Wednesday 30 September 2020

വാടകക്കെടുത്ത പീടികമുറിയുടെ ഷട്ടർ കേടായാൽ അത് നന്നാക്കേണ്ട ബാധ്യത ആർക്കാണ്?


വാടകക്കെടുത്ത പീടികമുറിയുടെ ഷട്ടർ കേടായാൽ അത് നന്നാക്കേണ്ട ബാധ്യത ആർക്കാണ്? വാടകക്കെടുത്ത  വണ്ടിക്ക് സ്വാഭാവികമായ കേടുകൾ വന്നാൽ അത് നന്നാക്കേണ്ടത് ആരാണ്?


പീടിക മുറിയുടെ ഷട്ടർ ആ മുറിയുടെ ഒരു ഭാഗമാണല്ലോ. അതിന്റെ കേടു നന്നാക്കൽ വാടകക്കു കൊടുത്ത ഉടമസ്ഥന്റെ ബാധ്യതയാണ്. അയാൾ അത് നന്നാക്കിക്കൊടുത്തില്ലെങ്കിൽ വാടകക്കെടുത്തയാൾക്ക്  വാടകയിടപാട് ദുർബലപ്പെടുത്താനുള്ള അവകാശമുണ്ട്. വാടകക്കെടുത്ത വണ്ടി ഉപയോഗത്തിലെ വീഴ്ച മൂലം കേടുവന്നാൽ വാടകക്കെടുത്തയാൾക്കാണ് അതിന്റെ ഉത്തരവാദിത്തം. വീഴ്ചയില്ലാതെ  സംഭവിക്കുന്ന കേസുകൾക്ക് അയാൾ ഉത്തരവാദിയുമല്ല. (ഹത്ഹുൽ മുഈൻ: പേ: 282 ,283.)

മൗലാനാ നജീബുസ്താദ് മമ്പാട് , പ്രശ്നോത്തരം,ബുൽബുൽ 2014 ഫെബ്രുവരി 

കോവിഡിനെ തുരത്താൻ ആവി പിടിച്ചാൽ മതിയോ

 

കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ പലരും ഷെയർ ചെയ്യുന്ന വാർത്തയാണ് ആവി പിടിച്ചാൽ കോവിഡിനെ ഇല്ലാതാക്കിതീർക്കാം . അതിനാൽ എല്ലാവരും ഒരാഴ്ച തുടർച്ചയായി ആവി പിടിക്കുന്നത് ഒരു ശീലമാക്കി ഈ കാമ്പയിനിൽ ഭാഗഭാക്കായി കോവിഡിനെ തുരത്തു എന്ന് . ആ മെസ്സേജും അതിന്നെക്കുറിച്ചു വിദഗ്ധർ പറഞ്ഞ അഭിപ്രായവും വായിക്കാം .


സ്റ്റീം വീക്ക് (ആവി പിടിക്കൽ )

കൊറോണയെ ഒഴിവാക്കിക്കൊണ്ട് മൂക്ക് വായിൽ നിന്ന് നീരാവി ഉപയോഗിച്ച് COVID-19 കൊല്ലപ്പെടുമെന്ന് ഡോക്ടർമാർ പറയുന്നു.  എല്ലാ ആളുകളും ഒരാഴ്ചത്തേക്ക് ഒരു സ്റ്റീം ഡ്രൈവ് കാമ്പെയ്ൻ ആരംഭിച്ചാൽ, കൊരോണ അവസാനിപ്പിക്കാം.

ഈ പ്രവർ‌ത്തനം നടത്തുന്നതിന്, ലോകമെമ്പാടുമുള്ള ആളുകളോട് ഞങ്ങൾ‌ അഭ്യർ‌ത്ഥിക്കുന്നു 

സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3  വരെ, അതായത് രാവിലെയും വൈകുന്നേരവും ഒരാഴ്ച നീരാവി പ്രക്രിയ ആരംഭിക്കുക.  നീരാവി എടുക്കാൻ 05-05 മിനിറ്റ് മാത്രം.  ഒരാഴ്ചത്തേക്ക് ഈ രീതി സ്വീകരിക്കുന്നതിലൂടെ, മാരകമായ COVID-19 മായ്ക്കപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് *

അങ്ങനെ ചെയ്യുന്നത് ഗുണം ചെയ്യും, പാർശ്വഫലങ്ങളൊന്നുമില്ല.

അതിനാൽ ഈ സന്ദേശം നിങ്ങളുടെ എല്ലാ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയൽക്കാർക്കും അയയ്‌ക്കുക, അതുവഴി നമുക്കെല്ലാവർക്കും ഈ കൊറോണ വൈറസിനെ ഒരുമിച്ച് കൊല്ലാനും ഈ മനോഹരമായ ലോകത്ത് സ്വതന്ത്രമായി ജീവിക്കാനും കഴിയും.

എല്ലാം ഒറ്റയടിക്ക് ചെയ്യുന്നതിലൂടെ, അതിന് പൂർണ്ണമായ പ്രയോജനം ലഭിക്കും.  കൂടുതൽ കൂടുതൽ പങ്കിടുക.

വരൂ, സെപ്റ്റംബർ 27 മുതൽ നമുക്കെല്ലാവർക്കും ശപഥം ചെയ്യാം .. ഒരാഴ്ച .. രാവിലെ / വൈകുന്നേരം .. 5 മിനിറ്റ് .. നീരാവി എടുക്കണം .. ”!!  

നന്ദി

ഇത് അറിയപ്പെടുന്ന ഗ്രൂപ്പുകളിലേക്ക് അയയ്ക്കാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു *

പൊതുതാൽ‌പര്യത്തിനായി നൽകിയിട്ടുണ്ട് ..


ഈ മുകളിൽ നൽകിയിരിക്കുന്നതാണ് ആ മെസ്സേജ് 


ഇനി വിദഗ്ധരുടെ അഭിപ്രായം നോക്കാം 

*******************************************************************************

ആവി കൊണ്ടാൽ ഓടുമോ കോവിഡ്??!!

ഏറ്റവും പുതിയ കണ്ടു പിടിത്തം എന്ന മട്ടിൽ കഴിഞ്ഞ ദിവസം  ഒരു മെസ്സേജ് സോഷ്യൽ മീഡിയയിൽ വ്യാപിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. 

"ആവി പിടിക്കുന്നതിലൂടെ  കൊറോണ വൈറസിനെ കൊല്ലാം" എന്നതാണ് സമർത്ഥിച്ചിരിക്കുന്നത്.  അതിനാൽ തന്നെ ഒരാഴ്ച അടുപ്പിച്ച് ദിവസവും ആവി പിടിക്കാനും, അങ്ങനെ ആവിപിടിക്കൽ വാരാചരണം നടത്താനുമൊക്കെ ആഹ്വാനം കണ്ടു. 

"മാരകമായ COVID-19 മായ്ക്കപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്" എന്നും കൊറോണ ഇല്ലാ ലോകത്ത് ജീവിക്കാനും കഴിയും എന്ന് ഉറപ്പും കൂടെ നൽകുന്നുണ്ട് സന്ദേശത്തിൽ.

‼കോവിഡ് രോഗം തുടങ്ങിയശേഷം വ്യാജ സന്ദേശങ്ങളുടെ ബാഹുല്യമാണ്. സങ്കീർണ്ണമായ ഒരു പൊതുജനാരോഗ്യ പ്രശ്നത്തിന് വളരെ ലളിതമായ പരിഹാരം എന്ന മട്ടിലുള്ള വ്യാജ സന്ദേശങ്ങൾ കാണുമ്പോൾ പലർക്കും അത് ആകർഷകമാവുന്നു. 

‼എന്നാലൊന്ന് പരീക്ഷിച്ചാലോ എന്ന ചിലർ കരുതും, ചിലരാവട്ടെ ബാക്കിയുള്ളവർക്ക് "പരോപകാരം ചെയ്യാൻ" അത് മുൻ പിൻ നോക്കാതെ ഫോർവേഡ് ചെയ്തു വിടുന്നു. ഇതൊക്കെ ഗുണം ചെയ്യാറില്ല എന്ന് മാത്രമല്ല പല വിധ അനാവശ്യ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്തേക്കാം.


ഇനി ഇതിന് ശാസ്ത്രീയ വസ്തുതകളിലേക്ക്,

കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തെയും മറ്റ്‌ ശ്വസന  വ്യൂഹത്തെയും ആണ് ബാധിക്കുന്നത്.

എന്നാൽ രോഗാണുക്കൾ ശരീരത്തിനുള്ളിൽ എത്തിക്കഴിഞ്ഞാൽ ശരീരത്തിന്റെ വിവിധ അവയവങ്ങളെയും, വ്യവസ്ഥകളെയും ബാധിക്കാം, കേവലം മൂക്കിനുള്ളിൽ മാത്രം കൂടു കെട്ടിക്കഴിയുകല്ല കൊറോണ എന്ന് ലളിതമായി പറയാം.


മൂക്കിന്റെ ഉൾഭാഗത്ത് നിന്നും സ്രവം എടുത്താണല്ലോ രോഗനിർണ്ണയം നടത്തുന്നത്?

അതെ, വൈറസിന്റെ സാന്നിധ്യം മൂക്കിൻറെ പിൻഭാഗം, തൊണ്ട ശ്വാസനാളികൾ, വായ, ശ്വാസകോശം തുടങ്ങിയ ഇടങ്ങളിലാണ് കൂടുതലും കണ്ടെത്താൻ കഴിയുന്നത്. 

അത് വൈറസ് മൂക്കിൽ മാത്രം കാണപ്പെടുന്നത് കൊണ്ടല്ല.

യഥാർത്ഥത്തിൽ മൂക്കിനുള്ളിൽ നിന്നും, തൊണ്ടയുടെ ഉൾഭാഗത്ത് നിന്നും ഉള്ള സ്രവങ്ങളെക്കാൾ രോഗാണു സാന്നിധ്യം കണ്ടെത്താൻ സാധ്യത കൂടുതലുള്ളത് വളരെയേറെ സാധ്യത കൂടുതലുള്ളത് ശ്വാസകോശത്തിനുള്ളിലെ സ്രവം പരിശോധിക്കുക വഴിയാണ്. 

എന്നാൽ ഇത് ചെയ്യാൻ പ്രയോഗികമായി വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് എന്നതിനാലാണ് അത് ഒരു ടെസ്റ്റിങ് രീതിയായി ഉപയോഗിക്കാത്തത്.

ശ്വാസകോശത്തിനുള്ളിൽ നിന്നും വരുന്ന ചുമയ്ക്കുമ്പോൾ / തുമ്മുമ്പോൾ വായുവിൽ പടരുന്ന സ്രവകണികകൾ , മൂക്കിൽ നിന്നും വായിൽ നിന്നും ഉള്ള സ്രവങ്ങൾ എന്നിവ വഴിയാണ് പ്രധാനമായും രോഗം പകരുന്നത്. 


നീരാവി കൊറോണ വൈറസിനെ കൊല്ലുമോ?

പൊതുവായി പറഞ്ഞാൽ ഉയർന്ന താപനില കൊറോണ വൈറസിനെ നശിപ്പിക്കും. എന്നാൽ മനുഷ്യ ശരീരത്തിന് താങ്ങാവുന്ന താപനിലയിൽ ഈ വൈറസ് നശിക്കുമോ അതിനു എത്ര നേരത്തോളം ഈ താപ നില നിലനിൽക്കണം എന്നത് ആണ് ചിന്തിക്കേണ്ട കാര്യം.

കൊവിഡ്  ഒരു RNA  വൈറസ് ആണ്. പ്രോട്ടീൻ നിർമ്മിതമായ ഒരു കവർ ഇതിനുണ്ട്.  ഈ കവർ ഉയർന്ന താപനില ഉപയോഗിച്ച് നശിപ്പിക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 

എന്നാൽ ഇത്തരത്തിൽ നശിപ്പിക്കാൻ 70 ഡിഗ്രിയിൽ കൂടുതൽ ചൂട് 30 മിനിറ്റോളം എങ്കിലും വേണം എന്നതാണ് പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. 

മനുഷ്യശരീരത്തിൽ താങ്ങാവുന്ന ഊഷ്മാവ് അല്ല ഇത് എന്നത് സ്പഷ്ടം. 

ആവി പിടിക്കുമ്പോൾ ഉപയോഗിക്കുന്ന ആവിയുടെ ഊഷ്മാവ് 45 ഡിഗ്രിക്ക് മുകളിൽ പോലും എത്തുന്നില്ല എന്നതാണ് വാസ്തവം.

ഇനി വാദത്തിന് സമ്മതിക്കുകയാണ് മൂക്കിലെ കുറച്ചു കൊറോണ വൈറസുകളെ ആവി കൊല്ലും എന്ന് വെക്കുക, അപ്പൊഴും ശ്വാസകോശത്തിൽ ഉൾപ്പെടെയുള്ള ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉള്ള കൊറോണ അവശേഷിക്കുകയില്ലേ?


അപ്പൊ സ്വാഭാവികമായും മറ്റൊരു ചോദ്യം ഉയരും അല്ലേ, 

എങ്കിൽ പണ്ടുമുതൽക്കേ നമ്മൾ ജലദോഷപ്പനി പനി, മൂക്കൊലിപ്പ് എന്നിവക്ക് ആവി പിടിക്കാൻ പറയുന്നത് എന്തിനാണ് ?

ഏതു തരം അണുബാധ ശ്വസനവ്യൂഹത്തെ ബാധിക്കുമ്പോഴും അവ ശരീരത്തിൽ ചില മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. രക്തകുഴലുകൾ വികസിക്കുകയും ശ്ലേഷ്മ സ്തരത്തെ പ്രകോപിപ്പിച്ച്  ധാരാളം ശ്ലേഷ്മവും കഫവും  ഉണ്ടാക്കുകയും ചെയ്യുന്നു. 

ഇതാണ് മൂക്കടപ്പ്, തലവേദന മുതലായ പല ലക്ഷണങ്ങളും ഉണ്ടാക്കുന്നത്. 

ആവി പിടിക്കുന്നത് കഫം നേർപ്പിക്കുന്നത്  കാരണം ആകുന്നു. അതിനാൽ  രോഗലക്ഷണങ്ങൾക്ക് പ്രത്യേകിച്ചും തലവേദന, മൂക്കടപ്പ് എന്നിവക്ക് ആശ്വാസം ലഭിക്കുകയും ചെയ്യും .

എന്നാൽ ഇത് രോഗാണുവിനെ നശിപ്പിക്കുവാനോ  രോഗവിമുക്തിയിലെത്തിക്കാനോ  വേണ്ടിയുള്ള ഒന്നല്ല ആവി പിടിക്കൽ.


"ഇതിനൊരു പാർശ്വഫലവും ഇല്ല എന്ന് സന്ദേശത്തിൽ അവകാശവാദം ഉണ്ട്, സത്യമാണോ?"


കാര്യം നമ്മൾക്ക് ചിരപരിചിതമായ പ്രയോഗമാണ് ഇതെങ്കിലും  ചില ദൂഷ്യഫലങ്ങൾ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്.

മൂക്കിലെയും ശ്വസന വ്യൂഹത്തിലെ മറ്റിടങ്ങളിലെയും കോശങ്ങളിലെ നേർത്ത സീലിയ കളെ  നശിപ്പിക്കുന്നതിന് ഇത് കാരണമാകുമെന്ന് പഠനങ്ങൾ ഉണ്ട് . സീലിയ ജന്മനായുള്ള രോഗപ്രതിരോധശക്തിക്ക് അത്യന്താപേക്ഷിതമാണ്. 

കുട്ടികളിൽ പലപ്പോഴും  ആവി പിടിത്തം അനാവശ്യ പൊള്ളലും അപകടങ്ങളും വിളിച്ചുവരുത്തുന്നതും അപൂർവ്വമല്ല.


ഈ വ്യാജ സന്ദേശം ഇപ്പൊ എവിടുന്നു ഉടലെടുത്തു?


കഴിഞ്ഞ ദിവസം വന്ന ഒരു പഠനം ആസ്പദമാക്കി ഒരു വാർത്ത, ചില മാദ്ധ്യമങ്ങൾ അനാവശ്യ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.

പഠനത്തിന്റെ പ്രസക്തിയോ ശാസ്ത്രീയതയോ ഗ്രഹിക്കാതെ ഇത്തരം പാതി വെന്ത "പഠനങ്ങൾ" മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് സ്ഥിരം രീതിയാണ്.

പ്രസ്തുത പഠനത്തിന്റെ ശാസ്ത്രീയ അടിത്തറ ദുർബലമാണ്. ഇന്ത്യയിലെ ഒരു ആശുപത്രിയിൽ ചുരുക്കം ചിലരിൽ മാത്രം  നടത്തിയ ഒരു നിരീക്ഷണ പഠനം മാത്രമാണ് അത്.

കണ്ട്രോൾ ഗ്രൂപ്പ് ഉള്ള ഒരു Randomized Controlled Trial ഒന്നുമായിരുന്നില്ല അത്. 

പഠനത്തെ ആസ്പദമാക്കി ഇത്തരം വലിയ അവകാശവാദങ്ങൾ പഠനം നടത്തിയവർ പോലും ഉന്നയിക്കുന്നില്ല എന്നതും ഓർക്കണം.


ചുരുക്കി പറഞ്ഞാൽ ആവി  പിടിക്കാൻ ഓടും മുമ്പ് ഇടവിട്ടിടവിട്ട് കൈ കഴുകുക,  സാമൂഹിക അകലം പാലിക്കുക, മാസ്ക്കിന്റെ ശരിയായ ഉപയോഗം എന്നീ അടിസ്ഥാന തത്വങ്ങൾ തന്നെയാണ് കോവിഡ് പ്രതിരോധത്തിൽ  മുഖ്യം എന്നത് ഓർക്കണം.

കൊറോണ വൈറസ് ദഹനേന്ദ്രിയ വ്യവസ്ഥയെ ബാധിക്കുന്നത് അപൂർവ്വമല്ല, വയറിളക്കം, ഓക്കാനം ഛർദ്ദി ഒക്കെ ആയി കോവിഡ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. അതായത്  നാസാരന്ധ്രങ്ങളിലെ സ്രവത്തിൽ മാത്രമല്ല കൊറോണ വൈറസുകൾ കാണുന്നത്, മലത്തിലും കാണാം. 

ആ വസ്തുത മനസ്സിൽ വെച്ച് ലളിതയുക്തിയിൽ അഭിരമിക്കുന്നവരെ ലക്ഷ്യമാക്കി ചൂടുവെള്ളം എനിമ എടുത്താൽ കൊറോണ വൈറസ് ചാവും, ഒരു എനിമ വീക്ക് ആചരിച്ചാൽ കോവിഡ് മഹാമാരി ഇല്ലാതാക്കാം എന്നൊക്കെ ആരേലും പടച്ചു വിടാൻ സാധ്യതയുണ്ട്, നമ്പാതെ !! ചെയ്യക്കൂടാതെ !!

എഴുതിയത് : ഡോ: നീതു ചന്ദ്രൻ, ഇ. എൻ. ടി രോഗ വിദഗ്ധ .

********************************************************************************


ആവി വാരാചരണം

'ആവി വാരാചാരണം' വഴി കൊറോണ വൈറസ്‌ മൂക്കിനകത്ത്‌ വെന്ത് മരിക്കും, ലോകം കൊറോണ മുക്‌തമാകും എന്ന പോസ്‌റ്റ്‌ വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും അറഞ്ചം പുറഞ്ചം ഷെയർ ചെയ്‌ത്‌ ആത്മസായൂജ്യമടയുന്ന നെന്മമരങ്ങളേ... ഇവിടെ കമോൺ...

ഇവിടെ ഒരു ഡോക്ടറും സെപ്‌റ്റംബർ 25 മുതൽ ഒക്‌ടോബർ 1 വരെ രണ്ട്‌ നേരം ചൂടുള്ള നീരാവി മൂക്കിൽ വലിച്ച്‌ കയറ്റിയാൽ കൊവിഡ്‌ രോഗം ബാധിക്കില്ലെന്നോ മാറുമെന്നോ പറഞ്ഞിട്ടില്ല.  

ആവി പിടിക്കുന്നത്

വെറും വ്യാജപ്രചരണമാണത്. മൂക്കടപ്പ്‌ തോന്നിയാൽ അതിന്‌ ആശ്വാസം കിട്ടാനും മൂക്കിനകത്തെ മൂക്കട്ടയെന്ന്‌ നമ്മൾ വിളിക്കുന്ന സ്രവത്തിന്റെ കട്ടി കുറയാനും ആണ്‌ ആവി പിടിക്കുന്നത്‌. ഒന്നൂടി വ്യക്‌തമാക്കിയാൽ ലക്ഷണങ്ങളെ ചികിത്സിക്കുന്ന, രോഗിക്ക്‌ കംഫർട്ട്‌ കൊടുക്കാനുള്ള ഒരു സൂത്രപ്പണി മാത്രമാണത്‌. ഇതിന്‌ പ്രത്യേകിച്ച്‌ ശാസ്‌ത്രീയ അടിസ്‌ഥാനമൊന്നുമില്ല.

വൈറസിനെ കൊല്ലാൻ ശേഷിയുള്ളതല്ല 

മറ്റൊരു കാര്യം, മൂക്കിലും തൊണ്ടയിലും മാത്രം എത്തുന്ന ചൂടുള്ള ആവി ശ്വാസകോശത്തിനകത്ത്‌ കുടുംബവും പ്രാരാബ്‌ധവുമായി കൂടിയിരിക്കുന്ന കോവിഡ്‌ വൈറസിനെ കൊല്ലാൻ ശേഷിയുള്ളതല്ല. വെറുതേ രണ്ട്‌ നേരം ആവി മൂക്കിൽ കേറ്റാൻ വെള്ളം ചൂടാക്കാനുള്ള ഗ്യാസും കറന്റും വേസ്‌റ്റാക്കരുത്‌.

തത്കാലം നിർവ്വാഹമില്ല 

അശ്രദ്ധമായി ചെയ്‌താൽ പൊള്ളലേൽക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന ന്യൂനതയുമുണ്ട് ഈ പരിപാടിക്ക്‌, പ്രത്യേകിച്ച്‌ കുഞ്ഞിമക്കൾക്ക്‌. അത്തരം കേസുകൾ ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പഴത്തെ സാഹചര്യത്തിൽ വഴീക്കൂടെ പോണോര്‌ മുഴുവൻ രാവിലേം വൈകീട്ടും ആവി വലിച്ച്‌ മൂക്കിലും അണ്ണാക്കിലും കേറ്റി പൊള്ളിക്കാൻ നിന്നാൽ അതൂടി ചികിത്സിക്കാൻ ഞങ്ങൾക്ക്‌ തൽക്കാലം നിർവ്വാഹമില്ല.

പണിയാക്കരുത് സൂർത്തുക്കളേ 

വെറുതേ നിങ്ങക്കും ഞങ്ങൾക്കും പണിയുണ്ടാക്കരുത്‌ സൂർത്തുക്കളേ. ഇതൊക്കെ ഷെയർ ചെയ്യുന്ന നേരത്ത്‌ കൊറോണ വരാതിരിക്കാൻ കൈകൾ കഴുകൂ, മാസ്‌ക്‌ ധരിക്കൂ, സാമൂഹിക അകലം പാലിക്കൂ, വെറുതെ വായും പൊളിച്ച്‌ അലഞ്ഞുതിരിഞ്ഞ് നടന്ന്‌ സ്വയം ഒരു സാമൂഹികദുരന്തം ആകാതിരിക്കൂ. വേണേൽ അതെഴുതി നാല്‌ പേർക്കയച്ച്‌ കൊടുത്ത്‌ മാതൃകാമാനവരാകൂ... 

പൊതുജനതാൽപര്യാർത്‌ഥം, 
Dr. Shimna Azeez

Tuesday 29 September 2020

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംങ്ങ് (MLM ) ഇസ്ലാമിക മാനം

 


എന്താണ് മൾട്ടി ലെവൽ മാർക്കറ്റിംഗ്

നിലവിലുള്ള വിതരണക്കാരെ അവരുടെ റിക്രൂട്ട്‌മെന്റിന്റെ വിൽപ്പനയുടെ ഒരു ശതമാനം ശമ്പളം ലഭിക്കുന്ന പുതിയ വിതരണക്കാരെ റിക്രൂട്ട് ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന് ചില നേരിട്ടുള്ള വിൽപ്പന കമ്പനികൾ ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് മൾട്ടി ലെവൽ മാർക്കറ്റിംഗ്. 

വിതരണക്കാരന്റെ "ഡൗൺ‌ലൈൻ" ആണ് റിക്രൂട്ട് ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് നേരിട്ട് ഉൽപ്പന്നങ്ങൾ വിൽക്കുന്നതിലൂടെയും വിതരണക്കാർ പണം സമ്പാദിക്കുന്നു. ആരോഗ്യം, സൗന്ദര്യം, ഹോം കെയർ ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന ആംവേ, മൾട്ടി ലെവൽ മാർക്കറ്റിംഗ് ഉപയോഗിക്കുന്നതിന് അറിയപ്പെടുന്ന നേരിട്ടുള്ള വിൽപ്പന കമ്പനിയുടെ ഉദാഹരണമാണ്. വിവാദമാണെങ്കിലും മൾട്ടി ലെവൽ മാർക്കറ്റിംഗ് ഒരു നിയമാനുസൃത ബിസിനസ്സ് തന്ത്രമാണ്. പുതിയ റിക്രൂട്ട്‌മെന്റുകളിൽ നിന്നുള്ള പണം ജോലി ചെയ്യുന്നവരെക്കാൾ മുകളിലുള്ള ആളുകൾക്ക് നൽകുന്നതിന് ഉപയോഗിക്കുന്ന പിരമിഡ് സ്കീമുകളാണ് ഒരു പ്രശ്നം. നിയമാനുസൃതമായ മൾട്ടി ലെവൽ മാർക്കറ്റിംഗിൽ ഏർപ്പെടുന്നതായി നടിച്ച് ആളുകളെ പ്രയോജനപ്പെടുത്തുന്നത് ഈ പദ്ധതികളിൽ ഉൾപ്പെടുന്നു.    

