Wednesday 31 January 2018

ചന്ദ്രഗ്രഹണവും ഗ്രഹണ നിസ്കാര ക്രമവും രൂപവും



ഗ്രഹണ നിസ്കാരത്തിന്റെ രൂപം എങ്ങനെയാണ്

ശറഫുദ്ധീൻ  അഹ്‌സനി  ഉസ്താദ് 



ചന്ദ്രഗ്രഹണവും ഗ്രഹണ നിസ്കാര ക്രമവും രൂപവും

ഉസ്താദ്  ഹുസ്സൈൻ  കാമിൽ  ഓമച്ചപ്പുഴ 





Tuesday 30 January 2018

കബറടക്കുമ്പോൾ സ്വാലിഹീങ്ങളുടെ ചാരത്താകാൻ വസിയ്യത്തു ചെയ്യുക




അലി (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു : “ഞങ്ങളിൽ മരണപ്പെട്ടവരെ സ്വാലിഹീങ്ങളായ ജനതക്കിടയിൽ മറവ് ചെയ്യാൻ, തിരുദൂതർﷺ തങ്ങൾ ഞങ്ങളോട് കൽപ്പിച്ചു. നിശ്ചയം, (ദുഷിച്ച) ജീവിച്ചിരിക്കുന്നവർ വിഷമിപ്പിക്കുന്നത് പോലെ തന്നെ, മരണപ്പെട്ടവർക്ക് ദുഷിച്ച അയൽ (മണ്ണറ) വാസികളെ കൊണ്ടും ബുദ്ധിമുട്ടുണ്ടാകും.” (അബൂ സഈദ് അൽ മാലീനി, അബൂബക്ർ അൽഖറാത്വീ, ഇബ്നു ഹിബ്ബാൻ, ഇബ്നുൽ ജൗസി) ഇബ്നു അബ്ബാസ് (رضي الله عنه) വിൽ നിന്ന്, നബിﷺ തങ്ങളെ ക്കുറിച്ച് ഉദ്ധരിക്കുന്നു. അവിടുന്ന് അരുളി :“നിങ്ങളുടെയാരെങ്കിലും മരണപ്പെട്ടാൽ അവരുടെ കഫൻ പുടവ നന്നാക്കുക. അവരുടെ വസ്വിയ്യത്തുകൾ വേഗം നടപ്പാക്കുക. ക്വബ്ർ ആഴത്തിലാക്കുക. ദുഷിച്ചവരിൽ നിന്ന് (മണ്ണറയാൽ) അകറ്റുക.” അപ്പോൾ ചിലർ ചോദിച്ചു : “അല്ലാഹുവിന്റെ തിരു ദൂതരേ, പരലോകത്ത് സൻമാർഗ്ഗിയായ (മണ്ണറയിലെ) അയൽവാസിയാൽ ഉപകാരം ലഭിക്കുമോ?.” “ഇഹലോകത്ത് ഉപകാരം ലഭിക്കുമോ..?.” “ലഭിക്കും.” “ഇപ്രകാരം പരലോകത്തും ഉപകാരം ലഭിക്കും.” (ഇമാം സമഖ്ശറി യുടെ ‘റബീഉൽ അബ്റാർ’) മാലിക് ബ്നു അനസ് (رضي الله عنه) തന്റെ പിതാമഹനിൽ നിന്ന് ഉദ്ധരിച്ചതായി ഹാഫിള് അബൂനഈം രേഖപ്പെടുത്തുന്നു : അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം അറിയിച്ചു : “നിങ്ങളിൽ മരണപ്പെട്ടവരെ, സച്ചരിതരായ ജനതക്കിടയിൽ മറവ് ചെയ്യുക. നിശ്ചയം, ദുഷിച്ച അയൽവാസിയെക്കൊണ്ട് മരണപ്പെട്ടവൻ വിഷമിക്കും.” നമ്മുടെ പണ്ഡിതൻമാർ പറയുന്നു. സ്വാലിഹീങ്ങളുടെ ക്വബ്റുകൾക്കരികിലും സച്ചരിതരുടെ മക്വ് ബറഃകളിലും അന്ത്യവിശ്രമസ്ഥലം തീരുമാനിക്കുന്നത് ഉത്തമമാകുന്നു. അവരുടെ കൂടെയും തൊട്ടടുത്ത ക്വബ്റിലും സമീപ പ്രദേശത്തും മറവ് ചെയ്യാം. അത് ബറകത് ആകുന്നു. അവരുടെ സാമീപ്യം അല്ലാഹുവിലേക്ക് ‘തവസ്സുൽ’ ആകുന്നു. സാമീപ്യത്താൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതപ്പെടുന്നവരിൽ നിന്ന് അകന്ന് നിൽക്കുക. ആ ദുർമ്മാർഗ്ഗികളുടെ ദീനരോദനങ്ങളും അവർക്കുള്ള ശിക്ഷകളും സമീപ മണ്ണറവാസികളെ അലോസരപ്പെടുത്തും.

ക്വുർത്വുബഃയിൽ (Cordova) മറവ് ചെയ്യപ്പെട്ട ഒരു സ്ത്രീയെ കുറിച്ച് വിശ്വസനീയമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (അല്ലാഹു കാക്കട്ടെ.) അവളുടെ സ്വന്തക്കാരുടെ സ്വപ്നത്തിൽ അവൾ വന്നു. അവൾ അവരെ ആക്ഷേപിക്കുകയും പരാതി പറയുകയും ചെയ്യുകയാണ്! “എന്നെ മറവ് ചെയ്യാൻ ആ ‘ചുണ്ണാമ്പ് കൽച്ചൂള’ ² അല്ലാതെ വേറൊന്നും കിട്ടിയില്ലേ..? ” നേരം പുലർന്ന ശേഷം അവർ അവളുടെ ക്വബ്റിങ്കൽ പോയി നോക്കി. പക്ഷേ അവിടെയെവിടെയും സമീപ പ്രദേശത്ത് പോലും ചുണ്ണാമ്പ് കൽച്ചൂള ഇല്ല ! അങ്ങനെ അവർ സൂക്ഷ്മാന്വേഷണം നടത്തി. അവളുടെ മുന്നിലെ ക്വബ്റിൽ മറവ് ചെയ്യപ്പെട്ടതാരാണെന്ന് ചോദിച്ചറിഞ്ഞു. അപ്പോൾ അത് ഇബ്നു ആമിർ ഗോത്രക്കാരിൽ പെട്ട ഒരു ‘ആരാച്ചാരു’ടേതാണ് ³ എന്ന വിവരം കിട്ടി. അയാളുടെ ക്വബ്ർ അവളുടേതിന്റെ തൊട്ടടുത്തായിരുന്നു. അങ്ങനെ അവർ അവളുടെ മൃതദേഹം മറ്റൊരു സ്ഥലത്തേക്ക് മാറ്റി മറവ് ചെയ്തു. ഇത് അബൂ മുഹമ്മദ് അബ്ദുൽ ഹക്വ് തന്റെ ‘കിതാബുൽ ആക്വിബഃ’ യിലും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒരു ഗ്രാമീണ അറബിയിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അയാൾ (സ്വപ്നത്തിൽ) തന്റെ പിതാവിനോട് ചോദിച്ചു. “അല്ലാഹു തആല താങ്കളെ എന്തു ചെയ്തു?.” “അല്ലാഹു യാതൊരു വിഷമവും (ക്വബ്റിൽ) എനിക്ക് വരുത്തിയിട്ടില്ല. എങ്കിലും എന്നെ മറവ് ചെയ്തിരിക്കുന്നത് തെമ്മാടിയായ ഒരുത്തന്റെ ചാരെയാണ്. അവനെ പലതരത്തിലുമുള്ള ശിക്ഷകളാൽ ശിക്ഷിക്കുന്നത് എന്നെ ഭയപ്പെടുത്തുന്നു.”


അബുൽ ക്വാസിം ഇസ്ഹാക്വ് ബ്നു ഇബ്റാഹീം അൽ ഖത് ലീ (رحمه الله) തന്റെ ഗ്രന്ഥമായ ‘അൽ ദീബാജ്’ ൽ രേഖപ്പെടുത്തുന്നു. അബുൽ വലീദ് (رحمه الله) വിശ്വസനീയമായ പരമ്പരയിലൂടെ ത്വാഊസ് ബ്നു ദക് വാൻ അൽ യമാനി (رضي الله عنه) വിൽ നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം (ത്വാഊസ്) ഹജ്ജിന് പുറപ്പെട്ടു. കൂട്ടുകാരോടൊപ്പം ‘അബ്ത്വഹ്' ലെ മക്വ് ബറയുടെ അടുത്തെത്തി. അങ്ങനെ അദ്ദേഹം പറയുന്നു. “അർദ്ധരാത്രി ഞാൻ നിസ്കരിക്കുകയായിരുന്നു. യമനിൽ നിന്ന് എഴുപത് സ്വർണ്ണ നാണയം കൊടുത്ത് വാങ്ങിയ കട്ടി പുതപ്പ് ഞാൻ പുതച്ചിട്ടുണ്ട്. എന്റെ അടുത്ത സ്ഥലത്തായി ഒരു ക്വബ്ർ കുഴിച്ചിട്ടുണ്ട്. അപ്പോൾ അകലെ നിന്ന് ഒരു പന്തം കത്തിച്ച സംഘം മയ്യിത്തുമായി അടുത്തു വരുന്നത് ഞാൻ കണ്ടു. അപ്പോൾ കുഴിക്കപ്പെട്ട ക്വബ്റിന്റ തൊട്ടടുത്ത ക്വബ്റിൽ നിന്നും ഒരു ശബ്ദം ഞാൻ കേട്ടു. “അല്ലാഹുവേ, ദുഷിച്ച അയൽവാസിയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.” അപ്പോൾ നിസ്കാരം വേഗം പൂർത്തിയാക്കി സലാം വീട്ടി, മയ്യിത്തുമായി വരുന്നവരുടെ അടുത്തേക്ക് ഞാൻ പുറപ്പെട്ടു. അവരോട് സലാം ചൊല്ലിയ ശേഷം ഞാൻ പറഞ്ഞു. “അല്ലാഹു നിങ്ങൾക്ക് ആരോഗ്യം നൽകട്ടെ, നിങ്ങൾ ഇങ്ങോട്ട് കൊണ്ടു വരേണ്ട. ദൂരെ കൊണ്ടു പോയി മറവ് ചെയ്യൂ.” “ഞങ്ങൾക്കതിന് കഴിയില്ല. ഞങ്ങളാണ് ഈ ക്വബ്ർ കുഴിച്ചത്. ഇനി മറ്റൊരിടത്തേക്ക് കൊണ്ടു പോകാൻ വയ്യ.” “ആരാണ് ഈ മയ്യിത്തിന്റെ അടുത്ത ബന്ധു?." “ഈ മകനാണ്.” അപ്പോൾ ഞാൻ അവനോട് പറഞ്ഞു. “നിന്റെ ഈ വസ്ത്രം എനിക്ക് തന്ന്, ഞാൻ എഴുപത് ദീനാറിന്ന് യമനിൽ നിന്ന് വാങ്ങിയ എന്റെ പുതപ്പ് സ്വീകരിച്ച്, മയ്യിത്ത് മറ്റെവിടെയെങ്കിലും മറവ് ചെയ്തു കൂടേ.? ഇതിന് ഇവിടെ അതിലും വില ലഭിക്കുമല്ലോ. നിന്റെ പിതാവിന് വല്ല കടവുമുണ്ടെങ്കിൽ ഇത് കൊണ്ട് അത് വീട്ടാം. കടമില്ലെങ്കിൽ അനന്തരാവകാശികളായ നിങ്ങൾക്ക് ഇത് പ്രയോജനപ്പെടുമല്ലോ. ഇത് സ്വീകരിച്ച്, ഞങ്ങൾക്ക് വെറുപ്പുള്ളത് ഒഴിവാക്കൂ.” അപ്പോൾ ആ ജനങ്ങൾ എന്റെ വാക്കുകൾ തിരസ്കരിക്കുകയാണ്. തന്റെ പുതപ്പിന്റെ വില ഉയർത്തിപ്പറയുന്ന ഒരാളായിട്ടാണ് അവരെന്നെ ഗണിക്കുന്നത്. അപ്പോൾ ഞാൻ ആരാണെന്ന് വെളിപ്പെടുത്തൽ ആവശ്യമാണെന്ന് എനിക്ക് ബോധ്യം വന്നു. ഞാൻ ചോദിച്ചു. “നിങ്ങൾക്ക് ത്വാഊസുൽ യമാനിയെ അറിയുമോ.?” “അതെ.” “ഞാനാണ് ത്വാഊസുൽ യമാനി. പുതപ്പിന്റെ വിഷയത്തിൽ ഞാൻ സത്യമേ പറഞ്ഞിട്ടുള്ളൂ.” അപ്പോൾ അയാൾ വന്ന് അയാളുടെ ഉത്തരീയം എനിക്കു തന്ന്, എന്റേത് സ്വീകരിച്ച്, മയ്യിത്തുമായി തിരിച്ചു പോയി.പിന്നെ ഞാൻ ആ ക്വബ്റിന്റെ അടുത്ത് ചെന്ന് പറഞ്ഞു. “ഇനി നിങ്ങൾ ഇഷ്ടപ്പെടാത്ത ആ അയൽവാസി നിങ്ങളെ ബുദ്ധിമുട്ടിക്കില്ല. എനിക്ക് അയാളെ തടയാൻ കഴിഞ്ഞു." പിന്നെ ഞാൻ തിരിച്ചു പോയി നിസ്കാരം തുടർന്നു.” ദുഷിച്ച അയൽവാസിയിൽ നിന്ന് ദൂരം പാലിക്കുക മാത്രമല്ല. സ്വാലിഹീങ്ങളായ മണ്ണറക്കാരെ വിഷമിപ്പിക്കാനും പാടില്ല, എന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ. അപ്പോൾ സ്വാലിഹീങ്ങളായ ബന്ധുക്കളുടെ ചാരെ മറവ് ചെയ്യുന്നതാണ് ഏറ്റവും ഉചിതം. الله اعلم
ഇമാം ക്വുർത്വുബി (رحمه الله) തങ്ങൾ ‘നമ്മുടെ പണ്ഡിതൻമാർ’ എന്നു പറഞ്ഞാൽ സ്വഹാബിവര്യൻമാരിലും താബിഉകളിലും സലഫുസ്സ്വാലിഹുകളിലും ഉള്ള മഹാജ്ഞാനികൾ ആകുന്നു. മിക്കവരും ഏകദേശം ഹിജ്റ മുന്നൂറിന്ന് മുമ്പുള്ളവർ. പിൽക്കാല പണ്ഡിതരോ, ആധുനിക പണ്ഡിതരോ ആണെന്ന് ഒരിക്കലും ധരിക്കരുത്. ചുണ്ണാമ്പ് കല്ലുകളും വിറകുകളും, ഇഷ്ടികച്ചൂള പോലെ, പ്രത്യേകരീതിയിൽ അടുക്കി വെച്ച് കത്തിക്കുന്ന സ്ഥലം. ആഴ്ച്ചകളോളം പുകഞ്ഞ് കത്തിയാൽ കുമ്മായം ലഭിക്കും. കക്ക ചൂളയിലിടുന്നതിന് പകരം കൂടുതൽ കുമ്മായം ഉണ്ടാക്കാൻ ഈ രീതി അവലംബിക്കുന്നു. ആരാച്ചാർ വധശിക്ഷ നടപ്പാക്കുന്നവനാണ്. തന്റെ ജോലിയിൽ സൂക്ഷ്മത പുലർത്താതിരിക്കുകയോ സ്വാർത്ഥത കാണിക്കുകയോ ചെയ്യുന്നവനാകാം. അതുമല്ലെങ്കിൽ ഭരണാധികാരിക്ക് വഴിപ്പെട്ട് നിരപരാധികളെ ശിക്ഷിക്കാറുണ്ടാകാം. അതിന്റെ തിക്തഫലമായി അയാളെ ക്വബ്റിൽ തന്നെ നരകാഗ്നിയിൽ കത്തിക്കുന്നതാകാം. അതിന്റെ ചൂട് തൊട്ടടുത്ത ക്വബ്റിൽ വരെ എത്തിയതിനാൽ ആയിരിക്കാം അവൾ ചൂള എന്ന് വിശേഷിപ്പിച്ചത്. ചൂളയിൽ വിറക് കത്തുന്നതിനനുസരിച്ച് തൊട്ടടുത്ത കല്ലും ചുട്ടു നീറുകയാണല്ലോ. അവലംബം: അത്തദ്കിറഃ (التذكرة ) ഇമാം ക്വുർത്വുബി (رحمه الله ) التذكرة ، للإمام القرطبي .

