Saturday 31 October 2020

വീട്ടിലിരുന്ന് ഡോക്‌ടറെ കാണാം: മരുന്നുകളും പരിശോധനകളും ഇനി സൗജന്യം

 

ഇ- സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം വഴി കിട്ടുന്ന കുറിപ്പടിയിലെ മരുന്നുകള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലഭ്യമായവ സൗജന്യമായി ലഭിക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതോടൊപ്പം ഇ-സഞ്ജീവനി കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ ലാബ് പരിശോധനകളും നടത്താവുന്നതാണ്. ഇ-സഞ്ജീവനി കുറിപ്പടികള്‍ക്കെല്ലാം തന്നെ 24 മണിക്കൂര്‍ മാത്രമേ സാധുതയുള്ളൂ. അതിനാല്‍ അന്ന് തന്നെ ആശുപത്രി സേവനം ഉപയോഗിക്കേണ്ടതാണ്. തികച്ചും സൗജന്യമായ ഇ-സഞ്ജീവനി സേവനങ്ങള്‍ എല്ലാവരും പ്രയോജനപ്പെടുത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

സേവനം ആരംഭിച്ച് കുറഞ്ഞ നാള്‍കൊണ്ടുതന്നെ ഇന്ത്യയില്‍ മാതൃകാപരമായിരിക്കുകയാണ് ഇ-സഞ്ജീവനി. ഇതുവരെ 49,000 പേരാണ് സംസ്ഥാനത്തെ ഇ-സഞ്ജീവനി സേവനം ഉപയോഗിച്ചത്. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ പതിവ് ഒ.പി. ചികിത്സക്കായുള്ള ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി പകരം ഇ-സഞ്ജീവനിയെ കൂടുതലായി ആശ്രയിക്കുകയാണ്. നാന്നൂറിലധികം പേരാണ് ദിവസം തോറും സേവനം തേടുന്നത്. ഏകദേശം 6.52 മിനിറ്റ് കൊണ്ടാണ് ഇ-സഞ്ജീവനിയിലൂടെ ഒരു കണ്‍സള്‍ട്ടേഷന്‍ പൂര്‍ത്തീകരിക്കുന്നത്. ഏകദേശം 5.11 മിനിറ്റാണ് വ്യക്തികള്‍ക്കെടുക്കേണ്ടി വരുന്ന ശരാശരി കാലതാമസം. ആശുപത്രിയിലെ യാത്രയും സമയനഷ്ടവും ചെലവുകളുമെല്ലാം ഇതിലൂടെ ഒഴിവാക്കാനാകും.


എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 മണി വരെയാണ് ജനറൽ മെഡിസിൻ ഒ.പി.യുള്ളത്. ശിശു-നവജാതശിശു വിഭാഗം ഒ.പി. തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും സൈക്യാട്രി വിഭാഗം ഒ.പി. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ ഉച്ചയ്‌ക്ക് ഒരു മണി വരെയും സ്ഥിരമായി പ്രവർത്തിക്കുന്നു.

കൂടുതൽ ജനങ്ങൾ സേവനം തേടിയതോടെ പതിവായുള്ള ഈ ജനറൽ ഒ.പി. സേവനങ്ങൾക്കു പുറമേ സ്‌പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാക്കി ഇ-സഞ്ജീവനി സേവനം വിപുലീകരിച്ചിട്ടുണ്ട്. കേരളത്തിലെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ 30 സ്ഥാപനങ്ങൾ ഇ സഞ്ജീവനി വഴി സൗജന്യ സേവനങ്ങൾ നൽകാനും തുടങ്ങിയിട്ടുണ്ട്.

ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡയബെറ്റിക്‌സ് തിരുവനന്തപുരം, ഇംഹാൻസ് കോഴിക്കോട്, ആർസിസി തിരുവനന്തപുരം, കൊച്ചിൻ കാൻസർ സെന്റർ, മലബാർ കാൻസർ സെന്റർ തലശ്ശേരി തുടങ്ങിയ സ്ഥാപനങ്ങളുടെ ഒപി സേവനങ്ങൾ ഇ-സഞ്ജീവനി വഴി ലഭ്യമാണ്. കൂടാതെ മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ നിന്നുമുള്ള സർക്കാർ മേഖലയിലെ സ്‌പെഷ്യാലിറ്റി ഡോക്ടർമാർ നേതൃത്വം നൽകുന്ന ഒപികളും, കൗൺസിലിങ്ങ് സേവനങ്ങളും ഇ-സഞ്ജീവനി വഴി ആരംഭിച്ചിട്ടുണ്ട്. ഡിസ്ട്രിക്റ്റ് ഏർളി ഇന്റർവെൻഷൻ സെന്ററും അതോടൊപ്പം ജില്ലകളിലെ അഡോളസന്റ് ക്ലിനിക്കിലെ കൗൺസിലർമാരും ചേർന്നാണ് കൗൺസിലിംഗ് സേവനങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.

ജീവിതശൈലീ രോഗങ്ങളാലും ദീർഘനാളായുള്ള രോഗങ്ങളാലും ക്ലേശത അനുഭവിക്കുന്നവർക്ക് ഈ മഹാമാരി കാലത്ത് സഹായ ഹസ്തമായി മാറുകയാണ് ഇ-സഞ്ജീവനി. പതിവ് ചികിത്സകൾക്ക് മുടക്കം വരാതെ ഇത്തരം രോഗങ്ങളെ ശാസ്ത്രീയമായും അതോടൊപ്പം വിദഗ്ധമായും നേരിടാൻ ഈ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കുന്നു. ഫീൽഡുതല ആരോഗ്യ പ്രവർത്തകർ വഴിയും വോളന്റിയർമാർ വഴിയും ഭവന സന്ദർശന വേളയിൽ ഇ-സഞ്ജീവനി സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്.


എങ്ങനെ വീട്ടിലിരുന്ന് ഡോക്‌ടറെ കാണാം?

ആദ്യമായി https://esanjeevaniopd.in/ എന്ന ഓൺലൈൻ സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഇ സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്‌ടോപോ അല്ലെങ്കിൽ ടാബ് ഉണ്ടങ്കിൽ esanjeevaniopd.in എന്ന സൈറ്റിൽ പ്രവേശിക്കാം.

ആ വ്യക്തി ഉപയോഗിക്കുന്ന ആക്ടീവായ മൊബൈൽ നമ്പർ ഉപയോഗിച്ചു രജിസ്റ്റർ ചെയ്യുക.


തുടർന്ന് ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ചു ലോഗിൻ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.

വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്ത് മരുന്നുകൾ വാങ്ങാവുന്നതാണ്. കൂടാതെ പരിശോധനകളും നടത്താവുന്നതാണ്. സംശയങ്ങൾക്ക് ദിശ 1056 എന്ന നമ്പരിൽ വിളിക്കേണ്ടതാണ്.

Friday 30 October 2020

ലോകത്തിലെ ആദ്യത്തെ മിനാരമുള്ള മസ്ജിദ്

രണ്ടാം ഖലീഫ ഉമര്‍ (റ) നിര്‍മ്മിച്ച, ലോകത്തിലെ ആദ്യത്തെ മിനാരമുള്ള പള്ളി കണ്ടിട്ടുണ്ടോ ?!



കടപ്പാട് : mediaone 

ജീവിച്ചിരിക്കുന്ന ഒരാൾക്ക് വേണ്ടി അമലുകൾ ഹദിയ ചെയ്യാമോ?

 

ജീവിച്ചിരിക്കുന്ന ഒരാൾക്ക് വേണ്ടി അമലുകൾ ഹദിയ ചെയ്യാമോ? ഉദാഹരണത്തിന് വെളളിയാഴ്ച സൂറത്ത് കഹ്ഫ് ജീവിച്ചിരിക്കുന്ന കൂട്ടുകാരന് വേണ്ടി ഓതാമോ?


ഇമാം സുബുക്കി (റ), ഇമാം ഇബ്നുർറിഫ്അഃ (റ) എന്നിവർ പറയുന്നു: 'ജീവിച്ചിരിക്കുന്നവരുടെ ഏതെങ്കിലും കാര്യം നിറവേറ്റപ്പെടാൻ വേണ്ടി വിശുദ്ധ ഖുർആൻ ഓതിയാൽ അത് അവർക്കത് ഉപകാരപ്പെടും. വിഷം തീണ്ടിയവന് വേണ്ടി ഫാതിഹ ഓതി മന്ത്രിച്ചതിനെ നബി (സ്വ) അംഗീകരിച്ച സ്വഹീഹുൽ ബുഖാരിയിലുള്ള ഹദീസ് ഇതിന് തെളിവാണ്'. (ശറഹുർറൌള്, ശറഹുൽ ഇഹ്യാ, ഇആനത്ത്). 


നബിദിനാഘോഷം : പ്രമാണങ്ങൾക്കു മുമ്പിൽ പിടയുന്ന ബിദഇകൾ

 

അഇമ്മത്തിന്റെ നിലപാട് : ഇമാമീങ്ങൾ പറഞ്ഞത്


നബിദിനാഘോഷം ആരംഭിച്ചതിനു ശേഷം ജീവിച്ച സാത്വികരും അഗാധ ജ്ഞാനികളുമായിരുന്ന പണ്ഡിതന്മാരുടെ ഇതു സംബന്ധമായ നിലപാട് വഹാബി വീക്ഷണത്തിനു വിരുദ്ധമായിരുന്നുവെന്നത് ഈ ആഘോഷത്തിന്റെ സാധുത കൂടുതല്‍ ബോധ്യപ്പെടുത്തുന്നു...

1) ഇമാം അബൂ ശാമ (റ) (ഹിജ്‌റ 7-ാം നൂറ്റാണ്ട്) പറയുന്നു: ഇവയെല്ലാം (മുമ്പ് പറയപ്പെട്ട നബിദിനാഘോഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍) ദരിദ്രര്‍ക്ക് ഗുണം ചെയ്യുകയെന്നതോടൊപ്പം  തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍ നബിﷺയോടുള്ള സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രകടനമാണ്. ലോകാനുഗ്രഹിയായി അല്ലാഹു ﷻനിയോഗിച്ച റസൂല്‍ തിരുമേനിﷺയെ സൃഷ്ടിച്ചതിലൂടെ അല്ലാഹുﷻ ചെയ്ത അനുഗ്രഹത്തിന് നന്ദി  പ്രകടിപ്പിക്കലുമാണത്...  (അല്‍ ബാഇസു അലാ ഇന്‍കാരില്‍ ബിദഇ വല്‍ ഹവാദിസ്)


2) ഹാഫിളുബ്‌നു നാസിറുദ്ദീന്‍ ദിമശ്ഖി (8-ാം നൂറ്റാണ്ട്) 

നബിദിനാഘോഷത്തെ കുറിച്ച് 3 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

 ഒന്ന്: ജാമിഉല്‍ ആസാര്‍ ഫീ മൗലിദിന്നബിയ്യില്‍ മുഖ്താര്‍. 

രണ്ട്: അല്ലഫ്‌ളുര്‍റാഇഖ് ഫീ മൗലിദി ഖൈരില്‍ ഖലാഇഖ്. 

 മൂന്ന്: മൗരിദുസ്സാദീ ഫീ മൗലിദില്‍ ഹാദീ.


3) ഇബ്‌നു ഹജര്‍ അസ്ഖലാനി (റ) 

(9-ാം നൂറ്റാണ്ട്) നബിദിനാഘോഷം സംബന്ധിച്ച ചോദ്യത്തിനു നല്‍കിയ മറുപടി ഇതായിരുന്നു.ഭദ്രമായ ഒരു അടിസ്ഥാനത്തിന്‍മേലാണ് നബിദിനാഘോഷം സ്ഥാപിക്കപ്പെട്ടിട്ടുള്ളതെന്ന് എനിക്ക്     ബോധ്യപ്പെട്ടിട്ടുണ്ട്. (ഇമാം സുയൂത്വി: ഹുസ്‌നുല്‍ മഖ്‌സദ് ഫീ അമലില്‍ മൗലിദ്)


4) ഇമാം ഇബ്‌നു ഹജര്‍ ഹൈതമി(റ) (10-ാം നൂറ്റാണ്ട്) പറയുന്നു: നമ്മുടെ സമീപത്ത് നടത്തപ്പെടുന്ന മൗലിദ് പരിപാടികളധികവും സ്വദഖ, ദിക്ര്‍, സ്വലാത്ത്, സലാം എന്നീ നന്മകള്‍ അടങ്ങിയതാണ്.


5) ഇമാം ശാഹ് അബ്ദുര്‍റഹീം അദ്ദഹ്‌ലവി (12-ാം നൂറ്റാണ്ട്) പറയുന്നു: ‘ഞാന്‍ നബിﷺയുടെ ജന്മദിനത്തോടനുബന്ധിച്ചു ഭക്ഷണമുണ്ടാക്കാറുണ്ടായിരുന്നു. ഒരു വര്‍ഷം എനിക്ക് ഭക്ഷണമുണ്ടാക്കാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. അല്‍പം കടല മാത്രമേ ലഭിച്ചുള്ളൂ. അത് ഞാന്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു.

ഇനിയും നിരവധി പണ്ഡിതന്മാര്‍ നബിദിനാഘോഷത്തെ അനുകൂലിക്കുകയും അതില്‍ പങ്കെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി കാണാന്‍ കഴിയും.


ഖുർആൻ സന്തോഷിക്കാൻ പറഞ്ഞ റഹ്മത്തും തഫ്സീറുകളും


നബിﷺയെ കൊണ്ട് സന്തോഷം പ്രകടിപ്പിക്കാൻ ഖുർആൻ കൽപ്പിക്കുമ്പോൾ എപ്പോഴും സന്തോഷിക്കാം എന്നായി.

നബിﷺ ജനിച്ച ദിവസത്തിൽ അത് ആയിക്കൂട എന്നതിനാണ് തെളിവ് വേണ്ടത്..!!


(6) يَا أَيُّهَا النَّاسُ قَدْ جَائتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاء لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ (57) قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُواْ هُوَ خَيْرٌ مِّمَّا يَجْمَعُونَ ( يونس : 58)

ഈ ആയത്തിൽ പരാമർശിക്കപ്പെട്ട റഹ്മത്ത് കൊണ്ട് ഉദ്ധേശിക്കപ്പെടുന്നത് എന്താണ് എന്ന കാര്യത്തിൽ നിരവധി അഭിപ്രായങ്ങൾ കാണാം. എന്നാൽ മുഹമ്മദ് നബിയാണ് ഉദ്ധേശമെന്ന് നിരവധി പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്...

ചില തഫ്സീറുകളും ഉപോൽബലകമായ ഉദ്ധരണികളും ഹദീസുകളും ചുവടെ ചേർക്കുന്നു...


وأخرج أبو الشيخ عن ابن عباس رضي اللّٰه تعالى عنهما أن: الفضل العلم والرحمة محمّد صلّى اللّٰه عليه وسلّم. وأخرج الخطيب ، وابن عساكر عنه تفسير الفضل بالنبي عليه الصلاة والسلام والرحمة بعلى كرم اللّٰه تعالى وجهه، والمشهور وصف النبي صلّى اللّٰه عليه وسلّم بالرحمة كما يرشد إليه قوله تعالى: وَمَآ أَرْسَلْنَٰكَ إِلَّا رَحْمَةً لِّلْعَٰلَمِينَ [الأنبياء: ١٠٧] دون الأمير كرم اللّٰه تعالى وجهه، وان كان رحمة جليلة رضي اللّٰه تعالى عنه وأضاه. (روح المعاني : ١٤١/١١)

قال الالوسي: واصل الكلام ليفرحوا بفضل اللّٰه تعالى وبرحمته ثم قدم الجار والمجرور على الفعل لإفادة اختصاصه بالمجرور ثم أدخل عليه الفاء لإفادة معنى السببية فصار بفضل اللّٰه وبرحمته فليفرحوا ثم جيء بقوله سبحانه: "فَبِذلِكَ فَلْيَفْرَحُوا" للتأكيد والتقرير ثم حذف الفعل الأول لدلالة الثاني عليه... والأصل إن فرحوا بشيء فبذلك ليفرحوا لا بشيء آخر. (روح المعاني : ١٤٠/١١/الآلوسي)

قال الإمام الرازي: قوله فَبِذلِكَ فَلْيَفْرَحُوا يفيد الحصر يعني يجب أن لا يفرح الإنسان إلا بذلك. (الرازي: ٩٥/٧)

قال الإمام السيوطي: وأخرج أبو الشيخ عن ابن عباس رضي اللّٰه تعالى عنهما في الآية قال فضل اللّٰه العلم ورحمته محمّد صلّى اللّٰه عليه وسلم قال اللّٰه تعالى وَمَآ أَرْسَلْنَٰكَ إِلَّا رَحْمَةً لِّلْعَٰلَمِينَ. (الدر المنثور - الإمام السيوطي)

وقال أيض وأخرج الخطيب ، وابن عساكر عن ابن عباس رضي اللّٰه تعالى عنهما {قال بفضل اللّٰه} قال: النّبي صلّى اللّٰه عليه وسلّم {وبرحمته} قال: علي بن أبي طالب رضي اللّٰه عنه. (الدر المنثور)

وقال ابو حيان: وقال ابن عباس فيما روى الضحاك عنه: الفضل العلم والرحمة محمّد صلّى اللّٰه عليه وسلّم. (تفسير البحر المحيط - ابو حيان)

 

മുജാഹിദുകളുടെ ആശയ സ്രോതസ്സ്‌ റഷീദ് രിളയുടെ വിശദീകരണം...


وعن ابن عباس روايتان (احداهما) إنّ فضل اللّٰه: القرآن، ورحمته: الإسلام و(الثانية) إنّ الفضا: العلم، ورحمته: محمّد - صلّى اللّٰه عليه وسلم -. وعن الحسن والضحاك وقتادة ومجاهد في الرواية الثانية عنه، فضل اللّٰه: الإمان، ورحمته: القرآن. وكل هذه المعاني صحيحة في نفسها لا في روايتها. (تفسير المنار/رشيد رضا)

وَمَآ أَرْسَلْنَٰكَ إِلَّا رَحْمَةً لِّلْعَٰلَمِينَ [الأنبياء: ١٠٧]

قال ابن كثير: يخبر تعالى أن اللّٰه جعل محمّدا صلّى اللّٰه عليه وسلم رحمة للعالمين، اي: ارسله رحمة لهم كلهم، فمن قبل هذه الرحمة وشكرا هذه النعمةالنعمة، سعد في الدنيا والا والآخزة، ومن ردها وجحدها خسر في الدنيا والآخزة. (تفسير ابن كثير: ١٩٩/٣)

إنّ اللّٰه تعالى بعث محمّدا صلّى اللّٰه عليه وسلم رحمة للعالمين ، ونعمة للناس، فمن قبلها وقام بشكرها دخل الجنة، ومن ردها وكفرها دخل النار. (تفسير ابن كثير: ٥٠٨/٤)

عن ابي حازم عن أبي هريرة قال قيل يا رسول اللّٰه اذع علي المشركين قال: إني لم أبعث لعانا وإنما بعثت رحمة. (صحيح مسلم: رقم: ٢٥٩٩)

عن أبي هريرة، قال: قال رسول اللّٰه صلّى اللّٰه عليه وسلم: يا ايها الناس إنما أنا رحمة مهداة. (المستدزك: رقم: ١٠ : ٩١/١/الإمام الحاكم)


നബിദിനം മുസ്ലിമിന്റെ ആഘോഷം തന്നെയാണ്. ആ ആനന്ദത്തിന്റെ ആരവങ്ങൾ വിശ്വാസിയുടെ ഹൃദയത്തിലേ ഉണ്ടാകൂ...


നബിദിനം ആഘോഷിക്കാം :പണ്ഡിതരുടെ ഖിയാസ്

മൗലിദാഘോഷത്തിന്ന് തെളിവായി  ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസാണ്  സ്വഹീഹ് ബുഖാരിയുടെ ആധികാരിക വ്യാഖ്യാതാവ് അൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) ഖിയാസ്വ് ചെയ്യുന്നത് കാണുക...

ഹദീസ് ചുവടെ ഉദ്ധരിക്കുന്നു:


٣٣٩٧ - حدّثنا عليّ بن عبد اللّٰه، حدّثنا سفيان، حدّثنا أيّوب السّختيانيّ، عن ابن سعيد بن جبير، أن أبيه، عن ابن عبّاس رضي اللّٰه عنهما، أن النّبيّ صلّى اللّٰه عليه وسلّم، لمّا قدم المدينة، وجدهم يصومون يوما، يعني عاشوراء، فقالوا: هذا يوم عظيم، وهو يوم نجى اللّٰه فيه موسى، وأغرق آل فرعون، فصام موسى شكرا للّٰه، فقال 'أنا أولى بموسى منهم' فصامه وامر بصيامه. (صحيح البخاري)

١٢٧ - (١١٣٠) حدّثنا يحيى بن يحيى، أخبرنا هشيم، عن أبي بشر، عن سعيد بن جبير، عن ابن عبّاس رضي اللّٰه عنهما، قال: قدم  رسول اللّٰه صلّى اللّٰه عليه وسلّم المدينة، فوجد اليهود يصومون يوم عاشوراء  فسىٔلوا عن ذلك؟ فقالوا: هذا اليوم الّذي أظهر اللّٰه فيه موسى، وبني إسراىٔيل على فرعون، فتحن نصومه تعظيما له، فقال النّبيّ صلّى اللّٰه عليه وسلّم: نحن أولى بموسى منكم فأمر بسومه. (صحيح مسلم)

وقد سىٔل شيخ الإسلام حافظ العصر أبو الفضل ابن حجر عن عمل المولد، فأجاب بما نصه: أصل عمل المولد بدعة لم تنقل عن احد من السّلف الصّالح من القرون الثّلاثة، ولكنّها مع ذلك قد اشتملت على محاسن وضدّها، فمن تحرّى في عملها المحاسن وتجنب ضدّها كان بدعة حينة والّا فلا، قال: وقد ظهر لي تخريجها على أصل ثابت وهو ما ثبت في الصّحيحين من 'أنّ النّبيّ صلّى اللّٰه عليه وسلّم قدم المدينة فوجد اليهود يصومون يوم عاشوراء، فسألهم فقالوا: هو يوم أغرق اللّٰه فيه فرعون ونجى موسىفنحن نصومه شكرا للّٰه تعالى', فيستفاد منه فعل الشكر للّٰهعلى ما من به في يوم معين من إسداء نعمة أو دفع نعمة أو دفع نقمة، ويعاد ذلك في نظيىر ذلك اليوم من كلّ سنة، والشّكر للّٰه يحصل بأنواع العبادة كالسّجود والصّيام والصّدقة والثلاوة، وأيٌ نعمةأعظم من النّعمة ببرور هذا النّبيّ نبي الرّحمة في ذلك اليوم؟ وعلى هذا فينبغي أن يتحرّى اليوم بعنينه حتّى يطابق قصة موسى في يوم عاشوراء. (الكتاب: الحاوي للفتاوي)


3 ലക്ഷം ഹദീസ് മനഃപ്പാഠമുള്ള അമീറുൽ മുഅ്മിനീന ഫിൽ ഹദീസ് എന്നറിയപ്പെടുന്ന സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവു൦ പ്രബലമായ ഷറഹ് ആയ ഫത്ഹുൽ ബാരിയുടെ രചയിതാവ്  ബഹു: ഹാഫിള് ഇബ്നു ഹജര്‍ അസ്ഖലാനി(റ)പറയുന്നു:

നബിദിനം കഴിക്കുന്നതിന്ന്‍ ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസ് തെളിവായി ഞാന്‍ മനസ്സിലാക്കുന്നു. അതായത് നബിﷺ മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജൂതര്‍ മുഹർറം പത്തിന്ന്‍ നോമ്പ് നോക്കുന്നത് കണ്ടു. അപ്പോള്‍ അവരോട് നബിﷺചോദിച്ചു എന്തിനാണ് നിങ്ങള്‍ നോമ്പ് നോക്കുന്നത്?അവര്‍ പറഞ്ഞു ഫിര്‍ഔനിനെ അല്ലാഹു ﷻ മുക്കി കൊന്നതും മൂസാ നബി(അ)നെ അല്ലാഹു ﷻ രക്ഷിച്ചതും ഈ ദിവസമാണ്. അത് കൊണ്ട് ഞങ്ങള്‍ നന്ദി പ്രകടിപ്പിച്ച് നോമ്പ് നോക്കുകയാണ്...

ഇതിൽ നിന്നും ഒരു നിശ്ചിത ദിവസത്തിൽ അള്ളാഹു ﷻ ചെയ്ത അനുഗ്രഹത്തിന് നന്ദി പ്രകടനം നടത്തുക, വർഷംതോറും ആ ദിവസത്തിൽ അതിനെ ആവർത്തിക്കുകയു൦ ചെയ്യുക. അതായത് അല്ലാഹു ﷻ ചെയ്ത് തന്ന ഒരനുഗ്രഹത്തിന്ന് വേണ്ടിയോ അല്ലെങ്കിൽ ഒരു ബുദ്ധിമുട്ട് തട്ടി മാറ്റിയതിന് വേണ്ടിയോ ഒരു നിശ്ചിത ദിവസത്തിൽ അല്ലാഹുﷻവിന് ശുക്റ് ചെയ്യാമെന്നും വർഷം തോറും ആ ദിവസത്തിൽ അതിനെ ആവർത്തിക്കപ്പെടാമെന്നും ഇതിൽ നിന്നും മനസ്സിലാവുന്നു...

അതിനാൽ നബിﷺയുടെ ജനനം എന്ന് പറയുന്ന അനുഗ്രഹത്തേക്കാൾ വലിയൊരു ഒരനുഗ്രഹം ഇനി ഏതുണ്ട്..? അതിനാൽ നബി ﷺ ഈ ലോകത്തേക്ക് വന്ന ദിവസമായ റബീഉൽ അവ്വൽ12 ന് നബിദിനാഘോഷം അനുവദനീയമാകുന്നു.

ആശൂറാആ് ദിവസത്തിൽ മൂസാ നബി(അ) മിന്റെ ചരിത്രവുമായി യോജിപ്പുണ്ടാവാൻ വേണ്ടിയും മുസാ നബി(അ)നെ ഫിർഔനിൽ നിന്നും രക്ഷപ്പെടുത്തിയ ദിവസത്തിന് അവർ പ്രത്യേകത കൽപിച്ചത് പോലെ നബി ﷺ ജനിച്ച ദിവസമായ റബീഉൽ അവ്വൽ 12 ന് തന്നെ നാം പ്രത്യേകം പരിഗണിച്ച് കൊണ്ട് ജൻമദിനാഘോഷം നടത്തുക എന്ന ഖിയാസ് ആകുന്നു മഹാനവർകൾ സ്ഥിരപ്പെടുത്തുന്നത്...

الكتاب: الحاوي للفتاوي


വീണ്ടുംസ്വഹീഹ് ബുഖാരിയിൽ നിന്ന് ഹദീസും‌, ഷറഹും  നോക്കാം..


