Saturday 31 March 2018

ഏപ്രിൽ ഫൂളും ഇസ്‌ലാമും




ഏപ്രില്‍ ഒന്ന് വിഡ്ഢി ദിനമായി ആചരിച്ചുതുടങ്ങിയതിനെ കുറിച്ച് ചരിത്രത്തില്‍ ഒരുപാട് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. അതിലൊന്ന് ഫ്രാന്‍സില്‍ ചാള്‍സ് ഒമ്പതാമന്റെ നേതൃത്വത്തില്‍ നടന്ന കലണ്ടര്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ടതാണ്. 1582-നു മുമ്പ് പുതുവര്‍ഷം ആഘോഷിച്ചിരുന്നത് മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ ഒന്ന് വരെയായിരുന്നു. ചാള്‍സ് ഒമ്പതാമനാണ് അത് ഡിസംബര്‍ 25 മുതല്‍ ജനുവരി 1 വരെയുള്ള കാലയളവിലേക്ക് മാറ്റിയത്. വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ വ്യാപകമല്ലാതിരുന്ന ആ കാലത്ത് വിവരം അറിയാത്ത പലരും ഏപ്രില്‍ ഒന്നിന് തന്നെ പുതുവര്‍ഷം ആഘോഷിച്ചു. അങ്ങനെ ഏപ്രില്‍ ഒന്നിന് പുതുവര്‍ഷം ആഘോഷിച്ചവരെ മറ്റുള്ളവര്‍ ഏപ്രില്‍ ഫൂള്‍ എന്നുവിളിച്ചു തുടങ്ങി. പിന്നീടത് വിഢ്ഢികളുടെ ദിനമായി മാറി.


ഏകദേശം ആയിരം വർഷങ്ങൾക്കു മുമ്പ് സ്പെയിൻ ഭരിച്ചത് മുസ്ലിംകളായിരുന്നു. അന്നത്തെ തകർക്കപ്പെടാനാകാത്ത ശക്തിയായിരുന്നു അവർ. എന്നാൽ, ലോകത്തു നിന്നു തന്ന ഇസ്ലാമിനെ തുടച്ചു നീക്കാൻ അധ്വാനിച്ചു കൊണ്ടിരുന്ന പാശ്ചാത്യൻ ക്രിസ്ത്യാനികൾ പല കുതന്ത്രങ്ങളും അതിനെതിരിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുകയായിരുന്നു. കുറച്ചൊക്കെ അവരതിൽ വിജയിക്കുകയും ചെയ്തു. എന്നാൽ സ്പെയിനിൽ ഇസ്ലാമിന്റെ വളർച്ചക്ക് തടയിടാനും, അവിടത്തെ മണ്ണിൽ വെച്ചു തന്ന അതിന്റെ കഥകഴിക്കുവാനുമുള്ള അവരുടെ നിരന്തര ശ്രമങ്ങൾ ആത്യന്തികമായി ഫലം കാണാതെ തകർന്നടിയുകയാണുണ്ടായത്... അങ്ങനെയാണ് മുസ്ലിംകളുടെ വിജയത്തിന് നിദാനമായി നിലകൊള്ളുന്ന അടിസ്ഥാന കാരണത്തിന്റെ രഹസ്യമറിയാൻ സ്പെയിനിൽ അവർ ചാരന്മാരെ നിയോഗിച്ചത്. അവർ അവസാനം ആ രഹസ്യം കണ്ടത്തി. മുസ്ലിംകൾ സദാ കാത്തുസൂക്ഷിക്കുന്ന കണിശമായ ദൈവബോധവും ധാർമ്മികനിലവാരവുമാണ് അവരെയെന്നും വിജയികളായി നിലനിർത്തുന്നതിലെ മുഖ്യഹേതു എന്നവർ തിരിച്ചറിഞ്ഞു... മുസ്ലിംകളുടെ ശക്തിസ്രോതസ്സിന്റെ രഹസ്യമറിഞ്ഞ കൃസ്ത്യാനികൾ, അതിനെ തകർക്കാൻപോന്ന മാർഗ്ഗങ്ങളെപ്പറ്റി തലപുകഞ്ഞാലോചിച്ചു. അങ്ങനെയാണ് പുതിയൊരു സ്ട്രാറ്റജിക്ക് അവർ രൂപം കൊടുത്തത്. അഥവാ സ്പെയിനിന്റെ മണ്ണിൽ മദ്യവും പുകവലി സാമഗ്രികളും സൗജന്യമായി ലഭിക്കാൻ അവർ അവസരങ്ങളുണ്ടാക്കി. അത്തരം സാധനങ്ങൾ അവിടേക്കവർ സമൃദ്ധമായി കയറ്റി അയച്ചു. ഈ പാശ്ചാത്യൻ തന്ത്രം ഫലം കാണാൻ തുടങ്ങി. മുസ്ലിംകളിൽ വിശിഷ്യാ യുവാക്കളിൽ മദ്യത്തിന്റേയും സിഗരറ്റിന്റേയും സ്വാധീനം വ്യാപകമായി. അതു കൊണ്ടുതന്നെ, അവരുടെ ഹൃദയത്തിലെ ഈമാനിന്റെ ശക്തി ക്രമേണക്രമേണ ക്ഷയിച്ചുവരാൻ തുടങ്ങി. ഈ സാഹചര്യം കാതോലിക്കൻ കൃസ്ത്യാനികൾ മുതലെടുത്തു. സ്പെയിൻ മുഴുവനും അവർ അവരുടെ വരുതിയിലൊതുക്കി. നീണ്ട എട്ടു നൂറ്റാണ്ടിലധികം സ്പെയിൻ ഭരിച്ചു കൊണ്ടിരുന്ന മുസ്ലിംകളുടെ പ്രതാപം അതോടെ മങ്ങിത്തുടങ്ങി. ക്രമേണ, മുസ്ലിംകളുടെ ഭരണ പ്രദേശമായിരുന്ന ഗർനാത്വ അവർക്കു നഷ്ടപ്പെട്ടു. ഒരു ഏപ്രിൽ ഒന്നിനായിരുന്നു പ്രസ്തുത സംഭവമുണ്ടായത്. അന്നു മുസ്ലിംകൾക്കെതിരിൽ വിജയം കണ്ട ചതിയുടെ പ്രതീകമായി പാശ്ചത്യ ക്രിസ്ത്യൻ ലോബി ഏപ്രിൽ ഒന്നാം തിയ്യതിയെ അന്നുമുതൽ പരിഗണിച്ചു വന്നു. പിന്നീട് വർഷം തോറും ഏപ്രിൽ ഫൂൾ എന്ന പേരിൽ അത് തുടർന്നു വരികയാണുണ്ടായത്... അന്നുമുതൽ ഇന്നുവരെ. പ്രസ്തുത സംഭവത്തിനുശേഷം ഇന്നും തുടർന്നുപോരുന്ന ഈ ദുഷിച്ച സമ്പ്രദായം കൊണ്ട് പ്രതിയോഗികൾ ലക്ഷ്യമിടുന്നത്, മുസ്ലിം സമൂഹം മൂഢന്മാരാണ് എന്ന ധാരണ സജീവമായി നിലനിർത്തുക എന്നതാണ്. ഇസ്ലാമിന്റെ ശത്രുക്കൾ ഗർനാത്വയിലെ മുസ്ലിംകളിൽ മാത്രം നടപ്പിലാക്കിയ ഈ കുതന്ത്രം ഇനിയും അവസാനിപ്പിച്ചിട്ടില്ല. ലോകത്തെ മുഴുവൻ മുസ്ലിമുകളിലും ഈ ചതി അവർ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്...
ഏപ്രില്‍ ഫൂള്‍ ആചരണത്തിനു പിന്നില്‍ മറ്റൊരു അന്ധവിശ്വാസം കൂടിയുണ്ട്. ബഹുദൈവ വിശ്വാസങ്ങള്‍ കൂടി കലര്‍ന്ന ജ്യോതിഷ വീക്ഷണ പ്രകാരം രണ്ട് മത്സ്യങ്ങളാല്‍ അടയാളം നല്‍കപ്പെട്ടിട്ടുള്ള മീനം രാശിയില്‍ നിന്നും സൂര്യന്‍ അകന്നുപോകുന്ന ദിവസമാണ് ഏപ്രില്‍ ഒന്ന്. ആ ദിവസം സുഹൃത്തുക്കളുടെ പിറക് വശത്ത് ചത്തമത്സ്യത്തെ വെക്കല്‍ ജ്യോതിഷ വിശ്വാസികളായ അവരുടെ ആചാരമായിരുന്നു. പില്‍ക്കാലത്ത് ചത്ത മത്സ്യത്തിനു പകരം മത്സ്യത്തിന്റെ കടലാസു രൂപങ്ങള്‍ വെച്ച് മറ്റുള്ളവരെ പരിഹസിക്കുന്ന വിനോദമായി മാറി. അങ്ങനെ ഏപ്രില്‍ ഫിഷ് എന്ന ജ്യോതിഷ ആചാരമാണ് ഏപ്രില്‍ ഫൂള്‍ എന്ന വിനോദമായി മാറിയത്. വിഡ്‌ഢിദിനത്തില്‍ വിഡ്‌ഢികളാക്കപ്പെടുന്നവരെ ഏപ്രില്‍ ഫിഷ്‌ എന്നാണ്‌ ഫ്രഞ്ചുകാര്‍ വിളിക്കുന്നത്‌. ഇത്തരക്കാരെ ഏപ്രിൽ ഗോക്ക് എന്നാണ്‌ സ്‌കോട്ട്‌ലാന്റുകാര്‍ വിളിക്കുന്നത്‌. ഇംഗ്ലണ്ടില്‍ വിഡ്‌ഢിദിനം ആഘോഷിക്കാന്‍ തുടങ്ങിയത്‌ പതിനെട്ടാം നൂറ്റാണ്ടോടെയാണ്‌. ഇംഗ്ലണ്ട് നൂഡി എന്നും ജര്‍മ്മനിയിൽ ഏപ്രിനാർ എന്നുമാണ്‌ വിഡ്‌ഢികളാക്കപ്പെടുന്നവരെ വിളിക്കുന്നത്‌. പോര്‍ചുഗീസുകാർ ഈസ്‌റ്റർ നോമ്പിന്‌ നാല്‍പത്‌ ദിവസം മുമ്പുള്ള ഞായർ , തിങ്കൾ ദിവസങ്ങളിലായിട്ടാണ്‌ വിഡ്‌ഢിദിനം ആഘോഷിക്കുന്നത്‌. ഗ്രീക്ക്‌ ദേവതയായ സെറസിന്റെ മകളായ പ്രോസപിനായെ പ്ലൂട്ടോ ദേവന്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ മകളുടെ കരച്ചില്‍ കേട്ടു. എന്നാൽ കരച്ചിലിന്റെ പ്രധിധ്വനി കേട്ട മറുവശത്തേക്ക് ഏറെ നേരം സെറസ്‌ ഓടിയത്‌ വിഡ്‌ഢിദിനവുമായി ബന്ധപ്പെടുത്തി പറയുന്ന മറ്റൊരു കഥയാണ്‌. ഇന്ത്യയിൽ ഫൂൾസ്ഡേ വന്ന വഴി സ്വാഭാവികമായും മറ്റു പലതും എന്ന പോലെ ബ്രിട്ടീഷുകാരുടെ വരവോടെയാണ്‌ ഇന്ത്യയിൽ വിഡ്‌ഢിദിനവും എത്തിയത്. മുമ്പൊക്കെ പ്രാവിന്റെ പാല്‍ കറന്നുകൊണ്ടുവരാന്‍ ആളെ അയയ്‌ക്കുക നീരിറ്റു വീഴുന്നത്‌ പാത്രത്തിലാക്കാന്‍ പറയുക തുടങ്ങിയ തമാശകളാണത്രേ ഉണ്ടായിരുന്നത്‌. വ്യാജമായ വാർത്തകൾ ചമയ്ക്കുക, തെറ്റായ വിവരങ്ങൾ നല്കുക, മരണ -ജനന വാർത്തകൾ തെറ്റായി ഉണ്ടാക്കുക തുടങ്ങി ജനങ്ങളെ വിഡ്ഢികളാക്കുന്ന ഇന്ത്യൻ വഴികൾ നിരവധി. പിന്നീട് ഒരു പടികൂടി കടന്നു ചില പ്രയോഗങ്ങൾ തുടങ്ങി. പുലർച്ചെ വീടിന്റെ മുന്നിൽ ചാണകം പൂശുക , വലിയ പോസ്ററുകൾ പതിക്കുക, പൂട്ടുകൾ കൊണ്ട് വാതിലുകൾ ബന്ധിക്കുക , ചെരുപ്പുകൾ ചെറിയ കമ്പികൾ കൊണ്ട് കെട്ടിയിടുക തുടങ്ങിയവയായിരുന്നു മലയാളി യൌവ്വനങ്ങളുടെ വിഡ്ഢിദിന കളികൾ.
ഇനി കള്ളം പറയുന്നതിനെ പറ്റി ഇസ്‌ലാം എന്ത് പറയുന്നു

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: കപടവിശ്വാസിയുടെ അടയാളം മൂന്നെണ്ണമാണ്. 1. സംസാരിച്ചാല്‍ കള്ളം പറയുക, 2. വാഗ്ദാനം ചെയ്താല്‍ ലംഘിക്കുക, 3. വിശ്വസിച്ചാല്‍ ചതിക്കുക. (ബുഖാരി. 1. 2. 32) നേരുമാത്രം പറയുക അത് വിപ്ലവകരമാണ്. എത്ര കയ്ക്കുന്നതായാലും സത്യം മാത്രം പറയുക. (മുഹമ്മദ് നബി (സ) നാല് കാര്യങ്ങള്‍ ഒരാളില്‍ ഉണ്ടെങ്കില്‍ അവന്‍ കറകളഞ്ഞ മുനാഫിഖായിരിക്കുന്നു. അതില്‍ ഏതെങ്കിലും ഒന്ന് ഒരാളിലുണ്ടെങ്കില്‍ അതുപേക്ഷിക്കും വരെ അവനില്‍ നിഫാഖിന്റെ (കാപട്യം) അംശം ഉണ്ട്: സംസാരിച്ചാല്‍ അവന്‍ കളവ് പറയും, വിശ്വസിച്ചാല്‍ വഞ്ചിക്കും, കരാര്‍ ചെയ്താല്‍ ലംഘിക്കും, തര്‍ക്കിച്ചാല്‍ അസഭ്യം പറയും.' എല്ലാ അധര്‍മങ്ങളും ചെയ്യുന്ന ഒരാള്‍ ഒരിക്കല്‍ പ്രവാചകന്റെ അടുത്തുവന്നു പറഞ്ഞു: ''മുഹമ്മദേ (സ), ഒരുപാട് കാര്യങ്ങള്‍ ഒന്നിച്ച് അനുസരിക്കാന്‍ എനിക്ക് കഴിയില്ല. നീ ഒരു കാര്യം മാത്രം പറഞ്ഞാല്‍ ഞാന്‍ പ്രാവര്‍ത്തികമാക്കാം.'' കള്ളം പറയുകയും കളവ് നടത്തുകയും മറ്റൊരുപാട് കുറ്റകൃത്യങ്ങളിലേര്‍പ്പെടുകയും ചെയ്യുന്ന ആ മനുഷ്യനോട് പ്രവാചകന്‍ പറഞ്ഞു: ''ശരി, ഒരു കാര്യം മാത്രം ഞാന്‍ പറയാം. നീ എന്തു വന്നാലും കളവ് പറയരുത്.'' ''ഒരു കാര്യമല്ലേ അത് ഞാന്‍ പാലിച്ചുകൊള്ളാം. വേറെ ഒന്നും പറയരുത്. ജീവിതത്തില്‍ പിന്തുടരാനായി'' പ്രവാചകന്‍ അത് സമ്മതിച്ചു. കളവ് പറയില്ല എന്ന ആ ഒരൊറ്റ നന്മമാത്രമായി പ്രവാചകന് വാക്ക് നല്‍കി പിരിഞ്ഞ ആ മനുഷ്യന്‍ രാത്രിയില്‍ പതിവ് പോലെ കളവ് നടത്താന്‍ പുറത്തിറങ്ങി. കുറച്ചുദൂരം ചെന്നപ്പോള്‍ അദ്ദേഹം ആലോചിച്ചു. നാളെ ആരെങ്കിലും നീയാണോ കളവ് നടത്തിയത് എന്നാരാഞ്ഞാല്‍ സത്യം പറയേണ്ടി വരും. ഈ ആലോചനകള്‍ എല്ലാ തിന്മകളില്‍ നിന്നും അദ്ദേഹത്തെ വിമുക്തനാക്കി. കള്ളം പറയല്‍ വിശ്വാസിക്ക് ചേര്‍ന്ന ഗുണമല്ല. മുനാഫിഖുകളുടെ ലക്ഷണമാണത്. എപ്പോഴും കള്ളം പറയുന്ന അവര്‍ അതിനെ ശക്തിപ്പെടുത്താന്‍ ശപഥവും ചെയ്യും. എത്രത്തോളമെന്നാല്‍ ഭൂമിയില്‍ വിശ്വാസികളോട് ശപഥം ചെയ്തിരുന്ന പോലെ പരലോകത്ത് അല്ലാഹുവിന്റെ മുന്നില്‍ മുന്നില്‍ കള്ളം പറഞ്ഞ് ശപഥം ചെയ്യാന്‍ പോലും അവര്‍ മടിക്കുകയില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'അല്ലാഹുവിന്റെ വചനങ്ങളില്‍ വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമക്കുന്നത്. നുണ പറയുന്നവരും അവര്‍ തന്നെ.' (16: 105) ഒരിക്കല്‍ പ്രവാചകന്‍(സ)യോട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, വിശ്വാസി ഭീരുവാകുമോ? അദ്ദേഹം പറഞ്ഞു: ആവാം. വീണ്ടും ചോദിച്ചു: വിശ്വാസി പുശുക്കനാകുമോ? അദ്ദേഹം പറഞ്ഞു: ആവാം. വീണ്ടും ചോദിച്ചു: വിശ്വാസി കളവുപറയുന്നവനാവുമോ? പ്രവാചകന്‍ പറഞ്ഞു: ഇല്ല'. ജനങ്ങളില്‍ ദുര്‍ബല മനസ്‌കരായവരുണ്ടാവാം. അവരില്‍ ഭീരുത്വവും പേടിയുമുണ്ടാവും. അപ്രകാരം ചെലവഴിക്കാന്‍ അങ്ങേയറ്റം മടിയുള്ള പിശുക്കന്‍മാരും ഉണ്ടാകും. ഈ രണ്ട് ഗുണങ്ങളും പ്രകൃതത്തിന്റെ ഭാഗമായി വരുന്നതാണ്. എന്നാല്‍ കളവ് ആര്‍ജിച്ചെടുക്കുന്ന ഒന്നാണ്.

കളവും കള്ളസാക്ഷിയും പറയുന്നത് നിത്യത്തൊഴിലായി സ്വീകരിച്ച പലരെയും ഇന്ന് കാണാന്‍ കഴിയും. വിഗ്രഹാരാധകന്മാരായിരുന്ന അറബികളെക്കാളും ധാര്‍മ്മികമായി അധഃപതിച്ചുപോയെന്നല്ലാതെ അവരെ സംബന്ധിച്ചു മറ്റെന്തു പറയാനാണ്. വ്യാജവാര്‍ത്തകള്‍ കെട്ടിപ്പടച്ചുണ്ടാക്കി കൂട്ടുകാരെ രസിപ്പിക്കുന്നതും ഇത്തരം സദസ്സുകളില്‍ പങ്കെടുക്കുന്നതും അങ്ങനെയുള്ള ആളുകള്‍ക്ക് പ്രചോദനം നല്‍കുന്നതും വമ്പിച്ച തെറ്റാണ്. “ജനങ്ങളെ ചിരിപ്പിക്കാനായി കള്ളവാക്കുകള്‍ നിര്‍മ്മിച്ചുണ്ടാക്കി സംസാരിക്കുന്നവന് നാശം. അവന് നാശം. അവന് നാശം.” എന്നിങ്ങനെ മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു നബി (സ്വ) പറയുകയുണ്ടായി (തിര്‍മുദി).

കളവ് സാവധാനം ഒരാളില്‍ ഉറച്ചു പോകുന്ന ശീലമാണ്. ഒരു മുസ്‌ലിം തന്റെ മക്കളെ ചെറുപ്രായത്തില്‍ തന്ന സത്യസന്ധത ശീലിപ്പിക്കുകയും കളവില്‍ നിന്ന് തടയുകയും വേണം. നബി(സ)യുടെ മുന്നില്‍ വെച്ച് ഒരു പിതാവ് കുട്ടിയെ നിനക്കിതാ ഒരു സാധനം തരാമെന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ അയാളോട് ചോദിച്ചു: അത് കൊടുക്കാന്‍ നീ ഉദ്ദേശിക്കുന്നുണ്ടോ? ഇല്ലെന്ന് അയാള്‍ പറഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: ഒന്നുകില്‍ അവനത് കൊടുക്കുക, അല്ലെങ്കില്‍ സത്യം പറയുക. കളവ് അല്ലാഹു വിലക്കിയതാണ്. അയാള്‍ ചോദിച്ചു: ഇത് കളവാകുമോ അല്ലാഹുവിന്റെ ദൂതരേ? നബി(സ) പറഞ്ഞു: എല്ലാ കാര്യങ്ങളും എഴുതപ്പെടുന്നുണ്ട്. കളവ് കളവായിട്ട് തന്നെ എഴുതപ്പെടും.

നബി(സ) പറയുന്നു: 'അന്ത്യദിനത്തില്‍ മൂന്ന് പേരിലേക്ക് അല്ലാഹു നോക്കുകയോ അവരെ സംസ്‌കരിക്കുകയോ ചെയ്യില്ല. കഠിനമായ ശിക്ഷയാണ് അവര്‍ക്കുള്ളത്. വൃദ്ധയായ വ്യഭിചാരി, കളവ് പറയുന്ന ഭരണാധികാരി, പൊങ്ങച്ചക്കാരനായ ദരിദ്രന്‍.' (മുസ്‌ലിം) ഈ ഹഥീസില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ യാതൊരു ആവശ്യവുമില്ലാതെ തെറ്റ് ചെയ്യുന്നവരാണെന്നതാണ് അതിന്റെ കാരണം.


