Sunday 28 April 2019

സ്ത്രീകൾക്ക് ഏതെല്ലാം വിരലുകളിൽ മോതിരം അണയാം....?



സ്ത്രീകള്‍ക്ക് അവരുടെ ഏത് വിരലിലും മോതിരം അണിയാം....അതേ സമയം പുരുഷന്‍മാര്‍ക്ക് വെളളിയുടെ മോതിരം അവരുടെ വലത്  ചെറുവിരലിലോ അല്ലങ്കില്‍ ഇടത് ചെറിവിരലിലോ അണിയലാണ് സുന്നത്ത്. ഇവയല്ലാത്ത നടുവിരല്‍, അതിനോട് അടുത്ത് വരുന്ന  മറ്റു വിരലുകളില്‍ മോതിരം ധരിക്കല്‍ കറാഹത്താണ്..നടുവിരലിന്‍റേയും  ചെറു വിരലിന്‍റേയും  ഇടയിലുളള വിരലില്‍ അണിയലും വിരോധമില്ലാ എന്ന് ഒരു  അഭിപ്രായമുണ്ട്.  (ശറഹു മുസ്ലിം 14/298)

സുബ്‌ഹ്‌ നമസ്‌കാരം ഖളാആയ വ്യക്തി സുബ്‌ഹും അതിന്റെ സുന്നത്തും ഖളാവീട്ടുമ്പോള്‍ അവ രണ്ടിനുമിടയില്‍ വലഭാഗത്തേക്കു ചെരിഞ്ഞുകിടക്കല്‍ സുന്നത്തുണ്ടോ?



സുന്നത്തുണ്ട്‌. സുബ്‌ഹും സുന്നത്തും യഥാക്രമം ഖളാവീട്ടുമ്പോളും സുബ്‌ഹിന്റെ ശേഷം അതിന്റെ സുന്നത്തു നിര്‍വ്വഹിക്കുമ്പോളുമെല്ലാം സുന്നത്തുനിസ്‌കാരം കഴിഞ്ഞു വലഭാഗത്തിന്മേല്‍ ചെരിഞ്ഞുകിടക്കല്‍ സുന്നത്തുണ്ട്‌. (തുഹ്‌ഫ:2-221)

Saturday 27 April 2019

ഇന്നു ചിലര്‍ നമസ്‌കാരത്തിലെ തശഹ്‌ഹുദില്‍ ഉയര്‍ത്തിയ ചൂണ്ടുവിരല്‍ സലാം വിട്ടുന്നതുവരെ ചലിപ്പിക്കുന്നതുകാണാം. അറബുനാടുകളിലും ഇതു കാണുന്നുണ്ട്‌. ഇങ്ങനെ ചലിപ്പിക്കല്‍ സുന്നത്താണെന്നു വേറെ വല്ല മദ്‌ഹബിലുമുണ്ടോ? അ തോ ബിദഇകളുടെ ഒറ്റപ്പെട്ട വല്ല രീതിയുമാണോ?




ഇവിടെ നടന്നുവരുന്ന ആചാരങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കും വിരുദ്ധമായി വല്ലതും അറബുനാടുകളിലോ മറ്റോ കണ്ടാല്‍ ഇങ്ങു കേരളത്തിലേക്കും അതിനെ എഴുന്നള്ളിക്കുന്ന ഒരു സ്വഭാവം പുത്തന്‍വാദികള്‍ക്കുണ്ട്‌. അങ്ങനെയാണു പ്രശ്‌നത്തിലുന്നയിച്ച ചൂണ്ടുവിരല്‍ ചലിപ്പിക്കല്‍ ഇവിടെ ചിലരില്‍ കാണാനിടയായത്‌. കേരളത്തില്‍ ബഹുഭൂരിപക്ഷവും ശാഫിഈ മദ്‌ഹബുകാരും അവശേഷിച്ചവര്‍ ഹനഫീമദ്‌ഹബുകാരുമാണ്‌. ഈ രണ്ടു മദ്‌ഹബിലും അത്തഹിയ്യാത്തില്‍ ഉയര്‍ത്തിയ വിരല്‍ ചലിപ്പിക്കരുതെന്നാണു നിയമം. മാലികീമദ്‌ഹബില്‍ മാത്രം ഇങ്ങനെ ചലിപ്പിക്കണമെന്നുണ്ട്‌. സുഊദി പോലുള്ള അറബുനാടുകളില്‍ പ്രസ്‌തുത മദ്‌ഹബുകാരാകാം അങ്ങനെ ചലിപ്പിക്കുന്നത്‌. ഇതു കണ്ടുവന്നുകൊണ്ടാണ്‌ ഇവിടെ വഹാബികളില്‍ ചിലര്‍ ഇങ്ങനെ ചലിപ്പിക്കല്‍ സുന്നത്താണെന്നും അതാണു നബിചര്യയെന്നും വാദിക്കാന്‍ തുടങ്ങിയത്‌.

യഥാര്‍ത്ഥത്തില്‍ ഇവരുദ്ധരിക്കുന്ന വിരല്‍ചലിപ്പിക്കലിന്റെ ഹദീസ്‌ ശാഫിഈ, ഹനഫീ, ഹമ്പലീ മദ്‌ഹബുകളിലെ ഇമാമുകള്‍ കാണാതെയല്ല. ഇവ്വിഷയകമായി വന്ന ഹദീസുകളെല്ലാം ചേര്‍ത്തുവായിച്ചു നിരൂപണം നടത്തിയാണ്‌ വിരല്‍ ചലിപ്പിക്കരുതെന്ന മദ്‌ഹബിന്റെ നിയമം അവരെല്ലാം സമര്‍ ത്ഥിച്ചത്‌. നബി(സ)തങ്ങള്‍ അത്തഹിയ്യാത്തില്‍ ചലിപ്പിക്കാതെയായിരുന്നു വിരല്‍ ചൂണ്ടിയിരുന്നതെന്ന്‌ അബ്‌ദുല്ലാഹിബ്‌നു സുബൈര്‍(റ) പ്രസ്‌താവിച്ചതായി ഇമാം അബൂദാവൂദ്‌ സ്വഹീഹായ സനദിലൂടെ നിവേദനം ചെയ്‌തിട്ടുണ്ട്‌.

എന്നാല്‍ വാഇലുബ്‌നു ഹുജ്‌റിനെ(റ)ത്തൊട്ടുള്ള ഒരു ഹദീസിലാണു വിരല്‍ ചലിപ്പിക്കുന്ന കാര്യമുള്ളത്‌. നബി(സ)തങ്ങള്‍ അത്തഹിയ്യാത്തില്‍ രണ്ടു കൈകളും കാല്‍തുടകളില്‍ വച്ച കാര്യം പറഞ്ഞശേഷം ആ ഹദീസില്‍ ഇങ്ങനെ പരാമര്‍ശമുണ്ട്‌. പിന്നീട്‌ നബി(സ) തന്റെ(മുസബ്ബിഹ) വിരലിനെ ഉയര്‍ത്തി. നബി പ്രാര്‍ത്ഥിക്കുന്നവരായിക്കൊണ്ട്‌ ആ വിരലിനെ അനക്കുന്നതു തത്സമയം ഞാന്‍ കണ്ടു എന്ന്‌. ഇമാം ബൈഹഖിയാണ്‌ ഇതു നിവേദനം ചെയ്‌തത്‌. ഇതിന്റെ നിവേദക പരമ്പരയും സ്വഹീഹാണ്‌.

പക്ഷേ, ഇതില്‍ പറഞ്ഞ അനക്കലിന്റെ ഉദ്ദേശ്യം പ്രസ്‌തുത വിരല്‍ ചൂണ്ടുമ്പോളുണ്ടാകുന്ന അനക്കലായിരിക്കാമെന്നും അനക്കിക്കൊണ്ടേയിരിക്കുക എന്നായിരിക്കണമെന്നില്ലെന്നും ഇമാം ബൈഹഖീ തന്നെ വിശദീകരിക്കുന്നുണ്ട്‌. അങ്ങനെവരുമ്പോള്‍ മേല്‍പറഞ്ഞ ഇബ്‌നുസ്സുബൈറിന്റെ സ്വഹീഹായ ഹദീസുമായി ഈ റിപ്പോര്‍ട്ട്‌ ഇടയുന്ന പ്രശ്‌നവുമില്ല. രണ്ടു ഹദീസുകളും സംയോജിപ്പിച്ച്‌ ഇങ്ങനെ വായിക്കാനാകും: കൈകള്‍ അത്തഹിയ്യാത്തില്‍ വച്ചിടത്തു നിന്ന്‌ വലതു കൈയിന്റെ മുസബ്ബിഹവിരല്‍ ഉയര്‍ത്തിയപ്പോള്‍ ആ വിരല്‍ വച്ചിടത്തു നിന്നു ചലിപ്പിക്കുന്നതു ഞാന്‍ കണ്ടുവെന്നു വാഇലുബ്‌നുഹുജ്‌ര്‍(റ) പ്രസ്‌താവിച്ചു. അത്തഹിയ്യാത്തില്‍ വിരല്‍ ചൂണ്ടുമ്പോള്‍ നബി(സ) ആ വിരല്‍ ചലിപ്പിച്ചുകൊണ്ടേയിരുന്നില്ല എന്ന്‌ ഇബ്‌നുസുബൈറും പ്രസ്‌താവിച്ചു.

അപ്പോള്‍ കൈവിരല്‍ ഉയര്‍ത്തുമ്പോളുള്ള ചലിപ്പിക്കലല്ലാതെ അതു ചൂണ്ടിക്കൊണ്ടിരിക്കെ നബി(സ) വിരല്‍ ചലിപ്പിച്ചുകൊണ്ടിരിക്കുമായിരുന്നില്ല എന്ന ആശയം സിദ്ധമാകും. പരസ്‌പരവിരുദ്ധമായി ത്തോന്നുന്ന രണ്ടു സ്വഹീഹായ ഹദീസുകളെ ഇങ്ങനെ സംയോജിപ്പിച്ചു കൊണ്ടാണ്‌ ശാഫിഈ, ഹനഫീ, ഹമ്പലീ മദ്‌ഹബുകള്‍ അത്തഹിയ്യാത്തില്‍ ഉയ ര്‍ത്തിയ വിരല്‍ ചലിപ്പിക്കാതിരിക്കയാണു വേണ്ടതെന്നു നിയമം പറഞ്ഞത്‌.

അവയവങ്ങള്‍ ചലിപ്പിച്ചുകൊണ്ടിരിക്കാതെ അടക്കിയൊതുക്കി വയ്‌ക്കുകയെന്നതാണു നമസ്‌കാരത്തിലെ പൊതുരീതി. ചൂണ്ടിയ വിരല്‍ ചലിപ്പിച്ചുകൊണ്ടിരിക്കല്‍ ഈ പൊതുരീതിക്കു വിരുദ്ധമാണ്‌. തന്മൂലം അതു ഹറാമാണെന്നും അതുകൊണ്ട്‌ നമസ്‌കാരം അസാധുവാകുമെന്നും ഇബ്‌നുഅബീഹുറൈറ(റ)യെപ്പോലെ ചിലര്‍ക്ക്‌ അഭിപ്രായവുമുണ്ട്‌. ഇതുകൂടി പരിഗണിക്കുമ്പോള്‍ പ്രസ്‌തുത രണ്ടു ഹദീസുകളെ അങ്ങനെ സംയോജിപ്പിച്ചു മനസ്സിലാക്കേണ്ടതുണ്ട്‌.

ഇതാണു നമ്മുടെ മദ്‌ഹബിന്റെ രീതി. ഇതുപ്രകാരം അത്തഹിയ്യാത്തില്‍ ഉയര്‍ത്തിയ ചൂ ണ്ടുവിരല്‍ മാത്രം ചലിപ്പിച്ചുകൊണ്ടിരുന്നാല്‍ നിസ്‌ കാരം ബാത്വിലാകയില്ലെങ്കിലും ഇതു കറാഹത്താണെന്നാണ്‌ പ്രബലമെന്നും മദ്‌ഹബിന്റെ വക്താക്കളായ ബഹുഭൂരിപക്ഷം ഇമാമുകളും ഈ വീക്ഷണം മാത്രം ഖണ്ഡിതമായി പ്രസ്‌താവിച്ചിട്ടുണ്ടെന്നും ന മ്മുടെ ഫിഖ്‌ഹ്‌ ഗ്രന്ഥങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.  (ശര്‍ഹുല്‍മുഹദ്ദബ്‌ 3-434, തുഹ്‌ഫ: 2-80 എന്നിവ നോക്കുക.)

ഇതൊന്നും കാണാതെയും പഠിക്കാതെയുമാണ്‌ അറബുനാടുകളില്‍ കാണുന്ന ഇതരമദ്‌ഹബുകാരുടെ പ്രവൃത്തി നമ്മുടെ നാട്ടിലേക്കും ചിലര്‍ എഴുന്നള്ളിക്കുന്നതും തന്നിഷ്‌ടത്തിനൊത്ത്‌ അതിനു ഹദീസുകളുദ്ധരിക്കുന്നതും. ഇതു ബിദ്‌അത്തുകാരുടെ ഒറ്റപ്പെട്ട രീതി തന്നെയാണ്‌.

Thursday 25 April 2019

പാമ്പും , ജില്ലകളിലെ വ്യക്തി നമ്പറുകളും






വാവ സുരേഷിന്റെ മാത്രം നമ്പർ സേവ് ചെയ്തു വെച്ചിരിക്കുന്നവർക്ക് 

ദാ ഇതൂടെ ഫോണിൽ സൂക്ഷിക്കുന്നത് നല്ലതാണ് .

കേരള വനം വന്യജീവി വകുപ്പ്
റാപ്പിഡ് റെസ്പോൺസ് ടീം
ടോൾ ഫ്രീ നമ്പർ- 18004254733

ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ്,

സ്‌നേക്ക് & വൈൽഡ് ആനിമൽ റസ്ക്യൂവേഴ്സ് അസോസിയേഷൻ(SWARA)
എന്നിവയുമായി ചേർന്ന് പ്രവർത്തന നിരതരായിയിരിക്കുന്ന
വിവിധ ജില്ലകളിലെ റസ്ക്യൂ ടീമംഗങ്ങളുടെ ഡീറ്റയിൽസ് താഴെ കൊടുത്തിരിക്കുന്നു.

കാസർകോട് 

സന്തോഷ് - 9400014590
പനയാൽ
ജയപ്രകാശ് - 9847754393
നവനീത് - 8848858182
മാവുങ്കൽ
വിപിൻ - 9895288131
പൊയിനാച്ചി
ശരത്ത് - 9048260157
കാഞ്ഞങ്ങാട്
അനീഷ് - 9744700705
ചീമേനി
അനൂപ് - 9633528908

കണ്ണൂർ 

റിയാസ് മാങ്ങാട്:9895255225.
ഗണേഷ് ബാബു - 9446660798
ശ്രീജിത്ത് - 9895876411
തളിപറമ്പ്
അനിൽ - 9946460494.
ചക്കരക്കൽ
സന്ദീപ് 8129639601.

വയനാട് 

പേരിയ
മമ്മാലി 9961540224
മാനന്തവാടി
സുജിത്ത് 9400490847
കാട്ടിക്കുളം
നിഷാന്ത് - 9744667767
പടിഞ്ഞാറത്തറ
മാനു - 9961955584
കേണിച്ചിറ
മാനുവൽ -9847902565
കൽപ്പറ്റ
ഷഫീഖ് - 8943939090
മേപ്പാടി
ബഷീർ - 9961569597
ബത്തേരി
വിഷ്ണു - 8606262978

കോഴിക്കോട് 

അനീഷ് - 9946730728
അരുൺ - 9846966399
തിരുവണ്ണൂർ
സബീഷ് - 9847500484
അടിവാരം
അർജ്ജുൻ - 8139041554

മലപ്പുറം 

റഹ്മാൻ ഉപ്പൂടൻ
9447133366
സിറാജ് -9846901960
എടവണ്ണ
കുഞ്ഞിപ്പ - 9895767472
പട്ടാമ്പി, കൈപ്പുറം
നാസർ 8907020503
കോട്ടക്കൽ
അബ്ദുൾ ഗഫൂർ തലപ്പാറ
8157058551
കൊണ്ടോട്ടി
അസ്ലം - 9037157233
കിഴിശ്ശേരി
സുനിൽ ബാബു - 9447626916
ഇല്യാൻ അബു - 9447627056

പാലക്കാട് 

ഒറ്റപ്പാലം
രഞ്ജിത്ത് - 8281689607

തൃശൂർ 

ജോജു -9745547906
രൻജിത്ത് നാരായണൻ 9995808510
മിഥുൻ - 9567856706
ഇരിങ്ങാലക്കുട
ഷബീർ - 93492 69376
ചാവക്കാട്
ശ്രീനാഥ് - 9746313135
പേരാമംഗലം
ശ്രീക്കുട്ടൻ - 9961359762
അന്തിക്കാട്
പ്രസാദ് - 9961354070
ചാലക്കുടി
സാദിഖ്- 8848332707

എറണാകുളം 

രാഹുൽ - 9995557413
വിദ്യാ രാജു- 9496451335
അസിസ്റ്റ്
സിനിലാൽ - 9847485830
കൊച്ചി
ജോസഫ് - 7594804932

ഇടുക്കി 

തേക്കടി
അബീഷ് - 8943249386

കോട്ടയം 

ആഷിഷ് ജോസ്-9745752837
പാല
ഉണ്ണിക്കൃഷ്ണൻ - 9447772167

ആലപ്പുഴ 

അനുരാജ്-9745502592
ഹരിപ്പാട്
ടൈറ്റ്സൺ - 7025462962
ചേർത്തല
എഡ്വിൻ - 8907701653

പത്തനം തിട്ട 

അടൂർ
അഭിജിത്ത് -7025540385
റാന്നി - കോന്നി
മുഹമ്മദ് അൻവർ - 9446795213

തിരുവനന്തപുരം 

രാജി അനിൽ കുമാർ- 9497002394
മലയിൻകീഴ്
കണ്ണൻ - 8921555251

പാമ്പുകടിയേൽക്കുക, വിഷ ചികിത്സ തുടങ്ങിയ കാര്യങ്ങൾക്കും സംശയ നിവാരണത്തിനും വേണ്ടി ബന്ധപ്പെടാനുള്ള ഡോക്ടർമാർ.

അനൂപ് കുമാർ - 8921549811
ജയേഷ് കുമാർ- 9333334477

വിഷപ്പാമ്പ് കടിയേറ്റാലുള്ള ആൻറി വെനത്തിന്റെ ലഭ്യതയെക്കുറിച്ചുള്ള കാര്യങ്ങൾ അറിയാൻ

ജോസ് ലൂയീസ് -9319165075

*************************************************************************
ഈ വിവരം  Welfare Schemes  എന്ന ഫേസ്ബുക്കിൽ നിന്നും കോപ്പി പേസ്റ്റ് ചെയ്‌തതാണ്‌ . ഈ നമ്പറുകളുടെ ആധികാരികത പരിശോധിച്ചിട്ടില്ല 

വീടിന്റെ ഉള്ളില്‍ നിന്നും സ്ത്രീകള്‍ തല മറക്കേണ്ടതുണ്ടോ?



സ്ത്രീകള്‍ക്കു എല്ലാ സമയത്തും ഒരേ ഔറത് അല്ല ഇസ്‍ലാം നിശ്ചയിച്ചിട്ടുള്ളത്. എല്ലാ സമയത്തും അവള്‍ ശരീരമാസകലം മറച്ചിരിക്കണമെന്ന് ഇസ്‍ലാം നിഷ്കര്‍ഷിച്ചിട്ടുമില്ല. നിസ്കാരത്തില്‍ മുഖവും മുന്‍കയ്യും ഒഴിച്ച് മറ്റുള്ളവ മറക്കല്‍ നിര്‍ബന്ധമാണ്. നിസ്കാരത്തിലല്ലാത്ത അവസരത്തില്‍ അവള്‍ സമീപിക്കുന്ന ആളുകള്‍ക്കനുസരിച്ച് ഔറത് വിത്യാസപ്പെടും.  മുസ്‍ലിം സ്ത്രീകളുടേയും വിവാഹ ബന്ധം നിഷിദ്ധമായ പുരുഷന്മാരുടേയും സമീപത്തായിരിക്കുമ്പോള്‍  അവള്‍ കാല്‍മുട്ടുകളുടേയും പൊക്കിളിന്റേയും ഇടയിലുള്ളതാണ് മറക്കേണ്ടത്. അല്ലാത്തത് മറക്കേണ്ടതില്ല. അന്യ പുരുഷന്മാരുടെ സന്നധിയില്‍ അവള്‍ ശരീരം മുഴുവന്‍ മറക്കേണ്ടതാണ്. ഇങ്ങനെയാണ് ഇസ്‍ലാം സ്ത്രീയുടെ ഔറത് നിശ്ചയിച്ചിട്ടുള്ളത്. അവളെ കാണുന്ന ആളുകള്‍ക്കനുസരിച്ചാണ് മറക്കേണ്ട ഭാഗങ്ങള്‍ തീരുമാനിക്കേണ്ടത്. വീട്ടിലായിരിക്കുക പുറത്തായിരിക്കുക എന്നതല്ല ഔറത് നിശ്ചയിക്കാനുള്ള മാനദണ്ഡം. അപ്പോള്‍ വീട്ടില്‍ അന്യപുരുഷന്മാര്‍ കാണാത്ത അവസരത്തില്‍ അവള്‍ തല മറക്കേണ്ടതില്ല.

Sunday 21 April 2019

ഖുര്‍ആന്‍ പാരായണ നിയമങ്ങൾ 2






തജ്‍വീദ് എന്നാല്‍ നന്നാക്കുക എന്നാണ് ഭാഷാര്‍ഥം. പരിശുദ്ധ ഖുര്‍ആനിലെ അക്ഷരങ്ങള്‍ അതിന്റെ ഉത്ഭവ സ്ഥാനമോ ഉച്ചാരണ സ്വഭാവമോ തെറ്റിക്കാതെ പദങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന പ്രത്യേക നിയമങ്ങള്‍ പാലിക്കലോട് കൂടി പാരായണം ചെയ്യുക എന്നതാണ് തജ്‍വീദിന്റെ സാങ്കേതികാര്‍ത്ഥം... 
തജ്‍വീദ് പഠിക്കല്‍ ഫര്‍ള് കിഫായയും (സാമൂഹിക കടമ), അതനുസരിച്ച് പാരായണം ചെയ്യല്‍ ഫര്‍ള്  ഐനുമാണ് (വ്യക്തിപരമായ നിര്‍ബന്ധം). മതത്തിലെ പ്രാമാണിക തെളിവുകള്‍ കൊണ്ട് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ് ഇത് ...


ഖുര്‍ആന്‍ പാരായണം മൂന്ന് വിധത്തിലാണ് .

