Monday 31 May 2021

മുന്നൂറ്റി മുപ്പത്തി മൂന്നു ഹജ്ജ്

 

ശൈഖു മുഹമ്മദ് മുൻകദിർ മുന്നൂറ്റി മുപ്പത്തി മൂന്നു ഹജ്ജു ചെയ്തു.

ഒടുവിലത്തെ ഹജ്ജിൽ അറഫയിൽ വെച്ചദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചു. തമ്പുരാനേ, ഞാൻ 333 ഹജ്ജു ചെയ്തു. ആദ്യത്തേതു എന്റെ കടമ, രണ്ടാമത്തേത് എന്റെ ശിക്ഷ ഒഴിവാകാൻ, മൂന്നാമത്തേതു എന്റെ ഉമ്മാക്ക്, ബാക്കി മുന്നൂറെണ്ണവും എന്റെ വകയായി ഈ ഹജ്ജിൽ പങ്കെടുത്തു അസാധുവായ ഹജ്ജുകാർക്കു വേണ്ടി ഞാനിതാ നീക്കിവെക്കുന്നു.

അദ്ദേഹം അന്നു അറഫ വിട്ടു രാത്രി മുസ്ദലിഫയിലെത്തി. ഉറങ്ങുമ്പോൾ

ഒരു സ്വപ്നം കണ്ടു 

മുൻകദിറേ , ഔദാര്യത്തിന്റെ സ്രഷ്ടാവിനോടാണോ നീ ഔദാര്യം കാണിക്കുന്നത്. ദാനത്തിന്റെ സ്രോതസ്സിലേക്കോ നീ ദാനം തിരിച്ചു വിടുന്നത്. അല്ലാഹു ഇതാ പറയുന്നു എന്റെ പ്രതാപവും, മഹത്വവുമാണെന്ന സത്യം, അറഫയിൽ നിൽക്കുവാൻ വിധിയുള്ളവർക്കെല്ലാം, ഞാൻ അറഫയെപ്പടക്കുന്നതിന്ന് രണ്ടായിരം കൊല്ലം മുമ്പു പൊറുത്തു കൊടുത്തുകഴിഞ്ഞു.

പോരേ?

(ഇർശാദുൽ ഇബാദ്‌ )

Thursday 27 May 2021

സംശയവും മറുപടിയും - സുന്നത്തു നിസ്കാരങ്ങൾ

 

ഫർളു നിസ്കാരം ഖളാഉള്ളവർ സുന്നത്തു നിസ്കരിക്കുന്നതിന്റെ വിധിയെന്ത്?

ഉറക്കം, മറവി എന്നീ കാരണങ്ങൾ കൂടാതെ ഫർളു   നിസ്കാരം ഖളാആക്കിയവർ അവ ഖളാഅ് വീട്ടുംമുമ്പ് സുന്നത്തു നിസ്കരിക്കൽ നിഷിദ്ധമാണ് കുറ്റകരമാണ് (ഫത്ഹുൽ മുഈൻ, പേജ്: 6) 

ഫർള് നിസ്കാരം ഖളാഉള്ളവർ മയ്യിത്തു നിസ്കരിക്കലോ?

മയ്യിത്തു   നിസ്കാരവും ഹറാം തന്നെ (തർശീഹ്, പേജ്: 12) 

തഹിയ്യത്തു നാലു റക്അത്ത് നിസ്കരിക്കാമോ?

നിസ്കരിക്കൽ അനുവദനീയമാണ് (തുഹ്ഫ: 2/275) 

തഹജ്ജുദ് നിസ്കാരം ജമാഅത്തായി നിർവഹിക്കാമോ?

തനിച്ചു നിസ്കരിക്കലാണുത്തമം ജമാഅത്തായി നിർവഹിക്കൽ അനുവദനീയമാണ് (തുഹ്ഫ: 2/220 

ഖിയാമുല്ലൈൽ എന്ന പേരിൽ പന്ത്രണ്ട് റക്അത്ത് നിസ്കാരമുണ്ടോ?*

നമ്മുടെ മദ്ഹബിൽ (ശാഫിഈ മദ്ഹബ്) അങ്ങനെയില്ല 

അസ്വറിനു മുമ്പ് സുന്നത്തു നിസ്കാരം രണ്ടോ നാലോ?

അസ്വറിനു മുമ്പ് നാലു റക്അത്തു സുന്നത്താണ് എന്നാണു നമ്മുടെ ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിൽ കാണുന്നത് അതേ സമയം രണ്ടു റക്അത്തു നിസ്കരിച്ചാൽ അതിന്റെ പ്രതിഫലം ലഭിക്കും അസ്വറിനു മുമ്പ് രണ്ടു റക്അത്തു സുന്നത്താണെന്ന് ഇഹ്‌യാഇൽ പറഞ്ഞിട്ടുണ്ട് നബി (സ) രണ്ടു റക്അത്തു നിസ്കരിച്ചിരുന്നുവെന്ന് ഹദീസിലും കാണാം (ശർഹുൽ മുഹദ്ദബ്: 3/501) 

നികാഹിനു മുമ്പ് നിസ്കാരം സുന്നത്തുണ്ടോ?

അതേ, വലിയ്യിനും വരനും നികാഹിനു മുമ്പ് രണ്ടു റക്അത്ത് നിസ്കരിക്കൽ സുന്നത്തുണ്ട് (ശർവാനി: 2/238) 

പ്രസ്തുത നിസ്കാരം കറാഹത്തുള്ള സമയം നിർവഹിക്കാമോ?

നിർവഹിക്കാവതല്ല പിന്തിയ കാരണമുള്ള നിസ്കാരമാണല്ലോ (തുഹ്ഫ: 1/443) 

ബറാഅത്തു രാവിൽ പ്രത്യേക നിസ്കാരമുണ്ടോ?

അതേ, മഗ്രിബിനു ശേഷം ആറ് റക്അത്ത് നിസ്കരിക്കൽ സ്വലഫുസ്വാലിഹീങ്ങളുടെ പതിവാണ് (ഇത്ഹാഫ്) ഈ ആറ് റക്അത്തുകൾ ഈരണ്ടു റക്അത്തുകളിൽ സലാം വീട്ടണം (ഇവ ജമാഅത്തായും നിർവഹിക്കാം) 

സുന്നത്തു നിസ്കാരം ഖളാആയാൽ ഖളാഅ് വീട്ടൽ സുന്നത്തുണ്ടോ?

അതേ, പതിവുള്ള സുന്നത്തു നിസ്കാരങ്ങൾ ഖളാആയാൽ ഖളാഅ് വീട്ടൽ സുന്നത്തുണ്ട് 

തസ്ബീഹ് നിസ്കാരം ജമാഅത്തായി നിർവഹിക്കൽ സുന്നത്തുണ്ടോ?

സുന്നത്തില്ല അനുവദനീയമാണ് 

തറാവീഹ് നിസ്കാരം ഇസ്ലാമിൽ വന്നത് ഹിജ്റഃ എത്രാം വർഷത്തിൽ?

രണ്ടാം വർഷം (ജമൽ: 1/489) 

തറാവീഹ് ജമാഅത്തായി ഉമർ (റ) പുനസംഘടിപ്പിച്ചത് ഹിജ്റഃ എത്രാം വർഷത്തിൽ?

പതിനാലാം വർഷം (ജമൽ: 1/489) 

തറാവീഹ് നിസ്കാരത്തിന്റെ നിയ്യത്ത് എങ്ങനെ?

തറാവീഹ് ഞാൻ രണ്ടു റക്അത്തു നിസ്കരിക്കുന്നു തറാവീഹിൽ നിന്നു ഞാൻ രണ്ടു റക്അത്ത് നിസ്കരിക്കുന്നു എന്നിങ്ങനെയെല്ലാം നിയ്യത്ത് ചെയ്യാം (ശർവാനി) 

തറാവീഹ് 20 റക്അത്താണല്ലോ ഇരുപതിൽ താഴെ നിസ്കരിച്ചാൽ പ്രതിഫലം ലഭിക്കുമോ?

20 റക്അത്ത്,എന്ന വിശ്വാസത്തോടെ ഇരുപതിൽ താഴെ നിസ്കരിച്ചാൽ നിസ്കരിച്ചതിന്റെ പ്രതിഫലം ലഭിക്കും നിസ്കാരം തറാവീഹ് ആയിത്തന്നെ പരിഗണിക്കുകയും ചെയ്യും (തുഹ്ഫ: 2/225) 

വിത്റിന്റെ നിയ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടോ?

ഉണ്ട് വിത്റിൽ നിന്നുള്ള രണ്ട് റക്അത്ത് ഞാൻ നിസ്കരിക്കുന്നുവെന്നു കരുതണം വിത്ർ എന്നാൽ ഒറ്റ എന്നാണർഥം രണ്ട് എന്നത് ഇരട്ടയുമാണല്ലോ അതുകൊണ്ടാണ് അങ്ങനെ കരുതണമെന്ന് പറയുന്നത് (ഖൽയൂബി: 1/243, നിഹായത്തുസൈൻ, പേജ്: 102) 

തഹജ്ജുദിന്റെ മുമ്പോ പിമ്പോ വിത്ർ നിസ്കാരം ഉത്തമം?

തഹജ്ജുദിന്റെ ശേഷം 

റമളാൻ മാസത്തിലെ വിത്റോ?

റമളാൻ മാസത്തിലും തഹജ്ജുദിന്റെ ശേഷം വിത്ർ നിസ്കരിക്കലാണ് ഏറ്റവും പുണ്യം രാത്രിയുടെ അവസാന നിസ്കാരം നിങ്ങൾ വിത്ർ ആക്കുകയെന്നു ഹദീസിൽ വന്നിട്ടുണ്ട് 

റമളാനിൽ വിത്റിനെ പിന്തിക്കുമ്പോൾ വിത്റിലെ ജമാഅത്ത് നഷ്ടപ്പെട്ടാലോ?

ജമാഅത്ത് നഷ്ടപ്പെട്ടാലും വിത്റിനെ പിന്തിക്കലാണു പുണ്യം (ഫത്ഹുൽ മുഈൻ, പേജ്: 106) 

ഫർളു ഖളാഉള്ളവനു സുന്നത്തു നിസ്കാരവും മയ്യിത്തു നിസ്കാരവും ഹറാമാണെന്നു പറഞ്ഞല്ലോ എന്നാൽ പ്രസ്തുത നിസ്കാരങ്ങൾ സ്വഹീഹാകുമോ?

ഹറാമോടുകൂടി സ്വഹീഹാകും (കുർദി: 1/144, നിഹായത്തുസൈൻ, പേജ്: 12 നോക്കുക) 

തറാവീഹ് എട്ടു റക്അത്താണെന്നു വിശ്വസിച്ചാൽ പുത്തൻവാദിയാകുമോ?

അതേ, വിശ്വാസം പിഴച്ച പുത്തൻവാദിയാകും കാരണം തറാവീഹ് ഇരുപത് റക്അത്തുകളാണെന്നു ഇജ്മാഅ് എന്ന ഖണ്ഡിത പ്രമാണം കൊണ്ട് സ്ഥിരപ്പെട്ടതാണ് ഇജ്മാഇനെ നിരാകരിച്ചവൻ വിശ്വാസം പിഴച്ച മുബ്തദിആണ് (അസ്സ്വവാഹിഖുൽ മുഹ്രിഖഃ, പേജ്: 86) 

പെരുന്നാൾ നിസ്കാരം സ്ത്രീകൾക്ക് സുന്നത്തുണ്ടോ?

അതേ, സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവർക്കും സുന്നത്തുണ്ട് 

തറാവീഹ്, വിത്ർ എന്നിവയ്ക്കിടയിൽ മറ്റു നിസ്കാരം കൊണ്ട് പിരിക്കാമോ?

പിരിക്കുന്നതുകൊണ്ട് തെറ്റില്ല പിരിക്കൽ ഉത്തമമല്ല (ബിഗ്യ) 

പെരുന്നാൾ നിസ്കാരത്തിന്റെ നിയ്യത്ത്?

ചെറിയ/വലിയ പെരുന്നാളിന്റെ സുന്നത്തു നിസ്കാരം ഞാൻ രണ്ടു റക്അത്തു നിർവഹിക്കുന്നു മഅ്മൂം ഇമാമോടുകൂടെ എന്നും ഇമാം ഇമാമായി എന്നും കരുതണം

ഗ്രഹണ നിസ്കാരത്തിൽ ഓരോ റക്അത്തിലും രണ്ടു ഖിയാം, രണ്ടു റുകൂഅ് എന്നിവ സുന്നത്തുണ്ടല്ലോ പ്രസ്തുത രണ്ടാം ഖിയാമിലോ റുകൂഇലോ ഇമാമിനെ തുടർന്നാൽ റക്അത്ത് ലഭിക്കുമോ?

റക്അത്തു ലഭിക്കില്ല 

ചിലയിടങ്ങളിൽ തറാവീഹിനു ശേഷം പത്തു സ്വലാത്ത് ചൊല്ലന്നത് കേൾക്കാം അതു സുന്നത്തുണ്ടോ?*

അങ്ങനെ പ്രത്യേകം സുന്നത്തില്ല പ്രാർത്ഥനയ്ക്കു ശേഷം മൂന്നു സ്വലാത്തും സുന്നത്തില്ല 

ഫർളിന്റെ മുമ്പുള്ള റവാതിബുകൾ ഫർളിനു ശേഷം നിർവഹിച്ചാൽ ഖളാആകുമോ?

ഇല്ല അദാആയിത്തന്നെ സംഭവിക്കും 

സുന്നത്തു നിസ്കാരങ്ങളിൽ വജ്ജഹ്തു സുന്നത്തുണ്ടോ?

അതേ, സുന്നത്തുണ്ട് 

തറാവീഹ് നിസ്കാരം മദീനക്കാർക്ക് 36 റക്അത്ത് നിസ്കരിക്കാമോ?

അതേ, റമളാനിൽ മദീനയിലുള്ളവർക്ക് തറാവീഹ് നിസ്കാരം 36 റക്അത്തുവരെ നിസ്കരിക്കാം (തുഹ്ഫ ശർവാനി: 2/241) 

തറാവീഹ് ഖളാആയാൽ പകലിൽ ഖളാ വീട്ടാമോ?

അതേ, പകലിലും രാത്രിയിലും ഖളാ വീട്ടാം (മഹല്ലി: 1/217) 

ഇശാഇനെ മുന്തിച്ചു ജംആക്കുന്ന യാത്രക്കാരനു മഗ്രിബിന്റെ സമയത്ത് തറാവീഹ് നിസ്കരിക്കാമോ?

അതേ, നിസ്കരിക്കാം (നിഹായ: 2/127) 

സുന്നത്തു നിസ്കാരത്തിൽ സൂറത്ത് ഓതൽ സുന്നത്തുണ്ടോ?

അതേ, സുന്നത്തുണ്ട് മയ്യിത്തു നിസ്കാരം ഒഴികെ മറ്റെല്ലാ നിസ്കാരങ്ങളിലും സൂറത്ത് ഓതൽ സുന്നത്താണ് (തുഹ്ഫ: 2/51)

മയ്യിത്തിന്റെ നന്മക്കുവേണ്ടി സുന്നത്തു നിസ്കാരമുണ്ടോ?

അതേ, 'സ്വലാതുൽ ഉൻസ് ' എന്നാണതിന്റെ പേര് രണ്ട് റക്അത്താണത് 'ഉസ്വല്ലി റക്അതയ്നി ലിൽ ഉൻസി ഫിൽ ഖബ്രി' (ഖബ്റാളിക്ക് ഇണക്കത്തിനു വേണ്ടി ഞാൻ രണ്ടു റക്അത്തു നിസ്കരിക്കുന്നു) എന്നു നിയ്യത്ത് ചെയ്താൽ മതി നിസ്കാരശേഷം അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കാൻ പ്രാർത്ഥിക്കണം (നിഹായത്തു സൈൻ, പേജ്: 107) 

ബലിപെരുന്നാൾ നിസ്കാരം കഴിഞ്ഞ് ഖുത്വുബയിൽ പ്രവേശിക്കുംമുമ്പ് തക്ബീർ സുന്നത്തുണ്ടോ?

സുന്നത്തുണ്ട് (തുഹ്ഫ: 3/46) 

ഹാജിമാർ ബലിപെരുന്നാൾ നിസ്കാരം ഒറ്റക്ക് നിർവഹിക്കുകയാണോ വേണ്ടത്?

ഹജ്ജ് നിർവഹിച്ചുകൊണ്ടിരിക്കുന്നവൻ ബലിപെരുന്നാൾ നിസ്കാരം ഒറ്റക്ക് നിർവഹിക്കലാണ് ഏറ്റവും പുണ്യം 

സുന്നത്തു നിസ്കാരങ്ങളിൽ ഏറ്റവും മഹത്വമുള്ള നിസ്കാരം?

ബലിപെരുന്നാൾ നിസ്കാരം, ശേഷം ചെറിയ പെരുന്നാൾ നിസ്കാരം ചന്ദ്രഗ്രഹണ നിസ്കാരം, സൂര്യഗ്രഹണ നിസ്കാരം, മഴയെ തേടുന്ന നിസ്കാരം, വിത്ർ, സുബ്ഹിയുടെ റവാതിബ്, മറ്റു റവാതിബുകൾ (അവ ഒരേ സ്ഥാനത്താണ് ), തറാവീഹ്, ളുഹാ, ത്വവാഫിന്റെ രണ്ടു റക്അത്ത്, തഹിയ്യത്തിന്റെ രണ്ടു റക്അത്ത്, ഇഹ്റാമിന്റെ രണ്ടു റക്അത്ത്, വുളൂഇന്റെ രണ്ടു റക്അത്ത് എന്നീ ക്രമത്തിലാണ് മഹത്വം (ഫത്ഹുൽ മുഈൻ) 

മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, മസ്ജിദുൽ അഖ്സാ എന്നീ പള്ളികളിൽ വെച്ചുള്ള നിസ്കാരത്തിനു കൂടുതൽ പ്രതിഫലമുണ്ടല്ലോ സുന്നത്തു നിസ്കാരത്തിനും ആ പ്രതിഫലമുണ്ടോ?

അതേ, മൂന്നു പള്ളികളിലെ പുണ്യം സുന്നത്തു നിസ്കാരത്തിനുമുണ്ട് (തുഹ്ഫ: 4/65) 

ഖുത്ബീയ്യത്ത് കർമവുമായി ബന്ധപ്പെട്ട നിസ്കാരത്തിനു എങ്ങനെയാണ് നിയ്യത്ത് ചെയ്യേണ്ടത്?

ആവശ്യ സഫലീകരണത്തിന്റെ (സ്വലാതുൽ ഹാജത്) രണ്ടു റക്അത്ത് ഞാൻ നിസ്കരിക്കുന്നു എന്നു കരുതണം 

സ്വലാതുൽ ഹാജത് എത്ര റക്അത്താണ്?

രണ്ടു റക്അത്താണെന്നു നമ്മുടെ ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിൽ കാണാം പന്ത്രണ്ട് റക്അത്താണെന്നു 'ഇഹ്‌യാ  ഉലൂമുദ്ദീൻ' എന്ന ഗ്രന്ഥത്തിൽ കാണാം അതാണു പലരും പ്രവർത്തിക്കുന്നത് 

സുന്നത്തു നിസ്കാരം നിർവഹിച്ചു കൊണ്ടിരിക്കേ, അതു മുറിക്കാമോ?

സുന്നത്ത് നിസ്കാരം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ നിസ്കാരത്തിന്റെ ഇടയിൽ അതിൽ നിന്നു ഒഴിവാകൽ നിസ്കാരം മുറിക്കൽ അനുവദനീയമാണ് 

ബറാഅത്തു രാവിൽ നൂറു റക്അത്തുള്ള സുന്നത്തു നിസ്കാരമുണ്ടോ?

അതു ബിദ്അത്താണ് ഇമാം നവവി (റ), ഇബ്നു ഹജർ (റ) തുടങ്ങിയവർ അതിനെ ശക്തമായി എതിർത്തിട്ടുണ്ട് (തുഹ്ഫ- ശർവാനി: 2/239) 

സുന്നത്ത് നിസ്കാരങ്ങൾ വീട്ടിൽ വെച്ച് നിസ്കരിക്കലാണ് ഉത്തമം എന്ന് കേട്ടു ശരിയാണോ ?

അതെ ശരിയാണ്! ളുഹാ നിസ്കാരം, ത്വവാഫിന്റെ രണ്ട് റക്അത്ത്, ജുമുഅക്ക് മുമ്പുളള സുന്നത്ത് നിസ്കാരം ജമാഅത്തായി നിസ്കരിക്കൽ സുന്നത്തുള്ള തറാവീഹ്, പെരുന്നാൾ നിസ്കാരം തുടങ്ങിയവയല്ലാത്ത എല്ലാ സുന്നത്ത് നിസ്കാരങ്ങളും വീട്ടിൽ വെച്ച് നിർവഹിക്കലാണ് കൂടുതൽ ഉത്തമം. (തുഹ്ഫ :2/107)



അലി അഷ്ക്കർ - 9526765555


Tuesday 25 May 2021

പ്രസവിക്കപ്പെട്ട കുട്ടിക്ക് പേരിടാൻ പ്രത്യേക ദിവസമുണ്ടോ

 

ഉണ്ട്! പ്രസവിക്കപ്പെട്ട കുട്ടിക്ക് ഏഴാം ദിവസം പേരിടൽ സുന്നത്താണ്.  ആദ്യം പേരിടൽ , പിന്നെ അഖീഖത്ത് അറുക്കൽ , ശേഷം മുടി കളയൽ  ഇങ്ങനെയാണ് സുന്നത്തായ രൂപം. എന്നാൽ പേരിടാനുള്ള അധികാരം പുരുഷന്മാർക്കാണ്. സ്ത്രീകൾക്കല്ല.

കുട്ടിയുടെ രക്ഷാകർത്താവാൻ അധികാരമുള്ള പിതാവ് , പിതാമഹൻ എന്നിവർക്കാണ് പേരിടാനുള്ള അധികാരമുള്ളത്. (ഇആനത്ത് :2/382)

وفي ع ش: وينبغي أن التسمية حق من له عليه الولاية من الأب وإن لم تجب عليه نفقته لفقره ثم الجد.( إعانة الطالبين : ٢/٣٨٢)



അലി അഷ്ക്കർ : 9526765555


മാതാവ് മരണപ്പെട്ട കുട്ടിക്ക് യതീം എന്നാണോ പറയുക ? മൃഗങ്ങളിലും അങ്ങനെ പറയാറുണ്ടോ

 

മനുഷ്യന്മാരിൽ പിതാവ് മരണപ്പെട്ട കുട്ടിക്ക് യതീം എന്ന് പറയും. അതേസമയം മാതാവ് മരണപ്പെട്ട കുട്ടിക്ക്  مُنْقَطِعْ  (ആലംബമറ്റവൻ) എന്നാണ് പറയുക. മൃഗങ്ങളിൽ മാതാവ് മരണപ്പെട്ടതിനും പക്ഷികളിൽ മാതാവും പിതാവും മരണപ്പെട്ടതിനും യതീം എന്നാണ് പറയപ്പെടുക. (ഹാശിയതുൽ ബുജൈരിമി : 4/270)

فائدة يقال لمن فقد أمه دون أبيه: منقطع. واليتيم في البهائم من فقد أمه وفي الطير من فقد أباه وأمه.( حاشية البجيرمي : ٤/٢٧٠)



അലി അഷ്ക്കർ : 9526765555


വ്യഭിചാരത്തിൽ ജനിച്ച പെണ്‍കുട്ടിയെ വ്യഭിചരിച്ചവന് വിവാഹം കഴിക്കാൻ പറ്റുമോ

 

അതെ. കഴിക്കാം! കാരണം വ്യഭിചരിച്ചവനെ ആ ക്കുട്ടിയുടെ പിതാവായി പരിഗണിക്കുകയില്ല. എങ്കിലും വിവാഹം കഴിക്കൽ കറാഹത്താണ്. 

അതേസമയം വ്യഭിചാരത്തിൽ ജനിച്ച ആണ്‍കുട്ടിയെ പ്രസവിച്ച സ്ത്രീക്ക് വിവാഹം കഴിക്കാൻ പാടില്ല. കാരണം വ്യഭിചരിച്ച പെണ്ണിനെ ആ കുട്ടിയുടെ മാതാവായി പരിഗണിക്കും. അവർ തമ്മിൽ ഉമ്മ, മകൻ എന്ന ബന്ധമുണ്ട്. (തുഹ്ഫ :7/189,299)

وتكره بنت الزنا.( تحفة المحتاج : ٧/١٨٩)

(ويحرم على المرأة) وعلى سائر محارمها (ولدها من زنا والله أعلم).[ منهاج، تحفة المحتاج : ٧/٢٩٩]



അലി അഷ്ക്കർ : 9526765555


കൊന്നവനെ കൊല്ലുക എന്നതാണല്ലോ ഇസ്ലാമിക വിധി. കൊല്ലലല്ലാതെ വേറെ എന്തെങ്കിലും പരിഹാരം ഇസ്ലാമിൽ ഉണ്ടോ

 

ഉണ്ട്.! കൊല്ലപ്പെട്ടവന്റെ ബന്ധുക്കൾ നഷ്ടപരിഹാരം വാങ്ങി മാപ്പ് നൽകാവുന്നതാണ്. നഷ്ടപരിഹാരത്തിലും സ്ത്രീ  -  പുരുഷ  വ്യത്യാസം ഉണ്ട്. മനപ്പൂര്‍വ്വം സ്വതന്ത്രനായ സത്യവിശ്വാസിയായ പുരുഷനെ വധിച്ചതിന്റെ നഷ്ടപരിഹാരം 100 ഒട്ടകമാണ്. അതേസമയം സ്ത്രീയെ വധിച്ചതിന്റെ നഷ്ടപരിഹാരം 50 ഒട്ടകമാണ്. (ഫത്ഹുൽ മുഈൻ :439)

وهي أي الدية لقتل حر مسلم ذكر معصوم مائة بعير مثلثة في عمد...... وأما دية الأنثى والخنثى فنصف دية الذكر.( فتح المعين :٤٣٩)



അലി അഷ്ക്കർ : 9526765555


ഭർത്താവ് മരണപ്പെട്ട വിവരം ഭാര്യ അറിയുന്നത് 1 വർഷം കഴിഞ്ഞിട്ടാണ്. എന്നാൽ ആ സമയം മുതൽ അവൾ ഇദ്ദ ആചരിച്ചാൽ മതിയോ

 

പ്രസ്തുത സ്ത്രീ ഇദ്ദ ആചരിക്കേണ്ടതില്ല. കാരണം ഭർത്താവിന്റെ മരണ സമയം മുതൽ 4 മാസവും 10 ദിവസവുമാണ് ഇദ്ദ ആചരിക്കേണ്ടത്. അത് ഇവിടെ കഴിഞ്ഞല്ലോ. (തുഹ്ഫ :8/259)

(ولو بلغتها الوفاة) أو الطلاق (بعد المدة) أي مدة العدة (كانت منقضية) بمضي مدتها.( تحفة المحتاج : ٨/٢٥٩)



അലി അഷ്ക്കർ : 9526765555


അനന്തരാവകാശ സ്വത്ത് വീതം വയ്ക്കൽ, വൈവാഹിക ബന്ധങ്ങളിലുണ്ടാവുന്ന പരാതികൾ പോലെയുള്ള കാര്യങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള അധികാരം ആർക്കാണ്

 

ഖാളിക്കാണ്. ഇസ്‌ലാമിക ജഡ്ജിയാണ് ഖാളി. പള്ളിയിൽ ആരാധനാ കർമ്മങ്ങൾക്കും മഹല്ല് നിവാസികളുടെ ഇസ്‌ലാമിക സംസ്‌കാരമനുസരിച്ചുള്ള ജീവിതത്തിനും നേതൃത്വം നൽകുന്നതിനായി ഇസ്‌ലാമിക നിയമങ്ങൾ പഠിച്ച ഒരു പണ്ഡിതനുണ്ടാവും. ഇദ്ദേഹമാണ് മഹല്ലിലെ ഭരണാധികാരി. ഇദ്ദേഹം ഖാളി എന്നറിയപ്പെടുന്നു. മുസ്‌ലിംകളുടെ വിവാഹം, അനന്തരാവകാശ സ്വത്ത് വീതം വയ്ക്കൽ, വൈവാഹിക ബന്ധങ്ങളിലുണ്ടാവുന്ന പരാതികൾ, കുടുംബ ബന്ധങ്ങളിലുണ്ടാവുന്ന പ്രശ്‌നങ്ങൾ എന്നിവയ്ക്കു ഇസ്‌ലാമിക നിയമമനുസരിച്ചുള്ള പരിഹാരം കണ്ടെത്തലും ഉപദേശം നൽകലും ഖാളിയുടെ ബാദ്ധ്യതയാണ്. ഈ പദവി പുരുഷന്മാരുടെ മാത്രം പ്രത്യേകതയാണ്. 

സ്ത്രീകൾക്ക് ഖാളിയാവാനുള്ള അർഹതയില്ല. (ഇആനത്ത് :3/277)

(قوله: وفضل الذكر) أي على الأنثى وقوله بذلك، أي بأخذ مثل حظ الأنثيين (قوله: لاختصاصه) أي الذكر

وقوله بلزوم ما لا يلزم الأنثى، عبارة التحفة، وفضل الذكر لاختصاصه بنحو النصرة، وتحمل العقل والجهاد، وصلاحيته للإمامة والقضاء وغيرها.( إعانة الطالبين : ٣/٢٧٧)



അലി അഷ്ക്കർ : 9526765555

ദുആക്ക് ആമീൻ പറഞ്ഞ വ്യക്തിക്ക് വേണ്ടി മലക്കുകൾ പ്രാർത്ഥിക്കും എന്ന് കേട്ടു ശരിയാണോ

 

അതെ ശരിയാണ്.!  'آمين' എന്നതിൽ 4 അക്ഷരങ്ങളാണുള്ളത്. ഓരോ അക്ഷരത്തിനും അല്ലാഹു ഓരോ മലക്കിനെ  സൃഷ്ടിക്കും. ആ മലക്കുകൾ ആമീൻ പറഞ്ഞവന് പൊറുക്കലിനെ തേടുകയും ചെയ്യുന്നതാണ്. (ഇആനത്ത് :1/174)

(فائدة) في تهذيب النووي حكاية أقوال كثيرة في آمين، من أحسنها قول وهب بن منبه: آمين أربعة أحرف، يخلق الله تعالى من كل حرف لملكا يقول: اللهم اغفر لمن يقول آمين.اه خطيب.( إعانة الطالبين : ١/١٧٤)



അലി അഷ്ക്കർ : 9526765555

വലിയ അശുദ്ധിയുള്ളവർക്ക് മയ്യിത്തിനെ കുളിപ്പിക്കാൻ പറ്റുമോ

 

ജനാബത്ത് കാരനും , ഹൈളുകാരി , നിഫാസ്കാരി  എന്നിവർക്കെല്ലാം മയ്യിത്തിനെ കുളിപ്പിക്കൽ അനുവദനീയമാണ് കറാഹത്ത് പോലുമില്ല. അതേസമയം പ്രസ്തുത ആളുകൾ മരണം ആസന്നമായവരുടെ അടുത്ത് സന്നിഹിതരാവൽ കറാഹത്താണ്. (തുഹ്ഫ :3/184, മുഗ്നി :2/6)

(ويغسل الجنب والحائض) ومثلهما النفساء (الميت بلا كراهة) لأنهما طاهران.( تحفة المحتاج : ٣/١٨٤)

ويكره للحائض أن تحضر المحتضر وهو في النزع؛ لما ورد «أن الملائكة لا تدخل بيتا فيه كلب ولا صورة ولا جنب» ، ويؤخذ من ذلك أن الكلب والصورة وغير الحائض ممن وجب عليه الغسل مثلها.( مغني المحتاج : ٢/٦)



അലി അഷ്ക്കർ : 9526765555


മീശ വെട്ടിയാൽ കുളിക്കൽ സുന്നത്താണെന്ന് കേട്ടു ശരിയാണോ

 

അതെ ശരിയാണ്! മീശ വെട്ടൽ , തലമുടി നീക്കൽ , ഗുഹ്യരോമം കളയൽ , കക്ഷ രോമം കളയൽ , തുടങ്ങിയ കർമങ്ങൾക്ക് ശേഷം കുളിക്കൽ സുന്നത്താണ്. (ഖല്‍യൂബി : 1/329)

ومن المسنون الغسل للبلوغ بالسن .. ومن حلق العانة أو الرأس ونتف الإبط وقص الشارب.( حاشية القليوبي : ١/٣٢٩)



അലി അഷ്ക്കർ : 9526765555


പെരുന്നാൾ നിസ്കാരം സ്ത്രീകൾക്കും സുന്നത്താണല്ലോ! ഉറക്കെയാണോ ഓതേണ്ടത്

 

പെരുന്നാൾ നിസ്കാരം സ്ത്രീകൾക്കും പുരുഷന്മാർക്കും സുന്നത്താണ്. ആ നിസ്കാരം അദാആയി നിർവഹിക്കുമ്പോഴും ഖളാആയി നിർവഹിക്കുമ്പോഴും ഉറക്കെ ഓതലാണ് സുന്നത്ത്. ഈ നിയമം പുരുഷന്മാർക്കാണ്. 

സ്ത്രീകൾ ഉറക്കെ ഓതേണ്ടത് അന്യ പുരുഷന്മാർ കേൾക്കാത്ത വേളയിലാണ്. പ്രസ്തുത വേളയിലും പുരുഷന്മാർ ശബ്ദം ഉയർത്തുന്നത് പോലെ ഉയർത്താനും പാടില്ല. (നിഹായ : 1/493)

نعم يستثنى صلاة العيد فيجهر في قضائها كالأداء كما قاله الإسنوي، هذا كله بالنسبة للذكر، أما الأنثى والخنثى فيجهران إن لم يسمعهما أجنبي ويكون جهرهما دون جهر الذكر.( نهاية المحتاج : ١/٤٩٣)



അലി അഷ്ക്കർ : 9526765555


കുട്ടികളെ മഗ്രിബിന്‍റെ സമയത്ത് പുറത്തിറങ്ങാൻ അനുവദിക്കരുതെന്ന് കേട്ടു ശരിയാണോ

 

ശരിയാണ്. രാത്രിയുടെ പ്രാരംഭത്തിൽ കുട്ടികളെയും കാലികളെയും പുറത്തിറങ്ങലിനെത്തൊട്ട് തടയൽ സുന്നത്താണ്.(ശർവാനി: 1/127) 

ويسن كف الصبيان والماشية أول ساعة من الليل.( حاشية الشرواني : ١/١٢٧)


അലി അഷ്ക്കർ : 9526765555


ഈസാനബി (അ) വരുമ്പോൾ ഏതു മദ്ഹബിൽ ആയിരിക്കും

 

ഈസാനബി (അ) വരുമ്പോൾ നിലവിലുള്ള ഏതെങ്കിലും മദ്ഹബ് പ്രകാരമായിരിക്കുമോ അവിടുന്ന് മതവിധി നടത്തുക, അതോ തന്റെ ഇജ്തിഹാദ് പ്രകാരം വിധിക്കുകയാണോ? എല്ലാ മദ്ഹബുകളും അവരെ അംഗീകരിക്കേണ്ടി വരുമെന്നു കേൾക്കുന്നു.ഇതു ശരിയാണോ?കാരണമെന്ത് 


ശരിയാണ്. ഈസാനബി  (അ) നമ്മുടെ നബിയുടെ ശറഅ് പ്രകാരമാണ് വിധി നടപ്പാക്കുക.

ഖുർആൻ,സുന്നത്ത്,ഇജ്മാഅ്, എന്നിവയിൽ നിന്നു നേരിട്ടോ അതല്ലെങ്കിൽ തന്റെ ഇജ്തിഹാദ് പ്രകാരമോ ആണ് ഈസാനബി  (അ) വിധിക്കുക.

 രണ്ടാണെങ്കിലും ഈസാനബി  (അ) യുടെ വിധിക്കനുയോജ്യമായല്ലാതെ ഒരു മദ്ഹബുപ്രകാരവും അന്നു പ്രവർത്തിക്കാവതല്ല.കാരണം, ഒരു നബിയുടെ ഇജ്തിഹാദോ വ്യക്തമായ പ്രമാണമോ ഉള്ളപ്പോൾ മറ്റുള്ളവരുടെ ഗവേഷണ നിഗമനങ്ങൾക്ക് സ്ഥാനമില്ല.അവ പിഴക്കാവുന്നതാണല്ലോ.നബിയുടെ ഇജ്തിഹാദ് പിഴക്കുകയുമില്ല.(തുഹ്ഫ: 9/274) 

وتنقطع مشروعيتها بنزول عيسى صلى الله على نبينا وعليه وسلم؛ لأنه لا يبقى لهم حينئذ شبهة بوجه فلم يقبل منهم إلا الإسلام وهذا من شرعنا؛ لأنه إنما ينزل حاكما به متلقيا له عنه - صلى الله عليه وسلم - من القرآن والسنة والإجماع أو عن اجتهاده مستمدا من هذه الثلاثة والظاهر أن المذاهب في زمنه لا يعمل منها إلا بما يوافق ما يراه؛ لأنه لا مجال للاجتهاد مع وجود النص أو اجتهاد النبي - صلى الله عليه وسلم -؛ لأنه لا يخطئ كما هو الصواب المقرر في محله.( تحفة المحتاج : ٩/٢٧٤)



അലി അഷ്ക്കർ : 9526765555



കല്ല് കൊണ്ട് മനാരം ചെയ്യാൻ പറ്റുമോ

 

അതെ! കല്ല് ഉപയോഗിച്ച് മനാരം ചെയ്യൽ അനുവദനീയമാണ്. എന്നാൽ ഈ അനുവദനീയം ചേലാകർമം ചെയ്ത പുരുഷന്മാർക്കും. കന്യകത്വം നീങ്ങാത്ത സ്ത്രീകൾക്കുമാണ്. 

കന്യകത്വം നീങ്ങിയ സ്ത്രീയാണെങ്കിൽ യോനി വെള്ളം കൊണ്ട് തന്നെ കഴുകണം. കല്ല് മതിയാവില്ല. (നിഹായ : 1/143)

الاكتفاء بالحجر في حق المرأة وهو كذلك في البكر

أما الثيب فإن تحققت نزوله إلى محل مدخل الذكر كما هو الغالب لم يكف الحجر لأنه لا يصل هناك وإلا كفى،( نهاية المحتاج : ١/١٤٣)



അലി അഷ്ക്കർ : 9526765555

അറഫയിൽ നിൽക്കാതെ ഹജ്ജ് സ്വഹീആവുകയില്ലല്ലോ. അറഫയിൽ 'നിൽക്കണം' എന്ന് തന്നെ വേണോ

 

ഹജ്ജിന്റെ പ്രധാന ഘടകമാണല്ലോ അറഫയിൽ നിൽക്കൽ. അറഫയിൽ ഉണ്ടാവുക എന്നതാണ് 'നിൽക്കുക' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ എഴുന്നേറ്റ് നിൽക്കുക എന്നല്ല. എന്നാൽ എഴുന്നേറ്റു നിൽക്കലാണ് പുരുഷന്മാർക്ക് ഉത്തമം. 

സ്ത്രീകൾക്ക് ഇരിക്കലുമാണ് ഉത്തമം. അങ്ങനെയാണ് സുന്നത്ത്. (നിഹായ : 3/296)

وأفضله للذكر موقفه - صلى الله عليه وسلم

أما الأنثى فيندب لها الجلوس، في حاشية الموقف.( نهاية المحتاج : ٣/٢٩٦)



അലി അഷ്ക്കർ : 9526765555

വയർ നിറച്ച് ഭക്ഷണം കഴിക്കുന്നതിനെ കുറിച്ച് കർമശാസ്ത്രം എന്ത് പറയുന്നു

 

വയർ നിറഞ്ഞാൽ പിന്നെയും കഴിക്കൽ കറാഹത്താണ്. ഹറാമാണെന്ന് പറഞ്ഞ പണ്ഡിതന്മാരുമുണ്ട്. (നിഹായ : 6/376)

*وصرح الشيخان رحمة الله عليهما بكراهة الأكل فوق الشبع وآخرون بحرمته.( نهاية المحتاج : ٦/٣٧٦)*



അലി അഷ്ക്കർ : 9526765555

ഭാര്യയെ ത്വലാഖ് ചൊല്ലിയാൽ മഹ്ർ അവൾക്ക് എടുക്കാമോ

 

സംയോഗത്തിന് മുമ്പ് ഭർത്താവ് ഭാര്യയെ ത്വലാഖ് ചൊല്ലിയാൽ പകുതി മഹ്ർഭാര്യക്ക് ലഭിക്കും. എന്നാൽ സംയോഗത്തിന് മുമ്പ് ഭാര്യ ഭർത്താവിനെ ഫസ്ഖ് [ബന്ധം വേർപ്പെടുത്തൽ] ചെയ്താൽ അവൾക്ക് മഹ്ർ മുഴുവനും നഷ്ടപ്പെടും. ഒന്നും ലഭിക്കില്ല. (തുഹ്ഫ : 7/401-403)

*( فصل) في تشطير المهر وسقوطه (الفرقة) في الحياة كما علم من كلامه السابق (قبل وطء) في قبل أو دبر.... (منها) كفسخها...... (تسقط المهر) ( تحفة المحتاج : ٧/٤٠١)*

*(وما لا) يكون منها ولا بسببها (كطلاق)...... (يشطره) أي بنصفه للنص عليه( تحفة المحتاج : ٧/٤٠٣)*



അലി അഷ്ക്കർ : 9526765555


ചേലാകർമം പരസ്യമാക്കുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്


പുരുഷന്മാരുടെ ചേലാകർമം പരസ്യമാക്കലും [മറ്റുള്ളവരെ ചടങ്ങ് അറിയിക്കൽ] ,സ്ത്രീകളുടെ ചേലാകർമം പുരുഷന്മാരെ അറിയിക്കാതെ രഹസ്യമാക്കലുമാണ് സുന്നത്ത്. (നിഹായതുസൈൻ : 1/358)

ويسن إظهار ختان الذكور وإخفاء الإناث عن الرجال دون النساء.( نهاية الزين : ١/٣٥٨)



അലി അഷ്ക്കർ : 9526765555



Saturday 8 May 2021

വരക്കൽ മുല്ലക്കോയ തങ്ങൾ


നാല് നൂറ്റാണ്ടുകൾക്കപ്പുറത്തെ കോഴിക്കോട് പട്ടണം ആ പട്ടണത്തിലേക്ക് നമുക്കു കടന്നു ചെല്ലാം  സാമൂതിരി രാജാവിന്റെ പട്ടണം  അവിടെ ഐശ്വര്യം നിറഞ്ഞു നിൽക്കുന്നു  സാമൂതിരിയുടെ പ്രസിദ്ധി ലോകമെങ്ങും എത്തിച്ചത് അറബി വ്യാപാരികളായിരുന്നു. 

