Sunday 28 February 2021

സമുദായ വസ്ത്രധാരണം

 

മുസ്ലിംകളെയും അമുസ്ലിംകളെയും തിരിച്ചറിയൽ വസ്ത്രധാരണം കൊണ്ടാണ്. മുസ്ലിംകൾ വലഭാഗത്തേക്കും അമുസ്ലിംകൾ ഇടഭാഗത്തേക്കും വസ്ത്രം ഉടുക്കണം. അത് കൊണ്ടേ ഇരു സമുദായങ്ങളെയും തിരിച്ചറിയുകയുള്ളു എന്നു ചിലർ. ഇതിന്റെ വിധി എന്ത്?


വിവിധ മതക്കാർ ഒന്നിച്ചു നിവസിക്കുന്ന പ്രദേശങ്ങളിൽ ഓരോ മതക്കാരെയും വേർതിരിച്ചറിയുന്നതിനു വേണ്ടി ഓരോ മതക്കാരും അവരവരുടെ വേഷവിധാനങ്ങളും സംസ്കാരങ്ങളും പാലിക്കുക തന്നെയാണു വേണ്ടത്. പരസ്പരം അറിഞ്ഞു പെരുമാറാൻ ഇതാവശ്യമാണല്ലോ. തുഹ്ഫ : 9-300 നോക്കുക.

നടു കീറിയിട്ടുള്ള കോട്ടു പോലുള്ള വസ്ത്രം ധരിക്കുമ്പോൾ ആദ്യം ആ വസ്ത്രത്തിന്റെ ഇടത്തേ ഭാഗത്ത് നിന്ന് വലത്തോട്ടും ശേഷം വലത്ത് നിന്ന് ഇടത്തോട്ടും ധരിക്കണമെന്നതു തന്നെയാണ് നമ്മുടെ ചിട്ട. ജീവിതകാലത്ത് ഇങ്ങനെ ചെയ്യേണ്ടതു പോലെ മരണാനന്തരം കഫൻ പുടവ കളും ഇങ്ങനെയാണു ധരിപ്പിക്കപ്പെടേണ്ടതെന്നാണു നമ്മുടെ ഫുഖഹാഅ് വ്യക്തമാക്കിയിട്ടുള്ളത്. (തുഹ്ഫ: 3- 127). ഇതാകാം ആ ചിലർ പറഞ്ഞത്.

Saturday 27 February 2021

കുട്ടിയുടെ ഖളാഅ്

 

ഏഴുവയസ്സായ കുട്ടിയോടു നമസ്കാരം കൊണ്ടു  കല്പിക്കൽ മാതാപിതാക്കൾക്കു നിർബന്ധമാണല്ലോ. ഈ നമസ്കാരം കുട്ടി നഷ്ടപ്പെടുത്തിയാൽ അതിനെ ഖളാഅ് വീട്ടൽകൊണ്ടു കൽപിക്കലും നിർബന്ധമാണോ? ഇല്ലെങ്കിൽ അദാആയി നിർവ്വഹിക്കൽ മാത്രമാണോ ശ്രദ്ധിക്കേണ്ടത്?


അല്ല. നമസ്കാരത്തിന്റെ സമയം തെറ്റിയാൽ ഖളാആയി നിർവ്വഹിക്കാൻ കൽപിക്കലും നിർബ്ബന്ധമാകും. എന്നുമാത്രമല്ല, നമസ് കാരത്തിന്റെ എല്ലാ നിബന്ധനകളും പ്രത്യക്ഷമാകുന്ന ചിട്ടകളും പാലിച്ചു കൊണ്ടുനിർവ്വഹിക്കാൻ കല്പിക്കലും മാതാപിതാക്കൾക്കും മറ്റും നിർബ്ബന്ധമാണ്. (തുഹ്ഫ :1-450)

കടക്കാരന്റെ നേർച്ച

 

കടം ഉള്ളയാൾ ഉദ്ദേശപൂർത്തീകരണത്തിനും മറ്റു വല്ല ആവശ്യങ്ങൾക്കുമായി സദഖ നേർച്ചയാക്കുന്നതും മഹാന്മാരുടെ പേരിൽ നേർച്ചയാക്കി ദാനം ചെയ്യുന്നതും അനുവദനീയമാണോ?


കടബാധ്യതയുള്ളയാൾ തന്റെ കടം വീട്ടാൻ മറ്റൊരു മാർഗ്ഗം കാണാതെ അതിലേക്കാവശ്യമായ ധനം ദാനം ചെയ്യലും സ്വദഖ ചെയ്യലും ഹറാമാണ്. എങ്കിലും അയാൾ സ്വദഖ ചെയ്യാൻ നേർച്ചയാക്കിയാലും അത് വീട്ടിയാലും അതെല്ലാം സാധുവാകുന്നതാണ്. എന്തുകൊണ്ടെന്നാൽ, കടമുള്ളയാൾ അതിനാവശ്യമായ ധനം സ്വദഖ ചെയ്യൽ ഹറാമാകുന്നത് തനിക്ക് കടം നല്കിയയാളെ വിഷമിപ്പിക്കലുണ്ടെന്ന കാരണം കൊണ്ടാണ്. അതേസമയം, താൻ നേർച്ചയാക്കിയതും ആ നേർച്ച നിറവേറ്റിക്കൊണ്ട് ദാനം ചെയ്തതുമായ ധനത്തോടു തന്നെ അയാളുടെ കടബാധ്യത ബന്ധപ്പെടുന്നില്ല. അതിനാൽ ആ ധനത്തെ അയാൾ മറ്റു മാർഗ്ഗത്തിൽ ചെലവഴിക്കുന്നത് അസാധുവാണെന്നു പറയാനും വയ്യ. തന്റെ ഉത്തരവാദിത്തത്തിലുള്ള കടബാധ്യത വീട്ടാത്ത കുറ്റം അയാൾക്കുണ്ടാകുന്നത് ഈ ധനത്തിന്റെ തടിയുമായി ബന്ധപ്പെടുന്ന പ്രശ്നമല്ല. തുഹ്ഫ : 10-78.


കണ്ണുരോഗത്തിന്റെ തയമ്മും?

 

കണ്ണുരോഗത്തിന് ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. പത്തുദിവസം മുഖം നനക്കുവാനും കുനിയാനും പാടില്ലെന്നും. തയമ്മും ചെയ്യുമ്പോൾ പൊടിമണ്ണ് ഉപയോഗിക്കുകയാണെങ്കിൽ കണ്ണിൽ പൊടിയാകാൻ സാധ്യതയുണ്ട്. ഹനഫീ  മദ്ഹബിൽ പൊടിമണ്ണ് തന്നെ വേണമെന്നില്ലെന്നും ഭൂമിയുടെ ഭാഗമായ ഏതു വസ്തു കൊണ്ടും തയമ്മും ചെയ്യാമെന്നും കേട്ടു. ഇങ്ങനെ തയമ്മും ചെയ്തു നിസ്കരിച്ചാൽ മതിയാകുമോ? പിന്നീട് മടക്കേണ്ടതുണ്ടോ? 


നിയമപ്രകാരം തഖ്ലീദു ചെയ്ത് നിസ്കരിച്ചാൽ അതു മതിയാകുന്നതാണ് പിന്നീടു മടക്കേണ്ടതില്ല. എങ്കിലും മടക്കൽ സുന്നത്താണ്.

തുഹ്ഫ: ശർവാനി സഹിതം 1- 46, 2- 265 നോക്കുക.


നജീബുസ്താദ് മമ്പാട് -ചോദ്യോത്തരം -നുസ്രത്തുൽ അനാം ഡിസംബർ 2014

വലിയവർ പഠനത്തിന് മുസ്ഹഫ് തൊടാമോ?

 

പഠനാവശ്യാർത്ഥം വുളൂ ഇല്ലാതെ കുട്ടികൾക്കു മുസ്ഹഫ് തൊടുന്നതിനും ചുമക്കുന്നതിനും വിരോധമില്ലല്ലോ. എങ്കിൽ പഠനാവശ്യാർത്ഥം വലിയവർക്കും വുളൂഇല്ലാതെ മുസ്ഹഫ് എടുക്കുവാൻ പറ്റുമോ? പറ്റുകയില്ലെങ്കിൽ കാരണമെന്ത്? തെളിവോടെ മറുപടി?


ഉത്തരം: വകതിരിവായ കുട്ടികൾക്ക് ഖുർആൻ പഠിക്കാനും വായിക്കാനും അതിന്നായി പാഠശാലയിലേക്കും തിരിച്ചു വീട്ടിലേക്കും ചുമക്കാനും അധ്യാപകന്റെ മുമ്പിൽ കൊണ്ടുചെല്ലാനും മറ്റുമായി മുസ്ഹഫ് ധാരാളം ഉപയോഗിക്കേണ്ടി വരുന്നതിനാൽ അപ്പോളെല്ലാം ശുദ്ധിവരുത്തുകയെന്നതു വിഷമകരമായതുകൊണ്ടാണ് അവർക്ക് വുളൂ ഇല്ലാതെ ചുമക്കലും തൊടലും അനുവദനീയമാണെന്ന ഇളവു വന്നത്. തുഹ്ഫ:1-154. ഇതു വലിയവർക്കു ബാധകമല്ലല്ലോ.


പുസ്തകം:പ്രശ്നോത്തരം: 4/32

സഹ്‌വിന്റെ സുജൂദ് പ്രത്യേകം കരുതണം?

 

നമസ്കാരത്തിൽ സഹ്‌വിന്റെ സുജൂദ് ചെയ്യുന്നയാൾ അതു പ്രത്യേകം കരുതി ചെയ്യേണ്ടതുണ്ടോ? അതോ കരുത്തില്ലാതെ ചെയ്താൽ മതിയാകുമോ? നമസ്കാരത്തിന്റെ കരുത്തിൽ അതു പെടുകയില്ലേ?


ഇല്ല. സഹ്‌വിന്റെ സുജൂദിന് കാരണമാവുന്നത് നമസ്കാരത്തിൽ  തേടപ്പെട്ട കാര്യമല്ലല്ലോ. വിരോധിക്കപ്പെട്ട കാര്യമാണ്. അതിനാൽ പ്രാരംഭത്തിലെ കരുത്തിൽ അതുൾപ്പെടുകയില്ല. തന്മൂലം സഹ്‌വിന്റെ സുജൂദിന് പ്രത്യേകം കരുത്ത് നിർബന്ധമാണ്. പക്ഷേ, തനിച്ചു നമസ്കരിക്കുന്നയാൾക്കും ഇമാമിനും മാത്രമേ ഇതു ബാധകമാവുകയുള്ളൂ. മഅ്മൂമിന് കരുത്തു നിർബന്ധമില്ല. അയാൾ ഇമാമിനോട് യോജിക്കൽ നിർബന്ധമാണല്ലോ. തന്മൂലം അയാളുടെ പ്രവൃത്തികൾ ഇമാമിനെ അനുഗമിക്കുന്നതിലേക്കു തിരിയും. ഇതിനു പ്രത്യേകം നിയ്യത്ത് വേണ്ടതില്ല. തുഹ്ഫ 2-199,200.


ബുൽബുൽ മാസിക 2020 ഡിസംബർ.

ഒരാഴ്ചത്തെ മയ്യിത്തു നിസ്കാരം

 

ഞങ്ങളുടെ ഖത്വീബ് 'ഈ ആഴ്ചയിൽ മരിച്ചവരുടെ മേൽ നിസ്കരിക്കാം' എന്നു പറയും. ഇങ്ങനെ നിസ്കരിക്കാൻ പറ്റുമോ? പറ്റുമെങ്കിൽ എങ്ങനെയാണ് ഇമാമിനോടുകൂടെ നിസ്കരിക്കുമ്പോൾ നിയ്യത്തു ചെയ്യുക? ഇങ്ങനെ ഒരാഴ്ചത്തെ മയ്യിത്തിനെ കരുതി നിസ്കരിക്കാൻ പറ്റുമെങ്കിൽ മാസത്തിലോ കൊല്ലത്തിലോ നിസ്കരിച്ചാലും പോരേ?


ഈ ആഴ്ചയിൽ മരിച്ചവരുടെ മേലിലെല്ലാം നമസ്കരിക്കുന്നുവെന്ന കരുത്തോടെ മയ്യിത്തു നമസ്കരിക്കാവതല്ല. കാരണം, ആ ആഴ്ചയിൽ മരിച്ചവരിൽ നമസ്കരിക്കാൻ പറ്റുന്നവരും, പറ്റാത്തവരും  മറഞ്ഞ മയ്യിത്തു നമസ്കാരം അനുവദനീയമാകുന്നതിനുള്ള വ്യവസ്ഥകൾ ഒത്തവരും ഒക്കാത്തവരുമെല്ലാം ഉണ്ടാകുമല്ലോ. അതിനാൽ, ചോദ്യത്തിൽ പറഞ്ഞപകാരം വിളിച്ചറിയിച്ച് നമസ്കരിക്കാനും മറ്റുള്ളവരെക്കൊണ്ടു നമസ്കരിപ്പിക്കാനും പാടില്ല.

എന്നാൽ, ഇന്നു ഭൂമിയിൽ മരണപ്പെട്ടവരിൽ നമസ്കാരം സാധുവാകുന്നവരുടെ മേലിലെല്ലാം കൂടി ഒരാൾ നമസ്കരിച്ചാൽ അത് അനുവദനീയമാണെന്നും സുന്നത്താണെന്നും ഒരു സംഘം ഫുഖഹാഉ പ്രസ് താവിച്ചിട്ടുണ്ട്. ഇമാം നവവി(റ)തന്റെ ശർഹുൽ മുഹദ്ദബിൽ ഇതിനെ ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതുപ്രകാരം നമസ്കാരം സാധുവാകുന്ന, എണ്ണവും ആളും അവ്യക്തമായ മയ്യിത്തുകളുടെ മേൽ നമസ്കരിക്കുമ്പോൾ മഅ്മൂമുകൾ 'ഇമാം നമസ്കരിക്കുന്ന മയ്യിത്തുകളുടെ മേൽ' എന്നു നിയ്യത്തു ചെയ്താൽ മതിയാകുന്നതാണ്. ഇമാമിന്നാകട്ടേ, മേൽപ്പറഞ്ഞകരുത്തിലുള്ള വിധം താൻ നമസ്കരിക്കുന്ന മയ്യിത്തുകളെപ്പറ്റി നേരിയ ഒരുതരം തിരിവ് ഉണ്ടല്ലോ. അതു മതിയാകുന്നതാണ്. തുഹ് ഫ:3-133 നോക്കുക.

ഉപര്യുക്ത ഫുഖഹാഉ വ്യക്തമാക്കിയ പോലെ ഒരു നിശ്ചിത ദിവസം മരണപ്പെട്ടവരിൽ നമസ്കാരം സാധുവാകുന്നവർ എന്ന കരുത്തോടെ നമസ്കരിക്കാവുന്നതുപോലെ തന്നെയാണ് ഒരു നിശ്ചിത ആഴ്ചയും നിശ്ചിത മാസവും നിശ്ചിത കൊല്ലവുമെന്നു മനസ്സിലാക്കാവുന്നതാണ്. എന്നുവച്ച് മയ്യിത്തു നമസ്കാരമെന്നതു വെറും ഒരു കുട്ടിക്കളിപോലെ അപഹാസ്യമാക്കാതെ സൂക്ഷിക്കേണ്ടത് ആവശ്യമാണ്. ചോദ്യത്തിൽ പറഞ്ഞ ഖത്വീബ് 'ഈ ആഴ്ച' എന്നു പറയുന്നതു തന്നെ അദ്ദേഹത്തിനു നിജമായി മനസ്സിലുദിച്ചു കാണുകയില്ലല്ലോ. വെളളിയാഴ്ച എഴുന്നേറ്റുനിന്ന് ഒരു ഖത്വീബ് ഈ ആഴ്ച എന്നു പറഞ്ഞാൽ ഏത് ആഴ്ചയായിരിക്കാം ഉദ്ദേശ്യം?! ശർഇൽ ഒരാഴ്ചയുടെ തുടക്കദിവസമാണു വെള്ളിയാഴ്ച. അന്നു തുടങ്ങുന്ന ആഴ്ച എന്നോ അതിനു മുമ്പു വ്യാഴാഴ്ച അസ്തമയത്തോടെ അവസാനിച്ച ആഴ്ച എന്നോ ഏതായിരിക്കാം അയാൾ ഉദ്ദേശിച്ചിരിക്കുക. പണ്ടു നടപ്പില്ലാത്ത ഓരോരോ കാര്യങ്ങൾ ഇഷ്ടാനുസരണം ഓരോരുത്തർ നടപ്പാക്കാൻ തുനിയുമ്പോൾ ഈ വക കാര്യങ്ങളൊന്നും ശ്രദ്ധിച്ചു കൊള്ളണമെന്നില്ല.


നജീബ് ഉസ്താദ് മമ്പാട് -പ്രശ്നോത്തരം: 3/146


ഞായർ പൊതുഒഴിവ്

 

നമ്മുടെ നാടുകളിൽ മുസ്ലിംകൾ പണ്ടു കടകളടച്ചിരുന്നതു വെള്ളിയാഴ്ചയായിരുന്നു. ക്രിസ്ത്യാനികൾ ഞായറാഴ്ചയും. ഇപ്പോൾ നഗരങ്ങളിലെ പതിവു പ്രകാരം ഞായറാഴ്ച പൊതു ഒഴിവാക്കി കടകളടച്ചും ജോലിയില്ലാതെയും കഴിയുന്ന സമ്പ്രദായം മുസ്ലിംകൾക്കിടയിലും വ്യാപകമായിട്ടുണ്ട്. ഇതിന്റെ വിധിയെന്ത്?


ഈ സമ്പ്രദായം ശരിയല്ല. 50 വർഷം മുമ്പു രാജ്യം ഏതൊരു രാജഭരണത്തിൽ നിന്നു സ്വാതന്ത്ര്യം നേടിയോ അതേ ഭരണ കൂടത്തോടും അവരുടെ ആചാരങ്ങളോടും അതു പോലെ ലോകം അടക്കിവാഴുന്ന പാശ്ചാത്യൻ ശക്തികളോടും അവരുടെ ആചാരങ്ങളോടും നമ്മുടെ രാജ്യത്തെ ജനങ്ങൾ വച്ചു പുലർത്തുന്ന വിധേയത്വത്തിന്റെയും അടിമത്ത മനോഭാവത്തിന്റെയും ചിഹ്നമാണു ഞായറാഴ്ചയോടുള്ള ഈ ബഹുമാനവും ആദരവും. ക്രിസ്ത്യാനികളായ ബ്രിട്ടീഷുകാരടക്കമുള്ള പാശ്ചാത്യർക്കു ഞായറാഴ്ച പുണ്യനാളാണ്. ആരാധനകൾക്കും പള്ളിയിൽ കൂടുന്നതിനുമായി ഒഴിവെടുക്കേണ്ട ദിനം. ഇതു കൊണ്ടാണു ഞായറാഴ്ച പൊതു ഒഴിവു ദിനമായി അവരുടെ ഭരണകാലത്ത് പ്രഖ്യാപിക്കപ്പെട്ടത്. രാജ്യത്തെ വളരെ കുറഞ്ഞ ന്യൂനപക്ഷത്തിന്റെ ആ പുണ്യദിനം ഇന്നും നാം പൊതു ഒഴിവു ദിനമായി കണക്കാക്കുന്നത് 'യഥാരാജാ തഥാ പ്രജാ' എന്ന തത്വപ്രകാരം നമ്മിൽ അവശേഷിച്ച ആ അടിമത്വമനോഭാവത്തിന്റെ അവശിഷ്ടമാണ്.

ഏതായാലും മുസ്ലിംകൾ കഴിവതും ഞായറാഴ്ചയോടുള്ള അഭിനിവേശം ഒഴിവാക്കുകയാണു വേണ്ടത്. ക്രിസ്ത്യാനികൾ ആദരവോടെ, ബഹുമാനത്തോടെ ആചരിക്കുന്ന പൊതു ഒഴിവെടുക്കൽ സമ്പ്രദായത്തോടു സദൃശമാവുക എന്ന കാരണമുള്ളതു കൊണ്ട് ഞായറാഴ്ച ജോലിയും തൊഴിലും വ്യാപാരവും മറ്റും ഒഴിവാക്കുന്നതു കറാഹത്താണ്. അതായത് വിരോധിക്കപ്പെട്ട തെറ്റാണ്. തുഹ്ഫ: 3-457. നബി(സ) തങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ നോമ്പനുഷ്ടിക്കുക അധികവും പതിവാക്കിയിരുന്നുവെന്നും അതിനു കാരണമായി ജൂത ക്രിസ്തീയ ബഹുദൈവാരാധകരുടെ പെരുന്നാൾ ദിനമായ ആ ദിനങ്ങളിൽ അവരോടു വിരോധപ്പെട്ട് ആചാരത്തിൽ മാറാവുക എനിക്കി ഷ്ടമാണെന്ന് അവിടുന്നു പ്രസ്താവിക്കുകയും ചെയ്തതായി നസാഈ (റ) നിവേദനം ചെയ്ത ഹദീസിലുണ്ട്. മുസ്ലിംകൾ ഈ മാതൃക അർഹിക്കുന്ന വിധം ഉൾക്കൊള്ളുകയാണു വേണ്ടത്.


നജീബ് ഉസ്താദ് മമ്പാട് -പ്രശ്നോത്തരം: 1/119

റുകൂഅ് - സുജൂദിൽ കൈവിരൽ

 

റുകൂഇലും സുജൂദിലും ഇടയിലെ ഇരുത്തത്തിലുമെല്ലാം കൈവിരലുകൾ എങ്ങനെയാണു വയ്ക്കേണ്ടത്?

ചിലർ വിടർത്തിയും ചിലർ ചേർത്തും വളച്ചുമെല്ലാം വയ്ക്കുന്നത് കാണാം. ശരിയായ രൂപം എങ്ങനെ?


റുകൂഇൽ രണ്ടു കൈവിരലുകളും മിതമായി വിടർത്തി മുഴുവൻ വിരലുകളും ഖിബ് ലയിലേക്ക് വരും വിധം - വലത്തോട്ടോ ഇടത്തോട്ടോ തിരിക്കാതെ കാൽമുട്ടുകളിൽ പിടിക്കുകയാണു വേണ്ടത്. തുഹ്ഫ: 2-60.

സുജൂദിൽ കൈവിരലുകൾ മടക്കാതെ നിവർത്തി, അകറ്റാതെ ചേർത്തു വച്ചു കൊണ്ടാണ് രണ്ടു ചുമലുകൾക്കു നേരെ ഖിബ് ലയിലേക്കു തിരിച്ചു വയ്ക്കേണ്ടത്. ഇടയിലെ ഇരുത്തത്തിൽ വിരലുകൾ നിവർത്തി ചേർത്തു വച്ചു കൊണ്ട് ഖിബ് ലക്കഭിമുഖമായി കാൽമുട്ടുകൾക്കു സമീപം വെയ്ക്കണം.

തുഹ്ഫ : 2-76,77.


നജീബുസ്താദ് മമ്പാട് - പ്രശ്നോത്തരം

ബുൽബുൽ 2014 ജൂൺ  - പ്രശ്നോത്തരം: 3/146

Monday 22 February 2021

കലണ്ടറിലെ നമസ്കാര സമയം

 

കലണ്ടറുകളിൽ നിസ്കാരസമയങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് എന്തടിസ്ഥാനത്തിലാണ്? മിനുട്ടുകൾ വ്യത്യാസം വരാറുള്ള ആ കലണ്ടറുകൾ അടിസ്ഥാനപ്പെടുത്തിയുള്ള ബാങ്കു കേട്ടു നോമ്പു തുറക്കാനും നിസ്കരിക്കാനും പറ്റുമോ?


സൂര്യന്റെ ഉദയാസ്തമയങ്ങളും നിഴലിന്റെ തോതും മാനദണ്ഡമാക്കിയാണല്ലോ ശർഉ നമസ്കാര സമയം ക്ലിപ്തപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യൻ സ്റ്റാൻഡേർഡു സമയപ്രകാരം ഗോളഗണിതശാസ്ത്രം അടിസ്ഥാനമാക്കി കണക്കാക്കിയിട്ടുള്ളതാണു കലണ്ടറുകളിലെ നമസ്കാര സമയങ്ങൾ. പക്ഷേ, ഇന്നത്തെ മിക്ക കലണ്ടറുകളിലുള്ളതും സൂക്ഷ്മമായ കണക്കുകളാണെന്നു പറഞ്ഞുകൂടാ. ഗണിച്ചെടുത്തയാളും അതിനാധാരമാക്കിയ സ്ഥലവും വ്യക്തമല്ലാതെ പരമ്പരാഗതമായി വർഷാന്തം അച്ചടിച്ചു വിടുന്നതാണു മിക്ക കലണ്ടറുകളിലെയും നമസ്കാര സമയം. (ചില കലണ്ടറുകൾ ഇതിൽ കണിശത പുലർത്തുന്നുണ്ടെന്നതും വിസ്മരിച്ചുകൂടാ)അതിനാൽ നോമ്പു തുറക്കുന്നതും എല്ലാ നമസ്കാര സമയങ്ങളുടെയും കാര്യത്തിൽ സമയമായെന്നു ബോദ്ധ്യപ്പെടും വരെ സൂക്ഷ്മത കൈകൊള്ളൽ അനിവാര്യമാണ്.


നജീബ് ഉസ്താദ് മമ്പാട് - പ്രശ്നോത്തരം: 1/84


Sunday 21 February 2021

മീൻ ഗന്ധമുള്ള വെള്ളം

 

ചത്ത മത്സ്യം മൂലം ഒരു കിണറിലെ വെള്ളം ശക്തിയായി പകർച്ചയായിരിക്കുന്നു. വല്ലാത്ത ദുർഗന്ധം. ഈ വെള്ളം നജസാണോ? ഇത് വുളൂവെടുക്കാനും കുളിക്കുവാനും ഉപയോഗിക്കാമോ?


ചത്ത മത്സ്യം നജസല്ലല്ലോ. ശുദ്ധിയുള്ളതാണ്. അതിനാൽ മത്സ്യം കൊണ്ട് ദുർഗന്ധം വന്ന വെള്ളവും നജസല്ല. ത്വാഹിറായ വെള്ളം തന്നെയാണ്. അതേസമയം, വുളൂ ചെയ്യുവാനും കുളിക്കുവാനും വെള്ളം ശുദ്ധമായിരുന്നാൽ മാത്രം പോരാ. ശുദ്ധീകരണയോഗ്യവും - ത്വഹൂർ-ആയിരിക്കണം. ചത്ത മത്സ്യം അളിഞ്ഞ് അതിൽ നിന്നു വല്ലതും വെള്ളത്തിൽ കലങ്ങിച്ചേർന്ന് വെള്ളം ശക്തമായി പകർച്ചയായിട്ടുണ്ടെങ്കിൽ ഈ വെള്ളം ശുദ്ധീകരണയോഗ്യമല്ല. ഇല്ലെങ്കിൽ ശുദ്ധീകരണയോഗ്യവുമാണ്. തത്സമയം വുളുവെടുക്കുവാനും കുളിക്കുവാനുമെല്ലാം ഉപയോഗിക്കുകയും ചെയ്യാം.ശർവാനി 9-377._

നജീബ് ഉസ്താദ് മമ്പാട് - പ്രശ്നോത്തരം: 4/138

Saturday 20 February 2021

പാറ്റച്ചിറകുള്ള വെള്ളം

 

രണ്ടു ഖുല്ലത്തിൽ കുറവായ വെള്ളത്തിൽ പാറ്റയുടെ ചിറകു കണ്ടു. വെള്ളം പകർച്ചയുമില്ല. എന്നാൽ, വെള്ളം അശുദ്ധമാണോ?


അല്ല. പാറ്റയുടെ ചിറകെന്നു മാത്രമല്ല, പാറ്റയെ തന്നെ കണ്ടാലും പകർച്ചയില്ലെങ്കിൽ വെള്ളം നജസല്ല. ഫത്ഹുൽമുഈൻ പേ: 10.


നജീബ് ഉസ്താദ് മമ്പാട് -പ്രശ്നോത്തരം: 4/41

വെള്ളപോക്കും വുളൂഉം

 

നിത്യമായി വെള്ളപോക്കുള്ള ഒരു സ്ത്രീ നിസ്കരിക്കുവാൻ വുളൂ എടുക്കുമ്പോൾ യോനിയിൽ കൈവിരൽ കടത്തി കഴുകി ശുദ്ധിയാക്കിയ ശേഷം യോനിയുടെ ഉള്ളിൽ പഞ്ഞിവച്ചു. പുറത്തേക്കു സ്രവിക്കാതെ അടക്കുകയും ശേഷം വുളൂ ചെയ്യുകയും നമസ്കരിക്കുകയും ഖുർആൻ ഓതുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോൾ എത്ര ഫർളു നമസ്കരിക്കാം? ഖളാ ഉളള നമസ്കാരം ഖളാഅ് വീട്ടിയതിനുശേഷം അദാ ഉള്ള നമസ്കാരം നിർവ്വഹിക്കാമോ? എത്ര സമയം ഖുർആൻ ഓതാൻ പറ്റും? നോമ്പുള്ള അവസരത്തിൽ യോനിയിൽ കൈവിരൽ കടത്തി കഴുകൽ കൊണ്ടും പഞ്ഞി വയ്ക്കൽ കൊണ്ടും നോമ്പിനു വല്ല തകരാറും വരുമോ?


അശുദ്ധി നിത്യമായവൾ ഓരോ ഫർളിനും വുളൂ എടുക്കൽ നിർബന്ധമാണ്. അതുകൊണ്ട് അവൾ ഒരിക്കൽ ചെയ്ത വച്ചുകെട്ടലും വുളൂവും കൊണ്ട് ഒരു ഫർളു മാത്രമേ നമസ്കരിക്കാവൂ. ഖളാആയ ഫർളിനും അദാആയ ഫർളിനും വെവ്വേറെ വുളൂവും മറ്റും നടത്തേണ്ടതുണ്ട്. ഖുർആൻ ഓതാൻ വുളൂ നിർബന്ധമില്ല. അതിനാൽ അവൾക്കെത്ര സമയവും ഓതാവുന്നതാണ്. മുസ്ഹഫ് തൊടൽ, ചുമക്കൽ പോലുള്ളതിനും അവൾക്കു വിടുതിയുണ്ട്. അതിനാൽ അങ്ങനെയും ഓതാം. നോമ്പുള്ള അവസരത്തിൽ യോനിയുടെ അകത്തു കൈ വിരലോ പഞ്ഞിയോ കടത്തുന്നതുകൊണ്ടു നോമ്പു ബാത്വിലാകും. അതിനാൽ നോമ്പുകാരിയെങ്കിൽ ചുറ്റിക്കെട്ടൽ മാത്രം നടത്തിയാൽ മതി. തുഹ്ഫ:1-393-97 നോക്കുക.


നജീബ് ഉസ്താദ് മമ്പാട് - പ്രശ്നോത്തരം: 1/48

മാസനാമങ്ങൾ

 

അറബികൾ മാസങ്ങൾക്കു പേരു നിശ്ചയിച്ച കാലത്ത് റമളാനിൽ ശക്തമായ ചൂടുള്ളതായിരുന്നല്ലോ അതിന് ആ പേരു വയ്ക്കാനുള്ള കാരണമായി പറയപ്പെടുന്നത്. മറ്റു പതിനൊന്ന് മാസങ്ങൾക്കും ഇതുപോലെ കാരണങ്ങളുണ്ടോ? അറിയാൻ താല്പര്യമുണ്ട്, നഖ്ൽ സഹിതം പറഞ്ഞു തരുമോ?


പറഞ്ഞു തരാം. ഒട്ടകങ്ങളുടെ സംഭോഗകാലമായതിനാൽ അവ അതിനായി വാലുയർത്തുന്നത് പരിഗണിച്ചാണ് ശവ്വാൽ എന്ന നാമം. യാത്രകളൊന്നും ചെയ്യാതെ വീടുകളിൽ ഇരിപ്പുറപ്പിക്കുകയും ഇരുന്നുപോയ മൃഗങ്ങളെ യാത്രക്ക് സൗകര്യപ്പെടുന്ന വിധം ഒരുക്കുകയും ചെയ്യുന്ന മാസമായിരുന്നു ദുൽഖഅ്ദ. ഹജ്ജ് ചെയ്യുന്ന മാസം ദുൽഹിജ്ജ. യുദ്ധമോ കച്ചവടങ്ങളോ നിഷിദ്ധമാക്കിയിരുന്നതു കൊണ്ടാണ് മുഹർറം. യുദ്ധത്തിനു വേണ്ടി കുടുംബസമേതം പുറപ്പെട്ടു വീടുകൾ ശൂന്യമായി കിടന്ന മാസം സ്വഫർ. ഭൂമി ശ്യാമളമായിരുന്ന രണ്ടു മാസം റബീഅ് അവ്വൽ, റബീഅ് സാനി. വെള്ളം വറ്റി വരണ്ടിരുന്ന രണ്ടു മാസം ജുമാദൽ ഊലാ, ജുമാദാ സാനിയ. മരത്തിലെ ഫലങ്ങൾ പൊഴിഞ്ഞു പോവാതിരിക്കാൻ കൂട്ടിക്കെട്ടിയിരുന്ന മാസം റജബ്. മരച്ചില്ലകൾ കോലുകൾ പോലെ ശാഖകളായി കിടന്ന മാസം ശഅ്ബാൻ. ഇതിപ്രകാരം മിസ്ബാഹിൽ നിന്ന് ഉദ്ധരിച്ച് ശർവാനി 3-371 ൽ കാണാം.


നജീബുസ്താദ് മമ്പാട് -ചോദ്യോത്തരം: ആഗസ്റ്റ് 2020

റജബിൽ പ്രത്യേക ബലി?

 

റജബ് മാസത്തിൽ പ്രത്യേകമായി ഒരു ബലിയറക്കൽ സുന്നത്താണെന്ന് ഒരു പുസ്തകത്തിൽ വായിക്കാനിടയായി. ശരിയാണോ? ദുൽഹിജ്ജയിൽ ഉളുഹിയ്യത്തു പോലെ റജബിലും ഒരു ബലിയുണ്ടോ? ഉണ്ടെങ്കിൽ എപ്പോളാണ് അറക്കേണ്ട സമയം? അതിനു പ്രത്യേകമായി വല്ല പേരുമുണ്ടോ? ഒരു വിശദീകരണം നൽകിയാലും.


റജബു മാസം ആദ്യത്തെ പത്തി ൽ അറക്കപ്പെടുന്ന സുന്നത്തായ ഒരറവുണ്ട്. ഇതിന് عتيرة എന്നാണു പേർ. റജബിയ്യത്ത് എന്നും പറയപ്പെടും.മാംസം സ്വദഖ ചെയ്യുന്നതിനായി നടത്തപ്പെടുന്ന ഒരു ബലിയാണിത്. അതിനാലിത് പ്രതിഫലാർഹമായ സുന്നത്താണ്. എന്നാലിതിന് ഉളുഹിയ്യത്തു പോലെ അറവു ശ്രേഷ്ടമായ സമയമോ മറ്റു നിയമങ്ങളോ ബാധകമല്ല. തുഹ്ഫ : 9- 377.


നജീബ് ഉസ്താദ് മമ്പാട് -പ്രശ്നോത്തരം -ബുൽബുൽ 2016 മെയ്

കുട്ടികളെ ഹറാമിനെ തൊട്ടു തടയൽ

 

കുട്ടികളെ ഹറാമുകളെത്തൊട്ട് തടയൽ വലിയ്യിന് നിർബ്ബന്ധമാണല്ലോ. ഇതു കൊണ്ടുദ്ദേശ്യം ഏത് ഹറാമുകളാണ്? ആണുങ്ങൾക്ക് ഹറാമുള്ള സ്വർണ്ണാഭരണങ്ങൾ, മൈലാഞ്ചിയിടൽ മുതലായവ ആൺകുട്ടികൾക്ക് അനുവദനീയവും വലിയ്യിന് അക്കാര്യങ്ങൾ ചെയ്ത് കൊടുക്കാവുന്നതുമാണല്ലോ.


പ്രായപൂർത്തിയും വിവേകവുമുള്ളവർക്ക് സ്ത്രീ-പുരുഷ ഭേദമില്ലാതെ ഹറാമാകുന്ന കാര്യങ്ങളെത്തൊട്ട് എല്ലാ കുട്ടികളെയും, ആൺ-പെൺ വർഗ്ഗം തിരിച്ച് ഹറാമാകുന്ന കാര്യങ്ങളെ തൊട്ട് അതതുവർഗ്ഗത്തിൽ പെട്ട കുട്ടികളെയും തടയൽ നിർബ്ബന്ധമാണ്. ഇതാണ് 'മുഹർറമാത്തു' കൊണ്ടുദ്ദേശ്യം. എന്നാൽ, കുട്ടികൾക്ക് അനുവദനീയമാണെന്നും രക്ഷിതാക്കൾക്ക് അതിനു സൗകര്യം ചെയ്ത് കൊടുക്കാമെന്നും പ്രത്യേകം വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങൾ ഇതിൽപെടുകയില്ലെന്നു വ്യക്തമാണല്ലോ.

നജീബുസ്താദ് മമ്പാട് - പ്രശ്നോത്തരം. 4/176

തൊണ്ണൂറ്റാറു നോമ്പ്

 

ഇവിടെ ചിലസ്ത്രീകൾ 96 നോമ്പ് അനുഷ്ടിക്കുന്നതായി കാണുന്നു. റജബ്, ശഅ്ബാൻ, റമളാൻ എന്നീ മാസങ്ങൾ പൂർണ്ണമായും ശവ്വാലിലെ ആറു നോമ്പ് എന്നിങ്ങനെയാണ് 96 നോമ്പ്. ഇതിന് ഇസ് ലാമിൽ അടിസ്ഥാനമുണ്ടോ?


ഉണ്ട്. റജബ് മാസത്തിലും ശഅ്ബാൻ മാസത്തിലും പൂർണമായി നോമ്പനുഷ്ഠിക്കൽ സുന്നത്താണ്. ഫതാവൽ കുബ്റാ:2-68,76, റമളാൻ മാസം നിർബന്ധവും തുടർന്നുള്ള ശവ്വാൽ ആറുദിവസം പ്രചാരപ്പെട്ട സുന്നത്തുമാണല്ലോ. അങ്ങനെ ആ മൂന്നുമാസം തുടർച്ചയായും ശേഷം ആറുദിവസവും നോമ്പനുഷ്ഠിക്കൽ പുണ്യകർമ്മവും നല്ല വഴക്കവുമാണ്.

നജീബുസ്താദ് മമ്പാട് - പ്രശ്നോത്തരം. 1/101

Monday 15 February 2021

നമ്മുടെ കർമ്മങ്ങൾ സ്വീകരിച്ചിട്ടുണ്ടോ എന്നറിയാൻ

 

സഹ് ലുബ്നു അബ്ദില്ലാഹിത്തുസ്തരീ (റ) തങ്ങളുടെയരികിൽ ശിഷ്യന്മാരിലൊരാൾ കയറി വന്നപ്പോൾ മഹാനവർകൾ വിഷമിച്ചിരിക്കുന്നതായി കണ്ടു. 

ശിഷ്യൻ പറഞ്ഞു : അങ്ങ് എന്തോ ആലോചനയിലാണെന്ന് തോന്നുന്നു.

മഹാനവർകൾ പറഞ്ഞു : ഞാൻ ഇന്നലെ പള്ളിയിലിരിക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ വന്ന് ചോദിച്ചു : 

അല്ലാഹു ﷻ തന്നെ സ്വീകരിച്ചു എന്ന് അറിയാൻ (ഭാവിക്കാൻ) ഒരടിമക്ക് പ്രത്യേക വല്ല വഴിയുമുണ്ടോ ശൈഖവർകളേ

ഞാൻ പറഞ്ഞു : ഇല്ല അറിയാൻ കഴിയില്ല

അദ്ദേഹം പറഞ്ഞു : അല്ല അറിയാൻ കഴിയും

ഞാൻ വീണ്ടും പറഞ്ഞു : അറിയാൻ കഴിയില്ല

രണ്ടാമതും അദ്ദേഹം പറഞ്ഞു : അല്ല അറിയും പിന്നീട് പറഞ്ഞു : 

പാപങ്ങളിൽ നിന്നെല്ലാം അല്ലാഹു ﷻ എന്നെ കാക്കുന്നതായും സത്കർമ്മങ്ങൾക്കെല്ലാം തൗഫീഖ് നൽകുന്നതായും കണ്ടാൽ അല്ലാഹു ﷻ എന്നെ സ്വീകരിച്ചിട്ടുണ്ട് എന്ന് ഞാൻ മനസ്സിലാക്കും.


ودخل عليه (سهل ابن عبد الله التستري) بعض أصحابه يوما، فرآه مهموما، فقال له الشيخ: " أراك مشغول القلب! "، قال: " كنت بإلامس بالجامع، فوقف علي شاب فقال: " أيها الشيخ!، أيعلم العبد ان الله تعالى قد قبله؟ " فقلت: " لا يعلم ". قال: " بلى!، يعلم " فقلت: " لا يعلم " فقال لي ثانيا: " بلى! يعلم " ثم قال: " إذا رأيت الله قد عصمني من كل معصية ووفقني لكل طاعة علمت إن الله قد قبلني ".

(طبقات الأولياء - ابن الملقن) 




അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി

Sunday 14 February 2021

ഹംസ ബിന്‍ അബ്ദില്‍ മുത്ത്വലിബ് (റ)

 

പ്രവാചകൻﷺയുടെ  പിതൃസഹോദരനും മുലകുടി ബന്ധത്തിലെ സഹോദരനുമാണ് ഹംസ (റ). പ്രവാചകന്‍ ﷺ ജനിക്കുന്നതിന്റെ രണ്ടു വര്‍ഷം മുമ്പു ജനിച്ചു. ഇരുവര്‍ക്കും അബൂലഹബിന്റെ അടിമ സുവൈബ മുലകൊടുത്തിട്ടുണ്ട്. അബൂ ഉമാറ എന്ന പേരില്‍ അറിയപ്പെട്ടു. ഒന്നിച്ചു വളരുകയും ഒരുമിച്ച് ജീവിക്കുകയും ചെയ്തതിനാല്‍ പ്രവാചകത്വത്തിനു മുമ്പുതന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.

നുബുവ്വത്തിന്റെ രണ്ടാം വര്‍ഷം മുസ്‌ലിമായി. ഇതിനു പിന്നില്‍ ഒരു കഥയുണ്ട്: ഒരിക്കല്‍ അദ്ദേഹം വേട്ടക്കു വേണ്ടി പോയതായിരുന്നു. അപ്പോള്‍, അബൂ ജഹല്‍ പ്രത്യക്ഷപ്പെടുകയും പ്രവാചകരെ (ﷺ) ചീത്ത പറയുകയും ചെയ്തു. അബ്ദുല്ലാഹി ബ്‌നു ജദ്ആന്റെ ഭൃത്യ ഇത് കേള്‍ക്കാനിടയായി. ഹംസ (റ) മടങ്ങിവന്നപ്പോള്‍ അവള്‍ നടന്നതെല്ലാം വിവരിച്ചുകൊടുത്തു. തന്റെ സഹോദര പുത്രനെ അബൂജഹല്‍ അധിക്ഷേപിച്ചത് ഹംസ (റ) വിന് സഹിക്കാനായില്ല. 

അദ്ദേഹമുടനെ അബൂജഹലിന്റെ മുമ്പില്‍ ചെന്നു. കയ്യിലുണ്ടായിരുന്ന അമ്പുകൊണ്ട് അദ്ദേഹത്തിന്റെ തലക്കടിച്ചു. ഞാനും മുഹമ്മദിന്റെ മതത്തിലാണെന്നും അവന്‍ പറയുന്നത് തന്നെയാണ് ഞാനും പറയുന്നതെന്നും പറഞ്ഞു. ഇത് കേട്ടപ്പോള്‍ മഖ്‌സൂം ഗോത്രത്തിലെ ആളുകള്‍ അദ്ദേഹത്തെ മര്‍ദ്ദിക്കാനായി മുന്നോട്ടിറങ്ങി. അബൂജഹല്‍ ഇത് തടഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ സഹോദര പുത്രനെ അധിക്ഷേപിച്ചിരുന്നുവെന്നും അതിനാല്‍ അവനെ നിങ്ങള്‍ വെറുതെ വിടുകയെന്നും കല്‍പിച്ചു.

ഇതോടെ ഹംസ(റ)വിന്റെ മനസ്സ് മാറി. അദ്ദേഹം കഅബാലയത്തില്‍ ചെല്ലുകയും അല്ലാഹു ﷻ വിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. താമസിയാതെ ആ ഹൃദയത്തില്‍ ദൈവിക വെളിച്ചം കിട്ടി. ശേഷം, പ്രവാചകര്‍ക്കടുത്തുചെന്ന് തന്റെ വിശ്വാസം പ്രഖ്യാപിച്ചു. ധീരനായ ഈ വില്ലാളിവീരന്റെ ഇസ്‌ലാമാശ്ലേഷത്തില്‍ പ്രവാചകര്‍ക്കു (ﷺ) സന്തോഷമായി.

ഹംസ (റ) വിന്റെ കടന്നുവരവ് ഇസ്‌ലാമിന് ശക്തി പകര്‍ന്നു. ശത്രുക്കള്‍ക്കിത് വലിയ ഭീഷണിയായി. അവര്‍ ആക്രമണങ്ങള്‍ ചുരുക്കുകയും പുതിയ രാഷ്ട്രീയം സ്വീകരിക്കുകയും ചെയ്തു. ഉത്ബയെ പോലുള്ളവര്‍ പ്രവാചകരെ (ﷺ) വിട്ടുകൊടുക്കാന്‍ അവരെ പണവും പത്രാസും നല്‍കി വശീകരിക്കാന്‍ ശ്രമിച്ചു. ഹംസ (റ) ഒന്നിനും വശംവദരായില്ല. അവര്‍ സിംഹഗര്‍ജ്ജനത്തോടെ ഇസ്‌ലാമിന്റെ കാവല്‍ഭടനായി നിലകൊണ്ടു.

പ്രവാചകരോടൊപ്പം (ﷺ) മദീനയിലേക്ക് ഹിജ്‌റ പോയി. മദീനയില്‍ അദ്ദേഹത്തിനും സൈദ് ബിന്‍ ഹാരിസ (റ) ക്കുമിടയില്‍ പ്രവാചകന്‍ ﷺ ചങ്ങാത്തം സ്ഥാപിച്ചു. ഇസ്‌ലാമിലെ പ്രഥമ പോരാട്ടമായ ബദര്‍ ഹംസ (റ) വിന്റെ ധീരതാ പ്രകടനത്തിന്റെ രംഗവേദിയായിരുന്നു. മുസ്‌ലിംകളുടെ ജലസംഭരണി തകര്‍ക്കാന്‍ വന്ന അസ്‌വദ് ബിന്‍ അബ്ദുല്‍ അസ്‌വദിനെ അദ്ദേഹം തുടക്കത്തില്‍ തന്നെ വകവരുത്തി. ശേഷം, ദന്ദ്വയുദ്ധമാരംഭിച്ചപ്പോള്‍ ശൈബത്തായിരുന്നു തന്റെ പ്രതിയോഗി. ഞൊടിയിടയില്‍ അവന്റെ കഥകഴിച്ച അദ്ദേഹം ഉബൈദയുമായി മല്‍പിടുത്തത്തിലായിരുന്ന ഉത്ബയെകൂടി വകവരുത്തി. 

ബദറില്‍ മുസ്‌ലിംകള്‍ക്ക് വിജയം ലഭിച്ചതിനു പിന്നില്‍ മുഖ്യപങ്ക് ഹംസ (റ) വിനായിരുന്നു. അനവധി ശത്രുക്കളെ യമപുരിയിലേക്കയച്ച അദ്ദേഹം എതിരാളികള്‍ക്കുമുമ്പില്‍ ഇസ്‌ലാമിന്റെ ശക്തി ഉയര്‍ത്തിക്കാട്ടി. അതുകൊണ്ടുതന്നെ, പ്രവാചകന്‍ ﷺ അദ്ദേഹത്തെ അസദുല്ലാഹ് (അല്ലാഹുﷻവിന്റെ സിംഹം) എന്നു വിളിച്ചു.

ഇസ്ലാമിക ചരിത്രത്തിലെ വിശുദ്ധ അധ്യായങ്ങളാണ് ബദ്റും ഉഹ്ദും പ്രസ്തുത യുദ്ധങ്ങളിലെ ഹംസ(റ)വിന്റെ ധീരമായ പ്രകടനങ്ങളാണ് ഈ നാമധേയങ്ങൾക്ക് നിദാനം.


സ്വഹാബികൾക്കിടയിലെ ഉന്നത സ്ഥാനീയനാണ് ഹംസ(റ). നബി ﷺ തങ്ങളുടെ സ്നേഹിതനും കൂട്ടുകാരനും പിതൃസഹോദരനുമായിരുന്നു ഹംസ(റ). കൂടാതെ നബിﷺതങ്ങൾക്ക് അബൂത്വാലിബ്, അബ്ബാസ്, അബൂലഹബ് എന്നിങ്ങനെയും പിതൃസഹോദരന്മാർ ഉണ്ട്. ഹംസ(റ)വിനെ പരിചയപ്പെടുന്നതിന് മുമ്പ് നബിﷺയുടെ പിതൃസഹോദരന്മാരെ കുറിച്ച് ചെറിയ രീതിയിലൊന്ന് പരിചയപ്പെടാം.

മാതാവ് ആമിന(റ)യുടെ വേർപാടിനുശേഷം (ആറാം വയസ്സിൽ) നബി ﷺ പിതാമഹനായ അബ്ദുൽ മുത്ത്വലിബിന്റെ സംരക്ഷണത്തിലാണ് വളർന്നത്. തന്റെ സന്താനങ്ങളിൽ നിന്ന് മറ്റാർക്കും നൽകിയിട്ടില്ലാത്തവിധം പൗത്രനായ നബിﷺക്ക് പിതാമഹനായ അബ്ദുൽ മുത്വലിബ് പരിഗണന നൽകിയിരുന്നു.

വാത്സല്യം, കാരുണ്യം, സംരക്ഷണം തുടങ്ങിയവയിലൂടെ നബിﷺതങ്ങളുടെ അനുകമ്പ നേടിയെടുത്തു. അബ്ദുൽ മുത്വലിബ് മരണാസന്നനായി കരഞ്ഞുകൊണ്ട് മകനെ വിളിച്ചു.

അബൂത്വാലിബ്, താമസിയാതെ ഈ ലോകത്തുനിന്ന് ഞാൻ യാത്രയാവുകയാണ്. എന്റെ മകൻ മുഹമ്മദിന്റെ (ﷺ) കാര്യം നിന്നോട് ഞാൻ വസ്വിയ്യത്ത് ചെയ്ത് ഏൽപിക്കുന്നു. ഇത് നീ മനസ്സിൽ സൂക്ഷിക്കുക. നിന്റെ വാരിയെല്ല് അവന് സുരക്ഷയാവണം. അവന്റെ ഭാഗത്ത് നീ നിലകൊള്ളുക. നിന്റെ ജീവൻ കൊണ്ട് ഖുറൈശികൾക്കെതിരെ അവനുവേണ്ടി നീ പ്രതിരോധം തീർക്കണം.

അദ്ദേഹം തുടർന്നു പറഞ്ഞു... അബൂത്വാലിബ്, എന്റെ മകൻ മുഹമ്മദിലൂടെ (ﷺ) ഒരു സുപ്രധാന കാര്യം വെളിപ്പെടാനിരിക്കുന്നു. ഖുറൈശികളിൽ നിന്ന് അവന് ശത്രുക്കൾ ഉടലെടുക്കും. അവനോട് നീ വൈമനസ്യം കാണിക്കരുത്. നിന്റെ ജീവനും സമ്പത്തും ഉപയോഗിച്ച് നീ അവന് സുരക്ഷിതത്വം നൽകണം...

അബ്ദുൽ മുത്വലിബ് ലോകത്തോട് വിടപറഞ്ഞു.

നിരവധി സന്താനങ്ങളുള്ള അബൂത്വാലിബ് നബിﷺയെ തന്റെ വീട്ടിലേക്ക് കൊണ്ടു പോയി. അബൂത്വാലിബിന്റെ അടുത്ത് മഹോന്നതനായിരുന്നു നബിﷺതങ്ങൾ.  മറ്റു സന്താനങ്ങളോട് കാണിക്കാത്ത സ്നേഹമായിരുന്നു അബൂത്വാലിബ് നബിﷺയോട് പ്രകടിപ്പിച്ചത്.

പതിമൂന്ന് വയസ്സുകാരനായപ്പോൾ പിതൃസഹോദരൻ അബൂത്വാലിബിനോടൊപ്പം ശാമിലേക്കുള്ള കച്ചവടയാത്രകളിൽ നബിﷺയും പങ്കെടുക്കാറുണ്ടായിരുന്നു. വിവിധ നാടുകൾ, ജനവിഭാഗങ്ങൾ, കച്ചവടത്തിന്റെ മൂലതത്വങ്ങൾ എന്നിവയെല്ലാം മനസ്സിലാക്കാൻ നബിﷺക്ക് ഈ യാത്രകൾ ഉപകരിച്ചു.

പ്രസ്തുത യാത്രകളിലൊന്നിൽ നബിﷺയെ പിതൃസഹോദരനോടൊപ്പം കണ്ട ബഹീറ എന്ന പുരോഹിതൻ നബിﷺയുടെ മാതാപിതാക്കളെ കുറിച്ച് പിതൃസഹോദരനോട് ചോദിച്ചറിഞ്ഞു. തീർത്തും അനാഥനാണെന്ന് അബൂത്വാലിബ് പ്രത്യുത്തരം നൽകി. ലക്ഷണം മനസ്സിലാക്കിയ പുരോഹിതൻ നബിﷺയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയ ശേഷം അബൂത്വാലിബിനോട് പറഞ്ഞു: "താങ്കൾ സഹോദര പുത്രനുമായി മക്കയിലേക്ക് തിരിച്ച് പോവുക. അവന് പ്രത്യേക പരിഗണന നൽകുക. വൈകാതെ ഒരു മഹാകാര്യം അവനിൽ നിന്ന് പ്രത്യക്ഷപ്പെടും" എന്ന് പുരോഹിതൻ അറിയിച്ചു...

നബിﷺക്ക് അബൂത്വാലിബ് അനുകമ്പയോടുകൂടിയ സംരക്ഷണം നൽകി. സഹോദര പുത്രനോടുള്ള അദ്ദേഹത്തിന്റെ സ്നേഹം നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരുന്നു. യൗവ്വനപ്രായം എത്തുന്നത് വരെ നബിﷺതങ്ങളുടെ സ്വഭാവങ്ങളെ കുറിച്ചും പ്രയാണത്തെ കുറിച്ചുമായിരുന്നു അബൂത്വാലിബിന്റെ സങ്കൽപങ്ങൾ മുഴുവനും. പിന്നീട് ഖുറൈശി മഹിളകളിലെ പ്രൗഢയും പ്രശസ്തയുമായ ഖുവൈലിദിന്റെ മകൾ ഖദീജ(റ)യെ നബിﷺതങ്ങൾക്ക് അദ്ദേഹം വിവാഹം ചെയ്തുകൊടുത്തു.

ഖദീജ(റ)ക്ക് മഹ്റ് നൽകാൻ നബിﷺയെ പിതൃസഹോദരൻ സഹായിച്ചു. വിവാഹരാത്രിയിൽ ഖുറൈശി പ്രമുഖരുടെ സാന്നിധ്യത്തിൽ വെച്ച് സഹോദരപുത്രനെ കുറിച്ച് അബൂത്വാലിബ് പറഞ്ഞു: പ്രശസ്തി, ബുദ്ധി, സ്നേഹം, യോഗ്യത എന്നിവയെല്ലാം ഖുറൈശികൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളില്ലാത്ത യുവാവാണ് എന്റെ സഹോദര പുത്രനായ മുഹമ്മദ് (ﷺ).

വിവാഹാനന്തരം നബിﷺതങ്ങൾ ഖദീജ(റ)യുടെ വീട്ടിലേക്ക് നീങ്ങി. നബിﷺയോടൊപ്പം ഭാര്യവീട്ടിൽ താമസിക്കാൻ വേണ്ടി പിതൃവ്യ പുത്രനായ അലി(റ) നബിﷺയോടൊപ്പം ചേർന്നു.

ഖദീജ(റ)യുമായുള്ള വിവാഹശേഷം ഇസ്ലാമിന്റെ പ്രകാശവുമായി വഹ്യ്യ് ഇറങ്ങുന്നതുവരെ തന്റെ നാഥന്റെ സാമീപ്യത്തിലേക്കുള്ള മാർഗ്ഗമന്വേഷിക്കാനും ഏകാന്തതയിലും ആരാധനയിലുമായി കഴിഞ്ഞു കൂടാനും ജനങ്ങളിൽ നിന്നകന്നു നിൽക്കാനും തുടങ്ങി.

നബി ﷺ രഹസ്യമായി പ്രബോധന പ്രചരണം ആരംഭിച്ചു. പക്ഷെ രഹസ്യ പ്രബോധനം താമസിയാതെ മക്കയിൽ പരസ്യമായി മാറി. മക്കക്കാർ വിവരമറിഞ്ഞു. അവരിൽ ചൊറിയൊരു വിഭാഗം ഇസ്ലാം ആശ്ലേഷിച്ചു. ഖുറൈശികൾ ലഹളക്കൊരുങ്ങി.

മുഴുവൻ ശക്തിയുമുപയോഗിച്ചു നബിﷺതങ്ങളുമായി അവർ വാഗ്വാദത്തിലേർപ്പെട്ടു. നബിﷺയെ വധിക്കാൻ ആജ്ഞ നൽകി. പക്ഷെ പിതൃസഹോദരനായ അബൂത്വാലിബ് മുശ്രിക്കുകളുടെ കുതന്ത്രങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന ആശാകേന്ദ്രവും പടച്ചട്ടയുമായി നിലകൊണ്ടു. കഴിവിലും മഹത്വങ്ങളിലും ഉന്നതനായിരുന്ന അബൂത്വാലിബായിരുന്നു ഖുറൈശികളുടെ നേതാവ്.

അബൂത്വാലിബിന്റെ കോപവും ക്ഷോപവും തങ്ങൾക്കെതിരെ പ്രതിഫലനം സൃഷ്ടിക്കുമെന്ന് ഖുറൈശികൾ വിശ്വസിക്കുകയും അദ്ദേഹത്തെ ഭയപ്പെടുകയും ചെയ്തിരുന്ന ഒരു സംഘം ഖുറൈശികൾ അബൂത്വാലിബിന്റെ അടുത്ത് വന്ന് പറഞ്ഞു : 

അബൂത്വാലിബ് നിങ്ങളുടെ സഹോദരപുത്രൻ മുഹമ്മദ് (ﷺ) അല്ലാഹുവിന്റെ ദൂതനാണെന്ന് വാദിക്കുന്നു. നമ്മുടെ ദൈവങ്ങളെ അവൻ വിഡ്ഢികളാക്കുകയും ശകാരം ചൊരിയുകയും അവയെക്കുറിച്ച് ഉപകാരമോ ഉപദ്രവമോ ഇല്ലാത്ത വിഗ്രഹങ്ങൾ എന്ന് പറയുകയും ചെയ്യുന്നു. നാം അടങ്ങിനിന്നാൽ നിങ്ങളുടെ പിതാക്കളുടെയും പൂർവ്വ പിതാക്കളുടെയും നമ്മുടെയും മതമാണ് നമുക്ക് നഷ്ടപ്പെടാൻ പോകുന്നത്.