1: തര്‍തീല്‍ ... (അര്‍ഥം ചിന്തിച്ച് സാവധാനം ഓതല്‍)

2: ഹദര്‍ ... (തജ്‌വീദ് പാലിച്ചു കൊണ്ട് വേഗത്തില്‍ ഓതല്‍)

3: തദ്‍വീര്‍ ... (തര്‍തീല്‍ - ഹദറിന്റെ ഇടയില്‍ ഓതല്‍)


ഇതില്‍ തര്‍തീല്‍ ആയി ഓതുന്നതിനാണ് കൂടുതല്‍ പ്രതിഫലമുള്ളത്. പഠനാവശ്യത്തിനായി സാവധാനം ഓതുന്നതിന് തഹ്ഖീഖ് എന്നു പറയുന്നു...

തജ്‍വീദിന്റെ ഘടകങ്ങള്‍ അഞ്ചെണ്ണമാകുന്നു .

1, അക്ഷരങ്ങളുടെ ഉത്ഭവസ്ഥാനങ്ങള്‍ (മഖ്റജ്) അറിയല്‍.

2, അക്ഷരങ്ങളുടെ വിശേഷണങ്ങള്‍ (സ്വിഫത്ത്) അറിയല്‍.

3, പുതുതായി വരുന്ന നിയമങ്ങള്‍ അറിയല്‍.

4, നിരന്തരമായ പരിശീലനം.

5, ഗുരുമുഖത്ത് നിന്നും പഠിക്കല്‍.


മഖ്റജുകള്‍ .

(അക്ഷരങ്ങളുടെ ഉത്ഭവസ്ഥാനം)

ആകെ അഞ്ച് സ്ഥലങ്ങളില്‍ നിന്നും പതിനേഴ് മഖ്റജുകളാണ് ഉള്ളത് ...

1, വായയുടെ ഉള്‍ഭാഗം
2, തൊണ്ട
3, നാവ്
4, രണ്ട് ചുണ്ടുകള്‍
5, തരിമൂക്ക്

ഇങ്ങനെ അഞ്ച് സ്ഥലങ്ങളിലെ 17 മഖ്റജുകളില്‍ നിന്നുമായി അറബി അക്ഷരമാലയിലെ 29 അക്ഷരങ്ങള്‍ ഉച്ചരിക്കപ്പെടുന്നു...

ا و ي  വായയുടെ ഉള്‍ഭാഗത്ത് നിന്ന്.

ء ه തൊണ്ടയുടെ താഴെ നിന്ന്.

ع ح തൊണ്ടയുടെ മധ്യത്തില്‍ നിന്ന്.

غ خ തൊണ്ടയുടെ മുകളില്‍ നിന്ന്.

ق നാവിന്റെ മുരടും, മേലെ അണ്ണാക്കും.

ك ഖാഫിന്റെ അല്പം താഴെ നിന്ന്.

ج ش ي നാവിന്റെ മധ്യവും അതിനോട് നേരിടുന്ന മേലെ അണ്ണാക്കും.

ض നാവിന്റെ രണ്ടാലൊരു ഭാഗവും അണപ്പല്ലുകളും.

ل നാവിന്റെ തലയും മേലെ മുന്‍പല്ലുകളുടെ ഊനും (പല്ലുമായി അല്പം അകന്ന്).

ن നാവിന്റെ തലയും മേലെ മുന്‍പല്ലുകളുടെ ഊനും (ലാമിന്‍റെ താഴെ പല്ലുമായി അടുത്ത്).

ر നാവിന്റെ തലയുടെ മുതുകും മേലെ മുന്‍പല്ലുകളുടെ ഊനും.

ط د ت നാവിന്റെ തലയും മേലെ മുന്‍പല്ലുകളുടെ മുരടും.

ص ز س നാവിന്റെ തലയും താഴെയും മേലെയുമുള്ള മുന്‍പല്ലുകളുടെ ഇടയും.

ظ ذ ث നാവിന്റെ തലയും മേലെ മുന്‍പല്ലുകളുടെ താഴെ അറ്റവും.

ف താഴെ ചുണ്ടിന്റെ ഉള്‍ഭാഗവും മേലെ മുന്‍പല്ലുകളുടെ താഴെ തലയും.

و ب م രണ്ട് ചുണ്ടുകളുടെ ഇട.

ن م തരിമൂക്ക് (മണിക്കുമ്പോള്‍മാത്രം)



സ്വിഫാത്തുല്‍ ഹുറൂഫ് ..


വിപരീതമുള്ള സ്വിഫത്തുകൾ :

ജഹ്‌റ് X ഹംസ്

ജഹ്‌റ് : മഖ്‌റജില്‍ ഊന്നല്‍ ശക്തിയായതിനാല്‍ ശ്വാസം നടക്കാതിരിക്കല്‍.

ع ظ م و ز ن ق ا رء ذ ي غ ض ج د ط ل ب

ഹംസ് : മഖ്‌റജില്‍ ഊന്നല്‍ ദുര്‍ബലമായതിനാല്‍ ശ്വാസം നടക്കല്‍.

ف ح ث ه ش خ ص س ك ت

ശിദ്ദത് X രിഖ്‌വ് X തവസ്സ്വുത്വ്

ശിദ്ദത് : മഖ്‌റജില്‍ പൂര്‍ണ്ണ ശക്തിയോടെ ഊന്നുന്നതിനാല്‍ ശബ്ദം നടക്കാതിരിക്കല്‍.

أ ج د ق ط ب ك ت

രിഖ്‌വ് : മഖ്‌റജില്‍ ഊന്നല്‍ ദുര്‍ബലമായതിനാല്‍ മൃദുവായി ശബ്ദം നടക്കല്‍.

خ ذ غ ث ح ظ ف ض ش و ص ز ي س ا ه

തവസ്സ്വുത്വ് : മഖ്‌റജില്‍ കൂടുതല്‍ ഊന്നാതെ ഉച്ചരിക്കുന്നതിനാല്‍ മിതമായ ശബ്ദം നടക്കല്‍.

ل ن ع م ر

ഇസ്തിഅ്‌ലാഅ് X ഇസ്തിഫാല്‍

ഇസ്തിഅ്‌ലാഅ് : നാവ് അണ്ണാക്കിലേക്ക് ഉയരല്‍.

خ ص ض غ ط ق ظ

ഇസ്തിഫാല്‍ : നാവ് അണ്ണാക്കിലേക്ക് ഉയരാതെ താഴ്ന്നിരിക്കല്‍.

ث ب ت ع ز م ن ي ج و د ح ر ف ه أ ذ س ل ش ك

ഇത്വ് ബാഖ് X ഇന്‍ഫിതാഹ്

ഇത്വ് ബാഖ് : നാവിന്റെ മദ്ധ്യഭാഗം അണ്ണാക്കുമായി ചേരല്‍.

ص ض ط ظ

ഇന്‍ഫിതാഹ് : നാവ് അണ്ണാക്കുമായി അകന്നിരിക്കല്‍.

م ن أ خ ذ و ج د س ع ة ف ز ك ا ح ق ل ه ش ر ب غ ي ث

ഇന്‍ദിലാഖ് X ഇസ്വ് മാത്

ഇന്‍ദിലാഖ് : നാവിന്റെയും ചുണ്ടിന്റെയും തെല്ലില്‍ നിന്നായതിനാല്‍ ഉച്ചരിക്കാന്‍ വേഗതയും  സൗകര്യവുമുണ്ടാവല്‍.

ف ر م ن ل ب

ഇസ്വ് മാത്: തെല്ലില്‍ നിന്നായതിനാല്‍ ഉച്ചരിക്കാന്‍ പ്രയാസമുണ്ടാവല്‍.

ج ز غ ش س ا خ ط ص د ث ق ة أ ذ و ع ظ ه ي ح ض ك


വിപരീതങ്ങളില്ലാത്ത സ്വിഫത്തുകള്‍ :

സ്വഫീര്‍ : പക്ഷിസ്വരത്തോട് തുല്യമായ ശബ്ദമുണ്ടാവല്‍.

ص ز ش

ഖല്‍ഖലത് : സാകിനായാലും ഹര്‍കതുള്ള പോലെ വ്യക്തമാക്കുക. വഖ്ഫില്‍ നന്നായി വെളിവാക്കണം.

ق ط ب ج د

ലീന്‍ : ഫത്ഹിന്ന് ശേഷം സാകിനായി വന്ന യാഇനെയും വാവിനെയും മയമായി ഉച്ചരിക്കല്‍.

و ي

ഇന്‍ഹിറാഫ് : സ്വന്തം മഖ്‌റജില്‍ നിന്ന് തെറ്റാനോ നീങ്ങാനോ സാധ്യതയുള്ളത്.

ل ر

തക്‌രീര്‍ : നാവിന്റെ തല വിറക്കുന്നത്.

ر

തഫശ്ശീ : ളാഇന്റെ മഖ്‌റജ് വരെ കാറ്റ് പരക്കുന്നത്.

ش

ഇസ്തിത്വാലത് : മഖ്‌റജില്‍ ശബ്ദം നീളുന്നത്.

ض



തന്‍വീനിന്റെയും സാകിനായ നൂനിന്റെയും വിധികള്‍ ...

തന്‍വീന്‍ :

എഴുത്തിലും വഖ്ഫ് ചെയ്യുമ്പോഴും കൊഴിഞ്ഞ് പോകുകയും കൂട്ടി ഉച്ചരിക്കുന്ന അവസരത്തില്‍ നാമങ്ങളുടെ അവസാനത്തില്‍ സ്ഥിരപ്പെടുന്നതുമായ സാഇദയായ സുകൂനുള്ള നൂനാണ് തന്‍വീന്‍...

തന്‍വീനിന്റെയും സാകിനായ നൂനിന്റെയും ശേഷം സംഭവിക്കുന്ന അക്ഷരങ്ങളെ ആസ്പദമാക്കി ഇവക്ക് നാല് വിധികളാണ് ഉള്ളത്.

1.    ഇള്ഹാര്‍

2.    ഇദ്ഗാം

3.    ഇഖ്‍ലാബ്

4.    ഇഖ്ഫാഅ്

വിശദീകരണം ...

ഇള്ഹാര്‍ :

ഇള്ഹാര്‍ എന്നാല്‍ വെളിവാക്കി ഉച്ചരിക്കുക എന്നാണ് അര്‍ത്ഥം. തന്‍വീനിന്റെയോ സാകിനായ നൂനിന്റെയോ ശേഷം ഹല്‍ഖില്‍ (തൊണ്ട) നിന്ന് പുറപ്പെടുന്ന ء ه ع ح غ خ എന്നീ അക്ഷരങ്ങളില്‍ പെട്ട ഒന്നാണെങ്കില്‍ ഇവയെ നാവിന്റെ തല ഊനില്‍ വെച്ച് മണിക്കാതെ വ്യക്തമായി ഉച്ചരിക്കണം. ഇതിന് ഇള്ഹാര്‍ എന്ന് പറയുന്നു...

ഉദാഹരണം.

 .مَ نْ آ مَنَ,   مَ نْ هٰا جَرَ  ,  مِ نْ ع َسِيلٍ،  مِ نْ حَ كِيم ,  م ِنْ غ َيْرِ سُوء،  ٍمِ نْ خَيْرٍ


ഇദ്ഗാം :

ഇദ്ഗാം എന്നാല്‍ പ്രവേശിപ്പിക്കല്‍ എന്നാണ് അര്‍ത്ഥം. സാകിനായ നൂനിന്റെയും തന്‍വീനിന്റെയും ശേഷം ي ر م ل و ن യില്‍ പെട്ട ഏതക്ഷരം വന്നാലും ആ അക്ഷരത്തിലേക്ക് ചേര്‍ത്തി ഇദ്ഗാം ചെയ്യണം...

ഇദ്ഗാം രണ്ട് ഇനമാണ്._ ഗുന്നത്തോട് കൂടെയുള്ള ഇദ്ഗാമും (ഇദ്ഗാം ബി ഗുന്ന), ഗുന്നത്ത് ഇല്ലാതെയുള്ള ഇദ്ഗാമും (ഇദ്ഗാം ബിലാഗുന്ന)...

ل ر എന്നീ അക്ഷരങ്ങളാണെങ്കില്‍ ഗുന്നത്ത് ഇല്ലാതെയാണ് ഇദ്ഗാം ചെയ്യേണ്ടത്.

ഉദാഹരണം.
 م ِنْ لَدُنْهُ ,  مِ نْ رَبِّهِمْ


 ن و م ي എന്നീ അക്ഷരങ്ങളാണെങ്കില്‍ ഗുന്നത്തോട് കൂടെ ഇദ്ഗാം ചെയ്യണം.

ഉദാഹരണം.

 م َنْ يَظْلِمُ , مِ نْ نٰاصِرِينْ , م ِنْ مَرْقَدِنٰا , مَنْ وَجَدَ

ഇഖ്‍ലാബ് :

ഇഖ്‍ലാബ് എന്ന് പറഞ്ഞാല്‍ മറിക്കുക എന്നാണ് അര്‍ത്ഥം. സാകിനായ നൂനിന്റെയും തന്‍വീനിന്റെയും ശേഷം  ب വന്നാല്‍ ഇവയെ മീമായി മറിച്ച് ഗുന്നത്തോട് കൂടി ഉച്ചരിക്കണം.

ഉദാഹരണം.

 مِ نْ بَ يْنِ أَيْدِيهِمْ . عَلِيمٌ بِ ذٰاتِ الصُدُور

ഇഖ്ഫാഅ് :

ഇഖ്ഫാഅ് എന്നാല്‍ മറച്ച് വെക്കല്‍, അവ്യക്തമാക്കല്‍ എന്നൊക്കെയാണ് അര്‍ത്ഥം. സാകിനായ നൂനിന്റെയും തന്‍വീനിന്റെയും ശേഷം മുകളില്‍ പറയപ്പെടാത്ത അറബി അക്ഷരമാലയിലെ ബാക്കി പതിനഞ്ച് അക്ഷരങ്ങള്‍ വന്നാല്‍ അവയെ മറച്ച് മണിച്ച് കൊണ്ട് ഉച്ചരിക്കണം.

ഇഖ്ഫാഇന്റെ അക്ഷരങ്ങള്‍. ص ذ ث ج ش ق س ك ض ظ ز ت د ط ف

ഉദാഹരണം,

 يَ نْ صُرُكُمْ , مُ نْ ذِرُ , مَ نْ ثُورٌ , أَ نْ جَيْنٰاكُمْ 


സാകിനായ മീമിന്റെ വിധികള്‍ .

സാകിനായ മീമിന് ശേഷം വരുന്ന അക്ഷരങ്ങള്‍ ആസ്പദമാക്കി സാകിനായ മീമിന് മൂന്ന് വിധികള്‍ വരുന്നതാണ്...

1.    ഇദ്ഗാം ബി ഗുന്ന

2.    ഇഖ്ഫാഅ്

3.    ഇള്ഹാര്‍

ഇദ്ഗാം ബി ഗുന്ന :

സാകിനായ മീമിന് ശേഷം ഹര്‍കത്തുള്ള മീം വന്നാല്‍ ഒന്നാമത്തെ മീമിനെ രണ്ടാമത്തെ മീമില്‍ ചേര്‍ത്തി ഗുന്നത്തോട് കൂടി ഉച്ചരിക്കണം...

ഉദാഹരണം.

 كَمْ مِنْ فِئَةٍ {کَمِّنْ} , المص....{اَلِفْ لٰامِّيمْ صٰادْ}

ഇഖ്ഫാഅ് :

സാകിനായ മീമിന് ശേഷം ബാഅ് വന്നാല്‍ മീമിനെ ഗുന്നത്തോട് കൂടെ ഇഖ്ഫാഅ് ചെയ്യണം.

ഉദാഹരണം.

. أَمْ بِظٰاهِر ٍ،  وَمَنْ يَعْتَصِمْ بِالّٰلهِ

ഇള്ഹാര്‍ :

സാകിനായ മീമിന് ശേഷം മീമോ ബാഓ അല്ലാത്ത ഏത് അക്ഷരങ്ങള്‍ വന്നാലും മീമിനെ മണിക്കാതെ ഉച്ചരിക്കണം.

ഉദാഹരണം
.
 وَخَلَقْنٰاكُمْ أَزْوٰاجا ، فَهُمْ فِيهٰا ،  أَمْوَالَهُم



തഫ്ഖീമും തര്‍ഖീഖും .

അറബീ അക്ഷരങ്ങള്‍ക്ക് കനപ്പിക്കുക, നേര്‍പിക്കുക എന്നിങ്ങനെ രണ്ട് അവസ്ഥകളുണ്ട്. നാവ് ഉയര്‍ത്തിക്കൊണ്ട് കനപ്പിക്കലും നാവ് താഴ്ത്തല്‍ കൊണ്ട് നേര്‍പിക്കലും സംഭവിക്കുന്നു...

കനപ്പിക്കുന്നതിന് തഫ്ഖീം എന്നും നേര്‍പിക്കുന്നതിന് തര്‍ഖീഖ് എന്നും പറയുന്നു...

റാഇന്റെ തഫ്ഖീമും തര്‍ഖീഖും റാഇന്റെ ഹര്‍കതുകളും ...

റാഇന് സുകൂനാണെങ്കില്‍ അതിന്റെ മുമ്പുള്ള ഹര്‍കതുകളും അതിന്റെ ശേഷം വന്ന ഹര്‍ഫുകളെയും പരിഗണിച്ച് കൊണ്ടാണ് തഫ്ഖീം ചെയ്യണോ, തര്‍ഖീഖ് ചെയ്യണോ എന്ന് തീരുമാനിക്കുന്നത്...

അഞ്ച് അവസ്ഥകളില്‍ റാഇന് തഫ്ഖീം (കനപ്പിക്കല്‍) ചെയ്യണം...

1, റാഇന്റെ ഹര്‍കത് ഫത്‌ഹോ ളമ്മോ ആവുക.

2, റാഇന് സുകൂനാണെങ്കില്‍ അതിന് മുമ്പുള്ള ഹര്‍ഫിന് ഫത്‌ഹോ ളമ്മോ ആവുക.

3, സാകിനായ റാഇന് മുമ്പുള്ള കസ്‌റ് താല്‍കാലികമാവുകയോ, കസ്‌റുള്ള അക്ഷരവും സുകൂനുള്ള റാഉം രണ്ട് പദത്തിലായി വരികയോ ചെയ്യുക.

4, സാകിനായ റാഇന്റെ മുമ്പുള്ള കസ്‌റ് അസ്വ്‌ലിയ്യും റാഇന് ശേഷമുള്ളത് കസ്‌റില്ലാത്ത ഇസ്തിഅ്‌ലാഇന്റെ ഹര്‍ഫും ആകുക.

5, ഫത്ഹിന്റെയോ, ളമ്മിന്റെയോ ശേഷം സാകിനായ യാഅ് അല്ലാത്ത അക്ഷരത്തിന് ശേഷം വഖ്ഫിന് വേണ്ടി റാഇന് സുകൂന്‍ വരിക.

നാല് അവസ്ഥകളില്‍ റാഇന് തര്‍ഖീഖ് (നേര്‍പ്പിക്കല്‍) ചെയ്യണം ...

1, റാഇന്റെ ഹര്‍കത് കസ്‌റാകുക.

2, സ്ഥിരമായ കസ്‌റ് ഉള്ള അക്ഷരത്തിന് ശേഷം റാഅ് സാകിനായി, റാഇന് ശേഷം കസ്‌റില്ലാത്ത ഇസ്തിഅ്‌ലാഇന്റെ അക്ഷരം ഇല്ലാതെ വരല്‍.

3, സാകിനായ റാഇന് മുമ്പ് സാകിനായ യാഅ് ഉണ്ടാവുക.

4, സാകിനായ റാഇന് മുമ്പുള്ളതിന്റെ മുമ്പുള്ള ഹര്‍ഫിന് കസ്‌റ് ആകുക.



ഇദ്ഗാം ...

സുകൂനുള്ള ഒരക്ഷരത്തെ ഹര്‍കത്തുള്ള അക്ഷരത്തില്‍ ചേര്‍ത്തി ശദ്ദോട് കൂടി ഒരക്ഷരമായി ഉച്ചരിക്കുന്നതിന് ഇദ്ഗാം എന്ന് പറയുന്നു...

ഒരു പോലെയുള്ള രണ്ടക്ഷരങ്ങള്‍ ചേര്‍ത്ത് ഉച്ചരിക്കുന്നതിന് മുതമാസിലൈനി എന്നും, ഒരേ മഖ്‌റജില്‍ നിന്നും പുറപ്പെടുന്ന വ്യത്യസ്തമായ രണ്ടക്ഷരങ്ങള്‍ കൂട്ടി ഉച്ചരിക്കുന്നതിന് മുതജാനിസൈനി എന്നും പറയുന്നു...

മഖ്‌റജില്‍ അടുപ്പമുള്ളതോ കൂടുതല്‍ സ്വിഫത്തുകളില്‍ യോജിപ്പുള്ളതോ ആയ ഹര്‍ഫുകളെ മുതഖാരിബൈനി എന്ന് പറയുന്നു. എന്നാല്‍ മുതഖാരിബൈനിയും മുതജാനിസൈനിയും ആയ ഹല്‍ഖിന്റെ ഹര്‍ഫുകളെ ഇദ്ഗാം ചെയ്യുന്നതല്ല. അതുപോലെ മദ്ദിന്റെ അക്ഷരങ്ങളായ യാഇനെയും വാവിനെയും ഇദ്ഗാം ചെയ്യപ്പെടുകയില്ല, ചെയ്താല്‍ മദ്ദ് ഇല്ലാതെയാകും ...



മദ്ദ് .

ഫത്ഹിനെ അലിഫ് കൊണ്ടും കസ്‌റിനെ സാകിനായ യാഅ് കൊണ്ടും ളമ്മിനെ സാകിനായ വാവ് കൊണ്ടും നീട്ടുന്നതിന് മദ്ദ് എന്ന് പറയുന്നു...

മദ്ദ് രണ്ട് വിധമാണ് :

1, മദ്ദ് അസ്വ്‌ലിയ്യ്

2, മദ്ദ് ഫര്‍ഇയ്യ്

മദ്ദക്ഷരങ്ങളായ അലിഫ്, വാവ്, യാഅ് എന്നിവയെ ഉച്ചാരണത്തില്‍ കൊണ്ടുവരാന്‍ മാത്രം ആവശ്യമായ ഒരു മിതമായ നീട്ടലിന്ന് അസ്വ്‌ലിയ്യായ മദ്ദ് എന്ന് പറയുന്നു. ഇതിന് മദ്ദ് ത്വബഇയ്യ് എന്നും പേരുണ്ട്...

ചില കാരണങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ നീട്ടുന്നതിന് ഫര്‍ഇയ്യായ മദ്ദ് എന്ന് പറയുന്നു...

കൂടുതല്‍ നീട്ടേണ്ട കാരണങ്ങള്‍ മദ്ദക്ഷരത്തിന് ശേഷം ഹംസോ സുകൂനോ ഉണ്ടാവലാണ്...

മദ്ദ് ഫര്‍ഇയ്യ് 5 വിധമാണ് ...

1, മദ്ദ് മുത്തസ്വില്‍ : മദ്ദക്ഷരത്തിന് ശേഷം അതേ കലിമത്തില്‍ തന്നെ ഹംസ് വരുന്നത്. ഇവിടെ ഏഴ് ഹര്‍കത്തിന്റെ ഖദ്‌റ് നീട്ടല്‍ നിര്‍ബന്ധമാണ്...