തടവറയിലെ രാജകുമാരൻ ഹാഫിസ് ഹസ്രത്ത് അംഫദി (رضي)






അങ്ങകലെ .....അറേബ്യൻ മണ്ണിൽ നടന്ന മനോഹരമായ ഒരു ചരിത്രമാണിത് ...
കഥാനായകൻ ആരാണെന്ന് ആലോചിച്ച് വിഷമിക്കണ്ട...

ഹസ്രത്ത് ഹാഫിസ് മഹ്മൂദൽ അംഫദി (رضي)

മഹാനവർകൾ .... വളരെ സത്യസന്ധനും, ഖുർആൻ മനപാഠമാക്കിയ ആലിമും,നീധിമാനുമായ യുവരാജകുമാരൻ....

ഒരു പാട് നാട്ട് രാജ്യങ്ങൾ അദ്ദേഹത്തിന്റെ കീഴിൽ ഭരണം നടത്തി വരുന്നു...
എന്നാൽ ഹാഫിസായ അദ്ദേഹം രാജ ഭരണത്തിനിടയിലും സദാസമയവും الله... വിനെ ചിന്തിച്ച് ,അവനിൽ ഭയപ്പെട്ട്.. തസ്ബീഹ് ,തഹ് ലീൽ, ഖുർആൻ ആയത്തും ഉരുവിട്ട് ജീവിച്ചു കൊണ്ടിരിക്കുന്നു...

അങ്ങനെ ഒരു ദിവസം കുളിക്കുവാനുള്ള തയ്യാറെടുപ്പിൽ ഒരു തോർത്ത് മുണ്ട് മാത്രം വേഷമായി ശരീരമാസകലം എണ്ണ തേച്ച് തന്റെ കൊട്ടാരത്തിന്റെ മുകളിലെ മട്ടുപാവിൽ ഖുർആൻ ധ്വനികൾ ഉരുവിട്ട് കൊണ്ട് ഉലാത്തുകയാണ്

ഓതി ഓതി അദ്ദേഹം ഒരു ആയത്ത് എത്തിയപ്പോൾ ആ ആയത്തിന്റെ അർത്ഥം ചിന്തിച്ചു പോയി....
ഇതാണ് ആ ആയത്ത്

*قل اللهم ملك الملك تؤتى الملك من تشآء وتنزعُ الملك ممّن تشآءُ وتعزّ من تشآء وتذلّ من تشآءُ بيدك الخير إنّك على كلّ شئءٍ قدير*

*പറയുക: ആധിപത്യത്തിന്റെ ഉടമസ്ഥനായ الله വേ നീ ഉദ്ദേശിക്കുന്നവർക്ക് നീ ആധിപത്യം നൽകുന്നു.. നീ ഉദ്ദേശിക്കുന്നവരിൽ നിന്ന് നീ ആധിപത്യം എടുത്ത് നീക്കുകയും ചെയ്യുന്നു.. നീ ഉദ്ദേശിക്കുന്നവർക്ക് നീ പ്രതാപം നൽകുന്നു, നീ ഉദ്ദേശിക്കുന്നവർക്ക് നീ നിന്ദയും വരുത്തുകയും ചെയ്യുന്നു നിന്റെ കൈവശമത്രെ നന്മയുള്ളത് .നിശ്ചയം നീ എല്ലാ കാര്യത്തിലും കഴിവുള്ളവനാകുന്നു..*

എന്നർത്ഥം വരുന്ന ഖുർആൻ ലഫ്സുകൾ ഓതിക്കൊണ്ട് തനിക്ക് الله.. തന്ന രാജാധികാരം എന്ന പ്രതാപത്തിനെ കുറിച്ച് ചിന്തിച്ച് കൊണ്ട് പറയുകയാണ്....

പ്രതാഭം നൽകുവാനും,, അത് തിരിച്ചെടുക്കുവാനും അല്ലാഹു വിന് ഒരു നിമിഷം മതിയെങ്കിൽ (الله വിൻെറ ഖലാമായ ഖുർആൻ അവിശ്വസിക്കാൻ പാടില്ല.. ഇദ്ദേഹം അവിശ്വസിച്ചതല്ല. അറിയാതെ ചിന്തിച്ചു പോയതാണ്)

"ഞാൻ ഇപ്പോൾ രാജാധികാരമുള്ളവനാണ്
ഈ നിമിഷം എന്റെ അധികാരം നഷ്ടപ്പെടുന്നത് എങ്ങനെയാണ്"....

അംഫദി (رضي )ചിന്തിച്ചു തീർന്നില്ല

തന്റെ കൊട്ടാരത്തിന്റെ മുറ്റത്ത് ബഹളം കേൾക്കുകയാണ്... രക്ഷിക്കണേ.... രക്ഷിക്കണേ....എന്ന് ജനങ്ങളുടെയും, പട്ടാളക്കാരുടെയും ശബ്ദം.. അവർ ഭയന്ന് അട്ടഹസി കുകയാണ്.. അദ്ദേഹത്തിന് ഒന്നും മനസ്സിലായില്ല.. കൊട്ടാരത്തിന്റെ മുകളിൽ നിന്ന് താഴേക്ക് എത്തി നോക്കിയ അദ്ദേഹം കണ്ടത് ....سبحان الله
കൊട്ടാരത്തിലുള്ളവർ നാലുപാടും പേടിച്ച് വിറച്ച് ചിതറി ഓടുന്ന രംഗമാണ്.... മഹാനവർകൾക്ക് ഒന്നും മനസ്സിലാവാതെ അന്ധിച്ചു നിൽക്കുന്ന സമയത്താണ്
പ്രഭോ.... പ്രഭോ....

കൊട്ടാരത്തിലേ വൃദ്ധനായ ഒരു ഭൃത്യൻ അംഫദിയുടെ അടുത്തേക്ക് പേടിച്ച് വിറച്ച് കിതച്ച് ഓടി വരികയാണ്.

അയാളുടെ പരിഭ്രാന്തി കണ്ട  അംഫദി ചോദിച്ചു

എന്തു പറ്റി ...

എന്നാൽ ആ വൃദ്ധൻ പേടിച്ച് വിറച്ചിട്ട് ശബ്ദം പുറത്തേക്ക് വന്നില്ല ...

അംഫദി പിന്നെയും ചോദ്യം ആവർത്തിച്ചപ്പോൾ ഭൃത്യൻ പറയുകയാണ്
പ്രഭോ.. നമ്മുടെ കൊട്ടാര മുറ്റത്ത് വലിയ ഒരു പുലി..

ഇത് കേട്ടതും മഹാനവർകൾ നിസ്സാരമട്ടിൽ ചോദിക്കുകയാണ് പുലി വന്നതിനാണോ ഇത്രയും ഭയം.. നമ്മുടെ കൊട്ടാരത്തിൽ പതിനായിരകണക്കില ധികം പട്ടാളകാരുണ്ടല്ലേ. അവർ കീഴ്പ്പെടുത്തി കൊള്ളും

ഇല്ല പ്രഭുവേ... അവരെല്ലാം ഭയന്ന് വിറച്ച് പിൻമാറി.

അംഫദി (رضي):എങ്കിൽ ആ പുലി എവിടെയാണ്

ഭൃത്യൻ :പുലി നിൽക്കുന്ന സ്ഥലം ചൂണ്ടി കാണിച്ചു് കൊണ്ട് പറയുകയാണ്... അതാ അവിടെ അങ്ങ് ഇപ്പോൾ അങ്ങോട്ട് പോകണ്ട..

എന്നാൽ ധീരനായ ആ യുവരാജൻ അംഫദി (رضي)ആ വാക്കുകൾ കേട്ടില്ല.. അദ്ദേഹം താൻ ഉടുത്തിരിക്കുന്ന വേഷത്തിൽ തന്നെ പുലിയുടെ അടുത്തേക്ക് പതുക്കെ പതുകെ ശബ്ദമുണ്ടാകാതെ ആ പുലിയുടെ അടുത്ത് ചെന്നു...
എന്നാൽ അംഫദി (رضي)യെ കണ്ടതും പുലി...

