Monday 30 September 2019

അബ്ദുള്ളാഹിബ്നു മസ്ഊദ്(റ)


“ഖുര്‍ആന്‍ തനിമയോടെ പാരായണം ചെയ്യണമെന്നുണ്ടോ? ഇബ്നുഉമ്മിഅബ്ദി(ഇബ് നുമസ്ഊദ്)ന്റെ പാരായണമനുകരിച്ചു കൊള്ളുക”. മുത്തുനബി(സ്വ).

ബാല്യം വിട്ടുമാറാത്ത ഓമന വിജനമായ മേച്ചില്‍ പുറങ്ങളില്‍ ആട്ടിന്‍പറ്റത്തെയും തെ ളിച്ചു നടക്കുന്നു. ഖുറൈശി പ്രമുഖനായ ഉഖ്ബത്തുബ്നു മുഐത്വിന്റേതാണ് ആടുകള്‍. കൊച്ചിടയന്റെ പേര്‍ അബ്ദുല്ലാഹ്. പിതാവ് മസ്ഊദ്. പക്ഷേ, ഉമ്മുഅബ്ദിന്റെ മകന്‍ എന്ന് മാതാവിലേക്ക് ചേര്‍ത്താണ് നാട്ടുകാര്‍ വിളിക്കുന്നത്.

സ്വന്തം ജനതയില്‍ ഒരാള്‍ പ്രവാചകനാണെന്ന് വാദിക്കുന്നുവെന്ന ശ്രുതി ആ ബാലന്റെ ചെവിയിലും എത്തിയിട്ടുണ്ട്. പക്ഷേ, അതൊന്നും പ്രാധാന്യമുള്ളതായി ഉള്‍ക്കൊള്ളാന്‍ മാത്രം ആ ഇളം മനസ് പരുവപ്പെട്ടിട്ടില്ലല്ലോ. മാത്രമല്ല പ്രഭാതം വിടരുമ്പോഴേക്ക് ആട്ടിന്‍ പറ്റവുമായി സ്വന്തം ലോകത്തേക്ക് യാത്രയായാല്‍ ഇരുട്ടിയിട്ടേ പതിവായി തിരിച്ചെത്തുമായിരുന്നുള്ളൂ. അതിനാല്‍ നാട്ടില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ സജീവസാന്നിദ്ധ്യമാവാന്‍ സാധിച്ചതുമില്ല.

അങ്ങനെയിരിക്കെ ഒരുദിവസം പ്രഥമദൃഷ്ട്യാ തന്നെ മാന്യന്മാരെന്ന് തോന്നിക്കുന്ന രണ്ട് പേര്‍ അതുവഴി വന്നു. ദൂരെ നിന്നാണ് വരവ്. ഇരുവരും ക്ഷീണിതരാണെന്ന് കണ്ടാലറിയാം. ചുണ്ടും തൊണ്ടയും വരണ്ട് ദാഹിച്ച് പരവശരായിരിക്കുന്നു…വന്ന പാടെ ബാലനെ അഭിവാദ്യം ചെയ്തുകൊണ്ടവര്‍ ചോദിച്ചു: ‘മോനേ വല്ലാത്ത ദാഹം, അല്‍പം ആട്ടിന്‍ പാല്‍ കറന്നു തരാമോ?’

ഇടയന്‍ പറഞ്ഞു: ‘സാധ്യമല്ല, കാരണം ആടുകള്‍ എന്റേതല്ല, എന്നെ യജമാനന്‍ വിശ്വസിച്ചേല്‍പിച്ചതാണ്’.

മറുപടിയിലെ നിഷ്കളങ്കതയും സത്യസന്ധതയും ഗ്രഹിച്ച ആഗതരുടെ മുഖം പ്രസന്നമായി. അവരിലൊരാള്‍ പറഞ്ഞു:

‘ശരി, എന്നാല്‍ പ്രസവിച്ചിട്ടില്ലാത്ത ഒരാടിനെ കാണിച്ച് തരൂ’

അടുത്തു തന്നെയുണ്ടായിരുന്ന ഒരാട്ടിന്‍ കുട്ടിയെ അവന്‍ ചൂണ്ടിക്കാണിച്ചു. ആഗതന്‍ ആട്ടിന്‍കുട്ടിയെ പിടിച്ച് ഒരിടത്ത് കെട്ടിയ ശേഷം ബിസ്മി ചൊല്ലി അതിന്റെ അകിട് തടവിക്കൊണ്ടിരുന്നു. വിചിത്രമായ ആ പ്രവൃത്തി കണ്ട് കൌതുകം ഹൃദയത്തില്‍ കിനിഞ്ഞു വന്നു.

എന്നാല്‍ സംഭവിച്ചതെന്താണ്. ആട്ടിന്‍കുട്ടിയുടെ അകിടതാ വീര്‍ത്തുവരുന്നു. ഉടനെ അപരന്‍ കുഴിഞ്ഞ ഒരു കല്‍പാളി എടുത്തു കൊടുത്തു. അതിലേക്ക് പാല്‍ കറന്നെടുത്തു. സമൃദ്ധമായ ക്ഷീരപ്രവാഹം!! അവരിരുവരും കുടിച്ചുദാഹം തീര്‍ത്ത ശേഷം ഇടയബാലനും നല്‍കി. സ്വന്തം കണ്ണുകളെ വിശ്വസിക്കാനാകാതെ അന്ധാളിച്ചു നില്‍ക്കുകയാണവന്‍.

എല്ലാവരും ആവോളം മൊത്തിക്കുടിച്ചു. ക്ഷീണവും ദാഹവും അപ്രത്യക്ഷമായി. ശേഷം ആ ദിവ്യതേജസ്വിയായ മനുഷ്യന്‍ അകിടിനോട് പൂര്‍വ്വാവസ്ഥയിലാവാന്‍ ആജ്ഞാപിച്ചു. ഉടനെ അത് സങ്കോചിക്കാന്‍ തുടങ്ങി. അല്‍പസമയം കൊണ്ട് പഴയ പടിയായി. അതില്‍ നിന്നാണ് പാല്‍ കറന്നതെന്ന് പറഞ്ഞാല്‍ മറ്റാരും വിശ്വസിക്കില്ല. അന്നേരം ആ മഹദ്പുരുഷനോട് ആട്ടിടയന്‍ ചോദിച്ചു: ‘നിങ്ങള്‍ നേരത്തെ ചൊല്ലിയ വചനങ്ങള്‍ എന്നെയൊന്ന് പഠിപ്പിക്കുമോ?’

മഹാപുരുഷന്‍ അരുളി: ‘നീ ജ്ഞാനിയാകും മോനേ!’

ഇതായിരുന്നു അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)എന്ന ഇടയബാലന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റ്. ആ മഹാന്മാര്‍ ഒന്ന് മുത്തുനബി(സ്വ)യും മറ്റേത് അബൂബക്ര്‍ സിദ്ധീഖ്(റ)വുമായിരുന്നു. ഖുറൈശികളുടെ ശല്യം സഹിക്കാതായപ്പോള്‍ മക്കയുടെ മലയോരങ്ങളിലേക്ക് പുറപ്പെട്ടതായിരുന്നു അവര്‍.

ചെറുപ്പക്കാരന്‍ ഇവരില്‍ വല്ലാതെ ആകൃഷ്ടനായത് പോലെ തന്നെ അവര്‍ക്ക് ബാലന്റെ സത്യസന്ധതയിലും മനക്കരുത്തിലും നല്ല മതിപ്പുണ്ടായി. ശോഭനമായ ഭാവിക്കുടമായണവന്‍ എന്നര്‍ക്ക് മനസ്സിലായി.

അധികം വൈകാതെ തന്നെ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)മുസ്ലിമായിത്തീരുകയും തന്നെ സേവകനായി സ്വീകരിക്കണമെന്ന് നബി(സ്വ)യോടപേക്ഷിക്കുകയും ചെയ്തു. അവിടുന്ന് ആ അപേക്ഷ സ്വീകരിച്ചു. അന്നുമുതല്‍ മിണ്ടാപ്രാണികളുടെ മേയ്ക്കല്‍ മാറ്റി അശ്റഫുല്‍ ഖല്‍ഖ്(സ്വ)യുടെ പരിചാരകനായി ചരിത്രം അദ്ദേഹത്തെ വാഴ്ത്തി.

ഇബ്നുമസ്ഊദ്(റ)മുത്തുനബി(സ്വ)യെ നിഴല്‍ പോലെ പിന്തുടര്‍ന്നു. നാട്ടിലും വീട്ടിലും പുറത്തും അദ്ദേഹം ഒപ്പമുണ്ടാകും. തിരുനബി(സ്വ)കുളിക്കുമ്പോള്‍ മറപിടിച്ചു നില്‍ക്കുക, പുറത്തേക്കിറങ്ങുമ്പോള്‍ ചെരിപ്പ് ധരിപ്പിച്ച് കൊടുക്കുക, അകത്തേക്ക് വരുമ്പോള്‍ അത് അഴിച്ച് പിടിക്കുക, ബ്രഷും വാക്കിംഗ് സ്റ്റിക്കും കൈവശം വെക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് സ്വന്തം. അവിടുന്ന് റൂമിലേക്ക് പ്രവേശിക്കുമ്പോള്‍ കൂടെ ഇബ്നുമസ്ഊദു ണ്ടാകും. മാത്രമല്ല എപ്പോള്‍ വേണമെങ്കിലും നിസ്സങ്കോചം അകത്തേക്ക് കടന്നുവരാന്‍ നബി(സ്വ)അദ്ദേഹത്തിന് പ്രത്യേകം അനുമതി നല്‍കിയിരുന്നു. അങ്ങനെ മുത്ത്നബി(സ്വ)യുടെ രഹസ്യസൂക്ഷിപ്പുകാരന്‍ എന്നദ്ദേഹം അറിയപ്പെട്ടു.

തിരുനബിയുടെ വീട്ടില്‍ അബ്ദുല്ലാഹ്(റ)വളര്‍ന്നു വന്നു. അവിടുത്തെ സ്വഭാവങ്ങളെല്ലാം തന്റെയും ജീവിതത്തിലേക്കദ്ദേഹം പകര്‍ത്തി. രൂപഭാവത്തിലും സ്വഭാവവൈശിഷ്ട്യത്തിലുമെല്ലാം മുത്തുനബിയുടെ പകര്‍പ്പായിരുന്നു ഇബ്നുമസ്ഊദ് എന്നാണ് ദൃക്സാക്ഷികളുടെ വിവരണം.

നബി(സ്വ)യുടെ പാഠശാലയില്‍ നിന്നാണദ്ദേഹം വിദ്യ നുകര്‍ന്നത്. അതിനാല്‍ ഖുര്‍ആന്‍ പാരായണത്തിലും വ്യാഖ്യാനത്തിലുമെല്ലാം സ്വഹാബത്തില്‍ വെച്ച് ഏറ്റവും അഗ്രഗണ്യനായിത്തീര്‍ന്നു. ഒരു സംഭവം കാണുക:

അറഫഃയാണ് രംഗം…. ഉമറുല്‍ഫാറൂഖ്(റ)അറഫഃയില്‍ നില്‍ക്കുമ്പോള്‍ ഒരു വ്യക്തി അദ്ദേഹത്തെ അഭിമുഖീകരിച്ചു കൊണ്ട് പറഞ്ഞു:

‘അമീറുല്‍ മുഅ്മിനീന്‍! ഞാന്‍ കൂഫയില്‍ നിന്നാണ് വരുന്നത്. അവിടെ ഒരു വ്യക്തിയുണ്ട്. ഖുര്‍ആനും വ്യാഖ്യാനങ്ങളും ജനങ്ങള്‍ക്ക് മനപാഃഠം പറഞ്ഞുകൊടുക്കുന്നയാളാണദ്ദേഹം.’

ഇത് കേട്ട ഉമര്‍(റ)വിന്റെ കോപം കത്തിജ്വലിച്ചു. മുഖത്തേക്ക് രക്തം ഇരച്ചുകയറി.

അദ്ദേഹം ആക്രോശിച്ചു: ‘ആരെടാ അവന്‍’

ആഗതന്‍ പറഞ്ഞു: ‘അബ്ദുല്ലാഹിബ്നു മസ്ഊദ്’

ഈ മറുപടി മരുഭൂമിയിലെ കുളിര്‍മഴയായി. ഉമര്‍(റ) നിമിഷനേരം കൊണ്ട് ശാന്തനായിക്കഴിഞ്ഞു. അനന്തരം അവര്‍ പറഞ്ഞു:

‘നീ എന്ത് വിചാരിച്ചു…? അക്കാര്യം ഭംഗിയായി നിര്‍വ്വഹിക്കാന്‍ കഴിയുന്ന ഒരേയൊരാളെ ഇപ്പോള്‍ എന്റെ അറിവിലുള്ളൂ. അത് ഇബ്നുമസ്ഊദ്(റ) ആണ്. കാരണം ഞാന്‍ വിവരിച്ചുതരാം.’

ഒരു രാത്രി തിരുനബി(സ്വ) സിദ്ദീഖ്(റ) വിന്റെ വീട്ടില്‍ ചെന്നു. മുസ്ലിംകളുടെ ക്ഷേമ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണുദ്ദേശം. ഞാനും കൂടെയുണ്ട്. അല്‍പം കഴിഞ്ഞ് തിരുനബി(സ്വ)യോടൊപ്പം ഞങ്ങള്‍ പുറത്തുപോയി. പള്ളിക്കടുത്തെത്തിയപ്പോള്‍ ഒരാള്‍ അകത്ത് നിസ്കരിക്കുന്നത് കണ്ടു. ഇരുട്ടില്‍ ആളെ വ്യക്തമല്ല. സുന്ദരമായി ഖുര്‍ആന്‍ ഓതുകയാണയാള്‍. അന്നേരം നബി(സ്വ) ഞങ്ങളോട് പറഞ്ഞു:

‘ഖുര്‍ആന്‍ തനിമയോടെ പാരായണം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഇബ്നുഅബ്ദിഉമ്മിനെ അനുകരിച്ചു കൊള്ളട്ടെ…!’

ശേഷം ഇബ്നുമസ്ഊദ് ഇരുന്ന് ദുആ ചെയ്യാനാരംഭിച്ചു. അപ്പോള്‍ മുത്തുറസൂല്‍ പറഞ്ഞുകൊണ്ടിരുന്നു:

‘ചോദിക്കുക, നല്‍കപ്പെടും, ചോദിക്കുക, നല്‍കപ്പെടും.’

ഉമര്‍(റ) തുടരുന്നു: നാളെ അതിരാവിലെ ഈ സന്തോഷവാര്‍ത്തയും നബി(സ്വ) ആമീന്‍പറഞ്ഞതുമെല്ലാം ഇബ്നുമസ്ഊദിനെ കണ്ട് അറിയിക്കണമെന്ന് ഞാനുറച്ചു. അങ്ങനെ രാവിലെ നേരത്തെത്തന്നെ സന്തോഷവൃത്താന്തവുമായി ഞാനവിടെയെത്തി. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴാണറിഞ്ഞത് ഇക്കാര്യമെല്ലാം അബൂബക്ര്‍ എന്റെ മുമ്പേ വന്ന് പറഞ്ഞിരിക്കുന്നു എന്ന്…. അല്ലാഹു സത്യം. ഏതെങ്കിലും നല്ല കാര്യത്തിനു വേണ്ടി ഞാനും അബൂബക്റും മല്‍സരിക്കാനിടവന്നാല്‍ അതില്‍ ജേതാവ് അബൂബക്ര്‍ തന്നെയായിരിക്കുമെന്നാണനുഭവം.

ഇബ്നുമസ്ഊദിന്റെ ഒരു വാക്കില്‍ നിന്നു തന്നെ ഖുര്‍ആനിനെ കുറിച്ചുള്ള തന്റെ പാണ്ഢിത്യത്തിന്റെ ആഴം അളക്കാവുന്നതാണ്. അദ്ദേഹം പറയുന്നു:

‘ഏകഇലാഹ് തന്നെയാണ് സത്യം, ഖുര്‍ആനിലെ ഏതൊരു സൂക്തവും എവിടെ അവതരിച്ചു…? ഇറങ്ങിയ പശ്ചാത്തലമെന്ത്…? എന്നെല്ലാം എനിക്ക് നല്ല ബോധ്യമുണ്ട്. ഖുര്‍ആനില്‍ എന്നെക്കാള്‍ പാണ്ഢിത്യമുള്ള ഒരാള്‍ എവിടെയെങ്കിലുമുണ്ടെങ്കില്‍ ഞാനങ്ങോട്ട് പോകുമായിരുന്നു.’

ഈ ആത്മകഥാംശം അതിശയോക്തിപരമായിരുന്നില്ല. തെളിവുകളുണ്ട്. വന്ദ്യരായ ഉമര്‍ (റ) ഒരു യാത്രയിലാണ്. സന്ധ്യയായി. അപ്പോള്‍ ഒരു യാത്രാസംഘം അതുവഴി വന്നു. ഉമര്‍(റ) ചോദിച്ചു: ‘നിങ്ങള്‍ എവിടെ നിന്നുവരുന്നു’.

സംഘത്തില്‍ നിന്നൊരാള്‍ പറഞ്ഞു: ‘ഫജ്ജുല്‍അമീഖി(വിദൂരദിക്ക്)ല്‍ നിന്ന്.’

ഉമര്‍(റ) വീണ്ടും ചോദിച്ചു: ‘എവിടെക്കാണ്.’

മറുപടി: ‘ബൈതുല്‍അതീഖി(കഅ്ബ)ലേക്ക്.’

ഉമര്‍(റ) പറഞ്ഞു: ‘അവരില്‍ ഒരു പണ്ഢിതനുണ്ട്’ (കാരണം നേരത്തെ പറഞ്ഞ മറുപടികളെല്ലാം ഹജ്ജുസംബന്ധമായ ഖുര്‍ആന്‍ വാക്യം കടമെടുത്തുകൊണ്ടായിരുന്നു).

ശേഷം സ്വന്തം അണികളില്‍ ഒരാളെ വിളിച്ച് പ്രസ്തുത സംഘത്തോട് ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉമര്‍(റ) പറഞ്ഞു. ഖലീഫഃയുടെ ചോദ്യങ്ങള്‍ ഇപ്രകാരമായിരുന്നു:

‘ഖുര്‍ആനിലെ ഏറ്റവും മഹത്തായ സൂക്തമേത്?

മറുപടി: ‘അല്ലാഹു ലാഇലാഹ ഇല്ലാഹുവല്‍ ഹയ്യുല്‍ ഖയ്യൂം. ലാതഅ്ഖുദുഹൂ സിനതുന്‍ വലാ നൌം (സര്‍വ്വസംരക്ഷകനായ അല്ലാഹു മാത്രമാണാരാധ്യന്‍. അവനെ നിദ്ര പിടികൂടുകയില്ല).’

ചോദ്യം: ‘ഖുര്‍ആനിലെ ഏറ്റവും വലിയ ത്വാത്വികവചനമേത്?’

മറുപടി: ‘ഇന്നല്ലാഹ യഅ്മുറു ബില്‍അദ്ലി…..(അല്ലാഹു നീതിയും കാരുണ്യവും ചെയ്യാനും കുടുംബബന്ധുക്കളെ സഹായിക്കാനും കല്‍പിക്കുന്നു.)’

ചോദ്യം: ‘ശരി, ഖുര്‍ആനിലെ ഏറ്റവും സമ്പൂര്‍ണ്ണമായ വാക്യമേത്?’

മറുപടി: ‘ഫമന്‍ യഅ്മല്‍ മിസ്ഖാല….. (നന്മയും തിന്മയും അതിസൂക്ഷമമാണെങ്കില്‍ പോലും അതിന്റെ ഫലം അനുഭവിക്കുന്നതാണ്.)’

ചോദ്യം: ‘എങ്കില്‍ ഏറ്റവും കൂടുതല്‍ ഭയാശങ്കകള്‍ ഉളവാക്കുന്ന ആയത്ത് ഏതാണ് ഖുര്‍ആനില്‍?’

മറുപടി: ‘ലൈസ ബിഅമാനിയ്യികും…. (‘നിങ്ങളും വേദക്കാരുമൊന്നും കരുതും പോലെയല്ല. തിന്മ ചെയ്തവര്‍ തിക്തഫലം അനുഭവിക്കുക തന്നെ ചെയ്യും.)’

ചോദ്യം: ‘ഏറ്റവും പ്രതീക്ഷക്ക് വക നല്‍കുന്ന സൂക്തമോ?’

മറുപടി: ‘ഖുല്‍യാഇബാദിയല്ലദീന…..(ആത്മദ്രോഹം ചെയ്തവരേ, അല്ലാഹുവിന്റെ കാരുണ്യത്തെതൊട്ട് നിരാശരാകരുത്. പശ്ചാത്തപിച്ചവര്‍ക്ക് സര്‍വ്വദോഷങ്ങളും അവന്‍ പൊറുക്കുന്നതാണ്)

അവസാനം ഉമര്‍(റ) ചോദിച്ചു: ‘നിങ്ങളുടെ കൂട്ടത്തില്‍ ഇബ്നുമസ്ഊദ് ഉണ്ടോ?’

സംഘം മറുപടി പറഞ്ഞു:’ഉണ്ട്’.

പണ്ഢിതന്‍, പ്രപഞ്ചപരിത്യാഗി, ആബിദ്, ഖാരിഅ് എന്നിത്യാദി വിശേഷണങ്ങളില്‍ ഒതുങ്ങിയിരുന്നില്ല ആ വ്യക്തിത്വം. ഏതുപ്രതിസന്ധിയും ചങ്കൂറ്റത്തോടെ നേരിടാനുള്ള കരുത്തും മഹാധൈര്യവും ഒത്തിണങ്ങിയ യോദ്ധാവും കൂടിയായിരുന്നു ഇബ്നുമസ്ഊദ്(റ).

തിരുനബി(സ്വ) കഴിഞ്ഞാല്‍ സത്യനിഷേധികളുടെ മുമ്പില്‍ ഖുര്‍ആന്‍ പാരായാണം ചെയ്യാന്‍ ധൈര്യം കാണിച്ച പ്രഥമ മുസ്ലിമായിരുന്നു അദ്ദേഹം. സംഭവമിങ്ങനെയാണ്.

ഒരു ദിവസം സ്വഹാബത്ത് മക്കയില്‍ ഒരുമിച്ചു കൂടിയപ്പോള്‍ ഒരു വിഷയം ചര്‍ച്ചക്ക് വന്നു. ഖുര്‍ആന്‍ ഖുറൈശികളുടെ മുമ്പില്‍ വെച്ച് പരസ്യമായി പാരായണം ചെയ്ത് അവരെ കേള്‍പ്പിക്കാന്‍ ആര് സന്നദ്ധമാവും…? ഉടനെ ഇബ്നുമസ്ഊദ്(റ) പറഞ്ഞു:

‘ഞാന്‍ തയ്യാര്‍’

അപ്പോള്‍ മറ്റുള്ളവര്‍ പ്രതികരിച്ചു. ‘നിങ്ങളെ അവര്‍ വല്ലതും ചെയ്തേക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. അവരുടെ അക്രമം തടയാന്‍ പ്രാപ്തിയുള്ള കുടുംബ ബലമുള്ള ഒരാളെയാണ് അതിനാവശ്യം.’

ഇബ്നുമസ്ഊദ്(റ)വീണ്ടും പറഞ്ഞു: ‘ഞാന്‍ തന്നെ പോയേക്കാം. അല്ലാഹു കാത്തുകൊള്ളും.’

പകലിന്റെ ആദ്യപാദം പിന്നിട്ടു…. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) കഅ്ബയിലേക്ക് പുറപ്പെട്ടു. അദ്ദേഹം ഇബ്രാഹീം മഖാമിനടുത്തെത്തി. ഖുറൈശീ പ്രമുഖരെല്ലാം അവിടെ ഇരിപ്പുണ്ട്. നിവര്‍ന്നു നിന്ന് അത്യുച്ചത്തില്‍ അദ്ദേഹം ഓതാന്‍ തുടങ്ങി.

‘അര്‍റഹ്മാന്‍, അല്ലമല്‍ ഖുര്‍ആന്‍….’

സൂറത്തുര്‍റഹ്മാന്റെ തുടക്കം മുതല്‍ ഇമ്പമാര്‍ന്ന സ്വരത്തിലും ഈണത്തിലും അദ്ദേഹം ഓത്ത് തുടങ്ങി. ഖുറൈശികള്‍ അത് ശ്രദ്ധിച്ചു. ചിലര്‍ ചോദിച്ചു:’എന്താണവന്‍ പറയുന്നത്.’

മറ്റുള്ളവര്‍ പറഞ്ഞു:

‘മുഹമ്മദ് കൊണ്ടുവന്ന വചനങ്ങളാണവ..’

നിഷേധികള്‍ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)വിന്റെ മേല്‍ ചാടിവീണ് അദ്ദേഹത്തെ തുരുതുരെ പ്രഹരിച്ചു. അന്നേരമൊന്നും അവര്‍ ഖുര്‍ആന്‍ പാരായണം നിര്‍ത്തിയില്ല. അവസാനം ക്ഷീണിച്ചവശനായി അദ്ദേഹം സഹപ്രവര്‍ത്തകരുടെ അടുത്തെത്തി. പലയിടത്തും മുറിഞ്ഞ് രക്തം ഒഴുകുന്നുണ്ടായിരുന്നു. ആ ദയനീയാവസ്ഥ കണ്ട സുഹൃത്തുക്കള്‍ പറഞ്ഞു:

‘ഇങ്ങനെ വല്ലതും സംഭവിച്ചേക്കുമെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നില്ലേ ഇബ്നുമസ്ഊദ്?’

അദ്ദേഹം മറുപടി പറഞ്ഞു:

‘അല്ലാഹുവാണ് സത്യം, അല്ലാഹുവിന്റെ ശത്രുക്കളെ തരിമ്പും കൂസാത്ത മനക്കരുത്ത് ഇപ്പോഴുള്ളത്ര എനിക്ക് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. നാളെയും അവരുടെ മുമ്പിലെത്തി ഇതാവര്‍ത്തിക്കാന്‍ ഞാന്‍ തയ്യാറാണ്.’

സുഹൃത്തുക്കള്‍ പറഞ്ഞു:

‘വേണ്ട ഇബ്നുമസ്ഊദ്, അവരുടെ അസഹിഷ്ണുതക്ക് നല്ല മറുപടി നിങ്ങള്‍ നല്‍കിക്കഴിഞ്ഞിരിക്കുന്നു.’

മൂന്നാം ഖലീഫ ഉസ്മാനുബ്നുഅഫ്ഫാന്‍(റ)വിന്റെ ഭരണകാലം വരെ ഇബ്നുമസ്ഊദ് ജീവിച്ചു. അവര്‍ മരണാസന്നനായപ്പോള്‍ ഖലീഫഃ സന്ദര്‍ശിക്കാന്‍ വന്നു. അദ്ദേഹം ചോദിച്ചു:

‘ഇബ്നുമസ്ഊദ്, എന്നോട് നിങ്ങള്‍ക്കെന്താണു ബോധിപ്പിക്കാനുള്ളത്?’

ഇബ്നുമസ്ഊദ്(റ) പറഞ്ഞു:

‘എന്റെ പാപങ്ങളെ കുറിച്ചാണ്.’

ഖലീഫ ചോദിച്ചു:

‘നിങ്ങള്‍ക്ക് വല്ല ആഗ്രഹങ്ങളുമുണ്ടോ?’

ഇബ്നുമസ്ഊദ്(റ)വിന്റെ മറുപടി:

‘എന്റെ റബ്ബിന്റെ കാരുണ്യം’

ഖലീഫ വീണ്ടും ചോദിച്ചു:

‘വര്‍ഷങ്ങളായി നിങ്ങള്‍ വാങ്ങാന്‍ വിസമ്മതിച്ചിരുന്ന പൊതുഖജനാവില്‍ നിന്നുള്ള വിഹിതം എത്തിച്ചുതരാന്‍ ഞാന്‍ ഏര്‍പ്പാടു ചെയ്യട്ടെയോ?’

ഇബ്നുമസ്ഊദ്(റ) പറഞ്ഞു:

‘എനിക്കതിന്റെ ആവശ്യമില്ല…’

ഖലീഫ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

‘നിങ്ങളുടെ കാലശേഷം പുത്രിമാര്‍ക്ക് അതൊരു ആശ്വാസമായേക്കുമല്ലോ!’

ഇബ്നുമസ്ഊദ്(റ)വിന്റെ മറുപടി:

‘എന്റെ മക്കള്‍ക്ക് ദാരിദ്യ്രം ഭയപ്പെടുന്നുവോ നിങ്ങള്‍? എന്നാല്‍ എല്ലാ രാത്രികളിലും വാഖിഅഃ സൂറത്ത് പതിവായി ഓതാന്‍ ഞാന്‍ അവരോട് കല്‍പിച്ചിരിക്കുന്നു. സൂറത്തുല്‍ വാഖിഅഃ പതിവായി എല്ലാ രാത്രിയിലും ഓതുന്നവര്‍ക്ക് ഒരിക്കലും ദാരിദ്യ്രം പിടിപെടുകയില്ലെന്ന് മുത്തുറസൂല്‍(സ്വ) പറഞ്ഞത് ഞാന്‍ നേരട്ടു കേട്ടിട്ടുണ്ട്.’

ആ പകല്‍ അസ്തമിച്ചപ്പോഴേക്ക് ഖുര്‍ആന്‍ പാരായണത്തിലും ദിക്റിലും വ്യാപൃതമായിരുന്ന ആ ചുണ്ടുകള്‍ നിശ്ചലമായി. നാഥന്‍ അവരെ അനുഗ്രഹിക്കട്ടെ. ആമീന്‍

Tuesday 17 September 2019

ഇസ്ഹാഖ് നബി (അ)






സന്തോഷവാർത്ത 


ഇബ്റാഹീം (അ) ജീവിതത്തിൽ ഒരു നൂറ്റാണ്ട് പിന്നിട്ടു നൂറ് വയസ്സായി അവിസ്മരണീയമായൊരു സംഭവം നടക്കാൻ പോവുന്ന വർഷമാണിത്

പതിനാല് വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു സംഭവം നടന്നിട്ടുണ്ട് പതിനാല് വർഷം മുമ്പ് അന്ന് തനിക്കു വയസ്സ് എൺപത്താറ് അന്ന് ഹാജറ ഗർഭിണിയായി മാസം തികഞ്ഞ് പുത്രനെ പ്രസവിച്ചു ഇസ്മാഈൽ(അ) ആ കുട്ടിക്ക് ഇപ്പോൾ വയസ്സ് പതിനാല്

നൂറാം പിറന്നാളിന്റെ സന്തോഷം സാറ(റ)ക്ക് വയസ്സ് തൊണ്ണൂറ് യോഗ്യരായ ഏതാനും അതിഥികൾ അവരതാ വീട്ടിലേക്കു കയറി വരുന്നു ആരാണാവോ വരുന്നത് പരിചയമില്ല ഏതായാലും നന്നായി സൽക്കരിക്കണം

അവർ കയറിവന്നു സലാം ചൊല്ലി

ഇബ്റാഹീം (അ) ഉപചാരപൂർവ്വം സലാം മടക്കി ഇബ്റാഹീം (അ) വിനയത്തോടെ പിൻമാറി അടുക്കളയിലെക്ക് ചെന്നു സൽക്കാരമൊരുക്കാൻ പറഞ്ഞു

സാറ(റ) ഭക്ഷണമൊരുക്കാൻ തുടങ്ങി  ഇളം പ്രായത്തിലുള്ള മൂരിക്കുട്ടന്റെ ഇറച്ചി  ചുട്ടെടുക്കുക രുചികരമായ ആഹാരമാണത് ആ ആഹാരമാണ് സാറ(റ) തയ്യാറാക്കിയത്

അതിഥികളോട് സംഭാഷണം നടത്തുകയാണ് ഇബ്റാഹീം(അ) വാതിലിന്നപ്പുറത്ത് സാറയുടെ രൂപം ഇബ്റാഹീം (അ) ധൃതിയിൽ ചെന്ന് ഭക്ഷണത്തളിക വാങ്ങി അതിഥികളുടെ മുമ്പിൽ വെച്ചു  ഭക്ഷണം കഴിക്കുകയല്ലേ? വിനയത്തോടെ ചോദിച്ചു

അവർ ഭക്ഷണം ശ്രദ്ധിക്കുന്നില്ല

ഇതെന്താ ഇങ്ങനെ? വിരുന്നു വന്നവർ ആഹാരം കഴിക്കാത്തതെന്ത്? പേടി തോന്നി

അപ്പോൾ അതിഥികൾ പറഞ്ഞതിങ്ങനെ:

ഞങ്ങൾ അല്ലാഹുവിന്റെ ദൂതന്മാരാണ് മലക്കുകൾ

സാറ(റ) വാതിൽക്കൽ തന്നെയുണ്ട് താൻ തയ്യാറാക്കിയ ആഹാരം അതിഥികൾ രുചിയോടെ ഭക്ഷിക്കുന്നത്  കാണാൻ വന്നതാണ്  അവർ മലക്കുകളാണെന്നറിഞ്ഞ് ആശ്ചര്യപ്പെട്ടു അവർ സന്തോഷവാർത്ത അറിയിക്കാൻ തുടങ്ങുകയാണ് കോരിത്തരിപ്പിക്കുന്ന വാർത്ത

സാറ(റ) ക്ക് പെട്ടെന്ന് വിശ്വസിക്കാൻ പ്രയാസമാകുന്ന വാർത്ത

'നിങ്ങൾക്കൊരു പുത്രൻ ജനിക്കും ജ്ഞാനിയായ പുത്രൻ '

മലക്കുകൾ സന്തോഷവാർത്ത പുറത്തുവിട്ടു

സാറ(റ) ഞെട്ടിപ്പോയി വിസ്ഭയഭരിതയായി അവരുടെ വായിൽ നിന്ന് വല്ലാത്തൊരു ശബ്ദം പുറത്ത് വന്നു കൈകൊണ്ട് മുഖത്തടിച്ചു

സാറ(റ) പറഞ്ഞതിങ്ങനെ:

'ഞാൻ വന്ധ്യയാണ് പ്രസവിക്കാത്ത സ്ത്രീ ഞാൻ വൃദ്ധയാണ് ഗർഭധാരണത്തിന് പറ്റാത്ത പ്രായക്കാരി എന്റെ ഭർത്താവ് വൃദ്ധനുമാണ് '

മലക്കുകൾ ഇങ്ങനെ മറുപടി പറഞ്ഞു:

'അങ്ങനെയാണ് അല്ലാഹു വിധിച്ചിരിക്കുന്നത് '

വിധി അല്ലാഹുവിന്റെ വിധി അതിന് മാറ്റമില്ല സാറ(റ)യുടെ മനസ്സ് നേരെയായി ശരിയായ ദിശയിലായി ചിന്തകൾ
താൻ ഗർഭിണിയാകും ,പുത്രനെ പ്രസവിക്കും

ജ്ഞ്നിയായ പുത്രൻ
സ്ത്രീ ജന്മം സഫലമാവുകയാണ് മനസ്സിൽ പ്രതീക്ഷയുടെ തിളക്കം യുവതിയുടെ പ്രസരിപ്പ് കുഞ്ഞിനെ താലോലിക്കാൻ മോഹം  സന്തോഷ നിർഭരമായ നിമിഷങ്ങൾ

വിശുദ്ധ ഖുർആൻ ഈ രംഗം അവതരിപ്പിക്കുന്നത് കാണുക:
സൂറത്തു ദ്ദാരിയാത്തിലെ ചില വചനങ്ങളുടെ ആശയം താഴെ കൊടുക്കുന്നു

'ഇബ്റാഹീമിന്റെ മാന്യാതിഥികളുടെ വാർത്ത താങ്കൾക്ക് കിട്ടിയിട്ടുണ്ടോ?'(51:24)

'അതായത് അദ്ദേഹത്തിന്റെ അടുത്ത് അവർ കടന്നുചെന്ന അവസരം എന്നിട്ട് അവർ സലാം പറഞ്ഞു അദ്ദേഹം പറഞ്ഞു: 'സലാം ' അപരിചിതരായ ആളുകൾ (51:25)

'ഉടനെ അദ്ദേഹം തന്റെ വീട്ടുകാരുടെ അടുത്തേക്ക് പതുങ്ങിച്ചെന്നു എന്നിട്ട് തടിച്ചു കൊഴുത്ത ഒരു പശുക്കുട്ടിയെ വേവിച്ചുകൊണ്ടുവന്നു '(51:26)

'അങ്ങനെ അത് അവരുടെ അടുക്കൽ അടുപ്പിച്ചുവെച്ചു അദ്ദേഹം പറഞ്ഞു: നിങ്ങൾ ഭക്ഷിക്കുകയല്ലേ?' (51:27)

(അവർ ഭക്ഷിച്ചില്ല) അപ്പോൾ അദ്ദേഹത്തിന് അവരെക്കുറിച്ച് പേടി തോന്നി

അവർ പറഞ്ഞു: ഭയപ്പെടേണ്ട
ജ്ഞാനിയായ പുത്രനെക്കുറിച്ച് അവർ അദ്ദേഹത്തിന് സന്തോഷവാർത്ത അറിയിക്കുകയും ചെയ്തു (51:28)

അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഒരു ശബ്ദം മുഴക്കി മുമ്പോട്ടു വരികയും മുഖത്തടിക്കുകയും ചെയ്തു  അവർ പറഞ്ഞു;(ഞാൻ) വന്ധ്യയാണ് കിഴവിയാണ് (51:29)

മലക്കുകൾ പറഞ്ഞു: അപ്രകാരമാണ് നിങ്ങളുടെ റബ്ബ് തീരുമാനിച്ചിട്ടുള്ളത് അവൻ യുക്തിമാനും സർവജ്ഞനുമാകുന്നു (51:30)

ചരിത്രത്തിന്റെ മറ്റൊരു കൈവഴി ഇവിടെ തുറക്കപ്പെടുകയാണ് ഇസ്ഹാഖ്(അ)ലൂടെയുള്ള കൈവഴി

ഇസ്മാഈൽ (അ) മക്കയിലാണ് താമസം അറബി ഭാഷയാണ് സംസാരിക്കുന്നത് അറബ് സമൂഹം ആ പ്രവാചകനിലൂടെ രൂപപ്പെട്ടു വരുന്നു

ഇത് മറ്റൊരു സമൂഹമാണ് ഇസ്ഹാഖ് നബി (അ)ൽ നിന്നാണ് വമ്പിച്ച പ്രവാചക സമൂഹം രൂപംകൊള്ളുന്നത് പതിനായിരക്കണക്കിലാണവർ

ഇസ്ഹാഖ്(അ)ന്റെ പുത്രൻ യഅ്ഖൂബ് (അ) യഅ്ഖൂബ് (അ)ന്റെ മറ്റൊരു പേരാണ് ഇസ്രാഈൽ ആ പ്രവാചകന്റെ സന്താന പരമ്പരയാണ് ഇസ്രാഈലികൾ ആ സമൂഹത്തിൽ നിരവധി നബിമാരും രാജാക്കന്മാരും വന്നിട്ടുണ്ട്

ഇസ്മാഈലി പരമ്പരയിൽ ഒരൊറ്റ നബിയെ വന്നിട്ടുള്ളൂ അന്ത്യ പ്രവാചകൻ മുഹമ്മദ് മുസ്തഫ(സ)

ചരിത്രത്തിന്റെ രണ്ട് കൈവഴികൾ


സദൂം പട്ടണം 

ഇബ്റാഹീം (അ) വിശാലമായ ഭൂപ്രദേശത്ത് തൗഹീദ് പ്രചരിപ്പിക്കാൻ നിയോഗിക്കപ്പെട്ട പ്രവാചകനാണ് ആദ്യഘട്ടം വളരെ പ്രയാസങ്ങൾ നിറഞ്ഞതായിരുന്നു ആരും ആ വാക്കുകൾ വിശ്വസിക്കാത്ത കാലം സർവ്വത്ര എതിർപ്പുകൾ പരിഹാസം പീഡനം അക്കാലത്ത് രണ്ടു പേർ ത്യാഗബോധത്തോടെ കടന്നു വന്നു

അല്ലാഹു ഏകനാണെന്നും ഇബ്റാഹീം അല്ലാഹുവിന്റെ പ്രവാചകനാണെന്നും പ്രഖ്യാപിച്ചു

എതിർപ്പുകൾ ഭയന്നില്ല തൗഹീദിനുവേണ്ടി ജീവൻ നൽകാൻ തയ്യാറായി വന്ന ആ രണ്ടുപേർ ആരായിരുന്നു ?

സാറ(റ)
ലൂത്വ് (അ)

ഇബ്റാഹീം (അ) ന്റെ സസോദരൻ ഹാറാൻ ഹാറാനിന്റെ പുത്രനാണ് ലൂത്വ് ഇരുവരും ഇബ്റാഹീം (അ)യോടൊപ്പം ഹിജ്റ പോയി ഒട്ടേറെ പരീക്ഷണങ്ങൾ നേരിട്ടു  ലൂത്വിനെ പിന്നീട് അല്ലാഹു നബിയായി നിയോഗിച്ചു

ചെങ്കടൽ തീരത്തുകൂടി ഖാഫിലക്കാർ പോകുന്ന ഒരു പാത അക്കാലത്തുണ്ടായിരുന്നു അഖബ അൾക്കടൽ വരെ അത് നീണ്ടു കിടന്നു  ഈ പാത കടന്നുപോവുന്ന വഴിയിൽ ഒരു പൗരാണിക പട്ടണമുണ്ടായിരുന്നു

സദൂംപട്ടണം

സദൂമിലെ ജനത വഴിപിഴച്ചു അല്ലാഹു അവർക്ക് ഐശ്വര്യം നൽകിയിരുന്നു എമ്പാടും ജീവിത വിഭവങ്ങൾ പഴവർഗങ്ങൾ നിറഞ്ഞ തോട്ടങ്ങൾ കൃഷിയിടങ്ങൾ കന്നുകാലികൾ ജലസമ്പത്ത്  ഐശ്വരം കാരണം അഹങ്കാരികളായി മനുഷ്യരാരും ചെയ്യാത്ത നീചകൃത്യം അവർ ചെയ്യാൻ തുടങ്ങി സ്വവർഗഭോഗം പുരുഷന്മാർ പുരുഷന്മാരോടൊപ്പം രമിക്കുന്ന അതി നീചകൃത്യം ഇതിനെതിരെ ലൂത്വ് (അ) ശക്തമായി സംസാരിച്ചു   സ്ത്രീകളെ വിവാഹം ചെയ്യുക സ്വവർഗഭോഗം അവസാനിപ്പിക്കുക നബി താക്കീത് നൽകി അപ്പോൾ അവർ ധിക്കാരത്തോടെ ചോദിച്ചു:

സ്വവർഗഭോഗം അവസാനിപ്പിച്ചില്ലെങ്കിൽ നീ എന്ത് ചെയ്യും?