2, മദ്ദ് മുന്‍ഫസ്വില്‍ : ഒരു പദത്തിന്റെ അവസരത്തില്‍ മദ്ദക്ഷരവും അടുത്ത പദത്തിന്റെ തുടക്കത്തില്‍ ഹംസും വരുന്നത്. ഇവിടെ ഏഴ് ഹര്‍കതിന്റെ ഖദ്‌റ് വരെ നീട്ടാവുന്നതാണ്.

3, മദ്ദ് ലാസിം : മദ്ദക്ഷരത്തിന്റെയോ ലീനക്ഷരത്തിന്റെയോ ശേഷം അതേ പദത്തില്‍ തന്നെ സുകൂന്‍ സ്ഥിരമായി ഉണ്ടാവുന്നതാണ് മദ്ദ് ലാസിം. ഇവിടെ ആറ് ഹര്‍കതിന്റെ ഖദ്‌റ് നീട്ടല്‍ നിര്‍ബന്ധമാണ്.

4. മദ്ദ് ആരിള് : മദ്ദക്ഷരത്തിന് ശേഷമുള്ള അക്ഷരത്തില്‍ വഖ്ഫ് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന മദ്ദാണിത്. ഇവിടെ ആറ് ഹര്‍കത്തിന്റെ ഖദ്‌റ് വരെ നീട്ടാവുന്നതാണ്.

5. മദ്ദ് ലീന്‍ : വഖ്ഫ് ചെയ്യുന്നത് ലീനക്ഷരത്തിന് ശേഷമാണെങ്കില്‍ അതിന് മദ്ദ് ലീന്‍ എന്നു പറയുന്നു. ഇവിടെ രണ്ടോ, നാലോ, ആറോ ഹര്‍കതിന്റെ ഖദ്‌റ് വരെ നീട്ടാമെങ്കിലും രണ്ട് ഹര്‍കത്തിന്റെ ഖദ്‌റ് നീട്ടലാണ് നല്ലത്...


വഖ്ഫ് .

ഓതിക്കൊണ്ടിരിക്കേ ശ്വാസം വിടാന്‍ വേണ്ടി കലിമത്തുകളുടെ അവസാനത്തില്‍ നിര്‍ത്തുന്നതിനാണ് വഖ്ഫ് എന്ന് പറയുന്നത്...

വഖ്ഫിന്റെ അടയാളങ്ങളും വിധികളും :

م       വഖ്ഫ് ചെയ്യല്‍ നിര്‍ബന്ധം

لا       വഖ്ഫ് ചെയ്യരുത്

ط       വഖ്ഫ് ചെയ്യലാണ് ഉത്തമം

قلى     വഖ്ഫ് ചെയ്യലാണ് ഏറ്റവും ഉത്തമം

صلى    ചേര്‍ത്തി ഓതലാണ് ഉത്തമം

ﺝ     വഖ്ഫ് ചെയ്തും, ചേർത്തിയും ഓതാം , രണ്ടാലൊരിടത്ത് വഖ്ഫ് ചെയ്യാം .

ഇൽയാസ് നബി (അ)







വഴിതെറ്റിയ സമൂഹം 



ഇസ്രാഈലി സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട മഹാനായ പ്രവാചകനാണ് ഇൽയാസ്(അ)

ഹിസ്ഖീൽ (അ) വഫാത്തായി

മനുഷ്യ മനസ്സിൽ തൗഹീദ് ഉറപ്പിച്ച മഹാനായിരുന്നു കാലം.

ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല അതിന്റെ പ്രവാഹം മുറപോലെ നടക്കും ജനനവും മരണവുമൊന്നും കാലം നോക്കാറില്ല എല്ലാം വിധിപോലെ നടക്കട്ടെ എന്ന ഭാവം.

ഒരു മഹാവിപത്ത് പോലെയായിരുന്നു അത് ഹിസ്ഖീൽ (അ)ന്റെ വഫാത്ത്.

ആളുകളെ നയിക്കാൻ ശക്തനായ നേതാവ് വേണം അല്ലെങ്കിലവർ എളുപ്പത്തിൽ വഴിതെറ്റിപോകും.

ഇസ്രാഈലി ചരിത്രത്തിൽ സ്വർണ്ണലിപികളിൽ ഉല്ലേഖനം ചെയ്യപ്പെടേണ്ട നാമം ഇൽയാസ്(അ).

മഹാനായ പ്രവാചകനും ശക്തനായ ഭരണാധികാരിയും സമൂഹത്തിന്റെ നിയന്ത്രണം വിട്ടിരിക്കുന്നു. ബിംബങ്ങൾ അവരെ ആകർഷിക്കുന്നു. ബിംബാരാധകർ അവരെ മാടി വിളിക്കുന്നു. പിന്നൊന്നും ചിന്തിച്ചില്ല ജനങ്ങൾ ബിംബങ്ങളുടെ സമീപത്തേക്കോടി. ആ സമൂഹത്തിലെ പണ്ഡിതന്മാർ അവരെ തടയാൻ നോക്കി സാധിച്ചില്ല.

ബഅ്ൽ

ഒരു ബിംബത്തിന്റെ പേരാണത് ബാൽബക്ക് എന്ന നാട്ടിലെ ബിംബം.

സ്വർണ്ണ വിഗ്രഹം ഇരുപത് മുഴം പൊക്കം നാലു മുഖങ്ങളുണ്ട് ശൈത്വാൻ വിഗ്രഹത്തിനുള്ളിൽ കയറിയിരിക്കും. ജനങ്ങൾ കണക്കില്ലാതെ വന്നുകൂടും ആവശ്യങ്ങളും ആവലാതികളും പറയും പിശാച് ചില ശബ്ദങ്ങൾ പുറപ്പെടുവിക്കും. ഏതെങ്കിലും ഭാഷയിൽ നൽകുന്ന സൂചനകളാണ് ഒരാൾ ആവലാതി പറയുമ്പോൾ അതിന്നൊരു മറുപടി അടുത്തയാൾക്കു മറ്റൊരു മറുപടി.

ഈ സുചനകൾ ജനങ്ങൾക്കു മനസ്സിലാകുംവിധം പരിഭാഷപ്പെടുത്തിക്കൊടുക്കണം പരിഭാഷകരായി നാനൂറ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

പരിഭാഷകർ പറയുന്നത് ജനം സ്വീകരിക്കും അനുസരിക്കും ചെറിയ ഫലങ്ങൾ കാണുകയും ചെയ്യും.

ബഅ്ൽ ബിംബത്തിന്റെ സ്വാധീന വലയത്തിലാണ് ബഅ്ലബക്ക് രാജ്യം ആർക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ബഅ്ൽ പരിഹരിക്കുമെന്നാണവരുടെ വിശ്വാസം.

ബഅ്ൽ ദൈവത്തിന്റെ ഉത്സവമാണ് രാജ്യത്തെ ഏറ്റവും വലിയ ആഘോഷം ആബാലവൃദ്ധം ജനങ്ങൾ പങ്കെടുക്കും.

ജനങ്ങൾ നേർവഴിയിൽ നിന്ന് പിഴച്ചു ബിംബാരാധന സർവ്വ വ്യാപകമായി. തൗഹീദ് മുറുകെപിടിച്ച ചിലരുണ്ടായിരുന്നു. അവരെ ആരും വകവെച്ചില്ല. അവരുടെ ശബ്ദം ആരും ഗൗനിച്ചില്ല ഉപദേശങ്ങൾ അവഗണിക്കപ്പെട്ടു.

എല്ലാ ദുരാചാരങ്ങളും പിശാച് അവർക്ക് ഭംഗിയായി തോന്നിപ്പിച്ചുകൊടുത്തു. ആഭാസങ്ങൾ നടമാടി എവിടെയും അരാജകത്തം ആ സമൂഹത്തിലാണ് ഇൽയാസ് (അ) നിയോഗിക്കപ്പെടുന്നത്.

ഏകനായ അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിക്കുക. അവരെ സത്യമാർഗത്തിൽ നയിക്കുക. ഗൗരവമേറിയ ചുമതലയാണിത് ജനങ്ങൾ കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ ചെല്ലും എന്നിട്ടവരോട് സംസാരിക്കും.

എന്റെ സഹോദരങ്ങളേ,

നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. ആരാധനക്ക് അർഹനായ ഇലാഹ് ഒരുവനായ അല്ലാഹു മാത്രമാകുന്നു. അവന്ന് പങ്കുകാരെ കല്പിക്കരുത്. അവനെ മാത്രം നിങ്ങൾ ആരാധിക്കുക. ഞാൻ അല്ലാഹുവിന്റെ പ്രവാചകനാകുന്നു. എന്നെ നിങ്ങൾ വിശ്വസിക്കുവീൻ.

ജനങ്ങൾ സംശയത്തോടെ ഇൽയാസ്(അ)നെ നോക്കി നെറ്റി ചുളിച്ചു പരസ്പരം ചോദിച്ചു.

ഇവനെന്ത് പറ്റിപ്പോയി. ഇവൻ നമുക്കിടയിൽ ജനിച്ചുവളർന്നവനല്ലേ? അവൻ പ്രവാചകനായെന്നോ? എന്ത് മണ്ടത്തരമാണ് പറയുന്നത്.

മണ്ഡനെന്നും മഠയനെന്നും വിളിച്ചു വിഡ്ഢിയെന്ന് വിളിച്ചു കളിയാക്കി. ഇൽയാസ് അവർക്കിടയിലാണ് ജനിച്ചു വളർന്നത് ഇദ്ദേഹത്തിന്റെ പിതാവാണ് യാസീൻ.

പിതാവിനെയും മാതാവിനെയും അവർക്കറിയാം ഉന്നതകുലജാതരാണ്. ഇൽയാസ് ബുദ്ധിമാനാണ് . നല്ല തന്റേടമുള്ള ചെറുപ്പക്കാരനാണ് ഇൽയാസിന്റെ പരമ്പര ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

പിതൃപരമ്പര

ഇൽയാസ്
യാസീൻ
ഫൽഹാസ്
ഈസാർ
ഹാറൂൻ
ഇംറാൻ

ഇൽയാസ് (അ) രാജ്യത്തിന്റെ പലഭാഗങ്ങളിൽ ചെന്ന് ജനങ്ങളോട് സംസാരിച്ചു.

പലരേയും നേരിൽകണ്ട് വ്യക്തിപരമായി സംസാരിച്ചു. പലവീടുകൾ സന്ദർശിച്ചു കുടുംബബന്ധമുള്ള വീടുകളിൽ ചെന്നു സംസാരിച്ചു.

സ്രഷ്ടാവായ അല്ലാഹുവിനെ സൂക്ഷിക്കുക. അവന്റെ കല്പനകൾ പാലിക്കുക അവൻ നിരോധിച്ചത് നിങ്ങൾ എടുക്കരുത്. ബിംബാരാധന നിങ്ങൾ കൈവെടിയുക മൂസാനബിയെയും ഹാറൂൻ നബിയേയും നിങ്ങൾ ഓർക്കുക. അവർ പഠിപ്പിച്ച കാര്യങ്ങൾ ഓർക്കുക. തൗഹീദിലേക്കാണവർ ജനങ്ങളെ ക്ഷണിച്ചത് അതാണ് രക്ഷയുടെ മാർഗ്ഗം. ആ മാർഗ്ഗം നിങ്ങൾ കൈവെടിയരുത്. തൗറാത്ത് നിങ്ങളുടെ മുമ്പിലുണ്ട്. നിങ്ങൾ അത് പാരായണം ചെയ്യണം. അനുവദനീയമായ കാര്യങ്ങൾ അതിൽ പറഞ്ഞിട്ടുണ്ട് അത് നിങ്ങൾ സ്വീകരിക്കുക.

നിരോധിച്ച കാര്യങ്ങൾ അതിൽ പറഞ്ഞിട്ടുണ്ട് അവ നിങ്ങൾ ഒഴിവാക്കുക നിങ്ങൾ രക്ഷപ്പെടും. നിങ്ങൾ യൂശഅ് നബിയെ ഓർക്കുക. ഹിസ്ഖീൽ നബിയേയും ഓർക്കുക. അവർ കാണിച്ചു തന്ന പാത പിൻപറ്റുക. നിങ്ങൾ പിശാചിനെ പിൻപറ്റരുത്. അവൻ നമ്മുടെ ശത്രുവാണ്. അവനെ കൂട്ടുകാരനായി സ്വീകരിക്കരുത്. ബിംബാരാധന വളരെ ഭംഗിയുള്ളതായി നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നത് പിശാചാണ്.

സഹോദരങ്ങളേ നിങ്ങൾ പിശാചിന്റെ ഉപദേശം സ്വീകരിക്കരുത്. എങ്കിൽ നിങ്ങൾക്ക് നാശം എന്തൊക്കെപ്പറഞ്ഞിട്ടും ആ സമൂഹം ഇളകിയില്ല ആ വാക്കുകൾ ശ്രദ്ധിച്ചതും പരിഗണിച്ചതും ചെറിയൊരു വിഭാഗം ആളുകൾ മാത്രം.

സൂറത്തു സ്വാഫാത്തിൽ ഇൽയാസ്(അ)നെക്കുറിച്ച് പറയുന്നുണ്ട് മൂസാ (അ) ഹാറൂൻ(അ) എന്നിവരെക്കുറിച്ച് പറഞ്ഞ ഉടനെയാണ് ഇൽയാസ്(അ)ന്റെ കാര്യം പറയുന്നത് അതിങ്ങനെ:

'നിശ്ചയമായും മൂസാ നബിക്കും ഹാറൂൻ നബിക്കും നാം അനുഗ്രഹം നൽകുകയും ചെയ്തു '(37:114)

'അവർ ഇരുവരേയും അവരുടെ ജനങ്ങളേയും വമ്പിച്ച ദുഃഖത്തിൽ നിന്ന് രേഖപ്പെടുത്തുകയും ചെയ്തു '(37:115)

വമ്പിച്ച ദുഃഖം എന്ന് പറഞ്ഞ് ആ സമൂഹം ഖിബ്ത്വികളിൽ നിന്നനുഭവിച്ച പീഡനങ്ങളെക്കുറിച്ചാണ് ആയിരക്കണക്കായ നവജാത ശിശുക്കളെ കൊന്നു കളഞ്ഞിട്ടുണ്ട് കഠിനമായ ജോലി ചെയ്യിച്ചു പീഡിപ്പിച്ചു ഇതിൽ നിന്നെല്ലാം മോചനം നൽകിയത് അല്ലാഹുവാണ്

വിശുദ്ധ ഖുർആൻ തുടരുന്നു.

'അവരെ നാം സഹായിക്കുകയും അങ്ങനെ അവർ തന്നെ വിജയികളായിത്തീരുകയും ചെയ്തു '(37:116)

'(വിഷയങ്ങൾ) വ്യക്തമായി വിവരിക്കുന്ന ആ ഗ്രന്ഥം (തൗറാത്ത് ) അവർഇരുവർക്കും നാം നൽകുകയും ചെയ്തു '(37:117)

'അവർ ഇരുവരേയും ചൊവ്വായ മാർഗ്ഗത്തിൽ ആക്കുകയും ചെയ്തു'(37:118)

'പിൻതലമുറകളിൽ അവർഇരുവരെക്കുറിച്ചുള്ള പ്രശംസ നിലനിർത്തുകയും ചെയ്തു '(37:119)

'മൂസാ (അ)യുടെയും ഹാറൂന്റെയും മേൽ സലാം ഉണ്ടായിരിക്കും(37:120)

'അപ്രകാരം സുകൃതന്മാർക്ക് നാം പ്രതിഫലം കൊടുക്കുക തന്നെ ചെയ്യും'(37:121)

'നിശ്ചയമായും അവർ രണ്ടുപേരും സത്യവിശ്വാസികളായ നമ്മുടെ അടിമകളിൽ പെട്ടവരാകുന്നു'(37:122)

മൂസാ(അ)യും ഹാറൂൻ(അ)യും ഏറ്റവും നല്ല പ്രശംസയാണ് അല്ലാഹു നൽകിയിരിക്കുന്നത്.

അവർ അതിന്നർഹരാണ്

അല്ലാഹുവിന്റെ ദീനിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് ഇവരെയാണ് ഇൽയാസ്(അ) മാതൃകയാക്കുന്നത്.

ഇൽയാസ്(അ) അവർ ഇരുവരുടെയും ചരിത്രം നന്നായി പഠിച്ചു ഇസ്രാഈൽ സന്തതികളുടെ നന്ദികേടിന്റെയും ക്രൂരതയുടെയും ചരിത്രം പഠിച്ചു.

അവർ കൂടെത്തന്നെ നിൽക്കും സന്നിഗ്ദഘട്ടത്തിൽ കാലുമാറിക്കളയും അതാണ് സ്വഭാവം.

എത്രയോ അനുഗ്രഹങ്ങൾ ചോദിച്ചു വാങ്ങി എന്നിട്ട് നന്ദികേട് കാണിച്ചു തനിക്ക് നേരിടാനുള്ളത് ആ സമൂഹത്തെയാണ് അവർ കൂടുതൽ വഴി തെറ്റിയിട്ടുണ്ട്. ക്രൂരതകൂടിയിട്ടുണ്ട്. മൂസാ (അ)ന്റെയും ഹാറൂൻ(അ)ന്റെയും കഥ പറഞ്ഞ ഉടനെ സൂറത്ത് സ്വാഫ്ഫാത്തിൽ ഇൽയാസ്(അ)നെപ്പറ്റി പറയുന്നു അതിങ്ങനെ:

'തീർച്ചയായും ഇൽയാസും മുർസലുകളിൽ പെട്ട ആളാകുന്നു(37:123)

'അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദർഭം ഓർക്കുക നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ?(37:124)

ആ സമൂഹം ആരാധിച്ചിരുന്ന വലിയ ബിംബം ബഅ്ൽ ആരായിരുന്നു അതിന്നുവേണ്ടി അവർ മൃഗബലി നടത്തിക്കൊണ്ടിരുന്നു പല നേർച്ചകളും നേർന്നിരുന്നു ഉത്സവം നടത്തിയിരുന്നു ബഅ്ൽ എന്ന ബിംബത്തെക്കുറിച്ച് അടുത്ത വചനത്തിൽ പരാമർശമുണ്ട് നോക്കുക:

'നിങ്ങൾ ബഅ്ലിനെ ആരാധിക്കുകയും ഏറ്റവും നന്നായി സൃഷ്ടിക്കുന്നവനെ വിട്ടുകളയുകയുമാണോ? (37:125)

'നിങ്ങളുടെ റബ്ബും നിങ്ങളുടെ പൂർവ്വ പിതാക്കളുടെ റബ്ബുമായ അല്ലാഹുവിനെ'(37:126)

വളരെ നല്ല രീതിയിലുള്ള ഉപദേശമാണ് ഇൽയാസ്(അ) ആ ജനതക്ക് നൽകിയത് അവരത് വിശ്വസിച്ചില്ല നബിയാണെന്ന വസ്തുത അവർ നിഷേധിച്ചു കളഞ്ഞു ഈ സത്യത്തെ നിഷേധിച്ചാൽ നിങ്ങൾ പരീക്ഷണത്തിൽ പെടും വേദനാജനകമായ ശിക്ഷവരും ആ ശിക്ഷ നിങ്ങൾക്കു താങ്ങാനാവില്ല.

ആരൊക്കെ ഉപദേശിച്ചാലും ശരിയാവാത്ത അവസ്ഥ വിശുദ്ധ ഖുർആൻ അവരുടെ നിഷേധത്തെക്കുറിച്ചു പറയുന്നു:

'അപ്പോൾ അവർ അദ്ദേഹത്തെ നിഷേധിച്ചു കളഞ്ഞു അതിനാൽ അവർ നിശ്ചയമായും ശിക്ഷയിൽ ഹാജറാക്കപ്പെടുന്നവർ തന്നെയാകുന്നു'(37:127)

കുറച്ചുപേർ ഇൽയാസ് (അ) ൽ വിശ്വസിച്ചുള്ളൂ അവർ ശിക്ഷിക്കപ്പെടുകയില്ല അവരെക്കുറിച്ച് പറയുന്നതിങ്ങനെ:

'അല്ലാഹുവിന്റെ നിഷ്കളങ്കമായ അടിമകൾ ഒഴികെ '(37:128)

ഈ ചെറിയ വിഭാഗം പ്രശംസിക്കപ്പെടും അക്കാലത്ത് മാത്രമല്ല, പിൽക്കാല തലമുറക്കാരിലും വാഴ്ത്തപ്പെടും.

കാലമെത്ര കടന്നുപോയാലും അവർ അനുസ്മരിക്കപ്പെടും നന്ദിയോടെ പ്രശംസിക്കപ്പെടും.

ഇൽയാസ് (അ) നെ പ്രശംസിച്ചുകൊണ്ട് ഖുർആനിൽ പറയുന്നതിങ്ങനെ:

'പിൻതലമുറകളിൽ അദ്ദേഹത്തെക്കുറിച്ചുള്ള പ്രശംസ നാം നില നിർത്തുകയും ചെയ്യും'(37:129)

മുൻതലമുറക്കാരായ കുറെ പ്രവാചകന്മാരെ ഖുർആൻ എടുത്തു പറഞ്ഞു. നൂഹ്(അ), മൂസാ (അ), ഹാറൂൻ(അ) , ഇൽയാസ് (അ) ഇവരെ പ്രശംസിച്ചു പറഞ്ഞ ശേഷം പിൻതലമുറക്കാർ പ്രശംസിക്കുമെന്ന് കൂടി അല്ലാഹു പറഞ്ഞു.

നാം പിൻതലമുറക്കാരാണ് നാമവരെ പ്രശംസിക്കണം മറന്നുകളയരുത് ഇക്കാര്യം കൂടി നാം പഠിച്ചു വെക്കണം.

അടുത്ത വചനം കാണുക

'ഇൽയാസിന് സലാം ഉണ്ടായിരിക്കും '(37:130)

ഇൽയാസീൻ എന്നത് ഇൽയാസ് തന്നെയാണ് ഖുർആൻ ഇങ്ങനെ തുടരുന്നു

'അപ്രകാരം സുകൃതന്മാർക്ക് നാം പ്രതിഫലം കൊടുക്കുക തന്നെ ചെയ്യും(37:151)

'നിശ്ചയമായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ അടിമകളിൽ പെട്ട ആളാകുന്നു'(37:132)

അല്ലാഹു ഇൽയാസ് നബി (അ)നെ വളരെ നല്ലനിലയിൽ നമ്മുടെ മുമ്പിൽ അവതരിപ്പിച്ചുതന്നു.

മൂസാ (അ), ഹാറൂൻ(അ) എന്നിവർ ത്യാപൂർണ്ണമായ ജീവിതമാണ് നയിച്ചത്. മനുഷ്യ മനസ്സുകളിൽ അവർ തൗഹീദ് സ്ഥാപിച്ചു.

ഇപ്പറഞ്ഞ രണ്ട് പ്രവാചകന്മാരുടെ അതേ ത്യാഗബോധത്തോടെയാണ് ഇൽയാസ് (അ) കർമ്മ രംഗത്തിറങ്ങിയത്. അവിടെ ഉറച്ച നിന്നു പ്രവർത്തിച്ചു.