ഒരു പ്രത്യേക തരം വിപണനരീതിയാണ് മൾട്ടി ലെവൽ മാർക്കറ്റിംഗ് (Multi-level marketing അഥവാ MLM). ഈ വിപണനരീതി നെറ്റ്‌വർക്ക് മാർക്കറ്റിംഗ്', റെഫറൽ മാർക്കറ്റിംഗ്, പിരമിഡ് സെല്ലിംഗ് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. വിൽപ്പനസംഘത്തിൽപ്പെട്ട ഒരോ അംഗവും (സിംഗിൾ ലെവൽ മാർക്കറ്റിങ്ങിൽ നിന്ന് വ്യത്യസ്തമായി) താൻ നേരിട്ട് വിൽക്കുന്ന ഉത്പന്നങ്ങളുടെ പ്രതിഫലത്തിന് പുറമേ താൻ മുഖാന്തരം ഈ വിൽപ്പനാശ്രംഖലയിലേക്ക് ചേർക്കപ്പെട്ട മറ്റ് സംഘാംഗങ്ങളുടെ പ്രതിഫലത്തിന്റെയും ഒരു ഭാഗത്തിന് അർഹനാകപ്പെടുന്ന പല തട്ടിലുള്ള പ്രതിഫലശ്രേണി ഈ സമ്പ്രദായത്തിന്റെ ഒരു പ്രത്യേകതയാണ്.


ഉദാ: നിങ്ങള്‍ അതിന്‍റെ നെറ്റ് വര്‍ക്കില്‍ ഒരംഗമാകണം എങ്കില്‍ ആദ്യം നിങ്ങള്‍ അതിന്‍റെ ഒരു പ്രോഡക്റ്റ് വാങ്ങണം, ചില കമ്പനികളില്‍ നിശ്ചിത സംഖ്യ അടച്ച് അംഗത്വം എടുക്കണം (മണി ചെയ്ന്‍). അതുപോലെ ലാഭം ലഭിക്കാൻ മറ്റുള്ളവരെക്കൊണ്ട് അപ്രകാരം നിങ്ങൾ അണിചേർക്കുകയും വേണം. ഈ രണ്ട് രീതികളും നിഷിദ്ധമാണ്. 

ആളുകളിലേക്ക് ചിലവുകുറച്ച് നേരിട്ട് പ്രൊഡക്ടുകൾ എത്തിക്കുകയും കുറഞ്ഞ വിലക്ക് ആളുകൾക്ക് പ്രോഡക്ട് ലഭ്യമാക്കുകയും ചെയ്യുക എന്നത് നല്ല കാര്യം തന്നെ. പക്ഷെ അതിൻ്റെ മറ പിടിച്ച് പിരമിഡ് സ്‌കാം എന്ന ശുദ്ധ തട്ടിപ്പ് ഒളിച്ചുകടത്താൻ ശ്രമിക്കുകയാണ് പല കമ്പനികളും ചെയ്യുന്നത്. അണിചേരാൻ തങ്ങളുടെ മാത്രം പ്രത്യേക പ്രോഡക്റ്റ് കൂടിയ വിലക്ക് നൽകി ആളുകളുടെ പണം അപഹരിക്കുന്ന രീതിയാണിത്.


MLM ബിസിനസിനെ കുറിച്ച് അൽപം കാര്യങ്ങൾ

മുൻപരിചയം വഴിയോ പുതുതായി സ്ഥാപിക്കപ്പെടുന്ന പരിചയം വഴിയോ അതുമല്ലങ്കിൽ പൊതു സുഹൃത്തുക്കളുടെ ശുപാർശകൾ വഴിയോ ഉപഭോക്താക്കളെ കണ്ടെത്തി നേരിട്ട് ഉത്പന്നങ്ങൾ വിൽക്കുന്ന ഒരു രീതിയാണ് മൾട്ടി ലെവൽ മാർക്കറ്റിംഗ് അംഗങ്ങൾ പിന്തുടരുന്നത്. എന്നാൽ മൾട്ടി ലെവൽ മാർക്കറ്റിങ്ങിനെനേരിട്ടുള്ള വിൽപ്പന (direct selling)സമ്പ്രദായത്തിന്റെ പര്യായമെന്ന് വിശേഷിപ്പിക്കുന്നത് പൂർണ്ണമായും ശരിയല്ല. ഇതു നേരിട്ടുള്ള നേരിട്ടുള്ള വിൽപ്പന സമ്പ്രദായത്തിന്റെ ഒരു രൂപം മാത്രമാണ്.

മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനികൾ നിരന്തരമായ വിമർശനങ്ങൾക്കും അടിയ്കടിയുള്ള നിയമനടപടികൾക്കും വിധേയമാകാറുണ്ട്. നിയമപരമല്ലാത്ത പിരമിഡൽ പദ്ധതികളോട് സാദൃശ്യമുള്ള ഇവരുടെ വിപണനശൈലി, നിലവിലുള്ള വിൽപ്പനാ സാധ്യതകളേക്കാളധികം ആളുകളെ അധോതല ശ്രേണിയിലേക്ക് അംഗങ്ങളാക്കുന്നത്, വിൽപ്പനസംഘത്തിലെ അംഗങ്ങളെക്കൊണ്ട് തന്നെ കമ്പനിയുടെ ഉത്പന്നങ്ങൾ വാങ്ങിച്ച് ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുന്നത് , സങ്കീർണവും ഊതിപ്പെരുപ്പിച്ചതുമായ പ്രതിഫലവാഗ്ദാനങ്ങൾ, വ്യക്തി ബന്ധങ്ങളെയും സൗഹൃദങ്ങളെയും ദുരുപയോഗം ചെയ്തു കൊണ്ടുള്ള വിൽപ്പനകളും വിൽപ്പനസംഘത്തിലെ അംഗമാകുവാൻ പ്രേരിപ്പിക്കുന്നതുമെല്ലാം ഇത്തരം കമ്പനികൾക്കെതിരെയുള്ള മുഖ്യ വിമർശനങ്ങളാണ്. എന്നാൽ ഇവ അടിസ്ഥാനരഹിത ആരോപണങ്ങളാണെന്നും നിയമവിധേയമായ ശൈലികൾ മാത്രം അടിസ്ഥാനപ്പെടുത്തിയ വിപണനരീതിയാണിതെന്നും ഇതിനെ പിന്തുണക്കുന്നവർ അവകാശപ്പെടാറുണ്ട്.

ഒരു വ്യക്തി  MLM പ്രവേശിച്ചാൽ ആദ്യം ഒരു സ്റ്റാർട്ടാർ കിറ്റ് സ്വന്തമാക്കി Independent Distributor(ID) ആയി മാറുന്നു ശേഷം മൂന്നു രീതിയിൽ കമ്പനിയെ ഉപയോഗപ്പെടുത്താം


1.സാധനം വാങ്ങി അവൻ തന്നെ ഉപയോഗിക്കുക

2. സാധനം വാങ്ങി റീട്ടെയിൽ മാർക്കറ്റിംഗ് ചെയ്യുക.

3.മറ്റു വ്യക്തികളെ കമ്പനിയിലേക്ക് റെഫർ ചെയ്ത് അവർ ചെയ്യുന്ന ബിസിനസിന്റെ പേരിൽ നിശ്ചിത തുക വേതനം പറ്റുക.


ഇന്ത്യയിൽ 1995 ന് ശേഷം വ്യാപകമായി ത്തീർന്ന ഒരു വിപണന സബ്രദായമാണു നെറ്റ്‌വർക്ക് മാർക്കറ്റിംഗ്. 1995-ല് ആംവേകോർപ്പറേഷന് ഇന്ത്യയിൽ ലൈസൻസിന് അപേക്ഷിച്ചതിനെത്തുടർന്ന് ഏവോണ്,ഓറിഫ്ലെയിം, ഓറിയൻസ്, ലോട്ടസ് ലേർണിങ്സ് തുടങ്ങിയ നിരവധി സ്വദേശ വിദേശ കമ്പനികൾ പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ ഡയറക്ട് സെല്ലിങ്ങ് അസോസിയേഷന്റെ അംഗീകാരത്തോടു കൂടി മാത്രമേ ഇപ്പോൾ ഇത് നടപ്പിലാക്കുവാൻ കഴിയുകയുള്ളൂ. ഈ മേഖലയിൽ രാക്ഷ്ട്രീയ സംഘടനകൾ ആരംഭിച്ചതോടെ ജോലിയിൽ കൂടുതൽ ഉറപ്പ് നൽകുന്നു. നിലവിൽ നിയമങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും വ്യാജ കമ്പനികൾ പെരുകുന്നു എന്നതും ശ്രദ്ധേയമാണ്.

ഏറ്റവും മികച്ച പേ ഔട്ടും പ്ലാനും വരുമാനവും ഇവരുടെ പ്രത്യേകതയാണ്.


MLM കമ്പനികളുടെ പ്ലാനുകൾ


പണം നൽകാൻ വേണ്ടി വ്യത്യസ്ത പ്ലാനുകളാണ് ഓരോ കമ്പനിയും സ്വീകരിക്കുന്നത്.ചില കമ്പനികൾ മെമ്പർമാരുടെ എണ്ണത്തിൽ ക്ലിപ്തത വെക്കുന്നു ,ചില കമ്പനികൾ എത്ര പേരേയും റഫർ ചെയ്യാൻ അനുവദിക്കുന്നു.

ഓരോ പ്ലാനുകൾക്കും വ്യത്യസ്തമായ പേരുകളുമുണ്ട്. (uni level plan,stairs step,matrices,binary system,etc... )


ഉൽപ്പാദകനിൽ നിന്ന് നേരിട്ട് കസ്റ്റമറിലേക്ക് സാധനങ്ങൾ എത്തിക്കുന്ന രീതിയാണ് MLM എന്ന് നാം മനസ്സിലാക്കിയല്ലോ.


എം.എൽ.എമ്മിന്റെ പ്രവർത്തന രീതി


കമ്പനി നിശ്ചയിക്കുന്ന തുക നൽകി സ്റ്റാർട്ടർ കിറ്റ് കൈപറ്റുന്നതോടെ ഒരു വ്യക്തിക്ക് കമ്പനിയുടെ അംഗമായി മാറാനും തുടർന്ന് കമ്പനിയുടെ പ്രചാരകൻ, ഉൽപ്പന്നങ്ങളുടെ വിതരണക്കാരൻ എന്നീ നിലകളിൽ പണം സമ്പാദിക്കാനും സാധിക്കും . സ്വതന്ത്ര വ്യാപാരി, ഡീലർ അസോസിയേറ്റ് തുടങ്ങിയ പേരുകളിലാണ് അദ്ദേഹം അറിയപ്പെടുക.

ഒരു ഡീലറെ സംബന്ധിച്ചിടത്തോളം പ്രധാനമായും മൂന്ന് ആനുകൂല്യങ്ങളാണ് ലഭിക്കുക. 

ഒന്ന്: ഹോൾസൈൽ വിലക്ക് വിൽപന വസ്തു ലഭിക്കും. 

രണ്ട്: മൊത്തവിലക്ക് ലഭിക്കുന്ന വസ്തുവകകൾ ചില്ലറ വിലക്ക് വിൽക്കുക വഴി ലാഭമുണ്ടാക്കാം. 

മൂന്ന്: പുതിയ ആളുകൾക്ക് കമ്പനിയെ പരിചയപ്പെടുത്തി, അവരുടെ കച്ചവടത്തിനനുസരിച്ച് ലാഭവിഹിതം നേടാം.


MLM ന്റെ കർമ്മ ശാസ്ത്രം


ബഹുമാനപ്പെട്ട ഇമാം നവവി(റ) തന്റെ മജ്മൂഇന്റെ ആമുഖത്തിൽ പറയുന്നു;ഏത് വിഷയമായാലും അവയെക്കുറിച്ച് വളരെ സ്പഷ്ടമായോ, അത്രയും വ്യക്തമല്ലാതെയോ മദ്ഹബുകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അതുമല്ലെങ്കിൽ പൊതുനിയമത്തിന്റെ കീഴിൽ പരാമർശ വിധേയമാകാത്തതായി ഒന്നുമില്ല എന്ന് ഇമാമുൽ ഹറമൈനി അഭിപ്രായപ്പെട്ടിട്ടുണ്ട് (മജ്മൂഅ്). 

ഈ അടിസ്ഥാനത്തിലാണ് ഇന്ന് ലോകത്ത് വരുന്ന മുഴുവൻ വിഷയങ്ങളെയും നാം സമീപിക്കുന്നതും അവക്ക് തീരുമാനം കണ്ടെത്തുന്നതും. മൾട്ടി ലെവൽ മാർക്കറ്റിങിന്റെ മതകീയമാനം വിശകലന വിധേയമാക്കുമ്പോൾ നമുക്ക് വ്യക്തമാകുന്നത് മതമൂല്യങ്ങൾക്ക് നിരക്കാത്ത പലതും എം.എൽ.എമ്മിന്റെ രീതിയലടങ്ങയിട്ടുണ്ട് എന്നതാണ്. 

എം.എൽ.എമ്മിന്റെ ആകർഷകങ്ങളായ ഹോൾസൈൽ വിലകൊടുത്ത് വസ്തുവകകൾ കൈപറ്റുന്നതും അവ ചില്ലറ വിലക്ക് മറിച്ച് വിൽക്കുന്നതും പ്രഥമ ദൃഷ്ടിയിൽ തന്നെ അനുവദനീയമാണ്.

പക്ഷേ, മുഖ്യ ആകർഷകമായ സ്പോൺസറിങ് (അഥവാ കമ്പനിയുടെ പ്രചാരണ ദൗത്യം ഏറ്റെടുത്ത് കൂടുതൽ സഹകാരികളെ സൃഷ്ടിക്കുക വഴി കമ്പനിക്ക് ലഭിക്കുന്ന ലാഭങ്ങളിൽ നിന്ന് വിഹിതം പറ്റുക) ഗഹനമായി പഠനവിധേയമാക്കേണ്ടതുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് വിരചിതമായ കർമശാസ്ത്ര ഗ്രന്ഥങ്ങൾ എം.എൽ.എമ്മിനെക്കുറിച്ച് തന്നെ വ്യക്തമായി പ്രതിപാദിക്കാത്തത് കൊണ്ട് അതിനോട് സദൃശ്യമായ, കർ;മശാസ്ത്ര ഗ്രന്ഥങ്ങളിൽ സവിസ്തരം പ്രതിപാദിച്ചിട്ടുള്ള കൂലിവേല (ഇജാറത്ത്) യുമായി തുലനം ചെയ്ത് പഠനം മുന്നോട്ട് പോകാവുന്നതാണ്. 

കൂലി ആവശ്യാർഥം മറ്റുള്ളവർക്ക് ഉപകാരം ചെയ്ത് കൊടുക്കലാണ് ഇജാറത്ത്. എം.എൽ.എമ്മില് ഒരു ഡീലറുടെ സേവനം കൂലി ആവശ്യാർഥമാണ്. ഇസ്ലാം നിഷ്കർഷിക്കും വിധം കൂലിവേല സാധുവാകണമെങ്കിൽ കൂലി വ്യക്തമായി അറിഞ്ഞിരിക്കണം (കൂലിയുടെ ഇനം, തോത്, വിശേഷണം, അളവ്)- നിഹായ 5/266. 

കൂലി അജ്ഞാതമാണെങ്കിൽ ഇടപാട് അസാധുവാണെന്നർഥം. 

അബൂസഈദിൽ ഖുദ് രി റിപ്പോർട്ട് ചെയ്യുന്ന പ്രവാചക വചനം ഇതിന് തെളിവാണ്:ആരെങ്കിലും തൊഴിലാളിയെ കൂലിക്ക് വിളിച്ചാ; അവന്റെ വേതനം അറിയിച്ച്കൊള്ളട്ടെ. പ്രസ്തുത വാക്യമാണ് മതവിധിയുടെ അടിസ്ഥാനം.

എം . എൽ , എമ്മിൽ ഡീലർ തന്റെ തൊഴിൽ ഏറ്റെടുക്കുമ്പോൾ തനിക്ക് ലഭിക്കുന്ന വേതനത്തെക്കുറിച്ച് അജ്ഞനാണ്. കാരണം ഇദ്ദേഹം കാരണമായി കമ്പനിയിൽ അംഗമാകുന്നവർ നടത്തുന്ന കച്ചവടത്തിന്റെ ലാഭവിഹിതമാണ് ഇദ്ദേഹത്തിന്റെ വേതനം. ഭാവിയിൽ നടക്കാനിരിക്കുന്ന പ്രവർത്തനത്തിന്റെ ഫലമായുണ്ടാകുന്നതിനെ ഇടപാടുസമയത്ത് കണ്ടെത്തുക അസാധ്യമായതുകൊണ്ടുതന്നെ വേതനം അവ്യക്തമായിരിക്കും. 

കൂലിവേല സാധുവാകാൻ പണ്ഡിതമഹത്തുക്കൾ നിർദ്ദേശിക്കുന്ന മറ്റൊരു നിബന്ധന; കൂലിക്കാരന്റെ വേതനം അദ്ദേഹത്തിന്റെ സേവനപ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാകുന്നതാകരുത് എന്നാണ്- റൗള:4/251.

അറുക്കപ്പെട്ട ജീവിയുടെ തോൽ പ്രതിഫലമായി നിശ്ചയിച്ച് തൊലി ഉരിയാൻ ഏൽപ്പിക്കുന്നതും പൊടിച്ച ഗോതമ്പിന്റെ ഉമിയോ നിശ്ചിത ഭാഗമോ നൽകാമെന്ന നിലക്ക് പൊടിക്കാൻ ഏൽപ്പിക്കുന്നതും പണ്ഡിതർ ഇതിനുദാഹരണമായി എണ്ണിയിട്ടുണ്ട്. നികുതി പിരിക്കുന്നവന്ന് അവൻ പിരിച്ചെടുത്ത തുകയുടെ നിശ്ചിത ശതമാനം വേതനമായി നിശ്ചയിച്ചിരുന്ന പതിവ് ഈ ഗണത്തിൽ ഉൾപ്പെടുമെന്നും അത് തെറ്റായ രീതിയാണെന്നും ഇമാം സുബുകി വിശദീകരിച്ചതായി മിക്ക കർമശാസ്ത്ര ഗ്രന്ഥങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

എം.എൽ.എം കമ്പനികൾ ഡീലർക്ക് നൽകുന്ന വേതനവും ഈ രീതിയിൽ അറിയപ്പടാത്തതാണ്. കാരണം അദ്ദേഹത്തിന്റെ സേവന, പ്രചരണ പ്രവർത്തനങ്ങളുടെ വേതനം പുതുതായി കടന്നുവരുന്ന ഡീലർമാരുടെ കച്ചവടത്തിനനുസരിച്ചാണ്. ഇത് ഇസ്ലാമിക കർമശാസ്ത്ര നിലപാടുകളെ നിരാകരിക്കുന്നു. 

മാനവചരിത്രത്തിൽ പലപ്പോഴും നിഷേധിക്കപ്പെട്ടിട്ടുള്ള തൊഴിലാളിയുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ടിട്ടുള്ള മതമാണ് ഇസ്ലാം. തൊഴിലാളിയുടെ അവകാശങ്ങൾ പൂർണമായി വകവെച്ചുകൊടുക്കാൻ ഇസ്ലാം നിഷ്കർഷിക്കുന്നുണ്ട്. തൊഴിലാളിക്ക് തന്റെ വിയർപ്പ് വറ്റുന്നതിന് മുമ്പ് കൂലി നൽകണം എന്ന പ്രവാചാകാഹ്വാനം ശ്രദ്ധേയമാണ്. ഇവിടെ പ്രതിപാദിക്കപ്പെട്ട വിപണന രീതിയിൽ ഈ അവകാശം ഹനിക്കപ്പെടുന്നതായി കാണാം.

അഥവാ പല കമ്പനികളും പുതിയ കണ്ണികളെ ചേർക്കുന്നതിന്ന് വാഗ്ദാനം ചെയ്തിട്ടുള്ള തുക നൽകണമെങ്കിൽ പല നിബന്ധനകളും മുന്നോട്ട് വെക്കുന്നു. എല്ലാ മാസവും നിശ്ചിത തുകക്ക് സാധനം വാങ്ങുക, വർഷത്തിൽ പണം നൽകി അംഗത്വം പുതുക്കുക, ബൈനറി സിസ്റ്റമാണെങ്കിൽ അംഗത്തിന്റെ ഇരുവശങ്ങളിലും കണ്ണികൾ തുല്യമാക്കുക എന്നിങ്ങനെ നീളുന്നു കമ്പനികൾ മുന്നോട്ട് വെക്കുന്ന നിബന്ധനകൾ.

ഇടപാടുകളുടെ സാധ്യതക്ക് മങ്ങലേൽപ്പിക്കുന്ന നിബന്ധനകൾ പ്രവാചകർ വിലക്കിയിരിക്കുന്നു എന്ന ഹദീസ് വചനം ഈ കമ്പനികൾ അവഗണിക്കുന്നു എന്നർഥം.

ഇത് ജോലി ചെയ്ത വ്യക്തികളോട് കാണിക്കുന്ന തികഞ്ഞ അവകാശ നിഷേധമായത് കൊണ്ട് തന്നെ അംഗീകരിക്കാൻ ഇസ്ലാമിനാകില്ല. എം.എൽ.എമ്മിലെ സ്റ്റെയർ സ്റ്റപ് രീതിയിൽ ഡീലർമാരുടെ ഓരോ ഗ്രൂപ്പുകൾ രൂപീകരിക്കും. ഓരോ ഗ്രൂപ്പുകളുടെയും കച്ചവടത്തിന്റെ തോതനുസരിച്ച് ഗ്രൂപ്പ് അംഗങ്ങൾക്കിടയിൽ വേതനം വിതരണം ചെയ്യും. ഈ രീതിയിൽ തീരേ ജോലി ചെയ്യാത്തവനും വേതനം ലഭ്യമാകും. ഇസ്ലാം നിരസിച്ച ശിർക്കത്തുൽ അബ്ദാൻ (ശരീരത്തിലെ പങ്കാളിത്തം) ഇവിടെ കടന്നുവരുന്നുണ്ട്.

കൂടാതെ ഓരോ വ്യക്തിയുടെയും സേവനം വ്യത്യസ്ഥമായിക്കണ്ട് അതിനനുസരിച്ച വേതനം നൽകാൻ കമ്പനി തയ്യാറാകുന്നുമില്ല. ഇതും തൊഴിലാളിയോട് ചെയ്യുന്ന അവകാശ നിഷേധമായി ഇസ്ലാം കാണുന്നു. സുതാര്യവും ചൂഷണരഹിതവുമായ കച്ചവടരീതി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഇസ്ലാം ഇവ്വിധം നിഗൂഢവും വഞ്ചനാത്മകവുമായ വിപണന രീതിയെ കർശനമായി നിരോധിക്കുന്നു. 

പ്രവാചകൻ അപകടം പതിയിരിക്കുന്ന കച്ചവടങ്ങളെ നിരോധിച്ചിരിക്കുന്നു എന്ന അബൂഹുറൈറ(റ)യുടെ വാക്യം ഇതാണ് വ്യക്തമാക്കുന്നത്. ഇവിടെ ഉപയോഗിക്കപ്പെട്ട ഗറർ (റിസ്ക്) എന്ന പദത്തിന്റെ വിവക്ഷ നഷ്ട സാധ്യത കൂടുതലുള്ള കച്ചവടങ്ങളാണെന്ന് ഇബ്നുഹജർ (റ) തുഹ്ഫയിലും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ വിശദീകരിക്കപ്പെടന്ന മാർക്കറ്റിംഗ് രീതി ഈ ഗണത്തിൽ പെടുമെന്ന് ആർക്കും ബോധ്യമാകും. കാരണം താഴെ വരുന്ന കണ്ണികളുടെ പ്രവർത്തന ഫലം മുകളിലുള്ളവർ ആസ്വദിക്കുമ്പോൾ തന്നെ പുതിയ കണ്ണികളെ കണ്ടെത്താൻ സാധിക്കാതെ അവസാന കണ്ണികൾ വഞ്ചിക്കപ്പെടുമെന്നവർ മനസ്സിലാക്കുന്നുണ്ട്. 

ടൈക്കൂണും ബിസേറും നാനോ എക്സലും തുടങ്ങി പല കമ്പനികളും ഇതിനകം പിടിക്കപ്പെട്ടതും ഇവയിൽ കണ്ണിചേർന്ന ആയിരങ്ങൾ തങ്ങൾ വഞ്ചിക്കപ്പെട്ടെന്ന് പോലീസിന് മൊഴി നൽകിയതും ഈ രംഗത്തെ വഞ്ചനയുടെയും ചൂഷണത്തിന്റെയും തെളിവുകളാണ്.

ഇത്രയും വലിയ വസ്തുതകൾ പകൽ വെളിച്ചം പോലെ പുറത്ത് വന്നിട്ടും കമ്പനികൾ നൽകുന്ന മോഹന വാഗ്ദാനങ്ങളിൽ വിശ്വസിച്ച് വൻ സാമ്പത്തിക ലാഭം ലക്ഷ്യം വെക്കുന്നവർ തികഞ്ഞ മണ്ടന്മാരെന്നേ വിലയിരുത്താനാവൂ. 

തൂച്ഛമായ നാനൂറ് രൂപ മുടക്കി കോടികളുടെ ഉടമയായി മാറിയ മൊഡികെയറിന്റെയും മറ്റും എം. ഡികൾ വിലസുന്ന ഇക്കാലത്ത് ദുരിതമനുഭവിക്കുന്നവന്റെ യാതനകൾ യാഥാർഥ്യ ബോധത്തോടെ ദർശിക്കാൻ ഇസ്ലാമിന് മാത്രമേ സാധിച്ചിട്ടുള്ളൂ. അത് കൊണ്ടുതന്നെ ചൂഷണാത്മകവും നിഗൂഢവുമായ കച്ചവടരീതികളെ ഇസ്ലാം അതിശക്തമായി തന്നെ നിരുത്സാഹപ്പെടുത്തുന്നു.


