Tuesday 30 June 2020

ചേലാകർമ്മം



ചേലാകർമത്തിന്റെ ആരോഗ്യഗുണങ്ങൾ

വ്യക്തിശുചിത്വത്തിനും ആരോഗ്യത്തിനും അതിയായ പ്രാധാന്യം നൽകുന്ന മതമാണ് ഇസ്‌ലാം. അതുകൊണ്ടു തന്നെയാണ് ഇന്ന് ആഗോളതലത്തിൽ സാർവത്രികമായ ചേലാകർമത്തെ ഇസ്‌ലാം ഏറെ പ്രോത്സാഹിപ്പിച്ചതും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭിന്ന മതക്കാരും മതനിരാസവാദികളുമടക്കം ജനലക്ഷങ്ങൾ നടത്തുന്ന ഒന്നായി ചേലാകർമം മാറിയിട്ടുണ്ടെന്നതു പരമ സത്യമാണ്. അമേരിക്കയിൽ മാത്രം വർഷം തോറും ഒരു മില്യണിലധികം പേർ ചേലാകർമത്തിനു വിധേയരാകുന്നുണ്ടെന്നാണ് സർവേ വ്യക്തമാക്കുന്നത്. ക്രിസ്തുവിന് നാലായിരം വർഷം മുമ്പ് സുമേറിയക്കാർ ഇറാഖിലേക്കും മറ്റു രാജ്യങ്ങളിലേക്കും കുടിയേറിപ്പാർത്തപ്പോൾ അവിടെയെല്ലാം ചേലാകർമ സംസ്‌കാരം നിലനിന്നിരുന്നതായി ചരിത്രത്തിൽ വായിക്കാവുന്നതാണ്.

ഗർഭ കാലത്ത് ലിംഗാഗ്ര ചർമം കുഞ്ഞിന്റെ അനിവാര്യതയാണ്. ഗർഭപാത്രത്തിൽ  കിടക്കു മ്പോഴുള്ള പലതരം അണുബാധയിൽ നിന്നും ലിംഗമുഖത്തെ സംരക്ഷിച്ചുവെക്കലാണ് അപ്പോഴുള്ള പുറംതൊലിയുടെ ധർമമെന്ന് ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്. ഗർഭസ്ഥശിശു പോഷകങ്ങളും ഓക്‌സിജനും വലിച്ചെടുക്കുന്ന പ്ലാസന്റയുടെ ആവശ്യം പ്രസവ ശേഷമില്ലാത്തതു കൊണ്ട് അത് ഒഴിവാക്കാലാണ് പതിവ്. ജനനം മുതൽ കുഞ്ഞ് വായ കൊണ്ട് ഭക്ഷിക്കാനും ശ്വാസകോശം കൊണ്ടു ശ്വസിക്കാനും തുടങ്ങുമല്ലോ. അതുപോലെ തന്നെയാണ് ജനനത്തിനു ശേഷമുള്ള ലിംഗാഗ്ര ത്തിന്റെ അവസ്ഥയും. വിസർജനവും പ്രജനനവുമടക്കമുള്ള വലിയ ധർമങ്ങൾ നിർവഹിക്കാനുള്ളതു കൊണ്ടു തന്നെ ആവശ്യമില്ലാത്തതും ദോഷം ചെയ്യുന്നതുമായ ലിംഗാഗ്ര ചർമത്തെ മുറിച്ചു മാറ്റുന്നത് കൂടുതൽ സുരക്ഷ നൽകുന്നതുകൊണ്ടാണ് ഇസ്‌ലാം ഇതു നിർദേശിക്കുന്നത്.

ജന്മനാ അഗ്രചർമം ഛേദിക്കപ്പെടാത്തവർക്ക് ചേലാകർമം നടത്തൽ നിർബന്ധമാണെന്നാണ് ഇസ്‌ലാമിക പ്രമാണം. ഹസ്‌റത്ത് ഇബ്‌റാഹീം നബി(അ)ന്റെ മാർഗം പിൻപറ്റുകയെന്ന ഖുർആനിക വചനമാണ് ഇതിന്റെ ആധാരം. എൺപതാം വയസ്സിലാണ് മഹാൻ അതിനു വിധേയനായത്. ഇതു പുരുഷന്മാർക്കു നിർബന്ധവും സ്ത്രീകൾക്കു സുന്നത്തുമാണെന്ന അഭിപ്രായവുമുണ്ട്. അതാണ് അധിക പണ്ഡിതന്മാരിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതും (ഫത്ഹുൽ മുഈൻ 459).

പ്രവാചകരുടെ പ്രകൃതിയിൽപ്പെട്ടതാണ് ചേലാകർമം. അബൂഹുറൈറ(റ)യിൽ നിന്നു നിവേദനം. നബി(സ്വ) പറയുന്നു: അഞ്ചു കാര്യങ്ങൾ പ്രവാചകചര്യയിൽപ്പെട്ടതാണ്. ചേലാകർമം നടത്തുക, ഗുഹ്യരോമം നീക്കുക, നഖം മുറിക്കുക, കക്ഷരോമം പറിക്കുക, മീശ വെട്ടുക എന്നിവയാണവ. (സ്വഹീഹുൽ ബുഖാരി). ഖത്വീബുശ്ശിർബീനി(റ) എഴുതുന്നു: പുരുഷന്മാരിൽ നിന്ന് ആദ്യമായി ചേലാകർമം നടത്തിയത് ഇബ്‌റാഹീം നബി(അ)യും സ്ത്രീകളിൽ നിന്നു ഹാജർ ബീവി(റ)യുമാണ്. ആദം(അ), ശീസ്(അ), നൂഹ്(അ), ഹൂദ്(അ), സ്വാലിഹ്(അ), ലൂത്വ്(അ) ശുഐബ്(അ), യൂസുഫ്(അ), മൂസാ(അ), സുലൈമാൻ(അ), സകരിയ്യ(അ), ഈസാ(അ), മുഹമ്മദ് നബി(സ്വ), തുടങ്ങിയവരെല്ലാം സുന്നത്ത് കഴിഞ്ഞവരായാണ് ജനിച്ചത് (മുഗ്‌നിൽ മുഹ്താജ് 4/203).

തിരുനബി(സ്വ) ചേലാകർമം കഴിഞ്ഞവരായാണ് പ്രസവിക്കപ്പെട്ടതെന്നതു നിരവധി ഹദീസുകളിൽ വന്നിട്ടുള്ള യാഥാർത്ഥ്യമാണ്. ഇമാം അബൂനുഐം(റ) രേഖപ്പെടുത്തുന്നു: ഇബ്‌നു ഉമർ(റ)യിൽ നിന്നു നിവേദനമുള്ള ഒരു ഹദീസിൽ ‘നബി(സ്വ) സുന്നത്തു കർമം കഴിക്കപ്പെട്ടവരായാണ് പ്രസവിക്കപ്പെട്ടതെന്നു വന്നിട്ടുണ്ട്’ (അഖ്ബാറു ഇസ്വ്ബഹാൻ). അനസ്(റ)വിൽ നിന്നു നിവേദനമുള്ള മറ്റൊരു ഹദീസിൽ നബി(സ്വ) പറഞ്ഞു: ‘ഞാൻ സുന്നത്തു കർമം നിർവഹിക്കപ്പെട്ടവരായി പ്രസവിക്കപ്പെട്ടതും എന്റെ സ്വകാര്യാവയവം ഒരാളും കണ്ടിട്ടില്ലെന്നതും എന്റെ രക്ഷിതാവ് എന്നെ ആദരിച്ചതിന്റെ ഭാഗമാണ്’ (ദലാഇലുന്നുബുവ്വ).

ചേലാകർമത്തിന്റെ മതപക്ഷം

പരിച്ഛേദനം, മാർക്കം കഴിക്കൽ, മാർഗക്കല്യാണം, സുന്നത്തു കല്യാണം  എന്നീ പേരുകളിലറിയപ്പെടുന്ന ചേലാകർമം പ്രായപൂർത്തിയാകുന്നതിനു മുമ്പു നടത്തലാണ് സുന്നത്ത്. പ്രായപൂർത്തിയും ബുദ്ധിയുമുള്ളവർക്ക് വളരെ പെട്ടെന്നു തന്നെ ചെയ്യൽ നിർബന്ധമാണ് (തുഹ്ഫ 9/199). ലിംഗത്തിന്റെ അഗ്രഭാഗത്തെ വലയം ചെയ്യുന്ന തൊലി പൂർണമായും നീക്കം ചെയ്യലാണ് പുരുഷ ചേലാകർമം. സ്ത്രീയുടെ മൂത്രദ്വാരത്തിനു മീതെ ഉയർന്നു നിൽക്കുന്ന തൊലിയിൽ നിന്ന് വളരെ ചെറിയ ഭാഗം നീക്കം ചെയ്യലാണ് സ്ത്രീയുടെ ചേലാകർമം (തുഹ്ഫ 9/198-199).

സാധിക്കുമെങ്കിൽ പ്രസവം കഴിഞ്ഞ ഏഴാമത്തെ ദിവസം തന്നെ ഖിതാൻ(ചേലാകർമം) നടത്തലാണ്  സുന്നത്ത്. നബി(സ്വ) ഹസൻ(റ), ഹുസൈൻ(റ) എന്നിവരുടെ ഖിതാൻ നടത്തിയത് ഏഴാമത്തെ ദിവസമാണെന്ന ആഇശാ(റ)വിൽ നിന്നുള്ള ഹദീസ് ഇമാം ഹാകിം(റ) ഉദ്ധരിക്കുന്നുണ്ട്.  അതിനു മുമ്പ് നടത്തൽ കറാഹത്താണ്. ഏഴാമത്തെ ദിവസം നടത്തുന്നില്ലെങ്കിൽ പിന്നെ നാൽപതാം ദിവസവും അതിനും സൗകര്യപ്പെട്ടില്ലെങ്കിൽ ഏഴാമത്തെ വയസ്സിലും നിർവഹിക്കൽ സുന്നത്താണ്. കാരണം അതു നിസ്‌കാരം കൊണ്ടു കൽപ്പിക്കപ്പെടുന്ന പ്രായമാണല്ലോ (മുഗ്‌നിൽ മുഹ്താജ് 4/203).

ഖിതാനിന്റെ കാര്യത്തിൽ ദിവസം കണക്കാക്കുന്നത് പ്രസവത്തിന്റെ തൊട്ടു ശേഷമുള്ള പകൽ മുതലാണെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസവിച്ച പകൽ എണ്ണത്തിൽ ഗണിക്കില്ലെന്നർത്ഥം.  ഉദാഹരണമായി തിങ്കളാഴ്ച പകലിലോ തിങ്കൾ അസ്തമിച്ച രാത്രിയിലോ ആണ് പ്രസവം നടന്നതെങ്കിൽ അടുത്ത തിങ്കളാഴ്ചയാണ് ഏഴാം ദിവസമായി കണക്കാക്കപ്പെടുക. ഈ നിയമം ഖിതാനുമായി മാത്രം ബന്ധപ്പെട്ടതാണ്. എന്നാൽ എന്നാൽ കുട്ടിക്കു പേരിടുന്നതിലും അഖീഖത്ത് അറുക്കുന്നതിലും മുടി കളയുന്നതിലുമെല്ലാം പ്രസവം നടന്ന പകലുൾപ്പെടെയാണ് ഏഴാമത്തെ ദിവസം കണക്കാക്കുന്നത് (തുഹ്ഫ, ശർവാനി 9/200).

അതേസമയം വല്ല അപകട സാധ്യതയുമുണ്ടെങ്കിൽ ചെറിയ പ്രായത്തിൽ ഖിതാൻ നടത്തുന്നതു നിഷിദ്ധമാണ്. മാത്രമല്ല അത്തരം സാഹചര്യത്തിലും ഖിതാൻ നടത്തുകയും അതിനെ തുടർന്ന് കുഞ്ഞ് മരണപ്പെടുകയും ചെയ്താൽ ഒരു മുസ്‌ലിമിനെ ബോധപൂർവം കൊല നടത്തിയ ഗണത്തിലാണ് അതു  പെടുക. എന്നാൽ അപകട സാധ്യതയില്ലെന്നു മനസ്സിലാക്കി ഖിതാൻ നടത്തിയതിനെത്തുടർന്ന് കുട്ടി മരിക്കാനിടയാവുന്നത് കുറ്റകരമാവുകയുമില്ല (തുഹ്ഫ 9/200-201). ചേലാകർമം കഴിഞ്ഞ തൊലിഭാഗം കുഴിച്ചു മൂടൽ  സുന്നത്തതാണ് (തുഹ്ഫ 3/161).

ഖിതാൻ നടത്തപ്പെട്ട നിലയിൽ പ്രസവിച്ച കുട്ടിയെ വീണ്ടും ഖിതാൻ ചെയ്യൽ നിർബന്ധമില്ല. എന്നാൽ  മുറിവാകാത്ത വിധം ലിംഗാഗ്രത്തിൽ കത്തി നടത്തുന്നതു സുന്നത്തുണ്ട്. (നിഹായ, മുഗ്നി) അതു പോലെത്തന്നെ  ഖിതാൻ നടത്താതെ മരണപ്പെട്ട വ്യക്തിയുടെയും ചേലാകർമം ചെയ്യാൻ പാടില്ല.  അകാരണമായി ഖിതാൻ നടത്താത്തവനാണെങ്കിലും നിയമം അങ്ങനെ തന്നെ യാണ്(തുഹ്ഫ 3/113). ഇങ്ങനെ മരണപ്പെട്ട വ്യക്തിയുടെ മയ്യിത്ത് കുളിപ്പിക്കുമ്പോൾ ലിംഗത്തിന്റെ അഗ്രഭാഗം മൂടിക്കിടക്കുന്നതു നിമിത്തം അതിന്റെ ഉൾഭാഗത്തേക്കു വെള്ളം പ്രവേശിക്കാൻ സാധിക്കാതെ വരുമ്പോൾ കുളിക്കു പുറമെ തയമ്മും കൂടി ചെയ്യൽ നിർബന്ധമാണ്. കാരണം ശരീരത്തിന്റെ ബാഹ്യഭാഗങ്ങൾ മുഴുവനും വെള്ളമാവൽ കുളിയിൽ നിർബന്ധമാണല്ലോ. ലിംഗാഗ്രവും ശരീരത്തിന്റെ ബാഹ്യഭാഗമായാണ് ഗണിക്കപ്പെടുന്നത് (ഫത്ഹുൽ മുഈൻ 151).

പരിച്ഛേദനത്തിന്റെ  ശാസ്ത്രീയത

ലോകാരോഗ്യ സംഘടന 2007-ൽ നടത്തിയ സർവേയനുസരിച്ച് 664,500,000 പേർ ചേലാകർമം നടത്തിയവരാണ്. ഇതിൽ എഴുപതു ശതമാനത്തോളമാണ് മുസ്‌ലിംകളുള്ളത്. ചേലാകർമത്തിന്റെ രോഗപ്രതിരോധ ശേഷിയും സുരക്ഷയും കണക്കിലെടുത്തു കൊണ്ടു തന്നെയാണ് മുസ്‌ലിംകളല്ലാത്ത പലരും ചേലാകർമത്തിനു വിധേയരാവുന്നത്. ലിംഗത്തിന്റെ അധികമുള്ള ചർമഭാഗം മുറിച്ചുമാറ്റാത്ത പക്ഷം ഒട്ടേറെ അണുക്കൾ ആ ചർമത്തിനും മാംസത്തിനുമിടയിൽ വസിക്കുകയും അവ പലവിധ രോഗങ്ങൾക്ക് നിമിത്തമാവുകയും ചെയ്യുന്നു. അങ്ങനെ ഫംഗസുകളും ബാക്ടീരിയകളും വൈറസുകളും പല തരത്തിൽ ശരീരത്തെ ആക്രമിക്കുന്ന സാഹചര്യം ഇല്ലാതാക്കാൻ ചേലാകർമം മുഖേന സാധിക്കും.

അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്, ചേലാകർമം ചെയ്തവരും ചെയ്യാത്തവരുമായ ലക്ഷക്കണക്കിനു കുട്ടികളിൽ നടത്തിയ പഠനത്തിൽ ചേലാകർമം ചെയ്യാത്തവരിൽ ചെയ്തവരെ അപേക്ഷിച്ചു മൂത്രസംബന്ധിയായ രോഗങ്ങൾ കൂടുതലുണ്ടെന്നാണ് കണ്ടെത്തിയത്. മാത്രമല്ല, ചേലാകർമം വൈകുംതോറും യൂറിനറി അണുബാധ കൂടി വരുന്നതായും  ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. ലിംഗാഗ്ര ചർമത്തിൽ ബാക്ടീരിയകൾക്കു വളരാനുള്ള സാഹചര്യം ഉണ്ടാകുന്നതോടെ അണുബാധയ്ക്കുള്ള സാധ്യത വർധിക്കുകയാണു ചെയ്യുന്നത്.

ചേലാകർമം ചെയ്യാത്തവരുടെ ലിംഗാഗ്രചർമം കീഴോട്ടിറങ്ങാത്ത ഫൈമോസിസ്, മുകളിലേക്കു കയറാത്ത പാരാഫൈമോസിസ് എന്നീ അവസ്ഥകൾ രൂപപ്പെടുകയും ലിംഗത്തിനും ചർമത്തിനുമിടയിൽ രണ്ടുതരത്തിലുള്ള പഴുപ്പുണ്ടാവുന്നതും സ്വാഭാവികമാണ്. തൊലി മൂടിക്കിടക്കുമ്പോഴുള്ള ചൂടും മൂത്രം പൂർണമായി പുറത്തുപോകാതിരിക്കുമ്പോഴുള്ള വൃത്തിയില്ലായ്മയുമാണ് അണുക്കൾക്കു വളരാൻ പറ്റിയ സാഹചര്യമൊരുക്കുന്നത്. ആന്റിബയോട്ടിക്കുകളും ആന്റിഫംഗൽ ലേപനവുമുപയോഗിച്ചാണ് ഇതിന്റെ ചികിത്സ നടക്കുന്നത്. എന്നാൽ ഇതു പൂർണമായി ഭേദമാവാനും ആവർത്തിക്കാതിരിക്കാനും ചേലാകർമം നിർവഹിക്കുക മാത്രമാണ് പോംവഴിയെന്നാണ് ഗവേഷകർ നിർദേശിക്കുന്നത്. ലിംഗത്തിനും അതിന്റെ അഗ്രചർമത്തിനുമിടയിൽ നിലകൊള്ളുന്ന ‘സ്‌മെഗ്മ’യാണ് ഇതിനുള്ള കാരണം. 

ചർമത്തിന്റെ അടിയിൽ കെട്ടിനിൽക്കുന്ന സ്‌മെഗ്മ എന്ന പദാർത്ഥം കാൻസറിനു വഴി തെളിക്കുന്നതാണ്. അഗ്രചർമം പുറകോട്ടാക്കി സ്‌മെഗ്മ എന്ന വെളുത്ത പദാർത്ഥം വൃത്തിയാക്കി യില്ലെങ്കിൽ മേൽപറഞ്ഞ പ്രശ്‌നമുണ്ടാവാം. അതു കൊണ്ട് തന്നെ ചേലാകർമം ചെയ്യാത്തവർ അഗ്രചർമം ദിവസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും പിറകോട്ടാക്കി ശുദ്ധ വെള്ളം കൊണ്ട് വൃത്തിയാക്കണമെന്നാണ് വൈദ്യശാസ്ത്ര നിർദേശം. സുന്നത്തു ചെയ്തവർക്ക് ഏതായാലും അവിടെ വൃത്തിയായിരിക്കുകയും ചെയ്യും.

അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക് 2012 ഓഗസ്റ്റ് 27-ന് നടത്തിയ പഠനത്തിൽ ഇത് ഏറെ ഉപകാരപ്രദമാണെന്ന് വ്യക്തമാക്കുകയുണ്ടായി. ചേലാകർമം ചെയ്യപ്പെട്ട പുരുഷന്മാരുമായുള്ള സ്ത്രീകളുടെ ബന്ധം മൂലം അവർക്കുണ്ടാവുന്ന ലൈംഗിക രോഗങ്ങളും സെർവിക്കൽ കാൻസർ (ഗർഭാശയ മുഖ അർബുദം) പോലെയുള്ള മഹാമാരികളും ഇല്ലാതാവുന്നു.  2013 നവംബറിലെ ജേർണൽ ഓഫ് സെക്ഷ്വൽ മെഡിസിനിൽ ചേലാകർമം നടത്തിയ പുരുഷന്മാരുമായുള്ള ബന്ധത്തിൽ സ്ത്രീകളിൽ രതിമൂർച്ച കുറയുന്നുവെന്ന യുക്തിവാദികളുടെ വാദം നിരർത്ഥകമാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

പുരുഷ ലിംഗാർബുദവും സെർവിക്കൽ കാൻസറും ഹ്യൂമൺ പാപില്ലോമ വൈറസുകളുടെ സംഭാവനകളാണെന്നും ചേലാകർമം നടത്തിയവർക്ക് ഈ അണുബാധക്ക് സാധ്യതയില്ലെന്നും ലോകാരോഗ്യസംഘടന നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ലിംഗമുഖത്തെ ആവരണം ചെയ്തിട്ടുള്ള തൊലിക്കുള്ളിൽ സൂക്ഷ്മ രോഗാണുക്കൾ കുടിയിരിക്കുന്നതു നിമിത്തമാണ് ചേലാകർമം ചെയ്യാത്തവരിൽ ഈ രോഗം ഉണ്ടാകൻ കാരണമെന്നും ഗവേഷകർ അനുമാനിക്കുന്നു. സ്ത്രീകളിൽ നിന്ന് പുരുഷന്മാരിലേക്ക് സംക്രമിക്കുന്ന എച് ഐ വി അണുബാധയെ ചേലാകർമം നല്ലൊരു പരിധി വരെ പ്രതിരോധിക്കുമെന്നതിനു ശക്തമായ തെളിവുകളുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെയും യുണൈറ്റഡ് നാഷൻസ് പ്രോഗ്രാമിന്റെയും സംയുക്ത പ്രസ്താവനയിലുള്ളത്.

ചേലാകർമം ചെയ്യാത്തവർ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ലിംഗത്തിന്റെ പുറം തൊലിയുടെ ഉൾഭാഗത്ത് സ്വാഭാവികമായുണ്ടാവുന്ന സൂക്ഷ്മമായ മുറിവുകൾ യോനീ ഭിത്തിയിൽ സമ്പർക്കം പുലർത്തുന്നതു മൂലം പുരുഷ രക്തത്തിലേക്ക് അണുസംക്രമണത്തിനു വഴിയൊരുക്കുകയും പിന്നീട് പുരുഷലിംഗത്തിന്റെ തളർച്ചാ സമയത്ത് അവ സുരക്ഷിതമായി തൊലിക്കുള്ളിൽ വളർന്നു പെരുകാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യും. എന്നാൽ ചേലാകർമം ചെയ്തവരിൽ, ലിംഗമുഖം അനാവൃതമായതിനാൽ ഇത്തരം അണുക്കളെ പുറന്തള്ളാൻ അനായാസം  സാധിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ലിംഗാഗ്രം മൂടിക്കിടക്കുന്നതിനാൽ ചെറിയ അളവിൽ മൂത്രവും ശുക്ലവും അവിടെ കെട്ടിക്കിടക്കുന്നതു നിമിത്തം പലതരം ബാക്ടീരിയകൾ വസിക്കുന്നത് തടയാനും യൂറിനറി ഇൻഫക്ഷൻ വരാതിരിക്കാനും ചേലാകർമം അത്യുത്തമമാണ്. പുരുഷലിംഗ കാൻസറിന്റെ പ്രധാന കാരണക്കാരായ ഫൈമോസിസും എച്ച് പി വി അണുബാധയും ഇതു തടയുന്നു. 2015-ൽ നടന്ന ഒരു പഠന പ്രകാരം പ്രോസ്റ്റേറ്റ് കാൻസറിന്റെ സാധ്യതയും ചേലാകർമം ചെറുക്കുന്നു. ശരിയായ സംവേദനക്ഷമതയും ഉദ്ധാരണദൃഢതയും ചേലാകർമം നിർവഹിക്കുന്നവർക്കു മാത്രമേ അനുഭവിക്കാൻ കഴിയുകയുള്ളൂവെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ഇത്രയും വസ്തുതകൾ നിലനിൽക്കുന്നതിനാൽ ശിശു പീഡമെന്നോ പ്രകൃതി വിരുദ്ധമെന്നോ പറഞ്ഞ് ഇതിനെ എതിർക്കുന്നത് അന്യായമാണെന്ന് ചുരുക്കം.


പെൺചേലാർകർമം: വിവാദങ്ങളിലെ വസ്തുതയെന്ത്?

ഇസ്‌ലാമിക നിയമങ്ങളെ കരുവാക്കി മുസ്‌ലിംകളെ അലോസരപ്പെടുത്തുക എന്നത് ഇസ്‌ലാം വിരുദ്ധരുടെ എക്കാലത്തെയും രീതിയാണ്. ഇസ്‌ലാമിക നിയമ വ്യവസ്ഥിതിക്കകത്ത് വരുന്ന പെൺചേലാകർമമാണ് ഇപ്പോൾ ചിലർ വിവാദമാക്കിയിരിക്കുന്നത്. ഇസ്‌ലാമിനെ പരിഷ്‌കരിക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം തങ്ങൾക്കാണെന്ന് ധരിച്ച് വശായവർ ‘കാളപെറ്റൂ എന്ന് കേട്ടപാതി കയറെടുത്ത്’ ചാടിയിരിക്കുന്നത് സഹതാപകരമാണ്. വിവാദമുയർത്തിത്തുടങ്ങിയത് ആരാണെന്നറിയാൻ ശ്രമിക്കാതിരുന്നത് ആവേശം കൊണ്ടായിരിക്കാമെന്ന് കരുതുന്നു.

മുസ്‌ലിം സ്ത്രീകൾ മാന്യമായി ശരീരം മറക്കുന്നതും മറക്കണമെന്ന് നിഷ്‌കർഷിക്കുന്നതും പ്രാകൃതമെന്നും സ്ത്രീവിരുദ്ധമെന്നും പറയുന്നവർ തന്നെയാണ് ചേലാകർമ വിഷയത്തിലും രംഗത്തെത്തിയിരിക്കുന്നത്. അവർക്കാണ് പിന്തുണ നൽകുന്നതെന്ന് ആലോചിക്കാൻ പ്രതിഷേധക്കാർക്ക് കഴിയാതെ പോയത് കാര്യമായ എന്തിന്റെയോ കുറവുമൂലമാണ്. യഥാർത്ഥത്തിൽ ഇസ്‌ലാമിലെ മതപരമായ ചേലാകർമം എന്താണെന്ന് മനസ്സിലാക്കാത്തതിനാലാണ് വിമർശനത്തിൽ ഇവരും പങ്ക് ചേരുന്നത്. സ്ത്രീ ചേലാകർമത്തെ സാധൂകരിക്കുന്നതിനും മതപരിധിയിൽ മനസ്സിലാക്കുന്നതിനും പ്രമാണത്തിന്റെയും പാരമ്പര്യത്തിന്റെയും അംഗീകാരത്തിന്റെയും പിന്തുണയുണ്ട്. മതപരമായ ഒരു ചടങ്ങ് എന്ന നിലയിൽ വിലയിരുത്തപ്പെടേണ്ടതാണത്.

മതം കൽപിച്ചു എന്ന നിലയിലാണ് ആൺ ചേലാകർമത്തിന്റെ വേദന മുസ്‌ലിംകൾ സ്വീകരിക്കുന്നത്. അതേ ന്യായത്തിൽതന്നെ പെൺചേലാകർമവും വേദനയുണ്ടെങ്കിലും മുസ്‌ലിംകൾ സ്വീകരിക്കുന്നു. തണുപ്പുള്ള പുലർക്കാലത്ത് പ്രഭാത നിസ്‌കാരത്തിലും ഉഷ്ണമുള്ളകാലത്താണെങ്കിലും റമളാൻ വ്രതകാര്യത്തിലും ആൾത്തിരക്കുള്ള ഹജ്ജനുഷ്ഠാനത്തിലും മറ്റും വിശ്വാസി സഹനത്തോടെ ആവേശം കാണിക്കുന്നത് മതത്തിന്റെ അനുഷ്ഠാനമായതിനാലാണ്. താരതമ്യേന ലളിതമായ ഒരു കർമത്തിന് വേണ്ടി തയ്യാറാവുന്നതിൽ വിശ്വാസികൾക്ക് വിമുഖതയുണ്ടാവുകയില്ല. അവർ അതേറ്റെടുക്കാൻ സന്നദ്ധരായിരിക്കും. സമൂഹത്തിന്റെ പ്രയോഗശീലങ്ങളിൽ ചിലത് സർവ സാധാരണത്വം കൈവരിക്കാതെ വരാറുണ്ട്. അതിൽപെട്ടതാണ് പെൺചേലാകർമം. അതിനാൽ തന്നെ മതവിരുദ്ധർക്ക് പിന്തുണ നൽകുന്ന രീതി തികച്ചും അനുചിതമായി എന്നു പറയാതെവയ്യ.

ആൺ ചേലാകർമത്തിന് നിരത്തപ്പെടുന്ന ശാസ്ത്രീയവും ആരോഗ്യപരവുമായ ന്യായങ്ങളെ തമസ്‌കരിക്കാനുള്ള ശ്രമം ചില ഇസ്‌ലാം വിരുദ്ധ കേന്ദ്രങ്ങളിൽനിന്നുണ്ട്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതിന്റെ മതപരം എന്ന അവസ്ഥ തന്നെയാണ് അതു സ്വീകരിക്കാൻ പ്രേരകം. അതുപോലെതന്നെ മത നിർദേശമുള്ളതിനാൽ പെൺചേലാകർമത്തെ എങ്ങനെ കാണണമെന്നതിനും മറ്റു ന്യായങ്ങൾ വേണ്ടതില്ല. മതപരമായി അംഗീകൃതവും സുസ്ഥിരവുമായ ഒരു നിയമത്തെ വിരുദ്ധവാദങ്ങളോട് മാറ്റുരച്ച് ന്യൂനത കാണുന്നത് വിശ്വാസിക്ക് ഗുണകരമല്ല. ഒരു കർമത്തെ അതിന്റെ മൗലിക സ്വഭാവത്തിൽ അംഗീകരിക്കണമെന്നത് അനുഷ്ഠാനത്തേക്കാൾ അടിസ്ഥാനപരമാണ്. അഥവാ അംഗീകരിക്കൽ അനിവാര്യമാണ്. പ്രയോഗമാവട്ടെ, സാധ്യതയെ അടിസ്ഥാനപ്പെടുത്തിയുമാണ്.

പെൺചേലാകർമവിഷയത്തിൽ അതൊരു ശാരീരിക ക്രിയ എന്നതിനാൽ മതവും ശാസ്ത്രവും കടന്നുവരിക സ്വാഭാവികം. ശാസ്ത്രത്തിന്റെ പൊതുവായതും കേവലവുമായ സ്വഭാവമാണ് മാറ്റങ്ങളും അഭിപ്രായവ്യത്യാസങ്ങളും. ശാസ്ത്ര ഗവേഷകനായി രംഗത്തുവരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം സർവാംഗീകാരം പൊതുവെ കുറവായിരിക്കും. ഒരു ന്യൂനപക്ഷമെങ്കിലും തിരുത്തുമായി രംഗത്തുവന്നേക്കാം. സൗകര്യവും സാധ്യതയും മനോഭാവവും ഗവേഷണത്തിൽ പ്രതിഫലിക്കുന്നതുമായിരിക്കും. മതനിയമങ്ങൾക്കെതിരെ ശാസ്ത്രീയ നിഗമനങ്ങൾ മുന്നോട്ട് വെക്കുന്നവരും ഈ അവസ്ഥയിൽ നിന്നൊഴിവല്ല. എന്നാൽ മത നിയമങ്ങളുടെയും കർമങ്ങളുടെയും ശാസ്ത്രീയത മതപക്ഷത്തുനിന്നും പൊതുപക്ഷത്തുനിന്നും പലപ്പോഴും വെളിവാക്കപ്പെട്ടതാണ്. അത്തരം ശാസ്ത്രീയതകൾ പരിഗണിച്ച് മതനിയമത്തെയോ മതത്തെയോ സ്വീകാര്യമാക്കാൻ മറ്റു ശാസ്ത്രകാരന്മാർക്ക് കഴിയുന്നില്ല. ഒരാൾ ശാസ്ത്രീയമെന്ന് തെളിയിക്കുന്നത് തന്നെ മറ്റൊരാൾക്ക് സ്വീകാര്യമാവണമെന്നില്ല എന്നർത്ഥം.

പെൺചേലാകർമത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ആൺ-പെൺ ചേലാകർമങ്ങൾകൊണ്ടുള്ള ഗുണങ്ങൾ വിവരിക്കപ്പെട്ടതാണ്. ആരോഗ്യപരമായതും ആത്മീയമായതും അവയിലുണ്ട്. ബ്രിട്ടനിലെ ഝൗലലി െുമൃസ വീുെശമേഹ  യഹമരസ യൗൃിലും സൗദിയിൽ ടലരൗൃ്യേ എീൃരല െഒീുെധശമേഹ ഞശ്യമറവ ലും മറ്റും സേവനം ചെയ്ത, സുഡാനിൽ സ്‌ത്രൈണരോഗ, പ്രസവ വിഭാഗത്തിൽ അഡൈ്വസറുമായിരുന്ന ഡോ. സിത്തുൽബനാത്ത് ഖാലിദ് മുഹമ്മദലി (ഉൃ. ടല േഅഹയമിൗമേ) ഇത് സംബന്ധമായി പ്രമുഖരുടെ പ്രബന്ധങ്ങൾ ക്രോഡീകരിച്ച് ഗവശമേി  ഇൃരൗാശരശീി എന്ന ബൃഹത്തായ ഗ്രന്ഥം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനനേന്ദ്രിയവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷയാണതിൽ പ്രധാനം. ഒരു ആചാരത്തിനോ അനുഷ്ഠാനത്തിനോ ഉള്ള അടിസ്ഥാന വിധിവിലക്കുകൾക്ക് നാമൊരു ന്യായം  കണ്ടെത്തിയെന്നാൽ അത് നിലവിലില്ലാതാവുന്നിതിനോടൊപ്പം വിധിവിലക്കുകളും ഇല്ലാതാവുമെന്നല്ല. പ്രത്യേകിച്ചും മതനിയമങ്ങളുടെ അസ്ഥിവാരം നാം നിർദ്ധാരണം ചെയ്യുന്നതും സങ്കൽപിക്കുന്നതമായ ന്യായയുക്തികളായിരിക്കില്ല.


എന്താണ് പെൺചേലാകർമം

കുരുടൻ ആനയെകണ്ടത് പോലെയാണ് ഭഗശിശ്‌നികാ ഛേദ. എലാമശഹല ഏലിശമേഹ ങൗശേഹമശേീി, ജവമൃമീിശര ഇവശൃരൗാരശശെീി തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചേലാകർമ(?) രീതികളെ ഉയർത്തിക്കാട്ടിയാണ് ഇസ്‌ലാമിലെ ഖഫ്‌ള് എന്ന പെൺചേലാകർമത്തെ വിമർശിക്കുന്നത്. ഉപരി പേരുകളിലറിയപ്പെടുന്ന പ്രാകൃതവും ക്രൂരവുമായ രീതികൾ ഇസ്‌ലാമിക നിയമ വ്യവസ്ഥിയിൽ സാധൂകരണം നേടാത്തതാണ്. ഇസ്‌ലാമികമായ പെൺ സുന്നത്ത് മനസ്സിലാക്കാത്തതോ കണ്ണടച്ചിരുട്ടാക്കുകയോ ആണ്.

ലോകാരോഗ്യ സംഘടന ഇതിനെ നാല് ടൈപ്പുകളിലായി പരിചയപ്പെടുത്തിയിട്ടുണ്ട്. ഒന്ന്. ക്‌ളിറ്റോറിസ് ഭാഗികമോ പൂർണമോ ആയി നീക്കം ചെയ്യുക.

രണ്ട്. ഒന്നാം ടൈപ്പിന്റെ കൂടെ ലാബിയ മിനോറ ലാബിയ മാജറ യും കൂടിയോ, ലാബിയ മിനോറ സ്വന്തമായോ നീക്കം ചെയ്യുക.

മൂന്ന്. മൂത്രനാളി കുടുസ്സാക്കുക. രണ്ട് ലാബിയകളുടെയും വഴിയോ ചിലപ്പോൾ തുന്നിക്കൂട്ടുന്നതോടൊപ്പം ഭഗശിശ്‌നിക നീക്കം ചെയ്തും ചെയ്യാതെയും ഇത് സാധിക്കും.

നാല്. ആരോഗ്യാവശ്യത്തിനല്ലാതെ കള്ളക്കടത്തിനോ മറ്റോ സ്ത്രീ ജനനേന്ദ്രിയം ഉപയോഗപ്പെടുത്തുക.

മുകളിൽ പരാമർശിച്ച വ്യത്യസ്ത രീതികൾ 2017 ഫെബ്രുവരിയിൽ അപ്‌ഡേറ്റ് ചെയ്ത ഫാക്ട് ഷീറ്റിൽ അക്കിമിട്ട് നിരത്തിയതാണ്.

ഈ വിവരിച്ച നാല് രൂപങ്ങളും അവയുടെ വകഭേദങ്ങളും ഇസ്‌ലാമിക നിയമവ്യവസ്ഥയിൽ വിവരിക്കുന്നതല്ല. അനാവശ്യവും അരുതാത്തതുമായ കാര്യങ്ങളാണ്. അതിനാൽ തന്നെ ഇവയെ ഉയർത്തിക്കാട്ടി ഇസ്‌ലാമിനെയും വിശ്വാസി സമൂഹത്തെയും പ്രാകൃതമേൽവിലാസം ചുമത്തുന്നത് അക്രമമാണ്. ക്‌ളിറ്ററിസിന് ഭംഗം വരുത്തുന്ന വിധത്തിൽ പെൺജനനേന്ദ്രിയത്തിൽ ഒരു കൈക്രിയ ഇസ്‌ലാമിലില്ല. അത് ഇസ്‌ലാമിന് മേൽ ചാർത്തുന്നത് അന്ധമായ ഇസ്‌ലാം – മുസ്‌ലിം വിരോധത്തിന്റെ അടയാളമായേ കാണാനാവൂ. 

പരമ്പരാഗതമായി ഏതെങ്കിലും ജനവിഭാഗങ്ങളോ കുടുംബങ്ങളോ പ്രാകൃതം എന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിൽ ഭഗശിശ്‌നികാഛേദമോ അധിലധികമോ നടത്തുന്നുവെങ്കിൽ അവരെയാണ് തിരുത്തേണ്ടത്. പെൺ ചേലാകർമത്തിനെതിരെ എന്ന നിലയിൽ ഉയർത്തിക്കാണിക്കുന്ന ആധുനിക പണ്ഡിതന്മാർതന്നെയും ഈ പ്രാകൃത രീതികളെയാണ് വിമർശിച്ചിരിക്കുന്നത്. യൂനിസെഫും ണഒഛയും പരിഗണിച്ചതും അവയെ തന്നെയാണ് എന്നാണ് മനസ്സിലാക്കാനാവുന്നത്. വിവേചിച്ചറിയാൻ ശ്രമിക്കുന്നതിന്റെ കുറവാണ് അവയെ ഇസ്‌ലാമിക സമൂഹത്തോട് കൂട്ടിക്കെട്ടാൻ എല്ലാവരെയും പ്രേരിപ്പിച്ചിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ എന്താണ് ഇസ്‌ലാമികമായ പെൺചേലാകർമമെന്നും അതിന്റെ പ്രമാണവും പണ്ഡിത നിലപാടുമെന്നും ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ഇസ്‌ലാമിക വ്യവസ്ഥ സുതാര്യവും സുവ്യക്തവുമാണ്. ജ്ഞാനികൾ അത് കൃത്യമായി വിവരിച്ചിട്ടുണ്ട്. പടിഞ്ഞാറിന്റെ സ്വാധീനത്തിൽ പരിഷ്‌കാര വികാരം ഭ്രാന്തമായിപ്പോയവർ മാത്രമാണ് കാര്യമറിയാതെ കലഹിക്കുന്നത്. നൂറ്റാണ്ടുകളിൽ  സമൂഹത്തെ വൈജ്ഞാനികമായും ആത്മീയമായും നയിച്ച പൂർവിക പണ്ഡിതർ പെൺചേലാകർമത്തെ കൃത്യമായി വിവരിച്ചിട്ടുണ്ട്. മദ്ഹബുകളുടെ വലയം ഭേദിച്ച് പുറത്തുനിന്ന് സ്വതന്ത്രമായി  മതം പറയുന്ന ആധുനിക പണ്ഡിതരും ഇതെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. നൂറ്റാണ്ടുകാലത്തെ അംഗീകാരമുള്ള ഒരു കാര്യം ആരുടെയെങ്കിലും വികല ചെയ്തികളോട് ചേർത്തുവായിക്കുന്നത് വിവര ദോഷമാണെന്നേ പറയേണ്ടൂ.

ചേലാകർമ വിരോധികൾ പറയുന്നതും ചൂണ്ടിക്കാട്ടുന്നതുമല്ല ഇസ്‌ലാമിലെ ചേലാകർമം. ഖിതാൻ എന്ന സാങ്കേതിക ശബ്ദത്തിന്റെ അർത്ഥം പ്രസിദ്ധ നിഘണ്ടുക്കളിൽ കാണാം. ഇബ്‌നു മൻദൂർ വിവരിക്കുന്നു: ഖതന – ആൺ/പെൺ കുട്ടിയെ ചേലാകർമം ചെയ്തു എന്നാണതിന്റെ അർത്ഥം. ഖത്‌ന് എന്ന് ആൺ ചേലാകർമത്തിനും ഖഫ്‌ള് എന്ന് പെൺ ചേലാകർമത്തിനും പറയും. ഹദീസിൽ വന്നിട്ടുള്ള ഖിതാനാനി എന്നതിലെ ഖിതാൻ ചേലാകർമത്തിൽ ഛേദിക്കപ്പെട്ട സ്ഥലമെന്നാണ്. ഛേദിക്കപ്പെട്ട ഭാഗങ്ങൾ തമ്മിൽ ചേരുകയെന്നാൽ ജനനേന്ദ്രിയത്തിൽ പ്രവേശിക്കുക എന്നാണ്. കാരണം ഛേദിക്കപ്പെടുന്ന ഭാഗം മുകൾ ഭാഗത്താണ്. അതിനാൽ ഛേദിക്കപ്പെട്ട സ്ഥലങ്ങൾ തമ്മിൽ സ്പർശിക്കുക എന്നല്ല (ലിസാനുൽ അറബ്).

പെൺ ചേലാകർമത്തിന് ഖഫ്‌ള് എന്ന പ്രത്യേക പ്രയോഗം തന്നെയുണ്ട്. കർമശാസ്ത്ര പണ്ഡിതരും ഇപ്രകാരം വിശദീകരിച്ചതു കാണാം. ഇമാം നവവി(റ) എഴുതി: സ്ത്രീകളുടെ ജനനേന്ദ്രിയത്തിലെ മൂത്രനാളിയുടെ മുകളിൽ പൂവൻകോഴിപ്പൂ പോലെയുള്ള തൊലിയിൽ നിന്ന് അൽപം നീക്കലാണ്. മുറിക്കുന്നത് വളരെ ചെറിയ ഭാഗമാകണം, അധികമാക്കരുത്. പ്രവാചകർ(സ്വ) മദീനയിൽ ചേലാകർമം ചെയ്തിരുന്ന ഉമ്മു അത്വിയ്യ(റ)യോട് നീ അധികമാക്കരുത്. അതാണ് പെണ്ണിന് കൂടുതൽ സന്തോഷകരവും ഭർത്താവിന് ഇഷ്ടകരവും എന്ന് കൽപിച്ചിരുന്നു (മജ്മൂഅ്).

ഇമാം സകരിയ്യൽ അൻസ്വാരി(റ) പറയുന്നു: പ്രസ്തുത ചർമം ഛേദിക്കപ്പെട്ടാൽ അതിന് താഴ്ഭാഗം ഒരു ചെറിയ കുരുവിന് സമാനമായി നിലനിൽക്കും (അദ്ദുററുൽ ബഹിയ്യ). അഥവാ ഭഗശിശ്‌നിക യാതൊരു ഛേദനത്തിനും വിധേയമാകുന്നില്ല. കർമശാസ്ത്ര പണ്ഡിതന്മാരുടെ വശദീകരണത്തിൽ നിന്നെല്ലാം ഭഗശിശ്‌നിക  അല്ല അതിന് മുകളിലുള്ളതാണ് ചേലാകർമത്തിൽ ഛേദിക്കുന്നതെന്നും അതുതന്നെ തീരെ ചെറിയ ഒരു അംശമാണെന്നും വ്യക്തമാണ്.

ഇമാം മാവർദി(റ) വിശദീകരിക്കുന്നു: പെൺ ചേലാകർമമായ ഖഫ്‌ള് എന്നാൽ സ്ത്രീയുടെ ജനനേന്ദ്രിയത്തിലെ ഒരു ചർമഭാഗം ഛേദനം നടത്തലാണ്. മൂത്രനാളിയുടെയും ലിംഗപ്രവേശന ദ്വാരത്തിന്റെയും മുകളിലെ ചർമത്തിൽ നിന്നാണ് എടുക്കുന്നത്. അതിന്റെ താഴ്ഭാഗമോ അടിസ്ഥാനമോ അല്ല (അൽ ഹാവിൽ കബീർ). കർമശാസ്ത്ര ജ്ഞാനികൾ നാല് മദ്ഹബിൽ പെട്ടവരും ഇതേ രൂപത്തിലാണ് വിവരിച്ചിട്ടുള്ളത്. പുരുഷ ലിംഗത്തിലെന്ന പോലെ സ്ത്രീ ജനനേന്ദ്രിയത്തിനു മുകളിലെ ചർമമാണത് എന്നാണ് ഗ്രഹിക്കാനാവുന്നത്.

മദ്ഹബിൽ നിന്ന് സ്വതന്ത്ര ചിന്തകളുമായി പുറത്തുകടന്നവരായി ഗണിക്കപ്പെടുന്ന ഇബ്‌നു തൈമിയ്യയും ശിഷ്യൻ ഇബ്‌നു ഖയ്യിമും പെൺ ചേലാകർത്തെ ശരിവെച്ചിട്ടുണ്ട്. ഇബ്‌നുൽ ഖയ്യിം തുഹ്ഫത്തുൽ മൗദൂദിലും ഇബ്‌നു തൈമിയ്യ ഫതാവയിലും പെൺ ചേലാകർമത്തെ സംബന്ധിച്ചു വിശദമായി ചർച്ച ചെയ്യുന്നുണ്ട്. അതിന്റെ ന്യായങ്ങളും കാരണങ്ങളും തെളിവുകളും ഉദ്ധരിക്കുന്ന ഇബ്‌നു തൈമിയ്യ ചേലാകർമം ചെയ്യാത്ത സ്ത്രീയെ വിശേഷിപ്പിക്കുന്നത് ഖൽഫാഅ് എന്നാണ്. ഉപരി ചർമം നീക്കാത്തവൾ എന്നാണതിനർത്ഥം.

ആധുനിക പണ്ഡിതനായ മുൻശൈഖുൽ അസ്ഹർ ശൈഖ് ജാദുൽ ഹഖ് അലി ജാദുൽ ഹഖ് നൽകിയ ഒരു ഫത്‌വ ഇങ്ങനെ: ഉമ്മു അത്വിയ്യ(റ)യോട് റസൂൽ(സ്വ) നൽകിയ നിർദേശമടങ്ങുന്ന ഹദീസ് അടിസ്ഥാനപ്പെടുത്തി കർമശാസ്ത്ര പണ്ഡിതർ പെൺ ചേലാകർമത്തെ കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. ശൗകാനി ഉദ്ധരിച്ച അബൂഹുറൈറ നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. ‘നബി(സ്വ) പറഞ്ഞു; അൻസ്വാരി സ്ത്രീകളേ, നിങ്ങൾ ഖിഫാള് ചെയ്യുക. നിങ്ങൾ അമിതമായി ഛേദിക്കരുത്…(നൈലുൽ ഔതാർ). ഇത് പോലെയുള്ള ഹദീസുകളും ഇതിനു തെളിവാണ്… ചെറിയ കുട്ടികൾ മാതാപിതാക്കളുടെ കയ്യിൽ അമാനത്താണ്. അതിനാൽ ശരീഅത്തിന്റെ വിധി നടപ്പാക്കാൻ അവർ ബാധ്യസ്ഥരാണ്. പാഴാക്കാൻ പാടില്ലാത്തതാണ് (ഫതാവ നമ്പർ. 709).

ഡോ. അലി ജുമുഅ ഡ്രീം-2 ചാനലിൽ 2003 സെപ്തംബർ 12-ന് നടത്തിയ പ്രഭാഷണത്തിൽ പെൺ ചേലാകർമത്തെ കുറിച്ച് വിശദമായി ചർച്ച നടത്തുകയുണ്ടായി. ആരോഗ്യ പ്രവർത്തകരിൽ നിന്ന് ഇതു സംബന്ധമായി വന്ന പരാമർശങ്ങൾ ഈ പ്രഭാഷണത്തിൽ അദ്ദേഹം എടുത്തുപറഞ്ഞു. ഡോ. മുനീർ മുഹമ്മദ് ഫൗസി, ഡോ. ഹാശിം ശിൽബി, ഡോ. ആദിൽ ഹസൻ അബ്ദുൽ ഫത്താഹ്, ഡോ. യഹ്‌യാ സായിദ്, ഡോ. സൂസനുൽ ഗസ്സാലി, ഡോ. മുഹമ്മദ് അൽ ബാർറ് തുടങ്ങിയ വൈദ്യശാസ്ത്ര വിദഗ്ധരെ ഉദ്ധരിച്ച് ഇതിന്റെ ശാസ്ത്രീയത സമർത്ഥിക്കുന്നതും കാണാം.

നബി(സ്വ) നിയോഗിതരാകുന്ന കാലത്ത് അറബികൾക്കിടയിൽ ചേലാകർമ സംസ്‌കാരം നിലനിന്നിരുന്നു. ഇബ്‌റാഹീമിയ്യ മില്ലത്തിന്റെ തുടർച്ചയായിരുന്നു അത്. നബി(സ്വ) അത് സംബന്ധമായി നിർദ്ദേശം നൽകി സ്ഥിരപ്പെടുത്തുകയാണ് ചെയ്തത്. മദീനയിൽ പെൺ ചേലാകർമം നിലവിലുണ്ടായിരുന്നു. ഉമ്മു അത്വിയ്യ(റ)ക്ക് നബി(സ്വ) നിർദേശം നൽകിയത് ഹദീസിലുണ്ട് (അബൂദാവൂദ്). നബി(സ്വ) പ്രത്യേകമായി അവരുടെ സംശയം തീർത്തതും ചെയ്യാൻ സമ്മതം നൽകിയതും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകരുടെ കാലത്തും ശേഷവും നടന്നുവന്നതാണിതെന്ന് ചരിത്രം വ്യക്തമാക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ ഇത് ഇടം പിടിച്ചത്. സുന്നത്തും ഹിതവുമായ രീതിയാണ് ഫുഖഹാക്കൾ വിവരിച്ചത്. പ്രാകൃതമായ രീതികൾ ആരെങ്കിലും നടപ്പാക്കിയെങ്കിൽ അതിന് ഇസ്‌ലാമും മുസ്‌ലിംകളും ഉത്തരവാദികളല്ല. ഇപ്രകാരം വ്യവഛേദിച്ചാകണം പരിഛേദന മനസ്സിലാക്കേണ്ടത്. 


ഇതിന് പ്രാമാണിക തെളിവുകളുണ്ടോ?

സ്ത്രീകളുടെ ചേലാകർമത്തിന് ഹദീസിൽ സൂചനകളുണ്ട്. കുളി നിർബന്ധമാകുന്ന കാര്യങ്ങൾ വിശദീകരിക്കുന്ന സ്ഥലത്ത് ഇബ്‌നുമാജ(റ) ഉദ്ധരിച്ച ഒരു ഹദീസിൽ കാണാം: ‘ചേലാകർമം ചെയ്യപ്പെട്ട രണ്ട് ഭാഗങ്ങൾ തമ്മിൽ കണ്ടുമുട്ടിയാൽ കുളി നിർബന്ധമാകും’. ചേലാകർമം ചെയ്യപ്പെട്ട രണ്ട് ഭാഗങ്ങൾ എന്നാണ് ഇവിടെ പ്രവാചകർ(സ്വ) പറഞ്ഞത്. പുരുഷ-സ്ത്രീ ലിംഗങ്ങളുടെ സംസർഗമാണുദ്ദേശ്യം. രണ്ടു വിഭാഗത്തിന്റെതും ഖിതാൻ ചെയ്യുമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാമല്ലോ. അതുപോലെ ഇമാം ബുഖാരി(റ) തന്റെ സ്വഹീഹിൽ രേഖപ്പെടുത്തിയ ഒരു ഹദീസിൽ അഞ്ചു കാര്യങ്ങൾ പ്രവാചകന്മാരുടെ ചര്യയിൽ പെട്ടതാണ് എന്ന് കാണാം. ഇതിൽ ഒന്ന് ചേലാകർമം ചെയ്യുക, രണ്ട് ഗുഹ്യരോമം നീക്കുക, മൂന്ന് നഖം മുറിക്കുക, നാല് കക്ഷരോമം പറിക്കുക, അഞ്ച് മീശ വെട്ടുക എന്നിവയാണ്.

ഖതീബു ശിർബീനി(റ) മുഗ്‌നി അൽമുഹ്താജ് എന്ന കർമശാസ്ത്ര ഗ്രന്ഥത്തിൽ പറയുന്നു: പുരുഷന്മാരിൽ നിന്ന് ആദ്യമായി ചേലാകർമം ചെയ്തത് ഇബ്‌റാഹിം നബി(അ)യും സ്ത്രീകളിൽ നിന്ന് ആദ്യമായി ചേലാകർമം ചെയ്തത് ഹാജറ ബീവി(റ)യുമാണ്.’ വളരെ പണ്ടു മുതൽക്കുതന്നെ ഉണ്ടായിരുന്ന ഒരു സമ്പ്രദായമാണ് ചേലാകർമം എന്ന് ഇതെല്ലാം മനസ്സിലാക്കിത്തരുന്നു.

ഇതെങ്ങനെ ചെയ്യണമെന്നാണ് പണ്ഡിതർ പറയുന്നത്. സംക്ഷിപ്ത വിവരണം നൽകാമോ?

ഫത്ഹുൽ മുഈൻ എന്ന ഗ്രന്ഥത്തിലും മറ്റു കർമശാസ്ത്ര ഗ്രന്ഥങ്ങളിലും സ്ത്രീകളുടെ ചേലാകർമത്തെ കുറിച്ച് അപഗ്രഥിച്ചിട്ടുണ്ട്. പ്രസവിച്ചതിന്റെ ഏഴാം നാളിൽ ചെയ്യലാണ് സുന്നത്ത്. ഏഴാം നാളിൽ ചെയ്യുന്നില്ലെങ്കിൽ നാൽപത് ദിവസമാകുമ്പോൾ ചെയ്യുക. അന്നും ചെയ്തില്ലെങ്കിൽ ഏഴ് വയസ്സാകുന്ന സമയത്ത് ചെയ്യുക എന്ന് കർമശാസ്ത്ര പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു. ഇസ്‌ലാം വളരെ ലളിതമായാണ് ഇത് പഠിപ്പിക്കുന്നത്. ക്രൂരം എന്നും അതിക്രൂരമെന്നും പറയാൻ പറ്റിയ സ്വഭാവമല്ല ഇതിനുള്ളത് എന്ന് വളരെ വ്യക്തമാണ്.

സ്ത്രീകളുടെ ചേലാകർമം നടത്തുന്നതു മൂലം അവർക്ക് കൂടുതൽ മുഖപ്രസന്നതയുണ്ടാവുകയും ഭർത്താവിനടുക്കൽ കൂടുതൽ വിഹിതം ലഭിക്കുകയും ചെയ്യുമെന്ന് പ്രവാചകർ(സ്വ) പറഞ്ഞതായി ഹാക്കിം മുസ്തദറക് എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിൽ ഉദ്ധരിച്ച ഹദീസിൽ കാണാം. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം നബി തിരുമേനിയാണല്ലോ ഏറ്റവും വലിയ ശാസ്ത്രജ്ഞനും പരിഷ്‌കർത്താവും. അതുകൊണ്ടു തന്നെ നബി(സ്വ) പറഞ്ഞ ഏതൊരു കാര്യത്തിലും മനുഷ്യന് ഒരുപാടു ഗുണങ്ങൾ ഉണ്ടാകുമെന്നതിൽ സംശയമില്ലതന്നെ.


എന്റെ ഫേസ്ബുക് സുഹൃത്ത് ഹുസൈൻ തങ്ങൾ വാടാനപ്പള്ളിയുടെ ഫേസ്ബുക്കിൽ നിന്നും 26 ജൂൺ 2020 നു പോസ്റ്റ് ചെയ്ത ഒരു ലേഖനമാണിത്

കുറെ വർഷങ്ങൾക്ക് മുമ്പാണ് ഖോർഫക്കാനിൽ ജോലി ചെയ്യുന്ന കാലം. അവിടെയുള്ള ഒരു അമുസ്‌ലിം സുഹൃത്ത് അദ്ദേഹത്തിന്റെ സ്വകാര്യ സംഭാഷണങ്ങളിൽ മുസ്‌ലിംകളെ 'മുറിയന്മാർ' എന്ന് വിളിച്ചു ആക്ഷേപിച്ചാണ് സംസാരിക്കാറുള്ളത്. കുറെ നാളുകൾക്ക് ശേഷമാണ് അദ്ദേഹത്തിന് ഒരാൺകുഞ്ഞു പിറക്കുന്നത്. 

കുട്ടി പിറന്നു രണ്ടു വയസ്സ് മുതൽ കുട്ടിക്ക് മൂത്രമൊഴിക്കുമ്പോഴും മറ്റും വേദനയും പ്രശ്നങ്ങളും. രണ്ടു വർഷത്തോളം ചികിൽസിച്ചു. ഫലമൊന്നും കണ്ടില്ല. അഞ്ചാം വയസ്സിൽ അമുസ്‌ലിമായ ഡോക്ടർ തന്നെ പരിഹാരം നിർദേശിച്ചു. മകന് circumcision (ചേലാകർമ്മം) ചെയ്യാനാണ് ഡോക്ടർ നിർദേശിച്ചത്. ഡോക്ടറുടെ നിർദേശം സ്വീകരിക്കുകയല്ലാതെ മറ്റു നിർവാഹമില്ലല്ലോ. അദ്ദേഹത്തിന്റെ മകനും അങ്ങനെ 'മുറിയ'നായി. ഈ സംഭവം അന്ന് ഖോർഫക്കാനിലുള്ള ഏകദേശം മലയാളികൾക്കൊക്കെ അറിയാവുന്ന കാര്യമാണ്. 