പിൽക്കാല തലമുറക്കാർ ആ പ്രവാചകനെ ഓർക്കുന്നു പ്രശംസിക്കുന്നു, സന്തോഷത്തോടും നന്ദിയോടും കൂടിയാണ് നാം ഇൽയാസ് നബി (അ)ന്റെ പേര് പറയുന്നത്.

ബഅൽ ബിംബം





ഒരു സമൂഹത്തിന്റെ ആരാധ്യ ദേവത അതിനെ ഇൽയാസ് (അ) തകർത്തു ബഅൽ സ്വർണ്ണത്തിൽ നിർമ്മിക്കപ്പെട്ട ബിംബം നീളം ഇരുപത് മുഴം നാല് മുഖങ്ങളുണ്ട്.

ബഅ്ലിന്റെ ഉള്ള് പൊള്ളയാണ്. അതിനകത്ത് ഇബ്ലീസ് കയറിയിരിക്കും. മനുഷ്യരെ വഴികേടിലാക്കാൻ വേണ്ടി സംസാരിക്കും. ബിംബാരാധന ജനങ്ങൾക്കു വളരെ താല്പര്യമുള്ള കാര്യമാക്കി മാറ്റുകയാണ് പിശാച് ചെയ്തത്.

ബഅ്ലബക്ക് ജനതയുടെ ബിംബം.

ബഅ്ലബക്ക് അന്നത്തെ ശാമിന്റെ ഭാഗമായിരുന്നു യാസീൻ,ഇൽയാസ്, അൽയാസീൻ ഇവ മൂന്നും ഒന്നുതന്നെയാണ് ഇബ്നു ജിന്നിയുടെ അഭിപ്രായം.

ഇൽയാസ് (അ) ഖിള്റ് (അ) ഇവരുടെ പേരുകൾ ഒന്നിച്ചു പറയാറുണ്ട് അവർ തമ്മിലുള്ള ബന്ധമാണതിന്ന് കാരണം.

അബ്ദുൽ അസീസ് ബ്നു അബീ റവ്വാദ് റിപ്പോർട്ട് ചെയ്യുന്നു ഇൽയാസ് (അ) ഖിള്റ്(അ) എന്നിവർ റമളാൻ മാസത്തിൽ നോമ്പ് നോൽക്കുമായിരുന്നു. ഇതിന്നു വേണ്ടി എല്ലാ വർഷവും അവർ ബൈത്തുൽ മുഖദ്ദസിൽ എത്തിച്ചേരും ആരാധനാ നിർഭരമായ ദിനരാത്രങ്ങൾ റമളാൻ കഴിഞ്ഞാൽ മൗസിം എന്ന പ്രദേശത്ത് പോയി ഇരുവരും വേർപിരിയുന്നു.

മാശാ അല്ലാഹ്

മാശാ അല്ലാഹ്

എന്ന് നിരവധി തവണ ആവർത്തിച്ചു പറഞ്ഞ ശേഷം അവർ പിരിഞ്ഞു പോവും


വിരുന്നുകാരൻ

മഹാനായ ഇബ്നു അബ്ബാസ് (റ)വിന്റെ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: അൽയസഅ് നബിയുടെ അമ്മാവനായിരുന്നു ഇൽയാസ് നബി (അ).

ഇബ്നു ഇസ്ഹാഖിന്റെ റിപ്പോർട്ടിൽ ഇങ്ങനെ കാണാം
ഇസ്രാഈൽ സന്തതികളെ നേർമാർഗത്തിലേക്ക് നയിക്കാൻ നിയുക്തനായ പ്രവാചകനായിരുന്ന ഇൽയാസ് (അ).

യൂശഅ്(അ), കാലബ് ബ്നു യൂഫന്നാ,ഹിസ്ഖീൽ (അ) എന്നിവർക്കുശേഷം ഇസ്രാഈൽ സന്തതികളുടെ ചുമതലക്കാരൻ ഇൽയാസ് (അ) ആയിരുന്നു.

ഹിസ്ഖീൽ (അ)ന്റെ വഫാത്തിന്നു ശേഷം ഇസ്രാഈൽ സന്തതികളുടെ അവസ്ഥ ആശങ്കാജനകമായിത്തീർന്നു..

അവർ അല്ലാഹുവുമായുള്ള ഉടമ്പടി മറന്നു. നബിമാർ പഠിപ്പിച്ചതെല്ലാം ഒഴിവാക്കി. ബിംബാരാധകരായി. ഈ സാഹചര്യത്തിൽ ഇൽയാസ് (അ) നെ അവരിലേക്കയച്ചു. ഇസ്ലാം മതപ്രബോധനം തുടങ്ങിയപ്പോൾ അത് സ്വീകരിക്കാൻ ഒരാൾ മുമ്പോട്ടു വന്നു. ആ ചെറുപ്പക്കാരന്റെ പേര് അൽയസഅ് എന്നായിരുന്നു. പിന്നെ അൽയസഅ് എന്ന ചെറുപ്പക്കാരൻ ഇൽയാസ് നബി (അ) ന്റെ സന്തത സഹചാരിയായിത്തീർന്നു.

അൽയസഅ് സദുപദേശം നടത്തി ജനങ്ങൾ അദ്ദേഹത്തേയും പരിഹസിച്ചു തള്ളി.

പ്രയാസങ്ങൾ നിറഞ്ഞ സംവത്സരങ്ങൾ കടന്നുപോയി. ഇൽയാസ്(അ) ദുഃഖിതനും നിരാശനുമായിത്തീർന്നു. വളരെയേറെ മനോവേദനയോടെ അദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചു.

എന്റെ റബ്ബേ.... ഞാനെത്ര കാലമായി എന്റെ ജനതയെ വിളിക്കുന്നു ഒരു ഫലവുമില്ല. വളരെ ചെറിയൊരു വിഭാഗമല്ലാതെ വിശ്വസിച്ചിട്ടില്ല. അല്ലാഹുവേ ഈ ദുർമാർഗ്ഗികൾക്ക് ഈ ലോകത്ത് വെച്ചു തന്നെ എന്തെങ്കിലും ശിക്ഷ നൽകേണമേ....

ഒരു ശിക്ഷ കിട്ടിയാൽ അവർ നന്നാകുമെന്ന് ഇൽയാസ് നബി (അ)ന്ന് തോന്നിയിരിക്കാം

നബിയുടെ പ്രാർത്ഥന ഫലിച്ചു.

മഴ പെയ്യാതായി. നാട്ടിലാകെ വരൾച്ച. ജലാശയങ്ങൾ വറ്റിവരണ്ടു. നാൽക്കാലികളും പക്ഷികളും ചത്തുവീഴാൻ തുടങ്ങി. കൃഷിയെല്ലാം ഉണങ്ങി നശിച്ചു.

നാട് മുഴുവൻ കെടുതിയിൽ പെടുമ്പോൾ ജനങ്ങൾ അല്ലാഹുവിന്റെ വഴിയിൽ വരുമെന്നായിരുന്നു ഇൽയാസ് നബിയുടെ പ്രതീക്ഷ. അതല്ല ഉണ്ടായത്

നാലാൾ കൂടുന്നേടത്തെല്ലാം സംസാരിച്ച വിഷയം വരൾച്ചയാണ്.

മഴയുടെ യാതൊരു ലക്ഷണവും കാണുന്നില്ല. ഒരാൾ പറഞ്ഞു മഴ പെയ്തിട്ട് കാലമെത്രയായി. ചൂട് സഹിക്കാൻ വയ്യാതായി. എന്നാണിതിനൊരു മാറ്റം വരിക? -രണ്ടാമൻ പറഞ്ഞു.

'വെറുക്കപ്പെട്ടവൻ ഒരുത്തൻ ഇവിടെയുണ്ടല്ലോ ഇത് കാരണമാണ് മഴ പെയ്യാത്തത്?' -മൂന്നാമൻ

'അതാരാ, അവൻ?' -നാലാവാൻ

'മനസ്സിലായില്ലേ? പുതിയ വിവാദങ്ങളായി നടക്കുന്ന ഒരുത്തനില്ലേ?- ഒന്നാമൻ

'ആര്? ഇൽയാസ്, അവനാണോ?'

'ഇത്രയൊക്കെ ചിന്തിക്കാനുണ്ടോ? അവൻ തന്നെ '

'ഇനി മഴ കിട്ടാനെന്ത് വേണം?'

'അലനെ കൊല്ലണം മറ്റൊരു വഴിയില്ല'

'അത് ശരിയാണ് അവൻ ആവശ്യമില്ലാത്തത് പറഞ്ഞ് നടന്നിട്ടാണ് മഴ കിട്ടാത്തത് '

'എങ്ങനെ കൊല്ലും '

അതിനെന്താ പ്രയാസം അവന്റെ കൂടെ എത്രയാളുണ്ട് വിരലിലെണ്ണാൻ മാത്രം നമ്മളോ? ആയിരങ്ങളില്ലേ? കൊല്ലണം കൊന്നവനെ പരസ്യപ്പെടുത്തേണ്ട.

അത് കേട്ടപ്പോൾ എല്ലാവർക്കും ആശ്വാസമായി. മഴ വരും, നാട് പുഷ്പിക്കും, ജീവിതം സുഖകരമാവും. എല്ലാറ്റിനും തടസ്സം ഇൽയാസ് ആണ്. അവനെ വധിക്കുക. വിചാരണയില്ലാതെ വധ ശിക്ഷ വിധിച്ചു.

വധം എപ്പോഴുമാകാം

എവിടെ വെച്ചുമാവാം

എവിടെ ഇൽയാസ്?

എല്ലാവരും അത് തന്നെ ചോദിക്കുന്നു. കണ്ടവരില്ല. ഇൽയാസിനെ കാണാനില്ല. നാടാകെ വാർത്ത പരന്നു.

'അവനെ പിടിച്ചുകൊണ്ട് വരിക വധിക്കുക' രാജാവ് വിധിച്ചു. വിധി നടപ്പാക്കേണ്ടവർ നെട്ടോട്ടമായി. ഒരു വീട്ടിലുമില്ല പുറത്തുമില്ല തിരച്ചിൽ തുടരുന്നു.

ഒരു സംഭവം ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെടുന്നു

ഒരു വൃദ്ധയുടെ വീട് ദാരിദ്ര്യം കൊടികുത്തി വാഴുന്നു. വീടെന്ന് പറഞ്ഞുകൂടാ ഒരു ചെറ്റക്കുടിൽ. അതിൽ ഒരു പഴയ കട്ടിൽ കട്ടിലിൽ രോഗിയായ മകൻ എത്രയോ കാലമായി രോഗമാണ് ക്ഷീണം വേദന പട്ടിണി ഇതാണവസ്ഥ.

ഒരു ദിവസം രാത്രി ആരോ വാതിലിൽ മുട്ടി സ്ത്രീ വാതിൽ തുറന്നു ആഗതൻ അകത്ത് കടന്നു.

ഒരു മധ്യവയസ്കൻ നന്നെ ക്ഷീണിച്ചിട്ടുണ്ട് ദീർഘയാത്രയിലാണെന്ന് തോന്നുന്നു

എന്താ? ആരാണ്? എന്തിനിവിടെ വന്നു?

പറയാം വളരെ ദൂരം നടന്നുവരികയാണ് ക്ഷീണമുണ്ട് ഞാനിവിടെ ഒന്നിരുന്നോട്ടെ.

വൃദ്ധ ആ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. ആ കണ്ണുകൾക്ക് എന്തൊരു തിളക്കം. പ്രസന്നമായ മുഖം. ശാന്തമായ അവസ്ഥ. ഇത് സാധാരണക്കാരനല്ല അങ്ങ് ആരാണെന്ന് പറഞ്ഞാലും.

പറയാം ധൃതി കൂട്ടാതിരിക്കൂ ഇതാരാണ് ഈ കിടക്കുന്നത്.

എന്റെ മകനാണ് തീരെ സുഖമില്ല എത്രയോ നാളായി ഈ കിടപ്പ് തുടങ്ങിയിട്ട്.

ഇതൊരു ചെറുപ്പക്കാരനല്ലേ? ഇങ്ങനെ കിടന്നാൽ പറ്റുമോ? ഇവനെ നമുക്കാവശ്യമുണ്ട്.

ആഗതൻ പ്രാർത്ഥന നടത്തി. അല്ലാഹുവേ ഈ ചെറുപ്പുക്കാരന്ന് നീ ആരോഗ്യം നൽകേണമേ. രോഗം മാറ്റിക്കൊടുക്കേണമേ. സന്മാർഗത്തിന്റെ പ്രകാശം നൽകേണമേ ആമീൻ ആമീൻ.

പ്രാർത്ഥന ഫലിച്ചു ചെറുപ്പക്കാരന്റെ അസുഖം മാറി. നല്ല ആരോഗ്യവും അഴകുമുള്ള ചെറുപ്പക്കാരൻ.

ഉമ്മാക്ക് സന്തോഷമായി ഏറെ നാളുകൾക്കു ശേഷം അവർ ചിരിച്ചു.

ഇത് നബിയായിരിക്കുമോ? ഇൽയാസ് നബി ആ രഹസ്യം ഉമ്മയും മകനുമറിഞ്ഞു.

വീട്ടിലെത്തിയിരിക്കുന്നത് ഇൽയാസ് (അ)തന്നെ. പുറത്തെല്ലാം ചാരന്മാരുണ്ട്. എല്ലാ വീടുകളും പരിശോധിക്കുന്നുണ്ട്. ഇവിടെ ആരെങ്കിലും വന്നാൽ? വൃദ്ധക്കു ഭയമായി അവർ ആഗതനെ ഇരുട്ടുള്ള മുറിയിൽ ഒളിപ്പിച്ചു കുറെ നാൾ ആ കുടിലിൽ കഴിഞ്ഞു.

രോഗം മാറിയ ചെറുപ്പക്കാരന്റെ പേര് അൽയസഅ് എന്നായിരുന്നു. ഇൽയാസ് നബിയോട് വല്ലാത്ത സ്നേഹം. ഇനിയുള്ളകാലം ഞാൻ താങ്കളോടൊപ്പമാണ് അങ്ങയെ പരിചരിച്ചു കഴിഞ്ഞുകൂടിക്കൊള്ളാം.

അടുത്ത ദിവസം തന്നെ അവർ രണ്ട് പേരും സ്ഥലം വിട്ടു. ഇൽയാസും അൽയസഉം അവർ സുഖദുഃഖങ്ങളിൽ പങ്കാളികളായി ജീവിച്ചു. പരീക്ഷണത്തിന്റെ മൂന്ന് വർഷങ്ങൾ. മഴമേഘങ്ങൾ കണ്ടിട്ട് വർഷം മൂന്നായി പട്ടിണികിടന്ന് മനുഷ്യർ മരിക്കുന്നു.

ഒരു ദിവസം അന്നാട്ടുകാർ ഒരു വാർത്ത കേട്ടു ഇൽയാസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ആളുകൾ കൂട്ടത്തോടെ ഓടിവരികയാണ് വലിയ കൂട്ടം ആ ജനക്കൂട്ടത്തോട് ഇൽയാസ് (അ) സംസാരിച്ചു.

എന്റെ പ്രിയപ്പെട്ട ജനങ്ങളേ,

നിങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും കണ്ട് ഞാൻ വളരെ ദുഃഖിക്കുന്നു. നിങ്ങൾ ആരാധിക്കുന്ന ബഅ്ൽ നിങ്ങളെ രക്ഷിക്കാത്തതെന്ത്? നിങ്ങളൊരു കാര്യം ചെയ്യണം.

ബഅ്ലിന്റെ അടുത്ത് പോവണം. നിങ്ങളുടെ സങ്കടം പറയണം. എല്ലാം വിശദമായി പറയണം. ഫലം കിട്ടുമോ എന്ന് നോക്കാം. ഒരു ഫലവും കിട്ടുന്നില്ലെങ്കിൽ നിങ്ങൾ മടങ്ങിവരണം. നമുക്ക് അല്ലാഹുവിനോട് പ്രാർത്ഥിക്കാം അവൻ ഈ ദുരവസ്ഥ നീക്കിത്തരും.

എല്ലാവരും ബഅ്ലിന്റെ സമീപത്തേക്കോടി. ഇതിന് മുമ്പ് എത്രയോ തവണ സങ്കടം പറഞ്ഞതാണ്. പറഞ്ഞ് പറഞ്ഞ് മടുത്തു. ഇത് വരെ ഒരു പോംവഴിയും ഉണ്ടായിട്ടില്ല. ഒരിക്കൽ കൂടി പോയി നോക്കാം.

പൊട്ടിക്കരയുന്ന ജനക്കൂട്ടം കണ്ണീരും നെടുവീർപ്പുകളും എന്നിട്ടെന്താ ഫലം?

ബഅ്ൽ വെറുതെ നിന്നു സഹായിച്ചില്ല.

ഇനിയൊരു പ്രതീക്ഷ ഇൽയാസ് മാത്രം ഇൽയാസിന്റെ ചുറ്റുംകൂടി.

ഞങ്ങൾ പറഞ്ഞതൊന്നും ബഅ്ൽ കേട്ടില്ല ഒരുപകാരവും ചെയ്തില്ല.

ഇൽയാസ് ശബ്ദമുയർത്തി പ്രസംഗിച്ചു.

എന്റെ സഹോദരങ്ങളേ അല്ലാഹുവാണ് സ്രഷ്ടാവ്. അവൻ ഏകനാണ്. അവന്ന് പങ്കുകാരില്ല. അവന്റെ മാർഗ്ഗത്തിലേക്ക് നിങ്ങൾ വരണം. ഞാൻ അല്ലാഹുവിന്റെ ദൂതനാണ്. നിങ്ങളത് വിശ്വസിക്കണം. നമ്മൾ ഖേദിച്ചു മടങ്ങണം. നാം തെറ്റ് ചെയ്തു ബിംബാരാധന തെറ്റാണ്. നാം തൗറാത്ത് അനുസരിച്ചു ജീവിക്കണം. ഇത്രയും കാലം താന്തോന്നികളായി ജീവിച്ചു. ഖേദിച്ചു മടങ്ങാൻ നിങ്ങൾ തയ്യാറുണ്ടോ?

'ഞങ്ങൾ തയ്യാറാണ് ' -ജനങ്ങൾ വിളിച്ചു പറഞ്ഞു.

'തൗറാത്ത് അനുസരിച്ചു ജീവിക്കുമോ?

'ഞങ്ങൾ തൗറാത്ത് അനുസരിച്ചു ജീവിച്ചു കൊള്ളാം

ഏകനായാ അല്ലാഹുവിൽ വിശ്വസിച്ചുവോ?

അതെ ഞങ്ങൾ വിശ്വസിച്ചു കഴിഞ്ഞു

ഇൽയാസ് അല്ലാഹുവിന്റെ നബിയാണെന്ന് വിശ്വസിച്ചുവോ?

അതെ ഞങ്ങൾ വിശ്വസിച്ചു

ഇൽയാസ് (അ) ഖൽബുരുകി പ്രാർത്ഥന നടത്തി ജനങ്ങൾ കണ്ണീരോടെ ആമീൻ പറഞ്ഞുകൊണ്ടിരുന്നു.

ഞങ്ങളുടെ റബ്ബേ.....?




മൂന്നു വർഷമായി മഴ കിട്ടാതായിട്ട്. ഞങ്ങളുടെ കിണറുകൾ വറ്റുപ്പോയി. സകല ജലാശയങ്ങളും വറ്റിപ്പോയി. കുടിക്കാൻ വെള്ളമില്ല. കൃഷികളെല്ലാം ഉണങ്ങിപ്പോയി. ഞങ്ങൾ പട്ടിണിയിലാണ്. പക്ഷികളും നാൽക്കാലികളും ചത്തൊടുങ്ങുന്നു. ഞങ്ങൾക്ക് മഴ വർഷിപ്പിച്ചു തരേണമേ.... ഈ പ്രാർത്ഥന കേൾക്കേണമേ ജനങ്ങളെല്ലാം ഖൽബ് തുറന്നു പ്രാർത്ഥിക്കുന്നു. തെറ്റിന്ന് മാപ്പു ചോദിക്കുന്നു. പശ്ചാത്താപത്തിന്റെ മഹാസംഗമം ആകാശത്താ മഴ മേഘങ്ങൾ ഇരുണ്ടുകൂടി എല്ലാവരും മേൽപ്പോട്ടു നോക്കി. ഒരു മഴ പെയ്തെങ്കിൽ ?

മഴ പെയ്യും. ആ ജനക്കൂട്ടത്തിന്റെ വലിയ പ്രതീക്ഷയാണത്. പെട്ടെന്ന് തണുത്ത കാറ്റ് വീശി നോക്കിനിൽക്കെ മഴത്തുള്ളികൾ വീണു. മൂന്ന് വർഷങ്ങൾക്കു ശേഷം മഴത്തുള്ളികൾ വീഴുന്നു. ചാറ്റൽ മഴ പിന്നെയത് ശക്തമായി ഘോരമായ മഴ പെയ്തു. വെള്ളം കുത്തിയൊലിച്ചു. അന്തരീക്ഷം തണുത്തു ജനങ്ങൾ മഴയിൽ കുളിച്ചു. എന്തൊരാവേശം ജീവശ്ശവങ്ങളായി കഴിഞ്ഞിരുന്ന മൃഗങ്ങൾ വെള്ളം കുടിച്ചു. പറവകൾ ദാഹം തീർത്തു. ആഹ്ലാദം നാടാകെ പരന്നു. ബഅ്ലബക്കിന്റെ സൗഭാഗ്യം കിണറ്റിൽ വെള്ളമായി. ജലാശയങ്ങൾ നിറഞ്ഞു അരുവികൾ നിറഞ്ഞൊഴുകി മഴ ശമിച്ചു.

ഐശ്വര്യത്തിന്റെ കാലം വന്നു. ഇടക്കിടെ മഴ കിട്ടിക്കൊണ്ടിരുന്നു. കൃഷി ചെയ്തു. നന്നായി വളർന്നു പഴവർഗങ്ങൾ ധാരാളമുണ്ടായി. ആളുകൾക്കെല്ലാം സന്തോഷം. എല്ലാവരും തൗറാത്ത് പാരായണം ചെയ്യുന്നു. അതിൽ പറഞ്ഞത് പോലെ ജീവിക്കുന്നു. ഏകിയതെല്ലാം എടുത്തു വിലക്കിയതെല്ലാം പരിത്യജിച്ചു ഇൽയാസ് അവരുടെ പ്രിയപ്പെട്ട നായകനായി.


ഗുഹയിൽ കേട്ട ശബ്ദം 

ജനസേവന തല്പരനായ രാജാവാണ് ബഅ്ലബക്ക് ഭരിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ അത്യാഗ്രഹിയായ ക്രൂരസ്ത്രീയായിരുന്നു അർബീൽ എന്ന സ്ത്രീ.

അർബീൽ അതിസുന്ദരിയും ആരോഗ്യവതിയും ബുദ്ധിമതിയുമാണ്. ശുദ്ധിശക്തി തന്റെ തന്റെ സ്വാർത്ഥതക്കുവേണ്ടിയാണ് ഉപയോഗിച്ചത്.