വമ്പിച്ച ശിക്ഷ നിങ്ങളെ ബാധിക്കും

അങ്ങനെയാണോ? എങ്കിൽ ആ ശിക്ഷ വരട്ടെ

നബിയുടെ വാക്കുകൾക്ക് അവർ ഒരു വിലയും കൽപിച്ചില്ല

സദൂമിന് പുറമെ ചില പ്രദേശങ്ങൾ കൂടി ലൂത്വ് (അ) ദൗത്യ മേഖലയായിരുന്നു  ആ പ്രദേശങ്ങൾ ഇവയായിരുന്നു

ജറാഇമ, ആമൂദ, അറായ

അരോഗ്യമുള്ള പുരുഷന്മാർ അവർ നഗ്നത പ്രദർശിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തി യാത്രക്കാരെ ഉപദ്രവിച്ചു നബിയുടെ വാക്കുകൾ പരിഹസിച്ചു തള്ളി നബിയുടെ ഭാര്യ പോലും ശത്രുക്കളുടെ കൂടെയായിരുന്നു

ലൂത്വ് നബിയും പുത്രിമാരും
അവരാണ് മുസ്ലിംകൾ
ഓരൊറ്റ മുസ്ലിം കുടുംബം
ആ കുടുംബത്തെ രക്ഷപ്പെടുത്തുക മറ്റുള്ളവരെ നശിപ്പിക്കുക ഭൂമി കീഴ്മേൽ മറിച്ചു നശിപ്പിക്കുക സ്വവർഗ ഭോഗികൾക്ക് ഉചിതമായ ശിക്ഷ അതാണ് അല്ലാഹുവിന്റെ തീരുമാനമാണത് അത് നടപ്പാക്കാൻ മലക്കുകൾ പുറപ്പെട്ടു കഴിഞ്ഞു

സദൂമിലേക്കാണവർ വരുന്നത് വരുന്ന വഴിക്ക് ഇബ്റാഹീം (അ) ന്റെ വീട്ടിൽ കയറി ജ്ഞാനിയായ പുത്രൻ ജനിക്കുമെന്ന സന്തോഷവാർത്ത നൽകി

മലക്കുകൾ ഇബ്റാഹീം നബി (അ) ന്റെ വീട്ടിൽ നിന്നിറങ്ങിക്കഴിഞ്ഞു സദൂമിലേക്ക് നീങ്ങി   ഈ രാത്രി അത് സംഭവിച്ചിരിക്കും സദൂമിന്റെ പതനം രാജ്യം കീഴ്മേൽ മറിക്കും നാളെ രാവിലെ അവിടെ പോയി നോക്കിയാൽ ഇവിടെ മനുഷ്യൻ താമസിച്ചിരുന്നില്ല എന്ന് തോന്നിപ്പോകും അവർക്കു വേണ്ടി അനുശോചനം നടത്താൻ ഒരാളുമുണ്ടാവില്ല

മലക്കുകൾ അവിടെയെത്തി ഒരൊറ്റ മുസ്ലിം വീട് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ ആ വീട്ടുകാരോട് ഉടനെ നാടുവിട്ട് പോവാൻ കൽപിച്ചു

ലൂത്വ് (അ) പുത്രിമാരോടൊപ്പം ധൃതിയിൽ നടന്നു പിന്തിരിഞ്ഞു നോക്കാതെ നടന്നു പുലരും മുമ്പെ അവർ വളരെ ദൂരെയെത്തി നാട് തകിടം മറിഞ്ഞു ചാവുകടൽ രൂപം കൊണ്ടു എക്കാലത്തെയും സ്വവർഗഭോഗികൾക്കുള്ള മുന്നറിയിപ്പാണത്

സാറ(റ) ഗർഭിണിയായി തൊണ്ണൂറുകാരിയുടെ ഗർഭധാരണം നാട്ടിൽ അതിശയ വാർത്തയായി

അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണ് അവൻ എന്ത് ഉദ്ദേശിക്കുന്നുവോ അത് നടക്കുന്നു

യൗവ്വനത്തിന്റെ പ്രസരിപ്പുകാലത്താണ് വിവാഹിതയായത് അതിനു ശേഷം പതിറ്റാണ്ടുകൾ എത്ര കടന്നുപോയിരിക്കുന്നു പ്രാർത്ഥനാനിർഭരമായ പതിറ്റാണ്ടുകൾ ഒടുവിൽ സൗഭാഗ്യം വന്നണഞ്ഞു ഒരു നബിയെയാണ് ഗർഭം ധരിച്ചിരിക്കുന്നത് ഇതിൽപ്പരം ഒരു സൗഭാഗ്യമുണ്ടോ?
നബിയുടെ മാതാവ് ആ പദവിയാണ് അല്ലാഹു തനിക്ക് നൽകിയത് അംൽഹംദുലില്ലാഹ് എല്ലാ സ്തുതിയും അല്ലാഹുവിന്നാകുന്നു  സാറ(റ) നിർവൃതിയിൽ ലയിച്ചു ആരാധനകൾ വർധിപ്പിച്ചു എപ്പോഴും പ്രാർത്ഥനയാണ്


ഒഴുകിപ്പോയ സഹസ്രാബ്ദങ്ങൾ 

സാറ(റ) കുലീന വനിതയാണ് കുടുംബത്തിൽ ഉന്നത സ്ഥാനമുള്ളവരാണ് അവരെക്കാണാൻ കുടുംബത്തിലെ വനിതകൾ വന്നുകൊണ്ടിരുന്നു

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത് ഈ പ്രായത്തിൽ ഗർഭിണിയായല്ലോ ശുശ്രൂഷകൾ വേണ്ടത് പോലെ ലഭിക്കുന്നുണ്ട് മകനെ കുറിച്ച് സന്തോഷവാർത്ത അറിയിക്കപ്പെട്ടു മകന്റെ മകനെക്കുറിച്ചും സന്തോഷവാർത്ത കിട്ടി അതും മഹത്തായ സൗഭാഗ്യം തന്നെ

മകൻ ഇസ്ഹാഖ്
ഇസ്ഹാഖിന്റെ മകൻ യഅ്ഖൂബ്
പിന്നെ സമൃദ്ധമായ പരമ്പര തന്നെ  സമയമെത്തി കുഞ്ഞ് പിറന്നു അഴകുള്ള കുഞ്ഞ് കുടുംബത്തിലാകെ ആഹ്ലാദം പരന്നു
ഇസ്ഹാഖ് (ചിരിക്കുന്നവൻ) എന്നാണ് ആ വാക്കിന്റെ അർത്ഥമെന്ന് പറയപ്പെട്ടിരിക്കുന്നു

ഏറെ പരീക്ഷണങ്ങൾ നേരിട്ട ഇബ്റാഹീം (അ) ന് സന്തോഷത്തിന്റെ നാളുകൾ വന്നു

സൂറത്തു സ്വാഫാത്തിൽ ഇങ്ങനെ കാണാം

'സദ് വൃത്തരിൽ പെട്ട ഒരു പ്രവാചകനായിക്കൊണ്ട് ഇസ്ഹാഖിനെക്കുറിച്ച് അദ്ദേഹത്തിന് നാം സന്തോഷവാർത്ത അറിയിച്ചു '(37:112)

'അദ്ദേഹത്തിന്റെ മേലും ഇസ്ഹാഖിന്റെ മേലും നാം ബർക്കത്ത് നൽകുകയും ചെയ്തു ആ രണ്ടു പേരുടെ സന്താനങ്ങളിൽ സദ് വൃത്തരും , തന്നോട് തന്നെ സ്പഷ്ടമായി അക്രമം ചെയ്യുന്നവരുമുണ്ട് '(37:113)

ഇസ്മാഈൽ(അ) ബലിയർപ്പിക്കപ്പെട്ട സംഭവം വിവരിച്ച ശേഷമാണ് ഇസ്ഹാഖ് (അ) ന്റെ ചരിത്രം പറയുന്നത് ഇസ്ഹാഖിനെക്കുറിച്ച് സന്തോഷവാർത്ത അറിയിച്ചു അവരുടെ സന്താനപരമ്പര എണ്ണത്തിൽ വർദ്ധിക്കും അവരിൽ സന്മാർഗം പ്രാപിച്ചവർ നിരവധിയുണ്ടാവും വഴിപിഴച്ചവരും ഉണ്ടാവും വഴിപിഴച്ചവർ തങ്ങളോട് തന്നെയാണ് അക്രമം കാണിക്കുന്നത്

ഇസ്ഹാഖ് എന്ന കുട്ടിയെ ലാളിച്ചു വളർത്തി ആരോഗ്യവും, ബുദ്ധിയും ചിന്താശീലവുമുള്ള കുട്ടി  പിതാവിനെ പിന്തുടർന്നു ജീവിച്ചു ദൗത്യ നിർവഹണത്തിൽ സഹായിച്ചു

ലൂത്വ് നബി (അ) പുത്രിമാരോടൊപ്പം സദൂമിൽ നിന്ന് മടങ്ങിയ ശേഷം ഇബ്റാഹീം(അ)ന്റെ കൂടെയാണ് താമസിച്ചിരുന്നത് പുത്രിമാരെല്ലാം സദ് വൃത്തകളായിരുന്നു  സദാനേരവും അല്ലാഹുവിന്റെ ഓർമയിൽ കഴിയുന്ന ഒരു മകൾ ബുദ്ധിമതിയും സുന്ദരിയുമാണ് വീട്ടുജോലികൾ ഭംഗിയായി നിർവഹിക്കും ആ മകളെ ഇസ്ഹാഖിനെക്കൊണ്ട് വിവാഹം ചെയ്യിക്കാൻ തീരുമാനമായി  ആചാര പ്രകാരം വിവാഹം നടന്നു സന്താന സൗഭാഗ്യവുമുണ്ടായി ഇരട്ട പ്രസവിച്ച പുത്രന്മാരെക്കുറിച്ച് വിവരിച്ചു കാണുന്നു

രോഗ്യരായ രണ്ട് പുത്രന്മാർ ഇരട്ടകൾ
ഒരാൾ ഐസു മറ്റെയാൾ യഅ്ഖൂബ്
യഅ്ഖൂബിന്റെ മറ്റൊരു പേര് ഇസ്രാഈൽ ഈസ്രാഈലിന്റെ സന്താന പരമ്പരയാണ് ബനൂ ഇസ്രാഈൽ ശക്തരും സമ്പന്നരുമായ ജനവിഭാഗം കരുത്തുറ്റ ജനത അവരിലേക്ക് നിരവധി പ്രവാചകന്മാർ നിയോഗിക്കപ്പെട്ടു അവസാനം വന്നത് ഈസാ (അ)

ഈസാ(അ) അവസാനത്തേതിന് മുമ്പുള്ള പ്രവാചകൻ അവസാനത്തെ പ്രവാചകൻ ഇസ്രാഈല്യരിൽ നിന്നല്ല വന്നത് അന്ത്യപ്രവാചകൻ അറബികളിൽ നിന്നാണ് യഅ്ഖൂബ് നല്ല കർഷകനായിരുന്നു കൃഷികൊണ്ട് സമ്പന്നനായി കന്നുകാലി സമ്പത്തും വളർന്നു

ഐസു നായാട്ടിൽ തൽപരനായി വളർന്നു വീട്ടിൽ ഇറച്ചി കൊണ്ടു വരും എല്ലാവർക്കും അത് ഇഷ്ടമായിരുന്നു

പിതാവിന്റെ പ്രാർത്ഥനയുടെ ഫലമായി ഐസു രാജാവായിത്തീർന്നു റോമക്കാർ ഇദ്ദേഹത്തിന്റെ പരമ്പരയിൽ വരുന്നു ആ പരമ്പരയിൽ നിരവധി രാജാക്കന്മാരുണ്ട്

പിതാവിന്റെ ശരീഅത്താണ് ഇസ്മാഈൽ (അ) പ്രചരിപ്പിച്ചുകൊണ്ടിരുന്നത് അത് പ്രചരിപ്പിക്കാൻ മക്കളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു നൂറ്റി അമ്പത് വയസ്സ് വരെ ഇസ്ഹാഖ്(അ) ജീവിച്ചിരുന്നു സുദീർഘമായ കാലം ദീനീ പ്രബോധനം നടത്തി

ഇസ്ഹാഖ്(അ) ശേഷം യഅ്ഖൂബ് (അ) ആ ദൗത്യം തുടർന്നു ഇസ്ഹാഖ് (അ) നെ പിന്തുടർന്നവർ തൗഹീദ് പ്രചരിപ്പിച്ചു

പിൽക്കാലത്ത് മൂസാ(അ)ന് അല്ലാഹു തൗറാത്ത് ഇറക്കിക്കൊടുത്തു അതിനെ പിൻപറ്റിയവർ സത്യവിശ്വാസികളായിരുന്നു അവർ യഹൂദികളായിരുന്നു പിൽക്കാലത്തുള്ളവർ തൗറാത്തിൽ മാറ്റത്തിരുത്തലുകൾ നടത്തി അവർ വഴിപിഴച്ചു

ഈസാ(അ) ന് അല്ലാഹു ഇഞ്ചീൽ ഇറക്കിക്കൊടുത്തു അതിനെ പിൻപറ്റിയവർ സത്യവിശ്വാസികളാകുന്നു പിൽക്കാലത്ത് അവരും ഇഞ്ചീലിൽ മാറ്റം വരുത്തി ക്രിസ്ത്യാനികളും വഴിതെറ്റി

യഹൂദികൾക്കും ക്രിസ്ത്യാനികൾക്കും അന്ത്യപ്രവാചകനായ മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ ആഗമനത്തെക്കുറിച്ചറിയാമായിരുന്നു മക്കയിൽ നബി വന്നപ്പോൾ അവർ പിൻമാറിക്കളഞ്ഞു അക്കാരണത്താൽ അവർ വഴിപിഴച്ചു  തങ്ങൾ ഇസ്ഹാഖിന്റെയും യഅ്ഖൂബിന്റെയും ആളുകളാണെന്ന് യഹൂദികളും ക്രിസ്ത്യാനികളും അവകാശപ്പെടുന്നു ആ അവകാശവാദം പൊള്ളയാണ്

ഇസ്ഹാഖും യഅ്ഖൂബും കൈമാറിയ തൗഹീദ് അവരുടെ കൈവശമില്ല മരണാസന്നനായ സമയത്ത് യഅ്ഖൂബ് (അ) മക്കൾക്കു നൽകിയ വസ്വിയ്യത്ത് ഖുർആനിൽ കാണാം അതിന്റെ ആശയം ഇങ്ങനെയാകുന്നു

'യഅ്ഖൂബിന് മരണം ആസന്നമായ സമയത്ത് നിങ്ങൾ അവിടെ സന്നിഹിതരായിരുന്നുവോ? അദ്ദേഹം തന്റെ മക്കളോട് 'നിങ്ങൾ എന്റെ ശേഷം എന്തിനെയാണ് ആരാധിക്കുക? എന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞു: നിങ്ങളുടെ ആരാധ്യനും നിങ്ങളുടെ പിതാക്കളുമായ ഇബ്റാഹീമിന്റെയും, ഇസ്മാഈലിന്റെയും ഇസ്ഹാഖിന്റെയും ആരാധ്യനുമായുള്ളവനെ
ഒരേയൊരു ആരാധ്യനെ ഞങ്ങൾ ആരാധിക്കും ഞങ്ങൾ അവന് (അല്ലാഹുവിന് ) കീഴൊതുങ്ങിയ മുസ്ലിംകളായിരിക്കും '(2:133)

അല്ലാഹു പറയുന്നത് കാണുക:

'അതൊരു സമുദായം അത് കഴിഞ്ഞു പോയി അവർ സമ്പാദിച്ചത് അവർക്കുണ്ട് നിങ്ങൾ സമ്പാദിച്ചത് നിങ്ങൾക്കുമുണ്ടായിരിക്കും അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളോട് ചോദിക്കപ്പെടുന്നതല്ല '(2:134)

അവർ പ്രവർത്തിച്ചതിന്റെ ഫലം അവർക്ക്, നിങ്ങൾ പ്രവർത്തിച്ചതിന്റെ ഫലം നിങ്ങൾക്ക്

ഏകനായ അല്ലാഹുവിൽ വിശ്വസിക്കുക അന്ത്യപ്രവാചനിലും വിശ്വസിക്കുക അല്ലാഹുവിന്റെ കൽപനകൾ പാലിക്കുക അവർക്കാണ് വിജയം

ഇസ്ഹാഖ് (അ) ഹജ്ജിനു വേണ്ടി മക്കയിലെത്തുന്ന രംഗം നമുക്കു മനസ്സിൽ കാണാം രണ്ട് സഹോദരന്മാരുടെ സംഗമം
രണ്ട് പരമ്പരകളുടെ സംഗമം

പ്രവാചകന്മാരും സത്യവിശ്വാസികളും പുണ്യഭൂമിയിൽ വന്നിട്ടുണ്ട് മിനായും, അറഫയും മുസ്ദലിഫയും കടന്നുപോയിട്ടുണ്ട് ജംറകളിൽ എറിയുകയും ബലി നടത്തുകയും ചെയ്തിട്ടുണ്ട് സംസം കുടിക്കുകയും കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട് .


കടപ്പാട് : ഈ ലേഖനം അലി അഷ്‌കർ ഉസ്താദിന്റെ ഫേസ്ബുക് പേജിൽ നിന്നും എടുത്തതാണ് . അദ്ധേഹത്തിന്റെ ആഗ്രഹപ്രകാരം ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ഉള്ളത് കൊണ്ട് ആ ഉസ്താദിന്റെ ഫേസ്ബുക് പേജും , മൊബൈൽ നമ്പറും ഇവിടെ കൊടുക്കുന്നു . 

https://www.facebook.com/ALI-Ashkar-598105610263884/

മൈലാഞ്ചിയും മതവിധിയും





ഒരു സപുഷ്പിയായ സസ്യമാണ് മൈലാഞ്ചി അഥവാ ഹെന്ന. ഏഷ്യയുടെയും ആഫ്രിക്കയുടെയു ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്നു. സൗന്ദര്യവർദ്ധക ഔഷധിയായ ഇത് ചില ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഉപയോഗിച്ചുവരുന്നു.

ഹിന്ദിയിൽ ഹെന്ന എന്നും मेहेंदी (മേഹേംദി) എന്നും ആറിയപ്പെടുന്നു. തമിഴിൽ ഇത് மருதாணி (മരുതാണി) மருதோன்றி (മരുതോണ്ടി) എന്നും അറിയപ്പെടുന്നു. ഇംഗ്ലീഷിൽ Henna tree എന്നും സംസ്കൃതത്തിൽ രാഗാംഗി, രക്തഗർഭ, മദയന്തികാ, മേന്ധി, എന്നും അറിയപ്പെടുന്നു.

മൈലാഞ്ചി അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട ചെടിയാണെന്ന് നബി  (സ) തങ്ങൾ പറഞ്ഞിട്ടുണ്ട് ഇമാം ബുഖാരി  (റ)യുടെ കിത്താബുത്താരീഖ് എന്ന ഗ്രന്ഥത്തിൽ ഈ ഹദീസ് കാണാം നബിതങ്ങൾ ഇടക്കിടെ മൈലാഞ്ചി കൊണ്ട് താടി മീശകളിൽ ചായം പൂശിയിരുന്നു അങ്ങനെ ചെയ്യൽ സുന്നത്താണെന്ന് മഹാന്മാർ പഠിപ്പിച്ചിട്ടുണ്ട് ഉമ്മു സലമ (റ) പറയുന്നു;  ഞാൻ അല്ലാഹുവിന്റെ ദൂതരെ ഒരു തലമുടി പറിച്ചെടുത്തു അത് മൈലാഞ്ചി കൊണ്ട് ചായം പൂശിയിരുന്നു (ബുഖാരി) 

മൈലാഞ്ചി നല്ലൊരു ഔഷധമാണ് നബി  (സ) മൈലാഞ്ചി കൊണ്ട് ചികിത്സിച്ചിരുന്നു വല്ല മുറിവോ മറ്റോ ഉണ്ടായാൽ അതിന്മേൽ മൈലാഞ്ചി വെക്കാൻ നബി  (സ) കൽപിച്ചിരുന്നു (അൽ ഇൻസാനുൽ കാമിൽ) 

നബി  (സ) ഒരിക്കൽ തലവേദനയുണ്ടായപ്പോൾ മൈലാഞ്ചി അരച്ച് നെറ്റിയിൽ പൂശുകയും അല്ലാഹുവിനെ സാക്ഷിയാക്കി ഇത് (മൈലാഞ്ചി)  നിശ്ചയമായും ഫലം ചെയ്യുമെന്നും പറഞ്ഞതായി ഇബ്നുൽ ഹജറുൽ ഹൈതമി ( റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

നബി  (സ) പറയുന്നു:  മൈലാഞ്ചി ഇടിച്ചു പൊടിയാക്കി നെറ്റിയിൽ പുരട്ടിയാൽ തലവേദനക്ക് ശാന്തി ലഭിക്കും അത് നാഡികൾക്ക് നന്നായി ബലമേകും  തലവേദനക്ക് മാത്രമല്ല കൈകാലുകളിലെ വേദനക്കും അതു നല്ലതാണ് പൊള്ളിയ സ്ഥലത്ത് അത് പുരട്ടി ഒരു തുണികൊണ്ട് വെച്ച് കെട്ടിയാൽ ശമനം ലഭിക്കും  (ഇബ്നു ഖയ്യിം )

റസൂല് കരീം(സ) പറഞ്ഞു: നാലു കാര്യങ്ങള് പ്രവാചകന്മാരുടെമാര്ഗങ്ങളില് പെട്ടതാണ്. മൈലാഞ്ചി, സുഗന്ധ പ്രയോഗം , വാ ശുദ്ധീകരണം, വിവാഹം. 

മൈലാഞ്ചി എന്നതിനു പകരം ലജ്ജ എന്നും ഒരു റിപ്പോര്ട്ടില് കാണുന്നു. (ഇമാം തിർമുദി റ)


മൈലാഞ്ചി അണിയൽ ആർക്കാണ് സുന്നത്ത്.?

മൈലാഞ്ചിയിടൽ വിവാഹിതകൾക്ക് സുന്നത്താണ് അവിവാഹിതർക്ക് കറാഹത്തും ഭർത്താവ് മരിച്ച് ഇദ്ദയിൽ ഇരിക്കുന്നവൾക്ക് ഹറാമും പുരുഷന്മാർക്ക് ചികിത്സാർത്ഥം കയ്യിലും കാലിലും മൈലാഞ്ചിയിടൽ അനുവദനീയമാണ്  (അൽഗുററു വദ്ദുറർ) 


ഇബ്നുഹജർ(റ) പറയുന്നു:


ويسن لغير المحرمة أيضا إن كانت حليلة وإلا كره ولا يسن لها نقش وتسويد وتطريف
وتحمير وجنة بل يحرم واحد من هذه على خلية ومن لم يأذن لها حليلها

ഇഹ്റാം ചെയ്യാത്ത സ്ത്രീകൾക്ക് വിവാഹിതരാണെങ്കിൽ മൈലാഞ്ചി അണിയൽ സുന്നത്താണ് അവിവാഹിതകൾക്ക് കറാഹത്തുമാണ്.
(തുഹ്ഫ)

ഇന്ന് കൂടുതലും കണ്ട് വരുന്നത് അവിവാഹിതർ മൈലാഞ്ചി അണിയുന്നതാണ്. എന്നാൽ വിവാഹിതരായ സ്ത്രീകൾ അതിൽ നിന്ന് മാറി നിൽക്കുന്നു.

പുരുഷന്മാർക്കും ഇദ്ദയിരിക്കുന്ന സ്ത്രീകൾക്കും കൈകാലുകലിൽ മൈലാഞ്ചി അണിയൽ ഹറാമാണ്.

എന്നാൽ ചൊറി പോലുള്ള രോഗത്തിന് വേണ്ടി പുരുഷൻ മരുന്നായി മൈലാഞ്ചി ഉപയോഗിക്കുന്നത് അനുവദനീയമാണ്.


ഇമാം ശർവാനി(റ) പറയുന്നു:

قال السيوطي في الحاوي للفتاوي (1/ 85): خضاب الشعر من الرأس واللحية بالحناء جائز للرجل، بل سنة صرح به النووي في شرح المهذب نقلا عن اتفاق أصحابنا لما ورد فيه من الأحاديث الصحيحة

ഇമാം സുയൂത്തി(റ) തന്റെ ഫതാവയിൽ പറയുന്നു പരുഷന് നരച്ച തലമുടിയിലും താടി രോമങ്ഹളിലും മൈലാഞ്ചി അണിയൽ സുന്നത്താണ്. നവവി ഇമാം ഇത് വെക്തമാക്കിയാതണ്. രണ്ട് കൈ കാലുകളിൽ മൈലാഞ്ചി അണിയൽ വിവാഹിതരായ സ്ത്രീകൾക്ക് സുന്നത്താണ്. പുരുഷന് ഹറാമുമാണ്.( ശർവാനി).


ചുരുക്കത്തിൽ മൈലാഞ്ചിയുടെ ഇസ്ലാമിക വിധി ഇങ്ങനെ കുറിക്കാം.

വിവാഹിതരായ സ്ത്രീകൾക്ക്- സുന്നത്ത്
നരച്ച തല-താടി രോമങ്ങളിൽ പുരുഷന്-സുന്നത്ത്
അവിവാഹിതരായ സ്ത്രീകൾക്ക്- കറാഹത്ത്
ഇദ്ദയിലിലിരിക്കുന്ന സ്ത്രീകൾക്ക്- ഹറാം
അകാരണമായി കൈകാലുകളിൽ പുരുഷന്- ഹറാം
ഇഹ്റാം ചെയ്ത സ്ത്രീകൾക്ക്-ഹറാം
ഇഹ്റാമിന് മുന്നോടിയായി വിവാഹിത-അവിവാഹിത സ്ത്രീകൾക്ക്- സുന്നത്ത്.
 

ട്യൂബ് മൈലാഞ്ചി

ഇന്ന് കടകളിന്ന് നിന്ന് വാഹ്ങുന്ന പല മൈലാഞ്ചി ട്യൂബുകളും കെമിക്കൽ ഉപയോഗിച്ച് നിർമിക്കുന്നതായതിനാൽ മൈലാഞ്ചി ധരിച്ച സുന്നത്ത് ലഭിക്കാതെ പോകുന്നു.

മാത്രമല്ല അത് വൂളൂഇന്റെ വെള്ളത്തെ തടയുകയും ചെയ്യുന്നു. ഈ വിഷയം ശ്രദ്ധിക്കേണ്ടതാണ്.

സിങ്ക് പോലുള്ള ട്യൂബുകള്‍ ഉപയോഗിച്ച് മൈലാഞ്ചി ഇടാമോ? വുളു ശരിയാവുമോ?

മൈലാഞ്ചി ഏതായിരുന്നാലും, വുളുവിന്‍റെ അവയവത്തിലേക്ക് വെള്ളം ചേരാത്ത വിധം തടിയുള്ള വല്ല സാധനവും ആവുന്നുണ്ടോ എന്നതാണ് മാനദണ്ഡം. സാധാരണ ഗതിയിലൊക്കെ മൈലാഞ്ചിയുടെ നിറം മാത്രമാണ് കൈവെള്ളയിലേക്ക് പതിയുന്നത്. അത്തരത്തില്‍ കേവലം നിറം പകരുന്നതെല്ലാം അത് പതുക്കെ ആ നിറം മാഞ്ഞുപോവുകയെന്നല്ലാതെ അതില്‍നിന്ന് ഒന്നും പറിഞ്ഞുപോരാറില്ല. പറിഞ്ഞുപോരുന്ന പക്ഷം, അവിടെ വെള്ളം ചേരലിനെ തടയുന്ന തടി അവിടെ ഉണ്ടെന്ന് മനസ്സിലാക്കാം. വുളു ശരിയാവുമോ ഇല്ലേ എന്നറിയാനുള്ള മാനദണ്ഡം ഇതാണ്.


പുരുഷൻ മൈലാഞ്ചി ഇടുന്നതിന്റെ വിധി എന്ത് ?

ചികിത്സ പോലുള്ള കാരണങ്ങളില്ലാതെ പുരുഷൻ കൈ കാലുകളിൽ മൈലാഞ്ചിയിടുന്നത് ഹറാമാണ്.

( കുർദി 2/309, ശർവാനി 9/375, തുഹ്ഫ4/59, ഫത്ഹുൽമുഈൻ 319)


കൈകാലുകളില്‍ സ്ത്രീകള്‍ മൈലാഞ്ചി അണിയുന്നതിന്‍റെ വിധിയെന്ത്‌? അത് വുളുവിന്‍റെ വെള്ളത്തെ തടയുമോ?

ഭര്‍ത്താവുള്ള സ്ത്രീക്ക് മൈലാഞ്ചി ഇടല്‍ സുന്നതാണ്. ഭര്‍ത്താവില്ലാത്തവര്‍ക്ക് അനുവദനീയമാണ്. പുരുഷന് മൈലാഞ്ചി ഇടല്‍ ഹറാമാണെന്നാണ് പ്രബലാഭിപ്രായം. ശക്തമായ കറാഹതാണ് എന്ന് പറയുന്ന പണ്ഡിതരും ഉണ്ട്. മൈലാഞ്ചി ഏതായിരുന്നാലും, വുളുവിന്‍റെ അവയവത്തിലേക്ക് വെള്ളം ചേരാത്ത വിധം തടിയുള്ള വല്ല സാധനവും ആവുന്നുണ്ടോ എന്നതാണ് നോക്കേണ്ടത്. സാധാരണ ഗതിയിലൊക്കെ മൈലാഞ്ചിയുടെ നിറം മാത്രമാണ് കൈവെള്ളയിലേക്ക് പതിയുന്നത്. അത്തരത്തില്‍ കേവലം നിറം പകരുന്നതെല്ലാം അത് പതുക്കെ ആ നിറം മാഞ്ഞുപോവുകയെന്നല്ലാതെ അതില്‍നിന്ന് ഒന്നും പറിഞ്ഞുപോരാറില്ല. പറിഞ്ഞുപോരുന്ന പക്ഷം, അവിടെ വെള്ളം ചേരലിനെ തടയുന്ന തടി അവിടെ ഉണ്ടെന്ന് മനസ്സിലാക്കാം. വുളു ശരിയാവുമോ ഇല്ലേ എന്നറിയാനുള്ള മാനദണ്ഡം ഇതാണ്. 


നരച്ച മുടി, താടി ചുവക്കാന്‍ വേണ്ടി എന്ന ഉദ്ദേശത്തില്‍ മാത്രം (സുന്നത് എന്ന ലക്ഷ്യമില്ലാത) മൈലാഞ്ചി ഇട്ടാല്‍ ഹറാം ആകുമോ?

നരച്ച മുടിക്ക് കറുത്ത ചായം കൊടുക്കലാണ് ഹറാം.അതേസമയം മൈലാഞ്ചി ഇട്ട് ചുവപ്പിക്കല്‍ സുന്നതാണ്. ഇത് ചെയ്യുമ്പോള്‍ സുന്നത് എടുക്കുന്നു എന്ന കരുത്ത് ഉണ്ടെങ്കില്‍ സുന്നതിന്‍റെ പ്രതിഫലം ലഭിക്കും, ആ കരുത്തില്ലെങ്കില്‍ സുന്നതിന്‍റെ കൂലി ലഭിക്കില്ല, പക്ഷേ, അത് കൊണ്ട് മാത്രം അത് ഹറാം ആവുകയില്ല.


കല്യാണം കഴിക്കാത്ത സ്ത്രീകള്ക്ക് മൈലാഞ്ചി ഇടാൻ പാടുണ്ടോ ?

ഭര്‍തൃമതികളായ സ്ത്രീകള്‍ക്ക് അവരുടെ ഇണകളെ സന്തോഷിപ്പിക്കാന്‍ വേണ്ടി കൈകാലുകളില്‍ മൈലാഞ്ചി ഇടല്‍ സുന്നതാണ്. ഹജ്ജിനു ഇഹ്റാം ചെയ്യുന്നതിനു മുമ്പായി ഇദ്ദയിലല്ലാത്ത എല്ലാ സ്ത്രീകള്‍ക്കും മൈലാഞ്ചി ഇടല്‍ സുന്നതാണ്. അവര്‍ ഭര്‍തൃമതികളല്ലെങ്കിലും അവര്‍ യുവതികളാണെങ്കിലും ഇഹ്റാമിനു വേണ്ടി അവര്‍ക്കത് സുന്നത് തന്നെയാണ്. പക്ഷേ, ഇഹ്റാമിനു വേണ്ടി മൈലാഞ്ചി ഇടേണ്ടത് മുന്‍കൈ മണിബന്ധത്തോടൊപ്പം മുഴുവനായിട്ടാണ്. അതു പോലെ മുഖത്തും മൈലാഞ്ചി കൊണ്ട് ഛായം ചെയ്യല്‍ ഇഹ്റാം ചെയ്യുന്ന സ്ത്രീക്കു സുന്നതാണ്. എന്നാല്‍ ഇഹ്റാമിനു ശേഷം ഇങ്ങനെ ഛായം ചെയ്യല്‍ കറാഹത്താണ്. ഭര്‍ത്താവില്ലാത്ത സ്ത്രീകള്‍ ഇഹ്റാമിനല്ലാതെ മൈലാഞ്ചി കൊണ്ട് മേല്പറഞ്ഞ പ്രകാരം നിറം നല്‍കല്‍ കറാഹതാണ്. എന്നാല്‍ മൈലാഞ്ചി ഉപയോഗിച്ച് ചിത്രപണികള്‍ ചെയ്യുന്നതും നഖങ്ങള്‍ക്ക് നിറം നല്‍കി ഭംഗിയാക്കുന്നതും ഭാര്‍ത്താവില്ലാത്തവര്‍ക്കും ഭര്‍ത്താവിന്‍റെ സമ്മതം കിട്ടാത്തവര്‍ക്കും നിഷിദ്ധമാണ്. ഏതവസരത്തിലും ചികിത്സാര്‍ഥം മൈലാഞ്ചി ഉപയോഗിക്കുന്നത് കറാഹതോ ഹറാമോ അല്ല.


വിവാഹ ദിവസം പുരുഷന്മാര്‍ മൈലാഞ്ചി ഉപയോഗിക്കല്‍ ഹറാം ആണോ?

പുരുഷന്മാര്‍ കൈകാലുകളില്‍ മൈലാഞ്ചി ഇടുന്നത് ഹറാം ആണെന്നാണ് ഫത്ഹുല്‍മുഈന്‍ അടക്കമുള്ള പല കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളും പറയുന്നത്. എന്നാല്‍ ഹറാം അല്ലെന്നും ശക്തമായ കറാഹത് ആണെന്നും അഭിപ്രായപ്പെടുന്ന പണ്ഡിതരും ഉണ്ട്. വിവാഹ സുദിനത്തിലും മറ്റു ദിനങ്ങളിലുമൊക്കെ ഇതുതന്നെയാണ് വിധി. വിവാഹ ദിനം എന്നത് ഏറെ പവിത്രമാണെന്നും ആ ദിനത്തിലും ചടങ്ങിലും ഇത്തരം കാര്യങ്ങളൊന്നും കടന്നുവരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കൂടി ഓര്‍ക്കേണ്ടതാണ്. 


മയ്യിത്തിന്റെ കൂടെ അത്തറിനൊപ്പം മൈലാഞ്ചിയും കഫന്‍ പുടവയില്‍ ഇടുന്നത് കാണുന്നുണ്ട് , ഇതിന്റെ ഇസ്ലാമിക അടിസ്ഥാനം എന്ത്?

കഫന്‍ പുടവയില്‍ മൈലാഞ്ചി വിതറുന്നത് സുന്നതാണെന്ന് അറിയിക്കുന്ന ഹദീസുകളോ കിതാബിന്റെ ഉദ്ധരണികളോ ഇല്ല. കഫനില്‍ സുഗന്ധം പുരട്ടുന്നതും പുകപ്പിക്കുന്നതും പോലെ മയ്യിതില്‍ നിന്നുണ്ടായേക്കാവുന്ന ദുര്‍ഗന്ധം തടയാന്‍ മൈലാഞ്ചി സഹായകമാണെന്നത് കൊണ്ടാവാം കഫനില്‍ അത് വിതറുന്നത്. അങ്ങനെ സുഗന്ധത്തിന് പകരമായി മൈലാഞ്ചി മതിയാവുമെങ്കില്‍ കഫനില്‍ മൈലാഞ്ചി വിതറുന്നത് സുന്നത് തന്നെയാണ്. കാരണം കഫന്‍ ചെയ്യാനുപയോഗിക്കുന്ന ഓരോ തുണിയിലും ഹനൂത് വിതറല്‍ സുന്നതാണ്. ഹനൂത് എന്നാല്‍ സുഗന്ധത്തിന് വേണ്ടി ഉപയോഗിക്കുന്ന എല്ലാമെന്ന് പണ്ഡിതര്‍ അര്‍ത്ഥം നല്‍കിയിട്ടുണ്ട്. 




Friday 13 September 2019

സംശയവും മറുപടിയും - സ്ത്രീയും ഇദ്ദയും

 

ഇദ്ദയുടെ നിർവചനമെന്ത്?

എണ്ണം (സംഖ്യ) എന്നർത്ഥമുള്ള 'അദദ് ' എന്ന വാക്കിൽ നിന്നാണ് ഇദ്ദഃ എന്നത് രൂപപ്പെട്ടത് സ്ത്രീയുടെ ഗർഭാശയം കാലിയാണെന്നറിയാനോ മരണപ്പെട്ട ഭർത്താവിന്റെ മേൽ ദുഃഖമാചരിക്കാനോ അല്ലെങ്കിൽ യുക്തിചിന്തക്കതീതമായി (തുഅബ്ബുദ്) അല്ലാഹുവിന്റെ കൽപന നിറവേറ്റാനോ സ്ത്രീ കാത്തിരിക്കുന്ന നിശ്ചിത കാലയളവ് എന്നാണു ഇദ്ദഃയുടെ മതപരമായ നിർവചനം (തുഹ്ഫ:8/229) 

ഇദ്ദഃയുടെ അടിസ്ഥാനമെന്ത്?

വിശുദ്ധ ഖുർആൻ, സുന്നത്ത്, ഇജ്മാഅ് എന്നീ  ഖണ്ഡിത പ്രമാണങ്ങളാണ് അടിസ്ഥാനം ഇദ്ദഃ പൊതുവെ ദീനിൽ അനിഷേധ്യമായി അറിയപ്പെട്ടതിനാൽ നിഷേധിച്ചവൻ മതത്തിൽ നിന്നു പുറത്തുപോകും (തുഹ്ഫ:;8/229, നിഹായ: 7/126) 

ഭർത്താവു മരണപ്പെട്ടാൽ ഭാര്യ ഇദ്ദഃ ആചരിക്കേണ്ടത് എത്ര ദിവസമാണ്?

ഭർത്താവ് മരണപ്പെട്ട സ്വതന്ത്ര സ്ത്രീയുടെ ഇദ്ദഃ കാലം നാലു മാസവും പത്തു ദിവസവുമാണ് ഇക്കാര്യം ഖുർആൻ, സുന്നത്ത്, ഇജ്മാഅ് എന്നീ പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണ് (തുഹ്ഫ: 8/250) 

ഫസ്ഖ് എന്നാലെന്ത്? ഇതിന്റെ വിധിയെന്ത്?

വിവാഹം ദുർബലപ്പെടുത്തലാണ് ഫസ്ഖ് ബുദ്ധിയും പ്രായ പൂർത്തിയുമുള്ള ഭാര്യക്കു ഇതു അനുവദനീയമാണ് 

എപ്പോഴാണിതു അനുവദനീയമാവുക?

ഏറ്റവും കുറഞ്ഞ വിഹിത പ്രകാരം  നിർബന്ധമാകുന്ന ചെലവും (പ്രതിദിനം ഒരു മുദ്ദ് ഭക്ഷ്യവസ്തു) വസ്ത്രവും നൽകാൻ സാമ്പത്തിക ശേഷിയും അനുയോജ്യമായ ജോലിയുമില്ലാത്ത ഭർത്താവാകുമ്പോൾ 

ഭാര്യയുടെ രക്ഷിതാവിനു ഫസ്ഖ് ചെയ്തുകൂടെ?

രക്ഷിതാവിനു ഇത് ചെയ്യാൻ അധികാരമില്ല സ്ത്രീയുടെ വിഷമം പരിഹരിക്കാനാണ് ഫസ്ഖ് നിയമമാക്കപ്പെട്ടത് അവൾക്കാണത് അധികാരം 

മണിയറ രഹസ്യം മറ്റുള്ളവരോട് പറയാമോ?

പാടില്ല നിഷിദ്ധമാണ് വൻദോഷമാണെന്നു വരെ സ്വഹീഹായ ഹദീസിൽ വന്നിട്ടുണ്ട് (തുഹ്ഫ: 7/217) 

ദമ്പതികൾ ഇണചേരുമ്പോൾ നഗ്നരാവലാണോ നല്ലത്?

അല്ല, വസ്ത്രം കൊണ്ട് മൂടൽ സുന്നത്താണ് (തുഹ്ഫ: 7/217) 

സംയോഗ വേളയിൽ സംസാരിക്കാമോ?

സംയോഗവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കൽ കറാഹത്താണ് ഇമാം റംലി (റ) വിന്റെ വീക്ഷണമാണിത് (ശർവാനി: 7/217) 

സംയോഗ സമയം ലിംഗവും യോനിയും കാണൽ പുണ്യമാണോ?

അല്ല (ശർവാനി:7/207) ബീവി ആഇശ (റ) പറയുന്നു: ഞാൻ നബി (സ) യിൽ നിന്നോ നബി (സ) എന്നിൽ നിന്നോ (നഗ്നത) കണ്ടിട്ടില്ല 

യോനീദർശനം മൂലം അപകടം വരുമോ?

നോക്കുന്നവനോ തന്റെ കുട്ടിക്കോ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഹദീസിൽ വന്നിട്ടുണ്ട് (തുഹ്ഫ: 7/207)

ആർത്തവ സമയം ഇണചേരൽ?

വൻപാപമാണ് ഫിഖ്ഹിന്റെ മിക്ക ഗ്രന്ഥങ്ങളിലും ഇതു കാണാം 



അലി അഷ്ക്കർ - 9526765555

Monday 9 September 2019

ഇമാം അഹ്മദുബ്നു ഹമ്പൽ (റ)







ഹി: 164-ല്‍ ബഗ്ദാദില്‍ ജനനം.പിതാവ് മുഹമ്മദുബ്‌നു ഹമ്പല്‍. ഹി: 186 വരെ ബഗ്ദാദില്‍ പഠനം. ശേഷം വിവിധ രാഷ്ട്രങ്ങളില്‍ പഠന യാത്ര. ഇമാം ശാഫിഈ (റ) ഗുരുവാണ്. പത്തു ലക്ഷം ഹദീസ് മനപാഠമാക്കി. അവിടുത്തെ രചനയായ അല്‍ മുസ്‌നദ് ലോകപ്രസിദ്ധം. ഖുര്‍ആന്‍ സൃഷ്ടിയാണെന്ന വാദത്തി ന്നനുകൂലം നില്‍ക്കാത്തതിനാല്‍ ഭരണകൂട പീഢനമേറ്റു.


ഇൽമ് തേടിയ കുട്ടി

നബി (സ) തങ്ങളുടെ ഇരുപത് ഉപ്പാപ്പമാർ നാം അവരുടെ പേരുകൾ മദ്റസയിൽ വെച്ച് പാടിപ്പഠിച്ചിട്ടുണ്ട്. പ്രായമെത്ര ചെന്നാലും മറക്കാത്ത വരികൾ  ഇരുപതാമത്തെ ഉപ്പാപ്പ അദ്നാൻ  നബി(സ) അദ്നാനിയാണ് എന്നു പറയാറുണ്ട് ഈ ഉപ്പാപ്പയിലേക്ക് ചേർത്തിപ്പറയുന്നതാണ്.

അദ്നാർ എന്ന ഉപ്പാപ്പ വലിയ കുടുംബത്തിന്റെ നാഥൻ മക്കൾ പലരുണ്ട് ഒരു മകന്റെ പേര് മാത്രം പറയാം റബീഅത്ത്.

റബീഅത്തിന്റെ സമ്പന്നമായ സന്താന പരമ്പര ആ പരമ്പരയിൽ പ്രമുഖ നേതാക്കന്മാർ പിറന്നിട്ടുണ്ട്. അവരുടെ പേരുകളിലെല്ലാം ഗോത്രങ്ങൾ നിലവിൽ വന്നു ഒരു നേതാവിന്റെ സന്താന പരമ്പര ആ നേതാവിന്റെ പേരിൽ അറിയപ്പെടും.

റബീഅത്തിന്റെ സന്താന പരമ്പര ശൈബാൻ ഗോത്രം എന്നറിയപ്പെട്ടു.

ശൈബാനികൾ ശാഖോപശാഖകളായി വളർന്നു നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പിറന്നു. ശൈബാനികളുടെ ധീരത ചരിത്ര പ്രസിദ്ധമാണ് വിരയോദ്ധാക്കളായിരുന്നു പുരുഷന്മാർ സ്ത്രീകൾ അവർക്കൊത്ത ധീര വനിതകളും.

അവർക്കിടയിലെ ഒരു പ്രമുഖനായിരുന്നു ഇദ് രീസ് അൽശൈബാനി ഖബീലയുടെ അഭിമാന ഭാജനമായ നേതാവ്.

ഇദ് രീസ് തന്റെ പുത്രന് നൽകിയ പേര് കേൾക്കണ്ടേ? അസദ്

അസദ് എന്നാൽ സിംഹം

ധീരതയുടെ പ്രതീകം വളർന്നുവന്നപ്പോൾ വീരനായകനായി ശരിക്കും അസദ് തന്നെ.