ഒരാൾ ഒരു  MLM കമ്പനിയിൽ നിന്ന് ആദ്യ പർച്ചേഴ്സ് ചെയ്യുന്നതോടെ  കമ്പനി അവനെ ജോലിക്കാരനായി ഏൽപ്പിക്കുന്നു പക്ഷേ കമ്പനിക്ക് അവനെ പിരിച്ചു വിടാൻ സാധിക്കുന്നില്ല. ഇത് വക്കാലത്തിന്റെ നിബന്ധനയെ ഭംഗം വരുത്തുന്നു

( الوكالة عقد جائز لكل واحد من الوكيل والموكل فسخها متى شاء )

ഇത്തരം ഇടപാടുകളെ കുറിച്ച് പുറമെ പറയപ്പെടുന്ന വിവരങ്ങള്‍ വെച്ച് ഇതൊരു ഫാസിദായ ഇടപാടെന്ന് വിലയിരുത്താനാവും. യഥാര്‍ത്ഥത്തില്‍ ഇവിടെ ഒരു ബിസിനസും നടത്താതെ മറ്റുള്ളവരുടെ പണം തട്ടിയെടുത്ത് ലാഭമെന്ന പേരില്‍ ചിലര്‍ക്ക് വിതരണം ചെയ്യുകയും പിന്നീട് ഭീമമായ സംഖ്യ കൈക്കലാക്കിയ ശേഷം ബിസിനസ് പൊട്ടിയെന്ന പേരില്‍ മുങ്ങുകയും ചെയ്യുന്ന ഈ ഇടപാട്  പരിധിയില്‍ നിന്നുപോലും പുറത്താണ്. കൂടാതെ പുതിയ ആളുകളെ ചേര്‍ക്കുന്ന ഇടനിലക്കാര്‍ക്ക് ലഭിക്കുന്ന കൂലിയെ കുറിച്ചും പഠിക്കേണ്ടതുണ്ട്. മധ്യവര്‍ത്തി ഇവിടെ കൂലിവേല നടത്തുന്ന കൂലിക്കാരനായേ കണക്കാക്കാനാകൂ. കൂലിവേല സാധുവാകണമെങ്കില്‍ കൂലിയുടെ ഇനം, തോത് വിശേഷണം, അളവ് എന്നിവ വ്യക്തമായി അറിഞ്ഞിരിക്കണം(നിഹായ 5-266). 

കൂടാതെ കൂലിക്കാരന്‍റെ വേതനം അദ്ദേഹത്തിന്‍റെ സേവനപ്രവര്‍ത്തനത്തിന്‍റെ തന്നെ ഭാഗമായി വരരുത്

(لا يجوز أن يجعل الأجرة شيئا يحصل بأجل الأجنبي) (روضة 4-251). 


ഈ വിഷയവുമായി ബന്ധപ്പെട്ട് സുബുക്കി ഇമാം പറയുന്നു ജിസി യ പിരിക്കുന്ന വ്യക്തിക്ക് അദ്ധേഹം പിരിച്ചതിന്റെ പത്തിൽ ഒന്ന് കൂലിയായി നിശ്ചയിക്കൽ ശരിയാവില്ല അത് ഫാസിദായ ഇജാറത്താണ്. ഇനി അദ്ധേഹം പിരിച്ചതിൽ നിന്ന് വേദനം നൽക്കുന്നതിന്ന് പകരം ആ പത്തിലൊന്നിനോട് തത്തുല്യമായത് നൽകിയാലും കൂലി സാധുവാകുകയില്ല. ഇവിടെ പ്രോല്‍സാഹനം നടത്തി പുതിയ ആളുകളെ ചേര്‍ക്കുന്ന മധ്യവര്‍ത്തിക്ക് നല്‍കുന്ന വേതനം ജോലി സമയത്ത് അറിയപ്പെടാത്തതാണ്. പുതിയ ആളെ ചേര്‍ത്ത ശേഷം അയാളുടെ നിക്ഷേപത്തിന്‍റെ 10( ഏകദേശം) )ശതമാനമാണല്ലോ ഇയാളുടെ കൂലി. കൂടാതെ തന്റെ സേവനപ്രവര്‍ത്തനത്തിന്‍റെ ഒരു ഭാഗം തന്നെയാണ് കൂലിയായും നല്‍കപ്പെടുന്നത്. മറ്റൊരു പ്രശ്നം ചില കമ്പനികൾ ഐ ഡിക്ക്  കൂലി നൽകണമെങ്കിൽ (കീഴിലുള്ള ആളുകൾ ബിസിനസ് നടത്തിയതിന്റെ കൂലി ) അവൻ ആ കമ്പനിയിൽ നിന്നും നിർബന്ധമായും വല്ലതും പർച്ചേഴ്സ് ചെയ്യേണ്ടതാണ്.ഇതും ശറഇൽ അംഗീകൃതമല്ല.

അതുപോലെ പല പണ്ഡിത സഭകളും ഇത് ഹറാമെന്ന് ഫത് വ നൽകിയിട്ടുണ്ട്

  (eg;اللجنة الدائمة للبحوث العلمية والإفتاء )

മാത്രമല്ല ഇറ്റലി,ഫ്രാൻസ്,ബ്രിട്ടൻ പോലുള്ള യൂറോപ്യൻ രാജ്യങ്ങളും സഊദി പോലുള്ള അറേബ്യൻ രാജ്യങ്ങളിലും ഇത്തരം ബിസിനസുകളെ പൂർണമായും വിലപ്പെട്ടിട്ടുണ്ട്


എന്തുകൊണ്ട് നിഷിദ്ധമാകുന്നു 


പിരമിഡ് മാര്‍ക്കറ്റിംഗ് സിസ്റ്റം (മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്) അതിന്‍റെ രീതിശാസ്ത്രം വളരെ ലളിതമാണ്. താന്‍ വാങ്ങിയതുപോലെ മറ്റുള്ളവരെയും (ആ കമ്പനിയുടെ പ്രോഡക്റ്റ് വാങ്ങാന്‍ പ്രേരിപ്പിച്ചാല്‍) തനിക്ക് അതിന്‍റെ കമ്മീഷന്‍ ലഭിക്കും എന്നതിനെ മുന്‍നിര്‍ത്തി ഒരാള്‍ ഒരു കമ്പനിയുടെ പ്രോഡക്റ്റ് വാങ്ങിക്കുന്നു. പിന്നെ അതില്‍ (അയാളുടെ പ്രേരണയാല്‍ പങ്കാളികളായവരും) അതുപോലെ മറ്റുള്ളവരെ അതില്‍ പങ്കാളികളാക്കാനും പ്രോഡക്റ്റ് വാങ്ങാനും പ്രേരിപ്പിക്കുകയും അതിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു. അങ്ങനെ ആദ്യമാദ്യം ചേര്‍ന്നവര്‍ക്ക് (അതിന്‍റെ ഭാഗമായി) കൂടുതല്‍ കമ്മീഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നു.


താഴെ പറയുന്ന കാരണങ്ങളാല്‍ ഈ തരത്തിലുള്ള ഇടപാട് ഹറാം (നിഷിദ്ധം) ആണ്:


1- അത് ആളുകളുടെ ധനം അന്യായമായി ഭുജിക്കലാണ്.

2- ശറഇയ്യായി നിഷിദ്ധമായ غرر (ഊഹക്കച്ചവടം) അതില്‍ അധിഷ്ടിതമാണത്. 


ആളുകളുടെ ധനം അന്യായമായി ഭുജിക്കലാണ് എന്ന് പറയാന്‍ കാരണം:   ഈ രൂപത്തിലുള്ള ഒരു സംവിധാനം 'ഒരാള്‍ക്ക് ലാഭം കൊയ്യണമെങ്കില്‍ മറ്റൊരാള്‍ നഷ്ടം സഹിക്കണം' എന്ന മാനദണ്ഡപ്രകാരമല്ലാതെ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല എന്നത് സുവ്യക്തമാണ്. അതിന്‍റെ വളര്‍ച്ച അവസാനിച്ചാലും ഇല്ലെങ്കിലും ഇപ്രകാരം തന്നെ. ഏത് സന്ദര്‍ഭത്തിലാകട്ടെ  അവസാനം അംഗങ്ങള്‍ ആകുന്നവര്‍ക്ക് നഷ്ടം സംഭവിക്കുക എന്നത് നിശ്ചയമാണ്. അതില്ലാതെ മുകളിലുള്ളവര്‍ക്ക് സ്വപ്നതുല്യമായ  ലാഭം കൊയ്യാനും സാധ്യമല്ല. (താഴോട്ട് താഴോട്ട് ശൃംഖല വ്യാപിക്കുക വഴി) ലാഭം കൊയ്യുന്നവര്‍ കുറച്ചും നഷ്ടം സംഭവിക്കുന്നവര്‍ കൂടുതലും ആയിരിക്കും. അഥവാ കൂടുതല്‍ പേരും നല്‍കിയ പണം കുറച്ച് പേര്‍ അനര്‍ഹമായി കരസ്ഥമാക്കി എന്ന് മാത്രം. വിശുദ്ധഖുര്‍ആന്‍ നിഷിദ്ധമായി പ്രസ്ഥാവിച്ച ജനങ്ങളുടെ ധനം അന്യായമായി ഭുജിക്കല്‍ ആണിത്. സാമ്പത്തിക വിദഗ്ദരുടെ ഭാഷയില്‍ (Zero-Sum Game) എന്നാണിതിന് പറയുക. അഥവാ ചിലര്‍ കൊയ്യുന്ന ലാഭം മറ്റു ചിലര്‍ക്കുണ്ടായ നഷ്ടം മാത്രമായിരിക്കും.

ഇനി ഊഹത്തില്‍ അധിഷ്ടിതം എന്ന് പറയാന്‍ കാരണം: ശറഇയ്യായി കച്ചവടത്തില്‍ നിഷിദ്ധമായ ഊഹം എന്ന് പറയുന്നത്. 

[هو بذل المال مقابل عوض يغلب على الظن عدم وجوده أو تحققه على النحو المرغوب] 

അഥവാ: കൂടുതലും ഉണ്ടാകാന്‍ ഇടയില്ല എന്ന് കരുതപ്പെടുന്നതോ, അല്ലെങ്കില്‍ ഉദ്ദേശിച്ച വിധം ലഭിക്കുമെന്ന് ഉറപ്പില്ലാത്തതോ ആയ ഒരു കാര്യത്തിന് പണം മുടക്കുക എന്നതാണ്. അതുകൊണ്ടാണ് ഫുഖഹാക്കള്‍ (غرر) എന്നാല്‍ ഒന്നുകില്‍ വലിയ ലാഭം അല്ലെങ്കില്‍ നഷ്ടം എന്നിങ്ങനെ രണ്ട് കാര്യങ്ങളില്‍ രണ്ടിനും ഒരുപോലെ സാധ്യതയുള്ളത് എന്ന് വിശേഷിപ്പിച്ചത്. ഈ പറയുന്ന മാര്‍ക്കറ്റിംഗില്‍ അംഗങ്ങലാകുന്നവരെല്ലാം അധികവും തങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ലാത്ത 'വലിയ ലാഭം' എന്നതിനെ മുന്നില്‍ കണ്ടാണ്‌ പങ്കാളികളാകുന്നത്.  

ചുരുക്കത്തില്‍: ഈ പറയുന്ന പിരമിഡ് മാര്‍ക്കറ്റിംഗ് (അംഗങ്ങളായി താഴോട്ട് വളരുന്ന മാര്‍ക്കറ്റിംഗ് ശൃംഖല) ആളുകളെ (ലാഭം എന്ന പ്രലോഭനം മുന്‍നിര്‍ത്തി) ചൂഷണം ചെയ്യുന്നതിലും ധനം അന്യായമായി അപഹരിക്കുന്നതിലും അധിഷ്ടിതമാണ്. കാരണം ഈ ശൃംഖല അനിശ്ചിതമായി ഒരിക്കലും നിലനില്‍ക്കുകയില്ല. അത് എപ്പോള്‍ നില്‍ക്കുന്നുവോ ആ സന്ദര്‍ഭത്തില്‍ ഒരുപാട് പേരുടെ നഷ്ടത്തിന്‍റെ ഫലമായി കുറച്ച് പേര്‍ ലാഭമുണ്ടാക്കി എന്നേ വരൂ. മാത്രമല്ല ശൃംഖലയില്‍ അംഗമാകുന്ന മുകളിലത്തെ കണ്ണികള്‍ക്ക് താഴത്തെ കണ്ണികളിലുള്ള ആളുകളുടെ നഷ്ടഫലമായി വലിയ ലാഭം എപ്പോഴും ഉണ്ടായിക്കൊണ്ടേ ഇരിക്കും. ഇനി ഈ സംരംഭം നിലച്ചില്ലെങ്കിലും അവസാനമവസാനം പങ്കാളികളാകുന്നവര്‍ എപ്പോഴും മുകളിലുള്ളവരെ അപേക്ഷിച്ച് നഷ്ടക്കാരായിരിക്കും. ഒരു പ്രോഡക്റ്റ് ഉണ്ട് എന്ന കാരണത്താല്‍ ഈ രീതി ഹലാല്‍ ആകുന്നില്ല. മറിച്ച് നിഷിദ്ധമായ ഒരു രീതി അനുവദനീയമാക്കാന്‍ സ്വീകരിച്ച ഒരു കുതന്ത്രമയെ അതിനെ കാണേണ്ടതുള്ളൂ. - 


എന്ത് കൊണ്ട് ഫസ്റ്റ് പർച്ചേഴ്സ്?


ID കമ്പനിയിൽ നിന്ന് പർച്ചേഴ്സ് ചെയ്യാതെ ഇത്തരം ബിസിനസിന്റെ ഭാഗമായാൽ ഇത് മണി ചെയിനാകുന്നതാണ് ഇത് നിയമ വിരുദ്ധമാണ്.

ഓർക്കുക ഇതിനെ വെള്ള പൂശാനുളള പുകമറയാണ് ഫസ്റ്റ് പർച്ചേഴ്സ്.


നിഗമനം

ധനമിടപാട് നടത്തുന്നതിന് ശരീഅത് മുന്നോട്ടുവെച്ച അടിസ്ഥാനപരമായ വിഷയങ്ങളെ  പരിഗണിക്കപ്പെടാത്ത തീര്‍ത്തും ചതിയും വഞ്ചനയും മാത്രം അടിസ്ഥാനമാക്കി നടത്തപ്പെടുന്ന ഇത്തരത്തിലുള്ള ഇടപാടുകള്‍് ശരീഅത്ത് ഒരുവിധത്തിലും അനുവദിക്കുന്നില്ല എന്ന് മനസിലാക്കേണ്ടതാണ്.

Sunday 27 September 2020

നമ്മൾ വാങ്ങുന്ന വെളിച്ചെണ്ണ/ ഭക്ഷണ പദാർത്ഥങ്ങളിൽ മായം കലർന്നിട്ടുണ്ടോ എന്ന് പരിശോധന നടത്തുന്ന ലാബ് ഏതെല്ലാം? സർക്കാർ ലാബ് ഉണ്ടോ? മായം കണ്ടെത്തിയാൽ എവിടെ പരാതി കൊടുക്കണം?

 

കേരളത്തിൽ  സർക്കാർ ലാബുകൾ ഉണ്ട്. അവിടെ പരിശോധനയ്ക്ക് കൊടുക്കാം. അതല്ലെങ്കിൽ അതേ ബ്രാൻഡ് വെളിച്ചെണ്ണ fssia ഓഫീസിൽ കൊടുത്ത് രസീത് വാങ്ങുക. പരാതിയും കൊടുക്കുക.

സർക്കാർ സംവിധാനത്തിൽ നിന്നും വാങ്ങുന്ന സാധനങ്ങൾ പരാതിയുണ്ടെങ്കിൽ ലീഗൽ മെട്രോളജി, fssia  എന്നിവർക്ക് പരാതി കൊടുക്കാം

അക്ഷയ സെന്ററുകൾ മെച്ചപ്പെട്ട സേവനം തന്നില്ലെങ്കിൽ എന്ത് ചെയ്യണം?

 

പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം കൊടുക്കുകയാണ് അക്ഷയ സെന്ററിന്റെ  ഉദ്ദേശം. എന്നാൽ താഴെ പറയുന്ന കാര്യങ്ങൾ അക്ഷയ കേന്ദ്രങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായാൽ അത് ടി സ്ഥാപനത്തിന്റെ  കരാർ ലംഘനം ആയി കണക്കാക്കപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള സർക്കാർ ഉത്തരവിൽ  പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു.


സർക്കാർ ഉത്തരവ് 


സ. ഉ (k)no.24/2019/ വി. സാ. വ  തീയ്യതി  30/10/2019


1.അക്ഷയ കേന്ദ്രങ്ങൾ മുഖേന യുള്ള സേവനങ്ങൾക്ക് സർക്കാർ നിഷ്കർഷിച്ചിട്ടുള്ള സർവീസ് ചാർജുകൾ പ്രസ്താവിക്കുന്ന റേറ്റ് ചാർട്ട് പൊതുജനങ്ങൾക്ക് വ്യക്തമായി കാണാവുന്ന തരത്തിൽ പ്രദർശിപ്പിച്ചിട്ടില്ല എങ്കിൽ 5000 രൂപ വരെ പിഴ ഈടാക്കുന്നതാണ്. 

2.സേവനങ്ങൾക്ക് അധിക ചാർജ് ഈടാക്കി എന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ പിഴ ഈടാക്കുന്നതാണ്

3.പൊതുജനങ്ങളോട് മോശമായി പെരുമാറുക,  തെറ്റായ വിവരം നൽകുക,  ഉപഭോക്താക്കളിൽ നിന്നും അധിക തുക സേവനദാതാവിനെ ഈടാക്കി നൽകുക എന്നിവ സംബന്ധിച്ച പരാതികൾ അന്വേഷിച്ച് ശരിയെന്ന് ബോധ്യപ്പെടുക യാണെങ്കിൽ ആയിരം രൂപ പിഴ ഈടാക്കുന്നതും സർവീസ് ചാർജ്ജും അധികതുക സേവനദാതാവിനെ ഈടാക്കി നൽകിയിട്ടുണ്ടെങ്കിൽ ആയതും ഉപഭോക്താവിന് തിരിച്ചു ലഭിക്കുന്നതാണ്. 

4. അക്ഷയ സെന്റർ ഇന്റെ വീഴ്ച മൂലം ഉപഭോക്താവിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷൻ വിവിധ പ്രവേശന പരീക്ഷകൾക്ക് രജിസ്ട്രേഷൻ സർക്കാർ സേവനങ്ങൾക്കുള്ള രജിസ്ട്രേഷൻ എന്നിവ നഷ്ടപ്പെടുന്ന വിഷയം അതീവ ഗൗരവമായി കാണുന്നതും ഗുരുതര കൃത്യവുമായി കണ്ടു വിശദമായ അന്വേഷണം നടത്തി കർശനമായ നടപടി സ്വീകരിക്കുന്നതാണ്.


പരാതികൾ

ഡയറക്ടർ, അക്ഷയ സ്റ്റേറ്റ് പ്രോജക്ട് ഓഫീസ്, 25/2241, മാഞ്ഞാലിക്കുളം റോഡ്, തമ്പാനൂർ,  തിരുവനന്തപുരം-695 001

Phone-0471 2324229,  2324219

aspo@akshya.net

ഫാസ്റ്റ് ടാഗുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ

 

ഒരു വാഹനം ഒരേ ദിശയിൽ യാത്ര  ചെയ്യുമ്പോൾ രണ്ടു പ്രാവശ്യം  ഫാസ്റ്റ് ടാഗിൽ നിന്നും ടോൾ തുക  കുറവു വന്നാൽ എവിടെയാണ് പരാതിപ്പെടേണ്ടത്?

ടോൾ നിരക്കിനേക്കാൾ കൂടുതൽ തുക  ഫാസ്റ്റ് ടാഗിൽനിന്ന് കുറവ്  വന്നാൽ പരാതിപ്പെടേണ്ടത് എവിടെയാണ്? 

ഫാസ്റ്റ് ടാഗിൽ നിന്നും  പണം കൃത്യമായി ട്രാൻസ്ഫർ ആകുന്നില്ലെങ്കിൽ  എവിടെയാണ് പരാതി കൊടുക്കേണ്ടത്? 

ഒരാളുടെ ഫാസ്റ്റ് ടാഗ്  നഷ്ടപ്പെടുകയോ, നാശം  സംഭവിക്കുകയോ ചെയ്താൽ എന്താണ് ചെയ്യേണ്ടത്? 


മുകളിൽ കൊടുത്തിരിക്കുന്ന നാല് ചോദ്യങ്ങളുടെയും ഉത്തരം താഴെ കൊടുക്കുന്നു.

  

ഫാസ്റ്റ് ടാഗ് ഇഷ്യൂ ചെയ്ത ബാങ്കിന്റെ കസ്റ്റമർ സർവീസിൽ രേഖാമൂലം ഉപഭോക്താവ് പരാതിപ്പെടണം 


പരാതിപ്പെടുമ്പോൾഏതൊക്കെ തരത്തിലുള്ള വിവരങ്ങളാണ് ബാങ്കിന് കൈമാറേണ്ടത്? 

വാഹന രജിസ്ട്രേഷൻ നമ്പർ, ടോൾ പ്ലാസ യുടെ പേരും സ്ഥലവും, യാത്ര ചെയ്ത തീയതി എന്നീ വിവരങ്ങൾ ബാങ്കിന് കൈമാറണം.


ഫാസ്റ്റ് ടാഗിന്റെ  വാലിഡിറ്റി പീരീഡ് എത്രയാണ്? 

അഞ്ചു വർഷമാണ്. ഇതിനിടയിൽ വാഹനം വിൽക്കുകയാണെങ്കിൽ ബാങ്കിനെ അറിയിക്കേണ്ടതുണ്ട്.


ടോൾ പ്ലാസ യിലെ ഉദ്യോഗസ്ഥന്മാർ മോശമായി പെരുമാറിയാൽ എവിടെയാണ് പരാതി കൊടുക്കേണ്ടത് .? 

അതല്ലെങ്കിൽ ടോൾപ്ലാസയിലെ  ഫാസ്റ്റ് ടാഗ് റീഡർ  പ്രവർത്തിക്കുന്നില്ലെങ്കിൽ ആരോടാണ് പരാതി പറയേണ്ടത്? 


കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോൾ ഫ്രീ നമ്പറായ 1033 ൽ അറിയിക്കേണ്ടതാണ്.

അല്ലെങ്കിൽ etc.nodal@ihmcl.com എന്ന ഇ-മെയിലിൽ പരാതി അയക്കാം. 


ആവശ്യമായ ബാലൻസ് ഫാസ്റ്റ്‌ ടാഗിൽ   ഉണ്ടാവുകയും, എന്നാൽ  ടോൾപ്ലാസയിൽ ടോൾ ചാർജ് അടയ്ക്കേണ്ടി വരികയും ചെയ്താൽ എവിടെയാണ് പരാതി നൽകേണ്ടത്? 


ടോൾ ഫ്രീ നമ്പറായ 1033.


ടോൾ പ്ലാസയിലെ ഫാസ്റ്റ് ടാഗ്  മെഷീൻ പ്രവർത്തിക്കാതെ വന്നാൽ എന്താണ് ചെയ്യേണ്ടത്? 


ടോൾ കൊടുത്തു തുടർന്ന് യാത്രചെയ്യുകയും, മുകളിൽ പറഞ്ഞിരിക്കുന്ന പ്രകാരം പരാതി കൊടുക്കുകയും ചെയ്യുക. 


ടോൾ പ്ലാസയുടെ പ്രവർത്തനത്തിൽ  ഉപഭോക്താക്കൾ സംതൃപ്തർ അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ  പരാതി പരിഹാര ഫോറം ആയ

https://pgportal.gov.in/Home/Lodge Grievance എന്ന ലിങ്കിൽ പരാതി സമർപ്പിക്കുവാൻ സാധിക്കും.


ആമസോണിൽ നിന്ന് ഫാസ്റ്റാഗ് ലഭിച്ച ഉപഭോക്താക്കൾ എന്താണ് ചെയ്യേണ്ടത്? 


MyFASTag app ഡൗൺലോഡ് ചെയ്യുകയും ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുകയും ചെയ്യുക.

റേഷൻ കാർഡിനെ കുറിച്ച് പൊതുജനങ്ങൾക്ക് ഉപകാരപ്രദമെന്നു കരുതുന്ന ചില ചോദ്യങ്ങളും ഉത്തരങ്ങളും

 

1.ഞങ്ങൾ  പ്രത്യേക സാഹചര്യത്താൽ 3 മാസം റേഷൻ വാങ്ങിയില്ല എന്ന കാരണത്താൽ സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത  വാടകക്ക് താമസിക്കുന്ന ഞങ്ങളെ BPL നിന്നും APL ആക്കി. ഇതിന്റ പേരിൽ ഞങ്ങൾക്ക് ലഭിക്കേണ്ട മറ്റു സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്?


ഒരു കുടുംബത്തിന് റേഷൻ കാർഡ് നല്കുന്നതിനുള്ള പ്രധാന ഉദ്ദേശം എന്നത് ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നതിനാണ്. അതിൽ തന്നെ പിങ്ക് കളർ (PHH) റേഷൻ കാർഡ് നല്കുന്നത് താരതമ്യേന ജീവിത സാഹചര്യങ്ങളിൽ പിന്നോട്ട് നിൽക്കുന്ന ഒരു കുടുംബത്തിന് കുറഞ്ഞ വിലയിൽ കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നതിനാണ്. നിലവിലുള്ള ഉത്തരവുകൾ പ്രകാരം, കുറഞ്ഞത് 3 മാസമെങ്കിലും റേഷൻ വാങ്ങാത്ത പിങ്ക് (PHH), കാർഡുകളെ വെള്ള (NPNS) കാർഡാക്കി മാറ്റും. കാരണം ഇങ്ങനെ സ്ഥിരമായി റേഷൻ വാങ്ങാത്ത കുടുംബത്തിന് റേഷൻ ആവശ്യമില്ല എന്നാണല്ലോ മനസ്സിലാക്കേണ്ടത്. അതിനാലാണ് താലൂക്ക് സപ്ലൈ ഓഫീസർ ഇത് വെള്ള കാര്ഡാ്ക്കി മാറ്റിയത് ഇനി ഈ കാർഡ് തിരിച്ച് പിങ്ക് ആക്കുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർക്ക് അപേക്ഷ നല്കാവുന്നതാണ്. അപേക്ഷ താലൂക്ക് സപ്ലൈ ഓഫീസർ പരിശോധിച്ച് അർഹതയുണ്ടെന്ന് കാണുന്ന പക്ഷം പിങ്ക് കാർഡിനുള്ള വേക്കൻസി വരുന്ന മുറയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കും.  


