പറഞ്ഞു  മനസ്സിലാക്കും ?  പല പ്രമുഖരോടും സംസാരിച്ചുനോക്കി ഫലമില്ല സാധാരണക്കാരോടും ഇടത്തരക്കാരോടും സംസാരിച്ചു  

ഇതെന്തൊരു ശല്യം ശിക്ഷ ശിക്ഷ ഇനിയിത് മിണ്ടിപ്പോവരുത്  അവർ നബിയെ വിലക്കി 

നബി  സംസാരം തുടർന്നു അപ്പോൾ അവർ ഒരു തീരുമാനമെടുത്തു നബിയെ ജയിലിൽ അടക്കുക  നബിയെ പിടികൂടി നടത്തിച്ചു കൊണ്ടുപോയി ജയിലിൽ അടച്ചു ഇനി ശല്യമില്ല  മുന്നറിയിപ്പുമായി വരില്ല ദുഷ്ടന്മാരുടെ ക്രൂര ചെയ്തികൾ തുടരുകയാണ്  ഇസ്രാഈല്യർ രണ്ടു തവണ ഭൂമിയിൽ വൻ കുഴപ്പങ്ങളുണ്ടാക്കുമെന്ന് വിശുദ്ധ ഖുർആനിൽ പറയുന്നുണ്ട്  അവയിൽ ആദ്യത്തെ കുഴപ്പത്തിന്റെ കാലമാണിത് ശഹ്യാഹ് (അ) വധിക്കപ്പെട്ടതോടെ കുഴപ്പം മൂർച്ചിച്ചു അക്കാലത്ത് അഞ്ചു നബിമാർ രംഗത്തുണ്ടായിരുന്നുവെന്ന് രേഖകളിൽ കാണുന്നു അവരുടെ നേതാവായിരുന്നു ശഹ്യാഹ് (അ) 

അർമിയാഹ് (അ),  ദാനിയാൽ (അ) എന്നിവർ അക്കൂട്ടത്തിൽ പെടുന്നു പിന്നാലെ വരുന്നു ഉസൈർ (അ) 

ഇസ്റാഹ് സൂറത്തിലെ വചനങ്ങൾ ശ്രദ്ധിക്കാം 

നിങ്ങൾ ഭൂമിയിൽ രണ്ട് പ്രാവശ്യം കുഴപ്പമുണ്ടാക്കുമെന്നും വലിയ അഹംഭാവം കാണിക്കുമെന്നും തൗറാത്ത് മുഖേന ഇസ്രാഈല്യരെ നാം അറിയിച്ചു  (17:4)

അങ്ങനെ ആ രണ്ടിൽ ആദ്യത്തേതിന്റെ വാഗ്ദത്തം (ശിക്ഷാവിധി )വന്നാൽ നമ്മുടെ കടുത്ത ശൗര്യശാലികളായ ചില അടിയന്മാരെ നാം നിങ്ങളുടെ മേൽ നിയോഗിച്ചയക്കുന്നതാണ് എന്നിട്ടവർ നിങ്ങളുടെ വാസസ്ഥലങ്ങൾക്കിടയിലൂടെ നിങ്ങളെ തേടിത്തിരഞ്ഞു നടക്കുന്നതാണ് അത് നടപ്പിൽ വരുത്തുന്ന ഒരു തീരുമാനം തന്നെയാകുന്നു (17:5)

ഇസ്രാഈല്യർ ഒരുപാട് തവണ ഭൂമിയിൽ കുഴപ്പങ്ങളുണ്ടാക്കിയിട്ടുണ്ട് അതിൽ പ്രധാനപ്പെട്ട രണ്ട് കുഴപ്പങ്ങൾ എടുത്തു പറഞ്ഞിരിക്കുകയാണ്   

ഒരു പ്രവാചകനെ വധിക്കുക എത്ര വലിയ പാതകമാണത് അത് ഇസ്രാഈല്യർ ചെയ്തു  ശഹ്യാഹ് (അ)നെ വധിച്ചുകളഞ്ഞു അതിന്റെ കൊടും ശിക്ഷ വരാറായിരിക്കുന്നുവെന്ന് അർമിയാഹ് (അ) മുന്നറിയിപ്പ് നൽകി  അർമിയാഹ് (അ)നെ അക്കാരണത്താൽ അവർ  കാരാഗ്രഹത്തിലടച്ചു 

രണ്ടാം കുഴപ്പം നടക്കുന്നത് പിൽക്കാലത്താണ് അതിൽ രണ്ട് പ്രവാചകന്മാരെ വധിച്ചു കളഞ്ഞു സകരിയ്യ (അ), യഹ്യ (അ) അപ്പോഴും അവർക്ക് ക്രൂരമായ ശിക്ഷ തന്നെ ലഭിച്ചു  

ശഹ്യാഹ് നബി  (അ)നെ വധിച്ച ശേഷം വന്ന ശിക്ഷയെക്കുറിച്ച് ആദ്യം പറയാം   

സൻഹാരീബ് രാജാവ് ഇസ്രാഈല്യരെ രണ്ടാം തവണ ആക്രമിക്കാൻ വരുന്നുവെന്നാണ് ഒരഭിപ്രായം  

ക്രിസ്തുവിന് മുമ്പ് 701- ആം വർഷം സൻഹാരീബ് വൻ സൈന്യവുമായി  വന്നു ശാം അക്രമിച്ചു നാൽപത്താറ് കോട്ടകൾ പിടിച്ചടക്കി രണ്ട് ലക്ഷം ജനങ്ങളെ പിടിച്ച് അടിമകളാക്കി ബാബിലോണിയയിലേക്ക് കൊണ്ടുപോയി പിന്നീട് ജറൂസലം പട്ടണം ആക്രമിച്ചു  വധിക്കപ്പെട്ടവർക്ക് കണക്കില്ല  ഇതാണ് ഒരഭിപ്രായം  

മിക്ക ചരിത്രകാരന്മാരും ഉദ്ധരിക്കുന്നത് മറ്റൊരു സംഭവമാണ്  ബുഖ്ത്തുന്നസ്വർ (നബൂഖദ് നേസർ ) നടത്തിയ അതിക്രൂരമായ ആക്രമണം  ആറ് ലക്ഷം സൈനികരുമായിട്ടാണ് ബുഖ്ത്തുന്നസ്വർ ശാമിലെത്തിയത് കുഴപ്പം സൃഷ്ടിച്ചുകൊണ്ടിരുന്ന ഇസ്രാഈല്യർ ഭയന്ന് വിറച്ച് പരക്കം പായാൻ തുടങ്ങി അർമിയാഹ് (അ) മുന്നറിയിപ്പ് നൽകിയ ശിക്ഷ വന്നുകഴിഞ്ഞു  ഇതിന്നിടയിൽ അർമിയാഹ് ( അ) ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ടു ഇസ്രാഈല്യരുടെ താമസസ്ഥലത്തുകൂടെ ശത്രുക്കൾ പാഞ്ഞുനടന്നു കണ്ണിൽപെട്ടവരെയെല്ലാം പിടിച്ചു ബന്ധിച്ചു അബലകളായ സ്ത്രീകളെയും കുട്ടികളെയും പിടിച്ചു കെട്ടി ലക്ഷക്കണക്കായ അടിമകൾ വിലപിടിപ്പുള്ള സ്വത്തുതന്നെ  

ആദ്യഘട്ടത്തിൽ പുരുഷന്മാരെ കൂട്ടക്കുരുതി നടത്തുകയായിരുന്നു പിന്നെ പ്രതിരോധം ദുർബലമായി നിസ്സഹായരായ പുരുഷന്മാരെ ബന്ധികളാക്കി തകർന്നു തരിപ്പണമായ സമൂഹം തൗറാത്ത് ഹൃദിസ്ഥമാക്കിയ നിരവധി പണ്ഡിതന്മാർ വധിക്കപ്പെട്ടു തൗറാത്തിന്റെ പ്രതികളെല്ലാം നശിപ്പിച്ചു കളഞ്ഞു അഗ്നിയിൽ അവ എരിഞ്ഞു തീർന്നു ബൈത്തുൽ മുഖദ്ദസിലെ സ്വർണ്ണവും വെള്ളിയും വിശേഷപ്പെട്ട രത്നങ്ങളും കവർച്ച ചെയ്തു അതിനുശേഷം ആ വിശുദ്ധ ഭവനം കത്തിച്ചു കളഞ്ഞു   എഴുപതിനായിരം കുട്ടികൾ ബന്ധികളാക്കപ്പെട്ടു ഇസ്രാഈല്യരുടെ ജനസംഖ്യയിൽ  മൂന്നിലൊന്ന് വധിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ട് പലവിധത്തിൽ പരുക്കേറ്റവർ അതിലുമെത്രയോ കൂടുതലാണ് ബന്ധികളാക്കപ്പെട്ടവർ ലക്ഷക്കണക്കിൽ വരും അവരെ ബാബിലോണിയായിലേക്ക് കാലികളെ കൊണ്ടു പോകുംപോലെ കൊണ്ടു പോയി അവിടെ അടിമകളായി കഠിനമായി ജോലി ചെയ്തു ജീവിക്കേണ്ടി വന്നു 

അർമിയാഹ് (അ)ന്റെ ഉപദേശം സ്വീകരിച്ചിരുന്നുവെങ്കിൽ  ഇതൊന്നും അനുഭവിക്കേണ്ടിവരില്ലായിരുന്നു എന്നവർക്ക്  അപ്പോൾ തോന്നി   ഒരു സംഘം ഇസ്രാഈല്യരോടൊപ്പം അർമിയാഹ് ( അ) ഈജിപ്തിലേക്ക് പലായനം ചെയ്തു  എല്ലാം നഷ്ടപ്പെട്ടവരുടെ പലായനം  ഈജിപ്തിലെ രാജാവ് അവർക്ക് അഭയം നൽകി രാജാവിന് അത് വിനയായിത്തീർന്നു  ബുഖ്ത്തുന്നസ്വർ ഈജിപ്തിനെ ആക്രമിച്ചു തിരിച്ചടിക്കാൻ രാജാവിന് കഴിഞ്ഞില്ല  ഇസ്രാഈല്യരെ ബന്ധികളാക്കി ബന്ദികളുടെ കൂട്ടത്തിൽ അർമിയാഹ് (അ) ഉണ്ടായിരുന്നു  

ബുഖ്തുന്നസ്വർ അർമിയാഹ് (അ)നെ വിട്ടയച്ചു ബാക്കിയുള്ളവരെ ബാബിലോണിയയിലേക്ക് കൊണ്ടുപോയി  ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം  

ബാബിലോണിയയിലേക്ക് കൊണ്ടുപോയ ഇസ്രാഈല്യർ അവിടെ അടിമകളായി കഴിഞ്ഞു പിറന്ന മണ്ണ് ഒരിക്കൽ കൂടി കാണാൻ അവർക്കാഗ്രഹമുണ്ടായിരുന്നു നൂറ് വർഷങ്ങൾക്കു ശേഷമാണ് അവർക്കതിന്നവസരമുണ്ടായത് അപ്പോഴേക്കും ഒട്ടനേകം പേർ മരിച്ചു പോയിരുന്നു   അവർ തൗറാത്തിൽ മാറ്റത്തിരുത്തലുകൾ വരുത്തിയിരുന്നു അത് വലിയ കുറ്റം തന്നെയാണ് ശഹ്യാഹ് നബി  (അ)നെ വധിക്കുകയും ചെയ്തു ഈ തെറ്റുകൾക്കു ലഭിച്ച ശിക്ഷ എത്ര കഠോരം തൗറാത്തിന്റെ ശരിയായ കോപ്പി ഒന്നേ ഉണ്ടായിരുന്നുളൂ അതു ശത്രുക്കൾ കത്തിച്ചു കളഞ്ഞു  ബൈത്തുൽ മുഖദ്ദസും കത്തിച്ചാമ്പലായി അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുന്നതങ്ങനെയാണ് ജനം ദുഷിച്ചാൽ എല്ലാം നശിക്കും തൗറാത്ത് ഇല്ലാത്ത ലോകം സാക്ഷാൽ തൗറാത്തുപോലും ശത്രുക്കൾ അഗ്നിക്കിരയാക്കി കാലം കുറെ കടന്നുപോയി തൗറാത്ത് മനഃപാഠമുള്ള ആരും ജീവിച്ചിരിപ്പില്ല ഉസൈർ നബി  (അ) ന്റെ കാലം വന്നു അക്കാലത്ത് ഓർമയിൽ നിന്നെടുത്ത് വീണ്ടും എഴുതപ്പെട്ടു അങ്ങനെ തൗറാത്ത് വീണ്ടും നിലവിൽ വന്നു  പിന്നീട് ചരിത്രഗതി മാറുന്നു അതിദാരുമായ തോൽവിക്കുശേഷം ആ ജനത ഉണരുകയാണ് മുൻകാല സമൂഹങ്ങൾ ശിക്ഷിക്കപ്പെട്ടതെങ്ങനെയെന്ന് അവർക്കറിയാം പ്രളയം ശിക്ഷയായി വന്നിട്ടുണ്ട് ഭൂമികുലുക്കമുണ്ടായിട്ടുണ്ട് ഘോര ശബ്ദം കൊണ്ട് നശിപ്പിക്കപ്പെട്ടിട്ടുണ്ട്  ചാവുകടൽ അവർക്ക് നല്ല പരിചയമാണ് 

ലൂത്വ് നബി  (അ)ന്റെ ജനത വഴിപിഴച്ചുപോയി സ്വവർഗ ഭോഗികളായി അത് കൊടും പാപമാണ് ആ പാപത്തിന് കിട്ടിയ ശിക്ഷയാണ് ചാവുകടലായത്  

ഇവിടെ ശിക്ഷ വന്നത് ശത്രുക്കളുടെ കൈകളിലൂടെയാണ് യുദ്ധം ഒരു ശിക്ഷ തന്നെയാണ്  യുദ്ധം ചവച്ചു  തുപ്പിയ ജനത ഉണർന്നെഴുന്നേൽക്കുന്നു അവർ തൗറാത്ത് പാരായണം ചെയ്തു തെറ്റും ശരിയും തിരിച്ചറിഞ്ഞു അവരെ നേർമാർഗത്തിലേക്കു നയിക്കാൻ അല്ലാഹു അർമിയാഹ് (അ) നോട് കൽപിക്കുന്നു ബൈത്തുൽ മുഖദ്ദസ് പുനർനിർമ്മിക്കാനും അല്ലാഹു നബിയോട് കൽപ്പിച്ചു.


ഐശ്വര്യം വന്നു

ഒരു ജനത സന്മാർഗത്തിലേക്കു വന്നാൽ അല്ലാഹു അവരെ വളരെ വേഗത്തിൽ ശക്തിപ്പെടുത്തുന്നതാണ് അവരുടെ ജനസംഖ്യ വർധിപ്പിക്കും വിഭവങ്ങളിൽ വളർച്ച നൽകും ശാന്തിയും സമാധാനവും നൽകും ധൈര്യശാലികളെ നൽകും ഭീരുത്വവും നിന്ദ്യതയും നീക്കിക്കൊടുക്കും  

ഇസ്രാഈല്യരിൽ ഈ രംഗമാണ് നാം പിന്നീട് കാണുന്നത് വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ 

പിന്നീട് അവരെ തിരിച്ചടിക്കുവാൻ നിങ്ങൾക്കു നാം അവസരം നൽകി ധനംകൊണ്ടും സന്താനങ്ങളെക്കൊണ്ടും നിങ്ങളെ നാം സഹായിക്കുകയും ചെയ്തു നിങ്ങളെ ജനസംഖ്യ വളരെ വർധിച്ച ഒരു സമുദായമാക്കുകയും ചെയ്തു  (17:6)

ഇസ്രാഈല്യർ സമ്പന്ന സമൂഹമായി മാറി അവരിൽ ശക്തരായ രാജാക്കന്മാരുണ്ടായി പ്രവാചകന്മാരുണ്ടായി പല വിജയങ്ങൾ അവർ കൈവരിച്ചു  

ഇത് മനുഷ്യവർഗത്തിന് പാഠമാണ് 

മനുഷ്യൻ നന്മ ചെയ്യണം അപ്പോൾ അല്ലാഹു ധാരാളം അനുഗ്രഹങ്ങൾ ചൊരിഞ്ഞുതരും  മനുഷ്യർ നന്മ ചെയ്താൽ അവർക്കുതന്നെയാണ് ഗുണം മനുഷ്യർ തിന്മ ചെയ്താൽ അതിന്റെ ദോഷവും അവർക്കുതന്നെ  നിങ്ങൾ നന്മ ചെയ്യുകയാണെങ്കിൽ നിങ്ങൾക്കു വേണ്ടി തന്നെയാണത് തിന്മ ചെയ്താലും അങ്ങനെ തന്നെ നിങ്ങളെന്താണോ ആവർത്തിക്കുന്നത് അത് തന്നെ നാമും ആവർത്തിക്കും  

മനുഷ്യന്റെ മസ്തിഷ്കത്തെ ആട്ടിയുണർത്തേണ്ട ദിവ്യവചനങ്ങൾ നന്മക്കു നന്മ തിന്മക്കു തിന്മ അല്ലാഹുവിന്റെ നിലപാട് അതാണ് പിന്നെ മനുഷ്യനെന്തിന് അസ്വസ്ഥനാവണം  ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു  :

ബുഖ്ത്തുന്നസ്വർ ഇസ്രാഈൽ സമൂഹത്തെ തല്ലിത്തകർത്തു തരിപ്പണമാക്കിക്കളഞ്ഞു ആ സമൂഹം ചിന്നിച്ചിതറിയപ്പോൾ അവരിൽ ഒരു വിഭാഗം വിദൂരമായ ഹിജാസിൽ വന്ന് താമസമാക്കി മറ്റൊരു വിഭാഗം യസ്രിബിൽ വന്ന് താമസിച്ചു മൂന്നാമതൊരു വിഭാഗം വാദിൽ ഖുറായിൽ എത്തിച്ചേർന്നു  എല്ലായിടത്തും യാതനകളും വേദനകളും ഏറെ സഹിക്കേണ്ടിവന്നു  ഇവരുടെയെല്ലാം മനസ്സിൽ ജന്മനാടിനെക്കുറിച്ചുള്ള നൊമ്പരപ്പെടുത്തുന്ന ഓർമകളുണ്ടായിരുന്നു  പിന്നെ അവർ ആ സന്തോഷവാർത്ത കേൾക്കുന്നു 

ബൈത്തുൽ മുഖദ്ദസ് പുതുക്കിപ്പണിയാൻ അർമിയാഹ് (അ)ന് അല്ലാഹു കൽപ്പന നൽകിയിരിക്കുന്നു ആ പുണ്യകർമത്തിൽ പങ്കാളികളാവണം സമ്പത്തുകൊണ്ടോ അദ്ധ്വാനം കൊണ്ടോ സഹായിക്കണം ഒരു തീർത്ഥാടനം പോലെ ആളുകൾ വരാൻ തുടങ്ങി തകർന്നു പോയ സമൂഹം കൈവശം കാര്യമായിട്ടൊന്നുമില്ല പൊരിവെയിലിൽ അദ്ധ്വാനിക്കാൻ സന്നദ്ധരാണ്  മസ്ജിദിന്റെ കത്തിക്കരിഞ്ഞ ഭാഗങ്ങൾ എടുത്തുനീക്കുമ്പോൾ പലരും പൊട്ടിക്കരയുകയായിരുന്നു തങ്ങളുടെ ധിക്കാരത്തിന് കിട്ടിയ ശിക്ഷ മലഞ്ചെരിവിൽ കല്ല് വെട്ടി പാകപ്പെടുത്തുകയാണ് ചിലർ ചുമന്നുകൊണ്ട് വരുന്നു മറ്റു ചിലർ ഒരു സാധാരണ തൊഴിലാളിയെപ്പോലെ അർമിയാഹ് (അ) ഓടിനടന്നു ജോലി ചെയ്യുന്നു എല്ലാവരും വിയർത്തൊഴുകുന്നു ദാഹിക്കുമ്പോൾ ശുദ്ധജലം ഒഴിച്ചു കുടിക്കുന്നു  

അല്ലാഹുവിന്റെ വിശുദ്ധ ഭവനത്തിന്റെ ചുമരുകൾ ഉയർന്നുവരികയാണ് അത് കണ്ട് ആവേശം കൊള്ളുന്ന ജനക്കൂട്ടം കത്തിജ്ജ്വലിച്ചു നിന്ന സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് താഴ്ന്നു പോയി  ഭൂതലത്തിൽ പ്രകാശം മങ്ങിത്തുടങ്ങി വലിയ കുന്നുകളുടെ നീണ്ട നിഴലുകൾനീങ്ങിപ്പോയി ഇനി ഇരുട്ടിന്റെ ആധിപത്യമാണ് വരുന്നത് അതിനു മുമ്പെ പണി നിർത്തി പണിയായുധങ്ങൾ കൂട്ടിവെച്ചു കുളിച്ചു  ശുദ്ധിയായി  

അംഗശുദ്ധി വരുത്തി അർമിയാഹ് (അ) നോടൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്തു  നശിപ്പിക്കപ്പെട്ട സമൂഹത്തെക്കുറിച്ച് അവർ വേദനയോടെ ഓർത്തു അഹങ്കാരികളുടെ അന്ത്യം എത്ര ദയനീയമായിപ്പോയി അർമിയാഹ് (അ)ന്റെ കവിളിലൂടെ കണ്ണുനീർതുള്ളികൾ ഒഴുകിവന്നു  ശിക്ഷ ഇറങ്ങുന്നതിന് മുമ്പുള്ള ചില ദിവസങ്ങൾ  ആ ദിവസങ്ങളിൽ അല്ലാഹുവുമായി എത്രയോ തവണ സംഭാഷണങ്ങൾ നടന്നിട്ടുണ്ട്  കരഞ്ഞ്, കെഞ്ചി യാചിച്ചിട്ടുണ്ട് ഈ സമൂഹത്തിന് വേണ്ടി ശിക്ഷ വരിക തന്നെ ചെയ്തു കാലം ഒഴുകിപ്പോയി ബൈത്തുൽ മുഖദ്ദസിന്റെ പണി തീർന്നു വിശുദ്ധ ഭവനം പുതുമോടിയിൽ ഉയർന്നുനിൽക്കുന്നു അതിൽ ഭക്തജനങ്ങൾ പ്രാർത്ഥന നടത്തുന്നു അവിടെ അർമിയാഹ് (അ) സദുപദേശം നൽകുന്നു ശ്രോതാക്കൾ കേൾക്കുന്നു കരയുന്നു  അർമിയാഹ് (അ) മുന്നൂറ് കൊല്ലം ജീവിച്ചു വെന്ന് റിപ്പോർട്ടുണ്ട്  ഒരു സമൂഹത്തിന്റെ ഉയർച്ചയും തകർച്ചയും കണ്ടു ഇപ്പോൾ ഉയർത്തെഴുന്നേൽപും കണ്ടു അതിന്നിടയിൽ ആയുസ്സ് ഒഴുകിത്തീർന്നു പോയി  സമയമായി ഇനിമടക്കയാത്ര എല്ലാവരേയും ദുഃഖത്തിലാഴ്ത്തിക്കൊണ്ട് ആ വാർത്ത ഒഴുകിവന്നു നബിയുല്ലാഹി അറിമിയാഹ് (അ)വഫാത്തായി   ബൈത്തുൽ മുഖദ്ദസിന്റെ പരിസരത്ത് സ്വന്തം വിയർപ്പുതുള്ളികൾ വീണ മണ്ണിലേക്ക് അർമിയാഹ് (അ) അന്ത്യയാത്രയായി.