അബൂത്വാലിബ് അവരോട് ചോദിച്ചു: ഞാൻ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്..?  

ഖുറൈശികൾ പറഞ്ഞു : സഹോദര പുത്രന്റെ പരസ്യ പ്രബോധനത്തെ താങ്കൾ തടയണം. അവൻ ആവശ്യപ്പെടുന്ന സമ്പത്ത് നൽകാനും ഞങ്ങളുടെ നേതാവും ഞങ്ങൾക്കിടയിലെ ഭരണാധികാരിയുമാക്കാനും ഞങ്ങൾ ഒരുക്കമാണ്.

അബൂത്വാലിബ് നബിﷺയെ വിളിക്കാൻ ആവശ്യപ്പെട്ടു. ഖുറൈശികൾ പറഞ്ഞ കാര്യങ്ങൾ ധരിപ്പിച്ചു നബി ﷺ അബൂത്വാലിബിനോട് പറഞ്ഞു : എന്റെ പിതൃസഹോദരാ അല്ലാഹു ﷻ വാണ് സത്യം അവർ എന്റെ വലതു കൈയിൽ ചന്ദ്രനെയും ഇടതു കൈയിൽ സൂര്യനെയും വെച്ച് തന്നാലും അല്ലാഹു ﷻ വിന്റെ ദീൻ പ്രചരിപ്പിക്കുന്നതിനേക്കാൾ അതെന്നെ സംതൃപ്തനാക്കില്ല 

നബിﷺയെ നോക്കി അബൂത്വാലിബ് പറഞ്ഞു: എന്റെ സഹോദര പുത്രാ... നീ നിന്റെ വഴിക്ക് പോവുക, ഞാൻ നിന്നെ സഹായിച്ച് വിജയിപ്പിക്കും. നിന്നെ ഞാൻ ഒരിക്കലും ഉപേക്ഷിക്കുകയില്ല... 

അങ്ങനെ അബൂത്വാലിബ് തന്റെ ജീവിതാവസാനം വരെ മുശ്രിക്കുകളുടെ കുതന്ത്രങ്ങളെ തടയുകയും നബിﷺയെ സഹായിക്കുകയും ചെയ്തു...

അബൂത്വാലിബിന്റെ വേർപാടിനെ തുടർന്ന് നബി ﷺ അതിയായി ദുഃഖിച്ചു. പിന്നീട് ഹിജ്റ പോകാനുള്ള അല്ലാഹുﷻവിന്റെ നിർദ്ദേശം ലഭിക്കുന്നതുവരെ നബിﷺതങ്ങൾക്ക് ശത്രുക്കളെ അഭിമുഖീകരിക്കേണ്ടി വന്നു.


നബിﷺയുടെ മറ്റൊരു പിതൃസഹോദരനാണ് അബ്ബാസ് (റ). അദ്ദേഹം ഉയരം കൂടിയവരും, സുന്ദരൻ, സുമുഖൻ, ബുദ്ധിശാലി, നിരീക്ഷണപാടവമുള്ളവൻ, ഗാംഭീര്യമുള്ളവൻ, ഉത്തമസംസാരത്തിനുടമ, ജനങ്ങളുമായി നല്ല പെരുമാറ്റമുള്ളവൻ എന്നീ വിശേഷണങ്ങൾക്കുടമയായിരുന്നു അദ്ദേഹം. നബിﷺയോട് അനുഭാവം കാണിക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്തിരുന്നു.

ഖുറൈശികളെ വിളിച്ചുകൊണ്ട് നബി ﷺ തങ്ങൾ പറഞ്ഞു : നിങ്ങൾ നിങ്ങളെത്തന്നെ രക്ഷപ്പെടുത്തുക അല്ലാഹു ﷻ വിന്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ രക്ഷപ്പെടുത്താൻ എനിക്ക് കഴിയില്ല. 

അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ബാസ് (റ) നിങ്ങളെ രക്ഷപ്പെടുത്താൻ എനിക്കവകാശമില്ല, എന്റെ പിതൃസഹോദരി സഫിയാ നിങ്ങളെയും രക്ഷപ്പെടുത്താൻ എനിക്ക് സാധിക്കുകയില്ല...

ഫാത്വിമ ബിൻത് മുഹമ്മദ് നിനക്കിഷ്ടമുള്ളതൊക്കെ എന്നോട് ചോദിക്കുക അല്ലാഹു ﷻ വിന്റെ ശിക്ഷയിൽ നിന്ന് ഒരുവിധേനയും നിന്നെ രക്ഷിക്കാൻ എനിക്ക് കഴിയുകയില്ല.

പക്ഷെ പ്രബോധനം പരസ്യമായ ഉടനെ ഇസ്ലാം ആശ്ലേഷിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചിരുന്നില്ല. രഹസ്യമായിട്ടാണെങ്കിലും ശക്തമായി ഇസ്ലാമിൽ നിലകൊണ്ടു. പക്ഷേ തന്റെ ശക്തി പരസ്യപ്പെടുത്താതെയാണദ്ദേഹം നിലകൊണ്ടത്. അതീവ ബുദ്ധിശാലിനിയും മഹത് വനിതയുമായ ഉമ്മുഫള്ൽ അദ്ദേഹത്തിന്റെ പത്നിയാണ്. തന്റെ ഭർത്താവ് ഇസ്ലാമാശ്ലേഷണം നടത്തുന്നതിന് മുമ്പ് തന്നെ നബിﷺയെ വിശ്വസിക്കുകയും മുസ്ലിമാവുകയും ചെയ്തവരാണവർ. ഉമ്മുഫള്ൽ അബ്ബാസ് (റ) വിനോട് ചോദിക്കുമായിരുന്നു താങ്കളുടെ സഹോദര പുത്രനായ മുഹമ്മദ് നബിﷺയുടെ പ്രബോധനത്തിലൂടെയുള്ള ഇസ്ലാം താങ്കൾ എന്തുകൊണ്ടത് വിശ്വസിക്കുന്നില്ല.

ഞാൻ എന്റെ ജ്യേഷ്ഠസഹോദരൻ അബൂത്വാലിബിന്റെ സ്ഥാനത്താണ് നിലകൊള്ളുന്നതെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

നബി ﷺ മുഖേന അബ്ബാസ് (റ) മുസ്ലിമായിരുന്നു എന്നതാണ് യാഥാർത്ഥ്യമെങ്കിലും ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെയുള്ള ശത്രുക്കളുടെ കുതന്ത്രങ്ങളും വിവരങ്ങളും മനസ്സിലാക്കാൻ വേണ്ടി ഇസ്ലാം സ്വീകരിച്ച വിവരം മറച്ചുവെക്കണമെന്ന് നബി ﷺ അദ്ദേഹത്തോട് നിർദ്ദേശിച്ചിരുന്നു. 

ബദർ യുദ്ധ സന്ദർഭം മുസ്ലിംകളോട് യുദ്ധം ചെയ്യാൻ വേണ്ടി ശത്രുസൈന്യത്തോടൊപ്പം അബ്ബാസ് (റ) പുറപ്പെട്ടു വിവരമറിഞ്ഞ ഭാര്യ ഉമ്മുഫള്ൽ ആശ്ചര്യത്തോടെ അബ്ബാസ് (റ)വിനോട് ചോദിച്ചു: മുശ്രിക്കുകളോട് പങ്കുചേർന്ന് മുസ്ലിംകൾക്കെതിരെ യുദ്ധത്തിന് പുറപ്പെടാൻ നിങ്ങൾക്കെങ്ങനെ കഴിഞ്ഞു.

അബ്ബാസ് (റ) പറഞ്ഞു: എന്നെ അവർ സംശയിക്കാതിരിക്കാൻ മുഹമ്മദ് ﷺ ക്കെതിരെയുള്ള യുദ്ധത്തിൽ ഖുറൈശികളോട് കൂടെ പങ്കെടുക്കേണ്ടത് എന്റെ അനിവാര്യതയായിരുന്നു.

ബദർ യുദ്ധത്തിൽ മുസ്ലിംകൾ മഹാവിജയം നേടി. നബി ﷺ പിതൃസഹോദരൻ അബ്ബാസ് (റ) വിനെ മുസ്ലിംകൾ തടവുകാരനാക്കി. ദാനധർമ്മത്തിലും ഔദാര്യത്തിലും പ്രശസ്തനായിരുന്നു അദ്ദേഹം. തന്റെ സ്വത്തിൽ നിന്ന് ഒരു ഭൂരിഭാഗം ദരിദ്രർ, പാവങ്ങൾ തുടങ്ങിയവർക്ക് നീക്കി വെച്ചിരുന്നു. 

നബി ﷺ അദ്ദേഹത്തെ വളരെയേറെ സ്നേഹിച്ചു. തന്റെ ആത്മമിത്രമായി പരിഗണിച്ചു. നബിﷺയും അബ്ബാസ് (റ) വും പ്രായത്തിൽ ചെറിയ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു.

ആയുധാഭ്യാസങ്ങളിൽ നിപുണനായിരുന്ന അബ്ബാസ് (റ). മുശ്രിക്കുകളോടു കൂടെ ബദർ യുദ്ധത്തിലേക്ക് പുറപ്പെട്ടപ്പോൾ അദ്ദേഹം മുസ്ലിംകളിലൂടെ വധിക്കപ്പെടാനോ, പ്രയാസമനുഭവിക്കാനോ ഇടയുണ്ടെന്ന് ഭയന്ന് നബി ﷺ മുസ്ലിം സൈന്യാധിപൻമാരോടും സേനയോടുമായി പറഞ്ഞു:

ഹിശാമിന്റെ മകൻ അബുൽ ബുഖ്തരിയെ നിങ്ങളാരെങ്കിലും നേരിടാനിടയായാൽ അദ്ദേഹത്തെ നിങ്ങൾ വധിക്കരുത്.

അബ്ദുൽ മുത്വലിബിന്റെ മകൻ അബ്ബാസിനെ ശത്രുനിരയിൽ നിങ്ങളാരെങ്കിലും കണ്ടെത്തുകയാണെങ്കിൽ അദ്ദേഹത്തെ വധിക്കരുത്. ഖുറൈശികളുടെ നിർബന്ധമാണവരെ യുദ്ധത്തിനെത്തിച്ചത്. പ്രവാചക നിർദ്ദേശം സൈന്യം അംഗീകരിച്ചു.

അബ്ബാസ്(റ)വിനെ വധിക്കാതെ അവർ തടവുകാരനാക്കി. നബിﷺയുടെ ഉറക്കമില്ലായ്മയും അസ്വസ്ഥതയും ചില സ്വഹാബികൾ വീക്ഷിച്ചുകൊണ്ടിരുന്നു. ഉറക്കില്ലായ്മയെ കുറിച്ച് സഹാബികൾ അന്വേഷിച്ചു നബി ﷺ പറഞ്ഞു : അബ്ബാസ്(റ)വിന്റെ കണ്ഡനാളത്തിൽനിന്ന് ഞാൻ തേങ്ങിക്കരച്ചിൽ കേൾക്കുന്നു. നിങ്ങൾ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് നിബന്ധനകൾ ലഘൂകരിക്കുക.

അബ്ബാസിനുള്ള നിബന്ധനകൾ മാത്രം നിങ്ങൾ ലഘൂകരിക്കരുത്, ആകയാൽ മുഴുവൻ തടവുകാരുടെയും നിബന്ധനകൾ നിങ്ങൾ ലഘൂകരിക്കുക. മുഴുവൻ തടവുകാരും മോചനദ്രവ്യം സമർപ്പിച്ചപ്പോൾ അദ്ദേഹം തന്റെ ശരീരം തന്നെ ലോകത്തിനധികാരിയായ തിരുമേനിﷺക്ക് സമർപ്പിച്ചു. പിന്നീട് അദ്ദേഹത്തെ നബിﷺതങ്ങൾ തന്റെ വഴിക്ക് വിട്ടു. അദ്ദേഹം മക്കയിലേക്ക് തിരിച്ചു. താമസിയാതെ തന്റെ ഭാര്യയേയും സന്താനങ്ങളുമായി അദ്ദേഹം മദീനയിലേക്ക് തന്നെ മടങ്ങി നബിﷺയുടെ സന്നിധിയിൽവെച്ച് പരസ്യമായി അദ്ദേഹം മുസ്ലിമായി. നബിﷺയുടെ ഉറ്റ സഹായിയായി നിലകൊണ്ടു.

മുശ്രിക്കുകൾക്കെതിരെയായ യുദ്ധങ്ങളിൽ നബിﷺ യുടെ കൂടെ അബ്ബാസ്(റ)വും ശത്രുക്കളെ അഭിമുഖീകരിക്കാറുണ്ടായിരുന്നു. എല്ലാ സ്വഹാബികളും അബ്ബാസ്(റ)വിന്റെ മഹത്വം മനസ്സിലാക്കി ബഹുമാനദരവുകൾ പ്രകടിപ്പിച്ചു.

ഉമർ(റ)വിന്റെ ഭരണകാലത്ത് മദീനയിൽ ക്ഷാമം നേരിട്ടു. മുസ്ലിംകളോടു കൂടെ ഉമർ (റ) ഇസ്തിസ്ഖാഹ് (മഴക്ക് വേണ്ടി) നിസ്കാരം നിർവ്വഹിച്ചു. ശേഷം തന്റെ വലത്കൈകൊണ്ട് അബ്ബാസ്(റ)വിനെ പിടിച്ചു പ്രാർത്ഥിച്ചു.

ഞങ്ങളോടൊപ്പമുണ്ടായിരുന്ന പ്രവാചകന്റെ സാന്നിധ്യത്തിൽ വെച്ച് ഞങ്ങൾ മഴ ആവശ്യപ്പെടാറുണ്ടായിരുന്നു. നബിﷺയുടെ പിതൃസഹോദരൻ അബ്ബാസ്(റ)വിന്റെ സാന്നിധ്യത്തിലാണ് ഞങ്ങളിന്ന് മഴ ആവശ്യപ്പെടുന്നത്. താമസിയാതെ മഴ കോരിച്ചൊരിഞ്ഞു. 

മഹത്വവും അനുഗ്രഹീതനുമാണ് അബ്ബാസ് (റ) എന്നതിനും ജനങ്ങൾക്കിടയിലും അല്ലാഹു ﷻ വിങ്കലും സ്ഥാനീയനാണെന്നതിനുമുള്ള സത്യസന്ധമായ സൂചനയായിരുന്നു ഈ സംഭവം.


നബിﷺയുടെ മറ്റൊരു പിതൃസഹോദരനായിരുന്നു അബൂലഹബ്. അബ്ദുൽ ഉസ്സ എന്നാണ് നാമം. അല്ലാഹു ﷻ വിന്റെയും നബിﷺയുടെയും ശത്രു. പ്രബോധനം നിഷ്കാസനം ചെയ്യാനും ജനങ്ങളുടെ വിശ്വാസം തടയാനും ജോലി ഉപേക്ഷിച്ച് കഠിനപ്രയത്നം നടത്തിയവൻ.

ദിവ്യസന്ദേശം ഇറങ്ങുന്നത് വരെ സഹോദരപുത്രനായ മുഹമ്മദിനോട് (ﷺ) സ്നേഹപൂർവ്വവും സൗമ്യതയോടെയുമായിരുന്നു അബൂലഹബ് വർത്തിച്ചിരുന്നത്. നബിﷺയുടെ മക്കളായ റുഖിയ്യയെ അബൂലഹബിന്റെ മകൻ ഉത്ബയും, ഉമ്മുകുൽസൂമിനെ അദ്ദേഹത്തിന്റെ മകൻ ഉതൈബയും വിവാഹം ചെയ്തു. അത്രമാത്രം സുദൃഢബന്ധമായിരുന്നു നബിﷺയുമായി അദ്ദേഹത്തിനുണ്ടായിരുന്നത്. 

നബിﷺയുടെ പ്രവാചകത്വത്തിനു മുമ്പായിരുന്നു ഈ വിവാഹബന്ധം. ഇസ്ലാം പ്രത്യക്ഷമായി നബിﷺയുടെ പ്രബോധനം പരസ്യമാവുകയും ഖുറൈശികൾ ആരാധിച്ചിരുന്ന വിഗ്രഹങ്ങളെ നിസ്സാരവൽകരിക്കുകയും ചെയ്തപ്പോൾ നബിﷺയുടെ പിതൃസഹോദരൻ അബൂലഹബ് ഇസ്ലാമിന്റെ ശത്രുനിരയിലെ അംഗമായി വിപ്ലവം സൃഷ്ടിച്ചു.

അബൂലഹബിന്റെ ഭാര്യ ഉമ്മുജമീൽ നബിﷺയോടും ഭാര്യ ഖദീജ(റ)യോടും ശത്രുത കാണിച്ചുകൊണ്ടിരുന്നു. ദുശിച്ച സ്വഭാവമുള്ളവരായിരുന്നു ഉമ്മു ജമീൽ. നാവ് മൂർച്ചയുള്ളവളും ദൂശ്യസ്വഭാവമുള്ളവളുമായിരുന്നു. അവളുടെ മക്കളായ ഉത്ബയുടെയും ഉതൈബയുടെയും ഭാര്യമാരായ ഉമ്മുകുൽസൂമിനെയും റുഖിയ്യയെയും വിവാഹമോചനം നടത്താൻ നിർബന്ധിപ്പിക്കുന്നതിലേക്ക് ശത്രുത അവളെ കൊണ്ടെത്തിച്ചു.

നബിﷺയോട് വളരെയേറെ തിന്മ ചെയ്തത് ഉമ്മുജമീൽ എന്ന സ്ത്രീയായിരുന്നു. നബിﷺതങ്ങൾ പോവുകയും അവിടെനിന്ന് മടങ്ങുകയും ചെയ്യുമ്പോഴെല്ലാം വഴികളിൽ ചവറുകളും വിറകുകളും മരക്കഷ്ണങ്ങളും നിക്ഷേപിക്കുമായിരുന്നു.

നബിﷺയുടെ പ്രബോധനത്തിന്റെ പ്രാരംഭ ദശ ബന്ധുക്കൾക്കിടയിൽ പ്രബോധനം നടത്താൻ അല്ലാഹുﷻവിന്റെ നിർദ്ദേശമുണ്ടായി. കുടുംബത്തിൽപെട്ട ഒരു വിഭാഗത്തെ നബി ﷺ സ്വഫാമലയുടെ മുകളിൽ കയറി തന്റെ വീട്ടിലേക്ക് ക്ഷണിച്ചു വാ സ്വബാഹ്... വാ  സ്വബാഹ് 

ബനൂഫഹർ... ബനൂഅദിയ്യ്

കാര്യമറിയാതെ ഖുറൈശികൾ ഒത്തുകൂടി അവർക്കൊപ്പം പിതൃസഹോദരൻ അബൂലഹബുമുണ്ടായിരുന്നു. എന്താണ് കാര്യം..? അവർ ആരാഞ്ഞു... 

നബിﷺതങ്ങൾ ചോദിച്ചു: ഈ കുന്നിന്റെ താഴ്ഭാഗത്ത് ഒരു കുതിരപ്പട നിങ്ങളെ അക്രമിക്കാൻ വരുന്നുണ്ടെന്നു ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ..? 

ഖുറൈശികൾ പറഞ്ഞു: ഞങ്ങൾ നിന്നെ വിശ്വസിക്കും, തീർച്ച... ഇന്നേവരെ കള്ളം പറയുന്നതായി നിന്നെ ഞങ്ങൾ കണ്ടിട്ടില്ല. 

നബി ﷺ അവരോട് പറഞ്ഞു, ജനങ്ങളേ... നിങ്ങൾ എന്റെ അടുത്ത കുടുംബബന്ധുക്കളാണ്. ജനങ്ങളോട് മുഴുവൻ കളവ് പറഞ്ഞാലും നിങ്ങളോട് ഞാൻ കളവ് പറയുകയില്ല. അല്ലാഹു ﷻ വാണ് സത്യം തീർച്ചയായും നിങ്ങൾ ഉറങ്ങുന്നതുപോലെ മരിക്കുകയും ഉണരുന്നതുപോലെ പുനരുജ്ജീവിപ്പിക്കപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവർത്തനങ്ങൾ വിചാരണ ചെയ്യപ്പെടുകയും നന്മ ചെയ്തവന് നന്മയും തിന്മ ചെയ്തവന് തിന്മയും പ്രതിഫലമായും നൽകപ്പെടും. സ്വർഗവും നരകവും അതിനുവേണ്ടി അവൻ തയ്യാർ ചെയ്തിട്ടുണ്ട്... 

അവൻ മാത്രമാണ് ആരാധ്യൻ. നിങ്ങളിലേക്ക് പ്രത്യേകമായും ജനങ്ങളിലേക്ക് പൊതുവായും അല്ലാഹു ﷻ അയച്ച ദൂതനാണ് ഞാൻ. അല്ലാഹു ﷻ വിനെ നിങ്ങൾ വിശ്വസിക്കുക. അവന് നിങ്ങൾ തഖ്വ്വചെയ്യുക. അങ്ങനെയായാൽ അല്ലാഹു ﷻ നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരും. 

സദസ്സിൽ സന്നിഹിതനായിരുന്ന അബൂലഹബ് സഹോദരപുത്രനായ മുഹമ്മദ് നബിﷺയുടെ ഭാഷണം കേട്ടപ്പോൾ അത്യുച്ചത്തിൽ അട്ടഹസിച്ചുകൊണ്ട് പറഞ്ഞു : മുഹമ്മദേ... നിനക്ക് നാശം ഇതിന് വേണ്ടിയാണോ നീ ഞങ്ങളെ വിളിച്ചുകൂട്ടിയത്..?

അബൂലഹബ് കല്ലെറിയാനൊരുങ്ങി. അബൂത്വാലിബ്(റ)വും ഹംസ(റ)വും അബൂലഹബിനെ തടഞ്ഞു നിർത്തി. ഈ സന്ദർഭത്തിലാണ് അദ്ധ്യായം അവതരിപ്പിക്കപ്പെട്ടത്. അബൂലഹബിന്റെ കരങ്ങൾ നശിക്കട്ടെ അത് നശിക്കുകതന്നെ ചെയ്യും. അവന്റെ സമ്പാദ്യങ്ങളും അവന്റെ പ്രവർത്തനങ്ങളും അവന് ഉപകരിക്കുകയില്ല. ജ്വാലക്കാരനായ അവനും വിറകുകാരിയായ അവന്റെ ഭാര്യയും നരകാഗ്നിയിൽ ആപതിക്കുക തന്നെ ചെയ്യും. അവളുടെ കഴുത്തിൽ ഈത്തപ്പന നാരുകൊണ്ടുള്ള കയറുണ്ട്. ഈ അധ്യായം അവതരിച്ച ശേഷം അബൂലഹബും അവന്റെ ഭാര്യയും ഇസ്ലാമിനോട് പകയും വിദ്വേഷവും നിറഞ്ഞവരായി..!!



ബദ്ർയുദ്ധം ബദ്റിലെ വിവരമറിയാൻ കാത്തിരിക്കുകയാണ് അബൂജഹൽ. ധാരാളം സൈന്യബലം ഉണ്ടായിരുന്നെങ്കിലും ആകാക്ഷയോടെ തന്റെ നിമിഷങ്ങൾ തള്ളിനീക്കുകയാണ് അബൂജഹൽ.

ബദ്റിലെ വാർത്തയറിയാൻ കൊതിച്ചു നിൽക്കുന്നതിനിടയിലാണ് അബൂസുഫ്യാനുബ്നുൽ ഹാരിസിന്റെ രംഗപ്രവേശം. വാർത്തയറിയാൻ തിടുക്കം കാട്ടുന്ന അബൂജഹൽ ഉമ്മറത്തേക്കിറങ്ങിവന്ന് അബൂസുഫ്യാനുബ്നുൽ ഹാരിസിനെ സ്വീകരിച്ചു. ആളുകൾ ചുറ്റും കൂടി. 

ആകാംക്ഷയോടെയും പ്രതീക്ഷയോടെയും അബൂലഹബ് ആരാഞ്ഞു: ഇബ്നുൽ ഹാരിസ് എന്താണുണ്ടായത് ഇബ്നുൽ ഹാരിസ് പറഞ്ഞു തുടങ്ങി അബ്ബാസ്(റ)വിന്റെ ഭാര്യ ഉമ്മുൽഫള്ലും അടിമയായ അബൂറാഫിഉം അൽപം അകലെയായി ഇരിപ്പുറപ്പിച്ചു. അവരും ബദ്റിലെ വാർത്ത കേൾക്കാൻ കാത്തിരിക്കുകയായിരുന്നു. 

ഇബ്നുൽ ഹാരിസ് : എന്തുപറയാൻ നാം ആകെ നശിച്ചു നമ്മിലധികപേരും അവരുടെ വാളിനിരയായി. വേണ്ടപ്പെട്ടവരെയെല്ലാം അവർ ബന്ധികളാക്കിയിരിക്കുന്നു. നമ്മുടെ അഭിമാനം നഷ്ടപ്പെട്ടിരിക്കുന്നു. ഇതുകേട്ട അബൂലഹബ് സ്തബധനായി മുഖം ചുവന്നു തുടുത്തു. ദുഃഖഭാരം അബൂലഹബിനെ വേട്ടയാടി. അബൂറാഫിഉം ഉമ്മുൽഫള്ലും പരസ്പരം നോക്കി. അവർ സന്തോഷഭരിതരായി ഊറിച്ചിരിച്ചു. ബദ്റിൽ അല്ലാഹുﷻവിന്റെ സഹായമിറങ്ങിയിരിക്കുന്നു.

അബൂലഹബ് ഖുറൈശികളെ ആക്ഷേപിക്കാൻ തുടങ്ങി. അബൂസുഫ്യാൻ അബൂലഹബിനെ തിരുത്തി. അബൂലഹബ് ആരെയും ആക്ഷേപിച്ചിട്ട് കാര്യമില്ല. മുഹമ്മദിനെ അല്ലാഹു ﷻ സഹായിച്ചിരിക്കുന്നു. ആകാശത്തുനിന്ന് കുറെ വെള്ളവസ്ത്രധാരികൾ ഇറങ്ങിവന്നിരിക്കുന്നു. എല്ലാം അവർ നശിപ്പിച്ചു. അവരെ നേരിടാൻ ഒരുവിധേനയും സാധിച്ചില്ല. നിരാശ അങ്കുരിക്കുന്ന വദനങ്ങളോടെ അബൂസുഫ്യാൻ പറഞ്ഞു.

വീണ്ടും ഉമ്മുഫള്ലും അബൂറാഫിഉം പരസ്പരം നോക്കി. അവരുടെ സന്തോഷത്തിനാക്കം കൂടി. ഉറച്ച ശബ്ദത്തോടെ അബൂറാഫിഹ് പറഞ്ഞു: തീർച്ച അത് മലക്കുകളാണ് മലക്കുകൾ തന്നെയാണത്.

അതുകേട്ട അബൂലഹബ് ക്ഷുഭിതനായി. കണ്ണുകളിൽ തീപ്പന്തൽ ആളിക്കത്തി. എന്ത് ധിക്കാരമാണിത് മുഹമ്മദിന് അംഗീകരിക്കാമോ..? 

അബൂലഹബ് അബൂറാഫിഇനു നേരെ പാഞ്ഞടുത്തു അവന്റെ പരുപരുത്ത കരങ്ങൾ അബൂറാഫിഇന്റെ ദേഹത്ത് പതിച്ചു വീണ്ടും വീണ്ടുമവൻ അബൂറാഫിഇന്റെ നെടുപ്പുറത്ത് അരിശം തീർത്തുകൊണ്ടേയിരുന്നു.

കണ്ടു നിന്ന് ഉമ്മുൽ ഫള്ൽ സ്തംഭിച്ചുപോയി എന്താണുണ്ടായത്?  അല്ലാഹു ﷻ വിന്റ ശത്രു ഒരു മുസ്ലിമിനെ അടിച്ചൊതുക്കുകയോ? ഉമ്മുൽഫള്ൽ ധൈര്യം സംഭരിച്ചു മുന്നോട്ടു കുതിച്ചു. ഭാരമേറിയ തൂൺ മുമ്പിൽ കണ്ടു അതവർ വലിച്ചെടുത്തു. അബൂലഹബിന്റെ തല ലക്ഷ്യമാക്കി ആഞ്ഞടിച്ചു. തലക്കടിയേറ്റ അബൂലഹബ് കുനിഞ്ഞിരുന്നുപോയി. തലയിൽനിന്ന് രക്തം വാർന്നൊഴുകി മുടിയും താടിയുമെല്ലാം രക്തംകൊണ്ട് ചെഞ്ചായം പൂശി. കോപിഷ്ഠയായ ഉമ്മുഫളിലിന്റെ മുഖം ചുവന്നു തുടുത്തിരിക്കുന്നു. മുസ്ലിമായ കാരണത്താൽ ഒരാൾ അക്രമിക്കപ്പെടുകയോ? അവർക്ക് ക്ഷോഭമടക്കാനായില്ല.

എടാ ധിക്കാരി യജമാനൻ ഇവിടെയില്ലെന്നു കരുതി നീ അവനെ അക്രമിക്കുകയാണോ..? 

അബൂലഹബ് അസ്വസ്ഥനായി. നാവ് നിശ്ചലമായപോലെ അവൻ തളരുകയാണ് നയനങ്ങൾ അടഞ്ഞ പ്രതീതി നാഡികൾ നിശ്ചലമാകുന്നപോലെ നേരെ നിൽക്കാൻ ഏറെ പ്രയാസപ്പെട്ടു. ഇടറുന്ന പദത്തോടെ അയാൾ മുന്നോട്ടു നീങ്ങി. രക്തം ചാലിട്ടൊഴുകുന്നുണ്ട്. ശരീരം ദുർബലമായിരിക്കുന്നു. സഹോദരഭാര്യ തല്ലിചതച്ചതിന്റെ അപമാന ഭാരവുമായി അവൻ നടന്നു നീങ്ങി എന്തൊരപമാനമാണിത്? ആരോട് പറയും? ഖുറൈശീ നേതാവ് ഒരു പെണ്ണിന്റെ മുമ്പിൽ അപമാനിതനാവുകയോ? പരാജയപ്പെടുകയോ? 

അവശനായ അബൂലഹബ് വീട്ടിലെത്തി. വേദന കടിച്ചമർത്തി. തലക്കേറ്റ മുറിവ് ആഴമേറിയതായിരുന്നു. വേദന വർധിച്ചുകൊണ്ടിരുന്നു. മുറിവ് പഴുക്കുകയാണ്. ദിവസങ്ങൾ മാറിമറിഞ്ഞു തല പഴുത്തു ചീഞ്ഞൊലിച്ചു. 

അബൂലഹബ് മരണവെപ്രാളത്തിലേക്ക് നീങ്ങി. മാരക രോഗത്തിന് അടിമപ്പെട്ടു. രോഗം മക്കയിൽ വാർത്തയായി. അഭസ എന്ന പേരിലറിയപ്പെടുന്ന ഒരുതരം വസൂരിക്കുരുവാണ് രോഗം. അറബികൾക്കിടയിലെ അവലക്ഷണത്തിന്റെ രോഗമാണത്.

പകർച്ചാവ്യാധി ഭയന്ന് ജനങ്ങൾ അബൂലഹബിനെ വെറുത്തു. അബൂലഹബ് തളർന്നുപോയി. ഖുറൈശീ നേതാവ് വഴിയാധാരമായി. ആർക്കും വേണ്ട. ചവറ്റുകുട്ടയിലേക്കന്നപോലെ വലിച്ചെറിയപ്പെട്ടിരിക്കുന്നു.

തന്റെ ദുസ്ഥിതിയോർത്ത് അബൂലഹബ് വിഷണ്ണനായി. പക്ഷേ നീറുന്ന മനസ്സിന്റെ വേവലാതി ആര് കേൾക്കാൻ..?  

സ്വന്തം സന്താനങ്ങൾ പോലും അകറ്റിനിർത്തിയിരിക്കുന്നു. പുണ്യപ്രവാചകന്റെ വിശുദ്ധ ദേഹം മലിനമാക്കിയ ഉമ്മുജമീൽ എന്ന തന്റെ സഹധർമ്മിണിക്കും സഹികെട്ടു. പ്രിയതമൻ ജീവഛവമായി മാറിയിരിക്കുന്നു. ഇനിയെന്തിന് പരിചരിക്കണം? തന്റെ ജീവിതം നഷ്ടപ്പെടുത്തിയിട്ടെന്തുകാര്യം? ഉമ്മുജമീലിന്റെ ചിന്ത കാടുകയറി. അവളും തന്റെ ഭർത്താവിനെ ഉപേക്ഷിച്ചു. മരണം കൊതിക്കുകയാണ് അബൂലഹബ്; പഴുത്ത് ചീഞ്ഞൊലിക്കുന്ന തലയുമായി സമയം തള്ളിനീക്കി. 

മക്കാനിവാസികൾ സമാധാനിച്ചു. ഖുറൈശികളുടെ നേതാവ്. സമര നായകൻ. മുഹമ്മദിന്റെ (ﷺ) മതത്തെ എതിർക്കുന്നതിൽ പേരെടുത്ത ധീരശൂര പരാക്രമി. പുഴുവിനെപ്പോലെ അന്ത്യശ്വാസം വലിച്ചു. 

അബൂലഹബിന്റെ മരണം മക്കക്കാർക്കിടയിൽ വാർത്തയായില്ല. മൃതദേഹം സന്ദർശിക്കാൻ ആളുകളില്ല. അവലക്ഷണം ഒഴിഞ്ഞു കിട്ടിയ ആഹ്ലാദത്തിൽ മക്ക മുഴുവനും സമാധാനപൂർവ്വം അന്തിയുറങ്ങി. മൂന്നു ദിനരാത്രങ്ങൾ കൊഴിഞ്ഞു വീണു. ശവം ചീഞ്ഞുനാറി ചിലരത് മണ്ണിനടിയിലാക്കാൻ ശ്രമിച്ചു. ഒരു വലിയ കുഴി രൂപപ്പെടുത്തി. ഒരു വലിയ കുന്തം കയ്യിലെടുത്തു അവർ കിണഞ്ഞു ശ്രമിച്ചു. ഉരുട്ടിയുരുട്ടി കുഴിയിൽ തള്ളിയിട്ടു. അകലെ നിന്നു കല്ലുകൾ ജഢത്തിലേക്ക് വലിച്ചെറിഞ്ഞു. നശിച്ച മനുഷ്യ ജന്തു. 

നബിതിരുമേനിﷺയെ ഭ്രാന്തനെന്ന് വിളിച്ചാക്ഷേപിച്ച അബൂലഹബ്. നബിﷺയുടെ വീട്ടിലേക്ക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞവൻ. മുസ്ലിംകളെ കഠിന മർദ്ദനങ്ങൾക്കിരയാക്കിയവൻ. അവൻ ഒരു കുഴിയിലേക്ക് നീചനായി പുഴുവിനെപ്പോലെ വലിച്ചെറിയപ്പെട്ടിരിക്കുന്നു. അതെ അബൂലഹബിന്റെ കരങ്ങൾ നശിച്ചിരിക്കുന്നു. സഹായികളെല്ലാം അവന് നഷ്ടപ്പെട്ടിരിക്കുന്നു. കൂടപ്പിറപ്പുകൾപോലും അവനെ അകറ്റിനിർത്തിയിരിക്കുന്നു.
അവൻ നശിച്ചിരിക്കുന്നു.


നബിﷺയുടെ മറ്റൊരു പിതൃസഹോദരനാണ് ഹംസ (റ). ധീരതയിലും ശക്തിയിലും മറ്റുപിതൃസഹോദരൻമാരെക്കാൾ ഉന്നതസ്ഥാനീയനുമാണ് അദ്ദേഹം.

നബിﷺയുടെ പിതാമഹൻ അബ്ദുൽ മുത്വലിബാണ് പിതാവ്. തന്റെ ജനങ്ങൾക്കിടയിൽ നേതാവ്. കുടുംബത്തിലും തറവാട്ടിലും ഉന്നതസ്ഥാനീയൻ, സ്വഭാവം, ശരീരപ്രകൃതി എന്നിവയിൽ ആദരണീയൻ. ഖുറൈശികൾക്കിടയിലെ ഉന്നതൻ. കഅ്ബയുടെ സംരക്ഷകൻ. ഹജ്ജ് കാലങ്ങളിൽ വെള്ളം കുടിപ്പിക്കാൻ മേൽനോട്ടം വഹിക്കുന്നവൻ. എന്നിങ്ങനെ എല്ലാമായിരുന്നു അദ്ദേഹം.

അല്ലാഹു ﷻ വിന്റെ നിർദ്ദേശമനുസരിച്ച് സംസം കിണർ കുഴിച്ചവരും ലോകത്തിന്റെ പല ദിക്കുകളിൽ നിന്നും വന്നെത്തുന്ന ഹാജിമാർക്ക് വെള്ളം നൽകുന്ന സംഘങ്ങളെ അകമഴിഞ്ഞ് സഹായിക്കുന്നവരുമായിരുന്നു അദ്ദേഹം. 

അവർക്കിടയിൽ രൂപഭംഗിയും ഹൃദയ ധീരതയുള്ളവരും സുന്ദരനും ദീർഘവീക്ഷണമുള്ളവരുമായിരുന്നു. 

നബിﷺയുടെ ജനനവർഷം തന്നെയാണ് അദ്ദേഹവും ജനിച്ചത്. ജനനത്തിന്റെ ആദ്യ ദിനങ്ങളിൽ ഒരു സ്ത്രീയിൽ നിന്നാണവർ മുല കുടിച്ചത്. അങ്ങനെ നബിﷺയും ഹംസ(റ)വും മുലകുടി ബന്ധത്തിലെ സഹോദരന്മാരായി.

വിനോദത്തോടെയും അന്നപാനീയങ്ങളോടെയും അബ്ദുൽ മുത്തലിബിന്റെ വീട്ടിലെ പരിചരണത്തിൽ ഒന്നിച്ചുവളർന്നവരായിരുന്നു ഇരുവരും. അതുകൊണ്ടു തന്നെ സാധാരണ ഒരേ സംരക്ഷണത്തിൽ വളരുന്ന കുട്ടികളിലേതുപോലെ പ്രത്യേക സ്നേഹവും ഐക്യവും അവർക്കിടയിൽ വളർന്നു.

നബിﷺയെ വളരെയേറെ ഇഷ്ടപ്പെട്ടവരായിരുന്നു ഹംസ (റ). പകരം നബി ﷺ അദ്ദേഹത്തെ ഇഷ്ടപ്പെടുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു ഹംസ (റ)വിന്റെ സഹോദരന്മാർക്കിടയിൽ ഹംസ (റ) വിനെക്കാൾ നബി ﷺ പ്രാധാന്യം കൽപ്പിച്ചിരുന്നത് എട്ടാം വയസ്സിൽ തന്നെ വളർത്തിയ അബൂത്വാലിബിനായിരുന്നു. 

പിതൃ സഹോദരൻ ഹംസ(റ)വിന്റെ സ്നേഹിതനും സുഹൃത്തുമായി നബി ﷺ തങ്ങൾ യുവാവായി. യുവ പ്രായത്തിൽ കച്ചവടയാത്രകളിൽ നബിﷺതങ്ങൾ വ്യാപൃതനായി. അറബികൾക്കിടയിലെ ഉന്നത സ്ത്രീരത്നമായ ഖദീജ(റ)യെ വിവാഹം ചെയ്യാൻ ആ യാത്ര നിമിത്തമാവുകയും ചെയ്തു.



വിവാഹാനന്തരം നബി ﷺ ആരാധനയിലേക്കും ഏകാന്തവാസത്തിലേക്കും തിരിഞ്ഞു. തന്റെയും ഏകാധിപതിയായ തന്റെ നാഥന്റെയും ഉണ്മയുടെ ലഹസ്യത്തെക്കുറിച്ച് ചിന്താവിഹീനനും അന്വേഷിയുമായി പ്രതീക്ഷാനിർഭരമായ ആരാധനയിൽ നബിﷺതങ്ങൾ കഴിഞ്ഞുകൂടി... 

വിശാലമായ പ്രപഞ്ചം, എണ്ണമറ്റ ജീവജാലങ്ങൾ തുടങ്ങി പ്രപഞ്ചനാഥനെ കുറിച്ചുള്ള ആലോചനയിലാണ്ട നബിﷺതങ്ങൾ തന്റെ ദിനരാത്രങ്ങൾ നബി ﷺ ഹിറാഗുഹയിൽ ചിലവഴിച്ചു. അപ്പോഴേക്കും പിതൃസഹോദരനായ ഹംസ (റ) ജീവിതത്തിൽ മറ്റൊരു മാർഗം കണ്ടെത്തിയിരുന്നു. വടിവൊത്ത ആരോഗ്യമുള്ള തന്റെ ശരീരം വേണ്ടുവോളം വിനോദ ആസ്വാദനങ്ങളിൽ അദ്ദേഹം ചിലവഴിച്ചു.

ഗാംഭീര്യ മുഖഭാവമുള്ളവരും സുമുഖനുമായിരുന്ന അദ്ദേഹത്തെ അത്ഭുതാദരങ്ങളോടെയായിരുന്നു ജനങ്ങൾ വീക്ഷിച്ചിരുന്നത്. ശക്തമായ കായികബലമുള്ള യുവാവായിരുന്നു അദ്ദേഹം. 

ഖുറൈശികൾക്കിടയിലെ തന്റെ അധികാര സ്വാധീനങ്ങളിൽ പിതാവായ അബ്ദുൽ മുത്വലിബിന്റെ സ്ഥാനത്താണ് താനുള്ളതെന്ന് അദ്ദേഹം മനസ്സിലാക്കി. ഖുറൈശികളിലെ ഉന്നതരും പ്രമുഖരുമായ വ്യക്തികൾ തങ്ങളുടെ അധികാര സ്വാധീനങ്ങളിലൂടെ വളരെയേറെ സുഖാസ്വാദനങ്ങൾ അനുഭവിക്കുന്നവരായിരുന്നു.

കുതിരപ്പന്തയത്തോടു താൽപര്യമുണ്ടായിരുന്ന ഹംസതുബ്നു അബ്ദുൽ മുത്വലിബിന് മൃഗവേട്ടയും പക്ഷിവേട്ടയും വാൾപ്പയറ്റും കുന്തമേറും അമ്പെയ്ത്തും ഇഷ്ട വിനോദങ്ങളായിരുന്നു.

അറേബ്യൻ മരുപ്രദേശങ്ങളിലായിരുന്നു അദ്ദേഹം പകൽ സമയങ്ങൾ ചിലവഴച്ചിരുന്നത്. താഴ് വാരങ്ങളിലൂടെ സഞ്ചരിച്ചും കുന്നുകൾ കയറിയിറങ്ങിയും മൃഗങ്ങളെ വേട്ടയാടിയും ആനന്ദം കണ്ടെത്തി.

വാൾ,കുന്തം, മുതലായവയുടെ പോർക്കളങ്ങളിൽ സമാധാനം കണ്ടെത്തിയവരായിരുന്നു അദ്ദേഹം. ഇതിനാൽ മക്കയിലെ ഉന്നതസ്ഥാനീയരുടെയും പ്രമുഖ വ്യക്തികളുടെയുമിടയിൽ സർവ്വ സ്വീകാര്യമായ പ്രത്യേക വീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു. 

ഒട്ടക സവാരിയിലൂടെയും സാഹസിക പോരാട്ടങ്ങളിലൂടെയും കുതിരപ്പന്തയങ്ങളിലെ ധീരതയിലൂടെയും പ്രസിദ്ധനായിരുന്നു ഹംസ (റ).

ഇസ്ലാമിക പ്രബോധനത്തിന്റെ പ്രാരംഭ ദശ നബിﷺയുടെ സംരക്ഷണത്തിൽ വളരുകയും നബിﷺയിൽ നിന്ന് സംസ്കാരം പകുത്തെടുക്കുകയും ചെയ്ത അബ്ദുൽമുത്വലിബിന്റെ സന്തതികളിൽ നിന്ന് അലി (റ)മാത്രം ഇസ്ലാമിലേക്ക് കടന്നു വന്ന സന്ദർഭം.

നബിﷺയുടെ പിതൃസഹോദരൻ ഹംസ (റ) സഹോദരപുത്രന്റെ പ്രബോധനശൈലി വീക്ഷിച്ചു ബഹുമാനാദരവുകളോടെ പരിഗണിച്ചു. പക്ഷെ അലി(റ)വിന് ശേഷം ആരും ഇസ്ലാമിലേക്ക് കടന്നുവരുന്നില്ല.

സഹോദര പുത്രൻ മുഹമ്മദ് നബിﷺയുടെ പോരാട്ടത്തെ ഹംസ (റ) വീക്ഷിക്കുന്നു. നബിﷺയുടെ പ്രബോധന വീഥിയിലെ പ്രതിരോധങ്ങൾ മനസ്സിലാക്കുന്നു. ശത്രുക്കളായ ഖുറൈശികൾ നബിﷺക്കെതിരെ കുതന്ത്രങ്ങൾ മെനയുന്നു. അക്രമങ്ങൾ അഴിച്ചുവിടുന്നു... 

ഹംസ (റ) ആത്മഗതം ചെയ്തു. പ്രബോധന ഗോദയിലെ മുഹമ്മദ് നബിﷺയുടെ സത്യസന്ധത എനിക്കറിയാം. സ്ഥാനമാനങ്ങളിലൂടെ ഉന്നതനും സത്യസന്ധനും ശ്രേഷ്ഠരുമാണ്. 

വിശാല ഹൃദയനായ മുഹമ്മദ് നബി ﷺ സന്മനസ്കനും ആത്മവിശുദ്ധനുമാണ്. തന്റെ മതത്തെക്കുറിച്ച് സത്യസന്ധമായി സന്തോഷവാർത്ത അറിയിച്ചവരാണ്. 

ഹംസ (റ)വിന് സഹോദരപുത്രനായ മുഹമ്മദിന്റെ (ﷺ) മഹത്വത്തെക്കുറിച്ച് പൂർണ്ണവിശ്വാസമുണ്ടായിരുന്നു. പക്ഷെ വിശ്വാസം പരസ്യമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

നബിﷺയെ ആദ്യമായി വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്ത മുസ്ലിംകളോടൊപ്പം ചേരാൻ അദ്ദേഹത്തിന് സാധിച്ചില്ല. അനുകമ്പയുടെയും ക്ഷോഭത്തിന്റെയുമിടയിൽ സഹോദരപുത്രനെപ്പോലെ സ്വയം നിയന്ത്രിച്ചു പോന്നു.

നേരത്തെ തന്റെ പൂർവ്വപിതാക്കൾ അംഗീകരിച്ചുപോന്ന വിശ്വാസചാരത്തിന്റെയും സഹോദരപുത്രനോടുള്ള അനുകമ്പയുടെയുമിടയിലായി അദ്ദേഹം വളർന്നു.

ആശങ്കയോടെ അദ്ദേഹം ജീവിച്ചു സഹോദര പുത്രൻ മുഹമ്മദ് ﷺ തന്റെ മതത്തെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുകയും ശക്തമായ പോരാട്ടത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നത് ഹംസ (റ) കാണുന്നുണ്ട്.

മുഹമ്മദ് നബിﷺയുടെ മതം അംഗീകരിക്കാനും ഖുറൈശികൾക്ക് മുമ്പിൽ അത് പ്രഖ്യാപിക്കാനും ഉദ്ദേശ്യമുണ്ടെങ്കിലും തന്റെ കാര്യത്തിൽ ആശങ്കയിലും സംശയത്തിലുമാണ് അദ്ദേഹം. 

സംശയത്തോടെയും നിശ്ശബ്ദ പ്രകടനത്തിലുമാണെങ്കിലും അദ്ദേഹത്തിന്റെ കണ്ണിലുണ്ണിയാണ് നബി ﷺ. നിസ്വാർത്ഥതയോടെയും അനുകമ്പയോടെയും നബിﷺയെ പരിചരിക്കുകയും സംരക്ഷിക്കുകയും ചെയ്തത് അദ്ദേഹമാണ്.

സഹോദരപുത്രൻ മുഹമ്മദ് ﷺ ക്ക് ശത്രുക്കളുടെ കുതന്ത്രങ്ങളിൽ നിന്ന് പൂർണസംരക്ഷണം നൽകാൻ അദ്ദേഹം ഉറച്ച തീരുമാനം കൈകൊണ്ടു.

എല്ലാദിവസവും കഅബയുടെ സമീപത്തുകൂടെ അദ്ദേഹം നടക്കുമായിരുന്നു. ഖുറൈശികൾ പുതിയ മതത്തെക്കുറിച്ച് എന്താണ് പറയുന്നതെന്ന് കാണുകയും കേൾക്കുകയും ചെയ്യാമല്ലോ. എന്തെല്ലാം കുതന്ത്രങ്ങളാണവർ മെനയുന്നതെന്ന് മനസ്സിലാക്കാമല്ലോ. അവരെ അസ്വസ്ഥമാക്കുന്ന സംസാരങ്ങൾ അറിയാമല്ലോ. മുഹമ്മദിന്റെ (ﷺ) പ്രബോധനം നിശ്ചലമാക്കാൻ അവർ കരുക്കൾ നീക്കുന്നുണ്ട്.

ദൂശ്യങ്ങൾ പറഞ്ഞുകൊണ്ട് മുഹമ്മദ് നബിﷺയെ ആക്ഷേപിക്കുകയും ചീത്തപറയുകയും ചെയ്യുന്നുണ്ട്. നബിﷺയെ വധിക്കാൻ അവർ പരസ്പരം പ്രതിജ്ഞ ചെയ്യുന്നുണ്ട്. 

കഅ്ബയിൽ വെച്ച് ഖുറൈശീ പ്രമുഖൻമാർക്കിടയിൽ നടന്ന ഈ ചർച്ച ഹംസ (റ) കേൾക്കുന്നു.  ആരെയും അറിയിക്കാതെ മനസ്സിൽ ഒളിച്ചു വെച്ചു. അദ്ദേഹത്തിന്റെ മനസ്സ് ദുഃഖ സാന്ദ്രമായിരുന്നു. സഹോദര പുത്രന്റെ സംരക്ഷണത്തിനുവേണ്ടി പരമാവധി അനുകമ്പ പ്രകടിപ്പിക്കാനും ആത്മപരിചരണം നൽകാനും മാത്രമേ അദ്ദേഹത്തിന് കഴിയുമായിരുന്നുള്ളൂ... 

ഹംസ (റ) ഒരു തീരുമാനത്തിലെത്തിച്ചേർന്നു. പതിവുപോലെ വേട്ടകഴിഞ്ഞ് മടങ്ങിവരികയാണ്. ഹംസ (റ) വീട്ടിലേക്ക് തിരിക്കാൻ വേണ്ടി കഅ്ബയിലേക്ക് പോകുമ്പോൾ ഒരു വിളിയാളം കേൾക്കുന്നു...

അബൂ ഉമാറ... അബൂ ഉമാറ...

ഹംസ (റ) തിരിഞ്ഞു നോക്കി. ജുദ്ആന്റെ മകന്റെ ദാസിയുടേതായിരുന്നു ആ ശബ്ദം. അവൾ തന്റെ നേരെ വരുന്നതായി ഹംസ (റ) കണ്ടു.

ഭയന്നുകൊണ്ട് ഗദ്ഗദത്തോടെ അവൾ പറഞ്ഞു: അബൂ ഉമാറ, ഹിശാമിന്റെ മകൻ അബൂൽ ഹകം (അബൂജഹ്ൽ) മുഹമ്മദിനെ (ﷺ) ചീത്തപറയുകയും അടിക്കുകയും ചെയ്തിരിക്കുന്നു. കഅ്ബയിൽ ഖുറൈശി പ്രമുഖരുടെ മുന്നിൽ വെച്ച് മുഹമ്മദിന്റെ (ﷺ) തലയിൽ മണ്ണ് വാരിയിട്ടിരിക്കുന്നു.

ഇത് കേട്ട ഹംസ (റ) ദുഃഖഭാരത്താൽ അസ്വസ്ഥനായി. പെൺകുട്ടിയോട് ചോദിച്ചു : മുഹമ്മദ് (ﷺ) ഇപ്പോൾ എവിടെയാണുള്ളത്..? 

അവൾ പറഞ്ഞു: വ്യസനഭാരത്തോടെയും ദുഃഖഭാരത്തോടെയും തന്റെ വീട്ടിലേക്ക് പോയിരിക്കുകയാണ്. 'ഹസ്ബിയല്ലാഹു വനിഹ്മൽ വകീൽ' എന്ന് ഉരുവിട്ട് കൊണ്ടാണ് പോയത്. ഇതുകേട്ട് ഹംസ (റ) വിന്റെ ശിരസ്സിൽ രക്തം തെളിച്ച് മറിഞ്ഞു. സിരകളിൽ അഭിമാന ബോധം അങ്കുരിച്ചു...

എന്റെ ജീവിതകാലത്ത് മുഹമ്മദിനെ (ﷺ) ഉപദ്രവിക്കാൻ ആരാണ് ധൈര്യം കാണിച്ചതെന്നലറിക്കൊണ്ട് ഒരു സിംഹത്തെപ്പോലെ പ്രതികാര ദാഹത്തോടെ കഅ്ബയിലേക്ക് കുതിച്ചു. അവിടെ ഖുറൈശി പ്രമുഖരെ കാണാനിടയായി. അബൂജഹൽ അവരുടെ മധ്യത്തിൽ ഇരിക്കുന്നുണ്ട്.


ഹംസ (റ) നിശബ്ദനായി നിലയുറപ്പിച്ചു. തന്റെ അമ്പ് വലിച്ചെടുത്തു അബൂജഹ്ലിനെ എറിഞ്ഞു. അമ്പ് അബൂജഹ്ലിന്റെ തല പിളർത്തി രക്തം മുഖത്തേക്ക് വാർന്നൊഴുകി. 

ശേഷം ഹംസ (റ) വിളിച്ചു പറഞ്ഞു;   അബൂജഹൽ നിനക്കുള്ള പ്രതിഫലമാണിത്. മുഹമ്മദിനെ (ﷺ) ചീത്ത പറയാനും അടിക്കാനും നിനക്കെന്തവകാശമാണുളളത്? ആദരണീയനരും ഉന്നതരുമായ ഒരു കുടുംബം മുഹമ്മദിനുണ്ടെന്ന് (ﷺ) നീ മറന്നോ..? 

ഖുറൈശികളിലെ ഉന്നതനും നേതാവുമായ അബ്ദുൽ മുത്വലിബാണ് മുഹമ്മദിന്റെ (ﷺ) പിതാമഹനെന്ന കാര്യം നീ മറന്നോ?  അവന്റെ പിതൃസഹോദരൻ എന്റെ സഹോദരനും നിങ്ങളുടെ കൈകാര്യകർത്താവും ഉന്നതനുമായ അബൂത്വാലിബാണെന്ന വസ്തുത നീ മറന്നോ..?  

ഇതൊക്കെ മറന്നുകൊണ്ടാണോ നീ മുഹമ്മദിനെ (ﷺ) അടിക്കുകയും ചീത്ത പറയുകയും അവന്റെ തലയിൽ മണ്ണ് വാരിയിടുകയും ചെയ്തത്..?!

ഹംസയിൽ നിന്നുണ്ടാവാത്ത അനിതരസാധാരണമായ ഈ സംഭവത്തിലൂടെ പേടിച്ചരണ്ട അബൂജഹ്ൽ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു അബൂ ഉമറ: മുഹമ്മദ് (ﷺ) നമ്മുടെ മതത്തിലല്ല. അവൻ നമ്മുടെ വിശ്വാസാചാരങ്ങളെ വിഡ്ഢിത്തമെന്നാക്ഷേപിക്കുകയും നമ്മുടെ ആരാധ്യരെ ചീത്ത പറയുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് നിന്റെ അമ്പുകൊണ്ട് എന്നെ അടിക്കാൻ നിനക്കെന്തവകാശമാണുള്ളത്? എന്റെയും നിന്റെയും മതത്തിലല്ലാത്ത ഒരാളെ നമുക്ക് ദോഷകരമായി നീ സഹായിക്കുകയാണോ..?

ഹംസ (റ) ഉഛൈസ്തരം വിളിച്ചു പറഞ്ഞു:

അബൂജഹൽ അല്ല ഞാൻ മുഹമ്മതിന്റെ മതത്തിലാണുള്ളത്. ഞാൻ മുഹമ്മദിന്റെ മതത്തിൽ തന്നെയാണുള്ളത്...


ഖുറൈശീപ്രമുഖർ ഭയ വിഹ്വലരായി ഭയാശങ്കയോടെ പരസ്പരം ചോദിച്ചുകൊണ്ടവർ അങ്ങുമിങ്ങും നോക്കി. ചിലർ വിളിച്ചു പറഞ്ഞു, ഹംസ മുസ്ലിംമാവുകയോ? അവൻ മുഹമ്മദിന്റെ (ﷺ) മതത്തിൽ ചേരുകയോ? എന്റെ നാശമേ വൻ നഷ്ടമാണത്...

ഹംസയുടെ ഇസ്ലാമികാശ്ലേഷണം മുഹമ്മദുമായി (ﷺ) അടുപ്പിക്കുകയും അവനത് വലിയ ശക്തിയായിത്തീരുകയും ചെയ്യും. മുഹമ്മദിന്റെ (ﷺ) പ്രബോധനം ശക്തിപ്പെടുത്തും. നമ്മെ ദുർബലമാക്കും.

ഇത് സത്യമായിരുന്നു. അതുല്യശക്തിയുള്ള വ്യക്തിത്വത്തിനുടമയായിരുന്നു ഹംസ (റ). ഖുറൈശികൾക്കു മുമ്പാകെയുള്ള അദ്ദേഹത്തിന്റെ ഇസ്ലാമിക പ്രഖ്യാപനം സംഭവിക്കാൻ പാടില്ലാത്ത വലിയ വിപത്തായിരുന്നു... 

ഹംസ (റ) തന്റെ വീട്ടിലേക്ക് മടങ്ങി. ആലോചനയിൽ ആശ്വാസം കൊണ്ടു. സ്വയം പറഞ്ഞുകൊണ്ടിരുന്നു അബൂജഹലിനെതിരെ കോപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തനിമിഷം മുഹമ്മദിന്റെ (ﷺ) മതത്തിലാണെന്ന് ഞാൻ അർത്തനാദം മുഴക്കി.

ഞാൻ മുസ്ലിംമായത് സത്യമല്ലേ? എന്റെ ഇസ്ലാമാശ്ലേഷണ പൂർത്തീകരണത്തിന് വേണ്ടി ഞാൻ മുഹമ്മദിന്റെ (ﷺ) മുമ്പിൽ വെച്ച് രണ്ട് സാക്ഷ്യ വചനങ്ങളുമുച്ചരിക്കേണ്ടതുണ്ടോ..? 