قَالَ [ص: ١٠] عُرْوَةُ، وثُوَيْبَةُ مَوْلاَةٌ لِأَبِي لَهَبٍ: كَانَ أَبُو لَهَبٍ أَعْتَقَهَا، فَأَرْضَعَتِ النّبيّ صلّى اللّٰه عليه وسلّم، فَلَمَّا مَاتَ أَبُو لَهَبٍ أُرِيَهُ بَعْضُ أَهْلِهِ بِشَرِّ حِيبَةٍ، قَالَ لَهُ: مَاذَا لَقِيتَ؟ قَالَ أَبُو لَهَبٍ: لَمْ أَلْقَ بَعْدَكُمْ غَيْرَ أَنِّي سُقِيتُ فِي هَذِهِ بِعَتَاقَتِي ثُوَيْبَةَ. (صحيح البخاري)

وذكر السّهيليّ أنّ العبّاس قال لمّا مات أبو لهب رأيته في منامي بعد حول في شر

ّ حال في شرّ حال فقال ما لقيت بعدكم راحة الّا أنّ العذاب يخفّف عنّي كلّ يوم اثنين قال وذلك أنّ النّبيّ صلّى اللّٰه عليه وسلّم ولد يوم الاثنين وكانت ثويبة بشّرت أبا لهب بمولده فأعتقها. (فتح الباري ابن حجر العسقلاني)

ويذكر أن بعض أهل أبي لهب: أي وهو أخوه العباس رضي اللّٰه تعالى عنه رآه في النوم في حالة سينة، فعن العبّاس رضي اللّٰه تعالى عنه قال: مكنت حول بعد موت أبي لهب لا أراه في نوم، ثم رأيته في شر حال: فقلت له: ماذا لقيت فقال له أبو لهب: لم أذق بعدكم رخاء . وفي لفظ: فقال له بشر جيبة، بفتح الخاء المعجمة، وقيل بكسر الخاء: وهي سوء الحال، غير أني سقيت في هذه وأشار الى النقرة المذكورة بعتاقتيثويبة، ذكره الحافظ الدمياظى والذي في المواهب: وقد رؤى أبو لهب بعد موته في النوم: فقيل له: ما حالك؟ فقال في النار، إلا أنّه يخفف عني كل ليلة اثنين، وأمص ذلك بإعتاقي لثوبية عند ما بشرتين بولادة النّبيّ صلّى اللّٰه عليه وسلّم وبإرضاعها فليتأمل. (سيرة الحلبية ١/١٢٤)

ഇമാം സുഹൈലി(റ) പറഞ്ഞു: അബുലഹബ് മരണപ്പെട്ട ശേഷം സ്വപ്നത്തിൽ അദേഹത്തെ കണ്ടുവെന്നു അബ്ബാസ്(റ) പറഞ്ഞു. വളരെ മോശമായ അവസ്ഥയിലാണ് അബൂലഹബ്. അബൂലഹബ് അബ്ബാസ്(റ)നോട് പറഞ്ഞു: നിങ്ങളുമായി വേർപിരിഞ്ഞ ശേഷം എനിക്കൊരാശ്വാസവും ലഭിച്ചിട്ടില്ല. പക്ഷെ, എല്ലാ തിങ്കളാഴ്ചയും ശിക്ഷയില്‍ ലഘൂകരണം ലഭിക്കുന്നുണ്ട്. നബി ﷺ തിങ്കളാഴ്ചയാണ് ജനിച്ചത്. സുവൈബ എന്ന തന്റെ അടിമ സ്ത്രീയാണ് ഈ വിവരം അബൂലഹബിനെ അറിയിച്ചത്. സന്തോഷാധിക്യത്താല്‍ തത്സമയം സുവൈബയെ അബൂലഹബ് മോചിപ്പിച്ചിരുന്നു... (ഫത്ഹുല് ബാരി 9/145)

നബി ﷺ ജനിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചത് കൊണ്ടാണ് അബൂലഹബിന് നരകത്തില്‍ വിരലുകള്‍ക്കിടയിലൂടെ തെളിനീര് ലഭിച്ചത്...!

അവിശ്വാസികൾക്ക് പോലും ഹബീബ് ﷺ യുടെ ജനനത്തിൽ സന്തോഷിച്ച കാരണം കൊണ്ട് പ്രത്യേകമായി ശിക്ഷയിൽ നിന്ന് ഇളവ് അല്ലാഹു ﷻ നൽകിയെങ്കിൽ നബി ‌‌ﷺ യുടെ ഉമ്മത്തായ നമ്മൾക്ക് തീർച്ചയായും അല്ലാഹു ﷻ അതിലധികമായി നൽകാതിരിക്കുകയില്ല... 


നബിദിന റാലിയും വഴി തടയലും

വഴിതടയൽ: നബിദിന റാലിയിൽ മാത്രം സംഭവിക്കുന്ന ഒരു വൻദോഷമാണ് ഈ പ്രതിഭാസം. വഴിയിൽ തടസ്സങ്ങൾ ഉണ്ടാക്കരുതെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്, മുത്ത് നബിﷺയുടെ കൽപനയാണ്, ഈമാനിന്റെ ശാഖയാണ്‌ തുടങ്ങിയ ഉപദേശങ്ങൾ ദോഷപരിഹാരാർത്ഥം കോരിച്ചൊരിയും ഗുണകാംക്ഷികൾ...

ഇവിടെ ശരീഅത്ത് സംരക്ഷണം എന്ന പേരിൽ എല്ലാ മുസ്ലിം സംഘടനകളും കൂടി എത്ര റാലികൾ നടത്തി? വഴി മുടക്കരുത് എന്ന് പറഞ്ഞ ശരീഅത്ത് സംരക്ഷിക്കണം എന്നും പറഞ്ഞു നടന്ന റാലിയിൽ തന്നെ എത്ര സ്ഥലത്ത് വഴി മുടങ്ങി? കോഴിക്കോടും മലപ്പുറത്തും ഒക്കെ അന്ന് കണ്ടറിഞ്ഞത് അല്ലെ ശരീഅത്തിനോടുള്ള നമ്മുടെ പ്രതിബദ്ധത?

മുമ്പ് ബാബരി മസ്ജിദ് സംരക്ഷണാർത്ഥം എത്ര റാലികൾ സംയുക്തമായി നടത്തി? അന്ന് എത്ര വഴികൾ മുടങ്ങി?

കോഴിക്കോട് കടപ്പുറത്ത് നടന്ന മുജാഹിദ് ഐക്യപ്പെരുന്നാളിന് എത്ര സമയം നഗരം ബ്ലോക്കായി.

ജമാഅത്തിന്റെ ഐ എസ് ഓ യുടെ കുട്ടികൾ തെരുവിലിറങ്ങി നടത്തുന്ന മാമാങ്കങ്ങൾ...

ജമാഅത്ത് നത്തിയ ഓണാഘോഷറാലി...

ഒരാളുടെ പോലും വഴി മുടക്കാതെ ആയിരുന്നോ ഇവയെല്ലാം നടത്തിയത്..???


ഇവിടെയൊന്നും വഴി മുടക്കൽ എന്ന മഹാപാപം കാണാത്തവർ മീലാദ് റാലിയിൽ മാത്രം ഇത് കണ്ടെത്തി ദീനീ നിലപാട് ഓർമ്മിപ്പിക്കുന്നത് കാണുമ്പോൾ ഉദ്ദേശ ശുദ്ധി ആരായാലും സംശയിച്ചു പോകും. ശരീഅത്ത് നിയമം അതാണെങ്കിൽ മീലാദിനെന്നല്ല, ഒരു വിഷയത്തിലും ഒരു മുസ്ലിം സംഘടനയും റാലിയോ മാർച്ചോ നടത്തി പോകരുത്. എല്ലാവരും സംയുക്തമായി അങ്ങനെ ഒന്ന് തീരുമാനിക്കട്ടെ. എന്തിനു മീലാദ് കാംപയിനെ മാത്രം ഒറ്റപ്പെടുത്തി ഈ വിഷയം ചർച്ച ചെയ്യണം..?

നിയമങ്ങൾ എല്ലാ മുസ്‌ലീംകൾക്കും ഒരു പോലെ ബാധകം ആണല്ലോ...

ഗ്രാമാന്തരങ്ങളിലെ മദ്രസ്സയിലെ ചെറിയ കുട്ടികൾ നടത്തുന്ന വ്യാപകമായ നബിദിന റാലികൾ അത്ര വലിയ ഗതാഗത പ്രശ്നങ്ങൾ ഒന്നും സൃഷ്ടിക്കാറില്ല. ഉണ്ടെങ്കിൽ തന്നെ അൽപ സമയത്തേക്ക് മാത്രം. സഹൃദയരായ കേരളീയ സമൂഹത്തിനു അതിൽ ഒരു അസ്വാരസ്യവും ഇല്ല. പിന്നെ നാം എന്തിനു ഉള്ളിൽ നിന്ന് എതിർക്കണം..?

നഗരങ്ങളിൽ സംഘടിതമായി നടക്കുന്ന വലിയ റാലികൾ കുറച്ച് സമയത്തേക്ക് ഗതാഗത തടസ്സം ഉണ്ടാക്കിയേക്കാം. അതിനു മുൻകൂട്ടി അനുവാദം സംഘടിപ്പിക്കുന്നു എന്നത് കൊണ്ട് തന്നെ അത് നിയമ വിധേയവുമാണ്‌. മാത്രമല്ല, അധികാരികൾ ആ സമയത്തേക്ക് പുതിയ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്താറും ഉണ്ട്. റാലി നടത്തുന്നവർ തന്നെ പരമാവധി വിട്ടു വീഴ്ച ചെയ്തു കൊണ്ട് തന്നെ, മറ്റുള്ളവരെ പരമാവധി ബുദ്ധിമുട്ടിക്കാതെ തന്നെയാണ് അത് നടത്താൻ ശ്രമിക്കാറും ഉള്ളത്. പല പ്രസ്ഥാനക്കാരുടെയും പല മത സമൂഹങ്ങളുടെയും വകയായി ഇത്തരം പരിപാടികൾ പലപ്പോഴായി വീക്ഷിക്കുന്ന കേരളീയ സമൂഹം അതുമായി താദാദ്മ്യപ്പെട്ടിരിക്കുന്നു എന്ന് വേണം പറയാൻ... 

തങ്ങളുടെ സംഘടിത ശക്തി പ്രകടിപ്പിക്കാൻ വേണ്ടി മനഃപൂർവം നിരത്തുകൾ കയ്യടക്കി ഹുങ്ക് കാണിക്കുന്നവർ ആരായാലും ആക്ഷേപാർഹർ തന്നെ. സംശയമില്ല. അതെ സമയം പരസ്പര സഹകരണത്തോടെയും വിട്ടു വീഴ്ചയോടെയും മുൻകൂട്ടിയുള്ള നിയമപരമായ അനുവാദത്തോടെയും റാലികൾ സംഘടിപ്പിക്കുന്നതിനെ എന്തിനു എതിർക്കണം..?


നബിദിനാഘോഷം മക്കയിലും മദീനയിലും

നബിﷺയുടെ ജന്മദിനാഘോഷം മക്കയിലും മദീനയിലും ഒരു കാലത്തും ഉണ്ടായിരുന്നില്ലെന്ന വഹാബി അവകാശവാദം വ്യാജവും അജ്ഞതയുടെ സൃഷ്ടിയുമാണ്... 

റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനു നബിﷺയുടെ ജന്മസ്ഥലം എന്ന നിലയില്‍ പ്രസിദ്ധമായ മക്കയിലെ  സൂഖുല്ലൈല്‍ എന്ന സ്ഥലത്ത് പണ്ഡിതന്മാരും പൊതു ജനങ്ങളുമെല്ലാം പ്രത്യേകം സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് ഇമാം സഖാവി (റ) രേഖപ്പെടുത്തിയിട്ടുണ്ട്...

ഇമാം ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി (റ) തങ്ങളുടെ ഫുയൂളുല്‍ ഹറമൈനില്‍ പറയുന്നു: അതിനുമുമ്പ് നബിﷺയുടെ ജന്മദിനത്തില്‍ ഞാന്‍ മക്കയിലുണ്ടായിരുന്നു. ജനങ്ങള്‍ നബിﷺയുടെ മേല്‍ സ്വലാത്ത് ചൊല്ലുകയും തങ്ങളുടെ ജന്മ സമയത്തും പ്രവാചകത്വത്തിനു മുമ്പുമുണ്ടായ സംഭവങ്ങള്‍ സ്മരിക്കുകയും ചെയ്യുന്നു.


ഇസ്ലാമിൽ രണ്ട് ആഘോഷങ്ങൾ മാത്രമോ.

ഇസ്ലാമിൽ 2 ആഘോഷമേ ഉളളൂ എന്ന് വഹാബികൾ പറയാറുണ്ട്.

പ്രത്യേക ആരാധനാ കര്‍മങ്ങള്‍ നിശ്ചയിക്കപ്പെടുകയും നിരുപാധികമായി ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ആഘോഷങ്ങള്‍ രണ്ടെണ്ണം മാത്രമാണ്. എന്നാല്‍ ചില സാഹചര്യങ്ങളിലും പ്രത്യേക കാരണങ്ങളുമായി ബന്ധപ്പെട്ടും നടത്തുന്ന ആഘോഷങ്ങള്‍ ഒരു മുസ്ലിമിന്റെ ജീവിതത്തില്‍ ധാരാളമാണ്...

അതിരറ്റ സന്തോഷവും ആഹ്ലാദവും ഉണ്ടാക്കുന്ന ചില സമയങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. ഒരു പക്ഷെ, പെരുന്നാള്‍ ദിനത്തെക്കാള്‍ കൂടുതല്‍ സന്തോഷം ആ ദിവസങ്ങളിലായിരിക്കും. അത്തരം മുഹൂര്‍ത്തങ്ങള്‍ നാം ആഘോഷിക്കാറുമുണ്ട്. പക്ഷെ, പ്രത്യേക ആരാധന കര്‍മ്മങ്ങള്‍ ഒന്നും ഉണ്ടാകാറില്ലെന്ന്‍ മാത്രം...

അത് പോലെ‌ നോക്കൂ വെള്ളിയാഴ്ച ദിവസം ഖുതുബ ഓതുന്ന സമയത്ത് കേട്ടിട്ടില്ലെ ..

“വഈദുല്ലിൽ മുഹ്മിനീൻ” മുഹ്മിനീങ്ങള്‍ക്ക് വെള്ളിയാഴ്ച ദിവസം ഈദാണെന്ന് മുത്ത് നബി ﷺ തന്നെ പഠിപ്പിക്കുന്നു… വെള്ളിയാഴ്ച ദിവസത്തിന്റെ പ്രത്യേകത അറിയില്ലെ ആദം നബി (അ) ജനിച്ചു എന്നകാരണമാകുന്നു…

നബി ﷺ മദീനയില്‍ വന്ന ദിവസം സ്വഹാബിമാര്‍ക്ക് പെരുന്നാള്‍ ദിനത്തെക്കാള്‍ കൂടുതല്‍ സന്തോഷമുള്ള ദിവസമായിരുന്നെന്ന്‍ അസ്ഖലാനി ഇമാം തന്നെ രേഖപ്പെടുത്തുന്നു..‌.(ഫത് ഹുല്‍ ബാരി 2/443)

അപ്പോള്‍ നബിദിനം എന്നതിലൂടെ റസൂലുല്ലാഹി ﷺ യെക്കൊണ്ട് ഒരു മുഹ്മിൻ സന്തോഷിക്കുക എന്നതിലപ്പുറം മറ്റെന്തുണ്ട് അവന്റെ ജീവിതത്തിൽ… 

ഇതേ അസ്ഖലാനി ഇമാം തന്നെ നബിദിനാഘോഷം ചെയ്യണമെന്നും അത് എല്ലാ വർഷവും ആവർത്തിച്ച് വന്നാലും ചെയ്യണമെന്നും പഠിപ്പിക്കുന്നു... ഈ ഹാഫിളായ ഇമാമവർകളെക്കാള്‍ ബല്യ ആളായിപ്പോയോ വാഹാബികൾ...!!??


എന്താണ് ബിദ്അത്ത്..?

ബിദ്അത്തിനെ രണ്ടായി വിഭജിക്കുക എന്നതാണ് പണ്ഡിത ഭാഷ്യം...

ഒന്ന്, ബിദ്അതെ ഹസ്നത് (നല്ല ബിദ്അത്)

രണ്ട്, ബിദ്അതെ സിയാഹ് (മോശം ബിദ്അത്)


قال الإمام الشافعي- رحمه الله المحدثات من الأمور ضربان: ما أحدث يخالف كتاباً أو سنة أو أثراً أو إجماعاً، فهذه بدعة ضلالة.وما أحدث من الخير لا خلاف لواحد من هذا، فهذه محدثة غير مذمومة


"ഇമാം ഷാഫി(റ)പറഞ്ഞു: പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം.. ഒന്ന്: കിതാബ്, സുന്നത്, അസര്, ഇജ്മാ'അ തുടങ്ങിയ രേഖകൾക്ക് നിരക്കാത്തത്. 

രണ്ട്: ഈ പറഞ്ഞ രേഖകളിൽ ഒന്നിനും വിരുദ്ധമാകാത്ത വിധം പുതുതായി ഉണ്ടായ നല്ല കാര്യങ്ങൾ. ഇവ ആക്ഷേപാർഹമല്ലാത്ത (നല്ല) ബിദ്അത്താകുന്നു... (ഫതാവ സുയുത്വി 1 / 192 )


ബഹു: ഇബ്ൻ ഹജർ(റ)പറയുന്നു :


ما أحدث في الدين وليس له دليل عام ولا خاص يدل عليه) فتح الباري(13/254


"ശറഇൻറെ അടിസ്ഥാന രേഖകളിൽ ഒന്നിൻറെ പിൻബലമുള്ള ഒരു കാര്യം ബിദ്അത്താവുകയില്ല " (ഫതഹുൽ ബാരി) അത് സുന്നത്താണന്ൻ ചുരുക്കം...

ഇബ്ൻ ഹജർ (റ) പറയുന്നു: ഇത്തരം ബിദ്അത്ത് ശറഇന്റെ ലക്ഷണങ്ങളുമായി തട്ടിച്ചു നോക്കുകയാണ് വേണ്ടത്. ഏതെങ്കിലും ലക്ഷ്യത്തിനു വിധേയമാണ് അവയെങ്കിൽ നല്ലതും, ഒന്നിനും നിരക്കാത്തതെങ്കിൽ ചീത്തയും ആകുന്നു...(ഫതാവൽ ഹദീസിയ്യ, പേജ് 109)


ബഹു: സയ്യിദ് ശരീഫ് ജുർജാനി(റ)തൻറെ തഅ്ഫാത്ത് പറയുന്നു:

البدعة هي الامر المحدث الذي لم يكن عليه الصحابة والتابعون ولم يكن مما اقتضاه الدليل الشرعي


"ഉത്തമ നുറ്റാണ്ടുകാരായ സ്വഹാബത്ത്, താബിഉകൾ എന്നിവരുടെ പാരമ്പര്യമില്ലാത്തതും ശറഈ ലക്ഷ്യങ്ങൾക്ക് വിധേയമല്ലാത്തതുമാണ് ശറഈ വീക്ഷണത്തിൽ ബിദ്അത്ത് "

ഇബ്നു തൈയ്മിയ്യയുടെ ഇഖ്‌തിലൌൽ (പേജ് 255) ഇങ്ങനെ കാണാം, "ശറഇന്റെ വീക്ഷണത്തിൽ ബിദ്അത്ത് എന്ന് പറഞ്ഞാൽ മതപരമായ ലക്ഷ്യങ്ങൾക്ക് നിരക്കാത്തത് എന്നാകുന്നു"...


തഫ്സീർ ഇബ്ൻ കസീർ നോക്കുക:

وقوله تعالى: {بَدِيعُ السَّمٰوَاتِ والأَرْضِ} أي: خالقهما على غير مثال سبق؛ قال مجاهد والسدي: وهو مقتضي اللغة، ومنه يقال للشيء المحدث: بدعة، كما جاء في صحيح مسلم: "فإن كل محدثة بدعة" والبدعة على قسمين: تارة تكون بدعة شرعية، كقوله: "فإن كل محدثة بدعة وكل بدعة ضلالة"، وتارة تكون بدعة لغوية، كقول أمير المؤمنين عمر بن الخطاب عن جمعة إياهم على صلاة التراويح واستمرارهم: نعمت البدعة هذه. (تفسير إبن كثير — البقرة)


 "ആകാശ ഭൂമികളുടെ സൃഷ്ടിപ്പുകാരൻ” – (അല്ലാഹുﷻ)അഥവാ മുൻമാതൃക കൂടാതെ അവ രണ്ടിനെയും സൃഷ്ടിച്ചവൻ. മുജാഹിദ്, സദ്‌യ്(റ) എന്നിവർ പറഞ്ഞു ‘ഇത് ഭാഷയിലെ അനുയോജ്യമായ ഒരു പ്രയോഗമാകുന്നു. പുതുതായി നിർമ്മിച്ച്‌ ഉണ്ടാക്കുന്നവയെ എല്ലാം ബിദ്അത്ത് എന്ന് വിളിക്കാം എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.'

ബിദ്അത്താകട്ടെ രണ്ടിനമുണ്ട്. സാങ്കേതികമായ (ശറഇയ്യായ) ബിദ്അത്തും ഭാഷാപരമായ ബിദ്അത്തും. ശറഇയ്യായ ബിദ്അത്തിനു ഉദാഹരണമാണ് ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത "എല്ലാ പുതുതായി നിർമ്മിച്ചവയും ബിദ്അത്താകുന്നു. എല്ലാ ബിദ്അത്തും പിഴച്ചതാകുന്നു" എന്ന ഹദീസിലെ ബിദ്അത്ത്. ഭാഷാപരമായ ബിദ്അത്തിനു ഉദാഹരണമാണ് അമീറുൽ മുഅമിനീൻ ഉമർ ബിൻഖത്താബിന്റെ(റ) പ്രയോഗം: സ്വഹാബികളെ തറാവീഹ് ജമാഅത്തിനു ഒരുമിച്ചു കൂട്ടി ആ ജമാഅത്ത് നോക്കി അദ്ദേഹം പറഞ്ഞു 'ഇത് എത്ര നല്ല ബിദ്അത്താകുന്നു' (തഫ്സീറു ഇബ്നുകസീർ - അൽബഖറ:)


ഇനി ഞങ്ങൾ എന്ത് കൊണ്ട് നബിദിനാഘോഷം നടത്തുന്നു..?

ഇമാം ഖസ്ഥലാനി തന്റെ പ്രസിദ്ദമായ 'അല് മുവാഹിബ്' ഇൽ ഇപ്രകാരം പറയുന്നു:

والمشهور: أنه ولد "يوم الاثنين" ثاني عشر ربيع الأول، وهو قول ابن إسحاق وغيره.


റസൂൽ ﷺ ജനിച്ചത് റബീഉൽ അവ്വൽ 12 ഇനാകുന്നു. ആ ദിവസമാണ് റസൂൽ ﷺ ജനിച്ചത് എന്നുള്ള കാര്യം വളരെ പ്രസിദ്ധമാണ്. അതൊരു തിങ്കളാഴ്ച ദിവസമായിരുന്നു. ഇബ്ന് ഇസ്ഹാഖു (റ) വും മറ്റുള്ള പല പണ്ഡിതന്മാരും ഈ കാര്യം രേഖപ്പെടുത്തി വെച്ചിരിക്കുന്നു...

കൂടാതെ അതേ കിത്താബിൽ തന്നെ കാണാം:

"وقيل" ولد "لاثني عشر" من ربيع الأول "وعليه عمل أهل مكة" قديمًا وحديثًا، "في زيارتهم موضع مولده في هذا الوقت" أي: ثاني عشر ربيع "


റസൂൽ ﷺ ജനിച്ചത് റബീഉൽ അവൽ 12 ഇനാകുന്നു. മക്കയിലെ ജനങ്ങൾ അത് പിന്തുടർന്നിരുന്നു. അവര് അന്നേ ദിവസം റസൂൽ ﷺ ജനിച്ച സ്ഥലം സന്ദർശിക്കാറുണ്ടായിരുന്നു...

[അല് മുവാഹിബ് അല് ലദുനിയ, Volume 1, പേജ് നമ്പര് 88]

ഇനി എന്ത് വേണം നിങ്ങൾക്ക്...???

ഖുർആനും സുന്നത്തും മുറുകെ പിടിക്കുന്നവർ എന്ന് പുളുവടിക്കുന്ന പുത്തൻവാദികളെ, സുന്നികൾ നിങ്ങളുടെ മറുപടിക്കായി കാത്തിരിക്കുന്നു..,


ചോദ്യങ്ങളിതാ വരുന്നു...

നബിദിനാഘോഷം പിഴച്ച ബിദ്അത്താണെന്ന പുത്തൻ വാദികളുടെ വാദത്തിന്റെ അടിസ്ഥാനത്തിൽ:

എല്ലാ ബിദ്അത്തും പിഴച്ചതാണോ..?

എല്ലാബിദ്അത്തുംപിഴച്ചതാണെങ്കിൽ;

(എ) സിദ്ദീഖ്(റ)വിന്റെ ഭരണത്തിൽ ഖുർആൻ ക്രോഡീകരിച്ചു - അദ്ദേഹം മുബ്തദി ആണോ?

(ബി) ഉമർ(റ)വിന്റെ ഭരണത്തിൽ റമദാനിലെ തറാവീഹ് ജമാഅത്ത് സ്ഥിരമായി നടത്താൻ ആരംഭിച്ചു - അദ്ദേഹം മുബ്തദി ആണോ?

(സി) ഉസ്മാൻ(റ)വിന്റെ കാലത്ത് ജുമുഅക്ക് ഒരു ബാങ്ക് കൂടി വർദ്ധിപ്പിച്ചു - അദ്ദേഹം മുബ്തദി ആണോ? 


അപ്പോൾ അതിനെ എല്ലാ സ്വഹാബികളും ചോദ്യം ചെയ്യാതെ അംഗീകരിച്ചു എന്ന് ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു - സ്വഹാബികൾ എല്ലാവരും മുബ്തദിഉകൾ ആണോ?


(ഡി) ഖുർആൻ തെറ്റ് കൂടാതെ ഓതുവാനും മനസ്സിലാക്കുവാനും വേണ്ടി അലി(റ) നഹ് വ് എന്ന ഭാഷാ ശാസ്ത്രശാഖ ആരംഭിക്കാൻ ഉത്തരവ് കൊടുത്തു - അദ്ദേഹം മുബ്തദി ആണോ..?

(ഇ) മുജ്തഹിദുകളായ ഇമാമുമാർ അബൂഹനീഫ, മാലികി, ഷാഫിഈ, ഹമ്പലീ(റ) എന്നിവർ വ്യത്യസ്തമായ നിദാനശാസ്ത്ര നിയമങ്ങൾ ആവിഷ്കരിച്ചു കൊണ്ട് ഖുർആനും ഹദീസും വ്യാഖ്യാനിക്കാൻ ആരംഭിച്ചു - അവർ മുബ്തദിഉകൾ ആണോ..?


എല്ലാ ബിദ്അത്തും പിഴച്ചതല്ല എന്നാണു നിങ്ങളുടെ മറുപടി എങ്കിൽ നബിദിനാഘോഷം മാത്രം പിഴച്ച ബിദ്അത്താകുന്നതെങ്ങിനെ..?

നബിﷺയുടെയും സ്വഹാബത്തിന്റെയും ത്വാബിഉകളുടെയും കാലത്തില്ലാത്തതെല്ലാം ബിദ്അത്ത് ആണോ? എങ്കിൽ കെ എൻ എം എന്ന സംഘടന രൂപീകരിച്ചതിന്റെയും അതിൽ പ്രവർത്തിക്കുന്നതിന്റെയും വിധി എന്ത്? നബിﷺയുടെ മാതൃകയുണ്ടോ? നാല് ഖലീഫമാർ രൂപീകരിച്ചിട്ടുണ്ടോ? മദ്ഹബുകളുടെ ഇമാമുകളുടെ ഖൌൽ ഉണ്ടോ? ഉത്തമാനൂറ്റാണ്ടിലെ ആരെങ്കിലും ചെയ്തിട്ടുണ്ടോ? ഒരു ആയത്ത് കൊണ്ട് വരാമോ? ഒരു ഹദീസ് കാണിച്ചു തരാമോ..?



