Friday 31 July 2020

സംശയവും മറുപടിയും - രിദ്ദത്ത് അഥവാ മതഭൃഷ്ട്

 

മതഭൃഷ്ട് എന്നാലെന്ത്?

മടങ്ങൽ എന്നാണു രിദ്ദത്ത് (മതഭൃഷ്ട് എന്നതിന്റെ ഭാഷാർത്ഥം ശർഇന്റെ വീക്ഷണപ്രകാരം മതഭൃഷ്ട് പണ്ഡിതർ ഇങ്ങനെ വിവരിക്കുന്നു: 'പ്രായപൂർത്തിയും ബുദ്ധിയുമുള്ള ഒരാൾ ഇഷ്ടപ്പെട്ടപ്രകാരം ഇപ്പോഴോ ഭാവിയിലോ കാഫിറാകുമെന്ന് ഉദ്ദേശിക്കൽ കൊണ്ടും  കാഫിറാകുന്ന വാക്കൊ പ്രവൃത്തിയോ അതിൽ വിശ്വസിക്കലോടുകൂടി അല്ലെങ്കിൽ മത്സരത്തോടു കൂടി അതുമല്ലെങ്കിൽ പരിഹാസത്തോടുകൂടി പറയുകയോ പ്രവർത്തിക്കുകയോ ചെയ്യൽ  കൊണ്ടും ഇസ്ലാമിലെ വിച്ഛേദിക്കലാണ്  മതഭൃഷ്ട് (ഫത്ഹുൽ മുഈൻ, പേജ്:442) 

കുഫ്റിനെ ഒരു അസംഭവ്യ കാര്യവുമായി ബന്ധപ്പെടുത്തിയാൽ രിദ്ദത്ത് സംഭവിക്കുമോ? ഉദാ: ഒരാൾ 'എന്റെ കയ്യിലേക്ക് ഇപ്പോൾ മുകളിൽനിന്നു നിരവധി ജനങ്ങളുള്ള വിമാനം വന്നിറങ്ങിയാൽ ഞാൻ മുർത്തദ്ദാകുമെന്നു' പറയുംപോലെ

അതേ, പ്രസ്തുത ബന്ധപ്പെടുത്തൽ കൊണ്ട് അവൻ മുർത്തദ്ദാകുന്നതാണ് ബന്ധപ്പെടുത്തിയ കാര്യം ഉണ്ടാകേണ്ടതില്ല പറഞ്ഞ ഉടനെ ഇസ്ലാമിൽ നിന്നു പുറത്തുപോകും (തുഹ്ഫ: 9/83) 

ഒരു കാഫിർ മുസ്ലിം സ്ത്രീയെ വ്യഭിചരിക്കുകയും അങ്ങനെയവൾ ഗർഭം ധരിച്ച് പ്രസവിക്കുകയും ചെയ്താൽ കുട്ടി മുസ്ലിംമോ കാഫിറോ?

കുട്ടി മുസ്ലിമാണ് കുട്ടിക്ക് മാതാവുണ്ട്, പിതാവില്ല മാതാവ് മുസ്ലിമാണല്ലോ (തുഹ്ഫ: 9/99 നോക്കുക) 

ഭാര്യാഭർത്താ ക്കന്മാരിൽ ഒരാൾ മുർത്തദ്ദായാൽ അവരുടെ വിവാഹ ബന്ധത്തിന്റെ സ്ഥിതി?

ലൈംഗിക ബന്ധത്തിനു മുമ്പാണ് ഇണകളിൽ ഒരാൾ മുർത്തദ്ദായതെങ്കിൽ മുർത്തദ്ദാകലോടുകൂടി അവർ തമ്മിലുള്ള വിവാഹബന്ധം മുറിഞ്ഞു രണ്ടുപേരും മുർത്തദ്ദായാലും ഇതുതന്നെയാണ് നിയമം 

സംയോഗ ശേഷമാണ് ഇണകൾ രണ്ടുപേരോ അല്ലെങ്കിൽ അവരിൽ ഒരാളോ മുർത്തദ്ദായതെങ്കിൽ ഉടനെ ബന്ധം മുറിഞ്ഞെന്നോ ഇല്ലെന്നോ തീരുമാനിക്കാനാവില്ല അവളുടെ ഇദ്ദയുടെ കാലത്ത് അവർ മുസ്ലിംമായാൽ അവർ ഭാര്യാഭർത്താക്കന്മാർ തന്നെയായി പരിഗണിക്കും ഇദ്ദകാലത്ത് മുസ്ലിംമായിട്ടില്ലെങ്കിൽ രിദ്ദത്ത് സംഭവിച്ചതുമുതൽ തന്നെ വിവാഹബന്ധം വേർപ്പെട്ടതായി പരിഗണിക്കപ്പെടും അവളുടെ ഇദ്ദകാലത്ത് സംയോഗം ഹറാമാണ് (തുഹ്ഫ: 7/328, നിഹായ: 6/294) 

ഒരാൾ തന്റെ ഭാര്യയെ يَا كَافِرَة എന്നു വിളിച്ചാൽ അവർ തമ്മിലുള്ള വിവാഹബന്ധം മുറിയുമോ?

ഇസ്ലാം മതത്തിൽ നിന്നു പുറത്തുപോയവൾ എന്നർത്ഥത്തിൽ വിളിച്ചാൽ അവൻ മുർത്തദ്ദാകുന്നതാണ്  ഭാര്യയെ അവൻ സംയോഗം ചെയ്തിട്ടില്ലെങ്കിൽ പ്രസ്തുത വിളിയോടുകൂടി അവർ തമ്മിലുള്ള വിവാഹബന്ധം മുറിയുന്നതാണ് ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ടെങ്കിൽ അവളുടെ ഇദ്ദകാലത്ത് അവൻ മുസ്ലിമായിട്ടുണ്ടെങ്കിൽ അവരുടെ ഭാര്യാ ഭർതൃബന്ധം തുടരുന്നതാണ് ഇദ്ദകാലത്ത് മുസ്ലിംമായിട്ടില്ലെങ്കിൽ രിദ്ദത്ത് സംഭവിച്ചതു മുതൽ തന്നെ വിവാഹബന്ധം മുറിഞ്ഞതായി പരിഗണിക്കപ്പെടും (തുഹ്ഫ: 7/328, നിഹായ: 6/294, ഇആനത്ത്: 4/37) 

ഇസ്ലാമിൽ നിന്നു പുറത്തുപോയവളേ എന്നർത്ഥമല്ലാതെ  يَا كَافِرَة എന്നതിനു വേറെ എന്തർത്ഥമാണുള്ളത്?

മറുപടി: ചീത്തവിളി ഉദ്ദേശിച്ചു വിളിച്ചാൽ അതുമൂലം രിദ്ദത്ത്  സംഭവിക്കില്ല അനുഗ്രഹത്തിനു നന്ദി കാണിക്കാത്തവളേ, അനുഗ്രഹം നിഷേധിക്കുന്നവളേ എന്നർത്ഥത്തിൽ പ്രസ്തുത വിളി കൂടുതലായും ഉണ്ടാവാറുണ്ടെന്ന് ഇമാം ഇബ്നു ഹജർ (റ) പ്രസ്താവിക്കുന്നു (തുഹ്ഫ: 7/328) 

മുർത്തദ്ദിന്റെ കുട്ടിക്ക് മുസ്ലിമിന്റെ വിധിയോ കാഫിറിന്റെ വിധിയോ ഉള്ളത്?

ഒരാൾ മുർത്തദ്ദാകുംമുമ്പ് തന്റെ ഭാര്യയെ സംയോഗം ചെയ്തതിൽ ജനിച്ച കുട്ടിയാണെങ്കിൽ ആ മുർത്തദ്ധിന്റെ കുട്ടി മുസ്ലിംമാണ് 

ഇനി മുർത്തദ്ദായ ശേഷം സംയോഗം ചെയ്തു അതിലുണ്ടായ കുട്ടിയാണെങ്കിലും അവന്റെ മാതാപിതാക്കളുടെ പരമ്പരയിൽ മുസ്ലിം വ്യക്തിയുണ്ടെങ്കിൽ (അവർ മരിച്ചുപോയിട്ടുണ്ടെങ്കിലും ശരി) പ്രസ്തുത കുട്ടി മുസ്ലിമാണ് മാതാപിതാക്കൾ മുർത്തദ്ദാവുകയും അവരുടെ പരമ്പരയിൽ മുസ്ലിം ഇല്ലാതിരിക്കുകയും ചെയ്താൽ പ്രസ്തുത കുട്ടിക്ക് കാഫിറിന്റെ വിധിയാണുള്ളത് (തുഹ്ഫ: 9/99) 

ഗർഭം ധരിച്ചതു ഏതു സംയോഗം കൊണ്ടാണെന്നു എങ്ങനെ മനസ്സിലാകും?

സാഹചര്യത്തെളിവുകൊണ്ടാണത് മനസ്സിലാക്കുക സംയോഗം ചെയ്തു ആറു മാസത്തിനു ശേഷം ഇണ പ്രസവിച്ചാൽ രിദ്ദത്ത് സംഭവിച്ചത് എപ്പോഴാണെന്നു ആലോചിച്ച് വിധി നിർണയിക്കാം (ശർവാനി, ഇബ്നു ഖാസിം: 9/99) 

ഭൗതിക ലോകത്ത്  കാഫിർ എന്നു ഫുഖഹാഅ് വിധി കൽപ്പിച്ച അമുസ്ലിം കുട്ടികൾ പ്രായം തികയുംമുമ്പ് മരണപ്പെട്ടാൽ ആഖിറത്തിൽ സ്വർഗത്തിലാണോ നരകത്തിലാണോ പ്രവേശിക്കുക?

അവർ സ്വർഗത്തിൽ സാശ്വതമാണ് ഏതു കാഫിറിന്റെ കുട്ടിക്കും സ്വർഗപ്രവേശം ലഭിക്കും (തുഹ്ഫ: 9/99) നബി (സ) തങ്ങളുടെ സമുദായത്തിൽ  പെട്ട കാഫിരീങ്ങളുടെ മക്കൾക്കാണ് സ്വർഗപ്രവേശം ലഭിക്കുക മുൻകഴിഞ്ഞ ഉമ്മത്തുകളുടെ കാഫിരീങ്ങളുടെ മക്കൾ നരകത്തിലാണ് നബി (സ) യുടെ സമുദായത്തിന്റെ പ്രത്യേകതയാണിത് (ശർവാനി: 9/99) 

മദ്യപിച്ചു ലഹരി ബാധിച്ചവനിൽ നിന്നു രിദ്ദത്ത് ഉണ്ടായാൽ അതു പരിഗണിച്ചു അവൻ മുർത്തദ്ദാകുമോ?

അതേ, അവൻ  മുർത്തദ്ദാകും അവൻ അതിക്രമം ചെയ്തു ബുദ്ധി നീക്കുക മൂലം കുറ്റം ചെയ്തതാണിതിനു കാരണം (തുഹ്ഫ: 9/93) മദ്യപിച്ചു ലഹരി ബാധിച്ച വേളയിൽ മുർത്തദ്ദിന്റെ ഇസ്ലാമിക പ്രവേശം സാധുവാകുമെങ്കിലും അഭിപ്രായഭിന്നത മാനിച്ച് ലഹരി തെളിഞ്ഞതിനു ശേഷം വീണ്ടും ഇസ്ലാമിക പ്രവേശനത്തിനു ആവശ്യമായതുകൊണ്ടുവരാൻ ആവശ്യപ്പെടൽ നല്ലതാണ് (തുഹ്ഫ: 9/93) 

ഭ്രാന്തനിൽനിന്നു രിദ്ദത്ത് ഉണ്ടാകുമോ?

ഇല്ല അതുപോലെ തെറ്റ് ചെയ്യാതെ ലഹരി ബാധിച്ചവനിൽ നിന്നും രിദ്ദത്ത് ഉണ്ടാകില്ല (തുഹ്ഫ: 9/93) 

മുർത്തദ്ദിനു  അനന്തരവകാശ സ്വത്തു ലഭിക്കുമോ?

ഇല്ല അനന്തരവകാശ സ്വത്ത് വിലങ്ങുന്ന കാരണങ്ങളിൽ ഒന്നാണു രിദ്ദത്ത് മുർത്തദ്ദിന്റെ സ്വത്തും ഒരാൾക്കും അവകാശമായി ലഭിക്കില്ല (തുഹ്ഫ: 6/416) 

മുസ്ലിമായി അറിയപ്പെട്ട ഒരാൾ മരണപ്പെടുകയും അദ്ദേഹത്തിന്റെ രണ്ടു മുസ്ലിം മക്കളിൽ ഒരാൾ  'ഞങ്ങളുടെ പിതാവ് മുർത്തദ്ദായിട്ടാണ് മരണപ്പെട്ടതെന്നു ' പറയുകയും അതിനു തെളിവു നൽകുകയും ചെയ്താൽ ആ മകനു പിതാവിന്റെ സ്വത്തിൽ അവകാശമുണ്ടോ?

ഇല്ല കാരണം, അവന്റെ വാദപ്രകാരം പിതാവ് കാഫിറാണല്ലോ മുർത്തദ്ദാണല്ലോ മുർത്തദ്ദിന്റെ സ്വത്തിൽനിന്നും ഒരാൾക്കും അവകാശം ലഭിക്കില്ല അവന്റെ ഓഹരി മുസ്ലിംകളുടെ പൊതുഫണ്ടിലേക്ക് തിരിക്കണം (തുഹ്ഫ: 9/95) 

വിവാഹം കഴിക്കൽ  അനുവദനീയമായ ജൂത, ക്രൈസ്തവ സ്ത്രീകളുണ്ടോ?

ഉണ്ട്, പക്ഷേ നമ്മുടെ നാടുകളിൽ അത്തരം സ്ത്രീകളെ കണ്ടെത്താനാവില്ല ഇന്നത്തെ ജൂതരും ക്രൈസ്തവരും സത്യനിഷേധികളാണ്, മുശ്രിക്കുകളാണ്. തൗറാത്ത് അനുസരിച്ച് ജീവിക്കുന്നവളാണ് ജൂത ഇഞ്ചീലനുസരിച്ച് ജീവിക്കുന്നവൾ ക്രിസ്ത്യാനി ഇസ്റാഈലി സ്ത്രീയെ വിവാഹം കഴിക്കണമെങ്കിൽ അവളുടെ പിതൃപരമ്പരയിലെ പ്രഥമ പുരുഷൻ ജൂത മതം സ്വീകരിച്ചത് ആ മതം ദുർബലപ്പെട്ട ശേഷമാണെന്നു അറിയപ്പെടാതിരിക്കണം ഇസ്റാഈലി സ്ത്രീ അല്ലെങ്കിൽ അവളുടെ പിതൃപരമ്പരയിലെ പ്രഥമ പുരുഷൻ തന്റെ മതം സ്വീകരിച്ചത് ആ മതം ദുർബലപ്പെടുംമുമ്പാണെന്നു അറിയപ്പെടണം (ഇആനത്ത്: 3/466) 

വിവാഹിതരായ അമുസ്ലിം ഇണകൾ മുസ്ലിംമായാൽ അവർ ഭാര്യാ ഭർത്താക്കന്മാരാണല്ലോ നികാഹ് പുതുക്കേണ്ടതില്ലല്ലോ എന്നാൽ ഒരു അമുസ്ലിം തന്റെ വിവാഹബന്ധം ഹറാമായവളെ (ഇസ്ലാമിക വീക്ഷണത്തിൽ) വിവാഹം ചെയ്തു അങ്ങനെ അവർ രണ്ടുപേരും മുസ്ലിംമായാലോ?

ആ ബന്ധം നിലനിൽക്കില്ല അവരെ വേർപിരിക്കണം (തുഹ്ഫ: 7/331) 

നബി (സ) യുടെ 'അഹമ്മദ് ' എന്ന നാമം 'ഉഹൈമിദ് ' (ചെറിയ അഹമ്മദ്) എന്നു വിളിച്ചാലുള്ള വിധി?

നിസാരമാക്കിക്കൊണ്ട് അങ്ങനെ വിളിച്ചാൽ ഇസ്ലാമിൽ നിന്ന് പുറത്തുപോകും (ഇആനത്ത്) 

മുർത്തദ്ദാകുന്ന കാര്യം ഉദ്ദേശ്യം കൂടാതെ നാവിൽ വന്നാൽ പ്രശ്നമുണ്ടോ?

ഇല്ല അതു കാരണം മുർത്തദ്ദാകില്ല (ഇആനത്ത്: 4/203) 

പുത്തൻവാദികളുടെ  നാശത്തിനു വേണ്ടി പ്രാർത്ഥിക്കാമോ?

വ്യക്തിയെ  നിർണയിക്കാതെ പുത്തൻവാദികൾ എന്ന വർഗത്തിന്റെ നാശത്തിനു വേണ്ടി പ്രാർത്ഥിക്കൽ അനുവദനീയമാണ് കർമശാസ്ത്ര പണ്ഡിതർ അങ്ങനെ പ്രാർത്ഥിച്ചു മാതൃക കാണിച്ചു തന്നിട്ടുണ്ട് വഹാബികൾ എന്നു പേരെടുത്തു പറഞ്ഞു കൊണ്ട് അവർക്കെതിരെ خَذَلهُمُ اللهُ (അല്ലാഹു അവരെ കൈവെടിയട്ടെ) എന്നു ഇമാം ശർവാനി (റ) പ്രാർത്ഥിച്ചിട്ടുണ്ട് പ്രാർത്ഥിക്കൽ അനുവദനീയമാണെന്ന് ഇമാം ശർവാനി (റ) വ്യക്തമാക്കിയിട്ടുണ്ട് (ശർവാനി: 2/88) 

ഒരാൾ മറ്റൊരാളിൽ നിന്നു ഒരു മുസ്ഹഫ് വായ്പ വാങ്ങി, ദൗർഭാഗ്യവശാൽ മുസ്ഹഫിന്റെ ഉടമ മുർത്തദ്ദായി, ദീനിൽ നിന്നു പുറത്തുപോയി എന്നാൽ ഈ മുസ്ഹഫ് അയാൾക്ക് തിരിച്ചു കൊടുക്കാൻ പറ്റുമോ?

പറ്റില്ല വിശ്വസ്ഥനായ അധികാരിയുണ്ടെങ്കിൽ അദ്ദേഹത്തെ ഏൽപിക്കണം ഇല്ലെങ്കിൽ താൻ വിശ്വസ്ഥനാണെങ്കിൽ തന്റെ കൈയിൽ തന്നെ വയ്ക്കുകയോ വിശ്വസ്ഥനായ മറ്റൊരാളെ ഏൽപിക്കുകയോ വേണം (തുഹ്ഫ-ശർവാനി: 6/420) 

വ്യഭിചാരം അനുവദനീയമായിരുന്നെങ്കിൽ എന്ന കൊതിച്ചാൽ?

മുർത്തദ്ദാകുന്ന കാര്യമാണത് (നിബ്റാസ്: 339) 

ഇസ്ലാമിൽ നിന്നു പുറത്തു പോകുന്നവർക്ക് ഈ  ലോകത്തുവെച്ച് ഇസ്ലാമിക ഭരണാധികാരി നടപ്പിലാക്കേണ്ട ശിക്ഷ എന്താണ്?

മുർത്തദ്ദായവനോട് ഇസ്ലാമിലേക്ക് മടങ്ങി പശ്ചാത്തപിക്കാൻ നിർബന്ധമായും ഇസ്ലാമിക ഭരണകർത്താവോ പ്രതിനിധിയോ ആവശ്യപ്പെടുകയും നിരസിച്ചു കൊണ്ട് ധിക്കാരം കാട്ടിയാൽ വധിക്കുകയും വേണമെന്നാണു നിയമം ഹദീസുകളിലും നമ്മുടെ കർമശാസ്ത്ര ഗ്രന്ഥങ്ങളിലും ഇക്കാര്യം വ്യക്തമായി കാണാം

അമുസ്ലിംകളുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ മരണപ്പെട്ടാൽ അവർക്ക് ഇസ്ലാമിക പരലോക മോക്ഷത്തിനുവേണ്ടി പ്രാർത്ഥിക്കാമോ?

പ്രാർത്ഥിക്കാവുന്നതാണ് ദുആ പരലോക സംബന്ധിയായ കാര്യമാണ് ഇതിൽ മുസ്ലിം കുട്ടികളോടെന്നപോലെയാണ് അവരോടും പെരുമാറേണ്ടത് മയ്യിത്ത് നിസ്കാരം ഇഹലോക സംബന്ധമായ ഒരു വിധിയാണ് ഇതിൽ അമുസ്ലിംകളുടെ വിധിയിലാണ് (തുഹ്ഫ: 3/159) 

മുർത്തദ്ദായ കാലത്ത് ഹജ്ജ് ചെയ്യാൻ സൗകര്യപ്പെടുകയും ഇസ്ലാമിലേക്ക് തിരിച്ചു വന്നപ്പോൾ ആ കഴിവ് നഷ്ടപ്പെടുകയും ചെയ്താൽ ഹജ്ജ് ഖളഅ് വീട്ടേണ്ടതുണ്ടോ?

ഖളാഅ് വീട്ടൽ നിർബന്ധമാണ് (തുഹ്ഫ: 4/12) 

മുസ്ലിം ഭാര്യാഭർത്താക്കളിൽ ഭർത്താവ് മുർത്തദ്ദാവുകയും ആ ഭാര്യയിൽ നിന്നു ഒരു പെൺകുട്ടി ജനിക്കുകയും ചെയ്തു പിന്നീട് ഭർത്താവ് മുസ്ലിംമായാൽ ആ പെൺകുട്ടിയെ വിവാഹം കഴിച്ചു കൊടുക്കുവാനുള്ള അധികാരം അവനു ഉണ്ടാകുമോ?

ഭർത്താവ് മുർത്തദ്ദാവുകയും ഭാര്യയുടെ ഇദ്ദ തീരുകയും ചെയ്ത ശേഷം ധരിച്ച ഗർഭത്തിൽ ജനിച്ച പെൺകുട്ടിയുടെ  അധികാരം അയാൾ വീണ്ടും ഇസ്ലാമിലേക്ക് മടങ്ങി വന്നാലും അയാൾക്ക് ലഭിക്കില്ല കാരണം, ഭർത്താവ് മുർത്തദ്ദായി ഭാര്യയുടെ ഇദ്ദ കഴിയുന്നതിനു മുമ്പ് അവൻ ഇസ്ലാമിലേക്ക് മടങ്ങിവന്നിട്ടില്ലെങ്കിൽ നികാഹ് ബാത്വിലാകുന്നതാണ് അവർ ഭാര്യാഭർത്താക്കന്മാരല്ല അതിനാൽ ആ പെൺകുട്ടിയുടെ പിതാവായി അയാളെ പരിഗണിക്കില്ല അവളെ വിവാഹം കഴിച്ചുകൊടുക്കുവാനുള്ള   അധികാരം ഖാളിക്കാണ് (ഫത്ഹുൽ മുഈൻ, ഇആനത്ത്: 3/494 നോക്കുക) 

അമുസ്ലിംകളുടെ പാത്രങ്ങൾ ഉപയോഗിക്കുന്നതിന്റെ വിധിയെന്ത്?

അവരുടെ പാത്രങ്ങളും വസ്ത്രങ്ങളും ഉപയോഗിക്കൽ കറാഹത്താണ് (ശർവാനി: 1/127) പാത്രങ്ങൾ ഉപയോഗിക്കൽ തന്നെ കറാഹത്താകുമ്പോൾ അവരുടെ ഭക്ഷണം കഴിക്കൽ കറാഹത്താണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ 

അമുസ്ലികളുടെ ദമ്പതികളുടെ മക്കൾ പ്രായം തികയും മുമ്പ് ശഹാദത്തുകലിമഃ ഉച്ചരിച്ച് മുസ്ലിംമായാൽ പരിഗണനീയമാണോ?

അല്ല പ്രായം തികഞ്ഞ ശേഷം മുസ്ലിംമാകുമ്പോഴാണ് പരിഗണിക്കുക (ഇആനത്ത്: 3/115) 

ഒരു അമുസ്ലിം ഇസ്ലാം മതം സ്വീകരിച്ച ശേഷം അവന്റെ കാഫിറത്തായ അമ്മയെ തൊട്ടാൽ വുളൂഅ് മുറിയുമോ?

മുറിയില്ല ഇസ്ലാം മതം  സ്വീകരിച്ചിട്ടില്ലെങ്കിലും മാതാവ് മാതാവു തന്നെയാണല്ലോ (തുഹ്ഫ: 1/138 നോക്കുക) 

മുസ്ലിംമും അമുസ്ലിംമും പരസ്പരം കുടുബബന്ധം സ്ഥിരപ്പെടുന്നതുപോലെ മുലകുടി ബന്ധം സ്ഥിരപ്പെടുമോ?

മുലകുടി ബന്ധവും സ്ഥിരപ്പെടുന്നതാണ് (ശർഹു ബാഫള്ൽ: 1/72) 

ഖുർആൻ, ഖുർആൻ പരിഭാഷ എന്നിവ അമുസ്ലിമിനു നൽകാമോ?

നൽകാവതല്ല കടുത്ത തെറ്റാണ് (തുഹ്ഫ: 4/230) ഹദീസു ഗ്രന്ഥങ്ങളും മഹാന്മാരുടെ ചരിത്ര ഗ്രന്ഥങ്ങളും നൽകൽ നിഷിദ്ധമാണ് അമുസ്ലിംകൾ പ്രസ്തുത ഗ്രന്ഥങ്ങളെ ബഹുമാനിക്കുകയില്ല, നിസാരപ്പെടുത്തുകയാണു ചെയ്യുക (തുഹ്ഫ, ശർവാനി: 4/230) 

ആദരിക്കപ്പെടുന്ന വചനങ്ങൾ എഴുതിയ ഏലസ്സുകൾ അമുസ്ലിംകൾക്ക് നൽകാമോ?

നൽകിക്കൂടാ നൽകൽ ഹറാമാണ് (ശർവാനി, ഇബ്നുഖാസിം: 4/230) 

അനിഷേധ്യമായി അറിയപ്പെട്ട ഏതു കാര്യവും നിഷേധിച്ചാൽ മുർത്തദ്ദാകുമോ?

അതേ (ഇആനത്ത്: 4/205) 

അമുസ്ലിമിന്റെ പ്രാർത്ഥനയ്ക്കു ആമീൻ പറയാമോ?

പറയാവതല്ല നിഷിദ്ധമാണ് കാരണം ആമീൻ പറയുന്നതിൽ ആ അമുസ്ലിംമിനെ ബഹുമാനിക്കലും അവൻ പ്രാർത്ഥിച്ചാൽ ഉത്തരം ലഭിക്കുന്നതാണെന്നും അവനെ തോന്നിപ്പിക്കലുമുണ്ട് ആമീൻ പറയാതെ  ഇരുന്നാൽ നാശം ഭയക്കാത്തിടത്താണ് നിയമമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ (ശർവാനി: 2/88) 

നഖം മുറിക്കൽ സുന്നത്താണെങ്കിലും ഞാൻ മുറിക്കുകയില്ല എന്നു പറയൽ?

മുർത്തദ്ദാകുന്ന കാര്യമാണ് (തുഹ്ഫ: 9/84) 



അലി അഷ്ക്കർ - 9526765555


Thursday 30 July 2020

അബൂ യസീദിൽ ബിസ്ത്വാമി(റ): സൂഫീ ലോകത്തെ അത്യുന്നത പ്രതിഭ



താഴെ പോസ്റ്റ് ചെയ്തിരിക്കുന്ന വിഷയം ഈ ബ്ലോഗിൽ നിന്നും എവിടേക്കും പകർത്തിയെടുക്കരുതെന്നു അപേക്ഷിക്കുന്നു (വാട്സപ്പിലേക്കും , ടെലിഗ്രാമിലേക്കും , ഫേസ്ബുക്കിലേക്കും , സൈറ്റുകളിലേക്കും , ബ്ലോഗുകളിലേക്കും , ഇൻസ്റ്റാഗ്രാമിലേക്കും, ഷെയർ ചാറ്റിലേക്കും, മറ്റു സോഷ്യൽ മീഡിയകളിലേക്കും) . ഇത് ആവശ്യമുള്ളവർ ഈ പോസ്റ്റിനു താഴെയുള്ള ലിങ്ക് ഉപയോഗിച്ച് അതിൽ നിന്നും പകർത്തണമെന്നു ഒന്ന് കൂടി ഉണർത്തുന്നു .

----------------------------------------------------------------------------------------------


സുൽത്താനുൽ ആരിഫീൻ എന്ന് സൂഫീ ലോകത്ത് പ്രസിദ്ധനായ അബൂ യസീദ് ത്വയ്ഫൂർ ഇബ്നു ഈസ ബ്നു ഷിറൂസാൻ അൽ ബിസ്താമി(റ ) ഹിജ്റ 188  ൽ ഖുറാസാനിലെ ബിസ്താമിലാണ് ജനിക്കുന്നത്.

അദ്ദേഹത്തിന്റെ ത്വയ്ഫൂറെന്ന നാമവും ബാ യസീദ് എന്ന അപരനാമവും പേർഷ്യൻ ഭാഷാർത്ഥത്തിലുള്ളവയാണ്. തന്റെ പിതാമഹൻ ഷിറൂസാൻ ഒരു മജൂസിയായിരുന്നുവെന്നും പിന്നീട് ഇസ്ലാം സ്വീകരിക്കുകയായിരുന്നു എന്നും ചരിത്രരേഖകളിൽ രേഖപ്പെടുത്തിയതായി കാണാം. ജാഫർ സ്വാദിഖ്(റ) , ദുന്നൂൻ അൽ മിസ്രി(റ ), അബൂ ഹസൻഅൽ ഖിർക്കാനി(റ ), മുസ്തഫ അൽ ബക്റി(റ ) എന്നിവർ ശൈഖിന്റെ ഗുരുനാഥരായിരുന്നു. അവരിൽ അദ്ദേഹത്തെ ഏറെ സ്വാധീനിച്ച വ്യക്തിത്വം ജാഫർ സ്വാദിഖ്(റ) വായിരുന്നു.

നിർബന്ധ കർമങ്ങളും, സുന്നത്തുകളും ഒരു പോലെ കൊണ്ടു നടന്ന അദ്ദേഹത്തോട് ഒരിക്കൽ അവയെക്കുറിച്ച് ചോദിക്കപ്പെടുകയുണ്ടായി. അപ്പോൾ ശൈഖ് അതിന് നൽകിയ മറുപടി സുന്നത്ത് ദുനിയാവിനെ ഉപേക്ഷിക്കലും ഫർള് മൗലയോടുള്ള അടുപ്പവുമാണ് എന്നായിരുന്നു. സുന്നത്തുകളെല്ലാം ദുനിയാവിനെ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നതും ഖുർആൻ നാഥനിലേക്ക് അടുപ്പിക്കുന്നതും ആണ് എന്ന പൊതുതത്വത്തിലേക്കു ചേർത്തുകൊണ്ടാണ് മഹാൻ ഇങ്ങനെ പ്രതിവചിച്ചത്.

