Tuesday 4 January 2022

തയമ്മും ചെയ്യുന്നത് പൊടി മണ്ണിൽ അടിച്ചുകൊണ്ടാവേണ്ടതില്ലെന്നും ചുമരിലോ മറ്റോ അടിച്ചു കൊണ്ടായാൽ മതിയാകും എന്നാണല്ലോ നമ്മുടെ മദ്ഹബ്. അങ്ങനെ അടിക്കുന്ന ചുമരിന്മേൽ മണ്ണിന്റെ അംശം ഉണ്ടാകണമെന്നുണ്ടോ ? സിമന്റോ കുമ്മായമോ തേച്ച ചുമർ ആയാലും മതിയാകുമോ ? അങ്ങനെ ചെയ്യുന്ന ശാഫിഈ മദ്ഹബുകാരൻ ഹനഫീ മദ്ഹബ് തഖ്ലീദ് ചെയ്തുകൊണ്ട് ആയിരിക്കണമെന്നുണ്ടോ ?

 

ചുമരിലോ മറ്റോ അടിച്ചുകൊണ്ട് തയമ്മും ചെയ്താൽ മതിയാകും എന്നത് നമ്മുടെ മദ്ഹബ് അല്ല. നമ്മുടെ മദ്ഹബിൽ അങ്ങനെ അഭിപ്രായവും ഇല്ല.

മണ്ണ്, ചരല്, കല്ല്, കുമ്മായ കല്ല്, ചുണ്ണാമ്പുകല്ല്, (അവ പൊടിച്ചുണ്ടാക്കിയ കുമ്മായം, ചുണ്ണാമ്പ്),  പാഷാണ കല്ല്, (അതിന്റെ പൊടി), മിനുസമുള്ള കല്ല് , ഗന്ധകം, ചെമ്മണ്ണ്, ഖനനം ചെയ്തെടുക്കുന്ന കല്ലുകൾ തുടങ്ങിയ ഭൂമിയുടെ ഭാഗങ്ങളായ വസ്തുക്കളെ കൊണ്ടാണ് തയമ്മും ചെയ്യേണ്ടത്. ഇവകളുടെ മേൽ പൊടി ഉണ്ടായിരിക്കൽ നിർബന്ധമില്ല. വിറക്, സ്വർണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ് തുടങ്ങിയ വസ്തുക്കളിൽ അടിച്ചുകൊണ്ട്  തയമ്മും ചെയ്യൽ സാഹീഹ് അല്ല.

(ഹാശിയതു ത്വഹ്ത്വാവീ പേ: 118-119, അല്ലുബാബ് 1/66) ഈ അഭിപ്രായം അനുസരിച്ച് തയമ്മും ചെയ്യുന്ന ശാഫിഈ മദ്ഹബുകാരൻ ഹനഫീ മദ്ഹബ് തഖ്ലീദ് ചെയ്യൽ അനിവാര്യമാണ്.