നബിദിന വിരോധികളുടെ ന്യായങ്ങൾക്ക് മറുപടി.


നബി ﷺ പ്രവാചകൻ എന്ന നിലയിൽ 13 വർഷം മക്കയിലും 10 വർഷം മദീനയിലും ആകെ 23 വർഷക്കാലം ജീവിച്ചു. അതിനിടയിൽ ഒരിക്കൽപോലും അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുകയോ അനുയായികളോട് ആഘോഷിക്കാൻ നിർദേശിക്കുകയോ ചെയ്തിട്ടില്ല..?

'നബി ﷺ ചെയ്യാത്തത് ചെയ്യാൻ പാടില്ല' എന്ന ഒരു അടിസ്ഥാനം ഇസ്ലാം ദീനിൽ ഇല്ല. ഉണ്ടായിരുന്നുവെങ്കിൽ ഖുർആൻ ക്രോഡീകരണം നടക്കുമായിരുന്നില്ല. ഖുർആൻ ക്രോഡീകരിക്കാൻ ഉമർ(റ) ഉപദേശിച്ചപ്പോൾ അബൂബകർ(റ) ചോദിച്ചത് നബി ﷺ ചെയ്യാത്തത് ഞാൻ എങ്ങനെ ചെയ്യും എന്നാണ്. അപ്പോൾ ഉമർ(റ) പറഞ്ഞത്, 'അല്ലാഹുവിനെ തന്നെ സത്യം, ഇതിൽ ഖൈർ ഉണ്ട്' എന്നാണ്. അബൂബകർ(റ) അത് അംഗീകരിക്കുകയും ചെയ്തു. അപ്പോൾ ഖൈർ ഉള്ള കാര്യമാണെങ്കിൽ നബി ﷺ ചെയ്തു എന്നു സ്ഥിരീകരിക്കണമെന്നില്ല...

നബിദിനാഘോഷം എന്ന പേരിൽ നടക്കുന്ന പുണ്യകർമ്മങ്ങളൊക്കെ ഖൈർ ഉള്ളതാണ്. അതു കൊണ്ട് തന്നെ അത് ചീത്ത ബിദ്അത്തും അല്ല. ഇനി, 'നബി ﷺ ചെയ്യാത്തത് ചെയ്യാൻ പാടില്ല' എന്ന ഒരു അടിസ്ഥാനം ദീനിൽ ഉണ്ടെങ്കിൽ, കേരള നദ്വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്ലാമി എന്നീ മതസംഘടനകൾ പിരിച്ചു വിടേണ്ടി വരും. അതൊന്നും നബി ﷺ രൂപീകരിച്ചതല്ല.


നബി ﷺ തനിക്കു മുമ്പ് കഴിഞ്ഞുപോയ ഒരു പ്രവാചകന്റെയും ജന്മദിനമോ ചരമ ദിനമോ ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ലല്ലോ..?

വെള്ളിയാഴ്ചയുടെ പല മഹത്വങ്ങളിൽ ഒന്നു അത് ആദം നബി(അ)ന്റെ ജന്മദിനമാണ് എന്നതാണ്. നബി ﷺ വെള്ളിയാഴ്ച ജുമുഅ ദിനമായി ആചരിക്കുകയും ആചരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്


മൗലീദ് കഴിക്കൽ മുമ്പ് പതിവില്ലാത്തതാണെന്നും അത് ഹിജ്‌റ മുന്നൂറിനുശേഷം വന്നതാണെന്നുമുള്ള തഴവ മൗലവിയുടെ പാട്ട് വളരെയധികം പ്രസിദ്ധമാണ്. തഴവയാകട്ടെ സുന്നി പണ്ഡിതനുമാണല്ലോ..?

തഴവ സുന്നീ പണ്ഡിതൻ ആയതു കൊണ്ട് തന്നെയാണ് ശേഷമുള്ള വരികളിൽ വീടുകളിൽ മൗലിദ് കഴിക്കണമെന്നും അതു കൊണ്ട് കള്ളന്മാരുടെ ശല്യം ഒഴിവാകുമെന്നും പറഞ്ഞതും.


അല്ലാഹുﷻവിനെ സ്‌നേഹിക്കുന്നവർ നബിﷺയെ പിൻപറ്റുകയാണ് ചെയ്യേണ്ടതെന്ന് ഖുർആൻ 3:31 ൽ വ്യക്തമായിരിക്കെ അല്ലാഹുﷻവിൽ വിശ്വസിക്കുകയും നബിﷺയെ സ്‌നേഹിക്കുകയും ചെയ്യുന്നവർക്ക് എങ്ങനെ നബിദിനമാഘോഷിക്കാൻ കഴിയും..?

നബിദിനാഘോഷമെന്നാൽ, നബിﷺയുടെ മേൽ സ്വലാത്തും സലാമും അധികരിപ്പിക്കുക, അവിടുത്തെ മദ്ഹ് പറയുക, അവിടുത്തെ ജീവിതം, പ്രത്യേകിച്ചും ജനനം അനുസ്മരിക്കുക, അവിടുത്തെ ജീവിത സന്ദേശങ്ങൾ പ്രചരിപ്പിക്കുക, സന്തോഷ പ്രകടനമായി ഭക്ഷണം വിതരണം ചെയ്യുക എന്നിവയാണ്. ഇതിൽ എവിടെയാണ് നബിﷺയെ പിൻപറ്റാതിരിക്കുന്നത്? ഈ പുണ്യകർമ്മങ്ങൾ റബീഉൽ അവ്വലിൽ മാത്രം പാടില്ല എന്ന വല്ല കല്പനയും ഉണ്ടോ.


ഒരു റബീഉൽ അവ്വൽ മാസത്തിൽ തന്നെയാണ് നബിﷺയുടെ വിയോഗവും നടന്നത്. ഹിജ്‌റ 11 റബീഉൽ അവ്വൽ 12 തിങ്കളാഴ്ച ഉച്ചയോടടുത്ത സമയത്താണ് നബിﷺഈ ലോകത്തോട് വിടപറഞ്ഞത്. അതിനാൽ അന്നൊരു ആഘോഷം നാം സംഘടിപ്പിച്ചാൽ അത് നബിﷺയുടെ ജനനത്തിലുള്ള സന്തോഷമോ മരണത്തിലുള്ള സന്തോഷമോ?! നബിദിനാഘോഷക്കാർ സഗൗരവം ചിന്തിക്കണ്ടേ..?*

പമ്പര വിഡ്ഡിത്തം. അമലുകൾ എല്ലാം നിയ്യത്തനുസരിച്ചാണ് എന്ന ഹദീസ് ആണ് ഈ വാദക്കാർ തള്ളിക്കളയുന്നത്. റബീഉൽ അവ്വലിൽ സന്തോഷിക്കുന്നവർ സന്തോഷിക്കുന്നത് നബിﷺ ജനിച്ചതിന്റെ പേരിലാണ്. അല്ലാതെ, മരിച്ചതിന്റെ പേരിലല്ല. കർമ്മങ്ങളെല്ലാം ഉദ്ദേശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നബിﷺമരിച്ച ദിവസം ദു:ഖം ആചരിക്കണമെന്നു കല്പനയുണ്ടോ? അതോ അന്നേ ദിവസം മറ്റു കാര്യങ്ങളുടെ പേരിൽ സന്തോഷപ്രകടനം പാടില്ലെന്നുണ്ടോ? ഉണ്ടെങ്കിൽ ആ തെളിവൊന്നു കാണട്ടെ. ശവ്വാൽ ഒന്നിനും ദുൽ-ഹിജ്ജ പത്തിനും പല മഹാന്മാരു വഫാത്തായിട്ടുണ്ട്. അതു കൊണ്ട് ഇവർ അന്നേ ദിവസം ഈദ് ആഘോഷം *വേണ്ടെന്നു വെക്കുമോ.


നബിﷺയെ സ്‌നേഹിക്കേണ്ടത് എങ്ങിനെയെന്ന് ഖുർആനിലും ഹദീസിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതിൽ ജന്മദിനാഘോഷമോ ചരമദിനാഘോഷമോ ഇല്ലല്ലോ..?

ജന്മദിനാഘോഷം പാടില്ലെന്ന് അതിൽ എവിടെയും പറഞ്ഞിട്ടില്ല.


ജന്മദിനമോ ചരമദിനമോ ആചരിക്കുന്നത് ഇസ്‌ലാമിക സംസ്‌കാരമല്ലല്ലോ..?

തിങ്കളാഴ്ച നോമ്പിന്റെ പ്രത്യേകത, അന്ന് എന്റെ ജന്മദിനമാണ് എന്നാണ് നബി ﷺ പറഞ്ഞത്. മുസ്ലിമിന്റെ ആഘോഷങ്ങൾ ശുക്ര് ചെയ്യലാണ്. ഇബാദത്ത് എടുക്കലാണ്. അപ്പോൾ ഈ പറഞ്ഞത് കളവാണ്.

ഹിജ്‌റ ഏഴാം നൂറ്റാണ്ടിൽ ഇർബൽ എന്ന പ്രദേശത്തെ മുളഫ്ഫർ എന്ന രാജാവ് ഉണ്ടാക്കിയ പുത്തൻ ആചാരമാണ് നബിദിനാഘോഷം. മുസ്‌ലിംകൾ പിൻതുടരേണ്ടത് മുളഫ്ഫർ രാജാവിന്റെ അനാചാരത്തെയല്ല, മുഹമ്മദ് നബിﷺയുടെ സദാചാരത്തെയാണ്. മുളഫ്ഫർ രാജാവ് അങ്ങനെ പല 'ബിദ്അത്തുകളും' തുടങ്ങിയിട്ടുണ്ട്. അദ്ദേഹം അനാഥാലായങ്ങളും ആതുരശുശ്രൂഷാ കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. കൂട്ടത്തിൽ അവയെയും എതിർത്തോളൂ...

അദ്ദേഹത്തെ കുറിച്ച് നിബിദിന വിരോധികൾ അംഗീകരിക്കുന്ന പണ്ഡിതർ തന്നെ പറഞ്ഞത് നോക്കൂ: ദഹബി പറയുന്നു: "മുഹമ്മദ്‌ തുർക്കുമാനിയുടെ മകനായ ബക്തകിയുടെ മകനായ അലിയുടെ മകനായ അബൂസ ഈദി കൗകബിരിയുടെ മകനായ മുളഫ്ഫരുദ്ദീൻ എന്നപേരിൽ അറിയപ്പെട്ട രാജാവായിരുന്നു അദ്ധേഹം. ദാനധർമം വല്ലാതെ ഇഷ്ടപ്പെടുന്ന ആളായിരുന്നു. ധാരാളം റൊട്ടി (സുമാർ) എല്ലാദിവസവും അദ്ധേഹം വിതരണം ചെയ്തിരുന്നു. 

എല്ലാവർഷവും ജനങ്ങൾക്ക്‌ വസ്ത്രവും പണവും നൽകിയിരുന്നു. വിഷമിക്കുന്നവർക്കും പ്രയാസപ്പെടുന്നവർക്കും വേണ്ടി ഓഫീസുകൾ തുറക്കുകയും അവിടെ വെച്ചു എല്ലാ തിങ്ക്ളാഴ്ചയും വ്യാഴാഴ്ചയും ജനങ്ങളെ സന്ദർശിക്കുകയും അവരോട്‌ കാര്യങ്ങൾ ചോദിച്ചറിയുകയും അവർക്ക്‌ വേണ്ട സഹായങ്ങളും മറ്റും ചെയ്തു കൊടുക്കുമായിരുന്നു, മാത്രമല്ല നല്ലവനും സുന്നിയും താഴ്മയുള്ളവനും പണ്ഡിതരേയും മുഹദ്ദിസുകളേയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളായിരുന്നു"...


റബീഉൽ അവ്വൽ മാസത്തിൽ പള്ളികളിലും ചില വീടുകളിലും മുസ്‌ല്യാന്മാരുടെ നേതൃത്വത്തിൽ നടക്കുന്ന മൗലീദ് പാരായണങ്ങളിൽ (ഉദാ: മൻഖൂസ് മൗലീദിൽ) നബിﷺയോട് പാപമോചനം തേടിക്കൊണ്ടുള്ള വരികളാണ്. പാപം പൊറുക്കാൻ അല്ലാഹുﷻവല്ലാതെ മറ്റാരാണ് നിങ്ങൾക്കുള്ളത് എന്ന് അല്ലാഹുﷻ ഖുർആനിലൂടെ (3:135) നമ്മോട് ചോദിക്കുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടുമാണ് നബിദിനാഘോഷക്കാർ നബിﷺയോട് പാപമോചനം തേടി പ്രാർത്ഥിക്കുന്നത്. ഇത് എത്ര വലിയ ധിക്കാരമാണ്..?

റബീഉൽ അവ്വലിലോ അല്ലാത്ത മാസങ്ങളിലോ സുന്നികൾ പാരായണം ചെയ്യുന്ന ഒരു മൗലിദിലും നബിﷺയോട് പാപമോചനം തേടുന്ന ഒരു വരി പോലും ഇല്ല. നബിﷺയെ സ്നേഹിക്കൽ നബിﷺയെ പിന്തുടരലാണെന്നെല്ലാം വെച്ചു കാച്ചിയിട്ടു പച്ചക്കള്ളം സുന്നികളുടെ മേൽ ആരോപിക്കുകയോ? പച്ചക്കള്ളം പറയലാണോ നബിയെ പിന്തുടരൽ.


റബീഉൽ അവ്വൽ മാസത്തിൽ വീട് വീടാന്തരം കയറിയിറങ്ങി മൗലീദ് കഴിക്കുകയും മൃഷ്ടാന്നഭോജനം നടത്തുകയും നൂറും അഞ്ഞൂറും കൈമടക്ക് വാങ്ങിക്കുകയും ചെയ്യുന്ന മുസ്‌ല്യാന്മാർ പക്ഷെ അവരുടെ സ്വന്തം വീടുകളിൽ മൗലീദ് കഴിക്കാറുണ്ടോ എന്ന് സത്യാന്വേഷികൾ ഒരന്വേഷണം നടത്തുക. അപ്പോഴറിയാം അവരിൽ പലരുടെയും വീടുകളിൽ ഈ ഏർപ്പാട് ഇല്ല എന്ന്..?

പുത്തൻ വാദിയുടെ പണ്ഡിതവിരോധം പത്തി വിടർത്തിയാടുന്നു. സുന്നികൾ ഏതെങ്കിലും വീട്ടിൽ പോയി മൗലിദ് ചൊല്ലുന്നുണ്ടെങ്കിൽ അത് വീട്ടുകാർ ക്ഷണിച്ചിട്ടാകും. അല്ലാതെ ഇത് എഴുതിയവന്റെ പോലെ ആരുടെയെങ്കിലും വീട്ടിൽ ക്ഷണിക്കാതെ കയറി വന്ന് തിന്നേണ്ട ഗതികേടൊന്നും ഒരു സുന്നിക്കും അല്ലാഹുﷻവിന്റെ അനുഗ്രഹത്തൽ ഇന്ന് ഇല്ല. സുന്നികൾ കൈമടക്ക് കൊടുക്കുന്നുണ്ടെങ്കിൽ അത് അവരുടെ പൈസ കൊണ്ടല്ലെ? 

അല്ലാതെ ഇത് എഴുതിയവന്റെ പോക്കറ്റിൽ കയ്യിട്ടാണോ കൊടുക്കുന്നത്? അഞ്ഞൂറല്ല, ഒരു ആടാണ് മുത്ത് നബി ﷺ കൈമടക്കായി വാങ്ങിയത്. ഇവർക്കൊക്കെ എന്തു മതം? വാങ്ങുന്നവനും കൊടുക്കുന്നവനും പൊരുത്തമുണ്ടെങ്കിൽ ഇവർ എന്തിനാ നിന്നു തുള്ളുന്നത്??? ഒരാൾ പുത്തൻ വാദിയായാൽ അവന്റെ മനസ്സ് എത്രമാത്രം വൃത്തികെട്ടതാകും എന്നു ഈ വരികൾ തെളിയിക്കുന്നു. മൗലിദ് നടത്തുന്ന മുസ്ലിയാക്കന്മാരുടെ എത്ര വീടുകൾ ഇവർക്ക് കാണിച്ചു തരണം? പച്ചക്കള്ളം വിളിച്ചു പറയുക. അതു മാത്രമാണ് തൊഴിൽ.


പാമരജനങ്ങളെ വഴിതെറ്റിക്കാൻ മുസ്‌ല്യാന്മാർ ദുർവ്യാഖ്യാനം ചെയ്ത് ഉദ്ധരിക്കുന്ന സൂറത്ത് യൂനസിലെ 58-ാം സൂക്തം റബീഉൽ അവ്വലിലെ നബിദിനാഘോഷത്തിന് തെളിവായി പ്രാമാണികരായ ഒരു മുഫസ്സിയും ഉദ്ധരിച്ചിട്ടില്ല. ഉണ്ടെങ്കിൽആ ഭാഗം ഉദ്ധരിക്കാൻ നബിദിനാഘോഷക്കാർ സന്നദ്ധരാവുക..?

അനുഗ്രഹത്തിന്റെ പേരിൽ സന്തോഷിക്കണം എന്നാണ് ആയത്തിൽ ഉള്ളത്. നബിﷺ അനുഗ്രഹമാണെന്ന് ആ ആയത്തിന്റെ മൂന്നോ നാലോ തഫ്സീറുകളിൽ വന്നതുമാണ്. സുന്നികൾക്ക് ഈ തെളിവ് തന്നെ ധാരാളം. നബിദിനം ആഘോഷിക്കൂ എന്ന പേരിൽ ആയത്ത് വേണം എന്നു ശഠിച്ചാൽ, ഇഷാ നിസ്കരിക്കൂ, ളുഹർ നിസ്കരിക്കൂ എന്ന തരത്തിലുള്ള ആയത്തുകളൊക്കെ വേണം എന്നു ശഠിക്കുന്നവന്റെ വില തന്നെയാണ് അവനും ഉണ്ടാവുക. ഖുർആനും ഹദീസും ഇവരേക്കാൾ തിരിഞ്ഞ ഇമാമുമാർ ഒക്കെ നബിദിനാഘോഷത്തിനു പ്രമാണങ്ങളിൽ അടിസ്ഥാനം ഉണ്ട് എന്നു വ്യക്തമാക്കിയതുമാണ്.


ഖദീജാ ബീവിയുടെ (റ) നന്മകൾ നബിﷺ എടുത്തുപറഞ്ഞത് മഹതിയുടെ ജന്മദിനത്തിലോ മരണദിനത്തിലോ അല്ല. ആണെങ്കിൽ മുസ്‌ല്യാന്മാർ രേഖ ഉദ്ധരിക്കുക..?

വഫാത്തിനു ശേഷം സ്നേഹാനുസ്മരണമായി മരിച്ചവരുടെ പേരിൽ ഭക്ഷണം വിതരണം ചെയ്യാം എന്നു തന്നെയാണ് അതിലെ തെളിവ്. ആ കർമ്മം ജന്മദിനത്തിനു മാത്രം പാടില്ല എന്നു എവിടെയും പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ കൊണ്ടു വരിക.


മരണപ്പെട്ടവരെപ്പറ്റി നല്ലത് പറയണം എന്ന് നബിﷺ നിർദേശിച്ചതിന്റെ അർത്ഥം മരണപ്പെട്ടവരുടെ ജന്മദിനവും ആണ്ടും കൊണ്ടാടണം എന്നാണെന്ന് സഹാബികളോ സച്ചരിതരായ മുൻഗാമികളോ മനസ്സിലാക്കിയിട്ടില്ല. ഉണ്ടെങ്കിൽ സഹാബികൾ ആരുടെയെല്ലാം ജന്മദിനവും ആണ്ടും കൊണ്ടാടിയിട്ടുണ്ട് എന്നതിന് നബിദിനാഘോഷക്കാർ രേഖ ഉദ്ധരിക്കുക..?

മരണപ്പെട്ടവരുടെ ജന്മദിനത്തിലോ ചരമദിനത്തിലോ അവരുടെ നന്മകൾ എടുത്തു പറയരുത് എന്ന ഒരു വിലക്ക് ഇസ്ലാമിൽ എവിടെയും ഇല്ല. വിലക്ക് തെളിയിക്കപ്പെടാത്ത കാലത്തോളം അത് അനുവദനീയമാണ്. വക്കം മൗലവി അനുസ്മരണം എന്തിന്റെ പേരിലായിരുന്നു?


മദീനാപള്ളിയിൽ ഹസ്സാനുബ്‌നു സാബിത്തിന് മൗലീദ് കഴിക്കാൻ നബിﷺ വേദി ഒരുക്കിക്കൊടുത്തുവെന്ന് പ്രവാചകന്റെ പേരിൽ കളവ് പറയുന്ന മുസ്‌ല്യാന്മാർ അത് റബീഉൽ അവ്വലിലാണെന്നതിനും അതിൽ പങ്കെടുത്ത സ്വഹാബികൾ ആരെല്ലാമാണെന്നതിനും തെളിവുദ്ധരിക്കുക..?

ഇതാ തഫ്സീർ ഇബ്നു കസീർ കണ്ടോളൂ: ആരൊക്കെയുണ്ടെന്ന് നോക്കുക: 'റൂഹുൽ ഖുദ്സ്' എന്നാൽ ജിബ്രീൽ(അ) ആണെന്നതിന്റെ ലക്‌ഷ്യം സൂറത്ത് ശുഅറാഇലെ (193-194) ആയത്തും; ഇമാം ബുഖാരി(റ) റിപ്പോർട്ട് ചെയ്ത ഹദീസുമാകുന്നു. അബൂഹുറൈറ(റ)യെ തൊട്ടു അബിസ്സനാദിൽ നിന്ൻ അദ്ദേഹത്തിന്റെ മകൻ ഉദ്ധരിക്കുന്നു. ആഇഷ(റ) പറഞ്ഞു: നിശ്ചയം;ഹസ്സാനു ബ്നു സാബിതി(റ)നു നബിﷺ പള്ളിയിൽ ഒരു പ്രത്യേക മിമ്പർ സ്ഥാപിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ പതിവ് നബിﷺയെ പ്രതിരോധിക്കലായിരുന്നു. (പ്രകീർത്തിച്ചു പാടലായിരുന്നു). നബിﷺ പ്രാർത്ഥിച്ചു: “അല്ലാഹുവേ, നിന്റെ നബിയെ പ്രതിരോധിച്ചത് പോലെ ഹസ്സാനു ബ്നു സാബിതിനെ നീ 'റൂഹുൽ ഖുദ്സ്'മുഖേന ശക്തിപ്പെടുത്തേണമേ”

തിര്മിദിയും അബൂദാവൂദും(റ) ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നു. തിർമിദി സ്വഹീഹ് ഹസൻ എന്ന് പറഞ്ഞിരിക്കുന്നു.

അബൂഹുറൈറ(റ)യെ തൊട്ടു ബുഖാരിയും മുസ്ലിമും(റ) ഉദ്ധരിക്കുന്നു:
പള്ളിയിൽ നബിﷺയെ പ്രകീർത്തിച്ചു കവിത പാടിയിരുന്ന ഹസ്സാനു ബ്നു സാബിതി(റ)ന്റെ അരികിൽ കൂടി ഉമർ(റ) നടന്നു പോയി. അദ്ദേഹം ഹസ്സന്(റ)വിനെ ശ്രദ്ധിച്ചു. എന്നിട്ട് പറഞ്ഞു: "താങ്കൾ അദ്ദേഹത്തെക്കുറിച്ച് (നബിﷺ) പ്രകീർത്തിച്ചു പാടുന്നവനായിരുന്നു. ആ കാര്യത്തിൽ താങ്കളേക്കാൾ ഉത്തമനായവൻ വേറെ ആരുണ്ട്‌?" എന്നിട്ട് അദ്ദേഹം അബൂഹുറൈറ(റ)വിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു: 

"അല്ലാഹുവിനെ തന്നെയാണ് സത്യം; അല്ലാഹുവിന്റെ റസൂൽ പറഞ്ഞിരുന്നത് താങ്കൾ കേട്ടിട്ടില്ലേ- "(ഹസ്സാൻ) എന്നെ തൊട്ടു മറുപടി പറയൂ, അല്ലാഹുവേ അദ്ദേഹത്തെ നീ 'റൂഹുൽ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തണേ" അബൂഹുറൈറ(റ) പറഞ്ഞു: “ശരിയാണ്”. ചില റിപ്പോര്ടുകളിൽ കാണാം: നബിﷺ ഹസ്സനോട്(റ) പറഞ്ഞു: "അവർക്ക് (ശത്രുക്കൾക്ക്) ചുട്ട മറുപടി കൊടുക്കൂ, ജിബ്രീൽ(അ) നിന്റെ കൂടെയുണ്ട്”.
(തഫ്സീറു ഇബ്നു കസീർ - അൽബഖറ: 87)

എത്ര മനോഹരമായ സങ്കലനം! ഇമാം ഇബ്നു കസീർ(റ) ഇമാം ബുഖാരി(റ)യെ ഉദ്ദരിക്കുന്നു. ഇമാം മുസ്ലിമും, അബൂദാവൂദും തിർമിദിയും(റ) റിപ്പോർട്ട്‌ ചെയ്യുന്നു. അല്ലാഹുﷻവിന്റെ റസൂലിന്റെﷺ പ്രിയപത്നി ആഇഷ(റ)യിൽ നിന്ന് അവിടുത്തെ പ്രിയപ്പെട്ട ശിഷ്യൻ അബൂഹുറൈറ(റ) ഉദ്ദരിക്കുന്നു. അവിടുത്തെ പ്രിയപ്പെട്ട ഖലീഫ ഉമർ(റ)വും, അവിടുത്തെ പ്രിയപ്പെട്ട കവി ഹസ്സാന് ബ്നു സാബിത്(റ)വും അണി നിരക്കുന്നു. മസ്ജിദുന്നബവിയിൽ മദ്ഹുറസൂൽ സദസ്സ്! അല്ലാഹുﷻവിന്റെ റസൂൽ അതിനു വേണ്ടി ഒരു മിമ്പർ സ്ഥാപിക്കുന്നു. ഇതിലും മഹത്തായ ഒരു അടിത്തറ ഇനി മറ്റെന്തു വേണം ഞങ്ങൾ മുസലിംകൾക്ക്?

മൗലീദാഘോഷത്തെ ന്യായീകരിക്കുകയും അതിൽനിന്ന് വിട്ടുനിൽക്കുന്നവരെ വിമർശിക്കുകയും ചെയ്യുന്നവർ മുകളിൽ എഴുതിയ ചരിത്രപരവും വസ്തുതാപരവുമായ കാര്യങ്ങൾ ശ്രദ്ധിക്കുക! ചിന്തിക്കുക!

ചരിത്രപരവും വസ്തുതാപരവുമായി ഒന്നും ഈ വാദങ്ങളിൽ ഇല്ല എന്നു തെളിഞ്ഞു. അപ്പോൾ തറാവീഹ് ജമാ.അത്ത് പോലെ ഖുർആൻ ക്രോഡീകരണം പോലെ നബിദിനാഘോഷവും ഒരു ബിദ്അത്ത് തന്നെ. അതെ സമയം, ദീനിൽ അടിസ്ഥാനം ഉണ്ട് എന്നതു കൊണ്ട്, തറാവീഹ് ജമാഅത്ത് പോലെയും ഖുർആൻ ക്രോഡീകരണം പോലെയും നബിദിനാഘോഷവും ഒരു നല്ല ബിദ്അത്ത് തന്നെ.


എന്ത് കൊണ്ട് റബീഉൽഅവ്വൽ 12 ന് ദുഃഖം ആചരിക്കുന്നില്ല ?