അലി അഷ്ക്കർ - 9526765555

Friday 29 September 2017

ദാനിയാൽ ( അ)

 


രണ്ട് സിംഹങ്ങൾക്കിടയിലെ മനുഷ്യൻ 

ദാനിയാൽ (അ) ഇസ്രാഈല്യരുടെ ചരിത്രത്തിലെ വിശുദ്ധ നാമം ഹിസ്ഖീലുൽ അസ്ഗർ  ചെറിയ ഹിസ്ഖീൽ  

അങ്ങനെ അറിയപ്പെട്ട ഒരു പൗരപ്രമുഖനുണ്ടായിരുന്നു അദ്ദേഹത്തിന്റെ പുത്രനാണ് ദാനിയാൽ നബി  (അ) എന്ന് ചില രേഖകളിൽ കാണാം  

ഒരേ കാലത്ത് അഞ്ച് പ്രവാചകന്മാർ ഒന്നിച്ചു പ്രവർത്തിച്ചതായി കാണുന്നു  അവരിൽ ഒരാൾ ദാനിയാൽ (അ) ആയിരുന്നു അവരുടെ നേതാവ് ശഹ്യാഹ് (അ)ആയിരുന്നു 

മതപ്രബോധനരംഗത്ത് ദാനിയാൽ (അ), ശഹ്യാഹ് (അ)ന് സഹായിയായി പ്രവർത്തിച്ചു 

ശഹ്യാഹ് (അ)ന്റെ ജീവിതത്തിലെ ഒട്ടനേകം സംഭവങ്ങൾക്ക് ദൃക്സാക്ഷിയായി പങ്കാളിയുമായി സൽഗുണ സമ്പന്നനായ ഹിസ്ഖിയാ രാജാവ്   

അല്ലാഹു അദ്ദേഹത്തിന്റെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥന കേട്ടു രാജാവിന് ദീർഘായുസ് കിട്ടി ആരോഗ്യവും സൗന്ദര്യവും മടങ്ങി വന്നു   പിന്നീടുള്ള കാലം ദീനീ പ്രവർത്തനം വളരെ സജീവമായി നടന്നു അവയിലെല്ലാം ദാനിയാർ (അ)നല്ല പങ്കു വഹിച്ചു  ഹിസ്ഖിയാ രാജാവിന്റെ മരണം ദാനിയാൽ (അ)നെ വളരെയേറെ ദുഃഖിപ്പിച്ചു രാജാവിന്റെ മരണശേഷം ഇസ്രാഈല്യർക്കുണ്ടായ മനംമാറ്റം അത് ദാനിയാൽ (അ)നെ കടുത്ത ദുഃഖത്തിലാഴ്ത്തി പ്രവാചകന്മാരെ അവർ തള്ളിപ്പറഞ്ഞു തൗറാത്തിലെ നിർദ്ദേശങ്ങൾ അവഗണിച്ചു അവരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി തൗറാത്തിൽ മാറ്റത്തിരുത്തലുകൾ വരുത്തി ഇതിന്നെതിരെ ദാനിയാൽ (അ) ശബ്ദുമുയർത്തി തന്റെ സമൂഹത്തിൽ നിന്ന് ധാരാളം ഉപദ്രവങ്ങൾ നേരിടേണ്ടിവന്നു പലപ്പോഴും ഓടിരക്ഷപ്പെടേണ്ടിവന്നു കടുത്ത പരീക്ഷണങ്ങളുടെ നാളുകൾ ഒടുവിൽ ആ വാർത്തയും കേൾക്കേണ്ടി വന്നു തൗഹീദ് പ്രചരിപ്പിച്ച ശഹ്യാഹ് (അ)ക്രൂരന്മാരായ ജനത വധിക്കാൻ തീരുമാനിച്ചു  അവർ അതിനുവേണ്ടി ആയുധങ്ങൾ ശേഖരിച്ചു അപ്പോൾ അല്ലാഹുവിന്റെ കൽപന വന്നു ഇസ്രാഈല്യരുടെ മേൽ കഠിനമായ ശിക്ഷയിറങ്ങും അവർക്കു മുന്നറിയിപ്പ് നൽകുക പ്രവാചകന്മാർ മുന്നറിയിപ്പ് നൽകി ആ ജനത പരിഹസിച്ചുതള്ളി  ഏതാനും ദിവസങ്ങൾ കടന്നുപോയതേയുള്ളൂ അപ്പോൾ ദാനിയാൽ (അ) ആ വാർത്ത കേട്ടു ക്രൂര ജനത ശഹ്യാഹ് (അ)നെ വധിച്ചു കളഞ്ഞു ദാനിയാൽ (അ)അനുഭവിച്ച മനോവേദന കാലമേറെ കഴിഞ്ഞില്ല  ബുഖ്ത്തുന്നസ്വർ വൻ സൈന്യവുമായി വന്നു കണ്ണിൽ കണ്ടവരെയെല്ലാം വെട്ടിക്കൊന്നു നിചന്മാരുടെ രക്തം മണലിൽ പരന്നൊഴുകി എല്ലാറ്റിനും ദാനിയാൽ (അ) സാക്ഷിയായി അർമിയാഹ്(അ),ദാനിയാൽ, ഉൾപ്പെടെ നാല് പ്രവാചകന്മാർ ഒന്നിച്ചു നീങ്ങി  

ഇസ്രാഈല്യർ രണ്ടു തവണ വൻ കുഴപ്പമുണ്ടാക്കും രണ്ട് തവണ കൊടും ശിക്ഷ അനുഭവിക്കുകയും ചെയ്യും അതിൽ ഒന്നാം തവണത്തെ കുഴപ്പവും ശിക്ഷയും കഴിഞ്ഞു രണ്ടാമത്തെ വൻ കുഴപ്പം വരുന്നത് പിൽക്കാലത്താണ് ഇവിടെ പറഞ്ഞ അഞ്ച് പ്രവാചകന്മാരുടെ കാലത്തിന് ശേഷം അക്കാലത്തെ പ്രവാചകന്മാർ സകരിയ്യ (അ), യഹ്യ (അ) എന്നിവരാകുന്നു  കുഴപ്പങ്ങൾ മൂർധന്യത്തിലെത്തി  രണ്ട് പ്രവാചാകന്മാരെയും ആ ജനത വധിച്ചു കളഞ്ഞു തുടർന്നു രണ്ടാം ശിക്ഷ വന്നു അതും യുദ്ധത്തിന്റെ രൂപത്തിൽ തന്നെയായിരുന്നു വൻ ശക്തിയുള്ള പേർഷ്യൻ രാജാവ്  

രാജാവ് വൻ സൈന്യവുമായി വന്നു ഇസ്രാഈലി വംശത്തെ തല്ലിത്തകർത്തു തരിപ്പണമാക്കി ആ സമൂഹം ചിന്നിച്ചിതറിപ്പോയി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കിടന്ന് അവർ യാതനകൾ സഹിച്ചു  

ദാനിയാൽ (അ)നെപ്പറ്റി അത്ഭുതകരമായ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്  

ബുഖ്ത്തുന്നസ്വർ ഒരിക്കൽ രണ്ട് സിംഹങ്ങളോട് ക്രൂരത കാണിച്ചു അവയെ ഒരു കിണറ്റിലെറിഞ്ഞു ഒരു രസം  കുറച്ചു കഴിഞ്ഞ് ദാനിയാൽ (അ) അതുവഴി വന്നു ദാനിയാൽ (അ)നെ കിണറ്റിലെറിയാൻ കൽപനയായി ദാനിയാൽ (അ)നെ കിണറ്റിലിട്ടു ഇനിയുള്ള രംഗം കാണാൻ ക്രൂരന്മാർ കാത്തിരുന്നു സിംഹങ്ങൾ ദാനിയാൽ (അ)നെ ഉപദ്രവിച്ചില്ല  ഈ സംഭവം നടക്കുന്നത് ബാബിലോണിയായിലാണ് അപ്പോൾ അർമിയാഹ് (അ) ശാമിലാണുള്ളത്   അല്ലാഹു അർമിയാഹ് (അ)നോട് കൽപിച്ചു ദാനിയാലിന് വേണ്ടി ആഹാരപാനീയങ്ങൾ തയ്യാറാക്കുക അർമിയാഹ് (അ) അത്ഭുതത്തോടെ പറഞ്ഞു:  

അല്ലാഹുവേ ഞാൻ ശാമിലാണുള്ളത് ദാനിയാൽ ബാബിലോണിയായിലും  എത്രയോ ദൂരം അകലെയുള്ള ദാനിയാലിന് ഞാൻ ഭക്ഷണമുണ്ടാക്കുകയോ ?

അല്ലാഹു പറഞ്ഞു:  കൽപന അനുസരിക്കുക ഭക്ഷണമെത്തിക്കാൻ വേണ്ടത് ഞാൻ ചെയ്യും  

പിന്നൊന്നും ചോദിച്ചില്ല ആഹാര പാനീയങ്ങൾ തയ്യാറാക്കി പാത്രത്തിൽ വിളമ്പി മൂടിവെച്ചു  അല്ലാഹുവിന്റെ ഖുദ്റത്ത്  നിമിഷനേരംകൊണ്ട് അർമിയാഹ് (അ)ആഹാരവുമായി കിണറിന്റെ വക്കിൽ നിൽക്കുന്നു കിണറ്റിൽ നിന്ന് ദാനിയാലിന്റെ ശബ്ദുമുയർന്നു ആരാണത് ?  

ഞാനാണ് അർമിയാഹ്  

താങ്കളെന്തിന് വന്നു?  

എന്നെ അല്ലാഹു അയച്ചതാണ് താങ്കളുടെ സമീപത്തേക്ക്  

എന്നെ എന്റെ റബ്ബ് അനുസ്മരിച്ചുവോ ? 

അതെ അനുസ്മരിച്ചു  

അപ്പോൾ ദാനിയാൽ (അ)വിനയത്തോടെ ഇങ്ങനെ നന്ദി പറഞ്ഞു  സ്തുതിയുടെ വചനങ്ങൾ  

അൽഹംദു ലില്ലാഹില്ലദീ ലാ യൻസാമിൻ ദിക്രിഹി  തന്റെ സ്മരണയിൽ നിന്ന് എന്നെ മറന്നുപോവാത്ത അല്ലാഹുവിനാണ് സ്തുതി 

വൽഹംദു ലില്ലാഹില്ലദീ യുജീബു മൻ റജാഹു  തന്നെ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നവർക്ക് ഉത്തരം നൽകുന്ന അല്ലാഹുവിനാണ് സ്തുതി 

മറ്റുള്ളവരിൽ ഭരമേൽപിക്കാതെ അല്ലാഹുവിൽ ഭരമേൽപിക്കുന്നവരുടെ ഭാരങ്ങൾ അവൻ ഏറ്റെടുക്കും അങ്ങനെയുള്ള അല്ലാഹുവിന് സ്തുതി  നന്മക്ക് നന്മ പ്രതിഫലം നൽകുന്ന അല്ലാഹുവിന്നാണ് സ്തുതി 

വൽഹംദു ലില്ലാഹില്ലദീ യജ്സീ ബിൽ ഇഹ്സാനി ഇഹ്സാനൻ  ക്ഷമിക്കുന്നവർക്കു മഹത്തായ പ്രതിഫലം നൽകുന്ന അല്ലാഹുവിന് സ്തുതി  

പരീക്ഷണങ്ങൾക്കു ശേഷം ആശ്വാസം നൽകുന്ന അല്ലാഹുവിന്നാണ് സ്തുതി  അല്ലാഹുവിനെ സുദീർഘമായി സ്തുതിച്ചുകൊണ്ട് ദാനിയാൽ (അ) നന്ദി രേഖപ്പെടുത്തി 

അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ  (സ)തങ്ങളുടെ സദസ്സിൽ ദാനിയാൽ (അ)നെക്കുറിച്ച് ചർച്ച നടന്നിട്ടുണ്ട്  

നബി  (സ)യുടെ കാലത്ത് ദാനിയാൽ (അ)ന്റെ മയ്യിത്ത് ഒരു ഖബറിൽ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട് കഫൻതുണിക്കുപോലും മാറ്റം വന്നിട്ടില്ല സ്വഹാബികൾ നന്നായി ഖബറടക്കം നിർവഹിച്ചു 

ദാനിയാൽ (അ) ഇങ്ങനെ പ്രാർത്ഥിച്ചിരുന്നു  

മുഹമ്മദ് നബി  (സ)യുടെ സമുദായത്തിൽ പെട്ടവർ എന്നെ ഖബറടക്കേണമേ  പിൽക്കാലത്ത് അത് സംഭവിച്ചു ഒരു നബിവചനം ഉദ്ധരിക്കപ്പെടുന്നതിങ്ങനെ :

ദാനിയാലിനെക്കുറിച്ച് വിവരം നൽകുന്നവരെ സ്വർഗംകൊണ്ട് സന്തോഷവാർത്ത അറിയിക്കുക  

ദാനിയാൽ (അ) ജീവിച്ചിരുന്ന ഗ്രാമത്തിലെ ജനങ്ങളുടെ മനസ്സിൽ ആ പ്രവാചകന്റെ ചരിത്രം ഇങ്ങനെയായിരുന്നു 

രണ്ട് സിംഹങ്ങൾക്കിടയിൽ നിൽക്കുന്ന മനുഷ്യൻ  ആ ചരിത്രം കൊത്തിവെച്ചു  ആ ചരിത്രം കൊത്തിയ ഒരു മോതിരം പിൽക്കാലത്ത് കണ്ടുകിട്ടുകയുണ്ടായി  

 മൂസൽ അശ്അരിയാണ്  ഈ മോതിരം കണ്ടെത്തിയത് പലരും മോതിരം പരിശോധിച്ചു രണ്ട് സിംഹങ്ങൾ മധ്യത്തിലൊരു മനുഷ്യൻ ചില സൂചനകൾ വെച്ച് അവർ ഒരു ഗ്രാമത്തിലേക്ക് യാത്ര ചെയ്തു അവിടെയാണ് ദാനിയാൽ (അ) ജീവിച്ചിരുന്നതെന്ന് അവർ ഊഹിച്ചു  ആ ഗ്രാമത്തിലെ പണ്ഡിതന്മാർ മോതിരത്തിലെ കൊത്തുവേലകൾ പരിശോധിച്ചു  അവർ പറഞ്ഞു:  നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ രാജ്യം ഭരിച്ച ദാനിയാൽ രാജാവാണത് 

ദാനിയാലിനെ കൊന്നുകളയാൻ വേണ്ടി കിണറ്റിലെ സിംഹങ്ങൾക്കു മുമ്പിലേക്കെറിഞ്ഞു അവ ദാനിയാലിനെ ഉപദ്രവിച്ചില്ല  അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഓർമിപ്പിക്കാനാണ് ഈ ചിത്രം കൊത്തിവെച്ചത് എന്നായിരുന്നു വിശദീകരണം 

ദാനിയാൽ (അ), അർമിയാഹ് (അ)  എന്നിവർ ഒരേ കാലക്കാരനായിരുന്നുവെന്ന് നമുക്കു മനസ്സിലാക്കാം  

ക്രൂരന്മാരായ ഒരു ജനതയുടെ മനസ്സിൽ തൗഹീദ് ഉറപ്പിക്കാൻ വേണ്ടി കഠിനാദ്ധ്വാനം ചെയ്ത പ്രവാചകന്മാർ  അവരുടെ  വഴികൾ ദുർഘടം പിടിച്ചതായിരുന്നു ജനങ്ങൾ അവർ പറഞ്ഞത് വിശ്വസിക്കുകയും നേർമാർഗത്തിൽ ജീവിക്കുകയും ചെയ്ത ചില സന്ദർഭങ്ങളുണ്ടായിരുന്നു അക്കാലത്ത് പ്രവാചകന്മാർ ശാന്തമായ ജീവിതം നയിച്ചു ജനങ്ങളെ സ്നേഹിച്ചു അവരെ സഹായിച്ചു  ജനങ്ങളുടെ മനസ്സ് മാറാൻ അധിക സമയമൊന്നും വേണ്ട അവർ ക്രൂരന്മാരായി മാറും  മാരകായുധങ്ങളുമായി പ്രവാചകന്മാരുടെ പിന്നാലെ ഓടിയ എത്ര സന്ദർഭങ്ങൾ കടന്നു പോയി ദാനിയാൽ (അ)ന്റെ ചരിത്രം അവയൊക്കെ നമ്മെ ഓർമ്മപ്പെടുത്തുന്നു 

ബുഖ്ത്തുന്നസ്വറിന്റെ സൈന്യം എഴുപതിനായിരം കുട്ടികളെയാണ് അടിമകളായി പിടിച്ചു കൊണ്ട് പോയത് നബിമാരുടെ പരമ്പരയിൽ പെട്ട കുട്ടികൾ  

കുട്ടികളുടെ വിവരണം ചില റിപ്പോർട്ടുകളിൽ ഇങ്ങനെ കാണാം:  

യഹ്ഖൂബ് നബി  (അ)ന്റെ മക്കളായ യൂസുഫ്  (അ)ന്റെയും ബിൻയാമിന്റെയും സന്താനപരമ്പരയിൽ പെട്ട പതിനൊന്നായിരം കുട്ടികൾ യഹ്ഖൂബ് (അ)ന്റെ പുത്രൻ ഈശയുടെ പരമ്പരയിലെ എണ്ണായിരം കുട്ടികൾ  

യഹ്ഖൂബ് (അ)ന്റെ പുത്രന്മാരായ സിയാലൂൻ, നഫ്ത്താലി എന്നിവരുടെ പരമ്പരയിലെ പതിനാലായിരം കുട്ടികൾ  യഹ്ഖൂബ് (അ)ന്റെ പുത്രൻ ദാനിന്റെ പരമ്പരയിൽ നിന്ന് മാത്രം പതിനാലായിരം കുട്ടികൾ  

യഹ്ഖൂബ് (അ)ന്റെ പുത്രൻ യസ്ത്താഖിന്റെ പരമ്പരയിലെ എണ്ണായിരം കുട്ടികൾ യഹ്ഖൂബ് (അ)ന്റെ പുത്രൻ സാഇലൂസിന്റെ പരമ്പരയിലെ രണ്ടായിരം കുട്ടികൾ  

റൂബീൽ , ലാവാ എന്നിവരുടെ പരമ്പരയിലെ നാലായിരം കുട്ടികൾ   

മറ്റുള്ളവരുടെ മക്കളായ പന്ത്യണ്ടായിരം കുട്ടികൾ   

ഇസ്രാഈല്യരുടെ വംശപിതാവാണ് യഹ്ഖൂബ് (അ) അദ്ദേഹത്തിന്റെ സന്താന പരമ്പരയിലെ കുട്ടികളാണ് അടിമകളാക്കപ്പെട്ടത്  പിൽക്കാലത്ത് കുട്ടികൾ വളർന്നു വലുതായി വിമോചിതരായി അവരാണ് ജറൂസലം പട്ടണവും ബൈത്തുൽ മുഖദ്ദസും പണിതുയർത്തിയത്  അവരിൽനിന്ന് രാജാക്കന്മാരുണ്ടായി നബിമാരുണ്ടായി അനേകം പുണ്യപുരുഷന്മാരുണ്ടായി  മനുഷ്യവർഗത്തിന്റെ സാംസ്കാരിക ചരിത്രം അങ്ങനെയാണ് ഒഴുകിവന്നത്.


അലി അഷ്ക്കർ - 9526765555

ഉസൈർ നബി (അ)

 

നൂറ് വർഷങ്ങൾ 

അല്ലാഹു ഒരാളെ മരിപ്പിക്കുന്നു അദ്ദേഹം മരിച്ചുകിടക്കുകയാണ് എത്ര കാലം ? ഒരു നൂറ്റാണ്ടുകാലം താൻ ചുറ്റും നടക്കുന്നതൊന്നും അദ്ദേഹം അറിയുന്നില്ല ഒരു നൂറ്റാണ്ടിന് ശേഷമോ ? അല്ലാഹു ജീവൻ നൽകി അദ്ദേഹം കണ്ണു തുറന്നു എഴുന്നേറ്റിരുന്നു ചുറ്റും നോക്കി എത്ര നേരം ഉറങ്ങി ? ഉറങ്ങാൻ കിടക്കുമ്പോൾ സൂര്യൻ ഉദിച്ചുയർന്നുകഴിഞ്ഞിരുന്നു ഇപ്പോൾ സായാഹ്നമായിട്ടുണ്ട് സൂര്യൻ പടിഞ്ഞാറോട്ട് ചാഞ്ഞുതുടങ്ങി  ഉറങ്ങാൻ കിടന്നശേഷം നൂറ് വർഷങ്ങൾ കടന്നു പോയത് അദ്ദേഹമറിഞ്ഞില്ല എഴുന്നേറ്റ് നടന്നു വഴിയിൽ ആളുകൾ സഞ്ചരിക്കുന്നുണ്ട് ഒരാളെയും പരിചയമില്ല ആരാണിവർ ?  

ആരെയും അതിശയം കൊള്ളിക്കുന്ന ചരിത്രം  

നബിയുല്ലാഹി ഉസൈർ (അ) ന്റെ ചരിത്രം മഹത്തായ ചരിത്രം ഉസൈർ (അ)ന്റെ പിതൃപരമ്പര ഹാറൂൻ (അ)ൽ എത്തിച്ചേർന്നു അതിപ്രകാരമാണ് ചില രേഖകളിലുള്ളത് 

ഉസൈർ (അ),ജുർവ,സൂരീഖ്,അദ് യാ ,അയ്യൂബ്, ദറസ്ന ,ഉറിയ ,തഖിയ്യ് ,ഉസ്ബൂത്ത്, ഫൻഹാസ്വ്, അൽ ആസിർ , ഹാറൂൻ ബ്നു ഇംറാൻ (അ) 

ചില രേഖകളിൽ ഉസൈർ ബ്നു സറൂഹാ എന്നും പറയപ്പെട്ടിട്ടുണ്ട്  

സൂറത്തുൽ ബഖറയിൽ നൂറ്റാണ്ടുകാലം നീണ്ടുനിന്ന ഉറക്കിനെക്കുറിച്ച് ഇങ്ങനെ പറയുന്നു:  

അല്ലെങ്കിൽ ഈ രാജ്യത്തിലൂടെ നടന്നുപോയ ഒരുവന്റെ മാതിരി  കണ്ടില്ലേ ആ രാജ്യം അതിലെ മേൽക്കൂരകളോടെ വീണടിഞ്ഞ് കിടക്കുകയാണ് അപ്പോൾ അദ്ദേഹം പറഞ്ഞു:  ഈ രാജ്യം നിർജീവമായിപ്പോയതിനു ശേഷം ഇതിനെ അല്ലാഹു ജീവിപ്പിക്കുന്നത് എങ്ങനെയായിരിക്കും ? എന്നിട്ട് അല്ലാഹു അദ്ദേഹത്തെ നൂറു വർഷം മരിപ്പിച്ചു കിടത്തി പിന്നെ അദ്ദേഹത്തെ ജീവിപ്പിച്ചു എഴുന്നേൽപിച്ചു   അല്ലാഹു ചോദിച്ചു:  നീ എത്ര കാലം ഉറങ്ങി ? അദ്ദേഹം പറഞ്ഞു:  ഒരു ദിവസം അല്ലെങ്കിൽ ഒരു ദിവസത്തിന്റെ കുറച്ചു ഭാഗം ഞാൻ ഉറങ്ങി അല്ലാഹു പറഞ്ഞു:  അല്ല നീ നൂറു വർഷം ഉറക്കിൽ കഴിഞ്ഞുകൂടിയിരിക്കുന്നു  നിന്റെ ഭക്ഷണത്തിലേക്കും പാനീയത്തിലേക്കും നോക്കുക അതിന് മാറ്റം വന്നിട്ടില്ല നിന്റെ കഴുതെയും നോക്കുക നിന്നെ മനുഷ്യർക്ക് നാം ഒരു ദൃഷ്ടാന്തം ആക്കുവാൻ വേണ്ടിയിട്ടുകൂടിയാണിത്  കഴുതയുടെ എല്ലുകളിലേക്ക് നോക്കുക നാം അവയെ എങ്ങനെ ഘടിപ്പിക്കുകയും പിന്നെ അവയ്ക്ക് മാംസം ധരിപ്പിക്കുകയും ചെയ്യുന്നുവെന്ന് അങ്ങനെ അദ്ദേഹത്തിന് കാര്യം വ്യക്തമായിത്തീർന്നപ്പോൾ അദ്ദേഹം പറഞ്ഞു  അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന് ഞാൻ  (അനുഭവത്തിലൂടെ ) അറിയുന്നു  (2/259)

ഉസൈർ നബി  (അ) ന്റെ ഒരു നൂറ്റാണ്ട് കാലം നീണ്ട നിദ്രയെക്കുറിച്ചാണിവിടെ പറഞ്ഞത് ബുഖ്ത്തുന്നസ്വറിന്റെ ജറൂസലം ആക്രമണത്തെക്കുറിച്ച് നാം നേരത്തെ മനസ്സിലാക്കി  ശഹ്യാഹ് (അ)ന്റെ കാലശേഷമാണത് നടന്നത് ഉസൈർ (അ ) ഒരു കഴുതപ്പുറത്ത് കയറി വരുന്നു ഗ്രാമത്തിലൂടെയാണ് യാത്ര എങ്ങും വിജനം കൈയിൽ ചില പാത്രങ്ങളുണ്ട് അവയിൽ മുന്തിരിയും അത്തിപ്പഴവുണ്ട് ഒരു പാത്രത്തിൽ വെള്ളം  നഗരത്തിന്റെ സമീപത്തെത്തി നല്ല ചൂട് ചൂടിൽ നിന്ന് രക്ഷനേടാൻ എവിടെയെങ്കിലും കയറിനിൽക്കണം  കയറിനിൽക്കാൻ പറ്റിയ ഒരു കെട്ടിടം പോലുമില്ല എല്ലാം പൊളിഞ്ഞുവീണിരിക്കുന്നു ഒരു കെട്ടിടത്തിന്റെ അവശിഷ്ടം കണ്ടു മിക്കവാറും തകർന്നിട്ടുണ്ട് ചുമരിന്റെ കുറച്ചു ഭാഗം തകർന്നിട്ടില്ല അതോട് ചേർന്നുള്ള മേൽപ്പുരയും തകർന്നിട്ടില്ല  ആ കെട്ടിടാവശിഷ്ടത്തിനകത്തേക്ക് കയറി ചൂടിൽ നിന്ന് ചെറിയൊരാശ്വാസം നിലത്തിരുന്നു കഴുത തൊട്ടടുത്തുതന്നെ നിൽപുണ്ട്  നല്ല വിശപ്പുണ്ട് ആഹാരം കഴിക്കണം പാനീയം കുടിക്കണം കുറച്ചു മുന്തിരിയെടുത്തു ഒരു പാത്രത്തിലേക്ക് നീര് പിഴിഞ്ഞു സഞ്ചിയിൽ നിന്ന് ഉണങ്ങിയ റൊട്ടിയുടെ കഷ്ണമെടുത്തു  മുന്തിരി നീരിൽ മുക്കി പതം വരുത്തി കഴിക്കാം ഒരു പാത്രത്തിൽ മുന്തിരിനീര് മറ്റൊരു പാത്രത്തിൽ ഉണങ്ങിയ റൊട്ടി ഉണങ്ങിയ റൊട്ടിക്കഷ്ണം മുന്തിരിനീരിൽ ഇട്ടു കുറച്ചു നേരം അതിൽ കിടക്കട്ടെ ഒന്നു പാകം വരട്ടെ  ഒന്നു കിടന്നു ക്ഷീണം തീർക്കാം ചുമരിനു നേരെ കാൽ നീട്ടി ശിരസ് നിലത്ത് വെച്ചു തകർന്ന മേൽപ്പുരയിലേക്കു നോക്കി എന്തൊരു കാഴ്ച ഇവിടെ മനുഷ്യർ താമസിച്ചിരുന്നു ആ താമസക്കാരെവിടെ ? ഈ കെട്ടിടത്തിന്റെ ഉടമസ്ഥരുടെ എല്ലുകൾ അതാ കിടക്കുന്നു എല്ലുകൾ നുരുമ്പിത്തകർന്നിട്ടുണ്ട്   പടച്ചവനേ ഈ എല്ലുകൾ മരിച്ചുപോയ നഗരം ഇവയെ അല്ലാഹു എങ്ങനെയാണ് പുനർജീവിപ്പിക്കുക മരണത്തിനു ശേഷം വീണ്ടും ജീവിപ്പിക്കുന്നതെങ്ങനെ ? ഉസൈർ (അ) അതിനെക്കുറിച്ചു അതിശയത്തോടെ ഓർത്തു കിടന്നു  