2. എൻ്റെ ഭർത്താവിന് Mahindra യുടെ 4 ചക്ര വാഹനമാണ് ഉള്ളത്.  ആ വണ്ടിയാണ് ഞങ്ങളുടെ ആകെയുള്ള ഉപജീവന മാർഗ്ഗം. വേറെ യാതൊരു വണ്ടിയും ഞങ്ങൾക്കില്ല. 1000 Sqftൽ താഴെയുള്ള ഒരു ചെറിയ വാർക്ക വീടാണ് ഞങ്ങളുടേത്. ആകെ മൊത്തം 15 അര സെൻ്റ് സ്ഥലം മാത്രമേയുള്ളൂ. പുതിയ റേഷൻ കാർഡ് കിട്ടിയപ്പോൾ വെള്ളയാണ് കിട്ടിയത്. ഞങ്ങൾക്ക് ഇത് മാറ്റാൻ കഴിയുമോ ?


താലൂക്ക് സപ്ലൈ ഓഫീസര്ക്ക് അപേക്ഷ നല്കുക. സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, 1000 square feet-ൽ കൂടുതൽ വലിപ്പമുള്ള വീട്, ഒരേക്കറിൽ കൂടുതൽ പുരയിടം, ആദായ നികുതി അടയ്ക്കുന്നവർ, ഉപജീവനമാർഗ്ഗമല്ലാത്ത ഏക നാല് ചക്ര വാഹനമുള്ളവർ എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം എങ്കിലും ഉള്ളവർക്ക് മുൻഗണനാ കാർഡിന് അപേക്ഷിക്കാൻ അർഹതയില്ല. ഇതിലൊന്നിൽ പോലും പെടാത്ത ആർക്കും മുൻഗണനാ കാർഡിന് വേണ്ടി അപേക്ഷിക്കാം. നിങ്ങളുടേത് ഉപജീവനമാർഗ്ഗമമായ ഏക നാല് ചക്ര വാഹനമായതിനാല് അപേക്ഷിക്കുന്നതിന് തടസ്സമില്


3. ഇപ്പോൾ റേഷൻ കാർഡിന് അപേക്ഷിക്കുന്നവർക്ക്  24 മണിക്കൂറിനുള്ളിൽ കിട്ടും എന്നറിഞ്ഞു. എന്റെയും ഭാര്യയുടെയും   സ്വന്തം വീടുകളിൽ  ആലപ്പുഴ ആണ് റേഷൻ കാർഡിൽ പേരുള്ളത്  ഞങ്ങൾ തിരുവനന്തപുരം ജില്ലയിൽ വാടകക്ക് താമസിക്കുന്നു.(ജോലി ചെയ്യുന്നു) പേര് ഒരു കാർഡിൽ അല്ല. ഞങ്ങൾക്ക് എങ്ങനെ ഒരു കാർഡ് കിട്ടും?


രണ്ട് ഘട്ടമായാണ് ഇത് ചെയ്യേണ്ടത്. ചേര്ത്തലയിലുള്ള കാര്ഡുകളില് നിന്നും പേരുകള്‍ തിരുവനന്തപുരം സിറ്റി റേഷനിംഗ് ഓഫീസ് (നോര്ത്ത്) പരിധിയിലേക്ക് transfer ചെയ്യുക എന്നതാണ് ആദ്യം വേണ്ടത്. അതിനായി അക്ഷയ വഴി അപേക്ഷ നല്കുക. നിലവിൽ പേരുള്ള റേഷൻ കാർഡുകള്‍, ആ കാർഡുകളിൽ നിന്നും പേര് കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡുകളുടെ ഉടമകള്‍ ഒപ്പിട്ട സമ്മപത്രം എന്നിവ സഹിതം അക്ഷയ വഴി Transfer of Member എന്ന online അപേക്ഷ നല്കുക. ‍‍‍‍ആ അപേക്ഷള് ചേര്ത്തല താലൂക്ക് സപ്ലൈ ഓഫീസര്  approve ചെയ്തതിന് ശേഷം മാത്രമേ പുതിയ കാര്ഡിന് തിരുവനന്തപുരത്ത് അപേക്ഷിക്കുന്നതിന് സാധിക്കൂ.  

NB: നിലവില് ഒരു കാർഡിലും പേരില്ലാത്തവരെ ഉദ്ദേശിച്ചാണ് 24 hours ല്‍ കാര്‍ഡ് നല്‍കുമെന്നുള്ള  ഉത്തരവ്‍. 


4. എന്റെ റേഷൻ കാർഡ് (പിങ്ക് ) register ചെയ്തിരിക്കുന്നത് വിഴിഞ്ഞം മേഖല ആണ്. എന്നാൽ ഞാൻ ഇപ്പോൾ അവിടെ അല്ല താമസിക്കുന്നത്. ഇവിടത്തെ റേഷൻ കടയിൽ നിന്നും കിറ്റ് കിട്ടില്ല അവിടെ പോയി തന്നെ വാങ്ങിക്കണം എന്നാണ് പറയുന്നത്. lock down കാരണം യാത്ര പറ്റില്ല. ഞൻ ഇതിനു എന്താണ് ചെയ്യേണ്ടത്?


കാർഡ് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത മറ്റൊരു റേഷൻ കടയിൽ നിന്നും കിറ്റ് ലഭിക്കുന്നതിന് നിലവിൽ താമസിക്കുന്ന സ്ഥലത്തെ വാർഡ് മെമ്പർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നൽകണം.. അതാത് റേഷൻ കടകളിലെ റേഷൻ കാർഡുകളുടെ പട്ടിക പ്രകാരമുള്ള അത്രയും എണ്ണം കിറ്റുകളാണ് പായ്ക്ക് ചെയ്ത് ആദ്യം റേഷൻ കടകളിലെത്തിക്കുന്നത്. അതിനാൽ സ്വാഭാവികമായും ആദ്യം അതാത് കടകളിലെ കാർഡിനായിരിക്കും ലഭിക്കുക. പോർട്ടബിലിറ്റി പ്രകാരം റേഷൻ കൊടുക്കുന്നതും പോർട്ടബിലിറ്റി പ്രകാരം കിറ്റ് കൊടുക്കുന്നതും തമ്മിൽ പ്രായോഗികവും സാങ്കേതികവുമായ ചില വ്യത്യാസങ്ങളുണ്ട്. അതിനാലാണ് ആദ്യം കിറ്റ് വിതരണത്തിന് പോർട്ടബിലിറ്റി ഏർപ്പെടുത്താതിരുന്നത്. കിറ്റ് വിതരണത്തിനും കൂടി പോർട്ടബിലിറ്റി ഏർപ്പെടുത്തണമെന്ന് നിരന്തരമായ അഭ്യർത്ഥന പൊതുജനങ്ങളിൽ നിന്നും വന്നതിനാലാണ് വിതരണത്തിന് Practical issues ഉണ്ടെങ്കിലും ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഇത് പ്രകാരം ചെയ്യുന്നത്, ലഭിച്ച സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തിൽ ഒരു കടയിൽ അധികമായി വേണ്ട കിറ്റുകളുടെ എണ്ണം കണക്കാക്കുകയും അത് എത്തിക്കുന്നതിന് സപ്ലൈകോയുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കുക എന്നതുമാണ്. അതിനാൽ നമ്പരടിസ്ഥാനത്തിൽ നിശ്ചയിച്ചിട്ടുള്ള അതേ തീയതിയിൽ തന്നെ ലഭിക്കുന്നതിന്  രജിസ്റ്റർ ചെയ്ത കടയിൽ തന്നെ പേകേണ്ടതായിവരുന്നതാണ്. അധിക കിറ്റിന് കണക്കെടുക്കേണ്ടതുള്ളതിനാലും നിലവിലെ സാഹചര്യത്തില് തിരക്ക് കുറയ്ക്കേണ്ടതുള്ളതിനാലും സത്യവാങ്മൂലപ്രകാരമുള്ള കിറ്റ് വിതരണത്തിന് അൽപം കൂടി സമയം എടുക്കും. എന്തായാലും കിറ്റ് കിട്ടും. സത്യവാങ്മൂലം നല്കുക. For details please contact Taluk Supply Officer.


5. വൈക്കത്തു നിന്നും കരുനാഗപ്പള്ളിയിലേക്ക് ഒരു കുടുംബത്തിന്റെ റേഷൻ കാർഡ് ട്രാൻസ്ഫർ ചെയ്യുവാൻ വേണ്ട നടപടികൾ എന്തൊക്കെയാണ്?


ഇതിന് രണ്ട് ഘട്ടമായിട്ടാണ് അപേക്ഷിക്കേണ്ടത്. ആദ്യം വൈക്കം താലൂക്കിൽ നിന്നും ഈ കാർഡ് ഡാറ്റ കരുനാഗപ്പള്ളി താലൂക്കിന്റെ പരിധിയിലേക്ക് മാറ്റുന്നതിനായി Transfer of Cards എന്ന online അപേക്ഷ അക്ഷയ / സിറ്റിസൺ ലോഗിൻ വഴി നൽകണം.   റേഷൻ കാർഡ്, ആ കാർഡ് വൈക്കത്തു നിന്നും കരുനാഗപ്പള്ളിയിലേക്ക് മാറ്റുന്നതിന്  സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി കാർഡുടമ ഒപ്പിട്ട സമ്മപത്രം എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. ആ അപേക്ഷ വൈക്കം താലൂക്ക് സപ്ലൈ ഓഫീസർ approve ചെയ്ത് ലഭിച്ച ശേഷം, അത് സംബന്ധിച്ച രേഖയും കരുനാഗപ്പള്ളി താലൂക്കിലെ പുതിയ വിലാസവുമായി ബന്ധപ്പെട്ട രേഖകളും സഹിതം അക്ഷയ / സിറ്റിസൺ ലോഗിൻ വഴി Add Transferred Cards എന്ന online അപേക്ഷ നൽകണം. ആ അപേക്ഷ കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ approve ചെയ്യുമ്പോൾ കരുനാഗപ്പള്ളി താലൂക്കിൽ പുതിയ നമ്പരുള്ള റേഷൻ കാർഡ് ലഭിക്കും.


കടപ്പാട് - Department  of Food and Civil Supplies. 

വാഹനങ്ങളിൽ ഒറ്റക്ക് സഞ്ചരിക്കുമ്പോൾ മാസ്ക് ധരിക്കണോ

 

ഒറ്റയ്ക്ക് കാറിൽ സഞ്ചരിക്കുന്ന വ്യക്തി മാസ്ക് ധരിക്കേണ്ടതില്ല എന്ന് കേന്ദ്ര നിർദേശം ഉള്ളതായി വായിച്ചു.

ഇതു സംബന്ധിച്ച ഔദ്യോഗിക മാർഗ്ഗ നിർദേശം / ഓർഡർ ലഭ്യമാകുമോ?

സൈക്ലിംഗ്, വ്യായാമം മുതലായവ ഒറ്റയ്ക്ക് ചെയ്യുമ്പോൾ മാസ്ക് വേണോ ? 

ഒറ്റയ്ക്ക് കാറിൽ സഞ്ചരിക്കുമ്പോൾ മാസ്ക് ധരിച്ചില്ലെങ്കിൽ പോലീസ് കേസെടുക്കുമോ ? 


പൊതു സ്ഥലത്ത് പെരുമാറുമ്പോൾ അത് വാഹനങ്ങളിൽ ആണെങ്കിലും മാസ്ക് ധരിക്കണം എന്നാണ് 9.8.2020 തീയതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിനോടൊപ്പമുള്ള അനുബന്ധത്തിൽ പറയുന്നത്. പൊതുനിരത്തിൽ ഓടുന്ന കാർ പൊതുസ്ഥലം ആണ് എന്നതിൽ നിലവിൽ കോടതി വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിൽ നിയമപരമായി തർക്കമില്ല. 


ചോദ്യവും മറുപടിയും 


ഇക്കാര്യം സംബന്ധിച്ച് ചോദ്യം ഉന്നയിക്കപ്പെട്ടത് കേന്ദ്രആരോഗ്യ മന്ത്രാലയത്തോടാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ മാധ്യമങ്ങൾക്ക് നൽകിയ മറുപടിയിൽ ഒറ്റയ്ക്ക് കാറിൽ യാത്രചെയ്യുമ്പോൾ മാസ്ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് നിർദേശം നൽകിയിട്ടില്ല എന്നാണ് പറഞ്ഞത്. സൈക്ലിംഗ്, വ്യായാമം മുതലായവ ഒറ്റയ്ക്ക് ചെയ്യുന്നതിന് മാസ്ക് ധരിക്കാൻ നിർദേശം നൽകിയിട്ടില്ല എന്നും പറയുന്നു. 


പോലീസ് കേസെടുക്കുമോ ?


മാസ്ക് ധരിക്കണമെന്ന് ഉത്തരവിറക്കിയത് ആഭ്യന്തരമന്ത്രാലയമാണ് ആരോഗ്യമന്ത്രാലയമല്ല. അതുകൊണ്ടുതന്നെ ആരോഗ്യമന്ത്രാലയം ഇങ്ങനെയൊരു നിർദേശം നൽകിയിട്ടില്ല എന്ന് ബന്ധപ്പെട്ട സെക്രട്ടറി പറയുന്ന മറുപടി മനസ്സിൽ വയ്ക്കാം എന്നേയുള്ളൂ. അത് ഫലത്തിൽ നടപ്പിലാകണമെങ്കിൽ ഒന്നുകിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച് മറുപടി പറയണം; അല്ലെങ്കിൽ സംസ്ഥാനതലത്തിൽ പോലീസ് വകുപ്പിന് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകണം. അതുവരെയും കാറിൽ ഒറ്റയ്ക്ക് ആണെങ്കിലും, വ്യായാമം ഒറ്റക്കാണെങ്കിലും പൊതുസ്ഥലത്ത് ഇറങ്ങിയാൽ മാസ്ക് ധരിക്കണം. ഒറ്റയ്ക്ക് കാറിൽ (ചില്ലുകൾ ഉയർത്തി) യാത്ര ചെയ്യുമ്പോൾ  മാസ്കിൻറെ ആവശ്യം എന്ത് എന്നത് മറ്റൊരു ചോദ്യം....


കൈകാലുകളിലെയും മറ്റും രോമങ്ങള്‍ നീക്കം ചെയ്യുന്നതിന്‍റെ വിധി എന്താണ്?

 

സ്ത്രീകള്‍ തല മുടിയും പുരികവും നീക്കം ചെയ്യല്‍ കറാഹതാണെന്നും പുരുഷന്മാര്‍ താടിയും മീശയും വടിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും പറഞ്ഞ ഫിഖ്ഹീ ഗ്രന്ഥങ്ങളിലൊന്നും തന്നെ കൈകാലുകളിലെ മുടികളെ കുറിച്ച് ഒന്നും പറഞ്ഞതായി കാണുന്നില്ല അതിനാല്‍ അതിനു കുഴപ്പമില്ലെന്ന് മനസ്സിലാക്കാം.

Friday 25 September 2020

രണ്ട് അശുദ്ധികൾ

 

അശുദ്ധിയിൽ നിന്നും ശുദ്ധിയാകുക എന്നതാണ്

നിസ്കാരത്തിന്റെ ഒന്നാമത്തെ ശർത്ത്. അശുദ്ധികൾ രണ്ടു വിധമുണ്ട്. 

1. ചെറിയ അശുദ്ധി

2. വലിയ അശുദ്ധി

ചെറിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാകാൻ  വുളൂഅ് ചെയ്യണം. വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാകാൻ കുളിക്കുകയും വേണം.


ചെറിയ അശുദ്ധി കൊണ്ട് ആറു കാര്യങ്ങൾ ഹറാമാകും. 

1. നിസ്കാരം

2. സുജൂദ്  

3. ജുമുഅ ഖുതുബ     

4. ത്വവാഫ്    

5. ഖുർആൻ സ്പർശിക്കുക  

6. ഖുർആൻ വഹിക്കുക

ഈ ആറ് കാര്യങ്ങൾക്ക് വേണ്ടി ചെറിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാകണം, അഥവാ വുളൂഅ് ചെയ്യൽ നിർബന്ധമാണ്.


വുളൂഅ്

ചെറിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാകാൻ വുളൂഅ് ചെയ്യണം.  നിയ്യത്തോടുകൂടി ചില പ്രത്യേക അവയവങ്ങളിൽ വെള്ളം ഉപയോഗിക്കുന്നതിനാണ് വുളൂഅ് എന്ന് പറയുന്നത്. വുളൂഅ് സ്വഹീഹാകുവാൻ ചില നിബന്ധനകളും ഫർളുകളുമുണ്ട്. അതിനുപുറമേ അത് സമ്പൂർണ്ണമാകുവാൻ ചില സുന്നത്തുകളും പാലിക്കണം.


വുളൂഅ്ന്റെ ശർത്തുകൾ

1. ത്വഹൂറായ വെള്ളം കൊണ്ടാകുക.

സ്വയം ശുദ്ധിയുള്ളതും മറ്റു വസ്തുക്കളെ ശുദ്ധിയാക്കുന്നതുമായ വെള്ളത്തിനാണ് ത്വഹൂറായ വെള്ളം എന്ന് പറയുന്നത്. അപ്പോൾ മഴവെള്ളം, കിണർ വെള്ളം, പുഴവെള്ളം തുടങ്ങിയവ വുളൂഅ്ന് വേണ്ടി ഉപയോഗിക്കാം. 

എന്നാൽ നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, ചായ തുടങ്ങിയവ സ്വയം ശുദ്ധിയുള്ളത് (ത്വാഹിർ) ആണെങ്കിലും അതുപയോഗിച്ച് മറ്റൊന്നിനെ ശുദ്ധിയാക്കാൻ സാധിക്കാത്തതിനാൽ അവ വുളൂഅ്ന് പര്യാപ്തമാകുകയില്ല.

2. കഴുകപ്പെടുന്ന അവയവങ്ങളിൽ വെള്ളം ഒഴുക്കുക

3.വെള്ളത്തിന്റെ ഗുണം (നിറം, മണം, രുചി എന്നിവ) വ്യത്യാസപ്പെടുത്തുന്ന 
സോപ്പു പോലോത്ത വസ്തുക്കൾ അവയവങ്ങളിൽ ഇല്ലാതിരിക്കുക

4. വെള്ളം ചേരുന്നതിനെ തടയുന്ന പെയ്ന്റ് പോലോത്ത വസ്തുക്കൾ 
അവയവങ്ങളിൽ ഇല്ലാതിരിക്കുക

5. നിത്യ അശുദ്ധിയുള്ളവർ (മൂത്രവാർച്ചക്കാരനെ പോലെ) സമയം ആയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.


നിത്യ അശുദ്ധിയുള്ളവർ

സദാസമയം അശുദ്ധി നിലനിൽക്കുന്നവർക്കാണ് നിത്യ അശുദ്ധിയുള്ളവർ എന്ന് പറയുന്നത്. നിസ്കാരസമയം കഴിയും മുമ്പ് ചുരുങ്ങിയ രൂപത്തിൽ ശുദ്ധിയോടെ നിസ്കാരം നിർവഹിക്കാൻ അവർക്ക് സാധിക്കില്ല. നിരന്തരം മൂത്രമോ കാഷ്ഠമോ വായുവോ പുറപ്പെടുന്നവർ, നിരന്തരം രക്തസ്രാവമുള്ളവൾ  തുടങ്ങിയവർ നിത്യ അശുദ്ധിയുള്ളവരാണ്. 

നിത്യ അശുദ്ധിയുള്ളവർ ഫർള് നിസ്കാരങ്ങൾക്കു വേണ്ടിയും സമയം നിശ്ചിതമായ സുന്നത്തുനിസ്കാരങ്ങൾക്കു വേണ്ടിയും സമയം പ്രവേശിക്കും മുമ്പ് വുളൂഅ് ചെയ്യാൻ പാടില്ല. നിസ്കാരസമയം ആയെന്നുറപ്പായ ശേഷം മാത്രമേ വുളൂഅ് നിർവഹിക്കാവൂ. അപ്രകാരം ഒരു വുളൂഅ് കൊണ്ട് ഒരു ഫർളു നിസ്കാരം മാത്രമേ നിർവഹിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ സുന്നത്ത് നിസ്കാരങ്ങൾ എത്രയും ആകാം.


നിത്യ അശുദ്ധിയുള്ളവർക്ക് നിർബന്ധമായ കാര്യങ്ങൾ

നിത്യ അശുദ്ധിയുള്ളവർ സമയമായതിന് ശേഷം മാത്രമേ വുളൂഅ് നിർവഹിക്കാവൂ. വുളൂഅ് ചെയ്യുന്നതിന് മുമ്പ് ഗുഹ്യ സ്ഥാനം ( നജസ് പുറപ്പെടുന്ന സ്ഥലം) കഴുകി വൃത്തിയാക്കി, പഞ്ഞി പോലോത്ത വസ്തുക്കൾ നിറച്ച് കൊണ്ട് കെട്ടിവെക്കൽ നിർബന്ധമാണ്.(നജസിന്റെ വരവ് തടയാനോ അല്ലെങ്കിൽ അതിനെ ലഘൂകരിക്കാൻ വേണ്ടിയോ ആണ് ഇപ്രകാരം ചെയ്യുന്നത്) ഓരോ ഫർളിന് വേണ്ടിയും ഇതുപോലെ കെട്ടുപുതുക്കലും ഈ നടപടികൾക്ക് ശേഷം വളരെവേഗത്തിൽ നിസ്കാരത്തിലേക്ക് തിരിയലും അവന് നിർബന്ധമാണ്. പള്ളിയിലേക്ക് പോകുക, ജുമുഅഃ/ ജമാഅത്ത് പ്രതീക്ഷിക്കുക തുടങ്ങിയ നന്മകൾക്കു വേണ്ടിയല്ലാതെ അവന് നിസ്കാരത്തെ പിന്തിപ്പിക്കരുത്. ജുമുഅ ഖുതുബ നിർവഹിക്കുന്ന ഖതീബ് നിത്യ അശുദ്ധിയുള്ളനാണെങ്കിൽ അവന് രണ്ടു വുളൂഅ് നിർബന്ധമാണ്. ഒന്ന് ഖുതുബക്കു വേണ്ടിയും മറ്റൊന്ന് ഖുതുബക്കു ശേഷം നിസ്കാരത്തിന് വേണ്ടിയും.


വുളൂഅ്ന്റെ ഫർളുകൾ

വുളൂഅ്ന്റെ ഫർളുകൾ ആറാകുന്നു.

1. നിയ്യത്ത് 

താഴെ പറയുന്ന ഏതെങ്കിലും ഒരു  രൂപത്തിൽ നിയ്യത്ത് കൊണ്ടുവരാം.

1. ഞാൻ വുളൂഅ്നെ കരുതി.
2. ഞാൻ വുളൂഅ് വീട്ടുന്നതിനെ കരുതി.
3. ഞാൻ വുളൂഅ്ന്റെ ഫർളിനെ കരുതി.
4. ഞാൻ വുളൂഅ്ന്റെ ഫർള് വീട്ടുന്നതിനെ കരുതി.
5. നിസ്കാരത്തെ ഹലാലാകുന്നതിനെ ഞാൻ കരുതി (നിസ്കാരം പോലോത്ത വുളൂഅ് നിർബന്ധമായ മറ്റേതു കാര്യത്തെയും ഹലാലാകുന്നതിനെ കരുതാം.
ഉദാ: ത്വവാഫിനെ ഹലാലാകുന്നതിനെ ഞാൻ കരുതി).

6. നിസ്കാരത്തിനു വേണ്ടിയുള്ള ശുദ്ധീകരണത്തെ ഞാൻ കരുതി (നിസ്കാരം പോലോത്ത വുളൂഅ് നിർബന്ധമായ മറ്റേതു കാര്യത്തിനും  വേണ്ടിയുള്ള ശുദ്ധീകരണത്തെ കരുതാം).

7. അശുദ്ധിയിൽ നിന്നുള്ള ശുദ്ധീകരണത്തെ ഞാൻ കരുതി.
8. അശുദ്ധിയെ ഉയർത്തുന്നതിനെ ഞാൻ കരുതി.

എന്നാൽ നിത്യ അശുദ്ധിയുള്ളവർക്ക് ആദ്യ അഞ്ചു രൂപത്തിൽ മാത്രമേ നിയ്യത്ത്  പര്യാപ്തമാകൂ. അവർക്ക് ശുദ്ധി ലഭിക്കാത്ത കാരണം അവസാന മൂന്നു രൂപങ്ങളിൽ നിയ്യത്ത് കൊണ്ടുവരാൻ സാധിക്കുകയില്ല.


നിയ്യത്ത് കരുതേണ്ടത് എപ്പോൾ

മുഖം കഴുകുന്നതിന്റെ ആദ്യഭാഗത്തോട് അന്യയിച്ച് കൊണ്ടാണ് നിയ്യത്ത് കരുതേണ്ടത്. അപ്പോൾ നിയ്യത്ത് കരുതുന്നതിനു മുമ്പ് മുഖത്തിന്റെ ഭാഗം കഴുകിയിട്ടുണ്ടെങ്കിൽ നിയ്യത്തിന് ശേഷം ആ ഭാഗം വീണ്ടും കഴുകൽ നിർബന്ധമാണ്.

2. മുഖം കഴുകുക

വുളൂഅ്ന്റെ ഫർളുകളിൽ രണ്ടാമത്തേത് മുഖം കഴുകലാണ്. മുഖത്തിന്റെ നീളം സാധാരണ മുടി മുളയ്ക്കുന്ന സ്ഥലം മുതൽ താടിയെല്ലിന്റെ താഴ്ഭാഗം വരെയും മുഖത്തിന്റെ വീതി രണ്ടു ചെവികൾക്കിടയിലുമാണ്. ഈ പരിധിയിൽ പ്പെടുന്ന  രോമങ്ങളുടെ ഉള്ളും പുറവും കഴുകൾ നിർബന്ധമാണ്. അപ്പോൾ മീശ, പുരികം എന്നിവ പൂർണമായും കഴുകണം. എന്നാൽ തിങ്ങിയ താടിയുടെയും ഇടത്താടിയുടെയും ഉള്ള് കഴുകൾ നിർബന്ധമില്ല. സാധാരണ ഗതിയിൽ രണ്ടാളുകൾ തമ്മിൽ സംസാരിക്കുമ്പോൾ ഒരാൾക്ക് രണ്ടാമന്റെ താടി രോമങ്ങൾക്കിടയിലൂടെ അവന്റെ തൊലി കാണാൻ കഴിയുന്നില്ലായെങ്കിൽ അത് തിങ്ങിയ താടിയാണ്. അങ്ങനെ കാണാൻ സാധിച്ചാൽ അത് തിങ്ങിയ താടിയല്ല. അപ്പോൾ ആ താടിയുടെ ഉള്ളും പുറവും കഴുകൽ നിർബന്ധമാണ്.


