Friday 30 August 2019

സംശയവും മറുപടിയും - മോഷണവും ശിക്ഷയും , കൊലപാതകവും

 

മോഷണം എന്നാലെന്ത്?

മറ്റുള്ളവർ കാണാതെ ഒരു വസ്തു എടുക്കൽ എന്നാണു സരിഖത്ത് (മോഷണം) എന്നതിന്റെ ഭാഷാർത്ഥം ചില നിബന്ധനകളോടെ സൂക്ഷിച്ചുവെക്കേണ്ട സ്ഥലത്തുനിന്നു മറ്റുള്ളവർ കാണാതെ ഒരു വസ്തു എടുക്കൽ എന്നാണു ശർഇന്റെ ഭാഷയിൽ  മോഷണം (ഇആനത്ത്: 4/340) 

മോഷണത്തെ കുറിച്ച് വന്ന താക്കീതുകൾ?

കട്ട പുരുഷന്റെയും സ്ത്രീയുടെയും കൈ നിങ്ങൾ മുറിക്കുകയെന്നു അല്ലാഹു വിശുദ്ധ ഖുർആനിൽ (മാഇദ: 38) പ്രസ്താവിച്ചിട്ടുണ്ട് മോഷ്ടിക്കുന്നവൻ മോഷണ സമയത്ത് യഥാർത്ഥ മുഅ്മിനായി മോഷ്ടിക്കുകയില്ലെന്ന് തിരുനബി (സ) പ്രസ്താവിച്ചിട്ടുണ്ട് (ബുഖാരി) ആരെങ്കിലും മോഷ്ടിച്ചാൽ ഇസ്ലാമിന്റെ ചരട് തന്റെ പിരടിയിൽ നിന്നു അവൻ പൊട്ടിച്ചുകളഞ്ഞു അവൻ തൗബ ചെയ്താൽ തൗബ അല്ലാഹു സ്വീകരിക്കുന്നതാണ് എന്നും നബി (സ) പറഞ്ഞിട്ടുണ്ട് (ഇആനത്ത്: 4/240) 

മോഷ്ടിച്ചവന്റെ കൈ മുറിക്കണം എന്നാണല്ലോ ഇസ്ലാമിന്റെ നിയമം എത്ര സംഖ്യ എവിടെനിന്നു മോഷ്ടിച്ചാലാണ് കൈ മുറിക്കുകയെന്ന ശിക്ഷയുള്ളത്?

ഉടമസ്ഥൻ ആവശ്യപ്പെടുകയും കളവ് സ്ഥിരപ്പെടുകയും ചെയ്തതിനു ശേഷം ഒരു ദീനാറിന്റെ നാലിലൊന്നോ അതിന്റെ വിലയ്ക്കു സമാനമായതോ മോഷ്ടിച്ച പ്രായപൂർത്തിയും ബുദ്ധിയുമെത്തിയ വ്യക്തിയുടെ വലതു കൈയിന്റെ മണി ബന്ധം ഭരണാധിപൻ മുറിക്കേണ്ടതാണ് മോഷ്ടിക്കപ്പെട്ട സാധനം പോലെയുള്ളത് സാധാരണഗതിയിൽ സൂക്ഷിക്കാറുള്ള സ്ഥലത്ത് സൂക്ഷിച്ചിടത്തുനിന്ന് അപഹരിച്ചാലേ കൈ മുറിക്കുകയുള്ളൂ (ഫത്ഹുൽ മുഈൻ, പേജ്: 452) 

വലതുകൈ മുറിക്കപ്പെട്ടശേവും മോഷ്ടിച്ചാലോ?

ഇടതുകാൽ മുറിക്കണം ചെരിപ്പടികാലിന്റെയും തണ്ടൻകാലിന്റെയും കെണുപ്പിലാണ് മുറിക്കേണ്ടത് മൂന്നാമതും മോഷ്ടിച്ചാൽ ഇടതു കൈയും നാലാമതും മോഷ്ടിച്ചാൽ വലതു കാലും മുറിക്കണം (ഫത്ഹുൽ മുഈൻ, പേജ്: 453) 

അഞ്ചാം തവണ മോഷ്ടിച്ചാലോ?

പിന്നെ  സന്ദർഭോജിതമായ ശിക്ഷ നൽകണം അവയവം മുറിക്കലില്ല (ഫത്ഹുൽ മുഈൻ, പേജ്: 453) 

ഒരു ദീനാറിന്റെ നാലിലൊന്ന് രണ്ടുപേർ കൂടി മോഷ്ടിച്ചാലോ?

രണ്ടുപേരുടെയും കൈ മുറിക്കുകയില്ല (ഇആനത്ത്: 4/243) 

തട്ടിത്തെറിപ്പിച്ച് കൈക്കലാക്കിയവന്റെ കൈ മുറിക്കാമോ?

ഇല്ല അതിനു മോഷണം എന്നു പറയില്ലല്ലോ (ഇആനത്ത്: 4/243) 

മോഷ്ടിച്ചവനു കൂടി പങ്കുള്ളത് മോഷ്ടിച്ചാലോ?

കൈ മുറിക്കുകയില്ല (ഇആനത്ത്: 4/243) 

മോഷ്ടിക്കപ്പെട്ട ധനം കവർച്ച ചെയ്തതാണെങ്കിലോ?

എങ്കിൽ കരം ഛേദിക്കില്ല കാരണം സൂക്ഷിച്ചുവെക്കാൻ കവർച്ച ചെയ്തവനു അധികാരമില്ലല്ലോ ധനത്തിന്റെ ഉടമസ്ഥൻ അതു ഇഷ്ടപ്പെടില്ലല്ലോ (ഫത്ഹുൽ മുഈൻ, ഇആനത്ത്: 4/243) 

കിതാബുകളിൽ حِرْزْ എന്നു പറയുന്നതിന്റെ ഉദ്ദേശ്യം?

മോഷണവുമായി ബന്ധപ്പെട്ട് 'ഹിർസ് ' എന്നു പറയുന്നത് ഓരോ വസ്തുവും അതു സൂക്ഷിക്കേണ്ട സ്ഥലം എന്ന ഉദ്ദേശ്യത്തിലാണ് (ഇആനത്ത്: 4/244) 

ചില വസ്തുക്കളുടെ സൂക്ഷിക്കേണ്ട സ്ഥലം വിവരിച്ചാലും?

ധനത്തിന്റെയും സന്ദർഭത്തിന്റെയും വ്യത്യാസമനുസരിച്ച് സൂക്ഷിപ്പ് സ്ഥലം (حِرْزُ مِثْل) വ്യത്യാസമായിരിക്കും വസ്ത്രവും നാണയവും സൂക്ഷിക്കേണ്ടത് പൂട്ടുള്ള പെട്ടിയിലാണ് അതുപോലെ ചരക്കുകൾ സൂക്ഷിക്കേണ്ടത് കാവൽക്കാരനുള്ള പീടികകളിലാണ് (ഫത്ഹുൽ മുഈൻ, പേജ്: 453) 

ചരക്കു അടുത്തുവെച്ച് കിടന്നുറങ്ങിയാൽ അതു സൂക്ഷിക്കേണ്ട സ്ഥലമായി പരിഗണിക്കാമോ?

സ്വന്തം ശക്തികൊണ്ടോ മറ്റുള്ളവരുടെ സഹായം തേടിക്കൊണ്ടോ കള്ളനെ തടയാൻ കഴിവുള്ളവനെ നോക്കാനേൽപിക്കാതെ ചരക്ക് സമീപത്ത് വെച്ച് കിടന്നുറങ്ങിയാൽ അതു സൂക്ഷിക്കേണ്ട സ്ഥലത്ത് സൂക്ഷിച്ചതായി പരിഗണിക്കില്ല അതു  മോഷ്ടിച്ചവന്റെ കരം മുറിക്കപ്പെടുകയില്ല (ഇആനത്ത്: 4/245) 

വഖ്ഫ് ചെയ്യപ്പെട്ട ധനം മോഷ്ടിച്ചാൽ കൈ മുറിക്കപ്പെടാമോ?

മറ്റൊരാൾക്ക് വഖ്ഫ് ചെയ്യപ്പെട്ട ധനം മോഷ്ടിച്ചാൽ കരം മുറിക്കപ്പെടണം അതുപോലെ പള്ളിയുടെ വാതിൽ, തൂൺ, അലങ്കാര വിളക്കുകൾ എന്നിവ മോഷ്ടിച്ചവന്റെയും കരം മുറിക്കണം എന്നാൽ പള്ളിയിലെ പായ, കത്തിക്കുന്ന വിളക്ക് എന്നിവ മോഷ്ടിച്ചാൽ കൈ  മുറിക്കപ്പെടില്ല കാരണം, അവ പ്രയോജനത്തിനുവേണ്ടി ഒരുക്കപ്പെട്ടതാണ് മോഷ്ടിച്ച മുസ്ലിംമും അതിന്റെ പ്രയോജനത്തിനു അർഹനാണല്ലോ (ഫത്ഹുൽ മുഈൻ, ഇആനത്ത്: 4/245)  കൈ മുറിക്കപ്പെടില്ലെങ്കിലും മോഷണം നിഷിദ്ധമാണ്; കുറ്റകരമാണ് 

പൊതു നന്മയ്ക്കുള്ള ധനം (പൊതുഖജനാവിലെ ധനം) മോഷ്ടിച്ചാലോ?

കരം മുറിക്കപ്പെടില്ല (മോഷണം ഹറാമാണ്) മോഷ്ടാവിനും പൊതുധനം അവകാശപ്പെട്ടതാണല്ലോ എന്നതാണ് കരം മുറിക്കാതിരിക്കാനുള്ള കാരണം (ഇആനത്ത്: 4/245) 

മാതാപിതാക്കളുടെ ധനം മോഷ്ടിച്ചാലോ?

കരം മുറിക്കപ്പെടില്ല മക്കളുടേത് മോഷ്ടിച്ചാലും അങ്ങനെത്തന്നെ കാരണം, മൊത്തത്തിൽ ചെലവിനു അർഹനാവുകയെന്നത് അവരുടെ സമ്പത്തിലെല്ലാം ഉണ്ട് (ഇആനത്ത്: 5/245) 

ഭാര്യ ഭർത്താക്കളിൽ ഒരാൾ മറ്റൊരാളുടെ ധനം മോഷ്ടിച്ചാലോ?

കരം മുറിക്കപ്പെടും ഇതാണ് പ്രബല വീക്ഷണം (ഇആനത്ത്: 4/247) 

അഞ്ചാം തവണ മോഷ്ടിച്ചവനെ വധിക്കാൻ ഇസ്ലാം അനുമതി നൽകുന്നുണ്ടോ?

ഇല്ല എത്രതവണ മോഷ്ടിച്ചാലും അതിന്റെ പേരിൽ കൊല്ലൽ  അനുവദനീയമല്ല (ഫത്ഹുൽ മുഈൻ, പേജ്: 453) 

മോഷണം എങ്ങനെ സ്ഥിരപ്പെടും?

സാക്ഷിക്കു പറ്റുന്ന രണ്ടു പുരുഷന്മാർ സാക്ഷി നിൽക്കൽ കൊണ്ടും ഉടമസ്ഥൻ പരാതി ബോധിപ്പിച്ച ശേഷം മോഷ്ടാവ്  സമ്മതിക്കൽകൊണ്ടും മോഷണം സ്ഥിരപ്പെടും (ഇആനത്ത്: 4/248) 

മോഷ്ടാവ് മോഷ്ടിച്ചുവെന്ന  സമ്മതിച്ചശേഷം അതിനെ നിഷേധിച്ചാൽ കൈ മുറിക്കാതിരിക്കാമോ?

അതേ, അതേസമയം സമ്മതിച്ച ധനം തിരിച്ചുനൽകേണ്ടിവരും അതു ഒഴിവാകില്ല (ഫത്ഹുൽ മുഈൻ, പേജ്: 454) 

മോഷണം സ്ഥിരപ്പെടാൻ രണ്ടു പുരുഷന്മാർ തന്നെ സാക്ഷി നിൽക്കണോ സ്ത്രീകൾ സാക്ഷി നിന്നാൽ പോരേ?

മോഷ്ടാവിന്റെ കരം മുറിക്കാൻ സാക്ഷി മുഖേന സ്ഥിരപ്പെടണമെങ്കിൽ രണ്ടു പുരുഷന്മാർ തന്നെ സാക്ഷി നിൽക്കണം എന്നാൽ ധനത്തിന്റെ ഉത്തരവാദത്തിനു രണ്ടു പുരുഷന്മാർ തന്നെ വേണമെന്നില്ല ഒരു പുരുഷനും രണ്ടു സ്ത്രീകളും മതി അല്ലെങ്കിൽ ഒരു പുരുഷനും ഉടമസ്ഥന്റെ സത്യവും മതി എന്നാലും മോഷ്ടാവ് ധനം തിരിച്ചു നൽകേണ്ടിവരും (ഇആനത്ത്: 4/248) 

സന്ദർഭോചിത ശിക്ഷ (تَعْزِير)  എന്നാലെന്ത്? 

സാധാരണഗതിയിൽ ഹദ്ദും കഫ്ഫാറത്തും ഇല്ലാത്ത കുറ്റകൃത്യം ചെയ്തവനു ഭരണാധിപനോ അയാളുടെ പ്രതിനിധിയോ നൽകുന്ന ശിക്ഷയാണ് 'തഅ്സീർ' (ഫത്ഹുൽ മുഈൻ, പേജ്: 455) 

കുറ്റം ചെയ്യാതെ 'തഅ്സീർ' പറ്റുമോ?

ചില സന്ദർഭങ്ങളിൽ പറ്റും ഉദാ: കുറ്റമില്ലാത്ത വിനോദങ്ങളിൽ ഏർപ്പെട്ടവനെ ശിക്ഷിക്കൽ (ഫത്ഹുൽ മുഈൻ, പേജ്: 455) 

കഫ്ഫാറത്തും (പ്രായശ്ചിത്തം) തഅ്സീറും ഒരുമിച്ചു വരുന്ന സന്ദർഭമുണ്ടോ?

ഉണ്ട് ഉദാ: റമളാൻ നോമ്പ് ഭാര്യയെ സംയോഗം ചെയ്ത് നഷ്ടപ്പെടുത്താൻ അതിനു കഫ്ഫാറത്തും തഅ്സീറും ഉണ്ട് (ഇആനത്ത്: 4/255) 

ഹദ്ദ്, കഫ്ഫാറത്ത് തഅ്സീറ് എന്നിവയൊന്നും ഇല്ലാത്ത തെറ്റുകളുണ്ടോ?

ഉണ്ട് ഉദാ: തിന്മകളുടെ വക്തക്കളായി അറിയപ്പെടാത്തവരിൽ നിന്നുണ്ടാകുന്ന ചെറുദോഷങ്ങൾ (ഇആനത്ത്: 4/254) 

ഹദ്ദും തഅ്സീറും ഒരുമിച്ചു കൂടുമോ?

അതേ, ഉദാ: മോഷ്ടാവിന്റെ കരം മുറിച്ച് കൈ പിരടിയിലേക്ക് ബന്ധിക്കപ്പെടുംപോലെ (ഇആനത്ത്: 4/255) 

ഹദ്ദ്, കഫ്ഫാറത്ത്, തഅ്സീർ എന്നീ മൂന്നു ശിക്ഷയും ഒരുമിച്ചുകൂടുന്ന ശിക്ഷയുണ്ടോ?

ഉണ്ട് ഉദാ: റമളാൻ പകലിൽ ഉമ്മയെ വ്യഭിചരിച്ച നോമ്പുകാരൻ നോമ്പ് നഷ്ടപ്പെടുത്തിയതിനു കഫ്ഫാറത്തും വ്യഭിചാരത്തിന്റെ ഹദ്ദും കുടുംബബന്ധം മുറിച്ചതിനു വേണ്ടി തഅ്സീറും നിർബന്ധമായി (ഇആനത്ത്: 4/255 നോക്കുക)

സന്ദർഭോചിത ശിക്ഷയ്ക്കു ചില ഉദാഹരണങ്ങൾ?

ശരീരം പൊട്ടാത്ത നിലയിൽ അടിക്കുക, മുൻകൈ കൂട്ടിപ്പിടിച്ചടിക്കുക, വാക്കുകൊണ്ട് ഭയപ്പെടുത്തുക, നാടുകടത്തുക, ഇരിക്കുന്നിടത്തു നിന്നു എഴുന്നേൽപിക്കുക തുടങ്ങിയവ (ഫത്ഹുൽ മുഈൻ, ഇആനത്ത്: 4/256) 

കുട്ടികളിൽ ചീത്ത സ്വഭാവം കണ്ടാൽ മാതാപിതാക്കൾക്ക് അവരെ അടിക്കാമോ?

വേണ്ടാവൃത്തികൾ കുട്ടികൾ ചെയ്താൽ അവരെ അടിക്കൽ മാതാപിതാക്കൾക്ക് അനുവദനീയമാണ് (ഇആനത്ത്: 4/257) 

പ്രായം തികഞ്ഞ മക്കളെ രക്ഷിതാക്കൾക്ക് അടിക്കാമോ?

പാടില്ലെന്നാണ് പ്രബലമാണ് ഇമാം ദമീരി (റ) പ്രസ്താവിച്ചിട്ടുണ്ട് (ഇആനത്ത്: 4/257) 

അധ്യാപകനു വിദ്യാർത്ഥിയെ അടിക്കാമോ?

അടിക്കാം (ഇആനത്ത്: 4/257) 

അക്രമിയെ പ്രതിരോധിക്കാമോ?

സംരക്ഷണം അർഹിക്കുന്ന ഒരു വ്യക്തിയുടെ മേൽ ആരെങ്കിലും കടന്നാക്രമണം നടത്തിയാൽ അയാളെ പ്രതിരോധിക്കൽ ആ വ്യക്തിക്ക് അനുവദനീയമാണ് (ഇആനത്ത്: 4/261) 

സംരക്ഷണം അർഹിക്കുന്ന വ്യക്തിയെന്നതിന്റെ ഉദ്ദേശ്യം?

ഇസ്ലാമിൽ രക്തത്തിനു വിലയുള്ള വ്യക്തിയെന്നാണു ഉദ്ദേശ്യം അതായത്, അവനെ കൊല്ലൽ ഹറാമാണ് അവരെക്കുറിച്ച്  مَعْصُوم എന്നു ഫുഖഹാക്കൾ പ്രയോഗിക്കും മതംമാറിയ മുർതദ്ദ്, ഭരണാധികാരി കൽപിച്ചിട്ടും നിസ്കരിക്കാത്തവൻ എന്നിവരൊന്നും രക്തത്തിനു വിലയുള്ളവരല്ല അതിനാൽ അവരെ ആരെങ്കിലും അക്രമിക്കുകയാണെങ്കിൽ അക്രമിയെ തടയൽ അനുവദനീയമല്ല (ഇആനത്ത്: 4/260) 

അക്രമി സമ്പത്ത് പിടിച്ചെടുക്കുകയാണെങ്കിലോ?

തടയണം ശരീരം, അവയവം, ഗുഹ്യം, ചുംബനം എന്നിവയെ അക്രമി ഉദ്ദേശിക്കുമ്പോഴും പ്രതിരോധിക്കണം (ഫത്ഹുൽ മുഈൻ, പേജ്:458) 

രക്തത്തിനു വിലയില്ലാത്ത മുസ്ലിം ഒരാളെ അക്രമിക്കുകയാണെങ്കിലോ?

ആ അക്രമം കാണുന്നവൻ തന്റെ ശരീരത്തിനും അവയവത്തിനും നാശം ഭയക്കുന്നില്ലെങ്കിൽ അക്രമിയെ ഗുഹ്യം, ശരീരം എന്നിവയിൽനിന്നു തടയൽ നിർബന്ധമാണ് അമുസ്ലിം, മൃഗം എന്നിവരെയും തടയൽ നിർബന്ധമാണ് അവർക്ക് വഴിപ്പെട്ടു കൊടുക്കൽ നിഷിദ്ധമാണ് (ഇആനത്ത്: 4/262) 

രക്തത്തിനു വിലയുള്ള മുസ്ലിം വ്യഭിചാരം, ചുംബനം എന്നിവ ഉദ്ദേശിച്ചാലോ?

പ്രതിരോധിക്കണം ആർക്കും അതിനു വഴിപ്പെട്ടുകൊടുക്കാവതല്ല (ഇആനത്ത്: 4/262) 

കൊലപാതകം എത്രവിധമുണ്ട്?

മൂന്നുവിധം മനഃപൂർവം,  അതിനോട് സാദൃശ്യമായത്, അബദ്ധത്തിൽ സംഭവിച്ചത് എന്നിവയാണത് (ഫത്ഹുൽ മുഈൻ, പേജ്: 433) 

മനഃപൂർവ കൊലയാകുന്നത് എങ്ങനെ?

മറുപടി: സാധാരണഗതിയിൽ കൊല്ലാൻ പര്യാപ്തമായതുകൊണ്ട് നിജപ്പെട്ട ഒരു മനുഷ്യനെ അക്രമപരമായി കരുതികൂട്ടി കൊല്ലലാണ് മനഃപൂർവ കൊല (عَمْدْ) (ഇആനത്ത്: 4/167) 

മനഃപൂർവ കൊലയോട് സാദൃശ്യമായത് എന്നതിന്റെ ഉദ്ദേശ്യം?

സാധാരണ നിലയിൽ കൊല്ലാൻ പര്യാപ്തമല്ലാത്ത വസ്തു കൊണ്ട് മനഃപൂർവം നിജപ്പെട്ട വ്യക്തിയെ അക്രമിച്ചതിനാൽ സംഭവിച്ച കൊല ഇതിനു شبْه عَمْدْ എന്നു പറയും (ഇആനത്ത്: 4/168) 

കൊന്നവനെ കൊല്ലുകയെന്ന ഖിസ്വാസ്വ് (പ്രതികാരവധം) ഏതിലാണുള്ളത്?

മനഃപൂർവം കൊലയിൽ മാത്രം മറ്റു രണ്ടിലും ഇല്ല (ഫത്ഹുൽ മുഈൻ) 

അബദ്ധവധത്തിനു ഒരു ഉദാഹരണം?

മറുപടി: പുള്ളിമാനാണെന്ന ധാരണയിൽ ഒരു വ്യക്തിയെ കൊല്ലുകയും അതു മനുഷ്യനാണെന്ന് പിന്നീട് ബോധ്യമാവുകയും ചെയ്യൽ ഇതിനു خَطَأ (അബദ്ധവധം) എന്നു പറയും (ഇആനത്ത്: 4/168) 

പട്ടിണിക്കിട്ട് കൊല്ലൽ മനഃപൂർവ കൊലയാണോ?

അതേ, അതിൽ 'ഖിസ്വാസ്വ് ' ഉണ്ട് (ഫത്ഹുൽ മുഈൻ, പേജ്: 434) 

പട്ടിണിയിൽ മരിച്ചെന്നു എങ്ങനെ തീരുമാനിക്കും?

ഒരാളെ തടവിലാക്കി വിശന്നും ദാഹിച്ചും  മരിക്കുന്നതുവരെ വെള്ളമോ ഭക്ഷണമോ നൽകാതെയിരിക്കൽ (ഫത്ഹുൽ മുഈൻ, പേജ്: 434) 

സാധാരണയിൽ വിശന്നു മരിക്കാൻ എത്ര മണിക്കൂറെടുക്കും?

എഴുപത്തിരണ്ട് മണിക്കൂർ (മൂന്നു രാപ്പകൽ) എന്നാണു ഫത്ഹുൽ മുഈനിൽ ഉദ്ദരിച്ചത് 

എറിഞ്ഞു കൊല്ലുകയെന്ന ശിക്ഷയ്ക്കു അർഹനായ (الزني المحصن) വ്യക്തിയെ ദീനിൽ രക്തത്തിനു വിലയുള്ള ഒരാൾ വധിച്ചാൽ ഖിസ്വാസ്വ് ഉണ്ടോ?

ഇല്ല കാരണം, കൊല ചെയ്യപ്പെട്ടവൻ സംരക്ഷണം അർഹിക്കാത്തവനാണ് (ഫത്ഹുൽ മുഈൻ, പേജ്: 436) 

നിസ്കാരം ഉപേക്ഷിച്ചവനെ സ്വാലിഹായ വ്യക്തി വധിച്ചാലോ?

ഖിസ്വാസ്വ് ഇല്ല കാരണം, നിസ്കാരം ഉപേക്ഷിക്കുന്നവനു യാതൊരു സ്ഥാനവും ഇസ്ലാം നൽകുന്നില്ല അവൻ സംരക്ഷണം അർഹിക്കാത്തവനാണ് (ഇആനത്ത്: 4/178) 

നിസ്കാരം ഉപേക്ഷിച്ചവനെ അവനെപോലെയുള്ളവൻ വധിച്ചാലോ?

ഖിസ്വാസ്വുണ്ട് കാരണം, ജീവരക്ഷാപരമായ സംരക്ഷണം അർഹിക്കാത്തവൻ (مهدر) അവനെപ്പോലെയുള്ളവനെക്കൊള്ളെ ചേർത്തിയിട്ട് രണ്ടാളും മുഹ്ദറായതു വ്യത്യസ്ത കാരണം കൊണ്ടാണെങ്കിലും ജീവരക്ഷാപരമായ സംരക്ഷണം അർഹിക്കുന്നവനാണ് (ഫത്ഹുൽ മുഈൻ, പേജ്: 437) 

ഖിസ്വാസ്വിനു പകരമാണല്ലോ ദിയത്ത് ? എന്താണു ദിയത്ത്?

കൊന്നവനെ കൊല്ലുകയെന്നതാണു ഖിസ്വാസ്വ് കൊല്ലപ്പെട്ടവന്റെ അവകാശികൾ ഖിസ്വാസ്വ് വേണ്ടെന്നു പറഞ്ഞു നഷ്ട പരിഹാരം വാങ്ങുന്നതാണ് ദിയത്ത് നൂറ് ഒട്ടകമാണ് നഷ്ടപരിഹാരം (ദിയത്ത്) (ഇആനത്ത്: 4/187) 

ജീവരക്ഷാപരമായ സംരക്ഷണം അർഹിക്കാത്തവരെ അവരെപ്പോലെയുള്ളവർ അല്ലാത്തവർ വധിച്ചാൽ ഖിസ്വാസ്വ് ഇല്ലെന്നു വ്യക്തമായല്ലോ എന്നാൽ ദിയത്ത് (നഷ്ടപരിഹാരം) ഉണ്ടോ?

ഇല്ല അപ്പോൾ നിസ്കാരം ഉപേക്ഷിക്കുന്നവൻ, മുർത്തദ്ദ്, എറിഞ്ഞു കൊല്ലൽ ശിക്ഷയ്ക്ക് അർഹനായവൻ (الزاني المحصن) വഴിയിലിരുന്നു യാത്രക്കാർക്കെതിരെ കൊല അനിവാര്യമാകുന്ന അക്രമം നടത്തുന്നവൻ എന്നിവരെ ഈ വിവരിച്ച വിശേണം ഇല്ലാത്തവർ വധിച്ചാൽ ഖിസ്വാസ്വോ ദിയത്തോ ഇല്ല (ഇആനത്ത്: 4/187) 

ഖിസ്വാസ്വ് നിർബന്ധമില്ലാത്ത വധങ്ങളായ ശിബ്ഹ് അംദിലും അബദ്ധവധത്തിലും ദിയത്തുണ്ടോ?

ഉണ്ട് മൂന്നു വിധത്തിലുള്ള കൊലയിലും നൂറ് ഒട്ടകം തന്നെ (ഇആനത്ത്: 4/188) 

ഗുസ്തിമത്സരത്തിൽ കൊല നടത്താമോ?

ഖിസ്വാസ്വുണ്ട് (ഫത്ഹുൽ മുഈൻ) 

ഒരുസംഘം ആളുകൾ ചേർന്നു ഒരാളെ കൊന്നാൽ എല്ലാവരും കൊലയാളിയാകുമോ? 

അതേ (ഫത്ഹുൽ മുഈൻ) 

അബദ്ധത്തിൽ സംഭവിച്ച കൊലയിൽ സ്വത്തവകാശം നഷ്ടപ്പെടുമോ?