ഇത്ര വേഗം എന്റെ ഇസ്ലാമാശ്ലേഷണം ഞാൻ എങ്ങിനെ പ്രഖ്യാപിക്കും? മുഹമ്മദിന്റെ (ﷺ) പിതൃസഹോദരങ്ങളും എന്റെ സഹോദരങ്ങളുമായ ഒരാളും മുസ്ലിംമാവാത്ത സ്ഥിതിയിൽ..? 

അന്ന് രാത്രി മനഃപ്രയാസത്തിലകപ്പെട്ട ഹംസ (റ) ചിന്തയിലും ആശയക്കുഴപ്പത്തിലുമായി കഴിഞ്ഞുകൂടി.

ഹംസ (റ) പറയുന്നു : മുഹമ്മദിന്റെ (ﷺ) കാരണത്താൽ ക്ഷോഭിച്ച സമയത്ത് പൂർവ്വ പിതാക്കളുടെ മതമുപേക്ഷിച്ചതിനാൽ മുഹമ്മദിന്റെ (ﷺ) മതത്തിലാണ് ഞാനെന്ന് പ്രഖ്യാപിച്ചപ്പോൾ ഒരു തരം പ്രയാസം എന്നെ പിടികൂടി. 

പ്രഭാത സമയത്ത് ഞാൻ കഅബയിലേക്ക് തിരിച്ചു. എന്നെ ഉറച്ച നന്മയിൽ ചേർക്കേണമേയെന്ന് ആകശത്തേക്ക് ഇരുകരങ്ങളുയർത്തി ഞാൻ പ്രാർത്ഥിച്ചു.

ശേഷം ഞാൻ പ്രാർത്ഥിച്ചിരിക്കുമ്പോൾ ഹൃദയത്തിൽനിന്ന് പ്രകാശം പൊട്ടിയൊഴുകുന്നതായി എനിക്കനുഭവപ്പെട്ടു. അങ്ങനെ ആ പ്രകാശം എന്റെ വഴികാട്ടിയായി...

അത്യധികം ആഹ്ലാദത്തോടെ ഞാൻ മുഹമ്മദ് (ﷺ) യുടെ സാന്നിധ്യത്തിലേക്ക് കുതിച്ചു. നടന്ന സംഭവങ്ങൾ വിവരിച്ചു. പുഞ്ചിരിയോടെ നബി ﷺ പറഞ്ഞു : പ്രതികാരമല്ല ഞാനാശിക്കുന്നത്. താങ്കൾ മുസ്ലിംമാവണമെന്നതാണെന്റെ ആഗ്രഹം. അവിടെ വെച്ച് ഞാൻ ഇസ്ലാം സ്വീകരിച്ചു.

നബിﷺയുടെ പിതൃസഹോദരൻ ഹംസതുബ്നു അബ്ദുൽ മുത്വലിബ് ഇസ്ലാം സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഇസ്ലാമികാശ്ലേഷണം നബിﷺയുടെ പ്രബോധനത്തെ ശക്തിപ്പെടുത്തി. മുശ്രിക്കുകളുടെ സമാധാനം നഷ്ടപ്പെട്ടു. അവർ ഭീതിയിലും ഭയത്തിലുമായിത്തീർന്നു.

ഹംസ(റ)വിലൂടെ ഇസ്ലാം നേട്ടമുണ്ടാക്കി. മുശ്രിക്കുകൾ ഹംസ(റ)വിലൂടെ പരാചിതരായി. നബിﷺയുടെ പ്രബോധനത്തിന്റെ ആദ്യഘട്ടത്തിൽ ഹംസ (റ) മുസ്ലിമായപോലെ ഉമറുബ്നുൽ ഖത്താബ് (റ)വിന്റെ ഇസ്ലാമികാശ്ലേഷണവും മുശ്രിക്കുകളുടെ സ്വൈര്യം കെടുത്തി...

മുസ്ലിംകളിലെ ഒരു ചെറിയ സംഘം അണിയായി കഅബയിലേക്ക് പുറപ്പെടാറുണ്ടായിരുന്നു. ഒന്നാം നിരയുടെ നേതൃത്വത്തിൽ ഉമർ (റ)വും രണ്ടാം നിരയുടെ നേതൃത്വത്തിൽ ഹംസ (റ) വുമുണ്ട്.

ശക്തവും ആവേശകരവുമായ ഈ പ്രകടനം മുശ്രിക്കുകളുടെ സമാധാനം നഷ്ടപ്പെടുത്തി. നേരത്തെ മുസ്ലിമായവർ പരസ്യമായി കഅബയുടെ ഭാഗത്തേക്ക് പോകുന്നത് നബിﷺതങ്ങൾ ഭയന്നിരുന്നു. ഉമർ (റ) ഹംസ (റ) എന്നിവരുടെ ഇസ്ലാമാശ്ലേഷണത്തോടെ ധൈര്യം ശക്തമാവുകയും ഈ ധീരയോദ്ധാക്കളുടെ സംരക്ഷണം നിലനിൽക്കുന്ന കാലത്തോളം ഇസ്ലാം പരസ്യപ്പെടുത്താൻ മുസ്ലിംകൾക്ക് നബിﷺതങ്ങൾ അനുവാദം നൽകുകയുമായിരുന്നു.



മുസ്ലിംകൾക്കും മുശ്രിക്കുകൾക്കുമിടയിൽ നടന്ന ബദർ യുദ്ധരംഗം മുൻനിരയിലെ കുതിരപ്പടയാളിയായിരുന്നു ഹംസ (റ). 

തന്റെ വാളുമായി കുതിച്ചുചാടുകയും രണാങ്കണത്തിലൂടെ ചുറ്റിനടക്കുകയും ശിരസ്സുകൾ അരിഞ്ഞുവീഴ്ത്തുകയും നെഞ്ച് പിളർക്കുകയും ചെയ്യുന്നുണ്ട്. ഉറച്ചമനക്കരുത്തുമായി ഈമാനോടെ സിംഹത്തെപ്പോലെ അദ്ദേഹം കുതിച്ചുചാടി. മുസ്ലിംകളുടെ ശക്തമായ വിജയത്തോടെ യുദ്ധം അവസാനിച്ചു. 

ഈ മഹാവിജയത്തിന്റെ ഒന്നാം പങ്ക് അലി(റ)വിനും ഹംസ (റ)വിനും അർഹതപ്പെട്ടതാണ്. വിജയം നബിﷺയെയും മുസ്ലിംകളെയും അത്യധികം ആഹ്ലാദിപ്പിച്ചു. ഉന്നത ഖുറൈശി നേതാക്കളായ എഴുപത് മുശ്രിക്കുകൾ ബദ്റിൽ വധിക്കപ്പെട്ടിരുന്നു...

ബദ്റിൽ വെച്ച് അബ്ദുറഹ്മാനുബ്നു ഔഫ് (റ) ശത്രുവായ ഉമയ്യത്തുബ്നു ഖലഫിന് അഭയം നൽകിയപ്പോൾ ഞങ്ങളോട് ഏറ്റവും ശക്തമായി ഏറ്റുമുട്ടുന്നത് ഹംസ (റ)ആണെന്ന് പറയുകയുണ്ടായി.

നബിﷺതങ്ങൾ പിതൃസഹോദരൻ ഹംസ (റ)വിനെ വിളിച്ച് ചുംബനങ്ങൾ അർപ്പിച്ചുകൊണ്ട് പറഞ്ഞു: "നിശ്ചയം അല്ലാഹു ﷻ വിന്റെയും റസൂലിന്റെയും (ﷺ) സിംഹമാണ് നീ..."

തങ്ങൾക്ക് നേരിട്ട പരാജയത്തിനും വമ്പിച്ച തകർച്ചക്കും ശേഷം മുശ്രിക്കുകളുടെ സൈന്യം മക്കയിലേക്ക് തിരിച്ചു. മുശ്രിക്കുകളുടെ സേനാനായകൻ അബൂസുഫ്യാനായിരുന്നു. യോദ്ധാക്കളായ എഴുപത് നേതാക്കളാണവർക്ക് നഷ്ടമായത്. അബൂജഹൽ, ഉത്ബതുബ്നുറബീഅ, സഹോദരൻ ശൈബതുബ്നുറബീഅ, ഉമയ്യത്തുബ്നു ഖലഫ് തുടങ്ങിയവരായിരുന്നു അവർ...

പരാജയം അവരിൽ ധൈര്യക്ഷയവും ദുഃഖഭാരവും ഭയവും ജനിപ്പിച്ചു. പക്ഷെ ബദ്റിനു ശേഷം മുസ്ലിംകൾക്കും മുശ്രികൾക്കുമിടയിൽ യുദ്ധം അവസാനിക്കുന്നോ..? 

ഒരിക്കലുമില്ല. മുസ്ലിംകളോട് പ്രതികാരം ചെയ്യാൻ മുശ്രിക്കുകൾ ശപഥം ചെയ്തു...

അല്ലാഹു ﷻ വിന്റെ സിംഹം ഹംസ (റ) ആയിരുന്നു അവരുടെ പ്രധാന ലക്ഷ്യം. ഹംസ(റ)വിനെ വകവരുത്തണം. ഖുറൈശികളുടെ നേതാക്കളെ മുഴുവൻ നഷ്ടപ്പെടുത്തിയ ഹംസ (റ) ഇനി അവശേഷിക്കരുത്. ഉഹ്ദ് യുദ്ധത്തിനുവേണ്ടി തയ്യാറെടുക്കാനുള്ള ഒരുക്കത്തിനുവേണ്ടി അവർ വിശ്രമത്തിലേർപ്പെട്ടു. ധാരാളം അംഗസംഖ്യയുള്ള വമ്പിച്ച ഒരു സേനയെ അവർ തയ്യാർ ചെയ്തു.

ഉഹ്ദ് മലയുടെ താഴ് വരയിൽ നിന്ന് രക്തദാഹം തീർത്തല്ലാതെ എന്റെ വാൾ ഉറയിലിടുകയില്ലെന്ന് ഹംസ (റ) ശപഥം ചെയ്തു. രണാങ്കണത്തിൽ വെച്ച് നബിﷺയെ വധിക്കാൻ അവർ കോപ്പ് കൂട്ടി. അവിടെ വെച്ച് തന്നെ ഹംസ (റ) വിനെയും വധിക്കാൻ മുശ്രിക്കുകൾ തന്ത്രപൂർവ്വം കരുക്കൾ നീക്കി. 

എന്താണവർ ഒരുക്കിയതെന്നോ..?!

മുശ്രിക്കുകളുടെ നേതാക്കളിൽപ്പെട്ട ജുബൈറുബ്നു മുത്വ്അമിന് വഹ്ശി എന്ന പേരിൽ ഹബ്ശക്കാരനായ ഒരു അടിമയുണ്ടായിരുന്നു. യജമാനൻ വഹ്ശിയെ വിളിക്കാൻ ആവശ്യപ്പെട്ടു ശേഷം വഹ്ശിയോടു പറഞ്ഞു : 

വഹ്ശി, ബദ്ർയുദ്ധത്തിൽ വെച്ച് എന്റെ പിതൃസഹോദരനെ ഹംസ വധിച്ചിട്ടുണ്ട്. യോദ്ധാക്കളോടൊപ്പം നീയും ഉഹ്ദിലേക്ക് പോകണം. ഹംസയെ വധിച്ചാൽ നീ സ്വതന്ത്രനായിരിക്കും. നിന്നെ സ്വതന്ത്രനും ധനാഢ്യനുമാക്കാനുതകുന്ന സമ്പത്ത് ഞാൻ നിനക്ക് പാരിതോഷികമായി നൽകുകയും ചെയ്യും. 

മഹത്തായ ഈ സമ്മാനമോർത്തു കൊണ്ട് വഹ്ശിയുടെ കണ്ണുനീർ കണങ്ങൾ ചാലിട്ടൊഴുകി. യോദ്ധാക്കളോടൊപ്പം പോകാനും യുദ്ധസ്ഥലത്തുവെച്ച് ഹംസ(റ)വിനെ വധിക്കാൻ തയ്യാറെടുക്കാനും നിർദ്ദേശമുണ്ടായിട്ടും നിർദ്ദേശം നടപ്പിലാക്കാൻ ഈ അടിമ തയ്യാറായി...



നബിﷺയുടെ പിതൃസഹോദരൻ ഹംസ(റ)വിനെ വധിക്കാൻ വഹ്ശിയെ പ്രേരിപ്പിക്കുകയായിരുന്നു. മുശ്രിക്കുകൾ മാത്രമല്ല ഖുറൈശി പ്രമുഖൻ അബൂസുഫ്യാന്റെ ഭാര്യയും ഉത്ബയുടെ മകളുമായ ഹിന്ദ് നിസ്സാരനായ ഈ അടിമക്ക് പ്രോത്സാഹനം നൽകാൻ വേണ്ടി അവരോടൊപ്പം പങ്കുചേർന്നു.

തന്റെ പിതാവും പിതൃസഹോദരനും ബദ്ർയുദ്ധത്തിൽ വെച്ച്  (ഉത്ബയുടെ മകൾ) ഹിന്ദിന് നഷ്ടപ്പെട്ടിരുന്നു. 

അബ്ദുൽ മുത്വലിബിന്റെ മകൻ ഹംസയാണ് അവരെ കൊലപ്പെടുത്തിയതെന്ന് അവൾ തിരിച്ചറിഞ്ഞു. ഹിന്ദിന് ഹംസ(റ)വിനോട് വിരോധവും കോപവും നിറയാനുള്ള കാരണമതായിരുന്നു. ഹൃദയാന്തരവും കാഴ്ചയും ഇരുളിലാക്കിയ പക ഹംസ (റ) വിനെ തന്റെ പ്രതികാര ദാഹത്തിനിരയാക്കാൻ അവളെ പ്രേരിപ്പിക്കുകയും ചെയ്തു. 

മറ്റൊരിക്കൽ ഹബ്ശീ അടിമയായ വഹ്ശിയെ ക്ഷണിക്കാൻ ഹിന്ദ് ആവശ്യപ്പെട്ടു. വഹ്ശിയെ പ്രേരിപ്പിക്കാൻ അവൾ തന്റെ ധനം ഉപയോഗപ്പെടുത്തി. സ്വർണ്ണം, മാണിക്യം, രത്നങ്ങൾ തുടങ്ങിയവ അവൾ വശീകരിക്കാൻ വേണ്ടി ഉപയോഗപ്പെടുത്തി.

തന്റെ രത്നമാല ഊരിയെടുത്ത് അടിമയായ വഹ്ശിയോട് പറഞ്ഞു വഹ്ശീ നോക്കൂ... അമൂല്യമായ ഈ മാല നോക്കൂ നിനക്കുള്ളതാണിത് അബ്ദുൽ മുത്വലിബിന്റെ മകൻ ഹംസയെ കൊലപ്പെടുത്തുകയാണെങ്കിൽ നിനക്ക് മാത്രമുള്ളതാണിത് ഈ പ്രലോഭനത്തിലകപ്പെട്ട വഹ്ശി ഹംസ (റ) വിനെ വധിക്കാൻ കഠിന പരിശ്രമം നടത്തി. 

സ്വതന്ത്രനും ധനാഢ്യനുമായിമാറാമെന്ന് വഹ്ശി കണക്ക് കൂട്ടി. നബിﷺയുടെ പിതൃസഹോദരൻ ഹംസ(റ)വിനെ വധിക്കാൻ യോദ്ധാക്കളോടൊപ്പം പുറപ്പെടുന്നതിന് മുമ്പ് ശക്തമായ പരിശീലനത്തിലേർപ്പെട്ടു. കുന്തമെറിയാൻ നൈപുണ്യം സിദ്ധിച്ചവനായിരുന്നു അടിമയായ വഹ്ശി. 
മാത്രമല്ല വഹ്ശി ജീവിക്കുന്നതും യുദ്ധനിപുണന്മാർക്കിടയിലാണ്.

ഉഹ്ദ് യുദ്ധത്തിലെ മുശ്രിക്കുകളുടെ സൈന്യബലം അറിഞ്ഞ മുസ്ലിംകൾ സുസജ്ജരായി സംഘടിച്ചു. ഹംസ (റ) ചാടിവീഴുകയും തന്റെ വാളുമായി ചുറ്റിനടക്കുകയും ചെയ്യുന്നു. ഒരാളും അദ്ദേഹത്തിന്റെ മുമ്പിൽ നിൽക്കാൻ ധൈര്യം കാണിക്കുന്നില്ല. മുശ്രിക്കുകളിലെ ഒരുകുതിരപ്പടയാളിയും രംഗത്ത് വരാൻ തയ്യാറായില്ല. വന്നവരെയെല്ലാം അദ്ദേഹം തന്റെ വാളിനിരയാക്കി. അദ്ദേഹത്തിന്റെ വാള് ഭൂമിയിലേക്ക് താഴ്ന്നിരുന്നില്ല.

യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ മുസ്ലിംകൾ മികച്ച വിജയം നേടി. രണാങ്കണത്തിൽ നിന്ന് മുശ്രിക്കുകൾ പരിചിതരായി ഓടിയ സന്ദർഭം. പിൻനിര ശത്രുക്കൾക്ക് സൗകര്യപ്പെടുന്ന വിധം നിശ്ചയിച്ചിരുന്ന സ്ഥലത്ത് നിന്ന് മുസ്ലിംകൾ മാറി. ജബലു റുമാത്തിൽ നിന്ന് ചിലർ താഴെയിറങ്ങി. അണിയിൽ തന്നെ നിൽക്കണമെന്ന് നബി ﷺ നേരത്തെ അവർക്ക് നിർദ്ദേശം നൽകിയിരുന്നു. മുശ്രിക്കുകൾ ഉപേക്ഷിച്ചു പോയ യുദ്ധമുതൽ ശേഖരിക്കാൻ അവർ തിടുക്കം കൂട്ടി. 

ഈ സന്ദർഭം മുശ്രിക്കുകൾ മുതലെടുത്തു. മുസ്ലിംകളെ അവർ ആക്രമിച്ചു. മുസ്ലിംകൾ വലിയ പരാജയത്തിലകപ്പെട്ടു. മുസ്ലിം സൈന്യത്തിനകത്ത് വ്യാപിച്ച ഈ അരാചകത്വ കോലഹങ്ങൾക്കിടയിൽ ഹംസ (റ) ക്ഷോഭത്തോടെ ആർത്തുവിളിച്ചു. അദ്ദേഹത്തിന്റെ മുമ്പിൽ നിന്ന് ഭയവിഹ്വലരായി ഓടിയകലുന്ന മുശ്രിക്കുകളെ വെട്ടിവീഴ്ത്തിക്കൊണ്ട് അദ്ദേഹം ആശ്വാസം കൊണ്ടു. ശത്രുക്കൾ മലമുകളിൽ നിന്ന് വർഷിച്ചിരുന്ന ശരങ്ങൾ തടുക്കാൻ കൊല്ലപ്പെട്ട ശത്രുവിന്റെ കവചം ഹംസ (റ) അഴിച്ചെടുക്കുകയായിരുന്നു. 

ഈ നിമിഷം തന്റെ യജമാനന്റെ നിർദ്ദേശം നടപ്പിലാക്കാൻ അടിമയായ വഹ്ശി തയ്യാറെടുത്തു. അടിമയായ വഹ്ശി തന്നെ പറയുന്നു എന്റെ ലക്ഷ്യം ഹംസ(റ)വിനെ വേട്ടയാടലായിരുന്നു. അങ്ങനെ സൈന്യത്തോടൊപ്പം ഞാനും പുറപ്പെട്ടു. ശക്തനായ ഒട്ടകത്തെപ്പോലെ ചാടിവീഴുകയും ചുറ്റിനടക്കുകയും ചെയ്യുന്ന അദ്ദേഹത്തെ നോക്കി ഞാൻ ദീർഘനേരം പ്രതീക്ഷിച്ചുകൊണ്ടിരുന്നു. തന്റെ വാളുകൊണ്ടദ്ദേഹം തലകൾ കൊയ്തെടുക്കുകയാണ്. ക്ഷോഭിച്ച ഭയപ്പെടുത്തുന്ന അദ്ദേഹത്തിന്റെ ആർത്തനാദം രണാങ്കണം മുഴുവൻ അലയടിക്കുന്നുണ്ട്. 

പിന്നീട് ചെറിയ കുന്നിനു പിറകിൽ ഞാൻ ഒളിഞ്ഞുനിന്നു. എന്റെ കുന്തം ഞാൻ ശരിപ്പെടുത്തി അദ്ദേഹത്തിനു നേരെ ഞാൻ അമ്പുപിടിച്ചു. ഞാൻ അതിന്റെ  തണ്ട് വലിച്ചു. അങ്ങനെ ആ കുന്തം ലക്ഷ്യം കൊണ്ടു. അതിനുശേഷം അദ്ദേഹം എഴുന്നേറ്റുനിന്നു. അപ്പോഴും (കുന്തം) അദ്ദേഹത്തിന്റെ വയറ്റത്ത് ഉണ്ടായിരുന്നു. പക്ഷെ അപ്പോഴേക്കും നടക്കാൻ കഴിയാതെ അദ്ദേഹം നിലത്ത് വീണിരുന്നു. മരണം ഉറപ്പായ ശേഷം വയറ്റിൽ നിന്ന് കുന്തം ഞാൻ ഊരിയെടുത്തു. 

എന്റെ യജമാനന്റെ സന്നിധിയിലേക്ക് ഞാൻ മടങ്ങി. കുന്തം മുഖേനെ ഞാൻ വിജയം വരിച്ചു. ഉത്ബയുടെ മകൾ ഹിന്ദിനോട് ഞാൻ രത്നമാല ആവശ്യപ്പെട്ടപ്പോൾ എന്നോടവൾ പറഞ്ഞു : "ഹംസയുടെ കരളിന്റെ കഷ്ണം ഭക്ഷിച്ചാൽ മാത്രമേ എന്റെ കോപാഗ്നി അടങ്ങുകയുള്ളൂ..."

ഹംസയുടെ അരികിലേക്ക് തന്നെ ഞാൻ തിരിച്ചു. അദ്ദേഹത്തിന്റെ കരൾ പുറത്തെടുത്തു. ഞാനത് ഹിന്ദിനെ ഏൽപ്പിച്ചു. പകയടക്കാൻ വേണ്ടി അവളത് കടിച്ചു ചവച്ചു..!!

മക്കാ വിജയദിനം പിതൃസഹോദരനെ ചതിച്ചുകൊന്ന വഹ്ശിക്ക് പിതൃസഹോദരന്റെ കരൾ ചവച്ചു തുപ്പിയ ഹിന്ദിന് പ്രവാചകൻ ﷺ മാപ്പു നൽകി. എല്ലാവർക്കും മാപ്പ്...



ഉഹ്ദ് യുദ്ധം അവസാനിച്ചു. രക്തസാക്ഷികളെ തിരിച്ചറിയാൻവേണ്ടി നബിﷺതങ്ങൾ രണാങ്കണത്തിലിറങ്ങി.

പിതൃസഹോദരൻ ഹംസ(റ)വിന്റെ ചേതനയറ്റ ശരീരം കണ്ടപ്പോൾ താങ്ങാനാവാത്ത ദുഃഖ ഭാരത്തിലായിരുന്നു നബിﷺതങ്ങൾ...

തിരിച്ചറിയാൻ കഴിയാത്തവിധം വികൃതമായിരുന്നു ആ ശരീരം. ധാരയായൊഴുകുന്ന കണ്ണുനീർ കണങ്ങളോടെ വിനയാന്വിതനായി ചേതനയറ്റ ശരീരത്തിലേക്ക് നോക്കികൊണ്ട് നബിﷺതങ്ങൾ പറഞ്ഞു:

പിതൃ സഹോദരാ... അങ്ങിലൂടെ ഞാനനുഭവിക്കുന്ന ഈ പ്രയാസം അക്രമം വളരാനിടയാകും. താങ്കളിലൂടെ ഞാൻ അനുഭവിക്കേണ്ടി വന്ന ഈ ദുഃഖം പോലെ ഇനിയൊരു ദുഃഖം ഞാൻ സഹിക്കാനിടയില്ല.

പിതൃസഹോദരൻ ഹംസ(റ)വിന്റെ വേർപാടിലൂടെ നബിﷺതങ്ങൾ വിഷമവൃത്തത്തിലായി. ഹംസ(റ)വിനെ വലയിലാക്കുകയും നിഷ്കാസനം ചെയ്ത് തുല്യതയില്ലാത്തവിധം വികൃതമാക്കുകയും ചെയ്തതിലൂടെ ഇസ്ലാം തന്നെ നിർജ്ജീവമായി. 

നബിﷺതങ്ങളുടെ ഭാര്യ ഖദീജ(റ)യുടെ മരണദിവസം പോലെ വിഷമകരമായിരുന്നു ഹംസ (റ) നഷ്ടപ്പെട്ട ദിവസവും. നബി ﷺ നിർഭയം ആശ്രയിച്ചിരുന്ന ഒരു പടയങ്കിയായിരുന്നു അദ്ദേഹം.

വിരോധം മറച്ചുവെക്കാൻ കഴിയാതെ നബിﷺതങ്ങൾ പറഞ്ഞു പോയി അല്ലാഹു ﷻ സൗകര്യപ്പെടുത്തിത്തന്നാൽ മുപ്പത് ഖുറൈശികളെ ഞാൻ ഇതുപോലെ ചെയ്യുമായിരുന്നു.

നബി ﷺ തങ്ങൾ വാചകം പൂർത്തീകരിക്കുന്നതിമുമ്പേ സൂക്തം അവതരിച്ചു: നിങ്ങൾ ശിക്ഷിക്കുകയാണെങ്കിൽ നിങ്ങൾ ശിക്ഷിക്കപ്പെട്ടത് പോലുള്ള നടപടികൊണ്ട് ശിക്ഷിക്കുക. നിങ്ങൾ ക്ഷമിക്കുകയാണെങ്കിൽ അതുതന്നെയാണ് ക്ഷമാശീലർക്ക് ഏറ്റവും ഉത്തമം. ക്ഷമിക്കുക താങ്കളുടെ ക്ഷമ അല്ലാഹുവിന്റെ സഹായത്തോടെ തന്നെയാണ് അവരുടെ (നിഷേധികളുടെ) കാര്യത്തിൽ ദുഃഖിക്കരുത് അവരുടെ കുതന്ത്രങ്ങളെപ്പറ്റി താങ്കൾ വേവലാതിപ്പെടുകയും വേണ്ട. (വി:ഖുർആൻ - 16:126/127)

യുദ്ധാനന്തരം നബിﷺതങ്ങൾ യുദ്ധക്കളത്തിലിറങ്ങി മനസ്സിലാക്കിയ ഇത്ര വലിയ ആഘാതം മറ്റൊന്നില്ലായിരുന്നു.

പിതൃസഹോദരൻ ഹംസ(റ)വിന്റെ വികൃതമാക്കപ്പെട്ട ചേതനയറ്റ ശരീരം കണ്ടപ്പോൾ ഉണ്ടായപോലുള്ള അമർഷം മുമ്പുണ്ടായിരുന്നില്ല.. കരൾ മാന്തി പുറത്തിട്ടിരിക്കുന്നു..!!

ചാലിട്ടൊഴുകുന്ന കണ്ണുനീർ കണങ്ങളോടെ നബി ﷺ ഹംസ (റ) വിലേക്കും ശേഷം ഗദ്ഗദത്തോടെ ആകാശത്തേക്കും നോക്കി.

ആത്മാർത്ഥമായി അല്ലാഹു ﷻ വിലേക്ക് മുന്നിട്ടു. അല്ലാഹു ﷻ വിന്റെ സിംഹം റസൂലിന്റെ ﷺ സിംഹം 

സുഹൃത്ത് പിതൃസഹോദരൻ എല്ലാമെല്ലാമായ ഹംസ(റ)വിന്റെ ചേതനയറ്റ ശരീരത്തിന്റെ മുമ്പിൽ നിന്നു ഭയപ്പെടുത്തുന്ന മൗനത്തോടെ നബി ﷺ തങ്ങൾ നിമിഷങ്ങളോളം അവിടെ നിന്നു. നബിﷺതങ്ങൾ കടിച്ചമർത്തുമയായിരുന്ന ദുഃഖഭാരം ചുറ്റുമുള്ള പ്രമുഖരായ സ്വഹാബികളും കടിച്ചമർത്തിക്കൊണ്ടിരുന്നു.

പ്രവാചകൻ ﷺ അരുളി: ഹംസ (റ) ജനാബത്തുകാരനായിക്കൊണ്ടാണ് രക്തസാക്ഷിയായത്. മലക്കുകൾ അദ്ദേഹത്തെ കുളിപ്പിച്ചു.

ഇടറിയ ശബ്ദത്തോടെ നബിﷺതങ്ങൾ വിളിച്ചുപറഞ്ഞു: ഹംസ(റ)വിനെ കൊണ്ടുവരൂ...

താമസിയാതെ ഹംസ(റ)വിന്റെ ചേതനയറ്റ ശരീരം കൊണ്ടുവരികയും നബിﷺയും സ്വഹാബത്തും അദ്ദേഹത്തിന് മയ്യിത്ത് നിസ്കരിക്കുകയും ചെയ്തു. 

നിസ്കാരാനന്തരം നബിﷺതങ്ങൾ പിതൃസഹോദരനെ നോക്കി. നബിﷺയുടെ ചാലിട്ടൊഴുകുന്ന കണ്ണുകളോടെ നബി ﷺ പറഞ്ഞു : പിതൃസഹോദരാ ഇതിന് തുല്യമായ മറ്റൊരു പ്രയാസം ഞാനിനി അനുഭവിക്കാനില്ല.

ശേഷം നബി ﷺ മറ്റൊരു രക്തസാക്ഷിയെ കൊണ്ടു വരാൻ നിർദ്ദേശിച്ചു. പിതൃസഹോദരൻ ഹംസ(റ)വിന്റെ സമീപത്ത് വെച്ച് നബിﷺതങ്ങൾ അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിച്ചു. മൂന്നാം തവണയും മറ്റൊരു ശഹീദിനെ കൊണ്ടുവരാൻ ആവശ്യപ്പെടുകയും പിതൃസഹോദരന്റെ സമീപത്ത് വെച്ച് തന്നെ നബിﷺതങ്ങൾ മൂന്നാമത്തെ ശഹീദിനുവേണ്ടിയും പ്രാർത്ഥിച്ചു. എഴുപത് ശുഹദാക്കളെയും കൊണ്ട് വന്ന് നബി ﷺ പിതൃസഹോദരന്റെ അടുത്തുവെച്ച് ഒന്നിനുപിറകെ മറ്റൊന്നായി പ്രാർത്ഥന നിർവ്വഹിച്ചു.

അപ്പോഴെല്ലാം പിതൃസഹോദരൻ ഹംസ(റ)വിന്റെ ശരീരം അവിടെ സന്നിഹിതമായിരുന്നു. ഇതിനാൽ നബി ﷺ തങ്ങൾ ബഹുമാനാദരവുകളോടെ എഴുപത് തവണ പിതൃസഹോദരന് വേണ്ടി പ്രാർത്ഥിച്ചുവെന്ന് പറയപ്പെടുന്നു...

ശേഷം നബിﷺയുടെ ഉറ്റ സുഹൃത്തും പിതൃസഹോദരനുമായ ഹംസ(റ)വിന്റെ ശരീരം പിച്ചിചീന്തിയ ദുഃഖഭാരത്തോടെ നബിﷺയും സ്വഹാബത്തും സൈന്യസമേതം മദീനയിലേക്ക് തിരിച്ചു...


യുദ്ധക്കളത്തിൽ നിന്ന് മദീനയിലേക്കുള്ള മടക്കയാത്ര...
ഉറ്റവർ വധിക്കപ്പെട്ടതിനാൽ ഒരുപറ്റം സ്ത്രീകളുടെ കരച്ചിൽ കേൾക്കാനിടയായി. നബിﷺതങ്ങൾ പറഞ്ഞു : ഹംസ(റ)വിന്റെ പേരിൽ ആരും കരയരുത്. ചില സ്ത്രീകൾ ഹംസ(റ)വിന്റെ നന്മയോർത്ത് അശ്രുകണങ്ങൾ പൊഴിച്ചു. അതും തടഞ്ഞുകൊണ്ട് അവിടുന്ന് (ﷺ) പറഞ്ഞു : ഇന്ന് മുതൽ ആരും കരയരുത് ശേഷം ആകാശത്തേക്ക് തലയുയർത്തിക്കൊണ്ട് നബിﷺതങ്ങൾ പറഞ്ഞു:

യാ ഹംസ.... അല്ലാഹു ﷻ നിങ്ങൾക്ക് കരുണ ചെയ്യട്ടെ.. അങ്ങ് കുടുംബബന്ധം പുലർത്തുന്നവരും അത്യധികം നന്മകൾ പ്രവർത്തിക്കുന്നവരുമായിരുന്നല്ലോ...

പിതൃസഹോദരൻ ഹംസ(റ)വിന്റെ  വേർപാടിന്റെ ദുഃഖത്തിനിടയിൽ ഏറ്റവും നല്ലൊരു സാന്ത്വനം നബിﷺതങ്ങൾക്ക് ലഭിച്ചു. ഉഹ്ദ് യുദ്ധത്തിൽ വെച്ച് തന്റെ പിതാവും സഹോദരനും ഭർത്താവും രക്തസാക്ഷിത്വം വരിച്ച ഒരു മഹതിയിൽ നിന്നായിരുന്നു ആ സാന്ത്വനം.

മുസ്ലിംകൾ യുദ്ധക്കളത്തിൽ നിന്ന് മടങ്ങുകയായിരുന്നു. അവർക്കു നേരെ ഒടിവന്നു കൊണ്ട് ഉഹ്ദിൽ ശഹീദായവരുടെ വിവരങ്ങൾ മഹതി അറിഞ്ഞു. മഹതിയുടെ പിതാവ് രക്തസാക്ഷിത്വം വരിച്ചു. ഭർത്താവ് ശഹീദായി. സഹോദരനും രക്തസാക്ഷിയാണെന്ന് മുസ്ലിംകൾ അവരെ അറിയിച്ചു. ഉറ്റവർ നഷ്ടപ്പെട്ട വ്യസനഭാരവുമായി ആർത്തനാദം മുഴക്കിക്കൊണ്ടവർ ചോദിച്ചു: എന്റെ റസൂലുള്ളാന്റെ (ﷺ) സ്ഥിതിയെന്താണ്..? 

സ്വഹാബികൾ പറഞ്ഞു : അൽഹംദുലില്ലാഹ്  (അല്ലാഹുവിന് സ്തുതി) ഒന്നും സംഭവിച്ചിട്ടില്ല...
 
മഹതി പറഞ്ഞു : എനിക്കെന്റെ കണ്ണുകൊണ്ട് കാണണം. ചില സ്വഹാബികൾ അവരെ നബിﷺയുടെ അരികിലേക്കാനയിച്ചു.

നബിﷺയെ കണ്ടയുടനെ അവർ വിളിച്ചുപറഞ്ഞു: നബിയേ എന്റെ പ്രശ്നങ്ങളെല്ലാം അങ്ങേക്ക് ശേഷമാണ്... 

ഇത് കേട്ട നബിﷺതങ്ങൾ പുഞ്ചിരി തൂകി... അവളുടെ ആത്മവിശ്വാസം നബിﷺയെ സന്തോഷിപ്പിച്ചു. പിന്നീട് നബിﷺതങ്ങൾ സഹാബാക്കളോടു പറഞ്ഞു : വല്ലാത്തൊരു മനഃശക്തി താന്നെയാണിത്. മുസ്ലിംകൾക്ക് വന്നുപെട്ട അല്ലാഹു ﷻ വിന്റെയും. റസൂലിന്റെയും സിംഹമായ ഹംസ(റ)വിന്റെ രക്തസാക്ഷിത്വത്തിന് പകരമാണിത്.

ഈ മഹതിയെപോലെ അല്ലാഹു ﷻ വിലുള്ള വിശ്വാസവും വിധിയിൽ പൂർണ്ണസംതൃപ്തിയും പ്രയാസങ്ങൾ തരണംചെയ്യാൻ ക്ഷമയുള്ള ചില മുസ്ലിം ഹൃദയങ്ങളുണ്ട്. അവർക്ക് അത്താണിയായ ശക്തരെല്ലാം നഷ്ടപ്പെട്ടു. പിതാവും ഭർത്താവും സഹോദരനും അവർക്ക് നഷ്ടമായി...

പിന്നീടവർ അല്ലാഹു ﷻ വിന്റെ റസൂലിനെ (ﷺ) അന്വേഷിച്ച് നിങ്ങളുടെ നേരെ ധൃതിപ്പെട്ട് വന്നിരിക്കുന്നു. സ്വർഗ്ഗാവകാശികളിൽപെട്ട മഹതി തന്നെയാണിത്...


നിസ്സാരനായ വഹ്ശി വീണ്ടും പറയുന്നു: ഹംസ(റ)വിനെ വധിച്ച ശേഷം ഞാൻ മക്കയിലേക്ക് മടങ്ങി. നബിﷺതങ്ങളും സ്വഹാബാക്കളും മക്കയിൽ പ്രവേശിക്കുന്നത് വരെ അവിടെ തങ്ങി. ശേഷം ത്വാഇഫിലേക്ക് പോയി.

ത്വാഇഫിൽ വെച്ച് മുസ്ലിംകൾ എന്നെ അപായപ്പെടുത്തുമോയെന്ന് ഞാൻ ഭയന്നു. സിറിയയിലേക്ക് കടന്നു കളയുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു. 

പക്ഷെ എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു : വഹ്ശീ... നിനക്കറിയാമോ, തന്റെ മതത്തിൽ പ്രവേശിച്ച ഒരാളെയും മുഹമ്മദ് നബി ﷺ വധിക്കാറില്ല. എത്രയും വേഗം നീ നബിﷺയുടെ അടുത്തു ചെന്ന് ഇസ്ലാം സ്വീകരിക്കുക എങ്കിൽ നബിﷺതങ്ങൾ നിന്നെ അംഗീകരിക്കും. 

മദീനയിലെ നബിﷺതങ്ങളുടെ അരികിലേക്ക് ഞാൻ കുതിച്ചു. അകലെയല്ലാതെ ഞാൻ നിലയുറപ്പിച്ചു. രണ്ട് സാക്ഷ്യ വചനങ്ങളും (ശഹാദത്ത്) ഞാൻ മൊഴിഞ്ഞു. അതുകേട്ടു നബിﷺതങ്ങൾ എന്റെ മുഖത്തു നോക്കി ഉയർന്ന ശബ്ദത്തോടെ... വഹ്ശീയാണോ? എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു; അതെ ഞാനാണ് റസൂലേ വഹ്ശി. 

ആ വചനം നബിﷺയുടെ മുഖം വേദനിപ്പിച്ചു. നബി ﷺ പറഞ്ഞു: എനിക്ക് വിവരിച്ചുതരൂ എങ്ങനെയാണ് നീ ഹംസയെ (റ) വധിച്ചത്.. സംഭവിച്ചതെല്ലാം ഞാൻ വിവരിച്ചു കൊടുത്തു. അപ്പോൾ എന്നെ നോക്കികൊണ്ട് നബി ﷺ പറഞ്ഞു; എന്റെ മുന്നിൽ നിന്ന് മാറി നിൽക്കൂ... അപ്പോൾ നബിﷺയെ കാണാൻ അതിയായി ഞാൻ ആശിച്ചു. ദുഃഖത്തോടെയും ഖേദപൂർവ്വവും ലജ്ജയോടെയും ഞാൻ ആശിച്ചു കൊണ്ടേയിരുന്നു. 

അടിമയായ വഹ്ശി ഒരു സ്വഹാബിയെ കാണാനിടയായി. അദ്ദേഹത്തിനടുത്തു ചെന്നു സഹായമഭ്യർത്ഥിച്ചു. വഹ്ശിയെ സഹായിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ട് സ്വഹാബി ഉച്ചത്തിൽ പറഞ്ഞു : ഭൃത്യാ എന്റെ സമീപത്ത് നിന്ന് മാറി നിൽക്ക് നബിﷺയുടെ സ്നേഹിതനും പിതൃസഹോദരനുമായ ഹംസ(റ)വിന്റെ കൊലയാളിയാണ് നീ.

അബൂബക്കർ സിദ്ധീഖ് (റ)വിന്റെ സുവർണകാലം. യമാമ യുദ്ധത്തിൽ വഹ്ശിയും പങ്കെടുത്തു. ഹംസ(റ)വിനെ കൊലപ്പെടുത്തിയ കുന്തമുപയോഗിച്ച് തന്നെ പ്രവാചകനാണെന്ന് വാദിച്ചിരുന്ന മുസൈലിമയെയും വധിച്ചു...

വഹ്ശി പറഞ്ഞു : എന്റെ ഈ ആയുധം കൊണ്ട് ലോകത്തിലെ ഉന്നതരിൽ പ്രമുഖനെയും ഏറ്റവും നികൃഷ്ടനെയും ഞാൻ വധിച്ചു.

മുസ്ലിംകൾ ഒന്നടങ്കം ഹംസ(റ)വിനെ കുറിച്ചോർത്ത് ദുഃഖാർത്തരായി. ദീർഘനേരം കരഞ്ഞു. കവികൾ ദുഃഖ സാന്ദ്രമായ വിലാപ കാവ്യം രചിച്ചു. പ്രമുഖ സ്വഹാബിയായിരുന്ന അബ്ദുല്ലാഹിബ്നു റവാഹ (റ) തന്റെ വിലാപകാവ്യത്തിലൂടെ പറഞ്ഞു. 

അവകാശിയെന്നപോൽ കരഞ്ഞെന്റെ നയനങ്ങൾ മതിയാകയില്ല വിലാപവും കരച്ചിലും പ്രഭാതമിൽ മൊഴിഞ്ഞു അവർ അസദുൽ ഇലാഹിയെ
കൊലക്കിരയാം ബുദ്ധിശാലി ഹംസയാണോ അത്?  ആപത്തിലാ മുസ്ലിംകൾ സർവ്വരും തിരുദൂതരും വന്നുചേർന്നാ വിപത്തിൽ.

ഹംസ(റ)വിന്റെ സഹോദരി സ്വഫിയ്യ (റ) യുടെ വിലാപകാവ്യം

അർശിനുടമയാം സത്യത്തിൻ നാഥൻ വിളിച്ചു സന്തോഷവാനായ് സുവർഗ്ഗമിൽ ജീവിച്ചിടാൻ നാഥനിൽ സത്യം മറക്കില്ലൊരിക്കലും പ്രഭാതമിൽ ഞാൻ ശോക മൂകമാം ചലന സാന്നിധ്യങ്ങളിൽ അശ്വാരൂഢനാം അല്ലാഹുവിൻ സിംഹം തടഞ്ഞിടുന്നവർ ഇസ്ലാം വിരോധിയെ 

ഹംസ(റ)വിന്റെ അന്ത്യം ഇങ്ങനെയായിരുന്നു 

അല്ലാഹുﷻവിന്റെയും, റസൂലിന്റെയും (ﷺ) സിംഹമേ... അങ്ങേക്ക് സലാം.. നബിﷺയുടെ സുഹൃത്തും സ്നേഹിതനും പിതൃസഹോദരനുമായവരേ അങ്ങേക്ക് ശാന്തി.. അങ്ങയുടെ മേൽ ശാന്തിയും സമാധനവും വർഷിക്കട്ടെ...

‌‌‌‌‌‌‌‌‎ഹംസ(റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ



ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...

Friday 12 February 2021

വെള്ളിയാഴ്ച കൂടുതലും ഖബ്ർ സിയാറത്ത് ചെയ്യുന്നതെന്തു കൊണ്ട്?

 

മറ്റു ദിവസങ്ങളെ അപേക്ഷിച്ച് വെള്ളിയാഴ്ച കൂടുതലായും ഖബ്ർ സിയാറത്ത് നടത്തപ്പെടുന്നതായി കാണുന്നു. ഇതിനു പ്രത്യേകമായ വല്ല ലക്ഷ്യവും ന്യായവും ഉണ്ടോ?


ന്യായമുണ്ട്. മരണപ്പെട്ടവരുടെ റൂഹുകൾ വ്യാഴാഴ്ച മുതൽ ശനിയാഴ്ച സൂര്യോദയം വരെ പ്രത്യേകം ഖബ്റിൽ ഹാജറാകുമെന്നതാണ് ആ ന്യായം. ശർവാനി. 3-200


താജുൽ ഉലമാ ശൈഖുനാ -കെ.കെ. സ്വദഖത്തുല്ലാഹ് ഉസ്താദ് -സമ്പൂർണ്ണ ഫതാവാ || പേജ്: 299

നിസ്കാരത്തിൽ ആയത്തുൽ കുർസി?

 

ഒരാൾ നമസ്കാരത്തിൽ ഫാതിഹക്കു ശേഷം ആയത്തുൽ കുർസിയ്യ്, ആമനർറസൂലു പോലുള്ളത് ഓതാൻ നേർച്ചയാക്കിയാൽ അതുതന്നെ ഓതണമെന്നുണ്ടോ? അതോ പകരം അതിനേക്കാൾ ദീർഘമുള്ള ഒരു പൂർണ്ണസൂറത്ത് ഓതിയാൽ മതിയാകുമോ? ഒരു സൂറത്തിലെ ശകലങ്ങളേക്കാൾ ശ്രേഷ്ഠം അതിനേക്കാൾ ദൈർഘ്യം കുറഞ്ഞതാണെങ്കിലും പൂർണ്ണമായ ഒരു സൂറത്താണല്ലോ. ഏറ്റം ശ്രേഷ്ഠമുള്ളതു കൊണ്ടുവന്നാൽ ശ്രേഷ്ഠത കുറഞ്ഞതിനെത്തൊട്ടു ബദലാകില്ലേ?


ബദലാകില്ല. ഖുർആനിലെ ഒരു നിർണ്ണിതഭാഗം ഓതണമെന്നു നേർച്ചയാക്കിയാൽ നേർച്ച വീടാൻ അതുതന്നെ ഓതൽ നിർബ്ബന്ധമാണ്. പകരം മറ്റൊരു സൂറത്ത്-അതു ദൈർഘ്യം കൂടിയതാണങ്കിൽ പോലും- മതിയാവുകയില്ല. അതിനാൽ ആയത്തുൽ കുർസി, ആമനർറസൂൽ എന്നിവ തന്നെ ഓതി നേർച്ചയുടെ ബാദ്ധ്യതയിൽ നിന്നൊഴിവാകൽ നിർബ്ബന്ധമാണ്. അതേസമയം, നിർണ്ണിതമല്ലാത്ത ഏതെങ്കിലും ഒരു സൂറത്തിന്റെ അല്പം ഓതാനാണു നേർച്ചയെങ്കിൽ ആ നേർച്ച വീടാൻ ഏതെങ്കിലും സൂറത്തിൽ നിന്ന് അല്പ്പം ഓതിയാൽ മതിയാകുമെന്നപോലെ ഒരു പൂർണ്ണസൂറത്ത് ഓതിയാലും മതിയാകുന്നതാണ്. ശർവാനി 2-52.


നജീബുസ്താദ് മമ്പാട് -പ്രശ്നോത്തരം: 4/116

മറന്നു കൊണ്ടു തുടരെ അനക്കം

 

മൂന്ന് അനക്കം തുടരെയായി അനങ്ങിയാൽ നമസ്കാരം ബാത്വിലാകുമല്ലോ. മറന്നാണെങ്കിലും വിധി ഇതുതന്നെയാണോ? തുടരെയെന്നു കണക്കാക്കുന്നതിനുള്ള മാനദണ്ഡമെന്ത്?


മൂന്നു പ്രാവശ്യം തുടരെയുണ്ടായാൽ നമസ്കാരം അസാധുവാകുന്ന പ്രവൃത്തികൾ ബോധപൂർവ്വമല്ലാതെ മറന്നു സംഭവിച്ചാലും വിധിയതു തന്നെ. നമസ്കാരം അസാധുവാകും. പക്ഷേ, മറന്നോ ഹറാമാണെന്ന വിധിയറിയാതെയോ സംഭവിച്ചതിന് ശിക്ഷയുണ്ടാവുകയില്ല. തുഹ്ഫ : 2-155

സാധാരണയിൽ ചേർത്തു പറയും വിധം പ്രവൃത്തികൾ മൂന്നും സംഭവിക്കുകയെന്നാണ് തുടരെ എന്നതിന്റെ ഉദ്ദേശ്യം. ഒന്നാം പ്രവൃത്തിയും രണ്ടാം പ്രവൃത്തിയും അങ്ങനെ ചേർത്തു പറയാത്തവണ്ണം വേറിട്ടു സംഭവിക്കുകയാണ് ഇതിന്റെ മാറ്റം. തുഹ്ഫ: 2-153.


നജീബ് ഉസ്താദ് മമ്പാട് -പ്രശ്നോത്തരം: 4/189

മുഖത്തും കൈക്കും ബാന്റേജുള്ളയാൾ

 

ബൈക്കപകടത്തിൽ രണ്ട് ഉള്ളൻകൈക്കും, നെറ്റി, മൂക്ക് എന്നിവയ്ക്കും പരിക്കേറ്റ് ബാന്റേജ് ചെയ്യപ്പെട്ട ആൾക്ക് തയമ്മും ചെയ്യാൻ സാധ്യമാവാത്ത അവസ്ഥയിൽ വുളൂവോ തയമ്മുമോ കൂടാതെ രോഗം സുഖമാവുന്നതുവരെ നമസ്കരിക്കാമോ?


വുളൂഇന്റെയും തയമ്മുമിന്റെയും അവയവങ്ങളായ പ്രസ്തുത സ്ഥലങ്ങളിൽ വെള്ളം ചേരലിനെ തടയുന്ന ബാന്റേജുണ്ടെങ്കിലും അതില്ലാത്ത സ്ഥലങ്ങളുണ്ടെങ്കിൽ അതു കഴുകിയും കഴുകാൻ നിവൃത്തിയില്ലെങ്കിൽ വെള്ളം തൊട്ട് നനച്ചും ബാന്റേജിനു മുകളിൽ വെള്ളം കൊണ്ട് തടവിയും ഒരു വിധത്തിൽ വുളൂഉം പറ്റുന്ന വിധം തയമ്മുമും ചെയ്തു കൊണ്ടാണ് അയാൾ നമസ്കരിക്കേണ്ടത് .തുഹ്ഫ :1-348,349 നോക്കുക. വെള്ളവും മണ്ണും ഒരു വിധത്തിലും ഉപയോഗിച്ചു ശുദ്ധീകരിക്കാൻ നിവൃത്തിയില്ലാതെ വരുമ്പോളേ രണ്ടും ചെയ്യാതെ നമസ്കരിക്കാവൂ.


നജീബ്‌ ഉസ്‌താദ്‌ -നുസ്രത്തുൽ അനാം: 2016 ആഗസ്റ്റ് 

കാൽ ഒരുമിച്ചു കഴുകുന്നത് കറാഹത്ത്

 

വുളൂഇൽ കാൽ കഴുകുമ്പോൾ രണ്ടു കാലുകളിലേക്കും ഒരുമിച്ചു വെള്ളമൊഴിക്കുകയും കഴുകുകയും ചെയ്യുന്ന രീതിയാണ് എന്റേത്. ഇതു കണ്ട ഒരു മുതഅല്ലിം ആ രീതി ശരിയല്ലെന്നും കറാഹത്താണെന്നും പറഞ്ഞു. ശരിയാണോ?


ശരിയാണല്ലോ. രണ്ടു കാലുകൾ കഴുകുമ്പോൾ വലത്തെ കാലിനെ ആദ്യം കഴുകൽ സുന്നത്തുണ്ടല്ലോ. ഈ സുന്നത്തൊഴിവാക്കൽ കറാഹത്തുമാണ്. ഇരുകാലുകളും ഒന്നിച്ചു കഴുകുമ്പോൾ വലതു കാലിനെ മുന്തിക്കൽ എന്ന സുന്നത്ത് ഒഴിവാകുകയും തന്മൂലം കറാഹത്ത് വരുകയും ചെയ്യും. തുഹ്ഫ: "ശർവാനി സഹിതം 1-235,236.


നജീബ് ഉസ്താദ് മമ്പാട് - പ്രശ്നോത്തരം -2016 മെയ്

Wednesday 10 February 2021

ഹാറൂത്ത് മാറൂത്ത്



ഹാറൂത്ത് മാറൂത്ത് ഈ നാമം കേൾക്കാത്ത മുസ്ലിമീങ്ങളില്ല. മദ്രസാ പഠന കാലങ്ങളിൽ അവിടെ നിന്നും പറയുന്നത് കേട്ടിട്ടുണ്ട് . പക്ഷെ അവർ ആരാണ് എന്താണെന്നൊന്നും പിന്നീട് പലരും കേട്ടിട്ടില്ല.ഇവർ ആരാണെന്നു ചെറിയ ഒരു വിവരണത്തിലൂടെ നമുക്ക് മനസ്സിലാക്കാം.

BC 7000 അടുത്ത കാലഘട്ടത്തിലാണ് ഈ മലക്കുകൾ ഭൂമിയിലേക്ക് ഇറങ്ങിയതെന്നാണ് അഭിപ്രായം.ഇദ്രീസ് നബി (അ) ജീവിച്ചിരുന്ന കാലഘട്ടമാണിത്.ഇറാഖിന്റെ തലസ്ഥാനമായ ബാബിലോണിയയിലാണ് ഇവർ ഇറങ്ങിയതെന്നു പറയപ്പെടുന്നു.സുലൈമാൻ നബി (അ) ന്റെ കാലത്തെ പിശാചുക്കളെപ്പോലെ ആയിരുന്നില്ല ഇവർ . ഹാറൂത്ത് , മാറൂത്ത് ഇവർ രണ്ടു പേരും മര്യാദക്കാരായിരുന്നു.

ഭാര്യയേയും , ഭർത്താവിനെയും തമ്മിൽ തെറ്റിക്കുക എന്നുള്ളത് ആഭിചാരത്തിൽ പെട്ട ഒരു പ്രക്രിയ ആണ് . ഇത് ജനങ്ങൾ പഠിച്ചെടുത്തത് ഇവരിൽ നിന്നാണ്.ഇവർ ചെയ്ത തെറ്റുകളുടെ ഫലമായി ഇവർ ദുനിയാവിൽ തന്നെ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. പിന്നീട് അല്ലാഹു തആല ഇവരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും.സൂറത്തുൽ ബഖറ 102 മത്തെ ആയത്തിൽ ഇവരെപ്പറ്റി പരാമർശമുണ്ട്.

ബാബിലോണിലുള്ള ഹാറൂത്ത്, മാറൂത്ത് എന്ന രണ്ടു മലക്കുകള്‍ക്ക് അല്ലാഹു ചില കാര്യങ്ങള്‍ ഇറക്കിക്കൊടുത്തിരുന്നു. അവര്‍ക്ക് ചില വിജ്ഞാനം അല്ലാഹു പഠിപ്പിച്ചിരുന്നു. അവര്‍ ജനങ്ങള്‍ക്ക് പഠിപ്പിച്ചു കൊടുക്കുമ്പോള്‍ തുടക്കത്തിലേ പറയും: 'ഞങ്ങള്‍ ഒരു പരീക്ഷണമാണ്. ഈ സിഹ്‌റിന്റെ പ്രവര്‍ത്തനം എന്താണ് എന്ന് പഠിക്കലല്ലാതെ പ്രവര്‍ത്തിച്ചു പോകരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ നിഷേധികളാകുന്നതാണ്' എന്നെല്ലാം. 


ഇവർ ഭൂമിയിലേക്ക് ഇറങ്ങി വരാനുള്ള കാരണമായി ഈ വിവരണം മനസ്സിലാക്കിത്തരും.

ഒരിക്കൽ അല്ലാഹുവും , മലക്കുകളും തമ്മിലൊരു സംഭാഷണം നടന്നു . 

മലക്കുകൾ പറഞ്ഞു : പടച്ചവനെ ഒരിക്കൽ പോലും നിനക്ക് ഞങ്ങൾ എതിര് പ്രവർത്തിച്ചിട്ടില്ലലോ , ഞങ്ങൾക്ക് മുമ്പ് ഇദ്രീസ് നബിയെ (അ) നീ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തില്ലേ .

അല്ലാഹു മലക്കുകളോടായി പറഞ്ഞു : നിങ്ങളെ സൃഷ്ടിച്ചത് എനിക്ക് ദിക്കിർ ചൊല്ലാനും , ഇബാദത്ത് ചെയ്യാനും വേണ്ടിയാണ് . ആ പ്രവൃത്തി ചെയ്യുന്നതിൽ നിങ്ങൾക്ക് ഞാൻ ആനന്ദവും തന്നിട്ടുണ്ട് . നിങ്ങൾക്ക് അതിൽ ഒരു കാലത്തും മടുപ്പോ , ബുദ്ധിമുട്ടോ തോന്നുകയില്ല . അതുമല്ല മനുഷ്യർ ഭക്ഷിക്കുന്ന ആഹാരങ്ങളിലോ , പാനീയങ്ങളിലോ മറ്റു വസ്തുക്കളിലോ ഞാൻ നിങ്ങൾക്ക് ആനന്ദം ചെയ്തു തന്നിട്ടുമില്ല.

കൂടാതെ ഞാൻ ഭൂമിയെ സംവിധാനിച്ചിരിക്കുന്നതു അങ്ങനെയല്ല. ഭൂമിയിൽ ഞാൻ അലങ്കാരം നൽകിയിട്ടുണ്ട് . വികാര വിചാരങ്ങൾ നൽകിയിട്ടുണ്ട് , ഭക്ഷണം , കളി തമാശകൾ , ഹലാൽ - ഹറാം അങ്ങനെ പലതും അവിടുണ്ട്.

ഇത്രയും ഭൂമിയിൽ ഞാൻ നൽകിയിട്ടും ആ സുഖ സൗകര്യങ്ങളൊക്കെ വർജ്ജിച്ചു എനിക്ക് വേണ്ടി ആരാധനകളിൽ ഇദ്രീസ് നബി മുഴുകി. എന്റെ ഇഷ്ടം നബിയുടെ ഇഷ്ടത്തെക്കാൾ തിരഞ്ഞെടുത്തു . സുഖ സൗകര്യങ്ങളും , ഹറാമുകളും പാടെ ഉപേക്ഷിച്ചു. എന്റെ തൃപ്തിക്കും , സ്നേഹത്തിനും വേണ്ടി ജീവിച്ചു. അത് കൊണ്ട് ഇദ്രീസ് നബി (അ) സ്വർഗ്ഗത്തിൽ പ്രവേശിച്ചത് പോലെ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ  പ്രവേശിക്കണമെന്നു ആഗ്രഹമുണ്ടെങ്കിൽ ഭൂമിയിലേക്കിറങ്ങി ഇദ്രീസ് നബി ചെയ്തത് പോലെയുള്ള ആരാധനകൾ എനിക്ക് വേണ്ടി ചെയ്തു കൊള്ളുക . അങ്ങനെ ചെയ്താൽ നിങ്ങൾക്കും ഇദ്രീസ് നബിയെപ്പോലെയുള്ള പ്രതിഫലം കരസ്ഥമാക്കാം. ഭൂമിയിൽ ജീവിക്കുന്നവർക്ക് ആഹാരം കഴിക്കണം , മറ്റു കാര്യങ്ങൾ നോക്കണം ഇതിനോടൊപ്പം എനിക്ക് വേണ്ടി ഇബാദത്ത് ചെയ്തു എന്റെ തൃപ്തി കരസ്ഥമാക്കുന്നവർക്ക് ഈ പദവി അലങ്കരിക്കാം.