കിഴക്കൻ ലോകത്തിന്റെ ഉല്പന്നങ്ങൾ പടിഞ്ഞാറൻ ലോകത്തെത്തിച്ചിരുന്നതും അറബികളായിരുന്നു  

ഓഗസ്റ്റ് മാസം വരുന്നതോടെ അറബിക്കപ്പലുകൾ കോഴിക്കോട് തുറമുഖത്ത് എത്തിതുടങ്ങും  

ഡിസംബർ വരെ സീസൺ നീണ്ടുനിൽക്കും  ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലം കോഴിക്കോട് പട്ടണത്തിന്നുത്സവമാണ്  

എല്ലാവർക്കും ജോലി എല്ലാവർക്കും വരുമാനം ഓരോ വീട്ടിലും ആഹ്ലാദം അലയടിക്കും ഈത്തപ്പഴമെത്താത്ത വീടുകളില്ല ഈത്തപ്പഴത്തിന്റെ മധുരം നുണയാത്ത മനുഷ്യരില്ല എല്ലാ മനസ്സിലും സന്തോഷം 

ഇന്നത്തെപ്പോലെ ഹോട്ടലുകളോ ലോഡ്ജുകളോ ഇല്ലാത്ത കാലം  കടപ്പുറത്ത് തന്നെയാണ് അറബികളുടെ താമസം തമ്പുകൾ നിരനിരയായി ഉയർന്നു വരും ചെറുതും വലുതുമായ അനേകം ഖൈമകൾ കപ്പലുകൾ വന്നു ചേരുമ്പോൾ ഖൈമകളുടെ എണ്ണം വർദ്ധിക്കും രാത്രി കാലങ്ങളിൽ ഖൈമകളിൽ പാനൂസ് വിളക്കിന്റയും ലാന്തറിന്റെയും വെളിച്ചം തെളിയും  

കപ്പലുകളിൽ ഈത്തപ്പഴത്തിന്റെ വലിയ കെട്ടുകൾ കാണും മലയാളി കച്ചവടക്കാർ ഈത്തപ്പഴക്കെട്ടുകൾ വിലക്ക് വാങ്ങുന്നു കച്ചവടക്കാരുടെ കൈകളിലൂടെ അവ ഗ്രാമ ഗ്രാമാന്തരങ്ങളിൽ എത്തിച്ചേരും ഉണങ്ങിയ മുന്നിരിയുടെ കെട്ടുകൾ ധാരാളം വന്നു ചേരും അത്തിപ്പഴത്തിന്റെ കെട്ടുകളും കാണും അമ്പറും കൻമദവും കസ്തൂരിയും കാണും  

തമ്പുകളിൽ ചെല്ലുന്നവർക്കെല്ലാം അറബികൾ സുലൈമാനി നൽകും കൂടെക്കഴിക്കാൻ ഈത്തപ്പഴവും നൽകും അറബികൾ കൊണ്ടുവരുന്ന ഈത്തപ്പഴത്തിന്റെ ഒരു ഭാഗം ഇവിടെ സൗജന്യമായി വിതരണം ചെയ്യപ്പെടുന്നു  

മലബാറിലെ മലഞ്ചരക്കുകൾ അന്വേഷിച്ചാണ് അറബികൾ വരുന്നത് കുരുമുളക്, ഇഞ്ചി, ചുക്ക് കറുവപ്പട്ട, ഏലം, പുളി തുടങ്ങിയ സാധനങ്ങൾ അവർ വിലക്കുവാങ്ങുന്നു മാവിൻ പലക, ഓട്, തുണി തുടങ്ങി പലതും അവരുടെ ആവശ്യ വസ്തുക്കളാണ് 

കർഷകർക്ക് സന്തോഷത്തിന്റെ കാലം അവരുടെ വിളവുകൾക്ക് നല്ല വിലകിട്ടും കർഷകരിൽ നിന്ന് നേരിട്ട് ഉല്പന്നങ്ങൾ വാങ്ങുന്നത് ചെറുകിട വ്യാപാരികളാണ് ഓരോ സീസൺ കഴിയുമ്പോഴും ഇവരുടെ സാമ്പത്തിക സ്ഥിതി കാര്യമായി മെച്ചപ്പെടും  

കാളവണ്ടിയിലാണ് ചരക്കുകൾ കോഴിക്കോട്ടെത്തിക്കുക അവർക്ക് നല്ല തിരക്കായിരിക്കും എന്നും ജോലി എന്നും കൂലി മനസ്സ് നിറയെ സന്തോഷം  

പാണ്ടികശാലകളിലാണ് സാധനങ്ങൾ സൂക്ഷിക്കുക വൻകിട കച്ചവടക്കാർ ചരക്കുകൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നു കയറ്റിറക്ക് തൊഴിലാളികൾക്ക് തിരക്കിട്ട ജോലി നല്ല കൂലി സന്തോഷം 

നല്ലവ്യാപാരം നടക്കുന്നതിനാൽ സാമൂതിരിയുടെ ഭണ്ഡാരവും നിറഞ്ഞു കവിയും കൊട്ടാരത്തിലും സന്തോഷം  

ഹിന്ദുക്കൾ കഴിഞ്ഞാൽ പ്രബല സമുദായം മുസ്ലികളായിരുന്നു അവരെ പിണക്കാനോ, വേദനിപ്പിക്കാനോ രാജാവു തയ്യാറില്ല മുസ്ലിംകളെ സന്തോഷിപ്പിക്കാനും സമാധാനിപ്പിക്കാനും രാജാവ് എപ്പോഴും ശ്രമിച്ചിരുന്നു കാരണം അവരാണ് നാട്ടിന്റെ നട്ടെല്ല്  

തുർക്കി, ഈജിപ്ത്, ഏഡൻ, യമൻ തുടങ്ങിയ നാടുകളിൽ നിന്നൊക്കെ കപ്പൽ വരുന്നു  

യമനിൽ നിന്നുവന്ന ഒരു പായക്കപ്പലിൽ ഒരു പുണ്യ പുരുഷനുണ്ടായിരുന്നു അദ്ദേഹം ബിസ്മി ചൊല്ലിക്കൊണ്ട് കോഴിക്കോടിന്റെ മണ്ണിൽ കാൽകുത്തി  

സയ്യിദ് അലി ഹാമിദ് ബാഅലവി (റ)   അദ്ദേഹത്തോടൊപ്പം ഒരു പണ്ഡിതനും കൂടി ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പേർ മുഹമ്മദ്  

ഇന്നത്തെ പുതിയങ്ങാടി ഭാഗത്തായിരുന്നു അദ്ദേഹം തമ്പ് കെട്ടി താമസിച്ചത്  

സീസൺ അവസാനിക്കാറായി കപ്പലുകൾ ഒന്നൊന്നായി തുറമുഖം വിട്ടുകൊണ്ടിരുന്നു തമ്പുകൾ അപ്രത്യക്ഷമായപ്പോൾ ഓർമ്മകൾ ബാക്കിയായി  

ഇനി അടുത്ത സീസൺ വരണം ഈ ആഹ്ലാദം തിരിച്ചു വരാൻ അത് വരെ കാത്തിരിക്കണം സയ്യിദ് അലിഹാമിദ് ബാഅലവിത്തങ്ങൾ മടങ്ങിപ്പോയില്ല ആളുകൾ അദ്ദേഹത്തിന്റെ ചുറ്റും കൂടി അതിശയത്തോടെ മുഖത്തേക്ക് നോക്കി കൂടെയുള്ള ആൾ മുഹമ്മദ് പണ്ഡിതൻ ബുദ്ധിമാൻ 

നാളുകൾ നീങ്ങി ആൾകൂട്ടം വലുതായി ബാഅലവി തങ്ങളുടെ ഒരുപ്രാർത്ഥന ഒരു സ്പർശനം ഒരു കടാക്ഷം അതിന്നുവേണ്ടി ആളുകൾ കാത്തിരുന്നു ബാഅലവി തങ്ങളുടെ പേര് നാടെങ്ങും പരന്നു അകലെ നിന്നൊക്കെ ആളുകൾ വരാൻ തുടങ്ങി അതോടെ അവിടെയൊരങ്ങാടി രൂപംകൊണ്ടു പുതുതായി വന്ന അങ്ങാടി  പുതിയങ്ങാടി  

തങ്ങളുടെ കൂടെവന്നയാളെ 'പുതിയങ്ങാടിയിൽ മുഹമ്മദ് കോയ' എന്നും വിളിച്ചു  

യമനി രക്തമുള്ള രണ്ട് പേർ അവരുടെ ബന്ധുക്കൾ അങ്ങകലെ യമനിലാണ്  അവർക്ക് ഈ തീരം വളരെ ഇഷ്ടപ്പെട്ടു ജീവിക്കാനും അന്ത്യവിശ്രമത്തിനും ഈ തീരം മതി  

നിഷ്കളങ്കരായ മനുഷ്യരുടെ കലർപ്പില്ലാത്ത സ്നേഹം ഇവർക്കു താങ്ങും തണലുമാവുക ഇതാണ് തങ്ങളുടെ ദൗത്യം   

ബാഅലവി തങ്ങൾക്കൊരു കുടുംബജീവിതം വേണം ഇവിടെ  നിന്ന് വിവാഹം കഴിക്കണം അതിൽ നിന്നൊരു തലമുറയുണ്ടാവണം ഈ മണ്ണിൽ അവരുടെ വേരുണ്ടാവണം  

പുതിയങ്ങാടിയിലെ കാരണവന്മാർ അങ്ങനെയൊക്കെ ചിന്തിച്ചു ബാഅലവി തങ്ങൾക്കു പറ്റിയ ഇണയെ കണ്ടെത്തി  തങ്ങൾ വിവാഹത്തിനു സമ്മതിച്ചു തിയ്യതി നിശ്ചയിച്ചു പുതിയങ്ങാടിക്ക് ഉത്സവമായി ഇനി തങ്ങൾ ഞങ്ങളെ വിട്ടുപോവില്ല ഇവിടെ വീട് വെച്ചു താമസിക്കും കടലിന്റെ മക്കൾക്കാഹ്ലാദം  

വിവാഹം നടന്നു വധൂഗൃഹത്തിൽ തങ്ങൾ പുതിയാപ്പിളയായെത്തി മുഹമ്മദ് കോയക്കും പുതിയങ്ങാടിക്കാർ ഇണയെ കണ്ടെത്തി വിവാഹം നിശ്ചയിച്ചു തങ്ങളുടെ നേതൃത്വത്തിൽ അതും നടന്നു   

ഈ കടൽതീരത്ത് പള്ളി പണിയണം തങ്ങളുടെ നിർദ്ദേശം 

പള്ളിവെച്ചാൽ അധികനേരവും തങ്ങൾ പള്ളിയിൽകാണും എല്ലാവർക്കും വന്നുകാണാം കാര്യങ്ങൾ പറയാം തങ്ങളുടെ നേതൃത്വത്തിൽ നിസ്കാരം നടത്താം തങ്ങളുടെ ഉപദേശങ്ങൾ കേൾക്കാം  

പുതിയങ്ങാടിക്കാർ മുന്നിട്ടിറങ്ങി സാധനങ്ങൾ ശേഖരിച്ചു പള്ളിപ്പണി തുടങ്ങി കടലിന്റെ മക്കൾ കൈയ്യയച്ചു സംഭാവന നൽകി പള്ളി ഉയർന്നുവന്നു നാട് രോമാഞ്ചമണിഞ്ഞു  ബാഅലവിത്തങ്ങളുടെ സാന്നിദ്ധ്യം സാമൂതിരി രാജാവ് ഒരനുഗ്രഹമായിക്കരുതി നാനാജാതി മതക്കാരും അങ്ങനെ തന്നെ കരുതി 

തങ്ങളുടെ ഭാര്യ പ്രസവിച്ചു ആൺകുട്ടി  കടൽതീരം കോരിത്തരിച്ചു  അലി എന്നു പേരിട്ടു 

നബി (സ) തങ്ങളുടെ ഓമന മകൾ ഫാത്വിമ (റ) യുടെ പ്രിയഭർത്താവിന്റെ പേര് 

അലി എന്ന കുട്ടി വളർന്നുവന്നു കുട്ടിയെ നാട്ടുകാർ ആദരവോടെ വാഴ്ത്തി മുഹമ്മദ് കോയ എന്നവരുടെ ഭാര്യ പ്രസവിച്ചു ആൺകുട്ടി കുഞ്ഞിന് അബൂബക്കർ എന്നു പേരിട്ടു 

അലിയും അബൂബക്കറും പുതിയങ്ങാടിക്കാരുടെ സ്നേഹഭാജനങ്ങളായി വളർന്നു  

നാട്ടിലെ എല്ലാ പൊതുകാര്യങ്ങൾക്കും ബാഅലവിത്തങ്ങൾ മുമ്പിലുണ്ടാവും എല്ലാ പ്രതിസന്ധികളിലും അദ്ദേഹം കൂട്ടിനുണ്ടാവും  

കാലം ചെന്നപ്പോൾ അദ്ദേഹം മലബാറിന്റെ അഭയ കേന്ദ്രമായിത്തീർന്നു തിരക്കു വർദ്ധിച്ചു ധാരാളം യാത്രകൾ വേണ്ടി വരും   

ആത്മീയതയുടെ വെളിച്ചം വേണ്ടവർ ബാഅലവി തങ്ങളെ സമീപിച്ചു രോഗികളും, അവശരും, ആലംബമില്ലാത്തവരും തങ്ങളെത്തേടിയെത്തി  ഉന്നതന്മാർ അവരുടെ പ്രശ്ന പരിഹാരത്തിനെത്തി  

പുതിയങ്ങാടിയിൽ തങ്ങൾ പുതിത വീട് വെച്ചു പള്ളിയും വീടും സന്ദർശക കേന്ദ്രങ്ങളായി രണ്ടും നാടിന്റെ അഭയ കേന്ദ്രങ്ങൾ  പതിറ്റാണ്ടുകൾ ഈ നിലയിൽ കടന്നുപോയി ഒരു പുരുഷായുസ്സിലെ നാളുകൾ എണ്ണിത്തീർന്നു മണ്ണിലേക്കു മടങ്ങാൻ നേരമായി  ഒരു റബീഉൽ അവ്വൽ മാസത്തിൽ അത് സംഭവിച്ചു സയ്യിദ് അലിഹാമിദ് ബാഅലവി തങ്ങൾ വഫാത്തായി  

മലബാർ മരവിച്ചു നിന്നു മനുഷ്യർ പുതിയങ്ങാടിയിലേക്കൊഴുകി പള്ളിയുടെ മുറ്റത്ത് ഖബ്ർ കുഴിച്ചു  

വമ്പിച്ച ജനാവലി പങ്കെടുത്ത മയ്യിത്ത് നിസ്കാരം മയ്യിത്ത് ഖബ്റിലേക്ക് താഴ്ത്തി അപ്പോഴും ജനം വന്നുകൊണ്ടിരുന്നു നിലയ്ക്കാത്ത ഖുർആൻ പാരായണം ഭക്തി നിർഭരമായ ദുആ  ഓർക്കുംതോറും കണ്ണുകൾ നിറഞ്ഞൊഴുകുന്നു ബാഅലവിത്തങ്ങളുടെ കാരുണ്യം, ദയ, സ്നേഹം, വാത്സല്യം അതിന്റെ ആയിരം കഥകൾ  

ഉമ്മ ബാപ്പമാർ ആ കഥകൾ കുഞ്ഞുങ്ങൾക്കു പറഞ്ഞുകൊടുത്തു  

മുഹമ്മദ് കോയയും യാത്രയായി  പുതിയങ്ങാടിയിൽ ഖബ്റടക്കപ്പെട്ടു   

കാലഘട്ടത്തിന്റെ സ്പന്ദനം നിലച്ചില്ല അവരുടെ മരണശേഷം അത് തുടർന്നു  

ബാ അലവിതങ്ങളുടെ ആണ്ട് നേർച്ച മലബാറിലെ മഹാ സംഭവമായി മാറി അത് സനവിയ്യത്ത് എന്ന പേരിൽ പ്രസിദ്ധമായിത്തീർന്നു  

ആളുകൾ അരിയും സാധനങ്ങളും നേർച്ചയാക്കും കോഴിയും ആടുകളും ധാരാളം വരും   

ഓരോ വർഷം കഴിയുംതോറും നേർച്ച വളർന്നു അക്കാലത്ത് ധാരാളം അറബികൾ കോഴിക്കോട്ടു വരും ഖബ്ർ സന്ദർശിക്കാൻ വേണ്ടി അറേബ്യയിൽ നിന്ന് ബന്ധുക്കൾ വരും അവരൊക്കെ സനവിയ്യത്തിന്റെ പ്രധാന സംഘാടകരായിരുന്നു  

സഫർ ഇരുപത്തഞ്ചിന്ന് ഖത്തം തുടരും റബീഉൽ അവ്വൽ രണ്ട് വരെ അത് തുടരും എന്തുമാത്രം ഖത്തം ഓതിത്തീരുമെന്ന് അല്ലാഹുവിന്നറിയാം ഓലപ്പുരകളിലെ പാവപ്പെട്ട മനുഷ്യരെല്ലാം ഖത്തം ഓതും   

ഓതിത്തീരുന്ന യാസീൻ സൂറത്തിന്നുണ്ടോ വല്ല കണക്കും ഓരോ ചെറ്റപ്പുരക്കൽ നിന്നും യാസീൻ ഓതുന്ന ശബ്ദം കേൾക്കാം കുട്ടികളുടെ ശബ്ദം വൃദ്ധന്മാരുടെ ശബ്ദം ചെറുപ്പക്കാരുടെ ശബ്ദം  

ഓതിക്കൊണ്ടിരിക്കുമ്പോൾ കണ്ണുകൾ നിറയുന്നു അക്ഷരങ്ങൾ അവ്യക്തമാവുന്നു കണ്ണുകൾ തുടച്ചു വീണ്ടും ഓതൽ തുടരുന്നു പെണ്ണുങ്ങൾ സ്വരം താഴ്ത്തിയോതുന്നു തങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ തെളിയുന്നു മനസ്സു പതറുന്നു കണ്ണുകൾ നിറയുന്നു ഓതലിന്ന് കരച്ചിലിന്റെ ഈണം അറിയാതെ തേങ്ങിപ്പോവുന്നു  

ഒരു സമൂഹത്തിന്റെ മനസ്സിൽ ബാഅലവിത്തങ്ങൾ നേടിയ സ്ഥാനം

റബീഉൽ അവ്വൽ രണ്ടിന്ന് ഖത്തം ദുആ രാത്രിയാണ് മൗലിദ്  

കൊയിലാണ്ടിയിലെ സയ്യിദന്മാരും അറബികളും കോഴിക്കോട് ടൗണിലെ പൗരപ്രമുഖരും, നാനാദിക്കുകളിൽ നിന്നെത്തിയ പണ്ഡിതന്മാരും, സാധാരണക്കാരുമെല്ലാം മൗലിദിൽ പങ്കെടുക്കും 

മൗലിദ് തീരുമ്പോൾ പാതിരാത്രി കഴിയും  ഭക്തി നിർഭരമായ ദുആ ആമീൻ പറയുമ്പോൾ ആയിരങ്ങളുടെ മനസ്സ് പിടയും 

ചോറും കറിയും വാങ്ങി ആളുകൾ പിരിയും   

ബാഅലിത്തങ്ങളുടെ മകൻ വളർന്നു വന്നു തലയെടുപ്പുള്ള പണ്ഡിതനായിത്തീർന്നു   

അദ്ദേഹത്തിലൂടെ പരിശുദ്ധമായൊരു പരമ്പര ഇവിടെ നിലവിൽ വരണം 

ആ പരമ്പരയിൽ ഒരു ഖുത്ത്ബുസ്സമാൻ പിറന്നു വീഴണം കാലം അതിന്നു സാക്ഷിയായിവരും   ഖുത്വുബുസ്സമാൻ ഒരു ദീനീ പ്രസ്ഥാനമാരംഭിക്കും അതിൽ അനേക ലക്ഷമാളുകൾ അണിചേരും ആ പ്രസ്ഥാനം വളർന്നു വികസിക്കും അതിന്റെ യശസ്സ് ലോകമാകെ പരക്കും ഖിയാമത്ത് നാൾ വരെ അത് നിലനിൽക്കും ഖുത്വുബുസ്സമാനിൽ നിന്ന് പരമ്പരയില്ല എന്നാലും ചരിത്രത്തിന്ന് ഫുൾസ്റ്റോപ്പ് വീഴുന്നില്ല ശരീരത്തിന് സന്താനങ്ങൾ പിറന്നില്ല ആത്മാവിന് അനേകം സന്താനങ്ങൾ മഹാന്മാരായ മുരീദന്മാർ  ആത്മാവിന്റെ പിതാവെന്ത് പറഞ്ഞോ അതക്ഷരം പ്രതി നടപ്പിലാക്കിയ മുരീദുമാർ  അവരിവിടെ ദീൻ നിലനിർത്തും  

അവരുടെ മുരീദന്മാരും ശിഷ്യന്മാരും ആ ദൗത്യം കൂടുതൽ ഭംഗിയായി നിർവഹിക്കും അവർ കാലത്തിനൊപ്പം സഞ്ചരിക്കാൻ കരുത്ത് നേടും  

ഖുത്ബുസ്സമാൻ വരക്കൽ മുല്ലക്കോയത്തങ്ങൾ  അദ്ദേഹത്തിന്റെ കാലത്തും സനവിയ്യത്ത് പ്രസിദ്ധമായ നിലയിൽ നടന്നു  

പ്രസിദ്ധനായ അറബി വ്യാപാരി യൂസുഫ് സഖർ, ഖാൻ ബഹദൂർ ആറ്റക്കോയ തങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്കാലത്ത് അത് നടന്നിരുന്നത് 


സയ്യിദ് അലി ബാഅലവി (ഖാ:സി:)

പിതാവ് മരണപ്പെട്ടപ്പോൾ മകനിൽ ജനങ്ങൾ തങ്ങളുടെ അഭയകേന്ദ്രം കണ്ടെത്തി 

സയ്യിദ് അലി ബാഅലവിത്തങ്ങളെക്കാണാൻ നിരവധി പേർ വരാൻ തുടങ്ങി വരുന്നവർക്കൊക്കെ രണ്ട് ലക്ഷ്യങ്ങളുണ്ട് പിതാവിന്റെ ഖബ്ർ സിയാറത്ത് പുത്രനെക്കണ്ട് കാര്യങ്ങൾ സംസാരിക്കൽ  

സയ്യിദ് അലി ബാഅലവി തങ്ങൾക്ക് വിവാഹാലോചന വന്നു പുതിയങ്ങാടി പഴയകത്ത് പീടിയക്കൽ തറവാട്ടിലെ പെൺകുട്ടിയെ വധുവായി കണ്ടെത്തി  

നാട്ടിലാകെ സന്തോഷം പടർന്നു വിവാഹം നടന്നു വർഷങ്ങൾ കടന്നു പോയപ്പോൾ ആ ദാമ്പത്യത്തിൽ മൂന്നു മക്കൾ ജനിച്ചു ഓരോ കുഞ്ഞിന്റെ ജനനവും നാട്ടിൽ ആഹ്ലാദം പരത്തി നാട്ടുകാരിൽ നിന്നവർക്കുലഭിച്ച സ്നേഹത്തിന്നും വാത്സല്യത്തിന്നും അളവില്ല  

രണ്ടാൺമക്കളും ഒരു പെൺകുട്ടിയും ഒരാൺകുട്ടി ചെറുപ്പത്തിൽതന്നെ മരണപ്പെട്ടു  ആ മരണം നാട്ടിൽ ദുഃഖം പരത്തി   

ഒരാൺ കുട്ടിയും ഒരു പെൺകുട്ടിയും നാട്ടിന്റെ സ്നേഹ ഭാജനങ്ങളായി വളർന്നു വന്നു വർഷങ്ങൾ വളരെ വേഗത്തിലാണ് കടന്നുപോയത് മകൾ ബാലികയായി  

അക്കാലത്ത് ധാരാളം അഴബികൾ പുതിയങ്ങാടിയിൽ വരുമായിരുന്നു മാസങ്ങളോളം താമസിച്ചിട്ടാണ് പലരും മടങ്ങുക മദീനക്കാരായ അറബികൾ വന്നു അവർക്ക് അലി ബാഅലവി തങ്ങളുടെ മകളെ ഇഷ്ടപ്പെട്ടു  വിവാഹാലോചന നടന്നു വിവാഹമുറപ്പിച്ചു  ആളുകൾക്കതിശയമായിരുന്നു മകളെ മദീനയിലേക്ക് വിവാഹം ചെയ്തയക്കുക! വരൻ വന്നു നിക്കാഹ് നടന്നു മകളെ മദീനയിലേക്ക് കൊണ്ടുപോയി  

ഇനി ഒരു മകൻ മാത്രം 

പേര് സയ്യിദ് അഹ്മദ് ബാഅലവി കുട്ടിയെ പണ്ഡിതനായി വളർത്തിയെടുത്തു പിതാവിന്റെ ഇൽമും ഇബാദത്തും മകനെ വളരെയധികം സ്വാധീനിച്ചു വലിയ ആബിദായിരുന്നു പിതാവ് അതിനാൽ ജനങ്ങളദ്ദേഹത്തെ ആദരിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നു 

കടപ്പുറത്തെ പള്ളി ഓലമേഞ്ഞതായിരുന്നു പള്ളി വർഷംതോറും ഓലമേയണം ഓലകെട്ട് വലിയ ഒരാഘോഷം പോലെയാണ് നാട്ടുകാർ മടഞ്ഞ ഓലകൾ നൽകും പാവപ്പെട്ടവരും ധനികരുമെല്ലെം ഓലകെട്ടിൽ പങ്കെടുക്കും അന്ന് സാമൂതിരി രാജാവും വരും പൊളിച്ചെടുക്കുന്ന നുരുമ്പിയ ഓല വെറുതെ കളയില്ല പലരും കൊണ്ടുപോവും കുറച്ചു ഓല സാമൂതിരിയുടെ കൊട്ടാരത്തിലേക്കും കൊണ്ടുപോവും കൊട്ടാരത്തിന്റെ ഒരു പ്രത്യേക ഭാഗം കെട്ടി മേയുമ്പോൾ ഈ ഓലകൾ കൂടി ചേർത്തു കെട്ടും പള്ളിയുടെ ഓല കെട്ടൽ ഒരു നാട്ടിന്റെ മുഴുവൻ സന്തോഷമായി മാറുന്നു  

ബാ അലവി സാദാത്തീങ്ങളുടെ സാന്നിധ്യം എല്ലാവർക്കും സന്തോഷവും സമാധാനവും നൽകിപ്പോന്നു പുതിയങ്ങാടി കടൽത്തീരം ദുഃഖമൂകമായി ഒരു മരണവാര്‍ത്ത അവരെ നടുക്കിക്കളഞ്ഞു  സയ്യിദ് അലി ബാലവി തങ്ങൾ മരണപ്പെട്ടു  

പണ്ട് സയ്യിദ് അലി ഹാമിദ് ബാഅലവി തങ്ങളുടെ മരണദിവസം ഒഴുകിയെത്തിയ ജനാവലിയെ അനുസ്മരിപ്പിക്കുന്ന ജനക്കൂട്ടം ഇപ്പോഴും പുതിയങ്ങാടിയിലെത്തി  

പിതാവിന്റെ ഖബ്റിന്നു സമീപം മകന്ന് ഖബർ തയ്യാറാക്കി ഭക്തി നിർഭരമായ മയ്യിത്ത് നിസ്കാരം ജനാസ ഖബ്റിലേക്കിറക്കി  

ഖബ്റടക്കൽ കർമ്മം പൂർത്തിയായി മീസാൻ കല്ലുകൾ ഉയർന്നു സിയാറത്തിന്നെത്തുന്നവരുടെ എണ്ണം വർദ്ധിച്ചു പിതാവിന്റെയും പുത്രന്റെയും ഖബ്റുകൾ ചെറുപ്പത്തിൽ മരിച്ചുപോയ മകന്റെ കൊച്ചു ഖബ്റും ഖുർആൻ പാരായണത്തിന്റെയും ദുആയുടെയും ശബ്ദം ഏത് നേരവും ഉയർന്നു കേൾക്കാം


സയ്യിദ് അഹമ്മദ് ബാഅലവി (ഖ.സി:)

സയ്യിദ് അഹമ്മദ് ബാഅലവിത്തങ്ങൾ ദുനിയാവുമായി ബന്ധം കുറഞ്ഞ ആളായിരുന്നു ആഖിറത്തെക്കുറിച്ചു കൂടുതൽ ചിന്തിച്ചു മനസ്സിലെപ്പോഴും അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ  

ഒരു മനുഷ്യനെക്കണ്ടാൽ നന്നായി ശ്രദ്ധിക്കും ഈ മനുഷ്യനെ അല്ലാഹു എത്ര നന്നായി രൂപപ്പെടുത്തിയിരിക്കുന്നു ശരീരത്തിനൊത്ത ശിരസ്സ് ശരീരത്തിനിണങ്ങുന്ന കൈകാലുകൾ എത്ര സുന്ദരം ഈ രൂപം അൽഹംദുലില്ലാഹ്   

അല്ലാഹുവിന്റെ തൃപ്തി നേടണം അതിനെന്താണ് വഴി  നിർബന്ധമായ കർമ്മങ്ങൾ നിർവഹിക്കുക സുന്നത്തായ അമലുകൾ വർദ്ധിപ്പിക്കുക  സുന്നത്തായ കർമ്മങ്ങൾ എങ്ങനെ വർദ്ധിപ്പിക്കാം നിത്യ ജീവിതത്തിൽ അതിന്നവസരമുണ്ടോ?   

ഉണ്ട് ധാരാളമുണ്ട് മനുഷ്യ സേവനം ലക്ഷ്യമാക്കുക മനുഷ്യ വർഗ്ഗത്തിനു സേവനം ചെയ്യാൻ സന്നദ്ധനാവുക അപ്പോൾ ധാരാളം സുന്നത്തുകൾക്കവസരം കിട്ടും  

സയ്യിദ് അഹമ്മദ് ബാഅലവി അവർകൾ ആ തീരുമാനമെടുത്തു മനുഷ്യ സേവനത്തിന്റെ ധാരാളം മേഖലകൾ അല്ലാഹു അദ്ദേഹത്തിന് തുറന്നു കൊടുത്തു 

ഇദ്ദേഹം കൊയിലാണ്ടിയിൽ നിന്ന് വിവാഹം ചെയ്തു ഈ ദാമ്പത്യത്തിൽ ഒറ്റ മകനേ ഉണ്ടായുള്ളൂ  സയ്യിദ് ഹസൻ ബാ അലവി തങ്ങൾ  

മകനെ നല്ല രീതിയിൽ വളർത്തിയെടുത്തു ദീനീ വിഷയങ്ങൾ ഹസൻ ഉത്സാഹപൂർവം പഠിച്ചു  

വീണ്ടും മരണത്തിന്റെ ദുഃഖം വരുന്നു സയ്യിദ് അഹമ്മദ് ബാഅലവി (ഖ:സി:) മരണപ്പെട്ടു ഉപ്പായുടെയും ഉപ്പൂപ്പയുടെയും ഖബ്റുകൾക്കരികിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു  

ഇനിയുള്ള പ്രതീക്ഷ സയ്യിദ് ഹസൻ ബാഅലവിത്തങ്ങളാകുന്നു മൂന്നു തലമുറകൾ കടന്നുപോയിരിക്കുന്നു ആദ്യം വന്ന ബാഅലവി തങ്ങളെ സ്വീകരിച്ച തലമുറയിൽപ്പെട്ട ഒരാൾ പോലും മൂന്നാം തലമുറക്കാരായ ബാലഅലവിത്തങ്ങൾ യാത്ര പറയുമ്പോൾ ജീവിച്ചിരിപ്പില്ല കടപ്പുറത്തെ പള്ളി നിർമ്മാണത്തിൽ പങ്കെടുത്തവരും ജീവിച്ചിരിപ്പില്ല  

ജീവിതമെന്ന പ്രവാഹം

കവിഞ്ഞൊഴുകുന്ന നദിപോലെ 

തലമുറകൾ ഒഴുകിപ്പോവുന്നു ആരും അവശേഷിക്കുന്നില്ല ഓരോ മീസാൻ കല്ലും ഈ സത്യം നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു  

ഒന്നാം ബാഅലവിയുടെ കാലത്ത് പുതിയങ്ങാടിയിൽ വീടുകൾ കുറവായിരുന്നു പിന്നീടത് വർദ്ധിച്ചു ജനസംഖ്യ കൂടിയപ്പോൾ പള്ളിയിൽ സ്ഥലം പോരാതെയായി പള്ളിയുടെ വികസനം അത്യാവശ്യമായിത്തീർന്നു വികസന പ്രവർത്തനങ്ങൾക്ക് ബാഅലവി സാദാത്തീങ്ങൾ തന്നെ നേതൃത്വം നൽകി  

ഓരോ വർഷവും സനവിയ്യത്ത് വരുന്നു കാലം ചെല്ലും തോറും അത് കൂടുതൽ സജീവമായിത്തീരുന്നു 


സയ്യിദ് ഹസൻ ബാഅലവി (ഖാ:സി:)

ഹസൻ ബാഅലവിത്തങ്ങൾ ലോക കാര്യങ്ങൾ കൂടി മനസ്സിലാക്കാൻ ശ്രമിച്ചു അറബ് ലോകത്തും ഇന്ത്യയിലും നടക്കുന്ന സംഭവങ്ങൾ അദ്ദേഹം ശ്രദ്ധിച്ചു കേരളത്തിലെ സംഭവ വികാസങ്ങൾ ശ്രദ്ധയോടെ വിലയിരുത്തി 

പോർത്തുഗീസുകാരുടെ ആക്രമണം മലബാർ മുസ്ലിംകൾ അനുഭവിച്ച ദുരിതങ്ങൾ  പറങ്കികൾക്കെതിരെ മുസ്ലിംകൾ നടത്തിയ ധീരമായ ചെറുത്തു നിൽപ്പ്  

മറ്റു പാശ്ചാത്യ ശക്തിയുടെ ആഗമനം 

വിശാലമായ  മനസ്സിന്റെ ഉടമയായിരുന്നു ഹസൻ ബാ അലവി തങ്ങൾ നിരവധിയാളുകൾ ദിവസവും സന്ദർശിക്കാനെത്തുന്നു  

സയ്യിദ് ഹസൻ ബാ അലവി തങ്ങൾ ഉന്നത പണ്ഡിതനായി ഉയർന്നു വന്നു വിവാഹം കഴിച്ചു ഉന്നത സ്വഭാവഗുണങ്ങളും ഇൽമും ഒത്തിണങ്ങിയ മഹതി പുതിയങ്ങാടിയിലെ പാവപ്പെട്ട പെണ്ണുങ്ങൾക്കെല്ലാം അവർ അഭയ കേന്ദ്രമായിരുന്നു  

ഈ ദാമ്പത്യത്തിൽ രണ്ടാൺ കുട്ടികളാണു പിറന്നത്  മൂത്ത കുട്ടി മുഹമ്മദ് ഇളയ കുട്ടി അഹമ്മദ്  പുതിയങ്ങാടിയിലെ ഓമന മക്കൾ മിടുമിടുക്കന്മാർ അനുഗൃഹീത സന്തതികൾ  സന്ദർശകരുടെ എണ്ണം കൂടി തിരുവിതാംകൂർ ഭാഗത്തു നിന്നുവരെ ആളുകൾ വരാൻ തുടങ്ങി  കണ്ണൂർ, കാസർഗോഡ്, മംഗലാപുരം ഭാഗത്ത് നിന്നൊക്കെ ആളുകൾ വരുന്നു 

കടപ്പുറത്തെ പള്ളി വിജ്ഞാന സദസ്സുകൾക്കു വേദിയായി ഹസൻ അലവിയുടെ വാക്കുകൾക്കുവേണ്ടി പള്ളിയിലെ ജനക്കൂട്ടം കാത്തിരുന്നു 

സദുപദേശങ്ങൾ കേട്ട് അവർ ധന്യരായി സായാഹ്നങ്ങളിൽ കടൽത്തീരം നിറയെ ജനങ്ങൾ അവർ സൂര്യാസ്തമയത്തിന് സാക്ഷികളാവുന്നു അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തെക്കുറിച്ചവർ ചിന്തിക്കുന്നു 

അസ്തമയം! എന്തൊരതിശയം! അവർക്കൊപ്പം ബാഅലവി തങ്ങളുമുണ്ട് തങ്ങളുടെ മുഖത്തേക്കവർ ഉറ്റു നോക്കുന്നു മുഖത്ത് ചിന്താഭാവം  അല്ലാഹുവിന്റെ ഖുദ്റത്തിനെക്കുറിച്ചുള്ള ചിന്ത  

എല്ലാ വർഷവും സീസൺ വരുന്നു സീസണായാൽ കപ്പലുകളെത്തും കപ്പലുകളിൽ വരുന്ന അറബികൾ ഖൈമകൾ പണിയും പിന്നെ കടപ്പുറത്തിന്നുത്സവം തന്നെ  

അറബികൾ പുതിയങ്ങാടിയിലേക്ക് കൂട്ടത്തോടെ വരും ബാഅലവികളെ സന്ദർശിക്കും ഈത്തപ്പഴവും, മുന്തിരിയും അത്തിപ്പഴവും, അമ്പറും, കസ്ത്തൂരിയും സമ്മാനിക്കും ബാഅലവികൾ അറബികളെ സൽക്കരിക്കും ഇതെല്ലാം കണ്ടും അനുഭവിച്ചും വളരുകയാണ് കുട്ടികളായ മുഹമ്മദും അഹമദും  

അറബി വ്യാപാരികളുടെ കച്ചവട റൂട്ടുകളെക്കുറിച്ച് കുട്ടിക്കാലത്തു തന്നെ അവർ കേട്ടറിഞ്ഞു വളർന്നു വന്നപ്പോൾ പലരും ചോദിച്ചറിഞ്ഞു   

കടൽ കടന്നു വരുന്ന ബന്ധുക്കളെ കണ്ടപ്പോൾ അവർക്കതിശയമായിരുന്നു അറിവിന്റെ പുതിയ മേഖലകളിലേക്ക് കവാടം തുറക്കുന്നതായിരുന്നു ആ സന്ദർശനങ്ങൾ  

ദുനിയാവുമായി വേർപിരിയാൻ സമയമായി ഹസൻ ബാഅലവി തങ്ങൾ പിൻവാങ്ങി ഒരിക്കൽ കൂടി ആ വാട്ടിൽ മരണത്തിന്റെ കാലൊച്ച സയ്യിദ് ഹസൻ ബാഅലവി തങ്ങൾ വഫാത്തായി  വാർത്ത നാടെങ്ങും പരന്നു അമ്പരപ്പിക്കുന്ന ജനാവലി മയ്യിത്ത് നിസ്കാരത്തിൽ പങ്കെടുത്തു ഉപ്പയുടെയും ഉപ്പൂപ്പമാരുടെയും കൂടെ സയ്യിദ് ഹസൻ ബാഅലവി തങ്ങളും അന്ത്യ വിശ്രമം കൊള്ളുന്നു 


സയ്യിദ് മുഹമ്മദ് ബാഅലവി (ഖ:സി:)

സയ്യിദ് ഹസൻ ബാ അലവി തങ്ങളുടെ മൂത്ത പുത്രനാണ് സയ്യിദ് മുഹമ്മദ് ബാഅലവി തങ്ങൾ അദ്ദേഹത്തിന്റെ കാലത്ത് പുതിയങ്ങാടി കൂടുതൽ പ്രസിദ്ധമായിത്തീർന്നു 

സാദാത്തീങ്ങളും ആലിമീങ്ങളും എപ്പോഴും വീട്ടിൽ കാണും ആത്മീയ പ്രഭാഷണങ്ങൾ പള്ളിയിൽ നടക്കും വിവിധ പ്രശ്നങ്ങളുമായി വരുന്നവർക്ക് പരിഹാരമാർഗ്ഗങ്ങൾ ലഭിക്കും ഓരോ നാട്ടിലും നടക്കേണ്ട സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ഇവിടെ വെച്ചുതന്നെ അജണ്ട തയ്യാറാക്കും എത്രയോ മഹല്ലുകളിൽ നടക്കുന്ന ദീനി പ്രവർത്തനങ്ങൾക്ക് ബാഅലവി തങ്ങളുടെ കരങ്ങളുടെ നിയന്ത്രണമുണ്ട് ബാഅലവി സാദാത്തീങ്ങളുടെ മുമ്പിൽ വന്നു ഒരു പാടാളുകൾ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്  

ഒട്ടനേകം ദീനീ പ്രവർത്തനങ്ങളുടെ കേന്ദ്ര ബിന്ദുവാണ് സയ്യിദ് മുഹമ്മദ് ബാ അലവി  

ദുനിയാവിന്റെ കാര്യങ്ങളും തങ്ങളുടെ വീട്ടിൽ ചർച്ച ചെയ്യപ്പെട്ടു മുസ്ലിംകളുടെ നേതാവായ ബാ അലവിത്തങ്ങളെ കണ്ട് സംഭാഷണം നടത്തേണ്ടത് ഭരണം നടത്തുന്ന വെള്ളക്കാരുടെ ആവശ്യമായിത്തീർന്നു  

ബ്രിട്ടീഷ് ഓഫീസർമാർ തങ്ങളെ കാണാൻ വന്നു മുസ്ലിംകളെ ബാധിക്കുന്ന പല പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു പട്ടാള മേധാവികളും ഉന്നത ഉദ്യോഗസ്ഥന്മാരും തങ്ങളെ തേടിയെത്തി   

പുതിയങ്ങാടിയിലെ വീട്ടിൽ തിരക്കു വർദ്ധിച്ചു ദീനും ദുനിയാവും അവിടെ ഒത്തുചേർന്നു   

ബാഅലവി സാദാത്തീങ്ങളുടെ ജീവിതത്തിൽ ഒരുപാട് കറാമത്തുകളുണ്ടായിട്ടുണ്ട് കറാമത്തുകളെക്കുറിച്ചുള്ള വിവരങ്ങൾ തലമുറകളിലൂടെ കടന്നു വന്നിട്ടുണ്ട് വളരെ പ്രസിദ്ധമായൊരു സംഭവം പറയാം  

കടലിനെ ആശ്രയിച്ചു ജീവിക്കുന്ന ധാരാളം കുടുംബങ്ങൾ അവരെല്ലാം പട്ടിണിയിലാണ് മീൻ കിട്ടുന്നില്ല കടൽക്ഷോപം വർദ്ധിച്ചിരിക്കുന്നു    

ആ കുടുംബങ്ങളെല്ലാം കൂടി ബാഅലവിത്തങ്ങളെ വന്നു കാണാൻ തീരുമാനിച്ചു  

സ്ത്രീകളും പുരുഷന്മാരും വൃദ്ധരും കുട്ടികളും ഒന്നിച്ചു ചേർന്നു കൈക്കുഞ്ഞുങ്ങൾവരെയുണ്ട് ഒരു വിലാപയാത്രപോലെയായിരുന്നു അത് എല്ലാവരും കണ്ണീരൊഴുക്കുന്നു പലരും തേങ്ങിക്കരയുന്നു  

പാവങ്ങളുടെ കൂട്ടം തങ്ങളുടെ വീട്ടിനു മുമ്പിലെത്തി  തങ്ങളുടെ മുഖം കണ്ടതോടെ ജനത്തിന്റെ നിയന്ത്രണം വിട്ടുപോയി അവർ വാവിട്ട് കരയാൻ തുടങ്ങി  

തങ്ങളുപ്പാ... പ്പാ.... പട്ടിണിയാണ് മക്കൾക്ക് വിശപ്പ് സഹിക്കാൻ വയ്യ  ഞങ്ങൾക്കൊരു വഴികാട്ടിത്തരണേ.....  