ബഅ്ലബക്കിലെ രാജാവിന്ന് ഭാര്യയോട് അതിരറ്റ സ്നേഹമാണ്. അവൾ എന്തു പറഞ്ഞാലും അനുസരിക്കും. രാജാവ് ദീർഘയാത്ര പോവുമ്പോൾ അർബീലിനെ ഭരണകാര്യങ്ങൾ ഏല്പിക്കും.

അവൾ ആ ദിവസങ്ങളിൽ ഒരു ഭരണം തന്നെ നടത്തും. സംശയാലുക്കളെ വധിക്കും. എതിർക്കുന്നവരെ ശിക്ഷിക്കും. മരണശിക്ഷ വിധിക്കാൻ പറയത്തക്ക കാരണമൊന്നും വേണ്ട.

രാജകൊട്ടാരത്തിനപ്പുറം ഒരു തോട്ടമുണ്ട് സത്യവിശ്വാസികളായ ദമ്പതികൾ തോട്ടത്തിൽ താമസിക്കുന്നു.

തോട്ടം സ്വന്തമാക്കണമെന്ന് രാജ്ഞിക്കു മോഹം വന്നു. എന്തെങ്കിലും കുറ്റം ചുമത്തി അയാളെ വധിക്കണം. തക്കം പാർത്തിരിക്കുകയായിരുന്നു.

രാജാവ് ദീർഘയാത്രക്കുപോയി അധികാരം രാജ്ഞിക്കു കിട്ടി .രാജ്ഞി ചില പട്ടാളക്കാർക്ക് രഹസ്യനിർദ്ധേശം നൽകി. അവർ തോട്ടത്തിലെത്തി തോട്ടക്കാരനായ സാധുമനുഷ്യനെ ബന്ധനസ്ഥനാക്കി കുറ്റം ചുമത്തി വധിച്ചു കളഞ്ഞു. തോട്ടം രാജ്ഞി പിടിച്ചെടുത്തു.

രാജാവ് തിരിച്ചെത്തി തോട്ടക്കാരന്റെ അന്ത്യത്തെക്കുറിച്ചറിഞ്ഞു വല്ലാതെ ദുഃഖിച്ചു.

രാജ്ഞി തന്റെ മധുര ഭാഷണം കൊണ്ട് രാജാവിനെ മയക്കിയെടുത്തു.

അവളുടെ സന്തോഷം തന്റെ സന്തോഷം രാജാവ് തോട്ടക്കാരന്റെ കാര്യം വിട്ടു.

ഇൽയാസ് (അ) രാജാവിനെ കാണാൻ വന്നു. വധിക്കപ്പെട്ട ആളുടെ തോട്ടം അയാളുടെ അവകാശികൾക്ക് വിട്ടു കൊടുക്കണം. അല്ലെങ്കിൽ നിങ്ങളും ഭാര്യയും തോട്ടത്തിൽ വെച്ച് നശിക്കും ; ശാപമാണ് നിങ്ങൾ കൈവശം വെച്ചിരിക്കുന്നത്.

ഇൽയാസ് (അ)ന്റെ ഉപദേശം.

രാജാവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

'മേലാൽ നീ ഇങ്ങനെ സംസാരിക്കരുത് എന്റെ കാര്യത്തിൽ നീ ഇടപെടരുത് ഇടപെട്ടാൽ നിന്നെ ഞാൻ വധിച്ചു കളയും'

ഇൽയാസ് (അ) നടന്നകന്നു. നബിക്കെതിരിൽ കൊട്ടാരത്തിൽ ഗൂഢാലോചന നടന്നു. വധിക്കാൻ പദ്ധതിയിട്ടു. ഇൽയാസ് (അ) കാട് കയറിപ്പോയി.

രാജാവും ഭാര്യയും പിന്നീട് അതേ തോട്ടത്തിൽ വെച്ച് നീചമായ രീതിയിൽ അന്ത്യശ്വാസം വലിച്ചു.

ഇൽയാസ് (അ) അവർകളും ഖിള്റ് (അ) അവർകളും കൊല്ലംതോറും ബൈത്തുൽ മുഖദ്ദസിൽ നിന്ന് നോമ്പ് നോൽക്കും.

അവരെപ്പറ്റി ഇങ്ങനെ പറയപ്പെട്ടിരിക്കുന്നു.

വനങ്ങളുടെ സംരക്ഷണം ഇൽയാസിനെ ഏല്പിക്കപ്പെട്ടിരിക്കുന്നു. സമുദ്രങ്ങളുടെ ചുമതല ഖിള്റിനെയും ഏല്പിക്കപ്പെട്ടിരിക്കുന്നു.

എല്ലാകൊല്ലവും അറഫയിൽ ഇവർ ഒത്തു ചേരാറുണ്ട്.

ഇൽയാസ് (അ) ന്റെ കാലത്തുള്ള മനുഷ്യർക്ക് നല്ല ഉയരമുണ്ടായിരുന്നു. അക്കാലത്തുള്ള ഒരാൾ നമ്മുടെ മുമ്പിലേക്ക് ഇറങ്ങി വന്നാൽ എന്തായിരിക്കും അവസ്ഥ? ആളുകൾ ഭയന്നോടും.

മുഹമ്മദ് നബി (സ) തങ്ങളുടെ ജീവിതകാലത്ത് ഒരു സംഭവം നടന്നിട്ടുണ്ട്.

തബൂക്ക് യുദ്ധം നടക്കാൻ പോവുന്നു.
രാത്രി സമയം കനത്തുകെട്ടിയ നിശ്ശബ്ദത ഭീതി ജനിപ്പിക്കുന്ന ചുറ്റുപാട്

നബി (സ) തങ്ങളും സൈന്യവും തബൂക്കിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു

അപ്പോൾ അവർ ഒരു ശബ്ദം കേട്ടു വിജനമായ മലഞ്ചെരുവിൽ നിന്നാണ് ശബ്ദം കേട്ടത്.

'അല്ലാഹുവേ.....എന്നെയും മുഹമ്മദ് നബി (സ) തങ്ങളുടെ സമുദായത്തിൽ ഉൾപ്പെടുത്തേണമേ......

ശബ്ദം വളരെ വ്യക്തം പക്ഷെ എവിടെ നിന്നാണ് ശബ്ദം വന്നതെന്നറിയില്ല.

നബി (സ) രണ്ട് സ്വഹാബിമാരെ വിളിച്ചു

ഹുദൈഫാ......

അനസ്......

ഹുദൈഫ(റ) അനസ്(റ) എന്നിവർ നബി (സ)യുടെ സമീപത്ത് വന്നു.

നിങ്ങൾ പോയി അന്വേഷിക്കുക ആ പ്രാർത്ഥിക്കുന്ന ആളെ കണ്ട് പിടിക്കുക.

രണ്ട് പേരും അന്വേഷിച്ചു പോയി. മലയിലുള്ള ഒരു ഗുഹ അവർ കണ്ടെത്തി അതിന്നകത്തൊരു മനുഷ്യൻ.

വളരെ ഉയരമുള്ള ഒരാൾ ഇക്കാലത്ത് അത്രയും ഉയരമുള്ള ആളെ കണ്ടെത്താനാവില്ല .നല്ല വെള്ള വസ്ത്രം ധരിച്ചിരിക്കുന്നു. വളരെ പ്രായം ചെന്ന ആൾ നരച്ചുവെളുത്തിരിക്കുന്നു.

ആഗതൻ സലാം ചൊല്ലി.

വൃദ്ധൻ സന്തോഷപൂർവ്വം സലാം മടക്കി.

അല്ലാഹുവിന്റെ റസൂൽ (സ) തങ്ങൾ പറഞ്ഞയച്ചതാണോ നിങ്ങളെ?

അതെ അങ്ങയുടെ പ്രാർത്ഥനാ ശബ്ദം കേട്ട് പറഞ്ഞയച്ചതാണ് അങ്ങ് ആരാണ്?

ഞാൻ നബിയുല്ലാഹി ഇൽയാസ്.

അങ്ങ് എങ്ങനെ ഇവിടെയെത്തി.

ഞാൻ മക്കയിലേക്ക് പുറപ്പെട്ടതാണ് ജിബ്രീലും മീക്കാഈലും (അ) എന്നോടൊപ്പമുണ്ട് അവരാണ് എനിക്ക് മുഹമ്മദ് നബി (സ) തങ്ങളെ പരിചയപ്പെടുത്തിത്തന്നത് എനിക്ക് നബിയെ കാണണം സംസാരിക്കണം.

പക്ഷെ, എനിക്കങ്ങനെ അങ്ങോട്ട് വരാൻ കഴിയും അനേക നൂറ്റാണ്ടുകൾക്കുമുമ്പുള്ള മനുഷ്യരൂപമാണിത് ഞാനങ്ങോട്ട് വന്നാൽ ഒട്ടകങ്ങൾ വിരണ്ടോടും. മനുഷ്യർ എന്നെ കണ്ട് ഭയന്ന് പോവും. നബി (സ) തങ്ങൾ ഈ വൃദ്ധനെക്കാണാൻ ഈ ഗുഹയിലേക്ക് വരുമോ?

ഞങ്ങൾ ചെന്ന് വിവരം പറയാം.

അവർ സലാം പറഞ്ഞു പിരിഞ്ഞു നബി (സ) തങ്ങളുടെ സമീപത്ത് ചെന്നു വിവരം പറഞ്ഞു.

നബി (സ) തങ്ങൾ ഗുഹയിൽ ചെന്നു സലാം ചൊല്ലി ഇൽയാസ് (അ) സന്തോഷത്തോടെ സലാം മടക്കി ആലിംഗനം ചെയ്തു ആഹാരം കഴിച്ചു.

കുറെ നേരം സംസാരിച്ച ശേഷം യാത്ര പറഞ്ഞു പോന്നു.

ചില റിപ്പോർട്ടുകളിൽ ഈ സംഭവം കാണുന്നുണ്ട് മറ്റു ചിലർ സംശയം ഉന്നയിച്ചിട്ടുമുണ്ട്.

ഇൽയാസ് (അ) ന്റെ കൂടെ പറയപ്പെടുന്ന പേരാണ് ഖിള്റ്(അ) പേരിനെ ചൊല്ലിയും കാലത്തെചൊല്ലിയും അഭിപ്രായ വ്യത്യാസങ്ങൾ നിലവിലുണ്ട്

ഹാഫിള് ബ്നു അസാക്കിർ പറഞ്ഞു :
ഖിള്റ് ബ്നു ആദ(അ)

അബൂഹാതിം പറഞ്ഞു: ആദം സന്തതികളിൽ ഏറ്റവും കൂടുതൽ പ്രായമുള്ള ആൾ ഖിള്റ് (അ) ആകുന്നു

ഇബ്നു ഇസ്ഹാഖ് പറയുന്നു:
ആദം(അ) ന്ന് മരണം ആസന്നമായപ്പോൾ അദ്ദേഹം മക്കളോട് വസ്വിയ്യത്ത് ചെയ്തു

നൂഹ് നബിയുടെ കാലത്ത് പ്രളയമുണ്ടാകും അക്കാലത്ത് എന്റെ ഭൗതിക ശരീരം കപ്പലിൽ സൂക്ഷിക്കണം. പ്രളയത്തിനു ശേഷം മയ്യിത്ത് ഖബറടക്കണം.

പറഞ്ഞത് പോലെ സംഭവിച്ചു പ്രളയമുണ്ടായി മയ്യിത്ത് കപ്പലിൽ സൂക്ഷിച്ചു പ്രളയത്തിന്നുശേഷം മയ്യിത്ത് ഖബറടക്കിയത് ഖിള്റ്(അ) ആകുന്നു.

ഏത് കാലം വരെ ഖിള്റ്(അ) ജീവിക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നവോ അക്കാലം വരെ അദ്ദേഹം ജീവിക്കും.

ബൽയാ

ഖിള്റ് (അ)ന്റെ പേര് അങ്ങനെയാണെന്ന് രേഖകളിൽ കാണുന്നുണ്ട് 'ഈലിയാ' എന്നും പറയപ്പെട്ടിട്ടുണ്ട് പിതാവിന്റെ പേര് മൽക്കാൻ

ഖിള്റ് (അ) ന്റെ പരമ്പര നൂഹ് (അ)ന്റെ മകൻ സാമിൽ എത്തിച്ചേരുന്നു ആ പരമ്പര ഇങ്ങനെ.

ഖിള്റ്(അ)
പിതാവ് മൽക്കാൻ
പിതാവ് ഫാലഗ്
പിതാവ് ആബിർ
പിതാവ് ശാലഖ്
പിതാവ് അർഫഖ്ശദ്
പിതാവ് സാം
പിതാവ് നൂഹ് (അ)

മറ്റൊരു വിധത്തിലും പരമ്പരകൾ കാണുന്നുണ്ട്. പിതാവിന്റെ പേര് മൽക്കാൻ എന്നതിന്ന് മാലക്ക് എന്നെഴുതിക്കാണുന്നു. ഇൽയാസ് നബി (അ) സഹോദരനാണ് മാലക്ക് എന്നു പറയപ്പെട്ടിട്ടുണ്ട്.

ഇബ്രാഹിം (അ) നെക്കൊണ്ട് വിശ്വസിക്കുകയും അദ്ദേഹത്തോടൊപ്പം ഹിജ്റപോവുകയും ചെയ്ത സംഘത്തിലെ ഒരാളുടെ മകനാണ് ഖിള്റ് (അ) എന്നും പറയപ്പെട്ടിട്ടുണ്ട്.

ലഹ്റാസബ് മകൻ ബശ്ത്താസബ് രാജാവിന്റെ കാലത്ത് ഖിള്റ് (അ) ആ സമൂഹത്തിലേക്ക് നബിയായി നിയോഗിക്കപ്പെട്ടു ഒരു റിപ്പോർട്ടിൽ അങ്ങനെയുണ്ട്.

ഈ പരമ്പര കൂടി ശ്രദ്ധിക്കുക.

ഖിള്റ്(അ)
പിതാവ് അമായീൽ-യഫ്സ് - ഈസ്വ് -ഇസ്ഹാഖ്-ഇബ്രാഹിം (അ)

ഹൽഖിയാ മകൻ അർമിയാ ആണെന്നും പറയപ്പെട്ടിട്ടുണ്ട് അസ്ഫിയാൻ മകൻ അഫ്രീദൂൻ രാജാവിന്റെ കാലത്താണ് അദ്ദേഹം ജനിച്ചത് മൂസാ(അ) അദ്ദേഹത്തെ കണ്ടെത്തിച്ചു

ഹാഫിള് ഇബ്നു അസാക്കിർ രേഖപ്പെടുത്തുന്നു :

ഖിള്റ് (അ) മിന്റെ മാതാവ് റൂമി സ്വദേശിനിയും പിതാവ് ഫാർസിയും ആകുന്നു

ശപിക്കപ്പെട്ട ഫിർഔനിന്റെ കാലത്ത് ഇസ്രാഈല്യർക്കിടയിലാണ് ഖിള്റ്(അ) ജീവിച്ചതെന്ന് ചില രേഖകൾ പറയുന്നു

പല നബിമാരോടൊപ്പം ഖിള്റ്(അ) പ്രത്യക്ഷപ്പെടുന്നുണ്ട് അദ്ദേഹത്തോടൊപ്പമുള്ള മൂസാ (അ)ന്റെ പഠനയാത്ര വളരെ പ്രസിദ്ധമാണ്

ഇൽയാസ് (അ) പല തവണ അദ്ദേഹത്തോടൊപ്പം കഴിഞ്ഞിട്ടുണ്ട്.

ഐശ്വര്യകാലം വന്നതോടെ ഇസ്രാഈല്യരുടെ മട്ടുമാറി പ്രവാചകനെ അവഗണിച്ചു തന്നിഷ്ടക്കാരായി.

ഇൽയാസ് (അ) നിരാശനും ദുഃഖിതനുമായി ആ ജനങ്ങളോടൊപ്പം കഴിയാൻ മനസ്സ് വന്നില്ല.

'ഈ ജനങ്ങളിൽ നിന്ന് എന്നെ നീ അകറ്റേണമേ ഇൽയാസ് (അ)ന്റെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു അല്ലാഹുവിന്റെ കൽപന വന്നു 'ഒരു നിശ്ചിത ദിവസം ഒരു നാട്ടിലേക്കുയാത്ര ചെയ്യുക അവിടെ കാണുന്ന കുതിരപ്പുറത്ത് കയറി യാത്ര ചെയ്യുക'

നിശ്ചിത ദിവസം വന്നു നിർദ്ദേശിക്കപ്പെട്ട നാട്ടിലെത്തി കൂടെ അൽയസഅ്(അ) ഉണ്ട് ഇൽയാസ് (അ) കുതിരപ്പുറത്ത് കയറി

അൽയസഅ്(അ) വിളിച്ചു ചോദിച്ചു: 'എനിക്ക് എന്ത് നിർദ്ദേശം നൽകിയിട്ടാണ് അങ്ങ് പോവുന്നത്?'

ഇൽയാസ് (അ) തന്റെ ഉടുപ്പ് അൽയസഅ് (അ)ന്ന് എറിഞ്ഞു കൊടുത്തു ഇതുകൂടി പറഞ്ഞു:

'ഞാൻ നിന്നെ എന്റെ ഖലീഫയായി നിയോഗിച്ചിരിക്കുന്നു '

അഗ്നിയുടെ വർണ്ണമുള്ള കുതിരപ്പുറത്ത് ഇൽയാസ് (അ) അകന്നകന്ന് പോയി

ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു ഇൽയാസ് (അ)ന്ന് ഭക്ഷണ പാനീയങ്ങളിൽ വിരക്തിയുണ്ടായി മലക്കുകളെപ്പോലെയായി

(അവസാനിച്ചു)
------------------------------------------------------------------------------------------

കടപ്പാട് : ഈ ലേഖനം അലി അഷ്‌കർ ഉസ്താദിന്റെ ഫേസ്ബുക് പേജിൽ നിന്നും എടുത്തതാണ് . അദ്ധേഹത്തിന്റെ ആഗ്രഹപ്രകാരം ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ഉള്ളത് കൊണ്ട് ആ ഉസ്താദിന്റെ ഫേസ്ബുക് പേജും , മൊബൈൽ നമ്പറും ഇവിടെ കൊടുക്കുന്നു . 

https://www.facebook.com/ALI-Ashkar-598105610263884/

📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣

Saturday 20 April 2019

ബറാഅത്തുരാവിലെ യാസീൻ



മുജർറബാത്തുദ്ദൈറബി പേജ് :19 -ൽ ഇപ്രകാരം കാണുന്നു:യാസീൻ സൂറത്തിന്റെ ഖവാസ്സിൽ പെട്ടതാണ് ശഅ്ബാനിന്റെ പകുതിയുടെ രാത്രി മൂന്നു യാസീൻ ഓതുകയെന്നത്. 1)ദീർഘായുസ്സിനെ കരുതി 2 )ബലാഇനെ തടയുന്നതിനെ കരുതി 3) മനുഷ്യരെത്തൊട്ട് ഐശ്വര്യത്തിനെ കരുതി. ശേഷം ദുആ ചെയ്യാനും ഉണ്ട് .ഈ പറഞ്ഞതിന് അടിസ്ഥാനമുണ്ടോ ?

ലൈലത്തുൽ ഖദ്ർ റമളാനിലാണല്ലോ.

അതിൽ നമസ്കാരം. ഇഅ്‌‌തികാഫ് തുടങ്ങി അനേകം പ്രത്യേക പുണ്യകർമ്മങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഒരാൾ ഖുർആൻ പാരായണം കൊണ്ടോ അതിൽ തന്നെ സൂറത്ത് യാസീൻ ഒാതിക്കൊണ്ടോ ആ രാത്രി സജീവമാക്കുകയാണെങ്കിലും അതിനു പുണ്യമുണ്ട്. ശർവാനി 3-462 നോക്കുക. ലൈലത്തുൽ ഖദ്‌ർ ശഅ്ബാൻ 15-ന്റെ രാവാണെന്ന് ചിലർ അഭിപ്രായപ്പെട്ടതിനെയാണു തുഹ്ഫ: പ്രസ്തുത പേജിൽ (3-463) ഒറ്റപ്പെട്ടതും ഗരീബുമെന്ന് പറഞ്ഞിട്ടുള്ളത്.അല്ലാതെ ബറാഅത്തുരാവെന്ന നിലക്ക്  ശഅ്‌ബാൻ 15-ന്റെ രാവിനു പുണ്യമുണ്ടെന്ന അഭിപ്രായത്തെക്കുറിച്ചല്ല.പ്രസ്തുത രാവിനു പ്രത്യേക സ്ഥാനമുണ്ടെന്നതിനും സവിശേഷമായ പാപമോചനവും ദുആക്കുത്തരവും ആ രാത്രിയിലുണ്ടെന്നതിനും ധാരാളം തെളിവുകളുണ്ടെന്നാണ് ഇമാം ഇബ്നുഹജർ(റ) വ്യക്തമാക്കിയിട്ടുള്ളത്. (ഫതാവൽ കുബ്റാ 2- 80.)

ബറാഅത്തുരാവിൽ മൂന്നു യാസീൻ ഓതുന്നതിനുള്ള അടിസ്ഥാനം താങ്കളുദ്ധരിച്ച മുജർറബാത്തിലെ ഉദ്ധരണിയിൽ തന്നെയുണ്ടല്ലോ. 'യാസീൻ സൂറത്തിന്റെ  സവിശേഷതകളിൽ പെട്ടതാണു പ്രസ്തുത രാത്രിയിലെ പ്രത്യേക ഉദ്ദേശ്യത്തോടു കൂടെയുള്ള മൂന്ന് യാസീൻ ഓതലെ'ന്ന് ആരിഫീങ്ങളിൽ  ചിലർ പറഞ്ഞതായാ'ണു പ്രസ്തുത ഉദ്ധരണിയിലുള്ളത്.ഇമാം ദൈറബിയുടെ മുജർറബാത്ത് എന്ന ഗ്രന്ഥം പേര് സൂചിപ്പിക്കുന്നതുപോലെ പരീക്ഷിച്ചുറപ്പിക്കപ്പെട്ട അനുഭവങ്ങൾ ക്രോഡീകരിച്ചിട്ടുള്ള  ഗ്രന്ഥമാണ്.ആരിഫീങ്ങളിൽ ചിലർ പ്രസ്താവിച്ച പ്രസ്തുത മൂന്നു യാസീന്റെ കാര്യവും അനുഭവത്തിൽ ഫലപ്രദമെന്നു തെളിഞ്ഞിട്ടുള്ളതെന്ന അടിസ്ഥാനത്തിലാണു ദൈറബി തന്റെ മുജർറബാത്തിൽ ഉദ്ധരിച്ചിട്ടുള്ളത്. ഇതിൽ വിശ്വാസമുള്ളവർക്കു  തദടിസ്ഥാനത്തിൽ ബറാഅത്ത് രാവിൽ അമൽ ചെയ്യാം ഇതു മാത്രമേ അദ്ദേഹവും ഉദ്ദേശിച്ചിട്ടുള്ളൂ. പണ്ഡിതന്മാർ പഠിപ്പിക്കാറുമുളളൂ.