നിങ്ങളിൽ ആർക്കെങ്കിലും ഭൂമിയിൽ ചെന്ന് ഇപ്രകാരം ജീവിക്കാൻ സാധിച്ചാൽ നിങ്ങൾ ആവശ്യപ്പെട്ട പ്രതിഫലം നൽകും . നേരെ മറിച്ച് ഭൂമിയുടെ അലങ്കാരങ്ങളിൽ മുഴുകി തെറ്റുകളിൽ അകപ്പെട്ടാൽ നിങ്ങളുടെ ഈ പദവി നഷ്ടപ്പെടുകയും അക്രമകാരികൾ വസിക്കുന്ന നരകത്തിൽ പ്രവേശിക്കേണ്ടതായി വരികയും ചെയ്യും.നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.

പരാതിപ്പെട്ട മലക്കുകൾ അധികവും പറഞ്ഞു : ഞങ്ങളുടെ തമ്പുരാനേ , ഞങൾ ഇനി പ്രെത്യേകമായൊരു പ്രതിഫലവും തേടുന്നില്ല. നിന്റെ ശിക്ഷ തന്നു ഞങ്ങളെ നീ പരീക്ഷിക്കുകയും ചെയ്യരുതേ. നിന്റെ പൊരുത്തത്തിലായി ഇവിടെ തന്നെ നിനക്ക് ഇബാദത്ത് ചെയ്തു കഴിഞ്ഞു കൊള്ളാം.

പക്ഷെ അതിൽപ്പെട്ട മൂന്നു മലക്കുകൾ പറഞ്ഞു : ഞങ്ങൾ അതിനു തയ്യാറാണ്. ഹാറൂഥ് , മാറൂത്ത് പിന്നെ മറ്റൊരു മലക്കും 

ഞങ്ങൾ അതുപോലെ ഇബാദത്ത് ചെയ്യാൻ തയ്യാറായി ഭൂമിയിലേക്ക് പോകുന്നു . പകരമായി ഇദ്രീസ് നബിക്ക് നൽകിയ സ്വർഗ്ഗ പ്രവേശനം ഞങ്ങൾക്കും എളുപ്പമാക്കിത്തരണം.

ഭൂമിയിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന മലക്കുകളോടായി അല്ലാഹു പറഞ്ഞു : ഈ തീരുമാനത്തിൽ നിങ്ങൾ ഉറച്ചു നിൽക്കുകയാണെങ്കിൽ നിങ്ങളോട് ഒരു സന്ദേശം പറയാനുണ്ട്. 

നിങ്ങൾ നാല് കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. അത് നിങ്ങളിൽ വന്നു പോകാതെ സൂക്ഷിക്കണം. ആ നാല് കാര്യങ്ങളും എന്റെ അടുക്കൽ വലിയ ശിക്ഷ കിട്ടുന്ന കാര്യങ്ങളാണ് .ഇതല്ലാതെ വല്ലതും നിങ്ങളിൽ നിന്നും വന്നു പോയാൽ ഞാൻ മാപ്പ് ചെയ്തു തന്നേക്കാം . 

ആ മലക്കുകൾ ചോദിച്ചു : ഏതൊക്കെയാണ് ആ നാല് പാതകങ്ങൾ

1. നിങ്ങൾ ഒരു വിഗ്രഹത്തിനും ആരാധന ചെയ്യരുത് . (എന്നെയല്ലാത്ത മറ്റൊരു വസ്തുവിനും നിങ്ങൾ ഇബാദത്ത് എടുക്കരുത്)  

2. ഭൂമിയിൽ രക്ത ചൊരിച്ചിലുകൾ ഉണ്ടാക്കരുത് 

3. കള്ള് കുടിക്കരുത്

4. ഞാൻ നിഷിദ്ധക്കിയ സുഖം ഭൂമിയിൽ ചെന്ന് അനുഭവിക്കരുത് 

ഈ നിർദ്ദേശങ്ങളെല്ലാം മനസ്സിലാക്കി അവർ ഭൂമിയിൽ ഇറങ്ങി കുറച്ചു നാൾ ജീവിച്ചു.അവർ ഇദ്രീസ് നബി (അ) ജീവിച്ചത് പോലെ അല്ലാഹുവിന് ഇബാദത്ത് ചെയ്ത് ജീവിതമാരംഭിച്ചു.

ഇദ്രീസ് നബി (അ) യുടെ ജീവിതം എന്നത് ആഴ്ചയിൽ നാല് ദിവസം ഭൂമിയിൽ പല ഭാഗങ്ങളിലായി ചുറ്റി സഞ്ചരിക്കും. ജനങ്ങളുടെ ജീവിതവും അവരുടെ മറ്റു ചുറ്റു പാടുകളും മനസ്സിലാക്കും. ബാക്കിയുള്ള മൂന്നു ദിവസം ജനങ്ങൾക്ക് നല്ല കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കും. ഇസ്‌ലാമിലേക്ക് ആളുകളെ ക്ഷണിച്ചു കൊണ്ടുള്ള പ്രബോധനങ്ങൾ നടത്തും.


അങ്ങനെ ആ മലക്കുകൾ ജീവിതമാരംഭിച്ചു കുറച്ചു നാൾ കഴിഞ്ഞപ്പോൾ അല്ലാഹു ദുനിയാവിലെ ഒരു സ്ത്രീയെക്കൊണ്ട് പരീക്ഷിക്കാൻ ഉദ്ദേശിച്ചു. അതി സുന്ദരിയായ സുഹ്‌റ എന്ന പെണ്ണിനെക്കൊണ്ടായിരുന്നു ആ പരീക്ഷണം. ആ സ്ത്രീയെ കാണുമ്പോഴെല്ലാം ഇവരുടെ നോട്ടം അവളിലേക്ക് വർദ്ധിച്ചു. ആ സ്ത്രീയെ ഭോഗിക്കാൻ അവരിൽ ആഗ്രഹം ഉടലെടുത്തു.

അല്ലാഹു അവരിലേക്ക്‌ പറഞ്ഞു കൊടുത്ത നിർദ്ദേശങ്ങളൊക്കെ ഈ പെണ്ണിനെ കണ്ടപ്പോൾ അവർ മറന്നു പോയി എന്ന് പറയാം.

അവരുടെ ആഗ്രഹങ്ങൾ ആ സ്ത്രീയോട് പറഞ്ഞു .ആ പെണ്ണ് പറഞ്ഞു : എനിക്ക് നിങ്ങളുടെ ആഗ്രഹം സഫലീകരിച്ചു തരാൻ ആഗ്രഹമുണ്ട്. പക്ഷെ ഒരു പ്രശ്നം . ഞാൻ വിവാഹിതയാണ് . ഭർത്താവ് എന്റെയൊപ്പം ഏതു നേരവും ഉണ്ടാകും. അദ്ദേഹമുള്ളപ്പോൾ നിങ്ങളുടെ ആഗ്രഹം നടക്കില്ല.ഇനി അദ്ദഹം എന്റെ അടുക്കൽ നിന്നും മാറി നിൽക്കണം എന്നുണ്ടെങ്കിൽ അദ്ദേഹത്തെ കൊന്നു കളയൽ മാത്രമാണ് ഏക മാർഗ്ഗം.

അവർ പെട്ടെന്ന് അല്ലാഹുവിന്റെ നിർദ്ദേശം ഓർത്തു . ഭൂമിയിൽ നിങ്ങൾ രക്ത ചൊരിച്ചിലുകൾ ഉണ്ടാക്കരുത് . ഉടൻ തന്നെ കൊല്ലൽ എന്ന പ്രക്രിയയിൽ നിന്നും അവർ ഒഴിഞ്ഞു മാറി.മാത്രമല്ല നിഷിദ്ധമായ ഒരു സുഖവും നിങ്ങൾ ആസ്വദിക്കാൻ പാടില്ല എന്നൊരു നിർദ്ദേശവും അല്ലാഹു നമ്മോടു പറഞ്ഞിട്ടില്ലേ . നമുക്ക് ഈ ഹറാമുകളിൽ നിന്നും മാറി നിൽക്കാം.  

മൂന്ന് പേരിൽപ്പെട്ട ഒരു മലക്ക് പറഞ്ഞു : നമുക്ക് ആ തെറ്റ് ചെയ്തിട്ട് പശ്ചാത്തപിച്ചാൽപ്പോരേ എന്തിനു ഈ സുഖം വിട്ടു കളയണം ?

ഇത്രയുമായപ്പോൾ ഹാറൂത്തും , മാറൂത്തും അല്ലാത്ത മൂന്നാമത്തെ മലക്ക് ചിന്തിച്ചു : ഈ ചെയ്യാൻ പോകുന്നത് ഒരിക്കലും ന്യായീകരിക്കാൻ ഉതകുന്ന പാതകമല്ല. പടച്ചവനെ ഈ തെറ്റിൽ നിന്നും സംരക്ഷിച്ച് എന്നെ നീ ആകാശത്തിലേക്ക് ഉയർത്തണമേ എന്ന് ദുആ ചെയ്യുകയും , അല്ലാഹു ആ ദുആ സ്വീകരിക്കുകയും ചെയ്തു.

പിന്നെ ഹാറൂത്തും , മാറൂത്തും ഭൂമിയിൽ അവശേഷിച്ചു.ആ പെണ്ണിനോടുള്ള താല്പര്യം വർദ്ധിച്ച് ആ പെണ്ണ് പറഞ്ഞത് പോലെ അവളുടെ ഭർത്താവിനെ അവർ കൊന്നു കളഞ്ഞു.രക്ത ചൊരിച്ചിലുകൾ ഉണ്ടാക്കരുത് എന്ന കൽപ്പന അവർ ലംഘിച്ചു.

ഇവിടെ ഒരു കാര്യം മനസ്സിലാക്കാൻ ഉള്ളത് , ഭൂമിയിൽ ഇത്ര ആഡംബരങ്ങളും , സുഖ സൗകര്യങ്ങളും നൽകിയിട്ടും അതിലൊന്നും വീണു പോകാതെ അല്ലാഹുവിന്റെ തൃപ്തിയെ മാത്രം ഉദ്ദേശിച്ചാണ് ഇദ്രീസ് നബി (അ) ഇബാദത്ത് ചെയ്തത്. പക്ഷെ ഒരു പെണ്ണിനെ കണ്ടപ്പോൾ ഭൂമിയിലേക്ക് അവർ ആവശ്യപ്പെട്ട പ്രകാരം ഇറങ്ങി വന്ന മലക്കുകൾക്ക് പിടിച്ചു നിൽക്കാനായില്ല. അവർ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ അല്ലാഹുവിന്റെ കൽപ്പനകൾക്ക് വിരുദ്ധമായി കൊല ചെയ്യുകയും , വ്യഭിചാരമെന്ന ഹറാമിലേക്ക് എത്തപ്പെടുകയും ചെയ്തു.

അതാണ് അല്ലാഹു ആദ്യമേ മലക്കുകളോട് പറഞ്ഞത് : ഇദ്രീസ് നബി ചെയ്തതു പോലെ നിങ്ങളും എനിക്ക് ഇബാദത്ത് എടുത്താൽ‌ നിങ്ങൾ ആവശ്യപ്പെട്ട പ്രകാരം നിങ്ങൾക്കും സ്വർഗ്ഗ പ്രവേശനം നൽകാം എന്നുള്ളത് . പക്ഷെ മൂന്നു മലക്കുകളൊഴികെ ബാക്കി എല്ലാവരും അതിൽ നിന്നും പിന്മാറിയത് മുകളിൽ സൂചിപ്പിച്ച വിഷയമാണല്ലോ .

അങ്ങനെ ഭർത്താവിനെക്കൊന്ന് അവർ ആ പെണ്ണിനെ വ്യഭിചരിക്കാൻ അവളുടെ അടുക്കലേക്ക് പോയി . അപ്പോൾ ആ സ്ത്രീ പുതിയൊരു നിർദ്ദേശം കൂടി വെച്ചു. ഞാൻ ആരാധിക്കുന്ന ഒരു വിഗ്രഹമുണ്ട് . അതിനെതിര്‌ പ്രവർത്തിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട് . അതിനാൽ ആ വിഗ്രഹത്തെ പ്രീതിപ്പെടുത്താൻ ഞാൻ പറയുന്ന കാര്യം കൂടി ചെയ്യുക . എന്നിട്ട് നിങ്ങളുടെ ആഗ്രഹ പൂർത്തീകരണം നമുക്ക് സഫലീകരിക്കാം.

അവർ അതും സമ്മതിച്ചപ്പോൾ ആ സ്ത്രീ പറഞ്ഞു : ഞാൻ ആരാധിക്കുന്ന വിഗ്രഹത്തിനു നിങ്ങൾ സുജൂദ് ചെയ്യണം.

ഇത് കേട്ടപ്പോൾ മലക്കുകളിൽ നിന്നൊരാൾ പറഞ്ഞു : നമ്മൾ അല്ലാഹു ചെയ്യാൻ പാടില്ല എന്ന് പറഞ്ഞ രക്ത ചൊരിച്ചിൽ നടത്തി , വ്യഭിചരിക്കാൻ പാടില്ല എന്ന കരാറും തെറ്റിച്ച് ഇവിടെ എത്തി . ഇനിയും മറ്റൊരു തെറ്റ് ചെയ്യാനോ ?

കൂടെയുള്ള മലക്ക് പറഞ്ഞു : അതിനെന്താണ് , തൗബ ചെയ്താൽ തീരുന്ന പ്രശ്നമല്ലേ ഉള്ളു.

അങ്ങനെ അവർ വിഗ്രഹത്തിനു സുജൂദ് ചെയ്ത് ആ സ്ത്രീയുടെ അടുക്കൽ വീണ്ടുമെത്തി .

അപ്പോൾ ആ സ്ത്രീ ഒരു കരാറുകൂടി വെച്ചു . ഞാൻ ഒരു പാനീയം കുടിക്കാറുണ്ട്. അത് നിങ്ങളെനിക്ക് എത്തിച്ചു തരണം . അതില്ലാതെ എനിക്കൊരു സുഖമില്ല. 

അവർ ചോദിച്ചു : അതെന്തു പാനീയമാണ് .  

അത് കള്ളാണ്

അങ്ങനെ കള്ളും അവർ എത്തിച്ചു . അങ്ങനെ അതിൽ നിന്നും കുടിക്കാൻ ആ പെണ്ണ് അവരോടായി പറഞ്ഞു . അവർ ആ പെണ്ണിന് വേണ്ടി ആ തെറ്റ് കൂടി ചെയ്തു .

ആ പെണ്ണിനെ പ്രാപിക്കാൻ അവർ വന്നപ്പോൾ ആ സ്ത്രീ പറഞ്ഞു : അവസാനമായി ഒരു കരാർ കൂടി എന്റെ ഭാഗത്ത് നിന്നുണ്ട് . അത് കൂടി നിങ്ങൾ നിർവഹിച്ചു തന്നാൽ ഞാൻ നിങ്ങൾക്ക് സ്വന്തമാകും .

അവരുടെ ആവശ്യം എങ്ങനെയെങ്കിലും നടന്നുകിട്ടാനായി അവർ അതിനും സമ്മതിച്ചു .

ആ സ്ത്രീ പറഞ്ഞു: നിങ്ങൾ ആകാശാരോഹണം നടത്തുമ്പോൾ ചില കാര്യങ്ങൾ പറയാറില്ലേ. പ്രെത്യേകമായ ഭാഷയിൽ അല്ലെ അത് ഉച്ചരിക്കാറുള്ളത് . അത് കൂടി നിങ്ങൾ എനിക്ക് പഠിപ്പിച്ചു തരണം ?

അതും അവർ പഠിപ്പിച്ചു കൊടുത്തു. 

ആ പെണ്ണ് ആ കലിമത്തുകൾ ഉച്ചരിച്ചപ്പോൾ അവൾക്കും ആകാശത്തേക്ക് ഉയരാൻ സാധിച്ചു. പക്ഷെ ആകാശത്തേക്ക് എത്തുന്നതിനു മുൻപായി ആ സ്ത്രീയെ ഒരു നക്ഷത്ത്രമായി മാറ്റി മറിക്കപ്പെട്ടു.അതാണ് സുഹുറത്ത് എന്ന് പറയപ്പെടുന്ന നക്ഷത്രം.

ആ സ്ത്രീ പോയതോടു കൂടി അവരുടെ ആഗ്രഹം നടക്കില്ലെന്ന് മനസ്സിലായി.

അങ്ങനെ അവരുടെ തെറ്റുകൾ മനസ്സിലാക്കി അവർ അല്ലാഹുവിലേക്ക് തൗബ ചെയ്യാൻ തുടങ്ങി.   

അല്ലാഹു അവരോടായി പറഞ്ഞു : നിങ്ങൾക്ക് എന്റെ ദേഷ്യം ഇറങ്ങിക്കഴിഞ്ഞു. ഓരോ തെറ്റ് ചെയ്യുമ്പോഴും അത് ഞാൻ വിലക്കിയതാണെന്ന് അറിഞ്ഞിട്ടു കൂടി നിങ്ങളുടെ ശാരീരിക ഇശ്ചയ്ക്ക് നിങ്ങൾ വശം വദരായി ആ തെറ്റുകൾ ചെയ്തു. നിങ്ങൾ ഉന്നത സ്ഥാനമുള്ള മലക്കുകളായിരുന്നു. നിങ്ങളുടെ നിർബന്ധത്തിനു വഴങ്ങി ഭൂമിയിലേക്ക് അയച്ചു . അവിടെ എത്തി നിങ്ങൾ എന്റെ വിധി വിലക്കുകൾ മറി കടന്നു. നിങ്ങൾ  തെറ്റുകൾ ചെയ്തു .അതിനാൽ നിങ്ങൾ ശിക്ഷക്ക് അർഹരായി മാറിയിരിക്കുന്നു. 

ആയതിനാൽ നിങ്ങൾക്ക് ഒന്നുകിൽ ദുനിയാവിൽ തന്നെ ശിക്ഷകൾ ഏറ്റു വാങ്ങാം. അതല്ല ആഖിറത്തിൽ മതിയെങ്കിൽ അപ്രകാരം നിങ്ങൾക്കതും തിരഞ്ഞെടുക്കാം.

അവർ രണ്ടു പേരും മനസ്സിലാക്കി ദുനിയാവിൽ ലഭിക്കുന്ന ശിക്ഷ ഒരുനാൾ അവസാനിക്കും , പക്ഷെ ഒരിക്കലും അവസാനിക്കാത്ത ആഖിറത്തിലേക്ക്‌ ശിക്ഷകൾ മാറ്റിവെച്ചാൽ ഞങ്ങൾ നഷ്ടക്കാരുടെ കൂട്ടത്തിൽ ആയിപ്പോകും. അതിനാൽ ദുനിയാവിലെ ശിക്ഷ ഞങ്ങൾ ഏറ്റു വാങ്ങുന്നു റബ്ബേ എന്നവർ മറുപടി നൽകി.

ഇമാം സുയൂഥി (റ) രേഖപ്പെടുത്തുന്നു : ആ രണ്ടു മലക്കുകളും ബാബിലോണിൽ കോലം മാറിക്കപ്പെട്ട് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ട് . ഇത് ഖിയാമത്ത് നാളുവരെ തുടർന്ന് കൊണ്ടേയിരിക്കും.



ചില റിപ്പോർട്ടുകൾ അനുസരിച്ച് അവർ ഭൂമിയിലേക്ക് ഇറങ്ങാനുള്ള കാരണം ഇങ്ങനെ മനസിലാക്കാം

ഹാറൂത്തും മാറൂത്തും രണ്ട് മലക്കുകളായിരുന്നു. സലൈമാൻ നബി (അ)ന്റെ കാലത്തെ ജനങ്ങളെ പരീക്ഷിക്കാൻ വേണ്ടിയും അവർക്ക് മുഅ്ജിസത്തും സിഹ്റും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയും അല്ലാഹു തആലാ അവരെ രണ്ടു പേരേയും ഭൂമിയിലേക്കിറക്കിയതായിരുന്നു.സുലൈമാൻ നബി (അ) ന്റെ കാലഘട്ടത്തിലെ ജനങ്ങൾ ആഭിചാരത്തിൽ മുഴുകിയവരായിരുന്നു.


ഹാറൂത്ത്_ മാറൂത്ത് സംഭവം ഒരു ഇസ്‌റാഈലീ കെട്ടുകഥ കടന്നു കൂടിയതാണെന്ന വാദം ചിലർ പ്രചരിപ്പിക്കുന്നു. ഇതിന്റെ ഒരു വിശദീകരണം

നബി (സ്വ) ജൂതന്മാരോട് സുലൈമാൻ നബി അല്ലാഹവിന്റെ റസൂലാണെന്ന് പറഞ്ഞപ്പോൾ അവർ നബി (സ്വ)യെ കളിയാക്കുകയും അങ്ങനെ ഖുർആനിലുണ്ടെങ്കിൽ അത് കെട്ടു കഥയാണെന്ന് പറഞ്ഞ് അവർ വിശുദ്ധ ഖുർആൻ വലിച്ചെറിയുകയും ചെയ്തു. എന്നിട്ട്  സൂലൈമാൻ നബി (അ)ന്റെ കാലത്ത് മനുഷ്യരിലേയും ജിന്നുകളിലേയും പിശാചുക്കൾ വായിക്കുകയും പിന്തുടരുകയും ചെയ്തിരുന്ന സിഹ്റിന്റെ പുസ്തകങ്ങൾ വായിച്ച് സുലൈമാൻ നബിയെക്കുറിച്ച് അവർ അപവാദം പറയാൻ തുടങ്ങി.

അക്കാലത്ത് ജിന്നുകൾക്ക് അദൃശ്യ കാര്യങ്ങളും മാരണവും അറിയുമെന്നും സുലൈമാൻ നബിക്കും ഈ വക കാര്യങ്ങളിൽ വലിയ അവഗാഹമായിരുന്നുവെന്നും അതിന്റെ സഹായത്തോടെയാണ് ബഹുമാനപ്പെട്ടവർ ജിന്നുകളേയും മനുഷ്യരേയും കാറ്റിനേയുമൊക്കെ കീഴ്പ്പെടുത്തിയതെന്നും വരേ അവർ പറഞ്ഞു പരത്തി. അപ്പോൾ ഇക്കാര്യം അല്ലാഹു നിഷേധിക്കുകയും അവരെ തിരുത്തുകയും ചെയ്തു. 

എന്താണ് സിഹ്റ് എന്നും ഇന്ന ഈ രീതിയിൽ ചെയ്താൽ അത് സിഹ്റാകുമെന്നും എന്നാൽ സുൽലൈമാൻ നബിയുടേത് മുഅ്ജിസത്ത് ആണെന്നും അത്  ഈ രീതിയിൽ നിന്ന് വ്യത്യസ്തമാണെന്നും ഒന്ന് ദൈവ നിഷേധം കൊണ്ടും മറ്റേത് ദൈവ സഹായം കൊണ്ടു ലഭിക്കുന്നതാണെന്നും വേർതിരിച്ച് മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടി അല്ലാഹു ഹാറൂത്ത്, മാറൂത്ത് എന്നീ രണ്ട് മലക്കുകളെ അയച്ചു. 

എന്നാൽ ആ സമൂഹത്തിലെ മിക്കവരും ഈ യാഥാർത്ഥ്യം മനസ്സിലാക്കാനോ സ്വീകരിക്കാനോ കൂട്ടാക്കാതെ ആ രണ്ട് മലക്കുകളും അവർക്ക് പരീക്ഷണാർത്ഥം (നിങ്ങളിത് ചെയ്യരുത്, കാരണം ഇത് സത്യ നിഷേധമാണെന്ന് പറഞ്ഞതിന് ശേഷം) ചെയ്ത് കാണിച്ചു കൊടുത്ത ആ സിഹ്റ് മാത്രം അവരിൽ നിന്ന് മനസ്സിലാക്കി അത് ചെയ്ത് അല്ലാഹുവിന്റെ കോപത്തിനിരയാകുകയും ചെയ്തു. ഇതാണ് യാഥാർത്ഥ്യമെന്നും അതിനാൽ സുലൈമാൻ നബി (അ)അല്ല, പിശാചുക്കളായിരുന്നു സത്യ നിഷേധികൾ എന്നും അല്ലാഹുവിന്റെ നല്ല അടിമായായതിനാൽ അല്ലാഹു സുലൈമാൻ നബി (അ)യെ സഹായിച്ചത് കൊണ്ടാണ് അദ്ദേഹത്തിന് ജിന്നുകളും മനുഷ്യരും കാറ്റുമൊക്കെ കീഴ്പ്പെട്ടതെന്നും മനസ്സിലാക്കണമെന്നും അല്ലാഹു ജൂതന്മാരെ തിരുത്തി. ഇക്കാര്യം സൂറത്തുൽ ബഖറയിൽ അല്ലാഹു വ്യക്തമാക്കിയത് കാണാം.

എന്നാൽ ഈ ഹാറുത്തും മാറൂത്തും മുമ്പ് മലക്കുകളായിരുന്നുവെന്നും പിന്നീട് രണ്ട് മനുഷ്യരായി മാറിയ അവർ ലൈംഗിക വികാരത്തിനടിമപ്പെട്ടുവെന്നും സുഹറഃ എന്ന സ്ത്രീ അവരുടെ ലൈംഗിക തൃഷ്ണയെ മുതലെടുത്ത് വശീകരിച്ച് അവരെ, മദ്യ പാനം, കൊല, ശിർക്ക് തുടങ്ങിയ തെറ്റുകളിലേക്ക് നയിച്ചുവെന്നും അവസാനം അവരുടെ പക്കലുണ്ടായിരുന്ന അഭൌതിക വിദ്യകളും ആകാശത്തേക്ക് ഉയരാനുള്ള മന്ത്രങ്ങളും അവരിൽ നിന്ന് പഠിച്ചെടുത്ത്  അവൾ ആകാശത്തേക്ക് ഉയർന്ന് പോയെന്നും മറ്റുമൊക്കെയുള്ള വിവരണങ്ങൾ ജൂതന്മാരിൽ നിന്ന് ഉദ്ധരിച്ച് പറയപ്പെടുന്നതും അടിസ്ഥാന രഹിതവുമാണ് (ബൈളാവി, ഖുർത്വുബി).


ഹാറൂത്ത്‌, മാറൂത്ത്‌ എന്നീ രണ്ടു മലക്കുകൾ തെറ്റ്‌ ചെയ്തുവെന്നും അതു കാരണമായി അല്ലാഹു അവരെ ശിക്ഷിച്ചുവെന്നുമാണ്‌ യഹൂദികളുടെ വാദം. മലക്കുകൾ തെറ്റു-കുറ്റങ്ങൾ പ്രവർത്തിക്കുകയില്ലെന്ന് അഹ്ലുസ്സുന്നത്തിന്റെ വിശ്വാസവും. അപ്പോൾ ഹാറൂത്ത്‌ - മാറൂത്തിന്റെ കഥ അഹ്ലുസ്സുന്നത്തിന്റെ വിശ്വാസത്തിനു വിരുദ്ധമല്ലേ? ജൂതകൽപ്പിത കഥയാണോ ഇത്‌? അല്ലെങ്കിൽ അവരെ ശിക്ഷിച്ചതെന്തിന്‌? ഇക്കാര്യത്തിൽ അഹ്ലുസ്സുന്നത്തിന്റെ വിശദീകരണമെന്ത്‌?

വിശുദ്ധപ്രവാചകന്മാരിൽ നിന്നും മലക്കുകളിൽ നിന്നുമെല്ലാം തെറ്റു-കുറ്റങ്ങൾ സംഭവിക്കാമെന്നും സംഭവിച്ചിട്ടുണ്ടെന്നുമാണ്‌ ജൂതവാദം. ആ വിശുദ്ധന്മാർ പാപസുരക്ഷിതരായ മഅ്സൂമുകളാണെന്ന് അഹ്ലുസ്സുന്നത്തിന്റെ വിശ്വാസവും. എന്നാൽ പൊതുനിലപാടിന്‌ വിരുദ്ധമായി അസാധാരണമായ നടപടികൾ കൊണ്ട്‌ അല്ലാഹുവിന്റെ പരീക്ഷണം നടക്കുന്നത്‌ ഈ വിശ്വാസത്തിനു വിരുദ്ധമല്ല. മലക്കുകളെ അല്ലാഹു ഇത്തരം പരീക്ഷണങ്ങൾക്ക്‌ വിധേയരാക്കുകയില്ലെന്നു പ്രാമാണിക തത്ത്വമൊന്നുമില്ലല്ലോ.

ആദം നബി (അ) യെ സൃഷ്ടിച്ചപ്പോൾ മനുഷ്യസൃഷ്ടിപ്പിനെതിരെ മലക്കുകൾ പ്രതികരിക്കുകയും, ഭൂമിയിൽ നാശമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്ന വർഗ്ഗമാണ്‌ മനുഷ്യരെന്നു കുറ്റപ്പെടുത്തുകയും ചെയ്തത്‌ വിശുദ്ധ ഖുർ ആൻ വ്യക്തമാക്കിയ അനിഷേദ്ധ്യ സംഭവമാണല്ലോ. ഇതിന്റെ പേരിൽ അവരെ മര്യാദ പഠിപ്പിക്കുന്നതിനായി അല്ലാഹു നടത്തിയ ഒരു പരീക്ഷണ നടപടിയആദം നബി (അ) യെ സൃഷ്ടിച്ചപ്പോൾ മനുഷ്യസൃഷ്ടിപ്പിനെതിരെ മലക്കുകൾ പ്രതികരിക്കുകയും, ഭൂമിയിൽ നാശമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്ന വർഗ്ഗമാണ്‌ മനുഷ്യരെന്നു കുറ്റപ്പെടുത്തുകയും ചെയ്തത്‌ വിശുദ്ധ ഖുർ ആൻ വ്യക്തമാക്കിയ അനിഷേദ്ധ്യ സംഭവമാണല്ലോ. ഇതിന്റെ പേരിൽ അവരെ മര്യാദ പഠിപ്പിക്കുന്നതിനായി അല്ലാഹു നടത്തിയ ഒരു പരീക്ഷണ നടപടിയായിരുന്നു ഹാറൂത്ത്‌ - മാറൂത്ത്‌ സംഭവം.

മനുഷ്യപ്രകൃതിയിൽ നിങ്ങളെ സൃഷ്ടിക്കപ്പെട്ടാൽ നിങ്ങളും തെറ്റിൽ വീഴുമെന്നായിരുന്നു അല്ലാഹു അവരോട്‌ വ്യക്തമാക്കിയത്‌. ഇതിൽ കൗതുകം പ്രകടിപ്പിച്ച മലക്കുകളോട്‌ നിങ്ങളിൽ നിന്ന് മൂന്നു പേരെ തിരഞ്ഞെടുത്തു നൽകുക എന്നായിരുന്നു അല്ലാഹുവിന്റെ നിർദ്ദേശം. അവർ മൂന്നു പേരെ തെരഞ്ഞെടുത്തു നൽകുകയും അവരിൽ ഒരു മലക്ക്‌ തന്നെ ഒഴിവാക്കണെന്നപേക്ഷിച്ചപ്പോൾ അല്ലാഹു മാറ്റിനിർത്തുകയും പരീക്ഷണത്തിനു തയ്യാറായ ഹാറൂത്ത്‌ - മാറൂത്ത്‌ എന്നീ മലക്കുകളെ മനുഷ്യപ്രകൃതി നൽകി പരീക്ഷിക്കുകയായിരുന്നു. 'സഹ്‌ റ' എന്ന അതിസുന്ദരിയായ സ്ത്രീയെ ഇറക്കിക്കൊണ്ടുള്ള പരീക്ഷണത്തിൽ മനുഷ്യപ്രകൃതിഗുണമായ ലൈംഗിക വികാരവും തീറ്റ-കുടി മോഹവും നൽകപ്പെട്ട ഹാറൂത്തും മാറൂത്തും വീണുപോകുകയും വ്യഭിചാരവും മദ്യപാനവും അവരിൽ നിന്നു സംഭവിക്കുകയും ചെയ്തു. ഇതാണ്‌ സംഭവം.

സ്വഹീഹായ ഹദീസിൽ സ്ഥിരപ്പെട്ട ഈ സംഭവത്തെ നിരാകരിക്കുകയും നിഷേധിക്കുകയും ചെയ്യേണ്ട ഗതികേട്‌ നമുക്കില്ല. കാരണം മലക്കുകളുടെ പ്രകൃതിയിൽ നിന്നു ഭിന്നമായി പരീക്ഷണാർത്ഥം മനുഷ്യപ്രകൃതി നൽകപ്പെട്ട ഹാറൂത്തിൽ നിന്നും മാറൂത്തിൽ നിന്നുമാണ്‌ വീഴ്ച്ച സംഭവിച്ചത്‌. ഇത്‌ അസാധാരണമായ ഒരപവാദ സംഭവമാണ്‌. സവിശേഷപ്രകൃതിയുള്ള മലക്കുകളുടെ സമൂഹം പാപസുരക്ഷിതരാണെന്ന പൊതുനിലപാടിന്‌ ഇതു വിരുദ്ധമല്ല. നമ്മുടെ മറ്റേതെങ്കിലും പ്രമാണങ്ങൾക്കോ തത്ത്വങ്ങൾക്കോ ഈ സംഭവം എതിരുമല്ല. എന്നിരിക്കെ സ്വഹീഹായ ഹദീസിൽ സ്ഥിരപ്പെട്ട ഈ സംഭവത്തെ തള്ളിപ്പറയുകയോ ദുർ വ്യാഖ്യാനം ചെയ്യുകയോ വേണ്ടതില്ല. ഇതാണ്‌ ഈ വിഷയത്തിൽ പരിണിതപ്രജ്ഞരായ ഇമാമുകളുടെ വിശദീകരണം.

ഹാറൂത്തും മാറൂത്തും മലക്കുകളുടെ സമൂഹത്തിലായിരുന്നുവെങ്കിലും ഇവർ രണ്ടുപേരും ഇബ്‌ ലീസിനെപ്പോലെ ജിന്നുവർഗ്ഗത്തിൽ പെട്ടവരായിരുന്നുവെന്ന് അഭിപ്രായമുള്ളവരുമുണ്ട്‌. അങ്ങനെയെങ്കിൽ ഈ സംഭവത്തെത്തൊട്ട്‌ ഒരു വിശദീകരണവും മറുപടിയും ആവശ്യവുമില്ലല്ലോ. 


മറ്റൊരു അഭിപ്രായം ഇപ്രകാരമാണ്

സുലൈമാൻ നബി(അ) വരുന്നതിന് വളരെ മുമ്പ് നടന്ന ചില സംഭവങ്ങൾ ആദ്യം പറയാം

പിശാചുക്കൾ വാനലോകത്തേക്ക് കയറിപ്പോവും മലക്കുകളുടെ സംസാരം കേൾക്കാൻ ഭൂമിയിൽ നടക്കാൻ പോവുന്ന ചില സംഭവങ്ങളെക്കുറിച്ച് മലക്കുകൾ സംസാരിക്കും പിശാചുക്കൾ എങ്ങിനെയെങ്കിലും അത് കേൾക്കും എന്നിട്ട് ഭൂമിയിലേക്ക് മടങ്ങും

പിശാചുക്കളെ പ്രീതിപ്പെടുത്തി ജീവിക്കുന്ന ചില ജോത്സ്യന്മാർ ഭൂമിയിലുണ്ട് അവർക്ക് പിശാചുക്കൾ വിവരം നൽകും നടക്കാൻ പോവുന്ന ചില സംഭവങ്ങൾ ജോത്സ്യന്മാർ പ്രവചിക്കും അതങ്ങിനെ തന്നെ നടക്കും പാമര ജനങ്ങൾ വിശ്വസിക്കും പിന്നെ പിശാചുക്കൾ സംഭവ വിവരണത്തിൽ വ്യാജം കലർത്തും ഓരോ പദത്തിലും എഴുപത് വ്യാജം കലർത്തി അവതരിപ്പിക്കും ഈ വ്യാജങ്ങൾ ചിലർ ഗ്രന്ഥങ്ങളിൽ പകർത്തിവെച്ചു അത് തലമുറകൾ കൈമാറി വിശ്വസിച്ചു വഴിതെറ്റി ജിന്നുകളും പിശാചുക്കളും അദൃശ്യ കാര്യങ്ങൾ അറിയുമെന്ന വിശ്വാസം യഹൂദികളിൽ പരന്നു

പിശാച് ആഭിചാരം പഠിപ്പിച്ചു ആഭിചാരവിദ്യ നാടാകെ പരന്നു അതിലും നിരവധി ഗ്രന്ഥങ്ങളുണ്ടായി സുലൈമാൻ (അ) ഇത്തരം ഗ്രന്ഥങ്ങൾ പിടിച്ചെടുക്കാൻ ആളുകളെ നിയോഗിച്ചു നിരവധി ഗ്രന്ഥങ്ങൾ പിടിച്ചെടുത്തു അവ ഭൂമിയിൽ കുഴിച്ചിട്ടു അതിനു മുകളിൽ തന്റെ സിംഹാസനം സ്ഥാപിച്ചു

സിംഹാസനം സാധാരണ ഇരിപ്പിടമൊന്നുമല്ല ദുഷിച്ച ചിന്തയുമായി അതിനെ സമീപിക്കാനാവില്ല കരിഞ്ഞുപോവും പിശാചുക്കൾ ഭയന്നു വിറച്ചു അവരുടെ കുതന്ത്രങ്ങൾ നടന്നില്ല അടങ്ങിയൊതുങ്ങി ജീവിക്കേണ്ടിവന്നു ആഭിചാരം നടക്കാത്ത കാലം വന്നു എവിടെയും ഈമാനിന്റെ പ്രകാശം ആ നല്ല കാലത്ത് സുലൈമാൻ (അ) മരണപ്പെട്ടു 

മരണപ്പെട്ടപ്പോഴോ? യഹൂദികൾ പഴയ ചിന്തയിലേക്ക് മടങ്ങി വേദഗ്രന്ഥങ്ങൾ കൈവെടിഞ്ഞു പഴയ ആഭിചാര ഗ്രന്ഥങ്ങൾ കൈവശപ്പെടുത്താനാഗ്രഹിച്ചു അവരെ സഹായിക്കാൻ പിശാചുക്കളെത്തി കുഴിച്ചുമൂടപ്പെട്ട ഗ്രന്ഥങ്ങൾ പുറത്തെടുക്കാൻ ഉപദേശിച്ചു ശക്തമായ ഈമാനുള്ള ആളുകൾ അവരെ തടഞ്ഞു പക്ഷെ എത്ര കാലം ? വർഷങ്ങൾ കടന്നുപോയപ്പോൾ ഈമാനുള്ളവർ മരിച്ചുതീർന്നു

കുഴിച്ചുമൂടപ്പെട്ട ഗ്രന്ഥങ്ങൾ പുറത്തെടുക്കപ്പെട്ടു ആഭിചാരം പഠിക്കാൻ തുടങ്ങി പിശാചുക്കൾ അത് പഠിപ്പിച്ചു യഹൂദികൾ നന്നായി മാരണം ചെയ്യാൻ തുടങ്ങി യഹൂദികൾ മാരണത്തെ ന്യായീകരിച്ചു പറയാൻ പാടില്ലാത്ത കഠിന പദങ്ങൾ പ്രയോഗിച്ചു അവർ പറഞ്ഞു

ഹാറൂത്ത്,മാറൂത്ത് എന്നീ മലക്കുകൾ മാരണം പഠിപ്പിച്ചു അതാണ് ഞങ്ങൾ പഠിപ്പിക്കുന്നത് 


ഹാറൂത്ത് ,മാറൂത്ത് എന്താണ് ചെയ്തത് ? 

അവർ വന്നത് പുരാതന കാലത്താണ് അക്കാലത്തെ നബിമാർ ജനങ്ങളെ ഇസ്ലാമിലേക്കു ക്ഷണിച്ചു അവർ മുഹ്ജിസത്തുകൾ കാണിച്ചു അമാനുഷിക കൃത്യങ്ങൾ

പിശാചുക്കളുടെ സഹായത്തോടെ ദുഷിച്ച മനുഷ്യന്മാർ മാരണം ചെയ്തു മാരണമെന്നാൽ സിഹ്റ്

മുഹ്ജിസത്തും. സിഹ്റും ഏത് സത്യം ? ഏത് മിഥ്യ? ഇത് തിരിച്ചറിയാനാവാത്ത കാലം വന്നു ജനം വഴിതെറ്റി അപ്പോൾ രണ്ട് മലക്കുകൾ ഇറങ്ങിവന്നു 

ഹാറൂത്ത് ,മാറൂത്ത് അവർ ബാബിലോണിയായിൽ ഇറങ്ങി അവർ ജനങ്ങളോടിങ്ങനെ പറഞ്ഞു : ജനങ്ങളേ നബിമാർ കാണിക്കുന്നത് മുഹ്ജിസത്താണ് അതാണ് സത്യം സിഹ്റ് തെറ്റാണ് ചെയ്യാൻ പാടില്ല 

എന്താണ് സിഹ്റ് ? ഞങ്ങൾ പഠിപ്പിച്ചുതരാം പക്ഷെ നിങ്ങൾ അത് പ്രയോഗിക്കരുത് പ്രയോഗിച്ചാൽ നിങ്ങൾ പരലോകത്ത് പരാജയപ്പെടും അല്ലാഹുവിന്റെ കോപം നേടും സിഹ്റ് നിങ്ങളെ നശിപ്പിക്കും ഉപകാരമില്ല ഉപദ്രവമുണ്ട് 

ജനങ്ങൾ ഇങ്ങനെ പറഞ്ഞു :ഞങ്ങൾക്ക് സിഹ്റ് പഠിപ്പിച്ചു തരൂ ഞങ്ങളത് പ്രയോഗിക്കില്ല 

വമ്പിച്ച മുന്നറിയിപ്പ് നൽകിയശേഷം സിഹ്റ് എന്താണെന്ന് പഠിപ്പിച്ചുകൊടുത്തു 

ആളുകൾ വാക്ക് പാലിച്ചില്ല അവർ സിഹ്റ് പ്രയോഗിച്ചു മാരണ വിദ്യ ഉപയോഗിച്ചു ഭാര്യാഭർത്താക്കന്മാരെ തമ്മിൽ അകറ്റാൻവരെ ശ്രമിച്ചു 

മാരണവിദ്യ വളർന്നു സർവ്വത്ര വ്യാപിച്ചു ഒടുവിൽ ഏറ്റവും മാരകമായ വാചകം മാരണക്കാരുടെ വായിൽ നിന്ന് പുറത്തുവന്നു 

'സുലൈമാൻ മാരണക്കാരനായിരുന്നു '

എത്ര അപകടകരമായ വാചകം 

സുലൈമാൻ ജിന്നുകളെയും പിശാചുക്കളെയും കാറ്റിനെയും അധീനപ്പെടുത്തിയത് മാരണ വിദ്യ ഉപയോഗിച്ചായിരുന്നു

മാരണവിദ്യ നശിപ്പിച്ച മഹാനെ മാരണക്കാരനെന്ന് വിളിച്ചു തലമുറകളിലൂടെ ആ പിഴച്ച വിശ്വാസം തുടർന്നു

മാരണം ഒരു യാഥാർത്ഥ്യമാണ് അല്ലാഹു വേണ്ടുക വെച്ചാലല്ലാതെ അതുകൊണ്ട് ഒന്നും സംഭവിക്കില്ല മാരണക്കാരന് പരലോകത്ത് യാതൊരു വിജയവും ലഭിക്കുകയില്ല ഹാറൂത്ത് മാറൂത്ത് അതാണ് പഠിപ്പിച്ചത് 

അതെല്ലാം യഹൂദികൾ മറച്ചുവെച്ചു മാരണം നടത്തി ധനം സമ്പാദിച്ചു അവർ വൻകിട മുതലാളിമാരായി 

നൂറ്റാണ്ടുകൾ പലത് കടന്നുപോയി അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ(സ) തങ്ങൾ വന്നു ഇസ്ലാംമതം പ്രചരിപ്പിച്ചുതുടങ്ങി പൂർവ്വ പ്രവാചകന്മാരെക്കുറിച്ചു സംസാരിച്ചു കൂട്ടത്തിൽ സുലൈമാൻ (അ) നെ കുറിച്ചും പറഞ്ഞു

അതുകേട്ട് യഹൂദി പുരോഹിതന്മാർ ഇങ്ങനെ പറഞ്ഞു: 

'ദാവൂദിന്റെ മകൻ പ്രവാചകനാണെന്നാണ് മുഹമ്മദ് പറയുന്നത് സുലൈമാൻ ഒരു ആഭിചാരകൻ ആയിരുന്നു

ഈ സന്ദർഭത്തിൽ അല്ലാഹു വിശുദ്ധ ഖുർആൻ വചനം അവതരിപ്പിച്ചു അൽ ബഖറ സൂറത്തിലെ നൂറ്റി രണ്ടാം വചനം 


وَٱتَّبَعُوا۟ مَا تَتۡلُوا۟ ٱلشَّیَـٰطِینُ عَلَىٰ مُلۡكِ سُلَیۡمَـٰنَۖ وَمَا كَفَرَ سُلَیۡمَـٰنُ وَلَـٰكِنَّ ٱلشَّیَـٰطِینَ كَفَرُوا۟ یُعَلِّمُونَ ٱلنَّاسَ ٱلسِّحۡرَ وَمَاۤ أُنزِلَ عَلَى ٱلۡمَلَكَیۡنِ بِبَابِلَ هَـٰرُوتَ وَمَـٰرُوتَۚ وَمَا یُعَلِّمَانِ مِنۡ أَحَدٍ حَتَّىٰ یَقُولَاۤ إِنَّمَا نَحۡنُ فِتۡنَةࣱ فَلَا تَكۡفُرۡۖ فَیَتَعَلَّمُونَ مِنۡهُمَا مَا یُفَرِّقُونَ بِهِۦ بَیۡنَ ٱلۡمَرۡءِ وَزَوۡجِهِۦۚ وَمَا هُم بِضَاۤرِّینَ بِهِۦ مِنۡ أَحَدٍ إِلَّا بِإِذۡنِ ٱللَّهِۚ وَیَتَعَلَّمُونَ مَا یَضُرُّهُمۡ وَلَا یَنفَعُهُمۡۚ وَلَقَدۡ عَلِمُوا۟ لَمَنِ ٱشۡتَرَىٰهُ مَا لَهُۥ فِی ٱلۡـَٔاخِرَةِ مِنۡ خَلَـٰقࣲۚ وَلَبِئۡسَ مَا شَرَوۡا۟ بِهِۦۤ أَنفُسَهُمۡۚ لَوۡ كَانُوا۟ یَعۡلَمُونَ

'സുലൈമാൻ നബി (അ)യുടെ രാജവാഴചയെക്കുറിച്ച് പിശാചുക്കൾ വ്യാജമായി പറഞ്ഞുപരത്തുന്നതിനെ അവർ പിൻപറ്റുകയും ചെയ്തു സുലൈമാൻ അവിശ്വസിച്ചിട്ടില്ല പക്ഷെ പിശാചുക്കൾ അവിശ്വസിച്ചു അവർ ജനങ്ങൾക്ക് ആഭിചാരം പഠിപ്പിക്കുന്നു ബാബിലിൽ (ബാബിലോണിയ) ഹാറൂത്ത് ,മാറൂത്ത് എന്നീ രണ്ടു മലക്കുകൾക്ക് അവതരിപ്പിക്കപ്പെട്ടതിനെയും അവർ പിൻപറ്റിയിരിക്കുന്നു

'ഞങ്ങൾ ഒരു പരീക്ഷണം മാത്രമാണ് അതിനാൽ നീ സത്യനിഷേധിയാവരുത് ; എന്ന് പറയാതെ അവർ ആർക്കും പഠിപ്പിക്കുന്നില്ല

അങ്ങനെ ഭാര്യാ-ഭർത്താക്കന്മാരെ പരസ്പരം ഭിന്നിപ്പിക്കുന്നതെന്തുകൊണ്ടോ അതിനെ അവരിരുവരിൽ നിന്നും അവർ പഠിക്കുന്നു അല്ലാഹുവിന്റെ അനുമതി കൂടാതെ അവർ ആരെയും അതുമൂലം ഉപദ്രവിക്കുന്നവരല്ല തങ്ങൾക്ക് ഉപദ്രവം ഉണ്ടാക്കുകയും ഉപകരിക്കാതിരിക്കുകയും ചെയ്യുന്നതിനെ അവർ പഠിക്കുന്നു

അത് കൈകൊണ്ടിട്ടുള്ളവർക്ക് പരലോക സുഖത്തിൽ യാതൊരു പങ്കുമില്ലെന്ന് നിശ്ചയമായും അവർ നല്ലപോലെ അറിഞ്ഞിട്ടുണ്ട് അവർ എന്തിനു പകരം തങ്ങളുടെ ആത്മാക്കളെ വിറ്റുവോ അതെത്ര നികൃഷ്ടം അവർ അറിവുള്ളവരായിരുന്നെങ്കിൽ (2:102) 


കൂടുതൽ അറിയുന്നവൻ അല്ലാഹു മാത്രം . ഹാറൂത്തിനെയും , മാറൂത്തിനെയും സംബന്ധിച്ച് ചില പണ്ഡിതർ രേഖപ്പെടുത്തിയ അഭിപ്രായങ്ങൾ മുകളിൽ പങ്ക് വെച്ചു .

ഖള്ർ നബിയും (അ) ഔലിയാക്കളും

 



അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരോട് വിശ്വാസികൾക്കെല്ലാം വലിയ ആദരവും ബഹുമാനവും ഇഷ്ടവുമാണ് അവർ അല്ലാഹുവിന്റെ ആളുകളാണ് എന്ന കാരണം കൊണ്ടു മാത്രമാണ് അവരെ അതിരറ്റ് സ്നേഹിക്കുന്നത് അവരോടുള്ള ആത്മീയ ബന്ധങ്ങൾ ഇഹപര വിജയത്തിന്റെ വലിയ മുതൽകൂട്ടാണ് അതുകൊണ്ടാണ് വിശ്വാസികളുടെ മാനസങ്ങൾ അവരെ തേടിയെത്തുന്നത് ഭൗതിക ബന്ധങ്ങൾ നശ്വരവും ആത്മീയ ബന്ധങ്ങൾ ശാശ്വതവുമാണ് അതുകൊണ്ട് തന്നെ ഓരോ വിശ്വാസിയും ആത്മീയ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാൻ സദാ സന്നദ്ധരാവണം 

സയ്യിദുൽ ഖൗം ഖള്ർ (അ) എന്ന് കേൾക്കുമ്പോൾ തന്നെ ഹൃത്തടത്തിൽ ഒരാത്മീയത ഏവർക്കും അനുഭവമാണ് ഔലിയാക്കളുടെ ആത്മീയ ഗുരുവായ മഹാനുമായി എണ്ണിത്തിട്ടപ്പെടുത്തുവാൻ സാധ്യമല്ലാത്തയത്ര ഔലിയാക്കൾ ഒരുമിച്ചുകൂടുകയും ആത്മീയ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് ഖിള്ർ നബി (അ) യുടെ ചരിത്രമല്ല മറിച്ച് മഹാനുമായി ബന്ധപ്പെട്ട ചില ഔലിയാക്കളെ പരിചയപ്പെടൽ മാത്രമാണ് ആ പരിചയം വിശ്വാസികളുടെ ഹൃദയത്തിൽ ഒരാത്മീയ ചലനമുണ്ടാക്കിയാൽ എന്നെന്നും ഉപകാരപ്രദമാണ്  

ഇമാം ശഅ്റാനി (റ) യുടെ 'അൽ മീസാസുൽ ഖള് രിയ്യ ' യാണ് ഇതിന്റെ പ്രധാന അവലംബം തെറ്റുകൾ വല്ലതും സംഭവിച്ചിട്ടുണ്ടെങ്കിൽ സ്നേഹബുദ്ധ്യാ ഉണർത്തണം അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ- ആമീൻ ദുആ വസ്വിയ്യത്തോടെ.. 


ഖള്ർ (അ)

ഖിള്ർ നബി (അ) യെ കേൾക്കാത്ത ഈമാനുള്ളവരുണ്ടാവില്ല വിശ്വാസികൾക്ക് വലിയ ആത്മീയ ബന്ധമുള്ള മഹാനാണദ്ദേഹം പരിശുദ്ധ ഖുർആനിൽ സൂറത്തുൽ കഹ്ഫിൽ മൂസാ നബി (അ) യും ഖള്ർ (അ) യുമായുള്ള ആത്മീയ യാത്രാ വിവരങ്ങളുണ്ട് സ്വൂഫിയാക്കളും ഔലിയാക്കളും മഹാനുമായി സ്വപ്നത്തിലും ഉണർവ്വിലുമായി ആത്മീയ ബന്ധമുണ്ട് നിരവധി സ്വൂഫിയാക്കളുടെ ശൈഖാണ് മഹാൻ ഇമാം നവവി (റ) എഴുതുന്നു: നൂഹ് നബി (അ) യുടെ മകൻ സാം- മകൻ അൾഫഹ്ശദ് - മകൻ ശാലിഖ് - മകൻ ആബിർ - മകൻ ഫാലിഗ് - മകൻ മൽകാൻ - മകൻ ബൽയയാണ് ഖള്ർ (അ) 

ഓമനപ്പേര് അബുൽ അബ്ബാസ് യഥാർത്ഥ നാമം ബൽയ ഇബ്റാഹീം നബി (അ) യുടെ കാലത്തോ ശേഷമോ ഉള്ള ആളാണ് അധികമാളുകളുടെയും കണ്ണിൽ നിന്നും മഹാനെ മറക്കപ്പെട്ടിരിക്കുന്നു ഖുർആൻ ഉയർത്തപ്പെടുന്ന ആഖിറുസ്സമാനിലാണ് മഹാൻ വഫാതാവുക പിതാവ് മൽക്കാൻ രാജാക്കന്മാരിൽ പെട്ടയാളാണ് ഖള്ർ എന്നത് സ്ഥാന നാമമാണ് 'പച്ച' എന്നാണർഥം മഹാൻ ഭൂമിയിൽ ഇരുന്നാൽ അവിടെ പച്ചയാകും അതുകൊണ്ടാണ് പച്ച എന്നർത്ഥമുള്ള ഖള്ർ എന്ന സ്ഥാനപ്പേർ ലഭിച്ചതെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും പറഞ്ഞത് ഒരഭിപ്രായ പ്രകാരം മഹാൻ എവിടെ നിന്ന് നിസ്കരിച്ചാലും അതിനു ചുറ്റും പച്ചയാവും അതുകൊണ്ടാണ് ഖള്ർ എന്ന സ്ഥാനപ്പേർ ലഭിച്ചത് (ശർഹു മുസ്ലിം 15/134) 

ഇമാം ജമൽ (റ) എഴുതുന്നു: ഖിള്ർ, ഖള്ർ, ഖളിർ എന്ന് മൂന്ന് വിധത്തിലും പറയാം ഭൗതിക വിരക്തന്മാരായ രാജാക്കന്മാരുടെ സന്താനമായിട്ടാണ് മഹാൻ ജനിച്ചത് (അൽ ഫുതൂഹാതുൽ ഇലാഹിയ്യ: 3/35)


ജീവിച്ചിരിപ്പുണ്ടോ?

മഹാനായ ഖള്ർ (അ) ജീവിച്ചിരിപ്പുണ്ടോ അതോ വഫാതായോ? നമുക്ക് ചർച്ച ചെയ്യാം ഇമാം നവവി (റ) എഴുതുന്നു: ഭൂരിപക്ഷം പണ്ഡിതന്മാരും പറഞ്ഞത് ഖള്ർ (അ) നമുക്കിടയിൽ ജീവിച്ചിരിപ്പുണ്ടെന്നാണ് സ്വൂഫിയാക്കളും മഅ് രിഫത്തിന്റെ അഹ്ലുകാരും ഇതിൽ ഒരേ സ്വരക്കാരാണ് അവർ ഖള്ർ (അ) മായി ഒരുമിച്ചുകൂടുകയും മഹാനിൽ നിന്ന് ത്വരീഖത്ത് സ്വീകരിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തിട്ടുണ്ട് ഇമാം ഇബ്നു സ്വലാഹ് (റ) പറഞ്ഞു: ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അടുക്കൽ ഖള്ർ (അ) ജീവിച്ചിരിപ്പുണ്ടെന്ന അഭിപ്രായമാണുള്ളത് സാധാരണ ജനങ്ങൾ ഈ വിഷയത്തിൽ അവരുടെ കൂടെയാണ് (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്: 1/177) 

ഇമാം ഇബ്നു അത്വഉല്ലാഹിസ്സിക്കൻദരി (റ) എഴുതുന്നു: നീ അറിയുക, തീർച്ചയായും ഖള്ർ (അ) ലോകാവസാനം വരെ ജീവിച്ചിരിക്കുമെന്നതിൽ സൂഫിയാക്കൾ ഇജ്മാഅ് ആയിട്ടുണ്ട് (ലത്വാഇഫുൽ മിനൻ  57) 

ശൈഖ് മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (റ) എഴുതുന്നു: ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: എല്ലാ വർഷവും മക്കയിൽ ബർറിയും ബഹ്രിയും ഒരുമിച്ചുകൂടും ബർറിയും ബഹ്രിയും കൊണ്ട് നബി (സ) ഉദ്ദേശിച്ചത് ഖള്ർ,  ഇൽയാസ് (അ) നെയാണ് ഇബ്നു അബ്ബാസ് (റ) പറയുന്നു: രണ്ടിലൊരാൾ മറ്റേയാളുടെ തലമുടി കളഞ്ഞു കൊടുക്കുന്നതാണ് അലി (റ) പറഞ്ഞു: അറഫാ നാളിൽ ജിബ്രീൽ, മീകാഈൽ, ഇസ്റാഫീൽ, ഖള്ർ (അ) ഇവർ ഒരുമിച്ചുകൂടുന്നതാണ് (അൽഗുൻയത്: 2/39) 

ഇമാം ശഅ്റാനി (റ) എഴുതുന്നു: എന്റെ ശൈഖ് അലിയ്യുൽ ഖവ്വാസ് (റ) എന്നോട് പറഞ്ഞു: ഖള്ർ (അ) യുമായി ഒരുമിച്ചുകൂടണമെങ്കിൽ മൂന്ന് നിബന്ധനകൾ വേണം 

(1) അവർ സുന്നത്തനുസരിച്ചായിരിക്കണം ജീവിക്കേണ്ടത് ബിദ്അത് ഉണ്ടാവരുത് 

(2) ദുൻയാവിനോട് താൽപര്യമുണ്ടാവരുത് നാളേക്കുള്ള പത്തിരിക്കഷ്ണം അവന്റെയടുക്കൽ ഉണ്ടായാൽ അവൻ ഖള്ർ (അ) മായി ഒരുമിച്ചുകൂടുകയില്ല  

(3) മുസ്ലിമീങ്ങളോട് ഹൃദയ വിശാലതയുണ്ടായിരിക്കണം അവരോട് അവന്റെ ഹൃദയത്തിൽ വെറുപ്പോ അസൂയയോ കിബ്റോ ഒന്നും ഉണ്ടാവരുത് ശൈഖ് അബൂ അബ്ദില്ലാഹിൽ ബശ് രി (റ) ഖള്ർ (അ) മായി ഒരുമിച്ചുകൂടുന്ന മഹാനായിരുന്നു  

ഒരിക്കൽ തന്റെ ഭാര്യയോട് പറഞ്ഞു: ഈ ദിർഹം നീ നാളേക്ക് സൂക്ഷിച്ചുവെച്ചോ മരണം വരെ അദ്ദേഹം ഖള്ർ (അ) നെ കണ്ടിട്ടില്ല പിന്നീട് സ്വപ്നത്തിൽ ദർശിച്ചപ്പോൾ ചോദിച്ചു: എന്താണ് എന്റെ തെറ്റ്?  

