Saturday 26 November 2016

അബ്ബാദ് ബിന്‍ ബിശ്ര്‍(റ)


താഴെ പോസ്റ്റ് ചെയ്തിരിക്കുന്ന വിഷയം ഈ ബ്ലോഗിൽ നിന്നും എവിടേക്കും പകർത്തിയെടുക്കരുതെന്നു അപേക്ഷിക്കുന്നു (വാട്സപ്പിലേക്കും , ടെലിഗ്രാമിലേക്കും , ഫേസ്ബുക്കിലേക്കും , സൈറ്റുകളിലേക്കും , ബ്ലോഗുകളിലേക്കും , ഇൻസ്റ്റാഗ്രാമിലേക്കും, ഷെയർ ചാറ്റിലേക്കും, മറ്റു സോഷ്യൽ മീഡിയകളിലേക്കും) . ഇത് ആവശ്യമുള്ളവർ ഈ പോസ്റ്റിനു താഴെയുള്ള ലിങ്ക് ഉപയോഗിച്ച് അതിൽ നിന്നും പകർത്തണമെന്നു ഒന്ന് കൂടി ഉണർത്തുന്നു .


മദീനയില്‍ ഔസ് ഗോത്രത്തിലെ അബ്ദുല്‍ അശ്ഹല്‍ കുടുംബത്തില്‍ ബിശ്‌റുബ്‌നു വഖ്ശിന്റെ മകനായി ജനിച്ച അബ്ബാദ്(റ) അന്‍സാരികളില്‍ പ്രമുഖനായിരുന്നു. ഹിജ്‌റക്കു മുമ്പ് തന്നെ മുസ്അബ് ബ്‌നു ഉമൈര്‍(റ) വഴി ഇസ്‌ലാമിലെത്തി. 

ഇസ്ലാമിക ചരിത്രത്തിൽ നിത്യശോഭയോടെ ജ്വലിച്ചുനിൽക്കുന്ന ഒരു നാമമാണ് അബ്ബാദ് ബിൻ ബിശ്ര്‍(റ) എന്ന സ്വഹ്വാബി പ്രമുഖന്റേത്. നിരന്തരമായ ഖുർആൻ പാരായണത്തിലൂടെ രാത്രിയുടെ അന്ത്യയാമങ്ങളെ ധന്യമാക്കിക്കൊണ്ട് അല്ലാഹുവിന് മുമ്പിൽ ആരാധനാ മുറകളുടെ കലവറ തീർത്ത സംശുദ്ധ വ്യക്തിത്വത്തിനുടമായിയിരുന്നു അബ്ബാദ് ബിൻ ബിശ്ര്‍(റ). ധീരയോദ്ധാക്കളുടെ കൂട്ടത്തിൽ, ദൈവമാർഗത്തിൽ സധൈര്യം മുന്നേറുന്ന ഒരു പോരാളിയാണ് അദ്ധേഹം. മുസ്ലിം ഭരണാധികാരികളെ പരിശോധിച്ചാൽ വിശ്വസ്തനും ശക്തനുമായ ഒരു ഭരണാധികാരിയായി അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ നിങ്ങൾക്ക് വായിച്ചെടുക്കാം. 

മഹതി ആഇശ(റ)യുടെ വാക്കുകൾ ഇവിടെ വളരെ ശ്രദ്ധേയമാണ്. മഹതി പറയുന്നു: അൻസ്വാറുകളായ മൂന്നുപേർ മറ്റുള്ളവരെക്കാൾ ശ്രേഷ്ടതയും മഹത്വവും ഉള്ളവരാണ്. മൂന്നുപേരും ബനൂ അബ്ദിൽ അഷ്ഹൽ ഗോത്ര സന്തതികളാണ്. 

ഒന്ന്: സഅദ് ബിൻ മുആദ്(റ), രണ്ട്: ഉസൈദ് ബിൻ ഹുളൈർ(റ), മൂന്ന്: അബ്ബാദ് ബിൻ ബിശ്ര്‍(റ)

മദീനയിൽ ഇസ്ലാമിന്റെ ആദ്യകിരണം പതിക്കുമ്പോൾ അബ്ബാദ്(റ) തന്റെ യുവത്വ ദശയിലാണ്. യുവത്വത്തിന്റെ തൊലിക്കട്ടിയുള്ള മുഖത്ത് ചാരിത്ര്യത്തിന്റെയും പാവനത്വത്തിന്റെയും പ്രഭതെളിഞ്ഞു കത്തുന്നുണ്ട്. മുതിർന്നവരുടെ ബുദ്ധിയും വിവേകവും അദ്ധേഹത്തിന്റെ ഇടപെടലുകളിൽ പ്രകടമായിരുന്നു. അപ്പോഴും ഇരുപത്തിയഞ്ച് വയസ്സ് പിന്നിട്ടിട്ടല്ലാത്ത ഇളംപ്രായക്കാരനായിരുന്നു അബ്ബാദ്(റ).

മദീനയിലെ ആദ്യ പ്രബോധകനായിരുന്ന മിസ്അബ് ബിൻ ഉമൈറി(റ)നെ കണ്ടുമുട്ടിയ അദ്ധേഹത്തിന്റെ ഹൃദയം മിസ്അബി(റ)ന്റെ വിശ്വാസത്തോട് ദ്രുതഗതിയിൽ തന്നെ ഇണങ്ങിച്ചേർന്നു. അബ്ബാദ്(റ) മുസ്ലിമായി ജീവിതം ആരംഭിച്ചു. രണ്ടുപേരുടെയും സുകൃതസ്വഭാവങ്ങളും വ്യക്തിത്വ ഗുണങ്ങളും അവരെ സമാന മനസ്കരാക്കിയ ഘടകങ്ങളായിരുന്നു.

ജീവിതത്തിലാദ്യമായി അബ്ബാദ് ഖുര്‍ആന്‍ വചനങ്ങള്‍ കേള്‍ക്കുന്നത് മുസ്അബ് ബ്‌നു ഉമൈറില്‍ നിന്നാണ്. ആ മധുര ശബ്ദവും വിസ്മയ സൂക്തങ്ങളും അദ്ദേഹത്തിന്റെ ഹൃദയത്തില്‍ വെളിച്ചം പരത്തി. ഖുര്‍ആനിനോട് അന്നു തുടങ്ങിയ പ്രണയം അദ്ദേഹം ജീവിതാന്ത്യം വരെ നിലനിര്‍ത്തി. 'ഖുര്‍ആന്റെ സുഹൃത്ത്' എന്ന പേരും അബ്ബാദ്(റ)ന് കിട്ടി. 

മസ്ജിദുന്നബവിയോടു ചേർന്ന ആഇശ ബീവി(റ)യുടെ മുറിയിൽ തഹജ്ജുദ് നമസ്കാരത്തിൽ മുഴുകിയിരിക്കുകയായിരുന്നു നബി(സ്വ). അപ്പോഴാണ് പള്ളിയിൽ നിന്നും സുന്ദരമായ ഖുർആൻ പാരായണശബ്ദം നബി(സ്വ) കേൾക്കുന്നത്. ജിബിരീൽ(അ) വന്ന് പ്രവാചക (സ്വ)ന് പാരായണം ചെയ്തുകൊടുത്ത അതുപോലെ തന്നെയാണ് അബ്ബാദ്(റ) പാരായണം ചെയ്യുന്നത്. നബി(സ്വ) പത്നി ആഇശ(റ)യോട് ചോദിച്ചു: 

അബ്ബാദ് ബിൻ ബിശ്ര്‍ അല്ലേ ഖുർആൻ പാരായണം ചെയ്യുന്നത്?

ആഇശ(റ) അതെ എന്ന് മറുപടി പറഞ്ഞു. അപ്പോൾ നബി(സ്വ) പ്രാർത്ഥിച്ചു:  അല്ലാഹുവെ, നീ അവന് പൊറുത്ത് കൊടുക്കേണമെ.

പ്രവാചകൻ (സ്വ) സംബന്ധിച്ച എല്ലാ യുദ്ധവേളകളിലും അബ്ബാദും(റ) കൂടെയുണ്ടായിരുന്നു. ഖുർആൻ നെഞ്ചേറ്റുന്ന ഒരു മുസ്ലിം പൗരൻ യുദ്ധവേളകളിൽ നിർവ്വഹിക്കേണ്ട തന്റേതായ ധർമങ്ങളെല്ലാം അദ്ധേഹം ഈ വേളകളിലെല്ലാം നിർവ്വഹിക്കുകയുണ്ടായി.

അത്തരമൊരു ധർമ്മനിർവ്വഹണത്തിന്റെ മകുടോദാഹരണമാണ് ദാതു രിഖാഅ് യുദ്ധവേളയിൽ സംഭവിച്ചത്. യുദ്ധം കഴിഞ്ഞ് മദീനയിലേക്ക് മടങ്ങുകയായിരുന്ന നബി(സ്വ)യും സംഘവും രാപ്പാർക്കാനായി ഒരു മലഞ്ചെരുവിൽ യാത്ര താൽക്കാലികമായി അവസാനിപ്പിച്ചു. അമുസ്ലിംകളിൽ നിന്നും ബന്ദികളായി പിടിക്കപ്പെട്ടവരും അവരുടെ കൂടെയുണ്ടായിരുന്നു. ഭർത്താവില്ലാതെ ഭാര്യയെ മാത്രം ബന്ദിയാക്കിപിടിച്ച് തന്റെ നിയന്ത്രണത്തിൽ വെച്ച ഒരു വ്യക്തി മുസ്ലിം സൈന്യത്തിലുണ്ടായിരുന്നു. ഈ സ്ത്രീയുടെ ഭർത്താവ് മുസ്ലിംകളോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. മുഹമ്മദി(സ്വ)നെയും അവന്റെ അനുയായികളെയും കണ്ടെത്തി അവരുടെ ചോരചിന്താതെ താൻ മടങ്ങിവരില്ലെന്ന് തന്റെ ദൈവങ്ങളായ ലാത്തയെയും ഉസ്സയെയും വിളിച്ച് അവൻ സത്യം ചെയ്തു.

മുസ്ലിം സേന യാത്ര അവസാനിപ്പിച്ച് മലഞ്ചെരുവിൽ താമസത്തിനായി ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ പ്രവാചകൻ (സ്വ) ചോദിച്ചു: ഇന്ന് രാത്രിയിൽ ആരാണ് നമുക്ക് കാവൽ നിൽക്കുക?

അബ്ബാദ് ബിൻ ബിശ്ര്‍റും(റ) അമ്മാർ ബിൻ യാസിറും(റ) സദസ്സിനിടയിൽ നിന്നും എണീറ്റു നിന്നുകൊണ്ട് പറഞ്ഞു: ഞങ്ങൾ തയ്യാറാണ് റസൂലേ.

അബ്ബാദും(റ) അമ്മാറും(റ) സുഹൃത്തുക്കളാണ്. അമ്മാർ (റ) മുഹാജിറും അബ്ബാദ്(റ) അൻസ്വാറുമണ്. മുഹാജിറുകൾ മദീനയിൽ എത്തിയപ്പോൾ അവർക്ക് അൻസ്വാരികളിൽ ഒരാളെ സുഹൃത്തായി പ്രവാചകൻ നിശ്ചയിച്ച് കൊടുത്തിരുന്നു. അങ്ങനെയാണ് അവർ തമ്മിലുള്ള സൗഹൃദബന്ധത്തിന് നാന്ദികുറിക്കുന്നത്.

തങ്ങളുടെ ഉത്തരവാദിത്വ നിർവ്വഹണത്തിനായി അവർ സർവ്വായുധരായി മലഞ്ചെരുവിന്റെ പ്രവേശനകവാടത്തിനടുത്തേക്ക് നീങ്ങി. അപ്പോൾ സുഹൃത്ത് അമ്മാറി(റ)നോട് അബ്ബാദ്(റ) ചോദിച്ചു: രാത്രിയുടെ ആദ്യഭാഗത്ത് ഉറങ്ങാനാണോ അവസാന ഭാഗത്ത് ഉറങ്ങാനാണോ നീ താത്പര്യപ്പെടുന്നത്?

അമ്മാർ(റ) പറഞ്ഞു: ഞാൻ ആദ്യ പകുതിയിൽ ഉറങ്ങാം. അങ്ങനെ അബ്ബാദ്(റ) ആദ്യപകുതിയിൽ പ്രവാചക(സ്വ)രടങ്ങിയ മുസ്ലിം സൈന്യത്തിന്റെ കാവൽഭടനായി. അമ്മാർ(റ) തൊട്ടടുത്ത് തന്നെ കിടന്ന് മയക്കത്തിലേക്ക് ആണ്ടുപോയി.

ഇരുട്ട് അതിന്റെ പൂർണ്ണരൂപം പ്രാപിച്ച ആ രാത്രി പക്ഷേ ശാന്തമായിരുന്നു. അപശബ്ദങ്ങളോ ഒച്ചയനക്കലുകളോ ആ മലഞ്ചെരുവിൽ കേട്ടില്ല. ആകാശത്തെ നക്ഷത്രങ്ങളും ഭൂമിയിലെ വൃക്ഷങ്ങളും പാറക്കല്ലുകളും നാഥനെ വാഴ്ത്തിക്കൊണ്ടിരിക്കുന്നു. അബ്ബാദി(റ)ന്റെ മനസ്സ് ദൈവികാരാധനയ്ക്ക് കൊതിക്കുകയാണ്. ഖുർആൻ പാരായണത്തിലൂടെ ആ രാത്രിയെ ധന്യമാക്കാൻ ആ മനസ്സ് വെമ്പൽ കൊണ്ടു.നമസ്കരിക്കുമ്പോഴുള്ള അബ്ബാദി(റ)ന്റെ ഖുർആൻ പാരായണമാണ് ഏറ്റവും മധുര്യം നിറഞ്ഞത്. നിസ്കാരത്തിലെ ആത്മനിർവൃതിയും ഖുർആൻ പാരായണത്തിലെ ആത്മാനുഭൂതിയും സംഗമിക്കുന്ന സുകൃതനിമിഷങ്ങളാണ് അബ്ബാദി(റ)ന്റെ നമസ്കാരവേളകൾ. തക്ബീർ കെട്ടി നമസ്കാരത്തിലേക്ക് പ്രവേശിച്ചു. സുന്ദരമായ ഖുർആൻ പാരായണം ആ രാത്രിയെയും അന്തരീക്ഷത്തെയും പരിപാവനമാക്കി.

ദൈവികപ്രഭയിൽ നീന്തിത്തുടിച്ച് പ്രകാശം പരത്തുന്ന പവിഴമുത്തുകൾക്കിടയിൽ മുങ്ങിത്തപ്പുമ്പോഴാണ് ബന്ദിയായി പിടിക്കപ്പെട്ട സ്ത്രീയുടെ ഭർത്താവായ ആ അമുസ്ലിം കിങ്കരൻ അവിടേക്ക് കുതിച്ചെത്തുന്നത്. മലഞ്ചെരുവിന്റെ പ്രവേശനകവാടത്തിൽ തന്നെ നിൽക്കുന്ന അബ്ബാദി(റ)നെ കണ്ട അദ്ധേഹം പ്രവാചകൻ (സ്വ) അകത്താണെന്നും ഇദ്ധേഹം കാവൽക്കാരനുമാണെന്ന് മനസ്സിലാക്കി. ആവനാഴിയിൽ നിന്നും ഒരു അസ്ത്രമെടുത്ത അദ്ധേഹം അത് അബ്ബാദി(റ)ന് നേരെ തുടുത്തുവിട്ടു.

അബ്ബാദ്(റ) അമ്പ് ഊരിയെടുത്തു. രക്തം വാർന്നൊലിച്ചുകൊണ്ടിരിക്കുന്നു.ഖുർആൻ പാരായണവും നമസ്കാരവും അവസാനിപ്പിക്കാതെ തുടർന്നുകൊണ്ടിരുന്നു. അദ്ധേഹം എയ്തുവിട്ട മൂന്നു അസ്ത്രങ്ങളും അബ്ബാദി(റ)ന്റെ ശരീരത്തിൽ പതിച്ചു. എല്ലാം ഊരിയെടുത്തതിന് ശേഷം അബ്ബാദ്(റ) ഉറങ്ങുകയായിരുന്ന അമ്മാറി(റ)ന്റെ സമീപത്തേക്ക് ഓടി. താൻ മുറിവേറ്റ് തളർന്നിരിക്കുന്നുവെന്ന് പറഞ്ഞ് അദ്ധേഹം അമ്മാറി(റ)നെ വിളിച്ചുണർത്തി. അബ്ബാദി(റ)ന്റെ കൂടെ അമ്മാറി(റ)നെയും കണ്ട ആ അമുസ്ലിം കിങ്കരൻ ഉടനെ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.

അബ്ബാദി(റ)ന്റെ ശരീരത്തിലേക്ക് കണ്ണോടിച്ച അമ്മാർ (റ) സ്തബ്ധനായി. തന്റെ ഉറ്റസുഹൃത്തിന്റെ നിണമുറ്റുന്ന ദേഹം കണ്ടപ്പോൾ അമ്മാറി(റ)ന്റെ ഹൃദയം നൊന്തു. മൂന്ന് മുറിവുകളിൽ നിന്നും രക്തം ധാരയായി ഒഴികിക്കൊണ്ടിരിക്കുന്നു. അമ്മാർ (റ) ചോദിച്ചു: എന്തേ ആദ്യ അമ്പ് ശരീരത്തിൽ പതിച്ചപ്പോൾ തന്നെ എന്നെ വിളിക്കാമായിരുന്നില്ലേ?

അബ്ബാദ്(റ) പറഞ്ഞു:  ഖുർആനിലെ ഒരു അധ്യായം ഓതിക്കൊണ്ടിരിക്കുമ്പോഴാണ് അവൻ എന്നെ അമ്പെയ്തത്. അത് പാരായണം ചെയ്ത് കഴിയും മുൻപ് അതിൽ നിന്ന് വിരമിക്കാൻ ഞാൻ ഇഷ്ടപ്പെട്ടില്ല. മുസ്ലിം സേനയുടെ താവളം സംരക്ഷിക്കാനുള്ള ചുമതലയാണ് പ്രവാചകൻ (സ്വ) എന്നെ ഏൽപിച്ചിട്ടുള്ളത്. അത് എന്നിൽ നിന്ന് നഷ്ടപ്പെടുമൊ എന്നുള്ള ഭയം എന്നിൽ ഇല്ലായിരുന്നുവെങ്കിൽ സ്വന്തം ശരീരത്തെ വധിക്കുന്നതാണ് ഖുർആനിലെ ഒരു അധ്യായം പാരായണം ചെയ്യുന്നത് അവസാനിപ്പിക്കുന്നതിനേക്കാൾ എനിക്കിഷ്ടം.വിശുദ്ധ ഖുർആനോടുള്ള ആ സ്വഹാബിയുടെ വണക്കവും ആദരവും പ്രഖ്യാപിക്കുന്ന വാക്കുകളായരുന്നു അത്.

തന്നെ ഉണര്‍ത്താന്‍ വൈകിയതില്‍ ക്ഷുഭിതനായ അമ്മാറിനോട് അബ്ബാദ് പറഞ്ഞു: 'സൂറ. അല്‍കഹ്ഫില്‍ എന്റെ ഹൃദയം ലയിച്ചുപോയിരുന്നു. അപ്പോള്‍ നമസ്‌കാരത്തില്‍ നിന്ന് വിരമിക്കാന്‍ എനിക്കായില്ല. നബി(സ്വ) നമ്മെ ഏല്പിച്ച ചുമതലക്ക് ഭംഗം വരും എന്ന പേടിയില്ലായിരുന്നെങ്കില്‍ ഞാന്‍ ആ വചനങ്ങള്‍ പാരായണം ചെയ്യവെ തന്നെ മരിച്ചു വീഴുമായിരുന്നു'.

യുദ്ധമുന്നണിയില്‍ നബി(സ്വ)യുടെ ഒപ്പം മുന്നിലുണ്ടായിരുന്ന അബ്ബാദ്(റ) പക്ഷേ, യുദ്ധാര്‍ജിത സമ്പത്ത് ഓഹരിവെക്കുന്നിടത്ത് പിന്നിലാവും ഉണ്ടാവുക. നബി(സ്വ) നല്‍കുന്നതില്‍ സദാ തൃപ്തനായിരുന്നു അദ്ദേഹം.

പ്രവാചക(സ്വ)രുടെ വഫാത്തിന് ശേഷം ഖലീഫയായി സ്ഥാനമേറ്റ അബൂബക്കർ(റ)ന് നേരിടേണ്ടി വന്ന പ്രഥമ പരീക്ഷണമായിരുന്നു മതംമാറിയവരുടെ രംഗപ്രവേശം. ഖലീഫ അവർക്കെതിരെ സൈന്യത്തെ സജ്ജമാക്കി. മുഖ്യശത്രുവായ മുസൈലിമത്തുൽ കദ്ദാബിനെയും മറ്റു മതം മാറിയെ നേതാക്കളെയും അനുയായികളെയും പ്രതിരോധിച്ച് ഇസ്ലാമിലേക്ക് തിരികെ കൊണ്ടുവരാൻ ഖലീഫ കരുനീക്കങ്ങൾ നടത്തി. അയാളെ തുരത്താന്‍ ഖലീഫ ഒരു സൈന്യത്തെ നിയോഗിച്ചു ക്രി. 633 ല്‍. അതില്‍ അബ്ബാദു(റ)മുണ്ടായിരുന്നു. 

യുദ്ധത്തിന്റെ ആദ്യദിനങ്ങളിലൊന്നും കാര്യമാത്രമായ വിജയമൊന്നും മുസ്ലിംകൾക്ക് നേടാനായില്ല. അൻസ്വാറുകളും മുഹാജിറുകളും തമ്മിൽ പഴിപറഞ്ഞ് ശണ്ഠകൂടിയപ്പോൾ മുസ്ലിം സേനയുടെ ശക്തി ക്ഷയിച്ചു. ഇവരുടെ പരസ്പരമുള്ള കുത്തുവാക്കുകളും വാചകമടികളും അബ്ബാദി(റ)ന്റെ ഹൃത്തടത്തിൽ ക്രോധവും ദുഃഖവും ഉണ്ടാക്കി. മുസ്ലിം സേന ഇനി വിജയിക്കാൻ സാധ്യതയില്ലെന്ന് അദ്ധേഹം ഉറപ്പിച്ചു. അവരവരുടെ ഉത്തരവാദിത്വങ്ങൾ മനസ്സിലാക്കി മുഹാജിറുകളും അൻസ്വാറുകളും രണ്ടു സംഘങ്ങളായി നിന്നാൽ മാത്രമെ ഈ ഘോരയുദ്ധത്തിൽ മുസ്ലിംകൾക്ക് രക്ഷപ്പെടാൻ സാധിക്കൂവെന്ന് അദ്ധേഹം ചിന്തിച്ചു. സഹിച്ചും ക്ഷമിച്ചും പോരാടുന്ന യഥാർത്ഥ പോരാളി അപ്പോൾ മാത്രമെ കാണപ്പെടുകയുള്ളൂവെന്ന് അദ്ധേഹം വിശ്വസിച്ചു.

അന്നത്തെ പോരാട്ടമവസാനിപ്പിച്ച് രാത്രി ഉറങ്ങിയപ്പോൾ അബ്ബാദ്(റ) ഒരു സ്വപ്നം കണ്ടു. ആകാശം അദ്ധേഹത്തിനായി തുറക്കപ്പെട്ടിരിക്കുന്നു. അകത്ത് പ്രവേശിച്ചപ്പോൾ ആകാശം അദ്ധേഹത്തെ അണച്ചുപിടിച്ച് വാതിലുകൾ അടക്കുന്ന സ്വപ്നമാണ് അദ്ധഹം കണ്ടത്. നേരം പുലർന്നപ്പോൾ തന്റെ സ്വപ്നത്തെ സംബന്ധിച്ച് അബൂ സഈദ് ഖുദ്രി(റ) നോട് പറഞ്ഞു: അബൂ സഈദ്, ഞാൻ ഇന്ന് രക്തസാക്ഷിത്വം വരിക്കാനിരിക്കുന്നതിനുള്ള സൂചനയാണത്.

പോരാട്ടം വീണ്ടും തുടങ്ങി. അബ്ബാദ് ബിൻ ബിശ്ര്‍(റ) ഒരു കുന്നിൻ മുകളിൽ കയറി നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: അൻസ്വാറുകളെ, നിങ്ങൾ ഒരു സംഘമായി സംഘടിച്ചു നിൽക്കൂ, വാളുറകൾ ഊരിയെടുത്ത് തയ്യാറാകൂ. നിങ്ങളുടെ കാരണത്താൽ ഇസ്ലാമിന് കോട്ടം സംഭവിക്കുന്നത് നിങ്ങൾ ഒഴിവാക്കണം. ഇങ്ങനെ ഒരുപാട് പ്രാവശ്യം അദ്ധേഹം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. നാന്നൂറിൽ പരം അൻസ്വാറുകൾ സംഘമായി ചേർന്ന് പോരാടി. അവരിൽ പ്രമുഖരാണ് റസൂൽ (സ്വ)യുടെ വാള് സൂക്ഷിപ്പുകാരനായിരുന്ന അബൂ ദുജാനഃ(റ)യും മറ്റു സ്വഹാബികളായ സാബിത് ബിൻ ഖൈസും(റ) ബറാഅ് ബിൻ മാലിക്(റ) എന്നവരും.

അബ്ബാദും(റ) തന്റെ കൂടെയുള്ളവരും യുദ്ധമുന്നണിയുടെ നിര ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ മാറ് വിരിച്ച് രക്തസാക്ഷിത്വം വരിക്കുന്നവരും അവരുടെ കൂടെയുണ്ട്. മുസൈലിമയുടെ ശക്തി ക്ഷയിച്ചതോടെ മുസ്ലിംകൾക്ക് വിജയപ്രതീക്ഷ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മരണത്തിന്റെ ഉദ്യാനത്തിലേക്ക് നീക്കം ചെയ്യപ്പെട്ട മുസൈലിമയും സംഘവും പരാജയത്തിന്റെ ചുടുനിണം രുചിക്കാൻ തുടങ്ങി.