കണ്ണിനുള്ള് കഴുകണോ

രണ്ട് ചെവികുറ്റികളും കഷണ്ടി തലയും മുഖത്തിന്റെ പരിധിയിൽ പെട്ടതല്ല, എങ്കിലും അവ കഴുകൽ സുന്നത്താണ്. എന്നാൽ രണ്ടു ചുണ്ടുകൾ മുഖത്തിൽ പെട്ടതാണ്. മുഖം മുഴുവൻ കഴുകി എന്നുറപ്പിക്കാൻ  മുഖത്തിന്റെ ചില പരിധികൾ കൂടി കഴുകൽ നിർബന്ധമാണ്.  വുളൂഅ് ചെയ്യുമ്പോൾ രണ്ട് കണ്ണുകളുടെ ഉൾഭാഗം കഴുകൾ നിർബന്ധമോ സുന്നത്തോ ഇല്ല, മറിച്ച് അത് കറാഹത്താണ്. എന്നാൽ കണ്ണിനുള്ളിൽ നജസായാൽ അത് നീക്കം ചെയ്യാൻ വേണ്ടി ഉള്ള് കഴുകൽ നിർബന്ധമാണ്.


3. രണ്ടു കൈകളും മുട്ട് ഉൾപ്പെടെ കഴുകുക

രോമം, നഖം, മുഴ, വിരലുകൾ തുടങ്ങി ഈ ഭാഗത്തുള്ള എല്ലാം കഴുകൽ നിർബന്ധമാണ്. ഒരാളുടെ കൈ മുട്ടിന് താഴെ വെച്ച് മുറിക്കപ്പെട്ടാൽ ബാക്കിഭാഗം (മുട്ട് വരെ) കഴുകൽ നിർബന്ധമാണ്. കൈമുട്ടിൽ വെച്ച് മുറിക്കപ്പെട്ടാൽ തോളൻകൈയുടെ തലഭാഗം കഴുകൽ നിർബന്ധമാണ്. മുട്ടിന് മുകളിൽ വെച്ച് മുറിക്കപ്പെട്ടാൽ തോളൻകൈയുടെ ബാക്കി ഭാഗം കഴുകൽ സുന്നത്താണ്, നിർബന്ധമില്ല.

4. തലയുടെ അല്പം ഭാഗം തടവുക

തലയുടെ പരിധിയിൽ വരുന്ന മുടിയോ തൊലിയോ തടവിയാൽ മതിയാകും. എന്നാൽ തലയുടെ പരിധിയിൽ നിന്നും പുറത്തിറങ്ങികിടക്കുന്ന (വലിച്ചുനീട്ടിയാൽ) തലമുടി തടവിയാൽ മതിയാവില്ല. തടവുന്നതിന് പകരം തല കഴുകാൻ പറ്റും, കറാഹത്തില്ല എന്നാണ് പ്രബലാഭിപ്രായം.

5. രണ്ടു കാലുകൾ ഞെരിയാണിയുൾപ്പെടെ കഴുകുക

നഖം, രോമം, വിരലുകൾ തുടങ്ങി ഈ ഭാഗത്തുള്ള എല്ലാം കഴുകൽ നിർബന്ധമാണ്. അപ്രകാരം  കാലിലുള്ള വിള്ളലുകളുടെയും ദ്വാരങ്ങളുടെയും ഉള്ള് കഴുകലും നിർബന്ധമാണ്. കാലിലോ മറ്റു അവയവങ്ങളിലോ ഉള്ള കുമിളകൾ പൊട്ടിയതാണെങ്കിൽ അതിന്റെ ഉൾഭാഗം കഴുകൾ നിർബന്ധമാകും. അത് പൊട്ടിയിട്ടില്ല, തൊലി ചേർന്നാണുള്ളതെങ്കിൽ ഉൾഭാഗം കഴുകേണ്ടതില്ല.
കാലിലോ മറ്റേതെങ്കിലും അവയവത്തിലോ മുള്ളോ മറ്റോ തറച്ചു, അതിന്റെ അറ്റം പുറത്തു കാണുന്നുണ്ടെങ്കിൽ അത് പറിച്ചെടുത്ത്, ആ ഭാഗം കഴുകൽ നിർബന്ധമാണ്. അത് പൂർണമായും ഉള്ളിലേക്ക് പ്രവേശിച്ചാൽ വുളൂഅ്നു വേണ്ടി അത് പുറത്തെടുക്കൽ നിർബന്ധമില്ല.

6. തർത്തീബ്

അഥവാ മേൽ പറയപ്പെട്ട ഫർളുകൾ  ക്രമത്തിൽ ചെയ്യുക. ഒരാൾ നാലു അവയവങ്ങളും ഒരുമിച്ചു കഴുകിയാൽ, ആദ്യാവയവമായ മുഖം മാത്രമേ വുളൂഅ്ന്റെ കഴുകലിൽ പരിഗണിക്കപ്പെടുകയുള്ളൂ. അപ്രകാരം വുളൂഅ്ന്റെ നിയ്യത്ത് കരുതി, തർത്തീബിനെ പരിഗണിക്കാതെ കുളിച്ചാൽ, വുളൂഅ് ലഭിക്കുകയില്ല. 

എന്നാൽ വുളൂഅ് ഇല്ലാത്തവൻ വുളൂഅ്ന്റെ നിയ്യത്ത് വെച്ച് കുളം, പുഴ പോലെയുള്ളതിൽ മുങ്ങിയാൽ, തർത്തീബിന്  സൗകര്യമായ സമയം മുങ്ങിയിട്ടില്ലെങ്കിൽ പോലും, വുളൂഅ് കരസ്ഥമാകുന്നതാണ്. അതേപോലെ തന്നെ, ചെറിയ അശുദ്ധിയും വലിയ അശുദ്ധിയും ഉള്ളവൻ വലിയ അശുദ്ധിയുടെ നിയ്യത്ത് കരുതി കുളിച്ചാൽ, തർത്തീബിനെ പരിഗണിച്ചില്ലെങ്കിൽ പോലും, ചെറിയ അശുദ്ധിയും നീങ്ങുന്നതാണ്.


സഹായം കൊണ്ട് വുളൂഅ്

മറ്റൊരാളുടെ സഹായം കൊണ്ടും  വുളൂഅ് നിർവഹിക്കാം. കാരണം, വുളൂഅ്ന്റെ അവയവങ്ങൾ കഴുകുക എന്നത് കൊണ്ടുള്ള ഉദ്ദേശ്യം, സ്വന്തം നിലക്കോ മറ്റൊരാളുടെ സഹായം കൊണ്ടോ പുഴ പോലെയുള്ളതിൽ മുങ്ങൽ കൊണ്ടോ അവയവങ്ങൾ നനയണം എന്നതാണ്.  മറ്റൊരാളുടെ സഹായം കൊണ്ടാകുമ്പോൾ  അവയവങ്ങൾ കഴുകുന്നതിനിടയിൽ നിയ്യത്തിനെ ഓർക്കൽ നിബന്ധനയാണ്. എന്നാൽ സ്വന്തം നിലയിൽ ആകുമ്പോൾ ഇടയിൽ നിയ്യത്ത് കരുതൽ നിർബന്ധമില്ലെങ്കിലും വുളൂഅ് അല്ലാത്ത മറ്റൊരു കാര്യത്തിലേക്കും വ്യതിചലിക്കാതിരിക്കൽ നിർബന്ധമാണ്. ഉദാഹരണത്തിന് വുളൂഅ് ചെയ്ത് കൊണ്ടിരിക്കേ കൈയിലേക്ക് വെള്ളം ഒഴിക്കും നേരം കൈയിലെ അഴുക്ക് നീങ്ങാനോ, കൈ തണുപ്പിക്കാനോ  കഴുകുന്നുവെന്ന് കരുതാതിരിക്കൽ നിർബന്ധമാണ്.


വുളൂഇന്റെ തുടക്കത്തിൽ ശ്രദ്ധിക്കേണ്ട സുന്നത്തുകൾ


1. വുളൂഅ്ന്റെ സുന്നത്തുകൾ നിർവഹിക്കുന്നു എന്ന നിയ്യത്ത് മനസ്സിൽ കരുതുകയും അത് നാവു കൊണ്ട് ഉച്ചരിക്കുകയും ചെയ്യുക

അഊദ്, ബിസ്മി, മിസ് വാക്ക് ചെയ്യുക തുടങ്ങി വുളൂഅ്ന്റെ തുടക്കത്തിൽ നിർവഹിക്കുന്ന കാര്യങ്ങൾ പ്രതിഫലാർഹമാകണമെങ്കിൽ ഇപ്രകാരം നിയ്യത്ത് കരുതണം.

2. അഊദ് ഓതുക
3. ബിസ്മി ചൊല്ലുക

ബിസ്മിയുടെ ചുരുങ്ങിയ രൂപം بِسْمِ الله എന്നും പൂർണ്ണരൂപം

بسم الله الرحمن الرحيم - എന്നുമാണ്. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക, പഠനം, എഴുത്ത് തുടങ്ങി എല്ലാ പ്രശംസനീയ കാര്യങ്ങളുടെയും തുടക്കത്തിൽ ബിസ്മി ചൊല്ലൽ സുന്നത്താണ്. തുടക്കത്തിൽ ബിസ്മി ചൊല്ലാത്തവന്, ഇടയിൽ ഓർമ്മ വന്നാൽ 

بسم الله أَوَّلَهُ وَآخِرَهُ - എന്ന് പറയൽ സുന്നത്താണ്. എന്നാൽ സംയോഗം പോലോത്ത ഇടയിൽ സംസാരിക്കാൻ പാടില്ലാത്ത കാര്യങ്ങളുടെ തുടക്കത്തിൽ ബിസ്മി ചൊല്ലാത്തവന് ഇടയിൽ അത് വീണ്ടെടുക്കൽ സുന്നത്തില്ല.

4. രണ്ടു ശഹാദത്ത് കലിമ ചൊല്ലുക.
5. ഹംദ് ചൊല്ലുക

الحَمْدُ لله الّذِي جَعَلَ المَاء طَهُورًا. - എന്ന് പറയുക.

6. രണ്ടു മുൻകൈകൾ കഴുകുക.
7. മിസ് വാക്ക് ചെയ്യുക.
8. വായിൽ വെള്ളം കൊപ്ലിക്കുക,മൂക്കിൽ വെള്ളം കയറ്റിചീറ്റുക.

വായിലും മൂക്കിലും വെള്ളം എത്തിക്കൽ കൊണ്ട് തന്നെ ഈ സുന്നത്ത് ലഭിക്കും. ഇതിന്റെ പൂർണ രൂപം മൂന്ന് കോരൽ വെള്ളം എടുത്ത്, ഓരോ കോരൽ വെള്ളവും വായിലും മൂക്കിലും എത്തിക്കുക, വായിൽ വെള്ളം ചുറ്റിയ ശേഷം വെള്ളം കൊപ്ലിച്ച് തുപ്പുകയും മൂക്കിലുള്ള വെള്ളം ഇടത് കൈ കൊണ്ട് പിരിഞ്ഞു കളയുകയും ചെയ്യണം. മൂക്കിലെ അഴുക്കുകൾ ഇടതു ചെറുവിരൽ കൊണ്ടാണ് കളയേണ്ടത്.


ദന്ത ശുദ്ധീകരണം

"എന്റെ ഉമ്മത്തിനു പ്രയാസമാകുമെന്ന് ഞാൻ ഭയന്നില്ലായിരുന്നെങ്കിൽ എല്ലാ നിസ്കാരത്തിന് വേണ്ടി മിസ് വാക്ക് ചെയ്യാൻ ഞാൻ നിങ്ങളോടു കൽപിക്കുമായിരുന്നു" എന്ന ഹദീസ് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അപ്രകാരം ദന്തശുദ്ധീകരണം റബ്ബിന്റെ തൃപ്തി കരസ്ഥമാക്കാൻ സഹായിക്കുന്നു എന്നും ഹദീസുകൾ പഠിപ്പിക്കുന്നുണ്ട്. മാത്രമല്ല, ദന്തശുദ്ധീകരണം ചെയ്തു നിർവഹിക്കുന്ന രണ്ടു റക്അത്ത് നിസ്കാരം ദന്തശുദ്ധീകരണം ഇല്ലാതെ നിർവഹിക്കുന്ന 70 റക്അത്തുകളെക്കാൾ ശ്രേഷ്ഠവുമാണ്.


ദന്തശുദ്ധീകരണം: അഞ്ച് വിധികൾ

വുളൂഅ്ൽ എന്ന പോലെ നിസ്കാരം, ഖുർആൻ പാരായണം, ഹദീസ് വായന,  പള്ളിയിലോ വീട്ടിലോ പ്രവേശിക്കുക, വായയുടെ ഗന്ധം വ്യത്യാസപ്പെടുക, പല്ലുകളുടെ നിറം മാറുക, ഉറങ്ങുന്നതിനു മുമ്പ്, ഉറക്കമുണർന്നാൽ തുടങ്ങിയ കാര്യങ്ങൾക്കു വേണ്ടിയും ദന്തശുദ്ധീകരണം നടത്തൽ ശക്തമായ സുന്നത്താണ്. നോമ്പുകാരൻ അകാരണമായി ഉച്ചയ്ക്ക് ശേഷം പല്ലു തേക്കൽ കറാഹത്താണ്. ഉറക്കം കൊണ്ടോ മറ്റോ വായ പകർച്ച ആയാൽ പല്ലു തേക്കൽ അവന് കറാഹത്താകുകയില്ല.

മറ്റൊരാളുടെ ബ്രഷോ മിസ് വാക്കോ ഉപയോഗിച്ച് അവന്റെ തൃപ്തിയുണ്ടെന്നുറപ്പില്ലാതെ ദന്തശുദ്ധീകരണം നടത്തൽ ഹറാമാണ്.
തൃപ്തി ഉണ്ടെന്നറിഞ്ഞാൽ മറ്റൊരാളുടെ ബ്രഷ് ഉപയോഗിക്കുന്നത് ഹിലാഫുൽ ഔലയാണ് (നല്ലതിനെതിരാണ്). വായിൽ നജസായാൽ അത് ശുദ്ധിയാക്കാൻ വേണ്ടി ദന്തശുദ്ധീകരണം നടത്തൽ നിർബന്ധവുമാണ്.

എന്തുകൊണ്ട് പല്ലു തേക്കണം

വിരൽ അല്ലാത്ത ഉരമുള്ള ഏതു വസ്തു കൊണ്ടും മിസ് വാക്ക് ചെയ്യാം. ഉരമുള്ളവയിൽ മരക്കൊമ്പാണ് മറ്റുള്ളവയെക്കാൾ ശ്രേഷ്ഠം. മരക്കൊമ്പുകളിൽ ഏറ്റവും ഉത്തമം സുഗന്ധമുള്ളതാണ്. ആ കൂട്ടത്തിൽ ഏറ്റവും ഉത്തമം "അറാക്ക്" എന്ന മരകമ്പുകളാണ്. (ഫത്ഹുൽ മുഈൻ: 17)

അറാക്കിന്റെ മരകമ്പുകളാണ് വേരുകളെക്കാൾ ഉത്തമം. അറാക്കിന്റെ കമ്പുകളിൽ ഏറ്റവും ശ്രേഷ്ഠം വെള്ളം കൊണ്ട് നനച്ചതാണ് അതു കഴിഞ്ഞാൽ പിന്നെ ഉത്തമം പനിനീർ കൊണ്ട് നനച്ചതും അതിന് ശേഷം ഉമിനീർ കൊണ്ട് നനച്ചതുമാണ്. പിന്നെ നല്ലത് നനക്കാത്ത ഉണങ്ങിയ കൊമ്പും അത് കഴിഞ്ഞാൽ പച്ചകമ്പുമാണ്. അപ്രകാരം ദന്തശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന മിസ് വാക്കിന്റെ നീളം ഒരു ചാണിനെക്കാൾ കൂടാതിരിക്കലും സുന്നത്താണ്.

എങ്ങനെ ബ്രഷ് / മിസ് വാക്ക് പിടിക്കണം

വലതു കൈയ്യിൽ, ചെറുവിരലും തള്ളവിരലും ബ്രഷിന്റെ താഴെയും മറ്റു വിരലുകൾ മുകളിലും വരും വിധത്തിലാണ് മിസ് വാക്ക് പിടിക്കേണ്ടത്. തള്ളവിരൽ മിസ് വാക്കിന്റെ തലഭാഗത്തേക്ക് ചേർത്താണ് വെക്കേണ്ടത്.

എങ്ങനെ ദന്തശുദ്ധീകരണം വരുത്തണം

പല്ലുകളിൽ വീതിയിലും നാവിൽ നീളത്തിലുമാണ് മിസ് വാക്ക് പ്രയോഗിക്കേണ്ടത്. പല്ലു തേക്കുമ്പോൾ ഇടത് ഭാഗത്തെക്കാൾ വലതു വശത്തെ മുന്തിക്കണം. വലതു വശത്തെ മേൽ പല്ലുകളുടെ പുറംഭാഗമാണ് ആദ്യം തേക്കേണ്ടത്. പിന്നെ അതിന്റെ ഉൾഭാഗവും അതിന് ശേഷം വലതു വശത്തെ താഴെപ്പല്ലുകളുടെ പുറംഭാഗവും അതു കഴിഞ്ഞാൽ ഉൾവശവും തേക്കണം. ഈ ക്രമത്തിൽ ഇടത് ഭാഗത്തെ പല്ലുകളും തേക്കണം. അഥവാ ഇടതു ഭാഗത്തെ മേൽപല്ലുകളുടെ പുറം ഭാഗവും പിന്നെ ഉൾഭാഗവും ശേഷം ഇടത് ഭാഗത്തെ താഴെപ്പല്ലുകളുടെ ഉള്ളും പിന്നെ പുറം ഭാഗവും തേക്കണം. അപ്രകാരം വായുടെ മേൽ ഭാഗത്ത് മിസ് വാക്ക് മൃദുവായി നടത്തലും സുന്നത്താണ്. ദന്തശുദ്ധീകരണത്തിന് മുമ്പും ശേഷവും മിസ് വാക്ക് / ബ്രഷ് കഴുകലും സുന്നത്താണ്.


വുളൂഅ്ന്റെ ഇടയിലുള്ള സുന്നത്തുകൾ


1.മുഖവും കൈകാലുകളും കയറ്റി കഴുകുക

മുഖത്തിന്റെ പരിധിയിൽ പെട്ട നിർബന്ധഭാഗങ്ങൾ കഴുകുന്നതിനു പുറമേ തലയുടെ മുൻഭാഗം, രണ്ടു ചെവികൾ, കഴുത്തിന്റെ ഇരു പാർശ്വങ്ങൾ എന്നിവ കൂടി കഴുകൽ സുന്നത്താണ്.

കൈമുട്ട് വരെയുള്ള നിർബന്ധഭാഗം കഴുകുന്നതിനു പുറമേ തോളൻകൈ കൂടി കയറ്റി കഴുകൽ സുന്നത്താണ്.

കാൽഞെരിയാണി വരെയുള്ള നിർബന്ധഭാഗം കഴുകുന്നതിനു പുറമേ തണ്ടൻകാലുകളും കൂടി കയറ്റി കഴുകൽ സുന്നത്താണ്.



അവലംബം:  خلاصة الفقه الاسلامي - അത്യുത്തമ കർമ്മങ്ങൾ

സത്യം ചെയ്ത് പിന്നെ അത് പാലിക്കാന്‍ കഴിയാതെ വന്നാല്‍ പ്രായാശ്ചിത്തമായി മൂന്ന് നോമ്പ് നിർബന്ധമാണല്ലോ. അതിന്റെ നിയ്യത്ത് എങ്ങനെ ആണ്..?

 

സത്യം ചെയ്തത് പാലിക്കാൻ കഴിയാതെ പോയാൽ പ്രായശ്ചിത്തം നിർബന്ധമാണ്. നേർച്ചയിലെ പോലെത്തന്നെ മുഅ്മിനായ അടിമയെ മോചിപ്പിക്കുകയോ നാട്ടിലെ മുഖ്യ ആഹാരത്തിൽ നിന്ന് പത്ത് സാധുക്കൾക്ക് ഓരോ മുദ്ദ് (600 ഗ്രാം) വീതം നൽകുകയോ, പത്ത് മിസ്കീൻമാർക്ക് വസ്ത്രം നൽകുകയോ ചെയ്യലാണ് പ്രായശ്ചിത്തം. ഈ വിവരിച്ച മൂന്ന് കാര്യങ്ങളും ചെയ്യാൻ സാധിക്കാതെ വരുമ്പോഴാണ് പ്രായശ്ചിത്തമായി മൂന്ന് നോമ്പനുഷ്ഠിക്കൽ നിർബന്ധമാക്കുന്നത്.

പ്രായാശ്ചിത്തമായി എടുക്കുന്ന നോമ്പിന് മറ്റു ഫർള് നോമ്പിന്റെ നിയ്യത്ത് പോലെത്തന്നെ രാത്രിയിൽ തന്നെ നിയ്യത്ത് ചെയ്യലും പ്രായാശ്ചിത്തമാണെന്ന് കരുതലും നിർബന്ധമാണ്. പ്രായാശ്ചിത്തമെന്നോണം നിർബന്ധമായ നോമ്പിനേ ഞാൻ അല്ലാഹുവിനുവേണ്ടി നാളെ നോറ്റ് വീട്ടുന്നു എന്ന് നിയ്യത്ത് ചെയ്യാവുന്നതാണ്. എന്തിന്റെ പ്രായാശ്ചിത്തമാണെന്ന് പ്രത്യേകം കരുതണമെന്ന് നിർബന്ധമില്ല. 


മറുപടി നൽകിയത് : അബ്ദുൽ മജീദ് ഹുദവി പുതുപ്പറമ്പ്


ഒരാള്‍ നേര്‍ച്ചയാക്കിയത് എന്താണെന്ന് മറന്നുപോയാൽ എന്ത് ചെയ്യണം..?

 

നേർച്ചയാക്കിയ കാര്യം മറന്നവന് സംശയമുള്ള കാര്യങ്ങളിൽ സാഹചര്യങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ ആലോചന നടത്തി ബോധ്യപ്പെടുന്നതനുസരിച്ച് പ്രവർത്തിക്കേണ്ടതാണ്. ഏറെ ചിന്തിച്ചിട്ടും വ്യക്തത വരുന്നില്ലെങ്കിൽ സംശയമുള്ള മുഴുവൻ കാര്യങ്ങളും ചെയ്യേണ്ടതാണ്. ഇനി ഒന്നും ഓർമ്മയില്ലെങ്കിൽ ഓർമ്മ വരുന്നത് വരെ കാത്തിരിക്കണമെന്നും നിലവിൽ അവന് ഒന്നും ബാധകമല്ലെന്നും പണ്ഡിതർ വിശദീകരിച്ചിട്ടുണ്ട്.

മറുപടി നൽകിയത് : ജാഫർ ഹുദവി കൊളത്തൂർ 

കാര്യം നേടാന്‍ വേണ്ടിയോ രോഗം മാറാന്‍ വേണ്ടിയോ നേര്‍ച്ചയാക്കുന്ന പതിവുണ്ട് സമൂഹത്തില്‍. ഇങ്ങനെ ഉപാധിവെച്ചുള്ള നേര്‍ച്ച ശരിയാണോ..?

 

ഉദ്ദേശ്യം നേടിയാൽ, ബുദ്ധിമുട്ടുകൾ നീങ്ങിയാൽ എന്ന ഉപാധി വെച്ച് നേർച്ചയാക്കുന്നത് അനുവദനീയമാണ്. ആ നേർച്ചകൾ നിറവേറ്റൽ നിർബന്ധവുമാണ്. ഇത്തരം നേർച്ചകൾക്ക് മുജാസാത്ത്‌ എന്നാണ് അറിയപ്പെടുന്നത്. എന്നാൽ നദ്റുല്ലജാജ്‌ അഥവാ ഒരു പ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കാനോ അല്ലെങ്കിൽ ഏതെങ്കിലുമൊരു കാര്യത്തിനു സ്വന്തത്തെ പ്രേരിപ്പിക്കാനോ വേണ്ടി നേർച്ച ചെയ്യുന്നത് തെറ്റാണ്.


മറുപടി നൽകിയത് : അബ്ദുൽ ജലീൽ ഹുദവി വേങ്ങൂർ

ളുഹാ നിസ്കാരം ജമാഅത്തായി നിർവ്വഹിക്കാമോ

 

ജമാഅത്തായി നിർവ്വഹിക്കൽ സുന്നത്തില്ലാത്ത നിസ്കാരമാണ് ളുഹാ നിസ്കാരം. എന്നാൽ ജമാഅത്തായി നിർവ്വഹിക്കൽ അനുവദനീയമാണ്. കറാഹത്തില്ല . (ശർഹുൽ മുഹദ്ദബ് :4/55) 

ളുഹാ നിസ്കാരം ജമാഅത്ത് സുന്നത്തില്ലാത്ത നിസ്കാരമാണെന്ന വസ്തുത ജമാഅത്തിൽ പങ്കെടുക്കുന്നവർക്കു അറിയിച്ചു കൊടുക്കണം. 

യോജിപ്പില്ലാത്ത ബാങ്കുവിളി


യാത്ര പുറപ്പെടുമ്പോളും പ്രസവിച്ച ഉടനെ കുട്ടിയുടെ ചെവിയിലും ബാങ്കുവിളിക്കണമെന്നുണ്ടല്ലോ. ഇത് മുൻകാലങ്ങളിൽ തന്നെ നടന്നുപോരുന്നതാണോ? ബാങ്കുവിളി മേൽ പറഞ്ഞ കാര്യങ്ങളുമായി യാതൊരു യോജിപ്പും കാണുന്നില്ലല്ലോ. എന്തിനാണ് ഈ ബാങ്കു വിളി? മുൻകാലങ്ങളിൽ നടന്നില്ലെങ്കിൽ ഇതൊരു അനാചാര പ്രവർത്തനമല്ലേ? 