ഇസ്രാഈല്യർ നടത്തിയ ആദ്യത്തെ കുഴപ്പത്തെ തുടർന്നാണ് അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങിയത്  ജറൂസലം തകർക്കപ്പെട്ടു മേൽപ്പുരയോടുകൂടി കെട്ടിടങ്ങൾ തകർക്കപ്പെട്ടു ജനങ്ങളെ കൊന്നൊടുക്കി ലക്ഷക്കണക്കിനാളുകൾ ബന്ദികളായി അവർ നൂറ് കൊല്ലത്തോളം ബാബിലോണിയായിൽ അടിമകളായി ജീവിച്ചു  എന്തെങ്കിലും ആഹാരം കിട്ടും അത് കഴിച്ച് രാപ്പകൽ ജോലി ചെയ്യണം വിശ്രമവേളകൾ കുറവാണ് പണിതന്നെ  ജറൂസലം തകർക്കപ്പെട്ടതിനെത്തുടർന്നുള്ള കെടുതീകൾ പലനബിമാരും അവരുടെ കുടുംബങ്ങളും അനുഭവിച്ചിട്ടുണ്ട് അർമിയിഹ്(അ),റാഹീൽ (അ), ഉസൈർ (അ) എന്നിവർ അവയിൽ ഉൾപ്പെടുന്നു  

ഇവർ മൂന്നുപേരും കുടുംബത്തോടൊപ്പം നാടുവിട്ടുപോയവരാണ് അർമിയാഹ് (അ) ഈജിപ്തിലേക്കുപോയി റാഹീൽ (അ), ഉസൈർ (അ) എന്നിവർ ബന്ദികളോടൊപ്പം ബാബിലോണിയായിലെത്തിയതായി മനസ്സിലാക്കാം 

ബൈത്തുൽ മുഖദ്ദസ് തീകൊളുത്തി നശിപ്പിച്ചു എല്ലാം കത്തിച്ചാമ്പലായി തൗറാത്തിന്റെ കോപ്പികൾ കത്തിച്ചു ആളുകൾ നഗരംവിട്ടോടിപ്പോയി ജറൂസലം വിജനമായി   ജനത്തിരക്കേറിയ നഗരം ആൾപ്പെരുമാറ്റമില്ലാത്ത പ്രദേശമായിത്തീർന്നു കാട് വളർന്നു വലുതായി കാട്ടുമൃഗങ്ങൾ വന്നു പിന്നെ അവയുടെ ആവാസ കേന്ദ്രമായി മാറി 

ഉസൈർ (അ) തൗറാത്ത് മനഃപാഠമുള്ള ആളായിരുന്നു തൗറത്തിന്റെ ലിഖിത രൂപങ്ങൾ കത്തിപ്പോയി ഇനി അവശേഷിക്കുന്നത് ഉസൈർ (അ) ന്റെ ഓർമയിലുള്ള തൗറാത്ത് മാത്രം   ജറൂസലം നഗരവും ബൈത്തുൽ മുഖദ്ദസും തകർന്ന് തരിപ്പണമായിക്കിടക്കുന്ന കാലത്താണ് ഉസൈർ (അ) ന്റെ നിദ്ര നടന്നത്  ഉറങ്ങാൻ കിടന്നപ്പോൾ നഗരം തകർന്നു കിടക്കുകയാണ് വിജനമാണ് ഉണർന്നെണീറ്റപ്പോഴോ ? നഗരം പഴയ പ്രതാപവും പ്രൗഢിയും വീണ്ടെടുത്തിരിക്കുന്നു  അത്ഭുതകരമായ അവസ്ഥയാണ് ഉസൈർ (അ) കാണുന്നത് പൊളിഞ്ഞ കെട്ടിടത്തിൽ ഉസൈർ (അ) ചിന്തിച്ചു കിടക്കുന്നു അപ്പോൾ അല്ലാഹു അസ്റാഈൽ (അ)ന് കൽപന നൽകി ഉസൈറിന്റെ റൂഹ് പിടിക്കുക  

അസ്റാഈൽ (അ)  എത്തി ഉസൈർ (അ)ന്റെ റൂഹ് പിടിച്ചു ഉസൈർ (അ) ജീവനില്ലാതെ കിടന്നു ഒരു നൂറ്റാണ്ടുകാലം  ഉസൈർ (അ) മരണപ്പെട്ട് എഴുപത് കൊല്ലം കഴിഞ്ഞപ്പോൾ ബുഖ്ത്തുന്നസ്വർ മരണപ്പെട്ടുവെന്ന്  ചില രേഖകളിൽ കാണുന്നു ബാബിലോണിയായും പേർഷ്യയും തമ്മിൽ വലിയ യുദ്ധങ്ങൾ നടന്നു വെന്നും അതിൽ ബാബിലോണിയ പരാജയപ്പെട്ടുവെന്നും കാണുന്നു  

ഇസ്രാഈലി സന്തതികൾ ഈ സമയം മുതലെടുത്തു  ബാബിലോണിയായിൽ പുറത്തു കടന്നു ജന്മനാട്ടിലേക്കെത്താൻ തിടുക്കമായി അടിമത്വത്തിൽ നിന്ന് വിമോചനം നേടി ഓടിവരികയാണവർ തകർന്നടിഞ്ഞ പട്ടണം ആ കാഴ്ച അവരെ സങ്കടപ്പെടുത്തി അവരത് പുതുക്കിപ്പണിയാൻ തുടങ്ങി  കഠിനാദ്ധ്വാനത്തിന്റെ വർഷങ്ങൾ  കെട്ടിടങ്ങൾ ഉയർന്നു വന്നു അങ്ങാടികൾ പുതുക്കിപ്പണിതു കച്ചവടം തുടങ്ങി തെരുവുകളിൽ ജനത്തിരക്ക് കൂടി കൃഷി ചെയ്തു ധാരാളം വിളവുണ്ടായി പഴവർഗങ്ങളുടെ തോട്ടങ്ങൾ സന്തോഷം പരത്തി  പുതിയ പട്ടണം പുതിയ ജീവിതം ഇതെല്ലാം നടന്ന ശേഷമാണ് ഉസൈർ (അ) ഉണരുന്നത് അല്ലാഹു ഒരു മലക്കിനെ അയച്ചു റൂഹ് ശരീരത്തിലേക്കു മടക്കി  ഉസൈർ (അ) കണ്ണു തുറന്നു എഴുന്നേറ്റിരുന്നു താൻ ഉറങ്ങിയിട്ട് നേരം ഒരുപാടായോ ? 

മലക്ക് ചോദിച്ചു:  താങ്കൾ എത്ര നേരം ഉറങ്ങി ? 

ഉസൈർ (അ) ചിന്തിച്ചു ഉച്ച നേരത്താണ് ഞാനുറങ്ങിയത് ഇപ്പോൾ സൂര്യൻ അസ്തമിക്കാറായിരിക്കുന്നു അതോ ഒരു ദിവസം മുഴുവൻ ഉറങ്ങിപ്പോയോ ? 

ഉസൈർ (അ) ഇങ്ങനെ മറുപടി നൽകി ഞാൻ ഒരു ദിവസം ഉറങ്ങി അല്ലെങ്കിൽ ദിവസത്തിന്റെ ഒരു ഭാഗം ഉറങ്ങി  

മലക്ക് പറഞ്ഞു: അല്ല താങ്കൾ നൂറ് വർഷം മരണാവസ്ഥയിൽ കഴിഞ്ഞുകൂടിയിട്ടുണ്ട്  

ഞെട്ടിപ്പോയി നൂറു വർഷമോ? 

താങ്കളുടെ ഭക്ഷണ പാനീയങ്ങൾ നോക്കൂ 

നോക്കി അതവിടെത്തന്നെയുണ്ട് ഒരു മാറ്റവുമില്ല ഉണങ്ങിയ റൊട്ടിക്കഷ്ണം മുന്തിരിച്ചാറ്  മുന്തിരിയും അത്തിയും അവിടെത്തന്നെയുണ്ട് അവയ്ക്കും മാറ്റമൊന്നും സംഭവിച്ചിട്ടില്ല  ഇതെന്ത് കഥ? നൂറ് വർഷം കഴിഞ്ഞിട്ടും ഭക്ഷണ പാനീയങ്ങൾക്കു മാറ്റമില്ല അല്ലാഹുവിന്റെ അപാരമായ  കഴിവ് ഉറങ്ങാൻ കിടക്കുമ്പോൾ എന്റെ ശരീരത്തിന്റെ അവസ്ഥ ഞാൻ വൃദ്ധനല്ല യൗവ്വനം കൈവിട്ടിട്ടില്ല ഇപ്പോഴും ശരീരം ആ അവസ്ഥയിൽ തന്നെ  

മലക്ക് പറഞ്ഞു;  താങ്കളുടെ കഴുതയെ നോക്കൂ  

കഴുതയെ നോക്കി കഴുതയെവിടെ ?

അതാ കിടക്കുന്നു കുറെ നുരമ്പിയ എല്ലുകൾ കഴുത എത്രയോ കാലം മുമ്പ് ചത്തുപോയി ആ ശരീരം ദ്രവിച്ചു മണ്ണായി എല്ലുകൾ നുരമ്പി  

മലക്ക് കഴുതയെ വിളിച്ചു ഉസൈറിന്റെ കഴുതേ.... എണ്ണീറ്റ് വരൂ ഉസൈർ (അ) ഉൽക്കണ്ഠയോടെ നോക്കി കഴുതയുടെ എല്ലുകളെ മലക്കുകൾ വിളിച്ചു പല ഭാഗത്തായി ചിതറിക്കിടക്കുന്ന എല്ലിൻകഷ്ണങ്ങൾ വിളിക്കുത്തരം നൽകി ഓടിയടുത്തു കഴുതയുടെ അസ്ഥികൂടമുണ്ടായി നരമ്പുകൾ ഉണ്ടായി മാംസം കൊണ്ട് പൊതിഞ്ഞു പിന്നെ തൊലികൊണ്ട് ആവരണം ചെയ്തു പിന്നെ മലക്ക് അതിൽ ഊതി അതിന് ജീവൻ വന്നു കണ്ണു തുറന്നു തല കുലുക്കി ചെവി കൂർപ്പിച്ചു ആകാംക്ഷയോടെ ആകാശത്തേക്ക് നോക്കി  അന്ത്യനാൾ ആയോ ? 

അതാണ് കഴുത അന്വേഷിക്കുന്നത്  

മലക്ക് പറഞ്ഞു:  താങ്കളുടെ കഴുതയെ നോക്കൂ അല്ലാഹു അതിന് ജീവൻ നൽകിയത് കണ്ടില്ലേ ? അല്ലാഹു അതിന്റെ എല്ലുകളിൽ മാംസവും തൊലിയും സൃഷ്ടിച്ചത് താങ്കൾ കണ്ടില്ലേ ? അത് താങ്കൾക്കൊരു ദൃഷ്ടാന്തമാണ് ജനങ്ങൾക്കു മുഴുവൻ അത് ദൃഷ്ടാന്തമാണ്  

ഉറങ്ങുന്നതിന് മുമ്പ് താൻ അതിശയത്തോടെ ചോദച്ചുപോയ ഒരു ചോദ്യം അതിനുള്ള മറുപടിയാണിത്  നശിച്ചുപോയതിനെ പുനർജീവിപ്പിക്കാൻ അല്ലാഹുവിന് ഒരു പ്രയാസവുമില്ല  

ഉസൈർ (അ) പറഞ്ഞു:  അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്ന് ഞാൻ അനുഭവിച്ചറിഞ്ഞുകഴിഞ്ഞു  

മലക്ക് പോയി ഇനിയെന്ത്?  

എന്ത് ചെയ്യണം എങ്ങോട്ട് പോവണം?  തന്റെ വീട് കുടുംബാംഗങ്ങൾ നാട്ടുകാർ അയൽക്കാർ എല്ലാവരെയും ഓർമ്മവരുന്നു  വീട്ടിലേക്ക് പോവാം വിവരങ്ങൾ പറയാം  കഴുതപ്പുറത്ത് കയറി യാത്ര തുടങ്ങി വീട്ടിലേക്ക് താൻ ഉറങ്ങാൻ കിടക്കുമ്പോൾ മൃതിയടഞ്ഞു കിടക്കുകയായിരുന്നു ഈ പട്ടണം ഇപ്പോൾ എത്ര തിരക്കു പിടിച്ച പട്ടണം നൂറ് വർഷങ്ങൾ വരുത്തിയ മാറ്റം  ആരും അദ്ദേഹത്തിന്റെ ശ്രദ്ധിക്കുന്നില്ല വഴിയിൽ പരിചയമുള്ള ആരെയും കാണാനില്ല വീട്ടിലെത്തട്ടെ അവിടെയുള്ളവർ തന്നെ തിരിച്ചറിയും പ്രതീക്ഷയോടെ യാത്ര തുടർന്നു വഴികളെല്ലാം മാറിയിരിക്കുന്നു പുതിയ വീടുകൾ എത്രയോ ഉയർന്നുവന്നിരിക്കുന്നു  അതാ ഒരു വീട് അത് തന്നെയല്ലേ തന്റെ വീട് നോക്കി ഉറപ്പ് വരുത്തി അങ്ങോട്ട് കയറിച്ചെന്നു  അവിടെ ഒരു വൃദ്ധനെ കണ്ടു കണ്ണുകാണാത്ത ഒരു കിഴവി നൂറ്റിരുപത് വയസ്സുണ്ട് തന്റെ വീട്ടിലെ പരിചാരികയായിരുന്ന പെൺകുട്ടിയാണവൾ ഞാൻ വീട് വിട്ടുപോവുമ്പോൾ ഇവൾ ഇരുപത് വയസ്സായിരുന്നു  

ഇത് ഉസൈറിന്റെ വീടല്ലേ ? അദ്ദേഹം ചോദിച്ചു 

വൃദ്ധ ഞെട്ടിപ്പോയി ദീർഘ കാലത്തിനുശേഷം ആ പേര് കേട്ടപ്പോൾ വൃദ്ധ കരയാൻ തുടങ്ങി  

നിങ്ങളെന്തിനാണ് കരയുന്നത് ? 

സങ്കടൗകൊണ്ടുതന്നെ നൂറു വർഷം മുമ്പ് പ്രിയപ്പെട്ട ഉസൈർ ഞങ്ങളെ വിട്ടുപോയി പിന്നെ ഒരു വിവരവുമില്ല എത്രയോ കാലത്തിന് ശേഷം ആ പേര് കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി നിങ്ങളാരാണ് ? 

ഞാൻ തന്നെയാണ് ഉസൈർ 

ഇതാര് വിശ്വസിക്കും ? ഇത്രയും നാൾ എവിടെയായിരുന്നു?  ഉസൈർ (അ) നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു കണ്ണീരൊഴുക്കിക്കൊണ്ട് വൃദ്ധ എല്ലാം കേട്ടു മനസ്സിലാക്കി അവസാനം ഇങ്ങനെ പറഞ്ഞു:  

താങ്കൾ പറയുന്നത് സത്യം തന്നെയോ?  എങ്കിൽ അല്ലാഹുവിനോട് പ്രാർത്ഥിക്കൂ എന്റെ കണ്ണുകളുടെ കാഴ്ച തിരിച്ചുകിട്ടാൻ വേണ്ടി താങ്കൾ പ്രാർത്ഥിക്കൂ കാഴ്ച കിട്ടിയാൽ ഞാൻ നിങ്ങളെ വിശ്വസിക്കും  

ഉസൈർ (അ) കൈകളുയർത്തി ഖൽബ് തുറന്നു പ്രാർത്ഥിച്ചു  സമയം ഇഴഞ്ഞു നീങ്ങി വൃദ്ധയുടെ മനസ്സിൽ വല്ലാത്ത പ്രതീക്ഷ അവർ കണ്ണു തുറന്നവെച്ച് കാത്തിരുന്നു  നേർത്ത വെട്ടം ഒരു തരം പ്രകാശം കൺമുമ്പിൽ തെളിയുന്നു പിന്നെ പ്രകാശം കൂടുതൽ തെളിയുന്നു വസ്തുക്കൾ കാണുന്നു കൂടുതൽ വ്യക്തതയുണ്ടാവുന്നു  തന്റെ കൺമുമ്പിൽ നിൽക്കുന്ന മനുഷ്യനെ കണ്ടു അദ്ദേഹത്തിന്റെ മുഖം കണ്ടു  ഉസൈർ പ്രിയപ്പെട്ട ഉസൈർ  വൃദ്ധയുടെ ശബ്ദത്തിൽ ആഹ്ലാദം അലതല്ലി കണ്ണുകൾ നിറഞ്ഞൊഴുകി സന്തോഷത്തിന്റെ കണ്ണീർത്തുള്ളികൾ


വീണ്ടും തൗറാത്ത് 

ഉസൈർ (അ) വീട്ടിൽ തിരിച്ചെത്തിയ രംഗം റിപ്പോർട്ടിൽ ഇങ്ങനെ കാണാം  

ഉസൈർ (അ) വീട്ടിലെത്തിയപ്പോൾ വൃദ്ധയായ  പരിചാരികയെ കണ്ടു  താൻ ഉസൈറാണെന്നും തന്നെ അല്ലാഹു നൂറ് വർഷം മരിപ്പിച്ചു കിടത്തിയെന്നും പറഞ്ഞു  

അപ്പോൾ വൃദ്ധ പറഞ്ഞു:  ഞങ്ങളുടെ ഉസൈർ ദുആ ചെയ്താൽ അത് സ്വീകരിക്കപ്പെടുമായിരുന്നു താങ്കൾ യഥാർത്ഥ ഉസൈറാണെങ്കിൽ എന്റെ കാഴ്ചക്കുവേണ്ടി പ്രാർത്ഥിക്കുക  

വൃദ്ധക്കു കാഴ്ചയില്ല മുടന്തിയുമാണ് എഴുന്നേറ്റ് നടക്കാനാവില്ല 

ഉടനെ ഉസൈർ (അ) പ്രാർത്ഥിച്ചു കാഴ്ച കിട്ടി ഉസൈർ (അ) കൽപിചു എഴുന്നേൽക്കുക നടക്കുക വൃദ്ധ എഴുന്നേറ്റു നടന്നു വൃദ്ധ ആഹ്ലാദത്തോടെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു;  

താങ്കൾ ഉസൈറാണെന്ന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു വൃദ്ധ നാട്ടുകാരെയെല്ലാം വിളിച്ചുകൂട്ടി വിവരം പറഞ്ഞു ആദ്യം ആരും വിശ്വസിച്ചില്ല 

ഉസൈർ (അ) ന്റെ മകൻ വന്നു മകൻ പറഞ്ഞു:  എന്റെ പിതാവിന്റെ മുതുകിൽ ഒരു പ്രത്യേക അടയാളം ഉണ്ടായിരുന്നു  

ഉസൈർ (അ) ഉടുപ്പ് ഊരിക്കാണിച്ചു മകൻ അടയാളം കണ്ടു ഇത് എന്റെ ഉപ്പ തന്നെയാണ് ഉസൈർ (അ) ഉറങ്ങാൻ കിടക്കുമ്പോൾ അമ്പത് വയസായിരുന്നു എന്ന് കാണുന്നു ഇപ്പോഴും വയസ് അതുതന്നെ അന്ന് മകന് വയസ്സ് പതിനെട്ട് ഇപ്പോൾ നൂറ്റിപ്പതിനെട്ട് വയസുള്ള വൃദ്ധൻ   

മകന്റെ മക്കൾ പലരും വൃദ്ധരാണ് മക്കളുടെ മക്കളും അവരുടെ മക്കളുമായി വലിയൊരു കൂട്ടം ഉസൈർ (അ)ന്റെ ചുറ്റും കൂടി  ഒരു വൃദ്ധൻ ഇങ്ങനെ പറഞ്ഞു:  

പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് ഇസ്രാഈല്യരുടെ കൂട്ടത്തിൽ തൗറാത്ത് മനഃപാഠമുള്ളത് ഉസൈറിന് മാത്രമാണ് താങ്കൾ പാരായണം ചെയ്യുമോ ?  ചുറ്റും കൂടിയവർ പറഞ്ഞു:  

ബുഖ്ത്തുന്നസ്വർ തൗറാത്തിന്റെ കോപ്പികളെല്ലാം ചുട്ടുകരിച്ചുകളഞ്ഞു പിന്നെ ഞങ്ങൾ തൗറാത്ത് പാരായണം ചെയ്തിട്ടില്ല പാരായണം കേട്ടിട്ടുമില്ല ഞങ്ങൾക്കു വേണ്ടി അത് പാരായണം ചെയ്യുക  താങ്കൾ ഞങ്ങൾക്കുവേണ്ടി തൗറാത്ത് പകർത്തിത്തരണം  ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു 

ഉസൈർ (അ)ന്റെ പിതാവ് സറൂഖ് ആയിരുന്നു അദ്ദേഹത്തിന്റെ കൈവശം തൗറാത്തി പ്രതി ഉണ്ടായിരുന്നു ബുഖ്ത്തുന്നസ്വറിന്റെ ആക്രമണ കാലത്ത് സറൂഖ് തന്റെ കൈവശമുള്ള തൗറാത്ത് ഭൂമിയിൽ കുഴിച്ചിട്ടു  കുഴിച്ചിട്ട സ്ഥലം ഉസൈർ (അ)ന് മാത്രമേ അറിയുകയുള്ളൂ അദ്ദേഹം ആ സ്ഥലത്തേക്കു നടന്നു ആളുകളും കൂടെ പോയി  ഭൂമി കുഴിച്ച് തൗറാത്ത് പുറത്തെടുത്തു പൊടിതട്ടിയെടുത്തു  

ഉസൈർ (അ) തൗറാത്ത് പാരായണം ചെയ്തു ആളുകൾ ഭക്തിയോടെ കേട്ടു കണ്ണീരൊഴുക്കി  ഉസൈർ ( അ) ആളുകളെ തൗറാത്ത് ഓതാൻ പഠിപ്പിച്ചു അതിലെ വിധിവിലക്കുകൾ പഠിപ്പിച്ചു അതനുസരിച്ചു ജീവിക്കാൻ പരിശീലിപ്പിച്ചു  തൗറാത്തിന്റെ കോപ്പികൾ എഴുതിയുണ്ടാക്കി ഉസൈർ (അ) കാരണമായി ഇസ്രാഈല്യർക്ക് തൗറാത്ത് തിരിച്ചു കിട്ടി അപ്പോൾ അവരിൽ ഒരു വിഭാഗം ഇങ്ങനെ പറയാൻ തുടങ്ങി  ഉസൈർ (അ) അല്ലാഹുവിന്റെ പുത്രനാകുന്നു അപകടകരമായ വചനം  ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു 

ഉസൈർ (അ) ന്റെ ബന്ധുക്കളും നാട്ടുകാരുമെല്ലാം ഒരുമിച്ചു കൂടി നൂറ് കൊല്ലം മരിച്ചു കിടന്ന ആൾ തിരിച്ചു വന്നതാണ് അവർ അതിശയത്തോടെ നോക്കിനിൽക്കുന്നു 

ഉസൈൽ (അ) ചോദിച്ചു:  നിങ്ങളുടെ കൈവശം തൗറാത്ത് ഉണ്ടോ ? 