നബിﷺതങ്ങൾ ജനിച്ചതും വഫാത്തായതും റബീഉൽ അവ്വൽ12 ന് തന്നെ യാണല്ലോ, ആ ദിവസം ദുഖിക്കുകയല്ലേ വേണ്ടത് എന്ന ചോദ്യം അസ്ഥാനത്താണ്... കാരണം..,

റസൂൽﷺലോകത്തിനു അനുഗ്രഹമായതിനാൽ അവിടുത്തെ ജന്മം ലോകത്തിനാസകലം അനുഗ്രഹം ആണ്. അനുഗ്രഹത്തിന് നന്ദി രേഖപ്പെടുത്തുവാൻ ഇസ്ലാമിൽ ശാസനയുണ്ട്. ആ നന്ദി രേഖപ്പെടുത്തുന്നതിന്റെ ഒരിനമാണ്‌ റബീഉൽ അവ്വലിൽ നടന്നുവരുന്ന നബിദിനാഘോഷം...

മരണത്തിൽ ദുഖിക്കാനുണ്ടെങ്കിലും മരണത്തിന്റെ പേരിൽ ദുഃഖം ആചരിക്കാൻ ഭർത്താവ് മരിച്ച ഭാര്യയോടല്ലാതെ ഇസ്ലാം അനുശാസിക്കുന്നില്ല. അവളോട് തന്നെ നാല് മാസവും പത്ത് ദിവസവും മാത്രം. മറ്റുള്ളവരുടെ മരണത്തിൽ ദുഃഖം ആചരിക്കുകയാണെങ്കിൽ കേവലം മൂന്നു ദിവസം മാത്രമേ അനുവദിക്കപ്പെടുകയുള്ളൂ...(തുഹ്ഫ 8/ 259 നോക്കുക)

റസൂൽﷺയുടെ വഫാത്തിൽ ദുഃഖം ആചരിക്കുകയാണെങ്കിൽ, അതിനു നിർണ്ണയിക്കപ്പെട്ട കാലം കഴിഞ്ഞു പോയല്ലോ.. ഇതിനു ഇനി നിർവാഹമില്ലാത്തത് കൊണ്ടും മരണത്തിൽ പൊതുവായി ദുഃഖമാചരിക്കാൻ ശാസന ഇല്ലാത്തത് കൊണ്ടും ആണ് മരണവും ജനനവും ഒരേമാസത്തിലും ഒരേ ദിനത്തിലും ആയിട്ടും ജനനം ആഘോഷിക്കപ്പെടുന്നതും മരണത്തിൽ ദുഃഖം ആചരിക്കാത്തതും...


ബിദഇകൾ ചെയ്യുന്ന പ്രവാചക  മാതൃകയില്ലാത്ത ചില കാര്യങ്ങൾ.

നബിﷺയുടെ മാതൃകയില്ലാത്തതും മൗലവിമാർ ചെയ്തുവരുന്നതുമായ മറ്റു ചില കാര്യങ്ങൾ കൂടി വിലയിരുത്താം...
        
വിദ്യാഭ്യാസ സ്ഥാപനങ്ങളും മതസംഘടനകളും നബിﷺയുടെ കാലത്ത് ഉണ്ടായിരുന്നില്ല.(ശബാബ്, 2009 ഫെബ്രുവരി 27, പേ 29)

യതീമിനെ സംരക്ഷിക്കുന്നതിൽ നബിﷺവളരെയധികം താൽപര്യമെടുത്തിട്ടുണ്ട്.  പക്ഷേ, അത് ഇന്നത്തെ രീതിയിൽ യതീംഖാനകൾ സ്ഥാപിച്ചുകൊണ്ടായിരുന്നില്ല.(വിചിന്തനം, 2010 ഫെബ്രു. 12, പേ 12)

ഖബറിനരികിൽ സുന്നികളും മുജാഹിദുകളും നിർവഹിച്ചുവരുന്ന തസ്ബീത്തിനെക്കുറിച്ച് മൗലവിമാർ പഠിപ്പിക്കുന്നു: ഇതിനു പ്രത്യേക പ്രാർത്ഥനാ വാചകങ്ങൾ നബിﷺപഠിപ്പിച്ചിട്ടില്ല. എന്നാൽ നബിവചനത്തിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ പഠിപ്പിച്ച ഒരു പ്രാർത്ഥന കാണുക; അല്ലാഹുമ്മ സബ്ബിത്ഹു…(മനശ്ശാന്തി പ്രാർത്ഥനയിലൂടെ, ഹുസൈൻ സലഫി, പേ 77)

മൗലവിമാർ ഇപ്പോൾ പഠിപ്പിച്ചുവരുന്ന തൗഹീദ് വിഭജനം നബിﷺയോ സ്വഹാബത്തോ ചെയ്തതല്ല. ശബാബ് എഴുതുന്നു: മുഹമ്മദ് നബിﷺയുടെ സ്വഹാബിമാരാണ് സലഫുസ്വാലിഹ്. അവർ തൗഹീദ് വിഭജിച്ച് പഠിപ്പിച്ചിട്ടില്ല. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിനു ശേഷമാണ് അഖ്‌സാമുത്തൗഹീദ് ഉടലെടുക്കുന്നത്. അതായത് സ്വഹാബികൾ എല്ലാവരും മരണപ്പെട്ടതിനു ശേഷം.(ശബാബ്, 2007 ജനുവരി 12, പേ 11)

കർമ്മശാസ്ത്രപരമായ വിഷയങ്ങളിൽ ശർത്ത്, ഫർദ്, സുന്നത്ത്, മുബാഹ്, ജാഇസ് എന്നിവയെ തരംതിരിച്ച് പഠിക്കാനാഗ്രഹിക്കുന്നവർക്ക് നേർക്കുനേരെ ഖുർആനിൽ നിന്നോ ഹദീസിൽ നിന്നോ അതിനു സാധിച്ചുകൊള്ളണമെന്നില്ല.(ശബാബ്, 2009 ഒക്‌ടോബർ 2, പേ 39)


ചുരുക്കത്തിൽ, നബിﷺയുടെയോ സ്വഹാബത്തിന്റെയോ മാതൃകയില്ലെന്ന ന്യായം ചൂണ്ടിക്കാട്ടി നബിദിനാഘോഷം അനിസ്‌ലാമികമാണെന്ന് പറയാൻ ഒരു വകുപ്പുമില്ലെന്നു മാത്രമല്ല മൗലവിമാർക്ക് തന്നെ ആ വാദത്തോട് പ്രായോഗികമായി യോജിക്കാൻ സാധ്യവുമല്ല...

നബിﷺയുടെ ജന്മദിനത്തിനു ഒരു പ്രത്യേകതയുമില്ലെന്നാണ് മറ്റൊരു ന്യായം. അതും മൗലവിമാർ തന്നെ പൊളിച്ചുകളഞ്ഞിട്ടുണ്ട്. സുഹൈർ ചുങ്കത്തറ എഴുതുന്നു:  ‘തിങ്കളാഴ്ച പുണ്യറസൂൽﷺ ജനിച്ച ദിവസം കൊല്ലത്തിലൊരു ദിവസമല്ല, 52 ദിവസം. നബിﷺ ജനിച്ച ദിവസത്തിനു പ്രത്യേകതയില്ലേ? 

ഉണ്ട്. എന്താണത്. സുന്നത്ത് നോമ്പ്. സുന്നത്ത് നോമ്പിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ റസൂൽﷺ അരുളി: ഞാൻ ജനിച്ച ദിവസമാണത്. ഞാൻ നബിയാക്കപ്പെട്ട അഥവാ ഖുർആൻ ഇറക്കപ്പെട്ട ദിവസമാണത് 
(നോമ്പും നിയമവും/43)

എല്ലാം കഴിഞ്ഞ് ഇപ്പോഴും സ്ഥിരതയില്ലാതെ ചുറ്റിക്കളിക്കുകയാണ് പുത്തൻവാദി മൗലവിമാർ. നബിﷺജനിച്ച മാസമേതെന്നതിൽ പോലും ഒരു അഭിപ്രായ ഐക്യമാവാത്ത വിഭ്രാന്തി ഒരു പുസ്തകത്തിലെ ഒരേ ലേഖനത്തിൽ തന്നെ വന്നുപെടുമ്പോൾ ഇവർ എത്രമാത്രം ആശയക്കുഴപ്പത്തിലാണെന്ന് ഊഹിക്കാമല്ലോ... പുതിയ ലക്കം അൽമനാർ (2015 ഡിസംബർ) 

എഡിറ്റോറിയലിൽ നിന്നും വായിക്കുക: ‘ഇത് റബീഉൽ അവ്വൽ മാസം. ഈ മാസത്തിലാണ് നബിﷺ ജനിച്ചത്. അതിൽ അഭിപ്രായ വ്യത്യാസമില്ല’ (പേ. 4). ഈ കുറിപ്പിന്റെ അവസാന ഭാഗത്തിങ്ങനെയും കണ്ടു: ‘നബിﷺയുടെ ജനനം തിങ്കളാഴ്ച ദിവസമാണെന്നതിൽ സംശയമില്ല. എന്നാൽ തിയ്യതിയുടെയും മാസത്തിന്റെയും കാര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്’ (പേ.5)

ഇതെങ്കിലുമൊന്നു തീരുമാനിച്ചിട്ടു പോരേ ദീനിനെതിരെ നാടകം കളിക്കൽ..?



നബിദിനാഘോഷം വഹാബികളുടെ ജദീദായ ഖൗലും ഖദീമായ ഖൗലും.


ഇന്ന് പിൻതലമുറക്കാരെന്ന് പറയുന്ന ഒരു വിഭാഗം തട്ടിക്കിഴിക്കലുകൾ നടത്തി, ഇടക്കാല ധാരണയും, ഒടുക്കത്തെ ധാരണയെന്നും മറ്റും ഓമനപ്പേരിട്ട് സ്വന്തം നേതാക്കളെ പുറം കാലു കൊണ്ട് തൊഴിക്കുന്ന കാഴ്ച അത്യധികം ആനന്ദത്തോടെയാണ് സുന്നി കേരളം നോക്കിക്കാണുന്നത്. അതുകൊണ്ട് അവർ നടത്തുന്ന ആക്ഷേപങ്ങളും, വിമർശനങ്ങളും ആരുടെ നെഞ്ചത്താണ് തറക്കുന്നതെന്ന് നമുക്കൊന്ന് പരിശോധിച്ചു നോക്കാം.
ആദ്യമായി നിലവിലുള്ള കാഴ്ചപ്പാടുകൾ വിശകലനം ചെയ്യാം...


ഉമർ മൗലവി എഴുതുന്നു:

പക്ഷെ, അതി ഗുരുതരമായ മറ്റൊരു താത്വികമായ വശം മൗലിദ് കഴിക്കുന്നതിലുണ്ട്. അതായത്, സൃഷ്ടികളുടെ തൃപ്തി ആഗ്രഹിച്ച് നടത്തുന്ന ഒരു ആരാധനയാണ് മൗലിദ്. ഉദാഹരണം. മുഹ്‌യുദ്ദീൻ ശൈഖിന്റെ പൊരുത്തം മോഹിച്ച് ആരെങ്കിലും ബദർ മൗലീദ് ഓതാറുണ്ടോ? 

ഇല്ല, മറിച്ചും അങ്ങനെത്തന്നെ. ആരുടെ രക്ഷയും, പൊരുത്തവുമാണോ ഓതുന്നവനും ഓതിക്കുന്നവനും ആശിക്കുന്നത്, ആരുടെ പേരിൽ നിർമ്മിതമായ മൗലിദാണ് അവിടെ ‘കഴിക്ക’പ്പെടുന്നത്. ഈ ആശയും മോഹവും അദൃശ്യമായ മാർഗത്തിലൂടെയാണെന്നത് ഇതിന്റെ കഴമ്പാണുതാനും. അപ്പോൾ പദ്യങ്ങളിലും പ്രാർത്ഥന കീർത്തനങ്ങളിലും ദോഷകരമായ യാതൊന്നും പ്രകടമല്ലാത്ത മൗലിദ് ആയാൽ പോലും അത് ശിർക്കിന്റെ നടപടി തന്നെയാണ്. എന്തു കൊണ്ടെന്നാൽ, അല്ലാഹുവല്ലാത്തവരുടെ, സൃഷ്ടികളുടെ പൊരുത്തവും രക്ഷയും, ഇച്ഛിച്ചു കൊണ്ട് ഒരു പുണ്യ കർമ്മം നിഷിദ്ധമാണ്. അത് ശിർക്കും കുഫ്‌റുമാണ്.”
(ഓർമ്മകളുടെ തീരത്ത്, പേജ് 29,30)


(2) മനുഷ്യ മനസ്സുകളിൽ ബഹുദൈവ വിശ്വാസം വളർത്തുവാൻ പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിൽ ഒരു രൂപമാണ് മൗലിദും. മാലകളിലെ നൂലാമാലകളിലൂടെ ശിർക്കൻ വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നത് പോലെ തന്നെയാണ് മൗലൂദുകളിലൂടെയും ചെയ്യുന്നത്. ഭാഷകളുടെ വ്യത്യാസമുണ്ടെന്ന് മാത്രം. മൗലിദ് അറബിയിലാണെങ്കിൽ, മാല അറബിമലയാളത്തിൽ എഴുതിയിരിക്കുന്നുവെന്ന് മാത്രം. രണ്ടിലും ശിർക്കു തന്നെ.”(സൽസബീൽ, 1985 ഫെബ്രുവരി)

(3) ബിദ്അത്തുകൾ ദുർമാർഗ്ഗങ്ങളാണെന്നും, ദുർമാർഗ്ഗങ്ങൾ നരകത്തിലാണെന്നുമെന്നത് സർവ്വസമ്മതമായ കാര്യമാണല്ലോ? ജന്മദിനാഘോഷം അഥവാ മൗലിദ് ഈ ഇനത്തിൽ പെടുന്നു.”(മൗലിദുന്നബി- പേ:14)

(4) സ്വഹാബികളോ സലഫുസ്സ്വാലിഹുകളോ നടത്താത്ത ഇത്തരം ഒരു ആഘോഷം സലഫുസ്സ്വാലിഹുകളുടെ ചര്യയാണെന്ന് പറയാൻ കുറഞ്ഞ തൊലിക്കട്ടിയൊന്നും മതിയാവില്ല; തീർച്ച.”(അൽ ഇസ്‌ലാഹ്, 1998 ഒക്‌ടോബർ)

(5) കാഫിറായ അബൂലഹബിന് പോലും നബിﷺയുടെ ജന്മദിനത്തിൽ സന്തോഷം പ്രകടിപ്പിച്ച കാരണത്താൽ തിങ്കളാഴ്ച തോറും നരക ശിക്ഷയിൽ നിന്നിളവു ലഭിക്കുന്നുണ്ടെങ്കിൽ മുഅ്മിനുകളായ നമുക്ക് മൗലിദിന്റെ പേരിൽ എത്രമാത്രം പ്രതിഫലം കിട്ടും എന്നാണ് മുസ്‌ലിയാക്കൻമാരുടെ യുക്തിചിന്ത. കാടുകയറിയ യുക്തിയാണിത്. 

ഖുർആനിൽ അല്ലാഹുﷻ പേരെടുത്തു പറഞ്ഞുകൊണ്ട് ശപിച്ച ഒരു കാഫിറിനു നരകശിക്ഷയിൽ നിന്നിളവ് കിട്ടുന്നു എന്ന കാര്യം കെട്ടുകഥയാവാൻ ധാരാളം സാദ്ധ്യതയുണ്ട് എന്ന് ചിന്തിക്കലാണ് യഥാർത്ഥ യുക്തിചിന്ത. മൗലിദ് കഴിച്ചതുകൊണ്ട്, കാഫിറായ അബൂലഹബിന് പോലൂം കൂലി കിട്ടിയത് ബുഖാരിയിലിതാ…” എന്ന് എത്ര തീക്ഷ്ണമായ ഭാഷയിലാണ് മുസ്‌ലിയാക്കൻമാർ പ്രസംഗിക്കുന്നത്.” (മൗലിദുന്നബി, പേജ് 29,30)

(6) ”അത് ചില ശാപ്പാട്ടുവീരൻമാരുടെ താൽപര്യമനുസരിച്ച് ചില ദോഷൻമാർ പുതുതായി ഉണ്ടാക്കിയ ഒരനാചാരം മാത്രമാകുന്നു.” (ഐ.എസ്.എം. ലഘുലേഖ)

(7) ”ഇത്തരം പുത്തനാചാരങ്ങളിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്നതാണ് നബിദിനാഘോഷം. യഥാർത്ഥത്തിൽ നബിﷺയോ സ്വഹാബത്തോ ഇത്തരം ഒരാഘോഷം സംഘടിപ്പിച്ചില്ലെന്ന് മാത്രമല്ല, ഉത്തമ തലമുറക്കാരിൽപ്പെട്ട ഒരാൾക്കു പോലും ഇത് പരിചയമില്ല. മദ്ഹബിന്റെ ഇമാമുകളോ തൊട്ടടുത്ത നൂറ്റാണ്ടുകളിൽ ജീവിച്ച ഇസ്‌ലാമികാധ്യാപനങ്ങൾക്കു നേതൃത്വം വഹിച്ച മറ്റു പണ്ഡിതൻമാരോ ആരും ഇത് ആചരിച്ചിട്ടില്ല.

മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ പണ്ഡിതൻമാരിൽ ഒരാൾ പോലും മൗലിദ് ആഘോഷം സുന്നത്താണെന്ന് പറഞ്ഞിട്ടുമില്ല. അങ്ങനെ പറഞ്ഞ ഏതെങ്കിലും ഒരു പണ്ഡിതന്റെ പേര് ഉദ്ധരിക്കാൻ കാക്കത്തൊള്ളായിരം വരുന്ന ഖുറാഫി പ്രസിദ്ധീകരണങ്ങൾക്കോ മൊല്ലമാർക്കോ നാളിതുവരെ സാധിച്ചിട്ടില്ല. ഇനിയൊട്ടു സാധിക്കുകയുമില്ല.” (ഇസ്‌ലാഹ്, 2007 മാർച്ച്)


ഇനി നമുക്ക് ആദ്യമായി ഈ ഏഴ് ഉദ്ധരണികളിലെ വാദങ്ങൾ സംഗ്രഹിക്കാം...

1- സൃഷ്ടികളുടെ തൃപ്തി ആഗ്രഹിച്ചു നടത്തുന്ന ഒരു ആരാധനയാണ് മൗലിദ്.

2- പദ്യങ്ങളിലും പ്രാർത്ഥനാ കീർത്തനങ്ങളിലും ദോഷകരമായ ഒന്നും തന്നെയില്ലെങ്കിലും, അത് ശിർക്കിന്റെ നടപടിയാണ്.

3- സൃഷ്ടികളുടെ പൊരുത്തവും രക്ഷയും ഇച്ഛിച്ചു കൊണ്ട് ഒരു പുണ്യകർമം നിഷിദ്ധമാണ്. അത് ശിർക്കും കുഫ്‌റുമാണ്. (സൃഷ്ടികളുടെ പൊരുത്തവും രക്ഷയും ആഗ്രഹിച്ചു കൊണ്ടാണ് മുസ്‌ലിംകൾ മൗലിദ് നടത്തുന്നത് എന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തികഞ്ഞ അജ്ഞതയുമാണ്. ലേഖ.).

4-മനുഷ്യ മനസ്സുകളിൽ ബഹുദൈവ വിശ്വാസം വളർത്തുവാൻ പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്ന മാർഗ്ഗമാണ് മൗലിദ്.

5-മൗലിദും മാലകളും ഭാഷകളിൽ വ്യത്യാസമുണ്ടെന്നല്ലാതെ രണ്ടും ശിർക്കു തന്നെയാണ്.

6-ദുർമാർഗം നരകത്തിലാണെന്നത് സർവ്വസമ്മതമാണ്. മൗലിദ് അഥവാ ജന്മദിനാഘോഷം നടത്തിയവർ നരകത്തിലാണ്.

7- മൗലിദ് സലഫുസ്സ്വാലിഹുകളുടെ ചര്യയാണെന്ന് പറയാൻ നല്ല തൊലിക്കട്ടി വേണം.

8 - ബുഖാരിയിൽ പറഞ്ഞ അബൂലഹബിന്റെ സംഭവം കെട്ടുകഥയാണ്.

9-ശാപ്പാട്ട് വീരൻമാരായ ചില ദോഷൻമാരാണ് മൗലിദ് എന്ന അനാചാരം ഉണ്ടാക്കിയത്.

10- നബിദിനാഘോഷങ്ങൾക്ക് പുത്തനാചാരങ്ങളിൽ ഒന്നാം സ്ഥാനമാണുള്ളത്.

11- ഉത്തമ നൂറ്റാണ്ടുകാർക്കാർക്കും ഇത് പരിചയമില്ല.

12-മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ പണ്ഡിതൻമാരിൽ ആരും മൗലിദാഘോഷം സുന്നത്താണെന്ന് പറഞ്ഞിട്ടില്ല.


കടുത്ത പ്രവാചക വിരോധികളായ ആധുനിക വഹാബിക്കൂട്ടം ഇടയനില്ലാത്ത ആട്ടിൻകൂട്ടത്തെ പോലെ ചിന്നിച്ചിതറി, ഓരോരുത്തരും എന്തൊക്കെയോ വിളിച്ചു കൂവുകയാണ്. ശിർക്കും, ബിദ്അത്തുമൊക്കെ ‘ഗ്യാലൻ’ കണക്കിലാണ് ചൊരിഞ്ഞു കൊണ്ടിരിക്കുന്നത്. ബിദ്അത്തും പൗരോഹിത്യവുമൊക്കെ കൊട്ടക്കണക്കിലാണ് വിതരണം ചെയ്യുന്നത്. 

അതിന്നൊക്കെ പ്രത്യേകം ഏൽപിക്കപ്പെട്ടവരാണല്ലോ ഇവറ്റകൾ.
എന്നാൽ ഈ ആട്ടും മുട്ടും, തൊഴിയുമെല്ലാം ആർക്കാണ് കൊള്ളുകയെന്നും ആരുടെ നെഞ്ചിലാണ് തുളഞ്ഞ് കയറുന്നതെന്നും പരിശോധിക്കുന്നത് രസകരവും സാന്ദർഭികവുമായിരിക്കും. അതിന് നമുക്ക് വഹാബിസത്തെ പാലൂട്ടി വളർത്തിയ അതിന്റെ ജനയിതാക്കളും അപ്പോസ്തലൻമാരുമായ മുൻഗാമികൾ പറഞ്ഞത് ഒന്ന് പരിശോധിച്ചു നോക്കാം.


അഥവാ അവരുടെ ‘ഖദീമായ’ ഖൗലുകൾ നമുക്ക് പുനർവായനക്ക് വിധേയമാക്കാം:

1) ”പവിത്ര റബീഉൽ അവ്വൽ മാസമിതാ നമ്മോട് അഭിമുഖീകരിക്കാൻ പോകുന്നു. റബീഉൽ അവ്വൽ മാസം പിറക്കുന്നു എന്ന് കേൾക്കുമ്പോൾ മുസ്‌ലിംകൾ (വഹാബികളല്ല- ലേഖ.) 

ആനന്ദ തുന്തിലരായി ഭവിക്കുന്നു. ആയിരത്തി നാനൂറു വർഷങ്ങൾക്ക് മുമ്പ് ഒരു റബീഉൽ അവ്വൽ മാസത്തിലാണ് ലോകൈക മഹാനായ മുഹമ്മദ് നബിﷺ ഭൂജാതനായത്. എന്താണ് അതിന് കാരണം. ആ മാസം കൊണ്ടാടുവാൻ മുസ്‌ലിംകൾ ഉത്സുകരായി തന്നെയിരിക്കുന്നു. ഇസ്‌ലാം മതപ്രബോധകരായ ആ മഹാപുരുഷന്റെ ജനനം കൊണ്ട് ലോകത്തിന് പൊതുവേ ഉണ്ടായിട്ടുള്ള നന്മകളെ പറ്റി ചിന്തിക്കുന്ന ഒരാളിന് സന്ദർഭം വരുമ്പോഴൊക്കെ പ്രത്യേകിച്ച് റബീഉൽ അവ്വൽ മാസം പിറക്കുമ്പോഴെല്ലാം അദ്ദേഹത്തെ സ്മരിക്കാതെ നിവൃത്തിയില്ല.” (അൽമുർശിദ്, 1357 റബീഉൽ അവ്വൽ)

2) ”ഇങ്ങനെയുള്ള മഹൽമതത്തിന്റെ പ്രബോധകൻ, പ്രജാവത്സലനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉൽകൃഷ്ട പരിശീലകനായ ഉത്തമ ഗുരു, ദൈവ സന്ദേശവാഹി ജനിച്ച മാസമാണ് റബീഉൽ അവ്വൽ. അതിനാൽ ആ മാസത്തെ മുസ്‌ലിം ലോകം ആ കമാനം കൊണ്ടാടുന്നു. ലോകം മുഴുവനും കൊണ്ടാടുന്നതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. 

തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യഹൃദയങ്ങളിൽ ഊന്നിപ്പിടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സച്ചരിതങ്ങളെയും സൽസ്വഭാവങ്ങളെയും സ്മരിക്കുന്നതിന് വഴിവെക്കുന്നു. അവ ജനങ്ങൾക്ക് വിവരിച്ചുകൊടുക്കുന്നതിന് അവസരം നൽകുന്നു. ഇസ്‌ലാം ദീനിന്റെ പ്രാചരണത്തിന് അത് ഉപകരിക്കുന്നു. മുസ്‌ലിംകളിൽ ഐക്യവും സംഘടനയും പരസ്പര സഹായവും വർദ്ധിപ്പിക്കുന്നതിനും അതു ഉതകുന്നു. ഇസ്‌ലാമിന്റെ പാഠങ്ങൾ നബിചര്യയിൽ സ്ഥിതി ചെയ്യുന്നു.
അല്ലാഹുﷻവിനെ പേടിക്കുന്നവർക്ക്, അന്ത്യനാളിനെ കുറിച്ച് ശങ്കിക്കുന്നവർക്ക്, അല്ലാഹുﷻവിന്റെ സ്മരണ അധികമായുള്ളവർക്ക്, നബിﷺയിൽ നല്ല മാതൃകയുണ്ട് എന്നാകുന്നു അല്ലാഹുﷻ പറയുന്നത്. അപ്പോൾ അല്ലാഹുﷻവിനെ പറ്റി ഭയമില്ലാത്തവൻ നബിﷺയെ അനുകരിക്കുവാൻ തുനിയുകയില്ല. 

പരലോകത്തിൽ വിശ്വാസമില്ലാത്തവനും നബിﷺയിൽ അനുകരണ അർപ്പിക്കുവാനുള്ള സന്നദ്ധത ഉണ്ടായിരിക്കുകയില്ല. അല്ലാഹുﷻവിനെപ്പറ്റി അധികമായി വിചാരമില്ലാത്തവരും റസൂൽ തിരുമേനിﷺയെ മാതൃകയാക്കി സ്വീകരിക്കുകയില്ല. നബിﷺയെ മാതൃകയാക്കി, നബിﷺയുടെ ചര്യയെ പഠനം ചെയ്ത് അതിനെ തുടർന്നു പ്രവർത്തിക്കുന്നവർ അല്ലാഹുﷻവിനെയും അവസാന ദിവസത്തെയും പറ്റി പേടിയുള്ളവരും പടച്ചവനെ അധികമായി വിചാരമുള്ളവരുമാണ്. 