യാത്രക്കാരനു പിന്നിലും നവജാത ശിശുവിന്റെ കാതുകളിലും ബാങ്കും ഇഖാമത്തും വിളിക്കൽ സുന്നത്താണ്. ഇതു മുമ്പേ നടന്നു വരുന്ന സദാചാരമാണ്. നബി(സ) തങ്ങൾ അവിടത്തെ പൗത്രൻ ഹുസൈനി (റ)ന്റെ കാതിൽ ബാങ്ക് വിളിച്ചതായി പ്രബല ഹദീസിലുണ്ട്. ഇത്തരം ഹദീസുകൾ അടിസ്ഥാനമാക്കിയാണ് ഇത് സുന്നത്താണെന്ന് ഇമാമുകൾ പ്രസ്താവിച്ചതും.

പ്രസ്തുത രണ്ടു ബാങ്കു വിളിയും ഇസ്ലാമിക വീക്ഷണപ്രകാരം സന്ദർഭത്തോടു തികഞ്ഞ യോജിപ്പുണ്ട്. എന്തെന്നാൽ, നമ്മുടെ നഗ്നദൃഷ്ടിക്കും ഇന്ദ്രിയങ്ങൾക്കും ഗോചരമല്ലാത്ത പിശാചുകൾ ബാങ്കുവിളി കേട്ടാൽ അതു സഹിക്കവയ്യാതെ ഓടിയകലുമെന്നു നഗ്നനേത്രങ്ങൾ കൊണ്ട് ഇതു കാണാൻ കഴിയുന്ന, അവരിലേക്കു കൂടി പ്രവാചകരായ നബി(സ) തങ്ങൾ പ്രസ്താവിച്ചിട്ടുണ്ട്. നവജാത ശിശുവിനെ പിശാചു സമീപിക്കുമെന്നും നബി (സ) തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരം പിശാചുകളെ അകറ്റലും 'ഉമ്മു സ്സ്വിബ് യാൻ' എന്ന ഭൂതബാധയേല്ക്കാതെ ശിശുവിനെ രക്ഷപ്പെടുത്തലുമാണു നവജാത ശിശുവിന്റെ കാതുകളിൽ ബാങ്കും ഇഖാമത്തും വിളിക്കുന്നതിന്റെ രഹസ്യം. തുഹ്ഫ:9-376. കേവല യുക്തിക്കു യോജിപ്പില്ലെങ്കിലും പ്രവാചകരെ വിശ്വസിക്കുകയും അവിടുത്തെ മൊഴി അല്ലാഹുവിന്റെ വഹ് യ് പ്രകാരമാണെന്നംഗീകരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ച് ഇത് അവസരോചിതമാണെന്നു വ്യക്തമായല്ലോ. 

യാത്രക്കാരന്റെ പിന്നിലുള്ള ബാങ്കിന്റെ രഹസ്യവും അവനെ പല വിധം ഉപദ്രവിക്കാനിടയുള്ള പിശാചിനെ ഓടിച്ചകറ്റുക തന്നെ. തുഹ്ഫ: 1-461 ൽ നിന്നും ഇതു ഗ്രഹിക്കാം.(മൗലാനാ നജീബുസ്താദ് മമ്പാട് ,പ്രശ്നോത്തരം :  2/24 )

Thursday 24 September 2020

വിവാഹപ്രായവും ഇസ്ലാമും

 

സത്യത്തിൽ ഇസ്‌ലാമിക നിയമങ്ങൾ കാലാതിവർത്തിയാണ് എന്ന് തെളിയിക്കുന്ന കാര്യം മാത്രമാണ് വിവാഹത്തിന് ഇസ്ലാമിൽ ഒരു നിശ്ചിത പ്രായം നിശ്ചയിച്ചിട്ടില്ല എന്നുള്ളത്. ഓരോ നാട്ടിലും സാമൂഹിക സാഹചര്യങ്ങൾ അനുസരിച്ച് എന്താണോ നാട്ടിൽ പൊതുവായി നടക്കുന്ന സമ്പ്രദായം അത് ഫോളോ ചെയ്യാൻ മുസ്ലിങ്ങൾക്ക് അനുവാദമുണ്ട്.

പ്രവാചകൻ മത കാര്യമായി പഠിപ്പിച്ച കാര്യങ്ങൾ ജീവിതത്തിൽ പകർത്തൽ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം നിർബന്ധമോ (ഫർള്) അഭികാമ്യമോ (സുന്നത്ത്) ആണ്.
എന്നാൽ മറ്റ് ജീവിത വ്യവഹാരങ്ങൾ അങ്ങനെയല്ല. അവിടെ നമുക്ക് നമ്മുടെ നമ്മുടെ സാമൂഹിക സാമ്പത്തിക  സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഇടപെടാൻ സ്വാതന്ത്ര്യമുണ്ട് ( ജായിസ് ). 

ഉദാഹരണമായി മുഹമ്മദ് നബിയുടെ കാലത്ത് പ്രവാചകൻ ഒട്ടകപ്പുറത്തും കുതിരപ്പുറത്തും ഒക്കെയായിരുന്നു സഞ്ചരിച്ചിരുന്നത്. അതുകൊണ്ട് ഇന്നത്തെ കാലത്ത് മുസ്ലിങ്ങൾ ഒട്ടകപ്പുറത്തും കുതിരപ്പുറത്തും മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ എന്ന് വിവരമുള്ള ആരും പറയില്ലല്ലോ. പ്രവാചകൻറെ ഭക്ഷണം ഈത്തപ്പഴം ബാർലി ഒട്ടകപ്പാൽ, ഒട്ടകത്തിന്റെ ഇറച്ചി എന്നിവ ഒക്കെയായിരുന്നു. അതുകൊണ്ട് മുസ്ലിങ്ങൾ ഇതൊക്കെയാണ് കഴിക്കേണ്ടത്, ചോറും കറിയും പൊറോട്ടയും ബീഫും ഒന്നും കഴിക്കാൻ പാടില്ല എന്ന് ആരെങ്കിലും പറയുമോ. അനുവദനീയമായ (ഹലാൽ) ഏതു ഭക്ഷണവും കഴിക്കാം എന്നുള്ളതാണ് ഇസ്ലാമിൻറെ നിലപാട്.
അതുപോലെ പ്രവാചകൻറെ വീട് ഈത്തപ്പന  കൊണ്ട് മേഞ്ഞ ഒരു ചെറിയ കുടിലായിരുന്നു, ഉറങ്ങിയിരുന്നത് ഈത്തപ്പനയുടെ ഓല കൊണ്ട് മെടഞ്ഞ പായയിൽ ആയിരുന്നു. മുസ്ലിങ്ങൾ ആരും ഈ ചരിത്രങ്ങളിൽ നിന്ന് കോൺക്രീറ്റ് വീടുകൾ പണിയരുത് എന്നോ നല്ല മെത്തയിൽ കിടന്നുറങ്ങരുത് എന്നോ മനസ്സിലാക്കിയിട്ടില്ല. എന്നാൽ മത നിർദ്ദേശം ആയി കൊണ്ട് എന്ത് പഠിപ്പിച്ചുതന്നോ അത് പിന്തുടരൽ മുസ്ലീങ്ങളുടെ ബാധ്യതയുമാണ്. 

പ്രവാചകൻ 65 വയസ്സുകാരിയായ വിധവയെ സൗദയെ വിവാഹം കഴിച്ചിട്ടുണ്ട്. അതുകൊണ്ട് മുസ്ലീങ്ങൾ 65 വയസ്സുകാരിയെ കെട്ടണം എന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടില്ല. പ്രവാചകൻ ഒൻപത് വയസ്സുള്ള ഉള്ള ആയിഷയെ വിവാഹം കഴിച്ചു അതുകൊണ്ട് മറ്റു മുസ്ലീങ്ങൾ അതു പോലെ 9 വയസുകാരിയെ വിവാഹം കഴിക്കണമെന്നും മതത്തിൽ പ്രത്യേകിച്ച് ഒരു നിയമവും ഇല്ല. ഒരു നാട്ടില് സാധാരണ വിവാഹപ്രായം എത്രയാണോ ആ പ്രായത്തിൽ കല്യാണം കഴിക്കാം എന്ന് മാത്രം. കാലാതിവർത്തിയായ ഇസ്ലാം വിവാഹത്തിന് പ്രത്യേകിച്ച് പ്രായം നിശ്ചയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഏഴാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും എല്ലാം ഇസ്ലാമിൻറെ ഈ ഒരു കാഴ്ചപ്പാട് വളരെ പ്രായോഗികമായ ഒന്നാണെന്ന് മനസ്സിലാക്കാം.
 
ലോകത്തെ വിവിധ ജന സമൂഹങ്ങളിൽ വിവാഹപ്രായം വ്യത്യസ്തമാണ്. ഒരു അൻപത് 100 വർഷങ്ങൾക്ക് മുമ്പ് വരെ ലോകത്തുള്ള പല സമൂഹങ്ങളിലും ശരാശരി വിവാഹ പ്രായം 10 വയസ്സ് ഒക്കെയായിരുന്നു. 1998 ൽ UNICEF international centre for research on women ഇന്ത്യയിൽ നടത്തിയ സർവ്വേയിൽ കണ്ടെത്തിയത് 47 ശതമാനം വിവാഹങ്ങളും ബാല വിവാഹം ആയിരുന്നു എന്നതായിരുന്നു. അതായത് വെറും 20 കൊല്ലങ്ങൾക്കുമുമ്പ് വരെ ഇന്ത്യയിലെ ഏകദേശം പകുതിയോളം വിവാഹിതരും ബാല വിവാഹിതരായിരുന്നു. ഐക്യരാഷ്ട്ര സംഘടന 2005 നടത്തിയ പഠനത്തിൽ ഇന്ത്യയിലെ ബാലവിവാഹം 30 ശതമാനമായി കുറഞ്ഞിട്ടുണ്ട് എന്നും കണ്ടെത്തി. 2001 ലെ ഇന്ത്യൻ സെൻസസ് റിപ്പോർട്ട് അനുസരിച്ച് 14 ലക്ഷം പെൺകുട്ടികൾ വിവാഹിതരായത് 10 വയസ്സിനും 14 വയസ്സിനും ഇടയിൽ ആണ്. 15 വയസ്സിനും 18 വയസ്സിനും ഇടയിൽ വിവാഹിതരായവർ 4 കോടി 63 ലക്ഷം പേരായിരുന്നു. 


ശ്രീരാമൻ സീതയെ കല്യാണം കഴിക്കുമ്പോൾ സീതക്ക് വെറും ആറു വയസ്സ് മാത്രമാണ് പ്രായം എന്ന് സ്കന്ദപുരാണം പറയുന്നു.





യേശുവിൻറെ മാതാവായ കന്യാമറിയത്തെ ജോസഫ് കല്യാണം കഴിക്കുമ്പോൾ ജോസഫിന് 90 വയസ്സും മറിയത്തിന് 12 വയസ്സുമായിരുന്നു പ്രായം എന്നാണ് കാത്തലിക് എൻസൈക്ലോപീഡിയ പറയുന്നത്. 




ഇവിടെ പലരും ധരിച്ചുവെച്ചിരിക്കുന്നത് ലോകവ്യാപകമായി 18 വയസ്സ് സ്ത്രീകൾക്കും 21 വയസ്സും പുരുഷന്മാർക്കും എന്നതാണ് വിവാഹത്തിൻറെ മിനിമം പ്രായമായി വച്ചിരിക്കുന്നത് എന്നാണ്. മറ്റു ചിലരുടെ ധാരണ ചില അപരിഷ്കൃത അറബ് രാജ്യങ്ങളിൽ മാത്രം വിവാഹ പ്രായം 18 നും താഴെയാണ് പരിഷ്കൃതരാജ്യങ്ങളിൽ എല്ലാം 18 വയസിന് മുകളിലാണ് എന്നൊക്കെയാണ്. എന്താണ് യാഥാർഥ്യം എന്ന് നോക്കാമല്ലോ

ലോകത്തെ ഏറ്റവും വികസിത രാജ്യമായി പരിഗണിക്കപ്പെടുന്ന അമേരിക്കയിലെ സ്ഥിതി നമുക്ക് പരിശോധിക്കാം. ഇന്നത്തെ അഥവാ 2019 സെപ്റ്റംബറിലെ കണക്കെടുത്താൽ അമേരിക്കയിലെ 13 സ്റ്റേറ്റുകളിൽ ഔദ്യോഗികമായി കുറഞ്ഞ വിവാഹപ്രായം നിശ്ചയിച്ചിട്ടില്ല. ഔദ്യോഗികമായി നിശ്ചയിച്ചിട്ട് ഇല്ലെങ്കിലും പെൺകുട്ടിക്ക് 12 വയസ്സും ആൺകുട്ടിക്ക് 14 വയസും ആണ് കുറഞ്ഞ വിവാഹ പ്രായം എന്ന് പൊതുവേ നിയമ വൃത്തങ്ങളിൽ കരുതപ്പെടുന്നു. എന്നാൽ ഇതിൽ കുറഞ്ഞ പ്രായം ആണെങ്കിലും നിയമപരമായി പ്രശ്നങ്ങളില്ല. 
അലാസ്കയിലും നോർത്ത് കരോലിനയിലും കുറഞ്ഞ വിവാഹപ്രായമായി 14 വയസ്സ് നിശ്ചയിച്ചിട്ടുണ്ട്. അമേരിക്കയിലെ 19 സ്റ്റേറ്റുകളിൽ കുറഞ്ഞ വിവാഹപ്രായമായി 16 വയസ്സ് ആണ് നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ 15 വർഷങ്ങളിലെ കണക്കെടുത്താൽ രണ്ടുലക്ഷത്തിലധികം ശൈശവ വിവാഹങ്ങൾ അമേരിക്കയിൽ നടന്നിട്ടുണ്ടെന്നാണ് കണക്ക്.

അമേരിക്കയിലെ 48 സ്റ്റേറ്റുകളിലും ചില നിബന്ധനകൾ ഓടുകൂടി ഈ മിനിമം പ്രായത്തിലും താഴെയുള്ള വിവാഹങ്ങളും അനുവദനീയമാണ്. പെൺകുട്ടി ഗർഭിണി ആവുക, പ്രസവിക്കുക, മാതാപിതാക്കൾക്ക് വിവാഹത്തിന് സമ്മതം ഉണ്ടായിരിക്കുക  ഇങ്ങനെയുള്ള അവസ്ഥകളിൽ ഇതിലും  താഴെയുള്ള പ്രായങ്ങളിൽ (12 വയസ്സിനു താഴെ) പോലും അമേരിക്കയിൽ underage marriage നിയമപരമായി തന്നെ ഇന്നും അനുവദനീയമാണ്. 

ഇന്നത്തെ നിലയനുസരിച്ച് അഥവാ 2019 സെപ്റ്റംബറിലെ അവസ്ഥ അനുസരിച്ച് ഇംഗ്ലണ്ടിലെ അംഗീകൃതമായ വിവാഹപ്രായം പുരുഷനും സ്ത്രീക്കും 16 വയസ്സാണ്. 
ലോകത്ത് ഭൂരിപക്ഷം രാജ്യങ്ങളിലും ലും വിവാഹത്തിനുള്ള ചുരുങ്ങിയ പ്രായം 14 -16 വയസ്സ് ഒക്കെയാണ്. യൂറോപ്യൻ യൂണിയനിലെ മിക്ക രാജ്യങ്ങളിലെയും കുറഞ്ഞ വിവാഹപ്രായം പെൺകുട്ടിക്കു16 വയസ്സും ആൺകുട്ടിക്ക് 18 വയസ്സുമാണ്. മിക്ക രാജ്യങ്ങളും നിബന്ധനകളോട് കൂടി ഇതിൽ താഴെ പ്രായമുള്ള ആളുകളുടെ വിവാഹങ്ങളും നിയമപരമായി അംഗീകരിക്കുന്നുണ്ട്

1880ഇൽ അമേരിക്കയിലെ ഭൂരിപക്ഷം സ്റ്റേറ്റുകളിലും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള മിനിമം പ്രായം പത്തു വയസ്സ് ആയിരുന്നു. Delaware സ്റ്റേറ്റിൽ ഇത് വെറും ഏഴ് വയസ്സായിരുന്നു. 

ഇന്ത്യയിൽ ബാലികമാരെ വിവാഹം കഴിച്ച ചില പ്രശസ്ത വ്യക്തികളുടെ പേരും അവർ വിവാഹം കഴിക്കുമ്പോൾ ഭാര്യമാരുടെ വയസ്സും താഴെ കൊടുക്കുന്നു

മഹാത്മാഗാന്ധി കസ്തൂർബ ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ രണ്ടുപേർക്കും പ്രായം 13 വയസ്സ്. 

ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ തൻറെ ഇരുപത്തിരണ്ടാം വയസ്സിൽ വിവാഹം കഴിക്കുമ്പോൾ ഭാര്യ ജാനകിയമ്മാൾക്ക് 10 വയസ്സായിരുന്നു പ്രായം

ഇന്ത്യയിലെ ഏറ്റവും പ്രഗൽഭനായ ഭൗതികശാസ്ത്രജ്ഞൻ ആയിരുന്ന സത്യേന്ദ്രനാഥ് ബോസ് തൻറെ ഇരുപതാം വയസ്സിൽ 11 വയസുകാരിയായ ഉഷാപതിയെ വിവാഹം കഴിച്ചു. ഇവർക്ക് 9 മക്കൾ ജനിച്ചു.  ബോസ് ഐൻസ്റ്റീൻ സ്റ്റാറ്റിസ്റ്റിക്സിൻറെ ഉപജ്ഞാതാവായ ഈ മഹാ ശാസ്ത്രജ്ഞൻ ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമാണ്. അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് ആണ് ബോസോൺ കണികകൾക്ക് ശാസ്ത്രലോകം ആ പേര് നൽകിയത്

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ ഹിന്ദുമത ആചാര്യനും യോഗ്യ വരുമായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ തൻറെ ഇരുപത്തി മൂന്നാം വയസ്സിൽ വെറും അഞ്ച് വയസ്സുകാരിയായ ശാരദ ബായിയെ വിവാഹം കഴിച്ചു. സ്വാമി വിവേകാനന്ദൻ ഇദ്ദേഹത്തിന്റെ ശിഷ്യനാണ്

മലയാള മനോരമയുടെ സ്ഥാപകൻ മാമ്മൻ മാപ്പിളയുടെ മകൻ കെ  എം മാത്യൂവിന്റെ 'എട്ടാം മോതിരം' വെളിപ്പെടുത്തുന്ന പ്രകാരം, മാമ്മൻ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവൾ പതിനൊന്നാം വയസ്സിൽ പ്രസവിക്കുകയും ചെയ്തു

കേരള രാഷ്ട്രീയത്തിലെ അധികായൻ ആയ എ കെ ഗോപാലൻ AKG അദ്ദേഹത്തിൻറെ രാഷ്ട്രീയ ഒളിവ് ജീവിതത്തിൽ ഒളിച്ചു താമസിച്ചിരുന്ന വീട്ടിലെ 12 വയസ്സുകാരിയായ പെൺകുട്ടിയോട്‌ തനിക്ക് തോന്നിയ പ്രണയത്തെപ്പറ്റി അദ്ദേഹത്തിൻറെ ജീവിതകഥയിൽ വിവരിക്കുന്നുണ്ട്.

എല്ലാ അർത്ഥത്തിലും തമിഴ്നാട്ടിലെ അതികായനായ ദ്രാവിഡ മുന്നേറ്റ പ്രസ്ഥാനങ്ങളുടെ എല്ലാം ഉപജ്ഞാതാവായ വലിയ സാമൂഹിക പരിഷ്കർത്താവായ തന്തൈ പെരിയാർ എന്നറിയപ്പെടുന്ന  പെരിയാർ ഇ വി രാമസ്വാമി 13 വയസ്സുകാരിയായ നാഗമ്മയെ ആണു വിവാഹം ചെയ്തത്. പെരിയാർ നാസ്തികനും യുക്തിവാദിയും സ്വതന്ത്ര ചിന്തകനും ആയിരുന്നു എന്നത് സ്മരണീയമാണ്

തിരുവിതാംകൂർ രാജ്ഞിയായിരുന്ന പാർവതീഭായി ( സ്വാതി തിരുനാൾ മഹാരാജാവിന്റെ ഇളയമ്മ) യെ അവളുടെ പന്ത്രണ്ടാം വയസ്സിൽ കിളിമാനൂർ രാഘവർമ കോയിത്തമ്പുരാൻ വിവാഹം ചെയ്തു, പതിമൂന്നാം വയസ്സിൽ അവൾ രാജ്യാഭാരം എല്ക്കുകയും ചെയ്തു.   

മഹാ കവി കുമാരനാശാൻ തന്‍റെ നാല്പത്തഞ്ചാം വയസ്സില്‍ ബാലികയായിരുന്ന ഭാനുമതിയെ വിവാഹം ചെയ്തു

മാതൃഭൂമിയുടെ സ്ഥാപകനും കോൺഗ്രസ്‌ നേതാവുമായിരുന്ന കേശവമേനോൻ ആദ്യ വിവാഹം ചെയ്യുന്നത്, നാലാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന ബാലികയെയായിരുന്നു.

ഝാൻസി റാണി ലക്ഷ്മിഭായി എന്നറിയപ്പെടുന്ന   മനുകർണ്ണിക  പതിമൂന്നു വയസ്സുള്ളപ്പോഴാണ് 45 വയസ്സുള്ള ഝാന്സിയിലെ രാജാവായിരുന്ന ഗംഗാധര്‍ റാവുവിന്‍റെ  രണ്ടാം ഭാര്യയായി ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. 

പ്രസിദ്ധ ആത്മ ജ്ഞാനിയും, ബാല വിവാഹത്തിനെതിരെയും  വിധവാ വിവാഹം പ്രോത്സാഹിപ്പിച്ചും സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ്  സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന  മഹാദേവ് ഗോവിന്ദ റാനഡെ (മരണം 1901 )തന്റെ ആദ്യ പത്നി മരണപ്പെട്ടപ്പോൾ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിർദ്ദേശം അവഗണിച്ച് രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരി  രമാബായിയെയായിരുന്നു.

വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹർഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെ (മരണം 1962) യുടെ ആദ്യ പത്നി ഒരു ഒമ്പത് വയസ്സുകാരിയായിരുന്നു.

ഇനിയും ഒരുപാട് പ്രശസ്തർ ഇതുപോലെ ഉണ്ട്.  ലിസ്റ്റ് നീണ്ടുപോകും എന്നുള്ളതു കൊണ്ട് നിർത്തുന്നു. ഇത് ഇന്ത്യക്കാരുടെ മാത്രം ലിസ്റ്റ് ആണ് ആണ് മറ്റു രാജ്യക്കാരുടെ ലിസ്റ്റ് ഒക്കെ എടുത്താൽ വലിയ ഗ്രന്ഥങ്ങൾ തന്നെ വേണ്ടിവരും. ഇന്നും ഉത്തരേന്ത്യയിൽ ഒക്കെ പലയിടങ്ങളിലും ശൈശവ വിവാഹങ്ങൾ വ്യാപകമായിത്തന്നെ നടക്കുന്നുണ്ട്. കഴിഞ്ഞ ഒരു അര നൂറ്റാണ്ടിൽ നമ്മുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളിൽ വന്ന വലിയ അഭിവൃദ്ധിയുടെ ഫലമായി കൊണ്ട് സംഭവിച്ച ഒരു കാര്യം മാത്രമാണ് വിവാഹപ്രായം ഉയർന്നു എന്നുള്ളത്. 

മാറിയ ആധുനിക സാഹചര്യങ്ങളിൽ നിന്ന് ചിന്തിക്കുമ്പോൾ ഈ ആളുകളൊക്കെ ചെറിയ പെൺകുട്ടികളെ കല്യാണം കഴിച്ചു എന്നുള്ളത് നമുക്ക് വളരെ മോശം കാര്യമായി തോന്നാം. എന്നാൽ അന്നത്തെ അതെ സാമൂഹിക സാഹചര്യങ്ങളിൽ ഇത് വളരെ സാധാരണമായ കാര്യം മാത്രം ആയിരുന്നു. ഒമ്പതും പത്തും വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് വളരെ മ്ലേച്ചമായ കാര്യമായി മാത്രമേ തോന്നുകയുള്ളൂ. എന്നാൽ പണ്ട് അത് സമൂഹത്തിൽ വളരെ നോർമൽ ആയ  ജാതിമത ഭേദമില്ലാതെ എല്ലാവർക്കും അംഗീകൃതമായ കാര്യം മാത്രം ആയിരുന്നു. 

2007 അമേരിക്കയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ CDC നടത്തിയ പഠനത്തിൽ 48 ശതമാനം ഹൈസ്കൂൾ വിദ്യാർത്ഥികളും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി സമ്മതിച്ചു. 2017 നടത്തിയ പുതിയ സർവ്വേയിൽ ഇത് 40 ശതമാനമായി കുറഞ്ഞിട്ടുണ്ട്. വിവാഹ പൂർവ്വ ബന്ധങ്ങളുടെ കണക്ക് ആണ് ഇത് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. 

ചുരുക്കി പറഞ്ഞാൽ ഇസ്ലാം വിവാഹത്തിന് ഒരു പ്രത്യേക വയസ്സ് ഒന്നും നിശ്ചയിച്ചിട്ടില്ല.  സമൂഹത്തിൽ പൊതുവേ അംഗീകൃതമായ പ്രായങ്ങളിൽ വിവാഹം കഴിക്കാം. അതുകൊണ്ടുതന്നെ ഒരു മുസ്ലിമിന് ലോകത്തെ ഏതു രാജ്യത്തും അവിടെയുള്ള നിയമ പരിധിക്കുള്ളിൽ നിന്നുകൊണ്ട് വിവാഹം ചെയ്യുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല. 

ഇനി ഈ പറഞ്ഞ ആളുകളൊക്കെ ശൈശവ വിവാഹം നടത്തിയവരായാലും ശരി മുഹമ്മദ് നബി 9 വയസുള്ള ആയിഷയെ വിവാഹം കഴിച്ചത് മാത്രം വിമർശിക്കപ്പെടേണ്ടത് ആണ് എന്നാണെങ്കിൽ അത് നിങ്ങളുടെ മനസ്സിലുള്ള വർഗീയവിഷം മാത്രമാണ് എന്ന് തിരിച്ചറിയുക. അതിനു മരുന്നുണ്ടെന്ന് തോന്നുന്നില്ല.


