Friday 30 April 2021

ഇമാം ശാദുലി (റ)

 



അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചത് അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കാനാണ് ആരാധനയിൽ അങ്ങേയറ്റത്തെ ഭക്തിയുണ്ടെങ്കിലേ ഇലാഹീ സാമീപ്യം കരസ്ഥമാകുകയുള്ളൂ ഇലാഹീ സാമീപ്യം കരസ്ഥമാക്കിയവരുടെ മുമ്പിലേ ആത്മീയ കവാടങ്ങൾ തുറക്കപ്പെടുകയുള്ളൂ ആത്മീയ മേഖലയിലേക്കുള്ള ആദ്യത്തെ കാൽവെപ്പ് ആത്മീയാചാര്യന്മാരുടെ ജീവിതവും ദർശനവും മനസ്സിലാക്കലാണ് അവരിലൂടെയാണ് തസ്വവ്വുഫിലേക്കു കടക്കേണ്ടത് അതിനുള്ള വഴി കാണിക്കാനുള്ള ഒരു എളിയ ശ്രമമാണ് അൽഖുത്വുബുൽ ഗൗസ് സയ്യിദ് അബുൽ ഹസൻ ശാദുലി (റ) എന്ന ചരിത്രം  

ചെറുതാണെങ്കിലും ശൈഖ് അബുൽഹസൻ ശാദുലി (റ) വിന്റെ ആത്മീയ ജീവിതം നമുക്കിതിൽ നിന്നു ഗ്രഹിക്കാനാവും തസ്വവ്വുഫ് സംബന്ധമായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിൽ കൊടുത്ത ഗ്രന്ഥങ്ങളുടെ പേരും പേജ് നമ്പറും ഉപകരിക്കുന്നതാണ് ഇതിൽ പ്രധാനമായും അവലംബിച്ചത് ഇമാം ശഅ്റാനി (റ) വിന്റെ ഗ്രന്ഥങ്ങളും അഹ്മദുബ്നു ഇബ്ബാദ്ശാദുലി (റ) വിന്റെ 'മഫാഖിറുൽ അലിയ്യ ഫിൽ മആസിരിയ്യശ്ശാദുലിയ്യ ' യുമാണ് 

പോരായ്മകളോ അബദ്ധങ്ങളോ വന്നു പോയിട്ടുണ്ടെങ്കിൽ ചുണ്ടിക്കാട്ടുമല്ലോ  അല്ലാഹു ഇതൊരു സ്വാലിഹായ അമലായി നമ്മളിൽനിന്നു സ്വീകരിക്കട്ടെ ആമീൻ .


അൽഖുത്വുബുൽ ഗൗസ് സയ്യിദ് അബുൽഹസൻ ശാദുലി (റ)

അല്ലാഹുവിന്റെ ഔലിയാക്കളിൽ പ്രസിദ്ധനും പ്രമുഖനുമായ ശൈഖ് അബുൽ ഹസൻ അലി ശാദുലി (റ) വിനെക്കുറിച്ച് കേൾക്കാത്തവർ ആത്മീയത കൊതിക്കുന്നവരിലുണ്ടാവില്ല തസ്വവ്വുഫിൽ അഥവാ ആത്മിയസരണിയിൽ ശാദുലീശൈഖിനും ശിഷ്യഗണങ്ങൾക്കുമുള്ള സ്ഥാനം അത്രയും വലുതാണ് ലോകത്താകമാനം വേരുകളുള്ള ശാദുലി ത്വരീഖത്തിന്റെ ശൈഖാണു മഹാൻ വിശ്വാസിയുടെ മനസ്സിൽ ആത്മീയതയുടെ വിത്തുകൾ പാകാനും മുളപ്പിക്കാനും ശൈഖിന്റെ ചരിത്രവും ആത്മീയ ഉപദേശങ്ങളും ഫലവത്താണ് 

നബി (സ) സ്വഹാബത്തിന് പ്രവർത്തിച്ചു കാണിച്ചു കൊടുത്ത പരിശുദ്ധദീനിനെ നമ്മുടെ കൈകളിലെത്തിച്ചു തന്നത് ഔലിയാക്കളാണ് അൽ അഖ്ത്വാബുൽ അർബഇലെ നാലു പണ്ഡിതരും അൽ അഇമ്മത്തുൽ അർബഇലെ നാല് ഇമാമുകളും ഔലിയാക്കളിൽ ഉന്നതരാണ് നാം അവലംബിക്കുന്ന തഫ്സീർ, ഹദീസ്, ഫിഖ്ഹ്, താരീഖ്, തസ്വവ്വുഫ് ഗ്രന്ഥങ്ങളുടെ രചയിതാക്കളായ ഇമാമുകളിൽ പലരും വിലായത്തിന്റെ അത്യുന്നത മേഖല പ്രാപിച്ചവരാണെന്ന് അവരുടെ ചരിത്രങ്ങൾ തെളിയിക്കുന്നു അതുകൊണ്ടുതന്നെ ദീനിന്റെ കാവൽ സ്തംഭങ്ങളായ ഇത്തരം മഹാരഥന്മാരുടെ ചരിത്രവും സ്ഥാനവും ഉപദേശങ്ങളും നിർബന്ധമായും നാം അറിഞ്ഞിരിക്കണം 

രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന പണ്ഡിതനും ഔലിയാക്കളുടെ നേതാവുമായ അൽഖുത്വുബുറബ്ബാനി ഇമാം നവവി (റ) എഴുതുന്നു: 'നീ അറിയുക! നിശ്ചയം, മഹാന്മാരുടെ വേരുകളും അവസ്ഥകളും ഉപദേശങ്ങളും സ്ഥാനങ്ങളും അറിഞ്ഞിരിക്കുന്നതിൽ ധാരാളം നേട്ടങ്ങളുണ്ട് അവരുടെ ചരിത്രങ്ങളും അവസ്ഥകളും അറിഞ്ഞാൽ അവരോട് അദബ് പാലിക്കാനും അവരുടെ ജീവിതം പിന്തുടരാനും കഴിയും പൂർവസൂരികളായ അവർ നമ്മുടെ മാതാപിതാക്കളെപ്പോലെയാണ് ആഖിറത്തിന്റെ കാര്യത്തിൽ മാതാപിതാക്കളെക്കാൾ ഉപകാരപ്പെടുക ഈ മഹാമനീഷികളാണ് ' (തഹ്ദീബുൽഅസ്മാഇ വല്ലുഗാത്ത്: 1/40) 

പരിശുദ്ധ ഖുർആനിലെ പല സൂറത്തുകളുടെയും പേരുകൾ തന്നെ ചരിത്രത്തിന്റെ ഗതി നിർണയിച്ച അമ്പിയാ- ഔലിയാക്കളുടെതാണ് ആ സൂറത്തുകളിലെല്ലാം ആ മഹാന്മാരുടെ ജീവിത ദർശനങ്ങൾ നിഴലിച്ചു കാണാം ആ ഗണത്തിൽപ്പെട്ട സൂറത്ത് യൂസുഫിലെ നൂറ്റിപ്പതിനൊന്നാം സൂക്തത്തിൽ അല്ലാഹു പറയുന്നു: 'തീർച്ചയായും അവരുടെ ചരിത്രത്തിൽ ബുദ്ധിമാന്മാർക്ക് ദൃഷ്ടാന്തങ്ങളുണ്ട് ' ഈ സൂക്തം വിശദീകരിച്ച് മാലികീ മദ്ഹബുകാരനും ഖൽവ്വത്തിയ ത്വരീഖത്തുകാരനുമായ ഇമാം അഹ്മദ് ബ്നി മുഹമ്മദ് സ്വാവി (റ) എഴുതുന്നു: അവരുടെ ചരിത്രം എന്നതു കൊണ്ടുദ്ദേശ്യം ഹൂദ്, സ്വാലിഹ്, ലൂത്വ്, ശുഐബ് (അ) തുടങ്ങിയ മുർസലുകളുടെ ചരിത്രമാണ് 'അവർ എന്നതിൽ യൂസുഫ് നബി (അ) യും സഹോദരന്മാരുമാവാനും സാധ്യതയുണ്ട് (സ്വാവി: 2/245) 

ബുദ്ധിമാന്മാർക്കേ മഹാരഥന്മാരുടെ ചരിത്രം കൊണ്ട് ഉപകാരമുള്ളൂ എന്നാണ് പരിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നത് ഔലിയാക്കളുടെ നേതാവും ശാഫിഈ മദ്ഹബുകാരനും അശ്ശഅ്റാനി: ത്വരീഖത്തിന്റെ ശൈഖുമായ അൽ ഖുത്വുബ് ഇമാം ശഅ്റാനി (റ) എഴുതുന്നു: 'സ്വൂഫിയാക്കളുടെ ഉപദേശ ഗ്രന്ഥങ്ങൾ പാരായണം ചെയ്തിട്ട് അല്ലാഹുവിന്റെ മാർഗത്തിലേക്കു നീങ്ങാൻ ഉണർവും താൽപര്യവും ഉണ്ടാവാത്തവർ മരിച്ചവർക്കു സമമാണ് (അത്വബഖാത്തുൽ കുബ്റാ: 1/3)  

ചുരുക്കത്തിൽ മഹത്തുക്കളുടെ ചരിത്രമാണ് മർത്യമനസ്സുകളെ ആത്മീയ വിഹായസ്സിലേക്കു നയിക്കുന്നത് അൽഖുത്വുബുൽഗൗസ് സയ്യിദ് അബുൽഹസൻ അലി ശാദുലി (റ) അതിൽ പ്രധാനിയാണ്


അൽ ഖുത്വ് ബ്

ഖുത്വുബ് എന്ന പദം ഔലിയാഇന്റെ സ്ഥാനപ്പേരാണ് ഔലിയാക്കളുടെ നേതാവാണ് ഖുത്വുബ് എന്നു പറയുന്നത് നിരവധി മഹാരഥന്മാർ ഈ മഹത്തായ സ്ഥാനം കൈവരിച്ചിട്ടുണ്ട് ഇമാം ശാഫിഈ (റ), ഇമാം ഗസ്സാലി (റ), ഇമാം നവവി (റ), ഇമാം യാഫിഈ (റ), ഇമാം ശഅ്റാനി (റ), ശൈഖ് അബൂയസീദിൽ ബിസ്താമി (റ) തുടങ്ങിയവർ അവരിൽ ചിലർ മാത്രം 

ഇമാം ഇബ്നു ഹജർ ഹൈത്തമി (റ) എഴുതുന്നു: 'ഇമാം ശാഫിഈ (റ) ഔതാദ് എന്ന പദവി അലങ്കരിച്ചിരുന്നു വഫാത്തിനു മുമ്പ് അല്ലാഹു മഹാനെ ഖുത്വുബിന്റെ സ്ഥാനത്തേക്കുയർത്തി ' (ഫതാവൽഹദീസിയ്യഃ 232) ഇബ്നു ഇമാം നവവി (റ) ഖുത്വുബിന്റെ സ്ഥാനത്തെത്തിയ വലിയ്യാണ് (തുഹ്ഫ : 1/2) എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് 

ഒരേ കാലഘട്ടത്തിൽ തന്നെ ധാരാളം ഖുത്വുബുകളുണ്ടാവും എന്നാൽ അർഖുത്വുബ് ഒരാളേ ഉണ്ടാവൂ ആ ഖുത്വുബാണ് യഥാര്‍ത്ഥത്തിൽ അൽഗൗസ് അല്ലാമാ അഹ്മദ് ശാദുലി (റ) എഴുതുന്നു: 'ശൈഖ് ശംസുദ്ദീനുബ്നു കാതീലഃ (റ) പറഞ്ഞു: ഞാൻ ഖുത്വുബിനെ സംബന്ധിച്ച് ശൈഖ് അബുൽഹസൻ ശാദുലി (റ) വിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ഖുത്വുബുകൾ ധാരാളമുണ്ട് (മഫാഖിറുൽഅലിയ്യഃ ഫിൽ മആസിരിയ്യശ്ശാദുലിയ്യഃ 17) 

ശൈഖ് യൂസുഫുന്നബ്ഹാനി (റ) എഴുതുന്നു: കാലഘട്ടത്തിൽ അൽഖുത്വുബ് ഒരാളേയുണ്ടാവൂ; അതാണ് അൽഗൗസ് അദ്ദേഹം അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയവരിൽപ്പെട്ട മഹാനായിരിക്കും ' (ജാമിഉ കറാമത്തിൽ ഔലിയാഅ്: 1/69) അൽഖുത്വുബ് ഇമാം ശഅ്റാനി (റ) എഴുതുന്നു: 'ഔലിയാക്കളിലധികപേരും അൽഖുത്വുബിനെ അറിയുന്നവരല്ല ' (അൽ യവാഖീതു വൽജവാഫിർ: 2/81) 

ഖുത്വുബിന്റെ ലോകവും പ്രവർത്തനവും അജ്ഞാതമാണെന്നു ചരുക്കം ആത്മീയ ലോകത്തെ ഉന്നതർക്കേ ഖുത്വുബിന്റെ പദവിയിലെത്തിയവർ ആരാണെന്നറിയാൻ സാധിക്കുകയുള്ളൂ ധാരാളം അറിവും അതനുസരിച്ചുള്ള ഇബാദത്തുമുള്ള മഹാനായിരിക്കും അൽഖുത്വുബ് അത്തരത്തിലുള്ള ഖുത്വുബുമാരിൽ അൽഗൗസിന്റെ സ്ഥാനത്തെത്തിയ മഹാനാണ് ശൈഖ് സയ്യിദ് അബുൽഹസൻ അലി ശാദുലി (റ) 'അൽഖുത്വുബുൽഗൗസ്' എന്നാണ് മഹാനെ ത്വബഖാത്തുശ്ശാദുലിയ്യയിൽ വിശേഷിപ്പിച്ചത് 

ഇമാം ഇബ്നു ഇബ്ബാദ് (റ) എഴുതുന്നു: ഇമാം മനാവി (റ) അൽകവാകിബുദുർറിയഃ (റ) ഫീത്വബഖാത്തിസ്സ്വൂഫിയ്യഃയിൽ പറഞ്ഞു: ശൈഖ് അബുൽഹസൻ ശാദുലി (റ) വാഹനത്തിൽ സഞ്ചരിക്കുമ്പോൾ കൂടെ ഉന്നതരായ ഔലിയാക്കളും ഭരണാധികാരികളുമുണ്ടാവുമായിരുന്നു മുന്നിൽ മുട്ടിക്കൊണ്ടിരിക്കുന്നവരുമുണ്ടായിരുന്നു 'ആരെങ്കിലും ഖുത്വുബിനെ തേടുന്നുവെങ്കിൽ അവൻ ശാദുലിയെ പിടിക്കട്ടെ' എന്നു വിളിച്ചു പറയാൻ കൽപ്പിച്ചിരുന്നു (മഫാഖിറുൽ അലിയ്യഃ 17) 


സയ്യിദ്

'സയ്യിദ് ' എന്നാൽ നേതാവ് എന്നർത്ഥം ഈ പ്രയോഗം എല്ലാ മഹാന്മാർക്കും പ്രയോഗിക്കാം ഇമാം നവവി (റ) വിനെ സംബന്ധിച്ചു ശിഷ്യനും സേവകനുമായ ഇമാം അലാഉദ്ദീന്ബ്നിൽ അത്വാർ (റ) എഴുതുന്നു: സജ്ജനങ്ങളെ വളരെ ബഹുമാനത്തോടെയും ആദരവോടെയുമായിരുന്നു ഇമാം നവവി (റ) സ്മരിച്ചിരുന്നത് 'സയ്യിദ് ' എന്ന് അവരെ സംബോധന ചെയ്തിരുന്നു അവരുടെ ചരിത്രങ്ങളും കറാമത്തുകളും പറഞ്ഞിരുന്നു (തുഹ്ഫതു ത്വാലിബീൻ: 69) ഇമാം നവവി (റ) വിനെ പോലുള്ള മഹാന്മാർ സജ്ജനങ്ങളെ സയ്യിദ് എന്നു വിശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ അതു തന്നെ മതി നമുക്ക് സയ്യിദ് എന്നു പ്രയോഗിക്കാൻ തെളിവായിട്ട് പക്ഷേ ഉൽപതിഷ്ണുകൾക്ക് ഈ പ്രയോഗം അത്ര ഇഷ്ടമല്ല അവർക്ക് മഹാന്മാരോട് ബഹുമാനമില്ലല്ലോ ഇമാം താജുദ്ദീനുബ്നി അത്വാഉല്ലാഹിസ്സിക്കന്ദരി (റ) തന്റെ മിഫ്താഹുൽ ഫലാഹിൽ പറഞ്ഞു: 'നബി (സ) യുടെ മേൽ സ്വലാത്ത് ചൊല്ലുമ്പോൾ സയ്യിദ് എന്ന വിശേഷണം ഉപേക്ഷിക്കുന്നതു നീ സൂക്ഷിക്കണം ആ പദം ഉപയോഗിക്കുന്നതിൽ പല രഹസ്യങ്ങളുമുണ്ട് 

കേരളക്കാരായ നമ്മൾ പൊതുവെ 'സയ്യിദ് ' എന്ന പദം അഹ്ലുബൈത്തിന്റെ പേരിനൊപ്പമാണ് പ്രയോഗിക്കാറ് ശൈഖ് അബുൽഹസൻ അലി ശാദുലി (റ) അഹ്ലുബൈത്തിലെ പ്രധാനിയാണ് നബി (സ) യുടെ മകൾ ഫാത്വിമാ ബീവി (റ) യുടെ മക്കളായ സയ്യിദുനാ ഹസൻ(റ), സയ്യിദുനാ ഹുസൈൻ (റ) എന്നിവരിൽ ഒരാളിലേക്ക് പരമ്പര ചെന്നെത്തുന്നവർ അഹ്ലുബൈത്തിൽപ്പെട്ടവരാണ്, ശൈഖ് ശാദുലി (റ) വിന്റെ പരമ്പര സയ്യിദുനാ ഹസൻ (റ) വിലേക്കാണ് ചെന്നെത്തുന്നത് 


അഹ്‌ലു ബൈത്ത്

അഹ്ലുബൈത്തിനോടു ബഹുമാനം സംബന്ധമായി അൽപം മനസ്സിലാക്കുന്നതു സാന്ദർഭികമായിരിക്കും ഇമാം ശഅ്റാനി (റ) എഴുതുന്നു: 'അല്ലാഹു എനിക്കു നൽകിയ അനുഗ്രഹത്തിൽപ്പെട്ടതാണ് അഹ്ലുബൈത്തിനോടുള്ള പ്രിയം മാതാവിന്റെ ഭാഗത്തിലൂടെ മാത്രം അഹ്ലുബൈത്തായവരണെങ്കിലും മതപരമായ ചിട്ടയില്ലെങ്കിലും ഞാനവരെ പ്രിയം വെക്കുന്നു ' ശൈഖ് മുഹ്‌യിദ്ദീനുബ്നിൽ അറബി (റ) പറഞ്ഞു: 'അവർ നമ്മെ ബുദ്ധിമുട്ടിച്ചാലും അവരോടു നമ്മൾ അദബ് പാലിക്കൽ നിർബന്ധമാണ് അവർ നമ്മുടെ സമ്പത്ത് പിടിച്ചെടുത്താലും പിടിച്ചെടുത്തതു നമുക്ക് തന്നിട്ടില്ലെങ്കിലും അവരെ തടഞ്ഞുവെക്കലോ അവർക്കെതിരിൽ കേസ് കൊടുക്കലോ നമുക്ക് യോജിച്ചതല്ല കാരണം അവർ നബി (സ) യുടെ ഭാഗമാണ് ' അബൂബക്കർ സിദ്ദീഖ് (റ) പറഞ്ഞിരുന്നു: ' എന്റെ ആത്മാവ് ആരുടെ നിയന്ത്രണത്തിലാണോ അവനാണ് സത്യം! എന്റെ കുടുംബത്തോടുള്ള ബന്ധത്തേക്കാൾ നബി (സ) യുടെ കുടംബത്തോടുള്ള ബന്ധത്തിനു പരിഗണന നൽകാനാണ് എനിക്കിഷ്ടം 

അഹ്ലുബൈത്തിൽപ്പെട്ട അബ്ദുല്ല (റ) ഖലീഫയായ ഉമറുബ്നു അബ്ദുൽ അസീസ് (റ) വിന്റെ അടുക്കൽ എന്തോ ആവശ്യത്തിന് ചെന്നപ്പോൾ ഖലീഫ പറഞ്ഞു: 'നിങ്ങൾക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ആളെ അയക്കുകയോ എഴുത്തു വിടുകയോ ചെയ്താൽ മതി ഞാനവിടെ എത്തിക്കൊള്ളാം കാരണം എന്റെ കവാടത്തിൽ താങ്കളെ കാണുന്നതിൽ എനിക്കു ലജ്ജയുണ്ട് ' (മിനനുൽ കുബ്റാ: 415) പൂർവികർ അഹ്ലുബൈത്തിനോടു കാണിച്ച അദബ് എത്രത്തോളമായിരുന്നെന്ന് ഇതിൽനിന്നു മനസ്സിലാക്കാം 

ഇന്നു പലർക്കും അഹ്ലുബൈത്തിനോടുള്ള അദബും സ്നേഹവും സ്വന്തം സംഘടനയിലും ഗ്രൂപ്പിലും പെട്ടവരോടുമാത്രമായി ഒതുങ്ങിപ്പോവുന്നുണ്ട് ഇത് അപകടമാണ് നാം ഓർക്കണം ബിദ്അത്തുകാരും ഇക്കാര്യം ശ്രദ്ധിക്കണം സ്വന്തം നേതാവായി അവർ പരിചയപ്പെടുത്തിയ ഇബ്നുതൈമിയ്യ എഴുതുന്നു: അലി (റ) വിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: എന്റെ സമുദായത്തിൽ എന്റെ അഹ്ലുബൈത്തിനെ സ്നേഹിച്ചവർക്ക് എന്റെ ശഫാത്തുണ്ട് (ഫള്ലുഅഹ്ലിൽബയ്ത്ത്: 128) 

ഇമാം ഇബ്നു ഹജറുൽ ഹൈത്തമി (റ) രേഖപ്പെടുത്തുന്നു: ജരീറുബ്നു അബ്ദുല്ലാഹിൽ ബജ്ലി (റ) വിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: 'അറിയണം , ആരെങ്കിലും മുഹമ്മദിന്റെ (صلّی الله عليه وسلّم) കുടുംബത്തോടു ദേഷ്യം പിടിച്ചാൽ അവൻ കാഫിറായി മരണപ്പെടേണ്ടി വരും' (അസ്വവാഇഖുൽമുഹ് രിഖഃ :232) 


അബുൽ ഹസൻ അലി ശാദുലി (റ)

ഔലിയാക്കളുടെ നേതാവും ശാദുലീ ത്വരീഖത്തിന്റെ ശൈഖും ഖുത്വുബും ഗൗസുമാണ് അബുൽഹസൻ ശാദുലി (റ) അല്ലാമാ അഹ്മദുബ്നു ഇബ്ബാദുശ്ശാദുലി (റ) എഴുതുന്നു: 'ഒരിക്കൽ ശൈഖ് ശാദുലി (റ) ഉന്നതന്മാരായ മഹത്തുക്കളുടെ അടുക്കൽ വെച്ചു പറഞ്ഞു: 'എന്റെ ഈ കാൽ എല്ലാ വലിയ്യിന്റെയും നെറ്റിയിലാകുന്നു ' അല്ലാഹുവിന്റെ കല്പനക്കു വിധേയനായിട്ടാണ് ശൈഖ് ഇപ്രകാരം പറഞ്ഞത്; അല്ലാതെ അഹംഭാവം കൊണ്ടായിരുന്നില്ല ശൈഖ് അബൂസഈദുൽഖബ് ലവി (റ) പറഞ്ഞു: ശൈഖ് ശാദുലി (റ) ഇപ്രകാരം പറഞ്ഞത് അല്ലാഹുവിന്റെ കല്പനക്കു വിധേയനായിട്ടായിരുന്നുവെന്നതിൽ സംശയമേയില്ല  അത് ഖുത്വുബിന്റെ സംസാരമാണ് ' ശൈഖ് അലിയ്യുബ്നി മുസാഫിർ (റ) പറഞ്ഞു: 'സയ്യിദ് അബ്ദുൽഖാദിർ ജീലാനി (റ) എന്റെ കാൽ എല്ലാ വലിയ്യിന്റെയും പിരടിയിലാണെന്ന് പറഞ്ഞപ്പോൾ എല്ലാ ഔലിയാക്കളും അവരുടെ തല താഴ്ത്തി കൊടുത്തു മലക്കുകൾ ആദം നബി (അ) മിനു സുജൂദ് ചെയ്തതും കല്പനക്കു വിധേയരായിട്ടാണ് ശൈഖ് ഖുറശി (റ) പറഞ്ഞു: ഞാൻ സയ്യിദ് അബുൽ ഹസൻ ശാദുലി (റ) വിനെപ്പറ്റി പറയുമ്പോഴെല്ലാം സയ്യിദ് അബ്ദുൽ ഖാദിർ ജീലാനി (റ) വിനെപറ്റിയും പറയാറുണ്ടായിരുന്നു (മഫാഖിറുൽ അലിയ്യഃ 7) 

ശൈഖ് ജീലാനി (റ) വും ശാദുലി (റ) വും മാത്രമല്ല പറഞ്ഞത് ഖുത്വുബീങ്ങളുടെ സ്ഥാനത്തെത്തിയ മറ്റു ചില ഔലിയാക്കളും ഇപ്രകാരം പറഞ്ഞിട്ടുണ്ട് ശൈഖ് യൂസുഫുന്നബ്ഹാനി (റ) എഴുതുന്നു: ശൈഖ് മുഹമ്മദ് മഗ്രിബ് ശാദുലി (റ) പറയുന്നു: ഞാനൊരിക്കൽ നബി (സ) യെ സിയാറത്ത് ചെയ്യാൻ ചെന്നപ്പോൾ മസ്ജിദുന്നബവിയിൽ ശൈഖ് മുഹമ്മദുൽബക്രി (റ) ദർസ് നടത്തുന്നതു കണ്ടു ദർസിന്നിടയിൽ 'ഇപ്പോൾ എന്നോടു കല്പിക്കപ്പെട്ടിരിക്കുന്നു ' എന്നു പറഞ്ഞതുകൊണ്ടു മഹാൻ തുടർന്നു: 'എന്റെ കാൽ മശ്രിഖിലും മഗ്രിബിലുമുള്ള എല്ലാ വലിയ്യിന്റെയും പിരടിയിലാകുന്നു ' അപ്പോൾ ഞാൻ മനസ്സിലാക്കി അദ്ദേഹത്തിന് ഉന്നതമായ ഖുത്വുബിന്റെ പദവി ലഭിച്ചിട്ടുണ്ടെന്ന് ഇത് ഖുത്വുബിന്റെ അവസ്ഥയിലുള്ള സംസാരമാണ് ഉടനെത്തന്നെ ചെന്ന് മഹാന്റെ രണ്ടു കാലുകളും ചുംബിച്ചു ' (ജാമിഉ കറാമത്തിൽഔലിയാഅ്: 1/304) 


ജനനം

അല്ലാഹുവിന്റെ ആരിഫീങ്ങൾക്കും ഔലിയാക്കൾക്കും ഇമാമുകൾക്കും ഖുത്വുബുകൾക്കും ജന്മം നൽകിയ മഹത്തായ രാജ്യമാണ് മൊറോക്കോ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ആൾജീരിയക്കും പോർച്ചുഗലിനും അടുത്താണിത് സ്ഥിതി ചെയ്യുന്നത്‌ അറബിയിൽ മഗ്രിബ് എന്നാണ് ഈ രാജ്യത്തിന് പറയാറുള്ളത്  

അശ്ശിഫായുടെയും ശർഹുമുസ്ലിമിന്റെയും രചയിതാവ് മാലിക്കീ മദ്ഹബുകാരനായ ഇമാം ഖാളീ ഇയാള് (റ), ദലാഇലുൽ ഖൈറാത്തിന്റെ കർത്താവ് ഇമാം മുഹമ്മദ് ബ്നു സുലൈമാൻ ജസൂലി (റ), കിതാബുൽ ഇബ്രിസിലെ പ്രതിപാദ്യ ശൈഖ് അശ്ശൈഖ് അബ്ദുല്‍ അസീസിബാഗ് (റ), നിരവധി തസ്വവ്വുഫ് ഗ്രന്ഥങ്ങളുടെ രചയിതാവ് ഇമാം അഹ്മദ്ബ്ന് അജീബ (റ), തിജാനി ത്വരീഖത്തിന്റെ ശൈഖ് സയ്യിദ് അഹ്മദ് തീജാനി (റ), ചരിത്രത്തിലെ ആധികാരിക ഗ്രന്ഥങ്ങളിലൊന്നായ മുഖദ്ദമ: യുടെ രചയിതാവ് ഇമാം ഇബ്നുഖൽദൂൻ (റ) തുടങ്ങിയവർ ജനിച്ച രാജ്യത്താണ് മഹാനായ ശൈഖ് ശാദുലി (റ) വും ജനിച്ചത് 

ഇമാം ഇബ്നുഇബ്ബാദ് (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) ഹിജ്റ 573- ൽ മോറോക്കോയിലെ ഒരു ഗ്രാമമായ 'ഗിമാറ ' യിൽ ജനിച്ചു (മഫാഖിറുൽ അലിയ്യു: 10) 

ശൈഖ് അബ്ദുൽ ഹഫീള് ശാദുലി (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) ജനിച്ച രാവിൽ ആകാശത്തു നിന്ന് വലിയ ശബ്ദങ്ങളുണ്ടായിരുന്നു ലോകം മുഴുവൻ ഒരു പ്രഭ പരന്നിരുന്നു ഭൂമുഖത്തുള്ള സർവ്വ ഔലിയാക്കളും ഖുത്വുബുകളും ഒരുമിച്ചുകൂടിയിരുന്നു (തുഹ്ഫത്തുൽ ഇഖ് വാൻ വനുസ്വ് റത്തുൽ റഹ്മാൻ: 28) 

ശൈഖ് അബ്ദുൽ റഹ്മാൻ അൽഫാനി (റ) എഴുതുന്നു: ശൈഖ് അബുൽഹസൻ അലി ശാദുലി (റ)യുടെ യഥാര്‍ത്ഥ നാമം അലി എന്നാണ് വിളിപ്പേരാണ് അബുൽഹസൻ ചെല്ലപ്പേര് തഖിയ്യുദ്ദീൻ അറിയപ്പെടുന്നത് ശാദുലി എന്ന പേരിൽ (ശർഹു ഹിസ്ബിൽ ബർറ്: 31) 

ശാദുലി എന്ന നാമം ലഭിക്കാനുള്ള കാരണം ശൈഖ് തന്നെ പറഞ്ഞത് ഇമാം ഇബ്നുസ്വബാഗ് (റ) രേഖപ്പെടുത്തുന്നു: ഞാൻ എന്റെ റബ്ബിനോട് ചോദിച്ചു, ശാദുലീ നാട്ടുകാരനല്ലാത്ത എനിക്കെന്തിനാണ് നീ ശാദുലി എന്ന് പേരുവെച്ചതെന്ന് എന്റെ ഖിദ്മത്തിനും മഹബ്ബത്തിനും നിന്നെ ഞാൻ തിരഞ്ഞെടുത്തു എന്ന അർത്ഥത്തിലാണത് ഈ അർത്ഥത്തിലാണ് ശൈഖിനെ ശാദുലി എന്നു വിളുക്കുന്നത് (ദുർറത്തുൽ അസ്റാർ: 29) ശാദുലി എന്ന നാമം അല്ലാഹു തന്നെ ഇഷ്ടപ്പെട്ടു നൽകിയതാണന്നു വ്യക്തം  

ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ പിതാവ് സയ്യിദ് അബ്ദുല്ലാ (റ) വഴിയുള്ള സനദ് (പരമ്പര) അല്ലമാ അഹ്മദ് ശാദുലി (റ) രേഖപ്പെടുത്തിയത് കാണുക: സയ്യിദ് അബുൽ ഹസൻ അലി ശാദുലി (റ) - സയ്യിദ് അബ്ദുല്ലാ- സയ്യിദ് അബ്ദുൽ ജബ്ബാർ- സയ്യിദ് തമീം- സയ്യിദ് ഹുർമുസ്- സയ്യിദ് ഹാത്തം- സയ്യിദ് ഖുസയ്യ്- സയ്യിദ് യുസുഫ്- സയ്യാദ് ഖുശഅ് - സയ്യിദ് വർദ്- സയ്യിദ് അബീബത്വാൽ അലി - സയ്യിദ് അഹ്മദ്- സയ്യിദ് മുഹമ്മദ്- സയ്യിദ് ഈസാ- സയ്യിദ് ഇദ്രീസ്- സയ്യിദ് ഉമർ- സയ്യിദ് ഇദ്രീസ്- സയ്യിദ് അബ്ദുല്ല- സയ്യിദ് ഹസൻമുസന്ന - സയ്യിദ് ദാത്തുന്ന ഫാത്വിമ (റ) - സയ്യിദുനാ വ നബിയ്യുനാ മുഹമ്മദ് റസൂലുല്ലാഹി (സ) 

ശൈഖ് അബുൽ അസാഇംമാളീ (റ) ശൈഖിന്റെ ശരീര പ്രകൃതിയെപറ്റി പറയുന്നു: തവിട്ടു നിറത്തിൽ മെലിഞ്ഞ, പൊക്കം കൂടിയ ശരീരമായിരുന്നു ശൈഖ് ശാദുലിയുടേത് നീണ്ട കൈവിരലായിരുന്നു സാഹിത്യ ശൈലിയിലായിരുന്നു സംസാരം (മഫാഖിറുൽ അലിയ്യു: 10) 


ശൈഖും സനദും 

അറിവില്ലാതെ ഇബാദത്ത് ചെയ്യാൻ സാധ്യമല്ല അതിനാൽ അറിവ് സമ്പാദിക്കൽ നിർബന്ധമാണ് അറിവ് നേടാൻ നിപുണനായ ഊസ്താദും അത്യാവശ്യം തന്നെ വിദ്യാർത്ഥി ഗുരുവിലേക്ക് ആവശ്യമാകും പോലെ ആത്മീയ മേഖലയിലെ മുരീദിന് ശൈഖും ആവശ്യംതന്നെ ഗുരു വിദ്യാർത്ഥിയെ നിയന്ത്രിക്കുന്നതിലുപരി ശൈഖ് മുരീദിനെ നിയന്ത്രിക്കും  

ഇതിനാണ് തർബ്ബിയ്യത്തെന്ന് പറയുന്നത് ഇമാം ഗസാലി (റ) എഴുതുന്നു: ആത്മീയ വിഹായസ്സിലേക്കുയരുന്നവന് മുർശിദും മുറബ്ബിയുമായ ശൈഖ് അത്യാവശ്യമാണ് ശൈഖിന്റെ തർബ്ബിയ്യത്തിലൂടെ അവന്റെ ചീത്ത സ്വഭാവം ഒഴിവാക്കി സൽസ്വഭാവം ആർജ്ജിക്കാനാണിത് (അയ്യുഹൽ വലദ്: 129) 

ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ പ്രധാന ശൈഖുമാരാണ് ശൈഖ് ഇബ്നുഹറാസിം എന്ന പേരിൽ വിഖ്യാതനായ ശൈഖ് മുഹമ്മദ്ബ്ൻ അബുൽ ഹസൻ അലി (റ), ശൈഖ് അബ്ദുസലാമ്ബ്നി മശീശ് (റ) എന്നിവർ ശൈഖ് ഇബ്നുഹറാസിം (റ) വഴിയുള്ള ശൈഖ് ശാദുലി (റ) യുടെ പരമ്പര (സനദ്) സ്വഹാബികളായ അനസ് (റ) വഴിയും അലി (റ) വഴിയും സൽമാനുൽ ഫാരിസി (റ) വഴിയും നബി (സ) യിലേക്ക് ചെന്നെത്തുന്നു ശൈഖ് അബ്ദുസ്സലാമ്ബ്നി മശീശ് (റ) വഴിയുള്ള സനദ് അലി (റ) വഴിയാണ് നബി (സ) യിലേക്ക് ചെന്നെത്തുന്നത് ഇബ്നു ഹറാസിം (റ) വഴിയുള്ള സനദ് താഴെ കൊടുക്കുന്നു: 

ശൈഖ് അബുൽ ഹസൻ ശാദുലി (റ) - ശൈഖ് ഇബ്നുഹറാസിം (റ) - ശൈഖ് അബൂമുഹമ്മദ് സ്വാലിഹ്ബ്നു ബുൻസ്വാറ് ബ്ന് ഖഫ്യാനുദ്ദക്കാലീ അൽമാലികി (റ) - ശൈഖ് അബുമദ് യൻ ശുഐബുൽ ഉൻദുലിസി അൽഅൻസ്വാരി (റ)- ശൈഖുൽ ആരിഫീൻ അൽഖുത്വുബുൽഗൗസ് അബൂയഊസ് അദാറ്ബ്ന് മൈമുനുൽ ഹസ്മീരി അൽഹസ്കൂരി (റ)- ശൈഖ് അബൂശുഐബ് അയ്യൂബ് ബ്ന് സഈദുൽ സ്വൻഹാജി അൽഅസ്മൂരി (റ) - ശൈഖുൽകബീർ അൽവലിയ്യ് അബുമുഹമ്മദ് തന്നൂർ (റ) - ശൈഖുൽ ജലീൽ അബുൽ ഫള്ൽ അബ്ദുല്ലാഹിബ്ന് അബീബിശ്ർ (റ) ശൈഖ്  അബീബിശ്ർ അൽഹസനുൽ ജൗഹരി (റ) - ശൈഖ് അബൂഅലി (റ)- ശൈഖ് സിർറിയ്യുസ്സിഖ്ത്വി (റ) 


അബൂമദ് യനിലൂടെ ശൈഖ്  സിർറിയ്യുസ്സിഖ്ത്വി (റ) കടന്നു പോവുന്ന മറ്റൊരു സനദ്: 

ശൈഖ് അബൂ മദ് യൻ (റ)-  ശൈഖ് അശ്ശാശി (റ) - ശൈഖ് അബൂസഈദുൽ മഗ്രിബി (റ)- ശൈഖ് അബൂ യഅ്ഖൂബ് അന്നഹർജുശി (റ) - ശൈഖ് സയ്യിദുത്വാഇഫാ അബുൽ ഖാസിം ജുനൈദുൽ ബഗ്ദാദി (റ)- ശൈഖ് സിർറിയുസ്സിഖ്ത്വി (റ) - ശൈഖ് മഅറൂഫുൽ കർഖി (റ)- ശൈഖ് ദാവൂദുത്വാഈ (റ) - ശൈഖ് ഹബീബുൽ അജമി (റ) - ശൈഖ് അബൂബക്കർ മുഹമ്മദ്ബിനി സീരിൻ (റ)- സ്വഹാബി അനസ്ബ്ന് മാലികി (റ) - സയ്യിദുനാ റസൂലുല്ലാഹി (സ)  

ശൈഖ് മഅ്റൂഫുൽ കർഖി (റ) വഴിയുള്ള മറ്റൊരു സനദ് കാണുക: ശൈഖ് മഅ്റൂഫുൽ കർഖി (റ) - ശൈഖ് സയ്യിദ് അലിയ്യുബ്ന് മൂസാരിളാ (റ)- ശൈഖ് സയ്യിദ് മൂസൽകാളിം (റ) - ശൈഖ് സയ്യിദ് ജഅ്ഫറു സ്വാദിഖ് (റ)- ശൈഖ് സയ്യിദ് മുഹമ്മദുൽ ബാഖിർ (റ) - ശൈഖ് സയ്യിദ് അലീസൈനുൽ ആബിദീൻ- സയ്യിദുനാ ഹുസൈൻ (റ) - സയ്യിദുനാ അലി (റ)- സയ്യിദുനാ റസൂലുല്ലാഹി (സ) 

സയ്യിദ് ജഅ്ഫറു സ്വാദിഖ് (റ) വഴിയുള്ള മറ്റൊരു സനദ് കാണുക: സയ്യിദ് ജഅ്ഫറു സ്വാദിഖ് (റ) - ഖാസിമ്ബ്ന് മുഹമ്മദ്ബ്ന് അബീബക്കർ സിദ്ദീഖ് (റ) - സ്വഹാബി സൽമാനുൽ ഫാരിസി (റ)- സയ്യിദുനാ റസൂലുല്ലാഹി (മഫാഖിറുൽ അലിയ്യ: 11) 