ഇത്തരക്കാർ മൗലിദ് യോഗത്തിൽ വന്ന് ചേരുകയും നബിചര്യകളെ കേട്ട് മനസ്സിലാക്കി പ്രവർത്തിക്കുകയും ചെയ്യും. അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തിൽ നബിﷺയുടെ ശരിയായ നടപടിക്രമം വിശദമായി പറഞ്ഞുകൊടുക്കും. അങ്ങയുടെ ഉത്തമങ്ങളായ സ്വഭാവഗുണങ്ങൾ വിവരിക്കും.

നബിﷺയെ പിന്തുടരുവാനുള്ള ഉൽബോധനങ്ങൾ നൽകും സദസ്സിൽ നബിﷺയോടുള്ള പ്രിയം വളർത്തും. നബിﷺയുടെ അനുയായികളായ സ്വഹാബത്തിന്റെ മതനിഷ്ഠ, ഭക്തി മുതലായവ വിവരിക്കും. അവിടെ കൂടിയിരുന്നവരുടെ നാവുകളെല്ലാം സ്വലാത്ത് ചൊല്ലുന്നതിന് പ്രേരിപ്പിക്കും. അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കുവാൻ പര്യാപ്തങ്ങളായ ഉപദേശങ്ങൾ നൽകും...

അല്ലാഹു ﷻ പറയുന്നത് നോക്കുക: ”നബിയെ, ജനങ്ങളോട് പറയുവിൻ- നിങ്ങൾ അല്ലാഹുﷻവിനെ യഥാർത്ഥത്തിൽ സ്‌നേഹിക്കുന്നുണ്ടെങ്കിൽ എന്നെ അനുകരിക്കുവിൻ. എന്നാൽ അല്ലാഹുﷻ നിങ്ങളെയും സ്‌നേഹിക്കും. നിങ്ങളുടെ കുറ്റങ്ങൾ മാപ്പു ചെയ്യുകയും ചെയ്യും. അല്ലാഹുﷻ പൊറുക്കുന്നവനും കരുണയുള്ളവനുമാണ്” ഈ ആയത്ത് മൂലം ചിലത് നമുക്ക് മനസ്സിലാക്കാം. നബി തിരുമേനിﷺയെ അനുകരിക്കലാണ് അല്ലാഹുﷻവിനെ സ്‌നേഹിക്കുന്നു എന്നതിനുള്ള ലക്ഷണം... 

മേൽപറഞ്ഞ സംഗതികൾ പ്രദാനം ചെയ്യുന്ന ഒന്നാണ് മൗലിദിന്റെ മജ്‌ലിസ്. ഈ കാര്യങ്ങൾ സാധിക്കുന്ന ഒരു സദസ്സ് ഒരു പുണ്യ സദസ്സ് തന്നെയാണ്. അതിൽ സംബന്ധിക്കുവാൻ തൗഫീഖ് ലഭിക്കുന്നവൻ ഭാഗ്യവാൻമാരുമാണ്. ഈ മജ്‌ലിസുൽ മൗലീദിൽ- മൗലിദ് സദസ്സിൽ- ദീനീയായ സ്വഹീഹായ ദീൻ അറിയുന്ന ആലിമുകൾ ധാരാളം കൂടിയുണ്ടായിരിക്കണം. അവരുടെ ഉപദേശങ്ങൾ മുറക്ക് നടക്കണം. മുസ്‌ലിംകളിൽ ദീനിയ്യായ ചൈതന്യം അനുകരിപ്പിക്കണം….” (അൽമുർശിദ്, 1357 റബീഉൽ അവ്വൽ, പേ: 22,23)

3) ഇങ്ങനെ നബിﷺയെക്കൊണ്ട് ലോകത്തിന് ഉണ്ടായിട്ടുള്ള അനുഗ്രഹങ്ങൾ അവർണ്ണനീയമാണ്. അതുകൊണ്ട് തന്നെയാണ് ”ലോകത്തിന് കാരുണ്യമായിട്ടല്ലാതെ നാം നിന്നെ നിയോഗിച്ചിട്ടില്ല” എന്ന് അല്ലാഹുﷻ പറഞ്ഞിട്ടുള്ളത്. ഇങ്ങനെയുള്ള ഒരു മഹാത്മാവ് ഭൂജാതനായിട്ടുള്ള ഈ റബീഉൽ അവ്വൽ മാസം വരുമ്പോൾ ആ പുണ്യപുരുഷനെ അനുകരിക്കുന്ന ഒരു ജനവിഭാഗം എങ്ങനെ സന്തോഷിക്കാതിരിക്കും? 

ആ പുണ്യാത്മാവ് ലോകത്തിന് വരുത്തിയിട്ടുള്ള പരിവർത്തനങ്ങളും പരിഷ്‌കാരങ്ങളും വർണ്ണിക്കുവാനുള്ള ശക്തി ഏതൊരു തൂലികക്കാണുള്ളത്? ഇമാം ബൂസ്വീരി(റ) പറയുന്നു: ”റസൂലുല്ലാഹിﷺയുടെ ഉൽകൃഷ്ഠതക്ക് യാതൊരു അതിർത്തിയും ഇല്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ- വാചാലന് വാക് സാമർത്ഥ്യം കൊണ്ട് അതിനെ കുറിച്ച് വർണ്ണിച്ച് പറയുവാൻ കഴിയുമായിരുന്നു. ”അല്ലാഹുമ്മ സ്വല്ലി വസല്ലിം വബാരിക് അലൈഹി.”
(അൽമുർശിദ്, 1356 റബീഉൽ അവ്വൽ, പേ:11,12).

4) ”ഇവിടെ ഒരു സംഗതി പ്രത്യേകം  പറയേണ്ടതായുണ്ട്. ദീനിന്റെ ആവശ്യത്തിനായി എന്തെങ്കിലും ഒരു കാര്യം നടപ്പിൽവരുത്തുക, ദീനിൽ ഒരുകാര്യം പുതുതായി നിർമിക്കുക എന്നിവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ പലരും പലപ്പോഴും പല അബദ്ധങ്ങളിലും ചാടുന്നുണ്ട്. ആ വക കാര്യങ്ങളെ പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. ഇത്രയും പറഞ്ഞതുകൊണ്ട് യാതൊരു ഹറാമോ, മക്‌റൂഹോ, ഖിലാഫുൽ ഔലയോ കലരാത്ത നിലയിൽ ശാഫീഉനാ മുഹമ്മദിൻ (സ)ന്റെ മൗലിദ് കഴിക്കുന്നതു കൊണ്ട് ആ പുണ്യാത്മാവ് നമുക്ക് അറിയിച്ചുതന്നിട്ടുള്ള പരിശുദ്ധ മതത്തെ നിലനിർത്തുന്നതിലും സുന്നത്തിനെ ഹയാത്താക്കുന്നതിലും ഉത്സാഹവും ആ നബിയോട് സ്‌നേഹവും ബഹുമാനവും വർദ്ധിച്ചു വരുമെന്നും, തന്നിമിത്തം മഹത്തായ പ്രതിഫലം സിദ്ധിക്കുമെന്നും മനസ്സിലായല്ലോ?
ഇനിയൊരു സംഗതി കൂടി ഇവിടെ പറഞ്ഞു കൊണ്ട് ഈ ലേഖനം അവസാനിപ്പിച്ചേക്കാം. മൗലിദ് ഓതുകയെന്നത് ഖുർആൻ, ഹദീസുകൾ, സീറതുന്നബവിയ്യ: എന്നിവയിൽ നിന്ന് കുറച്ച് വായിക്കുകയാണെന്ന് സുയൂത്വി(റ) പറഞ്ഞതിൽ നിന്ന് വെളിപ്പെട്ടുവല്ലോ?…..

”ഫവലദത്തിന്നബിയ്യി”(സ) എന്ന് പറയുമ്പോൾ എല്ലാവരും കൂടി ഒന്നായി എഴുന്നേറ്റ് നിൽക്കുന്നു. ബഹുസൂചകമായി ആരെങ്കിലും അങ്ങനെ ചെയ്യുന്നതിനെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. അങ്ങനെ ചെയ്യാത്തവരെ വെറുക്കുകയും അരുത്. (അൽഇർശാദ്, 1345 റബീഉൽ അവ്വൽ, പേ: 153,154).

5) ”ഈ സന്ദർഭത്തിൽ രണ്ടു കൊല്ലമായി മുസ്‌ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവരാറുള്ള മൗലിദാഘോഷം ഈ പ്രാവശ്യവും റബീഉൽ അവ്വൽ പന്ത്രണ്ടാം തീയതി ഭംഗിയായി കഴിഞ്ഞുകൂടിയെന്നുള്ള വിവരം ഞങ്ങൾ വായനക്കാരെ സന്തോഷപൂർവം അറിയിച്ച്‌കൊള്ളുന്നു. ഏറിയാട് ലോവർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് കൊണ്ടാടപ്പെട്ട ഈ സുദിനത്തിൽ കൂടിയ വിദ്യാർത്ഥി സമ്മേളനത്തിലും മഹായോഗത്തിലും നബിﷺയുടെ ജനനം, ബാല്യം, മതപ്രചരണം, സ്വഭാവവൈശിഷ്ഠ്യം എന്നിങ്ങനെ നബി ചരിത്രത്തിലെ പ്രധാനപ്പെട്ട മിക്ക ഭാഗങ്ങളെയും കുറിച്ച് മലയാളത്തിൽ ഓരോ മാന്യൻമാർ പ്രസംഗിച്ചു.

അർത്ഥമറിയാതെ കുറെ അറബീ വാക്യങ്ങൾ വായിച്ചാലേ മൗലിദ് ശരിപ്പെടുകയുള്ളൂവെന്ന് ശഠിക്കുന്നവർക്കും നീരസം തോന്നാതിരിക്കത്തക്ക വണ്ണം അറബിയിൽ മൗലൂദ് ഓതുവാനും കുറേ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തിന് ദൂരെ നിന്ന് എത്തിച്ചേർന്നവർക്കും അല്ലാത്തവർക്കും ഒരു വിരുന്നു നൽകുകയും ഉണ്ടായി.(അൽഇർശാദ്, 1343 റബിഉൽഅവ്വൽ, പേ:158).

6) ”ഈ രണ്ട് തത്വവും കൂടി വെച്ചു നോക്കുമ്പോൾ നമുക്ക് മറ്റൊരു കാര്യം ഗ്രഹിക്കാവുന്നതാണ്. അതായത് കുഫ്‌റിന്റെ ശിക്ഷ ശാശ്വതമായ നരക ജീവിതമാകുന്നു. അതിന് കാലാവധിയില്ലാത്തതത്രെ. എങ്കിലും അവൻ തന്റെ ജീവിതത്തിൽ അവൻ അവിശ്വാസിയായതോടെ തന്നെ- കൈക്കൊണ്ടിരുന്ന സൽപ്രവർത്തികളുടെയും ദുഷ്പ്രവർത്തികളുടെയും തോതനുസരിച്ച് ആ ശാശ്വതമായ നരകശിക്ഷയിൽ ലഘുത്വമോ കാഠിന്യമോ ഉണ്ടായിരിക്കണം. അവിശ്വാസിയുടെ കർമങ്ങൾക്ക് ഫലമില്ല, അല്ലെങ്കിൽ അവക്ക് പ്രതിഫലമില്ല എന്ന് പറഞ്ഞതിന്റെ സാരം, വല്ലപ്പോഴും നരകശിക്ഷ മുറിഞ്ഞു പോവുകയില്ലെന്നും കുഫ്‌റിന്റെ മുമ്പിൽ ആ കർമങ്ങൾ പരിഗണിക്കപ്പെടുവാനില്ലെന്നുമാണ്.

റസൂൽ തിരുമേനിﷺയുടെ ജന്മവാർത്ത ലഭിച്ചതിലുള്ള സന്തോഷത്താൽ അബൂലഹബ് ഒരു അടിമയെ മോചിപ്പിച്ചതിന്റെ ഫലമായി അയാൾക്ക് ആ ദിവസത്തിൽ ശിക്ഷയിൽ അൽപം ആശ്വാസം കൊടുക്കപ്പെടുന്നതായി ഹദീസിൽ വന്നിട്ടുള്ളതും അടുത്തുവരുന്ന ഹദീസിൽ പറയുന്ന അബൂത്വാലിബിന്റെ സ്ഥിതിയും ഇത്തരത്തിൽപ്പെട്ടതാണ്”
(അൽമനാർ, പേജ് 167 -1956 ഡിസംബർ)


ഇനിയും ഇതുപോലെയുള്ള ഉദ്ദരണികൾ ധാരാളത്തിലധികമുണ്ട്...

നബിദിനാഘോഷത്തിന്റെ ആവശ്യകയും പ്രാധാന്യവും വിളിച്ചോതുന്ന മേൽകൊടുത്ത ആറു ഉദ്ദരണികളിലെ പ്രധാന ആശയങ്ങൾ ഇവയാണ്:

1- റബീഉൽ അവ്വൽ മാസം പവിത്രമാണ്.

2- റബീഉൽ അവ്വലിന്റെ ആഗമനം മുസ്‌ലിംകളെ സന്തോഷിപ്പിക്കും.

3- ആ മാസം കൊണ്ടാടുവാൻ മുസ്‌ലിംകൾ ഉത്സാഹം കാണിക്കും.

4-നബിﷺയെക്കൊണ്ട് ലോകത്തിന് പൊതുവെ ഉണ്ടായിട്ടുള്ള നന്മകളെ കുറിച്ച് ചിന്തിക്കുന്നവർക്ക്, റബീഉൽ അവ്വൽ വരുമ്പോഴൊക്കെ നബിﷺയെ സ്മരിക്കാതിരിക്കാൻ കഴിയില്ല.

5-നബിﷺജനിച്ച മാസമാണ് റബീഉൽ അവ്വൽ.

6-ആ മാസത്തെ മുസ്‌ലിം ലോകം ആകമാനം കൊണ്ടാടുന്നു.

7-ലോകം മുഴുവൻ കൊണ്ടാടേണ്ടതുമാണ്.

8-ഈ ആഘോഷം പല നല്ല കാര്യങ്ങളെയും സാധിപ്പിക്കുന്നു.

9-തിരുമേനിﷺയോടുള്ള സ്‌നേഹത്തെ മനുഷ്യ ഹൃദയങ്ങളിൽ ഊന്നിപ്പിടിപ്പിക്കുന്നതിന് സാധിക്കും.

10-നബിﷺയുടെ ഗുണങ്ങളും സൽസ്വഭാവങ്ങളും സ്മരിക്കാൻ കാരണമാകും.

11-അത് ജനങ്ങൾക്ക് വിവരിച്ച് കൊടുക്കാൻ കഴിയും.

12-ഇസ്‌ലാം മതത്തിന്റെ പ്രചരണത്തിന് ഉപകരിക്കും.

13-മുസ്‌ലിംകളിൽ ഐക്യമുണ്ടാക്കാനും പരസ്പര സഹായം വർദ്ധിപ്പിക്കാനും ഉതകും.

14-അല്ലാഹുﷻവിനെ പേടിക്കുന്നവർക്കാണ് നബിﷺയിൽ മാതൃകയുള്ളത്.

15-അല്ലാഹുﷻവിനെ പറ്റി ഭയമില്ലാത്തവരും, പരലോകത്തിൽ വിശ്വാസമില്ലാത്തവരും, അല്ലാഹുﷻവിനെ കുറിച്ച് വിചാരമില്ലാത്തവരും, നബിﷺയെ അനുകരിക്കുകയോ മാതൃകയാക്കുകയോ ചെയ്യുകയില്ല.

16- അല്ലാഹുﷻവിനെ പറ്റി പേടിയുള്ളവരും, പരലോകത്തിൽ വിശ്വാസമുള്ളവരും, അല്ലാഹുﷻവിനെ കുറിച്ച് വിചാരമുള്ളവരുമാണ് മൗലീദ് യോഗത്തിൽ വന്ന് ചേരുന്നവരും, നബിചര്യ കേട്ട് മനസ്സിലാക്കുകയും ചെയ്യുന്നവർ.

17-അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തിൽ നബിﷺയുടെ ശരിയായ നടപടിക്രമം വിശദീകരിച്ചു കൊടുക്കും.

18-നബിﷺയെ പിൻപറ്റാനുള്ള ഉൽബോധനങ്ങളുണ്ടാകും.

19- നബിﷺയോടുള്ള പ്രിയം വളർത്താനുതകും.

20-സ്വഹാബത്തിന്റെ ഭക്തിയും മതനിഷ്ഠയും വിവരിക്കും.

21-സ്വലാത്ത് ചൊല്ലാൻ പ്രേരിപ്പിക്കും.

22-അല്ലാഹുﷻവിന്റെ സ്‌നേഹം കരസ്ഥമാക്കാനുതകുന്ന ഉപദേശങ്ങൾ നൽകും.

23-ഈ കാര്യങ്ങളൊക്കെ സാധ്യമാകുന്ന സദസ്സാണത്.

24-അതിനാൽ മൗലിദിന്റെ സദസ്സ് പുണ്യ സദസ്സ് തന്നെ.

25-അതിൽ പങ്കെടുക്കുവാൻ തൗഫീഖ് ലഭിക്കുന്നവർ ഭാഗ്യവാൻമാരാണ്. (ആധുനിക വഹാബികൾക്ക് നഷ്ടപ്പെട്ട ഭാഗ്യം -ലേഖ.).

26- മൗലിദ് സദസ്സിൽ ദീനറിയുന്ന ആലിമുകളുണ്ടാവണം.

27-അവരുടെ ഉപദേശങ്ങൾ കൃത്യമായി നടക്കണം.

28-നബിﷺയെ അനുകരിക്കുന്നവർക്ക്, നബിﷺജനിച്ച പുണ്യമാസം വരുമ്പോൾ സന്തോഷിക്കാതിരിക്കാൻ കഴിയില്ല.

29-നബിﷺയെ വർണ്ണിക്കാൻ ഒരു തൂലികക്കും കഴിയില്ല.

30-ദീനിന്റെ ആവശ്യത്തിനായി ഒരു കാര്യം നടപ്പിൽ വരുത്തുന്നതും, ദീനിൽ ഒരു കാര്യമുള്ളതായി നിർമിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്.

31-ഹറാമോ, മക്‌റൂഹോ, ഖിലാഫുൽ ഔലയോ കലരാത്ത മൗലിദ് കഴിക്കുന്നത് കൊണ്ട് നബിﷺയോട് സ്‌നേഹവും ബഹുമാനവും വർദ്ധിക്കും.

32-മൗലീദ് കഴിച്ചാൽ മഹത്തായ പ്രതിഫലവും ലഭിക്കും.

33-മൗലീദ് ഓതുകയെന്നാൽ ഖുർആൻ, ഹദീസ്, സീറത്തുന്നബവിയ്യ: എന്നിവ പാരായണം ചെയ്യലാണ്.

34-‘ഫവലദത്തിന്നബിയ്യി’ എന്ന് കേൾക്കുമ്പോൾ ബഹുമാനാർത്ഥം എല്ലാവരും എഴുന്നേറ്റ് നിൽക്കുന്നതിന് വിരോധമില്ല.

35-കേരള മുസ്‌ലിം ഐക്യസംഘം മുടക്കം കൂടാതെ മൗലീദാഘോഷം വർഷംതോറും കഴിച്ചിരുന്നു.

36-ഈ വിവരം വായനക്കരെ സന്തോഷത്തോടു കൂടിയാണ് അറിയിക്കുന്നത്.

37-റബീഉൽ അവ്വൽ പന്ത്രണ്ടിന് തന്നെയാണ് ഐക്യസംഘം മൗലിദാഘോഷം സംഘടിപ്പിച്ചത്.

38-വിദ്യാർത്ഥികൾക്ക് വേണ്ടിയും പൊതുജനങ്ങൾക്കു വേണ്ടിയും വെവ്വേറെ രണ്ട് സമ്മേളനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്.

39-നബിﷺയുടെ ബാല്യം മുതൽ, പ്രവാചക ചരിത്രത്തിലെ പ്രധാന വിഷയങ്ങളെ കുറിച്ചൊക്കെ മലയാളത്തിൽ പ്രഭാഷണങ്ങൾ നടന്നു.

40-കുറേ സമയം അറബിയിലുള്ള മൗലൂദും ഓതി.

41- യോഗത്തിൽ പങ്കെടുത്തവർക്കെല്ലാം ഭക്ഷണ വിഭവങ്ങളും വിളമ്പി.

42- റസൂൽ ‍ﷺയുടെ ജന്മവാർത്ത അറിഞ്ഞപ്പോൾ അബൂലഹബ് സന്തോഷിച്ചു.

43-സന്തോഷത്തിന്റെ ഭാഗമായി അബൂലഹബ് ഒരടിമയെ മോചിപ്പിച്ചു.

44-തൽഫലമായി അയാൾക്ക് ആ ദിവസത്തിൽ ശിക്ഷയിൽ ആശ്വാസം ലഭിക്കുന്ന വിവരം ഹദീസിലുണ്ട്.


ഈ പറഞ്ഞ കാര്യങ്ങളത്രയും മുജാഹിദ് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളായ അൽമുർശിദിലും അൽഇർശാദിലും അൽമനാറിലും ഉള്ളവയാണ്...

ഇനി പറയൂ.., ആരാണ് ബിദ്അത്ത് ചെയ്തവർ..?
ആരാണ് ശിർക്ക് ചെയ്തവർ..?
ആരാണ് ബിദ്അത്തിന് നേതൃത്വം നൽകിയവർ..?
ആരാണ് പുരോഹിതൻമാർ. ?
ആരാണ് തീറ്റക്കൊതിയൻമാർ..?
ആരാണ് നരകത്തിൽ പോകാനർഹൻ..?
ആർക്കാണ് തൊലിക്കട്ടി കൂടുതലുള്ളത്..?

മാന്യവായനക്കാർ ചിന്തിക്കൂ…!

ശിർക്കിന്റെയും ബിദ്അത്തിന്റെയും മൊത്ത കുത്തകക്കാരായ ‘അനാക്രോണുകളും’ അല്ലാത്തവരുമായ പുതിയ വഹാബി കൂട്ടം മൗലിദിനെയും നബിദിനാഘോഷത്തെയും വിമർശിച്ച് എഴുതിയത് മുഴുവനും ആദ്യം കൊള്ളുക സ്വന്തം ‘പിതാക്കൾക്ക’ല്ലേ..? അങ്ങനെവരുമ്പോൾ സ്വന്തം ജനയിതാക്കളെ പുരോഹിതൻമാരെന്നും മുബ്തദിഉകളെന്നും, ഖുറാഫികളെന്നും, ശാപ്പാട്ട് വീരൻമാരെന്നും നരകാവകാശികളെന്നും മറ്റും മറ്റും വിശേഷിപ്പിക്കാനുള്ള ‘മഹാഭാഗ്യം’ വഹാബികൾക്കല്ലാതെ മറ്റാർക്കാണുള്ളത്...


ഈദ് മീലാദ് ചോദ്യവും മറുപടിയും.


എന്താണ് നബിദിനം..?

നബി ﷺ ജനിച്ച ദിവസം തന്നെ.


ഈ നബിദിനം കഴിക്കൽ എന്നാലെന്താണ്..?*

കഴിക്കൽ എന്ന് പറഞ്ഞാൽ വിഴുങ്ങലല്ല.  ലോകത്തിനാകെ‌ കാരുണ്യത്തിന്റെ ‌ദൂതനായ മുത്ത് നബിﷺയെ തന്ന് അനുഗ്രഹിച്ച ദിവസത്തിലുള്ള സന്തോഷവും, ഈ റഹ്മത്തിൽ നന്ദിപ്രകടനത്തോടുള്ള സ്മരണയുമാണ്..!!

"അല്ലാഹു ﷻ നമുക്ക് ചെയ്ത് തന്ന അനുഗ്രഹ ദിവസങ്ങളെ എപ്പോഴും സ്മരിച്ച് കൊണ്ടേയിരിക്കാനാണല്ലോ  ഖുർആന്റെ കൽപ്പന, അത് പോലെ നബിﷺയുടെ
മദ്ഹ് (മൗലൂദ്)  കൂട്ടമായി പാടും പറയും, ശേഷം അന്നദാനം നൽകുകയും ചെയ്യുന്നു. ഇത്രയേ ഉള്ളൂ നബിദിനം കഴിക്കലെന്നാൽ.


അല്ല ഈ ബർത്ത്ഡേ ആഘോഷം ഇസ്ലാം അനുവദിച്ചിട്ടുണ്ടോ..?

ബർത്ത്ഡേ ആഘോഷമെന്ന വെസ്റ്റേൺ കൾച്ചറൽ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ ജന്മം കൊണ്ട് നമുക്ക് സന്തോഷിക്കാം, ഇത് അല്ലാഹു ﷻ നമുക്ക് നൽകിയ അനുഗ്രഹം എന്ന നിലക്കാണ്. അല്ലാഹു ﷻ നമുക്ക് നൽകുന്ന അനുഗ്രഹങ്ങളെക്കൊണ്ട് സന്തോഷിക്കുകയും, എപ്പോഴും സ്മരിക്കുകയും‌, സൽക്കർമ്മങ്ങൾ കൊണ്ട് അല്ലാഹുﷻവിൽ ശുക്റ് ചെയ്യുകയും വേണം. നമ്മുടെ എല്ലാ സ്വന്തത്തേക്കാളും സ്നേഹിക്കേണ്ട നമ്മുടെ നേതാവും, ലോകത്തിന്ന് തന്നെ അനുഗ്രഹമായ നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കുന്നതും ഈ അനുഗ്രഹത്തിന്ന് ശുക്റ് ചെയ്യുന്നതുമെല്ലാം പുണ്യമുള്ള കാര്യമാണ്.


അപ്പോൾ നബിദിനം കഴിക്കൽ ബർത്ത്ഡേ ആഘോഷമല്ലേ..?

   നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ ഒരിക്കലുമല്ല.  അല്ലാഹു ﷻ നമുക്ക് നൽകിയ അനുഗ്രഹത്തിൽ സന്തോഷിക്കുകയും അതിന്ന് നന്ദി രേഖപ്പെടുത്തുകയുമാണ്.
അല്ലാഹു ﷻ നമുക്ക് ചെയ്ത് തന്ന നിഹ്മത്തുകൾ ധാരാളം ഉണ്ട് അത് നമ്മിലേക്ക് തന്നിട്ടുള്ള ദിനങ്ങളെ‌ നാം എപ്പോഴും ഓർത്ത് കൊണ്ടേയിരിക്കണം. നബി‌‌‌ﷺയാകുന്ന ലോകത്തിന്റെ അനുഗ്രഹം വന്നത് റബീഉൽ അവ്വൽ 12 തിങ്കളാഴ്ചയാണ്. അത് കൊണ്ടാണ് ആദിവസത്തിൽ തന്നെ പ്രത്യേകമായി സ്മരിക്കണം എന്ന് പറയുന്നത്.


ആദ്യമായി ആരാണ് നബിദിനം കഴിച്ചത്..?


പ്രപഞ്ചംതന്നെ..! നബിﷺയുടെ ജനന ദിവസത്തിൽ തന്നെ പ്രത്യേകമായി അൽഭുത സംഭവങ്ങൾ കാട്ടിക്കൊണ്ട് ആഘോഷപൂർവ്വം നബിദിനത്തെ വരവേറ്റു.


നബി ﷺ മറ്റേതെങ്കിലും നബിമാരുടെ നബിദിനം കഴിച്ചിട്ടുണ്ടോ..?

قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ، فِيهِ خُلِقَ آدَمُ، وَفِيهِ أُدْخِلَ الْجَنَّةَ، وَفِيهِ أُخْرِجَ مِنْهَا»

(സ്വഹീഹ് മുസ്ലിം)

വെള്ളിയാഴ്ച ദിവസത്തിന്റെ പ്രത്യേകത സ്വഹാബത്ത് ചോദിച്ചപ്പോൾ അന്ന്  ആദം നബി(അ)മിന്റെ ജന്മദിനം ആണെന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. ഈ ദിവസം നബിﷺ മുതൽ ഇന്ന് വരെയുള്ള മുഹ്മിനീങ്ങൾ ആദം നബിയുടെ ജന്മ ദിവസമായി അനുസ്മരിക്കുന്നു. നബിദിനമെന്നാൽ ഈ സ്മരണ തന്നെയാകുന്നു.