ഖള്ർ (അ) പറഞ്ഞു: നിനക്കറിയില്ലായിരുന്നോ നാളേക്കുള്ള ഭക്ഷണം കരുതിയവനോട് നമ്മൾ സഹവസിക്കില്ലെന്ന് (അൽ മീസാനുൽ ഖള് രിയ്യ: 15)


നബിയ്യോ വലിയ്യോ

ഖള്ർ (അ) നെ സംബന്ധിച്ച് പണ്ഡിത ലോകത്തുള്ളൊരു ചർച്ചയാണ് മഹാൻ നബിയ്യോ വലിയ്യോ എന്നത് ഇമാം നവവി (റ) എഴുതുന്നു: ഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായം ഖള്ർ (അ) നബിയാണെന്നാണ് (ബുസ്താനുൽ ആരിഫീൻ: 60) 

ഇമാം ഇബ്നുഹജർ ഹൈതമി (റ) യോടൊരു ചോദിച്ചു ഖള്ർ, ഇൽയാസ് (അ) ഇവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? നബിയാണോ? ഈ വിഷയത്തിലെ പ്രബല അഭിപ്രായമെന്ത്? ഉത്തരം രണ്ടാളും ജീവിച്ചിരിപ്പുണ്ടെന്നും നബിയാണെന്നുമാണ് പ്രബലാഭിപ്രായം (ഫാതാവൽ ഹദീസിയ്യ: 180) 

ശൈഖ് അബ്ദുൽ അസീസ് ഫർഹാരി (റ) എഴുതുന്നു: സ്വഹീഹായ അഭിപ്രായം ഖള്ർ (അ) നബിയാണെന്നും അവസാന കാലം വരെ മനുഷ്യരെ തൊട്ട് മറക്കപ്പെട്ടവനായി ജീവിക്കുമെന്നുമാണ് ഖള്ർ (അ) ജീവിച്ചിരിപ്പുണ്ടെന്ന് നിഷേധിക്കാൻ പറ്റാത്ത വിധം ഔലിയാക്കളിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് (നിബ്റാസ്: 314) 

ഇമാം നവവി (റ) എഴുതുന്നു: നബി (സ) വഫാതായപ്പോൾ അവിടുത്തെ കുടുംബത്തിന് ഖള്ർ (അ) തഅ്സിയത്ത് അറിയിച്ചിരുന്നു ഖള്ർ (അ) ന്റെ തഅ്സിയത്തിന്റെ വാക്കുകളെ കൊണ്ട് തഅ്സിയത്ത് സുന്നത്താണ് (ശർഹുൽ മുഹദ്ദബ്: 5/305) 

ഇമാം ഇബ്നു അത്വാഉല്ലാഫിസ്സിക്കൻദരി (റ) എഴുതുന്നു: ഖള്ർ (അ) ന്റെ തഅ്സിയത്ത് വീടിനുള്ളിൽ നിന്നവർ കേട്ടു മഹാനെ അവർ കണ്ടില്ല ശബ്ദമാണ് കേട്ടത് (ലത്വാഇഫുൽ മിനൻ: 58) 

ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ (റ) പറഞ്ഞു: രണ്ട് വിഷയത്തിൽ കർമ്മശാസ്ത്ര പണ്ഡിതരോട് എനിക്ക് വെറുപ്പുണ്ട് ഒന്ന് ഖള്ർ (അ) വഫാതായെന്ന് അവർ പറയുന്നത് രണ്ട് ഹല്ലാജ് (റ) കാഫിറാണെന്ന് പറഞ്ഞതും (അൽ മീസാനുൽ ഖള് രിയ്യ: 14) 

ഫിഖ്ഹ് പണ്ഡിതന്മാരോട് വെറുപ്പുണ്ടെന്ന് പറഞ്ഞത് തെളിവിന്റെ അടിസ്ഥാനത്തിൽ വിയോജിപ്പുണ്ടെന്നാണ് അല്ലാതെ മനുഷ്യർ തമ്മിൽ അന്യോന്യമുള്ള വെറുപ്പല്ല കാരണം ഖള്ർ (അ) വഫാതായിട്ടുണ്ടെന്ന് ചില പണ്ഡിതർ പറയുന്നുണ്ട് അത് പ്രബലമല്ലെന്ന് മുകളിൽ പറഞ്ഞിട്ടുണ്ട്  

കർമശാസ്ത്ര പണ്ഡിതരിൽ ധാരാളം പേർ ഖള്ർ (അ) ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് രേഖപ്പെടുത്തിയത് ചുരുക്കത്തിൽ സയ്യിദിൽ ഖൗം ഖള്ർ (അ) ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നതാണ് പ്രബലം അവസാനകാലത്ത് ദജ്ജാലുമായി ഏറ്റുമുട്ടിയാണ് മഹാൻ വഫാതാവുക 

ഇമാം നവവി (റ) എഴുതുന്നു: സ്വഹീഹു മുസ്ലിംമിൽ ദജ്ജാലിനെ പരാമർശിക്കുന്ന ഹദീസുകളിൽ ദജ്ജാൽ ഒരു മനുഷ്യനെ വധിക്കുകയും അദ്ദേഹം വീണ്ടും ജീവിക്കുമെന്നും കാണാം നിശ്ചയം ആ മനുഷ്യൻ ഖള്ർ (അ) ആകുന്നു അപ്രകാരം തന്നെ ഇമാം മുഅമ്മർ (റ) തന്റെ മുസ്നദിലും രേഖപ്പെടുത്തിയിട്ടുണ്ട് (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്: 1/178)


ഖള്ർ (അ) നെ കാണൽ

ഖള്ർ (അ) നെ കാണാൻ കൊതിക്കാത്ത ആത്മീയ ദാഹികൾ ഉണ്ടാവുകയില്ല മഹാനെ കേൾക്കാനും പറയാനും വായിക്കാനും വളരെയധികം താൽപ്പര്യം കാണിക്കിന്നവരാണവർ സ്വൂഫീ സമൂഹവുമായി വളരെ അടുത്ത് നിൽക്കുന്ന മഹാനാണ് സയ്യിദുൽ ഖൗം ഖള്ർ (അ) സ്വൂഫി ചരിത്രങ്ങളിലധികവും മഹാന്റെ സാന്നിധ്യം കാണാം സ്വപ്നത്തിലും ഉണർവ്വിലുമായി സ്വൂഫികൾ ഖള്ർ (അ) മായി ആത്മീയ ബന്ധം പുലർത്തുന്നു പല ആത്മീയ പ്രതിഭകളുടെയും ശൈഖ് മഹാനാണ്  

എന്നാൽ ഖള്ർ (അ) നെ സ്വപ്നത്തിൽ ദർശിക്കാൻ കഴിയൽ സന്തോഷമാണ് ഉണർവ്വിൽ ദർശിക്കലും ഒരുമിച്ച് കൂടലും ഇജാസത്തും ത്വരീഖത്തും സ്വീകരിക്കൽ മഹാഭാഗ്യവും അല്ലാഹുവിന്റെ ഔദാര്യത്തിന് വിധേയരായവരുടെ തൗഫീഖുമാണ് ശൈഖ് അലിയ്യുൽ ഖവ്വാസ് (റ) പറഞ്ഞ മൂന്ന് നിബന്ധനകൾ നാം വായിച്ചല്ലോ മൂന്നും തവക്കുലാക്കൽ അഥവാ അല്ലാഹുവിൽ എല്ലാം അർപ്പിച്ചവരുടെ സ്വഭാവങ്ങളാണ് ഒന്നാമതായി പറഞ്ഞത് സുന്നത്തനുസരിച്ച് ജീവിക്കലാണ് താടി വെക്കലും തലപ്പാവ് ധരിക്കലും സുന്നത്താണെന്ന് നാം ഓർക്കണം ബിദ്അത്തുകാരുമായി ഒരു നിലക്കും ഒരു വിട്ടുവീഴ്ചയും പറ്റുന്നതല്ല രണ്ടാമതായി പറഞ്ഞത് തവക്കുലാണ് ഈ സ്വഭാവം ആരിഫീങ്ങളുടേതാണ് മൂന്നാമതായി പറഞ്ഞത് മുസ്ലിമീങ്ങളിൽ ആരോടും ഒരു വെറുപ്പും ഇല്ലാതിരിക്കൽ ദീനിയായ നിലക്ക് ബിദഈ കക്ഷികളോട് മറ്റും ഉണ്ടാവുന്ന മതപരമായ സമരം ഇതിൽ പെടുന്നതല്ല ഇതെല്ലാം സമ്മേളിക്കുമ്പോഴേക്കും ആളൊരു മഹാനായിത്തീരും മാത്രമല്ല ആരിഫീങ്ങളിലെ ഉന്നതർക്കേ ഖള്ർ (അ) മായി ഒരുമിച്ചുകൂടാനും റുത്ബത്തുൽ ഇർഫാൻ എന്ന പദവി കരസ്ഥമാക്കാനുമാവും 

ഇമാം ശഅ്റാനി (റ) എഴുതുന്നു: മുരീദുകളിൽ നിന്ന് ഒരാളും ഖള്ർ (അ) മായി ഉണർവ്വിൽ ഒരുമിച്ചുകൂടാറില്ല ഉണർവ്വിലുള്ള സഹാവാസത്തിൽ ക്ഷമിക്കാൻ മുരീദ് അശക്തനായതിനാൽ സ്വപ്നത്തിലാണ് ഒരുമിക്കാറ് ആരിഫീങ്ങളിൽ പൂർണദശ പ്രാപിച്ചവർ മഹാനുമായി ഉണർവ്വിൽ ഒരുമിക്കുകയും അവർക്ക് അറിവ് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യാറുണ്ട് (അൽമീസാനുൽ ഖള് രിയ്യ: 16)


മൂസാ നബി (അ) യും ഖള്ർ നബി (അ) യും

മൂസാ നബി (അ) മഹാനായ ഖള്ർ (അ) നെ തേടിപ്പോയ സംഭവം പ്രസിദ്ധമാണ് പരിശുദ്ധ ഖുർആനിൽ സൂറത്തുൽ കഹ്ഫിലും ബുഖാരി, മുസ്ലിം പോലോത്ത ഹദീസ് ഗ്രന്ഥങ്ങളിലും ഈ സംഭവം വിവരിച്ചിട്ടുണ്ട് ഒരിക്കൽ മൂസാ നബി (അ) ബനൂ ഇസ്റാഈലിൽ വെച്ച് ഒരു ഗംഭീര പ്രസംഗം നടത്തിയപ്പോൾ ആരോ ചോദിച്ചു ജനങ്ങളിൽ വെച്ച് ഏറ്റവും അറിവുള്ളവൻ ആരാണെന്ന് അപ്പോൾ മൂസാ നബി (അ) പറഞ്ഞു ഞാനാണെന്ന് അപ്പോൾ അല്ലാഹു മൂസാ നബി (അ) ക്ക് വഹ്‌യ് നൽകികൊണ്ട് പറഞ്ഞു നിങ്ങൾക്കറിയാത്ത ജ്ഞാനമുള്ള എന്റെ ഒരു അടിമ മജ്മഉൽ ബഹ്റൈനിലുണ്ട് അത് ഖള്ർ (അ) ആയിരുന്നു 

അല്ലാഹുവിന്റെ ആ അടിമയെ കാണാൻ മൂസാ നബി (അ) ആഗ്രഹം പ്രകടിപ്പിച്ചു അതിനുള്ള മാർഗം അല്ലാഹു മൂസാ നബി (അ) ക്ക് അറിയിച്ചു കൊടുത്തു അങ്ങനെ മൂസാ നബി (അ) മജ്മഉൽ ബഹ്റൈനിയിൽ വെച്ച് ഖള്ർ (അ) നെ കണ്ടുമുട്ടി കണ്ട മാത്രയിൽ മൂസാ (അ) സലാം പറഞ്ഞു ബനൂ ഇസ്റാഈലിലെ നബിയെ താങ്കൾക്കും സലാം ഉണ്ടാവട്ടെ എന്ന് ഖള്ർ (അ) സലാം മടക്കി അത്ഭുതത്തോടെ മൂസാ നബി (അ) ചോദിച്ചു ആരാണ് താങ്കൾക്ക് ഞാൻ ബനൂ ഇസ്റാഈലിലെ നബിയാണെന്നറിയിച്ച് തന്നത് 

ഖള്ർ (അ) മറുപടി പറഞ്ഞു: താങ്കൾക്ക് എന്നെപ്പറ്റി അറിയിച്ചു തന്നവൻ തന്നെ ശേഷം മൂസാ നബി (അ) തന്റെ ആഗമന ഉദ്ദേശ്യം അറിയിക്കാൻ വേണ്ടി പറഞ്ഞു താങ്കൾക്ക് പഠിപ്പിക്കപ്പെട്ട  വിജ്ഞാനം എനിക്കും നുകരാൻ ഞാൻ താങ്കളെ പിന്തുടരട്ടെ?  

കേട്ട മാത്രയിൽ ഖള്ർ (അ) പറഞ്ഞു: താങ്കൾക്കെന്നെ ക്ഷമയോടെ പിന്തുടരാനാവില്ല ഓ, മൂസാ, അല്ലാഹുവിൽ നിന്നുള്ള ഒരു പ്രത്യേക ജ്ഞാനമനുസരിച്ചാണ് ഞാൻ പ്രവർത്തിക്കുന്നത് താങ്കൾക്കതറിയില്ല താങ്കൾ അല്ലാഹുവിൽ നിന്നുള്ള ഒരു പ്രത്യേക ജ്ഞാനമനുസരിച്ചാണ് പ്രവർത്തിക്കുന്നത് ആ ജ്ഞാനം എനിക്കറിയില്ല എന്നാൽ തനിക്കറിയാത്ത ജ്ഞാനം പഠിക്കാൻ ത്യാഗം സഹിക്കാൻ തയ്യാറായ മൂസാ നബി (അ) പറഞ്ഞു അല്ലാഹു ഉദ്ദേശിച്ചാൽ താങ്കൾക്കെന്നെ ക്ഷമാശീലനായി കാണാം താങ്കളുടെ കൽപ്പനക്കെതിരിൽ ഞാൻ പ്രവർത്തിക്കുകയില്ല യാത്ര തുടങ്ങുന്നതിന് മുമ്പ് ഖള്ർ (അ) പറഞ്ഞു: ഞാനെന്ത് പ്രവർത്തിച്ചാലും അതിന്റെ രഹസ്യം ഞാൻ നിങ്ങൾക്ക് വെളിപ്പെടുത്തിതരുന്നതിന്റെ മുമ്പായി അതിനെ സംബന്ധിച്ച് താങ്കളെന്നോട് ചോദിക്കരുത് ആ നിബന്ധന മൂസാനബി (അ) സ്വീകരിച്ചു  

അങ്ങനെ അവർ കടൽക്കരയിലേക്ക് യാത്ര പുറപ്പെട്ടു അപ്പോൾ അതുവഴി വന്ന കപ്പലിൽ അവർ രണ്ട് പേരെയും യാതൊരു പ്രതിഫലവും വാങ്ങാതെ കയറ്റി കപ്പലിൽ ഉള്ളവർക്ക് ഖള്ർ (അ) നെ മനസ്സിലായത് കൊണ്ടാണിങ്ങനെ ചെയ്തത്  ആഴക്കടലിൽ എത്തിയപ്പോൾ ഖള്ർ (അ) ഒരു കോടാലി എടുത്ത് കപ്പലിന്റെ ഒരു പലക ഇളക്കിമാറ്റി ഇത് കണ്ട മൂസാ നബി (അ) കപ്പലിൽ വെള്ളം കയറാതിരിക്കാൻ തന്റെ വസ്ത്രത്തിന്റെ അൽപ്പം അവിടെ മൂടികൊണ്ട് പറഞ്ഞു  

യാതൊരു പ്രതിഫലവും വാങ്ങാതെ നമ്മെ കപ്പലിൽ കയറ്റിയവർ മുങ്ങി നശിക്കുവാൻ താങ്കൾ കപ്പൽ ഓട്ടയാക്കുകയാണോ? ഉടനെ ഖള്ർ (അ) വളരെ മയത്തോടെ പറഞ്ഞു ഓ മൂസാ, ഞാൻ താങ്കളോട് പറഞ്ഞിട്ടില്ലേ എന്നോട് കൂടെ ക്ഷമിക്കുവാൻ കഴിയില്ലെന്ന്  മൂസാ നബി (അ) പറഞ്ഞു: കരാർ ഞാൻ മറന്നു പ്രതികരിച്ചത് കാരണം താങ്കളെന്നെ ശിക്ഷിക്കരുത് എനിക്ക് വിട്ടുവീഴ്ച ചെയ്ത് തരണം മൂസാ നബി (അ) യുടെ ക്ഷമാപണം സ്വീകരിച്ചു കൊണ്ട് അവർ കപ്പലിൽ നിന്നിറങ്ങി വീണ്ടും യാത്ര പുറപ്പെട്ടു  

യാത്രയിൽ പത്തോളം കുട്ടികൾ കളിക്കുന്നിടത്തെത്തി അതിൽ പ്രായപൂർത്തിയെത്താത്ത ശംഊൻ എന്ന് പേരുള്ള ഒരു കുട്ടിയെ പിടിച്ച് ഖള്ർ (അ) കൊന്നു കളഞ്ഞു ഇത് കണ്ട് സഹിക്കാനാവാതെ മൂസാ നബി (അ) പ്രതികരിച്ചു തെറ്റു ചെയ്യാത്ത ഒരാളെ മറ്റൊരാളെ കൊന്നതിന് പകരമായിട്ടല്ലാതെ താങ്കൾ കൊല്ലുകയോ താങ്കൾ ചെയ്തത് വളരെ വലിയ പാതകം തന്നെ ഖള്ർ (അ) പറഞ്ഞു: മൂസാ ഞാൻ താങ്കളോട് പറഞ്ഞിട്ടില്ലേ എന്നോട് കൂടെ ക്ഷമിക്കാൻ കഴിയില്ലെന്ന് മൂസാ നബി (അ) പറഞ്ഞു: ഈ സംഭവത്തിനു ശേഷം ഞാൻ താങ്കളോട് വല്ലതും ചോദിച്ചാൽ താങ്കൾ എന്നെ കൂടെ കൂട്ടേണ്ടതില്ല എന്നെ പിരിയാൻ താങ്കൾക്ക് കാരണം കിട്ടിയിരിക്കുന്നു ഖള്ർ (അ) രണ്ടാമതും മൂസാ നബി (അ) ക്ക് മാപ്പ് നൽകി അവർ വീണ്ടും യാത്ര തുടർന്നു  

ഖള്ർ (അ) കുട്ടിയെ വധിച്ചപ്പോൾ മറ്റു കുട്ടികൾ കണ്ടില്ലേ എന്നൊരു സംശയമുണ്ടാവും അതിന് സുയൂത്വി (റ) മറുപടി നൽകുന്നുണ്ട് ഖള്ർ (അ) നെ കുട്ടികൾ കണ്ടിരുന്നില്ല മൂസാ നബി (അ) മാത്രമേ കണ്ടിരുന്നുള്ളൂ അവരുടെ കണ്ണിൽ നിന്ന് അല്ലാഹു ഖള്ർ (അ) നെ മറച്ചു (അദ്ദുർറുൽ മൻസ്വൂർ 4/236) 

അവർ യാത്ര ചെയ്ത് സൂര്യാസ്തമനത്തിനു ശേഷം മഴ പെയ്യുന്ന തണുത്ത രാത്രിയിൽ അന്താക്കിയയിലെത്തി അന്താക്കിയക്കാർ വിശന്നവർക്ക് ഭക്ഷണം നൽകാത്തവരും വിരുന്ന് നൽകാത്തവരുമായിരുന്നു അവരോട് മൂസാ നബി (അ) യും ഖള്ർ (അ) യും ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും അവർ കൊടുത്തില്ല എന്നാൽ ബർബറായിൽപ്പെട്ട ഒരു സ്ത്രീ ഇവർക്ക് ഭക്ഷണം കൊടുത്തു അതിനാൽ അവിടത്തെ സ്ത്രീകൾക്ക് വേണ്ടി ദുആ ചെയ്തു പുരുഷന്മാരെ ശപിക്കുകയും ചെയ്തു അന്താക്കിയയിൽ നൂറു മുഴം ഉയരമുള്ള ഒരു മതിൽ വീഴാനായത് ഇവരുടെ ശ്രദ്ധയിൽ പെട്ടു ഖള്ർ (അ) തന്റെ കൈ കൊണ്ട് ആ മതിലിനെ തടകിയപ്പോൾ അത് പൂർവ്വസ്ഥിതിയിലായി ഇതു കണ്ട മൂസാ നബി (അ) പറഞ്ഞു: അവർ നമുക്ക് ഭക്ഷണം നൽകാത്ത ജനതയാണ് താങ്കൾ ഉദ്ദേശിച്ചിരുന്നുവെങ്കിൽ മതിൽ നന്നാക്കിയതിന് അവരോട് പ്രതിഫലം വാങ്ങാമായിരുന്നു ഖള്ർ (അ) പറഞ്ഞു: ഈ സമയം നാം തമ്മിൽ വേർപിരിയുകയാണ് താങ്കൾക്ക് എന്നോട് കൂടെ ക്ഷമിക്കാൻ കഴിയാത്ത സംഭവങ്ങളുടെ നിജസ്ഥിതി ഞാൻ ബോധ്യപ്പെടുത്തിത്തരാം   

ഞാൻ ഓട്ടയാക്കിയ കപ്പൽ പത്ത് മിസ്കീൻമാരുടേതാണ് അവരുടെ ഉപജീവന മാർഗം ഈ കപ്പലിലെ വരുമാനം കൊണ്ടാണ് കുറച്ചു മുന്നോട്ട് കപ്പൽ പോയാൽ എല്ലാ നല്ല കപ്പലുകളും പിടിച്ചെടുക്കുന്ന ഒരക്രമിയും  കാഫിറുമായ ജയ്സൂർ എന്ന രാജാവുണ്ട് ഈ കപ്പൽ കണ്ടാൽ അയാൾ പിടിച്ചെടുക്കും എന്നാൽ ഓട്ട കണ്ടാലോ പിടിച്ചെടുക്കില്ല അതുകൊണ്ടാണ് കപ്പലിന് കേട് വരുത്താൻ ഞാൻ ഉദ്ദേശിച്ചത്  

കുട്ടിയെ കൊല്ലാനുള്ള കാരണം അവൻ കാഫിറാണ് അവൻ വലുതായാൽ വിശ്വാസികളായ അവന്റെ മാതാപിതാക്കളെ അവിശ്വാസത്തിലേക്ക് അവൻ നിൻബന്ധിക്കുമെന്ന് ഞാൻ ഭയപ്പെട്ടു അതിനാൽ ഞാനവരെ കൊന്നു 

അല്ലാഹു അവന്റെ മാതാപിതാക്കൾക്ക് നല്ലതായ സന്താനം നൽകാൻ ഞാൻ ഉദ്ദേശിക്കുന്നു ഖള്ർ (അ) ന്റെ ഉദ്ദേശം അല്ലാഹു നിറവേറ്റിയെന്ന് ഗ്രന്ഥങ്ങളിൽ കാണാം അല്ലാഹു അവർക്ക് ഒരു പെൺകുട്ടിയെ നൽകി ആ പെൺകുട്ടിയെ ഒരു നബി വിവാഹം ചെയ്തു അവർക്കുണ്ടായ സന്താനവും നബിയായി തീർന്നു  

ഖള്ർ (അ) തുടർന്നു മതിൽ നന്നാക്കിയത് ആ മതിലിനടിയിൽ രണ്ട് യതീം കുട്ടികൾക്കുള്ള നിധിയായി സ്വർണ്ണം വെള്ളിയുണ്ടായിരുന്നു മതിൽ തകർന്നു വീണാൽ അത് പുറത്താവും ആ കുട്ടികളോടുള്ള കാരുണ്യമായിട്ട് താങ്കളുടെ രക്ഷിതാവായ അല്ലാഹു പ്രായപൂർത്തിയായതിന് ശേഷം ആ നിധി അവർക്ക് കിട്ടണമെന്ന് ഉദ്ദേശിച്ചിട്ടുണ്ട്  

അവരുടെ പിതാവ് നല്ല മനുഷ്യനാണ് അതിനാണ് ഞാൻ മതിൽ നന്നാക്കിയത് ഞാനിതെല്ലാം ചെയ്തത് എന്റെ സ്വയം തീരുമാന പ്രകാരമല്ല മറിച്ച് അല്ലാഹുവിൽ നിന്നുള്ള കൽപ്പന പ്രകാരമാണ് ഇതാണ് താങ്കൾക്ക് ക്ഷമിക്കാൻ കഴിയാത്ത സംഭവങ്ങളുടെ യാഥാർഥ്യം 

ഖള്ർ (അ) ന്റെ പേര് ബൽയാ ഓമനപ്പേര് അബുൽ അബ്ബാസ് ചൊല്ലപേര് ഖള്ർ പിതാവിന്റെ പേര് മൽക്കാൻ ഇതൊക്കെ ഒരാൾക്ക് അറിയുമെങ്കിൽ അവൻ മുസ്ലിമായിട്ടാണ് മരിക്കുക (സ്വാവി: 3/19)


ഔലിയാഅ്

അല്ലാഹുവിന്റെ സൃഷ്ടികളിൽ  ഉന്നതരായ വിഭാഗം അമ്പിയാ മുർസലുകളാണ് അമ്പിയാക്കൾക്ക് ശേഷം ശ്രേഷ്ഠത അമ്പിയാക്കളുടെ നേതാവായ സയ്യിദുനാ റസൂലുല്ലാഹി (സ) യുടെ സ്വഹാബത്തിനാണ് സ്വഹാബത്തിനു ശേഷം ശ്രേഷ്ഠർ ഔലിയാക്കളാണ് ഔലിയാക്കളിലെ വിവിധ സ്ഥാനങ്ങളനുസരിച്ചാണ് ശ്രേഷ്ഠതയുടെ ഏറ്റക്കുറച്ചിൽ 

ഔലിയാക്കളിലെ ഏറ്റവും ഉന്നതർ ഖുത്വുബുകളാണ് ഇമാം ശഅ്റാനി (റ) എഴുതുന്നു: സ്വഹാബത്തിനു ശേഷം ഔലിയാക്കളിലെ ഉന്നതർ ഖുത്വുബുകളാണ് ശേഷം അഫ്റാദ് ശേഷം ഇമാമാനി ശേഷം ഔതാദ് ശേഷം അബ്ദാൽ (അൽ യവാഖീതു വൽ ജവാഹിർ: 2/78) 

വലിയ്യ് എന്ന വാചകത്തിന്റെ ബഹുവചനമാണ് ഔലിയാഅ് മലയാളത്തിൽ നാം ഔലിയാക്കൾ എന്നാണ് പറയാറുള്ളത് വലിയ്യിന് രണ്ട് അർത്ഥങ്ങൾ ഇമാമുകൾ രേഖപ്പെടുത്തിയിട്ടുണ്ട് ഹിജ്റ 465ൽ വഫാതായ ഇമാം ഖുശൈരി (റ) എഴുതുന്നു: വലിയ്യിന്റെ അർത്ഥം രണ്ട് നിലക്കാണ് ഒന്ന്: തെറ്റുകൾ കലരാതെ ആരാധന നിർവ്വഹിക്കാനേറ്റെടുത്തവൻ രണ്ട്: അല്ലാഹു അവരുടെ സംരക്ഷണം ഏറ്റെടുത്തു (അർരിസാലത്തുൽ ഖുശൈരി ഫീ ഇൽമിത്തസ്വവ്വുഫ്: 328)  

എന്നാൽ വലിയ്യ് തീരെ തെറ്റ് ചെയ്യാത്തവൻ ആവണമെന്നുണ്ടോ? ഇമാം നവവി (റ) എഴുതുന്നു: വലിയ്യ് തെറ്റുകൾ വെടിഞ്ഞ് ജീവിക്കുന്നവനാവൽ നിർബന്ധമാണ് തെറ്റുകളിൽ വ്യാപൃതനായി കൊണ്ടേയിരിക്കരുത് (ബുസ്താനുൽ ആരിഫീൻ:65) 

വലിയ്യ് മഹ്ഫൂളാവൽ ശർത്വാണ് അഥവാ പാപങ്ങൾ വെടിഞ്ഞ് ജീവിക്കുന്നവൻ തെറ്റുകൾ തീരെ സംഭവിക്കാത്തവൻ എന്നതിനർത്ഥമില്ല ശരിയായ കർമ്മവും വിശ്വാസവുമായിരിക്കണം വലിയ്യിന്റേത് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസമായിരിക്കും എല്ലാ വലിയ്യിനും ആ വിശ്വാസത്തിനെതിരിൽ ഒരു വലിയ്യും ഉണ്ടാവുകയില്ല ശൈഖ് അബ്ദുൽ അസീസ് ദബ്ബാഗ് (റ) നെ ഉദ്ധരിച്ച് ശിഷ്യൻ ശൈഖ് അഹ്മദുബ്നു മുബാറക് മാലികി (റ) എഴുതുന്നു: എന്നോട് ഒരിക്കൽ ശൈഖ് പറഞ്ഞു: അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസത്തിലുള്ള അടിമക്കേ അല്ലാഹു ആത്മീയ വിജയം നൽകുകയുള്ളൂ അവരുടെ വിശ്വാസ സരണിയിലല്ലാതെ അല്ലാഹുവിന് വലിയ്യേയില്ല ശൈഖവർകൾ അഹ്ലുസ്സുന്നക്കാരെ ധാരാളമായി പുകഴ്ത്തിപ്പറയുമായിരുന്നു അവരുടെ വിശ്വാസത്തിലായി വഫാതാവാൻ ദുആ ചെയ്യുമായിരുന്നു (അൽ ഇബ്രീസ് മിൻ കലാമി സയ്യിദ് അബ്ദുൽ അസീസ് ദബ്ബാഗ്: 36) 

ആരാണ് വലിയ്യ്? ഇമാം സഅ്ദുദ്ദീൻ തഹ്താസാനി (റ) എഴുതുന്നു: അല്ലാഹുവിനെയും അവന്റെ വിശേഷണങ്ങളെയും കഴിവിന്റെ പരമാവധി അറിഞ്ഞവനും നന്മയിലായി കഴിയുന്നവനും തിന്മകളെ തിരസ്കരിച്ചവനും ഭൗതിക രസത്തിൽ മുഖം കുത്തുന്നതിൽ നിന്ന് തിരിഞ്ഞുകളഞ്ഞവനുമാണ് (ശർഹുൽ അഖാഇദ്: 145) 

ചുരുക്കത്തിൽ അല്ലാഹുവിന്റെ വിധിവിലക്കുകൾ കൃത്യമായി ജീവിതത്തിൽ പാലിച്ച് അല്ലാഹുവിലേക്ക് അടുക്കുവാൻ ഇഖ്ലാസോടെ ആരാധനകൾ നിർവ്വഹിക്കുന്നവരാണ് അല്ലാഹുവിന്റെ ഔലിയാക്കൾ അവരുടെ ലോകത്തിലെ ആത്മീയ നേതാവാണ് ഖള്റവിയ്യാ ത്വരീഖത്തിന്റെ ശൈഖായ സയ്യിദുൽ ഖൗം ഖള്ർ (അ)


ഖള്റവിയ്യാ ത്വരീഖത്ത്

സയ്യിദുൽ ഖൗം ഖള്ർ (അ) ലോകാവസാനം വരെ ജീവിക്കുമെന്ന് ഇമാം നവവി (റ) ഗ്രന്ഥങ്ങളിൽ എഴുതിയത് നാം വായിച്ചു മഹാനായ ഖള്ർ (അ) 'അൽ ഖള്റവിയ്യാ ' ത്വരീഖത്തിന്റെ ശൈഖാണെന്നാണ് ശിഹാബുദ്ദീൻ ശാലിയാത്തി (റ) ഫതാവൽ അസ്ഹരിയ്യ: 39 ൽ രേഖപ്പെടുത്തിയത് അപ്പോൾ ശൈഖും ത്വരീഖത്തും ലോകാവസാനം വരെ ഉണ്ടാവുമെന്ന് വ്യക്തമായി തെളിഞ്ഞു മാത്രമല്ല, ശൈഖ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നതിന് ഖള്ർ (അ) വ്യക്തമായ തെളിവാണ് 

ശാഫിഈ മദ്ഹബുകാരനും ശഅ്റാനിയ്യ ത്വരീഖത്തിന്റെ ഖുത്വുബുമായ ഇമാം അബ്ദുൽ വഹാബ് ശഅ്റാനി (റ) എഴുതുന്നു: 'ഹുജ്ജത്തുൽ ഇസ്ലാം ആയതോടു കൂടെ തന്നെ ഇമാം ഗസ്സാലി (റ) ശൈഖിനെ തേടി അപ്രകാരം തന്നെ 'സുൽതാനുൽ ഉലമാ' എന്ന ചൊല്ലപ്പേരോടു കൂടി ഇമാം ഇസ്സുദീനുബ്നു അബ്ദിസ്സലാം (റ) ശൈഖിനെ തേടി ഇമാം ഗസ്സാലി (റ) യുടെ ശൈഖാണ് ശൈഖ് മുഹമ്മദ് ബദിഗാനി (റ) സുൽത്താനുൽ ഉലമ യുടെ ശൈഖാണ് ശൈഖ് അബുൽ ഹസൻ ശാദുലി (റ) ഈ രണ്ടുപേർക്കും ശരീഅത്തിൽ അഗാധജ്ഞാനമുള്ളതോടു കൂടി അവർക്ക് ശൈഖ് ആവശ്യമായി വന്നു ഇമാം ഇസ്സുദ്ദീനുബ്നു അബ്ദിസ്സലാം (റ) പറഞ്ഞു: പൂർണ്ണമായി ഇസ്ലാമിനെ ഞാൻ മനസ്സിലാക്കിയത് ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുമായുള്ള ബന്ധത്തിനു ശേഷമാണ് ഇവർക്ക് രണ്ടുപേർക്കും ശൈഖ് ആവശ്യമായി വന്നെങ്കിൽ നമ്മെ പോലുള്ളവർ അവരേക്കാൾ ആവശ്യക്കാരാണ് (അൽ മിനനുൽ കുബ്റ: 84) 

ഇമാം സുബ്കി (റ) എഴുതുന്നു: ത്വരീഖത്തിൽ ഇമാം നവവി (റ) യുടെ ശൈഖ് യാസീന് ബ്നു യൂസുഫുസ്സർക്കശി (റ) യാകുന്നു (ത്വബഖാത്തുശ്ശാഫിഇയ്യ: 8/396) 

ഇമാം ശഅ്റാനി (റ) എഴുതുന്നു: ഇമാം നവവി (റ) ഡമസ്കസിന്റെ പുറത്തേക്ക് തന്റെ ശൈഖായ മറാകിശി (റ) യെ സന്ദർശിക്കാൻ പോകാറുണ്ടായിരുന്നു ചില മസ്അലകൾ ഇമാം ശൈഖിന്റെ മുമ്പിലവതരിപ്പിക്കുകയും അതിന് ശൈഖ് നൽകുന്ന മറുപടി ശ്രദ്ധാപൂർവ്വം ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു സ്വൂഫിയാക്കൾക്ക് ശരീഅത്തിന്റെ രഹസ്യങ്ങൾ അറിയില്ലായിരുന്നുവെങ്കിൽ ഉന്നത പാണ്ഡിത്യമുള്ള ഇമാം നവവി (റ) യൊന്നും തന്റെ ശൈഖിനോട് മതവിധികൾ തേടില്ലായിരുന്നു (അൽ അൻവാറുൽ ഖുദ്സിയ്യ: ഫീ ബയാനി ആദാബിൽ ഉബൂദിയ്യ: 50) 

ചുരുക്കത്തിൽ സമുദ്ര സമാനമായി അറിവുള്ള മഹാരഥന്മാർക്കെല്ലാം ആത്മീയ ഗുരു അഥവാ ശൈഖുണ്ടായിരുന്നുവെന്നാണ് ചരിത്ര രേഖകളിൽ കാണുന്നത് മാത്രമല്ല, ശൈഖ് വേണമെന്നു തന്നെയാണ് ഇമാമുകൾ എഴുതിയത്  

ഇമാം ശഅ്റാനി (റ) എഴുതുന്നു: ത്വരീഖത്തിന്റെ അഹ്ലുകാർ ഏകോപിച്ചതാണ് നിസ്കാരത്തിന്റെ സ്വീകാര്യതക്ക് വേണ്ടി അല്ലാഹുവിന്റെ ഹള്റത്തിലേക്ക് ഹൃദയ  സാന്നിധ്യം കൊണ്ട് പ്രവേശിക്കുവാൻ തടസ്സമാകുന്ന സ്വഭാവങ്ങൾ നീക്കം ചെയ്യുന്ന ഒരു ശൈഖ് മനുഷ്യനുണ്ടാവൽ നിർബന്ധമാണെന്ന് ആന്തരിക രോഗങ്ങളായ ഭൗതിക സ്നേഹം, കിബ്ർ, അസൂയ, വലിയവനെന്ന ധാരണ, പൊങ്ങച്ചം, കാപട്യം പോലോത്തവയെല്ലാം ചികിത്സിക്കൽ സംശയമന്യേ നിർബന്ധമാണ്  

ഇതെല്ലാം നിഷിദ്ധമാണെന്നും ശിക്ഷയുണ്ടെന്നും ഹദീസുകളിൽ വന്നിട്ടുണ്ട് അതിനാൽ ഈ വിശേഷണങ്ങൾ നീക്കം ചെയ്യാനുതകുന്ന ശൈഖില്ലാതിരിക്കുന്നവനെല്ലാം അല്ലാഹുവിനോടും റസൂൽ (സ) യോടും എതിർ ചെയ്തവനാകുന്നു അവർ ഇൽമിൽ ആയിരം ഗ്രന്ഥങ്ങൾ മനഃപാഠമാക്കിയവനാണെങ്കിലും ശൈഖില്ലാതെ ചികിത്സിക്കാനാവില്ല (ലവാഖിഉൽ അൻവാരിൽ ഖുദ്സിയ്യ: 10) 

ചുരുക്കത്തിൽ ആത്മീയമായി രക്ഷപ്പെടണമെങ്കിൽ ശൈഖ് വേണമെന്നാണ് മഹാന്മാരായ നമ്മുടെ ഇമാമുകൾ ഗ്രന്ഥങ്ങളിൽ വ്യക്തമായി എഴുതിയത് കർമശാസ്ത്ര വിശാരദൻമാരിൽ പ്രശസ്തരായ ഇമാം ഗസ്സാലി (റ), ഇമാം നവവി (റ), ഇമാം ഇബ്നു അബ്ദിസ്സലാം (റ), ഇമാം ശഅ്റാനി (റ) തുടങ്ങിയവരുടെ വാക്കുകളും ദർശനങ്ങളുമാണ് നാം മുകളിൽ വായിച്ചത് കള്ള നാണയങ്ങൾ ജനങ്ങൾക്കിടയിൽ എടുക്കാത്ത നാണയം വിതരണം ചെയ്യുന്ന ഈ കാലത്ത് ആത്മീയ രക്ഷക്ക് വേണ്ടി നാം ഔലിയാക്കളുടെ മേൽ ഖുർആൻ ഖത് മുകളും യാസീൻ സൂറത്തും ഫാതിഹയും ഓതിക്കൊണ്ടിരിക്കണം പതിവായിത്തന്നെ ഓതാൻ കഴിയുന്നതാണല്ലോ യാസീനും ഫാതിഹയും  

ഖള്ർ (അ) ന്റെ മേലിലോതുന്ന സൂറത്തുകളും ഹദ് യകളുടെ മഹാനുമായി ആത്മീയ ബന്ധം പുലർത്താൻ വളരെയധികം സഹായിക്കുമെന്നതിൽ സംശയമേ ഇല്ല 

ഹിജ്റ 824 മുതൽ തർബിയത്ത് മുറിഞ്ഞുവെന്ന ചിലരുടെ അബദ്ധ ധാരാണ തസ്വവ്വുഫ് ഗ്രന്ഥങ്ങളിൽ വേണ്ടത്ര അറിവില്ലാത്തതുകൊണ്ടാണ്.


ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ)

നിരവധി ഔലിയാക്കൾക്ക് ഖള്ർ (അ) മായി ആത്മീയ ബന്ധമുണ്ടെന്ന് ഇമാം നവവി (റ) എഴുതിയത് നാം വായിച്ചു ആ ആത്മീയ ബന്ധം സ്വപ്നത്തിലും ഉണർവ്വിലുമായി അവർ ദർശിച്ചിരുന്നു ഖള്ർ (അ) മായി ബന്ധമുള്ള സ്വൂഫിയാക്കളുടെ ആത്മീയ കൂടിക്കാഴ്ചകൾ എഴുതുവാൻ പ്രയാസമാണ് അവരിൽ ചിലർക്കുണ്ടായ ദർശനങ്ങളിൽ നിന്ന് ചിലതു മാത്രം ഖള്ർ (അ) ന്റെയും ആ മഹാരഥന്മാരുടെയും ബറകത്ത് ലഭിക്കാൻ വേണ്ടി മാത്രം എഴുതുന്നു സ്വഹാബത്തിനു ശേഷം വന്ന ഔലിയാക്കളിൽ ഉന്നതനായ ഖുത്വുബുൽ അഖ്ത്വാബ് ശൈഖ് സയ്യിദ് മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (ഖ.സ.) നിരവധി തവണ ഖള്ർ (അ) ഒരുമിച്ചു കൂടിയിട്ടുണ്ട്  

അല്ലാമാ മുഹമ്മദുബ്നു യഹ്‌യത്താദഫി (റ) എഴുതുന്നു: ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) പറഞ്ഞു: ഞാൻ ഇറഖിലേക്ക് പ്രവേശിച്ച ആദ്യഘട്ടത്തിൽ തന്നെ ഖള്ർ (അ) എന്നോടു അടുത്തു കൂടിയിരുന്നു ഞാനദ്ദേഹത്തെ അറിഞ്ഞിരുന്നില്ല അദ്ദേഹത്തിനെതിരെ പ്രവർത്തിക്കരുതെന്ന് എന്നോട് നിബന്ധന ഉണ്ടായിരുന്നു  

ഒരിക്കൽ എന്നോട് പറഞ്ഞു: ഇവിടെ ഇരിക്കുക മഹാൻ ഇരിക്കാൻ പറഞ്ഞ സ്ഥലത്ത് ഞാൻ മൂന്ന് വർഷം ഇരുന്നു ഈ കാലഘട്ടത്തിൽ ഓരോ വർഷത്തിലും എന്റെ അടുക്കക വന്നിട്ട് പറയും ഞാൻ വരുന്നത് വരെ ഇവിടെ ഇരിക്കുക (ഖലാഇദുൽ ജവാഫിർ ഫീ മനാഖിബി ശൈഖി അബ്ദുൽ ഖാദിർ: 10) 


ശൈഖ് അഹ്മദ് രിഫാഈ (റ) 

ഖുത്വുബുൽ അഖ്ത്വാബ് ശൈഖ് അഹ്മദുൽ കബീർ രിഫാഈ (റ) വിനേ കേൾക്കാത്തവരുണ്ടാവില്ല രിഫാഈ ത്വരീഖത്തിന്റെ ശൈഖായ മഹാനവർകൾ ശാഫിഈ മദ്ഹബുകാരനാണ് ഇറാഖിലെ ഉമ്മു ഉബൈദയിലാണ് ഖബ്ർ സ്ഥിതിച്ചെയ്യുന്നത്  

ശൈഖ് രിഫാഈ (റ) ഖള്ർ (അ) നെ കണ്ടുമുട്ടിയ സംഭവം പ്രസിദ്ധമാണ് ശൈഖിന്റെ മദ്ഹ് കീർത്തനമായ രിഫാഈ മാലയിൽ ഈ സംഭവം വ്യക്തമായി പ്രതിപാദിച്ചത് കാണുക: 

'നാൽപത് നാൾ അവർ മുമ്പിൽ ഖിള്ർ വന്ന് നാവാൽ ഒരു പാശം ചൊല്ലീലയെന്നോവർ'

'അഫ്ഫൾ  ഖിള്ർ ചൊല്ലി ഇവരെ ഫോൽ ആരെയും ഔലിയാക്കളിൽ ഞാൻ കണ്ടില്ലയെന്നോവർ' 

നാൽപത് ദിവസം സയ്യിദുൽ ഖൗം ഖിള്ർ (അ) ശൈഖ് അഹ്മദുൽ കബീർ രിഫാഈ (റ) വിന്റെ അടുത്ത് വന്നിട്ടും മഹാൻ ഖിള്ർ (അ) നോട് ഒന്നും സംസാരിച്ചില്ല ഈ അവസ്ഥ കണ്ട ഖിള്ർ (അ) പറഞ്ഞു: ഔലിയാക്കളിൽ ഇതുപോലെത്ത ഒരാളെയും ഞാൻ കണ്ടിട്ടില്ല ശൈഖിന്റെ ഉയർന്ന അവസ്ഥ ഇതിൽ വ്യക്തമായി ദർശിക്കാം


ശൈഖ് അബുൽ ഹസൻ ശാദുലി (റ)

ശൈഖ് അഹ്മദുബ്നു ഇബ്ബാദ് (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) പറഞ്ഞു: ഞാൻ എന്റെ ചെറുപ്രായത്തിൽ തൂനൂസിൽ ചെന്നപ്പോൾ അവിടെ ദാരിദ്ര്യം കൊടിക്കുത്തിയിരുന്നു ശക്തിയായ വിശപ്പ് കാരണം ജനങ്ങൾ അങ്ങാടികളിൽ മരിച്ചുവീഴുന്നു അപ്പോൾ ഞാൻ ചിന്തിച്ചു ഇവർക്ക് റൊട്ടി വാങ്ങിക്കൊടുക്കുവാൻ കാശ് ഉണ്ടായിരുന്നുവെങ്കിൽ അപ്പോൾ എനിക്ക് തോന്നി കീശയിൽ കൈയ്യിടുവാൻ കീശയിൽ ദിർഹമുകളുണ്ടായി അതെടുത്ത് ഞാൻ കടയിൽ ചെന്ന് പറഞ്ഞു റൊട്ടി എണ്ണിത്തരുവാൻ അദ്ദേഹം എണ്ണി ഞാനത് ആവശ്യക്കാർക്ക് നൽകി പിന്നെ ദിർഹമുകൾ നൽകി അദ്ദേഹം പറഞ്ഞു: ഇത് ഉപയോഗിക്കാത്ത ദിർഹമുകളാണ് റൊട്ടിയുടെ വിലക്ക് പണയമായി എന്റെ തുർക്കിത്തൊപ്പി ഞാനയാൾക്ക് നൽകി തിരികെ നടന്നപ്പോൾ ഗേറ്റിൽ ഒരാൾ നിൽക്കുന്നു അദ്ദേഹം ചോദിച്ചു: അലീ, ആ നാണയങ്ങൾ എവിടെ? അദ്ദേഹമത് വാങ്ങി ഒന്നു വീശി തിരികെ തന്നുകൊണ്ട് പറഞ്ഞു റൊട്ടീക്കച്ചവടക്കാരന് കൊടുക്കുക ദിർഹമുകൾ പുതിയതാണ് ഞാൻ റൊട്ടിക്കച്ചവടക്കാരന്റെ അരികിൽ ചെന്നത് കൊടുത്തു അദ്ദേഹം പറഞ്ഞു: ഇത് പുതിയതാണല്ലോ എനിക്ക് തുർക്കിത്തൊപ്പി മടക്കി തന്നു പിന്നീട് ഞാനദ്ദേഹത്തിന്റെ അരികിലേക്ക് ചെന്നു എന്നാൽ അദ്ദേഹമവിടെയില്ലായിരുന്നു  

ഞാൻ പരിഭ്രാന്തനായി കഴിയവെ വെള്ളിയാഴ്ച ജുമുഅക്ക് പള്ളിയിൽ പോയി തഹിയ്യത്ത് നിസ്കരിച്ച് സലാം വീട്ടിയപ്പോൾ എന്റെ വലത് ഭാഗത്ത് അദ്ദേഹത്തെ ഞാൻ കണ്ടു ഉടനെ ഞാൻ സലാം ചൊല്ലി അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു അലെ താങ്കൾ വിചാരിച്ചില്ലേ എന്റെ അടുക്കൽ കാശ് ഉണ്ടായിരുന്നുവെങ്കിൽ വിശക്കുന്നവരുടെ വിശപ്പടക്കുമായിരുന്നുവെന്ന് അല്ലാഹുവിന്റെ സൃഷ്ടികളുടെ കാര്യത്തിൽ അവനേക്കാൾ താങ്കൾക്ക് കാരുണ്യമോ? അല്ലാഹു ഉദ്ദേശിച്ചാൽ അവരുടെ വയറവൻ നിറക്കുമായിരുന്നു അവരോടുള്ള മസ്വ് ലഫത്ത് ഏറ്റവും അറിയുന്നവൻ അവനല്ലേ? 

ഞാൻ ചോദിച്ചു: യാ സയ്യിദീ അല്ലാഹുവിനെ മുൻനിർത്തി ഞാൻ ചോദിക്കുന്നു താങ്കളാരാണ് അദ്ദേഹം പറഞ്ഞു: ഞാൻ അഹ്മദുൽ ഖള്ർ (അ) ഞാൻ ചൈനയിലായിരുന്നു  തൂനീസിലുള്ള വലിയ്യ് അലിയ്യിന്റെ അടുക്കലേക്കെത്തുവാൻ നിർദ്ദേശമുള്ളത് കൊണ്ട് വേഗം വന്നതാണ് ശൈഖ് ശാദുലി (റ) പറയുന്നു: ഞാൻ ജുമുഅഃ നിസ്കരിച്ചു കഴിഞ്ഞപ്പോൾ ഖള്ർ (അ) നെ അന്വേഷിച്ചു എന്നാൽ കണ്ടെത്താനായില്ല (മഫാഖിറുൽ അലിയ്യഫിൽ മആസിരിശ്ശാദുലിയ്യ: 13,14) 

ഇമാം ഇബ്നു അത്വാഉല്ലാഹിസ്സിക്കൻദരി (റ) എഴുതുന്നു: ഒരിക്കൽ ഒരാൾ വന്നു ശൈഖ്  അബുൽ ഹസൻ ശാദുലി (റ) യോട് ചോദിച്ചു: ഖള്ർ (അ) നെ പറ്റി താങ്കൾ എന്ത് പറയുന്നു? ഖള്ർ (അ) ജീവിച്ചിരിപ്പുണ്ടോ അതോ വഫാത്തായോ? ശൈഖ് ശാദുലി (റ) പറഞ്ഞു: നീ ഫഖീഹായ നാസ്വിറുദ്ദീനുബ്നു അൻസാരിയുടെ അടുത്തേക്ക് ചെല്ലുക അദ്ദേഹം ഖള്ർ ജീവിച്ചിരിപ്പുണ്ടെന്നും നബിയാണെന്നും ഫത് വ കൊടുക്കുന്നയാളാണ് ശൈഖ് അബ്ദുൽ മുഅ്ത്വി (റ) ഖള്ർ (അ) നെ കണ്ടിട്ടുണ്ട് അൽപ്പസമയം മൗനിയായതിനു ശേഷം ശൈഖ് ശാദുലി (റ) പറഞ്ഞു: ഞാൻ ഖള്റിനെ കണ്ടിട്ടുണ്ട് അദ്ദേഹത്തിന്റെ ചൂണ്ടാണി വിരലിനും മധ്യവിരലിനും ഒരേ വലുപ്പമാണ് (ലത്വാഇഫുൽ മിനൻ: 57)  

ഹിജ്റ 593ൽ മൊറോക്കോവിലെ ഗിമാറയിൽ ജനിച്ച് ഹിജ്റ 686-ൽ  63-മത്തെ വയസ്സിൽ ശവ്വാലിൽ ഈജിപ്തിലെ ഹുമൈസറയിൽ വഫാത്തായ മഹാനാണ് അഹ്ലുബൈത്തും ഖുത്വുബും ഗൗസും ശാദുലി ത്വരീഖത്തിന്റെ ശൈഖുമായ അബുൽ ഹസൻ അലി ശാദുലി (റ)  

ശൈഖ് ശാദുലി (റ) യുടെ പ്രധാന ശിഷ്യരാണ് അൽ ഖുത്വുബ് ശൈഖ് അബുൽ അബ്ബാസിൽ മർസി (റ), സുൽത്താനുൽ ഉലമാ ഇസ്സുദ്ദീനുബ്നു അബ്ദിസ്സലാം (റ) തുടങ്ങിയവർ ഇമാം ശഅ്റാനി (റ) എഴുതുന്നു: സുൽത്താനുൽ ഉലമാ ഇസ്സുദ്ദീനുബ്നു അബ്ദിസ്സലാം (റ) പറഞ്ഞു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുമായുള്ള സഹവാസത്തിനു ശേഷമാണ് ഞാൻ ഇസ്ലാമിനെ പൂർണ്ണമായി മനസ്സിലാക്കിയത് (അൽ മിനനുൽ കുബ്റാ: 84)


ശൈഖ് അഹ്മദുൽ ബദവി (റ)

അൽ അഖ്ത്വാബുൽ അർബഅഃ യിലെ ഔലിയാക്കളിൽ ഒരാളാണ് ശൈഖ് അഹ്മദുൽ ബദവി (റ) അഹ്ലുബൈത്തിൽപ്പെട്ട മഹാന്റെ പരമ്പര ഹുസൈൻ (റ) യിലേക്കാണ് ചെന്നെത്തുന്നത് മൂക്കും ചെവിയും മൂടിക്കെട്ടുന്നത് കൊണ്ടാണ് മഹാന് ബദവി എന്ന ചെല്ലപ്പേര് ലഭിച്ചത് ശാഫിഈ മദ്ഹബുകാരനും ബദവിയ്യ ത്വരീഖത്തിന്റെ ശൈഖുമാണ് 

ശൈഖ് മുഅ്മിൻ ശിബ്ലൻജി (റ) എഴുതുന്നു: ഈജിപ്തിലെ ഖാളിമാരുടെ നേതാവ് ഇമാം തഖിയുദ്ദീനുബ്നു ദഖീഖിൽ ഈദ് (റ) ഒരിക്കൽ ശൈഖ് അഹ്മദുൽ ബദവി (റ) യോട് പറഞ്ഞു: അഹ്മദ് താങ്കളുടെ അവസ്ഥ ശരിയല്ല താങ്കൾ ശരീഅത്തിനെതിരെ പ്രവർത്തിക്കുന്നു താങ്കൾ നിസ്കരിക്കലും ജമാഅത്തിന് പങ്കെടുക്കലുമില്ലല്ലോ? ഇത് സജ്ജനങ്ങളുടെ മാർഗമല്ല ശൈഖ് ബദവി (റ) ഇബ്നു ദഖിഖ് (റ) കൊള്ളെ തിരിഞ്ഞുകൊണ്ട് പറഞ്ഞു നിർത്തൂ, അല്ലെങ്കിൽ നിന്റെ ഞാൻ പറത്തും എന്ന് പറഞ്ഞ് ഇബ്നു ദഖീഖ് (റ) നെ ഒന്നു തട്ടി ഉടനെ അദ്ദേഹം ഏതോ അജ്ഞത ദ്വീപിൽ ചെന്നുപെട്ടു സ്ഥലം ഏതാണെന്നറിയാതെ അദ്ദേഹം പരിഭ്രമിച്ചു തന്റെ അവസ്ഥയോർത്ത് കരഞ്ഞു അല്ലാഹുവിനോട് ദുആ ചെയ്തു  

അപ്പോൾ കണ്ടാൽ പ്രഭയുള്ള ഗാംഭീര്യനായ ഒരാൾ അവിടെ പ്രത്യക്ഷപ്പെട്ടു ഇബ്നു ദഖീഖ് (റ) സലാം ചൊല്ലി അദ്ദേഹം മടക്കി ശേഷം ആ മഹാന്റെ കൈകാലുകൾ ചുംബിച്ചു അത് മഹാനായ ഖള്ർ (അ) ആയിരുന്നു 

ഖള്ർ (അ) ചോദിച്ചു: ഞാനെന്താണ് താങ്കൾക്ക് നിറവേറ്റി തരേണ്ടത് ഇബ്നു ദഖീഖ് (റ) അഹ്മദുൽ ബദവി (റ) യുമായുള്ള തന്റെ സംഭവം പറഞ്ഞു ഖള്ർ (അ) പറഞ്ഞു: നിങ്ങൾ വലിയൊരു വിഷയത്തിലാണ് ചെന്ന് പെട്ടത് നിങ്ങൾക്കറിയുമോ താങ്കൾക്കും കൈറോക്കും ഇടയിൽ എത്ര ദൂരുമുണ്ടെന്ന് ഇബ്നു ദഖീഖ് (റ) പറഞ്ഞു: ഇല്ല ഖള്ർ (അ) പറഞ്ഞു: അറുപത് വർഷത്തെ വഴിദൂരമുണ്ട് ഇത് കേട്ടപ്പോഴേക്കും അദ്ദേഹത്തിന്റെ വെപ്രാളവും പേടിയും വർദ്ധിച്ചു അദ്ദേഹം ഖള്ർ (അ) നോട് പറഞ്ഞു: എനിക്ക് നിങ്ങളൊരു മാർഗം പറഞ്ഞു തരണം ഖള്ർ (അ) പറഞ്ഞു കാര്യം എളുപ്പമാവും അദ്ദേഹം ചോദിച്ചു: എങ്ങനെ? ഖള്ർ (അ) അദ്ദേഹത്തിന്റെ കൈപിടിച്ചു എന്നിട്ടൊരു വലിയ ഖുബ്ബ കാണിച്ചു കൊടുത്തു എന്നിട്ട് പറഞ്ഞു: ഈ കാണുന്ന ഖുബ്ബയിലേക്ക് പോവുക അവിടെ ഇരിക്കുക അഹ്മദുൽ ബദവി (റ) ജമാഅത്തായിട്ട് അസ്വർ നിസ്കരിക്കാൻ ആ ഖുബ്ബയിലെത്തും നീ അവരോടു കൂടെ അസ്വർ നിസ്കരിച്ചാൽ ശൈഖിന്റെ കരങ്ങളും കാലുകളും ചുംബിക്കുക തലയും വെളിവാക്കി അദബിലായി പറയുക ഞാൻ അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും അവനിലേക്ക് തൗബ ചെയ്ത് മടങ്ങുകയും ചെയ്യുന്നു എന്നിൽ നിന്നുണ്ടായത് ഇനി ഒരിക്കലും സംഭവിക്കില്ല ഇത് നിന്നിൽ നിന്ന് മഹാൻ കണ്ടാൽ നിന്റെ ക്ഷമാപണം സ്വീകരിക്കുകയും മടക്കുകയും ചെയ്യും  

ഖള്ർ (അ) പറഞ്ഞത് പോലെ വുളൂഅ് ചെയ്ത് ജമാഅത്തും പ്രതീക്ഷിച്ച് ഇബ്നു ദഖീഖിൽ ഈദ് (റ) അവിടെ ഇരുന്നു ജമാഅത്തിന് ആളുകളെത്തി നിസ്കാരത്തിന് ഇഖാമത്ത് കൊടുത്തു ഇമാമായ ശൈഖ് അഹ്മദുൽ ബദവി (റ) യെത്തി നിസ്കാരം കഴിഞ്ഞപ്പോൾ ഇബ്നു ദഖീഖ് (റ) തന്റെ സങ്കടം ബോധിപ്പിച്ചു ഖള്ർ (അ) പറഞ്ഞപ്പോലെതന്നെ ശൈഖ് അഹ്മദുൽ ബദവി (റ) പറഞ്ഞു: നീ നിന്ന സ്ഥലത്തേക്ക് മടങ്ങുക ഇതുപോലെ ഇനി ഒരിക്കലും ഉണ്ടാവരുത് അദ്ദേഹം പറഞ്ഞു: പറഞ്ഞതുപോലെ അനുസരിക്കാം ശൈഖവർകൾ ഒന്ന് തട്ടി നീ നിന്റെ വീട്ടിലേക്ക് പോവുക നിന്റെ മക്കൾ അവിടെ നിന്നെ കാത്തിരിക്കുന്നു നോക്കുമ്പോൾ ഇമാം ഇബ്നു ദഖീഖ് (റ) ഈജിപ്തിലെ തന്റെ വീടിന്റെ വാതിൽക്കലെത്തി എങ്ങനെയാണെത്തിയതെന്ന് അദ്ദേഹത്തിനറിയില്ലായിരുന്നു ഈ സംഭവത്തിനു ശേഷം വീട്ടിൽ തന്നെ കുറച്ചുകാലം കഴിച്ചുകൂട്ടി (നൂറുൽ അബ്സ്വാർ ഫീ മനാഖിബി ആലി ബൈത്തിന്നബിയ്യിൽ മുഖ്താർ: 263)  

മൊറോക്കോവിലെ ഫാസിലാണ് ശൈഖ് അഹ്മദുൽ ബദവി (റ) ജനിച്ചത് ഈജിപ്തിൽ വെച്ചാണ് വഫാതായത് ഇമാം ഇബ്നു ദഖീഖിൽ ഈദ് (റ) ശാഫിഈ മദ്ഹബിലെ കരുത്തുറ്റ കർമ്മശാസ്ത്ര പണ്ഡിതരിൽ പ്രസിദ്ധനും സുൽത്താനുൽ ഉലമാ ഇസ്സുദ്ദീനുബ്നി അബ്ദിസ്സലാം (റ) ന്റെ പ്രധാന ശിഷ്യനുമാണ് ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ മജ്ലിസിൽ പങ്കെടക്കാറുണ്ട്  

ശൈഖ് മുഅ്മിൻ ശിബ്ൻജി (റ) എഴുതുന്നു: സുൽത്താനുൽ ഉലമാ ഇസ്സുദ്ദീനുബ്നു അബ്ദിസ്സലാം (റ ), ഇമാം അഹ്മദുബ്നു ഹാജിബ് (റ), ഇമാം ഇബ്നു ദഖീഖിൽ ഈദ് (റ), ഇമാം അബ്ദുൽ അള്വീമിൽ മുൻദിരി (റ), ഇമാം ഇബ്നു സ്വലാഹ് (റ), ഇമാം ഇബ്നു ഉസ്വ് ഫൂർ (റ) തുടങ്ങിയ മഹാരഥന്മാർ ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ മദ്റസത്തുൽ കാമിലിയ്യയിലെ മജ്ലിസിൽ പങ്കെടുക്കാറുണ്ടായിരുന്നു (നൂറുൽ അബ്സ്വാർ: 269) 

സയ്യിദന്മാർ, പണ്ഡിതർ, സജ്ജനങ്ങൾ, തുടങ്ങിയവരുട കൈകാലുകൾ ചുംബിക്കൽ സുന്നത്താണ് ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: സ്വാലിഹ്, ആലിം, ശ്രേഷ്ഠതയുള്ളവൻ തുടങ്ങിയവരുടെ തല, കൈ, കാൽ ചുംബിക്കൽ സുന്നത്താണ് (തുഹ്ഫ: 9/229)


ശൈഖ് അബൂസുഊദുബ്നു ശിബ് ലി (റ)

ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) യുടെ ശിഷ്യനാണ് ശൈഖ് അബൂസുഊദുബ്നു ശിബ്ലി (റ) വിലായത്തിന്റെ ഉന്നത പദവിയിലെത്തിയ മഹാനാണദ്ദേഹം മഹാൻ ഖള്ർ (അ) നെ കണ്ടു മുട്ടിയ സംഭവം ഇമാം ഇബ്നു അത്വാഉല്ലാഹിസ്സിക്കൻദരി (റ) എഴുതുന്നു: ശൈഖ് ശിബ്ലി (റ) തന്റെ ശൈഖായ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) യുടെ മദ്റസ അടിച്ചു വൃത്തിയാക്കുകയായിരുന്നു അപ്പോൾ ഖള്ർ (അ) മഹാന്റെ തലക്കു മുകളിൽ വന്നുനിന്ന് സലാം പറഞ്ഞു ശൈഖ് ശിബ്ലി (റ) തല ഉയർത്തി ആളെ നോക്കി സലാം മടക്കി തന്റെ പണി തുടർന്നു ഇതു കണ്ട ഖള്ർ (അ) ചോദിച്ചു: ശിബ്ലീ, താങ്കൾക്കെന്തു പറ്റി എന്നെ മനസ്സിലായില്ലേ? ശൈഖ് ശിബ്ലി (റ) പറഞ്ഞു: താങ്കളെ എനിക്കറിയാം നിങ്ങൾ ഖള്ർ (അ) അല്ലേ? 