അതേ, ഏതു വിധത്തിലുള്ള കൊലയാണെങ്കിലും കൊലയാളിക്ക്  അനന്തരാവകാശം ലഭിക്കില്ല (തുഹ്ഫ- ശർവാനി) 

ഒരാൾ കുഴിച്ച കുഴിയിൽ തന്റെ ബന്ധു വീണു മരിച്ചാലോ?

കുഴിച്ച ആൾക്ക് അവകാശം ലഭിക്കില്ല (ശർവാനി) 

പ്രസവവേദന മൂലം ഭാര്യ മരിച്ചാൽ ഭർത്താവിനു സ്വത്തവകാശം ഉണ്ടോ?

ഉണ്ട് പ്രസ്തുത മരണം ഭർത്താവിലേക്ക് ചേർക്കില്ല (തുഹ്ഫ) 

കൊലയാളി കാഫിറാകുമോ?

കൊല്ലൽ അനുവദനീയമാണെന്ന് വിശ്വസിച്ചവൻ കാഫിറാകും കേവലം കൊല നടത്തൽ വൻദോഷമാണ് കാഫിറാകില്ല 

ആദ്യത്തെ കൊലയാളി ആര്?

ഖാബീൽ ഹാബീലിനെയാണവൻ കൊന്നത് രണ്ടുപേരും ആദം നബി (അ) ന്റെ മക്കളാണ് 

തിരുനബി (സ) യുടെ കരങ്ങളാൽ കൊല്ലപ്പെട്ട ഏക ശത്രുവിന്റെ പേര്?

ഉബയ്യുബ്നു ഖലഫ് (സീറതു സയ്യിദിൽ ബശർ: 194) 

ഉമർ (റ) വിനെ കൊന്നവന്റെ പേര്?

അവൻ ആത്മഹത്യ ചെയ്തു 

കൊല്ലൽ നിഷിദ്ധമായവരെ കൊന്നാലുള്ള കഫ്ഫാറത്ത്?

അടിമയെ മോചിപ്പിക്കുക സാധ്യമല്ലെങ്കിൽ രണ്ടു മാസം തുടരെ നോമ്പനുഷ്ഠിക്കുക (ഫത്ഹുൽ മുഈൻ: 442) 

കൊല്ലാൻ വിധിക്കുന്ന ഖാസിക്ക് സ്വത്തവകാശമുണ്ടോ?

ഉണ്ടാകും

സംശയവും മറുപടിയും - കടപ്പലിശ

 

കടപ്പലിശ എന്നാലെന്ത്?

കടം കൊടുത്തവനു പണയംപോലെയുള്ളതല്ലാത്ത ആദായം ലഭിക്കുവാനുപയുക്തമായ വ്യവസ്ഥ വെക്കലാണ് കടപ്പലിശ (തുഹ്ഫ: 4/273) കടംകൊടുത്തവനു ആദായം ലഭിക്കുവാനുള്ള എല്ലാ കടവും  പലിശയാണ് (ഫത്ഹുൽ മുഈൻ, ഇആനത്ത്: 3/87) 

ഇടപാടിൽ വ്യവസ്ഥ വെച്ചില്ലെങ്കിലോ?

ഇടപാടു സമയത്ത് വ്യവസ്ഥവെക്കാതെയാണെങ്കിൽ കടം വീട്ടുമ്പോൾ കൂടുതൽ നൽകൽ പലിശയാകില്ല വ്യവസ്ഥയില്ലാതെ കൂടുതൽ നൽകൽ സുന്നത്താണ് (ഇആനത്ത്: 3/86) 

'കുറി' പലിശ ഇടപാടാണോ?

ഇന്നു സാധാരണ കണ്ടുവരുന്ന 'കുറി' പലിശ ഇടപാടല്ല നിശ്ചിത ദിവസങ്ങളിൽ നിശ്ചിത സംഖ്യ അടക്കുന്നു നറുക്കെടുപ്പിലൂടെ  'കുറി' കിട്ടുന്നു കിട്ടിയ ശേഷം മുൻനിശ്ചയിച്ച രീതിയിൽ സംഖ്യ അടക്കുന്നു ഇതിൽ 'പലിശയുടെ' പ്രശ്നമില്ലെന്നു വ്യക്തം 

കടയിൽനിന്നു കിട്ടുന്ന  സമ്മാന കൂപ്പണോ?

കടയിൽ നിന്നു ചരക്കുകൾ  വാങ്ങുമ്പോൾ സമ്മാന കൂപ്പൺ എന്ന പേരിൽ ഒന്നു ടിക്കറ്റ് തരും തെരെഞ്ഞെടുക്കപ്പെട്ടാൽ സമ്മാനം കിട്ടും അല്ലെങ്കിൽ കിട്ടില്ല ഈ ഇടപാടിലും പലിശ വരുന്നില്ല തെറ്റായ പരിപാടിയുമല്ല ഇത് 

സ്വർണ കച്ചവടത്തിൽ പലിശ വരുമോ?

വരുന്ന രീതിയും അല്ലാത്തതും ഉണ്ട് പഴയ സ്വർണാഭരണം കൊടുത്തു പുതിയതു വാങ്ങുമ്പോൾ നിഷിദ്ധമായ പലിശവരും കാരണം, സ്വർണം സ്വർണത്തിനു പകരം വിൽക്കുമ്പോൾ തുല്യത നിർബന്ധമാണ് അതു ഇവിടെ ഉണ്ടാവില്ല പഴയ സ്വർണത്തിന്റെ തൂക്കം പുതിയ സ്വർണം ആരും സാധാരണ തരില്ലല്ലോ 

പലിശയിൽ നിന്നു രക്ഷപ്പെടാനുള്ള മാർഗം?

പഴയ സ്വർണം ജ്വല്ലറിക്കാരനു വിൽക്കുക അങ്ങനെ ആ കച്ചവടം പൂർത്തിയാക്കി ശേഷം പുതിയ സ്വർണം വാങ്ങുക ഇങ്ങനെ രണ്ടു ഇടപാട് നടത്തിയാൽ കൊടുത്ത സ്വർണവും വാങ്ങിയ സ്വർണവും തൂക്കത്തിൽ വ്യത്യാസം ഉണ്ടായാലും പലിശ വരില്ല 

രണ്ടു ഇനം അരി കൈമാറുമ്പോൾ പലിശ?

ഒരിനം അരി കൊടുത്തു മറ്റൊരു ഇനം അരി വാങ്ങുന്ന പതിവ് വീട്ടമ്മമാർക്ക് ഉണ്ട് ഈ ഇടപാടിൽ പലിശ വരാതിരിക്കണമെങ്കിൽ രണ്ടു ഇനം അരിയും തുല്യ അളവായിരിക്കണം രണ്ടു പേരും പരസ്പരം റൊക്കമായി കൈമാറുകയും വേണം 

പലിശപ്പണത്തിൽ കിട്ടിയവനും 'മുൽക്ക് ' ഉണ്ടാവുമോ?

ഇല്ല അതു തന്റെ പണമെന്ന് പറയാവതല്ല നിഷിദ്ധമായ സമ്പത്തിൽ പൊതിവെ അധികാരം (മുൽക്) ഇല്ല് 

സ്വർണത്തിനു പകരം വെള്ളി വാങ്ങുമ്പോഴോ?

രണ്ടു നിബന്ധന നിർബന്ധമാണ് ഒന്ന്, റൊക്ക ഇടപാടായിരിക്കണം രണ്ട്, സദസ്സിൽ വെച്ച് പരസ്പരം സ്വർണവും വെള്ളിയും കൈമാറണം ഈ നിബന്ധന നഷ്ടപ്പെട്ടാൽ ഹറാമായ കച്ചവടവും പലിശയുടെ കുറ്റവും ലഭിക്കും 

മൂന്നു നിബന്ധനകളുണ്ടെന്നു കേൾക്കാറുണ്ടല്ലോ?

സ്വർണം സ്വർണത്തിനു പകരം വെള്ളി വെള്ളിക്ക് പകരം ഭക്ഷ്യവസ്തു അതിനു പകരം എന്നിങ്ങനെ ഒരേ വർഗത്തിൽ പെട്ടത് ഇടപാട് നടത്തുമ്പോൾ മൂന്ന് നിബന്ധനകളുണ്ട് ഒന്ന്, റൊക്കമായിരിക്കണം രണ്ട്, സദസ്സിൽവെച്ച് പരസ്പരം  വസ്തുക്കൾ കൈമാറണം മൂന്ന്, രണ്ടുപേരുടേതും തുല്യമായിരിക്കണം 

നെല്ല് കൊടുത്തു ഗോതമ്പ് വാങ്ങിയാൽ?

റൊക്കമായിരിക്കുക, സദസ്സിൽനിന്നു പരസ്പരം കൈമാറുക എന്നീ രണ്ടു നിബന്ധന നിർബന്ധമായും പാലിക്കണം അല്ലെങ്കിൽ പലിശയുടെ ഇടപാടാകും നിഷിദ്ധമാകും മിക്ക ഫിഖ്ഹീ ഗ്രന്ഥങ്ങളിൽ നിന്നും ഇക്കാര്യം ബോധ്യമാകും 



അലി അഷ്ക്കർ - 9526765555

Thursday 29 August 2019

സംശയവും മറുപടിയും - ഔറത്ത് മറക്കൽ

 

ഔറത്ത് എന്നാലെന്ത്?

ന്യൂനത, മോശമായ വസ്തു എന്നൊക്കെയാണ് 'ഔറത്ത് ' എന്നതിന്റെ ഭാഷാർത്ഥം നോക്കൽ ഹറാമായത്, നിസ്കാരത്തിൽ മറക്കൽ നിർബന്ധമായത് എന്നൊക്കെയാണ് ശർഈ വീക്ഷണത്തിൽ ഔറത്ത് (മുഗ്നി: 1/185) 

ഔറത്ത് മറക്കൽ ഏതു രീതിയിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത്?

മുഖത്തോട് മുഖം സംസാരിക്കാൻ സാധാരണ ഇരിക്കുന്ന അകലത്തിൽ വെച്ച് നോക്കിയാൽ തൊലിയുടെ നിറം കാണാത്ത വസ്ത്രം ധരിക്കണം (തുഹ്ഫ: 2/112) 

സാധാരണ പതിവിലും അടുത്തിരുന്നു നോക്കിയാൽ ഔറത്തിന്റെ വർണം കാണുമെങ്കിലോ?

അതിനു വിരോധമില്ല ഔറത്ത് മറച്ചതായി പരിഗണിക്കും (ശർവാനി: 2/112) 

അസാധാരണ കാഴ്ചയുള്ള കണ്ണുകൊണ്ട് ഔറത്ത് കണ്ടാലോ?

അങ്ങനെ കണ്ടാലും മറുഭാഗത്ത് വെയിലുണ്ടായതിനാലോ വിളക്ക് കത്തിച്ചതിനാലോ മാത്രം തൊലിയുടെ നിറം കാണുന്ന വസ്ത്രം ധരിച്ച് നിസ്കരിച്ചാലും വിരോധമില്ല (ശർവാനി: 2/112) 

മുട്ടുപൊക്കിളിന്റെ ഇടയിലുള്ള സ്ഥലമാണല്ലോ പുരുഷന്റെ ഔറത്ത് അപ്പോൾ മുട്ടും പൊക്കിളും ഔറത്താണോ?

മുട്ടും പൊക്കിളിലും ഔറത്തിൽ പെട്ടതല്ല എന്നാൽ അവയുടെ ഇടയിലുള്ള സ്ഥലം മുഴുവനും മറച്ചുവെന്ന് ഉറപ്പാവാൻ മുട്ടുപൊക്കിളിൽ നിന്നു അൽപം മറക്കൽ നിർബന്ധമാണ് (ഇആനത്ത്: 1/113) 

സ്ത്രീയുടെ കാൽപാദത്തിന്റെ താഴ്ഭാഗം ഔറത്താണോ?

അതേ, ഔറത്താണ് ആ ഭാഗം മറക്കൽ നിർബന്ധമാണ് നിൽക്കുന്ന സമയത്ത് ഭൂമികൊണ്ട് മറഞ്ഞാലും മതി സുജൂദിന്റെ സമയത്ത് വസ്ത്രം കൊണ്ടുതന്നെ മറക്കണം (ഇആനത്ത്: 1/113) 

കാൽപാദം മൂടാത്ത പർദ്ദ ധരിച്ച് കാലിൽ സോക്സ് ധരിച്ച് നിസ്കരിച്ചാൽ നിസ്കാരം സാധുവാകുമോ?

അതേ, ഔറത്ത് മറഞ്ഞാൽ മതി എന്നാൽ നിസ്കാരം സ്വഹീഹാകും (ഇആനത്ത്: 1/113)

ഖമീസ് മാത്രം ധരിച്ച് നിസ്കരിക്കാമോ?

മേൽഭാഗത്തിലൂടെയും ചുറ്റുഭാഗത്തിലൂടെയും നോക്കിയാൽ കാണാത്ത വസ്ത്രമാകണം ഖമീസ് കൊണ്ട് പ്രസ്തുത മറ ഉണ്ടെങ്കിൽ ശരിയാകും അതേസമയം റുകൂഇലും സുജൂദിലും മേൽഭാഗത്തിലൂടെ ഔറത്ത് കാണാൻ സാധ്യത കൂടുതലാണ് കണ്ടാൽ നിസ്കാരം ബാത്വിലാകും (ഇആനത്ത്: 1/113) 

സ്ത്രീയുടെ തലമുടിയിൽ നിന്നു അൽപം വെളിവായാലോ?

തലയും തലമുടികളും ഔറത്താണ് അവ മറയ്ക്കൽ നിർബന്ധവുമാണ് അതിനാൽ തലമുടിയിൽ നിന്നു അൽപം വെളിവാക്കി നിസ്കരിച്ചാൽ നിസ്കാരം സാധുവല്ല നിസ്കാരത്തിലാണ് വെളിവായതെങ്കിൽ നിസ്കാരം ബാത്വിലാകും (തുഹ്ഫ: 2/110) 

മുടി കെട്ടിവെക്കൽ കറാഹത്തല്ലേ? നിവർത്തിയിട്ടാൽ മുഖ മക്കനയുടെ പുറത്തേക്ക് മുടി വെളിവാകുകയും ചെയ്യും അപ്പോൾ എന്തുചെയ്യും?

മുടി കെട്ടി ചുരുട്ടി, മടക്കിവെക്കൽ കറാഹത്ത് എന്ന 'നിയമം' പുരുഷന്മാർക്കാണ് സ്ത്രീകൾക്കില്ല സ്ത്രീകൾ നിസ്കാരത്തിൽ മുടി കെട്ടിവെക്കുകയാണു വേണ്ടത് (നിഹായ: 2/58) സ്ത്രീകൾ മുടി മുടഞ്ഞു കെട്ടിയിട്ടില്ലെങ്കിൽ കുറഞ്ഞ മുടിയെങ്കിലും മുഖമക്കനയുടെ പുറത്തേക്ക് വെളിവാകാൻ സാധ്യതയുണ്ടെങ്കിൽ മുടി കെട്ടിവെക്കൽ സ്ത്രീകൾക്ക് നിർബന്ധമാണ് (ഖൽയൂബി: 1/193, ശർവാനി, ഇബ്നു ഖാസിം: 2/162) 

നിസ്കാരത്തിൽ കാറ്റടിച്ചു വസ്ത്രം പാറി ഔറത്ത് വെളിവായാൽ നിസ്കാരം ബാത്വിലാകുമോ?

കാറ്റടിച്ചു ഔറത്ത് വെളിവാകുകയും ഉടനെ മറക്കുകയും ചെയ്താൽ നിസ്കാരം ബാത്വിലാവില്ല സൗകര്യപ്പെട്ടിട്ടും മറക്കാൻ താമസിച്ചാൽ നിസ്കാരം ബാത്വിലാകും (മുഗ്നി:1/188) 

നിസ്കാരശേഷം വസ്ത്രത്തിൽ ദ്വാരം കണ്ടാൽ എന്താണു വിധി?

നിസ്കരിച്ച വസ്ത്രത്തിൽ ദ്വാരമുണ്ടെന്ന് പിന്നീട് വ്യക്തമായാൽ നിസ്കാരം ബാത്വിലായിട്ടുണ്ടെന്നു ബോധ്യമായല്ലോ പ്രസ്തുത നിസ്കാരം മടക്കണം (ശർഹുൽ മുഹദ്ദബ്: 3/172) 

ഔറത്തിൽ നിന്നു അൽപഭാഗം വെളിപ്പെടുന്നിടത്ത് സ്വന്തം കൈകൊണ്ട് മറച്ചുപിടിച്ചാൽ മതിയാകുമോ?

അതേ, മതിയാകും 

കയ്യുറയും കാലുറയും ധരിച്ചു നിസ്കരിച്ചാൽ നിസ്കാരം ശരിയാകുമോ?

കൈയ്യുറയും കാലുറയും ധരിച്ചാലും നിസ്കാരം സ്വഹീഹാകും എങ്കിലും അതു സുന്നത്തിനു വിരുദ്ധമാണ് കാരണം, കൈകളിലും കാലുകളിലും മറയില്ലാതെ തുറന്നിടൽ സുന്നത്താണ് സുജൂദിൽ മുൻകൈകളും കാൽപാദത്തിന്റെ വിരലുകളുടെ പള്ളയുമെല്ലാം ആവരണമില്ലാതെ നഗ്നമായിത്തന്നെ നിലത്തുവെക്കൽ സുന്നത്തുണ്ട് (തുഹ്ഫ: ശർവാനി: 2/72, 2/18) 

നിസ്കാരത്തിൽ തലയിലെ മുണ്ടിന്റെ അറ്റം രണ്ടു ഭാഗത്തേക്കും ചുമലിലൂടെ തൂക്കിയിടുന്ന പലരെയും കാണാം അതു കറാഹത്തല്ലേ?*

അതേ, കറാഹത്താണ് 'സദ്ൽ' എന്നാണതിന്റെ പേര് തട്ടത്തിന്റെ രണ്ടഗ്രങ്ങൾ ചുമലിലേക്ക് മടക്കിയിടാതെയോ കൈകൊണ്ടോ മറ്റോ രണ്ടഗ്രങ്ങൾ കൂട്ടാതെയോ രണ്ടു ഭാഗത്തേക്കായി തൂക്കിയിടലാണ് കറാഹത്ത് (തുഹ്ഫ: 3/38) 

ശരീരത്തിന്റെ വണ്ണം വ്യക്തമാക്കുന്ന ഇടുങ്ങിയ വസ്ത്രം ധരിക്കുന്നതിന്റെ വിധിയെന്ത്?

സ്ത്രീകൾക്ക് കറാഹത്തും പുരുഷന്മാർക്ക് 'ഖിലാഫുൽ ഔല'യുമാണ് (ശർവാനി: 2/112) 

നീലം മുക്കിയ വസ്ത്രം ധരിക്കൽ കറാഹത്തുണ്ടോ?

കറാഹത്തില്ല (തുഹ്ഫ: ശർവാനി: 3/27) 

ഔറത്തിന്റെ സ്ഥലത്തിൽ പെട്ട മുടികൾ മറക്കൽ നിർബന്ധമുണ്ടോ? വസ്ത്രത്തിന്റെ ഉള്ളിലൂടെ രോമങ്ങൾ പുറത്തു ചാടിയാലോ?

ഔറത്തിന്റെ സ്ഥലത്തുള്ള രോമങ്ങളും ഔറത്തിൽ പെട്ടതാണ് അവ മറക്കൽ നിർബന്ധവും മറക്കാതിരുന്നാൽ നിസ്കാരം ബാത്വിലാവുന്നതുമാണ് (ശർവാനി: 2/111) 

ഒരാളുടെ വസ്ത്രം നനയുകയും ആ നനവ് കാരണം അയാളുടെ  തൊലിയുടെ നിറം കാണുകയും ചെയ്താൽ നിസ്കാരം സ്വഹീഹാകുമോ?

സ്വഹീഹാകില്ല ഔറത്ത് കാണുന്നുണ്ടല്ലോ (ശർവാനി: 2/112 നോക്കുക) 

വരയും ചിത്രവുമുള്ള പടങ്ങളിൽ നിസ്കരിക്കുന്നതിന്റെ വിധി?

കറാഹത്താണ് (തുഹ്ഫ: 2/74, ശർവാനി: 2/117) 

കറാഹത്താകാനുള്ള കാരണം?

നിസ്കരിക്കുന്നവന്റെ ശ്രദ്ധ അതിലേക്ക് തിരിയാൻ സാധ്യതയുണ്ടാവൽ (തുഹ്ഫ:2/74) 

നിസ്കാരത്തിൽ 'മുസ്വല്ല' വിരിക്കൽ പ്രത്യേകം സുന്നത്തുണ്ടോ?

നിസ്കരിക്കുന്നവൻ ചുമര്, തൂൺ പോലെയുള്ളതിലേക്കോ അതിനു സാധ്യമല്ലെങ്കിൽ തറച്ച് വെച്ച വടി പോലെയുള്ളതിലേക്കോ തിരിഞ്ഞും അതിനും കഴിഞ്ഞില്ലെങ്കിൽ മുസ്വല്ല വിരിച്ചും നിസ്കരിക്കണമെന്നാണ് ഫുഖഹാക്കൾ വിവരിച്ചത് അപ്പോൾ മുസ്വല്ല വിരിക്കൽ സുന്നത്തായ രൂപമുണ്ടെന്നു വ്യക്തം 

ചുമരിന്റെ അടുത്തുനിന്നു നിസ്കരിക്കുന്നവർ തന്നെ മുസ്വല്ല വിരിക്കുന്നതു കാണാമല്ലോ അതു നല്ലതാണോ?

സുജൂദ് ചെയ്യുന്ന പവിത്ര സ്ഥലം എന്ന ലക്ഷ്യത്തോടെ മുസ്വല്ല വിരിക്കൽ പൂർവസൂരികളുടെ ചര്യയാണെന്നും തന്നിമിത്തം അതു നല്ലതാണെന്നും പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട് (ലത്വാഇഫുൽ മിനൻ: 1/181) 


സ്ത്രീയുടെ നിസ്കാരത്തിലെ ഓറത്ത്?

മുഖവും മുൻകൈയ്യും ഒഴികെയുള്ള സർവ്വ ഭാഗങ്ങളും നിസ്കാരത്തിൽ സ്വതന്ത്ര സ്ത്രീയുടെ ഔറത്താണ് മുൻകൈയ്യിന്റെ മണിബന്ധം വരെ അവൾക്കു വെളിവാക്കാം (ശർവാനി: 2/112) 

അന്യപുരുഷന്റെ മുന്നിലെ സ്ത്രീയുടെ ഔറത്തേത്?

അവളുടെ ശരീരം മുഴുവനും ഔറത്താണ് (ശർവാനി: 2/112) 

അന്യസ്ത്രീയുടെ മുമ്പിൽ പുരുഷന്റെ ഔറത്ത്?

നിസ്കാരത്തിലും അല്ലാത്തപ്പോഴും അന്യസ്ത്രീയുടെ മുമ്പിലാണെങ്കിലും മുട്ടുപൊക്കിളടക്കം അവയുടെ ഇടയിലുള്ളത് മറക്കലാണ് പുരുഷനു നിർബന്ധം അതാണു പുരുഷന്റെ ഔറത്ത് (ഫത്ഹുൽ മുഈൻ) 

അന്യസ്ത്രീക്ക് പുരുഷനെ നോക്കാമോ?

പാടില്ല അന്യപുരുഷന്റെ ശരീരത്തിന്റെ ഏതു ഭാഗത്തേക്കും സ്ത്രീ നോക്കൽ നിഷിദ്ധമാണ് അതേസമയം പുരുഷൻ ശരീരം മുഴുവനും മറക്കൽ നിബന്ധമില്ല സ്ത്രീ അകത്തും പുരുഷൻ പുറത്തും എന്നതാണ് ഇസ്ലാമിക വീക്ഷണം ഇതു മനസ്സിലാക്കിയാൽ ഈ നിയമത്തിലെ യുക്തി മനസ്സിലാകും 

വിവാഹബന്ധം നിഷിദ്ധമായവരുടെ മുന്നിൽ സ്ത്രീയുടെ ഔറത്ത്?

സ്ത്രീയുടെ കാൽമുട്ടും പൊക്കിളും അതു രണ്ടിന്റെയും ഇടയിലുള്ള സ്ഥലവുമാണ് ഔറത്ത് (ശർവാനി: 2/112) 

അമുസ്ലിം സ്ത്രീയുടെ മുന്നിൽ മുസ്ലിം സ്ത്രീയുടെ ഔറത്ത്?

വീട്ടുജോലി സമയത്ത് സാധാരണ ശരീരത്തിൽ നിന്നു വെളിവാകാത്ത ഭാഗം, അവ മറയ്ക്കൽ നിർബന്ധമാണ് (ശർവാനി: 2/112)

ദുർനടപ്പുകാരിയായ മുസ്ലിം സ്ത്രീയുടെ മുമ്പിൽ സത്യവിശ്വാസിനിയുടെ ഔറത്തേത്?

വീട്ടുജോലി ചെയ്യുന്ന വേളയിൽ സാധാരണ വെളിവാകാത്ത ഭാഗങ്ങൾ അവ മുഴുവൻ സത്യവിശ്വാസം സ്വീകരിച്ച മുസ്ലിം സ്ത്രീ ദുർനടപ്പുകാരിയായ മുസ്ലിം സ്ത്രീയിൽ നിന്നു മറച്ചിരിക്കണം (ശർവാനി: 2/112) ഇത്രയും വിശദീകരിച്ചതിൽ നിന്നു സ്ത്രീക്കു നാലുവിധം ഔറത്തുണ്ടെന്നു വ്യക്തമായി 

ദുർനടപ്പുകാരിയായ മുസ്ലിം സ്ത്രീയുടെ മുമ്പിൽ മുസ്ലിം സ്ത്രീ പ്രസ്തുത ഭാഗങ്ങൾ അല്ലാത്തവ മറക്കണമെന്നു ഇസ്ലാം നിർദേശിച്ചതിലെ രഹസ്യമെന്ത്?

മതബോധമില്ലാത്ത ദുർനടപ്പുകാരി മറ്റൊരു സ്ത്രീയുടെ ശരീരത്തിൽ നിന്നു കണ്ട ഭാഗങ്ങളെ തന്റെ ഭർത്താവിനും മറ്റു പുരുഷന്മാർക്കും വർണിച്ചുകൊടുക്കുവാനും തന്മൂലം നാശങ്ങൾ സംഭവിക്കുവാനും ഇടയുണ്ട് ഈ സാധ്യത അമുസ്ലിം സ്ത്രീയിലുമുണ്ട് അതുകൊണ്ടാണ് ഇവരുടെ മുമ്പിൽ സത്യവിശ്വാസിനിയുടെ ഔറത്ത് അൽപം ഗൗരവം കൂട്ടിയത് (തുഹ്ഫ: 7/200) 

ഭർത്താവിന്റെ മുമ്പിൽ ഭാര്യയുടെ ഔറത്ത്?

ഭർത്താക്കന്മാർ തമ്മിൽ ഒരു സ്ഥലവും ഔറത്തല്ല പരസ്പരം ശരീരം മുഴുവനും കാണലും സ്പർശിക്കലും അനുവദനീയമാണ്, തെറ്റില്ല (ഫത്ഹുൽ മുഈൻ, പേജ്: 372)

തന്റെ മുട്ടുപൊക്കിളിനു ഇടയിലുള്ള സ്ഥലം നീ കാണരുതെന്നു ഭർത്താവ് ഭാര്യയോട് പറഞ്ഞാലോ?

പ്രസ്തുത വേളയിൽ ഭാര്യ ആ സ്ഥലം കാണൽ നിഷിദ്ധമാണ് (ബുജൈരിമി: 3/316) 

വർഗമൊത്തവർ തമ്മിലുള്ള ഔറത്ത്?

പുരുഷന്റെ മുമ്പിൽ മറ്റൊരു പുരുഷന്റെ ഔറത്തും സ്ത്രീകൾ പരസ്പരമുള്ള ഔറത്തും മുട്ടുപൊക്കിളിന്റെ ഇടയിലുള്ള സ്ഥലമാണ് (തുഹ്ഫ: 7/200) 

കാണൽ അനുവദനീയമായവരിലേക്കും മറ്റുള്ളവരുടെ ഔറത്തല്ലാത്ത ഭാഗങ്ങളിലേക്കും വികാരത്തോടെ നോക്കാമോ?