അവർ വെളിച്ചെണ്ണയും ചന്ദനത്തിരിയും തങ്ങളുടെ മുമ്പിൽ വെച്ചു  തങ്ങളുടെ മുഖത്ത് ദുഃഖം പടർന്നു കണ്ണുകൾ നിറഞ്ഞുപോയി സംസാരിക്കാൻ ബുദ്ധിമുട്ടായി  ജനങ്ങക്കൂട്ടത്തിന്റെ തേങ്ങലടങ്ങിയപ്പോൾ തങ്ങളിങ്ങനെ ഉപദേശിച്ചു 

'ആരും നിസ്കാരത്തിന്റെ കാര്യത്തിൽ മടി കാണിക്കരുത് നിസ്കാരം നിലനിർത്തണം പടച്ച തമ്പുരാനോട് നല്ലോണം ദുആ ചെയ്യണം ' 

ജനക്കൂട്ടത്തിന്റെ മനസ്സ് പതറി  

തങ്ങൾ ഒരു തുണ്ട് കടലാസ്സെടുത്തു അതിലെന്തോ എഴുതി എന്നിട്ടൊരാളുടെ കയ്യിൽ കൊടുത്തു ഇത് കടലിൽ കൊണ്ടിട്ടോളൂ   

അവർ ആവേശപൂർവം കടൽത്തീരത്തേക്ക് നടന്നു കടലിളകി മറിയുന്നു മലപോലുള്ള തിരമാലകൾ കരയിലേക്കാഞ്ഞടിക്കുന്നു ഒരു വള്ളവും കടലിൽ ഇറക്കിക്കൂട ഇറക്കിയാൽ തിരമാലകൾ തല്ലിത്തകർക്കും 

ഇളകി മറിയുന്ന കടൽ  തങ്ങൾ തന്ന കടലാസ്സ് തുണ്ട് പിടിച്ച കൈ വല്ലാതെ വിറയ്ക്കുന്നു ധൈര്യം സംഭരിച്ചു ബിസ്മി ചൊല്ലി തുണ്ട് കടലിലേക്കിട്ടു 

തിരമാലകൾക്കിടയിലൂടെ തുണ്ട് നീങ്ങിപ്പോയി ആളുകൾ ആകാംക്ഷയോടെ നോക്കിനിന്നു   

തുണ്ട് വീണ ഭാഗത്ത് കടലിന്റെ അലർച്ച കുറഞ്ഞു വരുന്നു തിരമാലകളുടെ ശക്തികുറയുന്നു കടൽ ശാന്തമാകുന്നു   

പുതിയങ്ങാടിയുടെ തീരത്ത് മാത്രം കടൽ ശാന്തമായി  ആളുകൾ വള്ളങ്ങളുടെ അടുത്തേക്കോടി വലകൾ വലിച്ചു വള്ളങ്ങളിൽ കയറ്റി കടലിലേക്കു കുതിച്ചു  

നിരവധിപേർ വലയെറിഞ്ഞു അല്പം കഴിഞ്ഞ് വല വലിച്ചു കയറ്റി നിറയെ മീൻ   

വള്ളവും വലയും വലിച്ചു കയറ്റി മീൻ കൂട്ടകളുമായി അങ്ങാടിയിലേക്കോടി ആളുകൾക്കതിശയം! കടൽ ക്ഷോഭിച്ചിരിക്കുമ്പോൾ കൂട്ടകൾ നിറയെ പുതിയ മത്സ്യം  

നല്ല വിലക്ക് മീൻ വിറ്റു കൈ നിറയെ പണം വേണ്ടത്ര ഭക്ഷ്യ വസ്തുക്കൾ വാങ്ങി എല്ലാവരും വിശപ്പടക്കി പടച്ച തമ്പുരാന് സ്തുതി നേർന്നു ഭക്തിയോടെ നിസ്കരിച്ചു ദുആ തുടർന്നു തങ്ങളുപ്പാപ്പായുടെ വാക്ക് പാലിച്ചു 


സയ്യിദ് അബ്ദുർറഹ്മാൻ ബാഅലവി (ഖ:സി:)

സയ്യിദ് മുഹമ്മദ് ബാഅലവി അവർകൾ വിവാഹിതനായി ആഇശ മരക്കാരകത്ത് ശരീഫ ചെറിയ ബീവിയാണ് ഭാര്യ ഈ ദമ്പതികൾക്ക് മൂന്നു മക്കൾ ജനിച്ചു രണ്ടാണും ഒരു പെണ്ണും  

1. സയ്യിദ് മുഹമ്മദ് കുഞ്ഞി സീതിക്കോയ ബാഅലവി: 

2. സയ്യിദ് അബ്ദുർറഹ്മാൻ ബാഅലവി വരക്കൽ മുല്ലക്കോയ തങ്ങൾ 

3. ശരീഫ ആഇശ മുല്ലബീവി  

മൂത്തമകന്റെ പേരാണ് ഒന്നാമതായി കൊടുത്തിരിക്കുന്നത് രാണ്ടാമത് കൊടുത്തത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ സ്ഥാപക പ്രസിഡണ്ടിന്റെ പേരാണ് 

മൂന്നാമത് കൊടുത്തത് പ്രിയ സഹോദരിയുടെ പേര് ഈ സഹോദരിയെ വിവാഹം ചെയ്തത് കൊയിലാണ്ടിയിലെ പ്രസിദ്ധനായ സയ്യിദ് അബ്ദുല്ല ബാഫഖിയാണ് ആരാണദ്ദേഹം! സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖിത്തങ്ങളുടെ ഉമ്മായുടെ പിതാവ് 

സയ്യിദ് അബ്ദുല്ല ബാഫഖിക്ക് മറ്റൊരു ഭാര്യയിൽ ജനിച്ച മകളാണ് സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങളുടെ ഉമ്മ 

സയ്യിദ് മുഹമ്മദ് ബാഅലവി തങ്ങൾക്ക് തന്റെ രണ്ടാമത്തെ മകനെക്കുറിച്ചു വലിയ പ്രതീക്ഷയായിരുന്നു ഇത് സാധാരണ കുട്ടിയല്ല   ഭാര്യ ഗർഭിണിയായപ്പോൾ മുതൽ വല്ലാത്ത ആത്മീയാനുഭൂതിയായിരുന്നു 

ഖുത്ബുസ്സമാൻ പദവിയിലേക്കുയരേണ്ട മകനാണ് പിറക്കാൻ പോവുന്നത് ഭാര്യക്കു പ്രസവ വേദന തുടങ്ങി വീട്ടിലും പരിസരത്തും ഉൽക്കണ്ഠ പരന്നു അക്കാലത്ത് പ്രസവ വേദന തുടങ്ങിയാൽ എല്ലാവരും യാസീൻ ഓതും ദുആ ചെയ്യും  

അതൊക്കെ പുതിയങ്ങാടിയിലും നടക്കും വീട്ടിലും പരിസരത്തും പള്ളിയിലുമൊക്കെ ധാരാളമാളുകളുണ്ട് എല്ലാവർക്കും വല്ലാത്തൊരു മാനസികാവസ്ഥ! ഒരു മഹാ സംഭവം നടക്കാൻ പോവുന്നത് പോലെ തോന്നി   

പൗരപ്രമുഖന്മാർ പലരും അവിടെയുണ്ട് 

കുന്നത് കോയട്ടിഹാജി 

ഹാജിക്കോയ ഹാജി  

നട്ടുച്ചനേരം കുന്നത്ത് കോയട്ടിഹാജി മേൽപ്പോട്ടു നോക്കി ആകാശ നീലിമയിൽ അതാ ഒരു നക്ഷത്രം  നല്ല പ്രകാശമുള്ള ഒരു  നക്ഷത്രം  

പലരും കണ്ടു അവർ അതിശയത്തോടെ നോക്കി നിൽക്കുമ്പോൾ ആ സന്തോഷവാർത്ത ഒഴുകിയെത്തി ബീവി പ്രസവിച്ചു ആൺകുഞ്ഞ്   

വരക്കൽ മുല്ലക്കോയ തങ്ങൾ പ്രസവിക്കപ്പെട്ടപ്പോൾ നക്ഷത്രം ഉദിച്ചുവെന്ന് പല പണ്ഡിതന്മാരും പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട് അവരിൽ പ്രമുഖൻ മഹാനായ ശംസുൽ ഉലമ (ഖ:സ:) അവർകൾ തന്നെയാകുന്നു  ഏറെ അതിശയങ്ങൾ നിറഞ്ഞതാണ് വരക്കൽ മുല്ലക്കോയ തങ്ങളുടെ ജീവിതം  

ബാഅലവി കുടുംബത്തിൽ നിന്നൊരു ദുഃഖവാർത്ത വന്നു ശരീഫാ ചെറിയ ബീവിക്ക് സുഖമില്ല  

മുഹമ്മദ് ബാഅലവിത്തങ്ങളെ ഭാര്യയുടെ രോഗം വേദനിപ്പിച്ചു നിഴൽപോലെ തന്നെ പിന്തുടരുന്ന ഭാര്യ എല്ലാ സുഖങ്ങളും ദുഃഖങ്ങളും പങ്കുവെച്ചു ജീവിച്ചു മൂന്നു മക്കളെ പ്രസവിച്ചു   

ബാഅലവിത്തങ്ങൾ ഭാര്യയെ പരിചരിച്ചു ആശ്വസിപ്പിച്ചു അസുഖം ഭേദമായില്ല   

എല്ലാവരെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ട് ബീവി മരണപ്പെട്ടു  

നിരവധിയാളുകൾ വന്നുകൂടി പെണ്ണുങ്ങൾ മാത്രം ബീവിയുടെ മുഖം അവസാനമായി കണ്ടു പാവപ്പെട്ട പെണ്ണുങ്ങൾ ശബ്ദമില്ലാതെ കരഞ്ഞു  

വരക്കൽ മുല്ലക്കോയ തങ്ങൾ ചെറിയ കുട്ടിയാണ് ആ കുട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി മാതാവിന്റെ സ്നേഹവും വാത്സല്യവും ആസ്വദിച്ചു മതിയായില്ല സ്നേഹിച്ചു മതിവരും മുമ്പെ ഉമ്മ പോയി   

കടപ്പുറത്തെ പള്ളിയിൽ ഉമ്മയുടെ ജനാസ ഖബ്റടക്കി എല്ലാം ആ കുട്ടി നോക്കിക്കാണുന്നു  കണ്ണീരൊഴുക്കുന്നു നെടുവീർപ്പിടുന്നു   

മുഹമ്മദ് ബാഅലവിത്തങ്ങൾ കുറച്ചു കാലം ഭാര്യയില്ലാത്ത ലോകത്ത് ജീവിച്ചു   

തിരക്കു പിടിച്ച ജീവിതം നയിക്കുന്ന ബാഅലവി തങ്ങൾക്ക് ഒരു ഭാര്യയുടെ സേവനം അത്യാവശ്യമായിരുന്നു പല വിവാഹാലോചനകളും വന്നു പ്രസിദ്ധമായ തറവാട്ടിൽ നിന്ന് തന്നെ വധുവിനെ കണ്ടെത്തി  

ശരീഫ സൈനബ ആറ്റബീവി ഇവരെ നമുക്ക് പരിയപ്പെടാം 

സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങളുടെ പിതാവാണ് സയ്യിദ് അബ്ദുൽഖാദിർ ബാഫഖിതങ്ങൾ അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് ആറ്റക്കോയ തങ്ങൾ ഇദ്ദേഹത്തിന്റെ ജീവിതം കൽക്കത്തയിലായിരുന്നു അവിടെ നിന്ന് വിവാഹവും ചെയ്തു കൽക്കത്തയിൽ തന്നെയാണ് മരണം ഇദ്ദേഹത്തിന്റെ സഹോദരിയാണ് ശരീഫ സൈനബ ആറ്റബീവി സയ്യിദ് മുഹമ്മദ് ബാഅലവി തങ്ങൾക്ക് സൈനബ ആറ്റബീവിയിൽ ഏഴ് മക്കൾ ജനിച്ചു അവരുടെ പേരുകൾ താഴെ കൊടുക്കുന്നു  


1. സയ്യിദ് ഫള്ൽ പൂക്കോയത്തങ്ങൾ 

2. സയ്യിദ് അഹമ്മദ് ആറ്റക്കോയ തങ്ങൾ 

3. സയ്യിദ് അലവിക്കോയ തങ്ങൾ 

4. ചെറിയകോയ തങ്ങൾ 

5. ശരീഫ ആഇശ എന്ന ബീക്കുഞ്ഞിബീവി 

6. ശരീഫ ഖദീജ ചെറിയ ഇമ്പിച്ചിബീവി 

7. ശരീഫ മുത്ത് ബീവി 

ഈ ഏഴ് പേരും വരക്കൽ മുല്ലക്കോയ തങ്ങളുടെ സഹോരങ്ങളാകുന്നു സ്വന്തം മാതാവിൽ നിന്ന് രണ്ട് സഹോദരങ്ങൾ ബാപ്പായുടെ രണ്ടാം ഭാര്യയിൽ ഏഴ് സഹോദരങ്ങൾ ആകെ അഞ്ചു സഹോദരന്മാരും നാല് സഹോദരിമാരും

ബാ അലവി ഖബീലയിലെ സാദാത്തീങ്ങൾക്ക് പൊതുവെ മക്കൾ കുറവാണ് എന്നാൽ മുഹമ്മദ് ബാഅലവിത്തങ്ങൾക്ക് അല്ലാഹു പത്ത് മക്കളെ നൽകി അനുഗ്രഹിച്ചു 

അദ്ദേഹത്തിന്റെ ഓമന മകൻ വരക്കൽ മുല്ലക്കോയത്തങ്ങൾക്ക് ഒരു മകനെയോ മകളെയോ അല്ലാഹു നൽകിയതുമില്ല  

മുഹമ്മദ് ബാഅലവിത്തങ്ങളുടെ അനുജനാണ് അഹമ്മദ് ബാഅലവി ജ്യേഷ്ഠന്റെ രണ്ടാൺമക്കൾ അനുജന്റെ രണ്ട് പെൺമക്കളെ വിവാഹം ചെയ്തു മൂത്തമകൻ ആറ്റ ബീവിയെ വിവാഹം ചെയ്തു  

ഇളയ മകൻ വരക്കൽ മുല്ലക്കോയ തങ്ങൾ ആറ്റബീവിയുടെ അനുജത്തി ശരീഫ സൈനബ ബീവിയെ വിവാഹം ചെയ്തു   

ആറ്റബീവി രണ്ട് മക്കളെ പ്രസവിച്ചു  ശരീഫ സൈനബബീവി പ്രസവിച്ചില്ല  

പത്ത് മക്കളുടെ പിതാവായ മുഹമ്മദ് ബാ അലവി വളരെ കാലം ജനങ്ങളുടെ അഭയകേന്ദ്രമായി നിലക്കൊണ്ടു ഒടുവിൽ എല്ലാവരേയും ദുഃഖത്തിലാഴ്ത്തി അദ്ദേഹം മരണപ്പെട്ടു അദ്ദേഹം മരണപ്പെടുമ്പോൾ പിൻഗാമികൾക്ക് വീതിച്ചെടുക്കാൻ മാത്രം സ്വത്തുണ്ടായിരുന്നു പത്ത് മക്കളേയും ധാരാളം സ്വത്തും നൽകി അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിച്ചിരുന്നു 


ബഹുമുഖ പ്രതിഭ

കുട്ടിക്കാലത്ത് പല സംഭവങ്ങളും വരക്കൽ മുല്ലക്കോയ തങ്ങളുടെ ഓർമ്മയിലുണ്ടായിരുന്നു  

രണ്ട് സംഭവങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്  

ഉമ്മായുടെ മരണം 

ഖുത്വുബുസ്സമാൻ സയ്യിദലവിത്തങ്ങൾ മമ്പുറം അവർകളുടെ പുതിയങ്ങാടി സന്ദർശനം  

ഖുത്വുബുസ്സമാൻ എവിടെപ്പോയാലും അത് വാർത്തയാണ് പുതിയങ്ങാടിയിലും അങ്ങനെ തന്നെ  

വരക്കൽ മുല്ലക്കോയത്തങ്ങളുടെ പിതാവിനെ സന്ദർശിക്കാൻ വേണ്ടിയാണ് വന്നത് ധാരാളമാളുകൾ അദ്ദേഹത്തെ കാണാൻ വന്നു ചേർന്നു  

ബാപ്പയുമായി ദീർഘ നേരം സംസാരിച്ചു പല വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്തു കാണാൻ വന്നവരെ ആശീർവദിച്ചു മടങ്ങിപ്പോയി 

യമനിൽ നിന്നു വന്ന മുഹമ്മദ് എന്ന പണ്ഡിതനെക്കുറിച്ചു നേരത്തെ സൂചിപ്പിച്ചുവല്ലോ അദ്ദേഹത്തിന്റെ മകൻ അബൂബക്കർ വലിയ പണ്ഡിതനായിത്തീർന്നു പുതിയങ്ങാടിയിലെ സാദാത്തീങ്ങളുടെ ഖാദിമായി കഴിഞ്ഞു കൂടി അവിടത്തെ കുട്ടികളെ ദീൻ കാര്യങ്ങൾ പഠിപ്പിച്ചു ദീർഘകാലം ഈ നിലയിൽ തുടർന്നു 

അബൂബക്കർ മുസ്ലിയാരുടെ മകനാണ് കോയക്കുട്ടി മുസ്ലിയാർ ഇദ്ദേഹവും ബാഅലവി സാദാത്തീങ്ങളുടെ ഖാദിമായിത്തന്നെ ജീവിച്ചു പിൽക്കാലത്ത് ഉയര്‍ന്ന പദവികൾ വഹിക്കേണ്ടി വന്നപ്പോൾ യാത്രകൾ വേണ്ടിവന്നു പരിപാടികൾക്കുവേണ്ടി പലയിടത്തും പോകേണ്ടിവന്നു പുതിയങ്ങാടിയിലുള്ള ബന്ധം അപ്പോഴും സുദൃഢമായിരുന്നു 

കോയക്കുട്ടി മുസ്ല്യാരുടെ അനുഗൃഹീത പുത്രൻ ശംസുൽ ഉലമ (ഖ:സി:) അവർകളാകുന്നു ശംസുൽ ഉലമ ഇ.കെ.  അബൂബക്കർ മുസ്ലിയാർക്ക് പുതിയങ്ങാടിയുമായുള്ള ബന്ധം ആരും പറഞ്ഞറിയിക്കേണ്ടതില്ല  

പുതിയങ്ങാടി ഇൽമിന്റെ കേന്ദ്രമായിരുന്നു വീട്ടിലും പള്ളിയിലും ധാരാളം ഗ്രന്ഥങ്ങളുണ്ടായിരുന്നു  

അറബികളും മലയാളികളുമായ ഉസ്താദുമാർ വരക്കൽ മുല്ലക്കോയ തങ്ങളെ പഠിപ്പിച്ചു  

👉🏻 സയ്യിദ് അലി അത്താസ് - മദീന 

👉🏻 അബ്ദുല്ലാഹിൽ മഗ്രിബി- യമൻ 

ഇവർ പ്രധാന ഉസ്താദുമാരായിരുന്നു 

അറബികളിൽ നിന്ന് അറബി പഠിച്ചു  

ഇംഗ്ലീഷുകാരിൽ നിന്ന് ഇംഗ്ലീഷ് പഠിച്ചു  

അറബികളോട് അറബി സംസാരിച്ചു വെള്ളക്കാരോട് ഇംഗ്ലീഷിൽ സംസാരിച്ചു  ഉന്നത പണ്ഡിതന്മാരിൽ നിന്ന് ഉർദുവും പേർഷ്യനും പഠിച്ചു   

അറബി, ഉർദൂ, പേർഷ്യൻ, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകൾ പ്രയാസം കൂടാതെ എഴുതാനും സംസാരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു 

ബഹുഭാഷാ പണ്ഡിതനായ തങ്ങളുടെ കൈവശം ഈ ഭാഷകളിലുള്ള നിരവധി ഗ്രന്ഥങ്ങളുമുണ്ടായിരുന്നു  

ശിഷ്യന്മാരും മുരീദുമാരുമായി ഒരു വലിയ സംഘം എപ്പോഴും അദ്ദേഹത്തിന് ചുറ്റുമുണ്ട് പിൽക്കാല കേരള ചരിത്രത്തിലെ മഹാ പുരുഷന്മാരായിത്തീർന്ന പലരും അന്നവിടെയുണ്ട്  

👉🏻 പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാർ 

👉🏻 ഖുത്വുബി മുഹമ്മദ് മുസ്ലിയാർ 

👉🏻 പുതിയാപ്പിള അബ്ദുർറഹ്മാൻ മുസ്ലിയാർ 

👉🏻 മുഹമ്മദ് അബ്ദുൽ ബാരി മുസ്ലിയാർ  

അങ്ങനെ നിരവധി പേർ അക്കൂട്ടത്തിലുണ്ട്   

കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് കണ്ണൂരിലെ അറക്കൽ രാജവംശം അറക്കൽ അലി രാജാവ് വരക്കൽ മുല്ലക്കോയ തങ്ങളുമായി വളരെ നല്ല ബന്ധം പുലർത്തിപ്പോന്നു   അറക്കൽ കൊട്ടാരത്തിൽ മുല്ലക്കോയത്തങ്ങൾക്ക് ചില ചുമതലകളൊക്കെയുണ്ടായിരുന്നു 

വിദേശ രാജ്യങ്ങളിലേക്കുള്ള കത്തുകൾ തയ്യാറാക്കുക  അവിടങ്ങളിൽ നിന്ന് വന്ന കത്തുകൾ പരിഭാഷപ്പെടുത്തിക്കൊടുക്കുക, മറുപടി തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങൾ നിർവ്വഹിച്ചു ഇന്ത്യയിലെ പല രാജാക്കന്മാർക്കും കത്തുകൾ തയ്യാറാക്കുകയും ചെയ്യും   

ഭരണകാര്യങ്ങളിൽ രാജാവു തങ്ങളുടെ ഉപദേശം തേടും ശറഇന്ന് വിരുദ്ധമാവാത്ത വിധത്തിൽ നടപടികൾ സ്വീകരിക്കാൻ രാജാവിന്നു കഴിഞ്ഞു  

രാജാവിന്റെ വക കുതിര വണ്ടിയിലാണ് സഞ്ചരിക്കുക ഹൈദരബാദ് നൈസാം അയച്ചുകൊടുത്ത വിലകൂടിയ കുതിരവണ്ടി ഉപയോഗിച്ചിരുന്നു   

പുതിയങ്ങാടി മുതൽ കണ്ണൂർ വരെയുള്ള റോഡിന്റെ വശങ്ങളിൽ രാജാവ് വിലക്കു വാങ്ങിയിട്ട തെങ്ങുകൾ അങ്ങിങ്ങ് കാണാം അടയാളം വെച്ച തെങ്ങുകൾ യാത്രക്കിടയിൽ വരക്കൽ മുല്ലക്കോയത്തങ്ങൾക്ക് ഇളനീർ കുടിക്കാൻ വേണ്ടിയുള്ള തെങ്ങുകൾ  

അലി രാജാവും ബീവിയും പുതിയങ്ങാടിയിൽ വന്നിട്ടുണ്ട് അവരുടെ ആഗമനം പുതിയങ്ങാടിക്കാർക്ക് ഏറെ സന്തോഷം നൽകിയിരുന്നു  

വെസ്റ്റ്ഹിൽ പ്രദേശത്ത് ധാരാളം ബ്രിട്ടീഷ് ഓഫീസർമാർ താമസിച്ചിരുന്നു പല സർക്കാർ ഓഫീസുകളും ഈ ഭാഗത്തുണ്ടായിരുന്നു ധാരാളം വെള്ളക്കാർ വൈകുന്നേരം കാറ്റുകൊള്ളാൻ പുതിയങ്ങാടി കടപ്പുറത്തെത്തുമായിരുന്നു  

മലബാർ കലക്ടർ ലോഗൻ സായിപ്പ് തങ്ങളെ കാണാൻ വരും 'തുഹ്ഫത്തുൽ മുജാഹിദീൻ ' ലോക പ്രസിദ്ധമായ ഗ്രന്ഥം മുല്ലക്കോയ തങ്ങൾ വായിച്ചു ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിക്കൊടുത്തു കേരള മുസ്ലിംകളെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ തങ്ങളിൽ നിന്നാണ് ലോഗന് കിട്ടിയത് 

പുതിയങ്ങാടിയിൽ വെള്ളക്കാർ നിർമ്മിച്ച റോഡ് കോയാറോഡ് എന്ന പേരിൽ അറിയപ്പെടുന്നു തങ്ങളുടെ പിതാവ് മുഹമ്മദ് ബാഅലവിത്തങ്ങളെ ജനങ്ങൾ ബഹുമാനപൂർവം വലിയ കോയത്തങ്ങൾ എന്നു വിളിച്ചിരുന്നു മുല്ലക്കോയാത്തങ്ങളിലും 'കോയ' യുണ്ട് അത് കൊണ്ട് റോഡിന്ന് കോയ റോഡ് എന്ന പേർവന്നു  

വരക്കൽ മുല്ലക്കോയ തങ്ങൾ ചില സന്ദർഭങ്ങളിൽ കലക്ടറേറ്റിൽ പോയിട്ടുണ്ട് അവിടത്തെ ഉദ്യോഗസ്ഥന്മാർ വളരെ ബഹുമാനപൂർവം അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തിരുന്നു 


പുതിയ അഹമ്മദ്

നല്ല തിരക്കുള്ള ദിവസം  

അടുത്തുനിന്നും അകലെനിന്നും വന്നുകൂടിയ ജനക്കൂട്ടം  അവർക്കിടയിൽ ഒരു ചെറുപ്പക്കാരൻ    വളരെ നേരം കാത്തുനിന്നു തങ്ങളെ കാണാൻ അവസരം കിട്ടി പ്രതീക്ഷയോടെ കയറിച്ചെന്നു 

എന്താ പേര്? തങ്ങൾ ചോദിച്ചു  

പേര് പറഞ്ഞു 

എവിടെയാ നാട്?  

നാട്ടിന്റെ പേര് പറഞ്ഞു  

എന്തിനാ വന്നത്? 

ദീനിൽ കൂടാൻ വന്നതാണ് കലിമ ചൊല്ലിത്തരണം   

കുറെനേരം ചോദ്യം ചെയ്തു അവൻ ദീനിൽ കൂടാൻ ഉറച്ചു വന്നതാണെന്ന് മനസ്സിലായി  

അംഗശുദ്ധി വരുത്തി മനസ്സ് നിറയെ ഭക്തി  

തങ്ങൾ ശഹാദത്ത് കലി ചൊല്ലിക്കൊടുത്തു  ചെറുപ്പക്കാരൻ ഏറ്റ് ചൊല്ലി  

ചൊല്ലിക്കഴിഞ്ഞപ്പോൾ മുഖത്ത് പ്രകാശം പരന്നു കണ്ണുകൾ തിളങ്ങി മനസ്സ് നിറയെ സന്തോഷം  

പുതിയങ്ങാടിയിൽ ധാരാളം പണ്ഡിതന്മാരുണ്ട് അവരിലൊരാൾക്ക് ഈ ചെറുപ്പക്കാരനെ ദീൻ പഠിപ്പിക്കാനുള്ള നിർദേശം കിട്ടി 

നിനക്ക് ഏത് പേരാണ് വേണ്ടത്? തങ്ങൾ ചോദിച്ചു  

അഹമ്മദ് എന്ന പേർ മതി അഹമ്മദ് എന്ന പേരിട്ടു  

അഹമ്മദ് ബുദ്ധിമാനായിരുന്നു പഠിക്കാൻ വല്ലാത്ത ആവേശവും അറബി അക്ഷരങ്ങൾ പഠിക്കാൻ കുറഞ്ഞ ദിവസങ്ങളേ വേണ്ടിവന്നുള്ളൂ  

പുതിയങ്ങാടിയിൽ നേരത്തെതന്നെ ഒരു അഹമ്മദ് ഉണ്ട് എന്തോ കാര്യത്തിന് തങ്ങൾ അഹ്മദേയെന്നു വിളിച്ചു  

അപ്പോഴതാ രണ്ട് അഹ്മദുമാരും ഓടിവരുന്നു   

രണ്ടാൾക്കും ഒരേ പേരായാൽ ഇങ്ങനെയൊരു കുഴപ്പമുണ്ട് പേരിൽ ചെറിയൊരു മാറ്റം വേണം  

നിന്റെ പേര് പുതിയ അഹദ് എന്നാണ് മനസ്സിലായോ!  

'മനസിലായി ' പുതിയതായി ദീനിൽ വന്ന ചെറുപ്പക്കരൻ പുതിയ അഹമ്മദ് എന്ന പേരിൽ അറിയപ്പെട്ടു  

ഇൽമിന്നും ഇബാദത്തിന്നും ദാഹിക്കുന്ന മനസ്സ്!   

പുതിയ അഹമ്മദ് പുതിയങ്ങാടിക്കാരെ അത്ഭുതപ്പെടുത്തി ധാരാളം നിസ്കരിക്കുന്നു നീണ്ട ദുആ  ചെറിയ സൂറത്തുകൾ കാണാതെ പഠിക്കുന്നു  ആലിമീങ്ങളുടെ ഉപദേശം കേൾക്കുന്നു   

ഒരു ദിവസം പുതിയ അഹമ്മദ് തങ്ങളുടെ മുമ്പിൽ വന്നു നിന്നു വളരെ ആദരവോടെ  

എന്താ പുതിയ അഹമ്മദേ വിശേഷം?  

ഒരു കാര്യം പറയാനുണ്ട് 

പറഞ്ഞോളൂ  

എനിക്ക് പടിഞ്ഞാറോട്ട് പോവാൻ ആഗ്രഹമുണ്ട്  

തങ്ങളവനെ സൂക്ഷിച്ചു നോക്കി തങ്ങളുടെ നയനങ്ങളിൽ വിസ്മയം   പടിഞ്ഞാറോട്ടു പോവുകയെന്നു പറഞ്ഞാൽ ഹജ്ജിനു പോവുകയെന്നാണർത്ഥം  ഇസ്ലാമിലേക്കു വന്നതേയുള്ളൂ ഉടനെയവന് ഹജ്ജിന് പോവാനാഗ്രഹം 

'നോക്കട്ടെ' 

പുതിയ അഹമ്മദ് പിൻവാങ്ങി 

തങ്ങൾ തന്റെ അപേക്ഷ സ്വീകരിച്ചതായി പുതിയ അഹമദിന്നു തോന്നി മാസങ്ങൾക്കു ശേഷം കായംകുളത്ത് നിന്ന് രണ്ടാളുകൾ വന്നു തങ്ങൾ അവരെ സ്വീകരിച്ചു 

'ഞങ്ങൾ ഈ വർഷം പടിഞ്ഞാറോട്ടു പോവാൻ ഉദ്ദേശിച്ചിരിക്കയാണ് ദുആ ഇരക്കണം പൊരുത്തം തരണം  

'അല്ലാഹുത്തആല നിങ്ങളുടെ യാത്ര ഖൈറിലും ബർകത്തിലും ആക്കിത്തരട്ടെ!  

അവർ പലകാര്യങ്ങളും സംസാരിച്ചു കൂട്ടത്തിൽ തങ്ങൾ പറഞ്ഞു 

'ഇവിടെ ഒരാളുണ്ട് പുതിയ അഹമദ് പടിഞ്ഞാറോട്ട് പോവണമെന്നാഗ്രഹിച്ചു നിൽക്കുകയാണ് നിങ്ങൾക്ക് വേണമെങ്കിൽ കൊണ്ടുപോവാം  

'തങ്ങളുപ്പാപ്പാ.... വളരെ സന്തോഷം ഞങ്ങൾ കൊണ്ട് പോയിക്കൊള്ളാം ' 

പുതിയ അഹമ്മദിന് സന്തോഷമായി കായംകുളത്ത്കാരോടൊപ്പം പുറപ്പെട്ടു 

തങ്ങളുടെ കൈപിടിച്ചു മുത്തി യാത്ര പറയുമ്പോൾ പുതിയ അഹമദ് കരഞ്ഞുപോയി  

മാസങ്ങൾ കടന്നുപോയി കായംകുളത്തുകാരും പുതിയ അഹമദും മക്കയിലെത്തി  

പുതിയ അഹമദ് എപ്പോഴും ഇബാദത്തിലായി  ഒരു മിനിറ്റും വെറുതെ കളയില്ല  ത്വവാഫ്, നിസ്കാരം, ഖുർആൻ പാരായണം, ദിക്റ്, സ്വലാത്ത്, തസ്ബീഹ്.... 

മദീനയിലെത്തിയപ്പോൾ പുതിയ അഹമ്മദ് കോരിത്തരിച്ചു പ്രവാചക സന്നിധിയിലാണ് താനിപ്പോൾ സലാം ചൊല്ലി ദുആ ഇരന്നു മദീനയിലും ഇബാദത്ത് തന്നെ  

ഹജ്ജിന്റെ അമലുകളൊക്കെ അവസാനിച്ചു മടക്ക യാത്രയുടെ സമയമായി  

നിറഞ്ഞ കണ്ണുകളോടെ, ഗദ്ഗദത്തോടെ, കായംകുളത്ത് കാരുടെ കരങ്ങൾ പിടിച്ചുകൊണ്ട് പുതിയ അഹമദ് പറഞ്ഞു 

'അല്ലാഹു നിങ്ങൾക്ക് പ്രതിഫലം തരട്ടെ ' നിങ്ങളുടെ ഔദാര്യം കൊണ്ട് ഞാൻ ഹജ്ജും ഉംറയും സിയാറത്തും നടത്തി ഞാൻ എന്നുമെന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു ഇനി നമുക്ക് വേർപിരിയാം ' 

എന്ത്? വേർപിരിയുകയോ? നീ ഞങ്ങളോടൊപ്പം വരികയല്ലേ? 

ഇല്ല ഞാൻ വരുന്നില്ല എനിക്കീ പുണ്യ ഭൂമിയിൽ നിന്നിട്ട് കൊതി തീർന്നിട്ടില്ല കുറച്ചു കൂടി നിൽക്കട്ടെ നിങ്ങൾ പുതിയങ്ങാടിയിൽ പോവണം ബഹുമാനപ്പെട്ട തങ്ങളോട് വിവരം പറയണം  

കായംകുളത്തുകാർ കപ്പൽ കയറി നാട്ടിലെത്തിയ ഉടനെ പുതിയങ്ങാടിയിലേക്ക് പോയി തങ്ങൾക്ക് കാരക്കയും സംസം വെള്ളവും നൽകി പുതിയ അഹമദിന്റെ വിവരങ്ങളും പറഞ്ഞു  

ശരി എങ്കിൽ അവനവിടെ നിൽക്കട്ടെ  

പുതിയങ്ങാടിക്കാർ അതിശയത്തോടെ ആ ചെറുപ്പക്കാരനെക്കുറിച്ചോർത്തു കാലം കടന്നു പോയപ്പോൾ പുതിയ അഹമദ് വിസ്മരിക്കപ്പെട്ട കഥാപാത്രമായി മാറി  

വർഷങ്ങൾക്കു ശേഷം വരക്കൽ മുല്ലക്കോയത്തങ്ങൾ ഹജ്ജിന് പോവാൻ തീരുമാനിച്ചു  

പുതിയങ്ങാടിയിൽ ഏതാനും മാസക്കാലം തങ്ങളുടെ സാന്നിധ്യമുണ്ടാകില്ല  

യാത്ര പുറപ്പെടുന്ന ദിവസം പുതിയങ്ങാടി തിങ്ങി നിറഞ്ഞു കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് തങ്ങൾ കയറിയ വാഹനം നീങ്ങിപ്പോയി നെടുവീർപ്പുയർന്നു  

ഇത്രയും കാലം ബാപ്പ യാത്രപോകുമ്പോൾ പകരം നിൽക്കാൻ പുത്രനുണ്ടാവും   

മുല്ലക്കോയ തങ്ങൾക്ക് പകരം നിൽക്കാൻ പുത്രനില്ല തങ്ങൾ ബോംബെയിലെത്തി ധാരാളമാളുകൾ സ്വീകരിക്കാനെത്തി കപ്പൽ കയറി യാത്ര അയക്കാൻ നിരവധിപേർ അറബിക്കടലിലൂടെ കപ്പൽ നീങ്ങി ഇബാദത്തിൽ മുഴുകിയ രാപ്പകലുകൾ  

ആഴ്ചകൾക്കുശേഷം തങ്ങൾ മക്കയിലെത്തി നബി (സ) യുടെ ജന്മനാട് കഅബായുടെ നാട്  

ഉംറ നിർവ്വഹിച്ചു 

സുന്നത്തായ ത്വവാഫ് ചെയ്തു  

ഒരു ദിവസം അസ്വർ സമയം   

തങ്ങൾ ഇബ്റാഹീം മഖാമിന്നടുത്ത് ദിക്റ് ചൊല്ലിക്കൊണ്ടിരിക്കുന്നു അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹം ലഭിച്ച കണ്ണുകൾ കൊണ്ട് അകലേക്കുനോക്കി വെള്ള വസ്ത്രം ധരിച്ച നാലാളുകൾ നീങ്ങി വരുന്നു വായുവിലൂടെ ഒഴുകി വരുന്നത് പോലെ 

ആരാണാവോ? ഒന്നും മനസ്സിലാവുന്നില്ലല്ലോ  

അവർ തങ്ങളുടെ സമീപത്തെത്തി അവരിലൊരാൾ തങ്ങളെ കണ്ടു പെട്ടെന്നു നിന്നു പരസ്പരം നോക്കി സലാം ചൊല്ലി  

തങ്ങൾക്കെന്നെ മനസ്സിലായില്ലേ?  

മനസ്സിലായില്ല ആരാണ്?  

ഞാനല്ലേ തങ്ങളുടെ പുതിയ അഹമദ്? 

ങേ...! തങ്ങൾ ഞെട്ടി  

നിങ്ങൾ എവിടെ നിന്ന് വരുന്നു? 

'ഞങ്ങൾ ളുഹ്ർ നിസ്കാരത്തിന് മസ്ജിദുൽ അഖ്സായിലായിരുന്നു  അസ്വർ നിസ്കാരത്തിന് മസ്ജിദുൽ ഹറാമിൽ വന്നു മഗ്രിബിന്ന് മസ്ജിദുന്നബവിയിലെത്തണം ' 

അധികം സംസാരിക്കാൻ നിന്നില്ല അവർ പോയി  

പുതിയ അഹമദിന് അല്ലാഹു നൽകിയ ദറജ!  

ഹജ്ജ് കഴിഞ്ഞ് തങ്ങൾ പുതിയങ്ങാടിയിൽ മടങ്ങിയെത്തി ശിഷ്യന്മാരും മുരീദന്മാരും മറ്റ് ബന്ധപ്പെട്ടവരുമെല്ലാം വന്നു ചേർന്നു  അവരോട് തങ്ങൾ പുതിയ അഹമ്മദിന്റെ കഥ പറഞ്ഞു പുതിയങ്ങാടിക്കാർ പുതിയ അഹമ്മദിനെ വീണ്ടും ഓർത്തൂ   

പാങ്ങിൽ അഹമ്മദ് മുസ്ല്യാരോട് തങ്ങൾ ഇങ്ങനെ പറഞ്ഞു: 

'പുതിയ അഹമ്മദിന് അല്ലാഹു നൽകിയ ദർജ വല്ലാത്ത ദറജ തന്നെ പുതിയ അഹമ്മദിനെ നെഞ്ചിലെ ഒരു രോമത്തിനുണ്ടോ നമ്മളൊക്കെ?  