അവർ പറഞ്ഞു:  ബുഖ്ത്തുന്നസ്വർ എല്ലാം തീവെച്ചു നശിപ്പിച്ചു കളഞ്ഞു 

അപ്പോൾ ഉസൈർ (അ) അല്ലാഹുവിനോട് പ്രാർത്ഥിച്ചു 

അല്ലാഹു ഒരു മലക്കിനെ അയച്ചു മലക്കിന്റെ കൈവശം ഒരു പാത്രം വെള്ളമുണ്ടായിരുന്നു  

വെള്ളം കുടിക്കാൻ ആവശ്യപ്പെട്ടു ഉസൈർ (അ) വെള്ളം കുടിച്ചു കുടിച്ചു കഴിഞ്ഞപ്പോൾ എല്ലാം ഓർമ്മ വന്നു തൗറാത്ത് ആദ്യം മുതൽ അവസാനം വരെ  ഉസൈർ (അ) പാരായണം ചെയ്തു ഓർഭയിലുള്ളത് പാരായണം ചെയ്തു ജനങ്ങൾ അത്ഭുതപ്പെട്ടുപോയി എന്തൊരു ഓർമശക്തി ചിലർക്ക് ആദരവ് കൂടി അവർ പറഞ്ഞു  

മൂസാ (അ) പലക നോക്കിയാണ് തൗറാത്ത് പാരായണം ചെയ്തത് ഉസൈർ പലകയൊന്നുമില്ലാതെയാണ് പാരായണം ചെയ്തത് 

ഉസൈർ ദൈവ പുത്രനാകുന്നു  ഉസൈർ (അ) തൗറാത്ത് ഓർമയിൽ നിന്നെടുത്ത് എഴുതി തൗറാത്തിന് ഒരു കോപ്പിയായി  

ഇത് ശരിയായ കോപ്പി തന്നെയോ ? എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ ? എങ്ങനെ അറിയും ? അതൊരു സംസാരവിഷയമായി അപ്പോൾ ഒരാൾ പറഞ്ഞു:  അതൊക്കെ അറിയാം അതിന്നൊരു വഴിയുണ്ട് എല്ലാവരും അയാളുടെ കൂടെ കൂടി  എന്റെ ഉപ്പയോട് അദ്ദേഹത്തിന്റെ ഉപ്പ ഒരു രഹസ്യം പറഞ്ഞു ഉപ്പ ആ രഹസ്യം എനിക്ക് പറഞ്ഞു തന്നു അതിതാണ് 

ബുഖ്ത്തുന്നസ്വർ തൗറാത്തിന്റെ കോപ്പികൾ പിടിച്ചു വാങ്ങി ചുട്ടെരിക്കുകയായിരുന്നു അപ്പോൾ തൗറാത്തിന്റെ ഒരു കോപ്പി മലയുടെ മുകളിൽ കുഴിച്ചിട്ടു ആ സ്ഥലം എനിക്കറിയാം നമുക്കത് കുഴിച്ചെടുക്കാം  

എല്ലാവരും കൂടി മലയിലേക്കു പോയി തൗറാത്തിന്റെ കോപ്പി കുഴിച്ചെടുത്തു അതിലെ വചനങ്ങളും ഉസൈർ (അ) എഴുതിയ കോപ്പിയിലെ വചനങ്ങളും ഒത്തുനോക്കി ഒരു വ്യത്യാസവുമില്ല മരത്തണലിൽ ഇരുന്ന് അവർ തൗറാത്തിലെ വിഷയങ്ങൾ ചർച്ച ചെയ്യുകയാണ്  ആ രംഗം ഇബ്നു അബ്ബാസ്  (റ) വിവരിക്കുന്നു  

തന്റെ പുത്രന്മാരോടും പൗത്രന്മാരോടുമൊപ്പം ഉസൈർ (അ) ഇരിക്കുന്നു പുത്രന്മാർക്കും പല പൗത്രന്മാർക്കും വാർധക്യം ബാധിച്ചിരിക്കുന്നു ഉസൈർ (അ)ന് നാൽപ്പത് വയസ് പ്രായം യുവാവ് തന്നെ നൂറ് കൊല്ലം നീണ്ട മരണത്തിന് വിധേയനകുമ്പോൾ ഉസൈർ (അ) മിന്റെ പ്രായം നാൽപ്പത് വയസ്സ് ഇപ്പോഴും അതേ പ്രായം 

ശാം പ്രദേശം പേർഷ്യക്കാരുടെ കൈവശമായിരുന്നു ഉസൈർ (അ)ന്റെ കാലത്ത് അവർക്ക് അധികാരം നഷ്ടപ്പെട്ടു ഇസ്രാഈല്യർ ശക്തി പ്രാപിച്ചു  ഗ്രീക്കുകാരും റോമക്കാരും പ്രബല ശക്തികളായി ജനങ്ങളെ സന്മാർഗത്തിലേക്ക് ക്ഷണിച്ചുകൊണ്ടും തൗറാത്ത് പഠിപ്പിച്ചു കൊണ്ടും ഉസൈർ (അ) കാലം കഴിച്ചു   

ഒരു പുരുഷായുസ്സ് തീർന്നു ഉസൈർ (അ) വഫാത്തായി ജനങ്ങൾ തിങ്ങിനിറഞ്ഞു അവരുടെ മനസ്സിൽ ആദ്യ മരണത്തിന്റെ ഓർമ്മകൾ തെളിഞ്ഞു നിന്നു ഇത് അന്ത്യയാത്ര തന്നെയാണ് ഇനിയൊരു മടക്കമില്ല മടക്കമില്ലാത്ത യാത്ര  ഉസൈർ (അ)ന്റെ ഖബർ ത്വൂർ പർവതത്തിന്റെ മുകളിലാണെന്ന് പറയപ്പെട്ടിട്ടുണ്ട്  പൂർവ സമൂഹങ്ങളിൽ പെട്ട ചിലർ തങ്ങളുടെ പ്രവാചകനെ ദൈവ ദൂതൻ എന്ന് വിളിച്ചിരുന്നു ഇപ്പോൾ യഹൂദന്മാർ ഉസൈർ(അ)നെ ദൈവപുത്രൻ എന്നു വിളിക്കുന്നു  പിൽക്കാലത്ത് ക്രൈസ്തവർ ഈസാ (അ)നെ ദൈവപുത്രൻ എന്ന് വിളിച്ചു  എത്ര അപകടകരമായ വചനം  

വിശുദ്ധ ഖുർആനിലെ സൂറത്ത് തൗബയിലെ ഈ വചനം ശ്രദ്ധിക്കുക 

യഹൂദികൾ പറയുന്നു:  ഉസൈർ (അ) ന്റെ അല്ലാഹുവിന്റെ പുത്രനാണ് ക്രിസ്ത്യാനികൾ പറയുന്നു: മസീഹ് (ഈസ) അല്ലാഹുവിന്റെ പുത്രനാണ്  അത് അവരുടെ വായകൊണ്ട് പറഞ്ഞു വരാറുള്ള വാക്ക് മാത്രം മുമ്പത്തെ സത്യവിശ്വാസികളല്ലാത്തവരുടെ വാക്കിനോട് ഇവർ സാമ്യം പുലർത്തുന്നു  അല്ലാഹു അവരെ നശിപ്പിക്കട്ടെ  എങ്ങനെയാണവർ സത്യത്തിൽ നിന്ന് തെറ്റിക്കപ്പെടുന്നത്( 9:30)

നബി  (സ) തങ്ങളുമായി സംസാരിച്ച യഹൂദി പറഞ്ഞത് ഉസൈർ (അ) ദൈവപുത്രനാണെന്നായി രുന്നു  സലാമുബ്നു മുശ്ക്കം എന്ന യഹൂദി പ്രമുഖൻ നബി  (സ) തങ്ങളോട് പറഞ്ഞു:  

ഞങ്ങളെങ്ങനെ താങ്കളെ പിൻപറ്റും ? ഞങ്ങളുടെ ഖിബ്ലയെ താങ്കൾ വിട്ടുകളഞ്ഞു ഉസൈർ ( അ) ദൈവപുത്രനാണെന്ന് പറയാൻ താങ്കൾ തയ്യാറല്ല 

വിശുദ്ധ ഖുർആൻ പറയുന്നു:  തങ്ങളുടെ പണ്ഡിതന്മാരെയും   ,തങ്ങളുടെ പുരോഹിതന്മാരെയും അല്ലാഹുവിന് പുറമെ അവർ റബ്ബുകളാക്കിവെച്ചു മർയമിന്റെ മകൻ മസീഹിനെയും റബ്ബാക്കിവെച്ചു ഒരേ ഇലാഹിനെ ആരാധിക്കാനല്ലാതെ അവരോട് കൽപിക്കപ്പെട്ടിട്ടില്ല അവനല്ലാതെ ഒരു ആരാധ്യനേ ഇല്ല അവർ പങ്ക് ചേർക്കുന്നതിൽ നിന്ന് അവൻ എത്രയോ പരിശുദ്ധൻ (9;31)

യഹൂദി പുരോഹിതന്മാർ ഹലാലിനെ ഹറാമാക്കി ഹറാമിനെ ഹലാലാക്കി  ജനങ്ങൾ അത് അംഗീകരിച്ചു അപ്പോൾ അവരെ ആരാധിക്കുന്നതുപോലെയായി  തൗറാത്തിൽ മാറ്റം വരുത്തിയപ്പോൾ അതും ജനങ്ങൾ അംഗീകരിച്ചു ഇത് വലിയ കുഴപ്പം തന്നെയാണ്  അല്ലാഹു വളരെ ഗൗരവത്തോടുകൂടി ഒരു കാര്യം ഉണർത്തുന്നു : 

അല്ലാഹുവിന്റെ പ്രകാശത്തെ തങ്ങളുടെ വായകൊണ്ട് ഊതിക്കെടുത്താമെന്നവർ ഉദ്ദേശിക്കുന്നു സത്യനിഷേധികൾ വെറുത്താലും അല്ലാഹു അവന്റെ പ്രകാശത്തെ പൂർണമാക്കാൻ തീരുമാനിക്കുന്നു (9/32) 

എത്രയോ പ്രവാചകന്മാർ ജനങ്ങളെ തൗറാത്തിലേക്ക് ക്ഷണിച്ചു തൗറാത്ത് തൗഹീദിന്റെ പ്രകാശം തുരന്നു ആ പ്രകാശത്തിലേക്ക് ചിലർ വന്നു അവർ സൗഭാഗ്യവാന്മാർ പ്രകാശം ഊതിക്കെടുത്താൻ നോക്കിയവർക്ക് നാശം  തൗഹീദിന്റെ പ്രകാശം നിരാകരിച്ചവർ നിർഭാഗ്യവാന്മാരായി മാറി തൗറാത്തിന്റെ പാരായണ ശബ്ദമുയരാത്ത സംവത്സരങ്ങൾ പലതു കടന്നുപോയി പിന്നീട് പാരായണ ശബ്ദം ഉയർന്നത് ഉസൈർ (അ) ൽ നിന്നായിരുന്നു തൗറാത്തിന്റെ കോപ്പി എഴുതി നൽകിയതും ഉസൈർ (അ) തന്നെ  അക്കാരണത്താൽ ഉസൈർ (അ) അനുസ്മരിക്കപ്പെടും അന്ത്യനാൾവരെ



അലി അഷ്ക്കർ -  9526765555

Friday 22 September 2017

ശഹ്യാഹ് (അ)

 



അവശനായ രാജാവ്

സുലൈമാൻ നബി   (അ)ന്റെ കാലം അത് സുവർണ കാലഘട്ടമായിരുന്നു ഇസ്രാഈലികളുടെ മനസ്സിൽ സന്തോഷം നൽകുന്ന ഓർമയായി അതിന്നും നിലനിൽക്കുന്നു ഭൂലോക ചക്രവർത്തി  ആ ചക്രവർത്തി ഒരു പ്രവാചകനായിരിക്കുക സത്യവും നീതിയും നടപ്പാക്കുന്ന നബി  നബിയും രാജാവും ഒരാൾ തന്നെ പ്രജകൾക്ക് ഇതിൽപരം ഒരു സൗഭാഗ്യം വരാനുണ്ടോ ? പക്ഷികളും മൃഗങ്ങളും പ്രവാചകനോട് സംസാരിക്കുക ഉറുമ്പുകളുടെ പോലും സംഭാഷണം ശ്രദ്ധിക്കുക മത്സ്യങ്ങളോട് വർത്തമാനം പറയുക അത്തരത്തിലുള്ള ആളായിരുന്നു സുലൈമാൻ  (അ)  മുതിർന്നവർ ഇളംതലമുറകൾക്ക് കഥ പറഞ്ഞു കൊടുക്കുന്നു ഭൂലോക ചക്രവർത്തിയുടെ കഥകൾ  കുട്ടികൾ അത്ഭുത കഥകൾ കേട്ട് അന്തംവിട്ട് നിന്നുപോയി സുവർണ കാലഘട്ടത്തിനേറെ ഓർമ്മകൾ അയവിറക്കുന്ന സമൂഹം ആ സമൂഹത്തെ ഇന്ന് ഭരിക്കുന്നത് ഏത് രാജാവ് ? ഫിസ്ഖിയാ രാജാവ് സുലൈമാൻ നബി  (അ)ന്റെ വംശക്കാരൻ ദയാലുവായ രാജാവ് ജനങ്ങളെ സ്നേഹിക്കുന്ന നല്ല മനസുള്ള രാജാവ് ആരോടും ക്രൂരത കാണിക്കാറില്ല പ്രജകളിൽ പലരും പരുക്കൻ സ്വഭാവക്കാരാണ് രാജാവ് അവരെ വെറുത്തില്ല അവർക്കെതിരെ ക്രൂര നടപടികൾ സ്വീകരിച്ചില്ല  അവരോടും കരുണ കാണിച്ചു  

അക്കാലത്ത് അവരിലേക്ക് നിയോഗിക്കപ്പെട്ട നബിയുടെ പേര് പറയാം ശഹ്യാഹ് (അ)  സമൂഹത്തിലെ പൗരപ്രമുഖനാണ് അമീസ്വാ അദ്ദേഹത്തിന്റെ പുത്രനാണ് ശഹ്യാഹ് (അ)  

ശഹ്യാഹ് (അ) എന്ന പേര് ചില രേഖകളിൽ അശ്ഇയാ എന്നു കാണുന്നുണ്ട്  

ശഹ്യാഹ് (അ) ജനങ്ങളെ അല്ലാഹുവിന്റെ മാർഗത്തിലേക്കു ക്ഷണിച്ചുകൊണ്ടിരുന്നു  ദുനിയാവിന്റെ പ്രലോഭനങ്ങളിൽ മയങ്ങിപ്പോയ സമൂഹം വഴികേടിലേക്കു വിളിക്കുന്ന പിശാച് അവർക്കൊപ്പമുണ്ടായിരുന്നു പിശാചിനോട് ചേർന്നുനിൽക്കാനായിരുന്നു സമൂഹത്തിനാഗ്രഹം  തൗഹീദിലേക്കുള്ള ക്ഷണം സ്വീകരിക്കാൻ അവർ മടിച്ചു തന്റെ ദൗത്യം തുടരാൻ പ്രവാചകന് വളരെയേറെ സാഹസപ്പെടേണ്ടിവന്നു കഴിഞ്ഞകാല പ്രവാചകന്മാരെക്കുറിച്ചെല്ലാം ശഹ്യാഹ് (അ) വിശദമായി പറയുന്നുണ്ട്  കഥ കേൾക്കുന്ന കുട്ടികളുടെ ആകാംക്ഷയോടെ പലരും അത്  കേൾക്കുന്നുണ്ട് വിസ്മയം പ്രകടിപ്പിക്കുന്നുമുണ്ട്  നബിമാരെ പിൻപറ്റിയവർക്ക് കിട്ടിയ പദവികൾ നബിമാരെ തള്ളിപറയുകയും ഉപദ്രവിക്കുകയും ചെയ്തവർക്കു കിട്ടിയ വേദനാജനകമായ ശിക്ഷകൾ  എല്ലാം വിവരിച്ചു പറഞ്ഞു  വരാനിരിക്കുന്ന നബിമാരെക്കുറിച്ച് സന്തോഷവാർത്ത അറിയിച്ചു ഈസാ(അ)  ,മുഹമ്മദ് മുസ്തഫ  (സ)തങ്ങൾ  

ഈസ്രാഈലി സമൂഹത്തിലെ അവസാനത്തെ പ്രവാചകനാണ് ഈസാ (അ) 

ഈസാ (അ)ന്റെ ജീവിതത്തെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം നൽകി  

ആകാശത്തിലേക്കുയർത്തപ്പെടും അന്ത്യനാളിനോടനുബന്ധിച്ചു ഇറങ്ങി വരും മനുഷ്യവർഗത്തിന്റെ വിമോചകനായി അല്ലാഹു നിയോഗിക്കുന്നു അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി  (സ) തങ്ങൾ  അതിന് ശേഷം നബിയില്ല പ്രവാചകന്മാരില്ലാത്ത കാലം വരും അല്ലാഹുവിനെ അറിഞ്ഞ ആരിഫീങ്ങൾ മഹാന്മാരായ ഔലിയാക്കൾ അവരാണ് അക്കാലത്തെ ദീനിനെ സംരക്ഷിക്കുക 

ശഹ്യാഹ് (അ)ന്റെ വാക്കുകൾ ഫിസ്ഖിയാ രാജാവിനെ വല്ലാതെ ആകർഷിച്ചു  രാജാവ് പ്രവാചക വചനങ്ങളെല്ലാം വിശ്വസിച്ചു നബി സംസാരിക്കാൻ തുടങ്ങിയാൽ രാജാവ് ശ്രദ്ധയോടെ കേട്ടിരിക്കും എല്ലാം കേട്ട് മനസ്സിലാക്കും ശരിക്ക് മനസ്സിലാവാത്ത കാര്യങ്ങൾ ചോദിക്കും ആവശ്യമായ വിശദീകരണം ലഭിക്കും സമാധാനവും 

രാജാവിന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തി പ്രവാചകൻ ശഹ്യാഹ് (അ) തന്നെ  രാജാവിന്റെ സുപ്രധാനമായ ചില കാര്യങ്ങൾക്കുവേണ്ടി നബി  അല്ലാഹുവിനോട് പ്രാർത്ഥിച്ചു  അല്ലാഹുവിൽ നിന്ന് വ്യക്തമായ മറുപടി ലഭിച്ചിട്ടുമുണ്ട് രാജാവ് ഏറെ സന്തുഷ്ടനാവുകയും ചെയ്തു താൻ കടപ്പെട്ടിരിക്കുന്നത് അല്ലാഹുവിനോടാണ് ആ കടപ്പാട് എങ്ങനെ പ്രകടിപ്പിക്കും ?  അല്ലാഹുവിന്റെ പ്രവാചകനെ സഹായിച്ചു കൊണ്ട്  ദൗത്യ നിർവഹണത്തിന് സഹായിക്കുക തന്റെ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും രാജാവ് ഉപദേശിച്ചു നബിയുടെ വാക്കുകൾ വിശ്വസിക്കുക നബിയുടെ നിർദേശമനുസരിച്ച് ജീവിക്കുക ചിലരൊക്കെ അനുസരിച്ചു പലരും നിരാകരിച്ചു ചിലർ നിശബ്ദരായി  

ശഹ്യാഹ് നബിയെക്കുറിച്ച് മുഹമ്മദ്നു ഇസ്ഹാഖ് ഇങ്ങനെ രേഖപ്പെടുത്തുന്നു:  

സകരിയ്യ (അ), യഹ്യ (അ) എന്നീ പ്രവാചകന്മാർ വരുന്നതിന് മുമ്പായിരുന്നു ശഹ്യാഹ് (അ) കാലം ഈസാ (അ), മുഹമ്മദ് മുസ്തഫ  (സ) എന്നീ പ്രവാചകന്മാരുടെ ആഗമനത്തെക്കുറിച്ചു ശഹ്യാഹ് (അ) സന്തോഷവാർത്ത അറിയിക്കുകയുണ്ടായി അക്കാലത്ത് ഇസ്രാഈല്യരുടെ രാജാവ് ഫിസ്ഖിയ ആയിരുന്നു ശഹ്യാഹ് (അ) കൽപിച്ച കാര്യങ്ങൾ രാജാവ് അനുസരിച്ചു തിരസ്കരിക്കാൻ പറഞ്ഞതെല്ലാം ഒഴിവാക്കുകയും ചെയ്തു 

ജനങ്ങളെ വഴിതെറ്റിക്കാൻ പിശാച് കിണഞ്ഞ് ശ്രമിക്കുകയായിരുന്നു നബിയുടെ പ്രസംഗ സദസ്സുകളിൽ നിന്നവർ ഒഴിഞ്ഞുനിന്നു  പലരും രാജാവിനെ ഭയന്നാണ് സദസ്സുകളിൽ എത്തിയിരുന്നത് കാലങ്ങനെ കടന്നുപോയി ഒരു ദിവസം കൊട്ടാരങ്ങളിൽ നിന്ന് ദുഃഖ വാർത്ത പുറത്ത് വന്നു രാജാവിന്ന് നല്ല സുഖമില്ല  ദുഷ്ടബുദ്ധികൾ സന്തോഷിച്ചു സജ്ജനങ്ങൾ സങ്കടപ്പെട്ടു സൽഭരണം കാഴ്ചവെച്ച രാജാവാണ് ജനങ്ങളെ കളങ്കമില്ലാതെ സ്നേഹിച്ച ഭരണാധികാരി  

റബ്ബേ ...സൽഗുണ സമ്പന്നനായ രാജാവിന്റെ രോഗം മാറ്റിക്കൊടുക്കേണമേ 

നല്ല മനുഷ്യരെല്ലാം സങ്കടത്തോടെ പ്രാർത്ഥിച്ചു രാജാവിന്റെ കാലിന് അസുഖം പിടിപ്പെട്ടു വൃണം പഴയതുപോലെ നടക്കാൻ വയ്യ രാജ കൽപനകൾ അനുസരിക്കാൻ ചിലർ വിമുഖത കാണിച്ചു അവർ താന്തോന്നികളായി ജീവിച്ചു  ഒരു വിഭാഗം നാട്ടിൽ കുഴപ്പങ്ങളുണ്ടാക്കി കൊള്ളയും പിടിച്ചു പറിയും വർധിച്ചു പലവിധത്തിലുള്ള പീഡനങ്ങൾ നടമാടി രാജാവ് രോഗിയായി ദുർബലനായി നാട്ടിൽ അരക്ഷിതാവസ്ഥയായി കുഴപ്പക്കാരുടെ കൂട്ടങ്ങൾ നാട് നിയന്ത്രിച്ചു ശഹ്യാഹ് നബിയുടെ ഉപദേശങ്ങൾ അവർ തള്ളിക്കളഞ്ഞു നബിയെ ഭീഷണിപ്പെടുത്തി   

ഒരു ജനത പരീക്ഷണങ്ങൾക്ക് വിധേയരാവാൻ പോവുകയാണ് പിശിചിന്റെ നിയന്ത്രണത്തിൽപെട്ട ജനത ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും ചരിത്രം അതാണ് ഓർമപ്പെടുത്തുന്നത്  ആ ഓർമപ്പെടുത്തലുകൾ ശ്രദ്ധിക്കാൻ വഴിപിഴച്ചവരെ പിശാച് അനുവദിക്കില്ല  ബാബൽ എന്ന സമ്പന്നമായ രാജ്യം മുഴുവൻ പേര് ബാബിലോണിയ  ആ രാജ്യം ഭരിക്കുന്ന ശക്തനായ രാജാവ് സൻഹാരിബ് ചില രേഖകളിൽ സഞ്ചരിച്ചു  

ക്രൂരനായ രാജാവ് പിശാച് അയാളുടെ മനസ്സിൽ ദുഷ്ട ചിന്ത ഇട്ടുകൊടുത്തു  

വൻ സൈന്യവുമായി ഫലസ്തീനിലേക്ക് പോവുക ഇസ്രാഈല്യരുടെ ആരാധനാലയമായ ബൈത്തുൽ മുഖദ്ദസ് തകർക്കുക എതിർക്കാൻ വരുന്നവരെയെല്ലാം കൊന്നൊടുക്കുക 

മുഹമ്മദ്ബ്നു ഇസ്ഹാഖ് റിപ്പോർട്ട് ചെയ്യുന്നതിങ്ങനെയാണ് ആറ് ലക്ഷം പട്ടാളക്കാരുമായി സൻഹാരിബ് ഫലസ്തീനിലേക്കു പുറപ്പെട്ടു  ഫലസ്തീനിലെ അവസ്ഥ ഉൽക്കണ്ഠാജനകമാണ് രാജാവ് രോഗബാധിതനായി കിടക്കുന്നു  ജനങ്ങൾ സകല തോന്നിവാസങ്ങളും കാണിക്കുന്നു 

ശഹ്യാഹ് നബി  (അ) അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ പാടുപെടുന്നു  

ബാബിലോണിയൻ സൈന്യം പുറപ്പെട്ടു കഴിഞ്ഞു അവർ നിങ്ങളെ കൊന്നൊടുക്കും അതിന് മുമ്പ് നിങ്ങൾ പശ്ചാത്തപിച്ചു മടങ്ങുക ചെയ്തുപോയ തെറ്റുകൾക്ക് അല്ലാഹുവിനോട് തൗബ ചെയ്യുക അവൻ പൊറുത്തുതരും നിങ്ങളെ സഹായിക്കും  ഒരു കാര്യം ഓർത്തു കൊള്ളുക അല്ലാഹു അല്ലാതെ നിങ്ങൾക്കൊരു സഹായിയില്ല അവന്റെ സഹായം നിങ്ങൾ തേടിക്കൊള്ളുക നബി ഉൽക്കണ്ഠയോടെ ഉപദേശം തുടരുന്നു ആര് കേൾക്കാൻ?  അവർ നീചവൃത്തികൾ തുടരുകയാണ് ആ ജനതക്കുവേണ്ടി നബി  പ്രാർത്തിക്കുന്നു രോഗിയായ രാജാവും പ്രാർത്ഥിക്കുന്നു  പ്രാർത്ഥന ഫലിക്കുമോ ? 