അസദിന്റെ പുത്രൻ ഹിലാർ കേമനായ നേതാവ് തന്നെ പരമ്പരാഗതമായ ഗുണങ്ങൾ ഹിലാലിൽ നിലനിന്നു  ഹിലാലിന്റെ ഓമന പുത്രനാണു ചരിത്രപ്രസിദ്ധനായ ഹമ്പൽ. ഹമ്പലിന്റെ കുടുംബം താമസിച്ചിരുന്നത് ഖുറാസാനിലായിരുന്നു ഖുറാസാന്റെ ഭാഗമാണ് സിറഖ്സിൽ .

ഹമ്പൽ സർക്കാർ സർവീസിൽ ചേർന്നു ബുദ്ധിമാനും സ്ഥിരോത്സാഹിയും ധീരനുമായ ഹമ്പൽ പടിപടിയായി ഉയർന്നു വന്നു അദ്ദേഹം സിറക്സിൽ ഗവർണർ സ്ഥാനത്ത് എത്തിച്ചേർന്നു ഹമ്പലിന് സൽഗുണ സമ്പന്നനായ പുത്രനുണ്ട് പേര് മുഹമ്മദ് ധീരനായ മുഹമ്മദ് സൈന്യത്തിൽ ചേർന്നു

ഹമ്പലിന്റെ മറ്റൊരു പുത്രൻ ഇസ്ഹാഖ്

സർക്കാർ സർവീസിൽ ചേർന്നു ബുദ്ധിയും ധീരതയും അധ്വാനശീലവും അദ്ദേഹത്തെ ഉന്നത സ്ഥാനത്തെത്തിച്ചു

ഇവിടെ സർക്കാർ എന്നു പറഞ്ഞത് അബ്ബാസിയ്യാ ഖിലാഫത്തിനെയാണ്

ഇനി ചില സർക്കാർ കാര്യങ്ങൾ സംസാരിക്കാം ടൈഗ്രീസ് തീരത്തേക്ക് പോവാം  അവിടെ ഒരു പട്ടണം സ്ഥാപിക്കാൻ പോവുന്നു

ഖലീഫ മൻസൂർ ആ തീരുമാനം എടുത്തു കഴിഞ്ഞു ചരിത്രപ്രസിദ്ധമായ ടൈഗ്രീസ് നദിയുടെ തീരത്ത് മനോഹരമായൊരു പട്ടണം ഉയർന്നു വരാൻ പോവുന്നു  അത് വിജ്ഞാനത്തിന്റെ കേന്ദ്രമായിത്തീരും  സംസ്കാരത്തിന്റെ  കേന്ദ്രമായിത്തീരും

ലോകത്തുള്ള ഒരു പട്ടണവും അതിനോട് കിടപിടിക്കില്ല അത് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറും അവിടെ നടക്കുന്ന ഓരോ ചലനവും ലോകം കൗതുകത്തോടെ ശ്രദ്ധിക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സന്ദർശകരുടെ വലിയ പ്രവാഹം തന്നെ ഉണ്ടായിത്തീരും

വിവിധ രാജ്യക്കാരായ ശിൽപകലാ വിദഗ്ധർ ആയിരക്കണക്കിൽ വന്നെത്തി വിവിധ വിഭാഗങ്ങളിലായി കെട്ടിടങ്ങളുടെ പണി തുടങ്ങി ഓരോ വിഭാഗത്തിലും ആയിരക്കണക്കായ തൊഴിലാളികൾ

കെട്ടിട നിർമാണത്തിനാവശ്യമായ സാമഗ്രികൾ വന്നുകൊണ്ടിരിക്കുന്നു കടൽ വഴിയും കര വഴിയും സാധനങ്ങൾ വരുന്നു

ടൈഗ്രീസ് തീരത്ത് രാജകൊട്ടാരം ഉയർന്നു വരികയാണ് ഉന്നത വ്യക്തികൾക്ക് താമസിക്കാൻ നൂറുക്കണക്കായ കൊച്ചു കൊട്ടാരങ്ങളും ഉയരുന്നു വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമായി സ്വപ്ന നഗരി വിടർന്നു വന്നു

മദീനത്തുസ്സലാം - പട്ടണത്തിന് നൽകിയ പേര്

പിന്നീട് പട്ടണം ബഗദാദ് എന്നറിയപ്പെട്ടു. അബ്ബാസിയ്യ ഖലീഫമാരുടെ തലസ്ഥാനം ഹിജ്റ 132 -ലാണ് അബ്ബാസിയ്യ ഖിലാഫത്ത് നിലവിൽ വന്നത് ഒന്നാമത്തെ അബ്ബാസിയ്യ ഖലീഫ അബുൽ അബ്ബാസ് അസ്സഫ്ഹാഫ് ആയിരുന്നു ഹിജ്റ 136 വരെ ഭരണം നടത്തി

അദ്ദേഹം തന്റെ സഹോദരൻ അബൂജഅ്ഫർ മൻസൂറിനെ പിൻഗാമിയായി നിയോഗിച്ചു.

ഹിജ്റ 136 മുതൽ 158 വരെയുള്ള ഇരുപത്തി രണ്ട് വർഷക്കാലം അദ്ദേഹം ഭരിച്ചു ഇദ്ദേഹമാണ് ബഗ്ദാദ് പട്ടണം സ്ഥാപിച്ചതും തലസ്ഥാനമാക്കിയതും

ഖലീഫ മൻസൂറിന്റെ മകനാണ് അൽ-മഹ്ദി ഹിജ്റ 158-ൽ അൽ മഹ്ദി ഖലീഫയായി.

ശൈബാനി ഗോത്രക്കാരനായ ഹമ്പലിനെ കുറിച്ച് നേരത്തെ സൂചിപ്പിച്ചു അദ്ദേഹത്തിന്റെ പുത്രനാണ് മുഹമ്മദ്.

ബസ്വറ പട്ടണത്തിലാണ് ഹമ്പലും കുടുംബവും താമസിച്ചിരുന്നത് സൽഗുണ സമ്പന്നയും പണ്ഡിതയുമായ ഒരു ചെറുപ്പക്കാരിയെ മുഹമ്മദ് വിവാഹം ചെയ്തു ചെറുപ്പക്കാരനായ മുഹമ്മദ് സൈനിക സേവനം ഉപജീവന മാർഗമായി സ്വീകരിച്ചു.

മുഹമ്മദിന്റെ ഭാര്യ ഗർഭിണിയായി കുടുംബത്തിന് അതൊരു സന്തോഷവാർത്തയായി.

എല്ലാ നാടുകളിൽ നിന്നും ആളുകൾ ബഗ്ദാദിലേക്ക് താമസം മാറ്റുന്ന കാലമാണത്. ഖലീഫ അത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

മുഹമ്മദ് ബഗ്ദാദിലേക്ക് താമസം മാറ്റാൻ തീരുമാനിച്ചു. ഗർഭിണിയായ ഭാര്യയെയും കൂട്ടി യാത്ര ചെയ്തു ഭാര്യക്ക് ആരോഗ്യ പ്രശ്നങ്ങൾ വരാതിരിക്കാൻ സാവധാനം യാത്ര ചെയ്തു.

ബഗ്ദാദിലെത്തി ചെറിയൊരു വീട് കിട്ടി ചെറിയൊരു കൃഷി സ്ഥലവും വാങ്ങി.

ഏറെ കാത്തിരിക്കേണ്ടി വന്നില്ല ഭാര്യ പ്രസവിച്ചു. ആൺകുഞ്ഞ് , ജീവിതം കൂടുതൽ സന്തോഷകരമായി.

ഹിജ്റ 164-ലാണ് പ്രസവം നടന്നത്. കുഞ്ഞിന് അഹ്മദ് എന്ന് പേരിട്ടു മുഹമ്മദിന്റെ മകൻ അഹമദ്  ചരിത്രത്തിൽ അറിയപ്പെടുന്നത് അങ്ങനെയല്ല ഉപ്പാപ്പയുടെ പേരിൽ അറിയപ്പെട്ടു.

ഉപ്പാപ്പ ഹമ്പൽ മുഹമ്മദിന്റെ ഉപ്പ

ഹമ്പലിന്റെ പുത്രൻ അഹ്മദ്

അഹ്മദുബ്നു ഹമ്പൽ എന്നറിയപ്പെട്ടു

അബ്ബാസിയ്യ ഖലീഫ അൽ -മഹ്ദിയുടെ ഭരണ കാലഘട്ടമായിരുന്നു അത്

പട്ടാള സേവനത്തിൽ നിന്നുള്ള ശമ്പളം കൃഷിയിടത്തിൽ നിന്നുള്ള വരുമാനം വലിയ ബുദ്ധിമുട്ടില്ലാതെ ജീവിതം ഒഴുകിപ്പോവുന്നു.

മോന് രണ്ട് വയസ്സ് കഴിഞ്ഞു മൂന്നാം വയസ്സിന്റെ പ്രസരിപ്പ് തുടങ്ങി.

വമ്പിച്ച പരീക്ഷണങ്ങൾ തരണം ചെയ്യേണ്ട കുഞ്ഞാണിത് മൂന്നാം  വയസ്സിൽ തന്നെ പരീക്ഷണം തുടങ്ങുകയാണ്.

ഉപ്പാക്ക് മുപ്പത് വയസ്സ് തികയുന്നതേയുള്ളൂ രോഗം പിടിപ്പെട്ടു. മരുന്നുകൾ ഫലം ചെയ്തില്ല ചുരുങ്ങിയ കാലത്തെ ദാമ്പത്യ ജീവിതം മോനെ കണ്ട് കൊതി തീർന്നിട്ടില്ല മരണം വിരുന്നുവന്നു. മുഹമ്മദിന്റെ മരണവാർത്ത ബഗ്ദാദുകാർ അറിഞ്ഞു. ജനം തടിച്ചുകൂടി മരണാനന്തര കർമ്മങ്ങൾ നിർവഹിച്ചു.

ചെറുപ്പക്കാരിയായ വിധവ മോനെ ചേർത്തു പിടിച്ചു കരഞ്ഞു. മോൻ ബുദ്ധിമാനാണ് കാര്യങ്ങൾ കേട്ടു പഠിക്കാൻ നല്ല ഉത്സാഹമാണ് ഉമ്മ മകനോട് കഥ പറഞ്ഞു.

ലോകാനുഗ്രഹിയായ മുത്ത് മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ കഥകൾ പറഞ്ഞു കൊടുത്തു.

മകന്റെ മനസ്സിൽ ആദ്യം പതിഞ്ഞത് ആ കഥകളാണ് പ്രവാചകരുടെ കുട്ടിക്കാലം കുട്ടിക്കാല വിശേഷങ്ങൾ കേട്ടു കേട്ടതൊന്നും മറക്കില്ല ആരെയും അതിശയിപ്പിക്കുന്ന ഓർമ്മശക്തി.

ബഗ്ദാദിൽ ധാരാളം വിദ്യാലയങ്ങളുണ്ട്. കുട്ടികൾക്കുള്ള പാഠശാലകളും കുറെയുണ്ട്.

ഉമ്മ മകനെ ബാലപാഠശാലയിലേക്കയച്ചു. വീട്ടിൽ നിന്നുതന്നെ അറബി അക്ഷരങ്ങൾ പഠിച്ചിട്ടുണ്ട് , കൂട്ടി വായിക്കാനുമറിയാം . ഫാത്തിഹയും ചെറിയ സൂറത്തുകളുമറിയാം.

പാഠശാലയിലെ ഉസ്ത്ദുമാർ അതിശയിച്ചുപോയി എന്തൊരു ബുദ്ധിമാൻ എന്തൊരു ഓർമശക്തി.

ഇമാമുൽ അഅ്ളം അബൂഹനീഫ(റ) വിന്റെ കർമവേദിയായിരുന്നു ബഗ്ദാദ് മഹാന്റെ പ്രമുഖ ശിഷ്യനാണ് ഖാളി അബൂയൂസുഫ് അവർകൾ.

ഖാളി അബൂയൂസുഫിന്റെ പ്രസിദ്ധമായ ദർസ് ബഗ്ദാദിൽ നടക്കുന്നുണ്ട് ധാരാളമാളുകൾ പങ്കെടുക്കുന്ന ക്ലാസ്.

ബാല്യദശയിലുള്ള അഹ്മദുബ്നു ഹമ്പൽ(റ) ആ ക്ലാസിൽ പിൻഭാഗത്ത് ചെന്നിരുന്നു.

ഉസ്താദ് ഹദീസ് ക്ലാസെടുക്കുന്നു

നബി (സ) തങ്ങളുടെ വിശുദ്ധ വചനങ്ങൾ കേട്ടു ഉസ്താദിന്റെ വിശദീകരണവും കേട്ടു.

ബാല മനസ്സ് ഇളകിമറിഞ്ഞു. ആവേശഭരിതനായിപ്പോയി . താനൊരു കുട്ടിയാണെന്ന കാര്യം മറന്നു വലിയ മനുഷ്യനെപ്പോലെ ചിന്തിച്ചു.

ഹദീസിന്റെ ആശയം മനസ്സിലായി അത് രിവായത്ത് ചെയ്ത റിപ്പോർട്ടർമാരുടെ പേരുകളും രണ്ടും മനഃപാഠമായി.

ഹദീസ് വിജ്ഞാനത്തിന്റെ വിശാല ലോകം അതിലേക്കുള്ള കവാടം തുറക്കുകയാണ്.

പ്രാഥമിക പാഠശാലയിലെ പഠനം അവസാനിപ്പിച്ചു പള്ളിയിലെ ദർസിൽ ചേർന്നു.

ഉസ്താദ് കുട്ടിയെ പരിശോധിച്ചു ചോദ്യങ്ങൾ ചോദിച്ചു അതിശയിപ്പിക്കുന്ന ഉത്തരങ്ങൾ കിട്ടി.

വലിയ വലിയ പണ്ഡിതന്മാർക്കൊപ്പം കുട്ടി ഇരുന്നു വിജ്ഞാനത്തിന്റെ വലിയ ലോകം കീഴടക്കാൻ തുടങ്ങി.

ഹദീസും ഫിഖ്ഹും പഠിക്കണം അതിൽ അവഗാഹം നേടിയവരിൽ നിന്ന് തന്നെ പഠിക്കണം മറ്റ് വിജ്ഞാന ശാഖകളും പഠിക്കണം ഭാഷയും സാഹിത്യവും വ്യാകരണവും പഠിക്കണം ശാസ്ത്രങ്ങളും പഠിക്കണം അവയെല്ലാം പഠിപ്പിക്കുന്ന കേന്ദ്രങ്ങൾ ബഗ്ദാദിൽ പലതുണ്ട്  .

ഖാളി അബൂയൂസുഫിൽ നിന്ന് ധാരാളം പഠിച്ചു പിന്നെ ബഗ്ദാദിലെ മറ്റ് ദർസുകളിൽ പങ്കെടുത്തു പലരിൽ നിന്നും പഠിച്ചു നിരവധി പണ്ഡിതന്മാർ ഉസ്താദുമാരായിത്തീർന്നു. ബഗ്ദാദ് സന്ദർശിക്കാൻ ധാരാളം പണ്ഡിതന്മാർ വരും അവരുടെ കൂട്ടത്തിൽ തലയെടുപ്പുള്ളവർ പലരും കാണും അവരുടെ ശിഷ്യനാകാൻ മോഹം അവരെ സന്ദർശിക്കും ഓതിപ്പഠിക്കും ശിഷ്യനായിത്തീരും .


സൻആയിലെ പണ്ഡിതൻ

അഹമദുബ്നു ഹമ്പൽ(റ) വിന് ഒരു കൂട്ടുകാരനുണ്ട് പേര് യഹ്‌യ ബ്നു മുഈൻ  ബഗ്ദാദിന്റെ തെരുവുകളിൽ അവർ ഒന്നിച്ചു നടക്കും ഉള്ള് തുറന്നു സംസാരിക്കും  ഇരുവരും ഇൽമിനെ സ്നേഹിക്കുന്നു വിദ്യ നേടാൻ വേണ്ടി എത്ര ബുദ്ധിമുട്ടുകളും സഹിക്കും നടക്കേണ്ടിവന്നാൽ നടക്കും മൃഗങ്ങളുടെ പുറത്ത് കയറി സഞ്ചരിക്കും ഒരു ഹദീസ് കിട്ടിയാൽ അത് ചർച്ച ചെയ്യും.

ഏതെങ്കിലും നാട്ടിൽ ഒരു ഹദീസ് പണ്ഡിതനുണ്ടെന്ന് കേട്ടാൽ അങ്ങോട്ട് സാഹസിക യാത്ര നടത്തും പണ്ഡിതനെ ചെന്ന് കാണും ഹദീസ് ചോദിക്കും അദ്ദേഹം ഹദീസ് പഠിപ്പിക്കും പിന്നെയും യാത്ര തുടരും.

ഒരു ദിവസം അവർ സവിശേഷമായൊരു വാർത്ത കേട്ടു ഒരു ഹദീസ് പണ്ഡിതന്റെ പേര് ആ പണ്ഡിതന്റെ സ്വദേശത്തിന്റെ പേര് കേട്ടു.

സൻആ

ചരിത്രപ്രസിദ്ധമായ നാട് സൻആയിൽ അനേകം മഹാപുരുഷന്മാർ കഴിഞ്ഞുപോയിട്ടുണ്ട്.

അബ്ദു റസാഖു ബ്നുൽ ഹുമാം(റ)  വലിയ പണ്ഡിത പ്രഭയാണ് അദ്ദേഹത്തെ സമീപിച്ചാൽ പുതിയ അറിവുകൾ ലഭിക്കും.

അത് കേട്ടതോടെ അഹ്മദുബ്നു ഹമ്പൽ(റ)വിന്റെ മനസ്സിളകിമറിയാൻ തുടങ്ങി അഹ്മദ് (റ) കൂട്ടുകാരനോട് പറഞ്ഞു: യഹ്‌യാ.... നമുക്കുടനെ സൻആയിൽ പോകാം മഹാനായ പണ്ഡിതനെ തേടിപ്പോവാം.

പക്ഷെ തന്റെ സഹ യാത്രികന് കൂടെ വരൻ ചെറിയൊരു വിസമ്മതം.

എന്താണ് യാത്രക്കു തടസ്സം ? അത് പറയൂ.

യഹ്‌യ ഇങ്ങനെ മറുപടി പറഞ്ഞു:

എന്റെ മനസ്സിൽ ഒരാഗ്രഹമുണ്ട് കുറെ നാളായി മനസ്സിൽ കൊണ്ടുനടക്കുന്നു അവസരം വന്നതുകൊണ്ട് നിന്നോട് പറയാം ഹജ്ജിന് പോവാൻ ആഗ്രഹമുണ്ട് ഇക്കൊല്ലം തന്നെ പോവണം ഇൻശാഅല്ലാഹ്.

അഹ്മദ് (റ) വിന്റെ മനസ്സിൽ പുതിയൊരു ചിന്ത കയറിവന്നു പുണ്യഭൂമിയിലേക്കൊരു ഹജ്ജ് യാത്ര മക്ക, മദീന സന്ദർശനം.

മനസ് പുളകമണിഞ്ഞുപോയി പ്രിയ സ്നേഹിതന്റെ കൂടെ ഒരു പുണ്യയാത്ര ഇക്കൊല്ലം ബഗ്ദാദിൽ നിന്ന് പലരും ഹജ്ജിന് പോവുന്നുണ്ട് കൂട്ടത്തിൽ യുവ സുഹൃത്തുക്കളും.

ഹജ്ജ് യാത്രയുടെ ഒരുക്കങ്ങൾ തുടങ്ങി യാത്ര പുറപ്പെടാനുള്ള ദിവസം അടുത്തുവരുന്നു പലരോടും യാത്ര പറഞ്ഞു ദുആ വസ്വിയ്യത്തുകൾ നടന്നു.

ബഗ്ദാദിൽ നിന്ന് ഹാജിമാരുടെ സംഘങ്ങൾ പുറപ്പെട്ടു തുടങ്ങി അഹ്മദ് (റ)വും കൂട്ടുകാരൻ യഹ്‌യയും ഉൾക്കൊള്ളുന്ന സംഘം പുറപ്പെട്ടു ദീർഘയാത്ര.

രാപ്പകലുകൾ എത്രയോ കടന്നുപോയി പല രാജ്യങ്ങളിലൂടെ സഞ്ചരിച്ചു പകലത്തെ ചൂടും രാത്രിയുടെ തണുപ്പും സഹിച്ചു യാത്രാ ക്ഷീണം ബാധിച്ചു. പുണ്യ മക്ക എത്താറായി പരിസര പ്രദേശങ്ങൾ കണ്ടുതുടങ്ങി. ആവേശം വർദ്ധിച്ചു ക്ഷീണം മറന്നു യാത്രയുടെ വേഗത കൂടി ഇതാ എത്തിക്കഴിഞ്ഞു. കൺമുമ്പിൽ പുണ്യഭൂമി കഅ്ബയുടെ നാട് ഇനി ദിവസങ്ങളോളം മക്കയിലാണ് താമസം ദിവസങ്ങൾ കഴിയുംതോറും തിരക്ക് വർധിക്കുകയാണ് ഇടക്കിടക്ക് മത്വാഫിൽ പോകും ത്വവാഫ് ചെയ്യും. സംസം കിണറിന്നടുത്ത് ചെല്ലും ബക്കറ്റ് കിണറ്റിലേക്ക് താഴ്ത്തി സംസം കോരിയെടുത്തു പുണ്യ ജലം വേണ്ടുവോളം കുടിക്കും.

ഒരു ദിവസം യഹ്‌യ ത്വവാഫു ചെയ്തു കൊണ്ടിരിക്കുന്നു ജനക്കൂട്ടം കഅ്ബാ ശരീഫിന് ചുറ്റും നീങ്ങി കൊണ്ടിരിക്കുന്നു അപ്പോൾ യഹ്‌യ ഒരു പണ്ഡിതന്റെ മുഖം കണ്ടു അതിശയിച്ചു പോയി.

സൻആഇലെ പണ്ഡിതൻ

അബ്ദുറസാഖുബ്നു ഹുമാം

ത്വവാഫ് കഴിഞ്ഞു യഹ്‌യ പണ്ഡിതനെ ചുറ്റുപ്പറ്റി നടന്നു ധൈര്യം സംഭരിച്ച് സമീപത്തേക്ക് ചെന്നു സലാം ചൊല്ലി.

പണ്ഡിത ശ്രേഷ്ഠൻ യുവാവിനെ നോക്കി പുഞ്ചിരി തൂകി സലാം മടക്കി.

എന്റെ പേര് യഹ്‌യ ബഗ്ദാദിൽ നിന്ന് വരുന്നു ഹജ്ജ് കഴിഞ്ഞ് സൻആഇയിലേക്ക് വരാൻ തീരുമാനിച്ചതായിരുന്നു. എനിക്കൊരു കൂട്ടുകാരനുണ്ട് പേര് അഹമദുബ്നു ഹമ്പൽ ഇവിടെ മക്കയിൽ തന്നെയുണ്ട് ഞങ്ങൾ രണ്ടുപേരും കൂടി നാളെ താങ്കളെ കാണാൻ വരട്ടെയോ?

വന്നോളൂ....സന്തോഷം തന്നെ നിങ്ങളുടെ കൂട്ടുകാരന്റെ പേര് അഹ്മദുബ്നു ഹമ്പൽ എന്നാണോ?

അതെ

ആ പേര് ഞാൻ കേട്ടിട്ടുണ്ട്

പണ്ഡിതൻ ആ പേരിനെക്കുറിച്ചു ചിന്തിച്ചു എന്തൊക്കെയോ സവിശേഷതകളുള്ള ചെറുപ്പക്കാരൻ.

അവർ സലാം ചൊല്ലിപ്പിരിഞ്ഞു.

യഹ്‌യ കൂട്ടുകാരനെ കാണാൻ ധൃതിയിൽ നടന്നു എത്ര വലിയ സന്തോഷവാർത്തയാണ് അറിയിക്കാനുള്ളത്  അഹ്മദ്... ഇതാ ഒരു സന്തോഷവാർത്ത.

സന്തോഷ വാർത്തയോ? എന്താണത് പറയൂ

ഞാനിന്ന് ഒരാളെ കണ്ടുമുട്ടി സംസാരിച്ചു.

ആരെയാണ് നിങ്ങൾ കണ്ടത്?

സൻആഇലെ പണ്ഡിതനെ

നേരാണോ ഈ കേൾക്കുന്നത്

സത്യം അബ്ദുറസാഖുബ്നു ഹുമാമിനെ ഞാൻ കണ്ടു നാളെ  നമുക്കു പോവണം ആ മഹാനെ കാണാൻ.

മനസ്സ് സന്തോഷംകൊണ്ട് തുടികൊട്ടാൻ തുടങ്ങി മഹാഭാഗ്യം തങ്ങളെ തേടിയെത്തിയിരിക്കുന്നു അൽഹംദുലില്ലാഹ്.

മക്കയിൽ ഒരു രാത്രികൂടി കടന്നുപോയി. പുണ്യഭൂമിയിലെ പുണ്യരാവ് പ്രഭാതം വരാറായി  കൂട്ടുകാർ നേരത്തെ എഴുന്നേറ്റു മസ്ജിദുൽ ഹറമിലേക്ക് നടന്നു അവിടെയെത്തി ആരാധനകളിൽ മുഴുകി ധന്യനിമിഷങ്ങൾ  ഹദീസ് പഠിക്കാൻ പോവുകയാണ്. പണ്ഡിത ശ്രേഷ്ഠരുടെ സവിധത്തിലേക്ക് എല്ലാ അദബുകളും പാലിച്ചുകൊണ്ട് യുവപണ്ഡിതന്മാർ ആഗതരായി സലാം ചൊല്ലി.

ഹൃദ്യമായ സ്വീകരണം

സൻആഇലെ പണ്ഡിതൻ കാരുണ്യത്തിന്റെ നോട്ടം നോക്കി. അഹമദുബ്നു ഹമ്പലിനു നേരെ സവിശേഷതകൾ നിറഞ്ഞ ചെറുപ്പക്കാരൻ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.  യുവപണ്ഡിതന്റെ സംസാരം വളരെ ആകർഷകമായി പാണ്ഡിത്യം നിറഞ്ഞു തുളുമ്പുന്നു.  ഹദീസുകൾ ഓതി വിശദീകരിച്ചു മനസ്സിളകിപ്പോയി അന്നത്തെ ക്ലാസവസാനിപ്പിച്ചു സലാം ചൊല്ലി യാത്ര പറഞ്ഞിറങ്ങി.

അടുത്ത ദിവസങ്ങളിലെല്ലാം പോയി ധാരാളം കാര്യങ്ങൾ പഠിച്ചു അഹമദുബ്നു ഹമ്പലിന്റെ പഠന താൽപര്യവും മനഃപാഠത്തിനുള്ള അപാരമായ കഴിവും ഉസ്താദിനെ അതിശയിപ്പിച്ചു.

നിരവധി രാജ്യങ്ങളിൽ നിന്ന് പ്രമുഖ പണ്ഡിതന്മാർ ഹജ്ജിന് വന്നിട്ടുണ്ട് അവരിൽ പലരും മസ്ജിദുൽ ഹറാമിൽ ക്ലാസെടുത്തു ധാരാളം ക്ലാസുകളിൽ നമ്മുടെ യുവ സുഹൃത്തുക്കൾ പങ്കെടുത്തു പല പ്രമുഖരുടെയും ശിഷ്യത്വം സ്വീകരിക്കാൻ സൗഭാഗ്യമുണ്ടായി.

സഫലമായ ദിവസങ്ങൾ സൗഭാഗ്യത്തിന്റെ രാപ്പകലുകൾ ധാരാളം ഇൽമുകൾ നേടി.

ഹജ്ജിന്റെ അമലുകൾ അവസാനിക്കുന്നു അറഫയും , മുസ്ദലിഫയും , മിനായും കടന്നുപോയി വിടവാങ്ങൽ ത്വവാഫ് പൊട്ടിക്കരയുന്ന ഹാജിമാർ ചെറുസംഘങ്ങൾ നീങ്ങിത്തുടങ്ങി പുണ്യഭൂമിയോട് വിടചൊല്ലി.

യുവപണ്ഡിതന്മാർ വിതുമ്പിക്കരഞ്ഞുപോയി മരുഭൂമിയിൽ ഏന്തിവലിഞ്ഞ് നടക്കുന്ന ഒട്ടകങ്ങൾ മദീന കണ്ടിട്ടാണ് പലരും വന്നത്  കാണാത്തവർ മക്കയിൽ നിന്ന് മദീനയിലേക്ക് നീങ്ങുന്നു. ഹജ്ജ് കഴിഞ്ഞപ്പോൾ അഹ്മദുബ്നു ഹമ്പൽ(റ) കൂട്ടകാരോടാ പറഞ്ഞു:

നാം സൻആഇലേക്ക് പോവാൻ നേരത്തെ തീരുമാനിച്ചതാണ് അത് മാറ്റണ്ട നമുക്ക് സൻആഇൽ പോവാം ഒരു മാസത്തെ വഴിദൂരമുണ്ട്.

അത് സാരമാക്കേണ്ട നമുക്കു പോവാം.

കൂട്ടുകാർ സൻആഇലേക്ക് യാത്ര തിരിച്ചു. ഒരു മാസം കടന്നുപോയി പല കഷ്ടപ്പാടുകൾ സഹിച്ചു പട്ടിണി കിടന്നു ഖലമും മഷിക്കുപ്പിയും കടലാസും അതാണ് വിലപ്പെട്ട മുതൽ അത് നഷ്ടപ്പെടരുത്.

ദീർഘ യാത്രകളിൽ കൊള്ളക്കാർ പിടികൂടിയിട്ടുണ്ട് കൈവശമുള്ളതെല്ലാം പിടിച്ചെടുക്കും.

അഹ്മദുബ്നു ഹമ്പൽ(റ) പറയും :

എല്ലാം എടുത്തോളൂ മഷിക്കുപ്പിയും ഖലമും കടലാസു കഷ്ണങ്ങളും തിരിച്ചു തരണം അതുകൊണ്ട് നിങ്ങൾക്കൊരു കാര്യവുമില്ലല്ലോ.

ഇതല്ലാതെ തന്റെ കൈവശം മറ്റെന്താണുള്ളത്? കൊള്ളക്കാർ രോഷത്തോടെ ചോദിക്കും.

ഞാൻ ദരിദ്രനായ വിദ്യാർത്ഥിയാണ്

കൊള്ളക്കാർ കോപത്തോടെ മുഖം തിരിക്കും വെറുതെ സമയം കളഞ്ഞു ദരിദ്രനെ പിടിച്ചിട്ടെന്ത് കിട്ടാൻ.

ഇത് ഒരിക്കലല്ല പല തലണയുണ്ടായി വിദ്യ തേടി പല നാടുകളിൽ പോയിട്ടുണ്ട് കൂഫ, ബസ്വറ, മക്ക, മദീന, സിറിയ, അൽജസീറ തുടങ്ങിയവ അവയിൽ ചിലതാകുന്നു.

മദീനയിലെ നാളുകൾ  അവിടത്തെ അനുഭവങ്ങൾ മനസ്സിൽ നിന്ന് മാഞ്ഞുപോയതേയില്ല.  മഹത്തായ റൗളാശരീഫ് അത് കാണാൻ കഴിഞ്ഞ കണ്ണുകൾ ആ കണ്ണുകൾക്ക് സൗഭാഗ്യം ലോകാനുഗ്രഹിയായ മുഹമ്മദ് മുസ്തഫ (സ) തങ്ങൾക്ക് സലാം ചൊല്ലിയ നിമിഷങ്ങൾ രോമാഞ്ചജനകമായ അനുഭവം അബൂബക്കർ സിദ്ദീഖ് (റ).

ഉമറുൽ ഫാറൂഖ് (റ)

അവരിരുവർക്കും സാലാം ചൊല്ലി പ്രവാചക സ്നേഹത്തിന്റെ മാതൃകകൾ ഓരോ ദിവസവും സത്യവിശ്വാസികൾ വന്നുകൊണ്ടേയിരിക്കുന്നു സലാം ചൊല്ലുന്നു  അവരെക്കുറിച്ചുള്ള ഓർമകൾ സജീവമായി നിലനിൽക്കുന്നു മദീനയിൽ വെച്ച്  എത്രയോ പണ്ഡിതന്മാരെ കണ്ടു പലരിൽ നിന്നും ഇൽമ് നേടി ഉസ്താദുമാരുടെ എണ്ണം വർധിച്ചു കൊണ്ടിരുന്നു.


വിസ്മയകരമായ ത്യാഗം

ജീവിതം പഠനമാക്കിയ പണ്ഡിതൻ  





ഇമാം അഹ്മദുബ്നു ഹമ്പൽ (റ) വിനെ അങ്ങനെ വിശേഷിപ്പിക്കാം

ആദ്യത്തെ ഏഴ് കൊല്ലം ബഗ്ദാദിൽ തന്നെയാണ് പഠിച്ചത് വിജ്ഞാനത്തിന്റെ പല ശാഖകളിലും അവഗാഹം നേടി ഹദീസ് പഠനത്തിലായിരുന്നു കൂടുതൽ താൽപര്യം

ഹദീസ് റിപ്പോർട്ട് ചെയ്ത റാവികളിൽ പലരും ജീവിച്ചിരിപ്പുണ്ട് അവരെ ചെന്നു കാണണം നേരിട്ട് ഹദീസ് കേൾക്കണം മനസ്സിന്റെ വല്ലാത്ത മോഹമാണത് നിരവധി യാത്രകൾ വേണ്ടി വന്നു ഒരേ  സ്ഥലത്തേക്ക് തന്നെ പല തവണ പോകേണ്ടിവന്നു ഉദ്ദേശിച്ച ആളെ കണ്ടെത്തുംവരെ യാത്ര തന്നെ

ഹദീസിന്റെ ആദ്യ റിപ്പോർട്ടർമാർ സ്വഹാബികളാകുന്നു അവയിൽ നിന്ന് ഹദീസ് കേൾക്കാൻ മോഹിച്ചിട്ടെന്താ ഫലം?  അവരെല്ലാം പോയിക്കഴിഞ്ഞില്ലേ?

ഇമാം അഹ്മദുബ്നു ഹമ്പൽ ജനിക്കുന്നത് ഹിജ്റഃ 164-ലാണ് പതിനഞ്ചാം വയസ്സിലാണ് ഹദീസ് തേടി യാത്ര തുടങ്ങുന്നത് ഹിറഃ 180 മുതൽ യാത്രയാണ് ഇരുപത്  വർഷം കൂടി കഴിഞ്ഞപ്പോൾ ഹിജ്റഃ മൂന്നാം നൂറ്റാണ്ടായി   സ്വഹാബികളുടെ കാലവും താബിഈങ്ങളുടെ കാലവും കടന്നുപോയിരിക്കുന്നു.

താബിഈങ്ങളുടെ പിൻഗാമികളാണ് പിന്നെ രംഗത്തുള്ളത് അവരുടെ കൂട്ടത്തിലുള്ള റിപ്പോർട്ടർമാരെ തേടിയാണ് സഞ്ചാരം ഒരാളെ കാണാൻ തന്നെ പല തവണ പോവേണ്ടിവരും  കൂഫയിലേക്കും ബസ്വറയിലേക്കും കൂടുതൽ തവണ യാത്ര നടത്തിയത് യാത്രയിലുടനീളം മഷിക്കുപ്പിയും കലമും കൈവശമുണ്ടാവും

ഇമാം അഹ്മദുബ്നു ഹമ്പൽ(റ) വുമായി അടുപ്പമുള്ള ഒരു പണ്ഡിതൻ ഒരിക്കലിങ്ങനെ ചോദിച്ചു:

എന്തൊരു യാത്രയാണിത്? ഒരിക്കൽ കൂഫയിലേക്ക്....പിന്നെ ബസ്വറയിലേക്ക്...
വീണ്ടും കൂഫയിലേക്ക്
പിന്നെ ബസ്വറയിലേക്ക്
ഈ യാത്ര ഏതുവരെയാണ്?

ഇമാം ഇങ്ങനെ മറുപടി നൽകി:
മഅൽ മിഹ്ബറ
ഇലൽ മഖ്ബറ
മഷിക്കുപ്പിയുമായി മഖ്ബറ വരെ
മരണംവരെ യാത്ര തുടരുമെന്ന് സാരം

അതിശയകരമായ ഓർമശക്തിയുടെ അനുഗ്രഹം ഇമാമിന് ലഭിച്ചിട്ടുണ്ട് എന്നാലും ഹദീസുകൾ കേൾക്കുമ്പോൾ തന്നെ എഴുതിവെക്കും  തന്റെ മുമ്പെ ജീവിച്ചുപോയ മഹാപണ്ഡിതന്മാരുടെ ഗ്രന്ഥങ്ങൾ ഇമാമിന്റെ മുമ്പിലുണ്ട് ആ ഗ്രന്ഥങ്ങളോട് വല്ലാത്ത ബഹുമാനമാണ് അതിന്നു പിന്നാലെ മനുഷ്യ പ്രയത്നം അതോർത്തു ഇമാം അതിശയപ്പെടും

ഇമാം മാലിക് (റ)വിന്റെ മുവത്വ
ഇമാം ശാഫിഈ (റ)വിന്റെ മുസ്നദ്
ഖാളി അബൂയുസുഫ്(റ)വിന്റെ ആസാർ

തുടങ്ങിയ കിതാബുകൾ നോക്കി നോക്കി മനഃപാഠമാക്കിയിട്ടുണ്ട്

ഇമാം മുഹമ്മദുബ്നു ഹമ്പൽ(റ)വിന്റെ കിതാബുകളും പഠിച്ചിട്ടുണ്ട്

ആരെങ്കിലും ഹദീസ് ചോദിച്ചു വന്നാൽ ഈ കിതാബുകൾ നോക്കിപ്പറയും ഓർമയിൽ നിന്നെടുത്തു പറയാൻ കഴിയും എന്നാലും കിതാബുകളോടുള്ള ബഹുമാനം പ്രകടിപ്പിക്കും

പ്രസിദ്ധമായ ഒരു സംഭവം ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെടുന്നു:

ഒരാൾ ഹദീസ് ചോദിച്ചു വന്നു ഇമാം തന്റെ പുത്രൻ അബ്ദുല്ലയെ വിളിച്ചു അബ്ദുല്ല വന്നുചേർന്നു ഇമാം പറഞ്ഞു:

കിതാബുൽ ഫവാഇദ് എടുത്തുകൊണ്ട് വരൂ.... മകൻ പോയി കിതാബ് തിരഞ്ഞു കിട്ടിയില്ല

ഇമാം അഹ്മദുബ്നു ഹമ്പൽ (റ) എഴുന്നേറ്റുപോയി കിതാബ് കണ്ടു പിടിച്ചു പേജുകൾ പരതി ഹദീസ് കണ്ടുപിടിച്ചു പറഞ്ഞു കൊടുത്തു

ആ ഹദീസ് മനസ്സിലുണ്ട് എന്നിട്ടും കിതാബ് നോക്കിയാണ് പറഞ്ഞു കൊടുത്തത്


ഇമാം ശാഫിഈ (റ)വുമായുള്ള കണ്ടുമുട്ടൽ

ഇമാം അഹമദുബ്നു ഹമ്പൽ (റ)വിന്റെ ജീവിതത്തിലെ മഹാ സംഭവം

അവർ ഗുരുവും ശിഷ്യനുമായി
രണ്ട് വിജ്ഞാന സമുദ്രങ്ങൾ
ഗുരു ശിഷ്യനെ അത്ഭുതപ്പെടുത്തി
ശിഷ്യൻ ഗുരുവിനെ അത്ഭുതപ്പെടുത്തി

ഗുരു ഫിഖ്ഹ് പറഞ്ഞു
ഹദീസിലെ ഫിഖ്ഹ്
സ്വഹാബികൾ വിവരിച്ച ഫിഖ്ഹ്
ഗുരുവിന്റെ ഉസൂലുൽ ഫിഖ്ഹ് ശിഷ്യനെ അത്ഭുതപ്പെടുത്തി

ചിന്തകൾ ഫിഖ്ഹിലേക്ക് തിരിഞ്ഞു മൂന്നു മദ്ഹബുകൾ മുമ്പിലുണ്ട് ഹനഫീ മദ്ഹബ് ശാഫിഈ മദ്ഹബ് മാലികി മദ്ഹബ് മൂന്നു മദ്ഹബുകളിലെ ഫിഖ്ഹ് അതിലാണ് പഠനം ഗവേഷണം മൂന്ന് മദ്ഹബിലെയും ഗ്രന്ഥങ്ങൾ അവയെല്ലാം നോക്കി യോജിപ്പും വിയോജിപ്പും മനസ്സിലാക്കി  ഓരോരുത്തരും അടിസ്ഥാനമാക്കിയ ഹദീസുകൾ പഠിച്ചു ഈ വിഷയത്തിൽ ഇനിയും ഹദീസുകൾ ലഭിക്കുമോ? അന്വേഷണമായി കഠിനാധ്വാനം തന്നെ നടത്തി ഹദീസുകൾ ലഭിച്ചു ഹദീസുകൾ വെച്ചുള്ള ഗവേഷണം തുടർന്നു തന്റെ വ്യക്തമായ നിഗമനങ്ങൾ ഇമാം രേഖപ്പെടുത്തി അങ്ങനെയങ്ങനെ നാലാമതൊരു മദ്ഹബ് രൂപം കൊണ്ടു അതാണ് ഹമ്പലി മദ്ഹബ്

ഇമാം ശാഫിഈ (റ) ബഗ്ദാദിൽ ദർസ് നടത്തുന്ന കാലത്ത് ഇമാം അഹ്മദുബ്നു ഹമ്പൽ(റ) ദർസിൽ വന്നുചേർന്നു ക്ലാസുകൾ കേട്ടു പഠിച്ചു ചർച്ചകളിൽ പങ്കെടുത്തു ഗുരു ശിഷ്യനെ പ്രോത്സാഹിപ്പിച്ചു ശിഷ്യന്റെ വളർച്ചയുടെ വേഗത വർധിച്ചു.

ഇമാം അഹ്മദുബ്നു ഹമ്പൽ(റ) വിന്റെ ഉസ്താദുമാർ ലോക പ്രശസ്തരായ പണ്ഡിതന്മാരായിരുന്നു അവരിൽ ചിലരുടെ പേരുകൾ കാണുക:

സുഫ് യാനുബ്നു ഉയൈന(റ)
യഹ്‌യബ്നു സഈദ്(റ)
ഇബ്നുൽ ഹുമാം(റ)
ബിശ്റുബ്നു മുഫുള്ളൽ(റ)
ഇസ്മാഈലുബ്നു അലി വഖീഅ്(റ)
ഇബ്രാഹിമുബ്നു സഅ്ദ്(റ)
മുഅ്ത്തമിറുബ്നു സുലൈമാൻ (റ)

ഇമാം ശാഫിഈ (റ) ഇറഖിലുണ്ടായിരുന്ന കാലമത്രയും ഇമാം അഹ്മദുബ്നു ഹമ്പൽ(റ) കൂടെത്തന്നെയുണ്ടായിരുന്നു

ശിഷ്യനെക്കുറിച്ചു ഗുരു പറഞ്ഞ വചനങ്ങൾ ചരിത്രപ്രസിദ്ധമായിത്തീർന്നു

ഇമാം അഹ്മദുബ്നു ഹമ്പൽ(റ) മനഃപാഠമാക്കിയ ഹദീസുകളുടെ എണ്ണം എത്രയാണെന്നറിയുമോ?

പത്ത് ലക്ഷം ഹദീസുകൾ

നിവേദുകരുടെ പേരും മനഃപാഠമാണ് ഓരോ നിവേദകന്റെയും സ്വഭാവ സവിശേഷതകളും പഠിച്ചു വെച്ചിരുന്നു

സഞ്ചരിക്കുന്ന വിജ്ഞാനകോശം അതായിരുന്നു ഇമാം അഹ്മദുബ്നു ഹമ്പൽ(റ) പകൽ മുഴുവൻ പഠനം തന്നെ രാത്രി പുതിയ വിവരങ്ങൾ തേടും
പഠിക്കാനവസരം കിട്ടിയാൽ പഠിക്കും ആ പഠനം പ്രഭാതം വരെ തീരും
അങ്ങനെ ഉറക്കം നഷ്ടപ്പെട്ട രാത്രികൾ നിരവധിയാണ് ഉറക്കിനെ ഗൗനിച്ചില്ല പഠിക്കാനവസരം കിട്ടിയാൽ ഉറക്കം വേണ്ട ശിഷ്യന്മാർക്ക് രാത്രി മുഴുവൻ വിദ്യ പകർന്നു നൽകാൻ തയ്യാറുള്ള ഉസ്താദുമാർ അക്കാലത്ത് ധാരാളമായിരുന്നു ഇൽമ് നൽകുന്നതിലാണ് താൽപര്യം ഉറക്കിലല്ല.

