Saturday 5 November 2022

ശാഫി മദ്ഹബിൽ തൽഖീൻ ഓതുന്നുണ്ടല്ലോ? എന്ത് കൊണ്ടാണ് ഹനഫി മദ്ഹബിൽ ഇതില്ലാത്തത് ?ശാഫി മഹല്ലിലാണ് അടക്കം ചെയ്യുന്നതെങ്കിൽ തൽഖീൻ ഓതണ്ടതുണ്ടോ?

 

ഹനഫീ മദ്ഹബ് അനുസരിച്ചും തൽഖീൻ ചൊല്ലൽ പുണ്യമുള്ളതാണ്.

"മയ്യിത്തിനെ കബറിൽ അടക്കം ചെയ്ത ശേഷം തൽഖീൻ ചൊല്ലാൻ ശരീഅത്ത് അനുശാസിക്കുന്നുണ്ടെന്നാണ് അഹ്ലുസ്സുന്നയുടെ അഭിപ്രായം. കാരണം അല്ലാഹു തആലാ ഖബറിൽ വെച്ച് മയ്യിത്തിന് ജീവൻ നൽകുന്നുണ്ടല്ലോ". (അൽ ജൗഹറതു ന്നയ്യിറഃ 1/318, ദുററുൽ ഹുക്കാം 2/244). മരണാനന്തരം തൽഖീൻ ചൊല്ലുന്നതിനെ കുറിച്ച് അഭിപ്രായവ്യത്യാസമുണ്ട്. തൽഖീൻ ചൊല്ലണം എന്നത് അഹ്ലുസ്സുന്നത്തിന്റെ അഭിപ്രായമാണ്. അതിന് എതിര് പറഞ്ഞത് മുഅ്തസിലത്ത് (എന്ന ബിദ്അത്ത്) വിഭാഗക്കാരാണ്. മയ്യിത്തിന് ആത്മാവിനെയും ബുദ്ധിയേയും മടക്കി നൽകുന്നതിനാൽ ചൊല്ലിക്കൊടുക്കുന്നത് മയ്യിത്ത് മനസ്സിലാക്കുന്നു. അതുകൊണ്ടാണ് തൽഖീൻ ചൊല്ലൽ നിയമം ആയത്. മയ്യിത്തിനെ ജീവൻ ഇടീപ്പിക്കുക എന്നത് അസംഭവ്യമാണ് എന്ന മുഅ്തസിലത്തിന്റെ പിഴച്ച വിശ്വാസം നിമിത്തമാണ് അവർ ഇത് നിഷേധിച്ചത്. (തബ് യീനുൽ ഹഖാഇഖ് 3/154-157)