പാടില്ല നിഷിദ്ധമാണ് തന്റെ ഇണ ഒഴികെ, കാണൽ അനുവദനീയമായ ആരിലേക്കും വികാരത്തോടെയും ഫിത്ന ഭയപ്പെട്ടും നോക്കൽ നിഷിദ്ധമാണ് (തുഹ്ഫ: 7/194) 

സ്ത്രീ നിസ്കാരത്തിൽ മുഖാവരണം ധരിക്കൽ കറാഹത്താണല്ലോ എന്നാൽ, അന്യപുരുഷൻ നോക്കിനിൽക്കെ നിസ്കരിക്കുന്നവൾ എന്തു ചെയ്യും?

അത്തരം ഘട്ടത്തിൽ കറാഹത്ത് ചെയ്ത് (മുഖം മറച്ച്) ഹറാമായ കാര്യത്തിൽ (അന്യന്റെ മുമ്പിൽ ഔറത്ത് വെളിവാക്കൽ ) നിന്നു ഒഴിവാകണം (ശർഹുൽ ബാഫള്ൽ, കുർദി: 1/276) 

കണ്ണാടിയിലൂടെ സ്ത്രീ പുരുഷന്മാരുടെ നിഴൽ കാണാമോ?

കാണാവുന്നതാണ് പക്ഷേ, ഇതു സ്വാപാധികമാണ് ലൈംഗിക വികാരമോ ഫിത്ന ഭയപ്പെടുകയോ ചെയ്താൽ നിഷിദ്ധമാണ് ചലിക്കുന്നതും അല്ലാത്തതുമായ ഫോട്ടോ കാണുന്നതും സ്ത്രീ ശബ്ദം കേൾക്കുന്നതും വികാരമോ നാശം ഭയപ്പെടലോ ഇല്ലെങ്കിൽ അനുവദനീയമാണ് (തുഹ്ഫ: 7/192) 

ഏറ്റവും നല്ല വസ്ത്രമേത്?

വെളുത്ത വസ്ത്രമാണ് ഏറ്റവും നല്ലത് അതു കഴിഞ്ഞാൽ നൈതിനു മുമ്പ് കളർ നൽകപ്പെട്ടതും (ഇആനത്ത്: 2/76) 

വസ്ത്രം ധരിക്കുമ്പോൾ ഏതു ഭാഗമാണ് മുന്തിക്കേണ്ടത്?

ഷർട്ട്, പാന്റ്സ്, ചെരിപ്പ്, എന്നിവ ധരിക്കുമ്പോൾ വലതു കൊണ്ടു തുടങ്ങണം അവ അഴിക്കുമ്പോൾ ഇടതുകൊണ്ടും തുടങ്ങണം ഇതാണു സുന്നത്ത് (ശർഹുൽ മുഹദ്ദബ്: 4/341) 

പണ്ഡിതരും മുതഅല്ലിമുകളും പല സാധാരണക്കാരും  'തുണി'യാണല്ലോ ധരിക്കുന്നത് ചിലർ ആദ്യം ഇടതു ഭാഗം ശരീരത്തിലേക്ക് ചുറ്റുന്നു ചിലർ മറിച്ചും ഏതാണ് നല്ല രീതി?

തുണി (മുണ്ട്) ആദ്യം ഇടതു ഭാഗം വലത്തോട്ടും പിന്നീട് വലതു ഭാഗം ഇടത്തോട്ടും ചുറ്റിയാണ് ധരിക്കേണ്ടത് അതാണു മുസ്ലിംകൾ ധരിക്കുന്ന രീതി (തുഹ്ഫ: 3/127) വിവിധ മതക്കാർ ഒന്നിച്ച് താമസിക്കുന്ന പ്രദേശങ്ങളിൽ ഓരോ മതക്കാരെയും വേർതിരിച്ചറിയുന്നതിനു വേണ്ടി ഓരോ മതക്കാരും അവരുടെ വേഷവിധാനങ്ങളും  സംസ്കാരങ്ങളും പാലിക്കണം പരസ്പരം അറിഞ്ഞു പ്രവർത്തിക്കാൻ അതു ആവശ്യമാണല്ലോ (തുഹ്ഫ: 9/300 നോക്കുക) 

ത്വയ്ലസാൻ എന്നാലെന്ത്?*

തലപ്പാവിനു മുകളിലിടുന്ന തട്ടമാണ് ത്വയ്ലസാൻ അതു രണ്ടു വിധമുണ്ട് ഒന്ന് കറാഹത്തായ രീതി മറ്റൊന്നു സുന്നത്തായ രീതി (ജമൽ: 2/60) വിശദീകരണം 'ജുമുഅഃ' എന്ന ഭാഗത്തിൽ പറയാം 

നിഷിദ്ധമായ വസ്ത്രം?

പട്ടു വസ്ത്രം ധരിക്കലും അതിൽ ഇരിക്കലും അതിലേക്ക് ചാരലും അതുകൊണ്ട് പുതക്കലുമെല്ലാം പുരുഷനു ഹറാമാണ് (ശർഹുൽ മുഹദ്ദബ്: 4/325) 

നിസ്കാരത്തിന്റെ പുറത്ത് നജസുള്ള വസ്ത്രം ധരിക്കാമോ?

അതേ, അനുവദനീയമാണ് (ബുജൈരിമി: 2/232) 

സാരി അമുസ്ലിം വേശമാണോ?

അല്ല തമിഴ്നാട് പോലെയുള്ള നാടുകളിൽ മുസ്ലിം വേശമായി ടിപ്പുസുൽത്താന്റെ കാലത്തേ അറിയപ്പെട്ടതാണ് പട്ടുസാരിയും അനുവദനീയമാണ് സ്ത്രീകൾക്ക് പട്ട് അനുവദനീയമാണല്ലോ 

ഇരുന്നു നിസ്കരിച്ചാൽ ഔറത്ത് പൂർണമായി മറയും നിന്നു നിസ്കരിച്ചാൽ മറയ്ക്കാൻ കഴിയില്ല ഈ വേളയിൽ എന്തു ചെയ്യണം?

ഔറത്ത് മറച്ച് ഇരുന്നു നിസ്കരിക്കണം ഔറത്ത് മറക്കലാണ് പരിഗണിക്കേണ്ടത് കാരണം, ഔറത്ത് മറയ്ക്കാൻ കഴിവുള്ളവനു ഒരുവിധേനയും അതു ഒഴിവാകുന്നില്ല നിർത്തം അങ്ങനെയല്ല നിൽക്കാൻ കഴിവുണ്ടെങ്കിലും ഇരുന്നു സുന്നത്തു നിസ്കരിക്കാമല്ലോ (ഹാശിയത്തുന്നിഹായ: 2/11) 

ഔറത്ത് വെളിവാകാതിരിക്കാൻ വേണ്ടി വസ്ത്രത്തിന്റെ ദ്വാരമുള്ള ഭാഗത്ത് കൈ കൊണ്ട് മറച്ചു നിസ്കരിക്കുന്നവൻ സുജൂദിന്റെ വേളയിൽ എന്തു ചെയ്യണം?

ഔറത്ത് മറക്കലും കൈ സുജൂദിൽ വെക്കലും ഒരുപോലെ അനിവാര്യമായതുകൊണ്ട് ഇഷ്ടംപോലെ ചെയ്യാവുന്നതാണ് (തുഹ്ഫ: 2/115)

ഇമാം ബുൽഖീനി (റ) വും മറ്റു പലരും പ്രബലമാക്കുന്നത് ദ്വാരമുള്ള സ്ഥലത്ത് കൈവെച്ച് സുജൂദ് ചെയ്യണം പ്രസ്തുത കൈ സുജൂദിൽ വെക്കേണ്ടന്നാണ് കാരണം, ഔറത്ത് മറക്കൽ നിർബന്ധമാണെന്നതിൽ ഇമാം റാഫിഈ (റ) വും ഇമാം നവവി (റ) വും ഏകോപിച്ചിട്ടുണ്ട് സുജൂദിൽ കൈ വെക്കുന്ന കാര്യത്തിൽ ഏകോപനമില്ല കൈ വെക്കൽ നിർബന്ധമില്ലെന്നാണ് ഇമാം റാഫിഈ (റ) വിന്റെ വീക്ഷണം വെക്കൽ നിർബന്ധമാണെന്നു ഇമാം നവവി (റ) പ്രസ്താവിച്ചിട്ടുണ്ട് (ശർവാനി: 2/115) 

തുണിക്ക് ദ്വാരമുണ്ട് എന്നാൽ അടിവസ്ത്രം കൊണ്ട് ശരീരം കാണുന്നില്ല അപ്പോൾ നിസ്കാരം സാധുവാകുമോ?

സാധുവാകും പക്ഷേ, നിസ്കാരത്തിലെ ഒരു വേളയിലും ഔറത്ത് വെളിവാകാൻ ഇടവരരുത് മേൽഭാഗത്തിലൂടെയും ചുറ്റുഭാഗത്തിലൂടെയും ഔറത്ത് മറക്കൽ നിർബന്ധമാണ് (തുഹ്ഫ: 2/114) 



അലി അഷ്ക്കർ - 9526765555

സംശയവും മറുപടിയും - നിസ്ക്കാരം

 

ഫർള് നിസ്കാരത്തിന്റെ നിയ്യത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം?

മൂന്നു കാര്യങ്ങൾ നിയ്യത്തിൽ ഉണ്ടായിരിക്കൽ നിർബന്ധമാണ് ഒന്ന്, ഞാൻ നിസ്കരിക്കുന്നുവെന്നു കരുതൽ രണ്ട്, ഏതു നിസ്കാരമാണെന്നു വ്യക്തമാക്കൽ മൂന്ന്, ഫർളാണെന്നു കരുതൽ ഉദാ: ഉസ്വല്ലി ഫർളള്ളുഹ്രി (ളുഹ്ർ എന്ന ഫർള് ഞാൻ നിസ്കരിക്കുന്നു) (നിഹായ: 1/528) 

തക്ബീറത്തുൽ ഇഹ്റാമിൽ കൈകളുയർത്തൽ തുടങ്ങേണ്ട സമയമേത്?

തക്ബീറത്തുൽ ഇഹ്റാമിലെ ആദ്യാക്ഷരം (അലിഫ്) ഉച്ചരിക്കലോടെ ഇരുകൈ ഉയർത്താൻ തുടങ്ങണം അവസാന അക്ഷരം (റാഅ്) ഉച്ചരിക്കലടെ ഉയർത്തൽ അവസാനിപ്പിക്കണം അപ്പോൾ തക്ബീർ അവസാനിക്കുന്ന വേളയിൽ കൈ രണ്ടും ചുമലിനു നേരെ ഉയർത്തപ്പെട്ട നിലയിലായിരിക്കും പിന്നീട് ഇരുകൈകളും താഴ്ത്തി നെഞ്ചിന്റെയും പൊക്കിളിന്റെയും ഇടയിൽ വെക്കണം 

അല്ലാഹു അക്ബർ എന്ന തക്ബീറത്തുൽ ഇഹ്റാമിൽ എന്തെല്ലാം ശ്രദ്ധിക്കണം?

അല്ലാഹു അക്ബർ എന്നു ചൊല്ലുമ്പോൾ അക്ബർ എന്ന പദത്തിലെ ഹംസയോ ബാഓ നീട്ടരുത് നീട്ടിയാൽ അർത്ഥ വ്യത്യാസം വരുകയും നിസ്കാരം സ്വഹീഹാകാതിരിക്കുകയും ചെയ്യും ഹംസയെ നീട്ടിയാൽ 'അല്ലാഹു ഏറ്റവും വലിയവൻ തന്നെയാണോ' എന്ന നിഷേധ സ്വരത്തിലുള്ള ചോദ്യവും ബാഇനെ നീട്ടിയാൽ അല്ലാഹു ചെണ്ടകളാകുന്നുവെന്ന അപകട അർത്ഥവും വരും (ശർഹു ബാഫള്ൽ: 1/221) 

നിന്നു നിസ്കരിക്കുമ്പോൾ കാലിന്റെ പള്ള മുഴുവനും നിലത്ത് തട്ടൽ നിർബന്ധമുണ്ടോ?*

ഇല്ല നിന്നു നിസ്കരിക്കുന്നവൻ തന്റെ കാലിന്റെ പാദത്തിന്മേൽ ഊന്നി നിൽക്കണമെന്നേ വ്യവസ്ഥയുള്ളൂ പാദത്തിന്റെ അടിഭാഗം മുഴുവനും നിലത്ത് വെക്കണമെന്നില്ല (തുഹ്ഫ: ശർവാനി: 2/21) 

നിസ്കാരത്തിൽ നെഞ്ചിനു താഴെയാണു കൈ കെട്ടേണ്ടതെന്നതിൽ ഇജ്മാഉണ്ടോ?

അതേ, നിസ്കാരത്തിൽ നെഞ്ചിനു താഴെയാണ് കൈ കെട്ടേണ്ടത് എന്നതിൽ നാലു മദ്ഹബും ഏകോപിച്ചിട്ടുണ്ട് കൈ താഴ്ത്തിടുകയെന്ന ഒരഭിപ്രായം ഉണ്ടെങ്കിലും (ശർഹുൽ മുഹദ്ദബ്: 3/269) 

സംസാരിക്കാൻ കഴിയാത്തവൻ ഫാതിഹയുടെ വേളയിൽ ചുണ്ട് അനക്കണോ?

സാധ്യമാകുമെങ്കിൽ തന്റെ രണ്ടു ചുണ്ടും നാക്കും മോണകളും അയാൾ ഫാതിഹയും മറ്റും ഓതുംപോലെ അനക്കൽ നിർബന്ധമാണ് കഴിയില്ലെങ്കിൽ അവ ഹൃദയത്തിൽ നടത്തണം (ശർഹു ബാഫള്ൽ: 1/230) 

നിസ്കാരത്തിന്റെ മൂന്നാമത്തെ ഫർളാണല്ലോ നിർത്തം പിന്നെ എന്തുകൊണ്ട് അതു നേരത്തെ ചെയ്യുന്നു ഇരുന്നു തക്ബീർ ചൊല്ലി നിന്നാൽ പോരെ?

പോര നിർത്തം നിസ്കാരത്തിന്റെ ഫർളെന്ന നിലയിൽ നിർബന്ധമാകുന്നത് നിയ്യത്തിനോടും തക്ബീറത്തുൽ ഇഹ്റാമിനോടും കൂടെയാണ് തക്ബീർ നിർത്തത്തിൽ  തന്നെ സംഭവിക്കണം അതു ഉറപ്പാകാൻ വേണ്ടി തക്ബീറിന്റെ മുമ്പുതന്നെ നിർത്തമുണ്ടാകൽ തക്ബീർ സ്വഹീഹാകാനുള്ള നിബന്ധനമാത്രമാണ് ചുരുക്കത്തിൽ നിയ്യത്തും തക്ബീറും നിർത്തവും ഒരേ സമയത്താണ്  നിസ്കാരത്തിന്റെ ഫർളായി ഗണിക്കപ്പെടുന്നത് (തുഹ്ഫ: 2/21) 

നിയ്യത്ത് തക്ബീറത്തുൽ ഇഹ്റാം, ഖിയാം എന്നീ മൂന്നു ഫർളുകളും ഒരേ സമയത്ത് നിസ്കാരത്തിന്റെ ഫർളായി ഗണിക്കപ്പെടേ ഖിയാം എന്ന ഫർളിനെ എന്തുകൊണ്ട് ഒന്നാം ഫർളായി എണ്ണാതെ മൂന്നാം ഫർളായി എണ്ണി?

ഖിയാം ഫർളു നിസ്കാരത്തിൽ മാത്രമാണ് ഫർളായി എണ്ണപ്പെടുന്നത് സുന്നത്തു നിസ്കാരത്തിൽ ഖിയാം എന്ന ഫർളില്ല എന്നാൽ നിയ്യത്തും തക്ബീറത്തുൽ ഇഹ്റാമും ഫർളും സുന്നത്തുമായ എല്ലാ നിസ്കാരത്തിലും ഫർളാണ് അതുകൊണ്ടാണ് ഖിയാം എന്ന ഫർളിനെ മൂന്നാം ഫർളായി എണ്ണിയത് (തുഹ്ഫ: 2/21)

എല്ലാ നിസ്കാരത്തിലും വജ്ജഹ്തു ഓതൽ സുന്നത്തുണ്ടോ?

മയ്യിത്തു നിസ്കാരം ഒഴികെയുള്ള എല്ലാ ഫർളും സുന്നത്തുമായ നിസ്കാരങ്ങളിൽ പ്രാരംഭ പ്രാർത്ഥന (വജ്ജഹ്തു) ഓതൽ സുന്നത്തുണ്ട് (തുഹ്ഫ: 2/29) 

ഫാതിഹയിൽ നിന്നു വിരമിച്ച ശേഷം ഏതെങ്കിലും ഒരു ആയത്ത് വിട്ടുപോയോ എന്നു സംശയിച്ചാൽ ഫാതിഹ മടക്കി ഓതണോ?

വേണ്ട മടക്കി ഓതേണ്ടതില്ല ആ സംശയത്തിനു പ്രസക്തിയില്ല (തുഹ്ഫ: 2/47) 

ഫാതിഹയ്ക്കിടയിൽ തുമ്മിയാൽ ഹംദ് ചൊല്ലാമോ?

ചൊല്ലുന്നതുകൊണ്ട് നിസ്കാരത്തിനു വിരോധമൊന്നുമില്ല പക്ഷേ, ഫാതിഹ മടക്കി ഓതണം (തുഹ്ഫ: 2/41) 

മുന്നിലെ സ്വഫ്ഫിൽ നിന്നു മുതിർന്നവർക്കു വേണ്ടി കുട്ടികളെ പിടിച്ചുമാറ്റാമോ?

പിടിച്ചുമാറ്റാതിരിക്കലാണു സുന്നത്ത് (തുഹ്ഫ: 2/307) 

നിസ്കാരത്തിനു നബി (സ) ബാങ്ക് വിളിച്ചിട്ടുണ്ടോ?

അതേ, ഒരിക്കൽ ഒരു യാത്രയിൽ ബാങ്ക് വിളിച്ചതായി ഹദീസിൽ വന്നിട്ടുണ്ട് (തുഹ്ഫ: 2/85) 

നിസ്കാരത്തിലെ തക്ബീറത്തുൽ ഇഹ്റാം നമ്മുടെ സമുദായത്തിന്റെ പ്രത്യേകതയാണോ?

അതേ, മുൻ സമുദായക്കാർ തസ്ബീഹ് കൊണ്ടും തഹ്ലീൽ കൊണ്ടുമാണ് നിസ്കാരത്തിൽ പ്രവേശിച്ചിരുന്നത് (ബുജൈരിമി: 2/10) 

സ്വുബ്ഹ് നിസ്കാരത്തിലെ ഒരു റക്അത്ത് കഴിഞ്ഞപ്പോൾ സൂര്യനുദിച്ചു ഇനി അടുത്ത റക്അത്തിൽ ഉറക്കെയാണോ പതുക്കെയാണോ ഓതേണ്ടത്?

സൂര്യോദയത്തിനു ശേഷം സംഭവിച്ച റക്അത്തിൽ പതുക്കെയാണ് ഓതേണ്ടത് (തുഹ്ഫ: 2/57) 

റുകൂഅ്, സുജൂദ് പോലെയുള്ള ഫർളുകൾ ദീർഘിപ്പിച്ചാൽ അത്രയും സമയം ഫർളിന്റെ പ്രതിഫലം ലഭിക്കുമോ?

ഇല്ല ഫർളിൽ നിന്നു ഏറ്റവും ചുരുങ്ങിയത് ഉണ്ടാവാനുള്ള സമയത്തിനു മാത്രമേ ഫർളിന്റെ പ്രതിഫലം ലഭിക്കൂ അല്ലാത്തതിനു സുന്നത്തിന്റെ പ്രതിഫലമാണു ലഭിക്കുക (ബിഗ്യ, പേജ്: 53) 

ദുആയിൽ ഇഫ്തിതാഹായ വജ്ജഹ്തു എന്നു തുടങ്ങുന്നതിന് ദുആ ഇല്ലാതിരിക്കേ ആ പേര് എങ്ങനെ വന്നു?

ഉച്ചരിച്ചാൽ പ്രതിഫലം കിട്ടുന്ന ദിക്ർ എന്ന നിലയ്ക്ക് ദുആ എന്നു പറയാറുണ്ട് അതിവിടെയുണ്ടല്ലോ (ഹഖാഇഖുദ്ദഅവാത്, പേജ്: 15) 

നിസ്കാരത്തിൽ ഒരു റക്അത്തിൽ ഒന്നിലധികം സൂറത്തുകൾ ഓതാമോ?

തനിച്ചു നിസ്കരിക്കുന്ന ആൾ ഓതുന്നതുകൊണ്ട് വിരോധമില്ല (ഫതാവൽ കുബ്റ: 1/225) 

വെറും സുജൂദ് വർധിപ്പിക്കാമോ?

പാടില്ല സുജൂദ് തേടപ്പെടുന്ന കാരണങ്ങളില്ലാതെ വെറുതെ സുജൂദ് ചെയ്യൽ ഹറാമാണ് (ഹാശിയത്തുൽ ഈളാഹ്, പേജ്: 493) 

ഖുർആൻ ഓതിയ ശേഷം 'സ്വദഖല്ലാഹുൽ അളീം' എന്നു പറയാറുണ്ടല്ലോ നിസ്കാരത്തിൽ ഇങ്ങനെ പറഞ്ഞാൽ നിസ്കാരത്തിനു തകരാറുണ്ടോ?

ഇല്ല നിസ്കാരം ബാത്വിലാവില്ല (ഹാശിയത്തുന്നിഹായ: 2/43) 

നിസ്കാരത്തിൽ കോട്ടുവാ കറാഹത്താണല്ലോ ഇതു അനിയന്ത്രിതമായി  വരുന്നതല്ലേ പിന്നെയെങ്ങനെ കറാഹത്താകും?

കോട്ടുവായിടുന്നത് കറാഹത്താണെന്നതിന്റെ ഉദ്ദേശ്യം അനിയന്ത്രിതമായി വരുന്ന കോട്ടുവാ തടഞ്ഞുനിർത്താൻ സാധിക്കുന്നിടത്ത് അതു ചെയ്യാതിരിക്കൽ കറാഹത്തെന്നാണ് തടയാൻ സാധിക്കാത്തവിധം അനിയന്ത്രിതമായി വരുന്നതിനെ പറ്റിയല്ല (ശർവാനി: 2/162) 

എല്ലാ റക്അത്തിലും ഫാതിഹയുടെ മുമ്പ് അഊദു ചൊല്ലൽ സുന്നത്തുണ്ടോ?

അതേ, സുന്നത്തുണ്ട് ഒന്നാം റക്അത്തിൽ അഊദു ഓതൽ ശക്തമായ സുന്നത്താണ് അഊദു ഒഴിവാക്കൽ കറാഹത്താണ് (ഇആനത്ത്: 1/146) 

തക്ബീറത്തുൽ ഇഹ്റാമിൽ ഇരുകയ്യും രണ്ടു ചുമലുകൾക്കു നേരെ ഉയർത്തൽ സുന്നത്താണല്ലോ മറ്റു വേളകളിൽ ഇങ്ങനെ സുന്നത്തുണ്ടോ?

ഉണ്ട് മൂന്നു സമയങ്ങളിൽ സുന്നത്തുണ്ട് (1) റുകൂഇലേക്ക് പോകുന്ന സമയം (2) റുകൂഇൽ നിന്നു ഉയരുന്ന സമയം (3) ഒന്നാമത്തെ അത്തഹിയ്യാത്തിൽ നിന്നു ഉയരുന്ന സമയം (ഫത്ഹുൽ മുഈൻ)

കഅ്ബയുടെ അകത്തുവെച്ച് നിസ്കരിക്കുന്നതിന് പ്രത്യേക പുണ്യമുണ്ടോ?

ഉണ്ട്, ഫർളിനും സുന്നത്തിനും ഈ പുണ്യമുണ്ട് (തുഹ്ഫ: 1/495)

നിസ്കാരത്തിന്റെ ഫർളുകൾ എത്രവിധമുണ്ട്?

മൂന്നു വിധം (1) ഖൽബിയ്യ് (ഹൃദയത്തിൽ നിന്നുണ്ടാകുന്നത് അതു നിയ്യത്ത് എന്ന ഫർളാണ്) (2) ഖൗലിയ്യ് (വാക്കുകൊണ്ടുണ്ടാകുന്നത്) (3) ഫിഅ്ലിയ്യ് (പ്രവർത്തിയിലൂടെ ഉണ്ടാകുന്നത്) (ഇആനത്ത്: 1/126) 

നിന്നു  നിസ്കരിക്കുന്നവൻ ഇരു കാലുകൾ എങ്ങനെ വെക്കണം?

പുരുഷനാണെങ്കിൽ ഇരുകാലുകൾ ഒരു ചാൺ അകലത്തിൽ ഖിബ്ലയിലേക്ക് നേരിടീച്ചു വെക്കണം (തുഹ്ഫ: 2/21) 

സ്ത്രീകൾ നിന്നു നിസ്കരിക്കുമ്പോൾ കാലുകൾ എങ്ങനെ വെക്കണം?

നിസ്കാരത്തിലെ നിറുത്തം, ഇരുത്തം, റുകൂഅ്, സുജൂദ് എന്നിവയിൽ രണ്ടു കാൽപാദങ്ങളെയും കാൽമുട്ടുകളെയും ചേർത്തിയാണ് സ്ത്രീകൾ വെക്കേണ്ടത് ഒരു ചാൺ അകൽച്ചയുണ്ടാവൽ പുരുഷന്മാർക്കാണു സുന്നത്ത് (നിഹായ: 1/516, ശർവാനി: 2/76) 

റുകൂഇലും  സുജൂദിലുമുള്ള കർമത്തിൽ പുരുഷനും സ്ത്രീയും തമ്മിൽ അന്തരമുണ്ടോ?

ഉണ്ട് റുകൂഇലും സുജൂദിലും സ്ത്രീ രണ്ടു കൈമുട്ടുകളെ രണ്ടു പാർശ്വങ്ങളിലേക്കും വയറിനെ ഇരു തുടകളിലേക്കും ചേർത്തി വെക്കുകയാണ് വേണ്ടത് പുരുഷൻ അകറ്റി വെക്കലാണ് സുന്നത്ത് (തുഹ്ഫ: 2/76, നിഹായ: 1/516) 

സ്ത്രീ പുരുഷ കർമങ്ങളിലെ അന്തരത്തിലെ യുക്തിയെന്ത്?

കാൽപാദങ്ങളെയും മുട്ടുകളെയും ചേർത്തിവെക്കലും കൈമുട്ടുകളെ രണ്ടു പാർശ്വങ്ങളിലേക്കും വയറിനെ ഇരുതുടകളിലേക്കും ചേർത്തിവെക്കലുമാണ് സ്ത്രീകളെ സംബന്ധിച്ച് കൂടുതൽ 'മറ' ഉണ്ടാകുന്നത് (ഈ 'മറ' പുരുഷനു ആവശ്യമില്ല) (തുഹ്ഫ: 2/76, നിഹായ: 1/516) 

സുജൂദിൽ സ്ത്രീ കൈതണ്ട് ഉയർത്തണോ?

അതേ, സുജൂദിന്റെ രണ്ടു കൈതണ്ടിനെ ഭൂമിയിൽ നിന്നു ഉയർത്തിപ്പിടിക്കലാണു പുരുഷനെപ്പോലെ സ്ത്രീക്കും സുന്നത്ത് (തുഹ്ഫ: 2/75 നോക്കുക) 

റുകൂഇലേക്ക് കുനിയുമ്പോൾ തക്ബീർ തുടങ്ങേണ്ടതും അവസാനിപ്പിക്കേണ്ടതും എപ്പോൾ?