അപ്പോൾ ഖള്ർ (അ) ചോദിച്ചു: പിന്നെയെന്തുകൊണ്ട് താങ്കളെന്നെ ഗൗനിക്കുന്നില്ല ശൈഖ് ശിബ്ലി (റ) പറഞ്ഞു: ഞാനെന്റെ ജോലിയിലാണ് ശൈഖ് ജീലാനി (റ) യിലേക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു ഈ ശൈഖിന്റെ മഹത്വം മറ്റൊരാൾക്ക് വേണ്ടി ഒഴിവാക്കേണ്ടതില്ല (ലത്വാഇഫുൽ മിനൻ: 57) 

ശൈഖ് ജീലാനി (റ) ക്ക് അത്രയ്ക്കും മഹത്വമുണ്ടെന്നാണ് ശൈഖ് ശിബ്ലി (റ) പറഞ്ഞത് മുരീദുമാർ ശൈഖിന്റെ ഖിദ്മത്തിലായിരിക്കുമ്പോഴും കൽപ്പനകൾ ശിരസ്സാ വഹിക്കുമ്പോഴാണ് അവർ ആത്മീയ ഉയർച്ചയുണ്ടാവുക അതുകൊണ്ട് തന്നെ തന്റെ ശൈഖല്ലാത്തവരിലേക്കവർ ശ്രദ്ധിച്ചോളണമെന്നില്ല.


ശൈഖ് മുഹ്‌യദ്ദീനുബ്നിൽ അറബി (റ)

തസ്വവ്വുഫുമായി ബന്ധമുള്ളവർക്കെല്ലാം സുപരിചിതമായ നാമമാണ് മുഹ്‌യദ്ദീനുബ്നുൽ അറബി സ്വൂഫീ ലോകത്ത് വലിയ ചർച്ചകൾക്ക് വിധേയനായ മഹത്വമുള്ള വ്യക്തിയാണ് മഹാൻ മാലികീ മദ്ഹബുകാരനാണ് ഇരുപത് വാള്യങ്ങളുള്ള ഗ്രന്ഥങ്ങൾ മഹാൻ രചിച്ചിട്ടുണ്ട് മഹാൻ ഖള്ർ (അ) മായി കണ്ടുമുട്ടി ഒരു സംഭവം കാണുക: 

ഇമാം ഇബ്നു അത്വാഉല്ലാഹിസ്സിക്കന്ദരി (റ) എഴുതുന്നു: ശൈഖ് മുഹ്‌യദ്ദീനുബ്നു അറബി (റ) പറഞ്ഞു: ഞാനും എന്റെ സ്നേഹിതനും മെറോക്കോവിലെ കടൽക്കരയിലായിരുന്നു അബ്ദാലുകൾ വരുന്ന ഒരു പള്ളിയുണ്ടവിടെ അപ്പോൾ ഒരാൾ ഭൂമിയിൽ നിന്ന് നാല് മുഴം ഉയരത്തിലായി അന്തരീക്ഷത്തിൽ ഒരു പായ വിരിച്ചു അതിൽ നിസ്കരിക്കുന്നതായി ഞങ്ങൾ കണ്ടു ഞങ്ങൾ അദ്ദേഹത്തിന്റെ ചുവട്ടിലേക്ക് ചെന്നു ഞാൻ ഒരു കവിത ചൊല്ലി നിസ്കാരത്തിൽ നിന്ന് വിരമിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞു: ഞാനിങ്ങനെ ചെയ്തത് നിങ്ങളുടെ കൂട്ടുകാരനായ ഈ കറാമത്ത് നിഷേധി ഇതു കാണുവാൻ വേണ്ടിയാണ് ഞാൻ അബുൽ അബ്ബാസ് ഖള്ർ ആണ് 

ഞാൻ പറഞ്ഞു: എന്റെ കൂട്ടുകാരൻ ഔലിയാക്കളുടെ കറാമത്ത് നിഷേധിക്കുന്നവനാണ് എനിക്കറിയില്ലായിരുന്നു ഞാനെന്റെ കൂട്ടുകാരനെ കൊള്ളെ തിരിഞ്ഞുകൊണ്ട് പറഞ്ഞു: നീ ഔലിയാക്കളുടെ കറാമത്തുകൾ നിഷേധിക്കുന്നവനാണോ അദ്ദേഹം പറഞ്ഞു: അതെ, ഞാൻ ചോദിച്ചു: ഇപ്പോഴോ? അദ്ദേഹം പറഞ്ഞു: കണ്ണ് കൊണ്ട് യാഥാർഥ്യം ബോധ്യപ്പെട്ടാൽ പിന്നെയെന്തിനാ നിഷേധിക്കുന്നത്? (ലത്വാഇഫുൽ മിനൻ 57,58) അക്ബരിയ്യ ത്വരീഖത്തിന്റെ  ശൈഖാണ് സുൽത്താനുൽ ആരിഫീൻ ശൈഖുൽ അക്ബർ മുഹ്‌യദ്ദീനുബ്നുൽ അറബി (റ) ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് മുഹ്‌യദ്ദീനുബ്നുൽ അറബി (റ) ഭൂമിയിലൂടെ യാത്രയിലായിരുന്നു ഓരോ നാട്ടിലും താമസിക്കാനുള്ള സമ്മതമനുസരിച്ച് താമസിച്ചു ഓരോ നാട്ടിൽ വെച്ചും രചിച്ച കിതാബുകൾ അവിടെ തന്നെ വെച്ചു അവസാനം താമസിച്ചത് ശാമിലായിരുന്നു അവിടെ വെച്ചാണ് ഹിജ്റ 638- ൽ  വഫാതാവുന്നത്  

ഖുർആൻ സുന്നത്ത് മുറുകെ പിടിച്ച ശൈഖ് പറഞ്ഞു: ശരീഅത്തിന്റെ തുലാസ് കയ്യിൽ നിന്ന് ഒഴിവാക്കിയാൽ അവൻ നശിച്ചു ശൈഖ് ഇബ്നു അറബി (റ) യുടെ വാക്കുകളിൽ നിന്ന് ജനങ്ങൾക്ക് മനസ്സിലാവാത്തതെല്ലാം ശൈഖ് ഉയർന്ന സ്ഥാനത്തിലായതിനാലാണ് ശൈഖിന്റെ വാക്കുകളിൽ ശരീഅത്തിന്റെ പ്രത്യക്ഷ നിയമത്തോടും ഭൂരിപക്ഷം പണ്ഡിർക്കും   എതിരായതെല്ലാം ശൈഖിന്റെ പേരിൽ കടത്തിക്കൂട്ടിയതാണെന്ന് ശൈഖ് അബൂത്വാഹിറുൽ മദനി (റ) പറഞ്ഞിരിക്കുന്നു പിന്നീട് യുനിയയിൽ വെച്ച് ശൈഖിന്റെ തന്നെ 'അൽ ഫുതൂഹാതുൽ മക്കിയ്യ'യുടെ കൈയ്യെഴുത്ത് കോപ്പി ലഭിച്ചു അതിൽ തെറ്റായ ഒരു പരാമർശവും കണ്ടിട്ടില്ല (അൽ യവാഖീതു വൽ ജവാഹിർ 1/6) 

ഇമാം ശഅ്റാനി (റ) തന്നെ എഴുതുന്നു: ശൈഖുൽ ആരിഫുൽ കാമിൽ മുഹഖിഖുൽ സയ്യിദീ മുഹ്‌യദ്ദീനുബ്നുൽ അറബി (റ)  ഉന്നതരായ ആരിഫീങ്ങളിൽ ഒരാളാണ് ശൈഖ് അഗാധ പാണ്ഡിത്യമുള്ള മഹാനാണ് ദൃഢ ജ്ഞാനികൾ ഏകോപിച്ചതാണ് ഇതിന് ശൈഖിന്റെ ഗ്രന്ഥങ്ങൾ സാക്ഷിയാണ് ശൈഖിനെ എതിർത്തവരെല്ലാം മഹാന്റെ വാക്കുകളുടെ ഉൾസാരം അറിയാത്തവരാണ് ശൈഖിന്റെ വാക്കുകളുടെ പൊരുൾ അറിയാത്തവർ മഹാന്റെ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നതിനെ പണ്ഡിതന്മാർ വിമർശിച്ചിട്ടുണ്ട് യഥാർത്ഥ ഉദ്ദേശ്യത്തിൽ നിന്ന് അവർ വ്യതിചലിക്കുമെന്ന് ഭയപ്പെട്ടതിന് വേണ്ടിയാണിത് 

സുൽത്താനുൽ ആരിഫീൻ എന്ന ചൊല്ലപ്പേര് ശൈഖിന് നൽകിയത് ശൈഖ് അബൂമദ് യൻ (റ) ആകുന്നു ശൈഖിന്റെ ഗ്രന്ഥങ്ങളെല്ലാം പ്രസിദ്ധമാണ്, പ്രത്യേകിച്ചും റോമിൽ  

ശൈഖ് അഹ്മദുൽ ഹലബി (റ) പറഞ്ഞു: ശൈഖിന്റെ ഖബ്റിനുമേലുള്ള താബൂത് കത്തിച്ചുകളയാൻ തീയുമായി ശൈഖിനെ എതിർക്കുന്ന ഒരാൾ ഇശാഅ് നിസ്കാര ശേഷം ഖബ്റിന്നടുത്തു വന്നു ഉടനെത്തന്നെ ഏഴോളം മുഴം താഴോട്ട് ഭൂമിയിലേക്ക് അയാളെ താഴ്ത്തപ്പെട്ടു  

ഞാനിത് നോക്കി നിൽക്കുന്നുണ്ടായിരുന്നു ഉടനെ തന്നെ അയാളുടെ കുടുംബക്കാരെ വിവരം ധരിപ്പിച്ചു അവർ വന്നു ഭൂമി കുഴിച്ചു കുഴിച്ചപ്പോൾ അയാളുടെ തല കണ്ടു എന്നാൽ കുഴിക്കുന്നതിനനുസരിച്ച് അയാൾ താഴോട്ട് പോകുകയായിരുന്നു അയാൾ ഭൂമിയിൽ മറഞ്ഞു പ്രതീക്ഷ നഷ്ടപ്പെട്ട കുടുംബക്കാർ കുഴി മണ്ണിട്ടുമൂടി 

മിസ്ർ, ശാം, ഹിജാസ്, റൂം എന്നിവിടങ്ങളിലെല്ലാം ശൈഖ് സഞ്ചരിച്ചിട്ടുണ്ട് പോയ നാടുകളിൽ വെച്ചെല്ലാം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് ഇമാം ഇസ്സുദ്ദീനുബ്നു അബ്ദിസ്സലാം (റ) ആദ്യകാലത്ത് ശൈഖിനെ അത്ര കാര്യമായി കണ്ടിരുന്നില്ല എന്നാൽ ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുമായി ആത്മീയ ബന്ധം സ്ഥാപിച്ചതിനു ശേഷം ശൈഖ് ഇബ്നു അറബി (റ) ഖുത്വുബാണന്നദ്ദേഹം വിശ്വസിച്ചു ഹിജ്റ 638-ൽ  വഫാത്തായി (ത്വബഖാത്തുൽ കുബ്റാ 1/188) 

(അക്ബരിയ്യ ത്വരീഖത്തിന്റെ ശൈഖാണ് മുഹ്‌യദ്ദീനുബ്നുൽ അറബി (റ) മൊറോക്കോവിൽ ജനിച്ച മഹാൻ ഹിജ്റ 638-ൽ ഡമസ്കസിൽ വഫാത്തായി ഇമാം ശഅ്റാനി (റ) തന്റെ അൽ യവാഖീതു വൽ ജവാഹിറിൽ ശൈഖവർകളെ സംബന്ധിച്ച് ദീർഘമായി എഴുതിയിട്ടുണ്ട്)


ശൈഖ് ബിശ്റുൽ ഹാഫി (റ)

ഔലിയാക്കളിൽ പ്രമുഖനായ വ്യക്തിയാണ് ശൈഖ് അബുന്നസ്ർ ബിശ്റുബ്നുൽ ഹാരിസിൽ ഹാഫി (റ) നഗ്ന പാദനായിട്ടായിരുന്നു മഹാൻ സഞ്ചരിക്കാറ് അതുകൊണ്ടാണ് ഹാഫി എന്ന പേർ വന്നത് മഹാൻ സഞ്ചരിക്കുന്ന വഴികളിൽ മൃഗങ്ങൾ കാഷ്ടിക്കാറില്ലായിരുന്നു ഹിജ്റ മുഹർറം 10നാണ് വഫാത്തായത് 

ശൈഖ് യൂസുഫുന്നബ്ഹാനി (റ) എഴുതുന്നു: ശൈഖ് ബിശ്റുൽ ഹാഫി (റ) പറഞ്ഞു: ഞാനൊരിക്കൽ എന്റെ വീട്ടിലേക്ക് കടന്നു ചെന്നപ്പോൾ അവിടെ അപരിചിതനായ ഒരാൾ ഞാൻ ചോദിച്ചു: നിങ്ങളാരാണ്? എന്റെ സമ്മതമില്ലാതെ എങ്ങനെ എന്റെ വീട്ടിൽ പ്രവേശിച്ചു അദ്ദേഹം പറഞ്ഞു: ഞാൻ നിന്റെ സഹോദരൻ ഖള്ർ ആകുന്നു ഞാൻ പറഞ്ഞു: നിങ്ങൾ എനിക്ക് വേണ്ടി ദുആ ചെയ്യണം ഖള്ർ (അ) ദുആ ചെയ്തു അല്ലാഹു അവനുമായുള്ള ത്വാഅത്ത് നിനക്ക് എളുപ്പമാക്കട്ടെ ഞാൻ പറഞ്ഞു: ഇനിയും ദുആ ചെയ്യുക ഖള്ർ (അ) വീണ്ടും ദുആ ചെയ്തു അല്ലാഹു ത്വാഅത്തിനെ നിന്റെ മേൽ മറക്കട്ടെ (ജാമിഅ് കറാമത്തിൽ ഔലിയാഅ്: 1/608) 

ഇമാം മുഹ്‌യദ്ദീനുബ്നുൽ അറബി (റ)  തന്റെ അൽ ഫതൂഹത്തിൽ മക്കിയ്യയിൽ എഴുതുന്നു: ഒരു മഹാൻ ഖള്ർ (അ) നെ കണ്ടുമുട്ടിയപ്പോൾ ചോദിച്ചു: ഇമാം ശാഫിഈ (റ) യെ സംബന്ധിച്ച് താങ്കൾ എന്ത് പറയുന്നു? ഖള്ർ (അ) പറഞ്ഞു: ഇമാം ശാഫിഈ (റ) ഔതാദുകളിൽപ്പെട്ട മഹാനാണ് വീണ്ടും ചോദിച്ചു: ഇമാം അഹ്മദുബ്നു ഹമ്പലി (റ) നെ സംബന്ധിച്ച് താങ്കൾ എന്തു പറയുന്നു ഖള്ർ (അ) പറഞ്ഞു: സിദ്ദീഖീങ്ങളിൽ പെട്ട മഹാനാണ് വീണ്ടും ചോദിച്ചു: ബിശ്റുൽ ഹാഫിയെക്കുറിച്ച് എന്തു പറയുന്നു ഖള്ർ (അ) പറഞ്ഞു: അദ്ദേഹത്തിനു ശേഷം അതുപോലെ ഒരാൾ ഉണ്ടായിട്ടില്ല 

ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് ബിശ്റുൽ ഹാഫി (റ) പറഞ്ഞു: ഞാനൊരിക്കൽ എന്റെ വീട്ടിൽ പ്രവേശിച്ചപ്പോൾ അപരിചിതനായ നീണ്ട ഒരാൾ വീട്ടിൽ വെച്ച് നിസ്കരിക്കുന്നു അത് എന്നെ ആശ്ചര്യപ്പെടുത്തി കാരണം താക്കോൽ എന്റെ കൈവശമാണുള്ളത് സലാം വീട്ടിയ ശേഷം ആ വ്യക്തി പറഞ്ഞു: നിങ്ങൾ ഭയപ്പെടേണ്ടതില്ല ഞാൻ നിങ്ങളുടെ സഹോദരൻ ഖള്ർ ആകുന്നു ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ അടുക്കൽ ഉപകാരം ലഭിക്കുന്ന എന്തെങ്കിലും എനിക്ക് പഠിപ്പിച്ചു തരണം ഖള്ർ (അ) മഹാന് ഒരു ദുആ പറഞ്ഞുകൊടത്തു (ത്വബഖാത്തുൽ കുബ്റാ: 1/73) 

ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലായിരുന്നു മഹാൻ താമസിച്ചിരുന്നത് അവിടെ വെച്ചുതന്നെ വഫാത്തായി മഹാന്റെ അസ്വ് ൽ മർവയാണ്.


ശൈഖ് ബിലാലുൽ ഖവ്വാസ്വ് (റ)

ഇമാം യാഫിഈ (റ) എഴുതുന്നു: ശൈഖ് ബിലാലുൽ ഖവ്വാസ് (റ) പറഞ്ഞു: ഞാൻ ബനൂ ഇസ്മാഈലിലെ തീഹ് എന്ന സ്ഥലത്തായിരുന്നു അപ്പോൾ ഒരാൾ എന്റെ അടുത്തേക്ക് നടന്നുവരുന്നു അത് എന്നെ അത്ഭുതപ്പെടുത്തി പിന്നീട് എനിക്ക് തോന്നി അത് ഖള്ർ (അ) ആയിരിക്കുമെന്ന് ഞാൻ ചോദിച്ചു: നിങ്ങളാരാണ് അദ്ദേഹം പറഞ്ഞു: ഞാൻ നിന്റെ സഹോദരൻ ഖള്ർ (അ) ആകുന്നു 

ഞാൻ പറഞ്ഞു: ഞാൻ ചിലത് ചോദിക്കട്ടെ? ഖള്ർ (അ) പറഞ്ഞു: ചോദിക്കുക ഞാൻ ചോദിച്ചു: ഇമാം ശാഫിഈ (റ) യെ സംബന്ധിച്ച് താങ്കൾ എന്ത് പറയുന്നു ഖള്ർ (അ) പറഞ്ഞു: ഇമാം ശാഫിഈ (റ) ഔതാദുകളിൽ പെട്ട മഹാനാകുന്നു ഞാൻ ചോദിച്ചു: എന്ത് നന്മ കാരണമായിട്ടാണ് ഞാൻ നിങ്ങളെ കണ്ടത് ഖള്ർ (അ) പറഞ്ഞു: താങ്കൾ താങ്കളുടെ മാതാവിന് ചെയ്ത ഗുണം കാരണമായി (റൗളുൽറയ്യാഹീൻ: 174)


ശൈഖ് അബ്ദുൽ അസീസ് അദ്ദബ്ബാഗ് (റ)

ഔലിയാക്കളിൽ ഉന്നതനും ഖുത്വുബുമാണ് ശൈഖ് അബ്ദുൽ അസീസ് ദബ്ബാഗ് (റ) മൊറോക്കോക്കാരനാണ് മഹാൻ  

ഇമാം അഹ്മദുബ്നു മുബാറക് അൽ ഫാസി (റ) എഴുതുന്നു: ശൈഖ് അബ്ദുൽ അസീസുദ്ദബ്ബാഗ് (റ) പറഞ്ഞു: അല്ലാഹു എന്റെ  ഖൽബിൽ ഇബാദത്തിലേക്കുള്ള അടങ്ങാത്ത ആഗ്രഹം ഇട്ടുതന്നു അതിനുവേണ്ടി ഒരു ശൈഖിനെ ഞാൻ അന്വേഷിച്ചു എന്നാൽ ഒരാളെ കുറിച്ചും ഞാൻ കേട്ടില്ല അങ്ങനെയിരിക്കെ ഒരു ശൈഖിനെ ഞാൻ സന്ദർശിച്ചു അദ്ദേഹത്തിൽ നിന്ന് ഔറാദ് വാങ്ങി ചൊല്ലാൻ തുടങ്ങി ഹൃദയത്തിന് ഇടുക്കമല്ലാതെ അതുകൊണ്ടൊരു പുരോഗതിയുമില്ലാത്തതിനാൽ ഞാൻ ഉപേക്ഷിച്ചു പിന്നെയും ശൈഖിനെ അന്വേഷിച്ച് ഞാൻ മറ്റൊരാളെ സമീപിച്ച് ഔറാദ് വാങ്ങി ആദ്യത്തേത് പോലെ തന്നെ അത് ആയതിനാൽ അതും ഉപേക്ഷിച്ചു പിന്നേയും ശൈഖിനെ തേടി ഒരാളുടെ അടുക്കലെത്തി അതും ആദ്യത്തേത് പോലെയായതിനാൽ അതും ഉപേക്ഷിച്ചു  

ഞാൻ പരിഭ്രമത്തിലായി ഒമ്പത് വയസ്സ് മുതൽ ഇരുപത്തി ഒന്ന് വയസ്സുവരെ ഇതായിരുന്നു അവസ്ഥ എല്ലാ വെള്ളിയാഴ്ച രാവിലും ഞാൻ ശൈഖ് അലിയ്യുബ്നു ഹിർസ (റ) ന്റെ മഖാമിൽ രാപാർത്തു രാത്രിയിൽ അവിടെ ഉള്ളവരെ കൂട്ടി ഞാൻ ഖസ്വീദത്തുൽ ബുർദ: പൂർണ്ണമായി ചൊല്ലി തീർക്കും അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച രാവിൽ ബുർദ: പാരായണം കഴിഞ്ഞതിന് ശേഷം ഞാൻ മഖാമിൽ നിന്ന് പുറപ്പെട്ടപ്പോൾ മഖാമിനരികിലുള്ള ഗേറ്റിന്റെ സമീപം ഒരാൾ ഇരിക്കുന്നത് കണ്ടു അദ്ദേഹം എന്നോട് എന്റെ ഉള്ളിലുള്ള കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി അപ്പോൾ എനിക്ക് മനസ്സിലായി ഇദ്ദേഹം അല്ലാഹുവിന്റെ ഔലിയാക്കളിൽ പെട്ട മഹാനാണെന്ന്  

അപ്പോൾ ഞാൻ പറഞ്ഞു: യാ സയ്യിദീ എനിക്ക് താങ്കൾ ദിക്റ് ചൊല്ലിത്തരുക ഇത് പറഞ്ഞപ്പോൾ അദ്ദേഹം ഇതിന് ശ്രദ്ധ കൊടുക്കാതെ വേറെ വിഷയം സംസാരിക്കാൻ തുടങ്ങി ഞാനെന്റെ വിഷയം പറഞ്ഞു കൊണ്ടിരുന്നു എന്നാൽ അദ്ദേഹം ആ ഭാഗത്തേക്കെ ശ്രദ്ധിച്ചില്ല ഈ കാര്യത്തിൽ എന്റെ ഹിമ്മത്ത് എത്രത്തോളമുണ്ടെന്ന് നോക്കുകയായിരുന്നു ആ മഹാൻ സുബ്ഹിയാവുന്നത് വരെ ഇങ്ങനെ തന്നെയായിരുന്നു ഒടുവിൽ മഹാൻ പറഞ്ഞു: ഞാൻ നൽകുന്ന വിർദ് ഒഴിവാക്കുകയില്ലെന്ന് നീ എന്നോട് കരാർ ചെയ്താലേ നിനക്ക് ഞാൻ നൽകുകയുള്ളൂ അങ്ങനെ മഹാൻ പറഞ്ഞു: എല്ലാ ദിവസവും ഏഴായിരം തവണ ഈ സ്വലാത്ത് ചൊല്ലുക 

اللهم يارب بعاد سيدنا محمد بن عبد الله صلى الله عليه وسلم اجتمع بيني وبين سيدنا محمد بن عبد الله صلى الله عليه وسلم في الدنيا والاخرة

പിന്നീടാണ് ഞാൻ അറിഞ്ഞത് ആ മഹാൻ ഖള്ർ (അ) ആണെന്ന് ആദ്യ ദിവസം ദിക്ർ എനിക്ക് പ്രയാസമായി ചൊല്ലി തീർന്നപ്പോൾ രാത്രിയായിരുന്നു പിന്നീടത് എനിക്ക് എളുപ്പമാവാൻ തുടങ്ങി പിന്നെ ചൊല്ലിയപ്പോൾ ഉച്ചയാകുമ്പോഴേക്കും തീർന്നു പിന്നെയത് സൂര്യൻ ഉദിക്കുമ്പോഴേക്കും തീർന്നു (അൽ ഇബ്രീസ് മിൻ കലാമി സയ്യിദീ അബ്ദിൽ അസീസിദ്ദബ്ബാഗ് 23) 

അൽ ഖുത്വുബുൽ ഗൗസിന്റെ പദവിയിലെത്തിയ മഹാനാണ് ശൈഖവർകൾ ഇമാം ഇബ്നു മുബാറക് (റ) എഴുതുന്നു: എന്റെ ശൈഖിന്റെ എല്ലാ കാര്യവും അത്ഭുതവും ആശ്ചര്യവുമാണ് മഹാനെ പോലോത്ത ഒരാൾ കറാമത്തിലേക്ക് ആവശ്യമാവുന്നില്ല കാരണം അവിടുന്ന് മുഴുവനും കറാമത്താണ് അറിവിൽ അങ്ങേയറ്റത്തെ അവഗാഹം നേടിയിരുന്നു (അൽ ഇബ്രീസ്: 36)


അമീറുൽ മുഅ്മിനീൻ ഉമറുബ്നു അബ്ദുൽ അസീസ് (റ)

ഖുലഫാഉർറാശിദീനിനു ശേഷം വന്ന ഭരണാധികാരികളിൽ നീതിമാനാണ് അമീറുൽ മുഅ്മിനീൻ ഉമറുബ്നു അബ്ദുൽ അസീസ് (റ) ഹിജ്റ 101ൽ റജബ് മാസത്തിൽ 39-മത്തെ വയസ്സിൽ വഫാതായി ഹിംസ്വിലെ ബദീറുസംആനിലാണ് മഖ്ബറ സ്ഥിതിച്ചെയ്യുന്നത് മഹാൻ സയ്യിദുൽ ഖൗം ഖള്ർ (അ) മായി ഒരുമിച്ചുകൂടിയ സംഭവം കാണുക  

ഇമാം ശഅ്റാനി (റ) എഴുതുന്നു: ഖള്ർ (അ) മായി ഒരുമിച്ചുകൂടുകയും മുസ്വാഫഹതു ചെയ്യുകയും ചെയ്ത മഹാനാണ് അമീറുൽ മുഅ്മിനീൻ ഉമറുബ്നു അബ്ദുൽ അസീസ് (റ) മഹാൻ ഖള്ർ (അ) നെ കണ്ടപ്പോൾ പറഞ്ഞു: അല്ലാഹുവിന്റെ നബിയേ, എന്നോട് വസ്വിയ്യത്ത് ചെയ്യുക ഖള്ർ (അ) പറഞ്ഞു: ഉമർ നീ ശ്രദ്ധിക്കണം പരസ്യമായി അല്ലാഹുവിന് വേണ്ടിയുള്ള ഭരണാധികാരിയാവാനും രഹസ്യത്തിൽ അതിന്റെ ശത്രുവാകാനും (അൽമീസാനുൽ ഖള് രിയ്യ: 13) 

ഇമാം നവവി (റ) എഴുതുന്നു: പൂർണ്ണമായ നാമം അബൂഹഫ്സ്വ് ഉമറുബ്നു അബ്ദുൽ അസീസുബ്നു മർവാനുൽ ഹികമുബ്നു അബിൽ ആസ്വ് ബ്നു ഉമയ്യത്ത് ബ്നു അബ്ദിശ്ശംസ്ബ്നുൽ ഖുറശി അൽ അമവിത്താബിഈ (റ) എന്നാണ് അനസ്ബ്നു  മാലിക് (റ), സാഇബ് ബ്നു യസീദ് (റ), യൂസുഫുബ്നു അബ്ദില്ലാഹിബ്നു സലാം (റ) തുടങ്ങിയവരിൽ നിന്ന് ഹദീസ് കേട്ടിട്ടുണ്ട് സഹ്ലബ്നു സഅ്ദ് (റ) ൽ നിന്ന് നബി (സ) കുടിക്കാനുപയോഗിച്ച ഒരു കോപ്പ മഹാന് ഹിബത്തായി ലഭിച്ചിരുന്നു  

ഉമർ (റ) ന്റെ മകൻ ആസ്വിം (റ) ന്റെ മകൾ ഹഫ്സ്വ (റ) യാണ് മഹാന്റെ മാതാവ് രണ്ട് വർഷവും അഞ്ച് മാസവുമാണ് മഹാൻ ഭരണം നടത്തിയത് ആ സമയത്ത് മഹാൻ ഭൂമിയിൽ നീതി നിറച്ചു നല്ല കാര്യങ്ങൾ നടപ്പിൽ വരുത്തി ചീത്ത മാർഗ്ഗങ്ങൾ നശിപ്പിച്ചു സ്വഹാബിയായ അനസുബ്നു മാലിക് (റ) മഹാന്റെ പിന്നിലായി നിസ്കരിച്ചു എന്നിട്ട് പറഞ്ഞു ഈ യുവാവിനേക്കാൾ നബി (സ) യുടെ നിസ്കാരത്തോട് സാദൃശ്യമായ ഒരാളെ ഞാൻ കണ്ടിട്ടില്ല  

ഉമറുബ്നു അബ്ദുൽ അസീസ് (റ) സ്ഥാനം ഏറ്റെടുത്തപ്പോൾ പർവ്വതങ്ങളിൽ  ആടിനെ മേയ്ക്കുന്നവർ ചോദിച്ചു ജനങ്ങൾക്ക് നീതി ചെയ്യുന്ന ഈ നല്ല ഖലീഫ ആരാണ്? അപ്പോൾ അവരോട് ചോദിക്കപ്പെട്ടു നിങ്ങൾക്കത് എങ്ങനെ മനസ്സിലായി? അവർ പറഞ്ഞു: നല്ലവനായ വ്യക്തി ഭരണം ഏറ്റെടുത്താൽ ഞങ്ങളുടെ ആടുകളെ സിംഹങ്ങളും ചെന്നായ്ക്കളും ആക്രമിക്കില്ല  

റജാഅ്ബ്നു ഹയാത് (റ) പറഞ്ഞു: ഭരണം ഏറ്റെടുത്തതിന് മുമ്പ് ഉമറുബ്നു അബ്ദുൽ അസീസ് (റ) ജനങ്ങളിൽ വെച്ച് വളരെ നല്ല വസ്ത്രവും സുഗന്ധവും ഉപയോഗിക്കുന്നയാളായിരുന്നു ഭരണം ഏറ്റെടുത്തപ്പോൾ പന്ത്രണ്ട് ദിർഹമിന്റെ വസ്ത്രമായിരുന്നു ധരിച്ചത് 

ഹിംസ്വിൽ പെട്ട ബദീറുസംആൻ എന്ന ഗ്രാമത്തിൽ വെച്ചാണ് മഹാൻ വഫാത്തായത് അവിടെ മഹാന്റെ ഖബ്ർ പ്രസിദ്ധമാണ് ആ ഖബ്ർ ആളുകൾ സിയാറത്ത് ചെയ്യുകയും ബറകത്തെടുക്കുകയും ചെയ്യാറുണ്ട് (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്: 2/335)


ശൈഖ് ദുന്നൂനുൽ മിസ്വ്രി (റ)

സയ്യിദുൽ ഖൗം ഖള്ർ (അ) മുമായി ഒരുമിച്ചുകൂടിയ ഔലിയാക്കളിലെ ഉന്നതനാണ് ശൈഖ് അബുൽ ഫൈള് ദുന്നൂൽ മിസ്വ് രി (റ) ഇമാം ശഅ്റാനി (റ) എഴുതുന്നു: ഖള്ർ (അ) മായി അനവധി തവണ ഒരുമിച്ചു കൂടിയവരിൽപ്പെട്ട മഹാനാണ് ശൈഖ് ദുന്നൂനുൽ മിസ്വ്രി (റ) ഖള്ർ (അ) മഹാന് ഇസ്മുൽ അഅ്ളം പഠിപ്പിച്ചുകൊടുത്തു (അൽ മീസാനുൽ ഖള് രിയ്യ: 13) 

ഇമാം ഖുശൈരി (റ) എഴുതുന്നു: ശൈഖ് അബുൽ ഫൈള് ദുന്നൂനുൽ മിസ്വ്രി (റ) ന്റെ പേര് സൗബാന്ബ്നു ഇബ്റാഹീം എന്നാണ് ഫൈള് ബ്ന് ഇബ്റാഹീം എന്നാണെന്നും അഭിപ്രായമുണ്ട് ഹിജ്റ 245ലാണ് വഫാതായത് തന്റെ കാലത്ത് ഇൽമിലും വറഇലും ഹാലിലും അദബിലും അതുല്ല്യനായിരുന്നു ഭരണാധികാരി മുതവക്കിലിന്റെ സന്നിധിയിൽ മഹാനെ ഹാജറാക്കിയപ്പോൾ ദുന്നൂൻ (റ) അദ്ദേഹത്തെ ഉപദേശിച്ചു ഉപദേശം ശ്രവിച്ച് മുതവക്കിൽ കരഞ്ഞു ആദരവോടെ ഈജിപ്തിലേക്ക് മടക്കി സൂക്ഷമ ജ്ഞാനികളെ സംബന്ധിച്ച് മുതവക്കിലിന്റെ അടുക്കൽ പറയപ്പെട്ടാൽ അദ്ദേഹം കരയുമായിരുന്നു  

ശൈഖ് ദുന്നൂനുൽ മിസ്വ്രി (റ) പറഞ്ഞു: അല്ലാഹുവിനെ പ്രിയം വെക്കുന്നവന്റെ അടയാളമാണ് വാക്കിലും പ്രവൃത്തിയിലും സ്വഭാവത്തിലും കൽപ്പനയിലും നടപടിയിലും നബി (സ) യോട് പിൻപറ്റൽ (അർരിസാലത്തുൽ ഖുശൈരി: 25) 

ഹാഫിള് അബൂനുഐം (റ) എഴുതുന്നു: ഒരു സ്വാലിഹായ മനുഷ്യൻ ദുന്നൂനുൽ മിസ്വ്രി (റ) യോടൊപ്പം സഹവസിച്ചു വർഷങ്ങളോളം ഖിദ്മത്ത് ചെയ്തു ഒരിക്കൽ അദ്ദേഹം ദുന്നൂനുൽ മിസ്വ്രി (റ) യോടു പറഞ്ഞു: ഞാൻ നല്ലവനാണെന്നും വിശ്വസിക്കാൻ കൊള്ളുന്നവനാണെന്നും താങ്കൾക്കറിയാമല്ലോ താങ്കളെനിക്ക് ഇസ്മുൽ അഅ്ളം പഠിപ്പിച്ചുതരണം നിങ്ങൾക്കറിയാമെന്ന് എനിക്കറിയാം ദുന്നൂനുൽ മിസ്വ്രി (റ) അതിനെ സംബന്ധിച്ചൊന്നും പറഞ്ഞില്ല പിന്നെ ഒരു പാത്രത്തിൽ ജീവനുള്ള പിടിച്ചു മൂടി കൊണ്ട് ശൈഖ് അദ്ദേഹത്തോട് പറഞ്ഞു: ജീസ:യിലുള്ള എന്റെ സ്നേഹിതനെ നീ അറിയുമോ? അദ്ദേഹം പറഞ്ഞു: അതേ, ശൈഖ് പറഞ്ഞു: ഈ സൂക്ഷിപ്പു മുതലിനെ നീ അദ്ദേഹത്തിന് എത്തിച്ചുകൊടുക്കണം  

അങ്ങനെ ആ ഹദ്യയയും സ്വീകരിച്ച് അദ്ദേഹം യാത്രയായി അതിൽ നിന്ന് നേരിയ അനക്കം അനുഭവപ്പെട്ടപ്പോൾ അദ്ദേഹം മൂടി തുറന്നു ഉടനെ തന്നെ എലി പുറത്തു ചാടി ഓടി മറഞ്ഞു അദ്ദേഹത്തിന് ദേഷ്യം പിടിച്ചു അദ്ദേഹം പറഞ്ഞു: എന്നെ കളിയാക്കുകയാണോ? ഒരു എലിയെ ഹദ്യയാക്കുകയോ? 

അദ്ദേഹത്തെ ശൈഖ് കണ്ടപ്പോൾ പറഞ്ഞു: ഏയ് മിസ്കീനേ, ഒരു എലിയുടെ കാര്യത്തിൽ നിന്നെ ഞാൻ വിശ്വസിച്ചു അത് ശരിയാം വിധം പ്രവർത്തിച്ചില്ല അങ്ങനത്തെ നിന്നെ ഞാനെങ്ങനെയാണ് ഇസ്മുൽ അഅ്ളമിന്റെ മേൽ വിശ്വസിക്കുക നീ പോവുക നിന്നെ അതിനൊന്നും പറ്റുകയില്ല (ഹിൽയത്തുൽ ഔലിയാഅ്: 9/398)


ശൈഖ് അഹ്മദ്ബ്നു ഇദ് രീസ് (റ)

മൊറോക്കോവിൽ ജനിച്ച് യമനിൽ വഫാതായ ശൈഖ് അഹ്മദുബ്നു ഇദ് രീസ് (റ) ഇദ് രീസിയ്യ ത്വരീഖത്തിന്റെ ശൈഖാണ് സയ്യിദുൽ ഖൗം ഖള്ർ (അ) മായി ഒരുമിച്ചുകൂടിയ മഹാന്റെ ശൈഖുമാണ്  ഖള്ർ (അ)  

ഇമാം യൂസുഫുന്നബ്ഹാനി (റ) എഴുതുന്നു: ശൈഖ് അഹ്മദുബ്നു ഇദ് രീസ് (റ) പറഞ്ഞു: ഞാൻ നബി (സ) യുമായി ഒരുമിച്ചു കൂടിയിട്ടുണ്ട്  നബി (സ) യോടൊപ്പം ഖള്ർ (അ) ഉം ഉണ്ടായിരുന്നു ശാദുലിയ്യാ ത്വരീഖത്തിലെ ദിക്റുകൾ എനിക്ക് ചൊല്ലിത്തരുവാൻ നബി (സ) ഖള്ർ (അ) നോട് കൽപ്പിച്ചു നബി (സ) യുടെ സാന്നിധ്യത്തിൽ വെച്ച് ഖള്ർ (അ) നോട് പറഞ്ഞു ഖള്ർ ദിക്റുകളും സ്വലാത്തുകളും ഇസ്തിഗ്ഫാറും ചൊല്ലിക്കൊടുക്കുക ഖള്ർ (അ) ചോദിച്ചു: അത്,ഏതാണ് അല്ലാഹുവിന്റെ റസൂലേ, നബി (സ) പറഞ്ഞു: നീ പറഞ്ഞു കൊടുക്കുക 

لا اله الا الله محمد رسول الله في كل لمحة و نفس عدد ما وسعه علم الله

നബി (സ) അത് മൂന്ന് തവണ ആവർത്തിച്ചു നബി (സ) പറഞ്ഞു: സ്വലാത്തുൽ അളിമിയ്യയും ഇസ്തിഗ്ഫാറും പറഞ്ഞു കൊടുക്കുക പിന്നീട് നബി (സ) പറഞ്ഞു: അഹ്മദ് നിശ്ചയമായും ആകാശ ഭൂമിയുടെ താക്കോൽ താങ്കൾക്ക് ഞാൻ തന്നു അത് പ്രത്യേകമാക്കപ്പെട്ട ദിക്റും സ്വലാത്തുൽ അളീമയും അൽ ഇസ്തിഗ്ഫാറുൽ കബീറുമാണ് പിന്നീടെനിക്ക് യാതൊരു മാധ്യമവും കൂടാതെ നബി (സ) ദിക്ർ ചൊല്ലിത്തന്നു നബി (സ) ചൊല്ലിത്തന്നത് പോലെയാണ് ഞാൻ മുരീദുമാർക്ക് ദിക്ർ ചൊല്ലിക്കൊടുക്കാറുള്ളത് (ജാമിഉ കറാമത്തിൽ ഔലിയാഅ്: 1/572) 

ഖള്ർ (അ) മായി ഒരുമിച്ചു കൂടിയതിനേക്കാൾ വലിയ പ്രാധാന്യം നബി (സ) യുമായി ഒരുമിച്ചു കൂടിയതിനാണ് ഈ ഒരുമിച്ചുകൂടൽ സ്വപ്നത്തിലല്ല ഉണർവ്വിലാണ് ശൈഖിന്റെ കറാമത്തുകളിൽ ഏറ്റവും പ്രധാനമായതാണ് നബി (സ) യുമായി ഉണർവ്വിൽ ഒരുമിച്ചുകൂട്ടിയതും ദിക്റുകൾ സ്വീകരിച്ചതും  

ഇമാം ശഅ്റാനി (റ) എഴുതുന്നു: യാതൊരുവിധ മാധ്യമവുമില്ലാതെ നബി (സ) യിൽ നിന്ന് നേരിട്ട് ത്വരീഖത്ത് സ്വീകരിക്കൽ എല്ലാവരും എത്താത്ത ഉയർന്ന സ്ഥാനമാണ് ശൈഖ് അലിയ്യുൽ ഖവ്വാസ് (റ) പറഞ്ഞു: യാതൊരുവിധ മാധ്യമവുമില്ലാതെ നബി (സ) യിൽ നിന്ന് നേരിട്ട് ത്വരീഖത്ത് സ്വീകരിക്കാൻ രണ്ട് ലക്ഷത്തി നാൽപ്പത്തി ഏഴായിരത്തി തൊണ്ണൂറ്റി ഒമ്പത് മഖാമുകൾ വിട്ടു കടക്കണം ഈ മഖാമുകൾ ഒരാൾ വിട്ടുകടന്നിട്ടില്ലെങ്കിൽ പറയപ്പെട്ട നിലയിൽ നബി (സ) സ്വീകരിക്കൽ സാധുവാകുന്നതല്ല (അൽ മിനനുൽ കുബ്റാ: 44) 


സ്വലാത്തുൽ അളീമിയ്യ:

ശൈഖ് അഹ്മദുബ്നു ഇദ് രീസ് (റ) ന് നബി (സ) പറഞ്ഞു കൊടുത്ത സ്വലാത്തുൽ അളീമിയ്യക്ക് വലിയ പ്രാധാന്യമുണ്ടെന്ന് കഴിഞ്ഞ  സംഭവത്തിൽ നിന്ന് തന്നെ മനസ്സിലായല്ലോ സ്വലാത്തുൽ അളീമിയ്യയുടെ  മഹത്വം വിളിച്ചോതുന്ന ഒരു സംഭവം കാണുക ശൈഖ് നബ്ഹാനി (റ) എഴുതുന്നു: ശൈഖ് അഹ്മദുബ്നു ഇദ് രീസ് (റ) ന്റെ ഒരു മുരീദ് മക്കയിൽ വെച്ച് മരണപ്പെട്ടു ജന്നത്തുൽ മുഅല്ലയിലായിരുന്നു മറമാടൽ കർമ്മം നടന്നത് അപ്പോൾ അവിടെ മറഞ്ഞ കാര്യങ്ങൾ ദർശിക്കുന്ന ഉൾക്കാഴ്ചയുള്ള കശ്ഫിന്റെ അഹ്ലുകാരിൽ പെട്ട ഒരു മഹാനുണ്ടായിരുന്നു അപ്പോൾ  അസ്റാഈൽ (അ) സ്വർഗത്തിൽ നിന്നുള്ള വിരിപ്പും വലിയ വിളക്കുമായി വന്ന് കണ്ണെത്താ ദൂരത്തോളം ഖബ്ർ വിശാലമാക്കി മയ്യിത്തിന് വേണ്ടി വിരിപ്പ് വിരിച്ച് വിളക്ക് വെച്ചു  

അപ്പോൾ ഈ മഹാൻ ചിന്തിച്ചു ഞാൻ മരിച്ചാൽ ഇതുപോലോത്ത കറാമത്ത് കൊണ്ട് എന്റെ റബ്ബ് എന്നെ ആദരിച്ചിരുന്നുവെങ്കിൽ ഉടനെ അസ്റാഈൽ (അ) അദ്ദേഹത്തിലേക്ക് നോക്കി കൊണ്ടു പറഞ്ഞു ഉസ്താദ് സയ്യിദീ അഹ്മദുബ്നു ഇദ് രീസിലേക്ക് ചേർക്കപ്പെട്ട സ്വലാത്തുൽ അളീമിയ്യയുടെ ബറകത്ത് കൊണ്ട് നിങ്ങളോരോരുത്തർക്കും ഇതുപോലോത്ത കറാമത്ത് ഉണ്ട്  

ഭൗതിക ലോകത്തെ തിരക്കു മൂലം വിറളിപിടിച്ച മനുഷ്യർ ഇത്തരം കറാമത്തുകളിൽ ചിന്തിക്കേണ്ടതാണ് നമ്മുടെ മുന്നിലിരിക്കുന്ന സ്വലാത്ത് അളീമിയ്യ:യടക്കം നിരവധി സ്വലാത്തുകൾ ഉണ്ട് ആഖിറം രക്ഷപ്പെടാൻ അത്തരം സ്വലാത്തുകൾ നാം ചൊല്ലണം  

സ്വലാത്തുൽ അള്വീമിയ്യ: പതിവായി ചൊല്ലാൻ നാം ഓരോരുത്തരും ശ്രമിക്കണം അതിന്റെ വലിയ മഹത്വം നാം വായിച്ചു നബി (സ) യുടെ നിർദേശ പ്രകാരം ഖള്ർ മാണ് ഈ സ്വലാത്ത് ചൊല്ലിക്കൊടുത്തത് അതുകൊണ്ട് ഞാൻ മരിച്ചാൽ എനിക്കും ഇതുപോലോത്ത ഭാഗ്യം ലഭിക്കണം എന്ന നിയ്യത്തിൽ വായനക്കാർ ഈ സ്വലാത്ത് പതിവാക്കുന്നത് ഗുണകരമായിരിക്കും  

ശ്രദ്ധിക്കുക സ്വലാത്തുൽ അള്വീമിയ്യ:യിൽ ഒരു സ്വലാത്ത് 'യാ മുഹമ്മദ് ' എന്ന് നബി (സ) യെ വിളിക്കുന്നുണ്ട് അത്തരം സ്ഥലങ്ങളിൽ 'യാ മുഹമ്മദ് 'ന് പകരം യാ റസൂലുല്ലാഹ് എന്ന് വിളിക്കലാണ് നല്ലതെന്ന് ഇമാം ബൈഹഖി (റ) പറഞ്ഞിട്ടുണ്ട് (അൽ ഫളാഇലുൽ മുഹമ്മദിയ്യ: 175) 

സമുദ്രസമാനമായ അറിവുള്ള മഹാനായിരുന്നു ശൈഖ് അഹ്മദുബ്നു ഇദ് രീസ് (റ) നിശ്ചയം മുസ്ലിമീങ്ങളായ പുരുഷന്മാരും സ്ത്രീകളും എന്നർത്ഥമുള്ള ആയത്തിന്റെ വ്യാഖ്യാനം പതിനൊന്ന് ദിവസം സുബ്ഹിക്കും ഇശാഇനു ശേഷമുള്ള മജ്ലിസിൽ ശൈഖ് പറഞ്ഞു എല്ലാ ദിവസവും മുമ്പ് പറയാത്ത അത്ഭുതങ്ങളും കേൾക്കാത്ത വ്യാഖ്യാനങ്ങളും ആവർത്തനമില്ലാതെയായിരുന്നു പറഞ്ഞത് പിന്നീട് സദസ്യരിലേക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു: അല്ലാഹു നമ്മുടെ ആയുസ്സ് കൂട്ടിതന്നാൽ മുമ്പ് പറയാത്ത വിശദീകരണങ്ങളുമായി ഈ ആയത്തിന്റെ വ്യാഖ്യാനം ലോകാവസാനം വരെ ഞാൻ പറയുമായിരുന്നു 

ശൈഖിനോട് ഖുർആൻ ചോദിച്ചാൽ ഉള്ളൻ കൈ നോക്കിയും ഹദീസ് ചോദിച്ചാൽ പുറം കൈ നോക്കിയുമായിരുന്നു വ്യാഖ്യാനം പറഞ്ഞത് പിന്നീട് ഖുർആനും ഹദീസും ചോദിച്ചാൽ കൈകളിലേക്ക് നോക്കാതെ തന്നെ പറയുമായിരുന്നു  

അറിവിന്റെ അറ്റമില്ലാത്ത കടലാണല്ല സയ്യിദുൽ ഖൗം ഖള്ർ (അ) മദ്ഹബുകളിലും ത്വരീഖത്തുകളിലും മഹാന്റെ അറിവുകൾ ഇത്തരം ഔലിയാക്കളുടെ ജീവിതങ്ങളിലൂടെയാണ് നമുക്ക് മനസ്സിലാവുക നാമും ആ പാത പിൻപറ്റി അറിവ് നേടുക


ശൈഖ് ഇബ്റാഹീമുൽ ഖവ്വാസ് (റ)

ശൈഖ് അബൂ ഇസ്ഹാഖ് ഇബ്റാഹീമുൽ ഖവ്വാസ് (റ) സയ്യിദുത്വാഇഫ: ജുനൈദുൽ ബഗ്ദാദി (റ) യുടെ കാലക്കാരനാണ് ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് ഇബ്റാഹീമുൽ ഖവ്വാസ് (റ) പറഞ്ഞു: ഞാൻ ഒരു മരഞ്ചെരുവിൽ വെച്ച് ഖള്ർ (അ) നെ കണ്ടുമുട്ടി കൂടെ സഹവസിക്കുന്നതിനെ സംബന്ധിച്ച് എന്നോട് ചോദിച്ചു എന്റെ തവക്കുലിന് (മറ്റുള്ളവരെ ആശ്രയിക്കാതെ അല്ലാഹുവിൽ ഭരമേൽപ്പിച്ച് ജീവിക്കൽ) നാശം സംഭവിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു അതിനാൽ ഞാൻ ഖള്ർ (അ) നെ വേർപിരിഞ്ഞു (ത്വബഖാത്തുൽ കുബ്റാ: 1/97) 

ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് ഇബ്റാഹീമുൽ ഖവ്വാസ് (റ) പറഞ്ഞു: ഹിജാസിലേക്കുള്ള യാത്രയിൽ ഒരു മലഞ്ചെരുവിൽ വെച്ച് എനിക്ക് ദാഹിച്ചു അപ്പോൾ അതാ ഒരു മൃഗത്തിന്റെ മേൽ സുന്ദരനായ ഒരാൾ യാത്ര ചെയ്തുവരുന്നു അദ്ദേഹം എന്നെ വെള്ളം കുടിപ്പിച്ചു പിറകിൽ കയറ്റി പിന്നീട് പറഞ്ഞു: മദീനയിലെ ഈത്തപ്പനയിലേക്ക് നോക്ക് നീ ഇറങ്ങിക്കോ, എന്റെ ഒരു സലാം മദീനാ നായകന് നീ പറയണം നിങ്ങളുടെ സഹോദരൻ ഖള്ർ നിങ്ങൾക്ക് സലാം പറഞ്ഞിരിക്കുന്നു (ത്വബഖാത്തുൽ കുബ്റാ: 1/98) 

ശൈഖ് യൂസുഫുന്നബ്ഹാനി (റ) എഴുതുന്നു: ശൈഖ് ഇബ്റാഹീമുൽ ഖവ്വാസ് (റ) പറയുന്നു: ഒരു യാത്രയിൽ എന്നിൽ വല്ലാതെ ദാഹം അനുഭവപ്പെട്ടു ദാഹത്തിൽ ഞാൻ വീണുപോയി അപ്പോൾ  ഞാനൊരു വെള്ളത്തിനരികിലായിരുന്നു എന്റെ മുഖത്ത് വെള്ളം കുടഞ്ഞതിനാൽ ഞാൻ കണ്ണു തുറന്നു അപ്പോൾ ഞാൻ യാത്രക്കാരനായ ഒരു സുമുഖന്റെ അടുത്താണുള്ളത് അദ്ദേഹം എന്നെ വെള്ളം കുടിപ്പിച്ചു എന്നോട് പറഞ്ഞു: പിറകിലിരിക്ക്, അൽപസമയത്തിനു ശേഷം എന്നോട് ചോദിച്ചു: 'നീ എന്താണ് കാണുന്നത്? ഞാൻ പറഞ്ഞു: മദീന അദ്ദേഹം എന്നോട് പറഞ്ഞു: നീ ഇറങ്ങ് റസൂലുല്ലാഹി (സ) യുടെ മേൽ എന്റെ സലാം പറയണം നീ പറയുക, നിങ്ങളുടെ സഹോദരൻ ഖള്ർ സലാം പറഞ്ഞിരിക്കുന്നു (ജാമിഉ കറാമത്തിൽ ഔലിയാഅ്: 1/390) 

ഔലിയാക്കളിൽ അത്യുന്നതനായ ശൈഖ് ഇബ്റാഹീമുൽ ഖവ്വാസ് (റ) ൽനിന്ന് നിരവധി കറാമത്തുകൾ ഉണ്ടായിട്ടുണ്ട് ഹാമിദുൽ അസ് വദ് പറയുന്നു: ഒരു മലഞ്ചെരുവിൽ ഞാൻ ഇബ്റാഹീമുൽ ഖവ്വാസ് (റ) നോടൊപ്പം ഒരേ അവസ്ഥയിൽ ഏഴ് ദിവസം കഴിഞ്ഞു ഏഴാമത്തെ ദിവസം ഞാൻ ക്ഷീണിച്ചു ഇരുന്നുപോയി മഹാൻ എന്നെ കൊള്ളെ തിരിഞ്ഞു ചോദിച്ചു: നിനക്കെന്തുപ്പറ്റി? 