ശൈഖ് ശാദുലി (റ) യുടെ ത്വരീഖത്തിലെ സനദ് പറയുമ്പോൾ ശൈഖ് അബ്ദുസ്സലാമ്ബ്ന് മശീശ് (റ) ന്റെ സനദാണ് പറയാറുള്ളത് പ്രധാന ശൈഖ് മഹാൻ തന്നെയാണ് ഇമാം താജുദ്ദീൻബ്ന് അത്വാഉല്ലാഹിസ്സിക്കന്ദരി (റ) എഴുതുന്നു: ശൈഖ് അബുൽഹസൻ ശാദുലി (റ) യോട് നിങ്ങളുടെ ശൈഖാരാണെന്ന് ചോദിച്ചാൽ 'അശ്ശൈഖ് അബ്ദുസ്സലാമ്ബ്ന് മശീശ് (റ) ആയിരുന്നു'വെന്ന് പറയുമായിരുന്നു (ലത്വാഇഫുൽ മിനൻ: 54) 

ഇമാം സുയൂത്വി (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ ത്വരീഖത്ത് ശൈഖ് അബ്ദുസ്സലാമ്ബ്ന് മശീശ് (റ) വഴി ഹസന്ബ്ന് അലി (റ) വിൽ ചെന്നുചേരുന്നു (തഅ് യീദുൽ ഹഖീഖത്തിൽ അലിയ്യ വ തശ് യീദുത്വരീഖത്തിശ്ശാദുലിയ്യ: 91)  അതിനാൽ ശാദുലി (റ) യുടെ പ്രധാന ശൈഖിനെ സംബന്ധിച്ച് അൽപ്പം മനസ്സിലാക്കുന്നത് നന്നായിരിക്കും


അൽഖുത്വുബുൽഗൗസ് സയ്യിദ് അബ്ദുസ്സലാമ്ബ്ന് മശീശ് (റ)

ഇമാം ഇബ്നുഇബ്ബാദ് (റ) എഴുതുന്നു: അബൂഅബ്ദുല്ലാഹി സയ്യിദ് അബ്ദുസ്സലാമ്ബ്ന് ബശീശ് (റ) ആണ് ശൈഖ് അബുൽഹസൻ ശാദുലി (റ) യുടെ ശൈഖുമാരിൽ പ്രധാനി ശൈഖ് ശാദുലി (റ) ആത്മീയ വിജയം കൈവരിച്ചത് ഈ ശൈഖിന്റെ കരങ്ങളിലൂടെയാണ് അതുകൊണ്ടു തന്നെ മഹാന്റെ പരമ്പര പറയുന്നത് സയ്യിദ് അബ്ദുസ്സലാമ്ബ്ന് ബശീശ് (റ) ലേക്കാണ് മൊറോക്കോവിൽ ബശീശ്ന് പകരം മശീശ് എന്നാണ് പ്രയോഗം ഇമാം ശാഫിഈ (റ) ക്ക് ഈജിപ്തിലുള്ള സ്ഥാനമാണ് ശൈഖ് മശീശ് (റ) വിന് മൊറോക്കോവിൽ ഉള്ളത് (മഫാഖിറുൽ അലിയ്യ: 12) 

ശൈഖ് അബ്ദുൽ ഹഫീള് ശാദുലി (റ) എഴുതുന്നു: ശൈഖ് അബുൽഹസൻ ശാദുലി (റ) യെപ്പോലെ തന്നെ അഹ്ലുബൈത്തിൽ സയ്യിദുനാ ഹസൻ (റ) വിലേക്ക് ചെന്നുചേരുന്ന പരമ്പരയാണ് സയ്യിദ് അബ്ദുസ്സലാമ്ബ്ന് മശീശ് (റ) ന്റേത് മാത്രമല്ല മഹാന്റെ പരമ്പര ശാദുലി (റ) യുടെ പിതാക്കന്മാരിൽ ചെന്നു മുട്ടുന്നുമുണ്ട് (തുഹ്ഫത്തുൽ ഇഖ് വാൻ: 72) 

ശൈഖ് ഹസന്ബ്ന് മുഹമ്മദ് താസി ശാദുലി (റ) എഴുതുന്നു: ശൈഖ് അബ്ദുസ്സലാമ്ബ്ന് മശീശ് (റ) ജനിച്ച വിവരം ലഭിച്ചപ്പോൾ മഹാനായ ഖുത്വുബ് അശ്ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) കുട്ടിയെ കാണിച്ചുകൊടുക്കുവാൻ പിതാവിനോടാവശ്യപ്പെട്ടു അദ്ദേഹം കുഞ്ഞിനെ തടവുകയും ദുആ ചെയ്യുകയും ചെയ്തു റമളാനിൽ പകൽ സമയത്ത് കുഞ്ഞ് മുലകുടിക്കില്ലായിരുന്നു മഗ്രിബായിക്കഴിഞ്ഞാൽ മുലകുടിക്കുകയും ചെയ്യും സയ്യിദ് അബുൽ ഹസൻ ശാദുലി (റ), സയ്യിദ് അഹ്മദുൽ ബദവി (റ), സയ്യിദ് ഇബ്റാഹിം ദസൂഖി (റ) തുടങ്ങിയ പ്രസിദ്ധരായ ഖുത്വുബുകളുടെ ശൈഖാണ് സയ്യിദ് അബ്ദുസ്സലാമ്ബ്ന് മശീശ് (റ) എന്നതുതന്നെ മതി മഹാന്റെ മഹത്വം മനസ്സിലാക്കാൻ (ത്വബഖാത്തുശ്ശാദുലിയ്യ: 73) 

ഇത്രയും ഉന്നതനായ അബ്ദുസ്സലാമ്ബ്ന് മശീശ് (റ) നെ മൊറോക്കോവിൽ വെച്ച് ഇബ്നുത്വവാജിൻ വധിച്ചു (ത്വബഖാത്തുശ്ശാദുലിയ്യ: 35) ഇബ്നു ത്വവാജിൻ സാഹിറും നുബുവ്വത്ത് വാദിയുമായിരുന്നു  

ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ സനദ് താഴെ പറയുന്നു: 

അർഖുത്വുബുസ്സയ്യിദ് തഖിയുദ്ദീൻ അബുൽ ഹസൻ അലിയ്യുശാദുലി (റ) - അൽഖുത്വുബ് സയ്യിദ് അബ്ദുസ്സലാമ്ബ്ന് മശീശ് (റ)- അൽഖുത്വുശ്ശരീഫ് സയ്യിദ് അബ്ദുർറഹ്മാൻ അൽഹസനി അൽ മദനിൽ അത്വാർ (റ) - അൽഖുത്വുബുർറബ്ബാനി ശൈഖ് തഖിയ്യുദ്ദീൻ ഫയിറുസ്വൂഫി (റ)- അൽഖുത്വുബ് ഫഖ്റുദ്ദീൻ (റ)- അൽഖുത്വുബ് നൂറുദ്ദീൻ അബുൽ ഹസൻ അലി (റ)- അൽഖുത്വുബ് താജുദ്ദീൻ (റ)- അൽഖുത്വുബ് ശംസുദ്ദീൻ മുഹമ്മദ് തുർക്കി (റ)- അൽഖുത്വുബ് ശൈഖ് സൈനുദ്ദീനിൽ ഖസ് വീനി (റ)- അൽഖുത്വുബ് അബുഇസ്ഹാഖ് ഇബ്റാഹീമുൽ ബസ്വരി (റ)- അൽഖുത്വുബ് അബുൽ ഖാസിം അഹ്മദുൽ മർവാനി (റ)- അൽഖുത്വുബ് അബൂ മുഹമ്മദ് ഫത്ഹുസ്സുഊദ് (റ) - അൽ ഖുത്വുബ് ഖസ് വാനി(റ) - അൽഖുത്വുബ് അബൂമുഹമ്മദ് ജാവീർ (റ)- അൽഖുത്വുബ് സയ്യിദുനാ അബൂമുഹമ്മദ് ഹസൻ (റ)- സയ്യിദുനാ റസൂലുല്ലാഹി (സ) (മഫാഖിറുൽ അലിയ്യ: 12) 

ശൈഖ് യുസുഫുന്നബ് ഹാനി (റ) എഴുതുന്നു: സയ്യിദ് ഇബ്നുൽ മശീശ് (റ) ഹിജ്റ 622ൽ വഫാത്തായി (ജാമിഉ കറാമത്തിൽ ഔലിയാഅ്: 2/168) 

ശൈഖ് ഹസൻ ശാദുലി (റ) എഴുതുന്നു: സയ്യിദ് അബ്ദുസ്സലാമ്ബ്ന് മശീശ് (റ) പറഞ്ഞു: എന്റെ ഖബർ സിയാറത്ത് ചെയ്യുന്നവന്റെ ശരീരം അല്ലാഹു നരകത്തെത്തൊട്ട് നിഷിദ്ധമാക്കുന്നതാണ് (ത്വബഖാത്തുശ്ശാദുലിയ്യ: 73) 

ശൈഖ് യൂസുഫ് ഖത്വാർ എഴുതുന്നു: ശൈഖ് അബ്ദുസ്സലാമ്ബ്ന് മശീശ് (റ) ശൈഖ് അബൂഅഹ്മദ് ജഅ്ഫർ അബ്ദുല്ലാഹി (റ) യിൽ നിന്നും ത്വരീഖത്ത് സ്വീകരിച്ചിട്ടുണ്ട് അദ്ദേഹം സയ്യിദ് അഹ്മദ് രിഫാഈ (റ) യിൽ നിന്നാണ് ത്വരീഖത്ത് സ്വീകരിച്ചത് (അസ്സീറത്തുൽ മർളിയ്യ: 86) ചുരുക്കത്തിൽ അൽ അഖ്ത്വാബുൽ അർബഅ:യുമായി ഗുരു ശിഷ്യ - ബറകത്ത് ബന്ധം സയ്യിദ് ഇബ്നുൽ മശീശ് (റ) വിനുണ്ട് 

'സ്വലാത്തുൽ മശീശിയ്യ' ശൈഖ് യൂസുഫുന്നബ്ഹാനി (റ) എഴുതുന്നു: മഹത്തായ സ്വലാത്തുൽ മശീശിയ്യ ശൈഖ് അബ്ദുസ്സലാമ്ബ്ന് മശീശ് (റ) വിലേക്കാണ് ചേർക്കപ്പെടുന്നത് ഈ സ്വലാത്തിനെ സുബ്ഹ്, മഗ്രിബ്, ഇശാഅ് എന്നീ നിസ്കാരങ്ങൾക്കു ശേഷം മൂന്നു പ്രാവശ്യം പതിവാക്കിയാൽ ധാരാളം ഇലാഹീ അനുഗ്രഹങ്ങൾ ലഭിക്കുന്നതാണ് ഐഹികമായ വിഷമങ്ങളും അതുപോലെ മറ്റു ആപത്തുകൾ ശരീരത്തിൽ വരുന്ന മുസ്വീബത്തുകളും തടക്കുപ്പെടുന്നതാണ് (അഫ്ളലുസ്വലവാത്ത്: 111) 

ധാരാളം ഇമാമുകളും ഔലിയാക്കളും പതിവായി നിർവ്വഹിക്കുന്ന ഒരു സ്വലാത്താണിത് പ്രശസ്തരും പ്രഗത്ഭരുമായ ധാരാളം ഇമാമുകൾ ഇതിന് വ്യാഖ്യാനം എഴുതി എന്നതുതന്നെ മതി ഇതിന്റെ മഹത്വം മനസ്സിലാക്കാൻ ഇമാം അഹ്മദ് സ്വാവി (റ), ഇമാം അബ്ദുൽ ഗനിയ്യുന്നാബൽസി (റ), ഇമാം അബ്ദുൽ അസീസിദ്ദബ്ബാഗ് (റ), ഇമാം അഹ്മദ്ബ്ന് അജീബ (റ), ശൈഖ് ത്വയ്യിബ് കീറാനി (റ) തുടങ്ങിയവർ അവരിൽ ചിലരാണ്.


ആത്മീയ യാത്ര

അല്ലാഹുവിലേക്ക് അടുക്കാനുള്ള അങ്ങേയറ്റത്തെ ആഗ്രഹത്താൽ ചെറുപ്രായത്തിൽ തന്നെ ശൈഖ് അബുൽ ഹസൻ ശാദുലി (റ) ആത്മീയ വിഹായസ്സിലേക്ക് കൈപിടിച്ചുയർത്താൻ പര്യാപ്തനായ ശൈഖിനെ അന്വേഷിച്ചിറങ്ങി ഇമാം ഇബ്നു അബ്ബാദ് (റ) എഴുതുന്നു: ശൈഖ് ശാദുലി (റ) ആത്മീയ ജീവിതത്തിന്റെ തുടക്കത്തിൽ തൂനുസിൽ ചെന്നപ്പോൾ ശൈഖ് അബുസഈദുൽ ബാജീ (റ) ഒന്നും ചോദിച്ചറിയാതെ തന്നെ ശാദുലിയുടെ അവസ്ഥ അങ്ങോട്ടു പറഞ്ഞുകൊടുത്തു അതോടെ മഹാനൊരു വലിയ്യാണെന്ന് മനസ്സിലാക്കി ശൈഖ് ശാദുലി അദ്ദേഹത്തിന്റെ കൂടെ സഹവസിച്ചു ധാരാളം ആത്മീയ നേട്ടങ്ങൾ കൈവരിച്ചു 

ശൈഖ് ശാദുലി (റ) ആത്മീയ യാത്രയിലെ സ്വന്തം അനുഭവങ്ങൾ വിവരിക്കുന്നു: ആത്മീയ ജീവിതത്തിന്റെ തുടക്കത്തിൽ ഞാൻ അല്ലാഹുവിനോട് ലോഹങ്ങളെ സ്വർണ്ണമാക്കി മാറ്റാനുള്ള വിദ്യ പഠിപ്പിച്ചു തരാൻ തേടി അപ്പോൾ എന്നോട് പറയപ്പെട്ടു: 'ആ വിദ്യ നിന്റെ മൂത്രത്തിലുണ്ട് നിന്റെ മൂത്രം ഏതെങ്കിലും ലോഹത്തിൽ പുരട്ടിയാൽ ഉദ്ദേശിച്ച മാതിരി ആ ലോഹമാകും ' ഞാൻ വളരെ സന്തോഷിച്ചു എന്റെ മൂത്രം ഒരു കോടാലിമേൽ പുരട്ടി ഉടനെ അത് സ്വർണ്ണമായി മാറി ഞാൻ ചോദിച്ചു: എന്റെ റബ്ബേ, ഞാൻ നിന്നോട് ചോദിച്ച കാര്യം ലഭിക്കാൻ മ്ലേഛമായത് ഉപയോഗിക്കേണ്ടി വന്നല്ലോ അപ്പോൾ എന്നോട് പറയപ്പെട്ടു കോടാലി ചൂടാക്കുക ഇരുമ്പായി മാറും 

ശൈഖ്ശാദുലി (റ) പറയുന്നു: ആത്മീയ യാത്രയിൽ ഞാനൊരിക്കൽ രാത്രി ഒരു സ്ഥലത്തു രാപാർത്തു അവിടെ അക്രമ സ്വഭാവമുള്ള ധാരാളം ജന്തുക്കളുണ്ട്  അവയ്ക്കെന്നെ ആക്രമിക്കാൻ ഭാവമുണ്ട് ഞിനൊരു ഉയര്‍ന്ന സ്ഥലത്തിരുന്നു നബി (സ) യുടെ മേൽ സ്വലാത്ത് ചൊല്ലാൻ തുടങ്ങി അപ്പോൾ എന്റെ ഭയം നീങ്ങി സുബ്ഹി നിസ്കാരത്തിന് വേണ്ടി വുളൂഅ് ചെയ്യാൻ ഞാൻ കുളത്തിന്റെയരികിലേക്ക് പോയി അപ്പോൾ അവിടെ നിന്ന് വലിയ ചിറകുള്ള ഒരു പക്ഷി എന്നെ കണ്ട് പറന്നു പോയി 

ഒരു യാത്രയിൽ രാത്രി ഞാൻ ഒരു ഗുഹക്കരികിലെത്തി അതിൽ രാപാർക്കാനുദ്ദേശിച്ചു അപ്പോൾ ഗുഹയിൽ നിന്ന് ഒരു മനുഷ്യന്റെ കാൽ പെരുമാറ്റം കേട്ടു ഈ രാത്രിയിൽ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി ഞാൻ അടങ്ങിയിരുന്നു അത്താഴ സമയമായപ്പോൾ അദ്ദേഹം പറയുന്നത് കേട്ടു: 'അല്ലാഹുവേ, ഒരു കൂട്ടർ നിന്നോട് ചോദിച്ചത് സൃഷ്ടികളുമായുള്ള ഞാൻ നിന്നോട് ചോദിക്കുന്നത് അവരുമായുള്ള ബന്ധം വിഛേദിക്കാനാണ് നിന്നോടുള്ള ബന്ധം മാത്രം മതിയെനിക്ക് ' പിന്നീടദ്ദേഹം പുറത്തേക്ക് പോയി ഞാൻ ചെന്നു നോക്കി അത് എന്റെ ഉസ്താദായിരുന്നു അപ്പോൾ ഞാൻ ചോദിച്ചു: സയ്യിദീ, ഇന്നലെ രാത്രി നിങ്ങൾ പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടു അപ്പോൾ ശൈഖ് പറഞ്ഞു: അലീ നിനക്ക് നല്ലത് അല്ലാഹുവേ, നീയെനിക്ക് അനുകൂലമാകണമേയെന്ന് പറയലാണ് 'നിന്റെ സൃഷ്ടികളുടെ ഹൃദയങ്ങൾ എനിക്ക് കീഴ്പെടുത്തിത്താ ' എന്ന് പറയരുത് അല്ലാഹു നിനക്കനുകൂലമായാൽ എല്ലാ വസ്തുക്കളും നിനക്കനുകൂലമാകും (മഫാഖിറുൽ അലിയ്യ: 14-15) 

അല്ലാമാ അഹ്മദ് ശാദുലി (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) ശൈഖുമാരുമായി സഹവസിക്കാൻ ചെറുപ്രായത്തിൽ തന്നെ തൂനുസിലെത്തിച്ചേർന്നു പടിഞ്ഞാറൻ നാടുകൾ ലക്ഷ്യമാക്കി സഞ്ചാരം തുടർന്നു പലപ്രാവശ്യം ഹജ്ജു ചെയ്തു ഇറാഖിലേക്ക് പ്രവേശിച്ചു (മഫാഖിർ: 12) 

അഖ്ത്വാബുകൾ വാണ ഇറാഖിലാണ് പിന്നീട് ശൈഖ് അബുൽ ഹസൻ ശാദുലി (റ) എത്തിച്ചേർന്നത് ശൈഖായ അബ്ദുസ്സലാമ്ബ്ന് മശീശ് (റ) മായി കണ്ടുമുട്ടുവാനും ബൈഅത്ത് ചെയ്യുവാനും ഇടയായ സംഭവം ശൈഖ് ശാദുലി (റ) പറഞ്ഞത് അല്ലാമാ യൂസുഫുന്നബ്ഹാനി (റ) എഴുതുന്നു: ഞാൻ ഇറാഖിൽ ശൈഖ് സ്വാലിഹ്  അബുൽ ഫത്ഹുൽ വാസ്വിത്വി (റ) യുമായി ബന്ധപ്പെട്ട് മഹാന്റെ കൂടെ താമസിച്ചു ഇറാഖിൽ മഹാനെപ്പോലെ ഒരാളെയും ഞാൻ കണ്ടിട്ടില്ല അപ്പോൾ ഇറാഖിൽ ധാരാളം ശൈഖുമാർ ഉണ്ടായിരുന്നു ഞാൻ അൽഖുത്വുബിനെ അന്വേഷിക്കുകയായിരുന്നു വാസിത്വി (റ) എന്നോടു പറഞ്ഞു: ഖുത്വുബ് നിന്റെ നാട്ടിലുണ്ടായിരിക്കെ നീ ഇറാഖിൽ ഖുത്വുബിനെ തേടുകയാണോ നിന്റെ നാട്ടിലേക്ക് മടങ്ങുക ഖുത്വുബിനെ നീ കണ്ടെത്തും ' 

അങ്ങനെ ഞാൻ മൊറോക്കോയിലേക്ക് തന്നെ മടങ്ങി അൽഖുത്വുബുൽ അഖ്ത്വാബ് അബൂ മുഹമ്മദ് അബ്ദുസ്സലാമ്ബ്ന് മശീശ് അൽ ഹസനി (റ) യുമായി കണ്ടുമുട്ടുവാനും ത്വരീഖത്ത് സ്വീകരിക്കുവാനുമായിരുന്നു ഉദ്ദേശ്യം മൊറോക്കോയിലെ ഒരു മലയുടെ മുകളിലായിരുന്നു ശൈഖ് ഇബ്നു മശീശ് (റ) താമസിച്ചിരുന്നത് മലയുടെ താഴെ നിന്ന് കുളിച്ചു ശുദ്ധിയായി ഒരു ഫഖീറായി ഞാൻ ശൈഖിന്റെ തിരു സന്നിധിയിലെത്തി എന്നെ കണ്ട ഉടനെതന്നെ 'യാ അലീ സ്വാഗതം ' എന്ന് പറഞ്ഞ് നബി (സ) വരെയുള്ള എന്റെ പിതാക്കന്മാരുടെ പേരുകൾ പറഞ്ഞ് ശൈഖവർകൾ എന്നെ വരവേറ്റു പിന്നീട് എന്നോടു പറഞ്ഞു: ' അലീ, നീ ഫഖീറായി നമ്മളിലേക്ക് വന്നിരിക്കുന്നു അതുകൊണ്ട് തന്നെ ഇരുവീട്ടിലേയും ഐശ്വര്യം നിനക്ക് എന്നിൽ നിന്ന് ലഭിച്ചിരിക്കുന്നു ' അല്ലാഹു എനിക്ക് ആത്മീയ വിജയം നൽകുന്നത് വരെ മഹാന്റെയടുക്കൽ ഞാൻ താമസിച്ചു  

ഈ കാലത്ത് ശൈഖിൽ നിന്ന് ഞാൻ പല കറാമത്തുകളും ദർശിച്ചിട്ടുണ്ട് ഒരിക്കൽ ഞാൻ ശൈഖിനരികിൽ ഇരിക്കുകയായിരുന്നു ശൈഖിന്റെ മടിയിൽ ഒരു ചെറിയ കുട്ടിയുണ്ട് ശൈഖിനോട് ഇസ്മുൽ അഅ്ളമിനെ പറ്റി ചോദിച്ചാലോ എന്നു ഞാൻ മനസ്സിൽ ഉദ്ദേശിച്ചതേയുള്ളൂ, ഉടനെ ശൈഖിന്റെ മടിയിലെ കുട്ടി എണീറ്റ് എന്നെ ചൂണ്ടി പറഞ്ഞു: 'അബുൽ ഹസൻ, നീ ശൈഖിനോട് ഇസ്മുൽ അഅ്ളം ചോദിക്കാൻ ഉദ്ദേശിച്ചു അല്ലേ? നിശ്ചയമായും നീ തന്നെ ഇസ്മുൽ അഅ്ളമാകണം ' 

ഈ വാക്കുകൊണ്ട് കുട്ടി ഉദ്ദേശിച്ചത് നിന്റെ 'സിർറ് ' സൂക്ഷിക്കണം എന്നാണ് ഇതു കേട്ട ശൈഖ് പുഞ്ചിരിച്ച് കൊണ്ടു പറഞ്ഞു: ഞാൻ പറയേണ്ട മറുപടി ഈ കുട്ടി പറഞ്ഞിരിക്കുന്നു അന്നേരം ശൈഖ് ഖുത്വുബുസ്സമാനായിരുന്നു  

പിന്നീട് ശൈഖ് എന്നോട് പറഞ്ഞു: 'അലീ, നീ ആഫ്രിക്കയിലേക്ക് യാത്ര തിരിക്കണം അവിടെ ശാദുലാ എന്ന നാട്ടിൽ താമസമാക്കണം അല്ലാഹു നിനക്ക് ശാദുലീ എന്ന് പേരിടും അതിനു ശേഷം നീ തൂനുസിലേക്ക് പോവണം കിഴക്കൻ നാടുകളിലേക്ക് നീങ്ങണം അവിടെവെച്ച് നിനക്ക് ഖുത്വുബിന്റെ സ്ഥാനം ലഭിക്കും (ജാമിഉ കറാമത്തിൽ ഔലിയാഅ്: 2/168) 

ശൈഖ് ശാദുലി (റ) യുടെ ശൈഖ് അബുൽ ഫത്ഹുൽ വാസ്വിത്വി (റ) വിനെ സംബന്ധിച്ച് ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് അബുൽ ഫത്ഹുൽ വാസ്വിത്വി (റ) മൊറോക്കൻ നാടുകളിലെ ശൈഖുമാരുടെ ശൈഖാകുന്നു ശൈഖ് അഹ്മാദ് രിഫാഈ (റ) യുടെ അനുയായികളിൽപ്പെട്ട മഹാനാണദ്ദേഹം അദ്ദേഹം അലക്സാൻഡ്രിയയിലേക്ക് യാത്രതിരിച്ചത് ശൈഖ് രിഫാഈ (റ) യുടെ നിർദ്ദേശപ്രകാരമാണ് അനേകം പേർ മഹാനിൽ നിന്ന് ത്വരീഖത്ത് സ്വീകരിച്ചിട്ടുണ്ട് അതിശക്തമായ ആരോപണങ്ങൾ മഹാനെതിരിൽ ഉന്നയിക്കപ്പെട്ടു ഹിജ്റ 580 വഫാത്തായി അലക്സാഡ്രിയയിൽ മറവു ചെയ്തു മഹാന്റെ ഖബ്ർ അവിടെ അറിയപ്പെട്ടതാണ് ധാരാളം ആളുകൾ സിയാറത്ത് ചെയ്യാറുമുണ്ട് (ലവാഖിഉൽ അൻവാർ: 1/202) 


ഖള്ർ നബി (അ) യോടൊപ്പം

സ്വൂഫി ലോകത്തെ അത്ഭുത പ്രതിഭയാണ് സയ്യിദുൽ ഖൗമ് ഖള്ർ (അ) ഔലിയാക്കൾക്ക് ഈ മഹാനുമായി അഭേദ്യമായ ബന്ധമുണ്ട് മഹാനവർകൾ ഖള്റവിയ്യത്വരീഖത്തിന്റെ ശൈഖാണെന്ന് ശിഹാബുദ്ദീൻ ശാലിയാത്തി (റ) യുടെ ഫതാവൽ അസ്ഹരിയ്യയിൽ കാണാം  പല ഔലിയാക്കളുടെയും ശൈഖ് ഖള്ർ (അ) ആകുന്നു 

ഇമാം ഇബ്നു ഇബ്ബാദ് (റ) എഴുതുന്നു: ചെറുപ്രായത്തിൽ ശൈഖ് അബുൽ ഹസൻ ശാദുലി (റ) തൂനുസ് പട്ടണത്തിലെത്തിയപ്പോൾ അവിടെ കൊടും ദാരിദ്ര്യമായിരുന്നു മഹാൻ പറയുന്നു: ജനങ്ങൾ വിശപ്പുകാരണം അങ്ങാടികളിൽ മരിച്ചു വീഴുന്നത് ഞാൻ കണ്ടു അപ്പോൾ ഞാൻ ചിന്തിച്ചു ഇവർക്കൽപം റൊട്ടി വാങ്ങിക്കൊടുക്കുവാൻ എന്റെ കൈയ്യിൽ കാശുണ്ടായിരുന്നുവെങ്കിൽ ഞാനത് ചെയ്യുമായിരുന്നു ഉടനെ എന്റെ കീശയിൽ തപ്പാൻ തോന്നി കീശയിൽ നോക്കിയപ്പോൾ ധാരാളം ദിർഹമുകൾ ഞാൻ റൊട്ടിക്കച്ചവടക്കാരന്റെ അടുക്കൽ ചെന്ന് റൊട്ടി എണ്ണി വാങ്ങി ജനങ്ങൾക്ക് കൊടുത്തു റൊട്ടിക്കച്ചവടക്കാരന് ദിർഹമുകൾ കൊടുത്തപ്പോൾ അയാൾ പറഞ്ഞു: ഇത് പിൻവലിക്കപ്പെട്ട ദിർഹമുകളാണ് അങ്ങനെ റൊട്ടിക്ക് വിലയായി എന്റെ തുർക്കിത്തൊപ്പി അയാൾക്ക് പണമായി നൽകി തിരിച്ചു നടന്നു കവാടത്തിനരികിലെത്തിയപ്പോൾ അവിടെ ഒരാൾ നിൽക്കുന്നു അദ്ദേഹം ചോദിച്ചു: 'അലീ, ദിർഹമുകൾ എവിടെ?' ഞാൻ ദിർഹമുകൾ അദ്ദേഹത്തിന് നൽകി അതൊന്ന് വീശി എനിക്കു തന്നെ തന്നു കൊണ്ടദ്ദേഹം പറഞ്ഞു: കൊണ്ടുപോയി റൊട്ടിക്കച്ചവടക്കാരന് കൊടുക്കുക പുതിയതാണ് ഉടനെ ഞാൻ റൊട്ടിക്കച്ചവടക്കാരന്റെ അടുക്കൽ ചെന്ന് ദിർഹമുകൾ നൽകി അയാൾ ഇത് പുതിയതാണ് എന്നുപറഞ്ഞ് എന്റെ തുർക്കിത്തൊപ്പി തിരികെ തന്നു ശേഷം ഞാനാ വ്യക്തിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല  

അത്ഭുതത്തെക്കുറിച്ചാലോചിച്ചു കഴിയവെ വെള്ളിയാഴ്ച ജുമുഅഃക്ക് പള്ളിയിൽ പോയി തഹിയ്യത്ത് നിസ്കരിച്ച് സലാം വീട്ടിയപ്പോൾ അതാ എന്റെ വലതുഭാഗത്ത് ആ മനുഷ്യൻ ഞാൻ സലാം ചൊല്ലി അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: അലീ, നീ ചിന്തിച്ചു നിന്റെ കയ്യിൽ ഇവർക്ക് ഭക്ഷണം വാങ്ങിക്കൊക്കുവാൻ എന്തെങ്കിലുമുണ്ടായിരുന്നുവെങ്കിൽ ഞാനങ്ങനെ ചെയ്യുമായിരുന്നുവെന്ന് അല്ലാഹുവിനെക്കാൾ അവന്റെ സൃഷ്ടികളോട് നിങ്ങൾക്ക് കരുണയോ? അവൻ ഉദ്ദേശിച്ചാൽ അവരുടെ വയറുനിറക്കുമായിരുന്നു അവരോടു നന്മ കാണിക്കാൻ ഏറ്റവും അറിയുന്നവൻ അവൻ തന്നെയല്ലേ? ഞാൻ ചോദിച്ചു: സയ്യിദീ, അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്ത് ഞാൻ ചോദിക്കുന്നു: നിങ്ങളാരാണ്? അദ്ദേഹം പറഞ്ഞു: ഞാൻ അഹ്മദുൽ ഖള്ർ ഞാൻ ചൈനയിലായിരുന്നു എനിക്ക് വിവരം ലഭിച്ചു; തൂനുസിലുള്ള വലിയ്യായ അലിയ്യിനെ സന്ദർശിക്കാൻ അതിനാൽ ഞാൻ ഉടനെ പോന്നതാണ് ജുമുഅ നിസ്കരിച്ചു നോക്കിയപ്പോൾ മഹാനെ കണ്ടില്ല (മഫാഖിറുൽ അലിയ്യ: 14) 


ഖള്ർ നബി (അ) നബിയോ വലിയ്യോ

ഇമാം അഹ്മദ്ബ്ന് അത്വാഉല്ലാഹിസ്സിക്കന്ദരി (റ) എഴുതുന്നു: ഒരിക്കൽ ഒരാൾ വന്ന് ശൈഖ് അബുൽഹസൻ ശാദുലി (റ) യോട് ചോദിച്ചു: ഖള്ർ (അ) നെ സംബന്ധിച്ച് താങ്കൾ എന്തു പറയുന്നു? ഖള്ർ (അ) ജീവിച്ചിരിപ്പുണ്ടോ അതോ വഫാത്തായോ? ശൈഖ് ശാദുലി (റ) പറഞ്ഞു: 'നീ കർമശാസ്ത്ര പണ്ഡിതനായ നാസ്വിറുദ്ദീന്ബ്ന് അൻബാരിയുടെ അടുത്തു ചെല്ല് അദ്ദേഹം ഖള്ർ ജീവിച്ചിരിപ്പുണ്ടെന്നും നബിയാണെന്നും ഫത് വ കൊടുക്കുന്നയാളാണ് ശൈഖ് അബ്ദുൽ മുഅ്ത്വി (റ) ഖള്റിനെ കണ്ടിട്ടുണ്ട് ' അൽപ്പസമയം മൗനിയായതിന് ശേഷം ശാദുലി (റ) പറഞ്ഞു ഞാൻ ഖള്റിനെ കണ്ടിട്ടുണ്ട് അദ്ദേഹത്തിന്റെ ചൂണ്ടാണി വിരലിനും മധ്യവിരലിനും ഒരേ വലിപ്പമാണ് ' (ലത്വാഇഫുൽ മിനൻ: 57)

ഇമാം ഇബ്നു അത്വാഉല്ലാഹി (റ) തുടരുന്നു: നീ അറിയുക ഖള്ർ (അ) ജീവിച്ചിരിക്കുന്നു എന്ന അഭിപ്രായത്തിൽ സ്വൂഫിയാക്കൾ ഏകോപിച്ചിരിക്കുന്നു ഓരോ കാലഘട്ടത്തിലെ ഔലിയാക്കളിൽ നിന്നും അനിഷേധ്യമാംവിധം സ്ഥിരപ്പെട്ടതാണ് അവർ ഖള്ർ (അ) നെ കണ്ടതും ത്വരീഖത്ത് സ്വീകരിച്ചതും നീ അറിയുക ഖള്ർ (അ) ജീവിച്ചിരിപ്പില്ല എന്ന വാദം പിഴച്ചതാണ് ഇപ്പോഴുള്ളത് മൂസാ നബി (അ) യുടെ കാലത്തുള്ള ഖള്ർ (അ) അല്ല എന്നോ ഖള്ർ എന്നത് ഒരു പദവിയാണെന്നും ഓരോ കാലത്തും ആ പദവിയിൽ ഓരോരുത്തർ ഉണ്ടാവുമെന്നോ ആരെങ്കിലും പറഞ്ഞാൽ അവൻ പിഴച്ചു (ലത്വാഇഫുൽ മിനൻ: 58) 

ഇമാം നവവി (റ) എഴുതുന്നു: ഭൂരിപക്ഷം പണ്ഡിതരുടെ അഭിപ്രായം ഖള്ർ (അ) നമുക്കിടയിൽ ജീവിച്ചിരിപ്പുണ്ടെന്നാണ് അതിൽ സ്വൂഫിയാക്കൾക്ക് ഒരേ സ്വരമാണ് സ്വൂഫിയാക്കൾ ഖള്ർ (അ) നെ കണ്ടതും ഒരുമിച്ചു കൂടിയതും ത്വരീഖത്ത് സ്വീകരിച്ചതും സംശയനിവാരണം നടത്തിയതും നല്ല പല സ്ഥലങ്ങളിലും മഹാനെ കണ്ടതുമായ സംഭവങ്ങൾ നിരവധി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് ഖള്ർ (അ) നബിയാണോ വലിയ്യാണോ എന്നതിൽ പണ്ഡിതന്മാർക്ക് അഭിപ്രായ വ്യത്യാസമുണ്ട് ഇമാം സഅ്ലബി (റ) പറഞ്ഞു: അധിക ജനങ്ങളുടെയും കണ്ണുകളിൽ നിന്നു മറയ്ക്കപ്പെട്ട, ആയുസ്സേറിയ നബിയാണ് ഖള്ർ (അ)  

ഖുർആൻ ഉയർത്തപ്പെടുന്ന ആഖിറുസ്സമാനിലാണ് ഖള്ർ (അ) വഫാത്താവുക നൂഹ് നബി (അ) യുടെ സന്താന പരമ്പരയിലാണ് മഹാന്റെ ജനനം (ശർഹു മുസ്ലിം: 15/133) 

ഇമാം ഇബ്നു ഹജർ ഹൈത്തമി (റ) എഴുതുന്നു: പ്രബലാഭിപ്രായം ഖള്ർ (അ) ജീവിച്ചിരിപ്പുണ്ടെന്നും നബിയാണെന്നുമാണ് (ഫതാവൽ ഹദീസിയ്യ: 180)


ശാദുലയിലേക്ക്

തൂനുസിനടുത്തുള്ള ഒരു പ്രദേശമാണ് ശാദുല?(ലത്വാഇഫുൽ മിനൻ: 51)  

ഇമാം ഇബ്നു ഇബ്ബാദ് (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) ആഫ്രിക്കയിൽ നിന്ന് ശൈഖിന്റെ കൽപ്പന പ്രകാരം ശാദുലയിലേക്ക് പുറപ്പെട്ടു മുസ്വലൽ ഈദൈനിയിലെത്തിയപ്പോൾ ശാദുലക്കാരനായ ഹത്വാബിനെ കണ്ടുമുട്ടി ഹത്വാബ് അങ്ങാടിയിലേക്ക് പുറപ്പെട്ടതായിരുന്നു  എന്നാൽ ശൈഖിനെ കണ്ടപ്പോൾ അങ്ങാടിക്കാര്യം മറന്ന് ശൈഖിന്റെ കൂടെ ശാദുലയിലേക്ക് പുറപ്പെട്ടു വഴിമധ്യേ ഓർമ വന്നപ്പോൾ കഴുതയെ ശൈഖിന്റെ അടുത്താക്കി ഹത്വാബ് അങ്ങാടിയിലേക്ക് തിരിച്ചു  

അപ്പോഴാണ് ഹത്വാബ് ചിന്തിച്ചത് വിദേശിയായ ഒരു മനുഷ്യന്റെ അടുക്കൽ കഴുതയെ നിറുത്തിയാൽ അദ്ദേഹം കഴുതയേയും കൊണ്ട് ഓടിപ്പോയാലോ എന്ന് ഉടനെ ഹാത്വിബിനെ തിരിച്ചു വിളിച്ച ശൈഖ് ശാദുലി (റ) പറഞ്ഞു: കുഞ്ഞുമോനേ, കഴുതയെ നിന്റെ കൂടെ തന്നെകൊണ്ടു പോയ്ക്കോ ഞാൻ മടങ്ങി വരുന്നതുവരെ കാത്തിരിക്കാം എന്നാൽ കഴുത നഷ്ടപ്പെടുമെന്നു പേടിക്കേണ്ടതില്ലല്ലോ ഇതു കേട്ട ഹത്വാബ് കരഞ്ഞുകൊണ്ട് പറഞ്ഞു: 'ഇത് അല്ലാഹു മാത്രമാണറിയിച്ചു തന്നത് ' തന്റെ മുന്നിലുള്ള ആൾ വലിയ്യാണെന്ന് ഹത്വാബ് മനസ്സിലാക്കി ഉടനെ ശൈഖിന്റെ കൈകളും കാലുകളും ചുംബിച്ചു ദുആ ചെയ്യാൻ ആവശ്യപ്പെട്ടു പിന്നീട് അങ്ങാടിയിലേക്ക് പോയി തന്റെ ആവശ്യം നിർവ്വഹിച്ച് മടങ്ങി വന്നു ശൈഖിനെ കഴുതപ്പുറത്ത് കയറ്റി പിന്നിൽ ഹത്വാബും കയറി മൈലുകൾ സഞ്ചരിച്ച് അവർ സാഖിയ്യായിലെത്തി അവിടെ നിന്ന് നോക്കിയാൽ ശാദുല കാണാം പരമദരിദ്രനായ ഹത്വാബ് ശൈഖിനോട് തന്റെ പ്രയാസം വിശരിച്ചു ഹത്വാബും സന്താനങ്ങളും സാമ്പത്തികാഭിവൃദ്ധി പ്രാപിക്കാൻ ശൈഖ് ദുആ ചെയ്തു ആ ദുആ കാരണം ഇന്നേവരെ അദ്ദേഹത്തിന്റെ സന്താനങ്ങളിൽ ദരിദ്രർ ഉണ്ടായിട്ടില്ലത്രെ 

ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുമായി സഹവസിച്ച ആദ്യത്തെ ശാദുലക്കാരനാണ് ശൈഖുസ്വാലിഹ് അൽവലിയ്യുൽ മുകാശിഫ് അബൂമുഹമ്മദ് അബ്ദുല്ലാഹിബ്ന് സലാമത്തുൽ ഹബീബി (റ) അദ്ദേഹം തൂനുസ് പട്ടണത്തിൽ ചെന്ന് ശൈഖ് അബൂ ഹഫ്സ്വൽ ജാസൂസ് (റ) വിന്റെ മജ്ലിസിൽ പങ്കെടുക്കാറുണ്ടായിരുന്നു ഒരിക്കൽ അദ്ദേഹം ശൈഖ് ജാസൂസിന്റെ കരങ്ങൾ പിടിച്ചു കൊണ്ട് പറഞ്ഞു: 'സയ്യിദീ, ഞാൻ അങ്ങയെ ശൈഖായി തിരഞ്ഞെടുത്തിരിക്കുന്നു ' അപ്പോൾ ശൈഖ് ജാസൂസ് (റ) പറഞ്ഞു: 'ഇല്ല മോനേ നിന്റെ ശൈഖ് ഉന്നതനും സയ്യിദുമായ മൊറോക്കക്കാരനായിരിക്കും ശൈഖ് ശാദുലി (റ) ശാദുലിയിലെത്തുന്നത് വരെ നിരവധി മഹാന്മാരുമായി അദ്ദേഹം സഹവസിച്ചിട്ടുണ്ട്  

ശൈഖ് ശാദുലി (റ) ശാദുലിയിലെത്തിയപ്പോൾ അദ്ദേഹം ശൈഖ് ജാസൂസിന്റെ കൂടെ തന്നെയായിരുന്നു ശൈഖ് ശാദുലി (റ) മലയിലേക്ക് പോയപ്പോൾ അദ്ദേഹവും കൂടെ പോയി ദീർഘകാലം ശൈഖിന്റെ കൂടെ ഇബാദത്തിലും മുജാഹദയിലുമായി കഴിഞ്ഞു ശൈഖിന്റെ ധാരാളം കറാമത്തുകൾ ഇദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഒരിക്കൽ സുഅ്ഫ്റാൻ മലയിൽ വെച്ച് ശൈഖ് ശാദുലി (റ) സൂറത്തുൽ അൻആം ഓതുകയായിരുന്നു എഴുപതാമത്തെ ആയത്തെത്തിയപ്പോൾ ശൈഖ് ഒരു പ്രത്യേകാവസ്ഥയിൽ ആ ആയത്ത് ആവർത്തിച്ചോതാൻ തുടങ്ങി അതോടെ മലയും അദ്ദേഹത്തോടൊപ്പം ചലിച്ചു തുടങ്ങി ശൈഖ് ഭാഗത്തേക്ക് ചാഞ്ഞാൽ മലയും ആ ഭാഗത്തേക്ക് ചായും: അടങ്ങിയാൽ മലയും അടങ്ങും


മലക്കുകൾ സംശയം ചോദിക്കുന്നു

ഹത്വാബ് ഒരിക്കൽ ശൈഖ് അബ്ദുല്ലാഹിൽ ഹബീബി (റ) യോടു ചോദിച്ചു: 'അബുൽ ഹസൻ ശാദുലി (റ) യിൽ നിന്ന് താങ്കൾ കണ്ട ചില കറാമത്തുകൾ പറഞ്ഞു തരുമോ?' 