ഇടയ്ക്കാണ് ആ ഉദ്യാനത്തിന്റെ മതിൽ കെട്ടുകൾക്ക് സമീപത്തുവെച്ച് അബ്ബാദ് ബിൻ ബിശ്ര്‍(റ) രക്തസാക്ഷിത്വം വരിക്കുന്നത്. രക്തം വാർന്നൊലിച്ചുകൊണ്ടിരിക്കുന്ന ആ ദേഹം മണ്ണിലേക്ക് പതിച്ചു. ഒന്നും രണ്ടും മുറിവുകളായിരുന്നില്ല ആ ദേഹത്ത് കൊണ്ടത്. അമ്പും വാളും കുന്തങ്ങളും ആ ദേഹത്തെ പരുക്കേൽപ്പിച്ച് പിച്ചിച്ചീന്തി. തിരിച്ചറിയാൻ കഴിയാതെ പ്രയാസപ്പെട്ട അവർ ഒരു അടയാളം കണ്ടുകൊണ്ട് മാത്രമാണ് അബ്ബാദ് ബിൻ ബിശ്ര്‍(റ) എന്ന രക്തസാക്ഷിയെ തിരിച്ചറിഞ്ഞത്.മരണപ്പെടുമ്പോൾ 45 വയസായിരുന്നു അബ്ബാദ് ബിന്‍ ബിശ്ര്‍(റ) ന്റെ പ്രായം 

ആ മഹാനുഭാവന്റെ കൂടെ നാളെ സ്വർഗീയ ഉദ്യാനത്തിൽ സംഗമിക്കാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാവട്ടെ, ആമീൻ.


പരിഭാഷ: സ്വാദിഖ് വികെ

https://www.islamonweb.net/ml/Columns-view/2-9-43984

Thursday 24 November 2016

ആത്മീയ ചികിത്സ


ശരീരം സംരക്ഷിക്കാനുള്ള മനുഷ്യന്‍റെ ശ്രമം ശ്രദ്ധേയമാണ്. സൗന്ദര്യവും ആരോഗ്യവും ശരീരത്തിന്‍റെ ഉപാധികളാകുമ്പോള്‍ ശ്രമങ്ങളേറെ അവയുടെ കാര്യത്തില്‍ നടക്കുന്നു. ആധുനിക വ്യാവസായിക രംഗത്തിന്‍റെ നല്ലൊരു ശ്രദ്ധ ഇപ്പോള്‍ ഇവിടങ്ങളില്‍ ചുറ്റിയാണല്ലോ.

മുസ്ലിമിന്‍റെ ദിനേനയുള്ള പ്രാര്‍ത്ഥനകളില്‍ അവന്‍റെയും ലോകരുടെയും ആരോഗ്യ സംരക്ഷണം കടന്നുവരാറുണ്ട്. അതൊരു കടമയായി അവന്‍ കരുതിപ്പോരുന്നു. തിരുനബിﷺയും അങ്ങനെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. ആരോഗ്യവും അനാരോഗ്യവും പ്രദാനം ചെയ്യല്‍ ഏതൊന്നിനെയും പോലെ അല്ലാഹുﷻവിന്‍റെ ഔദാര്യമാണെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കല്‍ ഇസ്ലാമിക വിശ്വാസത്തിന്‍റെ ഭാഗവുമാണ്.

രോഗം വന്നാല്‍ ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ മനുഷ്യര്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടിരിക്കുന്നു. അതില്‍ അല്ലാഹുﷻവും അവന്‍റെ തിരുദൂതരും (ﷺ) പഠിപ്പിച്ചു തന്ന മാര്‍ഗ്ഗങ്ങളാണ് മുസ്ലിം സ്വീകരിക്കേണ്ടത്. ആത്മീയവും ഇന്ന് ഏറെ പ്രചാരംകിട്ടിയ ചികിത്സാരീതികളും (ആധുനിക മെഡിസിന്‍ എന്ന് വിളിക്കാം) ഇവിടെയുണ്ട്.

കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ മാര്‍ഗ്ഗത്തിലുള്ള ചികിത്സയാണ് ആത്മീയ ചികിത്സകൊണ്ടുദ്ദേശിക്കുന്നത്. ഹോമിയോപ്പതി, ആയുര്‍വ്വേദം, അലോപ്പതി പോലോത്തവ ആധുനിക മെഡിസിന്‍റെ താവഴിയായി കരുതിപ്പോരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പിതാവായി അറിയപ്പെടുന്ന ഗ്രീക്ക് ഫിസിഷ്യന്‍ ഹിപ്പോക്രാറ്റിസ് ആണ് യുക്തി സഹമായ ഒരടിസ്ഥാനം ആധുനിക ചികിത്സാശാസ്ത്രത്തിന് നല്‍കിയത്.

ഇന്ത്യയിലെ പാരമ്പര്യ വൈദ്യശാസ്ത്രമാണ് ആയുര്‍വ്വേദം. പുരാണത്തിലെ ദേവന്‍മാരുടെ ഭിഷഗ്വരനായ ധന്വന്തരിയാണ് ഇതിന്‍റെ ഉപജ്ഞാതാവ്. ഉഷ്ണംഉഷ്ണേന ശാന്തി എന്ന തത്വത്തെ അടിസ്ഥാനമാക്കി 1796ല്‍ സാമുവല്‍ ഹനിമന്‍ രൂപപ്പെടുത്തിയെടുത്ത ചികിത്സാ സമ്പദായമാണ് ഹോമിയോപ്പതി. പാരമ്പര്യേതര വൈദ്യശാസ്ത്രത്തിന്‍റെ ഉയര്‍ച്ചയോടെ ഹോമിയോപ്പതിക്ക് ജീവന്‍ ലഭിച്ചിട്ടുണ്ട്.

മനുഷ്യ ശരീരം അല്ലാഹുﷻവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ ഒന്നാണ്. അതിനെ ശാസ്ത്രീയമായി സംവിധാനിച്ച സൃഷ്ടാവ് എത്ര പരിശുദ്ധന്‍. സങ്കീര്‍ണ്ണമായ രോഗങ്ങള്‍ക്ക് നിസ്സാരമായ ചികിത്സയാണ് ആത്മീയ ചികിത്സ. വാതരോഗങ്ങള്‍, ദന്തരോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, ആസ്തമ, ക്ഷയം, പ്രമേഹം, രക്തസമ്മര്‍ദ്ദം, കാന്‍സര്‍, സാംക്രമിക രോഗങ്ങള്‍ എന്നിങ്ങനെ രോഗങ്ങള്‍ ഒട്ടനവധിയാണ്.

അതിസങ്കീര്‍ണ്ണമായ രോഗങ്ങളും മാറാവ്യാധികളും നിമിഷങ്ങള്‍ക്കകം ഭേദമാക്കുന്ന ആത്മീയ ചികിത്സയെ നിഷേധിക്കുവാന്‍ മതവിശ്വാസമുള്ളവര്‍ക്ക് സാധ്യമല്ലല്ലോ.

രോഗശമനം രോഗിയുടെ മനസ്സുമായി ബന്ധപ്പെട്ടതാണ്. അറിയുക ദൈവ സ്മരണകൊണ്ടല്ലാതെ ഹൃദയശാന്തി ലഭ്യമല്ല (അര്‍റഅ്ദ് 28) ന്യൂയോര്‍ക്കിലെ റോക്കര്‍സ്റ്റര്‍ സര്‍വ്വകലാശാല മനശ്ശാസ്ത്രവിഭാഗം മേധാവി പ്രൊഫ: റോബര്‍ട്ട് ആര്‍ഡറുടെ ഗവേഷണ ഫലം, അതേ യൂണിവേഴ്സിറ്റിയിലെ തന്നെ പ്രതിരോധ ശാസ്ത്രമേധാവി ടെറിസ്കാര്‍ അതിന് അടിവരയിട്ട് പറഞ്ഞു: രോഗിയുടെ മനസ്സ് മാറ്റിയെടുത്താല്‍ ഒരു ഗ്ലാസ് വെള്ളം കൊണ്ട് എത്ര മാരകമായ അസുഖവും സുഖം പ്രാപിക്കുന്നതാണ്.

വായിച്ചുപോയ ഒരു സൂഫിക്കഥ ഇങ്ങനെയാണ്. കവി ഡോക്ടറുടെ അടുക്കല്‍ ചെന്ന് തന്‍റെ രോഗം വിവരിച്ചു. എന്‍റെ ശരീരമാസകലം വേദനിക്കുന്നു. കവി ഡോക്ടറോട് പറഞ്ഞു. ഡോക്ടര്‍ അയാളെ മുഴുവന്‍ പരിശോധിച്ചു. പക്ഷെ, ഒന്നും കണ്ടെത്താനായില്ല. താങ്കള്‍ പുതിയവല്ലതും എഴുതിയിട്ടുണ്ടോ? ഡോക്ടര്‍ചോദിച്ചു. അതെ, കവി മറുപടിപറഞ്ഞു. ദയവായി അവ എനിക്കൊന്ന് ചൊല്ലിത്തന്നാലും. ഡോക്ടര്‍ ആവശ്വപ്പെട്ടു.

അയാള്‍ തന്‍റെ പുതിയ കവിതകള്‍ ഓര്‍മ്മയില്‍ നിന്നെടുത്ത് മുഴുവന്‍ ചൊല്ലി. ഇപ്പോള്‍ താങ്കളുടെ അസുഖം മാറിയിരിക്കുന്നു. സമ്പൂര്‍ണ്ണ ആരോഗ്യവാനാണ്. ഡോക്ടര്‍ പറഞ്ഞു. കവി സന്തോഷത്തോടെ തിരിച്ചുപോയി.

രോഗത്തിന് മതവും ശാസ്ത്രവും ചികിത്സ നിര്‍ദേശിക്കുന്നു. എന്നാല്‍ ആത്മനാശകരമായ ക്രിയകള്‍ ഇസ്ലാം പാപമായാണ് കാണുന്നത്. രോഗമേതിനും ചികിത്സയുണ്ടെങ്കിലും അതറിഞ്ഞു പ്രയോഗിക്കണമെന്നാണ് പണ്ഡിത നിര്‍ദേശം. രോഗത്തിനനുസരിച്ചാണ് ചികിത്സ നടത്തേണ്ടത്. ചികിത്സകനും ചില യോഗ്യത വേണം. ചികിത്സയിലുണ്ടാവുന്ന പരാജയങ്ങള്‍ ഏറെയാണ്.

എന്നാല്‍ അതെല്ലാം ചികിത്സാ രീതിയുടെ കുഴപ്പമാകണമെന്നില്ല. അനുപാദം പോലെ മരുന്ന് പ്രയോഗം നടത്തുന്നതില്‍ വന്ന പിഴവുമാകാം പ്രത്യക്ഷത്തില്‍ പരാജയകാരണം. അതേസമയം ചികിത്സാ വിജയവും രോഗി സുഖജീവിതത്തിലേക്ക് തിരിച്ചുവന്നതും പരിഗണിച്ചു മാത്രം ചികിത്സകന്‍ യോഗ്യനാണെന്നു മാനദണ്ഡമാക്കാനും പറ്റില്ല. കാരണം വ്യാജന്മാര്‍ പലപ്പോഴും ഫലപ്രദമായ ചികിത്സകള്‍ നടത്തി പിടിച്ചുനില്‍ക്കാറുണ്ടല്ലോ.

ചികിത്സയുമായി ബന്ധപ്പെട്ട് വിവേചനപൂര്‍വമുള്ള നിലപാട് അനിവാര്യമാണെന്ന് ചുരുക്കം. ഒരാളുടെ ന്യൂനതയെ ആ വിഭാഗത്തെ മുഴുവന്‍ പഴിക്കുന്നതിന് ഉപാധിയാക്കുന്നത് നീതിയല്ലെന്ന് മാത്രം. അതിനാല്‍ ചികിത്സ പരാജയപ്പെടുന്നിടത്തല്ല വ്യാജ വിലാസം കാണേണ്ടത്. പ്രത്യുത ചികിത്സ യഥാർത്ഥമാണോ പ്രമാണവിരുദ്ധമാണോ എന്നതിലാണ്.

ഇത്രയും പറയേണ്ടി വന്നത്, ഈയിടെ ആത്മീയ ചികിത്സയുടെ മറവില്‍ നടന്ന രണ്ട് ദാരുണ സംഭവങ്ങള്‍ മുന്നില്‍ വെച്ച് ആ ചികിത്സാ ശാഖ പൂര്‍ണമായി തെറ്റാണെന്നു വരുത്താനുള്ള ചില കൊണ്ടുപിടിച്ച ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ്. ചിലര്‍ ആത്മീയ ചികിത്സ മതത്തിനും മനുഷ്യനുമെതിരാണെന്നു സമര്‍ത്ഥിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ആ രണ്ട് സംഭവങ്ങളിലും ചികിത്സയുടെ പേരിലുള്ള ശാരീരിക മര്‍ദ്ദനം മൂലം രോഗികള്‍ മരിക്കാനിടയായത് ദൗര്‍ഭാഗ്യകരവും നിയമനടപടികള്‍ അര്‍ഹിക്കുന്നതുമാണ്. ഇനി വിഷയത്തിലേക്ക് വരാം.

നിര്‍ദ്ദിഷ്ടവും അനുവദനീയവുമായ ചികിത്സാ മാര്‍ഗ്ഗം കൃത്യമായി അറിയാതെ കൈകാര്യം ചെയ്യുന്നത് ആതുര ശുശ്രൂഷാ രംഗത്ത് ഒരര്‍ത്ഥത്തിലും ശരിയല്ല. ധര്‍മവിചാരത്തിന്‍റെയും ആത്മീയ ബോധത്തിന്‍റെയും അഭാവമോ കുറവോ ആണ് യഥാര്‍ത്ഥത്തില്‍ വ്യാജന്മാരെ സൃഷ്ടിക്കുന്നത്.

നിപുണനായ ചികിത്സകന് തന്നെ ചിലപ്പോള്‍ അപാകത സംഭവിച്ചേക്കാം. ഏതെങ്കിലുമൊരു ചികിത്സാ ശാഖയില്‍ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള ഡോക്ടറില്‍ നിന്ന് തന്നെ ഇത്തരം കേസുകള്‍ ഉണ്ടായേക്കാം. എങ്കിലും തന്‍റെ കയ്യിലുള്ള സര്‍ട്ടിഫിക്കറ്റുകളും രോഗിയുടെ ബന്ധുക്കള്‍ ഒപ്പിട്ടു നല്‍കുന്ന സമ്മതപത്രവും അയാളെ രക്ഷിക്കാന്‍ മതിയാവും. അതിനാല്‍ തന്നെ പരാജയപ്പെട്ട ചികിത്സയുടെ പേരില്‍ ആ ഡോക്ടര്‍ വ്യാജനാവുന്നില്ല. അലോപ്പതിയെ അംഗീകരിക്കാത്ത ഒരാള്‍ ഇതിന്‍റെ പേരില്‍ കലാപം നയിക്കുന്നതിലര്‍ത്ഥവുമില്ല.

രോഗം അടിസ്ഥാന പരമായി മാനുഷികമായ അവസ്ഥകളെ ചൊല്ലിയുള്ളതാണ്. അത് മാനസികമാവാം, ശാരീരികവും ആത്മീയവുമാവാം. അതിനെ പൂര്‍വ്വാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള ഉപാധി നടപ്പാക്കുകയാണ് ചികിത്സകന്‍ ചെയ്യുന്നത്. അതിനായി അയാള്‍ നടത്തുന്ന ഇടപെടലാണ് ചികിത്സ.

ചികിത്സകനും മനുഷ്യനാണ് എന്നതിനാല്‍ യോഗ്യനെങ്കിലും ദൗര്‍ബല്യങ്ങളും കൈപ്പിഴകളും സ്വാഭാവികം. അയാള്‍ക്ക് മനസാക്ഷിയും മനുഷ്യപ്പറ്റുമുണ്ട് എന്ന ബോധ്യം രോഗിക്കും ബന്ധുക്കള്‍ക്കും വേണ്ടതുണ്ട്. ആത്മീയബോധവും സേവനമനസ്ഥിതിയും പരിരക്ഷിക്കുവാന്‍ ചികിത്സകനും ബാധ്യതയുണ്ട്. വ്യാജ ചികിത്സാരിയെ ന്യായീകരിക്കാന്‍ പാടില്ലാത്തതുപോലെ ഇത്തരം കേന്ദ്രങ്ങളില്‍ ചെല്ലുന്നവരെ വെള്ള പൂശാനുമാകില്ല.


ചികിത്സാ മുറകള്‍

അലോപ്പതി വൈദ്യശാഖയില്‍ ലളിതവും സങ്കീര്‍ണവുമായ ചികിത്സാമുറകള്‍ കാണാം. വെറും മരുന്ന് സേവ ലളിതമാണെങ്കില്‍ ശസ്ത്രക്രിയ സങ്കീര്‍ണമാണ്. ശരീരപ്രകൃതത്തിനു അന്യമായതിനെ അകറ്റാനാണിത് കൂടുതലായും ഉപയോഗിക്കുന്നത്. അത് നിര്‍വഹിക്കുന്നതിന് ഒരുപാട് ഘടകങ്ങള്‍ അടിസ്ഥാനപരമായി വേണ്ടതുണ്ട്. അവയെല്ലാം ഒത്തിണങ്ങിയാല്‍ സര്‍ജനായ ഡോക്ടര്‍ ആത്മവിശ്വാസത്തോടെ കൃത്യം ചെയ്തത് വിജയിക്കുകയാണ് പതിവ്.

മുറിവാക്കിയോ പഴുതാക്കിയോ നടത്തുന്ന ഈ ക്രിയയില്‍ ഉപയോഗിക്കുന്ന വിവിധ മെഡിക്കല്‍ ഉപകരണങ്ങളുണ്ട്. ഡോക്ടറല്ലാത്ത ഒരാള്‍ ഇത് മാര്‍ക്കറ്റില്‍ നിന്നും വാങ്ങി ആരിലെങ്കിലും പരീക്ഷണം നടത്തുന്നുവെങ്കില്‍ അത് കുറ്റകരമാണെന്നതില്‍ തര്‍ക്കമില്ല.

ഇത് അലോപ്പതിയുടെ മാത്രം പ്രശ്നമല്ല. വിരുദ്ധഫലം വേഗത്തില്‍ പ്രകടമാകുന്നതാണ് അലോപ്പതിയെന്നതിനാല്‍ ഔഷധമാറ്റങ്ങളും പ്രശ്നകാരണമാണ്. മറ്റു പല ചികിത്സാ രീതികളിലും ഇതുണ്ട്, താരതമ്യേന കുറവാണെങ്കിലും. ചില ഔഷധങ്ങളുടെ പ്രവര്‍ത്തനവും അതിനാലുണ്ടാവുന്ന പ്രതിപ്രവര്‍ത്തനവും ആരോഗ്യപരമായി പ്രത്യാഘാതങ്ങളുണ്ടാക്കും. ഔഷധങ്ങളും അവയുടെ ഗുണദോഷങ്ങളും കൃത്യമായി നിശ്ചയമില്ലാത്തവന്‍ ചികിത്സിച്ചാല്‍ അനര്‍ത്ഥങ്ങള്‍ സംഭവിക്കുക സ്വാഭാവികം.

എല്ലാ രോഗങ്ങള്‍ക്കും ഒരു ചികിത്സാ സമ്പ്രദായത്തില്‍ മരുന്നുണ്ടാവണമെന്നില്ല. അപ്പോള്‍ അനുയോജ്യമായ മറ്റു ചികിത്സാ ശാഖയെ അവലംബിക്കേണ്ടിവരും. ആ മേഖലയെക്കുറിച്ചറിയാത്തവര്‍ വിമര്‍ശിച്ചാലും പരിഹാരം അവിടെ നിന്നു ലഭിച്ചെന്നിരിക്കും. ആ സമയത്തും തമ്പോരിമയില്‍ ഊറ്റംകൊള്ളുന്നത് നാശമേ വരുത്തൂ. 

താരതമ്യേന പാര്‍ശ്വഫലങ്ങളില്ലാത്തവ അവലംബിക്കുന്നത് മഠയത്തമൊന്നുമല്ല. ശരിയായ ആത്മീയ ചികിത്സ ഇത്തരത്തിലുള്ളതാണ്.
അറിയാതെ നടത്തുന്ന ചികിത്സ കൊണ്ടുണ്ടാവുന്ന നഷ്ടത്തിന് ചികിത്സകന്‍ ഉത്തരവാദിയായിരിക്കുമെന്നാണ് ഇസ്ലാമിക പാഠം. സമീപനത്തിന്‍റെ സ്ഥിതിയും സാഹചര്യവും പോലെ പ്രായശ്ചിത്തമോ പ്രതിക്രിയയോ ശിക്ഷയായി ലഭിക്കുകയും ചെയ്യും.

നബിﷺയുടെ പാഠങ്ങളില്‍ നിന്ന് അവയിലടങ്ങിയ ആരോഗ്യ ചികിത്സാ വശങ്ങളെ വേര്‍തിരിച്ചെടുത്ത് വിവരിച്ച പണ്ഡിതര്‍ അവരുടെ കൃതികളില്‍ ചികിത്സകനുണ്ടായിരിക്കേണ്ട യോഗ്യതകളും ഗുണങ്ങളും എണ്ണിപ്പറഞ്ഞിട്ടുണ്ട്.

രോഗത്തിന് വ്യത്യസ്ത അവസ്ഥകളുള്ള പോലെ രോഗകാരണങ്ങള്‍ക്കും അതുണ്ടാകും. ശരീരവും മനസ്സും രോഗത്തിനടിപ്പെടാം. അപ്പോള്‍ രണ്ടിനും അനുയോജ്യമായ ചികിത്സകളാണ് ലഭിക്കേണ്ടത്. രോഗ കാരണം ഭൗതികമാണെന്നു വിധിച്ച് അത്തരത്തിലുള്ള ചികിത്സ എല്ലാറ്റിലും നടക്കണമെന്നില്ല. ഭൗതിക സംവിധാനങ്ങള്‍ക്ക് വിധേയപ്പെടാത്ത രോഗങ്ങളും രോഗഹേതുകങ്ങളും ഉണ്ടെന്നതാണ് കാരണം. അവക്ക് ആത്മീയ ചികിത്സ തന്നെ വേണ്ടിവരും. മറ്റുള്ളവ ഭാഗിക/താത്ക്കാലിക ശമനമേ നല്‍കൂ.

മാനസികമായ രോഗങ്ങള്‍ക്കും അസന്തുലിതാവസ്ഥക്കും കാരണമാവുന്ന ശാരീരിക പ്രശ്നങ്ങളെ ഭൗതിക ഔഷധങ്ങള്‍ കൊണ്ട് സുഖപ്പെടുത്താന്‍ സംവിധാനങ്ങളുണ്ട്. മനസ്സിനെ തന്നെ കേന്ദ്രീകരിച്ച് മരുന്നില്ലാത്ത ഭൗതിക ചികിത്സാ രീതികളും നടപ്പിലുണ്ട്. മനഃശാസ്ത്ര ചികിത്സകള്‍ ഉദാഹരണം. ചില ദുശ്ശീലങ്ങളെയും ദൗര്‍ബല്യങ്ങളെയും മാറ്റിയെടുക്കാന്‍ അത്തരം മാര്‍ഗങ്ങള്‍ ഫലപ്രദമാണെന്നത് ശരിയുമാണ്. എന്നാല്‍ എല്ലാവിധ രോഗങ്ങള്‍ക്കും ഇത് ഫലപ്രദമല്ല.


ആത്മീയ ചികിത്സ

ആത്മീയ ചികിത്സയെക്കുറിച്ച് ചിലര്‍ക്ക് കേള്‍ക്കാനിഷ്ടമില്ല. അത്യാവശ്യഘട്ടത്തില്‍ രഹസ്യമായി അത് സ്വീകരിക്കുന്നവര്‍ തന്നെയും പരസ്യമായി അതിനെ അംഗീകരിക്കാതിരിക്കാന്‍ പണിപ്പെടുന്നു... 

ഖുര്‍ആന്‍, പ്രാര്‍ത്ഥന, ദിക്റ്, സ്വലാത്ത് തുടങ്ങിയ മന്ത്രങ്ങള്‍, മന്ത്രിച്ചൂതല്‍, എഴുതി മായ്ച്ച് വെള്ളം കുടിക്കല്‍, എഴുതിക്കെട്ടല്‍ തുടങ്ങിയ രീതികള്‍ ആത്മീയ ചികിത്സയില്‍പ്പെടുന്നു. ചില അടിസ്ഥാനയോഗ്യതകള്‍ ചേരുമ്പോള്‍ ഇവ കൂടുതല്‍ ഫലപ്രദമായിത്തീരും. ഓരോ വിജ്ഞാനശാഖക്കും അതിന്‍റെതായ ആദാനപ്രദാന രീതികളുണ്ടാവും. അതുവഴി കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ അതിന് ഗുണ ചോരണം സംഭവിക്കില്ലെന്നു മാത്രമല്ല, കൂടുതല്‍ ഗുണമാവുകയാണുണ്ടാവുക.