വീണ്ടും നബിﷺ പഠിപ്പിക്കുന്നു.

يَا مَعْشَرَ الْمُسْلِمِينَ، إِنَّ هَذَا يَوْمٌ جَعَلَهُ اللَّهُ عِيدًا لِلْمُسْلِمِينَ فَاغْتَسِلُوا فِيهِ مِنَ الْمَاءِ، وَمَنْ كَانَ عِنْدَهُ طِيبٌ فَلَا يَضُرُّهُ أَنْ يَمَسَّ مِنْهُ، وَعَلَيْكُمْ بِهَذَا السِّوَاكِ»

ഓ മുസ്ലിം സമൂഹമേ നിശ്ചയം ഇതൊരു ദിവസമാണ്. അല്ലാഹു ﷻ ഇതിനെ മുസ്ലിമീങ്ങൾക്ക് 'ഈദ്'(ആഘോഷം)  ആക്കിയിരിക്കുന്നു. അതിനാൽ കുളിക്കുക സുഗന്ധം ഉള്ളവർ പൂശുന്നത് കൊണ്ട് വിരോധമില്ല, മിസ് വാക്ക് ചെയ്യുക...

ഇമാം മാലികി (റ)വിന്റെ മുവത്വയിലും, ഇമാം ശാഫിഈ (റ)വിന്റെ മുസ്നദിലും മറ്റു ധാരാളം ഹദീസ് ഗ്രന്ഥങ്ങളിലും പ്രസ്തുത ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്...

അപ്പോൾ എല്ലാ വെള്ളിയാഴ്ചയും മുഹ്മിനീങ്ങളായ നമുക്ക് ആഘോഷമാണ്. വെള്ളിയാഴ്ച ദിവസം മഹത്വമാകാനുള്ള പ്രധാന കാരണം അബൂനാ അബുൽ ബശർ ആദം നബി(അ) ജനിച്ചു എന്നത് തന്നെയാണ്. വെള്ളിയാഴ്ച ദിവസമാകട്ടെ നമുക്ക് ആഘോഷ ദിവസമാക്കി അല്ലാഹു ﷻ ആക്കിത്തരുകയും ചെയ്തു. വെള്ളിയാഴ്ച ആദം (അ) ന്റെ ജന്മദിനവും, തിങ്കളാഴ്ച സയ്യിദുനാ ത്വാഹാ റസൂലുല്ലാഹീﷺയുടെ ജന്മദിനവും നമുക്ക് കഴിക്കാം. അല്ലാഹുﷻ തൗഫീഖ് നൽകുമാറാകട്ടെ ... (ആമീൻ)


നബി ﷺ സ്വന്തം നബിദിനം കഴിച്ചിട്ടുണ്ടോ..?

എല്ലാ തിങ്കളാഴ്ചയും നബി ﷺ നബിദിനം കഴിച്ചു.


അതെങ്ങനെ ശരിയാകും തിങ്കളാഴ്ച ദിവസം അന്ന് നോമ്പ് നോക്കാനല്ലേ പറഞ്ഞത്..?

നോമ്പ് സുന്നത്താകാനുള്ള കാരണം സ്വഹാബത്ത് തിരക്കിയപ്പോൾ നബിﷺ പറഞ്ഞത് 'അന്ന് ഞാൻ ജനിച്ചു' എന്നാണ് അപ്പോൾ നബിദിനം എല്ലാ ആഴ്ചയിലും കഴിക്കണം. റബീഉൽ അവ്വൽ 12 എന്നത് വാർഷികമാണ്. 

വാർഷികമായി വരുന്ന തിങ്കളാഴ്ച നബിﷺയും സ്വഹാബത്തും നബിദിനം കഴിക്കൽ ഒഴിവാക്കി എന്ന് പുത്തൻവാദികൾക്ക് എവിടെന്ന് കിട്ടി..?

പക്ഷേ നിങ്ങൾ ഇന്ന് നോമ്പ് നോക്കാതെ പോത്ത് ബിരിയാണിയും, കോഴി ബിരിയാണിയുമല്ലേ അടിച്ച് മാറുന്നത്..?

കണ്ണടച്ച് ഇരുട്ടാക്കല്ലേ, മുഹ്മിനീങ്ങൾ ചെയ്യുന്ന ഇബാദത്തുകൾ, രേഖപ്പെടുത്തിവെക്കുന്ന മലക്കുകളാണോ പുത്തൻവാദികളേ നിങ്ങൾ, ഇത്ര കൃത്യമായി നോമ്പെടുക്കുന്നില്ല എന്ന് പറയാൻ? കഷ്ടം..!

തിങ്കളാഴ്ച ദിവസം നോമ്പ് നോക്കുന്നവർ നോമ്പ് നോക്കുന്നു. ഇനി നോമ്പ് നോക്കുന്നതോടൊപ്പം തന്നെ കോഴി & പോത്ത് ബിരിയാണി പാവപ്പെട്ട ജനങ്ങൾക്ക് നബിﷺക്ക് പ്രതിഫലം കിട്ടട്ടെ എന്ന ഉദ്ദേശത്തിൽ സ്വദഖ ചെയ്യുന്നത് ഇസ്ലാമിൽ ശ്രേഷ്ടമായ അമലുകളിൽ പെട്ടതാണ്. നോമ്പ് നോക്കുന്നത്  മുത്ത് നബിﷺയാകുന്ന ലോകത്തിന്റെ അനുഗ്രഹം അല്ലാഹു ﷻ നമുക്ക് നൽകി എന്ന നന്ദി സൂചകമായിട്ടാണ്. സുന്നത്തായ നോമ്പ് നോക്കാൻ കഴിയാത്തവർ അതിന്റെ പ്രതിഫലം നഷ്ടപ്പെടുത്തിയെന്നേ ഉള്ളൂ.. അല്ലാതെ അന്ന് നബിﷺയുടെ മേൽ മദ്ഹ് പാടിയോ ദാനധർമ്മങ്ങൾ നടത്തിയോ മറ്റും ചെയ്തത് കൊണ്ട് ഒരു കുഴപ്പവുമില്ല. ഇതൊക്കെ എല്ലാ സമയങ്ങളിലും ചെയ്യുന്നതാണ്. നബിദിനത്തിലായി ഒരു പ്രത്യേക നഹ് യ് (വിരോധം) ഖുർആനിലോ സുന്നത്തിലോ ഇല്ല.


നബിയും സ്വഹാബത്തും നബിദിനം കഴിച്ചിട്ടുണ്ടെങ്കിൽ പിന്നെന്ത് കൊണ്ട് ഇത് ബിദ് അത്ത് എന്ന് പറയപ്പെടുന്നു..?*

"മതത്തിൽ ഇല്ലാത്തതിനെ പുതുതായി കൊണ്ട് വന്നാൽ അത് തള്ളപ്പെടേണ്ടതും എന്നാൽ മതത്തിൽ ഉള്ളത് കൊണ്ട് പുതുക്കാമെന്ന" നബിവചനത്തിന്റെ അർത്ഥം മനസ്സിലാക്കാത്തത് കൊണ്ടാണ് ഇത് മനസ്സിലാകാതെ പോകുന്നത്.

തറാവീഹ് എന്ന നിസ്ക്കാരം നബി ﷺ രണ്ടോ മൂന്നോ ദിവസം മാത്രമായി കാണിച്ച് തന്നതാണ്. എന്നാൽ ഈ തറാവീഹിന്റെ ജമാ അത്ത് റമളാൻ മുഴുവനും ഒറ്റ ഇമാമിന്റെ കീഴിലാക്കി പരിഷ്കരിച്ച് തന്നത് ഉമർ (റ) ആകുന്നു. ഈ പരിഷ്കാരത്തെ "നല്ല ബിദ് അത്താണെന്നാണ് ഉമർ(റ)പഠിപ്പിച്ചത്. അപ്പോൾ തറാവീഹ് എന്നത് സുന്നത്തല്ല എന്നഭിപ്രായമില്ലല്ലോ.., 

പക്ഷേ റമളാൻ മുഴുവനും ഒറ്റ ജമാ അത്ത് എന്നത് ഉമർ (റ) പുതുക്കിയ ഒരു നല്ല ബിദ് അത്താണ്. അത് പോലെ‌ നബിദിനം കഴിക്കൽ എന്നതിന്റെ അടിസ്ഥാനം തിരുസുന്നത്തിൽ നിന്നുള്ളതാണ്.  ഇതിന്റെ ഇന്ന് കാണുന്ന രൂപവും ശൈലിയുമാണ് ഉമർ (റ) പഠിപ്പിച്ചത് പോലെ നല്ല  ബിദ് അത്തെന്ന് പറയപ്പെടുന്നത്. അല്ലാതെ മതത്തിൽ പുതുതായി ഉണ്ടാക്കിയ ഒന്നല്ല നബിദിനം കഴിക്കൽ...

ഇങ്ങനെ  ആദ്യമായി വലിയൊരു മൗലിദ് സദസ്സ് സംഘടിപ്പിച്ചത് നീതിമാനായ ഭരണാധികാരിയായിരുന്ന മുളഫ്ഫർ രാജാവായിരുന്നു. അത് കൊണ്ടാണ് ഇങ്ങനെ വലിയ രീതിയിലുള്ള പ്രത്യേകമായി മൗലിദ്  ഹിജ്റ 300 ന്ന് ശേഷം ഉണ്ടായതെന്ന് പറയപ്പെടുന്നത്. അല്ലാതെ നബിﷺയുടെയോ, സ്വഹാബത്തിന്റെയോ, കാലത്ത് ഉണ്ടായിട്ടില്ല എന്നല്ല. ഏത് പോലെയെന്നാൽ ഉമർ (റ) ചെയ്ത് കാണിച്ച് പഠിപ്പിച്ച് തന്നത് തന്നെ ഉദാഹരണമായി ധാരാളം മതി...



മുളഫ്ഫർ രാജാവും അവരുടെ മീലാദാഘോഷവും..

മളഫ്‌ഫർ രാജാവ് മീലാദാഘോഷം വിപുലമായ രീതിയിൽ കൊണ്ട് വന്നപ്പോൾ അക്കാലത്തുള്ള പണ്ഡിതന്മാരോ, ശേഷക്കാരായ പണ്ഡിതരോ അദ്ദേഹത്തിന്റെ പ്രവർത്തനത്തെ വിമർശിച്ചതായി കാണാൻ കഴിയില്ല. അപ്രകാരം അഹ്ലുസ്സുന്നയുടെ ഒരു ഇമാമും പറഞ്ഞതായി കാണിക്കാൻ വിമർശകർക്ക് കഴിയില്ല. മറിച്ച് അദ്ദേഹത്തെ അവരെല്ലാവരും പുകഴ്ത്തുകയാണുണ്ടായത്...

ബഹു ഇമാം സുർഖാനി(റ)പറയുന്നു:

قال الزقاني أول من احدث فعل ذلك يعني علي هذا الوجه الخاص الموجود اليوم الملك المظفر ابوسعيد صاحب اربل

ഇന്ന് കാണുന്ന രീതിയിൽ നബിദിന പരിപാടി വിപുലീകരിക്കപ്പെട്ടത് ഇർബൽ ചക്രവർത്തിയായ മുളഫ്ഫർ രാജാവായിരുന്നു...

قال ابن كثير في تاريخه -يعني ملك المظفر-كان يعمل المولد الشريف في ربيع الاول ويحتفل فيه احتفالا هائلا وكان شهما شجاعا بطلا عاقلا علما عادلا محمود السيرة والسريرة وطالت مدته في الملك الي ان مات وقد أثني عليه العلماء الاعلام (جواهر البحار للنبهاني 3/1059)

ഹാഫിൽ ഇബ്ൻ കസീർ (റ) മുളഫ്ഫർ രാജാവിൻറെ ചരിത്രം പറയുന്നത് അദ്ദേഹം റബീഉൽഅവ്വലിൽ വലിയ സമ്മേളനം നടത്തി മൌലിദ് കഴിക്കുന്ന ആളായിരുന്നു. മാത്രമല്ല അദ്ദേഹം ധീരനും, പണ്ഡിതനും, ബുദ്ധിമാനും നീതിമാനും അധർമത്തിന്നെതിരെ പോരാടുന്ന ആളും, ജീവിത നടപടി ക്രമങ്ങൾ പ്രശംസിക്കപ്പെട്ട ആളും, ആരാലും അംഗീരിക്കപ്പെട്ട ആളും അതുകാരണം മരണം വരെ അധികാരത്തിൽ തുടർന്ന ആളുമാണ്...

قال سبط بن الجوزي في مرآة الزمان حكي لي بعض من حضر سماط المظفر في بعض المولد انه عد فيه خمسة ألاف رأس غنم شواء وعشرة ألاف دجاجة ومأئة فرس ومأئة الف زبدية وثلاثين الف صحن حلوي وكان يحضر عنده في المولد اعيان العلماء والصوفيةفيخلع عليهم ويطلق لهم البخور (جواهر البحار 3/1122)

ബഹു ഇബ്ൻ അൽ ജൌസി അവിടത്തെ "മിർആത്ത്സ്സമാൻ "എന്ന കിത്താബിൽ മുളഫ്ഫർ രാജാവിൻറെ മൌലിദ് സദസ്സിൽ പങ്കെടുത്ത ആളെ ഉദ്ധരിച്ച് കൊണ്ട് പറയുന്നു അവിടെ (ഭക്ഷണത്തിന്നായി) അയ്യായിരം ആട്, പതിനായിരം കോഴി, നൂറ് കുതിര, ഒരു ലക്ഷം നെയ്‌ പാത്രം, മുപ്പതിനായിരം മധുര പലഹാര പാത്രം എന്നിവ കണ്ടതായി രേഖപ്പെടുത്തുന്നു. അതോടു കൂടി ആ സദസ്സിൽ പണ്ഡിതരും സൂഫികളും മറ്റ് മഹാന്മാരും പങ്കെടുത്തിരുന്നു...

ഹിജ്റ 300 ന് മുമ്പുള്ള മഹാൻമാർ ആ രീതിയിലുള്ള മൗലിദ് നടത്തിയില്ല എന്ന് മാത്രമാണ് അത് കൊണ്ടുദ്ദേശ്യം.


റജബിലെ ഗർഭധാരണവും റബീഉൽ അവ്വലിലെ ജനനവും.

ആമിന ബീവി (റ) യുടെ റജബിലെ ഗർഭധാരണവും മുത്ത്നബിﷺയുടെ റബീഉൽ അവ്വലിലെ ജനനവും..,

ആമിന ബീവി (റ) റസൂൽ ﷺ യെ ഗർഭം ധരിച്ചതു റജബ് മാസത്തിലാണ്‌ എന്നത് പുത്തൻവാദികൾ കരുതുംപോലെ മങ്കൂസ് മൗലിദിൽ‍ മാത്രം ഉള്ള കാര്യമല്ല...


{وقال سهل بن عبد الله التسترى فيما رواه الخطيب البغدادى الحافظ: لما أراد الله تعالى خلق محمد- صلى الله عليه وسلم- فى بطن أمه آمنة، ليلة رجب، وكانت ليلة جمعة}

ഹിജ്റ: 283 നിൽ വഫാത്തായ ഇമാം അബ്ദുല്ലാഹി അത്തസ്തരീ (റ), ഹിജ്റ: 463 ൽ വഫാതായ ഇമാം ഹാഫിള് ഖതീബുൽ ബഗ്ദാദി (റ), ഈ വിഷയം തന്നെ ഉദ്ധരിക്കുന്ന ഇമാം ദിയാരിൽ ബകരീ (റ), ഇമാം സർക്കാനീ (റ), ഇമാം ഖാസ്തല്ലാനി ഇവരെക്കെയാണ് ഈ വഹാബീ മൗലവിമാർ ചോദ്യം ചെയ്യുന്നത്...!!!

റഫറൻസ്;

( المواهب اللدنية بالمنح المحمدية -1/72 )
( تاريخ الخميس في أحوال أنفس النفيس - 1/185)
( شرح الزرقاني - 1/194)

ഇനി റജബ് മാസം ഗർഭ ധാരണം നടന്നാൽ പ്രസവം റബീഉൽ അവ്വലിൽ നടക്കില്ലേ? ദീനി വിവരമോ ഇല്ല.. എന്നാൽ പിന്നെ അല്പം സയൻസ് എങ്കിലും അറിയണ്ടേ..?

ഗർഭധാരണത്തിന്റെ കാലഘട്ടം അറിയില്ലെങ്കിൽ ഒന്ന് സ്വന്തം ഭാര്യയെയോ അല്ലെങ്കിൽ ഉമ്മയെയോ വിളിച്ചു ചോദിച്ചാൽ തന്നെ സംശയം തീരും... ആരും പത്ത് കലണ്ടർ മാസം പൂർത്തിയാക്കി പ്രസവിക്കില്ല... ഒരു പൂർണ ഗർഭം എന്ന് പറയുന്നത് ഒമ്പത് മാസവും ഏഴു ദിവസവും ആണ് (അല്ലെങ്കിൽ ഒമ്പത് മാസവും ഒമ്പത് ദിവസവും എന്നും കണക്കുകൾ ഉണ്ട്). ഇതൊക്കെ മെഡിക്കൽ സയൻസിന്റെ കണക്കുകളാണ്. ഞാൻ ഇരുന്നു കുത്തിക്കുറിച്ചുണ്ടാക്കിയതല്ല...

അണ്ഡസംയോജനം നടന്ന് മൂന്നാഴ്ചക്കകം കുഞ്ഞിന്റെ തലച്ചോറ്, നട്ടെല്ല്, ഹൃദയം തുടങ്ങി മറ്റെല്ലാ അവയവങ്ങളും രൂപപ്പെടാൻ തുടങ്ങും. അഞ്ചാഴ്ചയാകുമ്പോഴേയ്ക്കും ഹൃദയമിടിപ്പ് തുടങ്ങും. ഏഴാഴ്ചയാകുമ്പോൾ പൊക്കിൾകൊടി പ്രത്യേക്ഷപ്പടുന്നു. 40 ആഴ്ചകളാണ് ഗർഭസ്ഥശിശുവിന്റെ വളർച്ചാകാലം. 36 ആഴ്ചകൾക്കുശേഷം പ്രസവിക്കുന്ന കുഞ്ഞുങ്ങളെല്ലാം പൂർണവളർച്ചയെത്തിയവയായിരിക്കും. 36 ആഴ്ചകൾ പൂർത്തിയാകാൻ എട്ടു മാസം പിന്നിട്ടാൽ മതി.. നേരത്തെ ഞാൻ പറഞ്ഞ ഒമ്പത് മാസവും ഏഴു ദിവസവും ആയാൽ 40 ആഴ്ച പൂർത്തിയാകും...

റജബ് മാസം ആദ്യ വാരത്തിൽ ഗർഭധാരണം സംഭവിച്ചാൽ തന്നെ തുടർന്ന് വരുന്ന മാസങ്ങളുടെ ആദ്യ വാരങ്ങൾ എത്തിയാൽ ഓരോ മാസം പൂർത്തിയാകും, അതായത്;

ശ'അബാൻ ആദ്യ വാരം കഴിഞ്ഞാൽ രണ്ടാം മാസത്തിൽ കടന്നു, റമദാൻ, ശവ്വാൽ, ദുൽഖ അ്ദ്,  ദുൽഹിജ്ജ, മുഹറം, തുടർന്ന് സഫർ എത്തിയാൽ തന്നെ എട്ടാം മാസത്തിൽ കടന്നു പിന്നെ റബീഉൽ അവ്വൽ എത്തിയാൽ ഒമ്പതാം മാസം ആയി..

റജബ് - ഒന്നാം മാസം
ശഅബാൻ - 2 മാസം
റമളാൻ - 3 മാസം
ശവ്വാൽ - 4 മാസം
ദുല്ഖഅദ് – 5 മാസം
ദുൽഹജ്ജ് – 6 മാസം
മുഹറം – 7 മാസം
സഫർ - 8 മാസം
റബീഉൽ അവ്വൽ - 9 മാസം

ഒമ്പതാം മാസം പ്രസവിക്കുന്ന എല്ലാ കുട്ടിയും പൂർണവളർച്ച എത്തി പ്രസവിച്ചതായാണ് കണക്കു കൂട്ടുക.. അതിൽ കുറഞ്ഞാൽ തന്നെയും പ്രസവിച്ചുകൂട എന്നില്ല.. അങ്ങനെ പ്രസവിക്കുന്ന കുട്ടികളെ ചാപ്പിള്ളകൾ എന്നും വിളിക്കാറില്ല.. ഇതൊക്കെ പറഞ്ഞു തന്നാലും തലയ്ക്കു കയറുന്നില്ലെങ്കിൽ പിന്നെ എന്ത് ചെയ്യാൻ..? ഇനി ആ തല കീറിമുറിച്ചു അതിൽ വിവരം കുത്തിനിറക്കാൻ ഞങ്ങളെ കൊണ്ട് പറ്റില്ലല്ലോ..?



ലൈലത്തുൽ ഖദ്റും നബിദിനവും ഏതിനാണ് കൂടുതൽ പുണ്യം..?

ഹബീബായﷺയുടെ ജനനദിനം ലൈലതുൽ ഖദ്റിനെക്കാൾ ശ്രേഷ്ഠമാണെന്നത് സമസ്തക്കാർ ഇപ്പൊ പറഞ്ഞതല്ല പുത്തൻവാദിക്കാരാ... 

മഹാനായ സ്വഹീഹ് ബുഖാരിക്ക് ആധികാരിക വ്യാഖ്യാനമെഴുതിയ ഇർഷാദുസ്സാരിയുടെ രചയിതാവ് ഇമാം അല്ലാമാ ഖസ്ത്വല്ലാനി (റ) അവിടത്തെ അൽ മവാഹിബുല്ലദുന്യയിൽ 3 കാരണങ്ങൾ കൊണ്ട് സ്ഥിരപ്പെടുത്തുന്നത് നോക്കൂ…

ليلةمولده عليه االسلام افضل من ليلة القدر من وجوه ثلاثة

احدها
 ان
ليلة المولد ليلة ظهوره صلى الله عليه وسلم وليلة القدر معطاة له ومااشرف بظهور دات المشرف من اجله اشرف مماشرف بسبب ما
اعطيه ولا نزاع في دالك فكانت ليلة المولد افضل من ليلة القدر

..الثاني ان ليلة القدر شرفت بنزول المﻻءكة فيها وليلة المولد شرفت بظهوره صلى الله عليه وسلم ومن شرفت به ليلة المولد افضل ممن شرفت بهم ليلة القدر على الاصح المرتضى فتكون ليلةالمولد افضل

.. الثالث ان ليلة القدر وقع فيها التفضيل على امة محمد صلى الله عليه وسلم وليلة المولد الشريف وقع التفضيل فيها على سائرالموجودات فهوالدي بعثه الله عزوجل رحمة للعالمين فعمة به النعمة على جميع الخﻻئق فكانت ليلة المولد اعم فكانت افضل( المواهب الدنية :1/136

ഇമാം ഖസ്തല്ലാനി(റ)

3 കാരണങ്ങളാൽ നബിﷺപ്രസവിക്കപ്പെട്ട രാത്രി ലൈലത്തുൽ ഖദ്റിനേക്കാൾ ശ്രേഷ്ഠമാണ്...

(1) ഈ രാത്രിയിൽ പിറന്ന നബിﷺക്ക് നൽകപ്പെട്ട ഒന്നാണല്ലോ ലൈലത്തുൽ ഖദ്റ്. നബിﷺക്ക് നൽകപ്പെട്ട ഒന്നിന്റെ പേരിൽ ആദരവുണ്ടായ രാത്രിയേക്കാൾ ശ്രേഷ്ഠതയുണ്ടാവേണ്ടത് ആദരവിനു നിദാനമായവരുടെ പുണ്യ ദേഹം വെളിവാകൽ നിമിത്തം ശ്രേഷ്ഠത കൈവരിച്ച രാത്രിക്കാണല്ലോ... ഈ വിഷയത്തിൽ തർക്കിക്കാൻ വക കാണുന്നില്ല. അതിനാൽ നബിﷺയെ പ്രസവിക്കപ്പെട്ട രാത്രി ലൈലത്തുൽ ഖദ്റിനേക്കാൾ ശ്രേഷ്ഠമാണ്.

(2) മലക്കുകൾ ഇറങ്ങുന്നതിനാലാണ് ലൈലത്തുൽ ഖദ്റിന് ശ്രേഷ്ഠതയുണ്ടായത്. ലൈലത്തുൽ മൌലിദിന് നബി ﷺ ജനിച്ചതിനാലും.. പ്രബലമായ വീക്ഷണ പ്രകാരം മലക്കുകളേക്കാൾ ശ്രേഷ്ഠത നബിﷺക്കാണ്. അപ്പോൾ മലക്കുകളേക്കാൾ ശ്രേഷ്ഠരായ നബിﷺയെ പ്രസവിക്കപ്പെട്ട രാത്രി മലക്കുകളുടെ ഇറക്കം മൂലം ശ്രേഷ്ഠമാക്കപ്പെട്ട ലൈലത്തുൽ ഖദ്റിനേക്കാൾ ശ്രേഷ്ഠമായി.

(3) ലൈലത്തുൽ ഖദ്റിന്റെ ശ്രേഷ്ഠത ഈ ഉമ്മത്തിനു മാത്രമുളളതാണ്. നബിﷺയെ പ്രസവിക്കപ്പെട്ട രാത്രിയിലെ ശ്രേഷ്ഠത എല്ലാ സൃഷ്ടികൾക്കുമുളളതാണ്. അതിനാൽ ഈ രാത്രി ലൈലത്തുൽ ഖദ്റിനേക്കാൾ ശ്രേഷ്ഠമായി (അൽമവാഹിബുല്ലദുന്നിയ്യ)
 
 
 
തഴവാ ഉസ്താദിന്റെ വരികളിലെ വഹാബി തട്ടിപ്പ്.


"മൗലിദ് കഴിക്കൽ മുൻ‌പ് പതിവില്ലാത്തതാ
അത് ഹിജ്‌റ മുന്നൂറിന്ന് ശേഷം വന്നതാ...
എന്നും സഘാവി പറഞ്ഞതായ് കാണുന്നതാ
അത് ഹലബി ഒന്നാം ഭാഗമിൽ നോക്കേണ്ടതാ..."

തഴവ മുഹമ്മദ് കുഞ്ഞി മൗലവിയുടെ അൽ മവാഹിബുൽ ജലിയ്യ എന്ന ഗ്രന്ഥത്തിൽ നിന്നുള്ള മുകളിൽ കൊടുത്ത നാലു വരി പൊക്കിപ്പിടിച്ച് കൊണ്ട് മുജ-ജമാദികൾ പറയാറുണ്ട്... ഇന്നും പറഞ്ഞു വരുന്നു...

കണ്ടില്ലേ..! തഴവ ഉസ്താദ് പോലും പറയുന്നു. മൗലിദ് കഴിക്കൽ പുതിയതാക്കി ഉണ്ടാക്കിയ പരിപാടിയാണെന്ന്. എന്നാൽ സത്യമെന്താണെന്ന് ഈ വരികൾക്ക് ശേഷമുള്ള വരികൾ കൂടി വായിച്ചാൽ മനസിലാക്കാവുന്നതേയുള്ളൂ.. അതിനവർക്ക് സമയമില്ല...