മഹാനവർകൾ മന്ദം മന്ദം പുലിയുടെ അടുത്തേക്ക് ചെന്നപ്പോൾ പെട്ടെന്ന്!!
പുലി തിരിഞ്ഞു ... മഹാനവർകളെ കണ്ട പുലി ഒറ്റ ഗർജനം...
*الله ... الله*





പെട്ടെന്ന് അoഫദി (رضي ) മുന്നോട്ട് വെച്ച കാല് താൻ പോലും അറിയാതെ പിന്നിലോട്ട് വെച്ച് പോയി.... കാരണം ആദ്യമായാണ് അദ്ദേഹത്തിന്‌ ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം...ആ രംഗത്തിന് സാക്ഷിയായ തന്റെ മാതാവ് ഭയത്താൽ .... "മോനെ നീ അങ്ങോട്ട് പോകല്ലെ"... എന്ന് വിളിച്ചു പറഞ്ഞു പോയി .. എങ്കിലും അദ്ദേഹം തന്റെ അരികിൽ കണ്ട പട്ടാളക്കാരനോട്:

ആരവിടെ ????

തന്റെ ഉടവാൾ കൊണ്ട് വരൂ..

പട്ടാളക്കാരൻ തന്റെ അരയിലിരുന്ന ഉടവാൾ ചൂണ്ടി കാണിച്ച് കൊടുത്ത നിമിഷം അംഫദി (رضي) ആ പടവാൾ വലിച്ചൂരി ... ഊരി പിടിച്ച വാളുമായി അംഫദി (رضي)പുലിയുടെ അടുത്തേക്ക് പയ്യെ വളരെ പയ്യെ ചെന്ന് വാൾ ആഞ്ഞുവീശി....

سبحان الله

വാൾ വീശിയതും പുലി കൊട്ടാര മുറ്റത്തിന് പുറത്തേക്ക് പാഞ്ഞു.... ഇതെല്ലാം കണ്ട് നിന്ന പട്ടാളക്കാരും കൊട്ടാര വാസികളും ഭയന്ന് വിറച്ച് പോയി... പുലി പുറത്തേക്ക് പാഞ്ഞു പോയപ്പോൾ سبحان الله
മഹാനവർകൾ അന്തം വിട്ട് പോയി ...

പെട്ടെന്ന് .. ആരവിടെ???

തന്റെ കുതിരയെ കൊണ്ട് വരൂ ... ഏറ്റവും വേഗത്തിൽ തന്നെ കുതിക്കുന്ന അംഫദി(ر رضي)യുടെ കുതിരയെ കൊണ്ട് പട്ടാളക്കാരൻ വന്നു.... ഊരിപ്പിടിച്ച വാളുമായി ശരീരമാസകലം എണ്ണ തേച്ച് കുളിക്കുവാൻ നിന്നിരുന്ന അതേ വേഷത്തിൽ തന്നെ മഹാനവർകൾ ആ കുതിര പുറത്തേക്ക് ചാടി ക്കയറി...

പുലിയെ ലക്ഷ്യമാക്കി തന്റെ കുതിരയുടെ കടിഞ്ഞാൽ വലിച്ചു..

പുലി പാഞ്ഞു പോവുകയാണ്....പുലിയെ പിടിച്ചു പിടിച്ചില്ല പിടിച്ചു പിടിച്ചില്ല എന്ന മത്സരത്തിൽ കുറെ ദൂരം അവർ പോയി..
എന്നാൽ തന്റെ രാജ്യത്തിന്റെ അതിർത്തി കഴിഞ്ഞത് മഹാനവർകൾ അറിഞ്ഞില്ല.. ഏഴ് രാജ്യങ്ങളുടെ അധിപതിയായ അംഫദി(رضي)ക്ക് അല്ലാഹു വിന്റെ പരീക്ഷണം സംഭവിക്കുകയാണ്. താൻ മറ്റൊരു രാജ്യത്ത് എത്തിയെന്നത് പോലും അദ്ദേഹം അറിഞ്ഞില്ല. കാരണം....അദ്ദേഹത്തിന്റെ ലക്ഷ്യം "പുലിയെ പിടിക്കണം എന്നിട്ടെ താൻ തന്റെ രാജ്യത്തേക്ക് തിരിച്ച് പോകു" .... എന്നതായിരുന്നു. പുലിയും അദ്ദേഹവും കുറെ ദൂരം ചെന്നപ്പോൾ ഒരു കാടിനുള്ളിൽ നാല് ഭാഗം ബന്തിക്കുന്ന വഴിയിൽ എത്തിയ ആ നിമിഷം പുലി അപ്രത്യക്ഷമായി...

*يا الله*

എന്താണ് ഈ സംഭവിക്കുന്നത് ... മഹാനവർകൾ വിഷമിച്ചു പോയി..
തന്റെ കുതിരയുമായി

വലത്തോട്ടും, ഇടത്തോട്ടും ,മുന്നോട്ടും, പിന്നോട്ടും ,നാല് വഴിയിലൂടെയും പുലിയെ തിരിഞ്ഞ് നോക്കിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല ... നിരാശയാൽ അംഫദി( رضي)ക്ക് വല്ലതെ സങ്കടം വന്നു.. എന്നിട്ട് മഹാനവ൪കള് അല്ലാഹുവിനോട് ദുആ ചെയ്യുകയാണ് ....."നാഥാ... ഇനി ഞാൻ എന്ത് ചെയ്യും.الله കൊട്ടാരത്തിലുള്ളവർക്ക് പുലിയെ കൊണ്ട് വരും എന്ന് ഞാൻ വാക്ക് നൽകി പോയില്ലേ... പുലിയെ കാണാനുമില്ല ഇനി എന്ത് ചെയ്യും"...കുറെ നേരം അങ്ങനെ വിഷമിച്ചു നിന്ന മഹാനവർകൾ ...

അവസാനം അല്ലാഹു വിന്റെ ഖളാഇൽ ക്ഷമ കൈ കൊണ്ട് സ്വയം ആശ്വസിച്ചു... കൊട്ടാരത്തിലേക്ക് തിരിച്ച് പോകാം എന്ന് തീരുമാനിച്ചു. എന്നാൽ അതിന് മുമ്പ് അല്പം നേരം വിശ്രമിച്ചിട്ട് പോകാം എന്ന ചിന്തയിൽ മഹാനവർകൾ തന്റെ കുതിരയെ കുറച്ച് അല്പം മാറ്റി നിർത്തി ഒരു മര തണലിൽ ഇരുന്നു. എന്നാൽ ക്ഷീണിതനായ അദ്ദേഹം അറിയാതെ ഉറങ്ങി പോയി.. അപ്പോഴതാ അവിടെ...

അദ്ദേഹം ആ മരച്ചുവട്ടിൽ ഇരുന്ന് ഉറങ്ങി പോയി...

എന്നാൽ ഇന്നലെ രാത്രി ഈ രാജ്യത്തെ രാജാവിന്റെ കൊട്ടാരത്തിൽ ഒരു സംഭവം നടന്നിരുന്നു.രാജാവ് തന്റെ മകളുടെ കല്യാണത്തിന് ആവശ്യമായ
ആടയാഭരണങ്ങളും ധനവും സൂക്ഷിച്ചു വെച്ചിരുന്നു ... എന്നാൽ ഇന്നലെ രാത്രി അതായത് അഫoദി (റ) പുലിയെ പിടിക്കാനായി ഈ രാജ്യത്ത് എത്തിയും ഇതേ ദിവസം തന്നെ... കൊട്ടാരത്തിൽ മോഷണംനടന്നത്

ഈ വാർത്ത പട്ടാളക്കാർ രാജാവിനെഅറിയിച്ചു.

പ്രഭോ, ഇന്നലെ രാത്രി കൊട്ടാരത്തിലെ ഖജനാവ് കൊള്ളയടികപ്പെട്ടു.....
വാർത്ത അറിഞ്ഞ രാജാവ് കോപാകുലനായി...

ആരവിടെ...??

ഇന്നലെ മോഷ്ഠിക്കപ്പെട്ട സാധനങ്ങൾ കണ്ടെത്തി, ആ കള്ളനെ എത്രയും പെട്ടെന്ന് നമ്മുടെ മുന്നിൽ ഹാജറാക്കുക...

രാജാവിന്റെ കല്പന കേട്ട പട്ടാളക്കാർ കള്ളനും, മോഷണ വസ്തുക്കൾക്കും വേണ്ടിയുള്ള തിരച്ചിൽ നാട്ടിൽ നാലുപാടും നടത്തി. എന്നാൽ അവരുടെ അന്വേഷണം വിഫലമയി. കള്ളനെയോ,,,മേഷ്ടിക്കപ്പെട്ട സാധനങ്ങളേയോ കണ്ടെത്താൽ കഴിഞ്ഞില്ല. ...

നിരാശരായ അവർ രാജ കൊട്ടാരത്തിൽ മടങ്ങിയെത്തി.

രാജാവിനോട് വിവരം ധരിപ്പിച്ചു..

പട്ടാളക്കാർ:അല്ലയോ പ്രഭോ, ഞങ്ങളുടെ അന്വേഷണത്തിൽ മോഷണവസ്തുക്കളും കള്ളനെയും കണ്ടെത്താൻ സാധിച്ചില്ല... ഞങ്ങൾ നാട് മുഴുവൻ അരിച്ചു പറക്കി.....ശ്രമം വിഫലമായി.

രാജാവ്: എന്ത്.,,, നാടും കാടും ,വീടും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടും കിട്ടിയില്ലന്നോ......

പട്ടാളക്കാർ;പ്രഭോ, കാട്ടിൽ ഞങ്ങൾ പരിശോധന നടത്തിയില്ല.
രാജാവ്; എങ്കിൽ എത്രയും പ്പെട്ടന്ന് പോയി കാട്ടിൽ അന്വേഷിക്കു....
കണ്ടെത്തുന്നവർക്ക് ഇനാം നൽകുന്നതാണ്....

പട്ടാളക്കാർ;ഉത്തരവ് പ്രഭോ




രാജാവിന്റെ കല്പന അനുസരിച്ചു പട്ടാളക്കാർ കാട്ടിലേക്ക് പുറപ്പെട്ടു കാട്ടിൽ എത്തി തിരച്ചിൽ തുടർന്നു ആദ്യമെല്ലാം നിരാശരായി... എന്നാൽ മധ്യഭാഗത്ത് എത്തിയപ്പോളാണ്

ഒരു പട്ടാളക്കാരൻ അതു കണ്ടത്...... എന്തോ ഒന്നു തിളങ്ങുന്നു ....അയാൾ മുന്നോട്ട് നടന്നു ചെന്നു...സൂക്ഷിച്ചു നോക്കി ... അതെ അതു തന്നെ
കൂട്ടുകാരെ ഇങ്ങോട്ട് ഒന്നു ഓടി വരൂ ... കൂടെയുള്ളവർ അവിടെക്ക് ഓടി എത്തി .. അയാൾ അവർക്ക് അത് കാണിച്ചു കൊടുത്തു. അതേ അതു തന്നെ കൊട്ടാരത്തിൽ നിന്നും മോഷണം പോയ വസ്തുക്കൾ... അവർ അതെടുത്തു മുന്നോട്ട് നടന്നപ്പോൾ മറ്റൊരു കാഴ്ച അവരുടെ ദൃഷ്ടിയിൽ പ്പെട്ടത്

"സുബ്ഹാനല്ലാഹ്..."

അതാ നമ്മുടെ കഥാപുരുഷനായ അഫംദി (റ) യെ അവർ കാണുകയാണ് ....ഏഴ് രാജ്യത്തിന്റെ അധിപതി.. ഒരു തോർത്തുമുണ്ട് മാത്രം വേഷധാരിയായി......
അവർ അടുത്തേക്ക് ചെന്നു ....

സുബ്ഹാനല്ലാഹ്..."

അതാ നമ്മുടെ കഥാപുരുഷനായ അഫംദി (റ) യെ അവർ കാണുകയാണ് ....ഏഴ് രാജ്യത്തിന്റെ അധിപതി.. ഒരു തോർത്തുമുണ്ട് മാത്രം വേഷധാരിയായി കിടക്കുന്നു......