പാങ്ങിൽ അഹമ്മദ് കുട്ടിമുസ്ല്യാർ അത് കേട്ട് കരഞ്ഞുപോയി  

പിൽക്കാലത്ത് എത്രയോ സദസ്സുകളിൽ പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ല്യാർ ഈ സംഭവം വിവരിച്ചിട്ടുണ്ട്  

പുതിയ അഹമ്മദിന്റെ കഥ പറഞ്ഞു തീരുമ്പോൾ പാങ്ങ്കാരും സദസ്സും കരഞ്ഞുപോകും 

പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ല്യാർ, ഖുത്തുബി മുഹമ്മദ് മുസ്ലിയാർ, പുതിയാപ്പിള അബ്ദുർറഹ്മാൻ മുസ്ല്യാർ, ചെറുശ്ശേരി അഹമ്മദ് കുട്ടി മുസ്ല്യാർ, ശുജാഇ മൊയ്തു മുസ്ല്യാർ, പാവണ്ണ മുഹയിദ്ദീൻ കുട്ടി മുസ്ലിയാർ, ചാലിയത്ത് അഹമ്മദ് കോയ മുസ്ലിയാർ അബ്ദുൽ ബാരി മുസ്ലിയാർ (ന:മ:) തുടങ്ങിയവരാണ് വരക്കൽ മുല്ലക്കോയ തങ്ങളുടെ ചരിത്രം കേരള മുസ്ലിംകൾക്ക് പറഞ്ഞു കൊടുത്തത് അവരെല്ലാം മരിച്ചു തീർന്നു 

മുല്ലക്കോയ തങ്ങളുടെ കാലത്ത് സനവിയ്യത്ത് വളരെ ഗംഭീരമായി നടത്തിയിരുന്നു ഏറ്റവും വലിയ ജനക്കൂട്ടം സംബന്ധിച്ചതും അക്കാലത്ത് തന്നെ  

രണ്ട് തവണ വിവാഹം ചെയ്തെങ്കിലും മുല്ലക്കോയ തങ്ങൾക്കു മക്കളുണ്ടായില്ല പരമ്പര മുറിഞ്ഞു പോയി ചരിത്രം പറയാൻ ആളുണ്ടായില്ല 


സമസ്ത കേരള ജംഇയ്യത്തുൽ ഉലമ

1921 ന്നു ശേഷം കേരള മുസ്ലിംകളുടെ സാമൂഹിക ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായി മൂന്നു വിധത്തിലുള്ള വെല്ലുവിളികൾ അവർ നേരിട്ടു 

ബ്രിട്ടീഷ് ഗവൺമെണ്ടിന്റെ വമ്പിച്ച സാമ്പത്തിക സഹായത്തോടെ ഖാദിയാനികൾ കേരളത്തിലെത്തി കോഴിക്കോട് കുറ്റിച്ചിറയിൽ വമ്പിച്ച ഖാദിയാനി സമ്മേളനം നടന്നു സാഹിത്യങ്ങൾ വ്യാപകമായി വിതരണം ചെയ്തു വിദ്യാസമ്പന്നരായ  ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഖാദിയാനിസത്തിലേക്ക് ആകർഷിക്കപ്പെട്ടു കണ്ണൂരിലും മറ്റു പല പട്ടണങ്ങളിലും ഖാദിയാനി സമ്മേളനങ്ങൾ നടന്നു 

ധാരാളമാളുകൾ ഖാദിയാനിസത്തിലേക്കു ഒഴുകാൻ തുടങ്ങിയപ്പോൾ നാട്ടിലെ പണ്ഡിതന്മാരും കാരണവന്മാരും ഞെട്ടി ഈ വിപത്ത് എങ്ങനെ തടയാൻ പറ്റും! എവിടെച്ചെന്നു പറയും ഈ സങ്കടം? അവർക്കു സങ്കടം പറയാൻ ഒരൊറ്റ കേന്ദ്രമേയുള്ളൂ വരക്കൽ മുല്ലക്കോയ തങ്ങളുടെ വീട്  

ലോകം മുഴുവൻ ഇസ്ലാംമതം പ്രചരിപ്പിച്ചതിൽ ത്വരീഖത്തിന്റെ മശാഇഖന്മാരും ഖലീഫമാരും മുരീദന്മാരുമാണ് മുഖ്യ പങ്ക് വഹിച്ചത് മനുഷ്യ സേവനമായിരുന്നു അവരുടെ ലക്ഷ്യം മനുഷ്യരിൽ നിന്ന് ധനം ശേഖരിക്കുന്നവരായിരുന്നില്ല അവർ  

ണലബാർ ഭാഗത്ത് ചില വ്യാജന്മാർ രംഗത്തെത്തി അവർ ത്വരീഖത്തിന്റെ പേര് ദുരുപയോഗം ചെയ്തു ആളുകളെ സംഘടിപ്പിച്ചു സ്വത്ത് സമ്പാദിക്കാൻ തുടങ്ങി ധാരാളമാളുകൾ ഈ വ്യാജന്മാരുടെ കൂടെ കൂടി പാമര ജനത പിഴപ്പിക്കപ്പെട്ടു പണ്ഡിതന്മാരും കാരണവന്മാരും വല്ലാതെ വിഷമിച്ചുപോയി അവർക്ക് സങ്കടം പറയാൻ ഒരു കേന്ദ്രമേയുള്ളൂ വരക്കൽ മുല്ലക്കോയ തങ്ങൾ 

കുറെ ഖത്തീബുകാരും മുദരിസുമാരും നാട്ടു പ്രമുഖന്മാരായ പണ്ഡിതന്മാരും ഖിലാഫത്ത് കാലത്ത് തിരുവിതാംകൂറിലേക്ക് പലായാനം ചെയ്തിരുന്നു അവർ തിരിച്ചെത്തിയത് വഹാബി ആശയങ്ങളുമായിട്ടാണ് അവർ നേരത്തെ സമുദായത്തോട് പറഞ്ഞ കാര്യങ്ങൾ മാറ്റിപ്പറഞ്ഞു മാല മൗലിദുകളിൽ ശിർക്കുണ്ടെന്ന് ധരിപ്പിച്ചു ജനം അവരെ വിശ്വസിച്ചു നാട്ടിലെ പണ്ഡിതന്മാരും കാരണവന്മാരും വല്ലാതെ വിഷമിച്ചുപോയി   അവരും മുല്ലക്കോയത്തങ്ങളുടെ വീട്ടിലെത്തി സങ്കടം പറഞ്ഞു 

തങ്ങൾ വൃദ്ധനും രോഗിയുമാണ് മൂന്നു വെല്ലുവിളികൾ! എങ്ങിനെയെങ്കിലും നേരിടണം അല്ലെങ്കിൽ ദീൻ ഫസാദായിപ്പോകും  ഒറ്റക്കു നേരിടാനാവില്ല സംഘടന വേണം   

തന്റെ കട്ടിലിന്ന് ചുറ്റും വന്നുകൂടിയ മുരീദന്മാരോട് തങ്ങൾ സംഘടനയുടെ അനിവാര്യതയെക്കുറിച്ചു പറഞ്ഞു  സംഘടന രൂപീകരിക്കണം 

കോഴിക്കോട് ടൗൺഹാളിലേക്ക് യോഗം വിളിക്കുക ആ യോഗത്തിൽ വെച്ച് സംഘടന രൂപീകരിക്കുക  

1926 - ൽ കോഴിക്കോട് ടൗൺഹാളിൽ യോഗം ചേർന്നു സയ്യിദ് ശിഹാബുദ്ധീൻ ചെറുകുഞ്ഞിക്കോയത്തങ്ങൾ അധ്യക്ഷനായിരുന്നു  

*'സമസ്ത കേരള ജംഇയ്യത്തുൽ ഉലമ'* എന്ന പേരിൽ സംഘടനയുണ്ടാക്കി  

പ്രസിഡണ്ട് സയ്യിദ് അബ്ദുർറഹ്മാൻ ബാഅലവി എന്ന വരക്കൽ മുല്ലക്കോയ തങ്ങൾ  

വൈസ് പ്രസിഡണ്ടുമാർ: 

👉🏻1. എ.പി.  അഹമ്മദ്കുട്ടി മുസ്ല്യാർ- പാങ്ങ് 

👉🏻 2. കെ. മുഹമ്മദ് അബ്ദുൽ ബാരി മുസ്ല്യാർ- വാളക്കുളം 

👉🏻 3. കെ.  എം . അബ്ദുൽഖാദിർ മുസ്ല്യാർ (മങ്കട- പള്ളിപ്പുറം) 

👉🏻 4. പി.കെ. മുഹമ്മദ് മീറാൻ മുസ്ല്യാർ 

സെക്രട്ടറിമാരായി പി.വി. മുഹമ്മദ് മുസ്ല്യാർ  

വി.കെ മുഹമ്മദ് മുസ്ല്യാർ എന്നിവരെയും തിരഞ്ഞെടുത്തു  

സംഘടന രൂപീകരിച്ച ശേഷം മഹാനായ വരക്കൽ മുല്ലക്കോയ തങ്ങൾ സുദീര്‍ഘമായ പ്രാർത്ഥന നടത്തി ഖിയാമത്ത് നാൾ വരെ സംഘടനക്കു വേണ്ടി പ്രവർത്തിക്കുന്നവർക്കും സഹകരിക്കുന്നവർക്കും വേണ്ടിയുള്ള പ്രാർത്ഥന  

ശംസുൽ ഉലമ (ഖ:സി:) ഈ ദുആയുടെ പ്രാധാന്യം എടുത്തു പറയുമായിരുന്നു അതിന്റെ ഒരംഗത്തിന് നാമും അർഹരായിത്തീരണം അല്ലാഹു ആക്കിത്തരട്ടെ! ആമീൻ 


മഹാന്മാരുടെ സംഗമം

1926- ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ സംഘടന രൂപീകരിക്കപ്പെട്ടു 1932- ൽ വരക്കൽ മുല്ലക്കോയത്തങ്ങൾ വഫാത്താവുകയും ചെയ്തു 1926 - മുതൽ 1932 വരെയുള്ള ആറ് വർഷക്കാലത്തെ പ്രവർത്തനങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തപ്പെടേണ്ടതാണ് 

വരക്കൽ മുല്ലക്കോയത്തങ്ങൾ, പാങ്ങിൽ അഹമ്മദ്കുട്ടി മുസ്ല്യാർ, പി.വി. മുഹമ്മദ് കുട്ടി മുസ്ല്യാർ, മുഹമ്മദ് അബ്ദുൽ ബാരി മുസ്ല്യാർ, അബ്ദുൽ ഖാദിർ മുസ്ല്യാർ, പള്ളിപ്പുറം, പി.കെ മുഹമ്മദ് മീരാൻ മുസ്ല്യാർ, ജർമ്മൻ അഹമദ് മുസ്ല്യാർ, വി.കെ മുഹമ്മദ് മുസ്ല്യാർ എന്നിവരാണ് സമസ്തയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്  

ഖുത്ബി മുഹമ്മദ് മുസ്ല്യാർ, അഹമദ് കോയശ്ശാലിയാത്തി, പാനായിക്കുളം അബ്ദുർറഹ്മാൻ മുസ്ല്യാർ, എന്നിവർ ഔദ്യോഗിക പദവികളില്ലാതെ തന്നെ സമസ്ത: യുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിച്ച മഹാ പണ്ഡിതന്മാരായിരുന്നു സമസ്ത: രൂപീകരണ യോഗത്തിൽ അദ്ധ്യക്ഷം വഹിച്ച ചെറു കുഞ്ഞിക്കോയത്തങ്ങൾ അനുസ്മരിക്കപ്പെടേണ്ട മറ്റൊരു മഹാ പുരുഷനാകുന്നു 

ഇവർ വല്ലാത്തൊരു ടീം സ്പിരിറ്റോടെയാണ് സുന്നത്ത് ജമാഅത്തിനു വേണ്ടി പ്രവർത്തിച്ചത് സമസ്ത: യുടെ രൂപീകരണത്തിന്നു മുമ്പുതന്നെ ഇവർ ഒറ്റക്കെട്ടായി നിലക്കൊണ്ടു പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു മുല്ലക്കോയത്തങ്ങളോടൊപ്പം അവർ പുതിയങ്ങാടിയിൽ നാളുകളോളം ഒന്നിച്ചു കഴിഞ്ഞിരുന്നു എന്തായിരുന്നു അവരെ ഒരുമിച്ചു നിർത്തിയ ഘടകങ്ങൾ? എന്തായിരുന്നു അവരുടെ ചർച്ചാവിഷയം!  

അതിലേക്കു കടക്കും മുമ്പേ എന്തായിരുന്നു അവരുടെ പ്രത്യേകതകൾ എന്നു നോക്കാം മീതെ സൂചിപ്പിച്ചവരിൽ അധികപേർക്കും പേർഷ്യൻ ഭാഷ വശമുണ്ടായിരുന്നുവെന്നതാണ് ഒരു പ്രത്യേക പേർഷ്യൻ ഭാഷാപരിജ്ഞാനം അവരെ സാഹിത്യാസ്വാദകരാക്കി മാറ്റിയിരുന്നു  

ലോക പ്രസിദ്ധമായ പേർഷ്യൻ രചനകൾ തലമുറകളെ അനുഭൂതിയുടെ ഉന്നത മേഖലയിലേക്കുയർത്തിയിട്ടുണ്ട് വേലൂരിലെ പഠന കാലത്താണവർ പേർഷ്യൻ, ഉർദു, തമിഴ് ഭാഷകൾ പഠിച്ചത് സ്വൂഫി സാഹിത്യ രചനകൾ പേർഷ്യനിൽ ധാരാളമുണ്ട്  ഇവർ പഠിച്ച പേർഷ്യൻ ഗ്രന്ഥങ്ങൾ അവരുടെ മനസ്സിൽ സ്വൂഫി ചിന്തകൾ നിറച്ചു  

വരക്കൽ മുല്ലക്കോയത്തങ്ങളും പാങ്ങിൽ അഹമദ് കുട്ടി മുസ്ല്യാരും മറ്റുമിരിക്കുന്ന സദസ്സിൽ പലപ്പോഴും പേർഷ്യൻ ഭാഷയിൽ സംഭാഷണം നടന്നിരിക്കാം ഇവരിൽ നിന്ന്  ധാരാളം മലയാളികൾ പേർഷ്യൻ ഭാഷ പഠിച്ചിട്ടുണ്ട്   

ഏറ്റവും സുന്ദരമായ ലോക ഭാഷകളിലൊന്നാണ് പേർഷ്യൻ ഓരോ രാജ്യത്തേക്ക് ഇസ്ലാം കടന്നു ചെല്ലുകയും, അവിടെത്തെ ജനങ്ങൾ ഒന്നാകെ ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തതോടെ അറബി അവരുടെ മാതൃഭാഷയായി മാറുകയാണ് ചെയ്തത് അറേബ്യക്കു പുറമെ എത്രയോ രാജ്യങ്ങൾ അറബി മാതൃഭാഷയായി സ്വീകരിച്ചു എന്നാൽ പേർഷ്യക്കാർ സ്വന്തം ഭാഷ കൈവിട്ടില്ല തങ്ങളുടെ ഭാഷയോടും  സാഹിത്യത്തോടുമുള്ള അവരുടെ സ്നേഹം അത്രയും ശക്തമായിരുന്നു  

ഉർദുഭാഷാ പാണ്ഡിത്യമാണു സമസ്ത: നേതാക്കളുടെ മറ്റൊരു പ്രത്യേകത ഉർദുവിലുള്ള നിരവധി ഗ്രന്ഥങ്ങൾ ഓരോരുത്തരും ശേഖരിച്ചിരുന്നു ഉർദു പേർഷ്യൻ ഗ്രന്ഥങ്ങൾ ആ മഹാന്മാരുടെ ചിന്താമണ്ഡലം വളരെയേറെ വികസിപ്പിച്ചു  

അഗാധമായ അറബി ഭാഷാ പാണ്ഡിത്യമാണ് മറ്റൊരു പ്രത്യേകത നാലു മദ്ഹബിലും പാണ്ഡിത്യം നേടിയ പണ്ഡിതന്മാർ ഫത് വ നൽകാൻ യോഗ്യർ  

ഏറ്റവും മികച്ച അധ്യാപകരായിരുന്നു അവരെല്ലാവരുംതന്നെ ഉന്നതമായ ദർസുകൾ നടത്തി ശിഷ്യന്മാരെല്ലാം ഉസ്താദിന്റെ പേരിൽ അഭിമാനം കൊണ്ടു 

എല്ലാവർക്കുമുണ്ടായിരുന്നു സ്വന്തമായി ലൈബ്രറി പുതിയങ്ങാടിയിൽ നല്ലൊരു ഗ്രന്ഥാലയം ഉണ്ടായിരുന്നു എങ്ങനെ അതില്ലാതായിപ്പോയി എന്നാരും പറയുന്നില്ല ശിഹാബുദ്ധീൻ അഹമദ് കോയശ്ശാലിയാത്തിയുടെയും മുഹമ്മദ് അബ്ദുൽ ബാരി മുസ്ല്യാരുടെയും ഖുത്ബ്ഖാനകൾ ഇന്നും അത്ഭുതം ജനിപ്പിക്കുന്നു  

മിക്കപേരും രചന നടത്തിയിട്ടുണ്ട് ഈടുറ്റ ഗ്രന്ഥങ്ങൾ അവർ സമുദായത്തിന് സമർപ്പിച്ചു 

മിക്കപേർക്കും കവിതയെഴുതാൻ കഴിഞ്ഞിട്ടുണ്ട് അറബിഭാഷയിൽ മനോഹരമായ കവിതകൾ രചിച്ചിട്ടുണ്ട് പലരും പത്രപ്രവർത്തനം നടത്തിയിട്ടുമുണ്ട്  

വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി ഓർക്കണം അവരെല്ലാം ത്വരീഖത്തിന്റെ മശാഇഖന്മാരായിരുന്നു ത്വരീഖത്തിന്റെ മജ്ലിസുകളാണ് അവരെ മാനസികമായി കൂടുതൽ അടുപ്പിച്ചത് 

ഖാദിരി, ചിശ്ത്തി, നഖ്ശബന്ദി, രിഫാഈ, ശാദുലി ത്വരീഖത്തുകൾ കേരളത്തിൽ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു ഖാദിരി ത്വരീഖത്തുമായി പണ്ഡിതന്മാർക്കും സാധാരണക്കാർക്കും കൂടുതൽ ബന്ധമുണ്ടായിരുന്നു  

ഗൗസുൽ അഅ്ളം ശൈഖ് 

മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (ഖ:സി:) തങ്ങളെക്കുറിച്ച് അല്പം വിശദമായിത്തന്നെ വിവരങ്ങൾ നൽകാൻ അന്നത്തെ സാധാരണക്കാർക്കു പോലും കഴിയുമായിരുന്നു  

ഏത് സദസ്സിലും മുഹ്‌യിദ്ദീൻ ശൈഖ് (റ) പരാമർശിക്കപ്പെട്ടിരുന്നു ഏത് ദുആയിലും മുഹ്‌യിദ്ദീൻ ശൈഖിന്ന് ഗുണം നേർന്നിരുന്നു മുഹ്‌യിദ്ദീൻ മാല പാടാത്ത വീടുകളില്ല മുഹ്‌യിദ്ദീൻ റാത്തീബ് ചൊല്ലാത്ത പ്രദേശങ്ങളില്ല റബീഉൽ ആഖിറിൽ മുഹ്‌യിദ്ദീൻ മൗലിദ് വീടുകളിലും പള്ളികളിലും പാരായണം ചെയ്യപ്പെട്ടിരുന്നു മുഹ്‌യിദ്ദീൻ ശൈഖിന്റെ നേർച്ച മിക്കപ്രദേശങ്ങളിലും വിപുലമായ ആഘോഷിക്കപ്പെട്ടു രോഗമോ, ആപത്തുകളോ വരുമ്പോൾ മുഹ്‌യിദ്ദീൻ മാല നേർച്ചയാക്കും യാസീൻ ഓതാൻ നേർച്ചയാക്കും ചിലർ ഖത്തം ഓതും  

ഖാദിരിയ്യാ ത്വരീഖത്തിന്റെ കൈവഴികൾക്ക് കേരളത്തിൽ വൻ സ്വാധീനം നേടാൻ കഴിഞ്ഞു നേരത്തെ മഖ്ദൂമീങ്ങൾ ഖാദിരിയ്യാ ത്വരീഖത്തിന്റെ പ്രവർത്തനം ശക്തമായി നടത്തിയിരുന്നു പിന്നീട് സമസ്ത: യുടെ പണ്ഡിതന്മാർ അത് തുടർന്നു  

സമസ്ത രൂപീകരണത്തിനു പ്രേരിപ്പിച്ച ഒരു കാരണം വ്യാജ ത്വരീഖത്തുകളുടെ അരങ്ങേറ്റമായിരുന്നു വ്യാജന്മാർ ആരാണെന്ന് ജനങ്ങൾക്കു ബോധ്യപ്പെടുത്താൻ സമസ്ത: എന്നും ശ്രദ്ധിച്ചിട്ടുണ്ട് നല്ല ത്വരീഖത്തുകൾ നിലനിർത്തേണ്ടത് അനിവാര്യമാണെന്നും നേതാക്കൾ ജനങ്ങളെ ബോധ്യപ്പെടുത്തി 


ഖാദിരിയ്യാ ത്വരീഖത്ത്

എന്താണ് ഖാദിരിയ്യാ ത്വരീഖത്ത്   

ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽഖാദിർ ജീലാനി (റ) വിലേക്ക് ചേർത്തിപ്പറയുന്ന പേരാണ് ഖാദിരിയെന്നത്  അദ്ദേഹം തൊണ്ണൂറ് കൊല്ലം ജീവിച്ചു തൊണ്ണൂറ്റി ഒന്നാമത്തെ വയസ്സിൽ വഫാത്തായി  

ഞാൻ ഈ വരികൾ എഴുതിക്കൊണ്ടിരിക്കുന്നത് ഹിജ്റ വർഷം 1442 ശഅബാൻ 25 നാണ്  

മുഹ്‌യിദ്ദീൻ ശൈഖ് (റ) ജനിച്ചത് ഹിജ്റ 470 റമളാനിലെ ആദ്യരാത്രിയിലാണ്  

*'താരിഖ് നാനൂറ്റി എഴുപത് ചൊന്നനാൾ കൈലാനി എന്ന നാട് തന്നിൽ പിറന്നോവർ'* 

(മുഹ്‌യിദ്ദീൻ മാല- വരി: 80) 

ജീലാൻ എന്ന നാട്ടിന്റെ മറ്റൊരു പേരാണ് കൈലാൻ  

ശൈഖ് അവർകളുടെ മരണം ഹിജ്റ: 561 - റബീഉൽ ആഖിർ എട്ടിനാകുന്നു 91- മത്തെ വയസ്സിൽ ആ ജീവിതത്തെ രണ്ടു ഘട്ടങ്ങളായിട്ട് നമുക്ക് കാണാം 50 വയസ്സുവരെയുള്ള ഒന്നാംഘട്ടം പഠനത്തിന്റെയും പരീക്ഷണത്തിന്റെയും കടുത്ത ത്യാഗത്തിന്റെയും സഹനത്തിന്റെയും കാലഘട്ടം  

അമ്പത് വയസ്സിനു ശേഷം മരണം വരെയുള്ള രണ്ടാംഘട്ടം അദ്ധ്യാപനത്തിന്റെയും പ്രബോധനത്തിന്റെയും പ്രഭാഷണത്തിന്റെയും കുടുംബജീവിതത്തിന്റെയും കാലഘട്ടം 

18- മത്തെ വയസ്സിൽ ബാഗ്ദാദിലെത്തി ഉയര്‍ന്ന കിതാബുകൾ ഓതിത്തീർത്തു പിന്നീട് മശാഇഖന്മാരെ അന്വേഷിച്ചിറങ്ങി വിജന പ്രദേശങ്ങളിലും, കാട്ടിലും, മലഞ്ചരിവുകളിലും, മരുഭൂമിയിലും കഴിഞ്ഞുപോയ ഇരുപത്തഞ്ച് വർഷങ്ങൾ  

*'ഇരുപത്തഞ്ചാണ്ടോളം ചുറ്റിനടന്നോവർ ഇരിയെന്ന യേകൽ കേട്ടാരെ ഇരുന്നോവർ'*

(മുഹ്‌യിദ്ദീൻ മാല) 

പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിൽ ഖിള്റ് (അ) മുഹ്‌യിദ്ദീൻ ശൈഖിനെ സമീപിക്കുന്നു സംസാരിക്കുന്നു  

നിനക്കെന്റെ മുരീദാവണമോ!  

വേണം 

എങ്കിൽ ഞാൻ പറയുന്നതനുസരിക്കണം  

അനുസരിക്കാം  

ഞാൻ പോയിട്ട് വരാം ഈ സ്ഥലം വിട്ടുപോവരുത്  

സമ്മതിച്ചു  

ഖിള്റ് (അ) സ്ഥലം വിട്ടു പിന്നെ വരുന്നത് ഒരു വർഷം കഴിഞ്ഞിട്ടാണ്  സംഭാഷണം നടന്നു സ്ഥലം വിട്ടു ഒരു വർഷം കഴിഞ്ഞു വന്നു വീണ്ടും പോയി ഒരു വർഷം കഴിഞ്ഞു വന്നു   

കടുത്ത പരീക്ഷണത്തിൽ വിജയം  

മുഹ്‌യിദ്ദീൻ ശൈഖ് (റ) അതേ സ്ഥലത്തുണ്ട്  

*'ഒരു കാൽമൽ നിന്നിട്ട് ഒരു ഖത്തം തീർത്തോവർ ഒരു ചൊൽമുതലായി മുവ്വാണ്ട് കാത്തോവർ'*

(മുഹ്‌യിദ്ദീൻ മാല: വരി: 76) 

പരീക്ഷണം അവസാനിക്കുന്നു റൊട്ടിയും പാലും ഒന്നിച്ചിരുന്നു ഭക്ഷിക്കുന്നു ബാഗ്ദാദിലെ പള്ളിയിലേക്ക് കൊണ്ട് പോവുന്നു  

പ്രസംഗിച്ചുകൊള്ളൂ! 

ദീനീ പ്രവർത്തനം നടത്തിക്കൊള്ളൂ! 

ദർസ് നടത്താം.... ഫത് വ കൊടുക്കാം  മുസ്ലിം സമൂഹത്തിന്റെ ഉയിർത്തെഴുന്നേല്പിന്റെ കാലഘട്ടം വരികയായി 

മുസ്ലിം സമൂഹം അധഃപ്പതിച്ചുപോയിരുന്നു ഖലീഫമാർക്കു പകരം സുൽത്താന്മാർ ഭരണം തുടങ്ങി അവർ കൊട്ടാരങ്ങളിൽ താമസിച്ചു പാറാവുകാരെ വെച്ചു അവർ ഖബ്റിനെ മറന്നു അന്ത:പ്പുരങ്ങളെ സ്നേഹിച്ചു ജീവിതത്തിൽ ഹറുമുകൾ വർദ്ധിച്ചു സുൽത്താന്മാർ വഴിതെറ്റിയപ്പോൾ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും സൈനികരും വഴിതെറ്റി മുഹ്‌യിദ്ദീൻ ശൈഖ് അവരെ ഉൽബുദ്ധരാക്കാൻ വേണ്ടി പ്രഭാഷണങ്ങൾ നടത്തി 

ഹിജ്റ 521 -ൽ ആദ്യ പ്രഭാഷണം നടത്തി കേൾവിക്കാർ കുറവായിരുന്നു കേട്ടവരുടെ മനസ്സിളകിപ്പോയി അടുത്ത പ്രസംഗത്തിന് ആളുകൾ വർദ്ധിച്ചു പള്ളിയിൽ കൊള്ളാതായി പ്രസംഗം മൈതാനിയിലേക്കു മാറ്റി  

ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ പ്രസംഗം അത് കേൾക്കാൻ വളരെ അകലെ നിന്നൊക്കെ ആളുകൾ മൃഗങ്ങളുടെ പുറത്ത് കയറിവരാൻ തുടങ്ങി  

സുൽത്താന്മാരും, മന്ത്രിമാരും, ഉദ്യോഗസ്ഥരും, പട്ടാളക്കാരും, സാധാരണക്കാരും, പണ്ഡിതന്മാരും സദസ്സിൽ തിങ്ങിനിറഞ്ഞു എഴുപതിനായിരം പേർ പ്രസംഗം കേൾക്കുന്ന അവസ്ഥവന്നു ജിന്നുകൾ, മലക്കുകൾ, റൂഹുകൾ എന്നിവരും എത്തി  

ബഗ്ദാദിൽ മദ്റസ സ്ഥാപിച്ചു നിരവധി വിദ്യാർത്ഥികൾക്ക് ഏറ്റവും ഉന്നതമായ വിദ്യയാണവിടെ നിന്ന് ലഭിച്ചത് ഈ ഘട്ടത്തിൽ തന്നെ വിവാഹവും നടന്നു നാല് ഭാര്യമാർ  

27 ആൺകുട്ടികളും 22 പെൺകുട്ടികളും ജനിച്ചു എല്ലാവരും നന്നായി പഠിച്ചുയർന്നു വിലായത്തിന്റെ പദവിനേടി  

ശൈഖ് തന്റെ മുരീദന്മാരെ മനുഷ്യ സേവനത്തിന്റെ മഹത്തായ പാഠങ്ങൾ പഠിപ്പിച്ചു   

👉🏻 വിശന്നവർക്കാഹാരം നൽകുക 

👉🏻 രോഗികളെ പരിചരിക്കുക 

👉🏻 നഗ്നത മറയ്ക്കാൻ തുണി നൽകുക 

👉🏻 വിദ്യയും സംസ്കാരവും നൽകുക  

ലോകം മുഴുവൻ വ്യാപിച്ച ഖാദിരിയ്യാ ത്വരീഖത്തിന്റെ മശാഇഖന്മാരും, ഖലീഫമാരും, മുരീദന്മാരും ഇത്തരം പ്രവർത്തനങ്ങൾ നടത്തി ഇത്തരം സേവനങ്ങൾ അനേക ലക്ഷമാളുകളെ ഇസ്ലാമിലെത്തിച്ചു  

അല്ലാഹുവിനെ മനസ്സിലാക്കി അവർ ഇബാദത്തുകളിൽ മുഴുകി ഖുർആൻ പാരായണം, ദിക്റ്, സ്വലാത്ത് എന്നിവ വർദ്ധിപ്പിച്ചു ആത്മസംസ്കരണം നന്നായി നടന്നു നാട്ടിലുടനീളം ഉയർന്നു നില്ക്കുന്ന മുഹ്‌യിദ്ദീൻ പള്ളികൾ ഇവിടത്തെ ഖാദിരിയ്യാ ത്വരീഖത്തിന്റെ പ്രവർത്തനങ്ങളുടെ സ്മരണ ഉണർത്തുന്നു 


ചെറുകുഞ്ഞിക്കോയതങ്ങൾ

സമസ്ത: രൂപീകരിക്കാൻ വേണ്ടി മഹാനായ വരക്കൽ മുല്ലക്കോയത്തങ്ങൾ പുതിയങ്ങാടിയിൽ നിന്ന് പുറപ്പെട്ടു  

മഹാന്മാരുടെ പേരിൽ ഫാതിഹ ഓതി ഹദ് യ ചെയ്തിട്ടാണ് വരുന്നത് മശാഇഖന്മാരെ മുൻനിർത്തിയാണ് വരുന്നത് ഔലിയാക്കന്മാരുടെ പുറപ്പാടാണ്  

വരക്കൽ മുല്ലക്കോയ തങ്ങളുടെ ഉമ്മയൊത്ത സഹോദരിയെക്കുറിച്ച് നേരെത്തെ പറഞ്ഞിട്ടുണ്ട് കൊയിലാണ്ടിയിലെ അബ്ദുല്ല ബാഫഖിയാണവരെ വിവാഹം ചെയ്തതെന്നും പറഞ്ഞിട്ടുണ്ട് 

  

ഈ ദാമ്പത്യത്തിൽ നാല് മക്കൾ ജനിച്ചു  

1. ചെറുകുഞ്ഞിക്കോയതങ്ങൾ: 

2. മുത്തുക്കോയത്തങ്ങൾ 

3. പൂക്കോയതങ്ങൾ 

4. മുല്ലബീവി  

മക്കളില്ലാത്ത വരക്കൽ മുല്ലക്കോയത്തങ്ങൾ സഹോദരിയുടെ മക്കളെയെല്ലാം വളരെയേറെ സ്നേഹിച്ചിരുന്നു  

ചെറുകുഞ്ഞിക്കോയത്തങ്ങൾക്ക് അമ്മാവനായ വരക്കൽ മുല്ലക്കോയ തങ്ങൾ ദീനീ വിജ്ഞാനം നൽകി ആ കുട്ടി അമ്മാവന്റെ സംരക്ഷത്തിൽ വളർന്നുവന്നു ആത്മീയ രംഗത്ത് വളരെ ഉയർന്നു ത്വരീഖത്തിലൂടെ ആത്മ സംസ്കരണം സിദ്ധിച്ചു ജനങ്ങളുടെ ആത്മീയ നേതാവായി ഉയർന്നു 

ചെറുകുഞ്ഞിക്കോയത്തങ്ങളാണ് കോഴിക്കോട് ടൗൺഹാളിലെ സമസ്ത: രൂപീകരണ സമ്മേളനത്തിലെ അദ്ധ്യക്ഷൻ 

പ്രൗഢ ഗംഭീരമായ ആ സദസ്സ് നമുക്ക് ഭാവനയിൽ കാണാനേ നിവൃത്തിയുള്ളൂ കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിതന്മാരെല്ലാം എത്തിയിട്ടുണ്ട് ദുആക്ക് ഇജാബത്തുള്ള നിരവധിപേർ  

ഇന്നത്തെ ആഡംബര വസ്തുക്കളൊന്നും കണ്ടിട്ടില്ലാത്തവർ ഹറാം കാണാത്ത കണ്ണിന്റെ ഉടമകൾ ഹറാം കേൾക്കാത്ത കാതിന്റെ ഉടമകൾ ഹറാം ചെയ്യാത്ത കരങ്ങളുടെ ഉടമകൾ അവരുടെ മനസ്സിൽ വെളിച്ചം മാത്രം ഇരുട്ടില്ല  

വരക്കൽ മുല്ലക്കോയത്തങ്ങളുടെ വദനം ദർശിക്കുന്നത് പുണ്യമായിക്കരുതിയ മഹത്തുക്കൾ  

ടൗൺ ഹാളിൽ പാങ്ങിൽ അഹമ്മദ് കുട്ടിമുസ്ല്യാരുടെ കനത്ത ശബ്ദം മുഴങ്ങി  

'സുന്നത്ത് ജമാഅത്ത് നേരിടുന്ന വെല്ലുവിളികൾ ബ്രിട്ടീഷുകാരുടെ പിൻബലത്തോടെ രംഗത്തെത്തിയ ഖാദിയാനികൾ അവർക്ക് കൈനിറയെ പണമുണ്ട്  പോലീസിന്റെ സഹായമുണ്ട് അഭ്യസ്ഥവിദ്യരുടെ കൂട്ടുണ്ട്  അവരെയാണ് നാം നേരിടേണ്ടത് നേരിട്ടേ പറ്റൂ ആത്മീയ ശക്തികൊണ്ട് നേരിടണം  

അവർക്ക് വെള്ളക്കാരുടെ പിൻബലമുണ്ടെങ്കിൽ നമുക്ക് അല്ലാഹുവിന്റെ പിൻബലമുണ്ട് നാം ഒറ്റക്കെട്ടായി മുന്നേറണം എല്ലാം അല്ലാഹുവിൽ ഭരമേല്പിക്കുക മശാഇഖന്മാരുടെ ഉതക്കത്തോടെ രംഗത്തിറങ്ങുക  

വ്യാജ ത്വരീഖത്തുകാർ നാട് വാഴുന്നു അവർക്കും പോലീസിന്റെ സഹായമുണ്ട് വെള്ളക്കാരായ പട്ടാള ഓഫീസർമാരുടെ സഹായമുണ്ട്   

വഹാബികൾക്ക് മുസ്ലിം പ്രമാണിമാരുടെ പിൻബലമുണ്ട് അവർക്കും പണമുണ്ട്  

അവർ ഔലിയാക്കളെ മഹത്ത്വപ്പെടുത്തുന്നില്ല ഔലിയാക്കളുടെ ശ്രേഷ്ഠതയിലും കറാമത്തിലും അവർ വിശ്വസിക്കുന്നില്ല  

ഇവരെ സ്വതന്ത്രമായി വിട്ടാൽ ജനങ്ങളുടെ വിശ്വാസം ചൂഷണം ചെയ്യപ്പെടും സുന്നത്ത് ജമാഅത്തിന്റെ ആശയം ജനങ്ങളിലെത്താതായിത്തീരും നാമും പുതിയ ആശയക്കാരും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം ജനങ്ങളെ ബോധ്യപ്പെടുത്തണം  അതിന് പ്രബോധന പരിപാടികൾ ശക്തമാക്കണം എന്തിന്നും വേണം സംഘടന ' 

സംഘടനയുടെ ആവശ്യകത എല്ലാവർക്കും ബോധ്യമായി സംഘടന പിറന്നു 


പാങ്ങിന്റെ പുത്രനും കുറെ പണ്ഡിതന്മാരും

സുന്നത്ത് ജമാഅത്തിന്റെ സംഘടന രൂപീകരിക്കാൻ വരക്കൽ മുല്ലക്കോയ തങ്ങൾ ഏറ്റവും ഗൗരവമായ ചർച്ച നടത്തിയത് പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാരുമായിട്ടാണ് എന്താണതിന് കാരണം? അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് ഞങ്ങൾക്ക് നല്ല മതിപ്പായിരുന്നു 

അവർ ശൈഖും മുരീദുമായിരുന്നു  മുരീദിന്റെ അവസ്ഥകൾ ശൈഖിനറിയാം  സമസ്ത: യുടെ അടിത്തറ ഉറപ്പിക്കാൻ ശിഷ്യന്നു കഴിയുമെന്ന് ശൈഖ് ഉറച്ചു വിശ്വസിച്ചിരുന്നു  

'കഴിയാവുന്നത്ര പണ്ഡിതന്മാരെ നേരിൽ കാണുക സംഘടനയുടെ ആവശ്യകത അവരോട് പറയുക സംഘടനയിൽ അംഗമാവാൻ ആവശ്യപ്പെടുക ടൗൺഹാളിലെ യോഗത്തിലേക്ക് ക്ഷണിക്കുക '   

മുല്ലക്കോയത്തങ്ങളുടെ നിർദ്ദേശം  

ശൈഖ് കല്പിച്ചു മുരീദ് സ്വീകരിച്ചു  ശൈഖിന്റെ അനുഗ്രഹത്തോടെ പുതിയങ്ങാടിയിൽ നിന്ന് പുറപ്പെട്ടു നേരെ കോഴിക്കോട്ടേക്ക്  

മുദാക്കരപ്പള്ളിയിലെത്തി  അവിടെ ജർമ്മൻ അഹമദ് മുസ്ലിയാരാണ് മുദരിസ്  കൂട്ടുകൂടാൻ പറ്റിയ പണ്ഡിതൻതന്നെ  പ്രഗത്ഭനായ പണ്ഡിതൻ പ്രസംഗകൻ നേതൃത്വത്തിന് പറ്റിയ ഗുണങ്ങളുണ്ട് ആജ്ഞാശക്തിയുണ്ട് ഫറോക്ക് സ്വദേശിയാണ് കോഴിക്കോട് പട്ടണത്തിലെ ദീനീ ചലനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു പുതിയ ആശയക്കാരുടെ അരങ്ങേറ്റം അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു അദ്ദേഹം പാങ്ങിൽ അഹമദ് കുട്ടി മുസ്ലിയാരെ കോഴിക്കോട്ടു കൊണ്ട് വന്നു പ്രസംഗിപ്പിച്ചു 

ഖാദിയാനികൾക്കും വഹാബികൾക്കുമെതിരെ പാങ്ങ്കാരൻ നടത്തിയ പ്രസംഗം ആയിരങ്ങളെ ആകർഷിച്ചു അദ്ദേഹത്തിന് ടൗണിൽ ഒരുപാട് സുഹൃത്തുക്കളുണ്ടാവാൻ ഈ പ്രസംഗങ്ങൾ കാരണമായി   പാങ്ങ്കാരനും ജർമ്മൻ അഹമ്മദ് മുസ്ലിയാരും ടൗൺഹാളിലെ യോഗത്തെക്കുറിച്ചു സംസാരിക്കുന്നു  

ടൗൺഹാൾ ബുക്ക് ചെയ്യണം പൗപ്രമുഖരുടെ സഹകരണം വേണം പി.വി.  മുഹമ്മദ് മുസ്ലിയാരും വി.കെ. മുഹമ്മദ് മുസ്ലിയാരും വന്നു ചേരുന്നതോടെ ചർച്ച പുരോഗമിക്കുന്നു സമ്മേളന സംബന്ധമായ ഉത്തരവാദിത്വങ്ങൾ അവർ പങ്കിട്ടെടുക്കുന്നു പാങ്ങ്കാരൻ യാത്ര പറയുന്നു  

ചില പണ്ഡിതന്മാരെ നേരിട്ടു ചെന്നുകാണാൻ മനസ്സിൽ പ്ലാനിടുന്നു യാത്ര തുടരുന്നു  

പഴയ വള്ളുവനാട് താലൂക്കിലെ ഒരു ഗ്രാമം പാങ്ങ് എന്ന ഗ്രാമം  

സമസ്ത: രൂപീകരണ ചർച്ചകൾ നടക്കുന്നത് എട്ട് പതിറ്റാണ്ടുകൾക്കു മുമ്പാണ്  

അന്നത്തെ പാങ്ങിന്റെ അവസ്ഥയെന്ത്?  