ശൈഖ് അബ്ദുല്ലാഹിൽ ഹബീബി (റ) പറഞ്ഞു: ഞാൻ ധാരാളം കറാമത്തുകൾ ശൈഖിൽ നിന്ന് ധർശിച്ചിട്ടുണ്ട് ചിലത് നിനക്ക് പറഞ്ഞു തരാം നാൽപ്പത് ദിവസം മലയിൽ ശൈഖിനോടു കൂടെ കഴിച്ചു കൂട്ടി ഞാൻ നോമ്പു തുറന്നത് പച്ചപ്പുല്ലും താഴ്ന്നതരം കാരക്കയുടെ ഇലയും കൊണ്ടായിരുന്നു അതിനാൽ എന്റെ വായ നിറയെ വൃണമായി എന്നോട് ശൈഖ് ശാദുലി (റ) ചോദിച്ചു: അബ്ദുല്ലാ, നിനക്ക് ഭക്ഷണത്തോട് ആഗ്രഹമുണ്ടോ? ഞാൻ പറഞ്ഞു: സയ്യിദീ, എന്റെ ചിന്ത നിങ്ങളിലാണ് ആ ചിന്ത ഭക്ഷണത്തോടുള്ള താൽപര്യം ഇല്ലാതാക്കിയിരിക്കുന്നു അപ്പോൾ ശൈഖ് പറഞ്ഞു: ഇൻശാ അല്ലാഹ്, നാളെ നാം ശാദുലയിലേക്ക് തിരിക്കും വഴിയിൽ വെച്ച് കറാമത്ത് കാണും 

അങ്ങനെ ഞങ്ങൾ സുഅഫ്റാൻ മല ഇറങ്ങി സഞ്ചരിക്കുമ്പോൾ ശൈഖ് എന്നോട് പറഞ്ഞു: അബ്ദുല്ലാ, ഞാൻ വഴി മാറി സഞ്ചരിച്ചാൽ നീ എന്റെ കൂടെ പോരരുത് തുടർന്നുള്ള സഞ്ചാരത്തിൽ ശൈഖിന് ഒരു പ്രത്യേക ഹാൽ ഉണ്ടായി വഴി മാറി അദ്ദേഹം കുറെ ദൂരത്തേക്ക് യാത്രയായി അപ്പോൾ ചെറിയ കോഴികളുടെ വലിപ്പത്തിലുള്ള നാലു പക്ഷികളെ ഞാൻ കണ്ടു അവ ആകാശത്തു നിന്നിറങ്ങി ശൈഖിന്റെ തലക്കു മുകളിൽ സ്വഫ്ഫായി അണിനിരക്കുന്നു പിന്നെ ഓരോ പക്ഷിയും ശൈഖിനോട് സംസാരിക്കുന്നു ആ പക്ഷികളോട് കൂടെ തന്നെ വേറെയും കുറെ ചെറിയ പക്ഷികളെ കണ്ടു അവ ഭൂമി മുതൽ ആകാശം വരെ ശൈഖിനെ പൊതിഞ്ഞു പിന്നെ ശൈഖിനെ വലയം വെച്ച് പറന്ന ശേഷം അവ അപ്രത്യക്ഷരായി പിന്നീട് ശൈഖ് എന്റെ അടുത്തേക്ക് വന്നു ചോദിച്ചു: അബ്ദുല്ലാ, നീ വല്ലതും കണ്ടോ? ഞാൻ കണ്ടതെല്ലാം പറഞ്ഞു അപ്പോൾ ശൈഖ് പറഞ്ഞു : ആ നാലു പക്ഷികൾ നാലാം ആകാശത്തിലെ മലക്കുകളാണ് അവർ സംശയം ചോദിക്കാൻ വന്നതാണ് ഞാനവർക്ക് മറുപടിയും നൽകി ആ ചെറിയ പക്ഷികൾ ഔലിയാക്കളുടെ അർവാഹുകളാണ് അവർ ബറകത്തിനു വേണ്ടി വന്നതായിരുന്നു ഞങ്ങൾ പിന്നെയും ദീർഘകാലം സുഅഫ്റാൻ മലയിൽ താമസിച്ചു ശൈഖ് താമസിച്ച ഒരു സ്ഥലമുണ്ടവിടെ അവിടെ നിന്ന് ചില സമയങ്ങളിൽ ബാങ്ക് കേൾക്കാം ചെന്നു നോക്കിയാൽ ആരെയും കാണാറില്ല (മഫാഖിറുൽ അലിയ്യ: :24)


തൂനുസിലെ മുരീദുമാർ

ശൈഖ് അബുൽഹസൻ ശാദുലി (റ) ആത്മീയ ലോകത്തെ ഉന്നതനായതു കൊണ്ടു തന്നെ മഹാനുമായി നിരവധിയാളുകൾ ആത്മീബന്ധം സ്ഥാപിച്ച് കൂടെ കഴിഞ്ഞിട്ടുണ്ട് അവരെല്ലാം വലിയ മഹാൻമാരാണ് ശൈഖിന്റെ ജീവിതകാലത്തു തന്നെ പല രാജ്യത്തും മഹാന് ആത്മീയ ശിഷ്യന്മാരുണ്ടായിരുന്നു ഇത്തരം ശിഷ്യന്മാർക്കാണ് മുരീദുകൾ എന്ന് പറയുക എന്നാൽ ശൈഖിന്റെ കൂടെ താമസിച്ചത് കൊണ്ട് മാത്രം യഥാര്‍ത്ഥ മുരീദാകില്ല അതിന് ധാരാളം യോഗ്യതകളുണ്ട് ശൈഖിന്റെ പ്രധാന മുരീദുമാരെ പരാമർശിക്കുമ്പോൾ ആ യോഗ്യതയും വിവരിക്കാം 

ഇമാം ഇബ്നു അബ്ബാദ് (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) പറയുന്നു: എനിക്ക് ജനിങ്ങളിലേക്കിറങ്ങാൻ നിർദേശം ലഭിച്ചു ഞാൻ അല്ലാഹുവിനോടു പറഞ്ഞു: 'ഞാൻ ജനങ്ങളിൽ ദുർബലനാണ് അവരോട് എതിരിടാൻ അശക്തനാണ് ' അപ്പോൾ എന്നോടു പറയപ്പെട്ടു: 'ജനങ്ങളിലേക്കിറങ്ങുക, നിനക്ക് ഞാൻ രക്ഷ നൽകും ആക്ഷേപം ഉയർത്തും ' ഞാൻ ചോദിച്ചു: 'അവരിലേക്കിറങ്ങിയാൽ അവരുടെ ദിർഹമിൽ നിന്ന് ഞാൻ ഭക്ഷിക്കേണ്ടി വരില്ലേ?' എനിക്ക് നിർദേശം വന്നു: 'നീ ചെലവഴിക്കുക ഞാൻ നിനക്ക് തരും; നീ ഉദ്ദേശിച്ചാൽ കീശയിലോ മറഞ്ഞ വഴിയിലോ ആയിട്ട് ' 

അങ്ങനെ ശൈഖ് ശാദുലി (റ) തൂനുസിലേക്കിറങ്ങി ആത്മീയ പ്രവർത്തനം തുടങ്ങി നിരവധി മഹാമനീഷികൾ ശൈഖിനോട് കൂടെ സഹവസിച്ചു അവരിൽ ചിലർ: ശൈഖ് അബുൽ ഹസൻ അലിയ്യുബ്നു മഖ്ലൂഖ് സ്വഖ്ലീ (റ), ശൈഖ് അബൂ അബ്ദുല്ലാഹി സ്വാബൂനി (റ), ശൈഖ് അബൂ മുഹമ്മദ് അബ്ദുൽ അസീസ് സൈത്തുനി (റ), സേവകൻ (ഖാദിം) ശൈഖ് അബുൽ അസാഇം മാളീ (റ), ശൈഖ് അബുഅബ്ദുല്ലാഹിൽ യജാഈ (റ), ശൈഖ് അബു അബ്ദുല്ലാഹിൽ ഖാരിജി (റ) ഇവരൊക്കെ കറാമത്തുകളും ബറക്കത്തുകളുമുള്ളവരായിരുന്നു ധാരാളം ആളുകളുമായി സഹവസിച്ചുകൊണ്ട് കുറച്ച് കാലം ശൈഖ് തൂനുസിൽ കഴിച്ചു കൂട്ടി (മഫാഖിറുൽ അലിയ്യ: 25)


ഖാസി അബുൽ ഖാസിമ്ബ്നു ബറാഅ്

ആത്മീയ ലോകം കടുത്ത പരീക്ഷണങ്ങൾ നിറഞ്ഞതാണ് ഈ പരീക്ഷണങ്ങളെയൊന്നും നേരിടാൻ കഴിയാത്തവന് ആത്മീയ ലോകത്ത് നിന്ന് ഒന്നും നേടുവാൻ സാധ്യമല്ല ശത്രുത മനുഷ്യ സഹജമാണ് സുഹൃത്തുക്കളും അസൂയാലുക്കളും ശത്രുക്കളും മനുഷ്യർക്കൊക്കെ ഉണ്ടാകും ഇതൊക്കെയില്ലാതെ ഈ ലോകമില്ല അല്ലാഹു ഈ ലോകത്തെ സംവിധാനിച്ചതിങ്ങനെയാണ് ഇമാം നവവി (റ) എഴുതുന്നു: ഇമാം മുസനി (റ) പറഞ്ഞു: ഇമാം ശാഫിഈ (റ) പറയുന്നത് ഞാൻ കേട്ടു: ഏതൊരാൾക്കും അവനെ ഇഷ്ടപ്പെടുന്നവരും അവനോടു കോപിക്കുന്നവരും ഉണ്ടാവും അതിനാൽ മനുഷ്യൻ അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നവരോടൊപ്പം നിൽക്കട്ടെ (ബുസ്താനുൽ ആരിഫീൻ: 42)

കർമ്മ ശാസ്ത്ര വിശാരദനും ഹദീസ് പണ്ഡിതനും സ്വൂഫിയും വലിയും ഖുത്വുബുമായ ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) പറഞ്ഞു: അല്ലാഹുവിന്റെ അമ്പിയാക്കളിലും ഔലിയാക്കളിലും പ്രയാസങ്ങൾ അടിച്ചേൽപ്പിക്കൽ അല്ലാഹുവിന്റെ പതിവാണ് അവൻ നാടുകളിൽ നിന്നു പുറത്താക്കപ്പെടും നിർമ്മിത വാദങ്ങളും കളവുകളും അവർക്കെതിരിൽ ഊന്നയിക്കപ്പെടും അവയിലെല്ലാം ക്ഷമിച്ചാൽ അവർക്കല്ലാഹു വിജയം നൽകും (മിനനുൽ കുബ്റ: 671) 

ഇത്തരം പരീക്ഷണം ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ ജീവിതത്തിലുമുണ്ടായിട്ടുണ്ട് നിരവധി വലിയ പണ്ഡിത മഹത്തുക്കൾ ശൈഖിനെ ബഹുമാനിച്ചാദരിച്ചപ്പോൾ തൂനുസിലെ ഖാസിമാരുടെ നേതാവ് അബുൽ ഖാസിദ്ബ്നുൽ ബറാഅ് കടുത്ത അസൂയ കാരണം ശൈഖിനെതിരിൽ ആക്ഷേപമുന്നയിച്ചും കള്ളപ്രചരണങ്ങൾ അഴിച്ച് വിട്ടും ജയിലിലടക്കുവാൻ ശ്രമിച്ചു അദ്ദേഹത്തിന്റെ കൂടെയുമുണ്ടായിരുന്നു ചില പണ്ഡിതർ 

ഇമാം ഇബ്നു ഇബ്ബാദ് (റ) എഴുതുന്നു: ആ സമയം തൂനുസിലെ ഖാസിയായ അബുൽ ഖാസിമ്ബ്നുൽ ബറാഅ് ശൈഖ് ശാദുലി (റ) യെക്കുറിച്ച് കേട്ടു അയാൾക്ക് ശൈഖിനോടും കൂടെയുള്ള മഹത്തുക്കളോടും കടുത്ത അസൂയ തോന്നി അയാൾ സുൽത്താൻ അബുസകരിയ്യയോടു പറഞ്ഞു: 'ശാദുലക്കാരനായ ഒരാൾ ഇവിടെ വന്ന് താൻ നബി (സ) യുടെ കുടുംബമാണെന്ന് വാദിക്കുന്നുണ്ട് അദ്ദേഹം നിങ്ങൾക്കെതിരിൽ നാട്ടിൽ കുഴപ്പങ്ങളുണ്ടാക്കുന്നുമുണ്ട്' ഭരണാധികാരി അബുസകരിയ്യ ഇബ്നുൽ ബറാഇനെയും അദ്ദേഹത്തെ അനുകൂലിക്കുന്ന പണ്ഡിതരെയും ഒരു സദസ്സിൽ ഒരുമിച്ചുകൂടി ഒരു മറക്കുള്ളിലിരുന്നു കാര്യങ്ങൾ വീക്ഷിച്ചു പ്രസ്തുത സദസ്സിലേക്ക് ശൈഖ് ശാദുലി (റ) വിനെ വിളിച്ചുവരുത്തി ശൈഖിന്റെ പിതാക്കന്മാരുടെ പരമ്പരയെ സംബന്ധിച്ച് പല പ്രാവശ്യം അവർ ചോദ്യങ്ങൾ ചോദിച്ചു എല്ലാറ്റിനും വ്യക്തമായ മറുപടി ശൈഖ് നൽകി എല്ലാതരം വിജ്ഞാനത്തെ സംബന്ധിച്ചും ശൈഖിനോടവർ സംസാരിച്ചു തന്റെ വിജ്ഞാന സമുദ്രം അവരുടെ മുമ്പിൽ കാണിച്ചപ്പോൾ അവരെല്ലാം നിശ്ശബ്ദരായി ശൈഖിന്റെ അറിവിന്റെ മുന്നിൽ അവർ മുട്ടുമടക്കി സംഭവം ദർശിച്ച സുൽത്താൻ ഇബ്നുൽ ബറാഇനോട് പറഞ്ഞു: 'ഇദ്ദേഹം ഔലിയാക്കളിൽ ഉന്നതനാണ് നിനക്കദ്ദേഹത്തെ നേരിടാനുള്ള ശക്തിയില്ല ' 

എന്നാൽ സുൽത്താന്റെ നിലപാടും ശൈഖിന്റെ കാര്യത്തിൽ തൃപ്തികരമല്ലായിരുന്നു വേലക്കാരികളുടെ കൂട്ടത്തിൽ സുൽത്താന് വളരെ താൽപര്യമുള്ള ഒരുവളുണ്ടായിരുന്നു പ്രസ്തുത ദിവസം അവൾ മരിച്ചു അത് സുൽത്താന് നേരിട്ട ഒരു മുസ്വീബത്തായിരുന്നു അവളെ അവൾ താമസിച്ച വീട്ടിൽ വെച്ചു കുളിപ്പിച്ചു കഫൻ ചെയ്തു അവളെ മറമാടുന്നതിൽ അവർ വ്യാപൃതരായി ഇതിനിടെ ഖുബ്ബയിലുള്ള തീക്കനൽ അണയ്ക്കാൻ അവരോട് മറന്നു പോയി തീക്കനൽ നിന്ന് തീ പടർന്ന് അവിടെയുള്ള വിരിപ്പുകളും വസ്ത്രങ്ങളും കണക്കാക്കാൻ പറ്റാത്തത്ര സമ്പത്തുകളും കത്തിച്ചാമ്പലായി വലിയ്യ് കാരണമാണ് തനിക്കിത്രയും വലിയ മുസ്വീബത്തെത്തിയതെന്ന് സുൽത്താന് മനസ്സിലായി ഈ വിവരമെല്ലാം തൂനുസ് പട്ടണത്തിന് പുറത്തായിരുന്ന സുൽത്താന്റെ സഹോദരൻ അബൂഅബ്ദുല്ലാഹിൽ ജയ്യാനി അറിഞ്ഞു അദ്ദേഹം ഉടൻ തന്നെ അവിടെയെത്തി 

ശൈഖ് ശാദുലി (റ) യെ ഇടക്കിടെ സന്ദർശിക്കുന്ന, വൈഖിൽ വിശ്വാസവുമുള്ള ആളായിരുന്നു ജയ്യാനി അദ്ദേഹം സഹോദരനായ സുൽത്താനോട് പറഞ്ഞു: 'നിനക്കീ വിഷമമെത്താൻ കാരണം ഇബ്നുൽ ബറാഇന്റെ നിലപാടാണ് 'നമുക്കതു പരിഹരിക്കാം എന്നോടു കൂടെ ശൈഖിന്റെയടുത്തേക്ക് വരൂ ' അങ്ങനെ രണ്ടുപേരും ശൈഖ് ശാദുലി (റ) യുടെ സന്നിധിയിലെത്തി ജയ്യാനി (റ) സയ്യിദീ, എന്റെ സഹോദരന് അങ്ങയുടെ സ്ഥാനമാനങ്ങൾ അറിയില്ലായിരുന്നു എന്നുപറഞ്ഞ് ശൈഖിന്റെ ഇരുകൈകളും കാലുകളും ചുംബിച്ചു ശൈഖിനോട് മാപ്പപേക്ഷിച്ചു (മഫാഖിർ: 26) 

മഹത്തുക്കളുടെ കൈകാലുകൾ ചുംബിക്കുന്നതിന്റെ വിധിയെന്തെന്ന് പരിശോധിക്കാം: ഇമാം നവവി (റ) യുടെ ഫതാവയിൽ ഒരു ചോദ്യം: മറ്റുള്ളവരുടെ കൈ ചുംബിക്കുന്നതിന്റെ വിധി എന്താണ്? ഉത്തരം: സജ്ജനങ്ങളുടെയും പണ്ഡിതശ്രേഷ്ഠരുടെയും കൈകൾ ചുംബിക്കുന്നത് സുന്നത്താണ് അല്ലാത്തവരുടെ കൈകൾ ചുംബിക്കൽ കറാഹത്തുമാണ് സുമുഖനായ ആൺകുട്ടിയുടെ കൈ ഒരു നിലക്കും ചുംബിക്കരുത്: (ഫതാവന്നവവി: 45) 

ഖാസി ഇബ്നുൽ ബറാഇന്റെ ചെയ്തിയെക്കുറിച്ച് ഇമാം ഇബ്നു ഇബ്ബാദ് (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ ഖാദിം ശൈഖ് മാളി (റ) പറയുന്നു: ഒരിക്കൽ ഞങ്ങൾ ശൈഖിന്റെ കൂടെ നടന്നു പോവുകയായിരുന്നു വഴിമധ്യേ ഇബ്നുൽ ബറാഇനെ കണ്ടു ശൈഖ് ശാദുലി (റ) അയാളോട് സലാം പറഞ്ഞു അയാൾ സലാം മടക്കാതെ തിരിഞ്ഞു കളഞ്ഞു തുടർന്ന് ഫഖീഹായ അബൂഅബ്ദുല്ലാഹിൽ അബുൽഹസൻ ശൈഖിനെ കണ്ടപ്പോൾ കോവർ കഴുതപ്പുറത്ത് നിന്നിറങ്ങി നടന്നു വന്നു ശൈഖിന്റെ ഇരു കൈകളും ചുംബിച്ചു ദുആ ചെയ്യാൻ വേണ്ടി ആവശ്യപ്പെട്ടു ശൈഖ് ശാദുലി (റ) ആ ഫഖീഹിന് വേണ്ടി ദുആ ചെയ്തു വീട്ടിലെത്തിയപ്പോൾ ശൈഖ് ശാദുലി (റ) പറഞ്ഞു ഇപ്പോൾ ആ രണ്ടു പേരെ കുറിച്ചും എനിക്ക് നിർദേശം വന്നിരിക്കുന്നു: 'ഓ അലി, ഒരടിമ പരാജിതനായി അയാൾ സത്യം മനസ്സിലാക്കി അതിനെതിരിൽ തിരിഞ്ഞു ഒരടിമ വിജയിയായി: അദ്ദേഹം സത്യം അറിഞ്ഞ് അതനുസരിച്ച് പ്രവർത്തിച്ചു 

ശൈഖ് മാളി (റ) പറയുന്നു: ശൈഖ് ശാദുലി (റ) ഇബ്നുൽ ബറാഇനെതിരിൽ ദുആ ചെയ്യുന്നതോ അയാളെ പറ്റി എന്തെങ്കിലും പറയുന്നതോ ഞങ്ങളാരും കേട്ടിട്ടില്ല എന്നാൽ അറഫയിൽ വെച്ച് ശൈഖ് ശാദുലി (റ) പറഞ്ഞു: ഏയ് ഫുഖറാക്കളേ, എന്റെ ദുആക്ക് നിങ്ങൾ ആമീൻ പറയൂ ഇബ്നുൽ ബറാഇനെതിരെ ദുആ ചെയ്യാൻ എന്നോട് ഇപ്പോൾ കൽപ്പിക്കപ്പെട്ടിരിക്കുന്നു ശൈഖ് തന്റെ കൈയും പരത്തിപ്പിടിച്ച് ദുആ ചെയ്തു: 'അല്ലാഹുവേ, അയാൾക്ക് ദീർഘായുസ്സ് നൽകേണമേ, അയാളുടെ അറിവ് കൊണ്ട് അയാൾക്ക് നീ ഉപകാരം ചെയ്യരുതേ അയാളുടെ സമ്പത്തിലും സന്താനങ്ങളിലും അയാൾക്ക് നീ നാശം നൽകണേ, അയാളുടെ അവസാന കാലം ആക്രമികളുടെ സേവകനാക്കി ചീത്തമരണം നൽകണമേ ' പിന്നീട് ഇബ്നുൽ ബറാഇന്റെ ജീവിതം ശൈഖിന്റെ ദുആ പോലെത്തന്നെയായിരുന്നു അയാൾ എഴുതിവെച്ച അറിവ് പോലും ജനങ്ങൾക്കുപകരിക്കാതെ പാഴായിപ്പോയി  

ഇബ്നുൽ ബറാഇന്റെ മകൻ വീടിന്റെ മുകളിലായിരുന്നു താമസിച്ചിരുന്നത് അവൻ ഗാനാലാപനത്തിലും മദ്യത്തിലും തെറ്റുകുറ്റങ്ങളിലുമായി ജീവിച്ചു അവസാനം ഇബ്നുൽ ബറാഅ് റോമക്കാരുടെ കാര്യസ്ഥനായിരുന്നു അല്ലാഹു നമ്മുടെയൊക്കെ അവസാനം നന്നാക്കിത്തരട്ടെ ഔലിയാക്കളെ വെറുക്കുകയും എതിർക്കുകയും ചെയ്തതു മൂലമുണ്ടാകുന്ന  പരീക്ഷണങ്ങളിൽ നിന്നു നമ്മെ കാക്കട്ടെ (മഫാഖിർ: 27) 


ശൈഖ് ശാദുലി (റ) സ്നേഹിക്കൽ

ശൈഖ് അബുൽ ഹസൻ ശാദുലി (റ) യെ പ്രിയം വെച്ചാദരിച്ച കർമ്മശാസ്ത്ര പണിതനായ അൽ ഫഖീഹ് അബൂഅബ്ദുല്ലാഹിബ്നു അബുൽഹസൻ വിജയികളുടെ കൂട്ടത്തിൽപ്പെട്ടതും ഇബ്നുൽ ബറാഅ് പരാജിതരുടെ കൂട്ടത്തിൽപ്പെട്ടതും നാം വായിച്ചു മഹാന്മാരെ സ്നേഹിക്കുന്നതിലും വെറുക്കുന്നതിലുമാണ് വിജയവും പരാജയവും 'നിങ്ങൾ പ്രിയം വെക്കുന്നവരോടൊപ്പമായിരിക്കും അന്ത്യനാളിൽ ' എന്നാണ് നബി (സ) പറഞ്ഞത് സ്നേഹവും വെറുപ്പും അല്ലാഹുവിന്റെ മാർഗത്തിലായിരിക്കണം 

ഇമാം അഹ്മദ്ബ്ന് അത്വാഉല്ലാഹിസ്സിക്കന്ദരി (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) പറഞ്ഞു: അല്ലാഹുവാണെ, അല്ലാഹു ഒരാളെ വലിയ്യായി നിയോഗിക്കുന്നതിനു മുമ്പേ തന്നോടുള്ള ഇഷ്ടം അല്ലാഹു എന്റെ ഖൽബിൽ ഇടുന്നതാണ് എന്നിട്ടേ അവന് വിലായത്ത് നൽകുകയുള്ളൂ തന്നോടുള്ള വെറുപ്പ് ഖൽബിൽ ഉണ്ടായിട്ടേ അല്ലാഹു ഒരാളെ നിസ്സാരപ്പെടുത്തുകയുള്ളൂ (ലത്വാഇഫുൽ മിനൻ: 52) 

ശൈഖ് അബുൽ ഹസൻ ശാദുലി (റ) ക്ക് അല്ലാഹു നൽകിയ സ്ഥാനവും മഹത്വവും മനസ്സിലാക്കാൻ ഈ ഒരൊറ്റ വാചകം തന്നെ മതി അല്ലാഹു നമ്മെയെല്ലാവരെയും ഔലിയാക്കളെ പ്രിയം വെക്കുന്നവരിൽപ്പെടുത്തട്ടെ ആമീൻ 

ശൈഖ് ശാദുലി (റ) ക്ക് ഒരാളോട് പ്രിയം ഉണ്ടാവണമെങ്കിൽ അദ്ദേഹത്തിന്റെ ജീവിതനടപടി എത്രത്തോളം നന്നാവേണ്ടതുണ്ടെന്നും നാ ചിന്തിക്കുന്നത് നല്ലതാണ് അതിനാൽ ആത്മീയ ലോകത്തേക്കുയർച്ച ലഭിക്കാൻ എളുപ്പമുള്ള ഒരു അമലാണ് ശൈഖ് ശാദുലി (റ) യെ പ്രിയംവെക്കൽ ശൈഖുമായി ആത്മീയ ബന്ധമുണ്ടാവാൻ ശൈഖിലേക്ക് സനദ് ചെന്നെത്തുന്ന മഹാന്മാരിൽ നിന്ന് ശാദുലീത്വരീഖത്തോ അല്ലെങ്കിൽ ഹിസ്ബുൽ ബഹ്ർ പോലുള്ള ഏതെങ്കിലും വിർദുകളോ പതിവാക്കാൻ ഇജാസത്ത് വാങ്ങുന്നത് വളരെ നല്ലതാണ് ത്വരീഖത്ത് എന്നതു കൊണ്ട് ഇവിടെ ഉദ്ദേശിച്ചത് ത്വരീഖത്തിലെ വിർദുകൾ ചൊല്ലാനുള്ള ഇജാസത്താണ് അതിന് തബർറുക്കിന്റെ ത്വരീഖത്ത് എന്ന് പറയും അല്ലാതെ മുർശിദും മുറബ്ബിയുമായ ശൈഖിൽ നിന്ന് ത്വരീഖത്ത് ലഭിക്കാൻ കടമ്പകളേറെയുണ്ട് അവരുടെ മുരീദാവണമെങ്കിൽ തന്നെ നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ വളരെ പ്രയാസം അനുഭവിക്കേണ്ടിയിരുന്നു ആ നിലക്ക് ഈ കാലത്ത് മുറബ്ബിയായ ശൈഖിന്റെ മുരീദിനെ കണ്ടാത്താൻ തന്നെ പ്രയാസമാണ് ഇമാം ശഅ്റാനി (റ) എഴുതുന്നു: നമ്മുടെ ഈ കാലത്ത് ഒരു മുരീദിന്റെ സ്ഥാനത്തേക്ക് നമ്മളിൽ നിന്ന് ഒരാൾ എത്താനുള്ള സാധ്യത അകലെയാണ് ' (അൽ അൻവാറുൽ ഖുദ്സിയ്യ: 10) 

മുറബിയ്യായ ശൈഖ് ഇല്ലെന്നോ മുരീദ് ഇല്ലെന്നോ ഇതിന്നർത്ഥമില്ല കാരണം ലോകാവസാനംവരെ ശൈഖും മുരീദും ഉണ്ടാവും അല്ലാഹുവിൽ നിന്ന് പ്രത്യേകം സഹായം ലഭിച്ച മഹാന്മാരുടെ നോട്ടത്താൽ എപ്പോഴുമനുഗ്രഹീതതരാണവർ ഖുത്വുബുൽ അഖ്ത്വാബ് സയ്യിദ് ശൈഖ് 

മുഹ്‌യുദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (റ) എഴുതുന്നു: ശൈഖും മുരീദും ലോകാവസാനംവരെ ഉണ്ടാവും (അൽഗുൻയത്തു ലി ത്വാലിബി ത്വരീഖിൽ ഹഖ്: 12/165) 

ഇമാം സയ്യിദ് മുർതളാ സബീദി (റ) എഴുതുന്നു: അല്ലാഹു ഒരാൾക്ക് നാശം ഉദ്ദേശിച്ചാൽ അയാളെ ശാദുലിയുടെ വിമർശകനാക്കുന്നതാണ് (തൻബീഹുൽ ആരിഫിൽ ബസ്വീർ: 115) ശാദുലിയുടെ എന്നതിൽ ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ മുരീദന്മാർ, അവരുടെ സിൽസില പിൻതുടർന്ന് പോരുന്നവർ തുടങ്ങിയവരെല്ലാം ഉൾപ്പെടുന്നതാണ് ഹിസ്ബുൽ ബഹ്റും ശാദുലിറാത്വീബും ഇതിൽപ്പെടും അതുകൊണ്ട് തന്നെ ഇതൊന്നും മനസ്സിലാക്കാതെ വിമർശിക്കുന്നത് ശ്രദ്ധിക്കുക കാരണം ഇത്തരം എടുത്തു ചാട്ടത്തിന്റെ പര്യവസാനം നാശമാണ് നാശമെന്നാൽ ചീത്തയായ മരണം അല്ലാഹു കാക്കട്ടേ, ആമീൻ 


ഇബ്നു തൈമിയ്യയുടെ വിമർശം

ബിദഈ പ്രസ്ഥാനക്കാർക്ക് മുഖ്യാവലംബമായ ഒരു വ്യക്തിയാണ് അഹ്മദ്ബ്ന് തൈമിയ്യ ഡമസ്ക്കസ്കാരനായ ഇദ്ദേഹം ധാരാളം വിഷയങ്ങളിൽ അഗ്രഗണ്യനായിരുന്നു നിരവധി ഗ്രന്ഥങ്ങൾ രചിച്ച ഇദ്ദേഹം ചെറുപ്രായത്തിൽ തന്നെ ഫത് വാ കൊടുക്കുമായിരുന്നു ആ കാലത്തെ വലിയ പണ്ഡിതന്മാരിൽ എണ്ണപ്പെട്ട വ്യക്തിയാണിദ്ദേഹം ഹമ്പലി മദ്ഹബായിരുന്നു ഇദ്ദേഹം പിന്തുടർന്നത് എന്നാൽ തന്റെ വിപുലമായ അറിവനുസരിച്ച് പ്രവർത്തിക്കാനും എഴുതാനുമുള്ള ഭാഗ്യം അദ്ദേഹത്തിനില്ലാതെപ്പോയി സ്വഹാബത്തിനെയും സ്വൂഫിയാക്കളെയും അദ്ദേഹം വിമർശിച്ചു സ്വൂഫിയാക്കളെ വിമർശിച്ച കൂട്ടത്തിൽ ശൈഖ് അബുൽഹസൻ ശാദുലി (റ) യേയും വിമർശിച്ചു ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) യെ ഇബ്നുതൈമിയ്യ വിമർശിച്ചു അതിനു തക്ക മറുപടി കൊടുക്കുകയും ചെയ്തു (ത്വബഖാത്തുൽ കുബ്റ: 2/4) 

ഇബ്നു തൈമിയ്യയുടെ അന്ധമായ എതിർപ്പുകളിൽ വഞ്ചിതരാവാതിരിക്കാൻ വേണ്ടി ഇമാം ഇബ്നു ഹജർ ഹൈത്തമി (റ) എഴുതി: ഇബ്നുതൈമിയ്യ പിൽക്കാല സ്വൂഫിയാക്കളെ മാത്രമല്ല, ഉമർ (റ), അലി (റ) പോലോത്തവരെയും വിമർശിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഒരു വിലയും കൽപ്പിക്കപ്പെടുന്നതല്ല അദ്ദേഹം പുത്തനാശയക്കാരനും പിഴച്ചവനും പിഴപ്പിക്കുന്നവനും വിവരമില്ലാത്തവനുമാണ് (ഫതാവൽ ഹദീസിയ്യ: 115)

ഇമാം ഇബ്നുഹജർ ഹൈത്തമി (റ) ഇബ്നു തൈമിയ്യയെ  സംബന്ധിച്ച് ഇപ്രകാരം രേഖപ്പെടുത്തിയതിനെ സംബന്ധിച്ച് അല്ലാമാ യുസുഫുന്നബ്ഹാനി (റ) തന്റെ 'ശവാഹിദുൽ ഹഖി'ൽ പറഞ്ഞത്, അത് ഇബ്നുഹജർ (റ) ന്റെ കറാമത്താണെന്നാണ് പിൽക്കാലത്ത് വരുന്ന ചിലർ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളോ പിൻതുടരുമെന്ന് മഹാൻ മനസ്സിലാക്കിയതുകൊണ്ടാണല്ലോ മുൻകൂട്ടിയുള്ള ഈ വിമർശനം ഇബ്നു തൈമിയ്യയെ ശക്തിയായി വിമർശിച്ച മറ്റൊരു പണ്ഡിതനായ ശാദുലീ ത്വരീഖത്തിലെ ഇമാം താജുദ്ദീന്ബ്ന് അത്വാഉല്ലാഹിസ്സിക്കന്ദരി (റ) യെന്ന് ഹാഫിള് ദഹബി സിയറിൽ രേഖപ്പെടുത്തിയിട്ടുണ്ട് 

എന്നാൽ ഇബ്നു തൈമിയ്യക്ക് തന്റെ അവസാനകാലത്ത് ശാദുലിയെ വിമർശിച്ചത് അബദ്ധമായെന്ന് ബോധ്യപ്പെട്ടു രക്ഷവേണമെങ്കിൽ അവരുടെ ദുആ വേണമെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു ശൈഖ് അബ്ദുൽ ഹാഫീള് ശാദുലി (റ) എഴുതുന്നു: ശൈഖ് അബ്ദുൽ ഹക്കീം മനാകിസ് (റ) പറയുന്നു: മരണാസന്നനായ ഇബ്നുതൈമിയ്യ ഒരാളെ വിളിച്ച് പറഞ്ഞു: നീ ശാദുലിയ്യാ ത്വരീഖത്തുകാരെ സമീപിച്ച്  എന്റെ സലാം പറയണം അവരുടെ ശൈഖ് എന്റെയും ശഹാദത്തിന്റെയും ഇടയിൽ മറയിട്ടിരിക്കുന്നു (തുഹ്ഫത്തുൽ ഇഖ് വാൻ: 37) 

ഇമാം ഇബ്നുഇബ്ബാദ് (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) കിഴക്കുഭാഗത്തേക്ക് യാത്രതിരിക്കാൻ ഉദ്ദേശിച്ച വാർത്തയറിഞ്ഞ സുൽത്താൻ പരിഭ്രമത്തിലായി നമ്മുടെ നാട്ടിലെത്തിയ വലിയ്യിനെ സംബന്ധിച്ച് എന്താണ് കേൾക്കുന്നത് എന്ന് പറഞ്ഞുകൊണ്ടദ്ദേഹം ശൈഖിനരികിലേക്കോടി അദ്ദേഹത്തോട് തിരിച്ചു വരാൻ അഭ്യർത്ഥിച്ചു ശൈഖ് ശാദുലി (റ) പറഞ്ഞു: ഹജ്ജ് ഉദ്ദേശിച്ചാണ് എന്റെ യാത്ര ഇൻശാഅല്ലാഹ്, അല്ലാഹു എന്റെ ആവശ്യം നിറവേറ്റിയാൽ ഞാൻ മടങ്ങി വരാം (മഫാഖിറുൽ അലിയ്യ: 27) 


അലക്സാൻഡ്രിയയിലേക്ക്

ഈജിപ്തിലെ ഒരു പ്രദേശമാണ് അല്ക്സാൻഡ്രിയ അവിടേക്ക് ശൈഖ് ശാദുലി (റ) യാത്ര പുറപ്പെട്ടു ഇമാം ഇബ്നു ഇബ്ബാദ് (റ) എഴുതുന്നു: ശൈഖ് അബുൽ അസാഇം മാളി (റ) പറഞ്ഞു: ഞങ്ങൾ അലക്സാൻഡ്രിയയിലെത്തിയപ്പോൾ ഇബ്നുൽ ബറാഅ് ഞങ്ങൾക്കെതിരിൽ ഭരണാധികാരിക്ക് എഴുത്ത് കൊടുത്തയച്ചതായറിഞ്ഞു നിങ്ങളുടെ നാട്ടിലെത്തിയ ഈ വ്യക്തി ഞങ്ങളുടെ നാട്ടിൽ കുഴപ്പങ്ങളുണ്ടാക്കിയ ആളാണെന്നും അദ്ദേഹം നിങ്ങളുടെ നാട്ടിലും കുഴപ്പങ്ങളുണ്ടാക്കുമെന്നുമായിരുന്നു എഴുതിയത് എന്നാൽ സുൽത്താൻ ഞങ്ങൾക്കെതിരിൽ നടപടിയെന്നും എടുത്തില്ല അല്ക്സാൻഡ്രിയയിൽ നിന്നുകൊള്ളാൻ കൽപ്പിച്ചു അങ്ങനെ ഞങ്ങൾ ദിവസങ്ങളോളം അവിടെതന്നെ താമസിച്ചു 