(മൗലാനാ നജീബുസ്താദിന്റെ  പ്രശ്നോത്തരം ഭാഗം :മൂന്ന്, പേജ് 103)

ഭര്‍ത്താവിന്റെ സമ്മതമില്ലാതെ അന്യര്‍ക്ക് ഭക്ഷണം കൊടുക്കാമോ



പെണ്ണ് ഭര്‍ത്താവിന്റെ വീട്ടുകാര്യങ്ങള്‍ നോക്കേണ്ട സ്ത്രീയാണ്. അപ്പോള്‍ അവന്റെ സമ്പത്ത് അന്യായമായി ചെലവഴിക്കാന്‍ പാടില്ല. അവന്റെ അഭാവത്തില്‍ വിരിപ്പിലോ സമ്പത്തിലോ വഞ്ചന നടത്തരുത്...

 ആയിഷ(റ)യെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ്: നബിﷺ പറഞ്ഞു: ഒരു പെണ്ണ് അവളുടെ വീട്ടിലുള്ള ഭക്ഷണത്തില്‍ നിന്ന് ചെലവഴിക്കുമ്പോള്‍ (ഭര്‍ത്താവിന്റെ തൃപ്തിയോടെ വീട്ടുകാര്‍, അതിഥികള്‍ പോലോത്തവര്‍ക്ക് ചെലവഴിക്കുന്നത്) അവള്‍ക്കതിനു കൂലി ലഭിക്കുന്നതാണ്. അത് സമ്പാദിച്ച ഭർത്താവിനും സൂക്ഷിച്ചവനും കൂലി ലഭിക്കും. ഓരോരുത്തരുടെയും കൂലി കൊണ്ട് മറ്റൊരാളുടെ കൂലി കുറയുകയില്ല.( صحيح البخاري )

 നബിﷺപറയുന്നു:  ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മറ്റുള്ളവര്‍ക്ക് സമ്മതമില്ലാതെ (തൃപ്തിയില്ലാതെ) ഭക്ഷണം കൊടുക്കല്‍ ഒരു പെണ്ണിന് (ഭാര്യക്ക്) ഹലാലല്ല. കേടുവരുമെന്നുറപ്പുള്ള ഭക്ഷണം കൊടുക്കുന്നതിന് സമ്മതം വേണ്ട. ഭര്‍ത്താവിന്റെ പൊരുത്തത്തോടെ കൊടുത്താല്‍ അവള്‍ക്കും കൂലി ലഭിക്കും. സമ്മതമില്ലാതെയോ തൃപ്തിയില്ലാതെയോ കൊടുത്താല്‍ ഭര്‍ത്താവിനു കൂലിയും ഭാര്യക്ക് കുറ്റവുമാണ് കിട്ടുക...
(شرح عقود اللجين في بيان حقوق الزوجين   / محمد بن عمر نووي الجاوي )

സ്ത്രീകള്‍ പ്രസവിച്ചു നിഫാസ് രക്തം മുറിയുന്നതിന്നു മുമ്പുള്ള ദിവസങ്ങളില്‍ നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റ് വീട്ടണോ? വീട്ടണമെങ്കില്‍ 5 വര്‍ഷം കഴിഞ്ഞാല്‍ അത് എങ്ങിനെയാണ് നോറ്റ് വീട്ടേണ്ടത്? എന്തെല്ലാമാണ് അതിനുള്ള പ്രായശ്ചിത്തങ്ങള്‍?



ഹൈള്, നിഫാസ് എന്നീ രക്തങ്ങള്‍ സ്രവിക്കുന്ന സമയത്തുള്ള നിസ്കാരങ്ങള്‍ ഖളാഅ് വീട്ടേണ്ടതില്ല, എന്നാല്‍ ആ കാലയളവില്‍ നഷ്ടപ്പെട്ടുപോയ നോമ്പ് ഖളാഅ് വീട്ടേണ്ടതാണ്.തടസ്സം നീങ്ങിയ ഉടനെ കഴിയുന്നത്ര വേഗം നോമ്പുകള്‍ ഖളാഅ് വീട്ടുകയാണ് വേണ്ടത്. എന്നാല്‍, റമദാന്‍ നോമ്പ് അടുത്ത റമദാനിന് മുമ്പ് എപ്പോഴെങ്കിലുമായി നോറ്റ് വീട്ടിയാലും മതി.  അടുത്ത റമദാന്‍ ആയിട്ടും ന്യായമായ കാരണമില്ലാതെ നോറ്റ് വീട്ടാതെ ബാക്കി വെക്കുന്നത് കുറ്റകരമാണ്.

അങ്ങനെ പിന്തിക്കുന്ന പക്ഷം, പിന്തിയ ഓരോ വര്‍ഷത്തിനും ഓരോ നോമ്പിന് ഓരോ മുദ്ദ്  (ഏകദേശം 650-700 ഗ്രാം) വീതം ഭക്ഷ്യധാന്യം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്. ഫഖീര്‍, മിസ്കീന്‍ എന്നിവര്‍ക്കാണ് അത് നല്‍കേണ്ടത്. 5 വര്‍ഷം മുമ്പുള്ള റമദാനിലാണ് 30 നോമ്പ് നഷ്ടപ്പെട്ടതെങ്കില്‍, അതിന് ശേഷം നാല് റമദാന്‍ കഴിഞ്ഞുവെന്നര്‍ത്ഥം.

അപ്പോള്‍ 4x30=120 മുദ്ദ് (ഏകദേശം 80 കിലോ) ആയിരിക്കും പ്രായശ്ചിത്തമായി നല്‍കേണ്ടിവരിക. അതോടൊപ്പം ചെയ്തു പോയ തെറ്റിന് അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി തൌബ ചെയ്യേണ്ടതുമാണ്.

ഭക്ഷണം നജസാകാൻ സാധ്യതയുള്ള വിദേശത്തു നിന്നും മറ്റും ലഭിക്കുന്ന ഭക്ഷണം കഴിക്കാമോ? അമുസ്ലിംകളുടെ വസ്ത്രവും മറ്റും ഉപയോഗിക്കാമോ?



നജസുകളുപയോഗിച്ചു മതാചാരങ്ങൾ നടത്താത്ത മറ്റു മതക്കാരുടെ പാത്രങ്ങൾ മുസ്ലിംകളുടേതുപോലെത്തന്നെയണ്. കാരണം നബി(സ) മുശ്രിക്കുകളുടെ ഭക്ഷണപാത്രങ്ങളിൽ നിന്നു ശുദ്ധിവരുത്തുകയും, നസാറാക്കളുടെ മൺപാത്രത്തിൽ നിന്നു "വുളു' ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ അതുപയോഗിക്കൽ കറാഹത്താണ്. അവർ നജസ് സൂക്ഷിക്കാത്തതാണ് കാരണം. അഗ്നി ആരാധകരിലെ ഒരു വിഭാഗം
മതചടങ്ങായി പശുമൂത്രം കൊണ്ടു ശുദ്ധിയാക്കുന്നു. ഇതു
പോലെയുള്ളവരുടെ പാതങ്ങളും മറ്റും ഉപയോഗിക്കുന്നതിൽ രണ്ടഭിപ്രായമുണ്ട്. അതിൽ ആധികാരികമായത് അവരുടേതും കറാഹത്തു തന്നെയാണെന്നാണ്.

നജസു സൂക്ഷിക്കാത്ത അറവുകാരുടെയും കള്ളു കാച്ചുന്നവരുടെയും പാത്രങ്ങളും മറ്റും ഉപയോഗിക്കൽ കറാഹത്താണ്.

ഇമാം ശർവാനി(റ) എഴുതുന്നു: അമുസ്ലിംകളുടെ പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കൽ കറാഹത്താണ്. ഇപ്രകാരം തന്നെ നജസിന്റെ കാര്യം ശ്രദ്ധിക്കാത്തമുസ്ലിംകളുടെതും കറാഹത്താണ്. (ശർവാനി: 1/127)

മാലിന്യം (നജസ്) ശ്രദ്ധിക്കാത്തവരുടെ ഹോട്ടലുകളിൽ കയറി അവരുടെ ഭക്ഷണവും പാത്രവുമെല്ലാം ഉപയോഗിക്കൽ അനുവദനീയമാണെങ്കിലും അതു കറാഹത്താണ്. അവരുടെ ഭക്ഷണം നജസു കലർന്നിട്ടുണ്ടോ ഇല്ലേ എന്നു സംശയിച്ചാൽ പോലും ഇതുതന്നെയാണ് വിധി.

പണ്ഡിതർ പറയുന്നതു കാണുക: കള്ളുകച്ചവടക്കാർ, അതുണ്ടാക്കുന്നവർ,
ആർത്തവകാരികൾ, കുട്ടികൾ മുതലായവരുടെ വസ്ത്രങ്ങൾ,
നജസു കൊണ്ടു മതാചാരങ്ങൾ നടത്തുന്നവരുടെ പാത്രങ്ങൾ, പൊതുവെ നജസിൽ വീഴാൻ സാധ്യതയുള്ള ഇലകൾ, കുട്ടികളുടെ വായയിൽ നിന്നൊലിക്കുന്ന കേലകൾ, പന്നിയുടെ നെയ്യും ചേർത്തുണ്ടാക്കിയതാണെന്ന് പ്രചാരത്തിലുള്ള കമ്പിളി വസ്ത്രങ്ങൾ, പന്നിയുടെ പാൽ കുടൽ ചേർത്തുണ്ടാക്കിയതാണെന്ന് പ്രചരിച്ച സിറിയൻ പാൽകട്ടി തുടങ്ങിയവയെല്ലാം അടിസ്ഥാനം ശുദ്ധമായ വസ്തുക്കളിൽ പെട്ടതാണ്. അവയെല്ലാം ഉപയോഗിക്കാം.

ഒരിക്കൽ നബി(സ)യുടെ അടുത്ത് സിറിയൻ പാൽകട്ടി കൊണ്ടുവരപ്പെട്ടു.
അപ്പോൾ നബി(സ) അന്വേഷിക്കാതെ അതെടുത്തു തിന്നു.
(ഫത്ഹുൽ മുഈൻ: 4/42, തുഹ്ഫ: 1/308, ഇആനത്ത്; 1/105)

വെള്ളിയയ്ച്ച ജുമുഅക്ക് നേരത്തെ പള്ളിയില്‍ എത്തിയാല്‍ ഒരു കുതിരയെ അറുത്ത പ്രതിഫലവും അങ്ങനെ ക്രമ പ്രകരമായി പോകുകയും ചെയ്യുമല്ലോ. ആകയാല്‍ ഒരു വ്യക്തി നേരത്തെ എത്തി, പക്ഷെ അയാള്‍ പിന്നിലെ സ്വഫ്ഫിലാണ് ഇരുന്നത്. അപ്പോഴേക്കും വൈകി വന്നവര്‍ മുമ്പിലെ സ്വഫ്ഫില്‍ എത്തിയിരുന്നു. അതിനാല്‍ അയാള്‍ക്ക് എങ്ങനെയാണു പ്രതിഫലം കണക്കാക്കപ്പെടുക



വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിനു എത്തുന്ന സമയത്തെ അഞ്ചായി ഭാഗിച്ചു വിശദീകരിച്ച ഒരു ഹദീസിലേക്കാണ് ചോദ്യകര്‍ത്താവ് സൂചിപ്പിക്കുന്നത്. ആ ഹദീസ് അനുസരിച്ച് ആദ്യ സമയത്ത് ജുമുഅ നിസ്കരിക്കാന്‍ പള്ളിയില്‍ എത്തുന്നവനു ഒരു ഒട്ടകത്തെ ദാനം ചെയ്തതു പോലെയുള്ള പ്രതിഫലം ലഭിക്കുന്നു. (ചോദ്യത്തില്‍ പറഞ്ഞപോലെ കുതിര അല്ല. - ഹദീസില്‍ ഉപയോഗിച്ച ബദനത് എന്ന് അറബി പദത്തിനു അര്‍ഥം ഒട്ടകമോ പശുവോ ആണ് പ്രത്യേകിച്ച് മക്കയില്‍ ബലിയറുക്കപ്പെടുന്നവ.

എന്നാല്‍ രണ്ടാമതായി ഹദീസില്‍ പശുവിനെ എണ്ണിയതിനാല്‍ ഇത് ഒട്ടകം തന്നെയാണെന്ന് ഉറപ്പിക്കാം) രണ്ടാമത്തെ സമയത്തെത്തുന്നവനു പശുവിനെ ദാനം ചെയ്തതു പോലെയുള്ള പ്രതിഫലവും മൂന്നാം സമയത്തെത്തിയവനു ആടിനെ ദാനം ചെയ്തതു പോലെയുള്ള പ്രതിഫലവും നാലാം സമയത്തെത്തിയവനു കോഴിയെ ദാനം ചെയ്തതുപോലെയുള്ള പ്രതിഫലവും അഞ്ചാം സമയത്ത് എത്തിയവനു ഒരു മുട്ട ദാനം ചെയ്തതു പോലെയുള്ള പ്രതിഫലവും ലഭിക്കും.

എന്നാല്‍ ഇമാം ഖുതുബ നിര്‍വഹിക്കാനായി പുറപ്പെട്ടാല്‍ മലക്കുകള്‍ രേഖാപുസ്തകം മടക്കിവെച്ച് പേനകള്‍ മാറ്റിവെച്ച് ഖുത്വുബ ശ്രദ്ധിക്കാനായി മിമ്പറിന്റെ അടുത്തെത്തും. ഇതാണ് ഹദീസിന്‍റെ ആശയം. ഈ ഹദീസ് പള്ളിയില്‍ നേരത്തെ എത്തുന്നവര്‍ക്കുള്ള പ്രതിഫലവും അതിന്‍റെ ശ്രേഷ്ടതയും വിവരിക്കുന്നതാണ്. അതേസയം, ജമാഅത് നിസ്കാരങ്ങളിലൊക്കെ ആദ്യത്തെ സ്വഫ്ഫിനു ഏറെ പ്രാധാന്യവും ശ്രേഷ്ടതയും പ്രതിഫലവും ഉണ്ടെന്നത് അവിതര്‍ക്കിതമാണ്.

അബൂഹുറൈറ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, ബാങ്ക് വിളിക്കുന്നതിലും ആദ്യസ്വഫ്ഫിലുമുള്ളത് (ശ്രേഷ്ഠത) ജനങ്ങള്‍ അറിയുകയാണെങ്കില്‍, ശേഷം അതിന് നറുക്കിടുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെങ്കില്‍ അവര്‍ അങ്ങനെയും ചെയ്യുമായിരുന്നു. (ബുഖാരി, മുസ്‌ലിം) ഒരാള്‍ നേരത്തെ എത്തുകയും അവസാന സ്വഫ്ഫില്‍ ഇരിക്കുകയും ചെയ്താല്‍ അദ്ദേഹത്തിനു നേരത്തെ വന്ന പ്രതിഫലം ലഭിക്കുന്നതോടൊപ്പം ആദ്യത്തെ സ്വഫ്ഫിന്‍റെ ശ്രേഷ്ടത നഷ്ടമാകുന്നു.

അതു പോലെ ഒരാള്‍ വൈകി വരികയും ആദ്യത്തെ സ്വഫ്ഫു ലഭിക്കുകയും ചെയ്താല്‍ നേരത്തെ വരുന്നതിന്‍റെ പ്രതിഫലം നഷ്ടമായെങ്കിലും ആദ്യത്തെ സ്വഫ്ഫിന്‍റെ ശ്രേഷ്ടത ലഭിക്കും. എന്നാല്‍ നേരത്തെ എത്തി, ആദ്യ സ്വഫ്ഫ് കരസ്ഥമാക്കിയവനു നേരത്തെ വന്ന പ്രതിഫലവും ആദ്യ സ്വഫ്ഫിന്‍റെ ശ്രേഷ്ടതയും ലഭ്യമാണ്. നേരത്തെ പള്ളിയിലെത്തിയിട്ടും വളരെ ശ്രേഷ്ടതയുള്ള ആദ്യ സ്വഫ്ഫ് ഉപേക്ഷിച്ച് പിറകിലിരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ പ്രതിഫലങ്ങള്‍ വാരിക്കൂട്ടാന്‍ അവസരം കണ്‍മുമ്പിലുണ്ടായിട്ടും വേണ്ടെന്നു വെക്കുന്ന ഹതഭാഗ്യരാണെന്നു പ്രത്യേകം പറയേണ്ടിതില്ലല്ലോ.

വിമാനത്തിൽ നിന്നു കിട്ടുന്ന മാംസാഹാരം കഴി ക്കാൻ പറ്റുമോ? അത് അറുത്തതാണെന്ന് എങ്ങിനെ ഉറപ്പിക്കും?



അനുവദനീയം, നിഷിദ്ധം, ശുദ്ധി, നജസ് ഇങ്ങനെയുള്ള അടിസ്ഥാനം സ്ഥിരപ്പെട്ടാൽ അതു നീങ്ങണമെങ്കിൽ പൂർണ്മായ ഉറപ്പു ലഭിക്കണം. ഒരാളുടെ കൈവശം സുറുക്കക്കുപ്പിയോ, ഭക്ഷിക്കപ്പെടുന്നതിന്റെ പാലോ, വെണ്ണയോ, ഉണ്ടാവുകയും അതു നജസാണോ എന്നു സംശയിക്കുകയും ചെയ്താൽ ഇവയൊന്നും ഉപയോഗിക്കൽ ഹറാമില്ല.

പ്രസ്തുത വിവരണത്തിൽ നിന്നും നജസാണോ അല്ലയോ എന്നു സംശയിച്ചാൽ പോലും അടിസ്ഥാനം ശുദ്ധിയാണെങ്കിൽ ഉപയോഗിക്കാമെന്നു വ്യക്തമായി.

ഇമാം ശർവാനി എഴുതുന്നു: മിസ്റിലും അടുത്ത പ്രദേശങ്ങളിലും
വേവിക്കപ്പെട്ട പത്തിരി ഇതിൽ പെടുന്നു. കാരണം, അതിൽ
മിക്കതും ചാണകം ചേർത്തിയുണ്ടാക്കുന്നതിൽ നിന്ന് കത്തിക്കുന്നതാകയാൽ നജസ് ചേർന്നിരിക്കും. ഇതിന്റെ അടിസ്ഥാനം ശുദ്ധിയുള്ളതാകയാൽ ഇതും 'ശുദ്ധിയുള്ളതാണ്.(ശർവാനി: 1/117)


എന്നാൽ മാംസം നിരുപാധികം ഭക്ഷിച്ചുകൂടാ. പണ്ഡിതർ പറയുന്നു: “തൂവൽ, എല്ല്, രോമം, മുടി എന്നിവയെല്ലാം കുപ്പത്തൊട്ടിയിൽ കാണപ്പെട്ടാൽ പോലും ശുദ്ധിയുള്ളതാണെന്നു വിധിയെഴുതപ്പെടും. ഇപ്രകാരം തന്നെ യാണ്തോലിന്റെ കഷ്ണവും. എന്നാൽ ഇങ്ങനെ അവഗണിക്കപ്പെട്ട ഇറച്ചിക്കഷണം ലഭിച്ചാൽ അതു ശുദ്ധിയുള്ളതായി വിധിക്കപ്പെടില്ല. കാരണം, ഇറച്ചിയുടെ സ്ഥിതി അതിനെ സൂക്ഷിച്ചുവെക്കലാണ്. ഇറച്ചിക്കഷ്ണം പൊതിയിലോ, പാത്ര
ത്തിലോ ലഭിച്ചാൽ ശുദ്ധിയുള്ളതായി പരിഗണിക്കപ്പെടും.''(ഖൽയൂബി: 1/71,72)


ഏത് നാട്ടിൽ നിന്നും കിട്ടുന്ന ഇറച്ചി ഇങ്ങനെ ഉപയോഗിച്ചുകൂടാ. കർമ്മശാസ്ത്രജ്ഞാനികൾ പറയുന്നു: അഗ്നി ആരാധകരില്ലാത്ത സ്ഥലത്തുവെച്ചു പാത്രത്തി ലോ, പൊതിഞ്ഞാ ഒരിറച്ചിക്കഷണം ലഭിച്ചാൽ അതു ശുദ്ധിയുള്ളതായി പരിഗണിക്കും. അതു പൊതിയൊന്നുമില്ലാതെ അവി
ഗണിക്കപ്പെട്ടതായി ലഭിച്ചാൽ നജസുമാണ്. പാത്രത്തിലോ,പൊതിഞ്ഞാ ലഭിച്ചത് അഗ്നി ആരാധകർ കൂടുതലുള്ള സ്ഥലത്തു നിന്നായാൽ അതും നജസാണ്. (മുഗ്നി,ശർവാനി: 1/116,117)

മേൽപറഞ്ഞതിൽ നിന്നും വിമാനത്തിലോ, മറ്റു രാഷ്ടങ്ങളിൽ നിന്നോ ലഭിക്കുന്നത് മുസ്ലിം രാഷ്ട്രത്തിൽ നിന്നോ, സത്യവിശ്വാസികൾ കൂടുതലുള്ള സ്ഥലത്തുനിന്നോ ലഭിച്ചതാണെങ്കിൽ ഉപയോഗിക്കാം. അന്യമതക്കാരുടെ
നാട്ടിൽ നിന്നും വന്ന പാക്കറ്റിറച്ചി ഉപയോഗിക്കാൻ പാടില്ല.