ഞാൻ പറഞ്ഞു: ക്ഷീണിച്ചുപോയി മഹാൻ ചോദിച്ചു: വെള്ളമോ ഭക്ഷണമോ എന്താണ് നിനക്കിഷ്ടം ഞാൻ പറഞ്ഞു: വെള്ളം മഹാൻ പറഞ്ഞു: വെള്ളം നിന്റെ പിറകിലുണ്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കറന്നെടുത്ത പാൽ ഞാൻ കുടിച്ചു ഞാൻ എണീക്കാൻ തുനിഞ്ഞപ്പോൾ കരുതി അതിൽ നിന്നെടുത്തുവെക്കാൻ ഉടനെ മഹാൻ പറഞ്ഞു: വേണ്ട, കാരണം അതു എടുത്തു വെക്കുന്നതിൽ പെട്ടതല്ല (ജാമിഉ കറാമത്തിൽ ഔലിയാഅ് 1/389) 

സമൂഹത്തിന് ഉപകരിക്കുന്ന ധാരാളം ഉപദേശങ്ങൾ ശൈഖ് ഇബ്റാഹീമുൽ ഖവ്വാസ്വ് (റ) നൽകിയിട്ടുണ്ട് ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് ഇബ്റാഹീമുൽ ഖവ്വാസ്വ് (റ) പറഞ്ഞു: ആത്മീയ മാർഗമവലംബിക്കുന്നതിന്റെ ആപത്തുകൾ മൂന്നെണ്ണമാണ് പണക്കൊതി, സ്ത്രീയോടുള്ള അനുരാഗം, സ്ഥാനമോഹം, പണക്കൊതിമാറാൻ സൂക്ഷ്മത കൈകൊണ്ടാൽ മതി സ്ത്രീയോടുള്ള അനുരാഗം മാറാൻ വയർ നിറയെ ഭക്ഷണം കഴിക്കലും വികാര വിചാരങ്ങളും ഉപേക്ഷിക്കുക, സ്ഥാനമോഹം ഇല്ലായ്മ ചെയ്യാൻ അറിയപ്പെടാതിരിക്കാൻ ശ്രമിക്കുക (ത്വബഖാത്തുൽ കുബ്റാ 1/97) 

ശൈഖ് ഇബ്റാഹീമുൽ ഖവ്വാസ് (റ) പറഞ്ഞു: ഹൃദയ രോഗത്തിന്റെ മരുന്ന് അഞ്ചെണ്ണമാണ്: (1) അർത്ഥം ചിന്തിച്ച് ഖുർആൻ പാരായണം (2) വയർ കാലിയാക്കൽ (3) രാത്രി നിസ്കാരം (4) അത്തായ സമയത്തെ വിനയം (5) സജ്ജനങ്ങളോടുള്ള സഹവാസം റിപ്പോർട്ടിന്റെ ആധിക്യമല്ല അറിവ് നിശ്ചയമായും പണ്ഡിതൻ ഇൽമിനെ പിന്തുടരുന്നവനും അതനുസരിച്ച് പ്രവർത്തിക്കുന്നവനും സുന്നത്തുകളെ പിൻപറ്റുന്നവനുമാണ് അതു കുറഞ്ഞ അറിവാണെങ്കിലും 

ഹിജ്റ 291ൽ റയ്യിൽ വെച്ച് മഹാൻ വഫാത്തായി തവക്കുലിൽ അഥവാ എല്ലാ അല്ലാഹുവിൽ ഭരമേൽപ്പിച്ച് ജീവിക്കലിൽ പ്രസിദ്ധനായിരുന്നു മഹാനവർകൾ


ശൈഖ് അബൂ അബ്ദുല്ലാഹിൽ ബശരി (റ)

സയ്യിദുൽ ഖൗം ഖള്ർ (അ) മുമായി നിരവധി തവണ ആത്മീയ കൂടിക്കാഴ്ച നടത്തിയ മഹാനാണ് ശൈഖ് അബൂഅബ്ദില്ലാഹിൽ ബശരി (റ) ഖള്ർ (അ) മഹാന്റെ വീട്ടിൽ വരാറുണ്ടായിരുന്നു  

ഇമാം ശഅ്റാനി (റ) എഴുതുന്നു: ഖള്ർ (അ) നെ നിരവധി തവണ കണ്ടുമുട്ടിയ മഹാനാണ് ശൈഖ് അബൂഅബ്ദില്ലാഹിൽ ബശരി (റ) ഒരിക്കൽ മഹാൻ തന്റെ ഭാര്യയോട് പറഞ്ഞു: ഈ ദിർഹം നീ നാളേക്ക് സൂക്ഷിച്ചുവെച്ചോ അതോടെ മരണം വരെ മഹാൻ ഖള്ർ (അ) നെ കണ്ടിട്ടില്ല പിന്നീട് സ്വപ്നത്തിൽ ദർശിച്ചിപ്പോൾ ചോദിച്ചു: എന്താണ് എന്റെ തെറ്റ് ഖള്ർ (അ) പറഞ്ഞു: നിനക്കറിയില്ലായിരുന്നോ നാളേക്കുള്ള ഭക്ഷണം കരുതിയവനോട് നമ്മൾ സഹവസിക്കില്ലെന്ന് (അൽ മീസാനുൽ ഖള് രിയ്യ: 15) 

ഇമാം ഖുശൈരി (റ) എഴുതുന്നു: മഹാൻ ഉന്നത ശൈഖുമാരിൽ പെട്ടയാളാണ് അൽ ഖൗമിനെ സംബന്ധിച്ച് ഗ്രന്ഥ രചന നടത്തിയിട്ടുണ്ട് ശൈഖ് അബൂതുറാബ് നഖ്സില, ശൈഖ് അഹ്മദുബ്നു ഖള്റവൈഹി (റ) , ശൈഖ് ഇബ്നുൽ ജലാത്ത് (റ) മറ്റു മഹാന്മാർ എന്നിവരോടൊപ്പം സഹവസിച്ചിട്ടുണ്ട് (അൽ രിസാലത്തുൽ ഖുശൈരിയ്യ: 53) മഹാൻ പറഞ്ഞു: ഹൃദയ സാന്നിധ്യമില്ലാതെ അല്ലാഹുവിന് ദിക്ർ ചൊല്ലൽ ലോകമാന്യമാണ് (ത്വബഖാത്തുൽ കുബ്റാ: 1/90)


ശൈഖ് അബൂയസീദുൽ ബിസ്താമി (റ)

സുൽത്താനുൽ ആരിഫീൻ അബൂയസീദ് ത്വൈഹൂറ് ബ്നു ഈസാ അൽ ബിസ്താമി (റ) സയ്യിദുൽ ഖൗം നബിയുല്ലാഹി ഖള്ർ (അ) മായി വളരെ വലിയ ആത്മീയ സ്നേഹബന്ധമുള്ള ഔലിയാക്കളിലെ ഉന്നതനാണ് ഇമാം ഫരീദുദ്ദീനുർ അത്വാർ (റ) എഴുതുന്നു: മുരീദീങ്ങളിൽ പെട്ട ഒരാൾ പറഞ്ഞു: ഞാൻ ശൈഖിന്റെ കൂടെ ത്വബരിസ്ഥാനിലായിരുന്നു ഞങ്ങളൊരു ജനാസയിലായിരുന്നു അപ്പോൾ ശൈഖവർകൾ ഖള്ർ (അ) നോട് കൂടെ ഇരുവരും തോളിൽ കൈവെച്ച് നടക്കുന്നത് ഞാൻ  കണ്ടു ജനങ്ങളെല്ലാം ഖബ്ർസ്ഥാനിൽ നിന്ന് മടങ്ങിയപ്പോൾ ശൈഖ് അന്തരീക്ഷത്തിലൂടെ നടക്കുന്നത് ഞാൻ കണ്ടു (തദ്കിറത്തുൽ ഔലിയാഅ്: 178) 

ഹിജ്റ 412 ൽ വഫാതായ ഇമാം അബൂഅബ്ദുർറഹ്മാൻ മുഹമ്മദ് ബ്നുൽ ഹുസൈനുസ്സുലമി (റ) എഴുതുന്നു: ശൈഖ് അബൂയസീദ് തൈഫൂറുബ്നു ഈസബ്നു സറൂശാൻ (റ) ന്റെ വല്യുപ്പ സറൂശാനും സഹോദരങ്ങളായ ആദം, തൈഫൂർ, അലി തുടങ്ങിയവർ ഇസ്ലാം സ്വീകരിച്ചവരുമാണ് അവരെല്ലാം തന്നെ ഭൗതിക വിരക്തരും ആരാധനയിലായി തന്നെ ജീവിതം കഴിച്ചുകൂട്ടിയവരുമാണ് (ത്വബഖാത്തുസ്സ്വൂഫിയ്യ: 67) 

ഔലിയാക്കളിലെ ഉന്നതന്മാരിൽ പ്രത്യേകം സ്ഥാനമുള്ള മഹാനാണ് ശൈഖ് അബൂയസീദുൽ ബിസ്താമി (റ) മഹാനെ സംബന്ധിച്ച് സയ്യിദുത്ത്വാഇഫ: ജുനൈദുൽ ബഗ്ദാദി (റ) പറഞ്ഞു: മലക്കുകളിൽ ജിബ്രീലിനെ പോലെയാണ് ഞങ്ങൾക്കിടയിൽ അബൂയസീദ്  

ആത്മീയ വഴി അഥവാ ത്വരീഖത്തിലേക്കുള്ള ഒരാൾക്ക് അത്യാവശ്യം എന്താണെന്ന് ചോദിച്ചപ്പോൾ മഹാൻ പറഞ്ഞു: അവൻ ഉമ്മയുടെ വയറ്റിൽ നിന്ന് വിജയിച്ചിരിക്കണം  

ചോദിച്ചു: അങ്ങനെയായില്ലെങ്കിലോ?  

മഹാൻ ആത്മജ്ഞാനമുള്ള ഹൃദയമുണ്ടാവണം 

ചോദിച്ചു: അങ്ങനെയും ആയില്ലെങ്കിലോ? 

മഹാൻ: ഉൾക്കാഴ്ചയുള്ള കണ്ണ് ഉണ്ടായിരിക്കണം 

ചോദിച്ചു: അങ്ങനെയും ആയില്ലെങ്കിലോ? 

മഹാൻ കേൾക്കുന്ന ചെവി ഉണ്ടായിരിക്കണം 

ചോദിച്ചു: അതും ഇല്ലെങ്കിലോ? 

മഹാൻ: പ്രവർത്തിക്കാൻ സന്നദ്ധതയുള്ള ശരീരം  

ചോദിച്ചു: അതും ഇല്ലെങ്കിലോ? 

മഹാൻ: വേഗം മരിക്കൽ 

മഹാൻ നൂറ്റിപ്പതിമൂന്ന് ശൈഖന്മാരോടൊപ്പം സഹവസിച്ചിട്ടുണ്ട് അവരിൽ നിന്നെല്ലാം ആത്മീയ വിജ്ഞാനം നുകർന്നു ഒരിക്കൽ ശൈഖ് ശഖീഖുൽ ബൽഖി (റ), ശൈഖ് അബൂതുറാബുന്നഖ്ശി (റ) യും ശൈഖ് അബൂയസീദിൽ ബിസ്താമി (റ) യുടെ അരികിൽ നിന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ശൈഖിന്റെ മുരീദ് അവരുടെ അടുക്കൽ ഖിദ്മത്തിനായി നിൽക്കുന്നണ്ട് ശൈഖ്  അബൂതുറാബ് (റ) മുരീദിനോട് പറഞ്ഞു: ഇരിക്കൂ, ഞങ്ങളോടൊപ്പം ഭക്ഷണം കഴിക്കൂ അദ്ദേഹം പറഞ്ഞു: ഞാൻ നോമ്പുകാരനാണ്  

ശൈഖ് അബൂതുറാബ് (റ) : ഞങ്ങളോടൊപ്പം ഭക്ഷണം കഴിക്കൂ, ഒരു മാസത്തെ പ്രതിഫലം സ്വീകരിക്കൂ.... 

മുരീദ്: ഞാൻ നോമ്പ് മുറിക്കുകയില്ല  

ശൈഖ് ശഖീഖുൽ ബൽഖി (റ) നോമ്പ് മുറിച്ച് ഞങ്ങളോടൊപ്പം കൂടുക ഒരു വർഷത്തെ പ്രതിഫലമുണ്ട്  

എന്നാൽ മുരീദ് നോമ്പ് മുറിക്കാൻ കൂട്ടാക്കിയില്ല ഉടനെ തന്നെ ശൈഖ് അബൂയസീദ് (റ) പറഞ്ഞു: ആട്ടിയകറ്റപ്പെട്ടവനെ വിട്ടേക്കൂ കൂടുതൽ താമസിക്കാതെ തന്നെ ആ മുരീദ് കള്ളനാണെന്ന് തെറ്റിദ്ധരിച്ച് പിടിക്കപ്പെട്ടു അദ്ദേഹത്തിന്റെ ഇരുകരങ്ങളും ചേദിക്കപ്പെട്ടു (തദ്കിറത്തുൽ ഔലിയാഅ്: 180) 

ശൈഖ് അബൂയസീദുൽ ബിസ്താമി (റ) പറഞ്ഞു: അല്ലാഹുവിനെ അറിഞ്ഞവർ അല്ലാഹുവിനെ തൊട്ട് തിരിച്ചുകളയുന്നതിൽ നിന്നെല്ലാം വിരക്തനാവും  

ശൈഖിനോട് സുന്നത്, ഫർള് എന്നിവയെ സംബന്ധിച്ച് ചോദിച്ചപ്പോൾ പറഞ്ഞു: സുന്നത്ത് ദുൻയാവിനെ ഒഴിവാക്കലാണ് ഫർള് യജമാനനോടൊപ്പം സഹവസിക്കലാണ് കാരണം സുന്നത്ത് മുഴുവൻ അറിയിക്കുന്നത് ദുൻയാവ് വെടിയാനാണ് ഖുർആൻ മുഴുവൻ അറിയിച്ചുത്തരുന്നത് (അല്ലാഹുവിനോട്) യജമാനനോടുള്ള സഹവാസമാണ് അതിനാൽ ഒരാൾ ഫർളിനെയും സുന്നത്തിനെയും മനസ്സിലാക്കിയാൽ അവർ പൂർണ്ണവാനായി (ത്വബഖാത്തുസ്സ്വൂഫിയ്യ: 74)  


സി.എം. വലിയുല്ലാഹി മടവൂർ (റ)

സയ്യിദുൽ ഖൗം ഖള്ർ (അ) മായി ആത്മീയമായി  ഭൗതിക ലോകത്ത് വെച്ച് സംഗമിച്ച മഹാനാണ് കോഴിക്കോട് ജില്ലയിലെ മടവൂരിലെ മറമാടപ്പെട്ട സി.എം. മുഹമ്മദ് അബൂബക്കർ (റ) പ്രസ്തുത സംഭവം മഹാന്റെ സ്മരണികയിൽ നിന്ന് വായിക്കാം: 'നേരം പുലരാറയപ്പോഴേക്കും കലന്തൻകുട്ടി ഹാജിയുടെ ഭാര്യഗൃഹത്തിലെത്തി ഉച്ചവരെ അവിടെ കഴിഞ്ഞു അതിനിടക്ക് ശൈഖുനായുടെ അനിയൻ സൈനുദ്ദീൻ മുസ്ലിയാർ അവിടെയെത്തി 

സൈനുദ്ദീൻ മുസ്ലിയാരെ കണ്ടയുടനെ ശൈഖുനാ ചോദിച്ചു: 'സൈനുദ്ദീനേ, ചിറ്റടിമീത്തൽ വീട്ടിലെ അടുക്കളയിൽ വെച്ച് ഞാനും ഖള്ർ (അ) ഉം കൂടി കഞ്ഞി കുടിച്ചില്ലായിരുന്നോ? (മടവൂർ സി.എം. വലിയുല്ലാഹി: 123) 

ഹിജ്റ 1348 റബീഉൽ അവ്വൽ പന്ത്രണ്ടിന് (എ.ഡി. 1929) ജനിച്ച് ഹിജ്റ 1411 ശവ്വാൽ നാല് വെള്ളിയാഴ്ച (19.4.1991) പകൽ വഫാത്തായ ഖുത്വുബുൽ ആലം ശൈഖുനാ മടവൂർ തന്റെ അറുപത്തി മൂന്നാം വയസ്സിലാണ്  വഫാതാവുന്നത്  

ചെറുപ്പം മുതലേ ആത്മീയ ലോകവുമായി വളരെ അടുത്ത ബന്ധം ശൈഖിനുണ്ടായിരുന്നു ആ കാലഘട്ടത്തിൽ ജീവിച്ച പ്രസിദ്ധരായ മശാഇഖുമാരായ ശൈഖ് അബൂബക്കർ ഞണ്ടാടി (റ), ശൈഖ് മുഹമ്മദ് ഹാജി വടകര (റ), ശൈഖ് അബൂബക്കർ ആലുവായ് (റ) തുടങ്ങിയവരുമായി ശൈഖുനാക്ക് അഭേദ്യമായ ബന്ധം ഉണ്ടായിരുന്നു  

ആ കാലഘട്ടത്തിലെ പണ്ഡിതന്മാർ ശൈഖുനായെ അംഗീകരിക്കുകയും വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു വഫാത്തിനു ശേഷം ശൈഖുനായെ ഖുത്വുബുൽ ആലം എന്ന സ്ഥാനപ്പേരോടു കൂടിയായിരുന്നു അവർ വിളിച്ചത് 



ഖുത്വുബുൽ ആലം

ഖുത്വുബുകൾ അഥവാ ഔലിയാക്കളുടെ നേതാക്കൾ നിരവധിയാണ് ഇതൊരു സ്ഥാനമാണ് ഒരുകാലത്ത് തന്നെ നിരവധി ഖുത്വുബുകൾ ഉണ്ടാവും എന്നാൽ അൽ ഖുത്വുബ് ഒരാളേ ഉണ്ടാവുകയുള്ളൂ ഇമാം യൂസുഫുന്നബ്ഹാനി (റ) എഴുതുന്നു: ഔലിയാക്കളിൽപ്പെട്ട ഒരു വിഭാഗമാണ് ഖുത്വുബുകൾ ഹാലുകളും മഖാമുകളും സമ്മേളിച്ചവരാണവർ മറ്റൊന്നിലേക്ക് ചേർത്ത് പറയാതെ 'അൽ ഖുത്വുബ് ' ഒരാളാണുണ്ടാവുക അദ്ദേഹത്തിന് 'അൽ ഗൗസ് ' എന്നും പറയും അദ്ദേഹം അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയവരിൽപ്പെട്ട ആളായിരിക്കും അബൂബക്കർ സിദ്ദീഖ് (റ), ഉമർ (റ), ഉസ്മാൻ (റ), അലി (റ), ഹസൻ (റ), മുആവിയ്യ (റ), ഉമറുബ്നു അബ്ദുൽ അസീസ് (റ) നെ പോലെ പ്രത്യക്ഷമായി ഖുത്വുബിന്റെ സ്ഥാനത്തിരുന്ന് ഖിലാഫത്ത് നടത്തുന്നവരും അബൂയസീദുൽ ബിസ്താമി (റ) യെ പോലെ ആന്തരിക രംഗത്തിരുന്ന് ഖിലാഫത്ത് നടത്തുന്നവരും ഖുത്വുബുകളിലുണ്ട് ഖത്വുബുകളിലധികവും ബാഹ്യരംഗത്ത് ഉണ്ടാവാറില്ല (ജാമിഅ്  കറാമത്തിൽ ഔലിയാഅ്: 1/69) 

മറ്റൊന്നിലേക്ക് ചേർത്തു പറയാത്ത ഖുത്വുബാണ് 'അൽ ഖുത്വുബ് ' എന്ന് മുകളിൽ പറഞ്ഞത് ചേർത്തുപറയുന്ന ഖുത്വുബുകളാണ് ഖുത്വുബുൽ  മഖാമാത്ത്, ഖുത്വുബുൽ ഇർശാദ്, ഖുത്വുബുൽ ബിലാദ്, ഖുത്വുബുൽ ആലം, ഖുത്വുബുസ്സമാൻ എന്നിങ്ങനെയുള്ള ധാരാളം ഖുത്വുബുകൾ മഖാമാത്ത്, ഇർശാദ്, ബിലാദ്, ആലം, സമാൻ എന്നിവയിലേക്ക് ചേർത്തുപറയുന്നവരാണിവർ 

ഇമാം ശഅ്റാനി (റ) എഴുതുന്നു: സ്വഹാബത്തിനു ശേഷം ഔലിയാക്കളിലെ ഉന്നതരാണ് ഖുത്വുബുകൾ (അൽ യവാഖീത്തു വൽ ജവാഹിർ: 2/78) 

അൽ ഖുത്വുബിന്റെ ആസ്ഥാനം എവിടെയാണെന്നോ ഓരോ കാലഘട്ടത്തിലെയും 'അൽ ഖുത്വുബ് ' ആരാണെന്ന് പണ്ഡിതന്മാർക്ക് എന്നല്ല ഔലിയാക്കളിലധിക പേർക്കും അറിയില്ല ഇമാം ശഅ്റാനി (റ) എഴുതുന്നു: ഔലിയാക്കളിലധിക പേർക്കും അൽ ഖുത്വുബിനെയും ഇമാമിനെയും ഔതാദിനെയും അറിയുകയില്ല ചോദ്യം: അൽ ഖുത്വുബ് നിലകൊള്ളുന്ന സ്ഥലം സ്ഥിരമായി മക്കയാണോ? ഉത്തരം: അൽ ഖുത്വുബിനായി ഒരു പ്രത്യേക സ്ഥാനമൊന്നുമില്ല (അൽ യവാഖീതു വൽ ജവാഹിർ: 2/81) 

'ഖുത്വുബുൽ ആലം ' ഔലിയാക്കളിലെ ഖുത്വുബുകളിൽപ്പെട്ട ഒരു സ്ഥാനമാണ് അൽ ഖുത്വുബ്, ഗൗസ് എന്നീ സ്ഥാനങ്ങളുടെ താഴെയാണ് ഈ സ്ഥാനം അതുകൊണ്ട് തന്നെ ഖുത്വുബുൽ ആലമിന്റെ മുകളിലെ സ്ഥാനമാണ് അൽ ഖുത്വുബ്, അൽ ഗൗസ്, ഖുത്വുബുൽ ആലം എന്ന സ്ഥാനം ഔലിയാക്കൾക്കുണ്ടെന്ന് ഇമാം ളിയാഉദ്ദീൻ അഹ്മദുൽ മുജദ്ദിദി (റ) തന്റെ ജാമിഉൽ ഉസ്വൂലി ഫിൽ ഔലിയാഅ് 168ൽ രേഖപ്പെടുത്തിയിട്ടുണ്ട് അൽ അഖ്ത്വാബുൽ അർബഅ: യിൽ പെട്ട മഹാനായ ശൈഖ് അഹ്മദുൽ കബീർ രിഫാഈ (റ) ഖുത്വുബുൽ ആലം പദവി അലങ്കരിച്ച മഹാനായിരുന്നു എന്ന് ഇമാം അബ്ദുർറഹ്മാൻ വാസ്വിത്വി (റ) മനാഖിബുർരിഫാഇയിൽ രേഖപ്പെടുത്തിയിട്ടുണ്ട്  

ശൈഖുനാ സി.എം. വലിയുല്ലാഹി (റ) ഖുത്വുബുൽ ആലമാണെന്ന് മഹാൻ തന്നെ തന്റെ ജീവിതകാലത്ത് വെളിപ്പെടുത്തിയതാണ് ശൈഖുനായുടെ സ്മരണികയിൽ നിന്ന് വായിക്കാം: 'ആയുസ്സിന്റെ അർദ്ധഭാഗവും അധ്യായനത്തിനായി ചെലവഴിച്ച ശൈഖുന എ.ഡി. 1959 ലാണ് വെല്ലൂർ ബാഖിയാത്തിൽ നിന്ന് പഠനം പൂർത്തിയാക്കിയത് അധ്യായനം ആരംഭിച്ച മടവൂർ പള്ളിയിൽ തന്നെയാണ് അധ്യാപനവും ആരംഭിച്ചത് 

മടവൂർ പള്ളിയിൽ നൂറിൽ പരം കുട്ടികൾക്ക് ദർസ് നടത്തിവരുന്നതിനിടയിലും ആത്മീയ വിജ്ഞാനം നുകർന്ന് കൊണ്ടിരുന്ന ശൈഖുനാ മഹാന്മാരായ മശാഇഖുമാരുടെയും ഔലിയാക്കളുടെയും തർബിയത്തും തസ്കിയത്തും തേടി വിവിധ കേന്ദ്രങ്ങളിൽ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു വിശദമായി ശൈഖുനായെ കുറിച്ചറിയാൻ ശ്രമിക്കുമ്പോൾ ഈ ആത്മീയ വിജ്ഞാനം തേടിയുള്ള സഞ്ചാരം വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ത ശൈലികളിൽ ഒരു ദശാബ്ദക്കാലം നീണ്ടുനിന്നതായി മനസ്സിലാക്കാം നാൽപത് വയസ്സ് പൂർത്തിയായതോടെ ശൈഖുനായുടെ അവസ്ഥ ആകെ മാറി ശൈഖുന അപ്പോൾ അബ്ദാലീങ്ങളുടെ മർത്തബയിലെത്തിക്കഴിഞ്ഞിരുന്നുവെന്ന് സംശയാതീതമായി തെളിഞ്ഞിട്ടുണ്ട് അവിടുത്തെ പദവി ഉയർന്നുകൊണ്ടേയിരുന്നു വഫാതാവുന്നതിന്റെ ഏതാണ്ട് പതിമൂന്ന് വർഷം മുമ്പ് കൊടുവള്ളി പുത്തൂരിലുള്ള തീയര് തൊടിക അബൂബക്കർ ഹാജി ശൈഖുനായിൽ ഒരത്ഭുതം ദർശിച്ചു 

അന്ന് ശൈഖുനാ ക്ഷണിക്കപ്പെടുന്ന വീടുകളിൽ പോകാറുണ്ടായിരുന്നു ഒരു ദിവസം പ്രസ്തുത അബൂബക്കർ ഹാജിയുടെ വീട്ടിന്റെ പിൻഭാഗത്ത് പോയി ആകാശത്തേക്ക് നോക്കി ആരോടന്നില്ലാതെ ശൈഖുന സംസാരിക്കുന്നത് അദ്ദേഹം കേട്ടു അബൂബക്കർ ഹാജി ശൈഖുനായുടെ പിന്നിൽ തന്നെ നിന്നു ആ സംസാരത്തിനിടക്ക് പടച്ചവനെ വിളിച്ചുകൊണ്ട് ശൈഖുനാ ചോദിക്കുകയാണ് 'ഹേ, എന്റെ റബ്ബേ, നീ എന്തൊരു സ്ഥാനമാണ് എനിക്ക് നൽകിയിരിക്കുന്നത് നൂറ് വർഷത്തിനിടക്ക് ഈ പദവി നീ മറ്റൊരാൾക്കും നൽകിയിട്ടില്ലയോ? 

എന്തായിരുന്നു ആ പദവി എന്നതിൽ പല അഭിപ്രായവുമുണ്ട് പക്ഷേ, വർഷങ്ങൾക്ക് മുമ്പ് തന്നെ സ്വന്തം ഖാദിമും പ്രധാന മുരീദുമായ അഹ്മദ് കോയ എന്ന ബാവുവിനോട് ശൈഖുനാ അക്കാര്യം പറയുകയും വഫാത്തിനു ശേഷം പരസ്യമാക്കിയാൽ മതിയെന്ന് വസ്വിയ്യത്ത് ചെയ്യുകയും ചെയ്തിരുന്നു ശൈഖുനായുടെ വിയോഗാനന്തരം മൂപ്പന്റെ വീട്ടിൽ ചെന്നപ്പോൾ ഈ വസ്തുത ബാവു വിശദീകരിച്ചുതന്നു 

ശൈഖുനായുടെ നിർദ്ദേശ പ്രകാരം വർഷങ്ങളായി വെള്ളിയാഴ്ച രാവിനു ശൈഖുനാ താമസിച്ചിരുന്ന ഇടിയങ്ങരയിലെ പടന്ന പള്ളിപ്പറമ്പ് മമ്മൂട്ടി മൂപ്പന്റെ വീട്ടിൽ മൗലിദും ദിക്റും നടന്നുവരുന്നു ഓർമ്മയിലെത്തിയ എല്ലാ മശാഇഖുമാരുടെയും പേരിൽ ഫാത്തിഹ ഓതിയോതി ഒരു ദിവസം 200 ഫാതിഹയിൽ കവിഞ്ഞു ഇതെല്ലാം ശ്രദ്ധിച്ചിരുന്ന ശൈഖുനാ അന്ന് ബാവുവിനെ വിളിച്ച് അതു ഇരുപത്തിയൊന്ന് ഫാത്തിഹയാക്കി ചുരുക്കുവാനും അവസാനത്തേത് ശൈഖുനായുടെ പേരിൽ ആവാനും നിർദ്ദേശിച്ചു ശൈഖുനാ പറഞ്ഞത് ഇങ്ങനെ ഫാത്തിഹ വിളിക്കാനായിരുന്നു: 'ഖുത്വുബുൽ ആലം റഈസുസ്സാഹിദീൻ മിൻ മശാഇഖിൽ അർളി ഇലാ മഗാരിബിഹാ ശൈഖ് മുഹമ്മദ് അബൂബക്കർ ഇബ്നു കുഞ്ഞിമാഹീൻ കോയ മുസ്ലിയാർ (ന.മ) ഈ മഹത് സ്ഥാനം ശൈഖുനാക്കുണ്ടായിരുന്നു എന്നതിൽ സന്ദേഹിക്കുന്നതുപോലും പാപമായിരിക്കും (സി.എം. മടവൂർ വലിയുല്ലാഹി 27, 27) 

ഖുത്വുബ് ആവണമെങ്കിൽ ഹസൻ (റ), ഹുസൈൻ (റ) വിലേക്ക് പരമ്പര എത്തിച്ചേരുന്ന സയ്യിദാവേണ്ടയെന്നാണ് ചിലരുടെ സംശയം ഇമാം നവവി (റ), ഇമാം ഗസ്സാലി (റ), ഇമാം ശഅ്റാനി (റ) തുടങ്ങിയ മഹാരഥന്മാരിൽ ഒരാളുടെയും പരമ്പര ഹസൻ (റ) ഹുസൈൻ (റ) വിലേക്ക് എത്തുന്നില്ല അവരൊക്കെ ഖുത്വുബാണെന്ന്  ഇമാമുകൾ രേഖപ്പെടുത്തിയതല്ലേ മാത്രമല്ല ഖുത്വുബാവണമെങ്കിൽ അഹ്ലുബൈത്ത് ആവണമെന്നില്ലെന്ന് ഇമാം സുയൂത്വി (റ) രേഖപ്പെടുത്തിയിട്ടുണ്ട്



ശൈഖ് ഇബ്റാഹീമുബ്നു അദ്ഹം (റ)

സയ്യിദുൽ ഖൗം ബൽയബ്നു മൽക്കാൻ അബുൽ അബ്ബാസ് ഖള്ർ (അ) മായി ആത്മീയ ബന്ധം സ്ഥാപിച്ച സ്വൂഫികളിൽ ഭൗതിക വിരക്തതയിൽ ഉന്നതയിലെത്തിയ മഹാനാണ് ശൈഖ് അബൂ ഇസ്ഹാഖ് ഇബ്റാഹീമുബ്നു അദ്ഹം (റ)  

ഇമാം സുലമി (റ) എഴുതുന്നു: ശൈഖ് ഇബ്റാഹീമുബ്നു ബശ്ശാർ (റ) പറയുന്നു ശൈഖ് അബൂയൂസുഫുൽ ഖസൂലി (റ) യും ശൈഖ് അബൂ അബ്ദില്ലാഹിസ്സൻജാരി (റ) യും ശൈഖ് ഇബ്റാഹീമുബ്നു അദ്ഹം (റ) മിന്റെ കൂടെ സഹവസിച്ചിട്ടുണ്ട് ഞാൻ മഹാനോടു ചോദിച്ചു: താങ്കളുടെ തുടക്കം എങ്ങനെയാണെന്ന്? എന്നിക്കൊന്ന് പറഞ്ഞുതരുമോ ശൈഖ് ഇബ്റാഹീമുബ്നു അദ്ഹം (റ) പറഞ്ഞു: എന്റെ പിതാവ് ഖുറാസാനിലെ രാജാക്കന്മാരിൽപ്പെട്ടയാളായിരുന്നു 

ഞാൻ യുവാവായിരിക്കെ വേട്ടക്ക് പുറപ്പെട്ടു എന്റെ കൂടെ വേട്ടപ്പട്ടിയുമുണ്ടായിരുന്നു അങ്ങനെ ഞാൻ കുറുനരിയോ കുരങ്ങനോ ലക്ഷ്യമാക്കി തിരിച്ചപ്പോൾ പെട്ടെന്നൊരു ശബ്ദം കേട്ടു: 'ഇബ്റാഹീം താങ്കളെ ഇതിന് വേണ്ടിയാണോ സൃഷ്ടിച്ചത് , ഇതാണോ താങ്കളോട് കൽപ്പിക്കപ്പെട്ടത് ' ഉടനെ തന്നെ ഞാൻ വെപ്രാളപ്പെട്ടു നിന്നു രണ്ടാമതും ഞാൻ മുന്നോട്ടു നീങ്ങിയപ്പോൾ മൂന്ന് പ്രാവശ്യം ഞാനതു കേട്ടു പിന്നീട് ഞാൻ കേട്ടു: അല്ലാഹു തന്നെ സത്യം, നിന്നെ സൃഷ്ടിച്ചത് ഇതിനു വേണ്ടിയല്ല നിന്നോട് കൽപ്പിച്ചത് ഇതൊന്നുമല്ല ഞാൻ വേട്ട സവാരി മൃഗത്തിൽ നിന്നിറങ്ങി എന്റെ പിതാവിന്റെ ആടുകളെ മേയ്ക്കുന്ന ആട്ടിടയന്റെ അരികിൽ ചെന്ന് അവന്റെ കരിമ്പടം എടുത്തു ധരിച്ചു കുതിരയെ അവന് നൽകി ഒന്നുമില്ലാതെ ഞാൻ മക്കയിലേക്കു യാത്ര തിരിച്ചു  

അങ്ങനെ ഞാൻ ഒരു മരഞ്ചെരുവിൽ എത്തിയപ്പോൾ അവിടെ ഒരു മനുഷ്യൻ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ വശം പാത്രമോ ഭക്ഷണമോ ഉണ്ടായിരുന്നില്ല വൈകുന്നേരമായപ്പോൾ അദ്ദേഹം മഗ്രിബ് നിസ്കരിച്ചു ചുണ്ടുകൾ അനക്കി പറയുന്നത് എന്താണെന്ന് മനസ്സിലാവുന്നില്ല അപ്പോൾ ഭക്ഷണമുള്ള പാത്രവും വെള്ളമുള്ള വേറെയൊരു പാത്രവും പ്രത്യക്ഷപ്പെട്ടു ഞാൻ തിന്നുകയും കുടിക്കുകയും ചെയ്തു ഇങ്ങനെ ഞാനദ്ദേഹത്തിന്റെ കൂടെ ദിവസങ്ങളോളം കഴിച്ചുകൂട്ടി അദ്ദേഹം എനിക്ക് ഇസ്മുൽ അഅ്ളം പഠിപ്പിച്ചുതന്നു പിന്നെ അദ്ദേഹം അപ്രത്യക്ഷനായി ഞാനൊറ്റക്ക് കഴിച്ചുകൂട്ടി ഒറ്റയ്ക്കുള്ള താമസം ഒറ്റപ്പെടലായതിനാൽ ഞാൻ അല്ലാഹുവിനോട് ദുആ ചെയ്തു അപ്പോൾ ഒരു വ്യക്തി എന്റെ അരികെട്ട് പിടിച്ചു ചോദിക്കുന്നു ചോദിക്കൂ തരാം നിനക്ക് ഭയമോ പ്രശ്നമോ ഇല്ല ഞാൻ നിന്റെ സഹോദരൻ ഖള്ർ (അ) ആകുന്നു എന്റെ സഹോദരൻ ദാവൂദ് (അ) നിനക്ക് ഇസ്മുൽ അഅ്ളം പഠിപ്പിച്ചു തന്നിരിക്കുന്നു (ത്വബഖാത്തുസ്സ്വൂഫിയ്യ: 37, സിയറ് അഅ്ലാമുന്നുബലാഅ് 5/395,396) 

പിന്നീട് മക്കയിലേക്കാണ് പോയത് അവിടെ വെച്ച് സൗരീ മദ്ഹബിന്റെ ഇമാമായ ഇമാം സുഫ്യാനുസ്സൗരി (റ) സ്വൂഫികളിലെ പ്രഭുഖൻ ശൈഖ് ഫുളൈലുബ്നു ഇയാള് (റ) തുടങ്ങിയവരുടെ കൂടെ കഴിച്ചുകൂട്ടി



ശൈഖ് അബൂഅബ്ദില്ലാഹിൽ ഖുറശി (റ)

ഖള്ർ (അ) മായി ആത്മീയ ബന്ധം പുലർത്തിയ വലിയ മഹാനാണ് ശൈഖ് അബൂ അബ്ദില്ലാഹിൽ ഖുറശി (റ) ഇമാം ശഅ്റാനി (റ) എഴുതുന്നു: ഈജിപ്തിലെ ഉന്നതരായ ശൈഖുമാരിൽപ്പെട്ട ശൈഖുൽ കാമിൽ അബൂ അബ്ദില്ലാഹിൽ ഖുറശി (റ) ഖള്ർ (അ) മായി ഒരുമിച്ചുകൂടിയ മഹാന്മാരിൽപ്പെട്ടയാളാണ് (അൽ മീസാനുൽ ഖള് രിയ്യ: 14) 

ഇമാം ഇബ്നു മുലഖ്ഖൻ (റ) എഴുതുന്നു: ശൈഖ് അബ്ദുല്ലാഹിബ്നു മുഹമ്മദുൽ ഖുറശി തൂനൂസി (റ) പ്രഭാഷകനും ഖുർആൻ വ്യാഖ്യാതാവും ഹദീസ് പണ്ഡിതനും സ്വൂഫിയും ധാരാളം ഇബാദത്ത് ചെയ്യുന്ന മഹാനും മാലികീ മദ്ഹബുകാരനുമാണ് (ത്വബഖാത്തുൽ ഔലിയാഅ്: 298) 

ഇമാം അബ്ദുൽ വഹാബ് ശഅ്റാനി (റ) എഴുതുന്നു: അബൂശ്ശൈഖ് അബ്ദുല്ലാഹിൽ ഖുറശി (റ) ധാരാളം തവണ ഖള്ർ (അ) മായി ഒരുമിച്ചുകൂടിയ മഹാനാണ് മഹാൻ പറയുന്നു: ഒരു രാത്രി ഖള്ർ (അ) എന്റെ അടുക്കൽ വന്നിട്ടു പറഞ്ഞു എനിക്ക് ഗോതമ്പ് സൂപ്പ് ഉണ്ടാക്കിത്തരുവീൻ ഖള്ർ (അ) ന് അതിനോട് ഇഷ്ടമുള്ളത് കൊണ്ട് എനിക്കും അതിനോട് ഇഷ്ടമാണ് മഹാൻ ധാരാളമായി ഗോതമ്പ് സൂപ്പ് ഉണ്ടാക്കുമായിരുന്നു  

ശൈഖ് ഖുറശി (റ) മഹാന്മാരെ അങ്ങേയറ്റം ആദരിക്കുമായിരുന്നു മഹാൻ പറയും: അവർ അല്ലാഹുവിലേക്ക് ചെന്നെത്തുന്നവരായിരുന്നു  
ശൈഖവർകൾ പറഞ്ഞു: സ്വൂഫിയാക്കളെ വിമർശിക്കുന്നവനും അവരെ സംബന്ധിച്ച് ചീത്ത വിചാരം വെച്ചുപുലർത്തിയവനും ചീത്തയായി മരിച്ചതേ നമ്മൾ കണ്ടിട്ടുള്ളൂ 

ശൈഖ് പറഞ്ഞു: അല്ലാഹുവിന്റെ ആരിഫിനെയോ വലിയ്യെയോ ഒരാൾ നിസാരനാക്കിയാൽ വിശ്വാസം പിഴച്ചവനായിട്ടേ അവൻ മരിക്കുകയുള്ളൂ  
ശൈഖ് പറഞ്ഞു: അടിമത്വം വെളിവാക്കുന്ന വിധം ആരാധനകൾ അതിന്റെ അദബുകളോടു കൂടി നീ നിർവ്വഹിക്കുക ആ ആരാധനകൾ കാരണം അല്ലാഹുവിലേക്കുള്ള ആത്മീയ ചേരൽ നീ ഉദ്ദേശിക്കരുത് അല്ലാഹു നിനക്കത് ഉദ്ദേശിച്ചാൽ അവൻ നിന്നെ ചേർക്കും നിഷ്കളങ്കമായ ഏത് ആരാധനയാണുള്ളത്? അതുകാരണം അല്ലാഹുവിലേക്ക് ചേരാൻ (ത്വബഖാത്തുൽ കുബ്റാ 1/59) 

അല്ലാഹു കൽപ്പിച്ചത് അടിമത്വം വെളിവാക്കാനാണ് അതായത് ഞാൻ ഒരടിമയും നീ യജമാനനും എന്ന നിലക്ക് അല്ലാഹുവിന്റെ കൽപ്പനകൾ യാതൊരു വിധ മടിയും കൂടാതെ ശിരസാവഹിച്ച് ചെയ്യുക ആ ആരാധനകൾ കൊണ്ട് അല്ലാഹുവിന്റെ കൽപ്പനകൾക്ക് കീഴ്പ്പെടലും തിന്മകൾ വെടിയലും അവന്റെ തൃപ്തിയുമാണ് അടിമകളായ നമ്മൾ ഉദ്ദേശിക്കേണ്ടത് അതല്ലാതെ കശ്ഫോ, കറാമത്തോ, മറ്റൊന്നും ഉദ്ദേശിക്കരുത് അല്ലാഹുവിൽ നിന്ന് ലഭിക്കുന്നതെല്ലാം അവന്റെ ഔദാര്യവും ഓശാരവും കൊണ്ടാണ് അല്ലാതെ നമ്മുടെ മഹത്വവും ശ്രേഷ്ഠതയും കൊണ്ടല്ല  
ശൈഖ് പറഞ്ഞു: മഹാന്മാരെ വിമർശിക്കൽ ചീത്ത പ്രവർത്തനത്തിന് കാരണമായിത്തീരും (ത്വബഖാത്തുൽ കുബ്റാ 1/159) 


ശൈഖ് അബുൽ അബ്ബാസിൽ മർസി (റ)

ശാദുലീ ത്വരീഖത്തിന്റെ ശൈഖായ സയ്യിദ് അബുൽ ഹസൻ ശാദുലി (റ) യുടെ പിൻഗാമിയും ഖലീഫയും ഖുത്വുബുമാണ് മാലികീ മദ്ഹബുകാരനായ ശൈഖ് അബുൽ അബ്ബാസ് അഹ്മദുൽ മർസി (റ) ഖള്ർ (അ) മായി നിരവധി തവണ മഹാൻ ഒരുമിച്ചു കൂടിയിട്ടുണ്ട്  

ഇമാം അബ്ദുൽ വഹാബ് ശഅ്റാനി (റ) എഴുതുന്നു: ഖള്ർ (അ) മായി ധാരാളം പ്രാവശ്യം ഒരുമിച്ചുകൂടിയ മഹാനാണ് ശൈഖ് അബുൽ അബ്ബാസിൽ മർസി (റ) മഹാൻ പറഞ്ഞു എന്റെ ഈ കൈ കൊണ്ട് മുന്നൂറിലധികം തവണ ഞാൻ ഖള്ർ (അ) നെ ഹസ്തദാനം ചെയ്തിട്ടുണ്ട് (അൽ മീസാനുൽ ഖള് രിയ്യ: 14) 

അല്ലാമാ നബഹാനി (റ) എഴുതുന്നു: ശൈഖ് മർസി (റ) പറഞ്ഞു: ഒരിക്കൽ ഖള്ർ (അ) എന്റെ അടുക്കൽ വന്നു ഞാൻ മഹാനിൽ നിന്ന് അദൃശ്യ ലോകത്തുള്ള മുഅ്മിനീങ്ങളുടെ റൂഹുകൾ ശിക്ഷിക്കപ്പെടുകയാണോ അനുഗ്രഹിക്കപ്പെട്ടതാണോ എന്ന് മനസ്സിലാക്കി എന്റെ അടുക്കലേക്കെങ്ങാനും ആയിരം കർമശാസ്ത്ര പണ്ഡിതൻ ആ വിഷയത്തിൽ തർക്കിക്കാൻ വന്ന് ഖള്ർ (അ) വഫാത്തായെന്ന് പറഞ്ഞാൽ ഞാനവരെ ആ വാദത്തിൽ നിന്ന് മടക്കുന്നതാണ് (ജാമിഅ് 1/521)  

ശൈഖിന്റെ 24 മത്തെ വയസ്സിൽ തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ട ദുഃഖികരമായ ഒരു കടൽദുരന്തം നടന്നിട്ടുണ്ട് ഹിജ്റ 640 ൽ  തന്റെ പിതാവും മാതാവും ഹജ്ജിന് പോവാൻ തീരുമാനിച്ച് യാത്രയായി കൂടെ അബുൽ അബ്ബാസിൽ മർസിയും സഹോദരൻ മുഹമ്മദുമുണ്ട് യാത്ര കടൽ മാർഗമായിരുന്നു യാത്രയ്ക്കിടയിൽ കടൽ പ്രക്ഷുബ്ധമായി ശക്തമായ കൊടുങ്കാറ്റടിച്ചു കൊടുങ്കാറ്റിൽ പായക്കപ്പൽ തകർന്നു ശൈഖ് മർസി (റ) യുടെ മാതാവും പിതാവും കടലിൽ മുങ്ങിമരിച്ചു സഹോദരൻ മുഹമ്മദും മർസിയും രക്ഷപ്പെട്ടു രക്ഷപ്പെട്ട മുഹമ്മദ് പിതാവിനെപോലെ കച്ചവടത്തിൽ വ്യാപൃതനായി ശൈഖ് മർസിയാവട്ടെ ആത്മീയ മാർഗത്തിലും (അൽ ഫുഖഹാഉ വൽ മുഹദ്ദിസൂൻ 16/38,39) 

ഇമാം ഇബ്നു അത്വാഉല്ലാഹിസ്സിക്കന്ദരി (റ) എഴുതുന്നു: ഒരിക്കൽ അബുൽ അബ്ബാസിൽ മർസി (റ) മർസിയയിൽ നിന്ന് തൂനൂസിൽ ചെന്നപ്പോൾ ശൈഖ് അബുൽ ഹസൻ ശാദുലി (റ) യെ കുറിച്ച് കേൾക്കാനിടയായി ശൈഖിന്റെ അരികിലേക്ക് പോവാൻ ഒരാൾ വന്നു ക്ഷണിച്ചെങ്കിലും ഞാൻ അല്ലാഹുവിനോട് ഇസ്തിഖാറത്തിനെ തേടട്ടെ (ഉദ്ദിഷ്ട കാര്യത്തിൽ നന്മയുണ്ടോ എന്ന അന്വേഷണം) എന്നു പറഞ്ഞു അന്നത്തെ ദിവസം മഹാൻ പോയില്ല അന്നു രാത്രി ശൈഖ് മർസി (റ) ഉറങ്ങിയപ്പോൾ അത്ഭുതകരമായ ഒരു സ്വപ്നം കണ്ടു 

ശൈഖ് മർസി ഒരു മല കയറിപോകുന്നു മുകളിലെത്തിയപ്പോൾ അതാ പച്ചത്തലപ്പാവ് ധരിച്ച് ഒരാൾ ഇരിക്കുന്നു അദ്ദേഹത്തിന്റെ വലതും ഇടതും ഭാഗത്തായി രണ്ടു പേരുണ്ട് കാലത്തിന്റെ ഖലീഫയെ ഞാൻ കണ്ടുപിടിച്ചെന്നദ്ദേഹം പറഞ്ഞു അങ്ങനെ സ്വപ്നത്തിൽ നിന്ന് ശൈഖ് മർസി (റ) ഉണർന്നു പിറ്റേന്ന് പ്രഭാത നിസ്കാരത്തിനും ശേഷം ഇന്നലെ ക്ഷണിച്ച വ്യക്തി വന്ന് ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ അടുത്തേക്ക് ക്ഷണിച്ചപ്പോൾ മഹാൻ ആ വ്യക്തിയുടെ കൂടെ ശൈഖ് ശാദുലി (റ) യെ കാണാൻ പുറപ്പെട്ടു ശൈഖ് ശാദുലി (റ) കണ്ടപ്പോൾ അബുൽ അബ്ബാസിൽ മർസി (റ) അമ്പരന്നു ഇന്നലെ സ്വപ്നത്തിൽ കണ്ട അതേ രൂപവും സംസാരവും തന്നെ തുടർന്ന് ശൈഖ് മർസി (റ)യുടെ പേരും പരമ്പരയും ശൈഖവർകൾ ചോദിച്ചതറിഞ്ഞതിനു ശേഷം പറഞ്ഞു നിന്നെ കുറിച്ച് പത്തു  വർഷം മുമ്പ് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട് (ലത്വാഇഫുൽ മിനാൻ: 55)  

അങ്ങനെ ശാദുലീ ത്വരീഖത്തിൽ ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ മുരീദായി ശൈഖ് മർസി (റ) ബൈഅത്തു ചെയ്തു തർബിയത്തിലൂടെ ഉന്നത പദവികൾ കൈവരിച്ചു ശൈഖ് മർസി (റ) യുടെ മുരീദുമാരിൽ പ്രശസ്തരാണ് ഖസീദത്തുൽ ബുർദഃ യുടെ രചയിതാവ് ഇമാം ബൂസ്വീരി (റ), ഹികമിന്റെ രചയിതാവ് ഇമാം താജുദ്ദീൻ അഹ്മദുബ്നു  അത്വാഉല്ലാഹിസ്സിക്കന്ദരി (റ), ശൈഖ് യാഖൂത്തുൽ അർശ് (റ) തുടങ്ങിയവർ 

ശൈഖ് അബൂ അലിയ്യിൽ ഹസനിൽ ഫാസി (റ) എഴുതുന്നു: തന്റെ താടി പിടിച്ച് കൊണ്ടു ശൈഖ് അബുൽ അബ്ബാസിൽ മർസി (റ) പറഞ്ഞു: ശാമിലെയും ഇറാഖിലെയും പണ്ഡിതൻ ഈ രോമങ്ങൾക്കുള്ളിലുള്ളതറിഞ്ഞിരുന്നുവെങ്കിൽ അവരെല്ലാം മുഖം കുത്തിയെങ്കിലും വരുമായിരുന്നു 

ശൈഖ് മർസി (റ) പറഞ്ഞു: എന്റെ വയറ്റിൽ തീരെ തന്നെ ഹറാം എത്തിയില്ല ശൈഖ് ഭക്ഷണം കഴിക്കാൻ പാത്രത്തിലേക്ക് കൈനീട്ടിയാൽ ആ ഭക്ഷണത്തിൽ ഹറാം കൽന്നിട്ടുണ്ടെങ്കിൽ അറുപത് ഞരമ്പുകൾ പിടക്കുമായിരുന്നു മഹാന്റെ കൈവിരലുകളിൽ പ്രകാശം മിന്നിക്കളിക്കുമായിരുന്നു എല്ലാ ഭാഷയും മഹാന് അറിയുമായിരുന്നു (ത്വബഖാത്തുശ്ശാദുലിയ്യ: 63) 

ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് അബുൽ അബ്ബാസിൽ മർസി (റ) ഉന്നതരായ ആരിഫീങ്ങളിൽ പെട്ടയാളായിരുന്നു മഹാൻ പറഞ്ഞു: എല്ലാ നബിമാരെയും റഹ്മത്തിൽ നിന്നാണ് സൃഷ്ടിച്ചത് നമ്മുടെ നബി (സ) റഹ്മത്താകുന്നു  

സ്വന്തം ശരീരത്തെ അറിഞ്ഞാൽ അല്ലാഹുവിനെ അറിഞ്ഞു എന്ന ഹദീസിന്റെ അർത്ഥമായി മഹാൻ പറഞ്ഞു ശരീരത്തിന്റെ അശക്തിയെയും നിസാരതയെയും ഒരാൾ അറിഞ്ഞാൽ അല്ലാഹുവിന്റെ ഖുദ്റത്തും ഇസ്സത്തും അവൻ അറിഞ്ഞു  

മഹാൻ പറയുന്നു: ഞാൻ ശൈഖ് അബുൽ ഹസൻ ശാദുലി (റ) പറയുന്നതായി കേട്ടു അല്ലാഹുവിൽ നിന്ന് ഒരാളുടെ വിലായത്ത് സ്ഥിരപ്പെട്ടാൽ അവൻ മരണത്തെ വെറുക്കുകയില്ല ഇത് മുരീദുമാരെ തൂക്കുവാനുള്ള തുലാസാണ് അവർ ഈ തുലാസ് കൊണ്ട് തൂക്കട്ടെ... (ത്വബഖാത്തുൽ കുബ്റാ 2/13) ഹിജ്റ 616 ൽ  ഉൻദലിസിയയിൽപ്പെട്ട മർസിയയിൽ ജനിച്ച ശൈഖവർകൾ ഹിജ്റ 686 ൽ  70 - മത്തെ വയസ്സിൽ അലക്സാൻഡ്രിയിൽ വെച്ച് വഫാത്തായി.



ശൈഖ് യാഖൂത്തുൽ അർശ് (റ)

ശാദുലി ത്വരീഖത്തിന്റെ ശൈഖായ ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ പ്രധാന മുരീദായ ശൈഖ് അബുൽ അബ്ബാസിൽ മർസി (റ) യുടെ മുരീദാണ് ശൈഖ് യാഖൂത്തുൽ അർശ് (റ) മഹാനവർകൾക്ക് യാഖൂത്തുൽ അർശ് എന്ന് പേര് വരാൻ കാരണം ശരീരം ഭൂമിയിലാണെങ്കിലും ഖൽബ് എപ്പോഴും അർശിന്റെ ചുവട്ടിലായത് കൊണ്ടാണെന്നാണ് പ്രബലം ഹമലതുൽ അർശിന്റെ ബാങ്ക് മഹാൻ കേൾക്കാറുള്ളത് കൊണ്ടാണെന്നും അഭിപ്രായമുണ്ട് (ത്വബഖാത്തുശ്ശാദുലിയ്യ: 98) 

ഖള്ർ (അ) മായി ആത്മീയ ബന്ധം പുലർത്തിയ ഔലിയാക്കളിൽപ്പെട്ട മഹാനായിരുന്നു യാഖൂത്തുൽ അർശ് (റ) ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് യാഖൂത്തുൽ അർശ് (റ) പറഞ്ഞു: ഒരു പാവപ്പെട്ടവന്റെ ദുൻയവിയായ ആവശ്യം നിറവേറ്റാൻ ഞാനൊരുമ്പെട്ടപ്പോൾ ഖള്ർ (അ) എന്നോടു പറഞ്ഞു യാഖൂത്തേ അല്ലാഹു അവന്റെ അടിമയെ ഫഖീറാക്കിയതിൽ എന്തെങ്കിലും ഹിക്മത്ത് ഉണ്ടാവും ഖള്ർ (അ) ൽ നിന്ന് ഇത് കേട്ടപ്പോൾ ഞാനത് ഒഴിവാക്കി (അൽ മീസാനുൽ ഖള് രിയ്യ: 14) 

ചിലർക്ക് സാമ്പത്തികാഭിവൃദ്ധി ഉണ്ടാവലാണ് നല്ലത് അവർ ദരിദ്രരാവൽ അവർക്ക് നാശമാണ് മറ്റു ചിലർക്ക് ദരിദ്രമായിരിക്കും നല്ലത് അവർ പണക്കാരാവൽ അവർക്ക് നാശമാണ് ഇമാം ശഅ്റാനി (റ) എഴുതുന്നു: ഖുദ്സിയായ ഹദീസിൽ കാണാം: എന്റെ അടിമകളിൽ ചിലർക്ക് ദാരിദ്ര്യമാണ് നല്ലത് ഞാനവരെ സാമ്പത്തികമുള്ളവരാക്കിയാൽ അവർ നശിക്കും എന്റെ അടിമകളിൽ ചിലർക്ക് സാമ്പത്തികമാണ് നല്ലത് അവരെ ഞാൻ ഫഖീറാക്കിയാൽ അവർ താറുമാറാകും (അൽ അൻവാറുൽ ഖുദ്സിയ്യ ഫീ ബയാനി ആദാബിൽ ഉബൂദിയ്യ: 1/27) 

മുകളിൽ പറഞ്ഞതിൽ നിന്ന് ഖള്ർ (അ) ശൈഖിനെ തടഞ്ഞതിൽ ഹിക്മത്തുണ്ടെന്ന് നമുക്ക് ബോധ്യപ്പെടും  

വലിയ പണ്ഡിതനായിരുന്ന ഇമാം ഇബ്നു ലുബ്ബാൻ (റ) ശൈഖ് അഹ്മദുൽ ബദവി (റ) യോട് അദബ് കേട് കാണിച്ചതിനാൽ അദ്ദേഹത്തിന്റെ ഇൽമും ഈമാനും ഖുർആനും ഊരപ്പെട്ടു അദ്ദേഹം ഔലിയാക്കളോട് സഹായം തേടിയെങ്കിലും അവർക്കൊന്നും ഇതിൽ ഇടപെടാൻ സാധിച്ചില്ല ശൈഖ് യാഖൂത്തുൽ അർശ് (റ) നോട് സഹായം തേടാൻ അവരെല്ലാം ഇബ്നു ലുബ്ബാനോട് പറഞ്ഞു ശൈഖ് യാഖൂത്തുൽ അർശ് (റ) ൽ വലിയ വിശ്വാസമുള്ള ആളായിരുന്നു അദ്ദേഹം മഹാന്റെ സന്നിധിയിലെത്തി സഹായം തേടി 
മഹാൻ ശൈഖ് അഹ്മദുൽ ബദവി (റ) യുടെ ഖബ്റിന്നരികിൽ ചെന്ന് സംസാരിച്ചു തൗബ ചെയ്യാൻ ശൈഖ് നിർദ്ദേശിച്ചു ഇബ്നു ലുബ്ബാൻ (റ) തൗബ ചെയ്തു അതോടെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചു ലഭിച്ചു ശൈഖ് യാഖൂത്തുൽ അർശ് (റ) ൽ ഇമാം ഇബ്നുലുബ്ബാൻ (റ) നുള്ള അതിയായ വിശ്വാസം കാരണമാണ് ത്വബക്ക് അവസരം ലഭിച്ചത് ശൈഖ് യാഖൂത്തുൽ അർശ് (റ) തന്റെ മകളെ ഇമാമിന് വിവാഹം ചെയ്തു കൊടുത്തു (ജാമിഅ് കറാമത്തിൽ ഔലിയാഅ്: 1/512) 

ശൈഖ് യാഖൂത്തുൽ അർശ് (റ) എത്യോപ്യക്കാരനായിരുന്നു ഹിജ്റ 707 ൽ ഈജിപ്തിലെ അലക്സാൻഡ്രിയയിലാണ് വാഫാതയത് ശാദുലിയ്യാ ത്വരീഖത്തുകാരനാണ് 

ഇമാം ശഅ്റാനി (റ) എഴുതുന്നു: ഈജിപ്തിലും മറ്റു നാടുകളിലും ശാദുലികൾക്കിടയിൽ മഹാന്റെ ചരിത്രദർശനത്തിൽ പ്രസിദ്ധവും ധാരാളവുമാണ് (ത്വബഖാത്തുൽ കുബ്റ 2/20) 

ശൈഖ് മകീനുദ്ദീനുൽ അസ്മർ (റ) പറയുന്നു: ശൈഖ് യാഖൂത്തുൽ അർശ് (റ) ൽ വിലായത്തിന്റെ നൂർ ഞാൻ ദർശിച്ചിട്ടുണ്ട് (ത്വബഖാത്തുൽ ഔലിയാഅ് 314) 
ചുരുക്കത്തിൽ സ്വൂഫീ പ്രപഞ്ചത്തിലെ എണ്ണപ്പെട്ട മഹാരഥന്മാരിൽ ഒരാളാണ് ശൈഖ് യാഖൂത്തുൽ അർശ് (റ) ശാദുലി സരണിയിലെ പ്രധാന കണ്ണിയായ മഹാനവർകളെ ശാദുലികളും മറ്റു മഹാന്മാരും സ്മരിച്ചുകൊണ്ടിരിക്കും ആ സ്മരണയിൽ നമുക്കും പങ്കുചേരാം .