റുകൂഇലേക്ക് കുനിയാൻ വേണ്ടി ഇരു കരങ്ങളും രണ്ടു ചുമലിനു നേരെ ഉയർത്താൻ തുടങ്ങലും തക്ബീർ തുടങ്ങലും ഒരുമിച്ചാകണം കുനിയൽ പൂർത്തിയാകലും തക്ബീർ അവസാനിക്കലും അതുപോലെ ഒരുമിച്ചാകണം ഇതാണു സുന്നത്ത് (ഇആനത്ത്: 1/135) 

റുകൂഇൽ നിന്നു ഇഅ്തിദാലിലേക്ക് ഉയരുമ്പോൾ കൈകൾ ചുമലുകൾക്കു നേരെ ഉയർത്താൻ തുടങ്ങേണ്ടതെപ്പോൾ?

റുകൂഇൽ നിന്നു തല ഉയർത്താൻ തുടങ്ങലോടുകൂടി ഇരു കൈയ്യും ഉയർത്താൻ തുടങ്ങണം അങ്ങനെ റുകൂഇന്റെ മുമ്പുള്ള അവസ്ഥയിലേക്ക് (ഇഅ്തിദാലിലേക്ക്) എത്തുന്നതുവരെ ഇരു കരങ്ങളും ഉയർത്തിയ അവസ്ഥയിലാവണം അങ്ങനെ ഇഅ്തിദാലിലേക്ക് എത്തുമ്പോൾ ഇരു കൈകളും രണ്ടു ചുമലുകൾക്കു നേരെയാവണം പിന്നീട് കരങ്ങൾ താഴ്ത്തി ഇടണം ഇതാണ് പരിപൂർണ രൂപം (ഇആനത്ത്: 1/135) 

റുകൂഇൽ നിന്നുയരുമ്പോൾ എപ്പോഴാണ് സമിഅല്ലാഹു ലിമൻ ഹമിദഃ എന്നത് തുടങ്ങേണ്ടത്?

റുകൂഇൽ നിന്നു ഉയരാൻ തുടങ്ങുമ്പോൾ തന്നെ പ്രസ്തുത ദിക്ർ തുടങ്ങണം ഉയരൽ പൂർത്തിയാകുമ്പോൾ (ഇഅ്തിദാലിൽ എത്തുമ്പോൾ) ദിക്ർ അവസാനിക്കുന്ന അവസ്ഥയിലായിരിക്കുകയും വേണം ഇതാണു സുന്നത്തായ രീതി (ഇആനത്ത്: 1/157) 

ആദ്യത്തെ അത്തഹിയ്യാത്തിൽ നിന്നു ഉയരുമ്പോൾ ഇരു കരങ്ങളും ചുമലുകൾക്കു നേരെ ഉയർത്താൻ സുന്നത്തുണ്ടല്ലോ ഈ ഉയർത്തൽ ആരംഭിക്കേണ്ടതെപ്പോൾ?

ചുരുങ്ങിയ റുകൂഇന്റെ അതിർത്തിവരെ ഉയർന്ന ശേഷം കൈകൾ ഉയർത്താൻ ആരംഭിക്കണം അങ്ങനെ ഖിയാം വരെ തുടർന്നു ഖിയാമിൽ എത്തിയ ശേഷം ഇരു ചുമലുകൾക്ക് നേരെ ആക്കി കൈ കെട്ടണം (ഇആനത്ത്: 1/135) 

നിന്നു നിസ്കരിക്കുന്നവന്റെ ചുരുങ്ങിയ റുകൂഅ് എങ്ങനെ?

രണ്ടു മുൻകൈയ്യിന്റെ ഉള്ളൻകൈ രണ്ടു കാൽമുട്ടിലേക്ക് എത്തുന്ന വിധത്തിൽ കുനിയൽ (തുഹ്ഫ: 2/58) 

ഇരുന്നു നിസ്കരിക്കുന്നവന്റെ  ചുരുങ്ങിയ റുകൂഅ് എങ്ങനെ?

രണ്ടു കാൽമുട്ടുകൾക്കു നേരെ നെറ്റി മുന്നിടുന്ന നിലയിൽ കുനിയൽ (നിഹായ: 1/469) 

നിന്നു നിസ്കരിക്കുന്നവന്റെ പൂർണ റുകൂഅ്?

മുതുകും പിരടിയും സമമാക്കി കാലുകൾ നിവർത്തി രണ്ടു കൈകൊണ്ട് കാൽമുട്ടുകളിൽ പിടിക്കൽ (തുഹ്ഫ: 2/58) 

ഇരുന്നു നിസ്കരിക്കുന്നവന്റെ പൂർണ റുകൂഅ്?

സുജൂദിന്റെ സ്ഥാനത്തേക്ക് നെറ്റി മുന്നിടുന്ന നിലയിൽ കുനിയൽ (തുഹ്ഫ: 2/25) 


സുജൂദ് ചുരുങ്ങിയത്, പൂർണമായത് എന്നിങ്ങനെ രണ്ടുവിധമുണ്ടോ?

ഉണ്ട്, നെറ്റിയുടെ അൽപഭാഗം സുജൂദിന്റെ സ്ഥാനത്ത് എത്തലാണ് ചുരുങ്ങിയ സുജൂദ് (തുഹ്ഫ: 2/69) രണ്ടു ഉള്ളൻകൈ രണ്ടു കാൽമുട്ട്, രണ്ടു കാൽപാദങ്ങളുടെ പള്ള എന്നിവ നിലത്ത് വെക്കൽ നിർബന്ധമാണ് (തുഹ്ഫ: 2/71) സുജൂദിലേക്ക് പോകുമ്പോൾ തക്ബീർ ചൊല്ലലും അവയവങ്ങൾ ക്രമത്തിൽ വെക്കലും പ്രസിദ്ധമായ ദിക്ർ ചൊല്ലലും സുജൂദിന്റെ പൂർണരൂപമാണ്

സുജൂദ് ചെയ്യേണ്ട ക്രമം എങ്ങനെ?

കുനിയുമ്പോൾ ആദ്യം രണ്ടു കാൽമുട്ടുകൾ ഭൂമിയിൽ വെക്കലും പിന്നെ ഇരുകരങ്ങൾ വെക്കലും ശേഷം നെറ്റിയും മൂക്കും ഒരുമിച്ച് വെക്കലുമാണ് ക്രമം 

സുജൂദിന്റെ ക്രമം തെറ്റിക്കുന്നതിന്റെ വിധി?

കറാഹത്താണ്, സുജൂദ് സാധുവാകും 

ഫർളു നിസ്കാരം ഇരുന്നു നിർവഹിക്കാൻ പറ്റുന്നവർ ആര്?

ഫുഖഹാഅ് വിവരിച്ച ഒരു രൂപത്തിലും നിൽക്കാൻ കഴിയാത്തവർക്ക് ഇരുന്നുകൊണ്ടു ഫർളു നിസ്കാരം നിർവഹിക്കാം നിന്നു നിസ്കരിക്കുകയാണെങ്കിൽ സാധാരണ നിലയിൽ സഹിക്കാൻ കഴിയാത്തവിധം ബുദ്ധിമുട്ടുണ്ടാകുന്നവർക്കേ ഇരിക്കാവൂ (തുഹ്ഫ: 2/23) 


ഫുഖഹാഅ് വിവരിച്ച 'ഖിയാം' ഏതെല്ലാം?

(1) സ്വന്തമായി നിൽക്കാൻ കഴിവുള്ളവർ 

(2) ചുമർ, തൂൺ പോലെയുള്ളതിലേക്ക് ചാരിനിന്നു നിൽക്കാൻ കഴിവുള്ളവൻ 

(3) മറ്റൊരാളുടെ സഹായത്തോടെ അതു മാന്യമായ ശമ്പളം കൊടുത്താണെങ്കിലും നിൽക്കാൻ കഴിവുള്ളവൻ 

(4) ഊന്നുവടിയുടെ സഹായത്തോടെ നിൽക്കാൻ കഴിവുള്ളവൻ 

(5) റുകൂഇന്റെ ആകൃതിയിലേക്ക് അടുത്ത നിലയിൽ നിൽക്കാൻ കഴിവുള്ളവൻ 

(6) പിന്നിലേക്ക് ചാഞ്ഞുനിൽക്കാൻ കഴിവുള്ളവൻ 

(7) മുട്ടുകുത്തി നിൽക്കാൻ കഴിവുള്ളവൻ (തുഹ്ഫ: 2/22 നോക്കുക) 

ഏഴു വയസ്സായാൽ കുട്ടിയോട് നിസ്കാരം കൊണ്ട് കൽപിക്കൽ മാതാവിനും പിതാവിനും നിർബന്ധമാണോ?

മാതാപിതാക്കളുടെ മേലിലുള്ള പ്രസ്തുത നിർബന്ധം കിഫായത്തിന്റെ ബാധ്യതയാണ് രണ്ടിലൊരാൾ കൽപിച്ചാൽ തന്നെ മറ്റെയാളുടെ ബാധ്യത വീടുന്നതാണ് (തുഹ്ഫ: 1/449) 

ഏഴു വയസ്സായ കുട്ടി നിസ്കാരം ഉപേക്ഷിച്ചാൽ അതിനെ ഖളാഅ് വീട്ടൽ കൊണ്ടും കൽപിക്കേണ്ടതുണ്ടോ?

അതേ, നിസ്കാരത്തിന്റെ സമയം തെറ്റിയാൽ ഖളാആയി നിർവഹിക്കാൻ കൽപിക്കലും നിർബന്ധമാകും എന്നുമാത്രമല്ല, നിസ്കാരത്തിന്റെ എല്ലാ നിബന്ധനകളും പ്രത്യക്ഷമാകുന്ന ചിട്ടകളും പാലിച്ചുകൊണ്ട് നിർവഹിക്കാൻ കൽപിക്കലും മാതാപിതാക്കൾക്കും മറ്റും നിർബന്ധമാണ് (തുഹ്ഫ: 1/450) 

നിസ്കാരത്തിൽ റഹ്മത്തിന്റെയും അദാബിന്റെയും ആയത്തോതുമ്പോൾ സുന്നത്തായ ദിക്ർ ഉറക്കെയാണോ പതുക്കെയാണോ ചൊല്ലേണ്ടത്?

ഉറക്കെ ഓതുന്ന നിസ്കാരത്തിൽ ഉറക്കെയാക്കി ചൊല്ലണം (ശർഹു ബാഫള്ൽ: 1/250, അലിയ്യുശ്ശബ്റാ മല്ലിസി: 1/548) 

നിസ്കാരശേഷം നെറ്റി തടവുന്നതിനു അടിസ്ഥാനമുണ്ടോ?

ഉണ്ട് നബി (സ) നിസ്കാരം കഴിഞ്ഞാൽ അവിടുത്തെ വലതു കൈകൊണ്ട് നെറ്റി തടവിയിരുന്നു (അദ്കാർ, പേജ്: 69) 

നിസ്കാരം ഉപേക്ഷിച്ചതിന്റെ പേരിൽ ഭാര്യയെ അടിക്കാമോ?

അവളെ അടിക്കേണ്ട കടമ അവളുടെ മാതാപിതാക്കൾക്കാണ് അവർ ഇല്ലാതിരിക്കുകയോ വീഴ്ച വരുത്തുകയോ ചെയ്താൽ മുറിവാകാത്ത നിലക്ക് ഭാര്യയെ അടിക്കൽ ഭർത്താവിനു നിർബന്ധമാണ് (തുഹ്ഫ: 1/452) 

നിസ്കാരത്തിൽ വിരൽ പൊട്ടിക്കുന്നതിന്റെ വിധിയെന്ത്?

അതു കറാഹത്താണ് (തുഹ്ഫ: 2/163) 

സുനാമി പോലെയുള്ള ദുരന്തങ്ങളുണ്ടാകുമ്പോൾ അതിന്റെ പേരിൽ നിസ്കാരം സുന്നത്തുണ്ടോ?

അതേ, ആ ദുരിതം കരുതി രണ്ടു റക്അത്ത് നിസ്കരിക്കൽ സുന്നത്തുണ്ട് (ശർവാനി: 3/65) 

തനിച്ചു നിസ്കരിക്കുന്നതു പള്ളിയിലാവുന്നതു പുണ്യമാണോ?

അതേ, അഞ്ചു നേരത്തെ ഫർളു നിസ്കാരങ്ങളും ജമാഅത്തു സുന്നത്തുള്ള പെരുന്നാൾ നിസ്കാരാദി സുന്നത്തു നിസ്കാരങ്ങളും പള്ളിയിൽ വെച്ചാവലാണ് ഏറ്റവും ശ്രേഷ്ഠം (തുഹ്ഫ, ശർവാനി: 2/251) 

നിസ്കരിക്കുന്നവന്റെ മുന്നിൽ 'മുസ്വല്ല' വിരിക്കൽ സുന്നത്തുള്ള വേളയിൽ ആകെയുള്ള ടവ്വൽ കൊണ്ട് മുസ്വല്ല വിരിക്കുകയാണോ തല മറക്കുകയാണോ വേണ്ടത്?

ആ ടവ്വൽ കൊണ്ട് 'മുസ്വല്ല' വിരിക്കുകയാണു വേണ്ടത് (ഫതാവൽ കുബ്റ: 1/170 നോക്കുക) 

സുജൂദിൽ മൂക്ക് നിലത്ത് വെക്കുന്നതിന്റെ വിധിയെന്ത്?

സുന്നത്ത്, ഉപേക്ഷിക്കൽ കറാഹത്താണ് (ഇആനത്ത്) 

സുജൂദിന്റെ വേളയിൽ മുട്ടിന്റെ ഭാഗത്ത് ഔറത്ത് വെളിവായാൽ നിസ്കാരം ബാത്വിലാകുമോ?

സുജൂദിന്റെ വേളയിൽ കാലിന്റെ അടിഭാഗത്തിലൂടെ ഔറത്ത് വെളിവായാൽ നിസ്കാരം ബാത്വിലാവില്ല കാരണം, അടിഭാഗം മറയ്ക്കൽ നിർബന്ധമില്ല 

അടിഭാഗം കൂടി മറയുന്ന വസ്ത്രം അണിയൽ നല്ലതാണോ?

അതേ, നല്ലതുതന്നെ നബി (സ) പറയുന്നു: സറാവീൽ ധരിച്ച് നിസ്കരിക്കുന്നവനു ഭൂമി പൊറുക്കലിനെ തേടും (ശർവാനി: 2/117) 

നിസ്കാരത്തിലെ ഫർളുകളുടെ കൂട്ടത്തിൽ ഏറ്റവും മഹത്വമേറിയ ഫർളേത്?

നിൽക്കൽ (ഖിയാം) എന്ന ഫർള് (ജമൽ: 1/338) 

ഏറ്റവും മഹത്വമേറിയ ഫർള് 'ഖിയാം' ആകാൻ കാരണമെന്ത്?

ഏറ്റവും മഹത്വമേറിയ ദിക്റാണ് (ഖുർആൻ) ഖിയാമിൽ ഓതുന്നത് എന്നതുകൊണ്ട് (ജമൽ: 1/338) 

ഫർളുകളിൽ സുജൂദിനു എത്രാം സ്ഥാനമാണുള്ളത്?

രണ്ടാം സ്ഥാനം റുകൂഇനു മൂന്നാം സ്ഥാനം ഉണ്ട് മറ്റു ഫർളുകൾക്കെല്ലാം സമാന പദവിയാണുള്ളത് (ജമൽ: 1/338) 

ഇപ്പോൾ നാലു റക്അത്തുള്ള നിസ്കാരങ്ങളെല്ലാം രണ്ടു റക്അത്തായിട്ടാണോ ആദ്യം നിർബന്ധമാക്കപ്പെട്ടത്?

അതേ, ളുഹ്ർ, അസ്വർ, ഇശാഅ് എന്നിവ രണ്ടു റക്അത്തുകളായിരുന്നു മദീനയിൽ വെച്ചാണ് നാലു റക്അത്തുകളായി നിലവിൽ വന്നത് (ഫത്ഹുൽ ബാരി: 1/464)

ഒരു നിസ്കാരത്തിൽ നബി (സ) രണ്ടു ഖിബ്ലയിലേക്ക് തിരിഞ്ഞു നിസ്കരിച്ചിട്ടുണ്ടല്ലോ ഏതു നിസ്കാരമാണത്?

ളുഹ്ർ നിസ്കാരം പ്രസ്തുത നിസ്കാരം നിർവഹിച്ച മദീനയിലെ പള്ളി 'മസ്ജിദിൽ ഖിബ്ലതൈൻ' എന്ന പേരിൽ പ്രസിദ്ധമാണ് (ഫത്ഹുൽ ബാരി: 2/238) 

കസേരയിലിരുന്നു നിസ്കരിക്കാമോ?

ഒരു നിലയ്ക്കും നിൽക്കാൻ സാധിക്കാത്തവനു കസേരയിൽ ഇരുന്നു നിസ്കരിക്കാം പൂർണ സുജൂദിനു സാധിക്കുന്നവൻ കസേരയിലിരുന്നു ആംഗ്യ സുജൂദ് ചെയ്തു നിസ്കരിച്ചാൽ സാധുവാകില്ല സുജൂദ് ഒഴിവാക്കി എന്നതാണ് നിസ്കാരം ബാത്വിലാവാൻ കാരണം 

റുകൂഇൽ നിന്നു ഇഅ്തിദാലിലേക്ക് ഉയരാൻ സാധിക്കാതിരുന്നാൽ ഇഅ്തിദാൽ ഒഴിവാക്കി സുജൂദിലേക്ക് കുനിയാമോ?

അതേ, ഇഅ്തിദാൽ ഒഴിവാക്കി സുജൂദിലേക്ക് പോകൽ അനുവദനീയമാണ് (അസ്നൽ മത്വാലിബ്: 1/158) 

സുജൂദിലേക്ക് കുനിയുമ്പോൾ നെറ്റി നിലത്തു വെക്കുംമുമ്പ് ബുദ്ധിമുട്ട് നീങ്ങിയാലോ?

അങ്ങനെയെങ്കിൽ ഇഅ്തിദാലിലേക്ക് ഉയരണം ശേഷം സുജൂദ് ചെയ്യണം (അസ്നൽ മത്വാലിബ്: 1/158) 

നെറ്റി ഭൂമിയിൽ വെച്ച ശേഷം ഉയർന്നാലോ?

ഉയരൽ ഹറാമാണ് ഈ നിയമം അറിഞ്ഞു ഉയർന്നാൽ നിസ്കാരം ബാത്വിലാകും (അസ്നൽ മത്വാലിബ്: 1/158) 

സ്വയം സുജൂദ് ചെയ്യാൻ കഴിയില്ല മറ്റൊരാളുടെ സഹായത്തോടെ കഴിയും എന്നാൽ സഹായത്തോടെ സുജൂദ് ചെയ്യൽ നിർബന്ധമാണോ?

അതേ, നിർബന്ധമാണ് (ശർവാനി: 2/73) 

സഹായിയുടെ രീതി റുകൂഇലും ഉണ്ടോ?

അതേ, സ്വയം റുകൂഇനു സാധിക്കാത്തവൻ സഹായി മുഖേന സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യൽ നിർബന്ധമാണ് (നിഹായ: 1/496) 

ഒരാൾക്കു അൽപസമയം (നിയ്യത്ത്, തക്ബീറത്തുൽ ഇഹ്റാം എന്നിവയുടെ സമയം) നിൽക്കാൻ കഴിയും അപ്പോഴേക്കും ക്ഷീണിക്കും ഇരിക്കേണ്ടിവരും എന്നാൽ നിൽക്കാൻ കഴുയുന്ന സമയം നിൽക്കണോ?

അതേ, നിൽക്കൽ നിർബന്ധമാണ് അല്ലെങ്കിൽ നിസ്കാരം സാധുവാകില്ല ഫർളു ഒഴിവാക്കിയെന്നതാണ് നിസ്കാരം സാധുവാകാതിരിക്കാനുള്ള കാരണം 

ഖിബ്ലയിലേക്ക് കാൽ നീട്ടി ഇരുന്നു നിസ്കരിക്കാമല്ലോ അപ്പോൾ ഖിബ്ലയുടെ ഭാഗത്തേക്ക് കാൽ നീട്ടൽ വരില്ലേ?

വരും അതിനു വിരോധമില്ല (ശർഹു ബിദായത്തിൽ ഹിദായ, പേജ്: 41) 

നിന്നു നിസ്കരിച്ചാൽ തലകറക്കം അനുഭവപ്പെടുന്ന കപ്പൽ യാത്രക്കാരനു ഇരുന്നു നിസ്കരിക്കാമോ?

അതേ, ഇരുന്നു നിസ്കരിക്കാം (ഫത്ഹുൽ മുഈൻ, പേജ്: 53) 

നിൽക്കാൻ സാധിക്കും, എന്നാൽ റുകൂഉം സുജൂദും സാധിക്കില്ല അവൻ എന്തു ചെയ്യണം?

നിന്നു നിസ്കരിക്കണം റുകൂഉം സുജൂദും നിർത്തത്തിൽ നിന്നു കഴിവനുസരിച്ച് ആംഗ്യം കാണിച്ചു നിർവഹിക്കണം (തുഹ്ഫ: 2/23, നിഹായത്തുൽ മത്വ് ലബ്: 2/223) 

നിർത്തത്തിൽ നിന്നുള്ള ആംഗ്യ സുജൂദിനു പകരം കസേരയിൽ ഇരുന്നു ആംഗ്യ സുജൂദ് ചെയ്താൽ പറ്റുമോ?

വിരോധമില്ല നിസ്കാരം സാധുവാകും (ഹാശിയത്തു റംലി: 1/146) 

കസേരയിൽ ഇരുന്നു ആംഗ്യ റുകൂഅ് ചെയ്തുകൂടെ?

നിർത്തത്തിൽ നിന്നു റുകൂഅ് ചെയ്യണം അതിനു കഴിയില്ലെങ്കിൽ നിർത്തത്തിൽ നിന്നു ആംഗ്യ റുകൂഅ് ചെയ്യണം (ഹാശിയത്തു റംലി: 1/146) 

നിർത്തത്തിൽ നിന്നു റുകൂഇനു സാധിക്കുന്ന പലരും കസേരയിൽ ഇരുന്നാണല്ലോ റുകൂഅ് ചെയ്യുന്നത്?

അവരുടെ റുകൂഅ് സാധുവല്ല അതിനാൽ നിസ്കാരം ബാത്വിലാണ് 

തലയിണയുടെ മേൽ സുജൂദ് ചെയ്യേണ്ടവരുണ്ടോ?

ഭൂമിയിൽ നെറ്റി വെച്ച് ശരിയായ വിധം സുജൂദ് ചെയ്യാൻ സാധിക്കാത്തവർക്ക് തലയിണ വെച്ച് സുജൂദ് ചെയ്താൽ തൻകീസ് (ചന്തിക്കെട്ട് ഉയരുകയും തലയുടെ ഭാഗം താഴുകയും) ഉണ്ടായാൽ സുജൂദിൽ തലയിണ വെക്കൽ നിർബന്ധമാണ് (മുഗ്നി: 1/170) 

കസേര നിസ്കാരക്കാരിൽ ചിലർ മുന്നിൽ ഒരു സ്റ്റൂൾ വെച്ച് അതിനു മുകളിൽ സുജൂദ് ചെയ്യുന്നു അതിന്റെ ആവശ്യമുണ്ടോ?

തൻകീസ് ഇല്ലാതെ സ്റ്റൂളിൽ സുജൂദ് ചെയ്യേണ്ട ആവശ്യമില്ല മാത്രമല്ല, സ്റ്റൂൾ കാരണം കുനിയൽ കുറഞ്ഞുപോയാൽ നിസ്കാരം സാധുവാകാതെ വരും 

നിൽക്കാൻ സാധിക്കാത്തവൻ ഇരുന്നു നിസ്കരിച്ചാൽ പ്രതിഫലം ചുരുങ്ങുമോ?

ഇല്ല നിൽക്കാൻ സാധിക്കാത്തതുകൊണ്ടാണല്ലോ (തുഹ്ഫ: 2/24) 

സുജൂദിനു വേണ്ടി കസേരയിൽ ഇരിക്കുമ്പോൾ ആംഗ്യ സുജൂദിന്റെ മുമ്പ് ഒരു ഇരുത്തം വരുന്നുണ്ടല്ലോ അതിനു വിരോധമുണ്ടോ?

ഇല്ല സുജൂദിനു മുമ്പ് ഇരുത്തം ബുദ്ധിമുട്ടില്ല (തുഹ്ഫ: 2/152) 

ഖുനൂത്തിൽ 'റബ്ബിഗ്ഫിർ വർഹം വ അൻത ഖൈറുർറാഹിമീൻ' എന്നു പറയൽ സുന്നത്തുണ്ടോ?

ശാഫിഈ മദ്ഹബിന്റെ വീക്ഷണത്തിൽ സുന്നത്തില്ല എന്നാൽ പ്രമുഖ ശാഫിഈ പണ്ഡിതർ ഇമാം റൂയാനീ (റ) വിന്റെ വീക്ഷണത്തിൽ സുന്നത്തുണ്ട് (ബിഗ്യ, പേജ്: 47) 

ഖുനൂത്ത് ഒഴിവാക്കിയാൽ സഹ് വിന്റെ സുജൂദ് സുന്നത്തുണ്ടല്ലോ എന്നാൽ 'റബ്ബിഗ്ഫിർ....' എന്ന വാക്യം ഒഴിവാക്കിയാലോ?

ഖുനൂത്തിൽ നിന്നു ഒരു അക്ഷരം ഒഴിവാക്കിയാൽ പോലും സഹ് വിന്റെ സുജൂദ് സുന്നത്തുണ്ട് അതേസമയം റബ്ബിഗ്ഫിർ.... ഒഴിവാക്കിയാൽ സുജൂദ് സുന്നത്തില്ല 

ഖുനൂത്തിന്റെ ശേഷം ചൊല്ലുന്ന സ്വലാത്തിന്റെ സ്വീഗ ഭൂതകാല ക്രിയയായിട്ടോ (മാളിയായ ഫിഅ്ല്) കൽപന ക്രിയയായിട്ടോ കൊണ്ടുവരേണ്ടത്?

മാളിയായ ഫിഅ്ല് കൊണ്ടുവരണം സ്വല്ലല്ലാഹു... അതാണു നല്ലത് (നിഹായത്തു സൈൻ, പേജ്: 65) 

ഖുനൂത്തിൽ ഇമാം നബി (സ) യുടെ മേൽ സ്വലാത്ത് ചൊല്ലുമ്പോൾ മഅ്മൂമുകൾ എന്നു ചെയ്യണം?

സ്വലാത്ത് ചൊല്ലുകയും ഇമാമിന്റെ സ്വലാത്തിനു (പ്രാർത്ഥനക്ക് ) ആമീൻ പറയുകയും വേണം അതാണു സുന്നത്ത് (ഇആനത്ത്) 

സുജൂദിന്റെ വേളയിൽ നെറ്റിയിൽ പേപ്പർ ഒട്ടിപ്പിടിച്ചാൽ സുജൂദ് സ്വഹീഹാകുമോ?

ഒന്നാം സുജൂദിൽ നെറ്റിയിൽ വല്ലതും ഒട്ടിപ്പിടിച്ചാലും സുജൂദ് സ്വഹീഹാകും എന്നാൽ രണ്ടാം സുജൂദിലേക്ക് കുനിയുമ്പോൾ ഒട്ടിപ്പിടിച്ചത് മാറ്റേണ്ടതാണ് മാറ്റാതെ ആ 'മറ' യുടെ മേൽ സുജൂദ് ചെയ്താൽ സ്വഹീഹാകില്ല (ഇആനത്ത്: 1/165) 

ഫർളു നിസ്കാരം മടക്കി നിർവഹിക്കൽ (വീണ്ടും നിസ്കരിക്കൽ) സുന്നത്തുണ്ടല്ലോ അതുപോലെ സുന്നത്തു നിസ്കാരം മടക്കി നിർവഹിക്കൽ സുന്നത്തുണ്ടോ?