അവർ അടുത്തേക്ക് ചെന്നു ....

അദ്ദേഹത്തിന്റെ വേഷ വിദാനം കണ്ടപ്പോൾ കൊട്ടാര മോഷണം നടത്തിയ കള്ളൻ ഇതാണെന്ന് അവർ ധരിക്കുകയാണ്... അത് മാത്രമല്ല മോഷണ വസ്തുക്കൾ മഹാനവർകൾ ഇരിക്കുന്നിടത്ത് നിന്ന് കുറച്ചു അപ്പുറത്ത് നിന്നുമാണ് അവർക്ക് ലഭിച്ചത്.. ഇതെല്ലാം കൊണ്ടും അവർ അദ്ദേഹത്തെ കള്ളനായി വിചാരിക്കുന്നു..

എന്നാൽ മഹാനവർകൾ ഇതൊന്നുമറിയാതെ നല്ല ഉറക്കത്തിലാണ്. പട്ടാളക്കാർ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് .. അവരുടെ കൂട്ടത്തിൽ ഒരു പട്ടാളക്കാരൻ ഉച്ചത്തിൽ "ടേയ്....എഴുന്നേൽ കട അവിടുന്ന് " എന്ന് പറഞ്ഞ് ഒരു തല്ല് കൊടുത്തു. അഫംദി (റ) നല്ല ഉറക്കത്തിലായിരുന്നല്ലോ... അടിക്കിട്ടിയ അദ്ദേഹം ഞെട്ടി എഴുന്നേറ്റു. എന്നിട്ട് പട്ടാളക്കാരോട് ചോദിച്ചു. എന്താണ് കൂട്ടരെ നിങ്ങൾക്ക് വേണ്ടത്?

പട്ടാളക്കാർ പറഞ്ഞു.. രാത്രി മോഷണവും പകൽ ഉറക്കവും കൊള്ളമല്ലോ....
ഇത് കേട്ട അദ്ദേഹം പറഞ്ഞു: കൂട്ടരെ ഞാൻ ഇന്ന് വരെ ഒരു മുട്ടുസൂചി പോലും കട്ടിട്ടില്ല.നിങ്ങൾക്ക് ആളുമാറിയതായിരുക്കും..

ഞാൻ ആരാണെന്ന് നിങ്ങൾക്ക് അറിയില്ലെ?

പട്ടാളക്കാരൻ: നീ ആരാണ്

അഫം ദി (റ): ഞാൻ എഴു രാജ്യങ്ങളുടെ അധിപതിയായി ഹസ്രത്ത് മഹ്മൂദൽ അഫംദി..

ഇതു കേട്ട പട്ടാളക്കാർ പരിഹാസത്തോടെ അദ്ദേഹത്തേ നേക്കിട്ട് പറയുകയാണ് വേഷം കണ്ടില്ലൊ? ഏഴ് രാജ്യത്തെ രാജാവാണ് പോലും എന്ന് പറഞ്ഞ് അദ്ദേഹത്തേ മർദ്ദിക്കാൻ തുടങ്ങി

വേദന സഹിക്കാൻ വയ്യാതെ അദ്ദേഹം പട്ടാളക്കാരോട് പറഞ്ഞു.
നിങ്ങൾ നിങ്ങളുടെ രാജ്യത്തെ രാജാവിന്റെ അരികിൽ എത്തിക്കുക അദ്ദേഹത്തിനറിയാം ഞാൻ ആരാണെന്ന് അതുവരെ എന്നെ മർദ്ദിക്കരുതെ

എന്നാൽ ആ വാക്കുകൾ ഒന്നും അവർ കേട്ടില്ല പിന്നെയും ഉറപ്പാട് മർദ്ദിച്ചു അവസാനം കയ്യികളിൽ വിലഞ്ഞ് വെച്ചു രാജാ സന്നിധിയിലേക്ക് കൊണ്ടുപോയി..

കൊട്ടാരത്തിൽ എത്തിയ പട്ടാളക്കാർ രാജാവിനോട് പറഞ്ഞു:
പ്രഭോ!

അങ്ങു വാഗ്ദാനം നൽകി പാരിതോഷികം നൽകിയാലും ഞങ്ങൾ ആ കള്ളനെ കൊണ്ട് വന്നിട്ടുണ്ട് അങ്ങേക്ക് അയാളെ കാണട്ടേ

രാജാവ്: വേണ്ട എനിക്ക് അയാളെ കാണൺ ണ്ടാ .. അയാൾ തക്കത്തായ ശിക്ഷ നൽക്കുക

പട്ടാളക്കാർ :ശിക്ഷ വിധിച്ചാലും

രാജാവ്: എന്റെ മകൾ ഫാത്തിമ കട്ടാലും ആ കൈ മുറിക്കുമെന്ന് പറഞ്ഞ തിരുനബി(ﷺ )യുടെ ഉമ്മ താണ് നാം.. അതുകെണ്ട് ആ കട്ട കൈ അങ്ങ് മുറിച്ചേക്കു..

സുബ്ഹാനല്ലാ..

ഒരു ആ രാജാവ് അഫം ദി (റ) കണ്ടിരുന്നെങ്കിൽ കൊട്ടാരത്തിലേക്ക് സ്വീകരിച്ച് ആനയിക്കുമായിരുന്നു എന്നാൻ ഇവിടെയാണ് അല്ലാഹു വിന്റെ പരീക്ഷണം.. അദ്ദേഹം മനപ്പൂർവ്വ മല്ലെങ്കിൽ പോലും അല്ലാഹു വിന്റെ ഖുർആനെ സംശയിച്ചു പോയി

പട്ടാളക്കാർ അദ്ദേഹത്തിന്റെ കയ്യിൽ വിലങ്ങു വെച്ച് ജയിലിലേക്ക് കൊണ്ട് പോകുകയാണ്....

ജയിലിൽ കൊണ്ട്പോയി തള്ളികൊണ്ട് പറയുകയാണ് .......

നാളെ നിന്റെ ശിക്ഷ വിധിയാണ്

കട്ടവന്റെ കയ്യ് മുറിക്കലാണ് നിയമം. അതിനാൽ നാളെ നിന്റെ കയ്യ് മുറിക്കപ്പെടും..

ഇത് കേട്ട മഹാനവർകൾ അത്ഭുതപ്പെട്ട് പോയി... പെട്ടെന്ന്; മഹാനവർകൾ രണ്ട് റക്ക്ഹത്ത് സുന്നത്ത് നിസ്കരിച്ച ശേഷം ദുആ ചെയ്യുകയാണ് ....

, "എന്താണ് റബ്ബേ ഞാൻ ഈ കേൾക്കുന്നത് അള്ളാഹുവിലേക്ക് കൈകൾ ഉയർത്തി കൊണ്ട് പറയുകയാണ്...

സുബ്ഹാനായ അള്ളാഹുവേ, .

നിന്റെ പരിശുദ്ധ ഖുർആന് ആയത്തിൽ സംശയിച്ചു പോയ തെറ്റിന്ന് നീ എനിക്ക് ഒരു വലിയ പരീക്ഷണം തന്നെയാണ് നൽകുന്നത്.. എങ്കിലും ;എനിക്ക് പരാതിയില്ല... അള്ളാഹുവേ,ഇതോടെ എന്റെ പരീക്ഷണം അവസാനിപ്പിക്കണേ... യാ അള്ളാഹ് ..നാളത്തെ ലോകത്തേക്ക് മാറ്റി വെക്കല്ലെ അള്ളാഹ്....".

ഇങ്ങനെ അദ്ദേഹം ഓരോ നിമിഷവും അതീവ വേദനയാൽ അള്ളാഹുവിങ്കൽ ദുആ ചെയ്ത് കൊണ്ട് അഭയം പ്രാപിച്ചു.

അടുത്ത ദിവസം...

പട്ടാളക്കാർ വന്ന് അഫംദി (റ) യെ വിളിക്കുന്നു.. എടാ കള്ളാ ...നീ കൊട്ടാരം കൊള്ളയടിച്ച് സുഖിച്ച് ഇരുക്കുകയാണല്ലേ....

അപ്പോൾ അദ്ദേഹം പറയുകയാണ് ...നിങ്ങൾ എന്നെ രാജാവിന്റെ അടുക്കൽ കൊണ്ട് പോവുക ..രാജാവിന് എന്നെ കണ്ടാൽ മനസ്സിലാകും.. ഈ സമയത്തും അവർ മഹാനവർകളെ പരിഹസിക്കുകയാണ്... എന്നാൽ മഹാനവർകൾ അവരോട് പറയുകയാണ് ഞാൻ അഫംദി 7 രാജ്യങ്ങളുടെ അധിപതി ആയ മഹമൂദൽ അഫo ദി ആണെന്ന് രാജാവിന് മനസ്സിലാകും

"നിങ്ങൾ മഹമൂദൽ അഫം ദിയോ വേഷം കണ്ടാലും പറയും നിങ്ങൾ അഫംദി ആണെന്ന്..." എന്നും ,പറഞ്ഞ് പരിഹസിച്ച് കൊണ്ട് അദ്ദേഹത്തെ അവർ ആരാചാരുടെ അരികിലേക്ക് കൊണ്ട് പോവുകയായി..

ആരാചാർ അദ്ദേഹത്തിന്റെ അരികിൽ എത്തി.ആ ശിക്ഷ നടപ്പിലാക്കി... അദ്ദേഹത്തിന്റെ കയ്യ് വെട്ടിമാറ്റി.




ബഹുമാനപ്പെട്ട മഹ് മൂദൽ അഫംദി (റ) വേദന കൊണ്ട് പൊട്ടി പൊട്ടി കരഞ്ഞു പോയി....എങ്കിലും അള്ളാഹുവിനോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.. "യാ അള്ളാഹുവേ നിന്റെ പരീക്ഷണത്തിൽ എനിക്ക് വിഷമമില്ല .എങ്കിലും ഈ പരീക്ഷണം ഈ ലോകത്ത് അവസാനിപ്പിക്കണേ....

മഹ്ശറയിലേക്ക് വെക്കല്ലെ

, അള്ളാഹ്.....

ശിക്ഷാ നടപടി പൂർത്തീകരിച്ച ശേഷം മരുന്ന് എല്ലാം വെച്ച് കെട്ടി
അദ്ദേഹത്തിനെ വീണ്ടും ജയിലിൽ കൊണ്ട് ചെന്ന് പൂട്ടി ഇട്ടു.
മഹാനവർകൾ സ്വലാത്ത് തസ്ബീഹ്, ഖുർആൻ പരായണവുമായി ഒരോ നിമിഷങ്ങളും തള്ളി നീക്കി കൊണ്ടിരുന്നു.....

ഇനി കഥ കൊട്ടാരത്തിൻ ഉള്ളിലേക്ക് നീങ്ങുകയാണ്
ആ കൊട്ടാരത്തിൽ17 വയസ്സ് തോന്നിക്കുന്ന സുന്ദരിയായ പെൺകുട്ടി ഉണ്ട്.. 

കഥ ഇനി രാജകൊട്ടാരത്തിലേക്ക് പോവുകയാണ്....

ആ കൊട്ടാരത്തിൽ പതിനേഴ്കാരിയായ സുന്ദരിയായ ഒരു പെൺകുട്ടിയുണ്ട് .അവൾ ആരാണന്നല്ലേ? ....

ഈ രാജ്യത്തെ രാജാവിൻെറ മകളാണ്.

അവൾ സുന്ദരിയും സൽഗുണയുമാണ്.... അള്ളാഹുവിനെ ഭയന്ന് ഇബാദത്ത് ചെയ്ത് ജീവിക്കുന്ന ആ പെൺകുട്ടിയെ മഹ്മൂദൽ അഫംദിക്ക് നിക്കാഹ് ചെയ്തു കൊടുക്കുവാൻ രാജാവ് ആഗ്രഹിച്ചിരിക്കുകയാണ്..

പക്ഷെ മഹാനവർകളെയാണ് തന്റെ കൊട്ടാരത്തിലെ ജയിലറക്കുള്ളിൽ കള്ളനെന്നു മുദ്രകുത്തി ശിക്ഷകപ്പെട്ട് ബന്ദിക്കപെട്ടിരിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.

അങ്ങനെ ഒരു ദിവസം...