ഇമാം നവവി (റ)

രണ്ടാം ശാഫിഈ, മുഹ്‌യദ്ദീൻ എന്ന സ്ഥാനപ്പേരുകളിൽ പ്രസിദ്ധനായ ഹദീസ്- കർമശാസ്ത്ര പണ്ഡിതനാണ് ഇമാം നവവി (റ) ശാഫിഈ മദ്ഹബിലെ തർജീഹിന്റെ മുജ്തഹിദാണ് മഹാനവർകൾ ഖള്ർ (അ) മായി ഒരുമിച്ചുകൂടാൻ ഭാഗ്യം ലഭിച്ചവരിൽ പ്രധാനിയാണ് ഇമാമവർകൾ ഇമാം സഖാവി (റ) എഴുതുന്നു: ഇമാം നവവി (റ) ഖള്ർ (അ) മായി ഒരുമിച്ചു കൂടിയെന്നത് പ്രസിദ്ധമായ സംഭവമാണ് (അൽ മൻഹലുൽ അദ്ബുർറവീ ഫീ തർജിമതി ഖുത്വുബിൽ ഔലിയാഇന്നവവി: 40) 

വലിയ്യും അൽഖുത്വുബുമായി ഇമാം തന്റെ ചില ഗ്രന്ഥങ്ങളിൽ ഖള്ർ (അ) നെ സംബന്ധിച്ച് നന്നായി പ്രതിപാദിച്ചിട്ടുണ്ട് ഹിജ്റ 631 ൽ ഡമസ്കസിലെ ഹൗറാൻ ജില്ലയിലെ 'നവാ' ഗ്രാമത്തിൽ ജനിച്ച ഇമാം അവിടെതന്നെ തന്റെ നാൽപ്പത്തി അഞ്ചാം വയസ്സിൽ ഹിജ്റ 676 ൽ വഫാത്തായി  

ഇമാം നവവി (റ) യുടെ പത്താം വയസ്സിൽ ഉണ്ടായ ഒരത്ഭുത സംഭവം ശിഷ്യനും സേവകനുമായ രണ്ടാം നവവി അൽ ഹാഫിള് അലാഉദ്ദീന്ബ്നുൽ അത്വാർ (റ) എഴുതുന്നു: അല്ലാഹുവിന്റെ വലിയ്യായ ശൈഖ് യാസീന്ബ്നുൽ യൂസുഫിൽ മറാകിശി (റ) എന്നോട് പറഞ്ഞു: ഞാൻ 'നവ'യിൽ വെച്ച് പത്തു വയസ്സുള്ളപ്പോൾ ശൈഖ് മുഹ്‌യദ്ദീനെ (ഇമാം നവവി (റ) കണ്ടു കുട്ടികൾ കൂടെ കളിക്കാൻ ആ കുട്ടിയെ നിർബന്ധിക്കുന്നുണ്ട് അവൻ അവരുടെ കൂടെ കളിക്കാൻ കൂടാതെ ഖുർആൻ ഓതുകയാണ് അവർ നിർബന്ധിച്ചതിനാൽ അവൻ കരയുന്നുണ്ട് ഇതു കണ്ട എനിക്ക് ആ കുട്ടിയോട് സ്നേഹം തോന്നി 

ഞാൻ ആ കുട്ടിയുടെ ഖുർആൻ പഠിപ്പിക്കുന്ന ഉസ്താദിനോട് ചെന്ന് പറഞ്ഞു ഈ കുട്ടി തന്റെ സമകാലികരിൽ ഏറ്റവും വലിയ പണ്ഡിതനും ഭൗതിക വിരക്തനുമാവുമെന്ന് പ്രത്യാശിക്കാം ഇവനെ കൊണ്ട് ജനങ്ങൾക്ക് ഉപകാരം ലഭിക്കും ഇതുകേട്ട ഉസ്താദ് എന്നോട് ചോദിച്ചു: താങ്കൾ ജോത്സ്യനാണോ? ഞാൻ പറഞ്ഞു: അല്ല നിശ്ചയം അല്ലാഹു എന്നെകൊണ്ട് അങ്ങനെ പറയിപ്പിച്ചതാണ് ഈ സംഭവം ഉസ്താദ് ഇമാമിന്റെ പിതാവിനെ അറിയിച്ചു ഇമാമിന്റെ ഖുർആൻ പഠനം പൂർത്തീകരിക്കാൻ ഉസ്താദ് പിതാവിനെ പ്രേരിപ്പിച്ചു (തുഹ്ഫത്തുത്വാലിബീൻ: 44) 

ഇൽമിലും ഇബാദത്തിലുമായി സമയം ചെലവഴിച്ച മഹാനായിരുന്നു ഇമാം നവവി (റ) പഠനത്തിൽ വലിയ താൽപര്യം ചെറുപ്പം മുതലേ ഇമാമിനുണ്ടായിരുന്നു ഇമാം സഖാവി (റ) എഴുതുന്നു: ഇമാം നവവി (റ) യുടെ പഠനം ജനങ്ങൾക്കിടയിൽ സംസാര വിഷയമായി മാറി അത്യാവശ്യത്തിനു മാത്രം ഉറങ്ങി രാപ്പകൽ വ്യത്യാസമില്ലാതെ പഠനം തന്നെ ദർസ്, എഴുത്ത്, ഗ്രന്ഥ പാരായണം, ശൈഖ്മാരെ സന്ദർശിക്കൽ എന്നീ കാര്യങ്ങൾക്കായി ഇമാം തന്റെ സമയങ്ങൾ വിഭജിച്ചിരുന്നു (അൽ മൻഹലുൽ അദബ്: 8) 

ജനങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കി വിജ്ഞാന സമ്പാദനത്തിൽ മാത്രം ശ്രദ്ധിക്കുന്ന ഇമാം നവവി (റ) യുടെ പഠന താൽപര്യം ഉസ്താദായ ശൈഖ് ഇസ്ഹാഖുൽ മഗ്രിബി (റ) യിൽ അത്ഭുതമുളവാക്കി അദ്ദേഹം സ്വന്തം ശിഷ്യനെ അങ്ങേയറ്റം സ്നേഹിച്ചു 

ഇമാം ഇബ്നുൽ അത്വാർ (റ) എഴുതുന്നു: ഇമാം നവവി (റ) എന്നോട് പറഞ്ഞു: വൈദ്യശാസ്ത്രം പഠിക്കാൻ മനസ്സിൽ മോഹമുദിച്ചപ്പോൾ ഞാൻ 'അൽഖാനൂൻ' എന്ന ഗ്രന്ഥം വാങ്ങി വൈദ്യശാസ്ത്രം പഠിക്കാൻ തീരുമാനിച്ചുറച്ചു ഇതോടെ എന്റെ ഹൃദയം ഇരുൾ മൂടപ്പെട്ടു ഒരു ജോലിയും ചെയ്യാൻ കഴിയാതെ ദിവസങ്ങളോളം ഞാൻ കഴിച്ചുകൂട്ടി ഈ അസ്വസ്ഥത എങ്ങനെ എന്നിൽ പ്രവേശിച്ചു എന്നതിനെപ്പറ്റിയും എന്റെ കാര്യത്തെ സംബന്ധിച്ചും ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു വൈദ്യശാസ്ത്രം പഠിക്കാൻ തീരുമാനിച്ചുറച്ചത് കൊണ്ടാണ് ഈ അവസ്ഥ എനിക്കുണ്ടായത് എന്ന് അല്ലാഹു എനിക്ക് ബോധനം നൽകി  

ഉടനെ ഞാൻ 'അൽ ഖാനൂൻ' വിറ്റു വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട മുഴുവനും എന്റെ വീട്ടിൽ നിന്ന് ഞാൻ നീക്കം ചെയ്തു അതോടെ എന്റെ ഹൃദയം പ്രകാശപൂരിരമായി ഞാൻ എന്റെ ആദ്യത്തെ അവസ്ഥയിലേക്ക് തന്നെ മടങ്ങിയെത്തി (തുഹ്ഫത്തു ത്വാലിബീൻ ഫീ തർജിമത്തിൽ ഇമാം നവവി മുഹ്‌യിദ്ദീൻ 51,52)  

അല്ലാഹുവിന്റെ ഉദ്ദേശ്യങ്ങളാണല്ലോ സംഭവിക്കുക വൈദ്യശാസ്ത്രം കീഴടക്കുവാനല്ല അല്ലാഹു ഇമാം നവവി (റ) യെ കൊണ്ട് ഉദ്ദേശിക്കുന്നത് മറിച്ച് സമുദ്ര സമാനമായ ഇൽമ് നൽകി കൊണ്ട് ശാഫിഈ മദ്ഹബിന്റെ സംരക്ഷണവും സഹായിയുമാക്കാനാണ് ഇതുകൊണ്ടാണല്ലോ 'രണ്ടാം ശാഫിഈ ' എന്ന പേരിൽ ഇമാം പ്രസിദ്ധനായത് ഇമാം സുബ്കി (റ) എഴുതുന്നു: ഇമാം നവവി (റ) യിലും മഹാന്റെ ഗ്രന്ഥങ്ങളിലും അല്ലാഹുവിന്റെ തിരുനോട്ടമുണ്ടെന്ന് ഉൾക്കാഴ്ചയുള്ളവർക്കെല്ലാം വ്യക്തമാണ് (ത്വബഖാത്തുശ്ശാഫിഇയ്യ: 5/166) 

ഇമാം നവവി (റ) യെ ഇബ്ലീസ് ചതിക്കാനായി വന്ന ഒരത്ഭുത സംഭവം ഇമാം ഇബ്നുൽ അത്വാർ (റ) എഴുതുന്നു: ഇമാം നവവി (റ) എന്നോട് പറഞ്ഞു: അൽ മദ്റസത്തുൽ റവാഹിയ്യയിൽ ഞാൻ പഠിക്കുന്ന കാലത്ത് ഒരിക്കൽ രോഗിയായി റവാഹിയയുടെ കിഴക്കേ ചരുവിലായിരുന്നു ഞാൻ എന്റെ പിതാവും സഹോദരന്മാരും കുടുംബക്കാരും എന്റെ അടുത്ത് കിടന്നുറങ്ങുന്നുണ്ടായിരുന്നു അപ്പോൾ എനിക്ക് അല്ലാഹു ഉന്മേശം തരികയും വേദനക്ക് ശമനം ഉണ്ടാവുകയും ചെയ്തു അപ്പോൾ ദിക്ർ ചൊല്ലാൻ ഞാൻ ആഗ്രഹിച്ചു ഉറക്കെയും പതുക്കെയുമായി ഞാൻ തസ്ബീഹ് ചൊല്ലാൻ തുടങ്ങി  

അർദ്ധരാത്രിയിൽ സുന്ദരനായ ഒരു ശൈഖ് കുളക്കരയിൽ വെച്ച് അംഗസ്നാനം ചെയ്യുന്നത് എന്റെ ദൃഷ്ടിയിൽ പെട്ടു വുളൂഇൽ നിന്ന് വിരമിച്ചതിനു ശേഷം അദ്ദേഹം എന്റെ അടുക്കൽ വന്ന് പറഞ്ഞു: എന്റെ കുട്ടീ, നീ അല്ലാഹുവിന് ദിക്ർ ചൊല്ലരുത് നീ ദിക്ർ ചൊല്ലിയാൽ നിന്റെ പിതാവിനും സഹോദരന്മാർക്കും കുടുംബക്കാർക്കും ഈ സ്ഥാപനത്തിലുള്ളവർക്കെല്ലാം അസ്വസ്ഥത ഉണ്ടാകും ഞാൻ അദ്ദേഹത്തോട് ചോദിച്ചു: ശൈഖ് താങ്കൾ ആരാകുന്നു? അദ്ദേഹം പറഞ്ഞു: ഞാൻ നിന്റെ ഗുണകാംക്ഷിയാണ് ആരാണെന്ന് നി അറിയേണ്ടതില്ല അപ്പോൾ എന്റെ മനസ്സിൽ ഇവർ ഇബ്ലീസാണെന്ന തോന്നലുണ്ടായി 

ഉടനെ ഞാൻ  أعوذ بالله من الشيطان الر جيم എന്ന് ചൊല്ലി ഉറക്കെ തസ്ബീഹ് ചൊല്ലാൻ തുടങ്ങി ഉടനെ അയാൾ പിന്തിരിഞ്ഞ് റവാഹിയയുടെ കവാടത്തിലേക്ക് നടന്നു എന്റെ ശബ്ദം കേട്ട് പിതാവും മറ്റുള്ളവരും ഉണർന്നു ഞാൻ മദ്റസാ കവാടത്തിനടുത്ത് ചെന്ന് നോക്കിയപ്പോൾ വാതിൽ പൂട്ടി കിടക്കുന്നതാണ് കണ്ടത് അവിടെയെല്ലാം പരിശോധിച്ചെങ്കിലും മറ്റാരെയും കണ്ടത്താൻ സാധിച്ചില്ല പിതാവ് എന്നോട് ചോദിച്ചു: യഹ്‌യാ എന്താണ് സംഭവിച്ചത് ഉണ്ടായതെല്ലാം ഞാൻ അവരോട് വിവരിച്ചപ്പോൾ അവർ അത്ഭുതപ്പെട്ടുപോയി ഞങ്ങളെല്ലാം അവിടെ ഇരുന്നുകൊണ്ട് ദിക്റും തസ്ബീഹും ചൊല്ലാൻ തുടങ്ങി (തുഹ്ഫത്തുൽ ത്വാലിബീൻ: 53) 

ഔലിയാക്കളിൽ ഉന്നത സ്ഥാനത്തെത്തിയവരാണ് ഖുത്വുബുകൾ എല്ലാ കാലത്തും ഖുത്വുബുകൾ ഉണ്ടാവും ലോകാവസാനം വരെ ഈ കണ്ണി മുറിയുകയില്ല ശൈഖ് അബ്ദുല്ലാഹിൽ ബുസ്നവി (റ) എഴുതുന്നു: ശൈഖ് മുഹ്‌യദ്ദീനുബ്നു അറബി (റ) പറഞ്ഞു: ലോകാവസാനം വരെ ഖുത്വുബുകൾ ഉണ്ടാവും (മിർഖാതുൽ അസ്വ് ഫിയാ ഫീ സ്വിഫാത്തിൽ മലാമത്തിയ്യ: 118) 
ഇമാം നവവി (റ) യും അത്തരം ഖുത്വുബുകളിൽപ്പെട്ട മഹാനായിരുന്നു ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ഇമാം നവവി (റ) 'അൽ ഖുത്വുബർറബ്ബാനി ' യാണന്നതിൽ അഭിപ്രായവ്യത്യാസമില്ല (തുഹ്ഫ 1/3 ) ഇൽമും അമലും ധാരാളമുള്ള വ്യക്തിയായിരിക്കും ഖുത്വുബ് (ശർവാനി: 1/3) 

ഇമാം ഇബ്നുൽ അത്വാർ (റ) എഴുതുന്നു: എന്നോട് എന്റെ സ്നേഹിതൻ ശൈഖ് അബുൽ അബ്ബാസ് അഹ്മദ് സാലിം ശാഫിഈ (റ) അദ്ദേഹത്തോട് ശൈഖ് ഖാസിമുബ്നു ഉമൈറുൽ മിസ്സി (റ) പറഞ്ഞ ഒരു സംഭവം വിവരിച്ചു ശൈഖ് അബുൽ ഖാസി അൽ മിസ്സി (റ) പറഞ്ഞു ഒരിക്കൽ കുറേ ആളുകൾ ആൽമിസ്സിയിലൂടെ കൊടികളുമായി സഞ്ചരിക്കുന്നത് ഞാൻ സ്വപ്നം കണ്ടു ആരോ, സന്തോഷത്തിൽ മുട്ടുന്നുണ്ട് ഞാൻ അത്ഭുതത്തോടെ ചോദിച്ചു:

ഇതെന്താണ്? ഈ രാത്രിയിൽ യഹ്‌യാ നവിവിയെ ഖുത്വുബായി തിരഞ്ഞെടുത്തെന്ന് എന്നോട് പറഞ്ഞു ഞാൻ സ്വപ്നത്തിൽ നിന്നുണർന്നു  
യഹ്‌യാ നവവിയെ ഞാൻ അറിയുകയോ ഇതിനുമുമ്പ് അദ്ദെഹത്തെക്കുറിച്ച് കേൾക്കുകയോ ചെയ്തിട്ടില്ല അങ്ങനെയിരിക്കെ ഒരാവശ്യത്തിന് വേണ്ടി ഞാൻ ഡമസ്കസിൽ ചെന്നപ്പോൾ എന്റെ സ്വപ്നം ഒരാളോടു പറഞ്ഞു അപ്പോൾ അദ്ദേഹം പറഞ്ഞു: യഹ്‌യാ നവവി ദാറുൽ ഹദീസിൽ അശ്റഫിയയിലെ ശൈഖാകുന്നു ഇപ്പോൾ അദ്ദേഹം അവിടെ ദർസ് നടത്തുന്നുണ്ടാവും 

അങ്ങനെ ഞാൻ ദാറുൽ ഹദീസിൽ അശ്റഫിയ്യയെ ലക്ഷ്യമാക്കി സഞ്ചരിച്ചു അവിടെ എത്തിയപ്പോൾ ഇമാം നവവി (റ) അവിടെ ഇരിക്കുന്നതും ചുറ്റുഭാഗത്ത് കുറേ ആളുകളെയും കാണാൻ കഴിഞ്ഞു എന്ന കണ്ട ഉടനെ ഇമാം അവിടെ നിന്ന് എണീറ്റ് എന്നെയും കൊണ്ട് ഒരു മൂലയിൽ എത്തിയതിനുശേഷം ഞാൻ ഒരക്ഷരം സംസാരിക്കുന്നതിന് മുമ്പായി എന്നോട് പറഞ്ഞു: നിങ്ങളുടെ പക്കലുള്ള അറിവ് മറച്ചുവെക്കണം ഒരാളോടും പറയരുത് അത്രമാത്രം പറഞ്ഞ് ഇമാം യഥാസ്ഥാനത്തേക്ക് തന്നെ മടങ്ങി പിന്നീടൊരിക്കലും ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല (തുഹ്ഫത്തു ത്വാലിബീൻ 212) 



ശൈഖ് അലിയ്യുൽ ഖവ്വാസ് (റ)

ഇമാം ശഅ്റാനി (റ) എഴുതുന്നു: ഖള്ർ (അ) മായി ഒരുമിച്ചുകൂടിയ മഹാനാണ് സയ്യിദ് അലിയ്യുൽ ഖവ്വാസ് (റ) (അൽ മീസാനുൽ ഖല്റിയ്യ: 15) 

ഇമാം ശഅ്റാനി (റ) യുടെ ശൈഖാണ് ശൈഖ് അലിയ്യുൽ ഖവ്വാസ് അൽ ബർലസി (റ) അതുകൊണ്ട് തന്നെ ഇമാം ശഅ്റാനി (റ) യുടെ ഗ്രന്ഥങ്ങളിലെല്ലാം ശൈഖവർകളെ പല വിഷയത്തിലുമായി ഉദ്ധരിക്കാറുണ്ട് മിസ്വ് റിലെ ഉന്നതരായ ഔലിയാക്കളിൽ പ്രസിദ്ധനാണ് ശൈഖവർകൾ 
 
ഇമാം ശഅ്റാനി (റ) എഴുതുന്നു: എന്റെയും റസൂലുല്ലാഹി (സ) യുടെയും ഇടയിൽ രണ്ടു പേരാനുള്ളത് സയ്യിദീ ഇബ്റാഹീം മത്ബൂലി (റ) യും സയ്യിദീ അലിയ്യുൽ ഖവ്വാസ് (റ) യും മാത്രം ഉന്നതരായ ഔലിയാക്കളിൽപ്പെട്ട സയ്യിദീ അലിയ്യുൽ ഖവ്വാസ് (റ) നെ അവർക്കിടയിൽ പറയാറുള്ളത് അന്നസ്വാബ (വംശ പരമ്പര നന്നായി അറിയുന്ന ആൾ) എന്നാണ് എല്ലാവരുടെയും അങ്ങേയറ്റത്തെ പിതാക്കന്മാരെ മഹാന് അറിയാവുന്നതിനാലാണ് ഈ പേര് വന്നത് 
വുളൂഅ് ചെയ്തവരുടെ വെള്ളത്തിൽ നിന്ന് അവരുടെ വൻദോശവും ചെറുതോശവും കറാഹത്തുകളും ഖിലാഫുൽ ഔലയും മഹാൻ മനസ്സിലാക്കുമായിരുന്നു  

സൃഷ്ടികളുടെ പ്രായവസാനം മഹാന് അറിയുമായിരുന്നു ഇന്നാലിന്ന ദിവസം ഇന്നാലിന്നവൻ മരിക്കുമെന്ന് മഹാൻ പറയുമായിരുന്നു അതൊരിക്കലും പിഴക്കാറുമില്ലായിരുന്നു ഒരിക്കൽ ഖാസി ശറഫുദ്ദീനുസ്വഗീറിന്റെ കൂട്ടത്തിലായി ഒരു വ്യക്തിയെ ശൈഖ് കണ്ടു അവന്റെ കൈവശം മരണശയ്യയിൽ കിടക്കുന്ന ശൈഖ് അബ്ദുല്ലാഹിൽ ബത്നൂനി (റ) (റ) ക്കുള്ള കഫൻ തുണിയുണ്ട് ശൈഖ് അവനോട് പറഞ്ഞു: കഫനുമായി നീ മടങ്ങിക്കോ, അദ്ദേഹത്തിന് ഇനിയും ഏഴ് മാസം കൂടി ആയുസ്സുണ്ട് ശൈഖ് പറഞ്ഞത് പോലെ അദ്ദേഹം ഏഴ് മാസം വരെ ജീവിച്ചു (അൽ മിനനുൽ കുബ്റാ 46) 

ഉലൂമുൽ ഔലിയാഅ് അഥവാ ഔലിയാക്കളുടെ വിജ്ഞാനത്തിൽ പെട്ടതാണ് സൃഷ്ടികളുടെ പേരും വയസ്സുമറിയൽ ഈ വിഷയത്തിൽ 'തൻബീഹുൽ അഗ്ബിയാഅ് അലാ ഖുത്വറതി മിൻ ബുഹാരി ഉലുമിൽ ഔലിയാഅ് എന്ന പേരിൽ ഒരു ഗ്രന്ഥം തന്നെ ഇമാം ശഅ്റാനി (റ) രചിച്ചിട്ടുണ്ട് അതിൽ ഉലൂമിൽ ഔലിയാഇലെ പതിനായിരത്തോളം ഇൽമുകൾ പറയുന്നുണ്ട് 

ഇമാം ശഅ്റാനി (റ) എഴുതുന്നു: എന്റെ ശൈഖ് അലിയ്യുൽ ഖവ്വാസ് (റ) ഖുർആനിന്റെയും തിരുസുന്നത്തിന്റെയും അർത്ഥങ്ങൾ പറയുമ്പോൾ പണ്ഡിതന്മാർ പോലും അത്ഭുതപ്പെട്ടുപോവാറുണ്ട് മഹാന്റെ അദൃശ്യജ്ഞാനത കേന്ദ്രം ലൗഹുൽ മഹ്ഫൂളായിരുന്നു (ത്വബഖാത്തുൽ കുബ്റ 2/150) 

മഹാൻ പറഞ്ഞു: അല്ലാഹു അടിമക്ക് നന്മ ഉദ്ദേശിച്ചാൽ അവന്റെ ഹൃദയത്തിൽ നൂറിനെ (ആത്മീയ പ്രകാശം) നിക്ഷേപിക്കുകയും അവന്റെ ബാഹ്യം മറ്റുള്ളവരെ പോലെയാക്കുകയും ചെയ്യും നാശം ഉദ്ദേശിച്ചാൽ ഹൃദയത്തിലുണ്ടാവേണ്ടതിനെ മുഖത്ത് പ്രകടമാക്കുകയും ഹൃദയത്തെ ഇരുൾ മൂടപ്പെടുകയും ചെയ്യും 

മഹാൻ പറഞ്ഞു: ത്വരീഖത്തുകാരനായ നമ്മുടെ അടുക്കൽ ഒരാളെ എണ്ണണമെങ്കിൽ അവൻ പരിശുദ്ധമായ ശരീഅത്തിൽ വ്യക്തമായ അറിവുള്ളവനായിരിക്കണം ശരീഅത്തിന്റെ ഏതെങ്കിലും ഒരു വിധിയെ സംബന്ധിച്ച് അവന് അറിവില്ലെങ്കിൽ മഹത്തുക്കളുടെ പദവിയിൽ നിന്ന് അവൻ വീണിരിക്കുന്നു  

ഞാൻ ചോദിച്ചു: ഈ കാലത്തുള്ള അധികമാളുകളും ഈ പദവിയിലെത്താത്തവരാണല്ലോ? മഹാൻ പറഞ്ഞു: അതേ, അവരൊക്കെ ചില കാര്യങ്ങളിൽ ജനങ്ങൾക്ക് വഴികാട്ടികളാവുന്നു എന്നാൽ മുസല്ലിക്കായ ഒരാൾ മാത്രമാണ് ലോകത്തുള്ളതെങ്കിലും ജനങ്ങൾക്കെല്ലാം അദ്ദേഹം മതിയായിരുന്നു (ത്വബഖാത്തുൽ കുബ്റ 2/152) 

മേൽപ്പറഞ്ഞതിൽ നിന്ന് വ്യക്തമാവുന്നത് അധികമാളുകളും മേൽ പദവി കൈവരിച്ചില്ല എന്നാണ് അതിനാൽ തന്നെ കുറഞ്ഞ പക്ഷം ആളുകൾ ഈ പദവി കൈവരിച്ചവരാണെന്നു വരും എത്രത്തിൽ ശൈഖ് അലിയ്യുൽ ഖവ്വാസ് (റ) തന്നെ കാമിലായ മുറബ്ബിയായ ശൈഖാകുന്നു ശിഷ്യനായ ഇമാം ശഅ്റാനി (റ) തന്നെ ശഅ്റാനിയ്യാ ത്വരീഖത്തിന്റെ ഖുത്വുബുമാകുന്നു.


ഇമാം ശഅ്റാനി (റ)

തസ്വവ്വുഫ് ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നവരുടെ മനങ്ങളിൽ നിറഞ്ഞുനിൽക്കുന്ന അത്ഭുത വ്യക്തിത്വമാണ് ഇമാം അബ്ദുൽ വഹാബുശ്ശഅ്റാനി (റ) നൂറിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് ശഅ്റാനീ ഗ്രന്ഥങ്ങളെല്ലാം സ്വൂഫി ലോകത്ത് വലിയ പ്രചാരമുള്ളവയാണ് ശാഫിഈ മദ്ഹബുകാരനും ശഅ്റാനിയ ത്വരീഖത്തിന്റെ ഖുത്വുബുമായ ഇമാമിന്റെ ഗുരുവര്യന്മാരാണ് ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസ്വാരി (റ) തസ്വവ്വുഫിൽ ശൈഖ് നൂറുദ്ദീൻ ശൂനി (റ) ,ശൈഖ് അലിയ്യുൽ ഖവ്വാസ് (റ) ശൈഖ് അലീ നൂറുദ്ദീനുൽ മർസ്വഫി (റ) തുടങ്ങിയവർ  

സയ്യിദുൽ ഖൗം ഖള്ർ (അ) മായി നിരവധി തവണ ഒരുമിച്ചു കൂടിയ മഹാനായിരുന്നു ഇമാം ശഅ്റാനി (റ) തന്റെ ചില ഗ്രന്ഥങ്ങൾ തന്നെ ഖള്ർ (അ) പരിശോധിച്ചതായി മഹാൻ തന്നെ പറഞ്ഞിട്ടുണ്ട് ചെറുപ്പത്തിലെ ഖള്ർ (അ) ന്റെ ശിക്ഷണത്തിലായിരുന്നു ഇമാം വളർന്നത് (ത്വബഖാത്തുശ്ശാദുലിയ്യ: 131, ലത്വാഇഫുൽ മിനനിവൽ അഖ്ലാഖ്: 24) 

ഖള്ർ (അ) മായി ബന്ധപ്പെട്ട മതപരമായ ധാരാളം വിഷയങ്ങൾ രേഖപ്പെടുത്തിയ ഗ്രന്ഥമാണ് തന്റെ അൽ മീസാനുൽ ഖള് രിയ്യ എന്ന ഗ്രന്ഥം സ്വൂഫീ ലോകത്തെ അത്ഭുതങ്ങൾ വിളിച്ചുപറയുന്ന തന്റെ ഗ്രന്ഥങ്ങളിൽ ചിലതാണ് അൽ മിനനുൽ കുബ്റാ, ത്വബഖാത്തുൽ കുബ്റാ അൽ യവാഖീത്തുവൽ ജവാഹിർ.... തുടങ്ങിയവ തസ്വവ്വുഫ് എന്താണെന്ന് മനസ്സിലാവണമെങ്കിൽ ശഅ്റാനീ ഗ്രന്ഥങ്ങൾ പാരായണം ചെയ്തേ പറ്റൂ 

ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നതിൽ അത്ഭുതം സൃഷ്ടിച്ച മഹത്തുക്കളിൽപ്പെട്ട ഒരാളായിരുന്നു ഇമാം ശഅ്റാനി (റ) താൻ പാരായണം ചെയ്ത ഗ്രന്ഥങ്ങളുടെ പേരുകളും ഓരോ ഗ്രന്ഥവും മുഴുവനായും  എത്ര തവണ പാരായണം ചെയ്തെന്നും ഇമാം തന്നെ എഴുതുന്നു: ശർഹുർറൗള് പതിനഞ്ച് തവണ, ഇമാം ശാഫിഈ (റ) യുടെ അൽ ഉമ്മ് മൂന്ന് തവണ, ഇമാം നവവി (റ) യുടെ ശർഹു മുഹദ്ദബ്  അഞ്ച് തവണ അൻപത് തവണ, ഇമാം നവവി (റ) യുടെ ശർഹു മുസ്ലിം അഞ്ച് തവണ, തഫ്സീറുൽ ജലാലൈനി മുപ്പത് തവണ, ഇമാം മഹല്ലി (റ) യുടെ ശർഹുൽ മിൻഹാജ് പത്ത് തവണ, തഫ്സീറുൽ ബഗ് വി മൂന്ന് തവണ, തഫ്സീറുൽ ഖാസിൻ അഞ്ച് തവണ, ഇമാം സുയ്വൂത്വി (റ) യുടെ അദ്ദുററുൽ മൻസൂർ മൂന്ന് തവണ, തഫ്സീറുൽ ബൈളാവി മൂന്ന് തവണ, തഫ്സീറുൽ വാഹിദി നിരവധി തവണ നൂറു വാള്യമുള്ള തഫ്സീറുബ്നുന്നഖീബുൽ മഖ്ദസി ഞാൻ പാരായണം ചെയ്തിട്ടുണ്ട് (അൽ മീസാനുൽ കുബ്റ 1/53) 

ഇമാം ശഅ്റാനി (റ) പ്രസ്തുത ഗ്രന്ഥത്തിലെഴുതിയതിൽ നിന്ന് വളരെ കുറച്ചു മാത്രമാണ് എഴുതിയത് കൂടുതലറിയാൻ പ്രസ്തുത ഗ്രന്ഥം നോക്കുക മേൽ ഗ്രന്ഥങ്ങൾ തന്നെ ഓരോന്നും നിരവധി വാള്യങ്ങളുള്ളവയാണ് ആ ഗ്രന്ഥങ്ങളെല്ലാം ഒരു പ്രാവശ്യം തന്നെ നോക്കുവാൻ എത്ര സമയം വേണ്ടിവരും എന്നിട്ടല്ലേ തവണകൾ എണ്ണിക്കണക്കാക്കാൻ പറ്റുന്നതിലധികം ഗ്രന്ഥങ്ങൾ ഞാൻ പാരായണം ചെയ്തിട്ടുണ്ടെന്ന് ഇമാം തന്നെ തന്റെ ഗ്രന്ഥങ്ങളിൽ വ്യക്തമായി ആവർത്തിച്ച് എഴുതിയിട്ടുണ്ട് അപ്പോൾ ആരായിരിക്കും ഇമാം ശഅ്റാനി (റ) 

ഖുത്വുബും, ഭൗതികവിരക്തനും, സ്വൂഫിയും, വലിയ്യും, ഹദീസ് കർമശാസ്ത്ര പണ്ഡിതനുമായ ഇമാമിനെയും ശത്രുക്കളും അസൂയാലുക്കളും വെറുതെ വിട്ടില്ല അവർ മഹാനെ ആക്ഷേപിച്ചു അൽ ബഹ്റുൽ മൗറൂദ് എന്ന ഗ്രന്ഥത്തിൽ തെറ്റായ വിശ്വാസങ്ങൾ കടത്തികൂട്ടി ഇമാമിനെ പിഴച്ചവനായി ചിത്രീകരിക്കാൻ ശ്രമിച്ചു ഇമാം തന്നെ എഴുതുന്നത് കാണുക: 

ഇമാം അബൂഹനീഫ (റ) യെ എതിർക്കുകയും കാഫിറാക്കുകയും ചെയ്യുന്ന ഒരു വ്യാജഗ്രന്ഥം ശൈഖ് മജ്ദുദ്ദീൻ ഫൈറുസാബാദി (റ) യുടെ പേരിൽ ശത്രുക്കൾ രചിച്ച് ശൈഖ് അബൂബക്കർ ഖിയാത്വി (റ) ക്കെത്തിച്ചു കൊടുത്തു ശൈഖ് മജ്ദുദ്ദീനെ ആക്ഷേപിച്ച് അദ്ദേഹം ആളെ പറഞ്ഞുവിട്ടു ശൈഖ് മജ്ദുദ്ദീൻ തിരികെ കത്തെഴുതി നിങ്ങൾ ആ ഗ്രന്ഥം കരിച്ചുകളയുക അത് ശത്രുക്കളെഴുതിയ അസത്യങ്ങളാണ് ഞാൻ ഇമാം അബൂഹനീഫ (റ) യിൽ വലിയ വിശ്വാസമുള്ളവനും ഇമാമിന്റെ ചരിത്രം ദർശനം രചിച്ചയാളുമാണ്
ഇമാം ഗസ്സാലി (റ) യുടെ ഇഹ്‌യാ ഉലൂമുദ്ദീനിലും ശത്രുക്കൾ വ്യാജം കടത്തി വിവരമറിഞ്ഞ ഇമാം ഖാളീ ഇയാള് (റ) അവ കരിച്ചുകളയാൻ കൽപ്പിച്ചു 
എന്റെ ഗ്രന്ഥമായ അൽ ബഹ്റുൽ മൗറൂദിലും ശത്രുക്കൾ പിഴച്ച വിശ്വാസം കടത്തിക്കൂട്ടിയിരുന്നു മിസ്വ് റിലും മക്കയിലും മൂന്നു വർഷത്തോളം ശത്രുക്കളത് പ്രചരിപ്പിച്ചു അത്തരം വിശ്വാസങ്ങളിൽ നിന്ന് ഞാൻ സുരക്ഷിതനാണ് അതെല്ലാം തിരുത്തി പ്രസ്തുത ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ഞാനത് വ്യക്തമാക്കിയിട്ടുണ്ട് (അൽ യവാഖീത്തു വൽ ജവാഹിർ: 1/7) 

തന്റെ ആക്ഷേപകരെ സംബന്ധിച്ച് ഇമാം ശഅ്റാനി (റ) എഴുതുന്നു: ശത്രുക്കളും അസൂയാലുക്കളും എനിക്കെതിരിലായി ഒന്നിന്നു പിറകെ  മറ്റൊന്നുമായി സംഘം സംഘങ്ങളായി നിലയുറപ്പിച്ചിരിക്കുന്നു ഈ സമയം വരെ ഞാനവരെ സഹിച്ചിരിക്കുകയാണ് അല്ലാഹുവിൽ നിന്ന് ഞാനാഗ്രഹിക്കുന്നത് അവരത് തുടർന്നുകൊണ്ടിരിക്കട്ടെയെന്നാണ് അതോടൊപ്പം എന്നെ ബുദ്ധിമുട്ടിക്കുന്നവർക്കെല്ലാം അല്ലാഹു പൊറുത്തു കൊടുക്കട്ടെ (അൽ മിനനുൽ കുബ്റ 664) 

സമുദ്ര സമാനമായ അറിവുള്ള ഇമാമിന്റെ ആത്മീയ മണ്ഡലത്തിന്റെ വിശാലത നമുക്കളക്കാൻ സാധ്യമല്ലെന്ന് മേൽ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം ഔലിയാക്കളുടെ ദില്ലത്ത് എന്താണെന്ന് തുറന്നെഴുതി സ്വന്തം ജീവതത്തിലൂടെ അത് പുറം ലോകത്തിന് കാണിച്ചുകൊടുത്ത ആ സ്വൂഫി ചക്രവർത്തി എഴുതുന്ന ഈ വരികൾ സ്വർണ്ണ ലിപികളിൽ കൊത്തിവെക്കണം ശത്രുക്കളുടെ ശകാരം, സുഹൃത്തുക്കളുടെ ആക്ഷേപം , വിവരമില്ലാത്തവരുടെ കുത്തു വാക്കുകൾ, പണ്ഡിതന്മാരുടെ അസൂയ എന്നീ നാലു കാര്യങ്ങൾ കൊണ്ട് പരീക്ഷിക്കപ്പെട്ടാൽ മാത്രമേ ഒരു പണ്ഡിതൻ ഇൽമിന്റെ മഖാമിൽ പൂർണത പ്രാപിക്കുകയുള്ളൂ ഈ നാലു കാര്യങ്ങളിൽ ക്ഷമിച്ചാൽ അല്ലാഹു അദ്ദേഹത്തെ ദീനിൽ പിന്തുടരാൻ പറ്റിയ ഇമാമാക്കുന്നതാണ് (അൽ മിനനുൽ കുബ്റ 671) 

ഇമാം ശഅ്റാനി (റ) പാരായണം ചെയ്ത ഫത് വകൾ കാണുക മുൻഗാമികളുടെയും പിൻഗാമികളുടെയും കണക്കാക്കാൻ പറ്റുന്നതിലധികം ഫത് വാ ഗ്രന്ഥങ്ങൾ ഞാൻ പാരായണം ചെയ്തിട്ടുണ്ട് ചിലത് ഫതാവൽ ഖഫ്ഫാൽ , ഫതാവൽ ഖാളീ ഹുസൈൻ, ഫതാവൽ മാവറദി, ഫതാവൽ ഗസ്സാലി, ഫതാവബ്നിൽ ഹദ്ദാദ്, ഫതാവബ്നു സ്വലാഹ് , ഫതാവബ്നി അബ്ദിസ്സലാം, ഫതാവസ്സുബ്കി, ഫതാവൽ ബുൽഖൈനി , ഫതാവന്നവവിയ്യിൽ കുബ്റ, ഫതാവന്നവവിയ്യിസ്സ്വുഗ്റ, ഫതാവബ്നുൽഫർകാഹ്, ഫതാവബ്നു അബീശരീഫ്, ഫതാവബ്നു അബീശരീഫ്, ഫതാവ സകരിയ്യുൽ അൻസ്വാരി, ഫതാവാ ശിഹാബുദ്ദീൻ റംലി (അൽ മീസാനുൽ കുബ്റ 1/53) 

ഹിജ്റ 898 റമളാൻ 27 ന് ഖൽയശൻദ എന്ന കൊച്ചു ഗ്രാമത്തിലാണ് ഇമാം ശഅ്റാനി (റ) ജനിക്കുന്നത് പിന്നീട് നാൽപത് ദിവസത്തിന് ശേഷം പിതാവിന്റെ നാടായ സാഖിയാ അബീ ശഅ്റത്തിലേക്ക് മാറിത്താമസിച്ചു ഈ ഗ്രാമത്തിലേക്ക് ചേർത്തിയാണ് ശഅ്റാനി എന്ന് പറയുന്നത് ഈ ചൊല്ലപ്പേരിലാണ് ഇമാം പ്രസിദ്ധനായത് ശഅ്റാവി എന്നും ഇമാമിന് ചൊല്ലപ്പേരുണ്ട് (ഇമാം ശഅ്റാനി (റ) യുടെ അദ്ദുററുവല്ലുമ്അ്: 19) 

ഹിജ്റ 973 ൽ 75 മത്തെ വയസ്സിൽ റബീഉൽ ആഖിർ 10 ന് മിസ്വ് റിൽ വെച്ച് ഇമാം വഫാത്തായി മുപ്പത്തി മൂന്ന് ദിവസം വഫാത്തിന് മുമ്പ് രോഗശയ്യയിലായിരുന്നു (ഇമാം  ശഅ്റാനി (റ) യുടെ അൽ ജൗഹറുൽ മസ്വൂൽ വ സിർറുൽ മർഖൂം : 14) ഖിള്ർ നബി (അ) യുമായി ഒരുമിച്ചുകൂടിയ ചുരുക്കം ചില ഔലിയാക്കളെ പരിചയപ്പെടൽ മാത്രമാണീ ഗ്രന്ഥത്തിലെ ചർച്ചാ വിഷയം സുദീർഘമായ പഠനത്തിനും എഴുത്തിനും ഈയുള്ളവൻ അശക്തനാണ് ഖിള്ർ നബി (അ) യുടെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് നമ്മെയും മാതാപിതാക്കളെയും ഉസ്താദുമാരെയും സഹായിച്ചവരെയും അല്ലാഹുവിന്റെ മാർഗത്തിൽ നമ്മോട് ബന്ധപ്പെട്ടവരെയെല്ലാം നാഥൻ ഇരുലോക വിജയികളിൽ ഉൾപ്പെടുത്തട്ടെ ആമീൻ.


സയ്യിദു ത്വാഇഫഃ ശൈഖ് ജുനൈദുൽ ബഗ്ദാദി (റ)

സയ്യിദു ത്വാഇഫഃ എന്നുമാത്രം തസ്വവ്വുഫ് ഗ്രന്ഥങ്ങളിൽ പറഞ്ഞാൽ അതുകൊണ്ടുള്ള ഉദ്ദേശ്യം ശൈഖ് ഖാസിം ജുനൈദുൽ ബഗ്ദാദി (റ) യാകുന്നു ഔലിയാക്കളുടെ എല്ലാ കൂട്ടങ്ങളുടെയും നേതാവ് എന്നാണ് സയ്യിദു ത്വാഇഫഃ എന്ന വാചകത്തിന്റെ അർത്ഥം ജുനൈദിയ്യ ത്വരീഖത്തിന്റെ ശൈഖായ മഹാനിലൂടെയാണ് ഔലിയാ സമൂഹത്തിലെ മശാഇഖുമാരുടെ ത്വരീഖത്തുകൾ കടന്നു പോകുന്നത് അൽ ഉലമാഉൽ മുജ്തഹീനിൽപ്പെട്ട മഹാനാണ് ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) യെന്ന് ഇമാം നവവി (റ) പറഞ്ഞിട്ടുണ്ട് 

ഹിജ്റ 215- ൽ ബഗ്ദാദിലാണ് ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) ജനിക്കുന്നത് ബഗ്ദാദ് എന്ന വാചകത്തിന്റെ അർത്ഥം പൂന്തോപ്പ് എന്നാണ് (താജുൽ ആരിഫീൻ: 7)


പരീക്ഷണം ഖലീഫക്ക് വിതിച്ചത് നാശം

എക്കാലത്തും ആത്മീയ മഹാമനീഷികൾക്കു നേരെ ശത്രുക്കളും അസൂയാലുക്കളും രഹസ്യമായും പരസ്യമായും വിമർശനങ്ങൾ ഉന്നയിക്കാറുണ്ട് യഥാർത്ഥത്തിൽ രഹസ്യത്തിലും പരസ്യത്തിലും വ്യക്തി ശുദ്ധി കൈവിടാതെ സൂക്ഷിക്കുന്നവരാണ് മഹാന്മാർ ശത്രുക്കൾ ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) വിനു നേരെയും ആക്ഷേപങ്ങൾ തൊടുത്തുവിട്ട സംഭവം ഇമാം ഫരീദുദ്ദീനിൽ അത്വാർ (റ) എഴുതുന്നത് കാണുക: ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) രാത്രിയിൽ ദീർഘനേരം അല്ലാഹ് അല്ലാഹ് എന്നു ചൊല്ലുമായിരുന്നു ജനങ്ങൾ മഹാനെതിരിൽ ആക്ഷേപകരമായി അവർ ഖലീഫയുടെ അടുക്കൽ മഹാന്റെ വിവരമെത്തിച്ചു മഹാന് വിലക്കേർപ്പെടുത്തുവാൻ അവർ ഖലീഫയോടാവശ്യപ്പെട്ടു 

ഖലീഫ അവരോടു പറഞ്ഞു: ഒരു തെളിവുമില്ലാതെ അദ്ദേഹത്തെ സംബന്ധിച്ച് നാമെങ്ങനെ തീരുമാനമെടുക്കും ഒരു കാരണവുമില്ലാതെ അദ്ദേഹത്തിനെങ്ങനെ വിലക്കേർപ്പെടുത്തു അവർ ഖലീഫയോടു പറഞ്ഞു: ജനങ്ങൾ അദ്ദേഹത്തിന്റെ അടുക്കൽ ഒരുമിച്ച് കൂടുന്നു അദ്ദേഹത്തിന്റെ സംസാരം കൊണ്ടവർ വഞ്ചിതരാവുന്നു 

ഖലീഫക്ക് അതിസുന്ദരിയായ ഒരടിമസ്ത്രീ ഉണ്ടായിരുന്നു ഖലീഫക്ക് അവളെ  അങ്ങേയറ്റത്തെ സ്നേഹമായിരുന്നു അവളുടെ സൗന്ദര്യം കാരണം ഖലീഫ ഫിത്നയിലകപ്പെട്ടു മുവ്വായിരം ദീനാറിനാണ് അവളെ ഖലീഫ വാങ്ങിയത് ഖലീഫ അവളോടു പറഞ്ഞു: നീ വിവിധ തരത്തിലുള്ള ആഭരണങ്ങൾ അണിഞ്ഞ് മുന്തിയ വസ്ത്രവും ധരിച്ച് വിവിധങ്ങളായ സുഗന്ധദ്രവ്യങ്ങൾ പൂശി സുന്ദരിയാവുക എന്നിട്ട് നീ ജുനൈദിന്റെ സമീപത്തേക്ക് ചെന്ന് പറയുക: എനിക്ക് സമ്പത്തും സൗന്ദര്യവും ഉണ്ട് നിങ്ങളെന്നെ സ്വീകരിക്കുവാനും വിവാഹം കഴിക്കുവാനും ഞാൻ അതിയായി ആഗ്രഹിക്കുന്നു നിങ്ങളുമായുള്ള ആത്മീയ സഹവാസത്തിന്റെ ബറകത്ത് കൊണ്ടെനിക്ക് ആരാധനയിലായി കഴിഞ്ഞുകൂടാം എന്റെ ഹൃദയം നിങ്ങളിലേക്കാണ് ചായുന്നത് അത് മറ്റൊരാളിലേക്കും ചായുകയില്ല  

അവളുടെ ശരീരം മഹാന്റെ മുന്നിൽ പ്രദർശിപ്പിക്കുവാനും മുഖം തുറന്നിടാനും ഖലീഫ അവളോട് നിർദ്ദേശിച്ചു  

അങ്ങനെ അവൾ ഒരു സേവകന്റെ കൂടെ ശൈഖിന്നരികിലേക്ക് പുറപ്പെട്ടു ഖലീഫ കൽപിച്ചതുപ്രകാരമെല്ലാം അവൾ അവിടെ വെച്ചു ചെയ്തു സംസാരത്തിനിടയിൽ ശൈഖിന്റെ നോട്ടം അറിയാതെ അവളിൽ പതിച്ചു ഉടനെത്തന്നെ ശൈഖവർകൾ തല താഴ്ത്തി മൗനിയായി അവൾ സംസാരത്തിൽ തന്നെ പിന്നീട് ശൈഖ് തല ഉയർത്തി വ്യാഗുതലതപ്പെട്ടു ഉടനെത്തന്നെ അവൾ മരിച്ചുവീണു സേവകൻ ഖലീഫയുടെ അടുക്കൽ ചെന്ന് വിവരമുണർത്തി അദ്ദേഹം പരിഭ്രമത്തിലും അസ്വസ്ഥതയിലുമായി ഖലീഫ പറഞ്ഞു: ഇതുപോലെത്തെ ഒരാളെ ഇങ്ങോട്ടു വിളിപ്പിക്കാതെ നാം അങ്ങോട്ടു പോവുകയാണ് വേണ്ടത്  

ഖലീഫ ശൈഖിന്റെ സന്നിധിയിലെത്തി പറഞ്ഞു: ശൈഖവർകളെ ഇതുപോലൊത്തൊരു അടിമ സ്ത്രീക്കെതിരിൽ ദുആ ചെയ്യാൻ താങ്കൾക്കെങ്ങനെ സാധിച്ചു ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) പറഞ്ഞു: ഏത് ഖലീഫ, അങ്ങനെയൊന്നുമില്ല എങ്കിലും നാൽപത് വർഷത്തെ ഇബാദത്ത് ഫസാദാക്കാൻ താങ്കൾ തുനിഞ്ഞു താങ്കൾക്ക് എന്നോട് വാത്സല്യം തോന്നിയില്ല അല്ലാഹു സംരക്ഷിക്കുന്നവനാണ് അവന്റെ സംരക്ഷണാഗ്നി അവളെ കരിച്ചുകളഞ്ഞു ഇങ്ങനെയൊക്കെ ചെയ്യാൻ ഞാനാരാ (തദ്കിറത്തുൽ ഔലിയാഅ്: 372) 

ജനങ്ങൾ പറയുന്നത് കേട്ടോ ജനങ്ങൾക്കിടയിൽ സ്വൂഫികളെ സംബന്ധിച്ച് വ്യാപിച്ച വാർത്തയുടെ അടിസ്ഥാനത്തിലോ മഹാന്മാരായ സ്വൂഫികളെയോ ഔലിയാക്കളെയോ വിമർശിക്കാനോ അവർക്കെതിരിൽ തീരുമാനമെടുക്കാനോ പാടില്ല ഇമാം ശഅ്റാനി (റ) എഴുതുന്നു: സ്വൂഫിയാക്കളുടെ ത്വരീഖത്തിൽ പ്രവേശിക്കുകയും അവരുടെ പ്രവർത്തനങ്ങളും വാക്കുകളും ഖുർആനിനും സുന്നത്തിനുമെതിരായിയെന്ന് കാണാതെ പണ്ഡിതന്മാരിൽ നിന്ന് ഒരാൾക്കും സ്വൂഫികളെ വിമർശിക്കൽ അനുവദനീയമല്ല അവരെപ്പറ്റി എന്തെങ്കിലും കേട്ടതിന്റെ അടിസ്ഥാനത്തിൽ അവരെ എതിർക്കുകയോ ചീത്ത പറയുകയോ ചെയ്യരുത് (അൽ യവാഖീതു വൽ ജവാഹിർ: 1/12) 



ഫിറാസത്ത്

ഒരാളെ ദർശിക്കുമ്പോൾ അദ്ദേഹത്തിന്റെ അദൃശ്യത നോക്കുന്ന വ്യക്തിക്ക് ദൃശ്യമാവുന്ന അറിവാണ് ഇൽമുൽ ഫിറാസത്ത് നബി (സ) പറഞ്ഞു: നിങ്ങൾ വിശ്വാസിയുടെ പിറാസത്തിനെ സൂക്ഷിക്കുക നിശ്ചയം വിശ്വാസി അല്ലാഹുവിന്റെ നൂറുകൊണ്ടാണ് നോക്കുന്നത് ഈ ഹദീസ് ഇമാം തുർമുദി (റ) സുനനിലും ഇമാം ത്വബ്റാനി (റ) ഔസത്വലും രേഖപ്പെടുത്തിയിട്ടുണ്ട് ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) ഫിറാസത്തുള്ള മഹാനാണെന്നറിയിക്കുന്ന ഒരു സംഭവം കാണുക 

ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) പ്രഭാഷണവുമായി കഴിയവെ ശൈഖിന്റെ മജ്ലിസിലേക്ക് ഒരു കൃസ്ത്യാനി മുസ്ലിം വസ്ത്രധാരണയിൽ കയറിവന്നു അവിടെയുള്ള ഒരാൾക്കും അദ്ദേഹത്തെ അറിയില്ലായിരുന്നു അദ്ദേഹം ചോദിച്ചു: ശൈഖവർകളെ, നബി (സ) പറഞ്ഞിരിക്കുന്നു, നിങ്ങൾ വിശ്വാസിയുടെ ഫിറാസത്തിനെ സൂക്ഷിക്കുക നിശ്ചയമായും വിശ്വാസി അല്ലാഹുവിന്റെ നൂറുകൊണ്ടാണ് നോക്കുന്നത് ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) പറഞ്ഞു: നീ പറഞ്ഞത് സത്യമാണ് അവിശ്വാസത്തിന്റെ പൂണൂൽ നീ പൊട്ടിച്ച് ഇസ്ലാമിലേക്ക് കടന്നുവരിക എന്നാണ് എന്റെ ഫിറാസത്ത് നബി (സ) പറഞ്ഞത് സത്യമാണെന്നും വിശ്വാസി അല്ലാഹുവിന്റെ നൂറുകൊണ്ട് നോക്കുമെന്നും നിനക്ക് മലസ്സിലായില്ലേ   

ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) വിന്റെ ഈ സംസാരം അദ്ദേഹത്തിന്റെ ഹൃത്തടത്തിൽ ഫലം ചെയ്തു ഉടനെത്തന്നെ അദ്ദേഹം വിശ്വാസിയായി ശൈഖവർകളുടെ ഫിറാസത്തിൽ അവിടെ ഒരുമിച്ച് കൂടിയവരെല്ലാം അത്ഭുതപ്പെട്ടുപോയി (തദ്കിറത്തുൽ ഔലിയാഅ്: 374) 

സ്വൂഫികളുടെ ആട്ടം

ഇമാം യാഫിഈ (റ) എഴുതുന്നു: ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) പറയുന്നു: ഞാൻ ഒരുകൂട്ടം ആളുകളോടൊപ്പം ത്വൂരിസീനാ പർവതത്തിലായിരുന്നു നസ്വാറാക്കളുടെ മഠത്തിന് താഴെയുള്ള ജലാശയത്തിൽ ഞങ്ങളെത്തി ഞങ്ങളോടൊപ്പം ഖവാലി പാടുന്നവൻ ഉണ്ടായിരുന്നു അൽപമൊന്ന് പാടിയപ്പോൾ അവർ എണീറ്റ് ആടുവാൻ തുടങ്ങി മഠത്തിനു മുകളിൽ നിന്ന് മഠാധിപതി ഞങ്ങളെ വീക്ഷിക്കുന്നുണ്ടായിരുന്നു അദ്ദേഹം വിളിച്ചുപറഞ്ഞു: വരുവീൻ, എന്നാൽ ആ സുന്ദര നിമിഷത്തിൽ ഒരാളും അങ്ങോട്ടു തിരിഞ്ഞു നോക്കിയില്ല എല്ലാവരും ആട്ടം നിർത്തി ഇരുന്നു 

ആ കൃസ്ത്യാനി ചോദിച്ചു: നിങ്ങളുടെ ഉസ്താദ് ആരാണ്? അവർ ഞാനാണെന്നറിയിച്ചു അദ്ദേഹം ചോദിച്ചു: ഉസ്താദേ, ഈ ആട്ടവും പാട്ടുമൊക്കെ നിങ്ങളുടെ മതത്തിന്റെ മാത്രം പ്രത്യേകതയോ അതോ എല്ലാ മതങ്ങളിലുമുള്ളതോ? അവർ പറഞ്ഞു; അല്ല, മറിച്ച് ഐഹിക ലോകത്ത് ഭൗതിക വിരക്തിയുള്ളവർക്ക് പ്രത്യേകമാക്കപ്പെട്ടതാണിത് 

ഉടനെത്തന്നെ അദ്ദേഹം പറഞ്ഞു: അശ്ഹദു അൻലാ ഇലാഹ ഇല്ലല്ലാഹു വ അശ്ഹദു അന്ന മുഹമ്മദർറസൂലുല്ലാഹി ഈസാ നബി (അ) യുടെ ഇഞ്ചീലിൽ ഞാൻ കണ്ടിട്ടുണ്ട് മുഹമ്മദ് നബി (സ) യുടെ സമുദായത്തിലെ ചില പ്രത്യേകമാളുകൾ ഭൗതിക വിരക്തതയിൽ പാടുമ്പോൾ ആടുന്നതായിരിക്കുമെന്ന് (റൗളുൽറയ്യാഹീൻ: 228) 

ഇമാം ഇബ്നു മുലഖൻ (റ) എഴുതുന്നു: ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) ഹിജ്റ 297 ശവ്വാലിൽ വെള്ളിയാഴ്ച വൈകുന്നേരം വഫാത്തായി (ത്വബഖാത്തുൽ ഔലിയാഅ്: 115) 

മഹാന്റെ ശൈഖായ ശൈഖ് സർറിയുസ്സഖ്ത്വി (റ) വിന്റെ ഖബ്റിന്നരികിൽ ബഗ്ദാദിലാണ് ശൈഖവർകളുടെ ഖബ്ർ സ്ഥിതിച്ചെയ്യുന്നത് ശൈഖവർകളുടെ ബറകത്തുകൊണ്ട് അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ 

وصلى الله على سيدنا محمد وعلى آله وصحبه وسلم