ജമാഅത്തായി നിർവഹിക്കൽ സുന്നത്തുള്ള സുന്നത്തു നിസ്കാരങ്ങൾ വീണ്ടും ഒരു തവണ നിസ്കരിക്കൽ സുന്നത്തുണ്ട് (തുഹ്ഫ: 2/268)  


ജുമുഅഃ നിസ്കാരം

സ്ത്രീകൾക്ക് ജുമുഅ നിർബന്ധമല്ലല്ലോ എന്നാൽ ഒരു സ്ത്രീ ജുമുഅ നിസ്കരിച്ചു ഇനി അവൾ അന്നു ളുഹ്ർ നിസ്കരിക്കണോ?

ജുമുഅഃ നിസ്കരിച്ചവൾ ളുഹ്ർ നിസ്കരിക്കേണ്ടതില്ല ളുഹ്റിന്റെ സ്ഥാനത്ത് ആ നിസ്കരിച്ച ജുമുഅഃ മതി (തുഹ്ഫ: 2/409) 

വെള്ളിയാഴ്ച സ്ത്രീകൾക്കു ളുഹ്ർ നിസ്കരിക്കണമെങ്കിൽ നാട്ടിലെ ജുമുഅഃ കഴിയണോ?

വേണ്ട അതു ചിലരുടെ തെറ്റിദ്ധാരണയാണ് ഏതു ദിവസവും സമയത്തിന്റെ ആദ്യത്തിൽ നിസ്കരിക്കലാണു പൊതുവെ പുണ്യം 

ജുമുഅഃ ജമാഅത്തായി നിർവഹിക്കൽ നിർബന്ധമാണല്ലോ രണ്ടു റക്അത്തിലും ജമാഅത്ത് ശർത്വുണ്ടോ?

ഇല്ല ഒരു റക്അത്തിൽ മാത്രമേ ജമാഅത്ത് നിർബന്ധമുള്ളൂ രണ്ടാം റക്അത്തിൽ ഇമാമിനെ വിട്ടുപിരിഞ്ഞു തനിച്ചു  നിസ്കരിക്കാം 

ജുമുഅഃയിൽ അത്തഹിയ്യാത്തിൽ തുടർന്ന മസ്ബൂഖ് നാലു റക്അത്തു ളുഹ്റാണല്ലോ നിസ്കരിക്കേണ്ടത് അപ്പോൾ നിയ്യത്ത് എങ്ങനെ?

ജുമുഅയുടെ നിയ്യത്തും ളുഹ്ർ നിസ്കാരവും 

ഖുത്വുബ ഓതുമ്പോൾ നിയ്യത്തു വെണോ?

നിയ്യത്തു സുന്നത്തുണ്ട് (ശർഹു ബാഫള്ൽ: 2/24) 

ഇമാമിന്റെ ചാരത്ത് പണ്ഡിതർക്കു നിൽക്കാനായി ഒഴിഞ്ഞു കൊടുക്കാമോ?

ഒഴിഞ്ഞു കൊടുക്കാം (ശർവാനി: 2/473) 

സൂറത്തോതൽ സുന്നത്തുള്ള മഅ്മൂമിനു സജദയുടെ ആയത്ത് ഓതൽ വിരോധമുണ്ടോ?

വിരോധമുണ്ട് കറാഹത്താണ് (തുഹ്ഫ: 2/212) 

ഇരുന്നു ഖുത്വുബ നിർവഹിക്കാമോ?

നിൽക്കാൻ സാധിക്കാത്തവനു ഇരുന്നു ഖുത്വുബ നിർവഹിക്കാം (തുഹ്ഫ: 2/451) 

ഖത്വീബ് ഖുത്വുബയ്ക്കിടയിൽ സജദയുടെ ആയത്ത് ഓതിയാൽ അതു കേട്ടവർക്ക് സുജൂദ് സുന്നത്തുണ്ടോ?

കേട്ടവർക്കും ഖത്വീബിനും സുജൂദ് സുന്നത്തുണ്ട് (തുഹ്ഫ: 2/457) 

ഖത്വീബ് കൈകൊണ്ട്  ആംഗ്യം കാണിക്കുന്നതിന്റെ വിധി?

കറാഹത്ത്  വിവരദോഷികളായ ഖത്വീബുമാരാണത് ചെയ്യുന്നത് (നിഹായ: 2/377) 

പെരുന്നാൾ ഖുത്വുബയിൽ ഒമ്പതും ഏഴും തക്ബീറുകൾ ചേർത്തിയാണോ മുറിച്ചാണോ ചൊല്ലേണ്ടത്?

മറുപടി: മുറിച്ച് മുറിച്ച് ഒരു ശ്വാസത്തിൽ ഒന്ന് എന്ന നിലക്ക് ചൊല്ലണം (നിഹായത്തുസൈൻ) 

പെരുന്നാൾ ഖുത്വുബയിൽ ഒമ്പതും ഏഴും തക്ബീറുകൾക്കു ശേഷം 'ലാഇലാഹ ഇല്ലല്ലാഹു....ഹംദ് ' എന്നു ചൊല്ലൽ സുന്നത്തുണ്ടോ?

ഇല്ല ചൊല്ലിയാൽ ഒന്നാം ഖുത്വുബ 11 തക്ബീർ കൊണ്ടും രണ്ടാം ഖുത്വുബ 9 തക്ബീർ കൊണ്ടും തുടങ്ങലാകുമോയെന്നു ആലോചിക്കണം 

സ്ത്രീ ജുമുഅക്കും ജമാഅത്തിനും പള്ളിയിൽ പോകുന്നതിന്റെ വിധിയെന്ത്?

അടിസ്ഥാന വിധി കറാഹത്താണ് ഫിത്ന ഭയപ്പെടുമ്പോൾ ഹറാമാണ് (തുഹ്ഫ: 2/252) ഇന്നു ഫിത്നയുടെ കാലമാണ് 

ഖത്വീബ് കറുത്ത ഖമീസ് അണിയൽ സുന്നത്തുണ്ടോ?

സുന്നത്തില്ല വെളുത്ത വസ്ത്രം അണിയലാണ് സുന്നത്ത് (തുഹ്ഫ: 3/47, ജമൽ: 2/99) 

തൊപ്പി ധരിക്കലും തലപ്പാവ് ധരിക്കലും ഒരേ പുണ്യമാണോ?

അല്ല തലപ്പാവ് ധരിക്കുന്നതിന്റെ പുണ്യം തല മറയ്ക്കുക എന്ന പുണ്യത്തിൽ കവിഞ്ഞതാണ് ഈ പുണ്യം തൊപ്പി ധരിച്ചാൽ കിട്ടില്ല 

ത്വയ്ലസാൻ എന്നാലെന്ത്?

തലപ്പാവിന്റെ മുകളിൽ തട്ടം ഇട്ടു അതിന്റെ വല്ലത്തെ അഗ്രം തൊണ്ടയുടെ താഴ്ഭാഗത്തിൽ കൂടി പിരടിയിൽ ചുറ്റി രണ്ടു അഗ്രങ്ങളും രണ്ടു ചുമലിൽ താഴ്ത്തിയിടലാണ് സുന്നത്തായ ത്വയ്ലസാൻ (ജമൽ: 2/90) 

കറാഹത്തായ ത്വയ്ലസാൻ ഉണ്ടോ?

ഉണ്ട് തലപ്പാവിന്റെ മുകളിൽ ഇടുന്ന തട്ടത്തിന്റെ രണ്ടു അഗ്രങ്ങൾ കൈകൊണ്ടോ മറ്റോ കൂട്ടി ബന്ധിക്കാതെ ഇരു ഭാഗത്തേക്കായി താഴ്ത്തിയിടുന്നത് കറാഹത്താണ് ഇതിനും ത്വയ്ലസാൻ എന്നു പറയും (ജമൽ: 2/90)

ജുമുഅഃയുടെ ഇഖാമത്തിനു ശേഷം 'അല്ലാഹുമ്മ റബ്ബ ഹാദിഹി...' എന്ന പ്രാർത്ഥന എല്ലാവർക്കും സുന്നത്തുണ്ടോ?

ജുമുഅഃയുടെ ഇമാമിനു സുന്നത്തില്ല (നിഹായത്തുസൈൻ, പേജ്: 96) ഖുത്വുബ കഴിഞ്ഞ ഉടൻ ജുമുഅഃ നിസ്കാരത്തിൽ പ്രവേശിക്കുകയാണ് വേണ്ടത് 

ഖുത്വുബ മാതൃഭാഷയിലാക്കാമോ?

ഖുത്വുബ അറബി ഭാഷയിലാവണം (തുഹ്ഫ: 2/450) മാതൃഭാഷയിൽ നിർവഹിക്കൽ ബിദ്അത്താണ് 

വെള്ളിയാഴ്ചയും സൂറത്തുൽ കഹ്ഫും തമ്മിലുള്ള ബന്ധം?

വെള്ളിയാഴ്ചയാണ് ഖിയാമത്ത് നാൾ ഉണ്ടാവുക സൂറത്തുൽ കഹ്ഫിൽ പ്രധാനമായും ചർച്ച ചെയ്യുന്നത് ഖിയാമത്ത് നാളിനെക്കുറിച്ചാണ് (മുഗ്നി: 1/294) 

ഖുത്വുബയിൽ വാൾ പിടിക്കുന്നതിന്റെ യുക്തി?

പരിശുദ്ധ ദീൻ നിലനിൽക്കുന്നതിൽ മുൻഗാമികളായ വീര മുസ്ലിം യോദ്ധാക്കളുടെയും അവരുടെ പ്രധാന ആയുധമായ വാളിന്റെയും സ്വാധീനവും പ്രസക്തിയും ദ്യോതിപ്പിക്കൽ (തുഹ്ഫ: 2/462, നിഹായ: 2/326) 

ഖുത്വുബയോ ജുമുഅ നിസ്കാരമോ ചുരുങ്ങേണ്ടത്?

നിസ്കാരത്തേക്കാൾ ഖുത്വുബ ചുരുങ്ങണം (തുഹ്ഫ: 2/501) 

ചിലർ ഖുത്വുബയിൽ 'അമ്മാബഅ്ദു' എന്നു പറയുന്നതു കേൾക്കാം അതു സുന്നത്തുണ്ടോ?

അതേ സുന്നത്തുണ്ട് (ശർഹു മുസ്ലിം) 



ജമാഅത്ത് നിസ്കാരം

തനിച്ചു നിസ്കരിക്കുന്നതിനേക്കാൾ അമ്പത് ഇരട്ടി പ്രതിഫലമുള്ള സൗഘടിത നിസ്കാരമേത്?

യാത്രക്കാരന്റെ സംഘടിത നിസ്കാരം അവന്റെ ജമാഅത്തു നിസ്കാരത്തിനു തനിച്ചു നിസ്കരിക്കുന്നതിനേക്കാൾ അമ്പതു ഇരട്ടി പ്രതിഫലമുണ്ട് (നിഹായത്തുസ്സൈൻ, പേജ്: 114 നോക്കുക) 

ഇമാം ഇസ്തിറാഹത്തിന്റെ ഇരുത്തം ഒഴിവാക്കിയാൽ മഅ്മൂം ഒഴിവാക്കണോ?

വേണ്ട മഅ്മൂം അതുകൊണ്ടുവരലാണു സുന്നത്ത് 

തുടർച്ചയെ കരുതാതെ മറ്റൊരാളുടെ നിസ്കാരത്തെ  അനുഗമിക്കാമോ?

മനഃപൂർവം അനുഗമിച്ച് അതിനുവേണ്ടി സാധാരണഗതിയിൽ ദീർഘനേരം അവനെ പ്രതീക്ഷിച്ചാൽ നിസ്കാരം ബാത്വിലാകും (തുഹ്ഫ: 2/327) 

സ്ത്രീയുടെ പിന്നിൽ പുരുഷനു തുടരാമോ?

തുടരാവതല്ല സ്ത്രീ ഇമാമത്ത് നിന്നാൽ പുരുഷനോ ആൺകുട്ടികൾ തുടരൽ സ്വഹീഹല്ല 

സ്ത്രീകൾ മാത്രമുള്ള  ജമാഅത്തിനു സ്ത്രീ ഇമാമത്ത് നിൽക്കലോ പുരുഷൻ ഇമാമത്ത് നിൽക്കലോ ശ്രേഷ്ഠം?

പുരുഷൻ ഇമാമത്ത് നിൽക്കലാണ് ഏറ്റവും നല്ലത് (മഹല്ലി: 1/222) 

ആരാണു മസ്ബൂഖ്?

ഇമാമിന്റെ ഖിയാമിലായി മധ്യനിലയിൽ ഫാതിഹ ഓതാൻ സമയം ലഭിക്കാത്തവൻ (ഫത്ഹുൽ മുഈൻ) 

മസ്ബൂഖിനു റക്അത്ത് കിട്ടാൻ എന്താണു വേണ്ടത്?

ഇമാമിന്റെ കൂടെ റുകൂഇൽ അടങ്ങിത്താമസിക്കണം 

ഇമാം ആദ്യത്തെ അത്തഹിയ്യാത്ത് ഉപേക്ഷിച്ചാൽ മഅ്മൂമിനു അതു ഓതാമോ?

ഇമാം ഇഫ്തിറാശിന്റെ ഇരുത്തം ഇരുന്നവനാണെങ്കിൽ മഅ്മൂം അത്തഹിയ്യാത്ത് കൊണ്ടുവന്നാൽ വിരോധമില്ല ഇമാം പ്രസ്തുത ഇരുത്തം ഉപേക്ഷിച്ചവനാണെങ്കിൽ മഅ്മൂം അത്തഹിയ്യാത്തിനു വേണ്ടി ബോധപൂർവം അറിഞ്ഞു കൊണ്ട് ഇരുന്നാൽ അവന്റെ നിസ്കാരം ബാത്വിലാകും (ഫത്ഹുൽ മുഈൻ) 

ഇമാം ഖുനൂത്ത് ഒഴിവാക്കിയാൽ മഅ്മൂമിനു ഖുനൂത്ത് ഓതാമോ?

ഇമാമിന്റെ ഒന്നാം സുജൂദിലോ രണ്ടു സുജൂദിന്റെ ഇടയിലുള്ള ഇരുത്തത്തിലോ അവനോട് യോജിക്കാൻ സാധിക്കുമെങ്കിൽ മഅ്മൂമിനു ഖുനൂത്ത് ഓതാം (ഫത്ഹുൽ മുഈൻ, പേജ്: 124 നോക്കുക) 

ഇമാം ഓത്തിന്റെ സുജൂദ്  ചെയ്തു, എന്നാൽ മഅ്മൂം ചെയ്തില്ല എന്നാൽ നിസ്കാരത്തിന്റെ സ്ഥിതി?

ഇമാമിനോട് പിൻപറ്റണമെന്നു അറിഞ്ഞുകൊണ്ട് ബോധപൂർവം ചെയ്യാതിരുന്നാൽ മഅ്മൂമിന്റെ നിസ്കാരം ബാത്വിലാവും (ഫത്ഹുൽ മുഈൻ, പേജ്: 124) 

കൈയേറിയ ഭൂമിയിൽ നിസ്കരിക്കാമോ?

നിസ്കാരം പ്രതിഫലം കൂടാതെ സാധുവാകുമെങ്കിലും ഹറാമാണ്, കുറ്റകരമാണ് (ഫത്ഹുൽ മുഈൻ, പേജ്: 82) 

ഇമാം തക്ബീറത്തുൽ ഇഹ്റാം ചൊല്ലി  നിസ്കാരത്തിൽ പ്രവേശിച്ച ശേഷം നിയ്യത്തിൽ സംശയം വന്നു അവനെ തുടർന്ന മഅ്മൂമുകൾ അറിയാതെ ഇമാം നിയ്യത്തും തക്ബീറത്തുൽ ഇഹ്റാമും ആവർത്തിച്ചാൽ മഅ്മൂമുകൾക്ക് ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുമോ?

ലഭിക്കും ഇമാമിനു അങ്ങനെ ചെയ്യാവുന്നതാണ് (ചെയ്തേ പറ്റൂ) (ഫത്ഹുൽ മുഈൻ, പേജ്: 129) 

നിസ്കാരത്തിനു ഇമാമത്ത് നിൽക്കുന്ന വിഷയത്തിൽ അറബികൾക്ക്  അവരല്ലാത്തവരേക്കാൾ സ്ഥാനമുണ്ടോ?

ഉണ്ട് അറബുനാട്ടിൽ അനറബികൾ ഇമാമത്ത് നിൽക്കുന്നത് നല്ലതിനു എതിരാണ് (ഖിലാഫുൽ ഔല) അറബികൾ തന്നെ ഇമാമത്ത് നിൽക്കലാണ് ഏറ്റവും ഉത്തമം (ഹാശിയത്തുൽ കുർദി: 2/41) 

നിസ്കാരത്തിൽ നിൽക്കുന്ന വേളയിൽ തല അൽപം താഴ്ത്തി നിൽക്കൽ പുണ്യമാണോ?

അതേ, അതു സുന്നത്താണ് നിർത്തത്തിലും സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കലാണ് പുണ്യം (തുഹ്ഫ: 2/99, ശർവാനി: 2/21) 

ഓതൽ പ്രത്യേകം സുന്നത്തുള്ള സൂറത്തുകൾ ഇമാം ഒഴിവാക്കിയാൽ അതു ജമാഅത്തിൽ നിന്നു വിട്ടുപിരിയാൻ കാരണമാണോ?

സൂറത്ത് ഓഴിവാക്കിയാൽ ഇമാമുമായി വിട്ടുപിരിയാനുള്ള കാരണമാണ് പ്രത്യേക സൂറത്ത് ഒഴിവാക്കിയാൽ ഇമാമുമായി വിട്ടു പിരിയാനുള്ള കാരണമായി ഫുഖഹാഅ് പറഞ്ഞതു കണ്ടിട്ടില്ല (ശർവാനി: 2/358 നോക്കുക) 

കാരണത്തോടെ ഇമാമിനെ വിട്ടുപിരിഞ്ഞാൽ ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുമോ?

അതേ, ലഭിക്കുന്നതാണ് 

വിഷം നജസാണല്ലോ അപ്പോൾ വിഷപ്പാമ്പ് നിസ്കാരത്തിൽ കൊത്തിയാൽ നിസ്കാരം ബാത്വിലാവുമോ?

അതേ, ബാത്വിലാവും (തർശീഹ്, പേജ്: 36) 

സംസാരശേഷിയും കേൾവിയും ഇല്ലാത്തവനെ തുടർന്നു നിസ്കരിക്കാമോ?

കേൾവി ഇല്ലാത്തവനെ തുടർന്നു നിസ്കരിക്കാം സംസാരശേഷിയില്ലാത്ത ഊമയെ അവനെ പോലെയുള്ളവർക്ക് തുടർന്നു നിസ്കരിക്കാം ഇതരർക്ക് തുടരാൻ പറ്റില്ല (തുഹ്ഫ: 2/286, ശർവാനി: 2/289) 

സുജൂദിൽ കൂർത്ത കല്ല്  നെറ്റിയിൽ കുത്തി വേദനിച്ചു അപ്പോൾ തല ഉയർത്തി അതു നീക്കി വീണ്ടും സുജൂദ് ചെയ്താൽ രണ്ടു സുജൂദായി പരിഗണിക്കുമോ?

പരിഗണിക്കില്ല വേദനമൂലം തല ഉയർത്തിയത് സുജൂദിൽ നിന്നുള്ള ഉയർച്ചയായി കണക്കാക്കില്ല (തുഹ്ഫ: 2/152) 

സ്വഫ്ഫുകൾ മടമ്പ് ഒപ്പിച്ചു നിൽക്കണമെന്നു പറഞ്ഞ ഗ്രന്ഥമേത്

അങ്ങനെ ഒരു ഗ്രന്ഥത്തിലും പറഞ്ഞത് കണ്ടിട്ടില്ല തോള് തോളോടും പാദം പാദത്തിനോടും ചേർക്കണമെന്നും ഹദീസിലും ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിലുമുണ്ട് 

മടമ്പു ഒപ്പിച്ചു നിന്നാൽ പിരടി ഒത്തുവരില്ലേ?

ഒത്തുവരുമെന്നു ശർവാനിയിൽ (2/302) നിന്നു മനസ്സിലാകുന്നുണ്ട് 

നിന്നു നിസ്കരിക്കുന്നവരുടെ കൂട്ടത്തിൽ ഇരുന്നു നിസ്കരിക്കുന്നവൻ സ്വഫ്ഫ് നേരെയാക്കൽ എങ്ങനെ?

ഇരുന്നു നിസ്കരിക്കുന്നവന്റെ തോളുകൊണ്ട് നേരെയാക്കണം ചന്തികൊണ്ടു നേരെയാക്കണമെന്ന് ഫുഖഹാക്കൾ പറഞ്ഞിട്ടില്ല ചന്തി നേരെയാക്കിയാൽ തോള് നേരെയാകും
 
ഇരിക്കുന്നവന്റെ ചന്തിയാണു പരിഗണന എന്നു ഫുഖഹാക്കൾ പറഞ്ഞിട്ടുണ്ടല്ലോ?

സ്വഫ്ഫ് നേരെയാക്കുന്ന വിഷയത്തിലല്ല അതു പറഞ്ഞത് പ്രത്യുത, ഇമാമിനേക്കാൾ ഏക മഅ്മൂം മുന്തുന്ന വിഷയത്തിലാണ് പലരും ഇവ്വിഷയത്തിൽ തെറ്റിദ്ധരിച്ചിട്ടുണ്ട് 

ഒരാൾ ഖുനൂത്ത് മറന്നു സുജൂദിലേക്ക് പോയി നെറ്റിവെച്ചു മറ്റു അവയവങ്ങൾ ശരിക്കു വെക്കുംമുമ്പേ ഖുനൂത്ത് ഓതാൻ വേണ്ടി മടങ്ങിയാൽ നിസ്കാരം ബാത്വിലാവുമോ?

ബാത്വിലാവില്ല സുജൂദിൽ വയ്ക്കേണ്ട ഏഴു അവയവങ്ങൾ വെച്ച് സുജൂദിന്റെ രൂപം പൂർത്തിയാവും മുമ്പ് ഖുനൂത്തിലേക്ക് മടങ്ങാവുന്നതാണ് ഈ വേളയിൽ സഹ് വിന്റെ സുജൂദ് സുന്നത്തുണ്ട് (തുഹ്ഫ: 2/185) 

ഏതെങ്കിലും വേളയിൽ ജമാഅത്തു നിസ്കാരത്തിൽ പങ്കെടുക്കൽ ഫർളു ഐനുണ്ടോ?

ജമാഅത്തു നിസ്കാരത്തിൽ പങ്കെടുത്താൽ നിസ്കാരത്തിന്റെ സമയത്തിൽ ഒരു റക്അത്ത് ലഭിക്കും അല്ലെങ്കിൽ ലഭിക്കില്ല എന്ന അവസ്ഥയിലാണെങ്കിൽ ജമാഅത്ത് നിസ്കാരത്തിൽ പങ്കെടുക്കൽ ഫർളു ഐൻ (വ്യക്തിപരമായ നിർബന്ധം) ആണെന്നു ഇമാം അസ്നവി (റ) പ്രസ്താവിച്ചിട്ടുണ്ട് (ഫത്ഹുൽ മുഈൻ, പേജ്: 19) 

ഇമാമിന്റെ പിന്നിലോ വലതു ഭാഗത്തോ കൂടുതൽ പുണ്യമുള്ളത്?

ഇമാമിന്റെ നേരെ പിൻഭാഗമാണ് വലതു ഭാഗത്തേക്കാൾ പുണ്യം (തർശീഹ്, പേജ്: 109) 

ഇസ്ലാമിൽ നിന്നു പുറത്തുപോകാത്ത പുത്തൻവാദിയെ തുടർന്നു നിസ്കരിക്കുന്നതിന്റെ വിധിയെന്ത്?

ശക്തമായ കറാഹത്ത് (തുഹ്ഫ: 2/294) 

ഫാസിഖിനെ തുടരലോ?

കറാഹത്ത് (തുഹ്ഫ: 2/294) 

സദ് വൃത്തരും പണ്ഡിതരും പുത്തൻവാദികളെ തുടർന്നു നിസ്കരിക്കൽ ഹറാമാണോ?

ഇമാം ബർമാവി (റ), ഇമാം അദ്റാഈ (റ) തുടങ്ങിയവരുടെ വീക്ഷണത്തിൽ ഹറാമാണ് (ശർവാനി: 2/294, ശർഹു ബാഫളൽ: 2/4) 

അത്തഹിയ്യാത്ത്, റുകൂഅ് പോലെയുള്ളതിലെ ദിക്റ് ചിലർ ഉറക്കെയാക്കുന്നതു കേൾക്കാം അതിന്റെ വിധി?

ഉറക്കെയാക്കൽ കറാഹത്താണ് (ശർഹു ബാഫളൽ: 1/260) 

പതുക്കെ ഓതുന്ന നിസ്കാരത്തിലും ഇമാമിനു ഓത്തിന്റെ സുജൂദ് സുന്നത്തുണ്ടല്ലോ ആ സുജൂദ് നിസ്കാരത്തിന്റെ അവസാനത്തേക്ക് പിന്തിക്കാൻ പറ്റുമോ?

പറ്റും മാത്രമല്ല, അങ്ങനെ പിന്തിക്കൽ ഇമാമിനു സുന്നത്താണ് (തുഹ്ഫ: 2/214) മഅ്മൂം തെറ്റിദ്ധരിക്കാതിരിക്കാൻ ഇതു നല്ലതാണ് 

ജമാഅത്തു നിസ്കാരത്തിനു 27 ഇരട്ടിയെന്നും 25 ഇരട്ടിയെന്നും പ്രതിഫലത്തെ കുറിച്ചു കാണുന്നുണ്ടല്ലോ അതു രണ്ടും വൈരുദ്ധമല്ലേ?

അല്ല ഇരുപത്തി ഏഴ് ഉറക്കെയോതുന്ന നിസ്കാരത്തിലാണെന്നും ഇരപത്തി അഞ്ച് ഇരട്ടി പ്രതിഫലം പതുക്കെ ഓതുന്ന നിസ്കാരത്തിലാണെന്നും ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) സംയോജിപ്പിച്ചിട്ടുണ്ട് ആദ്യം 25 ഇരട്ടിയെന്നും പിന്നെ ഇരട്ടിയെന്നും അല്ലാഹു നബി (സ) ക്ക് അറിയിച്ചു കൊടുത്തു അതു നബി (സ) അനുയായികളെ അറിയിച്ചു ഇതാണു ഇമാം നവവി (റ) പറഞ്ഞത് (മിർഖാത്: 2/66) 

ജമാഅത്തു നിസ്കാരം ശൻആക്കപ്പെട്ടതിന്റെ യുക്തി?

മഹല്ലു നിവാസികൾ അഞ്ചു നേരം പള്ളിയിൽ ഒരുമിച്ചുകൂടി സൗഹാർദം പുതുക്കുക, വിവരമില്ലാത്തവർ വിവരമുള്ളവരിൽ നിന്നു പഠിക്കുക, ജമാഅത്തിൽ പങ്കെടുക്കുന്ന ഉന്നത വ്യക്തികളുടെ ബറകത്തുകൊണ്ട് ന്യൂനതയുള്ള നിസ്കാരം സ്വീകരിക്കപ്പെടുക എന്നിവയാണത് (ഇആനത്ത്: 2/2 നോക്കുക) 

പിന്തിത്തുടർന്നവൻ (മസ്ബൂഖ്) ഇമാം സലാം വീട്ടിയ ഉടനെ എഴുന്നേൽക്കുന്ന സന്ദർഭത്തിൽ തക്ബീർ ചൊല്ലേണ്ടതുണ്ടോ?

മസ്ബൂഖ് ഇരിക്കേണ്ട സ്ഥാനത്താണ് (ഉദാ: മസ്ബൂഖിനെ ആദ്യത്തെ അത്തഹിയ്യാത്താവുക) ഇമാമിന്റെ കൂടെ ഇരുന്നതെങ്കിൽ എഴുന്നേൽക്കുന്ന വേളയിൽ തക്ബീർ ചൊല്ലണം അല്ലെങ്കിൽ ചൊല്ലൽ സുന്നത്തില്ല (ഫത്ഹുൽ മുഈൻ)

ഇമാമിന്റെ ആദ്യത്തെ അത്തഹിയ്യാത്തിൽ കൂടെ ഇരുന്ന മസ്ബൂക്ക് ഇമാമിന്റെ കൂടെ ഖിയാമിലേക്ക് ഉയരുമ്പോൾ തക്ബീർ ചൊല്ലണോ?