കള്ളം നിഷിദ്ധമാണെന്നതിനുള്ള രേഖകൾ



إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّـهِ ۖ وَأُولَـٰئِكَ هُمُ الْكَاذِبُونَ 
"അല്ലാഹുﷻവിന്റെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കാത്തവർ തന്നയാണ് കള്ളം കെട്ടിച്ചമയ്ക്കുന്നത്. അവർ തന്നെയാണ് വ്യാജവാദികൾ.(നഹ്ൽ: 105)


ഈ വിശുദ്ധവാക്യത്തെ വിശദീകരിച്ചു കൊണ്ട് ഇമാം ഇബ്നു കസീർ (റ) എഴുതി: "അല്ലാഹുﷻവിന്റെ റസൂൽ ﷺ കള്ളം കെട്ടിച്ചമക്കുന്നവനോ വ്യാജവാദിയോ അല്ലന്നാണ് ഈ വചനം വിശദീകരിക്കുന്നത്. എന്തുകൊണ്ടന്നാൽ, ദൈവിക ദൃഷ്ടാന്തങ്ങളിൽ വിശ്വാസമില്ലാത്ത, കളവിന് പ്രസിദ്ധരായ സത്യനിഷേധികളും മതനിഷേധികളുമായ ആളുകൾക്കു മാത്രമേ അല്ലാഹുﷻവിന്റേയും റസൂലി(ﷺ)ന്റേയും പേരിൽ കളവു കെട്ടിയുണ്ടാക്കുവാൻ ധൈര്യം കാണൂ.

പ്രവാചകൻ മുഹമ്മദ് ﷺ ജനങ്ങളിൽ ആരേക്കാളും സത്യസന്ധനും പുണ്യാത്മാവുമാണ്. അറിവിലും പ്രവൃത്തിയിലും വിശ്വാസത്തിലും ഹൃദയദാർഢ്യതയിലും ആരേക്കാളും ഹബീബ് ﷺ സമ്പൂർണ്ണനുമാണ്. തന്റെ ജനതയിൽ വിശ്വസ്തനായി അംഗീകരിക്കപ്പെട്ട അദ്ദേഹത്തെ അക്കാര്യത്തിൽ ഒരാളും തന്ന സന്ദേഹിച്ചിരുന്നില്ല. വിശ്വസ്തനായ മുഹമ്മദ് എന്നാണ് അവരദ്ദേഹത്തെ വിളിച്ചിരുന്നത്.(തഫ്സീർ ഇബ്നു കസീർ, 2/558)


عن ابن عمر قال: قال "إني لأمزح ولا أقول إلا حقّا" {رواه الطبراني في المعجم الكبير:12/391


ഇബ്നു ഉമർ നിവേദനം. നബിﷺ പറഞ്ഞു: "ഞാൻ തമാശ പറയാറുണ്ട്, പക്ഷെ സത്യസന്ധമായതേ പറയൂ. (ത്വബ്റാനി മുഅ്ജമുൽ കബിറിൽ ഉദ്ധരിച്ചത്-12/391)


وعن أبي هريرة قال: قالوا يا رسول الله إنك تداعبنا، قال: "إني لا أقول إلا حقاً" (رواه الترمذي:1990

അബൂ ഹുറയ്റ നിവേദനം. സ്വഹാബികൾ നബിﷺയോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, താങ്കൾ ഞങ്ങളോട് തമാശ പറയുന്നുവല്ലൊ..? നബിﷺപറഞ്ഞു: "അതെ, പക്ഷെ ഞാൻ സത്യമായതല്ലാതെ പറയില്ല...
(തിർമിദി: 1990)


ആധാർ നമ്പർ എൽ.പി.ജി കണക്ഷനുമായി ലിങ്ക് ചെയ്യുന്നതെങ്ങനെ



പാചകവാതക സബ്സിഡി ലഭിക്കാനായി ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിരവധി സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗ്യാസ് ഏജന്‍സിയില്‍ പോയി ക്യൂ നില്‍ക്കാതെ തന്നെ എളുപ്പത്തില്‍ രജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കും. എസ് എം എസ് സംവിധാനത്തിലൂടെയും ഫോണ്‍വിളിയിലൂടെയും ഓണ്‍ലൈനിലൂടെയും ഇതിന് അവസരമൊരുക്കിയിട്ടുണ്ട്. വെറും മൂന്നു മിനിറ്റു കൊണ്ട് ആധാര്‍ നമ്പറും എല്‍.പി.ജി കണക്ഷനും ലിങ്ക് ചെയ്യുന്നതിനുള്ള പ്രക്രിയ നമുക്ക് പൂര്‍ത്തീകരിക്കാം. ഇതേക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.

ഓണ്‍ലൈന്‍ സംവിധാനം.

rasf.uidai.gov.in എന്ന വെബ്സൈറ്റ് വഴി വീട്ടിലിരുന്നും ലോകത്തിന്റെ ഏതു കോണിലിരുന്നും ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം. ഈ സൈറ്റില്‍ കയറി ‘start now’ എന്ന കോളത്തില്‍ ക്ളിക് ചെയ്താല്‍ ആധാര്‍ സീഡിങ് ആപ്ളിക്കേഷന്‍ എന്ന പേജ് ലഭിക്കും.


ഇതിലെ റസിഡന്‍റ് സെല്‍ഫ് സര്‍വീസ് എന്ന തലക്കെട്ടിന് താഴെയുള്ള കോളങ്ങള്‍ കൃത്യമായി പൂരിപ്പിക്കണം. സ്റ്റെപ് 1 എന്ന കോളത്തില്‍ സംസ്ഥാനം സെലക്ട് ചെയ്യണം. വലതു വശത്തെ ആരോ മാര്‍ക്കില്‍ ക്ളിക് ചെയ്താല്‍ സംസ്ഥാനത്തിന്റെ പേരുകള്‍ ലഭിക്കും.



ഓരോ ക്ളിക്കിനു ശേഷവും രേഖകള്‍ സ്വീകരിക്കുമെന്നതിന്റെ വൃത്ത രൂപം കമ്പ്യൂട്ടറില്‍ തെളിയും.

അടുത്ത കോളത്തിലെ ജില്ലയും ഇങ്ങനെത്തന്നെ രേഖപ്പെടുത്തണം.

രണ്ടാം ഘട്ടത്തിലെ ബെനഫിറ്റ് ടൈപ് എന്ന കോളത്തില്‍ ‘എല്‍.പി.ജി’ എന്ന പേര് സെലക്ട് ചെയ്യണം.


അതിന് താഴെയുള്ള ‘സ്കീം നെയിം’ കോളത്തില്‍ ഗ്യാസ് കമ്പനിയുടെ ചുരുക്കപ്പേര് ക്ളിക് ചെയ്യണം. ഭാരത് പെട്രോളിയം കമ്പനിക്ക് ബി.പി.സി.എല്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിക്ക് എച്ച്.പി.സി.എല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ‘ഐ.ഒ.സി.എല്‍’ എന്നിങ്ങനെയാണ് ചുരുക്കപ്പേര്.

ഡിസ്ട്രിബ്യൂട്ടര്‍ നെയിം കോളത്തിന്റെ വലതുവശത്തെ ആരോ ക്ളിക് ചെയ്താല്‍ ആ ജില്ലയിലെ ഗ്യാസ് ഏജന്‍സികളുടെ പേരുകള്‍ ദൃശ്യമാകും. ഇതില്‍നിന്ന് അവരവരുടെ ഗ്യാസ് ഏജന്‍സിയുടെ പേര് തെരഞ്ഞെടുക്കണം.


അടുത്ത കണ്‍സ്യൂമര്‍ നമ്പര്‍ എന്ന കോളത്തില്‍ നമ്പര്‍ ചേര്‍ക്കണം. നമ്പര്‍ എന്‍റര്‍ ചെയ്താലുടന്‍ ഉപഭോക്താവിന്റെ പേര് വലതു വശത്ത് തെളിഞ്ഞു വരും. അങ്ങിനെ വന്നില്ലെങ്കില്‍ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചാലുടന്‍ പേരു വന്നു കൊള്ളും.

മൂന്നാം ഘട്ടത്തില്‍ ഇ-മെയില്‍ വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ നല്‍കണം. ഇ-മെയില്‍ ഐഡിയോ ഫോണ്‍ നമ്പറോ ഏതെങ്കിലും ഒന്ന് നല്‍കിയാലും മതി. ആധാര്‍ നമ്പര്‍ കൃത്യമായി നല്‍കി താഴെയുള്ള ‘സബ്മിറ്റ്’ കോളത്തില്‍ ക്ളിക് ചെയ്യണം.

തുടര്‍ന്ന്, Are you sure want to submit? എന്ന അറിയിപ്പ് ദൃശ്യമാകും.

ഇതിലെ ഓക്കേ ബട്ടൺ ക്ളിക് ചെയ്താല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒരു ഘട്ടം പൂര്‍ത്തിയാകുകയും അപേക്ഷയില്‍ കാണിച്ച ഇ-മെയില്‍ വിലാസത്തിലും മൊബൈല്‍ ഫോണ്‍ നമ്പറിലും നാലക്ക പിന്‍ നമ്പര്‍ അയച്ചു കിട്ടുകയും ചെയ്യും. അടുത്തതായി വരുന്ന പേജില്‍ പിന്‍ നമ്പര്‍ ടൈപ് ചെയ്ത് മുഴുവന്‍ നിര്‍ദേശവും പാലിക്കുന്നതോടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാകും. 

ബാങ്ക് അക്കൗണ്ട് ആധാറുമായി എങ്ങനെ ഓൺലൈൻ വഴി ലിങ്ക് ചെയ്യാം ?


ആധാർ കാർഡ് ജീവിതത്തിൻ്റെ ഭാഗമായി മാറിയിരിക്കുകയാണ്. ആദ്യം പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ ആയിരുന്നു നിർദ്ദേശം. ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ടതെല്ലാം ആധാറുമായി ബന്ധിപ്പിക്കണമെന്ന് കർശന നിർദ്ദേശം വന്നിരിക്കുകയാണ്. എന്നാൽ, പലർക്കും ഇതിനെക്കുറിച്ച് ഒരു ധാരണ ഇല്ലാത്തതാണ് പ്രശ്നം.

ബാങ്ക് അക്കൗണ്ട് എങ്ങനെ ആധാർ കാർഡുമായി ബന്ധിപ്പിക്കാം ? ഓൺലെൻ ആയും എസ് എം എസിലൂടെയും എ ടി എമ്മിലൂടെയും ആധാർ കാർഡുമായി ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യാം. ബാങ്കിൻ്റെ ബ്രാഞ്ചിൽ പോകാതെ എങ്ങനെയൊക്കെ ബാങ്ക് അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിക്കാമെന്ന് നോക്കാം .

1. നിങ്ങൾ ഏത് ബാങ്കിൻ്റെ സേവനമാണോ ഉപയോഗിക്കുന്നത്, അതിൻ്റെ ഇൻ്റർനെറ്റ് ബാങ്കിങ്ങിൽ ലോഗിൻ ചെയ്യുക

2. ലോഗിൻ ചെയ്ത പേജിൽ ‘അപ്ഡേറ്റ് ആധാർ കാർഡ് ഡീറ്റയിൽസ്’ അല്ലെങ്കിൽ ‘ആധാർ കാർഡ് സീഡിങ്’ എന്നൊരു ഓപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്യുമ്പോൾ വേറൊരു പേജിലേക്ക് പോകും.

3. അതിൽ ആധാർ കാർഡ് നമ്പർ ആവശ്യപ്പെട്ടിരിക്കുന്ന സ്ഥലത്ത് അത് എൻ്റർ ചെയ്ത് സബ്മിറ്റ് ചെയ്യുക.

4. ബാങ്കിൽ നമ്മൾ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൻ്റെ അവസാന അക്കങ്ങൾ അപ്പോൾ കാണിക്കും. ആ നമ്പറിലേക്ക് ആധാർ ബാങ്ക് അക്കൗണ്ടുമായി രജിസ്റ്റർ ചെയ്തതിൻ്റെ മെസേജ് വരുന്നത് ആയിരിക്കും.

എസ് എം എസിലൂടെ എങ്ങനെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാം

1. നിങ്ങളുടെ മൊബെൽ നമ്പർ അക്കൗണ്ടുള്ള ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ എസ് എം എസിലൂടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാം.

2. ഉദാഹരണത്തിന് നിങ്ങൾ ഒരു എസ് ബി ഐ ഉപഭോക്താവ് ആണെങ്കിൽ 567676 എന്ന നമ്പറിലേക്ക് എസ് എം എസ് ചെയ്യുക. അതിൻ്റെ ഫോർമാറ്റ് ഇങ്ങനെയാണ് – UID(space)ആധാർനമ്പർ(space)അക്കൗണ്ട് നമ്പർ.

3. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലോ ആധാർ അക്കൗണ്ടുമായി നേരത്തെ തന്നെ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിലോ മറുപടിയായി എസ് എം എസ് ലഭിക്കും.

4. മൊബൈൽ നമ്പർ ആധാറുമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ കൺഫർമേഷൻ എസ് എം എസ് ലഭിക്കും.

5.ബാങ്കിൻ്റെ കസ്റ്റമർ ഹെൽപ് ലൈനിൽ വിളിച്ച് ആധാർ എസ് എം എസ് മുഖേന അക്കൗണ്ടുമായി ബന്ധിപ്പിക്കുമോ എന്ന് ആദ്യമേ ഒന്ന് അന്വേഷിക്കാവുന്നതാണ്.

എ ടി എം മുഖേന എങ്ങനെയാണ് ബാങ്ക് അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിക്കുക

1. എസ് ബി ഐ ആണ് ഈ സേവനം നൽകുന്നത്

2. എ ടി എം കാർഡ് സ്വൈപ് ചെയ്ത്, പിൻ രേഖപ്പെടുത്തിയതിനു ശേഷം മെനു തെരഞ്ഞെടുക്കുക. അതിൽ, സർവീസ് – രജിസ്ട്രേഷൻസ് തെരഞ്ഞെടുക്കുക.

3. ഇതിൽ, ആധാർ രജിസ്ട്രേഷൻ തെരഞ്ഞെടുക്കുക. നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.

ഹജ്ജ്: ഓണ്‍ലൈനായി അപേക്ഷിക്കാം



ഹജ്ജിനായി ഓണ്‍ലൈന്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. മുന്‍വര്‍ഷങ്ങളില്‍ ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ പാസ്‌പോര്‍ട്ട് നമ്പറോ മൊബൈല്‍ നമ്പറോ അടിച്ച് സൈറ്റില്‍ കയറാം. നേരത്തെ വിവരങ്ങളെല്ലാം നല്‍കിയതിനാല്‍ ഇത്തവണ വീണ്ടും നല്‍കേണ്ട ആവശ്യമില്ല. വായിച്ചുനോക്കിയതിന് ശേഷം പ്രിന്റൗട്ട് എടുത്ത് ഹജ്ജ് ഹൗസില്‍ സമര്‍പ്പിച്ചാല്‍ മതി. പ്രിന്റൗട്ടില്‍ ഫോട്ടോ ഒട്ടിച്ച് മൂന്ന് സ്ഥലങ്ങളില്‍ ഒപ്പിട്ടതിന് ശേഷമാണ് നല്‍കേണ്ടത്. അപേക്ഷയുടെ ഫീസായ 300 രൂപയും ഓണ്‍ലൈന്‍ ബാങ്കിങ് മുഖേന അടക്കാന്‍ സാധിക്കും.

ഹജ്ജ് അപേക്ഷ 3 കാറ്റഗറികൾ

കാറ്റഗറി A

70 വയസ്സ് പ്രായമായവർ ' (02-01-1947 നോ അതിനു മുമ്പോ ജനിച്ചവർ) (ഈ കാറ്റഗറിയിലുള്ളവർക്ക് ഹജ്ജിന്  പോവണമെങ്കിൽ പാസ്പോർട്ടുള്ള അടുത്ത ബന്ധത്തിൽ പെട്ട  ഒരാൾ കൂടെ പോവണം

കാറ്റഗറി B

തുടർച്ചയായി മൂന്ന് വർഷം / നാല് വർഷം അപേക്ഷിച്ച് തിരഞ്ഞെടുക്കപ്പെടാത്തവർ

ജനറൽ കാറ്റഗറി
1, 2, 3 വർഷക്കാർ

NB:

1  സ്ത്രീക്ക് ഹജ്ജിന് അപേക്ഷിക്കണമെങ്കിൽ പാസ്പോർട്ടുള്ള محرم ആയ ഒരാൾ കൂടെ പോവാൻ തയ്യാറാകണം

2 കാറ്റഗറി A വിഭാഗത്തിൽ പെട്ടവരും അഞ്ചാം വർഷക്കാരും ഒറിജിനൽ പാസ്പോർട്ട് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

ഓൺലൈനായി ഹജ്ജിന് അപേക്ഷിക്കാൻ വരുന്നവർ കൊണ്ടുവരേണ്ട രേഖകൾ

പാസ്പോർട്ട് (കുറഞ്ഞത് 6  മാസം എങ്കിലും വാലിഡിറ്റി ഉള്ളത് )

3.5 x 3.5  അളവിലുള്ള ഫോട്ടോ 1 കോപ്പി, (വൈറ്റ് ബാഗ്രൗണ്ടും 70% മുഖ ഭാഗം മുഖ ഭാഗം വരുന്നത് )

ബാങ്ക് പാസ് ബുക്ക് അല്ലെങ്കിൽ ക്യാൻസൽഡ് ചെക്ക്

നോമിനിയുടെ പേരും അഡ്രസ്സും  (അധാർ/ID കാർഡ് കൊണ്ടു വന്നാൽ മതി) ഫോൺ നമ്പറും.

ഒരു ഫോൺ നമ്പർ ( Mobile Phone)

കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ഫോൺ നമ്പർ : 0483 2710 717 , 0483 2717 571