ഒരു മഹാപണ്ഡിതനെക്കുറിച്ച് കേട്ടു അദ്ദേഹത്തെ ചെന്നു കാണാൻ തീരുമാനിച്ചു കടലിൽ യാത്ര ചെയ്യണം ഒരു ചെറിയ പായക്കപ്പലിൽ കയറി കടലിലൂടെ യാത്ര നടക്കുകയാണ് കാറ്റും കോളും വന്നു പായക്കപ്പൽ ആടിയുലഞ്ഞു ശക്തമായ കാറ്റിൽ അത് മറിഞ്ഞു കപ്പൽ തകർന്നു

എല്ലാം അല്ലാഹുവിൽ സമർപ്പിച്ചു നീന്തി ഇൽമ് തേടിയുള്ള യാത്രയാണിത് ഇൽമ് തേടിപ്പോയവന് അല്ലാഹുവിന്റെ പ്രത്യേക കാവലുണ്ടാകും

സമീപത്ത് ഒരു ദ്വീപ് ഉണ്ടായിരുന്നു അവിടേക്ക് നീന്തിയടുത്തു രക്ഷപ്പെട്ടു അല്ലാഹു മുതഅല്ലിമിനെ രക്ഷപ്പെടുത്തി

ഒരിക്കൽ തർസൂസിലേക്ക് സാഹസിക യാത്ര നടത്തിയിട്ടുണ്ട് യമൻ യാത്രയും ഒരു സാഹസിക യാത്ര തന്നെയായിരുന്നു പലപ്പോഴും വാഹനം കിട്ടില്ല തുടർച്ചയായി നടക്കും കാലുകളിൽ വേദന വരും സഹിക്കും

ഒരു സംഭവം ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്:

വഖീഅ് (റ) വിന്റെ വീട്

ഇമാമിന്റെ പ്രധാന ഉസ്താദുമാരിൽ ഒരാളാണ് വഖീഅ്(റ) അദ്ദേഹത്തിന്റെ വീട്ടിൽ ഇമാം പലപ്പോഴും പോവാറുണ്ട്

ഒരു രാത്രി ഇശാഅ് നിസ്കാരം കഴിഞ്ഞ് ഇമാം പുറപ്പെട്ടു വഖീഅ്(റ) വാതിൽക്കൽ നിൽക്കുന്നു

ശിഷ്യൻ വന്നു സലാം ചൊല്ലി ഗുരു പറഞ്ഞു: അഹ്മദ്, ഇന്ന് സുഫ്യാൻ(റ) നിവേദനം ചെയ്ത ഹദീസുകൾ പറഞ്ഞു തരാം

നിന്ന നിൽപിൽ ഹദീസുകൾ പറയാൻ തുടങ്ങി നിവേദകന്മാരെക്കുറിച്ചും പറയുന്നു മണിക്കൂറുകൾ കടന്നുപോയി

അടിമപ്പെൺകുട്ടി വന്നു പറഞ്ഞു:

സ്വുബ്ഹിയുടെ സമയം ആവാറായി ഹദീസിന്റെ ഹരം പിടിച്ച പഠനത്തിനിടയിൽ ഇരിക്കാൻ മറന്നു കിടക്കാനും മറന്നു ഉറങ്ങാനും മറന്നു ഇൽമിനുവേണ്ടിയുള്ള ത്യാഗം

വിസ്മയകരമായിരുന്നു ആ ത്യാഗം



സുന്നികളുടെ നേതാവ്

വിശ്വപ്രസിദ്ധരായ എത്രയോ പണ്ഡിതന്മാർ ഇമാം അഹ്മദുബ്നു ഹമ്പൽ(റ) വിനെ വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട് വിജ്ഞാന സാഗരം എന്നുവരെ പറഞ്ഞിട്ടുണ്ട്

അഹ്മദുബ്നു സഈദുദ്ദാരിമി(റ) പറയുന്നു:

ഏറ്റവും കൂടുതൽ ഹദീസുകൾ മനഃപാഠമാക്കിയ മഹാനാണ് അഹ്മദുബ്നു ഹമ്പൽ(റ) അത്രയേറെ ഹദീസുകൾ മനഃപാഠമാക്കിയ മറ്റാരെയും ഞാൻ കണ്ടിട്ടില്ല ഹദീസുകളുടെ ആന്തരാർത്ഥങ്ങൾ നന്നായി പഠിച്ചിരുന്നു അത്രത്തോളം പഠിച്ച മറ്റാരെയും ഞാൻ കണ്ടിട്ടില്ല

ഇസ്ഹാഖുബ്നു റാഹവൈഹി (റ) രേഖപ്പെടുത്തുന്നു:

ഇമാം അഹ്മദുബ്നു ഹമ്പൽ(റ) വിന്റെ വിജ്ഞാനം അത്ഭുതകരാമായിരുന്നു അല്ലാഹുവിന്റെയും സൃഷ്ടികളുടെയും ഇടയിലുള്ള ഒരു ഹുജ്ജത്ത് (ലക്ഷ്യം) തന്നെയാകുന്നു ഇമാം അഹ്മദുബ്നു ഹമ്പൽ (റ)

മഹാപണ്ഡിതനായ ഇബ്റാഹീമുൽ ഹർബി(റ) പറയുന്നു:

മുൻഗാമികളും പിൻഗാമികളുമായ സകല പണ്ഡിതന്മാരുടെയും വിജ്ഞാനം അല്ലാഹു അഹ്മദുബ്നു  ഹമ്പൽ(റ)വിന് നൽകിയിരിക്കുന്നു

ഇതിൽ കൂടുതലായി ഒരു ഇമാമിന്റെ വിജ്ഞാനത്തെ എങ്ങനെയാണ് വിശേഷിപ്പിക്കുക.

ബിദ്അത്തുകാർ (പുത്തൻവാദക്കാർ) ധാരാളമായി രംഗത്ത് വന്ന കാലമായിരുന്നു അത് ഇമാം അവർക്കെതിരെ നിരന്തരം പോരാടി സുന്നികളും പുത്തനാശയക്കാരും പോരട്ടം തുടർന്നു

നാട് ഭരിക്കുന്നവർ ചില സന്ദർഭങ്ങളിൽ പുത്തനാശയക്കാരെ നന്നായി പിന്തുണച്ചു പലരും ഖലീഫയുടെ പ്രീതിക്കുവേണ്ടി പുത്തനാശയക്കാരെ പിന്തുണക്കാൻ തുടങ്ങി

സുന്നിയെവിടെ?

സുന്നിയല്ലാത്തവനെവിടെ?

ആളുകൾ ആശയക്കുഴപ്പത്തിലായി ഹഖും ബാത്വിലും തിരിച്ചറിയാൻ അധികപേർക്കും കഴിയുന്നില്ല

അക്കാലത്തെ യഥാർത്ഥ പണ്ഡിതന്മാർ സാധാരണക്കാരോട് ഇങ്ങനെ പ്രഖ്യാപിച്ചു:

ഇമാം അഹ്മദുബ്നു ഹമ്പൽ(റ) അവർകളാണ് സുന്നികളുടെ നേതാവ് മഹാനവർകളെ നിങ്ങൾ പിൻപറ്റുക

ഖുതൈബ(റ) ഇങ്ങനെ പ്രഖ്യാപിച്ചു:

ഇമാം അഹ്മദുബ്നു ഹമ്പൽ(റ) വിനെ സ്നേഹിക്കുന്ന ഒരാളെ നീ കണ്ടാൽ അവൻ സുന്നിയാണെന്ന് നിനക്കുറപ്പിക്കാം

ഇമാമിന് ഏറ്റവും കൂടുതൽ താൽപര്യമുള്ള രണ്ടു കാര്യങ്ങൾ പലരും എടുത്തു പറഞ്ഞിട്ടുണ്ട്

പാതിരാത്രിയിലെ നിസ്കാരം

വിശുദ്ധ ഖുർആൻ പാരായണം

പാതിരാത്രികൾ സുന്നത്ത് നിസ്കാരംകൊണ്ട് സജീവമാക്കും നീണ്ടുനിൽക്കുന്ന നിസ്കാരം
നിസാകാരത്തിൽ ഖുർആൻ ഓതും
നിസ്കാരത്തിലല്ലാതെയും ധാരാളം ഓതും നിത്യജീവിതത്തിന്റെ ഭാഗമാണ് വിശുദ്ധ ഖുർആൻ പാരായണം

ബിദ്അത്തുകാരുടെ ശക്തമായ മുന്നേറ്റം തടഞ്ഞുനിർത്തിയത് ഇമാം അഹ്മദുബ്നു ഹമ്പൽ(റ)വാണെന്നും , അദ്ദേഹത്തിനെന്തെങ്കിലും സംഭവിച്ചാൽ ബിദഈ ശക്തികൾ നാട്ടിലുടനീളം ആധിപത്യം ഉറപ്പിക്കുമെന്നും ദൂരക്കാഴ്ചയുള്ള പണ്ഡിതന്മാർ പ്രഖ്യാപിച്ചു

ദുനിയാവിന്റെ ആഢംബരങ്ങളും അലങ്കാരങ്ങളും സുഖസൗകര്യങ്ങളും ഇമാമിന്റെ മനസ്സിനെ സ്പർശിച്ചില്ല  ജീവിതത്തിലുടനീളം സുഹ്ദ് (പരിത്യാഗം) കാണാമായിരുന്നു പട്ടിണിയും ദാരിദ്ര്യവും പ്രയാസങ്ങളും ആയിരുന്നു ഇമാമിന്റെ കൂട്ടുകാർ

സുഹ്ദിന്റെ ഏറ്റവും നല്ല പ്രതീകം

ഇമാം ശാഫിഈ (റ) വിന്റെ പ്രസ്താവന പ്രസിദ്ധമാണ്

ഞാൻ ബഗ്ദാദിൽ നിന്ന് ഈജിപ്തിലേക്ക് താമസം മാറ്റുമ്പോൾ അഹ്മദുബ്നു ഹമ്പലിനേക്കാൾ വലിയൊരു പണ്ഡിതൻ അവിടെയില്ല തഖ് വയിലും ഫിഖ്ഹിലും ഹദീസിലും സുഹ്ദിലും അഹ്മദുബിനു ഹമ്പലിനെ പിന്നിലാക്കാൻ ഒരാളുമില്ല ഇതിനേക്കാൾ നല്ലൊരു സർട്ടിഫിക്കറ്റ് കിട്ടാനില്ല

ഇമാം ശാഫിഈ (റ) ഒരിക്കലിങ്ങനെ പ്രസ്താവിച്ചു:

കുട്ടിക്കാലം മുതൽ ഇമാം അഹ്മദുബ്നു ഹമ്പൽ(റ) പാതിരാത്രികൾ  ആരാധനകൾകൊണ്ട് സജീവമാക്കിയിരുന്നു ധാരാളം നിസ്കരിക്കും ധാരാളമായി വിശുദ്ധ ഖുർആൻ പാരായണം ചെയ്യും ഇതായിരുന്നു പ്രകൃതം

ഇമാം ശാഫിഈ (റ ) ഇത്രകൂടി പ്രസ്താവിച്ചു:

ഞാൻ അഹ്മദുബ്നു ഹമ്പലിനെ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് എപ്പോൾ നോക്കിയാലും ദീനീ കാര്യങ്ങളിൽ മുഴുകിയിരിക്കും  ചിലപ്പോൾ നിസ്കാരത്തിലായിരിക്കും ചിലപ്പോൾ വിശുദ്ധ ഖുർആൻ പാരായണത്തിലായിരിക്കും അതുമല്ലെങ്കിൽ ഇൽമ് പഠിക്കും ദുനിയാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായി ഞാൻ കണ്ടിട്ടേയില്ല
സുന്നത്ത് നോമ്പുകൾ വർദ്ധിപ്പിക്കുകയും ചെയ്തു
ഇൽമിന്റെ സദസ്സുകൾ സംഘടിപ്പിക്കുകയെന്നത് വളരെ താൽപര്യമുള്ള കാര്യമായിരുന്നു ആളുകളെ വിളിച്ചു കൂട്ടും അവർക്ക് ആവശ്യമായ വിജ്ഞാനം പറഞ്ഞുകൊടുക്കും ഇമാമിന്റെ സദസ്സിൽ സന്നിഹതരാവാൻ സാധാരണക്കാർ വലിയ താൽപര്യം കാണിച്ചു.

അമൂല്യമായ വിജ്ഞാനം ലഭിക്കുകയാണ് മറ്റെവിടെനിന്നും ഇത് കിട്ടില്ല ജാഹിലീങ്ങളായ എത്രയോ പേർ ജ്ഞാനികളായി മാറി അവരുടെ വീടുകളിൽ അറിവിന്റെ പ്രകാശമെത്തി ആ വീട്ടുകാർ ഇമാമിനോടുള്ള നന്ദിയും കടപ്പാടും കാത്തുസൂക്ഷിച്ചു

ഇമാമിന്റെ ദാനശീലം വളരെ പ്രസിദ്ധമാണ് കിട്ടുന്നതെന്തും ദാനം ചെയ്തു തന്റെ ആവശ്യങ്ങൾ ബാക്കിനിർത്തിയാണ് ദാനം ചെയ്യുക

ഇമാം ആരോടും ഒന്നും ചോദിക്കില്ല വാങ്ങില്ല ആരെങ്കിലും കൊടുത്താൽ വേണ്ടെന്ന് പറയും

ഒരിക്കൽ സകാത്തിന്റെ മുതലുകൾ ഇമാമിന്റെ സമീപം കൊണ്ടുവരപ്പെട്ടു കൂട്ടത്തിൽ പലതരം തുണിത്തരങ്ങളുമുണ്ട്

ഉമ്മാക്ക് ഒരു തുണി വേണം അത്യാവശ്യമാണ് വാങ്ങിക്കൊടുക്കാൻ ഇമാമിന്റെ കൈവശം പണമില്ല സകാത്തിന്റെ വകയിൽനിന്ന് ഒരു തുണിയെടുക്കാൻ ഇമാം തയ്യാറായില്ല ഉമ്മയെ നല്ല വാക്കുകൾ പറഞ്ഞ് സമാധാനിപ്പിക്കുകയാണ് ചെയ്തത്  വാക്കുകൾ പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു:

ഉമ്മാ....കുറച്ചു കാലത്തെ ജീവിതം മാത്രമേ ഇവിടെയുള്ളൂ അത് കഴിഞ്ഞാൽ എല്ലാവരും പിരിഞ്ഞു പോയ്ക്കൊള്ളണം

ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു പോയി പണ്ഡിതനായ മകനെയോർത്ത് അഭിമാനപുളകിതയായി

ഇമാം ഒരിക്കൽ തന്റെ ഗുരുവായ ഇമാം ശാഫിഈ (റ) വിനെ സന്ദർശിക്കാൻ വന്നു

ശിഷ്യൻ വളരെ ദാരിദ്ര്യാവസ്ഥയിലാണെന്ന് ഗുരുവിന്നറിയാം ഒരു വരുമാനം വേണം പറ്റിയൊരു ജോലിയുണ്ട് യമനിലെ ഖാളി സ്ഥാനം ഇമാം അഹ്മദ് ഖാളി സ്ഥാനം വഹിക്കാൻ പറ്റിയ ആളാണ് ഖലീഫ ഹാറൂൻ റശീദ് തന്നോട് പ്രത്യേകം പറഞ്ഞേൽപിച്ച  കാര്യമാണ് പറ്റിയ ഒരാളെ ഖാളി സ്ഥാനത്തേക്ക് നിർദ്ദേശിക്കാൻ

ഗുരു ശിഷ്യനോട് കാര്യം പറഞ്ഞു ശിഷ്യന്റെ മനസ്സിളകിമറിഞ്ഞു ഗുരുവിന്റെ മുമ്പിൽ ശബ്ദമുയർത്തി സംസാരിച്ചുകൂടാ അതിനാൽ വിനയത്തോടെ ഇങ്ങനെ അറിയിച്ചു:

സുഹ്ദിനെക്കുറിച്ച് അങ്ങയിൽനിന്ന് പഠിക്കാനാണ് ഞാൻ വന്നത് അങ്ങ് എന്നെ ഉദ്യോഗം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയാണോ?

ഗുരുവിനെ ഞെട്ടിച്ച ശിഷ്യന്റെ മറുപടി

സർക്കാർ വക ഒരു ഔദാര്യവും സ്വീകരിക്കാൻ ഇമാം അഹ്മദുബ്നു ഹമ്പലി(റ) സന്നദ്ധനായില്ല

എല്ലാ സുഖസൗകര്യങ്ങളും പരിത്യജിച്ചു പരീക്ഷണങ്ങൾ നിറഞ്ഞ ജീവിതം നയിച്ചു

ബഗ്ദാദിൽ ഒരുകൂട്ടം പണ്ഡിതന്മാരുണ്ട് സർക്കാറിന്റെ ഔദാര്യം കിട്ടാൻ വേണ്ടി ആർത്തിയോടെ പാഞ്ഞുനടക്കും കൊട്ടാരത്തിന്റെ വാതിൽക്കൽ കാത്തുകിടക്കും  അത്തരക്കാരെ ഇമാം വെറുത്തു അവരുമായി ഒരു സമ്പർക്കവുമില്ല അവരെ തുടർന്നു നിസ്കരിക്കില്ല അവരുടെ ഭക്ഷണം കഴിക്കില്ല സംസാരിക്കില്ല

ഒരിക്കൽ ഇമാം യമനിൽ പോയി അവിടെവെച്ച് തന്റെ വസ്ത്രം മോഷണംപോയി പുറത്തിറങ്ങുന്നത് ആ വസ്ത്രം ധരിച്ചാണ് വിവരമറിഞ്ഞ് പലരും വന്നു വസ്ത്രം വാങ്ങിക്കൊടുക്കാൻ സന്നദ്ധരായി ഇമാം സഹായം സ്വീകരിച്ചില്ല

വിജ്ഞാനം അന്വേഷിച്ച് ഒരാൾ വന്നു അദ്ദേഹം ആവശ്യപ്പെട്ട വിജ്ഞാനം പകർത്തി എഴുതിക്കൊടുത്തു അതിന്റെ പ്രതിഫലമായി ഒരു ദീനാർ വാങ്ങി കൂടുതൽ വാങ്ങിയില്ല അതിന് കിട്ടുന്ന തുണി വാങ്ങി  അതാണ് ഇമാം അഹ്മദുബ്നു ഹമ്പൽ(റ) ജോലി ചെയ്തു കിട്ടുന്ന പ്രതിഫലം സ്വീകരിക്കും അത്രതന്നെ

ഹദീസ് പറഞ്ഞു കൊടുക്കുമ്പോൾ വലിയ സൂക്ഷ്മത പാലിച്ചിരുന്നു ഒരാൾ വന്നാൽ ഹദീസ് പറയില്ല അദ്ദേഹമത് റിപ്പോർട്ട് ചെയ്യുമ്പോൾ തെറ്റുപറ്റാം

ഒരുകൂട്ടം ആളുകൾ വേണം അവരത് പറയുമ്പോൾ പരസ്പരം അന്വേഷിക്കും തെറ്റുപറ്റാതെ റിപ്പോർട്ട് ചെയ്യും

ഏറ്റവും ചുരുങ്ങിയത് രണ്ടു പേർ വേണം

ഹദീസ് വിവരിക്കുമ്പോൾ മനസ്സിൽ ഭയമാണ് താൻ വിശദീകരിക്കുന്നത് തന്നെയാണോ നബി (സ) ഉദ്ദേശിച്ചിരിക്കുക  നബി (സ) ഉദ്ദേശിക്കാത്ത വല്ലതും താൻ പറഞ്ഞു പോകുമോ? എന്തൊരു പേടിയാണ് നല്ല ഉറപ്പുള്ള കാര്യങ്ങൾ മാത്രമേ പറയുകയുള്ളൂ അതുതന്നെ പലരോടും അന്വേഷിക്കും

തന്റെ ഗുരു ഇമാം ശാഫിഈ (റ) വിന് ചില ഹദീസുകൾ പറഞ്ഞുകൊടുത്തിട്ടുണ്ട് ഗുരുവിന് അഭിമാനവും സന്തോഷവും തോന്നി ഇങ്ങനെയൊരു ശിഷ്യനെ കിട്ടിയല്ലോ

കൃഷി ചെയ്യും വിളവെടുക്കും അതിൽനിന്നാണ് മുഖ്യ ആഹാരം താൻ വയറ്റിലേക്ക് ഇറക്കുന്ന ആഹാരം പൂർണമായും ഹലാലായിരിക്കണം സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ സാധനങ്ങൾ ഹാലാലാണെന്ന കാര്യത്തിൽ സംശയമില്ല ആശ്വാസത്തോടെ ആഹാരം കഴിക്കും ആവശ്യത്തിന് മാത്രം.


സുഹ്ദ് അഥവാ പരിത്യാഗം





സർക്കാറിന്റെ യാതൊരു ആനുകുല്യവും ഇമാം സ്വീകരിച്ചില്ല സർക്കാർ ശമ്പളം പറ്റുന്നവരുടെ സൗജന്യവും കൈപ്പറ്റില്ല അവരുടെ ആഹാരം കഴിക്കില്ല

തന്റെ പ്രിയപുത്രനാണ് അബ്ദുല്ല

ഇമാമിന്റെ ഓമനപ്പേര് അബൂഅബ്ദില്ല എന്നായിരുന്നു അബ്ദുല്ല കുടുംബസമേതം മറ്റൊരു വീട്ടിലാണ് താമസം  വിശേഷപ്പെട്ട ആഹാരങ്ങൾ ഉണ്ടാക്കുമ്പോൾ ഉപ്പാക്ക് കൊടുത്തയക്കും മകന്റെ വകയല്ലേ, ഉപ്പ സന്തോഷത്തോടെ സ്വീകരിക്കും

അതിന്നിടയിൽ അബ്ദുല്ലക്ക് സർക്കാർ ജോലി കിട്ടി ഖാളിയായി നിയമിക്കപ്പെട്ടു നല്ല ശമ്പളം കിട്ടും എല്ലാവരും അബ്ദുല്ലയെ അഭിനന്ദിച്ചു

ഉപ്പ മകന് ഒരു സന്ദേശം അറിയിച്ചു  നിന്റെ ആഹാരം ഇനി എനിക്കാവശ്യമില്ല കൊടുത്തയക്കരുത്

മകന് വിഷമമായി കിട്ടിയ ജോലി കളയാനും കഴിഞ്ഞില്ല ജീവിക്കാൻ പണം വേണം അതുകൊണ്ട് ജോലിയിൽ തുടർന്നു പിന്നീട് ഉപ്പാക്ക് ഭക്ഷണം കൊടുത്തയച്ചില്ല.

ഇമാമിന്റെ ജീവിത ലാളിത്യം  അതും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട് ധാരാളം നോമ്പെടുക്കും പകൽ ആഹാരത്തെക്കുറിച്ച് ചിന്തയേ വേണ്ട ഉണങ്ങിയ റൊട്ടിക്കഷ്ണങ്ങൾ കടിച്ചാൽ പൊട്ടില്ല ഒരു പാത്രത്തിൽ റൊട്ടിക്കഷ്ണങ്ങളിടും എന്നിട്ട് വെള്ളമൊഴിക്കും നനയും കഷ്ണങ്ങൾക്ക് പതം വരും ഉപ്പ് കൂട്ടി അവ തിന്നും ചിലപ്പോൾ സുർക്ക കൂട്ടും കറികളൊന്നുമില്ല മാംസമില്ല മിക്കപ്പോഴുമുള്ള ആഹാര രീതിയാണിത് ചിലപ്പോൾ പച്ചക്കറികൾ കാണും വല്ലാതെ വിശക്കുമ്പോഴാണ് ഇതുതന്നെ കഴിക്കുന്നത് ശരിയായ പരിത്യാഗം സുഹ്ദ്

വസ്ത്രധാരണയുടെ കാര്യത്തിലും ഇതെ ലാളിത്യം തന്നെ കാണാം.

ഒരു സാധാരണക്കാരന്റെ വസ്ത്രം അലങ്കാരങ്ങൾ യാതൊന്നുമില്ല ഞൊറിയും തൊങ്ങലുമില്ല പരുക്കൻ വസ്ത്രം പരിമിതമായ വസ്ത്രം മാത്രമേയുള്ളൂ എണ്ണത്തിൽ കൂടുതലില്ല കഴുകിയുണക്കി ഉടുക്കും

ഇത്രയും ലാളിത്യം എന്തിന്? ഒരാൾ ഇമാമിനോട് ചോദിച്ചു ഇമാമിന്റെ മറുപടി ഇങ്ങനെയായിരുന്നു:

മരിച്ചുപോവുന്നവർക്ക് ഇത്രയൊക്കെ മതി താൻ തന്നെ നട്ടുവളർത്തിയ കൃഷിയിൽ നിന്നുള്ള വിഭവങ്ങളാണ് ഭക്ഷിച്ചിരുന്നത്  അങ്ങാടിയിൽ പോവുന്നത് ഇഷ്ടമല്ല ഒരു കടയിലും ചെന്നിരിക്കില്ല തമാശ പറയുന്നിടത്ത് നിൽക്കില്ല ദുനിയാവിന്റെ സംസാരമില്ല അത് കേൾക്കുന്നതും ഇഷ്ടമല്ല ആഖിറത്തിന്റെ കാര്യം പറയും അത് കേൾക്കുകയും ചെയ്യും പരലോക ചിന്ത വിട്ടൊഴിഞ്ഞു പോവില്ല.

വിവാഹങ്ങൾക്കും സൽക്കാരങ്ങൾക്കും ക്ഷണം വരുന്നത് പേടിയാണ് അവിടെ ആൾക്കൂട്ടമുണ്ടാവും ദുനിയാവിന്റെ സംസാരമുണ്ടാവും തമാശകളും പൊട്ടിച്ചിരികളുമുണ്ടാവും അതിലൊന്നും താൽപര്യമില്ല.

യാത്രയിൽ അധികവും ഒറ്റക്കായിരിക്കും യാത്രയിൽ കൂട്ടുകാരനായി അല്ലാഹു മതി അല്ലാഹുവിനോട് സംസാരിച്ചു കൊണ്ട് യാത്ര ചെയ്യാം  മറ്റൊരു കൂട്ടുകാരൻ കൂടെയുണ്ടെങ്കിൽ ദുനിയാവിന്റെ സംസാരം വരും തമാശകളും ചിരികളും വരും അതിലൂടെ പാപങ്ങൾ വന്നുചേരും.

എന്തൊരു സൂക്ഷ്മതയാണിത് ഏകാന്തതയിലെ ഇബാദത്ത് അതിലാണ് ഏറെ താൽപര്യം പരിപൂർണമായ തവക്കൽ എല്ലാം അല്ലാഹുവിൽ ഭരമേൽപിക്കുക അതാണ് ഇമാമിന്റെ രീതി.

ഇമാമിന്റെ പുത്രനാണ് സ്വാലിഹ്  ഇമാമിന്റെ ഭാര്യ ഉമ്മു സ്വാലിഹ് എന്നറിയപ്പെട്ടു വീട്ടിൽ വിരുന്നുകാർ വന്ന കഥ അവർ തന്നെ പറഞ്ഞിട്ടുണ്ട് ഒരിക്കൽ വിരുന്നുകാർ വന്നു വിരുന്നു വന്നവർ മഹാന്മാരാണ്.

ഇമാം ശാഫിഈ(റ)
അബൂസൗർ(റ)
മുഹമ്മദുബ്നുൽ ഹകം(റ)

ഈ മൂന്നു മഹാന്മാരാണ് വിരുന്നുകാർ വിരുന്നുകാരെ സൽക്കരിക്കാൻ വീട്ടിൽ യാതൊന്നുമില്ല എന്ത് ചെയ്യും? ഉമ്മുസ്വാലിഹിന്റെ മനസ്സ് പിടഞ്ഞു

സൂര്യൻ അസ്തമിച്ചു നേർത്ത ഇരുൾ പരന്നു വിരുന്നുകൾ പള്ളിയിലേക്ക് പോയി പള്ളിയിൽ ധാരാളം ആളുകളുണ്ട് ഇമാം ശാഫിഈ (റ)വിനെ കണ്ടപ്പോൾ എല്ലാവർക്കും വലിയ സന്തോഷം മഗ്രിബിന് മഹാനെത്തന്നെ ഇമാമാക്കാം മഹാന്റെ കൂടെ നിസ്കാരം നിർവഹിക്കാനുള്ള സുവർണാവസരം കൈവന്നിരിക്കുന്നു.

ഇമാമായി നിൽക്കാൻ ഇമാം ശാഫിഈ (റ) അവർകളോട് വിനയപൂവം അഭ്യർഥിച്ചു. അവരുടെ ആഗ്രഹം സഫലമായി ഇമാം ശാഫിഈ (റ) വിന്റെ നേതൃത്വത്തിൽ മഗ്രിബ് നിസ്കാരം നടന്നു എല്ലാവരും ദിക്റുകളിലും സ്വലാത്തിലും മുഴുകി  ഇമാം ശാഫിഈ (റ) വും കൂട്ടുകാരും പള്ളിയിൽ തന്നെ ഇരുന്നു ഇശാഇന് ശേഷം പുറത്തിറങ്ങാമെന്ന് തീരുമാനിച്ചു

വീട്ടിലെ അവസ്ഥ ദയനീയമാണ് വളരെ വലിയ മഹാന്മാരാണ് വന്നിരിക്കുന്നത് ഇശാഅ് കഴിഞ്ഞാൽ അവരിങ്ങ് വരും ഭക്ഷിക്കാൻ എന്ത് കൊടുക്കും?

അല്ലാഹുവേ... ഈ പാവപ്പെട്ടവളെ മാനക്കേടിലാക്കരുതേ.....കരൾ പൊട്ടിക്കരഞ്ഞുപോയി

അപ്പോൾ പുറത്താരോ വന്നുനിന്നു മുറ്റത്തുനിന്ന് മെല്ലെ വിളിക്കുന്നു

അഹ്മദ്..... അഹ്മദ്.....

വാതിൽ തുറന്നു മുറ്റത്തൊരാൾ നിൽക്കുന്നു  നല്ലൊരു സുമുഖൻ വെളുത്ത നിറം മുഖത്തിന് നല്ല പ്രകാശം ആരും നോക്കി നിന്നുപോവും കൈയിൽ ഒരു വെളുത്ത കുട്ട അതിൽ എന്തൊക്കെയോ സാധനങ്ങൾ

അദ്ദേഹം വിളിച്ചു: അഹ്മദുബ്നു ഹമ്പൽ

വീട്ടുകാർ പറഞ്ഞു: ലബ്ബൈക്

വല്ലാത്തൊരു സുഗന്ധം

അദ്ദേഹത്തിൽനിന്നാണ് പരിമളം പരക്കുന്നത് വീട്ടിലും പരിസര പ്രദേസങ്ങളിലും സുഗന്ധം പരന്നു

ആഗതൻ പറഞ്ഞു: ഇത് സ്വീകരിക്കുക അല്ലാഹു നിങ്ങൾക്ക് കണക്കാക്കിയ ആഹാരമാണിത് സന്തോഷത്തോടെ കഴിച്ചു കൊള്ളുക
ആഗതൻ കുട്ട വീട്ടുകാർക്ക് കൊടുത്തു ഉടനെ അപ്രത്യക്ഷനാവുകയും ചെയ്തു  .

ഉമ്മുസ്വാലിഹിന്റെ മനസ്സ് നിറയെ സന്തോഷം സന്തോഷത്തോടൊപ്പം ഉൽക്കണ്ഠയും അത്ഭുത സംഭവം നടന്നിരിക്കുന്നു.

ഉറുമാൽ കൊണ്ട് പൊതിഞ്ഞ കൂട്ട.

ഇശാഅ് ബാങ്ക് കൊടുത്തു പള്ളിയിൽ ആളുകൾ നിറഞ്ഞു ഇശാഅ് നിസ്കാരം കഴിഞ്ഞു ദുആക്കു ശേഷം എല്ലാവരും പള്ളിയിൽ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു വീട്ടിലെത്തി എല്ലാവരും അകത്ത് കയറിയിരുന്നു നല്ല സുഗന്ധം സന്തോഷം വന്നു.

ഇമാം അഹ്മദുബ്നു ഹമ്പൽ(റ) അടുക്കളയിലേക്ക് കയറിച്ചെന്നു ഭാര്യയുടെ മുഖം പ്രസന്നമാണ് ചുണ്ടിൽ മനോഹരമായ പുഞ്ചിരി.

ഭാര്യ നടന്ന കാര്യങ്ങൾ ഭർത്താവിനോട് പറഞ്ഞു ഭർത്താവിന് അതിശയമായി അതിശയ കഥ വന്ദ്യഗുരുവിനോട് പറയാൻ ഇമാം വന്നു

ഇമാം ശാഫിഈ (റ) ചോദിച്ചു: അഹ്മദ്, എന്താണൊരു വല്ലാത്ത സന്തോഷം?

ഇമാം അഹ്മദ് (റ) കാര്യങ്ങൾ വിവരിച്ചു

ഉറുമാൽ കൊണ്ട് മൂടിയ വെളുത്ത കൂട്ട കൂട്ടയിൽ പൊതിഞ്ഞു വെച്ച തളിക

ഇമാം വീണ്ടും അകത്തേക്ക് പോയി കൂട്ട പൊക്കിയെടുത്തു കൊണ്ടുവന്നു വിരുന്നുകാരുടെ മുമ്പിൽ വെച്ചു തളിക തുറന്നു നോക്കി  ഇരുപത് റൊട്ടികൾ

പാൽ, ബദാം, തേങ്ങ എന്നിവ ചേർത്തുണ്ടാക്കിയ റൊട്ടികൾ ഒരു പാത്രത്തിൽ ഉപ്പ്, തേൻ, ചീര, ഹൽവ എത്ര രുചികരമായ ആഹാരം .

എല്ലാവരും ആഹാരം കഴിച്ചു മനം നിറയെ സന്തോഷം രുചി നാവിൽ ബാക്കി കിടന്നു ദിവസങ്ങളോളം  .

വീട്ടിലുണ്ടായിരുന്നവരെല്ലാം ഭക്ഷണം കഴിച്ചു ഇമാമിന്റെ പുത്രൻ സ്വാലീഹ് പിന്നീട് പറഞ്ഞു:

വെളുത്ത നിറമുള്ള ആ കുട്ട വളരെക്കാലം ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു അതൊരു വലിയ ബർകത്തായിരുന്നു വിചാരിക്കാത്ത മാർഗങ്ങളിലൂടെ ആഹാരം വന്നു ചേരും.

ഇമാം ശാഫിഈ (റ)  പിന്നീട് പറഞ്ഞു

അല്ലാഹുവിന്റെ അദൃശ്യ ലോകത്ത് നിന്നുള്ള ഭക്ഷണമായിരുന്നു അത് അത് കൊണ്ടുവന്നത് ഒരു മലക്കായിരുന്നു.

പ്രസിദ്ധ ഹദീസ് പണ്ഡിതൻ അബൂദാവൂദ് (റ) പ്രസ്താവിക്കുന്നു: ഇമാം അഹ്മദുബ്നു ഹമ്പലിനേടൊത്തുള്ള ഇരുത്തം പരലോകത്തിന്റെ ഇരുത്തമായിരുന്നു ആ ഇരുത്തത്തിൽ പരലോകത്തെപ്പറ്റി പലതും പറയും ഇഹലോകത്തെപ്പറ്റി ഒന്നും പറയില്ല.

ഇതുതന്നെയാണ് പല പണ്ഡിത മഹത്തുക്കളും പറഞ്ഞിട്ടുള്ളത് മനുഷ്യരുടെ മനസ്സിൽ പരലോക ചിന്ത ഇളക്കിവിടും ദുനിയാവിന്റെ ചിന്തയിൽ നിന്നകറ്റുകയും ചെയ്യും

പണ്ഡിതനായ മുഹമ്മദുബ്നു  മൂസ(റ) ഒരു സംഭവം വിവരിക്കുന്നു:

വിശ്വസ്ഥനായ ഒരാൾ ഇമാമിനെ കാണാൻ വന്നു അദ്ദേഹത്തിന്റെ കൈവശം ഒരു പണക്കിഴിയുണ്ട് കിഴിയിൽ ആയിരം ദീനാർ

ആഗതൻ പണസഞ്ചി ഇമാമിന്റെ മുമ്പിൽ വെച്ചു വിനയത്തോടെ പറഞ്ഞു:

ഓ.... അബൂ അബ്ദില്ല.... ഇത് ഹലാലായ പണമാണ് എന്റെ സമ്പാദ്യത്തിൽ നിന്നെടുത്തതാണ്  ഇത് സ്വീകരിച്ചാലും താങ്കളുടെ കുടുംബത്തിനുവേണ്ടി ചെലവഴിച്ചാലും

ഇമാം പറഞ്ഞു: ദയവായി ഇത് തിരിച്ചെടുക്കുക എനിക്കു വേണ്ടത് എന്റെ കൈവശമുണ്ട് ഇത് ആവശ്യക്കാർക്ക് കൊടുക്കുക

കഷ്ടപ്പാടിന്റെ നടുവിലാണ് എന്നിട്ടും തുക സ്വീകരിച്ചില്ല ഇതാണ് പരിത്യാഗം കൈവശം വന്ന വൻതുക വേണ്ടെന്ന് വെക്കുക ഇതാണ് സമുന്നതമായ പരിത്യാഗം

ആഗതൻ തുക തിരിച്ചെടുത്തു

ഇമാമിന് ആശ്വാസമായി പട്ടിണിയും കഷ്ടപ്പാടുകളും വരുമ്പോൾ അവയെ സന്തോഷത്തോടെ സ്വീകരിക്കും അല്ലാഹുവിന്റെ തൃപ്തി നോടാനുള്ള സുവർണാവസരമാണതെന്ന് ഇമാമിന്നറിയാം.

അല്ലാഹുവിന്റെ സൃഷ്ടികൾ അവയെല്ലാം തന്റെ സഹോദരങ്ങൾ തന്നെ വല്ലാത്ത സമ സൃഷ്ടി സ്നേഹമായിരുന്നു എന്തൊരു സ്രഷ്ടിവൈഭവം എവിടെയും സൃഷ്ടാവിന്റെ സാന്നിധ്യം ചെടികളും, പൂക്കളും, കിളികളും, ശലഭങ്ങളും, മൃഗങ്ങളും, മരങ്ങളും അല്ലാഹുവിന്റെ സൃഷ്ടിവൈഭവം വിളിച്ചോതുന്നു.



തർക്കം തുടങ്ങി

ഒരു പുരുഷായുസ്സിലെ സുപ്രധാന കാലഘട്ടം ആ കാലം പഠനത്തിന് വേണ്ടി മാറ്റിവെക്കുക അതാണ് ഇമാം അഹ്മദുബ്നു ഹമ്പൽ(റ) ചെയ്തത്
ദർസ് നടത്താനുളള യോഗ്യത എന്നേ കിട്ടിക്കഴിഞ്ഞു ഫത് വ കൊടുക്കണം പലരും നിർബന്ധിച്ചു ഒരു നിർബന്ധത്തിനും വഴങ്ങിയില്ല എന്തേ അങ്ങനെ?

പണ്ഡിതന്മാർക്കിടയിലെ ചർച്ചാവിഷയമാണത് നാൽപത് കഴിഞ്ഞ് ദർസ് തുടങ്ങി ഫത് വ കൊടുക്കാനും തുടങ്ങി നാൽപത് വയസ്സുവരെ വൈകിക്കാൻ കാരണമെന്ത്?

നാൽപത് വയസ്സായപ്പോഴാണ് നബി (സ) തങ്ങൾക്ക് പ്രവാചകത്വം ലഭിച്ചത് ഉടനെ മതപ്രബോധനവും തുടങ്ങി.

നാൽപത് എന്ന നാഴികക്കല്ല് അത് സുപ്രധാനം തന്നെയാണ്

ഇമാമിന്റെ കാര്യത്തിൽ വേറെ ചില കാര്യങ്ങൾ കൂടി ശ്രേദ്ധീക്കേണ്ടതുണ്ട്

ഇമാമിന് ഹദീസ് പഠിപ്പിച്ചു കൊടുത്ത പണ്ഡിത പ്രതിഭകൾ ജീവിച്ചിരിപ്പുണ്ട് അവർ ജീവിച്ചിരിക്കുമ്പോൾ അവർ പറഞ്ഞു തന്ന ഹദീസുകൾ താൻ ക്ലാസെടുക്കുന്നത് ശരിയല്ല എന്ന് ഇമാം അഹ്മദുബ്നു ഹമ്പലിന് തോന്നി അവരുടെ വഫാത്തിന് ശേഷം ക്ലാസെടുക്കാം എന്ന് തീരുമാനിച്ചു  ഈ വിധത്തിൽ പലരും രേഖപ്പെടുത്തിയിട്ടുണ്ട്.

ഹദീസിനെ ആസ്പദമാക്കി ഫിഖ്ഹ് പഠിക്കുക ഇമാം അങ്ങനെ ഫിഖ്ഹ് പഠനം തുടങ്ങി ഇമാം ശാഫിഈ (റ) വുമായി ബന്ധപ്പെട്ട ശേഷമാണ് ഈ രീതിയിൽ പഠനം തുടങ്ങിയത്  ഇമാം ശാഫിഈ (റ) ധാരാളം ഹദീസുകൾ പഠിപ്പിച്ചുകൊടുത്തു ഫിഖ്ഹും പഠിപ്പിച്ചു

ഇമാം അഹ്മദ് (റ) അവയെല്ലാം ഭംഗിയായി പഠിച്ചു പക്ഷെ മറ്റുള്ളവരെ പഠിപ്പിക്കാൻ തുനിഞ്ഞില്ല

ഇമാം ശാഫിഈ (റ) ജീവിച്ചിരിക്കുന്നു അതുകൊണ്ട് ദർസ് തുടങ്ങിയില്ല

ഇമാം ശാഫിഈ(റ) വിന്റെ മരണശേഷം ഇമാം അഹ്മദ് (റ) മുദർരിസായി ചാർജെടുത്തു. ഫത് വ നൽകാനും തുടങ്ങി അപ്പോഴേക്കും ഇമാം അഹ്മദ് (റ) വിന് നാൽപത് കഴിഞ്ഞിരുന്നു.  തനിക്ക് ഹദീസ് പറഞ്ഞുതന്ന നിരവധി പേരുണ്ട് അവർ ജീവിച്ചിരിക്കെ അവരുടെ ഹദീസുകൾ പഠിപ്പിക്കാൻ തുടങ്ങുന്നത് മര്യാദകേടായിത്തോന്നി അവരുടെ വഫാത്തിനു ശേഷം ആ ഹദീസുകൾ പറയാൻ തുടങ്ങി.

യൗവ്വന കാലത്തുതന്നെ ഗ്രന്ഥരചന തുടങ്ങിക്കഴിഞ്ഞിരുന്നു ഫിഖ്ഹ് വിഷയങ്ങൾ വരുന്ന ഹദീസുകൾ തരംതിരിച്ചു രേഖപ്പെടുത്താൻ തുടങ്ങി

മുസ്നദ് എന്ന ഗ്രന്ഥം രൂപപ്പെട്ടുവരികയാണ്  ഏഴര ലക്ഷം ഹദീസുകൾ അവയിൽനിന്ന് തിരഞ്ഞെടുത്ത ഹദീസുകൾ ചേർത്താണ് മുസ്നദ് എഴുതിത്തീർത്തത്

ഇമാമിന്റെ സഹോദരപുത്രനാണ് ഹമ്പലുബ്നു ഇസ്ഹാഖ്(റ) മഹാപണ്ഡിതൻ

അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തി.