ത്വയ്ഫൂരിയ്യ സൂഫി സരണിയുടെ അദ്ധ്യാത്മിക നേതാവായ ബിസ്ത്വാമി (റ ), മരിക്കുന്നത് ഹിജ് 261ൽ ജന്മനാടായ ബിസ്ത്വാമിൽ തന്നെയാണ്.


വിശുദ്ധിയുടെ പാതയിൽ

ഉമ്മയോടുള്ള സ്നേഹമാണ് പരിശുദ്ധിയുടെ ആദ്യ ഘട്ടത്തിലേക്ക് ബിസ്ത്വാമി(റ ) ഉയർത്തിയത് എന്നു കാണാം. മാതാവ് ഒരിക്കൽ അദ്ദേഹത്തോട് വെള്ളം ആവശ്യപ്പെടുകയുണ്ടായി എന്നും, വെള്ളം കൊണ്ടു വന്നപ്പോഴേക്കും മാതാവ് ഉറങ്ങിയിരുന്നതിനാൽ അതും പിടിച്ച് ഉണരും വരെ കാത്തു നിന്ന മഹാന്റെ കൈവിരലുകളുടെ തോല് വെള്ളത്തിന്റെ കഠിനമായ തണുപ്പ് മൂലം അടർന്നുവെന്നും ചരിത്രങ്ങളിൽ കാണാം.

ജീവിതത്തിലുടനീളം വിശുദ്ധി കാത്തു സൂക്ഷിച്ചിരുന്ന ബിസ്ത്വാമി(റ) വിന്റെ സൂക്ഷ്മതയെക്കുറിച്ചുള്ള കഥകളും ധാരാളമുണ്ട്.

ശൈഖ്(റ) ഒരിക്കൽ നിസ്കാരത്തിന് അംഗശുദ്ധി എടുത്ത് തന്റെ ഊന്നുവടി ചുമരിൽ ചാരി വച്ചു. പിന്നീട് ആ വടി വീണത് നിമിത്തം അവിടെ വന്ന മറ്റൊരു വൃദ്ധന്റെ വടി ദൃഷ്ടിയിൽ പെടാതെ മറ്റൊരിടത്തേക്ക് നീങ്ങാൻ ഇടയായി. നിസ്കാരം ആദ്യം കഴിഞ്ഞ വൃദ്ധൻ തിരിച്ചു പോയി. 
ഷെയ്ഖ് വടിയുടമയെ അന്വേഷിച്ച് കണ്ടെത്തുകയും അദ്ദേഹത്തോട് ക്ഷമ ചോദിച്ചു എന്നുമുള്ള ചരിതം അവയിലൊന്നാണ്.

ആദ്ധ്യാത്മികതയുടെ അത്യുന്നതിയിലേക്കുയരാൻ ഉതകുന്ന മുപ്പതോളംവസീലകൾ (അധ്യാത്മിക രീതികൾ) അദ്ദേഹത്തിനുണ്ടായിരുന്നു. ദേഷ്യം, അഹന്ത,അക്രമം തുടങ്ങിയവ ഉപേക്ഷിക്കാനും അന്യന്റെ രഹസ്യങ്ങൾ മറച്ചുവെക്കാനും പറയുന്ന ഈ വസീലകളിൽ ഒന്നാമത്തേത് ഫർളുകൾ അദാആയി (കൃത്യസമയത്ത്) വീട്ടലും ഒടുക്കത്തേത് അനാവശ്യ ചോദ്യങ്ങൾ ഉപേക്ഷിക്കലുമാണ് .

ബിസ്ത്വാമി (റ ) ന്റെ മാതൃകാപരമായ ജീവിതം കണ്ടു അന്യമതസ്ഥർ പോലും അദ്ദേഹത്തിൽ ആകൃഷ്ടരായി മതം മാറിയിരുന്നുവത്രേ.
ഒരു വെള്ളിയാഴ്ച ദിവസം ജുമുഅക്ക് പള്ളിയിൽ പോകവേ തണുപ്പു മൂലം അദ്ദേഹം ഒരു വീട്ടു മതിലിൽ ചാരി നിൽക്കുകയുണ്ടായി.
എന്നാൽ ഈ നിറുത്തം ഹലാലാണോ എന്ന ചിന്ത ബിസ്ത്വാമി(റ)വിനെ ആ വീട്ടുടമയായ മജൂസിയായ മനുഷ്യനോട് പൊരുത്തം ചോദിക്കുന്നതിലേക്കെത്തിച്ചു. ഇതുകണ്ട് ആ മജൂസി അദ്ദേഹത്തിന്റെയും ഈ ദീനിന്റെയും വിശുദ്ധി കണ്ടു മതം മാറി മുസ്ലിമായത്രേ.

ജീവിത വിശുദ്ധിയുടെയും,സുഹ്ദിന്റെയും മാർഗ്ഗങ്ങളിൽ വിശ്വവിഖ്യാത സൂഫിയായ ഇബ്രാഹിം ബിനു അദ്ഹം(റ )വിന്റെ രീതികൾ ആയിരുന്നത്രേ ബിസ്താമി(റ) പിന്തുടർന്നിരുന്നത്.


കറാമത്തും, ശത്വഹാത്തുക്കളും

അബാ യസീദ് അൽ ബിസ്ത്വാമി(റ ) അത്യുന്നതിയിലെത്തിയ മഹാനായ സൂഫി ആയിരുന്നെങ്കിലും അനർത്ഥമായി ഒരുപാട് കറാമത്തുകൾ കാണിക്കുന്നതിനോടെല്ലാം മഹാൻ എതിരായിരുന്നു എന്ന് കാണാം. 

ശൈഖ്(റ) പറയുന്നു: വായുവിൽ പറക്കാൻ മാത്രം കറാമത്തുകൾ ഒരാൾ കാണിച്ചാലും ശരീഅത്തിന്റെ വിധിവിലക്കുകൾ അവൻ അംഗീകരിക്കുന്നുണ്ടോ എന്ന് നോക്കി മാത്രമേ അയാളെ അംഗീകരിക്കാൻ പറ്റൂ. അഥവാ വെറും കറാമത്തുകൾ മാത്രം കാട്ടിയത് കൊണ്ടല്ല മറിച്ച് ശരീഅത്ത് അനുസരിച്ച് ഒരാൾ ജീവിക്കുന്നുണ്ട് എന്നതിലാണ് കാര്യം എന്നദ്ദേഹം വിവരിക്കുകയാണിവിടെ. വീട്ടുജോലികൾ പലതും ഭാര്യ ചെയ്യാത്തതുമൂലം ശൈഖ് അവയെല്ലാം ക്ഷമയോടെ ചെയ്തിരുന്നു എന്ന് ചരിത്ര രേഖകളിലുണ്ട്.

ഇത് തുടരവേ ഒടുക്കം ക്ഷമ നശിച്ച ശൈഖ് വീടുവിട്ടു പോകവേ വഴിമധ്യത്തിൽ ഒരു പറ്റം ആളുകൾ അല്ലാഹുവിനെ ആരാധിക്കുന്നത് കാണാനിടയായി. ഇവരെങ്ങനെ ഭക്ഷണം കഴിക്കുന്നു എന്ന് അറിയാൻ വേണ്ടി കുറച്ചു നേരം അവിടെ നിന്നപ്പോൾ ഒരാൾ മലയുടെ ഉച്ചിയിൽ കയറി അബാ യസീദ് ഭാര്യയിൽ ക്ഷമിക്കുന്നതിന്റെ ഹക്ക് കൊണ്ട് ഞങ്ങൾക്ക് ഭക്ഷണം നൽകണം എന്ന് പ്രാർത്ഥിക്കുകയും ഉടനെ ഭക്ഷണം വാനിൽ നിന്ന് ഇറങ്ങുകയും ചെയ്തു. ഇത് കണ്ട് തന്റെ ക്ഷമ മൂലം മറ്റുള്ളവർക്ക് പോലും നാഥൻ ഗുണം ചെയ്യുന്നത് കണ്ട് കൃതജ്ഞനായി തിരിച്ചു പോയെന്നുമുള്ള ഒരു കറാമത്തിന്റെ കഥ അദ്ദേഹത്തെക്കുറച്ച് പ്രചാരത്തിലുണ്ടെങ്കിലും അതിന്റെ വസ്തുതയിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ട്.

ഷക്കീകുൽ ബൽകി(റ)വും അബൂതുറാബ് അന്നക്ക്ഷബീ(റ)വും ഒരിക്കൽ ബിസ്ത്വാമി(റ) വിനെ കാണാൻ വന്നു. അവർ ശൈഖിന്റെ നോമ്പുകാരനായിരുന്ന സേവകനോട് നോമ്പ് മുറിച്ചു ഞങ്ങളോട് ഒന്നിച്ച് ഭക്ഷണം കഴിച്ചാൽ അതാണ് ഉത്തമം എന്ന് അറിയിച്ചിട്ടും അയാൾ നോമ്പു മുറിക്കാൻ തയ്യാറായില്ല. ഇത് ശ്രദ്ധയിൽപെട്ടശൈഖ് (റ) പറഞ്ഞു , മശായിഖമ്മാരുടെ വാക്ക്; കേൾക്കാത്തവനെ (അള്ളാഹുവിന്റെ നോട്ടം നിഷേധിച്ചവനെ) നിങ്ങൾ ഒഴിവാക്കുക.

പിന്നീട് ഒരു കളവ് കേസിൽ പിടിക്കപ്പെട്ട സേവകന്റെ കൈ മുറിക്കപ്പെട്ടു എന്നതാണ് ചരിത്രം.

സൂഫികൾ പരമാനന്ദത്തിലെത്തുമ്പോൾ എല്ലാം മറന്ന് ഏകനായ ഇലാഹിലേക്ക് ലയിച്ച് അവർ ഒന്നായി പറയുന്ന വചനങ്ങളെയാണല്ലോ നാം സൂഫി ശത്വഹാത്തുകളായി കണക്കാക്കുന്നത്. ഇത്തരത്തിലുള്ള പല ശത്വഹാത്തുകളും നമുക്ക് ബിസ്ത്വാമി(റ )യുടെ ജീവിതത്തിൽ കാണാൻ സാധിക്കും. അവയിൽ ചിലത് താഴെ ചേർക്കുന്നു.


1- ഞാൻ അല്ലാതെ ആരാധ്യനില്ല, നിങ്ങളെന്നെ ആരാധിക്കുവീൻ

(لا إله إلا أنا فا عبدوني)

2- ഞാൻ പരിശുദ്ധനാണ്, എന്റെ കാര്യം എത്ര മഹത്തരമാണ്.
(سبحاني ما أعظم شأنى)

3- ഞാൻ ആകാശത്തേക്ക് പോയി, അർശിലെന്റെ താഴികക്കുടമടിച്ചു.

(صعدت الى السماء و ضربت قبتي بإزاء العرش)


എന്നാൽ ഈ ശത്വഹാത്തിനെ കുറിച്ച് പല പണ്ഡിതരും പല വ്യത്യസ്ത അഭിപ്രായങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പ്രത്യേകമായി നാം പറഞ്ഞ മൂന്നാം ശത്വഹാത്തിനെക്കുറിച്ചാണ് ഏറെ അഭിപ്രായഭിന്നതയുള്ളത്.

ശൈഖുൽ ഇസ്ലാം ഹർവീ(റ) പറയുന്നത് ഇതെല്ലാം ബിസ്താമി(റ)യുടെ പേരിൽ കെട്ടിച്ചമച്ചുണ്ടാക്കിയതാണ് എന്നാണ്. എന്നാൽ ഇമാം ദഹബി(റ)വും ഇത്തരം ഒരഭിപ്രായമാണ് മുന്നോട്ട് വെക്കുന്നത്. 

അദ്ദേഹം പറയുന്നു : ജനങ്ങളിൽ പലരും ഇതെല്ലാം ശരിയാണെന്ന് പറയുന്നവരാണ്. എന്നാൽ ഇതെല്ലാം ബിസ്ത്വാമി(റ) പറയുന്നത് അദ്ദേഹത്തിന്റെ ഉന്മാദാവസ്ഥയിൽ ആണെന്നാണ് അവരുടെ പക്ഷം.

അബു യസീദിന് രക്ഷയുണ്ടാവട്ടെ; അള്ളാഹുവാണ് രഹസ്യങ്ങളുടെ ഉടമ എന്നാണ് ഇബ്നുഹജർ (റ)യുടെ ഈ വിഷയത്തിലുള്ള അഭിപ്രായം.

പരിത്യാഗികളായ മനുഷ്യർ അള്ളാഹുവിലേക്ക് അടുക്കുമ്പോൾ, അവർ കാണാൻ അതിയായാഗ്രഹിച്ച ഒന്നിനെ കണ്ടുമുട്ടുമ്പോൾ,
ഉരുവിടുന്നവയാണിതെല്ലാം. മജ്നുവിനോട് പേര് ചോദിക്കുമ്പോൾ ലൈലയാണെന്ന് പറയും പോലെയാണിത്.
ഇതാണ് ജുനൈദുൽ ബാഗ്ദാദി(റ) യെ പോലുള്ള പ്രമുഖ കുതുബുകളുടെ അഭിപ്രായം.


ബിസ്ത്വാമി(റ) പണ്ഡിതർക്കിടയിൽ

മഹോന്നതനായ ബിസ്ത്വാമി(റ)നെക്കുറിച്ച് പല മഹാത്മാക്കളും പറഞ്ഞുവെച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഒരു സൂഫി സരണിയുടെ തന്നെ ശൈഖ് എന്ന നിലയിൽ പണ്ഡിതർക്കിടയിൽ അദ്ദേഹം ഏറെ ഖ്യാതി നേടിയിരുന്നു.

ശൈഖ് മുഹയുദീൻ ബ്നു അറബി (ഇബ്നു അറബി തങ്ങൾ) ബിസ്ത്വാമി(റ) വിനെക്കുറിച്ച് പറഞ്ഞത് അക്കാലത്തെ ഖുതുബും ഖൗസുമാണ് അദ്ദേഹം എന്നാണ്.

ഇമാം ഗസ്സാലി(റ ) ഇഹ്യയിലും ഇമാം ഷിഹ്റാനി(റ) ത്വബക്കാത്തിലും,ബാഷാ മുബാറക് (റ) ഖത്വതു തൗഫീഖിയ്യയിലും, സുബ്കി ഇമാം ത്വബക്കാത്തിലും, ശൈഖിനെക്കുറിചുള്ള പരാമർശമുള്ളതായി കാണാം.

******************************************************************************


കടപ്പാട് : ശനാഫ് കൂടല്ലൂർ
പോസ്റ്റ് തീയതി : 24 /07 / 2020 

സരിയ്യു സ്സഖ്ത്വീ: (റ) : വാക്കും വഴിയും

അബുൽഹസൻ എന്നു വിളിപ്പേര്.പിതാവ് അൽമുഗല്ലസ്.പ്രസിദ്ധ സൂഫിഗുരു ജുനൈദുൽ ബഗ്ദാദിയുടെ അമ്മാവനും ഗുരുവുമാണ്. ആദ്യകാലത്ത് കച്ചവടക്കാരനായിരുന്നു. സ്വന്തമായി ഒരു കടയുണ്ടായിരുന്നു. ഇടക്കിടെ സൂഫിഗുരു മഅ്റൂഫുൽ കർഖിയെ സന്ദർശിക്കും.ഒരുദിവസം മഅ്റൂഫുൽ കർഖി ഒരു അനാഥ ബാലനെയുമായി സരിയ്യുസ്സഖത്വിയുടെ കടയിൽ വന്ന് പറഞ്ഞു:"ഈ ബാലന് ഉടുവസ്ത്രങ്ങൾ നൽകുക".സരിയ്യ് അവന് വസ്ത്രം വാങ്ങിക്കൊടുത്തു. അന്നേരം മഅ്റൂഫുൽ കർഖി ഇപ്രകാരം പ്രാർഥിച്ചു: "അല്ലാഹു നിങ്ങൾക്ക് ഈദുൻയാവിനെ ഏറ്റവും വെറുപ്പുള്ളതാക്കിത്തീർക്കട്ടെ".നിലവിലെ അവസ്ഥയിൽനിന്ന് അല്ലാഹു നിങ്ങളെ മോചിപ്പിക്കട്ടെ.ഇതോടെ സരിയ്യുസ്സഖത്വിയുടെ മനം മാറിമറിഞ്ഞു. ഭൗതിക താൽപര്യങ്ങളല്ലാം അദ്ദേഹത്തിന് കഠിന വെറുപ്പുള്ളതായി ത്തീർന്നു. 

ഹിജ്റ 251ൽ 98ാം വയസ്സിൽ സരിയുസ്സഖ്ത്വി അന്തരിച്ചു. ബഗ്ദാദിലെശുനൂസിയ്യയിലാണ് ഖബർ. 


മൊഴികൾ:

ഈദുൻയാവിൽ അഞ്ചു വസ്തുക്കളൊഴിച്ച് ബാക്കിയെല്ലാം വ്യർഥമാണ്.

വിശപ്പടക്കാനുള്ള ഭക്ഷണം 
ദാഹജലം
നഗ്നത മറക്കാനുള്ള വസ്ത്രം 
താമസിക്കാനുള്ള വീട്
 ഉപകരിക്കുന്ന ജ്ഞാനം 

നാലുകാര്യങ്ങൾ അബ്ദാലുകളുടെ പദവിയിലെത്തിയവരുടെ സ്വഭാവമാണ്.

പരമമായ സൂക്ഷ്മത
 ഉദ്ദേശ്യശുദ്ധി
 മറ്റുള്ളവരെക്കുറിച്ചുള്ള സൽവിചാരം
 ജനങ്ങളോടുള്ള സദുപദേശം.

നാലുകാര്യങ്ങൾ മനുഷ്യനെ ഉന്നതിയിലെത്തിക്കും

 ജ്ഞാനം
 ഉത്തമസംസ്കാരം
 ഇസ്‌ലാമിക ജീവതനിഷ്ഠ
 വിശ്വസ്തത 

അനുഗ്രഹങ്ങളുടെ വിലയറിയാത്തവനിൽനിന്ന് അവനറിയാത്ത വഴിക്ക് അല്ലാഹു അത് എടുത്തുകളയുന്നതാണ്. 

ശരിയെന്നുറപ്പുള്ളത് സ്വീകരിക്കുക. തിന്മയെന്നുറപ്പുള്ളത് വെടിയുക.നല്ലതെന്നോ തിന്മയെന്നോ സംശയമുള്ളത് ചെയ്യാതിരിക്കുക. അല്ലാഹുവായിരിക്കട്ടെ വഴികാട്ടി. ആവശ്യങ്ങളത്രയും അവന്റെ മുന്നിലർപിക്കുക. എന്നാൽ മറ്റുള്ളവരിൽ നിന്നെല്ലാം നിനക്ക് മുക്തി നേടാം. 
   
സ്വന്തത്തെ പിടിച്ചു കെട്ടാനാവുക എന്നതാണ് ഏറ്റവും ബലവത്തായ ശക്തി. സ്വത്വത്തെ നിയന്ത്രിക്കാനാവാത്തവന് മറ്റുള്ളവരെയും നിയന്ത്രിക്കാനാവില്ല. മീതെയുള്ളവനെ അനുസരിച്ചാൽ താഴെയുള്ളവൻ നിന്നെയും അനുസരിക്കും. അല്ലാഹുവെ ഭയക്കുന്നവനെ മറ്റെല്ലാവരും ഭയക്കുന്നു. മനസ്സിന്റെ വിവർത്തകനാണ് നാവ്.മനസ്സിന്റെ കണ്ണാടിയാണ് മുഖം. മനസ്സ് ഒളിപ്പിച്ചുവെക്കുന്നത് മുഖം വെളിച്ചത്തു കൊണ്ടുവരുന്നുണ്ട്.

മനസ്സുകൾ മൂന്നുതരമാണ്.

പർവതസമാനം: യാതൊന്നും അതിനെചലിപ്പിക്കുകയില്ല. 

ഈന്തപ്പനക്കു സമാനം: മുകൾഭാഗം കാറ്റിലുലയുമെങ്കിലും അടിഭാഗം ഉറച്ചുനിൽക്കും.

തുവലിനു സമാനം: അത്കാറ്റിൽ ആടിയുലയും. പിടിച്ചു നിൽക്കാനാകില്ല. 


സമ്പാദ്യം കുറഞ്ഞുപോകുന്നതിൽ ആധിയുണ്ടെങ്കിൽ ആയുസ്സ് കുറഞ്ഞു പോവുന്നതോർത്ത് കരഞ്ഞു കൊണ്ടിരിക്കുക. 

ജനങ്ങളുടെ പ്രയാസങ്ങളകറ്റുക, ഒപ്പം അവരിൽ നിന്നുള്ള പ്രയാസങ്ങൾ നേട്ടങ്ങൾ മോഹിക്കാതെയും ദേഷ്യം തോന്നാതെയും സഹിക്കുക. ഇതാണ് സൽസ്വഭാവം.  

ഏറ്റവും ഉത്തമമായ കാര്യങ്ങൾ അഞ്ചാകുന്നു.

ചെയ്തുപോയ പാപങ്ങളോർത്ത് കരയുക
ന്യൂനതകൾ തിരുത്തുക
സദാ അല്ലാഹുവെ അനുസരിക്കുക
മനസ്സിൽനിന്ന് സംശയങ്ങൾ ദൂരീകരിക്കുക
ഇഛകളുടെ വാഹകനാവാതിരിക്കുക

അഞ്ചുകാര്യങ്ങളോടൊപ്പം മറ്റൊരു കാര്യവും കൂട്ടുകൂടാനെത്തില്ല.

അല്ലാഹുവെക്കുറിച്ചുള്ള യഥാർത്ഥ ഭയം.
അല്ലാഹുവിലുള്ള ശുഭ പ്രതീക്ഷ.
അല്ലാഹുവോട് മാത്രമുള്ള സ്നേഹം.
അല്ലാഹുവിനെ ക്കുറിച്ചുള്ള ലജ്ജ. 
അല്ലാഹുവിനെ  ഓർക്കുന്നതിലൂടെ മാത്രം ലഭിക്കുന്ന ഉല്ലാസം. 

തന്നിലില്ലാത്ത ഗുണം അഭിനയിച്ച് ആളാവുന്നവന്ന് അല്ലാഹുവിന്റെ കാരുണ്യം ഉണ്ടാവുകയില്ല. 

സൽകർമങ്ങൾ, പിന്നെയാകാമെന്ന് കരുതി നീട്ടിവെക്കുന്നവൻ ചതിയിലകപ്പെട്ടവനാണ് അന്ത്യനാളിൽ അവന്റെ സങ്കടം ദൈർഘ്യമേറിയതായിരിക്കും.സജ്ജനങ്ങൾ മോഹിക്കുന്ന സ്ഥാനമലങ്കരിക്കുന്നവൻ ഭാഗ്യവാനാണ്. 

ഭൗതിക നേട്ടത്തിനു മാത്രമായി തുനിയാതിരിക്കുക. അല്ലാഹുവിൽനിന്ന് നിന്നിലേക്കുള്ള പാശം മുറിഞ്ഞുപോകും. ഭൂമിയിൽ അഹങ്കാരത്തോടെ നടക്കാതിരിക്കുക. അടുത്ത ദിനം അത് നിന്റെ കുഴിമാടമാണ്.


ഉത്തമന്മാരുടെ അടയാളം മൂന്നുകാര്യങ്ങളാണ്.
 
അവർ സദാ പാപമോചനം തേടിക്കൊണ്ടിരിക്കും.
സഹജീവികളോടെല്ലാം വിനയം കാണിക്കും.
ഉദാരത അവരുടെ പ്രകൃതമായിരിക്കും. 

മന്നു കാര്യങ്ങൾ അല്ലാഹുവിൽ നിന്നുള്ള കോപത്തിന്റെ കവാടങ്ങളാണ്. 

വിനോദം 
പരിഹാസം
പരദൂഷണം

ഇസ്ലാമിന്റെ സ്തംഭവും അതിന്റെ ഉയർന്ന ഭാഗവും അല്ലാഹുവെക്കുറിച്ചുള്ള സൽവിചാരമാണ്. 

നാലുകാര്യങ്ങൾ ഒരു ദാസനെ അല്ലാഹുവിലേക്കടുപ്പിക്കുന്നു. 
രണ്ടുകാര്യങ്ങൾ അകറ്റുകയും ചെയ്യുന്നു. 

അടുപ്പിക്കുന്ന നാലുകാര്യങ്ങൾ 

വൻ പാപങ്ങൾ ചെയ്യാതിരിക്കാനുള്ള ജാഗ്രത.
ആരാധനകൾക്കായുള്ള പരിശ്രമം. 
മാന്യത കാത്തുസൂക്ഷിക്കുക.
അല്ലാഹുവിന് വേണ്ടിയല്ലാത്ത കാര്യങ്ങളു പേക്ഷിക്കുക.

 അകറ്റുന്ന രണ്ട് കാര്യങ്ങൾ;

നിർബന്ധകാര്യങ്ങൾ പാഴാക്കി ഐഛിക കാര്യങ്ങളിലേർപെടുക.
മനസ്സിൽ സത്യസന്ധതയില്ലാതെ കർമങ്ങളനുഷ്ഠിക്കുക. 

ജഞാനികളോടൊപ്പമിരുന്ന് മനസ്സിനെ ജീവസ്സുറ്റതാക്കുക. നിത്യവ്യഥയിലും മനസ്സകത്തെ പ്രകാശം ജ്വലിപ്പിച്ചുനിർത്തുക. ഭയക്കേണ്ട സന്ദർഭങ്ങളിൽ ചിന്താകുലനാകുക. ഹൃദയം വിറകൊള്ളുമ്പോൾ അല്ലാഹുവോട് പ്രാർഥിച്ചുകൊണ്ടേയിരിക്കുക.സത്യസന്ധത യോടെ മാത്രം അല്ലാഹുവിനുവേണ്ടി അണിഞ്ഞൊരുങ്ങുക. അല്ലാഹുവിന്റെ അടുത്തേക്കു നേരത്തെ പോകാൻ താല്പര്യപ്പെടുക. സുകൃതങ്ങൾ പിന്നെയാകാം എന്നുകരുതി നീട്ടിവെക്കാതിരിക്കാൻ ശ്രദ്ധിക്കുക.  


കടപ്പാടുകൾ നിർവഹിക്കുന്നതിൽ സജ്ജനങ്ങളുമായി മത്സരിക്കുക.ഐഛിക കാര്യങ്ങൾ കളങ്കരഹിതമായി അനുഷ്ഠിക്കുന്നതിലും നിരോധിത കാര്യങ്ങളിലെത്തുമോ എന്ന ഭയത്താൽ ഹലാലുകളെ ഉപേക്ഷിക്കുന്ന കാര്യത്തിലും ഉത്തമന്മാരെ മറികടക്കാൻ യത്നിക്കുക. 

അല്ലാഹുവോടൊത്ത് മധുര ഭാഷണത്തിന്റെ തെളിഞ്ഞ ഹൃദയവുമായി തയാറെടുക്കുക.വലിയ തോതിൽ നന്ദി ചെയ്യുക. വർധിച്ച അനുഗ്രഹങ്ങൾ ലഭിക്കും.സുകൃതങ്ങൾ കൂടുതലായി ചെയ്തുകൊണ്ടിരിക്കുക. വന്നുപോയ വീഴ്ചകൾ പരിഹരിക്കപ്പെടും. സൽകർമങ്ങളിൽ മുഴുകുക.വരാനിരിക്കുന്ന വിപത്തുകളെ ഭയന്നുകൊണ്ടിരിക്കുകയും ചെയ്യുക.

എഴുപത് കൊല്ലം ഇബാദത് ചെയ്ത മനുഷ്യൻ


ബനൂ ഇസ്‌റാഈൽ  വംശത്തിൽ എഴുപത് കൊല്ലം അല്ലാഹുവിന് ആരാധനയർപ്പിച്ച ഒരാളുണ്ടായിരുന്നു. അയാളെ മലക്കുകൾക്ക് പരിചയപ്പെടുത്താൻ അല്ലാഹു തീരുമാനിച്ചു. ഇത്തരം ആരാധനകൾ കൊണ്ടൊന്നും സ്വർഗപ്രവേശം നടക്കില്ലെന്നറിയിച്ചു കൊണ്ട് ഒരു മലക്കിനെ അല്ലാഹു അയാളുടെ അടുത്തേക്ക് വിട്ടു.

മലക്ക് അയാളോട് കാര്യം പറഞ്ഞു: 

അന്നേരം അയാൾ പറഞ്ഞ മറുപടി ഓർത്തു വെക്കണം: "ആരാധിക്കാനാണ് ഞങ്ങളെ പടച്ചത്. ഞങ്ങൾ അത് ചെയ്യുന്നു. അതാവശ്യവുമാണ്." 

മലക്കിന്  ഇയാളുടെ കാര്യം വലിയ അത്ഭുതമായി തിരിച്ചു ചെന്നപ്പോൾ അല്ലാഹു ചോദിച്ചു :"എന്താണയാൾ പറഞ്ഞത്?"

മലക്ക് പറഞ്ഞു: "അത് നന്നായി അറിയുന്നവൻ നീ തന്നെയല്ലേ? "

അപ്പോൾ അല്ലാഹു പറഞ്ഞു : "ഞാൻ അങ്ങനെ പറഞ്ഞയച്ചിട്ടു പോലും അയാൾ എനിക്കാരാധന ചെയ്യാതിരിക്കുന്നില്ല. അയാൾ പിന്തിരിയാത്തത് കൊണ്ട് ഞാനും പിന്തിരിയുന്നില്ല. മലക്കുകളേ... നിങ്ങൾ സാക്ഷി ഞാൻ അയാൾക്ക് പൊറുത്തു കൊടുത്തിരിക്കുന്നു."

Tuesday 21 July 2020

അനന്തരാവകാശം: സംശയങ്ങളും മറുപടിയും




ഇസ്‌ലാമിലെ കര്‍മശാസ്ത്ര വിജ്ഞാനങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് അനന്തരാവകാശ നിയമങ്ങള്‍. മുസ്ലിംകളില്‍ മഹാഭൂരിപക്ഷവും ഇതിനെ കുറിച്ച് അജ്ഞരാണ്.

ഇല്‍മുല്‍ ഫറാഇള് എന്നാണ് ഇതിന് അറബിയില്‍ പറയുക. ഫറാഇള് എന്നാല്‍ മരണപ്പെട്ട ആളുടെ സ്വത്തില്‍ അവകാശികള്‍ക്കുള്ള നിര്‍ണ്ണിതമായ ഓഹരികള്‍ എന്നാണര്‍ത്ഥം. ഇതിന്റെ ഭാഷാര്‍ത്ഥം ‘നിര്‍ണ്ണയിക്കപ്പെട്ടവ’ എന്നാണ്.