മനുഷ്യന്‍റെ പ്രവര്‍ത്തനത്തിന്‍റെയും ജീവിതശൈലിയുടെയും ഫലമായി രോഗങ്ങള്‍ വന്നുചേരാറുണ്ട്. വൈറസുകളോ മറ്റു രോഗാണുക്കളോ കാരണമായി രോഗമുണ്ടാവും. പിശാചുക്കള്‍, ഭൂത വര്‍ഗം, മാലാഖമാര്‍, ആത്മാക്കള്‍ തുടങ്ങിയവ മനുഷ്യനില്‍ ഇടപെടാന്‍ സാധിക്കുന്ന സൃഷ്ടികളാണ്. മാലാഖമാരും ശുദ്ധാത്മാക്കളും മനുഷ്യന് ഗുണം വരുത്തുന്നുവെങ്കില്‍ പിശാച് മനുഷ്യന്‍റെ ആത്യന്തിക ശത്രുത മുഖമുദ്രയാക്കിയവനാണ്. അവന്‍റെ സാന്നിധ്യം ശാരീരികവും മാനസികവുമായി ചിലരെ പ്രയാസപ്പെടുത്തും, രോഗികളാക്കും. വലിയൊരു വിഭാഗത്തെ ഭൗതിക പ്രമത്തതയുടെ പിടിയിലൊതുക്കും.

മനുഷ്യനുമായി ബന്ധപ്പെട്ട ഏതൊന്നിന്‍റെയും യഥാര്‍ത്ഥ ഗുണവശങ്ങളെ നിര്‍വീര്യമാക്കുകയും പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമോ കുറ്റകരമോ ആക്കിത്തീര്‍ക്കുകയും ചെയ്യുക എന്നതാണ് അവന്‍റെ പ്രധാന ജോലി. ജീവിതാവശ്യങ്ങളെയും ശീലങ്ങളെയും ആഗ്രഹാഭിലാഷങ്ങളെയും എല്ലാം അവന്‍ തന്‍റെ ഇടപാടിലൂടെ നാശമാക്കാന്‍ ശ്രമിക്കുന്നു. എല്ലാറ്റില്‍ നിന്നും മോചനത്തിനുള്ള ആത്മസംരക്ഷണോപാധികളായി മന്ത്രങ്ങളും കര്‍മകൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള കൃത്യമായ രീതികളും പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ആത്മരക്ഷാ മാര്‍ഗങ്ങള്‍ ആത്മീയ ചികിത്സയുടെ പരിധിയില്‍ വരുന്നതിന് മുമ്പ് ചികിത്സ വേണ്ടി വരുന്ന രോഗാവസ്ഥയെ തന്നെ ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങളാണ്.

അല്ലാഹുﷻവിന്‍റെ അടിമ എന്ന മേല്‍വിലാസം അംഗീകരിക്കുകയും അതിനനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യന്‍ എന്തായിരുന്നാലും പിശാചിനെ കീഴ്പ്പെടുത്താന്‍ ശക്തി നല്‍കപ്പെട്ടവനായിരിക്കും. ഖുര്‍ആന്‍ പറയുന്നു: “നിശ്ചയം എന്‍റെ അടിമകള്‍, നിനക്ക് അവരുടെ മേല്‍ യാതൊരധികാരവുമില്ല. നിന്നെ പിന്തുടര്‍ന്ന വഴിപിഴച്ചവരിലല്ലാതെ” (അല്‍ ഹിജ്ര് 42)

പിശാചിന്‍റെയും അവിശുദ്ധാത്മാക്കളുടെയും ഇടപെടല്‍ മനുഷ്യനെ ശാരീരികമായും മാനസികമായും ആത്മീയമായും രോഗിയാക്കും. പിശാച് ബാധ എന്നത് നിഷേധിക്കാന്‍ ഒരു വാചകം മതിയാവും. പക്ഷേ പ്രമാണങ്ങളെയും ചില അനുഭവങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും തള്ളിക്കളയാന്‍ വാക്കുകള്‍ മതിയാവില്ല എന്നതാണ് പരമാര്‍ത്ഥം. ശാരീരികമോ മാനസികമോ ആയി അനുഭവപ്പെടുന്ന തകരാറുകള്‍ ഉപരിസൂചിത ആത്മീയ ചികിത്സാ രീതികള്‍ മൂലം ഫലപ്രദമായിട്ടുള്ളതും അനുഭവമാണ്.

ഇമാം അബുല്‍ ഹസനില്‍ അശ്അരി(റ) ഭൂതവർഗത്തില്‍പ്പെട്ട ശുദ്ധരുടെയും അശുദ്ധരുടെയും പ്രവര്‍ത്തനങ്ങളിലും ശേഷികളിലും സുന്നി വിശ്വാസമെന്താണെന്ന് വിവരിച്ചിട്ടുണ്ട്. കര്‍മ്മശാസ്ത്ര പണ്ഡിതര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ വിവിധ മസ്അലകളുമായി ബന്ധപ്പെട്ട് ഭൂതവര്‍ഗത്തിന്‍റെ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അവരുമായി ബന്ധപ്പെട്ട് വരുന്ന മതവിധികളും അവരുടെ ലോകം കേന്ദ്രീകരിച്ച് ഉയര്‍ന്ന് വരുന്ന പ്രശ്നങ്ങളും വിലയിരുത്തുന്ന ഗ്രന്ഥങ്ങള്‍ പോലും വിരചിതമായിട്ടുണ്ട്. ഖാളി ബദ്റുദ്ദീനിശ്ശിബ്ലി(റ)വിന്റെ ആകാമുല്‍ മര്‍ജാന്‍ ഈ വിഷയത്തില്‍ പ്രധാനമാണ്. ഗസ്സ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. സ്വാലിഹുര്‍റഖബ് ജിന്ന് പിശാച് ബാധയെ കുറിച്ച് പൂര്‍വികരും ആധുനികരുമായ പണ്ഡിതരടക്കം അവരുടെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ ഭാഗം ക്രോഡീകരിച്ചു കാണാം.

സ്വന്തമായി ദുരനുഭവമോ മനസ്സിലാക്കാനുള്ള അവസരമോ ഇല്ലാത്തവരാണ് നിഷേധികളില്‍ പലരും. അനുഭവത്തെ കണ്ണടച്ച് നിഷേധിക്കുന്നവരുമുണ്ട്. അഹ്ലുസ്സുന്നയെ സംബന്ധിച്ചിടത്തോളം പിശാച് മിഥ്യയല്ല, സത്യമാണ്. അവന്‍ ധിക്കാരിയും മനുഷ്യവര്‍ഗത്തിന്‍റെ ആത്യന്തിക ശത്രുവുമാണ്. അതിനാല്‍ തന്നെ മനുഷ്യനെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ അവന്‍ വ്യാപൃതനായിരിക്കും. അത്യാകര്‍ഷകവും പ്രത്യക്ഷാനന്ദകരവുമായ പലതും അതിനായവന്‍ ഉപയോഗിക്കുകയും ചെയ്യും. ആ സാഹചര്യങ്ങളില്‍ മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്കുപരിയായി ചില ചികിത്സാ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വന്നേക്കും. ചില രോഗങ്ങള്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരുന്നത് പോലെ, ചില പൈശാചിക ബാധകള്‍ ഇല്ലാതാക്കാന്‍ കൈക്രിയയും ആവശ്യമാകും. പക്ഷേ, യോഗ്യര്‍ നിശ്ചിത വിധം നടത്തണമെന്നു മാത്രം.

നിശയുടെ മറവില്‍ ദുര്‍ബല വിശ്വാസികളെ കബളിപ്പിച്ച് നടത്തുന്ന ചികിത്സാ കേന്ദ്രങ്ങളെല്ലാം സുന്നി സംരംഭങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണ്, അതിലേറെ ദുരുപദിഷ്ടമാണ്. എല്ലാ കബളിപ്പിക്കലും ഇസ്ലാം വിലക്കിയിട്ടുള്ളതാണ്. എന്നാല്‍ അറിവും പരിചയവും പൊരുത്തവുമുള്ളവര്‍ കൃത്യമായും തഖ് വയോടെയും ധര്‍മ പ്രതിബദ്ധതയോടും കൂടി നടത്തുന്നതിനെ കുറ്റപ്പെടുത്താനാവില്ല. കള്ള നാണയങ്ങള്‍ നടത്തുന്ന കബളിപ്പിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഇരുലോകത്തും ശിക്ഷാര്‍ഹമാണ് താനും.

നിന്‍റെ സഹോദരന് ഒരു ഗുണം നല്‍കുവാന്‍ നിനക്ക് സാധിക്കുന്നുവെങ്കില്‍ അത് നീ ചെയ്യുക എന്നാണ് ചികിത്സയെ കുറിച്ച അന്വേഷണത്തിന് നബി ﷺ മറുപടി പറഞ്ഞത്.

അതിനാല്‍ ഒരു മേഖലയെ അന്ധമായി അവലംബിക്കുകയും മറ്റുള്ളവയെ അമാന്യമായി വിമര്‍ശിക്കുകയും ചെയ്യുകയല്ല വേണ്ടത്. രോഗത്തിന് ഫലപ്രദമായ ചികിത്സാ രീതികള്‍ സ്വീകരിക്കുകയും അതിന് അവസരമുണ്ടാക്കുകയുമാണ്. യോഗ്യതയും അര്‍ഹതയും ഇല്ലാത്തവര്‍ ഇത്തരം മേഖലകളെ ജീവിതോപാധിയാക്കാതിരിക്കാന്‍ നാം ജാഗ്രത്താവുകയും വേണം. ആത്മീയ മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടാക്കാവുന്ന വ്യാജ ചരക്കുകളെയെല്ലാം മഹാന്‍മാരായ പണ്ഡിതന്മാര്‍ ഗൗരവപൂര്‍വം സമീപിച്ചതായി കാണാം. മേഖലയിലെ ചൂഷണം കേവല ചൂഷണമായി കാണാനാവില്ലെന്നതാണ് കാരണം.

ആത്മീയ പ്രഭാവത്തില്‍ തട്ടിപ്പു ചികിത്സ നടത്തുന്നവര്‍ ഒരു തരം ആകര്‍ഷണസിദ്ധി(?) കൂടിയുള്ളവരായിരിക്കും. ആകര്‍ഷണതന്ത്രങ്ങള്‍ പയറ്റുകയും ചെയ്യും. അവിടങ്ങളില്‍ ചികിത്സ തേടിച്ചെന്ന് ആത്മനാശം സംഭവിക്കുന്നത് വലിയ ദുരന്തമാണ്. ആത്മീയ ചികിത്സകനെ ചികിത്സകനായി കാണുന്നത് ശരിയായ രീതിയാണ്, എന്നാല്‍ അദ്ദേഹത്തെ ആത്മീയ ഗുരുവായി കാണുന്നത് തക്ക യോഗ്യതകളും ഗുണവിശേഷങ്ങളും അടിസ്ഥാനമാക്കിയേ പാടുള്ളൂ.

ആത്മീയ സിദ്ധി വിശേഷങ്ങള്‍ക്ക് കാരണമാവുന്ന പ്രത്യക്ഷ അടയാളങ്ങളുള്ളവരെത്തന്നെ ചില കാരണങ്ങളാല്‍ വര്‍ജിക്കേണ്ടിവരും. എന്നാല്‍ പരമ്പരാഗതമായി സമൂഹത്തിന് ഗുണവും സേവനവും ചെയ്തുവരുന്ന തണല്‍ മരങ്ങള്‍ നല്‍കുന്ന ഉപകാരത്തെ അകാരണമായും അറിവില്ലാതെയും എതിര്‍ത്തുകൂടാത്തതാണ്...


അടി ചികിത്സ

പൈശാചിക ബാധക്കുള്ള ചികിത്സാ രീതി, രോഗാവസ്ഥയുടെ ഗൗരവത്തിനനുസരിച്ച് വ്യത്യാസപ്പെടാം. ബാധയേറ്റവനെ ചികിത്സിക്കുന്ന ഘട്ടത്തില്‍ ചിലപ്പോള്‍ നിയന്ത്രിത രീതിയിലുള്ള അടി തന്നെ നടത്തേണ്ടി വരും. ശരിയായി പിശാച് ബാധയുള്ളവനാണെങ്കില്‍ അടിയുടെ ആഘാതം രോഗിയല്ല, പിശാചാണ് ഏല്‍ക്കുന്നത്. തത്സമയത്തെ ശബ്ദങ്ങളും അവന്‍റേതുതന്നെ. 

ഖാജാ ബദ്റുദ്ദീനിശ്ശിബ്ലി(റ) എഴുതുന്നു: “ചില ഘട്ടത്തില്‍ ബാധയേറ്റവനെ സുഖപ്പെടുത്തുന്നതിനും ഭൂതത്തെ അവനില്‍ നിന്ന് അകറ്റുന്നതിനും അടിക്കേണ്ടിവരും, നന്നായി തന്നെ പ്രഹരിക്കേണ്ടി വന്നേക്കും. അടി ഏല്‍ക്കുന്നത് ഭൂതമായിരിക്കും. ബാധിതന്‍ അതറിയുന്നു തന്നെയുണ്ടാവില്ല. താനൊന്നുമറിഞ്ഞില്ലെന്ന് ഭേദമായ ശേഷം അവന്‍ പറയുകയും ചെയ്യും. അവന്‍റെ ശരീരത്തില്‍ പ്രഹരത്തിന്‍റെ അടയാളവും ഉണ്ടാകാറില്ല” (ആകാമുല്‍ മര്‍ജാന്‍). ബിദ്അത്തുകാരുടെ അംഗീകൃത പണ്ഡിതന്‍ ഇബ്നുതൈമിയ്യ വരെയും ഇതംഗീകരിച്ചിട്ടുണ്ട്.

ഈ കൃത്യം നിര്‍വഹിക്കുന്നവന്‍ ഭക്തനും സൂക്ഷ്മാലുവും പരിചയസമ്പന്നനുമായിരിക്കണമെന്ന് പണ്ഡിതര്‍ നിര്‍ദേശിച്ചു. ഈ അര്‍ത്ഥത്തില്‍ അടി ഒരു ചികിത്സാ മുറയാണ്. പക്ഷേ, അതറിയുന്നവര്‍ മാത്രമാണ് നടത്തേണ്ടത്. ഗള്‍ഫ് സലഫി പണ്ഡിതര്‍ വരെ ഇത്തരം പ്രഹര ചികിത്സ നടത്തിയത് മുജാഹിദ് പ്രസ്ഥാനത്തില്‍ ഇടക്കാലത്ത് വിവാദം സൃഷ്ടിച്ചിരുന്നല്ലോ. അവരില്‍ വലിയൊരു പക്ഷം ഇന്നും വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും ബാധ ചികിത്സ പ്രമാണികമാണെന്നു തന്നെയാണ്. ആത്മീയ ചികിത്സയെ മന്ത്രവാദമാക്കുന്നത് ആടിനെ പട്ടിയാക്കലാണ്. എന്നിട്ട് അത് മതത്തിനും മനുഷ്യനും എതിരാണെന്ന് പ്രചരിപ്പിക്കുന്നത് മാന്യമായി പറഞ്ഞാല്‍ കടുത്ത വിവരമില്ലായ്മയും...

ശരീരം സംരക്ഷിക്കാനുള്ള മനുഷ്യന്‍റെ തത്രപ്പാട് ശ്രദ്ധേയമാണ്. സൗന്ദര്യവും ആരോഗ്യവും ശരീരത്തിന്‍റെ ഉപാധികളാകുമ്പോള്‍ ശ്രമങ്ങളേറെ അവയുടെ കാര്യത്തില്‍ നടക്കുന്നു. ആധുനിക വ്യാവസായിക രംഗത്തിന്‍റെ നല്ലൊരു ശ്രദ്ധ ഇപ്പോള്‍ ഇവിടങ്ങളില്‍ ചുറ്റിയാണല്ലോ. മുസ്ലിമിന്‍റെ ദിനേനെയുള്ള പ്രാര്‍ത്ഥനകളില്‍ അവന്‍റെയും ലോകരുടെയും ആരോഗ്യസംരക്ഷണം കടന്നുവരാറുണ്ട്. അതൊരു കടമയായി അവന്‍ കരുതിപ്പോരുന്നു.

തിരുനബിﷺയും അങ്ങനെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. ആരോഗ്യവും അനാരോഗ്യവും പ്രധാനം ചെയ്യല്‍ ഏതൊന്നിനെയും പോലെ അല്ലാഹുﷻവിന്‍റെ ഔദാര്യമാണെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കല്‍ ഇസ്ലാമിക വിശ്വാസത്തിന്‍റെ ഭാഗവുമാണ്. രോഗം വന്നാല്‍ ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ മനുഷ്യര്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടിരിക്കുന്നു. അതില്‍ അല്ലാഹുﷻവും അവന്‍റെ തിരുദൂതരും (ﷺ) പഠിപ്പിച്ചുതന്ന മാര്‍ഗ്ഗങ്ങളാണ് മുസ്ലിം സ്വീകരിക്കേണ്ടത്. ആത്മീയവും ഇന്ന് ഏറെ പ്രചാരം കിട്ടിയ ചികിത്സാരീതികളും (ആധുനിക മെഡിസിനെന്ന് വിളിക്കാം) ഇവിടെയുണ്ട്.

കാര്യ കാരണബന്ധങ്ങള്‍ക്കതീതമായ മാര്‍ഗ്ഗത്തിലുള്ള ചികിത്സയാണ് ആത്മീയ ചികിത്സ കൊണ്ട് ഉദ്ധേശിക്കുന്നത്. ഹോമിയോപതി, ആയുര്‍വ്വേദം, അലോപ്പതി പോലോത്തവ ആധുനിക മെഡിസിന്‍റെ താവഴിയായി കരുതിപ്പോരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പിതാവായി അറിയപ്പെടുന്ന ഗ്രീക്ക് ഫിസിഷ്യന്‍ ഹിപ്പോക്രാറ്റിസ് (ബി.സി. 640-377) ആണ് യുക്തിസഹമായ ഒരടിസ്ഥാനം ആധുനിക ചികിത്സാശാസ്ത്രത്തിന് നല്‍കിയത്.

ഇന്ത്യയിലെ പാരമ്പര്യ വൈദ്യശാസ്ത്രമാണ് ആയുര്‍വേദം. പുരാണത്തിലെ ദേവന്‍മാരുടെ ഭിഷ്വഗ്വരനായ’ധന്വന്തരി’യാണ് ഇതിന്‍റെ ഉപജ്ഞാതാവ്.

‘ഉഷ്ണം-ഉഷ്ണേനശാന്തി’ എന്ന തത്വത്തെ അടിസ്ഥാനമാക്കി 1796-ല്‍ സാമുവല്‍ ഹനിമന്‍ രൂപപ്പെടുത്തിയെടുത്ത ചികിത്സാ സമ്പ്രദായമാണ് ഹോമിയോപതി. പാരമ്പര്യേതര വൈദ്യശാസ്ത്രത്തിന്‍റെ ഉയര്‍ച്ചയോടെ ഹോമിയോപതിക്ക് ജീവന്‍ ലഭിച്ചിട്ടുണ്ട്.

മനുഷ്യ ശരീരം അല്ലാഹുﷻവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ ഒന്നാണ്. അതിനെ ശാസ്ത്രീയമായി സംവിധാനിച്ച സൃഷ്ടാവ് എത്ര പരിശുദ്ധന്‍..! സങ്കീര്‍ണ്ണമായ രോഗങ്ങള്‍ക്ക് നിസാരമായ ചികിത്സയാണ് ആത്മീയ ചികിത്സ. വാതരോഗങ്ങള്‍, ദന്തരോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, ആസ്ത്മ, ക്ഷയം, പ്രമേഹം, രക്തസമ്മര്‍ദ്ദം, കേന്‍സര്‍, സാംക്രമിക രോഗങ്ങള്‍ എന്നിങ്ങനെ രോഗങ്ങള്‍ ഒട്ടനവധിയാണ്. അതിസങ്കീര്‍ണ്ണമായ രോഗങ്ങളും മാറാവ്യാധികളും നിമിഷങ്ങള്‍ക്കകം ഭേദമാകുന്ന ആത്മീയ ചികിത്സയെ നിഷേധിക്കുവാന്‍ മതവിശ്വാസമുള്ളവര്‍ക്ക് സാധ്യമല്ലല്ലോ.


രോഗ ശമനം രോഗിയുടെ മനസ്സുമായി ബന്ധപ്പെട്ടതാണ്. “അറിയുക! ദൈവസ്മരണകൊണ്ടല്ലാതെ ഹൃദയശാന്തി ലഭ്യമല്ല."(അല്‍ റഅദ്:28)

ന്യൂയോര്‍ക്കിലെ റോക്കര്‍സ്റ്റര്‍ സര്‍വ്വകലാശാല മനശ്ശാസ്ത്ര വിഭാഗം മേധാവി പ്രൊ: റോബര്‍ട്ട് ആര്‍ഡറുടെ ഗവേഷണഫലം, അതേ യൂണിവേഴ്സിറ്റിയിലെ തന്നെ പ്രതിരോധശാസ്ത്ര മേധാവി ടെറിസ്കാര്‍ അതിന് അടിവരയിട്ട് പറഞ്ഞു: “രോഗിയുടെ മനസ്സ് മാറ്റിയെടുത്താല്‍ ഒരു ഗ്ലാസ് വെള്ളം കൊണ്ട് എത്ര മാരകമായ അസുഖവും സുഖം പ്രാപിക്കുന്നതാണ്.”

വായിച്ചു പോയ ഒരു സൂഫിക്കഥ ഇങ്ങനെയാണ്. കവി ഡോക്ടറുടെ അടുത്ത് ചെന്ന് തന്‍റെ രോഗം വിവരിച്ചു. “എന്‍റെ ശരീരമാസകലം വേദനിക്കുന്നു” കവി ഡോക്ടറോട് പറഞ്ഞു. ഡോക്ടര്‍ അയാളെ മുഴുവന്‍ പരിശോധിച്ചു. പക്ഷേ, ഒന്നും കണ്ടെത്താനായില്ല. “താങ്കള്‍ പുതിയ വല്ലതും എഴുതിയിട്ടുണ്ടോ..?” ഡോക്ടര്‍ ചോദിച്ചു. “അതെ” കവി മറുപടി പറഞ്ഞു. “ദയവായി അവ എനിക്കൊന്ന് ചൊല്ലിത്തന്നാലും” ഡോക്ടര്‍ ആവശ്യപ്പെട്ടു. അയാള്‍ തന്‍റെ പുതിയ കവിതകള്‍ ഓര്‍മ്മയില്‍ നിന്നെടുത്ത് മുഴുവന്‍ ചൊല്ലി. “ഇപ്പോള്‍ താങ്കളുടെ അസുഖം മാറിയിരിക്കുന്നു. സമ്പൂര്‍ണ്ണ ആരോഗ്യവാനാണ്”. ഡോക്ടര്‍ പറഞ്ഞു. കവി സന്തോഷത്തോടെ തിരിച്ച് പോയി.


ആത്മീയ ചികിത്സ

ഭൗതിക ചികിത്സയിലെന്ന പോലെ ആത്മീയ ചികിത്സയിലും അനുവദനീയമായതും അല്ലാത്തവയുമുണ്ട്. അമുസ്ലിം മന്ത്രവാദികളെയും ജോത്സ്യന്‍മാരെയും മാരണക്കാരെയും സമീപ്പിക്കുക, അമ്പലങ്ങളിലെ പൂജകളിലും ക്രിസ്ത്യന്‍ ധ്യാനങ്ങളിലും പങ്കെടുക്കുക, അവിടങ്ങളിലേക്ക് നേര്‍ച്ചകളും വഴിപാടുകളും നേരുക തുടങ്ങിയവ ഇസ്ലാം കര്‍ശനമായി നിരോധിച്ചതാണ്. ചൂഷണങ്ങള്‍ കടന്ന് വരാന്‍ പറ്റുന്ന എളുപ്പമാര്‍ഗ്ഗമാണ് ആത്മീയ മേഖല. കപടപ്രവര്‍ത്തനങ്ങളിലൂടെയും ജിന്ന്-കുട്ടിച്ചാത്തന്‍ സേവയിലൂടെയും ആത്മീയത ചമയുന്നവരെ സൂക്ഷിച്ചേ പറ്റൂ.

ഖുര്‍ആനും നബി ﷺ പഠിപ്പിച്ച ദിക്റുകളും ദുആകളും മന്ത്രിച്ച് ചികിത്സിക്കുന്നതിനാണ് ചുരുങ്ങിയ വാക്കില്‍ ആത്മീയ ചികിത്സ എന്ന് പറയുന്നത്. “അല്ലാഹു ﷻ എന്നെ സൃഷ്ടിക്കുകയും നേര്‍വഴിയിലേക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു. അവന്‍ ആഹാരപാനീയങ്ങള്‍ നല്‍കുകയും രോഗം ബാധിച്ചാല്‍ സുഖപ്പെടുത്തുകയും മരണം കൊണ്ടനുഗ്രഹിക്കുകയും പിന്നീട് എന്നെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു”(അശ്ശുഅറാഅ്:78-81)


ഇബ്രാഹീം നബി(അ)ന് രോഗം ബാധിക്കുകയും അല്ലാഹു ﷻ അത് ഭേദമാക്കുകയും ചെയ്തിട്ടുണ്ട്. മഹാനായ ഇബ്നു കസീര്‍ (റ) പറയുന്നു: “അതായത് ഞാന്‍(ഇബ്രാഹീം നബി(അ)) രോഗിയാകുമ്പോഴൊക്കെ അല്ലാഹു ﷻ ചികിത്സായോഗ്യമായത് കൊണ്ട് എന്നെ ചികിത്സിക്കുന്നു”(ഇബ്നു കസീര്‍:3/447)

മൂസാ നബി(അ)ന്റെ ഒരു സംഭവം ഇമാം റാസി(റ) ഉദ്ധരിക്കുന്നുണ്ട്. “മൂസാ നബി(അ)ന് ഒരിക്കല്‍ ശക്തമായ വയറുവേദന അനുഭവപ്പെട്ടു. അല്ലാഹുﷻവിനോട് പ്രാര്‍ത്ഥിച്ചപ്പോള്‍ മരുഭൂമിയിലെ ഒരു തരം ചെടി മരുന്നായി ഉപയോഗിക്കാന്‍ നിര്‍ദ്ദേശം കിട്ടി. മൂസാ നബി(അ) അത് കഴിക്കുകയും വേദന ശമിക്കുകയും ചെയ്തു. 