ജനങ്ങൾ ദുഷിച്ച വഴിയിൽ നിന്ന് മടങ്ങിയില്ല തൗബ ചെയ്തില്ല അല്ലാഹുവിനോട് പ്രാർത്ഥിച്ചില്ല വല്ലാത്തൊരു സന്നിഗ്ദഘട്ടം   ഈ ഘട്ടത്തിൽ അല്ലാഹു എന്ത് നിലപാട് സ്വീകരിക്കും അതറിയാതെ നബിയും രാജാവും ഉൽക്കണ്ഠാകുലരായി ദിവസങ്ങൾ തള്ളി നീക്കുകയാണ് അവശനായ രാജാവിനെ സന്ദർശിക്കാൻ ശഹ്യാഹ് നബി  (അ) കൊട്ടാരത്തിലെത്തി സുഖവിവരങ്ങൾ അന്വേഷിച്ചു ആരോഗ്യനിലയിൽ മാറ്റമൊന്നുമില്ല 

രാജാവ് വലിയ ഉൽക്കണ്ഠയോടെ ഇങ്ങനെ ചോദിച്ചു : അല്ലാഹുവിന്റെ നബിയേ ബൈത്തുൽ മുഖദ്ദസ് തകർക്കാൻ തുനിഞ്ഞിറങ്ങിയ ക്രൂരനായ സൻഹാരിബ് രാജാവിന്റെ കാര്യങ്ങളിൽ അങ്ങേക്ക് ദിവ്യസന്ദേശം (വഹ്യ്യ് ) വല്ലതും വന്നിട്ടുണ്ടോ ? 

അക്കാര്യത്തിൽ ദിവ്യസന്ദേശം വന്നിട്ടില്ല നബി ശാന്തമായി മറുപടി പറഞ്ഞു  

രാജാവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി സങ്കടത്തോടെ അദ്ദേഹം പ്രാർത്ഥിച്ചു 

സർവശക്തനായ അല്ലാഹുവേ  നിന്റെ പരിശുദ്ധ ഭവനമാണ് ബൈത്തുൽ മുഖദ്ദസ് അത് നശിപ്പിക്കാൻ വേണ്ടിയാണ് സൻഹാരിബ് രാജാവും സൈന്യവും എത്തിയിരിക്കുന്നത് അവരോട് യുദ്ധം ചെയ്യാൻ ഇന്നത്തെ അവസ്ഥയിൽ എനിക്ക് കഴിയില്ല ഞാൻ രോഗിയാണ് അവശനാണ്  എന്റെ റബ്ബേ ഞാൻ കൽപിച്ചാൽ ജനങ്ങൾ അനുസരിക്കില്ല എന്റെ വാക്കുകൾക്ക് വില കൽപിക്കുന്നില്ല  നിന്റെ പരിശുദ്ധനായ പ്രവാചകനെയും അവർ തള്ളിപ്പറയുന്നു അവർ തികഞ്ഞ ധിക്കാരികളായിരിക്കുന്നു നിന്റെ പ്രവാചകനിൽ വിശ്വസിച്ചവർ വളരെ കുറച്ചു പേർ മാത്രമാണ്  അല്ലാഹുവേ നീ സർവശക്തനാണ് നിന്റെ പരിശുദ്ധ ഭവനമായ ബൈത്തുൽ മുഖദ്ദസിനെ സംരക്ഷിക്കാൻ നിനക്കൊരു പ്രയാസവുമില്ല നിന്റെ പരിശുദ്ധ ഭവനത്തെ നീ തന്നെ രക്ഷിക്കേണമേ എന്റെ ജനതയെ നീ സന്മാർഗത്തിലാക്കേണമേ അവശനായൊരു രാജാവിന്റെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയാണിത് അല്ലാഹുവേ നീ ദയാലുവാണ് നീ ഈ പ്രാർത്ഥന സ്വീകരിക്കേണമേ  ആമീൻ  യാ റബ്ബൽ ആലമീൻ.


പ്രവാചകനെ വധിച്ചവർ 

അല്ലാഹുവിൽ നിന്ന് ശഹ്യാഹ് നബിക്ക് ദിവ്യസന്ദേശം വന്നു  അത് ഇപ്രകാരമായിരുന്നു 

രാജാവിന്റെ അന്ത്യം അടുത്തിരിക്കുന്നു നാട് ഭരിക്കാൻ ഒരു പ്രതിനിധിയെ നിയോഗിക്കാൻ അദ്ദേഹത്തോടാവശ്യപ്പെടുക  നബി കൊട്ടാരത്തിലെത്തി ദിവ്യസന്ദേശം അറിയിച്ചു അത് കേട്ടതോടെ മനസ്സിളകിമറിഞ്ഞു തന്റെ ആയുസ് അവസാനിച്ചിരിക്കുന്നു പിൻഗാമിയെ നിയോഗിക്കാൻ കൽപന വന്നിരിക്കുന്നു  രാജാവ് പൊട്ടിക്കരയാൻ തുടങ്ങി അദ്ദേഹം ഖിബ്ലക്കുനേരെ തിരിഞ്ഞുനിന്നു നിസ്കരിച്ചു തസ്ബീഹ് ചൊല്ലി ദുആ ഇരന്നു അപ്പോഴൊക്കെ കരയുകയായിരുന്നു  

അല്ലാഹുവേ യാ റബ്ബൽ അർബാബ് യാ റഹ്മാൻ യാ റഹീം യാ മൻ ലാ തഹ്ഖുദുഹു സിനത്തുൻ വലാ നൗം (മയക്കവും ഉറക്കവും ബാധിക്കാത്തവനേ) എന്റെ എല്ലാ പ്രവർത്തനങ്ങളെക്കുറിച്ചും നിനക്കറിയാം നിന്റെ അടിമകളായ ഇസ്രാഈല്യരോട് ഞാൻ നല്ല നിലയിൽ പെരുമാറിട്ടുണ്ടെന്ന് നിനക്കറിയാം ഞാൻ എല്ലാ കാലത്തും അവർക്ക് നന്മ മാത്രമേ കാംക്ഷിച്ചിട്ടുള്ളൂ എന്റെ എല്ലാ രഹസ്യവും നിനക്കറിയാം എന്റെ പാപങ്ങൾ പൊറുത്തുതരേണമേ    

കാലിലെ വൃണം അത് വളർന്നിരിക്കുന്നു കാലിൽ നീര് കെട്ടിയിരിക്കുന്നു വല്ലാത്ത വേദന 

ശഹ്യാഹ് നബി  (അ) ന് വഹ്യ്യ് ഇറങ്ങി അതിപ്രകാരമായിരുന്നു 

രാജാവിനെ സന്തോഷവാർത്ത അറിയിക്കുക അദ്ദേഹത്തിന്റെ കരച്ചിലും പ്രാർത്ഥനയിലും അല്ലാഹു സ്വീകരിച്ചിരിക്കുന്നു അദ്ദേഹത്തിന്റെ മരണം പതിനഞ്ച് വർഷത്തേക്ക് നീട്ടി വെച്ചിരിക്കുന്നു ഭൂമിയിൽ പതിനഞ്ച് വർഷം കൂടി ജീവിച്ച് രാജ്യം ഭരിക്കാം  

സൻഹാരിബ് രാജാവിന്റെ വൻ സൈന്യത്തെ അല്ലാഹു ഉടനെ നശിപ്പിക്കും ശത്രുക്കളിൽ നിന്ന് ഫലസ്തീൻ രാജ്യത്തെ രക്ഷപ്പെടുത്തും 

ശഹ്യാഹ് നബി  (അ) ദിവ്യസന്ദേശം രാജാവിനെ അറിയിച്ചു അതിശയകരമായ വാർത്ത മനസ്സിൽ നിറഞ്ഞു നിന്നിരുന്ന  ദുഃഖവും ബേജാറും ഒഴുകിപ്പോയി പകരം സന്തോഷം നിറഞ്ഞു  സന്തോഷംകൊണ്ട് കരഞ്ഞുപോയി  എങ്ങനെ നന്ദി പറയും അതിന് വാക്കുകളില്ല നിസ്കാരം തുടങ്ങി സുജൂദിൽ കിടന്നു ദീർഘമായി ദുആ ചെയ്തു കണ്ണീരുകൊണ്ട് മുസ്വല്ല നിറഞ്ഞു അല്ലാഹുവേ  നീ ഉദ്ദേശിക്കുന്നവർക്ക് നീ രാജാധികാരം നൽകുന്നു നീ ഉദ്ദേശിക്കുന്നവരിൽ നിന്ന് നീ രാജാധികാരം എടുത്തുമാറ്റുകയും ചെയ്യുന്നു  

അല്ലാഹുമ്മ അൻതല്ലദീ തുഹ്ത്വിൽ മുൽക മൻ തശാഉ വ തൻസിഉഹു മിമ്മൻ തശാഉ 

നീ ഉദ്ദേശിക്കുന്നവരെ പ്രതാപവാന്മാരാക്കുന്നു നീ ഉദ്ദേശിച്ചവരെ നിന്ദ്യരാക്കുന്നു  

വതുഇസ്സു മൻ തശാഉ വ തുദില്ലു മൻ തശാഉ 

അദൃശ്യ കാര്യങ്ങൾ അറിയുന്നവൻ നീയാകുന്നു നീയാണ് കാരുണ്യവാൻ പ്രയാസപ്പെടുന്നവരുടെ വിളി കേൾക്കുന്നവനും നീ തന്നെ ദീർഘനേരത്തെ പ്രാർത്ഥന കഴിഞ്ഞ് രാജാവ് തല ഉയർത്തി അപ്പോൾ ശഹ്യാഹ് നബി  (അ)ന് ദിവ്യസന്ദേശവും വന്നു  

രാജാവിന്റെ കാലിലെ വൃണത്തിൽ അത്തിനീര് പുരട്ടുക സുഖപ്പെടും  രാജസേവകന്മാർ വിവരമറിഞ്ഞു പുറത്തേക്കോടി അത്തിനീര് കൊണ്ടുവന്നു  വളരെ ശ്രദ്ധപൂർവം അത്തിനീര് (മാഉത്തീൻ) വൃണത്തിൽ പുരട്ടി രാജാവിന്റെ ആരോഗ്യനില പൂർവസ്ഥിതിയിലേക്ക് മാറാൻ തുടങ്ങുകയാണ്  മനസ്സ് നിറയെ ആവേശം നന്മ ചെയ്യുന്നവർ രാജാവിന്റെ ജീവിതം വലിയ മാതൃകയാണ്  ജനങ്ങൾ വിവരമറിഞ്ഞു അറിഞ്ഞപ്പോൾ അവരുടെ ചിന്തയിലും മാറ്റങ്ങളുണ്ടായി  ഏതാനും ദിവസങ്ങൾ കടന്നുപോയി രാജാവ് പൂർണ ആരോഗ്യം വീണ്ടെടുത്തു ജനങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു അവർ സന്തോഷഭരിതരായി  

രാജാവിന്റെ കാലിലെ വൃണം പൂർണമായി സുഖപ്പെട്ടു സുമുഖനും ആരോഗ്യവാനുമായ രാജാവ്  

ഒരു രാത്രിയിൽ ശഹ്യാഹ് നബി  (അ) വന്നു സന്തോഷവാർത്ത അറിയിച്ചു  

സൻഹാരീബ് രാജാവിന്റെ സൈന്യത്തെ അല്ലാഹു നശിപ്പിച്ചിരിക്കുന്നു  

സൻഹാരിബും അഞ്ച് പ്രമുഖന്മാരും മാത്രം ബാക്കിയായി രാജാവിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല നേരം പുലരുംവരെ രാജാവ് ഇബാദത്തിൽ മുഴുകി അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ടിരുന്നു  നേരം പുലരുകയാണ് കൊട്ടാരത്തിൽ ആഹ്ലാദം അലയടിക്കുന്നു പ്രഭാത പ്രാർത്ഥന കഴിഞ്ഞു രാജാവും പരിവാരങ്ങളും പുറത്തിറങ്ങി മുമ്പോട്ട് ഗമിച്ചു  വിശാലമായ മൈതാനം ചത്തുവീണു കിടക്കുന്ന ശത്രുക്കൾ ഭീതി ജനിപ്പിക്കുന്ന കാഴ്ച  സൻഹാരിബ് രാജാവിനെയും അഞ്ച് പ്രമുഖന്മാരെയും ചങ്ങലയിൽ ബന്ധിച്ചു  എത്ര അപമാനകരമായ അവസ്ഥ ബന്ധിതരിൽ ഒരാൾ ലോകപ്രസിദ്ധനാണ്  ബുഖ്ത്തുന്നസ്വർ  രണ്ട് രാജാക്കന്മാർ പരസ്പരം കണ്ടുമുട്ടിയ ചരിത്ര നിമിഷങ്ങൾ നന്മകളുടെ വിളനിലമായ ഫിസ്ഖിയാ രാജാവ് അഹങ്കരംകൊണ്ട് മതിമറന്ന സൻഹാരിബ് രാജാവ് ഫിസ്ഖിയ രാജാവ് വിനയം വിടാതെ ചോദിച്ചു:  ബാബിലോണിയയുടെ ഭരണാധികാരിയായ സൻഹാരിബ് രാജാവേ സർവശക്തനായ അല്ലാഹുവിന്റെ കരുത്തിനെക്കുറിച്ച് താങ്കൾക്കു ബോധ്യംവന്നില്ലേ ?

സൻഹാരിബ് രാജാവിന്റെ മറുപടി ഇങ്ങനെയായിരുന്നു 

ഇങ്ങോട്ടു പുറപ്പെടുമ്പോൾ തന്നെ വിജയം താങ്കൾക്കായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു  യാത്ര പുറപ്പെടാൻ നേരത്ത് ജോത്സ്യന്മാരെ വരുത്തി ഉപദേശം തേടിയിരുന്നു അവരാണ് യുദ്ധത്തിൽ തോൽക്കുമെന്ന് പ്രവചിച്ചത്  ജോത്സ്യന്മാർ പറയുന്നത് കേട്ട് പിന്തിരിയാൻ അദ്ദേഹം തയ്യാറായില്ല 

ആറ് ലക്ഷം പേരുള്ള സൈന്യം എങ്ങനെ പരാജയപ്പെടും അതും ദുർബലനും രോഗിയുമായ രാജാവിനു മുമ്പിൽ  അദ്ദേഹം ഇത്രകൂടി പറഞ്ഞു : 

നിർഭാഗ്യം എന്റെ സൈന്യത്തിന്റെ കൂടെയായിരുന്നു 

അല്ലാഹുവാണ് പരമ ശക്തൻ അവന്റെ ഭവനമാണ് ബൈത്തുൽ മുഖദ്ദസ് അത് സംരക്ഷിക്കാൻ കരുണയുള്ള രാജാവ് കേണപേക്ഷിക്കുകയായിരുന്നു  അല്ലാഹു ആ പ്രാർത്ഥന കേട്ടു  

പിൽക്കാലത്ത്  ബുഖ്ത്തുന്നസ്വർ ആർത്തിരമ്പി വരുന്ന ഒരു രംഗമുണ്ട് അന്നത്തെ രാജാവ് നന്മ കുറഞ്ഞവരായിരിക്കും ബൈത്തുൽ മുഖദ്ദസിന്റെ പ്രധാന ഭാഗങ്ങൾ തകർന്നുവീഴുന്നതിന് ആ കാലഘട്ടം സാക്ഷ്യം വഹിക്കേണ്ടിവരും  മനുഷ്യരുടെ കർമശുദ്ധിക്കനുസരിച്ചാണ് ഫലം  സൻഹാരീബ് രാജാവും അഞ്ച് അനുയായികളും ചങ്ങലയിൽ തന്നെയാണ് ആ നിലയിൽ അവരെക്കൊണ്ട് എഴുപത് ദിവസം ബൈത്തുൽ മുഖദ്ദസ് പ്രദക്ഷിണം ചെയ്യിച്ചു  കനത്ത ചങ്ങല വഹിച്ചുകൊണ്ട് മസ്ജിദിനു ചുറ്റും നടക്കുക ഒരു ദിവസത്തെ ആഹാരം രണ്ട് റൊട്ടി മാത്രം വിശപ്പും ദാഹവും സഹിച്ചുള്ള നടത്തം നാളുകൾ നീങ്ങിയപ്പോൾ അവർക്ക് ജീവിതം മടുത്തുതുടങ്ങി മരിച്ചാൽ മതി എന്നു ചിന്തിക്കാൻ തുടങ്ങി  ഓരോ ദിവസവും ശിക്ഷ കഴിഞ്ഞാൽ ജയിലിൽ കൊണ്ടാക്കും എഴുപത് ദിവസങ്ങൾ കടന്നുപോയി  

ഒരു ദിവസം ശഹ്യാഹ് നബി  (അ) ന് വഹ്യ്യ് വന്നു  

ശിക്ഷ മതിയാക്കുക സൻഹാരിബ് രാജാവിനെയും അനുയായികളെയും താക്കീത് നൽകി ബാബിലോണിയയിലേക്ക് അയക്കുക അവർക്ക് എന്താണ് സംഭവിച്ചതെന്ന് ജനങ്ങൾ അറിയട്ടെ  

ശഹ്യാഹ് നബി  (അ) കൊട്ടാരത്തിലെത്തി രാജാവിനെ കണ്ടു രാജാവ് സന്തോഷത്തോടെ നബിയെ സ്വീകരിച്ചു അല്ലാഹുവിന്റെ കൽപ്പന അറിയിച്ചു  

അടുത്ത ദിവസം തന്നെ രാജാവ് ബന്ദികളെ കാണാനെത്തി ശക്തമായ ഭാഷയിൽ താക്കീത് നൽകി  അല്ലാഹുവിന്റെ കൽപനകൾ പാലിച്ചുകൊണ്ട് ജീവിക്കണം അത്  തെറ്റിച്ച് ധിക്കാരം കാണിച്ചാൽ ഈ ലോകത്തും പരലോകത്തും നന്ദ്യമായ ശിക്ഷ അനുഭവിക്കേണ്ടിവരും  

നിങ്ങളെ ബാബിലോണിയായിലേക്ക് തിരിച്ചയക്കാൻ അല്ലാഹു കൽപിച്ചിരിക്കുന്നു അവിടെ ചെന്ന് ജനങ്ങളോട് ഇവിടെ നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു പറഞ്ഞു കൊടുക്കണം അല്ലാഹുവിനെ അനുസരിച്ചു ജിവിക്കാൻ അവരോടാവശ്യപ്പെടണം 

രാജാവും അഞ്ച് അനുയായികളും സ്വതന്ത്രരാക്കപ്പെട്ടു ചങ്ങലകൾ അഴിച്ചു മാറ്റപ്പെട്ടു അവർ രാജ്യം വിട്ടുപോയി   രാപ്പകലുകൾ തുടർച്ചയായി യാത്ര ചെയ്തു നന്നെ ക്ഷീണിക്കുമ്പോൾ എവിടെയെങ്കിലും വിശ്രമിക്കും വെള്ളം കുടിക്കും കിട്ടിയത് കഴിക്കും മൃഗങ്ങൾക്കും വെള്ളവും ആഹാരവും നൽകുംവീണ്ടും അവയുടെ പുറത്ത് കയറി യാത്ര മരണത്തിൽ നിന്ന് മടങ്ങിവന്നവരുടെ മനോഭാവം സ്വന്തം നാടെത്തുകയാണ് നാട്ടിന്റെ മണം വന്നുതുടങ്ങി പ്രിയപ്പെട്ട ബാബിലോണിയ  

ബാബിലോണിയായിലെ മണൽത്തരികൾ അവിടത്തെ കുന്നുകളും മലഞ്ചെരിവുകളും മനംമയക്കുന്ന താഴ് വരകളും നീർച്ചാലുകളും ആഹ്ലാദകരമായ വാർത്ത പെട്ടെന്ന് നാട്ടിലാകെ പരന്നു സൻഹാരിബ് രാജാവും അഞ്ച് അനുയായികളും തിരിച്ചെത്തിയിരിക്കുന്നു  ആറ് ലക്ഷം സൈനികർ അവരുടെ നാശം നാട്ടിനെ നടക്കി ബന്ധുക്കളുടെ കൂട്ടക്കരച്ചിൽ നടൊന്നൊക്കെ ഒഴുകിവന്നിരിക്കുന്നു വൻ സദസ്സ് രൂപംകൊണ്ടു ആ സദസ്സിനോട് രാജാവ് സംഭവങ്ങൾ വിവരിച്ചു  മാരണക്കാരും ജോത്സ്യന്മാരും സദസ്സിന്റെ മുൻനിരയിൽതന്നെയാണ് അവർ പറഞ്ഞതിങ്ങനെ : 

മഹാരാജാവേ ഞങ്ങൾ അങ്ങേക്ക് മുന്നറിയിപ്പ് തന്നിരുന്നില്ലേ ?  യുദ്ധമുണ്ടായാൽ അവർ വിജയിക്കും  നാം പരാജയപ്പെടും എന്ന് പറഞ്ഞിരുന്നില്ലേ ? 