സഞ്ചാര സൗകര്യങ്ങളൊന്നുമില്ല റോഡില്ല മൈലുകളോളം നടക്കണം പാങ്ങ്കാരൻ ജനിക്കുന്ന കാലത്തെ കാര്യം പറയാനുണ്ടോ? 

ആ കുഗ്രാമത്തിന്റെ പേര് കേരള മുസ്ലിം ചരിത്രത്തിന്റെ ഭാഗമായിത്തീരണമെന്നായിരുന്നു അല്ലാഹുവിന്റെ തീരുമാനം ഗ്രാമത്തിന്റെ രോമാഞ്ചമായി വളർന്നു വരേണ്ട കുഞ്ഞ് പിറക്കാനായി  

പണ്ഡിതനും പൗരപ്രമുഖനുമായ നൂറുദ്ദീൻ എന്നവരുടെ മകനായി കുഞ്ഞ് പിറന്നു  

പരിശുദ്ധമായ പരമ്പരയിലെ ഒരു കണ്ണിയാണ് നൂറുദ്ദീൻ അദ്ദേഹത്തിന്റെ പിതാവാണ് പണ്ഡിത പ്രമുഖനായ അബ്ദുർറഹ്മാൻ അദ്ദേഹത്തിന്റെ പിതാവിന്റെ പേരും നൂറുദ്ദീൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പിതാവ് തറീൻ അദ്ദേഹത്തിന്റെ പിതാവ് കമ്മുമൊല്ല 

കമ്മുമൊല്ല കേരള മുസ്ലിം ചരിത്രത്തിൽ വളരെ പ്രസിദ്ധനാണ് കമ്മുമൊല്ലയുടെ മകളെ സയ്യിദ് ഹസൻ ജിഫ്രി അവർകൾ വിവാഹം ചെയ്തതോടെയാണദ്ദേഹം പ്രസിദ്ധനായിത്തീർന്നത് ഹസൻ ജിഫ്രിക്ക് ഫാത്തിമ എന്ന മകൾ ജനിച്ചു ഈ ഫാത്തിമയെ ഖുത്തുബുസ്സമാൻ സയ്യിദ് അലവി തങ്ങൾ (ഖ:സി:) അവർകൾ വിവാഹം ചെയ്തു 

പ്രസിദ്ധനായ കമ്മുമൊല്ലയുടെ പരമ്പരയിലാണ് ഇപ്പോൾ പാങ്ങിൽ ഒരു കുഞ്ഞു പിറന്നത് ആ കുഞ്ഞിന് അഹമദ് കുട്ടി എന്ന് പേരിട്ടു  

ഹി: 1305 ശവ്വാൽ പതിനൊന്നിനാണ് ജനനം 

അതിബുദ്ധിമാൻ സമർത്ഥൻ എപ്പോഴും ഉത്സാഹ ഭരിതൻ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം വല്ലാത്ത ചുറുചുറുക്കുണ്ട്  

കുട്ടിയുടെ താല്പര്യം മുഴുവൻ പഠനത്തിലേക്ക് തിരിച്ചുവിടാൻ മാതാപിതാക്കൾക്ക് കഴിഞ്ഞു വീട്ടിൽ നിന്ന് തന്നെ പ്രാഥമിക പഠനം തുടങ്ങി നാട്ടിലെ പള്ളിദർസിൽ ഓതി   

കട്ടിലശ്ശേരി അലി മുസ്ലിയാർ  അക്കാലത്തെ പ്രഗത്ഭ പണ്ഡിതൻ ബുദ്ധിജീവി നിരവധി ശിഷ്യന്മാരുടെ അഭിവന്ദ്യരായ ഉസ്താദ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ദർസിൽ അഹമദ് കുട്ടി എത്തിച്ചേർന്നു  

ആ കുട്ടിയിലെ കഴിവുകൾ ഉസ്താദ് കണ്ടെത്തി കുട്ടിയുടെ വാചാലതയും, ബുദ്ധിവൈഭവവും, ചുറുചുറുക്കും സമുദായത്തിന് മുതൽക്കൂട്ടായിരിക്കണമെന്ന് ഉസ്താദ് ആഗ്രഹിച്ചു അത് മുമ്പിൽ കണ്ടുകൊണ്ടായിരുന്നു ഉസ്താദിന്റെ ക്ലാസ്   

കുട്ടിയുടെ മനസ്സും ബുദ്ധിയും തട്ടിയുണർത്തപ്പെട്ടു ഓരോ ആശയങ്ങൾ ലഭിക്കുമ്പോഴും ഭാവന ചിറക് വിടർത്തും വളരെ നേരം ചിന്തിക്കും  

ഫത്ഹുൽ മുഈൻ എന്ന ഗ്രന്ഥത്തിന്ന് വ്യാഖ്യാനമെഴുതിയ സയ്യിദ് ബകരിയും സയ്യിദ് അലിസഖാഫ് തങ്ങളും കട്ടിലശ്ശേരിയുടെ ശിഷ്യന്മാരായിരുന്നു അവരുടെ നിരയിലേക്കുയരാൻ ഇപ്പോഴിതാ ഒരാൾ കൂടി  

കരിമ്പനക്കൽ അഹമദ് മുസ്ലിയാർ എന്ന പണ്ഡിത ജ്യോതിസിന്റെ മുമ്പിലാണ് അഹമദ് കുട്ടി എന്ന ചെറുപ്പക്കാരൻ പിന്നീടെത്തുന്നത് വേലൂർ ബാഖിയത്തിൽ നിന്ന് ബിരുദമെടുത്ത പണ്ഡിതൻ  

ഉസ്താദിന്റെ ഭാഷാപാണ്ഡിത്യം ചെറുപ്പക്കാരനെ അത്ഭുതപ്പെടുത്തി ഉർദു പേർഷ്യൻ ഭാഷകൾ പഠിക്കണമെന്ന ആഗ്രഹം ജനിച്ചു ബാഖിയത്തിലെ സംഭവങ്ങൾ ഉസ്താദ് വിവരിക്കും അഹമദ്കുട്ടി കോരിത്തരിച്ചിരിക്കും ബാഖിയത്തിൽ പോവണം ആവോളം വിദ്യ നുകരണം ബഹു ഭാഷാ പണ്ഡിതനാവണം ഉസ്താദിൽ നിന്ന് ത്വരീഖത്തിനെക്കുറിച്ചും മശാഇഖന്മാരെക്കുറിച്ചും മനസ്സിലാക്കി   

മനസ്സിൽ ആത്മീയ ചിന്തകൾ നിറഞ്ഞ കാലം ഉസ്താദിന്റെ ജീവിതമാകുന്ന ഗ്രന്ഥം വായിച്ചു പഠിച്ചു പകർത്തി ഗുരുത്വമുള്ള ശിഷ്യനായി  

കാപ്പാട് മുഹമ്മദ് മുസ്യാരിൽനിന്നും പഠിച്ചിട്ടുണ്ട് അന്നത്തെ ആലിമീങ്ങൾ വിവിധ മേഖലകളിൽ നിപുണന്മാരായിരുന്നു  വൈദ്യശാസ്ത്രം വരെ അവർ പഠിച്ചിരിക്കും  

യുനാനിയും, ആയുർവ്വേദവും കൈകാര്യം ചെയ്യുന്നവർക്കു കഴിഞ്ഞിരുന്നു അവരുടെ ലോകത്താണ് ഈ ചെറുപ്പക്കാരൻ വളർന്നത്  

ഇനി ഉപരിപഠനം  

വെല്ലൂരിലെ ലത്വീഫിയ്യായിലും ബാഖിയാത്തിലും പഠിക്കണം ഉയര്‍ന്ന മാർക്കോടെ ബിരുദം നേടണം  

അഹമദ് കുട്ടി വണ്ടികയറിപ്പോയി ലത്വീഫിയ്യായിൽ ചേർന്നു ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നുമുള്ള കുട്ടികൾ അവർ പലഭാഷകൾ സംസാരിക്കുന്നു മുഖ്യമായും ഉർദു. ഉർദു പഠിക്കാൻ സുവർണ്ണാവസരം ഉർദുക്കാരോട് ഉർദുവിൽ സംസാരിക്കാൻ തുടങ്ങി തമിഴ് നാട്ടുകാരോട് തമിഴിൽ സംസാരിക്കാൻ തുടങ്ങി ഉസ്താദുമാരിൽ നിന്ന് പേർഷ്യൻ പഠിച്ചു  

വിജ്ഞാനത്തിന്റെ വിവിധ കൈവഴികൾ അധീനമാക്കാൻ തുടങ്ങി ബാഖിയത്തിലെ ദിവസങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി ഉർദു പത്രമാസികകളും പുസ്തകങ്ങളും വായിച്ചു പേർഷ്യൻ പുസ്തകങ്ങൾ വായിച്ചു തമിഴ് പത്രങ്ങൾ വായിച്ചു   

ഭാവിയിൽ സമുദായത്തെ നയിക്കേണ്ട കരങ്ങൾ അവയ്ക്ക് വേണ്ടത്ര ബലം കിട്ടി  

നല്ല മനക്കരുത്ത് വിജ്ഞാനത്തിൽ നിന്ന് നന്നായി കോരിയെടുത്തിട്ടുണ്ട് അതുമായി നാട്ടിലേക്ക് മടങ്ങാൻ സമയമായി 

1912 ൽ എം.എഫ്. ബി.  ബിരുദവുമായി പാങ്ങിൽ അഹമദ് കുട്ടിമുസ്ലിയാർ നാട്ടിൽ മടങ്ങിയെത്തി 

യുവ പണ്ഡിതൻ പ്രസംഗിച്ചു നാട് കോരിത്തരിച്ചു എന്തൊരു വാക് ചാതുരി വിജ്ഞാനത്തിന്റെ മഹാപ്രവാഹം കേൾവിക്കാരുടെ മനസ്സിളകിമറിഞ്ഞു  

മണ്ണാർക്കാട് ദീനീ സ്നേഹികളുടെ നാട് അവിടെ പ്രസിദ്ധമായ ദർസുണ്ട് ദർസിനെ സ്നേഹിക്കുന്ന നാട്ടുകാർ ധനികരും ദരിദ്രരും ഇൽമിനെ സ്നേഹിക്കുന്നു മണ്ണാർക്കാട്ടുകാർ യുവ പണ്ഡിതനെ മുദരിസായി ക്ഷണിച്ചു ക്ഷണം സ്വീകരിച്ചു മുദരിസായി ചാർജെടുത്തു സജീവമായ ദർസ്   

യുവ പണ്ഡിതൻ മണ്ണാർക്കാട്ടു പ്രസംഗിച്ചു മണ്ണാർക്കാട് കോരിത്തരിച്ചു സമീപ പ്രദേശങ്ങളിലേക്കൊക്കെ ക്ഷണം വന്നു ക്ഷണം സ്വീകരിച്ചു പ്രസംഗം പ്രസിദ്ധമായി   

അക്കാലത്ത് പള്ളിദർസിലോതുന്ന കുട്ടികൾ പുതിയങ്ങാടിയിൽ പോവും തങ്ങളെ കാണാൻ ആ കൈപിടിച്ചു മുത്താൻ  ദുആ ചെയ്യിക്കാൻ ബർക്കത്ത് നേടാൻ  

പുതിയങ്ങാടിയെലെത്തിയ മുതഅല്ലിമീങ്ങൾക്കുണ്ടോ വല്ല കണക്കും പാങ്ങിൽ അഹമദ്കുട്ടി മുസ്ലിയാർ പലതവണ പോയിട്ടുണ്ട് ദുആ ചെയ്യിച്ചിട്ടുണ്ട്  

പിന്നീട് മുദരിസായിത്തീർന്നപ്പോൾ പോവലും കാണലും കൂടുതലായി ബന്ധം സുദൃഢമായി  

ഉർദു പത്രങ്ങൾ വരുത്തി വായിക്കും ലോകമുസ്ലിം ചലനങ്ങളറിഞ്ഞു  ദേശീയ പ്രസ്ഥാനം ശക്തി പ്രാപിക്കുന്നതറിഞ്ഞു  മൗലാനായുനെ രക്തം തിളച്ചു  

ഖിലാഫത്ത് ലഹള തുടങ്ങി ആലിമുസ്ലിയാർ തടവിലായി ജനങ്ങളെ ഇളക്കി വിട്ടവർ പിൻവലിഞ്ഞു ശരിയായ നേതൃത്വമില്ല  

തുക്ക്ടിക്കച്ചേരി കൊള്ളയടിക്കാൻ വന്ന ഒരു ജനക്കൂട്ടത്തെ പാങ്ങിൽ അഹമദ് കുട്ടി മുസ്ലിയാർക്ക് അഭിമുഖീകരിക്കേണ്ടി വന്നു ഉയര്‍ന്ന സ്ഥലത്ത് കയറിനിന്ന് അദ്ദേഹം ശബ്ദമുയർത്തി പ്രസംഗിച്ചു 

സഹോദരന്മാരേ....! നമ്മുടെ നാട്ടിന്ന് സ്വാതന്ത്ര്യം ലഭിക്കണം വെള്ളക്കാർ ഇന്ത്യ വിടണം ഇതാണ് നമ്മുടെ ആവശ്യം ഇത് ന്യായമായ ആവശ്യമാണ് പക്ഷെ നാം കൊള്ളയടിക്കരുത് ആക്രമിക്കരുത് നിരപരാധികളെ ഉപദ്രവിക്കരുത് നിങ്ങൾ സമാധാനമായി പിരിഞ്ഞു പോവണം  

മുസ്ല്യാരുടെ പ്രസംഗം അക്രസക്തരായ ജനക്കൂട്ടത്തെ സമാധാനിപ്പിച്ചു അവർ പിരിഞ്ഞുപോയി കൊള്ളയും കൊള്ളിവെപ്പുകളൊന്നില്ല  

താനൂർ ഇസ്ലാഹുൽ ഉലൂം മദ്രസയുടെ മാനേജർ എന്ന നിലയിൽ പാങ്ങിൽ അഹമദ്കുട്ടി മുസ്ലിയാർ വളരെ പ്രസിദ്ധനായിത്തീർന്നു  

പൗരാണിക ദർസ് ഉന്നതമായ കോളേജാക്കി ഉയർത്തുകയായിരുന്നു ഈ ദർസിന്ന് അഞ്ച് നൂറ്റാണ്ട് പഴക്കമുണ്ട്  നൂറോളം വിദ്യാർത്ഥികൾ ഓതിത്താമസിക്കുന്നു പല മഹാന്മാരും ദർസ് നടത്തിയിട്ടുണ്ട് 

വെളിയങ്കോട് ഉമർ മുസ്ലിയാർ അവുകോയ മുസ്ലിയാർ  കോടഞ്ചേരി അഹമദ് കുട്ടിമുസ്ലിയാർ പള്ളിപ്പുറത്ത് യൂസുഫ് മുസ്ലിയാർ  

ചരിത്ര പ്രസിദ്ധമായ ദർസാണ് അത് വിപുലീകരിക്കണം അതിനെപ്പറ്റി ചിന്തിക്കാൻ പൗരപ്രമുഖരും പണ്ഡിതന്മാരും യോഗം ചേർന്നു  

കുട്ടികളെ ഇംഗ്ലീഷ്- ഉർദു ഭാഷകൾ പഠിപ്പിക്കണം സ്ഥാപനം നന്നായി ഭരിക്കണം കഴിവുറ്റ പണ്ഡിതന്റെ നേതൃത്വം വേണം  

ഏറ്റവും അനുയോജ്യൻ പാങ്ങിൽ അഹമദ് മുസ്ലിയാർ തന്നെ അദ്ദേഹം വന്നു ചാർജ്ജെടുത്തു അദ്ദേഹത്തിലെ സംഘാടകനും പ്രസംഗകനും, ഗ്രന്ഥകാരനും, കവിയും ജനങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടതിവിടെവെച്ചാണ് 

സമസ്ത: യുടെ ഒന്നാം വാര്‍ഷിക സമ്മേളനം നടന്നതും ഇവിടെയായിരുന്നു  

താനൂർ ഇസ്ലാഹുൽ ഉലൂമിൽ ചാർജ്ജെടുക്കും മുമ്പെ പുതിയങ്ങാടിയിൽ ചെന്നു സമ്മതം വാങ്ങി പ്രമുഖരായ പണ്ഡിതന്മാരെല്ലാം അങ്ങനെയാണ് ചെയ്യുക  

ചെറുശ്ശേരി അഹമദ് കുട്ടി മുസ്ല്യാർ അക്കാലത്തെ  വലിയ പണ്ഡിതനാണ് മഹാനായ ഖുത്വുബി മുഹമ്മദ് മുസ്ലിയാർക്കൊപ്പം പരിഗണിക്കപ്പെടുന്ന മഹാൻ  

അദ്ദേഹം വാഴക്കാട് ദാറുൽ ഉലൂമിന്റെ പ്രിൻസിപ്പാളായി നിയോഗിക്കപ്പെട്ടു അദ്ദേഹം നേരെ പോയത് പുതിയങ്ങാടിയിലേക്കാണ് മുല്ലക്കോയ തങ്ങളെ കണ്ടു കാര്യങ്ങൾ സംസാരിച്ചു ആശീർവാദം വാങ്ങി തങ്ങളുടെ കൈ പിടിച്ചു മുത്തി യാത്ര തിരിച്ചു  

വാഴക്കാട് ദാറുൽ ഉലൂമിന്റെ പ്രിൻസിപ്പാളായി ചർജ്ജെടുത്തു അവിടെ പഠിച്ച മൂന്നു ശിഷ്യന്മാർ പിൽക്കാലത്ത് പ്രസിദ്ധരായിത്തീർന്നു ജർമ്മൻ അഹമദ് മുസ്ലിയാർ 

കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ 

ചെറുശ്ശേരി മുഹമ്മദ് മുസ്ലിയാരുടെ മകനാണ് ഇന്നത്തെ സമസ്തയുടെ സെക്രട്ടറി വഫാത്തായ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ ചെറുശ്ശേരി മുഹമ്മദ് മുസ്ലിയാരുടെ പിതാവിന്റെ അനുജനാണ് വാഴക്കാട് പ്രിൻസിപ്പാൽ ചെറുശ്ശേരി അഹമദ് കുട്ടി മുസ്ലിയാർ  

അക്കാലത്തെ പണ്ഡിതന്മാരുടെ അഭയ കേന്ദ്രമായിരുന്നു വരക്കൽ മുല്ലക്കോയ തങ്ങൾ അവരവിടെ ഒത്തുകൂടും ദീനിയായ കാര്യങ്ങൾ ചർച്ച ചെയ്യും പ്രശ്നങ്ങൾ പരിഹരിക്കും പ്രധാന കാര്യങ്ങൾ ചെയ്യുമ്പോൾ തങ്ങളുടെ സമ്മതം വാങ്ങും! 

ഈയിടെ ഒരഭിമുക സംഭാഷണത്തിൽ ചെറുശ്ശേരി സൈനുദ്ധീൻ മുസ്ലിയാർ ഒരു സംഭവം വിവരിച്ചു 

സമസ്ത: രൂപീകരണത്തിനു മുമ്പുതന്നെ, കൊരൂൽ ശൈഖിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു പുതിയങ്ങാടിയിൽ ചർച്ച നടന്നിട്ടുണ്ട് രണ്ട് പേരെ അന്വേഷിച്ചു പഠിക്കാന്‍ നിയോഗിച്ചു അവർ കുറെകാലം അന്വേഷിച്ചു പഠിച്ചു തങ്ങൾക്ക് റിപ്പോർട്ടും നൽകി ഇതിന്റെ അടിസ്ഥാനത്തിൽ ഒരു ഫത് ഫ തയ്യാറാക്കി അതിൽ ആദ്യം ഒപ്പ് വെച്ചത് മുല്ലക്കോയ തങ്ങൾ തന്നെ രണ്ടാമതായി ഖുത്വുബി മുഹമ്മദ് മുസ്ലിയാർ ഒപ്പിട്ടു ചെറുചാലിൽ എന്ന വീട്ടുപേർ കൂടി എഴുതിയിട്ടാണ് ഒപ്പിട്ടത്   

മൂന്നാമത്തെ ഒപ്പിട്ടത് ചെറുശ്ശേരി അഹമദ്കുട്ടി മുസ്ലിയാർ  നാലാമതായി ഒപ്പിട്ടത് പാങ്ങ്കാരൻ  അദ്ദേഹം എ.പി.  അഹമദ് കുട്ടി മുസ്ലിയാർ എന്നെഴുതിയപ്പോൾ തങ്ങൾ ഇപ്രകാരം പറഞ്ഞു: 

വീട്ട് പേരെഴുതണം ഖബീലയാണത്  

'വജഅൽനാക്കും ശഊബൻ വഖബാഇല ലി തആറഫൂ...'  എന്നോതിക്കൊടുക്കുകയും ചെയ്തു  

ഉടനെ എ.പി.  എന്നത് വെട്ടി ആറാംകോട്ട് പുത്തൻ പീടിയക്കൽ എന്നാക്കി  

പുതിയങ്ങാടിയിലെ തങ്ങളുടെ മുമ്പിൽ ഈ മഹാപണ്ഡിതന്മാർ എത്ര വിനയാന്വിതരും, അനുസരണശീലമുള്ളവരുമായിരുന്നുവെന്ന് ചിന്തിക്കുക  

ചെറുശ്ശേരി അഹ്മദ് കുട്ടിമുസ്ലിയാരെ കാണാൻ യുവപണ്ഡിതനായ പാങ്ങിൽ അഹമദ് കുട്ടി മുസ്ലിയാർ എത്രയോ തവണ വന്നിട്ടുണ്ട്  അദ്ദേഹം രചിച്ച കിത്താബുകൾ വായിച്ചു കേൾപ്പിക്കും ചെറുശ്ശേരി ശ്രദ്ധിച്ചു കേൾക്കും പോരായ്മകൾ പറഞ്ഞു കൊടുക്കും തിരുത്തലുകൾ വരുത്തും ചെറുശ്ശേരിയുടെ അനുമതി വലിയൊരു സർട്ടിഫിക്കറ്റായിട്ടാണ് പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ കരുതിയത് സമസ്ത: രൂപീകരണത്തെക്കുറിച്ച് രണ്ട് പേരും പലതവണ സുദീര്‍ഘ ചർച്ചകൾ നടത്തിയിട്ടുണ്ട്  

ഖുത്വുബിമുഹമ്മദ് മുസ്ലിയാരുമായും പാങ്ങിൽ അഹമദ് കുട്ടിമുസ്ലിയാർ സമസ്ത: രൂപീകരണം സംബന്ധിച്ച് ചർച്ചകൾ നടത്തിയിട്ടുണ്ട് അവർ സമ്മേളനങ്ങൾ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്  

1945 - ലെ കാര്യവട്ടം സമ്മേളനത്തിലെ അദ്ധ്യക്ഷൻ ബഹു: ഖുതുബിയായിരുന്നു ബിദ്അത്തിന്റെ ശക്തികൾക്കെതിരെ ശക്തമായി പ്രതികരിച്ച മഹാപണ്ഡിതൻ


പുതുപ്പറമ്പിന്റെ ഓർമ്മകൾ

ഒന്നര നൂറ്റാണ്ടിനപ്പുറത്തെ വാളക്കുളം- പുതുപ്പറമ്പ് ഗ്രാമം ദീനീ വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും കേന്ദ്രമായിരുന്നു ആ പ്രദേശം 

ശൈഖ് അഹ്മദ് എന്ന കോയക്കുട്ടി മുസ്ലിയാർ അദ്ദേഹം പുതുപ്പറമ്പിലെ ആത്മീയ നേതാവായിരുന്നു നിരവധി ആളുകൾ അദ്ദേഹത്തെ തേടിയെത്തും സാമ്പത്തിക ശേഷിയുള്ള പണ്ഡിതൻ ഉദാരമതി ത്വരീഖത്തിന്റെ ശൈഖ്  

പാങ്ങിൽ അഹമദ് മുസ്ലിയാരെപ്പോലുള്ള പണ്ഡിതന്മാർ അദ്ദേഹത്തിൽ നിന്ന് ത്വരീഖത്ത് സ്വീകരിച്ചിരുന്നു  

സമസ്തയുടെ സന്ദേശവുമായി പാങ്ങിൽ അഹ്മദ് മുസ്ലിയാർ തന്റെ ശൈഖിനെ കാണാൻ വന്നു   

സാത്വികരായ പണ്ഡിതന്മാരിൽ പലർക്കും സംഘടന എന്നു കേൾക്കുമ്പോൾ പേടിയായിരുന്നു എന്തിനാണ് സംഘടന? അത് പല പ്രശ്നങ്ങൾക്കും കാരണമായിത്തീരില്ലേ? 

ഖാദിയാനികളും, വഹാബികളുമെല്ലാം സംഘടിതരാണ് സുന്നത്ത് ജമാഅത്തിന്റെ ആദർശങ്ങളെ അവർ സംഘടിതമായി ആക്രമിക്കുന്നു അതിനെ നാം സംഘടിതമായി പ്രതിരോധിക്കണം  ഈ വിശദീകരണമൊന്നും പലർക്കും ഉൾക്കൊള്ളാനാവില്ല  

പുതിയങ്ങാടിയിലെ മുല്ലക്കോയ തങ്ങളുടെ അഭിപ്രായമാണിതെന്ന് കേൾക്കുന്നതോടെ സംസാരം അവസാനിക്കുന്നു മുല്ലക്കോയത്തങ്ങളുടെ വ്യക്തിപ്രഭാവവും പാണ്ഡിത്യവും, ആത്മീയ ശക്തിയും കാരണമാണ് അക്കാലത്ത് സംഘടനയുണ്ടാക്കാനായത്  

കോയക്കുട്ടി മുസ്ലിയാർ പാങ്ങിൽ അഹമദ് കുട്ടി മുസ്ലിയാർ പറഞ്ഞതെല്ലാം കേട്ടു മനസ്സിലാക്കി സംഘടനയുടെ രീപീകരണം അനിവാര്യമാണെന്നു സമ്മതിച്ചു  

നൂറ്റി ഇരപത്തേഴ് വർഷങ്ങൾക്ക് മുമ്പ് കോയക്കുട്ടി മുസ്ല്യാരുടെ മകനായി മഹാനായ മുഹമ്മദ് അബ്ദുൽ ബാരി മുസ്ലിയാർ ജനിച്ചു ഹി: 1298- ജുമാദുൽ ഉഖ്റാ 21 ന്നായിരുന്നു ജനനം  

പിതാവിൽ നിന്ന് ധാരാളം വിജ്ഞാനം കരസ്ഥമാക്കി വിദ്യയെ സ്നേഹിച്ച ചെറുപ്പക്കാരൻ ബുദ്ധിമാൻ ചുറുചുറുക്കുള്ള വിദ്യാർത്ഥി അക്കാലത്തെ അത്യുന്നത ദർസുകളിൽ ഓതിപ്പഠിച്ചു  

നാദാപുരം മുഹമ്മദ് ശിറാസി അവർകളുടെ ദർസിൽ ഓതിപ്പഠിച്ചു ബുദ്ധിയും ചിന്തയും വളർന്നു  

കോടഞ്ചേരി അഹമദ് മുസ്ലിയാർ മറ്റൊരു പ്രധാന ഉസ്താദാകുന്നു പൊന്നാനി ചെറിയ അവറാൻ കുട്ടി മുസ്ലിയാരുടെ പ്രിയശിഷ്യനായി കുറെക്കാലം പഠിച്ചു ഹിജ്റ: 1316 - ൽ വെല്ലൂർ ബാഖിയത്തുസ്സാലിഹാത്തിൽ ചേർന്നു  

തമിഴ്, ഉർദു, പേർഷ്യൻ ഭാഷകൾ നന്നായി പഠിച്ചു വിജ്ഞാനത്തിന്റെ വിവിധ മേഖലകൾ കണ്ടെത്തി വളരെ വേഗം പഠിച്ചുയർന്നു  

ഭാവിയിൽ മഹത്തായ സംഘടനയുടെ തലപ്പത്ത് വരേണ്ട ചെറുപ്പക്കാരനാണ് നേതൃ ഗുണങ്ങളും ഉസ്താദുമാരുടെ ഗുരുത്വവും പൊരുത്തവുമെല്ലാം നേടി  

ഹി: 1321 ൽ ബിരുദം നേടി നാട്ടിൽ തിരിച്ചെത്തി  

സമസ്ത: രൂപീകരണ സന്ദേശവുമായി പാങ്ങിൽ അഹമദ് കുട്ടി മുസ്ലിയാർ നാട്ടിലുടനീളം സഞ്ചരിച്ചപ്പോൾ ഇദ്ദേഹവും കൂട്ടിനുണ്ടായിരുന്നു  

ആദ്യകാല സമ്മേളനങ്ങളുടെ മുഖ്യ സംഘാടകനായിരുന്നു സമസ്ത: രൂപീകരണത്തോടെ വരക്കൽ മുല്ലക്കോയ തങ്ങളുടെ ബന്ധം സുദൃഢമായി  

1929- ൽ അൽബയാൻ പ്രസിദ്ധീകരണം തുടങ്ങിയതോടെ അബ്ദുൽ ബാരി മുസ്ലിയാർ തുടർ ലേഖനമെഴുതാൻ തുടങ്ങി അക്കാലത്തെഴുതിയ ലേഖനങ്ങൾ ഇന്നും വളരെ പ്രസക്തമാണ് 

താനാളൂര്, വളവന്നൂര്, കാനാഞ്ചേരി തുടങ്ങി പല പ്രദേശങ്ങളിലും ദർസ് നടത്തി സ്വപരിശ്രമത്താൽ ഇംഗ്ലീഷ് ഭാഷയിൽ അവഗാഹം നേടി  അവസാനത്തെ നാല്പത് വർഷകാലം സ്വദേശമായ വാളക്കുളത്ത് തന്നെ ദർസ് നടത്തി   

പഠനാര്‍ഹമായ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്  സിഹാഹു! ശ്ശൈഖൈനി വളരെ പ്രസിദ്ധമാണ് ജംഉൽ ബാരി ' മറ്റൊരു പ്രസിദ്ധ ഗ്രന്ഥം  

അൽമുതഫരിദ് ഫിൽഫിഖ്ഹ്, അൽവസ്വീലത്തുൽ ഉള്മ, തുടങ്ങിയ രചനകളെല്ലാം പണ്ഡിതലോകത്തെ വളരെയേറെ ആകർഷിച്ചിരുന്നു  

1929- ൽ അൽബയാൻ മാസിക പുറത്തു കൊണ്ട് വരാൻ കഠിനാദ്ധ്വാനം ചെയ്ത അബ്ദുൽ ബാരി അവർകൾ പിന്നീട് മാസികയുടെ പ്രിസിദ്ധീകരണം നിലച്ചു പോയപ്പോൾ വളരെയേറെ ദുഃഖിച്ചു  

1950- ലാണ് പിന്നീട് അൽബയാൻ പ്രസിദ്ധീകരിച്ചത് ഇതിന്നുവേണ്ടി കഠിനാദ്ധ്വാനം ചെയ്തതും അബ്ദുൽ ബാരി മുസ്ലിയാരായിരുന്നു വാളക്കുളത്ത് നിന്ന് തന്നെയായിരുന്നു പ്രസിദ്ധീകരണം  

മൗലാനാ കാടേരി മുഹമ്മദ് മുസ്ലിയാരായിരുന്നു മുഖ്യ പത്രാധിപർ കെ.പി.  ഉസ്മാൻ സാഹിബ് പബ്ലിഷറും മാനേജറും ആയിരുന്നു 1954 - ൽ അൽബയാൻ പത്രാധിപരായി പറവണ്ണ മുഹ്‌യിദ്ദീൻ കുട്ടി മുസ്ലിയാർ സ്ഥാനമേറ്റു 

സമസ്ത: കേരള ഇസ്ലാം മതവിദ്യാഭ്യസ ബോർഡിന്റെ പ്രവർത്തനം സജീവമായി വരുന്ന കാലം ബോർഡിന്റെ ധാരാളം വാർത്തകൾ മാസികയിൽ വന്നുകൊണ്ടിരുന്നു  

വാളക്കുളം- പുതുപ്പറമ്പിൽ അൽ ബയാൻ പ്രസ്സ് സ്ഥാപിച്ചു മാസിക അച്ചടിച്ചു ബാക്കി സമയങ്ങളിൽ പുറമെനിന്നുള്ള ഓർഡർ സ്വീകരിച്ചു അച്ചടി വേലകൾ ചെയ്തുകൊടുത്തിരുന്നു  

1952- സപ്തംബർ മാസത്തെ മാസികയിൽ വന്ന പരസ്യം കാണുക:

അൽബയാൻ പ്രസ്സ് വാളക്കുളം 

ഇവിടെ നിന്ന് അറബി, അറബി - മലയാളം, ഉർദു മുതലായ എഴുത്തുകളിലും ഭാഷകളിലും, വിശിഷ്യാ വാൾപോസ്റ്ററുകളും വൃത്തിയായും ഭംഗിയായും മിതമായ ചാർജ്ജിന്ന് കൃത്യസമയത്ത് അച്ചടിച്ചുകൊടുക്കുന്നതാണ് ദൂരസ്ഥന്മാർ ശരിയായ പകർപ്പും, പകുതി ചാർജ്ജും അയക്കുന്ന പക്ഷം വൃത്തിയായി നിർവ്വഹിച്ച് ബാക്കി സംഖ്യ വി.പി. ചുമത്തി അയച്ചുകൊടുക്കും 

മാനേജർ 

അൽബയാൻ പ്രസ്സ് 

പോസ്റ്റ്- വാളക്കുളം 

വഴി തിരൂർ 

മലബാർ  

(അൽ ബയാൻ- പു: 3 ലക്കം 1) 

1952 കാലത്ത് നമ്മുടെ പണ്ഡിതന്മാർ പത്ര പ്രവർത്തന രംഗത്തും, പ്രസ്സ് നടത്തിപ്പിലും എത്ര ഉയര്‍ന്ന നിലവാരം പുലർത്തിയെന്നു ചിന്തിച്ചു നോക്കുക  

സമസ്ത; കേരള ഇസ്ലാം മതവിദ്യാഭ്യസ ബോർഡ് ആദ്യമായി പത്ത് മദ്രസകൾക്ക് അംഗീകരണം നൽകി അതിന്ന് അല്ലാഹുവിന്ന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് മുഖ്യപ്രസംഗമെഴുതി 11 മുതൽ 20 വരെയുള്ള മദ്രസകൾക്ക് അംഗീകരണം നൽകിയ വാര്‍ത്ത അൽബയാൻ പുസ്തകം: 3 ലക്കം 1 ൽ തന്നെയുണ്ട് അതിപ്രകാരമാകുന്നു 

സമസ്ത: കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൽ നിന്ന് അറിയിപ്പ്

◼️◼️◼️◼️◼️◼️◼️◼️◼️

◼️ പ്രസ്തുത ബോർഡിൽ നിന്ന് അംഗീകരിച്ച മദ്രസകളിൽ മുമ്പ് വിവരിച്ചതിന്ന് പുറമെ ഉള്ളതാണ് താഴെ വിവരിക്കുന്നത്  

◼️11- ഹിദായത്തുൽ ഇസ്ലാം മദ്റസ- ഒളകര 

◼️12- സുബുലുസ്സലാം- ചെറുകര 

◼️13- മിഫ്ത്താഹുൽ ഉലൂം- കക്കാട് 

◼️ 14- ഹിദായത്തുർറഹ്മാനിയ്യ- തൈക്കടവ് 

◼️ 15- ബുസ്താനുൽ ഉലൂം- വടകര 

◼️ 16- അൽമദ് റസത്തുൽ അലിയ്യ- പുളിയമ്പ്രം 

◼️ 17- മനാറുൽ ഇസ്ലാം- കുറ്റിപ്പാല 

◼️ 18- ദാറുൽ ഇസ്ലാം കൊടിഞ്ഞി 

◼️19 - ഹിദായത്തുൽ ഇസ്ലാം- മാട്ടൂൽ 

◼️ 20- മദ്ഹറുൽ ഇസ്ലാം- കോരാട്  

മദ്രസ പ്രതിനിധികളുടെ ഒരു യോഗം അടുത്തുതന്നെ വിദ്യാഭ്യാസ ബോർഡ് വിളിച്ചു കൂട്ടുന്നതാണ് അതിൽവെച്ച് ട്രൈനിങ്ങ് ക്ലാസ് തുറക്കുക, വിസിറ്റിന്നും പരീക്ഷക്കും ഉദ്യോഗസ്ഥന്മാരെ നിയമിക്കുക, അധഃപതിച്ച മദ്റസകളുടെ അഭിവൃദ്ധിമാർഗങ്ങൾ കണ്ട് പിടിക്കുക മുതലായ പല വിഷയങ്ങളെ സംബന്ധിച്ചും തീരുമാനങ്ങൾ എടുക്കപ്പെടുന്നതാണ്  അത്കൊണ്ട് അപേക്ഷ ഹരജിയിൽ അയച്ചിട്ടില്ലാത്ത മറ്റ് ഭാരവാഹികൾ യോഗത്തിന് മുമ്പായിത്തന്നെ തങ്ങളുടെ അപേക്ഷ- ഹരജികൾ അയക്കുമെന്ന് വിശ്വസിക്കുന്നു  (അൽബയാൻ മാസിക 1952 സപ്തംബർ പേജ്; 17) 

അക്കാലത്ത് അംഗീകരിക്കപ്പെട്ട മദ്രസകൾക്കുവേണ്ടി തയ്യാറാക്കിയ പുസ്തകങ്ങളുടെ പരസ്യം കൂടി വായിക്കുക  

പദ്ധതിയനുസരിച്ച് അംഗീകരിക്കപ്പെട്ട കിതാബുകൾ 

◻️◻️◻️◻️◻️◻️◻️◻️◻️

📚 1 അൽ കിതാബുൽ അവ്വൽ ഫി ദീനിയ്യത്തിവൽഅമലിയ്യാത്തി വില: 2 അണ 6 പൈസ 

📚 2. അൽകിതാബു സ്സാനി ഫി ദ്ദീനിയ്യാത്തി വൽ അമലിയ്യാത്തി വൽ അഖ്ലഫി വില: 4 അണ 

📚 3. തഅ്ലീമുത്തിലാവത്ത് വില: 4 അണ 6 പൈ  മുഅല്ലിഫ് കെ.പി.  മൗലവി  

ബാക്കി കിതാബുകൾ ഉടനെ പുറത്തിറക്കപ്പെടുന്നതാണ് കിത്താബുകൾക്കുള്ള അഡ്രസ്  

1. മാനേജർ ബോർഡ് ഡിപ്പോ  

പി.ഒ. പറവണ്ണ തിരൂർ  

2. അൽബയാൻ ബുക്ക് ഡിപ്പോ  

പി.ഒ. വാഴക്കുളം  

വഴി തിരൂർ 

(അൽബയാൻ മാസിക 1952 സപ്തംബർ പേജ് 17)

വിദ്യാഭ്യാസ ബോർഡിന്റെ ആദ്യ കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്നു ഈ പരസ്യങ്ങളും റിപ്പോർട്ടും  

തൊട്ടടുത്ത മാസത്തിലെ അൽബയാൻ മാസികയിൽ 21 മുതൽ 31 വരെ നമ്പറുകളായി അംഗീകരിക്കപ്പെട്ട മദ്രസകളുടെ പേര് വിവരങ്ങൾ കൊടുത്തിരിക്കുന്നു 

നമ്പർ 21. സ്വലാഹുദ്ദീൻ മദ്റസ- ചൊവ്വ 

22. ശൗഖുൽ ഇസ്ലാം: - മേക്കുന്ന് 

23. ഹിദായത്തുസ്സ്വിബ്യാൻ- കൂട്ടായി 

24. ദാറുൽ ഹുദാ- കുളപ്പുറം 

25. മദ്റസത്തുന്നൂറാനിയ്യ ' - മൂന്നിയ്യൂര് 

26. ദാറുസ്സലാം - പന്നിയങ്കര  

27. സിറാജുൽ ഇസ്ലാം- പുളിയമ്പ്രം 

28. മദ്റസത്തുൽ മഖ്ഭൂമിയ്യ- കൊച്ചങ്ങാടി 

29. തഅ്ലീമുദ്ദീൻ മദ്റസ നമ്പർ- 1 കണ്ണൂർ കംബസാർ) 

30. തഅ്ലീമുദ്ദീൻ മദ്റസ നമ്പർ- 2 കണ്ണൂർ സിറ്റി 

31. മദ്റസ മുനവ്വിറുൽ ഇസ്ലാം- തൃക്കരിപ്പൂർ 

(അൽബയാൻ 1952 ഒക്ടോബർ പേജ് 14) 

പാങ്ങിൽ അഹമ്മദ് മുസ്ലിയാരുടെ മരണത്തെ തുടർന്നാണ് അബ്ദുൽ ബാരി മുസ്ലിയാർ സമസ്ത യുടെ പ്രസിഡന്റായി വരുന്നത് അദ്ദേഹം പ്രസിഡണ്ടായി വന്നശേഷം സംഘടനക്ക് വൻ പുരോഗതിയാണ് കൈവന്നത്  

1956 ഡിസംബർ മാസത്തിലെ അൽബയാനിൽവന്ന ഒരു വാർത്ത കാണുക: കാസർക്കോട്ട് നിന്നുള്ള വാര്‍ത്ത 

മൗദൂദിവാദങ്ങൾ ഇസ്ലാമിനെതിരാണ് 


◼️മൗലാന ഖുത്വുബി മുഹമ്മദ് മുസ്ലിയാരുടെ ഉൽബോധനം (സ്വന്തം പ്രതിനിധി) 