താൻ ശേഖരിച്ച ഏഴര ലക്ഷത്തിൽപരം ഹദീസുകളിൽനിന്ന് തിരഞ്ഞെടുത്തവ ചേർത്താണ് മുസ്നദ് എന്ന ഗ്രന്ഥം രചിച്ചത് എന്ന് ഇമാം അഹ്മദുബ്നു ഹമ്പലി(റ) തന്നെ പ്രസ്താവിച്ചിട്ടുണ്ട്  പഠനവും ഗവേഷണവും ഗ്രന്ഥരചനയും ശക്തി പ്രാപിച്ചു നാൽപത് വയസ്സിനു മുമ്പ് നിരവധി ഗ്രന്ഥങ്ങൾ രചിച്ചു ആ കയ്യെഴുത്തു ഗ്രന്ഥങ്ങൾ വലിയ കെട്ടുകളാക്കി വെച്ചു അവയുടെ തൂക്കം എത്ര വരും പന്ത്രണ്ട് ഒട്ടകങ്ങൾക്ക് ചുമക്കാനുള്ള ഭാരം വരും അതിലേറെ വരുമെന്നും പറയപ്പെട്ടിട്ടുണ്ട്.

മഹാപണ്ഡിതനായ സുർഅഃ(റ) പറയുന്നു:

നാൽപത് വയസ്സു തികയുംമുമ്പ് ഇമാം അഹ്മദുബ്നു ഹമ്പൽ(റ) രചിച്ച ഗ്രന്ഥങ്ങളുടെ ഭാരം പന്ത്രണ്ട് ഒട്ടകങ്ങൾക്ക് ചുമക്കാൻ കഴിയുന്നതിനേക്കാൾ കൂടുതലായിരുന്നു ഒരു ഗ്രന്ഥത്തിലും തന്റെ പേര് എഴുതിയിരുന്നില്ല ഗ്രന്ഥത്തിന്റെ പുറംപേജിലോ അകത്തോ എഴുതിയിരുന്നില്ല

ഇമാമിന്റ പുത്രൻ അബ്ദുല്ല പറയുന്നു:

എന്റെ വന്ദ്യപിതാവ് ഇമാം അഹ്മദുബ്നു ഹമ്പൽ(റ) തന്റെ കിതാബുത്തഫ്സീറിൽ മാത്രം ഒന്നേകാൽ ലക്ഷത്തോളം ഹദീസുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്  മുസ്നദിൽ പതിനായിരക്കണക്കിൽ ഹദീസുകൾ ഉൾക്കൊള്ളിക്കുകയും ചെയ്തു

പ്രസിദ്ധനായൊരു മുഹദ്ദിസാണ് ഇമാം അബ്ദുറസാഖ് (റ) അദ്ദേഹത്തിൽനിന്ന് ഇമാം അഹ്മദുബ്നു ഹമ്പൽ(റ) ഹദീസ് പഠിച്ചിട്ടുണ്ട്

ഒരിക്കൽ ഒരാൾ ഹദീസ് പഠിക്കാൻ വന്നു അദ്ദേഹം ഇമാം അഹ്മദ് (റ)വിനോട് പറഞ്ഞു:

ഇമാം അബ്ദുറസാഖ് നിവേദനം ചെയ്ത ചില ഹദീസുകൾ എനിക്ക് പറഞ്ഞു തന്നാലും

ഇമാം അഹ്മദ് (റ) ഇങ്ങനെ മറുപടി നൽകി:

ഇമാം അബ്ദുറസാഖ്(റ) ജീവിച്ചിരിക്കുമ്പോൾ ഞാൻ ആ ഹദീസുകൾ പറയുന്നത് ശരിയല്ല

ഇതായിരുന്നു ഇമാമിന്റെ നിലപാട്

ഹിജ്റഃ 204-ൽ ഇമാം ശാഫിഈ (റ) വഫാത്തായി അതിന്നുശേഷം ഇമാം അഹ്മദുബ്നു ഹമ്പൽ (റ) ദർസിനും ഫത് വക്കും വേണ്ടി ഇരുന്നു  ദർസിനും ഫത് വക്കും വേണ്ടിയുള്ള സ്വയം സമർപ്പണം ആ മേഖലയിൽ കഠിനാദ്ധ്വാനം ചെയ്തു  ഇമാമിന്റെ ദർസ് കേൾക്കാൻ വരുന്നത് ആയിരങ്ങളാണ് ചിലപ്പോൾ അയ്യായിരം ആളുകൾ വരെയുണ്ടാവും ഖലമുകളും മഷിക്കുപ്പികളുമായി വരുന്ന വിദ്യാർത്ഥികൾ തന്നെ അഞ്ഞൂറ് കവിയും . പ്രത്യേക വിദ്യാർത്ഥികൾക്കും മക്കൾക്കും വേണ്ടി വീട്ടിൽ ക്ലാസ് നടക്കും ഇത് രാവിലെയായിരിക്കും

പൊതുജനങ്ങൾക്കുവേണ്ടി പള്ളിയിൽ ദർസ് നടക്കുന്നു ഇതിലാണ് ആയിരങ്ങൾ പങ്കെടുക്കുന്നത്.

ഇമാം ദഹബി(റ) പറയുന്നു:

ഇമാം അഹ്മദുബ്നു ഹമ്പൽ (റ) പൊതുജനങ്ങൾക്കു വേണ്ടി പള്ളിയിൽ വെച്ച് ദർസ് നടത്തിയിരുന്നു അസ്വർ നിസ്കാരത്തിന് ശേഷമായിരുന്നു ക്ലാസ് ആയിരങ്ങൾ പങ്കെടുത്തിരുന്നു

 ഇമാമിന്റെ ദർസിനെ ശിഷ്യന്മാരും മറ്റ് പണ്ഡിതന്മാരും പ്രശംസിച്ചിട്ടുണ്ട്

ഗാംഭീര്യം മുറ്റിനിൽക്കുന്ന ദർസാണ്   ഇൽമ് പറയുന്ന ദർസ് ഇൽമിന്റെ ഗൗരവം ആദ്യാവസാനം നിറഞ്ഞുനിൽക്കും വഴിവിട്ട സംസാരമില്ല അത്യാവശ്യ വിശദീകരണം തമാശയില്ല ചിരിയില്ല ആരെയും പ്രയാസപ്പെടുത്തുകയില്ല തികഞ്ഞ അച്ചടക്കം നിലനിൽക്കും ക്ലാസിന്റെ തുടക്കം മുതൽ അവസാനം വരെ  ഈ ഗാംഭീര്യവും അച്ചടക്കവുമാണ് ഇമാമിന്റെ ദർസിന്റെ ഒന്നാമത്തെ സവിശേഷത

ഇമാം ദർസിൽ വന്നിരിക്കും പെട്ടെന്ന് സംസാരം തുടങ്ങില്ല ഹദീസ് പറയാൻ ആവശ്യപ്പെടണം ആവശ്യം വരുന്നു സംസാരം തുടങ്ങുന്നു ഹദീസ് വിശദീകരിക്കുംമുമ്പെ റിപ്പോർട്ടർമാരെ വ്യക്തമായി പരിചയപ്പെടുത്തും മഹത്വങ്ങൾ പറയും

ഹദീസുകൾ ലക്ഷക്കണക്കിൽ ഓർമയിലുണ്ട് പക്ഷെ, ഓർമയിൽ നിന്നെടുത്തു പറയില്ല ഗ്രന്ഥങ്ങൾ നോക്കി വായിക്കും  ഹദീസ് ഏത് ഗ്രന്ഥത്തിൽ നിന്നാണെന്ന് പറയും ശിഷ്യന്മാർ രേഖപ്പെടുത്തും

ഓർമയെ ആധാരമാക്കി സംസാരിക്കില്ല ഗ്രന്ഥങ്ങളെ ആധാരമാക്കി സംസാരിക്കും ഏതെങ്കിലും വിഷയം വിവരിക്കുമ്പോൾ അത്യാവശ്യ ഘട്ടത്തിൽ ഓർമയിൽ നിന്നൊരു ഹദീസ് ഉദ്ധരിച്ചു എന്ന് വെക്കുക അപ്പോൾ തന്നെ ശിഷ്യന്മാർ അത് പ്രത്യേക സ്ഥലത്ത് എഴുതിവെക്കും അങ്ങനെയുള്ളവ പ്രത്യേകം ശേഖരിക്കും ഓർമയിൽ നിന്നെടുത്തു പറഞ്ഞ ഹദീസുകൾ എണ്ണത്തിൽ വളരെ കുറവായിരുന്നു

ആവശ്യപ്പെടുമ്പോൾ മാത്രം സംസാരിച്ചു തുടങ്ങുകയെന്നതായിരുന്നു ഇമാമിന്റെ ദർസിന്റെ രണ്ടാമത്തെ സവിശേഷത

ഹദീസുകളല്ലാതെ മറ്റൊന്നും എഴുതിയെടുക്കാൻ സമ്മതിച്ചില്ല ഇതാണ് ഇമാമിന്റെ മൂന്നാമത്തെ സവിശേഷത

ഇമാമിന്റെ വിശദീകരണം വിശാലമായ വൈജ്ഞാനിക ലോകമാണ് ഓരോ വചനവും വിവപ്പെട്ടതാണ് വിദ്യയെ സ്നേഹിക്കുന്നവർ ആ വചനങ്ങൾക്ക് വലിയ വില കൽപിക്കുന്നു പക്ഷെ, തന്റെ വചനങ്ങൾ എഴുതിയെടുക്കാൻ അനുവദിച്ചില്ല

ധാരാളം മുഫ്തിമാർ ജീവിച്ചിരിപ്പുണ്ട് അനേകം മുഫ്തിമാർ കടന്നുപോയിട്ടുണ്ട് അവരുടെ ഫത് വകൾ ചിലപ്പോൾ ഉദ്ധരിക്കപ്പെടും ഹദീസ് നന്നായി മനസ്സിലാക്കാൻ അത് വേണ്ടിവരും പക്ഷെ, ഒരു ഫത് വയും എഴുതിയെടുക്കാൻ സമ്മതിക്കില്ല

ഹദീസുകൾ എഴുതാം പഠിക്കാം അതിന്റെ കൂടെ മറ്റൊന്നും എഴുതരുത് അതിലെന്തോ കുഴപ്പം കണ്ടിരുന്നു

ആവശ്യമായ കാര്യങ്ങളെല്ലാം ഹദീസിൽനിന്ന് നേരിട്ട് പിടിച്ചെടുക്കാൻ തന്റെ ശിഷ്യന്മാർക്കു കഴിയണം അതിന്നവരെ പ്രാപ്തരാക്കുകയായിരുന്നു ഇമാമിന്റെ ലക്ഷ്യം

സമ്പന്നരെക്കാൾ പാവപ്പെട്ടവരെയാണ് ഇമാം പരിഗണിച്ചിരുന്നത് വിദ്യ തേടി വരുന്ന ദരിദ്രരെ പ്രത്യേകം പരിഗണിച്ചിരുന്നു ഇത്തരക്കാരിൽ നിന്ന് എത്രയോ മഹാപണ്ഡിതന്മാർ ഉയർന്നു വന്നിട്ടുണ്ട്

ഇമാം അഹ്മദുബ്നു ഹമ്പൽ (റ) വിന്റെ പേരും പ്രശസ്തിയും ഇറാഖിന്റെ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിച്ചു വിദ്യയെ സ്നേഹിക്കുന്ന നിരവധിയാളുകൾ ഇമാമിനെ തേടി വരാൻ തുടങ്ങി സാധാരണ ജനങ്ങൾ മുഴുവൻ ഇമാമിനെ സ്നേഹിച്ചു അദ്ദേഹത്തെ അനുസരിച്ചു അവരെ ഇമാം നേരായ വഴിയിലൂടെ നയിച്ചു

അതേ സമയം വിപൽക്കരമായ പുതിയൊരു ചിന്താധാര ഇറാഖിൽ വളർന്നുവരികയായിരുന്നു  

ഖുർആൻ മഖ്ലൂഖ് ആണോ? അതോ ഗൈറു മഖ്ലൂഖ് ആണൊ? അതോ ഗൈറു മഖ്ലൂഖ് ആണോ? (അല്ലാഹുവിന്റെ കലാമോ , അല്ലെങ്കിൽ മനുഷ്യ സൃഷ്ടിയോ )

മുസ്ലിം സമുദായത്തെ ഭിന്നിപ്പിക്കാനും തമ്മിൽ തല്ലിക്കാനും വേണ്ടി ശത്രുക്കൾ എയ്തുവിട്ട സൂത്രമായിരുന്നു അത്.  സമുദായത്തിന് ഒരു ഉപകാരവുമില്ലാത്ത ചർച്ച വന്നു. ചർച്ചകൾക്കു ചൂടുപിടിച്ചു വഴക്കും വക്കാണവുമായി രണ്ടു പക്ഷമായി സംഘട്ടനങ്ങളായി വർഷങ്ങളോളം നീണ്ടു നിന്ന പോരാട്ടം  എന്തുമാത്രം മുസ്ലിംകൾ വധിക്കപ്പെട്ടു.

എന്തുമാത്രം രക്തം ഒഴുകിപ്പോയി
ആർക്കു നേട്ടമുണ്ടായി?

ഇസ്ലാമിന്റെ ശത്രുക്കൾക്ക് നേട്ടമുണ്ടായി ശത്രുക്കൾ പുതിയ ആശയങ്ങൾ സമുദായത്തിലേക്കിടുന്നു മുസ്ലിംകൾ പരസ്പരം പോരാട്ടം ഇന്നും തുടരുന്നു



ബറകത്

ഖുൽഖുൽ ഖുർആൻ വിവാദം




മുസ്ലിം ലോകത്തെ പിടിച്ചു കുലുക്കിയ വിവാദം മുസ്ലിം സമുദായം രണ്ടു വിഭാഗമായിപ്പിരിഞ്ഞു ഒരു  കൂട്ടർ പ്രഖ്യാപിച്ചു: ഖുർആൻ മഖ്ലൂഖ് (സൃഷ്ടി) ആകുന്നു മറ്റെ വിഭാഗം പ്രഖ്യാപിച്ചു: ഖുർആൻ ഗൈറു മഖ്ലൂഖ് (സൃഷ്ടിയല്ലാത്തത്) ആകുന്നു.

സത്യത്തിൽ കലാം അല്ലാഹുവിന്റെ ഒരു ഗുണമാണ് ഇൽമ്(അറിവ്), ഹയാത്ത് (ജീവ്), സംഅ്(കേൾവി), ബസ്വർ(കാഴ്ച) തുടങ്ങിയവ അല്ലാഹുവിന്റെ ഗുണങ്ങളാകുന്നു ഇവയൊന്നും സൃഷ്ടിക്കപ്പെട്ടതല്ല അല്ലാഹുവിന്റെ സ്വിഫത്തുകൾ വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ കലാമാകുന്നു

യോഹന്ന എന്ന ക്രിസ്ത്യാനിയും ഒരു സംഘവും മുസ്ലിംകളെ അപകടത്തിൽ പെടുത്താൻ വേണ്ടി ആപൽക്കരമായ ഒരു വിവാദം എടുത്തിട്ടു.

യേശു ദൈവ പുത്രനാണ്
യേശുവിനെ കലീമത്തുല്ലാഹ് എന്നു വിശേഷിപ്പിച്ചിരിക്കുന്നു
ദൈവം അനാദിയാണ് (ഖദീം)
ദൈവപുത്രനും അനാദിയാണ്
കാരണം യേശു കലിമത്തുല്ലയാണ്

എത്ര ആപൽക്കരമായ വാദം
കലീമത്തുല്ലാഹ് എന്നു പറഞ്ഞാലെന്താണ്?
ഒരു സാധനം ഉണ്ടാവണമെന്ന് അല്ലാഹു ഉദ്ദേശിച്ചാൽ കുൻ എന്നു പറയും അപ്പോൾ അതുണ്ടാവും
സാധാരണ  കുഞ്ഞുങ്ങളെപ്പോലെയല്ല ഈസാ(അ) സൃഷ്ടിക്കപ്പെട്ടത് മാതാവിൽ നിന്ന് മാത്രം സൃഷ്ടിക്കപ്പെട്ടു അതുകൊണ്ട് സവിശേഷമായ പേര് വന്നു.

കലിമത്തുല്ലാഹ്
റൂഹുല്ലാഹ്

യോഹന്ന ഇങ്ങനെ വാദിച്ചു.

ഖുർആൻ ഖദീമാണോ?
എങ്കിൽ യേശുവും ഖദീം
രണ്ടിന്റെ കൂടെയും കലാം ഉപയോഗിച്ചിരിക്കുന്നു . യേശു സൃഷ്ടിയാണോ?
എങ്കിൽ ഖുർആനും സൃഷ്ടിയാണ്

ഈ വാദത്തെ പിന്താങ്ങാൻ മുസ്ലിംകളിൽ നിന്നൊരു വിഭാഗം മുമ്പോട്ടു വന്നു.

മുഅ്തസിലികൾ

ഇപ്പോൾ യോഹന്നയും കൂട്ടരും ശക്തരാണ് കാരണം അവർക്ക് ശക്തി പകരാൻ മുഅ്തസിലികളുണ്ട്. സമുദായം അപകടത്തിലേക്കു നീങ്ങുന്നു.

ബഗ്ദാദിൽ ഇമാം അഹമദുബ്നു ഹമ്പൽ(റ) വിന്റെ ശബ്ദമുയർന്നു  ഖുർആൻ മഖ്ലൂഖാണ് എന്ന വാദം തള്ളിക്കളയുക അത് ഇസ്ലാമിക വിരുദ്ധമാണ്.

ബഗ്ദാദ് നിവാസികൾ അത് കേട്ടു അവർ ഇമാമിനോടൊപ്പം ഉറച്ചുനിന്നു.

മുസ്ലിം സമുദായത്തെ ദുർബലപ്പെടുത്താൻ ശത്രുക്കൾ കണ്ടെത്തിയ മാർഗമാണിത് വിവാദം കത്തിപ്പടരരുത് എല്ലാവരുടെയും ചിന്തകൾ ഇതിലേക്ക് തിരിഞ്ഞു.

മുഅ്തസിലുകളുടെ പ്രസംഗ പരമ്പരകൾ  എല്ലാ പ്രധാന കേന്ദ്രങ്ങളിലും തീപ്പൊരി പ്രസംഗങ്ങൾ തന്നെ പ്രസംഗം കേട്ട് ആവേശം വന്ന ചെറുപ്പക്കാർ അവർക്കൊപ്പം ചേർന്നു മറുപക്ഷത്തെ ദുശിക്കാൻ തുടങ്ങി.

സുന്നി പക്ഷക്കാർ ഖണ്ഡന പ്രസംഗങ്ങൾ തുടങ്ങി എല്ലായിടത്തും പരിപാടി വെച്ചു.

സമുദായത്തിന്റെ ചിന്ത വിവാദത്തിൽ കുരുങ്ങി നല്ല ചിന്തകൾ വരുന്നില്ല. ആവശ്യമായ കാര്യങ്ങളിൽ ചർച്ചയില്ല. നല്ല കാര്യങ്ങൾ നടക്കുന്നില്ല. തർക്കം മൂത്തു പിടിവാശിയായി ഏറ്റുമുട്ടലുകൾ തുടങ്ങി. അക്രമ പരമ്പരകൾ തുടങ്ങി. പലരും വധിക്കപ്പെട്ടു. കൊള്ളിവെപ്പുകൾ നടന്നു.
ഇസ്ലാമിന്റെ ശത്രുക്കൾ ലക്ഷ്യമിട്ടത് ഇതൊക്കെത്തന്നെയായിരുന്നു  .

മുഅ്തസിലികളും സുന്നികളും തമ്മിൽ ഏറ്റുമുട്ടുകയാണ് മുഅ്തസിലികൾ മുദ്രാവാക്യം മുഴക്കി അഹമദുബ്നു ഹമ്പലിനെ ജയിലിലടക്കുക.

ഖലീഫ ഹാറൂൻ റശീദിന്റെ കാലം അവസാനിച്ചു. ഖലീഫ മഅ്മൂൻ അധികാരത്തിൽ വന്നു സുന്നികളുടെ കഷ്ടകാലം വന്നു കാരണം മഅ്മൂൻ മുഅ്തസിലികളെ പരസ്യമായി പിന്താങ്ങി.   അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു ഖുർആൻ സൃഷ്ടിയാണ് എന്ന വാദം സത്യമാണ് എല്ലാവരും സത്യത്തെ അംഗീകരിക്കുക.

ഇമാം അഹമദുബ്നു ഹമ്പൽ(റ) ബഗ്ദാദിൽ പ്രഖ്യാപിച്ചു:
ഖലീഫയുടെ വാദം തെറ്റാണ് അത് തള്ളിക്കളയുക.

ബഗദാദിലെ ജനങ്ങൾ ഇമാമിന്റെ പ്രസ്താവന സ്വീകരിച്ചു ഖലീഫയുടെ പ്രഖ്യാപനം തള്ളിക്കളഞ്ഞു.

മുഅ്തസിലികൾ വിളിച്ചു പറഞ്ഞു: ഇമാമിനെ കൽത്തുറങ്കിലടക്കുക.

ജനങ്ങൾ പ്രഖ്യാപിച്ചു: ഇമാമിനെ തൊട്ടുപോവരുത് കളി ഗുരുതരമാവും  ഒരു രാജ്യത്തിന്റെ ശ്രദ്ധ മുഴുവൻ ഇമാമിലാണ് എന്തും സംഭവിക്കാം.

ഇമാം അഹ്മദുബ്നു ഹമ്പൽ(റ) വിന്റെ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും തടസ്സം നേരിട്ടു ദർസ് നേരാംവണ്ണം നടക്കുന്നില്ല ഇമാമിനെ പിന്താങ്ങുന്ന പലരെയും പിടിച്ചു ജയിലിലടച്ചു മർദ്ദനങ്ങളേറ്റു.

ഇമാമിനെ കാണാൻ വരുന്നവരെല്ലാം നിരീക്ഷണത്തിലാണ് ഏത് നിമിഷവും പിടിവീഴാം.

ഖലീഫയുടെ ബഗ്ദാദിലെ ഗവർണറാണ് ഇസ്ഹാഖുബ്നു ഇബ്രാഹിം അദ്ദേഹത്തിന് ഖലീഫയുടെ കൽപന കിട്ടി.

ഖുർആൻ സൃഷ്ടിയാണ് എന്ന വാദത്തെ അംഗീകരിക്കാത്ത ഫുഖഹാക്കളെയും ഹദീസ് പണ്ഡിതന്മാരെയും ചങ്ങലയിൽ ബന്ധിച്ചു എന്റെ മുമ്പിൽ ഹാജറാക്കുക.

പണ്ഡിതന്മാരെ പിടിക്കാൻ തുടങ്ങി ചങ്ങലയിൽ ബന്ധിക്കാൻ തുടങ്ങി പലർക്കും അടികിട്ടി ശിക്ഷ ഒഴിവായിക്കിട്ടാൻ വേണ്ടി പലരും ഖുർആൻ സൃഷ്ടിയാണെന്ന് സമ്മതിച്ചു.

പ്രമുഖരായ നാല് പണ്ഡിതന്മാർ അവരെ ചങ്ങലയിൽ കുരുക്കി അവരിൽ ഒരാൾ ഇമാം അഹ്മദുബ്നു ഹമ്പൽ(റ) ആയിരുന്നു.

നാലിൽ ഒരാൾ ഖലീഫയുടെ മുമ്പിലെത്തും മുമ്പെ മരണപ്പെട്ടു. രണ്ടു പേർ മരണം പിടിച്ചു. ഖുർആൻ സൃഷ്ടിയാണെന്ന് സമ്മതിച്ചു.
ഇനി ബാക്കിയുള്ളത് ഇമാം മാത്രം അഹ്ലുസ്സുന്നത്തിനുവേണ്ടി ഇമാം നിലകൊണ്ടു. ഒറ്റക്കു പൊരുതാൻ തീരുമാനിച്ചു.   ഇതു കാരണം ചരിത്രം ഇമാം അഹമദുബ്നു ഹമ്പൽ(റ) വിന് ഒരു സ്ഥാനപ്പേര് നൽകി.

ഇമാമു അഹ്ലിസ്സുന്നഃ

ഇമാം ശാഫിഈ (റ) ഈജിപ്തിൽ താമസിക്കുന്ന കാലം മുസ്ലിം ലോകത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു.

ഒരു ദിവസം ഇമാം ശാഫിഈ (റ) ഒരു സ്വപ്നം കണ്ടു നബി (സ) തങ്ങൾ വന്നു സംസാരിക്കുന്നു ഇമാം അഹ്മദുബ്നു ഹമ്പലിനെക്കുറിച്ചാണ് സംസാരിച്ചത് ഇമാം അഹ്മദുബ്നു ഹമ്പൽ വമ്പിച്ച പരീക്ഷണം നേരിടാൻ പോവുന്നു.

ഇമാം ശാഫിഈ (റ) ഞെട്ടിയുണർന്നു. നബി (സ) തങ്ങളുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നു.  തന്നോട് പറഞ്ഞ കാര്യം ഇമാം അഹ്മദുബ്നു ഹമ്പൽ(റ) വിനെ ഉടനെ അറിയിക്കണം.  ഉടനെ കത്തെഴുതി കവറിലാക്കി  റബീഅ് എന്ന സേവകനെ വിളിച്ചു. എത്രയും പെട്ടെന്ന് ഈ കത്ത്  അഹ്മദുബ്നു ഹമ്പൽ(റ) വിന് എത്തിക്കണം.

റബീഅ് ഉടനെ പുറപ്പെട്ടു. ഈജിപ്തിൽ നിന്ന് ഇറാഖിലേക്കുള്ള സുദീർഘ യാത്ര ബഗ്ദാദിലെത്തി. സ്വുബ്ഹി നിസാകാര സമയത്താണ് എത്തിയത്. റബീഅ് കാത്തുനിന്നു നിസ്കാരം കഴിഞ്ഞു ഔറാദും ദുആയും കഴിഞ്ഞു മിഹ്റാബിൽ നിന്ന് എഴുന്നേറ്റു  റബീഅ്  മുമ്പോട്ടു ചെന്നു കത്ത് കൊടുത്തു.

വന്ദ്യരായ ഗുരുവിന്റെ കത്ത് ഉൽക്കണ്ഠയോടെ കത്ത് വായിച്ചു വരികളിലൂടെ കണ്ണുകൾ നീങ്ങി ഇമാം കരയാൻ തുടങ്ങി. അനിയന്ത്രിതമായ കരച്ചിൽ
നബി (സ) വന്നു തന്റെ കാര്യം സംസാരിച്ചു ഇതിൽപരം ഒരു സംഭാഗ്യമുണ്ടോ?

പരീക്ഷണങ്ങൾ വരട്ടെ , നേരിടാം മരിക്കാൻ തയ്യാറാണ്,മരിക്കാൻ തയ്യാറായവന് മറ്റെന്ത് വിപത്തിനെയാണ് പേടിക്കാനുള്ളത്

റബീഅ്  ചോദിച്ചു: അങ്ങെന്തിനാണ് കരയുന്നത്?

നമ്മുടെ ഉസ്താദ് എഴുതിയ വാചകങ്ങൾ വായിച്ചു സന്തോഷം കൊണ്ട് കരഞ്ഞുപോയി നബി (സ) തങ്ങൾ പറഞ്ഞ വാക്കുകൾ ഇതിലുണ്ട്.

ഖുർആൻ സൃഷ്ടിയാണോ അല്ലേ? ഈ വിവാദത്തിൽ ഇമാം അഹ്മദ് പരീക്ഷിക്കപ്പെടും.   അല്ലാഹു അഹ്മദിനെ സത്യത്തിൽ ഉറപ്പിച്ചുനിർത്തും. അഹ്മദിന്റെ വിജ്ഞാനം അന്ത്യനാൾ വരെ പ്രചരിച്ചുകൊണ്ടിരിക്കും. നബി (സ) എനിക്ക് സലാം പറഞ്ഞു.

റബീഅ്  എല്ലാം കേട്ടു വികാരഭരിതനായിപ്പോയി. ഇമാം അഹ്മദ് (റ) ഉസ്താദിന് മറുപടിക്കത്ത് എഴുതിയുണ്ടാക്കി റബീഇനെ ഏൽപിച്ചു.

ഇമാം അഹ്മദ് (റ)തന്റെ ഉടുപ്പ് ഊരി റബീഇന് സമ്മാനമായി നൽകി വലിയൊരു സമ്മാനം കിട്ടിയ സന്തോഷത്തോടെ റബീഅ്  യാത്രയായി.

ഇമാം ശാഫിഈ (റ) ഉൽക്കണ്ഠയോടെ കാത്തിരിക്കുകയാണ് ബഗ്ദാദിലെ വിവരങ്ങളറിയാൻ.

ഒരുദിവസം റബീഅ്  എത്തി വിശേഷങ്ങൾ പറഞ്ഞു ബഗ്ദാദിൽ വിവാദം കത്തിപ്പടരുകയാണ്. പണ്ഡിതന്മാർ കഷ്ടപ്പെടുകയാണ്.  തനിക്ക് കിട്ടിയ സമ്മാനത്തെക്കുറിച്ചും പറഞ്ഞു ഇമാം അഹ്മദ് (റ) ധരിച്ച ഉടുപ്പ് ഊരി എനിക്ക് സമ്മാനിച്ചു.

റബീഅ്.... നീ എത്ര ഭാഗ്യവാൻ നിനക്കറിയാമോ ആ സമ്മാനത്തിന്റെ മൂല്യം ബർകത്തുള്ള ഉടുപ്പാണത്. അത് വെള്ളത്തിലിടൂ.... എന്നിട്ട് ആ വെള്ളത്തിൽ നിന്ന് അൽപം എനിക്കു തരൂ.... ബർകത്തിന് വേണ്ടി ഞാനത് കുടിക്കട്ടെ.

റബീഅ് ഉടുപ്പ് വെള്ളത്തിലിട്ടു. ആ വെള്ളം ഇമാം ശാഫിഈ (റ ) കുടിച്ചു ബർകത്ത് സ്ഥിരപ്പെട്ടു. ഗുരു ശിഷ്യനു നൽകിയ സ്ഥാനം എത്രയായിരുന്നുവെന്ന് ഈ സംഭവത്തിലൂടെ മനസ്സിലാക്കാം.



ജയിൽ വാസം




ബഗ്ദാദ് നിവാസികൾ ഞെട്ടിപ്പോയി. ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ചയാണവർ കണ്ടത്.  ഇമാം അഹ്മദുബ്നു ഹമ്പൽ(റ)വിനെ കനത്ത ചങ്ങലയിൽ ബന്ധിച്ചു. ഇരിമ്പു ചങ്ങലക്ക് നല്ല ഭാരം പള്ളിയിൽ ദർസ് നടത്തേണ്ട ഇമാം ഗവേഷണങ്ങൾ നടത്തി പുതിയ മസ്അലകൾ കണ്ടെത്തേണ്ട ഇമാം ഫത്വ നൽകേണ്ട ഇമാം ഇതാ കൊടും കുറ്റവാളിയായി മുദ്രകുത്തപ്പെട്ടിരിക്കുന്നു. കനത്ത ഇരുമ്പു ചങ്ങലയിൽ ബന്ധിതനായി പോലീസുകാർ പിടിക്കുന്നു തള്ളുന്നു അസഭ്യം പറയുന്നു , കയറെടാ കഴുതപ്പുറത്ത്.

വലിയ അപമാനമാണത് കഴുതപ്പുറത്ത് സഞ്ചാരം. ഇമാമിനെ കഴുതപ്പുറത്ത് കയറ്റി കഴുത നടന്നു പാതയുടെ ഇരുവശവും ജനക്കൂട്ടം അവർ കുറ്റവാളിയെ കാണുന്നു ത്വർസൂസിലേക്കാണ് യാത്ര.

അമീറുൽ മുഅ്മിനീൻ ത്വർസൂസ് കൊട്ടാരത്തിൽ കാത്തിരിക്കുന്നു.

അമീറുൽ മുഅ്മിനീൻ ഖലീഫ മഅ്മൂൻ.

നിരവധി പണ്ഡിതന്മാർ വധിക്കപ്പെട്ടു ഖുർആൻ സൃഷ്ടിയാണ് എന്ന് സമ്മതിക്കണം. എന്നാൽ ചങ്ങല അഴിച്ചു പോരാം  ഖുർആൻ സൃഷ്ടിയല്ല ഖദീമാണ് എന്നു പറഞ്ഞാൽ ഉടലിൽ ശിരസ് ഉണ്ടാവില്ല. എല്ലാ പണ്ഡിതന്മാർക്കും കൽപന കൊടുത്തിട്ടുണ്ട്. ഖുർആൻ സൃഷ്ടിയാണ് എന്ന് സമ്മതിക്കണം ഇല്ലെങ്കിൽ തല പോവും.

മുഅ്തസിലികൾ ആഹ്ലാദംകൊണ്ട് തുള്ളുകയാണ്.

ഇമാമിനോടൊപ്പം ചില പണ്ഡിതന്മാർ കൂടിയുണ്ട്.

മുഹമ്മദുബ്നു നൂഹ്
ഹസനുബ്നു ഹമ്മാദ്
ഖവാരീരി

രാജ്യദ്രോഹക്കുറ്റമാണ് ഇവരുടെ മേൽ ചാർത്തപ്പെട്ടത്. ജനങ്ങളുടെ മുമ്പിൽ അപമാനിതരായി മനസ്സും ശരീരവും തളരുന്നു ഇരുമ്പു ചങ്ങലക്ക് നല്ല ഭാരം.

ഇമാമിനെ ആദരിക്കുന്നവർ ആ കാഴ്ച കണ്ടു കരഞ്ഞുപോയി. മുഅ്തസിലികൾ ആർത്തു ചിരിച്ചു. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാട്ടിന്റെ പല ഭാഗത്തും ഉയർന്നു വന്നിട്ടുണ്ട്. അവിടെയെല്ലാം മുഅ്തസിലി ആശയങ്ങളാണ് പഠിപ്പിക്കുന്നത്. പഴയ സ്ഥാപനങ്ങളിൽ മുഅ്തസിലിസം പഠിപ്പിക്കണമെന്ന കൽപ്പന വന്നിട്ടുണ്ട്. എതിർത്തു നിൽക്കാൻ കഴിവുള്ളവർ കുറവാണ്.

പഴയ ഖലീഫയെക്കുറിച്ച് ആളുകൾ വേദനയോടെ ഓർത്തു പ്രജാക്ഷേമ തൽപരനായിരുന്നു ആലിമീങ്ങളുടെ വാക്കുകൾക്ക് വില കൽപിച്ചിരുന്നു.

ഖലീഫ ഹാറൂൻ റശീദ്.

ഹാറൂൻ റശീദ് മരണപ്പെടുമ്പോൾ ഇമാം അഹ്മദുബ്നു ഹമ്പൽ (റ) മുപ്പത് തികയാത്ത യുവാവാണ് ഖലീഫ ഈ യുവാവിന്റെ വാക്കുകൾക്ക് വലിയ വില കൽപിച്ചിരുന്നു.

ഖലീഫ ഒരു അടിമസ്ത്രീയുമായി ബന്ധപ്പെട്ടിരുന്നു അതിൽ ജനിച്ച കുഞ്ഞാണ് മഅ്മൂൻ.

തന്റെ ഭാര്യയിൽ ജനിച്ച കുട്ടിയാണ് അമീൻ ഉപ്പയുടെ ഓമന മകനായിരുന്നു അമീൻ തന്റെ പിൻഗാമിയായി അമീനെയാണ് പിതാവ് കണ്ടിരുന്നത്

മൂന്നാമത്തെ പുത്രൻ ഖാസിം  .

ഹാറൂൻ റശീദ് മരണപ്പെട്ടു മഅ്മൂൻ അധികാരത്തിന് വിപ്ലവം നടത്തി. അമീനെ അക്രമിച്ചു വധിച്ചു അധികാരം പിടിച്ചെടുത്തു. മുഅ്തസിലികൾ മഅ്മൂനിന്റെ പിന്നാലെ കൂടി. മഅ്മൂൻ അവർ പറയുന്നതെല്ലാം വിശ്വസിച്ചു. അവർ ഖലീഫയെ സുന്നികളുടെ ശത്രുവാക്കി പിന്നെ ശത്രുത വളർന്നു.

സുന്നികളുടെ ഏറ്റവും വലിയ നേതാവായ ഇമാം അഹ്മദുബ്നു ഹമ്പലിനെ ചങ്ങലയിൽ ബന്ധിച്ച് തർസൂസിലേക്കയക്കാൻ കൽപിച്ചു. പരസ്യമായി കൊണ്ടുവരണം ക്രൂരമായി പ്രഹരിച്ചും അവഹേളിച്ചും പരിഹസിച്ചും കൊണ്ടുവരണം ആ യാത്രയാണ് നടക്കുന്നത് ജനങ്ങൾ കാണട്ടെ.

ഇമാമിനെ മനസ്സറിഞ്ഞ് ബഹുമാനിക്കുന്ന പലരും കാണികളുടെ കൂട്ടത്തിലുണ്ട് മുമ്പോട്ട് വരാൻ ധൈര്യമില്ല ഇമാമിനെ പിന്താങ്ങിയാൽ അവരും കുഴപ്പത്തിലാവും സ്വയം രക്ഷയാണ് പലർക്കും പ്രധാനം,

മുഹമ്മദുബ്നു നൂഹ്(റ)
ഇമാമിനോടൊപ്പം ഉറച്ചുനിന്ന പണ്ഡിതൻ അദ്ദേഹം വല്ലാതെ ക്ഷീണിച്ചിരിക്കുന്നു ഒരു പരിചരണവും ലഭിക്കുന്നില്ല.

ഇരുപത് കൊല്ലങ്ങൾ ക്രൂരതയുടെ ഇരുപത് കൊല്ലങ്ങൾ മഅ്മൂൻ ഭരണമേറ്റിട്ട് ഇരുപത് കൊല്ലങ്ങളായി.

എല്ലാ വൈജ്ഞാനിക പ്രവർത്തനങ്ങളും നിലച്ചു പുരോഗതിയിലേക്കുള്ള പ്രയാണം തടസ്സപ്പെട്ടു.

ഖലീഫയുടെ മനസ്സിൽ ഒരൊറ്റ ചിന്തയേയുള്ളൂ സുന്നി പണ്ഡിതന്മാരെ വകവരുത്തുക.

ഇമാം അഹ്മദുബ്നു ഹമ്പൽ (റ) വിന്റെ നയനങ്ങൾ ആകാശത്തിലേക്കുയർന്നു ചുണ്ടുകളിൽ പ്രാർത്ഥനാ വചനങ്ങൾ കണ്ണുകൾ നിറഞ്ഞൊഴുകി.

ക്രൂരനായ ഭരണാധികാരിയെ നീക്കിത്തരേണമേ
സ്വീകാര്യയോഗ്യമായ തേട്ടം

ഒരു നദിക്കരയിൽ ഇരിക്കുകയാണ് മഅ്മൂൻ തന്റെ സഹോദരനാണ് അബൂഇസ്ഹാഖ് കുട്ടുകാരൻ സഈദ് വന്നുചേർന്നു മൂന്നു പേരും നർമ സംഭാഷണത്തിലാണ്  കുറച്ചകലെ കുതിരകളുടെ ശബ്ദം തപാൽ ഉരുപ്പടികൾ കൊണ്ടുവരുന്ന കുതിരകൾ അവയുടെ പുറത്ത് മുന്തിയതരം ഈത്തപ്പഴത്തിന്റെ കെട്ടുകൾ രണ്ട് കൂട്ട പഴങ്ങൾ മഅ്മൂനിന്റെ മുമ്പിൽ കൊണ്ടുവന്നു വെച്ചു എന്ത് മധുരം എന്ത് രുചി  മൂന്നുപേരും നന്നായി കഴിച്ചു തണുത്ത വെള്ളവും കുടിച്ചു എന്തോ ഒരു പന്തികേട് പഴവും വെള്ളവും വയറ്റിന്ന് പിടിച്ചില്ല ഖലീഫക്ക് പനി വന്നു കിടപ്പിലായി മരണം സംഭവിക്കുമോ?  ഖലീഫ തന്റെ സഹോദരൻ അബൂഇസ്ഹാഖിന് ദീർഘമായ വസ്വിയ്യത്ത് നൽകി

ഞാൻ മരണപ്പെട്ടാൽ നീ ഖലീഫയാവണം നീ അൽ മുഅ്തസിം എന്ന പേര് സ്വീകരിക്കണം മുഅ്തസിലികളുടെ ഉപദേശം സ്വീകരിക്കണം അവരെ നന്നായി സഹായിക്കണം സുന്നി പണ്ഡിതന്മാരെ നിലക്ക് നിർത്തണം ഖുർആൻ സൃഷ്ടിയാണ് എന്ന് സമ്മതിക്കാത്തവരെയെല്ലാം വധിക്കണം യാതൊരു ദയയും കാണിക്കരുത്.

ഹിജ്റഃ 218
ഖലീഫ മഅ്മൂൻ മരണപ്പെട്ടു.

ഇമാം അഹ്മദുബ്നു ഹമ്പലും കൂട്ടരും ത്വർസൂസിൽ എത്തിയിട്ടില്ല വഴിയിലാണ്.

മഅ്മൂനിന്റെ മരണവാർത്ത അവിടെയുമെത്തി പോലീസുകാർ തമ്മിൽ ചർച്ചയായി ബന്ദികളെ എന്ത് ചെയ്യണം ഇനി ത്വർസൂസിലേക്ക് പോവണമോ?
അതോ ബഗ്ദാദിലേക്ക് മടങ്ങണോ?

ചർച്ചയായി തീരുമാനമായി ത്വർസൂസിലേക്ക് പോവേണ്ടതില്ല ബഗ്ദാദിലേക്ക് മടങ്ങാം ബന്ധനം തുടരും ചങ്ങല മാറ്റില്ല.

മുഹമ്മദുബ്നു നൂഹ്(റ) പ്രസിദ്ധനായ മഹാപണ്ഡിതൻ
ചങ്ങലയിൽ കുരുങ്ങിയ ജീവിതം പനി ബാധിച്ചു കിടക്കണം നടക്കാൻ വയ്യ

ക്രൂരന്മാരായ നിയമപാലകന്മാർ

ഇമാം അവരോടിങ്ങനെ പറഞ്ഞു: അതൊരു പണ്ഡിതനാണ് ബഹുമാന്യനാണ് രോഗം  കഠിനമായി ബാധിച്ചിരിക്കുന്നു ശരീരത്തിൽ നിന്ന് ചങ്ങലകൾ അഴിച്ചുമാറ്റൂ അദ്ദേഹത്തിന് ചികിത്സ നൽകൂ.

അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഒരു പരിഗണനയുമില്ല

ഇമാം വീണ്ടും പറഞ്ഞു: ഞാനദ്ദേഹത്തെ പരിചരിക്കാം എന്റെ ശരീരത്തിൽ നിന്ന് ചങ്ങലകൾ മാറ്റിത്തരൂ ആ രോഗിയോട് കരുണ കാണിക്കൂ.

പാണ്ഡിത്യം അവഹേളിക്കപ്പെട്ടു
പണ്ഡിതരുടെ ശരീരത്തിൽ പ്രഹരം
ക്രൂരമായ പെരുമാറ്റം

മുഹമ്മദുബ്നു നൂഹ്(റ) അത്യാസന്ന നിലയിലാണ് ബന്ദിയായ ഇമാം അദ്ദേഹത്തെ പരിചരിക്കാൻ ശ്രമിക്കുന്നു ദാഹജലം കൊടുക്കാൻ ശ്രമിക്കുന്നു .

പ്രാർത്ഥനാ നിർഭരമായ ഹൃദയത്തോടെ, ചുണ്ടിൽ കലിമയുടെ വചനങ്ങളോടെ ആ ചരിത്രപുരുഷൻ കണ്ണടച്ചു.

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

'തീർച്ചയായും നാം അല്ലാഹുവിനുള്ളതാണ് അവനിലേക്കു മടങ്ങുന്നവരുമാണ് '

സഹോദരാ... താങ്കളെത്ര ഭാഗ്യവാൻ സത്യത്തിന് വേണ്ടി നില കൊണ്ടു അധികാരികളുടെ ക്രൂരമർദ്ദനങ്ങൾ താങ്കൾ ധീരമായി നേരിട്ടു സത്യത്തിനുവേണ്ടി വീരചരമമടഞ്ഞു ചരിത്രം താങ്കളെ മറക്കില്ല.