അൽഖബാഇൽ എന്നറിയപ്പെടുന്ന ശൈഖുമാരെ രാജാവ് സംശയദൃഷ്ട്യാ വീക്ഷിച്ചിരുന്നു ശൈഖ് ശാദുലി (റ) അവിടെ എത്തിയ വിവരമറിഞ്ഞപ്പോൾ അവർ ശൈഖിനെ ചെന്നു കണ്ടു വിവരങ്ങൾ ധരിപ്പിച്ചു ശൈഖ് ശാദുലി (റ) പറഞ്ഞു: 'ഇൻശാഅല്ലാഹ്, നമ്മൾ കയ്റോവിലേക്ക് പോകുന്നുണ്ട് സുൽത്താനോട് നിങ്ങളുടെ കാര്യമൊന്ന് സംസാരിച്ച് നോട്ടക്കട്ടെ ' അങ്ങനെ ഞങ്ങൾ യാത്ര തിരിച്ചു ബാബുസ്സിദ്റത്തിൽ നിന്നായിരുന്നു ഞങ്ങൾ പുറപ്പെട്ടത് അവിടെ ഭരാണധികാരിയും പോലീസുകാരുമുണ്ടായിരുന്നു അതിലൂടെ കടന്നു പോകുന്നവരെയൊക്കെ നല്ല പോലെ പരിശോധിച്ചിട്ടേ കടത്തി വിട്ടിരുന്നുള്ളൂ എന്നാൽ ഞങ്ങളെ അവരാരും കാണുകയോ ഞങ്ങളെ സംബന്ധിച്ച് അന്വേഷിക്കുകയോ ഉണ്ടായില്ല കൊയ്റോവിൽ എത്തിയപ്പോൾ താത്കാലിക വാസസ്ഥലത്തേക്ക് പോയി സുൽത്താനെ കാണാൻ അനുമതി തേടി സമ്മതം കിട്ടിയപ്പോൾ ഞങ്ങൾ സുൽത്താനെ ചെന്നു കണ്ടു അപ്പോൾ സുൽത്താനും ഖാസിമാരും പ്രഭുക്കളും വന്ന് ശൈഖ് ശാദുലി (റ) യോട് കൂടെ ഇരുന്നു ഞങ്ങൾ ശൈഖിനെ നോക്കിയിരുന്നു 

രാജാവ് ചോദിച്ചു: ശൈഖവർകളേ, താങ്കൾക്കെന്താണ് പറയാനുള്ളത്? ശൈഖ് പറഞ്ഞു: ഖബാഇലിന്റെ കാര്യത്തിൽ ശിപാർശ ചെയ്യാനായിട്ടാണ് ഞാൻ വന്നത് ' രാജാവ് ശൈഖിനോട് പറഞ്ഞു: 'അവരുടെ കാര്യത്തിൽ ശിപാർശ ചെയ്യുന്നതിന് മുമ്പായി താങ്കൾ താങ്കളുടെ കാര്യത്തിൽ ശിപാർശ ചെയ്യുക തൂനുസിൽ നിന്ന് സത്യമാണെന്ന് സാക്ഷ്യപ്പെടുത്തിയ ഒരെഴുത്ത് നിങ്ങൾക്കെതിരിൽ ഇബ്നുൽ ബറാഇൽ നിന്ന് ഇവിടെ ലഭിച്ചിട്ടുണ്ട് ' ഉടനെ ശൈഖ് പറഞ്ഞു: 'ഞാനും നീയും ഖബാഇലുമെല്ലാം അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ് ' പിന്നെ ശൈഖ് എണീറ്റ് ഇരുപത് ചവിട്ടടി മുന്നോട്ട് വെച്ചപ്പോൾ സുൽത്താൻ എന്തോ പറയുവാൻ തുനിഞ്ഞു പക്ഷേ കഴിയുന്നില്ല അനങ്ങാൻ കഴിയാതെയിരുന്നു പോയി അദ്ദേഹം അവർ സുൽത്താനെ അനക്കി നോക്കി പക്ഷേ അദ്ദേഹം അനക്കമില്ല ഒന്നും ഉരിയാടാൻ പോലും കഴിയുന്നില്ല ഉടനെ അവരെല്ലാം ശൈഖിന്നരികിലേക്കോടിച്ചെന്ന് അദ്ദേഹത്തിന്റെ കൈകാലുകൾ ചുംബിച്ചുകൊണ്ട് മടങ്ങി വരാൻ താണുകേണപേക്ഷിച്ചു അവരുടെ അഭ്യര്‍ത്ഥന മാനിച്ച് ശൈഖ് മടങ്ങിവന്ന് സുൽത്താനെ തന്റെ ബറക്കത്താക്കപ്പെട്ട കൈകൊണ്ട് ഒന്നു തട്ടി സുൽത്താൻ അനങ്ങി അദ്ദേഹം സിംഹാസനത്തിൽ നിന്നിറങ്ങി ശൈഖിന്റെ കൈകൾ ചുംബിച്ച് കൊണ്ട് ദുആ ചെയ്യാനാവശ്യപ്പെട്ടു പിന്നീട് അലക്സാൻഡ്രിയയിലെ ഗവർണർക്ക് കത്തെഴുതി: ഖബാഇലിനെപറ്റിയുള്ള അന്വേഷണം അവസാനിപ്പിക്കാനും അവരിൽ നിന്ന് പിടിച്ചെടുത്തതെല്ലാം തിരികെ നൽകാനും കത്തിലൂടെ നിർദ്ദേശിച്ചു അങ്ങനെ ഞങ്ങൾ അവിടെ ഗസ്റ്റ് ഹൗസിൽ ദിവസങ്ങളോളം താമസിച്ചു (മഫാഖിറുൽ അലിയ്യ: 28) 

ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) അല്ക്സാൻഡ്രിയയിലെത്തിയപ്പോൾ അവിടുത്തെ ജനങ്ങളെല്ലാം ശൈഖിനെ ആക്ഷേപിച്ചിരുന്നു (ത്വബഖാത്തുൽ കുബ്റ: 1/17)  ഈ പ്രശ്നങ്ങൾക്കെല്ലാം തുടക്കമിട്ടത് ഇബ്നുൽ ബറാആയിരുന്നു അയാളുടെ അവസാനം എങ്ങനെയായിരുന്നുവെന്ന് നമ്മൾ വായിച്ചു  

ഇവിടെ വ്യക്തമായി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്; മഹാന്മാരായ ശൈഖുമാർക്കെല്ലാം അവർ ജീവിച്ച കാലഘട്ടത്തിൽ ധാരാളം ശത്രുക്കളുണ്ടായിരുന്നു തസ്വവ്വുഫ് ഗ്രന്ഥങ്ങളിൽ ഇത്തരം ധാരാളം സംഭവങ്ങൾ കാണാം ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ), ശൈഖ് അഹ്മദുൽ കബീർ രിഫാഈ (റ), ശൈഖ് അഹ്മദുൽ ബദവി (റ), വൈഖ് ഇബ്റാഹീം ദസൂഖി (റ) തുടങ്ങിയവരാരും ഇതിൽ നിന്ന് മുക്തരല്ല അപ്പോഴെല്ലാം അവർ അദബ് പാലിച്ച് ക്ഷമിച്ച്, നല്ല നിയ്യത്തോടെ മാത്രം അത്തരം ഘട്ടങ്ങളെ നേരിടുകയായിരുന്നു 


വിമർശനങ്ങൾക്കു മധ്യേ

ആത്മീയ സരണി സ്വൂഫി മാർഗ്ഗമാണ് ഇന്ന് ദുനിയാവ് സമ്പാദിക്കാനും സുഖിക്കാനും ചിലർ തിരഞ്ഞെടുത്ത വഴി സ്വൂഫി വേഷം കെട്ടലാണ് അജ്ഞത കാരണം പലരും ഇവിടെ ചതിക്കുഴിയിൽ വീണുപോകുന്നു യഥാര്‍ത്ഥ സ്വൂഫി ഇവരിൽ നിന്ന് കാതങ്ങൾ അകലെയാണെന്ന യാഥാർത്ഥ്യം പലർക്കുമറിയില്ല തസവ്വുഫ് ഗ്രന്ഥങ്ങളിൽ വേണ്ടത്ര അറിവില്ലാത്തതാണ് വളർച്ചക്ക് ഒരു കാരണം യഥാര്‍ത്ഥ സ്വൂഫിയുടെ ഉദ്ദേശ്യം അല്ലാഹു മാത്രമാണ് അവനിലേക്ക് അടുക്കുമ്പോൾ എന്ത് ത്യാഗവും സഹിക്കാൻ അവർ തയ്യാറാണ് 

ഔലിയാക്കളുടെ തലവൻ ഇമാം ശഅ്റാനി (റ) എഴുതുന്നു: സയ്യിദീ അലിയ്യുൽ ഖവ്വാസ്വ് (റ) പറഞ്ഞു: ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും അതിൽ ക്ഷമിക്കുകയും പിന്നീട് നന്ദി ചെയ്യുകയും പൊറുക്കലിനെ തേടുകയും ചെയ്ത വലിയ്യും നബിയ്യുമേ അല്ലാഹുവിനുള്ളൂ  

ശൈഖ് താജുദ്ദീന്ബ്ന് അത്വാഉല്ലാഹിസ്സിക്കന്ദരി (റ) ഉദ്ധരിച്ചു: ശൈഖ് അബുൽ ഹസൻ ശാദുലി പറഞ്ഞു: ശത്രുക്കളുടെ ശകാരം, സുഹൃത്തുക്കളുടെ ആക്ഷേപം, വിവരമില്ലാത്തവരുടെ കുത്തുവാക്കുകൾ, പണ്ഡിതന്മാരുടെ അസൂയ എന്നീ നാലു കാര്യങ്ങൾ കൊണ്ട് പരീക്ഷിക്കപ്പെട്ടാൽ മാത്രമേ ഒരു പണ്ഡിതൻ ഇൽമിന്റെ മഖാമിൽ പൂർണ്ണത പ്രാപിക്കുകയുള്ളൂ ഈ നാല് കാര്യങ്ങളിൽ ക്ഷമിച്ചാൽ അല്ലാഹു അദ്ദേഹത്തെ ദീനിൽ പിൻതുടരപ്പെടാൻ പറ്റിയ ഇമാമാക്കുന്നതാണ് 

ശൈഖ് അബുൽ ഹസൻ ശാദുലി (റ) യെ പറ്റി മൊറോക്കോയിൽ ആക്ഷേപം പരന്നപ്പോൾ ശത്രുക്കളും അസൂയാലുക്കളും സടകുടഞ്ഞെഴുന്നേറ്റു അവർ ശക്തിയായി ശൈഖിനെ ആക്ഷേപിച്ചു ശൈഖിന്റെ മജ്ലിസിൽ പങ്കെടുക്കുന്നവരെ തടഞ്ഞു അവർ പറഞ്ഞു: അദ്ദേഹം മതത്തിൽ നിന്ന് പുറത്താണ് ഈജിപ്തിലേക്ക് യാത്ര തിരിച്ചപ്പോൾ അവിടുത്തെ ഭരണാധികാരിക്കാർ കത്തെഴുതി: മതഭ്രഷ്ടനാക്കപ്പെട്ട ഒരു മൊറോക്കോക്കാരൻ നിങ്ങളുടെ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട് മുസ്ലിംകളുടെ വിശ്വാസം പിച്ചിച്ചീന്തിയപ്പോൾ ഞങ്ങളദ്ദേഹത്തെ നാട്ടിൽ നിന്ന് പുറത്താക്കിയതാണ് അദ്ദെഹത്തിന്റെ മധുരമുള്ള സംസാരത്തിൽ നിങ്ങള്‍ വഞ്ചിതരാവരുത് അദ്ദേഹം പിഴപ്പിക്കുന്നവരുടെ കൂട്ടത്തിൽ മുഖ്യനാണ് അദ്ദേഹത്തിന്റെ കൂടെ സേവകന്മാരായി ജിന്നുകളുമുണ്ട് 

ശൈഖ് അബുൽ ഹസൻ ശാദുലി (റ) അലക്സാൻഡ്രിയയിലെത്തുന്നതിനു മുമ്പേ ഈ വ്യാജവാര്‍ത്ത അവിടെയുമെത്തിയിരുന്നു അലക്സാൻഡ്രിയക്കാർ ശൈഖിനെ അങ്ങേയറ്റം ബുദ്ധിമുട്ടിച്ചു പിന്നീടവർ ഈജിപ്ഷ്യൻ ഭരണാധികാരിയെ ഈ വിവരമറിയിച്ച് ശൈഖിനെ ദ്രോഹിക്കാനുള്ള അനുമതി വരെ അവർ പുറപ്പെടുവിച്ചു ഉടനെ തന്നെ ശൈഖ് ശാദുലി (റ) മൊറോക്കോവിലെ സുൽത്താനുമായി ബന്ധപ്പെട്ട് ഇവരുടെ വ്യാജ വാർത്തയെ എതിർക്കുന്ന കത്ത് വാങ്ങി അതിൽ ശൈഖിന്റെ ബഹുമാനാദരവുകൾ വിവരിച്ചിരുന്നു അതുകൊണ്ട് സുൽത്താൻ പരിഭ്രമിച്ചു അദ്ദേഹം പറഞ്ഞു: ഈ കത്തിലുള്ളതുപോലെ ചെയ്യലാണ് ഏറ്റവും നല്ലത് അങ്ങനെ ശൈഖ് ശാദുലി (റ) യെ ബഹുമാനിച്ചാദരിച്ചുകൊണ്ട് അവർ അല്ക്സാൻഡ്രിയയിലേക്ക് കൊണ്ടുവന്നു  

ആക്ഷേപങ്ങൾ അധികമായപ്പോൾ ശൈഖ് ശാദുലി (റ) അല്ലാഹുവിനോട് സഹായം തേടി അല്ലാഹു സഹായം നൽകി ഈജിപ്തിലെ സുൽത്താൻ ശൈഖിനോട് ദുആ ചെയ്യാനാവശ്യപ്പെട്ടു സുൽത്താനോടുള്ള ബഹുമാനം കാരണം ജനങ്ങൾ ആക്ഷേപം നിറുത്തി എന്നാൽ ചിലർ ശൈഖിനെ ആക്ഷേപിച്ച് സുൽത്താന് കത്തെഴുതി: അദ്ദേഹം കുഴപ്പക്കാരനാണെന്ന് അദ്ദേഹത്തിന്റെ സദസ്സിൽ പങ്കെടുക്കുന്നതിൽ നിന്ന് ജനങ്ങളെ തടയണമെന്നാവശ്യപ്പെട്ടു എന്നാൽ ശൈഖിനെതിരിൽ നടപടിയൊന്നുമുണ്ടായില്ല സുൽത്താനോട് ശൈഖ് ശാദുലി പറഞ്ഞു: നമ്മൾ രാജാവിന് നന്മ ചെയ്യുന്നവരാണ് തുടർന്ന് സുൽത്താന്റെ അംഗരക്ഷകനോട് ലോഹം കൊണ്ടുവരാനാവശ്യപ്പെട്ടു അയാൾ കുറെ കൊണ്ടു വന്നു അതിൽ മൂത്രമൊഴിക്കാൻ ശൈഖ് പറഞ്ഞു മൂത്രമൊഴിച്ചതോടെ അത് യഥാര്‍ത്ഥ സ്വർണ്ണമായി മാറി ശൈഖ് ചോദിച്ചു: ഇത് നന്മയോ നാശമോ? അയാൾ പറഞ്ഞു: നന്മ പിന്നീടതിനെ സുൽത്താന്റെ ഖജനാവിൽ കൊണ്ടു വെക്കാൻ നിർദേശിച്ചു 

പിന്നീട് സുൽത്താൻ അല്ക്സാൻഡ്രിയയിലുള്ള ശൈഖിനെ സന്ദർശിക്കാൻ പുറപ്പെട്ടു ലോഹങ്ങളെ മറ്റൊരു ലോഹമാക്കി മാറ്റാനുള്ള കീമിയാഅ് എന്ന വിദ്യ പഠിപ്പിച്ചു തരണമെന്ന് ശൈഖിനോടാവശ്യപ്പെടാൻ സുൽത്താൻ ഉദ്ദേശിച്ചിരുന്നു ഉടനെ ശൈഖ് ശാദുലി (റ) പറഞ്ഞു 'ഞങ്ങളുടെ കീമിയാഅ് തഖ് വയാകുന്നു നീ അല്ലാഹിന് തഖ് വ ചെയ്യുക അവൻ നിനക്ക് 'കുൻ' എന്ന അക്ഷരം പഠിപ്പിച്ചു തരും ' അബുൽ ഹസൻ ശാദുലി (റ) വഫാതാവുന്നത് വരെ അദ്ദേഹം ശൈഖിനെ ആദരപൂർവം തന്നെകണ്ടു 'അൽയവാഖീതു വൽ ജവാഹിർ ഫീ ബയാനി അഖാഇദിൽ കബാഇർ ' എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ പരീക്ഷണ പീഡനങ്ങൾക്ക് വിധേയരായവരും കൊല്ലപ്പെട്ടവരുമായ ഔലിയാക്കളെയും പണ്ഡിതരെയും സംബന്ധിച്ച് ഞാൻ പറഞ്ഞിട്ടുണ്ട് ആ ഗ്രന്ഥം പാരായണം ചെയ്യുക നിനക്ക് അത്ഭുതങ്ങൾ ദർശിക്കാം (അൽ മിനനുൽ കുബ്റ: 671,672) 

അൽഖുത്വുബ് ഇമാം ശഅ്റാനി (റ) എഴുതുന്നു: നീ അറിയുക, അല്ലാഹു നിനക്ക് അനുഗ്രഹം നൽകട്ടെ ഔലിയാക്കൾ പ്രയോഗിക്കുന്ന ചില സാങ്കേതിക പ്രയോഗങ്ങളെ സംബന്ധിച്ച് അറിവില്ലാതെ അവരെ എതിർക്കൽ അനുവദീയമല്ല ഇതറഞ്ഞ ശേഷം അവരുടെ സംസാരത്തിൽ ശരീഅത്തിനെതിരായി വല്ലതും കണ്ടെത്തിയാൽ അതിനെ നമ്മളെതിർക്കും അൽഖാമൂസ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ശൈഖ്മജ്ദുദ്ദീൻ ഫൈറൂസാബാദി പറഞ്ഞു: സ്വന്തം വീക്ഷണമനുസരിച്ച് ഔലായാക്കളെ എതിർക്കൽ അനുവദീയമല്ല കാരണം കാര്യങ്ങൾ ഗ്രഹിക്കുന്നതിലും കശ്ഫിലും അവരുടെ സ്ഥാനം ഉയർന്നതാണ് അവർ ദീനിനെ തകർക്കുന്നവരാണെന്നോ വുളൂഉം നിസ്കാരം പോലെയുള്ള നിർബന്ധമോ സുന്നത്തോ ആയ കാര്യങ്ങളെ എതിർക്കുന്നവരാണെന്നോ അവരിൽ ഒരാളെ പറ്റിയും നമുക്കു പൂർണ വിവരം ലഭിച്ചിട്ടില്ല സ്വൂഫിയാക്കളുടെ സംസാരങ്ങൾ കേട്ടിട്ട് മനസ്സിലായില്ലെങ്കിൽ അവരെ എതിർക്കാൻ ധൃതികാണിക്കുകയാണ് പലരും ചെയ്യുന്നത് മനുഷ്യൻ ധൃതി കാണിക്കുന്നവനായിട്ടാണ് സൃഷ്ടിക്കപ്പെട്ടത് 

മഹാപണ്ഡിതൻ അബുൽ അബ്ബാസ്ബ്ന് സുറൈജ് (റ) ഒരിക്കൽ അബൂ ഖാസിം ജുനൈദുൽ ബഗ്ദാദി (റ) യുടെ മജ്ലിസിൽ സംബന്ധിച്ചു സ്വൂഫിയാക്കളെ സംബന്ധിച്ച തെറ്റിദ്ധാരണ അറിയാൻ വേണ്ടിയായിരുന്നു അത് മജ്ലിസ് കഴിഞ്ഞപ്പോൾ ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) യുടെ സംസാരത്തെ പറ്റി അദ്ദേഹത്തോടന്വേഷിച്ചു മഹാൻ പറഞ്ഞു: അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് എനിക്കൊന്നും മനസ്സിലായിട്ടില്ല എങ്കിലും ആ സംസാരം തെറ്റായ സംസാരമല്ല 

ശൈഖുൽ ഇസ്ലാം മഖ്സൂമി (റ) പറഞ്ഞു: സൂഫിയാക്കളുടെ മാർഗത്തിൽ പ്രവേശിപ്പിക്കാതെയും അവരുടെ വാക്കുകളും പ്രവർത്തനങ്ങളും ഖുർആനോടും സുന്നത്തിനോടും എതിരാണെന്നു ബോധ്യപ്പെടാതെയും അവരെ എതിർക്കാൻ ഒരു പണ്ഡിതനും അവകാശമില്ല അവരെ പറ്റിയുള്ള പ്രചാരണം അടിസ്ഥാനമാക്കി എതിർക്കൽ അനുവദീയമല്ല 

ശൈഖ് അബുൽഹസൻ ശാദുലി (റ) യെ മൊറോക്കോവിൽ നിന്ന് ഈജിപ്തിലേക്ക് നാടുകടത്തി മഹാൻ ഭ്രഷ്ടനാണെന്നവർ പ്രചരിപ്പിച്ചു അല്ലാഹു അവരുടെ കുതന്ത്രത്തിൽ നിന്ന് ശൈഖ് ശാദുലി (റ) യെ രക്ഷിച്ചു (അൽയവാഖീതു വൽ ജവാഹിർ: 1/15) 

ചുരുക്കത്തിൽ ശൈഖ് അബുൽ ഹസൻ ശാദുലി (റ) യെപ്പോലെ നിരവധി മഹാൻമാർക്ക് ശക്തമായ ആക്ഷേപ പരിഹാസങ്ങൾ സ്വന്തം നാട്ടുകാരിൽ നിന്നും മറ്റും ധാരാളം നേരിടേണ്ടി വന്നിട്ടുണ്ട് നബി (സ) യുടെ ശത്രുക്കളായിരുന്നുവല്ലോ മക്കാ മുശ്രിക്കുകളും അബൂജഹ്ലും മദീനയിലെ ജൂതന്മാരും കപടവിശ്വാസികളും നബിക്കെതിരായിരുന്നു ഇബ്റാഹിം നബി (അ) ക്ക് നംറൂദ്, മൂസാ നബി (അ) ക്ക് ഫിർഔൻ, നൂഹ് നബി (അ) ക്ക് ഹാം, ഈസാ നബി (അ) ക്ക് ബുഖ്തനസ്വ് ർ, അവസാനകാലത്ത് ദജ്ജാൽ എല്ലാം ശത്രുക്കൾ തന്നെ 

അബൂബക്കർ സിദ്ദീഖ് (റ) വിഷമേറ്റ് വഫാത്തായി ഉമർ (റ) കുത്തേറ്റ് വഫാത്തായി ഉസ്മാൻ (റ) ശത്രുക്കളുടെ ആക്രമണത്തിൽ വഫാത്തായി അലി (റ) യെ കൂഫയിൽ വെച്ച് കുത്തികൊലപ്പെടുത്തി ചരിത്രത്താളുകൾ മറിച്ചാൽ ഇത്തരം ധാരാളം സംഭവങ്ങൾ കാണാം മഹാന്മാർക്കെല്ലാം അതാതു കാലങ്ങളിൽ കഠിന ശത്രുക്കൾ ധാരാളമുണ്ടായിരുന്നു എന്നു ചുരുക്കം


ശൈഖ് അബുൽ അബ്ബാസിൽ മർസി (റ) യുടെ ബൈഅത്ത്

ഇമാം ഇബ്നു ഇബ്ബാദ് (റ) എഴുതുന്നു: ശൈഖ് മാളി (റ) പറയുന്നു: ഞങ്ങൾ ഹജ്ജിന് ശേഷം തൂനുസ് പട്ടണത്തിലേക്ക് തന്നെ തിരിച്ച് അവിടെ താമസമാക്കി പിൽക്കാലത്ത് വിലായത്തിലും ഖുത്വുബ് പദവിയിലുമെത്തിയ അബുൽ അബ്ബാസുൽ മർസി (റ) തൂനുസിൽ വന്ന് ശൈഖിനെ കാണുകയും ത്വരീഖത്ത് സ്വീകരിക്കുകയും ചെയ്യുന്നത് വരെയായിരുന്നു ഈ താമസം (മഫാഖിറുൽ അലിയ്യ: 28) 

ഇമാം ഇബ്നു അത്വാഉല്ലാഹിസ്സിക്കന്ദരി (റ) എഴുതുന്നു: ഒരിക്കൽ അബുൽഅബ്ബാസിൽ മർസി (റ) തൂനുസിൽ ചെന്നപ്പോൾ ശൈഖ് അബുൽ ഹസൻ ശാദുലി (റ) യെ സംബന്ധിച്ച് കേൾക്കാനിടയായി ശൈഖ് ശാദുലി (റ) യുടെ അടുത്തേക്ക് പോകാൻ ഒരാൾ ശൈഖ് മർസി (റ) യെ ക്ഷണിച്ചെങ്കിലും ഞാൻ അല്ലാഹുവിനോട് ഇസ്തിഖാറത്ത് തേടട്ടെ (ഉദ്ദിഷ്ട കാര്യത്തിൽ നന്മയുണ്ടോ എന്ന അന്വേഷണം) എന്നു പറഞ്ഞ് ഒഴിഞ്ഞുമാറി അന്നു രാത്രി ശൈഖ് മർസി (റ) ഉറങ്ങിയപ്പോൾ അത്ഭുതകരമായ ഒരു സ്വപ്നം കണ്ടു: ശൈഖ് മർസി (റ) ഒരു മല കയറിപ്പോകുന്നു മുകളിലെത്തിയപ്പോൾ അവിടെ പച്ചത്തലപ്പാവ് ധരിച്ച ഒരാൾ ഇരിക്കുന്നു അദ്ധേഹത്തിന്റെ വലത് ഇടത് ഭാഗത്തായി രണ്ടു പേരുണ്ട് കാലത്തിന്റെ ഖലീഫയെ ഞാൻ കണ്ടെത്തിയെന്ന് മഹാൻ പറഞ്ഞു അതോടെ ശൈഖ് മർസി (റ) ഞെട്ടിയുണർന്നു 

പിറ്റേന്ന് സുഹ്ഹ് നിസ്കാരത്തിന് ശേഷം മുമ്പു ക്ഷണിച്ച വ്യക്തി വന്ന് അദ്ദേഹത്തെ വീണ്ടും ശൈഖ് ശാദുലി (റ) യെ സന്ദർശിക്കാൻ ക്ഷണിച്ചപ്പോൾ അദ്ദേഹത്തിന്റെ കൂടെ പുറപ്പെട്ടു ശൈഖ് അബുൽ ഹസൻ ശാദുലി (റ) യെ കണ്ടപ്പോൾ അബുൽ അബ്ബാസ് മർസി (റ) അമ്പരന്നു ഇന്നലെ സ്വപ്നത്തിൽ കണ്ട അതേ രൂപവും സംസാരവും വൈഖ് മർസി (റ) യുടെ പേരും പരമ്പരയും ചോദിച്ചറിഞ്ഞ ശേഷം ശൈഖ് ശാദുലി (റ) പറഞ്ഞു: നിന്നെക്കുറിച്ച് പത്ത് വർഷമായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട് (ലത്വാഇഫുൽ മിനൻ: 55) 

ശൈഖ് അബുൽ അബ്ബാസ് മർസി (റ) പിന്നീട് ശൈഖ് ശാദുലി (റ) യുടെ പ്രധാന മുരീദുമാരിൽ ഒരാളായി ശൈഖിന്റെ സേവകനായി കൂടെ ചേര്‍ന്നു ശൈഖ് മർസി (റ) ക്ക് ശൈഖിന്റെ ധാരാളം കറാമത്ത് അനുഭവങ്ങളുണ്ട് ശാദുലി ത്വരീഖത്തുക്കാരനായ ഇമാം താജുദ്ദീന്ബ്ന് അത്വാഉല്ലാഹിസ്സിക്കന്ദരി (റ) തന്റെ 'ലത്വാഇഫുൽ മിനൻ ഫീ മനാഖിബിശ്ശൈഖി അബിൽ അബ്ബാസിൽ മുർസി വ ശൈഖിഹിഅശ്ശാദുലി അബിൽ ഹസൻ ' എന്ന ഗ്രന്ഥത്തിൽ ശൈഖ് ശാദുലി (റ) യുമായി ശൈഖ് മർസി (റ) ക്കുള്ള ആത്മീയ ബന്ധവും കറാമത്തുകളും രേഖപ്പെടുത്തിയിട്ടുണ്ട് 


ഖുത്വുബിന്റെ പദവിയിലേക്ക് 

ഔലാക്കൾക്ക് അല്ലാഹു നൽകുന്ന ഉന്നത പദവിയാണല്ലോ ഖുത്വുബ് ശൈഖ് അബുൽ ഹസൻ ശാദുലി (റ) വിന് അല്ലാഹു ഖുത്വുബിന്റെ പദവി നൽകുന്നത് മിസ്റിൽ വെച്ചാണ് ഇമാം ഇബ്നു ഇബ്ബാദ് (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) പറഞ്ഞു: ഞാൻ നബി (സ) യെ ദർശിച്ചു നബി (സ) എന്നെ അലീ എന്നു വിളിച്ചു ഞാൻ പറഞ്ഞു, ലബ്ബൈകയാറസൂലല്ലാ നബി (സ) എന്നോടു പറഞ്ഞു; നീ മിസ്റിൽ പോയി നാൽപത് സിദ്ദീഖീങ്ങളെ തർബിയത്ത് ചെയ്യുക മിസ്റിൽ ശക്തമായ ചൂടായതിനാൽ ഞാൻ നബി (സ) യോട് പറഞ്ഞു: യാ സയ്യിദീ യാറസൂലല്ലാഹ്, ശക്തമായ ചൂടാണവിടെ നബി (സ) പറഞ്ഞു; മേഘങ്ങൾ നിനക്ക് തണലിട്ടുതരും ഞാൻ പറഞ്ഞു; യാ ഹബീബി ഞാൻ ദാഹത്തെ പേടിക്കുന്നു നബി (സ) പറഞ്ഞു; ആകാശം നിന്റെ മുന്നിൽ മഴ വർഷിക്കും ശൈഖ് പറയുന്നു: നബി (സ) എനിക്ക് ആ വഴിയിൽ എഴുപത് കറാമത്തുകൾ വാഗ്ദാനം ചെയ്തു 

അങ്ങനെ കിഴക്കൻഭാഗത്തേക്ക് സഞ്ചരിക്കാൻ ശൈഖ് ശാദുലി (റ) ശിഷ്യഗണങ്ങൾക്ക് നിർദേശം നൽകി യാത്രയിൽ ശൈഖിനോടൊപ്പം സഹവസിച്ച മഹാനായിരുന്നു ശൈഖ് അബുഅലീ യൂനുസ്ബ്ന്സ്സിമാത്വ് (റ) 

ശൈഖ് അബ്ദുല്ലാഹിന്നാസിഖ് (റ) പറയുന്നു; ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ കൂട്ടത്തിൽ ശൈഖ് യൂനുസ് (റ) ന്റെ പരിചാരകനായി ഞാനും യാത്ര തിരിച്ചു ഞങ്ങൾ ത്വറാബൽസിലെത്തിയപ്പോൾ ശൈഖ് പറഞ്ഞു: ഞങ്ങൾ മദ്ധ്യസരണിയിലൂടെയാണ് സഞ്ചരിക്കുന്നത് ശൈഖ് യൂനുസ് (റ) യാത്ര ചെയ്തത് കടൽക്കരയിലൂടെയായിരുന്നു അങ്ങനെയിരിക്കെ ശൈഖ് യൂനുസ് (റ) നബി (സ) യെ ദർശിച്ചു നബി (സ) പറഞ്ഞു; യൂനുസ്, നീയും അബുൽഹസനും അല്ലാഹുവിന്റെ വലിയ്യാണ് അല്ലാഹു ഒരു വലിയ്യിനും മറ്റൊരു വലിയ്യിന്റെ മേൽ മാർഗ്ഗമൊരുക്കിയിട്ടില്ല നീ തിരഞ്ഞെടുത്ത വഴിയിലൂടെ നീ സഞ്ചരിക്കുക; അബുൽ ഹസൻ അദ്ദേഹം തിരഞ്ഞെടുത്ത വഴിയിലൂടെയും 

സുബ്ഹി നിസ്കാരം കഴിഞ്ഞപ്പോൾ ശൈഖ് യൂനുസ് (റ) ശൈഖ് ശാദുലി (റ) യുടെ അടുത്തേക്ക് ചെന്നു അദബോടെ കൂടി ശൈഖവർകളോട് മഹാൻ എന്തൊക്കെയോ സംസാരിച്ചു ഞങ്ങൾക്കാർക്കും അതു മനസ്സിലായില്ല പിരിയാൻ നേരം ശൈഖിനോട് കൈ നീട്ടാൻ ശൈഖ് യൂനുസ് (റ) ആവശ്യപ്പെട്ടു നീട്ടിക്കൊടുത്ത കൈ ചുംബിച്ചു കൊണ്ട് യൂനുസ് (റ) യാത്ര പറഞ്ഞു ഇതെല്ലാം കണ്ട ഞങ്ങൾ അത്ഭുതസ്തബ്ധരായി വഴിമദ്ധ്യേ അനുയായികളിലേക്ക് തിരിഞ്ഞുകൊണ്ട് ശൈഖ് യൂനുസ് (റ) പറഞ്ഞു: ഞാൻ ഇന്നലെ നബി (സ) യെ ദർശിച്ചു എന്നോടവിടന്ന് പറഞ്ഞു: 'യൂനുസ്, ഖുത്വുബുസ്സമാനായിരുന്ന അബുൽ ഹജ്ജാജുൽ അഖ്സ്വരി (റ) ഇന്നലെ വഫാത്തായി അടുത്ത ഖുത്വുബിന്റെ സ്ഥാനം അല്ലാഹു അബുൽ ഹസൻ ശാദുലിക്ക് നൽകിയിരിക്കുന്നു ' അതിനാൽ ഞാൻ വൈഖിന്റെ അടുക്കൽ ചെന്നു ഖുത്വുബാനിയത്തിന്റെ ബൈഅത്ത് ചെയ്തു (മഫാഖിറുൽ അലിയ്യ: 29)  


വസ്ത്രം കൊണ്ട് ബറകത്തെടുക്കുന്നു

ഇമാം ഇബ്നു ഇബ്ബാദ് (റ) എഴുതുന്നു: ശൈഖ് അബൂഅബ്ദുല്ലാഹിന്നാസിഖ് (റ) പറയുന്നു: ശൈഖ് അബുൽ ഹസൻ (റ) വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ശൈഖിന്റെ പിന്നിലായി നടക്കുകയായിരുന്നു ഞാൻ അപ്പോൾ രണ്ടുപേർ ശൈഖിന്റെ വാഹനത്തിന്റെ തണലിൽ നടക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു അതിൽ ഒരാൾ മറ്റേയാളോട് പറയുന്നു: നിന്നോട് മോശമായി പെരുമാറിയവനോട് നീ നല്ല നിലയിൽ പെരുമാറിയത് ഞാൻ കണ്ടല്ലോ അപ്പോൾ മറ്റെയാൽ പറഞ്ഞു: അവൻ എന്റെ നാട്ടുകാരനാണ് ലൈലാമജ്നൂൻ പറഞ്ഞത് പോലെ ഞാനും പറയുന്നു:  

رأى المجنون فى البيداء كلبا فجر له من الإحسان ذليلا فلا موه على ما كان منه وقالوا كم أنلت الكلب نيلا فقال دعوا الملامة ان عينى رأته مرة فى حي ليلي


(സാരം: - ലൈലാമജ്നൂൻ ഒരിക്കൽ മരുഭൂമിയിൽ ഒരു നായയെ കണ്ടു അപ്പോൾ അതിനോടദ്ദേഹം നന്മ ചെയ്തു ഇതു കണ്ട ആളുകൾ അദ്ദേഹത്തെ ആക്ഷേപിച്ചു അപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങൾ ആക്ഷേപം നിർത്തൂ; എന്റെ കണ്ണ് ആ നായയെ ഒരു പ്രാവശ്യം ലൈലയുടെ നാട്ടിൽ കണ്ടിട്ടുണ്ട്)

ഇതുകേട്ട ശൈഖ് ശാദുലി (റ) തല പുറത്തേക്കിട്ടുകൊണ്ട് പറഞ്ഞു: കുഞ്ഞുമോനേ, നീ ആ വരികൾ ഒന്നുകൂടി ചൊല്ലൂ അദ്ദേഹം അത് വീണ്ടും ചൊല്ലി ശൈഖ് ശാദുലി (റ) വാഹനത്തിലിരുന്ന് ആടിക്കൊണ്ടിരുന്നു അതിലെ 

دعوا الملامة انعيني رأته مرة فى حي ليلى

എന്ന വരി അദ്ദേഹം ആവർത്തിച്ചു ചൊല്ലിക്കൊണ്ടിരുന്നു ശേഷം ശൈഖന്മാർ ധരിക്കാറുള്ള മുന്തിരിക്കളറുള്ള ഒരു വസ്ത്രം അയാൾക്കെറിഞ്ഞു കൊടുത്തു എന്നിട്ട് പറഞ്ഞു: 'കുഞ്ഞുമോനേ, നീ ഇതെടുത്തു ധരിച്ചോ എന്നെക്കാൾ ഇതു ധരിക്കാൻ നീയാണർഹൻ നിനക്കല്ലാഹു പ്രതിഫലം നൽകട്ടെ ' ഞാൻ അദ്ദേഹത്തോടു ചോദിച്ചു അതൊന്ന് എനിക്കു തരുമോ? അദ്ദേഹമതെനിക്കു തന്നു ഞാനതിനെ ചുംബിച്ചു ഏതാനും ദിർഹമുകളെടുത്ത് അദ്ദേഹം പറഞ്ഞു: അല്ലാഹുവാണെ; അതു നിറയെ നീയെനിക്ക് ദിർഹം തന്നാലും ഞാൻ നിനക്കത് തരില്ല ഇതെന്റെ കഫൻ തുണിയാക്കാൻ ഞാൻ സൂക്ഷിച്ചു വെക്കുന്നതാണ് (മഫാഖിറുൽ അലിയ്യ: 29) 

ശൈഖ് അബുൽ ഹസൻ ശാദുലി (റ) സ്പർശിച്ച വസ്ത്രത്തിന് ബറക്കത്തുണ്ടെന്നദ്ദേഹം മനസ്സിലാക്കിയതു കൊണ്ടാണ് എത്ര വില കിട്ടിയാലും നൽകില്ലെന്ന് പറഞ്ഞത് കാരണം നബി (സ) യുടെ സ്വഹാബത്തിന്റെ ജീവിതത്തിലും ഇത്തരം സംഭവങ്ങൾ കാണാം 

ഇമാം നവവി (റ) എഴുതുന്നു: സഹ്ലുബ്ന്സ്സാഇദി (റ) വിൽ നിന്ന് നിവേദനം: നബി (സ) യുടെ ശരീരത്തിൽ ഒരു പുതപ്പുണ്ടായിരുന്നു ഒരാൾ വന്ന് ആ പുതപ്പ് ആവശ്യപ്പെട്ടപ്പോൾ നബി (സ) അത് അദ്ദേഹത്തിന് നൽകി ഇതു കണ്ട സ്വഹാബത്ത് അദ്ദേഹത്തോടു പറഞ്ഞു: നീ നബി (സ) യോടാ പുതപ്പ് ചോദിച്ചത് ശരിയായില്ല നിനക്കറിയില്ലേ ചോദിച്ചാൽ നബി (സ) തരാതിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു: അല്ലാഹുവാണെ, ഞാൻ നബി (സ) യോട് പുതപ്പ് ചോദിച്ചത് ധരിക്കാൻ വേണ്ടിയല്ല, എന്റെ കഫൻ തുണിയാക്കാനാണ് സഹ്ൽ (റ) പറഞ്ഞു: അദ്ദേഹം മരിച്ചപ്പോൾ ആ പുതപ്പായിരുന്നു കഫൻ തുണിയാക്കിയത് (ശർഹുൽ മുഹദ്ദബ്: 5/163) ഈ ഹദീസ് സ്വഹീഹുൽ ബുഖാരിയിൽ കിതാബുൽ ജനാഇസ് എന്ന അദ്ധ്യായത്തിൽ കാണാം 


അബുൽ ഹസൻ ശാദുലി (റ) യുടെ പാണ്ഡിത്യം

ശൈഖ് അബുൽ ഹസൻ ശാദുലി (റ) ഖാസി അബുൽഖാസിമ്ബ്നുൽ ബറാഉമായി നടത്തിയ സംവാദത്തിൽ നിന്ന് ഖാസിമാരുടെ നേതാവും ഫിഖ്ഹ് പണ്ഡിതനുമായിരുന്നിട്ടും അദ്ദേഹത്തിന് ശൈഖിനെ പരാജയപ്പെടുത്താനോ തന്റെ കഴിവ് തെളിയിക്കാനോ സാധിച്ചിട്ടില്ല എന്നു മനസ്സിലാവുന്നു ശൈഖിന്റെ പാണ്ഡിത്യത്തിനു മുന്നിൽ അവരെല്ലാവരും തലകുനിക്കുകയായിരുന്നു 