നബി പറഞ്ഞു: ”നിങ്ങള്‍ ഫറാഇള് ( അനന്താവകാശ നിയമങ്ങള്‍ ) പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുക. കാരണം അത് അറിവിന്റെ പകുതിയാണ്. അത് മറന്ന് പോകുന്നതുമാണ്. എന്റെ സമുദായത്തില്‍ നിന്ന് ആദ്യമായി നീക്കപ്പെടുന്ന കാര്യമാണത്.”



പുരുഷന്മാരിൽ നിന്നുള്ള അവകാശികൾ പത്താണ്: 

1) മകൻ

2) മകന്റെ മകൻ: ആ പരമ്പര എത്ര കീഴ്പ്പോട്ടുള്ളവരാണെങ്കിലും.

3) പിതാവ്.

4) പിതാവിന്റെ പിതാവ്: അവരെത്ര മേൽപോട്ടുപോയാലും.

5) സഹോദരൻ- മാതാപിതാക്കളിൽ; ഒത്തത്, പിതാവിൽ; ഒത്തത്, മാതാവിൽ; ഒത്തത് എന്നീ മൂന്ന് വിധത്തിൽ; ഇത് വരും.

6) മാതാപിതാക്കളിലൊത്ത സഹോദരന്റേയും പിതാവിലൊത്ത സഹോദരന്റേയും പുത്രൻ

7) പിതൃവ്യൻ : - പിതാവുമായി മാതാപിതാക്കളിലൊത്തതോ, പിതാവിലൊത്തതോ ആയ പിതൃവ്യൻ മാത്രമേ ഇതിൽ പെടുകയുള്ളൂ.

8) ഈ രണ്ടും വിധത്തിലുള്ള പിതൃവ്യന്റെ പുത്രൻ.

9) ഭർത്താവ്.

10) മുഅ്തിഖ് (അടിമത്തമോചനം ചെയ്തവൻ)


സ്ത്രീകളിൽ നിന്നുള്ള അവകാശികൾ ഏഴാകുന്നു: 

1) മകൾ

2) മകന്റെ മകൾ - അവർ എത്ര കീഴ്പോട്ടുള്ളവരാണെങ്കിലും.

3) മാതാവ്.

4) മാതാവിന്റേയോ പിതാവിന്റേയോ മാതാവ്- അവർ എത്ര മേൽപ്പോട്ടു പോയാലും.

5) സഹോദരി- മാതാപിതാക്കളിലൊത്തവരും മാതാവിലോ പിതാവിലോ മാത്രം ഒത്തവരും ഇതിൽ പെടും.

6) ഭാര്യ.

7) മുഅ്തിഖത്ത് (അടിമത്തമോചനം ചെയ്തവൾ)


ഒരവസരത്തിലും അവകാശം നഷ്ടപ്പെടാത്തവർ അഞ്ചാണ്: 

1) ഭർത്താവ്

2)ഭാര്യ

3) മാതാവ്

4) പിതാവ്

5) മക്കൾ


ഒരവസരത്തിലും അവകാശം ലഭിക്കാത്തവർ ഏഴ്: 

1) അടിമ

2) മരണാനന്തര അടിമ,

3) ഉടമസ്ഥന്ന് സന്താനമുള്ള ദാസി

4) മോചനപത്രം എഴുതപ്പെട്ട അടിമ,

5)അനന്തരാവകാശിയെ വധിച്ചവൻ

6) ഇസ്ലാമിൽ നിന്ന് തെറ്റിപ്പോയവൻ (മുർത്തദ്ദ്)

7) വ്യത്യസ്ഥ മതക്കാർ

(മുസ്ലിമിൽ നിന്ന് അമുസ്ലിമും, അമുസ്ലിമിൽ നിന്ന് മുസ്ലിമും അവകാശമെടുക്കുകയില്ല.)

അവകാശികളായ പുരുഷന്മാർ എല്ലാവരും ഒരുമിച്ചുകൂടിയാൽ പിതാവ്, മകൻ, ഭർത്താവ് എന്നിവർക്ക് മാത്രമേ അവകാശം ലഭിക്കുകയുള്ളൂ. (ഈയവസരത്തിൽ മരിച്ചത് ഭാര്യയായിരിക്കും.) മറ്റുള്ളവരുടെ അവകാശം ഇവരെക്കൊണ്ട് തടയപ്പെടും. അവകാശികളായ സ്ത്രീകൾ എല്ലാവരും ഒരുമിച്ചുകൂടിയാൽ മകൾ, മകന്റെ മകള്, മാതാവ്, മാതാവിലും പിതാവിലും യോജിച്ച സഹോദരി, ഭാര്യ എന്നിവർക്ക് അവകാശം ലഭിക്കുന്നതാണ്.

മറ്റുള്ളവർ ഇവരെക്കൊണ്ട് തടയപ്പെടും. (ഈ അവസരത്തിൽ മരിച്ചത് ഭർത്താവായിരിക്കും.) ഇനി മേൽ പറഞ്ഞ രണ്ട് വകുപ്പുകാരും ഒരുമിച്ച്കൂടിയാൽ മാതാവ്, പിതാവ്, മകൻ, മകള്, ഭാര്യഭർത്താക്കളിൽ ഒരാൾ (ഭർത്താവ് മരിച്ചാൽ ഭാര്യ, ഭാര്യ മരിച്ചാൽ ഭർത്താവ്. ഈ അവസരം ഭാര്യാഭർത്താക്കളിൽ ഒരാളാണ് മരണപ്പെട്ടതെന്ന് ഓർക്കേണ്ടതാണ്.) മയ്യിത്തിന്റെ പരിപാലന ചെലവുകൾ കടങ്ങൾ മൂന്നിലൊന്നിൽ കവിയാത്ത വസ്വിയ്യത്ത്, സകാത്ത് എന്നീ ബാദ്ധ്യതകളെല്ലാം കഴിച്ചു ബാക്കി സ്വത്ത് ഇനി പറയും പ്രകാരം അവകാശികൾക്ക് വിഭജിക്കേണ്ടതാണ്.

അടിസ്ഥാനപരമായ അവകാശികളാരുമില്ലെങ്കിലും (ബൈത്തുൽ മാലി-പൊതു ഭണ്ഡാരം-ന്റെ അഭാവത്തിലും) മറ്റ് ബന്ധുക്കൾക്ക് വിഭജിക്കണം. (ഇവർക്ക് ദവുൽ അർഹാം എന്നു പറയുന്നു.)

ഇവർ പതിനൊന്നു പേരാണ്.

1) ഉമ്മയുടെ പിതാവ്,

2) പെൺമക്കളുടെ മക്കൾ

3) സഹോദരിമാരുടെ മക്കൾ

4) സഹോദര പുത്രികൾ

5) പിതൃവ്യ പുത്രികൾ

6) പിതാവിന്റെ ഉമ്മയിൽ ഒത്ത സഹോദരൻ

7) ഉമ്മയുടെ സഹോദരൻ,

8) ഉമ്മയുടെ സഹോദരി

9)പിതാവിന്റെ സഹോദരി

10)ഉമ്മയുടെ പിതാവിന്റെ ഉമ്മ

11)പിതാവിന്റെ ഉമ്മയിൽ ഒത്ത സഹോദരൻ.

ഇവരുടെ ഓഹരിക്രമം അവരോടടുത്തവരുടെ ഓഹരി പോലെയാണ്. ഉദാഹരണമായി, ഉമ്മയുടെ സഹോദരൻ, ഉമ്മയുടെ സഹോദരി എന്നിവർക്ക് ഉമ്മയുടെ ഓഹരിയും പിതാവിന്റെ സഹോദരി, പിതാവിന്റെ ഉമ്മയിൽ ഒത്ത സഹോദരൻ എന്നിവർക്ക് പിതാവിന്റെ ഓഹരിയുമാണ് നൽകേണ്ടത്. ഇനി അവകാശികളിൽ ചിലർ ഉണ്ടാകുകയും അവരുടെ ഓഹരിയനുസരിച്ച് കൊടുത്ത ശേഷം പിന്നെയും ധനം ശേഷിക്കുകയും ചെയ്താൽ ബാക്കി സ്വത്ത് അവരുടെ ഓഹരിക്രമമനുസരിച്ചു രണ്ടാമതും അവർക്ക് തന്നെ വീതിച്ച് കൊടുക്കേണ്ടതാണ്. രണ്ടാമത് കൊടുക്കുമ്പോൾ ഭാര്യ, ഭർത്താവ് എന്നിവർ ഒഴിച്ചുള്ളവർക്കാണ് കൊടുക്കേണ്ടത്. രണ്ടാമത് കൊടുക്കുന്നതിൽ വളരെയധികം വിശദീകരണങ്ങളുണ്ട്.


മരിച്ചവന്റെ ആസ്തിയും ബാധ്യതകളും

ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ ആസ്തികളുമായി ബന്ധപ്പെടുന്ന ബാധ്യതകള്‍ അഞ്ചെണ്ണമാണ്. അവ താഴെ പറയുന്നു:

1.അയാളുടെ ആസ്തികളുമായി നേരിട്ടു ബന്ധപ്പെടുന്ന ബാധ്യതകള്‍. ഉദാഹരണം സകാത്ത്, മറ്റുള്ളവരുടെ പണമായി കൈവശമുള്ളത്, അന്യായമായി കൈവശത്തിലിരിക്കുന്നത്…………….

2.മയ്യിത്ത് സംസകരണ ചെലവുകള്‍

3.അയാള്‍ വീട്ടാന്‍ ബാധ്യസ്ഥതയുള്ള കടങ്ങള്‍

4.ഇവ മൂന്നും കഴിച്ച് ബാക്കിയുള്ളതിന്റെ മൂന്നിലൊന്നില്‍ കവിയാത്ത വസിയ്യത്ത്.

5. ഇവ നാലും കഴിച്ച് ബാക്കി അനന്തരാവകാശികളുടെ അവകാശമായി ഉള്ളതാണ്.


ഖുർആനിൽ പറഞ്ഞ നിശ്ചിത ഓഹരികൾ ആറാകുന്നു: 

മൂന്നിൽ രണ്ട്(2/3), രണ്ടിൽ ഒന്ന്(1/2), നാലിലൊന്ന്(1/4), എട്ടിലൊന്ന്(1/8), മൂന്നിലൊന്ന്(1/3), ആറിലൊന്ന്(1/6). മൂന്നിൽ രണ്ടിന്റെ(2/3) അവകാശികൾ നാലാണ്:

1) ഒന്നിൽ കൂടുതൽ പുത്രികൾ

2) ഒന്നിൽ കൂടുതൽ പൗത്രികൾ

3)മാതാപിതാക്കളിലൊത്ത ഒന്നിലേറെ സഹോദരികൾ

4) പിതാവിലൊത്ത ഒന്നിലധികം സഹോദരികൾ പകുതിയുടെ(1/2ന്റെ) അവകാശികൾ അഞ്ചാണ്:

മേൽ പറഞ്ഞവർ ഒറ്റയായി വരുമ്പോൾ അവർക്ക് പകുതിയാണ് ലഭിക്കുക.

കൂടാതെ (5) ഭർത്താവ് (മയ്യിത്തിന്ന് അവകാശിയായ സന്താനമില്ലാതിരിക്കുമ്പോൾ). നാലിലൊന്നി(1/4)ന്റെ അവകാശികൾ രണ്ടാണ്:

1)ഭർത്താവ് (മയ്യിത്തിന്ന് അവകാശിയായ സന്താനങ്ങളുള്ളപ്പോൾ).

2) ഭാര്യ (മയ്യിത്തിന്ന് അവകാശിയായ സന്താനങ്ങളില്ലാതിരിക്കുമ്പോൾ). എട്ടിലൊന്ന് (1/8) അവകാശിയായ സന്താനങ്ങളുള്ളപ്പോൾ ഭാര്യക്ക് ലഭിക്കുന്ന വിഹിതമാണ്. ഒന്നിൽ കൂടുതൽ ഭാര്യമാരുണ്ടെങ്കിൽ എട്ടിലൊന്നിൽ അവരെല്ലാം പങ്കുചേരും.

മൂന്നിലൊന്നി(1/3)ന്റെ അവകാശികൾ രണ്ടാണ്.

1) ഉമ്മ (മാതാപിതാക്കളി ലോ മാതാവിലോ പിതാവിലോ സന്താനങ്ങളില്ലാത്തപ്പോഴും രണ്ടിലധികമോ സഹോദര സഹോദരികളില്ലാത്തപ്പോഴും).

2) മാതാവിലൊത്ത ഒന്നിനേക്കാൾ കൂടുതൽ സഹോദരന്മാർ.

ആറിലൊന്നി (1/6)ന്റെ അവകാശികൾ ഏഴാണ്:

1)പിതാവ് (മയ്യിത്തിന്ന് മകനോ മകന്റെ മകനോ ഉള്ളപ്പോൾ),

2)പിതാമഹൻ (മയ്യിത്തിന്ന് മകനോ മകന്റെ മകനോ ഉണ്ടായാൽ)

3) ഉമ്മ (മയ്യിത്തിന്ന് അവകാശിയായ മകനോ ഒന്നിൽ കൂടുതൽ സഹോദര സഹോദരികളോ ഉള്ളപ്പോൾ)

4) മാതാമഹി, പതാമഹി-ഇവർ എത്ര മേൽപോട്ട് പോയാലും

5) മകന്റെ പുത്രിയും പുത്രികളും സ്വന്തം മകളുള്ളപ്പോൾ

6) മാതാപിതാക്കളിലൊത്ത ഏക സഹോദരിയോടുകൂടി വരുന്ന പിതാവിലൊത്ത സഹോദരിയും സഹോദരികളും,

7)മാതാവിലൊത്ത ഏക സഹോദരൻ. ഭർത്താവ് അല്ലെങ്കിൽ ഭാര്യ, പിതാവ്, മാതാവ് എന്നീ മൂന്നുപേർ ഒരുമിച്ചു കൂടിയാൽ ഭർത്താവിന്റെ അല്ലെങ്കിൽ ഭാര്യയുടെ ഓഹരികഴിച്ചു ബാക്കിയുള്ള സ്വത്തിന്റെ മൂന്നിലൊന്ന് ഉമ്മാക്കും (രണ്ടോഹരി പിതാവിന്നും) ലഭിക്കുന്നതാണ്. അതായത് ഒട്ടാകെയുള്ള സ്വത്തിന്റെ ആറിൽ ഒന്നോ നാലിൽ ഒന്നോ എന്നർത്ഥം.


ഇനി ചില കാര്യങ്ങൾ ചോദ്യോത്തര രീതിയിൽ പരിചയപ്പെടാം


1) ഇസ് ലാമിക അനന്തരാവകാശ നിയമങ്ങൾക്ക് فرائض എന്നു പറയുന്നതു എന്തു കൊണ്ട്?

ഓഹരി എന്നാണ് فريضة എന്നതിൻ്റെ ഉദ്ദേശ്യ അർത്ഥം. ആ വാക്കിൻ്റെ ബഹു വചനമാണ്  فرائض എന്നത്. അനന്തരാവകാശികൾക്കുള്ള ഓഹരികൾ എന്നാണു ഫറാഇള് എന്നതിൻ്റെ ഉദ്ദേശ്യം. ഈ നിലക്കാണ് الفرائض എന്നു പറയുന്നത്. (ഇആനത്ത്: 3/262)

2)  അനന്തരാവകാശ നിയമത്തിൽ ആദ്യം ഇറങ്ങിയ ആയത്തേത്?
സൂറത്തുന്നിസാഇലെ ഏഴാമത്തെ ആയത്ത്.(തഫ്സീർ ഇബ്നി കസീർ )
  
3) അനന്തരാവകാശത്തിനു എത്ര കാരണങ്ങളുണ്ട്?

മൂന്ന് കാരണങ്ങൾ.

 1) കുടുംബ ബന്ധം
 2) വിവാഹ ബന്ധം
 3) അടിമ മോചന ബന്ധം  (ഇആനത്ത്: 3/261)

4) തടസ്സങ്ങൾ എത്ര?

മൂന്ന് 

1) മതത്തിലെ അന്തരം . മുസ്ലിം കാഫിറിനെയും കാഫിർ മുസ്ലിമിനെയും അവകാശം എടുക്കില്ല . ഇസ്ലാമിൽ നിന്നു പുറത്തു പോയവനു ആരുടെയും അവകാശം ലഭിക്കില്ല. മറ്റൊരാൾ അവൻ്റെ അവകാശിയുമാവില്ല. അവൻ്റെ സ്വത്ത് പൊതു ഖജനാവിലേക്കാണ്.

2) കൊല . മയ്യിത്തിൻ്റെ കൊലയാളിക്ക് സ്വത്തവകാശമില്ല. കൊല അബദ്ധത്തിൽ സംഭവിച്ചതാണെങ്കിലും അനന്തര സ്വത്ത് ലഭിക്കില്ല

3) അടിമത്തം. അടിമക്ക് ഉടമവകാശം ഇല്ലാത്തതിനാൽ ആരുടെയും അനന്തരാവകാശം ലഭിക്കില്ല. മറ്റൊരാൾ അടിമയുടെ അവകാശിയുമാവുകയില്ല.(ഇആനത്ത്: 3/262)

5) നിബന്ധനകൾ (شروط) ഏതെല്ലാം?

മൂന്ന്

1) വ്യക്തിയുടെ മരണം സംഭവിക്കുക
2) പരേതൻ്റെ മരണശേഷം അവകാശി ജീവിക്കുക
3) അനന്തരവകാശ നിയമങ്ങളെ കുറിച്ചുള്ള അറിവ്  (ഇആനത്ത് 3/261)


6) ഘടകങ്ങൾ ( فروض ) ഏതെല്ലാം?

മൂന്ന്

1) അവകാശി. 
2) പരേതൻ . 
3) സ്വത്ത് (ഇആനത്ത്: 3/261)

7) കൊലയാളിക്ക് അനന്തരാവകാശം ലഭിക്കില്ലന്നു പറഞ്ഞല്ലോ. അതിലടങ്ങിയ യുക്തി?

കൊലയാളിക്ക് അനന്തരാവകാശമില്ലെന്ന് നബി(സ്വ) പ്രസ്താവിച്ചിട്ടുണ്ട്. കൊലയാളിക്ക്  അവകാശം കിട്ടുമെന്ന നിയമമുണ്ടെങ്കിൽ ബന്ധുക്കളെ കൊലപ്പെടുത്തി സ്വത്ത് കൈവശപ്പെടുത്താൻ പലരും ധ്യതിപ്പെടും. ഇതു സമൂഹത്തെ നാശത്തിലേക്ക് നയിക്കും. അതിനാൽ ഇസ് ലാം ആ വാതിൽ കൊട്ടിയടച്ചു. 

8) വധം അബദ്ധത്തിലാണങ്കിലും അവകാശം ലഭിക്കില്ലന്നാണല്ലോ നിയമം. അപ്പോൾ അനന്തരം ലഭിക്കാവുന്ന ഒരാൾ ആവശ്യം കൂടാതെ കുഴിച്ച കുഴിയിൽ ഒരു അടുത്ത ബന്ധു അബദ്ധത്തിൽ വീണു മരിച്ചാൽ?

മരിച്ചവൻ്റെ സ്വത്തിൽ കുഴി കുഴിച്ച വ്യക്തിക്ക് അവകാശമില്ല. (തുഹ്ഫ: 6/417)

9) പ്രസവ വേദന മൂലം മരണപ്പെട്ട ഭാര്യയുടെ സ്വത്തിൽ ഭർത്താവിനു അവകാശമുണ്ടോ?

അവകാശമുണ്ടോ എന്നതിൽ ശാഫിഈ മദ്ഹബിൽ അഭിപ്രായ ഭിന്നതയുണ്ടെങ്കിലും അവകാശം ലഭിക്കുമെന്നതാണ് പ്രബല വീക്ഷണം.(തുഹ്ഫ: 6/419)

10) ജാര സന്താനത്തിനു പിതാവിൻ്റെ സ്വത്തിൽ അവകാശമുണ്ടോ?

അവനു ഇസ് ലാമിക വീക്ഷണത്തിൽ പിതാവില്ല. അതിനാൽ അവൻ ജനിക്കാൻ കാരണക്കാരനായ പുരുഷൻ്റെ സ്വത്തിൽ അവനു അവകാശമില്ല. ജാര സന്താനവും ഉമ്മയും തമ്മിൽ സ്വത്തവകാശമുണ്ട്.

11) മകൻ വാഹനം തിരിക്കവേ അബന്ധത്തിൽ പിതാവിനെ ഇടിച്ചു ,അങ്ങനെ പിതാവ് മരണപ്പെട്ടാൽ ഈ മകനു പിതാവിൻ്റെ സ്വത്തിൽ അവകാശമുണ്ടാകുമോ?

ഉണ്ടാകില്ല . കൊല അബദ്ധത്തിൽ സംഭവിച്ചാലും അവകാശം തടയുമെന്ന് ഫുഖഹാഉ വ്യക്തമാക്കിയിട്ടുണ്ട്. (തു ഹ്ഫ: 6/417)

12) കൊലയാളിക്ക് സ്വത്തവകാശമില്ലെന്നു വ്യക്തമാക്കിയല്ലോ . എന്നാൽ കൊലയാളിയുടെ സ്വത്തിൽ കൊല്ലപ്പെട്ടവനു അവകാശമുണ്ടോ?

ഉണ്ട് , അതിൻ്റെ രൂപം ഉദാഹരണത്തിലൂടെ ഫുഖഹാഉ വ്യക്തമാക്കിയിട്ടുണ്ട്. അതിങ്ങനെ : കൊലയാളിയായ മകൻ പിതാവിനെ അടിച്ചു പരിക്കേൽപ്പിച്ചു. അങ്ങനെ മകൻ മരണപ്പെട്ടു. അതിനു ശേഷം പ്രസ്തുത പരിക്ക് നിമിത്തമായി പിതാവ് മരണപെട്ടു:( മുഗ്നി 3/26)

ഇവിടെ കൊലയാളിയായ മകനാണു ആദ്യം മരിച്ചത്. അപ്പോൾ അവൻ്റെ സ്വത്തിൽ പിന്നീട് മരിച്ച പിതാവിനു അവകാശമുണ്ട്. (മകൻ ,പിതാവ് എന്നത് ഉദാഹരണമായി പറഞ്ഞതാണ്)

13) കൊലയാളിക്ക് അനന്തര സ്വത്തിൽ അവകാശമില്ലല്ലോ. എന്നാൽ കൊലയാളിയുടെ മകനു പിതാമഹൻ്റെ സ്വത്തിൽ അവകാശമുണ്ടോ?
അതേ, ഉണ്ടാകുന്നതാണ്.  മകനില്ലാത്തതിനാൽ മകൻ്റെ മകനു അവകാശം ലഭിക്കും. കൊലയാളിയായ മകൻ ഉണ്ടങ്കിലും ഇല്ലാത്ത വിധിയാണ്. (പൗത്രനു അവകാശം ലഭിക്കുന്ന രൂപമാവണം)  ഫതാവൽ കുബ്റ: 4/339)

14) അനന്തരാവകാശ നിയമത്തിൽ സ്ത്രീക്കും പുരുഷനും തുല്യ വിഹിതം കിട്ടുന്ന എത്ര സന്ദർഭങ്ങളുണ്ട്?

രണ്ട്  

1) മയ്യിത്തിനു മകനുണ്ടായിരിക്കേ മാതാപിതാക്കളുടെ വിഹിതം . മാതാവിനും പിതാവിനും ആറിലൊന്നാണ് വിഹിതം. 

2) മയ്യിത്തിൻ്റെ ഏക മാതാ സഹോദര സഹോദരിമാർ.  അവർ ആണിനും പെണ്ണിനും മൂന്നിലൊന്നാണ് വിഹിതം. ഇക്കാര്യം വിശുദ്ധ ഖുർആൻ വ്യക്തമാക്കിയതാണ്.

15) ആൺമക്കൾക്ക് ലഭിക്കുന്ന സ്വത്തിൻ്റെ പകുതി സ്വത്താണല്ലോ പെൺ മക്കൾക്ക് ലഭിക്കുന്നത്.ഇക്കാര്യം വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചതുമാണ്. പകുതിയായി ചുരുങ്ങാനുള്ള കാരണങ്ങളെന്ത്?

ആറാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഫഖ്റുദ്ദീൻ റാസി(റ) അതിൻ്റെ കാരണങ്ങൾ വ്യക്തമാക്കുന്നത് ഇങ്ങനെ സംഗ്രഹിക്കാം

1) ഭർത്താവ് ചെലവ് നൽകുന്നതിനാൽ ഭാര്യക്ക് ചെലവ് കുറവാണ്. ചെലവ് കൂടുതലുള്ളവനാണല്ലോ കൂടുതൽ സ്വത്തിലേക്കാവശ്യം

2) സ്യഷ്ടിപ്പിലും ബുദ്ധിയിലും ഖാസി ,ഇമാം തുടങ്ങിയ മത സ്ഥാനങ്ങളിലും പുരുഷൻ പരിപൂർണമാണ്.ഒരു സ്ത്രീയുടെ സാക്ഷി ഒരു പുരുഷൻ്റെ സാക്ഷിയുടെ പകുതിയാണ്. കൂടുതൽ പൂർണതയുള്ളവനാണല്ലോ കുടുതൽ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ അർഹൻ'

3) സ്ത്രീ പൊതുവിൽ ബുദ്ധി കുറഞ്ഞവളും വികാരം വർധിച്ചവളുമാണ്. കൂടുതൽ ധനം അവളുടെ കൈവശമുണ്ടായാൽ  നാശം വർദ്ധിക്കാൻ സാധ്യതയേറെയാണ്.

4) ഇരു ലോകത്തും ഉപകാരപ്രദമായ വഴിയിൽ ധനം ചെലവഴിക്കാൻ  ബുദ്ധിമാനായ പുരുഷനു കഴിയും. ജന സമ്പർക്കം കുറവായതിനാൽ സ്ത്രീകൾക്ക് ഇത്തരം നല്ല കാര്യങ്ങൾ ചെയ്യാൻ അവസരം കുറവാണ്.( റാസി: 9/512)

16) അനന്തരാവകാശം ലഭിക്കുന്ന പുരുഷ അവകാശികൾ ആരെല്ലാം?

പരുഷന്മാരിൽ നിന്നു പത്തു പേർ പരേതൻ്റെ സ്വത്തിനു അവകാശികളാണ്. അവ വിവരിക്കാം.

      1) മകൻ
      2) മകൻ്റെ മകൻ
      3) പിതാവ്
      4) പിതാമഹൻ
      5) സഹോദരൻ
      6) സഹോദര മകൻ
      7) പിത്യവ്യൻ
      8 ) പിത്യവ്യ പുത്രൻ
      9 ) ഭർത്താവ്
     10) അടിമയെ മോചിപ്പിച്ചൻ ( ഫത്ഹുൽ മുഈൻ ,ഇആനത്ത് )

17) പിതാമഹൻ എന്നതിൽ മാതാവിൻ്റെ പിതാവ് ഉൾപ്പെടുമോ?

ഇല്ല. പിതാവിൻ്റെ പിതാവാണുദ്ദേശ്യം. 

18) സഹോദരൻ എന്നതിൽ ആരെല്ലാം ഉൾപ്പെടും?

മൂന്നു വിധം സഹോദരങ്ങളും ഉൾപ്പെടും. അതായത് , 

ഒന്ന്: മാതാപിതാക്കളൊത്ത സഹോദരൻ .
രണ്ട്:പിതാവ് മാത്രം ഒത്ത സഹോദരൻ
മൂന്ന്:മാതാവ് മാത്രം ഒത്ത സഹോദരൻ.

19) സഹോദരൻ്റെ മകൻ എന്നതിൽ ആരെല്ലാം ഉൾപ്പെടും?

മാതാപിതാക്കളൊത്ത സഹോദരൻ്റെ മകനും പിതാവ് മാത്രം ഒത്ത സഹോദരൻ്റെ മകനും മാത്രമേ ഇവിടെ ഉൾപ്പെട്ട കയുള്ളൂ. മാതാവ് മാത്രം ഒത്ത സഹോദരൻ്റെ മകൻ അവകാശിയല്ല. (ഇആനത്ത് )

20) പിതൃവ്യൻ (എളാപ്പ ,മൂത്താപ്പ) എന്ന തിൽ ആരെല്ലാം ഉൾപ്പെടും?

മാതാപിതാക്കളൊത്ത പിതൃവ്യനും പിതാവ് മാത്രം ഒത്ത പിതൃവ്യനുമാണുൾപ്പെടുക. ഉമ്മ മാത്രം ഒത്ത പിതൃവ്യൻ ഉൾപ്പെടില്ല.
പിതൃവ്യ പുത്രനിലും ഉമ്മ മാത്രം ഒത്തവൻ ഉൾപ്പെടില്ല.(തുഹ്ഫ)

21)  സ്ത്രീ അവകാശികൾ ആരെല്ലാം?

ഏഴു കൂട്ടർ

    1) മകൾ
    2) മകൻ്റെ മകൾ
    3) മാതാവ്
    4) മാതാമഹി.പിതാമഹി 
    5) സഹോദരി
    6) ഭാര്യ
    7) അടിമയെ മോചിപ്പിച്ചവൾ

22) സഹോദരി എന്നതിൽ മൂന്നു വിധം സഹോദരിമാരും ഉൾപ്പെടുമോ?

✔️ അതേ ,ഉൾപ്പെടും.
      1) മാതാപിതാക്കളൊത്ത സഹോദരി
      2) മാതാവ് മാത്രം ഒത്ത സഹോദരി
      3) പിതാവ് മാത്രം ഒത്ത സഹോദരി

23)  അസ്വബ:ക്കാർ ആരാണ്?

നിശ്ചിത ഓഹരിയില്ലാത്തവരാണ് عصبة ക്കാർ .

നിശ്ചിത ഓഹരിയുള്ളവർക്ക് أهل الفرض  എന്നു പറയും. 

നിശ്ചിത ഓഹരി നിശ്ചയിക്കപ്പെട്ടവർ ഇല്ലെങ്കിൽ സ്വത്ത് മുഴുവനും അസ്വബക്കാർക്കാണ്.  നിശ്ചിത ഓഹരി നിശ്ചയിക്കപ്പെട്ടവർ ഉണ്ടെങ്കിൽ അവരുടേത് കഴിച്ച് ബാക്കി മുഴുവനും അസ്വബ: ക്കാർക്കാണ്.
സ്വത്ത് ബാക്കി ഇല്ലാത്തതിനാൽ സ്വത്ത് തീരെ ലഭിക്കാത്ത അസ്വബക്കാരുമുണ്ട്

24) ഖുർആൻ വിവരിച്ച വിഹിതങ്ങൾ ഏതെല്ലാം?