പുരുഷലിംഗത്തിന് മേലുള്ള അയഞ്ഞ ചർമ്മം (foreskin) പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനാണ്  ചേലാകർമ്മം എന്നു പറയുന്നത്.   
മതപരമായ ഒരു കർമ്മമെന്നതിലുപരി ആരോഗ്യ കാരണങ്ങൾക്കായി ലോകാടിസ്ഥാനത്തിൽ തന്നെ ചേലാകർമ്മം ചെയ്തു വരുന്നതായി നമുക്ക് കാണാം. പ്രസിദ്ധ മെഡിക്കൽ ജേർണലായ postgraduate medical ലിൽ വന്ന പഠനമനുസരിച്ച് അമേരിക്കയിൽ ആരോഗ്യ കാരണങ്ങൾക്കായി ഒരു വർഷം ഒരു മില്യൺ കുട്ടികൾ ചേലാകർമ്മത്തിന് വിധേയരാവുന്നുണ്ട്.

വാഷിംഗ്ടണിലെ മിലിട്ടറി ഹോസ്പിറ്റലിലെ ശിശുരോഗ വിഭാഗം മേധാവി ഡോ.വേസ് വെൽ ചേലാകർമ്മത്തിനെക്കുറിച്ചുള്ള തന്റെ പഠനത്തിൽ എഴുതുന്നു: “ചേലാകർമ്മത്തിന്റെ കടുത്ത വിരോധികളിൽ ഒരാളായിരുന്നു ഞാൻ. ആ കാലത്ത് ചേലാകർമ്മനിരോധനം നടപ്പിൽ വരുത്താനുള്ള സമരങ്ങളിൽ ഞാൻ സജീവമായിരുന്നു.എന്നാൽ 1980 കളിൽ പുറത്ത് വന്ന ഒരുപാട് പഠനങ്ങളിൽ ചേലാകർമ്മം ചെയ്യാത്ത കുട്ടികളിൽ മൂത്രാശയ നാളത്തിലെ അണുബാധ (urinary tract infection) അധികമായി കണ്ടുവരുന്നെന്ന് തെളിയുകയുണ്ടായി. 

അത് പിന്നീട് ഭാവിയിൽ വൃക്കയുടെ തകരാറുകൾക്ക് (kidney failure) കാരണമാവുകയും ചെയ്യുന്നു. ഞാൻ ഈ വിഷയത്തിൽ വീണ്ടും പഠനങ്ങൾ നടത്തി കൊണ്ടേയിരുന്നു. അവസാനം എന്റെ മുൻ ധാരണകൾക്കെല്ലാം വിരുദ്ധമായ തീർത്തും  ശരിയായ ഒരു നീരീക്ഷണത്തിലേക്ക് പുതിയ കാല പഠനങ്ങൾ എന്നെ നയിച്ചു. ഇന്ന് എല്ലാ ശിശുക്കളിലും നിർബന്ധപൂർവം ചേലാകർമ്മം നടപ്പിലാക്കണമെന്ന് ഞാൻ അഭിപ്രായപ്പെടുകയാണ്.” (wiswell te:routine neontal circumcision a reappraisal American family physician)

ചേലാകർമ്മത്തിലെ ശരീരിക ഗുണങ്ങളെക്കുറിച്ചുള്ള ഒരുപാട് പഠനങ്ങൾ കഴിഞ്ഞ ശതകത്തിൽ നടന്നി ട്ടുണ്ട്. ഡോ:വേസ് വെൽ (Wiswell te) ഡോ: ഷേൻ (Schoen ej) ഡോ: സിമൻസിസ് (Simonses) തുടങ്ങിയവർ ഈ വിഷയത്തിൽ പഠനം നടത്തിയവരിൽ പ്രധാനികളാണ്.  

ശാസ്ത്രീയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ ചേലാകർമ്മം കൊണ്ടുള്ള ശാരീരിക ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. 

ഒന്ന്: ലിംഗ അർബുദം (penis cancer) ബാധിക്കുന്നതിൽ നിന്ന് ചേലാകർമ്മം സുരക്ഷ നൽകുന്നു. 

1947യിൽ plant, khons peyer എന്നീ ജീവശാസ്ത്രജ്ഞർ ലിംഗാർബുദം ബാധിക്കുന്നതിനെക്കുറിച്ച് ഒരു ഗവേഷണം നടത്തുകയുണ്ടായി. പരീക്ഷണത്തിന്റെ ഭാഗമായി ലിംഗാർബുദം ബാധിക്കുന്നവരിൽ  കാണപ്പെടുന്ന മുഴകൾ പരീക്ഷണ എലികളിൽ ഉണ്ടാക്കാൻ അവർക്ക് സാധിച്ചു. ചേലാകർമ്മത്തിൽ നീക്കം ചെയ്യുന്ന ലിംഗാഗ്രത്തിലെ അയഞ്ഞ ചർമ്മത്തിന്റെ (foreskin) താഴെ Glans ന്റെ വിടവുകളിൽ smegma എന്ന പേരിൽ ഒരു തരം വെളുത്ത പാടകൾ അടിഞ്ഞ് കൂടി കിടക്കുന്നതായി കാണാം. ആ പാടയെ എലികളിൽ കുത്തിവെച്ചായിരുന്നു, അവർ പരീക്ഷണം നടത്തിയത്. 

ആ ഗവേഷണത്തിലൂടെ Smegma ലിംഗാർബുദത്തിന് കാരണമാവുന്ന human papilloma virus ന് കാരണമാകുന്നു എന്ന് തെളിയുകയുണ്ടായി. ചേലാകർമ്മം ചെയ്യാത്തവരുടെ Foreskin നീക്കം ചെയ്യാതെ Glans ൽ ഒട്ടിപ്പിടിച്ച് തന്നെ കിടക്കുന്നത് മൂലവും, മൂത്ര വിസർജനത്തിന് ശേഷം ശുദ്ധീകരിക്കുമ്പോൾ  glans ശരിയായ രീതിയിൽ  ശുദ്ധിയാകാത്തതിനാലും   Smegma വലിയ തോതിൽ ഉൽപാദിപ്പിക്കപ്പെടുകയും, അത് ലിംഗാർബുദത്തിന് കാരണമാവുകയും ചെയ്യുന്നു. 

കൂടാതെ ലിംഗത്തിലവശേഷിക്കുന്ന Smegma ലൈഗിക ബന്ധത്തിലൂടെ ഭാര്യയിലെത്താനും, അതിലൂടെ സ്ത്രീകളിലും  കാൻസർ പടരാൻ കാരണമാവുന്നു. ഡോ:കോഡ്രി (Dr. Cowdry) എഴുതുന്നു: "ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ നടത്തുന്ന ചേലാകർമ്മത്തിലൂടെ ലിംഗാർബുദം ബാധിക്കുന്നതിനെ തടയാൻ സാധിക്കുന്നതാണ്".  (cowdry ev /cancer cells . London 1958)

പ്രശസ്ത മെഡിക്കൽ ജേർണലായ British medical ൽ 1987 ൽ ഈ വിഷയകമായ  വന്ന ഒരു പഠനം ഇങ്ങനെ നിരീക്ഷിക്കുന്നു: "ജൂതരും മുസ്‌ലിംകളും അധികമായി താമസിക്കുന്ന രാജ്യങ്ങളിൽ ലിംഗാർബുദം വളരെ കുറവാണ്. ചെറു പ്രായത്തിൽ തന്നെ ചേലാകർമ്മം ചെയ്യുന്നവരാണാവരിലധികവും. (http://midad.com/article 197824 അസ്റാറുൽ ഖിതാൻ തതജല്ല ഫീ ത്തിബിൽ ഹദീസ്) 
അമേരിക്കൻ ഐക്യ രാജ്യങ്ങളിൽ ചേലാകർമ്മം ചെയ്തവരിൽ ലിംഗാർബുദം ബാധിക്കുന്നതിന്റെ തോത് പൂജ്യവും, ചെയ്യാത്തവരിൽ ഒരു ലക്ഷത്തിൽ രണ്ടര ശതമാനമാണ്. (wiswell te :routine neontal circumcision a reappraisal American family physician 1990/41/859-862,Schoen :the status of circumcision of new born/Mew engl j,med 1990/32/18:1308-1312)

ചേലാകർമ്മം അധികമായി ചെയ്തു വരാത്ത ചൈന, ഉഗാണ്ട നാടുകളിൽ ലിംഗാഗ്ര കാൻസർ വളരെ കൂടുതലായി കണ്ടുവരുന്നു. മറ്റ് കാൻസറുകളുമായി താരതമ്യം ചെയ്യുമ്പോൾ നൂറിൽ 12 മുതൽ 22 വരെയുള്ള ആളുകളിലും ബാധിച്ചത് ലിംഗാർബുദമാണ്. (leiter e,lefkovities am: circumcision and penile carcinoma new York state med/1975,75;1520-1522)

1932 മുതൽ 1973 വരെയുള്ള കാലയളവിൽ അമേരിക്കൻ ഐക്യരാഷ്ട്രങ്ങളിലും യൂറോപ്പിലും ലിംഗ  കാൻസർ ബാധിച്ചവരെക്കുറിച്ച് അഞ്ച് പഠനങ്ങൾ നടക്കുകയുണ്ടായി. ആ അഞ്ച് പഠനങ്ങളും ചൂണ്ടി ക്കാണിച്ച ഒരു പ്രധാന വസ്തുത, അവരിലൊരാൾ പോലും ചേലാകർമ്മം ചെയ്തവരില്ലെന്നതാണ്. A) owolberg d:penile cancer bmj/1987,295/1306-1308, B)Dean al :epithelioma of penis urol/1953/33;252-283, C)lenowitz h ,Graham ap,carcinoma of the panis jurol/1946/56;458-484, D)Gardner gj,bhanalah t, Murphy gp; carcinoma of panis analysis of therapy consequetive cases j urol1974,108;428-430)
രണ്ട്: ലിംഗത്തിന് ബാധിക്കുന്ന അണുബാധയിൽ നിന്ന് ചേലാകർമ്മം സംരംക്ഷണം നൽകുന്നു. 

ചേലാകർമ്മം ചെയ്യാത്തവരുടെ ലിംഗത്തിന്റെ അഗ്രഭാഗം (glans) തൊലി കൊണ്ട് (foreskin) മൂടിയ നിലയിലായിരിക്കും. ശരിയായ നിലയിൽ ശുദ്ധീകരിക്കാൻ സാധിക്കാത്ത glans ന്റെ വിടവുകളിൽ smegma, യൂറിൻ, ബീജ (sperm) മറ്റ് വേസ്റ്റുകളും അടിഞ്ഞ് കൂടും. ഇത് balanitis,balano prostatis എന്നീ അസുഖങ്ങൾക്ക് കാരണമാവുന്നു. ഈ അസുഖങ്ങൾ തുടർന്ന് പോയാൽ പിന്നീടത് ലിംഗ കാൻസർ പോലുള്ള മാരക അസുഖങ്ങൾക്ക് കാരണമാവും. അത് പോലത്തന്നെ ചില സാഹചര്യങ്ങളിൽ foreskin തുറക്കാൻ സാധിക്കാത്ത നിലയിൽ Glans ന്റെ മുകളിൽ ടൈറ്റ് ആവുകയും para phimosis എന്ന അസുഖത്തിന് കാരണമാവുകയും ചെയ്യുന്നു. 

അത് മൂത്ര ദ്വാരം അടഞ്ഞ് പോകാനും സുഖമമായുള്ള മൂത്രവിസർജനം നടത്താൻ സാധിക്കാതെ വരികയും ചെയ്യുന്നു. ഈ അസുഖത്തിന് meatal stenosis എന്നാണ് പറയപ്പെടുന്നത്. ചേലാകർമ്മം ചെയ്യുന്നതിലൂടെ മാത്രമേ ഇത്തരം അസുഖങ്ങളിൽ നിന്ന് മുൻകരുതലാവുകയുള്ളുവെന്ന് പുതിയ കാല മെഡിക്കൽ പഠനങ്ങൾ സ്ഥിരപ്പെടുത്തുന്നു. 1990 ൽ ഇറങ്ങിയ New England of journal of Medicine ൽ ഡോ: ഷാൻ എഴുതുന്നു: "ശിശുക്കളിൽ ചെറുപ്രായത്തിലെ നടത്തുന്ന പരിഛേദന കർമ്മം, ലിംഗത്തിലെ ശുദ്ധീകരണം എളുപ്പമാക്കുകയും foreskin ന്റെ ഇടയിൽ അണുക്കൾ ഒരുമിച്ച് കൂടുന്നത് തടയുകയും ചെയ്യുന്നു". (schoen :new England journal of medicine 1990-322)
ഡോ: ഫർഗൂസൻ പറയുന്നു: ചേലാകർമ്മം ചെയ്യാത്ത കുട്ടികളിലാണ്, ചെയ്തവരെക്കാൾ balanitis, para phimosis അസുഖങ്ങൾ ബാധിക്കാറുള്ളത്. (http://midad.com/article/197824 അസ്റാറുൽ ഖിതാൻ തതജല്ല ഫീ ത്തിബിൽ ഹദീസ്) 
മൂന്ന്: മൂത്രനാളത്തിലെ അണുബാധയിൽ നിന്ന് (urinary tract infection)  ചേലാകർമ്മം സുരക്ഷയൊരുക്കുന്നു. 

Glans ൽ നിന്ന് foreskin നീക്കം ചെയ്യപ്പെടാത്ത സാഹചര്യത്തിൽ, glans ന്റെ അരികുകളിൽ അഴുക്കുകൾ അടിഞ്ഞ് കൂടുന്ന വിഷയം മുൻപ് സൂചിപ്പിച്ചുവല്ലോ, ഇത്തരം ഘട്ടത്തിൽ escherchiacoli, protes mirabliis, serratia, pseudomonas, klebsiella തുടങ്ങിയ  ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാവുകയും, അത് മൂത്രനാളത്തിലും, മൂത്ര സഞ്ചിയിലും കിഡ്നിയിലും അണുബാധയക്ക് കാരണമാവുകയും ചെയ്യുന്നു. ലിംഗത്തിലവശേഷിക്കുന്ന ഈ ബാക്ടീരിയകൾ ലൈംഗിക ബന്ധത്തിലൂടെ ഭാര്യയിലെത്താനും കാരണമാവുന്നു. (A. Bhagava rk,thin rnt:subpreputil carriage of aerobic microorganisms and balanitis, venereal dis 1983,sa:131-133, B) wiswell te, Miller gm ,gelston hm et al:effect of circumcision status on periurethral bacterial flora during the first of life /j,pediatrics 1988/113/442-446)
എന്നാൽ ചെറുപ്രായത്തിലെയുള്ള ചേലാകർമ്മം foreskin നെയും അതിനിടയിലെ glans നെയും ശുദ്ധിയായി സൂക്ഷിക്കാൻ സഹായ പ്രദമാവുകയും, അഴുക്കുകൾ അടിഞ്ഞ് കൂടുന്നതിനെ തടയുകയും അതിലൂടെ ഇത്തരം അണുക്കളുടെ വളർച്ചയെയും, അത് കാരണമുണ്ടാവാൻ സാധ്യതയുള്ള uti, pyelonephritis, meningitis എന്നീ അസുഖങ്ങളെ തന്നെ ഇല്ലാതാക്കുമെന്ന് ആധുനിക പഠനങ്ങൾ സ്ഥിരപ്പെടുത്തുന്നു. (A. schoen ej:the status of circumcision of new born new England,med/1990/322(18)1308_1312, B) winberg j,bollgren l,gotherfors l et al :the prepuce :a mistake of nature ?/Lancet 1989/1:598-599) 
University of Texas ലെ South Western Medical School അസോസിയേറ്റ് പ്രഫസർമാരായ MC Craken, Ginsburg CM 1982ൽ uti (urinary tract infection) ബാധിച്ച 5 ദിവസത്തിനും 8 മാസത്തി നുമിടയിലുള്ള 109 കുട്ടികളെ പരിശോധന വിധേയമാക്കി. അതിൽ 95%  കുട്ടികളും ചേലാകർമ്മം ചെയ്യാത്തവരായിരുന്നു. (Ginsburg cm ,mc craken ch: urinary tract infection in young infact pediatrics,1982,69,409-412) 

അമേരിക്കയിലെ മിലിട്ടറി ഹോസ്പിറ്റലുകളിൽ ജനിച്ച 400000 കുട്ടികളുടെ ടെസ്റ്റ് ഫയലുകൾ ഡോ: വേസ് വെലിന്റെ നേതൃത്തത്തിൽ പഠന വിധേയമാക്കുകയുണ്ടായി. അതിൽ ചേലാകർമ്മം ചെയ്ത കുട്ടികളെക്കാൾ പത്ത് മടങ്ങ് ചേലാകർമ്മം ചെയാത്ത കുട്ടിക്കൾക്ക് uti ബാധിച്ചി ട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ uti രൂക്ഷമാവുകയും രക്തത്തിൽ sepsis ഉണ്ടാകുകയും ചെയ്യുന്നു. കൂടാതെ meningitis എന്ന  അസുഖത്തിന് ഇത് കാരണമാവുകയും ചെയ്യുന്നു.  (A. wiswell te enzenauer rw,holton me meetal : declining frequency of circumcision implications for changes in the absolute incidence and male, B)wiswell te ,gesenke dw: risks from circumcision during the first mount of life compared with those for uncirirum cisied boys,pediatric 1989,83,1011-1015) 

മൂത്രാശയ നാളത്തിലെ അണുബാധ, pyelone phitis എന്ന കിഡ്നിയിലെ അണുബാധയ്ക്ക് കാരണമാവുന്നു. അത് പിന്നീട് കൂടുതൽ അപകടകരമായ Scarriag നും കാരണമാവുന്നു.

നാല്: ലൈംഗിക അസുഖങ്ങളിൽ നിന്ന്, പ്രത്യേകിച്ചും എയ്‌ഡ്‌സ്‌ പോലുള്ള മാരക അസുഖങ്ങളിൽ നിന്ന് ചേലാകർമ്മം സുരക്ഷയൊരുക്കുന്നു. 
ഡോ: ആര്യ ഒ.പി തന്റെ പ്രശസ്ത ഗ്രന്ഥമായ 'Tropical Venereology' (medicine in the tropics) ൽ എഴുതുന്നു "ഒരുപാട് ലൈഗികരോഗങ്ങളിൽ നിന്ന് പരിഛേദനം (ചേലാകർമ്മം) സുരക്ഷ നൽകുന്നു. chan croid, Candida monilia, venereal warts തുടങ്ങിയവ അവയിൽ ചിലതാണ്. (Arya op :tropical venereology(medicine in the tropics) Edinburgh , London, Churchilil living stone/1980;1-15) 

A J Fink തന്റെ 'New borne circumcision: A long term strategy for aids prevention' എന്ന ലേഖനത്തിൽ ചേലാകർമ്മം ചെയ്യാത്തവരിൽ ലൈംഗിക അസുഖങ്ങൾ ബാധിക്കുന്നതിനെക്കുറിച്ച് നടന്ന 60 ഓളം മെഡിക്കൽ പഠനങ്ങളെ സമർത്ഥിക്കുന്നുണ്ട്.  (Fink aj circumcision, mountain view , California 1998) 
1990 ൽ ഇറങ്ങിയ New English Journal of Medicine ൽ വന്ന ഒരു പഠനമനുസരിച്ച്, രണ്ടാം ലോക മഹായുദ്ധകാലത്തും, വിയറ്റ്നാം കൊറിയ യുദ്ധ കാലഘട്ടത്തിലും അമേരിക്കൻ സൈന്യത്തിന് ലൈംഗിക അസുഖങ്ങൾ ബാധിക്കുന്നതിൽ നിന്ന് സുരക്ഷയായത് ചേലാകർമ്മമായിരുന്നു. (http://midad.com/article/197824 അസ്റാറുൽ ഖിതാൻ തതജല്ല ഫീ ത്തിബിൽ ഹദീസ്) 
അമേരിക്കൻ ഐക്യനാടുകളിലെയും ആഫ്രിക്കൻ രാജ്യങ്ങളിലെയും എയിഡ്സിന്റെ  തോതിനെക്കുറിച്ച് നടന്ന ശാസ്ത്രീയ പഠനങ്ങളെ ആധാരമാക്കി ഡോ: മാർക്ക് സിന്റെ ഒരു ഗേവഷണ പ്രബന്ധം 1989 ൽ പുറത്തിറക്കിയ American Medical Journal പ്രസിദ്ധീകരിക്കരിച്ചിരുന്നു. 

ആ പഠനങ്ങളെല്ലാം ചേലാകർമ്മം ചെയ്യുന്നത് എയിഡ്സിന് കാരണമാവുന്ന വൈറസിന്റെ സാധ്യത ഇല്ലാതാക്കുന്നെന്ന് സൂചിപ്പിക്കുന്നു. glans ന്റെ മുകളിൽ foreskin അവശേഷിക്കുന്നത് എയിഡ്സിന്റെ സാധ്യത അധികമാക്കുന്നുണ്ട്. ചേലാകർമ്മം നിർവഹിക്കുന്നതിന്റെ അടിസ്ഥാന പരമായ ഗുണം ലൈംഗിക അവയവങ്ങളുടെ ശുദ്ധിയാണ്. ലോകപ്രശസ്ത ശിശു രോഗവിഭാഗം വിദഗ്ദൻ ഡോ: ഷാൻ ലിംഗ ക്യൻസറിനെക്കുറിച്ചും ലൈംഗിക അവയവങ്ങളുടെ ശുദ്ധിയെക്കുറിച്ചും ഇങ്ങനെ എഴുതുകയുണ്ടായി: 

"ലൈംഗിക അവയവങ്ങളെ ശുദ്ധിയായി സൂക്ഷിക്കുകയെന്നത് പ്രയാസകരമായ കാര്യം തന്നെയാണ്. വളരെ പുരോഗമിച്ച രാഷ്ട്രങ്ങളിലെയും അവസ്ഥ ഇത് തന്നെയാണ്. ബ്രിട്ടണിലെ ചേലാ കർമ്മം നിർവഹിക്കാത്ത സ്ക്കൂൾ കുട്ടികളിൽ നടത്തിയ പഠനമനുസരിച്ച്, 70% കുട്ടികളുടെ ലിംഗാവയവങ്ങൾ ശുദ്ധിയിലാത്ത അവസ്ഥയിലാണ്. ഡെൻമാർക്കിൽ നടന്ന മറ്റൊരു  പഠനമനുസരിച്ച് ശരിയായ രീതിയിലുള്ള ശുദ്ധീകരണമില്ലാത്തതിനാൽ 63% വിദ്യാർത്ഥികളിലും 6 വയസിൽ തന്നെ glans, foreskin മായി ഒട്ടിച്ചേർന്ന അവസ്ഥയിലാണ്. 

(http://midad.com/article/197824അസ്റാറുൽ ഖിതാൻ തതജല്ല ഫീ ത്തിബിൽ ഹദീസ്) 
ചേലാകർമ്മത്തിന്റെ യുക്തിയെക്കുറിച്ച് സംസാരിച്ച മുൻ കാല കർമ്മ ശാസ്ത്രജഞരെല്ലാവരും സൂചിപ്പിച്ചത് ഇത് തന്നെയാണ്. ഇമാം ഇബ്നു ഖുദാമ തന്റെ  'മുഗ്നി'യിൽ എഴുതുന്നു: “ലൈംഗിക അവയവങ്ങളെ മൂത്രത്തിൽ നിന്ന് ശുദ്ധിയായി സൂക്ഷിക്കാൻ ചേലാകർമ്മത്തിലൂടെയല്ലാതെ സാധിക്കുകയില്ല. കാരണം ചേലാകർമ്മം ചെയ്യാത്തവരുടെ glans ഉം foreskin ഉം ശരിയായ നിലയിൽ ശുദ്ധീകരിക്കാൻ സാധിക്കാത്തതിനാൽ  മൂത്രം അവശേഷിക്കാനും അത് വസ്ത്രത്തിൽ ആവാനും സാധ്യത ഉണ്ട്. ഇമാം അഹ്മദ് ബൻ ഹൻബൽ(റ) പറയുന്നു: ഇബ്നു അബാസ്(റ) ചേലാകർമ്മത്തെ ഗൗരവതരമായി കാണുകയും, ചേലാകർമ്മം ചെയ്യാത്തവരുടെ ഹജ്ജും, നമസ്കാരവും അസ്വീകര്യമാണെന്ന് വിധിക്കുകയും ചെയ്തിട്ടുണ്ട്.” ഇമാം ഇബ്നു ഖുദാമ, അൽ മുഗ്നി, വാള്യം 1, പേ115)
 
ലൈംഗിക അവയവങ്ങളുടെ ശുദ്ധിക്കായി, പാശ്ചാത്യ നാടുകളിലെ ചില ഡോക്ടർമാർ നിർദേ ശിക്കുന്ന മെഡിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള glans ശുദ്ധീകരണം അപ്രായോഗികമാണ്. ഡോ: വേസ് വെൽ എഴുതുന്നു: ശരിയായ നിലയിൽ glans നെ ശുദ്ധിയാക്കൽ പ്രയാസകരമാണെന്ന് അമേരിക്കയിലെയും, യൂറോപ്യൻ രാജ്യങ്ങളിലെയും ഒരുപാട് പഠനങ്ങൾ തെളിയിച്ചതാണ്. ചേലാകർമ്മം ചെയ്യുന്നതിലൂടെ ഇല്ലാതാവാൻ സാധ്യതയുള്ള ലിംഗാർബുദമടക്കമുള്ള അസുങ്ങളെ ഇല്ലാത്താക്കാൻ ഈ ക്ലീനിങ്ങിലൂടെ അസാധ്യമാണ്. 

അതിനാൽ തന്നെ ഏക പരിഹാരം ചെറുപ്രായത്തിലെയുള്ള ചേലാകർമ്മം തന്നെയാണ്. (wiswell te : American family medicine 1991) 
ചേലാകർമ്മത്തിന്റെ യുക്തി ലൈംഗികാവയവങ്ങളുടെ ശുദ്ധിയാണ്. ചേലാകർമ്മം നിർവഹിക്കാത്തവരുടെ Foreskin ഉം glans ഉം ശരിയായി ശുദ്ധീകരിക്കാൻ സാധിക്കാത്തതിനാൽ,അവിടെ അടിഞ്ഞുകൂടുന്ന അഴുക്കുകൾ മുൻപ് സൂചിപ്പിച്ച വ്യത്യസ്ത അസുഖങ്ങൾക്ക് കാരണമാവുന്നുവെന്നാണ്. 

ബൈബിൾ പഴയ നിയമം ഉൽപത്തി പുസ്തകത്തിലെ 17–ാം അധ്യായത്തിലെ പത്ത് മുതൽ പതിനാല് വരെയുള്ള വചനങ്ങളിൽ പരിഛേദന സ്വീകരിക്കാനുള്ള ദൈവകൽപന കാണാൻ സാധിക്കും. എനിക്കും നിങ്ങൾക്കുമിടയിലും, നിങ്ങളുടെ സന്തതികൾക്കിടയിലും മധ്യതയുള്ള പ്രമാണിക്കേണ്ടതായ എന്റെ നിയമമാണ്, എന്ന് പറഞ്ഞ് കൊണ്ടാണ് ഈ കാര്യം അബ്രഹാമിനെ പഠിപ്പിക്കപ്പെടുന്നത്. 

അതേ അധ്യായത്തിലെ 24 മുതൽ 27 വരെയുള്ള വചനങ്ങളിൽ തൊണ്ണൂറ്റിയൊമ്പതാമത്തെ വയസിൽ അബ്രഹാം പരിഛേദനക്ക്  വിധേയനായെന്നും, മകൻ ഇശ്മാഈലും  അബ്രഹാമിന്റെ അടിമകളും പരിഛേദനത്തിന് വിധേയമായിമെന്നുമുണ്ട്. അബ്രഹാമിന്റെ മകൻ ഇസ്ഹാഖും, ഇസ്ഹാഖിന്റെ മകൻ യാക്കോബും, യാക്കോബിന്റെ പുത്ര പാരമ്പര്യത്തിലെ ഇസ്റാഈൽ സമൂഹവും വളരെ കണിശമായി ഈ ചര്യ തുടർന്ന് പോന്നിരുവെന്നതിലേക്ക് വിരൽ ചൂണ്ടുന്നതാണ് യെഹെസ്കേലിന്റെ പുസ്തകത്തിലെ 44 –ാം അധ്യായത്തിലെ 9 മുതൽ 14 വരെയുള്ള വചനങ്ങൾ. ഇസ്റാഈൽ സമൂഹത്തിലെ അവസാന പ്രവാചകനായ യേശു ക്രിസ്തുവും പരിഛേദനയേറ്റതായി ലൂക്കോസിന്റെ സുവിശേഷത്തിലെ 2 –ാം അധ്യായത്തിലെ    21 –ാം വചനം സൂചിപ്പിക്കുന്നുണ്ട്. ക്രിസ്തുവും ശിഷ്യരായ അപ്പോസ്തലൻമാരും തുടർന്ന്പോന്ന ഈ ദൈവകൽപന എടുത്ത് കളഞ്ഞത് പിൽക്കാലത്ത് പൗലോസായിരുന്നു. ഗലാത്യർക്കായി എഴുതിയ ലേഖനത്തിൽ പരിഛേദന ഏറ്റവരായി ന്യായപ്രമാണത്തിലേക്കു നിങ്ങൾ തിരിച്ച് പോയാൽ ക്രിസ്തുവിനെക്കൊണ്ട് നിങ്ങൾക്കൊരു പ്രയോജനവുമില്ലെന്ന് പൗലോസ് നിഷ്കർഷിക്കുന്നു.

ഇനി ഇസ്‌ലാമികമായി ചേലാകർമ്മം മുസ്‌ലിംകൾ നിർവഹിക്കുന്നത് അത് പ്രവാചകൻ പഠിപ്പിച്ച ഒരു ജീവിത രീതിയുമായി ബന്ധപ്പെട്ടത് കൊണ്ട് തന്നെയാണ്. അതിൽ യുക്തിയുടെയും ശാസ്ത്രീയതയുടെയും തെളിവുകളൊന്നും ആവശ്യമില്ല തന്നെ. വിശ്വാസത്തിന്റെ ഭാഗമായി വിശ്വാസികൾ സ്വീകരിക്കേണ്ട ജീവിത രീതിയിൽ വരുന്നത് കൊണ്ട് തന്നെ അതംഗീകരിക്കൽ വിശ്വാസികളുടെ ബാധ്യതയുമാണ്. 

വിശ്വാസമില്ലാത്തവർക്ക് അതിനെ നിരാകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ  ചെയ്യാം. വിശ്വാസം എന്നത് തന്നെ ഒരു ത്യാഗബോധത്തിൽ അധിഷ്ടിതമാണ്. ഇബ്‌റാഹീം മില്ലത്ത് പിന്തുടരുന്നവർ ആ ത്യാഗ ബോധത്തിൽ പടുത്തുയർത്തപ്പെട്ട വിശ്വാസം സ്വീകരിക്കേണ്ടവരുമാണ്. 

ചേലാകർമ്മത്തിലടങ്ങിയ ശരീരിക ഗുണഫലങ്ങൾ കരഗതമാവുകയെന്നതിലപ്പുറം, അല്ലാഹുവിന്റെ കൽപ്പനക്ക്  കീഴ്പ്പെടുകയെന്ന വികാരമാണ് ചേലാകർമ്മമുൾപ്പടെ മതചര്യകൾ നിഷ്കര്ഷയോടെ കൊണ്ടുപോകാൻ മുസ്‌ലിംകളെ പ്രചോദിപ്പിക്കുന്നത്. അതോടപ്പം തന്നെ അല്ലാഹുവിന്റെ എല്ലാ വിധി വിലക്കുകളും ഗുണഫലങ്ങൾ വരുത്തി തീർക്കുന്നതും  ദുഷ്ഫലങ്ങളെ ദൂരീകരിക്കുന്നതുമാണെന്നും  മുസ്‌ലിംകൾ ഉറച്ചു വിശ്വസിക്കുന്നു. 

വിശുദ്ധ ഖുർആനിൽ മൂന്നിലധികമിടങ്ങളിൽ വ്യംഗ്യമായും നബി തിരുമേനിയുടെ ഒരു പാട് ഹദീസുകളിൽ വ്യക്തമായും, ചേലാകർമ്മം ചെയ്യുന്നതിനെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. 

ചേലാകർമ്മം ചെയ്യൽ “ശുദ്ധപ്രകൃതി" (ഫിത്റത്ത് ) യുടെ ഭാഗമാണെന്നും, ഇബ്രാഹം നബി ചേലാകർമ്മം ചെയ്തിട്ടുണ്ടെന്നും, ഇസ്‌ലാം സ്വീകരിച്ചവരോട് ചേലാകർമ്മം ചെയ്യാൻ പ്രവാചകൻ  കൽപിച്ചിട്ടുണ്ടെന്നുമാണ് പരിഛേദനയുമായി ബന്ധപ്പെട്ട് വന്ന ഹദീസുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.  (സ്വഹീഹുൽ ബുഖാരി 5889,3656)  ഇബ്നു അബ്ബാസിന്റെ (റ) അഭിപ്രായപ്രകാരം ദൈവകൽപന പ്രകാരം ആദ്യമായി പരിഛേദന സ്വീകരിച്ചത് ഇബ്രാഹിം (അ) പ്രവചകനാണ്.പിന്നീടുള്ള എല്ലാ പ്രവാചകരും അവരുടെ സമൂഹങ്ങളും ഈ കർമ്മം തുടർന്ന് പോന്നു. അതിനാൽ തന്നെ അക്കാലം മുതൽക്കെയുള്ള ജൂതരും, ഈജിപ്ത്യരും പരിഛേദന സ്വീകരിച്ചതായി കാണാൻ സാധിക്കും.  

(പഠനങ്ങൾക്ക് കടപ്പാട് എം. ദില്‍ഷാദ് ഐനി, സ്നേഹ സംവാദം) 

പുകവലി ഇസ്ലാമിക ദൃഷ്ടിയിൽ




നമ്മുടെ ശരീരത്തിന് ഹാനികരമാകുന്നതൊന്നും ഉപയോഗിക്കാൻ നമുക്ക് അനുവാദമില്ല. പരിശുദ്ധ ഖുർആൻ വളരേ വ്യക്തമായി ഇക്കാര്യം ഉണർത്തിയിട്ടുണ്ട് (സൂറത്തുൽ ബഖറഃ). നിങ്ങൾക്ക് ഗുണകരമാകുന്ന നല്ല വസ്തുക്കൾ നിങ്ങൾക്ക് അല്ലാഹു അനുവദിക്കുകയും ചീത്ത വസ്തുക്കൾ നിങ്ങൾക്ക് നിഷിദ്ധമാക്കകയും ചെയ്യുന്നു (സൂറത്തുൽ അഅ്റാഫ്). സത്യ വിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെയാണ് ആരാധിക്കുന്നതെങ്കിൽ അവൻ നിങ്ങൾക്ക് നൽകിയതിൽ നിന്ന് നല്ലവയെ മാത്രം നിങ്ങൾ ഭക്ഷിക്കുകയും അവനോട് നന്ദി കാണിക്കുകയും ചെയ്യുക (സൂറത്തുൽ ബഖറഃ) ഇങ്ങനെ ധാരാളം ശാസനകൾ ഈ വിഷയത്തിൽ വന്നിട്ടുണ്ട്.

പുകവലി ഏതെങ്കിലും അര്‍ത്ഥത്തില്‍ ശരീരത്തിന് പ്രയോജനകരമാണ് എന്ന് ആരെങ്കിലും പറയുന്നതായി കേട്ടിട്ടില്ല. എന്നല്ല, ഒട്ടേറെ വൈദ്യന്മാരും ഗവേഷകന്മാരും അതിന്റെ ഉപദ്രവത്തെയും ദോഷത്തെയും കുറിച്ച് ദീര്‍ഘമായി എഴുതുകയും വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. പതിയെ മനുഷ്യ ശരീരത്തെ കാര്‍ന്നു തിന്നുന്ന വിഷമാണ് പുകവലി എന്നതില്‍ അവരെല്ലാവരും ഏകോപിച്ചിരിക്കുന്നു.

ബുദ്ധിക്കോ ശരീരത്തിനോ ബുദ്ധിമുട്ട് വരുത്തുന്നവയൊക്കെ നിഷിദ്ധമാണെന്നാണ് ശരീഅതിന്‍റെ  പൊതുവായ നിയമം. ശരീരത്തിനോ ബുദ്ധിക്കോ ബുദ്ധിമുട്ടുണ്ടാക്കുന്ന കല്ല്, മണ്ണ്, വിഷം തുടങ്ങിയവ എല്ലാ വസ്തുക്കളും എത്ര കുറച്ചാണെങ്കിലും നിഷിദ്ധമാണ് (ഫത്ഹുല്‍മുഈന്‍ )

അപ്പോള്‍ പുകവലി കാരണം ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കില്‍ കര്‍മ്മശാസ്ത്ര വീക്ഷണ പ്രകാരം അത് നിഷിദ്ധവും കുറ്റകരവുമാണ്. നിലവിലെ സാഹചര്യത്തില്‍ പുകവലിയെ വിലയിരുത്തുമ്പോള്‍ പൊതുവില്‍ അത് നിഷിദ്ധമാണ് എന്ന് തന്നെ പറയേണ്ടിവരും. പുകവലി ഉല്‍പന്നങ്ങളുടെ ഉപയോഗം മാരകമായ അസുഖങ്ങള്‍ക്ക് വഴിയൊരുക്കുമെന്നത് ഇന്ന് ഏറെ വ്യക്തമാണല്ലോ.

പുകയില ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ അതിന്റെ കവർ ചട്ടയിൽ തന്നെ എഴുതിയിരിക്കുന്നത് എന്താണെന്ന് ഇത് ഉപയോഗിക്കുന്നവർക്കും , അല്ലാത്തവർക്കും അറിയാവുന്ന കാര്യമാണ് . പല രാജ്യങ്ങളിലും പല രീതിയിലുള്ള മുന്നറിയിപ്പാണ് നൽകുന്നത് (പുകവലി ഹാനികരമാണ്. ആരോഗ്യം അനുഗ്രഹമാണ്. തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം താങ്കള്‍ക്കാണ്).

ഇന്ന് ധാരാളം പേർ ഉപയോഗിക്കുന്ന ബീഡിയും സികരറ്റും മറ്റു പുകയില ഉൽപ്പന്നങ്ങളും ശരീത്തിന് അപകടകരമാം വിധം ഹാനികരമാണെന്ന കാര്യത്തിൽ സംശയമില്ലല്ലോ. വായയിലും കഴുത്തിലും ശ്വാസ കോശത്തിലും ഹൃദയത്തിലും ആമാശയത്തിലുമൊക്കെ അർബുദവും മറ്റു മാരക അസുഖങ്ങളും ബാധിക്കുവാനും പെട്ടെന്നുള്ള മരണത്തിനും അവ  കാരണമകുമെന്ന് നിരവധി ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. 

ചില മാരകമായ രോഗങ്ങള്‍ക്ക് പുകവലി കാരണമാകുമെന്ന് വ്യക്തമായിരിക്കുന്നു. പുകവലിക്കാത്തവരേക്കാള്‍ എത്രയോ കൂടിയ മരണനിരക്കാണ് പുകവലിക്കുന്നവരുടേതെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ശ്വാസകോശ ക്യാന്‍സര്‍ തുടങ്ങി മാരകമായ പല രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നുവെന്ന് ഇതുസംബന്ധിച്ച ഗേവഷണങ്ങള്‍ തെളിയിച്ചിരിക്കുന്നു. മരണത്തിന് കാരണമാകുന്ന 80% രോഗങ്ങളും പുകവലി കൊണ്ട് രൂപപ്പെടുന്നവയാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. കൂടാതെ ചുണ്ട്, വായ, തൊണ്ടക്കുഴി, അണ്ണാക്ക് തുടങ്ങിയവയെ ബാധിക്കുന്ന മറ്റു രോഗങ്ങള്‍ക്കും ഇത് വഴിവെക്കുന്നു

പുകവലി ശരീരത്തെ എവ്വിധം ബാധിക്കുമെന്നതിനെക്കുറിച്ച് പറയാന്‍ പണ്ഡിതന്‍മാരെക്കാള്‍ യോഗ്യത ഡോക്ടര്‍മാര്‍ക്കാണ്. അവര്‍ക്കാണതിന്റെ ദോഷവശങ്ങളെക്കുറിച്ച് നന്നായറിയുക. പുകവലി, ശരീരത്തെ മൊത്തത്തിലും ശ്വാസകോശങ്ങളെ പ്രത്യേകിച്ചും ബാധിക്കുമെന്നും, ശ്വാസകോശ അര്‍ബുദത്തിന് കാരണമാവുമെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതിയതാണ്.  പുകവലിക്കെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കണമെന്ന് ലോകജനത മുഴുക്കെ മുറവിളി കൂട്ടുന്നതും ഈയൊരു സാഹചര്യത്തിലാണ്.


പുകവലിയുടെ ദോഷങ്ങൾ 

പുകയില അപകടകാരിയായ ഒന്നാണെന്ന് അറിയാത്തവർ ചുരുക്കമാണ്,എങ്കിലും അനേകം പേർ ഇതിനു അടിമപ്പെടുന്നതിനു പിന്നിൽ പുകയിലയിലെ ലഹരി പദാർത്ഥമായ “നിക്കോട്ടിന്റെ” ലഹരിദായക പ്രത്യേകതകൾ തന്നെയാണ്. പുകയില ഉപയോഗം ഉപേക്ഷിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ഒരിക്കലും തുടങ്ങാതിരിക്കുക ആണെന്ന് പറയാറുണ്ട്‌. കാരണം തുടങ്ങിയാൽ ശീലം നിർത്തുന്നത് ശ്രമകരമാകും. നിക്കോട്ടിൻ എന്ന ഈ വില്ലൻ ഉപയോഗിച്ച് പത്തു സെക്കന്റ് കൊണ്ട് തലച്ചോറിൽ എത്തും. മാത്രമല്ല ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തി ദോഷഫലങ്ങൾ ഉണ്ടാക്കും. എന്തിനു മുലപ്പാലിൽ പോലും നിക്കോട്ടിൻ എത്തപ്പെടും.

പുകവലിക്കാർക്ക് പ്രായമാവില്ല, കാരണം അവർ ചെറുപ്പത്തിലെ മരണപ്പെടുന്നു എന്ന തമാശ അല്പം ക്രൂരം ആണെങ്കിലും അതിൽ കാര്യമുണ്ട്. പലരും പുകവലിയുടെ പരിണിതഫലമായ രോഗങ്ങൾ കൊണ്ട് തന്നെ മരണപ്പെടുന്ന സാഹചര്യമാണുള്ളത്‌. പ്രതി വർഷം 70 ലക്ഷം മരണങ്ങൾ! അതിൽ തന്നെ 9 ലക്ഷത്തോളം പേർ പുകയില നേരിട്ട് ഉപയോഗിക്കാതെ സെക്കന്റ് ഹാൻഡ് സ്മോകിങ് അഥവാ മറ്റൊരാൾ വലിച്ചു പുറത്തു വിട്ട പുകയുടെ ഇര ആണ്. 2004 ൽ ലോകമെമ്പാടുമുള്ള കുട്ടികളുടെ മരണത്തിൽ 28% ഇത്തരത്തിൽ ആയിരുന്നു. ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം പ്രകാരം  2015 ൽ ലോകത്താകമാനം ഉണ്ടായ ആകെ മരണങ്ങളിൽ 11% പുകയില ദുരുപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിൽ 52.2% മരണങ്ങൾ ചൈന, ഇന്ത്യ, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുമാണ്.

ഒരു സിഗരെറ്റ്‌ വലിക്കുമ്പോൾ നിങ്ങളുടെ ആയുസ്സിന്റെ ഏകദേശം 11 മിനിറ്റ് കുറയുക ആണെന്ന് കണക്കാക്കമത്രേ. പുകവലിക്കുന്ന ഒരാൾക്ക്‌ പുകവലിക്കാത്ത ആളെക്കാൾ ഏകദേശം 10 വർഷം ആയുസ്സ് കുറവായിരിക്കും.

പുകയില ഉപഭോഗം പല വിധ കാൻസറുകൾക്ക് കാരണമാവുന്നു. പുകവലിയുമായി ബന്ധപ്പെട്ടാണ്  80% - 90% ശ്വാസകോശ കാൻസറുകളും ഉണ്ടാവുന്നതും/മരണപ്പെടുന്നതും. സിഗരറ്റ്‌ കത്തിയുണ്ടാവുന്ന പുകയിൽ ആർസെനിക്, ലെഡ്, ഹൈഡ്രജൻ സയനൈഡ്, കാർബൺ മോണോക്സൈഡ് എന്നു തുടങ്ങി 4000 ത്തോളം രാസവസ്തുക്കൾ ഉണ്ട്. ഇതിൽ 250 ഓളം ഹാനീകാരകമാണ്. അതിൽ തന്നെ 50 ഓളം കാൻസറിന് കാരണമാവുന്നവയാണ്. 

ഇന്ത്യൻ പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കാണുന്ന കാൻസർ ചുണ്ടിലും വായ്ക്കുള്ളിലും ഉണ്ടാവുന്നതാണ്. ഇതിനു ഹേതു പുകയില ചവയ്ക്കുന്നതും പുകവലിക്കുന്നതുമൊക്കെയാണ്. 

ഹൃദയാഘാതം, പക്ഷാഘാതം, സി.ഒ.പി.ഡി/ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ (ഇതിലൂടെ ശ്വാസകോശ ക്ഷമതയെ ബാധിക്കും). പ്രമേഹം,നേത്രരോഗങ്ങൾ എന്നിങ്ങനെ അനേകം രോഗങ്ങൾക്ക് പുകയില കാരണമാവുന്നു.

പുകവലി പുരുഷത്വത്തിന്റെ പ്രതീകമായി ചിലരെങ്കിലും കൊണ്ടുനടക്കാറുണ്ട്. ഇത്തരക്കാർ ഓർത്തിരിക്കേണ്ടത് പുകവലി പുരുഷത്വത്തിനുതന്നെ സാരമായ ക്ഷതം എൽപ്പിക്കാവുന്ന ഒന്നാണ്. അത് ലിംഗോദ്ധാരണശേഷിയെ ബാധിക്കാം.

പുകയില സൗന്ദര്യത്തിനു കോട്ടം ഉണ്ടാക്കാം. ത്വക്കിൽ വ്യതിയാനങ്ങൾ, നിറം മാറ്റം, പല്ലിൽ കറ, മോശം മണം എന്നിവ ഉദാഹരണം മാത്രം.

പുകയില ഉപയോഗം പ്രത്യുൽപാദനശേഷിയെ ദോഷകരമായി ബാധിക്കാം.

ഗർഭാവസ്ഥയിൽ പുകയില മൂലം ശിശുവിന് തൂക്കം കുറയാം, മാസം തികയാതെ പ്രസവിക്കുന്ന അവസ്ഥ ഉണ്ടാവാം.

പുകവലി വ്യക്തിയെ മാത്രമല്ല അയാളുടെ വേണ്ടപ്പെട്ടവരെക്കൂടി രോഗികൾ ആക്കാം, പ്രത്യേകിച്ച് കുട്ടികളെ. ഒരാൾ വലിച്ചു പുറത്തേക്ക് വിടുന്ന പുക മറ്റൊരാളുടെ ഉള്ളിൽ കടന്നു പുകവലിക്കാത്ത ആളിലും രോഗങ്ങൾ ഉണ്ടാക്കാം. ഇതിനെയാണ് സെക്കന്റ് ഹാൻഡ്‌ സ്മോകിങ് എന്നു വിശേഷിപ്പിക്കുന്നത്.

ലൈറ്റ്സ് എന്ന ഗണത്തിൽപ്പെടുന്ന സിഗരെറ്റുകൾ, സിഗാർ(ചുരുട്ട്), ഇലക്ട്രോണിക് സിഗരറ്റ്‌ എന്നിവയുമൊക്കെ ഹാനീകാരകമാണ്. അവ ഒന്നും അപകടരഹിതമല്ല.

ലോകാര്യോഗ്യ സംഘടനയുടെ 2008 ലെ റിപ്പോർട്ട് അനുസരിച്ച്  പുകയില ഉപയോഗം മൂലം ദിനേന 14000 ത്തോളം ആളുകളും പ്രതിവർഷം 5.4 മില്യൺ ആളുകളും മരിക്കുന്നുണ്ട്. ഓരോ വര്ഷം കഴിയുന്തോറും ഈ അളവ് കൂടിക്കൊണ്ടിരിക്കുകയാണെന്നുള്ള വസ്തുത മറക്കരുത് .

സിഗററ്റിന്റെയും , ബീഡിയുടേയുമൊക്കെ വാസന പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. നിസ്‌കരിക്കാൻ വരുന്ന പലരും ഇത് ഉപയോഗിക്കുന്നവരുടെ അടുത്ത് നിൽക്കാൻ മടിക്കുന്നു എന്ന് വസ്തുത ആരും വിസ്മരിക്കേണ്ടതില്ല .

ഇസ്‌ലാം നല്ല വാസനയുടെ പ്രാധാന്യം എടുത്തു കാണിക്കുന്നുണ്ട്‌. പുകവലി ദുര്‍ഗന്ധമുണ്ടാക്കുന്നതും മറ്റുള്ളവരെ അലോസരപ്പെടുത്തുന്നതുമാണ്‌. റസൂല്‍(സ) പറഞ്ഞു: ``ആരെങ്കിലും വെളുത്തുള്ളിയോ ഉള്ളിയോ ഭക്ഷിച്ചാല്‍ നമ്മില്‍ നിന്നും അല്ലെങ്കില്‍ നമ്മുടെ പള്ളിയില്‍ നിന്നും അകന്നു നില്‍ക്കട്ടെ. അവന്‍ തന്റെ വീട്ടില്‍ തന്നെ ഇരുന്നുകൊള്ളട്ടെ.''

ഉമ്മുസല്‍മ(റ)യില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ റസൂല്‍(സ) ലഹരിയുണ്ടാക്കുന്നതും ആലസ്യമുണ്ടാക്കുന്നതുമായ വസ്‌തുക്കളെ നിരോധിച്ചതായി പരാമര്‍ശമുണ്ട്‌.

പുകയില ഉത്പന്നങ്ങളിൽ ഉണ്ടാകുന്ന ദോഷം, വ്യാപാരം, വ്യാപാരം, പുകയില ഉപയോഗം എന്നിവ ഹറാമാണ് (നിരോധിക്കപ്പെട്ടവ). പ്രവാചകൻ (സ) പറഞ്ഞു: "നിങ്ങൾക്കോ ​​മറ്റുള്ളവരുടേതോ ഉപദ്രവിക്കരുത്" എന്നു പറഞ്ഞിട്ടുണ്ട്. മാത്രമല്ല, പുകവലി അസംഭവ്യമാണ്. ഖുർആനിന്റെ ആശയം പ്രവാചകൻ (സ) പ്രവാചകൻ (സ) പറഞ്ഞു: "നന്മയും തിന്മയും അവരെ വിലക്കുന്നു; (അക്കാദമിക് റിസേർച്ച്, ഫത്വ, സ്ഥിരം സൗദി അറേബ്യ).

ഇന്ന് സമൂഹത്തെ ബാധിച്ച വിപത്താണ് പുകവലി. കോടിക്കണക്കിന് രൂപ പ്രതിദിനം ഇതിന് വേണ്ടി ചെലവഴിക്കപ്പെടുന്നു. ദാരുണമായ മരണങ്ങള്‍ക്കും മാരകമായ അസുഖങ്ങള്‍ക്കും പുകവലിയുടെ അമിതോപയോഗം കാരണമായിട്ടുണ്ട്. 1964-2004 കാലയളവില്‍ 12 മില്യണ്‍ മരണം പുകവലി കാരണമായി സംഭവിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ചിലര്‍ക്ക് മാത്രം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ചെടി ഭക്ഷിക്കുന്നതിനെക്കുറിച്ച് മഹാനായ ഇബ്നുഹജര്‍ (റ)നോട് ഒരാള്‍ ചോദിച്ചു. പുതുതായി വന്ന ഇതിനെക്കുറിച്ച് പഠനം നടത്തിയ ശേഷം മഹാനവര്‍കള്‍ ഇങ്ങനെ മറുപടി കൊടുത്തു: ബുദ്ധിമുട്ടുളളവന് അത് നിഷിദ്ധവും അല്ലാത്തവന്അനുവദനീയവുമാണ്.(ഫതാവാ)

പുകവലി ഒരാള്‍ക്ക് വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കും എന്ന് ഉറപ്പായാല്‍ തീര്‍ച്ചയായും അത് അയാള്‍ക്ക് ഹറാം തന്നെയാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.

നല്ല സാധനങ്ങളൊക്കെ (ത്വയ്യിബാത്) അവര്‍ക്ക് ഹലാലാക്കുകയും ചീത്ത കാര്യങ്ങളെ (ഖബാഇസ്) അവര്‍ക്ക് നിഷിദ്ധമാക്കുകയും ചെയ്യുന്ന പ്രവാചകരെ പിന്തുടരുന്നവര്‍ എന്ന സൂറുതല്‍ അഅ്റാഫിലെ സൂക്തത്തിന്‍റെ വെളിച്ചത്തിലും പല പണ്ഡിതരും പുകവലിയെ നിഷിദ്ധമാക്കുന്നുണ്ട്. സാമാന്യ ബുദ്ധിയുള്ളവരൊക്കെ പുകവലിയെ ത്വയ്യിബാതിന്‍റെ ഗണത്തില്‍ ഉള്‍പ്പെടുത്തുകയില്ലെന്നും ഖബാഇസിന്‍റെ ഗണത്തിലേ ഉള്‍പ്പെടുത്തൂവെന്നതും വ്യക്തമാണല്ലോ. 

സ്വയം പുകവലിക്കുന്നവരും തങ്ങളുടെ മക്കളെ അത് ചെയ്യുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നതും വിരോധിക്കുന്നതും അത് മോശമാണെന്ന് സ്വയം അംഗീകരിക്കുന്നുവെന്നതിന്‍റെ തെളിവ് തന്നെയാണ്. ചുരുക്കത്തില്‍ പുകവലി നിരുല്‍സാഹപ്പെടുത്തപ്പെടേണ്ടതും മോശമായ വസ്തുക്കളുടെ ഗണത്തില്‍ എണ്ണപ്പെടേണ്ടതും തന്നെയാണ്. വ്യക്തിപരമായി അത് ഉപദ്രവമുണ്ടാക്കുന്നുവെന്ന് വരുന്ന സാഹചര്യത്തില്‍ അത് ഉപയോഗിക്കല്‍ ഹറാം തന്നെയാണ്.


ചിലയാളുകളുടെ ചോദ്യമാണ്, ഖണ്ഡിതമായ തെളിവില്ലാതെ എങ്ങിനെ പുകവലി ഹറാമാകുമെന്ന്. ഓരോ ഹറാമിനും കൃത്യമായ തെളിവുകള്‍ അല്ലാഹു അറയിച്ചിട്ടില്ല. മറിച്ച് ചില അടിസ്ഥാനങ്ങളും മാനദണ്ഡങ്ങളും കൃത്യമായി നിര്‍ണ്ണയിച്ചിട്ടുണ്ട്. അതിനു കീഴില്‍ വരുന്നവയായിരിക്കും ചില നിഷിദ്ധങ്ങള്‍.  ഉദാഹരണത്തിന്, മ്ലേഛമായവയും ഉപദ്രവകരമായതും അല്ലാഹു നിഷിദ്ധമാക്കി എന്ന ഖണ്ഡിതമായ തെളിവ്, ആ ഇനത്തില്‍ വരുന്നവയെല്ലാം നിഷിദ്ധമാകാന്‍ മതിയാകുന്നതാണ്. അതുകൊണ്ടാണ് ഖണ്ഡിതമായ തെളിവില്ലാത്ത കഞ്ചാവ് പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ നിഷിദ്ധമാണെന്ന വിഷയത്തില്‍ പണ്ഡിതന്‍മാര്‍ ഏകോപിച്ചത്.

ബാഹ്യവും പ്രകടവുമായ തെളിവുകള്‍ മാത്രം മാനദണ്ഡമാക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ഇബ്‌നു ഹസ്മിനെപ്പോലുള്ള പണ്ഡിതന്‍മാര്‍ പോലും, ഉപദ്രവമുണ്ടാക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെ നിഷിദ്ധമായി കണക്കാക്കുന്നു. എല്ലാ കാര്യത്തിലും നന്‍മയുണ്ടാവണമെന്ന് ദൈവം വിധിയെഴുതിയിരിക്കുന്നു എന്ന നബി (സ) വചനത്തിന്റെ വെളിച്ചത്തില്‍, ഉപദ്രവകരമായതൊന്നും നന്‍മയുടെ ഗണത്തില്‍ പെടില്ല എന്നാണ് അദ്ദേഹം പറയുന്നത്. സ്വന്തത്തിനും മറ്റുളളവര്‍കും ഉപദ്രവമുണ്ടാക്കരുത് എന്ന നബി (സ) വചനവും നിങ്ങള്‍ നിങ്ങളെത്തന്നെ കൊല്ലരുത് (നിസാഅ് : 29) എന്ന ഖുര്‍ആന്‍ വചനവും ഇതിനു തെളിവായെടുക്കാം.


തനിക്ക് ഉപകാരമില്ലാത്ത കാര്യങ്ങളില്‍ ധനം ചെലവഴിക്കല്‍ അഭിലഷണീയമല്ല. ആരോഗ്യവും സമ്പത്തും അമാനത്താകുന്നു. ആരോഗ്യം നശിപ്പിക്കുന്നതും ധനം അനാവശ്യമായി ചെലവഴിക്കുന്നതും അനുവദനീയമല്ല. ധനം അന്യായമായി ചെലവഴിക്കുന്നത് നബി (സ) നിരോധിച്ചതും അതുകൊണ്ടാണ്. ധനമുപയോഗിച്ച് നാശം വാങ്ങുകയാണ് പുകവലിക്കാരന്‍ ചെയ്യുന്നത്. നിങ്ങള്‍ ധനം ധൂര്‍ത്തടിക്കരുത്. തീര്‍ച്ചയായും ധൂര്‍ത്തന്‍മാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല (അന്‍ആം:141) എന്ന ഖുര്‍ആനിക വാക്യം ശ്രദ്ധേയം. പുകവലിക്കായി ധനം ചെലവഴിക്കുന്നത് ധനം നഷ്ടപ്പെടുത്തുന്നതിന് തുല്യം തന്നെ.കൂടാതെ പുകവലിമൂലമുള്ള സാമ്പത്തിക നഷ്ടം കണക്കാക്കിയാൽ അതൊരു വലിയ സംഖ്യയായിരിക്കും . 

ഊരിപ്പോരാന്‍ സാധിക്കാത്ത വിധം  തെറ്റുകള്‍ക്ക് അടിമപ്പെട്ടു പോകും എന്നതും പുകവലിയുടെ മറ്റൊരു ദോഷവശമാണ്. ഇത്തരം അടിമപ്പെടലിന്റെ ഫലമെന്നോണം ചില പുകവലിക്കാര്‍ സ്വന്തം കുടുംബത്തിന്റെ ദൈനംദിന ചെലവുകള്‍ക്കായി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ട ഗതികേടിലേക്ക് തരംതാണു പോകുന്നു. ഏതെങ്കിലും ഒരു സുപ്രഭാതത്തില്‍ നിര്‍ത്താന്‍ സാധിക്കുന്നതല്ല ഈ ദുശ്ശീലം. അഥവാ നിര്‍ത്തിയാല്‍ തന്നെ ശക്തി ശയിക്കുകയും ചിന്താ വ്യതിയാനമുണ്ടാവുകയും മാത്രമല്ല, പലപ്പോഴും മാനസിക വിഭ്രാന്തി വരെ സംഭവിച്ചേക്കാം. ചുരുക്കത്തില്‍ പുകവലിക്കടിപ്പെട്ടാല്‍ തിരിച്ചുവരാന്‍ പ്രയാസമെന്ന് ചുരുക്കം.