അപേക്ഷിക്കേണ്ടുന്ന സൈറ്റിന്റെ വിവരം താഴെ കൊടുക്കുന്നു

http://www.hajcommittee.gov.in/

http://103.71.18.114/webapp/web18/


എങ്ങനെ ആണ് അപേക്ഷിക്കേണ്ടത് എന്ന് ഈ വീഡിയോ നിങ്ങൾക്ക് മനസ്സിലാക്കി തരും 






Friday 30 March 2018

ബദ്രീങ്ങളും മഹത്വവും , ബദ്രീങ്ങളുടെ പേരുകളും




എ.ഡി 624 ജനുവരിയില്‍, ഹിജ്റയുടെ പത്തൊമ്പതാം മാസം റമളാൻ പതിനേഴിന് ബദര്‍ യുദ്ധം നടന്നു. അല്ലാഹുവിന്റെ തിരുദൂതര്‍ മുഹമ്മദ് നബി(സ്വ)യുള്‍പ്പടെ 313 പേര്‍(എണ്ണത്തില്‍ ചില്ലറ അഭിപ്രായ വ്യത്യാസങ്ങളുണ്ട്) സത്യവിശ്വാസികളുടെ ഭാഗത്ത് അണിചേര്‍ന്നു. മക്കയിലെ പ്രമുഖ പ്രഭു അബൂജഹ്ലിന്റെ നായകത്വത്തില്‍ ആയിരത്തോളം പടയാളികള്‍ നിഷേധികളുടെ ഭാഗത്ത് അണിചേര്‍ന്നിരുന്നു. ഇസ്ലാമിക പ്രസ്ഥാനം ശത്രുക്കളുമായി നടത്തിയ പ്രഥമ പോരാട്ടമായിരുന്നു ബദര്‍യുദ്ധം. നിര്‍ണായകമായിരുന്നു അതിന്റെ ഫലം.
ഇസ്ലാമിക ചരിത്രത്തിലെ വഴിത്തിരിവായിരുന്നു ബദര്‍യുദ്ധം. ലോകത്ത് ഇസ്ലാമിന്റെയും പ്രവാചകന്റെയും നിലനില്‍പ്പു നിര്‍ണയിച്ച യുദ്ധമായിരുന്നു ഇത്. യുദ്ധത്തിനു മുന്നോടിയായി തിരുനബി(സ്വ) നടത്തിയ ആത്മാര്‍ഥമായ പ്രാര്‍ഥന ഇതിനു മതിയായ ചരിത്രസാക്ഷ്യമാണ്. തങ്ങള്‍ ദു’ആ ചെയ്തു. “അല്ലാഹുവേ, ഈ സംഘത്തെ നീ പരാജയപ്പെടുത്തുകയാണെങ്കില്‍ പിന്നെ ഭൂമുഖത്ത് നിനക്ക് ആരാധന നടക്കുന്നതല്ല. അതുകൊണ്ട് നീ എനിക്കുതന്ന വാക്കു പാലിക്കണേ. നിന്റെ സഹായം കൊണ്ടനുഗ്രഹിക്കണേ”.
ആറു മുഹാജിറുകളും എട്ടു അന്സാരികളുമാണ് ബദ്ര് ശുഹദാക്കള്. 
ഉബൈദത്തുബ്നു ഹാരിസ്, ഉമൈറുബ്നു അബീ വഖാസ്, ദുശ്ശിമാലയ്നി, ആഖിലുബ്നു ബുകൈര്, മിഹ്ജഅ്, സ്വഫ്വാന് (റ അന്ഹൂം) എന്നിവരാണു മുഹാജിറുകള്. 
സഅ്ദ്, മുബശ്ശിര്, യസീദ്, ഉമൈറുബ്നുല് ഹുമാം, റാഫിഅ്, ഹാരിസ്, ഔഫുബ്നുല് ഹാരിസ്, മുഅവ്വിദ് (റ അന്ഹൂം) എന്നിവര് അന്സാരികളും.
ബദര്‍യുദ്ധം നടന്നത് പരിശുദ്ധ റമള്വാനിലായിരുന്നുവെന്ന് പറഞ്ഞല്ലോ. റമള്വാന്‍ വ്രതനിര്‍ബന്ധത്തിനു പിന്നാലെയാണ് യുദ്ധമുണ്ടായത്. അല്‍ഹാഫിള് ഇബ്നുകസീര്‍(റ) കുറിക്കുന്നത് കാണുക: “ബദര്‍ദിനം ഹിജ്റ രണ്ടാം വര്‍ഷം റമള്വാന്‍ മാസം പതിനേഴിനായിരുന്നു. അന്നത്തെ രാവില്‍ തിരുദൂതര്‍ നിസ്കാരാദി കര്‍മ്മങ്ങള്‍ കൊണ്ട് ധന്യമാക്കിയിരുന്നു. അവിടുന്ന് സുജൂദില്‍ ‘യാഹയ്യു യാ ഖയ്യൂം’ എന്ന ദിക്റ് ആത്മാര്‍ഥമായി ആവര്‍ത്തിച്ചിരുന്നു”.
ബദ്റില്‍ നബിക്കും സ്വഹാബത്തിനും പൊരുതേണ്ടിവന്നത് സര്‍വ്വായുധ സജ്ജരായ ശത്രുസൈന്യത്തോടായിരുന്നു. ആര്‍ഭാടത്തോടെ, അതിലുപരി അഹങ്കാരത്തോടെ യുദ്ധസന്നദ്ധരായി വന്ന സൈന്യ ത്തെ കുറിച്ച് ചരിത്രകാരനായ ഇബ്നു ഇസ്ഹാഖ്വ്(റ) പറയുന്നു: “തൊള്ളായിരത്തി അന്‍പതില്‍ പരം യോദ്ധാക്കള്‍ ഖുറൈശി പക്ഷത്തുണ്ടായിരുന്നു. ഇരുനൂറോളം കുതിരകള്‍ മുന്നില്‍ അണിനിരന്നിരുന്നു. സത്യവിശ്വാസികളെ അപഹസിച്ചും പരിഹസിച്ചും ദഫും മേളവും കൊണ്ട് മുഖരിതമായിരുന്നു ശത്രുസൈന്യവ്യൂഹം”.
സൈനിക സഹായവും ആയുധബലവും മാത്രമല്ല അത്യാവശ്യ ഭക്ഷണം പോലും മുസ്ലിംകള്‍ ക്കുണ്ടായിരുന്നില്ല. ഹുദലി(റ)യില്‍ നിന്നുദ്ധരിക്കുന്നത് കാണുക: “മുശ്രിക്കുകളുടെ പക്കല്‍ അറുനൂറില്‍പ്പരംഅങ്കികള്‍ ഉണ്ടായിരുന്നു. എന്നാല്‍ മുസ്ലിം പക്ഷത്തു കേവലം രണ്ട് കുതിരയും അറുപത് അങ്കിയും മാത്രമാണുണ്ടായിരുന്നത്”.
അലി(റ) സ്മരിക്കുന്നു: “ബദര്‍ ദിനത്തില്‍ ഞങ്ങളുടെ കൂടെ ആകെ രണ്ട് കുതിരകള്‍ മാത്രമാണുണ്ടായിരുന്നത്. ഒന്ന് സുബൈറിനും മറ്റൊന്ന് മിഖ്വ്ദാദുബ്നു അസ്വദിനും”.
മുസ്ലിംകള്‍ക്കുണ്ടായിരുന്നത് ആകെ എഴുപത് ഒട്ടകങ്ങളായിരുന്നു. ഓരോ ഒട്ടകത്തെയും മൂ ന്നുപേര്‍ വീതം പങ്കുവെച്ചായിരുന്നു യാത്ര. നബി(സ്വ)യും ഈ കൂട്ടത്തില്‍ ഒരു കൂറുകാരനായിരുന്നു. അങ്ങനെ നബിയുടെ ഊഴമെത്തിയാല്‍ സ്വഹാബത്ത് പറയും: “തിരുദൂതരേ, ഞങ്ങള്‍ നടന്നുകൊള്ളാം. അവിടുന്ന് ഒട്ടകപ്പറത്ത് യാത്ര ചെയ്യുക”. ഇതു കേള്‍ക്കുമ്പോള്‍ നബി(സ്വ)യുടെ പ്രതികരണം. “നിങ്ങള്‍ എന്നെക്കാള്‍ ആരോഗ്യവാന്മാരൊന്നുമല്ല. ഞാനാണെങ്കില്‍ നിങ്ങളെക്കാള്‍ പ്രതിഫലം ആവശ്യമില്ലാത്തവനുമല്ല’. 
മുസ്ലിംകളുടെ വിശ്വാസത്തിന്റെയും ആത്മവീര്യത്തിന്റെയും മാറ്റു തെളിയിച്ച യുദ്ധമായിരു ന്നു ബദര്‍.’ വളരെ ചെറിയ ഒരു സംഘം മൂന്നിരട്ടി വരുന്ന സര്‍വ്വായുധ വിഭൂഷിതരായ വന്‍ സൈന്യത്തോടാണ് പൊരുതി ജയിച്ചത്. ആള്‍ബലമല്ല ആത്മശക്തിയാണ് വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതെന്ന് തെളിയിക്കാന്‍ സ്വഹാബത്തിന് കഴിഞ്ഞു. ഇസ്ലാമിനുവേണ്ടി ജീവാര്‍പ്പണം ചെയ്യാനുള്ള അചഞ്ചലമായ ഉറപ്പായിരുന്നു ബദ്രീങ്ങളുടെ ശക്തിരഹസ്യം. നബി(സ്വ) പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവരുടെ മനസ്സിന് ചാഞ്ചല്യമുണ്ടായിരുന്നില്ല. അന്‍സ്വാരികളായ സ്വഹാബികള്‍ നബി(സ്വ) യോട് പ്രഖ്യാപിച്ച വാക്കുകള്‍ ഇതു വ്യക്തമാക്കുന്നു.
“നബിയേ (സ), എന്തിനു ഭയക്കണം? യുദ്ധവേദിയൊരുങ്ങിയാല്‍ മൂസാ നബിയോട് തന്റെ ജനത പറഞ്ഞത് പോലെ ഞങ്ങളും പറയുമെന്ന് അങ്ങ് കരുതുന്നുണ്ടോ. അവര്‍ പറഞ്ഞത് “നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്യുക” എന്നാണെങ്കില്‍ ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. അവിടത്തെ മുന്നിലും പിന്നിലും ഇടതും വലതുമെല്ലാം നിന്നു ഞങ്ങള്‍ പൊരുതും. അങ്ങയെ ദൂതനായി അയച്ച നാഥനെ തന്നെ സത്യം. ഞങ്ങള്‍ അവിടത്തെ ആജ്ഞകളെന്തും ശിരസ്സാവഹിക്കാന്‍ പ്രതിജ്ഞാബദ്ധരാകുന്നു”.
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹവും അഭൌതിക സഹായവും മുസ്ലിംകള്‍ക്കു വന്നെത്തിയതിനു കാരണം അവര്‍ പ്രകടിപ്പിച്ച ഉത്സാഹമായിരുന്നു. മലകുകളുടെ അവതരണം കൊണ്ട് ബദ്റില്‍ അല്ലാഹു വിശ്വാസികള്‍ക്കു സഹായം പകര്‍ന്നതായി ഖുര്‍ആന്‍ പറയുന്നുണ്ട്.
ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണായകമായ ഈ യുദ്ധത്തെ വിശ്വാസികള്‍ എന്നും സ്മരിക്കുന്നു. റമള്വാനില്‍ ബദ്ര്‍ ദിനാചരണവും ബദ്രീങ്ങളുടെ പ്രകീര്‍ത്തനവും നടത്തുന്നു. ബദ്രീങ്ങളുടെ മഹത്വത്തെപറ്റി ബോധമുള്ള പൂര്‍വ്വികര്‍ തുടങ്ങിവെച്ച ഈ ആചാരം അണഞ്ഞു പോകാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. ഭൌതികവും ആത്മീയവുമായ അര്‍ഥതലങ്ങള്‍ ഈ ആചാരത്തിനു പിന്നിലുണ്ട്. ഒന്നാമതായി ബദര്‍ ചരിത്രസ്മരണ അനേകം ഗുണപാഠങ്ങള്‍ നമുക്കു സമ്മാനിക്കുന്നു. വിശ്വാസത്തിന്റെ ഈ വിജയം ലോകത്തിനു ലഭിക്കുന്ന ഉത്തമ പാഠമാണ്. രണ്ടാമത്തെ നേട്ടം ആത്മീയമാണ്.
മു’ആദ്(റ) പറയുന്നു: “അമ്പിയാഇനെക്കുറിച്ചുള്ള സ്മരണകള്‍ ആരാധനയുടെ ഭാഗമാണ്. മഹാത്മാക്കളെ സ്മരിക്കല്‍ പാപമുക്തിക്കു കാരണമാകുന്നു” (മസ്നദുല്‍ ഫിര്‍ദൌസ്). 
ബദ്രീങ്ങള്‍ മഹാത്മാക്കളാണെന്നതില്‍ പക്ഷാന്തരമില്ലല്ലോ. ബദ്റില്‍ പങ്കെടുത്തവര്‍ക്ക് വളരെയധികം മഹത്വമുണ്ടെന്നു നബി(സ്വ) പറഞ്ഞിട്ടുണ്ട്. സര്‍വ്വാംഗീകൃത ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയിലെ ഒരധ്യായത്തിന്റെ നാമം തന്നെ ബദ്റില്‍ പങ്കെടുത്തവരുടെ മഹത്വം എന്നാണ്. പ്രസ്തുത അധ്യായത്തില്‍ ഇമാം ബുഖാരി(റ) ബദ്രീങ്ങളെ പരാമര്‍ശിക്കുന്ന ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. 
അല്‍ഹാഫിള് ഇബ്നുകസീര്‍(റ) തന്റെ അല്‍ബിദായതുവന്നിഹായയില്‍ ബദ്രീങ്ങളുടെ മഹത്വത്തെപ്പറ്റി ഒരധ്യായം ചേര്‍ത്തിട്ടുണ്ട്. അതില്‍ ചിലഭാഗങ്ങള്‍ കാണുക: “മു’ആദുബ്നു രിഫാഅ(റ) തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു: ഒരിക്കല്‍ നബി സവിധത്തില്‍ ജിബ്രീല്‍(അ) വന്നു ചോദിച്ചു. “ബദ്റില്‍ പങ്കെടുത്തവരെ എങ്ങനെയാണ് നിങ്ങള്‍ കണക്കാക്കുന്നത്?” നബി(സ്വ) മറുപടി പറഞ്ഞു: “മുസ്ലിംകളില്‍ സര്‍വ്വശ്രേഷ്ഠന്‍ എന്ന പദവിയാണ് ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നത്” അപ്പോള്‍ ജിബ്രീല്‍(അ) പറഞ്ഞു: ‘ബദ്റില്‍ പങ്കെടുത്ത മലകുകള്‍ക്കും ഞങ്ങള്‍ ഈ പദവി തന്നെയാണ് നല്‍കിയിരിക്കുന്നത” (ബുഖാരി).
ഹാരിസ(റ)വിനെക്കുറിച്ച് അദ്ദേഹത്തിന്റെ മാതാവ് നബി(സ്വ)യോടിങ്ങനെ ആരാഞ്ഞു. “നബിയേ, എനിക്കെന്റെ പുത്രനുമായുള്ള ബന്ധത്തെപ്പറ്റി തങ്ങള്‍ക്കറിവുള്ളതാണല്ലോ. അവന്‍ സ്വര്‍ഗപ്രവേശിതനാണോ?’ പ്രവാചകന്‍ പറഞ്ഞു; ‘സ്വര്‍ഗം പലതുണ്ട്. നിങ്ങളുടെ പുത്രന്‍ ഫിര്‍ദൌസുല്‍ അ’അ്ലാ എന്ന അത്യുന്നത സ്വര്‍ഗത്തിലാകുന്നു’(ബുഖാരി). ഈ ഹദീസ് ഉദ്ധരിച്ച് ഇബ്നുകസീര്‍(റ) പറയുന്നു.
“ബദ്റില്‍ പങ്കെടുത്തവരുടെ മഹത്വത്തെപ്പറ്റി ഈ സംഭവം വ്യക്തമായ ബോധനം നല്‍കുന്നു. ബഹുമാനപ്പെട്ട ഹാരിസത് യുദ്ധക്കളത്തിലോ യുദ്ധം കൊടുമ്പിരി കൊണ്ട സ്ഥലത്തോ ആയിരുന്നില്ല. അകലെ നിന്നു യുദ്ധം നോക്കിക്കാണുകയായിരുന്നു. ഒരു ജലാശയത്തില്‍ നിന്നു വെ ള്ളം കുടിച്ചുകൊണ്ടിരിക്കെ അമ്പേറ്റാണ് അദ്ദേഹം രക്തസാക്ഷിയായത്. എന്നിട്ടുപോലും സ്വര്‍ ഗത്തില്‍ അത്യുന്നതസ്ഥാനമായ ഫിര്‍ദൌസിലാണദ്ദേഹം പ്രവേശിപ്പിക്കപ്പെട്ടത്. സ്വര്‍ഗത്തിലെ മുഴുവന്‍ നദികളും ഒഴുകുന്നത് ഫിര്‍ദൌസില്‍ നിന്നാണ്. ആ സ്ഥാനം ആവശ്യപ്പെടാന്‍ നബി(സ്വ) നമ്മോട് പ്രത്യേകം ആജ്ഞാപിക്കുന്നുണ്ട്. ഇത്രുയം മഹത്തായ സ്ഥാനം പ്രാപിക്കാന്‍ ഹാരിസ(റ)വിനായെങ്കില്‍ മൂന്നിരട്ടിയിലധികം വരുന്ന സൈന്യത്തോട് പൊരുതിയവര്‍ക്കുള്ള മഹത്വവും പ്രതിഫലവും എത്രമാത്രമായിരിക്കും”.
ബദര്‍ രക്തസാക്ഷികള്‍ 14 പേര്‍ മാത്രമാണ്. എന്നാല്‍ യുദ്ധത്തില്‍ സംബന്ധിച്ചവരെല്ലാവരും വിശുദ്ധ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. നബി(സ്വ) പറഞ്ഞു: ‘അല്ലാഹു ബദര്‍ പോരാളികള്‍ക്ക് പ്രത്യക്ഷനായി അറിയിച്ചേക്കും; നിങ്ങള്‍ക്കിനി ഇഷ്ടമുള്ളതാകാം. എല്ലാം നിങ്ങള്‍ക്ക് പൊറുത്തുതന്നിരിക്കുന്നു’ (സ്വഹീഹു മുസ്ലിം 4/1941 നമ്പര്‍ 2494, സ്വഹീഹുല്‍ ബുഖാരി 3/1095 നമ്പര്‍ 2845).
ബദ്റില്‍ പങ്കെടുത്തവര്‍ക്കു മതവിധിവിലക്കുകള്‍ ബാധകമല്ലെന്നോ ശിഷ്ടകാലം തോന്നിയപോലെ ആ കാമെന്നോ ഈ പറഞ്ഞതിനര്‍ഥമില്ല. ബദ്രീങ്ങളുടെ ശ്രേഷ്ഠത വ്യക്തമാക്കുക മാത്രമാണിവിടെ ഉദ്ദേശ്യം. 
ജാബിര്‍(റ)വില്‍ നിന്നുള്ള ഒരു ഹദീസില്‍ ഇങ്ങനെ കാണാം. “ബദ്റില്‍ പങ്കെടുത്ത മുസ്ലിം സൈന്യത്തിലെ ഒരാളും നരകത്തില്‍ കടക്കുന്നതല്ല”(അഹ്മദ്). ഈ ഹദീസ് സ്വീകാര്യമായതാണെന്ന് ഇബ്നുഹജറില്‍ അസ്ഖ്വലാനി(റ) പറഞ്ഞിരിക്കുന്നു.
അബൂഹുറയ്റ(റ)വില്‍ നിന്നുള്ള മറ്റൊരു ഹദീസില്‍ ‘ഇന്‍ശാ അല്ലാഹ്, ബദ്റില്‍ പങ്കെടുത്ത ആരും തന്നെ നരകത്തില്‍ പ്രവേശിക്കുന്നതല്ലെന്നു ഞാന്‍ ന്യായമായും പ്രതീക്ഷിക്കുന്നു’ (ബസ്സാര്‍) എന്നു നബി(സ്വ) പറഞ്ഞതായി കാണാം. ബദ്റില്‍ പങ്കെടുത്ത മഹാത്മാക്കളെ സ്മരിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. റമള്വാന്‍ പതിനേഴിനു ബദര്‍ദിനം ആചരിക്കുന്നതിലൂടെ ആ ബാധ്യതയാണ് നാം നിറവേറ്റുന്നത്.
പോരാളികള്‍ ബദ്റിന് ശേഷം
അല്ലാഹുവിന്റെ സത്യമാര്‍ഗത്തെ സംരക്ഷിക്കുവാന്‍ തീരുമാനമെടുത്ത ബദര്‍ പോരാളികളെ സംരക്ഷിക്കാന്‍ അവനും തീരുമാനിച്ചു. ധര്‍മപോരാളികളുടെ പേരും പെരുമയും അന്ത്യനാള്‍ വരെ യഥോചിതം സംരക്ഷിക്കുവാന്‍ ആദര്‍ശബോധമുള്ള അവരുടെ പിന്‍ഗാമികളെ അല്ലാഹു തിരഞ്ഞെടുക്കുകയും ചെയ്തു.
ബദര്‍ പോരാളികളെ അളവറ്റ ആദരവോടെയാണ് ഈ സമുദായം പില്‍ക്കാലത്ത് സമീപിച്ചത്. ബദര്‍ പടക്കളത്തില്‍ സാക്ഷികളായ ഏക കാരണത്തില്‍ അവരെയെല്ലാവരെയും മരണം വരെ പ്രത്യേക പരിഗണന നല്‍കി ബഹുമാനിക്കുവാന്‍ നബിയും സ്വഹാബത്തും മറ്റു മുസ്ലിംകളും തയ്യാറായിരുന്നു. ഏതു രംഗത്തും എന്തെന്നില്ലാത്ത ആദരവും പ്രത്യേകതയും കല്‍പ്പിച്ചുകൊണ്ടാണ് ബദര്‍ പോരാളികള്‍ ഓര്‍മിക്കപ്പെട്ടത്. ബദര്‍ പോരാളികളില്‍ പലരും ബദര്‍ യുദ്ധത്തിനുശേഷം പതിറ്റാണ്ടുകള്‍ ജീവിച്ചു.
പോരാളികളില്‍ പ്രമുഖനായ കഅ്ബ് ബ്നു അംറ് അല്‍ ഖസ്റജി(റ) തന്റെ നൂറ്റി ഇരുപതാം വയസ്സില്‍ ഹിജ്റാ ബ്ദം 55-ാം വര്‍ഷമാണ് മൃതിയടഞ്ഞത്(അല്‍ തുഹ്ഫതുല്ലത്വീഫ 2/395). 
ഹിജ്റാബ്ദം 61ല്‍ തന്റെ തൊ ണ്ണൂറ്റി ഒന്നാം വയസ്സില്‍ നിര്യാതനായ ജബ്റുബ്നു അതീഖ്(റ) ആണ് ബദര്‍ പോരാളികളില്‍ നിന്ന് ഏ റ്റവും ഒടുവില്‍ മരണപ്പെട്ടതെന്ന് അഭിപ്രായമുണ്ട്(അല്‍ തുഹ്ഫതുല്ലത്വീഫ1/233)
സുദീര്‍ഘമായ ഇക്കാലമത്രയും മുസ്ലിംകള്‍ക്കിടയില്‍ ജീവിച്ചിരുന്ന ബദര്‍ പോരാളികള്‍ സമുദായത്തിലെ ഒന്നാം നിരക്കാരും, സര്‍വാദരണീയരുമായാണ് കരുതപ്പെട്ടത്. ബദര്‍ പോരാളികള്‍ക്ക് ലഭിച്ച ബഹുമാനാദരവുകള്‍ക്കു സമാനമായ ഒരു വിശിഷ്ട സമീപനം ഈ സമുദായത്തില്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. ഏതാനും ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നിന്നും നമുക്കുദ്ധരിക്കാം.
(1) ബദര്‍ പോരാളികളില്‍പ്പെട്ട മുഴുവനാളുകളുടെയും പേരുവിവരങ്ങള്‍ കൃത്യമായും കണിശമായും സൂക്ഷിക്കപ്പെട്ടു. ലോകചരിത്രവായനയില്‍ തന്നെ വല്ലാത്ത വിസ്മയം സൃ ഷ്ടിക്കുന്ന സംഗതിയാണിത്. ആയിരത്തി നാനൂറ്റി ചില്വാനം വര്‍ഷങ്ങള്‍ക്കപ്പുറത്ത് അറേബ്യയില്‍ നടന്ന ഒരു പോരാട്ടത്തില്‍ പോരാളികളായി അണിനിരന്ന മുഴുവന്‍ സൈനികാംഗങ്ങളുടെയും പേരും പിതൃനാമവും കുടുംബപ്പേരും മറ്റും ഇന്നും കൃത്യമായി സൂക്ഷിക്കപ്പെടുന്നു എന്നത് ചരിത്രപരമായി നിസ്സാരകാര്യമല്ല. .നിരവധി ചരിത്രരേഖകളിലും പ്രാമാണിക ഗ്രന്ഥങ്ങളിലും 313 പേരുകള്‍ അതിസൂക്ഷ്മമായി രേഖപ്പെട്ടുകിടക്കുന്നു. 
പലരെക്കുറിച്ചും വിശദവിവരണങ്ങള്‍ തന്നെ ലഭ്യമാണ്. കുടുംബ നാമവും പിതൃനാമവും ലഭ്യമല്ലാത്തവരായി ആരും തന്നെയില്ല.(ബദര്‍ മൌലിദിലും മറ്റും പാരായണ സൌകര്യത്തിനുവേണ്ടിയാണ് ചുരുക്കപ്പേരുകള്‍ മാത്രം പരാമര്‍ശിച്ചത്). ക്രൈസ്തവ- ഹൈന്ദവ സമൂഹങ്ങളിലും മറ്റും ആയിരം വര്‍ഷം മുമ്പ് നടന്ന ഏതെങ്കിലുമൊരു ചരിത്ര സംഭവത്തില്‍ സംബന്ധിച്ച നൂറുപേരുടെ പോലും പേരുവിവരങ്ങള്‍ ഇന്ന് സൂക്ഷിക്കപ്പെടുന്നില്ലെന്ന യാഥാര്‍ഥ്യത്തോട് താരതമ്യം ചെയ്യുമ്പോഴാണ് മുസ്ലിം പണ്ഢിതന്മാരുടെ ചരിത്രബോധവും പോരാളികളുടെ മഹത്വവും ബോധ്യപ്പെടുക.
ഹിജ്റ 266ല്‍ വഫാത്തായ ഇമാം അഹ്മദുബ്നു മുഹമ്മദ് ബ്നു ഹമ്പല്‍((റ) എന്ന പണ്ഢിതന്‍ രചിച്ച മസാഇലുല്‍ ഇമാം അഹ്മദ്(റ) എന്ന വിഖ്യാത ഗ്രന്ഥത്തില്‍ ബദ്ര്‍ പോരാളികളുടെ പേരുവിവരങ്ങള്‍ വിശദമായി കണ്ടെടുക്കാവുന്നതാണ്. 
ഇമാം ഇബ്നുഹജറുല്‍ അസ്ഖലാനി(റ)യുടെ അല്‍ഇസ്വാബ, ഇമാം ശംസുദ്ദീനുസ്സഖാവി(റ, മരണം 902)യുടെ അല്‍തുഹ്ഫതുല്ലത്വീഫ, ഇമാം അബ്ദുല്‍ ഹയ്യ് അല്‍കത്താനി(റ)യുടെ അല്‍തറാത്തീബുല്‍ ഇദാരിയ്യ മുതലായ ഗ്രന്ഥങ്ങളിലെല്ലാം ബദ്രീങ്ങളുടെ പേരുവിവരങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. 
ഡോ. മുഹമ്മദ് അബ്ദുയമാനിയുടെ അല്‍ബദ്റുല്‍ കുബ്റാ എന്ന വിശിഷ്ട ഗ്രന്ഥത്തില്‍ ബദ്രീങ്ങളുടെ പേരു വിവരങ്ങള്‍ മുഹാജിറുകളെയും അന്‍ സ്വാറുകളെയും മറ്റും വേര്‍തിരിച്ച് വിവരിച്ചിരിക്കുന്നു. ഇത്രയധികം വരുന്ന പോരാളികളു ടെ പേരുകള്‍ പൂര്‍വീകന്മാര്‍ മനഃപാഠമാക്കുകയും രേഖപ്പെടുത്തുകയും പിന്‍തലമുറക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്തതില്‍ നിന്നും ബദ്ര്‍ പോരാളികളുടെ മഹത്വം ഗ്രഹിക്കാവുന്നതാണ്. ഇസ്ലാമിക പ്രസ്ഥാനത്തിന് ജീവന്‍ നല്‍കിയ മഹാത്മാക്കളെ അനുസ്മരിക്കാതെ മുന്നോട്ടുപോകാന്‍ പ്രബുദ്ധതയുള്ള പിന്‍തലമുറക്ക് സാധ്യമല്ല.
അറബിഭാഷയും ചരിത്രവുമൊന്നും വശമില്ലാത്തവരെങ്കില്‍ പോലും 313 ബദര്‍ പടയാളികളുടെ വിശുദ്ധ നാമങ്ങള്‍ മനഃപാഠം സൂക്ഷിക്കുന്ന, പതിവ് തെറ്റാതെ ചൊല്ലി അനുസ്മരിക്കുന്ന വലിയൊരു ഭക്ത വിഭാഗം ഈ സമുദായത്തില്‍ ഇന്നും ജീവിക്കുന്നുണ്ട് എന്നത് ബദര്‍ പോരാളികളുടെ മഹത്വത്തിന്റെ അനശ്വരതയാണ് വ്യക്തമാക്കുന്നത്.
(2) പില്‍ക്കാല ജീവിതത്തിലുടനീളം തിരുനബി(സ്വ) ബദര്‍ പോരാളികള്‍ക്കു കല്‍പ്പിച്ചു നല്‍കിയ പരിഗണനകള്‍ സീമാതീതമായിരുന്നു. പ്രസിദ്ധമായ ഒരു സംഭവം ശ്രദ്ധിക്കുക. 