✔️ വിശുദ്ധ ഖുർആനിൽ വ്യക്തമായി വന്നത് ആറു വിഹിതങ്ങളാണ് 

  1) മൂന്നിൽ രണ്ട് (الثلثان)
  2) പകുതി ( النصف)
  3) നാലിൽ ഒന്ന് ( الربع)
  4) എട്ടിൽ ഒന്ന് (الثمن)
  5) മൂന്നിൽ ഒന്ന് (الثلث)
  6) ആറിൽ ഒന്ന് ( السدس)

25) സുലുസുൽ ബാക്കി (ثلث الباقي ) എന്ന ഓഹരിയുടെ ഉദ്ദേശ്യമെന്ത്?

ഭർത്താവിൻ്റെയോ ഭാര്യയുടെയോ  അവകാശം കഴിച്ചു ബാക്കിയുള്ളതിൻ്റെ  മുന്നിലൊന്ന് എന്നാണു ثلث الباقي യുടെ ഉദ്ദേശ്യം.(നിഹായ:)

26) സുലുസുൽ ബാക്കി (ثلث الباقي ) ലഭിക്കുന്നവർ ആരെല്ലാം?

രണ്ടു പേർ. 

1) മാതാവ് 2 ) പിതാമഹൻ

27) മാതാവിനു ثلث الباقي  കിട്ടുന്ന രൂപം എങ്ങനെ?

അവകാശികളായി മാതാവിൻ്റെ കൂടെ പിതാവ് ,ഭർത്താവ് എന്നിവർ ഉണ്ടെങ്കിൽ മാതാവിനു ثلث الباقي യാണ്. 

ഭർത്താവിൻ്റെ സ്ഥാനത്ത് ഭാര്യയാണെങ്കിലും  മാതാവിനു ثلث الباقي യാണ്. 

ഉദാ:ഒരു വ്യക്തി മരണപ്പെട്ടു.അവകാശിയായി ഉള്ളത്

ഭാര്യ:
ഉപ്പ:
ഉമ്മ: എന്നിവർ

ഭാര്യയ്ക്ക് നാലിലൊന്ന് ( ഒരു ഓഹരി )
ഉപ്പാക്ക് രണ്ടു ഓഹരി , ഉമ്മാക്ക് ഒരു ഓഹരി
(സ്വത്ത് മൊത്തം നാല് ഓഹരിയാക്കണം)

ഈ മസ്അലയിൽ ഭാര്യയുടെ ഓഹരിയായ നാലിലൊന്നു കഴിച്ചാൽ പിന്നെ മൂന്നു ഓഹരിയാണല്ലോ ഉള്ളത്. അതിൽ ഒരു ഓഹരിയാണ് ഉമ്മക്ക് ലഭിക്കുക. അതാണു മൂന്നിലൊന്ന്. ഭാര്യയുടെ ഓഹരി കഴിച്ചുള്ളതിൻ്റെ മൂന്നിലൊന്നായതുകൊണ്ടാണ് ثلث الباقي എന്നു പറയുന്നത്. 

28) അവകാശിയായി ഭർത്താവും ഉമ്മയും ഉപ്പയുമാണങ്കിലോ?

✔️ സ്വത്ത് ആറ് ഓഹരി വെക്കണം.

ഭർത്താവിനു മൂന്നു ഓഹരി ( പകുതി )
ഉപ്പാക്ക് രണ്ടു ഓഹരി , ഉമ്മാക്ക് ഒരു ഓഹരി

ഈ മസ്അലയിൽ ഭർത്താവിൻ്റെ ഓഹരിയായ മൂന്ന് ഓഹരി കഴിച്ചാൽ ബാക്കിയുള്ളത് മൂന്ന് ഓഹരിയാണല്ലോ. അതിലൊരു ഓഹരിയാണ് ഉമ്മാക്കുള്ളത്. അതേ ,ثلث الباقي യാണത്

29 ) യഥാർത്ഥത്തിൽ ആകെ സ്വത്തിൻ്റെ നാലിലൊന്നോ ആറിലൊന്നോ ആണല്ലോ ഉമ്മാക്ക് പ്രസ്തുത രണ്ടു മസ്അലയിൽ കിട്ടുന്നത്. അങ്ങനെ പറയാതെ ثلث الباقي എന്നു പറയാൻ കാരണമെന്താണ്? 

ഫുഖഹാഉ ثلث (സുലുസ് ) എന്ന പദം കൊണ്ടുവരുന്നത് വിശുദ്ധ ഖുർആനിലെ പ്രയോഗം മാനിച്ചു കൊണ്ടാണ്. ഖുർആനിൽ وورثه أبواه فلأمه الثلث (മയ്യിത്തിനു സന്താനങ്ങൾ ഇല്ലാതിരിക്കുകയും മാതാപിതാക്കൾ അവകാശികളാകുകയും ചെയ്യുമ്പോൾ മാതാവിനു മുന്നിലൊന്നുണ്ട്.) എന്നാണു ഖുർആൻ പറഞ്ഞത്. (തുഹ്ഫ: 6/404)

30 ) ഉമരിയ്യ: മസ്അല എന്നാലെന്ത്?

അവകാശികളായി മാതാപിതാക്കളോടുകൂടെ  ഭർത്താവ് അല്ലെങ്കിൽ ഭാര്യ ഉണ്ടങ്കിൽ ആ മസ്അലക്കാണ് ഉമരിയ്യ എന്നു പറയുന്നത്. (ഇആനത്ത് 2/265)
ഉമരിയ്യ: മസ്അലയിലാണ് ഉമ്മാക്ക് ثلث الباقي ലഭിക്കുന്നത്.

31) ഉമരിയ്യ: എന്ന പേരിനു കാരണം?

ആദ്യമായി  സുലുസുൽ ബാക്കിയുടെ മസ്അല വിധിച്ചത് ഉമർ(റ) ആയതു കൊണ്ട്.

ഉമരിയ്യതയ്നി , ഗരീബ തയ്നി എന്നല്ലാം പ്രസ്തുത രണ്ടു മസ്അലക്ക് പേരുണ്ട് (തുഹ്ഫ: 6/404 ,നിഹായ :6/20 ,ഇആനത്ത്: 3/265)

ഉമരിയ്യ: മസ്അല (ഒന്ന്)

6
        
ഭർത്താവ്: പകുതി: (3)
മാതാവ്: സുലുസുൽ ബാക്കി (1)                        
പിതാവിനു ബാക്കി (2)
           
ഉമരിയ്യ: മസ്അല (രണ്ട്)     
4

ഭാര്യ. നാലിലൊന്ന്   (1)
മാതാവ്: സുലുസുൽ ബാക്കി (1)
പിതാവിന് ബാക്കി: (2)

32) മാതാവിനു എപ്പോഴാണ് മൂന്നിലൊന്ന് അവകാശം കിട്ടുക ?

മയ്യിത്തിനു സന്താന മോ ഒന്നിലധികം സഹോദര ,സഹോദരിമാരോ ഇല്ലാതിരിക്കുകയും ഉമരിയ്യ മസ്അലയിൽ പെടാതിരിക്കുകയും വേണം.      

33) ആറിലൊന്ന് ഉമ്മാക്ക് എപ്പോൾ?

പരേതന് സന്താന മോ ഒന്നിലധികം സഹോദരങ്ങളോ സഹോദരിമാരോ ഉണ്ടെങ്കിൽ. (മാതാവിനു മൂന്നു വിധം ഓഹരിയുണ്ട്. അതു മൂന്നും ഇവിടെ വിവരിച്ചു)   

34) ഉമ്മയുടെ സ്വത്തിൽ ആൺ മക്കൾക്കും പെൺ മക്കൾക്കും തുല്യ അവകാശമാണെന്നു കേൾക്കുന്നു. വസ്തുതയെന്ത്?

ഉപ്പയുടെ സ്വത്തിലും ഉമ്മയുടെ സ്വത്തിലും ആൺമക്കളുടെ പകുതിയാണ് പെൺമക്കൾക്ക് അവകാശം. 

ഉമ്മയുടെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശമാന്നെന്ന നാട്ടുവർത്തമാനം അടിസ്ഥാന രഹിതമാണ്. 

ഉമ്മയൊത്ത സഹോദര സഹോദരിമാർക്ക് തുല്യ അവകാശമാണ്. ഇവരെ കുറിച്ച് ഫുഖഹാഉ പറയു ന്ന ഇബാറത്ത്  ولدي أم فأكثر  എന്നും عدد من ولد الأم  എന്നുമാണ്. ഇതിൽ നിന്നു തെറ്റുന്ധരിച്ചതാവാം പ്രസ്തുത നാട്ടുവർത്തമാനം .

35 ) പരേതൻ്റെ അവകാശിയായി ഒരു മകൾ മാത്രമാണുള്ളതെങ്കിൽ സ്വത്ത് എങ്ങനെ വീതിത്തം.

പകുതി സ്വത്ത് അവകാശം എന്ന നിലക്ക് മകൾക്കു ലഭിക്കം. വേറെ അവകാശികൾ ഇല്ലാത്തതിനാൽ ബാക്കി പകുതിയും മകൾക്ക് തന്നെ ലഭിക്കും.

36) അനന്തരാവകാശികളിൽ എല്ലാ പുരുഷന്മാരും (സ്ത്രീകളെ കൂടാതെ ) മേളിച്ചാൽ എത്ര പേർക്ക് അവകാശം ലഭിക്കും?

മൂന്നു പേർക്ക് മാത്രം.
പിതാവ് ,മകൻ, ഭർത്താവ് എന്നിവരാണവർ.

37) എല്ലാ സ്ത്രീകളും ( പുരുഷന്മാരെ കൂടാതെ ) മേളിച്ചാലോ?

അഞ്ചു പേർ അവകാശികളാകും.
മകൾ , മകൻ്റെ മകൾ ,മാതാവ് ,ഭാര്യ ,പൂർണ സഹോദരി എന്നിവരാണവർ.

38) എല്ലാ പുരുഷന്മാരും എല്ലാ സ്ത്രീകളും ഒരുമിച്ചുകൂടിയാലോ?

അഞ്ചു പേർ അവകാശമെടുക്കും. മാതാവ് ,പിതാവ് ,മകൻ ,മകൾ ,ഭാര്യയോ ഭർത്താവോ.

39) ഭർത്താവിൻ്റെ വിഹിതമെത്ര?

മരിച്ച ഭാര്യക്ക് സന്താനമില്ലെങ്കിൽ ഭർത്താവിനു പകുതി.
സന്താനമുണ്ടെങ്കിൽ നാലിലൊന്ന്. (പകുതി , നാലിലൊന്ന് എന്നിങ്ങനെ രണ്ടു വിധം ഓഹരിയാണ് ഭർത്താവിനുള്ളത്.(തുഹ്ഫ)

40) ഭാര്യയുടെ ഓഹരി ?

മരിച്ച ഭർത്താവിനു സന്താനമില്ലെങ്കിൽ ഭാര്യക്ക് നാലിലൊന്ന്. സന്താനമുണ്ടെന്നിൽ എട്ടിലൊന്ന് (തുഹ്ഫ)

41) ചിലർ ഉള്ളതുകൊണ്ട് മറ്റു ചിലർക്ക് പൂർണമായ തടസ്സം നേരിടുമല്ലോ. ഉദാ: മകനുണ്ടാകുമ്പോൾ മകൻ്റെ മകനു അവകാശം ഇല്ല. മകൻ മകൻ്റെ മകനെ തടഞ്ഞു.എന്നാൽ ഒരിക്കലും ആരാലും തടയപ്പെടാത്ത അവകാശികൾ ഉണ്ടോ?

ഉണ്ട്. ആറു പേർ . അവർ ഒരിക്കലും തടയപ്പെടില്ല

ഉമ്മ
ഉപ്പ
ഭർത്താവ്
ഭാര്യ
മകൻ
മകൾ 

എന്നിവരാണവർ.

42) തലയെണ്ണൽ എന്നാലെന്ത്?

പിതാമഹനോടൊപ്പം പൂർണ സഹോദരനും ഏക പിതാ സഹോദരനും ഉണ്ടാകുമ്പോൾ  എണ്ണം കണക്കാക്കുന്നതിൽ മാത്രം ഏക പിതാ സഹോദരനെ എണ്ണുന്നു. അവനു അവകാശം ലഭിക്കുകയില്ല. തലയെണ്ണൽ മാത്രമാണ് ഏക പിതാ സഹോദരനിൽ നടക്കുന്നത്. ഇതിനു മുആദ്ദ് (തലയെണ്ണൽ ) എന്നു പറയുന്നു.

43) തലയെണ്ണൽ രീതി എന്തിനാണ് ഉണ്ടാക്കുന്നത്?

പിതാമഹനു വിഹിതം വർദ്ധിക്കാതിരിക്കാൻ വേണ്ടി.

ഉദാ:

3

പിതാമഹൻ:        (1)

പൂർണ സഹോദരൻ.       (2)

ഏക പിതാ സഹോദരൻ.       (✖️)

ഇതിൽ ഏക പിതാ സഹോദരനെ കൂടി പരിഗണിച്ചാണ് എണ്ണത്തിൽ മൂന്ന് ആയത്.  അതിൽ ഒരു ഓഹരി പിതാമഹന്. ബാക്കി രണ്ടു ഓഹരി പൂർണ സഹോദരന്. പിതാമഹന് പകുതി കിട്ടാതിരിക്കാനാണിങ്ങനെ ചെയ്യുന്നത്.

44) ഗർഭ ശിശുവിന് സ്വത്തവകാശമുണ്ടോ?

അതേ ,ഉണ്ട് . 

45 ) അതിനു പ്രത്യേക നിബന്ധനയുണ്ടോ?

രണ്ടു നിബന്ധനയുണ്ട്.

          1) പൂർണ ജീവനോടെ ജനിക്കുക.
         2) പരേതൻ്റെ മരണശേഷം ഗർഭ ശിശുവിൻ്റെ ആസ്തിക്യം ഉറപ്പാക്കുക.

46) ആസ്തിക്യം എങ്ങനെ ഉറപ്പാക്കും?

രണ്ടു മാനദണ്ഡത്തോടെ ഉറപ്പാക്കാം.

ഒന്ന്:പരേതൻ്റെ മരണാനന്തരം ആറു മാസത്തിനുള്ളിൽ പ്രസവം നടക്കുക.

രണ്ട്:ഗർഭ ശിശുവിൻ്റെ മാതാവ് മറ്റൊരു ഭർത്താവുമൊത്ത് ജീവിക്കുന്നില്ലെങ്കിൽ നാലു വർഷത്തിനുള്ളിൽ പ്രസവം നടക്കുക.

പൂർണ ഗർഭകാലത്തിൽ ചുരുങ്ങിയത് ആറുമാസവും കൂടിയത് നാലു വർഷവുമാണ്.(ഫത്ഹുൽ മുഈൻ)

47 ) അവകാശികളിൽ ഗർഭ ശിശു ഉണ്ടെങ്കിൽ ജനനം വരെ സ്വത്ത് വിഹിതം ചെയ്യാതിരിക്കണോ?

അതാണു നല്ലത്. കാരണം ,കുട്ടി ആണോ പെണ്ണോ  ഒന്നോ ഒന്നിലധികമോ ആവാമല്ലോ. അതു കൊണ്ട് തന്നെ ജനനത്തിനു മുമ്പ് ക്യത്യ വിഹിതം നിർണയിക്കാൻ കഴിയില്ല.

48) ഗർഭ ശിശുകാരണം അവകാശം തടയപ്പെടാത്ത വ്യക്തിയുടെ  വിഹിതം മാത്രം  ഓഹരി ചെയ്യാൻ ഗർഭ ശിശുവിൻ്റെ ജനനം വരെ കാത്തിരിക്കണോ?

വേണ്ട. ഉദാ: ഭാര്യയും രണ്ടു മക്കളും അവകാശികളായി ഉണ്ട്. ഭാര്യ ഗർഭിണിയുമാണ്. ഇവിടെ ഭാര്യയുടെ എട്ടിലൊന്ന് ഒരിക്കലും തടയപ്പെടില്ലല്ലോ. 

49) കാണാതായവൻ്റെ സ്വത്ത് വീതിച്ചെടുക്കൽ എപ്പോൾ?

ഒരു വിവരവും ലഭിക്കാതെ ഒരാളെ കാണാതായാൽ അദ്ദേഹം മരണപ്പെട്ടതായി തെളിവു ലഭിക്കുകയോ ജീവിച്ചിരിക്കാൻ സാധ്യതയില്ലന്ന് ഏകദേശം  ഉറപ്പ് ലഭിക്കുന്ന കാലം കഴിഞ്ഞു പോവുകയോ ചെയ്യാതെ അവൻ്റെ സ്വത്ത് വിഹിതം വെക്കരുത്. 

50 ) മരിച്ചതായി ആരാണ് വിധി പ്രഖ്യാപിക്കുക . 

ജീവിച്ചിരിക്കാൻ സാധ്യതയില്ലന്ന ഏകദേശ ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ അവൻ മരണപ്പെട്ടതായി അന്വേഷണം നടത്തി ഖാസി പ്രഖ്യാപിക്കണം 
വിധി പ്രഖ്യാപിക്കുന്ന സമയത്ത് അനന്തരാവകാശത്തിന് അർഹതയുള്ളവർക്കേ അവകാശമുണ്ടാവുകയുള്ളൂ. (തുഹ്ഫ)

51)  ദവുൽ അർഹാം എന്നതിൻ്റെ വിവക്ഷയെന്ത്?

അകന്ന ബന്ധുക്കൾ എന്നു പറയാം.

52 ) അവർക്ക് അനന്തര സ്വത്തവകാശമുണ്ടോ?

അംശാവകാശികളും (أهل الفرض) ശിഷ്ടാവകാശികളും (عصبة) ഇല്ലെങ്കിൽ സ്വത്ത് ബൈത്തുൽ മാലിന് (ഇസ്ലാമിക ഭരണത്തിലെ നീതിയുക്ത പൊതു ഖജനാവ്)  അവകാശപ്പെട്ടതാണ്. ഇക്കാലത്ത് നമ്മുടെ നാട്ടിൽ ബൈത്തുൽമാൽ നിലവിലില്ല .അതിനാൽ സ്വത്ത് അകന്ന ബന്ധുക്കൾക്ക് (ദവുൽ അർഹാമിന്) അവകാശപ്പെട്ടാണ്.

53) ആരെല്ലാമാണ് ദവുൽ അർഹാമിൽ ഉൾപ്പെടുക?

പതിനൊന്നു കൂട്ടരെ ശൈഖ് മഖ്ദൂം ഫത്ഹുൽ മുഈനിൽ വ്യക്തമാക്കിയിട്ടുണ്ട്.

54) അവർ ആരെല്ലാം?

1) മകളുടെ മക്കൾ (ولد البنت)
2) സഹോദരിയുടെ മക്കൾ (ولد الأخت)
3) സഹോദര പുത്രിമാർ (بنت الأخ)
4) പിത്യവ്യ പുത്രിമാർ (بنت العم)
5) മാതാവിലൊത്ത പിത്യ വ്യൻ (عم لأم)
6) മാത്യ സഹോദരൻ (الخال)
7) മാതൃ സഹോദരി (الخالة)
8) പിതൃ സഹോദരി (العمة)
9) ഉമ്മയുടെ പിതാവ് (أبو الأم)
10) ഉമ്മയുടെ പിതാവിൻ്റെ ഉമ്മ (أم أبي الأم)
11 ) ഏകാ മാതാ സഹോദരപുത്രൻ (إبن أخ الأم) 

55) പരസ്പരം അവകാശമെടുക്കുന്നവർ ഒരപടത്തിൽ മരിച്ചാൽ സ്വത്ത് എങ്ങനെ വീതിക്കും?

ആദ്യം മരിച്ചത് ആരാണെന്നു വ്യക്തമായാൽ ആദ്യം മരിച്ചവൻ്റ സ്വത്തിൽ പിന്നീട് മരിച്ച വ്യക്തിക്ക് അവകാശമുണ്ടാകും. (തസ്ഹീലുൽ ഫറാഇള്)

56) രണ്ടു പേരും ഒരേ സമയത്ത് മരണപ്പെട്ടതായി ബോധ്യപ്പെട്ടാലോ?

എങ്കിൽ ഇവർ തമ്മിൽ അവകാശികളല്ല. രണ്ടു പേരുടെയും സ്വത്ത് മറ്റു അവകാശികൾക്ക് കണക്കനുസരിച്ച് വീതിച്ചു കൊടുക്കണം.

57) ആദ്യം മരിച്ചതു ആരാണന്നു അറിഞ്ഞിരുന്നു. പക്ഷേ ,മറന്നു' എന്നാലെണ്ടനെയാണ് മസ്അല?

നമ്പർ 56 ൻ്റെ മറുപടി തന്നെ.

58)  അറബ് ഭാഷയിലുള്ള جد (ജദ്ദ് ) എന്നതിൽ മാതാവിൻ്റെ പിതാവ് പെടില്ലേ?

പെടും. എന്നാൽ അനന്തരാവകാശ മസ്അലയിൽ ജദ്ദ് എന്നാൽ പിതാമഹൻ മാത്രമാണ്. മാതാവിൻ്റെ പിതാവല്ല. 

59)  മുർത്തദ്ദിനു അനന്തരാവകാശം ലഭിക്കില്ലല്ലോ. അവൻ്റെ മുസ്ലിമായ  മകനോ?

ലഭിക്കും (ഫതാവൽ കുബ്റ: 4/339)

60) മുർതദ്ദ് ഇസ്ലാമിലേക്ക് മടങ്ങി വന്നാൽ സ്വത്ത് ലഭിക്കുമോ?

ഇല്ല . താൻ ആരുടെ സ്വത്താണോ അവകാശമായി എടുക്കുന്നത് അയാൾ മരിക്കുന്ന സമയം താൻ മുർതദ്ദാണല്ലോ. (മുഗ്നി: 3/ 35 )


അക്ദരിയ്യ: കൗതുകം നിറഞ്ഞ മസ്അല


61) ഫറാഇളിലെ അക്ദരിയ്യ: മസ്അല എന്താണ്?

അനന്തരാവകാശ നിയമത്തിലെ പല പൊതു മാനദണ്ഡങ്ങളും വിസ്മരിക്കപ്പെട്ട ഒരു മസ്അലയാണ് അക്ദരിയ്യ: മസ്അല

അവകാശികളായി ഭർത്താവ് ,മാതാവ് , പിതാമഹൻ , പൂർണ സഹോദരി ,ഏക പിതാ സഹോദരി എന്നിവരാണ് ഈ മസ്സ്വലയിലുള്ളത്. 

സങ്കീർണവും കുഴഞ്ഞുമറിഞ്ഞതുമായ തുകൊണ്ടാണ് അക്ദരിയ്യ( الأكدرية ) എന്നു പേർ പറയാൻ കാരണമെന്നും ഈ മസ്അല ആദ്യമായി ചോദിച്ച വ്യക്തിയുടെ പേര്  അക്ദരിയ്യ: എന്നായതുകൊണ്ടാണ് പ്രസ്തുത പേര് വന്നതെന്നും അഭിപ്രായമുണ്ട്. മറ്റു ചില അഭിപ്രായങ്ങളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (തുഹ്ഫ: 6/415 , നിഹായ :6/26 , മഹല്ലി 3/149)

ഭർത്താവിൻ്റെയും  മാതാവിൻ്റെയും വിഹിതം കഴിഞ്ഞാൽ ആറിലൊന്നു മാത്രമാണ് ബാക്കിയുള്ളത്. പൊതു മാനദണ്ഡമനുസരിച്ച് അതു പിതാമഹനു ലഭിക്കുകയും പൂർണ സഹോദരി ഒഴിവാക്കുകയും ചെയ്യും. എന്നാൽ അക്ദരിയ്യ: മസ്അലയിൽ പൂർണ സഹോദരിക്ക് പകുതി അംശാവകാശം ലഭിക്കും. അതിനാൽ അസ്വ് ല് മസ്അല ആറിൽ നിന്നു ഒമ്പതിലേക്ക് ഉയർത്തേണ്ടി വന്നു. അങ്ങനെ  പിതാമഹൻ്റെയും സഹോദരിയുടെയും മൊത്തം വിഹിതം (1+ 3 = 4) . പിതാമഹൻ്റെ  പകുതി സഹോദരിക്ക് എന്ന നിലക്ക് വീതിക്കണം. 

ഭിന്ന സംഖ്യ ഒഴിവാക്കാൻ  അസ് ല് മസ്അലയായ ഒമ്പതിനെ മുന്നിൽ ഗുണിച്ച് ഇരുപത്തി ഏഴാക്കി. (ഇആനത്ത്: 3/274)

പൂർണ സഹോദരിയുടെ സ്ഥാനത്ത് എക പിതാ സഹോദരിയായാലും ഈ വിവരിച്ച രീതിയിൽ തന്നെയാണ് ഓഹരി. കാരണം അപ്പോഴും അക്ദരിയ്യ മസ്അലയാണ്. (ഇആനത്ത്: 3/274)


അക്ദരിയ്യ: മസ്അല വിസ്മരിക്കപ്പെട്ട പൊതു മാനദണ്ഡങ്ങൾ

ഒന്ന്:മറ്റു അവകാശികളുടെ വിഹിതം കഴിച്ചു ബാക്കി ആറിലൊന്നു മാത്രമായാൽ അതു പിതാമഹന് ലഭിക്കും. സഹോദരണ്ടാൾ ഒഴിവാകും. എന്നാൽ അക്ദരിയ്യ:യിൽ ആറിലൊന്നു മാത്രം ബാക്കി വന്നിട്ടും  സഹോദരിക്ക് പകുതി അംശാവകാശം ലഭിച്ചു. 

രണ്ട്:പിതാമഹനോടൊപ്പം സഹോദരിക്ക് പകുതി അംശാവകാശം തുടക്കത്തിലേ കണക്കാക്കപ്പെടുകയില്ല. എന്നാൽ അക്ദരിയ്യ:യിൽ അതുണ്ടായി. 

മൂന്ന്:പിതാമഹനും സഹോദരങ്ങളും കൂടുമ്പോഴുള്ള രൂപങ്ങളിൽ അസ് ല് മസ്അല ഉയർത്തപ്പെടുകയില്ല. എന്നാൽ അക്ദരിയ്യ:യിൽ ആറിൽ നിന്നു ഒമ്പതിലേക്ക് ഉയർത്തപ്പെട്ടു. 

അക്ദരിയ്യ മസ്അലയിൽ ഒരു സഹോദരിയാണുള്ളത്. ഒന്നിലധികം സഹോദരിമാരോ സഹോദരങ്ങളോ ആണെങ്കിൽ അക്ദരിയ്യ മസ്അലയാവില്ല. അപ്പോൾ മാതാവിൻ്റെ വിഹിതം അറിലൊന്നായി കുറയും. ബാക്കി സഹോദരങ്ങൾക്ക് ലഭിക്കും.  


62)  മകളുടെ വിഹിതം എത്രയാണ്?

മൂന്നു വിധത്തിലാണ് മകളുടെ വിഹിതം

1) അംശാവകാശം:അതു പകുതിയാണ്.

പകുതി കിട്ടാനുള്ള നിബന്ധന: 

ഒന്ന്: പരേതൻ്റെ നേർ സന്താനം ഒരു മകൾ മാത്രമായിരിക്കുക. 
രണ്ട്: പരേതനു മകൻ ഇല്ലാതിരിക്കുക

2) അംശാവകാശം: മൂന്നിൽ രണ്ട് 

ഇതു ലഭിക്കാനുള്ള നിബന്ധന: 

ഒന്ന്: ഒന്നിലധികം മകൾ ഉണ്ടായിരിക്കുക
രണ്ട്: പരേതനു മകൻ ഇല്ലാതിരിക്കുക

3) മറ്റൊരാൾ മുഖേന ശിഷ്ടാവകാശം: 

നിബന്ധന :

പരേതനു മകൻ (ഒന്നോ അധികമോ ) ഉണ്ടായിരിക്കുക .ഈ വേളയിൽ ആൺ മകൻ്റെ  പകുതി മകൾക്ക് ലഭിക്കും.

63) പിതാവിൻ്റെ വിഹിതം എത്ര?

പരേതനു സന്താനമില്ലെങ്കിൽ ശിഷ്ടാവകാശം . ആൺ സന്തതിയുണ്ടെങ്കിൽ ആറിലൊന്ന് അംശാവകാശം .പെൺ സന്തതി മാത്രമാണങ്കിൽ ആറിലൊന്ന് അംശാവകാശവും *ശിഷ്ടാവകാശത്തിനു സ്വത്തുണ്ടെങ്കിൽ അതും.

64) ഒരു സ്ത്രീ മരണപ്പെട്ടു.പരേതയ്ക്ക് ഒരു പൂർണ സഹോദരനും നാലു ഏക പിതാ സഹോദരനും അഞ്ചു ഏക പിതാ സഹോദരിയും ഉണ്ട്. എന്നാൽ പരേതയുടെ സ്വത്ത് എങ്ങനെ വീതിക്കണം?

സ്വത്ത് മുഴുവനും പൂർണ സഹോദരനാണ്. عصبة എന്ന നിലക്ക്  അദ്ദേഹത്തിനു അവകാശപ്പെടാണ്. 

ഏക പിതാ സഹോദരനോ ഏക പിതാ സഹോദരിക്കോ അവകാശമില്ല.
കാരണം , പൂർണ സഹോദരൻ ഉണ്ടാകുമ്പോൾ ഏക പിതാ സഹോദരനോ ഏക പിതാ സഹോദരിക്കോ  അവകാശം ലഭിക്കില്ല എന്നതാണു നിയമം.

65) പൂർണ സഹോദരൻ്റെ വിഹിതം എങ്ങനെ.?

സ്വയം  ശിഷ്ടാവകാശം. 

നിബന്ധന:പരേതനു മകൻ,  മകൻ്റെ മകൻ, പിതാവ് , പിതാമഹൻ ഇല്ലാതിരിക്കുക , പിതാമഹനോടൊപ്പം പ്രത്യേക നിയമം.

66) അംശാവകാശികളുടെ (أهل الفرض) വിഹിതം കഴിച്ചു ബാക്കി വന്ന സ്വത്ത് ശിഷ്ടാവകാശി (عصبة) കൾക്കാണല്ലോ . എന്നാൽ ,ശിഷ്ടാവകാശികളില്ലെങ്കിലോ?

ശിഷ്ടാവകാശി ഇല്ലെങ്കിൽ അംശാവകാശികൾക്ക് തന്നെ അവരുടെ വിഹിതത്തിൻ്റെ കണക്കനുസരിച്ച്  വീണ്ടും കൊടുക്കണം. എന്നാൽ വീണ്ടും കൊടുക്കുന്നതിൽ ഭർത്താവും ഭാര്യയും പെടില്ല .
67) ഭർത്താവും ഭാര്യയും ഉൾപ്പെടാത്തതന്തുകൊണ്ട്?