രാജാവ് തന്റെ മകളെ രാജകുമാരിയെ അടുത്തേക്ക് വിളിച്ചു സംസാരിക്കുകയാണ്..

നിനക്ക് വിവാഹ പ്രായമായി നിൻെറ വിവാഹം നടത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു. മകളെ ...നിന്റെ അഭിപ്രായമെന്താണ്.?
ആ രാജകുമാരി മനമില്ലാ മനസ്സോടെ സമ്മതം നൽകി.

രാജാവ് പിന്നെയും മകളോട് ചോദിച്ചു:നിനക്ക് ഞാൻ കണ്ട് വെച്ചിരിക്കുന്ന വരൻ ആരാണെന്ന് അറിയണ്ടേ....?

കുമാരി ഒന്നും മിണ്ടിയില്ല.

രാജാവ് പറഞ്ഞു:എങ്കിൽ കേട്ടോളൂ...

"ഏഴ് രാജ്യങ്ങളുടെ അതിപതിയായ ഹസ്രത്ത് മഹ്മൂദൽ അഫംദി".

അദ്ദേഹത്തെ നിക്കാഹ് കഴിക്കണമെങ്കിൽ ഖുർആൻ മുഴുവനും മനപാOമാക്കണം.

മഹാനവർകളെ നിക്കാഹ് കഴിക്കാൻ തനിക്ക് സമ്മതമാണ് ബാപ്പ...പക്ഷെ ഖുർആൻ മുഴുവൻ ഞാൻ എങ്ങനെ മനപ്പാഠമാക്കും.

മകളുടെ ചോദ്യത്തിന് ആ പിതാവ് ഇങ്ങനെ മറുപടി നൽകി; അതിന് വഴിയുണ്ട്.. കഴിവുറ്റ ഒരു ഉസ്താദിനെ ഞാൻ പഠനത്തിനായി നിയോഗിക്കാം
മകളെ നീ ഖുർആൻ മനപാഠമാക്കിയ ശേഷം അദ്ദേഹത്തിന് നിക്കാഹ് ചെയ്തു കൊടുക്കാം..

അങ്ങനെ ജയിലിനോട് ചേർന്ന് ഖുർആൻ പഠനത്തിനുള്ള റൂമ് നിർമ്മിക്കുകയും പഠിപ്പിക്കുന്നതിനായി ഉസ്താദിനെയും ദിവസം വന്ന് പോയി കൊണ്ടിരുന്നു..

ഒരു ദിവസം ഉസ്താദ് ജയിലറയുടെ അരികിലൂടെ നടന്ന് പോകുന്ന സമയത്ത് മനോഹരമായ സ്വരമാധുര്യം നിറഞ്ഞ ഖുർആൻ പാരായണം കേട്ടു..... ഇത്രയും മനോഹരമായ പാരായണം എവിടെ നിന്നാണെന്ന് ചിന്തിച്ച് കൊണ്ട് ആ ശബ്ദം കേട്ട ഭാഗത്തേക്ക് തന്റെ ചെവി കൂർപ്പിച്ചു ... മുന്നോട്ട് നടന്നു... ഇ
ഈ ശബ്ദം ജയിലറയിൽ നിന്നാണെന്ന് അദ്ദേഹത്തിന് മനസ്സിലായി...
അന്ന് അദ്ദേഹം രാജകുമാരിക്ക് ക്ലാസ്സ് എടുത്ത് കൊടുക്കാൻ എത്തുന്ന സമയത്തിൽ നിന്ന് അല്പം വൈകി...

അങ്ങനെ ഉസ്താദ് പതിവ് പോലെ പെൺകുട്ടിക്ക് ക്ലാസ്സ് എടുത്തു കൊടുത്തു തിരിച്ചു പോന്നു.

ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു...

ദിവസങ്ങൾ ശേഷം അദ്ദേഹം കൊട്ടാരത്തിലെ ജയിലിനരികിലൂടെ നടന്നു വരുമ്പോൾ ഉസ്താദ് വീണ്ടും സ്വരമാധുര്യമായ പാരായണം കേൾക്കുകയാണ്...

അദ്ദേഹം ജയിലറയുടെ അരികിലേക്ക് നടന്നു ചെന്നപ്പോൾ അവിടെ മഹാനായ മഹ്മൂദൽ അഫംദി (റ) ഖുർആൻ പാരായണം ചെയ്യുന്നത് ഉസ്താദ് കണ്ടു... പക്ഷെ ഉസ്താദിന് ആ പാരായണം ചെയ്യുന്നാൾ മഹ്മൂദ് അഫ0 ദി (റ) ആണെന്ന് അറിയില്ലായിരുന്നു

അദ്ദേഹം ചിന്തിക്കുകയാണ്... ഇത്രയും മനോഹരമായി ഖുർആൻ മനപാഠമാക്കി ഒാതുന്ന ഈ വ്യക്തി ഒരിക്കലും ഒരു കള്ളൻ ആയിരികുകയില്ല.. എന്നാൽ ഈ കാര്യം രാജാവിനോട് തുറന്ന് പറയാൻ അദ്ദേഹം ഭയന്നപ്പെട്ടു.. അതിനാൽ ഉസ്താദ് അത് തന്റെ മനസ്സിൽ തന്നെ സൂക്ഷിച്ചു.

പതിവ് പോലെ ഇന്നും ക്ലാസ്സിൽ എത്താൻ വൈകി...

ഉസ്താദ് ക്ലാസ്സിലെത്തി രാജകുമാരിയോട് സലാം ചൊല്ലി ...എന്നാൽ കുമാരി ദേഷ്യത്തിലാണ്.. ഖുർആൻ പഠനം തുടങ്ങാൻ മുസ്ഹഫ് നിവർത്താൽ ഉസ്താദ് പറഞ്ഞു..

പക്ഷെ അവൾ ദേഷ്യത്തോടെ ഇല്ലെന്ന് മറുപടി പറഞ്ഞു

ഉസ്താദ് :അതെന്താ?

രാജകുമാരി: പറയാം ഉസ്താദ് അങ്ങ് എന്താണ് എന്നും ക്ലാസ്സെടുക്കുന്ന കൃത്യ സമയത്തിൽ നിന്നും വ്യതിചലിക്കുന്നതെന്ന് എനിക്കറിയണം

ഉസ്താദ് :പെട്ടെന്ന് ഒരു അമ്പരപ്പു വന്നു എങ്കിലും അദ്ദേഹം ഒന്നുമില്ലെന്ന് മറുപടി നൽകി...

രാജകുമാരി വാശി പിടിച്ചു കൊണ്ടിരുന്നു..

അവസാനം ഉസ്താദ് പറഞ്ഞു: നീ സത്യം ചെയ്യുമെങ്കിൽ ഞാൻ തുറന്ന് പറയാം ...അവൾ അദ്ദേഹത്തിന് സത്യം ചെയ്ത് കൊടുക്കുകയും ചെയ്തു.. ഉസ്താദ് പറയുകയായി..

ഞാൻ കുട്ടിക്ക് ക്ലാസ്സ് എടുക്കാൻ കൊട്ടാരത്തിലെ ജയിലിനു മുന്നിലൂടെ വരുമ്പോൾ സ്വരമാധുര്യമാർന്ന ഖുർആൻ പാരായണം നിത്യവും കേൾക്കുമായിരുന്നു.. അതന്വേശിച്ച് ഞാൻ നടന്നപ്പോൾ ഞാൻ കണ്ടത് ജയിലറക്കുള്ളിൽ ഇരുന്ന് ഒരാൾ പാരായണം ചെയ്യുന്നതാണ്..

നോക്കിയപ്പോൾ കൈ മുറിച്ച് മാറ്റപ്പെട്ടതായ ഒരു കള്ളൻ അദ്ദേഹത്തിന്റെ പാരായണമായിരുന്നു... ആ സ്വരമാധുര്യത്തിൽ ഞാൻ ലയിച്ചു പോകും. അതാണ് സമയം വൈകി എത്തിയിരുന്നത്

പെൺകുട്ടി: ഉസ്താദേ, അത്രയും മനോരഹരമായ പാരായണമാണോ അത് എങ്കിൽ എനിക്ക് ഒരു കാര്യം പറയാനുണ്ട്

ഉസ്താദ് :എന്താണ്, പറയൂ

രാജകുമാരി: എങ്കിൽ നാളെ മുതൽ അദ്ദേഹം എനിക്ക് ഖുർആൻ പഠിപ്പിച്ച് തന്നാൽ മതി... ഉസ്താദ് ഇനി വരണ്ടാ...

അദ്ദേഹം ഞെട്ടി... എന്നിട്ട് പറഞ്ഞു അങ്ങനെ എങ്കിൽ കുമാരിയുടെ ആഗ്രഹം പോലെ നടക്കട്ടെ!

പിന്നീട് ഉസ്താദ് രാജാവിന്റെ അടുത്ത് ചെന്ന് എന്നിട്ട് പറഞ്ഞു
പ്രഭോ,തന്റെ വേതനതുക നൽകിയാലും

നാളെ മുതൽ കുമാരിക്ക് ക്ലാസ്സ് എടുത്ത് കൊടുക്കാൻ വരണ്ട എന്നാണ് കുമാരി എന്നെ അറിയിച്ചിരിക്കുന്നത്

രാജാവ്: അതെന്താ...

ഞാൻ നിങ്ങൾക്ക് കൃത്യമായി വേതനം നൽകുന്നുണ്ടല്ലോ? പിന്നെ എന്തു പറ്റി...
ഉസ്താദ്:കുമാരിയുടെ ആഗ്രഹം മറ്റൊന്നാണ് .

രാജാവ് ഉസ്താദിന്റെ വേതന തുക നൽകി. അദ്ദേഹം പോയതിന് ശേഷം കുമാരിയെ വിളിച്ചു മകളെ നീ നാളെ മുതൽ ഉസ്താദിനോട് പഠിപ്പിക്കാൻ വരണ്ട എന്നു പറയാൻ കാരണമെന്താണെന്ന് ചോദിച്ചു...

ഒന്നുമില്ല ഉപ്പ...

എന്താണ് എന്ന് പറയൂ...

അവസാനം അവൾ പറഞ്ഞു ...

നമ്മുടെ കൊട്ടാര ജയിലറിയിൽ ശിക്ഷ അനുഭവിച്ചു കഴിയുന്ന ഒരു കള്ളനുണ്ട് അദ്ദേഹത്തിന്റെ പാരായണം കേട്ടത്തുമുതൽ ഉസ്താദ് അവളോട് പറഞ്ഞതായ എല്ലാ കാര്യങ്ങളും അവൾ രാജാവിനോട് വിവരിച്ചു..
ഉപ്പ എനിക്ക് അദ്ദേഹത്തിൽ നിന്നും ഖുർആൻ പഠനം നടത്തുവാനുള്ള ആഗ്രഹമുണ്ട്..

ഇത് കേട്ടതും രാജാവ് ഞെട്ടി !!! എന്ത് അയാൾ ഒരു കള്ളനല്ലെ?
പക്ഷെ അവസാനം വാശിക്കു മുന്നിൽ രാജാവായ അദ്ദേഹത്തിന് തോറ്റ് കൊടുക്കേണ്ടിവന്നു.

അങ്ങനെ ഈ വിവരം അഫംദി (റ)യെ അറിയിക്കുകയും തുടർന്ന് പഠനത്തിനായി അദ്ദേഹത്തെ നിയോഗിക്കുകയും ചെയ്തു.. പട്ടാളക്കാരുടെ അകംമ്പടിയോടെ എന്നും വന്ന് മഹാനവർകൾ പെൺകുട്ടിക്ക് ക്ലാസ്സ് എടുത്ത് കൊടുക്കും.. ക്ലാസ്സ് കഴിഞ്ഞാൽ പട്ടാളക്കാർ അദ്ദേഹത്തെ തടവറയിലേക്ക് കൊണ്ടു പോകും. ദിവസങ്ങൾ മുന്നോട്ട് നീങ്ങി...

രാജകുമാരി ഇപ്പോൾ ചെറിയ ചെറിയ സൂറത്തുകൾ മനപാഠമാക്കിയിട്ടുണ്ട്..