മനുഷ്യാരോഗ്യത്തെ ഹനിക്കുന്നതെല്ലാം അടിസ്ഥാനപരമായി ഹറാം തന്നെയാണ്. സ്വന്തത്തെ നശിപ്പിക്കരുതെന്നും ധൂര്‍ത്തന്‍മാരാകരുതെന്നും ഖുര്‍ആന്‍ നിരന്തരം ഉല്‍ബോധിപ്പിക്കുന്നത് കാണാം. (ബഖറ : 195, നിസാഅ് : 29, അന്‍ആം : 141, ഇസ്‌റാഅ് : 26-27)

വ്യക്തിസ്വാതന്ത്ര്യത്തോടൊപ്പം തന്നെ പൗരുഷത്തിന്റെ അടയാളമാണ് പുകവലി എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന യുവാക്കളോട് ഈ ദുരന്തത്തില്‍ വീണുപോകരുതെന്നേ എനിക്ക് പറാനുള്ളൂ. ആത്മീയമായോ ഭൗതികമായോ യാതൊരു നേട്ടവും നല്‍കാത്ത, എന്നാല്‍ കോട്ടം മാത്രം നല്‍കുന്ന ഈ വിപത്ത് നമുക്ക് വേണ്ട. പതിയെ പതിയെ അര്‍ബുദമെന്ന മഹാമാരിയിലേക്കും പ്രയാസപൂര്‍ണ്ണമായ നരകയാതനയിലേക്കും മാത്രമേ പുകവലി നമ്മെ നയികുകയുള്ളൂ.

പക്ഷെ ഇപ്പോഴും പണ്ഡിതർ പുകവലിയുടെ വിഷയത്തിൽ ഹറാം തന്നെയാണ് എന്നൊരു പൊതു അഭിപ്രായം രേഖപ്പെടുത്തിയതായി കാണാൻ കഴിയുന്നില്ല . പക്ഷെ ഭൂരിഭാഗവും അഭിപ്രായപ്പെട്ടിരിക്കുന്നത് ഇത് തീർത്തും വർജ്ജിക്കേണ്ടുന്ന ഒരു പ്രവർത്തി ആണെന്നാണ്.

എന്താണ് തഖ്‌ലീദ്




ഇസ്ലാം സത്യത്തിന്റെയും അറിവിന്റെയും മതമാണ്. സത്യത്തെ വ്യക്തമായി മനസ്സിലാക്കുകയും അതില്‍ ദൃഢമായി വിശ്വസിക്കുകയും തദനുസാരം പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഇസ്ലാം ശക്തിയായി അനുശാസിക്കുന്നു. അതു കൊണ്ട് തന്നെ തഖ്ലീദിനെ വിശ്വാസ രംഗത്തും കര്‍മ രംഗത്തും ഇസ്ലാം എതിര്‍ക്കുന്നു... 

ഒരു മുജ്തഹിദിന്റെ വാക്ക് തെളിവ് അറിയാതെ വിശ്വസിച്ച് പ്രവർത്തിക്കലാണ് തഖ്ലീദ്. മുജ്തഹിദ് അല്ലാത്തവർക്ക് മുജ്തഹിദിനെ തഖ്ലീദ് ചെയ്യൽ നിർബന്ധമാണ്. സൂറത്തുൽ അമ്പിയാഇലെ ഏഴാം വചനം അതാണ് വ്യക്തമാക്കുന്നത്. (ജംഉൽ ജവാമിഅ്, തൈസീറുത്തഹ്രീർ, ശറഹുത്തൻഖീഹ്, അൽ അഹ്കാം, ശറഹുൽ കൌകബിൽ മുനീർ).  

മുജ്തഹിദുകൾക്ക് ശർഇന്റെ തെളിവുകൾ പോലെയാണ് സാധാരണക്കാർക്ക് മുജ്തഹിദിന്റെ ഫത് വകൾ (അൽ മുവാഫഖാത്ത്). 

തഖ്ലീദ് ചെയ്യുന്നവൻ മുജ്തഹിദ് ആകാതിരിക്കണം എന്നും തഖ്ലീദ് ചെയ്യപ്പെടുന്ന വ്യക്തി മുജ്തഹിദ് ആകണമെന്നുമാണ് നിബന്ധന. മുജ്തഹിദ് ആയ ആരെയും പിൻപറ്റാം. അവരെല്ലാം അല്ലാഹുവിങ്കൽ നിന്നുള്ള സൻമാർഗത്തിലാണ് (ജംഉൽ ജവാമിഅ്, ശറഹുൽ ജാമിഅിൽ ഉസ്യൂത്വീ). 

എന്നാൽ നാല് മദ്ഹബുകൾ ക്രോഡീകരിക്കപ്പെട്ടതു പോലെ മറ്റു മുജ്തഹിദുകളുടെ മദ്ഹബുകൾ ക്രോഡീകരിക്കപ്പെടാത്തത് കൊണ്ട് അവരല്ലാത്ത മുജ്തഹിദുകളെ പിന്തുടരുക പ്രയാസകരമാണ്. അതിനാൽ നാലാൽ ഒരു മദ്ഹബല്ലാതെ മറ്റൊന്ന് പിന്തിടരാവുന്ന സാഹചര്യം നിലവിലില്ല (അൽ ഫതാവൽ കുബ്റാ, അൽ ബുർഹാൻ, അദബുൽ മുഫ്തീ, സിയറു അഅ്ലാമിന്നബലാഅ്, ഹുജ്ജത്തുല്ലാഹിൽ ബാലിഗ.).

ഒരു വിഷയത്തിൽ മാത്രം മറ്റൊരു മദ്ഹബ് തഖ്ലീദ് ചെയ്യുകയാണെങ്കിൽ ആ വിഷയം പൂർണ്ണമായും ആ മദ്ഹബ് അനുസരിച്ച് തന്നെ ചെയ്യണം (ഫാതവൽ കുബ്റാ). 

തഖ്ലീദ് എന്നത് നാലാൽ ഒരു മദ്ബിലേ പറ്റൂവെന്നത് ഇജ്മാഅ് ആണ് (അൽ ഫുറൂഉ വ തസ്ഹീഹുൽ ഫുറൂഅ്, മവാഹിബുൽ ജലീൽ, അൽ ഫവാകിഹുദ്ദുവാനീ). 

നാലിൽ ഒരു മദ്ഹബും സ്വീകരിക്കാത്തവൻ പിഴച്ചവനും പിഴപ്പിക്കുന്നവനുമാണ്(സ്വാവീ,), അയാൾ പുത്തൻവാദിയും യുക്തിവാദിയുമാണ് (സഫ്ഫാറീനീ)

നമ്മുടെ നാല് മദ്ഹബിലെ ഇമാമീങ്ങളും അവർ കണ്ടെത്തിയ മസ്അലകൾക്ക് ഖുർആനിനെന്റയും , ഹദീസിന്റെയും തെളിവുകൾ ഉപോൽബലകമായി നൽകിയിട്ടുണ്ട് . അപ്പോൾ സാധാരണക്കാരായ ആളുകൾക്ക് അവരെ പിന്തുടരൽ കൊണ്ട് ദീനിൽ യാതൊരു കുഴപ്പവുമില്ലാത്ത കാര്യമാണ് . ധാരാളം പണ്ഡിതർ അതിനു നിരവധി കിത്താബുകളും , തെളിവുകളും ഉദ്ധരിച്ചിട്ടുണ്ട്.

ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തിയതു കാണുക : ‘തഖ്ലീദ് വിശ്വാസപരമായ കാര്യങ്ങളിലോ കര്‍മപരമായ കാര്യങ്ങളിലോ ദൃഢമായ അറിവിന്റെ മാര്‍ഗമല്ല’ (മുസ്തസ്ഫാ 2-123)

മതത്തില്‍ ഒരാള്‍ സ്വീകരിക്കുന്ന മാര്‍ഗമാണ് അയാളെ സുഭഗനോ ദുര്‍ഭഗനോ ആക്കുന്നത്. സത്യ വിശ്വാസിയോ അസത്യ വിശ്വാസിയോ ആക്കുന്നത്. സദാചാരിയോ ദുര്‍മാര്‍ഗിയോ ആക്കുന്നതും അതു തന്നെ. അതു കൊണ്ട് വിശ്വാസത്തിലും അനുഷ്ഠാനത്തിലും വ്യക്തമായ കാഴ്ചപ്പാട് ഏതൊരു വ്യക്തിക്കും ഉണ്ടായിരിക്കണം. ഊഹാപോഹങ്ങളുടെ പിന്നാലെ ഗമിക്കുകയോ അന്ധമായി മറ്റൊരാളെ അനുകരിക്കുകയോ ചെയ്യാവതല്ല. അതു കേവലം അജ്ഞത മാത്രമാണ്...

ഇമാം ഗസ്സാലി (റ) തന്നെ പറയുന്നു : ‘തഖ്ലീദ് അജ്ഞതയാണ്”
(മുസ്തസ്ഫാ 2-124)

അറിവ് എല്ലാ മുസ്ലിമിനും നിര്‍ബന്ധമാണ്. ഇതില്‍ സ്ത്രീ പുരുഷ ഭേദമില്ല. അജ്ഞതയെ വിശ്വാസത്തിലും അനുഷ്ഠാനത്തിലും അനുധാവനം ചെയ്യുന്നത് കുറ്റകരമാണ്. തഖ്ലീദാകട്ടെ കേവലം അജ്ഞതയും. എന്നാല്‍ എന്താണീ തഖ്ലീദ്..? തഖ്ലീദിനു വല്ല വകഭേദവുമുണ്ടോ..? എല്ലാ തഖ്ലീദിനും ഒരു വിധി തന്നെയാണോ..? അനുവദനീയമായ തഖ്ലീദ് വല്ലതുമുണ്ടോ..? ഇത്തരം പ്രശ്നങ്ങളുടെ ഉത്തരങ്ങള്‍ സസൂക്ഷ്മം ഗ്രഹിച്ചിരിക്കണം. ഇല്ലെങ്കില്‍ പലപ്പോഴും അബദ്ധം പിണയും. പലര്‍ക്കും അതു പിണഞ്ഞിട്ടുണ്ട്. അങ്ങനെ, ആ അബദ്ധം ശരിയാണെന്നു ധരിച്ചു ചിലര്‍ ഗ്രന്ഥങ്ങളില്‍ വിളമ്പുക പോലും ചെയ്തിട്ടുണ്ട്...

തഖ്ലീദിനെ ഇമാം ഗസ്സാലി (റ) ഇപ്രകാരം നിര്‍വചിക്കുന്നു : ‘ഒരഭിപ്രായം, തെളിവു കൂടാതെ, സ്വീകരിക്കുന്നതിനാണ് തഖ്ലീദ് എന്നു പറയുന്നത്’
(മുസ്തസ്വ്ഫാ 2-123)

തഖ്ലീദ് വിശ്വാസത്തിലും അനുഷ്ഠാനത്തിലും സംഭവിക്കും. വിശ്വാസത്തിലുണ്ടാകുന്ന തഖ്ലീദ് രണ്ടു വിധത്തില്‍ വരാം. ഒന്ന് ‘അസത്യവും അബദ്ധവുമായ കാര്യങ്ങളില്‍ കണ്ണടച്ചു മറ്റുള്ളവരെ പിന്തുടരുക. ഇതു ഈമാന്‍ കാര്യങ്ങള്‍ക്കു വിരുദ്ധമായ വിശ്വാസം ജനിപ്പിക്കുമ്പോള്‍ കുഫ്റ് – അവിശ്വാസം – ആയിത്തീരുന്നു. മറ്റൊരാളുടെ വാക്കു കേട്ടു മത ദൃഷ്ട്യാ സത്യവും അനിവാര്യവുമായ വിശ്വാസ കാര്യങ്ങളില്‍ ഒരാള്‍ വിശ്വസിച്ചു, തെളിവുകളൊന്നും ഗ്രഹിച്ചില്ല. ഇതാണ് രണ്ടാമത്തെ തഖ്ലീദ്. ഈ വ്യക്തി വിശ്വസിച്ച കാര്യങ്ങള്‍ സത്യമായത് കൊണ്ട്, വിശ്വാസം ശരിയാണ്. പക്ഷേ, വിശ്വാസ കാര്യങ്ങള്‍ തെളിവുകള്‍ സഹിതം, അചഞ്ചലമാക്കിയിരിക്കണമെന്ന ഇസ്ലാമിന്റെ നിര്‍ബന്ധ നിയമത്തിനു വിരുദ്ധം പ്രവര്‍ത്തിച്ചതു കൊണ്ട് ഇയാള്‍ കുറ്റക്കാരനാണ്...

അനുഷ്ഠാന കാര്യങ്ങളിലുള്ള തഖ്ലീദും രണ്ടു വിധമുണ്ട്. ഒന്ന്, ഒരാളെ സ്വീകരിക്കണമെന്നതിനു യാതൊരു തെളിവുമില്ലാതെ അയാള്‍ വിശ്വസ്തനും ഭക്തനും സ്വീകാര്യനുമായ മുജ്തഹിദാണെന്നതിനു യാതൊരു രേഖയുമില്ലാതെ കര്‍മ ശാസ്ത്രത്തില്‍ അയാളുടെ അഭിപ്രായം സ്വീകരിക്കുക. ഇതു തെറ്റും കുറ്റകരവുമാണ്. ഈ അന്ധമായ അനുകരണമാണ് അനുഷ്ഠാന കാര്യങ്ങളില്‍, ഇസ്ലാം നിരോധിച്ചുവെന്ന്, മുകളില്‍ പറഞ്ഞ തഖ്ലീദ്...

ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന് മതവിധികള്‍ ഇജ്തിഹാദ് ചെയ്തു കൊടുക്കാന്‍ കഴിവുള്ള, സ്വീകാര്യനും അംഗീകൃതനുമായ ഒരു പണ്ഡിതന്‍ പറയുന്ന വിധി, അതിന്റെ തെളിവു ഗ്രഹിക്കാതെ സ്വീകരിക്കുക. ഇതാണ് രണ്ടാമത്തെ ഇനം. ഈ തഖ്ലീദ് ഇജ്തിഹാദിനു കഴിവുള്ള പണ്ഡിതനു നിഷിദ്ധവും കഴിവില്ലാത്തവര്‍ക്ക് നിര്‍ബന്ധവുമാണ്...

മദ്ഹബുകളെ തഖ്ലീദു ചെയ്യല്‍ അന്ധമായ അനുകരണല്ല. മനുഷ്യവര്‍ഗത്തില്‍ സിംഹഭാഗവും വഴിപിഴക്കാനുള്ള പ്രധാന കാരണം അന്ധമായ അനുകരണമാണ്. പൂര്‍വ്വാ പിതാക്കളെയും മുന്‍തലമുറകളെയും കണ്ണടച്ചനുഗമിച്ചതു കൊണ്ട് മാര്‍ഗച്യുതിയിലകപ്പെട്ടു പോയ ജനസമുദായങ്ങളെ പ്രവാചകന്മാര്‍ സമീപിച്ചപ്പോള്‍ അവര്‍ക്ക് എടുത്തു കാണിക്കാനുണ്ടായിരുന്ന ഏക തെളിവ് പാരമ്പര്യം മാത്രമായിരുന്നു. വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നിരത്തിവച്ചു കൊണ്ട് അവരുടെ വിശ്വാസാചാരങ്ങള്‍ തെറ്റാണെന്നും അവ ഉള്‍കൊണ്ട പൂര്‍വ്വ പിതാക്കള്‍ വഴിപിഴച്ചവരാണെന്നും പ്രവാചകന്മാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തി. അപ്പോള്‍ അവര്‍ നല്‍കിയ മറുപടി വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നു.

തങ്ങളുടെ പിതാക്കന്മാരെ ഒരു മാര്‍ഗത്തില്‍ ഞങ്ങള്‍ കണ്ടു. അവരുടെ കാല്‍പാടുകളെ ഞങ്ങള്‍ പിന്തുടരുന്നവരാകുന്നു.’ (വി.ഖു 43 : 23)
മുന്‍തലമുറകള്‍ അനുവര്‍ത്തിച്ച നയം തന്നെയാണ് മുഹമ്മദ് നബിﷺയുടെ ജനതയും സ്വീകരിച്ചത്. അല്ലാഹുﷻവിന്റെ പ്രവാചകനാണ് താനെന്നു തിരുമേനി സലക്ഷ്യം തെളിയിച്ചു. അവര്‍ തെറ്റായ മാര്‍ഗത്തിലാണെന്നു വ്യക്തമായും സമര്‍ത്ഥിച്ചു. അബദ്ധമായ വിശ്വാസാചാരങ്ങള്‍ അവരിലേക്കു പകര്‍ന്ന പിതാക്കന്മാര്‍ വഴിപിഴച്ചവരാണെന്നു അവരെ ബോധ്യപ്പെടുത്തി. എന്നിട്ടും അന്ധമായി പിതാക്കന്മാരുടെ
മാര്‍ഗം അവലംബിക്കാന്‍ മുതിരുകയാണ് നബിﷺയുടെ ശത്രുക്കള്‍ ചെയ്തത്.

'അല്ലാഹു ﷻ അവതരിപ്പിച്ചവനെ അനുഗമിക്കുക' എന്നു അവരോട് പറയപ്പെട്ടാല്‍ അവര്‍ പറയും ‘എന്നാല്‍ ഞങ്ങളുടെ പിതാക്കന്മാരെ ഏതൊരു സമ്പ്രദായത്തില്‍ കണ്ടുവോ അതിനെ ഞങ്ങള്‍ അനുഗമിക്കും.’ അവരുടെ പിതാക്കള്‍ ഒന്നും ഗ്രഹിക്കാത്തവരും സന്മാര്‍ഗം പ്രാപിക്കാത്തവരുമായിരുന്നിട്ടും അവരെ തന്നെ പിന്‍പറ്റുകയാണോ..? (വി.ഖു)

തങ്ങളുടെ നിലപാട് ശരിയല്ലെന്നു തെളിവുകള്‍ വിളിച്ചോതുന്നു. എന്നിട്ടും പൂര്‍വ്വ പിതാക്കളുടെ മാര്‍ഗമാണെന്ന ഏകകാരണം കൊണ്ട് അതിലുറച്ചു നില്‍ക്കുന്നു. പിതാക്കളാകട്ടെ പൂര്‍ണമായും വഴിതെറ്റിയവരും. ഇതായിരുന്നു അവിശ്വാസികളുടെ അനുകരണത്തിന്റെ സ്വഭാവം. ഇത് അന്ധമായ അനുകരണത്തെ ഇസ്ലാം കഠിനമായി നിരോധിച്ചിരിക്കുന്നു...

ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ് നമ്മുടെ മൂലപ്രമാണങ്ങള്‍. നബിﷺയുടെ അനിഷേധ്യമായ അമാനുഷിക സിദ്ധികള്‍ – മുഅ്ജിസത്തുകള്‍ – തിരുമേനിﷺയുടെ സത്യാവസ്ഥ തെളിയിക്കുന്നു. അതുകൊണ്ട് തന്നെ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പ്രമാണികത സ്ഥിരപ്പെട്ടു. ഇജ്മാഉം ഖിയാസും അംഗീകൃതങ്ങളാണെന്നു നബി ﷺ പഠിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ഈ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മതവിധി ആവിഷ്കരിക്കല്‍ ഒരിക്കലും അന്ധമായ അനുകരണമാവില്ല...

ഈ മൂല പ്രമാണങ്ങളില്‍ നിന്ന് ഇജ്തിഹാദു ചെയ്തു, മതവിധി കണ്ടെത്താന്‍ സ്വയം കഴിവില്ലാത്തവര്‍ അതിനു കഴിവുള്ള മദ്ഹബിന്റെ ഇമാമുകളെ തഖ്ലീദ് ചെയ്യുകയാണ് വേണ്ടത്. ഈ തഖ്ലീദ് അന്ധമായ അനുകരണമല്ല; നിര്‍ബന്ധമായ അനുഗമനമാണ്. പണ്ഡിതനും വിശ്വസ്തനും ഭക്തനുമായി മറ്റു പണ്ഡിതന്മാര്‍ അംഗീകരിച്ചിട്ടുള്ള മുജ്തഹിദിനെ മാത്രമേ തഖ്ലീദ് ചെയ്യാന്‍ പാടുള്ളൂ. ഇങ്ങനെ സാധാരണക്കാരന്‍ ഏതെങ്കിലും ഒരു ഇമാമിനെ അനുഗമിക്കല്‍ നിര്‍ബന്ധമാണെന്ന കാര്യം ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്...(മുസ്തസ്ഫാ 2 : 123)

പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായമാണ് ഇജ്മാഅ്. ഇജ്മാഅ് മതത്തില്‍ അനിഷേധ്യമായ തെളിവും പ്രമാണവുമാണ്. അപ്പോള്‍ മദ്ഹബിന്റെ ഇമാമുകളെ അനുഗമിക്കല്‍ തെളിവിന്റെ അടിസ്ഥാനത്തിലുള്ള അനുകരണമാണ്...


മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം

‘ഇജ്തിഹാദിനു കഴിവുള്ളവര്‍ ഇജ്തിഹാദു ചെയ്യണം. കഴിവില്ലാത്തവര്‍ ’ഇസ്തിഫ്താഅ്’ ചെയ്യണം. തെളിവു സഹിതം ഫത് വ തേടുന്നതിനാണ് ഇസ്തിഫ്താഅ് എന്നു പറയുന്നത്. ഫത് വ സ്വീകരിക്കുന്നത് തഖ്ലീദല്ല. അപ്പോള്‍ മുജ്തഹിദാണെങ്കില്‍, മുഖല്ലിദ് ആകണമെന്നില്ല. അതു പാടില്ല താനും. ഇസ്തിഫ്താ ചെയ്യുക അഥവാ തെളിവു സഹിതം ഫത്വാ തേടുക മാത്രമാണ് ചെയ്യേണ്ടത്.

രണ്ടു വഹാബി പണ്ഡിതന്മാര്‍ ഒന്നിച്ചെഴുതിയ ‘തഖ്ലീദ് ഒരു പഠനം’ എന്ന പുസ്തകത്തില്‍ ഇവ്വിഷയകമായി നടത്തിയ സുദീര്‍ഘമായ ചര്‍ച്ചയുടെ രത്നച്ചുരുക്കമാണ് മുകളില്‍ കൊടുത്തത്...

ഇജ്തിഹാദിനു കഴിവില്ലാത്തവര്‍ ഒരു മുജ്തഹിദിനെ അനുഗമിക്കല്‍ നിര്‍ബന്ധമാണെന്നതു ഇജ്മാഅ് കൊണ്ടു സ്ഥാപിതമായ കാര്യമാണ്. ഇതിനു ഇത്തിബാഅ് (പിന്‍പറ്റല്‍) ഇസ്തിഫ്താഅ് (ഫത്വാ തേടല്‍) തഖ്ലീദ് (അനുകരിക്കല്‍) എന്നീ മൂന്ന് പദങ്ങളും ഉപയോഗിക്കാറുണ്ട്. നിദാന ശാസ്ത്രത്തില്‍ ആധികാരിക പണ്ഡിതനായ ഇമാം ഗസ്സാലി (450-505)യുടെ വാക്യങ്ങള്‍ തെളിവായി ഉദ്ധരിക്കാം...
 
‘സാധാരണക്കാരനു ഫത് വ ചോദിക്കലും പണ്ഡിതന്മാരെ പിന്‍പറ്റലും നിര്‍ബന്ധമാകും.’ (മുസ്തസ്ഫാ 2-124)

"സാധാരണക്കാരന്‍, അറിവും സ്വീകാര്യതയുമുണ്ടെന്ന് ബോധ്യപ്പെട്ടവരോടല്ലാതെ ഫത് വ തേടരുത്” (മുസ്തസ്ഫാ 2-125)

“സാധാരണക്കാരനും മുഫ്തിയെ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. കാരണം സാധാരണക്കാര്‍ക്കു അയാളെ പിന്‍പറ്റല്‍ നിര്‍ബന്ധമാണെന്ന് പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായം (ഇജ്മാഅ്) വ്യക്തമാക്കുന്നു.” (മുസ്തസ്ഫാ 2-123)

എന്നാല്‍, സാധാരണക്കാരനു ഇജ്തിഹാദിന്നാസ്പദമായ അറിവു നേടുവാനും മതവിധിയെക്കുറിച്ചു, സ്വയം ഒരു ധാരണയിലെത്തിച്ചേരുവാനും സാധിക്കാത്തത് കൊണ്ട്, മറ്റുള്ളവരെ തഖ്ലീദ് ചെയ്യല്‍ അനുവദിക്കപ്പെട്ടിരിക്കുന്നു...(മുസ്തസ്ഫാ 2-122)

"ഇജ്തിഹാദിനു കഴിവുള്ള പണ്ഡിതനും മറ്റൊരാളെ തഖ്ലീദ് ചെയ്യല്‍ അനുവദനീയമാണെന്നു പറഞ്ഞിട്ടുള്ളവരുടെ കൂട്ടത്തില്‍, അഹ്മദു ബിന്‍ ഹമ്പല്‍, ഇസ്ഹാഖു ബിന്‍ റാഹവൈഹി, സുഫ്യാനുസ്സൌരി (റ) എന്നിവരും പെടുന്നു..."(മുസ്തസ്ഫാ 2-121)

പണ്ഡിതന്മാരെ അനുഗമിക്കുന്നതിനു ഇത്തിബാഅ് പിന്‍പറ്റല്‍ ഇസ്തിഫ്താഅ് ഫത് വ തേടല്‍ എന്നീ പദങ്ങള്‍ ഉപയോഗിക്കുന്നതു പോലെ തന്നെ തഖ്ലീദ് അനുകരണം എന്നും ഉപയോഗിക്കാമെന്ന് ഇമാം ഗസ്സാലി(റ)യുടെ ഉദ്ധൃത വരികള്‍ തന്നെ സ്പഷ്ടമാക്കുന്നു. എന്നിരിക്കെ, സാധാരണക്കാരന്‍ ഫത് വ സ്വീകരിക്കല്‍ തഖ്ലീദ് അല്ലെന്ന്, എങ്ങനെ അദ്ദേഹം രേഖപ്പെടുത്തി..? ഇതാണ് അടുത്തായി ചിന്തിക്കാനുള്ളത്...


തഖ്ലീദിനു രണ്ടു പ്രയോഗമുണ്ട്

തെളിവില്ലാതെ അഭിപ്രായം സ്വീകരിക്കുക – ഇതാണല്ലോ തഖ്ലീദ്. എന്നാല്‍ ഇതിന്നു രണ്ടു വ്യാഖ്യാനമുണ്ട്. ഒന്ന്, സ്വീകാര്യനായ ഒരു പണ്ഡിതന്‍ പറഞ്ഞ വിധി, ആ വിധിയുടെ തെളിവെന്തെന്നു മനസ്സിലാക്കാതെ, സ്വീകരിക്കുക. ഈ തഖ്ലീദാണ് അനുവദനീയമെന്ന് ഇമാം ഗസ്സാലിയും മറ്റു പണ്ഡിതന്മാരും  പറഞ്ഞിട്ടുള്ളത്...

സാധാരണക്കാരന്റെ ‘ഇസ്തിഫ്താഅ്’ ഈ അര്‍ത്ഥത്തിലുള്ള തഖ്ലീദാണ്; തെളിവോടു കൂടി ഫത് വ സ്വീകരിക്കലല്ല. ഇതിന്റെ വിശദാംശം അന്യത്രവരുന്നുണ്ട്.

ഒരാളെ അംഗീകരിക്കണമെന്നതിനു യാതൊരു തെളിവുമില്ലാതെ അയാളുടെ അഭിപ്രായം സ്വീകരിക്കുക, ഇതാണ് രണ്ടാമത്തെ വ്യാഖ്യാനം. ഈ തഖ്ലീദ് അന്ധമായ അനുകരണമാണ്. അതു കൊണ്ടു തന്നെ അതു കുറ്റകരവും അധിക്ഷേപാര്‍ഹവുമാണ്. പണ്ഡിതന്മാരെ അനുകരിക്കല്‍ ഈ അര്‍ത്ഥത്തിലുള്ള തഖ്ലീദല്ല. കാരണം അവരെ അനുകരിക്കണമെന്നതിനു മതിയായ തെളിവുണ്ട്. ഇമാം ഗസ്സാലി (റ)തന്നെ പറയട്ടെ:

“സാധാരണക്കാരനു മുഫ്തിയെ അനുഗമിക്കല്‍ നിര്‍ബന്ധമാണ്. കാരണം അതിന് ‘ഇജ്മാഅ്’ തെളിവാണ്; മുസ്തഫ്തി പറഞ്ഞതു വ്യാജമാകട്ടെ, സത്യമാകട്ടെ, അബദ്ധമാകട്ടെ, സുബദ്ധമാകട്ടെ. മുഫ്തിയുടെയും സാക്ഷിയുടെയും വാക്കു സ്വീകരിക്കല്‍, അപ്പോള്‍, ഇജ്മാഅ് എന്ന തെളിവു കൊണ്ട് നിര്‍ബന്ധമായിക്കഴിഞ്ഞു. അതു കൊണ്ട് അത് തെളിവോടു കൂടി ഒരു വാക്ക് സ്വീകരിക്കലാണ്. ആകയാല്‍ അത് തഖ്ലീദല്ല. ഈ തഖ്ലീദു കൊണ്ട് നാം വിവക്ഷിക്കുന്നത് ഒരാളെ അംഗീകരിക്കണമെന്നതിനു യാതൊരു തെളിവുമില്ലാതെ അയാളുടെ ഒരഭിപ്രായം സ്വീകരിക്കുകയെന്നതാണ്.” (മുസ്തസ്ഫാ 2-123)


ഇസ്തിഫ്താഉം തഖ്ലീദും

ഇജ്തിഹാദിനു കഴിവുള്ളവനാണ് മുജ്തഹിദ്. തഖ്ലീദ് ചെയ്യുന്നവന്‍ മുഖല്ലിദും. ഫത് വ ചോദിക്കുന്നവനു മുസ്തഫ്തി എന്നും പറയുന്നു. ഇസ്തിഫ്താഅ് അഥവാ ഫത് വ തേടല്‍ രണ്ടു പേരില്‍ നിന്നുമുണ്ടാകും. മുജ്തഹിദില്‍ നിന്നുണ്ടാകുമ്പോള്‍ തെളിവു സഹിതം ഫത് വ ചോദിക്കലാണ്; മുഖല്ലിദില്‍  നിന്നുണ്ടാകുമ്പോള്‍ തെളിവുകൂടാതെയും. മുജ്തഹിദിനു തെളിവു മനസ്സിലായില്ലെങ്കില്‍ ഫത് വ സ്വീകരിക്കല്‍ ഹറാമും സാധാരണക്കാരനു തെളിവു മനസ്സിലായില്ലെങ്കിലും അതു സ്വീകരിക്കല്‍ നിര്‍ബന്ധവുമാണ്...

മുഖല്ലിദ് തെളിവു ചോദിക്കാന്‍ പാടില്ലെന്നോ മുജ്തഹിദ് അവനോടു തെളിവു പറയാന്‍ പാടില്ലെന്നോ ഇതിനര്‍ത്ഥമില്ല. തെളിവു പറഞ്ഞാലും പറഞ്ഞില്ലെങ്കിലും തെളിവു വേണ്ട വിധം ഗ്രഹിക്കാതെ, വിധി സ്വീകരിച്ചാല്‍ അതു തഖ്ലീദു തന്നെ. നിദാന ശാസ്ത്ര പണ്ഡിതനായ സുബ്കി(റ)യുടെ നിര്‍വ്വചനം കാണുക : “മത പണ്ഡിതന്റെ വാക്ക് അതിന്റെ തെളിവു മനസ്സിലാവാതെ സ്വീകരിക്കുന്നതാണ് തഖ്ലീദ്.” 
(ജംഉല്‍ജവാമിഅ് 2-253)

തെളിവു മനസ്സിലാക്കുന്നുവെങ്കിലോ..? അതു തഖ്ലീദല്ല; ഇജ്തിഹാദു തന്നെയാണ്. ഇമാം മഹല്ലി പറയുന്നു :
“മറ്റൊരു പണ്ഡിതന്റെ വാക്ക്, അതിന്റെ തെളിവു വേണ്ടവിധം മനസ്സിലാക്കിക്കൊണ്ട്, സ്വീകരിക്കല്‍ അയാളുടെ ഇജ്തിഹാദോടൊത്തുവന്ന മറ്റൊരു ഇജ്തിഹാദാകുന്നു...(ശര്‍ഹുജം. ജവാമിഅ് 2- 251)

ചുരുക്കത്തില്‍, ഫത് വ സ്വീകരിക്കുമ്പോള്‍ തെളിവു വേണ്ടവിധം ഗ്രഹിച്ചാല്‍, ഇജ്തിഹാദും ഇല്ലെങ്കില്‍ തഖ്ലീദുമാണ്. മുജ്തഹിദും മുഖല്ലിദുമല്ലാത്ത ഒരു മുസ്തഫ്തി ഇല്ലതന്നെ. ഉണ്ടെന്ന് തഖ്ലീദു വിരോധികള്‍ എഴുതിവിട്ടതു മിതമായി പറഞ്ഞാല്‍ വ്യാജമാണ്...


മുജ്തഹിദിനേ തെളിവു ഗ്രഹിക്കാന്‍ കഴിയൂ...

ഒരു വൈദ്യശാസ്ത്ര പണ്ഡിതന്‍ രോഗികളെ പരിശോധിച്ചു രോഗ നിര്‍ണ്ണയം നടത്തി, ഔഷധങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ഇതു കണ്ടു, ഒരു സാധാരണക്കാരന്‍ അല്ലെങ്കില്‍ മറ്റു പല വിഷയങ്ങളിലും വൈദഗ്ധ്യമുണ്ടെങ്കിലും വൈദ്യശാസ്ത്രത്തില്‍ വേണ്ടത്ര വിവരമില്ലാത്ത ഒരു വ്യക്തി രോഗം നിര്‍ണയിക്കാനും ഔഷധ നിര്‍ദ്ദേശം നല്‍കാനും തുടങ്ങിയാല്‍ ഫലം എന്തായിരിക്കും..? മറുപടി ഊഹിക്കാവുന്നതേയുള്ളൂ. ഇതു തന്നെയാണ് ഇജ്തിഹാദിന്റെയും നില... 

ഗവേഷണ പടുവായ ഒരു മഹാപണ്ഡിതന്‍, ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ ആധാരമാക്കി തന്റെ മുമ്പില്‍ വരുന്ന പ്രശ്നങ്ങള്‍ക്കു സ്വയം മതവിധികള്‍ ആവിഷ്കരിക്കുന്നു. ഇതു കണ്ടു മറ്റുള്ളവരും ഗവേഷണത്തിനൊരുങ്ങിയാല്‍  അപകടങ്ങള്‍ സംഭവിക്കും.
വൈദ്യശാസ്ത്രമറിയാത്തന്‍ അറിയുന്നവനെ സമീപിക്കുകയാണ് വേണ്ടത്. ബുദ്ധിയുള്ളവര്‍ ഇക്കാര്യത്തില്‍ പ്രതികൂലമായി പ്രതികരിക്കാനിടയില്ല...

എന്നാല്‍ ഡോക്ടര്‍ രോഗം കണ്ടുപിടിച്ചു ഔഷധം നിര്‍ണയിച്ചു കൊടുക്കുമ്പോള്‍ തെളിവു പറയാറുണ്ടോ..? പറഞ്ഞാല്‍ പ്രയോജനമുണ്ടോ..? ഇല്ല; അതാണു ശരി. രോഗം നിങ്ങള്‍ പറഞ്ഞതു തന്നെയാണെന്നതിനു എന്താണ് തെളിവ്..? ഈ ഔഷധം അതിന്റെ ശമനത്തിനുതകുമെന്നതിനെന്തു ലക്ഷ്യം..? ഇതില്‍ എന്തൊക്കെ ചേരുവകള്‍ ചേര്‍ത്തിട്ടുണ്ട്..? അവയുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്..? ശാസ്ത്ര വിശാരദന്മാര്‍ക്ക് ഇക്കാര്യത്തില്‍ എന്തൊക്കെ അഭിപ്രായങ്ങളുണ്ട്..? എന്നിങ്ങനെ സാധാരണക്കാരന്‍ ചോദിച്ചാല്‍ ബുദ്ധിയുള്ള വല്ല ഡോക്ടറും അതിനു മറുപടി പറയാനൊരുങ്ങുമോ..? ഒരുങ്ങിയാല്‍ തന്നെ രോഗിക്കതു മനസ്സിലാകുമോ..? മനസ്സിലായില്ലെങ്കില്‍ ചികിത്സ നടത്തേണ്ടതില്ലെന്നു ലോകത്താര്‍ക്കെങ്കിലും അഭിപ്രായമുണ്ടോ..? ഇല്ല എന്നല്ലാതെ മറുപടിയില്ല...

സാധാരണക്കാരന്‍ മതവിധി തേടുന്നതിന്റെ നില ഇതില്‍ നിന്നു ഭിന്നമല്ല. മുജ്തഹിദ് പ്രശ്നത്തിനു പരിഹാരം നിര്‍ദ്ദേശിക്കുമ്പോള്‍ തെളിവു പറയണമെന്നില്ല. പറഞ്ഞാല്‍ പഠിക്കാത്തവര്‍ക്ക് മനസ്സിലാവുകയുമില്ല. തെളിവു മനസ്സിലായില്ലെങ്കില്‍ അതു സ്വീകരിക്കേണ്ടതില്ലെന്നു നൂതന വാദികള്‍ക്കല്ലാതെ മറ്റാര്‍ക്കും അഭിപ്രായമില്ല... 

ഇമാം മഹല്ലി (റ) പറയുന്നു; “തെളിവു ഗ്രഹിക്കാന്‍ മുജ്തഹിദിനു മാത്രമേ കഴിയൂ. കാരണം, അതു ലക്ഷ്യം എതിര്‍ ലക്ഷ്യത്തില്‍ നിന്നു സരക്ഷിതമാണെന്നറിയുന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതാകട്ടെ സകല ലക്ഷ്യങ്ങളെയും സൂക്ഷ്മ പരിശോധന നടത്തുന്നതിനെ ആസ്പദിച്ചുമിരിക്കുന്നു. അതു മുജ്തഹിദിനേ സാധിക്കൂ...(ശര്‍ഹു ജംളല്‍ ജവാമിഅ് 2-393)


പുത്തൻ പ്രസ്ഥാനക്കർ പഠിപ്പിക്കുന്നത് 

അവരുടെ ലേഖനങ്ങളിൽ എഴുതുന്നു : 

"ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “നബി -ﷺ- കൊണ്ടു വന്നതില്‍ മാത്രമാണ് ശരിയുള്ളത്. അതിനെ സഹായിക്കുന്നവര്‍ക്ക് മാത്രമാണ് നമ്മുടെ സഹായമുള്ളത്. അതിനെ പിന്‍പറ്റിയവര്‍ക്ക് (ഇഹ-പര) സൗഭാഗ്യമുണ്ട്. അതില്‍ വിശ്വസിക്കുകയും, അത് പഠിപ്പിച്ചു നല്‍കുകയും ചെയ്യുന്നവരുടെ മേല്‍ അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടായിരിക്കട്ടെ. സത്യം എപ്പോഴും അവിടുന്ന് പറഞ്ഞതിന് ഒപ്പമായിരിക്കും.” (മിന്‍ഹാജുസ്സുന്ന: 5/233)"

പക്ഷെ ഇത് അവരുടെ എഴുത്തിലും , പ്രസംഗത്തിലുമേ കാണു . നബി (സ) തങ്ങൾ തന്നെ പറഞ്ഞ കാര്യമാണ് :''എന്റെ സ്വഹാബികള്‍ നക്ഷത്ര തുല്യരാണ്. അവരില്‍ ആരെ പിന്പറ്റിയാലും സന്മാര്‍ഗം സിദ്ധിക്കുന്നതാണ്''

നബി (സ) സഹാബികളെക്കുറിച്ചു പറഞ്ഞ കാര്യമാണ് മുകളിൽ സൂചിപ്പിച്ചത് . പക്ഷെ പുത്തൻപ്രസ്ഥാനക്കാരുടെ കാര്യം വരുമ്പോൾ സ്വഹാബാക്കൾ ചെയ്ത കാര്യം വരെ നബി (സ) യിൽ നിന്ന് തെളിവില്ല എന്ന് പറഞ്ഞു പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു എത്ര കാര്യങ്ങൾ നമുക്ക് കാണാൻ സാധിക്കും. അപ്പോൾ അവർ എഴുതിയതും , പ്രവർത്തിക്കുന്നതും വൈരുധ്യങ്ങളല്ലേ .

ഉദാഹരണമായി  തറാവീഹ് 20 റക്കഅത്ത് , ജുമുഅയുടെ രണ്ടാം ബാങ്ക് തുടങ്ങിയവയൊക്കെ ഉദാഹരണം .

ഈ പെരുന്നാളിന് മുജാഹിദ് മതക്കാർ നിസ്‌ക്കരിച്ചതു വീടുകളിലാണ് . നബി (സ) വീട്ടിൽ പെരുന്നാളിന് നിസ്‌ക്കരിച്ച ഒരു ഹദീസ് കാണിച്ചു തരുമോ എന്ന് ചോദിച്ചപ്പോൾ , സ്വഹാബികൾ അങ്ങനെ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ് മറുപടി വന്നു .

അതായത് അവരുടെ കാര്യങ്ങൾ ന്യായീകരിക്കാൻ ആരെയും കൂട്ടുപിടിക്കും , അവർക്കു ആ സമയം സ്വഹാബികളുടെ വാക്കുകൾ തെളിവുമാണ്. നമ്മൾ ചെയ്‌താൽ പടിക്കു പുറത്തും .


അവരുടെ മറ്റു വാദങ്ങൾ കാണുക 

ശൈഖുല്‍ ഇസ്‌ലാം പറഞ്ഞു: “തീര്‍ച്ചയായും തഖ്ലീദ് വിഢികളെ മാത്രമേ സമ്മാനിക്കുകയുള്ളൂ.” (മിന്‍ഹാജുസ്സുന്ന: 5/381)

അല്‍-വസീര്‍ ഇബ്‌നു ഹുബൈറ -رَحِمَهُ اللَّهُ- പറഞ്ഞു: “പിശാചിന്റെ കുതന്ത്രങ്ങളില്‍ പെട്ടതാണ് അല്ലാഹുവിന് പുറമേ ആരാധിക്കപ്പെടുന്ന ആശയപരമായ ചില വിഗ്രഹങ്ങളെ മനുഷ്യമനസ്സുകളില്‍ പ്രതിഷ്ഠിക്കുക എന്നത്. സത്യം വ്യക്തമായാലും ഇത്തരക്കാര്‍ പറയും; ഇത് നമ്മുടെ മദ്ഹബിന് യോജിച്ചതല്ലെന്ന്. താന്‍ ബഹുമാനിക്കുന്ന വ്യക്തിയോടുള്ള തഖ്ലീദാണ് അവനെ ഇതിന് പ്രേരിപ്പിക്കുന്നത്. സത്യത്തിന് മീതെ അവന്‍ ആ വ്യക്തിയെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.” (ലവാമിഉല്‍ അന്‍വാര്‍: 2/465)


ഇബ്‌നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “(തര്‍ക്കത്തിലുള്ള വിഷയത്തെ കുറിച്ച്) തങ്ങള്‍ ബഹുമാനിക്കുന്ന (ചില പണ്ഡിതന്മാരില്‍) നിന്ന് സ്വീകരിച്ച ചില വാക്കുകളും, അവരെ കുറിച്ച് നല്ലത് വിചാരിക്കുക എന്ന മനസ്സും മാത്രമാണ് മാത്രമാണ് ചിലരുടെ അടുക്കലുള്ളത്. തങ്ങളുടെ നേതാക്കളുടെ വാക്കുകള്‍ മാത്രമേ അവര്‍ കേട്ടിട്ടുള്ളൂ; അതിന് പുറമെയുള്ളതൊന്നും അവര്‍ക്കറിയില്ല. അതവര്‍ക്കും (സത്യത്തിനുമിടയില്‍) ഒരു മറയായി മാറിയിരിക്കുന്നു. ആ മറ എന്തു മാത്രം വലുതായിരിക്കുന്നു?!” (ത്വരീഖുല്‍ ഹിജ്റതയ്നി: 215)

അല്ലാമ അബ്ദുല്‍ ഖാദിര്‍ ബ്നു ബദ്റാന്‍ അദ്ദിമഷ്ഖി -رَحِمَهُ اللَّهُ- പറഞ്ഞു: “തഖ്ലീദ് സത്യത്തില്‍ നിന്ന് അകറ്റുകയും, അസത്യത്തെ മനോഹരമാക്കി തോന്നിപ്പിക്കുകയും ചെയ്യും.” (അല്‍-മദ്ഖല്‍ ഇലാ മദ്ഹബില്‍ ഇമാം അഹ്മദ്: 495)

ശൈഖ് അബ്ദു റഹ്മാന്‍ ബ്നു യഹ്യ അല്‍-മുഅല്ലിമി -رَحِمَهُ اللَّهُ- പറഞ്ഞു: “നീ അറിയുക! മറ്റുള്ളവരെ പരിശോധിക്കുന്നതിന് വേണ്ടി അല്ലാഹു ചിലപ്പോള്‍ തന്റെ ചില നിഷ്കളങ്കരായ ദാസന്മാരെ കൊണ്ട് അബദ്ധങ്ങള്‍ പറയിച്ചേക്കാം. തന്റെ അടിമകള്‍ സത്യം പിന്തുടരുകയും ഈ വ്യക്തിയുടെ വാക്കുകള്‍ ഒഴിവാക്കുകയുമാണോ ചെയ്യുക, അതല്ല ആ വ്യക്തിയുടെ ശ്രേഷ്ഠതയും മഹത്വവും കണ്ട് വഞ്ചിതനാവുകയാണോ ചെയ്യുക (എന്നറിയുന്നതിന് വേണ്ടിയാണത്).  

അബദ്ധം പറഞ്ഞ മുജ്തഹിദിന് അല്ലാഹു ഒഴിവ് കഴിവ് നല്‍കും; അല്ല! സത്യം കണ്ടെത്താന്‍ വേണ്ടി അദ്ദേഹം നടത്തിയ ആ പരിശ്രമത്തിനും, സത്യം ആഗ്രഹിച്ചതിനും, അത് (തേടിപ്പിടിക്കുന്നതില്‍) കുറവ് വരുത്താതിരുന്നതിലും അല്ലാഹു അദ്ദേഹത്തിന് പ്രതിഫലം നല്‍കും.

എന്നാല്‍ ആ പണ്ഡിതനോടുള്ള ആദരവില്‍ വഞ്ചിതനായി, ഖുര്‍ആനും സുന്നത്തുമാകുന്ന തെളിവുകള്‍ പരിശോധിക്കാത്തവന് ഒരിക്കലും ഒഴിവ് കഴിവ് നല്‍കപ്പെടുകയില്ല. അവന്‍ യഥാര്‍ഥത്തില്‍ വലിയ പിഴവിലാണ് വീണു പോയിരിക്കുന്നത്.


മുകളിൽ കൊടുത്തതൊക്കെ തക്‌ലീദിനെ എതിർക്കാൻ അവർ കണ്ടെത്തിയ അവരുടെ പണ്ഡിതന്മാരുടെ വാക്കുകളും , ന്യായങ്ങളുമാണ്.

അതെ സമയം ഏതെങ്കിലും കാര്യത്തിൽ നമ്മൾ പണ്ഡിതരുടെ തെളിവുകൾ നിരത്തിയാൽ അതൊന്നും അവർക്കു സ്വീകാര്യമല്ല താനും . ഉടനെ വരും ചോദ്യം , ഖുർആനിലുണ്ടോ , ഹദീസുലുണ്ടോ എന്നൊക്കെ .

അത് മാത്രമല്ല മദ്ഹബിന്റെ ഇമാമീങ്ങളെ ചെറുതാക്കി കാണിക്കലും , മദ്ഹബ് പിൻപറ്റിയവരെ അങ്ങേയറ്റം കളിയാക്കുകയും , ആക്ഷേപിക്കുകയുമാണ് ചെയ്തിട്ടുള്ളത്. നമ്മുടെ ഇമാമീങ്ങളുടെ കഴിവും , സൂക്ഷ്മതയും , തെളിവുകൾ കണ്ടെത്താൻ അവർ   നടത്തിയ പരിശ്രമങ്ങളുമൊക്കെ നമുക്കറിയാവുന്നതാണ് . അതിന്റെയപ്പുറം ഈ അടുത്ത് പൊട്ടി മുളച്ച തഖ്ലീദ് വിരോധികൾക്കു സാധ്യമല്ല എന്ന് ഏതൊരു കുഞ്ഞിനും അറിയാവുന്ന കാര്യവുമാണ് .

മദ്ഹബിന്റെ ഇമാമീങ്ങൾക്ക് ശേഷം കടന്നുപോയ എല്ലാ പണ്ഡിതരും മദ്ഹബിനെ തഖ്ലീദ് ചെയ്തു വന്നിട്ടുള്ള പണ്ഡിത വര്യന്മാരാണ്. എന്തിനു പറയുന്നു ഇബ്നു തൈമിയായുടെ മദ്ഹബും , ഇബ്നു അബ്ദുൽ വഹാബിന്റെ മദ്ഹബും ഏതെന്നു ചോദിച്ചാൽ മുജാഹിദ് പക്ഷത്ത് നിന്ന് തന്നെ ഉത്തരം കിട്ടും . പക്ഷെ 1921 ശേഷം പിറവികൊണ്ട ഞങ്ങൾക്ക് മദ്ഹബ് അലർജിയാണ് . അല്ല അങ്ങനെ ആക്കി എടുത്തതാണ് .

അതിലും രസകരമായ സംഗതി ഇവർ ചെയ്യുന്ന കാര്യങ്ങൾ നാലാലൊരു മദ്ഹബ് കാണിച്ചു തരുന്നത് മാത്രമാണ് . അതിനപ്പുറമൊരു തെളിവ് കൊണ്ട് അമൽ ചെയ്യാൻ അവരുടെ പക്കൽ തെളിവുകളില്ല . എന്നാലും മദ്ഹബ് അംഗീകരിക്കുന്നവർ പടിക്കു പുറത്തു തന്നെ .

അല്ലാഹു പറയുന്നു –  നിങ്ങള്‍ വിവരമില്ലാത്തവരാണെങ്കിൽ വിവരമുള്ളവരോട് ചോദിക്കൂ...(നഹ്ല്‍)

ഇമാം ഖുര്‍തുബി(റ) വ്യാഖ്യാനിക്കുന്നു – “പൊതുജനം പണ്ഡിതന്മാരെ പിന്തുടരണമെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. അതാണ്‌ ഈ ആയതിന്റെ ഉദ്ദേശം. ദിശയറിയാതെ നട്ടം തിരിയുന്ന അന്ധന്‍ തീര്‍ച്ചയായും കാഴ്ചയുള്ളവനെ ആശ്രയിച്ചേ തീരൂ. അതുപോലെ വിജ്ഞാനം ഇല്ലാത്തവനും ദീനിലെ പ്രയോഗങ്ങളുടെ അര്‍ഥം അറിയാത്തവനും തീര്‍ച്ചയായും പണ്ഡിതന്മാരെ അനുകരിച്ചേ തീരൂ. അപ്രകാരം തന്നെ, ഹലാലിന്റെയും ഹറാമിന്റെയും സാങ്കേതികതയെ കുറിച്ചുള്ള അജ്ഞത നിമിത്തം, പൊതുജനത്തിന് മതകാര്യത്തില്‍ വിധി പറയുവാന്‍ അനുവാദമില്ല"


ശാഫിഈ മദ്ഹബ് പണ്ഢിതനായ സ്വാവി  അദ്ദേഹത്തിന്റെ തഫ്‌സീര്‍ സ്വാവിയില്‍ എഴുതുന്നു:

നാല്‌ മദ്‌ഹബുകളല്ലാത്തതിനെ അന്ധമായി അനുകരിക്കൽ അനുവദനീയമല്ല. അതൊരു പക്ഷെ സ്വഹാബത്തിന്റെ വാക്കിനോടും സ്വഹീഹായ ആയത്തിനോടും ഹദീസിനോടും ഒത്തുകണ്ടാലും ശരി. നാല്‌ മദ്‌ഹബുകൾക്കപ്പുറം പുറത്തുപോകുന്നവർ വഴിപിഴച്ചവനും പിഴപ്പിക്കുന്നവനുമാണ്‌ ചിലപ്പോള്‍ ആ വേല കുഫ്‌റിലെത്തിക്കും. കാരണം, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ഉപരിതല സാരം കൈകൊള്ളല്‍ കുഫ്‌രിയ്യത്തിന്റെ അടിസ്ഥാന കാരണങ്ങളില്‍ പെട്ടതാണ്. (തഫ്‌സീര്‍ സ്വാവി: 3/9)

എനി മുജാഹിദ് നേതാവായ ഇബ്നു അബ്ദുള്‍ വഹാബ് തന്നെ പറയുന്നത് നോക്കൂ

ഖുര്‍ആന്‍ മനസ്സിലാക്കാന്‍ ഞങ്ങള്‍ ആധികാരിക തഫ്സീറുകളായ ത്വബ് രിയും അതിന്റെ സംഗ്രഹം ഇബ്നു കസീറും, അത് പോലെ, ബഗ്വി, ബൈളാവി, ഖാസിന്‍, ഹദ്ദാദ്‌, ജലാലൈനി എന്നിവയോടും സഹായം തേടുന്നു. ഹദീസ് മനസ്സിലാക്കാന്‍ ലോകപ്രശസ്ത ഇമാമുമാരെ ആശ്രയിക്കുന്നു - ബുഖാരിക്ക് വേണ്ടി ഇമാം അസ്ഖലാനിയെയും ഇമാം ഖസ്തല്ലാനിയെയും മുസ് ലിമിന് വേണ്ടി ഇമാം നവവിയെയും ആശ്രയിക്കുന്നു.(ഇബ്നു അബ്ദിൽ വഹാബ്)"" 

Friday 26 June 2020

അല്ലാഹു ആദമി(അ)നെ പഠിപ്പിച്ച നാമങ്ങള്‍ ഏതൊക്കെയാണ് ?



അല്ലാഹു പറയുന്നു: ;അവന്‍(അല്ലാഹു) ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക് കാണിച്ചു. എന്നിട്ടവന്‍ ആജ്ഞപിച്ചു: നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക് പറഞ്ഞുതരൂ. (അല്‍ബഖറ: 31) 

ആദമി(അ)നെ അല്ലാഹു പഠിപ്പിച്ച നാമങ്ങള്‍ ഏതൊക്കെയാണെന്നതിന് വ്യക്തമായ പ്രമാണങ്ങള്‍ കണ്ടെത്താന്‍ സാധ്യമല്ല. അതുമായി ബന്ധപ്പെട്ട് വന്നതെല്ലാം ഇജ്തിഹാദീ (ഗവേഷണപരമായ) അഭിപ്രായങ്ങളാണ്. ഈ അഭിപ്രായങ്ങളില്‍ ഏറ്റവും അടുത്ത് നില്‍ക്കുന്നത് അല്ലാഹു ആദമിനെ പഠിപ്പിച്ച രീതിയാണ്. അത്, ബുദ്ധി ഉപയോഗിച്ചും, നിര്‍ധാരണം ചെയ്തും ആദമിന്(അ) മുന്നില്‍ കാണിക്കപ്പെട്ട ഏതൊരു വസ്തുവിനും പേരുവിളിക്കുന്നതിനുള്ള കഴിവ് അല്ലാഹു നല്‍കിയെന്നതാണ്. 

മലക്കുകള്‍ക്ക് ഇപ്രകാരമുള്ള സ്വാതന്ത്രൃമില്ല. അവര്‍ അല്ലാഹുവില്‍ നിന്ന് അറിഞ്ഞത് അറിയുകയും, അറിഞ്ഞിട്ടില്ലാത്തത് അറിയാതിരിക്കുകയും ചെയ്യുന്നു. അവര്‍ പറഞ്ഞു: നിനക്ക് സ്‌ത്രോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ് സര്‍വജ്ഞനും അഗാധജ്ഞാനിയും. (അല്‍ബഖറ: 31) 

തഫ്‌സീറുല്‍ ഖുര്‍ത്വുബിയില്‍ വന്നിരിക്കുന്നു: അല്ലാഹു ആദമിനെ (അ) പഠിപ്പിച്ച നാമങ്ങള്‍ ഏതൊക്കെയാണെന്ന കാര്യത്തില്‍ വ്യഖ്യാതക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നു. ഇബ്‌നു അബ്ബാസ്, ഇക്‌രിമ, ഖതാദ, മുജാഹിദ്, ഇബ്‌നു ജുബൈര്‍ (റഹ്) തുടങ്ങിയവര്‍ പറയുന്നു: അല്ലാഹു ആദമിനെ (അ) ചെറുതും വലുതമായ എല്ലാ വസ്തുവിന്റെയും നാമങ്ങള്‍ പിഠിപ്പിച്ചിരിക്കുന്നു.

ആസിം ബിന്‍ കുലൈബ് അലിയുബിന്‍ ഹസന്റെ മൗലയായിരുന്ന സഅദില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: അദ്ദേഹം പറയുന്നു: ഞാന്‍ ഇബ്‌നു അബ്ബാസ്(റ)വിന്റെ അടുക്കല്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍, അവര്‍ പാത്രത്തിന്റെയും ചമ്മട്ടിയുടെയും നാമങ്ങള്‍ പറയുകയായിരുന്നു. ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: അല്ലാഹു ആദമിന് (അ) എല്ലാ നാമങ്ങളും പഠിപ്പിച്ചിട്ടുണ്ട്. 

ഖുര്‍ത്വുബി പറയുന്നു: ഈയൊരു അര്‍ഥം തുടര്‍ന്ന് വരുന്നതിലേക്ക് ചേര്‍ക്കപ്പെടുന്നതാണ്. ഇതാണ് “كُلَّهَا” (എല്ലാം) എന്ന പദം അര്‍ഥമാക്കുന്നത്. ശുപാര്‍ശയുമായി ബന്ധപ്പെട്ട് ബുഖാരിയില്‍ വന്നിട്ടുള്ള ഹദീസ് ഇമാം ഖുര്‍ത്വുബി ഉദ്ധരിക്കുന്നു: വിശ്വാസികള്‍ ആദമിനോട് പറയുന്നതാണ്: അല്ലാഹു താങ്കളെ എല്ലാ നാമങ്ങളും പഠിപ്പിച്ചിരിക്കുന്നു. 