Tuesday 16 April 2019

ഖസ്വര്‍ കരുതി ളുഹര്‍ നിസ്‌കാരം ആരംഭിച്ച ഒരു യാത്രക്കാരന്‍ മറന്ന് മൂന്നാം റക്അത്തിലേക്ക് എഴുന്നേറ്റാല്‍ എന്തുചെയ്യണം



ഖസ്വ്‌റായി നിസ്‌കരിക്കുന്ന ആള്‍ പൂര്‍ത്തിയാക്കലിനെ നിര്‍ബന്ധമാക്കുന്ന കാരണമില്ലാതെ മനഃപൂര്‍വം മൂന്നാം റക്അത്തിലേക്കെഴുന്നേറ്റാല്‍ നിസ്‌കാരം ബാത്വിലാകുന്നതാണ്. സാധാരണ ളുഹര്‍ നിസ്‌കരിക്കുന്ന ആള്‍ മനഃപൂര്‍വം അഞ്ചാം റക്അത്തിലേക്കെഴുന്നേല്‍ക്കുന്നത് പോലെയാണത്. മൂന്നാം റക്അത്തിലേക്കെഴുന്നേറ്റത് മറന്നുകൊണ്ടാണെങ്കില്‍ ഇരുത്തത്തിലേക്ക് മടങ്ങുകയും സഹ്‌വിന്റെ സൂജൂദ് ചെയ്ത് സലാം വീട്ടുകയും വേണം. മറന്നവനായി മൂന്നാം റക്അത്തിലേക്ക് എഴുന്നേറ്റ ആള്‍ പൂര്‍ത്തിയായി നിസ്‌കരിക്കാന്‍ ഉദ്ദേശിച്ചാല്‍ ഇരുത്തത്തിലേക്ക് മടങ്ങുകയും പൂര്‍ത്തിയാക്കുകയാണെന്ന നിയ്യത്തോടെ വീണ്ടും എഴുന്നേല്‍ക്കുകയും വേണം. (തുഹ്ഫ 2/391)

ടോണിക്കിലും ഹോമിയോ മരുന്നിലും ആൾക്കഹോൾ അടങ്ങിയിട്ടുണ്ട്. ഉറക്കം കുറവുള്ള രോഗികൾക്കു കൊടുക്കുന്ന ഗുളികകളിൽ മയക്കുമരുന്നില്ലേ? അതുകഴിക്കാ തിരിക്കാൻ കഴിയുമോ



ലഹരിപദാർത്ഥങ്ങൾ മറ്റു മരുന്നുകളോടുകൂടെ അതിന്റെ
ലഹരി നഷ്ടപ്പെട്ടാൽ ചികിത്സക്കുവേണ്ടി ഉപയോഗിക്കാവുന്നതാണ്. അതു പ്രയോജനപ്പെടുമെന്നും അതുമാത്രമേ മാർഗ്ഗമുള്ളൂവെന്നും സത്യസന്ധനായ വൈദ്യൻ പറഞ്ഞാൽ മാത്രം. (തുഹ്ഫ 9/170)

Monday 15 April 2019

ആർട്ടിക്കുകൾ



Article dealing with ordinance making power of Governors
                    Article 213

Article dealing with power of high courts to issue writs
                    Article 226

Article dealing with Grama sabha
                    Article 243 A

Article dealing with adjudication of disputes relating to waters of inter state rivers
                    Article 262

Article dealing with taxes not to be imposed without the authority of law
                    Article 265

Article dealing with finance commission
                    Article 280

Article dealing with right to property
                    Article 300 A

Article dealing with All India Services
                    Article 312

Article dealing with public service commissions for the Union and states
                    Article 315

Article dealing with appointment of Chairman and members of UPSC and PSC
                    Article 316

Article dealing with functions of public service commissions
                    Article 320

Article dealing with administrative tribunals
                    Article 323 A

Article dealing with Election commission
                    Article 324

Article dealing with universal adult franchise
                    Article 326

Article dealing with national commission for Scheduled casts
                    Article 338

Article dealing with national commission for scheduled tribes
                    Article 338 A

Article dealing with notification of Scheduled casts
                    Article 341

Article dealing with notification of Scheduled Tribes
                    Article 342

Article dealing with official languages in India
                    Article 343

Article dealing with National emergency
                    Article 352

Article dealing with State emergency
                    Article 356

Article dealing with Financial emergency
                    Article 360

Article dealing with amendments to the constitution
                    Article 368

Article dealing with special status to Jammu and Kashmir
                    Article 370

മരണാനന്തരം ഖബറിൽ ചോദ്യംചെയ്യാൻ വേണ്ടി റൂഹിനെ തിരിച്ച് നൽകും എന്നറിഞ്ഞു. എന്നാൽ ഈ റൂഹിനെ രണ്ടാമതും പിടിക്കുമോ? ഖബറിൽ ശരീരത്തിന് ശിക്ഷയുണ്ടോ? റൂഹ് ഇല്ലാതെയാണ് എങ്കിൽ ശിക്ഷ അറിയുമോ?




ഖബറിൽ മയ്യിത്തിനെ അല്ലാഹു ഹയാത്താക്കുമെന്നും ആ ഹയാത്ത് അവസാനം വരെ നിലനിൽക്കുമെന്നും ഹദീസിൽ വന്നിട്ടുണ്ട്. ശിക്ഷ റൂഹിനും ജസദിനും ഒന്നായിട്ട് അനുഭവപ്പെടും. അപ്പോൾ അറിയുമെന്നതിൽ സംശയമില്ലല്ലോ? (ഫതാവൽ കുബ് -9)

Saturday 13 April 2019

ഗര്‍ഭം ധരിച്ച് ഏഴാം മാസത്തിലോ ശേഷമോ വയറ് കാണല്‍ എന്ന പേരില്‍ നടക്കുന്ന ചടങ്ങിന് ഇസ്‌ലാമില്‍ വല്ല അടിസ്ഥാനവുമുണ്ടോ



ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ടതും സമാനവുമായ ഒട്ടേറെ ആചാരങ്ങളും നാട്ടുനടപ്പുകളും സമൂഹത്തിലുണ്ട്. ഇസ്‌ലാമിന്‍റെ അടിസ്ഥാനങ്ങള്‍ക്ക് വിരുദ്ധമാവാത്തിടത്തോളം അത്തരം ആചാരങ്ങളൊക്കെ ആകാവുന്നതാണ്. അവ സുന്നതാണെന്നോ പുണ്യകരമാണെന്നോ പറയുമ്പോഴാണല്ലോ അവക്ക് നാം അടിസ്ഥാനം അന്വേഷിക്കേണ്ടത്. അങ്ങനെ ആരും പറയുന്നില്ലെന്നതിനാല്‍ അത്തരം പ്രശ്നം ഉദിക്കുന്നില്ല താനും. അതേസമയം, പഴമക്കാര്‍ തുടങ്ങി വെച്ച പല ആചാരങ്ങളും പരസ്പര സഹായത്തിന്‍റെയും കുടുംബബന്ധം ചേര്‍ക്കലിന്‍റെയും അടിത്തറയില്‍ തുടങ്ങിയതാണ് എന്ന് മനസ്സിലാക്കാം...

ഗര്‍ഭം ധരിക്കുന്ന സ്ത്രീ, ഏറ്റവും നന്നായും പോഷകങ്ങളടങ്ങിയ ആഹാരപദാര്‍ത്ഥങ്ങളും കഴിക്കേണ്ടതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എല്ലാ ദിവസവും ആവശ്യമായ പഴങ്ങളും മറ്റു പോഷകാഹാരങ്ങളും വാങ്ങിക്കൊടുക്കുക എന്നത് പലപ്പോഴും ഭര്‍ത്താവിന് പ്രയാസമായി വരാം, ബന്ധുക്കളോരോരുത്തരായി ഇടക്കിടെ ഇത്തരം സാധനങ്ങള്‍ കൊണ്ടുകൊടുക്കുന്നതിലൂടെ ഗര്‍ഭവതിയായ സ്ത്രീക്ക് പോഷകാഹാരങ്ങള്‍ ഉറപ്പുവരുത്തപ്പെടുകയാണ് ചെയ്യുന്നത്...

വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതോടെ സാമ്പത്തികമായി തളര്‍ന്നുപോകുന്നവന്, വീട്ടിലേക്ക് ആവശ്യമായ സാമഗ്രികള്‍ വാങ്ങിനല്‍കുന്ന പതിവിലും ഈ പരസ്പര സഹായത്തിന്‍റെ അടിസ്ഥാന തത്വം കാണാവുന്നതാണ്. ഇത്തരം അത്യാവശ്യ ഘട്ടങ്ങളില്‍ ചെലവ് താങ്ങാനാവാതെ പലിശ ബാങ്കുകളെ ആശ്രയിക്കേണ്ടി വരുന്നതില്‍നിന്ന് രക്ഷിക്കുക കൂടിയാണ് പലപ്പോഴും ഈ ആചാരങ്ങളിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്. എന്നാല്‍, സദുദ്ദേശ്യപരമായി തുടക്കം കുറിക്കപ്പെട്ട ഇത്തരം സദാചാരങ്ങള്‍ ഇന്ന് ആര്‍ഭാടത്തിന്‍റെയും പൊങ്ങച്ചത്തിന്‍റെയും പ്രകടനപരതയിലേക്ക് വഴിമാറിപ്പോകുന്നു എന്നത് ഏറെ ഖേദകരമാണ്. അത്തരം ഉദ്ദേശ്യശുദ്ധിയില്ലായ്മക്കെതിരെയാണ് നാം ശബ്ദിക്കേണ്ടത്.

Thursday 4 April 2019

ആമിര്‍ ബിന്‍ ശുറാഹ്ബീല്‍ (റ)

 

ഫാറൂഖ് (റ)വിന്റെ ഖിലാഫത്ത് ആറ് വര്‍ഷം പിന്നിട്ടപ്പോള്‍ വിശ്വാസികള്‍ക്കായി, സ്ഥൂലഗാത്രനായ വളര്‍ച്ചയെത്താത്ത ഒരു ശിശു പിറന്നു. ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ അന്യോന്യം മല്‍സരിക്കാന്‍ സഹോദരനും ഉണ്ടായിരുന്നത് കൊണ്ട് വളരാനുള്ള ഇടം അവന് ലഭിച്ചില്ല. എന്നാല്‍, അറിവിന്റെയും തിരിച്ചറിവിന്റെയും ഓര്‍മ്മയുടെയും ഉള്ളറിവിന്റെയും ചാതുര്യത്തിന്റെയും മേഖലകളില്‍ അവനോട് മല്‍സരിക്കാന്‍ സഹോദരനോ മറ്റാര്‍ക്കെങ്കിലുമോ കഴിഞ്ഞില്ല. അവനാണ് അക്കാലഘട്ടത്തിലെ വിശ്വാസികളില്‍ അതുല്യനായ ശഅ്ബി എന്നറിയപ്പെട്ട ആമിര്‍ ബിന്‍ ശുറാഹബീല്‍ ഹിംയരി.

കൂഫയിലാണ് ശഅ്ബി ജനിച്ചു വളര്‍ന്നതെങ്കിലും മദീന മുനവ്വറ അദ്ദേഹത്തിന്റെ ഹൃത്തടത്തില്‍ അനുരാഗവും അത്യാര്‍ത്തിയുമായി മാറി. വന്ദ്യരായ സ്വഹാബികള്‍ അല്ലാഹുവിന്റ മാര്‍ഗത്തിലെ പോരാട്ടത്തിന്റെ ഇടത്താവളമായും താമസസ്ഥലമായും കൂഫയെ ലക്ഷ്യംവെച്ചത് പോലെ, ശഅ്ബി റസൂല്‍(സ)യുടെ സഹചരരെ കാണുവാനും അവരില്‍ നിന്നും അറിവ് നേടിയെടുക്കാനായി മദീനയിലേക്ക് തിരിച്ചു. അഞ്ഞൂറിലേറെ സ്വഹാബി മഹത്തുക്കളെ കണ്ടുമുട്ടാനും, അലിയ്യ് ബിന്‍ അബീ ത്വാലിബ്, സഅ്ദ് ബിന്‍ അബീ വഖാസ്, സൈദ് ബിന്‍ സാബിത്,  ഉബാദത്ത് ബിന്‍ സ്വാമിത്ത്, അബൂ മൂസല്‍ അശ്അരി, അബൂ സഈദുല്‍ ഖുദ്‌രിയ്യ്, നുഅ്മാന്‍ ബിന്‍ ബശീര്‍, അബ്ദുല്ലാ ബിന്‍ ഉമര്‍, അബ്ദുല്ലാ ബിന്‍ അബ്ബാസ്, അദിയ്യ് ബിന്‍ ഹാതിം, അബൂ ഹുറൈറ, ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ, പോലുള്ള ഉന്നതരായ വലിയൊരു അളവ് സ്വഹാബികളില്‍ നിന്നും നിവേദനം ചെയ്യാനും അദ്ദേഹത്തിന് അവസരം ലഭിച്ചു.

തീക്ഷണമതിയും കാര്യബോധമുള്ളവനും കൂര്‍മ്മകുശലനും ഓര്‍മശക്തിയിലും മനനമികവിലും ദൃഷ്ടാന്തവുമായിരുന്നു അദ്ദേഹം. അദ്ദേഹം സ്വയം പറഞ്ഞു: വെളുപ്പില്‍ കറുപ്പ് കൊണ്ട് എനിക്ക് എഴുതേണ്ടിവന്നിട്ടില്ല, ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് മനഃപാഠമാകാതിരുന്നിട്ടില്ല, എന്തെങ്കിലും കേട്ടാല്‍ ഒന്നുകൂടി ആവര്‍ത്തിച്ചിരുന്നെങ്കിലെന്ന് തോന്നിയിട്ടില്ല.

ഈ യുവാവ് ജ്ഞാനനിമഗ്നനും വിജ്ഞാനതൃഷ്ണയുള്ളവനുമായിരുന്നു. ശ്വാസവും ശരീരവും അറിവിന്റെ വഴിയില്‍ വിനിയോഗിച്ചു. അതിലെ പ്രതിബന്ധങ്ങളെ തൃണവല്‍ഗണിച്ചു. അദ്ദേഹം പറഞ്ഞു: ശിഷ്ടജീവിതത്തില്‍ ഉപകരിക്കുന്ന ഒരു വചനം പഠിക്കാനായി, ഒരാള്‍ ശാമിന്റെ അങ്ങേത്തലക്കല്‍ നിന്നും യമന്‍ ദേശത്തിന്റെ അങ്ങേയറ്റത്തേക്ക് യാത്രചെയ്താല്‍ ഞാന്‍ പറയും അയാളുടെ യാത്ര പാഴായിട്ടില്ല.

താന്‍ എത്തിപ്പിടിച്ച അറിവിനെ സംബന്ധിച്ച് അദ്ദേഹം പറയാറുണ്ടായിരുന്നു: ഞാന്‍ വളരെക്കുറച്ച് പഠിച്ചത് കവിതയാണ്, ആലാപനം ആവര്‍ത്തിക്കാതെ ഒരു മാസം തുടര്‍ച്ചയായി ഞാനത് പാടിക്കേള്‍പ്പിക്കാം.

പ്രവാചക തിരുമേനി(സ)യുടെ സഖാക്കള്‍ ജനങ്ങള്‍ക്കിടയില്‍ കാലത്തും വൈകിട്ടും സജീവമായി സഞ്ചരിക്കുന്ന വേളയില്‍ പോലും, കൂഫയിലെ ജുമുഅ മസ്ജിദിലെ ശഅ്ബിയുടെ വൈജ്ഞാനിക സദസ്സുകളില്‍ കൂട്ടംകൂട്ടമായി ജനം വന്നണഞ്ഞു. മാത്രമല്ല, ഇസ്‌ലാമിലെ പോരാട്ടങ്ങളെ സംബന്ധിച്ച് അതീവ കണിശതയോടെ ശഅ്ബി വിവരിക്കുന്നത് ഒരിക്കല്‍ അബ്ദുല്ലാ ബിന്‍ ഉമര്‍(റ) കേള്‍ക്കുകയുണ്ടായി. ശ്രദ്ധയോടെ അത് ശ്രവിച്ച ഇബ്‌നു ഉമര്‍ പറഞ്ഞു: ഇദ്ദേഹം വിവരിക്കുന്നതില്‍ ചിലത് ഞാന്‍ കണ്ണുകള്‍ കൊണ്ട് കണ്ടതും ഇരു ചെവികളാല്‍ കേട്ടതുമാണ്. എന്നിരിക്കലും എന്നേക്കാള്‍ നന്നായി അദ്ദേഹം അത് വിവരിക്കുന്നല്ലോ.

ശഅ്ബിയുടെ പരന്ന ജ്ഞാനത്തിന്റെയും ബുദ്ധി മികവിന്റെയും സാക്ഷ്യപത്രങ്ങള്‍ ഏറെയാണ്. അതില്‍ ചിലത് അദ്ദേഹം തന്നെ വിവരിക്കുന്നു: പൊങ്ങച്ചക്കാരായ രണ്ടാളുകള്‍ എന്റെയടുക്കല്‍ വന്നു. ഒരാള്‍ ആമിര്‍ ഗോത്രക്കാരനും അപരന്‍ അസദ് ഗോത്രക്കാരനുമാണ്. ആമിര്‍ ഗോത്രക്കാരന്‍ അസദ്കാരനെ കീഴ്‌പ്പെടുത്തി വസ്ത്രത്തില്‍ പിടിച്ചുവലിച്ച് എന്റെ നേരെ കൊണ്ടുവരുന്നു. നിഷ്പ്രഭനായ അസദ്കാരന്‍ എന്നെ വിടൂ, എന്നെ വിടൂ എന്ന് അയാളോട് പറയുന്നുണ്ട്. ആമിര്‍കാരന്‍ പറഞ്ഞു: അല്ലാഹുവാണ, ശഅ്ബി, നിനക്കെതിരെയായും എനിക്ക് അനുകൂലമായും തീരുമാനം പറയുന്നത് വരെ നിന്നെ ഞാന്‍ വിടുകയില്ല. ആമിര്‍കാരനോട് ഞാന്‍ പറഞ്ഞു: തീരുമാനം പറയണമെങ്കില്‍ അയാളെ വിടൂ. ശേഷം അസദ്കാരനെ നോക്കി ഞാന്‍ പറഞ്ഞു: ഇയാളുടെ മുമ്പില്‍ നീ ബലഹീനനാണെന്ന് തോന്നുന്നല്ലോ. അറബികള്‍ ആര്‍ക്കുമില്ലാത്ത ആറ് ബഹുമതികള്‍ നിങ്ങള്‍ക്കുണ്ട്.

ഒന്ന്: പടപ്പുകളുടെ നായകനായ മുഹമ്മദ് ബിന്‍ അബ്ദില്ല(സ) വിവാഹമാലോചിക്കുകയും സപ്തവാനങ്ങള്‍ക്കപ്പുറത്ത് നിന്നും അല്ലാഹു വിവാഹം നടത്തിക്കൊടുക്കുകയും ചെയ്ത വനിത നിങ്ങളുടെ കൂട്ടത്തില്‍ നിന്നാണ്. ജിബ്‌രീലായിരുന്നു അവര്‍ക്കിടയിലെ സന്ദേശവാഹകന്‍. അതായത് ഉമ്മുല്‍ മുഅ്മിനീന്‍ സൈനബ് ബിന്‍ത് ജഹ്ശ്. അതിന്റെ പ്രതാപം നിന്റെ കൂട്ടര്‍ക്കുള്ളതാണ്. അറബികളില്‍ മറ്റാര്‍ക്കും അത് അവകാശപ്പെടാനാവില്ല.

രണ്ട്: മണ്ണിനു മീതെ നടന്നു നീങ്ങുന്ന (ഇന്നും ജീവിച്ചിരിക്കുന്ന) സ്വര്‍ഗ്ഗവാസികളില്‍ ഒരാള്‍ നിങ്ങളുടെ കൂടെയുണ്ട്. അതാണ് ഉക്കാശത്ത് ബിന്‍ മിഹ്‌സ്വന്‍. [എല്ലാ പോരാട്ട ഭൂമികളിലും പങ്കെടുത്ത അദ്ദേഹം മതപരിത്യാഗികള്‍ക്കെതിരിലുള്ള യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ചു]. അസദ് ഗോത്രക്കാരേ, ഇത് നിങ്ങള്‍ക്കുള്ളതാണ്, ജനങ്ങളില്‍ മറ്റാര്‍ക്കും ഇല്ലാത്തതാണ്.

മൂന്ന്: ഇസ്‌ലാമിന്റേതായ ആദ്യ പതാക ഏറ്റുവാങ്ങിയത് നിങ്ങളില്‍ ഒരാളാണ്. അതാണ് ചെറുപോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരില്‍ ഒരാളും സ്വഹാബിയും റസൂല്‍ തിരുമേനി(സ)യുടെ ഭാര്യാ സഹോദരനുമായ അബ്ദുല്ലാ ബിന്‍ ജഹ്ശ്.

നാല്: ഇസ്‌ലാമില്‍ ആദ്യമായി വീതംവെക്കപ്പെട്ട സമരാര്‍ജിത സ്വത്ത് അബ്ദുല്ലാ ബിന്‍ ജഹ്ശ് കൊണ്ടുവന്നതായിരുന്നു.

അഞ്ച്: ഹിജ്‌റ ആറിന്റെ അവസാനത്തിലെ ബൈഅത്ത് രിദ്‌വാനിലെ ആദ്യ പ്രതിജ്ഞ നിങ്ങളില്‍ നിന്നായിരുന്നു. അതായത് നിങ്ങളുടെ സഹചരനായിരുന്ന അബൂ സിനാന്‍ ബിന്‍ വഹബ് റസൂല്‍ തിരുമേനി(സ)യുടെ അടുക്കല്‍ വന്ന് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, കൈനീട്ടിയാലും, ഞാന്‍ കരാര്‍ ചെയ്യാം. നബി തിരുമേനി(സ) ചോദിച്ചു: എന്ത് സംബന്ധമായി? അദ്ദേഹം പറഞ്ഞു: താങ്കളുടെ മനസ്സിലുള്ളതിനെ അടിസ്ഥാനമാക്കിക്കൊണ്ട്. തിരുമേനി ചോദിച്ചു: എന്റെ മനസ്സില്‍ എന്താണ്? അദ്ദേഹം പറഞ്ഞു: വിജയം അല്ലെങ്കില്‍ രക്തസാക്ഷ്യം. നബി തിരുമേനി പറഞ്ഞു: അതെ. ശേഷം അദ്ദേഹത്തില്‍ നിന്നും ബൈഅത്ത് സ്വീകരിച്ചു, അബൂ സിനാനെ തുടര്‍ന്ന് ജനം ഒന്നടങ്കം ബൈഅത്ത് ചെയ്തു.

ആറ്: ബദറിലെ മുഹാജിറുകളിലെ ഏഴിലൊന്ന് നിന്റെ ജനതയായ അസദ് ഗോത്രക്കാരായിരുന്നു. അതോടെ ആമിറുകാരന് ഉത്തരംമുട്ടി.

തോറ്റുപോയ ബലഹീനനെ, അതിജയിച്ചു നിന്ന ശക്തനെതിരില്‍ സഹായിക്കുകയെന്നതായിരുന്നു ശഅ്ബി ഇതിലൂടെ ഉദ്ധേശച്ചതെന്നതില്‍ സംശയമില്ല. ആമിര്‍കാരനായിരുന്നു ഈ സ്ഥാനത്തെങ്കില്‍ അയാള്‍ക്കറിയാത്ത കുടുംബ മഹിമകള്‍ അദ്ദേഹം പറഞ്ഞു കേള്‍പ്പിച്ചേനെ.

അബ്ദുല്‍ മലിക് ബിന്‍ മര്‍വാനിലേക്ക് ഖിലാഫത്ത് മാറിയപ്പോള്‍ ഇറാഖിലെ ഗവര്‍ണറായിരുന്ന ഹജ്ജാജിന് ഖലീഫ എഴുതി.ദീനിനും ദുന്‍യാവിനും ഗുണകരമായ ഒരാളെ എന്റടുക്കല്‍ എത്തിക്കുക, കൂടെയിരിക്കാനും കൂട്ടം പറയാനും അങ്ങിനെ ഒരാളെ ആവശ്യമുണ്ട്. ശഅ്ബിയെയാണ് ഹജ്ജാജ് അയച്ചു കൊടുത്തത്. ഖലീഫ തന്റെ സ്വകാര്യ കൂട്ടത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി. വിഷമ സന്ധികളില്‍ അദ്ദേഹത്തിന്റെ വിജ്ഞാനം ഖലീഫക്ക് തുണയാകാറുണ്ടായിരുന്നു. മറ്റ് രാജാക്കന്മാരുടെ അടുക്കലേക്ക് ഖലീഫയുടെ അംബാസഡറായി അദ്ദേഹം നിയോഗിക്കപ്പെടാറുണ്ടായിരുന്നു.