പരേതനുമായിട്ടുള്ള കുടുംബ ബന്ധം പരിഗണിച്ചാണ് ബാക്കി വന്ന സ്വത്ത് അംശാവകാശികൾക്ക് വീണ്ടും നൽകുന്നത് . ഭാര്യാ - ഭർത്യ ബന്ധം കുടുംബമല്ലല്ലോ.

68) വിഹിതം കഴിച്ചു സ്വത്ത് ബാക്കി വരുന്നതിനു ഉദാഹരണങ്ങൾ?

ഒന്ന്:അവകാശി ഒരു മകൾ മാത്രം. അവളുടെ അവകാശം പകുതിയാണ്. വേറെ അവകാശികളില്ലാത്തതിനാൽ ബാക്കി പകുതിയും അവൾക്കു തന്നെ അവകാശപ്പെട്ടതാണ്.

രണ്ട് : അവകാശിയായി ഉമ്മ മാത്രം. മൂന്നിലൊന്നാണ് ഉമ്മയുടെ അവകാശം. മറ്റു അവകാശികളില്ലാത്തതിനാൽ ബാക്കി സ്വത്തും ഉമ്മക്ക് അവകാശപ്പെട്ടതാണ്.

മൂന്ന്: അവകാശികളായി നാലു പെൺമക്കൾ മാത്രം. മൂന്നിൽ രണ്ടാണവരുടെ വിഹിതം. അതും ബാക്കി സ്വത്തും അവർക്കു തന്നെയാണ്. അതവർ തുല്യമായി വീതിക്കണം.
  
69) പരേതനു ഒന്നിലധികം ഭാര്യമാരുണ്ടെങ്കിൽ ഓരോ ഭാര്യമാർക്കും നാലിൽ ഒന്നാ എട്ടിൽ ഒന്നോ ലഭിക്കുമോ?

ഇല്ല. നാലിലൊനോ എട്ടിലൊന്നോ ഭാര്യ എന്ന വകുപ്പിലേക്ക് നീക്കിവെക്കും. അതവർ തുല്യമായി വീതിക്കണം.

പരേതനു സന്താനം ഇല്ലങ്കിൽ ഭാര്യക്ക് നാലിലൊന്നും സന്താനമുണ്ടെങ്കിൽ എട്ടിലൊന്നുമാണ് അവകാശം.

70) എട്ടിലൊന്ന് എത്ര പേരുടെ അവകാശമാണ് ?

ഭാര്യയുടെ മാത്രം.    

71) ഫറാഇളിലെ മുശർറഖ: എന്നാലെന്ത്?

കൗതുകകരമായ ഒരു മസ്അലയാണത്. വിഹിതത്തിൽ പങ്കാളിയാക്കൽ എന്നാണു മുശർറഖ: കൊണ്ടുദ്ദേശിക്കുന്നത്.

പൂർണ സഹോദരൻ ശിഷ്ടാവകാശിയാണ്.(عصبة ) അംശാവകാശി കളുടെ വിഹിതം കഴിച്ചു ബാക്കിയാണ് ശിഷ്ടാവകാശികൾക്ക് ലഭിക്കുക. ബാക്കിയില്ലെങ്കിൽ ലഭിക്കില്ല . ഇതാണു പൊതു മാനദണ്ഡം. എന്നാൽ മുശർറഖ: മസ്അലയിൽ  പൂർണ സഹോദരനു വിഹിതം ലഭിക്കുന്നു. 

ഉദാ: 

ഭർത്താവ്
മാതാവ്
ഏകമാതാ സഹോദരൻ
പൂർണ സഹോദരൻ
ഭർത്താവ് ,മാതാവ് , ഏകമാതാ സഹോദരൻ എന്നിവർ അംശാവകാശികളാണ്. 

ഇവരുടെ ഓഹരി കഴിച്ചാൽ സ്വത്ത് ബാക്കിയില്ല. പൊതു മാനദണ്ഡമനുസരിച്ച്  പൂർണ സഹോദരനു സ്വത്ത് ലഭിക്കില്ല . എന്നാൽ അവനെ ഏകമതാ സഹോദരനെ പോലെ കണക്കാക്കി  മൂന്നിലൊന്ന് വിഹിതത്തിൽ  തുല്യ പങ്കാളിയാക്കി. അതാണു മുശർറഖ: മസ്അല(ഇആനത്ത് :3/266)

പൂർണ സഹോദരനും ഏകമാതാ സഹോദരനും ഒരു ഉമ്മയിൽ നിന്നുണ്ടായതാണല്ലോ. പരേതനുമായി പൂർണ സഹോദരനാണ് കൂടുതൽ അടുത്ത് നിൽക്കുന്നതും. അതുകൊണ്ടല്ലാമാണ് പൂർണ സഹോദരനു   മൂന്നിൽ ഒന്നിൽ പങ്കാളിയായത്.

72 ) ഫറാഇളിലെ സൗഭാഗ്യ സഹോദരൻ ആര്

തൻ്റെ സാനിധ്യം കൊണ്ടു മാത്രം മറ്റൊരാൾ അവകാശിയാകാൻ കാരണമാകുന്ന രീതി അനന്തരാവകാശ ശാസ്ത്രത്തിലുണ്ട്. അവനു الأخ المبارك എന്നു പറയും. (സൗഭാഗ്യ സഹോദരൻ ) 

ഉദാഹരണത്തിലൂടെ അതു വ്യക്തമാക്കാം.

1)രണ്ടു പെൺമക്കൾ
2) മകൻ്റ മകൾ
3) മകൻ്റെ മകൻ

ഇത്രയും പേർ പരേതനുണ്ടാകുമ്പോൾ മകൻ്റെ മകൾക്ക് അവകാശം കിട്ടാൻ കാരണം മകൻ്റെ മകനാണ്. അവൻ സൗഭാഗ്യ ബന്ധുവാണ്. മകൻ്റെ മകൻ ഇല്ലെങ്കിൽ മകൻ്റ മകൾക്ക് അവകാശം ലഭിക്കില്ല.

മകൻ്റെ മകനു കിട്ടുന്നതിൻ്റെ പകുതി മകൻ്റെ മകൾക്കു ലഭിക്കും.

മറ്റൊരു ഉദാഹരണം.

1) രണ്ടു പൂർണ സഹോദരി
2) ഏക പിതാ സഹോദരി
3) ഏക പിതാ സഹോദരൻ

ഇതിൽ ഏക പിതാഹോദരൻ ഉള്ളതുകൊണ്ടാണ് ഏക പിതാ സഹോദരിക്ക് അവകാശം ലഭിച്ചത്. അവൻ സൗഭാഗ്യ ബന്ധുവാണ്.

73) ഫറാഇളിലെ  നിർഭാഗ്യ സഹോദരൻ ആരാണ്?

തൻ്റെ സിനിധ്യം കൊണ്ട് തുല്യസ്ഥാനത്തുള്ള  അവകാശി തടയപ്പെടുന്ന രീതി അനന്തരാവകാശ നിയമത്തിലുണ്ട്. അതിനു الأخ المشئوم ( നിർഭാഗ്യ സഹോദരൻ ) എന്നു പറയും.

ഉദാ:

ഭർത്താവ്
പൂർണ സഹോദരി
ഏക പിതാ സഹോദരി
ഏക പിതാ സഹോദരൻ

ഇതിൽ ഏക പിതാ സഹോദരൻ നിർഭാഗ്യ ബന്ധുവാണ്. താനില്ലായിരുന്നുവെങ്കിൽ ഏക പിതാ സഹോദരിക്ക് ആറിലൊന്ന് (6/1) അംശാവകാശം ലഭിച്ചിരുന്നു. ഏക പിതാ സഹോദരൻ ഉള്ളതുകൊണ്ട് മാത്രം ഏക പിതാ സഹോദരിക്ക് അവകാശം ഇല്ലാതെ പോയി.

മുകളിലെ മസ്അല ഓഹരി ഇങ്ങനെ

ഭർത്താവ്: (പകുതി)

പൂർണ സഹോദരി: (പകുതി)

ഏക പിതാ സഹോദരി: (✖️)

ഏകപിതാസഹോദരൻ: (✖️)

ഏക പിതാ സഹോദരിക്ക് ആറിലൊന്ന് കിട്ടുന്ന രൂപം

ഭർത്താവ്: (പകുതി)

പൂർണ സഹോദരി : (പകുതി)

ഏക പിതാ സഹോദരി: (ആറിലൊന്ന്)

അടിസ്ഥാന മസ്അല ആറാണങ്കിലും ആറിൽ നിന്നു ഏഴിലേക്ക് ഉയർത്തണം.

സ്വത്ത് ഏഴ് ഓഹരി വെക്കണം.

ഭർത്താവിനു (3)
പൂർണ സഹോദരിക്ക് (3)
ഏക പിതാ സഹോദരിക്ക് (1)

(3 + 3+ 1 = 7 )


74) അസ്വ് ല് മസ്അല എന്നതിൻ്റെ വിവക്ഷയെന്ത്?

അവകാശികളുടെ വിഹിതം ഭിന്ന സംഖ്യയില്ലാതെ വീതിക്കാൻ പര്യാപ്തമായ ഏറ്റവും ചെറിയ സംഖ്യ എന്നാണ് أصل المسألة എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇതിനു ഉത്ഭവസംഖ്യ ,പൊതുഛേദം എന്നൊക്കെ മലയാളത്തിൽ പറയാറുണ്ട്.

അനന്തരാവകാശികൾ എല്ലാവരും ശിഷ്ടാവകാശികളാണെങ്കിൽ (അസ്വബാക്കാർ) അവരുടെ മൊത്തം എണ്ണമാണ് അസ്വ് ല് മസ്അല .

ഉദാ:അവകാശികളായി മൂന്നു ആൺ മക്കൾ മാത്രം. ഇതിൽ അടിസ്ഥാന ഓഹരി മൂന്ന്.

കുടുംബ വഴിക്കുള്ള ആണും പെണും ഒരുമിച്ചു ണ്ടെങ്കിൽ ഒരു ആണിനെ രണ്ടായി പരിഗണിക്കണം. അപ്പോൾ ഒരു മകനും ഒരു മകളുമുള്ള മസ്അലയിൽ സ്വത്ത് മൂന്നു ഓഹരി വെക്കണം. മകനു രണ്ടും മകൾക്കു ഒന്നും

പരേതനു അഞ്ചു സഹോദരങ്ങളും നാലു സഹോദരിമാരും മാത്രമാണ് അവകാശികളെങ്കിൽ പതിനാല് (14) ഓഹരി വെക്കണം. കാരണം ,അഞ്ചു സഹോദരങ്ങളെ പത്തു പേരായി പരിഗണിക്കണമല്ലോ.
   
75) അസ്വ് ൽ മസ്അല എങ്ങനെ കണ്ടെത്തും?

അംശാവികാശികളുള്ള ഏതു രൂപത്തിലും അസ് ൽ മസ്അല ഏഴു അക്കങ്ങളിൽ ഏതെങ്കിലും ഒന്നായിരിക്കും.

രണ്ട് ,
മൂന്ന് ,
നാല് ,
ആറ് ,
എട്ട് ,
പന്ത്രണ്ട് ,
ഇരുപത്തിനാല്.
എന്നിവയാണവ. ഇതിനു مخارج الفروض എന്നു പറയും. 

Thursday 16 July 2020

പരാജയ ലക്ഷണങ്ങൾ



وفي الحديث : *علامة الشقاوة* : *جمود العين* -أي قلّة دمعها ، *وقساوة القلب ، وحبّ الدّنيا* -أي الرّغبة فيها والإنهماك عليها *وطول الأمل* - أي رجاء الإكثار من الإقامة في الدنيا 
(الجواهر اللّؤلؤيّة في شرح الاربعين النووية-٦٧) 


വിശുദ്ധ ഹദീസിൽ കാണാം : ഭൗതിക ലോകത്ത് ഏറെ കാലം ജീവിക്കാൻ വേണ്ടിയുള്ള ആർത്തി, സമ്പത്ത് വാരിക്കൂട്ടാനുള്ള വ്യഗ്രത, ഹൃദയത്തിന്റെ കാഠിന്യം, കണ്ണീരൊലിക്കാത്ത വിധം കണ്ണുകൾ വറ്റി വരണ്ടു പോവുക ഇവയെല്ലാം പാരത്രിക പരാജയത്തിന്റെ ലക്ഷണങ്ങളിൽ പെട്ടതാകുന്നു.

Friday 3 July 2020

ഭാര്യാ ഭർത്താക്കന്മാരറിയാൻ




ഒരു സത്യവിശ്വാസിയും വിശ്വാസിനിയെ വെറുക്കരുത്‌. അഥവാ അവളുടെ ഒരു സ്വഭാവം അനിഷ്ടകരമായിത്തോന്നിയാല്‍ മറ്റൊന്ന്‌ ആനന്ദകരമായിരിക്കും. (മുസ്‌ലിം റഹ് )

സത്യവിശ്വാസിയായ മനുഷ്യന്‌ അല്ലാഹുവെക്കുറിച്ചുള്ള സൂക്ഷ്‌മത കഴിച്ചാല്‍ ഏറ്റവുമധികം പ്രയോജനം ലഭിക്കുക, ആജ്ഞാപിച്ചാല്‍ അനുസരിക്കുന്ന, നോക്കിയാല്‍ സന്തോഷം ജനിപ്പിക്കുന്ന, അവളുടെ കാര്യത്തില്‍ സത്യം ചെയ്‌താല്‍ പാലിക്കുന്ന, അസാന്നിധ്യത്തില്‍ സ്വന്തം ശരീരത്തിലും ഭര്‍ത്താവിന്റെ സ്വത്തിലും അയാളോട്‌ ഗുണകാംക്ഷ പുലര്‍ത്തുന്ന സദ‌്‌വൃത്തയായ സഹധര്‍മിണിയില്‍ നിന്നാണ്‌. (ഇബ്‌നുമാജ റഹ് )

മുഹമ്മദ് നബി(സ) പറഞ്ഞു: 'കുടുംബത്തിനു വേണ്ടിയോ പാവപ്പെട്ടവന് വേണ്ടിയോ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മറ്റു വിധേനയോ ചെലവഴിച്ച് ഒരു ദീനാറില്‍ അല്ലാഹു ഏറ്റവും പ്രതിഫലമരുളുന്നത് കുടുംബത്തിന് വേണ്ടി ചെലവഴിച്ച ദീനാറിന്റെ പേരിലായിരിക്കും (സ്വഹീഹ് മുസ്‌ലം)

നബി (സ) പറഞ്ഞു: ‘നിങ്ങള്‍ മൃഗങ്ങളെപ്പോലെ പെട്ടെന്ന് ചാടിക്കയറി സംഭോഗം നടത്തരുത്. ആദ്യം ഒരു ദൂതന്‍ ഇടയില്‍ പ്രവര്‍ത്തിക്കണം.’ അനുചരന്‍മാരിലൊരാൾ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ആരാണാ ദൂതന്‍?’ നബി (സ) പറഞ്ഞു: ‘ചുംബനവും പ്രേമസല്ലാപവും.’

മനുഷ്യന്റെ സൗഭാഗ്യം മൂന്ന്‌ കാര്യങ്ങളിലാണ്‌. നിര്‍ഭാഗ്യവും മൂന്ന്‌ കാര്യങ്ങളില്‍ തന്നെ. നല്ലവളായ ഭാര്യയും മെച്ചപ്പെട്ട പാര്‍പ്പിടവും കൊള്ളാവുന്ന വാഹനവും ഭാഗ്യമാണ്‌. ചീത്തയായ ഭാര്യയും മോശമായ വീടും കൊള്ളാത്ത വാഹനവും നിര്‍ഭാഗ്യവും.(അഹ്‌മദ് റഹ് ‌)

പ്രവാചകന്മാരുടെ ചര്യകളിൽ പെട്ട ഒന്നാണ് വിവാഹ ജീവിതം. അല്ലാഹു പറയുന്നു: ‘നിങ്ങളുടെ വർഗത്തിൽ നിന്നുതന്നെ നിങ്ങൾക്കവൻ (ഭാര്യമാരെ) സൃഷ്ടിച്ചു തന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെടുന്നു. നിങ്ങൾ അവരുമായി ഇണങ്ങിച്ചേർന്ന് മനസ്സമാധാനം കൈവരിക്കുവാനായി. അവൻ നിങ്ങൾ തമ്മിൽ സ്‌നേഹബന്ധവും കാരുണ്യവും സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും ചിന്തിക്കുന്ന ജനതക്ക് അതിൽ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്’ (സൂറതുറൂം/21).

ദാമ്പത്യ ജീവിതത്തിന്റെ ആഴത്തിലേക്കും അർത്ഥത്തിലേക്കും വിരൽ ചൂണ്ടുന്ന ഒരു സൂക്തമാണിത്. ദമ്പതികൾ പരസ്പരം അറിഞ്ഞും സഹകരിച്ചും ജീവിക്കണം. മലയാളത്തിൽ ഭാര്യ അഥവാ ഭരിക്കപ്പെടുന്നവൾ എന്നും ഭർത്താവ് ഭരിക്കുന്നവൻ എന്നുമാണ് പ്രയോഗം. എന്നാൽ അറബിയിൽ സൗജ്-സൗജത് ഇണ തുണ എന്നർത്ഥത്തിലുള്ള വാക്കാണ് ഉപയോഗിക്കുന്നത്. ഇണക്കം ഉണ്ടായാലേ ഇണയാവുന്നുള്ളൂ. പരസ്പരം ഇണങ്ങാതെ വിഘടിച്ചു നിൽക്കുന്ന ദമ്പതികൾ തമ്മിലുള്ള പ്രശ്‌നം തീരുകയില്ല.

”അനസ് (റ) നിവേദനം: നബി (സ) പറഞ്ഞു: അല്ലാഹുവിന്റെ ദാസന്‍ വിവാഹം ചെയ്താല്‍, അവന്‍തന്റെ മതത്തിന്റെ പകുതി പൂര്‍ത്തിയാക്കി. ബാക്കി പകുതിയുടെ കാര്യത്തില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളട്ടെ.” (ത്വബ്‌റാനി അല്‍ ഔസതിൽ ഉദ്ദരിച്ചത്). മറ്റൊരു നിവേദനത്തില്‍ പ്രവാചകന്‍ (സ) പറഞ്ഞതിങ്ങനെയാണ്. ”ഒരാള്‍ വിവാഹം ചെയ്താല്‍ അവന്‍ തന്റെ ഈമാനിന്റെ (വിശ്വാസം) പകുതി പൂര്‍ത്തീകരിച്ചു. ബാക്കി പകുതിയുടെ കാര്യത്തില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളട്ടെ. (ത്വബ്‌റാനി അല്‍ഔസതിൽ).

”ഇഹലോകം വിഭവ സമൃദ്ധമാണ്. അതിലെ ഏറ്റവും നല്ല വിഭവം ധര്‍മബോധമുള്ള ഒരു ഭാര്യയാണ്.” (മുസ്‌ലിം, അഹ്മദ്, നസാഈ).

”നിങ്ങള്‍ വിവാഹം കഴിക്കുക. മറ്റു സമുദായത്തേക്കാള്‍ സംഖ്യാബലത്തില്‍ നിങ്ങള്‍ മുന്തി നില്‍ക്കുന്നതിൽ ഞാന്‍ സന്തുഷ്ടനായിരിക്കും. ക്രൈസ്തവരെപ്പോലെ നിങ്ങള്‍ ഏകാന്തവാസം ആചരിക്കരുത്.” (ബൈഹക്വി)

”അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് എന്ത് ചെലവഴിച്ചാലും അതിനു പ്രതിഫലം ലഭിക്കാതിരിക്കില്ല; തന്റെ ഭാര്യയുടെ വായില്‍ വെച്ചുകൊടുക്കുന്ന ഒരു ഉരുളക്കുപോലും.” (മുത്തഫക്വുൻ അലൈഹി)

”അനസില്‍ (റ) നിന്ന് നിവേദനം: നബി (സ) ഞങ്ങളോട് വിവാഹം കഴിക്കാന്‍ കല്‍പിക്കുകയും ബ്രഹ്മചര്യമനുഷ്ഠിക്കുന്നത് ശക്തിയായി വിരോധിക്കുകയും ചെയ്തിരിക്കുന്നു.” (അഹ്മദ്)

നബി(സ)പറഞ്ഞു: ”നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ്; ഞാന്‍എന്റെ ഭാര്യമാരോട് ഏറ്റവും നന്നായി വര്‍ത്തിക്കുന്നവനത്രെ” (തിര്‍മിദി)

അനസ് (റ) പറയുന്നു: ”ജനങ്ങളില്‍ ഭാര്യമാരോട് ഏറ്റവുമധികം തമാശ പറയുന്ന ആളായിരുന്നു നബി (സ)” (ബസ്സാര്‍)

പ്രവാചകന്‍ (സ) പറഞ്ഞു: ”മാന്യനല്ലാതെ അവരെ (സ്ത്രീകളെ) മാനിക്കുകയില്ല. നീചനല്ലാതെ അവരെ നിന്ദിക്കുകയില്ല.” (ഇബ്‌നുമാജ)

”സത്യവിശ്വാസി, സത്യവിശ്വാസിനി(യായ ഭാര്യ)യുമായി പിണങ്ങുവാന്‍ പാടില്ല. അവളില്‍ നിന്നുള്ള വല്ല സ്വഭാവത്തെയും നിങ്ങള്‍ വെറുക്കുന്നുവെങ്കില്‍ മറ്റു കുറേ സ്വഭാവങ്ങള്‍ നിങ്ങളെ തൃപ്തിപ്പെടുത്തും.” (മുസ്‌ലിം)

മുആവിയ(റ)നിവേദനം: ഞാന്‍ ചോദിച്ചു: പ്രവാചകരേ, ഞങ്ങള്‍ക്ക് ഭാര്യമാരോടുള്ള ബാധ്യതകള്‍ എന്തെല്ലാമാണ്? തിരുമേനി (സ) പറഞ്ഞു: നീ ഭക്ഷിക്കുന്നുവെങ്കില്‍ അവളെയും ഭക്ഷിപ്പിക്കുക. നീ വസ്ത്രം ധരിക്കുന്നുവെങ്കില്‍ അവളെയും ധരിപ്പിക്കുക. അവളുടെ     മുഖത്ത് അടിക്കാതിരിക്കുക, അവളെ വഷളാക്കാതിരിക്കുക, കിടപ്പറയിലല്ലാതെ അവളെ വെടിയാതിരിക്കുക.” (അബൂദാവൂദ്)

നബി (സ) പറഞ്ഞു: ”നിങ്ങളിൽ ഉത്തമന്‍ നിങ്ങളുടെ ഭാര്യമാര്‍ക്ക് ഉത്തമനായവനാണ്.” (തിര്‍മിദി)

നബി (സ) പറഞ്ഞു: ”നിങ്ങളിലൊരാള്‍ തന്റെ ഭാര്യയെ അടിമയെപ്പോലെ അടിക്കുകയും അന്നുതന്നെ രാത്രി അവളുമായി കിടപ്പറ         പങ്കിടുകയും ചെയ്യുകയോ; എന്തൊരു വൈരുധ്യമാണത്?” (ബുഖാരി, മുസ്‌ലിം, അഹ്മദ്)

നബി (സ) പറഞ്ഞു: ”നിങ്ങള്‍ അല്ലാഹുവിന്റെ ദാസിമാരെ അടിക്കരുത്.” (തിര്‍മിദി)

ഉമര്‍ (റ) പറഞ്ഞു: ”പുരുഷന്‍ തന്റെ ഭാര്യാസന്താനങ്ങളുടെ അടുക്കലെത്തിയാല്‍ ഒരു ശിശുവിനെപ്പോലെ പെരുമാറട്ടെ. എന്നാല്‍ അവന്റെ പക്കലുള്ള പൗരുഷം എന്താണെന്ന് അവര്‍തേടുമ്പോള്‍ അവന്‍ ഒരു പുരുഷനായിത്തന്നെ നിലകൊള്ളുകയും ചെയ്യട്ടെ.” (ഇഹ്‌യാ ഉലൂമിദ്ദീന്‍, വാല്യം 2, പേജ് 44)

”യുവസമൂഹമേ, നിങ്ങളില്‍വിവാഹം കഴിക്കാന്‍ കഴിവുള്ളവര്‍ അങ്ങനെ ചെയ്യേണ്ടതാണ്. തീര്‍ച്ചയായും അത് കണ്ണിനെ നിയന്ത്രിക്കുകയും ലൈംഗിക വിശുദ്ധി നിലനിര്‍ത്തുകയും ചെയ്യും. വിവാഹം കഴിക്കാത്തവര്‍ വ്രതമനുഷ്ഠിക്കട്ടെ. അതവരുടെ ലൈംഗികാസക്തിയെ നിയന്ത്രിക്കും.” (മുത്തഫഖുന്‍അലൈഹി)

”വിവാഹം എന്റെ ചര്യയില്‍പെട്ടതാണ്. അതിനാല്‍ ആരെങ്കിലും എന്റെ ചര്യയെ നിരാകരിക്കുന്നുവെങ്കില്‍ അവന്‍ നമ്മില്‍പെട്ടവനല്ല.” (മുത്തഫക്വുന്‍അലൈഹി)

”അല്ലാഹുവോട് നന്ദിയുള്ള ഒരു ഹൃദയം, (അല്ലാഹുവിന്) സ്തുതികീര്‍ത്തനങ്ങൾ നടത്തുന്ന ഒരു നാവ്, നിങ്ങളുടെ ജീവിത വ്യവഹാരങ്ങളിലും മതകാര്യങ്ങളിലും നിങ്ങളെ സഹായിക്കുന്ന സച്ചരിതയായ ഒരു ഭാര്യ- ഇവയാണ് ജനങ്ങള്‍ക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും ഉത്തമമായ അമൂല്യവസ്തുക്കള്‍.” (ബൈഹക്വി ശുഅ്ബുല്‍ ഈമാനില്‍ ഉദ്ദരിച്ചത്)

”മൂന്നു കൂട്ടരെ സഹായിക്കുന്നത് അല്ലാഹുവിന്റെ ബാധ്യതകളില്‍ പെട്ടതാണ്. അല്ലാഹുവിന്റെ മാര്‍ഗത്തിൽ സമരം ചെയ്യുന്നവനും (മോചനമൂല്യം) കൊടുത്തു തീര്‍ക്കാനുദ്ദേശിച്ചുകൊണ്ട് സ്വതന്ത്ര്യകച്ചീട്ടെഴുതുന്ന അടിമയും ചാരിത്ര്യശുദ്ധിയെ ഉദ്ദേശിച്ചു വിവാഹം കഴിക്കുന്നവനും” (അഹ്മദ്, തിര്‍മിദി, നസാഈ)

ആരാധനകളിലെ അമിതാവേശത്താൽ വിവാഹമുപേക്ഷിച്ച് ബ്രഹ്മചര്യത്തിന് മുതിർന്ന ഉസ്മാനുബ്‌നു മള്ഊൻ(റ) എന്ന സ്വഹാബിയെ താക്കീത് ചെയ്ത് നബി(സ്വ) ഇപ്രകാരം പ്രസ്താവിച്ചു: 

“വിവാഹം എന്റെ ചര്യയാണ്. എന്റെ ചര്യ ഇഷ്ടപ്പെടാത്തവൻ എന്നിൽ പെട്ടവനല്ല.’’ 

വിശുദ്ധ ഖുർആൻ പറയുന്നു: 

“സത്യവിശ്വാസികളേ, അല്ലാഹു നിങ്ങൾക്കനുവദിച്ചുതന്ന നല്ല കാര്യങ്ങളെ നിങ്ങൾ നിഷിദ്ധമാക്കരുത്. നിങ്ങൾ പരിധി ലംഘിക്കുകയുമരുത്. തീർച്ച, അതിരുകവിയുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല’’ (മാഇദ: 87).

ഇണയെ തെരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട സവിശേഷ ഗുണങ്ങൾ ഇസ്‌ലാമിക ശരീഅത്ത് വ്യക്തമായി വിവരിച്ചിട്ടുണ്ട്. മതനിഷ്ഠ, കന്യകാത്വം, തറവാടിത്തം, ഭർതൃസ്‌നേഹം, പ്രസവശേഷി, ബുദ്ധിവൈഭവം, സദ്‌സ്വഭാവം, സൗന്ദര്യം, പ്രായപൂർത്തി, മറ്റൊരു ഭർത്താവിൽ നിന്ന് സന്താനമില്ലാത്തവൾ തുടങ്ങിയവ വധുവിന്റെ സവിശേഷ ഗുണങ്ങളായി കർമശാസ്ത്ര പണ്ഡിതന്മാർ പരിചയപ്പെടുത്തുന്നു. പ്രസ്തുത ഗുണങ്ങളിൽ ചിലത് വരന്റെയും സവിശേഷ ഗുണങ്ങളായതിനാൽ വധുവും രക്ഷിതാക്കളും അവ പ്രത്യേകം പരിഗണിക്കേണ്ടതാണ് (തുഹ്ഫ: 7/188-190).

അതായത് പുരുഷന്റെ മതബോധം, സ്വഭാവശുദ്ധി, കുടുംബ സാഹചര്യം, കൂട്ടുകെട്ടുകൾ തുടങ്ങിയ കാര്യങ്ങളിൽ ബദ്ധശ്രദ്ധരാവുകയും ജാഗ്രത പുലർത്തുകയും വേണം. 

നബി(സ്വ) പറയുന്നു: “ദീനും സ്വഭാവവും നിങ്ങൾക്കിഷ്ടപ്പെട്ട ആരെങ്കിലും വിവാഹാഭ്യർത്ഥനയുമായി വന്നാൽ അവന് നിങ്ങൾ കല്യാണം കഴിച്ചു കൊടുക്കുക. അങ്ങനെ നിങ്ങൾ ചെയ്തിട്ടില്ലെങ്കിൽ ഭൂമിയിൽ വിപത്തും വലിയ കുഴപ്പവും ഉണ്ടാകും’’ (തുർമുദി റഹ് ).

തന്റെ ഭർത്താവുമായി നല്ല നിലയിൽ ഇടപെടൽ ഭാര്യക്ക് നിർബന്ധമാണ്. മറിച്ചങ്ങോട്ടും നിർബന്ധം തന്നെ. പങ്കാളിയെ വല്ല നിലക്കും പ്രയാസപ്പെടുത്തുന്നത് കുറ്റകരമാണെന്നർത്ഥം. ഖുർആൻ കൽപിച്ച കാര്യം ധിക്കരിക്കൽ കുറ്റകരമാണല്ലോ. നിങ്ങൾ ഭാര്യമാരുമായി നല്ല നിലയിൽ വർത്തിക്കുക (അന്നിസാഅ്/34). ഇതിന്റെ വ്യാഖ്യാനത്തിൽ ഇമാം ശാഫിഈ(റ) പറയുന്നത് തന്റെ പങ്കാളിയെ വെറുപ്പിക്കാതിരിക്കലാണിതിന്റെ വിവക്ഷിതമെന്നാണ്. പുരുഷന്മാർ സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുള്ളവരാണ് (അന്നിസാഅ്/34) എന്നതു കൂടി ചേർത്തുവായിക്കുമ്പോൾ, ഭർത്താവിന്റെ ആജ്ഞ ചെവിക്കൊള്ളാതെ സ്വയേഷ്ടപ്രകാരം പ്രവർത്തിക്കുന്ന ഭാര്യ കുറ്റക്കാരിയാവുക തന്നെ ചെയ്യും.