പിന്നീടൊരിക്കല്‍ ഇതേ രോഗം വന്നപ്പോള്‍ പഴയ അനുഭവം വെച്ച് മൂസാ നബി(അ) അതേ മരുന്ന് തന്നെ കഴിച്ചു. പക്ഷേ, രോഗം ശക്തമാവുകയാണ് ചെയ്തത്..! മൂസാ നബി(അ) അല്ലാഹുﷻവിനോട് പരാതിപ്പെട്ടു. “രക്ഷിതാവേ, ആദ്യം ഞാനത് കഴിച്ചപ്പോള്‍ രോഗം ഭേദമായിരുന്നു. രണ്ടാമത് കഴിച്ചപ്പോള്‍ രോഗം ശക്തമാവുകയാണ് ചെയ്തത്.” അല്ലാഹു ﷻ പറഞ്ഞു: “എന്‍റെ നിര്‍ദ്ദേശമനുസരിച്ചാണ് ആദ്യം കഴിച്ചത്. അതു കാരണം രോഗം ഭേദമായി. എന്നാല്‍ രണ്ടാം പ്രാവശ്യം എന്‍റെ നിര്‍ദ്ദേശം കാത്തുനില്‍ക്കാതെ താങ്കള്‍ സ്വയം അത് കഴിച്ചു. അത് കൊണ്ടാണ് രോഗം വര്‍ദ്ധിച്ചത്. നീ അറിയുക. ഭൂമിയിലുള്ളത് മുഴുവനും വിനാശകാരിയായ വിഷമാണ്. അതിനെ നിര്‍വ്വീര്യമാക്കുന്നത് എന്‍റെ നാമവും”(റാസി:1/152)

മേല്‍ ചരിത്രത്തില്‍ നിന്നും മൂസാ നബി(അ) ഭൗതിക ചികിത്സ നടത്തിയതായി നമുക്ക് മനസ്സിലാക്കാം. ആത്മീയവും ഭൗതികവുമായ രണ്ട് രോഗശമനികളെ റസൂല്‍ ﷺ പരിചയപ്പെടുത്തുണ്ട്. “രണ്ട് രോഗശമനികള്‍ നിങ്ങള്‍ ഉപയോഗിക്കുക. തേനും ഖുര്‍ആനുമാണത്”(ഹാകിം)

മഹാനായ അയ്യൂബ് നബി(അ)ന് ഗുരുതരമായ രോഗം പിടിപെട്ടപ്പോള്‍ ഭൗതിക ചികിത്സയില്‍ അഭയം തേടാതെ വെറും ആത്മീയ ചികിത്സ നടത്തിയതായി ചരിത്രത്തില്‍ കാണാവുന്നതാണ്. 


വാദങ്ങള്‍ യുക്തിയാകുമ്പോള്‍

ഇംഗ്ലീഷ് മരുന്ന് കഴിച്ചാല്‍ രോഗം ഭേദമാകും. ഖുര്‍ആന്‍ കലക്കി കുടിച്ചാല്‍ ഭേദമാകില്ല, കുറ്റം വരെ കിട്ടും. പരിഷ്കരണ വാദങ്ങളുടെ പുരോഗമന ആലോചന എങ്ങനെയുണ്ട്..?!

പരിശുദ്ധ ഖുര്‍ആനും തിരുഹദീസും അവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് വരെ അതിനുവേണ്ടിയാണ്. പ്രമാണങ്ങള്‍ വളച്ചൊടിച്ച് അതിന് വേണ്ടി ഉപയോഗിക്കുന്നു. ഈജിപ്ഷ്യന്‍ യുക്തിവാദം ഇസ്ലാമിക ലോകത്തിന് നല്‍കിയ ദുരന്തമാണിത്. പണ്ട് യൂറോപ്പില്‍ ക്രൈസ്തവ പൗരോഹിത്യം നിലനിന്നിരുന്നത് പോലെ നമുക്കിടയിലിപ്പോള്‍ ശാസ്ത്ര പൗരോഹിത്യമാണ് മികച്ച് നില്‍ക്കുന്നത്.

ശാസ്ത്രം എന്ത് പറഞ്ഞാലും ശരി. ഇന്നലെ പറഞ്ഞത് ഇന്ന് മാറ്റിപ്പറഞ്ഞാലും നമുക്ക് സ്വീകാര്യമാണ്. ഖുര്‍ആനും തിരുനബിയും (ﷺ) പറഞ്ഞതും കല്‍പിച്ചതും പലപ്പോഴും യുക്തിയുടെ അളവുകോലില്‍ തള്ളിപ്പോകുന്നു. പരിഷ്കരണ പ്രസ്ഥാനങ്ങളുടെ കരങ്ങളാണ് ഇവിടെ കറുത്ത് നില്‍ക്കുന്നത്. ഖുര്‍ആന്‍റെയും സുന്നത്തിന്‍റെയും ഉള്ളടക്കങ്ങളില്‍ സകല ആശ്വാസവും കണ്ടെത്തിയിരുന്ന ഒരു ജനതയുടെ വിശ്വാസം സംശയങ്ങളുടെ നിഴലില്‍ നിര്‍ത്തി.

പ്രസവ വേദന തുടങ്ങിയാല്‍ മന്ത്രിച്ചൂതിയ വെള്ളവും നഫീസത്ത് മാലയും മരുന്നായി കണ്ടിരുന്ന തലമുറ ഇന്നലെകളിലെ സുഗന്ധമായിരുന്നു. പാമ്പ് കടിയേറ്റാല്‍ ഓടിച്ചെന്നിരുന്നത് തങ്ങളുപ്പാപ്പാന്‍റെ അടുത്തേക്കായിരുന്നു. പുതിയ വള്ളവും വലയും ഇറക്കുന്ന മുക്കുവന്‍റെ ആശ്വാസം ഉസ്താദിന്‍റെ മന്ത്രിച്ചൂത്തിലായിരുന്നു. നൂറ്റാണ്ടുകള്‍ തുടര്‍ന്ന് പോന്ന ഒരു പൈതൃകത്തിന് ‘യുക്തി’ മുറിവേല്‍പിച്ചപ്പോള്‍ സംഭവിച്ചത്, ആധുനികതയുടെയും ഉപഭോഗ സംസ്കാരത്തിന്‍റെയും കടന്ന് കയറ്റമായിരുന്നു. സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ പ്രസവം നടത്തിയാലേ സുഖപ്രസവമാകൂ എന്നതല്ലേ സമുദായത്തിന്‍റെ ഇപ്പോഴത്തെ ചിന്ത. ആള്‍ദൈവങ്ങൾക്കും വ്യാജ കൂടാരങ്ങള്‍ക്കും ആളെ കിട്ടിയത് മതത്തിന്‍റെ യഥാര്‍ത്ഥ ആത്മീയത നശിപ്പിക്കാനുള്ള ശ്രമം നടന്നപ്പോഴായിരുന്നു. ആത്മീയതക്കെതിരെ കലാപം നടത്തുന്നവര്‍ക്ക് ആത്മീയ ചികിത്സയും അന്യമായിരിക്കും.


ആത്മീയ ചികിത്സയുടെ പ്രത്യയശാസ്ത്രം

”സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ച് കൊണ്ടിരിക്കുന്നു”. (അല്‍ ഇസ്റാഅ്:82) ഈ ആയത്തിനെ വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു: “അറിയുക! തീര്‍ച്ചയായും ഖുര്‍ആന്‍ ആത്മീയ രോഗങ്ങള്‍ക്ക് പ്രതിവിധിയാണ്. ഒപ്പം ശാരീരിക രോഗങ്ങള്‍ക്കും. ഖുര്‍ആന്‍ പാരായണം കൊണ്ട് തബര്‍റുക് എടുക്കല്‍ നിരവധി ശാരീരിക രോഗങ്ങള്‍ക്ക് പ്രതിവിധിയാണ്”(തഫ്സീറുല്‍ കബീര്‍:21/34)

ഇമാം ഖുര്‍ത്വുബി(റ) തന്‍റെ ജാമിഉലി അഹ്കാമില്‍ ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു.  "അറിവില്ലായ്മ, സന്ദേഹം തുടങ്ങിയവ ഹൃദയ രോഗങ്ങളെ വിപാടനം ചെയ്യുക വഴി ഖുര്‍ആന്‍ മനസുകള്‍ക്ക് ശമനമാകുന്നു. ഖുര്‍ആന്‍ ആയത്തുകള്‍ കൊണ്ടുള്ള മന്ത്രം, ഉറുക്ക് എന്നിവ മൂലം ഭൗതിക രോഗങ്ങള്‍ക്കും ശമനമാകുന്നു”(ഖുര്‍ത്വുബി:10/315) 

"ഇസ്റാഅ് സൂറത്തിലെ 82-ാം സൂക്തം വൃത്തിയുള്ള പാത്രത്തിലെഴുതി തെളിഞ്ഞ വെള്ളം കൊണ്ട് മായ്ച്ച് കുടിക്കപ്പെടാറുണ്ട് "(ഖുര്‍ത്വുബി:10/317).

ഒരു വസ്തുവിനും സ്വന്തമായി ഒരു കഴിവും ഇല്ലെന്നാണ് മുസ്ലിമിന്‍റെ വിശ്വാസം. മരുന്ന് കഴിക്കുമ്പോള്‍ രോഗശമനമുണ്ടാകുന്നത് ആ മരുന്ന് മാത്രം കാരണമായല്ല, മറിച്ച് അല്ലാഹു ﷻ അതിനെ ഒരു കാരണമായി നിശ്ചയിച്ചുവെന്ന് മാത്രം. ഏത് മരുന്ന് കഴിച്ചാലും അല്ലാഹുﷻവിന്‍റെ ’ഖളാഅ്’ ഉണ്ടെങ്കില്‍ മാത്രമേ രോഗശമനം ലഭിക്കൂ എന്നതാണ് മുസ്ലിം ലോകത്തിന്‍റെ വിശ്വാസം. അല്ലാഹുﷻവിന്‍റെ ‘ഖളാഇ’ല്ലാതെ രോഗശമനമുണ്ടാകില്ല എന്നതിന് മൂസാ നബി(അ)ന്റെ ചരിത്രത്തില്‍ നിന്ന് നമുക്ക് വ്യക്തമായി. ഈ വിഷയത്തില്‍ ഭൗതികവും ആത്മീയവുമായ ചികിത്സകള്‍ സമമാണ്.

രണ്ട് നിലക്കും ഭേദമാകാന്‍ അല്ലാഹുﷻവിന്‍റെ ‘ഖളാഅ്’ വേണം. നബി ﷺ പറഞ്ഞു: "എല്ലാ രോഗത്തിനും ശമനമുണ്ട്. രോഗമുണ്ടായാല്‍ മരുന്ന് കഴിക്കുക, അല്ലാഹുﷻവിന്‍റെ അനുമതിയോടെ ശമനമുണ്ടാകും”(മുസ്ലിം)

“മരുന്നുകള്‍ ഉപയോഗിക്കുമ്പോഴും അല്ലാഹുﷻവില്‍ ഭരമേല്‍പിക്കുകയും അല്ലാഹുﷻവിനോട്  ദുആ ചെയ്യുകയും വേണം. രോഗികള്‍ ശ്രദ്ധിക്കേണ്ട മര്യാദകളുടെ കൂട്ടത്തില്‍ ഇക്കാര്യം പണ്ഡിതന്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്” 
(ഇഹ് യ:2/209)


മന്ത്രം

നബിﷺയുടെ കാലത്തും ശേഷമുള്ള നൂറ്റാണ്ടുകളിലും പ്രചുര പ്രചാരം ലഭിച്ച ചികിത്സാ രീതിയാണ് മന്ത്രം. നിബന്ധനകള്‍ പാലിക്കാത്തതിന്‍റെ പേരില്‍ കാലക്രമത്തില്‍ മന്ത്രം ഫലിക്കാതെ വന്നതാണ് ജനങ്ങള്‍ ഭൗതിക ചികിത്സയില്‍ അഭയം തേടാന്‍ കാരണമെന്ന് ഇബ്നു തീന്‍(റ)ഉം (ഫൈളുല്‍ ഖദീര്‍:1/491), ഇബനു ഹജര്‍(റ)ഉം (ഫത്ഹുല്‍ ബാരി:10/60) പറയുന്നുണ്ട്.

മന്ത്രം അനുവദനീയമാണെന്നതില്‍ മുസ്ലിം ലോകത്തിന്‍റെ ഇജ്മാഉണ്ടെന്നും ഇബ്നു ഹജര്‍(റ) ഫത്ഹുല്‍ ബാരി(10/140)യില്‍ വ്യക്തമാക്കുന്നു.


മന്ത്രം നിബന്ധനകള്‍ക്ക് വിധേയം

ഹാഫിള് ഇബ്നു ഹജറുല്‍ അസ്ഖലാനി (റ) രേഖപ്പെടുത്തുന്നു: “മൂന്ന് നിബന്ധനകള്‍ പാലിക്കപ്പെട്ടാല്‍ മന്ത്രം അനുവദനീയമാണെന്നതില്‍ പണ്ഡിതന്മാരുടെ ഇജ്മാഉണ്ട്. അല്ലാഹുﷻവിന്‍റെ കലാം, നാമം, വിശേഷണം എന്നിവ കൊണ്ടാവുക, മന്ത്രത്തിന് സ്വയം ഉപകാരം ചെയ്യാന്‍ കഴിയില്ലെന്നും അല്ലാഹുﷻവാണ് ഉപകാര-ഉപദ്രവങ്ങള്‍ക്ക് നിദാനമെന്നും വിശ്വസിക്കുക”
(ഫത്ഹുല്‍ ബാരി:10/240)

അല്ലാമാ അബൂ അബ്ദില്ലാഹില്‍ ഖുര്‍ത്വുബി(റ) പറയുന്നു: "മന്ത്രം മൂന്ന് വിധമാണ്. ഒന്ന് ജാഹിലിയ്യാ മന്ത്രം. അത് അര്‍ത്ഥമറിയാത്തവയാണ്. അവ ഉപേക്ഷിക്കല്‍ നിര്‍ബന്ധമാണ്. അവ ശിര്‍ക്കോ ശിര്‍ക്കിലേക്കെത്തിക്കുവാന്‍ കാരണമാകുന്നതോ ആണ്.

അല്ലാഹുﷻവിന്‍റെ നാമങ്ങള്‍ കൊണ്ടുള്ള മന്ത്രമാണ് രണ്ടാമത്തേത്. ഇത് അനുവദനീയമാണ്. ഇത് റസൂൽ ﷺ ചെയ്തതായി സ്ഥിരപ്പെട്ടിട്ടുണ്ടെങ്കില്‍ സുന്നത്തുമാണ്. മൂന്നാമത്തെ ഇനം മലക്കുകള്‍, സദ് വൃത്തര്‍, ബഹുമാനിക്കപ്പെടേണ്ട മറ്റു സൃഷ്ടികള്‍ (ഉദാ:-അര്‍ശ്) തുടങ്ങി അല്ലാഹു ﷻ അല്ലാത്തവരുടെ നാമം കൊണ്ടുള്ളത്. ഇവ വര്‍ജ്ജിക്കല്‍ നിര്‍ബന്ധമായതാണെങ്കില്‍ അല്ലാഹുﷻവിലേക്ക് അഭയം തേടുക, അവന്‍റെ നാമം കൊണ്ട് തബര്‍റുക് എടുക്കുക എന്നിവയിലുള്‍പെടുന്ന മശ്റൂഇലോ പെട്ടതല്ല. ഉപേക്ഷിക്കലാണ് ഉത്തമം”(ഫത്ഹുല്‍ ബാരി:10/242)

"ഏത് രോഗത്തിനും റസൂൽ ﷺ മന്ത്രിക്കാറുണ്ടായിരുന്നു”
  (ഫത്ഹുല്‍ ബാരി:10/170)


മന്ത്രം ഖുര്‍ആന്‍ കൊണ്ട്

നബി ﷺ പറയുന്നു: “രണ്ട് രോഗശമനികള്‍ നിങ്ങളുപയോഗിക്കുക, തേനും ഖുര്‍ആനുമാണത്”(ഹാകിം)

ഇബ്നു ഖയ്യിം (റ) പറയുന്നു: “വിശുദ്ധ ഖുര്‍ആന്‍ ശാരീരികവും മാനസികവും ഐഹികവും പാരത്രികവുമായ എല്ലാ രോഗങ്ങള്‍ക്കും പൂര്‍ണ്ണ ശാന്തിയാണ്.” ഒരു സ്വഹാബിക്ക് തേളിന്‍റെ വിഷമേറ്റപ്പോള്‍ ഫാതിഹഃ സൂറത്ത് ഓതി മന്ത്രിച്ചൂതിയ സംഭവം ബുഖാരി(2/854)യും മുസ്ലി(2/223)മും ഉദ്ധരിക്കുന്നുണ്ട്.

ഖുര്‍ആന്‍റെ ഫലസിദ്ധിയെ കുറിച്ച് രണ്ട് സ്പാനിഷ് ഡോക്ടര്‍മാരുടെ അനുഭവം ശ്രദ്ധേയമാണ്. 'സങ്കീര്‍ണ്ണമായ മനോരോഗ ചികിത്സക്ക് ഖുര്‍ആന്‍ ഫലപ്രദമായ ഉപാധിയാണെന്ന്' സ്പാനിഷ് ഡോക്ടര്‍മാരായ മന്‍സൂര്‍ അബ്ദുസ്സലാം, ഉമര്‍ അബൂതാരിഖ് എന്നിവര്‍ പറയുന്നു.

ഖുര്‍ആന്‍ വാക്യങ്ങള്‍ പാരായണം ചെയ്ത് കേൾപ്പിക്കുന്നതിലൂടെ പലതരം അസുഖങ്ങള്‍ ഭേദമാകുന്നു. നാലായിരം രോഗികളെ തങ്ങള്‍ ഇവ്വിധം ചികിത്സിച്ചു ഭേദമാക്കിയതായി അവര്‍ വെളിപ്പെടുത്തി. ഖുര്‍ആനെ കുറിച്ചും നബി വാക്യങ്ങളെ കുറിച്ചും വിശദമായി നടത്തിയ പഠനത്തിന് ശേഷം ഇസ്ലാമാശ്ലേഷിച്ചവരാണ് ഇരുവരും. ഖുര്‍ആനും ശാസ്ത്രവും തമ്മില്‍ പൊരുത്തക്കേടില്ലെന്ന് കണ്ടെത്തിയപ്പോള്‍ ഇസ്ലാമിനോടുള്ള ആകര്‍ഷണം വര്‍ദ്ധിച്ചു.

അങ്ങനെയാണ് ഇസ്ലാമാശ്ലേഷണമുണ്ടായത്. ഇപ്പോള്‍ ഡോ:മന്‍സൂറും ഡോ:ഉമറും ഒരു സൗജന്യ ചികിത്സാലയം നടത്തുകയാണ്. ആധുനിക വൈദ്യശാസ്ത്ര ചികിത്സാ രീതികളോടൊപ്പം ഖുര്‍ആനും അവിടെ ചികിത്സാ രീതിയാണ്. വിദഗ്ധ ഡോക്ടര്‍മാര്‍ വര്‍ഷങ്ങളോളം ചികിത്സിച്ചിട്ടും ഭേദമാകാത്ത എത്രയോ രോഗികളെ തങ്ങള്‍ ഖുര്‍ആനിക ചികിത്സയിലൂടെ സുഖപ്പെടുത്തിയെന്ന് അവര്‍ പറയുന്നു. ചികിത്സക്കെത്തുന്നതില്‍ അധികവും മാനസിക കുഴപ്പങ്ങളുള്ളവരാണ്. ഖുര്‍ആനിക ചികിത്സ അവര്‍ക്ക് ഏറെ ഫലപ്രദമാകുന്നു”(ചന്ദ്രിക:1988-മാര്‍ച്ച് 18 വെള്ളി)

നബി ﷺ പറഞ്ഞു: “ആരെങ്കിലും ഖുര്‍ആന്‍ (നിസാരവും ഫലശൂന്യവുമായി ധരിച്ച്) കൊണ്ട് സൗഖ്യം തേടാതിരുന്നാല്‍ അല്ലാഹു ﷻ അവന് സുഖം നല്‍കുന്നതല്ല”(ഹദീസ്)

റബീഅ്(റ) പറയുന്നു: “ഞാന്‍ ശാഫിഈ(റ)വിനോട് മന്ത്രത്തെ കുറിച്ച് ചോദിച്ചു. അവര്‍ മറുപടി പറഞ്ഞു: അല്ലാഹുﷻവിന്‍റെ കിതാബ്, അറിയപ്പെട്ട ദിക്റ് എന്നിവ കൊണ്ട് മന്ത്രിക്കുന്നതിന് യാതൊരു വിരോധവുമില്ല”
(ഫത്ഹുല്‍ ബാരി:10/242)

നബി ﷺ പറഞ്ഞു: “രോഗികള്‍ ഫാതിഹയും മുഅവ്വിദതൈനിയും ഓതല്‍ അനിവാര്യമാണ്. ഫാതിഹ എല്ലാ രോഗത്തിനും ശാന്തിയാണ്”(ബൈഹഖി, ഹാകിം)

ജാബിര്‍ (റ) വില്‍ നിന്ന്: “ഫാത്തിഹ മരണമല്ലാത്ത എല്ലാ രോഗത്തിനും ശമനമാണ്”(അബ്വാബുല്‍ ഫറജ്).

പരിശുദ്ധ ഖുര്‍ആന്‍ മുഴുവനും രോഗശാന്തിയാണെങ്കിലും ചില സൂറത്തുകള്‍ക്കും സൂക്തങ്ങള്‍ക്കും മറ്റു ചിലതിനേക്കാള്‍ പ്രത്യേകതകളുണ്ടെന്നതാണ് പണ്ഡിത മതം.

‘ആയാത്തുശ്ശിഫാഅ്, ആയത്തുല്‍ കുര്‍സിയ്യ്, മുഅവ്വിദതൈനി, ഇഖ്ലാസ്, യാസീന്‍, ഫാത്തിഹഃ എന്നിവ സ്വയം ഓതുകയോ മറ്റുള്ളവര്‍ ഓതുന്നത് രോഗികള്‍ കേള്‍ക്കാന്‍ ശ്രദ്ധിക്കുകയോ ചെയ്യേണ്ടതാണ്”(ബിഗ്യ:92)


ഇബ്നു തൈമിയ്യയുടെ ശിഷ്യന്‍ ഇബ്നു ഖയ്യിം തന്‍റെ അനുഭവം വിവരിക്കുന്നു: “മക്കയില്‍ താമസിച്ച് കൊണ്ടിരിക്കെ ഒരാള്‍ക്കും ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത പല രോഗങ്ങളും എനിക്കുണ്ടായപ്പോള്‍ ഞാന്‍ ഫാത്തിഹഃ ഓതി മന്ത്രിച്ചു. അത്ഭുതാവഹമായ ഫലം എനിക്ക് കാണാന്‍ കഴിഞ്ഞു. മാരകമായ രോഗങ്ങളുമായി എന്നെ സമീപിക്കുന്നവര്‍ക്ക് ഞാനിത് വിവരിച്ച് കൊടുക്കുമായിരുന്നു. ഫാത്തിഹയുടെ ‘ബറകത്ത്’ കൊണ്ട് അവരില്‍ ഭൂരിഭാഗത്തിന്‍റെയും രോഗം പെട്ടെന്ന് ശമിക്കുകയുണ്ടായി”
(അബ്വാബുല്‍ ഫറജ്:107)

നബിﷺയെ ലബീദ് ബ്നു അഅ്സമുല്‍ യഹൂദീ സിഹ്റ് ചെയ്തതിനെ തുടര്‍ന്നാണല്ലോ മുഅവ്വിദതൈനി അവതീര്‍ണ്ണമാകുന്നത്. മുഅവ്വിദതൈനി അവതരിപ്പിക്കപ്പെട്ടതിന് ശേഷം നബിﷺയുടെ മന്ത്രം അത് കൊണ്ടായിരുന്നു. ഈ സൂറത്ത് ഒതിയാണ് സിഹ്റ് ഒഴിവാക്കിയത് എന്ന് ഇബ്നു അബ്ബാസ്(റ) പറയുന്നു.(ഇബ്നു കസീര്‍)


ആയത്തുശ്ശിഫാഅ് (രോഗശമന സൂക്തങ്ങള്‍)

പരിപൂര്‍ണ്ണ വിശ്വാസത്തോടെയും കൂലി പ്രതീക്ഷിച്ച് കൊണ്ടുമായിരിക്കണം ഏതു സല്‍കര്‍മ്മവും. പൂര്‍ണ്ണ വിശ്വാസമില്ലാതെ ചാഞ്ചാട്ട ഹൃദയവുമായി എന്ത് സല്‍കര്‍മ്മം ചെയ്താലും ഫലം ഉണ്ടാവുകയില്ല എന്നത് ഖുര്‍ആനും ഹദീസും കൊണ്ട് സ്ഥിരപ്പെട്ട സംഗതിയാണ്...

രോഗശാന്തിക്ക് ഏറ്റവും ഫലപ്രദമായ ആയത്തുകളാണ് ആയാത്തുശ്ശിഫാഅ് (രോഗശമന സൂക്തങ്ങള്‍). ഇമാം ഖുശൈരി(റ) തന്‍റെ അനുഭവം വിവരിക്കുന്നു: “ഒരിക്കല്‍ എന്‍റെ മകന് മാരകമായ രോഗം പിടിപെട്ടു. എല്ലാ പ്രതീക്ഷകളും അസ്തമിച്ചപ്പോള്‍ ഞാന്‍ വളരെ വിഷമത്തിലായി.