കുമ്പളക്കടുത്ത ഒട്ടയം, മുട്ടം, ഷിറിയ എന്നീ ജമാഅത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ ഷിറിയ ജുമുഅത്ത് പള്ളിക്ക് സമീപമുള്ള വിശാലമായ മൈതാനിയിൽ വെച്ച് കഴിഞ്ഞ 15 ആം തിയ്യതി ശനിയാഴ്ച വൈകുന്നേരം ഒരു വമ്പിച്ച സമ്മേളനം ചേരുകയുണ്ടായി തെക്കൻ കർണ്ണാടകത്തിന്റെ നാനാ ഭാഗത്തുനിന്നും ഒരു വമ്പിച്ച മുസ്ലിം ജനാവലി കാലേക്കൂട്ടിത്തന്നെ യോഗസ്ഥലത്ത് എത്തിച്ചേർന്നിരുന്നു  

യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചത് മൗലാന ഖുത്വുബി മുഹമ്മദ് മുസ്ലിയാർ അവർകളായിരുന്നു അദ്ധ്യക്ഷത ഇങ്ങനെ പ്രസ്താവിച്ചു 

അല്ലാഹുവിന്റെയടുക്കൽ സ്വീകാര്യമായ മതം ഇസ്ലാം മാത്രമാകുന്നു ആ പുണ്യമതം റസൂൽ (സ) അവിടത്തെ സ്വഹാബികൾക്ക് പഠിപ്പിച്ചതും അവരിൽ നിന്ന് വള്ളിക്കും പുള്ളിക്കും കോട്ടവും വാട്ടവും കൂടാതെ താബിഈങ്ങളും അവരിൽ നിന്ന് പിൻഗാമികളും പഠിച്ചു വന്നിട്ടുള്ളതുമാണ് സ്ഥിരപ്പെട്ടിട്ടുള്ളതാണ് അതിന്നെതിരായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മൗദൂദികളുടെയും മറ്റും ദുശിച്ച വാദങ്ങളെ തള്ളിക്കളയണം മൗദൂദിവാദങ്ങൾ ഇസ്ലാമിന്നെതിരാണ് അത്തരം വാദങ്ങളിൽ പെട്ടുപോവരുത് ശറഇൽ കല്പിച്ച പ്രകാരം നാം അവരിൽ നിന്ന് വിട്ടു നിൽക്കണം 

അനേക ലക്ഷ്യങ്ങൾ സഹിതം അദ്ദേഹം വെളിവാക്കി യോഗം ഉദ്ഘാടനം ചെയ്ത കാസർഗോട്ട് ഖാളി എ.പി. അബ്ദുർറഹ്മാൻ മുസ്ലിയാർ ചെയ്ത പ്രസംഗത്തിൽ ഇന്നത്തെ പുത്തൻ വാദങ്ങൾക്ക് പ്രധാന കാരണം ദുഷിച്ച ദേഹേഛയും ഇടുങ്ങിയ മനസ്സുമാണെന്ന് പ്രസ്താവിച്ചു  

തുടർന്നു സംസാരിച്ച കെ. കുഞ്ഞിക്കോയത്തങ്ങൾ, ടി. അബൂബക്കർ മുസ്ലിയാർ പി.വി.  മുഹമ്മദ്മുസ്ലിയാർ, എന്നിവരുടെ പ്രസംഗങ്ങളിലും യോഗത്തിന് മുമ്പു നടന്ന മൂന്നു ദിവസത്തെ വഅളിലും മൗദൂദി പ്രസ്ഥാനത്തിന്റെ നിരർത്ഥവാദങ്ങൾ ഇസ്ലാമുമായി എത്രമാത്രം അകന്നിരിക്കുന്നുവെന്ന് മൗദൂദി സാഹിത്യങ്ങൾ മുഖേന പൊതുജനങ്ങളെ ഗ്രഹിപ്പിക്കുകയുണ്ടായി (അൽ ബയാൻ: 1956 ഡിസംബർ പേജ്; 21,22) 

അൽബയാൻ: മലയാളത്തിലും അറബി മലയാളത്തിലും

1954 കാലഘട്ടമാവുമ്പോഴേക്കും മുസ്ലിം സമൂഹത്തിൽ വലിയ മാറ്റങ്ങൾ വന്നുതുടങ്ങി അറബി മലയാള സാഹിത്യ പ്രവർത്തനം ശുഷ്കിച്ചു വന്നു അതിന്നു വായനക്കാർ വളരെ കുറഞ്ഞു മലയാള സാഹിത്യം വളർന്നു യുവാക്കൾ മലയാളം വായിക്കാനും അറബി മലയാളം വിസ്മരിക്കാനും തുടങ്ങി ഈ ഘട്ടത്തിൽ അൽബയാൻ മലയാളത്തിൽ പ്രസിദ്ധീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിത്തീർന്നു  

1954 ഏപ്രിൽ മാസത്തിൽ അൽബയാൻ മലയാളം മാസിക പരപ്പനങ്ങാടിയിൽ നിന്ന് പ്രസിദ്ധീകരിച്ചു ടി.കെ. അബ്ദുല്ല മൗലവി മാട്ടൂൽ അവർകളായിരുന്നു പത്രാധിപർ  

അൽബയാൻ പുസ്തകം: 1 ലക്കം 1 ലെ പത്രാധിപക്കുറിപ്പിന്റെ പ്രസക്തഭാഗം താഴെ കൊടുക്കുന്നു 

'സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ആഭിമുഖ്യത്തിൽ അൽബയാൻ അറബി മലയാള മാസിക പുറത്തിറങ്ങിയിട്ട് വർഷം മൂന്നര കഴിഞ്ഞു കേരള മുസ്ലിംകളുടെ സ്വന്തമായ അറബി മലയാള സാഹിത്യത്തിൽ സ്ത്രീകൾക്കു കൂടി ഉപകരിക്കത്തക്ക വിധം വിജ്ഞാനപ്രദങ്ങളായ പല മഹൽ ലേഖനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ഇത്രയും കാലം അത് നിർവിഘ്നം തുടർന്നു പോന്നിട്ടുണ്ട് എന്നാൽ സമുദായത്തിന്റെ നട്ടെല്ലായ യുവാക്കളെ പരിശുദ്ധ ദീനുൽ ഇസ്ലാമിൽ നിന്ന് വേട്ടയാടുവാനും അവരിൽ ചിന്താക്കുഴപ്പം സൃഷ്ടിച്ചു കമ്മ്യൂണിസം സോഷ്യലിസം, ഖാദിയാനിസം, തുടങ്ങിയ അനിസ്ലാമിക ഇസങ്ങളിലേക്ക് വലിച്ചിഴക്കുവാനും പല പുത്തൻ പ്രസിദ്ധീകരണങ്ങളും മാസികകളും മഴപ്പാറ്റയെന്നോണം ഒരുഭാഗത്ത് ഉടലെടുത്തുകൊണ്ടിരിക്കുമ്പോൾ മറുഭാഗത്ത് അശ്ലീല സാഹിത്യങ്ങളും ഭൗതിക വാദങ്ങളും അവരെ തലോടിക്കൊണ്ടിരിക്കുകയാണ് തന്നിമിത്തം വിശുദ്ധ ഖുർആനും ഇസ്ലാമിക സാഹിത്യങ്ങളും കയ്യിലേന്തേണ്ടുന്ന യുവ മുസ്ലിം സഹോദരങ്ങളുടെ കൈയിൽ മേലുദ്ധരിച്ച പ്രസിദ്ധീകരണങ്ങളാണ് നാം സദാ ദർശിച്ചുകൊണ്ടിരിക്കുന്നത് 

അവരെ മത ഭക്തിയുള്ളവരും, സമുദായ സ്നേഹികളും സർവ്വോപരി അല്ലാഹുവിനെ ഭയപ്പെടുന്നവരും ആക്കിത്തീർക്കുവാൻ പര്യാപ്തമായ കൃതികൾ ദർശിക്കുക തുലോം വിരളമാണെന്ന് പറയാതെ നിർവ്വാഹമില്ല  

യുവ ലോകത്തിന് അറബി മലയാളത്തിലുള്ള അഭിരുചിയുടെ അഭാവം കാരണമായി, അവരെ സമുദ്ധരിക്കുവാനും ദീനിനോടടുപ്പിച്ച് മതഭക്തിയും തഖ് വയുമുള്ളവരാക്കുവാനും പര്യാപ്തമായ, യഥാര്‍ത്ഥ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസാചാരങ്ങൾക്ക് വിധേയമായ ഒരു മലയാള മാസിക പുറത്തിറക്കണമെന്ന് ഞങ്ങളുടെ ബന്ധുക്കൾ നിർബന്ധിക്കാൻ തുടങ്ങിയിട്ട് കാലം അധികമായി യുവ സുഹൃത്തുക്കൾക്ക് ഒരു മലയാളം മാസിക കൂടിയേ കഴിയൂ എന്നും ഞങ്ങൾക്കും ബോധ്യമായി അതിന്റെ ഫലമത്രെ അൽബയാൻ മലയാള മാസിക എന്ന പേരിൽ ഈ പത്രഗ്രന്ഥം ആരംഭിക്കാൻ ഞങ്ങൾ തീരുമാനിച്ചത് 

സമസ്ത: കേരള ജംഇയ്യത്തുൽ ഉലമായുടെ പരിശുദ്ധ ആദർശമായ സുന്നത്ത് ജമാഅത്തിന്റെ വിശ്വാസ പ്രചാരണം തന്നെയാണ് ഇതിന്റെയും ലക്ഷ്യം അർത്ഥശൂന്യമായ വാദപ്രതിവാദങ്ങൾക്കും, പ്രതിപക്ഷ മാന്യതയെയും പത്രമര്യാദയെയും അവഗണിച്ചുകൊണ്ടുള്ള വിമർശനങ്ങൾക്കും റിപ്പോർട്ടുകൾക്കും അൽബയാൻ സ്ഥലമനുവദിക്കുകയില്ല അതേ അവസരത്തിൽ സത്യം തുറന്നു പറയുന്നതിലും പ്രസ്താവിക്കുന്നതിലും അൽബയാൻ ആരെയും ഭയപ്പെടുകയുമില്ല മുഖസ്തുതിക്കും, സ്വാർത്ഥ താൽപര്യത്തിന്നും അത് വഴിപ്പെടുകയില്ലതന്നെ സത്യമാണെന്ന് ബോധ്യപ്പെട്ടാൽ അത് നിർഭയം തുറന്നു പ്രസ്താവിക്കുക തന്നെ ചെയ്യും  

സലഫുസ്സ്വാലിഹുകളുടെ ചരിത്ര കഥകൾക്കും കിത്താബ്, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ രേഖകൾ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സുന്നത്ത് ജമാഅത്തിലെ പണ്ഡിത ശിരോമണികളുടെയും തൂലികാ കാരന്മാരുടെയും പ്രോജ്ജ്വല ലേഖനങ്ങൾക്കും അതിൽ മുൻഗണന നൽകുന്നതാണ് ദർസ്- മദ്രസകളിലെ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുവാനായി അവരുടെ ലേഖനങ്ങളും സ്വാഗതം ചെയ്യുന്നു.... 

വരിക്കാരായി ചേർന്നും, ചേർത്തും പരസ്യങ്ങളും ലേഖനങ്ങളും അയച്ചു തന്നും, വേണ്ടപ്പെട്ട ഉപദേശ നിർദേശങ്ങളും, സഹായ സഹകരണങ്ങളും ചെയ്തുതരണം ഞങ്ങളെ ഉള്ളഴിഞ്ഞ് സഹായിക്കണമെന്നഭ്യർത്ഥിച്ചുകൊണ്ട് പ്രഥമ ലക്കം ബഹുജന സമക്ഷം സാദരം സമർപ്പിച്ചു കൊള്ളുന്നു അല്ലാഹു കടാക്ഷിക്കട്ടെ! ആമീൻ! വസ്സലാം 

(അൽ ബയാൻ 1954 ഏപ്രിൽ പേജ് 3, 4,5) 

പുസ്തം 1 ലക്കം 1 

മലയാള ഭാഷയിൽ ആദ്യമായി പത്രമിറക്കുമ്പോഴുള്ള നമ്മുടെ സമൂഹത്തിന്റെ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്നതാണ് ഈ പത്രാധിപക്കുറിപ്പ് എത്ര ആകർഷകമാണീ നയ പ്രഖ്യാപനം 

സമസ്ത: കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ടുമായ കെ.പി. എ. മുഹ്‌യിദ്ദീൻ കുട്ടി മൗലവി സാഹിബ് (പാവണ്ണ) അവർകളുടെ സന്ദേശം നേരത്തെ കൊടുത്തിട്ടുണ്ട്  

'ഖാദിയാനികൾ മുസ്ലിംകളല്ല ' എന്ന ലേഖനം ഒമ്പതാം ഭാഗത്തിലുണ്ട്  

1954 മാർച്ച് 25,26 തിയ്യതികളിൽ നടന്ന തിരൂരങ്ങാടി ഹിദായത്തുസ്സിബിയാൻ മദ്രസ ഒമ്പതാം വാർഷികത്തിന്റെ വിശദമായ റിപ്പോർട്ടിന്റെ പ്രസക്തഭാഗം മാത്രം ഉദ്ധരിക്കാം  

ഒന്നാം സമ്മേളനം 25 തിയ്യതി രാത്രി ജനാബ് എം മുഹമ്മദ് നൂഹ് മൗലവി (പെരുമാതുറ, തിരുവനന്തപൂരം) അവർകളുടെ അദ്ധ്യക്ഷത്തിൽ നടന്നു കെ.പി. ഉസ്മാൻ സാഹിബ്, അബ്ദുൽ ഖാദിർ മൗലവി (ആലംകോട്) എന്നിവർ പ്രസംഗിച്ചു  

സമ്പൂര്‍ണ സമ്മേളനം  

സമ്പൂര്‍ണ സമ്മേളനം 26 ആം തിയ്യതി വൈകുന്നേരം ജ: എം. കെ. തങ്ങളുടെ ഖിറാഅത്തോടെ ആരംഭിച്ചു അൽ- ആലിമുൽ അല്ലാമ മൗലാനാ ഹള്റത്ത് ശറഫുദ്ദീൻ സാഹിബ് (വേലൂര്) അവർകളുടെ അധ്യക്ഷതയിൽ ചേർന്നു അദ്ധ്യക്ഷ പ്രസംഗത്തിൽ ഖുർആനിന്റെ ആജ്ഞകൾ അനുസരിക്കാൻ ഉൽബോധിപ്പിക്കുകയും ഔലിയാക്കളുടെ കറാമത്തുകളെ സോദാഹരണം തെളിയിക്കുകയും കറാമത്ത് മുഖേനയാണ് കേരളത്തിൽ ഇസ്ലാം മതം പ്രചരിച്ചതെന്ന് പ്രഖ്യാപിക്കുകയും ചെയ്തു  അജ്മീറിൽ മറപ്പെട്ട ഖാജാമുഈനുദ്ധീൻ ചിഷ്ത്തി (റ) അവർകൾ ഇന്ത്യയിൽ വന്നിരുന്ന കാലത്ത് ഇന്ത്യ ഭയങ്കര ക്ഷാമത്തിൽ അകപ്പെട്ടിരിക്കുകയായിരുന്നുവെന്നും, ജനങ്ങൾക്ക് കുടിക്കാൻ വെള്ളം കിട്ടിയിരുന്നില്ലെന്നും, ഇന്ത്യയിലുള്ള സകല കുളങ്ങളും വറ്റിപ്പോയെന്നും, ഈ ദയനീയ സ്ഥിതി കണ്ട ഖാജ അവർകൾ വറ്റിക്കിടക്കുന്ന ഒരു കുളത്തിൽ വെള്ളം ഒഴിച്ചതോടുകൂടി ഇന്ത്യയിലെ എല്ലാ കുളത്തിലും വെള്ളം വന്നുവെന്നും, അങ്ങനെ ദാഹ ശമനത്തിന് വെള്ളം കിട്ടാതിരുന്ന ഇന്ത്യൻ ജനതക്ക് വെള്ളം കിട്ടി എന്നും ചരിത്ര ലക്ഷ്യം ഉദ്ദരിച്ചുകൊണ്ടദ്ദേഹം പറഞ്ഞു 

ഏകദേശം നൂറ്റി അമ്പത് വർഷം മുമ്പ് വേലൂർ ബാഖിയാത്തുസ്സ്വലിഹാത്ത് മദ്രസയുടെ ചുമർകെട്ടുവാൻ കുഴിച്ചപ്പോൾ ഒരു ഖബ്ർ പ്രത്യക്ഷമായെന്നും അതിൽ ഒരു മയ്യിത്ത് യാതൊരു കേടും പറ്റാതെ കഫൻ തുണി പോലും ദ്രവിക്കാതെ പുത്തനായി അപ്പോഴും കാണപ്പെട്ടുവെന്നും, അതിന്നുള്ള കാരണം അന്വേഷിച്ചതിൽ ആ മയ്യത്ത് ഖുർആൻ മനഃപ്പാഠമുള്ള ഒരാളായിരുന്നുവെന്ന് വ്യക്തമായെന്നും അദ്ദേഹം ഭക്തി സമന്വിതം വ്യക്തമാക്കി  

ജനാബ് എം. അബ്ദുൽ അനീസ് സാഹിബ് (എം.എ. എൽ.  ബി- ബാർ അറ്റ് ലോ- മദ്രാസ്) കെ.പി.  മുഹ്‌യിദ്ദീൻ കുട്ടി മൗലവി പറവണ്ണ, പതി അബ്ദുൽ ഖാദിർ മുസ്ല്യാർ എന്നിവർ വിഷയാവതരണ പ്രസംഗം നടത്തി  

'മുസ്ലിംകളുടെ കക്ഷി വഴക്കിന്നുത്തരവാദികൾ ആര്? എന്ന വിഷയം പറവണ്ണയും 'കറാമത്ത് മുഅ്ജിസത്തും ' എന്ന വിഷയം പതിയും അവതരിപ്പിച്ചു (അൽബയാൻ 1954 ഏപ്രിൽ പേജ് 22) 

അൽബയാൻ വരിസംഖ്യ 

ഒരു കൊല്ലത്തേക്ക് 3 ക 

6 മാസത്തേക്ക് 1ക 8 അണ 

ഒറ്റ പ്രതി 4 ണ 

മാനേജർ അൽബയാൻ പരപ്പനങ്ങാടി  

1954 കാലഘട്ടത്തിൽ മുസ്ലിം സ്ത്രീകളിൽ നല്ലൊരു വിഭാഗം സ്കൂളിൽ പോവാറില്ല അവർക്ക് വേണ്ടി അൽബയാൻ അറബിമലയാളം മാസിക തുടർന്നും നടത്തേണ്ടി വന്നു മലയാളമറിയാത്ത പുരുഷന്മാരും ഇത് തന്നെ വായിച്ചു പണ്ഡിതന്മാർ രണ്ട് മാസികയും വായിച്ചിരുന്നു  

മലയാളം മാസികയിൽ വന്ന അറബിമലയാളം മാസികകളുടെ പരസ്യം കാണുക 

അൽബയാൻ അറബി മലയാളം മാസിക 

പത്രാധിപർ കെ.പി.എ മുഹ്‌യിദ്ദീൻ കുട്ടി മൗലവി  

അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസാചാര പ്രചരാണാർത്ഥം സമസ്ത: കേരള ജംഇയ്യത്തുൽ ഉലമായുടെ ആഭിമുഖ്യത്തിൽ മൂന്നര വർഷങ്ങളിൽപരമായി നിൽവിഘ്നം നടന്നുവരുന്ന അറബി മലയാള മാസിക  

വരിസംഖ്യ 1 കൊല്ലത്തേക്ക് 3 ക 8 ണ 

6 മാസത്തേക്ക് 1 ക 14 ണ 

ഒറ്റപ്രതി 5ണ 

ഇന്ത്യക്കു പുറമെ- 1 കൊല്ലത്തേക്ക് 4 ക 8ണ 

മാനേജർ അൽബയാൻ അറബി മലയാളം മാസിക പി.ഒ. പരപ്പനങ്ങാടി S മലബാർ 

(അൽബയാൻ മലയാളം  മാസിക 1954 സെപ്തംബർ പേജ്: 9) 

മലയാള മാസിക ഒരു വർഷം പൂർത്തിയാക്കുന്ന 12. ആം ലക്കത്തിന്റെ മുഖപ്രസംഗം 'അൽഹംദുലില്ലാഹ് ' എന്ന തലക്കെട്ടിലാണ് കൊടുത്തത്  

'സർവശക്തനായ റബ്ബിന്റെ തൗഫീഖിനാൽ അൽബയാൻ മലയാള മാസിക ഈ ലക്കത്തോടു കൂടി അതിന്റെ പ്രഥമ വയസ്സ് പൂർത്തിയായി അൽഹംദുലില്ലാഹ്....' 

എന്നാണ് മുഖ പ്രസംഗത്തിന്റെ പ്രാരംഭം 

'അൽ ബയാൻ നില നിൽപ്പിനും പുരോഗതിക്കും കാരണമാക്കിയ ആയിരക്കണക്കിലുള്ള വരിക്കാർക്കും, പതിനായിരക്കണക്കിനുള്ള വായനക്കാർക്കും സർവ്വോപരി ഞങ്ങളുടെ ഏജന്റുമാർക്കും, യാതൊരു പ്രതിഫലേച്ഛയും കൂടാതെ ദീനീഖിദ്മത്തിനെ ലാക്കാക്കി ലേഖന സഹായം ചെയ്തു തരുന്ന എഴുത്തുകൾക്കും നൂറുൽ ഹിദായ പ്രസ്സ് ഭാരവഹികൾക്കും ഹാർദ്ദവമായ അഭിനന്ദനം രേഖപ്പെടുത്തുന്നു  

മുഖ പ്രസംഗം അങ്ങനെ അവസാനിക്കുന്നു 

(അൽ- ബയാൻ- 1955 മാർച്ച്) 


ഒരു കൂട്ടം സഹപ്രവർത്തകർ

സമസ്ത: യുടെ സ്ഥാപക നേതാക്കളെക്കുറിച്ചു പഠിക്കുമ്പോൾ വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്  

അവർ ഭാഷകളെ സ്നേഹിച്ചിരുന്നു എല്ലാവരും ബഹു ഭാഷാ പണ്ഡിതന്മാരായിരുന്നു മലയാളം, അറബി, ഉർദു, പേർഷ്യൻ, ഇംഗ്ലീഷ്, തമിഴ് ഭാഷകൾ അവർ കൈകാര്യം ചെയ്തിരുന്നു 

ലോക കാര്യങ്ങളിൽ താല്പര്യം കാണിച്ചിരുന്നു ഭൗതിക വിജ്ഞാനത്തിലും, സംഘടനാ പ്രവർത്തനത്തിലും അവർ മുൻപന്തിയിലായിരുന്നു  

അറബിയിൽ മനോഹരമായി കവിതയെഴുതാൻ കഴിഞ്ഞിരുന്നു അതേസമയം തന്നെ അവർ ആത്മീയ ലോകത്ത് ഉന്നത പദവികൾ നേടിയവരായിരുന്നു ഖാദിരിയ്യാ ത്വരീഖത്തിന്റെ മശാഇഖൻമാരായിരുന്നു മറ്റ് ചില ത്വരീഖത്തുകളും കൈകാര്യം ചെയ്തിരുന്നു 

സമസ്ത: യുടെ സ്ഥാപക വൈസ് പ്രസിഡണ്ട് മുഹമ്മദ് മീറാൻ മുസ്ല്യാരുടെ കാര്യം നോക്കാം 

ഹിജ്റ: 1312- ൽ കാവന്നൂരിൽ ജനിച്ച മുഹമ്മദ് മീറാൻ മുസ്ല്യാർ കീടക്കോട്ടു ആലിമുസ്ല്യാരിൽ നിന്നാണ് ആദ്യം ഓതിപ്പഠിച്ചത് അക്കാലത്തെ ഏറെ പ്രശസ്തരായ രണ്ടു പണ്ഡിതന്മാരിൽ നിന്ന് അദ്ദേഹം ഓതിപ്പഠിച്ചു  

ചെറുശ്ശേരി അഹമ്മദ് കുട്ടിമുസ്ല്യാർ 

കരിമ്പനക്കൽ അഹമ്മദ് മുസ്ല്യാർ 

വിജ്ഞാനത്തിന്റെ വിശാല മേഖലയിലേക്ക് കവാടം തുറന്നു കിട്ടി ഉപരി പഠനത്തിന്ന് വേലൂരിൽ പോവണമെന്ന ആഗ്രഹം ജനിച്ചു 

ഹി: 1343 - ൽ വേലൂരിലെത്തി മഹാ പണ്ഡിതന്മാരിൽ നിന്ന് വിജ്ഞാനം സമ്പാദിച്ചു സമസ്ത: യുടെ മറ്റൊരു സ്ഥാപക വൈസ് പ്രസിഡണ്ടായിരുന്ന അബ്ദുൽ ഖാദിർ ഫള്ഫരി അക്കാലത്ത് ബാഖിയാത്തിൽ ഉണ്ടായിരുന്നു വിജ്ഞാനത്തിന്റെ അപൂര്‍വ്വ ശാഖകളിൽ പ്രാവീണ്യം നേടി  

ബിരുദം നേടി സ്വദേശത്ത് വന്നശേഷം ബേപ്പൂർ, നിലമ്പൂർ, കാട്ടുമുണ്ട എന്നീ സ്ഥലങ്ങളിൽ മുദരിസായിരുന്നു വിവിധ ത്വരീഖത്തുകളുടെ ശൈഖായിരുന്നു നല്ലൊരു ഗ്രന്ഥാലയം സ്ഥാപിച്ചു മികച്ച സംഘാടകനായിരുന്നു സമസ്ത: കെട്ടിപ്പടുക്കുന്നതിൽ മികച്ച പങ്ക് വഹിച്ചു  

മുഹമ്മദ് മീറാൻ മുസ്ല്യാരുടെ പ്രധാന സഹപ്രവർത്തകരിൽ ഒരാളായിരുന്നു പാറോൽ ഹുസൈൻ മൗലവി  

മികച്ച സംഘാടകൻ, കഴിവുറ്റ എഴുത്തുകാരൻ, പ്രസിദ്ധനായ പ്രസംഗകൻ എന്നീ നിലകളിൽ അറിയപ്പെട്ടു സമസ്ത: യുടെ രൂപീകരണത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു  

സമസ്ത: കെട്ടിപ്പടുക്കാൻവേണ്ടി എത്രയെത്ര യാത്രകൾ നടത്തി! എത്രയെത്ര കേന്ദ്രങ്ങളിൽ യോഗങ്ങൾ സംഘടിപ്പിച്ചു ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ചു സമസ്ത: യുടെ സന്ദേശം എത്തിച്ചു 

ദർസ് പഠനത്തോടൊപ്പം സ്കൂൾ വിദ്യാഭ്യാസവും തുടർന്നു മലപ്പുറം ട്രെയിനിങ്ങ് സ്കൂളിൽ നിന്ന് അധ്യാപക പരിശീലനം നേടി പാറോപ്പടി ഖത്തീബായി ജോലി ചെയ്തിട്ടുണ്ട് മദ്റസത്തുൽ മുഹമ്മദിയ്യയിലും ജെ.ഡി.  റ്റി.യിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട് സമസ്ത; രൂപീകരണത്തിൽ പങ്ക് വഹിച്ച പണ്ഡിതന്മാരാരും തന്നെ ഇംഗ്ലീഷ് ഭാഷാ വിരോധികളായിരുന്നില്ല ഭൗതിക പഠനത്തിന്നെതിര് നിന്നിട്ടുമില്ല പുതിയ തലമുറ മനസ്സിലാക്കേണ്ട പ്രധാനപ്പെട്ടൊരു വസ്തുതയാണത് പി.വി. മുഹമ്മദ് മൗലവിയും പാറോൽ ഹുസൈൻ മൗലവിയും ഭൗതിക വിദ്യാഭ്യാസം നേടിയവരായിരുന്നു രണ്ട് പേരും സ്കൂൾ അധ്യാപകരായി ജോലി ചെയ്തിട്ടുണ്ട് മികച്ച ഭാഷാ പണ്ഡിതന്മാരായിരുന്നു നിരവധി ദീനീ സ്ഥാപനങ്ങൾ പടുത്തുയർത്തുന്നതിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട് ഇതായിരുന്നു സമസ്ത: യുടെ ആവിർഭാവ കാലത്തെ അവസ്ഥ ഇത് ഇന്നും തുടർന്നു വരുന്നുണ്ട്  

സ്കൂളിലും, കോളേജിലും, സർവ്വകലാശാലയിലും ജോലി ചെയ്യുന്നവർ സമസ്ത: യുടെ പല ഉന്നത സമിതികളിലും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നുണ്ട് സമസ്ത: സ്ഥാപകന്മാർ കാണിച്ചുതന്ന മാർഗ്ഗംതന്നെയാണിത് സമസ്ത: യുടെ സ്ഥാപക വൈസ് പ്രസിഡണ്ടുമാരിൽ ഒരാളായിരുന്ന മൗലാനാ അബ്ദുൽ ഖാദിർ ഫള്ഫരിയുടെ ജീവിതം പുതിയ തലമുറ ശ്രദ്ധാപൂർവം പഠിക്കണം  

ബഹു ഭാഷാ പണ്ഡിതൻ, കവി, മികച്ച സംഘാടകൻ, പ്രസംഗകൻ, പ്രസിദ്ധനായ മുദരിസ്, ആദരണീയനായ നേതാവ് എന്നീ നിലകളിലെല്ലാം അദ്ദേഹം ആദരിക്കപ്പെടുന്നു 

പ്രസിദ്ധനായ സ്വൂഫിവര്യൻ പള്ളിപ്പുറം യൂസുഫ് മുസ്ല്യാരുടെ മകനായി ഹിജ്റ: 1313- ൽ പള്ളിപ്പുറത്ത് ജനിച്ചു സ്വപിതാവിൽ നിന്ന് ധാരാളം ഇൽമ് കരസ്ഥമാക്കി 

പാങ്ങിൽ അഹമദ് കുട്ടി മുസ്ല്യാർ, കാപ്പാട്ട് മമ്മദ് മുസ്ല്യാർ എന്നിവർ ഉസ്താദുമാരാകുന്നു  

ഹിജ്റ: 1338 ൽ ഉപരിപഠനത്തിന്നായി വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിൽ എത്തി വിജ്ഞാനത്തിന്റെ അപൂര്‍വ്വ മേഖലകൾ കണ്ടെത്തി ഭാഷകൾ പഠിച്ചു ആത്മീയമായ ദറജകൾ നേടി 

ചില വിഷയങ്ങളിൽ അഗാധ പാണ്ഡിത്യം നേടണമെന്നാഗ്രഹിച്ചു അദിരാ പട്ടണത്തിലെ റഹ്മാനിയ്യ കോളേജിൽ ചേര്‍ന്നു പഠിച്ചു തഞ്ചാവൂരിലെ രാജഗിരി മദ്രസത്തുൽ ഖാസിമിയ്യയിൽ മുദരിസായി 

തമിഴ്നാടിന്റെ പല ഭാഗങ്ങളിൽ വർഷങ്ങളോളം താമസിച്ചു തമിഴ് ഭാഷയും സാഹിത്യവും പഠിച്ചു ഫാർസിയിലും ഉർദുവിലും കഴിവ് നേടി  

മണ്ണാർക്കാട്ട് ദർസ് നടത്തിയിട്ടുണ്ട് വാഴക്കാട് ദാറുൽ ഉലൂമിൽ പ്രിൻസിപ്പാളായിരുന്നു അക്കാലത്ത് കണ്ണിയത്ത് ഉസ്താദും ഉണ്ടായിരുന്നു 

ശൈഖുനാ ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്ല്യാർ, ശൈഖ് ഹസൻ ഹസ്രത്ത് എന്നിവർ ഫള്ഫരിയുടെ പ്രശസ്ത ശിഷ്യന്മാരാകുന്നു  

മക്കളും ജാമാതാക്കളുമെല്ലാം പേരെടുത്ത പണ്ഡിതന്മാർ തന്നെ സുന്നിയുവജന സംഘം പടുത്തുയർത്തിയ പൂന്താവനം എൻ.  അബ്ദുല്ല മുസ്ല്യാർ, ബാഖിയാത്തിലെ പ്രസൻസിപ്പാൾ ആയിരുന്ന അബ്ദുർറഹ്മാൻ ഫള്ഫരി എന്ന കുട്ടി മുസ്ലിയാർ എന്നിവർ ജാമാതാക്കളായിരുന്നു  

പാണ്ഡിത്യം കൊണ്ടനുഗ്രഹീതമായ കുടുംബം ആ കുടുംബത്തിലെ മിക്ക അംഗങ്ങളും പൗരപ്രമുഖരുമായിരുന്നു നാട്ടിലെ ആജ്ഞാശക്തിയുള്ള നേതാക്കൾ  

വരക്കൽ മുല്ലക്കോയ തങ്ങളുമായി അവരെല്ലാം ബന്ധപ്പെട്ടു കഴിഞ്ഞു വന്നു തങ്ങളുടെ ഉപദേശ നിർദ്ദേശങ്ങൾ അവരെ അനുഗ്രഹീതരാക്കി 

തന്റെ ഉസ്താദുമാരും സഹപാഠികളും വരക്കൽ മുല്ലക്കോയ തങ്ങളുടെ കല്പന കേട്ടുണർന്നപ്പോൾ ഫള്ഫരിയും സജീവമായി രംഗത്തിറങ്ങി  

സമസ്ത: നേതാക്കളുടെ മുഖത്തിന്നു തന്നെ അല്ലാഹു വല്ലാത്ത ഗാംഭീര്യം നൽകിയിരുന്നു ചിലർക്കത് കൂടുതലായി നൽകപ്പെട്ടിട്ടുണ്ട് മൗലാനാ ഖുത്വുബിയും മൗലാനാ ഫള്ഫരിയും അക്കൂട്ടത്തിൽ പെടുന്നു  

ആ മുഖം കണ്ടാൽ ഏത് ശക്തനായ ശത്രുവും പതറിപ്പോവും ഫള്ഫരിയുടെ മുമ്പിൽ പെട്ടുപോയ ബിദ്അത്തിന്റെ നേതാക്കൾ ഭയന്നു പോയിട്ടുണ്ട് 

ഫള്ഫരിയുടെ പ്രസംഗത്തിലെ ഓരോ വാക്കും കേൾവിക്കാരുടെ മനസ്സിന്റെ അടിത്തട്ടിലേക്കിറങ്ങിച്ചെല്ലും വമ്പിച്ച ചലനങ്ങൾ സൃഷ്ടിക്കും എത്രയോ ഗ്രാമങ്ങൾ അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് കോരിത്തരിച്ചിട്ടുണ്ട് എത്രയോ ജനസമൂഹങ്ങളെ അദ്ദേഹത്തിന്റെ പ്രസംഗം ആവേശം കൊള്ളിച്ചിട്ടുണ്ട് 

അദ്ദേഹത്തിന്റെ ജാമാതാവായിരുന്ന പൂന്താവനം അബ്ദുല്ല മുസ്ല്യാർ യുവജനതയുടെ ആവേശമായിരുന്നു 1959- ൽ സുന്നിയുവജന സംഘം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു യുവശക്തി സടകുടഞ്ഞെഴുന്നേൽക്കുന്ന വികാര ഭരിതമായ രംഗമാണ് പിന്നീട് കണ്ടത് ശുദ്ധ മലയാളത്തിൽ ആകർഷകമായ ശൈലിയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗം യുവാക്കളെ കർമ്മ രംഗത്തേക്ക് നയിച്ചു അൽബയാൻ മാസികയുടെ സഹപത്രാധിപരായിരുന്നു കോഴിക്കോട് കുറ്റിച്ചിറയിൽ ആറ മാസം നീണ്ടു നിന്ന വഅള് പരിപാടിയാണദ്ദേഹം നടത്തിയത് ഒരു കാലത്ത് മുശാവറയിലെ യുവ പണ്ഡിതന്മാരായിരുന്നു അബ്ദുല്ല മുസ്ല്യാരും കെ.വി. മുസ്ല്യാർ കൂറ്റനാട് അവർകളും


ജനറൽ സെക്രട്ടറി

സമസ്ത: രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് പള്ളിവീട്ടിൽ മുഹമ്മദ് മുസ്ല്യാർ അവർകളായിരുന്നു വരക്കൽ മുല്ലക്കോയ തങ്ങളുടെ കൂടെ ജനറൽ സെക്രട്ടറിയായി ജോലി ചെയ്യാൻ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് എന്തെല്ലാം ഗുണങ്ങളുണ്ടായിരിക്കണമെന്ന് നമുക്ക് ഊഹിക്കാമല്ലോ  

നല്ല ബുദ്ധി ജീവിയായിരിക്കണം അഗാധ പാണ്ഡിത്യം വേണം നല്ല പ്രസംഗ വൈഭവം വേണം സർവ്വോപരി സംഘടനാ പ്രവർത്തന പരിജ്ഞാനം  

ഒരു ദീനീ പ്രസ്ഥാനം ശക്തമായ അടിത്തറയിൽ പടുത്തുയർത്തണം സംഘടനാ ശാസ്ത്രം നന്നായി പഠിച്ച ഒരാൾക്കുമാത്രമേ അതിന്നു കഴിയുകയുള്ളൂ  

1926 - ൽ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മരണം വരെ ആ സ്ഥാനത്ത് തുടർന്നു എന്നു പറയുമ്പോൾ, അദ്ദേഹത്തിന്റെ സംഘാടക വൈഭവത്തിന്റെ അംഗീകാരമായിത്തന്നെ നാമതിനെ കാണണം  

അദ്ദേഹം വിട്ടേച്ചു പോയ രേഖകൾ ഓരോന്നായി പരിശോധിക്കുമ്പോൾ അദ്ദേഹത്തോടുള്ള മതിപ്പും ബഹുമാനവും എത്രയോ ഇരട്ടിയായി വർദ്ധിക്കുന്നു  

ഓരോ സമ്മേളനം കഴിയുമ്പോഴും, അതിന്റെ റിപ്പോർട്ടുകൾ പൂർണ്ണമായി എഴുതി അച്ചടിച്ചു വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം പങ്കെടുത്ത പ്രധാനികളുടെ പേരും സ്ഥാനവും, പ്രസംഗങ്ങളുടെ ചുരുക്ക രൂപം, പ്രമേയങ്ങളുടെ പൂർണ്ണ രൂപം എന്നിവയാണ്  അച്ചടിച്ചു വിതരണം ചെയ്ത പുസ്തങ്ങളിലുള്ളത്  

ഈ പുസ്തകങ്ങളാണ് സമസ്ത: യുടെ ചരിത്രത്തിലെ നാഴികക്കല്ലുകൾ ആ നാഴികക്കല്ലുകൾ നാട്ടിവെച്ച ശേഷമാണ് മഹാനായ പി.വി.പരലോകത്തേക്ക് യാത്രയായത് നാമദ്ദേഹത്തെ നന്ദിപൂർവ്വം ഓർക്കുക 

1881 ലാണ് പള്ളിവീട്ടിൽ മുഹമ്മദ് മുസ്ല്യാർ ജനിച്ചത് മുച്ചുന്തിപ്പള്ളി ദർസിൽ പഠിച്ചു അക്കാലത്ത് അഹ്മദ് കോയശ്ശാലിയാത്തിയും അതേ ദർസിൽ പഠിക്കുന്നുണ്ട് അന്ന് തുടങ്ങിയ സൗഹൃദ ബന്ധം സമസ്ത:യിലൂടെ വളർന്നു മരണംവരെ തുടർന്നു  

1934 - ൽ സമസ്ത: രജിസ്റ്റർ ചെയ്യുമ്പോൾ പി.വി. തന്നെയാണ് ജനറൽ സെക്രട്ടറി റജിസ്ട്രഷന്ന് വേണ്ടി നൽകിയ ലിസ്റ്റിൽ 10 ആം നമ്പറുകാരൻ അഹമദുകോയശ്ശാലിയാത്തിയാകുന്നു 20 ആം നമ്പറുകാരൻ കണ്ണിയത്ത് അഹമദ് മുസ്ല്യാരും ആകുന്നു  

പി.വി. മുഹമ്മദ് മുസ്ല്യാർ വാണിയമ്പാടി അറബിക്കോളേജിലാണ് തുടർന്നു പഠിച്ചത് ദീനീ വിജ്ഞാനത്തോടൊപ്പം പലഭാഷകളും പഠിച്ചു  

അദ്ദേഹം നിത്യവും അറബിയിൽ ഡയറി എഴുതിക്കൊണ്ടിരുന്നു ഈ സമ്പ്രദായം മറ്റു പല പണ്ഡിതന്മാർക്കുമുണ്ടായിരുന്നു ഹിമായത്തുൽ ഇസ്ലാം സ്കൂളിൽ അദ്ദേഹം അറബി അദ്ധ്യാപകനായി ജോലി ചെയ്തിട്ടുണ്ട് 

1926 ആകുമ്പോഴേക്കും അദ്ദേഹം മികച്ച സംഘാടകനായി വളർന്നു കഴിഞ്ഞിരുന്നു റിപ്പോർട്ടെഴുതുക, കണക്കെഴുതുക, സ്വാഗതം പറയുക, യോഗം സംഘടിപ്പിക്കുക, അജണ്ട തയ്യാറാക്കുക, യോഗ നടപടികൾ ക്രമീകരിക്കുക, നിയന്ത്രിക്കുക, നോട്ടീസ് തയ്യാറാക്കുക, തുടങ്ങിയ സംഘടനാ ശാസ്ത്രത്തിലെ ഘടകങ്ങളിലെല്ലാം അദ്ദേഹം നിപുണനായിരുന്നു അദ്ദേഹത്തിൽ നിന്നാണ് സംഘടനാ പ്രവർത്തകർ അവ പഠിച്ചത് 

സ്വാഗത പ്രസംഗം, അദ്ധ്യക്ഷ പ്രസംഗം, ഉൽഘാടന പ്രസംഗം, ആശംസാ പ്രസംഗം, നന്ദി പ്രകടനം ഇവയെല്ലാം സമസ്ത: യുടെ പ്രവർത്തകർക്കദ്ദേഹം പഠിപ്പിച്ചു കൊടുത്തു 

വലിയ വീട്ടിൽ ഇമ്പിച്ചായിശ ബീവിയായിരുന്നു ഭാര്യ രണ്ടുപുത്രന്മാരുണ്ടായി ഇമ്പിച്ചിക്കോയ ഹാജി, കോയ മൊയ്തീൻ ഹാജി 1950 ഡിസംബറിൽ മരണപ്പെട്ടു മരിക്കുമ്പോൾ എഴുപത് വയസ്സ് പ്രായമുണ്ടായിരുന്നു 1951 മാർച്ച് 24ന്ന് വടകര സമ്മേളനത്തോടനുബന്ധിച്ചു നടന്ന മുശാവറ യോഗത്തിൽ വെച്ച് കെ.പി.എ. മുഹ്‌യിദ്ദീൻ കുട്ടിമുസ്ല്യാർ, പാവണ്ണ സമസ്ത: യുടെ പുതിയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു


ഒത്തുനീങ്ങിയ രണ്ടുപേർ

സമസ്ത: യുടെ രണ്ട് ജോ- സെക്രട്ടറിമാരെക്കുറിച്ചുകൂടി അനുസ്മരിക്കേണ്ടതുണ്ട് വി.കെ. മുഹമ്മദ് മുസ്ല്യരും ഫറോക്ക് സ്വദേശിയായ ജർമൻ അഹമദ് മുസ്ല്യാരും വി.കെ. പുതിയങ്ങാടി മുദരിസായിരുന്നു ജർമ്മൻ അഹമ്മദ് മുസ്ല്യാർ മുദാക്കര മുദരിസുമായിരുന്നു  

പുതിയങ്ങാടി അക്കാലത്തെ പണ്ഡിതന്മാരുടെ സംഗവേദിയായിരുന്നു കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പണ്ഡിതന്മാർ വരക്കൽ മുല്ലക്കോയ തങ്ങളെ കാണാൻ പുതിയങ്ങാടിയിലെത്തും അവരുമായി ബന്ധപ്പെടാനും ആശയ വിനിമയം നടത്താനും വി.കെ.ക്ക് സന്ദർഭം കിട്ടിയിരുന്നു സമസ്ത: യുടെ സന്ദേശം അവരിലൂടെ കേരളം മുഴുവനുമെത്തിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം  

സമസ്ത: ഒരു മാസിക തുടങ്ങണമെന്ന ആശയം അദ്ദേഹം പല പ്രമുഖരുടെയും മുമ്പിൽ വെച്ചു പത്രത്തിന്റെ പ്രചാരണത്തെക്കുറിച്ചും മറ്റും അദ്ദേഹത്തിന്ന് വ്യക്തമായ ധാരണയുണ്ടായിരുന്നു 

1929- ൽ അൽബയാൻ പുറത്ത് വന്നപ്പോൾ അതിന്റെ പ്രിന്ററും പബ്ലിഷറുമെല്ലാം വി.കെ. മുഹമ്മദ് മുസ്ല്യാരായിരുന്നു കടലാസ്സുവാങ്ങാനും, പ്രസ്സിൽ പോവാനും, പത്രം അയക്കാനും എക്കൗണ്ട് സൂക്ഷിക്കാനുമൊക്കെ അദ്ദേഹം പ്രാപ്തനായിരുന്നു ഉർദു- ഇംഗ്ലീഷ് പത്രങ്ങളിൽ നിന്ന് ദേശീയ വാർത്തകളും ലോകവാർത്തകളും മനസ്സിലാക്കി മുസ്ലിംകളെ ബാധിക്കുന്ന വാർത്തകൾ മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു  

ജർമ്മൻ അഹമ്മദ് മുസ്ല്യാർ മുദാക്കര പള്ളിയിലെ മുദരിസായതിനാൽ നേതാക്കളുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു സമസ്ത നേതാക്കളൊക്കെ ഇടക്കിടെ അവിടെയെത്തും ആദ്യകാല മുശാവറയോഗങ്ങൾ അവിടെയാണ് നടന്നത് വരക്കൽ മുല്ലക്കോയ തങ്ങൾ പലതവണ വന്നിട്ടുണ്ട് അൽ- ബയാൻ മാസിക കോഴിക്കോട്ടു നിന്നാണ് പ്രസിദ്ധീകരിച്ചിരുന്നത് അത് കൊണ്ട് മാസികയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടാനദ്ദേഹത്തിനു കഴിഞ്ഞു കോഴിക്കോട് അദ്ദേഹത്തിന്ന് നല്ല ശിഷ്യ സമ്പത്തുണ്ടായിരുന്നു അവരിലൂടെ സമസ്തയുടെ സന്ദേശം പൊതുജനങ്ങളിലേക്കെത്തിക്കാൻ കഴിഞ്ഞു  

കോഴിക്കോട്ട് പലഭാഗത്തും മുഹ്‌യിദ്ദീൻ പള്ളികളുണ്ട് ഒരു കാലത്ത് ഖാദിരിയ്യാ ത്വരീഖത്തിന്റെ പ്രവർത്തനം കോഴിക്കോട്ടും പരിസരത്തും വളരെ സജീവമായി നടന്നിരുന്നുവെന്നതിന്റെ തെളിവാണ് ഈ പള്ളികൾ ത്വരീഖത്തിലൂടെ നേടിയ ശക്തി സമസ്ത: യുടെ നേതാക്കളെ ഉന്നതന്മാരാക്കിത്തീർത്തു 

ബ്രിട്ടീഷ് ഗവൺമെണ്ടിന്റെ സഹായത്തോടെ കേരളത്തിലെത്തിയ ഖാദിയാനി ശക്തിയെ നേരിടാനും പരാജയപ്പെടുത്താനും സമസ്ത:ക്കു കഴിഞ്ഞതെങ്ങനെ?  