വരുംതലമുറകളുടെ മനസ്സിൽ താങ്കൾ ജീവിക്കും ഖബറടക്കൽ കർമം നടന്നു സലാം ചൊല്ലിപ്പിരിഞ്ഞു  ബഗ്ദാദിലേക്കു തന്നെ മടങ്ങുന്നു കൊടുംകുറ്റവാളിയെപ്പോലെ കൊണ്ടുപോവുന്നു

യാസിരിയ്യഃ

ആ പ്രദേശത്ത് തമ്പടിച്ചു കുറച്ചു നാൾ അവിടെ തങ്ങി അപ്പോഴും ചങ്ങലയിൽ തന്നെ  എന്തിനാണിവിടെ തങ്ങിയത്? ഏതോ കൽപന ലഭിക്കാൻ വേണ്ടി കാത്തിരിക്കുകയാണോ?

വീണ്ടും യാത്രയുടെ ഒരുക്കം വേഗത്തിൽ സ്ഥലം വിടാൻ പോവുന്നു അപ്പോൾ ഇമാം ഞെട്ടിക്കുന്ന വാർത്ത കേട്ടു

പുതിയ ഖലീഫയുടെ കൽപന വന്നിരിക്കുന്നു ഇമാം അഹ്മദുബ്നു ഹമ്പലിനെ ജയിലിലടക്കുക ഖുർആൻ സൃഷ്ടിയാണെന്ന് ബലം പ്രയോഗിച്ചു സമ്മതിപ്പിക്കുക എത്ര ക്രൂരമായ മർദ്ദന മുറകളും പ്രയോഗിക്കാം

അൽ മുഅ്തസിം പുതിയ ഖലീഫ

അദ്ദേഹം പണ്ഡിതനല്ല ഇൽമിനോട് ബഹുമാനമില്ല പണ്ഡിതന്മാരുടെ അവജ്ഞ

അഹ്മദുബ്നു അബീദുആദ്

കുപ്രസിദ്ധനായ മുഅ്തസിലി നേതാവ് തല നിറയെ കുബുദ്ധിയും കൗശലങ്ങളുമാണ് അയാളാണ് അൽമുഅ്തസിലിന്റെ മുഖ്യ ഉപദേശകൻ അയാൾ കാണിക്കുന്ന വഴയേ ഖലീഫ സഞ്ചരിക്കുന്നു.

ഇമാം അഹ്മദുബ്നു ഹമ്പലാണ് ഏറ്റവും വലിയ പണ്ഡിതൻ അദ്ദേഹത്തെ ജനങ്ങൾ കാണരുത് ആ ക്ലാസുകൾ ഇനി നടക്കരുത് ഫിഖിഹ് ക്ലാസുകൾ വേണ്ട ഹദീസ് ക്ലാസുകളും വേണ്ട ഇമാം അഹമദുബ്നു ഹമ്പലിന്റെ മനസ് മാറ്റണം ക്രൂരമായ പീഡനങ്ങൾ നടത്തിയാൽ മനസു മാറും ഏത് പീഡനവുമാവാം.

സുന്നത്ത് ജാമാഅത്തിന്റെ  പ്രവർത്തനങ്ങൾ നിശ്ചലമായി ക്ലാസില്ല ഉപദേശിമില്ല ഫത് വയില്ല ബഗ്ദാദ് ഇരുട്ടിലേക്ക് നീങ്ങുന്നു

എല്ലാം മുഅ്തസിലിമയം
മാനംകെട്ട ജീവിതം

സാധാരണക്കാർ ദുഃഖിതരാണ് ഉൽക്കണ്ഡാകുലരാണ് ജയിലിൽ അടക്കപ്പെട്ട ഇമാമിന് എന്ത് സംഭവിച്ചു?

ഒരു വിവരവുമില്ല അങ്ങാടികളിൽ മുഅ്തസിലികളുടെ ആഹ്ലാദപ്രകടനം .



പീഡനകാലം

കുറ്റവാളികളെ പാർപ്പിക്കുന്ന ജയിൽ ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷം ക്രൂര മർദ്ദനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പതിവായി നടക്കുന്ന സ്ഥലം   ഇമാം അഹ്മദുബ്നു ഹമ്പൽ(റ) ജയിലിൽ പ്രവേശിച്ചു ഇടുങ്ങിയ മുറിയിലേക്ക് അദ്ദേഹത്തെ പ്രവേശിപ്പിച്ചു  ഇനി ഈ ഏകാന്തതയാണ് കൂട്ട് കാലിൽ ചങ്ങല ബന്ധിച്ചിട്ടുണ്ട് സദാ സമയവും അത് കാലിൽ കിടക്കും വല്ലാത്ത ഭാരം.

ഇമാം ജയിൽ ജീവനക്കാരെ വിളിച്ചു എനിക്ക് വുളൂ എടുക്കാൻ വെള്ളം വേണം വുളൂവും നിസ്കാരവും ജയിലിൽ നിരോധിച്ചിട്ടില്ല അതുകൊണ്ട് നിശ്ചിത അളവിൽ വെള്ളം നൽകി ഇമാം വുളൂ എടുത്തു ചങ്ങലയോടു കൂടിത്തന്നെ നിസ്കരിച്ചു ചങ്ങല കാരണം ഇരിക്കാൻ പ്രയാസമുണ്ട് നന്നായി വേദനിക്കും.

ജയിലിൽ ഭക്ഷണത്തിന്റെ അളവ് കുറവാണ് രുചിയില്ലാത്ത ഭക്ഷണം ഇമാമിന് അതൊരു പ്രശ്നമായി തോന്നിയില്ല രുചി കുറഞ്ഞ ഭക്ഷണമാണ് സാധാരണ കഴിക്കുക അതും കുറഞ്ഞ അളവിൽ  ജയിലിൽ കിടക്കാനും ഉറങ്ങാനും വേണ്ടത്ര സൗകര്യമില്ല ഇമാമിന് അതും പ്രശ്നമല്ല ഉറക്കം വളരെ കുറവാണ് ചില രാത്രികളിൽ ഉറങ്ങാറേയില്ല രാത്രി ഇബാദത്തിനുള്ളതാണ് ജയിലിലെ രാത്രികളും അങ്ങനെത്തന്നെ.

വിശുദ്ധ ഖുർആൻ പാരായണത്തിന് മുസ്ഹഫ് വേണമെന്നില്ല എല്ലാം മനഃപാഠമാണ്

ചിലപ്പോൾ സഹതടവുകാരോട് സംസാരിക്കാനവസരം കിട്ടും അവരെ നന്നായി ഉപദേശിക്കും ചിലപ്പോൾ അവരിൽ ചിലരെയും കൂട്ടി ഒന്നിച്ചു നിസ്കരിക്കും.

ബഗ്ദാദ് മസ്ജിദ് ദുഃഖമൂകമായി

ഇമാമിനെ കാണാൻ പല വിദേശ രാജ്യങ്ങളിൽ നിന്നും സന്ദർശകരെത്തി പള്ളിയിലെത്തുമ്പോഴാണ് വിവരമറിയുക

ഇമാം ജയിലിലാണ് ഒരു ഞെട്ടലോടെയാണത് കേൾക്കുക ദുഃഖത്തോടെ അവർ തിരിച്ചു പോകും പിന്നെപ്പിന്നെ, നാടായ നാടുകളിലെല്ലാം വിവരമറിഞ്ഞു സന്ദർശകരുടെ വരവ് നിലച്ചു

ഗാംഭീര്യമുള്ള ദർസ് ഇല്ലാതായിട്ട് കാലം കുറെയായി എല്ലാ ദിവസവും ജനത്തിരക്ക് അനുഭവപ്പെട്ടിരുന്ന വീട് വിജനമായി മൂകമായി.

ബഗ്ദാദിന്റെ മനസ് വിങ്ങുകയാണ് ഇമാം എന്നാണ് മടങ്ങിയെത്തുക?
അതുണ്ടാകുമോ?

ജയിലിന്റെ ഇരുട്ടിൽ നിന്ന് ഖബറിന്റെ ഇരുട്ടിലേക്കായിരിക്കുമോ യാത്ര? ചിന്തിക്കാൻ വയ്യ

അധികാരികൾ പല തന്ത്രങ്ങൾ പ്രയോഗിക്കുന്നുണ്ട്

ഇമാമിന്റെ പിതൃസഹോദരനാണ് അബൂഇസ്ഹാഖ് അദ്ദേഹം ജയിൽ പോയി സംസാരിക്കട്ടെ മനസ് മാറ്റാൻ ശ്രമിക്കട്ടെ.

അടുത്ത ദിവസം തന്നെ അബൂഇസ്ഹാഖ് ജയിലിലെത്തി ഇമാമിനെ കണ്ടു സലാം ചൊല്ലി അദ്ദേഹം ഉപദേശം തുടങ്ങി.

മോനേ.... എന്തിനിങ്ങനെ കഷ്ടപ്പെടുന്നു? എത്ര ദുഃഖകരമാണ് ഈ അവസ്ഥ ? ജയിലിൽ നിന്ന് പുറത്ത് വരാനുള്ള ശ്രമം നടത്തണം

എന്ത് ശ്രമം?

നിനക്കറിയില്ലേ ഞാൻ പറഞ്ഞു തരേണ്ട ആവശ്യമുണ്ടോ?  എല്ലാ പണ്ഡിതന്മാരും സ്വതന്ത്രരാണ് നാട്ടിൽ നടക്കുന്നു സുഖമായി ജീവിക്കുന്നു നീ മാത്രമെന്തിന് ജയിലിൽ കിടക്കുന്നു?

ഞാനെന്താണ് വേണ്ടത്?

അറിയില്ലേ നിനക്ക് ഒരു വാക്ക് പറഞ്ഞാൽ മതി നീ ജയിൽ വിമോചിതനാവും

ഏതാണാ വാക്ക്?

ഖുർആൻ സൃഷ്ടിയാണ് എന്ന് പറഞ്ഞാൽ മതി

ഒരു മുസ്ലിംമിന് അങ്ങനെ പറയാൻ പറ്റുമോ?

പറ്റണം പറ്റിയില്ലെങ്കിൽ ജയിലിൽ കിടന്ന് നരകിച്ചു മരിക്കണം.

ഞാൻ കളവ് പറയില്ല സത്യം പറയും സത്യം പറഞ്ഞതിന്റെ പേരിൽ എന്നെ വധിച്ചേക്കാം വധിക്കട്ടെ എനിക്കത് സന്തോഷമാണ് എളാപ്പക്ക് പോകാം ഇത് പറയാൻ ഇനിയിവിടെ വരരുത്.

എളാപ്പക്കു വിഷമമായി ദുഃഖത്തോടെ പിൻവാങ്ങി ആ ദൗത്യം പരാജയപ്പെട്ടപ്പോൾ അധികാരികളുടെ കോപം വർദ്ധിച്ചു.

മറ്റൊരു പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു ബഗ്ദാദ് ഗവർണർ ജയിൽ സന്ദർശിക്കുക. ഇമാമിനെ നേരിൽ കാണുക ഉപദേശിക്കുക ഉപദേശം സ്വീകരിക്കുന്നില്ലെങ്കിൽ അടവ് മാറ്റുക പീഡനങ്ങൾ തുടങ്ങുക.

ഗവർണർ വരുന്ന വാർത്ത പരന്നു ജയിൽ ഉദ്യോഗസ്ഥരെല്ലാം ജാഗരൂഗരായി പരിസരമെല്ലാം വൃത്തിയാക്കി ഒരു പോരായ്മയും കണ്ടെത്താൻ ഇടവരരുത്.

ഗവർണർ വന്നു ജയിൽ അധികാരികൾ സ്വീകരിച്ചു

ഇമാമിനെ  ഹാജറാക്കുക

ഇമാമിനെ കൊണ്ടുവന്നു ഗവർണർ സ്നേഹത്തോടെ പെരുമാറി ബഹുമാനം പ്രകടിപ്പിച്ചു

ഗവർണർ ഉപദേശം തുടങ്ങി

ബഗ്ദാദിൽ എത്രയോ പണ്ഡിതന്മാരുണ്ട് അവരെല്ലാം ഖലീഫയെ ബഹുമാനിക്കുന്നു കൽപനകൾ അനുസരിക്കുന്നു നിങ്ങൾ മാത്രം എന്താ ഇങ്ങനെ?

ഞാൻ ഖലീഫയോട് നല്ല നിലയിൽ പെരുമാറിക്കൊള്ളാം കൽപനകൾ അനുസരിക്കാം.

സന്തോഷം നിങ്ങൾ ഖുർആൻ സൃഷ്ടിയാണെന്ന് സമ്മതിക്കണം അതോടെ എല്ലാ പ്രശ്നങ്ങളും തീരും.

ഖുർആൻ സൃഷ്ടിയാണെന്ന് പറയാൻ പാടില്ല അത് സൃഷ്ടിയല്ല.

ഗവർണർ മുഖത്ത് സന്തോഷം നിലനിർത്താൻ ശ്രമിച്ചു പിന്നെയും ഉപദേശിച്ചു ഫലിച്ചില്ല.

ഇമാം പ്രലോഭനങ്ങളിൽ വീഴില്ല ഭീഷണികൾ വകവെക്കില്ല സത്യത്തിൽ ഉറച്ചു നിൽക്കും.

ഗവർണർ കോപാന്ധനായി മാറി പിന്നെയൊരലർച്ചയാണ് കേട്ടത്  ഇയാളെ മുഖം കുത്തി വീഴ്ത്തുക നെഞ്ചിൽ കയറിനിന്ന് പ്രഹരിക്കുക.

ഒരു തടിമാടൻ ചാടിവീണു ഒരൊറ്റ അടി ശക്തമായ അടിയിൽ ഇമാം മുഖംകുത്തി വീണു എവിടെയൊക്കെയോ മുറിവ് പറ്റി രക്തമൊഴുകി.

ഇമാമിനെ മലർത്തിക്കിടത്തി.

ചാട്ടവാറുമായി ഓടിവന്നു ഒറ്റച്ചാട്ടം ഇമാമിന്റെ നെഞ്ചിലേക്ക് ചാടിക്കളിക്കുന്നു. ചാട്ടവാർ വീശുന്നു തലങ്ങും വിലങ്ങും അടി തുടങ്ങി

തൊലി പൊട്ടുന്നു രക്തമൊലിക്കുന്നു കൂടിനിൽക്കുന്നവർക്കൊന്നും ഒരിറ്റ് ദയയില്ല ഇമാം അവശനായിപ്പോയി അർധബോധാവസ്ഥയിലായി

പ്രഹരം തൽക്കാലത്തേക്ക് നിർത്തി നിസ്കാരത്തിന് സമയമായിരിക്കുന്നു വുളൂ എടുക്കാൻ വെള്ളം വേണം വല്ലാത്ത അവശതയോടെ എഴുന്നേറ്റിരുന്നു വുളൂ എടുത്തു പലഭാഗത്തും രക്തമൊഴുകുന്നു ആ അവശതയോടെ നിസ്കരിച്ചു.

അല്ലാഹുവേ..... ഇവർക്ക് പൊറുത്തു കൊടുക്കേണമേ....ഇവർ ചെയ്യുന്നതിന്റെ ഗൗരവം ഇവർക്കറിയില്ല റബ്ബേ..... ഞാനവർക്ക് പൊറുത്തുകൊടുത്തിരിക്കുന്നു നീയും പൊറുത്തു കൊടുക്കേണമേ....

ഗവർണറുടെ ദൗത്യം പരാജയപ്പെട്ടു ഇനിയെന്ത്?

അധികാരികൾ കൂടിയാലോചന നടത്തി പുതിയ തീരുമാനത്തിലെത്തി.

ഇസ്ഹാഖുബ്നു ഇബ്രാഹിം പ്രധാനപ്പെട്ടൊരു ജഡ്ജിയാണ് മുഅ്തസ്ലി പണ്ഡിതനാണ് അയാളുടെ മുമ്പിൽ ഹാജറാക്കുക ജഡ്ജി ചോദ്യം ചെയ്യട്ടെ.

ഇമാമിനെ ജയിലിൽ നിന്ന് പുറത്തിറക്കി ജഡ്ജിയുടെ മുമ്പിലേക്ക് കൊണ്ടുപോവാനാണ് തീരുമാനം രണ്ട് മുഅ്തസിലി പണ്ഡിതന്മാർ മുറിയിൽ വന്നു.

അഹ്മദുബ്നു റബാഹ്
അബൂ ശുഐബ്

അവർ പല ചോദ്യങ്ങൾ ചോദിക്കും ഇമാം ഉടനെ മറുപടി നൽകും അവരുടെ പിഴച്ച വാദങ്ങൾ ഖണ്ഡിക്കും ഇമാമിന്റെ ചോദ്യങ്ങൾക്കുത്തരം നൽകാൻ അവർക്ക് കഴിയാറില്ല.

ഇമാമിനെ ഒരു ചങ്ങലയിലാണ് ആദ്യം ബന്ധിച്ചിരുന്നത് അതിനുതന്നെ നല്ല ഭാരം  പിന്നെ ചങ്ങല രണ്ടെണ്ണമായി ഭാരം ഇരട്ടിച്ചു മൂന്നു ചങ്ങലകളിൽ ബന്ധിച്ചു ഭാരം പിന്നെയും വർധിച്ചു നടക്കാൻ വളരെ പ്രയാസം ഇപ്പോൾ ചങ്ങലയുടെ എണ്ണം നാലായി.

ഇമാമിന്റെ അവസ്ഥയൊന്ന് സങ്കൽപിച്ചുനോക്കൂ മേലാസകലം മുറിവുകളുണ്ട് നീര് വന്നു വീർത്തിരിക്കുന്നു വല്ലാത്ത വേദനയാണ് എന്തിനിത്ര കഷ്ടപ്പെട്ടു?

മുസ്ലിം ലോകത്തെ രക്ഷപ്പെടുത്താൻ
മുഅ്തസിലി വിപത്തിൽ നിന്ന് രക്ഷപ്പെടുത്താൻ
സുന്നത്ത് ജമാഅത്ത് ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കാൻ

തീരുമാനമെടുത്തുകഴിഞ്ഞു അബ്ബാസിയ്യ ഖലീഫമാർ മുസ്ലിംലോകം ഭരിക്കുന്നു അവർ മുസ്ലിം ലോകത്തെ മുഅ്തസിലി വൽക്കരിക്കാൻ തീരുമാനിച്ചു കഴിഞ്ഞു.

സുന്നത്ത് ജമാഅത്ത് വേണ്ട
മുഅ്തസിലിസം മതി

ഇനിയുള്ള ഇസ്ലാം മുഅ്തസിലി മതം ഭാവി തലമുറകളുടെ ദീൻ അതായിരിക്കും ഇതല്ലേ ഏറ്റവും വലിയ ആപത്ത്  ആ ആപത്ത് സംഭവിക്കാതിരിക്കാൻ പടവെട്ടുകയാണ് അഹ്മദുബ്നു ഹമ്പൽ(റ)

ഒറ്റയാൾ പോരാട്ടം സഹായിക്കാനാളില്ല സുന്നി പണ്ഡിതലോകം നിശ്ചലമായിപ്പോയി.

മൂന്നു ദിവസങ്ങൾ കടന്നുപോയി നാലാം നാൾ ഇമാമിനെ ജഡ്ജിയുടെ മുമ്പിൽ ഹാജറാക്കി .

ജഡ്ജി ഇമാമിനെ രൂക്ഷമായി നോക്കി എന്നിട്ട് പറഞ്ഞു:

അഹ്മദ് ഒരു വാൾകൊണ്ട് ഒറ്റ വെട്ടിന് കൊല്ലുക അതായിരിക്കാം നിങ്ങളുടെ പ്രതീക്ഷ ആ പ്രതീക്ഷ നടക്കില്ല നിങ്ങളെ ഇഞ്ചിഞ്ചായി വധിക്കും.

ക്രൂര പീഡനങ്ങൾ നിരന്തരം നടക്കും ശിക്ഷകളുടെ രുചിയറിയാം എന്താ?

ഖലീഫയെ അനുസരിച്ചാൽ രക്ഷപ്പെടാം രക്ഷയുടെ കവാടങ്ങളെല്ലാം അടഞ്ഞുകഴിഞ്ഞു ജഡ്ജി എഴുന്നേറ്റുപോയി  പലനാളുകൾ പലവിധ ചോദ്യം ചെയ്യലുകൾ ഒരിടത്തും ഇമാം പതറിയില്ല  കൂടിയാലോചനകൾ പിന്നെയും നടന്നു ഒടുവിൽ തീരുമാനമായി.

ഖലീഫയുടെ മുമ്പിൽ ഹാജറാക്കുക ഒരുപക്ഷെ അവസാനത്തെ വിസ്തരിക്കലാവാം മരണത്തെ പേടിയില്ല ഇഞ്ചിഞ്ചായ മരണം.



വേദനയുടെ നാളുകൾ

മുഅ്തസിം ബില്ലാഹ്




മുസ്ലിം ലോകത്തെ മുഅ്തസിലി  വൽകരിക്കാനുള്ള ദൃഢനിശ്ചയമെടുത്ത ഭരണാധികാരി.

വലിയ കൊട്ടാരം ആഢംബരം നിറഞ്ഞ ജീവിതം മുഅ്തസിലി നേതാക്കളുടെ വിളയാട്ടം ആ കൊട്ടാരത്തിലേക്കാണ് യാത്ര.

ചങ്ങലകളുടെ ഭാരം സഹിക്കാനാവുന്നില്ല ആമം വെച്ചിരിക്കുന്നു അതുമായി വാഹനപ്പുറത്തിരിക്കുന്നു വാഹനമാകുന്ന മൃഗം അതനുങ്ങുമ്പോൾ താൻ താഴെ വീഴുമോ? ചങ്ങലയുടെ ഭാരം തന്നെ വീഴ്ത്തിക്കളയുമോ? ദുർഘടമായ യാത്ര സുദീർഘ യാത്ര കൊട്ടാര പരിസരത്തെത്തിയത് ഒരു രാത്രിയാണ് കനത്ത ഇരുട്ട്.

ഇമാമിനെ ഒരു ഇടുങ്ങിയ മുറിയിൽ കൊണ്ടാക്കി  കാരാഗൃഹം വെളിച്ചമില്ല വെള്ളമില്ല ഒന്നുമില്ല മുറി  പുറത്തുനിന്ന് പൂട്ടി  ചങ്ങല വലിച്ചു നടക്കാൻ നോക്കി  എവിടെ തൊട്ടാലും ചുമർ തന്നെ അത്രക്ക് ഇടുക്കം
റബ്ബേ.... ഇമാം വല്ലാത്ത സ്വരത്തിൽ വിളിച്ചു റബ്ബേ....എനിക്കൊന്ന് നിസ്കരിക്കണം വുളൂ എടുക്കണം വെള്ളമില്ല വെള്ളം വേണം എനിക്ക് വെള്ളം തരൂ.

എത്ര ദയനീയമായ തേട്ടം
എന്തിനും ശക്തിയുള്ള റബ്ബിനോടുള്ള യാചന

പ്രാർത്ഥന ഫലിച്ചു ഒരു കൂജ നിറയെ വെള്ളം മനസ്സിലിഞ്ഞുപോയി കൃപാലുവായ റബ്ബ്.

പെട്ടെന്ന് വുളൂ എടുത്തു നിസ്കരിച്ചു ആരാധനകളിൽ മുഴുകി റബ്ബ് തന്നെ കൈവെടിയില്ല. ഈ പരീക്ഷണങ്ങൾ സാരമില്ല  ഇഞ്ചിഞ്ചായി മരണം
ജഡ്ജിയുടെ വാക്കുകൾ കാതുകളിൽ മുഴങ്ങുന്നു റബ്ബേ... എന്റെ പാദങ്ങൾ ഉറപ്പിച്ചു നിർത്തേണമേ.

നേരം പുലരാറായി

സ്വുബ്ഹി നിസ്കരിച്ചു ഔറാദുകളിൽ മുഴുകി ദുആ ഇരന്നു അതിരാവിലെ പാറാവുകാരെത്തി മുറി തുറന്നു ഖലീഫയുടെ കൊട്ടാരത്തിലേക്ക് നയിച്ചു.

ഗാംഭീര്യമുള്ള ദർബാർ ഹാൾ വിലകൂടിയ ഇരിപ്പിടങ്ങൾ മുഅ്തസിലി പണ്ഡിതന്മാരും ജഡ്ജിമാരും നേതാക്കളും നിറഞ്ഞിരിക്കുന്നു  .

ഓരോരുത്തരായി ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി ഇമാം പെട്ടെന്ന് പെട്ടെന്ന് മറുപടി നൽകിക്കൊണ്ടിരുന്നു ഇമാമിന്റെ അഗാധ പാണ്ഡിത്യം ഏവരെയും അതിശയം കൊള്ളിച്ചു.

ഖുർആൻ സൃഷ്ടിയാണെന്ന് സമ്മതിക്കുമോ?

ഇല്ല സമ്മതിക്കില്ല.

എന്തുകൊണ്ട്?

ഖുർആൻ സൃഷ്ടിയല്ല അതുകൊണ്ടുതന്നെ

ഖുർആൻ സൃഷ്ടിയാണെന്ന് സമ്മതിക്കണം

സമ്മതിക്കാം ഖുർആനിൽ നിന്നോ ഹദീസിൽ നിന്നോ തെളിവ് നൽകിയാൽ സമ്മതിക്കാം.

സുന്നി പണ്ഡിതന്മാരെല്ലാം സമ്മതിച്ചു കഴിഞ്ഞു നിങ്ങളും സമ്മതിക്കണം നിങ്ങൾ ഒറ്റക്ക് എന്തിന് എതിർക്കണം.

തെളിവ് തരൂ.... എവിടെ തെളിവ്?

ഒറ്റക്കായാലും സത്യത്തിന്റെ കൂടെ നിൽക്കും നിങ്ങൾക്കെന്നെ എന്ത് ചെയ്യാനാവും? വധിക്കാം വധിച്ചു കൊള്ളുക മരണം പ്രശ്നമല്ല അങ്ങനെയുള്ളവർ മരണത്തെ പേടിക്കില്ല കള്ളം പറയില്ല

മുഅ്തസിലികളുടെ രോഷം വർദ്ധിച്ചു രാവിലെ തുടങ്ങിയ വിചാരണ ഉച്ചവരെ തുടർന്നു.

ഇമാം വഴങ്ങിയില്ല ശത്രുക്കൾ ക്ഷീണിച്ചു

മുഅ്തസിലി നേതാവ് ഇബ്നു അബീദുആദ് എഴുന്നേറ്റുനിന്നു ശബ്ദമുയർത്തി പറഞ്ഞു:

അമീറുൽ മുഅ്മിനീൻ

അഹ്മദുബ്നു ഹമ്പൽ വഴിപിഴച്ചവനാണ് വഴിപിഴപ്പിക്കുന്നവനുമാണ് ഇയാൾ ജീവിച്ചിരിക്കുന്നത് ആപത്താണ് മഹാന്മാരായ ജഡ്ജിമാർ ഇവിടെ ഇരിക്കുന്നു അങ്ങ് അവരോട് അവരോട് ചോദിച്ചു നോക്കണം അവർ സത്യം പറയും.

ഖലീഫ അവരുടെ നേരെ തിരിഞ്ഞു സംസാരിക്കാൻ അവസരം കൊടുത്തു അവരെല്ലാം ഇബ്നു അബീദുആദിന്റെ വാക്കുകൾ ആവർത്തിച്ചു.

അന്നത്തെ വിചാരണ അവസാനിപ്പിച്ചു ഇമാമിനെ പഴയ മുറിയിലേക്ക് കൊണ്ടുപോയി.

അന്ന് ഇമാമിനെ കാണാൻ പലരും വന്നു വന്നവർക്കെല്ലാം ഒന്നേ പറയാനുള്ളൂ അമീറുൽ മുഅ്മിനീൻ പറയുന്നത് സമ്മതിക്കുക.

തെളിവുകൾ വേണമെന്ന് ഇമാം.

അവർ പോകും മറ്റൊരു സംഘം വരും കുറെ നേരം ഉപദേശിക്കും പോകും

അഹ്മദുബ്നു അമ്മാർ

ഇമാമിന്റെ മുറിയിലെ കാവൽക്കാരൻ ഇടക്കിടെ വാതിൽ തുറക്കും ഇമാമിനോട് ചോദിക്കും താങ്കളുടെ തീരുമാനത്തിൽ വല്ല മാറ്റവും വന്നിട്ടുണ്ടോ? ആളുകൾ അതറിയാൻ കാത്തിരിക്കുകയാണ് പറയൂ ...മനസ് മാറിയിട്ടുണ്ടോ?

അസ്വസ്ഥനാക്കുന്ന ചോദ്യം പുലരുവോളം ഇത് തുടർന്നു ഇമാം ക്ഷീണിതനാണ്

രണ്ടാം ദിവസവും കൊട്ടാരത്തിലേക്ക് തിങ്ങിനിറഞ്ഞ ദർബാർ ഹാൾ വാശിയേറിയ വിചാരണ ചോദ്യകർത്താക്കൾ നിരവധി മറുപടി പറയാൻ ഒരാൾ മാത്രം എല്ലാ വാദങ്ങളും ഖണ്ഡിച്ചു എല്ലാവരും നിരായുധരാക്കപ്പെട്ടതുപോലെയായി ഒരു സംഘം ഒരു വ്യക്തിക്കു മുമ്പിൽ പരാജയപ്പെടുന്ന രംഗം

ഖലീഫ ദർബാർ അവസാനിപ്പിച്ചു

ഇമാമിനെ പഴയ മുറിയിലേക്ക് കൊണ്ടുപോയി ശത്രുക്കൾ പുതിയ പരിപാടിയിട്ടു  ഇന്ന് രാത്രി ഇമാമിന് ഉറങ്ങാൻ അവസരം കൊടുക്കരുത് ആളുകൾ ഇടക്കിടെ സന്ദർശിച്ചുകൊണ്ടിരിക്കണം വാദപ്രതിവാദം നടത്തണം ഉത്തരം മുട്ടിക്കണം വിശ്രമിക്കാൻ സമയം കൊടുക്കരുത്.

ഇമാം മുറിയിലെത്തി ചങ്ങലയുടെ ഭാരം വല്ലാത്ത ക്ഷീണം ഒന്നു കിടക്കണം

സന്ദർശകർ വന്നു തുടങ്ങി വാദപ്രതിവാദം തുടങ്ങി സമയം നീങ്ങിപ്പോയി ഒരു രാത്രി കൂടി കടന്നുപോയി

മൂന്നാം ദിവസം പുലർന്നു അതിരാവിലെ ആളെത്തി ഖലീഫയുടെ കൊട്ടാരത്തിലേക്ക് കൊണ്ടുപോവാൻ

ഇമാം നടന്നു കൊട്ടാര വളപ്പിലേക്ക് അവിടത്തെ അന്തരീക്ഷം മാറിയിരിക്കുന്നു  കൊട്ടാരവളപ്പിൽ ധാരാളം പട്ടാളക്കാർ ചിലർ ഊരിയ വാളുമായി നിൽക്കുന്നു. ധാരാളം അപരിചിതർ കൊട്ടാരത്തിനകത്ത് കടന്നു. ഒരുകൂട്ടം ക്രൂരന്മാർ തുറിച്ചുനോക്കുന്നു. അവരുടെ കൈകളിൽ വലിയ ചാട്ടവാർ പിന്നെ വാളുകൾ ഊരിപ്പിടിച്ചു നിൽക്കുന്ന കുറെപേർ.

ഇതെല്ലാം തന്നെ പേടിപ്പിക്കാൻ വേണ്ടിയാണ് മരണം കാത്തു നടക്കുന്നവനെന്ത് പേടി ? ഇമാം അങ്ങനെ ചിന്തിച്ചു നടന്നു  ഖലീഫയുടെ മുമ്പിലെത്തി ഖലീഫയുടെ മുഖത്ത് രോഷം ആളിക്കത്തുന്നു.

മുൻപരിചയമില്ലാത്തതുപോലെ ചോദ്യം വന്നു

നിങ്ങളാണോ അഹ്മദുബ്നു ഹമ്പൽ?

അതെ ഞാനാണ് അഹ്മദുബ്നു ഹമ്പൽ

ഖുർആൻ സൃഷ്ടിയല്ല എന്ന് പറഞ്ഞു നടക്കുന്ന ആൾ നിങ്ങളാണോ?

അതെ അത് ഞാൻ തന്നെയാണ്

ഖലീഫയുടെ നില തെറ്റുകയാണ് സദസ് ആകാംക്ഷയോടെ ഖലീഫയെ നോക്കുന്നു

ഖലീഫ സിംഹാസനത്തിൽ നിന്നെഴുന്നേറ്റു ഇമാമിന്റെ സമീപത്തേക്ക് നടന്നുവന്നു കൈ പൊക്കി ഇമാമിന്റെ മുഖം ലക്ഷ്യം വെച്ചു ആഞ്ഞു വീശി ഒറ്റി അടി  ഖലീഫയുടെ കരുത്തുള്ള കൈ ഇമാമിന്റെ കവിളിൽ ആഞ്ഞുപതിച്ചു.

അടിയുടെ ആഘാതത്താൽ ഇമാം മറിഞ്ഞു വീണുപോയി  റമളാൻ മാസമാണ് എല്ലാ ദിവസവും ഇമാമിന് നോമ്പാണ് രാത്രി നിസ്കാരവും ഉറക്കമില്ല ക്ഷീണിച്ചവശനായിരുന്നു.

ചിലർ ഇമാമിനെ തട്ടിവിളിച്ചു രാജദർബാറിൽ കിടക്കാൻ പാടില്ല ഇമാമിന് ബോധമില്ലായിരുന്നു തണുത്ത വെള്ളം കൊണ്ടു വന്നു മുഖത്ത് തെളിച്ചു കുറെ സമയം കഴിഞ്ഞ് കണ്ണുകൾ തുറന്നു ബോധം വീണു.

ഇമാമിനെ കൊന്നുകളയാൻ പ്രയാസമില്ല കൊലയല്ല പ്രധാനം മുഅ്തസിലി ആശയങ്ങൾക്ക് ഇമാമിന്റെ അംഗീകാരം കിട്ടണം ഇമാം അംഗീകരിച്ചാൽ മുസ്ലിം ലോകം മുഴുവൻ അംഗീകരിക്കും മുഅ്തസിലിസം ലോകം മുഴുവൻ വ്യാപിക്കും സുന്നത്ത് ജമാഅത്ത് തുടച്ചുനീക്കപ്പെടും അതിന് വേണ്ടിയുള്ള ശ്രമങ്ങളാണിത്. 

ഇമാമിനെ  വധിച്ചാൽ തിരിച്ചടി നേരിടും ലോകം ഇമാമിനെ കുറ്റവാളിയായി കാണുന്നില്ല നിരപരാധിയെ കൊന്നു എന്ന് ലോകം ധരിക്കും.

എല്ലാ പീഡനങ്ങളും നടത്തുക ഇമാമിനെക്കൊണ്ട് സമ്മതിപ്പിക്കുക അതാണ് ലക്ഷ്യം   ചാട്ടവാർ അടിക്കുന്നവരെ വിളിച്ചു വലിയ ചാട്ടവാറുകളുമായി അവർ ഓടിയെത്തി ക്രൂരന്മാർ.

വലിച്ചു കൊണ്ട് പോവൂ ചാട്ടവാർകൊണ്ട് അടിച്ചു സമ്മതിപ്പിക്കൂ

ഇമാമിന്റെ ശരീരം വലിച്ചിഴച്ച് കൊണ്ടുപോയി ഉടുപ്പ് അഴിച്ചു മാറ്റി ശരീരത്തിൽ അൽപം വസ്ത്രം മാത്രം ശരീരം നിറയെ അടിയുടെ പാടുകൾ.

ചാട്ടവാർ കൊണ്ടു ആഞ്ഞടിച്ചു മൃദുലമായ ശരീരത്തിൽ പുതിയ ഒരടയാളം വീണു രണ്ടാമതും അടിച്ചു രണ്ടാമത്തെ അടയാളം വീണു പിന്നെ തുടരെത്തുടരെ അടികൾ  തൊലി പൊട്ടി രക്തമൊഴുകി ചാട്ടവാറിന്റെ അറ്റത്ത് രക്തം പുരണ്ടു ചാട്ടവാർ ആഞ്ഞുവീശുമ്പോൾ രക്തം തെറിക്കുന്നു ചുമരുകളിലും നിലത്തും രക്തത്തുള്ളികൾ വീണു

വേദനകൊണ്ട് പുളഞ്ഞു എല്ലാ ഭാഗത്തും അടി വീണു അടിക്കുന്നവരുടെ മനസ്സിലെ ചിന്തയെന്താണ്? തങ്ങൾ നന്നായി ജോലി ചെയ്തുവെന്ന് യജമാനന്മാർക്ക് ബോധ്യപ്പെടുണം അടികൊണ്ട പാടുകൾ അവർ എണ്ണിനോക്കിയേക്കും.

ഇപ്പോൾ ചലനമില്ല ബോധം പോയി അടി നിർത്തേണ്ടതില്ല അടിയുടെ അടയാളം വീഴാത്ത സ്ഥലങ്ങൾ നോക്കി അടിച്ചു  അടിക്കുന്നവർ ക്ഷീണിച്ചുപോയി ശരീരത്തിൽ മിക്ക സ്ഥലത്തും അടി വീണിട്ടുണ്ട് ഇനി തൽക്കാലം നിർത്താം യജമാനന്മാർ വന്നു പരിശോധിച്ചാലും കുഴപ്പമില്ല.

ആദ്യത്തെ അടി വീണപ്പോൾ ഇമാം പറഞ്ഞു: ബിസ്മില്ലാഹി റഹ്മാനി റഹീം

രണ്ടാമത്തെ അടി വീണപ്പോൾ പറഞ്ഞു:
അൽഹംദുലില്ലാഹ്

പിന്നെ ശബ്ദം പുറത്ത് വരാതെയായി ഇപ്പോൾ ചലനമില്ല മുറിയിലേക്ക് എടുത്തു കൊണ്ടുപോയി  കൊട്ടാരം വൈദ്യൻ വന്നു ഇമാമിനെ പരിശോധിച്ചു അദ്ദേഹം വിസ്മയത്തോടെ പറഞ്ഞു:

ചാട്ടവാർ കൊണ്ടടിയേറ്റ ഒരുപാട് ശരീരങ്ങൾ ഞാൻ കണ്ടിട്ടുണ്ട് ഇത്രയും ശക്തമായ അടിയേറ്റ ഒരു ശരീരവും ഞാനിതുവരെ കണ്ടിട്ടില്ല .




കാലം മാറി

ഇമാം അഹ്മദുബ്നു ഹമ്പൽ (റ) ചതഞ്ഞ ശരീരവുമായി ശക്തിക്ഷയിച്ചു കിടക്കുകയാണ് വൈദ്യൻ നിത്യവും വരും, ചികിത്സിക്കും മരുന്നുകൾ ഫലം കണ്ടു തുടങ്ങി അടിയുടെ ശക്തിയിൽ ഒരു കഷ്ണം മാംസം ശരീരത്തിൽ മുറിഞ്ഞു തൂങ്ങിക്കിടക്കുന്നു.

വൈദ്യൻ പറഞ്ഞു: ആ മാംസക്കഷ്ണം മുറിച്ചുനീക്കണം

ഇമാം അത് സമ്മതിച്ചു

ഇമാം ജയിലിൽ അനുഭവിക്കുന്ന ക്രൂര പീഡനത്തെക്കുറിച്ച് പുറത്തറിഞ്ഞത് അൽപം വൈകിയാണ്. സാധാരണക്കാരായ അനേകായിരം ജനങ്ങൾ ഇമാമിനെ ജീവനെപ്പോലെ സ്നേഹിക്കുന്നവരാണ് അവർക്കിടയിൽ വാർത്ത പരന്നു അവർ വികാരഭരിതരായി പലരും തെരുവിലിറങ്ങി ഉച്ചത്തിൽ സംസാരം തുടങ്ങി ജയിലിലെ പീഡനത്തെക്കുറിച്ചാണവർ പറയുന്നത്.

വളരെ നാളായി മനസ്സിൽ കെട്ടിനിർത്തിയ രോഷം പൊട്ടിയൊഴുകാൻ തുടങ്ങി ജനങ്ങൾ പരക്കം പായുന്നു ആർക്കും ആരെയും നിയന്ത്രിക്കാനാവുന്നില്ല.

ചില പെണ്ണുങ്ങൾ കരഞ്ഞു അത് കൂട്ടക്കരച്ചിലായി മാറി തെരുവിൽ ചിലർ വാളുകളുമായി പ്രത്യക്ഷപ്പെട്ടു.  ചിലർ ഖലീഫയുമായി തുറന്ന പോരിന് തയ്യാറായി ഒരു വിപ്ലവം രൂപംകൊള്ളുകയാണ്.   കൊട്ടാരത്തിലേക്ക് പോവാം പലരും വിളിച്ചു പറയുന്നു രോഷകുലരായ ജനക്കൂട്ടം കുതിച്ചു പായാൻ തുടങ്ങി.

നാടൊട്ടാകെ തനിക്കെതിരെ ഇളകിവരുന്ന വിവരം ഖലീഫ അറിഞ്ഞു ആഭ്യന്തര കലാപം തുടങ്ങിയാൽ ആപത്താണ് ഇമാമിനെ മോചിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗവും മുമ്പിലില്ല. ജനം എന്തിനും തയ്യാറായി വരികയാണ് ഇമാമിനുവേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറായ ജനക്കൂട്ടം.

ജനക്കൂട്ടത്തിന്റെ വലുപ്പം അനുനിമിഷം വർധിക്കുകയാണ് അവർ കൊട്ടാരവാതിൽക്കൽ വരെ എത്തിക്കഴിഞ്ഞു.

കൊട്ടാരത്തിൽ നിന്ന് വാർത്ത പുറത്തുവിട്ടു ഇമാം അഹ്മദുബ്നു ഹമ്പൽ ജയിൽ മോചിതനായിരിക്കുന്നു. ഉടനെ വീട്ടിലേക്ക് കൊണ്ടുപോകും

അല്ലാഹു അക്ബർ

ജനം സന്തോഷത്തിലായി ആശ്വാസത്തിലായി.

ഇമാം വീട്ടിലെത്തി

വൈദ്യൻ വീട്ടിൽ വന്നു ചികിത്സ തുടങ്ങി.

ബഗ്ദാദ് ഗവർണർ എല്ലാ ദിവസവും വരും ഇമാമിന്റെ സുഖ വിവരങ്ങളറിയാൻ ഇരുപത്തെട്ടു മാസങ്ങൾ അത്രയും കാലം ജയിലിൽ പീഡനമനുഭവിച്ചു സുദീർഘമായ പീഡനം സഹിച്ച ശരീരം എത്ര ചികിത്സിച്ചാലും പഴയതുപോലെയാവില്ല.

നീര് കുറഞ്ഞു മുറിവുകളുണങ്ങി അത്രതന്നെ മുറിവുകളുടെ കലകൾ ബാക്കിയായി വേദനയും ബാക്കിനിന്നു ഇടക്കിടെ വേദനയിളകും അതങ്ങനെ തുടർന്നു.

ഖലീഫ മുഅ്തസിം രോഗിയായി

ഒരുദിവസം കൊമ്പുവെപ്പിച്ചു അന്നാണ് രോഗം തുടങ്ങിയത്. രോഗം കൂടിക്കൂടി വന്നു  നാൽപത്തി എട്ട് വയസ്സായിട്ടേയുള്ളൂ

ഹിജ്റഃ 277-ൽ മുഅ്തസിം മരണപ്പെട്ടു  അദ്ദേഹത്തിന്റെ പുത്രൻ ഹാറൂൻ വാസിഖ് ഹിജ്റഃ 277 റബീഉൽ അവ്വൽ മാസത്തിൽ ഖലീഫയായി അധികാരമേറ്റു

മുഅ്തസിലികളുടെ സുവർണ കാലം തുടരുകയാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പണ്ഡിതന്മാരെ തിരഞ്ഞുപിടിച്ചു മർദ്ദിക്കാൻ തുടങ്ങി

അബൂയഅ്ഖൂബ് യൂസുഫുബ്നു യഹ്‌യൽ ബുവൈഥി (റ)  ഈജിപ്തിലെ വന്ദ്യരായ സുന്നി പണ്ഡിതൻ  അദ്ദേഹത്തെ ഈജിപ്തിൽ നിന്ന് ഇറാഖിൽ കൊണ്ടുവന്നു ബഗ്ദാദിലെ ജയിലിലടച്ചു കനത്ത ചങ്ങലയിൽ ബന്ധിക്കപ്പെട്ടു കടുത്ത പീഡനം സഹിച്ചു മുഅ്തസിലി ആശയങ്ങൾ അംഗീകരിച്ചില്ല   കൊടും പീഡനത്തിൽ ശഹീദായി

ഇന്നാലില്ലാഹി.....