അങ്ങനെയിരിക്കെ ഒരു ദിവസം നബിﷺതങ്ങളെ സ്വപ്നം കണ്ടു. നബിﷺയോട് എന്‍റെ കുട്ടിയുടെ രോഗവിവരം പറഞ്ഞു. അപ്പോള്‍ നബി ﷺ എന്നോട് ചോദിച്ചു: ആയാത്തുശ്ശിഫാഅ് നിനക്കറിയില്ലേ..? ഇത്രയുമായപ്പോഴേക്കും ഞാന്‍ ഉണര്‍ന്നു. തുടര്‍ന്ന് ആയാത്തുശ്ശിഫാഇനെ കുറിച്ച് ഞാനന്വേഷിച്ചു. തൗബ സൂറത്തിലെ 14-ാം സൂക്തം, യൂനുസിലെ 57-ാം സൂക്തം, നഹ്ലിലെ 69-ാം സൂക്തം, ഇസ്റാഇലെ 82-ാം സൂക്തം, ശുഅറാഇലെ 80-ാം സൂക്തം, ഫുസ്സിലത്തിലെ 44-ാം സൂക്തം എന്നിവയാണ് ആയാത്തുശ്ശിഫാഅ് എന്ന് എനിക്ക് മനസ്സിലായി. ഞാന്‍ അവ ഒരു പാത്രത്തിലെഴുതുകയും അത് കഴുകിയ വെള്ളം എന്‍റെ കുട്ടിയെ കുടിപ്പിക്കുകയും ചെയ്തു.

ഒരു ബന്ധനത്തില്‍ നിന്നും മുക്തനാകുന്നത് പോലെ അവന്‍റെ രോഗം ഭേദമായി”(റൂഹുല്‍ മആനി: 15/145, അല്‍ മവാഹിബുല്ലദുന്നിയ്യഃ: 3/420, റൂഹുല്‍ ബയാന്‍: 5/194)

ആയാത്തുശ്ശിഫാഅ് നിരവധി ശൈഖുമാര്‍ പാത്രത്തിലെഴുതി വെള്ളം കൊണ്ട് മായ്ച്ച് രോഗികള്‍ക്ക് കുടിക്കാന്‍ കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് എന്ന് ഇമാം താജുദ്ദീനുസ്സുബ്കി(റ) തന്‍റെ ത്വബഖാത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് റൂഹുല്‍ ബയാനി(5/194)ല്‍ വ്യക്തമാക്കുന്നു.


മന്ത്രം പ്രവാചക അദ്ധ്യാപനങ്ങളില്‍

നബി ﷺ സ്വന്തം വീട്ടുകാരെ മന്ത്രിച്ചിരുന്നു. ആഇശ(റ)യില്‍ നിന്ന്: “നബി ﷺ തന്‍റെ വീട്ടുകാരില്‍ ആര്‍ക്കെങ്കിലും രോഗം ബാധിച്ചാല്‍ മുഅവ്വിദതൈനി ഓതി അവരെ മന്ത്രിച്ചൂതാറുണ്ടായിരുന്നു. അവിടുത്തെ (ﷺ) മരണ ശയ്യയില്‍ വെച്ച് ഞാന്‍ ആ സൂറത്തുകള്‍ ഓതി മന്ത്രിച്ചൂതുകയും അവിടുത്തെ (ﷺ) കരങ്ങള്‍ കൊണ്ട് തന്നെ തടവിക്കൊടുക്കുകയും ചെയ്തു. കാരണം ആ കരങ്ങള്‍ എന്‍റെ കരങ്ങളേക്കാള്‍ അനുഗ്രഹീതമാണല്ലോ”(മുസ്ലിം: 2/222)

മന്ത്രത്തില്‍ ഊത്തും ഫലം ചെയ്യുമെന്ന് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. ഇമാം നവവി(റ) പറയുന്നു: ഖാളീ ഹുസൈന്‍ പറഞ്ഞു: "ഊത്തിന്‍റെ ഉദ്ദേശ്യം മന്ത്രത്തോട് ബന്ധപ്പെട്ട ശ്വാസം, വായു, നനവ് എന്നിവ കൊണ്ട് ബറകത്ത് എടുക്കലാണ്. ദിക്റുകളും അസ്മാഉല്‍ ഹുസ്നയും എഴുതി മായ്ച്ച വെള്ളം കൊണ്ട് ‘ബറകത്ത്’ എടുക്കുന്നത് പോലെ. ഇമാം മാലിക്(റ) മന്ത്രിച്ചാല്‍ ഊതാറുണ്ടായിരുന്നു”(ശറഹ് മുസ്ലിം: 2/222) 

ഇമാം ഖുര്‍ഥുബി(റ) ഉദ്ധരിക്കുന്നു:  "ആഇശാ(റ) മുഅവ്വിദതൈനി ഓതി വെള്ളത്തില്‍ മന്ത്രിച്ച് കൊടുക്കുകയും അത് രോഗിയുടെ മേലില്‍ കുടയാന്‍ കല്‍പിക്കാറുമുണ്ടായിരുന്നു” (ഖുര്‍ഥുബി: 10/318)

അനിഷേധ്യമായ പ്രാമാണിക വസ്തുതകള്‍ ഇങ്ങനെ തെളിഞ്ഞ് കിടക്കുമ്പോഴും ജാഹിലിയ്യാ മന്ത്രത്തെ നിരോധിച്ച ഹദീസുകള്‍ എടുത്ത് കാട്ടി അല്‍പത്തരങ്ങള്‍ സൃഷ്ടിക്കുന്ന മതപരിഷ്കരണവാദികളുടെ ശ്രമങ്ങള്‍ ചില നിഗൂഢ പദ്ധതികളുടെ ഭാഗമാണ്. ഇസ്ലാമിക പ്രമാണങ്ങള്‍ വക്രീകരിക്കുന്ന ജൂത-ക്രൈസ്തവരുടെ പണിയാണ് ഇക്കൂട്ടര്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നത്.
ഇബ്നു അബ്ബാസ്(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഹദീസിനെ വേണ്ടവിധം മനസ്സിലാക്കാന്‍ അത്തരക്കാര്‍ക്ക് സാധിക്കുന്നില്ല. ഇബ്നുഅബ്ബാസ്‌(റ)വില്‍ നിന്ന്: റസൂല്‍ ﷺ പറഞ്ഞു: "എന്‍റെ സമൂഹത്തില്‍ നിന്ന് എഴുപതിനായിരം ആളുകള്‍ വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അവര്‍ മന്ത്രിക്കുകയോ പക്ഷിശാസ്ത്രം നോക്കുകയോ ചെയ്യില്ല. സകലവും അല്ലാഹുﷻവില്‍ ഭരമേല്‍പിക്കുന്നതാണ്” (മിശ്കാത്ത്)

“മന്ത്രിക്കുകയില്ലായെന്നത് കൊണ്ടുദ്ദേശിക്കുന്നത് ഖുര്‍ആനല്ലാത്തത് കൊണ്ടും അല്ലാഹുﷻവിന്‍റെ നാമം കൊണ്ടും നിരുപാധികം മന്ത്രത്തെ സമീപിക്കാതെ അല്ലാഹുﷻവില്‍ ഭരമേല്‍പിക്കുന്നതിലാണ്”(ഖുര്‍ഥുബി: 5/54)

ആഇശാ(റ)യില്‍നിന്ന്: “നബിﷺയുടെ മരണാസന്ന രോഗത്തില്‍ മുഅവ്വിദതൈനി ഓതി ശരീരത്തില്‍ ഊതുമായിരുന്നു. റസൂലിന് (ﷺ) രോഗം കഠിനമായപ്പോള്‍ ഞാന്‍ അവ ഓതി ഊതി ബറകത്തിന് വേണ്ടി നബിﷺയുടെ കരങ്ങള്‍ കൊണ്ടുതന്നെ ശരീരത്തില്‍ തടവുമായിരുന്നു” 
(ബുഖാരി, ഫത്ഹുല്‍ബാരി: 10/240)

കണ്ണില്‍ കാണാത്തതിനെ നിഷേധിക്കല്‍ യുക്തിവാദമാണെന്നതില്‍ സംശയമില്ല. ദുര്‍വ്യാഖ്യാനത്തിനിരയായ മറ്റൊരു ഹദീസ്. ഉത്ബത് ബ്നു ആമിറില്‍ നിന്നുദ്ധരണി: ആരെങ്കിലും ശരീരത്തില്‍ രുദ്രാക്ഷം കെട്ടിയാല്‍ അല്ലാഹു ﷻ അവന്‍റെ രോഗശമനം പൂര്‍ത്തിയാക്കിക്കൊടുക്കാതിരിക്കട്ടെ. “ആരെങ്കിലും രക്ഷാകവടി കെട്ടിയാല്‍ അവന്‍റെ രോഗത്തെ അല്ലാഹു സുഖപ്പെടുത്താതിരിക്കട്ടെ”


നിഷിദ്ധമാക്കപ്പെട്ട മന്ത്രങ്ങള്‍

ഭൗതിക ചികിത്സയില്‍ ഉള്ളത് പോലെതന്നെ ആത്മീയ ചികിത്സയിലും നിഷിദ്ധമാക്കപ്പെട്ടവയും അനുവദനീയമായതുമുണ്ട്. അബ്ദുല്ലാഹി ബ്നു മസ്ഊദ്(റ)വില്‍ നിന്ന്: “മന്ത്രങ്ങളും തമാഇമും (രുദ്രാക്ഷം) തിവലത്തും (ആഭിചാരം) ശിര്‍ക്കിന്‍റെ ഇനമാണെന്ന് നബി ﷺ പറയുന്നത് ഞാന്‍ കേട്ടു”
(അബൂദാവൂദ്)

“പ്രവാചകൻ ﷺ മന്ത്രം ശിര്‍ക്കാണെന്ന് പറഞ്ഞത് കൊണ്ടുള്ള ഉദ്ദേശ്യം പിശാചുക്കളുടെയും ബിംബങ്ങളുടെയും നാമങ്ങള്‍ ജപിച്ചുള്ള മന്ത്രങ്ങളാണ്. മറിച്ച് പരിശുദ്ധ ഖുര്‍ആന്‍, ദുആകള്‍ എന്നിവ കൊണ്ടുള്ള മന്ത്രങ്ങളല്ല”
(ബദലുല്‍മജ്ഹൂദ്:16/213)

‘മന്ത്രം, തമാഇം, തിവലത്ത് എന്നിവ നിരോധിച്ച് കൊണ്ട് വന്ന സര്‍വ്വ ഹദീസുകളുടെയും ഉദ്ദേശ്യം ശിര്‍ക്ക് ഉള്‍ക്കൊള്ളുന്ന മന്ത്രങ്ങളാണ് ‘ എന്ന് ശാഹ് വലിയുല്ലാഹി ദ്ദഹ്ലവി(റ) തന്‍റെ പ്രസിദ്ധ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു.
(ഹുജ്ജത്തുല്ലാഹില്‍ ബാലിഗഃ:2/194)

‘അല്ലാഹുﷻവില്‍ ശിര്‍ക്ക് വരാത്ത എന്ത് കൊണ്ടും നീ മന്ത്രിക്കുക”(ഹാകിം)

“നിങ്ങളുടെ മന്ത്രങ്ങള്‍ എനിക്ക് വെളിവാക്കിത്തരുക, ശിര്‍ക്കില്ലാത്ത മന്ത്രങ്ങള്‍ തെറ്റില്ല”(മുസ്ലിം,അബൂദാവൂദ്)


കെട്ടുകളില്‍ ഊതല്‍

“കെട്ടുകളില്‍ മന്ത്രിച്ചൂതുന്ന മാരണക്കാരുടെ ശര്‍റില്‍ നിന്ന് സംരക്ഷണം തേടുക”(അന്നാസ്)

ഈ ആയത്തിനെ വ്യാഖ്യാനിച്ച് ഇമാം റാസി(റ) പറയുന്നു: "കെട്ടുകളില്‍ മന്ത്രിച്ചൂതുന്നതിനെ ഖുര്‍ആന്‍ വിലക്കുന്നത് അത് ജനങ്ങളെ ഉപദ്രവിക്കുന്ന മാരണമായാലാണ്. ജനങ്ങള്‍ക്ക് ഉപകാരം ചെയ്യാനായി കെട്ടുകളില്‍ മന്ത്രിച്ചൂതുന്നതിനെ ഒരിക്കലും ഖുര്‍ആന്‍ വിലക്കിയിട്ടില്ല”(റാസി: 32/190)

ഇമാം ഖുര്‍ഥുബി(റ) ഉദ്ധരിക്കുന്നു: “കെട്ടുകളില്‍ ഊതുക എന്നത് കൊണ്ടുദ്ദേശിക്കുന്നത് ആത്മാവുകള്‍ക്ക് ദോഷകരമായി ബാധിക്കുന്ന സിഹ്റിനെയാണ്. എന്നാല്‍ ഈ ഇനം ഊതല്‍ (അനുവദനീയമായത്) ശരീരങ്ങള്‍ക്ക് നാം ഉദ്ദേശിച്ചുള്ളതാണ്. ഉപകാരപ്രദമായതിനെ ഉപദ്രവകരമായതിനോട് താരതമ്യം ചെയ്യപ്പെടാവതല്ല” (ജാമിഉല്‍ ബയാന്‍:20/258)


ഏലസ്സ്, പിഞ്ഞാണമെഴുത്ത്

"അബ്ദുല്ലാഹി ബ്നു അംറ് (റ) തന്‍റെ പ്രായപൂര്‍ത്തിയായ മക്കള്‍ക്ക് ഈ ദുആ പഠിപ്പിച്ച് കൊടുക്കുകയും ഒരു ഏടില്‍ എഴുതി കുട്ടികളുടെ കഴുത്തില്‍ കെട്ടുകയും ചെയ്തിരുന്നു” (അബൂദാവൂദ്, തുര്‍മുദി, മിശ്കാത്ത്:217)

"ഖുര്‍ആന്‍ അല്ലാഹുﷻവിന്‍റെ ദിക്റ് എന്നിവ അനുവദനീയമായ മഷികൊണ്ട് എഴുതികെട്ടിയോ വെള്ളം മായ്ച് കുടിപ്പിച്ചോ രോഗിയെ ചികിത്സിക്കാം”
(റൂഹുല്‍ ബയാന്‍:1/195)

ഇബ്നു ഉമര്‍ (റ) വിന്‍റെ മകന്‍ ഉബൈദുല്ലാഹി (റ)വിന്‍റെ കയ്യില്‍ മന്ത്രിച്ച നൂല്‍ കെട്ടിയിരുന്നു”(ഇബ്നു അബീശൈബഃ:8/40)

"താബിആയ സഈദ് ബ്നുല്‍ മുസയ്യിബിനോട് (റ) ഏലസ്സ് കെട്ടുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരുവിരോധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു” (മുസന്നഫ്:8/38, അല്‍ മജ്മൂഅ്:9/6)

ഇമാം റാസി(റ)വിന്റെ റിപ്പോര്‍ട്ട് പ്രകാരം, "അബ്ദുല്ലാഹിബ്നു അംറ്(റ) തന്‍റെ അടിമകളില്‍ നിന്ന് പ്രായപൂര്‍ത്തിയായവര്‍ക്ക് പഠിപ്പിച്ച് കൊടുക്കുകയും അല്ലാത്തവരുടെ കഴുത്തില്‍ എഴുതിതൂക്കുകയും ചെയ്യുമായിരുന്നു” (റാസി:1/75)

"ഇബ്നു അബ്ബാസ്(റ)വിന്‍റെ ശിഷ്യനും പ്രമുഖ താബിഉം ഖുര്‍ആന്‍ വ്യാഖ്യാതാവുമായ മുജാഹിദ് (റ) ജനങ്ങള്‍ക്ക് ഉറുക്ക് എഴുതി കൊടുക്കാറുണ്ടായിരുന്നു”(മുസന്നഫ്:8/39)

"ഖുര്‍ആനില്‍ നിന്ന് എന്തെങ്കിലും എഴുതി കുട്ടികള്‍ക്കോ മറ്റോ ഏലസ്സാക്കുന്നതില്‍ ഒരുവിരോധവുമില്ലെന്ന് അബൂ ജഅഫര്‍ (റ) പറഞ്ഞു" 
(മുസന്നഫ്:8/39)

"ഖുര്‍ആന്‍ ആയത്തുകള്‍, ദിക്റുകള്‍ എന്നിവ കൊണ്ട് ഏലസ്സുകള്‍ എഴുതികെട്ടുന്നത് കൊണ്ട് ഒരു വിരോധവുമില്ല”(ശറഹുല്‍ മുഹദ്ദബ്:9/66)

അല്ലാമാ ആലൂസി(റ) പറയുന്നു: “ഖുര്‍ആന്‍ എഴുതി കൂട്ടിലോ മറ്റോ ആക്കി കെട്ടുന്നത് ഇബ്നുല്‍ മുസയ്യബ് അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ട്.
ലോകമുസ്ലിംകള്‍ അന്നും ഇന്നും ചെയ്ത് പോരുന്ന ഒന്നാണത്”(റൂഹുല്‍ മആനി:5/146)

ഇബ്നു അബ്ബാസ്(റ)വില്‍ നിന്ന് : “പ്രസവം പ്രയാസമായ സ്ത്രീകള്‍ക്ക് വിശുദ്ധഖുര്‍ആനിലെ രണ്ട് ആയത്തുകള്‍ എഴുതുവാനും അത് കുടിപ്പിക്കുവാനും കല്‍പിച്ചിരുന്നു”.

അയ്യൂബ് (റ) പറയുന്നു: “അബൂ ഖിലാബഃ (റ) ഖുര്‍ആന്‍ എഴുതി വെള്ളം കൊണ്ട് മായ്ച് രോഗിയെ കുടിപ്പിക്കുന്നത് ഞാന്‍ കണ്ടു”(അത്തിബ്ബുന്നബവി:176) 

ഇബ്നു അബ്ബാസ്‌(റ)വില്‍ നിന്നും ഖുര്‍ഥുബി(റ) ഉദ്ധരിക്കുന്നു: “ബിസ്മി, അഹ്കാഫിലെ 35-ാം സൂക്തം എന്നീ രണ്ടായത്തുകള്‍ ഒരു പ്ലൈറ്റിലെഴുതി മായ്ച്ച് പ്രസവവേദനയുള്ള സ്ത്രീക്ക് നല്‍കിയാല്‍ അവളുടെ പ്രസവം എളുപ്പമാകും”(തഫ്സീര്‍ ജമല്‍:4/140, തഫ്സീര്‍ സ്വാവി:4/80)

സ്ത്രീകളെ മന്ത്രിക്കാന്‍ സ്ത്രീകള്‍ തന്നെയാണ് നല്ലത്. ഫാത്വിമ(റ)യുടെ പ്രസവം അടുത്തപ്പോള്‍ അവരെ മന്ത്രിക്കാന്‍ ഉമ്മു സുലൈം(റ), സൈനബ(റ) എന്നിവരെ അയക്കുകയാണ് നബി ﷺ ചെയ്തത്.

ഹഫ്സ(റ)ക്ക് ശരീരത്തില്‍ ചെറിയ കുരുകള്‍ ഉണ്ടായപ്പോള്‍ മന്ത്രം പഠിപ്പിച്ചു കൊടുക്കാന്‍ നബി ﷺ എന്നോട് പറഞ്ഞുവെന്ന് ശിഫാഅ് ബിന്‍ത് അബ്ദില്ലാഹ്(റ) പറഞ്ഞതായി അബൂദാവൂദ്(റ)വിന്‍റെയും അഹ്മദ്(റ)വിന്‍റെ യും ഹദീസിലുണ്ട്.

ആത്മീയ ചികിത്സയുടെ മൂല സ്രോതസ്സ് പരിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളുമാണെന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. അല്ലാമാ സുലൈമാനുല്‍ ജമല്‍(റ) പറയുന്നു: “തീര്‍ച്ചയായും ഖുര്‍ആന്‍ ശാരീരിക രോഗങ്ങള്‍ക്ക് ശാന്തിയാണ്. പക്ഷേ, നിഷ്കളങ്കതയോടും തികഞ്ഞ ഏകാഗ്രതയോടും പൂര്‍ണ്ണമായും അല്ലാഹുﷻവിലര്‍പ്പിച്ച് നിഷിദ്ധമായത് ഭക്ഷിക്കാതെയും പാപക്കറ പുരളാതെയും ഹൃദയം അശുദ്ധമാകാതെയുമായിരിക്കണം ചികിത്സിക്കേണ്ടത്. ഖുര്‍ആന്‍ കൊണ്ട് ചികിത്സിച്ച് ശമനം വൈകുന്നുവെങ്കില്‍ മന്ത്രിച്ചവന്‍റെയോ മന്ത്രിക്കപ്പെട്ടവന്‍റെയോ കുഴപ്പം കാരണമാണതെന്ന് ചില പണ്ഡിതന്മാര്‍ പറഞ്ഞത് ഇത് കൊണ്ടാണ്. ഭൗതിക മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ടല്ലോ” (ഹാശിയത്തുല്‍ ഹംസിയ്യഃ:63)
 

സിഹ്റിനുള്ള ചികിത്സ

നബിﷺയെ ജൂതനായ ലബീദ് ആഭിചാരം ചെയ്തപ്പോഴാണ് മുഅവ്വിദതൈനി അവതീര്‍ണ്ണമായത്. സിഹ്റ് ചെയ്ത സാധനങ്ങള്‍ പുറത്തെടുത്ത് നശിപ്പിച്ചാണ് നബിﷺയുടെ രോഗം ചികിത്സിച്ചുമാറ്റിയത്. സിഹ്റ് ചെയ്ത വസ്തുക്കള്‍ പുറത്തെടുത്ത് നശിപ്പിക്കുകയാണ് സിഹ്റിനുള്ള ഏറ്റവും നല്ല പ്രതിവിധി...
(ഫത്ഹുല്‍ ബാരി:13/147)

ഇബ്നു ഖയ്യിം (റ) പറയുന്നു: “സിഹ്റ് ചെയ്ത വസ്തുക്കള്‍ പുറത്തെടുത്ത് നശിപ്പിക്കുകയാണ് സിഹ്റിനുള്ള ഏറ്റവും നല്ല ചികിത്സ. നബി ﷺ അല്ലാഹുﷻവിനോട് പ്രാര്‍ത്ഥിക്കുകയും അല്ലാഹു ﷻ ദിവ്യബോധനം നല്‍കിയതനുസരിച്ച് കിണറില്‍നിന്ന് അതിലുണ്ടായിരുന്നത് പുറത്തെടുക്കുകയും ചെയ്ത സംഭവം ബുഖാരിയിലുണ്ട്. അത് ഇരുമ്പിന്‍റെ ചീര്‍പ്പ്, മുടി, ഈന്തപ്പനയുടെ ഉണങ്ങിയ ആണ്‍കുല എന്നിവയിലായിരുന്നു.

അത് പുറത്തെടുത്തപ്പോള്‍ കെട്ടുകള്‍ അഴിയുന്നത് പോലെ നബിﷺയുടെ വിഷമങ്ങളെല്ലാം നീങ്ങുകയായായിരുന്നു. സിഹ്റ് ബാധിച്ചവനെ ചികിത്സിക്കാന്‍ വളരെ നല്ല മാര്‍ഗ്ഗമാണിത്. ചര്‍ദ്ദിച്ച് കൊണ്ടും മറ്റും ശരീരത്തില്‍നിന്ന് ചീത്തയായ നീര്, പദാര്‍ത്ഥങ്ങള്‍ എന്നിവ നീക്കുന്നതിന് തുല്യമാണ്”(തിബ്ബുന്നബവി:125)

ഇബ്നു ഖയ്യിം (റ) തുടരുന്നു: “സിഹ്റിനുള്ള ഫലപ്രദമായ ചികിത്സയില്‍ ദൈവിക മരുന്നുകളും (മന്ത്രം) പെടുന്നു. എന്നല്ല, അതാണ് ഫലിക്കുന്ന മരുന്ന്” 
(തിബ്ബുന്നബവി:126)

ഇബ്നു ഹജര്‍(റ) പറയുന്നു: “മന്ത്രം, ദുആ, കാവല്‍ ചോദിച്ചുകൊണ്ടുള്ള ദുആകള്‍ എന്നിവ കൊണ്ടെല്ലാം സിഹ്റ് ഒഴിവാകും”(ഫത്ഹുല്‍ ബാരി:13/161)



നശ്റത് (ഉഴിഞ്ഞ് വാങ്ങല്‍)

സിഹ്റ്, പിശാച്ബാധ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ ഉഴിഞ്ഞ് വാങ്ങള്‍ പ്രധാനമാണ്. മഹാനായ ഇബ്നു ഹജര്‍(റ) തങ്ങള്‍ ഈ ചികിത്സാ രീതിയെ വിശദീകരിച്ച് പറയുന്നു: “നുശ്റത് (ഉഴിഞ്ഞ് വാങ്ങല്‍) സിഹ്റിനുള്ള ചികിത്സയില്‍ പെട്ടതാണ്. സിഹ്റ് ചെയ്യപ്പെട്ട ആളില്‍ നിന്ന് അത് നീക്കം ചെയ്യലാണത്. സിഹ്റിനെ കുറിച്ച് അറിയുന്നവര്‍ക്കേ അത് കഴിയൂ. ഇമാം അഹ്മദ്(റ)വിനോട് സിഹ്റ് അഴിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് തെറ്റല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇത് തന്നെയാണ് അവലംബാര്‍ഹമായ അഭിപ്രായം.