അതേ, തക്ബീർ ചൊല്ലൽ സുന്നത്തുണ്ട് (ഫത്ഹുൽ മുഈൻ, പേജ്: 119 നോക്കുക) 

ആദ്യത്തെ അത്തഹിയ്യാത്തിൽ നിന്നു ഇമാം മൂന്നാം റക്അത്തിലേക്ക് ഉയരുമ്പോൾ ഇരു കൈയ്യും ചുമലുകൾക്കു നേരെ ഉയർത്തൽ സുന്നത്തുണ്ടല്ലോ മസ്ബൂക്കിനു സുന്നത്തുണ്ടോ?

അതേ, ഇമാമിനോട് പിൻപറ്റി ഇരുകൈയ്യും ഉയർത്തൽ സുന്നത്തുണ്ട് (ഫത്ഹുൽ മുഈൻ, പേജ്: 120) 

ഒരു കാരണവും കൂടാതെ ഇമാമിനെ വിട്ടുപിരിയാമോ?

അതേ, അതു കറാഹത്തോടെ അനുവദനീയമാണ് ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടും (ഫത്ഹുൽ മുഈൻ, പേജ്: 116) 

തനിച്ചു നിസ്കരിക്കുന്നവനു തന്റെ നിസ്കാരത്തിന്റെ ഇടയിൽ ഒരാളെ ഇമാമാക്കാമോ?

അങ്ങനെ തുടൽ അനുവദനീയമാണ് എന്നാൽ അതു ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുന്ന കറാഹത്താണ് (ഫത്ഹുൽ മുഈൻ, പേജ്: 116) 

ഇമാം സലാം വീട്ടുന്നതിന്റെ അൽപം മുമ്പ് മുമ്പ് തുടർന്നാലും ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുമോ?

അതേ, ലഭിക്കും ആദ്യമേ തുടർന്നവന്റെ പുണ്യം ലഭിക്കില്ല (ഫത്ഹുൽ മുഈൻ, പേജ്: 116) 

സ്ത്രീകൾക്ക് ഒരു സ്ത്രീ തന്നെ ഇമാമത്ത്  നിൽക്കുകയാണെങ്കിൽ ആ ഇമാം എവിടെ നിൽക്കണം?

ഒന്നാമത്തെ സ്വഫ്ഫിൽ മഅ്മൂമുകൾക്കിടയിൽ നിൽക്കണം പുരുഷ ഇമാമിനെപ്പോലെ മുന്തിനിൽക്കരുത് അതു കറാഹത്തും ജമാഅത്തിന്റെ പുണ്യം നഷ്ടപ്പെടുന്നതുമാണ് എന്നാൽ ഇമാമിനെ മഅ്മൂമുകളിൽ നിന്നു വേർതിരിച്ചു മനസ്സിലാക്കാൻ വേണ്ടി ഒരൽപം കയറിനിൽക്കാം (ശർവാനി: 2/310) 

ഇമാമും മഅ്മൂമും പള്ളിയിലാണെങ്കിൽ മഅ്മൂമിന്റെ മുന്നിൽ ഇമാമിലേക്ക് ചെന്നു ചേരാൻ പറ്റുന്ന വഴി വേണോ?

രണ്ടുപേരും പള്ളിയിലാവുമ്പോൾ പ്രസ്തുത നിബന്ധനയില്ല വഴി പിന്നിലായാലും മതി 

പള്ളിയല്ലാത്ത സ്ഥലത്ത് ജമാഅത്ത് സംഘടിപ്പിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏവ?

മൂന്നു കാര്യം ശ്രദ്ധിക്കണം 

(1) ഖിബ്ലയെ പിന്നിലാക്കാത്ത വിധം ഇമാമിലേക്ക് ചെന്നുചേരൽ പറ്റുന്ന വഴി മഅ്മൂമിന്റെ മുന്നിലുണ്ടാകണം 

(2) സാധാരണ നിലയിൽ ഇമാമിലേക്ക് ചെന്നുചേരാൻ സാധിക്കുന്ന വഴിയിലൂടെ തന്നെ ഇമാമിനെയോ അവന്റെ റൂമിലുള്ള മഅ്മൂമിനെയോ കാണാൻ കഴിയണം ജനലിലൂടെ കണ്ടതുകൊണ്ട്  പ്രയോജനമില്ല 

(3) ഇമാമിന്റെയും മഅ്മൂമിന്റെയും ഇടയിൽ മുന്നൂറ് മുഴത്തിനേക്കാൾ അകലമില്ലാതിരിക്കണം (തുഹ്ഫ: 2/320) 

റമളാനിൽ വീടുകളിൽ വെച്ച് തറാവീഹ് ജമാഅത്തായി സംഘടിപ്പിക്കുമ്പോൾ പുരുഷ ഇമാമിന്റെയും മഅ്മൂമുകളായ  സ്ത്രീകളുടെയും ഇടയിൽ ഒരു വിരികൊണ്ടു മറച്ചാലോ?

മറച്ചാൽ തുടർച്ച സ്വഹീഹാവില്ല ഇമാമിലേക്കു ചെന്നുചേരാൻ പറ്റുന്ന ഒരു വഴി മറക്കാതെ ഒഴിച്ചിടണം അതില്ലാതെ മൊത്തം വിരി തൂക്കിയിട്ടാൽ തുടർച്ച സാധുവാകില്ല (ഫത്ഹുൽ മുഈൻ, പേജ്: 123) 

പുരുഷ ഇമാമിന്റെ പിന്നിൽ തുടർന്നു നിസ്കരിക്കുന്ന സ്ത്രീകൾ മൂന്നു മുഴത്തിനേക്കാൾ കൂടുതൽ പിന്തി നിന്നാൽ പ്രശ്നമുണ്ടോ?

ഇല്ല മൂന്നു മുഴത്തിനേക്കാൾ പിന്തിനിൽക്കലാണു അവർക്കു  സുന്നത്ത് ഇമാമിന്റെയും മഅ്മൂമുകൾക്കും ഇടയിൽ മൂന്നു മുഴത്തിനേക്കാൾ കൂടുതൽ അകൽച്ച ഉണ്ടാകരുതെന്ന നിയമം പുരുഷന്റെ പിന്നിൽ തുടരുന്ന സ്ത്രീകൾക്കു ബാധകമല്ല (ഫതാവൽ കുബ്റാ: 2/215)

ജമാഅത്തുമായി ബന്ധപ്പെട്ട കറാഹത്തു ചെയ്താൽ നിസ്കാരം മുഴുവനത്തിലും ജമാഅത്തിന്റെ പുണ്യം നഷ്ടപ്പെടുമോ?

ഇല്ല ഏതൊരു ഭാഗത്താണോ പ്രസ്തുത കറാഹത്ത് സംഭവിച്ചത് ആ ഭാഗത്തുള്ള ഇരുപത്തി ഏഴ് ഇരട്ടി പ്രതിഫലം മാത്രമാണ് നഷ്ടപ്പെടുക(ഇആനത്ത്: 2/39) 

കാലു മുറിഞ്ഞ വികലഹസ്തൻ കാലിനു പകരമുള്ള കുത്തിപ്പിടിച്ച വടിയാണോ സ്വഫ്ഫിൽ നേരെ വെക്കേണ്ടത്?

അതേ, മറ്റുള്ളവരുടെ തോളുകൾക്ക് നേരെയായി പ്രസ്തുത ഊന്നുവടി വെക്കണം (ബുജൈരിമി: 2/117) 

സ്വഫ്ഫുകൾ തോളുകൾ ഒപ്പിച്ചു നിൽക്കാതിരുന്നാൽ ജമാഅത്തിന്റെ പുണ്യം നഷ്ടപ്പെടുമോ?

പുണ്യം  നഷ്ടപ്പെടുമെന്നാണ് ഇമാം ഇബ്നു ഹജർ (റ) വിന്റെ വീക്ഷണം ഇമാം റംലി (റ) ഇതിനോട് വിയോജിച്ചിട്ടുണ്ട് (ഇസ്മുദുൽ ഐനയ്നി, പേജ്: 203) 

സ്വഫ്ഫ് നേരെയാക്കൽ കൊണ്ടു കൽപിക്കൽ ഇമാമിനു എല്ലാ നിസ്കാരത്തിലും സുന്നത്തുണ്ടോ?

ജുമുഅ അല്ലാത്ത നിസ്കാരങ്ങളിൽ സുന്നത്തുണ്ട് (ഖൽയൂബി: 1/130, തുഹ്ഫ: 1/476) 

ഇമാമിനെ നടുവിലാക്കണോ?

ഇമാമിന്റെ രണ്ടു ഭാഗത്തും നിന്നുകൊണ്ട് ഇമാമിനെ നടുവിലാക്കൽ മഅ്മൂമുകൾക്ക് സുന്നത്താണ് (തർശീഹ്, ശർവാനി: 2/308) 

പഴയ പള്ളിയുടെ തെക്കും വടക്കും പുതുതായി ഉണ്ടാക്കിയ സ്ഥലത്ത് പള്ളിയിലെ ഒന്നാം സ്വഫ്ഫിനു നേരെ സ്വഫ്ഫ് കെട്ടാമോ?

അതേ, അവർക്കു ഒന്നാം സ്വഫ്ഫിന്റെ പ്രതിഫലവും കിട്ടും പ്രസ്തുത സ്ഥലം പള്ളിയിലാണെങ്കിലും അല്ലെങ്കിലും ഇതു തന്നെ മസ്അല (തുഹ്ഫ, ശർവാനി: 2/321) 

പഴയ പള്ളിയിലെ രണ്ടാം സ്വഫ്ഫിൽ നിൽക്കലോ പള്ളിയല്ലാത്ത വരാന്തയിൽ ഒന്നാം സ്വഫ്ഫിൽ നിൽക്കലോ കൂടുതൽ പുണ്യം?

ഒന്നാം സ്വഫ്ഫിൽ നിൽക്കലാണു ഏറ്റവും ശ്രേഷ്ഠം (തുഹ്ഫ: 2/308) 

പള്ളിയുടെ വരാന്തയിൽ ഒന്നാം സ്വഫ്ഫിൽ നിന്നാൽ ഇമാം നിൽക്കുന്ന അകത്തേ പള്ളിയിലേക്കുള്ള വാതിൽ പിന്നിലാകുമെങ്കിലോ?

വരാന്ത പള്ളിയാണെങ്കിൽ വാതിൽ പിന്നിലായാലും കുഴപ്പമില്ല പള്ളിയായി വഖ്ഫ് ചെയ്തിട്ടില്ലെങ്കിൽ പ്രസ്തുത വരാന്തയിൽ ഒന്നാം സ്വഫ്ഫിൽ നിൽക്കരുത് വഴി മുന്നിലാകും വിധം വാതിലിനു പിന്നിൽ നിൽക്കണം (ഫത്ഹുർ മുഈൻ) 

ഒരേ സമയം രണ്ടു ജമാഅത്തു നടത്താമോ?

ജനങ്ങൾ ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുന്ന പള്ളിയിൽ (മത്വ് റൂഖ്) ഔദ്യോഗിക ഇമാം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ജമാഅത്തിന്റെ മുമ്പും പിമ്പും മറ്റൊരു ജമാഅത്ത് നടത്തൽ അനുവദനീയമാണ് രണ്ടു ജമാഅത്ത് ഒരുമിച്ചും നടത്താവുന്നതാണ് (നിഹായ) ഫിത്നയുടെ ലക്ഷ്യത്തോടെയാവരുത് 

നമ്മുടെ നാട്ടിലെ പള്ളികളിൽ നിസ്കാരത്തിനു നേതൃത്വം നൽകുന്നവർ വലിയ സൂറത്തുകൾ ഓതാമോ?

മത്വ് റൂഖായ പള്ളികളാണ് നമ്മുടെ നാടുകളിലുള്ളത് അതായത്, ജനങ്ങൾ ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുന്ന, ഒറ്റക്കായിട്ടാണെങ്കിലും പലതവണ നിസ്കാരം നടക്കുന്ന പള്ളികൾ ഇത്തരം പള്ളികളിലെ ഇമാം വള്ളൂഹാ സൂറത്തിനു മുകളിലുള്ള വലിയ സൂറത്തുകൾ (പ്രത്യേകം ഓതാൻ നിർദേശിച്ച സൂറത്തുകൾ ഒഴികെ) ഓതൽ കറാഹത്താണ് അത്തരം ഇമാമിനെ വിട്ടുപിരിയാൻ മഅ്മൂമിനു അനുവദനീയമാണ് വിട്ടുപിരിഞ്ഞാലും ജമാഅത്തിന്റെ പുണ്യം നഷ്ടപ്പെടില്ല (ശർഹു ബാഫള്ൽ: 1/150, ശർവാനി: 2/55)

മത്വ് റൂഖല്ലാത്ത പള്ളിയുടെ വിവക്ഷ?

ജമാഅത്തു നിസ്കാരത്തിനു മാത്രം ആദ്യ സമയത്ത് പള്ളി തുറക്കുകയും ഒരു തവണ ജമാഅത്ത് കഴിഞ്ഞാൽ ഉടനെ അടയ്ക്കുകയും ശേഷം അടുത്ത നിസ്കാരത്തിന്റെ സമയത്തു തുറക്കുകയും ചെയ്യുന്ന പള്ളികളാണ് ഗയ്റു മത്വ് റൂഖ് (മത്വ് റൂഖല്ലാത്ത പള്ളികൾ) ഖൽയൂബി: 1/226) 

ഇമാം മഅ്മൂമിൽ ഒരാൾ ഉയർന്ന സ്ഥലത്തും മറ്റെയാൾ താഴ്ചയുള്ള സ്ഥലത്തും നിൽക്കാമോ?

ആവശ്യം കൂടാതെ അങ്ങനെ നിൽക്കൽ ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുത്തുന്ന കറാഹത്താണ് (ഫത്ഹുൽ മുഈൻ, പേജ്: 116) 

ശനിയാഴ്ച രാവിൽ മഗ്രിബിനു സൂറത്തുൽ ഫലഖും സൂറത്തുന്നാസും പലരും ഓതുന്നതും കേൾക്കാം അങ്ങനെ സുന്നത്തുണ്ടോ?

അതേ, ശൈഖ് മഖ്ദൂം (റ) ഇർശാദിൽ അക്കാര്യം പറഞ്ഞിട്ടുണ്ട് 

തറാവീഹിനു പ്രായം തികയാത്ത ഹാഫിളുകളെ ഇമാമത്ത് നിർത്താമോ?

പ്രായം തികയാത്ത കുട്ടികളെ തുടർന്നു നിസ്കരിക്കൽ കറാഹത്താണ് (തുഹ്ഫ: 2/288) 

ചില പള്ളികളിൽ മിമ്പർ, തൂൺ എന്നിവകൊണ്ട് ഒന്നാം സ്വഫ്ഫ് മുറിയുന്നു മുറിഞ്ഞാൽ അതു ഒന്നാം സ്വഫ്ഫായി പരിഗണിക്കുമോ?

പരിഗണിക്കും (ഫത്ഹുൽ മുഈൻ, പേജ്: 121, തുഹ്ഫ: 2/308) 


അലി അഷ്‌കർ : 95267 65555

Tuesday 27 August 2019

പൂവങ്കോഴി ഉള്ള വീട്ടിൽ പിശാച് പ്രവേശിക്കുകയില്ലെന്ന് പറഞ്ഞു കേൾക്കുന്നു. ശരിയാണോ




അതെ ശരിയാണ്.! ഇബ്നു അബ്ബാസ് (റ) പറയുന്നു. "പക്ഷികളിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളത് പൂവൻ കോഴിയും ഇബ് ലീസിന് ഏറ്റവും ഇഷ്ടപ്പെട്ടത് മയിലുമാണ്. അത് കൊണ്ട് നിങ്ങൾ വീടുകളിൽ കോഴികളെ വർദ്ധിപ്പിക്കുക. തീര്‍ച്ചയായും വെള്ളപൂവൻ  കോഴിയുള്ള വീട്ടിൽ പിശാച് പ്രവേശിക്കുകയില്ല".(ബുജൈരിമി 1/404)


    قال ابن عباس: أحب الطيور إلى الله الديك، وأحب الطيور إلى إبليس الطاووس، فأكثروا في بيوتكم من الديكة، فإن الشيطان لا يدخل بيتا فيه ديك أبيض.( حاشية البجيرمي : ١/٤٠٤)

Tuesday 20 August 2019

തലമുടിയിലെ ഇസ്‌ലാമിക മസ്'അലകൾ





ഒരു മുസ്ലിമിന്റെ ജീവിതത്തിന്റെ എല്ലാ ജീവിത ഘട്ടങ്ങളിലും എങ്ങനെ ജീവിക്കണമെന്ന് അല്ലാഹുവിന്റെ ഹബീബ് മുഹമ്മദ് നബി (സ) നമ്മോടു ഉണർത്തിയിട്ടുണ്ട്. അത് ഏതു മേഖല എടുത്തു പരിശോധിച്ചാലും പകൽപ്പോലെ വ്യക്തമാകുന്ന കാഴ്ചയാണ് വിമർശകർക്ക് പോലും കാണാൻ കഴിയുന്നത്. ഇസ്ലാം സൗന്ദര്യത്തിനു പ്രാധാന്യം നൽകുന്നുണ്ട്. നമ്മുടെ വസ്ത്ര ധാരണം എങ്ങനെ ആകണം , ഏതൊക്കെ ധരിക്കൽ അനുവദനീയമാണ് , എങ്ങനെ സൗന്ദര്യം സംരക്ഷിക്കണം എന്നൊക്കെ നമുക്ക് കാണാൻ സാധിക്കും.

ഈ വായനയിലൂടെ നമ്മുടെ മുടി ഇസ്ലാമിക രീതിയിൽ എങ്ങനെ പരിപാലിക്കണം എന്നൊരു വിശകലനം മാത്രമാണ് .


നബി (സ) പറഞ്ഞു :"മുടിയുള്ളവൻ അതിനെ ആദരിക്കട്ടെ". (അബൂദാവൂദ്‌) 

ബർറാ (റ) പറയുന്നു : നബി (സ)ക്ക്‌ ചെവിക്കുന്നിയുടെ മേൽ മുടിയുണ്ടായിരുന്നു. (ബുഖാരി, മുസ്‌ലിം റഹ്).

ആയിശ (റ) പറയുന്നു : നബി (സ)യുടെ തലമുടി 'വഫ്‌റത്തി'ന്റെ മേലെയും 'ജുമ്മത്തി'ന്റെ താഴെയുമായിരുന്നു. (അബൂദാവൂദ്‌, തുർ മുദി). ചെവിക്കുന്നിയിലേക്ക്‌ എത്തുന്ന മുടിക്ക്‌ 'വഫ്‌റത്ത്‌' എന്നും ചുമലിന്റെ അടുത്തേക്ക്‌ എത്താവുന്ന മുടിക്ക്‌ 'ജുമ്മത്ത്‌' എന്നും പറയുന്നു. (ഫത്‌ഹുൽബാരി)

അനസുബ്നു മാലിക്ക്‌ (റ) പറയുന്നു : നബി (സ)യുടെ മുടി ചീകിവെച്ചതായിരുന്നു. അത്‌ പൂർണ്ണമായും നിവർന്നതോ മുഴുവനായി ചുരുണ്ടതോ ആയിരുന്നില്ല. അത്‌ അവിടുത്തെ ഇരു ചെവികളുടേയും ചുമലിന്റേയും ഇടയിലായിരുന്നു. (ബുഖാരി റഹ്).

അബൂഖതാദ (റ) പറയുന്നു : തന്റെ തലമുടി നീണ്ടു തോൾ വരെ എത്തിയിരുന്നു. അതിനേക്കുറിച്ച്‌ നബി (സ)യോട്‌ ചോദിച്ചു. അപ്പോൾ അതിനെ നല്ല നിലയിൽ പരിചരിക്കാനും എല്ലാ ദിനവും ചീകിവെക്കാനും അദ്ദേഹം കൽപ്പിച്ചു. (നസാഇ റഹ്) എന്നാൽ അമിതമായി മുടി ചീകിയൊതുക്കുന്നതിനെ നബി (സ) നിരോധിച്ചു. ഉബൈദ്‌ (റ) പറയുന്നു : അമിതമായി മുടി ചീകുന്നത്‌ നബി (സ) വിലക്കി. (നസാഇ റഹ്).

ആയിശ (റ) പറയുന്നു : നബി (സ) മുടി ചീകുന്നതിലും അംഗ സ്നാനത്തിലും കഴിയുന്നത്ര വലതുഭാഗത്ത്‌ നിന്ന് തുടങ്ങാൻ ഇഷ്ടപ്പെട്ടിരുന്നു. (ബുഖാരി റഹ്)


മുടി ഭാഗികമായി കളയൽ

അബ്ദുലില്ലാഹിബിന് ഉമര്‍(റ) പറയുകയാണ്: ''ഒരിക്കല്‍ നബി(സ്വ) ഒരു കുട്ടിയെ കണ്ടു. അവന്റെ തലമുടിയില്‍ നിന്ന് ചില ഭാഗങ്ങള്‍ വടിച്ചു കളയുകയും മറ്റു ഭാഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. അപ്പോള്‍ നബി(സ്വ) അത് അവനോട് അത് നിരോധിച്ചു. എന്നിട്ടു പറഞ്ഞു: 'ഒന്നുകില്‍ മുഴുവന്‍ വടിച്ചു കളയുക. അല്ലെങ്കില്‍ മുഴുവന്‍ വിട്ടേക്കുക'' (അബു ദാവൂദ് റഹ്).

ഇബ്‌നു ഉമർ (റ) നിവേദനം : നബി (സ) 'ഖസഅ്' നിരോധിച്ചു. അപ്പോൾ ഞാൻ ചോദിച്ചു : "എന്താണ് ഖസഅ്?" അപ്പോൾ പറയപ്പെട്ടു "തലമുടി കുറെ കളയുകയും കുറെ കളയാതിരിക്കുകയും ചെയ്യലാണ് അത്‌". (മുസ്‌ലിം റഹ്)

തലയുടെ ചുറ്റുമുള്ള മുടി കളയുകയും നടുക്ക്‌ അവശേഷിപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം അവർക്കിടയിലുണ്ടായിരുന്നു. അത്‌ വെറുക്കപ്പെട്ടതാണെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട്‌. (ശറഹു മുസ്‌ ലിം).  ഉബൈദ്‌ (റ) നോട്‌ ഈ വിഷയം സംബന്ധിച്ച്‌ ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു : "ചെന്നിയിലേയും പിരടിയിലേയും മുടി നീക്കുന്നതിനു വിരോധമില്ല". (ബുഖാരി റഹ്).

ഇബ്‌നു ഉമര്‍(റ) പറഞ്ഞു: ''തലമുടിയില്‍ നിന്ന് ചില ഭാഗങ്ങള്‍ പൂര്‍ണമായി വടിച്ചു കളഞ്ഞു കൊണ്ട് മറ്റു ചില ഭാഗങ്ങള്‍ വിട്ടേക്കുന്നതിനെ നബി(സ്വ) വിരോധിച്ചിട്ടുണ്ട്'' (ബുഖാരി, മുസ്‌ലിം റഹ്).

ഈ ഹദീഥിനെ വിവരിച്ചുകൊണ്ട് ഇമാം ഇബ്‌നുല്‍ ഖയ്യിം തന്റെ 'അഹ്കാമല്‍ മൗലൂദ്' എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ''നബി(സ്വ) നിരോധിച്ച 'ഭാഗികമായ മുടി വെട്ടല്‍' എന്നാല്‍ കുട്ടിയുടെ തലയിലെ മുടിയില്‍ നിന്ന് അല്‍പം പൂര്‍ണമായി എടുക്കുകയും അല്‍പം പൂര്‍ണമായി വിട്ടേക്കുകയും ചെയ്യുകയെന്നതാണ്. അതാവട്ടെ. നാലു രൂപത്തിലാണ്:

1. ചില വ്യത്യസ്ത ഭാഗങ്ങളിൽനിന്നും പൂർണ്ണമായി കളയുക.

2. തലയുടെ മധ്യ ഭാഗത്തു നിന്ന് പൂര്‍ണമായി മുടി എടുത്തു കളയുക; ചുറ്റു ഭാഗത്തിലും മുടി വിട്ടേക്കുക.

3. തലയുടെ ചുറ്റിലും പൂര്‍ണമായി വടിച്ചുകളയുകയും മധ്യഭാഗത്ത് മുടി വിട്ടേക്കുകയും ചെയ്യുക. (ഇന്നത്തെ കുട്ടികളില്‍ കാണപ്പെടുന്നത് പോലെ).

4. മുന്‍ഭാഗത്തെ മുടി വെട്ടിക്കളയുകയും പിന്‍ഭാഗത്തേത് പൂര്‍ണമായും നിലനിര്‍ത്തുകയും ചെയ്യുക. (ഈ രീതികളിലെല്ലാം മുടിവെട്ടുന്നതിനെ ഇസ്‌ലാം നിരോധിച്ചിരിക്കുന്നു).''


സ്ത്രീകളിലെ മുടി കളയൽ

അലി (റ) പറഞ്ഞു : "സ്ത്രീകൾ തലമുടി കളയുന്നത്‌ നബി (സ) നിരോധിച്ചിരിക്കുന്നു". (നസാഇ റഹ് )

മറ്റൊരു നിവേദനം ഇങ്ങനെയാണ് : "സ്ത്രീകൾക്ക്‌ മുണ്ഡനമില്ല. അവർക്കുള്ളത്‌ മുടിവെട്ടൽ മാത്രമാണ്". (അബൂദാവൂദ്‌ റഹ് )

പരിചരിക്കാൻ സൗകര്യത്തിനു വേണ്ടിയോ സൗന്ദര്യം ഉദ്ദേശിച്ചോ സ്ത്രീകൾക്ക്‌ മുടി വെട്ടിച്ചെറുതാക്കുന്നത്‌ നിരോധിക്കപ്പെട്ടതല്ല. പ്രവാചക പത്നിമാർ അങ്ങനെ ചെയ്യാറുണ്ടായിരുന്നു. പക്ഷേ ഒരിക്കലും പുരുഷരൂപത്തിലാകരുത്‌. (അൽ അജ്‌വിബത്തുന്നാഫിഅ)


മരണമോ മറ്റു ദുരന്തങ്ങളോ വന്നുപെട്ടത് നിമിത്തം ദുഃഖാര്‍ത്തരായതിനാല്‍ നീണ്ട ദിവസങ്ങള്‍ മുടി വെട്ടി ചിട്ടപ്പെടുത്താതെ തുടരുന്നതും നബി(സ്വ) അനുവദിച്ചിരുന്നില്ല. മരണം മൂലം ഉണ്ടാകുന്ന ദുഃഖാചരണം കൂടിയാല്‍ മൂന്നു ദിവസമാണ്. അത് കഴിഞ്ഞാല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങണം. മുഅ്തഃ യുദ്ധത്തില്‍ മരിച്ച പിതൃവ്യന്‍ ജഅ്ഫര്‍(റ)വിന്റെ കുടുംബത്തിന്റെ അവസ്ഥയെ കുറിച്ച് അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍(റ) പറയുന്നു: ''നബി(സ്വ)ജഅ്ഫ്റിന്റെ കുടുമ്പത്തിനു മൂന്നു ദിവസം (ദുഃഖാചരണത്തിന്ന്) സാവകാശം നല്‍കി. പിന്നീട് അവരുടെ അടുത്ത് ചെന്ന് പറഞ്ഞു: 'എന്റെ സഹോദരന്റെ കാര്യത്തില്‍ ഇനി നിങ്ങള്‍ കരഞ്ഞ് ഇരിക്കരുത്.' എന്നിട്ടു പറഞ്ഞു: 'എന്റെ സഹോദരന്റെ മക്കളെ എനിക്ക് വിളിച്ചു തരൂ.' അപ്പോള്‍ ഞങ്ങളെല്ലാം അദ്ദേഹത്തിന്റെ അടുത്ത് കൊണ്ടുവരപ്പെട്ടു. എന്നിട്ട് നബി(സ്വ) പറഞ്ഞു: 'ഒരു ബാര്‍ബറെ കൊണ്ട് വരൂ.' അങ്ങനെ നബി(സ്വ) അവരോട് കുട്ടികളുടെ മുടിയെല്ലാം കളയാന്‍ കല്‍പിച്ചു'' (അബൂദാവൂദ്). (അവരെ ജീവിതത്തിന്റെ സാധാരണ അവസ്ഥയിലേക്ക് മടക്കി കൊണ്ടുവരുവാനും മുടി വെട്ടാനും നബി(സ്വ) തന്നെ മുന്‍കൈ എടുത്തു എന്നര്‍ഥം).