ഇമാം ഇബ്നുഇബ്ബാദ് (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) പറഞ്ഞു: മനുഷ്യരും ജിന്നുകളും ലോകാവസാനം വരെ എന്റെ അറിവ് എഴുതിയാലും അവർക്കതു പൂർണമാക്കാൻ കഴിയില്ല (മഫാഖിർ: 10) 

ശൈഖ് ശാദുലി (റ) പറഞ്ഞു: ശരീഅത്തിന്റെ കടിഞ്ഞാൺ എന്റെ നാവിന് ഇല്ലായിരുന്നുവെങ്കിൽ ലോകാവസാനം വരെയുള്ള ഓരോ ദിവസവും സംഭവിക്കുന്ന കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് പറഞ്ഞു തരുമായിരുന്നു (മഫാഖിറുൽ അലിയ്യ: 19) 

ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന വലിയവരും പ്രശസ്തരുമായ ഇമാമുകളും ഔലിയാക്കളും ശൈഖ് ശാദുലി (റ) യുടെ മജ്ലിസിൽ പങ്കെടുത്തിരുന്നു 

ശൈഖ് മുഅ്മിൽ ശിബ്ലൻജി (റ) എഴുതുന്നു: സുൽത്താനുൽ ഉലമ ഇസ്സുദ്ദീന്ബ്ന് അബ്ദിസ്സലാം(റ), ഇമാം അഹ്മദ്ബ്ന് ഹാജിബ് (റ), ഇമാം ഇബ്നു ദഖീഖിൽ ഈദ് (റ), ഇമാം അബ്ദുൽ അളീമിൽ മുൻദിരി (റ) , ഇമാം ഇബ്നു സ്വലാഹ് (റ), ഇമാം ഇബ്നു ഉസ്വ് ഫൂർ (റ)  തുടങ്ങിയ മഹാരഥന്മാർ ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ അൽ മദ്റസത്തുൽ കമാലിയ്യയിലെ മജ്ലിസിൽ പങ്കെടുക്കാറുണ്ടായിരുന്നു (നൂറുൽ അബ്സ്വാർ: 269) 

മേൽപ്പറഞ്ഞ പണ്ഡിത പ്രഭുക്കൾ ലോകാവസാനംവരെയുള്ള ഉമ്മത്തിന് വഴികാട്ടികളായവരാണ് 'സുൽത്താനുൽ ഉലമാ ' എന്ന സ്ഥാനപ്പേരിൽ വിശ്രുതനായ ഇസ്സുദ്ദീന്ബ്ന് അബ്ദിസ്സലാം (റ) ശാഫിഈ മദ്ഹബിലെ എണ്ണപ്പെട്ട കർമശാസ്ത്ര പണ്ഡിതരിൽ പ്രമുഖനും പ്രശസ്തനുമാണ് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ മഹാന്റെ പേർ പല സ്ഥലങ്ങളിലും കാണാം പിന്നീടിദ്ദേഹം ശൈഖ ശാദുലി (റ) യുടെ പ്രധാന മുരീദുമാരിൽ ഒരാളായിത്തീർന്നു 

ഇമാം ഇബ്നുസ്വലാഹ് (റ) തഫ്സീർ, ഹദീസ്, ഫിഖ്ഹ്, ഹദീസ് നിവേദകന്മാരെ പറ്റിയുള്ള വിജ്ഞാനത്തിലും ഭാഷയിലും അഗ്രഗണ്യനാണ് ശാഫിഈ മദ്ഹബുകാരനായ ഇദ്ദേഹം ഹദീസ്- ഫിഖ്ഹിനു നൽകിയ സേവനം എടുത്തു പറയേണ്ടത് തന്നെയാണ് 

ശൈഖ ശാദുലി (റ) വിന്റെ മജ്ലിസിൽ പങ്കെടുക്കുന്നതിൽ അഭിമാനം കൊള്ളുന്ന പണ്ഡിതനായിരുന്നു ഖാസിമാരുടെ നേതാവായ ബദ്റുദ്ദീനുബ്നി ജമാഅ: (മഫാഖിറുൽ അലിയ്യ: 21) 

ശൈഖ് മുസ്ത്വഫബ്ന് ഇസ്മാഈൽ മദനി (റ) എഴുതുന്നു: ഒരിക്കൽ ഔലിയാക്കളും ഉലമാക്കളുമായ ഇസ്സുദ്ദീന്ബ്നു അബ്ദിസ്സലാം, ശൈഖ് മകീനുദ്ദീൻ അൽ അസമർ, ഇമാം തഖ് യുദ്ദീനുബ്നു ദഖീഖിൽ ഈദ് (റ) തുടങ്ങിയവരും അനുയായികളും ഫ്രഞ്ചുകാർക്കെതിരിൽ മൻസ്വുറാ പട്ടണത്തിൽ തമ്പടിച്ചപ്പോൾ ശൈഖ് അബുൽ ഹസൻ ശാദുലി (റ) കയറിച്ചെന്നു തമ്പിലുള്ളവർ ശൈഖിനോട് 'രിസ്വാലത്തുൽ ഖുശൈരി ' എന്ന ഗ്രന്ഥം ഓതികൊടുക്കുവാൻ ആവശ്യപ്പെട്ടു നിങ്ങളെല്ലാവരും ഈ കാലഘട്ടത്തിലെ ഉന്നതരായ പണ്ഡിതന്മാരാണെന്ന് പറഞ്ഞു ശൈഖ് ശാദുലി (റ) ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും അവസാനം അവരുടെ നിർബന്ധത്തിന് വഴങ്ങി 'രിസ്വാലത്തുൽ ഖുശൈരി 'യിലെ ഉദ്ധരണികൾ ശൈഖ് വിശദീകരിക്കാൻ തുടങ്ങിയപ്പോൾ അവരെല്ലാവരും അത്ഭുതപ്പെട്ടു സുൽത്താനുൽ ഉലമാ ഇസ്സുദ്ദീന്ബ്ന് അബ്ദിസ്സലാം (റ) അട്ടഹസിച്ചുകൊണ്ട് കൂടാരത്തിൽ നിന്ന് പുറത്തേക്കു വന്ന് വിളിച്ചു പറഞ്ഞു: ജനങ്ങളേ, അത്ഭുതകരമായ ഈ സംസാരം കേൾക്കാൻ ഓടി വരൂ (അന്നുസ്വ് റത്തുന്നബവിയ്യ: 63) 

ഇമാം ഇബ്നുദഖീഖിൽ ഈദ് (റ) പറയുന്നു: അല്ലാഹുവിനെക്കുറിച്ച് അബുൽ ഹസൻ ശാദുലി (റ) യെക്കാൾ അറിവുള്ള ഒരാളെ എനിക്കറിയില്ല (അബുൽ ഹസൻ ശാദുലി: 14) 

ഇമാം സുയൂത്വി (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ മജ്ലിസിൽ പങ്കെടുക്കുന്ന സുൽത്താനുൽ ഉലമാ ഇസ്സുബ്നി അബ്ദിസ്സലാം (റ), ഇമാം ഇബ്നു ദഖീഖിൽ ഈദ് (റ) തുടങ്ങിയവർ എന്തെങ്കിലും അപാകത കണ്ടാൽ എതിർക്കാൻ മുൻപന്തിയിൽ ഉണ്ടാകുമായിരുന്നു (തഅ്ഖീദു ഹഖീഖത്തിൽ അലിയ്യ വതശ്യീദു ത്വരീഖത്തിശ്ശാദുലിയ്യ: 110) 

ഇമാം ഇബ്നു ഇബ്ബാദ് (റ) എഴുതുന്നു: ആ കാലഘട്ടത്തിലെ പ്രമുഖരായ പണ്ഡിതരെല്ലാം ശൈഖ് അബുൽ ഹസൻ ശാദുലി (റ) യെ അംഗീകരിച്ച് ശിഷ്യത്വം നേടിയതു തന്നെ മതി മഹാന്റെ മഹത്വം മനസ്സിലാക്കാൻ ആ കാലഘട്ടത്തിലെ ഒരാളും ശൈഖിനോട് തർക്കിച്ചിട്ടില്ല; ഇബ്നുൽ ബറാഅ് ഒഴികെ അയാൾ മാത്രം തർക്കക്കാരനായി മാറി നിന്നു (മഫാഖിറുൽ അലിയ്യ: 7) 

ഇമാം ഇബ്നു അത്വാഉല്ലാഹി സ്സിക്കന്ദരി (റ) എഴുതുന്നു: യാ സയ്യദീ, നിങ്ങളെന്തുകൊണ്ട് ഗ്രന്ഥങ്ങളെഴുതുന്നില്ലെന്ന് ശൈഖ് അബുൽ ഹസൻ ശാദുലി (റ) യോട് ചോദിച്ചപ്പോൾ ശൈഖ് പറഞ്ഞു: എന്റെ ഗ്രന്ഥങ്ങൾ എന്റെ അനുയായികളാണ് ഇങ്ങനെ തന്നെ എന്റെ ശൈഖ് അബുൽ അബ്ബാസ്മർസി (റ) വും പറഞ്ഞിട്ടുണ്ട് (ലത്വാഇഫുൽ മിനൻ: 6) 

ഇമാം ഇബ്നു ഇബ്ബാദ് (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) തഫ്സീർ ഇബ്നു അത്വിയ്യയും ഖാളിഇയാള് (റ) വിന്റെ അശ്ശിഫായും പാരായണം ചെയ്യാറുണ്ടായിരുന്നു ഒരിക്കൽ ശൈഖ് പറഞ്ഞു: ഫിഖ്ഹിൽ ഇസ്സുബ്നി അബ്ദിസ്സലാമിന്റെ മജ്ലിസിനെക്കാളും ഹദീസിൽ അസ്സാകിബ്ന് അബ്ദുൽ അളീമിൽ മുൻദരിയുടെ മജ്ലിസിനെക്കാളും ഇൽമുൽ ഹഖാഇഖിൽ എന്റെ മജ്ലിസിനെക്കാളും ഉന്നതമായ മജ്ലിസ് ഭൂമഖത്തില്ല 

ശൈഖ് മകീനുദ്ദീൻ അൽഅസ്മർ (റ) പറയുന്നു: സ്വൂഫിയാക്കളുടെ സഞ്ചാരസരണിയിൽ സംശയാലുവായി നാൽപ്പതു കൊല്ലം ഞാൻ കഴിച്ചു കൂട്ടി എന്റെ സംശയം നീക്കിത്തരാൻ പറ്റിയ ഒരാളെയും ഞാൻ കണ്ടില്ല അവസാനം ശൈഖ് ശാദുലി വന്നപ്പോൾ എന്റെ സംശയങ്ങളെല്ലാം നീക്കിത്തന്നു (മഫാഖിർ: 21) 

ഇമാം ഇബ്നു അത്വാഉല്ലാഹ് (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) ഇഹ്‌യാ ഉലുമുദ്ദീനിനെയും ഖൂത്തുൽ ഖുലൂബിനെയും പുകഴ്ത്തിപ്പറയുമായിരുന്നു (ലത്വാഇഫുൽ മിനൻ: 72) 

ഇമാം ഗസാലി (റ) യുടെ ഗ്രന്ഥമാണ് ഇഹ്‌യാ ഉലൂമുദ്ദീൻ ആത്മ സംസ്കരണ മാർഗത്തിൽ സഞ്ചരിക്കുന്നവർ ഈ ഗ്രന്ഥം പാരായണം ചെയ്യണമെന്ന് ശൈഖ് സൈനുദ്ദീൻ മഖ്ദൂം (റ) 'അദ്കിയാ'ഇൽ നിർദേശിച്ചിട്ടുണ്ട് സ്വൂഫിയാക്കളുടെ ഭക്ഷണമാണ് ഈ ഗ്രന്ഥം 

ഇമാം ശഅ്റാനി (റ) എഴുതുന്നു: എന്റെ ഗുരു അലിയ്യുൽ ഖവ്വാസ് (റ) പറയുന്നത് ഞാൻ കേട്ടു: ത്വരീഖത്തിന്റെ ശൈഖുമാർ താഴെ പറയുന്ന കാര്യത്തിൽ ഏകോപിച്ചിട്ടുണ്ട്: ശരീഅത്തിലും അത് നേടാനാവശ്യമായ വിഷയങ്ങളിലും മുരീദുമാർ സമുദ്രസമാനമായ അറിവ് നേടിയതിനു ശേഷമേ അവരെ തർബിയത്ത് ചെയ്യാൻ അനുമതിയുള്ളൂ ശാദുലിയാക്കളങ്ങനെയാണ് ശൈഖ് അബുൽ ഹസൻ ശാദുലി (റ) , സയ്യിദ് അബുൽ അബ്ബാസിൽ മർസി (റ) , സയ്യിദ് യാഖുതുൽ അർശ് (റ) , ശൈഖ് താജുദ്ദീന്ബ്നി അത്വാഇല്ലാഹ് (റ) തുടങ്ങിയവർ ശരീഅത്തിന്റെ ഇൽമിൽ സമുദ്രസമാനമായ അറിവ് നേടിയതിനു ശേഷമേ ആരെയും ത്വരീഖത്തിൽ പ്രവേശിപ്പിക്കാറുണ്ടായിരുന്നുള്ളൂ എത്രത്തോളമെന്നാൽ, സംവാദസദസ്സിൽ വ്യക്തമായ ലക്ഷ്യങ്ങൾ നിരത്തി എതിരാളികളെ നേരിടാൻ കഴിയണം (അൽ മിനനുൽ കുബ്റ: 43)  

മുരീദുമാരുടെ അറിവിന് ഇത്രത്തോളം പ്രധാന്യമുണ്ടെങ്കിൽ ശൈഖുമാർ ആരായിരിക്കണം? അപ്പോൾ അവരുടെ നേതാവായ ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ പാണ്ഡിത്യത്തിന്റെ ആഴമറിയാൻ വളരെ പ്രയാസം തന്നെയാണ് ഇൽമിന് അവർ നൽകിയ പ്രധാന്യം എത്രത്തോളമുണ്ടെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം ആധുനിക യുഗത്തിൽ ശൈഖ്, മുരീദ് പ്രയോഗങ്ങൾ ധാരാളമായി ഉപയോഗിക്കാറുണ്ട് മതഗ്രന്ഥങ്ങളിൽ വേണ്ടത്ര അറിവില്ലാത്തവരും പണ്ഡിതരെ വിമർശിക്കുന്ന പ്രവണത കാണാം അജ്ഞതയുടെ ലോകത്ത് ശൈഖ്, ത്വരീഖത്ത്, മുരീദ് തുടങ്ങിയവയൊന്നും ഇല്ലെന്ന് നാം മനസ്സിലാക്കണം യഥാര്‍ത്ഥ ശൈഖുമാരും, മുരീദുകളും ലോകാവസാനംവരെ ഉണ്ടാവുമെന്നും പലപ്പോഴും അവരുടെ ജീവിതം ജനങ്ങളിൽ നിന്ന് മറഞ്ഞായിരിക്കും ഇമാം ശഅ്റാനി (റ) പറയുന്നു: ഈ കാലത്ത് നമ്മിൽ നിന്നൊരാൾ ഒരു മുരീദിന്റെ സ്ഥാനത്തെത്തുക എന്നതു തന്നെ വളരെ വിദൂരമാണ് (അൽഅൻവാറുൽ ഖുദ്സിയ്യ ഫീ മആരിഫതിഖവാഇദിസ്സൂഫിയ്യ: 10) 


കറാമത്തുകൾ

ഔലിയാക്കളിൽ നിന്നുണ്ടാകുന്ന അസാധാരണ സംഭവങ്ങൾക്കാണ് കറാമത്തുകൾ എന്നു പറയുന്നത് അതുകൊണ്ടു തന്നെ വലിയ്യല്ലാത്ത ഒരാളിൽ നിന്ന് അസാധാരണ സംഭവമുണ്ടായാൽ അതിന് കറാമത്തെന്ന് പറയുകയില്ല കറാമത്തുകൾ ഔലിയാക്കൾക്ക് സ്വന്തം ഇഷ്ടാനുസരണം പ്രകടമാക്കാൻ കഴിയും 

അബൂഹുറൈറ (റ) യിൽ നിന്ന് ഇമാം മുസ്ലിം (റ) രേഖപ്പെടുത്തിയ ഒരു ഹദീസ് കാണുക നബി (സ) പറഞ്ഞു: വീടുകളിൽ പ്രവേശനം അനുവദിക്കപ്പെടാത്തവരും മുടി ജടകുത്തിയവരുമായ എത്രയെത്ര ആളുകളാണുള്ളത്; അവർ അല്ലാഹുവിന്റെ മേൽ കാര്യം സത്യം ചെയ്ത് പറഞ്ഞാൽ അത് അല്ലാഹു നടപ്പാക്കുക തന്നെ ചെയ്യും ' 

ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി (റ) എഴുതുന്നു: ഒരു കാര്യം സംഭവിക്കുമെന്ന് അവർ സത്യം ചെയ്തു പറഞ്ഞാൽ അല്ലാഹു അതു സംഭവിപ്പിക്കുക തന്നെ ചെയ്യും സത്യത്തിൽ പിഴവ് സംഭവിക്കുന്നതിൽ നിന്നും സംരക്ഷിച്ചും അവരുടെ ചോദ്യത്തിന് ഉത്തരം ചെയ്തും അല്ലാഹു അവരെ ബഹുമാനിച്ചതിനാലാണിത് ജനങ്ങളുടെ അരികിൽ അവർ നിന്ദ്യരാണെങ്കിലും അല്ലാഹുവിന്റെ അരികിൽ അവർ മഹത്വമേറിയവരായത് കൊണ്ടാണ് ഈ ബഹുമാനം (ശർഹു മുസ്ലിം: 8/423) 

ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ കറാമത്തുകൾ ധാരാളമുണ്ട് ശൈഖിന്റെ ജീവിതം മുഴുവൻ തന്നെ കറാമത്താണ് 


ഒരു പുരോഹിതന്റെ ഇസ്ലാമികാശ്ലേഷണം

ശൈഖ് സഅ്ദുൽ ഖാളി എഴുതുന്നു: ശൈഖ് അബുൽ അസാഇംമാളി (റ) പറയുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) കൈറോവിൽ നിന്ന് ഹജ്ജ് ഉദ്ദേശിച്ച് യാത്ര പുറപ്പെടാൻ തീരുമാനിച്ചു അതിനു വേണ്ടി നൈൽ നദിയിലൂടെയുള്ള യാത്രക്ക് കപ്പൽ തയ്യാറാക്കാൻ മുരീദുമാരോട് നിർദ്ദേശിച്ചു ഒരു കൃസ്ത്യാനിയുടെ കപ്പലാണ് കിട്ടിയത് അതിൽ യാത്രക്കാരായി ഒരു കൃസ്തീയ പുരോഹിതനും സന്താനങ്ങളും ഉണ്ടായിരുന്നു ശൈഖ് ശാദുലി (റ) അതിൽ കയറി കപ്പൽ കൈറോവിൽ നിന്ന് രണ്ടോ മൂന്നോ ദിവസത്തെ അകലം പിന്നിട്ടപ്പോൾ കടൽ പ്രക്ഷുബ്ധമായി എങ്ങനെ യാത്ര തുടരുമെന്ന ഉത്കണ്ഠയിലായി 

ശൈഖ് ശാദുലി (റ) ദുആ ചെയ്തു എന്നിട്ട് കപ്പിത്താനോട് യാത്ര തുടരാൻ ആവശ്യപ്പെട്ടു കടൽ പ്രക്ഷുബ്ധമായതിനാൽ അദ്ദേഹം കൈറോവിലേക്ക് മടങ്ങാൻ തീരുമാനിച്ചതായിരുന്നു എന്നാൽ യാത്ര തുടരാൻ തന്നെയായിരുന്നു ശൈഖിന്റെ നിർദ്ദേശം ശൈഖിന്റെ കൽപ്പനക്ക് വഴങ്ങി കപ്പൽ പുറപ്പെട്ടതോടെ അതുവരെ പ്രക്ഷുബ്ധമായിരുന്ന കടൽ ശാന്തമായിത്തീർന്നു ഇതിന് ദൃക്സാക്ഷിയായ കപ്പിത്താനും സഹോദരനും മുസ്ലിമായി പുരോഹിതന്റെ മക്കളായിരുന്നു ഇവർ ഇതു കണ്ട പുരോഹിതൻ കരഞ്ഞുകൊണ്ട് എന്റെ മക്കൾ പരാജയപ്പെട്ടുപോയല്ലോ എന്നു പറഞ്ഞു: 

അന്നു രാത്രി ആ ക്രിസ്തീയ പുരോഹിതൻ ഒരു സ്വപ്നം കണ്ടു: ഖിയാമത്ത് നാൾ ആയിരിക്കുന്നു സ്വർഗ്ഗവും നരകവും തയ്യാർ ചെയ്യപ്പെട്ടിരിക്കുന്നു ശൈഖ് ശാദുലി (റ) യും അനുയായികളും പുരോഹിതന്റെ മക്കളും സ്വർഗത്തിലേക്ക് പോകുന്നു ഇതു കണ്ട പുരോഹിതൻ അവരെ അനുഗമിച്ചെങ്കിലും അയാളെ തടഞ്ഞു കൊണ്ട് പറഞ്ഞു: 'നീ മുസ്ലിമല്ല ' ഉറക്കിൽ നിന്നുണർന്ന പുരോഹിതൻ സ്വപ്ന വിവരം ശൈഖിനോട് പറയുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു ശൈഖ് ശാദുലി (റ) പറഞ്ഞു: നീ എന്നോടൊപ്പം കണ്ട ജനങ്ങൾ ലോകാവസാനം വരെയുള്ള എന്റെ അനുയായികളാണ് ഈ പുരോഹിതൻ പിന്നീട് വലിയ്യായിത്തീരുകയും കറാമത്തുകൾ കാണിക്കുകയും ചെയ്തു ഇതൊരു ബറകത്തായ യാത്രയായിരുന്നു (അബുൽ ഹസൻ ശാദുലി: 54,55) 


മുരീദിനെ രക്ഷിക്കുന്നു

ശൈഖ് അബുൽ അസാഇംമാളി (റ) പറയുന്നു: ഒരിക്കൽ ശൈഖ് അബുൽ ഹസൻ ശാദുലി (റ) ശിഷ്യരുടെ അടുക്കൽ വെച്ച് പറഞ്ഞു: 'ശിഷ്യന്മാർ അരികിലോ വിദൂരത്തോ എവിടെ ആയിരുന്നാലും ശൈഖ് ശാദുലി (റ) അവരെ രക്ഷിക്കും ' എന്നാൽ എനിക്കിത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല അരികിലാണെങ്കിൽ ശൈഖിന്നു രക്ഷിക്കാൻ കഴിഞ്ഞേക്കാം അകലെയാണെങ്കിൽ അല്ലാഹുവിനല്ലേ കഴിയുക? എന്റെ സംശയം ആ വഴിക്ക് നീങ്ങി പിറ്റേന്ന് നേരം വെളുത്തപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഒരസ്വസ്ഥത ഞാൻ അലക്സാൻഡ്രിയൻ കടൽ തീരത്തേക്ക് പോയി പകൽ മുഴുവൻ ഇവിടെ ഇരുന്നു അസ്വർ നിസ്കാരത്തിന് ശേഷം തലയും താഴ്ത്തി ഇരിക്കുമ്പോൾ ആരോ വന്ന് എന്നെ തട്ടുന്നതായി തോന്നി അത് ഏതെങ്കിലും ഫകീറായിരിക്കുമെന്ന് ഞാൻ കരുതി 

തല ഉയർത്തി നോക്കുമ്പോൾ ആഭരണവും നല്ല വസ്ത്രവും ധരിച്ച സുന്ദരിയായ ഒരു സ്ത്രീ ഞാൻ ചോദിച്ചു: 'നിനക്കെന്താണാവശ്യം?' അവൾ പറഞ്ഞു: 'നിന്നെ ' ഞാൻ പറഞ്ഞു: 'നിന്റെ നാശത്തിൽ നിന്ന് അല്ലാഹുവിനോട് ഞാൻ കാവലിനെ തേടുന്നു '  അവളെ ഞാൻ തട്ടിമാറ്റിയപ്പോൾ അവളെന്നെ കടന്നുപിടിച്ചു അവളിൽ നിന്ന് കുതറി രക്ഷപ്പെടാൻ എനിക്ക് കഴിഞ്ഞില്ല ഉടനെ ഒരു കൈവന്ന് എന്നെ പിടിച്ചു 'ഏയ് മാളി, എന്താണിത് എന്നു ചോദിച്ചുകൊണ്ട് എന്നെ ഒരേറ് അത് ശൈഖവർകളായിരുന്നു ഞാൻ തെറിച്ചു വീണത് പോലെ അവിടെ നിന്ന് എഴുന്നേറ്റു നോക്കിയപ്പോൾ ശൈഖിനെയോ സ്ത്രീയെയോ കണ്ടില്ല ഞാൻ അത്ഭുതപ്പെട്ടു അപ്പോൾ എനിക്ക് മനസ്സിലായി; ഞാൻ ശൈഖിനെതിരിൽ ചിന്തിച്ചതു കൊണ്ടാണ് എനിക്കങ്ങനെ വന്നു പെട്ടതെന്ന് ഞാൻ അല്ലാഹുവിനോട് പൊറുക്കലിനെ തേടി വുളൂഅ് ചെയ്ത് മഗ്രിബ് നിസ്കരിച്ച് ഫഖീറുമാരുടെ ശ്രദ്ധയിൽപ്പെടാതെ വീട്ടിലെത്തി 

ശൈഖ് ശാദുലി (റ) ഇശാഅ് നിസ്കരിച്ചു ജനങ്ങളെല്ലാം പിരിഞ്ഞു പോയി എല്ലാ ദിവസവും രാത്രി ശൈഖിന്റെ മജ്ലിസ് ഉണ്ടാവാറുണ്ട് നാടിന്റെ നാനാഭാഗത്തും നിന്നും ശൈഖിന്റെ ഉപദേശം കേൾക്കാൻ ജങ്ങൾ വരാറുണ്ട് ശൈഖവർകൾ മാളിയെ അന്വേഷിച്ചു അവർ പറഞ്ഞു: 'ഞങ്ങളാരും ഇന്ന് മാളിയെ കണ്ടിട്ടില്ല ' ശൈഖ് പറഞ്ഞു: 'നിങ്ങൾ മാളിയെ വീട്ടിൽ അന്വേഷിക്കുക ' അവർ മാളിയെ തിരക്കി വീട്ടിലെത്തി മാളി പറഞ്ഞു: 'ഞാൻ രോഗിയാണ് ' അപ്പോഴേക്കും അദ്ദേഹം രോഗബാധിതനായിത്തീർന്നിരുന്നു അവർ ചെന്ന് ശൈഖിനെ വിവരം ധരിപ്പിച്ചു ശൈഖ് പറഞ്ഞു: 'നിങ്ങൾ മാളിയെ എടുത്തു കൊണ്ടു വരിക ' അങ്ങനെ അവർ മാളിയെ ശൈഖിന്റെയടുക്കലേക്ക് എടുത്തുകൊണ്ട് വന്നു ശൈഖ് അവരോടെല്ലാം പിരിഞ്ഞു പോവാൻ പറഞ്ഞു 

മാളി ശൈഖിന്റെ മുന്നിലിരുന്നു ശൈഖ് വിളിച്ചു: മാളീ; അദ്ദേഹം വിളികേട്ടപ്പോൾ ശൈഖ് പറഞ്ഞു: 'നീ ഇന്നലെ ഞാൻ പറഞ്ഞതിനെതിരിൽ ചിന്തിച്ചില്ലേ? നീ തെറ്റിലേക്ക് ചെന്നു വീണപ്പോൾ എന്റെ കരം നിന്നെ തടഞ്ഞില്ലേ? ഏയ് മാളീ ഇതു പോലെയായില്ലെങ്കിൽ അവൻ ശൈഖേ അല്ല' (മഫാഖിറുൽ അലിയ്യ: 31) 

മുരീദ് ശൈഖിനെതിരിൽ ചിന്തിക്കാനോ ശൈഖിനെ എതിർക്കാനോ പാടില്ലെന്നാണ് തസ്വവുഫിലെ നിയമം ഈ നിയമം ലംഘിക്കൽ മുരീദിന് അപകടം പിണയും ശൈഖ് അബ്ദുൽ അസീസ് ദബ്ബാഗ് (റ) പറയുന്നു: മുരീദിന്റെ വിജയം ശൈഖ് അവനു വേണ്ടിയെടുക്കുന്ന തീരുമാനത്തിലാണ്; അവൻ സ്വയം തീരുമാനിക്കുന്നതിലല്ല അവൻ സ്വയം തീരുമാനമെടുക്കൽ നാശകാരണമാണ് ഞാൻ പറയട്ടെ: എത്രയെത്ര മുരീദുകളാണ് ഈ വഴിയിൽ ഇടറിയത്! (അൽ ഇബ്രീസ്: 238) 

ശൈഖ് അബുൽ ഹസൻ ശാദുലി (റ) തന്നെ തന്റെ മുരീദിനെ തർബിയത്ത് ചെയ്ത് സംശയം നീക്കിക്കൊടുത്തതാണിവിടെ നാം കണ്ടത് മുരീദിന് ശൈഖിലുള്ള വിശ്വാസം ഉറയ്ക്കാൻ വേണ്ടിയാണിത് ശൈഖുമാരിൽ നിന്ന് മുരീദുമാർക്ക് ധാരാളം പരീക്ഷണങ്ങൾ ഉണ്ടാവാറുണ്ട്


ലൈലത്തുൽ ഖദ്റിൽ

ഇമാം ഇബ്നു അത്വാഉല്ലാഹിസ്സിക്കിന്ദരി (റ) എഴുതുന്നു: ശൈഖ് അബുൽ അബ്ബാസിൽ മർസി (റ) പറഞ്ഞു: ഞാൻ ശൈഖ് അബുൽ ഹസൻ ശാദുലി (റ) യോടൊപ്പം ഖൈറുവാൻ എന്ന സ്ഥലത്തായിരുന്നു ആ രാത്രി റമളാൻ ഇരുപത്തേഴായിരുന്നു ശൈഖ് ജുമുഅത്തു പള്ളിയിലേക്ക് പോയി; കൂടെ ഞാനും പള്ളിയിൽ പ്രവേശിച്ച് നിസ്കാരത്തിന് തക്ബീറത്തുൽ ഇഹ്റാം ചൊല്ലിയപ്പോൾ ഈച്ച തേനിൻമേൽ പൊതിയുന്നതുപോലെ ഔലിയാക്കൾ ശൈഖിന്റെയടുക്കലേക്ക് വരുന്നത് ഞാൻ കണ്ടു നേരം വെളുത്തപ്പോൾ ഞങ്ങൾ പള്ളിയിൽ നിന്ന് പുറപ്പെട്ടു ശൈഖ് പറഞ്ഞു: ഇന്നലെ മഹത്വമുള്ള ലൈലത്തുൽ ഖദ്റിന്റെ രാത്രിയായിരുന്നു (ലത്വാഇഫുൽ മിനൻ: 54) 

ലൈലത്തുൽ ഖദ്ർ റമളാൻ ഇരുപത്തിയേഴിനാണെന്ന് തന്നെ ഉറപ്പിച്ചു പറയാൻ ഈ സംഭവം തെളിവല്ല അത് ഏത് രാത്രിയാണെന്നതിൽ ഇമാമുകൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്; എങ്കിലും ഇരുപത്തിയേഴിന്റെ രാത്രിയിലാണെന്ന് പറഞ്ഞ ഇമാമുകളും രണ്ട് ഇമാം അഹ്മദ് സ്വാവി (റ) എഴുതുന്നു: ഉബയ്യ്ബ്നി കഅ്ബ് (റ), ഇബ്നു അബ്ബാസ് (റ) തുടങ്ങിയവരുടെ അഭിപ്രായം ലൈലത്തുൽ ഖദ്ർ ഇരുപത്തിയേഴിന്റെ രാത്രിയിലാണെന്നാണ് (സ്വാവി: 4/320) ഇതാണ് അധിക പണ്ഡിതരുടെയും അഭിപ്രായം (ശർവാനി: 3/462) 

ലൈലത്തുൽ ഖദ്ർ ഏത് രാത്രിയിലാണെന്നതിലുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതിനു ശേഷം ഖുത്വുബുൽ അഖ്ത്വാബ് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) എഴുതുന്നു: ലൈലത്തുൽ ഖദ്ർ റമളാൻ ഇരുപത്തിയേഴിനാണെന്നു അഭിപ്രായമാണ് ഏറ്റവും പ്രാമാണികമായത് (അൽഗുൻയതു ലിത്വാലി ബിത്വരീഖിൽ ഹഖ്: 2/11) 


തവസ്സുൽ

തവസ്സുൽ, അഥവാ മഹാന്മാർ, സൽകർമ്മങ്ങൾ എന്നിവ മുൻനിർത്തി അല്ലാഹുവിനോട് ദുആ ചെയ്യൽ പുണ്യ കർമ്മവും ദുആക്ക് ഉത്തരം കിട്ടുവാൻ എളുപ്പമാർഗ്ഗവുമാണ് ശൈഖിന്റെ മുരീദുമാരും ഇഷ്ടജനങ്ങളുമെല്ലാം അവരുടെ ആവശ്യം നിറവേറാൻ മഹാന്മാരെ മുൻനിർത്തി തവസ്സുൽ ചെയ്യാറുണ്ട് 

ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) എഴുതുന്നു: പണ്ഡിതർ, സജ്ജനങ്ങൾ, സയ്യിദുമാർ തുടങ്ങിയവരെ മുൻനിർത്തി തവസ്സുൽ ചെയ്ത് ദുആ ഇരക്കൽ സുന്നത്താണ് (അൽഗുൻയത്: 2/128) 

ഇമാം ഇബ്നു ഇബ്ബാദ് (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) പറഞ്ഞു: നിനക്കെന്തെങ്കിലും ആവശ്യം അല്ലാഹുവിലേക്ക് ബോധിപ്പിക്കാനുണ്ടെങ്കിൽ എന്നെ മുൻ നിർത്തി ചോദിക്കുക ശൈഖ് അബുൽ അബ്ബാസിൽ മർസി (റ) പറഞ്ഞു: എനിക്കെന്ത് വിഷമമുണ്ടെങ്കിലും ശൈഖിനെ സ്മരിക്കുമ്പോൾ തന്നെ നീങ്ങിക്കിട്ടാറുണ്ട് സഹോദരാ, പ്രയാസഘട്ടങ്ങളിൽ നീ ശൈഖിനെ മുൻനിർത്തുക; തീർച്ചയായും പരിഹാരമുണ്ടാവും 

ശൈഖ് അബൂ അബ്ദില്ലാഹിശ്ശാത്വിബി (റ) പറയുന്നു: ഞാൻ എല്ലാ രാത്രിയിലും അബുൽ ഹസൻ ശാദുലി (റ) ക്ക് ധാരാളം തർളിയത്ത് ചൊല്ലി എന്റെ എല്ലാ ആവശ്യവും അല്ലാഹുവിനോട് ചോദിക്കും എനിക്കതിന് ഉടനെ തന്നെ ഉത്തരം ലഭിക്കുകയും ചെയ്യാറുമുണ്ട് ഒരിക്കൽ ഞാൻ നബി (സ) യെ ദർശിച്ചപ്പോൾ പറഞ്ഞു; ' യാ സയ്യിദീ യാറസൂലല്ലാഹ്, ഞാൻ ശൈഖ് അബുൽഹസന് എല്ലാ രാത്രിയിലും നിസ്കാരശേഷം തർളിയത്ത് ചൊല്ലാറുണ്ട് എന്റെ ആവശ്യങ്ങൾ മഹാനെ മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കാറുമുണ്ട് അതിലെന്തെങ്കിലും തെറ്റുണ്ടോ?' നബി (സ) പറഞ്ഞു: അബുൽ ഹസൻ ബാഹ്യമായും ആന്തരികമായും എന്റെ മകനാണ് കുട്ടി പിതാവിൽ നിന്നുള്ള ഒരു കഷ്ണമാണ് അതിനാൽ ആരെങ്കിലും കഷ്ണത്തെ പിടിച്ചാൽ മുഴുവനും പിടിച്ചവനായി അബുൽ ഹസനെ മുൻനിർത്തി നീ അല്ലാഹുവിനോട് തേടിയാൽ അത് എന്നെ മുൻനിർത്തി അല്ലാഹുവിനോട് തേടലാണ് (മഫാഖിറുൽ അലിയ്യ: 22) 


മംസ്സിലുള്ളത് പറയുന്നു

ഇമാം ഇബ്നു ഇബ്ബാദ് (റ) എഴുതുന്നു; ഒരിക്കൽ ശൈഖ് അബുൽ ഹസൻ ശാദുലി (റ) യമൻനിർമ്മിതമായ പുതപ്പും പുത്തൻ വസ്ത്രങ്ങളും ധരിച്ചുകൊണ്ട് ഭൗതിക വിരക്തിയെക്കുറിച്ച് പ്രസംഗിക്കുകയായിരുന്നു അപ്പോൾ ആ സദസ്സിൽ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച ഒരു ഫഖീറുണ്ടായിരുന്നു അദ്ദേഹം ചിന്തിച്ചു: 'എങ്ങനെയാണ് പുത്തൻവസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട് ശൈഖ് ഭൗതിക വിരക്തിയെക്കുറിച്ച് പ്രസംഗിക്കുന്നത്? ഈ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച ഞാനാണ് ഭൗതിക വിരക്തൻ ' ഉടനെ ശൈഖ് ശുദുലി (റ) ആ ഫഖീറിനുനേരെ തിരിഞ്ഞ് പറഞ്ഞു; 'ഏയ് മനുഷ്യാ, നിന്റെ മുഷിഞ്ഞ വസ്ത്രം ദുനിയാവിനെ ആഗ്രഹിക്കുന്ന വസ്ത്രമാണ് അത് ദാരിദ്ര്യത്തെ വിളിച്ചോതുന്നു എന്റെ പുത്തൻ വസ്ത്രങ്ങൾ ഐശ്വര്യത്തെ അറിയിക്കുന്നു ' ഇതുകേട്ട ഫഖീർ ജന മധ്യത്തിൽ എഴുന്നേറ്റു നിന്നു കൊണ്ട് പറഞ്ഞു: 'അല്ലാഹുവാണെ, ശൈഖ് ഇപ്പോൾ പറഞ്ഞത് ഞാൻ മനസ്സിൽ വിചാരിച്ച കാര്യമാണ് ഞാൻ തൗബ ചെയ്യുന്നു ' തുടർന്ന് ആ ഖഖീറിന് പുത്തൻ വസ്ത്രങ്ങൾ നൽകാൻ ശൈഖ് കൽപ്പിച്ചു (മഫാഖിറുൽ അലിയ്യ: 41) 


നബി (സ) സലാം മടക്കുന്നു

ശൈഖ് അബുൽ അസാഇം മാളി (റ) പറയുന്നു: ഹജ്ജിന് ശേഷം ഞങ്ങൾ മദീനയിലെത്തിച്ചേർന്നു മസ്ജിദുന്നബവിയിലേക്ക് പ്രവേശിച്ച് ശൈഖ് ശാദുലി (റ) നബി (സ) യുടെ മേൽ സ്വലാത്ത് ചൊല്ലി, സലാം പറഞ്ഞു കുറെ നേരം ഇങ്ങനെ ചെയ്തു ശൈഖിന് ഒരു പ്രത്യേക അവസ്ഥ സംജാതമായി അതവസാനിക്കുന്നതു വരെ ഇങ്ങനെതുടർന്നു ഹറമിൽ ഇരുന്നു കൊണ്ട് ശൈഖ് ശാദുലി (റ) പറഞ്ഞു: മാളീ, ഞാൻ നബി (സ) ക്ക് സലാം പറയുമ്പോഴൊക്കെ ഞാൻ നോക്കിയിരിക്കെ നബി (സ) ചൂണ്ടാണി വിരലുകൊണ്ട് സലാം മടക്കിയിരുന്നു (മഫാഖിറുൽ അലിയ്യ: ) 


അഞ്ചാം ഖലീഫ:

എന്റെ നാവിൻമേൽ ശരീഅത്തിന്റെ കടിഞ്ഞാൻ ഇല്ലായിരുന്നെങ്കിൽ ലോകാവസാനം വരെയുള്ള കാര്യങ്ങൾ ഞാൻ പറയുമായിരുന്നെന്ന് ശൈഖ് ഹസൻ ശാദുലി (റ) പ്രഖ്യാപിച്ചതാണ്  