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: അല്ലാഹു ആദമിന് എല്ലാ നാമങ്ങളും പഠിപ്പിച്ചിരിക്കുന്നു. എത്രത്തോളമെന്നാല്‍, കണ്‍പോളകളുടെയും പാത്രങ്ങളുടെയും നാമങ്ങള്‍ വരെ. ഇമാം ത്വബരി പറയുന്നു: അല്ലാഹു ആദമിനെ പഠിപ്പിച്ചത് മലക്കുകളുടെയും, പരമ്പരകളുടെയും നാമങ്ങളാണ്. ഈ സൂക്തത്തെ ” ثُمَّ عَرَضَهُمْ عَلَى الْمَلَائِكَةِ” (മലക്കുകള്‍ക്ക് മുന്നില്‍ കാണിക്കപ്പെടുക) മുന്നില്‍വെച്ചുകൊണ്ടാണ് ഈ അഭിപ്രായത്തെ ഇമാം ത്വബരി മുന്തിക്കുന്നത്. 

അല്ലാഹു ആദിമിന് ചെറുതും വലുതുമായ എല്ലാ വസ്തുക്കളുടെയും നാമങ്ങള്‍ പഠിപ്പിച്ചിരിക്കുന്നുവെന്ന അഭിപ്രായമാണ് ഖുര്‍ത്വുബി മുന്നോട്ടുവെക്കുന്നത്. ഏതൊക്കെ നാമങ്ങളാണന്നതിന് കൃത്യമായ തെളിവുകളില്ലെന്നത് ഇതില്‍നിന്ന് വ്യക്തമാണ്. എല്ലാ അഭിപ്രായങ്ങളും ഇജ്തിഹാദിന്റെ അടിസ്ഥാനത്തിലുള്ളതാണ്. നാമങ്ങളെന്താണെന്ന് മനസ്സിലാക്കുന്നതിന് കൂടുതല്‍ അസ്വസ്ഥപ്പെടേണ്ട കാര്യമില്ല. ഇത്തരമൊരു ചോദ്യം ഉന്നയിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍, ഉത്തരം നല്‍കുകയെന്നതിന് മുതിരുമായിരുന്നില്ല.


കടപ്പാട് : islamonline.net

യമനിൽ പുതിയ പ്രഭാതം




യമനിൽ നിന്നൊരു ഭീകര വാർത്ത 

മദീനയിലെ പള്ളിയിൽ തടിച്ചുകൂടിയ സത്യവിശ്വാസികൾ ആ വാർത്ത കേട്ടു ഞെട്ടി ഒരിക്കലും പ്രതീക്ഷിക്കാത്ത വാർത്ത കേട്ടു സഹിക്കാനാവാത്ത വാർത്ത  

നബി (സ) തങ്ങൾക്ക് അസുഖം ബാധിച്ചിരിക്കുന്നു വളരെ വേഗം വാർത്ത മദീനയിൽ പരന്നു  മദീനാ പട്ടണം ദുഃഖത്തിൽ മുങ്ങിപ്പോയി കണ്ണുനീരും നെടുവീർപ്പുകളുമായി സത്യവിശ്വാസികൾ പള്ളിയിലേക്കോടി  
ഹജ്ജ് കഴിഞ്ഞ് വന്നിട്ട് ഏറെ നാളായില്ല ഹജ്ജ് കഴിഞ്ഞതോടെ എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു  ഒരു ലക്ഷം പേർ പങ്കെടുത്ത ഹജ്ജ് മുമ്പൊരിക്കലുമില്ലാത്തത്ര ഹാജിമാർ മക്കയിൽ ആവേശം അലതല്ലിയ ദിനങ്ങൾ 

ചരിത്രപ്രസിദ്ധമായ അറഫാ മൈതാനിയിൽ ഒരു ലക്ഷം പേർ സമ്മേളിച്ചു പുണ്യപ്രവാചകൻ മുഹമ്മദ് മുസ്തഫ(സ) തങ്ങൾ ഉജ്ജ്വലമായൊരു പ്രസംഗമാണവിടെ നടത്തിയത് വമ്പിച്ച മനുഷ്യാവകാശ പ്രഖ്യാപനം 
സ്ത്രീകളുടെ അവകാശങ്ങൾ ഒന്നൊന്നായി പ്രഖ്യാപിക്കപ്പെട്ടു എല്ലാ സാമൂഹിക തിന്മകളും നിരോധിച്ചു പലിശ നിരോധിച്ചു ലോകത്തുടനീളം സന്തോഷവും സമാധനവും ശാന്തിയും നിലനിൽക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചു  കേട്ടുനിന്നവർ ആവേശഭരിതരായി ഹജ്ജ് കഴിഞ്ഞ് എല്ലാവരും സന്തോഷത്തോടെ മടങ്ങി മദീനയിൽ ശാന്തിയും സമാധാനവും നിലനിന്നു 

അതിനിടയിലാണ് ഈ വാർത്ത വന്നത് പ്രവാചകന് അസുഖം ബാധിച്ചെന്ന് ; ആർക്കും അത് താങ്ങാനാവുന്നില്ല പ്രവാചകൻ രോഗശയ്യയിൽ കിടക്കുന്നു പ്രമുഖ സ്വഹാബിവര്യന്മാർ ദുഃഖം കടിച്ചമർത്തി ആ വീട്ടിൽ കയറി വന്നു പെട്ടെന്ന് ചില ദൂതന്മാരെത്തി  അവർ വെപ്രാളത്തോടെയാണ് വന്നത് വളരെ പ്രധാനപ്പെട്ടൊരു കാര്യം പറയാനാണവർ വന്നത്  

അവർ മദീനാ പള്ളിയിൽ കയറി ചിലരുമായി സംസാരിച്ചു  
'ഞങ്ങൾ യമനിൽ നിന്നും വരുന്നു ഞങ്ങൾക്ക് ചില സുപ്രധാന കാര്യങ്ങൾ പ്രവാചകനെ അറിയിക്കാനുണ്ട്' 

അവർ ചിലർ പ്രമുഖന്മാരെ അറിയിച്ചു 

'പ്രവാചകന് സുഖമില്ല എല്ലാവരും ദുഃഖിതരാണ് ഈ സന്ദർഭത്തിൽ പ്രവാചകനോടെങ്ങനെ സംസാരിക്കും ' 

'വന്ന കാര്യം വളരെ ഗൗരവമുള്ളതാണ്' 

ഒടുവിൽ ദൂതന്മാർ പ്രവാചക സന്നിധിയിലെത്തി അസുഖം ബാധിച്ചു വിഷമിക്കുന്ന പ്രവാചകൻ ആ വിവരം അറിയുന്നു  

അസ് വദുൽ അൻസി  

ദുഷ്ടനായ അസ് വദുൽ അൻസി അവൻ പ്രവാചകനാണെന്ന് വാദിക്കുന്നു അവൻ മായാജാലക്കാരനാണ് അവന് ജോത്സ്യമറിയാം ആ ദുഷ്ടൻ നിരവധിയാളുകളെ വഴിപിഴപ്പിച്ചു കഴിഞ്ഞു സത്യവിശ്വാസികളുടെ ഇടയിൽ അവൻ ശക്തമായ പ്രചരണത്തിനിറങ്ങിയിരിക്കുന്നു യമനിൽ അവൻ വെല്ലുവിളി ഉയർത്തിയിരിക്കുന്നു അവന്റെ ഉപദ്രവത്തിൽ നിന്ന് യമൻ രാജ്യത്തെ രക്ഷിക്കണം അവിടുത്തെ മുസ്ലിംകളെ രക്ഷിക്കണം  
വല്ലാത്തൊരു സന്ദേശം 

യമൻ രാജ്യം വഴി തെറ്റുകയാണ്  ചരിത്രപ്രസിദ്ധമായ യമൻ രാജ്യം സമ്പൽസമൃദ്ധിയുടെ കേന്ദ്രമാണത് അത് കീഴടക്കാൻ ഒരു കള്ള പ്രവാചകൻ  ഇറങ്ങിയിരിക്കുന്നു അവൻ ശക്തനാണ് മുസ്ലിം ഉദ്യോഗസ്ഥരെ അവൻ ആട്ടിപ്പുറത്താക്കുന്നു മുസ്ലിം സൈനികരെ ആട്ടിയോടിക്കുന്നു  ദിവസം തോറും അവന്റെ ശക്തി വർദ്ധിച്ചുകൊണ്ടിരിക്കുന്നു ഇങ്ങനെ പോയാൽ യമൻ ഭരണകൂടം അവൻ കൈപ്പിടിയിൽ ഒതുക്കും അവൻ അവിടത്തെ രാജാവായിത്തീരും അസ് വദുൽ അൻസി എന്ന രാജാവ് യമൻ രാജാവ്  അങ്ങനെ സംഭവിച്ചാൽ യമൻ മുസ്ലിംകൾക്ക് അതോർക്കാൻ വയ്യ അത് സംഭവിക്കരുത് പ്രവാചകൻ രക്ഷിക്കണം ആ അഭ്യൽത്ഥനയുമായാണ് ദൂതന്മാർ വന്നിരിക്കുന്നത് 

യമനിലെ വാർത്തയറിഞ്ഞ് മദീനാ നിവാസികൾ ഞെട്ടിവിറച്ചു എന്തൊരു ഭീകരമായ അവസ്ഥ  

നബി(സ) തങ്ങൾക്ക് കഠിനമായ തലവേദന ആകെ അസ്വസ്ഥത ഗൗരവമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ പറ്റിയ അവസ്ഥയല്ല 

പക്ഷേ, യമൻ 

യമൻ രാജ്യത്തിന്റെ അവസ്ഥ അത് കേട്ടില്ലെന്നു നടിക്കാനാവില്ല ശക്തമായ നടപടി സ്വീകരിച്ചേ മതിയാവൂ  

അസ് വദുൽ അൻസി അരമനയിലാണ് താമസം അനേകം പാറാവുകാർ അവനെ കണ്ടെത്താൻ തന്നെ പ്രയാസം  

ഒരു യുദ്ധം അനിവാര്യമായിരിക്കുന്നു യമനിൽ ഒരു യുദ്ധം ആസന്നമായിരിക്കുന്നു അവിടെ ഒരു ധീരയോദ്ധാവ് രംഗത്തെത്തുന്നു ഫൈറൂസ് ദൈലമി(റ)  അതെ നമുക്ക് ഫൈറൂസ് ദൈലമിയുടെ കഥ പറയണം ആ കഥ പറയും മുമ്പെ നാം യമന്റെ കഥ അറിയണം യമൻ രാജ്യത്തിന്റെ പ്രകമ്പനം കൊള്ളിക്കുന്ന കഥ റോമിലേക്കും പേർഷ്യയിലേക്കും അബ്സീനിയയിലേക്കും നീണ്ടുപോകുന്ന കഥ  ചരിത്രത്തിന്റെ ചുരുളുകളിൽ നിന്ന് നമുക്ക് ആ കഥ പകർത്തിയെടുക്കാൻ നോക്കാം 

അറേബ്യ വെറും മരുഭൂമിയാണ് പുറം രാജ്യക്കാർക്ക് അറേബ്യയെ അക്രമിച്ചു കീഴ്പ്പെടുത്തണമെന്ന ആഗ്രഹം ഒരിക്കലുമുണ്ടായിരുന്നില്ല ഒരു മരുഭൂമി കീഴ്പ്പെടുത്തിയിട്ട് ആർക്കെന്ത് നേട്ടം? 

ബലഭൂയിഷ്ടമായ ഭൂമിയാണെങ്കിൽ വിദേശികൾ ആക്രമിച്ചു കീഴ്പ്പെടുത്തും കോളനിയാക്കി മാറ്റും  അറേബ്യ കൃഷി ഭൂമിയല്ല അവിടെ മഴ കിട്ടുന്നില്ല പുഴയൊരു കുന്നില്ല എവിടെ നോക്കിയാലും മലകൾ മാത്രം മലകൾ നിറയെ പാറക്കല്ലുകൾ....

അങ്ങനെയുള്ള ഒരു മരുഭൂമി വിദേശികളുടെ ആക്രമണത്തിന് ഒരിക്കലും വിധേയമായില്ല അതുകൊണ്ട് അറബികളുടെ സംസ്കാരം അതേപടി നിലനിന്നു അറേബ്യയുടെ ചില ഭാഗങ്ങളിൽ ജൂതന്മാരും ക്രിസ്ത്യാനികളും വന്നു താമസിച്ചിരുന്നു അവർ കച്ചവടക്കാരായിരുന്നു അറേബ്യയുടെ ഭരണാധികാരികൾ അറബികൾ മാത്രമായിരുന്നു  

അവരുടെ ഗോത്ര സംസ്കാരം അതേപടി നിലനിന്നു  ഗോത്രത്തലവന്മാരുടെ സ്ഥാനം എല്ലാവരും അംഗീകരിച്ചു ഗോത്രങ്ങൾ തമ്മിലുള്ള കിടമത്സരങ്ങളും യുദ്ധങ്ങളും ഇടക്കിടെ അരങ്ങ് തകർക്കുമായിരുന്നു ഒരു പൊതു ശത്രു കടന്നുവരാത്തതുകൊണ്ട് ഈ പാരമ്പര്യങ്ങൾ അതുപോലെ തന്നെ നിലനിന്നു  ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമായ അവസ്ഥ നിലനിന്ന ഒരു പ്രദേശം അറേബ്യയിലുണ്ടായിരുന്നു ആ പ്രദേശത്തേക്ക് വിദേശികൾ കണ്ണയച്ചു 
ഫലഭൂയിഷ്ടമായ പ്രദേശം അവിടെ മഴയുണ്ട് നദികൾ ഒഴുകുന്നു ഗോതമ്പു വയലുകൾ പൂത്തുലഞ്ഞ് നിൽക്കുന്നുണ്ട് 


അഹ്ഖാഫ് 

ഹൂദ് നബി (അ)യുടെ സമുദായത്തെക്കുറിച്ച് പറയാതെ യമൻ പ്രദേശത്തിന്റെ കഥ പറയാനാവില്ല ക്രിസ്തുവിന് രണ്ടായിരത്തി അഞ്ഞൂറ് വർഷം മുമ്പ് യമനിൽ നാഗരികത നിലനിന്നിരുന്നുവെന്ന് ചരിത്രം പറയുന്നു സമീപകാലത്ത് നടന്ന ഗവേഷണങ്ങൾ ആ നാഗരികതയുടെ അവശിഷ്ടങ്ങൾ പുറത്തുകൊണ്ടു വന്നിട്ടുണ്ട്  

ആരായിരുന്നു ഈ നാഗരികതയുടെ അവകാശികൾ? 

ആദ് സമുദായം തന്നെ 

ശിൽപ കലയിൽ അവർ അഗ്രഗണ്യരായിരുന്നു  ഉയർന്ന മലമുകളിൽ അവർ കെട്ടിടങ്ങളുണ്ടാക്കി അവർ മലഞ്ചെരിവുകളിലുണ്ടാക്കിയ കോട്ടകൾക്ക് എന്തൊരു ശക്തിയായിരുന്നു തങ്ങളുടെ ശക്തിയിൽ അവർ അഹങ്കരിച്ചു 
'അഹ്ഖാഫ്' എന്ന വിശാലമായ ഭൂപ്രദേശത്താണ് ആദ് സമുദായം താമസിച്ചിരുന്നത് 

വിശുദ്ധ ഖുർആനിൽ അഹ്ഖാഫിനെക്കുറിച്ചു സൂചിപ്പിക്കുന്ന ഒരധ്യായം തന്നെയുണ്ട് നാൽപത്തി ആറാമത്തെ അധ്യായത്തിന്റെ പേര് സൂറത്തുൽ അഹ്ഖാഫ് എന്നാകുന്നു മക്കയിൽ അവതരിച്ച ഈ സൂറത്തിൽ മുപ്പത്തഞ്ച് ആയത്തുകളുണ്ട്  

ഈ സൂറത്തിലെ ഇരുപത്തി ഒന്നാമത്തെ ആയത്തിന്റെ ആശയം ഇങ്ങനെയാകുന്നു: 

'ആദിന്റെ സഹോദരൻ(ഹൂദ്) അഹ്ഖാഫിലുള്ള തന്റെ ജനതയെ താക്കീത് ചെയ്ത സന്ദർഭം സ്മരണീയമാണ് നിങ്ങൾ അല്ലാഹുവിന്റെ ആജ്ഞകൾക്ക് വിധേയരായിട്ടല്ലാതെ ജീവിക്കരുത് ഒരു വമ്പിച്ച ദിവസത്തെ ശിക്ഷ നിങ്ങൾക്ക് വന്നെത്തിയേക്കുമെന്ന് ഞാനിതാ ഭയപ്പെടുന്നു തീർച്ചയായും (ഇങ്ങനെ) ചെയ്യുന്ന പ്രവാചകന്മാർ അവർക്കു മുമ്പും അവർക്കു ശേഷവും കഴിഞ്ഞുപോയിട്ടുണ്ട്'(46:21) 

വാസ്തവത്തിൽ ആദ് സമൂഹം ചരിത്രം കണ്ട ഏറ്റവും വലിയ ധിക്കാരികളിൽ പെടുമായിരുന്നു അവരെ സന്മാർഗത്തിലേക്ക് ക്ഷണിക്കാൻ വന്ന പ്രവാചകൻ ഹൂദ്(അ)ന് വലിയ പരീക്ഷണങ്ങൾ നേടിടേണ്ടി വന്നു 

പ്രവാചകൻ ജനങ്ങൾ കൂടിനിൽക്കുന്ന സ്ഥലങ്ങളിൽ ചെല്ലും എന്നിട്ടവരോട് സംസാരിക്കും: 

എന്റെ സഹോദരന്മാരേ സർവ്വശക്തനായ അല്ലാഹു നിങ്ങൾക്കു ചെയ്തു തന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിച്ചു നോക്കൂ അവനല്ലാതെ ആരാധനക്കർഹനായിട്ടു മറ്റൊരാളുമില്ല അവന്റെ കൽപനകൾ അനുസരിച്ച് നിങ്ങൾ ജീവിക്കണം 

പക്ഷേ, പ്രവാചകന്റെ ഉപദേശങ്ങളൊന്നും അവർ  സ്വീകരിച്ചില്ല തങ്ങളാണ് ഏറ്റവും ശക്തന്മാരെന്ന് അവർ വിശ്വസിച്ചു അവരത് പ്രഖ്യാപിക്കുകയും ചെയ്തു വിശുദ്ധ ഖുർആൻ തന്നെ അക്കാര്യം എടുത്തു പറയുന്നുണ്ട് 

ഹാമീം സജദ സൂറത്തിൽ അല്ലാഹു പറയുന്നു: 

'ആദ് സമുദായം അർഹതയില്ലാതെ ഭൂമിയിൽ അഹംഭാവം കാണിച്ചു അവർ പറഞ്ഞു: ഞങ്ങളേക്കാൾ ശക്തന്മാർ ആരുണ്ട്? അവരെ സൃഷ്ടിച്ച അല്ലാഹു അവരേക്കാൾ ശക്തനാണെന്ന് അവർ കാണുന്നില്ലേ? അവർ നമ്മുടെ ദൃഷ്ടാന്തങ്ങളെ മനഃപൂർവ്വം നിഷേധിച്ചുകൊണ്ടിരിക്കുകയായിരുന്നു'(41:15) 

അല്ലാഹു ആദ് സമൂഹത്തിന് വമ്പിച്ച അനുഗ്രഹങ്ങളാണ് നൽകിയിരുന്നത് സമ്പൽസമൃദ്ധമായ യമൻ ഭൂമി അവർക്ക് നൽകി ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളും അവരുടെ അധീനതയിലായിരുന്നു  

ഉയർന്ന കുന്നുകളിൽ വൻ കെട്ടിടങ്ങളും കോട്ടകളും പണിതുയർത്തിയ സമൂഹത്തോട് ഹൂദ്(അ) ചോദിച്ചു: 

'യാതൊരാവശ്യവുമില്ലാതെ നിങ്ങളെന്തിനാണ് ഇത്രയും കെട്ടിടങ്ങൾ പണിതുയർത്തുന്നത് ഇത് ധിക്കാരമാണ് ' 

പ്രവാചകന്റെ വാക്കുകൾക്ക് അവർ ഒരു വിലയും കൽപ്പിച്ചില്ല ഉപദേശം അവർക്ക് ഇഷ്ടമായിരുന്നില്ല അവരുടെ ധിക്കാരം നിറഞ്ഞ മറുപടി ഖുർആൻ ഉദ്ധരിക്കുന്നുണ്ട് 

'അവർ പറഞ്ഞു: ഞങ്ങളുടെ ദൈവങ്ങളിൽ നിന്ന് ഞങ്ങളെ തിരിച്ചു വിടാനാണോ നീ വന്നിരിക്കുന്നത് നീ സത്യവാദിയാണെങ്കിൽ നീ ഞങ്ങൾക്ക് വാഗ്ദാനം ചെയ്തത് (ശിക്ഷ) ഇങ്ങ് കൊണ്ടു വരൂ' (46:22) 

അവർ ബഹുദൈവാരാധകരായിരുന്നു ബിംബങ്ങളെ കൈവെടിയാൻ അവർ ഒരുക്കമായിരുന്നില്ല പ്രവാചകന്റെ ഉപദേശം കേൾക്കുമ്പോൾ അവർ ശിക്ഷ കൊണ്ടുവരാൻ തിരക്കുകൂട്ടി 

ശിക്ഷ നൽകുന്നത് അല്ലാഹു ആകുന്നു അവൻ ഒരു നിശ്ചിത അവധി വരെ ശിക്ഷ നീട്ടിവെക്കുന്നു പിന്നെ ശിക്ഷ വരുന്നു അപ്പോൾ അതിനെ തടയാൻ ഒരാൾക്കുമാവില്ല 

ശിക്ഷക്കു വേണ്ടി ധൃതി കൂട്ടുന്ന ജനതയോട് പ്രവാചകൻ പറഞ്ഞു: 

'(ഹൂദ് (അ) പറഞ്ഞു: (അതിനെക്കുറിച്ചുള്ള) അറിവ് അല്ലാഹുവിങ്കൽ മാത്രമാണുള്ളത് എന്നെ ഏതൊരു സന്ദേശവുമായി അയച്ചിട്ടുണ്ടോ അത് നിങ്ങളെ അറിയിക്കുകയാണ് ഞാൻ ചെയ്യുന്നത് പക്ഷേ, നിങ്ങൾ ഒരു മുഢജനതയായിട്ടാണ് ഞാൻ കാണുന്നത്(46:23)

ഒടുവിൽ അവർക്കു നേരെ ശിക്ഷ വരിക തന്നെ ചെയ്തു അപ്പോൾ അവർക്കത് പ്രതിരോധിക്കാൻ കഴിഞ്ഞില്ല കെട്ടിടങ്ങൾക്കോ കോട്ടകൾക്കോ അവരെ സംരക്ഷിക്കാൻ കഴിഞ്ഞില്ല 

അവരുടെ പ്രവർത്തനങ്ങൾ പിശാച് അവർക്ക് ഭംഗിയുള്ളതാക്കി തോന്നിച്ചുകൊടുത്തു അവർ പിശാചിനാൽ വഴിപിഴപ്പിക്കപ്പെട്ടു അവർക്ക് ബുദ്ധിയും ചിന്താശീലവുമുണ്ടായിരുന്നു അവർ ശക്തന്മാരും കാലവൈഭവമുള്ളവരുമായിരുന്നു എന്നിട്ടും പിശാചിന്റെ പിടിയിൽ അകപ്പെട്ടുപോയി 

ഒരുദിവസം ഒരു മേഘം തങ്ങളുടെ താഴ് വാരങ്ങൾക്കു നേരെ നീങ്ങുന്നത് അവർ കണ്ടു 

'ഇതാ... മേഘം വരുന്നു നമുക്ക് നല്ല മഴ കിട്ടും ' 

അവർ വിളിച്ചു പറഞ്ഞു സന്തോഷം കൊണ്ട് തുള്ളിച്ചാടി 
അപ്പോൾ പ്രവാചകൻ പറഞ്ഞു: 

'ഇത് കാരുണ്യത്തിന്റെ മേഘമല്ല നിങ്ങൾ ധൃതികൂട്ടിക്കൊരുന്ന ശിക്ഷയാണിത് ' 
ഇരമ്പിയടിക്കുന്ന കാറ്റ് അതിശക്തമായ കാറ്റ് മണൽക്കുന്നുകൾ തകർന്നു വീണു ഏഴ് രാവും എട്ട് പകലും ശക്തമായ കാറ്റ് തുടർന്നു വിശുദ്ധ ഖുർആൻ പറയുന്നു: 

'അങ്ങനെ അത് അവരുടെ താഴ് വരകളുടെ നേരെ വരുന്നു ഒരു മേഘത്തിന്റെ രൂപത്തിൽ വരുന്നത് കണ്ടപ്പോൾ അവർ പറഞ്ഞു: ഇത് നമുക്ക് മഴ പെയ്തു കിട്ടേണ്ട മഴയാണ് (ഹൂദ്(അ) പറഞ്ഞു: അതല്ല; നിങ്ങൾ ധൃതിപ്പെട്ടാവശ്യപ്പെട്ടുകൊണ്ടിരുന്നതാണത് അതായത് വേദനാജനകമായ ശിക്ഷ ഉൾക്കൊള്ളുന്ന ഒരു കാറ്റ് '(46:24) 

അതു തന്നെ സംഭവിച്ചു വിശുദ്ധ ഖുർആൻ പറയുന്നു: 

'അതിന്റെ രക്ഷിതാവിന്റെ കൽപനയനുസരിച്ച് എല്ലാ വസ്തുക്കളേയും അത് തകർത്തുകളയും അവസാനം അങ്ങനെ തന്നെ സംഭവിച്ചു അവരുടെ വാസ സ്ഥലങ്ങളല്ലാതെ മറ്റൊന്നും കാണപ്പെടാത്ത സ്ഥിതിയിലായി കുറ്റവാളികളായ ജനതക്ക് ഇങ്ങനെയാണ് നാം പ്രതിഫലം നൽകുക'(46:25)

ആദ് സമൂഹം ചരിത്രത്തിന്റെ ഭാഗമായിമാറി 


സബഅ്

അറേബ്യാഉപദ്വീപിന്റെ തെക്ക് ഭാഗത്തായി സമുദ്ര തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ് യമൻ അതിന്റെ കഥയാണ് പറഞ്ഞുവരുന്നത് 
അതിന്റെ പടിഞ്ഞാറുഭാഗം ചെങ്കടൽ, തെക്കു ഭാഗം അറബിക്കടൽ രണ്ടു കടലുകൾക്കും യമൻ രാജ്യത്തെക്കുറിച്ച് ധാരാളം കഥകൾ പറയാൻ കാണും  
പ്രാചീന കാലത്ത് അവിടെ ഭരണം നടത്തിയിരുന്നത് ഖഹ്ത്താൻ എന്ന രാജാവായിരുന്നു 

അദ്ദേഹത്തിന്റെ വംശ പരമ്പരയാണ് ഖഹ്ത്താനികൾ വളരെക്കാലം ഈ ഭരണം നിലനിന്നു ഇക്കാലത്ത് ഈ വംശം മറ്റൊരു പേരിൽ പ്രസിദ്ധരായി സബഅ് ഗോത്രം എന്നായിരുന്നു പുതിയ പേര് 

ഖഹ്ത്താന്റെ സന്താന പരമ്പരയിൽ പെട്ട ഒരു പ്രമുഖനായിരുന്നു സബഅ് ഇദ്ദേഹത്തിനുശേഷം ആ പരമ്പര സബഅ് ഗോത്രം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി ഇവർ താമസമുറപ്പിച്ച സ്ഥലത്തിന്റെ പേര് മആരിബ് എന്നായിരുന്നു അന്നത്തെ നിലയനുസരിച്ച് സൻആഇൽ നിന്ന് മൂന്നു ദിവസത്തെ വഴി ദൂരമാണ് മആരിബിലേക്കുള്ളത് 

പഴയകാലത്ത് മആരിബ് ഭരിച്ച പ്രസിദ്ധരായ ഒരു രാജ്ഞിയുടെ പേര് പറയാം ബിൽഖീസ് റാണി 

ബിൽഖീസിനു ശേഷം ഈ വംശ പരമ്പര തുബ്ബഅ് എന്ന പേരിൽ പ്രസിദ്ധമായിത്തീർന്നു 

അല്ലാഹുവിന്റെ കൽപനകൾ പാലിച്ചുകൊണ്ട് രാജ്യം ഭരിച്ച സ്വാലിഹീങ്ങളായ ഭരണാധികാരികൾ അക്കൂട്ടത്തിലുണ്ടായിരുന്നു പ്രഗത്ഭരായ ഭരണാധികാരികളുടെ കാലത്ത് രാജ്യത്തിന്റെ അതിരുകൾ വളരെ വികസിച്ചു 
യമൻ മുതൽ ഫലസ്തീൻ വരെ നീണ്ടുകിടക്കുന്ന ഒരു മലനിരയുണ്ട് അതിന്റെ പേര് സറാത്ത് മലനിര എന്നാകുന്നു ഈ മലനിരയുടെ ഒരു ശാഖ മആരിബിന്റെ തെക്കു പാടിഞ്ഞാറ് ഭാഗത്ത് കൂടി കടന്നുപോവുന്നു 
അനേകം മലകൾ, അനേകം താഴ് വരകൾ  

മഴ പെയ്യുമ്പോൾ മലകളിൽ നിന്നും താഴ് വരകളിലേക്ക് വെള്ളം കുതിച്ചൊഴുകുന്നു അനേകം താഴ് വരകളിൽ നിന്നൊഴുകുന്ന വെള്ളം വിശാലമായ ഒരു താഴ് വരയിൽ ചെന്നുചേരുന്നു ഇതിനെ ഉദ്നാ താഴ് വര എന്നു വിളിക്കുന്നു ഉദ്നാ താഴ് വര സമുദ്ര നിരപ്പിൽ നിന്ന് വളരെ ഉയരത്തിലാണ് ഉദ്നാ താഴ് വരയിൽ എത്തിച്ചേരുന്ന വെള്ളം രണ്ട് മലകൾക്കിടയിലൂടെ ശക്തിയായി ഒഴുകുന്നു എന്നിട്ടത് മആരിബ് പ്രദേശത്തെത്തിച്ചേരുന്നു 

രണ്ട് മലകൾ അഭിമുഖമായി നിലകൊള്ളുന്നു ഒന്നിന്റെ പേര് വലത്തെ ബലഖ് എന്നും മറ്റേതിന്റെ പേര് ഇടത്തെ ബലഖ് എന്നുമാണ് രണ്ടിനുമിടയിലുള്ള അകലം ഏതാണ്ട് അറുനൂറ് മുഴം  

യമൻ ഭരിച്ച രാജാവ് ഈ  മലകൾക്കിടയിൽ ഒരു അണക്കെട്ട് നിർമ്മിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു  

കടലിലേക്ക് ഒഴുകിപ്പോവുന്ന വെള്ളം തടഞ്ഞുനിർത്തുക എന്നിട്ട് ആ വെള്ളം കൊണ്ട് മരുഭൂമിയിൽ കൃഷി നടത്തുക അങ്ങനെ മണൽ ഭൂമി പച്ചയണിഞ്ഞ കൃഷിഭൂമിയാക്കി മാറ്റുക അതാണവരുടെ പ്ലാൻ  

ഭരണാധികാരിയും, ഉദ്യോഗസ്ഥന്മാരും ജന നേതാക്കളും സാധാരണക്കാരുമെല്ലാം അണക്കെട്ടിനെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരുന്നു 

സഹസ്രാബ്ദങ്ങൾ മുമ്പായിരുന്നു അതെന്നോർക്കണം  
അവരുടെ നിർമ്മാണ വാസന പൂർണ്ണമായി ഉപയോഗപ്പെടുത്തപ്പെട്ടു രണ്ട് മലകൾക്കിടയിൽ അണക്കെട്ട് ഉയർന്നുവന്നു എണ്ണൂറ് അടി നീളം വരും അണക്കെട്ടിന് നൂറ്റി അമ്പത് അടി ഉയരവും മലകളിൽ നിന്നും താഴ് വരകളിൽ നിന്നും  പാഞ്ഞൊഴുകി വരുന്ന മഴ വെള്ളം ഈ അണക്കെട്ടിൽ ശേഖരിക്കപ്പെട്ടു 

അതോടെ യമൻ രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റി  
അനേക ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള വിശാലമായ മരുപ്രദേശം കൃഷിഭൂമിയായി മാറുകയായിരുന്നു അണക്കെട്ടിൽ നിന്നും തോടുകൾ വഴി കൃഷിഭൂമിയുടെ അങ്ങേയറ്റം വരെ വെള്ളം എത്തിക്കാൻ കഴിഞ്ഞു  
ധാന്യങ്ങളും പഴങ്ങളും ധാരാളമായി വളരാൻ തുടങ്ങി  

അവ മറ്റു രാജ്യങ്ങളിലേക്ക് കയറ്റിക്കൊണ്ടുപോവുകയും ചെയ്തിരുന്നു അണക്കെട്ടിന്റെ ഇരുവശങ്ങളിലുമായി കൃഷിസ്ഥലം വളർന്നു കൊണ്ടിരുന്നു ഇരുവശങ്ങളിലുമായി വളർന്നു വികസിച്ച വിശാലമായ പ്രദേശങ്ങളെപ്പറ്റി വിശുദ്ധ ഖുർആൻ രണ്ട് തോട്ടങ്ങൾ എന്നാണ് വിശേഷിപ്പിച്ചത്  

രണ്ട് തോട്ടങ്ങൾ എന്നതുകൊണ്ട് ഫലവൃക്ഷങ്ങളും പഴങ്ങളും ധാന്യങ്ങളും വിളയുന്ന പ്രദേശങ്ങളെയാണുദ്ദേശിച്ചത് യമൻ രാജ്യത്തിന്റെ സാമ്പത്തിക നില വളരെ ഭദ്രമായിത്തീർന്നു എല്ലാ വീട്ടിലും ഐശ്വര്യം കളിയാടി 
രണ്ട് തോട്ടങ്ങൾ രണ്ട് പേരുകളിൽ അറിയപ്പെട്ടു വലതു ഭാഗത്തെ തോട്ടവും ഇടതു ഭാഗത്തെ തോട്ടവും  

തലമുറകൾ മാറി വന്നു മആരിബ് അണക്കെട്ട് നിർമ്മിച്ച  തലമുറ മരണമടഞ്ഞു പുതിയ തലമുറ രംഗത്ത് വന്നു അവർ സുഖസൗകര്യങ്ങളോടെ ജീവിച്ചു അവർ ആഢംബര പ്രിയരായിരുന്നു അതോടെ ധിക്കാരവും വളർന്നുവന്നു അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ആവോളം ആസ്വദിക്കുകയും അവന്റെ കൽപനകൾ ധിക്കരിക്കുകയും ചെയ്യുന്ന ഒരു സമൂഹമായി അവർ അധഃപതിച്ചു അല്ലാഹുവിന്റെ പ്രവാചകന്മാരുടെ ഉപദേശങ്ങളൊന്നും അവർ സ്വീകരിച്ചില്ല  

സബഅ് സമൂഹത്തെക്കുറിച്ച് ഒരധ്യായം തന്നെ വിശുദ്ധ ഖുർആനിലുണ്ട് -സൂറത്തുസ്സബഅ് അതെലെ പതിഞ്ചാമത്തെ ആയത്തിൽ മആരിബ് അണക്കെട്ടിന് ഇരുവശവുമുള്ള തോട്ടങ്ങളെപ്പറ്റി സൂചിപ്പിക്കുന്നതിങ്ങനെയാണ്: 

'സബഅ് സമുദായത്തിന് അവരുടെ വാസ സ്ഥലങ്ങളിൽ അല്ലാഹുവിന്റെ നടപടികൾ മനസ്സിലാക്കാവുന്ന ഒരു ദൃഷ്ടാന്തമുണ്ട് അവരുടെ (വാസ കേന്ദ്രത്തിന്റെ) വലതുഭാഗത്തും ഇടതുഭാഗത്തുമുള്ള രണ്ട് തോട്ടങ്ങൾ (അവരോട് പറയപ്പെട്ടു) നിങ്ങൾ നിങ്ങളുടെ നാഥന്റെ ആഹാരം ഭക്ഷിക്കുക അവനോട് നന്ദി കാണിക്കുക എന്തൊരു നല്ല രാജ്യം തെറ്റുകൾ പൊറുത്തുതരുന്ന ഒരു രക്ഷിതാവും'(34:15) 

അഹങ്കാരികൾ അല്ലാഹുവിന്റെ കൽപനകൾ ധിക്കരിക്കുക തന്നെ ചെയ്തു കാരുണ്യവാനായ അല്ലാഹുവിനെ അവർ മറന്നു പകരം ബിംബങ്ങളെ ആരാധിച്ചു അമ്പിയാക്കളുടെ മുന്നറിയിപ്പുകൾ അവഗണിച്ചു അപ്പോൾ എന്താണ് സംഭവിച്ചത്? 

അവരുടെ എല്ലാ ഐശ്വര്യങ്ങളുടേയും അടിസ്ഥാനമായ മആരിബ് അണക്കെട്ടിനെ പൊളിച്ചുകളയാൻ തന്നെ അല്ലാഹു തീരുമാനിച്ചു അണക്കെട്ട് പൊളിഞ്ഞാൽ എന്താണ് സംഭവിക്കുക? 

അണക്കെട്ടിലെ വെള്ളം രണ്ട് ഭാഗത്തേക്കും കുതിച്ചൊഴുകും തോട്ടങ്ങൾ വെള്ളത്തിനടിയിലാവും വീടുകൾ തകർന്നുവീഴും എല്ലാ ഐശ്വര്യങ്ങളും തകരും  

കൃഷിഭൂമി മരുഭൂമിയായി മാറും ഒരു കാലഘട്ടത്തിൽ ജീവിച്ച അതിവിദഗ്ധരായ ആളുകൾ  അണക്കെട്ടു നിർമ്മിച്ചു അവരുടെ കാലഘട്ടം കടന്നുപോയി പിന്നാലെ വന്നവർക്ക് അതുപോലെ ഒരെണ്ണം സ്ഥാപിക്കാനാവില്ല 

അല്ലാഹു ഒരു ജനതയെ നശിപ്പിക്കാനുദ്ദേശിച്ചാൽ ആ ജനത നശിച്ചതു തന്നെ ഒരു ശക്തിക്കും അവരെ  രക്ഷിക്കാനാവില്ല ഇവിടെ ഒരു ജനതയുടെ സമൂല നാശമല്ല നാം കാണുന്നത് പിൽകാലക്കാർക്ക് ധാരാളം ചിന്തിക്കാനും മനസ്സിലാക്കാനും അവസരം നൽകുന്ന ഒരു പരീക്ഷണമാണ് സബഅ് നിവാസികൾ നേരിട്ടത് 

വിശുദ്ധ ഖുർആൻ ആ സംഭവം ഇങ്ങനെ വിവരിക്കുന്നു: 

'അല്ലാഹുവിന്റെ കൽപനകൾ അനുസരിച്ചു ജീവിക്കാൻ നിർദ്ദേശിക്കപ്പെട്ടപ്പോൾ അവർ പിന്തിരിഞ്ഞുപോവുകയാണ് ചെയ്തത് തന്നിമിത്തം അണക്കെട്ടിലെ വെള്ളത്തിന്റെ പ്രവാഹം  അവരുടെ നേരെ നാം വിട്ടു എന്നിട്ട് അവരുടെ രണ്ട് തോട്ടങ്ങൾക്കു പകരം കയ്പുള്ള പഴങ്ങളും അസ് ലും അൽപം ചില എലന്ത വൃക്ഷങ്ങളുമുള്ള രണ്ട് തോട്ടങ്ങൾ അവർക്ക് നാം നൽകി '(34:16) 

ഒരു രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർന്നുവീണ രംഗമാണ് നാമിവിടെ കണ്ടത്  

ഇടതും വലതുമുള്ള രണ്ട് തോട്ടങ്ങൾ വെള്ളപ്പൊക്കത്തിൽ നശിച്ചുപോയി പിന്നീട് വെള്ളം വറ്റി ഭൂമി ഉണങ്ങി വരണ്ടു കൃഷിയും ഫലവൃക്ഷങ്ങളും നശിച്ചു ഇനിയത് വളരില്ല പകരം മരുഭൂമിയിൽ വളരുന്ന ചില മരങ്ങൾ കാണപ്പെട്ടു അവയുടെ പഴത്തിന് കയ്പുരസം അസ് ല് മരുഭൂമിയിലെ ഒരു മരമാണ്  

അണക്കെട്ടും തോട്ടങ്ങളുമുണ്ടായിരുന്ന കാലത്ത് യമൻ  ജനനിബിഢമായിരുന്നു എല്ലാ രാജ്യക്കാരും അവിടെ വരും  യമനിലെ മാർക്കറ്റുകൾ ലോകപ്രസിദ്ധമായിരുന്നു പാശ്ചാത്യ ലോകത്തെ സഞ്ചാരികളും കച്ചവടക്കാരും യമനിൽ എത്തിയിരുന്നു പൗരസ്ത്യ ലോകത്തെ കച്ചവടക്കാരും അവിടെ വന്നിരുന്നു 

അങ്ങനെ വ്യാപാരത്തിന്റെ ഒരു ലോകമേള തന്നെ യമനിൽ നടന്നിരുന്നു പാശ്ചാത്യർക്ക് പൗരസ്ത്യ ലോകത്തെ വിഭവങ്ങൾ ലഭിച്ചിരുന്നത് തന്നെ യമനിൽ നിന്നായിരുന്നു 

എന്നാൽ അണക്കെട്ട് തകന്നതോടെ എന്താണ് സംഭവിച്ചത്? വ്യാപാരത്തിന്റെ ലോകമേള അപ്രത്യക്ഷമായി ലോക സഞ്ചാരികൾക്കൊന്നും ആ പ്രദേശത്ത് താൽപര്യമില്ലാതായി കച്ചവട സംഘങ്ങൾ മറ്റ് വഴികൾ തേടിപ്പോയി 

അപ്പോൾ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വർഷിക്കപ്പെട്ട പട്ടണങ്ങൾ ഉയർന്നു വന്നു യമൻ നിവാസികൾക്ക് തങ്ങളുടെ ജീവിത വൃത്തിക്കുവേണ്ടി അങ്ങോട്ട് സഞ്ചരിക്കേണ്ടി വന്നു എന്തൊരു ഗതി 


ഖൈമിയൂൻ 

യമൻ നിവാസികൾ അധികപേരും അല്ലാഹുവിനെ ധിക്കരിച്ചു അവർ ഇബ്ലീസിനെ പിന്തുടർന്നു എന്നാൽ ഒരു ചെറിയ വിഭാഗം അല്ലാഹുവിനെ അനുസരിച്ചുകൊണ്ട് ജീവിതം നയിച്ചു അണക്കെട്ടു തകരുന്നതിനു മുമ്പ് യമൻകാരുടെ വ്യാപാര ബന്ധം വളരെ വിപുലമായിരുന്നു  

വ്യാപാര ബന്ധമുള്ളവർക്ക്  ധാരാളം സഞ്ചരിക്കേണ്ടി വരും മാസങ്ങളോളം നൂറുകണക്കായ ഒട്ടകങ്ങൾ ചരക്കുകളുമായി നീങ്ങുന്നു ഇതിനെയാണ് ഖാഫില എന്നു പറയുന്നത് ജീവിക്കാൻ വേണ്ടി ഖാഫില പോവാൻ മരുഭൂമിയിലെ മനുഷ്യർ നിർബന്ധിതരാണ്  

ചിലപ്പോൾ ഖാഫില പോവുന്നത് വലിയ പരീക്ഷണമായിത്തീരും മരുഭൂമിയിൽ പലതരം വിപത്തുകൾ പതിയിരിക്കും കൊള്ളക്കാരുടെ അക്രമാണ് ഏറ്റവും പ്രധാനം മരുഭൂമിയിൽ വെച്ച് കൊള്ളക്കാർ ഖാഫിലക്കാരുടെ മേൽ ചാടി വീഴും ശക്തിയുപയോഗിച്ചു അധീനപ്പെടുത്തും ചരക്കുകൾ അവർ കൈവശപ്പെടുത്തും മനുഷ്യരെ അടിമകളാക്കും ഖാഫിലയിൽ പോകുന്നവർ പ്രതാപശാലികളോ ഉന്നത കുടുംബത്തിലുള്ളവരോ ധനികരോ ആയിരിക്കും 

അതൊന്നും കള്ളന്മാർക്കു പ്രശ്നമല്ല അവർ കച്ചവടക്കാരെ കൈകാലുകൾ ബന്ധിച്ചു അടിമകളാക്കും ഏതെങ്കിലും അടിമച്ചന്തയിൽ കൊണ്ടുപോയി അവരെ വിൽക്കും   

മരുഭൂമിയിൽ താമസത്തിന് പറ്റി സ്ഥലം കിട്ടാതിരിക്കുക എന്നതാണ് മറ്റൊരു പ്രശ്നം രാത്രിയിലും പകലിലും ഖാഫിലകൾ സഞ്ചരിക്കും നിലാവുള്ള രാത്രിയാണെങ്കിൽ വളരെ ദൂരം സഞ്ചരിക്കാം കൊള്ളക്കാരില്ലാത്ത പാതയായിരിക്കണം രാവിലേയും വൈകുന്നേരവും സഞ്ചരിക്കാം മരുഭൂമി പതച്ചുരുകുന്ന മധ്യാഹ്ന നേരത്ത് സഞ്ചരിക്കാൻ പ്രയാസമാണ് സഞ്ചാര പാതയിൽ വിശ്രമ കേന്ദ്രങ്ങൾ വേണം എങ്കിൽ മാത്രമേ വിശ്രമിക്കാൻ കഴിയുകയുള്ളൂ 

ഖാഫില പോവുമ്പോൾ അതിന്റെ സുരക്ഷിതത്വത്തിനുവേണ്ടി ഏതാനും യോദ്ധാക്കളും കൂടെയുണ്ടാവും കൊള്ളക്കാർ വന്നാൽ അവരെ നേരിടുന്നത് ഈ യോദ്ധാക്കളാണ് യോദ്ധാക്കളെ തോൽപ്പിക്കാൻ മാത്രം പ്രബലരാണ് കൊള്ളക്കാരെങ്കിൽ ഖാഫില അപകടത്തിൽ തന്നെ 

യമനിലെ കച്ചവടക്കാർക്ക് അല്ലാഹു വലിയ അനുഗ്രഹം ചെയ്തു അവർക്ക് പോവേണ്ട പാതകളിൽ അല്ലാഹു അനുഗ്രഹീതമായ പട്ടണങ്ങൾ നിർമ്മിച്ചു 
ദീർഘമായ യാത്രാ റൂട്ടിൽ അനേകം പട്ടണങ്ങൾ ഒരു പട്ടണത്തിൽ നിന്ന് അടുത്ത പട്ടണത്തിലെത്താൻ എത്ര സമയം വേണമെന്ന് എല്ലാവർക്കുമറിയാം അങ്ങനെ യാത്രയുടെ സമയം നിർണ്ണയിക്കപ്പെട്ടു ഈ റൂട്ടിൽ ജനവാസമുള്ള ഗ്രാമങ്ങൾ ഇടക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട് സുരക്ഷിതമായ റൂട്ട് നിർഭയമായ യാത്ര  

ഇങ്ങനെ നിർഭയമായി യാത്ര ചെയ്യാൻ പറ്റുന്ന പ്രദേശത്തെ അല്ലാഹു എങ്ങനെയാണ് പരിചയപ്പെടുത്തുന്നതെന്നറിയാമോ? അനുഗ്രഹീത നാട് 
അതെ, അല്ലാഹുവിന്റെ അനുഗ്രഹം ചൊരിയപ്പെട്ട നാട് ഇവിടെ ഏറ്റവും വിലപ്പെട്ട അനുഗ്രഹമേത്? 

നിർഭയത്വം തന്നെ യാത്രയിലെ നിർഭയത്വം 

സൂറത്തുസ്സബഇലെ പതിനെട്ടാം ആയത്തിന്റെ ആശയം ഇങ്ങനെയാണ്:

'അവരുടെ (സബഅ് ഗോത്രത്തിന്റെ) യും നാം ബർക്കത്ത് നൽകിയ രാജ്യങ്ങളുടെയും ഇടയിൽ, പ്രത്യക്ഷമായ (പുരോഗതിയോടു കൂടിയ) ചില പട്ടണങ്ങൾ നാം സ്ഥാപിച്ചു ആ പട്ടണങ്ങൾക്കിടയിലുള്ള യാത്രയുടെ ഘട്ടങ്ങൾ നാം കണക്കാക്കി നിങ്ങൾ ആ പട്ടണങ്ങൾക്കിടയിൽ രാവും പകലും നിർഭയരായി സഞ്ചരിച്ചു കൊള്ളുക'(34:18) 

നാം ബർക്കത്ത് നൽകിയ രാജ്യങ്ങൾ എന്നു പറഞ്ഞത് ശാം പ്രദേശത്തെക്കുറിച്ചാണ് വിശാലമായ ഒരു പ്രദേശത്തെയാണ് ശാം എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ആധുനിക സിറിയ അതിൽപെടുന്നു ശാമിലെ പട്ടണങ്ങളെ അല്ലാഹു അനുഗ്രഹിച്ചു  

സിറിയയിലെ പട്ടണങ്ങളുമായി യമൻകാർക്ക് വ്യാപാര ബന്ധമുണ്ടായിരുന്നു ഇടക്കിടെ പട്ടണങ്ങളുള്ളതുകൊണ്ട് ഭക്ഷണത്തിനോ വെള്ളത്തിനോ, വിശ്രമത്തിനോ ഒരു ബുദ്ധിമുട്ടുമില്ലായിരുന്നു 

ഒരു പട്ടണത്തിൽ നിന്ന് അടുത്ത പട്ടണത്തിലെത്താൻ എത്ര സമയം വേണമെന്ന് നിർണയിക്കപ്പെട്ടിരുന്നു പട്ടണങ്ങൾക്കിടയിലെ യാത്രയുടെ ഘട്ടങ്ങൾ നിർണ്ണയിക്കപ്പെട്ടുവെന്ന വിശുദ്ധ ഖുർആൻ വചനത്തിന്റെ ഉദ്ദേശ്യമതാണ് 

ആധുനിക ഭൂഗർഭശാസ്ത്രജ്ഞന്മാർ പൗരാണിക യമൻ നാഗരികതയെക്കുറിച്ചു വളരെ വിലപ്പെട്ട വിവരങ്ങൾ ലോകത്തിന് നൽകിയിരിക്കുന്നു ബി.സി. 950നും 650നും ഇടയിൽ ഭരണം നടത്തിയ രാജാക്കന്മാരിൽ ഒരാളുടെ കാലത്താണ് അണക്കെട്ട് നിർമ്മിക്കപ്പെട്ടതെന്ന് ഒരഭിപ്രായമുണ്ട് സമുദ്ര നിരപ്പിൽ നിന്നു 3900 അടി ഉയരത്തിലായിരുന്നു അണക്കെട്ട് നിർമ്മിക്കപ്പെട്ടതെന്ന്  കണക്കാക്കപ്പെടുന്നു വളരെ ഉയരത്തിൽ അണക്കെട്ട് നിർമ്മിക്കപ്പെട്ടതിനാൽ കനാൽ വഴി വെള്ളം എല്ലാ ഭാഗത്തേക്കും ഒഴുക്കിവിടാൻ കഴിഞ്ഞിരുന്നു  

ബി.സി. 115 മുതൽ എ.ഡി. 300 വരെ ഈ പ്രദേശം ഹിംയർ രാജാക്കന്മാരുടെ അധീനതയിലായിരുന്നുവെന്നും ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു  
സബഅ് ഗോത്രത്തെക്കുറിച്ച് റോമൻ ഗ്രന്ഥങ്ങളിൽ ധാരാളം പരാമർശങ്ങളുണ്ട് സബഅ് ഗോത്രക്കാരെ ഇംഗ്ലീഷ് ചരിത്രകാരന്മാർ സാബിയാൻസ് (Sabaeans) എന്നാണ് വിളിക്കുന്നത്  

സബഅ് ഗോത്രക്കാർ വളരെ ധീരന്മാരും ബുദ്ധിശാലികളും കലാവിരുതുള്ളവരുമായിരുന്നുവെന്ന് റോമൻ രേഖകൾ പറയുന്നുണ്ട് മണ്ണിൽ കൃഷി ചെയ്തു മികച്ച വിളവെടുക്കുന്നതിൽ അവർ  നിപുണരായിരുന്നു മണ്ണ് ഉഴുതു പാകപ്പെടുത്തുന്നതിലും മികച്ച വിത്തും വളവും ഉപയോഗിക്കുന്നതിലും അവർക്ക് അപാരമായ കഴിവും താൽപര്യവും ഉണ്ടായിരുന്നു അവരുടെ കൃഷിരീതികൾ അന്ന് ലോകമെങ്ങും ചർച്ചാ വിഷയമായിരുന്നു  

കഴിവുറ്റ കലാകാരന്മാരും ശിൽപികളും വിവിധ തൊഴിലുകളിൽ പ്രാവീണ്യം നേടിയവരും ലോകത്തിന്റെ പല ഭാഗത്ത് നിന്നായി യമനിൽ എത്തിക്കൊണ്ടിരുന്നു തൊഴിലുകൾ പരിശീലിച്ചവർക്കും ശിൽപികൾക്കും അക്കാലത്തെ യമൻ ഭരണാധികാരികൾ മികച്ച പ്രോത്സാഹനം നൽകിയിരുന്നു 

ഇങ്ങനെ വന്നുചേർന്ന പ്രഗത്ഭരിൽ പലരും ഏതാനും വർഷത്തെ സേവനത്തിനു ശേഷം സ്വദേശത്തേക്ക്  തിരിച്ചു പോവും കൈ നിറയെ സമ്മാനങ്ങളും വമ്പിച്ച പ്രതിഫലവുമായിട്ടാണ് അവർ മടങ്ങിപ്പോവുക യമനിൽ തന്നെ സ്ഥിര താമസമാക്കണമെന്നുള്ളവർക്ക് അതിനുള്ള സൗകര്യവും നൽകിയിരുന്നു 

സമുദ്രത്തിന്റെ സാമീപ്യം കാരണം കടൽയാത്രയിലും യമൻ നിവാസികൾ നിപുണരായിരുന്നു കരയും കടലും അവർക്കധീനമായിരുന്നു 
ചരിത്രത്തിൽ ഹിംയർ വംശക്കാരെക്കുറിച്ചു ധാരാളം പരാമർശങ്ങളുണ്ട് അവർ യമൻ മണ്ണിന്റെ അവകാശികളായിരുന്നുവെന്ന് ചരിത്രത്തിൽ കാണാം  
ഹിംയാർ രാജാക്കന്മാർ യമൻ രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി വളരെയേറെ സേവനങ്ങൾ ചെയ്തിട്ടുണ്ട് ഇവരുടെ കാലത്ത് ഇരുപത് നിലകളുള്ള ഒരു കൊട്ടാരം സ്ഥാപിക്കാൻ തീരുമാനിച്ചു  
ഇരുപത് നിലകളുള്ള കൊട്ടാരം 

ലോകത്തിന്നു തന്നെ അതൊരു അത്ഭുത വാർത്തയായിരുന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വന്ന ശിൽപികൾ കൊട്ടാരത്തിന്റെ പ്ലാൻ തയ്യാറാക്കി  

പേർഷ്യയും റോമും അതറിഞ്ഞു അമ്പരന്നു 

ഹിംയാർ രാജാക്കന്മാരുടെ പ്രശസ്തി ലോകത്തിന്റെ അതിരുകളോളം വ്യാപിച്ചു റോമാ രാജാക്കന്മാരുടെയും പേർഷ്യൻ രാജാക്കന്മാരുടെയും അംബര ചുംബികളായ കൊട്ടാരങ്ങളെ വെല്ലുന്ന ഹിംയർ രാജകൊട്ടാരം  ചരിത്രത്തിൽ ഈ രമ്യഹർമ്യം ഗുംദാൻ(Ghumda) കൊട്ടാരം എന്ന പേരിൽ അറിയപ്പെടുന്നു  
ഇരുപത് നിലകളിൽ ആ മഹാസൗധം ഉയർന്നു വന്നു അക്കാലത്തെ ശിൽപികലയുടെ മൂർത്തരൂപം  

ഗുംദാൻ കൊട്ടാരത്തിന്റെ പ്രശസ്തി ലോകമെങ്ങും വ്യാപിച്ചു ഹിംയർ വംശക്കാർ അറബ് ഗോത്രങ്ങൾക്കിടയിൽ വ്യാപിച്ചു  

ഹിംയാർ രാജാവ് ഗുംദാൻ കൊട്ടാരത്തിൽ താമസമാക്കി വിദേശികൾ വന്നാൽ കൊട്ടാരത്തിൽ വരും അവർക്ക് ഹൃദ്യമായ സ്വീകരണം,സൽക്കാരം ദിവസങ്ങളോളം താമസിച്ചിട്ടാണ് അവർ മടങ്ങിപ്പോവുക  

എല്ലാ സുഖ സൗകര്യങ്ങളും ആഢംബരങ്ങളും പേരും പ്രശസ്തിയും മനുഷ്യനെ ധിക്കാരിയാക്കി മാറ്റുന്നു അതോടെ സ്രഷ്ടാവിന്റെ കടുത്ത പരീക്ഷണങ്ങൾ അവനെ വലയം ചെയ്യുക തന്നെ ചെയ്യും പരീക്ഷണങ്ങളുടെ പരമ്പര തന്നെ യമനിന്റെ ചരിത്രത്തിൽ പിന്നീട് നാം കാണുന്നു 


ദൂനവാസ്

ആരാണ് ദൂനവാസ്? 