ഒരു ദിവസം ക്ലാസ്സെടുക്കുന്നതിനിടയിൽ അഫംദി [റ]ക്ക് അസ്വസ്ഥത തോന്നുകയും അന്ന് പഠനം പെട്ടെന്ന് നിർത്തുകയും ചെയ്തു.
ഓരോ ദിവസങ്ങളും മുന്നോട്ട് നീങ്ങുമ്പോൾ ആ രാജകുമാരിക്ക് തന്റെ ഉസ്താദിനോട് ആത്മീയ മായ ഒരു അടുപ്പം തോന്നി തുടങ്ങിയിരിക്കുന്നു... ഒരു ദിവസം ക്ലാസ്സിനിടയിൽ ഏതാനും ചില ആയത്തുകൾ ഓതികൊണ്ടിരുന്ന അദ്ദേഹം പെട്ടെന്ന് തലകറങ്ങി വീണു..

രാജകുമാരി കൊട്ടാരത്തിലേക്ക് ഓടി ചെന്ന് വെള്ളം എടുത്ത് കൊണ്ടുവന്ന് മഹാനവർകളുടെ മുഖത്ത് കുടഞ്ഞു.അപ്പോൾ അദ്ദേഹത്തിന് ബോധം വീണു.അദ്ദേഹത്തിന്റെ വിഷമ ഭാവം കണ്ട് പെൺകുട്ടി അദ്ദേഹത്തോട് ചോദിച്ചു: എന്തു പറ്റി ഉസ്താദ് ...

മഹാനവർകൾ:ഒന്നുമില്ല..

രാജകുമാരി: എന്താണ് കാര്യം പറയൂ ഉസ്താദ് അവൾ വാഷി പിടിച്ചു..
മഹാനവർകൾ: ഒന്നുമില്ല കുട്ടി

രാജകുമാരി: എന്താണെന്ന് പറഞ്ഞില്ലെങ്കിൽ ഉസ്താദ് ബോധരഹിതനായ കാര്യം ഞാൻ രാജാവിനെ അറിയിക്കും.. അവളുടെ വാശിക്ക് മുന്നിൽ അദ്ദേഹം പറഞ്ഞു :ഞാൻ പറയാം .."പക്ഷെ ഞാൻ കുട്ടിയോട് പറയുന്നതായ കാര്യങ്ങൾ മറ്റാരും അറിയില്ലെന്ന് സത്യം ചെയ്തു തരിക"
അവൾ അദ്ദേഹത്തിന് സത്യം ചെയ്തു കൊടുത്തു.

മഹാനവർകൾ പറഞ്ഞു തുടങ്ങുകയായി....

ഞാൻ ഇപ്പോൾ ഇവിടെ ഓതിയതായ ആയത്തിൽ സംശയിച്ചത് കൊണ്ട് അള്ളാഹു വിന്റെ പരീക്ഷണത്തിന് വിധേയ നായ വ്യക്തിയാണ് ഞാൻ.. ഇത്രയും പറഞ്ഞു കൊട്ടാരത്തിന്റെ മുകളിൽ ഖുർആൻ ആയത്ത് ഓതി കൊണ്ടിരിക്കെ ഓതിയ ആയത്തിൽ സംശയിച്ചത് മുതൽ കൊട്ടാരത്തിൽ പുലി വന്നതും പിടിക്കുവാൻ വേണ്ടി താൻ കുളിക്കുവാൻ നിന്ന വേഷത്തിൽ പുലിയെ പിടിക്കാൻ ഇറങ്ങിയതും, കൊട്ടരവാസികളുടെയും തന്റെ മാതാവിൻെറയും എതിർപ്പിന് വില കൊടുക്കാതെ പുലിയെ പിടിക്കാൻ ഇറങ്ങി പുറപ്പെട്ടതും.. ഒരു കാട്ടിൽ വെച്ച് പുലി അപ്രത്യക്ഷമായതും, താൻ ഈ രാജ്യത്തെ കാട്ടിൽ എത്തിപ്പെട്ടതും.

അള്ളാഹുവിന്റെ ആയത്തിൽ താൻ സംശയിച്ചതിന്റെ പരീക്ഷണമാണെന്ന് മനസ്സിലാക്കുകയും അള്ളാഹുവിനോട് ദുആ ചെയ്തു അല്പം കഴിഞ്ഞ് പോകാം എന്ന് വിചാരിച്ച് ഒരു മരതണലിൽ വിശ്രമിക്കാൻ ഇരുന്നതും. ക്ഷീണിച്ച് അവശനായി താൻ ഉറങ്ങിയതും തന്നെ കള്ളനാണെന്ന് വിചാരിച്ച് രാജകൊട്ടാരത്തിലെ ദടന്മാർ പിടിച്ച് കെട്ടി തന്നെ മർദിച്ച് കൊട്ടാരത്തിൽ കൊണ്ടുവന്നതും..താൻ ഏഴ് രാജ്യങ്ങളുടെ അധിപതിയായ ഹസ്രത്ത് മഹ്മൂദ് അഫംദി ആണെന്ന് പറഞ്ഞപ്പോൾ തന്നെ ഭടന്മാർ പരിഹ സിച്ചതും.രാജാവ് തന്നെ ശിക്ഷക്ക് വിധിച്ചതും തന്റെ കൈ വെട്ടിമാറ്റിയതുമായ എല്ലാ സംഭവങ്ങളും മഹാനവർകൾ പെൺ കുട്ടിയോട് പറഞ്ഞു കേൾപ്പിച്ചു...





ഇതെല്ലാം കേട്ട രാജകുമാരിയുടെ കണ്ണുകൾ നിറഞ്ഞു ... അവൾ പറഞ്ഞു... ഉസ്താ ദെ അങ്ങ് ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു.. ഈ നടന്നതായ എല്ലാ കാര്യങ്ങളും പിതാവിനെ അറിച്ച് കൊണ്ട് അങ്ങയെ ജയിൽ മോചിപ്പിക്കാൻ പറയട്ടെ....

പെട്ടെന്ന് അദ്ദേഹം ചോദിച്ചു... കുട്ടി നീ എനിക്ക് തന്ന സത്യംമറന്നുവോ... അവൾക്ക് സന്തോഷവും സങ്കടവും ഒന്നിച്ച് അനുഭപ്പെട്ടു: തന്നെ നിക്കാഹ് നടത്തുവാൻ പിതാവ് ആഗ്രഹിക്കു അഫംദിയാണല്ലോ ഇതെന്നും,...പിതാവിന്റെ തെറ്റിദ്ധാരണയിൽ ശിക്ഷയ്ക്ക് വിധേയനായി കള്ളനാണെന്നും പറഞ്ഞും അദ്ദേഹം ഇപ്പോൾ ജയിൽ വാസം അനുഭവിക്കുകയാണല്ലോ എന്ന ദുഃഖവും...

എങ്കിലും അവൾ അദ്ദേഹത്തോട് പറഞ്ഞു:എങ്കിൽ നാളെ മുതൽ അങ്ങ് എനിക്ക് ഖുർആൻ പഠനപ്പിക്കാൻ വരണ്ട... അങ്ങനെ അന്ന് അവർ ഇരു പേരും പിരിഞ്ഞു..

പിറ്റേ ദിവസം അവൾ തന്റെ പിതാവിനോട് ഞാൻ ഇനി ഖുർആൻ പഠനം നടത്തുനില്ലെന്ന വിവരം പറഞ്ഞതും..... അദ്ദേഹം ഞെട്ടി.....
എന്ത്!!!!...

നീ ഖുർആൻ മുഴുവൻ മനപ്പാഠമാക്കാതെ മഹാനവർകളുമായി നിന്നെ നിക്കാഹ് ചെയ്തു കൊടുക്കാൻ സാധിക്കുന്നത് എങ്ങനെ... അതിനാൽ നീ പഠനം തുടരുക.

എന്നാൽ.... രാജകുമാരിയുടെ തീരുമാനം ഉറച്ചതായിരുന്നു... രാജാവ് പറഞ്ഞു :എങ്കിൽ മകളെ നിന്റെ ഇഷ്ടം നടക്കട്ടെ...

പഠനം അവസാനിപ്പിച്ചത് കൊണ്ട് നിന്റെ നിക്കാഹിനുള്ള ഒരുക്കങ്ങൾ നടത്താൻ നാം തീരുമാനിച്ചിരിക്കുന്നു... അതിനാൽ ബഹുമാനപ്പെട്ട അഫംദി (റ) യുടെ അടുത്തേക്ക് നാം ആളെ അയക്കാനും തീരുമാനിച്ചു. ഇത് കേട്ടതും രാജകുമാരി തന്റെ പിതാവിനോട് പറഞ്ഞു :എനിക്ക് വിവാഹം ആ ലോചിക്കണ്ട ... രാജാവ്:അതെന്താ...
.
രാജകുമാരി :എന്നെ നിക്കാഹ് കഴിക്കാൻ ഉള്ള യാളെ ഞാൻ തന്നെ കണ്ടെത്തി
രാജാവ് :ദേഷ്യത്തോടെ എന്ത്???

കുമാരി: അതെ.. ഞാൻ കണ്ടെത്തി...

രാജാവ്: അതാരാണ്...

രാജകുമാരി: നമ്മുടെ കൊട്ടാരത്തിലെ ആ ജയിലിൽ കിടക്കുന്ന എന്നെ ഖുർആൻ പഠിപ്പിക്കാൻ നിയോഗിച്ച ആ കള്ളനെ...

ഇതു കേട്ടതും രാജാവിന് ദേഷ്യവും, സങ്കടവും ഒന്നിച്ച് വന്ന് കൊണ്ട് അദ്ദേഹം ചോദിച്ചു:

എന്താണ് മോളെ നീ പറയുന്നത്... മഹാനവർകൾക്ക് നിക്കാഹ് ചെയ്തു കൊടുക്കാൻ തീരുമാനിച്ചതാണെന്ന് നീ മറന്നുവോ...
രാജാവ്: കൊട്ടാരത്തിലെ..

ആ പിതാവ് ഒരിക്കൽ കൂടി സ്നേഹ വാത്സല്യത്താൽ തന്റെ മകളുടെ

രാജാവ് കുമാരിയോട് ചോദിക്കുകയായി "ആരാണ് അത്"..
കുമാരി: നമ്മുടെ ജയിലിൽ കൈകൾ മുറിക്കപ്പെട്ട എന്നെ ഖുർആൻ പഠിപ്പിച്ച ആ കള്ളൻ.

രാജാവ്: ഞെട്ടി !! എന്ത്??

രാജകുമാരി: അതെ. ഞാൻ വിവാഹം കഴിക്കുന്നത് അദ്ദേഹത്തെയാണ്, സമ്മതമല്ലെങ്കിൽ എനിക്ക് ഈ ദുനിയാവിൽ മറ്റൊരു വിവാഹത്തെ കുറിച്ച് ആലോചിക്കണ്ട..

കൊട്ടാരത്തിലെ ജയിലിലെ ആ കള്ളനെ മാത്രമെ ഞാൻ വിവാഹം കഴിക്കുകയൊള്ളു...

രാജകുമാരിയുടെ വാക്കുകൾ കേട്ട രാജാവ് ഞെട്ടി !! എന്താണ് മോളെ നീ പറയുന്നത്. ഒരു കള്ളനെ നിന്റെ മാരനാക്കാൻ ആഗ്രഹിക്കുന്നോ.... കൈകൾ മുറിക്കപ്പെട്ട ആ കള്ളനെയാണോ..ആ പിതാവ് മാനസ്സികമായി തളർന്നു പോയി ...

തന്റെ മകളെ പറഞ്ഞു മനസ്സിലാക്കാൻ ഒരു പാട് ശ്രമിച്ചു.എങ്കിലും മകളുടെ വാശിക്ക് മുമ്പിൽ വാത്സല്യ നിധിയായ ആ പിതാവ് തോറ്റു പോവുന്നു...

നിക്കാഹിന് സമ്മതം നൽകി... എന്നാൽ രാജകുമാരിയുടെ മനസ്സ് സന്തോഷത്തിലായിരുന്നു. ബാപ്പ ആഗ്രഹിച്ചതും തീരുമാനിച്ചതുമായ വ്യക്തിയായ മഹമൂദ് അഫംദി(റ) തന്നെയാണല്ലോ തന്നെ നിക്കാഹ് ചെയ്യാൻ പോകുന്നത്.. എങ്കിലും അവളുടെ ഹൃദയത്തിൽ മാറ്റൊരു വിഷമം തോന്നി. തന്റെ പിതാവ് ഈ സത്യം അറിയില്ലല്ലോ ..