ഇമാം ഇബ്നു ഇബ്ബാദ് (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) പറഞ്ഞു: മിസ്റിൽ ഒരു യുവാവ് പ്രത്യക്ഷപ്പെടും 'അശ്ശാസ്സുത്താഇബ് ' എന്ന പേരില്‍ അദ്ദേഹം അറിയപ്പെടും ഹനഫീമദ്ഹബുകാരനായിരിക്കും അദ്ദേഹം മുഹമ്മദ് ബ്ന്ൽ ഹസൻ എന്നായിരിക്കും യഥാര്‍ത്ഥ പേര് വലതു കവിളിൽ ഒരു കലയുണ്ടാകും ചുവപ്പ് കലർന്ന വെളുപ്പു നിറമായിരിക്കും കണ്ണിന് ഭംഗിയുള്ള കറുപ്പുണ്ടാകും ഫഖീറും യതീമുമായിട്ടാണ് വളരുക അദ്ദേഹം എനിക്കു ശേഷമുള്ള അഞ്ചാം ഖലീഫയായിരിക്കും അദ്ദേഹം ആ കാലത്ത് പ്രശസ്തനായിരിക്കും ഉന്നതമായ വിലായത്തിനർഹനായിരിക്കും പിന്നീട് ഈ വിശേഷണങ്ങൾ ഒത്തിണങ്ങിയ മുഹമ്മദ്ബ്നിൽ ഹസൻ മിസ്റിൽ പ്രശസ്തനായി (മഫാഖിർ: 19) 

അല്ലാമാ യൂസുഫുന്നബ്ഹാനി (റ) എഴുതുന്നു: ശൈഖ് മുഹമ്മദുൽ ഹനഫി (റ) ശാദുലീത്വരീഖത്ത് സ്വീകരിച്ചത് ശൈഖ്നാസ്വിദ്ദീന്ബ്ന് മുലീഖ് (റ) വിൽ നിന്നാണ് അദ്ദേഹം ശൈഖ് ശിഹാബുദ്ദാന്ബ്ന് മുലീഖ് (റ) ൽ നിന്നും അദ്ദേഹം ശൈഖ് യാഖൂതുൽ അർശ് (റ) ൽ നിന്നും അദ്ദേഹം അബുൽ അബ്ബാസിൽ മർസി (റ) യിൽ നിന്നും അദ്ദേഹം ശൈഖ് അബുൽ ഹസൻ ശാദുലി (റ) യിൽ നിന്നും ത്വരീഖത്ത് സ്വീകരിച്ചു (ജാമിഉ കറാമത്തിൽ ഔലിയാഅ്: 2/342) 

ശൈഖ് മുഹമ്മദുൽ ഹനഫി (റ) ക്ക് ആത്മീയ ലോകത്ത് വലിയ സ്ഥാനമാണുള്ളത് ധാരാളം കറാമത്തുകൾ കാണിച്ച മഹാരഥൻ ശാദുലിയാക്കൾക്കിടയിലും സ്വൂഫിസമൂഹത്തിലും പ്രത്യേക പരിഗണനയുള്ള മഹാനാണ് അതുകൊണ്ടു തന്നെ മഹാനെസംബന്ധിച്ച് അൽപം അറിഞ്ഞിരിക്കൽ അത്യാവശ്യമാണ് 


ശൈഖ് ശംസുദ്ദീൻ മുഹമ്മദുൽ ഹനഫി (റ)

ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ കറാമത്താണ് ശൈഖ് ശംസുദ്ദീൻ മുഹമ്മദ് ഹനഫി (റ) യുടെ രംഗപ്രവേശനവും അറ്റമില്ലാത്ത കറാമത്തുകളും മഹാന്റെ ചരിത്രവും കറാമത്തുകളും മാത്രം പറയുന്ന നിരവധി ഗ്രന്ഥങ്ങളുണ്ട് അതിൽ പ്രധാനമാണ് ശൈഖ് നൂറുദ്ദീൻ അലിയ്യ്ബ്ന് ഉമറുൽ ബത്നൂനി (റ) യുടെ ഗ്രന്ഥം 

ശൈഖ് ഹനഫി (റ) അറിയപ്പെടാനുണ്ടായ കാരണം ശൈഖ് അബ്ഹാനി (റ) എഴുതുന്നു: സുൽത്താൻ ഫറജ്ബ്ന് ബർഖൂബ് ജനങ്ങളെ ആക്ഷേപിച്ചു ശൈഖ് ഹനഫി (റ) അതിനെ എതിർത്തു കോപാകുലനായ ഭരണാധികാരി ശൈഖിനോട് ദേഷ്യം പിടിച്ചു ചോദിച്ചു: 'അധികാരം എനിക്കോ നിനക്കോ? ' ശൈഖ് പറഞ്ഞു: എനിക്കും നിനക്കുമല്ല; അല്ലാം അടക്കി ഭരിക്കുന്ന ഏകനായ അല്ലാഹുവിനാകുന്നു അധികാരം പിന്നീട് ശൈഖ് ദേഷ്യത്തോടെ എണീറ്റു പോയി സുൽത്താന് അർബുദം ബാധിച്ച് അവശനായി വൈദ്യന്മാർ വന്നു ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല ശൈഖിനെ വിഷമിപ്പിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അടുത്ത ആൾക്കാൾ സുൽത്താനെ ഉണർത്തി പരിഹാരം തേടി സുൽത്താൻ ശൈഖിന്റെ അടുത്തേക്ക് ആളെ അയച്ചു കാര്യദർശികൾ ചെന്ന് ശൈഖിനോട് പറഞ്ഞു: 'സുൽത്താൻ അങ്ങയെ കാണാൻ ആവശ്യപ്പെട്ടിട്ടുണ്ട് ശൈഖ് അതിന് മറുപടിയൊന്നും കൊടുത്തില്ല അവർ ഈ ആവശ്യവുമായി നിരന്തരം ശൈഖിനെ സന്ദർശിച്ചു കൊണ്ടേയിരുന്നു ഒടുവിൽ ശൈഖിന് കാരുണ്യം തോന്നി നല്ല സൈത്ത് കൊണ്ടുണ്ടാക്കിയ റൊട്ടി കൊടുത്തു കൊണ്ട് പറഞ്ഞു: സുൽത്താനോട് പറയുക: ഇതു തിന്നാൻ രോഗം മാറും, ഇനി അദബ് കേട് കാണിക്കരുത് ഈ സംഭവത്തിന് ശേഷമാണ് ശൈഖ് ഹനഫി (റ) അറിയപ്പെട്ടത് (ജാമിഉ കറാമത്തിൽ ഔലിയാഅ്: 1/263) 

ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് ഹനഫി (റ) യതീമായിട്ടാണ് വളർന്നത് പിതാവിന്റെ സഹോദരിയായിരുന്നു മഹാനെ വളർത്തിയത് സഹോദരിയുടെ ഭർത്താവ് ഹനഫിക്ക് എന്തെങ്കിലും തൊഴിൽ പഠിപ്പിച്ചു കൊടുക്കുവാൻ ഉദ്ദേശിച്ച് ഒരിടത്താക്കി എന്നാൽ കിത്താബ് പഠിക്കുവാനുള്ള മോഹത്താൽ മഹാൻ അവിടെ നിന്ന് ഓടിപ്പോയി ഖുർആൻ മനപ്പാഠമാക്കി പിന്നീട് കിതാബ് വിൽക്കാൻ തുടങ്ങി ഇതുകണ്ട ചില മഹാന്മാർ ചോദിച്ചു: 'ദുനിയാവിന് വേണ്ടിയാണോ നിന്നെ സൃഷ്ടിച്ചത് അതിനു ശേഷം അതെല്ലാം ഒഴിവാക്കി ആത്മീയസരണിയിൽ പ്രവേശിച്ച് തനിച്ച് ഒരു സ്ഥലത്ത് ഏഴു വർഷം കഴിച്ചുകൂട്ടി പതിനാലാം വയസ്സിലായിരുന്നു ഇത് 

ശൈഖ് അബുൽ അബ്ബാസി മർസി (റ) പറയുന്നു ശൈഖ് ഹനഫി (റ) ഖൽവ്വത്തിലുള്ളപ്പോൾ ഞാൻ വാതിൽക്കൽ ചെന്ന് നിൽക്കുമായിരുന്നു പ്രവേശിക്കാൻ അനുവാദം തന്നാൽ പ്രവേശിക്കും ഒന്നും മിണ്ടിയില്ലെങ്കിൽ തിരിച്ചു പോരും ഒരിക്കൽ സമ്മതത്തിന് കാത്തു നിൽക്കാതെ ഞാൻ കയറിച്ചെന്നു അപ്പോൾ അവിടെ ഞാൻ വലിയ ഒരു സിംഹത്തെ കണ്ടു അത് എന്നെ അമ്പരപ്പിച്ചു ഞാൻ പുറത്തു കടന്ന് അല്ലാഹുവിനോട് പൊറുക്കലിനെ തേടി 

ശൈഖ് ഹനഫി (റ) പറഞ്ഞു: ഖൽവത്തിൽ നിന്ന് പുറത്ത് കടക്കാൻ എനിക്ക് നിർദ്ദേശം ലഭിച്ചു ഞാൻ പുറത്ത് കടന്നു സാവിയിലേക്ക് പോയി അവിടെ ഏതാനും പേർ വൂളൂഅ് ചെയ്യുന്നു അവരിൽ ചിലരുടെ തലയിൽ മഞ്ഞത്തലപ്പാവുണ്ട് ചിലരുടെ മുഖം കുരങ്ങിന്റെതും പന്നിയുടെതുമായിരുന്നു ചിലരുടേത് ചന്ദ്രസമാനം തിളങ്ങിയിരുന്നു അപ്പോൾ എനിക്ക് മനസ്സിലായി ഇവരുടെയെല്ലാം അവസാനം എങ്ങനെയാണെന്ന് അല്ലാഹു വെളിവാക്കിത്തന്നതാണെന്ന് (ത്വബഖാത്തുൽ കുബ്റ: 2/89) 

ശൈഖ് യൂസുഫുന്നബ്ഹാനി (റ) എഴുതുന്നു: ശൈഖ് ഹനഫി (റ) വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുമായിരുന്നു ഔലിയാക്കളുടെ അവസ്ഥകളെ സൗബന്ധിച്ച് അറിവില്ലാത്തവർ ഇതിനെയെതിർത്തു അവർ പറഞ്ഞു: രാജാക്കന്മാർക്ക് യോജിച്ച ഇത്തരം വസ്ത്രങ്ങൾ ഔലിയാക്കൾ ധരിക്കാൻ പ്രയാസമാണ് ശൈഖ് ഒരു വലിയ്യാണെങ്കിൽ അതെനിക്ക് തരും ഞാനത് വിൽക്കും എന്നിട്ടതിന്റെ കാശ് മക്കളുടെ ചെലവിനെടുക്കും (ശൈഖ് ഈ സംസാരം കേട്ടിരുന്നില്ല) എങ്കിലും തന്റെ വസ്ത്രം അഴിച്ച് ഒരാൾക്ക് കൊടുത്തു കൊണ്ട് ശൈഖ് പറഞ്ഞു: ഇന്നാലിന്നവന് ഈ വസ്ത്രം കൊടുക്കുക; അവനത് കുട്ടികൾക്ക് ചെലവിന് കൊടുക്കട്ടെ അങ്ങനെ ആ വ്യക്തി അതു വാങ്ങി വിറ്റു 

ശൈഖ് ഹനഫി (റ) യും ഒരു സംഘം അനുയായികളും മിസ്വറിൽ നിന്ന് റൗളയിലേക്ക് വെള്ളത്തിന് മുകളിലൂടെ നടന്നു പോയിട്ടുണ്ട് ജനങ്ങളിൽ ഓരോരുത്തർക്കും അവരവരുടെ അവസ്ഥ മഹാൻ വിശദീകരിച്ചു കൊടുക്കുമായിരുന്നു മഹാനെ എതിർക്കാൻ ആരെങ്കിലും സദസ്സിലേക്ക് വന്നാൽ അവൻ ഇടറി ഭൂമിയിൽ വീഴുമായിരുന്നു 

ഒരിക്കൽ മാലിക്കീ മദ്ഹബുകാരനായ ഒരു ഖാസി ശൈഖിനെ പരീക്ഷിക്കാൻ വന്നു അവിടെ ഉള്ളവരോട് ശൈഖ് പറഞ്ഞു അദ്ദേഹത്തിന് എന്നോട് എന്തെങ്കിലും ചോദിക്കാൻ കഴിഞ്ഞാൽ ഞാൻ ഫഖീറന്മാരുടെ വിരിപ്പിലിരിക്കും ഖാസി വന്നു ചോദിക്കാൻ ഒരുങ്ങി; പക്ഷേ ചോദ്യം വരുന്നില്ല 'താങ്കൾ എന്തു പറയുന്നു ' എന്നു മാത്രം പറയും; ബാക്കി കിട്ടുന്നില്ല പല തവണ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് ശൈഖിനോട് ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല ഒടുവിൽ ഖാസി പറഞ്ഞു: ഞാൻ പല ചോദ്യങ്ങളും ചോദിക്കാൻ ഉദ്ദേശിച്ചിരുന്നു; എന്നാൽ അതൊക്കെ മറന്നു പോയി പിന്നീടദ്ദേഹം തൗബ ചെയ്ത് ഇനിയൊരിക്കലും സ്വൂഫിയാക്കളെ വിമർശിക്കുകയില്ലെന്ന് കരാർ ചെയ്തു 

അന്തരീക്ഷത്തിലൂടെ പറക്കുന്ന ഔലിയാക്കൾ ശൈഖിന്റെ സന്നിധിയിൽ വരുമായിരുന്നു അവർക്ക് ശൈഖ് അദബ് പഠിപ്പിച്ചു കൊടുക്കും ശേഷം അവർ അന്തരീക്ഷത്തിലേക്ക് പറന്ന് ജനങ്ങൾ നോക്കി നിൽക്കെ അപ്രത്യക്ഷരാവും കടലിൽ താമസിക്കുന്ന ഔലിയാക്കളെ ശൈഖ് സന്ദർശിക്കുമായിരുന്നു ശൈഖ് കടലിനുള്ളിലേക്ക് പ്രവേശിക്കും ദീർഘ സമയം അവിടെ തങ്ങും എന്നിട്ട് തിരിച്ചു പോരും എന്നാൽ ശൈഖിന്റെ വസ്ത്രം അപ്പോഴൊന്നും തീരെ നനയാറുണ്ടായിരുന്നില്ല 

ഹിജ്റ 847 - ൽ ശൈഖ് ശംസൂദ്ദീൻ മുഹമ്മദുൽ ഹനഫി (റ) വഫാത്തായി മഹാന്റെ ഖബ്ർ അൽബറകാത്തിലാണ് ഇമാം ശഅ്റാനി (റ) പറഞ്ഞു: സയ്യിദ് മുഹമ്മദുൽ ഹനഫി (റ) വഫാത്ത് വേളയിൽ പറഞ്ഞു; ആർക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവർ എന്റെ ഖബ്റിനരികിൽ വന്നു തേടട്ടെ ഞാൻ അവന്റെ ആവശ്യം നിറവേറ്റിക്കൊടുക്കും എന്റെയും അവന്റെയുമിടയിൽ മണ്ണുകൊണ്ട് ഒരു മുഴം അകലമില്ല (ജാമിഉ കറാമത്തിൽ ഔലിയാഅ്; 1/270) 

കഅ്ബാലയം കാണിക്കുന്നു

ഇമാം ഇബ്നു ഇബ്ബാദ് (റ) എഴുതുന്നു: ഖാസിയും കർമശാസ്ത്ര പണ്ഡിതനുമായ (ഫഖീഹ്) സുൽത്താനുൽ ഉലമാ ഇസ്സുദ്ദീന്ബ്ന് അബ്ദിസ്സലാം (റ) ശൈഖ് അബുൽ ഹസൻ ശാദുലി (റ) യെ കൈറോവിൽ സന്ദർശിക്കാൻ ചെന്നു അപ്പോൾ ശൈഖ് പറഞ്ഞു: ഏയ് ഫഖീഹ് ഇസ്സുദ്ദീൻ, അങ്ങോട്ടു നോക്കുക ഖിബ്ലയുടെ ഭാഗത്തേക്ക് ശൈഖ് തന്റെ കൈ ചൂണ്ടി അപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാവരും കഅ്ബ; കണ്ടു ജനങ്ങൾ അത്ഭുതത്താൽ അട്ടഹസിച്ചു സുൽത്താനുൽ ഉലമാ തന്റെ തലതാഴ്ത്തി ശൈഖിനോട് പറഞ്ഞു: സയ്യിദീ ഈ സമയം മുതൽ അങ്ങ് എന്റെ ശൈഖാണ് ശൈഖ് ശാദുലി (റ) പറഞ്ഞു: നീ എന്റെ സഹോദരനാണ്; ഇൻശാ അല്ലാഹ് (മഫാഖിറുൽ അലിയ്യ: 30) 


ഹിസ്ബുൽ ബഹ്ർ

ശൈഖ് അബുൽ ഹസൻ ശാദുലി (റ) തന്റെ ശിഷ്യന്മാർക്ക് പഠിപ്പിച്ചു കൊടുത്ത ദുആയുടെ സമാഹാരമാണ് ഹിസ്ബുൽ ബഹ്ർ അതിലെ ഖുർആനിക സൂക്തങ്ങളും ദിക്റുകളുമാണുള്ളത് ശാദുലി ത്വരീഖത്തുകാർ ചെയ്യുന്ന ഒരു വിർദാണിത് ഇതിലെ ഓരോ വചനവും നബി (സ) യിൽ നിന്നാണ് സ്വീകരിച്ചത് ശൈഖ് യൂസുഫുന്നബ്ഹാനി (റ) എഴുതുന്നു: ചില ഫുഖഹാക്കൾ ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ ഹിസ്ബുൽ ബഹ്റ്നെതിരിൽ ആരോപണം ഉന്നയിച്ചപ്പോൾ ശൈഖ് ശാദുലി (റ) പറഞ്ഞു: ഹിസ്ബുൽ ബഹ്റിലെ ഓരോ ചലനവും ഞാൻ നബി (സ) യിൽ നിന്ന് സ്വീകരിച്ചതാണ് (ജാമിഉ കറാമത്തിൽ ഔലിയാഅ്: 2/342) 

ഇമാം ഇബ്നു ഇബ്ബാദ് (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) വഫാത്തായ ദിവസം ശിഷ്യന്മാരോട് പറഞ്ഞിരുന്നു; 'നിങ്ങൾ ഹിസ്ബുൽ ബഹ്ർ മുറുകെ പിടിക്കുക നിങ്ങളുടെ കുട്ടികൾക്കത് പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുക തീർച്ചയായും അതിൽ ഇസ്മുൽ അഅ്ളം ഉണ്ട് ' (മഫാഖിറുൽ അലിയ്യ: 45) 

ഹിസ്ബുൽ ബഹ്ർ നബി (സ) യിൽ നിന്നു ലഭിക്കാൻ ഒരു കാരണമുണ്ട്: ഒരിക്കൽ ശൈഖ് ശാദുലി (റ) ഒരു ക്രിസ്ത്യാനിയുടെ കൂടെ ഹജ്ജ് ഉദ്ദേശിച്ച് പായക്കപ്പലിൽ യാത്ര ചെയ്യുകയായിരുന്നു കടൽ കാറ്റ് ദിവസങ്ങളോളം നിശ്ചലമായതിനാൽ യാത്ര വിഷമകരമായി ശൈഖ് ശാദുലി (റ) നബി (സ) യെ ദർശിച്ചു നബി (സ) ഹിസ്ബുൽ ബഹ്ർ ചൊല്ലിക്കൊടുത്തു ശാദുലി (റ) അത് ചൊല്ലിയ ശേഷം യാത്ര തുടരാൻ ക്രിസ്ത്യാനിയോട് ആവശ്യപ്പെട്ടു കടൽ കാറ്റ് വീശാത്തതിനാൽ ക്രിസ്ത്യാനി ചോദിച്ചു: യാത്ര തുടരാൻ കാറ്റെവിടെ? ശൈഖ് പറഞ്ഞു: നീ കപ്പൽ വീട്, കാറ്റ് വീശിക്കൊള്ളും പറഞ്ഞതുപോലെ നിശ്ചലമായ കാറ്റ് പെട്ടെന്ന് അടിച്ചു വീശി ഈ സംഭവത്തിനു ശേഷം ക്രിസ്ത്യാനി മുസ്ലിമായി (മഫാഖിറുൽ അലിയ്യ: 170) 

ഹിസ്ബുൽ ബഹ്ർ പാരായണം ചെയ്യുന്നവർക്ക് വലിയ മഹത്വങ്ങൾ ഉണ്ട് എല്ലാ ദിവസവും സൂര്യൻ ഉദിക്കുമ്പോൾ ഹിസ്ബുൽ ബഹ്ർ ചൊല്ലിയാൽ ദുആക്ക് ഉത്തരം ലഭിക്കും പ്രയാസങ്ങൾ ലഘൂകരിക്കും, കാര്യങ്ങൾ എളുപ്പമാകും, ജിന്ന്,ഇൻസിന്റെ ശർറിൽ നിന്ന് രക്ഷപ്പെടും ഇത് പതിവാക്കുന്നവർ മുങ്ങിയോ തീ പിടിച്ചോ മരിക്കുകയില്ല (മഫാഖിറുൽ അലിയ്യ: ) 

ധാരാളം മഹത്വമുള്ള ഈ ഹിസ്ബിന് ധാരാളം വ്യാഖ്യാനങ്ങൾ ഉണ്ട് ഇമാം അഹ്മദ് സറൂഖ് (റ), ശൈഖ് അബ്ദുർറഹ്മാൻ അൽബിസ്താമി (റ) തുടങ്ങിയവരുടെ വ്യാഖ്യാനങ്ങൾ പ്രസിദ്ധമാണ് ഇത്തരം ധാരാളം ഹിസ്ബുകൾ 'മഫാഖിറുൽ അലിയ്യ ഫിൽ മആസിരിശ്ശാദുലിയ്യ 'യിൽ കാണാം 


ദുനിയാവ് ഒരു ചവിട്ടടി

ശൈഖ് അബുൽ ഹസൻ ശാദുലി (റ) പറയുന്നു: കിഴക്കൻ നാടുകളിലേക്ക് ഞാൻ യാത്ര തിരിച്ചപ്പോൾ എന്നോടു പറയപ്പെട്ടു: 'അലീ പരീക്ഷണങ്ങളുടെ നാളുകൾ കഴിഞ്ഞു ഇനി അനുഗ്രഹങ്ങളുടെ നാളുകളാണ് പത്തിനു പകരം പത്ത് നീ നിന്റെ വല്യപ്പയെ (നബി (സ) പിൻപറ്റുക കൈറോവിൽ (ഈജിപ്തിന്റെ തലസ്ഥാനം ) ഭരണാധികാരിക്കെതിരിൽ കലാപം പൊട്ടി പുറപ്പെട്ട സമയമായിരുന്നു അത് അനുയായികളും കൂടെയുണ്ടായിരുന്നു അവർ ചെന്ന് സുൽത്താനുൽ ഉലമ ഇസ്സുദ്ദീന്ബ് അബ്ദിസ്സലാം (റ) വിനോട് ചോദിച്ചു: ഇപ്പോൾ ഹജ്ജിന് യാത്ര ചെയ്യാമോ? സൈന്യമില്ലാത്തതിനാലും വെപ്രാളത്തിനാലും യാത്ര അനുവദനീയമല്ല എന്നു പറഞ്ഞു ഈ ഫത് വ ശൈഖ് ശാദുലി (റ) അറിയാനിടയായി ശൈഖവർകൾ വെള്ളിയാഴ്ച ജുമുഅത്ത് പള്ളിയിൽ വെച്ച് സുൽത്താനുൽ ഉലമയെ കണ്ടു ചോദിച്ചു: 'ഫഖീഹ്, ദുൻയാവ് മുഴുവൻ ഒരു ചവിട്ടടിക്ക് മാത്രമുള്ളവന് ഭയപ്പെടുന്ന സാഹചര്യത്തിൽ യാത്ര അനുവദനീയമാണോ?' സുൽത്താനുൽ ഉലമ പറഞ്ഞു: 'ആ അവസ്ഥയിലെത്തിയവന് എന്റെ ഫത് വ ബാധകമല്ല ' ശൈഖ് ശാദുലി (റ) പറഞ്ഞു: 'ദുനിയാവ് ഒരു ചവിട്ടടിക്ക് മാത്രമുള്ളവരിൽപ്പെട്ടവനാണ് ഞാൻ ' (മനാഖിറുൽ അലിയ്യ: 30) 

*'ഭൂമി ഉരുണ്ടപോൽ എൻകയ്യിലെന്നോവർ'*

*ഭൂമി അതൊക്കെയും ഒരു ചുമട് യെന്നോവർ* 

മുഹ്‌യിദ്ദീൻ മാലയിലെ ഈ വരിയും മേർ പറഞ്ഞ സ്ഥാനത്തേയാണ് സൂചിപ്പിക്കുന്നത് 

മലക്കുകളുടെ അകമ്പടി

ശൈഖ് അബുൽ അസാഇം മാളി (റ) പറയുന്നു: ദുംനുഹൂരി വഹ്ശ് എന്ന സ്ഥലത്തായിരുന്നു ഞങ്ങൾ അലക്സാൻഡ്രിയയിൽ നിന്ന് കുതിരപ്പുറത്ത് ഒരു ദിവസം യാത്ര ചെയ്യണം അവിടെയെത്താൻ അവിടെ കഴിയവെ ഞങ്ങൾ അസ്വർ നിസ്കരിച്ച് കഴിഞ്ഞപ്പോൾ ശൈഖ് അബുൽഹസൻ ശാദുലി (റ) എനിക്കൊരു കത്ത് തന്നു അലക്സാൻഡ്രായയിലുള്ള കർമശാസ്ത്ര പണ്ഡിതനായ ഫഖറുദ്ദീൻ അൽഫിസിക്ക് കൊടുക്കുവാൻ പറഞ്ഞു 'ഇൻശാഅല്ലാഹ് നാളെ കാലത്ത് തന്നെ ഞാൻ പുറപ്പെടാം ' എന്നു ഞാൻ പറഞ്ഞപ്പോൾ ശൈഖ് പറഞ്ഞു: ഇപ്പോൾതന്നെ പുറപ്പെടണം ഉടനെ മടങ്ങണം ഞാൻ ഉടനെ എന്റെ വാൾ നല്ലപോലെ ശരീരത്തിലണിഞ്ഞുകൊണ്ട് യാത്രയായി കുറഞ്ഞ സമയം കൊണ്ട് ഞാൻ അലക്സാൻഡ്രിയയിലെത്തി കത്ത് കൊടുത്ത് സൂര്യാസ്തമയത്തിനു മുമ്പുതന്നെ മടങ്ങി ഹാജിർ മലയുടെ അടുത്തുകൂടെ നടക്കുമ്പോള്‍ എന്റെ പിന്നില്‍ വലിയ മുഴക്കം കേട്ടു കള്ളൻമാരായിരിക്കുമെന്ന് കരുതി ഞാൻ വാൾ ഊരിപ്പിടിച്ച് കാത്തിരുന്നു എന്നാൽ ഞാൻ ഒരാളെയും കണ്ടില്ല 

ശൈഖിന്റെയടുക്കൽ മടങ്ങിയെത്തി മുന്നിലിരുന്നപ്പോൾ അവിടുന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: മാളീ, കള്ളന്മാരെ നേരിടാൻ നീ വാളുമായി ഒരുങ്ങിയില്ലേ? നീ കേട്ട മുഴക്കം മലക്കുകളുടേതാണ് അല്ലാഹുവാണെ, നീ എന്റെ അടുക്കൽ നിന്ന് പുറപ്പെട്ടതുമുതൽ ഇവിടെയെത്തുന്നത് വരെ നിന്നെ സംരക്ഷിക്കാൻ എൺപതിനായിരം മലക്കുകളെ ഞാൻ ഏൽപിച്ചിരുന്നു ' (മഫാഖിറുൽ അലിയ്യ: 32) 


കറാമത്തിന്റെ ഭക്ഷണ പാനീയം

ശൈഖ് അബുൽ അസാഇം (റ) പറയുന്നു: എന്നെ ശൈഖ് അബുൽ ഹസൻ ശാദുലി (റ) ദിംയാത്വിലേക്കയച്ചു ശൈഖിന്റെ ചില ആവശ്യങ്ങൾ നിർവഹിക്കാനായിരുന്നു അത് ദിംയാത്വ് കാരനായ ഒരാൾ കൂടെ എന്നോടൊപ്പം യാത്രക്കൊരുങ്ങി ശൈഖിനോട് സമ്മതം  വാങ്ങി അദ്ദേഹം എന്റെ കൂടെ പുറപ്പെട്ടു ബാബുസ്സദ്റയിലെത്തിയപ്പോൾ അദ്ദേഹം റൊട്ടിയും കറിയും വാങ്ങാൻ കുറച്ചു ദിർഹമെടുത്തു ഞാൻ പറഞ്ഞു: 'വേണ്ട, എനിക്കൊന്നും വേണ്ട അദ്ദേഹം പറഞ്ഞു: നമ്മൾ മരുഭൂമിയിൽ ഒരാളുടെ കടകാണും അവിടെ നിന്നും വാങ്ങാം ഞാൻ യാത്ര ചെയ്യുമ്പോൾ കൂടെ ഭക്ഷണമൊന്നും കരുതാറില്ല എനിക്ക് വിശന്നാൽ പിന്നിൽ നിന്ന് പറയുന്നത് കേൾക്കാം: 'മാളീ, വലത് ഭാഗത്തേക്ക് മാറുക തിന്നുവാൻ ഭക്ഷണം കാണാം അതുപോലെതന്നെ ദാഹിച്ചാൽ നല്ല വെള്ളവും ലഭിക്കും 

ഞങ്ങൾ യാത്ര തുടർന്നു അപ്പോൾ കൂടെയുള്ളയാൾ പറഞ്ഞു: മാളീ, എനിക്ക് വിശക്കുന്നു അപ്പോൾ കേൾക്കുന്നു ശൈഖിന്റെ പതിവനനുസരിച്ചുള്ള സംസാരം: മാളീ, നിന്റെ അതിഥിക്ക് വിശക്കുന്നു വലതു ഭാഗത്തേക്ക് മാറു ഭക്ഷണം ലഭിക്കും ഞാൻ വലതു ഭാഗത്തേക്ക് മാറിയപ്പോൾ തണുത്ത വെള്ളവും കസ്തൂരി കൂട്ടിക്കലർത്തിയ മധുരമുള്ള സേമിയപ്പലഹാരവും കണ്ടു വയറ് നിറയെ ഞങ്ങൾ ഭക്ഷിച്ചു അദ്ദേഹം അത്ഭുതം കൂറിയിരിക്കുകയാണ് ഞാൻ ചോദിച്ചു; ഈ ഭക്ഷണമോ അതോ താങ്കൾ സൂചിപ്പിച്ച ഹൽവാനിയയുടെ കടയിലെ ഭക്ഷണമോ ഉത്തമം? അദ്ദേഹം പറഞ്ഞു: അല്ലാഹുവാണെ, ഇതുപോലെത്തെ ഭക്ഷണം ഞാൻ തീരെ കണ്ടിട്ടില്ല കേട്ടിട്ടുമില്ല രാജകൊട്ടാരത്തിൽ പോലും ഇതുപോലുള്ള ഭക്ഷണം ഉണ്ടാക്കിയിട്ടില്ല അദ്ദേഹം ബാക്കി ഭക്ഷണം എടുത്തു വെക്കാൻ തുനിഞ്ഞപ്പോൾ ഞാൻ തടഞ്ഞു 

കുറച്ചുകൂടി യാത്ര ചെയ്തപ്പോൾ ഞങ്ങൾക്ക് ദാഹിച്ചു അപ്പോൾ അതാ കേൾക്കുന്നു, ശൈഖിന്റെ സംസാരം 'മാളീ, വലതു ഭാഗത്തേക്കു പോവുക; വെള്ളം എടുക്കുക ' ഞാൻ പോയി നല്ല തെളിനീർ വെള്ളം കൊണ്ടുവന്നു ഞങ്ങൾ കുടിച്ചു ബാക്കി അവിടെ വെച്ചു അൽപ്പനേരം കിടന്നതിന് ശേഷം എണീറ്റു, എന്നാൽ അവിടെ ഞങ്ങൾ വെച്ച വെള്ളം കണ്ടില്ല അദ്ദേഹം ചോദിച്ചു; ഇവിടെ ഉണ്ടായിരുന്ന വെള്ളമെവിടെപ്പോയി? ഞാൻ പറഞ്ഞു: എനിക്കറിയില്ല അദ്ദേഹം പറഞ്ഞു: അല്ലാഹുവാണെ, നിശ്ചയമായും ഈ ശൈഖ് നമുക്ക് ഉന്നതമായ സൗകര്യം ചെയ്തുതന്നു ഈ ശൈഖ് പ്രാപിച്ചതു പ്രാപിക്കുന്നത് വരെ, അല്ലെങ്കിൽ മരിക്കുന്നത് വരെ ഞാൻ എന്റെ കുടുംബക്കാരിലേക്ക് മടങ്ങുകയില്ല ഉടനെ സഞ്ചി എന്റയടുക്കൽ വെച്ച് അല്ലാഹ് അല്ലാഹ് എന്ന് ചൊല്ലിക്കൊണ്ടദ്ദേഹം യാത്ര തിരിച്ചു ഞാൻ ആവശ്യം നിർവ്വഹിച്ച് ശൈഖിന്റെ അടുക്കലേക്ക് മടങ്ങി (മഫാഖിറുൽ അലിയ്യ: 33) 


മുരീദിന് മുന്നിൽ പ്രത്യക്ഷപ്പെടുന്നു

ശൈഖ് അബുൽ അസാഇം മാളി(റ) പറയുന്നു: ഞാൻ ഹജ്ജ് നിർവഹിച്ചതിനു ശേഷം വിദാഇന്റെ ത്വവാഫ് ചെയ്യാൻ പോയി അപ്പോൾ മക്കക്കാർ ഹറമിൽ ശേഷിച്ച ആളുകളെ കൊള്ളയടിക്കാൻ തുടങ്ങി എന്റെ അടുക്കലാണെങ്കിൽ പലരുടെയും സൂക്ഷിപ്പ് മുതലുകൾ ഉണ്ട് ഞാൻ ഹിജ്റിൽ പ്രവേശിച്ച് മീസാബിന്റെ ചുവട്ടിൽ നിന്നു പുറത്തേക്കിറങ്ങിയാൽ അവർ എന്നെ കൊള്ളയടിക്കും ഇവിടെ നിൽക്കുന്നതാവട്ടെ കൈവശമുള്ള ജനങ്ങളുടെ സമ്പത്തുമായിട്ടാണ് ഞാൻ പരിഭ്രമിച്ച് കരഞ്ഞു എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു ഞാൻ ശൈഖ് അബുൽ ഹസൻ ശാദുലി (റ) യെ വിളിച്ചു 

അതാ ശൈഖ് ബാബുന്നദ് വ:യിൽ നിൽക്കുന്നു അവിടുന്ന് എന്റെ നോക്കുന്നു ഞാൻ വേഗം ശൈഖിന്റെയടുക്കലേക്ക് നീങ്ങി അവിടുന്ന് പുറത്തേക്ക് പോയി; കൂടെ ഞാനും എന്നാൽ ശൈഖിനരികിലെത്താൻ എനിക്ക് കഴിഞ്ഞില്ല ഞാൻ വാഹനത്തിനരികിലെത്തി അതിൽ കയറി ശൈഖിനെ അന്വേഷിച്ചു എന്നാൽ ശൈഖിനെ അവിടെയെവിടെയും കണ്ടില്ല ഞാൻ അലക്സാൻഡ്രിയയിൽ എത്തി ശൈഖിന്റെയടുക്കൽ ചെന്നു സലാം പറഞ്ഞു: അവിടുന്ന് എന്റെ വിശേഷം ചോദിച്ചറിഞ്ഞു എന്നോടു പറഞ്ഞു: മാളീ, നീ വിഷമിച്ചപ്പോൾ എന്നെ വിളിച്ചു ഞാൻ നിന്റെ അരികിലെത്തി നിന്നെ രക്ഷപ്പെടുത്തിയില്ലേ? (മഫാഖിറുൽ അലിയ്യ: 33)


സ്വർണ്ണം വിളയുന്നു

ശൈഖ് അബുൽ അസാഇം മാളി (റ) പറയുന്നു: ഞങ്ങൾ മദീനയിലായിരിക്കുമ്പോൾ അബൂമുഹമ്മദ് അബ്ദുൽഅസീസ് സൈത്തൂനി ഞങ്ങളുടെ അടുക്കൽ വന്നു ഫഖീറുമാരുടെ ഭക്ഷണ കാര്യം നോക്കി നടത്തുന്ന ആളായിരുന്നു അദ്ദേഹം. അദ്ദേഹം ശൈഖ് അബുൽ ഹസൻ ശാദുലി (റ) യോടു പറഞ്ഞു: സയ്യിദീ എന്റെ ഒട്ടകം ചത്തുപോയി അത് ഗർഭിണിയായിരുന്നു ശൈഖ് അദ്ദേഹത്തോട് ഇരിക്കാൻ പറഞ്ഞു: കുറച്ചു നേരം ശൈഖ് തല താഴ്ത്തിയിരുന്നു പിന്നെ തല ഉയർത്തിക്കൊണ്ട് പറഞ്ഞു; അബ്ദുൽ അസീസ്, ഇങ്ങടുത്തു വാ നിന്റെ കൈ കീശയിലിട്ട് അതിലുള്ളത് എടുക്കുക അദ്ദേഹം കൈ കീശയിലിട്ട് അതിലുള്ളത് എടുത്തു, സ്വർണ്ണം! ശൈഖ് ശാദുലി (റ) പറഞ്ഞു; അല്ലാഹുവാണെ, ഇത് ആരും ഉണ്ടാക്കിയതല്ല അലീ, കീശയിലുള്ളത് എടുക്കുക എന്ന് എന്നോട് പറയപ്പെട്ടതാണ് ശേഷം ശൈഖ് അദ്ദേഹത്തോടു പറഞ്ഞു: നീ ഒരു ഒട്ടകവും ഫഖീറുമാർക്കുള്ള ഭക്ഷണവും വാങ്ങുക (മഫാഖിറുൽ അലിയ്യ: 34) 


ഖുർആൻ രഹസ്യം

ശൈഖ് അബുൽ അബ്ബാസിൽ മർസി (റ) പറയുന്നു: ഞങ്ങളൊരിക്കൽ ശൈഖ് അബുൽ അബുൽ ഹസൻ ശാദുലി (റ) യുടെ പിറകിലായി സുബ്ഹി നിസ്കരിച്ചു നിസ്കാരത്തിൽ ശൈഖ് ശൂറാ സൂറത്തായിരുന്നു ഓതിയത് 'അവൻ ഉദ്ദേശിച്ചവർക്ക് പെൺകുട്ടികളെയും അവൻ ഉദ്ദേശിച്ചവർക്ക് ആൺകുട്ടികളെയും ദാനമായി നൽകും അല്ലെങ്കിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും നൽകും അവൻ ഉദ്ദേശിച്ച ചിലരെ പ്രസവിക്കാത്തവരാക്കും (ശൂറാ: 49,50) ഈ അർത്ഥം വരുന്ന ആയത്ത് ശൈഖ് ഓതിയപ്പോൾ ആയത്തിന്റെ അർത്ഥത്തിൽ എനിക്ക് സംശയമുണ്ടായി 

നിസ്കാരത്തിൽ നിന്ന് സലാം നീട്ടിയപ്പോൾ ശൈഖ് എന്റെ നേരെ തിരിഞ്ഞു പറഞ്ഞു: അബുൽ അബ്ബാസ്, അവൻ ഉദ്ദേശിച്ചവർക്ക് പെൺകുട്ടികളെ നൽകും എന്നതുകൊണ്ടുദ്ദേശ്യം ഇബാദത്തുകളും തൊഴിലുകളുമാണ് അവൻ ഉദ്ദേശിച്ചവർക്ക് ആൺകുട്ടികളെ നൽകും എന്നാൽ അറിവുകളും ആത്മീയ അവസ്ഥയും സ്ഥാനങ്ങളുമാണ് ആണും പെണ്ണും നൽകുകയെന്നത് ഇവയെല്ലാമാണ് പ്രസവിക്കാത്തവർ എന്നത് അറിവും ഇബാദത്തും ഇല്ലാത്തവരാണ് ഇതുകേട്ട് ഞാൻ അത്ഭുതപ്പെട്ടുപോയി (മഫാഖിറുൽ അലിയ്യ: 34) 