ഹിംയർ വംശത്തിൽ പെട്ടൊരു രാജാവ് 

ശക്തനായ രാജാവ് അദ്ദേഹത്തിന്റെ ഭരണകാലത്തു യമൻ ശക്തമായിരുന്നു അക്കാലത്ത് ധാരാളം ജൂതന്മാർ യമനിലെത്തി നേരത്തെ തന്നെ അവിടെ ജൂതന്മാരുണ്ടായിരുന്നു അവർ കൊട്ടാരത്തിൽ നിന്നും രാജാവിനെക്കണ്ടു പല കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു  

യമനിൽ ഏറെപ്പേരും ബിംബാരാധകരാണ് അവർ  ബിംബങ്ങളെ വണങ്ങുന്നു സഹായം തേടുന്നു ബലി നൽകുന്നു  

ദൂനവാസ് രാജാവിന് ബിംബാരാധന ഇഷ്ടമായില്ല   

ബുദ്ധിമാനായ രാജാവിന് ബിംബാരാധനയുടെ പൊള്ളത്തരം കണ്ട് അമർഷം തോന്നി അദ്ദേഹം ബിംബാരാധനയെ വെറുത്തു  

പേർഷ്യയിൽ നിന്നു വന്ന സൗരാഷ്ട്ര മതക്കാരും യമനിലുണ്ടായിരുന്നു അവരുടെ ആരാധനാ രീതികളും രാജാവിന് തൃപ്തികരമായി തോന്നിയില്ല  
പിന്നെയുള്ളത് ജൂതന്മാരാണ് അവരുമായി നല്ല ബന്ധവുമാണ് കൊട്ടാരത്തിൽ വെച്ച് ജൂത പുരോഹിതന്മാരുമായി രാജാവ് ഏറെ നേരം സംസാരിച്ചു പിന്നെ അതൊരു പതിവായിത്തീർന്നു ഒടുവിൽ ദൂനവാസ് ജൂതമതം സ്വീകരിച്ചു   
ജൂതനായിത്തീർന്നതോടെ ഒരുതരം മതഭ്രാന്ത് തന്നെ രാജാവിനെ പിടികൂടി യഹൂദന്മാർക്ക് വേണ്ട എന്ത് സേവനവും ചെയ്തു കൊടുക്കും മറ്റുള്ളവരോട് വല്ലാത്ത വിരോധവും  

എല്ലാവരും ജൂത മതത്തിൽ ചേരണമെന്നാണ് രാജാവിന്റെ ആഗ്രഹം അങ്ങനെ ചേരുന്നവർക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കും രാജാവിന്റെ പ്രീതിക്കു വേണ്ടി പലരും ആ മതത്തിൽ ചേർന്നു  

ഇപ്പോൾ യമൻ ഒരു ജൂത രാഷ്ട്രം  പോലെ ആയിട്ടുണ്ട് അവിടെ  ജൂത ഭരണമാണ് നടക്കുന്നത് ഏതു കാര്യത്തിനും യഹൂദ പുരോഹിതന്മാർ വേണം അവരോട് കൂടിയാലോചന നടത്തിയിട്ടേ രാജാവ് എന്തും തീരുമാനിക്കൂ എല്ലാ പ്രധാന പദവികളിലും യഹൂദികൾ മാത്രം മറ്റ് മതക്കാർക്കൊന്നും ഒരു പദവിയുമില്ല അവർ രാജകോപത്തിന് വിധേയമായിക്കൊണ്ടിരുന്നു 

അക്കാലത്ത് ഈസാ നബി (അ)യുടെ അനുയായികൾ റോമിലും മറ്റും താമസിച്ചിരുന്നു അവർ യഥാർത്ഥ ഭക്തന്മാരായിരുന്നു 
ഖൈമിയൂൻ 

ഒരു യഥാർത്ഥ ഭക്തൻ അദ്ദേഹം റോമിൽ നിന്നു വന്നു നജ്റാനിൽ താമസമാക്കിയതാണ് അദ്ദേഹം അല്ലാഹുവിൽ വിശ്വസിക്കുന്നു അവനെ ആരാധിക്കുന്നു അവന്റെ കൽപനയനുസരിച്ച് ജീവിക്കുന്നു  

ആ പ്രദേശത്തുള്ള ആളുകൾ അദ്ദേഹത്തെ സമീപിച്ചു അവർ എല്ലാ ദിവസവും ഒത്തുകൂടും ഭക്തൻ അവർക്ക് ഉപദേശം നൽകും  അങ്ങനെ അവർ സ്രഷ്ടാവായ അല്ലാഹുവിനെ അറിഞ്ഞു അവന്റെ കൽപ്പനകൾ അനുസരിച്ചു ജീവിക്കാൻ സന്നദ്ധരായി  

'സഹോദരന്മാരേ 

ഈ ലോകത്തിന്റെ സ്രഷ്ടാവാണ്  അല്ലാഹു അവനാണ് നമ്മെ സൃഷ്ടിച്ചത് അവനാണ് നമ്മെ ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും അവന്റെ  കൽപനകൾ അനുസരിച്ചു നാം ജീവിക്കണം അപ്പോൾ അവൻ നമ്മെ അനുഗ്രഹിക്കും  അല്ലാഹുവിന്റെ അനുഗ്രഹം നേടിക്കഴിഞ്ഞാൽ നാം മറ്റാരെയും ഭയപ്പെടേണ്ടതില്ല നമുക്ക് അല്ലാഹു മതി  

അല്ലാഹു ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും  ഈസാ(അ) അവന്റെ  റസൂലാണെന്നും നിങ്ങൾ സാക്ഷ്യം വഹിക്കുക'  

ജനക്കൂട്ടത്തിൽ നിന്ന് ഒരാൾ മുമ്പോട്ടു വന്നു പ്രഖ്യാപിച്ചു തുടുർന്നു പലരും മുമ്പോട്ടു വന്നു  

നജ്റാനിൽ സത്യവിശ്വാസികളുടെ എണ്ണം കൂടിക്കൂടി വന്നു അവർ അല്ലാഹുവിനെ ആരാധിച്ചു സമാധാനത്തോടെ ജീവിച്ചുവരികയാണ്  
ധിക്കാരിയായ ദൂനവാസ് രാജാവ് നജ്റാനിലെ വിശേഷങ്ങളറിഞ്ഞു  രാജാവ് കോപാകുലനായി 

വിവരങ്ങൾ അറിഞ്ഞുവരാൻ ചിലരെ അയച്ചു  

നജ്റാനിലെ ശരിയായ വിവരങ്ങൾ ശേഖരിച്ചു അവർ രാജാവിന് റിപ്പോർട്ട് നൽകി  

നജ്റാനിൽ പുതിയ മതം അതിവേഗം പ്രചരിച്ചുകൊണ്ടിരുന്നു ഇപ്പോൾ തന്നെ ആയിരക്കണക്കിനാളുകൾ ഈസാ നബിയെക്കൊണ്ട് വിശ്വസിച്ചു കഴിഞ്ഞു അവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു ഈസാ നബിയുടെ അനുയായികൾ ക്രിസ്ത്യാനികൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് 
ക്രിസ്ത്യാനിയുടെ വളർച്ച ജൂതന്മാർക്ക് സഹിക്കാൻ കഴിയുന്ന കാര്യമല്ല എത്ര കഠിനമായ നടപടികൾ സ്വീകരിച്ചും അവർ ക്രിസ്തുമത പ്രചാരണത്തെ തടഞ്ഞുനിർത്തും 

ദൂനവാസ് കോപാകുലനായി മാറി ജൂത സമൂഹം ഒന്നാകെ ഇളകി പട്ടാളം നജ്റാനിലേക്ക് കുതിച്ചു  

ക്രിസ്തുമത വിശ്വാസികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു തടവിലാക്കി 
ദൂനവാസും കിങ്കരന്മാരും നജ്റാനിലെത്തി  

സത്യവിശ്വാസികളായ ഇരുപതിനായിരത്തോളമാളുകൾ അവിടെ ബന്ധിതരായിരിക്കുന്നു രാജാവും പൗരപ്രമുഖന്മാരും അവരെ വിചാരണ ചെയ്യാൻ വേണ്ടി നജ്റാനിലെത്തിയിരിക്കുകയാണ്  
വില കൂടിയ ഇരിപ്പിടങ്ങൾ നിരന്നു 

ദൂനവാസ് തന്റെ ഇരിപ്പിടത്തിൽ ഇരുന്നു ഉയർന്ന ഉദ്യോഗസ്ഥൻമാരും പട്ടാള മേധാവികളും ജൂത മത പുരോഹിതന്മാരും അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരുന്നു കഴിഞ്ഞു 

'ഞാനാണ് രാജ്യം ഭരിക്കുന്ന രാജാവ് എനിക്കാണു ശക്തി എന്നെയാണ് നിങ്ങൾ അനുസരിക്കേണ്ടത് മനസ്സിലായോ?'  

ദൂനവാസിന്റെ ശബ്ദം മുഴങ്ങി 

'മനസ്സിലായി'- സത്യവിശ്വാസികളുടെ മറുപടി 

'ആരിലാണ് നിങ്ങൾ വിശ്വസിക്കുന്നത്?' 

'ഏകനായ അല്ലാഹുവിൽ , പിന്നെ അവന്റെ ദൂതനായ  ഈസാ നബി(അ)യിൽ' 

'ആ വിശ്വാസം ശരിയല്ല അത് മാറ്റണം നിങ്ങൾ മുഴുവൻ ജൂത മതത്തിലേക്ക് വരണം' 

'അല്ലാഹു ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും ഈസാ(അ) അവന്റെ  ദൂതനാണെന്നും ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു' 

'വേണ്ട.... അതെനിക്ക് കേൾക്കണ്ട നിങ്ങൾ ഞാൻ പറഞ്ഞതനുസരിക്കണം' 
'അത് സാധ്യമല്ല ' 

'ങേ....' ദൂനവാസ് ഞെട്ടി 

'വിഡ്ഢികളേ.. നിങ്ങളെ ഞാൻ ജീവനോടെ വിടില്ല മര്യാദക്ക് പറയുന്നത് അനുസരിക്കണം ' 

ദൂനവാസ് അലറി 

' എന്താണ് നിങ്ങളുടെ തീരുമാനം?' വീണ്ടും ചോദ്യം 

'ഞങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ ഉറച്ചുനിൽക്കും' 

'എങ്കിൽ നിങ്ങളെ ഞാൻ കരിച്ചുകളയും' 

'സർവ്വശക്തനായ നാഥൻ ഞങ്ങളുടെ വിശ്വാസം കാത്തു രക്ഷിക്കട്ടെ' 

'ഞാനിവിടെ ആഴമുള്ള കിടങ്ങ് കുഴിക്കും അതിൽ വിറക് നിറക്കും പിന്നെ തീ കത്തിക്കും തീ ആളിക്കത്തുമ്പോൾ നിങ്ങളെ അതിലേക്ക് പിടിച്ചെറിയും നിങ്ങൾ ജീവനോടെ കത്തി എരിയും ' ദൂനവാസ് ഭയപ്പെടുത്തി 

'അല്ലാഹുവേ ഈ പരീക്ഷണം നേരിടാൻ ഞങ്ങൾക്ക് നീ കരുത്ത് നൽകേണമേ ഞങ്ങളുടെ ഈ കാൽ പതറിപ്പോവാതെ കാത്തു രക്ഷിക്കേണമേ' 

'ഒരിക്കൽ കൂടി ആലോചിച്ചുനോക്കൂ ഞാൻ പറയുന്നത് അനുസരിക്കാൻ തയ്യാറാണോ? എങ്കിൽ നിങ്ങളെ വിട്ടേയക്കാം' 

'ഞങ്ങൾ ഈ വിശ്വാസത്തിൽ നിന്നു മടങ്ങാൻ തയ്യാറല്ല'  

'എന്തു വന്നാലും തയ്യാറല്ല അല്ലേ?' 

ദൂനവാസ് കോപം കൊണ്ട് കലിതുള്ളി  

'ഉടനെ കിടങ്ങ് കുഴിക്കണം വിറക് നിറക്കണം തീ കൊളുത്തണം ' 

കൽപന കൊടുത്തു കഴിഞ്ഞു ഉദ്യോഗസ്ഥന്മാർ രംഗത്തെത്തി തൊഴിലാളികൾ പണിയായുധങ്ങളുമായെത്തി കിടങ്ങിന്റെ പണി തുടങ്ങി  
നല്ല ആഴമുള്ള കിടങ്ങു വേണം നല്ല നീളം വേണം ഇരുപതിനായിരം പേരെ കത്തിച്ചുകളയാൻ മാത്രം വലുപ്പം വേണം 

ഒരു കൂട്ടമാളുകൾ വിറക് ശേഖരിക്കാൻ പോയി ധാരാളം വിറക് വേണം കത്തിത്തീരും തോറും വെച്ചുകൊടുക്കണം ഇടക്ക് തീ കെട്ടു പോകരുത് 
സത്യവിശ്വാസികൾ വികാരഭരിതരായി  

ഐഹിക ലോകത്തെ ഏറ്റവും കടുത്ത പരീക്ഷണം നേരിടാൻ അവർ സന്നദ്ധരായിക്കഴിഞ്ഞു 

അൽപ നേരം കഴിയുമ്പോൾ തീജ്ജ്വാലകൾ ഉയരും അതിലേക്ക് തങ്ങൾ വലിച്ചെറിയപ്പെടും  

അതു തന്നെ സംഭവിക്കും അതിന്നൊരു മാറ്റം വരില്ല  

അവസാന നിമിഷത്തിൽ പതറിപ്പോവരുത് ഉറച്ച വിശ്വാസം വേണം ഏകനായ അല്ലാഹു വാഗ്ദത്തം ചെയ്ത പ്രതിഫലം നേടണം  

ഐഹിക ലോകത്തിന്റെ കെട്ടുപാടുകൾ ഇതാ അവസാനിക്കാറായി കടുത്ത പരീക്ഷണത്തിന്റെ നിമിഷങ്ങൾ വരുന്നു 

ആയുധമണിഞ്ഞ കിങ്കരന്മാർ 

കിടങ്ങുകൾ ഒരുങ്ങി 

വിറകുകഷ്ണങ്ങൾ അടുക്കിയിട്ടു 

തീജ്ജ്വാലകൾ പടർന്നു കയറി 

അഗ്നി ജ്വലിക്കുന്നു 

ഒരു സത്യവിശ്വാസിയെ പിടികൂടി 

'നീ ജൂത മതവിശ്വാസം കൈക്കൊള്ളാൻ തയ്യാറാണോ?' 

'ഇല്ല' 

'എങ്കിൽ നീ ഈ അഗ്നിയിൽ കിടന്നു വെന്തുരുകും ഈ ശരീരം കത്തിച്ചാമ്പലാകും മടങ്ങുന്നോ?' 

'ഇല്ല' 

കിങ്കരന്മാർ സത്യവിശ്വാസിയെ തൂക്കിയെടുത്തു ആളിക്കത്തുന്ന തീയിലേക്ക് വലിച്ചെറിഞ്ഞു 

'അല്ലാഹു അല്ലാതെ ആരാധ്യനില്ല...' 

സത്യവിശ്വാസി തീയിൽ പതിച്ചു പച്ച മാംസം വെന്തുരുകി മാംസം കരിയുന്ന മണം മരണ വെപ്രാളം 

അത് കണ്ടു ദൂനവാസ്  പൊട്ടിച്ചിരിച്ചു കിങ്കരന്മാരും പൊട്ടിച്ചിരിച്ചു  

പിശാചിന്റെ ചിരി  

സത്യവിശ്വാസികളെ കൂട്ടത്തോടെ പിടിച്ചു അഗ്നിയിലേക്ക് തള്ളിക്കൊണ്ടിരുന്നു അല്ലാഹുവിൽ വിശ്വസിച്ചു എന്ന കാരണത്തിന് അവർ തീയിലേക്ക് വലിച്ചെറിയപ്പെടുന്നു അവരുടെ മരണവെപ്രാളം കണ്ട് കിങ്കരന്മാർ പൊട്ടിച്ചിരിക്കുന്നു 

എന്തൊരു ഭീകര രംഗം  

കിടങ്ങുകൾ നിറഞ്ഞുകവിഞ്ഞു ചിലർ മരണപ്പെടാതെ ഇഴഞ്ഞു കയറുന്നു അവരെ വാളുകൊണ്ട് വെട്ടിപ്പിളർത്തുന്നു  

ബദ്ധപ്പാടിനിടയിൽ ചിലർ പുറത്തേക്കോടി അവരുടെ പിന്നാലെ ഓടി പിടികൂടി തീയിലേക്ക് വലിച്ചെറിഞ്ഞു 

ആരെങ്കിലും രക്ഷപ്പെട്ടോ? 

ഇല്ലെന്നായിരുന്നു അവരുടെ ധാരണ ആ ധാരണ അവർക്ക് കരുത്തേകി  
ചിലർ രക്ഷപ്പെട്ടിരുന്നു അവർ നജ്റാനിലെ മരുഭൂമിയിലൂടെ ജീവനും കൊണ്ട് ഓടുകയായിരുന്നു  

ദുഷ്ടനായ ദൂനവാസിനെതിരെ ശാപ വാക്കുകളുതിർത്തുകൊണ്ടുള്ള ഓട്ടം 
അഗ്നികുണ്ഡത്തിൽ എറിയപ്പെട്ട സത്യവിശ്വാസികളെക്കുറിച്ച് ബുറൂജ് സൂറത്തിൽ അല്ലാഹു പറയുന്നുണ്ട് പ്രസ്തുത സൂറത്തിന്റെ 4,5,6,7 ആയത്തുകളുടെ ആശയം താഴെ കൊടുക്കുന്നു  

'കിടങ്ങിന്റെ വിറകിട്ട് കത്തിക്കപ്പെട്ട അഗ്നിയുടെ നാഥന്മാർ നശിച്ചുപോവട്ടെ' 
 
'സത്യവിശ്വാസികളെക്കൊണ്ട് കാണിക്കുന്നത് കണ്ടുംകൊണ്ട് ആ അഗ്നികുണ്ഡത്തിനടുത്ത് അവർ ഇരിക്കുമ്പോൾ ' 

സത്യവിശ്വാസികളെ കരിച്ചുകൊന്ന ക്രൂര ജനതയോടുള്ള അല്ലാഹുവിന്റെ രോഷം ഈ ഖുർആൻ വചനങ്ങളിൽ നിന്നു മനസ്സിലാക്കാം  

മആരിബ് അണക്കെട്ടിന്റെ തകർച്ചയോട് കൂടി യമൻകാരുടെ യശസ്സിന് കോട്ടം തട്ടിയിരുന്നു അവരുടെ നേതാക്കന്മാർ ചിന്നിച്ചതറിപ്പോയി എന്നതാണ് അതിന്റെ അനന്തര ഫലം ഒരു വലിയ ശക്തിയായി നിലനിന്നിരുന്ന യമൻ ചിന്നിച്ചിതറിപ്പോയി  

അവരുടെ ഒരു പ്രമുഖ നേതാവായിരുന്നു സഅ്ലബത്തുബ്നു അംറ് അദ്ദേഹവും കുടുംബവും ഏതാനും അനുയായികളും ഹിജാസിന്റെ ഭാഗത്തുപോയി താമസമാക്കി പിന്നീട് ആ പ്രദേശത്ത് അവർ ശക്തി സംഭരിച്ചു ആധിപത്യവും നേടി സഅ്ലബത്തിന്റെ സന്താന പരമ്പരയിൽ നിന്ന് ഗോത്രങ്ങളുണ്ടായി ഔസ്, ഖസ്റജ് ഗോത്രങ്ങൾ വളർന്നു വന്നു  

മറ്റൊരു നേതാവായിരുന്നു ഹാരിസത്ത് ബ്നു അംറ് അദ്ദേഹം തന്റെ ബന്ധുക്കളോടൊപ്പം മക്കയുടെ ഭാഗത്തേക്ക് വന്നു ജുർഹൂം ഗോത്രക്കാർ താമസിക്കുന്ന ഭാഗത്ത് വന്നു താമസമാക്കി അവരും ശക്തരായിത്തീർന്നു ഒടുവിൽ ജുർഹൂം ഗോത്രക്കാരുമായി പിണങ്ങി യുദ്ധമായി യുദ്ധത്തിൽ ജുർഹൂം ഗോത്രം തോറ്റുപോയി അവർ ജീവനും കൊണ്ട് പലായനം ചെയ്തു പിന്നെ ഹാരിസത്തുബ്നു അംറിന്റെ സന്താന പരമ്പര ആ പ്രദേശം അടക്കിഭരിച്ചു അവരിൽ ഖുസാഅ ഗോത്രം വളർന്നുവന്നു  

യമൻകാരുടെ മറ്റൊരു നേതാവായിരുന്നു ഇംറാനുബ്നു അംറ് അദ്ദേഹം ഒമാന്റെ ഭാഗത്ത് താമസമാക്കി ഇരുവരും പിന്നീട് ശക്തരായി 

ജഅ്നത്തുബ്നു അംറ് ബന്ധുക്കളോടൊപ്പം സിറിയയുടെ ഭാഗത്ത് വന്നു താമസമായി ഗസ്സാൻ രാജാക്കന്മാർ വളരെ പ്രസിദ്ധരാണല്ലോ അറേബ്യയുടെ ചരിത്രത്തിൽ അവർക്ക് പ്രമുഖ സ്ഥാനമുണ്ട്  ഗസ്സാൻ രാജാക്കന്മാരുടെ പൂർവ്വ പിതാവാണ് ജഹ്നത്തുബ്നു അംറ് 

അറബ് ചരിത്രത്തിൽ  ഗസ്സാൻ രാജാക്കന്മാരെപ്പോലെ പ്രമുഖ സ്ഥാനമുള്ളവരാണ് ഹിയാരിലെ മുൻദിർ രാജാക്കന്മാർ ആരായിരുന്നു മുൻദിർ രാജാക്കന്മാരുടെ പിതാവ് എന്നറിയുന്നത് രസാവഹമായിരിക്കും  
ഹിറാ രാജാക്കന്മാരുടെ പൂർവ്വ പിതാവ് 'നസറുബ്നു ബീഅ് ' എന്ന പ്രമുഖ വ്യക്തിയായിരുന്നു  ആരായിരുന്നു അദ്ദേഹം? യമനിൽ നിന്നു ഹിറായിൽ വന്നു താമസിക്കുന്ന ഒരു പ്രമുഖൻ  

യമനിലെ ഒരു പ്രമുഖ ഗോത്രമായിരുന്നു തയ്യിഅ് അവർ കൂട്ടത്തോടെ യമൻ വിട്ടു അവർ മദീനക്കു സമീപമുള്ള മലകളുടെ താഴ് വരകളിൽ താമസമുറപ്പിച്ചു 

ഇവിടെ ചിന്താർഹമായ ചില വസ്തുതകളുണ്ട് അറേബ്യൻ ചരിത്രത്തെ സ്വാധീനിച്ച ശക്തികൾ വളർന്നുവന്നത് യമൻ രക്തത്തിൽ നിന്നാണ്  
ഔസ്-ഖസ്റജ് ഗോത്രക്കാരുടെ പ്രാധാന്യം നമുക്കറിയാം അവരുടെ ചരിത്രമാണ് മദീനയുടെ ചരിത്രം ഈ ഗോത്രങ്ങൾ വളർന്നു വന്നത് സഅ്ലത്തുബ്നു അംറ് എന്ന യമൻ നേതാവിന്റെ സന്താന പരമ്പരയിൽ നിന്നായിരുന്നു  

ഖുസാഅ് ഗോത്രത്തിന്റെ പ്രാധാന്യം ചരിത്രത്തിൽ നിന്ന് നാം മനസ്സിലാക്കുന്നു ഇവർ യമൻ നേതാവായിരുന്ന ഹാരിസത്ത്ബ്നു അംറിന്റെ സന്താന പരമ്പരയാണ്  

ഗസ്സാൻ രാജാക്കന്മാരും ഹിറാ രാജാക്കന്മാരുമില്ലെങ്കിൽ അറബ് ചരിത്രം അപൂർണ്ണമായിരിക്കും ഹിറാ രാജാക്കന്മാരുടെയും ഗസ്സാൻ രാജാക്കന്മാരുടെയും പൂർവ്വപിതാക്കൾ യമൻകാരാണെന്ന് നാം കണ്ടു കഴിഞ്ഞു  

യമൻ രാജ്യത്തിന്റെ കഥ കേൾക്കുമ്പോൾ ഇതെല്ലാം നാം അറിയുന്നു മആരിബ്  അണക്കെട്ട് പൊളിഞ്ഞപ്പോൾ യമൻ തകർന്നു ഈ നേതാക്കളെല്ലാം യമൻ വിട്ടുപോയി ജനങ്ങൾ ചിന്നിച്ചിതറി 

യമനിൽ അവശേഷിച്ചത് ഏതാനും ഗോത്രങ്ങൾ മാത്രം അവയിൽ പ്രമുഖരായിരുന്നു ഹിംയർ ഗോത്രക്കാർ അവരുടെ കൂട്ടത്തിലെ ഒരു രാജാവിന്റെ കഥയാണ് നാം നേരത്തെ പറഞ്ഞത് ദൂനവാസിന്റെ കഥ 
ദൂനവാസ് സത്യവിശ്വാസികളെ തീയിലിട്ട് കരിച്ചുകൊന്നു അതിന്റെ ഫലം അധികം വൈകാതെ തന്നെ അവൻ അനുഭവിക്കുകയും ചെയ്തു അവന്റെ കോട്ടക്കൊത്തളങ്ങൾ കുലുങ്ങി അവൻ നടുങ്ങി ശത്രുസൈന്യം യമനിലേക്ക് ആർത്തു വിളിച്ചു വന്നു അവനു പിടിച്ചു നിൽക്കാനായില്ല 


അർയാത്ത് 

ചരിത്രപ്രസിദ്ധമായ റോമാ പട്ടണം അവിടെ വിശ്വപ്രസിദ്ധമായ രാജകൊട്ടാരം രാജാവ് കൊട്ടാരത്തിൽ തന്നെയുണ്ട് 

റോമാസാമ്രാജ്യം ഭരിക്കുന്ന ചക്രവർത്തിയുടെ പേരെന്ത്? 

ജസ്റ്റീനിയൻ 

പാറാവുകാരൻ കൊട്ടാരത്തിനകത്തേക്ക് വിവരം കൊടുത്തു ഒരാൾ കാണാൻ വന്നിരിക്കുന്നു മഹാരാജാവിനെ മുഖം കാണിക്കാൻ വന്നതാണ് 
സന്ദേശം അകത്തേക്കു പോയി കൊട്ടാരത്തിന്റെ അകത്തളത്തിലൂടെ അത് സഞ്ചരിച്ചു  

ഒടുവിൽ രാജാവിന് സന്ദേശമെത്തി 

വൈകാതെ തന്നെ സന്ദേശം പുറത്തേക്കു കൊടുത്തു മുഖം കാണിക്കാൻ തിരുമനസ്സ് സമ്മതിച്ചിരിക്കുന്നു

ദീർഘ യാത്രകൊണ്ടും മനഃക്ലേശം കൊണ്ടും അവശനായ ഒരു ക്രൈസ്തവൻ റോമാ ചക്രവർത്തിയുടെ പ്രതാപം നിറഞ്ഞു നിൽക്കുന്ന സദസ്സിലെത്തി രാജസദസ്സിലെ പല ഉന്നത വ്യക്തികളും സന്നിഹിതരായിട്ടുണ്ട് 
അയാളുടെ മുഖം വളരെ ദയനീയമായിരുന്നു എന്നാൽ വാക്കുകൾ വളരെ ദൃഢമായിരുന്നു  

'മഹാരാജാവേ, അത്യധികം വേദനയുള്ള ഒരു വാർത്തയുമായിട്ടാണ് ഞാൻ വന്നിരിക്കുന്നത് 'അയാൾ പറഞ്ഞു തുടങ്ങി:  

രാജാവും ഉന്നതന്മാരും ആ മുഖത്തേക്കുറ്റു നോക്കി രാജാവ് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു: 

'നിങ്ങൾ എവിടെ നിന്നും വരുന്നു?' 

'നജ്റാനിൽ നിന്ന് ' 

'അവിടെ എന്തുണ്ടായി?' 

'ആ ഭീകര രംഗം എനിക്ക് വർണ്ണിക്കാൻ കഴിയുന്നില്ല '

'പറയൂ ധൈര്യമായിട്ട് പറയൂ' 

'തീയിലിട്ടു കൊന്നു കത്തിച്ചു കളഞ്ഞു' 

'ആരെ..?' 

'നമ്മുടെ സഹോദരങ്ങളെ...' 

'എത്ര പേരെ കൊന്നു?' 

'ഇരുപതിനായിരം ' 

'ങേ...ഇരുപതിനായിരം ' 

'ദ്രോഹിയായ ദൂനവാസ് '

'അതേ...ദ്രോഹിയായ ദൂനവാസ്' 

'മഹാരാജാവേ...' നജ്റാൻകാരൻ വിളിച്ചു 

'പറഞ്ഞോളൂ...' 

'കിടങ്ങ് കുഴിച്ച് അഗ്നികുണ്ഡമുണ്ടാക്കി നമ്മുടെ സഹോദരങ്ങളെ കരിച്ചുകൊന്ന ദൂനവാസിനെ പാഠം പഠിപ്പിക്കണം റോമാ ചക്രവർത്തിക്കു മാത്രമേ അതിനു കഴിയുകയുള്ളൂ ഈ അപേക്ഷ സ്വീകരിക്കണം' 
ഉന്നതന്മാർ പിന്താങ്ങി 

'മഹാരാജാവ് ഈ അപേക്ഷ സ്വീകരിക്കണം ദൂനവാസിനെ പാഠം പഠിപ്പിക്കണം ഈ അഹങ്കാരം വെച്ചുപൊറുപ്പിക്കാൻ പാടില്ല' 

'നിങ്ങളുടെ വികാരം ഞാൻ മനസ്സിലാക്കുന്നു ഒരു കാര്യം നിങ്ങൾ ഓർക്കണം യമൻ വളരെ ദൂരെയാണ് അത്രയും അകലേക്ക് നമ്മുടെ സൈന്യത്തെ അയക്കാൻ പറ്റില്ല' 

'അത് ശരിയാണ് റോമൻ സൈന്യത്തിന് യമനിൽ ചെന്ന് ആക്രമണം നടത്താൻ പ്രയാസമാണ് പിന്നെന്ത് ചെയ്യും ?' 

അവർ എല്ലാവരും ആലോചനയിൽ മുഴുകി 

അവർ ഒരു പദ്ധതി കണ്ടെത്തുകയും ചെയ്തു  

'നീഗസ്- (നജ്ജാശി) ചക്രവർത്തിക്ക് കത്തെഴുതാം അദ്ദേഹം സൈന്യത്തെ അയക്കട്ടെ ' 

'നീഗസ് രാജാവിന് ശക്തമായ നാവികപ്പടയുണ്ട് റോമുമായി സൗഹാർദ്ദത്തിൽ കഴിയുന്ന രാഷ്ട്രമാണ് പല കാര്യങ്ങളിലും പരസ്പരം സഹായിക്കാറുണ്ട് ' 
നീഗർ അബ്സീനിയൻ രാജാവാണ് യമനും അബ്സീനിയയും തമ്മിൽ വളരെ അകലമില്ല അബ്സീനിയയിൽ നിന്നും സൈന്യം പുറപ്പെടട്ടെ യമൻ അക്രമിക്കട്ടെ ... ദൂനവാസിനെ പരാജയപ്പെടുത്തട്ടെ ഒരു യുദ്ധം അനിവാര്യമായിരിക്കുന്നു യുദ്ധം ചെയ്തു ദൂനവാസിനെ പിടികൂടണം ജീവനോടെ പിടികിട്ടിയില്ലെങ്കിൽ വധിക്കണം  

ഉടനെ കത്തെഴുതണം 

എല്ലാവരും കൂടി ഒരു തീരുമാനത്തിലെത്തി യമൻകാരനെ റോമാചക്രവർത്തി അബ്സീനിയൻ കൊട്ടാരത്തിലേക്കയച്ചു ചെങ്കടൽ തീരം മുഴുവൻ അബ്സീനിയൻ ചക്രവർത്തിയുടെ സ്വാധീന വലയത്തിലായിരുന്നു അയൽരാജ്യങ്ങളുമായി വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു ഐശ്വര്യം കതിർത്തുനിൽക്കുന്ന കാലം സൈനിക ശക്തിയിലും അബ്സീനിയ അയൽരാജ്യങ്ങളേക്കാൾ വളരെ മുന്നിലായിരുന്നു 

യമൻകാരൻ അബ്സീനിയയിൽ കപ്പലിറങ്ങി നേരെ കൊട്ടാരത്തിലേക്കു നടന്നു പാറാവുകാരനെ വിവരം ധരിപ്പിച്ചു 

'റോമിൽ നിന്നു വരികയാണ് റോമാ ചക്രവർത്തിയുടെ ഒരടിയന്തിര സന്ദേശവുമായി എത്തിയതാണ് '  ഉടനെ വിവരം കൊട്ടാരത്തിനടുത്തേക്ക് വിട്ടു അധികം കഴിയും മുമ്പെ അനുമതി വന്നു  

യമൻകാരൻ അബ്സീനിയൻ രാജാവിന്റെ സന്നിധിയിലെത്തി  

'മഹാരാജാവേ, യമൻ രാജാവ് പൊറക്കാനാവാത്ത തെറ്റാണ് നമ്മുടെ സഹോദരങ്ങളോട് കാണിച്ചത് ഞാൻ ഇക്കാര്യം റോമാ ചക്രവർത്തിയുടെ സന്നിധിയിൽ ബോധിപ്പിച്ചു മഹാരാജാവ് ഒരു കത്ത് തന്നയച്ചിട്ടുണ്ട് അത് സ്വീകരിച്ചാലും ഇവിടെ നിന്നും അനുകൂലമായ നടപടിയുണ്ടാവണമെന്നപേക്ഷിക്കുന്നു' 

റോമാ ചക്രവർത്തിയുടെ കത്ത് അബ്സീനിയൻ ചക്രവർത്തിക്ക് കൊടുത്തു അദ്ദേഹം കത്ത് വായിച്ചു വികാരഭരിതനായി മാറി 

'എന്തൊരു ധിക്കാരം ഇരുപതിനായിരം പേരെ അഗ്നിയിലിട്ട് കരിച്ചു കൊല്ലുകയോ?' 

'അതെ.. മഹാരാജാവേ, ഞാൻ കഷ്ടിച്ചു രക്ഷപ്പെട്ടതാണ് അഗ്നി കുണ്ഡത്തിലേക്ക് മനുഷ്യരെ പിടിച്ചെറിയുന്ന ബഹളത്തിനിടയിൽ ഞാൻ എങ്ങനെയോ രക്ഷപ്പെട്ടതാണ് മഹാരാജാവേ, ദൂനവാസിനോട് പകരം ചോദിക്കണം' 

'അതെ....അനീതി അവസാനിപ്പിക്കേണ്ടത് നമ്മുടെ ചുമതലയാണ് നാം ഉടനെത്തന്നെ സൈന്യത്തെ യമനിലേക്കയക്കുന്നതാണ് ' 
യമൻകാരന് ആശ്വാസമായി 

'അർയത്ത്...' 

മഹാരാജാവ് സൈന്യാധിപനെ വിളിച്ചു സൈന്യാധിപൻ രാജ സദസ്സിലെത്തി 
'അർയാത്ത്... ഉടനെ യമനിലേക്ക് പോവാൻ തയ്യാറായിക്കൊള്ളൂ ദൂനവാസിനെ യുദ്ധം ചെയ്തു തോൽപ്പിക്കണം യമൻ നമ്മുടെ അധീനതയിൽ വരണം അബ്റഹത്തിനെയും സഹായത്തിന് കൂട്ടിക്കൊള്ളൂ ' 

'കൽപ്പന പോലെ' 

അർയാത്ത് പിൻവാങ്ങി 

കൊട്ടാരത്തിനകത്തും പുറത്തും ബദ്ധപ്പാട്  

സൈന്യം പുറപ്പെടുകയാണ് യമനിലേക്കുള്ള യാത്ര എന്തെല്ലാം ഒരുക്കങ്ങൾ വേണം യുദ്ധ സന്നാഹത്തോടെ പോവണം.....ആയുധങ്ങൾ,വസ്ത്രങ്ങൾ, മരുന്ന്,ഭക്ഷണം, കപ്പലുകൾ....എല്ലാം പെട്ടെന്ന് തയ്യാറായി 
കൂടിയാലോചനകൾ,നിർദ്ദേശങ്ങൾ,ഉപദേശങ്ങൾ.... 

പട്ടാളക്കാർ തയ്യാറായി അവർ കുടുംബങ്ങളോട് യാത്ര പറഞ്ഞു ആയുധമണിഞ്ഞു ജോലിക്കാർ സാധനങ്ങളുടെ കെട്ടുകൾ കപ്പലുകളിലെത്തിച്ചു 

ഭക്ഷ്യവസ്തുക്കളും മരുന്നും കപ്പലുകളിൽ ശേഖരിച്ചു  

അർയാത്തും അബ്റഹത്തും യാത്രയ്ക്ക് തയ്യാറായി  

അവർ മഹാരാജാവിനെ മുഖം കാണിച്ചു രാജാവ് അവരെ ആശീർവദിച്ചു  എല്ലാം മംഗളമായി ഭവിക്കട്ടെ 

യമൻകാരനും അവരോടൊപ്പം യാത്രയാവുന്നു കപ്പലുകൾ നീങ്ങി അലകൾ ഇളകി അബ്സീനിയക്കാർ കടൽ തീരത്ത് തടിച്ചു കൂടിയിട്ടുണ്ട് അവർ കൈവീശി യാത്ര പറഞ്ഞു  

അബ്സീനിയൻ രാജാവിന്റെ വൻസൈന്യം യമൻ തീരത്തെത്തി ആയുധമണിഞ്ഞ സൈന്യം അണി നിരന്നു  

ദൂനവാസിന് വിവരം കിട്ടി പെട്ടെന്ന് സൈനി മേധാവികളെ വിളിച്ചു വരുത്തി യുദ്ധസന്നാഹങ്ങൾ മുറുകി  

സൈന്യം ആയുധമണിഞ്ഞു 

യമൻ സംരക്ഷിക്കണം സ്വന്തം മണ്ണിനു വേണ്ടി പോരാടുക അബ്സീനിയൻ സൈന്യത്തിനു മുമ്പിൽ തോറ്റു കൊടുക്കുന്ന പ്രശ്നമില്ല വിജയം വരെ പോരാടുക തന്നെ  

യുദ്ധം തുടങ്ങി  

കഠിന പരീക്ഷണമായിരുന്നു 

മനുഷ്യരെ അഗ്നിയിലിട്ടു കൊന്നതിന്റെ ശിക്ഷ അർയാത്ത് ആഞ്ഞടിച്ചു അതിശക്തമായ പോരാട്ടം അബ്റഹത്തും നന്നായി പോരാടുന്നുണ്ട്  
യമൻ സൈന്യം കുഴങ്ങി ക്ഷീണം ബാധിച്ചു ദുർബ്ബലമായി മാറുന്നു പിടിച്ചുനിൽക്കാനാവുന്നില്ല  

സൈന്യം ചിന്നിച്ചിതറി നാലുപാടും ഓട്ടമായി ജീവനും കൊണ്ട് പരക്കം പായുകയാണ്  

അർയത്ത് വിജയം കൊയ്തു

ജൂത ഭരണത്തിനന്ത്യം കുറിക്കപ്പെട്ടു  

ഇനി ക്രൈസതവ ഭരണം  

അബ്സീനിയൻ ചക്രവർത്തിക്കുവേണ്ടി അർയാത്ത് ഭരണം നടത്തും യമൻ അബ്സീനിയയുടെ ഭാഗമായി നീഗസ് രാജാവിന്റെ നിയമങ്ങളാണ് ഇനി യമനിൽ നടപ്പിൽവരിക 

ഹിംയർ രാജാക്കന്മാരുടെ ഭരണം അവസാനിച്ചു ക്രൈസ്തവ ഭരണം വന്നു  


അബ്റഹത്ത് 

ഇപ്പോൾ യമൻ ഭരണാധികാരി അർയാത്ത്, അബ്സീനിയൻ ചക്രവർത്തിയുടെ വൈസ്രോയി എന്ന നിലയിൽ അദ്ദേഹം യമനിൽ ഭരണം നടത്തുന്നു യുദ്ധത്തിൽ തോറ്റുപോയ ദൂനവാസിന് തന്റെ തോൽവി സഹിക്കാനായില്ല അഹങ്കാരിയായ ദൂനവാസ് പല്ലിറുമി കോപം അടിച്ചമർത്തി എല്ലാ പ്രതാപവും നഷ്ടപ്പെട്ട അയാൾക്ക് ജീവിതം തന്നെ ദുസ്സഹമായിത്തീർന്നു 

ഒടുവിൽ  കടലിൽ ചാടി ആത്മഹത്യ ചെയ്തു എന്തൊരു ഹീനമായ അന്ത്യം  
ദൂനവാസിനെക്കാൾ വളരെ ഭേദമാണ് അർയാത്ത് അദ്ദേഹം ക്രിസ്ത്യാനിയാണ് ക്രിസ്തുമതം യമനിൽ പ്രചരിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം ഇതിനു തടസ്സം നിൽക്കുന്നത് ജൂതന്മാരാണ് അവരോട് അർയാത്ത് യാതൊരു ദാക്ഷിണ്യവും കാണിച്ചില്ല ക്രൈസ്തവരെ അഗ്നിയിലിട്ടു കൊന്നവരോട് എന്ത് ദാക്ഷിണ്യം? 

അർയാത്തിന്റെ കീഴിയിലുള്ള ഒരു ഉദ്യോഗസ്ഥനാണ് അബ്റഹത്ത് ദുഷിച്ച മനസ്സിന്റെ ഉടമയാണവൻ എല്ലാം വെട്ടിപ്പിടിക്കണമെന്ന ദുരാഗ്രഹം അത്യാഗ്രഹം നിറഞ്ഞ മനസ്സ് തന്റെ ലക്ഷ്യങ്ങൾ നേടാൻ ഏത് ഹീനമാർഗവും സ്വീകരിക്കും 

തനിക്ക് പേരും പ്രശസ്തിയും വേണം അതിനുവെണ്ടി എന്തും ചെയ്യും ഒരു കീഴുദ്യോഗസ്ഥനായി കഴിയുന്നതിൽ വല്ലാത്ത അസ്വസ്ഥത അർയാത്തിന്റെ സ്ഥാനം കരസ്ഥമാക്കണം അതാണ് ഏതു നേരവും ചിന്ത  അതെങ്ങനെ സാധിക്കും? 

അർയാത്ത് പ്രഗത്ഭനാണ് നീഗസ് ചക്രവർത്തിയുടെ വിശ്വസ്ത സേവകനാണ് ക്രൈസ്തവർക്കെല്ലാം ആദരണീയൻ യമൻകാർക്ക് പ്രത്യേകിച്ചു വെറുപ്പൊന്നുമില്ല 

അങ്ങനെയുള്ള ഒരാളെ തൽസ്ഥാനത്ത് നിന്ന് എങ്ങനെ മാറ്റാൻ കഴിയും? 

അദ്ദേഹം മാറാതെ ആ സ്ഥാനം തനിക്ക് കിട്ടുന്നതെങ്ങനെ?  

അബ്റഹത്തിന് ഒരു സ്വസ്ഥതയുമില്ല അർയാത്തിന്റെ പദവികൾ തനിക്കു കിട്ടണം അതെങ്ങനെ പിടിച്ചെടുക്കും  ഒരൊറ്റ വഴിയേ കാണുന്നുള്ളൂ അദ്ദേഹത്തെ വധിക്കുക അത് വളരെ സ്വാഭാവികമായിരിക്കണം അബ്സീനിയൻ രാജാവിന് ഒരു സംശയവും തോന്നരുത് അദ്ദേഹത്തിന്റെ സ്നേഹം ഒട്ടും കുറയരുത്  

വളരെ സമർത്ഥമായി കാര്യങ്ങൾ നടന്നുകിട്ടി 

അർയാത്ത് കൊല്ലപ്പെട്ടു അബ്റഹത്ത് തൽസ്ഥാനത്ത് നിയോഗിക്കപ്പെടുകയും ചെയ്തു നീഗസ് രാജാവിന് അതൃപ്തിയില്ലാതെ കാര്യം ഒപ്പിക്കാൻ മിടുക്കനായ അബ്റഹത്തിനു കഴിഞ്ഞു  

യമനിൽ വന്നപ്പോഴാണ് അബ്റഹത്തിന് അറേബ്യൻ ഉപദ്വീപിനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത് എത്രയെത്ര രാജാക്കന്മാർ? എണ്ണമറ്റ ഗോത്രങ്ങൾ അനേകം പട്ടണങ്ങൾ മരുഭൂമിയിൽ സഞ്ചരിക്കുന്ന ഖാഫിലകൾ എത്രയോ ആരാധനാലയങ്ങൾ  

എല്ലാവരും തന്നെ അറിയണം തന്റെ പേര് ആദരവോടെ ഉരുവിടണം തന്റെ സ്വാധീനം അറേബ്യ മുഴുവൻ വ്യാപിക്കണം ഈ യമനിൽ മാത്രം ഒതുങ്ങിനിന്നാൽ പോര 

മക്കയിലെ കഅ്ബ എത്ര പ്രശസ്തമാണെന്ന് അബ്റഹത്ത് മനസ്സിലാക്കുന്നത് ഇപ്പോൾ മാത്രമാണ് ഹജ്ജ് കാലത്ത് എല്ലാ രാജ്യങ്ങളിൽ നിന്നും ആളുകൾ മക്കയിലെത്തുന്നു അവരിലൂടെ മക്ക പ്രസിദ്ധമായി കഅ്ബാലയം പ്രസിദ്ധമായി   

ഹജ്ജ് കാലത്ത് മക്കയിൽ വൻ വ്യാപാരമേള തന്നെ നടക്കുന്നു ഏതെല്ലാം രാജ്യക്കാർ അതിൽ പങ്കെടുക്കുന്നു  

മക്കയുടെ പ്രസിദ്ധി അബ്റഹത്തിന്റെ ചെവിയിലുമെത്തി  

യമനിലെ സൻആ പട്ടണം മക്ക പോലെ പ്രസിദ്ധമായിത്തീരണം സൻആയിൽ വലിയൊരു ചർച്ച് പണിതുയർത്തണം മറ്റെവിടെയുമില്ലാത്തത്ര വലിയൊരു ചർച്ച് അത് വളരെ മനോഹരമായിരിക്കണം അപ്പോൾ ആളുകളൊക്കെ സൻആയിൽ വരും തന്റെ ദേവാലയത്തിൽ എല്ലാവരും ആരാധന നടത്തും ധാരാളം തീർത്ഥാടകർ വരും അതോടെ സൻആ പ്രസിദ്ധമായിത്തീരും മക്കായുടെ പ്രസിദ്ധി നഷ്ടപ്പെടും തന്റെ ദേവാലയം പ്രസിദ്ധമായിത്തീരും കഅ്ബായുടെ പ്രസിദ്ധി കുറയും  

അബ്റഹത്തിന്റെ മനസ്സിൽ ആശയങ്ങൾ വിടർന്നു വരികയാണ് മനോഹരമായൊരു ചർച്ച് പണിയാനുള്ള തീരുമാനമെടുത്തു അതിന്റെ പ്ലാൻ തയ്യാറാക്കി വമ്പിച്ച ധനം അതിനുവേണ്ടി നീക്കിവെച്ചു അനേകം ശിൽപികളെ വരുത്തി യമനിലെ ശിൽപകലാ  വല്ലഭന്മാരെല്ലാം സൻആയിൽ എത്തിച്ചേർന്നു  

ദേവാലയത്തിന്റെ പണി തുടങ്ങി ശിൽപകലാ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന മനോഹരമായ ചർച്ച് ഉയർന്നുവന്നു അതിന്റെ പ്രശസ്തി നാടാകെ പരന്നു 
ഹജ്ജ് കാലം വരവായി അപ്പോൾ അബ്റഹത്തിന്റെ പ്രഖ്യാപനം വന്നു  
ഇത്തവണ എല്ലാവരും ഇവിടെയാണ് തീർത്ഥാടനത്തിനു വരേണ്ടത് എല്ലാ തീർത്ഥാടകരും സൻആയിൽ വരണം ആരും മക്കയിലേക്ക് പോവരുത് 
 
അബ്റഹത്തിന്റെ ദൂതന്മാർ ഈ സന്ദേശം എല്ലാ പ്രദേശങ്ങളിലുമെത്തിച്ചു തീർത്ഥാടനത്തിനു വരുന്നവരെ സ്വീകരിക്കാൻ സൻആ ഒരുങ്ങി നിന്നു അവർക്കു വേണ്ട സൗകര്യങ്ങളൊക്കെ ഒരുക്കിവെച്ചു അബ്റഹത്തിനു നല്ല പ്രതീക്ഷയാണ്  

ഹജ്ജ് കാലം വന്നു  

തീർത്ഥാടകരൊന്നും അതുവഴി വന്നില്ല ആരും സൻആയിലേക്ക് തിരിഞ്ഞുനോക്കിയില്ല ഒരുക്കങ്ങളെല്ലാം വെറുതെയായി  

പതിവുപോലെ എല്ലാവരും മക്കയിലേക്ക് പോയി യമനിൽ നിന്ന് തന്നെ ധാരാളം പേർ മക്കയിലേക്ക് പോയി യമൻ രാജ്യക്കാരെ പിടിച്ചു നിർത്താൻ പോലും സൻആയിലെ ദേവാലയത്തിനായില്ല  

അബ്റഹത്തിനു കോപം വന്നു കോപം കൊണ്ട് കലി തുള്ളി എന്തൊക്കെയോ വിളിച്ചു പറയാൻ തുടങ്ങി  

'മക്കയിലെ ദേവാലയം അത് ഞാൻ തകർത്തു തരിപ്പണമാക്കും അപ്പോൾ ഇക്കൂട്ടരൊക്കെ എങ്ങോട്ട് തീർത്ഥാടനത്തിനു പോവുമെന്ന് എനിക്കൊന്നു കാണണം' 

കഅ്ബ തകർത്തു കളഞ്ഞാൽ ആളുകൾ സൻആയിലെ ദേവാലയത്തിൽ വരുമെന്നായിരുന്നു അവന്റെ ചിന്ത അതുകൊണ്ട് അടുത്ത ലക്ഷ്യം കഅ്ബ തന്നെ ശക്തമായ സൈനിക നടപടി തന്നെ വേണം  

മക്കയിലേക്ക് ആനപ്പട തന്നെ നീങ്ങണം എതിർക്കാൻ വരുന്നവരെ തുരത്തണം തന്റെ സൈന്യത്തെ നേരിടാൻ മാത്രം കെൽപ്പുള്ള ഒരൊറ്റ ഭരണാധികാരിയും അറേബ്യയിൽ ഇല്ലെന്ന് അബ്റഹത്തിനു തോന്നി  
കഅ്ബാലയത്തിന് എതിരേയുള്ള അബ്റഹത്തിന്റെ പരാമർശങ്ങൾ അറബികളെ രോഷം കൊള്ളിച്ചു അവന്റെ മനസ്സിലെ  നീചമായ ചിന്തകളെ അവർ വെറുത്തു മക്കയിലേക്ക് മാർച്ച് ചെയ്യുന്നതിൽ നിന്ന് അവനെ എങ്ങനെ തടയാൻ കഴിയുമെന്നാണ് യമൻ നിവാസികൾ ചിന്തിക്കുന്നത് എതിർത്താൽ രക്ഷയില്ല അവൻ അത്രയ്ക്ക് ശക്തനാണ് 


ആനക്കലഹം 

അബ്റഹത്ത് വലിയൊരു സൈന്യത്തെ സജ്ജമാക്കി ധാരാളം അബ്സീനിയക്കാർ സൈന്യത്തിലുണ്ടായിരുന്നു വേണ്ടത്ര ആയുധങ്ങൾ, ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ എന്നുവേണ്ട യുദ്ധ സാമഗ്രികൾ മുഴുവൻ തയ്യാറാക്കി അറബികൾ യുദ്ധ സന്നാഹത്തെക്കുറിച്ചറിഞ്ഞ് ഞെട്ടി 

ദൂനഫർ എന്ന യമൻകാരന് ഇത് സഹിക്കാനായില്ല  അദ്ദേഹം സ്വന്തം ഗോത്രക്കാരെയും മറ്റ് അറബി ഗോത്രക്കാരെയും സംഘടിപ്പിക്കാൻ ശ്രമിച്ചു 
'സഹോദരങ്ങളേ നിങ്ങൾ അബ്റഹത്തിന്റെ ധിക്കാരം കണ്ടില്ലേ നമ്മുടെ പൂർവ്വപിതാക്കൾ പുണ്യകേന്ദ്രമായി കരുതിവന്ന ദേവാലയത്തെ നശിപ്പിക്കാനുള്ള പുറപ്പാടാണ് ഈ ഹീനശ്രമത്തിൽ നിന്ന് ഈ ധിക്കാരിയെ തടയാൻ നമുക്ക് കഴിയില്ലേ നമ്മൾ ഒന്നിക്കണം എന്നിട്ടവനെ എതിർക്കണം ' 
ജനങ്ങൾ സംഘടിച്ചു ആയുധമണിഞ്ഞു  

അബ്റഹത്ത് വിവരമറിഞ്ഞു അവന്റെ സുശക്തമായ സൈന്യം അവരെ വളഞ്ഞു പിടിച്ചു  

ദൂനഫർ ബന്ധിതനായി  

ആ ശ്രമം അങ്ങനെ പരാജയപ്പെട്ടു  

ശഹ്റാൻ ഗോത്രങ്ങളും നാഹിസ് ഗോത്രക്കാരും ചേർന്നു അബ്റഹത്തിനെതിരെ മറ്റൊരു ശ്രമം നടത്തി  

നുഫൈൽ ബിൻ അൽഹബീബ് അൽഖസ്അമിയായിരുന്നു അവരുടെ നേതാവ് അബ്റഹത്തിന്റെ സൈന്യം അവരേയും വളഞ്ഞു പിടികൂടി 
നുഫൈൽ ബന്ധിതനായി അദ്ദേഹത്തെ അബ്റഹത്തിന്റെ മുമ്പിൽ കൊണ്ടുവന്നു 

'എടാ.. നുഫൈൽ.... നിനക്കെന്നെ തോൽപ്പിക്കണമല്ലേ? ഇപ്പോൾ എങ്ങനെയിരിക്കുന്നു ?'
 
നുഫൈൽ ഇങ്ങനെ മറുപടി നൽകി 

'താങ്കൾ കഅ്ബ നശിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിക്കണം ' 

'ഫ.. നീയാണോ എന്നെ പഠിപ്പിക്കുന്നത് ഞാൻ കഅ്ബ പൊളിക്കും ആർക്കും എന്നെ തടയാനാവില്ല ഈ ശ്രമത്തിൽ നീ എന്നെ സഹായിക്കണം 

എങ്ങനെയെന്നറിയാമോ? നീ ഞങ്ങളോടൊപ്പം വരണം മക്കയിലേക്ക് വഴി കാണിച്ചുതരാൻ മനസ്സിലായോ? 