ഇമാം മുഖാതില്‍(റ) ഉദ്ധരിക്കുന്നു. ഒരു വെള്ളിയാഴ്ച മദീനാപള്ളി നിബിഢമായി. സ്ഥലപരിമിതിമൂലം ചിലര്‍ക്ക് ഇരിക്കാനിടം ലഭിച്ചില്ല. മുഹാജിറുകളും അന്‍സ്വാറുകളുമായ ബദര്‍ പോരാളികളെ പ്രത്യേകം ആദരിക്കുക നബി(സ്വ)യുടെ പതിവായിരുന്നു.ചില ബദര്‍ പോരാളികള്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഇരിപ്പിടം ലഭിച്ചില്ല. മറ്റുചിലര്‍ മുമ്പേ ഇരുന്നു കഴിഞ്ഞിരുന്നു. നബി(സ്വ)ക്കു സലാം ചൊല്ലിയ ശേഷം പോരാളികളില്‍പ്പെട്ടവര്‍ ക്ഷമാപൂര്‍വം കാത്തുനിന്നു. ഇരിക്കുന്നവര്‍ പോരാളികള്‍ക്കു ഇരിപ്പിടം തരപ്പെടുത്തിക്കൊടുക്കാത്തതില്‍ തിരുനബിക്ക് വിഷമമുണ്ടായി. ഒടുവില്‍ മുമ്പേ വന്ന് ഇരിപ്പിടം കൈവശപ്പെടുത്തിയ ചിലരോട് പേരുവിളിച്ചു പറഞ്ഞു നബി(സ്വ) എഴുന്നേല്‍ക്കാനാവശ്യപ്പെട്ടു. പോരാളികളില്‍ നിന്നും നില്‍ക്കുന്നവരുടെ എണ്ണത്തിനനുസരിച്ച് ഇരിപ്പിടം ഒഴിവാക്കിയെടുത്തു. ശേഷം തല്‍സ്ഥാനത്ത് പോരാളികളോട് ഇരിക്കുവാന്‍ ആവശ്യപ്പെട്ടു. ഇരിപ്പിടം നഷ്പ്പെട്ടവര്‍ക്ക് സദുപദേശം നല്‍കി ആശ്വസിപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് പരിശുദ്ധ ഖുര്‍ആനിലെ അല്‍മുജാദലയിലെ പതിനൊന്നാം വചനം അവതീര്‍ണമായത്(ഇമാം ഇബ്നുകസീര്‍. തഫ്സീര്‍ 4/325, ഇമാം ഖുര്‍ത്വുബി. തഫ്സീര്‍ 17/297). 
ഇബ്നുകസീര്‍(റ) എഴുതുന്നു: ‘ബദര്‍ പോരാളികളുടെ അവകാശത്തില്‍ ജനങ്ങള്‍ വീഴ്ചവരുത്തിയത് പരിഹരിക്കാനും അവരുടെ സവിശേഷമായ മഹത്വം ജനങ്ങളെ തെര്യപ്പെടുത്താനും വേണ്ടിയാണ് തിരുനബി(സ്വ) ഇപ്രകാരം ചെയ്തത്’ (തഫ്സീറു ഇബ്നുകസീര്‍ 4/326).
(3) ഒരിക്കല്‍ ഒരു പോരാളിയോട് ഉമര്‍(റ) അല്‍പം പരുഷമായി സംസാരിച്ചത് പ്രവാചക തിരുമേനിയുടെ ശ്രദ്ധയില്‍പ്പെട്ടു. അവിടുന്ന് ഗൌരവ സ്വരത്തില്‍ അതിനെ വിലക്കുകയും പോരാളികളെ വല്ലാതെ പുകഴ്ത്തുകയും ചെയ്തു. ഇതുകേട്ട സ്വഹാബിമാര്‍ പോരാളികളില്‍പ്പെട്ട സ്വഹാബിമാരെ തിരഞ്ഞുപിടിച്ച് ആദരപൂര്‍വം ആലിംഗനം ചെയ്തു. അവരോട് ‘കളിച്ചാല്‍’ വല്ലനാശവും പറ്റിപ്പോകുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. പിന്നീട് ഉമര്‍(റ) പറയുമായിരുന്നു. ‘നശിച്ചവരെല്ലാം നശിക്കാനിടവന്നത് ബദര്‍ പോരാളികളോട് കളിച്ചതുകൊണ്ടത്രെ’ (തഫ്സീറുത്വബ്രി 28/45).
(4) ഖലീഫാ ഉമര്‍(റ) തന്റെ ഭരണകാലത്ത് മുസ്ലിം പൌരന്മാരുടെ പട്ടിക തയ്യാറാക്കുവാന്‍ ഉത്തരവിട്ടു. ബഹുമാനം, ദാനം, പ്രവേശനാനുമതി മുതലായ കാര്യങ്ങളില്‍ പ്രസ് തുത പട്ടിക ക്രമമനുസരിച്ച് പരിഗണന നല്‍കാനും ഉമര്‍(റ) കല്‍പ്പിച്ചു. പ്രസ്തുത പട്ടികയില്‍ ആദ്യനിരയില്‍ സ്ഥാനം നേടിയവര്‍ ബദര്‍ പോരാളികളായിരുന്നു. ഒന്നാമത്തെ നാമം അലി(റ)യുടെതായിരുന്നു(അല്‍തറാത്തീബുല്‍ ഇദാരിയ്യ 1/225).
(5) ഖലീഫാ ഉമറി(റ)ന്റെ ഭരണകാലത്ത് മുസ്ലിംകള്‍ക്കിടയില്‍ ധനവിതരണത്തിന്റെ പട്ടിക തയ്യാറാക്കി. അത്വാഅ്(റ)പറയുന്നു. ഓരോ ബദര്‍ പോരാളിക്കും(അക്കാലത്ത് ജീവിച്ചിരിപ്പുള്ളവര്‍ക്ക്) അയ്യായിരം വീതം നിശ്ചയിക്കുവാന്‍ ഉമര്‍(റ) കല്‍പ്പിച്ചു. അദ്ദേഹം പ്ര ഖ്യാപിച്ചു: ‘ബദര്‍ പോരാളികളെ മറ്റുള്ളവരേക്കാള്‍ ഞാന്‍ പരിഗണിക്കുകതന്നെ ചെയ്യും (സ്വഹീഹുല്‍ ബുഖാരി 4/1475 നമ്പര്‍ 3797).
(6) ഉമര്‍(റ)ന്റെ ഭരണകാലത്ത് ധനസഹായത്തില്‍ ബദ്ര്‍ പോരാളികള്‍ക്ക് മുന്തിയ പരിഗണന നല്‍കിയതിനു പുറമെ അവരുടെ വിധവകള്‍ക്കും മക്കള്‍ക്കും പ്രത്യേക ധനസഹായം കൊടുക്കുന്ന സമ്പ്രദായവും നിലവില്‍വന്നു. ഇമാം ഇബ്നുസഅദ്(റ) രേഖപ്പെടുത്തുന്നു: ‘ഉമര്‍(റ) ബദ്ര്‍ പോരാളികളുടെ മക്കള്‍ക്ക് രണ്ടായിരം വീതം സഹായധനം പ്രഖ്യാപിച്ചു’(ത്വബഖാതുല്‍കുബ്റാ 3/296). 
ഇമാം ത്വബരി(റ) എഴുതുന്നു: ‘ഉമര്‍(റ) ബദര്‍ പോരാളികളുടെ സ്ത്രീകള്‍ക്ക് അഞ്ഞൂറ് നാണയം വിതം ധനസഹായം അനുവദിച്ചു’(താരീഖുത്വബരി 2/452).
(7) ഉമ്മുല്‍ഹകം(റ) പറയുന്നു. ഒരിക്കല്‍ നബി(സ്വ)യുടെ സവിധത്തില്‍ കുറച്ച് ധനം എത്തിച്ചേര്‍ന്നു. ഞാനും എന്റെ സഹോദരിയും വിവരമറിഞ്ഞു ചെന്ന് സഹായം ആവശ്യപ്പെട്ടു. അപ്പോള്‍ തിരുനബി(സ്വ) പറഞ്ഞു: ‘വന്ന പണമെല്ലാം ബദര്‍ പോരാളികളുടെ വിധവകള്‍ ക്കും അനാഥകള്‍ക്കുമായി വിതരണം ചെയ്തു കഴിഞ്ഞു’(ഇമാം അഹ്മദ് അബൂബക്ര്‍ ശൈബാനി, മരണം ഹി. 287, അല്‍ആഹാദു വല്‍ മസാനി 6/243).
(8) ബദര്‍ പോരാളികള്‍ക്ക് പ്രത്യേകമായി സ്വഹാബിമാര്‍ കല്‍പ്പിച്ചുനല്‍കിയ ആദരവിന്റെ ഏറ്റവും ഉദാത്തമായ ഒരു ഉദാഹരണമാണ് അവരുടെ പേരിലുള്ള മയ്യിത്തു നിസ്കാരത്തില്‍ സ്വീകരിക്കപ്പെട്ട സവിശേഷ രീതി. 
ഇമാം ബുര്‍ഹാനുദ്ദീനുല്‍ ഹലബി(റ) എഴുതുന്നു: ‘ബദര്‍ പോരാളികളുടെ പേരിലുള്ള മയ്യിത്ത് നിസ്കാരത്തില്‍ സാധാരണ നിസ്കാരത്തേക്കാള്‍ ഒരു തക്ബീര്‍ കൂടി വര്‍ധിപ്പിക്കുന്ന സമ്പ്രദായം സ്വീകരിക്കപ്പെട്ടിരുന്നു. അവരുടെ പ്രത്യേക മഹത്വം പ്രകാശിപ്പിക്കുവാനായി അഞ്ചു തക്ബീറുകള്‍ ചൊല്ലിയാണ് മയ്യി ത്ത് നിസ്കരിച്ചിരുന്നത്’(സീറത്തുല്‍ ഹലബിയ്യ 2/470)
ഇമാം ഇബ്നു സഅദ്  (റ) രേഖപ്പെടുത്തുന്നു: ‘ബദര്‍ പോരാളികളില്‍പ്പെട്ട സഹ്ലുബ്നു ഹുനൈഫ്(റ) വഫാത്തായപ്പോള്‍ അലി(റ)യാണ് ജനാസ നിസ്കാരത്തിന് നേതൃത്വം നല്‍കിയത്. അദ്ദേഹം അഞ്ച് തക്ബീറുകള്‍ ചൊല്ലി. ആരോ ചോദിച്ചു: ‘ഒരു തക്ബീര്‍ അധികമായത് എന്തുകൊണ്ടാണ്? ‘അലി (റ) പറഞ്ഞു: ‘ഇത് സഹ് ലുബ്നു ഹുനൈഫി(റ)ന്റെ ജനാസയാണ്. ബദ്ര്‍ പോരാളിയാണദ്ദേഹം. പോരാളികള്‍ക്കെല്ലാം അവരെല്ലാത്തവരെക്കാള്‍ കൂടുതല്‍ മഹത്വമുണ്ട്. ബദര്‍ പോരാളികളുടെ വര്‍ധിച്ച പദവി നിങ്ങള്‍ക്കു പഠിപ്പിച്ചുതരുവാന്‍ വേണ്ടിയാണ് ഞാന്‍ ഒരു തക്ബീര്‍ വര്‍ധിപ്പിച്ചത്’ (ത്വബഖാതുല്‍ കുബ്റാ 3/472). 
ബദര്‍ പോരാളികള്‍ ജീവിച്ചിരുന്ന കാലമത്രയും സമകാലീന മുസ്ലിംകള്‍ അളവറ്റ ബഹുമാനവും ആദരവും നല്‍കി അവരുടെ സ്ഥാന മഹത്വങ്ങള്‍ പ്രകാശിപ്പിക്കുകയുണ്ടായി. നബി(സ്വ)യുടെ കാലശേഷം വന്ന മുസ്ലിംകളെല്ലാവരും സമുദായത്തിലെ ഏറ്റവും ശ്രേഷ്ഠ വ്യക്തികളായി ബദര്‍ പോരാളികളെ പരിഗണിച്ചുപോന്നു. നിസ്കാരവേളകളില്‍ ബദര്‍ പോരാളികളില്‍പ്പെട്ട ഒരാള്‍ സ്ഥലത്തുണ്ടെങ്കില്‍ അവരെ മറികടന്ന് ഇമാമത്ത് പദവി സ്വീകരിക്കുവാന്‍ മറ്റാരും തയ്യാറായിരുന്നില്ല(ഇമാം മഹ്മൂദ് അല്‍ സമഖ്ശരി, മരണം ഹി. 538 അല്‍ ഫാഇഖ് 2/105)
പണ്ഢിതയായ ആഇശ(റ)യുടെ മുമ്പില്‍ വെച്ച് ഒരു മാതാവ് സ്വന്തം മകനെ ശകാരിച്ചു. ഇതുകേട്ട ആഇശ(റ) കോപാകുലയായി ചോദിച്ചു. ‘എന്താണിത്. അദ്ദേഹം ബദര്‍ പോരാളിയല്ലെ. നിങ്ങളുടെ മകനാണെങ്കില്‍ പോലും ബദര്‍ പോരാളികളില്‍ അദ്ദേഹം ഉള്‍പ്പെട്ടുപോയിരിക്കുന്നു. ഇനിമേലില്‍ ഇത് പറയരുത്’ (ഇമാം സുയൂത്വി, തഫ്സീര്‍ ദുര്‍റുല്‍ മന്‍സ്വൂര്‍ 6/148). 
പ്രമുഖ സ്വഹാബിയായ ഖാലിദുബ്നുല്‍ വലീദ്(റ) അബ്ദുറഹ്മാനുബ്നു ഔഫി(റ)നെ കുറിച്ച് നബി(സ്വ)യോട് പരാതിപ്പെട്ടു. നബി(സ്വ) പറഞ്ഞു: ‘ഓ ഖാലിദ്. ബദര്‍ പോരാളികളില്‍പ്പെട്ട ഒരു മാന്യനെ നീ വിഷമിപ്പിക്കുകയാണോ? നീ മനസ്സിലാക്കുക. ഉഹ്ദ് പര്‍വതത്തോളം സ്വര്‍ണം നീ വ്യയം ചെയ്താല്‍ പോലും അന്ന് ബദര്‍ പോരാളികള്‍ ചെയ്ത പു ണ്യം നിനക്കു ചെയ്തു തീര്‍ക്കാനാകില്ല’ (സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ 15/565 നമ്പര്‍ 7091).
ഹജ്ജ് വേളകളിലൊന്നില്‍ തനിക്ക് അപരിചിതമായ ഒരു മതവിധി മഹാ പണ്ഢിതനായ അബ്ദുല്ലാഹിബ്നു ഉമറി(റ)നെ ഒരാള്‍ കേള്‍പ്പിച്ചു. ആരാണിപ്പറഞ്ഞത്? ഇബ്നു ഉമര്‍(റ) ചോദിച്ചു. ‘അബൂഹബ്ബ(റ)യാണത്’ എന്ന മറുപടി കേട്ടപ്പോള്‍ ഇബ്നു ഉമര്‍ പ്രതികരിച്ചു: ‘അബൂഹബ്ബ പറഞ്ഞതാണോ? അദ്ദേഹം പറഞ്ഞത് സത്യമായിരിക്കും. അദ്ദേഹം ബദര്‍ പോരാ ളികളില്‍പ്പെട്ട വ്യക്തിയാണ്’(ഇമാം ഫാക്കിഹി, അഖ്ബാറു മക്ക 4/297)
മഹാത്മാ ക്കളായ ബദര്‍ പോരാളികളുടെ മഹത്വവും അത്യുന്നത പദവിയും പില്‍ക്കാല മുസ്ലിംകളും അര്‍ഹമായി മനസ്സിലാക്കുകയുണ്ടായി. ഈ സമുദായത്തിന്റെ കാവല്‍ഭടന്മാരായ മഹാപുരുഷന്മാരെ സ്നേഹിച്ചും ആദരിച്ചും അനുസ്മരിച്ചുമാണ് ഓരോ തലമുറയും കടന്നുപോന്നത്. അവരുടെ ചരിത്രം പറയുന്നതും പെരുമ പ്രചരിപ്പിക്കുന്നതും പുണ്യകര്‍മമായി ഈ സമുദായം ഗണിച്ചുവരുന്നു. അല്ലാഹു അനശ്വരത നല്‍കിയാദരിച്ച മഹദ് വ്യക്തികളാണവര്‍. തിരുനബി(സ്വ) യുടെ ഉറ്റ കൂട്ടുകാര്‍. അതിനിര്‍ണായക ഘട്ടത്തില്‍ ഈ സത്യമതത്തെ എല്ലാം സമര്‍പ്പിച്ച് പുഷ്ടിപ്പെടുത്തിയവര്‍. അവരുടെ അപദാനങ്ങള്‍ പാടിപ്പറഞ്ഞു പുകഴ്ത്തുന്നത് സത്യവിശ്വാസികള്‍ക്ക് ഒഴിച്ചു നിര്‍ത്താനാകാത്തതാണ്. 
സ്വഹീഹുല്‍ ബുഖാരിയിലെ ഒരു ഹദീസ് ഇങ്ങനെ സംഗ്രഹിക്കാം: ‘തിരുനബി(സ്വ) മദീനയിലെ ഒരു വീട്ടില്‍ കല്യാണാഘോഷ ത്തിനെത്തുന്നു. അവിടെ ചില പെണ്‍കുട്ടികള്‍ അപദാന ഗാനങ്ങള്‍ ആലപിച്ചുകൊണ്ടിരി ക്കയാണ്. ബദര്‍ രക്തസാക്ഷികളെ പുകഴ്ത്തുന്ന ഗാനങ്ങളായിരുന്നു അത്. തിരുനബി(സ്വ) കടന്നുവന്നപ്പോള്‍ കുട്ടികളുടെ പ്രകീര്‍ത്തന ഗാന വിഷയം മാറി. സ്വാഭാവികമായും അവര്‍ തിരുനബി(സ്വ)യെ പ്രകീര്‍ത്തിച്ചു പാടാന്‍ തുടങ്ങി. നബി(സ്വ) അവരോട് പറഞ്ഞു: ‘ഇത് നിര്‍ത്തി നിങ്ങള്‍ മുമ്പ് പാടിക്കൊണ്ടിരുന്നതു തന്നെ പാടുവീന്‍’ (സ്വഹീഹുല്‍ ബുഖാരി 4/1496 നമ്പര്‍ 3779).
ബദ്രീങ്ങള് ആദരിക്കപ്പെട്ടതുപോലെ അവരുടെ നാമങ്ങളും ആദരിക്കപ്പെട്ടതാണ്. അവരുടെ നാമങ്ങള് പാരായണം ചെയ്യുന്നതിലും എഴുതിവെക്കുന്നതിലും പുണ്യങ്ങളുണ്ട്.
വല്ല വ്യക്തിയും സ്വന്തം ശരീരത്തിന്റെയോ വീടിന്റെയോ ചരക്കുകളുടെയോ കാവലിനു വേണ്ടി ബദ്രീങ്ങളുടെ നാമങ്ങള് എഴുതിവെച്ചാല് അല്ലാഹു അതുമുഖേന സര്വ്വ വിഷമങ്ങളില്നിന്നും അവന് മുക്തിനല്കുന്നതാണെന്നു അല്ലാമാ സയ്യിദ് മുഹമ്മദ് ഫിഖ്ഖി(റ) “മസ്ഫഉല് ഖലാഇഖി’ല് രേഖപ്പെടുത്തുന്നു.
ചരിത്രകാരന്‍മാര്‍ ബദ്രീങ്ങളുടെ എണ്ണത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവരില്‍ പ്രധാനപ്പെട്ട ബദ്‌രീങ്ങളെ കുറിച്ച് പരിചയപ്പെടുത്താം 
1) മുഹമ്മദ് നബി(സ്വ): ക്രിസ്താബ്ദം 571 (റബീഉല്‍ അവ്വല്‍ 12ന്) മക്കയിലെ ഖുരൈശീ ഗോത്രം ഹാഷിം കുടുംബത്തില്‍ ജനനം. തന്റെ 63ാം വയസില്‍ മദീനയില്‍ വഫാത്.
2) അബൂബക്ര്‍(റ): പേര് അബ്ദുല്ല. സ്ഥാനപ്പേര് സിദ്ദീഖ്. ഉപനാമം: അബൂബക്ര്‍. ഗോത്രം ഖുറൈശിയിലെ തയ്മ് ഗോത്രം. ജനനം ആനപ്പട സംഭവത്തിന്റെ ഏകദേശം രണ്ടു വര്‍ഷവും നാലുമാസവും കഴിഞ്ഞ ശേഷം മക്കയില്‍. മരണം 63ാം വയസ്സില്‍ മദീനയില്‍ (ഹിജ്‌റ 13). മുഹാജിരീങ്ങളില്‍ പെടുന്നു. നബി(സ്വ)യോടൊപ്പം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ആയിശബീബി(റ)യുടെ വീട്ടില്‍ മറവ് ചെയ്തു. രണ്ടു വര്‍ഷവും മൂന്നു മാസവുമാണ് ഖിലാഫത്ത്.
3) ഉമറുല്‍ ഫാറൂഖ്(റ): സ്ഥാനപ്പേര് ഫാറൂഖ്. ഉപനാമം അബൂഹഫ്‌സ. മുഹാജിര്‍. ഗോത്രം ഖുറൈശിയിലെ ബനീഅദിയ്യ്. ജനനം ആനക്കലഹ സംഭവത്തിന്റെ 13 വര്‍ഷത്തിനു ശേഷം. വഫാത്ത് ഹിജ്‌റ 23. നബി(സ്വ)യോടൊപ്പം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു.
4) ഉസ്മാനുബ്‌നു അഫ്ഫാന്‍(റ): മുഹാജിര്‍. ഗോത്രം ഖുറൈശിയിലെ ബനീ അബ്ദ് ഷംസ്. സ്ഥാനപ്പേര് ദുന്നൂറൈന്‍. ഉപനാമം അബൂ അബ്ദില്ലാഹ്. ജനനം ആനപ്പട സംഭവത്തിന്റെ ആറാം വര്‍ഷം. വഫാത്ത് ഹിജ്‌റ 35ന്. ബദ്‌റില്‍ പങ്കെടുത്തില്ല. ഭാര്യ റുഖയ്യയെ പരിചരിക്കാന്‍ നബി(സ്വ) ഏല്‍പ്പിച്ചിരുന്നു. യുദ്ധത്തില്‍ പങ്കെടുത്തതിന്റെ പ്രതിഫലം നബി(സ്വ) വാഗ്ദത്തം ചെയ്തു. വയസ് 82.
5) അലി ഇബ്‌നു അബീത്വാലിബ്(റ): മുഹാജിരീങ്ങളില്‍ പെടുന്നു. ഗോത്രം ബനൂഹാശിം. ഖുറൈശി. ഉപനാമം അബുല്‍ ഹസന്‍. തബൂക്ക് ഒഴികെ എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ജനനം ആനപ്പട സംഭവത്തിന്റെ 30ാം വര്‍ഷം. വഫാത്ത് ഹിജ്‌റ 40ന്. വയസ് 63.
6) സഅ്ദ്ബ്‌നു അബീ വഖാസ്(റ) : മുഹാജിര്‍. ഉപനാമം അബൂ ഇസ്ഹാഖ്. ബദ്ര്‍ ഉള്‍പ്പെടെ എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഗോത്രം ബനീസുഹ്‌റ-ഖുറൈശി-വഫാത്ത് മദീനയില്‍നിന്ന് ഒമ്പത് മൈല്‍ അപ്പുറത്ത് അഖീഖ് എന്ന സ്ഥലത്ത്. ജന്നത്തുല്‍ ബഖീഇല്‍ മറവ് ചെയ്തു.
7) സഈദുബ്‌നു സൈദ്(റ). മുഹാജിര്‍. ഗോത്രം ബനീ അദിയ്യ്-ഖുറൈശി-ഉപനാമം. അബുല്‍ അഅ്‌വര്‍. ബദ്‌റില്‍ ഒഴികെ എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഖുറൈശികളുടെ കച്ചവടസംഘത്തെ കുറിച്ച് അന്വേഷിക്കാന്‍ നബി(സ്വ) പറഞ്ഞയച്ചതിനാല്‍ ബദ്‌റില്‍ പങ്കെടുത്തില്ല. പ്രതിഫലം നബി(സ്വ) വാഗ്ദാനം ചെയ്തു. വഫാത്ത് മദീനയില്‍. ഹിജ്‌റ അമ്പതിലോ അമ്പത്തിയൊന്നിലോ. വയസ് 70ല്‍പരം. ബഖീഇല്‍ അന്ത്യവിശ്രമം.
8) സുബൈറുബ്‌നു അവ്വാം(റ): മുഹാജിര്‍. ഗോത്രം ബനീ അസദ്. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ജനനം ഹിജ്‌റ 36. വയസ് 66. ഖബര്‍ ബസറയില്‍.
9) ത്വല്‍ഹത്ത് ബ്‌നു ഉബൈദില്ല(റ): മുഹാജിര്‍. ഉപനാമം അബൂ മുഹമ്മദ്. ഗോത്രം തൈമി. ബദ്ര്‍ ഒഴികെയുള്ള എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഖുറൈശി കച്ചവടസംഘത്തെ കുറിച്ച് അന്വേഷിക്കാന്‍ നബി(സ്വ) പറഞ്ഞയച്ചതിനാല്‍ ബദ്‌റില്‍ പങ്കെടുത്തില്ല. യുദ്ധമുതലും പ്രതിഫലവും ലഭിച്ചു. വഫാത്ത് ഹിജ്‌റ 36. വയസ് 64. ഖബര്‍ ബസ്വറയില്‍.
10) അബൂ ഉബൈദത്തുബ്‌നുല്‍ ജറാഹ്(റ): മുഹാജിര്‍. പേര് ആമിര്‍. ഗോത്രം ഖുറൈശി (ഫിഹ്‌രി ശാഖ). എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. വഫാത്ത് ഹിജ്‌റ 18ന്. വയസ് 58. ആംവാസിയില്‍ അന്ത്യവിശ്രമം.
11) അബ്ദുറഹ്മാനുബ്‌നു ഔഫ്(റ): മുഹാജിര്‍. ഗോത്രം ഖുറൈശി (സുഹ്‌രി ശാഖ). ഉപനാമം അബൂ മുഹമ്മദ്. ജനനം ആനപ്പടക്ക് പത്തു വര്‍ഷത്തിനു ശേഷം. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 32ല്‍ 72ാം വയസ്സില്‍ വഫാത്തായി. ബഖീഇല്‍ അന്ത്യവിശ്രമം കൊള്ളുന്നു.
12) ഉബൈദത്തുബ്‌നുല്‍ ഹാരിസ്(റ): മുഹാജിര്‍. ഉപനാമം അബുല്‍ ഹാരിസ്. ഗോത്രം ബനില്‍ മുത്തലിബ്. ബദ്‌റില്‍ പങ്കെടുത്ത് ശഹീദായി. സഫ്‌റാഇല്‍ അന്ത്യവിശ്രമം. വയസ് 63.
13) മിഹ്ജഅ് ബ്‌നു സ്വാലിഹ്(റ): മുഹാജിര്‍. യമന്‍കാരനാണ്. ഗോത്രം ബനൂ അദിയ്യ്. ബദ്‌റില്‍ ശഹീദായി. ബദ്‌റില്‍ തന്നെ മറവ് ചെയ്തു.
14) ഉമൈറുബ്‌നു അബീ വഖാസ്(റ): മുഹാജിര്‍. ബനീസുഹ്‌റ ഗോത്രം. ബദ്‌റില്‍ പങ്കെടുത്ത് ശഹീദായി. ബദ്‌റില്‍ മറവ് ചെയ്തു. വയസ് 16.
15) സഫ്‌വാനുബ്‌നു വഹബ്(റ): മുഹാജിര്‍. ഗോത്രം ബനില്‍ ഹാരിസ്. ഉപനാമം അബൂ അംറ്. ബദ്‌റില്‍ ശഹീദായി. അവിടെത്തന്നെ മറവ് ചെയ്തു.
16) ദുശ്ശിമാലൈനി(റ): മുഹാജിര്‍. ഗോത്രം ബനീസുഹ്‌റ. ഉപനാമം അബൂമുഹമ്മദ്. പേര് ഉമൈര്‍. രണ്ടു കൈകള്‍ കൊണ്ടും ഒരുമിച്ച് ജോലി ചെയ്തിരുന്നതുകൊണ്ട് ദുശ്ശിമാലൈനി എന്ന പേര്‍ നല്‍കപ്പെട്ടു. ബദ്‌റില്‍ ശഹീദായി അവിടെത്തന്നെ മറവ് ചെയ്യപ്പെട്ടു.
17) ആഖില്‍ ബ്‌നുല്‍ ബുഖൈര്‍(റ): മുഹാജിര്‍. ബനീ അദിയ്യ് ഗോത്രം. ബദ്‌റില്‍ ശഹീദായി അവിടെത്തന്നെ മറമാടപ്പെട്ടു. തന്റെ സഹോദരങ്ങളായ ആമിര്‍ ഇയാസ്, ഖാലിദ്(റ) എന്നിവരും ബദ്‌റില്‍ ശഹിദായവരില്‍ പെടുന്നു. ഗാഫില്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ നാമം. മുസ്‌ലിമായപ്പോള്‍ നബി(സ്വ) അദ്ദേഹത്തിന് ‘ആഖില്‍’ എന്ന് നാമകരണം ചെയ്തു. വയസ് 34.
18) സഅദുബ്‌നു ഖൈസമ(റ): ഔസ് ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ഉപനാമം അബൂഖൈസമ. ബദ്‌റില്‍ ശഹീദായി അവിടെ മറവ്‌ചെയ്യപ്പെട്ടു.
19) മുബശ്ശിര്‍ ബ്‌നു അബ്ദുല്‍ മുന്‍ദിര്‍: ഔസ് ഗോത്രത്തിലെ ബനീ ഉമ്മയ്യ ശാഖയില്‍ പെടുന്നു. ഉപനാമം അബൂലബാബ. ബദ്‌റില്‍ ശഹീദായി. അവിടെ മറവ് ചെയ്യപ്പെട്ടു.
20) യസീദുബ്‌നുല്‍ ഹാരിസ്(റ) ഖസ്‌റജി ഗോത്രത്തിലെ ബനീ ഹാരിസ ശാഖയില്‍ പെടുന്നു. ഉപനാമം ഇബ്‌നു ഖുസ്ഹൂം. ബദ്‌റില്‍ ശഹീദായി അവിടെത്തന്നെ മറവ് ചെയ്തു.
21) ഉമൈറുബ്‌നുല്‍ ഹുമാം(റ): ഖസ്‌റജി ഗോത്രത്തിലെ ബനീസലമ ശാഖയില്‍ പെടുന്നു. ബദ്‌റില്‍ ശഹീദായി.
22) റാഫിഅ് ബ്‌നു മുഅല്ല(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സറൈഖ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂസഈദ്. ബദ്‌റില്‍ ശഹീദായി അവിടെത്തന്നെ മറവ് ചെയ്തു.
23) മുഅവ്വിദ്ബ്‌നുല്‍ ഹാരിസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂ ഔഫ്. അഖബ ഉടമ്പടിയിലും ബദ്‌റിലും പങ്കെടുത്തു. ബദ്‌റില്‍ അബൂജഹ്‌ലിനെ വധിച്ചത് ഇവരാണ്. ബദ്‌റില്‍ അന്ത്യവിശ്രമം.
24) ഹാരിസത്തുബ്‌നു സുറാഖത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍ പെടുന്നു. ബദ്‌റില്‍ ശഹീദായി അവിടെ മറവ് ചെയ്യപ്പെട്ടു.
25) ഔഫ് ബ്‌നുല്‍ ഹാരിസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. ഉപനാമം അഖൂമുവ്വിദ്. ബദ്‌റില്‍ ശഹീദായി അവിടെ മറവ് ചെയ്തു.
26) ഉബയ്യുബ്‌നു കഅ്ബ്(റ) ഖസ്‌റജി ഗോത്രത്തിലെ ബനീ ഹുദൈല ശാഖയില്‍ പെടുന്നു. ഉപനാമം അബുല്‍ മുന്‍ദിര്‍. അഖബയിലും ബദ്‌റിലും മറ്റ് യുദ്ധങ്ങളിലും പങ്കെടുത്തു. അന്‍സാരിയായ ഈ സ്വഹാബി ഖുര്‍ആന്‍ മനഃപാഠമുള്ളവരും ഖുര്‍ആന്‍ പാരായണ കലയില്‍ മികവ് പുലര്‍ത്തിയവരുമായിരുന്നു. ഉമര്‍(റ) വിന്റെ ഭരണകാലത്ത് ഹിജ്‌റ 19ന് മദീനയില്‍ വഫാത്തായി. മദീനയില്‍ അന്ത്യവിശ്രമംകൊള്ളുന്നു. നബി(സ്വ)യില്‍നിന്ന് 164 ഹദീസുകള്‍ രിവായത്ത് ചെയ്തിട്ടുണ്ട്.