മുസ്നിയും അബൂജഅ്ഫറും ത്വബ്രിയുമെല്ലാം നുശ്റത് അനുവദനീയമാണെന്ന് അഭിപ്രായമുള്ളവരാണ്”(ഫത്ഹുല്‍ ബാരി:13/161)

"നുശ്റത് രണ്ടിനമുണ്ട്. അതില്‍ ഒരിനമാണ് തീ പുകച്ച് സിഹ്റ് ഇല്ലാതാക്കല്‍. രണ്ടു ഭാഗങ്ങളുള്ള കോടാലി ഒരു കെട്ട് വിറകിനടിയില്‍ വെച്ച് അതിന് തീ കൊളുത്തുകയും കോടാലി നന്നായി ചൂടായാല്‍ തീയില്‍ നിന്ന് ചൂടാറുന്നതിന് മുമ്പ് ഇതില്‍ മൂത്രമൊഴിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്താല്‍ അല്ലാഹുﷻവിന്‍റെ ഖളാഅ് അനുസരിച്ച് സിഹ്റ് ഒഴിവാകും”
(ഫത്ഹുല്‍ബാരി:13/162).

ഉഴിഞ്ഞ് വാങ്ങല്‍ (നുശ്റത്) രണ്ടിനമുണ്ടെന്ന് പറഞ്ഞുവല്ലോ. മേല്‍ പറഞ്ഞത് ഹലാലായതാണ്. അതേസമയം നുശ്റതിനെ കുറിച്ച് അത് പിശാചില്‍ നിന്നുള്ളതാണ് എന്ന് നബി ﷺ പറഞ്ഞത് നിഷിദ്ധമായതിനെ കുറിച്ചാണ്. അത് പിശാച് സേവയിലൂടെ ലഭിക്കുന്നതാണ്. ചില ഉല്‍പതിഷ്ണുക്കള്‍ ജാബിര്‍(റ)വില്‍ നിന്ന് ഉദ്ധരിച്ച ഈ ഹദീസ് ഉപയോഗിച്ച് ഈ ചികിത്സ ഹറാമാണ്, ശിര്‍ക്കാണ് എന്നെല്ലാം പറയുന്നത് കേള്‍ക്കാം. ഈ വാദത്തിന് അടിസ്ഥാനമില്ല.

സൗദി അറേബ്യന്‍ ഫത്വാ കമ്മിറ്റി പ്രസിദ്ധീകരിച്ച 'അല്‍ ഈളാഹുല്‍ മുബീന്‍ ലി കശ്ഫി ഹിയലുസ്സഹറതി വല്‍ മശ്ഊദീന്‍' എന്ന ഗ്രന്ഥത്തില്‍ സ്വാദിഖ് ബ്നു ഹാജ് പറയുന്നു: “നുശ്റത് രണ്ടിനമുണ്ട്. ഒന്നാമത്തേത് സിഹ്റിനെ സിഹ്റ് കൊണ്ട് ഇല്ലാതാക്കലാണ്. ഇത് പൈശാചികവും നിഷിദ്ധവുമാണ്. രണ്ടാമത്തേത് ഉറുക്കു കൊണ്ടും മന്ത്രം കൊണ്ടുമുള്ള ഉഴിഞ്ഞ് വാങ്ങലാണ്. നിഷിദ്ധമല്ലാത്ത മരുന്നുകളും ഇതില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് അനുവദനീയമാണ്”
(ഫത്ഹുല്‍ മജീദ് ശറഹു കിതാബിത്തൗഹീദ്:291, അല്‍ ഈളാഹുല്‍ മുബീന്‍ ലി കശ്ഫി ഹിയലുസ്സഹറാതി വല്‍ മശ്ഊദീന്‍:41,42)


പിശാച് ബാധക്കെതിരെയുള്ള ചികിത്സ

ജിന്ന് മനുഷ്യരെ പോലെ തന്നെ ഒരു വര്‍ഗ്ഗമാണെന്ന് പരിശുദ്ധ ഖുര്‍ആന്‍ കൊണ്ടും തിരു ഹദീസ് കൊണ്ടും സ്ഥിരപ്പെട്ട വിഷയമാണ്. “മനുഷ്യ-ജിന്ന് വര്‍ഗ്ഗങ്ങളെ എനിക്ക് ആരാധിക്കാന്‍ വേണ്ടിമാത്രമാണ് ഞാന്‍ സൃഷ്ടിച്ചത്...
(അദ്ദാരിയാത്:56)

‘തീ കൊണ്ടാണ് ജിന്നുകള്‍ സൃഷ്ടിക്കപ്പെട്ടത് ‘(അര്‍റഹ്മാന്‍:15). 

അത് കൊണ്ട് തന്നെ മനുഷ്യരെ പോലെ സ്ഥൂലശരീരം അവര്‍ക്കില്ല. ‘ജിന്നിനെ കുറിച്ച് തന്നെയാണ് ചെകുത്താന്‍, പിശാച് എന്നൊക്കെ പറയുന്നത്. അവിശ്വാസിയായ ജിന്നിനെ പിശാച് എന്ന് വിളിക്കുന്നു. അല്ലാത്തവരെ ജിന്ന് എന്ന് മാത്രം പറയുന്നു...” (ഫത്ഹുല്‍ ബാരി:6/265)

ദൃഷ്ടിയില്‍ പെടാത്തതിനെ നിഷേധിക്കുക എന്നത് ദൈവനിഷേധത്തിലേക്ക് നയിക്കും. അങ്ങനെയാണെങ്കില്‍ വായു, വൈദ്യുതി ഇവയൊക്കെ നിഷേധിക്കേണ്ടി വരും. “മനുഷ്യ ശരീരത്തില്‍ രക്തചംക്രമണം നടക്കുന്ന സ്ഥലങ്ങളിലെല്ലാം പിശാചിന്ന് സഞ്ചാര സ്വാതന്ത്ര്യമുണ്ട്” (ബുഖാരി)

പൈശാചിക ഉപദ്രവങ്ങളില്‍നിന്ന് രക്ഷ നേടാന്‍ നബി ﷺ ധാരാളം ആയത്തുകളും ഹദീസുകളും പഠിപ്പിച്ചുണ്ട്.

നബിﷺയുടെ കാലത്ത് ഇടക്കിടെ ബോധരഹിതയായി വീഴുന്ന ഉമ്മുസഫര്‍(റ) എന്ന സ്വര്‍ഗ്ഗീയ സ്ത്രീയുടെ വിവരം റസൂല്‍ ﷺ മനസ്സിലാക്കി ശമനം നല്‍കുന്ന സംഭവം ബുഖാരിയിലുണ്ട്. ഈ ഹദീസ് വ്യാഖ്യാനിച്ച് മഹാനായ ഇബ്നു ഹജര്‍(റ) തങ്ങള്‍ പറയുന്നു: “ജിന്ന് ബാധ മുഖേനെയും ചിലപ്പോള്‍ ബോധക്ഷയം ഉണ്ടാകും. ദുരാത്മാക്കളില്‍ നിന്നേ ഇതുണ്ടാവുകയുള്ളൂ. ചില മനുഷ്യരില്‍ ആകൃഷ്ടരായതിനാലോ അല്ലെങ്കില്‍ ആ മനുഷ്യനെ ബുദ്ധിമുട്ടാക്കണമെന്ന ഉദ്ദേശ്യത്താലോ ആണ് അവരിത് ചെയ്യുന്നത്.

ആദ്യത്തേത് (ഭൗതിക കാരണമുള്ളവ) എല്ലാ ഡോക്ടര്‍മാരും അംഗീകരിക്കുകയും അതിനുള്ള ചികിത്സ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നുണ്ട്. രണ്ടാമത്തേത് (ജിന്ന്ബാധ മൂലമുണ്ടാകുന്നത്) കൂടുതല്‍ ഡോക്ടര്‍മാരും നിഷേധിക്കുന്നു വെങ്കിലും അംഗീകരിക്കുന്നവരും ഉണ്ട്. ഉന്നതരായ ശുദ്ധാത്മാക്കളെ മുന്‍ നിര്‍ത്തി ദുഷിച്ച ആത്മാക്കളുടെ സ്വാധീനം ചെറുക്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ തടയുകയും ചെയ്യുകയല്ലാതെ മറ്റൊരു ചികിത്സയും ഇതിന് അറിയപ്പെട്ടിട്ടില്ല. ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പിതാവായ ഹിപ്പോ ക്രാറ്റിസ് ഇത് വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്.

ശരീരത്തിലെ ഘടകങ്ങള്‍ വ്യത്യാസപ്പെടുന്നത് മൂലം ബോധക്ഷയം പോലോത്തതിലാണ് പിശാച് ബാധയുടെ കലാശം സംഭവിക്കുക. ആത്മാക്കള്‍ മുഖേനയുള്ളതാണെങ്കില്‍ ഇത് ഫലിക്കുകയില്ല. ഇതില്‍നിന്ന് ഉമ്മു സഫര്‍(റ)നുണ്ടായിരുന്ന ബോധക്ഷയം ജിന്ന് ബാധമൂലമായിരുന്നുവെന്ന് മനസ്സിലാക്കാം”(ഫത്ഹുല്‍ബാരി:10/141143)

‘അല്ലാഹുﷻവിനോട് കാവല്‍ തേടുക, ഖുര്‍ആന്‍ പാരായണം നടത്തുക എന്നതാണ് ജിന്നുകളുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ നല്ല മാര്‍ഗ്ഗം. തങ്ങളുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ആയത്തുല്‍കുര്‍സി ഓതാന്‍ പിശാച് അബൂ ഹുറൈറഃ(റ)വിനോട് പറഞ്ഞത് നബി ﷺ അംഗീകരിക്കുന്നുണ്ട്”
(അത്തര്‍ഹീബു വത്തര്‍ഗീബ്:2/374, ഫത്ഹുല്‍ബാരി:9/45)

‘ആയത്തുല്‍ കുര്‍സിയ്യ് ഓതുന്ന വീട്ടില്‍ നിന്ന് പിശാച് മുപ്പത് ദിവസം വിട്ട് നില്‍ക്കും”(റാസി: 7/5)

അടിച്ചും പീഡിപ്പിച്ചും ജിന്നുകളെ ഓടിപ്പിക്കുന്നത് നാം കാണാറുണ്ട്. മഹാത്മാക്കളുടെ സാന്നിദ്ധ്യം പിശാചുക്കള്‍ക്ക് ഭയമാണ്. സജ്ജനങ്ങള്‍ ഒഴിഞ്ഞ് പോകാന്‍ പറയുമ്പോള്‍ അവര്‍ ഒഴിഞ്ഞ് പോകാറുണ്ട്.

“ജിന്ന് കൂടിയ ഒരു കുട്ടിയുമായി ഒരു സ്ത്രീ നബിﷺയെ സമീപിച്ചപ്പോള്‍ നബി ﷺ ആ കുട്ടിയുടെ മൂക്ക് പിടിച്ച് പറഞ്ഞു: പുറത്ത് പോവുക, ഞാന്‍ അല്ലാഹുﷻവിന്‍റെ ദൂതന്‍ മുഹമ്മദാണ്”(മിര്‍ഖാത്:5/474)

‘പിശാച് കൂടിയവരെ കൊണ്ട് വന്നാല്‍ നബി ﷺ ചിലപ്പോള്‍ അവരുടെ നെഞ്ചിന് അടിക്കുകയും ജിന്ന് (പിശാച്) ഒഴിഞ്ഞ് പോവുകയും ചെയ്യാറുണ്ട് ‘(ഫത്ഹുല്‍ ബാരി:10/94)

ഇബ്നുഖയ്യിം പറയുന്നു: “ഞങ്ങളുടെ ഗുരു (ഇബ്നു തീമിയ്യഃ) മനുഷ്യരില്‍ കുടിയേറിയ റൂഹാനി ധിക്കാരിയാണെങ്കില്‍ അവയെ അടിച്ചിറക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ ആ മനുഷ്യന്‍റെ ബോധം തെളിയും. എന്നാല്‍ അവന്ന് യാതൊരു വേദനയും അനുഭവപ്പെടാറില്ല”(ത്വിബ്ബുന്നബവി:53)

പിശാച് ബാധിതരെ പീഢിപ്പിക്കുമ്പോള്‍ പീഢനം ഏല്‍ക്കുന്നത് പിശാചിനാണ്. ബാധയേറ്റവന് വേദന അനുഭവപ്പെടില്ല. ഈ ചികിത്സയില്‍ ആത്മീയതയും പൈശാചികതയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. പിശാച് ബാധയേറ്റവന്‍റെ അടുക്കല്‍ ചെന്ന്   സൂറത്തുല്‍ മുഅ്മിനൂന്‍115-ാംസൂക്തം ഓതി ഉഖ്റുജ്, അദുവ്വല്ലാ എന്ന് മന്ത്രിച്ചൂതുക...(തിബ്ബുന്നബവി:70)


പിശാച് ബാധക്കെതിരെയുള്ള ചികിത്സ

പ്രശസ്ത സ്വഹാബി വര്യന്‍ ഇബ്നു മസ്ഊദ്(റ) മോഹാലസ്യപ്പെട്ട് കിടക്കുന്ന ഒരാളുടെ ചെവിയില്‍ എന്തോ മന്ത്രിച്ചൂതി ഉടനെ അയാളുടെ ബോധം തെളിഞ്ഞു. നീ എന്താണ് അയാളുടെ ചെവിയില്‍ ഓതിയത് നബി ﷺ ചോദിച്ചു.

ഇബ്നു മസ്ഊദ് (റ) പറഞ്ഞു: “സൂറത്തുല്‍ മുഅ്മിനൂനിലെ അഫഹസിബ്തും എന്ന് തുടങ്ങുന്ന ആയത്തുമുതല്‍ ആ സൂറത്തിന്‍റെ അവസാനം വരെ ഞാന്‍ ഓതിമന്ത്രിച്ചു. നബി ﷺ അപ്പോള്‍ പ്രസ്താവിച്ചു. ദൃഢവിശ്വാസിയായ ഒരാള്‍ ഈ മല നീങ്ങണമെന്ന് കരുതി ഈ ആയത്തുകള്‍ ഓതിയാല്‍ അത് നീങ്ങും”
(ബൈഹഖി)

 മതത്തിന്‍റെ ആത്മീയത ക്ഷണിക ജീവിതത്തിന്നും പണസമ്പാദനത്തിനും മാത്രമുപയോഗിക്കുന്ന ഒരു കാലത്താണ് നാമുള്ളത്. സാമ്രാജ്യത്വ-കോര്‍പറേറ്റ് ഭീമന്‍മാര്‍ മുതല്‍ അക്ഷരാഭ്യാസം പോലുമില്ലാത്ത സാധാരണക്കാരന്‍ വരെ അതിന്‍റെ സാധ്യത തിരിച്ചറിഞ്ഞിട്ടുണ്ട്.

സായിബാബയും മാതാ അമൃതാനന്ദമയിയും ശ്രീ. ശ്രീ രവിശങ്കറും നമ്മുടെ മുന്നിലെ അതിന്‍റെ കാഴ്ചകളാണ്. വ്യാജ സിദ്ധന്മാരും ജിന്നുമ്മമാരും കള്ളശൈഖന്മാരും നാടുകളില്‍ പാവപ്പെട്ട വിശ്വാസിയുടെ നിഷ്കളങ്കതയില്‍ നോട്ടമിടുന്നു. അത്ഭുത സിദ്ധികളും പ്രവചനങ്ങളുമാണ് പലപ്പോഴും വിശ്വാസ അപചയത്തിലേക്കും സത്യനിഷേധത്തിലേക്കുമായിരിക്കും സമൂഹത്തെ കൊണ്ടെത്തിക്കുക.

ആഇശ(റ) യില്‍ നിന്ന്: “ചില ആളുകള്‍ വന്ന് ജോത്സ്യന്മാരെ കുറിച്ച് റസൂല്‍ ﷺ യോട് അഭിപ്രായം ആരാഞ്ഞു. അവര്‍ പരിഗണനാര്‍ഹരായ ഒരു വിഭാഗമേ അല്ലെന്ന് നബി ﷺ മറുപടി പറഞ്ഞു. അവര്‍ പ്രവചിക്കുന്ന ചില കാര്യങ്ങള്‍ സത്യമായി വരുന്നുണ്ടല്ലോ എന്നും ആഗതര്‍ പറഞ്ഞു. അപ്പോള്‍ നബി ﷺ പറഞ്ഞു: സത്യസന്ധമായ ആ കാര്യം അവര്‍ സേവിക്കുന്ന പിശാച് റാഞ്ചികൊണ്ട് വന്ന് കൊടുക്കുന്ന വിവരമാണത്. തന്നെ സേവിക്കുന്ന ജ്യോത്സ്യന്‍റെ ചെവിയില്‍ കുറു കുറു ശബ്ദത്തോടൊപ്പം അത് നല്‍കും. പിന്നീട് നൂറു കണക്കിന് കളവുകള്‍ അതില്‍ ജ്യോത്സ്യന്‍ കൂട്ടിച്ചേര്‍ക്കും”(ബുഖാരി, മുസ്ലിം)

പിശാച് സേവകര്‍ക്കും ജിന്ന് പൂജകര്‍ക്കും ചില അത്ഭുതങ്ങള്‍ പ്രകടിപ്പിക്കുവാനും മനുഷ്യന് മറഞ്ഞതായി തോന്നുന്ന കാര്യങ്ങള്‍ അറിയിക്കാനും കഴിഞ്ഞേക്കുമെന്നും മതം സ്ഥിതീകരിക്കുന്നുണ്ട്. പതിവിന് വിരുദ്ധമായ സംഭവങ്ങള്‍ ഏഴിനമുണ്ട്. ഒന്നാമത്തേത് അമ്പിയാക്കളില്‍ നിന്നുള്ള മുഅ്ജിസത്താണ്. ഔലിയാക്കളില്‍ നിന്നുള്ള കറാമത്താണ് രണ്ടാമത്തേത്. വലിയ്യോ ഫാസിഖോ അല്ലാത്ത സാധാരണ വിശ്വാസികള്‍ക്കുണ്ടാകുന്ന മഊനത്ത് ആണ് മൂന്നാമത്തേത്.

പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് പ്രവാചകന്മാര്‍ക്കുണ്ടാകുന്ന ഇര്‍ഹാസ്ആണ് നാലാമത്തെ ഇനം. അഞ്ചാമത്തേത് പരസ്യമായി അവിശ്വാസം പ്രകടിപ്പിക്കുന്ന കാഫിറിനും അവന്‍റെ ഉദ്ദേശ്യത്തിന് അനുയോജ്യമായുണ്ടാകുന്ന ഇസ്തിദ്റാജ് ആണ്. അവന്‍റെ ഈ പ്രവര്‍ത്തനം ഘട്ടംഘട്ടമായി അവനെ നരകത്തിലേക്ക് കൊണ്ടെത്തിക്കുന്നു. അത് കൊണ്ടാണ് ഇതിന് ഇസ്തിദ്റാജ് (ചൂണ്ടല്‍ പ്രയോഗം) എന്ന് പറയുന്നത്.

കാഫിറിനും ഫാസിഖിനും അവരുടെ ഉദ്ദേശ്യത്തിന് വിരുദ്ധമായി ഉണ്ടാകുന്ന ഇഹാനത്ത് ആണ് ആറാമത്തേത്. ഏഴാമത്തേത് പിശാചിന്‍റെ സഹായത്തോടെ ചില ദുഷ്ചെയ്തികള്‍ നഫ്സിന് വരുത്തിവെക്കുന്ന ആഭിചാരം ആണ്...
(നിബറാസ്-ശറഹുല്‍ അഖാഇദ്:272)

ആരെങ്കിലും അത്ഭുതം പ്രകടിപ്പിക്കുമ്പോഴേക്ക് സത്യവും അസത്യവും തിരിച്ചറിയാതെ അപകടത്തില്‍ ചാടുന്നത് വിശ്വാസ ദൗര്‍ബല്യമണ്. ഇബ്നു മസ്ഊദ്(റ)വില്‍ നിന്ന്: നബി ﷺ പറഞ്ഞു: “ആരെങ്കിലും ജോത്സ്യന്‍റെയോ മാരണം ചെയ്യുന്നവന്‍റെയോ അടുക്കല്‍ ചെല്ലുകയും എന്നിട്ട് അവന്‍ പറഞ്ഞതിനെ സത്യപ്പെടുത്തുകയും ചെയ്താല്‍ നിശ്ചയം അവന്‍ മുഹമ്മദ് നബിﷺക്ക് ഇറക്കിയതില്‍ (ഖുര്‍ആന്‍) അവിശ്വസിച്ചു” (ബസാര്‍)

വിശ്വാസ ദാര്‍ഢ്യത പരീക്ഷിക്കുവാനുള്ള അല്ലാഹുﷻവിന്‍റെ തീരുമാനം വിവേചിച്ചറിയുവാനുള്ള അടിമയുടെ വിവേകശക്തി നഷ്ടപ്പെടുമ്പോഴാണ് അവന്‍ പിശാചിന്‍റെ വലയില്‍ പെടുന്നത്. ഇസ്ലാം വിരോധിച്ചത് പ്രവര്‍ത്തിക്കുമ്പോള്‍ അവന്‍റെ ജീവിത കാലയളവില്‍ ചെയ്തുവെച്ച മുഴുവന്‍ സുകൃതങ്ങളും ഒറ്റയടിക്ക് പാഴായിപ്പോകാനുള്ള സാധ്യതയുണ്ട്.

സ്വഫിയ്യഃ(റ)യില്‍ നിന്ന് : നബി ﷺ അരുളി: “ആരെങ്കിലും ഒരു ഗണിതക്കാരനെ സമീപിച്ച് എന്തെങ്കിലും ചോദിച്ചാല്‍ (അവന്‍ പറഞ്ഞതില്‍ വിശ്വസിക്കുകയും ചെയ്താല്‍) അവന്‍റെ നാല്‍പത് ദിവസത്തെ നിസ്കാരം സ്വീകരിക്കപ്പെടുകയില്ല”
  (മുസ്ലിം)

രോഗങ്ങളും ബുദ്ധിമുട്ടുകളും ഇല്ലാത്ത ജീവിതം മുസ്ലിമിന് അചിന്തനീയമാണ്. “ഐഹിക ലോകം വിശ്വാസിയുടെ ജയിലും അവിശ്വാസിയുടെ പൂന്തോപ്പുമാണ്”(ഹദീസ്). രോഗം നല്‍കിയ തമ്പുരാന് അത് സുഖപ്പെടുത്താനും അറിയാം.

വിശ്വാസിയുടെ ക്ഷമ പരീക്ഷിക്കുകയെന്നത് അല്ലാഹുﷻവിന്‍റെ പരിധിയില്‍ പെട്ടതാണ്. നബി ﷺ പറഞ്ഞു: “അല്ലാഹു ﷻ ഒരു രോഗവും അതിന് ശമനം കണ്ടെത്തിയിട്ടല്ലാതെ ഇറക്കിയിട്ടില്ല”(ബുഖാരി)

സംശയവും കലര്‍പ്പുമില്ലാത്ത ഹൃദയത്തോടെ അല്ലാഹുﷻവും അവന്‍റെ ദൂതരും (ﷺ) നിര്‍ദ്ദേശിച്ച മാര്‍ഗ്ഗത്തിലൂടെ ചികിത്സ നടത്തുക. ചെറിയ പ്രശ്നങ്ങള്‍ക്ക് പോലും ജോത്സ്യനെയും മാരണക്കാരനെയും സമീപിക്കുന്നവര്‍ അവരുടെ പാരത്രിക മോക്ഷത്തെക്കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കും. 

വാസിലഃ (റ)യില്‍നിന്ന്: “ആരെങ്കിലും ജോത്സ്യനെ സമീപിക്കുകയും ശേഷം എന്തെങ്കിലും ചോദിക്കുകയും ചെയ്താല്‍ അവന്‍റെ നാല്പത് ദിവസത്തെ തൗബഃ തടയപ്പെടുന്നതാണ്. ജോത്സ്യന്‍ പറഞ്ഞത് വിശ്വസിച്ചാല്‍ അവന്‍ അവിശ്വാസിയായി”(ത്വബ്റാനി)



ഈ പരമ്പര നിങ്ങളിലേക്കെത്താൻ ആരൊക്കെ കാരണമായിട്ടുണ്ടോ അവരെയൊക്കെ നിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്താൻ വസ്വിയ്യത്ത് ചെയ്യുന്നു.

Tuesday 15 November 2016

മുത്ത്വലാഖിന്റെ കര്‍മ്മശാസ്ത്ര വിധിയെന്താണ്





💥 ശഅബി (റ) യില്‍ നിന്നു നിവേദനം. ശഅബി (റ) പറഞ്ഞു: “ഖൈസിന്റെ മകള്‍ ഫാത്വിമ യോട് തന്റെ ത്വലാഖിനെ കുറിച്ച് അറിയിച്ചു താരാന്‍ ഞാനാവശ്യപ്പെട്ടു. അവര്‍ മറുപടി നല്‍കി. എന്റെ ഭര്‍ത്താവ് യമനിലേക്ക് പുറപ്പെടുന്ന സമയത്ത് മൂന്ന് ത്വലാഖും ചൊല്ലുക യാണുണ്ടായത്. നബി (സ്വ) അതു പ്രകാരം തന്നെ സ്ഥിരീകരിച്ചു”.