തലമുടി കളയല്‍ നിരുപാധികം സുന്നത്തില്ല. എന്നാല്‍ കളയാധിരിക്കല്‍ കൊണ്ട് ബുദ്ധിമുട്ടുണ്ടാവുകയോ മുടി പരിപാലിച്ചു നിര്‍ത്താന്‍ പ്രയാസകരമാവുകയോ ചെയ്താല്‍ കളയല്‍ സുന്നത്താണ്.അതുപോലെ ഹജ്ജ്-ഉംറ, ഇസ്‌ലാം മതം സ്വീകരിക്കുക എന്നിവയുമായി ബന്ധപ്പെട്ടു തലമുടി കളയല്‍ സുന്നത്താണ്. പ്രസവിക്കപ്പെട്ട കുഞ്ഞിന്റെ മുടി കളയലും സുന്നത്താണ്. മുടി കളയാതിരിക്കല്‍ മോശമായി കണക്കാക്കപ്പെടുന്ന വേളയിലും കളയല്‍ സുന്നത്തുണ്ട്. (അലിയ്യുശബ്‌റാ മല്ലിസി (2/342 നോക്കുക.)


വെപ്പുമുടി 


നജസായ മുടിയോ മനുഷ്യരുടെ മുടിയോ തന്റെ മുടിയോട് കൂട്ടിച്ചേര്‍ത്തുവെക്കല്‍ സ്ത്രീ പുരുഷ ഭേദമന്യേ ഹറാമാണ്.

സ്വന്തം തലയില്‍നിന്നു വേര്‍പ്പെട്ട മുടിതന്നെയായാലും അത് മുടിയോട് ചേര്‍ത്തുവെക്കാവുന്നതല്ല. കാരണം മനുഷ്യ മുടിക്ക് പ്രത്യേകം ആദരവുണ്ട്. അത് കുഴിച്ചുമൂടാനാണ് കല്‍പന.

അസ്മാഉ ബിൻത്  അബീബക്കർ (റ) പറയുന്നു.ഒരു  സ്ത്രീ  നബി (സ) അടുക്കൽ  വന്ന്  പറഞ്ഞു  . നബിയേ  , എന്റെ  മംഗല്യ വതിയായ  മകൾക്ക്  അഞ്ചാം  പിടികൂടുകയും , മുടി  കൊഴിഞ്ഞ്  വീഴുകയും  ചെയ്തു . ഞാൻ  അൽപ്പം  മുടി  അവളുടെ  തലയിൽ  കൂട്ടി ചേർക്കട്ടയോ  ?

അപ്പോൾ  നബി(സ) അരുളി .  മുടി  ചേർത്ത് വെക്കുന്നവളേയും  , വെക്കാൻ ആവശ്യമുന്നയി ക്കുന്നവളേയും    അല്ലാഹു  ശപിച്ചിരിക്കുന്നു .( മുസ്ലിം  3 : 1676  )

ജാബിർ (റ) ൽ നിന്ന്  നിവേദനം  .അദ്ദേഹം പറഞ്ഞു .നബി(സ)  ഒരു  പെണ്ണ് തന്റെ തലമുടിയോട്  മറ്റൊന്ന്  ( മുടി ) ചേർത്ത്  വെക്കുന്നതിനെ  ശകാര സ്വരത്തിൽ  എതിർത്തിരിക്കുന്നു  .( മുസ്ലിം    3 : 1679 )

മനുഷ്യ മുടി വില്‍പന നടത്തല്‍ അനുവദനീയമല്ല. മനുഷ്യരുടെതല്ലാത്ത ശുദ്ധമായ മുടി അല്ലെങ്കില്‍ മുടിയോട് തുല്യമായ കൃത്രിമമായ മുടി ഭര്‍ത്താവിന്റെ അനുമതിയോടെ ഭാര്യക്ക് തന്റെ മുടിയോട് കൂട്ടിച്ചേര്‍ത്തുവെക്കാവുന്നതാണ്.(ശര്‍വാനി: 2/128, ഇആനത്ത്: 2/33).

കഷണ്ടിത്തലയുള്ളവന്‍ വെപ്പു മുടി വെച്ച് അലങ്കാരം നടത്തുന്ന സമ്പ്രദായം ഇന്നു വ്യാപകമായിട്ടുണ്ട്. മനുഷ്യരുടെ മുടിയോ നജസായ മുടിയോ ആണ് വെപ്പുമുടി എങ്കില്‍ അതു നിഷിദ്ധമാണ്. മനുഷ്യരുടേതല്ലാത്ത ശുദ്ധമായ മുടിയോ മറ്റു ശുദ്ധമായ കൃത്രിമ മുടിയോ വെക്കുന്നവര്‍ തലയുടെ തൊലിയിലേക്ക് വെള്ളം ചേരുമോ ഇല്ലയോ എന്ന കാര്യം ശ്രദ്ധിക്കണം.

രണ്ടു രൂപത്തില്‍ വെപ്പു മുടി പിടിപ്പിക്കലുണ്ടെന്നാണ് പറയപ്പെടുന്നത്. ഇഷ്ടാനുസരണം തലയില്‍നിന്നെടുത്തുമാറ്റാന്‍ പറ്റുന്ന വിധവും പറ്റാത്ത വിധവും. എടുത്തുമാറ്റാന്‍ സാധിക്കുന്നതാണെങ്കില്‍ കുളിക്കുമ്പോള്‍ എടുത്തുമാറ്റുന്ന പക്ഷം വെള്ളം ചേരാത്ത പ്രശ്‌നം ഉദിക്കുന്നില്ല.
 എന്നാല്‍, എടുത്തുമാറ്റാന്‍ കഴിയാത്ത വിധം പിടിപ്പിക്കുന്നത് തലയുടെ രോമക്കുത്തില്‍ ഉറപ്പിച്ചുകൊണ്ടാണത്രെ ചെയ്യുന്നത്. ഇങ്ങനെയുള്ള മുടിവെപ്പില്‍ ഓരോ രോമക്കുത്തിലേക്കും വെള്ളം ചേര്‍ന്നിട്ടില്ലെങ്കില്‍ കുളി സാധുവല്ല.


അതുമൂലം മുകളില്‍ വവരിച്ച അപകടങ്ങളെല്ലാം ഇവിടെയും സംഭവിക്കുന്നു. വെപ്പുമുടി ശരീരത്തിന്റെ ഭാഗമായി ഒരിക്കലും പരിഗണിക്കപ്പെടില്ല.


നരച്ച മുടി പറിക്കരുത്


ഇമാം നവവി (റ) പറയുന്നു : നരച്ച മുടി (രോമം) പറിക്കല്‍ കറാഹത്താണ് നബി(സ്വ) തങ്ങള്‍ പറഞ്ഞു "നിങ്ങള്‍ നെരച്ചതിനെ പറിക്കരുത്‌ അത് അന്ത്യ നാളില്‍ മുസ്ലിമിന്റെ പ്രകാശമാണ് " ഇമാം അബൂദാവൂദും മറ്റുള്ളവരും ഉദ്ധരിച്ച ഹദീസാണിത് . ഇപ്രകാരം നമുടെ അസ്ഹാബുകളും കറാഹത്താനെന്നാണ് പറഞ്ഞത് , ഇമാം ഗസ്സാലി (റ) യും ബഗവി (റ) യും അങ്ങനെ വ്യക്തമാക്കിയിട്ടുണ്ട് . ഇനി സ്വഹീഹും വ്യക്തവുമായ ഹദീസിന്റെ വിലക്കുണ്ടായതിനാല്‍ അത് ഹറാമാണെന്ന് പറയപ്പെട്ടാല്‍ ആ അഭിപ്രായവും വിദൂരമല്ല. (സ്വീകരിക്കാവുന്നതാണ്) നെരച്ചത് പറിക്കുന്നത്‌ താടിയില്‍ നിന്നായാലും തലയില്‍ നിന്നായാലും വിധി ഒന്നുതന്നെ. (ശറഹുൽ മുഹദ്ദബ്)

തിരുനബി(സ്വ) പറഞ്ഞു: ‘നര പ്രകാശമാണ്. അത് പറിച്ചെടുക്കുന്നവന്‍ ഇസ്‌ലാമിന്റെ പ്രകാശത്തെയാണ് നശിപ്പിക്കുന്നത്’ (ഇബ്നുഅസാകിര്‍).

‘രക്ഷിതാവേ, ഈ കഠിന ശിക്ഷയില്‍ നിന്നും ഞങ്ങളെ നീ രക്ഷപ്പെടുത്തിയാല്‍ മുമ്പ് ചെയ്തിരുന്ന തിന്‍മകളില്‍ നിന്നും മുക്തരായി നന്‍മ ചെയ്ത് സദ്വൃത്തരായിക്കൊള്ളാം’ എന്ന് പറഞ്ഞ് നരകവാസികള്‍ അട്ടഹസിക്കുമ്പോള്‍ ‘കാര്യങ്ങള്‍ ഗ്രഹിച്ച് കല്‍പനകള്‍ അനുസരിക്കാന്‍ മതിയായ ആയുസ്സ് നിങ്ങള്‍ക്ക് തന്നിരുന്നില്ലേ. അതോടൊപ്പം താക്കീതുകാരന്‍ വരികയും ചെയ്തിരുന്നില്ലേ. അതിനാല്‍ നിങ്ങള്‍ ശിക്ഷ അനുഭവിച്ച് കൊള്ളുക. അക്രമികള്‍ക്ക് ഒരു സഹായിയും ഇല്ല’ എന്ന് അല്ലാഹു അവരോട് പറയുന്നതാണ് (ഖുര്‍ആന്‍ 35/37).

ഇതില്‍ പരാമര്‍ശിച്ച താക്കീതുകാരന്‍ മുടിനരക്കലാണെന്ന് വിശദീകരിക്കപ്പെട്ടിരിക്കുന്നു.

മുടി നരക്കുന്നത് മരണം അടുത്തിട്ടുണ്ടെന്ന താക്കീതിന്റെ സന്ദേശമാണെന്ന ഈ ഖുര്‍ആന്‍ പ്രസ്താവനയോട് ഐക്കപ്പെട്ടു നിരവധി കവികള്‍ വാചാലരായിട്ടുണ്ട്. ‘മരണത്തിന്റെ താക്കീതുകളില്‍ ഒന്നാണ് നര. അതിനാല്‍ മുടിനരച്ചവന് മറ്റൊരു താക്കീതുകാരന്റെ ആവശ്യമില്ല’, ‘നരയും ഇസ്‌ലാം വിശ്വാസവും മനുഷ്യനെ തിന്‍മകളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ മതിയായ ഉപാധികളാണ്’ ഇവ ചില കവിതാ ആശയങ്ങളാണ്.

‘രക്ഷിതാവേ, എന്റെ എല്ലുകള്‍ ദുര്‍ബലമാവുകയും തലമുടി നരക്കുകയും ചെയ്തു’ എന്ന വിശുദ്ധ ഖുര്‍ആന്‍ (19/4) ഉദ്ധരിക്കുന്ന സകരിയ്യ നബി(അ)ന്റെ പ്രാര്‍ത്ഥന വിശദീകരിച്ചു കൊണ്ട് ഇമാം റാസി(റ) രേഖപ്പെടുത്തുന്നു: ‘മനുഷ്യ ശരീരത്തിലെ കൂടുതല്‍ ഉറപ്പുള്ള എല്ലുകള്‍ക്ക് ക്ഷീണം സംഭവിച്ചാല്‍ താരതമ്യേന ഉറപ്പ് കുറഞ്ഞ മറ്റ് ശരീര ഭാഗങ്ങള്‍ കൂടുതലായി ക്ഷീണിച്ചിട്ടുണ്ടാകുമെന്നുറപ്പാണ്. ശരീര ഭാഗങ്ങള്‍ക്കുണ്ടാകുന്ന വ്യാപകമായ ക്ഷീണത്തിന്റെയും ദുര്‍ബലതയുടെയും പ്രകടമായ അടയാളമാണ് നര’.

‘കൊച്ചുകുട്ടികളെ നരപ്പിക്കുന്ന കഠിനക്ലേശമുള്ള ദിവസത്തെ ശിക്ഷയില്‍ നിന്നും സത്യനിഷേധികളായ നിങ്ങള്‍ എങ്ങനെ രക്ഷപ്പെടും’ (73/17) എന്ന ഖുര്‍ആന്റെ പ്രസ്താവന മാനസിക ക്ലേശങ്ങളാണ് പൊതുവെ നരക്ക് ഹേതുവാകുന്നതെന്ന ധാരണകൂടി സാധൂകരിക്കുന്നു. ഇതിന്റെ ശാസ്ത്രീയത ഇമാം റാസി (റ) വിശദീകരിക്കുന്നു: ‘ആത്മാവ് ഹൃദയത്തിന്റെ ഉള്ളിലേക്ക് വലിയാന്‍ കഠിനമായ മനഃക്ലേശങ്ങള്‍ കാരണമാകുന്നു. ആത്മാവ് ഹൃദയാന്തരങ്ങളിലേക്ക് പിന്‍വാങ്ങുന്നത് ശരീരഭാഗങ്ങളിലെ സൃഷ്ടിപരമായ ഊഷ്മാവിനെ കെടുത്താന്‍ നിമിത്തമാകുന്നു. അതിനെതുടര്‍ന്ന് ഭക്ഷണപദാര്‍ത്ഥങ്ങളിലെ പോഷക ഘടകങ്ങള്‍ പൂര്‍ണാര്‍ത്ഥത്തില്‍ ദഹിക്കാതെ അവശേഷിക്കും. തന്നിമിത്തം ശരീരത്തിന്റെ കഫക്കൂറ് ഇതര പ്രകൃതങ്ങളെ കീഴ്പെടുത്തും. അപ്പോള്‍ മുടിയുടെ കറുപ്പ് നഷ്ടപ്പെട്ട് നരക്കുന്നു’.

ഒരിക്കല്‍ അബൂബക്ര്‍ സിദ്ദീഖ്(റ) തിരുനബി(സ്വ)യോട് ചോദിച്ചു: അങ്ങേക്ക് നര ഉണ്ടായല്ലോ? ‘ഹൂദ്, വാഖിഅ, മുര്‍സലാത്ത്, നബഅ്, തക്വീര്‍ എന്നീ ഖുര്‍ആന്‍ അധ്യായങ്ങളിലെ പ്രസ്താവനകള്‍ എന്നെ നന്നായി സ്വാധീനിച്ചതിലുള്ള മനക്ലേശമാണ് പ്രായമാകുന്നതിന് മുമ്പ് തന്നെ എന്നെ നരപ്പിച്ചത്’ എന്ന് അവിടുന്ന് മറുപടി നല്‍കി. എങ്കിലും തിരുനബി(സ്വ)യുടെ ശിരസ്സിലും ദീക്ഷയിലും കൂടി ഇരുപതോളം കേശങ്ങള്‍ മാത്രമാണ് നരച്ചത്. അവയില്‍ പതിനഞ്ചെണ്ണം താഴെ ചുണ്ടിനോട് ചേര്‍ന്നുള്ള കേശങ്ങളായിരുന്നു.

തലയുടെ മുന്‍ഭാഗത്തെ നര അനുഗ്രഹത്തിന്റെയും കൃതാവിലേത് ഔദാര്യത്തിന്റെയും ഉച്ചിയിലേത് ധീരതയുടെയും ലക്ഷണങ്ങളാണ്. പിരടിയിലെ നര ദുശ്ശകുനമാണെന്ന് ഇമാം ദൈലമി(റ) രേഖപ്പെടുത്തിയിട്ടുണ്ട്.

ലോകത്ത് ആദ്യമായി മുടിനരച്ചത് ഇബ്റാഹീം നബി(അ)മിന്‍റേതായിരുന്നു. ഇതെന്താണെന്ന് ഇബ്റാഹീം(അ) അല്ലാഹുവിനോട് ആരാഞ്ഞു. ജനസമക്ഷത്തിലുണ്ടാകുന്ന പ്രൗഢിയുടെയും യശസ്സിന്റെയും പ്രേരകമാണതെന്ന് അല്ലാഹു മറുപടി നല്‍കി. ഉടന്‍ ഇബ്റാഹീം (അ) പ്രാര്‍ത്ഥിച്ചു: ‘രക്ഷിതാവേ നീ എനിക്ക് യശസ്സ് വര്‍ധിപ്പിക്കണേ’ (ഇമാം മാലിക്, മുവത്വഅ്). 

‘യശസ്സുള്ളവന്റെ സജ്ജീകരണമാണ് നര. അതിനാല്‍ നരച്ചവരില്‍ നിന്നും നിയമലംഘനങ്ങളും തിന്‍മകളും ഉണ്ടാവുകയില്ല’ എന്ന കവിതാ സാരം നര കൊണ്ടുണ്ടാകുന്ന പ്രൗഢിയുടെ ഫലം വെളിപ്പെടുത്തുന്നു. വാര്‍ധക്യം ബഹുമാനം അര്‍ഹിക്കുന്നു എന്ന അര്‍ത്ഥത്തിലുള്ള ‘നരക്ക് നാല്‍പ്പത് മടങ്ങ്’ എന്ന പഴമൊഴി ഓര്‍ക്കുക.

‘എന്റെ ഔന്നത്യം, യശസ്സ്, ഏകത്വം, സൃഷ്ടികളുടെ എന്നിലേക്കുള്ള ആശ്രയം, അര്‍ശിലുള്ള എന്റെ ആധിപത്യം എന്നിവ കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു: ഇസ്‌ലാമിലായി (മതമാചരിക്കുന്നതിന് ക്ലേശമനുഭവിച്ച്) നരച്ച എന്റെ അടിമകളെ അവരുടെ തിന്‍മകളുടെ പേരില്‍ ശിക്ഷിക്കാന്‍ ഞാന്‍ ലജ്ജിക്കുന്നു’ എന്ന അല്ലാഹുവിന്റെ സന്ദേശം പ്രഖ്യാപിച്ച തിരുനബി (സ്വ) പൊട്ടിക്കരഞ്ഞു. സ്വഹാബത്ത് ചോദിച്ചു: ‘എന്താണ് അങ്ങ് കരയാന്‍ കാരണം.’ അടിമയെ ശിക്ഷിക്കുന്നതില്‍ നിന്നും അല്ലാഹു ലജ്ജിക്കുമ്പോഴും അല്ലാഹുവിന്റെ കല്‍പ്പനകള്‍ ലംഘിക്കുന്നതില്‍ ലജ്ജയില്ലാത്ത മനുഷ്യന്റെ അവസ്ഥ ആലോചിച്ചാണ് ഞാന്‍ കരഞ്ഞതെന്ന് തിരുനബി (സ്വ) മറുപടി നല്‍കി.

നബി(സ്വ) പറഞ്ഞു: ‘ഇസ്‌ലാമിലായി ഒരു മുടി നരച്ചാല്‍ അല്ലാഹു അദ്ദേഹത്തിന് ഒരു നന്‍മ രേഖപ്പെടുത്തുകയും ഒരു പദവി ഉയര്‍ത്തുകയും ഒരു തിന്മ മാപ്പാക്കുകയും ചെയ്യും. അതിനാല്‍ നിങ്ങള്‍ നരച്ച രോമങ്ങള്‍ പറിച്ച് കളയുകയോ വെട്ടിമാറ്റുകയോ ചെയ്യരുത്’ (ബൈഹഖി/സുനനുല്‍ കുബ്റാ).

തിരുദൂതര്‍(സ്വ) വീണ്ടും പറഞ്ഞു: ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരാളുടെ മുടി നരച്ചാല്‍ അന്ത്യദിനത്തില്‍ അവന് വഴികാണിച്ച് കൊടുക്കുന്ന പ്രകാശമാവുമത്’. ഇത് കേട്ട് ഒരാള്‍ ചോദിച്ചു: ചിലരൊക്കെ നരച്ച മുടി പറിച്ച് കളയുന്നുണ്ടല്ലോ? ‘നരച്ചമുടികള്‍ പറിച്ചോ വെട്ടിയോ മാറ്റുന്നവന്‍ അവരുടെ പ്രകാശത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്’ തിരുനബി(സ്വ) മറുപടി പറഞ്ഞു (ത്വബ്റാനി).

അമിതമായി കുങ്കുമം കലര്‍ത്തിയ സുഗന്ധദ്രവ്യങ്ങള്‍, നരനശിപ്പിക്കല്‍, പുരുഷന്‍ വസ്ത്രം നിലത്തിഴക്കല്‍, പുരുഷന്‍ സ്വര്‍ണമോതിരം ധരിക്കല്‍, ചതുരംഗം കളിക്കല്‍, സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി വീട് വിട്ട് പുറത്തിറങ്ങല്‍ എന്നിവ തിരുനബി (സ്വ) വെറുത്തിരിക്കുന്നു (ബൈഹഖി, സുനനുല്‍ കുബ്റാ).

നബി(സ്വ) പറഞ്ഞു: ‘നരയുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലത് മൈലാഞ്ചിയാണ്’ (ബൈഹഖി). (തല, താടി തുടങ്ങിയ) നീക്കല്‍ സുന്നത്തില്ലാത്ത രോമങ്ങളിലെ നര മൈലാഞ്ചിയോ തത്തുല്യവസ്തുക്കളോ ഉപയോഗിച്ച് ചായം കൊടുക്കുന്നത് സുന്നത്താണ് (നിഹായ, മുഗ്നി).


നര മറച്ചു വെക്കുന്നതിനായി കറുപ്പ് ചായം കൊടുക്കുന്നത് ഹറാമാണ്. ആദ്യമായി നര കറുപ്പിച്ചത് ഫിര്‍ഔന്‍(ഫറോവ) ആണത്രെ (ഇബ്നു അബീ ശൈബ).

ഹിംസ്വിലെ ഗവര്‍ണര്‍ അബ്ദുല്‍ റഹ്മാനുബ്നു ഖുര്‍ത്വ്(റ) പറയുന്നു: ‘ഇബ്റാഹിം നബി(അ)ന് നര ബാധിച്ചപ്പോള്‍ അതിനെ പ്രകാശമായി മനസ്സിലാക്കി അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു. ഹിംസ്വില്‍ ആദ്യമായി ഡൈ ചെയ്ത ഇബ്നുല്‍ ഹിറാബിയ്യ നരയുടെ പ്രകാശം കെടുത്തുകയാണ് ചെയ്തത്. അതിനാല്‍ അല്ലാഹു അയാളുടെ പ്രഭ പരലോകത്ത് കെടുത്തിക്കളയുന്നതാണ്’ (മുഖ്തസ്വര്‍ താരീഖു ദിമശ്ഖ്).

പ്രവാചകരില്‍ നിന്ന് ഉദ്ധരണം: ‘ആരെങ്കിലും നര കറുപ്പിച്ചാല്‍ പരലോകത്ത് അല്ലാഹു അവന്റെ മുഖം കറുപ്പിക്കുന്നതാണ്’ (ത്വബ്റാനി). 

‘ഡൈ ചെയ്ത് നര കറുപ്പിച്ചവരെ അന്ത്യ ദിനത്തില്‍ അല്ലാഹു പരിഗണിക്കുകയില്ല’ (ബൂസ്വീരി/ഇത്ഹാഫ്).

നര കറുപ്പിക്കുന്നത് വന്‍ ദോഷങ്ങളില്‍പെട്ട കഠിന കുറ്റമാണെന്ന് ഹദീസുകളിലെ ശക്തമായ താക്കീതുകള്‍ പഠിപ്പിക്കുന്നു (ഇബ്നു ഹജര്‍/സവാജിര്‍).

വിപണിയില്‍ ലഭിക്കുന്ന കൃത്രിമ മൈലാഞ്ചികളിലും വെള്ളം ചേരുന്നതിന് തടസ്സമാകുന്നവയുണ്ട്. നര മനോഹരമാക്കാന്‍ മൈലാഞ്ചി ഉപയോഗിക്കുന്നവര്‍ ഇത് ശ്രദ്ധിക്കണം.


ഇനി മുടിക്ക് നിറങ്ങൾ നൽകുന്നതിന്റെ നിയമങ്ങൾ പരിശോധിക്കാം


കറുപ്പ് നിറം നൽകൽ

വിപണിയില്‍ ലഭ്യമായ ഡൈ ചെയ്യാന്‍ ഉപയോഗിക്കുന്ന കറുപ്പ് ചായങ്ങളില്‍ പലതും പെയിന്‍റ്, ക്യൂട്ടക്സ് പോലെ വെള്ളം ചേരുന്നതിന് തടസ്സമാകുന്ന വസ്തുക്കളാണ്. അത്തരം ചായങ്ങള്‍ ഉപയോഗിച്ച് ഡൈ ചെയ്താല്‍ വുളൂഅ്, കുളി എന്നിവ സ്വഹീഹാവുകയില്ല. അത്തരക്കാരുടെ നിസ്കാരം വലിയ അശുദ്ധിയോടെയും വുളൂഅ് ഇല്ലാതെയും ആയിരിക്കും. കാലാകാലം നിസ്കരിക്കാത്തവനായിട്ടാണ് അല്ലാഹുവിന്റെയടുത്ത് അവര്‍ ഗണിക്കപ്പെടുന്നത്. 

അതിലുപരി വലിയ അശുദ്ധിയും ചെറിയ അശുദ്ധിയും ഉള്ളതോടെ നിസ്കരിച്ചതിന് കഠിന ശിക്ഷ വേറെയുണ്ടാകും. അവരെ തുടര്‍ന്ന് നിസ്കരിച്ചവന്റെയും നിസ്കാരം സ്വഹീഹാവുകയില്ല.

മയ്യിത്ത് നിസ്കാരത്തിന് അവര്‍ ഇമാമായാല്‍ ആരുടേയും നിസ്കാരം സ്വഹീഹാകാത്തതിനാല്‍ നിസ്കരിക്കാതെ മയ്യിത്ത് ഖബറടക്കിയ പോലെയാവും. നാട്ടിലെ മുഴുവന്‍ മുസ്‌ലിംകളും അതിന്റെ പേരില്‍ കുറ്റക്കാരായിത്തീരും. ഇങ്ങനെ ഡൈ ചെയ്തയാള്‍ മരണപ്പെട്ടാല്‍ ആ മുടി പൂര്‍ണമായും മുറിച്ച് മാറ്റാതെ മയ്യിത്ത് കുളിപ്പിക്കല്‍ സ്വഹീഹാവില്ല. കുളി സ്വഹീഹാകാതെയുള്ള മയ്യിത്ത് നിസ്കാരവും സ്വഹീഹാകില്ല.

യുദ്ധാവശ്യത്തിനുവേണ്ടിയല്ലാതെ തലമുടി, താടി രോമം എന്നിവ കറുപ്പിക്കല്‍ നിഷിദ്ധമാണ്.ഇബ്‌നു അബ്ബാസ് (റ) വില്‍നിന്ന് നിവേദനം: പ്രവാചകന്‍ പറഞ്ഞു: തലമുടിക്കും താടി രോമത്തിനും കറുപ്പ് ചായം പിടിപ്പിക്കുന്ന ഒരു വിഭാഗം അവസാന കാലം ഉണ്ടാകും. അവര്‍ക്ക് സ്വര്‍ഗത്തിന്റെ പരിമണം പോലും ലഭിക്കുകയില്ല (അബൂ ദാവൂദ്, ഹാകിം റഹ് ).

വെള്ളം ചേരുന്നതിനെ തടയുന്ന- ചായം എന്നോ അല്ലാത്തതെന്നോ ഇവിടെ വിത്യാസമില്ല- ഏതു വിധത്തിലുള്ള വസ്തുകൊണ്ട് കറുപ്പിക്കലും ഹറാമാണ്.