27) അഖ്‌നസുബ്‌നു ഖുബൈബ്(റ) മുഹാജിര്‍ ബനീ സുലൈം ഗോത്രത്തില്‍ പെടുന്നു. ഉപനാമം അബൂയസീദ്.
28) അര്‍ഖമുബ്‌നു അബീ അര്‍ഖം(റ): മുഹാജിര്‍. ബനീ മഖ്‌സൂം ഗോത്രത്തില്‍ പെടുന്നു. ഉപനാമം അബൂഅബ്ദില്ല. ബദ്‌റിലും മറ്റ് യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 53ല്‍ വഫാത്തായി. ബഖീഇല്‍ മറമാടപ്പെട്ടു. വയസ് 80.
29) അസ്അദുബ്‌നു യസീദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനൂ സുറൈഖ് ശാഖയില്‍ പെടുന്നു. ബദ്‌റില്‍ ശഹീദായി.
30) അനസുബ്‌നു മുആദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഹുദൈല ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഖിലാഫത്ത് കാലത്ത് വഫാത്തായി. ബിഇ്‌റ് മഊനയില്‍ അന്ത്യവിശ്രമം.
31) അനസത്ത്(റ): മുഹാജിര്‍. ഉപനാമം അബൂമസ്‌റൂഹ്. ബദ്‌റില്‍ പങ്കെടുത്തു. അബൂബക്കര്‍ സിദ്ദീഖ്(റ)വിന്റെ ഖിലാഫത്ത് കാലത്ത് വഫാത്തായി.
32) ഉനൈസുബ്‌നു ഖതാദ(റ): ഔസ് ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി അവിടെ മറമാടപ്പെട്ടു.
33) ഔസുബ്‌നു സാബിത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ മുഗാല ശാഖയില്‍ പെടുന്നു. ഉപനാമം അബൂഖുഹസ്സാന്‍. അഖബയിലും ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും നബി(സ്വ)യോടൊപ്പം പങ്കെടുത്തു. ഹസ്സാനുബ്‌നു സാബിത എന്ന കവിയുടെ സഹോദരന്‍. ഉഹ്ദില്‍ ശഹീദായി. ബഖീഇല്‍ അന്ത്യവിശ്രമം.
34) ഔസുബ്‌നു ഖൗലിയ്യ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഹബലിയ്യ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും നബി(സ്വ)യോടൊപ്പം പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഖിലാഫത്ത് കാലത്ത് മദീനയില്‍ വഫാത്തായി. അവിടെത്തന്നെ മറവ് ചെയ്തു.
35) ഇയാസുബ്‌നു ഔസ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറമാടപ്പെട്ടു.
36) ഇയാസുബ്‌നുല്‍ ബുഖൈര്‍(റ): മുഹാജിര്‍. ബനീ അദിയ്യ് ഗോത്രം. ഉപനാമം അഖൂആഖില്‍. ബദ്ര്‍, ഉഹ്ദ്, ഖന്തഖ് എന്നീ യുദ്ധങ്ങളില്‍ പങ്കെടുത്തു. ഹിജ്‌റ 34ല്‍ വഫാത്തായി.
37) ബുജൈറുബ്‌നു അബീബുജൈര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ദീനാര്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
38) ബഹാസുബ്‌നു സഅ്‌ലബത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയിര്‍ പെടുന്നു. ഉപനാമം അബൂഅബ്ദുല്ല. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
39) ബറാഉബ്‌നു മഅ്‌റൂര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂബിശ്ര്‍. അഖബയിലും ബദ്‌റിലും പങ്കെടുത്തു. നബി(സ്വ)മദീനയില്‍ വരുന്നതിനു മുമ്പ് വഫാത്തായി. ബഖീഇലാണു ഖബര്‍.
40) ബസ്ബസത്തുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അംറ് ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
41) ബിശ്‌റുബ്‌നുല്‍ ബറാഅ്(റ) ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍പെടുന്നു. ബദ്ര്‍, ഉഹ്ദ്, ഖൈബര്‍ മുതലായ യുദ്ധങ്ങളില്‍ നബി(സ്വ)യോടൊപ്പം പങ്കെടുത്തു. ഹിജ്‌റ ഏഴിനു വഫാത്തായി.
42) ബശീറുബ്‌നു സഅദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഹാരിസ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂനുഅ്മാന്‍. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 12ല്‍ വഫാത്തായി. കൂഫക്ക് സമീപം ഐനുത്തംറ് എന്ന സ്ഥലത്ത് മറവ് ചെയ്തു.
43) ബിലാലുബ്‌നു റബാഹ്(റ): മുഹാജിര്‍. ഉപനാമം അബൂഅബ്ദുല്ല. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ കാലത്ത് ശാമിലെ ദിമിശ്ഖില്‍ മരണപ്പെട്ടു. അബൂബക്ര്‍ സിദ്ദീഖ്(റ)വിന്റെ മൗലയാണ്. ഉമയ്യത്തുബ്‌നു ഖലഫിനെ കൊന്നത് ഇദ്ദേഹമാണ്. അംവാസില്‍ മറവ് ചെയ്യപ്പെട്ടു. 60ല്‍പരം വയസ്സുണ്ടായിരുന്നു. 44 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബിലാല്‍ മുഅദ്ദിന്‍ എന്ന പേരില്‍ പ്രസിദ്ധനായി.
44) തമീം മൗലാ ഖിറാശ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍ പെടുന്നു. ഖിറാശിന്റെ മൗലാ. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
45) തമീമുബ്‌നു യുആര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഔഫ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
46) തമീമുബ്‌നു സാലിം(റ): ഔസ് ഗോത്രം ബനീ ഗനമിന്റെ മൗലാ-ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
47) സാബിത്തുബ്‌നു അഖ്‌റം(റ): ഔസ് ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. അബൂബക്കര്‍ സിദ്ദീഖ്(റ)വിന്റെ ഭരണകാലത്ത് തുലൈഹത്തുല്‍ അസദി ഇദ്ദേഹത്തെ വധിച്ചു. ഹിജ്‌റ 11ലായിരുന്നു വഫാത്ത്.
48) സാബിതു ബ്‌നു സഅ്‌ലബത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു.
49) സാബിതുബ്‌നു ഖാലിദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. യമാമയില്‍ ശഹീദായി.
50) സാബിതുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീസവാദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി അവിടെ മറവ് ചെയ്യപ്പെട്ടു.
51) സാബിതുബ്‌നു ഹസാല്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 12ന് യമാമയില്‍ ശഹീദായി അവിടെ മറവ് ചെയ്യപ്പെട്ടു.
52) സഅ്‌ലബത്തുബ്‌നു ഹാതിബ്(റ): ഔസ് ഗോത്രത്തിലെ ബനീ ഉമയ്യ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി.
53) സഅ്‌ലബത്തുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ മന്‍ദൂല്‍ ശാഖയില്‍ പെടുന്നു. ബദ്ര്‍, ഉഹ്ദ്, ഖന്തഖ് എന്നിവ കൂടാതെ മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഖിലാഫത്ത് കാലത്ത് വഫാത്തായി.
54) സഅ്‌ലബത്തുബ്‌നു അനമ(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. ബദ്ര്‍, ഉഹ്ദ്, ഖന്തഖ് എന്നീ യുദ്ധങ്ങളിലും അഖബയിലും പങ്കെടുത്തു. ഖന്തക്കില്‍ ശഹീദായി അവിടെ മറവ് ചെയ്യപ്പെട്ടു.
55) സഖ്ഫ്ബ്‌നു അംറ്(റ): മുഹാജിര്‍. സഖീഫ് ഗോത്രം ഉപനാമം അബൂമാലിക്. ബദ്ര്‍, ഉഹ്ദ്, ഖന്തഖ്, ഖൈബര്‍ തുടങ്ങിയ യുദ്ധങ്ങളില്‍ പങ്കെടുത്തു. ഖൈബറില്‍ ശഹീദായി. അവിടെത്തന്നെയാണ് ഖബര്‍.
56) ജാബിര്‍ ബ്‌നു അബ്ദില്ലാഹ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ നുഅ്മാന്‍ ശാഖയില്‍ പെടുന്നു. ബദ്ര്‍, ഉഹ്ദ്, ഖന്തക്ക് മുതലായ യുദ്ധങ്ങളില്‍ പങ്കെടുത്തു. ഒന്നാം അഖബയില്‍ പങ്കെടുത്ത ആറു പേരില്‍ ഒരാള്‍. അന്‍സാരികളില്‍ ആദ്യത്തെ മുസ്‌ലിം.
57) ജാബിറുബ്‌നു അബ്ദില്ലാഹ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍ പെടുന്നു. ഉപനാമം അബൂ അബ്ദില്ലാഹ്. ബദ്‌റിലും മൂന്നാം അഖബയിലും പങ്കെടുത്തു. ഹിജ്‌റ 74ല്‍ മദീനയില്‍ വഫാത്തായി. വയസ് 94. ബഖീഇല്‍ അന്ത്യവിശ്രമംകൊള്ളുന്നു. 1540 ഹദീസുകള്‍ നബി(സ്വ)യില്‍നിന്ന് രിവായത്ത് ചെയ്തിട്ടുണ്ട്; അന്‍സാരിയാണ്.
58) ജബ്ബാറുബ്‌നു സഖ്ര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 30ല്‍ മദീനയില്‍ വഫാത്തായി. മദീനയിലാണ് ഖബ്ര്‍. വയസ് 62. അഖബയില്‍ പങ്കെടുത്ത 70 പേരില്‍ ഒരാളായിരുന്നു; അന്‍സാരിയാണ്.
59) ജുബൈറുബ്‌നു ഇയാസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. അന്‍സാരിയാണ്.
60) ജബ്‌റുബ്‌നു അതീക്ക്(റ): ഔസ് ഗോത്രത്തിലെ ബനീ മുആവിയ ശാഖയില്‍ പെടുന്നു. ഉപനാമം അബൂഅബ്ദുല്ല. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 61ല്‍ വഫാത്തായി. വയസ് 90. അന്‍സാരിയാണ്.
61) ഹാരിസുബ്‌നു അനസ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബുല്‍ഹൈസര്‍. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു. അന്‍സാരിയാണ്.
62) ഹാരിസുബ്‌നു ഔസ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ഉഹ്ദിലും ബദ്‌റിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്യപ്പെട്ടു. അന്‍സാരിയാണ്.
63) ഹാരിസുബ്‌നു ഔസ്(റ): ഓസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്അല്‍ ശാഖയില്‍പെടുന്നു. ഉപനാമം അബൂഔസ്. ബദ്ര്‍, ഉഹ്ദ്, ഖന്തഖ് യുദ്ധങ്ങളില്‍ പങ്കെടുത്തു. അന്‍സാരിയാണ്.
64) ഹാരിസുബ്‌നു ഹാത്വിബ്(റ): ഔസ് ഗോത്രത്തിലെ ബനീ ഉമയ്യ ശാഖയില്‍ പെടുന്നു. ബദ്ര്‍, ഉഹ്ദ്, ഹുദൈബിയ്യ, ഖൈബര്‍ ഇവയിലെല്ലാം പങ്കെടുത്തു. അന്‍സാരിയാണ്. ഉഹ്ദില്‍ ശഹീദായി.
65) ഹാരിസുബ്‌നു ഖസ്മത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ഉപനാമം അബ്ദുല്‍ ബശീര്‍. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 40ല്‍ 67ാം വയസ്സില്‍ മദീനയില്‍ വഫാത്തായി. അവിടെ തന്നെയാണ് ഖബ്ര്‍. അലി(റ)വിന്റെ ഭരണകാലത്താണ് വഫാത്ത്.
66) ഹാരിസു ബ്‌നു അബീഖസ്മത്ത്(റ): ഔസ് ഖബീലയിലെ ബനീസഅ്‌ലബത്ത് ശാഖയില്‍ പെടുന്നു.
67) ഹാരിസുബ്‌നുസ്സിമ്മത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീമബ്ദൂല്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബൂസഈദ്. ബദ്‌റിലും ഉഹ്ദിലും ബിള്ര്‍ മഊനയിലും പങ്കെടുത്തു. അവിടെ വഫാത്തായി. ബിള്ര്‍ മഊനയിലാണ് ഖബ്ര്‍.
68) ഹാരിസുബ്‌നു അത്തീക്ക്(റ): ഔസ് ഖബീലയിലെ ബനീഗനം ശാഖയില്‍ പെടുന്നു. ഉപനാമം അബൂ അഖ്‌സം ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ 14ല്‍ വഫാത്തായി.
69) ഹാരിസുബ്‌നു അര്‍ഫജത്ത്(റ): ഔസ് ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
70) ഹാരിസുബ്‌നു ഖൈസ്(റ): ഔസ് ഖബീലയിലെ ബനീ മുആവിയ ശാഖയില്‍പെടുന്നു. ഉപനാമം അബൂഖാലിദ്. ബദ്‌റിലും ഉഹ്ദിലും അഖബയിലും പങ്കെടുത്തു.
71) ഹാരിസുബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂഖാലിദ്. അഖബയിലും എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. യമാമ യുദ്ധത്തിലേറ്റ മുറിവുകളാല്‍ ഉമര്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി. യമാമ ശുഹദാക്കളില്‍ എണ്ണപ്പെടുന്നു.
72) ഹാരിസ് ബ്‌നു നുഅ്മാന്‍(റ): ഔസ് ഖബീലയിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ഉപനാമം അബൂഅബ്ദുല്ലാഹ്. ബദ്ര്‍, ഉഹ്ദ് തുടങ്ങി എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. മുആവിയ്യ(റ)വിന്റെ ഭരണകാലത്ത് ശഹീദായി. അവിടെ മറവ് ചെയ്യപ്പെട്ടു.
73) ഹാരിസത്ത്ബ്‌നു നുഅ്മാന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ഉപനാമം അബൂ അബ്ദില്ലാഹ്. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. മുആവിയ(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
74) ഹാതിബ്ബ്‌നു അബീബല്‍ തഅത്ത്(റ) മുഹാജിര്‍. ബദ്‌റിലും ഉഹ്ദിലും ഹുദൈബിയ്യയിലും പങ്കെടുത്തു. ഹിജ്‌റ 30ല്‍ തന്റെ 65ാം വയസ്സില്‍ വഫാത്തായി.
75) ഹാതിബ് ബ്‌നു അംറ്(റ): മുഹാജിര്‍. ഹബ്ശയിലേക്ക് ഹിജ്‌റ പോയ ആദ്യത്തെയാള്‍. ഉപനാമം അഖൂസുഹൈല്‍. ബദ്‌റില്‍ പങ്കെടുത്തു.
76) ഹുബാബ്‌നു മുന്‍ദിര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീസലമ ശാഖയില്‍ പെടുന്നു. അന്‍സാരിയാണ്. ഉപനാമം അബൂഅംറ്. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി. വയസ് അമ്പതില്‍പരം.
77) ഹബീബ് ബ്‌നുല്‍ അസ്‌വദ്(റ): ഖസ്‌റജി ഗോത്രം. അന്‍സാരിയാണ്. ബദ്‌റില്‍ പങ്കെടുത്തു.
78) ഹറാമുബ്‌നു മില്‍ഹാന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഹറാം ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ നാലില്‍ അര്‍മഊനയില്‍ ശഹീദായി.
79) ഹുറൈസ്ബ്‌നു സൈദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സൈദ് വിഭാഗത്തില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
80) ഹുസ്വയ്ന്‍ ബ്‌നു അല്‍ ഹാരിസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അബ്ദുല്‍ മുത്തലിബ് ശാഖയില്‍ പെടുന്നു. ഉപനാമം അഖൂഉബൈദ. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 33ല്‍ വഫാത്തായി.
81) ഹംസത്ത്ബ്‌നു ഹുമയ്യിര്‍(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
82) ഹംസത്ത്ബ്‌നു അബ്ദില്‍ മുത്തലിബ്(റ): ഖുറൈശിയിലെ ബനീ ഹാശിം ഗോത്രം. മുഹാജിറാണ്. ഉപനാമം അബൂയഅ്‌ല. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്യപ്പെട്ടു. വയസ് 56.
83) ഖാരിജത്ത്ബ്‌നു സൈദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനില്‍ ഹാരിസ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും മൂന്നാം അഖബ ഉടമ്പടിയിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി.
84) ഖാലിദ് ബ്‌നുല്‍ ബുഖൈര്‍(റ): മുഹാജിര്‍. ബനീ അദിയ്യ് ഗോത്രം. ഉപനാമം അഖൂഇയാസ്. ബദ്‌റില്‍ പങ്കെടുത്തു. ഹിജ്‌റ നാലില്‍ 34ാം വയസ്സില്‍ വഫാത്തായി.
85) ഖാലിദ് ബ്‌നു ഖൈസ്(റ). ഖസ്‌റജി ഗോത്രത്തിലെ ബനീ ബയാള ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും അഖബയിലും പങ്കെടുത്തു.
86) ഖബ്ബാബ് ബ്‌നുല്‍ അറത്ത്(റ): മുഹാജിര്‍. തമീമി ഗോത്രം. ഉപനാമം അബൂഅബ്ദില്ലാഹ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 37ന് 63ാം വയസ്സില്‍ കൂഫയില്‍ വഫാത്തായി.
87) ഖബ്ബാബ് മൗലാ ഉത്ബത്ത്(റ): മുഹാജിര്‍. ഉപനാമം അബൂയഹ്‌യ. ബദ്‌റില്‍ പങ്കെടുത്തു. ഹിജ്‌റ പത്തൊമ്പതിന് അമ്പതാം വയസ്സില്‍ മദീനയില്‍ വഫാത്തായി.
88) ഖുബൈബ് ബ്‌നു ഇസാഫ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
89) ഖിദാശ്ബ്‌നു ഖാതാദ(റ): ഔസ് ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍പെടുന്നു. അന്‍സാരിയാണ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി.
90) ഖിറാശ് ബ്‌നു സ്സിമ്മത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
91) ഖുറൈം ബ്‌നു ഫാതിക്ക്(റ): മുഹാജിര്‍. ബനീ അസദ് ഗോത്രം. ഉപനാമം അബൂയഹ്‌യ. ബദ്‌റില്‍ പങ്കെടുത്തു. മുആവിയ(റ)വിന്റെ കാലത്ത് വഫാത്തായി. പത്ത് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
92) ഖല്ലാദുബ്‌നു സുവൈദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ ശാഖയില്‍ പെടുന്നു. അഖബയിലും ബദ്ര്‍, ഉഹ്ദ്, ഖന്തക്ക് യുദ്ധങ്ങളില്‍ പങ്കെടുത്തു. അന്‍സാരിയാണ്. ബനൂ ഖുറൈളാ യുദ്ധത്തില്‍ ശഹീദായി.
93) ഖല്ലാദുബ്‌നു റാഫിഅ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഹാരിസ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂയഹ്‌യ. ബദ്‌റില്‍ പങ്കെടുത്തു.
94) ഖല്ലാദുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും അഖബയിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. ഉഹ്ദിലാണ് ഖബര്‍.
95) ഖല്ലാദ്ബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ നുഅ്മാന്‍ ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
96) ഖുലൈദുബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ നുഅ്മാന്‍ ശാഖയില്‍ പെടുന്നു. ഉപനാമം അഖൂഖല്ലാദ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
97) ഖലീഫത്തുബ്‌നു അദിയ്യ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ബയാള ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. അന്‍സാരിയാണ്.
98) ഖുനൈസുബ്‌നു ഹുദാഫത്ത്(റ): മുഹാജിര്‍. ബനീ സഹ്മ ഗോത്രം. ഉപനാമം അബൂ അബ്ദില്ലാഹ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ പങ്കെടുത്ത ഏറ്റ മുറിവിനാല്‍ മദീനയില്‍ വഫാത്തായി.
99) ഖവ്വാത്തു ബ്‌നു ജുബൈര്‍(റ): ഔസ് ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ഉപനാമം അബൂഅബ്ദുല്ലാഹ്. അന്‍സാരിയാണ്. ഹിജ്‌റ 40ല്‍ 74ാം വയസ്സില്‍ മദീനയില്‍ വഫാത്തായി.
100) ഖൗലിയ്യുബ്‌നു അബീ ഖൗലിയ്യ്(റ): മുഹാജിര്‍. ജുഅഫി ഗോത്രം. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
101) ദക്‌വാനുബ്‌നു ഉബൈദ്(റ): ഖസ്‌റജി ഗോത്രം. അന്‍സാരിയാണ്. ഉപനാമം അബുസ്സബഅ്. ബദ്‌റിലും ഉഹ്ദിലും അഖബയിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