മഹാനവർകൾക്ക് കൊടുത്ത സത്യം ലംഘിക്കാനും കഴിയില്ല. കൈകൾ നഷ്ടപ്പെട്ട ഒരു കള്ളനെയാണ് താൻ വരനാക്കാൻ തീരുമാനിച്ചതിൽ തന്റെ ബാപ്പ ദുഃഖത്തിലാണ് ....

വിഷമവും സന്തോഷത്താലും ദിവസങ്ങൾ മുന്നോട്ട് നീങ്ങി...
രാജാവിന്റെ മനസ്സ് വളരെ വേദനയിലാണ്... കൈകൾ മുറിക്കപ്പെട്ട ആ കള്ളനെയാണ് ഞാൻ എന്റെ മകളുടെ ഭർത്താവാക്കാൻ ഉദ്ദേശിക്കുന്നതെന്ന് പ്രജകളും, അതിഥികളും അറിഞ്ഞാൽ ഞാൻ നാണം കേടുമല്ലോ ..

രാജാവ് സങ്കടത്തിൽ റൂമിൽ കഴിച്ചു കൂട്ടി... എന്നിട്ട് അദ്ദേഹം ചിന്തിക്കുകയാണ് മകൾക്ക് കുറച്ച് നാൾ ആ കള്ളൻ ഖുർആൻ പഠിപ്പിച്ചിരുന്നതാണ്. അങ്ങനെ അവർ പ്രണയത്തിലായി ക്കാണുമോ?? അസ്വസ്ഥതയോടെയും വിഷമത്തോടെയും രാജാവ് ഒരോ നിമിഷവും കഴിച്ചുകൂട്ടി.. ഇതിനിടയിൽ പട്ടാളക്കാരെ വിളിപ്പിച്ച് നിക്കാഹിന്റെ കാര്യം പറയുകയും നിക്കാഹിൻെറ കാര്യം ആ കള്ളനോട് പറയുവാൻ അവരെ ചുമതലപ്പെടുത്തി, പട്ടാളക്കാർ മഹാനവർകളെ പൂട്ടിയിട്ട ജയിലറക്ക് മുമ്പിൽ വന്നു... എന്നിട്ട് പരിഹാസത്തോടെ പറയുകയാണ്.

"നീ ആളു കൊള്ളാമല്ലോ.. ഇത്രയും ചെറുപ്പക്കാരായ പട്ടാളക്കാർ ഈ കൊട്ടാരത്തിൽ ഉണ്ടായിട്ടും നീ ഇത് എങ്ങനെ സാധിച്ചു"".... മഹാനവർകൾക്ക് പട്ടാളക്കാരുടെ പരിഹാസം നിറഞ്ഞ വാക്കുകൾ മനസ്സിലായി..
മഹാനവർകൾ അവരോട് ചോദിച്ചു എന്താണ് നിങ്ങൾ പറയുന്നത്..
പട്ടാളക്കാർ: ഉം

രാജാവിന്റെ മകൾ കള്ളനായ നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹം അറിയിക്കുകയും രാജാവ് സമ്മതിക്കുകയും ചെയ്തിരിക്കുന്നു... ഇതും പറഞ്ഞ് അവർ അവിടെ നിന്നും പോയി

അംഫദി(റ) ഈ വാക്കുകൾ കേട്ട് ഞെട്ടുന്നു... എന്ത്.. അള്ളാഹുവേ എന്ത് പരീക്ഷണമാണ്.. അദ്ദേഹം വിഷമത്തിലായി..

രാജാവ് നിക്കാഹിന്റെ അന്ന് അതിഥികളുടെ മുന്നിൽ താൻ നാണം കെടുമല്ലോ എന്ന ചിന്തയിലാണ്..താൻ ആഗ്രഹിച്ചത് മഹ്മൂദ് അoഫദി (റ) യെ കൊണ്ട് നിക്കാഹ് കഴിപ്പിക്കാനാണ്.. പക്ഷെ വിധി മറ്റൊന്ന് ..എങ്കിലും അദ്ദേഹത്തെ നിക്കാഹിന് ക്ഷണിച്ച് കത്ത് എഴുതണം....

എന്നിട്ട് അദ്ദേഹം മഹാനവർകൾക്ക് കത്ത് എഴുതി..

അസ്സലാമു അലൈക്കും '

ഏഴ് രാജ്യങ്ങളുടെ അധിപതിയായ ഹസ്രത്ത് മഹ്മൂദ് അംഫദി(റ).. അങ്ങയുടെ കീഴ് രാജാവ് എഴുതുന്നത്...

എന്റെ മകളുടെ വിവാഹമാണ് അതിന് ബഹുമാനപ്പെട്ടവരെ താങ്കൾ എത്തിചേരണമെന്ന് ഞാൻ ആഗ്രഹിച്ച് ക്ഷണിക്കുകയാണ്..
എന്ന്..അങ്ങയുടെ കീഴ് രാജാവ്

ഇങ്ങനെ എഴുതിയ കത്ത് തന്റെ പട്ടാളക്കാരന്റെ കൈവശം കൊടുത്തിട്ട് പറഞ്ഞു ഇത് നമ്മുടെ മേൽ രാജാവായ ഹസ്രത്ത് അംഫദിയുടെ കൊട്ടാരത്തിൽ ചെന്ന് അദ്ദേഹത്തിന് കൊടുത്തിട്ട് ക്ഷണിക്കുക...
.
പട്ടാളക്കാരൻ തന്റെ കുതിരയുമായി യാത്ര പുറപ്പെട്ടു അങ്ങനെ മഹാനവർകളുടെ കൊട്ടാരത്തിന്റെ മുന്നിൽ എത്തിയ പട്ടാളക്കാരൻ അന്തം വിട്ടു പോയി...

കൊട്ടാര മുറ്റത്ത് എത്തിയ പട്ടാളക്കാരൻ അന്തംവിട്ടതിന്റെ കാരണമെന്തന്നല്ലെ??..

താൻ ഇതിന് മുമ്പും ഈ കൊട്ടാരത്തിൽ വന്നിട്ടുണ്ട്. പക്ഷെ ...ഇന്ന് ഈ കൊട്ടാരത്തിന് എന്ത് പറ്റി.. എല്ലായിടത്തും കരിയിലകൾ... കൊടും പുല്ലും കാടും പിടിച്ചിരിക്കുന്നു.. പട്ടാളക്കാരേയും ആരെയും കാണുന്നില്ല.. ചുറ്റും സ്മശാന മൂഖത...

അയാൾ കൊട്ടാരത്തിൻെറ മുറ്റത്ത് ചെന്നു ശബ്ദമുണ്ടാക്കി... പക്ഷെ മറുപടിയില്ല.... കൊട്ടാരത്തിന്റെ വാതിലിൽ തട്ടി ഒരു പാട് തവണ വിളിച്ചു.. എന്നിട്ടും മറുപടിയില്ല..

അയാൾ തിരിച്ചു നടന്നപ്പോൾ വാതിൽ തുറക്കപ്പെട്ട ശബ്ദം ... "ആരാ"?? അയാൾ തിരിഞ്ഞു നോക്കി. വൃദ്ധയായ ഒരു സ്ത്രീ ..

ആ ഉമ്മയുടെ ചോദ്യം ആവർത്തിച്ചു "മകനെ നീ ആരാണ്"..

പട്ടാളക്കാരൻ പറഞ്ഞു: ഞാൻ അയൽ രാജ്യത്തെ രാജാവിന്റെ സന്ദേശം കൈമാറാൻ വന്നതാണ്. മഹ്മൂദ് അംഫദിയെ വിവാഹത്തിന് ക്ഷണിക്കാൻ എന്റെ രാജൻ പറഞ്ഞു വിട്ടതാണ്..

മഹാനവർകളുടെ പേര് കേട്ടതും ആ വൃദ്ധ മാതാവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...

പട്ടാളക്കാരൻ കാര്യം തിരക്കി.

അപ്പോൾ ആ മാതാവ് പുലി വന്നതും അത് പിടിക്കാൻ മഹാനവർകൾ പോയതുമായ എല്ലാ നടന്ന കാര്യങ്ങളും പറഞ്ഞു കേൾപ്പിച്ചു.. അന്നു പോയതാണ് എന്റെ മകൻ ഇതുവരെ വന്നില്ല ..പിന്നീട് ഒന്നും അവനെ കുറിച്ച് അറിഞ്ഞതുമില്ല... ഞാൻ അoഫദിയുടെ ഉമ്മയാണ്....

ഈ വാക്കുകൾ കേട്ട പട്ടാളക്കാരൻ ധർമ്മസങ്കടത്തിലായി...

അയാൾ തിരിച്ച് കൊട്ടാരത്തിൽ വന്നു. അവിടെ മഹാനവർകളുടെ ഉമ്മ പറഞ്ഞതായ കാര്യങ്ങൾ മുഴുവനും അയാൾ രാജാവിനെ അറിയിച്ചു.
രാജാവ് ഈ കഥകൾ കേട്ടത്തിന് ശേഷം വളരെയധികം ദുഃഖിതനായി.
പിതാവിൻെറ വിഷമം കണ്ട രാജകുമാരിയും വിഷമത്തിലാണ്.. സത്യങ്ങൾ പിതാവിനെ അറിയിച്ചാൽ സത്യ ലഘനമാകും . അതിനാൽ അതെല്ലാം അവൾ മനസ്സിൽ തന്നെ സൂക്ഷിച്ചു...

വിവാഹത്തിന്റെ ദിവസം അടുത്ത് വന്നു.

രാജാവിന് അതിഥികളുടെ മുന്നിൽ തന്റെ മകളുടെ ഭർത്താവ് കൈകൾ നഷ്ടപ്പെട്ടവനെന്ന് ആക്ഷേപിക്കുന്നത് കേൾകേണ്ടിവരുമല്ലോ എന്ന ദുഃഖം വർദ്ധിച്ചു വന്നു..

ഇതെ സമയം കല്യാണത്തിന്റെ തലേ ദിവസം ബഹുമാനപ്പെട്ടവർ ആ ജയിലറക്കുള്ളിൽ നിസ്കരിച്ചതിന് ശേഷം മനമുരുകി
ദുആ ചെയ്തു ....

"അള്ളാഹുവേ ഞാൻ നാളെ മണവാളനായി പന്തലിൽ ചെന്ന് നിൽക്കുമ്പോൾ എന്റെ കീഴ് രാജാക്കൻമാരുടെയും അഥിതികളുടെയും സദസ്സിൽ ഉള്ളവരുടെയും മുന്നിൽ കൈകൾ മുറിക്കപ്പെട്ട കള്ളനായി ഞാൻ നിൽകേണ്ടി വരുമല്ലോ !!ഞാൻ അവരുടെ മുന്നിൽ അഭമാനിതനാകുമല്ലോ അള്ളാഹ്.. എന്നെ ഈ അഭമാനത്തിൽ നിന്നും രക്ഷിക്കണേ അള്ളാഹ്....

നീ ഖൈർ ആയ ഒരു തീരുമാനം നടത്തണം അള്ളാഹ്.. അദ്ദേഹം പൊട്ടിപ്പൊട്ടി കരഞ്ഞു.. അഭമാനിതനാക്കല്ലേ അള്ളാഹ്....

വേദനിറഞ്ഞ ആ മനസ്സുമായ് അദ്ദേഹം ഉറങ്ങി..

അന്ന് രാത്രി മാഹാനവർകൾ സുന്ദരമായ ഒരു സ്വപ്നം കാണുകയാണ്...
പൊൻപ്രഭപോലെ മാനത്തെ പൊന്നമ്പിളിയെ തോൽപിക്കുന്ന വദനവുമായി മുത്ത് ഹബീബ് [ﷺ] അമീറുൽ മുഅ്മിനീങ്ങളും പ്രമുഖ സ്വഹാബികളും അദ്ദേഹത്തിന്റെ സ്വപ്നത്തിൽ വന്നു.