ഖുർആൻ ആയത്തുകൾക്ക് നിരവധി തഫ്സീറുകൾ അഥവാ വ്യാഖ്യാനങ്ങൾ ഉണ്ടാകും ശൈഖ് ശാദുലി (റ) പറഞ്ഞത് അതിൽ ഒരു വ്യാഖ്യാനമാണ് വേറെയും വ്യാഖ്യാനങ്ങൾ ഈ ആയത്തുകൾക്കുണ്ട്


മയ്യിത്ത് സലാം മടക്കുന്നു

തൂനുസിൽ വെച്ച് ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ കൂടെ സഹവസിച്ച മഹാനായിരുന്നു ശൈഖ് അബൂഅലി സലിം അത്തബ്ബാസി (റ) മഹാൻ വഫാത്തായപ്പോൾ ശൈഖ് ശാദുലി (റ) കടന്നു വന്ന് മയ്യിത്തിനോട് 'സലാമുൻ അലൈക്കും വർഹ്മതുല്ലാഹി വബറക്കാത്തുഹു ' എന്നു സലാം പറഞ്ഞു 'അലൈക്കുമുസ്സലാം വറഹ്മത്തുല്ലാഹി വബറക്കാത്തുഹു ' എന്ന് മയ്യിത്ത് സലാം മടക്കി ഇതു നേരിൽ ദർശിച്ച അവിടെ ഉണ്ടായിരുന്ന ഒരു ചെറിയ കുട്ടി പുറത്തു വന്നു പറഞ്ഞു: അല്ലാഹുവാണെ, എന്റെ വല്ല്യുപ്പ മരിച്ചിട്ടില്ല, ജീവിച്ചിരിക്കുന്നു സയ്യിദീ അബുൽ ഹസൻ ശാദുലി (റ) യോട് അദ്ദേഹം സലാം മടക്കി  

ശൈഖ് ശാദുലി (റ) ആ മഹാന്റെ മയ്യിത്ത് കുളിപ്പിക്കുകയും കഫൻ ചെയ്യുകയും ചെയ്തു പിന്നീട് രണ്ട് കണ്ണുകൾക്കിടയിൽ ചുംബിച്ചു ശൈഖ് മയ്യിത്തിനോട് പറഞ്ഞു: 'സഹോദരാ, നമുക്ക് രണ്ടുപേർക്കുമിടയിലുള്ള കരാർ നീ മറക്കരുത് ഉടനെ മയ്യിത്ത് രണ്ടുകണ്ണുകളും തുറന്ന് ശൈഖിനോട് 'അതേ സഹോദരാ ' എന്നു പറഞ്ഞു അവിടെ കൂടിനിന്നവരെല്ലാം അതിന്നു ദൃക്സാക്ഷികളായി 

മയ്യിത്ത് നിസ്കരിച്ച് മറമാടിയതിന് ശേഷം ഞങ്ങൾ ശൈഖ് ശാദുലി (റ) യോടു ചോദിച്ചു: എന്താണ് നിങ്ങൾ തമ്മിലുള്ള കരാർ, ശൈഖ് പറഞ്ഞു: 'ഞങ്ങൾ പരസ്പരം കരാർ ചെയ്തിരിക്കുന്നു: ആദ്യം മരിക്കുന്നയാൾ മറ്റേയാൾക്ക് അല്ലാഹുവിന്റെയടുക്കൽ 'വസീല'യായിരിക്കുമെന്ന് ' (മഫാഖിറുൽ അലിയ്യ: 37) 

ശൈഖ് ശാദുലി (റ) മയ്യിത്തിനെ ചുംബിച്ചു അതിന്റെ മതവിധിയെന്താണ്? ഇമാം നവവി (റ) എഴുതുന്നു: കുടുംബക്കാർക്കും സ്നേഹിതന്മാർക്കും മയ്യിത്തിനെ ചുംബിക്കൽ അനുവദീയമാണ് ഈ വിഷയത്തിൽ ഹദീസുകൾ സ്ഥിരപ്പെട്ടതാണ് ഇമാം ദാരിമി (റ) യും ഇമാം സറഖ്സി (റ) യും അതു വ്യക്തമാക്കിയിട്ടുണ്ട് (ശറഹുൽ മുഹദ്ദബ്: 5/111) 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: സ്വാലിഹിന്റെ മയ്യിത്തിനെ ബറകത്ത് ലഭിക്കാൻ എല്ലാവർക്കും ചുംബിക്കൽ സുന്നത്താണ് (തുഹ്ഫ: 3/183) 

ഇമാം മഹല്ലി (റ) എഴുതുന്നു: നബി (സ) ഉസ്മാന്ബ്ന് മള്ഊനി (റ) നെയും അബൂബക്കർ (റ) നബി(സ) യെയും വഫാത്തിനു ശേഷം ചുംബിച്ചിരുന്നു (കൻസുർറാഗിബീൻ: 1/344) 

ശൈഖ് ശിഹാബുദ്ദീൻ അഹ്മദ് ഖൽയൂബി (റ) എഴുതുന്നു: ചുംബിക്കുമ്പോൾ മറ്റുഭാഗങ്ങളേക്കാൾ നല്ലത് സുജൂദിന്റെ സ്ഥാനത്തു മറയില്ലാതെ ചുംബിക്കലാണ് (ഖൽയൂബി: 1/344) 


യാത്രക്കുള്ള കാശ്

ശൈഖ് അബുൽ അബ്ബാസിൽ മർസി(റ) പറയുന്നു: ഞാൻ ഒരു രാത്രി അലക്സാൻഡ്രിയയിൽ ഉറങ്ങുകയായിരുന്നു ഉറക്കിൽ ആരോ എന്നോടു പറയുന്നു മക്ക, മദീന എന്ന് നേരം വെളുത്തപ്പോൾ ഞാൻ തീരുമാനിച്ചു മക്കയിലേക്കും മദീനയിലേക്കും, പോകാൻ അപ്പോൾ ശൈഖ് അബുൽ ഹസൻ ശാദുലി (റ) കൈറോവിലായിരുന്നു ഞാൻ ശൈഖിന്റെ അടുക്കലെത്തി ശൈഖ് എന്നോടു പറഞ്ഞു: മക്ക, മദീന ഞാൻ പറഞ്ഞു അതിനു വേണ്ടിയാണ് ഇവിടേക്കു വന്നത് ശൈഖ് എന്നോട് ഇരിക്കാൻ പറഞ്ഞു ഞാനിരുന്നു 

അപ്പോൾ ശൈഖിന്റെയടുക്കലേക്ക് ഒരാൾ കയറി വന്നു പറഞ്ഞു: സയ്യദീ, ഞാൻ ഹജ്ജിനു ഫോവാൻ തീരുമാനിച്ചിരിക്കുന്നു എന്നാൽ എന്റെ കൈയ്യിൽ ഒന്നുമില്ല ശൈഖ് എന്നോടു ചോദിച്ചു: നിന്റെ കയ്യിൽ എന്തെങ്കിലുമുണ്ടോ? ഞാൻ പറഞ്ഞു: പത്തു ദീറാറുണ്ട് അത് അദ്ദേഹത്തിന് കൊടുക്കാൻ ശൈഖ് പറഞ്ഞു: ഞാൻ കൊടുത്തു 

ശൈഖ് എന്നോടു പറഞ്ഞു: നീ കടൽക്കരയിലേക്ക് പോവുക നമുക്ക് വേണ്ടി ഇരുപത് അർദുബ് ഗോതമ്പ് വാങ്ങുക ഞാൻ കടൽക്കരയിലേക്കു പോയി ഗോതമ്പ് വാങ്ങി ശൈഖിന്റെ അടുക്കലേക്കു വന്നു ശൈഖ് പറഞ്ഞു: ഇത് ഗോതമ്പാണ് ആളുകൾ പറഞ്ഞു: ഇത് ഉപയോഗിക്കാൻ കൊള്ളില്ല ഞങ്ങൾ വാങ്ങില്ല ഞാൻ പരിഭ്രമത്തിലായി ഇതെന്താണ് ചെയ്യുകയെന്ന് എനിക്കറിയില്ല മൂന്ന് ദിവസം ഞാനങ്ങനെ കഴിച്ചു കൂട്ടി നാലാം ദിവസം ഒരാൾ എന്നെ തിരഞ്ഞു വന്നു എന്നെ കണ്ടപ്പോൾ അയാൾ ചോദിച്ചു: നിങ്ങളാണോ ഗോതമ്പുകാരൻ? ഞാൻ പറഞ്ഞു: അതെ അദ്ദേഹം പറഞ്ഞു: അതെനിക്കു തരുക ആയിരം ദിർഹം തരാം എനിക്കു തരുമോ? ഞാൻ പറഞ്ഞു: ഞാനതയാൾക്കു കൊടുത്തു അതേ അദ്ദേഹം എനിക്ക് ആയിരം ദിർഹം തന്നു അല്ലാഹു അതിൽ ബറകത്ത് ചെയ്തു (മഫാഖിറുൽ അലിയ്യ: 37) 


നബി (സ) യിൽ നിന്ന് നേരിട്ട്

ഒരിക്കൽ ശൈഖ് അബുൽ ഹസൻ ശാദുലി (റ) ദുംനുഫൂരിൽ വഹ്ശിൽ വെച്ച് അത്ഭുതകരമായ ചില കാര്യങ്ങൾ സംസാരിച്ചു സംസാരത്തിനിടയിൽ ശൈഖ് പറയുന്നുണ്ടായിരുന്നു; എന്റെ വല്ലിപ്പ റസൂലുല്ലാഹി (സ) പറഞ്ഞുവെന്ന് പ്രസ്തുത സദസ്സിൽ മൊറോക്കോക്കാരനായ, ഉന്നത ഔലിയാക്കളിൽപ്പെട്ട ഒരാളുണ്ടായിരുന്നു അദ്ദേഹം മനസ്സിൽ ഇതിനെ എതിർത്തു 

ആ സദസ്സിൽ നിന്ന് അദ്ദേഹം ശൈഖ് മുജാഹിദ് (റ) വിന്റെ സാവിയയിലേക്ക് പോയി രാത്രി അദ്ദേഹം നബി (സ) യെ സ്വപ്നത്തിൽ ദർശിച്ചു നബി (സ) പറഞ്ഞു: 'ഏയ് മനുഷ്യാ, നീ എന്റെ മകൻ അബുൽഹസനെ വിശ്വസിച്ചില്ല അല്ലേ അദ്ദേഹം പറഞ്ഞതെല്ലാം ഞാൻ പറഞ്ഞതാണ് ' അദ്ദേഹം ഞെട്ടിയുണർന്ന് ശൈഖ് മുജാഹിദിനോടു പറഞ്ഞു: എന്നെ ഉടൻ ശൈഖ് അബുൽ ഹസൻ (റ) വിന്റെ അടുത്തേക്ക് കൊണ്ടു പോവുക ശൈഖ് മുജാഹിദ് ചോദിച്ചു: ഇപ്പോൾ എന്തിനാണ് അബുൽ ഹസൻ (റ) വിന്റെ അടുത്തേക്ക് പോവുന്നത്? അദ്ദേഹം പറഞ്ഞു; എനിക്ക് പോവാതിരിക്കാൻ കഴിയില്ല 

അവിടെയെത്തിയപ്പോൾ ശൈഖ് അബുൽ ഹസൻ ശാദുലി (റ) ചോദിച്ചു: മനുഷ്യാ, ചെവികൊണ്ട് കേട്ടപ്പോഴാണ് നിനക്ക് ബോധ്യം വന്നതല്ലേ? ഉടൻ ഈ നാട്ടിൽ നിന്ന് പോയിട്ടില്ലെങ്കിൽ നിന്റെ സ്ഥാനം ഞാൻ നീക്കം ചെയ്യും അദ്ദേഹം അപ്പോൾതന്നെ അവിടം വിട്ടു (മഫാഖിറുൽ അലിയ്യ: 41) 

ഇമാം ശഅ്റാനി (റ) എഴുതുന്നു: ഒരു മാധ്യമവുമില്ലാതെ നബി (സ) യിൽ നിന്ന് നേരിട്ട് അറിവ് സ്വീകരിക്കുകയെന്നത് അപൂർവ്വം പേർക്ക് മാത്രം ലഭിക്കുന്ന പ്രത്യേക സ്ഥാനമാണ് സയ്യിദ് അലിയ്യുൽ മർസ്വഫി (റ) പറയുന്നത് ഞാൻ കേട്ടു: ഒരു വലിയ്യിന് നബി (സ) യിൽ നിന്ന് മാധ്യമവുമില്ലാതെ നേരിട്ട് ഇൽമ് സ്വീകരിക്കാൻ കഴിയണമെങ്കിൽ രണ്ടുലക്ഷത്തി നാൽപത്തി ഏഴായിരത്തി ഏഴ് മഖാമുകൾ പിന്നിടണം ഈ മഖാമുകൾ വിട്ടുകടന്നില്ലെങ്കിൽ മേൽ സ്ഥാനം കൈവരിക്കില്ല  

സയ്യിദീ ഇബ്റാഹിമുൽ മത്ബൂലി (റ) പറയുമായിരുന്നു: ഞങ്ങൾ ദുനിയാവിൽ അഞ്ചുപേരാണുള്ളത് ഞങ്ങളുടെ ശൈഖ് റസൂലുല്ലാഹി (സ) മാത്രമാണ് ഞാൻ ശൈഖ് അബൂ മദ് യൻ (റ), ശൈഖ് അബ്ദുർറഹീം അൽഖന്നാവി (റ), ശൈഖ് അബൂസഊദ്ബ്നി അബിൽ അശാഇർ (റ), ശൈഖ് അബുൽ ഹസൻ ശാദുലി (റ) എന്നിവരാണവർ (അൽ മിനനുൽ കുബ്റ: 44) 


നബി (സ) ദർശനം

ഇമാം ഇബ്നു ഇബ്ബാദ് (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) പറഞ്ഞു: അല്ലാഹുവാണെ കണ്ണ്ചിമ്മുന്ന സമയമെങ്കിലും എന്നിൽ നിന്ന് റസൂലുല്ലാഹി (സ) മറിയ്ക്കപ്പെട്ടാൽ എന്നെ ഞാൻ മുസ്ലിമീങ്ങളിൽ എണ്ണുന്നതല്ല ശൈഖിന്റെ ശിഷ്യഗണങ്ങളിൽപ്പെട്ട ഒരാൾ ചോദിച്ചു: സയ്യിദീ, താങ്കൾ ഖാഫ്മല കണ്ടിട്ടുണ്ടോ? ശൈഖ് പറഞ്ഞു: അതെ ഖാഫ് മലയും  സ്വാദ് മലയും കണ്ടിട്ടുണ്ട് (മഫാഖിറുൽ അലിയ്യ: 21) 

ശൈഖ് ഹസൻ അത്താസി (റ) എഴുതുന്നു: ശാദുലീ ത്വരീഖത്തിൽ സത്യസന്ധതയോടെയും നല്ല നടപടിയോടെയും ഒരാൾ പ്രവാശിച്ചാൽ അവൻ നബി (സ) യുമായി ഉണർവ്വിൽ ഒരുമിക്കുന്നതാണ് ഒരു കാലത്തും നബി (സ) യെ വിട്ടു പിരിയാതെ ഈ ദർശനം സാധ്യമാവും ഈ പദവിയിലെത്തിയാൽ ശൈഖ് ശാദുലി (റ) പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവും (ത്വബഖാത്തുശ്ശാദുലിയ്യ: 67)

ഇമാം ശഅ്റാനി (റ) എഴുതുന്നു: ഔലിയാക്കൾ നബി (സ) യുമായി ഉണർവ്വിൽ ഒരുമിക്കുന്നത് അവരുടെ റൂഹിയ്യായ ഭാഗത്തിലൂടെയാണ്; ശാരീരിക ഭാഗത്തിലൂടെയല്ല അവരുടെ ഒരുമിക്കൽ സ്വഹാബത്തിന്റെ ഒരുമിക്കൽ പോലെയല്ല വലിയ്യിന്റെ പദവി പൂർത്തിയാകണമെങ്കിൽ വലിയ്യ് നബി (സ) യുമായി ഒരുമിക്കുകയും കാര്യങ്ങളിൽ ശിഷ്യൻ ഉസ്താദിനോട് ഉപദേശം തേടുന്നത് പോലെ നബി (സ) യോടു തേടുകയും വേണം (ലത്വാഇഫുൽ മിനനിവൽ അഖ്ലാഖ്: 41) 

ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ ഈ സ്ഥാനം ഉന്നതന്മാരായ ഔലിയാക്കൾക്ക് ലഭിക്കുന്ന പദവിയാണ് അത് അവരുടെ കറാമത്താണ് കറാമത്ത് എന്നു പറഞ്ഞാൽ തന്നെ വലിയ്യിൽ നിന്നുണ്ടാവുന്ന അമാനുഷിക സംഭവമാണല്ലോ 


മുഅ്തസിലത്തിന്റെ തൗബ:

ശൈഖ് അബുൽമർവാൻ അബ്ദുൽമാലിക്ബ്ന് സ്വിമാത് പറയുന്നു: ഞാൻ ഒരിക്കൽ ശൈഖ് അബുൽ ഹസൻ ശാദുലി (റ) വിനെ സന്ദർശിക്കാൻ ചെന്നു ശൈഖ് അലക്സാൻഡ്രിയയിലായിരുന്നു ഞാൻ ചെന്നപ്പോൾ ശൈഖ് ഒരിടത്തിരുന്ന് കൂടെയുള്ളവരോട് സംവാദം നടത്തുന്നത് പോലെതോന്നി ഞാൻ ശൈഖിനു സലാം ചൊല്ലി മുമ്പിലിരുന്നു എന്നോട് പേരും നാടും വന്ന കാര്യവും തിരക്കി ഞാൻ എന്റെയും പിതാവിന്റെയും പേരും പറഞ്ഞു: എന്റെ കൈവശം അല്ലാഹുവിന്റെ കിതാബുമുണ്ടെന്നും പറഞ്ഞു: എന്നോടു ഓതാൻ പറഞ്ഞു ഞാൻ ആയത്ത് ഓതി 

ശൈഖിന്റെ മുഖം പ്രസന്നമായി പിന്നീട് സദസ്യരിലേക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു: അല്ലാസുവിന്റെയും റസൂലിന്റെയും വിശദീകരണത്തിനുശേഷം എന്തെങ്കിലുമുണ്ടോ? അപ്പോൾ എനിക്ക് മനസ്സിലായി അവിടെയിരിക്കുന്നവർ മുഅ്തസിലിയാക്കളാണെന്നും ശൈഖ് അവരോട് അവരുടെ ആശയത്തെപറ്റി സംസാരിക്കുകയാണെന്നും  അവർ ശൈഖ് മുഖേന തൗബ ചെയ്ത് മടങ്ങി സത്യത്തിലേക്കു വന്നു 

ശൈഖ് എന്നോട് പറഞ്ഞു: നിനക്കിഷ്ടപ്പെട്ടത് എന്നോടു ചോദിച്ചോളൂ ഞാൻ പറഞ്ഞു: മൂന്നുകാര്യം ഞാൻ ആവഷ്യപ്പെടുന്നു: നിങ്ങളെനിക്ക് പുതിയ വസ്ത്രം നൽകണം അല്ലാഹുവിന്റെ കിതാബ്)ഖുർആൻ മനസ്സിലാക്കാൻ പറ്റിയ ഒരാളെ അറിയിച്ചു തരണം എനിക്ക് വേണ്ടി ദുആ ചെയ്യുക ശൈഖ് എനിക്ക് നല്ല വസ്ത്രം ധരിപ്പിച്ചു ഇബ്നു ദ്ദിഹാൻ എന്ന ഉസ്താദിനെ പറഞ്ഞു തന്നു എനിക്കു വേണ്ടി ദുആ ചെയ്തു (മഫാഖിറുൽ അലിയ്യ:42)

മുഅ്തസിലികൾ പിഴച്ച വിഭാഗമാണ് ഇസ്ലാമിന് നിരക്കാത്ത ഇവരുടെ വാദങ്ങളെ ഇമാം അബുൽ ഹസൻ അശ്അരി (റ) അടക്കമുള്ള നിരവധി മഹത്തുക്കൾ ഖണ്ഡിച്ചിട്ടുണ്ട് കാലക്രമേണ ഈ പിഴച്ച പ്രസ്ഥാനക്കാർ നാമാവശേഷമായി 


വയറ്റിലെ കുട്ടിയുടെ പേര് വിളിച്ചു

ശൈഖ് അബുൽ അസാഇം മാളി (റ) പറഞ്ഞു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) അവസാന യാത്രക്ക് തയ്യാറെടുത്തപ്പോൾ ഞാൻ അലക്സാൻഡ്രിയയിലായിരുന്നു ഭാര്യ ഗർഭിണിയായിരുന്നു അവൾ കരഞ്ഞു ചോദിച്ചു: പ്രസവിക്കാനായ എന്നെ തനിച്ചാക്കി നിങ്ങൾ യാത്ര പോവുകയാണോ? ഞാൻ ശൈഖിനെ ഈ വിവരം ധരിപ്പിച്ചു ശൈഖ് അവളെ കൂട്ടിവരാൻ പറഞ്ഞു ഞാനവളെ കൂട്ടിക്കൊണ്ടുവന്നു ശൈഖ് അവളോടു പറഞ്ഞു: അബ്ദുദ്ദാഇമിന്റെ മാതാവേ, മാളിയെ എനിക്ക് വിട്ടു തരിക അവൻ എന്നോടൊപ്പം യാത്ര ചെയ്യട്ടെ അല്ലാഹുവിൽ നിന്ന് നിനക്ക് ഞാൻ ഖൈറ് പ്രതീക്ഷിക്കുന്നു 

അവൾ പറഞ്ഞു: ഞാൻ അനുസരിച്ചിരിക്കുന്നു ശൈഖ് അവൾക്ക് വേണ്ടി ദുആ ചെയ്തു അവൾ തിരിച്ചു പോയി ഞങ്ങളുടെ യാത്രയിലായിരുന്നു അവളുടെ പ്രസവം അവൾ ഒരാൺകുട്ടിക്ക് ജന്മം നൽകി ഞാനവന് അബ്ദുദ്ദാഇം എന്ന് പേരിട്ടു (മഫാഖിറുൽ അലിയ്യ: 45) 


സന്താനങ്ങൾ

ശൈഖ് അബുൽ ഹസൻ ശാദുലി (റ) വിന്റെ മക്കളും പിതാവിനെപോലെ വിലായത്തുള്ളവരായിരുന്നു അലി എന്ന മകൻ പിൽക്കാലത്ത് വലിയ്യായിത്തീർന്നു ശിഹാബുദ്ധീൻ എന്നു വിളിക്കുന്ന അബുൽ അബ്ബാസിനു വേണ്ടി ശൈഖ് ധാരാളം ദുആ ചെയ്തിട്ടുണ്ട് സ്വൂഫിയായ ശറഫുദ്ദീൻ എന്ന വേറെയൊരു മകനുമുണ്ടായിരുന്നു 

അറീഫത്തുൽ ഖൈർ എന്ന് പേരുളള സ്വാലിഹത്തായ ഒരു മകളുമുണ്ടായിരുന്നു ശൈഖിന്.  വജീഹ: എന്നും ഈ മകൾക്ക് പേരുണ്ട്.  ഈ മക്കളെ പ്രസവിക്കുമ്പോൾ ശൈഖ് കൈറൊവിലായിരുന്നു കുട്ടിയുടെ പേര് ശൈഖ് കത്തിലൂടെ നിർദ്ദേശിച്ചു നേരിട്ട് വന്നു കണ്ടപ്പോൾ കുട്ടിയുടെ വായിൽ ചുംബിച്ചു കൊണ്ട് മർഹബൻ വജീഹ: എന്നു പറഞ്ഞു 

ഔലിയാക്കളിൽപ്പെട്ട അരീഫ: ഏഴ് രീതിയിൽ ഖുർആൻ ഓതുമായിരുന്നു മറയ്ക്കു പിന്നിലിരുന്നു ജനങ്ങൾക്ക് ഖുർആൻ ഓതി കൊടുക്കുമായിരുന്നു  അവർ വഫാത്തായപ്പോൾ ഖബ്റിൽ വെക്കാൻ കുടുംബക്കാരിൽ ഒരാൾ ഖബ്റിൽ ഇറങ്ങിയപ്പോൾ മയ്യിത്ത് അദ്ദേഹത്തെ ഖബ്റിൽ നോക്കി ചിരിച്ചു അദ്ദേഹം ചോദിച്ചു: ഇതെന്താണ്? അവൾ പറഞ്ഞു: എന്റെ മേലുള്ള അല്ലാഹുവിന്റെ ഔദാര്യം കണ്ടിട്ടാണ് ഞാൻ നിങ്ങൾക്കറിയിച്ചു തരട്ടെ; മൂന്നു ദിവസത്തിനു ശേഷം നിങ്ങളും എന്നോടൊപ്പം ചേരും മൂന്ന് ദിവസത്തിനു ശേഷം ആ വ്യക്തിയും മരിച്ചു (മഫാഖിറുൽ അലിയ്യ: 36) 


വഫാത്തു ശാദുലി (റ)

ഇമാം ഇബ്നു ഇബ്ബാദുശ്ശാദുലി (റ) എഴുതുന്നു: വൈഖ് അബുൽ അസാഇം മാളി (റ) പറയുന്നു: ഞങ്ങൾ യാത്രക്കൊരുങ്ങിയപ്പോൾ ശൈഖ്ല്ബുൽ ഹസൻ ശാദുലി (റ) പറഞ്ഞു: മൺവെട്ടിയും കൊട്ടയുമെടുക്കണം നമ്മളിൽ നിന്നാരെങ്കിലും മരിച്ചാൽ മറവ് ചെയ്യണമല്ലോ മുമ്പൊരു യാത്രയിലും ഇങ്ങനെ നിർദ്ദേശിക്കാറില്ലായിരുന്നു 

ശൈഖ് ശാദുലി (റ) യുടെ മകൻ അൽആരിഫ് ശൈഖ് ശറഫുദ്ദീൻ (റ) പറയുന്നു: ഞങ്ങളുടെ അടുക്കൽ ഖുർആൻ ഓതിക്കൊണ്ടിരിക്കുന്ന ഒരു യുവാവ് ഉണ്ടായിരുന്നു അവൻ അനാഥനായാണു വളർന്നത് അവന്റെ ഉമ്മ ഞങ്ങളുടെ വീട്ടിലായിരുന്നു ശൈഖ് യാത്രക്കൊരുങ്ങിയപ്പോൾ ഞങ്ങളോട് അവന്റെ കുടുംബക്കാരെ സന്ദർശിക്കാൻ പറഞ്ഞു അങ്ങനെ അവനു ഞങ്ങളോടൊപ്പം യാത്രക്ക് ആഗ്രഹം പ്രകടിപ്പിച്ചു ശൈഖ് പറഞ്ഞു: അവനെയും കൂട്ടിക്കോളൂ അപ്പോൾ അവന്റെ ഉമ്മ ശൈഖിടോടു പറഞ്ഞു: നിങ്ങളുടെ നോട്ടം അവന്റെ മേലുണ്ടാവണം ശൈഖ് പറഞ്ഞു: ഹുമൈസറാ വരെ അവന്റെ മേൽ നോട്ടമുണ്ടാവും 

ഞങ്ങൾ അൽബരിയത്തിലെത്തിയപ്പോൾ ശൈഖും ആ യുവിവും രോഗിയായി ഹുമൈസറായിലെത്തുന്നതിന് മുൻപേ അവൻ മരിച്ചു അദ്ദേഹത്തെ ഹുമൈസറായിലെത്തിക്കാൻ ശൈഖ് പറഞ്ഞു ഹുമൈസറയിലെത്തിയപ്പോൾ ഞങ്ങൾ മയ്യിത്ത് കുളിപ്പിച്ചു ശൈഖിനോടൊപ്പം ഞങ്ങൾ മയ്യിത്ത് നിസ്കരിച്ചു അവിടെ മറമാടി ഹുമൈസറ: യിൽ ആദ്യമായി മറമാടിയത് അദ്ദേഹത്തെയായിരുന്നു 

പിന്നെ ശൈഖ് ശാദുലി (റ) തന്റെ ശിഷ്യരെ വിളിച്ചുകൂട്ടി കുറെ വസ്വിയ്യത്തുകൾ ചെയ്തു ശൈഖ് അവരോടു പറഞ്ഞു: നിങ്ങൾ കുട്ടികൾക്ക് ഹിസ്ബുൽ ബഹ്ർ പഠിപ്പിക്കുക അതിൽ ഇസ്മുല്ലാഹിൽ അഅ്ളം ഉണ്ട് സയ്യിദീ അബുൽ അബ്ബാസിൽ മർസി (റ) വോടു മാത്രം പ്രത്യേകമായി ചില വസ്വിയത്തുകളും ചെയ്തു 

ശൈഖ് അവരോടു പറഞ്ഞു: ഞാൻ മരിച്ചാൽ നിങ്ങൾ അബുൽ അബ്ബാസിൽ മർസിയെ മുറുകെ പിടിക്കുക എനിക്ക് ശേഷമുള്ള ഖലീഫ അദ്ദേഹമായിരിക്കും നിങ്ങൾക്കിടയിൽ അദ്ദേഹത്തിന് ഉന്നത സ്ഥാനം ലഭിക്കും അദ്ദേഹം അല്ലാഹുവിലേക്കുള്ള കവാടങ്ങളിൽ ഒരു കവാടമാണ്  

ഇശാ- മഗ്രിബിന്നിടയിൽ ശൈഖ് എന്നോടു പറഞ്ഞു ഈ കിണറിൽ നിന്ന് പാത്രത്തിൽ വെള്ളമെടുത്തു തരണം ഞാൻ പറഞ്ഞു: ഉപ്പു രസമുള്ള വെള്ളമാണതിലുള്ളത്; നല്ല വെള്ളം നമ്മുടെ അടുത്തുണ്ട് ശൈഖ് പറഞ്ഞു: ആ കിണറിൽ നിന്നു തന്നെ വെള്ളം കൊണ്ട് വരൂ എന്റെ ഉദ്ദേശ്യം നീ വിചാരിച്ചതല്ല ഞാൻ ആ കിണറിൽ നിന്നു  വെള്ളം കൊണ്ടുകൊടുത്തു ശൈഖ് അതിൽ നിന്നു കുടിച്ചശേഷം വായ കൊപ്ലിച്ച് അതിൽ തുപ്പി പിന്നീട് എന്നോടു പറഞ്ഞു: ഈ വെള്ളം കിണറ്റിലൊഴിക്ക് ഞാനൊഴിച്ചു വെള്ളം നല്ല തണ്ണീരായി 

പ്രസ്തുത രാത്രി ശൈഖവർകൾ താഴ്മയോടെ ദിക്റുകൾ ചൊല്ലി അല്ലാഹുവിലേക്കു തിരിഞ്ഞു ഫജ്ർ വെളിവാകുന്നത് വരെ ഇലാഹീ എന്നുരുവിടുന്നത് ഞാൻ കേട്ടിരുന്നു അത്താഴ സമയമായപ്പോൾ ശബ്ദം നിലച്ചു ഞാൻ വിചാരിച്ചു; ശൈഖ് ഉറങ്ങിയെന്ന് ഞങ്ങൾ ശൈഖിനെ വിളിച്ചു നോക്കി പ്രതികരണമില്ല അനക്കിനോക്കി ശൈഖ് അനങ്ങിയില്ല അപ്പോൾ ഞങ്ങൾക്ക് ബോധ്യപ്പെട്ടു ശൈഖ് മരിച്ചെന്ന് ശൈഖിനെ കുളിപ്പിച്ചു നിസ്കരിച്ചു ഹുമൈസറ: യിൽ മറമാടി 

മറമാടിയതിന് ശേഷം മടങ്ങണോ യാത്ര തുടരണോ എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസത്തിലായി ശൈഖ് അബുൽ അബ്ബാസിൽ മർസി (റ) പറഞ്ഞു: ശൈഖ് നമ്മോടു കൽപ്പിച്ചത് ഹജ്ജിന് പോവാനാണ് അങ്ങനെ ഞങ്ങൾ ഹജ്ജിന് പുറപ്പെട്ടു  

ശൈഖ് അബുൽ അസാഇം മാളി (റ) പറയുന്നു: ശൈഖ് ശാദുലി (റ) ചോദിക്കുന്നത് ഞാൻ കേട്ടു: അല്ലാഹുവേ, എപ്പോഴാണ് ലിഖാഅ്? അപ്പോൾ പറയപ്പെട്ടു: അലീ, നീ ഹുമൈസറയിലെത്തിയാൽ ലിഖാഅ് ഉണ്ടാവും  

ശൈഖ് ശാദുലി (റ) വഫാത്തായ യാത്രയിൽ പറഞ്ഞു: 'ഈ വർഷം പകരം ഹജ്ജ് ചെയ്യും ' എന്നാൽ ഹജ്ജിന് മുമ്പേ ശൈഖ് വഫാത്തായി കൈറോവിൽ മടങ്ങിയെത്തിയപ്പോൾ ഈ വാചകം ഇസ്സുദ്ദീന്ബ്ന് അബ്ദിസ്സലാം (റ) വിനോടു പറഞ്ഞു അദ്ദേഹം കരഞ്ഞുകൊണ്ട് പറഞ്ഞു: ഈ യാത്രയിൽ തന്റെ മരണമുണ്ടാവുമെന്ന് ശൈഖ് നിങ്ങളോട് പറഞ്ഞതാണ് നിങ്ങൾക്കത് മനസ്സിലായില്ല ശൈഖിന് പകരമായി ഒരു മലക്ക് ഹജ്ജ് ചെയ്യുമെന്ന് നിങ്ങളെ അറിയിച്ചതാണ് കാരണം നബി (സ) പറഞ്ഞിട്ടുണ്ട്:  

ആരെങ്കിലും ഹജ്ജ് ഉദ്ദേശിച്ച് സ്വന്തം ഭവനത്തിൽ നിന്നും പുറപ്പെടുകയും ഹജ്ജിന് മുമ്പേ മരിക്കുകയും ചെയ്താൽ ഖിയാമം നാൾ വരെ ഓരോ വർഷവും അവനു പകരമായി ഹജ്ജ് ചെയ്യാൻ അല്ലാഹു ഒരു മലക്കിനെ നിശ്ചയിക്കും 

അലക്സാൻഡ്രിയയിലെ ഖാസിമാരുടെ ഖാസിയായ ഇമാദുദ്ദീൻ പറയുന്നു: വളരെ മോശമായി ജീവിച്ച ഒരു സ്ത്രീയുണ്ടായിരുന്നു അലക്സാൻഡ്രിയയിൽ മരണശേഷം അവളെ നല്ല രൂപത്തിൽ സ്വപ്നം കണ്ടു അവളോടു ചോദിച്ചു: അല്ലാഹു നിന്നോട് എന്തുചെയ്തു? അവൾ പറഞ്ഞു: ശൈഖ് സയ്യിദ് അബുൽ ഹസൻ ശാദുലി (റ) വഫാത്തായി ഹുമൈസറ:യിൽ അദ്ദേഹത്തെ മറമാടിയിരിക്കുന്നു ആ കാരണത്താൽ മശ് രിഖ് മഗ്രിബിന്നിടയിൽ മറമാടിയ മുഴുവൻ മുസ്ലിംകൾക്കും അല്ലാഹു പൊറുത്തു കൊടുത്തിരിക്കുന്നു ശൈഖ് കാരണം പൊറുക്കപ്പെട്ടവരിൽ ഒരാളാണ് ഞാൻ (മഫാഖിറുൽ അലിയ്യ: 45,46,47) 

ശൈഖ് അബ്ദുർറഹ്മാൻ ഫാസി (റ) എഴുതുന്നു: പ്രഭാത സമയമായപ്പോൾ ശൈഖ് ശാദുലി (റ) അംഗസ്നാനം ചെയ്യാൻ വെള്ളം ആവശ്യപ്പെട്ടു അംഗ സ്നാനത്തിനുശേഷം നിസ്കാരത്തിൽ പ്രവേശിച്ചു രണ്ടാം റക്അത്തിലെ അവസാന സുജൂദുൽ ശൈഖ് വഫാത്തായി അബുൽ അബ്ബാസിൽ മർസി (റ) ഇമാമായി ഞങ്ങൾ ജനാസ നിസ്കരിച്ചു (ശർഹു ഹിസ്ബിൽ: 33) 

ഇമാം ഇബ്നു അത്വാഉല്ലാഹിസ്സിക്കന്ദരി (റ) എഴുതുന്നു: ശൈഖ് ശാദുലി (റ) വഫാത്തായ ഹുമൈസറ: വെള്ളം കുറഞ്ഞ സ്ഥലമായിരുന്നു ശൈഖിന്റെ ബറകത്ത് കാരണം അവിടെ ധാരാളം വെള്ളമുണ്ടായി മുമ്പ് അവിടെ ഇങ്ങനെയുണ്ടായിരുന്നില്ല (ലത്വാഇഫുൽ മിനൻ: 55) 

ശൈഖ് ശാദുലി (റ) വഫാത്തായത് ഏത് മാസത്തിലാണെന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട് അല്ലാമാ യുസുഫുന്നബ്ഹാനി (റ) എഴുതുന്നു; ശൈഖ് അലി അബുൽ ഹസൻ ശാദുലി (റ) ഹിജ്റ 656- ൽ ഹജ്ജ് യാത്രക്കിടയിൽ ഈദാബ് മരുഭൂമിയിൽ വെച്ച് റമളാൻ മാസത്തിൽ വഫാത്തായി (ജാമിഉ കറാമത്തിൽ ഔലിയാഅ്: 2/344) 

ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) നിരവധി തവണ ഹജ്ജ് ചെയ്തിട്ടുണ്ട് ഒരു ഹജ്ജ് യാത്രയിൽ ഈദാബ് മരുഭൂമിയിൽ വെച്ച് ഹിജ്റ 656- ൽ ദുൽഖഅദ്: മാസത്തിൽ വഫാത്തായി (ത്വബഖാത്തുൽ കുബ്റ: 2/4) 

ഇമാം ഇബ്നു (റ) എഴുതുന്നു: ഹാജിമാർ മടങ്ങിവന്ന് ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ വഫാത്ത് അറിയിച്ചു അവർ ശരിയായ തിയ്യതി വ്യക്തമാക്കി ശൈഖിന്റെ വഫാത്ത് ഹിജ്റ 656 ശവ്വാൽ മാസത്തിലായിരുന്നു അന്ന് ശൈഖിന് പ്രായം അറുപത്തി മൂന്ന് വയസ്സായിരുന്നു (മഫാഖിറുൽ അലിയ്യ: 47) 

ശൈഖ് യുസുഫ് ഖത്വാർ എഴുതുന്നു: സയ്യിദ് അബുൽ ഹസൻ ശാദുലി (റ) 63 മത്തെ വയസ്സിൽ ശവ്വാൽ മാസത്തിൽ വഫാത്തായി (അസ്സീറത്തുൽ മർളിയ്യ: 90) 

ലോകസഞ്ചാരി ഇബ്നു ബതൂത്ത പറയുന്നു: ഞാൻ അബുൽ ഹസൻ ശാദുലി (റ) യുടെ ഖബ്ർ സിയാറത്ത് ചെയ്തിട്ടുണ്ട് ആ ഖബ്റിൽ മേൽ ഒരു ഖുബ്ബയുണ്ട് (നൂർ അബ്സ്വാർ: 273) 


ശാദുലി ത്വരീഖത്ത്

ശരീഅത്ത്, ത്വരീഖത്ത്, ശൈഖ് തുടങ്ങിയവ വ്യാപകമായ ചർച്ചകൾക്ക് വഴിയൊരുക്കിയ വിഷയങ്ങളാണ് ശരീഅത്തില്ലാതെ ത്വരീഖത്തില്ല എന്നും ശൈഖിന് ശരീഅത്തിന്റെ നിയമങ്ങൾ ബാധകമാണെന്നും പലപ്പോഴും പണ്ഡിതന്മാർ എഴുതുകയും പ്രസംഗിക്കുകയും ചെയ്തതാണ് സാധാരണ ജനങ്ങൾ വഴിതെറ്റാതിരിക്കാനാണ് ഇതു പറയേണ്ടി വന്നത് വ്യാജന്മാരുടെയും കപടന്മാരുടെയും രംഗപ്രവേശം കാരണമാണ് ശരീഅത്തിന്റെ നിയമങ്ങൾ അനുശാസിക്കാത്ത ത്വരീഖത്തും വൈഖും പിഴച്ചതാണെന്നാണ് ഇമാമുകൾ തസ്വവ്വുഫ് ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയത്  

ഇമാം അബ്ദുൽ ഗനിയ്യുന്നാബൽസി (റ) എഴുതുന്നു: അഗ്രഗണ്യരായ സൂഫിയാക്കളും തന്നെ ശരീഅത്തിന്റെ നിയമങ്ങളിൽ വല്ലതും നിസ്സാരമാക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്തിട്ടില്ലെന്നു മാത്രമല്ല, അവരെല്ലാം പൂർണ്ണമായും ശരീഅത്ത് നിയമങ്ങൾ അംഗീകരിക്കുകയും അതനുസരിച്ചു മാത്രം പ്രവർത്തിക്കുകയും ചെയ്തവരായിരുന്നു (അൽ ഹദീഖതുന്നദിയ്യ: 1/188) 

ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് ഇസ്സുദ്ദീൻ (റ) പറയാറുണ്ടായിരുന്നു; ഞാൻ പൂർണമായും ഇസ്ലാമിനെ അറിഞ്ഞത് ശൈഖ് അബുൽ ഹസൻ ശാദുലി (റ) വിനോടൊപ്പം ചേര്‍ന്ന ശേഷമാണ് സ്വൂഫിയാക്കളെല്ലാം ശരീഅത്തിന്റെ അടിസ്ഥാന നിയമങ്ങളിലാണിരിക്കുന്നത് (അൽ മിനനുൻകുബ്റ) സുൽത്താനുൽ ഉലമാ എന്ന അപരനാമത്തിൽ ലോകത്ത് അറിയപ്പെട്ട സ്വൂഫിയും ശാഫിഈ മദ്ഹബിലെ കർമശാസ്ത്ര വിശാരദന്മാരിൽ പ്രമുഖനുമാണ് ഇമാം ശഅ്റാനി (റ) എന്നു നാം ഓർക്കണം ശൈഖും ത്വരീഖത്തും അല്ലാഹുവിലേക്കടുക്കാനുള്ളതാണ് 

ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) ആത്മീയ സഞ്ചാരത്തിനു ശേഷം ത്വരീഖത്തിൽ പ്രവേശിച്ചപ്പോൾ ബാഹ്യമായ ഇൽമ് ദർസ് നടത്തുന്നത് നിർത്തി അദ്ദേഹത്തിന്റെ ഹാൽ പൂർണ്ണമാവുകയും മുഴുവൻ അറിവുകളുടെയും ലക്ഷ്യം ദർശിക്കുകയും ചെയ്തപ്പോൾ ഫിഖ്ഹ്, നിദാനശാസ്ത്രം, വ്യാകരണം പോലൊത്ത ഇൽമുകൾ മരിക്കുന്നതു വരെ ദർസ് നടത്തി (അൽ മിനനുൽ കുബ്റ: 87) 

ഇന്ന് ശൈഖ് ചമയുന്നവരുടെ പ്രധാന സ്വഭാവം ദർസീ ഇൽമുകളെ തള്ളിപ്പറയലാണ് പ്രത്യേകിച്ച് ഫിഖ്ഹിനെയും, വ്യാകരണത്തെയും ഖുത്വുബുൽ അഖ്ത്വാബിന്റെ മാർഗം അതിൽ നിന്നെത്ര ഭിന്നം! 