നുഫൈൽ ഞെട്ടിപ്പോയി എന്തൊരു പരീക്ഷണം  

മക്കയിലേക്കു വഴി കാണിക്കുക ധിക്കാരികൾക്ക് പുണ്യ നഗരത്തിലേക്ക് വഴി കാണിച്ചു കൊടുക്കുക ഇതെന്തൊരു ശാപമാണ്? ധീരനായ നുഫൈൽ ദുഃഖം സഹിക്കാനാവാതെ കരഞ്ഞുപോയി  

സൈന്യം നീങ്ങി ധിക്കാരിയുടെ സൈന്യം അവരുടെ കൂടെ നുഫൈലുമുണ്ട് ദുഃഖത്തിന്റെ പ്രതീകം പോലെ  

അബ്റഹത്തിന്റെ ആനപ്പട മരുഭൂമിയിലൂടെ നീങ്ങി വൻ സൈന്യം ത്വാഇഫിലെത്തി ജനങ്ങളെ ഭീഷണിപ്പെടുത്തി വഴി കാണിക്കാൻ കുറേ ആളുകളെ കൂടെക്കൂട്ടി  

സൈന്യം മക്കായുടെ അതിർത്തിയിലെത്തി ക്യാമ്പ് ചെയ്തു  

ഏതാനും പട്ടാളക്കാരെ തിഹാമയിലേക്കയച്ചു അവർ പല ആക്രമങ്ങളും കാണിച്ചു പല ഗോത്രക്കാരുടെയും സ്വത്തുക്കൾ കീഴ്പ്പെടുത്തി മക്കയുടെ നേതാവായിരുന്ന അബ്ദുൽ മുത്തലിബിന്റെ ഒട്ടകങ്ങളും ആ കൂട്ടത്തിൽ പെട്ടു 
അബ്റഹത്തിന്റെ ഒരു ദൂതൻ മക്കയിൽ വന്നു അയാളുടെ പേര് ഹുനാതതുൽ ഹുമൈരി എന്നായിരുന്നു  

അയാൾ മക്കായുടെ നേതാവിനെ അന്വേഷിച്ചു വന്നതാണ്  

ആളുകൾ അയാളെ അബ്ദുൽ മുത്തലിബിന്റെ സമീപത്തെത്തിച്ചു അയാൾ മക്കയുടെ നേതാവിനെ ഇങ്ങനെ ഉണർത്തി  

'ഞങ്ങൾക്ക് ഒരു യുദ്ധം നടത്തണമെന്ന ഉദ്ദേശ്യമില്ല യുദ്ധം നടന്നാൽ ധാരാളം മനുഷ്യരക്തം ഇവിടെ ഒഴിക്കേണ്ടി വരും ഞങ്ങളുടെ ലക്ഷ്യം കഅ്ബ തകർക്കുക മാത്രമാണ് ....നിങ്ങൾ എതിർക്കാൻ വരുന്നില്ലെങ്കിൽ യുദ്ധം ഒഴിവാക്കാം ഒരു തുള്ളി രക്തം ഒഴിക്കേണ്ടി വരില്ല' 

അബ്ദുൽ മുത്തലിബ് വല്ലാതെ വേദനയനുഭവിച്ചു ഇത് അല്ലാഹുവിന്റെ ഭവനമാണ് ഇതിനെ അല്ലാഹു തന്നെ സംരക്ഷിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു കഅ്ബാലയം തകർക്കാൻ വരുന്നവരെ വെറുതെ വിടാൻ പാടില്ല അവരെ യുദ്ധം ചെയ്തു തോൽപ്പിക്കുകയാണ് വേണ്ടത് ഇന്നത്തെ അവസ്ഥയിൽ മക്കക്കാർക്ക് അതിനുള്ള കഴിവില്ല 

അബ്റഹത്തിന്റേത് സുശക്തമായ സേനയാണ് ആനപ്പടയെ നേരിടാനുള്ള ശക്തി മക്കക്കാർക്കില്ല ഇവിടെ യുദ്ധം ഒഴിവാക്കുകയാണ് ബുദ്ധി യുദ്ധം നടന്നാൽ ഇവിടെ രക്തക്കളമായിമാറും 

മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട് മക്കക്കാർക്ക് അത് പാലിച്ചേ പറ്റൂ ഇത് ഹജ്ജിന്റെ മാസമാണ് യുദ്ധം ചെയ്യാൻ പറ്റാത്ത മാസം അബ്ദുൽ മുത്തലിബിന്റെ മനസ്സിലൂടെ ഈ ചിന്തകളെല്ലാം കടന്നു പോയി ഒടുവിൽ വളരെ പ്രയാസത്തോടെ അദ്ദേഹം പറഞ്ഞു: 

'ഞങ്ങൾ പ്രതിരോധിക്കുന്നില്ല'

ഇത് കേട്ടപ്പോൾ ഹുനാതതുൽ ഹുമൈരിക്ക് സന്തോഷമായി 

'അല്ലയോ മക്കയുടെ നേതാവേ താങ്കൾ ബുദ്ധിമാൻ തന്നെ അബ്റഹത്തിനോട് യുദ്ധം ചെയ്തു സ്വയം നശിക്കുന്നതിനേക്കാൾ ഭേദം യുദ്ധം ഒഴിവാക്കലാണ് ഈ സത്യം നിങ്ങൾ മനസ്സിലാക്കിയല്ലോ' 

'നിങ്ങളുടെ പട്ടാളക്കാർ ഞങ്ങളുടെ സ്വത്ത് അധീനപ്പെടുത്തിയിരിക്കുന്നു ' അബ്ദുൽ മുത്തലിബ് ഉണർത്തി 

'നിങ്ങൾ കുറച്ചുപേർ എന്റെ കൂടെ വരണം നിങ്ങൾ അബ്റഹത്തുമായി നേരിട്ട് സംസാരിച്ചുകൊള്ളൂ' 

അബ്ദുൽ മുത്തലിബും ഏതാനും പുത്രന്മാരും ഖുറൈശീ പ്രമുഖരിൽ ചിലരും ഹുനാതതുൽ ഹുമൈരിയുടെ കൂടെ സഞ്ചരിച്ചു അവർ അബ്റഹത്തിന്റെ മുമ്പിലെത്തി 

അബ്റഹത്ത് സൈനികരുടെ നടുവിൽ ഗംഭീരമായി അലങ്കരിച്ച ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു വന്നു മക്കായുടെ നേതാവിനെ സ്വീകരിച്ചിരുത്തി  
അവർ അൽപ നേരം സംഭാഷണം നടത്തി 

സൈനികർ പിടിച്ചു കൊണ്ടുപോയ ഒട്ടകങ്ങളെക്കുറിച്ചായിരുന്നു അബ്ദുൽ മുത്തലിബിന്റെ സംസാരം  

'താങ്കളെന്താണ് കഅ്ബാലയത്തിന്റെ സുരക്ഷയെക്കുറിച്ചു സംസാരിക്കാത്തത്? ഒട്ടകത്തിന്റെ കാര്യത്തിലാണല്ലോ താങ്കൾക്ക് ശ്രദ്ധ'  

'ഒട്ടകം എന്റെ ഉപജീവന മാർഗം അതെന്റെ സ്വത്ത് അതെനിക്കു വേണം പിന്നെ കഅ്ബാലയം അത് അല്ലാഹുവിന്റെ ഭവനം അത് സംരക്ഷിക്കാൻ അല്ലാഹു മതി അതിനു നേരെയുള്ള ഒരാക്രമണവും അല്ലാഹു പൊറുപ്പിക്കുകയില്ല' 
'ങാ... കാണാം  

അബ്റഹത്തിന്റെ പരിഹാസം  

മടക്കിക്കിട്ടിയ ഒട്ടകങ്ങളുമായി അബ്ദുൽ മുത്തലിബ് തിരിച്ചു പോന്നു 

ഖുറൈശി നേതാക്കളുമായി അദ്ദേഹം വളരെ നേരം സംസാരിച്ചു  
വിശുദ്ധ ഹറമിൽ യുദ്ധം ഒഴിവാക്കുക അതായിരുന്നു അവരുടെ തീരുമാനം 
അടുത്ത ദിവസം അബ്റഹത്തും സൈന്യവും വന്നു ആനകൾ മുൻനിരയിൽ തന്നെയുണ്ട് അബ്റഹത്ത് സൈന്യത്തെ നയിച്ചു  

ദിവ്യഭവനം ആക്രമിക്കപ്പെടാൻ പോവുന്നു  

പെട്ടെന്ന് ആകാശത്ത് പക്ഷികൾ കാണപ്പെട്ടു അനേകം പക്ഷികൾ അവയുടെ കൊക്കിൽ കളിമണ്ണിന്റെ കല്ലുകൾ പക്ഷികൾ കല്ലുകൾ താഴേക്കിട്ടു അവ അബ്റഹത്തിന്റെ സൈനികരുടെ മേൽ പതിച്ചു ആനകൾ വിരണ്ടോടി സൈന്യം ചിന്നിച്ചിതറി പലരും മരിച്ചു വീണു അബ്റഹത്തിന്റെ സൈന്യം ചവച്ച് തുപ്പിയ വൈക്കോൽ പോലെയായി 

വിശുദ്ധ ഖുർആൻ അൽഫീൽ എന്ന സൂറത്തിൽ ഈ സംഭവം വിവരിക്കുന്നുണ്ട് 

'ആനക്കാരെ നിന്റെ രക്ഷിതാവ് എന്ത് ചെയ്തുവെന്ന് നീ കണ്ടില്ലേ? 
അവരുടെ കുതന്ത്രത്തെ അവൻ പരാജയത്തിലാക്കിയില്ലേ? 
അവൻ അവരുടെ നേരെ കൂട്ടത്തോടെ പക്ഷികളെ അയച്ചു; കളിമണ്ണിന്റെ കല്ലുകൾകൊണ്ട് ആ പക്ഷികൾ അവരെ എറിഞ്ഞുകൊണ്ടിരുന്നു 
എന്നിട്ട് അവരെ അല്ലാഹു (നാൽകാലികൾ) തിന്ന വൈക്കോൽ പോലെയാക്കിത്തീർത്തു' (സൂറത്തുൽ ഫീൽ 105:1-5) 

സൈന്യം പലവഴിക്ക് ചിന്നിച്ചിതറിയപ്പോൾ അബ്റഹത്ത് പേടിച്ചരണ്ട് ഓടുകയായിരുന്നു  

ഈ വൻ പരാജയം അറേബ്യ മുഴുവൻ അറിഞ്ഞു യമൻകാരും അറിഞ്ഞു കഅ്ബക്ക് ഒരാപത്തും സംഭവിച്ചില്ലെന്നറിഞ്ഞപ്പോൾ അവർക്കാശ്വാസമായി 
ധിക്കാരിയായ അബ്റഹത്തിന്റെ പരാജയം എല്ലാവരേയും സന്തോഷിപ്പിച്ചു അബ്റഹത്ത് ഏറെ നാൾ ജീവിച്ചില്ല അവൻ രോഗിയായി മരണപ്പെട്ടു 
മക്കാ പട്ടണത്തിന്റെയും കഅ്ബാലയത്തിന്റെയും പവിത്രത അല്ലാഹു സംരക്ഷിച്ചു ക്രിസ്ത്യാനികളുടെ കൂട്ടത്തിൽ അക്കാലത്തെ ധാരാളം സത്യവിശ്വാസികളുണ്ടായിരുന്നു അവർ തൗറാത്തും ഇഞ്ചീലും ഓതിപ്പഠിച്ചിരുന്നു  

ഇബ്രാഹിം നബി (അ)യും ഇസ്മാഈൽ നബി (അ)യും ചേർന്നു പണിതുയർത്തിയ കഅ്ബാലയത്തിന്റെ പവിത്രത അവർക്കറിയാമായിരുന്നു ഇബ്രാഹിം നബി (അ) ക്കു ശേഷം വന്ന പ്രവാചകന്മാരൊക്കെ ആ ദിവ്യഭവനത്തിൽ വന്നു ഹജ്ജ് ചെയ്തിട്ടുണ്ടെന്ന് ക്രൈസ്ത പണ്ഡിതന്മാർക്ക് അറിയാമായിരുന്നു 
 
ഐഹിക നേട്ടങ്ങൾക്കു വേണ്ടി വേദഗ്രന്ഥങ്ങൾ ദുർവ്യാഖ്യാനം ചെയ്തവരും അന്നുണ്ടായിരുന്നു  

കഅ്ബാലയത്തിനകത്ത് നിറയെ ബിംബങ്ങളുണ്ടായിരുന്നു അറബികൾ അവയെ ആരാധിക്കുന്നു അവയോട് സഹായം തേടുന്നു  

ഈ ബിംബാരാധനയെ എതിർക്കുന്നവരും അന്നുണ്ടായിരുന്നു ബിംബങ്ങൾക്ക് ഒരു കഴിവുമില്ലെന്ന് അവർക്കറിയാമായിരുന്നു എങ്കിലും ബിംബാരാധകർക്കായിരുന്നു സംഖ്യബലം അവർ ശക്തരായിരുന്നു ബിംബാരാധന അറേബ്യ മുഴുവൻ വളർന്നുവന്നിരുന്നു യമനിലും ബിംബങ്ങൾ വേണ്ടത്രയുണ്ട് 


സൈഫ്ബ്നു ദീയസൻ 

യമനിൽ അബ്റഹത്തിന്റെ ഭരണം അവസാനിച്ചു ഇപ്പോൾ അവന്റെ മകൻ യക്ക്സൂം ഭരിക്കുന്നു  

യക്ക്സൂം അബ്റഹത്തിനേക്കാൾ ക്രൂരനായിരുന്നു യമൻകാരെ ഉപദ്രവിക്കുന്നതിൽ അവൻ സന്തോഷം കണ്ടെത്തി  

നാട്ടുകാർ അവനെ വെറുത്തു അവന്റെ ക്രൂരമായ ഭരണം അവർക്ക് സഹിക്കേണ്ടി വന്നു അബ്സീനിയയിൽ നിന്ന് കൂടുതൽ സൈനികരും ആയുധങ്ങളും വന്നുകൊണ്ടിരുന്നു ഓരോ കപ്പൽ വരുമ്പോഴും യമൻകാർ കൂടുതൽ കൂടുതൽ ഭയന്നു 

യക്ക്സൂമിന്റെ ഭരണകാലം മുഴുവൻ യമൻകാർക്ക് ദുരിതങ്ങളായിരുന്നു ഒടുവിൽ ആ ദുർഭരണം അവസാനിച്ചു  

അപ്പോൾ യമൻ ആശ്വസിച്ചു പക്ഷേ, ആശ്വാസം നീണ്ടുനിന്നില്ല പിന്നീട് വന്ന ഭരണാധികാരി അതിനേക്കാൾ ക്രൂരനായിരുന്നു 

മസ്റൂക്ക് 

യമൻകാരുടെ മേൽ ഒരു ശാപം വന്നു വീണതുപോലെയായിരുന്നു അവന്റെ ഭരണം ജനങ്ങൾ ദുരിതങ്ങൾ പേറി ജീവിച്ചു നിർദ്ദോഷികൾ മർദിക്കപ്പെട്ടു ഭരണകൂടം ഒരു ശാപമായിത്തീർന്നു എവിടെയാണ് രക്ഷ? ഈ ദുരിതത്തിൽ നിന്നെങ്ങനെ രക്ഷപ്പെടാൻ കഴിയും? 

ജനങ്ങൾ പരസ്യമായി ചർച്ച ചെയ്യുകയാണ് 

ഹിംയർ ഗോത്രത്തിലെ പ്രമുഖന്മാർ ഈ വിഷയം സജീവമായി ചർച്ച ചെയ്തു വരികയാണ് 

നേരത്തെ യമൻ ഭരിച്ചിരുന്നത് ഹിംയർ വംശത്തിലെ രാജാക്കന്മാരായിരുന്നു ദൂനവാസ് ജൂതമതം സ്വീകരിച്ചതോടെയാണ് കുഴപ്പങ്ങൾ തുടങ്ങിയത് അവൻ ക്രൈസ്തവരെ കിടങ്ങിൽ തീകുണ്ഡമുണ്ടാക്കി അതിലെറിഞ്ഞ് കരിച്ചുകൊന്നു അതു കാരണം റോം ഇടപെട്ടു റോമാ ചക്രവർത്തിയുടെ നിർദ്ദേശ പ്രകാരം അബ്സീനിയൻ രാജാവ് അർയത്തിനെ യമനിലേക്കയച്ചു അർയാത്ത് യമൻ കീഴടക്കി ഭരണവും തുടങ്ങി   

ഇപ്പോൾ ദുർഭരണമാണ് നടക്കുന്നത് ഇതിനെതിരെ ആരോട് പരാതിപ്പെടും? 
റോമാ രാജാവിനെ കണ്ടാലോ? 

അബ്സീനിയയിൽ പോവുന്നതിനേക്കാൾ അതാണ് നല്ലത് റോമാ ചക്രവർത്തിയെ കാണുക മസ്റൂക്കിന്റെ ദുർഭരണത്തെക്കുറിച്ച് സംസാരിക്കുക യമൻ രാജ്യത്തിന്റെ ഭരണം റോമാചക്രവർത്തി ഏറ്റെടുക്കണമെന്നപേക്ഷിക്കുക അദ്ദേഹത്തിന്റെ വൈസ്രോയി ഇവിടെ ഭരിക്കട്ടെ 

ആരാണ് റോമിൽ പോവുക? 

'സൈഫ്ബ്നു ദീയസൻ' 

അദ്ദേഹമാണ് ഹിംയർ ഗോത്രത്തിന്റെ ഇപ്പോഴത്തെ നേതാവ് അദ്ദേഹം റോമിൽ പോവണം ചക്രവർത്തിയെ കാണണം എല്ലാം രഹസ്യമായിരിക്കണം 
മസ്റൂക്ക് വിവരമറിയരുത് അവന്റെ കിങ്കരന്മാരും അറിയരുത് അറിഞ്ഞാൽ മരണം നിശ്ചയം  

സൈഫ്ബ്നു ദീയസൻ പുറപ്പെട്ടു ഒരു കപ്പലിൽ അദ്ദേഹം യാത്ര ചെയ്തു സൈഫുബ്നു ദീയസൻ റോമിലെത്തി കൊട്ടാരത്തിൽ ചെന്നു ചക്രവർത്തിയെ മുഖം കാണിക്കാൻ സമ്മതം കിട്ടി 

'മഹാരാജാവേ 

ഞാൻ യമനിൽ നിന്നു വരികയാണ് ഹിംയർ ഗോത്രക്കാരുടെ നേതാവാണ് ഞാൻ ഞങ്ങളുടെ നാടിന്റെ ബുദ്ധിമുട്ടുകൾ ധരിപ്പിക്കാൻ വന്നതാണ് 
ഞങ്ങളെ ഭരിക്കുന്ന മസ്റൂക്ക് വളരെ ക്രൂരനായ ഭരണാധികാരിയാണ് അതു കാരണം ജനങ്ങൾ വളരെ കഷ്ടപ്പെടുകയാണ് റോമാ ചക്രവർത്തിയുടെ മേൽക്കോയ്മ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണ് ചക്രവർത്തി യമൻ ഭരിക്കാൻ വേണ്ടി ഒരു വൈസ്രൊയിയെ അയച്ചുതരണം മസ്റൂക്കിന്റെ ദുർഭരണം അവസാനിപ്പിക്കണം' 

സൈഫ്ബ്നു ദീയസൻ പറഞ്ഞതെല്ലാം ചക്രവർത്തി ശ്രദ്ധാപൂർവ്വം കേട്ടു അൽപനേരം ചിന്തിച്ചിരുന്നു എന്നിട്ട് ഇങ്ങനെ മറുപടി നൽകി: 

'ഹിയർ ഗോത്രത്തിന്റെ തലവൻ പറഞ്ഞതെല്ലാം ഞാൻ കേട്ടു യമൻ നാട്ടുകാരുടെ കഷ്ടപ്പാടുകൾ നാം അറിഞ്ഞു നമുക്കതിൽ ദുഃഖമുണ്ട് പക്ഷേ നമുക്ക് ഈ പ്രശ്നത്തിൽ നേരിട്ട് ഇടപെടാൻ ബുദ്ധിമുട്ടുണ്ട് 

മസ്റൂക്ക് അബ്സീനിയൻ  രാജാവിന്റെ വൈസ്രായിയാണ് അബ്സീനയ നമ്മുടെ സഖ്യരാഷ്ട്രമാണ് സഖ്യരാഷ്ട്രത്തിന്റെ കാര്യങ്ങളിൽ നാം കൈകടത്തുന്നത് ഉചിതമല്ല 

ഇക്കാര്യത്തിൽ ഇടപെടാനുള്ള നമ്മുടെ ബുദ്ധിമുട്ട് നിങ്ങൾ മനസ്സിലാക്കണം' 
ചക്രവർത്തിയുടെ വാക്കുകൾ കേട്ടപ്പോൾ സൈഫ്ബ്നു ദീയസൻ വളരെ ദുഃഖിച്ചു 

അദ്ദേഹം കൊട്ടാരത്തിൽ നിന്നിറങ്ങി ഇനി എങ്ങോട്ടു പോവും? വലിയ പ്രതീക്ഷയോടെ വന്നതായിരുന്നു എല്ലാ പ്രതീക്ഷകളും തകർന്നുപോയി ഇനി ആരെച്ചെന്നു കാണും  ആരോട് സങ്കടം പറയും ഒരു രൂപവുമില്ല  അപ്പോൾ മനസ്സിലൊരാശയം വിരിഞ്ഞു ഹിറാ ഭരണാധികാരിയെ ചെന്നു കണ്ടാലോ? അവർക്ക് നേരിട്ട് ഞങ്ങളെ സഹായിക്കാൻ കഴിയില്ല എങ്കിലും ചർച്ച ചെയ്യാമല്ലോ 

ഹിറാ പ്രദേശം ഭരിച്ചിരുന്നത് നുഅ്മാൻ ബ്നു മുൻദിർ ആയിരുന്നു അദ്ദേഹത്തെ ആ പ്രദേശം ഭരിക്കാൻ ചുമതലപ്പെടുത്തിയത് പേർഷ്യൻ രാജാവായിരുന്ന കൊസ്റാസ് ആയിരുന്നു  

സൈഫ്ബ്നു ദീയസൻ ഹിറാ കൊട്ടാരത്തിലെത്തി കൊട്ടാരത്തിൽ വെച്ച് അദ്ദേഹം നുഅ്മാനുബ്നു മുൻദിറുമായി കൂടിക്കാഴ്ച നടത്തി  
മസ്റൂക്കിന്റെ ക്രൂര ഭരണത്തെക്കുറിച്ച് വിവരിച്ചു എല്ലാം കേട്ട് കഴിഞ്ഞപ്പോൾ മുർദിർ പറഞ്ഞു: 

'നമുക്ക് പേർഷ്യൻ രാജാവിനെ ചെന്നു കാണാം യമൻ രാജ്യക്കാരുടെ പ്രയാസങ്ങൾ അദ്ദേഹത്തോട് പറയാം അദ്ദേഹം നിങ്ങളെ സഹായിക്കും' 
ഹിംയർ നേതാവ് കൊട്ടാരത്തിൽ ആശ്വാസത്തോടെ താമസിച്ചു തന്റെ ദൗത്യം വിജയിക്കുമെന്നദ്ദേഹം കരുതി   അടുത്ത ദിവസം തന്നെ അവർ പുറപ്പെട്ടു നുഅ്മാനുബ്നു മുൻദിറിന്റെ പിന്നാലെ സൈഫുബ്നു ദീയസൻ പേർഷ്യൻ കൊട്ടാരത്തിൽ പ്രവേശിച്ചു  

എന്തൊരു കൊട്ടാരം 

ഇത്രയും ആഢംബരപൂർണ്ണമായൊരു കൊട്ടാരം ലോകത്ത് വേറെയുണ്ടോ? 
ആ സിംഹാസനം എന്തൊരു ഗാംഭീര്യം വില കൂടിയ മുത്തുകൾ വെട്ടിത്തിളങ്ങുന്നു നിലത്തു വിരിച്ച കമ്പളം തന്നെ എത്ര മനോഹരം അവിടുത്തെ കൊത്തുവേലകൾ, വർണ്ണചിത്രങ്ങൾ, അമ്പരപ്പിക്കുന്ന ദീപാലങ്കാരം ചുമരുകളുടെയും തൂണുകളുടെയും ഗാംഭീര്യം  ആരും കോരിത്തരിച്ചു നിന്നുപോവും ഇതാണ് പേർഷ്യൻ കൊട്ടാരം  
കൊട്ടാരത്തിന്റെ അകത്തളങ്ങളിലൂടെ നടന്നാണ് രാജസദസ്സിൽ എത്തിയത് കോസ്റസ് സിംഹാസനത്തിലിരിക്കുന്നു  

നുഅ്മാനുബ്നു മുൻദിർ ഇങ്ങനെ അറിയിച്ചു 

'മഹാരാജാവിനെ മുഖം  കാണിക്കാൻ വേണ്ടി യമനിൽ നിന്ന് വന്ന ഹിംയർ ഗോത്രത്തലവനാണിത് പേര് ശൈഫ്ബ്നുദീയസൻ അദ്ദേഹത്തിന് ചില സങ്കടങ്ങൾ ബോധിപ്പിക്കാനുണ്ട് ' 

'പറഞ്ഞോളൂ കേൾക്കട്ടെ ' രാജ കൽപ്പന  

സൈഫുബ്നു ദീയസൻ സംസാരിക്കാൻ തുടങ്ങി  

'ഞങ്ങൾ കുറേക്കാലമായി അബ്സീനിയൻ രാജാവിന്റെ കീഴിൽ കഴിഞ്ഞുവരികയാണ് ഇപ്പോൾ മസ്റൂക്ക് എന്ന വൈസ്രോയിയാണ് ഞങ്ങളെ ഭരിക്കുന്നത് ക്രൂരനായ ഭരണാധികാരി ജനങ്ങളുടെ ക്ഷേമത്തിൽ ഒരു ശ്രദ്ധയുമില്ല ഒരു തെറ്റും ചെയ്യാത്തവർ മർദിക്കപ്പെടുന്നു നാട്ടിൽ ക്ഷേമ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല ജനങ്ങൾ കഷ്ടപ്പാടിലാണ് ആർക്കും ഒരു സമാധാനവുമില്ല 

ഞങ്ങൾ പേർഷ്യൻ ചക്രവർത്തിയുടെ മേൽക്കോയ്മ അംഗീകരിക്കാൻ തയ്യാറാണ് ഞങ്ങളെ സഹായിക്കണം ഒരു വൈസ്രോയിയെ യമനിലേക്ക് അയച്ചുതരണം യമൻകാരുടെ സകല പിന്തുണയും അദ്ദേഹത്തിനു ലഭിക്കും ' 
പറഞ്ഞതെല്ലാം രാജാവ് കേട്ടു എന്നിട്ടിങ്ങനെ മറുപടി നൽകി 
'ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് ഇത്രയും വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പ്രയാസമുണ്ട് ' 

രാജാവിന് ഇക്കാര്യത്തിൽ താൽപര്യം കുറവാണെന്ന് മനസ്സിലായപ്പോൾ സൈഫ്ബ്നു ദീയസ വലിയ ദുഃഖത്തിലായി അദ്ദേഹം വീണ്ടും സംസാരിക്കാൻ തുടങ്ങി  

'ദയവായി ഈ അപേക്ഷ സ്വീകരിക്കണം ഇത് യമൻ രാജ്യത്തിന്റെ അപേക്ഷയാണ് ഞങ്ങൾക്ക് പൗരാണിക സംസ്കാരമുണ്ട് മഹാന്മാരായ ഭരണാധികാരികൾ ഞങ്ങളുടെ നാട്ടിൽ കടന്നുപോയിട്ടുണ്ട് ഞങ്ങളുടെ നാട് കൃഷിക്കും പഴവർഗ്ഗങ്ങൾക്കും പേര് കേട്ടതാണ് യമൻ രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തത് കൊണ്ട് നിങ്ങൾക്കൊരു നഷ്ടവും വരില്ല '  

ദീയസിന്റെ വാക്കുകൾക്ക് ഫലമുണ്ടായി പേർഷ്യൻ ഭരണാധികാരി യമനിലേക്ക് സൈന്യത്തെ അയക്കാൻ സന്നദ്ധനായി 

വഹ്റിസ് 

ചക്രവർത്തി സൈന്യാധിപനെ വിളിച്ചു വഹ്റിസ് മുഖം കാണിച്ചു 
'ഉടനെ യമനിലേക്ക് പോവാൻ തയ്യാറായിക്കൊള്ളൂ' 

'കൽപ്പന പോലെ' 

വഹ്റിസ് ഉന്നത കുലത്തിൽ ജനിച്ച പ്രഗത്ഭനായ സേനാ നായകനാണ് ധീരതയും ബുദ്ധിശക്തിയും കൊണ്ട് അനുഗ്രഹീതനാണ് അദ്ദേഹം സൈന്യത്തെ നയിച്ചു കൊണ്ട് യമനിലേക്ക് പുറപ്പെടുകയാണ് 

അബ്സീനിയൻ സൈന്യവുമായി ഏറ്റുമുട്ടാൻ പോവുകയാണ് നല്ല മുൻകരുതൽ വേണം വേണ്ട ആയുധങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ എല്ലാം കരുതിയിട്ടുണ്ട് 

മസ്റൂക്ക് അമ്പരന്നു 

വഹ്റിസ് യമനിലെത്തിയിരിക്കുന്നു 

ഹിംയർ ഗോത്രക്കാർ വഹ്റസിനെ സ്വാഗതം ചെയ്തു  

അബ്സീനിയൻ സൈന്യവും പേർഷ്യൻ സൈന്യവും തമ്മിൽ ഉഗ്ര പോരാട്ടം നടന്നു മസ്റൂക്കും വഹ്റിസും പരസ്പരം പോരാടി  

ഇരു സൈന്യവും മോശമല്ല ഇരുകൂട്ടർക്കും നല്ല പരിശീലനം ലഭിച്ചിട്ടുണ്ട് നല്ല ആയുധങ്ങളുമുണ്ട്  

പട്ടാളക്കാർ വെട്ടേറ്റു വീഴുന്നു യമനിലെ മണൽത്തരികൾ ചുവന്നു  യമൻ രാജ്യക്കാരുടെ പിന്തുണയില്ലാത്തതിനാൽ അബ്സീനിയക്കാർക്ക് പിടിച്ചു നിൽക്കാനായില്ല അവർക്ക്  പരാജയം സമ്മതിക്കേണ്ടി വന്നു  
അങ്ങനെ മസ്റൂക്കിന്റെ ഭരണം അവസാനിച്ചു 

യമൻ ഭരണം പേർഷ്യക്കാരുടെ കരങ്ങളിലേക്ക് നീങ്ങി  
വഹ്റിസ് യമൻ ഭരണം ഏറ്റെടുത്തു ജനങ്ങൾക്ക് സമാധാനമായി 
ഇതിന്നിടയിൽ ഒരു ദുഃഖ സംഭവം നടന്നു  

സൈഫ്ബ്നു ദീയസൻ മരണമടഞ്ഞു ഹിംയർ ഗോത്രക്കാരുടെ പ്രിയങ്കരനായ നേതാവ് ഇഹലോകവാസം വെടിഞ്ഞു പേർഷ്യൻ കൊട്ടാരത്തിൽ പോയി വഹ്റാസിനെ കൂട്ടിക്കൊണ്ടുവന്ന് മസ്റൂക്കിന്റെ ദുർഭരണത്തിനന്ത്യം കുറിച്ച സൈഫ്ബ്നു ദീയസന്റെ മരണം യമൻ നിവാസികളെ കഠിനമായ ദുഃഖത്തിലാഴ്ത്തി   

ദുഃഖിതരായ യമൻകാരെ ആശ്വസിപ്പിച്ചുകൊണ്ട് വഹ്റിസ് ഇങ്ങനെ പ്രഖ്യാപിച്ചു: 

'പ്രിയപ്പെട്ട യമൻ സഹോദരന്മാരേ സൈഫ്ബ്നു ദീയസിന്റെ മരണത്തിൽ നിങ്ങളോടൊപ്പം പേർഷ്യക്കാരായ ഞങ്ങളും ദുഃഖിക്കുന്നു ദീർഘനാളത്തെ അബ്സീനിയൻ വൈസ്രായിമാരുടെ ദുർഭരണത്തിനു ശേഷം യമൻ രാജ്യം വിമോചിതമായിരിക്കുന്നു ഇനി യമൻ ഭരണം യമൻ സ്വദേശികൾ തന്നെ നടത്തണം പേർഷ്യയുടെ പിന്തുണയോടെ....

ദിവംഗതനായ നമ്മുടെ നേതാവ് സൈഫ്ബ്നു ദീയസിന്റെ പ്രിയ പുത്രനെ ഞാൻ ഈ രാജ്യത്തിന്റെ ഭരണമേൽപ്പിക്കുന്നു' 

മഅ്ദീക്കരീബ് 

സൈഫ്ബ്നുദീയസിന്റെ പ്രിയ പുത്രനാണ് മഅ്ദീക്കരീബ് അദ്ദേഹമാണ് ഇനി യമൻ ഭരിക്കുക 

യമൻ നിവാസികൾക്ക് പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദം അവർക്ക് എന്തെന്നില്ലാത്ത അഭിമാനം 

വഹ്റിസ് ഇങ്ങനെ അറിയിച്ചു: 

'ഞാൻ പേർഷ്യയിലേക്ക് തിരിച്ചു പോവും പേർഷ്യൻ സൈന്യത്തിന്റെ ഒരു ഭാഗം ഇവിടെത്തന്നെയുണ്ടാവും ഇനി പുറത്തുനിന്നുള്ള ആക്രമണങ്ങളൊന്നും ഉണ്ടാവുകയില്ല ഉണ്ടായാൽ നമ്മുടെ സൈന്യം അത് നേരിടും ' 
എല്ലാവർക്കും ആശ്വാസം, സന്തോഷം 


ബാദാൻ 

അബ്സീനിയൻ ഭരണം അവസാനിച്ചു യമൻ വിമോചിതമായി മഅ്ദീകരീബ് ഭരണാധികാരിയായി നിയോഗിക്കപ്പെട്ടു 

അറേബ്യ മുഴുവൻ വാർത്ത പരന്നു ഗോത്രങ്ങളിൽ നിന്നും ഗോത്രങ്ങളിലേക്ക് വാർത്ത പരന്നു ഗോത്ര നേതാക്കൾ യമനിലെക്ക് പുറപ്പെടുകയായി  
ആഹ്ലാദകരമായ സംഗമം 

കഅ്ബാലയം പൊളിക്കാൻ വന്ന അബ്റഹത്തിനെക്കുറിച്ച് അവർ അസ്വസ്ഥതയോടെ സംസാരിച്ചു പിൽക്കാല തലമുറക്കാർ അവനെ ശപിച്ചുകൊണ്ടിരിക്കും  

അതിനിടയിൽ ഒരു വിശേഷ വാർത്ത യമനിലെത്തി മക്കയുടെ നേതാവായ അബ്ദുൽ മുത്തലിബ് യമനിലേക്ക് വരുന്നു മഅ്ദീകരീബിനെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ വരികയാണ് ഈ വാർത്ത യമൻകാരെ ആഹ്ലാദഭരിതരാക്കി  
പുണ്യനഗരമായ മക്ക  

ഹജ്ജ് കാലത്ത് യമനിൽ നിന്ന് ധാരാളമാളുകൾ മക്കയിൽ പോവാറുണ്ട് അവർ കഅ്ബ ത്വവാഫ് ചെയ്യാറുണ്ട് മക്കത്ത് പോവാത്തവർക്ക് എന്നെങ്കിലും അവിടെ പോവണമെന്ന് വലിയ ആഗ്രഹമാണ്  

ആ പുണ്യ നഗരത്തിന്റെ നേതാവാണ് വരുന്നത് പ്രസിദ്ധനായ അബ്ദുൽ മുത്തലിബ്  

അബ്ദുൽ മുത്തലിബ് എന്ന പേരിൽ പിന്നിൽ തന്നെ ഒരു കഥയുണ്ട് അബ്ദുൽ മുത്തലിബിന്റെ പിതാവാണ് ഹാശിം 

ഹാശിം മക്കയുടെ നേതാവായിരുന്നു മക്കാ നിവാസികളുടെ ഐശ്വരത്തിനും പുരോഗതിക്കും വേണ്ടി അദ്ദേഹം നടപ്പാക്കിയ പദ്ധതികൾ വളരെ പ്രസിദ്ധമാണ് അദ്ദേഹം റോമാചക്രവർത്തിയുമായി സഖ്യമുണ്ടാക്കി അതുകാരണം സിറിയയിലെ നഗരങ്ങളിൽ സഞ്ചരിക്കാനും കച്ചവടം നടത്താനും സൗകര്യമുണ്ടായി 

പേർഷ്യൻ രാജ്യവുമായി സഖ്യമുണ്ടാക്കിയതിനാൽ അദ്ദേഹത്തിന്റെ കീഴിയിലുള്ള പ്രദേശങ്ങളിൽ സുരക്ഷിതമായി സഞ്ചരിക്കാനും വ്യാപാരം നടത്താനും കഴിഞ്ഞിരുന്നു ഗസ്സാൻ രാജാക്കന്മാരുമായും യമൻ ഭരിച്ച ഹിംയർ രാജാക്കന്മാരുമായും സൗഹാർദ്ദക്കരാറുണ്ടാക്കി അനേകം ഖാഫിലകൾ മക്കയിൽ വന്നുകൊണ്ടേയിരുന്നു അങ്ങനെ ഹാശിമിന്റെ ഭരണകാലത്ത് മക്ക സമ്പൽസമൃദ്ധിയുടെ വിള നിലമായിരുന്നു 

ഒരിക്കൽ ശാമിലെ കച്ചവടം കഴിഞ്ഞ് മടങ്ങിവരുമ്പോൾ ഹാശിമിന്റെ ഖാഫില യസ്രിബിൽ എത്തിച്ചേർന്നു കുലീനമായ ഒരു വനിതയെ യസ്രിബിൽ വെച്ചു കണ്ടുമുട്ടി  

അവർ ഖസ്റജ് ഗോത്രക്കാരിയായിരുന്നു പിതാവിന്റെ പേര് അംറ് യുവതിയുടെ പേര് സൽമ  

ഹാശിം വിവാഹാലോചന നടത്തി മക്കായുടെ നേതാവിന്റെ വിവാഹാലോചന തട്ടിക്കളയാൻ സൽമക്ക് കഴിഞ്ഞില്ല അവർ വിവാഹിതരായി 

സൽമ മക്കയിലെത്തി ഹാശിമിനോടൊപ്പം അവർ സുഖമായി താമസിച്ചു കുറേക്കാലത്തിനു ശേഷം സൽമ യസ്രിബിലേക്ക് മടങ്ങിപ്പോയി അന്നവൾ ഗർഭിണിയായിരുന്നു 

യസ്രിബിൽ വെച്ച് ഒരാൺകുഞ്ഞിനെ പ്രസവിച്ചു ആ കുഞ്ഞിനു ശൈബ എന്ന പേരിട്ടു  

ശൈബ: യസ്രിബിൽ വളർന്നു വന്നു നല്ല ആരോഗ്യവും ബുദ്ധി ശക്തിയുമുള്ള കുട്ടി  

കുറേ വർഷങ്ങൾക്കു ശേഷം ഹാശിം ഖാഫിലയിൽ പോയതായിരുന്നു യാത്രയിൽ അസുഖം ബാധിച്ചു ഗാസ എന്ന സ്ഥലത്തുവെച്ചു അദ്ദേഹം മരണപ്പെട്ടു 

ഹാശിമിന്റെ സസോദരനായിരുന്നു മുത്തലിബ് സഹോദരന്റെ മരണത്തെത്തുടർന്നു മുത്തലിബ് നേതൃത്വം ഏറ്റെടുത്തു  
മുത്തലിബ് എപ്പോഴും ശൈബയെക്കുറിച്ചോർക്കും  അവനെ യസ്രിബിൽ നിന്നു കൊണ്ടുവരണം അവൻ മക്കയുടെ നേതാവായി ഉയർന്നുവരണം 

അങ്ങനെ മുത്തലിബ് യസ്രിബിലെത്തി സൽമയുമായി സംസാരിച്ചു  
സൽമയുടെ അനുവാദത്തോടെ ചെറുപ്പക്കാരനായ ശൈബയേയും കൂട്ടി മക്കയിലേക്ക് പുറപ്പെട്ടു മക്കയിൽ പ്രവേശിച്ചപ്പോൾ മക്കക്കാർ ആ കാഴ്ച കണ്ടു മുത്തലിബും ഒരു ചെറുപ്പക്കാരനും ഒട്ടകപ്പുറത്തു വരുന്നു ഏതോ അടിമച്ചന്തയിൽ നിന്ന് വാങ്ങിക്കൊണ്ട് വരുന്ന അടിമയാണെന്നാണ് ആളുകൾ കരുതിയത്  

അവർ ഉറക്കെ വിളിച്ചു പറയാൻ തുടങ്ങി 

അബ്ദുൽ മുത്തലിബ്, അബ്ദുൽ മുത്തലിബ് മുത്തലിബിന്റെ അടിമ മുത്തലിബിന്റെ അടിമ  

മുത്തലിബിന് കോപം വന്നു അദ്ദേഹം ഇങ്ങനെ വിളിച്ചു പറഞ്ഞു 

'നാശം ഇത് അടിമയല്ല എന്റെ സഹോദരൻ ഹാശിമിന്റെ പുത്രനാണ് ഇവനെ യസ്രിബിൽ നിന്ന് കൊണ്ടുവരികയാണ് ' 

മുത്തലിബ് പറഞ്ഞതൊന്നും ജനങ്ങൾ ശ്രദ്ധിച്ചില്ല അവർ അബ്ദുൽ മുത്തലിബ് എന്നു തന്നെ പറഞ്ഞുകൊണ്ടിരുന്നു അങ്ങനെ ആ പേര് സ്ഥാപിതമായി 
പിന്നീട് അബ്ദുൽ മുത്തലിബ് മക്കയുടെ നായകനായിത്തീർന്നു 

ആഹ്ലാദകരമായ വാർത്ത  

കാത്തിരുന്ന ദിവസം വന്നു ചേർന്നു മക്കായുടെ നേതാവായ അബ്ദുൽ മുത്തലിബും മറ്റ് നേതാക്കന്മാരും യമനിലെത്തി ആദരവോടു കൂടിയ സ്വീകരണം അവർ പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു മക്കയും യമനും തമ്മിലുള്ള വ്യാപാര ബന്ധം യമൻ നിവാസികളുടെ ഹജ്ജ് യാത്ര യമൻ രാജ്യത്തിന്റെ സുരക്ഷിതത്വം അങ്ങനെ പല വിഷയങ്ങൾ ചർച്ചക്ക് വിധേയമായി  

ദിവസങ്ങൾക്കു ശേഷം അബ്ദുൽ മുത്തലിബും പാർട്ടിയും തിരിച്ചു പോയി യമനിൽ സമാധാനാന്തരീക്ഷം നിലനിന്നു ജനങ്ങൾ രാഷ്ട്ര പുരോഗതിക്കു വേണ്ടി കഠിനാദ്ധ്വാനം ചെയ്യുകയായിരുന്നു 

പേർഷ്യയിൽ ഭരണമാറ്റമുണ്ടായി കോസ്റോസിന്റെ മകൻ ആഢംബരപ്രിയനും ധിക്കാരിയുമായിരുന്നു കണക്കില്ലാത്ത ധനം ഓരോ ദിവസവും ചെലവാക്കുമായിരുന്നു  

നായാട്ടിനു പോവുന്നതു പോലും മഹാ ധൂർത്തായിത്തീർന്നു പൊതു ഖജനാവ് ധൂർത്തടിക്കുന്ന തിരക്കിലായിരുന്നു രാജകുമാരൻ അവന്റെ പേര് സൈറസ് എന്നായിരുന്നു  

പിതാവും പുത്രനും തമ്മിൽ ഏറ്റുമുട്ടേണ്ടിവന്നു  

അനേകം യുവകോമളന്മാരോടൊപ്പമാണ് സൈറസ് നായാട്ടിന് പോവുക ഈ യുവാക്കൾ ചുവപ്പും മഞ്ഞയും വയലറ്റും വർണ്ണങ്ങളുള്ള വസ്ത്രങ്ങൾ ധരിച്ചിരിക്കും അവർക്കു ചുറ്റും വേട്ടയാടിക്കിട്ടുന്ന മൃഗങ്ങളെ വഹിക്കാനുള്ള ആളുകൾ പുള്ളിപ്പുലിയുടെ ശിരസ്സ് കയ്യിലേന്തിക്കൊണ്ട് കുറേ ഭൃത്യന്മാർ സുഗന്ധദ്രവ്യങ്ങൾ വഹിക്കുന്ന അടിമകൾ വഴിയിൽ നിന്നും വിഷമൃഗങ്ങളെ ആട്ടിയോടിക്കാൻ കുറേയാളുകൾ പിന്നെ ഗായക സംഘം 

രാജാവിനും കുടുംബാംഗങ്ങൾക്കും ഇരിക്കാൻ വിശാലമായ പരവതാനി അതിൽ നിറയെ ചിത്രങ്ങൾ രാജവീഥികളുടെ ചിത്രങ്ങൾ പൂങ്കാവനങ്ങളുടെയും മുന്തിരിത്തോപ്പുകളുടെയും ചിത്രങ്ങൾ പച്ചപ്പടർപ്പുകൾ, മലകൾ, നദികൾ, വനങ്ങൾ എന്നിവയുടെ ചിത്രങ്ങൾ   അതിലിരുന്നാൽ അനിർവ്വചനീയമായ അനുഭൂതിയായിരിക്കും അതുകൊണ്ട് നാട്ടു പ്രമാണിമാർക്കും ഉദ്യോഗന്ഥന്മാർക്കുമൊക്കെ രാജാവിന്റെ കൂടെ നായാട്ടിനു പോവാൻ വലിയ സന്തോഷം  

മഅദീകരീബിന്റെ കാലഘട്ടത്തിൽ യമനിൽ വളരെയേറെ അഭിവൃദ്ധിയുണ്ടായി അദ്ദേഹത്തിനു ശേഷം യമൻ ഭരണത്തിൽ പേർഷ്യ കൂടുതൽ സ്വാധീനം ചെലുത്തി 

'പേർഷ്യയിൽ നിന്നയക്കുന്ന വൈസ്രോയിയാണ് പിന്നീട് അവരെ ഭരിച്ചത് ഒന്നാമത്തെ വൈസ്രോയി യമനിൽ വന്നു അവിടുത്തെ കൊട്ടാരത്തിൽ താമസിമാക്കി പേർഷ്യൻ ചക്രവർത്തിയുടെ ആഢംബരത്തിന്നനുസരിച്ച ജീവിതം തന്നെയായിരുന്നു വൈസ്രോയിയും നയിച്ചിരുന്നത് 
ഇങ്ങനെ നാല് വൈസ്രോയിമാർ കടന്നുപോയി 

അഞ്ചാമത്തെ വൈസ്രോയി ആയി വന്നത് 'ബാദാൻ' എന്ന പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു 

ബാദാൻ ദയാലുവായിരുന്നു ബുദ്ധിമാനും ധീരനുമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലത്ത് യമനിൽ സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞുനിന്നു 

പേർഷ്യൻ വൈസ്രോയിമാർ യമൻ ഭരിക്കാൻ തുടങ്ങിയപ്പോൾ ധാരാളം പേർഷ്യക്കാർ അവിടേക്ക് വരികയുണ്ടായി പട്ടാള സേവനത്തിനായി നിരവധി യുവാക്കൾ യമനിലെത്തി പലരും യമനിലെ യുവതികളെ വിവാഹം ചെയ്തു അവർക്ക് സന്താനങ്ങളുണ്ടായി അവർ യമനിൽ തന്നെ താമസമാക്കി 
പേർഷ്യൻ പിതാക്കളും യമനീ മാതാക്കളുമുള്ള ധാരാളം സന്താനങ്ങൾ യമനിൽ വളർന്നുവന്നു അങ്ങനെ അവർ ഒരു പുതിയ വിഭാഗമായിത്തീർന്നു 'അബ്നാഅ് ' എന്നാണ് അവർ അറിയപ്പെടുന്നത് 

'അബ്നാഅ് ' എന്ന പദത്തിന് മക്കൾ എന്നാണ് അർഥം പേർഷ്യൻ ഭർത്താക്കന്മാർക്ക് യമനീ ഭാര്യമാരിൽ ജനിച്ച മക്കൾ 'അബ്നാഅ്' എന്ന വിഭാഗത്തിന് പ്രഗത്ഭനായ ഒരു നേതാവുണ്ടായിരുന്നു അദ്ദേഹമാണ് പ്രസിദ്ധനായ ഫൈറൂസ് ദൈലമി 

'ബാദാൻ' എന്ന പ്രജാക്ഷേമ തൽപരനായ ഭരണാധികാരിയുടെ തണലിൽ അബ്നാഉകൾ ജീവിതത്തിന്റെ ഉന്നത മണ്ഡലങ്ങളിൽ സന്തോഷത്തോടെ കഴിഞ്ഞു കൂടി 

ബാദാൻ ജനങ്ങൾക്കിടയിൽ ഒരു രാജാവിനെപ്പോലെയായാരുന്നു ഖാഫിലക്കാർ അദ്ദേഹത്തെ യമൻ രാജാവ് എന്നാണ് വിളിച്ചിരുന്നത് 


അബ്ദുല്ല 

ആനക്കലഹത്തെക്കുറിച്ചു നേരത്തെ പറഞ്ഞുവല്ലോ അബ്റഹത്ത് ആനപ്പടയുമായി വന്ന് കഅ്ബയെ പൊളിക്കാൻ ശ്രമിച്ച സംഭവം അല്ലാഹു അവരെ നശിപ്പിക്കുകയും, കഅ്ബാലയത്തെ സംരക്ഷിക്കുകയും ചെയ്തു അറബികളെ കോരിത്തരിപ്പിച്ച സംഭവമാണ് ആനക്കലഹം  

ഈ വർഷത്തെ അവർ ആനക്കലഹ വർഷം എന്നു വിളിച്ചു വന്നു ഈ സംഭവം മുതൽ അവർ കൊല്ലം കണക്കാക്കാൻ തുടങ്ങി ആനക്കലഹം നടന്ന വർഷത്തിൽ മക്കയിൽ ഒരു പ്രധാന സംഭവം നടന്നു നേരത്തെ സൂചിപ്പിച്ച അബ്ദുൽ മുത്തലിബിന്റെ വീട്ടിലാണ് സംഭവം നടന്നത്  

ഹാശിമിന്റെ മകൻ അബ്ദുൽ മുത്തലിബ്  അദ്ദേഹത്തിന് ധാരാളം മക്കളുണ്ടായിരുന്നു അവരിൽ ഏറ്റവും സുമുഖനും സർസ്വഭാവിയും അബ്ദുല്ലയായിരുന്നു അബ്ദുൽ മുത്തലിബിന് അബ്ദുല്ലയോടായിരുന്നു ഏറ്റവും സ്നേഹം അബ്ദുല്ലാക്ക് വയസ്സ് ഇരുപത്തിനാലായി അവനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം 

ഉന്നത ഗോത്രത്തിൽ നിന്നൊരു പെണ്ണ് വേണം അബ്ദുൽ മുത്തലിബ് പെണ്ണിനെ അന്വേഷിക്കാൻ തുടങ്ങി മക്കയിലെ ഉന്നത കുടുംബങ്ങളിലെ പെൺകുട്ടികൾ അബ്ദുല്ലയുടെ ഭാര്യയാവാൻ കൊതിച്ചിരുന്നു ബനൂ സുഹ്റാ ഗോത്രത്തിലെ ഒരു പെൺകുട്ടിക്കാണ് ആ പദവി ലഭിച്ചത്  

വഹബിബ്നു അബ്ദി മനാഫി ബ്നു സുഹ്റയുടെ മകൾ ആമിനയായിരുന്നു ആ പെൺകുട്ടി  

ഗോത്രക്കാരുടെ പ്രതാപത്തിനൊത്ത വിധം വിവാഹ കർമ്മങ്ങൾ നടന്നു അന്നത്തെ ആചാരമനുസരിച്ച് മന്നു ദിവസം അബ്ദുല്ല വധുവിന്റെ വീട്ടിൽ താമസിച്ചു അതിനുശേഷം വധൂവരന്മാർ അബ്ദുൽ മുത്തലിബിന്റെ വീട്ടിലേക്കു  വന്നു  

ഏതാനും ദിവസം അവർ വളരെ സന്തോഷത്തോടെ അബ്ദുൽ മുത്തലിബിന്റെ വീട്ടിൽ കഴിഞ്ഞു ഒരുദിവസം അബ്ദുല്ല തന്റെ ഭാര്യയോട് ഖാഫില പുറപ്പെടാൻ സമയമായെന്നും, താനും കൂടി അതിൽ പോവുകയാണെന്നും അറിയിച്ചു  
നവ വധുവിന് വല്ലാത്ത ദുഃഖം തോന്നി വിവാഹം നടന്നിട്ട് അധിക നാളുകളായില്ല അതിനിടയിൽ വേർപാടിന്റെ വേദന 

ഭർത്താവ് നടന്നുനീങ്ങി നിറഞ്ഞ നയനങ്ങൾ കൊണ്ട് ആമിന ഭർത്താവിനെ നോക്കിനിന്നു കണ്ണിൽ നിന്നു മറഞ്ഞപ്പോൾ ദുഃഖം അണപൊട്ടിയൊഴുകി  
ഇനിയൊന്നു കാണാൻ എത്രനാൾ കഴിയണം മാസങ്ങൾ കടന്നുപോയി  
ഖാഫില മടങ്ങിവരാൻ സമയമായി അബ്ദുൽ മുത്തലിബ് കണക്കു കൂട്ടിനോക്കി ശാമിൽ പോയി മടങ്ങിവരാൻ സമയമായിരിക്കുന്നു വന്നു കാണുന്നില്ലല്ലോ  

അപ്പോഴാണ് യസ്രിബിൽ നിന്ന് ചില ദൂതന്മാർ വന്ന് കയറിയത് അവർ ദുഃഖിതരായിരുന്നു 

'മക്കയുടെ നേതാവേ, അങ്ങയുടെ മകൻ അബ്ദുല്ലാക്ക് സുഖമില്ല യസ്രിബിൽ ബന്ധുക്കളുടെ വീട്ടിൽ വിശ്രമിക്കുകയാണ് ' 

ആ വാർത്ത അബ്ദുൽ മുത്തലിബിനെ അസ്വസ്ഥനാക്കി മൂത്ത മകനെ വിളിച്ചു.... 'ഹാരിസ് ' 

മൂത്ത മകനോട് യസ്രിബിലേക്ക് പോവാനും അബ്ദുല്ലയെ കൂട്ടിക്കൊണ്ടുവരാനും ആവശ്യപ്പെട്ടു  

ഹാരിസ് ഉടനെ പുറപ്പെട്ടു 

രാപ്പകലുകൾ മാറി മാറി വന്നു 

ഹാരിസ് യസ്രിബിലെത്തി ബന്ധുക്കളുടെ മുഖങ്ങളിൽ ദുഃഖം തളം കെട്ടി നിൽക്കുന്നു 

അബ്ദുല്ലയുടെ മരണം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു ഖബറടക്കൽ കർമ്മവും നടന്നുകഴിഞ്ഞു ആ ഖബറിടം സിയാറത്ത് ചെയ്തു മടങ്ങാനേ ഹാരിസിന് കഴിഞ്ഞുള്ളൂ അടക്കാനാവാത്ത ദുഃഖവുമായി ഹാരിസ് മടങ്ങി 

അബ്ദുൽ മുത്തലിബും ആമിനാ ബീവിയും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു അവരുടെ മുമ്പിലേക്ക് ഹാരിസ് ഒറ്റക്കുവന്നു കയറി ദുഃഖത്തിന്റെ പ്രതീകം പോലെ  ആമിന എങ്ങനെ ദുഃഖം താങ്ങും 
താൻ ഗർഭിണിയാണ് മാസങ്ങൾ കഴിയുമ്പോൾ പ്രസവം നടക്കും പ്രിയ ഭർത്താവ് അങ്ങേ ലോകത്തേക്ക് പോയിക്കഴിഞ്ഞു  

ആനക്കലഹ വർഷം റബീഉൽ അവ്വൽ മാസം പന്ത്രണ്ടിന് ആമിന ഒരാൺകുഞ്ഞിനെ പ്രസവിച്ചു 

അബ്ദുൽ മുത്തലിബ് കുഞ്ഞിന് മുഹമ്മദ് എന്ന് പേരിട്ടു ആനക്കലഹ വർഷം അബ്ദുൽ മുത്തലിബിന്റെ വീട്ടിൽ നടന്ന പ്രധാന സംഭവമാണിത് 

ബനൂ സഅ്ദ് ഗോത്രത്തിലെ ഹലീമ എന്ന സ്ത്രീ കുഞ്ഞിനെ പാൽ കൊടുത്തു വളർത്തി അവരുടെ ഗ്രാമത്തിൽ ആറ് വയസ്സുവരെ കുഞ്ഞ് താമസിച്ചു ശുദ്ധ വായു ശ്വസിക്കാനും, ശുദ്ധമായ അറബി ഭാഷ സംസാരിച്ചു പഠിക്കാനും അതുകാരണം കഴിഞ്ഞു  

ആറാമത്തെ വയസ്സിൽ മാതാവിന്റെ സമീപം തിരിച്ചെത്തി മാതാവും പുത്രനും കൂടി യസ്രിബിൽ പോയി പിതാവിന്റെ ഖബറിടം സന്ദർശിച്ചു മടങ്ങിവരുമ്പോൾ ഉമ്മാക്ക് രോഗം ബാധിച്ചു; അബവാഅ് എന്ന സ്ഥലത്ത് വെച്ച് 

ആറു വയസ്സുള്ള പുത്രൻ ഉമ്മായുടെ മുഖത്തേക്കു ആകാംക്ഷയോടെ നോക്കിയിരുന്നു ഉമ്മ ഉടനെ എഴുന്നേൽക്കില്ലേ? ഉമ്മ എഴുന്നേറ്റാലല്ലേ യാത്ര തുടരാൻ പറ്റൂ വേഗത്തിൽ മക്കയിൽ എത്തണമല്ലോ ഉപ്പൂപ്പയെ കാണാൻ ധൃതിയായി 

ആറു വയസ്സുള്ള മകൻ ഇതൊക്കെ ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു ഉമ്മ മകന്റെ കൈപിടിച്ചു ആ കൈ ഉമ്മു ഐമൻ എന്ന പെൺകുട്ടിയുടെ കയ്യിൽ വെച്ചു എന്നിട്ട് ഇങ്ങനെ പറഞ്ഞു: 

ഈ രോഗത്തിൽ ഞാനെങ്ങാൻ മരണപ്പെട്ടു പോയാൽ ഈ മകനെ നീ അവന്റെ ഉപ്പൂപ്പയായ അബ്ദുൽ മുത്തലിബിന്റെ കയ്യിൽ കൊണ്ടെത്തിക്കണം 
രണ്ട് കുട്ടികളും ഞെട്ടിപ്പോയി ഉമ്മായുടെ കണ്ണുകൾ അടഞ്ഞുപോയി അബവാഅ് എന്ന സ്ഥലത്ത് നിന്ന് മക്കയിലേക്കുള്ള യാത്രയിൽ ഉമ്മയുടെ കൂട്ടില്ല അവർ മണ്ണിലേക്ക് മടങ്ങി  

ഉമ്മയില്ലാതെ മടങ്ങിയെത്തിയ മകനെക്കണ്ട് വൃദ്ധനായ അബ്ദുൽ മുത്തലിബ് സങ്കടം കൊണ്ട് കരഞ്ഞുപോയി 

ആറു വയസ്സുകാരനായ കുട്ടി ഉപ്പൂപ്പയുടെ കൂടെത്തന്നെയാണ് ദിവസം മുഴുവനും അവർ ഒന്നിച്ചു ഒരു വിരിപ്പിൽ ഉറങ്ങുന്നു ഒരു പാത്രത്തിൽ നിന്ന് ആഹാരം കഴിക്കുന്നു കഅ്ബയിലേക്ക് ഒന്നിച്ചു നടന്നുപോവുന്നു 

കഅ്ബാലയത്തിനു മുമ്പിൽ നേതാവിന് ഇരിക്കാനുള്ള ഒരു വിശേഷപ്പെട്ട വിരിപ്പ് വിരിക്കും മകനും ഉപ്പൂപ്പയും ആ വിരിപ്പിൽ ചേർന്നിരിക്കും  
ആളുകൾ അതിശയത്തോടെ പറയാൻ തുടങ്ങി  

ഉപ്പൂപ്പയും മകനും എന്തൊരടുപ്പം എന്തൊരു സ്നേഹം  

ആ നല്ല നാളുകളും പെട്ടെന്നവസാനിച്ചു അബ്ദുൽ മുത്തലിബിന് മരണപ്പെട്ടു  

വിവരമറിഞ്ഞ് മക്കക്കാർ ഓടിക്കൂടി അവർ വന്നപ്പോൾ കണ്ട കാഴ്ചയെന്ത്? 

അബ്ദുൽ മുത്തലിബിനെ കിടത്തിയ കട്ടിലിന്റെ കാലും പിടിച്ചു നിന്ന് കരയുന്ന എട്ടു വയസ്സുള്ള കുട്ടിയെ മക്കക്കാർ അബ്ദുൽ മുത്തലിബിന്റെ മയ്യിത്ത് ഖബറിടത്തിലേക്ക് കൊണ്ടുപോയപ്പോൾ ഈ കുട്ടിയും കൂടെപ്പോയിരുന്നു 

അബ്ദുല്ലയുടെ സഹോദരൻ അബൂത്വാലിബാണ് പിന്നീട് കുട്ടിയെ സംരക്ഷിച്ചത് വമ്പിച്ച പരീക്ഷണങ്ങൾ നേരിടേണ്ടി വന്ന നാളുകളിൽ അബൂത്വാലിബ് കുട്ടിക്ക് സംരക്ഷണം നൽകി ഖുറൈശീ നേതാക്കൾ ഒന്നായി വന്നു എതിർക്കുന്ന രംഗങ്ങൾ വരെയുണ്ടായി അപ്പോഴൊന്നും അബൂത്വാലിബ് പതറിയില്ല പിന്നീട് ഖദീജ (റ)യെ വിവാഹം കഴിച്ചു അവർ മാതൃകാ ദമ്പതികളായി ജീവിച്ചു 


ഫൈറൂസ് ദൈലമി(റ) 

കാലം എത്ര വേഗമാണ് കടന്നുപോവുന്നത് ആനക്കലഹം നടന്നിട്ട് അമ്പത് വർഷങ്ങൾ കടന്നുപോയിരിക്കുന്നു  

യമനിലെ വൃദ്ധന്മാർ ഇന്നലെ നടന്ന സംഭവം പോലെ അതൊക്കെ ഓർക്കുന്നു ദുഷ്ടനായ അബ്റഹത്ത് മണ്ണിലേക്ക് മടങ്ങിയിട്ട് അര നൂറ്റാണ്ട് കാലമാവുന്നു 
ഖാഫിലക്കാർ യമനിൽ വരുമ്പോൾ മക്കയിൽ നിന്ന് ചൂടുള്ള വാർത്തകൾ കൊണ്ടുവരുന്നു കുടിൽ തൊട്ട് കൊട്ടാരം വരെ ആ വാർത്തകൾ ചർച്ച ചെയ്യപ്പെടുന്നു... 

അത്ഭുതം നിറഞ്ഞ വാർത്തകൾ 

അൽ അമീനെക്കുറിച്ചുള്ള വാർത്തകൾ 

ആരാണ് അൽഅമീൻ 

അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ലയുടെ മകൻ മുഹമ്മദ് മുസ്തഫ (സ) തങ്ങൾ ആനക്കലഹം നടന്ന വർഷം ആമിന(റ) പ്രസവിച്ച കുട്ടി ആ കുട്ടിക്ക് ഇന്ന് വയസ്സ് അമ്പത് 

ബാലനായിരിക്കുമ്പോൾ തന്നെ സകലരുടേയും ഖൽബ് കീഴടക്കിയ അൽഅമീൻ ആർക്കും ആ ചെറുപ്പക്കാരനെക്കുറിച്ച് നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ ഒരൊറ്റ കള്ളവും പറഞ്ഞിട്ടില്ല മാന്യതക്കു ചേരാത്ത ഒരൊറ്റ വാക്കോ പ്രവൃത്തിയോ അൽഅമീനിൽ നിന്നും ഉണ്ടായിട്ടില്ല ഏറ്റവും വിശ്വസ്തൻ അങ്ങനെ അൽഅമീൻ എന്ന പേരു കിട്ടി 

നാൽപത് വയസ്സായപ്പോൾ നുബുവ്വത്ത് കിട്ടി അല്ലാഹുവിന്റെ മാർഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാനുള്ള കൽപന കിട്ടി തന്റെ പ്രിയ പത്നിയായ ഖദീജ (റ) യോടാണ് ഇസ്ലാം ദീനിന്റെ കാര്യങ്ങൾ ആദ്യമായി പറഞ്ഞത്  

അവർ തന്നെ ഒന്നാമത്തെ മുസ്ലിംമുമായി പിന്നെ അടുത്ത ബന്ധുക്കളോട് പറഞ്ഞുതുടങ്ങി അബൂബക്കർ(റ),അലി(റ) എന്നിവർ വിശ്വസിച്ചു പിന്നെ വിശ്വാസികളുടെ എണ്ണം കൂടിക്കൂടി വന്നു അതോടെ ഖുറൈശികളുടെ മർദനവും തുടങ്ങി യമനിലെ കൊട്ടാരത്തിൽ പേർഷ്യൻ വൈസ്രോയിയും ഉന്നത ഉദ്യോഗസ്ഥന്മാരും മക്കയിലെ വിശേഷങ്ങൾ ചർച്ച ചെയ്തു  
എന്തൊക്കെയാണ് അൽഅമീൻ പറയുന്നത്? 