102) റാശിദ് ബ്‌നു മുഅല്ലാ(റ). ഖസ്‌റജി ഗോത്രം. അന്‍സാരിയാണ്. ഉപനാമം അഖൂറാഫിഅ്. ബദ്‌റില്‍ ശഹീദായി.
103) റാഫിഉബ്‌നുല്‍ ഹാരിസ്(റ). ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ബദ്ര്‍, ഉഹ്ദ്, ഖന്തക്ക് തുടങ്ങി എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഖിലാഫത്ത് കാലത്ത് വഫാത്തായി. അന്‍സാരിയാണ്.
104) റാഫിഅ്ബ്‌നു ഉന്‍ജുദത്ത്(റ): ഔസ് ഗോത്രം. അന്‍സാരിയാണ്. ബദ്ര്‍, ഉഹ്ദ്, ഖന്തഖ് യുദ്ധങ്ങളില്‍ പങ്കെടുത്തു.
105) റാഫിഅ്ബ്‌നു മാലിക്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂമലിക്. രണ്ട് അഖബയിലും ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെയാണ് ഖബര്‍.
106) റാഫിഅ്ബ്‌നു യസീദ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. അന്‍സാരിയാണ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്യപ്പെട്ടു.
107) റിബ്ഇയ്യുബ്‌നു റാഫിഅ്(റ): ഔസ് ഗോത്രം. ബദ്‌റില്‍ പങ്കെടുത്തു.
108) റബീഅ്ബ്‌നു ഇയാസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
109) റബീഅത്തുബ്‌നു അക്‌സം(റ): മുഹാജിര്‍. അസദി ഗോത്രം. ഉപനാമം അബൂയസീദ്. ബദ്ര്‍, ഉഹ്ദ്, ഖന്തക്ക്, ഖൈബര്‍ യുദ്ധങ്ങളിലും ഹുദൈബിയ്യയിലും പങ്കെടുത്തു. ഖൈബറില്‍ 30ാം വയസ്സില്‍ ശഹീദായി.
110) റുഹൈലത്തു ബ്‌നു സഅ്‌ലബത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ബയാള ശാഖയില്‍പെടുന്നു. അന്‍സാരിയാണ്. ബദ്‌റില്‍ പങ്കെടുത്തു.
111) രിഫാഅത്തുബ്‌നുല്‍ ഹാരിസ്(റ). ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
112) രിഫാഅത്തുബ്‌നു റാഫിഅ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍ പെടുന്നു. അന്‍സാരിയാണ്. ഉപനാമം അബൂ മആദ്. എല്ലാ യുദ്ധങ്ങളിലും അഖബയിലും പങ്കെടുത്തു. മുആവിയ(റ)വിന്റെ ഭരണകാലത്ത് ഹിജ്‌റ 42ല്‍ വഫാത്തായി. 24 ഹദീസുകള്‍ നബി(സ്വ)യില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
113) രിഫാഅത്തുബ്‌നു അബ്ദുല്‍ മുന്‍ദിര്‍(റ): ഔസ് ഗോത്രത്തിലെ ബനീ ഉമയ്യ ശാഖയില്‍പെടുന്നു. ഉപനാമം അബൂലുബാബ. അഖബയിലും ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. അലി(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
114) രിഫാഅത്തുബ്‌നു അംറ്(റ). ഖസ്‌റജി ഗോത്രത്തിലെ ബനീ ഹബ്‌ല ശാഖയില്‍ പെടുന്നു. ഉപനാമം അബുല്‍ വലീദ്. അഖബയിലും ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
115) സിയാദുബ്‌നുസ്സകന്‍(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദില്‍ അശ്ഹല്‍ ശാഖയില്‍പെടുന്നു. അന്‍സാരിയാണ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്യപ്പെട്ടു.
116) സിയാദുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രം. ഉപനാമം അബൂ ബസ്ബസത്ത്. ബദ്‌റില്‍ പങ്കെടുത്തു.
117) സിയാദുബ്‌നു ലബീദ്(റ). ഖസ്‌റജി ഗോത്രത്തിലെ ബനീബയാള ശാഖയില്‍ പെടുന്നു. ഉപനാമം അബൂ അബ്ദുല്ലാഹ്. അഖബയിലും ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. മുആവിയ(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
118) സൈദുബ്‌നു അസ്‌ലം(റ): ഔസ് ഗോത്രം. അന്‍സിരിയാണ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
119) സൈദബ്‌നു ഹാരിസത്ത്(റ): മുഹാജിര്‍. ഖുളാഈ ഗോത്രം. ഉപനാമം അബൂസൈദ്. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ എട്ടിന് 75ാം വയസ്സില്‍ മുഅ്തത്ത് യുദ്ധത്തില്‍ ശഹീദായി. നബി(സ്വ)യുടെ വളര്‍ത്തുപുത്രന്‍.
120) സൈദുബ്‌നുല്‍ ഖത്താബ്(റ): മുഹാജിര്‍ ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂഅബ്ദിറഹ്മാന്‍. ബദ്‌റിലും ബൈത്തു രിള്‌വാനിലും മുഴുവന്‍ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 12ല്‍ യമാമ യുദ്ധത്തില്‍ വഫാത്തായി.
121) സൈദുബ്‌നു മുസയ്യന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഔഫ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. റജീഅ് ദിനത്തില്‍ തടവുകാരനായി പിടിക്കപ്പെടുകയും ഹിജ്‌റ മൂന്നിന് വഫാത്താവുകയും ചെയ്തു. അന്‍സാരിയാണ്.
122) സൈദുബ്‌നു വദീഅത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഹബ്‌ലാ ശാഖയില്‍പെടുന്നു. അന്‍സാരിയാണ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു.
123) സൈദ്ബ്‌നുല്‍ മുഅല്ലാ(റ) ഖസ്‌റജി ഗോത്രം. ബദ്‌റില്‍ പങ്കെടുത്തു. അദ്ദേഹവും സഹോരങ്ങള്‍ റാഫിഅ്, ഉബൈദ്, അബൂഖൈസ് എന്നിവരും ബദ്‌റില്‍ ശഹീദായി.
124) സാലിമുബ്‌നു ഉമൈര്‍(റ): ഔസ് ഗോത്രത്തിലെ ബനീ സഅ്‌ലബ ശാഖയില്‍പെടുന്നു. ബദ്‌റിലും മറ്റെല്ലാ യുദ്ധങ്ങളിലും അഖബയിലും പങ്കെടുത്തു. മുആവിയ(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
125) സാലിം മൗലാ അബീ ഹുദൈഫ(റ): മുഹാജിര്‍. പിതാവ് മഅ്ഖില്‍. ഉപനാമം അബൂ അബ്ദില്ലാഹ്. ഹിജ്‌റ 12ല്‍ യമാമ യുദ്ധത്തില്‍ ശഹീദായി.
126) സബ്‌റത്തുബ്‌നു ഫാതിക്(റ): മുഹാജിര്‍. ഔസ് ഗോത്രം. ഉപനാമം: അഖൂഖുറൈം. ബദ്‌റില്‍ പങ്കെടുത്തു.
127) സാഇബ് ബ്‌നു ഉസ്മാന്‍(റ): മുഹാജിര്‍. ബനീ ജുംഹ് ഗോത്രം. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. മുപ്പതില്‍പരം വയസ്സുള്ളപ്പോള്‍ യമാമ യുദ്ധത്തില്‍ ശഹീദായി. യമാമയിലാണ് ഖബര്‍.
128) സുറാഖത്തുബ്‌നു അംറ്: ഔസ് ഗോത്രം. അന്‍സാരിയാണ്. ബദ്‌റിലും ഉഹ്ദിലും ഹുദൈബിയ്യയിലും പങ്കെടുത്തു. മുഅ്തത്തില്‍ ശഹീദായി.
129) സുറാഖത്ത് ബ്‌നു കഅ്ബ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റെല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 12ല്‍ യമാമ യുദ്ധത്തില്‍ ശഹീദായി.
130) സഅ്ദ് ബ്‌നു ഖൗലത്ത്(റ): മുഹാജിര്‍. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹജ്ജത്തുല്‍ വദാഇല്‍ വഫാത്തായി.
131) സഅദുബ്‌നു സൈദ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹുല്‍ ശാഖയില്‍ പെടുന്നു. അഖബയിലും ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു.
132) സഅ്ദുബ്‌നു റബീഅ്(റ): ഖസ്‌റജി ഗോത്രത്തിലെ ഹാരിസ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി.
133) സഅദ്ബ്‌നു സഅദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അംറ് ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
134) സഅ്ദുബ്‌നു സഹ്ല്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീദിയാര്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
135) സഅദുബ്‌നു ഉബാദത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ത്വരീഫ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂസാബിത്ത്. ബദ്‌റിലും മൂന്നാം അഖബയിലും പങ്കെടുത്തു. ഹിജ്‌റ 15ല്‍ ഹൗറാന്‍ എന്ന സ്ഥലത്ത് വഫാത്തായി.
136) സഅദുബ്‌നു ഉബൈദ്(റ): ഔസ് ഗോത്രത്തിലെ ബനീ ഉമയ്യ ശാഖയില്‍ പെടുന്നു. ഉപനാമം: അബൂ സൈദ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 16ന് തന്റെ 64ാം വയസ്സില്‍ ഖാദിസിയ്യയില്‍ ശഹീദായി.
137) സഅദ്ബ്‌നു ഉസ്മാന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍ പെടുന്നു. ഉപനാമം: അബൂ ഉബാദ. ബദ്‌റില്‍ പങ്കെടുത്തു. 80ാം വയസ്സില്‍ വഫാത്തായി.
138) സഅദുബ്‌നു മുആദ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബുന്നുഅ്മാന്‍. ബദ്ര്‍, ഉഹ്ദ്, ഖന്തഖ് എന്നീ യുദ്ധങ്ങളില്‍ പങ്കെടുത്തു. ഖന്തഖ് യുദ്ധത്തിലേറ്റ മുറിവിനാല്‍ വഫാത്തായി. ബഖീഇല്‍ മറവ് ചെയ്തു. വയസ്: 37.
139) സഅദുബ്‌നു മൗല, ഹാത്വിബ്(റ): മുഹാജിര്‍. ബനീ അസദ് ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു.
140) സുഫ്‌യാന്‍ ബ്‌നു നസ്ര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സൈദ് ശാഖയില്‍പെടുന്നു. അന്‍സാരിയാണ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
141) സലമത്ത് ബ്‌നു അസ്‌ലം(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബൂസഈദ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 14ന് തന്റെ 33ാം വയസ്സില്‍ വഫാത്തായി.
142) സലമത്ത്ബ്‌നു സലാമ(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബൂ ഔഫ്. അഖബകളിലും ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 45ല്‍ തന്റെ 74ാം വയസ്സില്‍ മദീനയില്‍ വഫാത്തായി. ബഖീഇല്‍ മറവ് ചെയ്തു.
143) സലീത് ബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂസുലൈമാന്‍. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 14ന് ജിസ്ര്‍ ദിനത്തില്‍ ശഹീദായി.
144) സലമത്തുബ്‌നു സാബിത്ത്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദില്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി.
145) സുലൈം ബ്‌നു ഹാരിസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ദീനാര്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബൂകബ്ശ. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെയാണ് അന്ത്യവിശ്രമം.
146) സുലൈം ബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. അഖബയിലും ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
147) സുലൈം ബ്‌നു ഖൈസ്(റ). ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
148) സുലൈം ബ്‌നു മില്‍ഹാന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഹറാം ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ബിഅ്ര്‍ മഊനയില്‍ ശഹീദായി.
149) സിമാക് ബ്‌നു സഅ്ദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഹാരിസ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
150) സിനാനു ബ്‌നു സ്വയ്ഫിയ്യ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍പെടുന്നു. ഉപനാമം അബൂസിനാന്‍. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു.
151) സിനാനുബ്‌നു അബീ സിനാന്‍(റ): മുഹാജിര്‍. ബനീ അബ്ദുശംസ് ഗോത്രം. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 32ല്‍ വഫാത്തായി.
152 സഹ്‌ലുബ്‌നു ഹുനൈഫ്(റ): ഔസ് ഗോത്രം. ഉപനാമം അബൂസഈദ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 38ല്‍ കൂഫയില്‍ വഫാത്തായി. 40 ഹദീസുകള്‍ നബി(സ്വ)യില്‍നിന്ന് രിവായത്ത് ചെയ്തിട്ടുണ്ട്.
153) സഹ്‌ലുബ്‌നു റാഫിഅ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ഉപനാമം അബൂ സുഹൈല്‍. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
154) സഹ്‌ലുബ്‌നു അതീക്(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും മൂന്നാം അഖബയിലും പങ്കെടുത്തു.
155) സഹ്‌ലുബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്ന് ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു.
156) സുഹൈല്‍ ബ്‌നു വഹബ്(റ): മുഹാജിര്‍. ഖുറൈശിയിലെ ഫിഹ്‌രി ശാഖ. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹബ്ശയിലേക്ക് ഹിജ്‌റ പോയി. നബി(സ്വ)യുടെ കാലത്ത് ഹിജ്‌റ ഒമ്പതിന് മദീനയില്‍ വഫാത്തായി. ബഖീഇലാണ് അന്ത്യവിശ്രമം.
157) സുഹൈല്‍ ബ്‌നു റാഫിഅ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീസഅ്‌ലബത്ത് ശാഖയില്‍പെടുന്നു. ബദ്‌റിലും ഖന്തഖിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഖിലാഫത്ത് കാലത്ത് വഫാത്തായി.
158) സവാദ് ബ്‌നു റസീന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
159) സവാദുബ്‌നു ഗസിയ്യത്ത്(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു.
160) സുവൈബിത്വ് ബ്‌നു ഹര്‍മലത്ത്(റ): മുഹാജിര്‍. ബനീ അബ്ദിദ്ദാര്‍ ഖബീല. ഹബ്ശയിലേക്ക് ഹിജ്‌റ പോയി ബദ്‌റില്‍ പങ്കെടുത്തു.
161) ശമ്മാത്ത്ബ്‌നു ഉസ്മാന്‍(റ): മുഹാജിര്‍. ഖുറൈശി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹബ്ശയിലേക്ക് ഹിജ്‌റ പോയി. ഉഹ്ദില്‍ ശഹീദായി.
162) ശുജാഅ് ബ്‌നു വഹബ്(റ): മുഹാജിര്‍. മദീനയിലേക്കും ഹബ്ശയിലേക്കും ഹിജ്‌റ പോയി. ബനീ അബ്ദിശ്ശംസ് ഗോത്രം. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. യമാമ യുദ്ധത്തില്‍ ശഹീദായി.
163) ശരീക്ക് ബ്‌നു അനസ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
164) സ്വബീഹ് മൗലാ, അബില്‍ ആസ്വ്(റ): മുഹാജിര്‍. ബനീ അബ്ദുശ്ശംസ് ഗോത്രം. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു.
165) സ്വയ്ഫിയ്യ ബ്‌നു സവാദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും രണ്ടാം അഖബയിലും പങ്കെടുത്തു.
166) സുഹൈബ്ബ്‌നു സിനാന്‍(റ): മുഹാജിര്‍. ബനീ തൈം ഖബീല. ഉപനാമം അബൂയഹ്‌യ. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു.
167) ളഹാഖ് ബ്‌നു ഹാരിസത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ബദ്‌റിലും അഖബയിലും പങ്കെടുത്തു.
168) ളഹാഖ് ബ്‌നു അബ്ദി അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ദീനാര്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
169) ളംറത്ത് ബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെത്തന്നെ മറവ് ചെയ്യപ്പെട്ടു.
170) തുഫൈല്‍ ബ്‌നു ഹാരിസ്(റ): മുഹാജിര്‍. ബനില്‍ മുത്തലിബ് ഗോത്രം. ഉപനാമം അബൂ ഉബൈദ. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 33ല്‍ വഫാത്തായി.
171) തുഫൈല്‍ ബ്‌നു മാലിക്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും അഖബയിലും പങ്കെടുത്തു. ഖന്തഖില്‍ ശഹീദായി.
172) തുഫൈല്‍ ബ്‌നു നുഅ്മാന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും അഖബയിലും പങ്കെടുത്തു. ഹിജ്‌റ ആറിന് ഖന്തക്കില്‍ ശഹീദായി. മദീനയില്‍ മറവ് ചെയ്യപ്പെട്ടു.
173) തുലൈബ് ബ്‌നു ഉമൈര്‍(റ): മുഹാജിര്‍. ബനീ അബ്ദു ബ്‌നു ഖുസ്വയ്യ് ഖബീല. ഉപനാമം അബൂ അദിയ്യ്. ഹബ്ശയിലേക്ക് ഹിജ്‌റ പോയി. ബദ്ര്‍, ഉഹ്ദ്, യര്‍മൂക്ക് യുദ്ധങ്ങളില്‍ പങ്കെടുത്തു. ഹിജ്‌റ 13ന് യര്‍മൂക്ക് യുദ്ധത്തില്‍ ശഹീദായി. അവിടെത്തന്നെ മറവ് ചെയ്തു.
174)ആസ്വിമുബ്‌നു സാബിത്ത്(റ): ഔസ് ഗോത്രത്തിലെ ബനീ അംറ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂസുലൈമാന്‍.
175) ആസ്വിമുബ്‌നു അദിയ്യ്(റ): ഔസ് ഗോത്രം. ഉപനാമം അബൂ മുഹമ്മദ്. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. 120ാം വയസ്സില്‍ ഹിജ്‌റ 45ല്‍ വഫാത്തായി.
176) ആസ്വിമുബ്‌നു ഉകൈര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഹബ്‌ലാ ശാഖയില്‍ പെടുന്നു.
177) ആസ്വിമുബ്‌നു ഖൈസ്(റ): ഔസ് ഗോത്രത്തിലെ ബനീ സഅ്‌ലബശാഖയില്‍പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു.
178) ആമിര്‍ ബ്‌നു റബീഅ(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ ശാഖയില്‍ പെടുന്നു. മുഹാജിറാണ്. ഉപനാമം അബൂ അബ്ദുല്ലാഹ്. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹബ്ശയിലേക്കും മദീനയിലേക്കും ഹിജ്‌റ പോയി. ഹിജ്‌റ 36ന് വഫാത്തായി.
179) ആമിര്‍ ബ്‌നു ഉമയ്യത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍ പെടുന്നു. ഉപനാമം: അബ്ദുഹിശാം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ റവ് ചെയ്തു.
180) ആമിര്‍ ബ്‌നു ബുകൈര്‍(റ): മുഹാജിര്‍. ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖ. ഹിജ്‌റ 12ന് യമാമ യുദ്ധത്തില്‍ ശഹീദായി.
181) ആമിര്‍ ബ്‌നു സഅദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീമബ്ദുല്‍ ശാഖയില്‍ പെടുന്നു.
182) ആമിറുബ്‌നു സലമത്ത്(റ): ഖസ്‌റജി ഗോത്രം. ബദ്‌റില്‍ പങ്കെടുത്തു.
183) ആമിര്‍ ബ്‌നു ഫുഹൈറത്ത്(റ): മുഹാജിര്‍. തൈമ് ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ നാലില്‍ ബിഅ്‌റ് മഊനയില്‍ വഫാത്തായി.
184) ആമിറുബ്‌നു മുഖല്ലദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
185) ആമിറുബ്‌നുസ്സകന്‍(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദില്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി.