കടപ്പാട് : Dr Jauzal CP

വിരുദ്ധാഹാരങ്ങൾ



ചില ആഹാര പദാർഥങ്ങൾ ഒന്നിച്ചു പാചകം ചെയ്യുന്നത് മൂലമോ കൂട്ടിച്ചേർക്കുക വഴിയോ വിഷമയമാകുകയും തൽഫലമായി ഇത് ശരീരത്തിനു ഹാനികരമാകുകയും ആരോഗ്യപ്രശ്നങ്ങൾക്കു വഴിവെയ്ക്കുകയും ചെയ്യുന്നു. ആയുർവേദത്തിൽ ഇവയെ വിരുദ്ധാഹാരം എന്ന് അറിയപ്പെടുന്നു  .

ധാതുക്കളെയും ഓജസ്സിനേയും ക്ഷയിപ്പിച്ച് രോഗ പ്രതിരോധശേഷിക്കുതന്നെ വെല്ലുവിളിയുയർത്തിയേക്കും വിരുദ്ധാഹാരങ്ങൾ. ആഹാരവിഹാരങ്ങള്‍ കൊണ്ട് ദോഷങ്ങളെ ഇളക്കിത്തീര്‍ത്ത് അവ പുറത്തുപോകാതെ ശരീരത്തിനുള്ളില്‍ തന്നെ നിലനിന്ന് സ്വാഭാവികപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്നെങ്കില്‍ അതിനെ വിരുദ്ധാഹാരമെന്ന് പറയുന്നു. ചിലതരം ഭക്ഷ്യ വസ്തുക്കള്‍ ഒരുമിച്ച് ചേരുമ്പോള്‍ അവയുടെ അളവ്, പാചക രീതി എന്നിവയെ അടിസ്ഥാനമാക്കി വിരുദ്ധാഹാരമായി മാറാം. ചിലത് ഒരുമിച്ച് പാകപ്പെടുത്തിയാല്‍ വിരുദ്ധമാകുമ്പോള്‍, മറ്റു ചിലതാകട്ടെ ഒരു പ്രത്യേക അളവില്‍ ചേര്‍ത്താലാണ് വിരുദ്ധാഹാരമാകുക.

ചില തരം ആഹാരസാധനങ്ങൾ ഒന്നുചേർന്നാൽ‍ ശരീരത്തിലെ ത്രിദോഷങ്ങളെ ഇളക്കി രോഗങ്ങൾക്കു കാരണമാകുമെന്ന് ആയുർ‌വേദത്തിൽ ഒരു വിശ്വാസമുണ്ട്. പതിവായി വിരുദ്ധാഹാരം കഴിച്ചാൽ ത്വക്‌രോഗങ്ങളും വാത രോഗങ്ങളും വരാനുള്ള സാധ്യത കൂടുമത്രെ. പാലും മത്സ്യവും, മോരും മുതിരയും ഉദാഹരണങ്ങളായി പറയപ്പെടുന്നു. മോരും മുതിരയും എന്ന ഒരു ചൊല്ലുതന്നെയുണ്ട്.


ഒരുമിച്ച്‌ കഴിച്ചാല്‍ അപകടം ഉണ്ടാകുന്ന ചില ഭക്ഷണങ്ങള്‍ നമുക്ക് പരിചയപ്പെടാം.

ചിട്ടയോടുകൂടിയ ആഹാരരീതിയും ജീവിതശൈലിയും ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണ്. ശരീരത്തിന്റെ ആവശ്യം നിര്‍വഹിക്കാന്‍ മതിയാവുന്നതാവണം ഭക്ഷണം. എന്ത് കഴിക്കണം, എങ്ങനെ കഴിക്കണം എന്നീ കാര്യങ്ങള്‍ പ്രധാനപ്പെട്ടതു തന്നെയാണ്. ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശദ്ധിക്കേണ്ട ഒന്നാണ് വിരുദ്ധാഹാരങ്ങള്‍. വിവിധതരം അലര്‍ജികള്‍ , ബലക്ഷയം, ഓര്‍മ്മക്കുറവ്, എന്നിവയ്ക്ക് കാരണം വിരുദ്ധാഹാരങ്ങളുടെ ഉപയോഗമാണ്. വിരുദ്ധാഹാരം എന്നാല്‍ പരസ്പരം ചേര്‍ച്ചയില്ലാത്ത ആഹാരങ്ങളെയാണ്. 


പച്ചക്കറികളും പാലും

വിരുദ്ധാഹാരങ്ങളില്‍ പെട്ട രണ്ടു ഭക്ഷണങ്ങളാണ് പച്ചക്കറികളും പാലും. ഇവ രണ്ടും ഒന്നിച്ച്‌ കഴിക്കുകയോ പാചകം ചെയ്യുകയോ അരുത്. അല്ലെങ്കില്‍ പച്ചക്കറികള്‍ കഴിച്ച ഉടനെ പാല്‍ കുടിക്കാന്‍ ശ്രമിക്കരുത്. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന് വളരെ ഏറെ ദോഷം ചെയ്‌തേക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.


പാലും പുളിയുളള ഭക്ഷണസാധനങ്ങളും


പാലും പുളിയുളള ഭക്ഷണസാധനങ്ങളും ഒരുമിച്ചു കഴിച്ചാല്‍ അസിഡിറ്റി ഉണ്ടാകും. നാരങ്ങാവര്‍ഗത്തില്‍ പെട്ട ഫലവര്‍ഗങ്ങളും പുളിരസമുള്ള പച്ചക്കറികളും പാലിനൊപ്പം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ബുദ്ധി. പാല്‍ ദഹിക്കുവാന്‍ ബുദ്ധിമുട്ടാണ്. പാലില്‍ അല്‍പം നാരങ്ങ പിഴിഞ്ഞൊഴിച്ച് തൈരുണ്ടാക്കാറുണ്ട്. ഇതുതന്നെയാണ് വയറിലും സംഭവിക്കുക. ഇത്തരം അസിഡിറ്റി നെഞ്ചെരിച്ചിലിനും ഗ്യാസിനും കാരണമാകും.

സോഡയും അതുപോലുളള കോളകളും പുതിനയും ഒരുമിച്ച് ഉപയോഗിച്ചാല്‍ വിഷമായിത്തീരും. ഇവ രണ്ടും തുല്യ അളവില്‍ കൂട്ടിച്ചേര്‍ത്താല്‍ വിഷമായ സയനൈഡ് ആയിത്തീരും. ഇവ രണ്ടും ഒരുമിച്ച് കഴിക്കാതിരിക്കുന്നതാണ് ബുദ്ധി.


ബീഫും പാലും

ബീഫ് ഇഷ്ടപ്പെടാത്തവരായിട്ട് ആരും ഉണ്ടാകില്ല. പൊറോട്ടയും കൂട്ടി ബീഫ് കഴിക്കാത്തവര്‍ നമുക്കിടയില്‍ കുറവായിരിക്കും. എന്നാല്‍ ബീഫും പാലും ഒന്നിച്ചു കഴിക്കാറുണ്ടെങ്കില്‍ അതത്ര നല്ലതല്ല. ഇവ രണ്ടും വിരുദ്ധാഹാരങ്ങളാണ്. ഇവ ഒന്നിച്ചു കഴിക്കുന്നതിലൂടെ ഒരു പക്ഷെ നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലായേക്കാം. അത് കൊണ്ട് ഒരിക്കലും ബീഫും പാലും ഒന്നിച്ച്‌ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.


ബീഫും ശര്‍ക്കരയും

ഭക്ഷണത്തില്‍ പുതുമ പരീക്ഷിക്കുന്നവര്‍ ഇവ എല്ലാം ഉപയോഗിക്കാറുണ്ട്. അത്തരത്തിലുള്ളവര്‍ ബീഫും ശര്‍ക്കരയും ഒന്നിച്ച്‌ കൂട്ടിച്ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇവ രണ്ടും വിരുദ്ധാഹാരങ്ങളാണ്. ഒരിക്കലും ഈ രണ്ട് ഭക്ഷണ പദാര്‍ത്ഥങ്ങളും ഒന്നിച്ചു കഴിക്കുകയോ അല്ലെങ്കില്‍ ഒന്നിച്ചു പാചകം ചെയ്യുകയോ അരുത്.


തൈരും ചിക്കനും

പലപ്പോഴും ചിക്കനും തൈരും നമ്മള്‍ ഒന്നിച്ചു കഴിക്കുന്നവരാണ്. ഹോട്ടലില്‍ ഒരു ചിക്കന്‍ ബിരിയാണി കഴിക്കുകയാണെങ്കില്‍, അല്ലെങ്കില്‍ കല്യാണ വീട്ടില്‍ ബിരിയാണി കഴിക്കുകയാണെങ്കില്‍ തൈരും സാമ്ബാറും ചിക്കനും ബീഫും എല്ലാം ഒന്നിച്ച്‌ ഉണ്ടാകും. പലപ്പോഴും ചിക്കന്റെ കൂടെ തൈരും കൂട്ടി കഴിക്കാനാണ് നമ്മലില്‍ പലരും താല്‍പര്യപ്പെടാറ്.എന്നാല്‍ നിങ്ങള്‍ ചെയ്യുന്നത് ആരോഗ്യപരമായി ഏറ്റവും വലിയ തെറ്റാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. കാരണം ചിക്കനും തൈരും രണ്ടും വിരുദ്ധാഹാരങ്ങളാണ്. ഇവ രുണ്ടും ഒന്നിച്ച്‌ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അത് കൊണ്ട് ഇവ രണ്ടും ഒന്നിച്ച്‌ കഴിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുക.


മത്സ്യവും മോരും

ഉച്ചക്ക് ഊണിനൊപ്പം മോര് കൂട്ടി കഴിക്കുന്നവരായിരിക്കും പലരും. എന്നാല്‍ മീനും മോരും ഒന്നിച്ച്‌ കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കാരണം മീനും മോരും രണ്ടും വിരുദ്ധാഹാരങ്ങളാണ്. ഇവ രണ്ടും ഒന്നിച്ച്‌ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ തന്നെ ക്ഷയിപ്പിച്ചേക്കും.


മത്സ്യവും മാംസവും

പല സല്‍ക്കാരങ്ങളിലും പല വിധത്തിലുള്ള വിഭവങ്ങള്‍ മേശപ്പുറത്ത് ഇരിപ്പുണ്ടാകും. ഒരു ഭാഗത്ത് മീന്‍ വിഭവങ്ങള്‍, മറുഭാഗത്ത് മാംസ വിഭവങ്ങള്‍, മറ്റൊരു ഭാഗത്ത് പച്ചക്കറി വിഭവങ്ങള്‍ അങ്ങനെ തുടങ്ങിയ എല്ലാ വിഭവങ്ങളും മേശപ്പുറത്തിരിപ്പുണ്ടാകും.

മത്സ്യവും മാംസവും ഒന്നിച്ച്‌ കഴിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകുക. കരള്‍, വൃക്ക, മസ്തിഷ്‌കം എന്നിവയുടെ ആരോഗ്യത്തെയാണ് ഇവ രണ്ടും ബാധിക്കുന്നത്. ഇവ രണ്ടും വിരുദ്ധാഹാരങ്ങളാണ്.


തേനും നെയ്യും

തേനും നെയ്യും ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ ഇവ രണ്ടും ഒന്നിച്ച്‌ കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. കാരണം, നെയ്യും തേനും രണ്ടും വിരുദ്ധാഹാരങ്ങളാണ്. ഇവ രണ്ടും ഒന്നിച്ച്‌ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിച്ച്‌ കളയും.


മാങ്ങയും കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സും

മാങ്ങ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി മാങ്ങ കഴിക്കുമ്ബോള്‍ അതോടൊപ്പം ഒരു കാരണവശാലും കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് എല്ലാ വിധത്തിലും അപകടം ക്ഷണിച്ച്‌ വരുത്തുന്ന ഒന്നാണ്.


പാല്‍ക്കട്ടിയും ചീരയും

പാല്‍ക്കട്ടിയും ചീരയും നമുക്ക് ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ്. ഇത് രണ്ടും ഒരിക്കലും ഒരുമിച്ച്‌ കഴിക്കരുത്. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് വില്ലനാവുന്നു. അതുകൊണ്ട് വളരെ ശ്രദ്ധിച്ച്‌ മാത്രം ഇവ രണ്ടും കഴിക്കാന്‍ നില്‍ക്കുക.


ഗ്യാസ് നല്‍കുന്ന മിഠായികളും കോളയും

പലരും കഴിക്കുന്ന ചില ഗ്യാസ് നല്‍കുന്ന മിഠായികളുണ്ട്.ഇതിനോടൊപ്പം കോള കുടിക്കുമ്ബോള്‍ അതുണ്ടാക്കുന്ന പ്രതിസന്ധിയെക്കുറിച്ച്‌ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നു. ഇത് സയനൈഡിന് സമാനമായ അവസ്ഥയാണ് പലപ്പോഴും ഉണ്ടാക്കുക. പലപ്പോഴും വയറിനകത്ത് പൊട്ടിത്തെറി നടക്കുന്നതിന് വരെ ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കോംപിനേഷന്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.


മുട്ടയും പഴവും

മുട്ടയും പഴവും പലരും ആരോഗ്യത്തിന് വേണ്ടി കഴിക്കാറുണ്ട്. എന്നാല്‍ അല്‍പം ശ്രദ്ധിച്ച്‌ മാത്രമേ ഇത് കഴിക്കാന്‍ പാടുകയുള്ളൂ. കാരണം വയറ്റിലെത്തിയാല്‍ ഇത് വിഷമായി മാറുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ ആവില്ല. അത്രക്ക് വില്ലനാണ് പല സമയങ്ങളിലും മുട്ടയും പഴവും. അതുകൊണ്ട് തന്നെ ഉപയോഗിക്കുമ്ബോള്‍ അല്‍പം ശ്രദ്ധിച്ച്‌ മാത്രം ഉപയോഗിക്കുക. രണ്ടും ഒരുമിച്ച്‌ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കുക.


വറുത്ത കോഴിയും ഉരുളക്കിഴങ്ങ് വറുത്തതും

വറുത്ത കോഴിയും ഉരുളക്കിഴങ്ങ് വറുത്തതും ഒരുമിച്ച് കഴിക്കരുതെന്ന് പറയും. ഇവ രണ്ടിന്റേയും ദഹനക്രമം വ്യത്യസ്തമാണ്. കോഴിയില്‍ പ്രോട്ടീനുണ്ട്. ഉരുളക്കിഴങ്ങില്‍ സ്റ്റാര്‍ച്ചും. പ്രോട്ടീന്‍ ദഹനം നടക്കുന്നത് വയറിലാണ്. എന്നാല്‍ സ്റ്റാര്‍ച്ചകട്ടെ, ചെറുകുടലിലും. പ്രോട്ടീന്‍ ദഹിക്കുവാന്‍ കൂടുതല്‍ സമയമെടുക്കും. അതേ സമയം ഇവ സ്റ്റാര്‍ച്ചിനെ ദഹിക്കുവാന്‍ അനുവദിക്കുകയുമില്ല. ഇത് വയറിന് അസ്വാസ്ഥ്യം ഉണ്ടാക്കും.


നെയ്യ്, തേന്‍, വെളളം ഇവ തുല്യ അളവിലെടുത്ത് ഉപയോഗിക്കരുത്

മത്സ്യം വറുത്ത പാത്രത്തില്‍ മറ്റു വിഭവങ്ങള്‍ പാകം ചെയ്യുന്നത് ദോഷമാണ്

ഓട്ടുപാത്രത്തില്‍ സൂക്ഷിച്ച നെയ്യ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നന്നല്ല

പാലിനൊപ്പം മത്സ്യം, ചെമ്മീന്‍, ഉപ്പ്, പച്ചക്കറികള്‍, ചക്കപ്പഴം, അമരയ്ക്ക, മുളളങ്കി, പുളിരസമുളള മാങ്ങ, മോര്, മുതിര എന്നിവ കഴിക്കാൻ പാടില്ല

മോരും മീനും കോഴിയിറച്ചിയും തൈരും ഒരുമിച്ച് ഉപയോഗിക്കുന്നത് സോറിയാസിസ് ഉണ്ടാകാൻ കാരണമാകും

മത്സ്യത്തിനൊപ്പം തേന്‍, ശര്‍ക്കര, എളള്, പാല്‍, ഉഴുന്ന്, മുളപ്പിച്ച ധാന്യം എന്നിവ കഴിക്കരുത്

മുയല്‍, പോത്ത്, പന്നി, കുളക്കോഴി ഇവയുടെ മാംസത്തിനൊപ്പം പാല്‍, തേന്‍, ഉഴുന്ന്, ശര്‍ക്കര, മുളളങ്കി, മുളപ്പിച്ച ധാന്യം

പാല്‍, തേന്‍, ഉഴുന്ന്, സസ്യങ്ങളുടെ മുളകള്‍, മുള്ളങ്കി ശര്‍ക്കര എന്നിവ പോത്തിറച്ചിയോട് കൂടി കഴിക്കരുത് .

ഉഴുന്നു, തൈര്, തേന്‍, നെയ്യ്, എന്നിവയ്ക്കൊപ്പം കൈതച്ചക്ക കഴിക്കരുത്.

തൈരിനൊപ്പം പായസം, കോഴിയിറച്ചി, മാനിറച്ചി എന്നിവ കഴിക്കരുത്

വാഴപ്പഴത്തിനൊപ്പം തൈരും മോരും കഴിക്കരുത്

ചൂടുളള ആഹാരത്തിനൊപ്പം മദ്യം, തൈര്, തേന്‍ എന്നിവ കഴിക്കരുത്

തേനിനൊപ്പം ശര്‍ക്കര കുരുമുളക്, തിപ്പലി എന്നിവ കഴിക്കരുത്

കടുകെണ്ണയില്‍ കൂണ്‍ പാകം ചെയ്യുന്നത് നന്നല്ല

തേൻ ചൂടാക്കരുത്

തേന്‍ , നെയ്യ്, കൊഴുപ്പ്, എണ്ണ, വെണ്ണ, ഇവ രണ്ടെന്ണമോ മൂന്നെന്ണമോ തുല്യമാക്കി ചേര്‍ത്താല്‍ വിഷം ആണ്.

ചൂടാക്കിയോ , ചൂടുള്ള ഭക്ഷണത്തോടോപ്പമോ തേന്‍ കഴിക്കരുത്.

നിലക്കടല കഴിച്ചു വെള്ളം കുടിക്കരുത്.

ചെമ്മീനും കൂണും ഒരുമിച്ചു കഴിക്കരുത്.

പഴുത്തതും പഴുക്കാത്തതുമായ പഴങ്ങള്‍ ഒരേ സമയം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല

നല്ല തണുത്തതും ഏറെ ചൂടുളളതുമായ ആഹാര പദാര്‍ത്ഥങ്ങള്‍ കൂട്ടിക്കലര്‍ത്തരുത്

പുളിയുള്ള പദാര്‍ഥങ്ങള്‍ അമ്പഴങ്ങ, ഉഴുന്ന്, അമരക്കായ് , മത്സ്യം , നാരങ്ങ , കൈതച്ചക്ക , നെല്ലിക്ക , ചക്ക , തുവര, ചെമ്മീന്‍, മാമ്ബഴം,മോര് , ആടിന്‍ മാംസം , മാറിന്‍ മാംസം, കൂണ്‍, ഇളനീര്,ഇലനീര്‍ക്കാമ്ബ്, അയിനിപ്പഴം, കോല്‍പ്പുളി, മുതിര, ഞാവല്‍പ്പഴം, മാതളപ്പഴം, വാസ്തു ചീര, ഇവ പാലിന്റെ കൂടെ കഴിക്കുവാന്‍ പാടില്ല.

മത്സ്യം മാംസം നെയ്യ് മോര് എന്നിവ കൂണിനോട് ഒപ്പം കഴിക്കരുത്.

എള്ള്, തേന്‍, ഉഴുന്നു എന്നിവ ആട്ടിന്‍ മംസത്തോടെയും , മാട്ടിന്‍ മംസത്തോടെയും കൂടെ കഴിക്കരുത്.

പലതരം മാംസങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് കഴിക്കരുത്.

പാകം ചെയ്ത മാംസത്തില്‍ അല്പമെങ്കിലും പച്ചമാംസം ചേര്‍ന്നാല്‍ വിഷം ആണ്.

കടുകെണ്ണ ചേര്‍ത്ത് കൂണ്‍ വേവിച്ചു കഴിക്കരുത്.

തേന്‍ , നെയ്യ് , ഉഴുന്നു ശര്‍ക്കര എന്നിവ തൈരിനോടൊപ്പം കഴിക്കരുത്.

തൈരും കോഴിമംസംവും ചേര്‍ത്ത് കഴിക്കരുത്.

പാല്‍പായസം കഴിച്ച ഉടന്‍ മോര് കഴിക്കരുത്.

മുള്ളങ്കിയും ഉഴുന്നുപരിപ്പും ഒന്നിച്ചു കഴിക്കരുത്.

പത്തുനാള്‍ കൂടുതല്‍ ഓട്ടുപാത്രത്തില്‍ വച്ച നെയ്യ് കഴിക്കരുത്.

ഗോതമ്പും എള്ളെണ്ണയും കൂടി കഴിക്കരുത് - (എള്ളെണ്ണ പുരട്ടിയുള്ള ഗോതമ്പ് ദോശ അപകടം എന്നര്‍ഥം )


ഇത്തരത്തില്‍ പലരും അറിവില്ലായ്മ കൊണ്ട് വിരുദ്ധാഹാരങ്ങള്‍ കഴിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഭക്ഷ്യവിഷബാധയോ അല്ലങ്കില്‍ മറ്റു പ്രശ്‌നങ്ങളോ വരുമ്ബോഴാണ് ശ്രദ്ധിച്ചു തുടങ്ങാറ്. പലപ്പോഴും ഇത്തരം ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ആഴത്തില്‍ പ്രതികൂലമായി ബാധിക്കാറുണ്ട്. അത് കൊണ്ട് വിരുദ്ധാഹാരങ്ങളെക്കുറിച്ച്‌ അറിവ് ഉണ്ടാകുന്നത് എന്ത് കൊണ്ടും നല്ലതാണ്.


അൽകഹ്ഫ് സൂറത്ത് പകുതി രാത്രിയും പകുതി പകലിലുമോതിയാൽ?

 

വെള്ളിയാഴ്ച അൽകഹ്ഫ് ഓതുന്നതിനെ സംബന്ധിച്ച് പകലിൽ ഓതുന്നതിനും രാത്രി ഓതുന്നതിനും പ്രത്യേകം പുണ്യങ്ങളാണ് ഹദീസിൽ വന്നിട്ടുള്ളത്. പകുതി രാത്രിയിലും പകുതി പകലിലുമായി ഓതിയാൽ ഈ പുണ്യം ലഭിക്കുമോ?


വെള്ളിയാഴ്ച പകൽ അൽകഹ്ഫ് ഓതുന്നതിനും രാത്രിയിൽ ഓതുന്നതിനും പറഞ്ഞ പ്രത്യേക പുണ്യം പകലിലും രാത്രിയിലും പൂർണ്ണമായി ഓതുന്നതിന്നേ ലഭിക്കുകയുള്ളൂ. പകുതിവീതം ഓതുന്നയാൾക്ക് അടിസ്ഥാന പുണ്യം മാത്രമാണു ലഭിക്കുക. ബുജൈരിമി 2-157

(മൗലാനാ നജീബ് ഉസ്താദ് മമ്പാട്,പ്രശ്നോത്തരം 4/168)

 

മുട്ടയും മീനും ഒരുമിച്ച് ഭക്ഷിക്കുന്നത് കൊണ്ട് വല്ല വിരോധവുമുണ്ടോ

 

ഉണ്ട്! മീനും മുട്ടയും ഒരുമിച്ച് കഴിച്ചാൽ വൻകുടൽ വീക്കം, അർശസ്, കോട്ട്പല്ല് വേദന എന്നീ രോഗങ്ങൾ ഉണ്ടാകും. 

(അത്ത്വിബ്ബു ന്നബവിയ്യ് :1/310)

فصل [ في الحذر من أكل البيض والسمك معا] 

وقال ابن يختيشوع: احذر أن تجمع البيض والسمك، فإنهما يورثان القولنج، والبواسير، ووجع الأضراس.( الطب النبوي : ١/٣١٠) كي عمر الباقوي كاركاد


Tuesday 22 September 2020

അശ്രദ്ധമായി സ്വലാത്ത് ചൊല്ലുന്നവനും പ്രതിഫലം ലഭിക്കുമോ

 

"നബി (സ) പറഞ്ഞു: അശ്രദ്ധവാനായി എന്റെ മേൽ സ്വലാത് ചൊല്ലുന്നവന് പർവതസമാനം കണക്കെ പ്രതിഫലം നല്കപ്പെടുകയും മലക്കുകൾ അവന്റെ മേൽ പാപമോചനം തേടുകയും പ്രാർത്ഥിക്കുകയും ചെയ്യും. എന്നാൽ ഹൃദയ സാനിധ്യത്തോടെ ചൊല്ലുന്നവനുള്ള പ്രതിഫലം അല്ലാഹുവിനല്ലാതെ ആർക്കും അറിയുന്നതല്ല". . ഇത് അവലംബ യോഗ്യമാണോ?  


‘സഅാദതുദ്ദാറൈന്‍ ഫിസ്സ്വലാതി അലാ സയ്യിദില്‍കൌനൈന്‍’ എന്ന ഗ്രന്ഥത്തില്‍ രചയിതാവായ ശൈഖ് യൂസുഫുന്നബഹാനി(റ) മനസാന്നിധ്യത്തോടെ സ്വലാത് ചൊല്ലല്‍ എന്ന തലക്കെട്ടോടെ ഈ വിഷയം ചര്‍ച്ചക്ക് വിധേയമാക്കിയിട്ടുണ്ട്.