വീട്ടുകാരിക്ക് ആവശ്യാനുസരണം ചെലവു നൽകാതെ ബുദ്ധിമുട്ടിക്കുന്നത് ഭർത്താവിന് കുറ്റമായതുപോലെ തന്നെ ലൈംഗിക ബന്ധത്തിനു തടസ്സം നിൽക്കുന്നത് ഭാര്യക്കും കുറ്റമാണ്. നബി(സ്വ) പറഞ്ഞു: ‘ഒരാൾ ഭാര്യയെ വിരുപ്പിലേക്ക് ക്ഷണിച്ചപ്പോൾ വിസമ്മതിച്ചു മാറിക്കിടന്നാൽ പ്രഭാതം വരെ മലക്കുകൾ അവളെ ശപിക്കുന്നതാണ്.’

ദാമ്പത്യ ജീവിതത്തിലെ ശൈഥില്യങ്ങൾക്ക് മിക്കപ്പോഴും കാരണമാകുന്നത് കിടപ്പറ പ്രശ്‌നങ്ങളാണ്. തന്റെ പങ്കാളിയെ മാത്രം പ്രണയിക്കുകയും അപരന്മാരോട് ഇമ്പം തോന്നാതിരിക്കുകയും ചെയ്താൽ മാത്രമാണ് കിടപ്പറ വിജയം. പഠനകാലത്തോ മറ്റോ മനസ്സിൽ കൊണ്ടുനടക്കുന്ന മോഹങ്ങളെ അയവിറക്കാൻ ശ്രമിക്കുമ്പോൾ ദമ്പതികളിൽ പ്രശ്‌നം തുടങ്ങുന്നു. ശാരീരികവും മാനസികവുമായി പരിപൂർണ സംതൃപ്തി ഉണ്ടായാൽ ഒട്ടുമിക്ക പ്രശ്‌നങ്ങൾക്കും പരിഹാരമായി.

ഭാര്യയെ സൽകർമങ്ങൾക്ക് പ്രേരിപ്പിക്കലും ദുർനടപ്പിൽ നിന്ന് പിന്തിരിപ്പിക്കലും ഭർത്താവിന് നിർബന്ധമാണ്. അൽപം ദീനീബോധമുള്ളവനാണെങ്കിൽ ഈ കർത്തവ്യം നിർവഹിച്ചുകൊണ്ടിരിക്കും. പല കുടുംബത്തിലും വഴക്കുകൾക്കിത് കാരണമാകാറുണ്ട്. രാത്രി ഷോപ്പിംഗിന് വേണ്ടി പുറത്തിറങ്ങാനൊരുങ്ങിയ ഭാര്യയെ വഴക്കുപറഞ്ഞതിന് പരാതിപ്പെടുന്നതിൽ കാര്യമില്ല. 

ശൈഖ് ശീറാസി(റ) പറയുന്നു: രോഗികളായ മാതാപിതാക്കളെ സന്ദർശിക്കുന്നത് തടയാൻ പോലും ഭർത്താവിന് അവകാശമുണ്ട് (മുഹദ്ദബ്). ഇതിനർത്ഥം ഭാര്യയെ എന്തിനും തടയണമെന്നല്ല. ഭർത്താവിന്റെ അനുവാദമില്ലാതെ സ്വയേഷ്ട പ്രകാരം ജീവിക്കാൻ അവൾക്ക് ശറഅ് അനുവദിക്കുന്നില്ലെന്നുമാത്രം.

ഖസ്അം ഗോത്രത്തിൽ പെട്ട ഒരു വനിത പ്രവാചകരെ സമീപിച്ചു ചോദിച്ചു: ‘ഭർത്താവിന് ഭാര്യയുടെ മേലുള്ള അവകാശമെന്താണ്? കാരണം ഞാനൊരു വിധവയാണ്. അതറിഞ്ഞിട്ടു വേണം എനിക്ക് വിവാഹിതയാവാൻ.’

നബി(സ്വ) പറഞ്ഞു: ‘ശാരീരിക ബന്ധത്തിനാവശ്യപ്പെട്ടാൽ അവൾ ഒട്ടകക്കട്ടിലിൽ യാത്രയിലാണെങ്കിലും വഴങ്ങിക്കൊടുക്കണം, സമ്മതമില്ലാതെ സുന്നത്ത് നോമ്പെടുക്കരുത്, ഭർത്താവിന്റെ അനുവാദമില്ലാതെ വീട്ടിൽ നിന്ന് പുറപ്പെടരുത്. അങ്ങനെ ചെയ്താൽ വാനലോകത്തെ മലക്കുകൾ അവളെ ശപിക്കും’ (മജ്മൂഅ് 18/68).

തന്റെ പങ്കാളിക്ക് വെറുപ്പുണ്ടാക്കുന്ന കാര്യങ്ങൾ ദമ്പതികളിൽ നിന്ന് ഉണ്ടാവരുത്. വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ പരസ്പരം ബുദ്ധിമുട്ടിക്കരുത്. തന്റെ ഇണയെ വെറുപ്പിക്കുന്ന ഭക്ഷണമോ വസ്ത്രമോ അരുത്. പെർഫ്യൂമിൽ പോലും അപരന്റെ താൽപര്യം മാനിക്കണം. കല്യാണത്തിനും മറ്റു പൊതു പരിപാടികൾക്കും അണിഞ്ഞൊരുങ്ങുന്ന വനിതകൾ സ്വന്തം ഭർത്താവിനു മുമ്പിൽ മോശം നിലപാടിൽ നിൽക്കുന്നത് ഉചിതമല്ല. സുഗന്ധവും നല്ല വസ്ത്രങ്ങളും കിടപ്പറയിലേക്ക് കരുതിവെക്കുകയും സന്തോഷം പങ്കിടുകയും ചെയ്യലാണ് സുന്നത്ത്.

സ്വഭാവദൂഷ്യം മഹാവിപത്താണ്. കലഹത്തിനും അക്രമത്തിനും അതു കാരണമാകുന്നു. നബി(സ്വ) പറഞ്ഞു: ‘വിശ്വാസം പൂർത്തിയായവർ ഏറ്റവും നല്ല സ്വഭാവക്കാരാണ്. നിങ്ങളിൽ ഉത്തമർ അവരവരുടെ ഭാര്യമാരുമായി നല്ല രൂപത്തിൽ വർത്തിക്കുന്നവരാണ്’ (അഹ്മദ്, തിർമുദി റഹ്).

രഹസ്യം സൂക്ഷിക്കുകയെന്നത് സൂക്ഷ്മത പാലിക്കുന്ന സദ്‌വൃത്തരുടെ സവിശേഷതയാണ്. അതുകൊണ്ടാണ് രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന ഇണകളെ അല്ലാഹു പ്രത്യേകം പ്രശംസിച്ചിരിക്കുന്നത്. 

ഒരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു: 'ഉത്തമ സ്ത്രീകള്‍ എന്നുവച്ചാല്‍ നീ അവളെ നോക്കിയാല്‍ അവള്‍ നിന്നെ സന്തോഷിപ്പിക്കും. അവളോടു നീ കല്‍പിച്ചാല്‍ അവള്‍ അനുസരിക്കും. നീ അവളില്‍ നിന്നും അപ്രത്യക്ഷമായാല്‍ അവളെയും നിന്റെ സമ്പത്തിനെയും നിനക്കുവേണ്ടി അവള്‍ സംരക്ഷിക്കും." ഇണകൾ തമ്മിൽ അറിയുന്ന രഹസ്യം അതു ആരോടും പറയരുത് എത്ര ദേഷ്യം ഉണ്ടെങ്കിലും അത് എന്നെന്നും കാത്തു സൂക്ഷിക്കണം. എത്ര തിരക്ക് ഉണ്ടങ്കിലും ഭാര്യയുമായി എല്ല ദിവസം സംസാരിക്കാൻ കുറഞ്ഞത് ഒരു അരമണിക്കൂർ സമയം കണ്ടത്തിയെ മതിയാവൂ. ഭാര്യയുടെ അടുത്തു സംസാരിക്കുബോൾ അവൾ പരിഭവങ്ങൾ മാത്രമേ പറയുന്നുള്ളു വിചാരിക്കരുത് "ഭാര്യയെയും അവളുടെ പരാതികളെയും സ്നേഹിക്കുന്നവൻ ആണ് ഭർത്താവ്"

പ്രവാചകന്‍ ഏറെ സ്‌നേഹവും പ്രേമവുമുള്ള ഒരു ജീവിത പങ്കാളിയായിരുന്നു ആയിശ(റ) പ്രവാചകനോടൊപ്പമുള്ള ഒരു ഭക്ഷണ സന്ദര്‍ഭം ആയിശ(റ)ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്:  ഞാന്‍  നബിയുടെ തൊട്ടടുത്തിരുന്ന്  ഒന്നിച്ച്  ഭക്ഷണം കഴിക്കുമ്പോഴാണ് ഏറെ ആനന്ദമുണ്ടായിരുന്നത്. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും വെള്ളം കുടിക്കാന്‍ ഒരു കോപ്പയാണുണ്ടാവുക ഞാന്‍ കുടിച്ച് കഴിഞ്ഞാല്‍ പിന്നീട് പ്രവാചകനെടുക്കും ഞാന്‍ ചുണ്ടുവെച്ച അതേ സ്തലത്ത് പ്രവാചകനും ചുണ്ടുവെച്ച് കുടിക്കും. ഭക്ഷണ തളികയിലെ എല്ലോട് കൂടിയ വലിയ ഇറച്ചി കഷ്ണം ഞാന്‍ കടിച്ചെടുത്ത അതേ സ്തലത്തു നിന്നുതന്നെ നബിയും കടിച്ചെടുക്കും. അതു പോലെ ഭക്ഷണ ഉരുളകള്‍ എന്റെ വായിലേക്കും പകര്‍ന്ന് തരുമായിരുന്നു. അതുപോലെ തന്നെ നബിയും ആയിശയും പരസ്പരം ആശയവിനിമയം നടത്തുന്നതിന് ഒരു കോഡ് ഭാഷതന്നെ ഉണ്ടാക്കിയിരുന്നുവെന്നതാണ് സത്യം. 

പങ്കാളികൾക്കിടയിൽ വിട്ടുവീഴ്ചാ മനോഭാവം രണ്ടു പേരും പുലർത്തേണ്ടതുണ്ട് 

എപ്പോഴും പരാതികളും പരിഭവങ്ങളും പറയുന്ന തന്റെ ഭാര്യയെക്കുറിച്ച്‌ ഖലീഫയോട്‌ പരാതിപ്പെടാനാണ്‌ അയാള്‍ പുറപ്പെട്ടിട്ടുള്ളത്‌. ഖലീഫാ ഉമറി(റ)ന്റെ വീട്ടുപടിക്കലെത്തിയപ്പോള്‍ അകത്ത്‌ നിന്നും ചില സംസാരങ്ങള്‍ കേള്‍ക്കുന്നു. ഖലീഫയുടെ ഭാര്യ ഖലീഫയേട്‌ പരിഭവിക്കുകയാണ്‌. ഖലീഫ എല്ലാം കേട്ടുകൊണ്ടിരിക്കുന്നു. മറുത്തൊന്നും പറയുന്നുമില്ല. അയാള്‍ തിരിച്ചു നടക്കാനൊരുങ്ങുമ്പോള്‍ ഖലീഫ പുറത്തേക്കിറങ്ങി വരുന്നു.
എന്തേ വന്നത്‌.. ഒന്നും പറയാതെ തിരിച്ചു പോകുന്നതെന്തയ്‌?ഖലീഫ അയാളോട്‌ ചോദിച്ചു.

അയാള്‍ വന്ന കാര്യം പറഞ്ഞു. ഒന്നും പറയാതെ തിരിച്ചു നടക്കാനുണ്ടായ കാരണവും.

എല്ലാം കേട്ടു കഴിഞ്ഞ ശേഷം പുഞ്ചിരിയോടെ ഖലീഫ(റ) അയാളോടു പറഞ്ഞു :"സുഹൃത്തെ, അവര്‍ നമുക്കു വേണ്ടി ഭക്ഷണമുണ്ടാക്കുന്നു. നമ്മുടെ വസ്‌ത്രങ്ങളലക്കുന്നു. നമ്മുടെ കുട്ടികളെ പ്രസവിച്ച്‌ മുലയൂട്ടി വളര്‍ത്തുന്നു. നമുക്കുവേണ്ടി കഷ്ടപ്പെടുന്നു. അവരുടെ ചില പ്രശ്‌നങ്ങളും ആവലാതികളും പരിഭവങ്ങളും പിന്നെ എന്തുകൊണ്ട്‌ നമുക്ക്‌ കേട്ടുകൂട. നമ്മോടല്ലാതെ മറ്റാരോട്‌ അവരിതെക്കെ പറയും. നമ്മളല്ലാതെ മറ്റാരാണിത്‌ കേള്‍ക്കാനുള്ളത്‌." 

ഇമാം ഇബ്‌നു ഹജര്‍(റ) എഴുതുന്നു: ”ഭാര്യയില്‍ നിന്ന് പിണക്കത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായാല്‍ അവളെ ഉപദേശിക്കല്‍ സുന്നത്താണ്. മയത്തോടെ സംസാരിച്ചിരുന്നവള്‍ പരുക്കന്‍ സംസാരം നടത്തുക. മുഖപ്രസന്നതയുണ്ടായിരുന്നവള്‍ മുഖം ചുളിക്കുക, സ്വീകരിച്ചിരുന്നവള്‍ അവഗണിക്കുക തുടങ്ങിയവ പിണക്കത്തിന്റെ ലക്ഷണങ്ങളാണ്

ഇമാം ശാഫിഈ(റ) പറയുന്നു: ”ഭര്‍ത്താവിനെ സ്‌നേഹിക്കുന്ന ഭാര്യക്ക് ബഹിഷ്‌ക്കരണം ദുസ്സഹകമായിരിക്കും. അവള്‍ പിണക്കം അവസാനിപ്പിക്കുന്നതാണ്. ഭര്‍ത്താവിനോട് ദേഷ്യമുള്ളവളാണെങ്കില്‍ ബഹിഷ്‌ക്കരണം അവളെ പ്രയാസപ്പെടുത്തുകയില്ല. എങ്കില്‍ പ്രശ്‌നം ഗൗരവമുള്ളതാണെന്ന് മനസ്സിലാക്കാവുന്നതാണ്.” (തഫ്‌സീര്‍ റാസി 10-71)

ശാഫിഈ(റ) പറയുന്നു: ”കിടപ്പറ ബഹിഷ്‌ക്കരണത്തില്‍ അവളോടുള്ള സംസാരം ഉപേക്ഷിക്കലും ഉള്‍പ്പെടുന്നുണ്ട്. സംസാരം ഒഴിവാക്കിക്കൊണ്ടുള്ള ബഹിഷ്‌ക്കരണം മൂന്ന് ദിവസത്തിലപ്പുറം പറ്റില്ല.” (തഫസീല്‍ റാസി 10-71)

വിവാഹം കഴിഞ്ഞ നാളുമുതൽ മരണം വരെ ഒരേ രീതിയിൽ സഹകരിക്കാൻ പരമാവധി ശ്രെമിക്കേണ്ടതാണ്. ഇടയ്ക്കൊക്കെ രണ്ടുപേർ തമ്മിൽ പരിഭവവും , പരാതിയുമൊക്കെ ഉണ്ടാകാം അതൊക്കെ മനുഷ്യ സഹജമാണ്. ദേഷ്യം , സങ്കടം , സന്തോഷം ഇതെല്ലം മനുഷ്യനിൽ അള്ളാഹു നൽകിയ അവസ്ഥകളാണ്. അതൊക്കെ അവസരത്തിനൊത്ത് പ്രകടമാകും എന്ന് മാത്രം.

നമ്മുടെ ഇണയുടെ ശരീരത്തോടും സൗന്ദര്യത്തോടും തോന്നുന്ന വൈകാരികമായ അവസ്ഥ. (ഇത്‌ കല്യാണം കഴിഞ്ഞു ആദ്യ കുറച്ചു നാളുകൾ ഉണ്ടാകും അതു കഴിഞ്ഞാൽ പതിയെ പതിയെ കുറഞ്ഞു തുടങ്ങും) എങ്ങനെ ഏതു നിലനിർത്താം എന്നും നോക്കാം "ഒരിക്കലും വിവാഹത്തിന്റെ ആദ്യനാളുകളിൽ കിട്ടിയ പോലെ ഒരിക്കലും അനുഭവിക്കാൻ സാധിക്കില്ല". പക്ഷെ നിലനിർത്താം ഭർത്താവിന് വേണ്ടി ഒരുങ്ങുക നമ്മളിൽ പലരും ഓരോ പരിപാടിക്ക് വേണ്ടി പോകുമ്പോൾ അണിഞ്ഞൊരുങ്ങാറുണ്ട്/ അതു പോലെ അണിഞ്ഞൊരുങ്ങി നല്ല സുഗന്ധം ഉള്ള അത്തർ ഉപയോഗിക്കൽ സുന്നത്താണ് . ഭർത്താവിനെ ആകർഷിപ്പിച്ചു തന്റെ വിരുപ്പിലേക്കു അവന്റെ ശ്രദ്ധ കൊണ്ട് വരണം എന്നാണ് ഇവിടെ ഇസ്ലാം പറയുന്നത് അതു പോലെ തന്നെ ഭർത്താവ് ഭാര്യക്ക് വേണ്ടിയും ഒരുങ്ങണം  

ഭര്‍ത്താവിന്റെ വിരിപ്പില്‍ നിന്ന്‌ വിട്ടുനില്‍ക്കാതിരിക്കുക. അയാളുടെ സത്യം പാലിക്കുക. കല്‍പനകള്‍ അനുസരിക്കുക. അനുവാദമില്ലാതെ വീട്ടില്‍ നിന്ന്‌ പുറത്തു പോവാതിരിക്കുക. അയാള്‍ക്ക്‌ അനിഷ്ടമുള്ളവരെ വീട്ടില്‍ പ്രവേശിപ്പിക്കാതിരിക്കുക. ഇതെല്ലാമാണ്‌ ഭാര്യക്ക്‌ ഭര്‍ത്താവിനോടുള്ള ബാധ്യതകള്‍. (ത്വബ്‌റാനി റഹ് )

റസൂല്‍ (സ) പറഞ്ഞു ; പ്രത്യേക കാരണമില്ലാതെ ഭര്‍ത്താവിന്റെ കിടപ്പറയിലേയ്ക്കള്ള ക്ഷണം നിരാകരിക്കുകയും ഭര്‍ത്താവ് ദേഷ്യത്തോടെ ഉറങ്ങുകയും ചെയ്‌താല്‍ ആ ഭാര്യയെ മലക്കുകള്‍ പുലര്‍ച്ചവരെ ശപിച്ചു കൊണ്ടിരിക്കും (ബുഖാരി റഹ്)

നീ ആഹരിക്കുന്നുവെങ്കില്‍ അവളെയും ആഹരിപ്പിക്കുക. നീ വസ്‌ത്രം ധരിക്കുന്നുവെങ്കില്‍ അവള്‍ക്കും വസ്‌ത്രം നല്‍കുക. മുഖത്ത്‌ അടിക്കാതിരിക്കുക. പുലഭ്യം പറയാതിരിക്കുക. വീട്ടിലൊഴികെ അവളുമായി അകന്ന്‌ കഴിയാതിരിക്കുക. (അബൂ ദാവൂദ്‌ റഹ് )

ഭാര്യയുടെ സന്തോഷത്തിന് വേണ്ടി ഭര്‍ത്താവ് അവള്‍ക്ക് ഉല്ലസിക്കാനും ആനന്ദിക്കാനുമുള്ള അവസരമൊരുക്കൊടുക്കണം. ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) റിപോര്‍ട്ട് ചെയ്യുന്നു. 'അബീസീനിയക്കാരായ ചിലര്‍ പള്ളിയില്‍ വാളുപയോഗിച്ച് കൊണ്ടുള്ള പ്രത്യേക കായിക പരിപാടി അവതരിപ്പിക്കുമ്പോള്‍ എനിക്ക് അത് കാണാവുന്ന തരത്തില്‍ അല്ലാഹുവിന്റെ ദൂതന്‍ മറ ഒരല്‍പം മാറ്റികൊണ്ട് എന്റെ റൂമിന്റെ വാതിലിനരികില്‍ നിന്നത് ഞാനോര്‍ക്കുന്നു.' എനിക്ക് കണ്ട് മതിയാവോളം പ്രവാചകന്‍ അവിടെ നിന്നു തന്നു. (ബുഖാരി, മുസ്‌ലിം റഹ് )

ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: ”എനിക്കു വേണ്ടി എന്റെ ഭാര്യ ഏതു വിധത്തില്‍ അണിഞ്ഞൊരുങ്ങണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവോ, ആ വിധത്തില്‍ ഞാന്‍ അവള്‍ക്കു വേണ്ടി അണിഞ്ഞൊരുങ്ങണം.” (ഇബ്‌നു ജരീര്‍അത്ത്വബ്‌രി, ഖുര്‍ആന്‍:228ന്റെ വ്യാഖ്യാനത്തില്‍രേഖപ്പെടുത്തിയത്).

നിങ്ങളുടെ ഭാര്യമാരില്‍ ഏറ്റവും നല്ലവള്‍ കൂടുതല്‍ പ്രേമവും പ്രജനന ശേഷിയുള്ളവളും കാന്തവ്രതയും മാന്യമായ കുടുംബത്തില്‍ നിന്നുള്ളവളും ഭര്‍ത്താവിനോട്‌ വിനയം കാണിക്കുന്നവളും ഭര്‍ത്താവിന്റെ മുന്‍പില്‍ കൊഞ്ചിക്കുഴയുന്നവളും അന്യരുടെ അടുത്ത്‌ പാതിവ്രത്യം കാത്തു സൂക്ഷിക്കുന്നവളും ഭര്‍ത്താവിന്റെ വാക്കുകള്‍ കേള്‍ക്കുന്നവളും അയാളുടെ ആജ്ഞകള്‍ അനുസരിക്കുന്നവളും രഹസ്യമായി സംഗമിക്കുമ്പോള്‍ അയാള്‍ ആഗ്രഹിക്കുന്നത്‌ നല്‍കുന്നവളും പുരുഷന്‍മാരെപ്പോലെ നാണമില്ലായ്‌മ പ്രകടിപ്പിക്കാത്തവളുമാണ്‌. 

മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം 'അല്ലാഹുവെ കുറിച്ച സ്മരണയില്ലാത്ത എല്ലാ കാര്യങ്ങളും വെറും വിനോദമാണ്, നാലെണ്ണമൊഴികെ.' അതില്‍ ഒന്ന് ഒരാള്‍ തന്റെ ഭാര്യയുമൊത്ത് നടത്തുന്ന സല്ലാപമാണ്.

ഭര്‍ത്താവിന്റെ സംതൃപ്‌തി സമ്പാദിച്ച്‌ മരിക്കുന്ന സ്‌ത്രീ സ്വര്‍ഗാവകാശി ആയിരിക്കും.(തിര്‍മിദി റഹ് ).

സഅ്ദ്‌(റ) പറയുന്നു: ഉസ്മാന്‍ബ്നുമളുഊന്‍ (റ) ബ്രഹ്മചര്യമനുഷ്ഠിക്കുവാന്‍ അനുമതി ചോദിച്ചപ്പോള്‍ നബി(സ) അതിനെ വിരോധിച്ചു. നബി(സ) അദ്ദേഹത്തിന്‌ അനുമതി നല്‍കിയിരുന്നുവെങ്കില്‍ ഞങ്ങള്‍ ഷണ്ഡീകരണ നടപടി സ്വീകരിക്കുമായിരുന്നു. (ബുഖാരി റഹ് . 7. 62. 11)

റസൂൽ(സ്വ) പറയുന്നു: “നാല് കാര്യങ്ങൾക്ക് വേണ്ടിയാണ് പലരും വിവാഹം കഴിക്കാറുള്ളത്. സമ്പത്ത്, സൗന്ദര്യം, തറവാട്, മതനിഷ്ഠ എന്നിവയാണവ. എന്നാൽ മതനിഷ്ഠയുള്ളവളെ തെരഞ്ഞെടുത്ത് നീ വിജയം വരിക്കുക’’ (ബുഖാരി, മുസ്‌ലിം  റഹ്). 

കേവലം പൊന്നും പണവും കുലമഹിമയും സൗന്ദര്യവും മാത്രം പരിഗണിച്ച് വിവാഹം കഴിക്കുന്നത് ദൗർഭാഗ്യകരമായ ദൗർബല്യത്തിന്റെ ലക്ഷണമാണ്. ഇന്നത്തെ കോടീശ്വരൻ നാളത്തെ തെരുവ് തെണ്ടിയായേക്കാം. ഉന്നത കുലീനൻ ഒരുനാൾ അടിമയായി നിലംപതിച്ചേക്കാം. അതുകൊണ്ട് ഈ ഗുണവിശേഷങ്ങളെല്ലാം ക്ഷണഭംഗുരങ്ങളാകുന്നു. ഇങ്ങനെയുള്ള നൈമിഷിക ഗുണങ്ങളിൽ അധിഷ്ഠിതമായ വിവാഹ സൗധം ഞൊടിയിടയിൽ തകർന്നടിയും. സാമ്പത്തികാവസ്ഥകൾ അനുദിനം മാറിമറിഞ്ഞ് കൊണ്ടിരിക്കുന്ന ആധുനിക സാഹചര്യത്തിൽ സാമ്പത്തിക സ്ഥിതി മാത്രം പരിഗണിച്ച് വിവാഹബന്ധത്തിലേർപ്പെടുന്നത് വിഡ്ഢിത്തമാണ്. 

നബി(സ്വ) പറയുന്നു: “ആരെങ്കിലും സമ്പത്തിന് വേണ്ടി മാത്രം വിവാഹം കഴിക്കുന്നുവെങ്കിൽ ദാരിദ്ര്യമല്ലാതെ അല്ലാഹു അവന് വർധിപ്പിക്കുകയില്ല’’ (ഇബ്‌നു ഹിബ്ബാൻ). 

ഭർത്താവിനേക്കാൾ സാമ്പത്തിക ശേഷിയുള്ള ചില സ്ത്രീകൾ അഹങ്കാരികളും ധിക്കാരികളുമാകാൻ സാധ്യതയുണ്ട്. മതബോധമില്ലാത്തവളാണെങ്കിൽ വിശേഷിച്ചും. തിരുനബി(സ്വ)യുടെ പ്രസ്താവന കാണുക: “ധനത്തിന് വേണ്ടി നിങ്ങൾ സ്ത്രീയെ വിവാഹം കഴിക്കരുത്. ഒരുവേള ധനമവളെ ധിക്കാരിയാക്കിയേക്കാം’’ (ഇബ്‌നുമാജ റഹ് ). 

ഇമാം ഇബ്‌നു ഹജർ(റ) പറയുന്നു: ഗുണങ്ങളിൽ പരസ്പരം വൈരുദ്ധ്യമുണ്ടായാൽ ഒന്നാം സ്ഥാനം മതഭക്തക്കുതന്നെ. തുടർന്ന് ബുദ്ധിയും സൽസ്വഭാവവും പിന്നെ പ്രസവശേഷി, കുലീനത, കന്യകാത്വം, സൗന്ദര്യം എന്നിവ പരിഗണിക്കപ്പെടണം. തുടർന്ന് വരന്റെ ചിന്തയിൽ കൂടുതൽ ഗുണമേതോ അത് പരിഗണിക്കണം (ഫത്ഹുൽ മുഈൻ). 

സൗന്ദര്യം മാത്രം മാനദണ്ഡമാക്കി വിവാഹം കഴിക്കുന്നവരും ഏറെ താമസിയാതെ നിരാശപ്പെടേണ്ടിവരും. സ്വന്തം ദേഹകാന്തിയെക്കുറിച്ച് അതിര് കവിഞ്ഞ ബോധമുള്ള സ്ത്രീകൾ അഹങ്കാരവും അനാദരവും കാണിക്കുക സ്വാഭാവികമാണ്. ഏറ്റവും നല്ല സ്വഭാവവും നല്ല സൗന്ദര്യവും ഒരുമിച്ചുകൂടിയ സ്ത്രീകൾ അപൂർവമാണെന്നും, അതിനാൽ സുന്ദരികൾ നിരാശക്കിടവരുത്തുമെന്നും മനഃശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നുണ്ട്. 

നബി(സ്വ)യുടെ ഉപദേശം കൂടി ശ്രദ്ധിക്കുക: “സൗന്ദര്യം കണ്ട് നിങ്ങൾ വിവാഹം കഴിക്കരുത്. അവരുടെ ആകാരഭംഗി ഒരുപക്ഷെ അവരെ നശിപ്പിച്ചേക്കാം.’’ തറവാടിത്തം, വംശപാരമ്പര്യം, കുടുംബമഹിമ പോലെയുള്ളവക്കൊന്നും വിശുദ്ധ ഇസ്‌ലാം പ്രഥമ സ്ഥാനം കൽപിക്കുന്നില്ല. നബി(സ്വ) പറയുന്നു: “സ്ത്രീയെ അവളുടെ തറവാടിത്തത്തിനുവേണ്ടി ആരെങ്കിലും വിവാഹം കഴിച്ചാൽ അധമത്വമല്ലാതെ അല്ലാഹു അയാൾക്ക് വർധിപ്പിക്കുകയില്ല’’ (ഇബ്‌നു ഹിബ്ബാൻ). 

എന്നാൽ സൗന്ദര്യവും സാമ്പത്തിക ശേഷിയും കുലമഹിമയുമൊന്നും തീരെ പരിഗണനീയമല്ല എന്ന് ഈ പറഞ്ഞതിനർത്ഥമില്ല. പ്രത്യുത പ്രഥമസ്ഥാനം മതനിഷ്ഠക്കും ആദർശപ്പൊരുത്തത്തിനും കൽപിച്ചുകൊണ്ട് അതോടൊപ്പമാണ് മറ്റ് ഗുണവിശേഷങ്ങൾ പരിഗണിക്കേണ്ടത്. എത്രതന്നെ തറവാട് മഹിമയും സമ്പത്തും മറ്റ് സുഖസൗകര്യങ്ങളുമുണ്ടായാലും, തങ്ങൾക്കിണങ്ങാത്ത ഇണയെയാണ് ലഭിക്കുന്നതെങ്കിൽ ഒരിക്കലും ജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാവുകയില്ല. ജീവിതകാലം മുഴുവൻ ഒരുമിച്ച് കഴിയേണ്ട ഇണയെ തെരഞ്ഞെടുത്തതിൽ സംഭവിച്ച പാളിച്ചകൾ മൂലം നിത്യദുഃഖിതരും നിരാശരുമായ എത്രയോ പേർ നമുക്ക് ചുറ്റുമുണ്ട്.


ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള ബാധ്യതകള്‍

ഭാര്യ ഭര്‍ത്താവിന് ചെയ്യേണ്ട ബാധ്യതകള്‍: ഒന്ന്, ഭര്‍ത്താവിനു വഴിപ്പെടുക. ഇസ്‌ലാം അനുവദിച്ച കാര്യത്തില്‍ ഭാര്യ തന്റെ ഇണയെ അനുസരിക്കണം. ഒരു സ്ത്രീക്ക് തന്റെ ഭര്‍ത്താവിനോടുള്ള ബാധ്യതയുടെ ഗൗരവും ഹദീസുകളില്‍ നിന്നു സ്പഷ്ടമാകുന്നുണ്ട്.

നബി(സ്വ) പറയുന്നു: ''ഒരാള്‍ മറ്റൊരാള്‍ക്ക് സുജൂദ് ചെയ്യണമെന്ന് ഞാന്‍ കല്‍പ്പിക്കുകയാണെങ്കില്‍ ഭര്‍ത്താവിനു സുജൂദ് ചെയ്യണമെന്ന് ഭാര്യോട് കല്‍പ്പിക്കുമായിരുന്നു.'' (അബൂദാവൂദ് റഹ്)

ബീവി ആഇശ(റ) പറയുന്നു: ഞാന്‍ നബി(സ്വ)യോട് ചോദിച്ചു. സ്ത്രീക്ക് ഏറ്റവും ബാധ്യത മനുഷ്യരില്‍ ആരോടാണ്? നബി(സ്വ) പറഞ്ഞു: ഭര്‍ത്താവിനോട്. ഞാന്‍ ചോദിച്ചു: പുരുഷനും ആരോടാണ്? അവിടുന്ന് പറഞ്ഞു ഉമ്മയോട്.'' (ഹാകിം)

രണ്ട്, ഭര്‍ത്താവിനോട് നല്ല നിലയില്‍ വര്‍ത്തിക്കുക. ഭര്‍ത്താവിന്റെ കീഴില്‍ അനുസരണപൂര്‍വം ഗൃഹഭരണം നടത്തി അദ്ദേഹത്തിന്റെ പൊരുത്തം സമ്പാദിക്കാന്‍ ഭാര്യക്കു സാധിക്കണം. നബി(സ്വ) പറയുന്നു: ''ഭര്‍ത്താവ് തന്റെ ഇണയുമായി പൊരുത്തത്തിലും തൃപ്തിയുലം ജീവിച്ചുകൊണ്ടിരിക്കെ അവള്‍ മരണപ്പെട്ടാല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. (തുര്‍മുദി റഹ്)

മൂന്ന്, ഭര്‍ത്താവിന് സുഖമനുഭവിക്കാന്‍ വേണ്ടി അവള്‍ തന്റെ ശരീരം അവനു വഴിപ്പെടുത്തി കൊടുക്കുക. അകാരണമായി ഭാര്യ സുഖാനുഭവത്തില്‍ നിന്നു ഭര്‍ത്താവിനെ തടയല്‍ കുറ്റകരമാണ്. സ്വന്തം ഇണയുമായി സംഭോഗത്തിലേര്‍പ്പെടുന്നതില്‍ സ്വദഖയുടെ പുണ്യമുണ്ടെന്ന് നബി(സ്വ) പ്രസ്താവിച്ചിട്ടുണ്ട്. അപ്പോള്‍ ചില സ്വഹാബികളുടെ സംശയം കാമശമനാര്‍ത്ഥം ഒരാള്‍ ചെയ്യുന്ന പ്രവൃത്തിക്കു പുണ്യമോ? നബി(സ്വ)യുടെ പ്രതികരണം ഇങ്ങനെ: കാമശമനാര്‍ത്ഥം ഒരാള്‍ അനുവദനീയമല്ലാത്ത സ്ത്രീയുമായി സുഖിച്ചാല്‍ അയാള്‍ക്കു കുറ്റമുണ്ടോയെന്നു പറയൂ(മുസ്‌ലിം റഹ് )

നിഷിദ്ധ രീതിയില്‍ ബന്ധപ്പെടുന്നതില്‍ തെറ്റുണ്ടാവുമ്പോള്‍ അതേ പ്രവര്‍ത്തനം അനുവദനീയമായ രീതിയിലാവുമ്പോള്‍ പുണ്യവുമുണ്ടന്നാണ് നബി(സ്വ) പറഞ്ഞതിന്റെ പൊരുള്‍.

നാല്, ഭര്‍ത്താവിന്റെ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കുക. നബി(സ്വ) പറയുന്നു: അല്ലാഹുവിനുള്ള തഖ്‌വ കരസ്ഥമാക്കിയതിനു ശേഷം താഴെ പറയുന്ന സത്ഗുണമുള്ള സ്വാലിഹത്തായ ഭാര്യയേക്കാള്‍ ഉത്തമമായ മറ്റൊന്നും ഒരു സത്യവിശ്വാസി സമ്പാദിച്ചിട്ടില്ല. 

1) അവളോടവന്‍ കല്‍പ്പിച്ചാല്‍ അവള്‍ അനുസരിക്കും. 
2) അവന്‍ നോക്കിയാല്‍ അവളവനെ സന്തോഷിപ്പിക്കും. 
3) അവളോടവന്‍ സത്യം ചെയ്തു പറഞ്ഞാല്‍ അതവള്‍ പൂര്‍ണമായി നടപ്പാക്കും. 
4) ഭര്‍ത്താവിന്റെ അഭാവത്തില്‍ സമ്പത്തിലും അവളുടെ ശരീരത്തിലും അവള്‍ അവനു ഗുണകാംക്ഷയുള്ളവളായിരിക്കും. (ഇബ്‌നുമാജ റഹ് )

നബി(സ്വ) തങ്ങള്‍ പറയുന്നു: ഒരു സ്ത്രീ അഞ്ചു നേരം നിസ്‌കരിക്കുകയും റമളാന്‍ മാസം നോമ്പനുഷ്ഠിക്കുകയും തന്റെ ഗുഹ്യസ്ഥാനത്തെ സൂക്ഷിക്കുകയും ഭര്‍ത്താവിന് വഴിപ്പെടുകയും ചെയ്താല്‍ സ്വര്‍ഗത്തില്‍ ഏതു കവാടത്തിലൂടെയാണോ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നത് അതിലൂടെ പ്രവേശിക്കുക എന്ന് അവളോട് പറയപ്പെടും. (ത്വബ്‌റാനി റഹ് )


സ്ത്രീയുടെ അവകാശം

ഇസ്‌ലാമിക കര്‍മശാസ്ത്രം സ്ത്രീയുടെ അവകാശം വ്യക്തമായി അപഗ്രഥിച്ചിട്ടുണ്ട്. നികാഹ് കഴിഞ്ഞ് ഭാര്യയുമായി സുഖമെടുക്കാന്‍ ഭര്‍ത്താവിന് സൗകര്യം ചെയ്തുകൊടുക്കലോടു കൂടി അവള്‍ക്ക് ചെലവുകൊടുക്കല്‍ ഭര്‍ത്താവിന് നിര്‍ബന്ധമായി. അത് ഭാര്യയുടെ അവകാശമാണ്. ഭാര്യ സംയോഗത്തിനു പ്രാപ്തിയില്ലാത്ത കുട്ടിയാണെങ്കില്‍ അവളുടെ ചെലവ് ഭര്‍ത്താവിന് നിര്‍ബന്ധമില്ല. അതേ സമയം രോഗംമൂലം ഭാര്യ സംയോഗതതിന് അശക്തയാണെങ്കിലും ചെലവ് നല്‍കല്‍ ഭര്‍ത്താവിന് നിര്‍ബന്ധമാണ്. (തുഹ്ഫ: 8/322, ഇആനത്ത്: 4/60)

ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്ന ഭാര്യക്കും ചെലവ് നല്‍കല്‍ ഭര്‍ത്താവിന് നിര്‍ബന്ധമില്ല. അല്‍പസമയം പിണങ്ങിയാലും ആ ദിവസത്തെ ചെലവു ആ ആറുമാസത്തെ വസ്ത്രവും അവള്‍ക്കു നഷ്ടപ്പെടും. എന്നാല്‍ പിണങ്ങിയ വേളയില്‍ ഭര്‍ത്താവ് അവളെ കൊണ്ട് സുഖമെടുത്താല്‍ അവളുടെ ചെലവിന്റെ അവകാശം നഷ്ടപ്പെടില്ല. അതുപോലെ അവളുടെ പിണക്കത്തിന് അവള്‍ മാപ്പ് നല്‍കിയാലും അവളുടെ ചെല് നഷ്ടപ്പെടില്ല.

ഭര്‍ത്താവിനു അനുസരിക്കാതിരിക്കുക, ആര്‍ത്തവം, രോഗം, ലിംഗം വലുതാവുക തുടങ്ങിയ കാരണങ്ങള്‍ കൂടാതെ സുഗാസ്വാദനത്തില്‍ നിന്നു ഭര്‍ത്താവിനെ വിലക്കുക, അവന്റെ സമ്മതമോ തൃപ്തിയോ കൂടാതെ അവന്റെ വീട്ടില്‍ നിന്നു പുറപ്പെടുക എന്നിവ കൊണ്ടല്ലാം പിണക്കം ഉണ്ടാകും. (തുഹ്ഫ: 8/327)

ഭര്‍ത്താവിന്റെ സമ്മതമില്ലെങ്കിലും കാരണത്തോടുകൂടി വീട്ടില്‍ നിന്നു പുറപ്പെടാവുന്നതാണ്. അതു പിണക്കമാവില്ല. അതിനാല്‍ അവളുടെ ചെലവ് നല്‍കുന്ന ബാധ്യതയും ഭര്‍ത്താവില്‍നിന്ന് ഒഴിവാകില്ല.

വീടുപൊളിഞ്ഞു വീഴാറാവുക, ദുര്‍നടപ്പുകാരനോ, മോഷ്ടാവോ തന്റെ ദേഹ ധനാദികളെ ആക്രമിക്കുമെന്ന് ഭയപ്പെടുക, ഭര്‍ത്താവില്‍നിന്നു ലഭിക്കേണ്ട അവകാശം കരസ്ഥമാക്കാന്‍ വേണ്ടി ഖാളിയുടെ അടുത്തേക്കു പോവുക, വിശ്വസ്തനായ ഭര്‍ത്താവോ അവളുമായി വിവാഹ ബന്ധം നിഷിദ്ധമായവരോ അവള്‍ക്കാവശ്യമായ നിര്‍ബന്ധ വിജ്ഞാനം (പഠിക്കല്‍ നിര്‍ബന്ധമായ കാര്യങ്ങള്‍) പഠിപ്പിച്ചുകൊടുക്കാന്‍ പര്യാപ്തമല്ലെങ്കില്‍ അത്തരം അറിവു നേടാന്‍ പുറപ്പെടുക, ഭര്‍ത്താവ് ദരിദ്രനാണെങ്കില്‍ കച്ചവടം ചെയ്‌തോ മറ്റോ ജോലി ചെയ്തു ചെലവ് വിഹിതം ഉണ്ടാക്കാന്‍ പോവുക എന്നിവയെല്ലാം വീടിന് പുറത്തുപോകാനുള്ള കാരണങ്ങളാണ്. (തുഹ്ഫ: 8/327)

മടക്കിയെടുക്കാവുന്ന ത്വലാഖ് ചൊല്ലപ്പെട്ടവള്‍ക്കും ചെലവ് നല്‍കണം. അവനും അവളുമായിട്ടുള്ള ബന്ധം പാടേ അറ്റുപോവാതെ നിലനില്‍ക്കുന്നതും മടക്കിയെടുത്തു അവളുമായി സുഖമനുഭവിക്കാന്‍ അവനു കഴിയുമെന്നതുമാണ് കാരണം.

മൂന്നു ത്വലാഖ്, ഖുല്‍അ്, വിവാഹത്തിനു ശേഷമുണ്ടായ കാരണങ്ങളാല്‍ സംഭവിച്ച ഫസ്ഖ് എന്നിവ മൂലം വിവാഹബന്ധം പാടേ വിഛേദിക്കപ്പെട്ടവള്‍ ഗര്‍ഭിണിയാണെങ്കില്‍ അവള്‍ക്കും ഭര്‍ത്താവ് ചെലവു നല്‍കണം. ഇവര്‍ക്ക് വീട്, വസ്ത്രം എന്നിവയും നല്‍കണം. (ഇആനത്ത് 4/62)

ഭാര്യക്ക് ചെലവ് നല്‍കേണ്ട വസ്തുക്കള്‍ പത്തണ്ണെമാണ്. ഭക്ഷണം, കൂട്ടാന്‍, മാംസം, വസ്ത്രം, വിരിപ്പ്, പുതപ്പ്, ഭക്ഷണസാമഗ്രികള്‍, ശുദ്ധീകരണ സാമഗ്രികള്‍, വീട്, പരിചാരി എന്നിവയാണവ.(തുഹ്ഫ: 8/306-311)

ഭാര്യക്ക് അവള്‍ താമസിക്കുന്ന നാട്ടിലെ മികച്ച ഭക്ഷ്യധാന്യത്തില്‍ നിന്ന് ദരിദ്രന്‍ പ്രതിദിനം ഒരു മുദ്ദും (800 മി.ലിറ്റര്‍, ഉദ്ദേശം 75 ഗ്രാം) ധനികന്‍ രണ്ടു മുദ്ദും ഇടത്തരക്കാരന്‍ ഒന്നര മുദ്ദും കൊടുക്കല്‍ നിര്‍ബന്ധമാണ്. ഓരോ ദിവസവും പ്രഭാതമാവുന്നതോടുകൂടി മാത്രമേ ചെലവ് നിര്‍ബന്ധമാവുകയുള്ളൂ. അതു തന്നെ അവള്‍ തന്റേടമുള്ളവളായിരിക്കെ സാധാരണ പതിവനുസരിച്ച് ഭര്‍ത്താവിനോടൊപ്പം ഉള്ളത് ഭക്ഷിക്കാനിഷ്ടപ്പെടുന്നില്ലെങ്കിലാണ്. അങ്ങനെ ഭക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ പ്രസ്തുത മുദ്ദ് നിര്‍ബന്ധമില്ല.

ഭക്ഷണത്തോടൊപ്പം സാധാരണ കൂട്ടാനും നല്‍കണം. ധനസ്ഥിതിയനുസരിച്ച് നാട്ടു നടപ്പു പ്രകാരം ഇന്ന ദിവസം ഇത്ര എന്ന കണക്കില്‍ മാംസം വാങ്ങികൊടുക്കലും നിര്‍ബന്ധമാണ്. ആഴ്ചയില്‍ ഒരു ദിവസമാണ് മാംസം ഭക്ഷിക്കല്‍ പതിവെങ്കില്‍ അതു വെള്ളിയാഴ്ചയാവലും രണ്ടു ദിവസം പതിവുണ്ടെങ്കില്‍ വെള്ളി, ചൊവ്വ ദിവസങ്ങളിലാവലുമാണ് നല്ലത്. ഉപ്പ്, വിറക്, കുടിവെള്ളം എന്നിവ നല്‍കലും ഭര്‍ത്താവിന് നിര്‍ബന്ധമാണ്. ഭക്ഷണം പാകം ചെയ്യാനും വിളമ്പിത്തിന്നാനും ഒഴിച്ചു കുടിക്കാനുമുള്ള ഉപകരണങ്ങളും അവള്‍ക്കു ലഭിക്കേണ്ട അവകാശങ്ങളില്‍ പെട്ടതാണ്. (തുഹ്ഫ 8/309)

സാധാരണ സ്ഥിതിയില്‍ ഭാര്യയോട് അനുയോജ്യമായതും ഭര്‍ത്താവ് സ്ഥലത്തില്ലാത്തപ്പോള്‍ അവളുടെ ദേഹത്തിനും ധനത്തിനും രക്ഷ നല്‍കുന്ന തരത്തിലുള്ളതുമായ ഭവനവും ഭാര്യക്കു നല്‍കണം. ഭവനം താമസിച്ച് പ്രയോജനപ്പെടുത്താനുള്ളതാണ്. അതവള്‍ക്കു ഉടമയാകില്ല.

ഭാര്യയുടെ ഇഷ്ടപ്രകാരം അവള്‍ ഉപ്പയുടെ വീട്ടില്‍ താമസിക്കുന്നുവെങ്കില്‍ ഭര്‍ത്താവ് കൂലി നല്‍കല്‍ നിര്‍ബന്ധമില്ല.

സാധാരണ ഗതിയില്‍ ഭാര്യയെ പോലുള്ളവര്‍ക്ക് പരിചാരികയുണ്ടാവല്‍ പതിവുണ്ടെങ്കില്‍ ഭാര്യക്ക് പരിചാരികയെ നിയമിച്ചുകൊടുക്കണം. അവള്‍ രോഗിയായാലും വാര്‍ധക്യം കാരണം പരിചാരിക ആവശ്യമായി വന്നാലും നിയമിക്കണം. (ഇആനത്ത് 4/74)

എല്ലാ ആറുമാസത്തിന്റെ ആരംഭത്തിലും തടിയിലും നീളത്തിലും മതിയാവുന്ന വസ്ത്രം ഭര്‍ത്താവില്‍ നിന്നു ഭാര്യക്ക് ലഭിക്കേണ്ട അവകാശമാണ്. നീളക്കുപ്പായം, അരയുടുപ്പ്, കാലുറ, മക്കന, പദാരക്ഷ എന്നിവയെല്ലാം വാങ്ങികൊടുക്കണം.

വസ്ത്രങ്ങള്‍ക്കു പുറമെ തണുപ്പുള്ളപ്പോള്‍ അതു ശൈത്യകാലത്താണെങ്കിലും ആവശ്യമായി വരുന്ന പുതപ്പും ഭാര്യക്ക് ഭര്‍ത്താവില്‍ നിന്നു ലഭിച്ചിരിക്കണം. ഭര്‍ത്താവിന്റെ കഴിവും കഴില്ലായ്മയും അനുസരിച്ച് വസ്ത്രത്തിന്റെ മികവും മികവില്ലായ്മയും വ്യത്യാസമുണ്ടാവും. ഉറങ്ങുവാനുള്ള വിരിപ്പും തലയിണയും കട്ടിലില്‍ ഉറങ്ങി ശീലമുള്ളവളാണെങ്കില്‍ കട്ടിലും ഭാര്യക്കു ലഭിക്കല്‍ അവളുടെ അവകാശമാണ്.

താളി, ചീര്‍പ്പ്, മിസ്‌വാക്ക്, തലയിലിടാനുള്ള എണ്ണ തുടങ്ങിയ ശുദ്ധീകരണ വസ്തുക്കളും ശരീരത്തില്‍ എണ്ണ തേക്കല്‍ പതിവുള്ളവളാണെങ്കില്‍ അതും നല്‍കണം. (ഇആനത്ത് 4/68)

ദുര്‍ഗന്ധം അകറ്റുവാന്‍ സുഗന്ധദ്രവ്യം ആവശ്യമെങ്കില്‍ അതും അവള്‍ക്കു ഭര്‍ത്താവില്‍ നിന്നു ലഭിക്കണം. ഭര്‍ത്താവ് നാട്ടിലില്ലെങ്കില്‍ അഴുക്കും ജഡയും നീക്കാന്‍ ആവശ്യമായത് മാത്രം കൊടുത്താല്‍ മതി. അതു മാത്രമേ നിര്‍ബന്ധമുള്ളൂ. മറ്റു ശുചീകരണ സാമഗ്രികള്‍ നിര്‍ബന്ധമില്ല. മടക്കിയെടുക്കാന്‍ പറ്റാത്ത നിലയില്‍ ത്വലാഖ് ചൊല്ലപ്പെട്ട ഗര്‍ഭിണിക്കും അഴുക്ക്, ജഡ എന്നിവ നീക്കാന്‍ ആവശ്യമായതു നല്‍കിയാല്‍ മതി.

ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഭാര്യ ഹജ്ജിനോ ഉംറക്കോ പോകലും പിണക്കമാണ്. പക്ഷേ, അതുമൂലം അവള്‍ കുറ്റക്കാരിയാവില്ല. അവയുടെ കാര്യം അത്രയും വിലപ്പെട്ടതാണല്ലോ. (തുഹ്ഫ: 8/330, ശര്‍വാനി: 8/327) സമ്മതമില്ല എന്നതു ഹജ്ജും ഉംറയും സാധുവാകുക എന്നതിനു തടസ്സമില്ല.

ഭാര്യയുടെ അവകാശമായ നിര്‍ബന്ധചെലവ് നല്‍കാതിരുന്നാല്‍ അതു കട ബാധ്യതയായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ വീട്, പരിചാരി എന്നിവ നല്‍കാത്തതു കടമായി നിലനില്‍ക്കില്ല. അതിന്റെ സമയം കഴിയുന്നതോടുകൂടി അതിന്റെ ബാധ്യത ഒഴിവായി. കാരണം, അവ അവള്‍ക്കു ഉടമയാവില്ല. (തുഹ്ഫ 8/314)


പ്രവാചകരുടെ (സ) സമീപനം 

നബി(സ) തന്റെ പത്‌നിമാരുടെ വികാരങ്ങളെ മനസ്സിലാക്കുകയും അതൊക്കെ രസകരമായ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തിരു ന്നു. ആഇശ(റ)യോട് ഒരിക്കല്‍ നബി (സ) പറഞ്ഞു, ‘നീ എന്നോട് സന്തോഷമായിട്ടിരിക്കുന്നതും ദുഃഖിച്ചിരിക്കുന്നതും എനിക്കറിയാം’. ആഇ ശ (റ) ചോദിച്ചു, ‘അതെങ്ങനെ അറിയാം?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘നീ എന്നോട് തൃപ്തിയിലാണെങ്കില്‍ ‘മുഹമ്മദിന്റെ ദൈവത്തെ കൊണ്ട്’ എന്ന് പറയുകയും ദേഷ്യത്തിലാണെങ്കില്‍ ‘ഇബ്‌റഹീമിന്റെ ദൈവത്തെ കൊണ്ട്’ എന്ന് പറയുകയും ചെയ്യും. 

ജാഹിലിയ്യ കാല ത്ത് ഒരു സ്ത്രീ ആര്‍ത്തവകാരിയായിരിക്കുമ്പോള്‍ അവളെ മ്ലേച്ചയായി കണക്കാക്കുകയും അത് കഴിയുന്നത് വരെ അവളെ വീട്ടില്‍ നിന്നും പുറത്താക്കി മറ്റൊരു മുറിയിലാക്കുകയും ഭക്ഷണവും വസ്ത്രവും എല്ലാം പ്രത്യേകമായി നല്‍കുകയും ചെയ്യുമായിരുന്നു. എന്നാല്‍ പ്രവാ ചകന്‍ (സ) തന്റെ പത്‌നിമാരെ ആര്‍ത്തവസമയത്തും സ്‌നേഹിക്കുകയും ചുംബിക്കുകയും  അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും തന്റെ മുടിയും താടിയും ചീകി ഒതുക്കാന്‍ അനുവദിക്കുകയും ചെയ്തു.

ആഇശ(റ)യെ നബി(സ) സ്‌നേഹത്തോടെ വിളിക്കാറുണ്ടായിരുന്നത് ‘ഹുമൈറ’ (ചുവന്ന മുഖമുള്ള വെളുത്ത പെണ്‍കുട്ടി) എന്നായിരുന്നു.

നബി(സ) പള്ളിയില്‍ ഇഅ്തികാഫ് ഇരുന്നപ്പോള്‍ സഫിയ്യ(റ) അദ്ദേ ഹത്തെ സന്ദര്‍ശിക്കുകയും രാത്രി ഇരുട്ടുന്നത് വരെ സംസാരിച്ചിരിക്കുകയും ചെയ്തതായി ഹദീസ് ഉണ്ട്. ആരാധനാ സന്ദര്‍ഭങ്ങളില്‍ പോലും തന്റെ ഭാര്യമാരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

ഭാര്യമാരുടെ ഇഷ്ടങ്ങള്‍ക്കും തമാശകള്‍ക്കും കൂട്ട് നില്‍ക്കുന്ന ആളായിരുന്നു നബി(സ). വിവാഹ ശേഷവും ആഇശ(റ)യെ അവരുടെ പാവ കള്‍ കയ്യില്‍ വെക്കാന്‍ അനുവാദം നല്‍കുകയും ചിറകുള്ള കുതിരയുടെ ഒരു പാവയും കൊണ്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നത് സന്തോഷ ത്തോടെ നോക്കിയിരിക്കുകയും ചെയ്യുമായിരുന്നു. ഭാര്യമാര്‍ക്കൊപ്പം ഓട്ടമത്സരം നടത്തിയിരുന്നു അദ്ദേഹം. ആദ്യം ആഇശ (റ) ജയി ക്കുകയും പിന്നീടൊരിക്കല്‍ അവര്‍ക്ക് ശരീര വണ്ണം കൂടിയതിനാല്‍ നബി(സ) ജയിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം തമാശയായി പറ ഞ്ഞത് ഇപ്പോള്‍ നമ്മള്‍ രണ്ടാളും ഒപ്പത്തിനൊപ്പമായി എന്നാണ്.

വീട്ടിലെ ജോലികളില്‍ ഭാര്യമാരെ സഹായിക്കാന്‍ നബി(സ) ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. ഒരിക്കല്‍ ആഇശ(റ)യോട് നബി(സ) യുടെ വീട്ടിലെ വിശേഷങ്ങള്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് നബി(സ) നല്ലൊരു സഹായി ആണെന്നും ബാങ്ക് കേള്‍ക്കുമ്പോള്‍ പള്ളിയിലേക്ക് പോകുമെന്നുമാണ്. 

നബി(സ) തുണി കഴുകുകയും, തുന്നുകയും, ആടിനെ കറക്കുകയും, വിറക് ശേഖരിച്ച് അത് കീറി കൊടുക്കുകയും, സാധാരണ ആണുങ്ങള്‍ വീട്ടില്‍ ചെയ്യുന്ന എല്ലാ ജോലികളിലും ഏര്‍പ്പെടുകയും ചെയ്തിരുന്നു.തന്റെ ജീവിതത്തില്‍ ഭാര്യമാരെ യോ സേവകരെയോ ഒരിക്കല്‍പോലും നബി(സ) അടിച്ചിട്ടില്ല.

തങ്ങളുടെ ഭര്‍ത്താവിന്റെ അനിഷ്ടങ്ങളെ പോലും മനോഹരമായി മറ്റൊരാളോട് അവതരിപ്പിക്കാന്‍ പ്രവാചക പത്‌നിമാര്‍ ശ്രമിക്കുമായിരുന്നു. മൈലാഞ്ചിയെ പറ്റിയുള്ള നബി(സ)യുടെ അഭിപ്രായം ചോദിച്ചപ്പോള്‍ ആഇശ (റ) പറഞ്ഞത്, ‘അതിന്റെ നിറം നബി(സ) യെ അത്ഭുതപ്പെടുത്തിയിരുന്നു പക്ഷേ അതിന്റെ ഗന്ധം നബി(സ) ക്ക് ഇഷ്ടമായിരുന്നില്ല. അത് ഉപഗോഗിക്കുന്നത് ഹറാം അല്ല’ എന്നാണ്.


രോഗവും ചികിത്സയും

ഭാര്യക്കു രോഗമായാല്‍ അവളെ ചികിത്സിക്കുന്ന ഡോക്ടറുടെ ഫീസ് കൊടുക്കലും മരുന്ന് വാങ്ങികൊടുക്കലും ഭര്‍ത്താവിന് നിര്‍ബന്ധമില്ല.

ഇപ്പറഞ്ഞതിന്റെ വിവക്ഷ ഭാര്യയുടെ അവകാശമെന്ന നിലയില്‍ ഭര്‍ത്താവിനെ അതിനു നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അതിന്റെ പേരില്‍ അവകാശ ലംഘനത്തിനു ഭര്‍ത്താവിനെതിരെ നടപടി സ്വീകരിക്കാന്‍ ഭാര്യക്കു അവകാശമില്ലെന്നുമാണ്. പ്രത്യുത ഭാര്യ രോഗിയായാല്‍ അവളെ അവഗണിക്കണമെന്നോ അവളുടെ വീട്ടിലേക്ക് അയക്കണമെന്നോ അല്ല. ഭാര്യയോട് നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കണമെന്നു വിശുദ്ധ ഖുര്‍ആന്‍ ബോധിപ്പിക്കുന്നുണ്ട്.

ചികിത്സ ഭാര്യയുടെ മൗലികാവകാശമായി പ്രഖ്യാപിക്കാത്തതിന്റെ തത്വം ഇതാണ്: ഇല്ലാത്ത രോഗങ്ങള്‍ ഉണ്ടെന്നു പറഞ്ഞു ഭര്‍ത്താവിനെ ശല്യം ചെയ്യും. അതിന്റെ പേരില്‍ കോടതി മുഖേന വിവാഹം ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കും. രോഗങ്ങള്‍ പലതും പ്രത്യക്ഷത്തില്‍ പ്രകടമാവുന്നതല്ല. അതുകൊണ്ടു തന്നെ ഗോപ്യമായ രോഗം തനിക്കുണ്ടെന്നു ഭാര്യയ്ക്ക് എപ്പോഴും വാദിക്കും. അതു നിഷേധിക്കാന്‍ ഭര്‍ത്താവിനു കഴിയുന്നതുമല്ല. ചികിത്സ നിര്‍ബന്ധമാക്കാത്തതില്‍ ഇത്തരം യുക്തികളെല്ലാം ഉണ്ട്.

രോഗം എന്നതു സാധാരണല്ല. വല്ലപ്പോഴുമൊക്കെയുണ്ടാവുന്നതാണ്. ഇസ്‌ലാം വ്യവസ്ഥ ചെയ്ത ചെലവ് വിഹിതം പൂര്‍ണമായി ഭാര്യക്കു കിട്ടിയാല്‍ സാധാരണ ഗതിയില്‍ അതില്‍ നിന്നു മിച്ചം വയ്ക്കാന്‍ അവള്‍ക്കു സാധിക്കും. ചികിത്സാവശ്യാര്‍ത്ഥം അതു വിനിയോഗിക്കുകയും ചെയ്യാം.