186) അബ്ബാദ് ബ്‌നു ബിശ്ര്‍(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബുല്‍ ബിശ്ര്‍. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. 45ാം വയസ്സില്‍ യമായ യുദ്ധത്തില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു.
187) അബ്ബാദുബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍ പെടുന്നു. ബദ്ര്‍, ഉഹ്ദ്, ഖന്തഖ്, അഖബ എന്നിവയില്‍ പങ്കെടുത്തു. ഹിജ്‌റ എട്ടിന് മുഅ്തത്ത് യുദ്ധത്തില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
188) ഉബാദത്തുബ്‌നു സ്വാമിത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ഉപനാമം അബുല്‍ വലീദ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും മൂന്ന് അഖബകളിലും പങ്കെടുത്തു. ഹിജ്‌റ 34ല്‍ തന്റെ 72ാം വയസ്സില്‍ വഫാത്തായി. നബി(സ്വ)യില്‍നിന്ന് 181 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
189) അബ്ദുല്ലാഹിബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീസുറൈഖ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
190) അബ്ദുല്ലാഹിബ്‌നു സഅ്‌ലബത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. ഹിജ്‌റ 89നു തന്റെ 93ാം വയസ്സില്‍ വഫാത്തായി.
191) അബ്ദുല്ലാഹിബ്‌നു ജുബൈര്‍(റ): ഔസ് ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ഉപനാമം അഖൂബനീ അംറ്. ബദ്‌റിലും ഉഹ്ദിലും അഖബയിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
192) അബ്ദുല്ലാഹിബ്‌നു ജഹ്ശ്(റ): മുഹാജിര്‍. ഉപനാമം അബൂഅഹ്മദ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 40ാം വയസ്സില്‍ ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
193) അബ്ദുല്ലാഹിബ്‌നുല്‍ ജദ്ദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
194) അബ്ദുല്ലാഹിബ്‌നു ഹുമയ്യിര്‍(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
195) അബ്ദുല്ലാഹിബ്‌നു റബീഅ്(റ): ഖസ്‌റജി ഗോത്രം. ബ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
196) അബ്ദുല്ലാഹിബ്‌നു റവാഹ(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഹാരിസ് ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും അഖബയിലും പങ്കെടുത്തു. ഹിജ്‌റ എട്ടിന് മുഅ്തത്ത് യുദ്ധത്തില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
197) അബ്ദുല്ലാഹിബ്‌നു സൈദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സൈദ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂമുഹമ്മദ് ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 32ല്‍ 64ാം വയസ്സില്‍ വഫാത്തായി.
198) അബ്ദുല്ലാഹിബ്‌നു സുറാഖത്ത്(റ): മുഹാജിര്‍. ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു.
199) അബ്ദുല്ലാഹിബ്‌നു സഹ്ല്‍(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദില്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഖന്തഖിലും പങ്കെടുത്തു. ഖന്തഖില്‍ ശഹീദായി. മദീനയില്‍ മറവ് ചെയ്തു.
200) അബ്ദുല്ലാഹിബ്‌നു സുഹൈല്‍(റ): മുഹാജിര്‍. ബനീ ആമിര്‍ ഗോത്രം. ഉപനാമം അബൂസുഹൈല്‍. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹബ്ശയിലേക്ക് ഹിജ്‌റ പോയി. ഹിജ്‌റ 12ന് യമാമ യുദ്ധത്തില്‍ ശഹീദായി. വയസ് 38.
201) അബ്ദുല്ലാഹിബ്‌നു സലമത്ത്(റ): ഔസ് ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍പെടുന്നു. ഉപനാമം അബൂമുഹമ്മദ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
202) അബ്ദുല്ലാഹിബ്‌നു ശരീക്ക്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദില്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
203) അബ്ദുല്ലാഹിബ്‌നു താരീഖ്(റ): ഔസ് ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
204) അബ്ദുല്ലാഹിബ്‌നു ആമിര്‍(റ): ഖസ്‌റജി ഗോത്രം. പിതാവ് ആമിര്‍.
205) അബ്ദുല്ലാഹിബ്‌നു അബ്ദുമനാഫ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ നുഅ്മാന്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബൂയഹ്‌യ. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
206) അബ്ദുല്ലാഹിബ്‌നു ഉര്‍ഫുത്വ(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഔഫ് ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. ജഹ്ഫറുബ്‌നു അബീത്വാലിബിന്റെ കൂടെ ഹബ്ശയിലേക്ക് ഹിജ്‌റ പോയി.
207) അബ്ദുല്ലാഹിബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍ പെടുന്നു. ഉപനാമം അബൂജാബിര്‍. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി.
208) അബ്ദുല്ലാഹിബ്‌നു ഉമൈര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഔഫ് ശാഖയില്‍പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
209) അബ്ദുല്ലാഹിബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ റബീഅ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി.
210) അബ്ദുല്ലാഹിബ്‌നു കഅബ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അംറുബ്‌നു ഔഫ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂയഹ്‌യാ. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. വഫാത്ത് ഹിജ്‌റ 30ല്‍ മദീനയില്‍.
211) അബ്ദുല്ലാഹിബ്‌നു മഖ്‌റുമത്ത്(റ): മുഹാജിര്‍. ബനീ ആമിര്‍ ഗോത്രം. ഉപനാമം അബൂമുഹമ്മദ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 12ന് 41ാം വയസ്സില്‍ യമാമ യുദ്ധത്തില്‍ ശഹീദായി.
212) അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ): മുഹാജിര്‍. ഉപനാമം. അബീ അബ്ദുറഹ്മാന്‍. ബദ്‌റിലും മറ്റുയുദ്ധങ്ങളിലും ഹുദൈബിയ്യയിലും പങ്കെടുത്തു. പ്രസിദ്ധരായ നാലു ഖാരിഉകളില്‍ ഒരാള്‍. രണ്ടു തവണ ഹിജ്‌റ പോയി. ഹിജ്‌റ 32ന് 60ാം വയസ്സില്‍ വഫാത്തായി. ബഖീഇലാണ് ഖബര്‍. 848 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
213 അബ്ദുല്ലാഹിബ്‌നു മള്ഊന്‍(റ): മുഹാജിര്‍. ബനീ ജഹ് ഗോത്രം. ഉപനാമം അബൂ മുഹമ്മദ്. ബദ്‌റില്‍ പങ്കെടുത്തു. ഹബ്ശയിലേക്ക് ഹിജ്‌റ പോയി. ഹിജ്‌റ 30ന് 60ാം വയസ്സില്‍ വഫാത്തായി.
214) അബ്ദുല്ലാഹിബ്‌നു നുഅ്മാന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഖനാസ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
215) അബ്ദുറഹ്മാന്‍ ബ്‌നു ജബ്ര്‍(റ): ഔസ് ഗോത്രത്തിലെ ബനീ ഹാരിസ ശാഖയില്‍ പെടുന്നു. ഉപനാമം അബൂഅബ്‌സ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 34ല്‍ 70ാം വയസ്സില്‍ വഫാത്തായി. ബഖീഇല്‍ മറവ് ചെയ്തു. നിരവധി ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
216) അബ്ദുറബ്ബിഹ് ബ്‌നു ഹിഖ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ത്വരീഫ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
217) അബ്ദത്തുബ്‌നു ഹസ്ഹാസ്(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
218) അബ്‌സുബ്‌നു ആമിര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും അഖബയിലും പങ്കെടുത്തു.
219) ആഇദുബ്‌നു മാഇസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. യമാമ യുദ്ധത്തില്‍ ശഹീദായി. ഉഹ്ദില്‍ മറവ് ചെയ്തു.
220) ഉബൈദുബ്‌നു ഔസ്(റ): ഔസ് ഗോത്രത്തിലെ ബനീ ളഫ്ര്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബൂനുഅ്മാന്‍. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
221) ഉബൈദുബ്‌നു തയ്യിഹാന്‍(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
222) ഉബൈദുബ്‌നു അബീ ഉബൈദ്(റ): ഔസ് ഗോത്രത്തിലെ ബനീ ഉമയ്യ ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും ഖന്തഖിലും പങ്കെടുത്തു.
223) ഉബൈദുബ്‌നു സൈദ്(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
224) ഇത്ബ്‌നു ബ്‌നു മാലിക്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. മുആവിയ(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
225) ഉത്ബത്തുബ്‌നു റബീഅത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഗനം ശാഖയില്‍ പെടുന്നു. ബദര്‍, യര്‍മൂക് യുദ്ധങ്ങളില്‍ പങ്കെടുത്തു.
226) ഉത്ബത്തുബ്‌നു അബ്ദില്ലാഹ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍പെടുന്നു ബദ്‌റില്‍ പങ്കെടുത്തു.
227) ഉത്ബതുബ്‌നു ഗസ്‌വാന്‍(റ): മുഹാജിര്‍. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ബനീ നൗഫല്‍ ഗോത്രം. ഹിജ്‌റ 17ന് തന്റെ 57ാം വയസ്സില്‍ വഫാത്തായി.
228) ഉസ്മാനുബ്‌നു മള്ഊന്‍(റ): മുഹാജിര്‍. ബനീ ജംഹ് ഗോത്രം. ഉപനാമം അബൂസായിബ്. ബദ്‌റില്‍ പങ്കെടുത്തു. ഹബ്ശയിലേക്ക് ഹിജ്‌റ പോയി. മുഹാജിറുകളില്‍ മദീനയില്‍ വച്ച് ആദ്യം വഫാത്തായ ആള്‍. നബി(സ്വ)യുടെ മുലകുടി ബന്ധത്തിലുള്ള സഹോദരന്‍. ഹിജ്‌റ രണ്ടാം വര്‍ഷത്തിനു ശേഷം ശഅ്ബാനില്‍ വഫാത്തായി. ബഖീഇല്‍ മറവ് ചെയ്യപ്പെട്ടത് ഇത് ഇദ്ദേഹത്തിന്റെ ജനാസയാണ്.
229) അജ്‌ലാനുബ്‌നു നുഅ്മാന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍ പെടുന്നു.
230) അദിയ്യുബ്‌നു അബിസ്സഗ്ബാഅ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ മബ്ദൂല്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഖന്തക്കിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
231) ഇസ്മത്തുബ്‌നു ഹുസൈന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു.
232) ഉസൈമത്ത്ബ്‌നുല്‍ അശ്ജഇ(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. മുആവിയ(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
223) അതിയ്യത്തുബ്‌നു നുവൈറത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ബയാള ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
234) ഉഖ്ബത്തുബ്‌നു ആമിര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും ഒന്നാം അഖബയിലും പങ്കെടുത്തു. ഹിജ്‌റ 12ന് യമാമ യുദ്ധത്തില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു.
235) ഉഖ്ബത്തുബ്‌നു ഉസ്മാന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
236) ഉഖ്ബത്തുബ്‌നു വഹബ്(റ): ഖസ്‌റജി ഗോത്രം. അന്‍സാരിയാണ്. ബദ്‌റിലും ഉഹ്ദിലും രണ്ട് അഖബയിലും പങ്കെടുത്തു.
237) ഉഖ്ബത്തുബ്‌നു വഹബ്(റ): മുഹാജിര്‍. ബദ്‌റില്‍ പങ്കെടുത്തു.
238) ഉക്കാശത്തുബ്‌നു മിഹ്‌സന്‍(റ): മുഹാജിര്‍. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 11ല്‍ 45ാം വയസ്സില്‍ വഫാത്തായി.
239) അമ്മാറുബ്‌നു യാസിര്‍(റ): മുഹാജിര്‍. ഉപനാമം അബുല്‍ യഖ്‌ളാന്‍. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹബ്ശയിലേക്കും മദീനയിലേക്കും ഹിജ്‌റ പോയി ഹിജ്‌റ 37ല്‍ 90ാം വയസ്സില്‍ സ്വിഫീന്‍ യുദ്ധത്തില്‍ ശഹീദായി. അവിടെത്തന്നെ മറവ് ചെയ്തു.
240) ഉമാറത്തുബ്‌നു സിയാദ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്യപ്പെട്ടു.
241) ഉമാറത്തുബ്‌നു ഹസ്മ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഗനം ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും അഖബയിലും പങ്കെടുത്തു. യമാമ യുദ്ധത്തിലും ശഹീദായി. അവിടെത്തന്നെ മറവ് ചെയ്തു.
242) അംറുബ്‌നു ഇയാസ്(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. യമന്‍കാരാണ്.
243) അംറുബ്‌നുല്‍ ജമൂഹ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും അഖബയിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി.
244) അംറുബ്‌നുല്‍ ഹാരിസ്(റ): മുഹാജിര്‍. ബനില്‍ ഹാരിസ് ഖബീല. ഉപനാമം അബൂനാഫിഅ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹബ്ശയിലേക്ക് ഹിജ്‌റ പോയി.
245) അംറുബ്‌നുല്‍ ഹാരിസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍ പെടുന്നു. അന്‍സാരിയാണ്. ബദ്‌റിലും ഉഹ്ദിലും രണ്ടാം അഖബയിലും പങ്കെടുത്തു.
246) അംറുബ്‌നു സുറാഖത്ത്(റ): മുഹാജിര്‍. ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
247) അംറുബ്‌നു അബീ സര്‍ഹ്(റ): മുഹാജിര്‍. ബനില്‍ഹാരിസ് ഖബീല. ഉപനാമം അബൂസഈദ്. ബദ്ര്‍, ഉഹ്ദ്, ഖന്തഖ് തുടങ്ങി എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 30ല്‍ ഉസ്മാന്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി. ബഖീഇല്‍ മറവ് ചെയ്യപ്പെട്ടു.
247) അംറുബ്‌നുല്‍ ത്വല്‍ഖ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സിനാന്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
249) അംറുബ്‌നുല്‍ ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂ ഖാരിജ. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി.
250) അംറുബ്‌നു മഅ്ബത്ത്(റ): ഔസ് ഗോത്രത്തിലെ ബനീ അംറുബ്‌നു ഔഫ് ശാഖയില്‍ പെടുന്നു.
251) അംറുബ്‌നു മുആദ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു. വയസ് 32.
252) അംറുബ്‌നു സഅ്‌ലബത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍പെടുന്നു. ഉപനാമം അബൂഹക്കീമ. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
253) ഉമൈറുബ്‌നു ഹറാം(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
254) ഉമൈറുബ്‌നു ആമിര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍പെടുന്നു. ഉപനാമം അബൂദാവൂദ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ 12ന് വഫാത്തായി. യമാമയില്‍ മറവ് ചെയ്യപ്പെട്ടു.
255) ഉമൈറുബ്‌നു ഔഫ്(റ): മുഹാജിര്‍. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഭരണകാലത്ത് മദീനയില്‍ വഫാത്തായി. അവിടെത്തന്നെമറവ് ചെയ്യപ്പെട്ടു.
256) ഉമൈറുബ്‌നു അബീ വഖാസ്(റ): മുഹാജിര്‍. ബദ്‌റില്‍ ശഹീദായി.
257) ഉവൈം ബ്‌നു സാഇദത്ത്(റ): ഔസ് ഗോത്രത്തിലെ ബനീ ഉമയ്യത്ത് ശാഖയില്‍പെടുന്നു. ബദ്ര്‍, ഉഹ്ദ്, ഖന്തഖ് എന്നിവയിലും രണ്ട് അഖബകളിലും പങ്കെടുത്തു. 65ാം വയസ്സില്‍ ഉമര്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
258) ഇയാളുബ്‌നു സുഹൈര്‍(റ): മുഹാജിര്‍. ബനീ ആമിര്‍ ഖബീല. ബദ്‌റില്‍ പങ്കെടുത്തു. ഹബ്ശയിലേക്ക് ഹിജ്‌റ പോയി. ഹിജ്‌റ 30നു ശാമില്‍ വഫാത്തായി.
259) ഗന്നാമുബ്‌നു ഔസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ബയാള ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
260) ഫര്‍വത്തുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ബയാള ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും അഖബയിലും പങ്കെടുത്തു.
261) ഫാഖിഹ് ബ്‌നു ബിശ്ര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍പെടുന്നു.
262) ഖതാദത്തുബ്‌നു നുഅ്മാന്‍(റ): ഔസ് ഗോത്രത്തിലെ ബനീ ളഫ്ര്‍ ശാഖയില്‍പെടുന്നു. ഉപനാമം അബൂഅംറ്. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 23ന് 65ാം വയസ്സില്‍ വഫാത്തായി.
263) ഖുദാമത്തുബ്‌നു മള്ഊന്‍(റ): മുഹാജിര്‍. ബനീ ജംഹ് ഖബീല. ഉപനാമം അബൂഅംറ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹബ്ശയിലേക്ക് ഹിജ്‌റ പോയി. ഹിജ്‌റ 36ല്‍ തന്റെ 68ാം വയസ്സില്‍ വഫാത്തായി.
264) ഖുത്ബത്തുബ്‌നു ആമിര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂസൈദ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും അഖബകളിലും പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഖിലാഫത്ത് കാലത്ത് വഫാത്തായി.
265) ഖൈസുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു.
266) ഖൈസുബ്‌നു മിഹ്‌സന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
267) ഖൈസുബ്‌നു മുഖല്ലദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു.
268) കഅബുബ്‌നു ജമ്മാസ്(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു.
269) കഅബുബ്‌നു സൈദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ദീനാര്‍ ശാഖയില്‍പെടുന്നു. ബദ്‌റിലും ഖന്തക്കും പങ്കെടുത്തു. ഖന്തഖില്‍ ശഹീദായി.
270) ലിബ്ദത്തുബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ നുഅ്മാന്‍ ശാഖയില്‍പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