📋സുനനു ഇബ്നി മാജ: വാള്യം 1, പേജ് 652, സുനനുല്‍ ബൈഹഖി വാള്യം 7, പേജ് 329, സുനനുന്നസാഈ വാള്യം 6, പേജ് 144, അല്‍ ദുര്‍റുല്‍ മന്‍സൂര്‍ വാള്യം 1, പേജ് 280.📕

💥 ബൈഹഖി (റ) നിവേദനം. ഹഫ്സുബ്നു അംറ് (റ) ഖൈസിന്റെ മകള്‍ ഫാത്വിമ (റ) യെ ഒറ്റ വാചകത്തില്‍ തന്നെ മൂന്ന് ത്വലാഖും ചൊല്ലി. തല്‍വിഷയകമായി നബി (സ്വ) അദ്ദേഹത്തെ വിമര്‍ശിച്ചതായി ഞങ്ങള്‍ അറിഞ്ഞിട്ടില്ല. അപ്രകാരം അബ്ദുറഹ്മാനുബ്നു ഔഫ് (റ) തന്റെ ഭാര്യയെ മൂന്ന് ത്വലാഖും ചൊല്ലി ഒഴിവാക്കി. ഇവ്വിഷയത്തില്‍ അബ്ദുര്‍റ ഹ്മാനുബ്നു ഔഫി (റ) നെ ആരും തന്നെ വിമര്‍ശിച്ചിട്ടില്ല.

📕മുഹമ്മദുബ്നു റാഷിദി (റ) ല്‍ നിന്ന് ശൈബാനുബ്നു ഫര്‍റൂഖും ഇപ്രകാരം ഉദ്ദരിച്ചിട്ടുണ്ട് (സുനനുല്‍ കുബ്റ വാള്യം 7, പേജ് 330).📋

💥 ആഇശ (റ) യില്‍ നിന്ന് നിവേദനം. “അവര്‍ പറഞ്ഞു, നിശ്ചയം ഒരു വ്യക്തി തന്റെ ഭാര്യയെ മൂന്ന് ത്വലാഖും ചൊല്ലി. അതു സംബന്ധമായി നബി (സ്വ) യോട് ഇങ്ങനെ ചോദിക്കപ്പെട്ടു. ആദ്യ ഭര്‍ത്താവിന് ഈ സ്ത്രീ ഇനി അനുവദിക്കപ്പെടുമോ? ഇല്ലെന്നായിരുന്നു അവിടുന്ന് പ്രതിവചിച്ചത്”

📕(സുനനുല്‍ ബൈഹഖി വാള്യം 7, പേജ് 329). ഇബ്നു ഹജര്‍ (റ) പറയുന്നു. ഈ ഹദീസില്‍ മുന്ന് ത്വലാഖും ചൊല്ലി എന്നതിന്റെ ബാഹ്യം തന്നെ മൂന്നും ഒരുമിച്ച് ചൊല്ലിയെന്നത്രെ (ഫത്ഹുല്‍ ബാരി വാള്യം 9, പേജ് 267).📋

💥 മുജാഹിദില്‍ നിന്നും നിവേദനം.”ഒരാള്‍ ഇബ്നു അബ്ബാസിനോടു ഇങ്ങനെ പറഞ്ഞു: ഞാനെന്റെ ഭാര്യയെ നൂറ് ത്വലാഖും ചൊല്ലിയിരിക്കുന്നു. അവിടുന്നിപ്രകാരം പ്രതിവചിച്ചു. മൂന്നെണ്ണം നീ പിടിക്കുക. തൊണ്ണൂറ്റി ഏഴെണ്ണം ഒഴിവാക്കുകയും ചെയ്യുക”.

📕ഇമാം ശാഫിഈ (റ) യുടെ ഇഖ്തിലാഫുല്‍ ഹദീസ് വാള്യം 6, പേജ് 180, സുനുല്‍ കുബ്റ വാള്യം 7, പേജ് 337, മുസ്വന്നഫു ഇബ്നി അബീ ശൈബ  വാള്യം 5, പേജ് 120, മുസ്വന്നഫു അബ്ദി ര്‍റസാഖ് വാള്യം 6, പേജ് 396.📋

💥 മുജാഹിദ് (റ) വില്‍ നിന്ന് സ്വഹീഹായ പരമ്പരയിലൂടെ അബൂദാവൂദ് (റ) നിവേദനം. മുജാഹിദ് (റ) പറഞ്ഞു: “ഞാന്‍ ഇബ്നു അബ്ബാസി (റ) ന്റെ അരികിലായിരുന്നപ്പോള്‍ ഒരാള്‍ വന്ന് തന്റെ ഭാര്യയെ മൂന്ന് ത്വലാഖും ചൊല്ലിയതായി പറഞ്ഞു. അവിടുന്നു അല്‍പ സമയം മൌനം ദീക്ഷിച്ചു. ഞങ്ങള്‍ ധരിച്ചത് അവളെ അയാളിലേക്ക് തന്നെ മടക്കിക്കൊടുക്കു മെന്നായിരുന്നു. ശേഷം ഇങ്ങനെ പറഞ്ഞു. നിങ്ങളില്‍ ചിലരൊക്കെ വിഡ്ഢിത്തം പ്രവര്‍ത്തിക്കും. പിന്നെ ഇബ്നു അബ്ബാസ്, ഇബ്നു അബ്ബാസ് എന്ന് വിളിച്ചു വിലപിക്കും. അല്ലാഹുവിനെ സൂക്ഷിച്ചവന് അല്ലാഹു ഒരു വഴി വെച്ചു കൊടുക്കുമെന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്. നിശ്ചയം നീ അല്ലാഹുവിനെ സൂക്ഷിച്ചില്ല. അതുകൊണ്ടു തന്നെ നിനക്ക് ഞാനൊരു വഴിയും കാണുന്നില്ല. നീ നിന്റെ നാഥനു വിപരീതം ചെയ്തിരിക്കുന്നു

📕(ഫത്ഹുല്‍ ബാരി വാള്യം 9, പേജ് 362, സുര്‍ഖാനി (റ) യുടെ ശറഫുല്‍ മുവത്വ വാള്യം 3, പേജ് 167).📋

💥 ഇമാം സുര്‍ഖാനി (റ) തുടരുന്നു: “മൂന്ന് ത്വലാഖ് ഒരുമിച്ച് ചൊല്ലിയാല്‍ മൂന്നും സംഭവിക്കു മെന്നതുകൊണ്ട് ഇബ്നു അബ്ബാസ് (റ) ഫത്വ നല്‍കിയതായി നിരവധി പരമ്പരകളിലൂടെ വന്നിട്ടുണ്ട്”

📕(ശറഹുല്‍ മുവത്വ വാള്യം 3, പേജ് 167)📋.

💥ഹമ്പലീ മദ്ഹബുകാരനായ ഇബ്നു ഖുദാമ (റ) പറയുന്നു : ഇബ്നു അബ്ബാസ് (റ) ല്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുപോലെ അബൂഹുറൈറഃ (റ), ഇബ്നു ഉമര്‍ (റ), ഇബ്നു മസ്ഊദ് (റ), അനസ് (റ) അബ്ളുല്ലാഹി ബ്നു അംറ് (റ) തുടങ്ങിയവരില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. താബിഉകളും ശേഷ മുള്ളവരുമായ ഇമാമുകളില്‍ നിന്ന് ബഹുഭൂരിപക്ഷം പണ്ഢിതരും പറയുന്നത് ഇതുതന്നെ യാണ്

📕(ഇബ്നു ഖുദാമഃ (റ) യുടെ മുഗ്നി വാള്യം 7, പേജ് 104).📋

💥 ഉധ്യത ഹദീസുകളുടെയും മറ്റും പിന്‍ബലത്തോടെ തന്നെയാണ് മുസ്ലിം ലോകം മൂന്ന് ത്വലാഖും ഒന്നിച്ചു ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമെന്ന് പറയുന്നത്. അതിന്നെതിരില്‍ ഉല്‍പതിഷ്ണു വിഭാഗം പ്രധാനമായും എഴുന്നള്ളിക്കുന്നത് ഇബ്നു അബ്ബാസി (റ) ല്‍ നിന്ന് തന്നെയുള്ള മറ്റൊരു ഹദീസാണ്. “അവര്‍ പറഞ്ഞു: നബി (സ്വ) യുടെയും അബൂ ബക്ക്ര്‍ സിദ്ദീഖി (റ) ന്റെയും കാലഘട്ടങ്ങളിലും ഉമര്‍ (റ) ന്റെ ഭരണകാലത്ത് നിന്നുള്ള രണ്ടു വര്‍ഷങ്ങളിലും മൂന്ന് ത്വലാഖ് ഒന്നായിട്ടാണ് പരിഗണിച്ചിരുന്നത്. അങ്ങനെ ഉമര്‍ (റ) ഇപ്ര കാരം പറയുകയുണ്ടായി. നിശ്ചയം ഇപ്പോള്‍ മുമ്പ് സാവകാശം പ്രവര്‍ത്തിച്ചിരുന്ന കാര്യ ത്തില്‍ (മേല്‍ പദം പ്രയോഗിക്കുന്നത്) ജനങ്ങള്‍ ധൃതി കൂട്ടിയിരിക്കയാണ്. അതുകൊണ്ടു മൂന്നും സംഭവിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. അങ്ങനെ മൂന്നും സംഭവി ക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി

📕(മുസ്ലിം വാള്യം 1, പേജ് 478).📋

💥ഈ ഹദീസ് സംബന്ധമായി, ഇബ്നു സുറൈജി (റ) ന്റെയും മറ്റും വിശദീകരണം കാണുക:“ഒരാള്‍ തന്റെ ഭാര്യയോട് അന്‍തി ത്വാലിഖുല്‍ (നീ ത്വലാഖ് ചൊല്ലപ്പെട്ടവളാണ്) എന്ന പദം മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു പറയുന്നതിനെ സംബന്ധിച്ചാണ് ഹദീസില്‍ പറഞ്ഞിട്ടുള്ളത്. ആദ്യകാലത്തുള്ള ജനങ്ങള്‍ നിഷ്കളങ്കരും വക്രതയില്ലാത്തവരുമായതിനാല്‍ തങ്ങള്‍ വല്ലപ്പോഴും ഇങ്ങനെ ആവര്‍ത്തിച്ചു പറയുന്നതുകൊണ്ട് വിവക്ഷ ആദ്യ പദത്തെ ശക്തിപ്പെടുത്തല്‍ മാത്രമാണെന്ന് അവര്‍ പറഞ്ഞാല്‍ അന്നൊക്കെ സ്വീകരിക്കപ്പെടുമായി രുന്നു. പില്‍ക്കാലത്ത് (ഈ പദം പ്രയോഗിക്കുന്ന) ജനങ്ങള്‍ ഗണ്യമായി വര്‍ധിക്കുകയും വക്രതയും മറ്റും അവരില്‍ കൂടിവരികയും ചെയ്തപ്പോള്‍ തങ്ങള്‍ ആദ്യപദത്തെ ശക്തി പ്പെടുത്തല്‍ മാത്രമുദ്ദേശിച്ചാണ് രണ്ടാമതും മൂന്നാമതും ആവര്‍ത്തിച്ചതെന്നു പറഞ്ഞാല്‍ അതു സ്വീകരിക്കപ്പെടാന്‍ പറ്റില്ലെന്നും ആവര്‍ത്തിച്ച് പറയുന്നതുകൊണ്ടവര്‍ ഉദ്ദേശിക്കുന്നത് മൂന്ന് ത്വലാഖ് തന്നെയായി കണക്കാക്കുമെന്നും ഉമര്‍ (റ) പ്രസ്താവിക്കുകയും അതുകൊ ണ്ടുതന്നെ ഇനി മേല്‍ വല്ലവനും ആ പദം മൂന്ന് തവണ ആവര്‍ത്തിച്ചു പ്രയോഗിച്ചാല്‍ മൂന്ന് ത്വലാഖും സംഭവിച്ചതായിതന്നെ പരിഗണിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇബ്നു സുറൈജ് (റ) പറഞ്ഞ ഈ മറുപടിയെ ഇമാം ഖുര്‍ത്വുബി നല്ല മറുപടിയായി വിശേഷിപ്പി ക്കുകയും അതിനെ ഉമര്‍ (റ) ന്റെ വാക്ക് കൊണ്ടുതന്നെ ശക്തിപ്പെടുത്തുകയും ചെയ്തിരി ക്കുന്നു. ഇമാം നവവി (റ) പറയുന്നതു ഏറ്റവും പ്രബലമായ മറുപടി ഇതാണ്”

📕(ഫത്ഹുല്‍ ബാരി വാള്യം 9, പേജ് 364).

ഇപ്രകാരം ശറഹു മുസ്ലിം വാള്യം 10, 71, ഇര്‍ശാദുസ്സാരി വാള്യം 8, പേജ് 133, സുര്‍ഖാനി (റ) യുടെ ശറഹുല്‍ മുവത്വഅ് വാള്യം 3, പേജ് 167 ലും കാണാം.📋

💥 “നിന്റെ മൂന്ന് ത്വലാഖും ചൊല്ലി” എന്ന് ഒറ്റ വാചകത്തിലായി പറയുന്നതിനെ പരാമര്‍ശിച്ചല്ല ഹദീസെന്നും നിന്റെ ത്വലാഖ് ചൊല്ലപ്പെട്ടിരിക്കുന്നുവെന്ന പദം മൂന്ന് തവണ ആവര്‍ത്തിക്കു ന്നതിനെ പരാമര്‍ശിക്കുക മാത്രമാണ് ഹദീസെന്നും ചുരുക്കും. അപ്പോള്‍ നിന്നെ മൂന്ന് ത്വലാഖും ചൊല്ലി എന്ന പദം മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചാല്‍ മൂന്നും സംഭവിക്കുമെന്ന് ഇബ്നു അബ്ബാസ് (റ) ഫത്വ നല്‍കിയതായി സ്ഥിരപ്പെട്ട ഹദീസുകളോട് ഇബ്നു അബ്ബാസി (റ) ന്റെ തന്നെ ഈ ഹദീസ് ഒരിക്കലും എതിരാകുന്നില്ല. ഈ ഹദീസിന്റെ ബാഹ്യം മാത്രം പിടിച്ചവരാണ് വൈരുദ്ധ്യം കാണുന്നത്. അതുകൊണ്ടുതന്നെ ഈ ബാഹ്യം ശരിയാവുകയില്ലെന്നാണ് പണ്ഢിത പക്ഷം.

ഈ ഹദീസിന്റെ ബാഹ്യത്തെ നിങ്ങളെന്തു കൊണ്ട് നേരിടുമെന്ന് അഹ്മദ് ബ്നു ഹമ്പല്‍ (റ) നോട് ഇസ്റമ് (റ) ചോദിച്ചപ്പോള്‍ അവി ടുന്നിപ്രകാരം പറഞ്ഞു. ഇബ്നു അബ്ബാസി (റ) ല്‍ നിന്ന് നിരവധി പരമ്പരികളിലൂടെ ജനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഈ ഹദീസിന്റെ ബാഹ്യത്തോട് വിയോജിപ്പുള്ള താണ്. പിന്നെ മൂന്ന് ത്വലാഖും ഞാന്‍ ചൊല്ലി എന്ന വാചകം കൊണ്ട് മൂന്നും സംഭവി ക്കുമെന്ന് ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി വന്നിട്ടുള്ള ഹദീസുകളെ ഇമാം അഹ്മദ് ബ്നു ഹമ്പല്‍ (റ) എണ്ണിപ്പറയുകയുണ്ടായി”

📕(ഇബ്നു ഖുദാമഃ (റ) യുടെ മുഗ്നി വാള്യം 7, പേജ് 105).📋

❌❌❌ ചുരുക്കത്തില്‍, മൂന്ന് ത്വലാഖും ഒരുമിച്ചു ചൊല്ലിയാല്‍ ഒന്നു മാത്രമെ സംഭവിക്കുകയുള്ളു വെന്ന ആശയത്തെ പണ്ഢിത ലോകം അവഗണനയുടെ ചവറ്റു കൊട്ടയിലേക്കെറിഞ്ഞ താണെന്നും അതു വാരിപ്പുണര്‍ന്നവരാണ് പുത്തന്‍ കൂറ്റുകാരെന്നും സുന്നത്തിന്റെ പിന്‍ബലം ലോക മുസ്ലിം സമൂഹത്തിനു തന്നെയാണെന്നും മേല്‍ വിശദീകരണങ്ങളില്‍ നിന്നു വ്യക്തമായി.❌❌❌

💥 ഇമാം സുര്‍ഖാനി (റ) പറയുന്നു: “മൂന്ന് ത്വലാഖും ഒരുമിച്ചു ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമെന്നാണ് ബഹുഭൂരിപക്ഷവും പറയുന്നത്. എന്നല്ല, തല്‍വിഷയകമായി ഇജ് മാഅ് ഉള്ളതായി ഇബ്നു അബ്ദില്‍ ബര്‍റ് (റ) ഉദ്ധരിച്ചിട്ടുണ്ട്. അതിന്റെ എതിരിലുള്ള അഭിപ്രായം തള്ളപ്പെട്ട ശാദ്ദ് മാത്രമാണെന്നും ഇബ്നു അബ്ദില്‍ ബര്‍റ് (റ) പറയുന്നു

📕(ശറഹുല്‍ മുവത്വഅ് വാള്യം 3, പേജ് 167).📋

💥 ഇമാം ഐനി (റ) എഴുതുന്നു: “താബിഉകളില്‍ നിന്നും പില്‍ക്കാലക്കാരില്‍ നിന്നു മുള്ള പണ്ഢിത മഹാഭൂരിപക്ഷത്തിന്റെ മദ്ഹബ് മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമെന്നാണ്. പക്ഷേ, അങ്ങനെ ചെയ്യുന്നത് കുറ്റമത്രെ. ഈ അഭിപ്രായ ത്തിലാരെങ്കിലും വിഘടിച്ചിട്ടുണ്ടെങ്കില്‍ അവന്‍ അഹ്ലുസ്സുന്നയുടെ വിരോധിയും ഒറ്റപ്പെട്ട വനുമാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഈ അഭിപ്രായത്തെ പിടികൂടിയിരി ക്കുന്നത് പുത്തന്‍ പ്രസ്ഥാനക്കാരും സമൂഹത്തില്‍ നിന്നൊറ്റപ്പെട്ടതുകൊണ്ട് അവഗണിക്കപ്പെട്ട ചിലരുമാണ്”

📕(ഉംദതുല്‍ ഖാരി വാള്യം 17, പേജ് 12).📋

💥 ഇബ്നു ഹജര്‍ (റ) പറയുന്നതു കാണുക:”മൂന്ന് ത്വലാഖും സംഭവിത്തുമെന്ന തില്‍ പരിഗണനീയമായ ഭിന്നാഭിപ്രായമൊന്നുമില്ല. ഭിന്നാഭിപ്രായം രേഖപ്പെടുത്തിവരെ എല്ലാ മദ്ബഹിന്റെ ഇമാമുകളും ആക്ഷേപിച്ചിരിക്കയാണ്. പില്‍ക്കാലക്കാരില്‍പ്പെട്ട ഗണനീ യനല്ലാത്ത ഒരു വ്യക്തി ഈ അഭിപ്രായത്തെ തിരഞ്ഞെടുത്ത് ഫത്വ നല്‍കിയെന്നും അല്ലാഹു നിന്ദിക്കുകയും വഴിപിഴപ്പിക്കുകയു ചെയ്ത ചിലര്‍ അയാളെ അനുഗമിച്ചുവെന്നും ഇമാമുകള്‍ പറയുന്നു”

📕(തുഹ്ഫ വാള്യം 8, പേജ് 83).📋

❓❓❓ ഇബ്നു ഹജറി (റ) ന്റെ വാക്കുകള്‍ കാണുക: നമ്മുടെ കാലഘട്ടത്തിലെ ചിലര്‍ പുതിയ ആശയവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നുവെന്ന് ഇമാം സുബ്കി (റ) പ്രസ്താവി ക്കുന്നു. ഇബ്നു തൈമിയ്യയെ ഉദ്ദേശിച്ചാണ് അപ്പറഞ്ഞത്. അതുകൊണ്ടാണ് ഇസ്സുബ്നു ജമാഅത് (റ) അയാളെ കുറിച്ച് വഴി പിഴച്ചവനും വഴി പിഴപ്പിക്കുന്നവനുമാണെന്ന് വിശേഷിപ്പിച്ചത്’

📕(തുഹ്ഫ വാള്യം 8, പേജ് 84).📋

❗ഇബ്നു തൈമിയ്യയുടെ പല ആശയങ്ങളും ഇന്നുള്ള ചിലര്‍ വാരിപ്പുണര്‍ന്നതില്‍ ഒന്നാണ് ത്വലാഖ് പ്രശ്നം. മൂന്നും ഒരുമിച്ചു ചൊല്ലിയാല്‍ ഒന്നേ പോവുകയുള്ളുവെന്നതു അതില്‍ പെടുന്നു. ലോക മുസ്ലിം ജനതക്ക് തികച്ചും അന്യമാണ് ഈ വാദം.

💥 ഒരേ സമയം മൂന്ന് ത്വലാഖ് ചൊല്ലിയാല്‍ നാല് മദ്ഹബ് പ്രകാരവും മൂന്നു ത്വലാഖും സംഭവിക്കും.  നാല് മദ്ഹബിലും ഉള്‍പെടാത്ത ചില പണ്ഡിതന്മാര്‍ക്ക് ഒന്ന് മാത്രമേ സംഭവിക്കുകയുള്ളൂവെന്ന അഭിപ്രായമുണ്ട്. ഇബ്നു തൈമിയയും ഇങ്ങനെ ഒരഭിപ്രായം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ത്വലാഖ് ചെല്ലുന്നത് ഇസ്‌ലാം ഏറെ നിരുത്സാഹപ്പെടുത്തുകയും അതിനെതിരെ ശക്തമായി താക്കീത്‌ നല്‍കുകയും ചെയ്തിട്ടുണ്ട്.

വിവാഹമോചനം ഇസ്‍ലാം അനുവദിച്ചിട്ടുണ്ടെങ്കിലും ഏറെ നിരുത്സാഹപ്പെടുത്തിയിട്ടുമുണ്ട്.  അല്ലാഹു പറയുന്നു:

وَعَاشِرُوهُنَّ بِالْمَعْرُوفِ فَإِنْ كَرِهْتُمُوهُنَّ فَعَسَى أَنْ تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا

അവരോട് (സ്ത്രീകളോട്) നല്ല നിലക്ക് വര്‍ത്തിക്കുക. ഇനി അവരോട് വെറുപ്പ് തോന്നിയാല്‍ (ക്ഷമിക്കുക. എന്തുകൊണ്ടെന്നാല്‍) നിങ്ങള്‍ ഒരു സാധനത്തെ വെറുക്കുകയും അല്ലാഹു അതില്‍ നിങ്ങള്‍ക്ക് ധാരാളം നന്മ ഉള്‍ക്കൊള്ളിക്കുകയും ചെയ്‌തെന്നു വന്നേക്കാം.

💥 സ്ത്രീകളുടെ കാര്യങ്ങളൊക്കെ നോക്കി നടത്തണമെന്ന് പുരുഷന്മാരോട് കല്‍പിച്ച ശേഷം അല്ലാഹു പറയുന്നു:

وَاللَّاتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ فَإِنْ أَطَعْنَكُمْ فَلَا تَبْغُوا عَلَيْهِنَّ سَبِيلًا إِنَّ اللَّهَ كَانَ عَلِيًّا كَبِيرًا

ഏതെങ്കിലും സ്ത്രീകള്‍ അനുസരണക്കേട് കാണിക്കുമെന്ന് ഭയപ്പെടുന്നുവെങ്കില്‍ അവരെ നിങ്ങള്‍ ഉപദേശിക്കുക; (അത് ഫലിക്കാതെ വന്നാല്‍) ശയനസ്ഥാനങ്ങളില്‍ അവരെ വെടിയുക; (അതും ഫലപ്രദമായില്ലെങ്കില്‍) അവരെ അടിക്കുക. അങ്ങനെ നിങ്ങള്‍ക്ക് കീഴടങ്ങിയാല്‍ അവരെ സംബന്ധിച്ച് മറ്റൊരു മാര്‍ഗവും അന്വേഷിക്കരുത്. നിശ്ചയമായും അല്ലാഹു ഉന്നതനും വലിയവനുമാകുന്നു.

✅✅✅ ഇനിയും അവസരം നല്‍കുന്നത് ചൂഷണത്തിന് കാരണമായേക്കാമെന്നത് കൊണ്ടാണ് മൂന്നില്‍ പരിമിതിപ്പെടുത്തിയത്. ഒറ്റത്തവണയായി ഈ മൂന്നവസരവും ഉപയോഗിച്ചവരെ നബി തങ്ങള്‍ ശക്തമായ ഭാഷയില്‍ തന്നെ വിമര്‍ശിച്ചിട്ടുണ്ട്.

നസാഈ ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം: مَحْمُودَ بْنَ لَبِيدٍ قَالَ: أُخْبِرَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنْ رَجُلٍ

، طَلَّقَ امْرَأَتَهُ ثَلَاثَ تَطْلِيقَاتٍ جَمِيعًا، فَقَامَ غَضْبَانًا، ثُمَّ قَالَ: «أَيُلْعَبُ بِكِتَابِ اللهِ، وَأَنَا بَيْنَ أَظْهُرِكُمْ» حَتَّى قَامَ رَجُلٌ فَقَالَ: يَا رَسُولَ اللهِ أَلَا أَقْتُلُهُ؟ 

മൂന്നു ത്വലാഖും ചൊല്ലിയ ഒരാളെ കുറിച്ച് വിവരമറിഞ്ഞപ്പോള്‍ ദേശ്യപ്പെട്ട് കൊണ്ട് നബി തങ്ങള്‍ പറഞ്ഞു, ഞാന്‍ നിങ്ങള്‍ക്കിടയിലുണ്ടായിരിക്കെ നിങ്ങള്‍ അല്ലാഹുവിന്റെ കിതാബ് കൊണ്ട് കളിക്കുകയാണോ? ഘട്ടംഘട്ടമായി അല്ലാഹു ഉപയോഗിക്കാന്‍ പറഞ്ഞ മൂന്ന് ത്വലാഖ് ഒറ്റത്തവണയായി ഉപയോഗിച്ചവന്‍ അല്ലാഹുവിന്റെയും റസൂലിന്റെയും കോപത്തിനര്‍ഹനായിത്തീരും..