ത്വരീഖത്തിന്റെ ശക്തികൊണ്ട് തന്നെ  

ലക്ഷക്കണക്കിൽ ദിക്റുകളും സ്വലാത്തുകളും ചൊല്ലി അല്ലാഹുവിന്റെ പ്രത്യേകമായ പ്രീതി സമ്പാദിച്ച മഹാന്മാരെ ഏത് ശക്തിക്കാണ് തടഞ്ഞു നിർത്താൻ കഴിയുക? ഖാദിരി- ചിഷ്ത്തി ത്വരീഖത്തുകൾ സ്വീകരിച്ചവർ മറ്റുള്ളവർക്ക് വെളിച്ചം കാണിച്ചു കൊടുക്കുന്നു  

ത്വരീഖത്തിന്റെ പേരിൽ മനുഷ്യരെ ചൂഷണം ചെയ്യുന്ന വ്യാജന്മാരെ സമസ്ത: യാണ് നേരിട്ടത് മറ്റൊരു പ്രസ്ഥാനക്കാരുമല്ല വ്യാജന്മാരെ തകർക്കുക സത്യസന്ധമായതിനെ നിലനിർത്തുക ഈ ദൗത്യം സമസ്ത: ഭംഗിയായി നിർവഹിച്ചുപോന്നിട്ടുണ്ട്  

സമസ്ത: ക്ക് കോഴിക്കോട് ടൗണിലും ഫറോക്കിലും ആഴത്തിൽ വേരുറപ്പിക്കാൻ കഴിഞ്ഞത് ജർമ്മൻ അഹ്മദ് മുസ്ല്യാരുടെ സേവനം കൊണ്ടാണ് ഫറോക്കിലെ പൗരപ്രമുഖന്മാർ സമസ്തയുടെ പ്രവർത്തകരായിത്തീർന്നു ഫറോക്ക് സമ്മേളനം നടത്താൻ മുമ്പോട്ടു വന്നത് ഈ പൗരപ്രമുഖന്മാരായിരുന്നു 

സമ്മേളനത്തിനുശേഷം അച്ചടിച്ചിറക്കിയ പുസ്തകത്തിൽ ഇവരിൽ പലരുടെയും പേര് കാണാം പേരെഴുതാത്ത നൂറുകണക്കായ പ്രവർത്തകരും സജീവ രംഗത്തുണ്ടായിരുന്നു ജർമ്മൻ അഹമദ് മുസ്ല്യാരുടെ സേവനത്തെയാണ് ഇവയെല്ലാം ഓർമ്മപ്പെടുത്തുന്നത് ആ മഹാൻ ഫറോക്ക് പേട്ട ജുമുഅത്ത് പള്ളിക്കു മുൻവശം അന്ത്യവിശ്രമം കൊള്ളുന്നു


വിസ്മയകരമായ വ്യക്തിത്വം

ഇന്ത്യയിലെ അതി പ്രശസ്തരായ പണ്ഡിത പ്രതിഭകളിൽ ഒരാളായിരുന്നു അബുസ്സആദത്ത് ശിഹാബുദ്ദീൻ അഹമദ്കോയശ്ശാലിയാത്തി അവർകൾ 

വരക്കൽ മുല്ലക്കോയ തങ്ങളുമായി ഉറ്റ ബന്ധം പുലർത്തിപ്പോന്നു ശാലിയാത്തി എന്ന പേരിൽ പ്രസിദ്ധനായി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ ഫത് വകൾ വളരെ പ്രസിദ്ധമാണ് ദക്ഷിണേന്ത്യൻ മുഫ്ത്തിയായി അറിയപ്പെട്ടു അദ്ദേഹം സ്ഥാപിച്ച ലൈബ്രറി ഒരത്ഭുതമായി നിലനിൽക്കുന്നു 

ഹിജ്റ 1302- ലാണ് ജനനം പ്രമുഖ പണ്ഡിതന്മാരുടെ തറവാട്ടിൽ ജനിച്ചു പിതാവ് ഇമാദുദ്ദീൻ അലി എന്ന പണ്ഡിതൻ  

വിജ്ഞാനത്തിന്റെ വിവിധ ശാഖകളിൽ അപാരമായ പാണ്ഡിത്യം നേടി വേലൂർ ലത്വീഫിയ്യ കോളേജിലായിരുന്നു ഉപരിപഠനം തിരുനൽവേലി, അദിരാപട്ടണം എന്നിവിടങ്ങളിൽ ദർസ് നടത്തി ഹൈദരബാദ് നൈസാം അദ്ദേഹത്തെ തെന്നിന്ത്യൻ മുഫ്ത്തിയായി നിയമിച്ചു  

തൽസമാത്തിലും യൂനാനി വൈദ്യശാസ്ത്രത്തിലും ആഴമുള്ള പരിജ്ഞാനം അദ്ദേഹം നേടിയിരുന്നു പണ്ഡിതന്മാർക്കിടയിലെ ത്വരീഖത്തുകളുടെ ശൈഖായിരുന്നു കേരളത്തിനകത്തും പുറത്തുമായി നിരവധി മുരീദന്മാരുമായിരുന്നു സുന്നത്ത് ജമാഅത്തിന്റെ ശക്തനായ പോരാളി വിവിധ ശാസ്ത്രങ്ങളും ഭാഷകളും പഠിച്ച മഹാ പണ്ഡിതൻ തൗഹീദും ഈമാനും നന്നായി വിവരിച്ചു പുത്തനാശയക്കാർ വഴിപിഴച്ചവരാണെന്ന് അദ്ദേഹം ശക്തിയായ ഭാഷയിൽ പ്രഖ്യാപിച്ചു  

അദ്ദേഹത്തിന്റെ ആദർശ ദൃഢത വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്ന ഒരു സംഭവം ഹിജ്റ: 1372 റമളാൻ മാസത്തിലെ അൽബയാൻ മാസിക റിപ്പോർട്ടു ചെയ്യുന്നു അതി പ്രകാരമാകുന്നു 

*അവർ മുബ്ത്തദിഉകളാണെന്നതിൽ സന്ദേഹമില്ല*

കഴിഞ്ഞ ഏപ്രിൽ 7 ആം തിയ്യിതി പെരിന്തൽമണ്ണയിൽ വെച്ച് ബഹുമാന്യന്മാരായ ശിഹാബുദ്ദീൻ അഹ്മദ് കോയ മുസ്ല്യാർ, ഖുത്ബി മുഹമ്മദ് മുസ്ല്യാർ പുതിയാപ്പിള അബ്ദുർറഹ്മാർ മുസ്ല്യാർ എന്നീ സുപ്രസിദ്ധ പണ്ഡിത ശിരോമണികളുടെ നേതൃത്വത്തിലും പതി അബ്ദുൽ ഖാദിർ മുസ്ല്യാർ, കെ.കെ. സദഖത്തുല്ല മുസ്ല്യാർ, സി.കെ. മൊയ്തീൻ ഹാജി തുടങ്ങിയ ഒട്ടനേകം ആലിമീങ്ങളുടെ സാന്നിദ്ധ്യത്തിലും ഒരുയോഗം ചേരുകയുണ്ടായി 

സുന്നത്ത് ജമാഅത്തിന്റെ എതിരിൽ ഇന്ന് പൊട്ടിപ്പുറപ്പെട്ടിട്ടുള്ള വഹാബി, മൗദൂദി എന്നീ രണ്ട് കക്ഷികളുമായി ഏത് രീതിയിലാണ് പെരുമാറേണ്ടതെന്ന് ഒരു തീരുമാനം നൽകുവാനായി അപേക്ഷിച്ചുകൊണ്ട് യോഗ ഭാരവാഹികൾ സമർപ്പിച്ച ചോദ്യത്തിന്റെ അടിസ്ഥാനത്തിൽ, പ്രസ്തുത കക്ഷികളുടെ പ്രസിദ്ധീകരണങ്ങളും മറ്റും പരിശോധിച്ചതിൽ ശേഷം അവർ മുബ്തദീഉകളാണെന്നതിൽ സംശയത്തിന് അവകാശമില്ലെന്നും തന്നിമിത്തം ശറഇൽ മുബ്തദികളുമായി പെരുമാറുവാൻ പറഞ്ഞിട്ടുള്ളതനുസരിച്ചു അവരുമായി പെരുമാറേണ്ടതാണെന്നും, അവരുമായി കൂടിക്കഴിയാതിരിക്കുക, വിവാഹ ബന്ധത്തിലേർപ്പെടാതിരിക്കുക, മുതലായ സംഗതികൾ തൽക്കാലം നടപ്പിൽ വരുത്തേണ്ടതാണെന്നും തീരുമാനിക്കുകയുണ്ടായി  

(അൽബയാൻ 1372 റമളാൻ പേജ്: 20) 

ശാലിയാത്തി, ഖുത്വുബി, പുതിയാപ്പിള അബ്ദുർറഹ്മാൻ മുസ്ല്യാർ, പതി തുടങ്ങിയ മഹാ പണ്ഡിതന്മാരുടെ ദർശ ദൃഢത വ്യക്തമാക്കുന്ന ധാരാളം റിപ്പോർട്ടുകൾ അൽബയാൻ മാസികയുടെ പഴയ ലക്കങ്ങളിൽ കാണാം  

നാല് മദ്ഹബിലും ഫത് വ നൽകാൻ കഴിവുള്ള മഹാ പണ്ഡിതനായിരുന്നു ശാലിയാത്തി 

ഹിജ്റ 1374 മുഹറം 27 ന് അദ്ദേഹം മരണപ്പെട്ടു  

1933 മാർച്ച് 5 ആം തിയ്യതി ഫറോക്കിൽ നടന്ന സമസ്ത: യുടെ ആറാം വാര്‍ഷിക സമ്മേളനം ചരിത്ര പ്രസിദ്ധമാണ് അതിന്റെ അദ്ധ്യക്ഷൻ മഹാനായ ശാലിയാത്തി അവർകളാകുന്നു 

ഈ സമ്മേളനത്തിൽ പ്രസിദ്ധനായ എട്ടാം പ്രമേയം അവതരിപ്പിച്ചത് ശാലിയാത്തി തന്നെയായിരുന്നു  

പുതിയ തലമുറയുടെ അറിവിനായി ആ പ്രമേയം ഇവിടെ പകർത്താം 

*പ്രമേയം: 8*

കേരളത്തിലെ മുസ്ലിംകളിൽ അനേക കൊല്ലമായിട്ട് നിരാക്ഷേപമായി നടന്നു വരുന്നതും ഇപ്പോഴും നടത്തി വരുന്നതുമായ താഴെ വിവരിക്കുന്ന കാര്യങ്ങൾ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ഉലമാക്കളിൽ മതാനുസരണങ്ങളാണെന്നും സ്ഥിലപ്പെട്ടവയാണെന്നും ഇവ മതവിരുദ്ധങ്ങളാണെന്നോ അഥവാ ശിർക്കാണെന്നോ പറയുന്നവർ സുന്നികൾ അല്ലെന്നും അവർ ഖത്തീബ് സ്ഥാനത്തിന്നും ഖാളി സ്ഥാനത്തിന്നും കൊള്ളരുതാത്തവരാണെന്നും ഈ യോഗം തീരുമാനിക്കുന്നു  

*സംഗതികൾ:

1* മരിച്ചുപോയ അമ്പിയാ, ഔലിയാ, സ്വാലിഹീൻ ഇവരുടെ ദാത്ത് കൊണ്ടും ജാഹ്, ഹഖ്, ബർക്കത്ത് ഇത്യാദികൊണ്ടും തവസ്സുൽ (ഇടതേട്ടം) ചെയ്യുന്നതും അവരെ നേരിട്ട് വിളിക്കലും, വിളിച്ചു സഹായത്തിന്നപേക്ഷിക്കലും, അവരുടെ ആസാറുകൾ കൊണ്ട് ബർക്കത്ത് മതിക്കലും 

*2* മരിച്ചുപോയ അമ്പിയ, ഔലിയ ഇവർക്കും മറ്റ് മുസ്ലിംകൾക്കും കൂലി കിട്ടുവാൻ വേണ്ടി ധർമ്മം ചെയ്യലും കോഴി, ആട് മുതലായവ നേർച്ച ചെയ്യലും അവർക്കുവേണ്ടി ഖുർആൻ ഓതലും ഓതിക്കലും മുസ്ലിം മയ്യത്തുകളെ മറവ് ചെയ്തതിനുശേഷം ഖബറുങ്ങൽവെച്ച് തൽഖീൻ ചൊല്ലിക്കൊടുക്കലും മയ്യിത്തിനു വേണ്ടി ഖബ്റിങ്ങൽ വെച്ചും മറ്റ് സ്ഥലത്ത് വെച്ച് ഖുർആൻ ഓതലും ഓതിക്കലും  

*3* ഖബ്ർ സിയാറത്ത് ചെയ്യലും ഖബ്റാളികൾക്ക് സലാം പറയലും അവർക്കുവേണ്ടി ദുആ ഇരക്കലും 

*4* ആയത്ത്, ഹദീസ്, മറ്റ് മുഅള്ളമായ അസ്മാഉം ഇവകൊണ്ട് മന്ത്രം ചെയ്യലും ഉറുക്ക് എഴുതിക്കെട്ടലും പിഞ്ഞാണം എഴുതിക്കൊടുക്കലും വെള്ളം നൂൽ മുതലായവ മന്ത്രിച്ചു കൊടുക്കലും, ബുർദ ഓതി മന്ത്രിക്കലും  

*5* ഖാദിരിയ്യ, ശാദുലിയ്യ, രിഫാഇയ്യ മുതലായ ശരിയായ ത്വരീഖത്തുകളിലെ ശരിയായ ശൈഖുമാരുടെ കൈത്തുടർച്ചയും ഒറ്റക്കും യോഗം ചേർന്നും നടപ്പുള്ള റാത്തീബും, ത്വരീഖത്തിലെ ദിക്റുകളും ചൊല്ലലും ദലാഇലുൽ ഖൈറാത്ത്, ഹിസ്ബുന്നവവി, അസ്മാഉന്നബി, അസ്മാഉൽ ബദ്രിയ്യീൻ, ഹിസ്ബുൽ ബഹർ മുതലായ വിർദുകളെ ചട്ടമാക്കലും ദിക്റുകൾ കണക്കാക്കാൻ തസ്ബീഹ് മാല ഉപയോഗിക്കലും  

*6* മൻഖൂസ് മുതലായ മൗലിദുകൾ, ബദ്രിയ്യത്ത് ബൈത്ത്, ബദ്ർമാല, മുഹ്‌യിദ്ദീൻ മാല മുതലായ നേർച്ചപ്പാട്ടുകൾ ചൊല്ലുകയും ചൊല്ലിക്കുകയും ചെയ്യുക 

അവതരാകൻ: ശിഹാബുദ്ധീൻ അഹ്മദ് കോയ മൗലവി 

അനുവാദകൻ: പി. കമ്മു മൗലവി, പരപ്പനങ്ങാടി 


യൂസുഫുന്നബ്ഹാനിയുടെ ശിഷ്യൻ

1953 ജൂലായ് ലക്കം അൽബയാൻ അറബി മലയാളം മാസികയിൽ താഴെ കാണും വിധം ഒരു വാർത്തയുണ്ട്  

ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജി ഊൻ 

സമസ്ത: കേരള ജംഇയ്യത്തുൽ ഉലമ സംഘത്തിലെ ഒരു പ്രമുഖാംഗവും മലബാർ മുസ്ലിംകളുടെ കണ്ണിലുണ്ണിയും കണ്ണൂരിലും പരിസരങ്ങളിലുമുള്ള മുബ്തദിഈങ്ങളുടെയും ഖാദിയാനികളുടെയും കണ്ഠകോടാലിയും, ലോക വിശ്രുതനായ അൽ ആലിമുൽ അല്ലാമാ യൂസുഫുന്നബ്ഹാനി (റഹ്മഹുല്ലാഹി) അവർകളുടെ തിൽമീദും ഒരു തികഞ്ഞ മുത്തഖിയും ആയ മൗലാനാ പാലോട് മൂസക്കുട്ടി ഹാജി ഈ ദുൽഖഅദ് മാസം മൂന്നിന് ബുധനാഴ്ച പരലോകം പ്രാപിച്ചിരുന്നു പരേതന് അല്ലാഹു സുബ്ഹാനഹു വതആലാ മഗ്ഫിറത്ത് നൽകട്ടെയെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു  

അവരുടെ മഗ്ഫിറത്തിന്ന് വേണ്ടി പ്രാർത്ഥിക്കുവാനും മയ്യിത്ത് നിസ്കാരം നിർവ്വഹിക്കുവാനും എല്ലാവരോടും ഞങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്യുന്നു  

പത്രാധിപർ 

(അൽബയാൻ പുസ്തകം:3- ലക്കം 11

1953 ജൂലായ് 1372 ദുൽഖഅദ് പേജ്: 22 

1953 ആഗസ്റ്റ് ലക്കം അൽബയാനിൽ ഇങ്ങിനെയൊരു വാർത്തയുണ്ട്  

ഞങ്ങളുടെ നന്ദി 

സമസ്ത: കേരള ജംഇയ്യത്തുൽ ഉലമ സംഘത്തിലെ ഒരു പ്രമുഖാംഗവും സുപ്രസിദ്ധ മത പണ്ഡിതനുമായ ഞങ്ങളുടെ പാരോട് മൂസക്കുട്ടി ഹാജി അവർകളുടെ ഇഹലോക വേർപാടിൽ ഞങ്ങളോടൊപ്പം വ്യസനം പ്രദർശിപ്പിച്ചും അനുശോചനം രേഖപ്പെടുത്തിയുംകൊണ്ടുള്ള ഒട്ടനധികം കത്തുകളും പ്രമേയങ്ങളും കേരളത്തിലെ നാനാഭാഗത്തുനിന്നും, ഇന്ത്യയിലെ മറ്റയൽ പ്രദേശങ്ങളിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നു അവക്കെല്ലാം പ്രത്യേകം പ്രത്യേകം മറുപടി അയക്കാൻ സാധിക്കാതെ വന്നതിനാൽ ഞങ്ങളുടെ ഹൃദയംഗമമായ നന്ദിയെ പത്രദ്വാരാ എല്ലാവരെയും അറിയിച്ചു കൊള്ളുന്നു  

എന്ന്, ടി.മുഹമ്മദ് കുഞ്ഞി 

സൺ ഓഫ് പാലോട് മൂസക്കുട്ടി ഹാജി 

കണ്ണൂര് - കാംബസാർ 

14.8.1953 

(അൽബയാൻ പുസ്തകം 3 ലക്കം 12)  

ആരായിരുന്നു പാലോട് മൂസക്കുട്ടിഹാജി? 

സമസ്ത: കേരള ജം ഇയ്യത്തുൽ ഉലമായുടെ സ്ഥാപക മെമ്പർമാരിൽ പ്രമുഖനാണ് പാലോട് മൂസക്കുട്ടി ഹാജി ബഹുഭാഷ പണ്ഡിതൻ നിസ്വാർത്ഥ സേവകൻ സുന്നത്ത് ജമാഅത്തിന്റെ സുന്ദരമായ ആദർശങ്ങൾ കാത്തു സൂക്ഷിക്കുന്നതിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്ത മഹാൻ  

ഖാദിയാനികളെ ശക്തമായി നേരിട്ടു ഖാദിയാനികൾ പ്രസംഗിച്ചു പോയ സ്ഥലങ്ങളിൽ അദ്ദേഹം ഓടിയെത്തും ഖാദിയാനികൾക്കെതിരെ സ്വന്തമായി പ്രസിദ്ധീകരിച്ച നോട്ടീസുകളും ലഘുലേഖകളും വിതരണം ചെയ്യും ഉജ്ജ്വലമായി പ്രസംഗിക്കും ഖാദിയാനി വിപത്തിൽ നിന്ന് നാടിനെ രക്ഷിക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട് 

കണ്ണൂരിൽ കാംബസാറിൽ അദ്ദേഹം ബുക്ക് സ്റ്റാൾ സ്ഥാപിച്ചു സുന്നി പ്രസിദ്ധീകരണങ്ങൾ ഈ ബുക്ക് സ്റ്റാളിലൂടെ വിതരണം ചെയ്യപ്പെട്ടു 1929- ൽ അൽബയാൻ പ്രസിദ്ധീകരണം തുടങ്ങിയപ്പോൾ ഈ ബുക്ക് സ്റ്റാളിൽ കൊണ്ട് വന്നു അദ്ദേഹം വിതരണം ചെയ്തിരുന്നു സുന്നി നേതാക്കളുടെയും പ്രവർത്തകരുടേയും സംഗമ കേന്ദ്രമായിരുന്നു ബുക്ക് സ്റ്റാൾ 


യൂസുഫുന്നബ്ഹാനി (റ)

ലോക പ്രശസ്തനായ അദ്ദേഹം മദീനയിലാണ് ദർസ് നടത്തിയിരുന്നത്   മൂന്നു വർഷക്കാലം യൂസുഫുന്നബ്ഹാനി (റ) അവർകളുടെ ദർസിൽ ഓതിപ്പഠിക്കാൻ പാലോട് മൂസക്കുട്ടിഹാജിക്ക് ഭാഗ്യം ലഭിച്ചു 1912- 15 കാലഘട്ടത്തിലായിരുന്നു അത് 

സമസ്ത: രൂപീകരണത്തോടെ അദ്ദേഹത്തിന്റെ കർമ്മരംഗം വളരെ വിശാലമായിത്തീർന്നു വരക്കൽ മുല്ലക്കോയ തങ്ങളുമായി വളരെ അടുത്തിടപഴകാൻ അവസരം സിദ്ധിച്ചു ഖാദിയാനികൾക്കെതിരായി അദ്ദേഹം രചിച്ച പുസ്തകങ്ങളും ലഘുലേഖകളും നോട്ടീസുകളും മറ്റും ജനങ്ങളെ സന്മാർഗ്ഗത്തിലേക്കു നയിക്കാൻ പര്യാപ്തമായി ഖാദിയാനി വിപത്തിൽ നിന്ന് നിരവധി പേരെ രക്ഷപ്പെടുത്തി 1953 ജൂലായി 14 (1372 ദുൽഖഅദ് 3) ന്ന് അദ്ദേഹം മരണപ്പെട്ടു 


ഒന്നാം സമ്മേളനത്തിന്റെ ഓർമ്മകൾ

വരക്കൽ മുല്ലക്കോയ തങ്ങൾ (ഖ:സി:) അവർകളുടെ ജീവിതകാലത്ത് നടന്ന അഞ്ച് സമ്മേളനങ്ങളെക്കുറിച്ചു ചെറിയ വിലയിരുത്തൽ ആവശ്യമാണ് പുതിയ തലമുറ അതറിയണം 

ഓരോ സമ്മേളനത്തിന്നും വ്യക്തമായ ലക്ഷ്യവും പരിപാടിയും ഉണ്ടായിരുന്നു ആ ലക്ഷ്യത്തിലെത്താൻ കഠിനാദ്ധ്വാനം ചെയ്തിരുന്നു  

സമസ്ത: 1926- ൽ രൂപം കൊണ്ടു ഒന്നാം വാർഷികം 1927 - ലാണ് നടക്കേണ്ടത് 

അതിനെക്കുറിച്ചാലോചിക്കണം ആലോചന നടക്കുന്നു വരക്കൽ മുല്ലക്കോയ തങ്ങളുടെ മുമ്പിൽ നേതാക്കൾ വിനയാന്വിതരായി വന്നിരിക്കുന്നു തങ്ങൾക്ക് വാർദ്ധക്യ സഹജമായ രോഗങ്ങളും ക്ഷീണവുമുണ്ട് ക്ഷീണം ശരീരത്തിനാണ് മനസ്സിന് ക്ഷീണമില്ല 

സുന്നത്ത് ജമാഅത്തിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുക പുത്തൻ വാദികളുടെ ജല്പനങ്ങൾക്ക് മറുപടി നൽകുക അവരുടെ പ്രസംഗം കേട്ട് ആർക്കെങ്കിലും സംശയങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അത് തീർത്ത് കൊടുക്കുക സംഘടന ശക്തിപ്പെടുത്തുക ഇതൊക്കെയാണ് സമ്മേളനത്തിന്റെ ലക്ഷ്യങ്ങൾ  

സമ്മേളനത്തിലെ പ്രസംഗങ്ങൾക്ക് വിഷയം നിർണ്ണയിച്ചുകൊടുക്കണം അവർ വിഷയത്തിൽ ഒതുങ്ങി നിന്ന് സംസാരിക്കണം  

ആളുകൾ അഭിപ്രായങ്ങൾ പറയുന്നു തങ്ങൾ അംഗീകരണം നൽകുന്നതോടെ അത് പാസ്സാവുന്നു  

സമ്മേളന സ്ഥലം, തിയ്യതി ഇവയെക്കുറിച്ചായി ചർച്ച സ്ഥാപനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധമായത് താനൂരിലെ ഇസ്ലാഹുൽ ഉലൂം മദ്രസയാണ് അവിടെ വെച്ച് ഒന്നാം സമ്മേളനം നടത്തുന്നതിന് പ്രസക്തിയുണ്ട് ആ അഭിപ്രായം ഉയർന്നുവന്നു അത് ന്യായമായ അഭിപ്രായമാണെന്ന് എല്ലാവർക്കും തോന്നി മുല്ലക്കോയ തങ്ങൾ അതംഗീകരിച്ചു  

1927 ഫെബ്രുവരി 7 ന് സമ്മേളനം നടത്താമെന്നും തീരുമാനമായി വേലൂരിലെ ബാഖിയത്തു സ്സ്വാലിഹത്ത് മാനേജർ മൗലാനാ ളിയാഉദ്ദീൻ ഹള്റത്തിനെ അദ്ധ്യക്ഷനായി ക്ഷണിക്കാനും തീരുമാനമായി 

സമസ്ത: നേതാക്കളിൽ അധികപേരും ബാഖിയത്തിന്റെ സന്തതികളായിരുന്നു അവിടത്തെ പ്രഗത്ഭനായ മുദരിസ് വരുന്നുവെന്നറിയുമ്പോൾ  തന്നെ നേതാക്കളും പ്രവർത്തകരും ആവേശം കൊള്ളും  

താനൂർ ഇസ്ലാഹുൽ ഉലൂം മദ്രസ ഭാരവാഹികളും നാട്ടുകാരുമെല്ലാം ആവേശഭരിതരായി  

സമ്മേളനം ചരിത്ര സംഭവമാക്കി മാറ്റാൻ രംഗത്തിറങ്ങി  

സമസ്ത: യുടെ ഒന്നാം സമ്മേളനമാണ് എക്കാലവും ഓർമ്മിക്കപ്പെടേണ്ട മഹാസംഭവം താനൂരിലെ ഓരോ വീട്ടിലും അതാണ് സംസാരം  

ളിയാഉദ്ദീൻ ഹള്റത്തിനെ നേരിട്ട് ക്ഷണിക്കാൻ ചുമതലപ്പെട്ടവർ വേലൂരിലേക്ക് പോയി ബാഖിയാത്തിലെ ഹള്റത്തുമാർക്ക് കേരളത്തിൽ വരുന്നത് വളരെ താല്പര്യമാണ് ധാരാളം ശിഷ്യന്മാരെ കാണാമെന്നതാണ് ഒന്നാമത്തെ കാര്യം മലബാറിലെ ദീനീ പ്രവർത്തനങ്ങൾ കാണാം ആസ്വദിക്കാം പ്രസംഗം കേൾക്കാൻ വലിയ സദസ്സുണ്ടാകുമെന്നതും സന്തോഷകരം തന്നെ  

ളിയാളദ്ദീൻ ഹള്റത്ത് സന്തോഷപൂർവ്വം ക്ഷണം സ്വീകരിച്ചു ആ വാര്‍ത്ത പ്രവർത്തകരെ ആവേശഭരിതരാക്കി  

മുദരിസുമാരും ഖത്തീബുമാരും അവരവരുടെ പ്രവർത്തന മേഖലകളിൽ പ്രചാരണം തുടങ്ങി എല്ലാ പള്ളികളിലും സംസാരം നടന്നു   

നേതാക്കളെ കാണാം പ്രസംഗവും കേൾക്കാം  ഇസ്ലാഹുൽ ഉലൂമും കാണാം സദസ്സും കാണാം ജനമനസ്സുകളുടെ ആഗ്രഹം  

സമ്മേളന ദിവസം പുലർന്നു കഴിഞ്ഞു  പ്രസംഗകരും നേതാക്കളും പുതിയങ്ങാടിയിൽ വന്നു മുല്ലക്കോയ തങ്ങളുടെ അനുഗ്രഹം തേടി  

മുശാവറ മെമ്പർമാർ, അവരുടെ ശിഷ്യന്മാർ, ശിഷ്യന്മാരുടെ ശിഷ്യന്മാർ അവരുമായി ബന്ധപ്പെട്ടവർ പ്രസ്ഥാനത്തെ സ്നേഹിക്കുന്നവർ എല്ലാവരും താനൂരിലേക്ക് ഒഴുകുകയാണ് സമ്മേളനത്തിൽ പങ്കെടുക്കുന്ന മറ്റൊരു വിഭാഗം മുതഅല്ലിമീങ്ങളാണ് നാട്ടിന്റെ നാനാഭാഗങ്ങളിലുള്ള പള്ളി ദർസുകളിലെ മുതഅല്ലിമീങ്ങൾ ആവേശ പൂർവ്വം താനൂരിലേക്കൊഴുകുന്നു ഇതിന്ന് മുമ്പൊരിക്കലും മുതഅല്ലിമീങ്ങൾ ഇങ്ങനെ സംഗമിച്ചിട്ടില്ല പ്രഥമ സംഗമത്തിന്റെ അനിര്‍വചനീയമായ ആഹ്ലാദം സദസ്സൊരുങ്ങി സാദാത്തീങ്ങൾ, ആലിമീങ്ങൾ, മുഅല്ലിമീങ്ങൾ, വിവാദ പ്രദേശങ്ങളിൽ നിന്നെത്തിയ പൗരപ്രമുഖർ സാധാരണക്കാർ  

പ്രൗഢമായ സദസ്സ് സുന്നത്ത് ജമാഅത്തിന്റെ ആശയാദർശങ്ങൾ എന്ത് ത്യാഗം സഹിച്ചും നിലനിർത്തുമെന്ന് പ്രഖ്യാപിക്കുന്ന സദസ്സ് ഭക്തി നിർഭരമായ ദുആ നടന്നു സ്വാഗത പ്രസംഗത്തിൽ സമസ്ത: യുടെ ഒരു കൊല്ലത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി മുശാവറ യോഗങ്ങൾ അവയുടെ തീരുമാനങ്ങൾ തുടങ്ങിയവ വിവരിച്ചു നേതാക്കളെ പരിചയപ്പെടുത്തി സ്വാഗതമാശംസിച്ചു 

ളിയാഉദ്ദീൻ ഹള്റത്തിന്റെ പ്രസംഗം ആരെയും ഇരുത്തിച്ചിന്തിപ്പിക്കുന്നതായിരുന്നു മലബാറിലെ ദീനീ പാരമ്പര്യത്തെക്കുറിച്ചും, ഇസ്ലാമിന്റെ വിധി വിലക്കുകൾ പാലിച്ചു ജീവിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും പറഞ്ഞു സമസ്ത: യുടെ പ്രവർത്തനങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രസ്താവിച്ചു ദീനീ ചിട്ടയോടെ ജീവിതം നയിക്കണമെന്ന ബോധം ഓരോ കേൾവിക്കാരനും നൽകിക്കൊണ്ടാണ് പ്രസംഗം ഉപസംഹരിച്ചത് 

ഉജ്ജ്വല പ്രസംഗങ്ങളുടെ പരമ്പരയാണ് പിന്നീട് നടന്നത് പുത്തനാശയക്കാരുടെ വിശ്വാസത്തിലും ആചാരങ്ങളിലും വന്നുപെട്ട അബദ്ധങ്ങൾ ഉയർത്തിക്കാട്ടി  

വിവിധ വിഷയങ്ങൾ അറിവുകളുടെ പേമാരി സദസ്സ് ധന്യമായി എന്ത് മാത്രം വിവരങ്ങൾ കിട്ടി വളരെ വൈകി സ്വലാത്ത് ചൊല്ലി സദസ്സ് പിരിയുമ്പോൾ ഒരു വലിയ ചരിത്ര സംഭവത്തിന് സാക്ഷികളായതായി എല്ലാവർക്കും തോന്നി   

സംഘടനാ ശക്തി എന്തെന്ന് മനസ്സിലായി ഒരിക്കലും കാണാത്തവരുടെ ഒത്തു കൂടൽ വലിയ ജമാഅത്ത് നമസ്കാരം ഭക്തി നിർഭരമായ പ്രാർത്ഥനകൾ  അറിവിന്റെ സാഗരങ്ങളുടെ ഇളകിമറിയൽ ധന്യമായ രാവിന്റെ പുളകം കൊള്ളിക്കുന്ന ഓർമ്മകൾ ആ ഓർമ്മകൾ താലോലിച്ചു കൊണ്ടാണ് ഓരോരുത്തരും മടങ്ങിപ്പോന്നത്  

ഓരോ പ്രദേശത്തും കുറെ നാളത്തേക്ക് താനൂർ സമ്മേളനമായിരുന്നു സംസാര വിഷയം ഇന്നത്തെ സംഘാടകന്മാർ ഒന്നാം സമ്മേളനത്തിന്റെ ചരിത്രം പഠിക്കണം അതിന്റെ ആവേശം ഉൾക്കൊള്ളണം 


നാലു വർഷങ്ങൾ നാലു സമ്മേളനങ്ങൾ

ഒന്നാം സമ്മേളനത്തിന്റെ ആവേശം കൊള്ളിക്കുന്ന ഓർമ്മകളുമായി നേതാക്കൾ പുതിയങ്ങാടിയിലെത്തി സമ്മേളന വിജയം അനുസ്മരിക്കുന്നവരെല്ലാം അൽഹംദുലില്ലാഹ് പറയുന്നുണ്ട് വിജയത്തിന്റെ ഓരോ ഘട്ടത്തിലുമവർ അല്ലാഹുവിനെ സ്തുതിക്കുന്നു 

മുല്ലക്കോയത്തങ്ങളുടെ അടുത്ത കല്പനക്കായി അവർ കാതോർക്കുന്നു രണ്ടാം സമ്മേളനം അതാണ് വിഷയം  

ഒന്നാം സമ്മേളനം നടന്ന അതേ വർഷത്തിലെ (1927) അവസാന ദിവസം രണ്ടാം വാര്‍ഷിക സമ്മേളനം നടത്താൻ തീരുമാനിച്ചു 

1927 ഡിസംബർ 31  

വള്ളുവനാട് താലൂക്കിലെ നെല്ലായി അംശത്തിലെ മോളൂരിലാണ് സമ്മേളനം 

ദീനീ പ്രവർത്തനത്തിന്റെ ആവേശകരമായ ചരിത്രമാണ് ഈ പ്രദേശത്തിന് പറയാനുള്ളത് നിരവധി പണ്ഡിതന്മാരുടെ ജന്മസ്ഥലം വളരെയേറെ മുതഅല്ലിമീങ്ങൾ പഠിച്ചു പോയ സ്ഥലം  

മോളൂരിലെ മിസ്ബാഹുൽ ഇസ്ലാം മദ്റസ വളരെ പ്രസിദ്ധമാണ് അത് വളരെ നല്ല നിലയിൽ നടത്തിക്കൊണ്ട് പോവുന്നത് ലിവാഉൽ ഇസ്ലാം സഭയാണ് പ്രസിദ്ധനായ ഖാൻ ബഹദൂർ കല്ലടി മൊയ്തുട്ടി സാഹിബാണ് ലിവാഉൽ ഇസ്ലാം സഭയുടെ പ്രസിഡണ്ട്  

പ്രസിഡണ്ട് കമ്മിറ്റി അംഗങ്ങളുമായി കൂടിയാലോചന നടത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ പണ്ഡിതന്മാരും നേതാക്കളുമൊക്കെ ഈ കുഗ്രാമത്തിലെത്തുകയാണ് 

അവരെ ഹൃദ്യമായി സ്വീകരിക്കണം സൽക്കരിക്കണം താമസിപ്പിക്കണം സന്തോഷപൂർവം യാത്ര അയക്കണം അതിനെക്കുറിച്ചാണ് ചർച്ച നാട്ടുകാർ എന്തിനും തയ്യാർ നാട്ടിന്റെ അഭിമാനമാണ് ഈ സമ്മേളനം താനൂരിനൊപ്പം നിൽക്കണം ഒന്നും മോശമാവരുത്  