ഒരുവേള ഖലീഫ അബ്ദല്‍ മലിക് ബിന്‍ മര്‍വാന്‍, റോമന്‍ ചക്രവര്‍ത്തിയായ ജസ്റ്റീനിയന്റെ അടുക്കലേക്ക് ഒരു സുപ്രധാന വിശേഷവുമായി ശഅ്ബിയെ നിയോഗിച്ചു. നിവേദക സംഘത്തിലെ ശഅ്ബിയെ ശ്രവിച്ച ചക്രവര്‍ത്തി അദ്ദേഹത്തിന്റെ ബുദ്ധികൂര്‍മതയില്‍ ആകൃഷ്ടനാവുകയും സാമര്‍ത്ഥ്യത്തില്‍ അത്ഭുതം കൊള്ളുകയുമുണ്ടായി. അദ്ദേഹത്തിന്റെ വിശകലന വിശാലത്വവും ഭാവനാശക്തിയും ചക്രവര്‍ത്തിയെ വിസ്മയിപ്പിച്ചു. അംബാസഡര്‍മാരുടെ അടുക്കല്‍ അധികസമയം ചെലവഴിക്കാത്ത ചക്രവര്‍ത്തി പതിവിനു വിപരീതമായി ശഅ്ബിയോടൊത്ത് ഏറെ ദിനങ്ങള്‍ കഴിഞ്ഞു. ദമാസ്‌കസിലേക്ക് തിരിച്ചുപോകാനുള്ള അനുമതിക്കായി അദ്ദേഹം നിര്‍ബന്ധം പിടിച്ചപ്പോള്‍ റോമാചക്രവര്‍ത്തി ചോദിച്ചു: താങ്കള്‍ രാജകുടുംബമാണോ? അദ്ദേഹം പറഞ്ഞു: അല്ല, മുസ്‌ലിംകളുടെ കൂട്ടത്തിലെ ഒരാള്‍ മാത്രം. യാത്രയ്ക്ക് അനുമതിനല്‍കിക്കൊണ്ട് രാജാവ് പറഞ്ഞു: താങ്കളുടെ ചങ്ങാതിയുടെ (അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്റെ) അടുത്തെത്തി അറിയേണ്ടുന്നതെല്ലാം എത്തിച്ചു കഴിഞ്ഞാല്‍ അദ്ദേഹത്തിന് ഈ കുറിമാനം നല്‍കണം.

ദമസ്‌കസില്‍ തിരിച്ചെത്തിയ ശഅ്ബി വൈകാതെ തന്നെ അബ്ദുല്‍ മലികിനെ മുഖംകാണിച്ചു. കണ്ടതും കേട്ടതുമായതെല്ലാം അറിയിച്ചു. ചോദിച്ചതിനെല്ലാം മറുപടി നല്‍കി. തിരികെപ്പോകാന്‍ എഴുന്നേറ്റപ്പോള്‍ അദ്ദേഹം പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, താങ്കള്‍ക്കായി റോമാചക്രവര്‍ത്തി ഈ കുറിമാനം എന്നെ ഏല്‍പ്പിച്ചതാണ്. അത് കൊടുത്ത അദ്ദേഹം തിരിച്ചുപോയി. അത് വായിച്ചു കഴിഞ്ഞ അബ്ദുല്‍ മലിക് സേവകരോട് പറഞ്ഞു: അദ്ദേഹത്തെ തിരിച്ചുവിളിക്കൂ. ശഅ്ബിയെ അവര്‍ തിരിച്ചെത്തിച്ചു. അബ്ദുല്‍ മലിക് ശഅ്ബിയോട് ചോദിച്ചു: ഈ കുറിമാനത്തില്‍ എന്താണെന്ന് അറിയുമോ?

അദ്ദേഹം പറഞ്ഞു: ഇല്ലാ, അമീറുല്‍ മുഅ്മിനീന്‍.

അബ്ദുല്‍ മലിക് പറഞ്ഞു: ആശ്ചര്യകരമായിരിക്കുന്നു, ഈ യുവാവല്ലാത്ത മറ്റൊരാളെ രാജാവാക്കാന്‍ അറബികള്‍ക്ക് എങ്ങിനെ കഴിഞ്ഞു എന്നാണ് റോമാചക്രവര്‍ത്തി എഴുതിയിരിക്കുന്നത്.

ഉടന്‍ തന്നെ ശഅ്ബി പറഞ്ഞു: താങ്കളെ കണ്ടിട്ടില്ലാത്തത് കൊണ്ടാണ് അയാള്‍ ഇങ്ങിനെ പറഞ്ഞത്. അമീറുല്‍ മുഅ്മിനീന്‍ അയാള്‍ താങ്കളെ കണ്ടിരുന്നെങ്കില്‍ ഇങ്ങിനെ പറയുമായിരുന്നില്ല. അപ്പോള്‍ അബ്ദുല്‍ മലിക് പറഞ്ഞു: റോമാചക്രവര്‍ത്തി ഇങ്ങിനെ എഴുതിയത് എന്തിനെന്ന് അറിയുമോ? 

ശഅ്ബി പറഞ്ഞു: ഇല്ലാ, അമീറുല്‍ മുഅ്മിനീന്‍.അബ്ദുല്‍ മലിക് പറഞ്ഞു: താങ്കളുടെ കാരണത്താല്‍ അയാള്‍ക്ക് എന്നോട് അസൂയയാണ്. താങ്കളില്‍ നിന്നും അയാള്‍ക്ക് രക്ഷപ്പെടണം. താങ്കളെ കൊല്ലാന്‍ അയാള്‍ എന്നെ പ്രേരിപ്പിക്കുകയാണ്.ഈ സംഭവം അറിഞ്ഞപ്പോള്‍ റോമാചക്രവര്‍ത്തി പറഞ്ഞു: ദൈവമേ, ഞാന്‍ ഉദ്ദേശിച്ചത് വേറൊന്നുമായിരുന്നില്ല.

വിജ്ഞാനത്തില്‍ ശഅ്ബി നേടിയെടുത്ത സ്ഥാനം അക്കാലഘട്ടത്തിലെ നാല് പണ്ഡിതരില്‍ ഒരാളെന്ന പദവിയായിരുന്നു. സുഹ്‌രി പറയാറുണ്ടായിരുന്നു: പണ്ഡിതര്‍ നാലാണ്. മദീനയില്‍ സഈദ് ബിന്‍ മുസയ്യബ്, കൂഫയില്‍ ആമിര്‍ ശഅ്ബി, ബസ്വറയില്‍ ഹസന്‍ ബസ്വരി, ശാമില്‍ മക്ഹൂല്‍. എന്നിരിക്കലും ആരെങ്കിലും ശഅ്ബിയെ ആലിം എന്ന് വിശേഷിപ്പിച്ചാല്‍ വിനയാന്വിതനായ അദ്ദേഹത്തിന് അത് ലജ്ജയാകുമായിരുന്നു. പണ്ഡിതനായ കര്‍മശാസ്ത്രവിശാരദാ, എനിക്ക് മറുപടി തന്നാലും എന്ന് ഒരിക്കല്‍ ഒരാള്‍ അദ്ദേഹത്തോട് പറഞ്ഞു.

അദ്ദേഹം പറഞ്ഞു: നാശം, നമുക്ക് ഇല്ലാത്തത് കൊണ്ട് പുകഴ്ത്തല്ലേ. അല്ലാഹു നിരോധിച്ചതില്‍ നിന്നും ഭക്തിയോടെ ഒഴിഞ്ഞുനില്‍ക്കുന്നവനാണ് കര്‍മശാസ്ത്രവിശാരദന്‍. അല്ലാഹുവിനെ ഭയക്കുന്നവനാണ് പണ്ഡിതന്‍. നാം എവിടെ നില്‍ക്കുന്നു?


ഒരിക്കല്‍ ഒരാള്‍ ഒരു നിയമപ്രശ്‌നം അദ്ദേഹത്തോട് അന്വേഷിച്ചു. അദ്ദേഹം മറുപടിയായി പറഞ്ഞു: അവ്വിഷയത്തില്‍ ഉമര്‍ ബിന്‍ ഖത്താബ് ഇങ്ങിനെ പറഞ്ഞിരിക്കുന്നു, അലിയ്യ് ബിന്‍ അബീ ത്വാലിബ് ഇപ്രകാരം പറഞ്ഞിരിക്കുന്നു. ചോദ്യകര്‍ത്താവ് ചോദിച്ചു: അബൂ അംറേ, താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്? ലജ്ജയോടെ ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ഉമറിന്റെയും അലിയ്യിന്റെയും വിശദീകരണം കേട്ടുകഴിഞ്ഞിരിക്കെ എന്റെ സംസാരം കൊണ്ട് എന്ത് ചെയ്യാനാണ്?

മഹനീയ ഗുണങ്ങളും ഉന്നത വിശേഷണങ്ങളും കൊണ്ട് അലംകൃതനായിരുന്നു ശഅ്ബി. അദ്ദേഹത്തിന് തര്‍ക്കിക്കുന്നത് വെറുപ്പായിരുന്നു, ആവശ്യമില്ലാത്തതില്‍ ഇടപെടുന്നതില്‍ നിന്നും സൂക്ഷിച്ചിരുന്നു. ഒരിക്കല്‍ ഒരു സുഹൃത്ത് വിളിച്ചു: അബൂ അംറേ.

ശഅ്ബി: അതേ,

സുഹൃത്ത്: ജനം ചര്‍ച്ച ചെയ്യുന്ന ഈ രണ്ടാളുകളെ സംബന്ധിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?

ശഅ്ബി: ആരെയാണ് താങ്കള്‍ ഉദ്ദേശിച്ചത്?

സുഹൃത്ത്: ഉസ്മാനും അലിയ്യും.

ശഅ്ബി: അല്ലാഹുവാണ, അന്ത്യദിനത്തില്‍ ഉസ്മാന്‍ (റ), അലി(റ) എന്നിവരുടെ പ്രതിയോഗിയായി വരേണ്ട ആവശ്യം എനിക്കില്ല.

അറിവ് ഉള്ളതിനോടൊപ്പം ശഅ്ബി സഹിഷ്ണുതയും ചേര്‍ത്തുവെച്ചു. ഒരിക്കല്‍ ഒരാള്‍ അദ്ദേഹത്തെ വളരെ വൃത്തികെട്ട ചീത്തവിളിച്ചു, വളരെ മോശമായി സംസാരിച്ചു. ശഅ്ബി ഇത്രമാത്രമേ പറഞ്ഞുള്ളൂ .നീ എന്നെ സംബന്ധിച്ച് പറഞ്ഞത് ശരിയാണെങ്കില്‍ അല്ലാഹു എനിക്ക് പൊറുത്തു തരട്ടെ, കളവാണെങ്കില്‍ അല്ലാഹു നിനക്ക് പൊറുത്തു തരട്ടെ.

സ്ഥാനവും മഹിമയും ഉണ്ടായിരുന്നിട്ടും ശഅ്ബി, വളരെ നിസ്സാരരായവരില്‍ നിന്നും വിജ്ഞാനം കരഗതമാക്കുന്നതില്‍ നിന്നും ദുരഭിമാനം കാട്ടിയില്ല.ഒരു കാട്ടറബി അദ്ദേഹത്തിന്റെ സദസ്സില്‍ പതിവായി വരാറുണ്ടായിരുന്നു, പക്ഷെ ഒന്നും സംസാരിക്കാറില്ലായിരുന്നു.  അയാളോട് ശഅ്ബി ചോദിച്ചു: നീ എന്താണ് സംസാരിക്കാത്തത്?

അയാള്‍ പറഞ്ഞു: മിണ്ടാതിരുന്നു മുസ്‌ലിമാകുന്നു, കേട്ടുപഠിക്കുന്നു, ഒരാളുടെ ചെവി അയാളിലേക്ക് മടങ്ങുന്നു, നാവ് മറ്റുള്ളവരിലേക്ക് മടങ്ങുന്നു;. ജീവിച്ചിരുന്ന കാലമത്രയും കാട്ടറബിയുടെ ഈ വാക്കുകള്‍ ശഅ്ബി ആവര്‍ത്തിക്കാറുണ്ടായിരുന്നു.

അറിയപ്പെട്ട അപൂര്‍വ്വ സാഹിത്യകാരന്മാര്‍ക്ക് മാത്രം ലഭ്യമായിട്ടുള്ള വാക്ചാതുരിയും സംവേദനശേഷിയും ശഅ്ബിക്കുണ്ടായിരുന്നു. ഒരിക്കല്‍ കൂഫ-ബസ്വറ പട്ടണങ്ങളിലെ അമീറായ ഉമര്‍ ബിന്‍ ഹുബൈറ ഫസാരി തടഞ്ഞു വെച്ച ഒരു സംഘത്തെ സംബന്ധിച്ച്, അദ്ദേഹം അമീറിനോട് സാസാരിച്ചു. അദ്ദേഹം പറഞ്ഞു: അമീര്‍, താങ്കള്‍ ഇവരെ തടവിലിട്ടത് അന്യായമായിട്ടാണെങ്കില്‍ സത്യം ഇവരെ രക്ഷപ്പെടുത്തും, ന്യായമായിട്ടാണെങ്കില്‍ അവരോട് വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംസാരം ഇഷ്ടപ്പെട്ട അമീര്‍ അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം അവരെ വിട്ടയച്ചു.

മത-വൈജ്ഞാനിക മേഖലകളില്‍ ഉന്നതസ്ഥാനീയനായിരുന്നിട്ടും, അദ്ദേഹം ലളിതമനസ്‌കനും സരസനുമായിരുന്നു. തമാശക്ക് വീണുകിട്ടുന്ന അവസരങ്ങള്‍ അദ്ദേഹം പാഴാക്കുകയില്ലായിരുന്നു. അദ്ദേഹം സഹധര്‍മിണിയോടൊത്ത് ഇരിക്കുമ്പോള്‍ ഒരാള്‍ കടന്നുവന്ന് ചോദിച്ചു: നിങ്ങളില്‍ ആരാണ് ശഅ്ബി?

പത്‌നിയെ ചൂണ്ടിക്കാണിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: ഇവളാണ്.

മറ്റൊരാള്‍ ചോദിച്ചു: ഇബിലീസിന്റെ ഭാര്യയുടെ പേരെന്താണ്?

ശഅ്ബി: ആ കല്യാണത്തിന് ഞങ്ങള്‍ പങ്കെടുത്തില്ലായിരുന്നു.

ശഅ്ബിയെ സംബന്ധിച്ച് ഏറ്റവും നല്ല ചിത്രം അദ്ദേഹം സ്വയം നല്‍കുന്നുണ്ട്. അദ്ദേഹം പറഞ്ഞു: ജനം എത്തിനോക്കുന്നതിലേക്കെല്ലാം ഞാന്‍ ഇറങ്ങിനോക്കാറില്ലായിരുന്നു. ഒരു സേവകനേയും ഞാന്‍ അടിച്ചിട്ടില്ല. കടക്കാരനായി മരണപ്പെട്ട ഏതൊരു ബന്ധുവിന്റേയും കടം ഞാന്‍ വീട്ടാതിരുന്നിട്ടില്ല.

എണ്‍പത് വയസ്സിലേറെ ശഅ്ബി ജീവിച്ചിരുന്നു. അദ്ദേഹം രക്ഷിതാവിന്റെ വിളിക്കുത്തരം ചെയ്ത വൃത്താന്തം ശ്രവിച്ച ഹസന്‍ ബസ്വരി പറഞ്ഞു: അദ്ദേഹത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ, അദ്ദേഹം അറിവിന്റെ കേദാരവും വലിയ സഹിഷ്ണുവുമായിരുന്നു. ഇസ്‌ലാമില്‍ അദ്ദേഹത്തിന് സവിശേഷ സ്ഥാനമുണ്ടായിരുന്നു.


ഡോ : അബ്ദു റഹ്‌മാൻ റഅഫത്ത് പാഷ 

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

വസ് വാസ് ഇല്ലാതിരിക്കാന്‍ എന്താണ് മാര്‍ഗ്ഗം ..? നിസ്കാരം തുടങ്ങിയ ശേഷം ഇതു ശരിയായില്ല, മാറ്റി നിസ്കരിക്കണമെന്നു തോന്നിയാല്‍ എന്തു ചെയ്യും ...?



തക്ബീര്‍ കെട്ടിയ ശേഷം അത് ശരിയായില്ലെന്നും മാറ്റി നിസ്കരിക്കണമെന്നും കരുതുന്നതോടെ തന്നെ നിസ്കാരത്തില്‍നിന്ന് പുറത്തുപോവുമെന്നാണ് കര്‍മ്മശാസ്ത്രനിയമം. നിസ്കാരം മുറിക്കണോ വേണ്ടേ എന്ന് സംശയിച്ചാല്‍ തന്നെ നിസ്കാരം ബഥ്വിലാവുന്നതാണ്...

അതേ സമയം, വസ്‌ വാസ് കൊണ്ട് ബുദ്ധിമുട്ടുന്ന പലരും ഇങ്ങനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്യാറുണ്ട്. വസ്‌വാസ് എന്നത് ഇന്ന് പലരും ബുദ്ധിമുട്ടുന്ന കാര്യമാണ്. ഇബാദത്തുകളിലെ അമിതമായ കണിശതയാണ് പലരെയും ഇതിലേക്ക് എത്തിക്കുന്നത് ...

പലപ്പോഴും അത്, ആരാധനകള്‍ പിഴപ്പിക്കാനുള്ള പിശാചിന്റെ ശ്രമത്തിന്റെ ഭാഗവുമാണ്. അതില്‍നിന്ന് അല്ലാഹുവിനോട് കാവല്‍ തേടുകയും മനസ്സുറപ്പിച്ച് ആരാധനകളില്‍ പ്രവേശിക്കുകയും ചെയ്യുക. നിസ്കാരത്തിന് മുമ്പായി അഊദുബില്ലാഹി മിനശൈത്വാനിറജീം എന്ന് മനസ്സറിഞ്ഞ് അല്ലാഹുവിനോട് കാവലിനെ ചോദിക്കുക. എല്ലാ അക്ഷരങ്ങളും ശരിയാംവിധം മൊഴിഞ്ഞെന്നും കരുത്ത് മനസ്സിലുണ്ടായെന്നും ഉറപ്പാക്കി നിസ്കാരത്തില്‍ പ്രവേശിക്കുകയും പിന്നീടുണ്ടാകുന്ന അത്തരം ചിന്തകള്‍ക്ക് ചെവികൊടുക്കാതിരിക്കുകയും ചെയ്യുക...

 നബി (സ) പറയുന്നു, അല്ലാഹു എന്‍റെ സമുദായത്തിന് അവരുടെ മനസ്സിൽ സൃഷ്ടിക്കുന്ന സംശയവും (വസ് വാസ് ) മനസ്സിന്‍റെ സംസാരവും അവരത് കൊണ്ട് സംസാരിക്കുകയോ പ്രവര്‍ത്തികുകയോ ചെയ്യാത്തിടത്തോളം വിട്ടുവീഴ്ച ചെയ്തിരിക്കുന്നു (ബുഖാരി, മുസ്‌ലിം).

 വിശ്വാസികളെ വഴിതെറ്റിക്കാന്‍ പിശാച് ശ്രമിച്ചുകൊണ്ടേയിരിക്കും. അതിന് പല മാര്‍ഗങ്ങളും സ്വീകരിക്കും. അതില്‍ പെട്ടതാണ് ഇത്തരത്തില്‍ മനസ്സില്‍ സംശയം ജനിപ്പിക്കുകയെന്നത്. വിശ്വാസത്തിലും കര്‍മ്മകാര്യങ്ങളിലും ഇത് സംഭവിക്കാം. അങ്ങനെ വരുമ്പോള്‍ അത് അവഗണിച്ചു തള്ളുകയും അത്തരം കാര്യങ്ങള്‍ക്ക്‌ കൂടുതല്‍ ശ്രദ്ധ കൊടുക്കാതിരിക്കുകയും ചെയ്യുക. അതോടൊപ്പം അല്ലാഹുവിനോട് പിശാചില്‍ നിന്നും കാവല്‍ ചോദിക്കുകയും ദൈവിക സ്മരണ(ദിക്റ്) യിലേക്ക് മുന്നിട്ടിറങ്ങുകയും അത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത് ഇത്തരം വസ്‌ വാസുകള്‍ തടയുന്നതിനുള്ള ഏറ്റവും നല്ല ചികത്സയാണെന്നു ഇമാം നവവി തന്റെ ‘അദ്കാര്‍’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. യഥാര്‍ത്ഥ രൂപത്തില്‍ ആരാധനകള്‍ നിര്‍വ്വഹിക്കാനും അവ സ്വീകാര്യമാവാനും തൌഫീഖ് ലഭിക്കട്ടെ...

ഇദ്ദയിൽ ഇരിക്കുന്ന സ്ത്രീകൾക്കു ആരെയൊക്കെ കാണുവാൻ പറ്റും? ഭർത്താവിന്റെ അനിയന്മാരെ അവരുടെ മക്കളെ കാണുവാൻ പറ്റുമോ..?



സത്യ വിശ്വാസികളോടും സത്യ വിശ്വാസിനികളോടും മഹ്റം അല്ലാത്തവരെ (വിവാഹ ബന്ധം ഹറാമാക്കപ്പെട്ടവർ അല്ലാത്തവരെ) നോക്കാൻ പാടില്ലായെന്ന് അല്ലാഹു തആലാ പരിശുദ്ധ ഖുർആനിൽ ശക്തമായി ഉണർത്തുന്നുണ്ട്... (സൂറത്തുന്നൂർ)

 അഥവാ ഇദ്ദയിരിക്കുന്ന സമയത്താണെങ്കിലും അല്ലെങ്കിലും പുരുഷന്മാരിൽ നിന്ന് മഹ്റമിനെ (വിവാഹ ബന്ധം ഹറാമാക്കപ്പെട്ടവരെ) മാത്രമേ ഒരു സ്ത്രീക്ക് കാണാൻ പറ്റുകയുള്ളൂ...

കച്ചവടം മറ്റു ഇടപാടുകൾ, സാക്ഷി നിൽക്കൽ, ചികിത്സ തുടങ്ങിയ അത്യാവശ്യ സന്ദർഭങ്ങളിൽ (വികാരത്തോടെയല്ലാതെ) കാണാം, നോക്കാം. എന്നാൽ വികാരത്തിനടിമപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ ഈ കാര്യങ്ങൾക്കു വേണ്ടിയും നോക്കൽ ഹറാമാണ്... (ശറഹു മുസ്ലിം, നിഹായ)

 ഭർത്താവിന്റെ അനിയന്മാരും അവരുടെ ആൺമക്കളും പ്രായം തികഞ്ഞവരാണെങ്കിൽ അവരെ അന്യരെപ്പോലെയാണ് ഇദ്ദയിലും അല്ലാത്ത അവസരത്തിലും പരിഗണിക്കേണ്ടത്.