ചിലർക്ക് അതറിയണം 

ഖാഫിലക്കാർ പറഞ്ഞ വിവരങ്ങൾ അനുസ്മരിക്കുന്നു  

ഏകനായ അല്ലാഹുവിനെ ആരാധിക്കണം അവനു പങ്കുകാരില്ല മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്ന് സാക്ഷ്യം വഹിക്കണം പിന്നെന്തൊക്കെ പറഞ്ഞു? അറിയാൻ ചിലർക്ക് തിടുക്കം ബഹുദൈവാരാധന നിഷിദ്ധമാണ് ബിംബങ്ങളെ ആരാധിക്കരുത് ഏകനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ അവന് പങ്കുകാരില്ല 

അപ്പറഞ്ഞതൊക്കെ സത്യമല്ലേ? 

ബിംബാരാധന ശരിയാണോ? ഏകനായ അല്ലാഹുവിനെയല്ലാതെ മറ്റാരെയെങ്കിലും ആരാധിക്കാൻ പാടുണ്ടോ? 

അൽഅമീനെ നേരിട്ടൊന്നു കാണണം ചിലർക്ക് വലിയ മോഹം ഹജ്ജ് കാലത്ത് മക്കയിൽ പോവണം ഇടയ്ക്ക് യമനിൽ കിട്ടിയ ഒരു വാർത്ത അവരിൽ കൗതുകം വളർത്തി 

മർദനം സഹിക്കവയ്യാതെ കുറേ മുസ്ലിംകൾ അബ്സീനിയായിലേക്ക് പലായനം ചെയ്തു  

യമൻ കീഴടക്കിയ അർയാത്തിനെക്കുറിച്ചു അവർ ഓർത്തു അർയാത്തിനെ യമനിലേക്കയച്ചത് അബ്സീനിയൻ ചക്രവർത്തിയായിരുന്നു 

അർയാത്തിന്റെ നാട്ടിലേക്ക് മുസ്ലിംകൾ ഹിജ്റ പോയിരിക്കുന്നു അവിടെ മുസ്ലിംകൾക്ക് സ്വാതന്ത്ര്യയത്തോടെ കഴിയാൻ ഭാഗ്യം സിദ്ധിച്ചു 
മക്കയിൽ അവശേഷിച്ചവർക്ക് ക്രൂര മർദനം 

ഹജ്ജ് കാലത്ത് മക്കയിൽ പോയവർ യമനിൽ തിരിച്ചെത്തി അവർ ചൂടുള്ള വാർത്തകൾ കൊണ്ടുവന്നു 

അൽഅമീനെ വിശ്വസിച്ചവർക്ക് എന്തൊരു ആത്മ വിശ്വാസം സർവ്വശക്തനായ അല്ലാഹുവിൽ അവർ വിശ്വസിക്കുന്നു അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ഒരു ശക്തിക്കും സാധ്യമല്ല അവരുടെ അംഗസംഖ്യ കൂടിക്കൂടി വരുന്നു 

പതക്കുന്ന മണൽക്കാട്ടിൽ സത്യവിശ്വാസികളുടെ നഗ്ന ശരീരങ്ങൾ വലിച്ചെറിയപ്പെടുന്നു  അവരുടെ മാറിൽ വലിയ പാറക്കല്ലുകൾ കയറ്റിവെക്കുന്നു ശ്വാസമയക്കാൻ കഴിയുന്നില്ല മരണം കൺമുമ്പിൽ കാണുന്ന നിമിശങ്ങൾ ഖുറൈശീ കിങ്കരന്മാരുടെ ചോദ്യം വരുന്നു മുഹമ്മദിന്റെ മാർഗത്തിൽ നിന്ന് നീ പിൻമാറാൻ തയ്യാറുണ്ടോ? ഉണ്ടെങ്കിൽ നിന്നെ നിന്നെ വിട്ടയക്കാം 

ഇല്ല ഈ മാർഗത്തിൽ നിന്നൊരു മടക്കമില്ല ചാട്ടവാർ കൊണ്ട് അടി തുടങ്ങി  
അഹദ്.. അഹദ് 

മർദനങ്ങളുടെ കഥകൾ കേട്ട് യമൻകാർ നടുങ്ങി പ്രവാചക സന്ദേശം പല മനസ്സുകളേയും കാര്യമായി സ്വാധീനിച്ചുകഴിഞ്ഞു അവർക്ക് പ്രവാചകനെക്കാണാൻ മോഹം  

വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നത് കേൾക്കാൻ മോഹം പ്രവാചകന്റെ സംസാരം കേൾക്കാനാഗ്രഹം അങ്ങനെ സംവത്സരങ്ങൾ പിന്നെയും കടന്നുപോയി ആനക്കലഹം നടന്നിട്ട് വർഷങ്ങൾ അമ്പത്തിമൂന്നായി പ്രവാചകൻ മദീനയിലെത്തിയതായി യമനിൽ വാർത്ത പരന്നു യസ്രിബ് പട്ടണത്തിന്റെ പേര് തന്നെ മാറിപ്പോയി അത് മദീനത്തുന്നബി എന്നായി മാറി 
കാലം പിന്നേയും ഒഴുകി  

ഇസ്ലാമിന്റെ വെളിച്ചം യമനിൽ പരന്നുതുടങ്ങി ആളുകൾ കൂട്ടം കൂട്ടമായി മദീനയിലേക്കു യാത്രയായി അവർ പ്രവാചകനെ കണ്ടു പ്രഭാഷണം കേട്ടു വിശുദ്ധ ഖുർആൻ പാരായണം ശ്രവിച്ചു എന്തൊരനുഭൂതി എന്തൊരു നിർവൃതി 

അബ്നാഉകളുടെ നേതാവായ ഫൈറൂസ് ദൈലമി ഇസ്ലാം മതം സ്വീകരിച്ചു അദ്ദേഹം പ്രവാചകനെക്കണ്ടു പ്രഭാഷണം കേട്ടു മനസ്സാകെ ഇളകി മറിഞ്ഞു  മനസ്സിന്റെ ഈമാനിന്റെ പ്രകാശം അല്ലാഹുവിന്റെ അനുഗ്രഹം അപാരം തന്നെ ഈ സന്ദേശം സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ എന്തൊരു നിർഭാഗ്യമായിപ്പെയേനേ  

അല്ലാഹു തന്നെ പ്രവാചകനിലേക്കെത്തിച്ചു ഈ സന്ദേശം എല്ലാവർക്കും എത്തിച്ചുകൊടുക്കണം യമൻ രാജാവായ ബാദാൻ ഇസ്ലാം സ്വീകരിച്ചു  യമനിൽ ഇസ്ലാം മതം വളരെ വേഗത്തിൽ പ്രചരിച്ചു രാജാവും നേതാക്കളും, അനുയായികളുമെല്ലാം ഇസ്ലാം മതം സ്വീകരിച്ചു യമൻ ഒരു മുസ്ലിം രാഷ്ട്രമായി മാറുകയായിരുന്നു ബാദാൻ പ്രവാചകനെ കാണാനെത്തി യമനിലെ രാജാവും കൂട്ടരും വന്ന വിവരം സ്വഹാബികൾ പ്രവാചകനെ അറിയിച്ചു  

രാജാവിനെ ആദരവോടെ സ്വീകരിക്കണം പ്രവാചകൻ വളരെ സ്നേഹപൂർവ്വം അവർക്ക് ഉപദേശങ്ങൾ നൽകി ഇസ്ലാമിന്റെ അടിസ്ഥാന ഘടകങ്ങൾ വിവരിച്ചു 

'ബാദാൻ, താങ്കൾ യമനിലേക്ക് പോയ്ക്കൊള്ളൂ താങ്കൾ തന്നെയാണ് ഇനിയും അവരുടെ രാജാവ് ' 

ബാദാന് സന്തോഷം കൊണ്ട് വീർപ്പുമുട്ടിപോയി ലോകാനുഗ്രഹിയായ പ്രവാചകൻ തന്നെ രാജാവായി നിയോഗിച്ചിരിക്കുന്നു ഇതിനേക്കാൾ വലിയൊരു ഭാഗ്യമുണ്ടോ? 


മുആദുബ്നു ജബൽ(റ) 

ഒരുദിവസം മദീനാ പള്ളിയിൽ ഒരു കൂട്ടം ഉന്നത വ്യക്തികൾ വന്നു ചേർന്നു അവർ വില കൂടിയ വസ്ത്രം ധരിച്ചിരുന്നു ഒറ്റ നോട്ടത്തിൽ തന്നെ അവർ ഉന്നത കുലജാതരാണെന്ന് മനസ്സിലാക്കാം  

അവർ യമനിലെ രാജകുടുംബത്തിലെ അംഗങ്ങളായിരുന്നു പ്രവാചകനെ കാണാൻ വേണ്ടി എത്തിയതാണ് നബി (സ) തങ്ങളുടെ സമീപത്തേക്ക് അവർ നടന്നുവന്നു 

'അസ്സലാമു അലൈക്ക യാ റസൂലല്ലാഹ്...' 

അവർ സലാം പറഞ്ഞു 

'വഅലൈക്കുമുസ്സലാം വറഹ്മത്തുല്ലാഹി വബറക്കാത്തുഹു...'  

അവർ ഓരോരുത്തരായി പ്രവാചകന്റെ കരം പിടിച്ചു പിന്നെ എല്ലാവരും ഇരുന്നു 

പ്രവാചകന്റെ മുഖത്ത് നിറയെ സന്തോഷം 

'യമൻകാർക്കൊക്കെ സുഖമാണോ?' നബി (സ) തങ്ങൾ അന്വേഷിച്ചു അവർ വിനയത്തോടെ മറുപടി നൽകി 

'അൽഹംദുലില്ലാഹ്....അല്ലാഹുവിന്റെ അനുഗ്രഹത്താൽ എല്ലാവർക്കും സുഖമാണ് ' 

'നിങ്ങളുടെ ഈ ആഗമനത്തിന് വല്ല പ്രത്യേക ഉദ്ദേശ്യവുമുണ്ടോ?' നബി (സ) തങ്ങൾ ആരാഞ്ഞു: 

'ഒരു പ്രധാന ഉദ്ദേശ്യമുണ്ട് ' 

'പറഞ്ഞോളൂ കേൾക്കട്ടെ' 

അവർ പരസ്പരം നോക്കി ആരാണ് വിഷയം അവതരിപ്പിക്കേണ്ടത് എന്ന് ചോദിക്കും പോലെ 

കൂട്ടത്തിൽ ഉന്നതനായ ഒരാൾ വിഷയം അവതരിപ്പിച്ചു 

'യമനികൾ കൂട്ടത്തോടെ ഇസ്ലാം സ്വീകരിച്ചു കൊണ്ടിരിക്കുകയാണ് പക്ഷെ, അവർക്ക് ദീനിനെക്കുറിച്ച് കൂടുതൽ പഠിക്കാനുള്ള സൗകര്യമില്ല ഞങ്ങൾക്ക് ദീൻ കാര്യങ്ങൾ പഠിപ്പിക്കാൻ കുറച്ചാളുകളെ അയച്ചുതരണം ഈ ആവശ്യവുമായിട്ടാണ് ഞങ്ങൾ വന്നിരിക്കുന്നത് ' 

പ്രവാചകന്റെ ചുണ്ടിൽ പുഞ്ചിരി 

യമനിലെ രാജകുടുംബാംഗങ്ങൾ തന്റെ മുമ്പിലെത്തിയതിന്റെ ഉദ്ദേശ്യം വളരെ പവിത്രമാണ് അവർക്ക് ദീൻ പഠിപ്പിക്കാൻ അധ്യാപകരെ അയച്ചുകൊടുക്കണം ആരെ അയയ്ക്കും? 

പ്രവാചകന്റെ മനസ്സിൽ പല മുഖങ്ങൾ തെളിഞ്ഞു ഇവരിൽ ആരെയൊക്കെ അയക്കാം ആരെ നേതാവാക്കാം പറ്റിയ ആളെ പ്രവാചകൻ കണ്ടെത്തി  
പ്രഗത്ഭനായ സ്വഹാബിവര്യൻ 

മുആദുബ്നു ജബൽ(റ) 

മഹാപണ്ഡിതനായ മുആദുബ്നു ജബൽ ഖുർആൻ മനഃപാഠം പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന പണ്ഡിതൻ ദീനിയ്യായ കാര്യങ്ങളിൽ സംശയം വന്നാൽ സ്വഹാബികൾ സമീപിക്കുന്നത് മുആദിനെയാണ്   

മക്കം ഫത്ഹിന്റെ ദിവസം എല്ലാവരുടെയും ഓർമ്മയിലുണ്ട് മക്കാ വിജയം മക്കാ പട്ടണം പ്രവാചകന്റെ കൈകളിൽ ഒതുങ്ങി കഅബാലയം ശുദ്ധീകരിക്കപ്പെട്ടു ബിംബങ്ങളെ വലിച്ചെറിഞ്ഞു ശിർക്കിന്റെ കോട്ടകൾ തകർത്തു തരിപ്പണമാക്കി ചുമരിലെ ചിത്രങ്ങൾ മായ്ച്ചു എല്ലാം കഴുകി വൃത്തിയാക്കി ശുദ്ധീകരിക്കപ്പെട്ടു തക്ബീർ ധ്വനികൾ മുഴങ്ങി 

അല്ലാഹു അക്ബർ 
അല്ലാഹു അക്ബർ 

ലാത്തയും ഉസ്സയും പൊട്ടിത്തകർത്തു തരിപ്പണമായി എല്ലാ അന്ധവിശ്വാസങ്ങളും അവസാനിച്ചു തൗഹീദീന്റെ പ്രകാശം പരന്നു തഖ് വയുടെ ചിന്തകൾ മാത്രം  

ഖുറൈശികൾ കൂട്ടത്തോടെ ഇസ്ലാമിലേക്ക് വന്നു ധിക്കാരികൾക്ക് മാപ്പ് നൽകി 

ക്രൂരന്മാർ, മർദകന്മാർ, കൊലയാളികൾ, അക്രമികൾ അവരുടെ നേരെ പ്രവാചകന്റെ വിശാല മനസ്കത എല്ലാവർക്കും മാപ്പ് 

എല്ലാവരുടെയും മനസ്സു മാറി എല്ലാ ഖൽബുകളും ഇസ്ലാമിനു വേണ്ടി തുടിച്ചു അവർ കൂട്ടത്തോടെ മുസ്ലിംകളായി 

അബൂസുഫ് യാൻ മുസ്ലിംമായി ഇക് രിമത്ത് ഇസ്ലാം മതം സ്വീകരിച്ചു അതിനു മുമ്പെ അദ്ദേഹത്തിന്റെ ഭാര്യ വന്നു പിന്നെ ഒട്ടനേകം പേർ  

മക്കാ പട്ടണം പ്രവാചകന്റെ കൈകളിൽ വീണു മക്കയുടെ ഭരണം പ്രവാചകന്റെ കൈകളിൽ മക്കക്കാർക്ക് ഒരഭ്യർത്ഥനയുണ്ട് ഞങ്ങൾ വിവരമില്ലാത്തവരാണ് ദീനുൽ ഇസ്ലാമിന്റെ വിശ്വാസപരവും കർമ്മപരവുമായ കാര്യങ്ങൾ ഞങ്ങളെ പഠിപ്പിച്ചുതരണം ഏറ്റവും അനുയോജ്യനായ അധ്യാപകനെ നിയമിച്ചു തരണം  
പ്രവാചകൻ അവർക്ക് അധ്യാപകനെ നൽകി 

മുആദുബ്നു ജബൽ(റ) 

മക്കയുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കാൻ പ്രഗത്ഭനായൊരു സ്വഹാബിയെ നിയമിച്ചു 

അത്താബു ബ്നു ഉസൈദ്(റ) 

നബി (സ) തങ്ങൾ മദീനയിലേക്കു മടങ്ങി മുആദുബ്നു ജബൽ(റ) മക്കയിൽ തങ്ങി നിരവധി പേർക്ക് ആ സ്വഹാബിവര്യൻ ദീനീ വിജ്ഞാനം പകർന്നു കൊടുത്തു ഖുറൈശികളുടെ കൂട്ടത്തിൽ തന്നെ പല പണ്ഡിതന്മാർ ഉയർന്നുവന്നു  

ഇപ്പോൾ മുആദുബ്നു ജബൽ(റ) മദീനയിലുണ്ട്  

നബി (സ) തങ്ങൾ യമൻ പ്രതിനിധികളുടെ മുഖത്തേക്ക് നോക്കി എന്നിട്ട് മെല്ലെ പറഞ്ഞു 

'ഏറ്റവും പറ്റിയ ആളെത്തന്നെ അയച്ചുതരാം മുആദുബ്നു ജബലിനെ അയയ്ക്കാം വേറെ ചിലരെക്കൂടി അയക്കാം' 

'അൽഹംദുലില്ലാഹ് വളരെ സന്തോഷം ' 

'എന്തൊക്കെയുണ്ട് യമനിൽ വിശേഷം?' 

'ഇസ്ലാമിന്റെ സന്ദേശം എത്തിയിട്ടും അത് സ്വീകരിക്കാൻ കൂട്ടാക്കാത്ത ഒരു വിഭാഗം അവിടെയുണ്ട് ' 

അവർ ദുഃഖത്തോടെ അറിയിച്ചു 

'വരട്ടെ, നോക്കാം' പ്രവാചകൻ (സ) സമാധാനിപ്പിച്ചു 

'അവർ സത്യം മനസ്സിലാക്കിയിട്ടും പിന്തിരിഞ്ഞുപോവുന്നു സത്യദീനിനെ അംഗീകരിക്കുന്നില്ല അവരുമായി സംഘർഷം വേണ്ടി വരുമോ എന്നാണ് ഭയം' 
'സമാധാനത്തിൽ കഴിഞ്ഞാൽ മതി പ്രതിരോധത്തിനു മാത്രമേ ശക്തി ഉപയോഗിക്കാവൂ' 

നബി (സ) തങ്ങൾ മുആദ്(റ) വിനെ വിളിപ്പിച്ചു 

'മുആദ്, നിങ്ങൾ യമനിലേക്ക് പോവണം കൂടെ കുറച്ചു പേരെ കൂടെ അയക്കാം നിങ്ങൾ യമനിൽ ചെന്ന് മുസ്ലിംകൾക്ക് വിശുദ്ധ ഖുർആൻ പഠപ്പിച്ചു കൊടുക്കണം ദീനിന്റെ വിധിവിലക്കുകൾ പഠിപ്പിക്കണം'  

പ്രവാചകന്റെ കൂടെത്തന്നെ കഴിയണമെന്നാണ് മുആദ്(റ) വിന്നാഗ്രഹം ആ പ്രഭാഷണം കേട്ടും നിസ്കാരത്തിൽ പങ്കെടുത്തും ദുആകൾക്ക് ആമീൻ പറഞ്ഞും മദീനാ പള്ളിയിൽ കഴിയുന്നതാണ് സന്തോഷം പക്ഷെ അതിന്നനുവാദമില്ല 

യമനിലേക്ക് പോവാനാണ് നിർദ്ദേശം 

പ്രവാചകനുവേണ്ടി ആ ദൗത്യം നിർവ്വഹിക്കുക 

ഇതും പുണ്യകർമ്മം തന്നെ തന്റെ ശ്രമഫലമായി ഒരാൾ ഇസ്ലാം സ്വീകരിക്കുന്നെങ്കിൽ അതും പുണ്യമാണല്ലോ? 

മുആദുബ്നു ജബൽ(റ) യാത്രക്കു തയ്യാറായി  

മദീനയിൽ വാർത്ത പരന്നു മുആദ്(റ) പോവുകയാണ് യമൻ രാജാക്കന്മാരുടെ കൂടെ പോവുന്നു 

യമൻ രാജാക്കന്മാർ പ്രവാചകന്റെ അതിഥികളായി മദീനയിൽ താമസിച്ചു യാത്രയുടെ ദിവസം നിശ്ചയിച്ചു 

മുആദ്(റ) വും സംഘവും യാത്രയ്ക്ക് തയ്യാറായി വന്നു പോവാനുള്ള വാഹനങ്ങളും തയ്യാറാക്കപ്പെട്ടു
 
ധാരാളം സഹായികൾ തടിച്ചുകൂടി യമൻ രാജാക്കന്മാരുടെ യാത്ര കാണാൻ ഓടിക്കൂടിയവർ നബി (സ) തങ്ങൾ അവർക്ക് മധ്യത്തിൽ 
'ഞങ്ങൾ പോയിവരട്ടെ'- രാജാക്കന്മാർ വിട ചോദിക്കുന്നു 

' എല്ലാവരും ഒട്ടകപ്പുറത്ത് കയറിക്കോളൂ '-പ്രവാചകൻ പറഞ്ഞു 
യമൻ രാജാക്കന്മാർ ഓരോരുത്തരായി ഒട്ടകപ്പുറത്ത് കയറി കൂടെ പോവുന്ന അധ്യാപകരും കയറിക്കഴിഞ്ഞു 

'മുആദ്..... താങ്കളും കയറിക്കോളൂ' 

മുആദുബ്നു ജബൽ(റ) ഒട്ടകപ്പുറത്ത് കയറിയിരുന്നു ഒട്ടകങ്ങൾ മുമ്പോട്ട് നീങ്ങി പ്രവാചകനും സ്വഹാബാക്കളും കൂടെ നടക്കുന്നു 

എന്തേ പ്രവാചകൻ വികാരഭരിതനായത്? 

എന്തേ... പെട്ടെന്നൊരു മാറ്റം?  

ആ മുഖഭാവം മാറിയല്ലോ? മനസ്സിനെ ഏതോ ദുഃഖ ചിന്തകൾ വലയം ചെയ്യുന്നുവല്ലോ? 

വേർപാടിന്റെ വേദനയോ? അത് മാത്രമോ? 

ആകെയൊരു നിശ്ശബ്ദത 

യാത്രാസംഘം വീണ്ടും മുമ്പോട്ടു നീങ്ങി വളരെ ദൂരം നീങ്ങിയല്ലോ? എന്നിട്ടും നബി (സ) തങ്ങൾ മടങ്ങുന്നില്ലല്ലോ 

അനുയായികൾ ഒട്ടകപ്പുറത്താണ് പ്രവാചകൻ നടക്കുന്നു മുആദ്(റ) ന്റെ ഒട്ടകത്തോടൊപ്പം നടക്കുന്നു കണ്ണുകൾ നനയുന്നുണ്ടോ?  

പെട്ടെന്ന് ആ വാക്കുകൾ പ്രവാചകന്റെ വായിൽ നിന്നു പുറത്തു വന്നു എല്ലാവരും അത് കേട്ട് ഞെട്ടി 

'മുആദ് താങ്കൾ യമനിലേക്ക് പോവുകയാണ് അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി പ്രവർത്തിച്ചുകൊള്ളു' 

'മുആദ് അടുത്ത വർഷം താങ്കൾ മദീനയിൽ വരുമ്പോൾ എന്നെ കണ്ടെന്നു വരില്ല എന്റെ പള്ളിയുടെയും ഖബറിന്റെയും ഇടയിൽ കൂടി താങ്കൾ നടന്നു പോയെന്നു വരാം' 

കേട്ട് സഹിക്കാൻ കഴിയാത്ത വാക്കുകൾ 

'...... അല്ലാഹുവിന്റെ റസൂലേ....' 

ശക്തനായ മുആദ്ബ്നു ജബൽ(റ) പൊട്ടിക്കരഞ്ഞുപോയി എന്തൊരു വാക്കാണ് താൻ കേട്ടത്? 

ഒരു കുട്ടിയെപ്പോലെ തേങ്ങിത്തേങ്ങിക്കരഞ്ഞു കണ്ടു നിന്നവരും കരഞ്ഞുപോയി ഇതെന്തൊരു വേർപാട്  

'പോയ്ക്കോളൂ അല്ലാഹു അനുഗ്രഹിക്കട്ടെ' 

'അസ്സലാമു അലൈക്ക യാ റസൂലല്ലാഹ്...' 

വല്ലാത്തൊരു വിലാപം പോലെ മുആദി(റ) ന്റെ ശബ്ദം നീങ്ങി റസൂൽ(സ) സലാം മടക്കി യാത്രാ  സംഘം മുമ്പോട്ട് നീങ്ങി റസൂൽ(സ) തങ്ങൾ തിരിഞ്ഞുനടന്നു യമനികളുടെ ഖൽബുകൾ തേങ്ങി 


ശഹർ 

സർവ്വശക്തനായ അല്ലാഹു അവന്റെ വേദഗ്രന്ഥമായ പരിശുദ്ധ ഖുർആൻ അതനുസരിച്ചു ജീവിക്കുക അതിൽപ്പരം ഒരു സൗഭാഗ്യം വേറെയുണ്ടോ? 
എല്ലാം അല്ലാഹു കാണുന്നു എല്ലാം കേൾക്കുന്നു മുസൽമാന്റെ വാക്കുകൾക്കും ചിന്തകൾക്കും പ്രവർത്തനങ്ങൾക്കും വിലയുണ്ട് 

ഓരോ നല്ല ചിന്തയും നന്മയാണ് ഓരോ വാക്കും നന്മയാണ് ഓരോന്നല്ല പ്രവർത്തനവും സ്വാലിഹായ അമലാണ് ജീവിതം മുഴുവൻ ഇബാദത്താക്കി മാറ്റാം അങ്ങനെയുള്ളവർക്കാണ് സ്വർഗം മരണാനന്തരം സ്വർഗം ലഭിക്കുമെങ്കിൽ പിന്നെന്തിനാണ് ഈ ലോകത്തെ ആഡംബരങ്ങൾ 
ഇവിടെ കൊട്ടാരത്തിൽ ജീവിച്ചിട്ടെന്ത് കാര്യം ഐഹിക സുഖങ്ങൾ നമ്മുടെ ലക്ഷ്യമല്ല പരലോക വിജയമാണ് ലക്ഷ്യം ആ ലക്ഷ്യത്തിലെത്താൻ മനുഷ്യ സേവനമാണ് ആവശ്യം 

ബാദാൻ രാജാവിന്റെ ചിന്തകൾ കീഴ്മേൽ മറിയുകയാണ്  

പേർഷ്യൻ കൊട്ടാരത്തിന്റെ നേർപതിപ്പാണ് യമനിലെ കൊട്ടാരവും അത്ര ആഡംബരമില്ല സ്വർണ്ണത്തിന്റെയും വൈരക്കല്ലിന്റെയും തിളക്കമില്ല 
ഈ കൊട്ടാരം എന്തിന്? 

മനുഷ്യസേവനത്തിന് കൊട്ടാരമെന്തിന്? ലോകാനുഗ്രഹിയായ പ്രവാചകന് കൊട്ടാരമുണ്ടോ? മനുഷ്യർക്കും മൃഗങ്ങൾക്കും പക്ഷികൾക്കും സസ്യങ്ങൾക്കും അനുഗ്രഹമായി അവതരിച്ച പുണ്യ പ്രവാചകൻ എവിടെയാണ് താമസം? 

മനുഷ്യരുടെയും ജിന്നുകളുടെയും നേതാവ് ഈ ലോകത്തിന്റെയും പരലോകത്തിന്റെയും നേതാവ് അറബികളുടെയും അനറബികളുടെയും നേതാവ് ആ പ്രവാചകന് അല്ലാഹുവിന്റെ സന്നിധിയിലുള്ള സ്ഥാനമെന്ത്? തനിക്കോ? 

ബാദാൻ ചിന്തയിൽ മുഴുകി 

തന്നെ ജനങ്ങൾ യമൻ രാജാവ് എന്നു വിളിക്കുന്നു രാജാധികാരം പരീക്ഷണമാണെന്ന് ഇന്ന് ഞാൻ അറിയുന്നു ഭരണാധികാരി ചോദ്യം ചെയ്യപ്പെടും തന്റെ ഭരണീയരുടെ സുഖസൗകര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടും എന്തൊരു പരീക്ഷണം? 

വിചാരണയുടെ ദിവസം  

മനുഷ്യവംശത്തെ മുഴുവൻ വിചാരണക്കുവേണ്ടി ഒരുമിച്ചു കൂട്ടപ്പെടുന്ന ദിവസം അന്ന് അല്ലാഹു കണക്കു ചോദിക്കും  ആ ദിവസം ബാദാന് മറുപടി പറയാൻ കഴിയുമോ? ഈ രാജാവ് കുറ്റവിചാരണയിൽ തോറ്റുപോകുമോ?  
ബാദാൻ രാജാവ് പൊട്ടിക്കരഞ്ഞുപോയി 

ബാദാൻ രാജാവിന്റെ മകനാണ് ശഹർ സൽഗുണ സമ്പന്നയായ ചെറുപ്പക്കാരൻ ശഹറിനെ എല്ലാവർക്കും വളരെ ഇഷ്ടമാണ് നേതൃത്വപാടവമുള്ള യുവാവ്  ബുദ്ധിയും വിവേകവുമുള്ള ചെറുപ്പക്കാരൻ രാജകൊട്ടാരത്തിൽ ജനിച്ചു വളർന്നെങ്കിലും ലളിത ജീവിതമാണ് ഇഷ്ടം പിതാവിലൂടെ പേർഷ്യൻ പാരമ്പര്യം ലഭിച്ചിട്ടുണ്ടെങ്കിലും യമൻ സംസ്കാരത്തോടാണ് കൂടുതൽ താൽപര്യം 

ശഹർ ആരോഗ്യമുള്ള യുവാവായി വളർന്നു വിവാഹ പ്രായമെത്തി അങ്ങനെ രാജകുമാരനു പറ്റിയ വധുവിനെ അന്വേഷണമായി ഒടുവിൽ ഉന്നതകുല ജാതയായ വധുവിനെ കണ്ടെത്തി എല്ലാ സൽഗുണങ്ങളും ഒത്തിണങ്ങിയ അതിസുന്ദരിയായ പെൺകുട്ടി  

ദാസ 

അതായിരുന്നു ആ പെൺകുട്ടിയുടെ പേര്

വിവാഹത്തിന് തിയ്യതി നിശ്ചയിക്കപ്പെട്ടു ബന്ധുക്കളെയും നാട്ടുകാരെയും ക്ഷണിച്ചു അബ്നാഉകളെയും മദ്ഹജ് ഗോത്രക്കാരെയും ഹിംയർ ഗോത്രക്കാരെയും ക്ഷണിച്ചു 

ഹിംയർ ഗോത്രക്കാരെപ്പോലെതന്നെ യമനിൽ പൗരാണിക കാലം മുതൽ താമസിച്ചുവരുന്ന ഒരു ഗോത്രമാണ് മദ്ഹജ് അണക്കെട്ടിന്റെ തകർച്ചയെത്തുടർന്നു പല ഗോത്രക്കാരും യമൻ വിട്ട് പോവുകയായിരുന്നു  
വിവാഹ സുദിനം വന്നു  

ശഹർ ഉടുത്തൊരുങ്ങിനിന്നു ഉയർന്ന തരം സുഗന്ധദ്രവ്യങ്ങൾ പൂശി ഇപ്പോൾ ശഹറിനേക്കണ്ടാൽ എന്തൊരു ചന്തം വരനും പാർട്ടിയും 

വധൂഗൃഹത്തിലെത്തി അവിടെ മനോഹരമായ പന്തൽ ഒന്നാം തരം വിഭവങ്ങൾ മുന്തിയ തരം പാനീയങ്ങൾ പഴവർഗ്ഗങ്ങൾ റൊട്ടിയും മാംസം പൊരിച്ചതും എല്ലാ രാജകീയം തന്നെ വിവാഹകർമ്മങ്ങൾ അവസാനിച്ചു 
ദാസ ശഹറിന്റെ ഭാര്യയുമായി രാജദമ്പതികൾ 

ആളുകൾ അവരെക്കാണുമ്പോൾ ആഹ്ലാദം കൊണ്ട് പരിസരം മറക്കും ശഹറും ദാസയും എന്തൊരു ചേർച്ച ചരിത്ര സ്മരണകൾ വീണുറങ്ങുന്ന വീഥികളിലൂടെ അവർ സഞ്ചരിച്ചു മആരിബ് അണക്കെട്ടിന്റെ തകർന്ന അവശിഷ്ടങ്ങളിലൂടെ അവരുടെ സായാഹ്നങ്ങൾ ഒഴുകിപ്പോയി 
യമൻ രാജ്യത്തിന്റെ പൗരാണിക ചരിത്രത്തെക്കുറിച്ചു ശഹർ വാചാലനായി ദാസ അതുകേട്ട് വിസ്മയം കൊണ്ടു 

കടൽതീരത്തെ മണൽത്തരികളിലൂടെ അവർ ഒന്നിച്ചു നടന്നു കടലിൽ നിന്നടിച്ചുവന്ന ഇളം തെന്നൽ അവരെ തഴുകിക്കടന്നുപോയി 

മനോഹരമായ സൻആ പട്ടണം ചരിത്രപ്രസിദ്ധമായ പട്ടണം
 
യമൻ രാജ്യത്തിന്റെ ചരിത്രമൊഴുകിപ്പോയത് സൻആയിലൂടെയായിരുന്നു ശഹറിന്റെയും ദാസയുടെയും ദിനരാത്രങ്ങൾ സൻആയിലൂടെ കടന്നുപോയി 
സൻആയിലാണവർ അന്തിയുറങ്ങിയത് അവിടെ വെച്ചാണവരുടെ സ്വപ്നങ്ങൾ വിടർന്നത് വർണ്ണപ്പൊലിമയുള്ള കിനാക്കൾ വിരിഞ്ഞത് സൻആയിൽ പെട്ടെന്നു ദുഃഖത്തിന്റെ ആവരണം വീണു രാജാവിനു അസുഖം ബാദാൻ രാജാവിന്റെ ജീവിതത്തിനന്ത്യം കുറിക്കപ്പെടുകയായി 

കൊട്ടാരത്തിനകത്തും പുറത്തും ദുഃഖം പരന്നൊഴുകി എല്ലാ മുഖങ്ങളിലും ദുഃഖം മാത്രം ദാസയുടെ സുന്ദരമായ കണ്ണുകൾ നനഞ്ഞു ശഹറിന് നെടുവീർപ്പുകൾ മാത്രം ഹൃദയം വിങ്ങി 

രാജ്യത്തെ സ്നേഹിച്ച ഭരണാധികാരി ഇസ്ലാമിന്റെ ഉത്തമദാസൻ  
ഒരു കാലത്ത് പേർഷ്യൻ സംസ്കാരത്തിൽ അഭിമാനം കൊണ്ടിരുന്നു പിന്നെയാണ് ഇസ്ലാമിന്റെ വിളി കേട്ടത് യമൻ ജനതയോടൊപ്പം ഇസ്ലാം മതം സ്വീകരിച്ചു പ്രവാചകന്റെ പ്രഭാഷണങ്ങൾ ആ രാജാവിന്റെ ചിന്താമണ്ഡലത്തെ ഇളക്കിമറിച്ചു എല്ലാം അല്ലാഹുവിൽ അർപ്പിച്ചു അവന്റെ പൊരുത്തത്തിനുവേണ്ടി എല്ലാ ആഡംബരങ്ങളും ത്യജിച്ചു 

അല്ലാഹുവിന്റെ ഉത്തമദാസനായി ജീവിക്കാൻ ശ്രമിച്ചു വിശുദ്ധ ഖുർആൻ പാരായണം ചെയ്തു പാതിരാവുകളിൽ ഉണർന്നിരുന്നു ദുആ ചെയ്തു 
അതീവ ദുഃഖത്തോടെ യമൻകാർ ആ വാർത്തയറിഞ്ഞു ബാദാൻ മരണപ്പെട്ടു  
ജനങ്ങൾ കൊട്ടാരത്തിലേക്ക് പ്രവഹിച്ചു തങ്ങളുടെ പ്രിയപ്പെട്ട രാജാവിനെ ഒരു നോക്കുകാണാനുള്ള വൻപ്രവാഹം 

യമൻ ദുഃഖക്കടലായി മാറി സങ്കട വാർത്ത പുറത്തേക്കൊഴുകി യമൻ രാജ്യത്തേക്ക് പുറത്തു നിന്നുള്ളവരുടെ പ്രവാഹം ഗോത്രനേതാക്കന്മാരൊക്കെ വന്നു കൊണ്ടിരിക്കുന്നു  

എല്ലാ ഗോത്രക്കാരും ഇസ്ലാമിലേക്ക് വന്നുകഴിഞ്ഞു ഇന്ന് ഗോത്ര ചിന്തകളില്ല ഗോത്ര വികാരങ്ങളില്ല എല്ലാവരും മുസ്ലിം സഹോദരങ്ങൾ 

ഏകനായ അല്ലാഹുവിൽ എല്ലാവരും വിശ്വസിക്കുന്നു മുഹമ്മദ് നബി(സ)യിൽ അവർ അന്ത്യപ്രവാചകനെ കണ്ടു ആർക്കും, ആരെക്കാളും പ്രാധാന്യമില്ല; തഖ് വ കൊണ്ടല്ലാതെ 

വെളുത്തവന് കറുത്തവനേക്കാൾ മഹത്ത്വമില്ല അറബിക്ക് അനറബികളേക്കാൾ ശ്രേഷ്ഠതയില്ല; 

തഖ് വ കൊണ്ടല്ലാതെ 

ഉന്നതിയുടെ അടിസ്ഥാനം തഖ് വ മാത്രം തഖ് വയോടെ ജീവിക്കുന്നവരുടെ വൻ പ്രവാഹം ബാദാന്റെ പരലോക വിജയത്തിനുവേണ്ടി ദുആ ചെയ്യുന്നു 

ഖബർ ഒരുങ്ങി  

യമൻ രാജാവ് കൊട്ടാരത്തിൽ നിന്നിറങ്ങി മയ്യിത്ത് കട്ടിലിൽ യാത്രയാരംഭിച്ചു മണ്ണറയുടെ കൊട്ടാരത്തിലേക്ക് രാജാവിന്റെ അന്ത്യയാത്ര തെരുവീഥികൾ തിങ്ങിനിറഞ്ഞു 

കരയാത്ത കണ്ണുകളില്ല നെടുവീർപ്പുയരാത്ത ഖൽബുകളില്ല  
ദാസയുടെ വെളുത്ത് തുടുത്ത കവിൾത്തടങ്ങളിൽ കണ്ണീർച്ചാലുകൾ അവൾ നിശ്ബ്ദയായി കഴിയുന്നു ശഹർ പാടുപെട്ട് ദുഃഖം കടിച്ചമർത്തുന്നു രാജാവ് മണ്ണിലേക്ക് മടങ്ങി ബാദാൻ ഓർമ്മകളിൽ ജീവിക്കുന്നു രാജാവിന്റെ ഖബറിന്നരികിൽ പ്രജകളുടെ ദുആ പരലോകത്ത് രാജകീയ പദവികൾ ലഭ്യമാവട്ടെ അവിടേയും കൊട്ടാരത്തിൽ വാഴട്ടെ എല്ലാ അനുഗ്രഹങ്ങളും ലഭ്യമാവട്ടെ 

ശഹർ ഇനി ഞങ്ങളുടെ രാജാവാണ്  സൻആയിലെ കൊട്ടാരത്തിന്റെ അവകാശികൾ ഇനി ശഹറും ദാസയും തന്നെ 

ശഹർ ഭരണാധികാരിയായി ഇസ്ലാമിന്റെ വിധിവിലക്കുകൾ ശ്രദ്ധയോടെ പാലിക്കുന്ന ചെറുപ്പക്കാരൻ ദാസ കൊട്ടാരത്തിന്റെ വിളക്കായി ജ്വലിച്ചിരുന്നു അല്ലാഹുവിന്റെ ദാസിയായി ജീവിക്കാനാണാഗ്രഹം അതിരാവിലെ ഉണർന്നെഴുന്നേൽക്കും സുബ്ഹിക്കു വേണ്ടി വുളൂ എടുക്കും യമനിലെ പള്ളികളിൽ നിന്ന് ബാങ്കിന്റെ ശബ്ദം ഉയരും ദാസ നിസ്കരിക്കും പിന്നെ വിശുദ്ധ ഖുർആൻ പാരായണം  

ദാസയുടെ ദിവസങ്ങൾ അങ്ങനെയാണാരംഭിക്കുന്നത് 


അലി(റ) 

യമനിൽ ഒരു വിഭാഗം ആളുകൾ അപ്പോഴും ഇസ്ലാം മതം സ്വീകരിക്കാൻ തയ്യാറില്ലായിരുന്നു ഒരുതരം ദേശീയ ബോധം അവരെ അതിൽ നിന്നു പിന്തിരിപ്പിച്ചു 

തങ്ങൾ യമനികളാണ് യമനികളാണെന്ന ബോധം അവരെ ആവേശം കൊള്ളിക്കുന്നു യമനിന്റെ ചരിത്രവും പാരമ്പര്യവും അവരെ ഹർഷപുളകിതരാക്കുന്നു 

ഇസ്ലാം മതം സ്വീകരിക്കുന്നതോടെ തങ്ങൾ ഇസ്ലാമിക സംസ്കാരത്തിൽ ലയിച്ചു ചേരും പിന്നെ യമൻ സംസ്കാരം എന്നൊന്നില്ല വല്ലാത്തൊരു നഷ്ടബോധം 
അവർ ഇസ്ലാമിന്റെ ശത്രുക്കളായി മാറുകയാണ് 

മുആദുബ്നു ജബൽ(റ) യമനിലെത്തി അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാൻ വൻ സദസ്സുകളുണ്ടായി നിരവധി പേർ ആ സ്വഹാബിവര്യനിൽ നിന്നും വിശുദ്ധ ഖുർആൻ പഠിച്ചു 

ബനൂഹാരിസിലെ ആളുകൾ കൂട്ടത്തോടെ ഇസ്ലാമിലേക്ക് കടന്നുവന്ന വിവരം യമനിലെത്തി ഒരു കൂട്ടം ക്രൈസ്തവർ നവമുസ്ലിംകളെ ശല്യപ്പെടുത്തികൊണ്ടിരുന്നു ഒടുവിൽ അവരെ അമർച്ച ചെയ്യാൻ ഒരു സൈന്യത്തെ അയയ്ക്കാൻ നബി (സ) തങ്ങൾ തീരുമാനിച്ചു 

ഖാലിദുബ്നു വരീദ്(റ) ന്റെ നേതൃത്വത്തിൽ ഒരു സൈന്യം അവിടെയെത്തി കാര്യമായ എതിർപ്പുകളൊന്നുമുണ്ടായില്ല എല്ലാവരും ഇസ്ലാമിന്റെ സന്ദേശം സ്വീകരിച്ചു ബനൂഹാരിസ് ഗോത്രം ഒന്നാകെ മുസ്ലിംകളായി 

യമനിൽ നിന്ന് വീണ്ടും നിവേദകസംഘം മദീനയിലെത്തി ഇസ്ലാമിനെതിരെ നിലകൊണ്ട സംഘത്തിനെതിരെ സൈനിക നടപടി വേണമെന്നപേക്ഷിച്ചു 
ഇസ്ലാം സ്വീകരിക്കാൻ വിസമ്മതിച്ചവരുടെ വീക്ഷണം ഇങ്ങനെയായിരുന്നു: 

'ഹിജാസിൽ ഉദയം ചെയ്ത ഒരു പ്രസ്ഥാനം സ്വീകരിക്കാൻ മാത്രം യമനികൾ അധഃപതിച്ചുവോ? ' 

ഇനിയും ഇവരെ വെച്ചുപൊറുപ്പിക്കാനാവില്ല സൈനിക നടപടി തന്നെ അനിവാര്യമായിരിക്കുന്നു 

പ്രവാചകൻ അലി(റ) വിനെ വിളിച്ചു  

യമനിലേക്ക് പുറപ്പെടാൻ കൽപന കൊടുത്തു 

മുന്നൂറ് കുതിരപ്പടയാളികളോട് കൂടി അലി(റ) യമനിലേക്ക് പുറപ്പെടുകയാണ് 
തിരക്കിട്ട തയ്യാറെടുപ്പുകൾ 

ഒന്നാം തരം കുതിരകൾ നല്ല ആയുധങ്ങൾ മറ്റു സാമഗ്രികൾ സൈന്യം പുറപ്പെടുകയായി നബി (സ) തങ്ങൾ അവരെ യാത്രയാക്കി 

അലി(റ) സൈന്യത്തോടൊപ്പം യമനിൽ എത്തിച്ചേർന്നു യമനികൾ പലരും അലി(റ)യെ ആദ്യമായി കാണുകയായിരുന്നു ചെറുപ്പക്കാരനായ സൈന്യാധിപൻ യുദ്ധക്കളത്തിൽ ഇതിഹാസം രചിച്ച വീരനായകൻ പൊരുതി ജയിക്കാൻ നോക്കണ്ട  മുസ്ലിം വിരുദ്ധരായ യമനികൾ വമ്പിച്ച സൈന്യത്തെ സജ്ജമാക്കി നിർത്തി യുദ്ധം തുടങ്ങുകയായി ഉഗ്രൻ ഏറ്റുമുട്ടൽ 

അലി(റ) യുടെ അതിസമർത്ഥമായ മുന്നേറ്റം എത്ര ശക്തനായ ശത്രുവിനെയും നേരിടാനുള്ള ധൈര്യം, സാഹസികത, അപാരമായ ബുദ്ധി വൈഭവം മികച്ച യുദ്ധ തന്ത്രം  അലി(റ) ധ്രുതഗതിയിൽ  മുന്നേറി തടുത്തു നിർത്താനായില്ല ശത്രു സൈന്യം ചിതറിപ്പോയി ഓർക്കാപ്പുറത്ത് സൈന്യം ചിന്നിച്ചിതറി 
അവർക്ക് തോൽവി സമ്മതിക്കേണ്ടിവന്നു 

മാന്യമായ രീതിയിലാണ് അലി(റ) അവരോട് പെരുമാറിയത് ആ പെരുമാറ്റം അവരുടെ മനസ്സ് മാറ്റിയെടുത്തു അവർ സന്തോഷപൂർവ്വം ഇസ്ലാം മതം സ്വീകരിച്ചു അല്ലാഹുവിന്റെ അനുഗ്രഹം അവരിൽ വർഷിക്കപ്പെട്ടതായി അവർക്കു മനസ്സിലായി 

ആ വിഭാഗത്തിന്റെ മുമ്പിലേക്ക് മുആദുബ്നു ജബൽ(റ) കടന്നുവന്നു അവർ അതുവരെയില്ലാത്ത ആദരവോടെ അദ്ദേഹത്തെ സ്വീകരിച്ചു 
വിനയാന്വിതരായി എല്ലാവരും ഇരുന്നു 

മുആദ്(റ) വിശുദ്ധ ഖുർആനിലെ ആയത്തുകൾ ഓതിക്കൊടുത്തു ആ ശബ്ദം അവരെ സ്പർശിച്ചു വിശുദ്ധ ഖുർആൻ വചനങ്ങൾ മനസ്സിന്റെ അടിത്തട്ടിലേക്ക് താഴ്ന്നിറങ്ങി അവിടെ ശക്തമായ ചലനങ്ങളുണ്ടായി 

അലി(റ)യെക്കാണാൻ യമനികൾ കൂട്ടത്തോടെ വന്നുകൊണ്ടിരുന്നു നബി (സ) തങ്ങളുടെ വീട്ടിൽ വളർന്ന കുട്ടിയാണിത് ഇസ്ലാം മതം സ്വീകരിച്ച ആദ്യത്തെ കുട്ടിയാണ് 

നബി (സ) തങ്ങളുടെ പ്രിയ പുത്രിയായ ഫാത്വിമ (റ) യുടെ പ്രിയ ഭർത്താവ് പരിധിയില്ലാത്ത വിജ്ഞാനത്തിന്റെ ഉടമ ഇത്രയും അനുഗ്രഹീതമായ അലി(റ) യുടെ മഹനീയ സാന്നിധ്യം കൊണ്ട് യമൻ രാജ്യം അനുഗ്രഹീതമായിത്തീർന്നു 
അലി(റ) മദീനയിലേക്ക് തന്നെ മടങ്ങുകയാണ് യമനിൽ കൂടുതൽ തങ്ങാൻ സൗകര്യമില്ല പെട്ടെന്ന് മദീനയിൽ തിരിച്ചെത്തേണ്ട അത്യാവശ്യ കാര്യങ്ങളുണ്ട് 

അലി(റ) യമനിൽ നിന്ന് മടങ്ങുന്നതിനു മുമ്പുതന്നെ ആവേശകരമായൊരു വാർത്ത അവിടെ എത്തിക്കഴിഞ്ഞിരുന്നു 

നബി (സ) തങ്ങൾ ഹജ്ജിനു പുറപ്പെടുന്നു താൽപര്യമുള്ളവർക്കെല്ലാം കൂടെപ്പോവാം മദീനയിൽ എത്തിച്ചേരുക 

അറേബ്യ മുഴുവൻ ഈ വാർത്ത വിളംബരം ചെയ്യപ്പെട്ടു 

ജാഹിലിയ്യാ കാലഘട്ടത്തിൽ പലരും ഹജ്ജ് ചെയ്തിട്ടുണ്ട് അത് ഇസ്ലാമിക രീതിയിലുള്ള ഹജ്ജല്ല 

ഇസ്ലാമിൽ ഹജ്ജ് നിർവ്വഹിക്കേണ്ടതെങ്ങനെ? അത് പഠിപ്പിക്കാനാവണം ജനങ്ങളെ വിളിക്കുന്നത് എല്ലാ നാട്ടുകാരും ആവേശഭരിതരായി എല്ലാവർക്കും മദീനയിലെത്താൻ മോഹം 

അറേബ്യയുടെ പലഭാഗത്തു നിന്നും ആളുകൾ കൂട്ടം കൂട്ടമായി  പുറപ്പെട്ടുകൊണ്ടിരിക്കുന്നു 

നബി (സ) തങ്ങളോടൊപ്പം എല്ലാ ഭാര്യമാരും പുറപ്പെടുന്നുണ്ട് ബന്ധുക്കളുമുണ്ട് സ്വഹാബികളും തയ്യാറായിക്കൊണ്ടിരിക്കുന്നു 

യമനിൽ വളരെപ്പേർ ഹജ്ജിനു പോവാൻ തയ്യാറെടുത്തു കഴിഞ്ഞു ധാരാളം സ്ത്രീകളും പുരുഷന്മാരും യാത്രക്കൊരുങ്ങി 

അലി(റ) യമൻ വിടുന്നതിനു മുമ്പുതന്നെ ഹാജിമാർ പലരും പുറപ്പെട്ടുകഴിഞ്ഞു ആയിരക്കണക്കിന് ഹാജിമാരെ വഴിനീളെ കാണാമായിരുന്നു 

എല്ലാ വഴികളും മദീനയിലേക്ക് 

പ്രവാചകനോടൊപ്പം ഹജ്ജ് യാത്ര നടത്തുക പുണ്യം നിറഞ്ഞ തീർത്ഥാടനം... ജീവിതത്തിലെ അപൂർവ്വമായ സൗഭാഗ്യം  

മലഞ്ചെരിവുകളിലൂടെ മെലിഞ്ഞ ഒട്ടകങ്ങൾ കൂട്ടം കൂട്ടമായി നീങ്ങുന്നു അവയിൽ ഹാജിമാർ സഞ്ചരിക്കുന്നു മരുഭൂമിയിലൂടെ അവർ ഒഴുകുകയാണ് 
ഒട്ടകങ്ങളുടെ വൻ പ്രവാഹം അനേകം ഗോത്രങ്ങൾ ഒന്നിച്ചൊന്നായി ഒഴുകുന്നു എല്ലാവരും സഹോദരങ്ങൾ ഒരിക്കലുമില്ലാത്ത വികാരം 

അവർ മദീനാ പട്ടണത്തിൽ പ്രവേശിച്ചു അനേകം തമ്പുകൾ ഉയർന്നു കഴിഞ്ഞു വിരുന്നുകാർക്ക് താമസിക്കാൻ ആയിരക്കണക്കായ തമ്പുകൾ വിശാലമായ മണൽപ്പരപ്പിൽ ആയിരക്കണക്കായ ഒട്ടകങ്ങൾ സാഹോദര്യത്തിന്റെ വിശാലമായ മേഖല ഒരുങ്ങുകയാണവിടെ എല്ലാ ഗോത്രക്കാരും ഒന്നായിരിക്കുന്നു 

ഗോത്രത്തിന്റെ പേരിൽ ഇനി യാതൊരഹങ്കാരവുമില്ല എല്ലാവരും അല്ലാഹുവിന്റെ ദാസന്മാർ 

അലി(റ) വിന് മദീനയിൽ ഓടിയെത്താനുള്ള ആവേശമുണ്ട് പക്ഷേ, എന്തു ചെയ്യും? ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വം നിർവ്വഹിച്ചു തീർക്കാതെ പോവാൻ പറ്റുമോ? ഉത്തരവാദിത്വം തീർന്നു ഇനി പുറപ്പെടാം തങ്ങൾ മദീനയിലെത്തുമ്പോൾ ഹാജിമാർ പുറപ്പെട്ടു കഴിഞ്ഞിരിക്കുമോ? 


ഹജ്ജത്തുൽ വദാഅ്
➖➖➖➖➖➖➖➖➖➖
ദുൽഖഅദ് മാസം

ഹാജിമാരുടെ വൻസംഘം മദീനയിൽ സമ്മേളിച്ചിരിക്കുന്നു തമ്പുകളും വീടുകളും പള്ളികളും റോഡുകളും നിറഞ്ഞുകവിഞ്ഞു പുതിയ ആവേശം ആഹ്ലാദം.... 

പ്രവാചകന്റെ അനുയായികൾ 

മഹാന്മാരായ സ്വഹാബികൾ 

ഹജ്ജിനു പോവാൻ തയ്യാറായിവന്ന സ്വഹാബികളുടെ സംഖ്യയെത്ര? 
ഒരു ലക്ഷത്തി പതിനാലായിരം  

അവർ പുണ്യ സ്വഹാബത്ത് പ്രവാചകനെ സ്വന്തം കണ്ണ് കൊണ്ട് കണ്ടവർ ആ പ്രഭാഷണം കേട്ടവർ  

അവർ നബി (സ) തങ്ങളോടൊപ്പം ഹജ്ജിനു പുറപ്പെടുന്നു ദുൽഖഅദ് ഇരുപത്തഞ്ച്  

നബി(സ) തങ്ങൾ ഒട്ടകപ്പുറത്ത് കയറി യാത്ര ആരംഭിച്ചു ഹാജിമാരുടെ വൻ പ്രവാഹം നേരെ ദുൽഹുലൈഫയിലേക്ക്  അവിടെയാണ് മീഖാത്ത് അവിടെ നിന്നാണ് ഇഹ്റാം ചെയ്യുന്നത് എല്ലാവരും ഇഹ്റാമിന്റെ വസ്ത്രം കരുതിയിട്ടുണ്ട് ഉംറയുടെയും ഹജ്ജിന്റെയും അമലുകൾ അനുയായികളെ പഠിപ്പിക്കുകയാണ് 
എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നു പലരും സംശയങ്ങൾ ചോദിക്കുന്നു 
പുരുഷന്മാർ ഇഹ്റാമിന്റെ വേഷം ധരിച്ചു ഇനിയങ്ങോട്ട് ഇഹ്റാമിന്റെ വേഷത്തിലാണ് യാത്ര തൽബിയത്തിന്റെ ശബ്ദം ഉയർന്നു 

'ലബ്ബൈക്ക ലാ ശരീക ലക്ക ലബ്ബൈക്ക് 
ഇന്നൽ ഹംദ വന്നിഅ്മത ലക്ക വൽ മുൽക്ക് ലാ ശരീക്ക ലക്ക് ' 

സ്വഹാബികൾ ആവേശപൂർവം ആ വാക്കുകൾ ഏറ്റു പറഞ്ഞു അവർ മുന്നേറുകയാണ് മരുഭൂമിയിലൂടെ ഹാജിമാരുടെ വൻ പ്രവാഹം മലകളേയും കുന്നുകളേയും താഴ് വരകളേയും പ്രകമ്പനം കൊള്ളിക്കുന്ന തൽബിയത്ത് 
രാപ്പകലുകളുടെ മാറ്റം അവരുടെ ആവേശം വർദ്ധിപ്പിച്ചതേയുള്ളൂ 

അവർ മക്കയിലേക്കു പ്രവേശിക്കുകയായി നേരെ കഅ്ബാലയത്തിലേക്ക് അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി ഭൂമുഖത്ത് ആദ്യമായി പണിതുയർത്തപ്പെട്ട പുണ്യഭവനം  

നബി (സ) ഹജറുൽ അസ് വദ് ചുംബിച്ചു പിന്നെ ത്വവാഫ് ചെയ്തു ഏഴ് തവണ കഅ്ബയെ ചുറ്റി  

ഇബ്രാഹിം മഖാമിനു പിന്നിൽ നിന്നു നിസ്കരിച്ചു പിന്നീട് സഫാ മലയിലേക്ക് പോയി സഫാക്കും മർവാക്കുമിടയിൽ സഅ് യ് നടത്തി  അങ്ങനെ ഉംറയുടെയും ഹജജിന്റെയും അമലുകൾ പ്രവാചകൻ അനുയായികളെ പഠിപ്പിക്കുകയായിരുന്നു  

ദുൽഹജ്ജ് എട്ടിന് ഹാജിമാരുടെ വൻ സംഘം മിനായിലേക്ക് നീങ്ങി പിറ്റേദിവസം സുബ്ഹി നിസ്കാരത്തിനുശേഷം അറഫാ മലയിലേക്ക് പോവാനുള്ള ഒരുക്കമായി 

സൂര്യൻ ഉദിച്ചുയർന്നപ്പോൾ നബി (സ) ഖസ് വ എന്ന ഒട്ടകപ്പുറത്ത് കയറി അറഫാ മലക്കു നേരെ യാത്ര തുടർന്നു 

അറഫാ മലയുടെ മുകളിൽ കയറിയ ഹാജിമാർ ഉച്ചത്തിൽ തൽബിയത്ത് ചൊല്ലിക്കൊണ്ടിരുന്നു നമിറ ഗ്രാമവും ഉർനാ താഴ് വരയും സന്ദർശിച്ചു 
അവിടെ ചരിത്രപ്രസിദ്ധമായ പ്രസംഗം നടന്നു  വിടവാങ്ങൽ പ്രഭാഷണം മനുഷ്യാവകാശ പ്രഖ്യാപനം  എല്ലാ കാര്യങ്ങളും വ്യക്തമാക്കപ്പെട്ടു സ്ത്രീകളുടെ അവകാശങ്ങൾ പ്രഖ്യാപിക്കപ്പെട്ടു സാമൂഹിക ജീവിതത്തിന്റെ ഭദ്രതക്കാവശ്യമായ കാര്യങ്ങൾ ഉദ്ധരിച്ചു  

പലിശ നിരോധിച്ചു സാമൂഹിക തിന്മകൾ നിരോധിച്ചു മനുഷ്യാവകാശങ്ങൾ വിവരിച്ചു 

അല്ലാഹു തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ പൂർണ്ണ രൂപത്തിൽ ജനങ്ങൾക്കെത്തിച്ചതായി ജനങ്ങൾ സാക്ഷ്യം വഹിക്കേണ്ടിയിരിക്കുന്നു 
പ്രവാചകന്റെ ഓരോ വാക്കും റബീഅബ്നു ഉമയ്യബ്നു ഖലഫ്(റ) ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു  

വികാരഭരിതമായ സ്വരത്തിൽ നബി (സ) തങ്ങൾ വിളിച്ചു ചോദിച്ചു 
'നീ എന്നെ ഏൽപ്പിച്ച സന്ദേശം ഞാൻ ജനങ്ങൾക്കു എത്തിച്ചു കൊടുത്തില്ലേ?'