അവർക്കു ദൈവസഹായമുണ്ട് പ്രവാചകന്റെ പ്രാർത്ഥനയുണ്ട് അത് തടുക്കാൻ നമുക്കാവില്ല ആർക്കുമാവില്ല  

ഞങ്ങൾ പറഞ്ഞത് കേട്ടില്ല എന്നിട്ടെന്തുണ്ടായി ?  യുദ്ധം നടക്കാതെ തന്നെ നമ്മുടെ സൈന്യം പറ്റെ നശിച്ചുപോയി അവർക്കു ദൈവിക സഹായമുണ്ടായി  സദസ്സ് ദുഃഖത്തോടെ പിരിഞ്ഞു  

സൻഹാരിബ് രാജാവ് സിംഹാസനത്തിലിരുന്നു രാജഭരണം തുടങ്ങി  ബാബിലോണിയ സാധാരണ നിലയിലേക്കു മടങ്ങി ജീവിതം സമാധാനത്തോടെ ഒഴുകി  പുതിയ പ്രതീക്ഷകൾ പുതിയ പദ്ധതികൾ ഏഴ് വർഷം കൂടി സൻഹാരിബ് ഭരണം നടത്തി ഇഹലോക ജീവിതത്തിന്റെ സമയം തീർന്നു  സൻഹാബ് രാജാവ് മരണപ്പെട്ടു ബാബിലോണിയ ദുഃഖമൂകമായി  ആ വൻ പരാജയത്തിന്റെ ദുഃഖവും നിരാശയും മരണംവരെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു വരുംതലമുറകൾ ആ കഥകൾ വീണ്ടും അയവിറക്കും കാരണം അത് ചരിത്രത്തിന്റെ ഭാഗമാണ്  

ഫിസ്ഖിയാ രാജാവിന്റെ പിന്നീടുള്ള ഭരണകാലം ഐശ്വര്യപൂർണമായിരുന്നു നാട്ടിൽ സമാധാനം നിലനിന്നു കൃഷി വർധിച്ചു എവിടെയും സന്തോഷം  

ശഹ്യാഹ് (അ)ന്റെ പ്രസംഗം കേൾക്കാൻ ധാരാളമാളുകൾ തടിച്ചുകൂടി നബി അവരോട് ആവേശപൂർവം സംസാരിച്ചു  അവർ അല്ലാഹുവിന്റെ കൽപനകൾ പാലിച്ചുകൊണ്ട് ജീവിച്ചു പാപങ്ങൾ കുറഞ്ഞു നബിക്കും സത്യവിശ്വാസികൾക്കും ആശ്വാസം രാവും പകലും മാറിമാറി വരും ഇരുട്ടും വെളിച്ചവും വരും ദുഃഖവും സന്തോഷവും മാറിമാറി വരും ദുനിയാവിലെ അവസ്ഥ അങ്ങനെയാണ്  

ശഹ്യാഹ് നബി  (അ) യുടെയും സത്യവിശ്വാസികളുടെയും സന്തോഷവും സമാധാനവും ഏറെക്കാലം നീണ്ടുനിന്നില്ല  സന്തോഷം ദുഃഖത്തിന് വഴിമാറി സമാധാനം അസ്വസ്ഥതക്കു വഴിമാറി അതാണ് കാലം പിന്നെ കാണുന്നത് പതിനഞ്ച് വർഷങ്ങൾ കടന്നുപോയി ഫിസ്ഖിയാ രാജാവിന്റെ രോഗം മാറിയിട്ട് പതിനഞ്ച് വർഷങ്ങൾ കടന്നുപോയി രിക്കുന്നു  ദുനിയാവിലെ താമസം അവസാനിച്ചു ഇനി അങ്ങേ ലോകത്തേക്ക് യാത്ര ആ നിമിഷങ്ങളെത്തി റൂഹ് വേർപിരിഞ്ഞു രാജാവ് മണ്ണിലേക്കു മടങ്ങി ഓർമ്മകൾ ബാക്കിയായി കാലമേറെ ചെന്നാലും മനുഷ്യമനസ്സുകളിൽ രാജാവിന്റെ ഓർമ്മകൾ ബാക്കിനിൽക്കും  

ദാവൂദ് നബി  (അ)ന്റെ സന്താന പരമ്പരയിലെ ധാരാളം രാജാക്കന്മാർ വന്നിട്ടുണ്ട് അവരിൽ അവസാനത്തെ രാജാവായിരുന്നു ഫിസ്ഖിയ എന്ന് കാണുന്നു  കാലമേറെ ചെന്നില്ല ജനങ്ങളുടെ മട്ടു മാറി അവർക്ക് ഭൗതിക സുഖങ്ങൾ വേണം ആഡംബരം വേണം തന്നിഷ്ടപ്രകാരം ജീവിക്കണം നബിയുടെ ഉപദേശങ്ങൾ വേണ്ട 

ഇബ്നു ഇസ്ഹാഖ് റിപ്പോർട്ട് ചെയ്യുന്നു  

ഫിസ്ഖിയാ രാജാവിന്റെ മരണത്തോടെ കാര്യങ്ങൾ കലങ്ങിമറിഞ്ഞു ജനങ്ങളുടെ മനോഭാവം മാറിപ്പോയി അവർ നബിയെ വെറുത്തു ഉപദേശങ്ങൾ മടുത്തു കലാപങ്ങൾ വർധിച്ചു  ശിക്ഷയെക്കുറിച്ചു മുന്നറിയിപ്പ് നൽകുക  അല്ലാഹുവിന്റെ കൽപന വന്നു ശഹ്യാഹ് (അ) ജനമധ്യത്തിൽ വന്നു പ്രസംഗിച്ചു  

എന്റെ പ്രിയപ്പെട്ട ജനങ്ങളെ  നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക അവനിലേക്കു മടങ്ങുക പാപങ്ങൾ പൊറുക്കാൻ പശ്ചാത്തപിക്കുക  നിങ്ങൾ താന്തോന്നികളായി ജീവിച്ചാൽ അല്ലാഹുവിന്റെ ശിക്ഷയിറങ്ങും ആ ശിക്ഷയെക്കുറിച്ചു മുന്നറിയിപ്പ് നൽകാൻ എനിക്ക് കൽപന വന്നിരിക്കുന്നു   

അവർ കോപത്തോടെ ഓടിയടുത്തു  നീ കള്ളനാണ് നിന്നെ ഞങ്ങൾ കൊല്ലും ആയുധങ്ങളുമായി ക്രൂരന്മാർ ഓടിയടുത്തു നബി ഓടി പിന്നാലെ ആൾക്കൂട്ടവും ഓടുന്നു കല്ലെറിയുന്നു  വഴിയിൽ ഒരു വൻ മരം അതിന്റെ തടി പിളർന്നുനിൽക്കുന്നു നബി അതിലേക്ക് കയറി മരം പൂർവസ്ഥിതിയിലായി ഇതിന്നിടയിൽ ശൈത്വാൻ നബിയുടെ വസ്ത്രത്തിന്റെ അറ്റത്ത് പിടിച്ചു വലിച്ചു ആ അറ്റം മരത്തിന്റെ വെളിയിൽ കാണപ്പെട്ടു അക്രമികൾ ഈർച്ചവാളുമായി ഓടിയടുത്തു അവർ മരം ഈർന്നു മുറിച്ചു നബിയുടെ ശരീരവും അതോടൊപ്പം മുറിയുകയാണ്  നബിയുടെ രക്തമൊഴുകി മണൽത്തരികൾ വീണു ശഹ്യാഹ് നബി  (അ) രക്തസാക്ഷിയായി ഇസ്രാഈലികൾ ആ പാപഭാരം ചുമന്നു  ശിക്ഷ വരാറായി ബുഖ്ത്തുന്നസ്വർ വരും വൻ സൈന്യവുമായി നബിയുടെ ഘാതകന്മാർക്കും ആ സമൂഹത്തിനും ബുഖ്ത്തുന്നസ്വറിന്റെ കൈയിലൂടെ കൊടും ശിക്ഷ വരവായി



അലി അഷ്ക്കർ - 9526765555

Wednesday 20 September 2017

ഹൗലാഅ്(റ)


താഴെ പോസ്റ്റ് ചെയ്തിരിക്കുന്ന വിഷയം ഈ ബ്ലോഗിൽ നിന്നും എവിടേക്കും പകർത്തിയെടുക്കരുതെന്നു അപേക്ഷിക്കുന്നു (വാട്സപ്പിലേക്കും , ടെലിഗ്രാമിലേക്കും , ഫേസ്ബുക്കിലേക്കും , സൈറ്റുകളിലേക്കും , ബ്ലോഗുകളിലേക്കും , ഇൻസ്റ്റാഗ്രാമിലേക്കും, ഷെയർ ചാറ്റിലേക്കും, മറ്റു സോഷ്യൽ മീഡിയകളിലേക്കും) . ഇത് ആവശ്യമുള്ളവർ ഈ പോസ്റ്റിനു താഴെയുള്ള ലിങ്ക് ഉപയോഗിച്ച് അതിൽ നിന്നും പകർത്തണമെന്നു ഒന്ന് കൂടി ഉണർത്തുന്നു .

********************************************************************************



ഈ നാമമറിയാത്തവർ അന്ന് മദീനയിൽ ഉണ്ടായിരുന്നില്ല. അത്രയും സുസമ്മതയും ജനപ്രീതി നേടിയവരുമാണ് മഹതി.. അവർ ഒരു വഴിയിലൂടെ നടന്നുപോയാൽ മതി.. ആരും നോക്കിപ്പോകും.. ശ്വാസം ആഞ്ഞുവലിച്ചെന്നുവരും.. കാരണം അത്രമാത്രം നല്ല മേത്തരം സുഗന്ധദ്രവ്യങ്ങളായിരുന്നു അവർഉപയോഗിച്ചിരുന്നത്.

എപ്പോഴും വൃത്തിയോടെയും മാനസികോല്ലാസത്തോടെയും കഴിയുന്നത് അവർ ശീലമാക്കിയിരുന്നു. മാത്രമല്ല ശുദ്ധി ഈമാനിന്റെ പാതിയാണെന്നും സുഗന്ധമുപയോഗിക്കുന്നത് അടുത്തുള്ള മാലാഖാർക്ക് സന്തോഷമാണെന്നും അവർ കേട്ടിട്ടുണ്ട്.. എല്ലാറ്റിനും പുറമെ ഞാൻ ജീവനു തുല്യം സ്നേഹിക്കുന്ന തിരുനബി (സ്വ) തന്നെ സുഗന്ധദ്രവ്യമുപയോഗിക്കുകയും ചെയ്യാറുണ്ട്.. അവർ കുളിച്ച് വസ്ത്രം മാറ്റിയാൽ പിന്നെ ചിന്തിക്കുന്നത് ഇത്തരം കാര്യങ്ങളാണ്. അതിനാൽ ഒരു നിർബന്ധമെന്നോണം ഹൗല (റ) എപ്പോഴും സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ചുകൊണ്ടുതന്നെ നടന്നു. എത്രത്തോളമെന്നാൽ ജനങ്ങൾ അവരെ ഹൗലാഉൽ അത്ത്വാറ (സുഗന്ധക്കാരി) എന്നാണ് വിളിച്ചിരുന്നത്.

ജനങ്ങളെ സന്തോഷിപ്പിക്കുക എന്നതിലുപരി അല്ലാഹുവിന്റെ പ്രീതി നേടുക എന്നത് മാത്രമായിരുന്നു ഹൗലാഅ്(റ) ഇതിലൂടെ ലക്ഷീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ രാത്രി ഉറങ്ങാൻ പോകുമ്പോഴും അവർ സുഗന്ധം ഉപയോഗിച്ചു. പുത്തൻ ഉടയാടകളണിഞ്ഞ് മോഡിയായിട്ടാണ് അവർ കിടപ്പറയിലെത്തിയിരുന്നത്. പക്ഷേ, അവരുടെ ഭർത്താവിന് ഇത് തീരെ ഇഷ്ടമുണ്ടായിരുന്നില്ല. ഭാര്യ വിരിപ്പിലേക്ക് കടന്നുവരുന്നത് കണ്ടാൽ തന്നെ അയാൾ തിരിഞ്ഞുകളയും. അങ്ങനെ ദിനങ്ങൾ കഴിഞ്ഞതല്ലാതെ ഭർത്താവിൽ ഒരു മാറ്റവുമുണ്ടായില്ല. ഇത് മഹതിയെ വേദനിപ്പിച്ചു. ഞാൻ അല്ലാഹുവിന് വേണ്ടിയാണല്ലോ ഇത് ചെയ്യുന്നത്. പിന്നെ എന്തിന് അദ്ദേഹം എന്നെ വെറുക്കണം. ഇത് എത്രകാലം നീണ്ടുനിൽക്കും. അവരങ്ങനെ ചിന്തിച്ചു.

ഇനിയും വൈകാൻ കാത്തുനിന്നുകൂടാ.. അവർ ഒരു പ്രതിവിധിക്കായി ഉമ്മുൽ മുഅ്മിനീൻ ആഇശാ ബിവിയെ (റ) സമീപിച്ചു. പ്രിയഉമ്മുൽ മുഅ്മിനീൻ, എനിക്ക് ഒരു പ്രത്യേക കാര്യം ചോദിക്കാനുണ്ട്. എല്ലാ ദിവസവും സുഗന്ധദ്രവ്യങ്ങൾ പൂശി ഒരു മണവാട്ടിയെ പോലെയാണ് ഞാൻ ഭർത്താവിനടുത്തേക്ക് പോവാറ്. അല്ലാഹുവിന്റെ പ്രീതിയല്ലാതെ ഞാനതിലൂടെ മറ്റൊന്നും ആഗ്രഹിക്കുന്നില്ല. പക്ഷേ, അതിന്റെ പേരിൽ ഭർത്താവ് എന്നോട് കോപിക്കുകയാണ്. ഞാൻ എന്തുചെയ്യണം?

അവർ പറഞ്ഞു: സഹോദരീ..തിരുമേനിയോട് (സ്വ) തന്നെ ചോദിക്കേണ്ടതാണിത്. ഇവിടത്തന്നെ നിൽക്കുക. അവരിപ്പോൾ വരും.

താമസിയാതെ തിരുമേനി (സ്വ) കടന്നുവരികയായി. ഹൗലാഅ് ഉണ്ടോ ഇവിടെ.. അവരുടെ വാസനയുണ്ടല്ലോ? അവിടന്ന് ഉറക്കെ ചോദിച്ചു.

ആഇശബീവി(റ) പറഞ്ഞു: അതെ, തന്റെ ഭർത്താവിനെക്കുറിച്ച്  ചില ആവലാതികളുമായി വന്നിട്ടുണ്ട്.

എന്താ ഹൗലാഅ്, പ്രശ്നം?തിരുമേനി (സ്വ) അവളോട് തന്നെ തിരക്കി.

ഹൗലാഅ്(റ) ആഇശാ ബീവിയോട് (റ) പറഞ്ഞതെല്ലാം നബിതങ്ങൾക്കും (സ്വ) വിവരിച്ചുകൊടുത്തു.

എല്ലാം ശ്രദ്ധാപൂർവ്വം ശ്രവിച്ചശേഷം തിരുമേനി (സ്വ) പറഞ്ഞു: സഹോദരീ.. നീ വീട്ടിലേക്ക് മടങ്ങുക. ഭർത്താവിനെ അങ്ങേയറ്റം വഴിപ്പെട്ട് ജീവിക്കുക.. അതാണ് അല്ലാഹുവിന്റെ മുമ്പിൽ നിനക്കുത്തമം.

റസൂലേ (സ്വ).. എങ്കിലെനിക്ക് പ്രതിഫലമുണ്ടാകുമോ? ഹൗലാഅ് ചോദിച്ചു.

തിരുമേനി (സ്വ) പറഞ്ഞു: ഹൗലാ.. ഒരു ഭാര്യ ഭർത്താവുമൊത്ത് ജീവിക്കുമ്പോൾ ഒരുപാട് കടമകൾ പാലിക്കേണ്ടതുണ്ട്. അവൻ ക്ഷണിക്കുന്ന പക്ഷം-ഒട്ടകപ്പുറത്തായാലും ശരി-പിന്തിരിഞ്ഞുനിൽക്കാൻ പാടില്ല. ഒരിക്കലും അവനോട് സമ്മതം ചോദിച്ചിട്ടല്ലാതെ (സുന്നത്തായ) നോമ്പനുഷ്ഠിക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുന്ന പക്ഷം അവൾ കുറ്റക്കാരിയാകുന്നതും ആ ആരാധന തള്ളപ്പെടുന്നതുമാണ്. പിന്നെ, തന്റെ ഭൾത്താവിന്റെ അനുമതി ലഭിക്കാതെ വീട്ടിൽ നിന്നു ഒരു സാധനവും മറ്റൊരാൾക്ക് കൈമാറാൻ പാടില്ല.. വീട്ടിൽ നിന്ന് പുറത്തിറങ്ങാനും പാടില്ല. ആരെങ്കിലും അങ്ങനെ ചെയ്താൽ തൗബ ചെയ്ത് മടങ്ങുന്നതുവരെ അവളുടെമേൽ അല്ലാഹുവിന്റെയും മലാഇകതിന്റെയും ശാപമിറങ്ങുന്നതാണ്.

റസൂലേ (സ്വ)..! ഭർത്താവ് അക്രമിയാണെങ്കിലോ? ഹൗലാഅ്(റ) തിരക്കി.

അക്രമിയാണെങ്കിലും ശരി.. അവനെ വഴിപ്പെടണം.തിരുമേനി (സ്വ) ഗൗരവത്തോടെ പറഞ്ഞു.

അപ്പോൾ.. ഞാൻ ഭർത്താവിനെ അംഗീകരിച്ചാൽ പ്രതിഫലമെന്തായിരിക്കും.

തിരുമേനി (സ്വ) പറഞ്ഞു: സഹോദരീ.. ആരെങ്കിലുമൊരാൾ തന്റെ ഭർത്താവിന് വേണ്ടപോലെ വഴിപ്പെടുകയും അവനുമായുള്ള കടപ്പാടുകൾ വീട്ടുകയും ശരീരത്തിലോ സമ്പത്തിലൊ വഞ്ചന നടത്താതെ അവന്റെ നന്മകൾ മാത്രം പറയുകയും ചെയ്താൽ നാളെ സ്വർഗത്തിൽ രക്തസാക്ഷികളുടെ തൊട്ടടുത്ത സ്ഥാനമായിരിക്കും അവർക്ക്.. ഭർത്താവ് സദ് വൃത്തനാണെങ്കിൽ അവൻ തന്നെയായിരിക്കും സ്വർഗത്തിലും ഭർത്താവ്. അതല്ലയെങ്കിൽ രക്തസാക്ഷികളിൽ നിന്നും ഒരാളെ അല്ലാഹു തെരഞ്ഞെടുത്തു നൽകുന്നതാണ്.

ഹൗലാഅ്(റ) ശാന്തയായി. പിന്നെ ചിന്താമഗ്നയായി വീട്ടിലേക്കു തന്നെ ഇറങ്ങിനടന്നു.


മോയിൻ മലയമ്മ

Monday 11 September 2017

വിശുദ്ധ ഹജ്ജിലെ പ്രാർത്ഥന സ്ഥാനങ്ങൾ


മനസ്സും ശരീരവും ഒരു പോലെ കർമനിരതമാവുന്ന മഹിതമായ ആരാധനയാണ് ഹജ്ജ്. മനുഷ്യന്റെ ആത്മീയമായ പുരോഗതിക്കു വേണ്ട എല്ലാ ആരാധനകളുടെയും അകക്കാമ്പ് ഹജ്ജിലുണ്ട്. അതു കൊണ്ടു തന്നെയാണ് ഹജ്ജിന്റെ മഹത്ത്വവും പവിത്രതയും വിവരണാതീതമായത്. 

അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനമുള്ള ഒരു ഹദീസിൽ നബി(സ്വ) പറയുന്നു: വല്ലവനും അനാവശ്യവും പാപവും കലരാത്ത ഹജ്ജ് ചെയ്താൽ ഉമ്മ പ്രസവിച്ച ദിനത്തിലേതു പോലെ അവൻ പാപമുക്തനായി വരുന്നതാണ് (ബുഖാരി, മുസ്‌ലിം റഹ്).

മനുഷ്യൻ ആവശ്യപ്പെടുന്ന മുഴുവൻ കാര്യങ്ങളും അല്ലാഹു നിറവേറ്റി നൽകുന്ന പുണ്യ കർമമാണെന്ന പ്രത്യേകതയും ഹജ്ജിനുണ്ട്. പ്രാർത്ഥനക്കുത്തരം കിട്ടുമെന്നു പണ്ഡിതന്മാർ എണ്ണിപ്പറഞ്ഞ ഹജ്ജുമായി ബന്ധപ്പെട്ട ധാരാളം സ്ഥലങ്ങളിൽ ചിലതാണു താഴെ വിവരിക്കുന്നത്.


മത്വാഫ്

ഏതു പള്ളിയിൽ പ്രവേശിച്ചാലും തഹിയ്യത്ത് നിസ്‌കാരമാണ് സുന്നത്തുള്ളതെങ്കിൽ മസ്ജിദുൽ ഹറാമിൽ പ്രവേശിച്ചാൽ ത്വവാഫാണ് സുന്നത്ത്. കഅ്ബയുടെ കിഴക്കു തെക്കെ മൂലയിൽ നിന്നു തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്ന നിലയിൽ ഏഴു പ്രാവശ്യം കഅ്ബയെ പ്രദക്ഷിണം ചെയ്യലാണ് ത്വവാഫ്. ത്വവാഫിന്റെ തുടക്കത്തിൽ ഹൃദയം ഹജറുൽ അസ്‌വദിന് അഭിമുഖമാവണം. തിരുനബി(സ്വ) പറയുന്നു: നിങ്ങൾക്കനുകൂലമായി ഹജറുൽ അസ്‌വദിനെക്കൊണ്ട് നിങ്ങൾ സാക്ഷി പറയിപ്പിക്കുക.  അതിനെ ചുംബിക്കുന്നവർക്ക് നാളെ അതു ശഫാഅത്ത് ചെയ്യും. അപ്പോൾ അതിന് രണ്ടു നാവുകളും രണ്ടു ചുണ്ടുകളുമുണ്ടാകും (ത്വബ്‌റാനി). ത്വവാഫ് ചെയ്യുന്ന കഅ്ബക്കു ചുറ്റുമുള്ള സ്ഥലം (മത്വാഫ്) പ്രാർത്ഥനക്കുത്തരം ലഭിക്കുന്ന ഇടങ്ങളിൽ പെടുന്നു.


മുൽതസം

കഅ്ബയുടെ തെക്കു കിഴക്ക് മൂല മുതൽ കിഴക്കു ഭാഗത്തെ വാതിലിനിടിയിലുള്ള സ്ഥലമാണ് മുൽതസം. ജനങ്ങൾ സദാസമയവും തിങ്ങിനിറഞ്ഞു ദുആ ചെയ്യുന്ന സ്ഥലമായതു കൊണ്ടാണ് മുൽതസമിന് ആ പേർ ലഭിച്ചത്. മുജാഹിദ്(റ) പറയുന്നു: ‘ഹജറുൽ അസ്‌വദുള്ള മൂലയുടെയും വാതിലിന്റെയും ഇടക്കുള്ള സ്ഥലമാണ് മുൽതസം എന്നറിയപ്പെടുന്നത്. അവിടെ നിന്നു കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന ഏതൊരു അടിമക്കും ഉത്തരം ലഭിക്കാതിരിക്കുകയില്ല’ (അഖ്ബാറു മക്ക). നെഞ്ചും മുഖവും മുൽതസമിനോട് ചേർത്തുവെച്ച് പ്രവാചകർ(സ്വ) പ്രാർത്ഥിച്ചിരുന്നു (അബൂദാവൂദ്).


മീസാബ്

കഅ്ബാ ശരീഫിന്റെ മേൽക്കൂരയിൽ നിന്നു വെള്ളം താഴോട്ട് ഒഴുകുന്നതിനായി സ്ഥാപിച്ച പാത്തിയാണ് മീസാബ്. പടിഞ്ഞാറെ ഭിത്തിക്കു മുകളിൽ ഹിജ്‌റ് ഇസ്മാഈലിലേക്ക് വെള്ളം പതിക്കുന്ന രൂപത്തിലാണു മീസാബുള്ളത്. ഹി. 1276-ൽ സുൽത്താൻ അബ്ദുൽ മജീദാണ് സ്വർണം കൊണ്ടുള്ള മീസാബ് പണിതത്. ആദ്യമായി കഅ്ബാ ശരീഫിനു പാത്തി നിർമിച്ചതു ഖുറൈശികളായിരുന്നു. പിന്നീട് അബ്ദുല്ലാഹിബിൻ സുബൈറും(റ) ഹജ്ജാജ്ബിൻ യൂസുഫും അതു മാറ്റി സ്ഥാപിച്ചു. ശേഷം പല ഭരണാധികാരികളും പാത്തി മാറ്റിവെക്കുകയും അതിന്റെ  കേടുപാടുകൾ തീർക്കുകയും ചെയ്തിട്ടുണ്ട്. അബ്ദുല്ലാഹിബിൻ അബ്ബാസിൽ(റ) നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: പുണ്യവാന്മാരുടെ മുസ്വല്ലയിൽ നിങ്ങൾ നിസ്‌കരിക്കുകയും ഉത്തമന്മാരുടെ പാനീയത്തിൽ നിന്നു നിങ്ങൾ കുടിക്കുകയും ചെയ്യുക. അപ്പോൾ ചോദിക്കപ്പെട്ടു: അവ ഏതെല്ലാമാണ്? അദ്ദേഹം പറഞ്ഞു: പുണ്യവാന്മാരുടെ മുസ്വല്ല സ്വർണപ്പാത്തിക്കു താഴെയും ഉത്തമന്മാരുടെ പാനീയം സംസം വെള്ളവുമാണ് (അസ്‌റഖി/അഖ്ബാറു മക്ക). മീസാബിനു ചുവട്ടിലുള്ള പ്രാർത്ഥനയും ഉത്തരം ലഭിക്കുന്നതാണ്.


മഖാമു ഇബ്‌റാഹീം

കഅ്ബാ ശരീഫിന്റെ നിർമാണ സമയത്ത് ഇബ്‌റാഹീം നബി(അ) കയറി നിന്ന ഒരു കല്ലാണത്.

‘അതിൽ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. ഇബ്‌റാഹീം നിന്ന സ്ഥലം! അതിൽ ആര് കടന്നുവോ അവൻ നിർഭയനായി'(3/97). പ്രമുഖ പണ്ഡിതൻ അബുസ്സുഊദ്(റ) എഴുതുന്നു: ‘കഅ്ബാലയം  പടുത്തുയർത്തുന്ന വേളയിൽ ചുമർ ഉയരത്തിലെത്തിയപ്പോൾ ഇബ്‌റാഹീം നബി(അ) കയറി നിന്ന കല്ലിൽ മഹാന്റെ ഇരുപാദങ്ങളും പതിഞ്ഞിരുന്നു. അതാണു മഖാമു ഇബ്‌റാഹീം. അല്ലെങ്കിൽ ഇബ്‌റാഹീം നബി(അ)യുടെ തല കഴുകിക്കൊടുക്കുന്ന സമയത്ത് അദ്ദേഹം ചവിട്ടി നിന്ന കല്ലാണത്. 

ഇബ്‌റാഹീം(അ) ശാമിൽ നിന്ന് മക്ക സന്ദർശിക്കാൻ വേണ്ടി വന്നപ്പോൾ ഇസ്മാഈൽ നബി(അ)യുടെ ഭാര്യ പറഞ്ഞു: ‘വാഹനപ്പുറത്തുനിന്നിറങ്ങൂ, ഞാൻ തല കഴുകിത്തരാം.’ അദ്ദേഹം ഇറങ്ങാതിരുന്നപ്പോൾ മഹതി ഈ കല്ലു കൊണ്ടു വന്ന് അദ്ദേഹത്തിന്റെ വലതു ഭാഗത്തു വെച്ചു കൊടുത്തു.  അതിൽ ചവിട്ടി നിന്നപ്പോൾ തലയുടെ വലതു ഭാഗം കഴുകി കൊടുത്തു. ശേഷം ആ കല്ല് ഇടതു ഭാഗത്ത് കൊണ്ടു വെച്ചു. അതിൽ ചവിട്ടി നിന്നപ്പോൾ മഹതി തലയുടെ ഇടതു ഭാഗവും കഴുകിക്കൊടുത്തു. അങ്ങനെ നബിയുടെ ഇരുകാൽപാദങ്ങളും അതിൽ പതിഞ്ഞു’ (അബുസ്സുഊദ്). മഖാമു ഇബ്‌റാഹീമിനെ സംബന്ധിച്ച് മറ്റു പല അഭിപ്രായങ്ങളും പണ്ഡിതന്മാർക്കുണ്ട്. ഇതിനു പിറകിൽ വെച്ച് ത്വവാഫാനന്തരം നിസ്‌കരിക്കൽ സുന്നത്തുണ്ട്. പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന പുണ്യസ്ഥലമാണത്.