ബഗ്ദാദിലെ പണ്ഡിത പ്രതിഭയാണ് അഹ്മദുബ്നു നസ്വ് റ്(റ) മുഅ്തസിലികൾക്കെതിരെ പ്രസംഗിച്ചു ഖലീഫ വാസിഖിനെ വിമർശിച്ചു ജനം ഇളകി ഒരു വിപ്ലവം രൂപംകൊണ്ടുവരികയാണ്   ഖലീഫ വാസിഖ് ഉരുക്കുമുഷ്ടികൊണ്ട് ജനങ്ങളെ നേരിടാൻ തീരുമാനിച്ചു  

അഹ്മദുബ്നു നസ്റിനെ പട്ടാളം ചങ്ങലയിൽ ബന്ധിച്ചു വാസിഖിനു മുമ്പിൽ ഹാജറാക്കി

ഖുർആൻ സൃഷ്ടിയാണെന്ന് സമ്മതിക്കുക വാസിഖ് കൽപിച്ചു

സമ്മതിക്കില്ല ഖുർആൻ സൃഷ്ടിയല്ല

വാസിഖ് സിംഹാസനത്തിൽ നിന്നിറങ്ങിവന്നു പണ്ഡിതനെ മുഖത്തും പിരടിയിലും ആഞ്ഞടിച്ചു തല വെട്ടാൻ കൽപ്പിച്ചു

ആരാച്ചാർ തല വെട്ടിയെടുത്തു ശരീരം കഴുമരത്തിൽ തൂക്കി തല കുന്തത്തിൽ കുത്തി നിർത്തി ചെവിയിൽ ഇങ്ങനെ എഴുതി തൂക്കിയിട്ടു:
വഴിപിഴച്ച അഹ്മദുബ്നു നസ്റിന്റെ തലയാണിത് ഖലീഫ വാസിഖാണ് വധിച്ചത്

മുഅ്തസിലിസം പൂർവ്വാധികം ശക്തി പ്രാപിച്ചു സുന്നികൾ അരക്ഷിതാവസ്ഥയിലായി സുന്നി പണ്ഡിതന്മാർ നിരന്തരം വധിക്കപ്പെട്ടു

ഒരു ദിവസം ഇമാം അഹ്മദുബ്നു ഹമ്പൽ(റ) വിന് ഒരു കൽപന കിട്ടി

നിങ്ങളെ ബഗ്ദാദിൽ കണ്ടുപോവരുത് എവിടേക്കെങ്കിലും പോവുക

ഇമാം നാടു വിട്ടില്ല പൊതുരംഗത്തേക്കു വന്നതുമില്ല ബന്ധു വീടുകളിലും മറ്റും താമസിച്ചു

എന്തുകൊണ്ടോ ഇമാമിനെ ജയിലിലടച്ചില്ല

ഉദ്ന എന്ന ഗ്രാമം  അവിടെ നിന്ന് ഒരു കൂട്ടം സുന്നി പണ്ഡിതന്മാരെ അറസ്റ്റ് ചെയ്തു ജയിലിലാക്കി അക്കൂട്ടത്തിൽ വിശ്വപ്രസിദ്ധനായ ഒരു പണ്ഡിതനുമുണ്ടായിരുന്നു  അബൂ അബ്ദുറഹ്മാൻ അബ്ദുല്ലാഹിബ്നു മുഹമ്മദുൽ അദ്റുമി(റ)

ഇമാം അബൂദാവൂദ്(റ) , ഇമാം നസാഇ(റ) എന്നിവരുടെയും മറ്റനേകം പണ്ഡിതന്മാരുടെയും ഗുരുവാണ്

വന്ദ്യരായ പണ്ഡിതൻ ഖലീഫ വാസിഖിനോട് പറഞ്ഞു: എനിക്കൊരു വാദപ്രതിവാദത്തിന്നവസരം നൽകണം

ഒരു വിനോദം പോലെയാണ് ഖലീഫക്കു തോന്നിയത് മുഅ്തസിലികളുടെ മഹാപണ്ഡിതനും മുഖ്യ ജഡ്ജിയുമായ ഇബ്നു അബീദുആദ് ഇവിടെയുണ്ട്

അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിനു മുമ്പിൽ സുന്നി പണ്ഡിതൻ തോറ്റു തൊപ്പിയിടുന്നത് കാണാൻ എന്ത് രസമായിരിക്കും

വേദിയൊരുങ്ങി നിറഞ്ഞ സദസ്  നല്ല ഉത്സാഹത്തോടെ ഖലീഫ വന്നിരുന്നു

അബൂഅബ്ദുറഹ്മാൻ എന്ന സുന്നി പണ്ഡിതൻ ഒരു ഭാഗത്തിരുന്നു എതിർദിശയിൽ മുഅ്തസിലി നേതാവും ഖലീഫയുടെ മുഖ്യ ഉപദേശകനുമായ ഇബ്നു അബീ ദുആദ്

സുന്നി പണ്ഡിതൻ ചോദിച്ചു: ഖുർആൻ സൃഷ്ടിയാണ് എന്ന നിങ്ങളുടെ വാദം ദീനിൽ നിർബനധമായ കാര്യമാണോ? മതത്തിന്റെ ഭാഗമാണോ?

അബുദുആദ് പറഞ്ഞു: അതെ

സുന്നി പണ്ഡിതൻ: ഈ വാദം അംഗീകരിക്കണം എങ്കിൽ മാത്രമേ മതം പൂർത്തിയാവുകയുള്ളൂ അല്ലേ?

അതെ ഈ വാദം അംഗീകരിക്കാതെ മതം പൂർത്തിയാവില്ല

സുന്നി പണ്ഡിതൻ: നബി (സ) യുടെ കാലത്ത് ദീൻ പൂർത്തിയായിട്ടുണ്ടോ? നബി (സ) ഇങ്ങനെയൊരു വാദം ഉന്നയിച്ചിട്ടുണ്ടോ?

അബൂദുആദ് ഒന്നു ഞെട്ടി ഉണ്ട് എന്ന് പറഞ്ഞാൽ കുടുങ്ങും ഇല്ലെന്ന് പറഞ്ഞാലും കുടുങ്ങും മൗനം പാലിച്ചു

ഇന്നത്തെ ദിവസം നിങ്ങൾക്കു ഞാൻ നിങ്ങളുടെ മതം പൂർമാക്കിത്തന്നു എന്ന് അല്ലാഹു പറഞ്ഞിട്ടില്ലേ?

അബൂദുആദ് മൗനം പാലിച്ചു

സുന്നി പണ്ഡിതൻ തുടർന്നു:

നാല് ഖലീഫമാർ ഈ വാദം ഉന്നയിച്ചിട്ടുണ്ടോ?

അബൂദുആദ്: ഇല്ല

സുന്നി പണ്ഡിതൻ: അവരല്ലേ ഉത്തമ നേതാക്കൾ അവരെപ്പോലെയാവുന്നതല്ലേ നിങ്ങൾക്കും നല്ലത്?

ഖലീഫ ചിന്താകുലനായി അബൂദുആദിന്റെ ദയനീയ പരാജയം ഖലീഫ നേരിട്ടു കണ്ടു  മുഅ്തസിലികളുടെ വാദങ്ങൾ പൊള്ളയാണെന്ന് വാസിഖിന് മനസ്സിലായി  പക്ഷെ തിരുത്താൻ സമയമില്ല മരണം വാസിഖിനെ തേടിവരികയായിരുന്നു  മുപ്പത്തി ആറാമത്തെ വയസ്സിൽ മരണമെത്തി.

പിൻഗാമിയെ നിശ്ചയിക്കാതെ മരണപ്പെട്ടു മകൻ മുഹമ്മദ് കൊച്ചുകുട്ടിയാണ്  വാസിഖിന്റെ സഹോദരനാണ് ജഅ്ഫർ ഊർജ്ജ്വസ്വലനായ ചെറുപ്പക്കാരൻ  മുഅ്തസിലി നേതാക്കന്മാർ ഒരുമിച്ചു കൂടി ജഅ്ഫറിനെ ഖലീഫയായി നിയോഗിച്ചു.

ഹിജ്റഃ 232 ദുൽഹജ്ജ് 22-ന് ജഅ്ഫർ അധികാരമേറ്റു  അൽ മുതവക്കിൽ അലല്ലാഹ്

ജഅ്ഫർ ആ പേര് സ്വീകരിച്ചു  ഉപദേശകന്മാരെല്ലാം മുഅ്തസിലുകൾ ഉന്നത ഉദ്യോഗസ്ഥരും പട്ടാള മേധാവികളും മന്ത്രിമാരുമെല്ലാം മുഅ്തസിലുകൾ തന്നെ അവർ ഖലീഫയെ നിരന്തരം ഉപദേശിച്ചു കൊണ്ടിരുന്നു സുന്നി ആദർശങ്ങൾ തുടച്ചുനീക്കണം മുഅ്തസിലിസം പ്രചരിപ്പിക്കണം ഇതാണ് ഉപദേശം

അൽ മുതവക്കിൽ പല കാര്യങ്ങളും മനസ്സിലാക്കിക്കഴിഞ്ഞു ഭരണത്തിൽ മുഅ്തസിലുകൾ വല്ലാതെ കൈകടത്തുന്നു അത് തന്ത്രപരമായി അവസാനിപ്പിക്കണം  തന്ത്രപ്രധാനമായ പോസ്റ്റുകളിൽനിന്ന് ഓരോരുത്തരെയായി നീക്കം ചെയ്തു ഉപദേശിക്കാൻ വരുന്നവർക്ക് നിയന്ത്രണം വന്നു ഖലീഫ ജനങ്ങളുമായി കൂടുതൽ ഇടപഴുകാൻ തുടങ്ങി

ജയിലിലുള്ള സുന്നി നേതാക്കളെ വിട്ടയച്ചുകൊണ്ടിരുന്നു ഭരണം കാര്യക്ഷമമായി പള്ളികൾ സജീവമായി ദർസുകൾ പുഃസ്ഥാപിച്ചു നാട്ടിലാകെ നവചൈതന്യം വന്നു.

കച്ചവടം, കൃഷി, കൈത്തൊഴിലുകൾ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലേക്ക് ജനശ്രദ്ധ തിരിഞ്ഞു.

വിവാദങ്ങൾക്ക് വേദിയില്ലാതായി മുഅ്തസിലി ചിന്തകൾ അപ്രസക്തമായി അവർ സജീവമായി പ്രവർത്തനം തുടരുന്നു ഭരണകൂടത്തിന്റെ പിന്തുണയില്ല സുന്നികൾ എല്ലാ മേഖലയിലും മുന്നേറുകയാണ്.

ഇമാം അഹ്മദുബ്നു ഹമ്പൽ (റ) വീട്ടിൽ വിശ്രമിക്കുന്നു ആരോഗ്യം ക്ഷയിച്ചുപോയെങ്കിലും രംഗത്തിറങ്ങി ശിഷ്യന്മാർ ഹദീസ് പഠന ക്ലാസുകളും ഫിഖ്ഹ് ക്ലാസുകളും തുടങ്ങി ഫത് വകൾ തേടി ആളുകൾ വരാൻ തുടങ്ങി.

ആദ്യത്തെ മൂന്ന് മദ്ഹബുകൾ
അനുസ്യൂതം വളരുകയായിരുന്നു

ഹമ്പലി മദ്ഹബിന് വളർച്ച തടസ്സപ്പെട്ടു ഗ്രന്ഥരചനയും ഗവേഷണങ്ങളും നടക്കേണ്ട കാലത്ത് കാരാഗൃഹത്തിലടക്കപ്പെട്ടു .


വിശാല മനസ്കത

ഖലീഫയുടെ ദൂതൻ ഇമാം അഹ്മദുബ്നു ഹമ്പൽ (റ)വിന്റെ
വീട്ടിൽ വന്നു ഒരെഴുത്തും പണക്കിഴിയും സമ്മാനിച്ചു

ഖലീഫയുടെ കത്ത് പതിനായിരം ദിർഹം ദൂതൻ വളരെ ഭവ്യതയോടെ അവ സമർപ്പിച്ചു

ഇമാം മനസ്സിൽ ഓർത്തു ഇതാ പുതിയ പരീക്ഷണം  അല്ലാഹുവേ..... രക്ഷിക്കണേ

കത്തിൽ രണ്ട് കാര്യങ്ങൾ എഴുതിയിരിക്കുന്നു ഒന്നു ക്ഷമാപണം  രണ്ട് കൊട്ടാരത്തിൽ ക്ഷണം

ഒരു കൂട്ടം വിപ്ലവകാരികൾ നാട്ടിലുണ്ട് അലവിയ്യാക്കൾ എന്നാണവർ അറിയപ്പെടുന്നത് അവരിൽ ഒരാളെ ഇമാം വീട്ടിൽ ഒളിപ്പിച്ചു താമസിപ്പിക്കുന്നുവെന്ന് മുഅ്തസിലിയാക്കൾ പറഞ്ഞു പരത്തി പൊലീസ് ഇമാമിന്റെ വീട് പരിശോധിച്ചു അവിടെ ഒരു വിപ്ലവകാരിയുമില്ല വെറും നുണ അങ്ങനെ സംഭവിച്ചതിൽ ഖലീഫ ക്ഷമ ചോദിച്ചു ഇമാം കൊട്ടാരത്തിൽ വരണം ഉടനെ വരണം വിനീതമായ ക്ഷണം.

പതിനായിരം ദിർഹമിന്റെ പണക്കിഴി വീട്ടിൽ വെക്കാൻ പറ്റില്ല മനഃസ്സമാധാനം പോവും മോനേ..... സ്വാലിഹേ......

ഇമാമിന്റെ പുത്രൻ സ്വാലിഹ് ഓടിവന്നു മോനേ.... ഈ രാത്രിയിൽ തന്നെ ഈ സംഖ്യ മുഴുവൻ സ്വദഖ ചെയ്തു തീർക്കണം

സ്വാലിഹ് പണസഞ്ചിയുമായി ഇറങ്ങി ആവശ്യക്കാർക്കെല്ലാം നൽകി പണം മുഴുവൻ സ്വദഖ ചെയ്തു സ്വാലിഹ് തിരിച്ചെത്തി ഇമാമിന് സമാധാനമായി ഇനി ഖലീഫയുടെ ക്ഷണം  ഒഴിഞ്ഞു മാറാൻ നോക്കി ഒരു നിവൃത്തിയുമില്ല ഒടുവിൽ ദൂതന്റെ കൂടെ പുറപ്പെട്ടു  .

സാമർറ മനോഹര പട്ടണം അതാണ് ഖലീഫയുടെ പുതിയ തലസ്ഥാനം സാമർറയിലെത്തി നോരെ കൊട്ടാരത്തിലേക്ക് പോയില്ല കൊട്ടാരത്തിനു വെളിയിലുള്ള ഒരു വീട്ടിൽ താമസിച്ചു.

ഇമാമിന് നോമ്പാണ് കാരക്ക കൊണ്ട് നോമ്പ് തുറക്കും ലഘു ഭക്ഷണം കഴിക്കും.

ഇമാമിന്റെ ആഗമനം സാമർറയിൽ വലിയ വാർത്തയായി ജനങ്ങൾ ഇമാമിനെ കാണാൻ വന്നു തുടങ്ങി പ്രമുഖരും സാധാരണക്കാരും വരുന്നു

മുഅ്തസിലികളുടെ വലിയ നേതാവായ ഇബ്നു അബീദുആദ് അവഗണിക്കപ്പെട്ടു.

ഇമാമിനെ ഇത്രത്തോളം ദ്രോഹിക്കാൻ കാരണക്കാരൻ ഇബ്നു അബീദുആദാണ്   ഭരണത്തിൽ സ്വാധീനം നഷ്ടപ്പെട്ടു രോഗവും വന്നു ആഢംബര ജീവിതം അവസാനിച്ചു മറ്റു നേതാക്കൾക്കും സ്ഥാനങ്ങൾ പോയി.

ഇമാമിനെ കൊട്ടാരത്തിലേക്കു ക്ഷണിക്കാൻ ദൂതൻ വന്നു ഇമാം കൊട്ടാരത്തിലെത്തി ഖലീഫ ആദരവോടെ സ്വീകരിച്ചിരുത്തി സംഭാഷണം തുടങ്ങി.

ഖലീഫ ഇങ്ങനെ അഭ്യർഥിച്ചു:

വന്ദ്യരായ ഇമാം അവർകളേ.... അങ്ങ് ഇവിടെ താമസിക്കണം കൊട്ടാരത്തിൽ താമസിക്കാം അല്ലെങ്കിൽ പുറത്ത് വീട് തരാം എല്ലാ സൗകര്യങ്ങളും ചെയ്യാം

എനിക്ക് അങ്ങയുടെ സാമീപ്യം വേണം

ഇമാം മനസ്സിൽ പറഞ്ഞു: അല്ലാഹുവേ... ഇത് വല്ലാത്ത പരീക്ഷണം തന്നെ ജയിലിലെ പരീക്ഷണങ്ങൾ സഹിച്ചു ഇത് അതിനേക്കാൾ വലിയ പരീക്ഷണം റബ്ബേ....എന്നെ രക്ഷിക്കണേ....

ഇമാം ഖലീഫയോട് പറഞ്ഞു: എന്നെ എന്റെ കൊച്ചു വീട്ടിലേക്ക്  പോവാൻ അനുവദിക്കണം എനിക്ക് ചില ജോലികൾ ചെയ്തു തീർക്കാനുണ്ട്

ഖലീഫ നിരാശനായി ഇമാം താൻ വിചാരിച്ചതിലും എത്രയോ ഉയരത്തിലാണ് അദ്ദേഹത്തിന്റെ ആഗ്രഹം പോലെ നടക്കട്ടെ  ഏതാനും ദിവസങ്ങൾ കൂടി ഇവിടെ താമസിക്കാം പിന്നെ നാട്ടിലേക്ക് മടങ്ങാം.

ചരിത്രം മറക്കാത്ത സംഭവം നടക്കാൻ പോവുന്നു

ഒരുദിവസം ഇബ്നു അബീദുആദിനെ കൊട്ടാരത്തിൽ ഹാജറാക്കി ചെയ്ത കുറ്റങ്ങൾക്ക് ശിക്ഷ വിധിക്കാൻ പോവുന്നു.   

ഇമാം ഉടനെയെത്തും അദ്ദേഹമാണ് ശിക്ഷ വിധിക്കുക അതറിഞ്ഞപ്പോൾ ഇബ്നു അബീദുആദിന് വെപ്രാളമായി എത്രയോ സുന്നി പണ്ഡിതന്മാരുടെ തല വെട്ടാൻ താൻ കൽപിച്ചിട്ടുണ്ട് അതിന്റെ പ്രതികാരം ഇന്ന് നടക്കും തന്റെ തല തെറിക്കും  ഇബ്നു അബീദുആദ ഇങ്ങനെ അപേക്ഷിച്ചു:

എന്റെ ശിക്ഷ ഖലീഫ വിധിച്ചാൽ മതി

അങ്ങനെയാവട്ടെ ഇമാം വരട്ടെ എന്നിട്ട് ഞാൻ തന്നെ ശിക്ഷ വിധിക്കാം

അധികം വൈകിയില്ല ഇമാം അഹ്മദുബ്നു ഹമ്പൽ (റ) എത്തിച്ചേർന്നു

ഇമാം നോക്കി ഇബ്നു അബീ ദുആദിന്റെ മുഖത്തേക്ക് അത് കാരുണ്യത്തിന്റെ നോട്ടം  ദർബാർ നിറയെ പ്രമുഖ വ്യക്തികൾ ഇരിക്കുന്നു അവരുടെ മുമ്പിൽ വെച്ച് ഇമാം അഹ്മദുബ്നു ഹമ്പൽ (റ) പ്രഖ്യാപിച്ചു:

എന്നെ ഉപദ്രവിച്ച എല്ലാവർക്കും ഞാൻ മാപ്പ് കൊടുത്തിരിക്കുന്നു ആരോടും എനിക്കൊരു വിരോധവുമില്ല.

സദസ്സ് ഞെട്ടിപ്പോയി

ഇബ്നു അബീദുആദ് പറഞ്ഞു: എന്റെ കാര്യത്തിൽ ഇമാമിന്റെ വിധി മതി ഖലീഫയുടെ വിധി വേണ്ട.

ഖലീഫ പറഞ്ഞു: ഖലീഫ വിധിക്കണമെന്നാണ് നീ നേരത്തെ പറഞ്ഞത് ഞാൻ വിധിക്കും ശിക്ഷ

ഇമാം കൈകളുയർത്തി പ്രാർത്ഥന നടത്തി

അല്ലാഹുവേ....നീ ഇബ്നു അബീദുആദിന് പൊറുത്തു കൊടുക്കേണമേ....

അതുകേട്ട് സദസ് കരഞ്ഞുപോയി എന്തൊരു ഹൃദയവിശാലത പരിശുദ്ധി
ഖലീഫ ഉപദേശം തേടി.

ഇമാം പറഞ്ഞു: അമീറുൽ മുഅ്മിനീൻ യാത്ര അടുത്തിരിക്കുന്നു വഴി നീണ്ടതാണ് സാമഗ്രികൾ വളരെ കുറവാണ്

ഖലീഫ കരഞ്ഞു എല്ലാവരും മരണത്തെ ഓർത്തു സാമർറ തേങ്ങിക്കരയുകയാണ് ഇമാം പോവുന്നു

ആ കാലഘട്ടത്തിലെ ഏറ്റവും വലിയ പണ്ഡിതൻ മഹാന്റെ സാന്നിധ്യം സാമർറയുടെ അനുഗ്രഹമാണ് മടങ്ങാൻ സമയമായി വമ്പിച്ച ജനാവലി സങ്കടത്തോടെ വിടച്ചൊല്ലി.

എല്ലാവർക്കും ഒന്നേ പറയാനുള്ളൂ

ദുആ ചെയ്യണം

ബഗ്ദാദിൽ തിരിച്ചെത്തി കൊച്ചു വീട്ടിലെത്തി അൽഹംദുലില്ലാഹ് ആശ്വാസമായി കൊട്ടാരത്തിൽ നിന്ന് രക്ഷപ്പെട്ടു ബാക്കിവെച്ച ജോലികൾ ചെയ്തു തീർക്കണം  കിതാബുകൾ എഴുതിത്തീർക്കണം ശിഷ്യന്മാർ സേവനത്തിനായി കാത്തുനിൽക്കുന്നു  ചില പ്രമുഖ ശിഷ്യന്മാരെ പരിചയപ്പെടാം സ്വാലിഹ്-അബുൽ ഫള്ൽ

ഇമാമിന്റെ പുത്രൻ മഹാപണ്ഡിതൻ പിതാവിന്റെ ഗ്രന്ഥങ്ങൾ പ്രകാശിപ്പിച്ചു പ്രചരിപ്പിച്ചു ദീനീ സേവനത്തിൽ മുഴുകി അറുപത്തി മൂന്നാം വയസ്സിൽ വഫാത്തായി ഹമ്പലി മദ്ഹബ് രൂപീകരിക്കുന്നതിൽ നല്ല പങ്ക് വഹിച്ചു

ഇസ്ബഹാനിലെ ഖാളിയായിരുന്നു ഹിജ്റഃ 265-ൽ വഫാത്തായി

അബ്ദുല്ലാഹിബ്നു അഹ്മദുബ്നു ഹമ്പൽ(റ)
ഇമാമിന്റെ മറ്റൊരു പുത്രൻ മഹാനായ ഹദീസ് പണ്ഡിതൻ  നിരവധി ശിഷ്യന്മാരുടെ ഗുരു ഹമ്പലി മദ്ഹബിന്റെ രൂപീകരണത്തിലും പ്രചാരണത്തിലും വലിയ പങ്ക് വഹിച്ചു

ഇമാം അഹ്മദുബ്നു ഹമ്പൽ(റ)വിന് രണ്ട് ഭാര്യമാരുണ്ടായിരുന്നു റൈഹാന എന്ന ഭാര്യയിലാണ് അബ്ദുല്ല എന്ന പുത്രൻ ജനിച്ചത്

ആഇശ എന്ന ഭാര്യയിൽ സ്വാലിഹ് ജനിച്ചു

ഹിജ്റഃ 290-ൽ അബ്ദുല്ല വഫാത്തായി

ഇമാമിന്റെ മറ്റൊരു പ്രമുഖ ശിഷ്യനാണ് അബൂ അലിയ്യ് ഹമ്പലുബ്നു ഇസ്ഹാഖ്
പ്രമുഖ ഹദീസ് പണ്ഡിതൻ ഇമാമിന്റെ ആശയങ്ങൾ ക്രോഡീകരിച്ചു പ്രസിദ്ധം ചെയ്തു ഹിജ്റഃ 294-ൽ വഫാത്തായി

അബൂബക്റിൽ മിർവാസി മറ്റൊരു പ്രമുഖ ശിഷ്യൻ ഗുരുവിന്റെ സന്ദേശങ്ങൾ പ്രസിദ്ധപ്പെടുത്തി ഹിജ്റഃ 275-ൽ വഫാത്തായി

ലോകപ്രശസ്ത ഹദീസ് പണ്ഡിതൻ ഇമാം അബൂദാവൂദ് സുലൈമാനുബ്നുൽ അശ്അസുസിജിസ്താനി (റ) 93 വയസ്സുവരെ ജീവിച്ചു ഹിജ്റഃ 275-ൽ വഫാത്തായി

അബൂ ഇസ്ഹാഖ് ഇബ്റാഹീമുൽ ഹർബി മഹാപണ്ഡിതൻ മഹാനായ ഗുരു ഹിജ്റഃ 285-ൽ വഫാത്തായി

അബൂബക്ർ അഹമദുബ്നുൽ ഹാറൂൻ ഹമ്പലി മദ്ഹബ് പ്രചരിപ്പിച്ചു മഹാപണ്ഡിതൻ ഹിജ്റഃ നാലാം നൂറ്റാണ്ടിലും സേവനം ചെയ്തു ഹിജ്റഃ 311-ൽ വഫാത്തായി

ശിഷ്യന്മാരുടെ എണ്ണം പതിനായിരക്കണക്കിൽ വരും വന്ദ്യരായ ഗുരു കാരാഗൃഹത്തിൽ കൊടിയ പീഡനങ്ങൾ അനുഭവിച്ച കാലത്ത് ഇവരെല്ലാം കടുത്ത ദുഃഖമനുഭവിച്ചു പാതിരാത്രികളിൽ കണ്ണീരൊഴുക്കി റബ്ബിനോട് പ്രാർത്ഥിച്ചിട്ടുണ്ട് കാരാഗ്രഹത്തിലെ പീഡനത്തിനിടയിൽ ജീവൻ നഷ്ടപ്പെടുമോ എന്നുവരെ ഭയന്നിരുന്നു അല്ലാഹുവിന്റെ അനുഗ്രഹം ഗുരു തിരിച്ചെത്തി വിവരിക്കാനാവാത്ത ആശ്വാസവും സന്തോഷവും വന്നു ആരോഗ്യം മോശമായ അവസ്ഥയിലായിരുന്നു   നിരന്തരം നോമ്പെടുത്തു ആഹാരം തീരെ കുറവ് ഉറക്കവും പേരിന് മാത്രം കഠിനാദ്ധ്വാനം ഇവയെല്ലാം ആരോഗ്യത്തെ ബാധിച്ചു എന്ന് പറയാം

താൻ പറയുന്ന ഹദീസുകൾ മാത്രമേ എഴുതിയെടുക്കാവൂ അതായിരുന്നു ശിഷ്യന്മാർക്ക് കിട്ടിയ സന്ദേശം ഓരോ ഹദീസിനും ഇമാം നൽകുന്ന വിശദീകരണം അതുതന്നെ വിജ്ഞാന സാഗരമായിരുന്നു ശിഷ്യന്മാർ അവയെല്ലാം ഓർമയിൽ സൂക്ഷിച്ചു ഇമാമിന്റെ വഫാത്തിനു ശേഷം അവ രേഖപ്പെടുത്തി ഗ്രന്ഥങ്ങളാക്കി ഹമ്പലി മദ്ഹബിന്റെ ഗ്രന്ഥങ്ങൾ  

ഇമാം പഠിപ്പിച്ച ഫിഖ്ഹ്

ഈ വിജ്ഞാന ശാഖയിൽ ഇമാം രചിച്ച ഗ്രന്ഥങ്ങൾ അവയെല്ലാം ശിഷ്യന്മാർ കാത്തുസൂക്ഷിച്ചു എത്രയോ തവണ പ്രസിദ്ധപ്പെടുത്തി പിൽക്കാല പണ്ഡിതന്മാർ വ്യാഖ്യാനങ്ങളെഴുതി

ഇമാമിന് രണ്ട് ഭാര്യമാരിലായി ഏഴ് മക്കൾ

(1) സ്വാലിഹ്(2) അബ്ദുല്ല (3) സഈദ് ഹസൻ(4) മുഹമ്മദ് (5) ഹസൻ(6) സൈനബ് (7) ഫാത്വിമ

ഇവരെല്ലാം പാണ്ഡിത്യംകൊണ്ട് സമുന്നത സ്ഥാനത്ത് എത്തിച്ചേർന്നു

ജയിലിലെ അനുഭവങ്ങൾ പലരും ഇമാമിനോട് അന്വേഷിക്കുമായിരുന്നു മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത ഒരനുഭവം പലതവണ പറഞ്ഞു

അടിയുടെ ആധിക്യത്താൽ തന്റെ പൈജാമയുടെ ബട്ടൺ പൊട്ടിപ്പോയി പൈജാമ ഊരിപ്പോകുമെന്ന നിലയായി ആ സമയത്തെ തന്റെ പ്രാർത്ഥന ഔറത്ത് വെളിവാകരുതേയെന്ന പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു ഔറത്ത് കാണുന്ന അവസ്ഥ വന്നില്ല അല്ലാഹുവിന്റെ പ്രത്യേക കാവൽ കിട്ടി  പൈജാമ നീങ്ങിപ്പോയില്ല ഔറത്ത് വെളിവായില്ല ശരീരത്തിലെ അടിയേറ്റ പാടുകൾ അവ കീർത്തിമുദ്രകൾ പോലെ നിലനിന്നു .




ജനാസ നിസ്കാരം

കിതാബുൽ മുസ്നദ്

ഇമാം അഹ്മദുബ്നു ഹമ്പൽ (റ) വിന്റെ മഹത്തായ ഹദീസ് ഗ്രന്ഥമാണിത് നാൽപതിനായിരം ഹദീസുകൾ ഉൾക്കൊള്ളുന്ന ഗ്രന്ഥം  മറ്റു ചില പ്രധാന ഗ്രന്ഥങ്ങളുടെ പേരുകൾ പറയാം

കിതാബുൽ ഇൽമ്
കിതാബുൽ ഫറാഇള്
കിതാബുത്തഫ്സീർ
അന്നാസിഖു വൽ മൻസൂഖ്
അസ്സുഹ്ദ്
അൽ ഈമാൻ
അൽ അശ് രിബ
അൽ മസാഇൽ
ത്വാഅത്തു റസൂൽ(സ)
അർറദ്ദു അലൽ ജഹ്മിയ്യഃ
അൽ മനാസിഖ്

വിജ്ഞാനത്തിന്റെ എല്ലാ ശാഖകളിലും ഇമാം സഞ്ചരിച്ചു എല്ലാറ്റിലും അവഗാഹം നേടി ഒന്നാമനായി.

തസവ്വുഫിന്റെ മഹാഗുരുവായിരുന്നു സൂഫികളോടൊപ്പം കഴിഞ്ഞിട്ടുണ്ട് അക്കാലത്ത് അറിയപ്പെടുന്ന സൂഫികൾ മഹാനെ ആദരിച്ചിരുന്നു

ത്വരീഖത്തിനെക്കുറിച്ചുള്ള ഇമാമിന്റെ വിലയിരുത്തൽ എല്ലാവരും അംഗീകരിച്ചിരുന്നു

അബൂഹംസതുൽ ബഗ്ദാദി(റ)
അക്കാലത്തെ ത്വരീഖത്തിന്റെ മഹാനായ ശൈഖ്

ഇമാം അഹ്മദുബ്നു ഹമ്പൽ (റ) അദ്ദേഹത്തിൽനിന്ന് ത്വരീഖത്ത് സ്വീകരിച്ചു ശൈഖുമായി നല്ല സഹവാസത്തിൽ കഴിഞ്ഞു ആത്മീയ പദവികൾ കൈവരിച്ചു

ഇമാം തന്റെ മകനു നൽകിയ ഉപദേശങ്ങളിൽ ഇങ്ങനെ കാണാം:

യാ വലദീ അലൈക ബി മുജാലസത്തി ഹാഉലാഇൽ ഖൗം

എന്റെ മകനേ, ഈ സൂഫി വിഭാഗവുമായി സഹവസിക്കൽ നിനക്ക് നിർബന്ധമാണ്

പാവങ്ങളുടെ ഡോക്ടർ
അങ്ങനെ അറിയപ്പെടുന്ന ഒരാൾ  ബഗ്ദാദിലുണ്ടായിരുന്നു അദ്ദേഹം ഇമാമിനെ ചികിത്സിക്കാൻ വേണ്ടി വീട്ടിൽ വരുമായിരുന്നു അദ്ദേഹം ഇമാമിനോട് ചോദിച്ചു;

എല്ലാവരും തങ്ങളെ ആക്രമിച്ചവർക്കെതിരെ പ്രാർത്ഥിക്കുന്നു താങ്കളങ്ങനെ ചെയ്യുന്നില്ല താങ്കളെ കഠിനമായി പീഡിപ്പിച്ച ഖലീഫയാണ് മുഅ്തസിം അദ്ദേഹത്തിന് പൊറുത്തുകൊടുക്കേണമേ എന്നാണ് താങ്കൾ പ്രാർത്ഥിക്കുന്നത് എന്താണ് കാരണം?

മുഅ്തസിം നബികുടുംബത്തിലെ ആളാണ് ആ നിലയിൽ അദ്ദേഹത്തെ ഞാൻ ബഹുമാനിക്കുന്നു  നമ്മുടെ പ്രാർത്ഥന നബി (സ) ക്കും കുടുംബത്തിനും അനുകൂലമായിരിക്കണം എതിരായിപ്പോവരുത് വിധിന്യായ ദിവസത്തിൽ അവർക്കെതിരെ ഞാൻ പരാതി പറയുകയില്ല

ഇമാം അഹ്മദുബ്നു ഹമ്പൽ (റ)വിന്റെ ഈ നിലപാട് എല്ലാവരും പ്രശംസിക്കപ്പെട്ടു

ഇമാം അവർകളുടെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥം മുസ്നദ് ആകുന്നു ഈ ഗ്രന്ഥം സൂക്ഷ്മ പരിശോധന നടത്താനും സമ്പൂർണമായി ദർസ് നടത്താനും ഇമാമിന് അവസരം ലഭിച്ചില്ല ജയിൽ ജീവിതം ക്രൂര മർദ്ദനം, വിമോചനത്തിനു ശേഷമുള്ള രോഗാവസ്ഥ എന്നിവയെല്ലാം തടസ്സങ്ങളായിരുന്നു

മക്കൾക്ക് സൗഭാഗ്യം സിദ്ധിച്ചു അവർ ഇമാമിൽ നിന്ന് മുസ്നദ് മുഴുവനായി കേട്ടു ഇമാമിന്റെ വിശദീകരണങ്ങളും കേട്ടു  പുത്രൻ അബ്ദുല്ല മുസ്നദിന്റെ പ്രാധാന്യം വേണ്ടതുപോലെ മനസ്സിലാക്കിയിരുന്നു

പിതാവ് ആഗ്രഹിച്ചതുപോലെ ഗ്രന്ഥം പ്രസിദ്ധീകരിക്കാൻ പുത്രൻ മുന്നിട്ടിറങ്ങി നിരവധി ശിഷ്യന്മാരും കുടുംബാംഗങ്ങളും സഹകരിച്ചു   മുസ്നദ് പ്രസിദ്ധീകരിക്കപ്പെട്ടു പിതാവിൽ നിന്ന് കേട്ട വിലപ്പെട്ട വിവരങ്ങളും ഉൾക്കൊള്ളുകയുണ്ടായി

ജയിൽവാസത്തിന്നിടയിൽ നടന്ന പല സംഭവങ്ങളും ഇമാം പിന്നീട് പറയുകയുണ്ടായി ഒരു തസ്കരന്റെ ഉപദേശം അതിൽ പെട്ടതാണ്

കുപ്രസിദ്ധനായ കള്ളൻ അതിസമർത്ഥൻ പിടിക്കപ്പെട്ടു ജയിലിലായി നിരവധി തവണ ചാട്ടവാർ കൊണ്ടടിയേറ്റു ഇതുവരെ കുറ്റം സമ്മതിച്ചില്ല ജയിലിൽ വെച്ച് കള്ളൻ ഇമാമിനെ കണ്ടു ഇമാം സത്യത്തിൽ ഉറച്ചുനിൽക്കുന്നു

കള്ളൻ ഇമാമിനോട് പറഞ്ഞു: ബഹുവന്ദ്യരായ ഇമാം അവർകളേ എനിക്കൊരുപാട് തവണ അടി കിട്ടി ഞാൻ സത്യം പറഞ്ഞില്ല ഞാൻ കളവ് മാത്രമാണ് പറയുന്നത്

താങ്കൾ സത്യം മുറുകെ പിടിക്കുന്നു സത്യം കൈവിടരുത് എത്ര ചാട്ടവാറടി കിട്ടിയാലും പതറിപ്പോവരുത് സത്യം ഒരുനാൾ വിജയിക്കും താങ്കൾക്ക് ധൈര്യം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുക പതറിപ്പോവരുത്

കള്ളന്റെ ഉപദേശം തനിക്ക് വലിയ പ്രചോദനമായിത്തീർന്നു

ഒരിക്കൽ ജയിൽ മേധാവി ഇമാമിനെ കാണാൻ ജയിൽമുറിയിലെത്തി അയാൾ ചോദിച്ചു: ഇമാം അവർകളേ....അക്രമികളെക്കുറിച്ചും അവരെ സഹായിക്കുന്നവരെക്കുറിച്ചും പറയുന്ന ഹദീസ് സ്വഹീഹാണോ?

സ്വഹീഹാണ് എന്താ സംശയം?

മേധാവി ചോദിച്ചു: ഞാൻ അക്രമത്തെ സഹായിച്ചവരിൽ പെടുമോ?

ഇമാം: നിങ്ങൾ സഹായികളിൽ പെടില്ല

മേധാവി: സഹായികൾ പിന്നെ ആരാണ്?

ഇമാം; നിന്നെപ്പോലുള്ളവരുടെ മുടി വെട്ടിത്തരുന്നവരും , വസ്ത്രം അലക്കിത്തരുന്നവരും ആഹാരമുണ്ടാക്കിത്തരുന്നവരുമാണ് സഹായികൾ നീ സഹായിയല്ല നീ സാക്ഷാൽ അക്രമി തന്നെയാണ്

ജയിൽ മേധാവി ഞെട്ടിപ്പോയി

ഒരിക്കൽ ഒരു സ്നേഹിതനുമായി ഇമാം സംസാരിക്കുകയാണ് സ്നേഹിതൻ ചോദിച്ചു:

തോൽ വാർകൊണ്ട് നിരന്ത പ്രഹരം നടന്നപ്പോൾ താങ്കളുടെ പൈജാമയുടെ കുടുക്ക് പൊട്ടിപ്പോയില്ലേ? പിന്നെങ്ങനെ പൈജാമ താഴ്ന്നു പോവാതെ നിന്നു?

ഇമാം പറഞ്ഞു: ഞാൻ ദുആ ചെയ്തു അല്ലാഹുവേ .... ഞാൻ സത്യത്തിലാണ് നിലകൊള്ളുന്നതെങ്കിൽ എന്റെ ഔറത്ത് വെളിവാകാതെ കാത്തുസൂക്ഷിക്കേണമേ

എന്റെ ദുആ അല്ലാഹു കേട്ടു കാരണം, ഞാൻ സത്യത്തിന്മേലായിരുന്നു

ഒരാൾ ഇമാമിനെ കാണാൻ വന്നു അയാൾ പറഞ്ഞു: ഇരുപത് വർഷമായി എന്റെ ഉമ്മ കിടപ്പിലാണ് വാതരോഗമാണ് അങ്ങ് ഉമ്മാക്ക് സുഖമാവാൻ വേണ്ടി പ്രാർത്ഥിക്കണം ഉമ്മ തന്നെയാണ് ഇത് പറയാൻ എന്നെ ഇങ്ങോട്ടയച്ചത്

ഇമാം പ്രാർത്ഥിച്ചു പ്രാർത്ഥന ഫലിച്ചു

മകൻ വീട്ടിലേക്കു മടങ്ങിപ്പോയി വീട്ടിലെത്തിയപ്പോൾ ഉമ്മ നടന്നുവരുന്നു ; ഇമാമിനെ കണ്ടുവരുന്ന മകനെ സ്വീകരിക്കാൻ

ഫസൽ എന്ന പൗരപ്രമുഖന്റെ മകൾ ആഇശയെ ഇമാം വിവാഹം ചെയ്തു അതിൽ ജനിച്ച പുത്രനാണ് സ്വാലിഹ് പിൽക്കാലത്ത് മഹാപണ്ഡിതനായിത്തീർന്നു

ആഇശയുടെ മരണശേഷം റൈഹാനയെ വിവാഹം ചെയ്തു ഇവർക്കു ജനിച്ച കുട്ടിയാണ് അബ്ദുല്ല മഹാപണ്ഡിതനായിത്തീർന്ന അബ്ദുല്ലയെക്കുറിച്ച് നേരത്തെ പരാമർശിച്ചിട്ടുണ്ട്

ഇമാം വഫാത്താകുമ്പോൾ മുഹമ്മദ് എന്ന മകൻ കൈക്കുഞ്ഞായിരുന്നു

ഹുസ്നു എന്ന അടിമസ്ത്രീ ഇരട്ട പ്രസവിച്ചതായി റിപ്പോർട്ടുകളിൽ കാണുന്നു കുഞ്ഞുങ്ങൾക്ക് ഹസൻ, ഹുസൈൻ എന്നീ പേരുകൾ നൽകി മക്കൾ ശൈശവദശയിൽ തന്നെ മരണപ്പെട്ടു

പുത്രൻ സ്വാലിഹ് പറയുന്നു: എനിക്ക് രോഗം വന്നാൽ ഉപ്പ പാത്രത്തിൽ വെള്ളമെടുക്കും ഖുർആൻ ആയത്തുകൾ ഓതി മന്ത്രിക്കും അത് കുടിക്കാനും മുഖവും കൈകളും കഴുകാനും ഉപ്പ പറയും ഞാനങ്ങനെ ചെയ്യും സുഖം പ്രാപിക്കും

ഇമാം അഹമദുബ്നു ഹമ്പൽ (റ) വിന്റെ കൈവശം മൂന്നു മുടികളുണ്ടായിരുന്നു നബി (സ) തങ്ങളുടെ വിശുദ്ധ കേശം അത് ചുംബിക്കും കണ്ണിൽ വെക്കും അത് പതിവാണ്

നബി (സ) ഉപയോഗിച്ച ഒരു പാത്രം ഇമാമിന്റെ കൈവശമുണ്ടായിരുന്നു ആ പാത്രം കഴുകിയ വെള്ളം കുടിക്കും രോഗം വന്നാൽ സംസം കുടിക്കും

ഇമാമിനെക്കുറിച്ച് പുത്രന്മാർ ധാരാളം കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

ഹിജ്റഃ 241

പുണ്യറബീഉൽ അവ്വൽ മാസം

നബി(സ) തങ്ങളെക്കുറിച്ചുള്ള ഓർമകൾ ഇളകിമറിയുന്ന മനസ് പ്രവാചക സ്നേഹം നിറഞ്ഞൊഴുകുന്നു  ബഗ്ദാദുകാർ ആ ദുഃഖവാർത്ത കേട്ടു
ഇമാമിന് കലശലായ രോഗം ബാധിച്ചിരിക്കുന്നു ശരീരവേദന, ക്ഷീണം, മൂത്രിക്കുമ്പോൾ രക്തം വരുന്നു

ബഗ്ദാദ് ദുഃഖമൂകമായി

മൂത്രിക്കുമ്പോൾ വരുന്ന രക്തം വിദഗ്ധനായ വൈദ്യൻ പരിശോധിച്ചു അദ്ദേഹം പറഞ്ഞു:

നിരന്ത പീഡനം മൂലം കരൾ തകർന്നുപോയ ഒരാളുടെ മൂത്രമാണിത്

രോഗം മൂർഛിക്കുകയാണ് ഇറാഖിന്റെ സകല ദിക്കുകളിൽ നിന്നും ജനം പ്രവഹിച്ചു ബഗ്ദാദിന്റെ തെരുവുകൾ ജനനിബിഢമായി നടക്കാൻ വയ്യ കടകൾ തുറക്കാൻ വയ്യ ബഗ്ദാദ് സ്തംഭിച്ചു

ഒമ്പത് ദിവസങ്ങൾ
ബഗ്ദാദ് നിശ്ചലമായ ഒമ്പത് ദിവസങ്ങൾ

റബീഉൽ അവ്വൽ 12 വെള്ളിയാഴ്ച രാവ് വുളൂ എടുത്തു കൊടുത്തു വുളൂ കഴിഞ്ഞപ്പോൾ മുഖം വല്ലാതെ പ്രസന്നമായി തൗഹീദ് ചൊല്ലുന്നു കണ്ണുകൾ തിളങ്ങി  റൂഹ് പിരിഞ്ഞുപോയി

ബഗ്ദാദ് ഉറങ്ങിയിട്ട് നാളുകളായി എല്ലാ കണ്ണുകളും നിറഞ്ഞൊഴുകി എവിടെയും ദുഃഖം മാത്രം

ജുമുഅഃക്കു ശേഷം മയ്യിത്ത് നിസ്കരിക്കും

വിശാലമായ മരുഭൂമി ജനം ഒഴുകിക്കൊണ്ടേയിരിക്കുന്നു കൊടും ചൂടും വിയർപ്പും ആരും അറിയുന്നില്ല അനേക ലക്ഷം ജനങ്ങൾ അണിയൊപ്പിച്ചു നിന്നു മയ്യിത്ത് നിസ്കരം നടന്നു ഉള്ളുരുകിയ പ്രാർത്ഥന നടന്നു അതിനുശേഷം ഖബറടക്കൽ കർമം നടന്നു

ആ മയ്യിത്ത് നിസ്കാരത്തിൽ പങ്കെടുത്തവരെത്ര?