271) മാലികുബ്‌നു അബീ ഖൗലിയ്യ്(റ): മുഹാജിര്‍. ബദ്‌റില്‍ പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
272) മാലിക്ബ്‌നു ദഖ്ശൂം(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഗനം ശാഖയില്‍പെടുന്നു. ബദ്‌റിലും മൂന്നാം അഖബയിലും പങ്കെടുത്തു.
273) മാലികുബ്‌നു റബീഅത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സാഇദ ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 60ന് മദീനയില്‍ 78ാം വയസ്സില്‍ വഫാത്തായി. നബി(സ്വ)യില്‍നിന്ന് 28 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബദ്‌രീങ്ങളില്‍ അവസാനം വഫാത്തായത് ഇദ്ദേഹമാണ്.
274) മാലിക്ബ്‌നു രിഫാഅത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഹബ്‌ല ശാഖയില്‍പെടുന്നു. ബദ്‌റിലും മൂന്നാം അഖബയിലും പങ്കെടുത്തു.
275) മാലിക്ബ്‌നു അംറ്(റ): മുഹാജിര്‍. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 12ല്‍ യമാമയില്‍ ശഹീദായി.
276) മാലിക്ബ്‌നു ഖുദാമ(റ): ഔസ് ഖബീലയിലെ ബനീ ഗനം ശാഖയില്‍പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
277) മാലിക്ബ്‌നു മസ്ഊദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അംറ് ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
278) മാലിക്ബ്‌നു സാബിത്ത്(റ): ഔസ് ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു.
279) മുജദ്ദര്‍ ബ്‌നു ദിയാദ്(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു.
280) മുഹറര്‍ബ്‌നു ആമിര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദ് രണാങ്കണത്തിലേക്ക് പോകുന്ന ദിവസം രാവിലെ വഫാത്തായി.
281) മുഹ്‌രിസുബ്‌നു നള്‌ലത്ത്(റ): മുഹാജിര്‍. അസദി ഗോത്രം. ബദ്ര്‍, ഉഹ്ദ്, ഖന്തഖ് യുദ്ധങ്ങളില്‍ പങ്കെടുത്തു. ഉപനാമം അബൂനള്‌ലത്ത്. വയസ് 37.
282) മുഹമ്മദുബ്‌നു മസ്‌ലമത്ത്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍പെടുന്നു. തബൂക്ക് ഒഴികെയുള്ള എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 43ല്‍ 77ാം വയസ്സില്‍ വഫാത്തായി.
283) മിദ്‌ലാജുബ്‌നു അംറ്(റ): മുഹാജിര്‍. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. വഫാത്ത് ഹിജ്‌റ 50ല്‍.
284) മര്‍സദുബ്‌നു അബീ മര്‍സദ്(റ): മുഹാജിര്‍. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. വഫാത്ത് ഹിജ്‌റ മൂന്നില്‍.
285) മിസ്ത്വഹ്ബ്‌നു ഉസാസത്ത്(റ): മുഹാജിര്‍. ഉപനാമം: അബൂ അബ്ദില്ലാഹ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. വഫാത്ത് ഹിജ്‌റ 34ല്‍ ഉസ്മാന്‍(റ)വിന്റെ കാലത്ത് വഫാത്തായി. വയസ് 56.
286) മസ്ഊദ് ബ്‌നു ഔസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബ ശാഖയില്‍പെടുന്നു. ഉപനാമം അബൂമുഹമ്മദ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
287) മസ്ഊദുബ്‌നു ഖല്‍ദത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ നാലിന് ബിഅ്‌റ്മഊനയില്‍ വഫാത്തായി. അവിടെ തന്നെ മറവ് ചെയ്തു.
288) മസ്ഊദ് ബ്‌നു റബീഅത്ത്(റ): മുഹാജിര്‍. ബനീ സുഹ്‌റ ഖബീല. ഉപനാമം അബൂ ഉമൈര്‍. ഹിജ്‌റ 30ല്‍ 60ാം വയസ്സില്‍ വഫാത്തായി.
289) മസ്ഊദ് ബ്‌നു സഅദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീസുറൈഖ് ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ 12ല്‍ യമാമ യുദ്ധത്തില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു.
290) മസ്ഊദുബ്‌നു അബ്ദിസ്സഅദ്(റ): ഔസ് ഗോത്രത്തിലെ ബനീ ഹാരിസത്ത് ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. ഹിജ്‌റ ആറില്‍ വഫാത്തായി. ഖൈബറില്‍ മറവ് ചെയ്യപ്പെട്ടു.
291) മസ്ഊദുബ്‌നു സൈദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍പെടുന്നു. ഉപനാമം അബൂമുഹമ്മദ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
292) മുആദുബ്‌നു ജബല്‍(റ): ഖസ്‌റജി ഗോത്രം. ഉപനാമം അബൂഅബ്ദുറഹ്മാന്‍. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 18നുണ്ടായ അവാമിസിലെ പ്ലാഗില്‍ വഫാത്തായി. വയസ് 63. നബി(സ്വ)യില്‍നിന്ന് 175 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
293) മുസ്അബുബ്‌നു ഉമൈര്‍(റ): മുഹാജിര്‍. ഖുറൈശി ഗോത്രം. ഉപനാമം അബൂഅബ്ദില്ലാഹ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
294) മുആദ്ബ്‌നുല്‍ ഹാരിസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. അന്‍സാരിയാണ്. എല്ലാ യുദ്ധങ്ങളിലും ഒന്നാം അഖബയിലും പങ്കെടുത്തു. മദീനയില്‍ വഫാത്തായി. അവിടെ മറവ് ചെയ്തു.
295) മുആദുബ്‌നു സ്വിന്‍മത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. യസീദ് ബ്‌നു മുആവിയ(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
296) മുആദുബ്‌നു അംറുബ്‌നു ജമൂഹ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഒന്നാം അഖബയിലും പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
297) മുആദുബ്‌നു മാഇസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ബിഅ്‌റ് മഊനയില്‍ ശഹീദായി.
298) മഅ്ബദുബ്‌നു അബ്ബാദ്(റ): ഖസ്‌റജി ഗോത്രം. ഉപനാമം അബൂ ഹുമയ്യള. ബദ്‌റില്‍ പങ്കെടുത്തു.
299) മഅ്ബദുബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ റബീഹ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
300) മുബത്തിബ്ബ്‌നു ഉബൈദ്(റ): ഔസ് ഗോത്രം. ബദ്‌റില്‍ പങ്കെടുത്തു.
301) മുഅത്തിബ്ബ്‌നു ഔഫ്(റ): മുഹാജിര്‍. ഖുസാഈ ഗോത്രം. ഹബ്ശയിലേക്ക് ഹിജ്‌റ പോയി.
302) മുഅത്തിബുബ്‌നു ഖുശൈര്‍(റ): ഔസ് ഗോത്രത്തിലെ ബനീ അംറുബ്‌നു ഔഫ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും അഖബയിലും പങ്കെടുത്തു.
303) മഅ്ഖില്‍ബ്‌നു മുന്‍ദിര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഖനാസ് ശാഖയില്‍പെടുന്നു. ബദ്‌റിലും അഖബയിലും പങ്കെടുത്തു.
304) മഅ്മറുബ്‌നുല്‍ ഹാരിസ്(റ)മുഹാജിര്‍. ഖുറൈശി ഗോത്രം. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഖിലാഫത്ത് കാലത്ത് വഫാത്തായി.
305) മഅ്‌നുബ് അദിയ്യ്(റ): ഔസ് ഗോത്രം. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും അഖബയിലും പങ്കെടുത്തു. യമാമ യുദ്ധത്തില്‍ ശഹീദായി.
306) മഅ്‌നുബ്‌നു യസീദ്(റ): മുഹാജിര്‍. സുലമി ഗോത്രം. ബദ്‌റിലും സ്വിഫ്ഫീനിലും ദിമിശ്ഖ് വിജയത്തിലും പങ്കെടുത്തു.
307) മുവ്വിദ്ബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
308) മിഖ്ദാദുബ്‌നുല്‍ അസ്‌വദ്(റ): മുഹാജിര്‍. സുഹ്‌റി ഗോത്രം. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 33ല്‍ 70ാം വയസ്സില്‍ വഫാത്തായി.
309) മുലൈല്‍ബ്‌നു വബറത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
310) മുന്‍ദിറുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ബിഅ്‌റു മഊനയില്‍ ശഹീദായി.
311) മുന്‍ദിറുബ്‌നു ഖുദാമത്ത്(റ)ഔസ് ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
312) മുന്‍ദിറുബ്‌നു മുഹമ്മദ്(റ): ഔസ് ഗോത്രത്തിലെ ബനീ ഖലഫത്ത് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും ബിഅ്‌റു മഊനയിലും പങ്കെടുത്ത് ശഹീദായി. അവിടെ മറവ് ചെയ്തു.
313) നള്‌റുബ്‌നുല്‍ ഹാരിസ്(റ): ഔസ് ഗോത്രത്തിലെ ബനീ ളഫ്ര്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബുല്‍ഹാരിസ്. ബദ്‌റില്‍ പങ്കെടുത്തു.
314) നുഅ്മാനുബ്‌നുല്‍ അഅ്‌റജ്(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി.
315) നുഅ്മാനുബ്‌നു സിനാന്‍(റ): ഖസ്‌റജി ഗോത്രം ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
316) നുഅ്മാനുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. എല്ലാ യുദ്ധങ്ങളിലും അഖബകളിലും പങ്കെടുത്തു. മുആവിയ(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
317) നുഅ്മാനുബ്‌നു അബ്ദി അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ദീനാര്‍ ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി.
318) നുഅ്മാനുബ്‌നു അബീ ഖസ്മത്ത്(റ): ഔസ് ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
319) നുഅ്മാനുബ്‌നു അസ്വര്‍(റ): ഔസ് ഗോത്രം. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 12ല്‍ യമാമ യുദ്ധത്തില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
320) നുഅ്മാനുബ്‌നു മാലിക്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
321) നുഐമാനുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും അഖബയിലും പങ്കെടുത്തു. മുആവിയ(റ)വിന്റെ ഖിലാഫത്ത് ഭരണകാലത്ത് വഫാത്തായി.
322) നൗഫല്‍ ബ്‌നു അബ്ദുല്ലാഹ്(റ): പിതാവ് സഅ്‌ലബത്ത്. നൗഫലുബ്‌നു അബ്ദുല്ല എന്ന് പിതാമഹനിലേക്ക് ചേര്‍ത്ത് പറയപ്പെടുന്നു. ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
323) ഹാനിഅ്ബ്‌നു നിയാര്‍(റ): ഔസ് ഗോത്രം. ഉപനാമം അബൂബുര്‍ദ. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും രണ്ടും മൂന്നും അഖബകളിലും പങ്കെടുത്തു. ഹിജ്‌റ 45ല്‍ വഫാത്തായി.
324) ഹുബൈലുബ്‌നു വബ്‌റത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു.
325) ഹിലാലുബ്‌നു മുഅല്ല(റ): ഖസ്‌റജി ഗോത്രം. ബദ്‌റില്‍ ശഹീദായി.
326) വാഖിദുബ്‌നു അബ്ദില്ല(റ): മുഹാജിര്‍. തമീം ഗോത്രം. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
327) വദഖത്തുബ്‌നു ഇയാസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 12ല്‍ യമാമ യുദ്ധത്തില്‍ ശഹീദായി.
328) വദീഅത്തുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
329) വഹബ്ബ്‌നു സഅദ്(റ): മുഹാജിര്‍. ബദ്ര്‍, ഉഹ്ദ്, ഖൈബര്‍, ഖന്തഖ് യുദ്ധങ്ങളിലും ഹുദൈബിയ്യയിലും പങ്കെടുത്തു. മുഅ്തത്ത് യുദ്ധത്തില്‍ ശഹീദായി. വയസ് 40.
330) വഹബ്ബ്‌നു അബീ സര്‍ഹ്(റ): മുഹാജിര്‍. ഖുറൈശി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
331) യസീദുബ്‌നുല്‍ അഖ്‌നസ്(റ): മുഹാജിര്‍. ബനീം സുലൈം ഗോത്രം. ബദ്‌റില്‍ പങ്കെടുത്തു.
332) യസീദ്ബ്‌നു ഹറാം(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍ പെടുന്നു.
333) യസീദുബ്‌നു റുഖൈശ്(റ): മുഹാജിര്‍. ബനീ സഅദ് ഖബീല. ബദ്‌റില്‍ പങ്കെടുത്തു.
334) യസീദ്ബ്‌നുസ്സകന്‍(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
335 യസീദുബ്‌നുല്‍ മുന്‍ദിര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഖാനാസ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും മൂന്നാം അഖബയിലും പങ്കെടുത്തു.
336 അബൂ അയ്യൂബ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഗനം ശാഖയില്‍പെടുന്നു. പേര് ഖാലിദുബ്‌നു സൈദ്. എല്ലാ യുദ്ധങ്ങളിലും മൂന്നാം അഖബയിലും പങ്കെടുത്തു. റോമിലെ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഹിജ്‌റ 51ല്‍ മുആവിയ(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
337) അബുല്‍ അഅ്‌വര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഹറാം ശാഖയില്‍ പെടുന്നു. പേര് കഅബ്ബ്‌നുല്‍ ഹാരിസ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
338) അബൂഹബ്ബാ(റ): ഔസ് ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍പെടുന്നു. പേര് മാലികുബ്‌നു സാബിത്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി.
339) അബൂഹന്ന(റ): പേര് സൈദുബ്‌നു ഖസിയ്യ. ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ 12ല്‍ യമാമ യുദ്ധത്തില്‍ ശഹീദായി.
340) അബൂഹബീബ്‌നു സൈദ്(റ): ഖസ്‌റജി ഗോത്രം. ബദ്‌റില്‍ പങ്കെടുത്തു.
341) അബൂഹുദൈഫ(റ): മുഹാജിര്‍. ഖുറൈശി ഗോത്രം. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 12ല്‍ യമാമ യുദ്ധത്തില്‍ ശഹീദായി. വയസ് 56.
342) അബൂ ഹസനില്‍ അന്‍സാവി(റ): ഖസ്‌റജി ഗോത്രത്തിലെ ബനീസഅ്‌ലബത്ത് ശാഖയില്‍പെടുന്നു. ബദ്‌റിലും അഖബയിലും പങ്കെടുത്തു. പേര് തമീം.
343) അബൂഖാരിജ(റ): പേര് അംറുബ്‌നുല്‍ ഖൈസ്. ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
344) അബൂഖല്ലാദ്(റ): ഖസ്‌റജി ഗോത്രം. ബദ്‌റില്‍ പങ്കെടുത്തു.
345)അബൂഖുസൈമ(റ): ഖസ്‌റജി ഗോത്രത്തിലെ ബനീസഅ്‌ലബ ശാഖയില്‍പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
346) അബൂദാവൂദ്(റ): പേര് ഉമൈറുബ്‌നു ആമിര്‍. ഖസ്‌റജി ഗോത്രത്തിലെ ഖന്‍സാഅ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
347) അബൂദുജാന(റ): പേര് സമാക്ബ്‌നു ഖര്‍ശത്ത്. ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. യമാമ യുദ്ധത്തില്‍ ശഹീദായി.
348) അബൂസ്വബ്‌റത്ത്(റ): മുഹാജിര്‍. ഖുറൈശി ഗോത്രം. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
349) അബൂസലീത്വ്(റ): പേര് ഉസൈറത്ത്. ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു.
350) അബൂ സലമ(റ): പേര് അബ്ദുല്ല. മുഹാജിര്‍. ഖുറൈശി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദിലേറ്റ മുറിവിനാല്‍ ഹിജ്‌റ മൂന്നിന് വഫാത്തായി.
351) അബൂസിനാന്‍(റ): പേര് വഹബ് ബ്‌നു അബ്ദുല്ല. മുഹാജിര്‍. അസദി ഗോത്രം. ബദ്‌റിലും ഉഹ്ദിലും ഖന്തഖിലും പങ്കെടുത്തു. വഫാത്ത് ഹിജ്‌റ അഞ്ചില്‍. വയസ് 65.
352) അബൂശൈഖ്(റ): ഖസ്‌റജി ഗോത്രം. പേര് ഉബയ്യുബ്‌നു നിസാബിത്. ബദ്‌റിലും ഉഹ്ദിലും ബിഅ്‌റുമഊനയിലും പങ്കെടുത്തു.
353) അബൂസ്വിര്‍മ(റ): ഖസ്‌റജി ഗോത്രം. പേര് ഖൈസ്. ബദ്‌റും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു.
354) അബൂ ളയ്യാഹ്(റ): ഔസ് ഗോത്രത്തിലെ ബനീ സഅ്‌ല ബ ശാഖയില്‍ പെടുന്നു. പേര് നുഅ്മാനു സാബിത്. ബദ്ര്‍, ഉഹ്ദ്, ഖന്തഖ്, ഖൈബര്‍ യുദ്ധങ്ങളിലും ഹുദൈബിയ്യയിലും പങ്കെടുത്തു. ഖൈബറില്‍ ശഹീദായി.
355) അബൂത്വല്‍ഹ(റ): ഖസ്‌റജി ഗോത്രം. പേര് സൈദ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. വഫാത്ത് ഹിജ്‌റ 31ല്‍ മദീനയില്‍. വയസ് 70.
356) അബൂ അഖീല്‍(റ): പേര് അബ്ദുറഹ്മാന്‍. ഔസ് ഗോത്രം. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 12ല്‍ യമാമ യുദ്ധത്തില്‍ ശഹീദായി.
357) അബൂഖതാദ(റ): പേര് ഹാരിസ്. ഖസ്‌റജി ഗോത്രം. മുഴുവന്‍ യുദ്ധങ്ങളിലും പങ്കെടുത്തു. അലി(റ)ന്റെ ഭരണകാലത്ത് കൂഫയില്‍ വഫാത്തായി. അവിടെ മറവ് ചെയ്തു. വയസ് 70.
358) അബൂഖൈസുബ്‌നുല്‍ മുഅല്ല(റ): ഖസ്‌റജി ഗോത്രം. ബദ്‌റില്‍ പങ്കെടുത്തു.
359) അബൂകബ്ശ(റ): പേര് സുലൈം. മുഹാജിര്‍. മുഴുവന്‍ യുദ്ധങ്ങളിലും പങ്കെടുത്തു. ഉമര്‍(റ) ഭരണമേറ്റ ദിവസമാണ് വഫാത്ത്.
360) അബൂലുബാബ(റ): ഔസ് ഗോത്രത്തിലെ ബനീ ഉമയ്യ ശാഖയില്‍ പെടുന്നു. എല്ലാ യുദ്ധങ്ങിലും അബയിലും പങ്കെടുത്തു.
361) അബൂ മഖ്ശിയ്യ്(റ): പേര് സുവൈദ്. മുഹാജിര്‍. ബദ്‌റില്‍ പങ്കെടുത്തു.
362) അബൂ മര്‍സദ്(റ): മുഹാജിര്‍. പേര് കന്നാസ്. ബദ്‌റില്‍ പങ്കെടുത്തു. ഹിജ്‌റ 12ല്‍ അബൂബക്ര്‍ സിദ്ദീഖ്(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.
363) അബൂ മസ്ഊദ്(റ): പേര് ഉഖ്ബത്തുബ്‌നു അംറ്. ഖസ്‌റജി ഗോത്രത്തിലെ ബനീ ഔഫ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 40ന് മദീനയില്‍ വഫാത്തായി.
364) അബൂ മുലൈല്‍(റ): ഔസ് ഗോത്രത്തിലെ ബനീ അംറുബ്‌നു ഔസ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
365) അബുല്‍ ഹൈസം(റ): പേര് മാലിക്ബ്‌നു തയ്യിഹാന്‍. ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ബജ്‌റിലും മറ്റു യുദ്ധങ്ങളിലും ഒന്നും രണ്ടും അഖബകളിലും പങ്കെടുത്തു. സ്വിഫീന്‍ യുദ്ധത്തില്‍ ശഹീദായി.
366) അബുല്‍ യസ്വ്ര്‍(റ): പേര് കഅ്ബ്ബ്‌നു അംറ്. ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. എല്ലാ യുദ്ധങ്ങളിലും അഖബയിലും പങ്കെടുത്തു. വഫാത്ത് ഹിജ്‌റ 55ല്‍. മദീനയിലാണ് ഖബര്‍.
ബദർ യുദ്ധ ചരിത്രം വായിക്കുവാൻ ഈ ബ്ലോഗിൽ ഉള്ള ലിങ്ക് സന്ദർശിക്കുക  http://nanmyudepookkal.blogspot.ae/2018/01/blog-post_1.html