അറഫ

പ്രാർത്ഥന സ്വീകരിക്കുന്ന മറ്റൊരു സ്ഥലമാണ് അറഫ. കഅ്ബാ ശരീഫിന്റെ കിഴക്കു ഭാഗത്ത് മിനായുടെയും മുസ്ദലിഫയുടെയും വാദി നമിറയുടെയും അപ്പുറം ഹറമിനു പുറത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇത്. മക്കയിൽ നിന്ന് 25 കിലോമീറ്ററാണ് അറഫയിലേക്കുള്ള ദൂരം. മൂന്നു വശങ്ങളും പർവതങ്ങളാൽ ചുറ്റപ്പെട്ട മൈതാനമാണ് അറഫ. സ്വർഗത്തിൽ നിന്നു പുറത്തിറങ്ങിയ ശേഷം ആദം നബി(അ)യും ഹവ്വാഅ് ബീവിയും കണ്ടുമുട്ടിയ സ്ഥലമായതു കൊണ്ടാണ് ഇതിന് അറഫ എന്ന പേരു ലഭിച്ചത്. തിരുനബി(സ്വ) വിടവാങ്ങൽ പ്രസംഗം നടത്തിയത് അറഫയിൽ വെച്ചായിരുന്നു. അറഫാ സംഗമം ഹജ്ജിന്റെ മുഖ്യഘടകമാണ്.


മുസ്ദലിഫ  

അറഫയുടെയും മിനായുടെയും ഇടയിലുള്ള സ്ഥലമാണ് മുസ്ദലിഫ. മിനായിൽ നിന്ന് മൂന്ന് കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്നു. ദുൽഹിജ്ജ പത്താം രാവിന്റെ അർധരാത്രിക്കു ശേഷം അൽപ സമയമെങ്കിലും മുസ്ദലിഫ അതിർത്തിക്കുള്ളിൽ താമസിക്കൽ ഹജ്ജിന്റെ വാജിബാത്തിൽ പെട്ടതാണ്. ഒരു മണിക്കൂറിൽ ചുരുങ്ങാതിരിക്കലാണ് ഉത്തമം. പെരുന്നാൾ ദിവസം ജംറതുൽ അഖബയെ എറിയാനുള്ള കല്ലുകൾ ഇവിടെ നിന്നു ശേഖരിക്കൽ സുന്നത്തുണ്ട്.


മിന

കഅ്ബാ ശരീഫിന്റെ കിഴക്ക് ഭാഗത്താണ് മിനാ താഴ്‌വര സ്ഥിതി ചെയ്യുന്നത്. ഏകദേശം ആറു കിലോമീറ്റർ ദൂരത്താണിത്. ഇബ്‌റാഹീം നബി(അ) തന്റെ പുത്രനായ ഇസ്മാഈൽ നബി(അ)യെ ബലിയറുക്കാൻ കൊണ്ടുപോയത് മിനായിലേക്കാണ്. മഹാരഥന്മാരായ പ്രവാചകന്മാർ ത്യാഗ ചരിതങ്ങളെഴുതിയ പുണ്യ ഭൂമിയാണത്. ഇവിടെ വെച്ചുള്ള ദുആയും ഫലപ്രദമാകുന്നു.


ജംറത്തുൽ ഊലായും വുസ്ത്വായും

മിനയിലെ മസ്ജിദുൽ ഖൈഫിന്റെ തൊട്ടടുത്തുള്ള ജംറയാണ് ജംറതുൽ ഊല. അയ്യാമുത്തശ്‌രീഖിന്റെ മൂന്ന് ദിവസങ്ങളിലും ആദ്യം കല്ലെറിയുന്നത് ഇവിടെയാണ്. ഏറു കഴിഞ്ഞയുടനെ ഇവിടെ വെച്ചു ദുആ ചെയ്യണം.  അയ്യാമുത്തശ്‌രീഖിന്റെ ദിവസങ്ങളിൽ രണ്ടാമതു കല്ലെറിയുന്ന സ്ഥലമാണ് ജംറതുൽ വുസ്ത്വാ.  ഇവിടെ വെച്ചും ദുആ ചെയ്യേണ്ടതാണ്. എന്നാൽ മൂന്നാമതു കല്ലെറിയുന്ന ജംറതുൽ അഖബയിൽ വെച്ചു ദുആ ചെയ്യൽ സുന്നത്തില്ല.

സ്വഫാ മർവ

വിശുദ്ധ കഅ്ബയുടെ കിഴക്കു ഭാഗത്ത് മസ്ജിദുൽ ഹറാം അവസാനിക്കുന്നിടത്തുള്ള രണ്ട് ചെറിയ കുന്നുകളാണ് ഇവ. സ്വഫയിൽ നിന്ന് കിഴക്കു വടക്ക് 395 മീറ്റർ അകലെയാണ് മർവ. ഹജ്ജും ഉംറയും നിർവഹിക്കുമ്പോൾ ഈ രണ്ട് കുന്നുകൾക്കിടയിൽ ഏഴു തവണ നടക്കണം. മഹതി ഹാജറ(റ) തന്റെ കുഞ്ഞിനു ജലമന്വേഷിച്ച് ഈ രണ്ടു കുന്നുകളും ഏഴ് പ്രാവശ്യം കയറിയിറങ്ങിയിരുന്നു. ഈ ചരിത്ര സംഭവത്തെ അനുസ്മരിച്ചു കൊണ്ടുള്ളതാണ് ഹജ്ജ് കർമങ്ങളിൽ പെട്ട സ്വഫാ മർവക്കിടയിലെ സഅ്‌യ്. അല്ലാഹു പറയുന്നു: ‘നിശ്ചയം സ്വഫയും മർവയും അല്ലാഹുവിന്റെ അടയാളങ്ങളിൽ പെട്ടവയാണ്. അതു കൊണ്ട് (കഅ്ബാ)മന്ദിരത്തിൽ വന്ന് ഹജ്ജോ ഉംറയോ നടത്തുന്നവർക്ക് അവയെ പ്രദക്ഷിണം ചെയ്യുന്നതിൽ തെറ്റില്ല.  സ്വമേധയാ ആരെങ്കിലും  നന്മ ചെയ്താൽ (അത് വെറുതെയാവില്ല).  കാരണം തീർച്ചയായും അല്ലാഹു പ്രതിഫലം നൽകുന്നവനും സർവജ്ഞനുമാകുന്നു.’ (അൽ ബഖറ 158). ഈ രണ്ടു കുന്നുകളിലെയും പ്രാർത്ഥന സ്വീകരിക്കപ്പെടും.

സംസം കിണർ

മത്വാഫിൽ തന്നെയാണ് സംസം കിണർ സ്ഥിതി ചെയ്യുന്നത്. ഹാജർ ബീവിയുടെ പ്രയാസം മാറ്റാനും ഇസ്മാഈൽ നബി(അ)ക്ക് ജീവിച്ചു വളരാനും വേണ്ടി ജിബ്‌രീൽ(അ) രൂപപ്പെടുത്തി ക്കൊടുത്തതാണ് ഇത്. 30 മീറ്റർ ആഴവും 11 .08 മീറ്റർ വീതിയുമുള്ള സംസം കിണർ ഒരു സെക്കന്റിൽ 8000 ലിറ്റർ വെള്ളവും മണിക്കൂറിൽ 2,88,00000 ലിറ്റർ വെള്ളവുമാണ് പമ്പ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്ന് പക്ഷേ, അതു കാണാനോ അവിടെവെച്ച് പ്രാർത്ഥിക്കാനോ സൗകര്യം ലഭിക്കുകയില്ല.

മശ്അറുൽ ഹറാം

മുസ്ദലിഫയിൽ നിന്ന് മിനയിലേക്ക് പോകുന്ന വഴിയിലുള്ള ഒരു കുന്നാണ്  മശ്അറുൽ ഹറാം എന്ന സ്ഥലം. ആ കുന്നിന് മുകളിൽ കയറി കഅ്ബയിലേക്ക് തിരിഞ്ഞു നിന്നാണ് പ്രാർത്ഥിക്കേണ്ടത്. അവിടെ വെച്ച് ദിക്‌റുകളും തസ്ബീഹുകളും ധാരാളം ചൊല്ലി ദുആ ചെയ്യണം.

മസ്ആ

സ്വഫാ കുന്നിന്റെയും മർവാ മലയുടെയും ഇടയിലുള്ള സ്ഥലമാണ് മസ്ആ. സ്വഫയിൽ നിന്നു തുടങ്ങി മർവയിൽ അവസാനിക്കുന്ന വിധത്തിൽ ഏഴ് പ്രാവശ്യം നടക്കുന്നതാണ് സഅ്‌യ.് മസ്ആക്കു മുകളിൽ മേൽക്കൂര പണിതത് ഹി.1339-ൽ ശരീഫ് ഹുസൈൻ എന്ന ഭരണാധികാരിയാണ്. ഇതും പ്രാർത്ഥനാ സ്ഥാനമാണ്.

ഹിജ്‌റ് ഇസ്മാഈൽ

കഅ്ബയുടെ വടക്കു ഭാഗത്ത് ചുറ്റുമതിൽ കെട്ടിയ സ്ഥലമാണ് ഹിജ്‌റ് ഇസ്മാഈൽ. ഇബ്രാഹീം നബി(അ)യുടെ കാലം മുതൽ ഖുറൈശികളുടെ പുനർനിർമാണ കാലം വരെയും ഇതു കഅ്ബക്കുള്ളിലായിരുന്നു. അബ്ദുല്ലാഹി ബ്‌നു സുബൈർ(റ) ഈ സ്ഥലം കൂടി ഉൾപ്പെടുത്തിയാണ് കഅ്ബയുടെ പുനർനിർമാണം നടത്തിയത്. എന്നാൽ ഹജ്ജാജു ബ്‌നു യൂസുഫ് അത് പൊളിച്ചു മാറ്റുകയും ഇപ്പോഴുള്ള ചുറ്റുമതിൽ നിർമിക്കുകയുമായിരുന്നു. ഇസ്മാഈൽ നബി(അ)യുടെയും ഹാജർ ബീവി(റ)യുടെയും ഖബ്ർ അവിടെയാണുള്ളത്.

റുക്‌നുൽ യമാനി

കഅ്ബയുടെ തെക്കു പടിഞ്ഞാറ് മൂലയാണ് റുക്‌നുൽ യമാനി എന്നറിയപ്പെടുന്നത്.  കഅ്ബയുടെ യമൻ ഭാഗത്തേക്കുള്ള  ഈ മൂലയെ തൊട്ടു മുത്തൽ സുന്നത്താണ്. അതിനു സാധ്യമല്ലെങ്കിൽ കൈകൊണ്ടൊ മറ്റോ അതിലേക്കു ചൂണ്ടി അതു ചുംബിക്കണം.

ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനമുള്ള ഒരു ഹദീസിൽ തിരുനബി(സ്വ) പറയുന്നു: ‘നിശ്ചയം റുക്‌നുൽ യമാനിയേയും റുക്‌നുൽ അസ്‌വദിനേയും സ്പർശിക്കുന്നത് പാപങ്ങളെ മുഴുവൻ മായ്ച്ചു കളയുന്നതാണ്’ (മുസ്‌നദു അഹ്മദ്).

ഉസ്മാനുബ്‌നുൽ അസ്‌വദ്(റ)ൽ നിന്നു നിവേദനം. മുജാഹിദ്(റ) ഒരാളോട് ഇങ്ങനെ പറഞ്ഞു:  ‘റുക്‌നുൽ യമാനിയുടെ മുകളിൽ കൈ വെച്ച് പ്രാർത്ഥിച്ചാൽ ഉത്തരം ലഭിക്കാതിരിക്കുകയില്ല. അതിനാൽ വരൂ നമുക്ക് അതിന്മേൽ കൈ വെച്ച് പ്രാർത്ഥിക്കാം’ (മുസ്വന്നഫു അബ്ദി റസാഖ്). മുജാഹിദ്(റ)വിൽ നിന്നു നിവേദനം. അദ്ദേഹം പറഞ്ഞു: ‘റുക്‌നുൽ യമാനിയുടെ മേൽ കൈവെച്ചു പ്രാർത്ഥിക്കുന്നവർക്ക് ഉത്തരം ലഭിക്കാതിരിക്കുകയില്ല. റുക്‌നുൽ യമാനിയുടെയും റുക്‌നുൽ അസ്‌വദിന്റെയും ഇടയിൽ എഴുപതിനായിരം മലക്കുകളുണ്ട്. കഅ്ബാലയം സൃഷ്ടിച്ചതു മുതൽ അവർ അവിടെ സ്ഥിരമായി ഉള്ളവരാണ്’ (ഇആനതുത്വാലിബീൻ).

മറ്റു സ്ഥലങ്ങൾ

കഅ്ബാ ശരീഫിന്റെ ഉൾഭാഗം, മുസ്തജാർ എന്ന സ്ഥലം, നബി(സ്വ)ക്ക് ആദ്യമായി വഹ്‌യ് ലഭിച്ച ജബലുന്നൂറിലെ ഹിറാ ഗുഹ, മിനായിലെ മസ്ജിദുൽ കബ്ശ്, മസ്ജിദുൽ ഖൈഫ്, മസ്ജിദുന്നഹ്‌റ്, മസ്ജിദുൽ ബൈഅത്ത് എന്നീ നാലു പള്ളികൾ, മിനായിലെ സ്വഖ്‌റത്ത് ആഇശ എന്ന ഗുഹ, മസ്ജിദുൽ ഹറാമിലെ ബാബു ബനീശൈബ, ഖദീജാ ബീവി(റ)യുടെ വീട് നിന്നിരുന്ന സ്ഥലം, നബി(സ്വ) പ്രസവിക്കപ്പെട്ട സ്ഥലം തുടങ്ങിയവയെല്ലാം പ്രാർത്ഥനക്കുത്തരം ലഭിക്കുന്ന ഇടങ്ങളാണെന്ന്  പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്. ഇപ്രകാരം തന്നെ കഅ്ബയെ ആദ്യം കാണുന്ന സന്ദർഭത്തിലുള്ള പ്രാർത്ഥനയും ഏറെ സ്വീകാര്യ പ്രതീക്ഷയുള്ളതാണ്. ഹജ്ജ് കേവലമൊരുയാത്രയല്ല. കായികാധ്വാനവുമല്ല. ദുൻയാവിലെയും ആഖിറത്തിലെയും സർവ പുണ്യങ്ങളും നേടിയെടുക്കാനുള്ള അസുലഭാവസരമാണ്. അതിനു പ്രാർത്ഥനയാണ് പ്രധാനായുധം. ഉപരിസൂചിത സ്ഥലങ്ങൾ പ്രാർത്ഥനകൊണ്ട് ധന്യമാക്കേണ്ടത് നമ്മുടെ ബാധ്യതയാകുന്നു.



ലേഖകൻ : സൈനുദ്ദീൻ ഇർഫാനി മാണൂർ 
കടപ്പാട് : സുന്നിവോയ്സ്

Saturday 9 September 2017

ഖാഫ് മലയെ കുറിച്ച് വിവരിക്കാമോ ?

 

ഖാഫ് മലയെ കുറിച്ചുള്ള വിവരണങ്ങള്‍ താഴെ പറയുന്നത് പോലെ വായിക്കാം.

ഇബ്നു അബ്ബാസ് (റ) രിവായത് ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം: നമ്മുടെ ഭൂമിക്കപ്പുറത്ത് ഭൂമിയെ ചുറ്റുന്ന ഒരു സമുദ്രമുണ്ട് അതിനു പിന്നില്‍ അതിനെ ചുറ്റിക്കൊണ്ട് ഒരു പര്‍വ്വതവുമുണ്ട്. അതിനു ഖാഫ് എന്നാണ് പറയുക. പിന്നെ മറ്റൊരു ഭൂമി പിന്നെ കടല്‍ പിന്നെ ഖാഫ് മല. ഇങ്ങനെ ഓരോന്നും നബി (സ്വ) ഏഴ് വീതം എണ്ണി.

അബ്ദുള്ളാഹി ബ്നു ബുറൈദയില്‍ നിന്ന് നിവേദനം. ഖാഫ് മല മരതകം കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണ്. അത് ദുന്‍യാവിനെയാകമാനം ചുറ്റിക്കിടക്കുന്നു. ആകാശത്തിന്റെ രണ്ട് ഭാഗങ്ങള്‍ അതിനു മുകളിലാണ്.

മുജാഹിദ് (റ) വില്‍ നിന്നും ഇതു പോലോത്തത് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ ഹദീസുകളെല്ലാം പറഞ്ഞതിനു ശേഷം ഇബ്നു ഹജറില്‍ ഹൈതമി പറയുന്നു: ഇങ്ങനെ ഒരു പര്‍വ്വതം ഇല്ലയെന്നതും അത് ഉണ്ടെന്ന് വിശ്വസിക്കല്‍ അനുവദനീയമല്ലെന്നതും ശരിയല്ല. കാരണം മേലുദ്ധരിക്കപ്പെട്ട ഹദീസുകള്‍ കൊണ്ട് അതുണ്ടെന്ന നിഗമനത്തിലെങ്കിലും എത്തിച്ചേരാമല്ലോ. ഇജ്തിഹാദ് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ സ്വഹാബികളാരെങ്കിലും പറഞ്ഞാല്‍ അത് നബിയില്‍ നിന്ന് നേരിട്ട് കേട്ട ഹദീസിന്റെ അതേ സ്ഥാനത്താണ് എന്നു കൂടെ ഹൈതമി (റ) പറയുന്നു. (تحفة المحتاج)

ഭൂകമ്പമുണ്ടാകാനുള്ള കാരണത്തെ ചര്ച്ച ചെയ്തു കൊണ്ട് ഖസ്‍വീനിയില്‍ നിന്നുദ്ധരിക്കപ്പെടുന്നത് കാണുക: ഖാഫ് പര്‍വ്വതത്തിന്റെ വേരുകള്‍ (കെട്ടിടത്തിന്റെ ഭീമുകളെ പ്പോലെ) ഭൂമിയുടെ എല്ലാ നാടുകളിലൂടെയും സഞ്ചരിക്കുന്നു. ഒരു നാടിനെ ശിക്ഷിക്കാന്‍ അള്ളാഹു ഉദ്ദേശിച്ചാല്‍ ആ വേര് പിടിച്ച് കുലുക്കാന്‍ ഒരു മലക്കിനോട് കല്‍പിക്കും. അങ്ങനെ ആ നാടിനെ ഇളക്കും. ഖാഫ് പര്‍വ്വതമെന്നാല്‍ ദുന്‍യാവിനെ ചുറ്റിക്കിടക്കുന്ന ഒരു പര്‍വ്വതമാണ്. (حاشية البجيرمي)

നേരത്തെ തുഹ്ഫയില്‍ പറഞ്ഞ ഹദീസുകളെല്ലാം മഹാനായ ഉമറു ബ്നുല്‍വര്‍ദി തന്റെ خريدة العجائب وفريدة الغرائب എന്ന കിതാബില്‍ ഉദ്ധരിക്കുന്നുണ്ട്. ഇതേ കിതാബില്‍ ഉമറുബ്നു വര്‍ദി (റ) പറയുന്നു: ദുന്‍യാവിലെ ഏറ്റവും വലിയ പര്‍വ്വതം ഖാഫ് പര്‍വ്വതമാണ്. കണ്ണിന്റെ വെള്ള നിറം അതിന്റ കറുപ്പ് നിറത്തോട് ചുറ്റിക്കിടക്കുന്നത് പോലെ ദുന്‍യാവിനോട് ഈ പര്‍വ്വതം ചുറ്റിക്കിടക്കുന്നുണ്ട്.

ഇങ്ങനെ തഫ്സീര്‍ സഅ്‍ലബി ഖുര്‍ത്വുബി തുടങ്ങി പല ഗ്രന്ഥങ്ങളിലും ഖാഫ് മലയെ കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്.

ഇബ്നു കസീര്‍ (റ) തന്റെ തഫ്സീറില്‍ പറയുന്നു. ق والقرآن المجيدഎന്നതിലെ ق ഭൂമിയെ ചുറ്റിനിലകൊള്ളുന്ന ഖാഫ് പര്‍വ്വതമാണെന്ന് ചില സലഫുകള്‍ പറഞ്ഞിട്ടുണ്ട്. الله أعلم ഇത് ബനൂ ഇസ്റാഈലുകാരുടെ ഖുറാഫാതുകളില്‍ പെട്ടതായിരിക്കാം. തെറ്റാണെന്നോ ശരിയാണെന്നോ പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ അവരില്‍ നിന്ന് ഉദ്ധരിക്കാമെന്ന് മനസ്സിലാക്കിയത് കൊണ്ട് രിവായത് ചെയ്തതാവാം. ശേഷം ഇബ്നു കസീര്‍ (റ) പറയുന്നു: മനുഷ്യര്‍ക്ക് തന്റെ ദീനില്‍ സംശയം ജനിപ്പിക്കാന്‍ വേണ്ടി ചില നിരീശരവാദികള്‍ കെട്ടിപ്പടച്ചുണ്ടാക്കിയതാണ് ഇതും ഇതു പോലോത്തതും എന്നാണെന്റെ അഭിപ്രായം.

ഇമാം ഇബ്നു ഹജറുല്‍ ഹൈതമി അതുണ്ടാവാമെന്ന് പറഞ്ഞത് നാം നേരത്തെ ഉദ്ധരിച്ചുവല്ലോ.

ചുരുക്കിപ്പറഞ്ഞാല്‍ സ്വഹാബതും താബിഉകളും അല്ലാത്തവരും ഉദ്ധരിച്ച ഒരുപാട് ഹദീസുകള്‍ ഖാഫ് പര്‍വ്വതത്തെ കുറിച്ചുണ്ട്. ആ ഹദീസുകളൊന്നും തെളിവ് പിടിക്കാന്‍ പറ്റിയ ഹദീസുകളല്ല. എന്നാല്‍ പല വഴികളിലൂടെ ഈ വിഷയം പ്രതിപാദിക്കുന്ന ഹദീസുകള്‍ വന്നത് കൊണ്ട് അത്തരം ഹദീസുകള്‍ക്ക് ബലം ലഭിക്കുന്നു. ചില പണ്ഡിതര്‍ അത് വെറും മിഥ്യാധാരണയും ഇസ്‍റാഈലി ഖുറാഫാതുകളാണെന്നും മറ്റു ചില പണ്ഡിതര്‍ അതുണ്ടെന്ന് ഉറപ്പിച്ച് പറയുന്നില്ലെങ്കിലും അതുണ്ടാവാമെന്ന് സമ്മതിക്കുകയും ചെയ്യുന്നു. ഏതായാലും അതിനെ കുറിച്ചുള്ള ഇല്‍മ് അള്ളാഹുവിലേക്ക് മടക്കാം. ബുദ്ധിക്കുള്‍കൊള്ളാത്തത് കൊണ്ട് അത് നിഷേധിക്കുകയെന്നത് തീരെ ബുദ്ധിയല്ല. അങ്ങനെ തുടങ്ങിയാല്‍ നബി (സ്വ) യില്‍ നിന്നുദ്ധരിച്ച പല ഹദീസുകളും ഖുര്‍ആനിന്റെ ആയതുകള്‍ പോലും ചില വിവരദോഷികള്‍ ചെയ്തത് പോലെ നിഷേധിക്കേണ്ടി വരും.


സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി


Wednesday 6 September 2017

തൊട്ടാൽ വുളു മുറിയാത്ത ബന്ധുക്കൾ ആരെല്ലാം

 

കുടുംബം, മുലകുടി, വിവാഹം എന്നിവയിലേതെങ്കിലുമൊരു ബന്ധം മൂലം നികാഹ്‌ ചെയ്യൽ നിഷിദ്ധമാകുന്ന സുദൃഢബന്ധമുള്ള സ്‌'ത്രീപുരുഷന്മാരാണ്‌ തൊട്ടാൽ വുളൂ'അ് മുറിയാത്ത ബന്ധുക്കൾ. 

ഇവരെ   വിവരിക്കാം...

🔖1. മാതാവ്‌: ഒരാളെ പ്രസവിച്ചതാരോ അവരാണ്‌ തന്റെ മാതാവ്‌.

🔖2. മാതാമഹി: ജന്മം നൽകിയ പിതാവിന്റെയോ മാതാവിന്റെയോ വഴിക്കുവരുന്ന മാതാമഹികളെല്ലാം ഇതിൽ വരും.

🔖3. മകൾ :തനിക്ക്‌ നേരിട്ട്‌ ജനിച്ചതും സ്‌'ത്രീ-പുരുഷ ഭേദമില്ലാതെ തന്റെ മക്കൾക്ക്‌ പിറന്നതുമായ എല്ലാ പുത്രിമാരും ഇതിൽ വരും.

🔖4. സഹോദരി: തന്റെ മാതാപിതാക്കൾക്കോ അവരിലൊരാൾക്കോ ജനിച്ച എല്ലാ പുത്രിമാരും സഹോദരി തന്നെ.