അതെ കുറിച്ച് കാഥികൻ പാടിയ വരികൾ ഞാൻ എഴുതാം
*മുത്ത് നബി ഒന്ന്*

*അബൂബക്കർ സിദ്ധീഖും*
*കൂടെ ഉമറുമുണ്ട് ഉസ്മാൻ അലിയാരും*
*പിന്നെ പ്രധാനിയാം മറ്റു സ്വഹാബത്തും*

ഹബീബ് (ﷺ) വന്നു സലാം ചൊല്ലി. മഹാനവർകളുടെ സങ്കടത്തേ കുറിച്ച് ചോദിക്കുകയും... ഖുർആൻ ആയത്തിൽ സംശയിച്ചതുമുതൽ ആ നിമിഷം വരെയുള്ള എല്ലാ കാര്യങ്ങളും വിശദീകരിച്ചു....

എന്നിട്ട് മഹാനവർകൾ നബി(ﷺ)യോട് പറഞ്ഞു: നാളെ കൊട്ടാരത്തിൽ വരുന്നവർ എന്നെ കയ്യിലാത്തവൻ എന്നും കള്ളൻ എന്നും വിളിച്ച് അഭമാനിക്കുമോ എന്ന വിഷമം മാത്രമാണ് എന്നിലുള്ളത്... ഇത് കേട്ടപ്പോൾ തന്റെ കരം കൊണ്ട് മഹാനവർകളെ കൈ പിടിച്ചു...

ആ ശറഫാക്കപ്പെട്ട കരം കൊണ്ട് മഹാനവർകളെ പിടിച്ചു... പെട്ടെന്ന് മഹാനവർകൾ ഉറക്കിൽ നിന്ന് ഞെട്ടി ഉണർന്നു... നോക്കിയപ്പോൾ അത്ഭുതം!!!!...നഷ്ടപ്പെട്ട തന്റെ കൈകൾ തിരിച്ച് കിട്ടിയിരിക്കുന്നു.. (തിരു നബി(സ)യുടെ സ്വപ്ന ഭർശനം ലഭിച്ചവർക്ക് പല അത്ഭുതങ്ങളും നടന്നതായി ചരിത്രം നമുക്ക് അറിയിച്ച് തന്നിട്ടുണ്ടല്ലോ....

അങ്ങനെ മഹാനവർകൾ അള്ളാഹുവിനോട് ശുക്ക്റ് ചെയ്തു....
കല്യാണദിവസം അതിഥികൾ വന്നു... രാജാവ് ഇപ്പോഴും ദുഃഖിതനാണ്....
അതിഥികൾ വരനെ അന്വേഷിക്കാൻ തുടങ്ങി...

അവസാനം അദ്ദേഹം തന്റെ ഭടന്മാരോട് മഹാനവർകളെ നിക്കാഹിൻെറ സദസ്സിലേക്ക് കൊണ്ടുവരാൻ നിർദ്ദേശം നൽകി.... ജയിലിൽ എത്തിയ പട്ടാളക്കാരൻ അത്ഭുതപ്പെട്ടു.... അയാൾ രാജാവിന്റെ അരികിലേക്ക് ഓടി ... പ്രഭോ പ്രഭോ അത്ഭുതം!!!

അങ്ങയുടെ മരുമകനാകുന്ന ആ വ്യക്തിയുടെ കൈകൾ തിരിച്ച് കിട്ടിയിരിക്കുന്നു. അത് ഒരു മഹാൻ ആണെന്ന് തോന്നുന്നു... രാജാവും മറ്റു പട്ടാളക്കാരും ആ ജയിലറയിലേക്ക് ഓടി എത്തി ...അവിടെ കൂടി നിൽക്കുന്നവരെ മാറ്റി കൊണ്ട് ജയിലറയിലേക്ക് കടന്ന രാജാവ് ഞെട്ടി!!!

അദ്ദേഹത്തിന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നില്ല... അള്ളാഹുവേ ഏഴ് രാജ്യങ്ങളുടെ അതിപഥിയായ മഹ്മൂദ് അംഫദി (റ) ആണോ തന്റെ കൊട്ടാര ജയിലറയിൽ കള്ളനായി കൈകൾ മുറിക്കപ്പെട്ട ശിക്ഷ അനുഭവിച്ചത്... അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കൊണ്ട് രാജാവ് പൊട്ടി കരഞ്ഞു.... എന്നോട് പൊറുക്കണം എന്നോട് പൊറുക്കണം.... എന്റെ അറിവില്ലായ്മ കൊണ്ടാണ്... എന്നോട് പൊറുക്കണം..... എന്നാൽ മഹാനവർകൾ രാജാവിനെ ആശ്വസിപ്പിച്ച് കൊണ്ട് പറഞ്ഞു. അതിൽ എനിക്ക് വിഷമമില്ല.. അള്ളാഹു വിന്റെ ഖുർആനിൽ അവിശ്വസിച്ചതിന്റെ പരീക്ഷണമാണിത് ... എനിക്ക് വിഷമമില്ല...

 നബി [ﷺ]യെ സ്വപ്നം കണ്ടപ്പോൾ മുത്ത് നബി [ﷺ] എന്റെ കരം പിടിച്ചു. അങ്ങനെ ഞാൻ ഞെട്ടി ഉണർന്ന് നോക്കിയപ്പോൾ എന്റെ കൈകൾ അള്ളാഹു തിരിച്ചു തന്നിരിക്കുന്നു..

രാജാവും മഹാനവർകളും ജയിലറയുടെ പുറത്തിറങ്ങി... ശേഷം രാജാവ് ചോദിച്ചു ... അങ്ങ് എന്നോട് പൊറുത്തുതന്നെങ്കിലും എന്റെ മകളെ അങ്ങ് നിക്കാഹ് ചെയ്യുമോ?? അങ്ങയെ കൊണ്ട് നിക്കാഹ് കഴിപ്പിക്കണം എന്നത് എന്റെ ആഗ്രഹമായിരുന്നു.. ഇപ്പോൾ മകളുടെ പിടിവാശിയിൽ ഈ നിക്കാഹിന് ഞാൻ സമ്മതം നൽകിയത്. അതിനാൽ അങ്ങയുടെ അനുവാദം ഞാൻ ചോദിക്കുന്നു...

മഹാനവർകൾ പുഞ്ചിരി തൂകി കൊണ്ട് സമ്മതം അറിയിച്ചു....
ആ നിമിഷത്തിൽ ജയിലിനരികിൽ നിന്നും തക്ബീർ ധ്വനികളാൽ പട്ടാളക്കാരും, പരിവാരങ്ങളും ,രാജാവും ,അതിഥികളും മഹാനായ ഹസ്രത്ത് മഹമൂദ് അoഫദിയെ നിക്കാഹിന്റെ സദസ്സിലേക്ക് ആനയിച്ചു....

الله اكبر الله اكبر الله اكبرالله اكبر لا اله الله ..........
മഹാനവർകൾ പുതിയ ജീവ യാത്രയിലേക്കുള്ള ചുവടുകൾ വെച്ചു
*ഈ ചരിത്രം ഇവിടെ അവസാനിപ്പിക്കുന്നു..*


Sunday 28 January 2018

തിലാവത്തിന്റെ സുജൂദിന് തക്ബീർ ചൊല്ലുമ്പോൾ കൈ ഉയർത്താമോ



മീസാൻ കല്ലിന് മുകളിൽ പേരെഴുതാമോ




വിദേശികൾ മാത്രം അഥവാ നാട്ടുകാർ ഇല്ലാതെയാണ് ജുമുഅ നടന്നതെങ്കിൽ പിന്നീട് ളുഹ്ർ മടക്കി നിസ്കരിക്കേണ്ടതുണ്ടോ




ജമാഅത്ത് നടക്കുമ്പോൾ മുമ്പിലെ സ്വഫ്ഫിൽ സ്ഥലമില്ലെങ്കിൽ പിന്നിൽ ഒറ്റക്ക് നിൽക്കാമോ




നിസ്കാരത്തിന്റെ നിയ്യത്തിന്റെ ഏറ്റവും ചുരുങ്ങിയ രൂപം എങ്ങനെയാണ്




ഭര്‍ത്താവിന്റെ ത്യപ്തിയില്‍ ജീവിക്കുന്ന നല്ല ഒരു ഭാര്യക്ക് ലഭിക്കുന്ന പ്രതിഫലങ്ങള്‍


ഉസ്താദ്  ശാക്കിർ  ബാഖവി മമ്പാട്


റവാത്തിബ് സുന്നത്ത് നിസ്കാരത്തിന്റെയും തഹജ്ജുദ് നിസ്കാരത്തിന്റെയും പ്രതിഫലങ്ങൾ


റഷീദ് അസ്ഹരി ഉസ്താദ്



കേരളത്തിലെ നദികൾ ഉൽഭവ സ്ഥലങ്ങൾ - കോഡുകൾ പഠിക്കാം


കേരളത്തിലെ_നദികൾ_ഉൽഭവ_സ്ഥലങ്ങൾ ​ കല്ലട​ - കരിമല​
Code: ​*കല്ലെ​വിടുന്നാ*, *കരിമല​യിൽ നിന്ന്* ​അച്ചൻകോവിൽ​ - പശുക്കിടാമേട് Code: ​*അച്ചൻ കോവിലിൽ​ നിന്നിറങ്ങി പശുക്കിടാവിനെ​ അന്വേഷിച്ചു ​മേട്ടി​ൽ പോയി* പള്ളിക്കൽ​ - കളരിത്തറക്കുന്ന്​ Code: ​*പള്ളിക്കടുത്ത​ കുന്നിൽ കളരിത്തറ​യുണ്ട്* ​നെയ്യാർ​ - ​അഗസ്ത്യമല​ *നെയ്യു​മായി പോകുന്നവൻ ​അഗസ്ത്യൻ​* ​മാമം​ - പന്തലക്കോട്ട് കുന്ന് Code: *മാമൻ പന്തലുകെട്ടാൻ കുന്നിലേക്ക് പോയി* ​ചന്ദ്രഗിരി​ -പട്ടിക്കാട്ട് വനം​ Code: ​*ചന്ദ്രഗിരി​യെ കെട്ടിച്ചയച്ചത് ഒരു പട്ടിക്കാട്ടി​ലേക്കാണ്* ​മഞ്ചേശ്വരം​ -ബാലെ പൂണികുന്ന് Code: *​ബാലൻ പൂന​യിൽ നിന്നാണ് ​മഞ്ചേശ്വര​ത്തെത്തിയത്* ​കാരിയംകോട്​ -പാടിനെൽക്കാട്​ Code: ​*കാരിയം​ കാണാൻ പാടണം​* ​പെരുവമ്പ​ - ​പേക്കുന്ന്​ Code: ​*പെരുമ്പാമ്പ്​ വന്നത് ബേക്കി​ൽ നിന്ന്* രാമപുരം​ - ഇരിങ്ങൽ കുന്ന് Code: *രാമന്റെ പുര ഇരിങ്ങലിൽ* ​അഞ്ചരക്കണ്ടി​- കണ്ണോത്ത് വനം​ / ​തലശ്ശേരി​ -കണ്ണോത്ത് വനം Code: ​*തലശ്ശേരി​യിൽ നിന്ന് അഞ്ചരക്കുള്ള വണ്ടി കണ്ണെത്താ ദൂരത്തെത്തി* ​മണിമല​ -തട്ടമല​ Code: *മണിമാല തട്ടി മലയിലൊളിച്ചു* ​കുറ്റ്യാടി​ - ​നരിക്കോട്ട​ Code: *കോട്ടയിൽ നരിയെ കെട്ടിയ കുറ്റി ആടി* ​കോരപ്പുഴ​ - അരിക്കൽ കുന്ന് Code: *കോരൻ കുന്നിനരികിലുണ്ട്* ​കല്ലായ്-ചേരിക്കുളത്തൂർ Code: ​*കുളത്തിലെ ചേരി​ മുഴുവനും കല്ലായി* ​ഭാരതപ്പുഴ​-ആനമല​ Code: ​*ഭരതൻ ആന​പ്പുറത്ത് കയറി ​മല​യിലേക്ക് പോയി* ​കേച്ചേരിപ്പുഴ​ - മച്ചാട്ട്മല​ / പുഴക്കൽ പുഴ​ -മച്ചാട്ട്മല Code: ​*പുഴക്കടുത്തു​ നിന്നെടുത്ത ചേരി മച്ചിലിട്ടു* ​മീനച്ചിലാർ​ - ​അരയ്ക്കുന്ന മുടി​ Code: *മീനിന്റെ ചാറുണ്ടാക്കാൻ അരയ്ക്കുന്നതിൽ ഒരു മുടി​ വീണു*