നബി(സ) പറഞ്ഞു  . കാലാവസാനത്തിൽ  ഒരു  വിഭാഗമാളുകൾ    പ്രാവു കളുടെ  മേട  പോലെ  കറുപ്പ്    കളർ  കൊടുക്കു ന്നവരായിരിക്കും  .അവർ സ്വർഗ്ഗത്തിന്റെ    പരിമളം  പോലും  ആസ്വദിക്കില്ല  . ( അബൂ ദാവൂദ് റഹ് ) 

നബി(സ)യുടെ  തിരു  സന്നിധിയിലേക്ക്  അബൂ കുഹാഫാ (റ)വിനെ കൊണ്ടു വന്നപ്പോൾ  അദ്ധേഹത്തിന്റെ  വെളു വെളുത്ത  തലമുടിയും  താടിയും കണ്ടപ്പോൾ  നബി( സ ) പറഞ്ഞു . ഈ  (നര ) എന്ത്  കൊണ്ടെങ്കിലും  മാറ്റം വരുത്തുക  .  കറുപ്പ്  നിറം  ഒഴിവാക്കുക  . ( മുസ്ലിം  3/  1663  ) 

വിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവിന്റെ സമ്മതത്തോടുകൂടി കറുപ്പിക്കാവുന്നതാണ്. അവള്‍ അഴകും സൗന്ദര്യവും ഭര്‍ത്താവിന്റെ മുമ്പില്‍ പ്രകടമാക്കല്‍ അവന്റെ ആവശ്യമാണല്ലോ. ഇമാം ശിഹാബുദ്ധീന്‍ റംലി (റ) വും ഈ കാര്യം പ്രസ്താവിച്ചിട്ടുണ്ട് (ശര്‍വാനി: 9/375, ഇആനത്ത്: 2/331). വെള്ളം ചേരുന്നതിനെ തടയുന്ന രീതിയിലുള്ളതുകൊണ്ടാണവള്‍ മുടി കറുപ്പിച്ചതെങ്കില്‍ ശുചീകരണവേളയില്‍ അത് നീക്കം ചെയ്യല്‍ നിര്‍ബന്ധമാണ്. 


കറുപ്പുനിറം കൊടുക്കാമോ എന്ന വിഷയകമായി നാല് വീക്ഷണങ്ങളുണ്ട്. 

ഒന്നാമത്തെ വീക്ഷണം: ഹമ്പലീ-മാലികീ പണ്ഡിതന്മാരും, അബൂഹനീഫഃ, മുഹമ്മദുബ്‌നുല്‍ ഹസന്‍ എന്നിവരും, ഗസ്സാലിയും ബഗവിയും പറയുന്നതനുസരിച്ച് ശാഫിഈ പണ്ഡിതന്മാരും, മുടിയ്ക്ക് കറുപ്പുചായം കൊടുക്കുന്നത് പാപരഹിതമായ അനഭികാമ്യത (കറാഹത്തു തന്‍സീഹ്) യായാണ് കാണുന്നത്. ശത്രുക്കളുടെ മുമ്പാകെ യൗവ്വനം തോന്നിപ്പിക്കാന്‍ വേണ്ടിയാണെങ്കില്‍ ആകാവുന്നതാണ്. അന്യരെ വഞ്ചിക്കാന്‍ ഉദ്ദേശിച്ച് ചായം പൂശുന്നത് നിഷിദ്ധമാണ്. 

മുജാഹിദുബ്‌നു ജബ്ര്‍, അത്വാഅ്, ത്വാവൂസ്, മക്ഹൂല്‍, ശഅ്ബീ എന്നിവര്‍ ഇതേ അഭിപ്രായക്കാരാണ്. ഹനഫീപണ്ഡിതനായ ഇബ്‌നു ആബിദീന്‍ പറയുന്നു: ‘യുദ്ധസാഹചര്യത്തിലല്ലാതെ കറുത്ത ചായം പൂശുന്നത് അനഭിലഷണീയമാണ്.'(ഹാശിയത്തു ഇബ്‌നു ആബിദീന്‍ 6/422)

ഇബ്‌നു അബ്ദില്‍ ബര്‍റില്‍ മാലികീ പറയുന്നു: ‘ കറുപ്പൊഴികെയുള്ളതാണ് എനിക്ക് ഏറ്റവും ഇഷ്ടം എന്ന് മാലിക് പറയുന്നത് ശരിയാണ്. പണ്ഡിതന്മാര്‍ കറുപ്പുനിറം അനഭികാമ്യമായാണ് കാണുന്നത്.(ഇബ്‌നു അബ്ദില്‍ ബര്‍റ്, അല്‍ ഇസ്തിദ്കാര്‍ 27/85, അല്‍കശ്‌നാവി, അസ്ഹലുല്‍ മദാരിക് 3/364.)

ശാഫിഈ പണ്ഡിതനായ നവവി റഹ് എഴുതുന്നു: ‘മുടിയും താടിയും കറുപ്പുചായം പൂശുന്നത് അനാശാസ്യമാണെന്നാണ് പണ്ഡിതാഭിപ്രായം. ഗസ്സാലി റഹ് ഇഹ്‌യാഇലും ബഗവി റഹ് തഹ്ദീബിലും മറ്റു ചിലരും അഭിപ്രായപ്പെടുന്നത് അനഭികാമ്യമാണെന്നാണ്. അവരുടെ അഭിപ്രായത്തിന്റെ പൊതു സ്വഭാവം അത് ‘പാപരഹിതമായ അനഭികാമ്യത’യാണെന്നാണ്’.( നവവി, അല്‍ മജ്മൂഅ് 1/323.)

അബൂഖുഹാഫഃ (റ)യോട് നബി(സ്വ) പറഞ്ഞതായി ജാബിര്‍(റ) ഉദ്ധരിച്ച (കഴിഞ്ഞ പഠനത്തില്‍ ചേര്‍ത്ത) ഹദീസ്. ‘ ഇത് (നര) നിങ്ങള്‍ എന്തെങ്കിലും ഉപയോഗിച്ച് മാറ്റുക. കറുപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുക.’ ഇബ്‌നുമാജഃയുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണുള്ളത്. ‘അദ്ദേഹത്തെ ഭാര്യയുടെ അടുത്തേക്കുകൊണ്ടുപോവുക. അവര്‍ നിറം മാറ്റട്ടെ; കറുപ്പ് ഒഴിവാക്കുക’. (മുസ്‌ലിം, അസ്വഹീഹ് 3/1663, ഇബ്‌നുമാജഃ, അസ്സുനന്‍ 2/1197.)

 ഈ ഹദീസ് പ്രകാരം, കറുപ്പുപയോഗിച്ച് നരമാറ്റുന്നത് അനഭിലഷണീയമാണ്.

അനസ് (റ)വില്‍ നിന്ന് നിവേദനം: നബിതിരുമേനി(സ്വ) പ്രസ്താവിച്ചു: ‘നിങ്ങള്‍ നരമാറ്റരുത്. മാറ്റിയേപറ്റൂ എന്നാണെങ്കില്‍ മൈലാഞ്ചിയും കതമും ഉപയോഗിച്ചുകൊള്ളുക. (അത്ത്വബ്‌രി, തഹ്ദീബുല്‍ ആസാര്‍ പേ:505)

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: നബി(സ്വ) പ്രസ്താവിച്ചു: ‘അവസാനകാലത്ത്, പ്രാവുകളുടെ മേടപോലെ കറുത്തചായം പൂശുന്ന ആളുകളുണ്ടാകും. അവര്‍ സ്വര്‍ഗത്തിന്റെ സുഗന്ധം ആസ്വദിക്കുകയില്ല.’ നസാഈയുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണുള്ളത്: കറുപ്പുചായം പൂശുന്ന ഒരു ‘കൂട്ടമാളുകള്‍’. ത്വബ്‌റാനിയുടെ റിപ്പോര്‍ട്ടില്‍ ‘അവസാനകാലത്ത് മുടി കറുപ്പിക്കുന്ന ഒരു കൂട്ടം ആളുകളുണ്ടാവും. അല്ലാഹു അവരെ കടാക്ഷിക്കുകയില്ല’.(അബൂദാവൂദ്, അസ്സുനന്‍ 4/87, അന്നസാഈ, അസ്സുനന്‍ 8/138, അല്‍ഹൈസമീ, മജ്മഉസ്സവാഇദ് 5/161, ഹദീസിന്റെ പരമ്പര നല്ലതാണെന്ന് ഹൈസമീ പറയുന്നു.)

നബി(സ്വ) പ്രസ്താവിച്ചതായി അബുദ്ദര്‍ദാഅ് ഉദ്ധരിക്കുന്നു: ‘കറുപ്പുചായം പൂശുന്നവരുടെ മുഖം അല്ലാഹു അന്ത്യനാളില്‍ കറുപ്പിക്കുന്നതായിരിക്കും.'(അല്‍ഹൈസമീ, മജ്മഉസ്സവാഇദ് 5/163. ഈ ഹദീസിന്റെ നിവേദക പരമ്പരയിലുള്ള വദീനുബ്‌നു അത്വാഅ് വിശ്വസ്തനാണെന്ന് അഹ്മദും ഇബ്‌നുമഈനും ഇബ്‌നുഹിബ്ബാനും അഭിപ്രായപ്പെടുന്നു. എന്നാല്‍, അവരൊഴികെയുള്ളവര്‍ വദീന്‍ ദുര്‍ബലനാണെന്നും ഇബ്‌നു ഹജര്‍ പരമ്പര ദുര്‍ബലമാണെന്നും അഭിപ്രായപ്പെടുന്നു.)

ഇബ്‌നുഉമര്‍(റ) ഉദ്ധരിക്കുന്നു: നബി(സ്വ) പ്രസ്താവിച്ചു.’സത്യവിശ്വാസിയുടെ ചായം മഞ്ഞയും മുസ്‌ലിമിന്റെ ചായം ചുകപ്പും സത്യനിഷേധിയുടെ ചായം കറുപ്പുമാണ്.' (അല്‍ഹൈസമി, മജ്മഉസ്സവാഇദ് 5/163. നിവേദക പരമ്പരയില്‍ തനിക്കറിയാത്തവരാണെന്ന് ത്വബ്‌റാനി രേഖപ്പെടുത്തിയിട്ടുണ്ട്.)

അത്വാഅ് പറയുന്നു: നബി(സ്വ)യുടെ സഖാക്കളില്‍ ആരും കറുപ്പുചായം പൂശിയതായി ഞാന്‍ കണ്ടിട്ടില്ല. അവര്‍ മഞ്ഞയും കതമും മൈലാഞ്ചിയും മാത്രമാണ് ഉപയോഗിച്ചിരുന്നത് (ഇബ്‌നുഅബ്ദില്‍ ബര്‍റ്, അല്‍ ഇസ്തിദ്കാര്‍ 27/89.) 

രണ്ടാമത്തെ വീക്ഷണം: ശാഫിഇകളുടെ സുബദ്ധമായ അഭിപ്രായമനുസരിച്ചും ഹമ്പലികളുടെ ഒരു വീക്ഷണമനുസരിച്ചും പുരുഷ-സ്ത്രീ ഭേദമന്യെ കറുപ്പുപയോഗിക്കുന്നത് നിഷിദ്ധമാണ്. 

എന്നാല്‍, യുദ്ധസാഹചര്യത്തില്‍ താടി കറുപ്പിക്കാവുന്നതാണ്. 

ശാഫിഈ പണ്ഡിതനായ മാവര്‍ദി, അല്‍ഹാവി എന്ന കൃതിയില്‍ എഴുതുന്നു: ‘യുദ്ധസാഹചര്യത്തിലല്ലാതെ കറുപ്പുപയാഗിക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു’. (അല്‍മാവര്‍ദീ, അല്‍ഹാവീ 2/257.)

ഖല്‍യൂബി എഴുതുന്നു: ‘കറുപ്പുപയോഗിക്കുന്നത് ഹറാമാണെന്നാണ് സുബദ്ധവീക്ഷണമെന്ന് നവവി പ്രസ്താവിച്ചിരിക്കുന്നു. യോദ്ധാക്കള്‍ക്കേ കറുപ്പുപൂശാന്‍ അനുവാദമുള്ളൂ’. (അന്നവവീ, അല്‍മജ്മൂഅ് 1/323, അല്‍മാവര്‍ദീ, അല്‍അഹ്കാമുല്‍സ്സുല്‍ത്വാനിയ്യഃ പേ: 285.)

ഹമ്പലീപണ്ഡിതനായ മര്‍ദാവീഎഴുതുന്നു: ‘യുദ്ധസാഹചര്യമില്ലാത്തപ്പോള്‍ കറുപ്പുപയോഗിക്കുന്നത് ഹറാമല്ല, അനഭിലഷണീയമാണ്’.(അല്‍മാവര്‍ദീ, അല്‍ഇന്‍സ്വാഫ് 1/123.)

മൂന്നാമത്തെ വീക്ഷണം: ഹനഫീ മദ്ഹബിലെ അബൂയൂസുഫും മുഹമ്മദുബ്‌നു സീരീനും കറുപ്പ് നിരുപാധികം ഉപയോഗിക്കാമെന്ന പക്ഷക്കാരാണ്. സ്ത്രീകളെ വഞ്ചിക്കാനായിരിക്കരുതെന്നു മാത്രം. മുഹമ്മദുബ്‌നു സീരീന്‍ പ്രസ്താവിക്കുന്നു: ‘സ്ത്രീകളെ വഞ്ചിക്കുക എന്ന ഉദ്ദേശ്യമില്ലെങ്കില്‍ കറുപ്പുചായം ഉപയോഗിക്കുന്നതില്‍ തെറ്റുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നില്ല’.(അദ്ദഹ്‌ലവീ, ഹുജ്ജത്തുല്ലാഹില്‍ബാലിഗഃ 2/367.)

അബൂയൂസുഫ് പറയുന്നു: ‘എന്റെ ഭാര്യ എനിക്ക് വേണ്ടി അലങ്കാരമണിയുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നതുപോലെ ഞാന്‍ അലങ്കാരമണിയുന്നത് എന്റെ ഭാര്യയ്ക്കും ഇഷ്ടമാണ്’.(ഇബ്‌നുആബിദീന്‍, അല്‍ഹാശിയഃ 6/422, അല്‍ഫതാവല്‍ഹിന്ദിയ്യഃ 5/359.)


താഴെ കൊടുത്ത തെളിവുകളാണാധാരം

1- സ്വുഹൈബുല്‍ ഖൈറില്‍ നിന്ന് നിവേദനം: നബി(സ്വ) പ്രസ്താവിച്ചു.’ നിങ്ങള്‍ ചായം പൂശാന്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും നല്ലത് കറുപ്പാണ്. അത് ശത്രുഹൃദയങ്ങളില്‍ നിങ്ങളെക്കുറിച്ച് ഭീതിജനിപ്പിക്കുന്നു, നിങ്ങളുടെ ഭാര്യമാര്‍ക്ക് നിങ്ങളില്‍ താല്‍പ്പര്യം ജനിപ്പിക്കുന്നു’.(ഇബ്‌നുമാജഃ, അസ്സുനന്‍ 2/1197.)

2- ഉമ്മുശബീബില്‍ നിന്ന് നിവേദനം: മുടി കറുപ്പിക്കുന്നതിനെക്കുറിച്ച് അവര്‍ ആഇശഃയോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘എന്റെ മുടി കറുപ്പിക്കാന്‍ വല്ലതും ഉപയോഗിച്ചാലോ എന്ന് ഞാന്‍ ആഗ്രഹിച്ചു’.(അത്ത്വബരീ, തഹ്ദീബുല്‍ ആഥാര്‍ പേ: 473, ഇബ്‌നു സഅ്ദ്, അത്ത്വബഖാത്ത് 8/487.)

3- ധാരാളം സ്വഹാബികളും താബിഈങ്ങളും മുടികറുപ്പിച്ചിരുന്നതായി ചരിത്രത്തില്‍ കാണാം.

 (എ) ‘ഹസന്‍(റ) കറുപ്പുചായം ഉപയോഗിക്കുന്നതില്‍ യാതൊരു അനൗചിത്യവും കണ്ടിരുന്നില്ല’.(അത്ത്വബരി, അതേകൃതി, പേ: 475.)

(ബി) ഉമറുബ്‌നു സഅ്ദില്‍ നിന്ന് നിവേദനം: ‘(എന്റെ പിതാവ്) സഅ്ദ് കറുപ്പ് ചായം പൂശിയിരുന്നു’.(അല്‍ഹൈസമീ, മജ്മഉസ്സവാഇദ് 5/162.)

(സി) അംറുബ്‌നുല്‍ ആസ്വിന്റെ നരച്ചമുടി കാക്കയുടെ ചിറകിന്റെ കറുപ്പുപോലെ കറുത്തതുകണ്ട ഉമര്‍(റ) ചോദിച്ചു.’അബൂ അബ്ദില്ല, ഇതെന്താണ്?. അംറുബ്‌നുല്‍ ആസ്വ്(റ): സത്യവിശ്വാസികളുടെ നേതാവേ, എന്നില്‍ വല്ലതും ബാക്കിയായുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’. ഉമര്‍(റ) അദ്ദേഹത്തെ വിലക്കുകയോ ആക്ഷേപിക്കുകയോ ചെയ്തില്ല.(അല്‍ഹൈസമീ, അതേകൃതി 5/162.)

(ഡി) അബു അശാനഃ ഉദ്ധരിക്കുന്നു: ‘ സ്വഹാബി കവിയായിരുന്ന ഉഖ്ബഃ ഇബ്‌നു ആമിര്‍ താടിയില്‍ കറുപ്പുചായം പൂശിയിരുന്നു. അദ്ദേഹം പാടി: ‘ഞങ്ങള്‍ മുടിയുടെ മുകള്‍ ഭാഗം കറുപ്പിക്കുന്നു. എന്നാല്‍, മുടിയുടെ മുരട് കറുക്കാന്‍ വിസമ്മതിക്കുന്നു. മുരട് കേടായാല്‍ ശിഖരം കൊണ്ട് ഗുണമില്ല’.(അത്ത്വബരി, തഹ്ദീബുന്‍ ആഥാര്‍ പേ: 473.)

(ഇ) ഇബ്‌നു ശിഹാബ് പറയുന്നു: ‘മുഖത്ത് യുവത്വം തോന്നിക്കുന്നുവെങ്കില്‍ ഞങ്ങള്‍ കറുപ്പ് പൂശിയിരുന്നു. മുഖം ചുളിഞ്ഞുതുടങ്ങുകയും പല്ലുകള്‍ ഇളകുകയും ചെയ്താല്‍ ഞങ്ങള്‍ അത് ഉപേക്ഷിച്ചിരുന്നു’.(9ഇബ്‌നു ഹജര്‍, ഫത്ഹുല്‍ബാരി 10/355.)

(കുവൈത്ത് വഖ്ഫ് – ഇസ്‌ലാമിക കാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ‘അല്‍മൗസൂഅത്തുല്‍ ഫിഖ്ഹിയ്യഃ’ യില്‍ ഈ വിഷയകമായി ഇങ്ങനെ വായിക്കാം: ‘ഉസ്മാനുബ്‌നു അഫ്ഫാന്‍, ഹസന്‍, ഹുസൈന്‍, ഉഖ്ബത്തുബ്‌നു ആമിര്‍, അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍, മുഹമ്മദ്ബ്‌നു ഇസ്ഹാഖ്, ഇബ്‌നു അബീ ആസ്വിം, ഇബ്‌നുല്‍ ജൗസി (റ) മുതലായവര്‍ കറുപ്പുചായം പൂശിയിരുന്നു. ‘നിങ്ങള്‍ ചായം പൂശാന്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും നല്ലത് കറുപ്പാണ്. അത് ശത്രുഹൃദയങ്ങളില്‍ നിങ്ങളെ കുറിച്ച് ഭീതി ജനിപ്പിക്കുന്നു. നിങ്ങളുടെ ഭാര്യമാര്‍ക്ക് നിങ്ങളില്‍ താല്‍പ്പര്യം ജനിപ്പിക്കുന്നു’.(ഇബ്‌നുമാജഃ ഉദ്ധരിച്ച ഈ ഹദീസിന്റെ പരമ്പ നല്ലതാണെന്ന് ‘മജ്മഉസ്സവാഇദി’ല്‍  കാണാം. സുനനു ഇബ്‌നുമാജഃ 2/1197, ഈസാ അല്‍ഹലബീ ഹി: 1373)

ഉമര്‍(റ) കറുപ്പുചായം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ‘കറുപ്പ് ഭാര്യമാര്‍ക്ക് ഒരു സമാധാനവും ശത്രുവിന് ഭയവുമാണെ’ന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.(തുഹ്ഫത്തുല്‍ അഹ്‌വദീ 5/437, ഉംദത്തുല്‍ ഖാരീ 22/51 മുനീരിയ്യഃ പതിപ്പ്.)

പല സ്വഹാബികളും കറുപ്പുനിറം ഉപയോഗിച്ചിരുന്നു. ആരും അതിനെ നിരാകരിച്ചിട്ടില്ല.(തുഹ്ഫത്തുല്‍ അഹ്‌വദീ 5/439.)

അതേസമയം, ‘കറുപ്പുചായം പൂശുന്നവര്‍ അന്ത്യനാളില്‍ സ്വര്‍ഗത്തിന്റെ സുഗന്ധം ആസ്വദിക്കുകയില്ലെന്ന, (മുമ്പുദ്ധരിച്ച) ഹദീസ് – അബൂദാവൂദ്, നസാഈ, ഇബ്‌നുഹിബ്ബാന്‍, ഹാകിം – (തുഹ്ഫത്തുല്‍ അഹ്‌വദീ 5/474, ശര്‍ഹു റൗദിത്ത്വാലിബ് 1/173) സംബന്ധിച്ച് റശീദ്‌രിദാ ‘അല്‍ ആദാബുശ്ശര്‍ഇയ്യഃ’ എന്ന കൃതിക്കെഴുതിയ കുറിപ്പില്‍ പറയുന്നത്, പ്രസ്തുത ഹദീസിന്റെ നിവേദക പരമ്പരയിലെ അബ്ദുല്‍കരീം അല്‍മഖാരിഖ് ദുര്‍ബലനാണെന്നാണ്. കറുത്ത ചായം പൂശിയാല്‍ സ്വര്‍ഗപ്രവേശം തടയപ്പെടുമെന്നു പറയുന്നത് അതിനെ സത്യനിഷേധത്തോളം കൊടിയകുറ്റമായി ചിത്രീകരിക്കലാണ്. ഇത് മേല്‍ ഹദീസ് വ്യാജനിര്‍മിതിയാണെന്നതിന് തെളിവാണ്. (ഈ ഹദീസിനെ ഇബ്‌നുല്‍ ജൗസി വ്യാജഹദീസുകളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.(‘അല്‍മൗസൂഅത്തുല്‍ ഫിഖ്ഹിയ്യഃ’ 2/277)


നാലാമത്തെ വീക്ഷണം :ചില ശാഫിഈ പണ്ഡിതന്മാരുടെ വീക്ഷണപ്രകാരം അവിവാഹിതകള്‍ മുടിയില്‍ കറുത്തചായം പൂശുന്നത് നിഷിദ്ധമാണ്. ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ഭാര്യ കറുത്തചായംപൂശുന്നതും തഥൈവ. ഭര്‍ത്താവിന്റെ സമ്മതമുണ്ടെങ്കില്‍, തദ്വിഷയകമായി രണ്ടു നിലപാടാണുള്ളത്. ഒന്ന്: അനുവദനീയം. രണ്ട്: ഹറാം.(നവവീ, അല്‍മജ്മൂഅ് 3/134, അര്‍റൗദഃ 1/276.)


ശാഫിഈ പണ്ഡിതനായ ഇസ്ഹാഖുബ്‌നു റാഹവൈഹിയുടെ വീക്ഷണപ്രകാരം, ഭര്‍ത്താവിന്റെ അനുവാദമുണ്ടെങ്കില്‍ ഭാര്യമാര്‍ക്ക് മുടിയില്‍ കറുപ്പുചായം പൂശാവുന്നതാണ്. ഭര്‍ത്താവിനു വേണ്ടി സൗന്ദര്യവതിയാവുക എന്ന താല്‍പര്യം ഇതുവഴി സാധ്യമാകും. കറുത്ത ചായം പൂശാമെന്നഭിപ്രായപ്പെട്ടവരുടെ തെളിവുകളാണിവര്‍ക്കാധാരം. പക്ഷെ, ഇതവര്‍ ഭര്‍തൃമതിക്ക് മാത്രമെ അനുവദിച്ചുകൊടുക്കുന്നുള്ളു.


മുടി കളര്‍ ചെയ്യാമോ?


നരച്ച മുടി മഞ്ഞ അല്ലെങ്കില്‍ ചുവപ്പ് നിറം കൊണ്ട് കളര്‍ ചെയ്യല്‍ സുന്നതാണെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കറുപ്പ് നിറം നല്‍കല്‍ ഹറാമുമാണ്. കറുത്ത താടി വെളുപ്പിക്കുന്നത് കറാഹതാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയതില്‍ നിന്ന് മുടിയുടെ വിധിയും അത് തന്നെയാണെന്ന് മനസ്സിലാക്കാം. കറുത്ത മുടിക്ക് മറ്റു ചായങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് പ്രത്യേക വിധികളൊന്നും വന്നിട്ടില്ല. പക്ഷെ കറുത്ത മുടിക്ക് മറ്റു നിറം നല്‍കല്‍ വളരെ പ്രയാസകരമാണ്. അത് കൊണ്ട് തന്നെ അതില്‍ വെള്ളം ചേരാന്‍ സാധ്യത വളരെ കുറവാണ്. . വെള്ളം ചേരുന്നതിനെ തടയുന്ന രീതിയില്‍  തലമുടിയിലോ മീശയിലോ താടിയിലോ ചായം കൊടുത്താല്‍ (ഇന്ന് വിപണിയിലുള്ളത് അത്തരത്തിലുള്ളതാണെന്ന് പറയപ്പെടുന്നു) നിഷിദ്ധമായ ഒരു കാര്യം ചെയ്തു എന്നതിലുപരി ഒട്ടേറെ അപകടങ്ങള്‍ അതുമൂലം സംഭവിക്കുന്നു. അങ്ങനെ അനവധി നിഷിദ്ധകാര്യങ്ങള്‍ വന്നുചേരുന്നു:അവന്റെ വുളൂ, കുളി തുടങ്ങിയവയൊന്നും സാധുവാകുകയില്ല. കുളി നിര്‍ബന്ധമായവന്റെ ശുചീകരണം ശരിയാവാതെ വരുമ്പോള്‍ വലിയ അശുദ്ധി നിലനില്‍ക്കുന്നു. അതിനാല്‍, പള്ളിയില്‍ പ്രവേശിക്കല്‍ നിഷിദ്ധമാകുന്നു. പള്ളിയില്‍ ചെലവഴിച്ച അത്രയും സമയം നിഷിദ്ധം ചെയ്ത കുറ്റം ലഭിക്കുന്നു. ജുമുഅയോ ജമാഅത്തോ നിസ്‌കാരംപോലുമോ ലഭിക്കുന്നില്ല.


ഹെയർ ഫിക്സിങ് അനുവദനീയമാണോ

ആവശ്യമായി വരുമ്പോൾ എടുത്തു മാറ്റാൻ കഴിയും വിധം ശുദ്ധിയുള്ള നാരുകൾ കൊണ്ടോ നജസല്ലാത്ത രോമങ്ങൾ കൊണ്ടോ മനുഷ്യമുടി അല്ലാത്തതു കൊണ്ടോ ഹെയർ ഫിക്സിങ് അനുവദീയമാണ് എന്നാൽ എടുത്തു മാറ്റാൻ കഴിയാത്ത വിധം ഹെയർ ഫിക്സിങ് ചെയ്യുകയും അതുമൂലം വുളൂ, കുളി എന്നിവ സ്വഹീഹാവാതിരിക്കുകയും ചെയ്യുകയാണെങ്കിൽ ഇതനുവദനീയമല്ല ഹറാമാണ് (ശർവാനി 1/187, 2/128)