ഇമാം ശഅ്റാനി (റ) എഴുതുന്നു: എന്റെ ഗുരു അലിയ്യുൽ ഖവ്വാസ്വ് (റ) പറയുന്നത് ഞാൻ കേട്ടു ശരീഅത്തിലും അതു നേടാനാവശ്യമായ വിഷയങ്ങളിലും (വ്യാകരണം തുടങ്ങിയവ) സമുദ്രസമാനമായ അറിവ് നേടിയതിനു ശേഷമേ മുരീദുമാരെ തർബിയ്യത്ത് ചെയ്യാൻ അനുമതിയുള്ളുവെന്ന കാര്യത്തിൽ ത്വരീഖത്തിന്റെ ശൈഖുമാർ ഏകോപിച്ചതാണ് ശാദുലി ത്വരീഖത്തുകാർ ഇങ്ങനെയാണ് ചെയ്യാറുള്ളത് ശൈഖ് അബുൽ ഹസൻ ശാദുലി (റ), ശൈഖ് അബുൽ അബ്ബാസിൽ മർസി (റ), ശൈഖ് യാഖൂത്വുൽ അർശ് (റ) ശൈഖ് താജുദ്ദീന്ബ്ന് അത്വാഉല്ലാഹിസ്സിക്കന്ദരി (റ) തുടങ്ങിയവർ ശരീഅത്തിന്റെ ഇൽമിൽ സമുദ്രസമാനമായ അറിവു നേടിയതിനുശേഷമേ ആരേയും ത്വരീഖത്തിൽ പ്രവേശിപ്പിച്ചിരുന്നുള്ളൂ സംവാദ സദസ്സിൽ വ്യക്തമായ ലക്ഷ്യങ്ങൾ നിരത്തി എതിരാളികളെ നേരിടാൻ കഴിയുന്നത്ര അവർ യോഗ്യരാവേണ്ടിയിരുന്നു (അൽ മിനനുൽ കുബ്റ: 43) 

അതിനാൽ തഫ്സീർ (ഖുർആൻ വ്യാഖ്യാനം) , ഹദീസ്, ഫിഖ്ഹ്, തസ്വവ്വുഫ്, പോലുള്ളവയിൽ അറിവില്ലാത്തവനെ പിൻപറ്റുകയോ സന്ദർശിക്കുകയോ അവരിൽനിന്നു ഇജാസത്തുകൾ വാങ്ങുകയോ ചെയ്യരുത് അത് നമ്മുടെ ആഖിറം തന്നെ നശിപ്പിച്ചേക്കും  

ഇമാം ശഅ്റാനി (റ) എഴുതുന്നു: സലഫുസ്വാലിഹീങ്ങളുടെ സ്വഭാവമാണ് ഖുർആനും സുന്നത്തും മുറുകെ പിടിക്കൽ ശരീഅത്തിന്റെ ഇൽമിൽ സമുദ്രം പോലെ വിജ്ഞാനം സമ്പാദിച്ചതിനു ശേഷമേ അവർ ആത്മീയ പരിപാലനം തുടങ്ങാറുള്ളൂ  

നിലവിലുള്ളതും ഇല്ലാത്തതുമായ മദ്ഹബുകളിലെ മുഴുവൻ തെളിവുകളും അവർ അറിഞ്ഞിരിക്കും സംവാദ സദസ്സുകളിൽ പണ്ഡിതന്മാരെ തെളിവുകൾ നിരത്തി ഖണ്ഡിക്കാൻ കഴിയും 

സ്വൂഫികളുടെ നേതാവ് ഇമാം അബുൽഖാസിം ജുനൈദ് (റ) പറയുമായിരുന്നു: നമ്മുടെ ത്വരീഖത്ത് അഥവാ തസ്വല്ലുഫുകാരുടെ മാർഗ്ഗം ഖുർആനും സുന്നത്തും കൊണ്ട് കെട്ടിപ്പടുത്തതാണ് അതിനാൽ ഖുർആൻ പാരായണം ചെയ്യാത്തവനെയും ഹദീസ് എഴുതാത്തവനെയും അതിന്റെ അർത്ഥങ്ങൾ ഗ്രഹിക്കാത്തവനെയും പിൻതുടരരുത് 

മഹാൻ തന്റെ അനുയായികളോടു പറയുമായിരുന്നു: ഒരാൾ അന്തരീക്ഷത്തിൽ ചമ്രം പടിഞ്ഞിരിക്കുന്നത് കണ്ടാലും അവനെ നിങ്ങൾ പിൻ പറ്റരുത്; അവന്റെ പ്രവർത്തനങ്ങൾ കൽപ്പിക്കപ്പെട്ടതും നിരോധിക്കപ്പെട്ടതുമായ കാര്യങ്ങൾക്കനുസൃതമാണെന്ന് നോക്കാതെ അവൻ എല്ലാ കൽപ്പനകളും അനുസരിക്കുന്നവനും എല്ലാ നിരോധിത കാര്യങ്ങളും വെടിയുന്നവനുമാണെങ്കിൽ അവനെ വിശ്വസിക്കുകയും പിൻ പറ്റുകയും ചെയ്യാം 

(തൻബൂഹുൽ മുഗ്തർരീൻ : 19) ഇത്രയും വിശദീകരിച്ചതിൽ നിന്ന് യഥാര്‍ത്ഥ സ്വൂഫിയെയും വ്യാജനെയും തിരിച്ചറിയാൻ കഴിയുമല്ലോ  

ശൈഖ് ശിഹാബുദ്ധീൻ ശാലിയാത്തി (റ) എഴുതുന്നു: ശാദുലിയ്യാ ത്വരീഖത്തിന്റെ ശൈഖ് അബുൽ ഹസൻ ശാദുലി (റ) യാകുന്നു (ഫതാവൽ അസ്ഹരിയ്യ: 39) 

ഇമാം ഇബ്നു അത്വാഉല്ലാഹിസ്സിക്കന്ദരി (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) പറഞ്ഞു: മുമ്പ് ഒരാളും കൊണ്ടുവരാത്ത മഹത്വങ്ങൾ ഈ ത്വരീഖത്തിലൂടെ ഞാൻ കൊണ്ടു വന്നിട്ടുണ്ട് (ലത്വാഇഫുൽ മിനൻ: 54) 

ലോകത്ത് ധാരാളം ത്വരീഖത്തുകൾ ഉണ്ടായിട്ടുണ്ട് ഓരോ ശൈഖുമാരും അവരവരുടെ ത്വരീഖത്തിന്റെ മഹത്വങ്ങൾ പറയും ആ മഹത്വങ്ങൾ ആ ത്വരീഖത്തുകളിലേ ഉള്ളൂ എന്നതിന്നർത്ഥമില്ല ആ ത്വരീഖത്തുകളിൽ ആ മഹത്വമുണ്ട് എന്നു മാത്രം മറ്റു ത്വരീഖത്തകളിൽ അതാതു ശൈഖുമാർ ആ മഹത്വം പറഞ്ഞാൽ ആ ത്വരീഖത്തുകളിലും അതുണ്ടാവും ശാദുലി ത്വരീഖത്തിന്റെ ചില മഹത്വങ്ങൾ വിവരിക്കുന്നത് കാണുക: 

ശൈഖ് ഹസന്ബ്ന് മുഹമ്മദ് താസി ശാദുലി (റ) എഴുതുന്നു: 

(1)  ശാദുലിയ്യാ ത്വരീഖത്തിന്റെ അഹ്ലുകാൽ ലൗഹുൽ മഹ്ഫൂളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് 

'ത്വരീഖത്ത് ' കൊണ്ടുദ്ദേശിക്കുന്നത് തർബിയ്യത്തിന്റെ ത്വരീഖത്താണ് തബർറുക്കിന്റതിന് ത്വരീഖത്ത് എന്നു പറയാറുണ്ടെങ്കിലും ത്വരീഖത്തിന്റെ നിയമങ്ങളായി ശൈഖുമാർ പറഞ്ഞത് അതിനു ബാധകമല്ല ഇമാം ഇബ്നുഹജർ ഹൈതമി (റ) എഴുതുന്നു: തബർറുക് മാത്രം ഉദ്ദേശിക്കുന്ന വ്യക്തിക്കും തർബിയത്തും സുലൂക്കും ഉദ്ദേശിക്കുന്ന വ്യക്തിക്കുമിടയിൽ ശൈഖുമാരെ സമീപിക്കുന്ന വിഷയത്തിൽ വ്യത്യാസമുണ്ട് തബർറുക് മാത്രം ഉദ്ദേശിക്കുന്ന വ്യക്തിക്ക് ആരെയും സമീപിക്കുന്നതിൽ തടസ്സമില്ല തർബിയത്തും സുലൂക്കും ഉദ്ദേശിക്കുന്നവർ അങ്ങനെയല്ല (ഫതാവൽ ഹദീസിയ്യ: 76) 

മേൽ പറഞ്ഞതിൽ നിന്ന് തബർറുക്കിന് ആരെയും സമീപിക്കാമെന്നർത്ഥമില്ല സമീപിക്കപ്പെടന്നയാൾ ബർകത്തുള്ള സ്വാലിഹായിരിക്കണം അതാതു ത്വരീഖത്തുകളിലെ ദിക്റുകൾ, ദുആകൾ എന്നിവ ഇജാസത്തുകൊടുക്കുവാൻ സമ്മതം ലഭിച്ച ആളായിരിക്കണം, അദ്ദേഹത്തിന്റെ പരമ്പര ത്വരീഖത്തിന്റെ ശൈഖിൽ ചെന്നെത്തണം എന്നിങ്ങനെ പല കാര്യങ്ങളും തബർറുക്കിന്റെ ശൈഖിനും വേണം 

(2)  ശാദുലിയ്യത്തിലെ മജ്ദൂബുകൾ സ്വഹ് വിലേക്ക് വന്നതിനു ശേഷമേ മരിക്കുകയുള്ളു  

സ്വൂഫിയാക്കളുടെ അവസ്ഥകളാണ് ജദ്ബ്, സഹ് വ് എന്നിവ സ്വഹ് വിന്റെ അവസ്ഥയിലുള്ളവർക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തന്നെ സൃഷ്ടികളിലേക്കും ശ്രദ്ധിക്കാൻ കഴിയും ജദ്ബ് അങ്ങനെയല്ല 

(3)  ലോകാവസാനം വരെ അവരുടെ ത്വരീഖത്തിൽ മുറബ്ബിയായ ശൈഖ് ഇല്ലാതായിപ്പോവുകയില്ല 

മുറബ്ബിയായ ശൈഖ് ലോകാവസാനം വരെ ശാദുലിയ്യത്തിൽ ഉണ്ടാവുമെന്ന് നബി (സ) അബ്ദുസ്സലാഹ്ബ്ന് മശീശ് (റ) വിനോട് പറഞ്ഞതാണ് അതുകൊണ്ട് തന്നെ മുറബ്ബിയായ ശൈഖ് ഇല്ലാത്ത ഒരവസ്ഥ ശാദുലീ ത്വരീഖത്തുകാർക്കുണ്ടാവില്ല 

(4)  ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ കാലഘട്ടത്തിൽ ജീവിച്ചി പണ്ഡിത മഹത്തുക്കളായ ഉസ്താദ് ഇസ്സുദ്ദീദ്ബ്ന് അബ്ദിസ്സലാം (റ), ഇമാം ഖസ്ത്വല്ലാനി (റ), ഇമാം ഇബ്നു ദഖീഖിൽ ഊദ് (റ) ഇമാംമുന്ദിരി (റ), ഇമാം ശംസുദ്ദീൻ അൽ ഇസ്ഫഹാനി (റ), ഇമാം തഖുയുദ്ദീൻ സുബ്കി (റ), ഇമാം ഇബ്നു സുറാഖ: (റ), ഇമാം ഇബ്നു ഉസ്ഫുർ (റ) തുടങ്ങിയവർ ശൈഖിന്റെ വിലായത്തും പ്രത്യേകതയും അംഗീകരിച്ച് ശാദുലിയ്യാ ത്വരീഖത്തും ഔറാദുകളും സ്വീകരിച്ചു അവരെല്ലാം ശൈഖിനോടു കൂടെ ദിക്റിന്റെ മജ്ലിസിൽ പങ്കെടുക്കുകയും തഫ്സീർ, ഹദീസ് കിതാബുകളുടെ ദർസ് കൊണ്ട് അൽ മദ്റസത്തുൽ താമിലിയ്യയിൽ വെച്ച് ബറക്കത്തെടുക്കുകയും ചെയ്യുമായിരുന്നു 

(5)  ശാദുലീയ ത്വരീഖത്തുകാർക്ക് ദുർമരണം ഉണ്ടാവില്ല അല്ലാഹു നമ്മളെയെല്ലാവരെയും ഈമാനോടു കൂടി മരിപ്പിക്കട്ടെ 

(6)  ശരീഅത്തിനെയും ഹഖീഖത്തിനെയും ഒരുമിച്ചു കൂട്ടിയവരാണവർ അവരുടെ ബാഹ്യ പ്രവൃത്തികൾ കഴിഞ്ഞ കാലത്തും ഇപ്പോഴും തിരുചര്യ പിൻപറ്റികൊണ്ടാണ് ആന്തരികം പ്രകാശ പൂരിതമാണ് 

(7)  അവരുടെ അറിവ് ഖുർആൻ സുന്നത്തിലധിഷ്ഠിതമാണ് 

(8)  അവസാന കാലത്ത് വരുന്ന ഇമാം മഹ്ദിയുടെ വിലായത്തിലുള്ള സ്ഥാനം ശൈഖ് അബുൽ ഹസൻ ശാദുലി (റ) വിന്റേതു പോലെയാണ് 

(9)  ഖുത്വുബ് അവരിൽ നിന്നേ ഉണ്ടാവൂ (ത്വബഖാത്തുശ്ശാദുലിയ്യ: 67-71 തുഹ്ഫതുൽ ഇഖ് വാൻ: 20-28) 


ഖുത്വുബ് ശാദുലീ ത്വരീഖത്തുകാരിൽ നിന്നേ ഉണ്ടാവൂ എന്ന് പറഞ്ഞതിൽ നിന്ന് മറ്റു ത്വരീഖത്തുകളിൽ ഖുത്വുബ് ഉണ്ടാവുകയില്ല എന്നർത്ഥമില്ല പ്രസ്തുത പ്രസ്ഥാവനയ്ക്ക് മഹാൻമാർ പല വിശദീകരണങ്ങളും നൽകിയിട്ടുണ്ട് അതിൽ ചിലത്: 

(1)  ഏതൊരാളും ഖുത്വുബിന്റെ സ്ഥാനത്തേക്കുയരുമ്പോൾ അന്നത്തെ ശാദുലീ ശൈഖിൽ നിന്നും ശാദുലിയത്ത് വാങ്ങിയിരിക്കും  

(2)  ഖുത്വുബിന്റെ സ്ഥാനത്തേക്കുയർന്ന മഹാൻ ശാദുലിയത്തിലെ ഹിസ്ബുൽ ബഹ്ർ പോലോത്ത എന്തെങ്കിലും വിർദുകൾ ചൊല്ലുന്ന ആളായിരിക്കും 

(3)  ഖുത്വുബിന്റെ പദവിയിലെത്തുന്നവർ ഏതെങ്കിലും വഴിക്ക് ശാദുലികളുമായി പരമ്പരയിലൂടെ ബന്ധപ്പെട്ടിരിക്കും


ശാദുലി റാതീബ്

നമ്മുടെ നാടുകളിൽ അറിയപ്പെടുന്നതും ചൊല്ലിപ്പൊരാറുള്ളതും മുഹ്‌യിദ്ദീൻ റാതീബ്, രിഫാഈ റാതീബ്, ഹദ്ദാദ് റാതീബ്, എന്നിവയാണ് എന്നാൽ ഈ അടുത്ത കാലത്തായി പലയിടങ്ങളിലും ശാദുലീ റാതീബും നടന്നു വരാറുണ്ട്  

ശാദുലീ റാതീബിന്റെ ദിക്റുകളും രൂപങ്ങളും മറ്റു റാതീബുകളിൽ നിന്ന് വ്യത്യസ്തമാണ് ശാദുലിയിൽ മുഴുസമയവും ആട്ടം തന്നെയാണ് ദിക്റുകളാവട്ടെ നെഞ്ചുകൊണ്ട് ചൊല്ലുന്നതുപോലുള്ള അദ്ദിക്റു സ്വദ് രിയും പരിചയമില്ലാത്തവർ ഇതുകണ്ടാൽ അമ്പരന്നുപോവും 

ശൈഖ് മുസ്തഫ അൽമദനി (റ) എഴുതുന്നു: ശൈഖുൽ  ഇമാം അൽ ഖുത്വുബ് സയ്യിദീ മുഹമ്മദുൽ മഗ്രിബി (റ) പറയുന്നു: ഞാനെന്റെ ആത്മീയ സഞ്ചാരത്തിൽ ശൈഖ് അബുൽ അബ്ബാസിൽ മർസി (റ) യെ കണ്ടു മഹാനും അനുയായികളും നെഞ്ച് കൊണ്ട് ദിക്ർ ചൊല്ലുന്നു മൃഗങ്ങളെപ്പോലെ ചാടികൊണ്ടിരിക്കുന്നു ഞാനവരോട് ചോദിച്ചു: ഇതെന്ത് ദിക്റാണ്? അവർ പറഞ്ഞു: ഇത് ഹഖീഖത്തിന്റെ അഹ്ലുകാരുടെ ദിക്റാണ് പിന്നെ ഞാനൊരു അനുഭൂതിയിലായി നബി (സ) യും സയ്യിദുൽ ഖള്ർ (അ) ഉം എന്റെ അടുക്കൽ വന്ന് എന്നോടു പറഞ്ഞു: മുഹമ്മദേ, ഇത് മലക്കുകളുടെ ദിക്റാണ് ഇൽഹാം മുഖേനയാണ് ഈ ദിക്ർ ലഭിച്ചത് നീയും ദിക്ർ ചൊല്ലിക്കോ അവരെ എതിർക്കേണ്ട ആരെങ്കിലും എതിർത്താൽ അവൻ സത്യത്തെയും സത്യസന്ധരെയും എതിർത്തിരിക്കുന്നു പിന്നീട് അവരിൽ നിന്ന് ഞാൻ ആ ദിക്റ് സ്വീകരിച്ചു (അന്നുസ്വ് റത്തുന്നബവിയ്യ: 174) 

ഇമാം മുർതളാ സബീദി (റ)  എഴുതുന്നു: അല്ലാഹു ഒരാൾക്ക് നാശം ഉദ്ദേശിച്ചാൽ അയാളെ ശാദുലിയുടെ വിമർശകനാക്കും (തൻബീഹുൽ ആരിഫിൽ ബസ്വീർ: 15) 

മുരീദുമാർ

ശൈഖിന്റെ ശിഷ്യരാണ് മുരീദുമാർ മുരീദുമാർക്ക് ധാരാളം യോഗ്യതകൾ ഉണ്ട് മുരീദുമാരുടെ അദബുകൾ മാത്രം പറയുന്ന ഇമാം ശഅ്റാനി (റ) യുടെ ഗ്രന്ഥമാണ് 'അൽ അൻവാറുൽ ഖുദ്സിയ്യ ഫീ മഅ് രിഫതി ഖവാഇദിസ്സൂഫിയ്യ' ശാദുലി ത്വരീഖത്തിലെ പ്രധാന മുരീദുമാരിൽ ചിലരെ പരിചയപ്പെടാം 

ശൈഖ് അബുൽ അബ്ബാസിൽ മർസി (റ)

ശൈഖ് ശാദുലി (റ) വിനു ശേഷം ഖിലാഫത്തും ഖുത്ബാനിയത്തും ലഭിച്ച മഹാരഥനാണ് ശൈഖ് അബുൽ അബ്ബാസിൽ മർസി (റ) 

ശൈഖ് അബ്ദുൽ ഹലിം മഹ്മൂദ് എഴുതുന്നു: ഉൻദുലിസിയിൽപ്പെട്ട മർസിയ എന്ന നാട്ടിലാണ് ഹിജ്റ 616 - ൽ ശാദുലിയ്യാ ത്വരീഖത്തിന്റെ ശൈഖായ അബുൽ ഹസൻ ശാദുലി (റ) യുടെ മുരീദ് ശൈഖ് അബുൽ അബ്ബാസിൽ മർസി (റ) ജനിക്കുന്നത് ശൈഖിന്റെ പരമ്പര ചെന്നെത്തുന്നത് ഖസ്റജ് ഗോത്രക്കാരുടെ നേതാവും സ്വഹാബിയുമായ സഅ്ദ്ബ്ന് ഉബാദ (റ) യിലേക്കാണ് അൻസാരികളെ പ്രിയം വെക്കൽ ഈമാനിന്റെ അടയാളമാണെന്ന നബി (സ) യുടെ തിരുവചനം ഇവിടെ ശ്രദ്ധേയമാണ് 

അബുൽ അബ്ബാസിൽ മർസി (റ) ക്ക് 24 ആം വയസ്സിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടു ഒരു കടൽ ദുരന്തത്തിലായിരുന്നു അത് ഹിജ്റ 640- ൽ അദ്ദേഹത്തിന്റെ പിതാവും മാതാവും ഹജ്ജിനു പോവാൻ തീരുമാനിച്ചു കൂടെ അബുൽ അബ്ബാസിൽ മർസിയും സഹോദരൻ മുഹമ്മദുമുണ്ടായിരുന്നു യാത്രക്കിടയിൽ കടൽ പ്രക്ഷുബ്ധമായി ശക്തമായ കൊടുങ്കാറ്റടിച്ചു കാറ്റിൽ പായക്കപ്പൽ തകർന്നു മർസിയും സഹോദരനും രക്ഷപ്പെട്ടു മാതാവും പിതാവും കടലിൽ മുങ്ങിമരിച്ചു രക്ഷപ്പെട്ട സഹോദരൻ മുഹമ്മദ് പിതാവിനെപ്പോലെ കച്ചവടത്തിൽ വ്യാപൃതനായി: മർസി ആത്മീയ മാർഗത്തിലും (അൽ ഫുഖഹാഉ വൽ മുഹദ്ദിസൂൻ: 16/38,39) 

ഇമാം ശഅ്റാനി (റ) എഴുതുന്നു: ആരിഫീങ്ങളിൽ ഉന്നതനാണ് ശൈഖ് മർസി അബുൽ ഹസൻ ശാദുലി (റ) യിൽ നിന്ന് അനന്തരമെടുത്തത് മഹാൻ മാത്രമാണെന്ന് പറയപ്പെടുന്നുണ്ട് (ത്വബാഖത്തുൽ കുബ്റ: 2/12) 

ഇമാം യൂസുഫുന്നബ്ഹാനി (റ) എഴുതുന്നു: ഖുത്വുബുസ്സമാനും മാലിക്കീ മദ്ഹബുകാരനുമായ ശൈഖിന്റെ നാമം അഹ്മദ് എന്നാണ് ശൈഖിന്റെ കറാമത്തുകളിൽ ചിലത്: ശൈഖ മർസി (റ) പറഞ്ഞു: കൺചിമ്മിത്തുറക്കുന്ന സമയം പോലും റസൂലുല്ലാഹി (സ) യെ ദർശിക്കുന്നത് തടയപ്പെട്ടാൽ എന്നെ ഞാൻ മുസ്ലിമീങ്ങളിൽ എണ്ണുന്നതല്ല മർസിയുടെ ശൈഖായ ശാദുലി (റ)യും ഇങ്ങനെ പറഞ്ഞിട്ടുണ്ട് 

ശൈഖ് മർസി (റ) പറഞ്ഞു: ഖള്ർ (അ) ജീവിച്ചിരിക്കുന്നുണ്ട് എന്റെ ഈ കൈകൊണ്ട് ഞാൻ അദ്ദേഹവുമായി മുസ്വാഫഹത് ചെയ്തിട്ടുണ്ട് എന്നോട് ഖള്ർ (അ) പറഞ്ഞു: ഒരാൾ എല്ലാ പ്രഭാതത്തിലും 

اللهم اعفر ل أمة محمد صلى الله عليه وسلم اللهم أصلح ل أمة محمد صلى الله عليه وسلم اللهم تجاوز عن أمة محمد صلى الله عليه وسلم اللهم اجعلنا من أمة محمد صلى الله عليه وسلم

എന്നു പറഞ്ഞാൽ അവൻ അബ്ദാലുകളിൽ പെട്ടവനായി ഈ കാര്യം ശൈഖ് അബുൽഹസൻ ശാദുലി (റ) യുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: അബുൽ അബ്ബാസ് പറഞ്ഞത് സത്യമാണ് 

ശൈഖ് മർസി (റ) പറഞ്ഞു: എന്റെ അരികിലേക്ക് ഖള്ർ (അ) വന്നു ഞാൻ മഹാനിൽ നിന്ന് മുഅ്മിനീങ്ങളുടെ അർവാഹിനെ സംബന്ധിച്ചറിഞ്ഞു ഖള്ർ (അ) വഫാതായെന്ന് തർക്കിക്കാൻ ഇപ്പോൾ എന്റെ അരികിലേക്ക് ആയിരം ഫഖീഹുമാർ വന്നാലും അവരുടെ വാദത്തിലേക്ക് ഞാൻ മടങ്ങില്ല 

ഇമാം നവവി (റ) പറഞ്ഞു: ഒരിക്കൽ ശൈഖ് മർസി (റ) ക്ക് ഹറാമും ഹലാലും കൂടിക്കലർന്ന ഭക്ഷണം നൽകി ഉടനെ ശൈഖ് അതു തിരിച്ചയച്ചു ഇത്തരം ഭക്ഷണത്തിലേക്ക് കൈനീട്ടിയാൽ ശൈഖിന്റെ കൈവിരലുകളിലെ ഞരമ്പുകൾ വിറക്കുമായിരുന്നു ശൈഖ് പറഞ്ഞു: ഇപ്പോൾ എന്റെ കൈയ്യിലെ അറുപത് ഞരമ്പുകളും വിറക്കുന്നു ഹിജ്റ 686 - ൽ അലക്സാൻഡ്രിയയിൽ മഹാൻ വഫാത്തായി (ജാമിഉ കറാമത്തിൽ ഔലിയാഅ്: 1/520) 


സുൽത്താനുൽ ഉലമാ ഇമാം ഇസ്സുദ്ദീന്ബ്ന് അബ്ദിസ്സലാം

ശാഫിഈ മദ്ഹബിലെ ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ധാരാളമായി കാണുന്ന പേരാണ് സുൽത്താനുൽ ഉലമാ ഇസ്സുദ്ദീന്ബ്ന് അബ്ദിസ്സലാം (റ) ഇദ്ദേഹത്തിന് സുൽത്താനുൽ ഉലമാ എന്ന സ്ഥാനപ്പേര് നൽകിയത് ശിഷ്യൻ ഇമാം ഇബ്നു ദഖീഖിൽ ഈദ് (റ) 

അല്ലമാ നബ്ഹാനി (റ) എഴുതുന്നു: മഹാൻ സൂഫിയാക്കളുടെ നേതാവും ശാഫിഈ മദ്ഹബിലെ ശൈഖായ സുൽത്താനുൽ ഉലമയും ഈജിപ്തിലെ ഖാസിമാരുടെ ഖാസിയുമായിരുന്നു 

മുസ്ലിംമീങ്ങളെ വധിക്കാൻ വേണ്ടി വാഹനങ്ങളിലായി ഫ്രഞ്ച് സൈന്യം മൻസ്വൂറ: പട്ടണത്തിലേക്ക് ഇരച്ചുകയറി സുൽത്താനുൽ ഉലമാ തന്റെ കൈകൊണ്ട് കാറ്റിനെ ചൂണ്ടി പറഞ്ഞു: കാറ്റേ, അവരെ പിടിക്കുക ഉടൻ കാറ്റ് ഫ്രഞ്ച്കാർക്കെതിരിൽ വീശി അവരുടെ വാഹനങ്ങളെല്ലാം തകർന്നു തരിപ്പണമായി മുസ്ലിമീങ്ങൾ വിജയിച്ചു 

സൂഫിയാക്കളെ മദ്ഹ് ചെയ്ത് എഴുതിയ രിസാല:യിൽ മഹാൻ പറഞ്ഞു: ഫഖീഹിൽ നിന്നായാലും മറ്റാരിൽ നിന്നായാലും കറാമത്തുകൾ സംഭവിക്കണമെങ്കിൽ അവർ സൂഫിയാക്കളുടെ വഴിയിൽ സഞ്ചരിക്കണം മഹാൻ സൂഫിസത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പറയാറുള്ളത് നമ്മുടെ കരങ്ങളിലുള്ള ശരീഅത്തിന്റഇൽമല്ലാതെ വേറെ ഒരു ഇൽമേയില്ല എന്നായിരുന്നു സൂഫിയാക്കളെ സംബന്ധിച്ച് വേണ്ടത്ര അറിവില്ലാത്ത കാലത്ത് അദ്ദേഹം അവരെ എതിർത്തിരുന്നു ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുമായി ബന്ധപ്പെട്ടതോടെ ത്വരീഖത്ത് സ്വീകരിച്ചു ഹിജ്റ 660 ൽ മിസ്വ് റിൽ വഫാതായി (ജാമിഉ കറാമത്തിൽ ഔലിയാഅ്: 2/171) 

ശൈഖ് മുസ്തഫ അൽമദനി (റ) എഴുതുന്നു: സൂഫിയാക്കളെ സംബന്ധിച്ച് വേണ്ടത്ര വിജ്ഞാനം ലഭിക്കാത്ത കാലത്ത് ഖുർആനും സുന്നത്തുമല്ലാത്ത മറ്റൊരു വഴി നമുക്കെന്തിനാണെന്നു പറഞ്ഞ് മഹാൻ സൂഫിയാക്കളെ എതിർക്കാറുണ്ടായിരന്നു (അന്നുസ്വ് റത്തുന്നബവിയ്യ: 62) 


ഇമാം ബൂസ്വീരി (റ)

ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ മുരീദായ ശൈഖ് അബുൽ അബ്ബാസിൽ മർസി (റ) യുടെ മുരീദാണ് ഇമാം മുഹമ്മദ് ബ്ന് സഈദുൽ ബൂസ്വീരി (റ) ഖസ്വീദത്തുൽ ബുർദ എന്ന നബി (സ) യെ മദ്ഹ് ചെയ്യുന്ന കാവ്യ സമാഹാരത്തിലൂടെ ലോക പ്രസിദ്ധിയാർജ്ജിച്ച സാഹിത്യകാരനും കവിയും ആശിഖുർറസൂലുമാണ് ശാദുലി ത്വരീഖത്തുകാരനായ ഇമാം ബൂസ്വീരി (റ) 

ഹിജ്റ- 608 ശവ്വാൽ മാസം ആദ്യത്തെ ബുധനാഴ്ച ഈജിപ്തിലെ ദല്ലാസ്വിലാണ് ഇമാമിന്റെ ജനനം പിന്നീട് കൈറോവിലേക്ക് താമസം മാറ്റി അറബി ഭാഷയും സാഹിത്യവും അവിടെ നിന്ന് പഠിച്ചു ചെറുപ്രായത്തിൽ തന്നെ വിശുദ്ധ ഖുർആൻ ഹൃദ്യസ്ഥമാക്കിയിരുന്നു അക്കാലത്തെ പ്രമുഖരായ ഉസ്താദുമാരിൽ നിന്ന് ഇൽമ് പഠിച്ചു അറിയപ്പെട്ട പണ്ഡിതന്മാർ പലരും ഇമാമിന്റെ ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട് ഇമാം അബൂഹയ്യാൻ (റ) അവരിൽ പ്രധാനിയാണ് 

ചെറുപ്രായത്തിൽ തന്നെ കവിതാ രചന തുടങ്ങിയ ഇമാം ധാരാളം ഖസ്വീദകൾ രചിച്ചിട്ടുണ്ട് ശൈഖ് അബുൽ ഹസൻ ശാദുലി (റ) യെയും തന്റെ ശൈഖായ ശൈഖ് അബുൽ അബ്ബാസിൽ മർസി (റ) യെയും മദ്ഹ് ചെയ്ത ഖസ്വീദകളാണ് ഖസ്വീദത്തുദ്ദാലിയ്യയും ഖസ്വീദത്തുസ്സീനിയ്യയും 

ഇമാം ബുസ്വീരി (റ) രചിച്ച നബി (സ) യുടെ മദ്ഹുകൾ ലോക പ്രസിദ്ധമാണ് ഖസ്വീദത്തുൽ മുഹമ്മദിയ, ഖസ്വീദത്തു മുളരിയ്യ, ഖസ്വീദത്തുൽ ഹംസിയ്യ, ഖസ്വീദത്തുൽ ദുഖ്റുൽ മആദ്, ഖസ്വീദത്തുൽ ബുർദ: തുടങ്ങിയവയാണവ ഖസ്വീദത്തുൽ ബുർദക്ക് ഖസ്വീദത്തുൽ മീമിയ്യ എന്നും പേരുണ്ട് 

ഇമാം ബുസ്വീരി (റ) ബുർദ രചിക്കാനുണ്ടായ കാരണം തന്നെ ബാധിച്ച രോഗമാണ് ഇമാമിന്റെ ശരീരത്തിന്റെ പകുതിഭാഗം തളർന്നുപോയി വൈദ്യന്മാരെ സമീപിച്ചെങ്കിലും ശമനമുണ്ടായില്ല അവസാനം ഇമാം തന്റെ സാഹിത്യപാടവം പുറത്തെടുത്ത് നബി (സ) യെ മദ്ഹ് ചെയ്യാൻ തീരുമാനിച്ചു മദ്ഹ് ഗാനരചന പൂർത്തിയായപ്പോൾ നബി (സ) യെ സ്വപ്നത്തിൽ ദർശിച്ചു നബി (സ) അവിടുത്തെ തൃക്കരം കൊണ്ട് ഇമാമിന്റെ ശരീരത്തിൽ തടവി ഒരു പുതപ്പിൽ ഇമാമിനെ ചുരുട്ടുകയും ചെയ്തു ആ സമയത്തു തന്നെ ഇമാമിന്റെ രോഗം ശിഫയായി ഈ സംഭവം തന്നെ ബുർദയുടെ തഅ്ലീഖിൽ രേഖപ്പെടുത്തിയിട്ടുണ്ട് (ഹാശിയത്തുൽ ബുർദ: 2) 

ഇമാം ബുസ്വൂരി (റ) യുടെ നബവിയ്യ ഖസ്വീദകൾ സാഹിത്യ സമ്പുഷ്ടമാണ് (അൽ ഉംദ ഫീ ശർഹിൽ ബുർദ: 69) 

ഇമാം ബുസ്വൂരി (റ) ശാദുലിയ ത്വരീഖത്ത് സ്വീകരിക്കുന്നത് ശൈഖ് മർസി (റ) യിൽ നിന്നാണ് ശാദുലിയ്യത്തിലൂടെ ഇമാം വിലായത്തിന്റെ ഉന്നത പദവിയിലെത്തി ശൈഖുമായുള്ള ആത്മീയ ബന്ധത്തിലൂടെ ഇമാമിന് ധാരാളം നന്മകൾ കൈവന്നു ധാരാളം പേർ ഇമാമിൽ നിന്ന് ശാദുലിയ്യാ ത്വരീഖത്ത് സ്വീകരിച്ചിട്ടുണ്ട് ഇമാം അവരെ തർബിയ്യത്ത് ചെയ്യുകയും ചെയ്തിട്ടുണ്ട് (അൽഉംദ: 65) 

ഇമാമിന്റെ ഖസ്വീദത്തുൽ ബുർദഃക്ക് ധാരാളം വ്യാഖ്യാനങ്ങൾ വിരചിതമായിട്ടുണ്ട് ഇമാം ഇബ്നു ഹജർ ഹൈതമി (റ), ഇമാം ഇബ്നു ഹിശാമിൽ അൻസ്വാരി (റ) ഇമാം ജലാലുദ്ദീൻ മഹല്ലി (റ), ഇമാം ശംസുദ്ദീൻ അൽഹലബി (റ), ഇമാം ഖസ്ത്ത്വല്ലാനി (റ), ഇമാം സക്കരിയ്യൽ അൻസ്വാരി (റ), തുടങ്ങിയവർ വ്യാഖ്യാതാക്കളിൽ പ്രമുഖരാണ് 

അല്ലാമാ ഹസൻ ശാദുലി (റ) എഴുതുന്നു: ഇമാംബൂസ്വീരി (റ) വിന്റെ മഹത്വം മനസ്സിലാക്കാൻ മഹാന്റെ ബുർദ തന്നെ മതി അതുപോലോത്തൊരു ഖസ്വീദ ഇമാമിന് മുമ്പും പിമ്പും ആരും രചിച്ചിട്ടില്ല ഇമാം ബുസ്വീരി (റ) ഗൗസിന്റെ പദവിയിലെത്തിയിട്ടുണ്ട് നബി (സ) യെ സ്വപ്നത്തിലും ഉണർവ്വിലും ഇമാം കണ്ടു കൊണ്ടേയിരുന്നു വലിയവരും കുട്ടികളും ഇമാമിന്റെ കൈപിടിച്ചു ചുംബിക്കാറുണ്ടായിരുന്നു ഇമാമിന്റെ ശരീരത്തിൽ നിന്ന് സദാ സുഗന്ധം പ്രസരിക്കാറുണ്ടായിരുന്നു (ത്വബഖാത്തുശ്ശാദുലിയ്യ: 100) 

ഹിജ്റ 695- ൽ 87 മത്തെ വയസ്സിൽ ഇമാം ബുസ്വീരി (റ) വഫാത്തായി തന്റെ ശൈഖായ അബുൽ അബ്ബാസിൽ മർസി (റ) യുടെ ഖബ്റിന്നരികെ അലക്സാൻഡ്രയയിൽ ഇമാമിനെ മറവുചെയ്തു (അൽ ഉംദ: 69)       



അലി അഷ്ക്കർ : 9526765555