പ്രതിഫലം ആഗ്രഹിച്ച് മനസാന്നിധ്യത്തോടെ നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നവര്‍ക്കാണ് പ്രതിഫലമായി അല്ലാഹുവില്‍ നിന്നുള്ള 10 സ്വലാത്ത് ലഭിക്കുകയെന്ന് മുഹഖിഖുകളായ ചില മഹാന്മാരില്‍ നിന്ന് മഹാനായ ഖാളീ ഇയാള്(റ) ഉദ്ദരിച്ചതായി മഹാനരായ യൂസുഫുന്നബഹാനി(റ) ഈ ചര്‍ച്ചയുടെ തുടക്കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അഭിപ്രായാന്തരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം ചര്‍ച്ചയുടെ അവസാനത്തില്‍ ചോദ്യത്തിലുന്നയിക്കപ്പെട്ട ഈ വാക്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെ വായിക്കാം:

അബ്ദുല്‍വഹാബ് ശഅ്റാനീ(റ) തന്‍റെ ത്വബഖാതില്‍ അബുല്‍മവാഹിബുശ്ശാദുലീ(റ)യുടെ തര്‍ജുമയില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്: ഞാന്‍ സയ്യിദുല്‍ആലമീനായ (തിരുനബി)യെ കണ്ടു. അപ്പോള്‍ ഞാന്‍ പറഞ്ഞു. യാ റസൂലല്ലാഹ്, അല്ലാഹു 10 സ്വലാത്ത് ചൊല്ലുമെന്ന് പറഞ്ഞത് അങ്ങയുടെ മേല്‍ മനസാന്നിധ്യത്തോടെ ഒരു സ്വലാത്ത് ചൊല്ലിയവരെ കുറിച്ചാണോ. അപ്പോള്‍ നബി(സ്വ) പറഞ്ഞു. അല്ല, അശ്രദ്ധമായി സ്വലാത്ത് ചൊല്ലിയവര്‍ക്കെല്ലാമാണത്. പുറമെ, അവന് വേണ്ടി പ്രാര്‍ത്ഥിക്കുകയും പാപമോചനം തേടുകയും ചെയ്യുന്ന മലക്കുകളെ  പര്‍വ്വതസമാനം അല്ലാഹു അവര്‍ക്ക് നല്‍കുകയും ചെയ്യും. എന്നാല്‍ മനസാന്നിധ്യത്തോടെയാണ് സ്വലാത്ത് ചൊല്ലുന്നതെങ്കില്‍ അതിന്‍റെ പ്രതിഫലം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയില്ല (സആദതുദ്ദാറൈന്‍ 32).


മറുപടി നൽകിയത്   മുബാറക് ഹുദവി അങ്ങാടിപ്പുറം

തിന്മ ചെയ്യാൻ വഴി വെച്ച് കൊടുത്തവന് ചെയ്തവന് കിട്ടുന്ന ശിക്ഷ കിട്ടുമോ?

 

ആരൊരാള്‍ ഉത്തമമായൊരു ശുപാര്‍ശ ചെയ്യുന്നുവോ അവന് അതില്‍നിന്നൊരു വിഹിതമുണ്ടാകും. ഒരാള്‍ ചീത്ത ശുപാര്‍ശ ചെയ്താല്‍ അതില്‍ നിന്ന് ഒരോഹരി അയാള്‍ക്കും ലഭിക്കും. എല്ലാ കാര്യങ്ങള്‍ക്കും നിരീക്ഷകനാണ് അല്ലാഹു (സൂറതുന്നിസാഅ് 85)

വിശുദ്ധഖുര്‍ആനിലെ മേല്‍സൂക്തത്തിന്‍റെ വിശദീകരണത്തില്‍ തിന്മയുടെ സഹായികള്‍ക്കും പ്രേരകര്‍ക്കും ആ തിന്മ ചെയ്തവരുടെ കുറ്റത്തില്‍ നിന്നുള്ള വിഹിതമുണ്ടെന്ന് മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട്..

ജൂതന്മാരോടുള്ള മുസ്ലിമിന്‍റെ സമീപനം എന്തായിരിക്കണം? ജൂതനാണ് എന്ന ഒറ്റക്കാര്യം കൊണ്ട് ഒരാളെ ശത്രുപക്ഷത്ത് നിര്‍ത്തണോ? അവരിലും മുസ്ലീങ്ങളോട് അനുകമ്പയും ദയയുമുള്ളവരോടുള്ള സമീപനം എന്തായിരിക്കണം? ഇസ്ലാം മൊത്തത്തില്‍ ജൂതരെ ശത്രുവായി കാണുന്നുണ്ടോ?

 

നബി(സ്വ)യുടെ കാലത്ത് ഇസ്ലാമിന്ന് നാനാവിധ ശത്രുക്കളുണ്ടായിരുന്നല്ലോ. എന്നാല്‍, അത്തരക്കാരില്‍ ഏറ്റവും വലിയ ബദ്ധവൈരികള്‍ ജൂതന്മാരും ബഹുദൈവവിശ്വാസികളുമാണെന്ന്  വിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാമിന്‍റെ ശത്രുക്കളോട് ആശയപരമായും വിശ്വാസപരമായും എല്ലാ അര്‍ത്ഥത്തിലും അകലവും അമര്‍ശവും കാണിക്കുന്നതോടൊപ്പം ശത്രുക്കളാണെങ്കില്‍ പോലും വ്യക്തിപരമായും മാനുഷികപരമായും ഉള്ള എല്ലാ കടമകളും അവരോടും പാലിക്കണമെന്നും എല്ലാ സ്നേഹാദരങ്ങളോടെയും മാനവികമൂല്യങ്ങളോടെയുമാണ് അവരോടും പെരുമാറേണ്ടതെന്നുമാണ് തിരുനബി(സ്വ) അവിടത്തെ ജീവിതത്തിലൂടെ കാണിച്ചുതന്നിട്ടുള്ളത്.

ഇസ്ലാമിന്‍റെയും മുസ്ലിമിന്‍റെയും ശത്രുവായിരുന്നാല്‍ പോലും അവരോട് പെരുമാറേണ്ട രീതിയും സ്വഭാവവും ഇസ്ലാം പഠിപ്പിക്കുന്നത് മറ്റു മതങ്ങളോ ഇസങ്ങളോ പ്രചരിപ്പിക്കുന്നത് പോലെ വെറുപ്പിന്‍റെയോ വിദ്വേഷത്തിന്‍റെയോ അസഹിഷ്ണുതയുടെയോ വൈകാരികതയുടെയോ തീവ്രതയുടെയോ രീതിയല്ല. തിരുനബി(സ്വ) മദീനായിലെത്തിയപ്പോള്‍ അവിടെയുള്ള ജൂതന്മാരോട് കാണിച്ച പെരുമാറ്റരീതി ഹദീസുകളില്‍ നിന്ന് നമുക്ക് മനസിലാക്കാം.

ജൂതന്മാരോടുള്ള സാമ്പത്തികഇടപാടുകള്‍, പൊതുഇടപെടലുകള്‍, നീതിന്യായസമീപനങ്ങള്‍ തുടങ്ങിയ നിരവധി സംഭവങ്ങള്‍ ചരിത്രഗ്രന്ഥങ്ങളിലും ഹദീസ് ഗ്രന്ഥങ്ങളിലും സുലഭമാണ്.

ജൂതന്മാരുമായുള്ള കച്ചവടഇടപാടുകള്‍ (സീറതുബ്നിഹിശാം 2-48), ഉസ്മാന്‍ (റ) റൂമാ കിണര്‍ യഹൂദിയില്‍ നിന്ന് വിലകൊടുത്തുവാങ്ങിയ സംഭവം (മുഅ്ജമുല്‍ബൂല്‍ദാന്‍ 3-104), കിണറ് വാങ്ങുന്ന സമയത്തും പിന്നീടും ജൂതനായ ഉടമസ്ഥന് നല്‍കിയ പരിഗണന (സാദുല്‍മആദ് 5-713,714), ജൂതന്‍റെ കയ്യില്‍ തിരുനബി അങ്കി പണയം വെച്ച സംഭവം (ബുഖാരി 2088, 2759) (മുസ്ലിം 1603) (തുര്‍മുദി 1214), (നസാഈ 6247), (ഇബ്നുമാജ 2438), സ്വഹാബിയും യഹൂദിയും തമ്മിലുള്ള തര്‍ക്കത്തില്‍ ജൂതന് അനുകൂലമായി നീതിപൂര്‍ണമായ വിധി നല്‍കിയ സംഭവം (ബുഖാരി 2281) (മുസ്ലിം 2347), ജൂതനും ജാബിര്‍(റ)ഉം തമ്മിലുള്ള ചരിത്രം (ബുഖാരി 5128), ബാഹ്യമായി ജൂതന്‍ കുറ്റക്കാരനെന്ന് തോന്നിയ സംഭവത്തില്‍ ജൂതനെതിരെ വിധി പറയാനൊരുങ്ങുമ്പോള്‍ ഖുര്‍ആന്‍ അവതരിച്ച് ജൂതന്‍റെ നിരപരാധിത്വം വ്യക്തമായ സംഭവം (നിസാഅ് 105), ജൂതന് കടം നല്‍കാനുണ്ടായിരുന്ന സ്വഹാബിയെ കുറിച്ച് ജൂതന്‍ പരാതി പറഞ്ഞതിനെ തുടര്‍ന്ന് തിരുനബി(സ്വ) കടബാധ്യത തീര്‍ത്ത സംഭവം (മുസ്നദു അഹ്മദ് 15528) തുടങ്ങിയ നിരവധി ചരിത്രങ്ങള്‍ ജൂതന്മരോട് തിരുനബി (സ്വ) കാണിച്ച നീതിയുക്തവും സൌമ്യപൂര്‍ണവുമായ സമീപനത്തിന്‍റെ നേര്‍സാക്ഷ്യങ്ങളാണ്.

എന്നാല്‍ മുകളില്‍ സൂചിപ്പിച്ചതു പോലെ, ഇസ്ലാമിന്‍റെ ബദ്ധവൈരികളായ ജൂതരുടെ ആശയാദര്‍ശങ്ങളെ പൂര്‍ണമായും വെടിഞ്ഞുനില്‍ക്കല്‍ വിശ്വാസിയുടെ മേല്‍ ബാധ്യതയാണ്. അവരുടെ ആചാരങ്ങളുമായോ അനുഷ്ഠാനങ്ങളുമായോ വിശ്വാസി ഒരുതരത്തിലുള്ള സമാനതയും സ്വീകരിക്കരുതെന്നാണ് ശറഇന്‍റെ കല്‍പന. അവരോട് സാദൃശ്യപ്പെടുകയെന്നത് വിശുദ്ധഖുര്‍ആനും തിരുസുന്നത്തും കര്‍ശനമായി വിലക്കിയതാണ്. ഇസ്ലാമിനോടും മുസ്ലിമിനോടുമുള്ള അവരുടെ ശത്രുതാപരമായ നിലപാട് തന്നെയാണിതിന് കാരണം.

‘മനുഷ്യരില്‍ വെച്ച് സത്യവിശ്വാസികളോട് ഏറ്റവും കഠിനമായ ശത്രുത പുലര്‍ത്തുന്നത് ജൂതന്മാരും ബഹുദൈവ വിശ്വാസികളുമാണെന്ന് താങ്കള്‍ക്ക് കാണാം’ (സൂറതുല്‍മാഇദ 82).

മേല്‍പറഞ്ഞ രണ്ടു കക്ഷികളുടെയും ശത്രുതാപരമായ നിലപാടിന് നിരവധി തെളിവുകള്‍ ചരിത്രത്തിലുണ്ട്. തിരുനബി(സ്വ)ക്ക് നേരെ നടന്ന പതിനഞ്ചോളം വതശ്രമങ്ങളില്‍ മുഴുവന്‍ പ്രതികള്‍ ഈ രണ്ടു വിഭാഗക്കാരായിരുന്നു.

തിരുനബി(സ്വ)യുടെ മുമ്പ് കഴിഞ്ഞുപോയ നിരവധി പ്രവാചകന്മാര്‍ ജൂതരാല്‍ വധിക്കപ്പെട്ട ചരിത്രം പലയിടങ്ങളായി  വിവരിക്കുന്നുണ്ട് (അല്‍ബഖറ 61,87, ആലുഇംറാന്‍ 21).

മുസ്ലിമകളോടും വിശിഷ്യാ തിരുനബിയോടുമുള്ള ജൂതന്മാരുടെ വെറുപ്പും ശത്രുതയും വിശുദ്ധഖുര്‍ആന്‍ പലയിടങ്ങളിലായി വ്യക്തമാക്കിയിട്ടുണ്ട്. ജൂതരുമായി സഹവാസമോ സഹവര്‍ത്തിത്തമോ ഇസ്ലാം ഒരിക്കലും പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും വിശുദ്ധഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല (ഫാതിഹ 6-7).

'കോപത്തിന് ഇരയായവർ' എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, വേദഗ്രന്ഥത്തിന്റെ വാഹകരാണെന്നതിൽ അഭിമാനം കൊള്ളുന്നതോടൊപ്പം സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി വേദവാക്യങ്ങൾ ദുർവ്യാഖ്യാനം ചെയ്തത് നിമിത്തം അല്ലാഹുവിന്റെ കോപത്തിന് ഇരയായ യഹൂദരാണ്.

ജൂതന്മാരുടെ നിന്ദ്യതയുടെയും ഭീരുത്വത്തിന്‍റെയും കാരണം അല്ലാഹു തന്നെ വിശദീകരിക്കുന്നുണ്ട്.

അവരുടെ മേൽ നിന്ദ്യതയും പതിത്വവും അടിച്ചേൽപിക്കപ്പെടുകയും, അവർ അല്ലാഹുവിന്റെ കോപത്തിന്‌ പാത്രമായിത്തീരുകയും ചെയ്തു. അവർ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, പ്രവാചകൻമാരെ അന്യായമായി കൊലപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണത്‌ സംഭവിച്ചത്‌. അവർ ധിക്കാരം കാണിക്കുകയും, അതിക്രമം പ്രവർത്തിക്കുകയും ചെയ്തതിന്റെ ഫലമായാണത്‌ സംഭവിച്ചത്‌ (അല്‍ബഖറ 61).

ജൂതന്മാരുടെ വഴി സ്വീകരിക്കലും അവരോട് സമാനത പുലര്‍ത്തലും ഖുര്‍ആന്‍ തന്നെ വിലക്കിയിട്ടുണ്ട്.

പ്രസ്പഷ്ട ദൃഷ്ടാന്തങ്ങള്‍ വന്നുകിട്ടിയിട്ടും ഭിന്നാഭിപ്രായക്കാരും വ്യത്യസ്തകക്ഷികളുമായവരെപ്പോലെ നിങ്ങളാകരുത് (ആലുഇംറാന്‍ 105)

വേദക്കാരാണ് മേല്‍സൂക്തം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ജൂതന്മാര്‍ പലവിഭാഗമാണ്, പരീശന്മാര്‍, സെദൂക്യന്മാര്‍, ശമര്യന്മാര്‍, പുരോഹിതന്മാര്‍...... ക്രിസ്ത്യാനികളാകട്ടെ അതിലേറെയുണ്ട്. ഒന്നാം നൂറ്റാണ്ടിലെ ആരിയസിന്റെ അനുയായികള്‍, നെസ്റ്റോറിയന്മാര്‍, മാറോനൈറ്റ്‌സ്, കത്തോലിക്കര്‍, ആംഗ്ലിക്കന്‍ സഭ, പൗരസ്ത്യസഭ..... രണ്ടായിരത്തിലധികം വിഭാഗങ്ങളുണ്ട് അമേരിക്കയില്‍. അല്ലാഹുവിങ്കല്‍ നിന്നു തൗറാത്തും ഇന്‍ജീലും ലഭിച്ച ശേഷമാണിവര്‍ ഇങ്ങനെ ഭിന്ന പക്ഷക്കാരായത് എന്നാണിവിടെ സൂചിപ്പിച്ചിരിക്കുന്നത്.

സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാനബിയെ പീഡിപ്പിച്ചവരെ പോലെയാകരുത്. അങ്ങനെ അവരുടെ ജല്‍പനങ്ങളില്‍ നിന്ന് അദ്ദേഹത്തെയവന്‍ വിമുക്തനാക്കുകയുണ്ടായി. അല്ലാഹുവിങ്കല്‍ അദ്ദേഹം ഉല്‍കൃഷ്ടനാകുന്നു (അഹ്സാബ് 69)

സൈനബ് ബീവി(റ)യെ വിവാഹം ചെയ്തതിലും മറ്റു പല കാര്യങ്ങളിലും തിരുമേനി(സ്വ)യെ പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്ന മുശ്‌രിക്കുകളോടും മുനാഫിഖുകളോടുമാണ് മേല്‍നിരോധം. ജൂതന്മാര്‍ മൂസാനബിയെ ബുദ്ധിമുട്ടിച്ചതു പോലെ, നിങ്ങള്‍ നബിയെ ബുദ്ധിമുട്ടിക്കരുത്.മൂസാനബി(അ)ന് വെള്ളപ്പാണ്ടുണ്ടെന്നും അതിനാലാണ് എപ്പോഴും വസ്ത്രം ധരിച്ചു നടക്കുന്നതെന്നുമായിരുന്നു ആ വിഡ്ഢികളുടെ ജല്‍പനം. എന്നാല്‍, അത് തിരുത്തിയ സംഭവം ബുഖാരിയും മറ്റും ഉദ്ധരിച്ച ഹദീസിലുണ്ട്.

അല്ലാഹുവിനെയും സത്യസന്ദേശങ്ങളുമായവതരിച്ച ഖുര്‍ആനെയും അനുസ്മരിച്ചുകൊണ്ട് ഹൃദയങ്ങള്‍ ഭീതിദമാകാനും നേരത്തെ വേദം ലഭിച്ചവരെപ്പോലെയാകാതിരിക്കാനും-അവര്‍ക്ക് കാലദൈര്‍ഘ്യം വരികയും തദ്വാരാ ഹൃദയകാഠിന്യമുണ്ടാവുകയും മിക്കവരും അധര്‍മകാരികളാവുകയും ചെയ്തു. സത്യവിശ്വാസികള്‍ക്കു സമയമായില്ലേ? (സൂറതുല്‍ഹദീദ് 16).

നേരത്തെ വേദം ലഭിച്ചവര്‍ ജൂത-ക്രിസ്ത്യാനികളാണ്. മൂസാനബി(അ)നു ശേഷം ആയിരത്തി എണ്ണൂറും ഈസാനബി(അ)നു ശേഷം അഞ്ഞൂറും വര്‍ഷം കഴിഞ്ഞാണ് ഖുര്‍ആന്‍ അവതരിക്കുന്നത്. ഈ നീണ്ട കാലഘട്ടം കടന്നുപോയതിനാല്‍ രണ്ടുമതങ്ങള്‍ക്കും ഗുരുതരമായ ചൈതന്യശോഷണം വന്നിരുന്നു. അടിസ്ഥാനശിലയായ തൗഹീദില്‍ നിന്നുതന്നെ അവര്‍ വ്യതിചലിച്ചു കഴിഞ്ഞിരുന്നല്ലോ. സന്മാര്‍ഗ വ്യതിചലനം സംഭവിച്ചു എന്നര്‍ത്ഥം. തൗഹീദിന്റെയും സന്മാര്‍ഗത്തിന്റെയും നിലനില്‍പിന്നായി രംഗത്തിറങ്ങിയ ആരിയസിനെപ്പോലെയുള്ള ഒട്ടേറെ പരിഷ്‌കര്‍ത്താക്കളെ അവര്‍ നിഷ്‌കരുണം പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തു.

ജൂതരുടെ കുതന്ത്രവും ചതിപ്രയോഗങ്ങളും ഭയപ്പെടേണ്ടതാണെന്നും അവരുടെ സമര്‍ത്ഥനങ്ങളും വാദങ്ങളും പൊള്ളത്തരമാണെന്നും മിഥ്യയെ സത്യമാക്കി അവതരിപ്പിക്കുന്ന അവരുടെ തലതിരിഞ്ഞ നിലപാടും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആലുഇംറാന്‍ 72-73, മാഇദ 18, മാഇദ 64 എന്നീ സൂക്തങ്ങള്‍ ഉദാഹരണം.

ജൂതന്മാരുടെ സ്ഥാപിതസ്വഭാവമായ ദൈവഗ്രന്ഥങ്ങിലെ മാറ്റത്തിരുത്തലുകളെ ഖുര്‍ആന്‍ കൃത്യമായി ആവരണം ചെയ്യുന്നതിലൂടെ ലക്ഷീകരിക്കപ്പെടുന്നത് അവരില്‍ നിന്ന് അകലം പാലിക്കുന്നതിലൂടെ നമ്മുടെ മതത്തിന്‍റെ സംരക്ഷണം നിറവേറ്റല്‍കൂടിയാണ്. നിസാഅ് 46, മാഇദ 41, ആലുഇംറാന്‍ 69 നിസാഅ് 44 എന്നീ ആയതുകളില്‍ ഇത് കാണാം.

ജൂതന്മാരുടെ ഫിത്നയും ഫസാദും വേണ്ടവോളം മനസിലാക്കാവുന്ന ഭൂതകാലചരിത്രവും സമകാലികസംഭവങ്ങളും നമ്മുടെ മുമ്പിലുണ്ട്. ഭാവിചരിത്രവും പൂര്‍വ്വചരിത്രത്തിന്‍റെ തുടര്‍ച്ചയായിരിക്കുമെന്ന് ഖുര്‍ആന്‍ പ്രവചിച്ചിട്ടുണ്ട്.

അല്ലാഹു ഹസ്തബന്ധിതനാണ് എന്നു യഹൂദികള്‍ ജല്‍പിക്കുന്നു. എന്നാല്‍ അവരുടെ കൈകളാണ് ബന്ധിച്ചുവെക്കപ്പെട്ടിരിക്കുന്നത്-മൗഢ്യം പറഞ്ഞതിനാല്‍ അവര്‍ അഭിശപ്തരായി -അല്ലാഹുവിന്റെ ഇരു കൈകളും നിവര്‍ത്തി വെക്കപ്പെട്ടതാകുന്നു; താന്‍ ഉദ്ദേശിക്കുന്ന വിധം അവന്‍ ചെലവഴിക്കും. താങ്കള്‍ക്ക് രക്ഷിതാവിങ്കല്‍ നിന്ന് അവതീര്‍ണമാകുന്നത് അവരില്‍ മിക്കവര്‍ക്കും ധിക്കാരവും നിഷേധവും വര്‍ധിപ്പിക്കുകതന്നെ ചെയ്യുന്നു. അന്ത്യനാള്‍ വരെയും അവര്‍ക്കിടയില്‍ നാം ശത്രുതയും വിദ്വേഷവും ഇട്ടുകൊടുത്തിരിക്കുകയാണ്. അവര്‍ യുദ്ധാഗ്നി കത്തിക്കുമ്പോഴൊക്കെ യും അല്ലാഹു അത് കെടുത്തിക്കളയുന്നു. അവര്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ പാടുപെടുകയാണ്; അല്ലാഹുവാകട്ടെ, നാശകാരികളെ സ്‌നേഹിക്കയേ ചെയ്യില്ല (മാഇദ 64) .

സാമ്പത്തിക പ്രയാസങ്ങളുണ്ടാകുമ്പോള്‍, അല്ലാഹു പിശുക്കനാണ്, അതുകൊണ്ടാണ് നമുക്ക് സമ്പത്ത് തരാത്തത് എന്നു ചില യഹൂദികള്‍ രഹസ്യമായി പറഞ്ഞിരുന്നു. അതാണ് പശ്ചാത്തലം. കൈ എന്ന പ്രയോഗം ഇവിടെ ആലങ്കാരികമാണ്, ഔദാര്യം ആണ് ഉദ്ദേശ്യം. സൃഷ്ടികളെപ്പോലെ, കൈയും കാലുമൊന്നും അല്ലാഹുവിന്ന് ഇല്ലല്ലോ. ഈ വിധം പലതരം വിടുവായത്തങ്ങളും മൗഢ്യങ്ങളും നിസ്സങ്കോചം പറഞ്ഞിരുന്നതിനാല്‍ ജൂതര്‍ അല്ലാഹുവിന്റെ ശാപത്തിനു വിധേയരാവുകയുണ്ടായി.

ഓരോ ഖുര്‍ആന്‍ സൂക്തമിറങ്ങുമ്പോഴും, തിരുമേനി (സ്വ) ഓരോ പുതിയ മതകാര്യം പഠിപ്പിക്കു മ്പോഴും ജൂതന്മാര്‍ അത് നിഷേധിക്കുകയും അവഹേളിക്കുകയും ചെയ്യും. തദ്ഫലമായി സത്യനിഷേധം നാള്‍ക്കുനാള്‍ അവരില്‍ വര്‍ധിച്ചുവന്നുകൊണ്ടിരിക്കുമല്ലോ. ഈ ധിക്കാര മനഃസ്ഥിതി മൂലം അവരില്‍ അന്ത്യനാള്‍ വരെയും പരസ്പര ശത്രുത അല്ലാഹു നിക്ഷേപിച്ചിരിക്കുകയാണ്. യഹൂദികള്‍ നാനാ ഭാഗത്തു നിന്നുമായി വന്ന് ചേക്കേറിയ ഇസ്രയേല്‍ രാഷ്ട്രത്തിലും മറ്റിടങ്ങളിലുമൊക്കെ ഈ ഛിദ്രത കാണാം. പക്ഷേ, അതു മറച്ചു വെച്ച്, ഇസ്‌ലാം എന്ന പൊതു ശത്രുവിനെതിരെ അവര്‍ ഒറ്റക്കെട്ടായിരിക്കുന്നു എന്നുമാത്രം.

മേല്‍വിവരിക്കപ്പെട്ടതില്‍ നിന്ന് ജൂതന്മാര്‍ ഇസ്ലാമിനോടും മുസ്ലിംകളോടും ഏതു തരത്തിലാണ് പെരുമാറുന്നതെന്ന് വ്യക്തമായല്ലോ. ചരിത്രവും വര്‍ത്തമാനവും നമുക്ക് മുമ്പില്‍ തെളിവുകളായി ഏറെയുണ്ട്താനും.

ചുരുക്കത്തില്‍ വൈയക്തികവും മാനുഷികവുമായ വിഷയങ്ങളില്‍ ജൂതരോട് സൌമ്യസമീപനം സ്വീകരിക്കുന്നതോടൊപ്പം ആശയപരമായും മതപരമായും ജൂതരോട് പൂര്‍ണമായ അകലം പാലിക്കേണ്ടതും അവരുടെ രക്തത്തിലലിഞ്ഞു ചേര്‍ന്ന ശത്രുതാമനോഭവാത്തെയും വഞ്ചനാപരമായ നിലപാടിനെയും കരുതിയിരിക്കേണ്ടതുമാണെന്ന് മനസിലായല്ലോ.


മറുപടി നൽകിയത്   മുബാറക് ഹുദവി അങ്ങാടിപ്പുറം