🔖5. സഹോദരന്റെയോ സഹോദരിയുടെയോ പുത്രി: മാതാപിതാക്കളൊത്ത സഹോദര-സഹോദരിമാരുടെയും രണ്ടാലൊരാൾ വഴിക്കുള്ള സഹോദര-സഹോദരിമാരുടെയും പുത്രിമാർ നിഷിദ്ധം തന്നെ.

🔖6. പിതൃസഹോദരി: പിതാവിന്റെയും പിതാമഹന്റെയും സഹോദരിമാർ ഇതിൽപെടും.

🔖7. മാതൃസഹോദരി: മാതാവിന്റെയും മാതാമഹിയുടെയും സഹോദരിമാരുൾപെടും. ഇവരാണ്‌ കുടുംബ ബന്ധം മുഖേന വിവാഹം നിഷിദ്ധമായവർ.


🔖മുലകുടി ബന്ധം

മേൽപ്രകാരം മുലകുടി ബന്ധത്തിലൂടെയും ബന്ധുക്കളുണ്ടാകും. മാതാവ്‌, മാതാമഹി, പുത്രി, സഹോദരി..... എന്നിങ്ങനെ എല്ലാ ബന്ധുക്കളും.

ഒരാൾക്ക്‌ നിയമ പ്രകാരം മുലകൊടുത്ത സ്‌'ത്രീയാണ്‌ മുലകുടി ബന്ധത്തിലെ മാതാവ്‌. കുടുംബ ബന്ധം വഴിയോ മുലകുടി ബന്ധം വഴിയോ മാതാവോ പിതാവോ ആയിട്ടുള്ളവർക്ക്‌ നിയമ പ്രകാരം മുല കൊടുത്ത സ്‌'ത്രീയും തന്റെ മുലകുടി ബന്ധത്തിലെ മാതാവിന്റെയോ അവരുടെ പാലിന്നുടമയായ ഭർത്താവിന്റെയോ മാതാവും മാതാമഹികളുമെല്ലാം മുലപ്പാൽ വഴിക്കുള്ള മാതാമഹികളാണ്‌.


ഭാര്യയിലോ മറ്റോ ഉള്ള തന്റെ പാൽ കുടിച്ച (നിയമ പ്രകാരം) സ്‌'ത്രീയും, കുടുംബ മുലകുടി ബന്ധത്തിലൂടെയുള്ള തന്റെ ആൺ-പെൺ മക്കളുടെ മുലപ്പാൽ കുടിച്ചവളും അവരുടെ പുത്രിമാരുമെല്ലാം മുലകുടിബന്ധം വഴിക്കുള്ള പുത്രിമാരാണ്‌. 

ഇത്‌ പോലെ കുടുംബത്തിലെയോ മുലകുടി ബന്ധത്തിലെയോ മാതാപിതാക്കളുടെയോ അവരിലൊരാളുടെയോ പാൽ കുടിച്ചവൾ മുലകുടി ബന്ധം വഴിയുള്ള സഹോദരിയാണ്‌. ഇപ്രകാരം മറ്റ്‌ ബന്ധുക്കളെയും ഗ്രഹിക്കാം.

മേൽപറഞ്ഞ രണ്ട്‌ ബന്ധത്തിലൂടെയുള്ള പിതാവ്‌, പിതാമഹന്മാർ, പുത്രൻ, പൗത്രന്മാർ എന്നിവരുടെ ഭാര്യമാരും മാതാക്കളും മാതാമഹികളും വിവാഹബന്ധം വഴി നികാഹ്‌ നിഷിദ്ധമാകുന്ന ബന്ധുക്കളാണ്‌. 

ഇത്‌ പോലെ

🔖വിവാഹബന്ധം

ഭാര്യയുടെ കുടുംബം വഴിയോ മുലകുടി വഴിയോ ഉള്ള പുത്രി-പൗത്രിമാരും നികാഹ്‌ നിഷിദ്ധമായവർ തന്നെ. പക്ഷേ, സംഭോഗം നടന്ന ശേഷമേ ഇവർ നിഷിദ്ധമാവുകയുള്ളൂ. (തുഹ്ഫ: ഫത്ഹുൽ മുഈൻ)


എം.എ.ജലീൽ സഖാഫി പുല്ലാര 
(മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഭാഗം: 4, പേജ്: 141)

Saturday 2 September 2017

ആളുകളെ അളന്ന് തൂക്കും മുമ്പ്

 

നിങ്ങളെ പറ്റി വേറൊരാളോട് താഴെ പറയുന്ന നാലാലൊരു കാര്യമാണ് പറയുന്നതെന്ന് വിചാരിക്കുക.


1) സാമ്പത്തികം ക്ലിയറല്ല, അടുത്തു പോവല്ലേ

2) വെറും ചൂടനാണ്, വെറുതെ പൊട്ടിത്തെറിക്കും

3) പെരുമാറ്റം പോരാ, എല്ലാവരുമായും തെറ്റും

4) ആളുകൊള്ളാം, ശുദ്ധന്‍, നിഷ്‌കളങ്കന്‍


ഇതില്‍ ആദ്യത്തെ മൂന്നെണ്ണം വായിക്കുന്ന നേരത്ത് നിങ്ങളുടെ മുഖം കോടുന്നതും ചുളുങ്ങുന്നതും പുളിക്കുന്നതും എനിക്ക് കാണാം, മനസ്സിലാക്കാം. എന്ന പോലെ വായന നാലിലെത്തുമ്പോള്‍ നിങ്ങളുടെ മുഖത്ത് വെയില്‍ പരക്കുന്നതും ഹൃദയത്തില്‍ ലഡുപൊട്ടുന്നതും എനിക്ക് കേള്‍ക്കാം, അറിയാം. മേല്‍പ്പറഞ്ഞതില്‍ ഏത് പ്രസ്താവന കൊണ്ടായിരിക്കും നിങ്ങളുടെ പരിചയക്കാര്‍ നിങ്ങളെ പറ്റി മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നത് എന്നൊക്കെ ചോദിച്ച്, ‘ഇങ്ങനെയൊന്നും പോരാ, സ്വഭാവമൊക്കെ ഇത്തിരി നന്നാക്ക്’ എന്ന രൂപത്തിലുള്ള ഒരു തളിരിലയെഴുത്തായിരിക്കും ഇതെന്ന് അധിക പേരും കരുതിക്കാണുമെന്ന് ഞാന്‍ മോഹിക്കുന്നു. എങ്കില്‍ പറയാന്‍ പോകുന്ന വിഷയമേ അതല്ല.!


❓ഒരാളിലൂടെ മറ്റൊരാളെ പറ്റി നിങ്ങള്‍ എന്തോ ഒന്ന് കേട്ടു. എന്നിട്ട് ആ പറയപ്പെട്ട ആളെ നിങ്ങള്‍ നേരിട്ട് കണ്ടു. എന്നാല്‍ നിങ്ങള്‍ക്ക് അയാളോടുള്ള സമീപനത്തില്‍ മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായ വല്ല സമീപനവും ഉണ്ടാവുമോ, ഇല്ലേ? ഒരാളോ രണ്ടാളോ അല്ലെങ്കില്‍ ഒരു കൂട്ടമാളുകളോ ഒരാളെ പറ്റി മോശമായി വല്ലതും പറയുന്നത് കേള്‍ക്കുക വഴി പ്രസ്തുത ആളെ പറ്റി മോശം ധാരണ വെച്ചുപുലര്‍ത്തുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടോ? പോട്ടെ, മറ്റാരും ഒന്നും പറയാതെ തന്നെ, നിങ്ങള്‍ക്ക് ഏതെങ്കിലും ആളുകളോട് ഇഷ്ടക്കേടും മതിപ്പുകമ്മിയും ഉണ്ടായിട്ടുണ്ടോ? കൃത്യമായ വിശകലനമോ ഖണ്ഡിതമായ തെളിവുകളോ കൂടാതെ ഉടുപ്പും നടപ്പും കണ്ടിട്ട്, ആളുകള്‍ പറയുന്നതും പെരുമാറുന്നതും കണ്ടിട്ട് നിങ്ങള്‍ ആരെക്കുറിച്ചെങ്കിലും തെറ്റായ ധാരണ മനസ്സില്‍ വെച്ച് നടക്കുന്നുണ്ടോ?


വിശദീകരണത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഗൗരവമേറിയ രണ്ട് സംഭവങ്ങള്‍ കേള്‍ക്ക്.

💥 ബഹുവന്ദ്യരായ ഇമാമുല്‍ ഹറമൈനി (റ) സാഗരസമാനരായ മുതഅല്ലിമുകള്‍ക്ക് ക്ലാസ്സെടുത്തുകൊണ്ടിരിക്കുകയാണ്. ആഴമേറിയ വിഷയങ്ങളിലുള്ള ഗാഢഗംഭീരമായ മുനാഖശ. അദ്ദേഹം, ഒരു സൂഫിവര്യനും അദ്ദേഹത്തിന്റെ ഒരുപറ്റം ശിഷ്യരും ആ വഴിക്കങ്ങനെ നടന്നുനീങ്ങുന്നത് കണ്ടു. പോക്കുകണ്ടാലറിയാം, ‘വെയ്പി’ന് വേണ്ടിയുള്ള എഴുന്നള്ളത്താണ്. അപ്പോള്‍ മഹാനോരുടെ ഉള്ളില്‍ അസ്‌ക്യതയുടെ ഒരു തീനാളമാളി: ”ഹും… ശാപ്പാട്ടുജീവികള്‍, തീറ്റതന്നെ കാര്യമായ ഏര്‍പ്പാട്”

അവര്‍ നടന്നു പോയി. മഹാന്‍ ക്ലാസ് തുടര്‍ന്നു. കുറേ കഴിഞ്ഞിട്ട് കാഴ്ചയില്‍ ഫഖീര്‍ മട്ടുള്ള ആ സൂഫി ഇമാമവര്‍കളുടെ അടുത്ത് വന്ന് ഭവ്യതയോടെ ഒരു സംശയം ചോദിക്കുന്നു. ഒരാള്‍ ജനാബത്തുകാരനായിരിക്കെ, കുളിക്കാതെ സുബ്ഹി നിസ്‌കരിക്കുന്നു. എന്നിട്ട് മുതഅല്ലിമുകള്‍ക്ക് ദീന്‍പാഠങ്ങള്‍ പകര്‍ന്നു കൊടുക്കുന്നു. മറ്റുള്ളവരെ പറ്റി ദൂഷണം പറയുകയും ചെയ്യുന്നു. അങ്ങനെയുള്ള ഒരാളെ പറ്റി അങ്ങയുടെ അഭിപ്രായമെന്താണ്?

ഹറമൈനി തങ്ങളുടെ ഉള്ളില്‍ പെട്ടെന്നൊരു ഇടിവെട്ടി! കാര്യങ്ങളുടെ കിടപ്പ് പിടികിട്ടി. അന്ന് മഹാന് കുളി നിര്‍ബന്ധമായിരുന്നെങ്കിലും എന്തോ അതങ്ങ് പാടേ മറന്നുപോയിരുന്നു. എന്നിട്ടാണ് ഇപ്പോള്‍ പഠിപ്പിക്കുന്നതും മറ്റുള്ളവരെ പറ്റി വേണ്ടാധീനങ്ങള്‍ ചിന്തിക്കുന്നതും. പശ്ചാതാപവിവശനായ മഹാന്‍ എല്ലാം പൊരുത്തപ്പെടീച്ചു.


💥 ഇനി ജുനൈദുല്‍ ബഗ്ദാദി (ഖ:സി)യുടെ കഥ പറയാം. പട്ടണത്തിലൂടെ നടന്ന് നീങ്ങുമ്പോള്‍ ഒരാള്‍ കണ്ണിലുടക്കി. ആള്‍ പിച്ച യാചിക്കുകയാണ്, കാണുന്നവരോടെല്ലാം. ഛെ! ഛെ!! ഇതെല്ലാം എന്ത് താണ ഏര്‍പ്പാട്, മഹാനോരുടെ മനസ്സില്‍ ഒരു മാന്തല്‍. അന്നന്തിയുറങ്ങുമ്പോഴാണ് ഒരാള്‍ ഒരു വമ്പന്‍ തളികയുമായി വരുന്നത്. ഈ യാചകനാണ് തളികയിലുള്ളത്.

”ഉം, തിന്ന്, തിന്ന്…” കല്പനയും..

ഉറക്കം ഞെട്ടി. ചില്ലറക്കാരനല്ലല്ലോ, ജുനൈദ് (റ) വിന്ന് കിനാവിന്റെ പൊരുള്‍ പിടികിട്ടി. പിറ്റേന്ന് ആളെയും അന്വേഷിച്ച് മഹാന്‍ പട്ടണത്തിലലഞ്ഞു. മുന്‍പരിചയമില്ലാത്ത ഒരാളുണ്ട് പേരുവിളിച്ച് പറയുന്നു: ”ജുനൈദേ, പൊയ്‌ക്കോ, ശ്രദ്ധിച്ചോളണേ..”

മഹാന്മാരുടെ ജീവിതത്തില്‍ അരുതാത്തതൊന്നും വരുമെന്ന് പറഞ്ഞാല്‍, ഒരാളെ പറ്റിയുള്ള കേട്ടുവിചാരം പോലും സംഭവിക്കരുതാത്തത് കൊണ്ട്, അവര്‍ക്ക് അപ്പപ്പോഴുള്ള നിവാരണ നിമിത്തങ്ങള്‍ അഭൗമ മാര്‍ഗേണ വന്നെത്തുന്നു. പക്ഷെ സാധാരണക്കാരന്റെ കാര്യം അങ്ങനെയല്ലല്ലോ. നാം ബാഹ്യമായി അരുതാക്കര്‍മങ്ങളില്‍ മുങ്ങിക്കുളിച്ചാല്‍ തന്നെ നമുക്കൊന്നും സംഭവിക്കുന്നില്ല.


✅ നബി(സ) തങ്ങൾ പറഞ്ഞു. “തന്റെ സഹോദരനെ ഏതെങ്കിലും കുറ്റം പറഞ്ഞ് ആര് പരിഹസിച്ചുവോ ആ കുറ്റം ചെയ്യുന്നത് വരെ അവൻ മരണപ്പെടുകയില്ല” (തിർമുദി)“

✅ എന്റെ രക്ഷിതാവായ അല്ലാഹു എന്നെ വാനലോകത്തേക്ക് നയിച്ചു (മി‌അറാജ് ) ആ യാത്രയിൽ ചെമ്പിന്റെ നഖങ്ങളുള്ളവരും ആ നഖങ്ങൾ കൊണ്ട് സ്വന്തം മുഖവു നെഞ്ചും മാന്തിക്കൊണ്ടിരിക്കുന്നവരുമായ ഒരു കൂട്ടം ജനങ്ങളെ ഞാൻ കാണുകയുണ്ടായി. ഇവർ ആരാണെന്ന് ഞാൻ ജിബ്‌രീൽ (അ) എന്ന മലക്കിനോട് ചോദിച്ചു. ‘ ജനങ്ങളുടെ സ്വഭാവ നടപടികളെക്കുറിച്ച് സംസാരിച്ച് അവരുടെ ഇറച്ചി തിന്നുന്നവരാണ് ഇവരെന്ന് ജിബ്‌രീൽ (അ) പറഞ്ഞു.” (അബൂദാവൂദ്)


❓നമുക്ക് ആദ്യമായി നമ്മുടെ തന്നെ കാര്യം പരിശോധിക്കാം. നമ്മുടെ സ്വന്തം കുറ്റവും കുറവും പരിഹരിക്കാൻ വഴിയെന്തെന്ന് ആലോചിക്കുന്നതിനു പകരം ഞാനടക്കമുള്ളവർ ചെയ്യുന്നത് നമ്മുടെ കുറ്റം എങ്ങിനെയെങ്കിലും മൂടി വെച്ച് അന്യന്റെ ഉള്ളതും ഇല്ലാത്തതുമായ ന്യൂനതകൾ മറ്റുള്ളവർക്ക് മുന്നിൽ വിവരിച്ച അവരെ നാണം കെടുത്തുന്നതിലൂടെ ലോകമാന്യം നേടാൻ ശ്രമിക്കുകയല്ലേ ..

പരദൂഷണം നാക്കുകൊണ്ടുള്ള തിന്മയാണെങ്കില്‍ അതിന്റെ ഹൃദയ ഭാഷയിലുള്ള സോഫ്റ്റ് കോപ്പികളാണ് മനസ്സുകൊണ്ടുള്ള ദുര്‍വിചാരങ്ങള്‍. ഉള്ളുകള്ളികള്‍ കാര്യമായി അറിയാതെ നിങ്ങള്‍ പലരെ പറ്റിയും തെറ്റിദ്ധരിച്ചത്, നിങ്ങളെ പറ്റി പലരും ദോഷവിചാരം വെച്ചുപുലര്‍ത്തിയത് നിങ്ങള്‍ക്കും അനുഭവമുണ്ടാവാം.


❗മൂന്നാല് കൊല്ലം മുമ്പ് സ്ഥാപനത്തിന്റെ ഒരു കലണ്ടര്‍ വില്‍ക്കാന്‍ പോയപ്പോള്‍ ഒരു സുഹൃത്തിനുണ്ടായ അനുഭവം നിങ്ങളുമായി പങ്കുവെക്കാം. അതവനിഷ്ടപ്പെടുമോ എന്ന കാര്യം എനിക്കുറപ്പില്ല.

മാട്ടൂലിനടുത്തുള്ള പുതിയങ്ങാടി ഭാഗത്താണ് അവന്‍ കലണ്ടര്‍ കറക്കത്തിന് തെരഞ്ഞെടുത്തത്. പത്ത് രൂപക്കാണ് കലണ്ടര്‍ വില്‍ക്കേണ്ടത്. അതിലധികം കിട്ടുന്നത് സംഭാവനയായി വകയിരുത്തണം. കിട്ടുന്നതിന്റെ നാലിലൊന്ന് യാത്ര ചെലവിലേക്ക് വിനിയോഗിക്കാം. ഇതാണ് വ്യവസ്ഥ. അധികം വീട്ടില്‍ നിന്നും ഇരുപതാണ് കിട്ടുന്നത്. ചിലപ്പോള്‍ അമ്പതും അപൂര്‍വ്വമായി നൂറും. ഒരു വീട്ടില്‍ ചെന്നപ്പോള്‍ വയസ്സായി കവിളൊട്ടിയ ഒരാള്‍. തകര്‍ന്ന് വീഴാറായ ഒരു ഭീമന്‍ തറവാട്. അവരോട് ഇരിക്കാന്‍ പറഞ്ഞ് ആള്‍ അരയിലെ പച്ചബെല്‍റ്റില്‍ നിന്ന് മടക്കിച്ചുരുട്ടി ദിനേശ് ബീഡി പോലെയാക്കിയ ഒരു അമ്പതുരൂപ എടുത്തു.

”മക്കളേ, നാല്‍പത് രൂപാ ചില്ലറ തര്വോ?”

അന്നേരം ആ സുഹൃത്തിന്റെ മനസ്സില്‍ ഒരു അസ്വസ്ഥത രൂപപ്പെട്ടുവത്രെ! ”ഉം, ചില്ലറയാക്കാന്‍ നില്‍ക്കുന്നു, അതിങ്ങ് തന്നാ പോരെ കിളവന്?”

കെട്ടുകണക്കിന് പത്തുരൂപകള്‍ ഉണ്ടായിട്ടും ചില്ലറയില്ലെന്ന് കള്ളം പറഞ്ഞു.

അയാള്‍ എണീറ്റു മുറ്റത്തേക്കിറങ്ങി. നടക്കുമ്പോള്‍ അയാള്‍ എക്കിക്കുകയും ഏന്തുകയും ചെയ്യുന്നുണ്ടായിരുന്നു. അയാള്‍ റോഡുവരെ ഞെക്കി ഞെരങ്ങി നടന്നു നീങ്ങുമ്പോള്‍, എന്റെ സുഹൃത്തിന്റെ മനസ്സിലുണ്ടായ ചിന്തകള്‍ കേള്‍ക്കണോ നിങ്ങള്‍ക്ക്.

”മങ്കുഴിയിലേക്ക് കാല് നീട്ടിക്കിടക്കുന്ന കാക്കാ, ഇതെവിട്‌ത്തേക്കാ, തങ്കരിച്ച് വെക്ക്ന്ന്…. ഇത്രയും കഷ്ടപ്പെട്ടിട്ട് ചില്ലറായാക്കാന്‍ പോവേണ്ട കാര്യമുണ്ടോ.? അതിങ്ങ് തന്നാ പോരെ….”

ജംഗ്ഷനിലെ പെട്ടിക്കടയില്‍ നിന്ന് ചില്ലറയാക്കി ചിരിച്ച്‌കൊണ്ട് കാക്ക വരികയാണ്. പത്തുരൂപ വെച്ച് നീട്ടിയപ്പോള്‍, അമര്‍ഷത്തിന്റെ ഒരു പീരങ്കിപോലെയാക്കി അവന്‍ കലണ്ടര്‍ ചുരുട്ടിക്കൊടുത്തു.

”മക്കള് വെയ്‌ലത്ത് നടന്ന് ക്ഷീണിക്കല്ലേ..” ചായ കുടിച്ചോ എന്ന് പറഞ്ഞ് നേരെ ഇരുപതുകളുടെ രണ്ട് ചുരുട്ടുകള്‍ അവരുടെ പോക്കറ്റുകളില്‍ ഇറുക്കി വെച്ചുകൊടുത്തു. അപ്പോഴേക്കും പ്രായം ചെന്ന ഒരുമ്മ അകത്തുനിന്ന് കുടിക്കാനുമായെത്തി. ഉപ്പിട്ടിളക്കിയ ചൂടു കഞ്ഞി വെള്ളം.

നല്ല ചൂടില്‍ നല്ലോണം ചൂടുവെള്ളം കുടിച്ച ചങ്ങാതി, മുറ്റത്തെ പൈപ്പില്‍ ചെന്ന് കുറേ നേരം മുഖം കഴുകി. കണ്ണുനീര്‍ കുത്തിയൊഴുകുന്നത് മറ്റുള്ളവര്‍ കാണാതിരിക്കാനായിരുന്നു നേരമേറെയെടുത്തുള്ള ആ മുഖം കഴുക്..


🔰 നമുക്ക് മറ്റുള്ളവരെ പറ്റി മോശം കരുതാന്‍ ഏറെയൊന്നും വേണ്ട. നമ്മുടെ മനസ്സിന്റെ ഒരു വെമ്പലാണത്. ആളിന്റെ നന്മകളിലേക്ക് നമ്മുടെ മനസ്സ് അവ്വിധം വെമ്പുകയില്ല. അതേസമയം കുറ്റാരോപിതനായ ഒരാളെ കാണുവാനോ, ആളുകള്‍ അടക്കം പറയുന്ന ഒരാളിന്റെ ഉള്ളുകള്ളികള്‍ ചൂഴ്ന്ന് കണ്ടെത്തുവാനോ ഒക്കെ നമുക്ക് അതിവിരുതായിരിക്കും.


❗വെറുതെ ഒരു നേരം പോക്കിന്, സദസ്സിൽ ഒരു ചിരിയുണർത്തുന്നതിന് ,അതിലൂടെ വലിയ തമാശക്കാരനായി ചമഞ്ഞ് പൊങ്ങച്ചം കാണിക്കുവാനൊക്കെയായിരിക്കും പലപ്പോഴും മറ്റുള്ളവരെ താഴ്ത്തികെട്ടി പരിഹസിക്കാൻ പലരും ശ്രമിക്കുന്നത്. ഒരാളെ ഇകഴ്ത്തി അല്ലെങ്കിൽ അവരുടെ കുറ്റങ്ങൾ പറഞ്ഞ് ചില സ്വാധീനങ്ങൾ ചെലുത്തി കാര്യം നേടാനും തൊഴിൽ മേഖലകളിൽ ഇക്കൂട്ടർ വിഹരിക്കുന്നത് കാണാം. പാര എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നവർ ചെയ്യുന്നതും ഈ കഠിന ശിക്ഷയ്ക്ക് പാത്രമാവുന്ന കാര്യമല്ലാതെ മറ്റൊന്നുമല്ല.

തീർച്ചയായും ഉപേക്ഷിക്കേണ്ട ഒരു ദുസ്വഭാവം തന്നെയാണിത് എന്നതിൽ സംശയമില്ല. കടുത്ത ആത്മ നിയന്ത്രണം തന്നെ വേണ്ടി വരും ചിലപ്പോൾ എങ്കിലും മറ്റുള്ളവരെ പരിഹസിച്ച് അവരുടെ കുറ്റങ്ങൾ പറഞ്ഞ് നേടിയെടുക്കുന്ന നൈമിഷികമോ അല്ലെങ്കിൽ കുറച്ച് കാലത്തേക്കുള്ളതോ ആയ നേട്ടങ്ങൾക്ക് പകരം വരാനിരിക്കുന്നത് ശ്വശ്വതമായ പരിഹാസ്യമായ ശിക്ഷയാണെന്ന ഓർമ്മയുണ്ടാവാൻ ഈ ഹദീസ് നമ്മെ ഓർമ്മപ്പെടുത്തട്ടെ.