1927 ഡിസംബർ 31 

ചരിത്രം കുറിച്ച സുദിനം 

മുശാവറ മെമ്പർമാർ എത്തിത്തുടങ്ങി 

പുതിയങ്ങാടിയിൽ ചെന്ന് തങ്ങളെ കണ്ട് സമ്മതം വാങ്ങിയാണവർ വരുന്നത് പുതിയങ്ങാടിയിൽ ചെന്ന് മുല്ലക്കോയതങ്ങളെക്കണ്ട്, ദീർഘമായ ചർച്ചകൾ നടത്തിയാണ് അധ്യക്ഷൻ പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ല്യാർ എത്തിയത് സമ്മേളന വിജയത്തിന് വേണ്ടി തങ്ങൾ ദുആ ചെയ്തിട്ടുണ്ട്  

ഗതാഗത സൗകര്യങ്ങളില്ലാത്ത അക്കാലത്ത് വളരെ പ്രയാസപ്പെട്ടാണ് ആളുകൾ മോളൂരിയിലെത്തിയത്  

വമ്പിച്ച സദസ്സ് നിസ്കാരത്തിന് വലിയ ജമാഅത്ത് ഭക്തി നിർഭരമായ ദുആ ഇവയൊക്കെ ഉദ്ദേശിച്ചാണ് ജനങ്ങളെത്തിയത് അതെല്ലാം അവർക്ക് കിട്ടി  

പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ല്യാരുടെ സുദീര്‍ഘമായ അധ്യക്ഷ പ്രസംഗം സദസ്സിനെ വല്ലാതെ പിടിച്ചു കുലുക്കി  വിജ്ഞാനത്തിന്റെ കൂലം കുത്തിയുള്ള ഒഴുക്ക് എന്തൊരു പ്രവാഹം സദസ്സ് സ്തബ്ധമായിപ്പോയി  വിവിധ വിഷയങ്ങളെക്കുറിച്ചു സമസ്ത: നേതാക്കൾ സംസാരിച്ചു പുതിയൊരാവേശം ഉണർത്തിവിട്ടുകൊണ്ടാണ് രണ്ടാം വാര്‍ഷികം സമാപിച്ചത്  

വീണ്ടും നേതാക്കൾ പുതിയങ്ങാടിയിൽ മുല്ലക്കോയ തങ്ങളുടെ മുഖത്ത് സന്തോഷം സംഘടന ശക്തിപ്പെട്ട് വരികയാണ് മൂന്നാം വാർഷികത്തെക്കുറിച്ചാണ് ആലോചന  

സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങൾ ജനങ്ങളെ പഠിപ്പിക്കാൻ വേണ്ടി നാട്ടിൽ ധാരളം യോഗങ്ങൾ നടന്നുവരുന്നു സമസ്ത; നേതാക്കൾ പ്രസംഗിക്കുന്നു കിതാബുകൾ നോക്കി പ്രസംഗത്തിന് നന്നായി ഒരുങ്ങുന്നുണ്ട് മുല്ലക്കോയ തങ്ങളുടെ ഉപദേശങ്ങൾ വളരെ സഹായകമാവുന്നുണ്ട് പല കാര്യങ്ങളെക്കുറിച്ചുമവർ സംശയങ്ങൾ ചോദിക്കുന്നു മുല്ലക്കോയത്തങ്ങളുടെ ചെറിയ വിവരണം കേട്ടാൽ മതി, സംശയം തീരും   

മൂന്നാം സമ്മേളനത്തിന് സ്ഥലവും തിയ്യതിയും നിശ്ചയിച്ചു വള്ളുവനാട് താലൂക്കിലെ ചെമ്മൻ കുഴി എന്ന പ്രദേശം അവിടെയാണ് മൂന്നാം വാര്‍ഷിക സമ്മേളനം  

1929 ജനുവരി- 7  

താനൂരും മോളൂരും പോലെ ദീനീ വിജ്ഞാനത്തിന്റെ പ്രശസ്ത കേന്ദ്രമാണ് ചെമ്മൻ കുഴി 

താനൂരിൽ അസാസുൽ ഇസ്ലാം സഭയും മോളൂരിൽ ലിവാഉൽ ഇസ്ലാം സഭയും പ്രവർത്തിക്കുന്നുണ്ടെങ്കിൽ ചെമ്മൻ കുഴിയിൽ ഉർഫത്തുൽ മുസ്ലിമീൻ സഭ പ്രവർത്തിക്കുന്നു ഈ സഭ നടത്തിവരുന്ന പ്രസിദ്ധമായ വിജ്ഞാന കേന്ദ്രമാണ് മവാരിദുസ്സ്വാലിഹീൻ മദ്രസ നിരവധി പണ്ഡിതന്മാരെ സമുദായത്തിന് നൽകിയ മഹത്തായ ദീനീ സ്ഥാപനം  

ചെമ്മൻ കുഴിഗ്രാമം ഉണർന്നു ഇന്നാട്ടിലാണ് സമസ്ത: മൂന്നാം വാർഷികത്തിന്റെ വേദി ഉയരുന്നത് നാടാകെ ആവേശം അലതല്ലാൻതുടങ്ങി  

മുഹമ്മദ് അബ്ദുൽ ബാരി മുസ്ല്യാർ അവർകളാണ് സമ്മേളനാദ്ധ്യക്ഷൻ അദ്ദേഹം പുതിയങ്ങാടിയിൽ ചെന്നു തങ്ങളെ കണ്ടു സമ്മതം വാങ്ങി യാത്ര തിരിച്ചു  

വമ്പിച്ച സദസ്സ് ഭക്തി നിർഭരമായ പ്രാർത്ഥന അബ്ദുൽ ബാരി മുസ്ല്യാരുടം ലക്ഷണമൊത്ത പ്രസംഗം അതിനുശേഷം പ്രമുഖ പണ്ഡിതന്മാരുടെ പ്രസംഗം  ഓരോ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു ഒരു ജനക്കൂട്ടത്തെ പ്രബുദ്ധമാക്കി മാറ്റിയ മഹാ സമ്മേളനം വിജ്ഞാനത്തിന്റെ പ്രകാശ വാഹകരായിക്കൊണ്ടാണ് ജനങ്ങൾ പിരിഞ്ഞുപോയത്  

ഈ സമ്മേളനം ഒരു ചരിത്ര ദൗത്യം നിർവ്വഹിച്ചു  സമസ്ത: യുടെ മുഖപത്രം പ്രസിദ്ധീകരിക്കാൻ തീരുമാനമായി 'അൽബയാൻ ' അറബി മലയാളം മാസിക  

സുന്നത്ത് ജമാഅത്ത് വിശദീകരിക്കാനുള്ള പത്രം ബയാൻ എന്ന വാക്കിന്റെ അർത്ഥം തന്നെ വിവരണം എന്നാണല്ലോ 

സമസ്ത: ജോ: സെക്രട്ടറി വി.കെ. മുഹമ്മദ് മുസ്ല്യാർ അവർകളെ പ്രിന്ററും പബ്ലിഷറുമായി നിയോഗിച്ചു ഈടുറ്റ ലേഖനങ്ങൾ, ചിന്താർഹമായ മുഖപ്രസംഗം, സുന്ദരമായ ശൈലി, കാലത്തിന്റെ തുടിപ്പുകളായിമാറിയ റിപ്പോർട്ടുകൾ, ഇവയെല്ലാം അൽബയാന്റെ സവിശേഷതകളാകുന്നു 

1929 ഡിസംബർ മാസത്തിൽ അൽബയാൻ ഒന്നാം ലക്കം പുറത്തിറങ്ങി (ഹിജ്റ: 1348 റജബ് കൊല്ലവർഷം 1104 ധനുമാസം)

മാസികയുടെ ലക്ഷ്യം കവർ പേജിൽ കൊടുത്തിട്ടുണ്ട് അതിങ്ങനെയാകുന്നു 

'മതം അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസങ്ങൾ, അവരുടെ നടപടികൾ മുതലായതിനെ പ്രതിപാദിക്കുന്ന അറബി മലയാള ഭാഷയിൽ എഴുതപ്പെട്ട അത്യാവശ്യമായ ഒരു മാസികാ പത്രം ഇതാ അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് പുറപ്പെട്ടിരിക്കുന്നു എല്ലാ മുസ്ലിം സഹോദര സഹോദരികളോടും വരിക്കാരായി ചെരുവാൻ അപേക്ഷ '

സമസ്ത: നാലാം സമ്മേളനത്തെക്കുറിച്ച് ആലോചന തുടങ്ങി ഉന്നതമായ ദർസ് നടക്കുന്ന സ്ഥലമാണ് മണ്ണാർക്കാട് പാങ്ങിൽ അഹമദ് കുട്ടി മുസ്ല്യാർ ആദ്യമായി ദർസ് നടത്തിയ സ്ഥലം ചാലിലകത്ത് കുഞ്ഞഹമദ് ഹാജി അവസാനമായി ദർസ് നടത്തിയ സ്ഥലം  

പ്രസിദ്ധമായ മഅ്ദനുൽ ഉലൂം മദ്രസ അവിടെയാണ്  നാലാം സമ്മേളനത്തിന്റെ വേദിയായി മണ്ണാർക്കാട് തിയഞ്ഞെടുത്തത് ഏറ്റവും ഉചിതമായി 

1930 മാർച്ച് 17 ആം തിയ്യതിയാണ് സമ്മേളനം 

1929 ഡിസംബറിലെ അൽബയാൻ മാസികയിൽ ഈ സമ്മേളനത്തിന്റെ പരസ്യം വന്നു  

*ഒരു നിര്‍ബന്ധ അറിയിപ്പ്* 

സമസ്ത: കേരള ജംഇയ്യത്തുൽ ഉലമ മഹാ സംഘത്തിന്റെ നാലാം വാര്‍ഷിക യോഗം ഹിജ്റ 1348 ശവ്വാൽ 14 ന്ന് 1930 മാർച്ച് 17 ആം തിയ്യതി മണ്ണാർക്കാട് വെച്ചു ചേരാൻ തീരുമാനിച്ച വിവരം എല്ലാ മുസ്ലിംകളെയും പ്രത്യേകിച്ചും ജംഇയ്യത്തിന്റെ അംഗങ്ങളെയും അറിയിച്ചു കൊള്ളുന്നു 

പ്രസിദ്ധ മത പണ്ഡിതനായ വെള്ളേങ്ങര മുഹമ്മദ് മുസ്ല്യാർ അവർകളായിരുന്നു അധ്യക്ഷൻ ബിദ്അത്തിന്റെ ശക്തികൾക്കെതിരെ ശക്തമായ താക്കീതായിരുന്നു ഈ സമ്മേളനം എട്ട് പ്രമേയങ്ങൾ പാസാക്കി 

വിവിധ വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രമുഖ നേതാക്കൾ പ്രസംഗിച്ചു പാലക്കാട് പ്രദേശത്തുടനീളം ശക്തമായ ചലനങ്ങൾ സൃഷ്ടിക്കാൻ ഈ സമ്മേളനത്തിന്  കഴിഞ്ഞു അൽബയാനിലൂടെ വിദൂര ദിക്കുകളിലുള്ളവരും സമ്മേളന വാർത്തകളറിഞ്ഞു 

ആദ്യകാല സമ്മേളനങ്ങൾ പാസാക്കിയ പ്രമേയങ്ങൾക്ക് സമൂഹം വലിയ വില കല്പിച്ചിരുന്നു നാടെങ്ങും നടക്കുന്ന മത പ്രസംഗം സ്റ്റേജുകളിലും മറ്റും അവ ഉദ്ധരിക്കപ്പെടുകയായിരുന്നു ബിദ്അത്തിന്റെ ശക്തികളുമായി പൊതു ജനങ്ങൾ വിട്ടു നിന്നു അതിന്നവരെ പ്രേരിപ്പിച്ചത് ഇത്തരം പ്രമേയങ്ങളായിരുന്നു 

1931 മാർച്ച് 11 

വെള്ളിയഞ്ചേരി സമ്മേളനം  വരക്കൽ മുല്ലക്കോയ തങ്ങൾ (ഖ:സി) അവർകളുടെ കാലത്ത് നടന്ന അവസാന സമ്മേഉനം   

അഞ്ചാം വാര്‍ഷിക സമ്മേളനം  

ഉയർന്ന ദർസ് നടക്കുന്ന നാട് ഒട്ടനേകം പണ്ഡിതന്മാരെ സമുദായത്തിന് സംഭാവന ചെയ്ത ദർസ്  

അഞ്ചാം വാർഷികത്തെക്കുറിച്ച് ചിന്തിക്കാൻ നേതാക്കൾ പുതിയങ്ങാടിയിലെത്തി രോഗം വർദ്ധിച്ചിരിക്കുന്നു എങ്കിലും തളരാത്ത മനസ്സ് അഞ്ചാം വാർഷികത്തെക്കുറിച്ച് ചിന്തിച്ചു സ്ഥലവും തിയ്യതിയും നിശ്ചയിച്ചു കരിമ്പനക്കൽ അഹമദ് മുസ്ല്യാരെ അദ്ധ്യക്ഷനായി നിശ്ചയിച്ചു 1934 - ൽ റജിസ്റ്റർ ചെയ്യാനായി സമർപ്പിച്ച മുശാവറ മെമ്പർമാരുടെ ലിസ്റ്റിൽ 37- മതായി കാണുന്നത് കരീനാനക്കൽ മുഹമ്മദ് മുസ്ല്യാർ (മുദരിസ് മഅ്ദനുൽ ഉലൂം മണ്ണർക്കാട്) അവർകളുടെ പേരാകുന്നു 

മണ്ണാർക്കാട് കരിമ്പനക്കൽ തറവാട്ടിൽ പൗരപ്രമുഖനായ അലിഹാജിയുടെ പുത്രനാണ് കരിമ്പനക്കൽ മുഹമ്മദ് മുസ്ല്യാർ പ്രസിദ്ധ മതപണ്ഡിതന്മാരായ കുഞ്ഞൻ ബാവ മുസ്ല്യാർ, തുന്നൻ വീട്ടിൽ മുഹമ്മദ് മുസ്ല്യാർ, കട്ടിലശ്ശേരി അലിമുസ്ല്യാർ എന്നിവരാണ് പ്രധാന ഉസ്താദുമാർ  

1900 - ലാണ് വെല്ലൂർ ബാഖിയത്തിലെത്തിയത് വിജ്ഞാനത്തിന്റെ വിവിധ ശാഖകളിൽ അവഗാഹം നേടി ബഹുഭാഷാ പണ്ഡിതനായി 1903- ബിരുദം നേടി മടങ്ങിയെത്തി പല ദിക്കിലും ദർസ് നടത്തി  

പാങ്ങിൽ അഹമദ് കുട്ടി മുസ്ല്യാർ, കുന്നപ്പള്ളി ഹൈദർ മുസ്ല്യാർ തുടങ്ങി നിരവധി പ്രശസ്ത പണ്ഡിതന്മാർ അദ്ദേഹത്തിന്റെ ശിഷ്യന്മാരാകുന്നു 

അധ്യക്ഷകനും പ്രസംഗകരും മുശാവറ മെമ്പർമാരിൽ പലരും പുതിയങ്ങാടിയിൽ ചെന്ന് തങ്ങളെക്കണ്ട് സമ്മതം വാങ്ങിയ ശേഷമാണ് സമ്മേളനത്തിനെത്തിയത് തങ്ങളുടെ മോശമായ ആരോഗ്യ സ്ഥിതിയെക്കുറിച്ചും മറ്റും പലരും സംസാരിക്കുന്നുണ്ടായിരുന്നു 

അഞ്ചാം സമ്മേളനത്തിലും ഉജ്ജ്വല പ്രസംഗങ്ങൾ നടന്നു ജന സമൂഹത്തെ ഉൽബുദ്ധരാക്കുകയെന്ന മഹൽ ദൗത്യം ഈ സമ്മേളനവും നിർവ്വഹിച്ചു 


സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സംഘം

1933 മാർച്ച് 5 ആം തിയ്യതി ബഹുമാനപ്പെട്ട ജനാബ് മൗലവി അബുസ്സആദത്ത് ശിഹാബുദ്ദീൻ അഹ്മദ് കോയ സാഹിബ് (ചാലിയം) അവർകളുടെ അദ്ധ്യക്ഷതയിൽ ഫറോക്കിൽ വെച്ചു കൂടിയ മേപ്പടി സംഘത്തിന്റെ ആറാം വാര്‍ഷിക യോഗത്തിന്റെ പ്രൊസീഡിംഗ്സ് 

പ്രൊസീഡിംഗ്സിൽ ഒന്നാമതായി ഒപ്പുവെച്ചത് അദ്ധ്യക്ഷൻ തന്നെ രണ്ടാമതായി ഒപ്പുവെച്ചത് ഡിസ്ട്രിക്ട് ബോർഡ് വൈസ് പ്രസിഡണ്ട് ഖാൻ ബഹദൂർ പി.എം.  ആറ്റക്കോയത്തങ്ങൾ മൂന്നാമതായി കോഴിക്കോട് ഖാളി സയ്യിദ് അലി ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയത്തങ്ങൾ   

മഹാനായ വരക്കൽ മുല്ലക്കോയത്തങ്ങളുടെ മരണത്തിന്നുശേഷം നടക്കുന്ന ആദ്യ സമ്മേളനമാണിത്  

കേരള ജംഇയ്യത്തുൽ ഉലമക്കാർ ഈ സമ്മേളനം മുടക്കാൻ ശ്രമിച്ചിരുന്നു അവരുടെ റജിസ്ട്രേഡ് സംഘടനയുടെ പേരിൽ മറ്റൊരു കൂട്ടർ സമ്മേളനം നടത്തുന്നു എന്നായിരുന്നു ആക്ഷേപം 

ഇത് സമസ്ത; കേരള ജംഇയ്യത്തുൽ ഉലമയുടെ സമ്മേളനമാണെന്നും കേരള ജംഇയ്യത്തുൽ ഉലമയുടേതല്ലെന്നും അധികാരികളെ ബോധ്യപ്പെടുത്തിയതോടെ തടസ്സങ്ങൾ നീങ്ങി സമ്മേളനം വിജയകരമായി നടക്കുകയും ചെയ്തു 

ഈ സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ വളരെയേറെ ചർച്ചകൾക്ക് വിധേയമായിട്ടുണ്ട് വിശേഷിച്ച് എട്ടാം പ്രമേയം സുന്നികളുടെ അടിത്തറയാണത് കാളമ്പാടി മുഹമ്മദ് മുസ്ല്യാരും ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരും നയിക്കുന്ന സമസ്തയാണ് എട്ടാം പ്രമേയത്തിൽ അടിയുറച്ചു നിൽക്കുന്നത് മറ്റാരും അവകാശവാദമുന്നയിക്കേണ്ടതില്ല 


അന്ത്യയാത്ര

സമസ്ത: യുടെ അഞ്ചാം വാര്‍ഷിക സമ്മേളനം വിജയകരമായി സമാപിച്ചു ആ സന്തോഷ വാര്‍ത്ത അറിയിക്കാൻ നേതാക്കൾ പുതിയങ്ങാടിയിലെത്തി 

മുല്ലക്കോയ തങ്ങൾ വലിയ താല്പര്യപൂർവ്വം കാര്യങ്ങൾ ചോദിച്ചറിഞ്ഞു അൽഹംദുലില്ലാഹ്  

അടുത്ത വാർഷികത്തിന്ന് താനുണ്ടാവില്ലെന്ന് തങ്ങൾക്ക് തോന്നിയിരിക്കാം രോഗം മൂർച്ഛിക്കുകയാണ് പ്രമേഹം വല്ലാതെ ശല്യപ്പെടുത്തുന്നുണ്ട്  

കോഴിക്കോട് സ്വകാര്യാശുപത്രിയിലെ ഡോക്ടർ വി.എ.രാമൻ ചികിത്സിക്കുന്നു  

മുല്ലക്കോയ തങ്ങൾ രണ്ട് തവണ വിവാഹം കഴിച്ചു മക്കളുണ്ടായില്ല പരമ്പര ഇവിടെ അവസാനിക്കുന്നു  

സയ്യിദ് അലിഹാമിദ് ബാഅലവിത്തങ്ങളിൽനിന്ന് തുടങ്ങിയ പരമ്പര തന്റെ മരണത്തോടെ അവസാനിക്കുന്നു  

തന്റെ പരമ്പര സമസ്ത: യിലൂടെ നിലനിൽക്കും  എക്കാലവും താൻ അനുസ്മരിക്കപ്പെടും തന്റെ സ്വപ്നങ്ങൾ പൂവണിയും പ്രഗത്ഭരായ പണ്ഡിതന്മാർ സമസ്ത: യെ നയിക്കും ഒരു പ്രവാഹം പോലെ സമസ്ത: നീങ്ങും 

ഒരാൾക്കു പിന്നാലെ മറ്റൊരാൾ കർമ്മങ്ങൾ നിർവ്വഹിച്ച് ഓരോരുത്തരും കാലയവനികക്കുള്ളിൽ മറയും അപ്പോൾ മറ്റൊരാൾ ആസ്ഥാനത്ത് വരും  

പോയവരെക്കാൾ പ്രഗത്ഭരാവാം പിന്നീട് വരുന്നവർ ഓർക്കുമ്പോൾ ആശ്വാസം തോന്നുന്നു  

ബിദ്അത്തിന്റെ ശക്തികൾ പലവിധത്തിൽ വരും പല പേരുകളിൽ വരും അവരെ നേരിടാൻ സമസ്ത: ശക്തിയാർജ്ജിക്കണം കരുത്തോടെ നിലനിൽക്കണം സുന്നത്ത് ജമാഅത്തിന്റെ ആദർശങ്ങൾ ജനങ്ങൾക്ക് എത്തിച്ചു കൊടുക്കണം അതിന്ന് ധാരാളം സ്ഥാപനങ്ങൾ വേണം പ്രസിദ്ധീകരണങ്ങൾ വേണം ധാരാളം അധ്യാപകരും, പ്രസംഗകരും എഴുത്തുകാരും വേണം  

അതെല്ലാം ഉണ്ടായിത്തീരും കാലാകാലങ്ങളിൽ വേണ്ടതെല്ലാം വന്നു ചേരും കാലത്തിന്റെ വെല്ലുവിളികളെ സംഘടന നേരിടും   

തങ്ങൾ മുമ്പിലിരിക്കുന്ന നേതാക്കളെ നോക്കി മുമ്പിലില്ലാത്തവരെ മനസ്സിൽ കണ്ടു എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ! 

1932 ഒരു കാലഘട്ടത്തിന്ന് തിരശ്ശീല വീഴാറായി 

പുതിയങ്ങാടിയിലെ കടൽ അപ്പോഴും ശാന്തമായിരുന്നു വള്ളവും വലയുമായി കടലിന്റെ മക്കൾ പോവുന്നു കടലിന്റെ അനന്തതയിലേക്ക്  

കടപ്പുറത്തെ പള്ളിയിൽ അഞ്ച് നേരവും ബാങ്ക് ഉയരുന്നു നിരവധിയാളുകൾ അണിയൊപ്പിച്ചുനിന്നു നിസ്കരിക്കുന്നു  

സിയാറത്തിന് വരുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട് പുതിയ തലമുറക്കാർക്ക് പഴയ തലമുറ കഥ പറഞ്ഞു കൊടുക്കുന്നു അലിഹാമിദ് ബാഅലവിത്തങ്ങൾ വന്ന കഥ  പുതിയ അങ്ങാടി വന്ന കഥ പുതിയങ്ങാടിയിലൂടെ കടന്നുപോയ തലമുറകളുടെ കഥ പുതിയ തലമുറക്ക് വല്ലാത്ത വിസ്മയം!  

ശഅബാൻ മാസം 17 

ആ ദിവസത്തിന്റെ സൂര്യൻ അസ്തമിക്കുന്നു പടിഞ്ഞാറൻ ചക്രവാളം ചെമന്നു തുടുത്തു കടൽത്തിരകൾ ശക്തിയറ്റുവീണു ഇളംതെന്നൽ വീശി മഗ്രിബ് ബാങ്കിന്റെ ശബ്ദം അന്തരീക്ഷത്തിൽ ലയിച്ചു കടപ്പുറം പള്ളി നിറയെ ആളുകൾ  

പകൽ സമയത്ത് സഹോദരിമാരൊക്കെ വന്നിരുന്നു സഹോദരന്റെ രോഗം കൂടിയെന്നറിഞ്ഞു വന്നതാണ്  

വൈകുന്നേരം നേർത്ത ആശ്വാസം തോന്നി  സഹോദരിമാരും അവരുടെ മക്കളും മടങ്ങി  ചിലർ മാത്രം വീട്ടിൽ തങ്ങി  

ഒരു പുരുഷായുസ്സിന് വിരാമം വീഴാറായി സംഭവ ബഹുലമായ ജീവിതം അത് പ്രകാശ പൂർണ്ണമായിരുന്നു നിഗൂഢതകളില്ലാത്ത ജീവിതം തുറന്ന പുസ്തകംപോലെ  

പുതിയങ്ങാടിയിലെ കൂരകളിൽ ഉൽക്കണ്ഠ തളം കെട്ടി നിൽക്കുന്നു തങ്ങളുപ്പാപ്പായുടെ രോഗം അവരെ അസ്വസ്ഥരാക്കുന്നു  

ബന്ധപ്പെട്ടവർ നോക്കി നിൽക്കെ അത് സംഭവിച്ചു ഇളം തെന്നൽ കടന്നു പോകുംപോലെ, ആത്മാവ് കടന്നുപോയി ശരീരം നിശ്ചലമായി   മാർവിടത്തിന്റെ ചലനമില്ല ശ്വാസം നിലച്ചു കണ്ണുകളടഞ്ഞു ഒരു കാലഘട്ടം അവസാനിച്ചു  പുതിയങ്ങാടിയുടെ സുവര്‍ണ കാലഘട്ടം കഴിഞ്ഞു 

വാർത്ത പുറത്തേക്കൊഴുകി പിന്നെയത് നാടാകെ പടർന്നു പുതിയങ്ങാടിയിലെ പെണ്ണുങ്ങൾക്ക് ദുഃഖമടക്കാനായില്ല അവർ തേങ്ങിക്കരഞ്ഞു ഓരോ വീട്ടിലും കണ്ണീര് വീണു അലറിവിളിക്കുന്ന ആഴക്കടലിൽ വള്ളമോടിക്കുന്ന കടലിന്റെ മക്കൾക്ക് തങ്ങളുടെ കരങ്ങൾ തളർന്നു പോയതുപോലെ തോന്നി 

അന്നാരും കടലിലേക്കു ശ്രദ്ധിച്ചില്ല വള്ളവും വലയും വെറങ്ങലിച്ചു കിടന്നു  ഇരുട്ടിന്നു കട്ടി കൂടിയില്ല നിലാവ് പരന്നൊഴുകി കടലിന്റെ നേർത്ത തലകളിൽ നിലാവിന്റെ തിളക്കം എല്ലാ വഴികളും പുതിയങ്ങാടിയിലേക്ക് മിനിറ്റുകൾ കൊണ്ടാണ് ജനസാഗരം രൂപം കൊണ്ടത് ജനത്തിരിക്കിനിടയിലൂടെ ഒരാൾ ധൃതിപിടിച്ചു വരുന്നു  

സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖിത്തങ്ങൾ മുഖത്ത് ദുഃഖം പടർന്നിട്ടുണ്ട് കണ്ണുകൾ നിറഞ്ഞൊഴുകുന്നു ബാഫഖിത്തങ്ങൾ ജനാസയുടെ മുമ്പിൽ വന്നു നിന്നു അത്താണി നഷ്ടപ്പെട്ടവനെപ്പോലെ നിന്നു പിന്നെ ജാഗരൂകനായി വൻ ജനാവലി വന്നുകൊണ്ടിരിക്കുന്നു ജനങ്ങൾ വികാരഭരിതരാണ് പ്രിയപ്പെട്ട തങ്ങളെ ഒരു നോക്കു കാണാൻ അവർ തള്ളിത്തിരക്കി വരും  

അനിഷ്ട സംഭവങ്ങളുണ്ടാവരുത് ജനങ്ങളെ നിയന്ത്രിക്കണം എല്ലാവർക്കും മയ്യിത്ത് കാണാൻ സൗകര്യമൊരുക്കണം പ്രസിദ്ധരായ സാദാത്തീങ്ങൾ വരുന്നു ജനനേതാക്കൾ വരുന്നു ഖാൻ ബഹദൂർ പട്ടം കിട്ടിയവർ അതൊന്നുമില്ലാതെ മനുഷ്യ മനസ്സിൽ സിംഹാസനം നേടിയവർ  

ബാഫഖിത്തങ്ങൾ അവരുമായി കൂടിയാലോചന നടത്തുന്നു  അപ്പോൾ ജനത്തിരക്കിൽപെട്ട് വിഷമിക്കുന്ന ഒരു പണ്ഡിതന്റെ രൂപം നേതാക്കൾ കാണുന്നു  

പെട്ടെന്ന് ആളുകൾ വളണ്ടിയർമാരായി മാറി അവർ പണ്ഡിത നേതാവിന്ന് വഴിയൊരുക്കി ജനങ്ങൾ ബഹുമാനപൂർവ്വം ആ പേരുച്ചരിച്ചു പാങ്ങിൽ അഹമദ് കുട്ടിമുസ്ല്യാർ   

വീടുനിറയെ സാദാത്തീങ്ങൾ അവർക്കിടയിലൂടെ പാങ്ങിൽ അഹമദ് കുട്ടിമുസ്ല്യാർ തലനീട്ടി  

മയ്യിത്തിന്റെ മുഖത്തെ തുണി നീക്കപ്പെട്ടു പാങ്ങിൽ അഹമദ് കുട്ടിമുസ്ലിയാർ ആ മുഖം കണ്ടു  എത്രശാന്തം! സുന്ദരം!  

ശരീരം തളരുന്നത് പോലെ തോന്നി  ഇനി എനിക്കാരുണ്ട്? ശക്തമായ അഭയകേന്ദ്രമായിരുന്നു ഇനിയൊരു പകരക്കാരനില്ല തങ്ങളവറകൾ രൂപം നൽകിയ സംഘടന സമസ്ത സകല ഭാരവും ഏല്പിച്ചിട്ട് കടന്നുപോയില്ലേ !  

അപ്പോൾ മറ്റൊരു പണ്ഡിത പ്രമുഖന്റെ ആഗമനം ജനമറിയുന്നു പാനായിക്കുളം അബ്ദുർറഹ്മാൻ മുസ്ല്യാർ പുതിയാപ്പിള എന്ന പേരിൽ പ്രസിദ്ധൻ  തങ്ങളവർകളുടെ പ്രിയ ശിഷ്യന്‍ മുരീദ് വീട്ടിൽ വന്നാൽ പോകാൻ സമ്മതിക്കില്ല പോവാൻ സമ്മതം കിട്ടില്ല സ്നേഹക്കൂടുതൽ കൊണ്ടാണ്  

ഒരിക്കൽ വന്നു പോവാൻ സമ്മതം ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു 

മാങ്ങ പഴുത്ത് തിന്നിട്ടുപോവാം   

സ്വീകരിക്കാതെ പറ്റുമോ? മാങ്ങ മാവിൽ കിടക്കുകയാണ് മൂക്കണം പഴുക്കണം എന്നിട്ട് ചെത്തിത്തിന്നണം അത് കഴിഞ്ഞ് പോവാൻ സമ്മതം ചോദിക്കാം  

ആഴ്ചകൾ എത്ര കഴിയണം  കേൾക്കുമ്പോൾ തമാശ തോന്നും അത്രയും നാൾ അദ്ദേഹം പുതിയങ്ങാടിയിൽ നിൽക്കണം അതിനെന്തെങ്കിലും കാരണം കാണും അദ്ദേഹത്തിന്നും സമുദായത്തിന്നും ആ നിൽപ്പ് കൊണ്ട് നേട്ടം കാണും പുതിയ ശിക്ഷണം നൽകലാവും പ്രധാന കിത്താബുകൾ നോക്കലാവും അല്ലെങ്കിൽ അവിടെ ഇങ്ങനെ മഹാന്മാരുമായി ബന്ധപ്പെടലാവാം   

പാനായിക്കുളം അബ്ദുർറഹ്മാൻ മുസ്ല്യാർ മയ്യിത്തിന് സമീപമെത്തി മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ  

എത്രയെത്ര തവണ കണ്ട മുഖം! ഓർമ്മകൾ തെളിയുന്നു മുറ്റത്തേക്കിറങ്ങി ജനക്കൂട്ടത്തിൽ ലയിച്ചു മിനുറ്റുകൾ കഴിയും തോറും ജനക്കൂട്ടത്തിന്റെ വലുപ്പം കൂടിക്കൂടിവരുന്നു  

ഉറങ്ങാത്ത രാത്രി ഒരു പ്രദേശമാകെ ഉറങ്ങാതെ കാത്തിരിക്കുന്നു തണുത്തരാത്രി ഇടക്കിടെ കടൽക്കാറ്റ് വരുന്നു കടൽ ശാന്തമായിക്കിടന്നു   

ആളുകൾ വരിവരിയായി നീങ്ങുന്നു മയ്യിത്തിന്റെ മുഖം ദർശിക്കുന്നു ജീവിതകാലത്ത് അനേക തവണ കണ്ടമുഖം ഇതാ അവസാനമായിക്കാണുന്നു ഇനിയൊരു കാഴ്ചയില്ല ഈയൊരു കാഴ്ച തന്നെ മഹാഭാഗ്യം മനസ്സ് പതറുന്നു കാലിടറുന്നു അറിയാതെ വിതുമ്പിക്കരയുന്നു നനയാത്ത കണ്ണുകളില്ല 

ഖബറിടം തയ്യാറായി വരുന്നു ഉപ്പൂപ്പമാർക്കൊപ്പം അന്ത്യവിശ്രമ സ്ഥലം മഹാന്മാരായ ഉപ്പൂപ്പമാർ ജനങ്ങളുടെ അഭയകേന്ദ്രങ്ങൾ  

👉🏻 സയ്യിദ് അലി ഹാമിദ് ബാഅലവി ഖ:സി: 

👉🏻 സയ്യിദ് അലി ബാഅലവി ഖ:സി: 

👉🏻  സയ്യിദ് അഹ്മദ് ബാഅലവി ഖ:സി: 

👉🏻 സയ്യിദ് ഹസൻ ബാഅലവി ഖ:സി: 

👉🏻 സയ്യിദ് മുഹമ്മദ് ബാഅലവി ഖ:സി: 

അവർക്കൊപ്പം അന്ത്യവിശ്രമത്തിന്ന് ഒരുങ്ങുകയാണ് സയ്യിദ് അബ്ദുറഹിമാൻ ബാഅലവിത്തങ്ങൾ  

അക്കാലക്കാർ പുതിയങ്ങാടിത്തങ്ങളെ വിളിച്ചു പിൽക്കാലക്കാർ വരക്കൽ മുല്ലക്കോയ തങ്ങളെന്നു വിളിച്ചു   

ബാഫഖിത്തങ്ങളുടെ നേതൃത്വത്തിൽ മയ്യിത്ത് കുളിപ്പിച്ചു 

നിലാവസ്തമിച്ചു  

രാത്രിയുടെ കറുത്ത ആവരണം നീങ്ങിത്തുടങ്ങി  കടപ്പുറത്തെ പള്ളിയിൽ സുബ്ഹ്ബാങ്ക്  വിലാപത്തിന്റെ ഈരടിപോലെ   

ഇന്നലെത്തെ സുബ്ഹിബാങ്ക് കേൾക്കാൻ തങ്ങളുപ്പായുണ്ടായിരുന്നു ഇന്നോ? 

ബാങ്ക് തീർന്നപ്പോൾ നെടുവീർപ്പ് പള്ളിയ്ക്കകവും പുറത്തും ജനങ്ങൾ പ്രഭാത നിസ്കാരത്തിന്ന് തയ്യാറെടുപ്പ് എല്ലാവരും വുളൂ എടുത്തുവന്നു ഇഖാമത്ത് കൊടുത്തു ആകെയൊരമ്പരപ്പ് ഞെങ്ങി ഞെരുങ്ങിയാണ് സ്വഫ്ഫ് കെട്ടിയത് സർവ്വശക്തനായ അല്ലാഹുവിന്റെ മുമ്പിൽ നിൽക്കുന്നു ആ നിൽപ്പിന്റെ ഓർമ്മ

അല്ലാഹുവിന്റെ മുമ്പിൽ കൈകെട്ടി നിൽക്കുന്നുവെന്ന ബോധം ആ ബോധം മനസ്സും ശരീരവും സജീവമാക്കി  

സലാം വീട്ടുമ്പോൾ അടുത്ത ജമാഅത്തിന്ന് ആളുകൾ തയ്യാറായി നിൽക്കുന്നു  

രാത്രിയുടെ അന്ത്യയാമങ്ങളിലാണ് വിദൂര ദിക്കുകളിൽ വാർത്തയെത്തിയത് കിട്ടിയ വാഹനങ്ങളിലൊക്കെ അവർ പുറപ്പെട്ടു 

മനുഷ്യശക്തിക്കൊതുങ്ങുന്ന ദൂരങ്ങളിൽ നിന്നൊക്കെ ആളുകൾ പ്രഭാതത്തിന്നു മുമ്പെ നടപ്പുതുടങ്ങി വളരെ മൈലുകൾ നടന്നാണവർ പുതിയങ്ങാടിയിലെത്തിയത് അപ്പോൾ കണ്ണീരും വിയർപ്പും വീണ് അവരുടെ വസ്ത്രങ്ങൾ നനഞ്ഞുപോയിരുന്നു അക്കൂട്ടത്തിൽ പണ്ഡിതന്മാരും പാമരന്മാരുമുണ്ട്  

മയ്യിത്ത് നിസ്കാരത്തിന്ന് സമയമായി  അനേക തവണയായി നിസ്കരിക്കേണ്ടിവരും കടൽതീരത്തിനുൾക്കൊള്ളാനാവാത്ത ജനപ്രവാഹം നേതാക്കൾ ചർച്ച നടത്തി  തീരുമാനമായി 

ആദ്യ നിസ്കാരത്തിന്ന് സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങൾ നേതൃത്വം നൽകുക  

രണ്ടാമത്തേതിന് പാനായിക്കുളം അബ്ദുർറഹ്മാൻ മുസ്ല്യാർ നേതൃത്വം നൽകുക  

ആയിരങ്ങൾ പങ്കെടുത്ത മയ്യിത്ത് നിസ്കാരങ്ങൾ നടന്നു വീണ്ടും വീണ്ടും നിസ്കാരം വേണ്ടിവന്നു  

വന്നവരെല്ലാം ഫാത്തിഹ ഓതി യാസീൻ ഓതി  ഒരൊറ്റ രാത്രികൊണ്ടു തങ്ങൾക്ക് ഹദ്യ നൽകപ്പെട്ട ഫാത്തിഹകളെത്ര? യാസീൻ എത്ര? 

അല്ലാഹുവിന്നുമാത്രമേ അതിന്റെ എണ്ണമറിയുകയുള്ളൂ  

അന്ത്യയാത്രക്ക് സമയമായി ഇടറുന്ന ഖൽബുകൾ വിങ്ങി മയ്യിത്ത് ഖബ്റിലേക്ക് താഴ്ന്നു  മഹാനായ തങ്ങൾ മണ്ണിലേക്ക് മടങ്ങി   

മീസാൻ കല്ലുകളുയർന്നു മീസാൻ കല്ലുകൾ നാട്ടപ്പെട്ടതോടെ സിയാറത്തിന്ന് തുടക്കമായി പുതിയങ്ങാടിയിലെ വീടുകളിൽ ഖത്തം ഓതാൻ തുടങ്ങി  പള്ളിയിലും വിട്ടിലും ഖത്തം ഓതുന്നു

സമസ്ത: യുടെ നേതാക്കളും പ്രവർത്തകരും നിലനിർത്തിപ്പോന്നു ഓരോ സമ്മേളനം വരുമ്പോഴും അവർ പുതിയങ്ങാടിയിൽ വന്നു സിയാറത്ത് നടത്തും സിയാറത്ത് നടത്തിയാണ് പ്രസംഗകർ പുറപ്പെടുക  

ആ ഖബ്റിന്നരികിൽ വന്നു നിന്ന് ഇടറിയ സ്വരത്തിൽ ദുആ ചെയ്യുന്ന ഖുത്വുബി മുഹമ്മദ് മുസ്ല്യാരെ പുതിയങ്ങാടിക്കാർ എത്രയോ തവണ കണ്ടിട്ടുണ്ട് പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാരേയും, പാനായിക്കുളം അബ്ദുർറഹ്മാൻ മുസ്ല്യാരെയും മുഹമ്മദ് അബ്ദുൽ ബാരി മുസ്ലിയാരേയും ഒരുപാട് തവണ പുതിയങ്ങാടിക്കാർ ഇതേ അവസ്ഥയിൽ കണ്ടിട്ടുണ്ട് 

സയ്യിദ് അബ്ദുർറഹ്മാൻ ബാഅലവി വരക്കൽ മുല്ലക്കോയ തങ്ങൾ (ഖ:സി:) മരണപ്പെട്ട് 72 വർഷങ്ങൾക്കുശേഷമാണ് ഈ വരികൾ രേഖപ്പെടുന്നത് ഈ വരികളിലൂടെ നയനങ്ങൾ ഓടിക്കുന്ന പ്രിയ വായനക്കാരോട് ഒരപേക്ഷയുണ്ട്  

മഹാനായ വരക്കൽ മുല്ലക്കോയ തങ്ങൾക്കുവേണ്ടി ഓരോ ദിവസവും ഓരോ ഫാത്തിഹ ഓതി ഹദ്യ ചെയ്യുക നമ്മുടെ വഴിൽ അത് പ്രകാശം ചൊരിയും അല്ലാഹു! അനുഗ്രഹിക്കട്ടെ ആമീൻ!  


അലി അഷ്ക്കർ : 9526765555