ഏറ്റവുമധികം ജനങ്ങൾ പങ്കെടുത്ത ജനാസ നിസ്കാരം ഇത്രയേറെ ആളുകൾ പങ്കെടുത്ത ഒരു ജനാസ നിസ്കാരം മുമ്പൊരിക്കലും നടന്നിട്ടില്ല

മരുഭൂമിയിൽ നടന്ന ജനാസ നിസ്കാരത്തിൽ എട്ട് ലക്ഷം പേർ പങ്കെടുത്തതായി ചില പണ്ഡിതന്മാർ രേഖപ്പെടുത്തി

നിസ്കാരത്തിൽ പങ്കെടുത്തവരുടെ എണ്ണം പതിനഞ്ച് ലക്ഷമാണെന്ന് മറ്റു ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്

നിസ്കാരത്തിൽ ഇരുപത്തഞ്ച് ലക്ഷം പേർ പങ്കെടുത്തുവെന്ന് പറഞ്ഞവരുമുണ്ട്

ഇറാഖിൽ ക്രൈസ്തവരും ജൂതന്മാരുമുണ്ട് അഗ്നിയാരാധകരായ മജൂസികളും, ബഹുദൈവാരാധകരായ മുശ്രിക്കുകളുമുണ്ട് ഇവർ ഇടകലർന്നു ജീവിക്കുന്നു പരസ്പരം കാണുന്നു സംസാരിക്കുന്നു കൊടുക്കൽ-വാങ്ങൽ നടക്കുന്നു പരസ്പരം നല്ല ബന്ധത്തിലും  വിശ്വാസത്തിലും കഴിയുന്നു എല്ലാ മത-വർഗ വിഭാഗക്കാരും ഇമാം അഹമദുബ്നു ഹമ്പൽ (റ) വിനെ ആദരിക്കുന്നു അദ്ദേഹത്തിന്റെ ചലനങ്ങൾ ശ്രദ്ധിക്കുന്നു സംസാരം കേൾക്കുന്നു അവരുടെ മനസ്സിൽ ഇസ്ലാമിനെക്കുറിച്ചു മതിപ്പുണ്ടായി

ഇമാമിന്റെ ജീവിതത്തിലെ നടപടിക്രമങ്ങളാണ് അവർ കണ്ട ഇസ്ലാം പലരുടെയും മനസ്സിളകി അവർ ഇസ്ലാം വിശ്വസിച്ചു

അവസാന യാത്ര അല്ലാഹുവിലേക്കുള്ള യാത്ര അതും മറ്റുള്ളവർ ശ്രദ്ധിച്ചു

ബഗ്ദാദിന്റെ ദുഃഖമവർ കണ്ടു കിടുങ്ങിപ്പോയി മരുഭൂമിയിലെ ജനാസ നിസ്കാരം കണ്ടു ഒരു ഞെട്ടലോടെ കണ്ടു പിന്നെ കാത്തുനിന്നില്ല സത്യവിശ്വാസം കൈക്കൊണ്ടു

ക്രൈസ്തവരും, ജൂതരും , മജൂസികളുമായ ഇരുപതിനായിരം പേർ ആ ദിവസത്തിൽ ഇസ്ലാം സ്വീകരിച്ചു ആ ദിവസത്തെ ചരിത്രമെങ്ങനെ മറക്കും ?

ഇമാം അഹമദുബ്നു ഹമ്പൽ (റ) വഫാത്തായിട്ടു ഇരുന്നൂറ്റി ഇരുപത് വർഷങ്ങൾ കഴിഞ്ഞു അപ്പോൾ മഹാന്റെ ഖബറിന്നടുത്ത് മറ്റൊരു ഖബർ കുഴിക്കേണ്ടി വന്നു ഒരു പ്രമുഖൻ മരണപ്പെട്ടു പുതിയ ഖബർ കുഴിച്ചപ്പോൾ പഴയ ഖബറിന്റെ ഭാഗം ഇടിഞ്ഞു ചിലർ അകത്തേക്ക് നോക്കി  ഇമാം കിടക്കുന്നു കഫൻപുടവക്ക് പോലും കേട് സംഭവിച്ചിട്ടില്ല . (മിര്‍ഖാത് 21/1).


പഴയ കാലത്ത് മസ്ജിദുൽ ഹറാമിൽ നാല് മദ്ഹബിന്റെയും ഇമാമുമാരുടെ മുസ്വല്ലകൾ ഉണ്ടായിരുന്നു  ഹമ്പലി മുസ്വല്ലയിൽ ആളുകൾ തീരെ കുറവ് മറ്റ് മൂന്ന് മുസ്വല്ലകളിലും ധാരാളമാളുകളുണ്ട് ഹമ്പലി മുസ്വല്ല എടുത്തു മാറ്റിക്കളയുമോ എന്ന് പേടിച്ചു

അന്ന് രാത്രി ഹമ്പലി മുസ്വല്ലയിലെ ഇമാം ഒരു സ്വപ്നം കണ്ടു നബി (സ) തങ്ങളും , ഇമാം അഹ്മദുബ്നു ഹമ്പൽ (റ) , ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (ഖ.സി) എന്നിവർ ഒന്നിച്ചിരിക്കുന്നു

ഇമാം അഹ്മദുബ്നു ഹമ്പൽ (റ) നബി (സ) തങ്ങളോട് ഇങ്ങനെ അപേക്ഷിച്ചു

യാ.... റസൂലല്ലാഹ്... അങ്ങയുടെ ഈ പേരക്കുട്ടിയോട് നാളെ എന്റെ മുസ്വല്ലയിൽ നിസ്കരിക്കാൻ അങ്ങ് കൽപിച്ചാലും

ഈ സ്വപ്നം സാക്ഷാൽകരിക്കപ്പെട്ടു

പിറ്റേന്ന് ശൈഖ് മുഹ്‌യദ്ദീൻ (ഖ.സി) മസ്ജിദുൽ ഹറാമിലെത്തി കണക്കില്ലാത്ത ജനം കൂടി ശൈഖ് ഹമ്പലി മുസ്വല്ലയിൽ നിസ്കരിച്ചു വമ്പിച്ച ജനാവലി മഹാനെ തുടർന്നു നിസ്കരിച്ചു അതോടെ ഹമ്പലി മുസ്വല്ലയിൽ ജനം തിങ്ങിനിറഞ്ഞു പിന്നെ കുറഞ്ഞിട്ടില്ല.

ആദ്യം ശാഫിഈ ആയിരുന്ന ശൈഖ് അവർകൾ പിന്നീട് ഹമ്പലിയായ കാര്യം ഖുത്വ് ബിയ്യത്തിൽ പറഞ്ഞിട്ടുണ്ട്   .


ഗുരുനാഥന്മാർ 

ജീവിതകാലം മുഴുവന്‍ അറിവിനു വേണ്ടി മാത്രം നീക്കിവെച്ച അഹ്മദ് സദാസമയവും കൈയില്‍ പേനയും മഷിക്കുപ്പിയുമായായിരുന്നു നടന്നിരുന്നത്. അറിവു നേടാന്‍ നന്നായി പരിശ്രമിക്കുകയും അതിനു വേണ്ടി  എത്ര പ്രയാസവും സഹിക്കാന്‍ ഇമാം തയ്യാറായിരുന്നു. പഠിക്കുന്ന സ്ഥലത്തു നിന്നും വീട്ടിലെത്തിയാല്‍ കുറച്ചുകഴിഞ്ഞ് തിരിച്ചു പോകാന്‍ അദ്ദേഹം ധൃതി കാണിക്കുമായിരുന്നത്രേ. രാത്രി തന്നെ ഇറങ്ങിത്തിരിക്കാന്‍ ശ്രമിക്കുമായിരുന്ന അഹ്മദിന്‍റെ വസ്ത്രങ്ങള്‍ ഉമ്മ ഒളിപ്പിച്ചു വെക്കും. മകന്‍ വീട്ടില്‍തന്നെ നില്‍ക്കാനല്ല, ഇരുട്ടത്തു പ്രയാസപ്പെട്ടു പോകാതിരിക്കാനായിരുന്നു ഇത്. സുബഹി ബാങ്കിനു ശേഷം നേരം അല്പം വെളുത്ത ശേഷം മാത്രമേ പോകാന്‍ അനുവദിച്ചുള്ളൂ. നാല്പതു വയസ്സുനീണ്ട പഠനകാലയളവില്‍ നിരവധി പണ്ഡിതരെ കണ്ടുമുട്ടാനും അറിവു നുകരാനും ഇമാമിന് ഭാഗ്യമുണ്ടായി. ബഗ്ദാദിലെ പ്രശസ്തരായ ഉസ്താദുമാരെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.


അബൂ യൂസുഫ് (113 182)

പ്രാഥമിക പഠനങ്ങളെല്ലാം ഉമ്മയില്‍ നിന്നും പഠിച്ച ഇമാം അഹ്മദ് ഔദ്യോഗികമായി അറിവ് നേടാന്‍ ആരംഭിക്കുന്നത് ഹദീസ് പണ്ഡിതനായ അബൂ യൂസുഫ് എന്നവരില്‍ നിന്നാണ്. കര്‍മ്മശാസ്ത്രത്തിലും ഹദീസിലും വിശാരദനായിരുന്ന അദ്ദേഹം ബഗ്ദാദിലെ ഖാദിയായിരുന്നു. ഞാന്‍ ആദ്യമായി ഹദീസ് കേള്‍ക്കുന്നത് അബൂ യൂസുഫില്‍ നിന്നാണെന്ന് ഇമാം തന്നെ പറയുന്നുണ്ട്. (അ്ല്‍ മനാഖിബ്ഇ്ബനുല്‍ ജൗസി33)
നിറഞ്ഞ സദസ്സായിരുന്നു അബൂയുസുഫിന്‍റേത്. കര്‍മ്മശാസ്ത്ര രംഗത്ത് ഇമാമിന്‍റെ ഉയര്‍ച്ചക്ക് ഇദ്ദേഹത്തിന്‍റെയടുത്തുള്ള പഠനം വളരെ സഹായമേകിയിട്ടുണ്ട്. എന്നാല്‍ ഫിഖ്ഹ് മസ്അലകളില്‍ സ്വന്തം യുക്തിക്കനുസരിച്ചായിരുന്നു തീരുമാനങ്ങളെടുത്തിരുന്നത്. ഹി.179വരെ അഹ്മദ് ഇവിടെ പഠനം തുടര്‍ന്നു.

ഹുശൈമുബ്നു ബശീറുല്‍ വാസിതി(102 183)

വളരെ കുറഞ്ഞകാലം അബൂയുസുഫിന്‍റെയടുക്കല്‍ നിന്നു വിദ്യനുകര്‍ന്ന അഹ്മദ് ശേഷം ചെന്നെത്തിയത് വാസിത് നാട്ടുകാരനായ ഹുശൈമുബ്നു ബഷീറിന്‍റെയടുക്കലാണ്. അബൂയൂസുഫന്‍റെയടുക്കല്‍ പഠിക്കുമ്പോള്‍ തന്നെ ഹുശൈമിന്‍റെ ക്ലാസിലും ചിലപ്പോഴൊക്കെ പങ്കെടുത്തതിനാല്‍ അഹ്മദിന് ഹുശൈമിനെ മുമ്പേ പരിചയമുണ്ടായിരുന്നു. ഒരേ സമയം ഒന്നില്‍ കൂടുതല്‍ ഉസ്താദുമാരെ സ്വീകരിക്കുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. മറ്റു ഇമാമുമാരുടെ ജീവിതത്തിലും ഇങ്ങനെ കാണാം.

ഹുശൈം ധാരാളം ദിക്റുകളും സ്വലാത്തുകളും ചൊല്ലുന്നയാളായിരുന്നെന്നു ഇമാം അഹ്മദ് പറയുന്നു(തഹ്ദീബുതഹ്ദീബ് 11/62). ഹജ്ജിനെ കുറിച്ചു മാത്രം ആയിരം ഹദീസുകള്‍ ഇവിടെ നിന്നു പഠിച്ചു. ആകെ മുവായിരത്തോളം ഹദീസുകളാണ് ഹുശൈമിന്‍റെയടുക്കല്‍ നിന്നു പഠിച്ചതെന്ന് മകന്‍ സ്വാലിഹ് പറയുന്നു(മനാഖിബ്25). മാത്രമല്ല ചില തഫ്സീര്‍ ഗ്രന്ഥങ്ങള്‍, കിതാബുല്‍ ഖളാഅ്, മറ്റു ചെറിയ കിതാബുകള്‍ ഇമാം ഓതിയതും ഇവിടെ നിന്നാണ് (താരീഖു ബഗ്ദാദ്412/4).

വലിയ ആദരവും ഭയവുമായിരുന്നു ഇമാമിന് ഉസ്താദിനോടുണ്ടായിരുന്നത്. നാലുവര്‍ഷത്തെ പഠനത്തിനിടയില്‍ രണ്ടു പ്രാവശ്യം മാത്രമേ സംശയ നിവാരണം നടത്തിയുള്ളൂ. ആ രണ്ടു കാര്യങ്ങള്‍ വിത്റിനെ കുറിച്ചും മുടി തിങ്ങിയ ആളെ കുറിച്ചുമായിരുന്നെന്ന് മകന്‍ അബ്ദുല്ല ഉപ്പ പറഞ്ഞതോര്‍ക്കുന്നു(താരീഖു ബഗ്ദാദ്89/14).

ബഗ്ദാദ് അക്കാലത്ത് വൈജ്ഞാനികമായി വളരെ സമൃദ്ധമായിരുന്നു. ധാരാളം പണ്ഡിതര്‍ വസിച്ചിരുന്ന ബഗ്ദാദിലേക്കു ഹുശൈം വാസിതില്‍ നി്ന്നും മാറിത്താമസിക്കുകയായിരുന്നു. വ്യക്തമായ പ്രമാണങ്ങളും തെളിവുകളുമപയോഗി്ച്ചായിരുന്നു അദ്ദേഹം കര്‍മ്മശാസ്ത്ര വിധികള്‍ കണ്ടെത്തിയിരുന്നത്.

അലി ബ്നു ഹാശിമുബ്നുല്‍ ബിരീദ്

ആദ്യ കാലത്തെ പതിവ് ഉസ്താദുമാര്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ഗുരുശിഷ്യ ബന്ധത്തിനു പുറമേ മുരീദ് ശൈഖ് ബന്ധവുമുണ്ഡായിരുന്നു. അതിനാല്‍ തന്നെ ശൈഖുമാര്‍ വ്യത്യാസപ്പെടുന്നതില്‍ കുഴപ്പമൊന്നുമില്ല. ഒരേ സമയം ഒന്നിലധികം ഉസ്താദുമാരുടെ അടുക്കല്‍ നിന്നു പഠിച്ചവാരാണ് മറ്റു ഇമാമുമാരും പണ്ഡിതരും. 'ഞാന്‍ പഠനമാരംഭിച്ച കാലത്തു തന്നെ അലി ബ്നു ഹിശാമിന്‍റടുക്കല്‍ നിന്നും പഠിച്ചിരുന്നുവെന്ന്' ഇമാം അഹ്മദ് പറയുന്നുണ്ട്. എന്നാല്‍ അലി ശിയാ പ്രസ്ഥാനത്തോട് അടുപ്പം കാണിച്ചതിാല്‍ കൂടുതല്‍ കാലം പഠനം തുടരാന്‍ ഇമാം  താല്പര്യപ്പെട്ടില്ല.

ഇബ്നു ഹിബ്ബാനെപോലെയുള്ളവര്‍ ഇദ്ദേഹം ശിയാ ആശയക്കാരനായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരാണ്(അല്‍ മസ്ദര്‍392)ചെറുപ്പം കാലം തൊട്ടേ മുഅ്തസില്‍, ശിയാ ആശയങ്ങളോട് വെറുപ്പ് കാണിക്കുകയും അകലം പാലിക്കുകയും ചെയ്തിരുന്നു. അബുല്‍ ഹസന്‍ എന്ന പേരിലറിയപ്പെട്ട ഇദ്ദേഹത്തിന്‍റെ മരണവര്‍ഷത്തില്‍(179/180) ഭിന്നതയുണ്ട്.

അബ്ദുറഹ്മാനുബ്നു മഹ്ദി (135 198)

ബസ്വറയിലെ വലിയ ഹദീസ് പണ്ഡിതനായിരുന്ന ഇബ്നു മഹ്ദി ഇറാഖുകാര്‍ക്ക് വളരെ സുപരിചിതനായിരുന്നു. അല്‍ ഇമാം എന്നു വിളിക്കപ്പെട്ട അദ്ദേഹം ഹി. 180ല്‍ തന്‍റെ 45ാം വയസ്സിലാണ് ബഗ്ദാദിലെത്തുന്നത്. 6വര്‍ഷക്കാലം ബഗ്ദാദില്‍ അറിവു പകര്‍ന്ന് പിന്നീട് ഹി.186ല്‍ ബസ്വറയിലേക്കു തന്നെ തിരിച്ചു പോയപ്പോഴും ഇമാം അഹ്മദും കൂടെപ്പോയി വിദ്യ നുകരുകയുണ്ടായി.

വലിയ പണ്ഡിതനായിരുന്ന സുഫ്യാനുസ്സൗരീ വഫാതായത് ഇദ്ദേഹത്തിന്‍റെ വീട്ടില്‍ വെച്ചായിരുന്നു. ദുന്‍യാവില്‍ അദ്ദേഹത്തിന് സദൃശ്യമായ ഒരാളെ ഞാന്‍ കണ്ടിട്ടില്ലെന്ന് ശാഫിഈ ഇമാമും പുകഴ്ത്തി പറഞ്ഞിട്ടുണ്ട്(തഹ്ദീബുതഹ്ദീബ്)

ഇസ്മാഈലുബ്നു ജഅ്ഫര്‍ (130 180)

ഇമാം അഹ്മദ് ഖുര്‍ആനിലും തജ്വീദിലും പ്രാവീണ്യം നേടുന്നത് മദീനയിലെ പ്രസിദ്ധ ഖാരിഅ് കൂടിയായ ഇസ്മാഈലുബ്നു ജഅ്ഫറില്‍ നിന്നാണ്. 50 വയസ്സു മാത്രം ജീവിച്ച ഇദ്ദേഹത്തില്‍ നിന്നും വളരെ കുറച്ചു കാലം മാത്രമേ ഇമാമിന് പഠിക്കാനായുള്ളൂ.

അബൂബക്കറുബ്നു ഇയാശ്

സുബഹിയോടെ തുടങ്ങുന്ന അബൂബക്കറുബ്നു ഇയാശിന്‍റെ ക്ലാസ് ഇമാം അഹ്മദിന് വളരെ ഇഷ്ടമായിരുന്നു. അതിനാല്‍ തന്നെ സുബഹിക്കുമുമ്പേ വീട്ടില്‍ നിന്നും ക്ലാസിനു ഇമാം പുറപ്പെടുമായിരുന്നു. നേരത്തേ സൂചിപ്പിച്ച ഉമ്മ വസ്ത്രമൊളിപ്പിക്കാറുള്ള സംഭവം ഇദ്ദേഹത്തിന്‍റെ ക്ലാസിനു പുറപ്പെടുമ്പോഴുണ്ടായതാണ്.

അബ്ബാദു ബ്നു അബ്ബാദ്

ബഗ്ദാദിലെ അറിയപ്പെട്ട പണ്ഡിതനായ ഇദ്ദേഹം വഫാതായത് ഹി. 181ലാണ്.

യഹ് യബ്നു ആദം, സഈദുബ്നു സ്വബാഹ് എന്നിവര്‍ക്കു പുറമേ ഇമാം അഹ്മദിന്‍റെ ബഗ്ദാദിലെ മാത്രം പ്രധാനപ്പെട്ട ഏഴു ഉസ്താദുമാരാണിവര്‍.

------------------------

തിരുനബിയെ അങ്ങേയറ്റം ഇഷടപ്പെട്ട ഇമാം പഠിച്ച ഹദീസുകളത്രയും ജീവിതത്തില്‍ പകര്‍ത്തി. 'ഞാനെഴുതിയ എല്ലാ ഹദീസുകള്‍ കൊണ്ടും അമല്‍ ചെയ്തിട്ടുണ്ട്' എന്ന് ഇമാം തന്നെ പറഞ്ഞിട്ടുണ്ട്.

തിരുനബി കൊമ്പുവെച്ചു കഴിഞ്ഞാല്‍ ഒരു ദിര്‍ഹം നല്‍കിയിരുന്നു. ഇമാം ഹമ്പലിയും കൊമ്പുവ്ച്ചെു കഴിഞ്ഞാല്‍ ദിര്‍ഹം നല്‍കി തിരുചര്യ പിന്തുടര്‍ന്നു. തന്‍റെ കൈവശമുള്ള ശഅ്റ് മുബാറക് ആദരവോടെ മുഖത്തോടടുപ്പിക്കുകയും ബറകതെടുക്കുകയും ചെയ്യാറുണ്ടായിരുന്നു. മാത്രമല്ല, ഹസനു ബ്നു മുഹമ്മദ് പറയുന്നു. 'കിതാബുകളില്‍ റസൂലുല്ലാഹിയുടെ പേരും സ്വലാത്തും കണ്ടാല്‍ ഇമാം കോരിത്തരിക്കുമായിരുന്നു'. 

വാക്കിലും പ്രവര്‍ത്തിയിലും മാതൃകാ പുരുഷനായ അഹ്മദ് ഇമാമിന്‍റെയടുക്കല്‍ അദബ് പഠിക്കാന്‍ മാത്രമായി ആളുകള്‍ വരാറുണ്ടായിരുന്നു. അബൂബക്കര്‍ യഅ്ഖൂബ് ബ്നു യൂസുഫ് പതിമൂന്നു വര്‍ഷം ഇമാമിനൊപ്പം ചെലവഴിച്ചത് അദബ് പഠിക്കാന്‍ മാത്രമായിരുന്നു. മുസ്നദ് ഓതിക്കൊടുക്കുമ്പോള്‍ അതൊന്നും എഴുതിയെടുക്കാതെ ഇമാമിന്‍റെ ചലനത്തിലും പ്രവര്‍ത്തികളിലുമായിരുന്നു അദ്ദേഹത്തിന്‍റെ ശ്രദ്ധ.
അറിവിലും ആരാധനയിലും മാത്രം കഴിച്ചു കൂട്ടിയ ഇമാമിന്‍റെ ജീവിതകാലത്തും ശേഷവും കറാമതുകളുണ്ടായിരുന്നു. ഇമാം അഹ്‌മദിന്‍റെ മകള്‍ ഫാത്വിമ പറയുന്ന സംഭവം ഇബ്നുല്‍ ജൗസി തന്‍റെ മനാഖിബ് എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. '

എന്‍റെ സഹോദരന്‍ സ്വാലിഹിന്‍റെ വീടിന് ഒരിക്കല്‍ തീപിടിച്ചു. മയാസിര്‍ കുടുംബത്തില്‍ നിന്നായിരുന്നു സ്വാലിഹ് വിവാഹം ചെയ്തിരുന്നത്. അവര്‍ വിവാഹ സമ്മാനമായി നല്‍കിയിരുന്ന നാലായിരം ദര്‍ഹമടക്കം വീട്ടിലെ ഒട്ടുമിക്ക സാധനങ്ങളെല്ലാം തീപിടിച്ചു നശിച്ചിരുന്നു. എന്നാല്‍ ഉപ്പ നിസ്ക്കരിക്കാനുപയോഗിച്ചിരുന്ന, ബറകതിനു വേണ്ടി സൂക്ഷിച്ചിരുന്ന വസ്ത്രം മാത്രം യാതൊരു കേടുപാടുകളും വരാതെ കട്ടിലില്‍ കിടക്കുന്നതു കണ്ട് ഞങ്ങള്‍ അത്ഭുപ്പെട്ടു പോയി. കാരണം കട്ടിലിന്‍റെ  ചുറ്റുപാടുകള്‍ മുഴുവന്‍ തീ തിന്ന് നശിച്ചു പോയിരുന്നു'.

മറ്റൊരാളുടെ ഹദിയയോ ഔദാര്യമോ സ്വീകരിക്കുന്നതില്‍ അതൃപ്തനായിരുന്നു അഹ്മദ് ഇമാം. ഹസന്‍ ഹര്‍വീ എന്നവര്‍ തനിക്കു അനന്തരം ലഭിച്ച ഒരു ലക്ഷം ദിര്‍ഹത്തിന്‍റെ ഒരുഭാഗം ഇമാമിനു നല്‍കിയെങ്കിലും വേണ്ടെന്നു പറഞ്ഞു നിരസിക്കുകയായിരുന്നു. ഭരണാധികാരികളുമായി അകന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്.

ഇബാദത്തുകളില്‍ അകാരണമായി വിട്ടുവീഴ്ച ചെയ്യാറില്ലായിരുന്നു ഇമാം. മകന്‍ അബ്ദുല്ല പറയുന്നു. ഉപ്പ ഒരു ദിവസം 300 റക്അത്ത് നിസ്ക്കരിക്കുമായിരുന്നു. എന്നാല്‍ ശരീരത്തിനു ക്ഷീണം തുടങ്ങിയ ശേഷം 150 ആക്കി ചുരുക്കി.


ശിഷ്യന്മാര്‍

എണ്ണമറ്റ ശിഷ്യ സമ്പത്തുള്ള ഇമാം അഹ്മദിന്‍റെ മദ്ഹബ് ലോകത്ത് പ്രചരിക്കുന്നത് ശിഷ്യന്മാര്‍ മുഖേനയാണ്. കര്‍മ്മശാസ്ത്രത്തിലും അതിലേറെ ഹദീസിലും അനവധി ശിഷ്യരുള്ള ഇമാം അഹ്മദിന്‍റെ അഞ്ചു പ്രധാന വിദ്യാര്‍ത്ഥികള്‍ ഇവരാണ്.

അബ്ദുല്‍ മലികുല്‍ മൈമൂന്‍ (181-274)

ഇമാം അഹ്മദിന്‍റെ അടുത്ത ശിഷ്യനായ ഇദ്ദേഹത്തിന്‍റെ മുഴുവന്‍ നാമം അബ്ദുല്‍ മലികു ബ്നു അബ്ദില്‍ ഹമീന്‍ ബ്നു മൈമൂനുല്‍ ജസ്രി എന്നാണ്. ഹി. 200 മുതല്‍ 227വരെ നീണ്ട ഇരുപത്തേഴു വര്‍ഷക്കാലം ഇമാമില്‍ നിന്നു ഇദ്ദേഹം പഠിച്ചു (തഹ്ദീബുതഹ്ദീബ്). ഇമാമിന്‍റെ മനസ്സില്‍ പ്രത്യേകം ഇടംപിടിച്ച അദ്ദേഹത്തിന് മറ്റുള്ളവര്‍ക്കു ലഭിക്കാത്ത പല ആനുകൂല്യങ്ങളും ഇമാം അനുവദിച്ചിരുന്നു. ഇബ്നു ഹജര്‍ ഇദ്ദേഹത്തെ കര്‍മ്മശാസ്ത്രത്തിലെ സംഭാവനകള്‍ പരിഗണിച്ച് പ്രത്യേകം പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. ഇമാം അഹ്മദിന്‍റെ കര്‍മ്മശാസ്ത്ര വിധികള്‍ ക്രോഡീകരിച്ച അബൂബക്കര്‍ ഖിലാലിന്‍റെ ആശ്രയകേന്ദ്രമായിരുന്നു മൈമൂന്‍. അല്‍ ഇമാം എന്നു വിളിച്ച് ശിഷ്യന്മാര്‍ക്കിടയില്‍ പ്രത്യേക സ്ഥാനം നല്‍കിയത് അബൂബക്കര്‍ ഖിലാലാണ്. ധാരാളം ഹദീസുകള്‍ അഹ്മദില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്. 16വാള്യങ്ങളിലായി ഇമാമിന്‍റെ മസ്അലകള്‍ ക്രോഡീകരിക്കുകയും ചെയ്തു.


അബൂബക്കറുല്‍ മറൂദി

മുഴുവന്‍ സമയങ്ങളിലും പ്രതിസന്ധികളിലും കൂടെ നിന്ന ഇദ്ദേഹത്തിനോട് ഇമാം അഹ്മദിന് വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഇമാമിന് സ്വീകാര്യനായ വ്യക്തികൂടിയായിരുന്നു. ഇമാം അഹ്മദ് വഫാതായ സന്ദര്‍ഭത്തില്‍ കണ്ണുപൂട്ടിക്കൊടുക്കുകയും കുളിപ്പിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്തു.

ഇസ്ലാമിക വിഷയങ്ങളില്‍ സ്വീകാര്യനായ വ്യക്തിയായിരുന്നു മറൂദിയെന്ന് ഇസ്ഹാഖുബ്നു ദാവൂദ് പറയുന്നുണ്ട്. ഇമാമിന്‍റെ വിലപ്പെട്ട ഗ്രന്ഥമായ കിതാബുല്‍ വറഉം മറ്റു പല കിതാബുകളും സൂക്ഷിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്‍റെ സാനിധ്യം ഇമാമിന് വളരെ ആശ്വാസമാണു നല്‍കിയത്. ബഗ്ദാദില്‍ മരണപ്പെട്ട ഇദ്ദേഹത്തിന്‍റെ വഫാത് വര്‍ഷത്തില്‍ ഭിന്നതയുണ്ട്(277/275). ജനാസ നിസ്ക്കാരത്തിന് ഫാറൂഖ്ബ്നു അബ്ബാസുല്‍ മാലികി നേതൃത്വം നല്‍കുകയും ഇമാമിനടുത്തായി മറവു ചെയ്യുകയും ചെയ്തു.


മിഹ്നഉബ്നു യഹ്യ (മ. 249)

ശാമില്‍ ജനിച്ച് പിന്നീട ്ബഗ്ദാദിലേക്കു താമസം മാറിയ ഇദ്ദേഹം ഇമാമിന്‍റെ സ്വഹാബി(സ്വാഹിബുല്‍ ഇമാം)ആയി അറിയപ്പെട്ടു. ശിഷ്യനായും സഹപാഠിയായും നാല്പത്തി മൂന്ന് വര്‍ഷക്കാലം ഇമാമിനൊപ്പം ജീവിച്ചു. ഇത്രയേറെ കാലം ഒരു ഉസ്താദിനോടൊപ്പം കഴിഞ്ഞുകൂടിയ മറ്റൊരാളെയും കാണാന്‍ സാധിക്കില്ലെന്നു ഖതീബുല്‍ ബഗ്ദാദി പറയുന്നുണ്ട്. കുറേ സമയങ്ങള്‍ ഇദ്ദേഹത്തിനൊപ്പം ഇമാം മസ്അല ചര്‍ച്ച ചെയ്യുമായിരുന്നു. അബൂ അബ്ദില്ലാഹ് എന്നാണു അപരനാമം.


സ്വാലിഹുബ്നു അഹ്മദ് (203-265)

ഇമാം അഹ്മദിന്‍റെ മൂത്തമകനായ ഇദ്ദേഹം ഉപ്പയുടെ എല്ലാ മജ്ലിസുകളിലും പങ്കെടുത്തിരുന്നു. മിക്കയാത്രകളിലും ഉപ്പയോടൊപ്പം കൂടെപ്പോയതിനാല്‍ പല മഹാന്മാരെ നേരില്‍ കാണാനും ആശീര്‍വാദം നേടാനും ഇദ്ദേഹത്തിനു ഭാഗ്യമുണ്ടായി. ഇമാം അഹ്മദിന്‍റെ ജീവിത കഥ ലോകത്തിനു വിവരിച്ചുകൊടുത്തത് സ്വാലിഹാണ്. ഹദീസിലും ഫിഖ്ഹിലും പാണ്ഡിത്യം നേടിയ ഇദ്ദേഹം കുടുംബത്തിന്‍റെ ചെലവിന് വേണ്ടി രണ്ടു പ്രാവശ്യം ഖാളി സ്ഥാനം ഏറ്റെടുത്തു. ത്വര്‍ത്തൂസിലെ ഖാളിസ്ഥാനം അല്പകാല ശേഷം ഒഴിവാക്കി ബഗ്ദാദിലേക്കു തന്നെ മടങ്ങി.

കാലങ്ങള്‍്ക്കു ശേഷം ദീനിന്‍റെ പരിതാപകരമായ അവസ്ഥയില്‍ മനംനൊന്ത് ഇസ്ബഹാനിലെ ഖാളി സ്ഥാനം ഏറ്റെടുക്കുകയുണ്ടായി. വലിയ സ്വീകരണമായിരുന്നു അദ്ദേഹത്തിന് ഖാളിയാരോഹണ സമയത്ത് ലഭിച്ചത്. ഒരു പരിത്യാഗിയായി കാണാനായിരുന്നു എന്നെ ഉപ്പ ഇഷ്ടപ്പെട്ടിരുന്നെന്ന് പറഞ്ഞ് ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം പൊട്ടിക്കരയുകയുണ്ടായി. എന്നാല്‍ ഖാളി സ്ഥാനം ഏറ്റെടുത്തത് ദീനിന്‍റെയും ഒപ്പം കുടുംബചെലവിനുമാണല്ലോ എന്നതില്‍ അദ്ദേഹം സമാധാനം കണ്ടെത്തി.


അബ്ദുല്ലാഹിബ്നു അഹ്മദ് (213-290)

ജ്യേഷ്ടനായ സ്വാലിഹിനേക്കാള്‍ പത്തു വയസ്സില്‍ ഇളയയവനാണെങ്കിലും സ്വാലിഹിന്‍റെ ജീവിതപ്രകൃതിയും രീതിയുമായിരുന്നു അബ്ദുല്ലാ എന്ന രണ്ടാമത്തെ മകനും. അബൂ അബ്ദുറഹ്മാന്‍ എന്നറിയപ്പെട്ട ഇദ്ദേഹം ഒരു ഖാളി സ്ഥാനവും ഏറ്റെടുത്തില്ല. എന്നാല്‍ സ്വാലിഹിനേക്കാള്‍ അറിവും പക്വതയും അബ്ദുല്ലക്കായിരുന്നു. കൂട്ടുകാരനായ അബ്ബാസ് എന്നവരോട് ഇ്മാം അഹ്മദ് തന്നെ ്ഇക്കാര്യം പറയുന്നുണ്ട്. 'ഓ അബ്ബാസ്, എന്‍റെ അബൂ അബ്ദുറഹ്മന്‍ ധാരാളം അറിവു നേടിയിട്ടുണ്ട് '.എന്‍റെ അബ്ദുല്ലാ എനിക്കറിയുന്ന എല്ലാ ഹദീസുകളും പഠി്ച്ചിട്ടുണ്ടെന്നും ഇമാം മറ്റൊരിക്കല്‍ പറയുകയുണ്ടായി (തഹ്ദീബുത്തഹ്ദീബ്). അബ്ദുല്ല പറയുന്നു. "ഞാന്‍ പറയുന്ന അധിക കാര്യങ്ങളും ഉപ്പയില്‍ നി്ന്നു രണ്ടോ മൂന്നോ പ്രാവശ്യം കേട്ടതാണ്. ചുരുങ്ങിയത് ഒരു പ്രാവശ്യമെങ്കിലും കേട്ട കാര്യം മാത്രമേ ഞാന്‍ പറയാറുള്ളൂ". 77 വയസ്സുകാലം ജീവിച്ച ഇദ്ദേഹം ബഗ്ദാദില്‍ തന്നെയാണ് വഫാതായത്.

ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇസ്ഹാഖുബ്നു മന്‍സൂറുത്തമീമി, അബൂദാവൂദുസ്സജസ്താനി, തുടങ്ങിയ പ്രമുഖരും ഇമാമിന്‍റെ ശിഷ്യരില്‍ പെട്ടവരാണ്.


സ്വപ്നങ്ങളിൽ

ഇമാം അഹ്മദുബ്നു ഹമ്പലിന്‍റെ വഫാതിനു ശേഷവും അദ്ദേഹത്തെ സ്വപ്നം കണ്ടവരും മഹാനവര്‍കളുടെ ശ്രേഷ്ടതയെ വിവരിക്കുന്ന മറ്റു മഹാന്മാരുടെ അനുഭവങ്ങള്‍ സ്വപനങ്ങളില്‍ ദര്‍ശിച്ചവരും ഏറെയുണ്ട്. ഇമാം അഹ്മദിനെ സ്നേഹിച്ചതിന്‍റെ കാരണത്താല്‍ സ്വര്‍ഗത്തില്‍ കിടന്നയാളെ കുറിച്ചാണ് അബൂ സുര്‍അ പറയുന്നത്.

അബ്ദുല്ലാഹി ബ്നു ഹുസൈന്‍ പറയുന്നത് ഞാന്‍ കേട്ടു'ഞാനൊരിക്കല്‍ ഒരാളെ സ്വപനത്തില്‍ കാണുകയുണ്ടായി. ഞാനദ്ദേഹത്തോട് ചോദിച്ചു, അല്ലാഹു മരണശേഷം നിങ്ങളെ എന്താണു ചെയ്തത്?. അയാള്‍ പറഞ്ഞു. അല്ലാഹു എനിക്കു പൊറുത്തുതന്നു. 'സത്യം?'. 'അതെ, സത്യം തന്നെ. 'എന്താണു അതിനു കാരണം?'. അയാള്‍ പറഞ്ഞു. അഹ്മദുബ്നു ഹമ്പലിനോടുള്ള എന്‍റെ സ്നേഹം കാരണമാണ്'.

അഹ്മദുബ്നു മഹ്മൂദ് പറയുന്നു. ഒരു ദിവസം ഞാനൊരശരീരി കേട്ടു. 'സ്വാലിഹായ. അടിമ മരണപ്പെട്ടിരിക്കുന്നു.' ഞാന്‍ കൂടെയുള്ളവരോട് ഈ ശബ്ദത്തെകുറിച്ച് ചോദിച്ചു. അവര്‍ പറഞ്ഞു, ജിന്നുകളിലെ സ്വാലിഹീങ്ങളില്‍ പെട്ടയാളുടെ ശബ്ദമാണത്. അന്നു രാത്രിയാണ് ഇമാം അഹ്മദ് വഫാതാകുന്നത്. ആ അശരീരി ഇമാമിന്‍റെ വിയോഗത്തെ അറിയിക്കുന്നതാണെന്ന് അപ്പോഴാണെനിക്കു മനസ്സിലായത്.

ഇമാമിന്‍റെ ശ്രേഷ്ടത വെളിപ്പെടുത്തുന്ന മറ്റൊരു സംഭവം ഹില്‍യതുല്‍ ഔലിയാഅ് എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. ഇബ്റാഹീമുബ്നു ഖര്‍റാസ് പറയുന്നു. ഞങ്ങളുടെ ഒരയല്‍വാസി ഏഴു കിരീടങ്ങളുമായി ആകാശത്തു നിന്നിറങ്ങി വരുന്ന ഒരു മലക്കിനെ കണ്ടു. ആ മലക്ക് ആദ്യമായി കിരീടമണിയിച്ചത് ഇമാം അഹ്മദിനെ ആയിരുന്നു.

ഉബൈദുബ്നു ശരീക് പറയുന്ന മറ്റൊരു സംഭവം ഇങ്ങനെയാണ്. മുഖന്നസ് എന്നയാളുടെ മരണശേഷം ഞാനദ്ദേഹത്തെ സ്വപനം കണ്ടു. അദ്ദേഹം പറഞ്ഞു, എനിക്ക് അല്ലാഹു പൊറുത്തു തന്നു. കാരണം ഇമാം അഹ്മദിന്‍റെയടുത്തായിരുന്നു എന്നെ മറമാടിയിരുന്നത്. മാത്രമല്ല, ഇമാമിനെ ഖബറടക്കിയ ഭാഗത്തെ മുഴുവന്‍ ഖബറാളികള്‍ക്കും അല്ലാഹു ഇമാമിന്‍റെ ശ്രേഷ്ടതകൊണ്ട് പൊറുത്തു തന്നു.

വഫാതിന് ശേഷം ഇമാമിന് അല്ലാഹു ഒരുക്കിയ സ്വീകരണത്തെ കുറിച്ച് സുഫ്യാനുസ്സൗരീ സ്വപനത്തില്‍ പറയുന്നതു കാണാം. ബുന്‍ദാര്‍ ചോദിച്ചു, 'നിങ്ങളിപ്പോള്‍ എവിടെയെത്തി?'. ഞാന്‍ ആഗ്രഹിച്ച സ്ഥാനത്തേക്കാളും ഉന്നതിയില്‍ ഞാനിപ്പോള്‍ എത്തിയിട്ടുണ്ട്. 'നിങ്ങളുടെ കൈയിലെന്താണ്?'. 'ഇത് മുത്തും പവിഴവുമാണ്. ഇമാം അഹ്മദിന്‍റെ റൂഹ് ഞങ്ങളുടെ അടുത്തേക്ക് വരുന്നുണ്ട്. അവരെ ആശീര്‍വദിക്കാനും സ്വീകരിക്കാനും അല്ലാഹു നല്‍കിയതാണീ മുത്തുകള്‍'.

ഓരോ നിമിഷവും അല്ലാഹുവിനു വേണ്ടി മാറ്റിവെച്ച ആ ധന്യ ജീവിതത്തെ പകര്‍ത്തിയെഴുതാന്‍ ബലഹീനരാണ് നാമേവരും. അല്ലാഹു അവരുടെ ബഹുമാനം കൊണ്ട് നമ്മെ അനുഗ്രഹിക്കട്ടെ.






കടപ്പാട് : ഈ ലേഖനം അലി അഷ്‌കർ ഉസ്താദിന്റെ ഫേസ്ബുക് പേജിൽ നിന്നും എടുത്തതാണ് . അദ്ധേഹത്തിന്റെ ആഗ്രഹപ്രകാരം ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ഉള്ളത് കൊണ്ട് ആ ഉസ്താദിന്റെ ഫേസ്ബുക് പേജും , മൊബൈൽ നമ്പറും ഇവിടെ കൊടുക്കുന്നു . 

https://www.facebook.com/ALI-Ashkar-598105610263884/