തഴവ ഉസ്താദ് തുടർന്ന് പറയുന്നത് കൂടി നമുക്ക് നോക്കാം... അതിങ്ങനെ:

മലിക്കുൽ മുളഫ്ഫർ ധീരനായൊരു രാജനാ
ഇർബർ ഭരിച്ചവരാണ് വൻ‌ധർമ്മിഷ്ഠനാ..
മൗലിദ് കഴിക്കാൻ ഏറ്റവും ഉത്സാഹമാ
മാസം റബീഉൽ അവ്വലെന്താഘോഷമാ
ശൈഖ്ബ്നുദഹ്‌യത്തു മൌലിതൊന്ന് രചിക്കലായ്
രാജാവിന്നത് കണ്ടേറ്റവും സന്തോഷമായ്
സമ്മാനമായ് പൊന്നായിരം നൽകുന്നതായ്
എന്നുള്ള തിബ്നുകസീർ താൻ പറയുന്നതായ്
മൌലിദ് കഴിക്കുന്നന്ന് ആ‍ടയ്യായിരം
പൊരിക്കുന്നതാണേ കോഴിയും പതിനായിരം
പാത്രങ്ങളിൽ അലുവായുമുണ്ടോരോതരം
ഉലമാക്കളനവധി ഹാജറുണ്ടന്ന്
അതുപോലെ സൂഫികൾ കൂടുമേ അതിൽ വന്ന്
പ്രത്യേകമായ് ഇവർക്കൊക്കെയും ബഹുമാനവും
നൽകുന്നതാ രാജാവ് പല സമ്മാനവും
മൗലിദ് ശരീഫോദുന്ന സമയം വന്ന്
ഇരിക്കുന്നതാ സദസിൽ മുളഫ്ഫറുമന്ന്
ചുരുക്കിപറഞ്ഞാൽ മൂന്നുലക്ഷം പൊന്നാ
പ്രതിവർഷവും മൌലിദ് കഴിക്കാനെന്നാ
ഇത് ‘അൽബിദായത്തുവന്നിഹായ’ യിൽ നോക്കണേ
ഒരുന്നൂറ്റിമുപ്പത്തേഴ് പതിമൂന്നാകണേ
നബിക്കുള്ള മൌലിദ് വീട്ടിലും ഓതേണ്ടതാ
അതിനാൽ ‘മുസ്വീബത്തൊക്കെയും’ നീങ്ങുന്നതാ
കള്ളന്റെ ശല്യം തന്നെയും ഒതുങ്ങുന്നതാ
ദാരിദ്ര്യവും നീങ്ങുന്നതായ് കാണുന്നതാ
(1)ഹർഖും (2) വബ ഇവയൊക്കെയും കാക്കുന്നതാ
കണ്ണേറ് ഹസദും നീങ്ങുവാൻ ഉതകുന്നതാ
ഇത് പോലെ തന്നെ സുയൂഥി തന്റെ വസാഇലിൽ പറയുന്നതാ നോക്ക് ശർഹുശമാഇലിൽ...


ചുരുക്കത്തിൽ തഴവ ഉസ്താദ് ഇവിടെ പറയുന്നത് മൗലിദ് കഴിക്കുന്നതിന്റെ ആവശ്യകതയാണ്. വിപുലമായ രൂപത്തിൽ മൗലിദ് സംഘടിപ്പിച്ച് തുടങ്ങിയ കാലഘട്ടത്തെ കുറിച്ചും അത് സംഘടിപ്പിച്ച മഹത്തുക്കളെ കുറിച്ചുമാണ്...

പ്രിയ സഹോദരങ്ങളേ, വഹാബി ജമാ‌അത്തുകർ തെറ്റിദ്ധരിപ്പിക്കാനായി വല്ല ഉദ്ദരണിയും കട്ടു മുറിച്ചും മൗലിദ് വരികളുടെ അർത്ഥം ദുർവ്യാഖ്യാനിച്ചും എന്തിനേറേ ഖുർ‌ആനും ഹദീസും വളച്ചൊടിച്ചും നിങ്ങളിലേക്ക് വരുമ്പോൾ അതിന്റെ യാഥാർത്ഥ്യം അറിവുള്ളവരോട് ചോദിച്ച് മനസിലാക്കുക.. നമ്മുടെ വിശ്വാസം തകരാറിലാവാതെ നോക്കുക.. വിശ്വ പ്രവാചകർ മുഹമ്മദ് നബിﷺയുടെ ജന്മ ദിനം എല്ലാ മുസ്‌ലിംകളും ആഘോഷിക്കുന്നു. നമുക്ക് അനുഗ്രഹങ്ങളിൽ നന്ദിയും സന്തോഷവും പ്രകടിപ്പിക്കാം. ആഹ്ലാദത്തോടെ വരവേൽക്കാം റബീഉൽ അവ്വലിനെ...

തഴവ ഉസ്താദ് പറഞ്ഞത് ഇന്ന് കാണുന്ന രൂപത്തിലുള്ള ആഘോഷ പരിപാടികളെ കുറിച്ചാണ്.. അല്ലാതെ മൗലിദ് ഹിജ്റ 300 ശേഷം വന്നു എന്നല്ല...

നബിദിന യോഗത്തിന് ജനകീയ മാനം വന്നതാണ്  ഈ പറയപ്പെട്ട ഹിജ്റ 300ന്ന് ശേഷം.. അതിനർത്ഥം അതിനു മുമ്പ് റസൂൽ ﷺ ജനിച്ചതിന്റെ ഭാഗമായിക്കൊണ്ട് ആരും ആഘോഷിച്ചിട്ടില്ല എന്നല്ല.



അടിമസ്ത്രീയെ മോചിപ്പിച്ച അബൂ ലഹബും നരകത്തിലെ അനുഗ്രഹവും.

അബൂലഹബിന് അനുഗ്രഹം ലഭിച്ച സംഭവം അടിസ്ഥാന രഹിതമാണെന്നും, നബിﷺയുടെ ജന്മവാർത്ത അറിയിച്ച സമയം അബൂലഹബ് ഒരു അടിമ സ്ത്രീയെയും മോചിപ്പിച്ചിട്ടില്ല, പ്രത്യുത ഥുവൈബയുടെ മോചനം നടന്നത് പ്രവാചകൻ ﷺ യുടെ മക്ക യിൽ നിന്ന് മദീനയിലേക്കുള്ള പലായനത്തിന് ശേഷം മാത്രമാണെന്നും മൌലിദ് വിരോധികൾ പലപ്പോഴും തട്ടിവിടാറുണ്ട്...

എന്നാൽ, സാക്ഷാൽ മുഹമ്മദ് ബിൻ അബ്ദുൽ വഹ്ഹാബിന്റെ പുത്രനും തന്റെ ഏറ്റം അറിയപ്പെട്ട ശിഷ്യനും, ബദ്റുൽ അഅ്ലാം എന്ന ഓമനപ്പേരിൽ ഇവർ വിശേഷിപ്പിക്കുകയും ചെയ്യുന്ന ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ അബ്ദുൽ വഹ്ഹാബ് തന്റെ ‘മുഖ്തസ്വർ സീറ ത്തുർറസൂൽ’ എന്ന ചരിത്ര ഗ്രന്ഥത്തിൽ എഴുതുന്നത് കാണുക:


"وأرضعته صلّى اللّٰه عليه وسلّم ثويبة عتيقة أبي لهب،  أعتقها حين بشرته بولادته صلّى اللّٰه عليه وسلّم. وقد رؤي ابو لهب بعد موته في النوم فقيل له: ما حالك؟ فقال في النار، إلا أنّه خفف عني كل اثنين، وأمص من بين إصبعي هاتني ماء وأشار برأس إصبعه، وإن ذلك بإعتاقي ثوبة عندما بشرتني بولادة النّبيّ صلّى اللّٰه عليه وسلّم وبإرضاعها لها، قال ابن الجوزي: فإذا كان هذا أبو لهب الكافر الذي نزل القرآن بذمح جوزي بفرحه ليلة مولد النّبيّ صلّى اللّٰه عليه وسلّم به فما حال المسلم. الموحد من أمته صلّى اللّٰه عليه وسلّم بسر بمولده؟" (صفح ٥-٦)


അബൂലഹബിന്റെ അടിമസ്ത്രീ ഥുവൈബത്ത് നബിﷺതങ്ങൾക്ക് മുല കൊടുത്തു. നബിﷺ ജനിച്ച സന്തോഷ വാർത്ത അറിയിച്ചപ്പോൾ അബൂലഹബ് അവരെ സ്വതന്ത്രയാക്കി. അത് കാരണമായി തിങ്കളാഴ്ച ദിവസം ശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കുന്നു. 

ഇബ്നു ജൌസീ പറയുന്നു: “ഖുർആൻ ആക്ഷേപിച്ചു പറഞ്ഞ ഒരു കാഫിറിന് നബിദിനത്തിൽ സന്തോഷിച്ചതിന്റെ പേരിൽ ഇളവ് ലഭിക്കുന്നുവെങ്കിൽ, നബിﷺയുടെ സമുദായത്തിൽ പെട്ട ഒരു വിശ്വാസി സന്തോഷം പ്രകടിപ്പിച്ചാലുള്ള അവസ്ഥ എന്തായിരിക്കും..? ” (പേജ് 5 & 6)

ബുഖാരിയിലും [4711] ഫത്ഹുൽ ബാരിയിലും [14-344] ഈ സംഭവം കാണാം. നബിﷺജനിച്ച ദിവസം (തിങ്കളാഴ്ച) തന്നെയാണ് ആനുകൂല്യം ലഭിച്ചതെന്ന് ബുഖാരി പറയുന്നില്ലന്ന ആക്ഷേപം ചിലർ ഉന്നയിക്കാറുണ്ട്. എല്ലാ തിങ്കളാഴ്ചയും എന്ന ഭാഗം ബുഖാരിയിലുണ്ടോ എന്നതല്ല ഇവിടെ പ്രശ്നം. 

നബിﷺയുടെ ജന്മത്തിൽ സന്തോഷം രേഖപ്പെടുത്തി ഥുവൈബയെ മോചിപ്പിച്ചതിന് ആനുകൂല്യം കിട്ടിയെന്നത് മാത്രമാണിവിടെ പ്രശ്നം. കിട്ടിയെന്ന് സ്ഥിരപ്പെട്ട ആനുകൂല്യം ഏതെങ്കിലുമൊരു സമയത്താകും കിട്ടുക. ഒന്നുകിൽ എപ്പോഴും കിട്ടുക. അല്ലങ്കിൽ നിശ്ചിത സമയത്ത് കിട്ടുക. ഇക്കാര്യം തീരുമാനിക്കാൻ മറ്റു തെളിവുകൾ വേണം. എന്നാൽ എല്ലാ തിങ്കളാഴ്ചയും ഈ ആനുകൂല്യം കിട്ടിയിരുന്നുവെന്നതിന് ഫത്ഹുൽ ബാരിയിൽ (വാ 1, പേ ജ് 403) തെളിവുദ്ധരിക്കുന്നുണ്ട്...

സുഹൈലി (റ) അബ്ബാസ്(റ)യിൽ നിന്ന് നിവേദനം. അവർ പറഞ്ഞു: “അബൂലഹബ് മരിച്ച് ഒരുവർഷം കഴിഞ്ഞ ശേഷം അദ്ധേഹത്തെ ഞാൻ സ്വപ്നത്തിൽ കണ്ടു. അദ്ധേഹം പറഞ്ഞു. നിങ്ങളുമായുള്ള വേർപാടിനു ശേഷം ഞാനൊരു സുഖവും എത്തിച്ചിട്ടില്ല. പക്ഷേ, എല്ലാ തിങ്കളാഴ്ച ദിവസവും എനിക്ക് ശിക്ഷയിൽ ഇളവ് നൽകപ്പെടുന്നുണ്ട്. അബ്ബാസ്(റ) പറുയുന്നു. ഇതിന് കാരണം തിങ്കളാഴ്ച ദിവസം നബി ﷺ ജനിക്കുകയും ഥുവൈബഃ ഈ സന്തോഷ വാർത്ത അബൂലഹബിനെ അറിയിക്കുകയും അപ്പോൾ അവരെ അദ്ധേഹം മോചിപ്പി ക്കുകയും ചെയ്തതാണ്.”

അബ്ബാസ്(റ) നബിﷺയുടെ ഇളയുപ്പയാണ്. സ്വഹാബി പ്രമുഖനാണ്. ഇവർ കളവ് പറഞ്ഞുവെന്ന് മുസ്ലിംകൾക്ക് വിശ്വസിക്കാൻ കഴിയില്ല. അതിനാൽ, സ്വപ്നം സത്യമാണന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു... 

സൂറതുൽ ഫുർഖാനിലെ 23ാം വചനത്തിലും മറ്റും പറഞ്ഞത് ഇതിനൊരിക്കലും എതിരല്ല. അപ്രകാരം വാദിക്കുന്നത് അജ്ഞതയാണ്. അല്ലങ്കിൽ സത്യം മറച്ചുപിടിക്കലാണ്. അവിശ്വാസികൾ ചെയ്ത നല്ല പ്രവർത്തനങ്ങൾ, അവരെ നരക പ്രവേശനത്തിൽ നിന്ന് തടയാൻ പര്യാപ്തമല്ലന്നാണ് മേൽ ആയത്തുകളുടെ താത്പര്യം...

ഭൗതികമായ അനുഗ്രഹങ്ങൾ ലഭിക്കുക, ബുദ്ധിമുട്ടുകൾ നീങ്ങുക, നരകത്തിൽ ഏറ്റം ലളിതമായ ശിക്ഷ ലഭിക്കുക, ശിക്ഷയിൽ ഇളവ് ലഭിക്കുക തുടങ്ങിയവ ആയത്തിന് എതിരല്ല. അത് കൊണ്ട് തന്നെയാണ് ഇമാം ജൌസിയെപ്പോലുള്ളവർ പോലും ശിക്ഷ ഇളവ് ലഭിച്ച സംഭവം അംഗീകരിച്ചതും, “ഖുർആൻ ആക്ഷേപിച്ചു പറഞ്ഞ ഒരു കാഫിറിന് നബിദിനത്തിൽ സന്തോഷിച്ചതിന്റെ പേരിൽ ഇളവ് ലഭിക്കുന്നുവെങ്കിൽ, നബിﷺയുടെ സമുദായത്തിൽ പെട്ട ഒരു വിശ്വാസി സന്തോഷം പ്രകടിപ്പിച്ചാലുള്ള അവസ്ഥ എന്തായിരിക്കും? എന്ന് രേഖപ്പെടുത്തിയതും”...

ഇവരും ഇവരുടെ സ്ത്രീകളും തഞ്ചം കിട്ടുമ്പോഴെല്ലാം റസൂൽ ﷺ യുടെ ഉമ്മയും ബാപ്പയും കാഫിറാണെന്നും നരകത്തിലാണെന്നും മറ്റും തട്ടിവിടാറുണ്ട്...

നബി, ഹിജ്റഃ പോയപ്പോഴാണ് ഥുവൈബയെ മോചിപ്പിച്ചതെന്ന മറ്റൊരു ജൽപ്പനവും ഇക്കൂട്ടർ തട്ടിവിടാറുണ്ട്. എന്നാൽ, ഇതും ചരിത്രപരമായി നിലനിൽക്കുന്നതല്ല. ഹിജ്റഃ സമയത്ത് മോചിപ്പിച്ചുവെന്നത് വാഹിദിയിൽ നിന്നാണ് ഉദ്ധരിക്കപ്പെടുന്നത്. വാഹിദി സ്വീകാര്യനല്ലന്ന് പ്രശസ്തരായ പണ്ഡിതന്മാർ തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ഖത്വീബുൽ ബഗ്ദാദിയുടെ താരീഖു ബഗ്ദാദ് 3/ 13,14 ഉം ദഹബിയുടെ തദ് കിറത്തുൽ ഹുഫ്ഫാള് 1/348 ഉം ഇക്കാര്യം വ്യക്തമാക്കുന്നു. ചുരുക്കത്തിൽ ഹിജ്റഃ പോയപ്പോഴാണ് മോചിപ്പിച്ചെതെന്ന് പറയാൻ പ്രബലമായ ഒരു തെളിവുമില്ല.



ഇമാം ഫാക്കിഹാനി(റ)വും വിമർശനങ്ങളും..

ഇമാം ഫാക്കിഹാനി വഹാബികൾക്ക് ഒരു തുരുപ്പുചീട്ടാണ്.

ഫാകിഹാനി (റ) നബിദിനാഘോഷത്തെ വിമർശിച്ച് സംസാരിച്ചതിനെ ഇമാം സുയൂത്വി (റ) ശക്തിയുക്തം ഖണ്ഡിച്ചിട്ടുണ്ട്. പ്രധാനമായും 5 കാര്യങ്ങളെ അടിസ്ഥാനമാക്കിയുളളതാണ് ഫാകിഹാനി(റ)വിന്റെ വിശദീകരണം.


ഫാകിഹാനി (റ) വിന്റെ വാദം 1:

ഈ മൗലിദ് പരിപാടിക്ക് ഖുർആനിലോ സുന്നത്തിലോ ഒരടിസ്ഥാനമുളളതായി എനിക്കറിയില്ല.

ഇമാം സുയൂത്വി (റ) യുടെ ഖണ്ഡനം ഇവിടെ തുടങ്ങുന്നു:

{ وَأَقُولُ: أَمَّا قَوْلُهُ: لَا أَعْلَمُ لِهَذَا الْمَوْلِدِ أَصْلًا فِي كِتَابٍ وَلَا سُنَّةٍ، فَيُقَالُ عَلَيْهِ: نَفْيُ الْعِلْمِ لَا يَلْزَمُ مِنْهُ نَفْيُ الْوُجُودِ} 

തനിക്കറിയില്ല എന്നതിനാൽ അങ്ങനെയില്ലെന്ന് വരുന്നില്ല. ഹാഫിളുകളുടെ ഇമാം അബുൽ ഫള്ൽ അഹ്മദുബ്നു ഹജർ (റ) സുന്നത്തിൽ നിന്ന് അതിനൊരടിസ്ഥാനം കണ്ടെത്തിയിരിക്കുന്നു. അതിന് രണ്ടാമതൊരടിസ്ഥാനം ഞാനും കണ്ടെത്തിയിരിക്കുന്നു...


അടിസ്ഥാനം (1)- ഇബ്നു ഹജറുൽ അസ്ഖലാനി (റ) പറയുന്നു.

"മൗലിദിനൊരടിസ്ഥാനം ഞാൻ കണ്ടെത്തിയിട്ടുണ്ട്. ബുഖാരിയിലും, മുസ്ലിമിലും ഉളള ഒരു ഹദീസാണത്. നബി ﷺ മദീനയിൽ ചെന്നപ്പോൾ ജൂതന്മാർ മുഹർറം പത്തിന് നോമ്പനുഷ്ഠിക്കുന്നത് നബിﷺയുടെ ശ്രദ്ധയിൽപ്പെട്ടു. അതേപ്പറ്റി അവരോടന്വേഷിച്ചപ്പോൾ അവർ പറഞ്ഞ മറുപടിയിതാണ്. അല്ലാഹു ﷻ ഫിർഔനിനെ മുക്കി നശിപ്പിക്കുകയും മൂസാ നബി(അ)നെ രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണന്ന്.. അതിനാൽ ആ മഹത്തായ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിച്ച് ആ ദിവസം ഞങ്ങൾ വ്രതമനുഷ്ഠിക്കുന്നു...

ഒരു നിശ്ചിത ദിവസം അല്ലാഹുﷻവിൽ നിന്നു ലഭിച്ച അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിക്കാമെന്നും, ഓരോ വർഷവും ആ ദിവസം മടങ്ങി വരുമ്പോൾ നന്ദി പ്രകടനം ആവർത്തിക്കാമെന്നും ഈ സംഭവത്തിൽ നിന്ന് മനസ്സിലാക്കാം. സുജൂദ്, നോമ്പ്, ദാനധർമ്മം, ഖുർആൻ പാരായണം തുടങ്ങി ആരാധനയുടെ വിവിധ ഇനങ്ങൾ കൊണ്ട് നന്ദി പ്രകടിപ്പിക്കാവുന്നതാണ്. ആ ദിവസത്തിൽ (റബീ ഉൽ അവ്വൽ 12ൽ) ലോകത്തിനനുഗ്രഹമായ പ്രവാചകർ ﷺ ജനിച്ചുവെന്ന അനുഗ്രഹത്തേക്കാൾ വലിയ എന്ത് അനുഗ്രഹമാണുളളത്.?! അതിനാൽ മുഹർറം 10 ൽ മൂസാ നബി(അ)ന്റെ സംഭവവുമായി യോജിക്കാൻ ആ ദിവസം തന്നെ (നബിﷺയുടെ ജന്മ ദിനം) നന്ദി പ്രകടനം നടന്നേ മതിയാവൂ.. ഈ പരിഗണന നൽകാത്തവർ റബീ ഉൽ അവ്വൽ മാസത്തിൽ ഏതെങ്കിലുമൊരു ദിവസം മൗലീദ് സംഘടിപ്പിക്കുന്നു. ചിലർ ഇതിനേക്കാൾ വിശാലത കാണിച്ച് വർഷത്തിൽ ഒരു ദിവസം മൗലിദ് സംഘടിപ്പിക്കുന്നു. 

നാം നേരത്തേ പറഞ്ഞ ഖുർആൻ പാരായണം, അന്നദാനം, ദാനധർമ്മം, നന്മ ചെയ്യാൻ പ്രോൽസാഹനം നൽകുന്ന നബി ﷺ യുടെ പ്രശംസാ ഗീതങ്ങൾ, തുടങ്ങി അല്ലാഹുﷻവിനുളള നന്ദി പ്രകടനമായി വിലയിരുത്താൻ പറ്റുന്ന വിഷയങ്ങളാണ് നബിദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കേണ്ട പരിപാടികൾ. ആ ദിവസത്തിൽ സന്തോഷമുണ്ടെന്ന് കാണിക്കുന്ന അനുവദനീയമായ ഗാനങ്ങളും ആലപിക്കാവുന്നതാണ്. ഹറാമോ, കറാഹത്തോ, ഖിലാഫുൽ ഔലയോ ആയത് ഒഴിവാക്കണം.(അൽഹാവീലിൽ ഫതാവ 1/196)

അടിസ്ഥാനം (2)- ഇമാം ജലാലുദ്ദീൻ സുയൂതി(റ) നബിദിനാഘോഷത്തിന് പ്രമാണമായി പറയുന്നത് ഈ ഹദീസാണ്. അദ്ദേഹം കുറിക്കുന്നു:

"ജന്മ ദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം ഞാൻ കണ്ടെത്തിയിരിക്കുന്നു. അനസ് (റ) വിൽ നിന്ന് ഇമാം ബൈഹഖി (റ) നിവേദനം ചെയ്ത ഹദീസാണത്. പ്രവാചക ലബ്ധിക്കു ശേഷം നബിﷺതന്നെ തൊട്ട് അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് നബി ﷺ യുടെ അഖീഖ കർമം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചു ചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദി കാണിക്കുന്നതിന്റെ ഭാഗമായും തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് നബി ﷺ അറുത്തു കൊടുത്തതെന്ന് മനസ്സിലാക്കാം. അതേ ലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്തും ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും, അന്നദാനം നടത്തിയും മറ്റു ആരാധനാ കർമങ്ങൾ നിർവഹിച്ചും നബിﷺയുടെ ജനനം കൊണ്ട് നന്ദി പ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും നമുക്കും സുന്നത്താണ്." (അൽഹാവീലിൽഫതാവാ-1/196)


ഫാകിഹാനി (റ) വിന്റെ വാദം 2:

മതത്തിൽ അനുധാവനം ചെയ്യാവുന്നവരും പൂർവികരുടെ കാലടികൾ പിന്തുടർന്ന് വരുന്നവരുമായ ഒരു പണ്ഡിതനും അത് ചെയ്തതായി (നബിദിനം ആഘോഷിച്ചതായി) ഉദ്ധരിക്കപ്പെടുന്നുമില്ല. പ്രത്യുത അത് ബിദ്അത്താണ്. അസത്യത്തിന്റെ വക്താക്കളും ശരീരേച്ഛക്കനുസരിച്ച് പ്രവർത്തിക്കുന്നവരും പുതുതായി നിർമിച്ചുണ്ടായതാണത്. ശാപ്പാട്ട് രാമൻമാരാണ് അത് കൊണ്ടു നടക്കുന്നത്...

ഇമാം സുയൂത്വി(റ)വിന്റെ ഖണ്ഡനം:

അതിവിപുലമായി മൗലിദ് പരിപാടി ആദ്യം സംഘടിപ്പിച്ചത് പണ്ഡിതനും നീതിമാനുമായ ഒരു ഭരണാധികാരിയാണെന്ന് നാം നേരത്തേ പറഞ്ഞു പോയി. അല്ലാഹുﷻവിന്റെ സാമീപ്യം ലക്ഷ്യം വെച്ചായിരുന്നു അദ്ദേഹം അത് സംഘടിപ്പിച്ചിരുന്നത്. പ്രസ്തുത മൗലിദ് പരിപാടിയിൽ പണ്ഡിതന്മാരും സ്വാലിഹീങ്ങളും സംബന്ധിച്ചിരുന്നു. അവരാരും തന്നെ അതിനെ വിമർശിച്ചിട്ടില്ല. ഇബ്നു ദിഹ്’യ(റ) അത് തൃപ്തിപ്പെടുകയും മൗലിദ് പരിപാടിയുടെ പേരിൽ രാജാവിന് ഒരു മൗലിദ് ഗ്രന്ഥം തന്നെ രചിച്ചു കൊടുക്കുകയുമുണ്ടായി. അപ്പോൾ മത നിഷ്ഠയുളള പണ്ഡിതന്മാർ അത് അംഗീകരിക്കുകയും അത് ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ.. അതിനെ അവരാരും തന്നെ വിമർശിച്ചിട്ടില്ല...


ഫാകിഹാനി (റ) വിന്റെ വാദം 3:

മൗലിദ് പരിപാടിയെ 5 മത നിയമങ്ങളുമായി തട്ടിച്ചു നോക്കി നാമിങ്ങനെ പറയും. ഒന്നുകിൽ അത് വാജിബോ അല്ലെങ്കിൽ സുന്നത്തോ അല്ലെങ്കിൽ മുബാഹോ, അല്ലെങ്കിൽ കറാഹത്തോ അല്ലെങ്കിൽ ഹറാമോ ആകണം. അത് വാജിബല്ലെന്ന കാര്യം മുസ്ലിംകളുടെ ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. എന്നാൽ അത് സുന്നത്തുമല്ല. കാരണം ഉപേക്ഷിക്കുന്നതിന്റെ മേൽ ആക്ഷേപിക്കാതെ മതം തേടുന്ന കാര്യമാണ് സുന്നത്ത്. എന്റെ അറിവനുസരിച്ച് ഇതിന് മതം അനുവാദം നല്കുകയോ സ്വഹാബത്തോ താബിഉകളോ മത നിഷ്ഠയുളള പണ്ഡിതന്മാരോ അത് ചെയ്തിട്ടുമില്ല...


ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനം:

മൗലിദാഘോഷം സുന്നത്താകാനും തരമില്ല, കാരണം മതം തേടിയ കാര്യമാണ് സുന്നത്ത് എന്ന ഫാകിഹാനി (റ)വിന്റെ പരാമർശത്തോട് ഇങ്ങനെ പ്രതികരിക്കാം. സുന്നത്തായ കാര്യത്തെ തേടുന്നത് ചിലപ്പോൾ വ്യക്തമായ പരാമർശത്തിലൂടെയും ചിലപ്പോൾ ഖിയാസിലൂടെയും ആവാം. മൗലിദാഘോഷത്തിൽ വ്യക്തമായ പരാമർശത്തിലൂടെ തേട്ടം വന്നിട്ടില്ലെങ്കിലും ഇനിപറയാൻ പോകുന്ന രണ്ട് അടിസ്ഥാനങ്ങളുടെ മേൽ ഇതിനെ താരതമ്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തേട്ടമുണ്ട്. (മൗലിദാഘോഷത്തിന്റെ പ്രമാണം ഖിയാസാണെന്നർത്ഥം.)


