Tuesday 24 May 2022

ശാഫി മദ്ഹബിൽ പള്ളിയുടെ ഉള്ളിൽ വെച്ചാണല്ലോ മയ്യിത്ത് നിസ്ക്കരിക്കുന്നത്. എന്നാൽ ഹനഫി മദ്ഹബിൽ മയ്യിത്ത് പള്ളിയിൽ കയറ്റുന്നതായി കാണുന്നില്ല. എന്താണ് കാരണം.

 

പള്ളിയിൽ വെച്ച് മയ്യിത്ത് നിസ്കരിക്കൽ കറാഹത്താണ്. ഫർള് നിസ്കാരങ്ങൾ, അതിന്റെ അനുബന്ധങ്ങളായ സുന്നത്ത് നിസ്കാരങ്ങൾ, ദിക്റുകൾ, ദർസ് നടത്തൽ പോലുള്ള കാര്യങ്ങൾക്ക് വേണ്ടിയാണ് പള്ളികൾ നിർമ്മിക്കുന്നത് എന്ന കാരണത്താലാണ് പള്ളിയിൽ വെച്ച് മയ്യിത്ത് നിസ്കാരം കറാഹത്തായത്. പള്ളി മലിനമാകാനുള്ള സാധ്യത പരിഗണിച്ചുകൊണ്ടാണ് അവിടെ മയ്യിത്ത് നിസ്കാരം കറാഹത്തായത് എന്ന മറ്റൊരു അഭിപ്രായവും ഉണ്ട്. രണ്ടായാലും "പള്ളിയിൽവെച്ച് മയ്യിത്ത് നിസ്കരിച്ചവന് (പ്രതിഫലമായി) യാതൊന്നുമില്ല" എന്ന ഒരു ഹദീസിനെ അടിസ്ഥാനമാക്കിയാണ് ഈ കറാഹത്ത്.

പൊതു വഴികളിൽ വെച്ചും വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വച്ചും മയ്യിത്ത് നിസ്കരിക്കുന്നതും കറാഹത്താണ് (ഹാശിയതു ത്വഹ്ത്വാവീ പേ: 595-596)