നാനാഭാഗത്തുനിന്നും ജനങ്ങൾ ഉച്ചത്തിൽ ഇങ്ങനെ വിളിച്ചു പറഞ്ഞു 
'അതെ...എത്തിച്ചുതന്നു' 

'അല്ലാഹുവേ... നീ സാക്ഷി ' 

അവിടെ ദിവ്യവെളിപാടുണ്ടായി 

'ഇന്നേ ദിവസം ഞാൻ നിങ്ങൾക്ക് നിങ്ങളുടെ ദീൻ പൂർത്തീകരിച്ചു തന്നിരിക്കുന്നു നിങ്ങളുടെ മേൽ എന്റെ അനുഗ്രഹം പൂർണ്ണമാക്കിത്തന്നിരിക്കുന്നു ഇസ്ലാമിനെ നിങ്ങൾക്ക് ദീനായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു '  

ഈ ആശയം വരുന്ന ഖുർആൻ വചനം നബി (സ) അനുയായികൾക്ക് ഓതിക്കൊടുത്തു അബൂബക്കർ സിദ്ദീഖ് (റ) ഒരു കാര്യം മനസ്സിലാക്കി പ്രവാചക ദൗത്യം പൂർത്തിയായിരിക്കുന്നു ദൗത്യം പൂർത്തിയായാൽ പിന്നെ യാത്രയാണ് മനസ്സിൽ ദുഃഖം നിറഞ്ഞു കണ്ണുകൾ നിറഞ്ഞൊഴുകി 
ആ രാത്രി നബി (സ) തങ്ങളും അനുയായികളും മുസ്ദലിഫയിൽ താമസിച്ചു രാവിലെ അവിടെ നിന്ന് മശ്അറുൽ ഹറാമിൽ വന്നു പിന്നെ മിനായിലെത്തി കല്ലേറു നടത്തി ബലിയറുത്തു തലമുടി നീക്കി 

ഹജ്ജത്തുൽ വദാഅ് 

വിടവാങ്ങൾ ഹജ്ജ്  

ഒരു ലക്ഷത്തിലേറെ വരുന്ന സ്വഹാബികൾക്ക് ഉംറയുടെയും ഹജ്ജിന്റെയും രൂപം പ്രവാചകൻ പഠിപ്പിച്ചുകൊടുത്തു ഇനി അവരിൽ നിന്ന് ലോകം അത് പഠിച്ചുകൊള്ളും 

ഈ സ്വഹാബത്ത് റസൂൽ (സ) തങ്ങളുടെ പ്രതിനിധികളാണ് അവർ നക്ഷത്ര തുല്യരാണ് അവരിൽ ആരോട് പിൻപറ്റിയാലും സന്മാർഗത്തിലെത്തിച്ചേരും  
ഇത്രയും വലിയ സമൂഹത്തെ സന്നദ്ധമാക്കിവെച്ച ശേഷമാണ് പ്രവാചകൻ ലോകത്തോട് വിടവാങ്ങാനൊരുങ്ങുന്നത് ഇവരാണ് പുണ്യാത്മാക്കൾ ലോകാവസാനം വരെയുള്ളവർ ഇവരിൽ നിന്നാണ് മാതൃക സ്വീകരിക്കേണ്ടത് 

ഹജ്ജ് കർമ്മം പൂർത്തിയായി ഇനി എല്ലാവരും മക്കയിൽ നിന്ന് മടങ്ങുകയാണ്  
നജ്ദുകാർ നജദിലേക്കു മടങ്ങാനൊരുങ്ങി അവർ പ്രവാചകനെക്കണ്ട് യാത്രാനുമതി വാങ്ങി സലാം ചൊല്ലി യാത്രയായി തിഹാമക്കാർ പ്രവാചകനെക്കണ്ട് യാത്ര ചൊല്ലി അങ്ങനെ ഓരോ പ്രദേശത്തുകാർ സലാം പറഞ്ഞുകൊണ്ടിരുന്നു ഹാജിമാരുടെ സംഘങ്ങൾ മക്ക വിട്ടുകൊണ്ടിരുന്നു യമനിൽ നിന്നു വന്ന ഹാജിമാർ പ്രവാചകനോട് യാത്ര പറഞ്ഞു ഒട്ടകങ്ങൾ യമനിലേക്ക് നീങ്ങി 

പ്രവാചകൻ മദീനക്കാരോടൊപ്പം മദീനയിലേക്ക് തിരിച്ചു ഒരു ചരിത്ര സംഭവത്തിന്റെ ദൃക്സാക്ഷികൾ പല നാടുകളിലേക്ക് ഒഴുകിപ്പോയി 
പ്രവാചകൻ തന്റെ ദൗത്യം പൂർത്തീകരിച്ചുകഴിഞ്ഞു ഇനി ആ ദൗത്യം തുടർന്നു നടത്തേണ്ടത് സ്വഹാബത്താണ് അവരിലൂടെയാണ് ഇനി ഇസ്ലാം ലോകത്ത് നിലനിൽക്കേണ്ടത് 


അസ് വദുൽ അൻസി 

മദീനാപള്ളിയിൽ തടിച്ചുകൂടിയ സ്വഹാബികൾ ആ ദുഃഖവാർത്ത കേട്ട് ഞെട്ടിപ്പോയി റസൂൽ (സ) തങ്ങൾക്ക് സുഖമില്ല 

രോഗം വന്നതോടെ ഉറക്കം നഷ്ടപ്പെട്ടു കഠിനമായ തലവേദന അനുഭവപ്പെട്ടു വിഷമിച്ചാണെങ്കിലും നിസ്കാരത്തിനു നേതൃത്വം വഹിച്ചുവന്നു ആരോഗ്യം ക്ഷയിക്കുകയായിരുന്നു  

പ്രവാചകന്റെ ആരോഗ്യനില എല്ലാവരേയും അസ്വസ്ഥരാക്കി രാവും പകലും പ്രവാചക ഭവനത്തിനും ചുറ്റും സ്വഹാബികൾ വന്നും പോയും കൊണ്ടിരുന്നു 
ആകപ്പാടെ സംഭ്രമജനകമായ അവസ്ഥ അതിന്നിടയിലാണ് യമനിൽ നിന്ന് ആ വാർത്ത വന്നത് യമനിൽ കള്ള പ്രവാചകൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു 

അസ് വദുൽ അൻസി  അവൻ മദ്ഹജ് ഗോത്രക്കാരനാണ് യമനിലെ പുരാതന ഗോത്രങ്ങളിൽ ഒന്നാണ് മദ്ഹജ് അതിന്റെ നേതൃത്വം അവൻ ഏറ്റെടുത്തു  അവൻ ഭീമാകാരനാണ് നല്ല ഉയരവും തടിയും വളരെ ശക്തനുമാണ് നീച വികാരങ്ങളുടെ ഉടമയാണ് എല്ലാവരേയും തന്റെ കീഴിൽ 
കൊണ്ടുവരണമെന്നാണ് ചിന്ത  

മദ്ഹജ് ഗോത്രത്തിലെ പ്രധാന ജ്യോത്സ്യനും അവൻ തന്നെ എന്തെങ്കിലുമൊക്കെ ഗണിച്ചു പറയും മായാജാലവും അറിയാം വാചാലമായി സംസാരിക്കും 

ആ സംസാരം കുറേ നേരം കേട്ടുകൊണ്ടിരുന്നാൽ പറയുന്നതെല്ലാം സത്യമാണെന്നു തോന്നും സ്വന്തം ഗോത്രക്കാരെ അധീനപ്പെടുത്താനാണ് അവൻ ആദ്യം ശ്രമിച്ചത് 

വളരെ വൈകി മാത്രം ഇസ്ലാമിലേക്കു കടന്നുവന്നവരെ വഴിപിഴപ്പിക്കാൻ എളുപ്പമായിരുന്നു

മദ്ഹജ് ഗോത്രക്കാരോട് അവൻ ഇങ്ങനെയാണ് സംസാരിച്ചത് 

'പ്രിയപ്പെട്ട, മദ്ഹജ് ഗോത്രക്കാരേ,  

അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു നിങ്ങളിൽപെട്ട ഒരാളെ അല്ലാഹു നബിയായി നിയോഗിച്ചിരിക്കുന്നു ഞാൻ അല്ലാഹുവിന്റെ ദൂതനാണ് എനിക്ക് ദിവ്യവെളിപാടുകൾ വരുന്നുണ്ട് അതുകൊണ്ട് ഞാൻ പറയുന്നത് നിങ്ങൾ വിശ്വസിക്കണം എന്നെ അനുസരിക്കണം ' 

ആദ്യമൊക്കെ അവന്റെ വാക്കുകൾ ആളുകൾ അവഗണിക്കുകയായിരുന്നു വീണ്ടും വീണ്ടും അവൻ ജനങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നു  

ജനങ്ങളുടെ രഹസ്യങ്ങളറിയാൻ അവൻ ദൂതന്മാരെ നിയോഗിച്ചു അവരിലൂടെ നേടുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും സന്ദർഭം വരുമ്പോൾ വിളിച്ചു പറയും 

ഇതുകേട്ട് ജനങ്ങൾ അത്ഭുതപ്പെട്ടു 

'എല്ലാം അല്ലാഹു എനിക്ക് അറിയിച്ചുതന്നതാണ് ഞാൻ നബിയാണ് നിങ്ങൾ എന്നിൽ വിശ്വസിക്കുവിൻ' 

ക്രമേണ അനുയായികൾ വന്നുകൂടി  

അവരുടെ എണ്ണം കൂടിക്കൂടി വന്നു അവരിലൂടെ സമ്പാദ്യം വർദ്ധിപ്പിച്ചു 

ധനം കൊടുത്ത് പലരേയും കൂടെ നിർത്തി ദുർബലരെ ഭീഷണിപ്പെടുത്തി മദ്ഹജ് ഗോത്രത്തിൽ മിക്കവരും അവനെ പ്രവാചകനായി അംഗീകരിച്ചു  
മിക്കപ്പോഴും മുഖംമൂടിയണിഞ്ഞാണ് പ്രത്യക്ഷപ്പെടുക  

ഇത് ജനങ്ങളിൽ ഭീതി പടർത്തി 

അസ് വദുൽ അൻസി ചെറുക്കാരെ സൈന്യത്തിൽ ചേർത്തു അവർക്ക് ആയുധ പരിശീലം നൽകി ധാരാളം ആയുധങ്ങൾ വാങ്ങിക്കൂട്ടി 

യമനിലെ കൊട്ടാരം പിടിച്ചെടുക്കണം ഇവിടെ രാജാവായി വാഴണം അതാണ് മോഹം 

യമനിലെ രാജാവ് ബാദാൻ ആയിരുന്നു അദ്ദേഹത്തിന്റെ മരണശേഷം ശഹർ ഭരണം നടത്തുന്നു ശഹറിനെക്കുറിച്ചും അദ്ദേഹത്തിന്റെ സുന്ദരിയായ ഭാര്യ ദാസയെക്കുറിച്ചും നേരത്തെ പറഞ്ഞുവല്ലോ 

അസ് വദുൽ അൻസി ദാസയെ നേരത്തെ കണ്ടിട്ടുണ്ട് ദാസയുടെ സൗന്ദര്യം ആ ദുഷ്ടൻ കണ്ടതാണ് അന്ന് തുടങ്ങിയതാണ് അവന്റെ ദുഷിച്ച മോഹം 

ദാസയെ സ്വന്തമാക്കണം ഭാര്യയാക്കണം  ശഹറിനെ വധിക്കുക കൊട്ടാരം അധീനപ്പെടുത്തുക ഭരണം പിടിച്ചടക്കുക ഒപ്പം ദാസയേയും കീഴ്പ്പെടുത്തുക 
ഇപ്പോൾ മദീനയിലെ പ്രവാചകന്റെ ഭരണത്തിൽ കീഴിലാണ് യമൻ മദീനയിൽ നിന്നു നിയോഗിച്ച ഉദ്യോഗസ്ഥന്മാർ ഇവിടെയുണ്ട് അവരെ ആട്ടിയോടിക്കണം  

വമ്പിച്ചൊരു സൈന്യത്തിന്റെ അകമ്പടിയോടെ അസ് വദുൽ അൻസി സൻആ ആക്രമിച്ചു ശഹറിന്റെ സൈന്യം തിരിച്ചടിച്ചു യുദ്ധം മുറുകി ശഹറിന് പിടിച്ചുനിൽക്കാനായില്ല 

ദുഷ്ടന്റെ സൈന്യം അതിവേഗം മുന്നേറുകയായിരുന്നു യുദ്ധ മര്യാദകളൊന്നും അവനു പ്രശ്നമല്ല പരാജയം സമ്മതിച്ചാലും അവൻ വധിക്കും  ഒരു സന്ധിക്കും അവൻ തയ്യാറാവില്ല ശഹർ മുന്നേറാൻ നോക്കി കഴിയുന്നില്ല  

ഇസ്ലാമിന്റെ ശത്രുവിനോട് ധർമ്മയുദ്ധം നടത്തി വീര ചരമമടയുക അങ്ങനെ ഒരു വഴിയേ മുമ്പിലുള്ളൂ  

പെട്ടെന്ന് ആ ദുഃഖ വാർത്ത യമനിൽ പരന്നു  

ശഹർ വധിക്കപ്പെട്ടു 

കൊട്ടാരം കുലുങ്ങിപ്പോയി ഭൂലോകം അടിമേൽ മറിയുന്നതു പോലെ ദാസക്കു തോന്നിപ്പോയി 

സർവ്വശക്തനായ അല്ലാഹുവിനോട് കരളുരുകി ദുആ ചെയ്തു  
അല്ലാഹുവേ, ഈ ദുഷ്ടനെ നീ നശിപ്പിക്കേണമേ 

കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചുകൊണ്ട് അസ് വദിന്റെ സൈന്യം മുന്നേറുകയാണ് കൊട്ടാരവും അതിനകത്തുള്ള മനുഷ്യരും അവരുടെ പിടിയിലായി 

സ്ത്രീകളുടേയും കുട്ടികളുടെയും കൂട്ടനിലവിളി ഉയർന്നു  കിങ്കരന്മാർ ദാസയെ പിടികൂടി 

സർവ്വശക്തിയുമെടുത്തു ചെറുത്തു നിന്നു ദുർബലയായൊരു പെണ്ണിന് എത്ര നേരം ചെറുത്തുനിൽക്കാനാവും വാടിയ പനിനീർപോലെ അവൾ തളർന്നു വീണു 

കിങ്കരന്മാർ ദാസയെ എടുത്തു കൊണ്ടുപോയി അസ് വദിന്റെ കൊട്ടാരത്തിലേക്കാണ് കൊണ്ടുപോയത് 

അസ് വദിന്റെ മുമ്പിൽ ദാസയെ കൊണ്ടുവന്നു നിർത്തി അവൻ ദാസയെ നോക്കി പൊട്ടിച്ചിരിച്ചു 

തീ പാറുന്ന നയനങ്ങൾ കൊണ്ട് ദാസ അവനെ നോക്കി 

'ദാസ....ഇന്ന് മുതൽ നീ എന്റെ ഭാര്യയാണ്' 

'ഫ... നീ ദുഷ്ടനാണ് എന്റെ ഭർത്താവിന്റെ ഘാതകനാണ് നിന്റെ മുഖം എനിക്ക് കാണണ്ട' 

'ഹേയ്.... പെണ്ണല്ലെ കുറച്ചുനാൾ കഴിയുമ്പോൾ നീ അവനെ മറക്കും ' 

'എന്നെ വിട്ടയക്കണം എനിക്ക് പോവണം' 

'ഞാൻ ഈ സമൂഹത്തിന്റെ പ്രവാചകനാണ് ആ പ്രവാചകന്റെ ഭാര്യയാണ് നീ ഇതിലും വലിയ പദവിയെന്താണുള്ളത്?' 

'എനിക്ക് ആ പദവി വേണ്ട ' 

'ഞാനത് നിശ്ചയിച്ചുപോയി ' 

സംഭാഷണം മുറിഞ്ഞു ദാസ നിശ്ശബ്ദമായി രക്ഷപ്പെടാനൊരു വഴിയുമില്ല ബലം പ്രയോഗിച്ചു രക്ഷപ്പെടാനാവില്ല ബുദ്ധി ഉപയോഗിക്കണം 

ഈ ദുഷ്ടനോട് സ്നേഹം പ്രകടിപ്പിക്കുന്നതാണ് ബുദ്ധി എതിർത്താൽ നശിപ്പിച്ചു കളയും ഭാര്യയാവാൻ സന്നദ്ധയാണെന്ന മട്ടിൽ പെരുമാറണം 

അസ് വദുൽ അൻസിയുടെ സൈന്യം അയൽ പ്രദേശങ്ങളിലേക്ക് നീങ്ങി നജ്റാനും പരിസര പ്രദേശങ്ങളും അവൻ കീഴടക്കി നബി (സ) തങ്ങളുടെ ഉദ്യോഗസ്ഥന്മാരെ നിരന്തരം ഉപദ്രവിച്ചു അവർക്ക് സ്ഥലം വിടേണ്ടിവന്നു 
യമൻ ഭരണകൂടം അസ് വദുൽ അൻസിയുടെ കരങ്ങളിൽ അമരുകയാണ് അവന്റെ ധിക്കാരം വളർന്നുവന്നു 

പ്രവാചകൻ രോഗശയ്യയിൽ കിടന്നുകൊണ്ടാണ് ഈ വിവരങ്ങൾ കേട്ടത് പുണ്യപ്രവാചകൻ ചില കത്തുകൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടു 
ഒരു കത്ത് ഫൈറൂസ് ദൈലമിക്കായിരുന്നു  

'ദൃഢനിശ്ചയത്തോടും വിവേകത്തോടും കൂടി അസ് വദുൽ അൻസിയെ നേരിടുക അവനെ വധിച്ചു കളയണം അനുയായികളെ സത്യദീനിലേക്ക് തിരിച്ചുകൊണ്ടുവരിക' 

ഈ ആശരം വരുന്ന കത്തുകളാണ് തയ്യാറാക്കിയത് 

യമനിൽ പല പ്രുഖന്മാർക്കും കത്തുകളുണ്ടായിരുന്നു  കത്തുകളുമായി ദൂതന്മാർ പുറപ്പെട്ടു 

ഫൈറൂസ് ദൈലമി വളരെ അസ്വസ്ഥനായിരുന്നു ദാസ അദ്ദേഹത്തിന്റെ പിതൃവ്യ പുത്രിയായിരുന്നു ഇസ്ലാമിന്റെ ശത്രുവായ അസ് വദുൽ അൻസി അവളെ ഭാര്യയാക്കി വെച്ചിലിക്കുകയാണെന്നാണറിയുന്നത് ഇതെന്തൊരു ഹതവിധി? 

ചിന്താമൂകനായിരിക്കുന്ന ഫൈറൂസിന് പ്രവാചകന്റെ കത്ത് കിട്ടി ലോകാനുഗ്രഹിയായ പ്രവാചകന്റെ കത്ത്  അദ്ദേഹം ആവേശഭരിതനായി കത്ത് വായിച്ചു അസ് വദുൽ അൻസിയെ വധിക്കുക ആ ചുമതലയാണ് പ്രവാചകൻ തന്നെ ഏൽപിച്ചിരിക്കുന്നത് അബ്നാഉകളുടെ നേതാക്കന്മാരുമായി ഫൈറൂസ് ദൈലമി രഹസ്യ ചർച്ചകൾ നടത്തി 

അസ് വദുൽ അൻസിയെ സമീപിക്കാൻ തന്നെ പ്രയാസം വളരെ ശ്രദ്ധാപൂർവ്വമാണ് അയാൾ ഓരോ പാദവും വെക്കുന്നത് 

ഫൈറൂസിന്റെ പിതൃവ്യ പുത്രനാണ് ദാസവൈഹി രണ്ടുപേരും കൂടി വളരെ നേരം സംസാരിച്ചു ഒരു മാർഗം കണ്ടെത്താൻ അവർ പ്രയാസപ്പെട്ടു 
ഒരു സൈന്യാധിപനെ അസ് വദുൽ അൻസി പിരിച്ചുവിട്ടതായി വാർത്ത കിട്ടി ഉടനെ അയാളെ പോയിക്കാണാൻ തീരുമാനിച്ചു അസ് വദിന്റെ കീഴിൽ സൈന്യാധിപനായി സേവനം ചെയ്ത ഖൈസ് ബ്നു അബ്ദിൽ യഗൂസ് ആയിരുന്നു പിരിച്ചുവിടപ്പെട്ടത് 

ഫൈറൂസും ദാസവൈഹിയും കൂടി ഖൈസിനെ കാണാൻ പുറപ്പെട്ടു കുറേ പ്രയാസപ്പെട്ടാണ് അദ്ദേഹത്തെ കണ്ടുപിടിച്ചത് മൂന്നുപേരും കൂടി രഹസ്യസംഭാഷണം തുടങ്ങി  


ദാസ

ഫൈറൂസ് ദൈലമിയും ദാസവൈഹിയും കൂടി ഖൈസിനെ ചെന്നു കണ്ടപ്പോൾ അയാൾ വല്ലാതെ പരിഭ്രമിച്ചു 

അസ് വദുൽ അൻസിക്ക് എതിരായി എന്തെങ്കിലും പറയാൻ അയാൾക്ക് ധൈര്യമില്ലായിരുന്നു 

'ഞങ്ങൾ നിങ്ങളെ കാണാൻ വന്നത് ചില സുപ്രധാന കാര്യങ്ങൾ സംസാരിക്കാൻ വേണ്ടിയാണ് ' 

'എന്താണ്?' 

'നിങ്ങൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ആളല്ലേ?' 

'അതെ' 

'അസ് വദുൽ അൻസി ഇസ്ലാമിന്റെ ശത്രുവാണെന്ന് നിങ്ങൾക്കറിയാമല്ലോ 

അല്ലേ? 

'അതെ അറിയാം ' 

'അവനെ കൊന്നുകളയാൻ പ്രവാചകൻ കൽപ്പിച്ചിരിക്കുന്നു' 

'അത് വളരെ പ്രയാസമുള്ള കാര്യമാണ് ' 

'പ്രയാസമുള്ള കാര്യമാണെന്നറിയാം അതുകൊണ്ടാണല്ലോ ഞങ്ങൾ നിങ്ങളെ കാണാൻ വന്നത് ' 

'ഇക്കാര്യത്തിൽ എനിക്കെന്ത് ചെയ്യാൻ കഴിയും? ' 

'നിങ്ങൾ ഞങ്ങളെ സഹായിക്കണം' 

'ഞാൻ തന്നെ ഭയന്നു കഴിയുകയാണ് എന്റെ ജീവൻ അപകടത്തിലാണ് അയാൾക്ക് ഇഷ്ടമില്ലാത്തവരെ ജീവിക്കാൻ വിടില്ല ഞാൻ നോട്ടപ്പുള്ളിയാണ് ' 

'അത് ശരിയാണ് നിങ്ങളെ അയാൾ കൊല്ലും അതിനുമുമ്പ് നിങ്ങൾ അയാളെ കൊല്ലണം ' 

'നടപ്പുള്ള കാര്യമല്ല'

'നിങ്ങൾ ഞങ്ങളോട് സഹകരിക്കണം അവന്റെ കൊട്ടാരത്തിനകത്തെ വഴികളൊക്കെ നിങ്ങൾക്കറിയാമല്ലോ? അതൊക്കെയൊന്നു പറഞ്ഞു തന്നാട്ടെ' 

ഖൈസ് കൊട്ടാരത്തിന്റെ സവിശേഷതകളൊക്കെ പറഞ്ഞു കൊടുത്തു 

കൊട്ടാരത്തിനകത്തു കടന്നുപറ്റുക പ്രയാസമാണ് ഗേറ്റുകൾ പൂട്ടിയിരിക്കും എല്ലായിടത്തും പാറാവുകാരാണ് എന്തെങ്കിലും സംശയം തോന്നിയാൽ പിടികൂടും പിന്നെ ജീവൻ കാണില്ല 

'ദാസ എവിടെയാണെന്നറിയാമോ?' 

'കൊട്ടാരത്തിന്റെ ഉള്ളിന്റെയുള്ളിൽ കൊട്ടാരത്തിനകത്ത് അനേകം പട്ടാളക്കാർ പലസ്ഥലത്തും കാവലുണ്ട് അവരുടെ കണ്ണുവെട്ടിച്ച് സഞ്ചരിക്കാനാവില്ല' 

'ദാസയെ കണ്ടുപിടിക്കണം അതിനെന്താ വഴി?' 

'അത് അസാധ്യമാണ് അസ് വദുൽ അൻസിയുടെ അന്തഃപുരത്തിൽ എത്തിച്ചേരാനാകുമെന്നു കരുതുന്നുണ്ടോ?' 

പിന്നെയും സംഭാഷണം തുടർന്നു 

ഏതെങ്കിലും വിധത്തിൽ കൊട്ടാരത്തിനകത്ത് കടക്കണം ദാസയെ കണ്ടുപിടിക്കണം അവളുടെ സഹായം തേടണം ഈ തീരുമാനത്തിൽ അവർ പിരിഞ്ഞു ' 

ഫൈറൂസ് ദൈലമി ഒരു സാഹസത്തിനൊരുങ്ങി  

നേരെ കൊട്ടാരത്തിലേക്ക് ചെല്ലുക അസ്വദുൽ അൻസിയുടെ പ്രമുഖനായ അനുയായിയാണെന്ന് പാറാവുകാർക്ക് തോന്നണം മുഖത്ത് യാതൊരു ഭാവ വ്യത്യാസവുമില്ലാതെ കയറിച്ചെല്ലുക 

തികഞ്ഞ അധികാര ഭാവത്തിൽ പാറാവുകാരെ അവഗണിക്കാൻ മാത്രം പ്രമുഖനാണ് താനെന്ന്  അവർക്ക് തോന്നണം  ചിലപ്പോൾ വിജയിക്കും പിടിക്കപ്പെട്ടാൽ കഥ കഴിക്കുകയും ചെയ്യും
  
ഗാംഭീരമായ വേഷവിധാനത്തോടെ കൊട്ടാരത്തിലേക്കു സഞ്ചരിച്ചു  കുതിരയുടെ കുളമ്പടി ശബ്ദം മുഴങ്ങി അത് കൊട്ടാരത്തിന്റെ കവാടം വരെ വന്നുനിന്നു  

ഒരു പ്രമുഖ വ്യക്തി കുതിരപ്പുറത്ത് നിന്നിറങ്ങി വളരെ ധൃതിയിൽ കൊട്ടാരത്തിനകത്തേക്ക് കടന്നുപോയി  

പാറാവുകാർ തടഞ്ഞില്ല കൊട്ടാരത്തിനകത്തു കൂടി കുറേ ദൂരം നടന്നു ഇനിയെങ്ങോട്ട് ? ആരോടെങ്കിലും വഴി ചോദിക്കാൻ പറ്റുമോ?  
ദാസയുടെ മുറി എവിടെയാണെന്നു അറിയില്ല  

അദ്ദേഹത്തിന്റെ മട്ടും ഭാവവും കണ്ടപ്പോൾ കൊട്ടാരത്തിനകത്തെ പാറാവുകാർ ആദരവോടെ എഴന്നേറ്റു നിന്നു അവരോട് ഫൈറൂസ് ചോദിച്ചു: 

'യജമാനത്തി ദാസയുടെ അന്തഃപുര കാണിച്ചു തരൂ' 

'ഇതുവഴി പോയാൽ അന്തഃപുരത്തിലെത്താം ഞങ്ങൾക്ക് അങ്ങോട്ട് പ്രവേശനമില്ല' 

'ശരി, ഞാൻ പോയ്ക്കൊള്ളാം' 

പിന്നെയും മുമ്പോട്ട് നീങ്ങി അനേകം വരാന്തകൾ അവക്കിരുവശവും ഹാളുകളും മുറികളും  അന്തഃപുര സ്ത്രീകൾ  അവരോട് ദാസ രാജ്ഞിയെ തിരക്കി  

ആഡംബര പൂർണ്ണമായൊരു മുറിയിൽ നിന്ന് ദാസ ഇറങ്ങി വന്നു ഫൈറൂസിനെക്കണ്ടതും ആ കണ്ണുകൾ നിറഞ്ഞൊഴുകി മറ്റു സ്ത്രീകൾ കാണാതെ കണ്ണുകൾ തുടച്ചു  

ഫൈറൂസ് സ്വരം താഴ്ത്തി സംസാരിച്ചു  

'അസ് വദുൽ അൻസിയെ വധിക്കുവാൻ അല്ലാഹുവിന്റെ റസൂൽ(സ) കൽപ്പിച്ചിരിക്കുന്നു ' 

ദാസയുടെ കണ്ണുകൾ തിളങ്ങി 

'അതിന് നീ സഹായിക്കണം ' ഫൈറൂസ് ദൈലമി തുടർന്നു  

'അവനെ വധിക്കണം അതാണെന്റെ ജീവിത ലക്ഷ്യം ഈ ലോകത്ത് ഞാൻ ഏറ്റവുമധികം വെറുക്കുന്ന മനുഷ്യനാണവൻ' ദാസ പല്ലിറുമ്മി 

'എല്ലാം എനിക്കറിയാം നമ്മുടെ വംശക്കാർ മുഴുവൻ അല്ലാഹുവിന്റെ റസൂലിന്റെ പിന്നിൽ അണി നിരന്നവരാണ് അവർ മുഴുവൻ ഈ ശ്രമത്തിൽ നമ്മെ സഹായിക്കും ' ഫൈറൂസ് ദൈലമി പറഞ്ഞു  

രണ്ടു പേരും കൂടി ഒരു മുറിയിലേക്ക് കയറി  

'നീ എങ്ങനെ അവന്റെ കൂടെ ജീവിക്കുന്നു '  

ദാസ വികാരാവേശത്തോടെ സംസാരിച്ചു  

'സത്യദീനുമായി മുഹമ്മദ് നബി (സ) യെ അയച്ചവനാണെ സത്യം ഞാൻ എന്റെ മതത്തിൽ ഒരു നിമിഷ നേരം പോലും സംശയിച്ചിട്ടില്ല ഇസ്ലാം ദീനിൽ അടിയുറച്ചു നിന്നു മരണം വരിക്കണമെന്ന ആഗ്രഹമേ എനിക്കുള്ളൂ ' 
'ആ ദുഷ്ടനെ എങ്ങനെ വധിക്കാൻ കഴിയും?' 

'അത് വളരെ പ്രയാസമാണ് അത്രയും സൂക്ഷ്മതയോടെയാണ് അവൻ ഓരോ പാദവും വെക്കുന്നത് ' 

'പിന്നെന്താണൊരു വഴി?' 

'നാം നിൽക്കുന്ന ഈ മുറിയിൽ അർദ്ധരാത്രിയിൽ നിങ്ങൾ വരണം എന്നാൽ കാര്യം നടക്കും '  

'അതെങ്ങനെ കഴിയും?' 

'ഈ മുറിയുടെ പുറം ചുമര് പുറത്ത് നിന്ന് തുരന്നു ദ്വാരമുണ്ടാക്കാൻ പറ്റും എന്നിട്ടതിലൂടെ കടന്നുവരണം' 

'ഒരു രാത്രി കൊണ്ട് അത് സാധ്യമല്ല പാറാവുകാരുടെ ശ്രദ്ധയിൽ പെടുകയും ചെയ്യും ' 

'എങ്കിലൊരു കാര്യം ചെയ്യാം വിശ്വസ്തരായ രണ്ട് പേരെ ഇങ്ങോട്ടയക്കണം കൊട്ടാരത്തിനകത്ത് എന്തോ ജോലിക്കു വരികയാണെന്ന് കാണുന്നവർക്ക് തോന്നണം തൊഴിലാളികളുടെ വേഷത്തിൽ വരണം ' 

'ശരി.... അതൊരു നല്ല ആശയം തന്നെ നാളെ ഏതെങ്കിലുമൊരു സമയത്ത് തൊഴിലാളികൾ ഇവിടെയെത്തും ഞാൻ പോവട്ടെ' 

ഫൈറൂസ് ദൈലമി യാത്ര പറഞ്ഞിറങ്ങി ഗാംഭീര്യമുള്ള മുഖത്തോടെ വളരെ വേഗം നടന്നുപോയി പാറാവുകാർക്ക് അദ്ദേഹത്തെ തിരിച്ചറിയാനായില്ല 
അദ്ദേഹം നേരെ ദാസവൈഹിയേയും ഖൈസറിനെയും കാണാൻ പോയി 
'ഇപ്പോഴാണ് ഞങ്ങൾക്ക് ശ്വാസം നേരെ വീണത് ' 

അവർ ആശ്വാസത്തോടെ പറഞ്ഞു അവരുടെ സ്വരത്തിൽ വെപ്രാളം നിറഞ്ഞുനിന്നിരുന്നു 

'പോയ കാര്യം എന്തായി?' 

'അല്ലാഹുവിന്റെ അനുഗ്രഹത്താൽ വിജയിച്ചു ' 

'ദാസയെ കണ്ടോ?' 

'കണ്ടു' 

'സംസാരിച്ചോ?' 

'സംസാരിച്ചു ' 

'അൽഹംദുലില്ലാഹ് ' 

'അടുത്ത പടിയെന്താണ് ' 

'രണ്ടു പേരെ നാളെ കൊട്ടാരത്തിലേക്കയക്കണം തൊഴിലാളികളുടെ വേഷത്തിൽ പോവണം കൊട്ടാരത്തിൽ അത്യാവശ്യ ജോലിക്കു പോവുന്നതു പോലെ തോന്നണം ദാസ അവരെ കാത്തിരിക്കും 

ദാസയുടെ നിയന്ത്രണത്തിലുള്ള ഒരു മുറിയുണ്ട് അതിന്റെ ചുമര് തുരക്കണം ചുമരിന്റെ മിക്കവാറം ഭാഗം അവർ തുരക്കും പാതി രാത്രി സമയം നാം പുറത്ത് ചെല്ലണം പുറത്ത് നിന്ന് ബാക്കി ഭാഗം കൂടി തുരക്കണം എന്നിട്ട് അതിലൂടെ അകത്ത് ചെല്ലണം' 

'വളരെ സാഹസികമാണ് സംഗതി'

'അല്ലാഹു അനുഗ്രഹിക്കട്ടെ' 

ഒരു ദിവസം കൂടി കടന്നുപോയി അബ്നാഉകൾ പലരും ഒത്തുകൂടി അവർ ചർച്ച ചെയ്തു  

പാതിരാത്രിക്കു ശേഷം ആയുധമണിഞ്ഞു കൊട്ടാര പരിസരത്ത് വന്നുനിൽക്കണം കൊട്ടാരത്തിനടുത്ത് നിന്ന് എന്തെങ്കിലും ആപൽസൂചന വന്നാൽ ആക്രമണം തുടങ്ങി കൊള്ളണം 

മധ്യാഹ്നത്തിനു മുമ്പെ രണ്ട് തൊഴിലാളികൾ കൊട്ടാരത്തിന്നകത്തേക്ക് കയറിപ്പോയി താൽകാലിക ജോലികൾ എന്തെങ്കിലും കാണുമെന്ന് പാറാവുകാർ കരുതി: 

ദാസ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു തൊഴിലാളികൾ വന്നു അവരെ പെട്ടെന്ന് മുറിയിൽ കയറ്റി തുരക്കേണ്ട സ്ഥലം കാണിച്ചു കൊടുത്തു അവർ ഉടനെ പണി തുടങ്ങി ഒരു മനുഷ്യശരീരം വലിച്ചുകയറ്റാൻ പറ്റുന്ന വലിപ്പത്തിൽ ദ്വാരമുണ്ടാക്കാൻ പറഞ്ഞു 

ദാസ മുറിയുടെ വാതിലടച്ചു പൂട്ടി താക്കോൽ താഴെ വെച്ചതേയില്ല 
ദാസ അന്നു പകൽ മുഴുവൻ വളരെ സന്തോഷവതിയായി കാണപ്പെട്ടു ആർക്കും ഒരു സംശയവും തോന്നിയില്ല എന്നാൽ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു  

പകൽ മുഴുവൻ വെപ്രാളമായിരുന്നു വൈകുന്നേരമായി സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്കിറങ്ങി പിന്നെ കടലിന്റെ അനന്തതയിൽ മുങ്ങി
  
കൊട്ടാരത്തിനകത്ത് മനോഹരമായ വിളക്കുകൾ തെളിഞ്ഞു ചിത്രപ്പണികൾ ചെയ്ത മനോഹരമായ ചുമരുകളിൽ വെള്ളി വെളിച്ചം ഒഴികിനടന്നു 
പുറത്ത് വലിയ ആരവം അനേകം കുതിരകളുടെ ഒന്നിച്ചുള്ള കുളമ്പടി ശബ്ദം  
അസ് വദുൽ അൻസി വരികയാണ്  

പാറാവുകാർ എഴുന്നേറ്റ് നിന്ന് തല കുനിച്ചു വന്ദിക്കുന്നു മുഖം മൂടി ധരിച്ച അതികായൻ കൈകൾ വീശി നടന്നുവരുന്നു കൂടെ സൈന്യാധിപന്മാർ 
അവനെ കണ്ടപ്പോൾ ദാസ എഴുന്നേറ്റുനിന്നു അയാൾക്കു കുടിക്കാൻ പാനീയം ഒഴിച്ചു കൊടുത്തു  

സൈന്യാധിപൻ അൽപ നേരം ഒരു ഹാളിലിരുന്ന് അസ് വദുമായി ചില കാര്യങ്ങൾ ചർച്ച ചെയ്തു  

രാത്രി വളരുകയാണ്  

ദാസയുടെ മനസ്സിൽ വെപ്രാളം ജീവിതത്തിലെ അതിപ്രധാനമായ രാത്രിയാണ്  അല്ലാഹുവിന്റെ റസൂലിന്റെ വിധി നടപ്പാക്കേണ്ട രാത്രി അല്ലാഹുവേ, ശക്തി നൽകേണമേ, മനസ്സ് ഇടറിപ്പോകരുതേ 

അസ് വദുൽ അൻസി ഭക്ഷണത്തിനിരുന്നു ദാസയും കൂടെയിരുന്നു 

പരിചാരികമാർ തിളങ്ങുന്ന പാത്രങ്ങൾ നിരത്തി പഴവർഗ്ഗങ്ങളും പലഹാരങ്ങളും പാനീയങ്ങളും മാംസവും വിളമ്പി  അസ് വദുൽ അൻസി വാരി വലിച്ചു തിന്നുന്നുണ്ട് ദാസയും ഭക്ഷണം കഴിക്കുന്നുണ്ട് തൊണ്ടയിൽ തടയുന്നു  

അയാൾ എന്തൊക്കെയോ സംസാരിക്കുന്നു ദാസ ചോദ്യങ്ങൾക്കൊക്കെ മറുപടി നൽകിക്കൊണ്ടിരിക്കുന്നു 

ഇടക്ക് അസ് വദുൽ അൻസി തമാശകൾ പൊട്ടിക്കുന്നുണ്ട് ദാസ ചിരിക്കാൻ ശ്രമിക്കുന്നു ചിരിക്കാനുള്ള ശ്രമം വേണ്ടത്ര വിജയിക്കുന്നില്ല 

സംസാരിക്കുമ്പോൾ തൊണ്ട വരളുന്നതുപോലെ തോന്നുന്നു  
ഭക്ഷണം കഴിഞ്ഞു പിന്നെയും അവൻ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു പിന്നെ മിനുമിനുത്ത കിടക്കയിൽ കിടന്നു  
ദാസ കിടക്കയുടെ അറ്റത്ത് പോയിക്കിടന്നു തനിക്ക് നന്നായി വിയർക്കുന്നുണ്ടെന്ന് ദാസ അറിഞ്ഞു 


യമനിൽ പുതിയ പ്രഭാതം 

ഫൈറൂസ് ദൈലമിയും ഒരു കൂട്ടുകാരനും കൂടി കള്ള പ്രവാചകന്റെ കൊട്ടാരത്തിനു നേരെ നടന്നു അപ്പോൾ പാതിരാത്രി കഴിഞ്ഞിരുന്നു പാറാവുകാരുടെ കണ്ണിൽ പെടാതെ നടന്നുനീങ്ങുകയാണ് കൊട്ടാരത്തിന്റെ പിൻഭാഗത്തെത്തി ദാസ കാണിച്ച മുറിയുടെ പിൻഭാഗത്തെത്തി 
മെല്ലെ ചുമരിൽ തട്ടിനോക്കി അകത്ത് നിന്ന് ചുമര് തുളച്ചുവെച്ചത് എവിടെയാണെന്നു മനസ്സിലാക്കണം എന്നിട്ട് അവിടെ തുരക്കണം എങ്കിൽ വേഗം പണി തീരും 

ചുമരിൽ പലയിടത്തായി തട്ടിനോക്കി കുറേ നേരം ശ്രമിച്ചപ്പോൾ തുരന്ന ഭാഗം മനസ്സിലാക്കാൻ കഴിഞ്ഞു 

കയ്യിൽ കരുതിയ ആയുധങ്ങൾ പുറത്തെടുത്തു വേഗം പണി തുടങ്ങി അൽപം കഴിഞ്ഞപ്പോൾ ചുമരിൽ വലിയ ദ്വാരം പ്രത്യക്ഷപ്പെട്ടു വേഗം മണ്ണു നീക്കി അകലെ പാറാവുകാരുടെ സംസാരം കേൾക്കാം ഊഴം വെച്ച് കാവൽ നിൽക്കുകയാണ് 

ഫൈറൂസ് ദൈലമിയും കൂട്ടുകാരനും ചുമരിലെ ദ്വാരത്തിലൂടെ അകത്തേക്ക് നുഴഞ്ഞു കയറി  ഇപ്പോൾ ഇരുട്ടുള്ള മുറിയിൽ നാല് പേർ എന്തും 

സംഭവിക്കാവുന്ന നിമിഷങ്ങൾ പുറത്തുകൂടി റോന്തുചുറ്റുന്ന പട്ടാളക്കാർ ആരെങ്കിലും ചുമരിലെ ദ്വാരം കണ്ടാൽ.... 

പാതിരാത്രി കഴിഞ്ഞിട്ട് കുറേ നേരമായി പുലരാൻ ഇനി അധികമില്ല 

പെട്ടെന്ന് വാതിൽ തുറക്കപ്പെട്ടു നേർത്ത വെളിച്ചം മുറിയിലേക്ക് കയറിവന്നു നാലു മനുഷ്യരൂപങ്ങൾ ഇരുട്ടിൽ നിന്നു പുറത്തേക്കു വന്നു കഠിനാദ്ധ്വാനം കാരണം എല്ലാവരും ക്ഷീണിതരാണ്  

പുറത്ത് ദാസ ഫൈറൂസ് ദാസയുടെ അടുത്തേക്കു നീങ്ങി ദാസ ഒരു മുറിയിലേക്ക് കൈ ചൂണ്ടി  

ഫൈറൂസ് പരിസരം മറന്നു ദീനിന്റെ ശത്രുവിനെ വകവരുത്താനുള്ള ആവേശത്തോടെ ആ മുറിയിലേക്ക് പാഞ്ഞുകയറി  

പെട്ടെന്ന് ഒരട്ടഹാസം 

കൊട്ടാരം കിടുങ്ങിപ്പോയി 

എവിടെ നിന്നൊക്കെയോ പാറാവുകാർ ഓടിയെത്തി ദാസ മുറിയുടെ മുമ്പിൽ നിൽക്കുന്നു 

യജമാനത്തീ.. എന്താ ഒരു ശബ്ദം കേട്ടത്? 

അത് ശ്രദ്ധിക്കാതെ മട്ടിൽ ദാസ പറഞ്ഞു  

'ആരും ഇവിടെ ശല്യമുണ്ടാക്കരുത് അദ്ദേഹത്തിന് ദിവ്യസന്ദേശം വന്നുകൊണ്ടിരിക്കുകയാണ് ' 

പാറാവുകാർ പിൻവാങ്ങി 

കുറേനേരം കഴിഞ്ഞു ഫൈറൂസ് ദൈലമി പുറത്തുവന്നു അദ്ദേഹം വിയർത്തു കുളിച്ചിരുന്നു  

ദാസ ആ മുഖത്തേക്ക് നോക്കി 

അദ്ദേഹം തലകുലുക്കി 

ഇനിയെന്ത്? 

കുറച്ചു ജോലി കൂടി ബാക്കിയുണ്ട് 

പുലരാനായി പ്രഭാതത്തിന്റെ വരവായി 

കൊട്ടാരത്തിന്റെ മുകൾത്തട്ടിൽ നിന്നും ബാങ്കിന്റെ ശബ്ദം ഉയർന്നു പാറാവുകാർ ഞെട്ടി അവർ കൊട്ടാരത്തിന്റെ മുറ്റത്ത് തടിച്ചുകൂടി 
കൊട്ടാരത്തിന്റെ മുകളിൽ നിന്നും അവരുടെ മുമ്പിലേക്ക് ഒരു മനുഷ്യ ശിരസ്സ് വന്നു വീണു അതിൽ നിന്ന് ചൂടുരക്ത് ഒഴുകിക്കൊണ്ടിരുന്നു
ആരുടെ ശിരസ്സാണിത്? 

അവർ പരിശോധന നടത്തി ഞെട്ടിപ്പോയി അസ് വദുൽ അൻസിയുടെ ശിരസ്സ്  
പെട്ടെന്ന് പടവാൾ ഉയർന്നു ഒരു യുദ്ധത്തിന്റെ സന്നാഹം തിരിഞ്ഞുനോക്കുമ്പോൾ തൊട്ടുപിന്നിൽ മുസ്ലിം സൈന്യം  

അപ്പോൾ ഫൈറൂസ് ദൈലമിയുടെ ശബ്ദം ഉയർന്നു 

'കള്ള പ്രവാചകൻ അസ് വദുൽ അൻസി വധിക്കപ്പെട്ടു  അവൻ നിങ്ങളെ വഴിപിഴപ്പിച്ചു അല്ലാഹുവിന്റെ മാർഗത്തിൽ നിന്നും അവൻ നിങ്ങളെ വഴിതെറ്റിച്ചു  

അവന്റെ കാലം കഴിഞ്ഞു നിങ്ങൾ ഇസ്ലാമിലേക്ക് മടങ്ങുക സർവ്വശക്തനായ അല്ലാഹുവിന്റെ കൽപനകൾ പാലിച്ചുകൊണ്ട് ജീവിക്കുക'

ചെറിയ തോതിൽ സംഘർഷമുണ്ടായി ഏറ്റുമുട്ടൽ പിന്നെ എല്ലാം അടങ്ങി  
കള്ള പ്രവാചകനെ പിൻപറ്റിയവർക്ക് കടുത്ത നിരാശയും ദുഃഖവും  
എല്ലാവരും ഇസ്ലാമിലേക്ക് മടങ്ങുകയായി 

നേരം പുലർന്നു
 
കള്ള പ്രവാചകൻ വധിക്കപ്പെട്ട വിവരം യമനിൽ പരന്നു ഇനി ഇസ്ലാമിക ഭരണമാണ് 

മദീനയിൽ നിന്ന് നിയോഗിക്കുന്ന ഗവർണർ യമൻ ഭരിക്കും ഇനി രാജാവാഴ്ചയില്ല 

നബി (സ) തങ്ങൾക്ക് ഉടനെ വിവരമറിയിക്കണം അല്ലാഹുവിന്റെ റസൂൽ(സ) ഏൽപ്പിച്ച ഉത്തരവാദിത്വം കൃത്യമായി നിർവ്വഹിച്ചിരിക്കുന്നു എന്ന വിവരം അവിടെ അറിയിക്കണം 

ഫൈറൂസ് ദൈലമി സന്ദേശം തയ്യാറാക്കാനുള്ള തിരക്കിലാണ് അസ് വദുൽ അൻസിയെ വധിച്ചതെങ്ങനെയെന്ന് വിവരിച്ചു കൊണ്ട് ഒരു കത്ത് തയ്യാറാക്കി കത്ത് കവറിലാക്കി അതും കൊടുത്ത് ദൂതന്മാരെ മദീനയിലേക്കയച്ചു  
ദിനരാത്രങ്ങൾ കടന്നുപോയി ദൂതന്മാർ മദീനയെ സമീപിച്ചു 
കൊണ്ടിരിക്കുമ്പോൾ വഴിയിൽ പലരേയും കണ്ടു അവരെല്ലാം മദീനയിലേക്ക് യാത്ര ചെയ്യുകയായിരുന്നു 

ഇത്രയധികമാളുകൾ മദീനയിലേക്ക് പോവുന്നതെന്ത്? 

മദീനയിലെന്ത് വിശേഷം? എല്ലാവരും ദുഃഖിതരാണല്ലോ? ആളുകൾ കരയുകയും നെടുവീർപ്പിടുകയും ചെയ്യുന്നുണ്ടല്ലോ? അങ്ങനെ ദൂതന്മാരും ദുഃഖ വാർത്തയറിഞ്ഞു 

അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ (സ) തങ്ങൾ ഇന്നലെ ഇഹലോകവാസം വെടിഞ്ഞു  

അസഹ്യമായ വാർത്ത ദൂതന്മാർ അതീവ ദുഃഖിതരായി  മദീനയെ സമീപിക്കും തോറും ജനപ്രവാഹത്തിന്റെ വലിപ്പം കൂടിക്കൂടി വരുന്നു ദുഃഖിതരുടെ പ്രവാഹം  

മാസങ്ങൾക്ക് മുമ്പ് ആവേശം അലതല്ലിയ പ്രവാഹമായിരുന്നു മദീനയിലേക്ക് പ്രവാചകരുടെ കൂടെ ഹജ്ജിനു പോവാൻ വേണ്ടിയുള്ള സത്യവിശ്വാസികളുടെ പ്രവാഹം അത് മൂന്നര മാസങ്ങൾക്ക് മുമ്പായിരുന്നു  

ദൂതന്മാർ മദീനയിലെത്തി തിങ്ങിനിറഞ്ഞ മദീനാ പട്ടണം കരയാത്ത കണ്ണുകളില്ല ദുഃഖത്തോടൊപ്പം ഉൽകണ്ഠയും ഇനിയാരാണ് നേതാവ്? അതേക്കുറിച്ചുള്ള ചർച്ചയും നടക്കുന്നു  

മസ്ജിദുന്നബവിയിലെത്തി മുസ്ലിം സമൂഹത്തിന്റെ മഹാന്മാരായ നേതാക്കൾക്ക് മുമ്പിൽ കത്ത് സമർപ്പിച്ചു അവർ കത്ത് പൊട്ടിച്ചുവായിച്ചു 
അപ്പോൾ ദൂതന്മാർ വിസ്മയകരമായൊരു വാർത്ത കേട്ടു  

വഫാത്താവുന്നതിന് മുമ്പുള്ള രാത്രിയിൽ പ്രവാചകൻ അവിടെ കൂടിയിരുന്നവരോട് പറഞ്ഞ വാക്കുകൾ  

'അസ് വദുൽ അൻസി വധിക്കപ്പെട്ടു.... അനുഗ്രഹീതമായൊരു കുടുംബത്തിലെ...അനുഗ്രഹീതനായ വ്യക്തിയാണ് അദ്ദേഹത്തെ വധിച്ചത്....ഫൈറൂസ് ദൈലമി.... വിജയം വരിച്ചു '

കള്ള പ്രവാചകൻ വധിക്കപ്പെട്ട വാർത്ത അറിഞ്ഞ ശേഷമാണ് പുണ്യ പ്രവാചകൻ (സ) ഈ ലോകത്തോട് വിട പറഞ്ഞത് 

യമനിൽ സമാധാനം പുലർന്നു ഇസ്ലാമിക വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും ഉന്നത കേന്ദ്രമായി യമൻ വളർന്നു വന്നു  

പൗരാണിക യമൻ നാഗരികതയെക്കുറിച്ചു കൂടുതലറിയാൻ വേണ്ടിയുള്ള ഭൂഗർഭ ശാസ്ത്രജ്ഞന്മാരുടെ ഗവേഷണം വളരെ വർഷങ്ങളായി യമനിൽ നടന്നുവരികയാണ് പുരാതന നഗരങ്ങളുടെ അവശിഷ്ടങ്ങൾ ധാരാളം കണ്ടെത്തിയിട്ടുണ്ട് 

പൗരസ്ത്യ ലോകവും പാശ്ചാത്യ ലോകവുമായി യമൻ രാഷ്ട്രത്തിനു വ്യാപാര ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ധാരാളം രേഖകൾ കിട്ടിയിട്ടുണ്ട് ബൽഖീസ് രാജ്ഞിയുടെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട് 

വിശുദ്ധ ഖുർആനിൽ പറഞ്ഞ മനുഷ്യ വർഗ്ഗങ്ങളുടെ പൗരാണിക ചരിത്രത്തിലേക്കാണ് ഈ രേഖകൾ വെളിച്ചം വിതറുന്നത് ഇന്ന് ജീവിക്കുന്ന മനുഷ്യർക്ക് ഇതിൽ നിന്ന് മഹത്തായ പാഠങ്ങൾ പഠിക്കാനുണ്ട്  

മനുഷ്യകരങ്ങൾക്ക് അല്ലാഹു നൽകുന്ന കഴിവുകൾ അപാരമാണ് മരത്തിലും കല്ലിലും കളിമണ്ണിലും മനുഷ്യന്റെ കലാവിരുത് പ്രകടമായിക്കാണുന്നു മരത്തിലെ ചിത്രപ്പണികളും കല്ലിലെ കൊത്തു വേലകളും കളിമണ്ണിൽ തീർക്കുന്ന കൗതുക വസ്തുക്കളും കണ്ട് നാം ആശ്ചര്യഭരിതരായി നിന്നു പോവുന്നു 

അപ്പോഴെല്ലാം നാം അല്ലാഹുവിനെ വാഴ്ത്തുകയാണ് വേണ്ടത് അവൻ മനുഷ്യകരങ്ങൾക്ക് നൽകിയ  കഴിവാണത് ഈ കഴിവ് സിദ്ധിക്കുന്നവൻ അല്ലാഹുവിന് നന്ദിയുള്ളവനായിരിക്കണം ധിക്കാരിയാവരുത് വിനയം അവന്റെ മുഖമുദ്രയായിരിക്കണം 

വിനയം നിറഞ്ഞ സ്വഭാവം മനുഷ്യനെ ഉയർത്തുന്നു അവൻ പ്രശസ്തനും പ്രഗത്ഭനുമായിത്തീരുന്നു എന്നാൽ ധിക്കാരിയോ? അവന് പരാജയം മാത്രമാണ് നേടാനുള്ളത് കടുത്ത ശിക്ഷയുടെ വേദന അവൻ അനുഭവിക്കേണ്ടി വരും 
പൗരാണിക ജനസമൂഹങ്ങളുടെ ചരിത്രം പഠിക്കുന്നതിന്റെ ഉദ്ദേശ്യം തന്നെ അതാണ് നാം ധിക്കാരികളാവരുത് അല്ലാഹുവിന്റെ കൽപനകൾ അനുസരിച്ചു ജീവിക്കുന്ന വിനീത ദാസന്മാരായിരിക്കണം സംസാരത്തിലും പ്രവർത്തനങ്ങളിലും വേണം 

യമൻ സ്വദേശികൾ കേരള മുസ്ലിംകളുടെ സാമൂഹിക ജീവിതത്തിൽ വഹിച്ച പങ്ക് വ്യക്തമാക്കാൻ നല്ല പഠനങ്ങൾ നടക്കണം ഇസ്ലാം മത പ്രചരണത്തിലും സാമൂഹികമായ പുരോഗതിയിലും യമനികൾ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട് പക്ഷേ, വളരെ കുറച്ചു മാത്രമേ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ 

അറബിക്കടൽ തീരത്തെ മഖ്ബറകളിൽ അന്ത്യവിശ്രമം കൊള്ളുന്ന പുണ്യാത്മാക്കളെക്കുറിച്ചൊരു പഠനം നടത്തിയാൽ തന്നെവളരെ വിലപ്പെട്ട വിവരങ്ങൾ ലഭിക്കും  

നമ്മുടെ മതവിദ്യാഭ്യാസ കേന്ദ്രങ്ങൾ ചരിത്ര ഗവേഷണത്തിന് പഴയകാലത്ത് വളരെയേറെ പ്രാധാന്യം നൽകിയിരുന്നു ആധുനിക കാലഘട്ടത്തിൽ ചരിത്ര ഗവേഷണം ദുർബലമായിരിക്കുന്നു ഈ അവസ്ഥ മാറണം ചരിത്രബോധമുള്ള ഒരു സമൂഹമായി നാം നില കൊള്ളണം ചരിത്രത്തിലുള്ള നമ്മുടെ അജ്ഞത നമുക്ക് ദോഷം ചെയ്യും  

ചരിത്ര പഠനത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് നാം എല്ലാ പ്രോത്സാഹനവും നൽകണം അവരുടെ ചരിത്ര ഗവേഷണം തടസ്സമില്ലാതെ തുടരട്ടെ കേരള മുസ്ലിംകളും അറബ് നാടുകളും തമ്മിലുള്ള സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള വ്യാപാര ബന്ധത്തെക്കുറിച്ചു ഇനിയും കാര്യമായ പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു വിവിധ ഭാഷകളിലുള്ള ചരിത്ര ഗ്രന്ഥങ്ങളിൽ നിന്നും യാത്രാ വിവരണങ്ങളിൽ നിന്നും സഞ്ചാരികളുടെ കുറിപ്പുകളിൽ നിന്നും പഴയ രേഖകളിൽ നിന്നും അവ അനാവരണം ചെയ്തെടുക്കാൻ കഴിയും വിലപ്പെട്ട രേഖകൾ പലതും പാശ്ചാത്യരുടെ കരങ്ങളിൽ പെട്ടുപോയി പാശ്ചാത്യ രാഷ്ട്രങ്ങളിലെ പുരാവസ്തു ശേഖരങ്ങളിൽ നിന്നാണ് പലർക്കും വിലപ്പെട്ട വിവരങ്ങൾ ലഭിച്ചത് 


അലി അഷ്‌കർ : 95267 65555