ഫാകിഹാനി (റ) വിന്റെ വാദം 4:

അത് മുബാഹാകാനും തരമില്ല. കാരണം മതത്തിൽ ബിദ്അത്തുണ്ടാക്കൽ മുബാഹല്ലെന്ന് മുസ്ലിംകൾ ഏകോപിച്ച കാര്യമാണ്. അതിനാൽ അത് കറാഹത്തോ, ഹറാമോ ആകാനേ തരമുളളൂ.. ഇത്തരുണത്തിൽ രണ്ടായി വിഭജിച്ചു വേണം അതേക്കുറിച്ച് സംസാരിക്കാൻ...

(1) ഒരാൾ തന്റെ സ്വത്തെടുത്ത് തന്റെ കുടുംബത്തിനും കൂട്ടുകാർക്കും ബന്ധു മിത്രാദികൾക്കും വേണ്ടി മൗലിദാഘോഷം സംഘടിപ്പിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനേക്കാൾ കൂടുതൽ യാതൊന്നും ആ സമ്മേളനത്തിൽ അവർ ചെയ്യുന്നില്ല. അതിന്റെ ഭാഗമായി യാതൊരു കുറ്റവും അവർ പ്രവർത്തിക്കുന്നുമില്ല. കറാഹത്തായ ബിദ്അത്താണെന്നും മോശമാണെന്നും നാം പറഞ്ഞത് ഇതിനെക്കുറിച്ചാണ്... 


ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനം:

"അത് മുബാഹാകാനും തരമില്ല. കാരണം മതത്തിൽ ബിദ്അത്തുണ്ടാക്കൽ മുബാഹല്ലെന്ന് മുസ്ലിംകൾ ഏകോപിച്ച കാര്യമാണ്" എന്ന അദ്ദേഹത്തിന്റെ സംസാരം അംഗീകരിക്കാൻ കഴിയില്ല. കാരണം ബിദ്അത്ത് ഹറാമിലും കറാഹത്തിലും പരിമിതമല്ല. മറിച്ച് മുബാഹായും സുന്നത്തായും വാജിബായുമൊക്കെ അത് വരാം. 

തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത് എന്ന ഗ്രന്ഥത്തിൽ ഇമാം നവവി (റ) പറയുന്നു. നബിﷺയുടെ കാലത്ത് അറിയപ്പെടാത്ത ഒരു കാര്യം പുതുതായി ഉണ്ടാക്കലാണ് ബിദ്അത്ത്. അത് നല്ലതായും മോശമായതായും വരും. അൽ കവാഇദ് എന്ന ഗ്രന്ഥത്തിൽ ശൈഖ് ഇസ്സിദ്ദീനിബ്നു അബ്ദിസ്സലാം (റ) പറയുന്നു. ബിദ്അത്ത് വാജിബ്, ഹറാമ്, കറാഹത്ത്, സുന്നത്ത്, മുബാഹ് എന്നിങ്ങനെ അഞ്ചായി ഓഹരിയാകും. ഒരു ബിദ്അത്ത് അഞ്ചിൽ ഏതിൽ പെട്ടതാണെന്ന് അറിയാനുളള മാർഗം ശരീഅത്തിന്റെ പൊതു തത്വങ്ങളുമായി അതിനെ തട്ടിച്ചു നോക്കലാണ്. 

നിർബന്ധമാകാനുളള നിയമങ്ങളിൽ പെടുന്നുവെങ്കിൽ അത് നിർബന്ധവും ഹറാമിന്റെ നിയമങ്ങളിൽ ഉൾപ്പെടുന്നുവെങ്കിൽ അത് ഹറാമും, സുന്നത്താകാനുളള നിയമങ്ങളിൽ പെടുന്നുവെങ്കിൽ അത് സുന്നത്തും, കറാഹത്തിന്റെ നിയമങ്ങളിൽ അത് കടന്നു വരുന്നുവെങ്കിൽ അത് കറാഹത്തും മുബാഹിന്റെ നിയമങ്ങളിൽ കടന്നു വരുന്നതാണെങ്കിൽ അത് മുബാഹും ആണെന്ന് മനസ്സിലാക്കാം. ഇവയിൽ ഓരോന്നിനും അദ്ദേഹം ഉദാഹരണങ്ങളും വിശദീകരിക്കുന്നുണ്ട്. സുന്നത്തായ ബിദ്അത്തിന് പല ഉദാഹരണങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം മദ്രസകളും അതിർത്തിയിലെ സൈന്യ സങ്കേതങ്ങളും നിർമ്മിക്കുന്നതും തറാവീഹ് നമസ്കാരവും തസ്വവ്വുഫിന്റെ അഗാധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതും അല്ലാഹുﷻവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ച് വാദ പ്രതിവാദങ്ങൾ സംഘടിപ്പിക്കുന്നതും അതിന്റെ ഉദാഹരണങ്ങളായി വിശദീകരിച്ചിട്ടുണ്ട്...

ശേഷം ഇമാം സുയൂത്വി (റ) തുടരുന്നു. 

"മനാഖിബുശ്ശാഫിഈ" എന്ന ഗ്രന്ഥത്തിൽ ഇമാം ശാഫിഈ (റ)യെ ഉദ്ധരിച്ച് ഇമാം ബൈഹഖി (റ) രേഖപ്പെടുത്തുന്നു. "പുതുതായുണ്ടായ കാര്യങ്ങൾ രണ്ടിനമാണ്. ഒന്ന്- ഖുർആനിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി പുതുതായി ഉണ്ടാക്കപ്പെട്ടത്.(അൽ ഹാവീലിൽ ഫത്താവാ 1/190 - 193)


ഇതാണ് ഫാകിഹാനിയിൽ നിന്നും ഇമാം സുയൂത്തി ഉദ്ദരിച്ചതും അക്കമിട്ടു മറുപടി നൽകിയതിൻറെയും പ്രസക്തഭാഗം... ഇവയൊക്കെ മൂടി വെച്ച് ഫാകിഹാനിയിൽ നിന്നും ഉദ്ദരിക്കുന്നവർക്ക് അറിയില്ല, സത്യത്തിൽ ഫാകിഹാനിയുടെ ഈ രിസാല ഇമാം സുയൂത്തിയുടെ ഗ്രന്ഥത്തിലൂടെ അല്ലാതെ ഈ ലോകത്തേക്ക് പ്രകാശിതമായിട്ടില്ല, ഇമാം സുയൂത്വി അത് മറച്ചു വച്ചിരുന്നെങ്കിൽ ഇന്ന് ഇത് ഇവർക്ക് ലഭിക്കുമായിരുന്നില്ല. അദ്ദേഹം നീതിയോടെ അതിനെ സമീപിച്ചപ്പോൾ മഹാനോട് ഇവർകാട്ടുന്നത് അനീതിയാണെന്ന് പറയേണ്ടതില്ലല്ലോ...

ശേഷം സച്ചരിതരായ ഒരുപാട് ഇമാമീങ്ങളിൽനിന്നും അദ്ദേഹം ഉദ്ദരിക്കുന്നുണ്ട്...



അബൂത്വാഹിർ ഫൈസി മാനന്തവാടി

Thursday 29 October 2020

ഓൺലൈൻ വിവാഹം - മദ്ഹബുകൾ പറയട്ടെ

 

ഈ ലോക്ക് ഡൌൺ കാലത്ത് ഓൺലൈൻ വിവാഹങ്ങൾ പൊടി പൊടിക്കുകയാണ് . ഈ അടുത്താണ് മുജാഹിദ് പക്ഷത്തിന്റെ നേതാവ് അക്ബർ സാഹിബിന്റെ മകന്റെ നിക്കാഹ് ഓൺലൈൻ വഴി നടന്നത് . 

ചുരുക്കിപ്പറഞ്ഞാൽ ,  നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ പരപ്പനങ്ങാടി പാലത്തിങ്ങൽ എം.എം. അക്ബറി​​ൻറ മകൻ അത്വീഫ് അബ്​ദുറഹ്മാനും വയനാട് ചെന്നലോട് സ്വദേശി താഴേക്കണ്ടി വീട്ടിൽ അബ്​ദുന്നാസറി​​ൻറ മകൾ നൈല ജാസ്മിനും തമ്മിലെ വിവാഹമാണ് ഓണ്‍ലൈനിലൂടെ നടന്നത്. വരൻ അത്വീഫ് അബ്​ദുറഹ്മാൻ കാനഡയിലും വധു നൈല ജാസ്മിൻ ബംഗളൂരുവിലുമാണ് പഠിക്കുന്നത്.

ഓൺലൈൻ വഴിയാണ് വധുവരന്മാരും കുടുംബങ്ങളും പരസ്പരം കണ്ടതും വിവാഹമുറപ്പിച്ചതുമെല്ലാം നടന്നത്.മകളെ വിവാഹം ചെയ്​ത്​ തന്നിരിക്കുന്നുവെന്ന്​ ബംഗളൂരുവിലുള്ള വധുവിന്റെ പിതാവ്​ കാനഡയിലുള്ള വരനെ അറിയിച്ചു. ഇത്​ സ്വീകരിച്ചതായി വരൻ  പ്രഖ്യാപിക്കുകയും ചെയ്​തു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ഓൺലൈൻ വഴി നിക്കാഹിന്​​ സാക്ഷികളായി മൗലവി അബ്​ദുസ്സലാം മോങ്ങം അദ്ദേഹത്തിന്റെ വീട്ടിലിരുന്ന്​ ഉദ്​ബോധന പ്രഭാഷണവും നിർവഹിച്ചു.

ഈ ഓൺലൈൻ വിവാഹം നടന്നത് 2020 ഓഗസ്റ്റ് മാസം ആദ്യമായിരുന്നു.വിവാഹം നടന്നത് സൂം ആപ്ലികേഷൻ  വഴിയും.

അപ്പോൾ ചിലർക്ക് സംശയം ഉണ്ടാകാം, എന്തിനാണ് ഈ ഉദാഹരണം തന്നെ മുകളിൽ കൊടുത്തതെന്ന്. അതിനുള്ള മറുപടി സിമ്പിൾ അല്ലെ . മറ്റുള്ളവർ എന്തെങ്കിലും ചെയ്‌താൽ ഖുർആനിലുണ്ടോ , ഹദീസിലുണ്ടോ , ഇമാമുകൾ ചെയ്തു കാണിച്ചിട്ടുണ്ടോ എന്ന് നൂറു നൂറ് ചോദ്യ ശരങ്ങളാണ് തൊടുത്തു വിടുന്നത്. അങ്ങനെ ഉള്ളവർ അവരുടെ ഇസ്‌ലാമിക കാര്യങ്ങളിൽ എല്ലാം അത്തരം സൂക്ഷ്മത പുലർത്തുന്നവരാകണമല്ലോ.

മുജാഹിദുകൾക്ക് ഒരു കാരണവശാലും ഇതിനു ദീനിൽ തെളിവായി ഒരു ഹദീസ് പോയിട്ടു , ഇമാമീങ്ങളുടെ ഉദ്ധരണിയോ , അഹ്ലു സുന്നത്തിന്റെ പണ്ഡിതരുടെ വാക്കുകളോ കൊണ്ട് വരാൻ സാധിക്കില്ല എന്ന് 100 % ഉറപ്പോടുകൂടിത്തന്നെ പറയട്ടെ. പിന്നെ അവരുടെ ഏതെങ്കിലും ദുർ വ്യാഖ്യാതാക്കളുടെ ഖൗലുകൾ കൊണ്ട് വരാൻ കഴിഞ്ഞേക്കാം . അത് ദീനിൽ തെളിവായി വിശ്വാസി സമൂഹമോ, അഹ്ലു സുന്നത്തിൽപ്പെട്ട പണ്ഡിതരോ അംഗീകരിക്കുകയുമില്ല .

അപ്പോൾ നമുക്കു വിഷയത്തിലേക്കു വരാം . ഓൺലൈൻ നിക്കാഹിനെപ്പറ്റി ഇമാമീങ്ങൾ എന്ത് പറഞ്ഞു എന്ന് പരിശോധിക്കം.

ഓൺലൈൻ വിവാഹം ഇമാമീങ്ങളുടെ അഭിപ്രായമനുസരിച്ചു സാധുവല്ല . അതായത് ദീനിൽ തെളിവല്ല എന്ന് വ്യക്തം. കാരണം ഈ വിഷയത്തെപ്പറ്റി ഫിഖ്‌ഹിന്റെ ഗ്രന്ഥങ്ങളിൽ പ്രെത്യേകം പരാമർശങ്ങളുമുണ്ട്. 


 اتحاد المجلس 

അതായത് മജ്‌ലിസ് (ആ സ്ഥലം) ഒന്നാകലും അപ്രകാരം തന്നെ സാക്ഷികൾ അവിടെ സന്നിഹിതരാകൽ നിക്കാഹ് സാധുവാകാനുള്ള നിബന്ധനകളാണ് അല്ലെങ്കിൽ ശർത്താണ്.


ഹനഫി മദ്ഹബ്

ഹനഫി മദ്ഹബിന്റെ ആധികാരിക ഫിഖ്‌ഹീ ഗ്രന്ഥമായ ദുറുൽ മുഖ്താർ 3 ആം ഭാഗം 14 ആം പേജ് നോക്കിയാൽ കാണാം

ഈജാബിന്റെയും , ഖബൂലിന്റെയും (അഥവാ ഞാൻ എന്റെ മകളെ കല്യാണം കഴിച്ചു തന്നു എന്ന് പറയുക) 

അത് വരൻ സ്വീകരിക്കുക , അല്ലെങ്കിൽ ഖബിൽതു (ഞാൻ സ്വീകരിച്ചു) എന്ന് പറയലും -- 

ഈ രണ്ടു വാഖ്യങ്ങളും ഒരു മജ്ലിസിൽ വെച്ചാകൽ നിബന്ധനയാക്കപ്പെട്ടു എന്നുള്ളത് ദുറുൽ മുഖ്താറിൽ വ്യക്തമായിപ്പറഞ്ഞിരിക്കുന്നു.

മറ്റൊരു ഗ്രന്ഥമായ ബഹർ നോക്കിയാൽ കാണാം - ഈജാബിന്റെയും , ഖബൂലിന്റെയും മജ്‌ലിസ് രണ്ടായിപ്പോയാൽ ആ നിക്കാഹ് കെട്ടപ്പെടുകയില്ല (അതായത് വരനും , വധുവും , സാക്ഷികളും ഒരു സ്ഥലത്തു തന്നെ ഹാജരാകൽ നിബന്ധന തന്നെ) അല്ലെങ്കിൽ സ്വീകാര്യമാക്കപ്പെടുകയില്ല .

ഈജാബിന്റെയും , ഖബൂലിന്റെയും കാലവും (സമാൻ) , മജ്‍ലിസും ഒന്നായിരിക്കണം. ഒരേ സ്ഥലത്തു വെച്ച് ഒരേ സമയത്തു നടക്കുന്ന അമൽ ആയിരിക്കണം .സമയം ദീർഖിച്ചു പോകൽ പ്രശ്നമാകുന്നില്ല , മറിച്ചു മജ്‌ലിസ് വ്യത്യാസമാകൽ കൊണ്ട് ആ അമൽ സ്വീകാര്യമാവില്ല.

ഇനി വിവാഹത്തിന് രണ്ടു ശൈലികൾ ഉണ്ട് . 
ഒന്ന് : ഖിത്താബിന്റെ ശൈലി . (മുഖാമുഖമുള്ളത്)
രണ്ട് : കിത്താബിന്റെ ശൈലി. (കത്ത് കൊടുത്തുവിടൽ പോലുള്ളത്)

ഒന്നാമത്തതിൽ മുഖാമുഖം എന്നുള്ളത് ഒരേ സ്ഥലത്തു വെച്ചാകൽ നിബന്ധന തന്നെ.

രണ്ടാമത്തേത് ഇങ്ങനെ പറയാം : എന്റെ മകളെ ഇന്നയാൾക്കു ഞാൻ കെട്ടിച്ചു തന്നിരിക്കുന്നു എന്നുള്ള രീതിയിൽ കത്ത് കൊടുത്തു വിടൽ . അപ്പോൾ ആ വരന്റെ മുന്നിൽ വെച്ച് തന്നെ ആ കത്ത് വായിക്കണം , വായന കേട്ട് കഴിഞ്ഞു ആ വരൻ ഞാൻ ഇത് സ്വീകരിച്ചിരിക്കുന്നു എന്നും പറയണം.

അപ്പോൾ കത്ത് എഴുതുന്നത് ഒരു സ്ഥലത്തും , ഇത് വായിച്ചു കേൾപ്പിക്കുന്നത് മറ്റൊരു സ്ഥലത്തുമാണല്ലോ. (രണ്ടു പേർക്കും ഒരേ സ്ഥലത്ത് എത്താൻ പറ്റുമെങ്കിൽ ഈ കത്തിന്റെ ആവശ്യം വരുന്നില്ലല്ലോ)  

ഈ രണ്ടാമത്തെ വിഷയത്തിൽ കത്ത് വായിക്കുക എന്നുള്ളത് ഈജാബായും , അതിനെ സ്വീകരിക്കുക എന്നുള്ളത് ഖബൂലായും - ഇത് രണ്ടും ഒരു മജ്ലിസിൽ വെച്ച് നടന്നതായിട്ടും ഫുഖഹാക്കൾ പറയുന്നു .

ഇത് രണ്ടും രണ്ടു മജ്ലിസിൽ വെച്ച് സംഭവിച്ച കാര്യങ്ങൾ ആണെങ്കിൽ തന്നെ - ആ കത്തിനെ വായിക്കലും , എന്നിട്ടു കത്തിന് മറുപടിയായി അതിനെ സ്വീകരിക്കുകയും ചെയ്യുന്നത് കൊണ്ട് , ഈജാബും , ഖബൂലും അവിടെ നടന്നതിനാൽ ഇതിനെ ഒരു മജ്‌ലിസായി പരിഗണിക്കപ്പെടുമെന്നും ഫുഖഹാക്കൾ അഭിപ്രായപ്പെടുന്നു.


അതുപോലെ സാക്ഷികൾ ഹാജരായിരിക്കണം .  രണ്ടു സാക്ഷികൾ ഹാജരായിരിക്കൽ നിക്കാഹ് സാധുവാകുന്നതിന്റെ ശർത്തിൽ പെട്ടതാണ് . (ദുറുൽ മുഖ്താർ 3 ആം ഭാഗം 21 ആം പേജ് ) സാക്ഷികൾ ഹാജരാവാതെയുള്ള നിക്കാഹ് സ്വഹീഹല്ല.

അപ്പോൾ പറയാം സാക്ഷികൾ ഉണ്ടായിരുന്നല്ലോ എന്ന് .

ആ ഹാജരായ സാക്ഷികൾ ഒരേ മജ്ലിസിൽ തന്നെയായിരിക്കൽ നിർബന്ധമാണ് : അതായത് നിക്കാഹ് നടക്കുന്ന സ്ഥലത്ത് സാക്ഷികളും വേണമെന്ന് സാരം . രണ്ടു സ്ഥലത്തായാൽ നിക്കാഹ് സാധുവല്ല  .

ഈ ഓൺലൈൻ വിവാഹം കണ്ട നമുക്ക് ഇതിൽ നിന്നും കാര്യങ്ങൾ വ്യക്തമാണ് : നിക്കാഹ് സ്വഹീഹായോ അല്ലയോ എന്ന്.


ഷാഫി മദ്ഹബ്

ഷാഫി മദ്ഹബിന്റെ ആധികാരിക ഗ്രന്ഥമായ തുഹ്ഫ 7 ആം ഭാഗം 227 ആം പേജ് നോക്കിയാൽ കാണാം , രണ്ടു സാക്ഷികൾ ഹാജർ കൊണ്ടല്ലാതെ നിക്കാഹ് ശെരിയാകുകയില്ല .

അതായത് ഈജാബും , ഖബൂലും കാണാനും , കേൾക്കാനും രണ്ടു സാക്ഷികൾ ഒരേ സ്ഥലത്തു ഹാജരാകൽ ശർത്ത് തന്നെ . 

ഇത് രണ്ടും ഉണ്ടെങ്കിൽ തന്നെ രണ്ട് ധ്രുവങ്ങളിലായാൽ ആ നിക്കാഹ് സ്വഹീഹാകുകയില്ല.

വീണ്ടും തുഹ്ഫയിൽ കാണാം - സാക്ഷിക്ക് ചില ശർത്തുകളുണ്ട് . അതിൽ പെട്ടതാണ് ആ സാക്ഷി നീതിമാനാകൽ , അതുപോലെ കേൾക്കുന്ന കഴിവുള്ളവനാകണം - കാരണം അയാൾ സാക്ഷി നിൽക്കുന്നത് അയാൾ അവിടെ വെച്ച് കേൾക്കുന്ന വാക്കുകൾക്കാണ്.

അതുപോലെ കാഴ്ചയുള്ളവനും ആയിരിക്കണം - കാരണം അവിടെ നടക്കുന്ന കാര്യങ്ങൾ സത്യമാണെന്നറിയാൻ കാഴ്ച ഉണ്ടെങ്കിൽ സ്ഥിരപ്പെടുകയും ചെയ്യും. 

അത് ഓൺലൈനിലൂടെ കണ്ടാലും , മൊബൈൽ അല്ലെങ്കിൽ മറ്റു സ്‌ക്രീനിൽ കൂടി കണ്ടാലും സ്ഥിരപ്പെടുകയില്ല . നേരിട്ട് മജ്‌ലിസിൽ പാങ്കാളിയാവുകയും അവിടെ വെച്ച് ഈ വാക്കുകളും , പ്രവർത്തികളും കാണുകയും , കേൾക്കുകയും ചെയ്യണം . (തുഹ്ഫ 7 ആം ഭാഗം 228 ആം പേജ്)

ആയതിനാൽ മുകളിൽ വിവരിച്ച വസ്തുതകൾ ഇല്ലാതെ നടത്തപ്പെടുന്ന ഓൺലൈൻ വിവാഹങ്ങൾ ഒരു നിലയിലും സ്വഹീഹാകുയില്ല എന്ന് മദ്ഹബിന്റെ ഇമാമീങ്ങളുടെ അഭിപ്രായങ്ങളിൽ വ്യക്തമായി. എത്ര തന്നെ ദുർവ്യാഖ്യാനങ്ങൾ നടത്തിയാലും ശെരി തന്നെ.


മറുവാദം 

ആധുനിക കാലഘട്ടത്തിലെ വഹാബി പണ്ഡിതർ ഓൺലൈൻ നിക്കാഹ് സ്വഹീഹ് ആണ് എന്ന് ഫത്വ നൽകിയിട്ടുണ്ട് . പക്ഷെ അവരിൽ സിംഹ ഭാഗം ആൾക്കാർക്കും തെളിവായി ഉദ്ധരിക്കാൻ ഒരു ഹദീസ് പോലും കൊണ്ട് വരാൻ സാധിച്ചിട്ടില്ല എന്ന് മനസ്സിലാക്കണം .കാരണം അങ്ങനെ ഒരു തെളിവ് കാണിക്കാൻ അവർക്കും സാധിക്കില്ല.

ചില ഒറ്റപ്പെട്ട വഹാബി പണ്ഡിതർ മാത്രം നബി (സ) തങ്ങൾ , ഉമ്മു ഹബീബ (റ) യെ വിവാഹം കഴിച്ചത്  ഓൺലൈൻ നിക്കാഹിനു തെളിവാണ് എന്ന് വാദിക്കുന്നു . 

അത് എങ്ങനെ തെളിവായി ഉദ്ധരിക്കാൻ അവർക്കു കഴിഞ്ഞു എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.

അവർ ഉദ്ധരിക്കുന്ന ആ തെളിവ് നമുക്ക് താരീഖിന്റെ ഗ്രന്ഥമായ "അൽ ബിദായ വന്നിഹായ" പോലുള്ള ഗ്രന്ഥങ്ങളിൽ നിന്നും ഇപ്രകാരം ഗ്രഹിക്കാം .


നബി (സ) തങ്ങൾ അംറിബ്നു ഉമയ്യത്തു ളംരീ (عمرو بن أمية الضمري) എന്ന് പേരുള്ള സ്വഹാബിയെ നബി (സ) തങ്ങളുടെ വക്കീലായി നിശ്ചയിച്ചു. അതായത് വിവാഹത്തിനായി കത്ത് കൊടുത്തയച്ചു.

ആ കത്ത് നജ്ജാശി നീഗസ് രാജാവിന്റെ കൈയ്യിലേൽപ്പിച്ചു . ആ രാജാവാണ് അബ്റഹത്ത് എന്ന് വിളിക്കുന്ന രാജാവിന്റെ അടിമ പെണ്ണിനെ ഉമ്മു ഹബീബ (റ) യുടെ അടുക്കലേക്ക് അയച്ചത് . ഹബ്ഷാ അല്ലെങ്കിൽ എത്യോപ്യയിലേക്ക് ആദ്യമായി ഹിജ്‌റ പുറപ്പെട്ട സംഘത്തിൽ ഉള്ള വ്യക്തി കൂടിയാണ് ഉമ്മു ഹബീബ (റ) . ഇവരുടെ ഭർത്താവ് ഇവിടെ വെച്ച് മരണപ്പെടുകയുണ്ടായി . അദ്ദേഹം നസ്രാണി മത വിശ്വാസക്കാരനുമായിരുന്നു. (ഉബൈദു ല്ലാഹി ബ്നു ജഹ്ശ്)

നബി (സ) തങ്ങളുമായുള്ള വിവാഹ കരാർ ഉമ്മു ഹബീബ (റ) സമ്മതിക്കുകയും ശേഷം കുടുംബവുമായി ബന്ധമുള്ള ഖാലിദ്ബ്നു സഈദുബ്നുൽ ആസ് (റ) എന്ന സ്വഹാബിയെ ഉമ്മു ഹബീബ (റ) ന്റെ വക്കീലായി നിശ്ചയിക്കുകയും ചെയ്തു .  ഇവർ മുഖേനയാണ് നബി (സ) തങ്ങളുമായുള്ള വിവാഹം നടക്കുന്നത്.


ഇവിടെ മുകളിൽ പറഞ്ഞ സംഭവം വായിച്ചവർക്കു മനസ്സിലാകും ഇത് വക്കാലത്ത് മുഖേന ഇരുകൂട്ടരും അംഗീകരിച്ചു നടന്ന വിവാഹമാണ്. ഈ വിവാഹ രീതി സാധുവാകുന്നതാണ് എന്ന് തന്നെയാണ് അഹ്ലു സുന്നത്തിന്റെയും നിലപാട് . വക്കാലത്തു മുഖേന വിവാഹം സാധുവാകും എന്നതിൽ ഒരു കക്ഷിക്കും തർക്കവുമില്ല 

പക്ഷെ എതിർ കക്ഷികൾ ഈ സംഭവം തന്നെയാണ് ഓൺലൈൻ നിക്കാഹിനും തെളിവായി കൊണ്ട് വരുന്നത്. ബുദ്ധിയുള്ളവർക്ക് ഇതിന്റെ പൊരുത്തക്കേട് മനസ്സിലാക്കാൻ സാധിക്കും . 



അവതരണം : ജമാൽ മൗലവി തൊടുപുഴ 
കേട്ടെഴുത്ത് : അബ്ദുൽ ഫത്താഹ് കോന്നി