Wednesday 24 August 2022

നിസ്ക്കാരത്തിന് ശേഷം ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ കീറൽ കണ്ടു. അതിലൂടി ഒരു കൈ കടത്താൻ കഴിയും. എന്നാൽ ഇത് കാരണമായ് നിസ്കാരം മടക്കേണ്ടതുണ്ടോ ?

 

ഔറത്തിന്റെ അൽപഭാഗമെങ്കിലും (അത് എത്ര കുറവാണെങ്കിലും) തുറന്നിടലും ആ ഭാഗങ്ങളിലേക്ക് നോക്കലും  നിസ്കാരത്തിലും അല്ലാത്തപ്പോഴും ഹറാമാണ്.

എന്നാൽ ഒരു അവയവത്തിന്റെ നാലിൽ ഒരു ഭാഗത്തിൽ കുറഞ്ഞ ഭാഗം മറയാതിരുന്നാൽ നിസ്കാരം ബാത്വിലാകുന്നതല്ല. നാലിലൊരുഭാഗം മറയാതിരുന്നാൽ നിസ്കാരം ബാത്വിലാണ്. സ്വഹീഹാകുന്നതല്ല. നിസ്കാര ശേഷമാണിത് ബോധ്യപ്പെടുന്നതെങ്കിൽ ആ നിസ്കാരം മടക്കി നിസ്കരിക്കേണ്ടതാണ്. 

കാൽമുട്ടും തുടയും കൂടി ഒരു അവയവമായിട്ടാണ് പരിഗണിക്കുക. സ്ത്രീയുടെ ഞെരിയാണിയും കാൽ തണ്ടും കൂടി ഒരു അവയവം ആണ്. അവളുടെ ചെവി മാത്രം ഒരു അവയവമാണ്. വീണ മുല ഒരവയവമാണ്. തുറിച്ച് നിൽക്കുന്നത് നെഞ്ചിന്റെ ഭാഗമായിട്ടാണ് പരിഗണിക്കുക. പുരുഷന്റെ ലിംഗവും രണ്ട് വൃഷണങ്ങളും വെവ്വേറെ അവയവങ്ങളാണ്. പൊക്കിൾ മുതൽ ഗുഹ്യ രോമം വരെയുള്ള ഭാഗം ശരീരത്തിന്റെ ചുറ്റിലുമായി ഒരു അവയവമാണ്.  രണ്ട് ചന്തിയും അതിന്റെ ഉൾഭാഗവും വെവ്വേറെ അവയവങ്ങളാണ്. കൈ മുട്ടും തോൾ കയ്യും കൂടി ഒരവയവമാണ്. മണി ബന്ധവും കൈത്തണ്ടും കൂടി ഒരവയവമാണ്.

(ഹാശിയതു ത്വഹ്ത്വാവീ പേ: 242-243).