Wednesday 2 March 2022

ഹനഫി മദ്ഹബിലെ പള്ളികളിൽ പള്ളിയുടെ ഉള്ളിൽ കൂടി രണ്ടാം നിലയിലേക്ക് കയറാനുള്ള പടികൾ നിർമ്മിക്കുന്നതായി കാണുന്നില്ല. പുറം പള്ളിയിലോ വെളിയിലോ ആണ് കാണുന്നത്. ശാഫി പള്ളികളിൽ ഇതിന് എതിരിൽ കാണുന്നു എന്താണ് ഇതിന് കാരണം?

 

പള്ളിയുടെ മുകളിലോ മിനാരത്തിന്റെ ഉള്ളിലോ നിൽക്കുന്ന ആൾ പള്ളിയിലെ ഇമാമിനെ തുടർന്ന് നിസ്കരിച്ചാൽ, ആ രണ്ടു സ്ഥലത്തുനിന്നും പള്ളിയിലേക്ക് വാതിൽ ഉണ്ടാകുകയും ഇമാമിന്റെ നീക്കുപോക്കുകൾ വ്യക്തമായി അറിയുകയും ചെയ്യുന്നുണ്ടെങ്കിൽ ഈ തുടർച്ച സ്വഹീഹ് ആണ്. പ്രസ്തുത വാതിൽ പള്ളിയുടെ പുറത്ത് നിന്നാണെങ്കിൽ ഈ തുടർച്ച സ്വഹീഹ് ആകുമോ എന്നതിൽ അഭിപ്രായവ്യത്യാസമുണ്ട്. അൽ ഖുലാസ്വ എന്ന  ഗ്രന്ഥത്തിൽ സഹീഹ് ആകുമെന്ന അഭിപ്രായത്തെ പ്രബലമാക്കിയിരിക്കുന്നു.

(അൽ ബഹ്റുർറാഇഖ് 2/472). ഈ അടിസ്ഥാനത്തിലാണ് ചില ഹനഫീ പള്ളികളിൽ  മുകളിലേക്കുള്ള കോണി പള്ളിയുടെ പുറത്തുകൂടി നിർമ്മിക്കുന്നത്.