ഗര്‍ഭം മുതല്‍ പ്രസവം വരെയുള്ള അനന്തരമുള്ള അസുഖങ്ങളുടെയും വേദനകളുടെയും ചികിത്സാ ചെലവും മരുന്നുകളും ഭര്‍ത്താവിന്റെ ബാധ്യതയില്ല (തുഹ്ഫ: 8/312) 

പ്രസവ ചെലവുകളില്‍ ഭാര്യക്കാവശ്യമായ ഭക്ഷണാദികളുടെ ബാധ്യത ഭര്‍ത്താവിനുണ്ടെന്നു വ്യക്തമാണല്ലോ. അതുപോലെ അവള്‍ സ്വയം പരിചരിക്കുന്ന ശീലക്കാരിയാണെങ്കിലും അതിനു കഴിയാത്ത പ്രസവാനന്തര നാളുകളില്‍ പരിചാരികയെ വച്ചുകൊടുക്കലും ഭര്‍ത്താവിനു നിര്‍ബന്ധമാണ്. (ബാജൂരി 2/198)

പ്രസവാനന്തര നാളുകളിലും ശേഷവും കുഞ്ഞിനു മുലകൊടുക്കുന്നതിനു തുല്യനിരക്കില്‍ പ്രതിഫലം ആവശ്യപ്പെടാനും അതു വസൂലാക്കുവാനും ഭാര്യക്ക് അവകാശമുണ്ട്. ആവശ്യപ്പെട്ടാല്‍ അതു നല്‍കല്‍ ഭര്‍ത്താവിന് നിര്‍ബന്ധമാണ്. (തുഹ്ഫ 8/350) 

അതേ സമയം പ്രസവാനന്തരം ശുശ്രൂഷാവേളയില്‍ സാധാരണമായി ഉണ്ടാക്കുന്ന നെയ്യ്, തേന്‍ തുടങ്ങിയ പ്രത്യേക വിഭവങ്ങളുടെ ബാധ്യത ഭര്‍ത്താവിനില്ല. (ശര്‍വാനി 8/312, ബാജൂരി 2/197)

ഗര്‍ഭകാലത്തും അവളുടെ സാധാരണ ഭക്ഷണ ചെലവുകള്‍ക്കും പുറമെ ഗര്‍ഭിണിക്കു സാധാരണമായി അത്യാര്‍ത്ഥിയുള്ള ഭക്ഷണ വസ്തുക്കള്‍ കൂട ഭര്‍ത്താവിന്റെ മേല്‍ ബാധ്യതയാണ്. (ബാജൂരി 2/197) ഭര്‍ത്താവിന് നിര്‍ബന്ധമില്ലാത്ത ചികിത്സാ ചെലവ് അവന്‍ വഹിച്ചാല്‍ അതു പുണ്യകര്‍മമാണെന്നു പറയേണ്ടതില്ലല്ലോ.


കുടുംബ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ലൈംഗിക ബന്ധം 

അല്ലാഹു മനുഷ്യന് നൽകിയ മഹത്തായ സമ്മാനമാണ് സെക്സ്. ആദം നബിയുടെയും ഹവ്വാ ബീവിയുടെയും ആദ്യ ദാമ്പത്യ ജീവിതം മുതൽ ഉണർവായും ആകർഷണമായും പ്രണയമായും സ്നേഹമായും സെക്സ് മനുഷ്യന്റെ മധുരാനുഭവങ്ങളിൽ പെടുന്നു.

രതിയുടെ നൈമിഷിക സുഖത്തിനപ്പുറം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുള്ള മാനവികതയുടെ മഹത്തായ അഭിവാജ്ഞ സെക്സിലുണ്ട്. അതാണ് സെക്സിന്റെ ആത്മാവ്.

ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് ദമ്പതികൾ ബാഹ്യ ലീലകളിലൂടെ ഉത്തേജിതരാവുന്നത് ആനന്ദകരവും ആരോഗ്യകരവുമായ സെക്സിന് ആവശ്യമാണ്. ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് ബാഹ്യ ലീലകൾ ഒഴിവാക്കാനാവാത്തതാണെന്നാണ് പ്രവാചകാധ്യാപനം.

കാര്യത്തിലേക്ക് എത്രയും പെട്ടെന്ന് ചെല്ലണം എന്ന മനസ്ഥിതിയോടെയാണ് പുരുഷൻ പൊതുവെ സെക്സിൽ ഏർപ്പെടുന്നത്. എത്രയും പെട്ടെന്ന് ബന്ധപ്പെടൽ എന്ന മനസോടെയുള്ള ധൃതികൂട്ടൽ സ്ത്രീയുടെ സെക്സ് ആസ്വാദനത്തെ ബാധിക്കും.

ബാഹ്യലീലകൾ പുരുഷന്റെ വേഗത അൽപ്പം കുറയ്ക്കാനും സ്ത്രീയുടെ വേഗത കൂട്ടാനും സഹായിക്കും. അങ്ങനെ സ്ത്രീ പുരുഷ ലൈംഗീകതയിലെ വേഗത വ്യത്യാസങ്ങൾ നിയന്ത്രിച്ച് ഇരുവർക്കും ഹൃദ്യമായ ഒരു പോയന്റിൽ വച്ച് ഒരേ സമയം രതിമൂർച്ഛ ലഭിക്കാൻ ശ്രമിക്കണം.

ബാഹ്യ ലീലകളുടെ തുടക്കം വാക്കുകളിലൂടെയാണ്. സ്നേഹം പ്രസരിക്കുന്ന വാക്കുകൾ ദമ്പതിമാർക്കിടയിൽ നിറയണം. ശരീര സ്പർശനം ബാഹ്യ ലീലകളിൽ മുഖ്യമാണ്. സ്പർശനത്തിന്റെ രോമാഞ്ചസുഖം ഇണകളിൽ വികാരത്തിന്റെ തിരയിളക്കം തന്നെ സൃഷ്ടിക്കും. ചർമ്മം ചർമ്മത്തോട് വികാരങ്ങൾ കൈമാറുമ്പോൾ ഇണയടുപ്പം വർദിക്കും. കൈകളിൽ തുടങ്ങുന്ന സ്പർശനം മുഖം, മുടികൾ, കഴുത്ത്, പുറം, മാറിടങ്ങൾ എന്നിങ്ങനെ പുരോഗമിച്ച് മേനി മുഴുവൻ നിറയുന്ന മൃദുവായ തഴുകലായി മാറണം.

ഇബ്നു ഹജർ(റ) പറയുന്നു: സല്ലാപത്തിനൊരുങ്ങുമ്പോൾ ചുംബനങ്ങൾ നൽകണം. ഉത്തേജനം സൃഷ്ടിക്കാൻ അത് നല്ലതാണ്.

ശരീരത്തിലെ വികാരോദീപകമേഖലകളിലെ ചുംബനം പങ്കാളിയെ പെട്ടെന്ന് ഉത്തേജിതയാക്കും. ചുണ്ട്, വായ, നാക്ക്, കവിൾ, കഴുത്ത്, കഴുത്തിന്റെ പിൻഭാഗം, ചെവിയുടെ അകം, ചെവിയുടെ പിൻഭാഗം, പുറം, സ്തനം, അടിവയർ, തുടകൾ, ജനനേന്ദ്രിയങ്ങൾ, നിതംബം മുതലായവയെല്ലാം സ്ത്രീ ശരീരത്തിന്റെ ചുംബനം കൊതിക്കുന്ന ഇടങ്ങളാണ്. കലാപരമായി പ്രത്യേകരീതിയിൽ ചുംബനം നൽകുന്നത് അതിശയിപ്പിക്കുന്ന ഫലം നൽകും. ചുണ്ടുകളും നാവും വായയുടെ ഉൾഭാഗവുമൊക്കെ സംവേദനക്ഷമമാണ്. വിരൽതുമ്പി നേക്കാൾ നൂറിരട്ടി സംവേദന ക്ഷമമാണ് ചുണ്ടുകൾ. സ്ത്രീ ശരീരത്തിൽ പ്രത്യേകരീതിയിലുള്ള അധര സ്പർശനം നടത്തിയാൽ വികാര വിസ്ഫോടനം തന്നെയുണ്ടാക്കും.

നബി (സ) ഭാര്യമാരുമായി ബാഹ്യ ലീലകളിൽ ഏർപ്പെടുകയും അവരെ ചുംബിക്കുകയും ചെയ്യുമായിരുന്നുവെന്ന് ഹദീസുകളിൽ കാണാം. ഇമാം അഹ്മദും അബൂദാവൂദും റിപ്പോർട്ട് ചെയ്യുന്നു.
“നബി(സ) തന്റെ പത്നി ആഇശ (റ)യെ ചുംബിക്കുകയും നാവ് ഈമ്പുകയും ചെയ്യുമായിരുന്നു.”

ആലിംഗനം ചെയ്യൽ സെക്സിന് മുന്നോടിയായിട്ടുള്ളതാണ്. ആലിംഗനം പങ്കാളിയെ ശാരീരികമായി അംഗീകരിക്കലാണ്. കണ്ണുകളിൽ നോക്കി അരക്കെട്ടിൽ കൈ ചുറ്റി ഹൃദയം ഹൃദയത്തോട് ചേർത്ത് നിർത്തി ആലിംഗനം ചെയ്യുക. ആലിംഗനം ചെയ്ത ഉടൻ അത് അവസാനിപ്പിക്കാൻ ശ്രമിക്കരുത്.

സെക്സിന്റെ ആമുഖമായ ബാഹ്യ ലീലകൾക്ക് എത്ര സമയം ചെലവഴിക്കണം എന്നതിന് വ്യക്തമായ ഒരുത്തരം പറയാൻ കഴിയില്ല. സ്ത്രീയെ പരിപൂർണമായി ഉണർത്താൻ കഴിഞ്ഞോ എന്നറിയണമെങ്കിൽ അവളുടെ മനസ് അറിയണം. ചേരേണ്ടത് മനസുകൾ തമ്മിലാണ്. അതിന് സ്നേഹം ആത്മാർത്ഥമായിരിക്കണം. ബാഹ്യ ലീലകൾക്ക് എത്ര സമയം ചെലവഴിക്കുന്നു എന്നതിനെക്കാൾ സംയോഗത്തിനു മുമ്പ് സ്ത്രീയുടെ വികാരത്തെ പൂർണമായും ഉണർത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്തോ എന്നതാണ് പ്രധാനം.

വിശുദ്ധ ഖുര്‍ആൻ പറഞ്ഞു: ”നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്.” (2:223). 

വിശുദ്ധ ഖുര്‍ആനിലെ ഈ സൂക്തം അവതരിപ്പിക്കപ്പെട്ടതിന് ഒരു അവതരണകാരണമുണ്ട്. ഇമാം മുസ്‌ലിം നിവേദനം ചെയ്തപ്രകാരം അതിന്റെ അവതരണ പശ്ചാത്തലം ഇപ്രകാരമാണ്. 

‘ജാബിര്‍ (റ) പറയുന്നു: ജൂതന്‍മാർ പറയാറുണ്ടായിരുന്നു: ആരെങ്കിലും തന്റെ ഭാര്യയെ പിറകുവശത്തുനിന്ന് (യോനിയിലൂടെ) സംയോഗം ചെയ്യുകയാണെങ്കില്‍ അതില്‍ഉണ്ടാകുന്ന കുട്ടികള്‍ കോങ്കണ്ണുള്ളവരായിരിക്കുമെന്ന്. അപ്പോഴാണ് ഈ ആയത്തിറങ്ങിയത്; ‘നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ഇച്ഛിക്കുംവിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്.’ നബി (സ) പറഞ്ഞു: യോനിയിലൂടെയാണെങ്കില്‍ മുന്നിട്ടും പിന്നിട്ടും ആകാവുന്നതാണ്.” (മുസ്‌ലിം).


ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് അബൂദാവൂദ്, ഹാക്വിം, ബൈഹക്വി, വാഇദി, നസാഈ തുടങ്ങിയവര്‍ നിവേദനം ചെയ്ത റിപ്പോര്‍ട്ടിൽ ഇങ്ങനെയാണ് വന്നിരിക്കുന്നത്. ”മദീനയിലുള്ള ജൂതന്‍മർ  തങ്ങളുടെ ഭാര്യമാരെ മുന്നിലൂടെ മാത്രമേ സംയോഗം ചെയ്തിരുന്നുള്ളൂ. ഈ പ്രദേശത്ത് താമസിക്കുന്ന അന്‍സാരികളും ഇതേ രീതിയായിരുന്നു സ്വീകരിച്ചിരുന്നത്. (എന്നാല്‍) മക്കയിലുള്ള ഖുറൈശികള്‍ (മുഹാജിറുകള്‍) തങ്ങളുടെ സ്ത്രീകളുമായി വൈവിധ്യമാര്‍ന്ന രൂപത്തില്‍ സംയോഗം ചെയ്യാറുണ്ടായിരുന്നു. കുനിഞ്ഞും മുന്നിട്ടുകൊണ്ടും പിന്നിട്ടുകൊണ്ടുമെല്ലാം തങ്ങളുടെ ഭാര്യമാരുമായി സംയോഗസുഖം ആസ്വദിക്കാറുണ്ടായിരുന്നു. 

മക്കയില്‍ നിന്ന് ഹിജ്‌റ വന്ന മുഹാജിറുകളില്‍ ഒരാള്‍ അന്‍സാരി സ്ത്രീയെ വിവാഹം ചെയ്യുകയും, താന്‍ പതിവാക്കിയ രൂപങ്ങളില്‍ തന്റെ ഭാര്യയെ സമീപിക്കുകയും ചെയ്തപ്പോള്‍ അവള്‍ അപ്രകാരം ചെയ്യുന്നതില്‍ വെറുപ്പ് പ്രകടിപ്പിച്ചു. ഞങ്ങള്‍ ഒരു രൂപത്തില്‍ മാത്രമേ സംയോഗം ചെയ്യാറുള്ളൂവെന്നും, അങ്ങനെ ചെയ്യണമെന്നും ഇല്ലെങ്കില്‍ വിട്ടുനില്‍ക്കണമെന്നും അവൾ പറഞ്ഞു. പ്രശ്‌നം പ്രവാചകന്റെ അടുത്തെത്തി. അപ്പോഴാണ് ഈ ആയത്തിറങ്ങിയത്. ”നിങ്ങളുടെ ഭാര്യമാര്‍നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍നിങ്ങള്‍ ഇച്ഛിക്കുംവിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്.” അതായത് യോനിയിലേക്ക് മുന്നിട്ടോ പിന്നിട്ടോ പ്രവേശിക്കാവുന്നതാണ്. അതിനു യാതൊരു കുറ്റവുമില്ല.

ലൈംഗികാസ്വാദനത്തിന്റെ വ്യത്യസ്ത രൂപങ്ങളെ ഇസ്‌ലാം വിരോധിക്കുകയല്ല അംഗീകരിക്കുകയാണ് ചെയ്തതത്. ലൈംഗിക മരവിപ്പിന് ആധുനിക കാലഘട്ടത്തില്‍ ലൈംഗിക ശാസ്ത്രജ്ഞന്‍മാർ നിര്‍ദേശിക്കുന്ന പരിഹാരങ്ങളിലൊന്നാണ് വ്യത്യസ്ത പൊസിഷനുകളിലുള്ള ലൈംഗിക ബന്ധം. ഇസ്‌ലാം പതിനാലു നൂറ്റാണ്ടിനുമുമ്പുതന്നെ അതിനെ ലൈംഗികാസ്വാദനത്തിന്റെ ഭാഗമായി അംഗീകരിക്കുകയാണുണ്ടായത്. എന്നാല്‍ ഇസ്‌ലാം ലൈംഗികാസ്വാദനത്തിന്റെ ഭാഗമായി ലൈംഗിക വൈകൃതങ്ങളെ സ്വീകരിക്കുന്ന രീതിയെ ശക്തമായി വിലക്കുകയും ചെയ്തു. 

”ഇബ്‌നു അബ്ബാസ് (റ) നിവേദനം: ഉമര്‍ബ്‌നുൽ ഖത്വാബ് (റ) പ്രവാചകനോട് (സ) പറയുകയുണ്ടായി: ‘അല്ലയോ പ്രവാചകരേ (സ) , ‘ഞാന്‍ നശിച്ചു.’ പ്രവാചകന്‍ (സ) ചോദിച്ചു: ‘എന്താണ് നിന്നെ നശിപ്പിച്ചത്?’ അദ്ദേഹം (തന്റെ ഭാര്യയുമായി യോനിയിലൂടെ പിന്നില്‍ നിന്ന് സംയോഗം ചെയ്തതിനെ സൂചിപ്പിച്ചുകൊണ്ട്) പറഞ്ഞു: ‘ഇന്നലെ രാത്രി ഞാനെന്റെ വാഹനത്തെ മറിച്ചിട്ടു.’ പ്രവാചകന്‍ (സ) ആദ്യം ഒന്നും മറുപടി നല്‍കിയില്ല. പിന്നീട് ദൈവിക വെളിപാടിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞു: ‘നിങ്ങളുടെ ഭാര്യമാര്‍നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കുംവിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്.’ എന്നിട്ട് നബി (സ) പറഞ്ഞു: ‘നീ മുന്നിടുകയും പിന്നിടുകയും ചെയ്യുക. എന്നാല്‍ ആര്‍ത്തവമുള്ളപ്പോഴും ഗുദത്തിലൂടെയും നീ സംയോഗം ചെയ്യരുത്.” (നസാഈ, തിര്‍മിദി, ഇബ്‌നു അബീആത്വിം, ത്വബ്‌റാനി, അല്‍വാഹിദി)

ലൈംഗിക ബന്ധത്തില്‍ രതിപൂര്‍വലീലകൾ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ലൈംഗികമായി ഇണയെ തൃപ്തിപ്പെടുത്താനും സ്വയം ആസ്വദിക്കാനും സംഭോഗപൂര്‍വലീലകളായ ചുംബനം, പ്രണയസല്ലാപം, തലോടല്‍ തുടങ്ങിയവയെല്ലാം വളരെ പ്രധാന ഘടകങ്ങളാണ്. പ്രത്യേ കിച്ചും സ്ത്രീയെ സംതൃപ്തയാക്കാന്‍ അത് അനിവാര്യമാണ്. ശരീരശാസ്ത്രപരമായും വൈകാരികമായും സ്ത്രീപുരുഷ ലൈംഗികചോദനകള്‍ വ്യത്യസ്തമാണ്. സ്ത്രീയിലെ ലൈംഗികാസക്തി പതുക്കെ ചൂടാവുകയും പതുക്കെ തണുക്കുകയും ചെയ്യുന്ന പ്രകൃതത്തിലാണ്. പുരുഷന്റെതാകട്ടെ പെട്ടെന്ന് ചൂടാവുകയും പെട്ടെന്ന് തണുക്കുകയും ചെയ്യുന്ന രീതിയിലുമാണ്. സ്പര്‍ശനത്തിലൂടെയും തലോടലിലൂ ടെയും പ്രണയസല്ലാപങ്ങളിലൂടെയും ചുംബനങ്ങളിലൂടെയും സ്ത്രീയെ സമീപിക്കുമ്പോഴാണ് അവള്‍ക്ക് ലൈംഗികോത്തേജനം ഉണ്ടാകു ന്നതും സംതൃപ്തമായ ലൈംഗികാനുഭൂതി അനുഭവവേദ്യമാകുന്നതും. അതുകൊണ്ട് തന്നെയാണ് രതിപൂര്‍വലീലകളെ സ്ത്രീയോടു പുരു ഷന്‍ പുലര്‍ത്തേണ്ട ലൈംഗിക മര്യാദയായി ഇസ്‌ലാം പഠിപ്പിച്ചതും.

ഇബ്‌നു ഖുദാമ (റ) പറഞ്ഞു: ”ഒരു പുരുഷന്‍ലൈംഗിക വേഴ്ചക്ക് മുമ്പായി തന്റെ ഭാര്യയെ ഉത്തേജിപ്പിക്കുന്നിനുവേണ്ടി തഴുകിത്തലോടുന്നത് പ്രോത്സാഹനീയമായ ഒരു കാര്യമാണ്. അതുവഴി ലൈംഗിക വേഴ്ചയിലൂടെ അവനു ലഭിക്കുന്ന അതേ അനുഭൂതി അവള്‍ക്കും ലഭിക്കും.” (അല്‍മുഗ്‌നി 8:136)

നബി (സ) പറഞ്ഞു: ”മൂന്നു കാര്യങ്ങള്‍മനുഷ്യന്റെ ദൗര്‍ബല്യങ്ങളാണ്. ഒന്ന്, പരിചയപ്പെടാന്‍ ആഗ്രഹിച്ചിരുന്ന ആളെ കണ്ടുമുട്ടിയതിനുശേഷം അയാളുടെ പേരും കുടുംബവും ചോദിക്കാതെ അയാളെ പിരിയുക. രണ്ട്, തന്നെ ബഹുമാനിച്ച ആളുടെ ബഹുമാനം തിരസ്‌കരിക്കുക. മൂന്ന്, സംഭോഗം ചെയ്യുന്നവന്‍ ഇണയെ ഉത്സാഹിപ്പിക്കുകയും വൈകാരികമായി ഉത്തേജിപ്പിക്കുകയും ചെയ്യുന്നതിനുമുമ്പ് സ്വന്തം കാര്യം നോക്കുക. അതായത് സംഭോഗം കഴിയുമ്പോള്‍ അവന് അവളെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞിരിക്കും. അവള്‍ക്ക് അവനെക്കൊ ണ്ടുള്ള ആവശ്യം കഴിഞ്ഞിരിക്കുകയുമില്ല.” (ദയ്‌ലമി)

രതിപൂര്‍വ ലീലകളെപ്പോലെ തന്നെ പ്രധാനമാണ് സംഭോഗാനന്തര ലീലകളും. സ്ത്രീക്ക് രതിമൂര്‍ച്ഛ പ്രാപിക്കുവോളം പുരുഷന്‍സംഭോഗാന ന്തര ലീലകളില്‍ ഏര്‍പ്പെടുക എന്നത് ലൈംഗിക മനഃശാസ്ത്രപരമായും ശരീരശാസ്ത്രപരമായും വളരെ പ്രധാനപ്പെട്ട കാര്യമാണ്. സ്‌ത്രൈ ണവികാരം പെട്ടെന്ന് ഉത്തേജിതമാകാത്ത പോലെത്തന്നെ പെട്ടെന്ന് തന്നെ ശമിക്കുന്നുമില്ല. രതിമൂര്‍ച്ഛ പ്രാപിക്കുവാന്‍ പുരുഷനേക്കാള്‍ സ്ത്രീ സമയമെടുത്തേക്കും. അതിനാല്‍ തന്റെ ഉദ്ദിഷ്ടകാര്യം നേടി പെട്ടെന്നു പിന്‍വാങ്ങാതെ ഇണയുടെ സുഖാസ്വാദനത്തിനായി പുരുഷൻ കാത്തിരിക്കേണ്ടതുണ്ട്. നബി (സ) പറഞ്ഞതായി അനസ് ബ്‌നു മാലിക് (റ) നിവേദനം: ”നിങ്ങളിലൊരാള്‍സ്ത്രീയുമായി ശയിക്കുമ്പോള്‍ അവള്‍ക്കു കുറേ ദാനമായി നല്‍കണം. തന്റെ ആവശ്യം ആദ്യം പൂര്‍ത്തിയായാൽ പിന്നീട് ധൃതി കാണിക്കരുത്. അവളുടെ ആവശ്യം അവള്‍ക്കും പൂര്‍ത്തിയാകട്ടെ.”

ഇബ്‌നു ഖുദാമ (റ) പറഞ്ഞതായി ‘മുഗ്‌നി’യില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ”അവളെക്കാള്‍ മുമ്പായി അവന്‍ രതിമൂര്‍ച്ച അനുഭവിക്കുകയാണെങ്കില്‍, അവളും രതിമൂര്‍ച്ഛ അനുഭവിക്കുന്നത് വരെ അവന്‍ പിന്‍വാങ്ങരുത്… അതല്ലെങ്കില്‍ അവള്‍ക്ക് അത് ഉപദ്രവമുണ്ടാക്കുകയും വികാരപൂര്‍ത്തീകരണത്തിൽ നിന്നും അവള്‍ തടയപ്പെടുകയും ചെയ്യും.” (8/136)

അബൂസഈദില്‍ ക്വുദ്‌രി(റ)യില്‍ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ഒരു പുരുഷന്‍ ഭാര്യയെയും അവള്‍ അവനെയും പരസ്പരം നോക്കിയാല്‍ അവരിരുവരെയും കാരുണ്യപൂര്‍വം അല്ലാഹു കടാക്ഷിക്കും. ഇനി അയാള്‍ തന്റെ ഭാര്യയെ ഹസ്തദാനം ചെയ്താല്‍ അവര്‍ ചെയ്ത പാപങ്ങള്‍ അവരുടെ കൈവിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നുവീഴും.” (ഇമാം സുയൂത്വി, ജാമുസ്വഗീര്‍, ഹഥീദ്: 1977)

കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. സ്‌നേഹത്തോടെയും സഹവർത്തിത്തത്തോടെയും പരസ്പര കടപ്പാടുകൾ നിറവേറ്റിയും സ്‌നേഹ-ബഹുമാന വായ്പുകൾ പങ്കുവെച്ചും ഭാര്യ-ഭർതൃ, സന്താനങ്ങളടങ്ങുന്ന കുടുംബാംഗങ്ങളുടെ ഒത്തുചേരൽ താളാത്മകമായി മാറുകയും, അതുവഴി ജീവിതത്തിൽ ഇമ്പവും ആനന്ദവും ലഭിക്കുന്നുവെങ്കിൽ അതാണ് യഥാർത്ഥ കുടുംബം-ഭൂമിയിലെ സ്വർഗം.


ഇണയുടെ അടുത്ത് കഴിയുന്നതും ഇണക്കൊപ്പം കഴിയുന്നതും വലിയ വ്യത്യാസമുണ്ട്. ഒരുമിച്ചുള്ള തീറ്റയും കുടിയും അതിന് ചെലവഴിക്കലും കൊണ്ട് സാധ്യമാകുന്നതാണ് ഇണയുടെ അടുത്ത് ജീവിക്കല്‍. എന്നാല്‍ ഇണക്കൊപ്പം ജീവിക്കല്‍ ചിന്തകളടക്കം ജീവിതം പരസ്പരം പങ്കുവെച്ച് ഒരുമിച്ച് കഴിയലാണ്. സന്തോഷവും ദുഖവും അപ്പോള്‍ പങ്കുവെക്കും. പ്രതിസന്ധികള്‍ പരിഹരിക്കുന്നതില്‍ പങ്കാളിയാവും. ഭാരം വഹിക്കുന്നതില്‍ പങ്കുവഹിക്കും. ഇണയില്‍ നിന്നും സ്‌നേഹവും പങ്കാളിത്തവും ലഭിക്കുന്ന പുരുഷന് സന്തോഷിക്കാന്‍ അതു തന്നെ മതി. അവന്റെ ദുഖങ്ങളെയും വേദനകളെയും അത് മറപ്പിക്കും...

 നീ എപ്പോഴും ഭര്‍ത്താവിനോടൊപ്പമായിരിക്കണം, അദ്ദേഹത്തിന്റെ വികാരങ്ങള്‍ പങ്കുവെച്ചു കൊണ്ട്. ഒരേ സമയം നീ അവന് കൂട്ടുകാരിയും ഇണയും കാമുകിയുമാവണം. അവന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കുന്നതില്‍ നീ ബുദ്ധിമതിയാവണം. ഇണ സ്‌നേഹത്തോടെ തന്റെ ഒപ്പമുണ്ടെന്ന് ബോധ്യപ്പെടുന്ന പുരുഷന് അവളോട് ഒരിക്കലും വെറുപ്പോ അനിഷ്ടമോ ഉണ്ടാവില്ല.

ഒരിക്കല്‍ ഒരാള്‍ ഒരു ജ്ഞാനിയോട് ചോദിച്ചു: എന്റെ ഇണ എന്നോടൊപ്പമാണ് ജീവിക്കുന്നത് എന്ന് എങ്ങനെ തിരിച്ചറിയാം..? ജ്ഞാനി പറഞ്ഞു: അവള്‍ നിന്നോടൊപ്പമാണ് ജീവിക്കുന്നതെന്ന് പത്ത് കാര്യങ്ങളിലൂടെ മനസ്സിലാക്കാം. എന്നിട്ട് എട്ട് കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞു:

 ✦ നിനക്കിഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാനും നിനക്കിഷ്ടമില്ലാത്തതില്‍ നിന്ന് വിട്ടുനില്‍ക്കാനും അവള്‍ താല്‍പര്യം കാണിക്കും.
 ✦ നീ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചാലും അവള്‍ ദേഷ്യപ്പെടുകയില്ല.
 ✦ നിന്റെ അസാന്നിദ്ധ്യത്തില്‍ അവള്‍ അസ്വസ്ഥപ്പെടുകയും നീ മടങ്ങിയെത്തിയാല്‍ സന്തോഷിക്കുകയും ചെയ്യും.
 ✦ നീ ദുഖിച്ചാല്‍ അതവളെ സ്വാധീനിക്കും, നീ ദേഷ്യപ്പെട്ടാല്‍ നിന്റെ ദേഷ്യം അവളെ ദുഖിപ്പിക്കുകയും ചെയ്യും.
 ✦ നീ നല്‍കുന്ന സമ്മാനം എത്ര നിസ്സാരമാണെങ്കിലും അവളെ സന്തോഷിപ്പിക്കും.
 ✦ നിന്റെ ചിന്തയിലും പ്രവര്‍ത്തനങ്ങളിലും അവള്‍ പങ്കാളിയാവുകയും നിന്റെ പ്രവര്‍ത്തന വിജയങ്ങളില്‍ സന്തോഷിക്കുകയും ചെയ്യും.
 ✦ എന്തെങ്കിലും തീരുമാനമെടുക്കുകയാണെങ്കില്‍ നിന്നോട് കൂടിയാലോചിക്കും.
 ✦ നിന്നോട് സംസാരിക്കാന്‍ വിഷയമൊന്നുമില്ലെങ്കിലും സംസാരിക്കാന്‍ വിഷയമുണ്ടാക്കിയെടുക്കാന്‍ അവള്‍ ശ്രമിക്കും.

ഇനി നിങ്ങള്‍ സ്വന്തത്തോട് ചോദിക്കുക, നിങ്ങള്‍ ഇണയുടെ അടുത്താണോ ജീവിക്കുന്നത് അതല്ല ഇണക്കൊപ്പമാണോ ജീവിക്കുന്നത് എന്ന്..!!

സന്തോഷത്തോടെ ഇണക്കൊപ്പം ജീവിക്കുന്നത് വിജയിയായിട്ടുള്ള ഭാര്യയുടെ വിശേഷണമാണ്. ഭര്‍ത്താവിന്റെ അടുത്ത് കഴിയുന്ന ഭാര്യ ഒരു താഴ്‌വരയിലും അയാള്‍ മറ്റൊരു താഴ്‌വരയിലുമായിരിക്കും. ഇണയോടുള്ള പെരുമാറ്റം നീ നന്നാക്കിയാല്‍ ഇഹത്തിലും പരത്തിലും നിനക്ക് തീര്‍ച്ചയായും സന്തോഷിക്കാം.