പള്ളിയും , ഭൗതിക സംസാരങ്ങളും




മസ്ജിദ് എന്ന വാക്കിന്റെ അര്‍ഥം സുജൂദ് ചെയ്യുന്ന സ്ഥലം എന്നാണ്. പള്ളിയില്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം നമസ്‌കാരം എന്ന ആരാധനയാണ്. ഇസ്‌ലാം നിശ്ചയിച്ച അടിസ്ഥാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട അനുഷ്ഠാനമാണത്. ഏറ്റവും സാന്ദ്രതയുള്ള അനുഷ്ഠാനം. 'തക്ബീറത്തുല്‍ ഇഹ്‌റാമി'ലൂടെ നമസ്‌കാരത്തില്‍ പ്രവേശിക്കുന്നത് മുതല്‍ 'അസ്സലാമുഅലൈക്കും' എന്ന് പറഞ്ഞ് വിരമിക്കുന്നത് വരെയുള്ള സമയത്ത്, മനസ്സും ശരീരവും ആത്മാവും ബുദ്ധിയും എല്ലാം ഒരേ കേന്ദ്രത്തിലേക്ക് തിരിഞ്ഞ് നില്‍ക്കുന്ന, എല്ലാ പ്രവൃത്തികളും എല്ലാ വാക്കുകളും ഒരേ കേന്ദ്രബിന്ദുവില്‍ ആയിത്തീരുന്ന ഗാഢമായ ഒരു ആരാധനയാണ് നമസ്‌കാരം. ആ നമസ്‌കാരം നിര്‍വഹിക്കുന്ന സ്ഥലമാണ് പള്ളി. പക്ഷേ പള്ളിക്ക് പേരിട്ടപ്പോള്‍ 'നമസ്‌കാരം നിര്‍വഹിക്കുന്ന സ്ഥലം' എന്ന് പറയുന്നതിന് പകരം, നമസ്‌കാരത്തിലെ അങ്ങേയറ്റത്തെ ഒരു മുഹൂര്‍ത്തത്തെ കുറിക്കുന്ന സുജൂദ് എന്ന പദവുമായി ബന്ധിപ്പിക്കുകയാണ് ചെയ്തത്.


💥 അബൂ ഹുറൈറ(റ) ഉദ്ധരിക്കുന്നു. റസൂലുല്ലാഹി(സ) നിര്‍ദ്ദേശിച്ചു: കൈമോശം വന്ന സാധനം പള്ളിയില്‍ വിളിച്ചന്വേഷിക്കുന്നവനെ ആരെങ്കിലും കേള്‍ക്കാനിടയായാല്‍ അവന്‍ ഇപ്രകാരം പറഞ്ഞു കൊള്ളട്ടെ. ”അല്ലാഹു അത് നിനക്ക് തിരിച്ചു നല്‍കാതിരിക്കട്ടെ”. എന്തു കൊണ്ടെന്നാല്‍ തീര്‍ച്ചയായും പള്ളികള്‍ ഇതിനു വേണ്ടി നിര്‍മ്മിക്കപ്പെട്ടവയല്ല (മുസ്‌ലിം 568).

💥 അബൂ ഹുറൈറ(റ) ഉദ്ധരിക്കുന്നു. റസൂലുല്ലാഹി(സ) പ്രസ്താവിച്ചു. പള്ളിയില്‍ ക്രയമോ വിക്രയമോ നടത്തുന്നവനെ നിങ്ങള്‍ കണ്ടാല്‍ ”നിന്റെ കച്ചവടം അല്ലാഹു ലാഭകരമാക്കാതിരിക്കട്ടെ” എന്നു പറഞ്ഞു കൊള്ളുക. കൈമോശം വന്ന സാധനം പള്ളിയില്‍ വിളിച്ചന്വേഷിക്കുന്നവനെ നിങ്ങള്‍ കണ്ടാല്‍ ”അതു നിനക്ക് അല്ലാഹു തിരിച്ചു നല്‍കാതിരിക്കട്ടെ” എന്നു പറഞ്ഞു കൊള്ളുക (തുര്‍മുദി 1321).

💥 അബൂ ഹുറൈറ(റ) പ്രസ്താവിച്ചു. റസൂലുല്ലാഹി(സ) പറയുന്നതായി ഞാന്‍ കേട്ടു: ”ഒരു സത്കാര്യം പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്നതിനു വേണ്ടി മാത്രമായി എന്റെ ഈ പള്ളിയില്‍ വല്ല വ്യക്തിയും വന്നാല്‍ അവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആയോധനം നടത്തുന്ന ജവാന്റെ സ്ഥാനത്താകുന്നു. വല്ല വ്യക്തിയും അക്കാര്യത്തിനു വേണ്ടിയല്ലാതെ വന്നാല്‍ അപരന്റെ ചരക്ക് നോക്കി നില്‍ക്കുന്ന ഒരു വ്യക്തിയുടെ സ്ഥാനത്താണവന്‍ (ഇബ്‌നു മാജ, ശുഅബുല്‍ ബൈഹഖി: മിശ്കാത്ത് 742).

💥 അംറുബ്‌നു ശുഐബ് തന്റെ പിതാവില്‍ നിന്നും അദ്ദേഹം തന്റെ പിതാമഹനില്‍ നിന്നും നിവേദനം ചെയ്യുന്നു. പള്ളിയില്‍ പരസ്പരം കവിതാലാപന മത്സരം നടത്തുന്നതും അവിടെ ക്രയവിക്രയം നടത്തുന്നതും വെള്ളിയാഴ്ച ദിവസം നിസ്‌കാരത്തിനു മുമ്പ് പള്ളിയില്‍ വിജ്ഞാന സദസ്സുകള്‍ സംഘടിപ്പിക്കുന്നതും റസൂലുല്ലാഹി(സ) നിരോധിച്ചിട്ടുണ്ട് (അബൂ ദാവൂദ് 1079, തുര്‍മുദി 322).

💥 ഉമര്‍(റ) ഒരു തയ്യല്‍ക്കാരനെ, പള്ളിയില്‍ (തയ്യല്‍ വേല ചെയ്യുന്നതായി) കണ്ടു. ഉടനെ അദ്ദേഹം അയാളെ പുറത്താക്കാന്‍ കല്‍പന നല്‍കി. അപ്പോള്‍ ചിലരിപ്രകാരം പറഞ്ഞു: ”ഓ, അമീറുല്‍ മുഅ്മിനീന്‍! ഇദ്ദേഹം പള്ളി തൂത്തു വൃത്തിയാക്കുകയും, വാതിലടക്കുകയും ചെയ്യുന്ന സേവകനാണ്”. ഉമര്‍(റ) തദവസരം പ്രതിവചിച്ചു: റസൂലുല്ലാഹി(സ) ഇപ്രകാരം പറയുന്നതായി, തീര്‍ച്ചയായും, ഞാന്‍ കേട്ടിട്ടിണ്ട്: ”നിങ്ങളിലെ തൊഴിലാളികളെ പള്ളികളില്‍ നിന്നകറ്റുക (അവരെ പള്ളിയില്‍ തൊഴിലെടുക്കാനനുവദിക്കരുത്). (മുസ്‌നദുല്‍ ഫിര്‍ദൗസ്: ദൈലമി 2567).

✅ നിസ്‌കാരം, ഖുര്‍ആന്‍ പാരായണം, ദിക്‌റ് തുടങ്ങിയ ആരാധനകള്‍ക്കുള്ളതാണ് പള്ളികള്‍. അനാശാസ്യമോ അനാവശ്യമോ ആയ പ്രവര്‍ത്തനങ്ങള്‍ അവിടെ പാടില്ല. കുളി നിര്‍ബന്ധമായ വലിയ അശുദ്ധിക്കാരന്‍, അവിടെ ഒരു നിമിഷം പോലും നില്‍ക്കാന്‍ പാടില്ല. പള്ളിയുടെ പവിത്രതക്കു നിരക്കാത്ത ഭൗതിക കാര്യങ്ങളൊന്നും പള്ളിയില്‍ നടത്താവതല്ല. കൈമോശം വന്ന സാധനം വിളിച്ചു ചോദിക്കുകയെന്നത് ആയിനത്തില്‍ പെട്ടതാണ്. ആരെങ്കിലും അങ്ങനെ ചെയ്താല്‍ കേട്ട വിശ്വാസി, ‘അത് അല്ലാഹു നിനക്കു തിരിച്ചു നല്‍കാതിരിക്കട്ടെ’ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട് തന്റെ പ്രതിഷേധമറിയിക്കണം. പള്ളിയില്‍ നിന്നു കൈമോശം വന്ന സാധനമാണെങ്കില്‍ പള്ളിയില്‍ വിളിച്ചു ചോദിക്കാമോ? പാടില്ല, പള്ളിയില്‍ നിന്നു നഷ്ടപ്പെട്ട സാധനമാണെങ്കിലും പള്ളിയില്‍ വിളിച്ചു ചോദിക്കാവതല്ല, പള്ളിയുടെ പവിത്രമായ ലക്ഷ്യത്തിനു നിരക്കാത്തതാണ് ആ പ്രവര്‍ത്തനം (ഫതാവല്‍ കുബ്‌റാ: ഇബ്‌നു ഹജര്‍ 1/175).

✅ പള്ളിയില്‍ നജസു പ്രവേശിപ്പിക്കാന്‍ പാടില്ല. ദേഹത്തില്‍ നജസുള്ളവന്‍, പള്ളിയില്‍ നജസു പകരാനിടവരുമെന്നു കണ്ടാല്‍ പള്ളിയില്‍ പ്രവേശിക്കാന്‍ പാടില്ല. പകരുകയില്ലെന്ന് ഉത്തമബോധ്യമുണ്ടെങ്കില്‍ പ്രവേശിക്കാം. ചികിത്സാര്‍ത്ഥം, പള്ളിയില്‍ നിന്ന് ശരീരത്തിലെ രക്തമെടുക്കാമോ? ഒരു പാത്രത്തിലേക്കാണെങ്കില്‍ അതു കറാഹത്തും അല്ലെങ്കില്‍ ഹറാമുമാണ്. എന്നാല്‍ മൂത്രത്തിന്റെ വിധി ഇതില്‍ നിന്നു വ്യത്യസ്തമാണ്. മൂത്രിക്കുന്നത് പാത്രത്തിലേക്കാണെങ്കിലും മൂത്രവിസര്‍ജ്ജനം പള്ളിയില്‍ നിഷിദ്ധമാണ് (ശര്‍ഹു മുസ്‌ലിം: ഇമാം നവവി 2/195).

❓നജസുള്ള വസ്ത്രത്തോടെ പള്ളിയില്‍ പ്രവേശിക്കാമോ? 

ശരീരത്തിലോ വസ്ത്രത്തിലോ നജസുള്ളവന്‍ അനിവാര്യാവശ്യത്തിനല്ലാതെ പള്ളിയില്‍ താമസിക്കല്‍ ഹറാമാണ്. നജസുള്ള ചെരിപ്പ്, പുറത്തുവെച്ചാല്‍ നഷ്ടപ്പെടുമെന്ന് ആശങ്കയുണ്ടാവുകയും അകത്തു കടത്തിയാല്‍ പള്ളിയില്‍ നജസു ബാധിക്കുകയില്ലെന്ന് ഉത്തമ ബോധ്യമുണ്ടാവുകയും ചെയ്താല്‍, പള്ളിയില്‍ പ്രവേശിപ്പിക്കാം. ഈ രണ്ടു ഉപാധികളിലൊന്നു നഷ്ടപ്പെട്ടാല്‍ അതു ഹറാമാകും (ബിഗ്‌യ പേജ്: 65).

അല്ലാമാ ഇബ്‌നു ഹജര്‍ പറയുന്നു: നജസുള്ള വസ്ത്രം ധരിക്കല്‍ (നിസ്‌കാരത്തിലും ത്വവാഫിലുമല്ലെങ്കില്‍) അനുവദനീയമാണ്. അതോടൊപ്പം തന്നെ, ആ വസ്ത്രം ധരിച്ചു കൊണ്ട്, അത്യാവശ്യമില്ലാതെ പള്ളിയില്‍ താമസിക്കല്‍ ഹറാമാണ്. കാരണം പള്ളി സംശുദ്ധമായി സൂക്ഷിക്കല്‍ നിര്‍ബന്ധമാണ് (തുഹ്ഫ 3/31).

❓വുളൂഇല്ലാതെ ചെറിയ അശുദ്ധിക്കാരനു പള്ളിയില്‍ ഇരിക്കാമോ?

ഇരിക്കാം വിരോധമില്ല. ഇക്കാര്യത്തില്‍ മുസ്‌ലിംകള്‍ ഏകോപിച്ചിട്ടുണ്ട്. ഇത് ഇഅ്തികാഫ്, മതഗ്രന്ഥ പാരായണം, ഉപദേശ ശ്രവണം, നിസ്‌കാരത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയ ആരാധനകള്‍ക്കു വേണ്ടിയാണെങ്കില്‍ സുന്നത്തും അങ്ങനെയുള്ള ലക്ഷ്യങ്ങളൊന്നുമില്ലെങ്കില്‍ അനുവദനീയവുമാണ്. നമ്മുടെ ചില പണ്ഡിതന്മാര്‍ ചെറിയ അശുദ്ധിക്കാരന്റെ പള്ളിയിലെ ഇരുത്തം കറാഹത്താണെന്നു പറഞ്ഞിട്ടുണ്ട്. ആ അഭിപ്രായം ദുര്‍ബലമാണ് (ശര്‍ഹു മുസ്‌ലിം: ഇമാം നവവി 2/194).

💥 പള്ളിയില്‍ ഒരു സാധനവും വില്‍ക്കാനോ വാങ്ങാനോ പാടില്ല. ആരെങ്കിലും നിയമ ലംഘനം നടത്തിയാല്‍ ”നിന്റെ കച്ചവടം അല്ലാഹു ലാഭകരമാക്കാതിരിക്കട്ടെ” എന്നു പ്രാര്‍ത്ഥിച്ചു പ്രതിഷേധമറിയിക്കണം. പള്ളിയില്‍ വില്‍പ്പന നടത്തുന്നവന്‍ തന്റെ അരികിലൂടെ നടന്നു പോയപ്പോള്‍ മഹാനായ അത്വാഅ് ബ്‌നു യസാര്‍ അയാളോട് പറഞ്ഞു. താങ്കള്‍ ഭൗതിക വിപണിയിലേക്ക് പോവുക. തീര്‍ച്ചയായും ഇത് പാരത്രിക വിപണിയാണ് (മര്‍ഖാത്തുല്‍ മഫാത്തീഹ് 2/409). 

❓പള്ളിയില്‍ പള്ളി കൊള്ളാമോ? (ഉറങ്ങാമോ)

കൊള്ളാം, അതിനു വിരോധമില്ലെന്നാണ് പ്രബലാഭിപ്രായം. ഇമാം നവവി പറയുന്നു: പള്ളിയില്‍ ഉറങ്ങല്‍ അനുവദനീയമാണെന്നതാണ് ശാഫിഈ പണ്ഡിതന്മാരുടെ പക്ഷം. ഇമാം ശാഫിഈ(റ) ഇക്കാര്യം തന്റെ ഉമ്മ് എന്ന ഗ്രന്ഥത്തില്‍ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്.

എതിരഭിപ്രായക്കാരുമുണ്ട്. പള്ളി കിടപ്പറയാക്കരുതെന്ന് ഇബ്‌നു അബ്ബാസ്(റ) പറയുന്നു. പള്ളിയുറക്കം കറാഹത്താണെന്നാണ് ഇമാം ഔസാഇയുടെ അഭിപ്രായം. വിദേശികള്‍ക്കു മാത്രം അനുവദനീയമെന്ന് ഇമാം മാലിക്കും യാത്രക്കാരെ പോലെയുള്ളവര്‍ക്ക് മാത്രം വിരോധമില്ലെന്ന് ഇമാം അഹ്മദും പറയുന്നു. അലിയ്യുബ്‌നു അബീ ത്വാലിബ്, ഇബ്‌നു ഉമര്‍, അഹ്‌ലുസ്സുഫത്ത് മുതലായ നിരവധി പേര്‍ പള്ളിയിലുറങ്ങിയ സംഭവങ്ങളാണ് അനുവദനീയമാണെന്ന പ്രബലാഭിപ്രായത്തിനു തെളിവ് (ശര്‍ഹു മുസ്‌ലിം 2/195).

✅ അല്ലാമാ ഇബ്‌നു സിയാദ് പറയുന്നു: പള്ളിയില്‍ ഉറക്കം അനുവദനീയമാണ്, അതില്‍ കറാഹത്തൊന്നുമില്ല. പക്ഷേ, ഒരുപാധിയുണ്ട്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാക്കുന്ന വിധം സ്ഥലം മുടക്കാതിരിക്കണം, ഇതാണ് ഉപാധി. ഇഅ്തികാഫ് ഇരിക്കുന്നവരും അല്ലാത്തവരും ഇക്കാര്യത്തില്‍ തുല്യരാണ്. വിരിപ്പു വിരിച്ചു കിടന്നുറങ്ങിയാലും പ്രസ്തുത ഉപാധിയോടെ അനുവദനീയമാണ്, കറാഹത്തില്ല. (ഗായതു തല്‍ഖീസില്‍ മുറാദ് മിന്‍ ഫതാവാ ഇബ്‌നു സിയാദ് പേജ്: 14).

❓പള്ളിയില്‍ തയ്യല്‍, ടേപ്പ്‌റേറ്റിംഗ്, ബൈന്റിംഗ് മുതലായ ജോലികള്‍ ചെയ്യാമോ?

ഇമാം നവവി ഖാളി ഇയാളിനെ ഉദ്ധരിച്ചു കൊണ്ട് പറയുന്നു: നമ്മുടെ ഗുരുവര്യന്മാരില്‍ ചിലര്‍, വ്യക്തികള്‍ക്കു മാത്രം ഗുണം കിട്ടുന്ന തൊഴിലുകള്‍ മാത്രമാണ് പള്ളിയില്‍ വിലക്കപ്പെടേണ്ടതെന്നും, അങ്ങനെ പള്ളി ഒരു വിപണിയാക്കാന്‍ പാടില്ലെന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ മുസ്‌ലിംകള്‍ക്ക് പൊതുവായിട്ട്, മതകാര്യത്തില്‍ ഗുണം കിട്ടുന്ന തൊഴിലുകള്‍ പള്ളിക്കു നിന്ദനം വരാത്തവയെങ്കില്‍, വിരോധമില്ല (ശര്‍ഹു മുസ്‌ലിം: ഇമാം നവവി 3/611).

👆 ഹസ്രത്ത് ഉമര്‍(റ) പള്ളിയില്‍ നിന്ന് പുറത്താക്കാന്‍ ആജ്ഞാപിച്ച തയ്യല്‍ക്കാരന്റെ ജോലി വ്യക്തിപരമായ ധനസമ്പാദനത്തിനുള്ള തൊഴില്‍ മാത്രമായിരുന്നു. സ്വന്തം താല്‍പര്യത്തിന് അദ്ദേഹം പള്ളി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും പള്ളി തൂത്തു വാരിയും വാതിലടച്ചും, പള്ളിക്കു ചില സേവനങ്ങള്‍ അദ്ദേഹം ചെയ്യുന്നുണ്ടെന്ന് മറ്റുള്ളവര്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ‘നിങ്ങളുടെ തൊഴിലാളികളെ പള്ളിയില്‍ നിന്നകറ്റുക’ എന്ന പ്രവാചക പ്രസ്താവന ഉണ്ടായിരിക്കെ അയാള്‍ക്ക് പ്രത്യേക പരിഗണന നല്‍കാവതല്ലെന്ന് ഉമര്‍(റ) അവരെ ബോധ്യപ്പെടുത്തുകയായിരുന്നു (നമ്പര്‍ 5).

❓പള്ളിയില്‍ ആഹാര പാനീയങ്ങള്‍ കഴിക്കുന്നതിന് വിരോധമുണ്ടോ?

മറ്റുള്ളവര്‍ക്ക് അതുകൊണ്ട് യാതൊരു ബുദ്ധിമുട്ടും ഇല്ലാതിരിക്കുകയും ആഹാര പാനീയങ്ങള്‍ക്ക് വെളുത്തുള്ളിക്കുള്ളതു പോലെ ദുര്‍ഗന്ധമില്ലാതിരിക്കുകയും ചെയ്താല്‍ അതിനു യാതൊരു ദോഷവുമില്ല, അനുവദനീയമാണ്. മറ്റുള്ളവര്‍ക്ക് വല്ല ഉപദ്രവവും ഉണ്ടാവുകയോ ആഹാര പാനീയങ്ങള്‍ക്ക് ദുര്‍ഗന്ധം ഉണ്ടാവുകയോ ചെയ്താല്‍ പള്ളിയില്‍ ഭോജന പാനങ്ങള്‍ കറാഹത്താകും. ആഹാര പാനീയങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വല്ലതും വിരിക്കുകയും പള്ളി വൃത്തികേടാകുന്നത് സൂക്ഷിക്കുകയും ചെയ്യേണ്ടതാണ് (ഗായത്തു തല്‍ഖീസില്‍ മുറാദ് പേജ്: 14).

❓കുട്ടികളെ പള്ളിയില്‍ പ്രവേശിപ്പിക്കാമോ?

ഇമാം നവവി രേഖപ്പെടുത്തുന്നത് കാണുക. നമ്മുടെ പണ്ഡിതന്മാരില്‍ ഒരു സംഘം ഇപ്രകാരം പറഞ്ഞിട്ടുണ്ട്. മൃഗങ്ങള്‍, ഭ്രാന്തന്മാര്‍, വിവേചനാശക്തി വന്നിട്ടില്ലാത്ത കൊച്ചു കുട്ടികള്‍ എന്നിവരെ സുപ്രധാനമായ ആവശ്യത്തിനു വേണ്ടിയല്ലാതെ പള്ളിയില്‍ പ്രവേശിപ്പിക്കല്‍ അനഭികാമ്യമാണ്, കറാഹത്താണ്. എന്തുകൊണ്ടെന്നാല്‍ അവര്‍ പള്ളി മലിനപ്പെടുത്താന്‍ സാധ്യതയുണ്ട്. അതു ഹറാമാണെന്ന് പറഞ്ഞുകൂടാ. കാരണം, നബി(സ) ഒട്ടകപ്പുറത്ത് ത്വവാഫ് നിര്‍വ്വഹിച്ചിട്ടുണ്ട്. (ഒട്ടകത്തെപ്പോലെത്തന്നെ ഭ്രാന്തന്മാര്‍ക്കും കുട്ടികള്‍ക്കും വിവേചനാശക്തിയില്ലാത്തതു കൊണ്ട് അതേ വിധി തന്നെയാണ് ഇവര്‍ക്കുമുള്ളത്). തിരുമേനിയുടെ ഈ പ്രവര്‍ത്തനം അനഭികാമ്യതയെ നിരാകരിക്കുന്നില്ല. കാരണം അവിടുന്ന് അപ്രകാരം ചെയ്തത് അതു ഹറാമില്ലെന്നു വ്യക്തമാക്കുവാന്‍ വേണ്ടിയോ മറ്റുള്ളവര്‍ തിരുമേനിയെ അനുകരിച്ചു പ്രവര്‍ത്തിക്കുന്നതിനു വേണ്ടി അവര്‍ കാണത്തക്കവിധം പ്രത്യക്ഷപ്പെടാനോ ആയിരിക്കാം (ശര്‍ഹു മുസ്‌ലിം 2/195).

✅ അല്ലാമാ ഇബ്‌നുസിയാദ് പറയുന്നു: ഇമാം ഖഫ്ഫാല്‍ ഫത്‌വാ നല്‍കിയതു പോലെ കുട്ടികളെ പള്ളിയില്‍ ഖുര്‍ആന്‍ പഠനം നടത്തുന്നതില്‍ നിന്ന് വിലക്കുന്നതാണ് ഏറ്റവും സൂക്ഷ്മമായ നടപടി. എന്തുകൊണ്ടെന്നാല്‍ അതില്‍ പള്ളിക്കു നിന്ദനവും സുരക്ഷാരാഹിത്യവും ഉണ്ടായിത്തീരുന്നതാണ്. അക്കാര്യം ദൃശ്യമായ യാഥാര്‍ത്ഥ്യമാണല്ലോ. കുട്ടിയെ പള്ളിയില്‍ പ്രവേശിപ്പിക്കല്‍ അനുവദനീയമാണെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളതിന്റെ ഉദ്ദേശ്യം അധ്യാപനം അല്ലാത്ത കാരണത്തിനു വേണ്ടി എന്നാണ്. എന്തുകൊണ്ടെന്നാല്‍ അധ്യാപനം കൊണ്ടുണ്ടാകുന്ന ദോഷം വളരെ കൂടുതലാണ്. (ഗായത്തു തല്‍ഖീസില്‍ മുറാദ് പേജ്: 14).

💥 പള്ളിയില്‍ വൈജ്ഞാനിക സദസ്സുകള്‍ സംഘടിപ്പിക്കുന്നത് സുന്നത്താണ്. പള്ളിയില്‍ ഇഅ്തികാഫിരിക്കുന്നവന് ഏറ്റവും ഉത്തമമായ കര്‍മ്മം മതവിദ്യ പഠിപ്പിക്കുക, അതു പാരായണം ചെയ്യുക, അതു എഴുതുക എന്നിവയാണ്. അതിനു അനിവാര്യമായും പള്ളിയില്‍ ഗ്രന്ഥങ്ങള്‍ വെക്കേണ്ടി വരും. അപ്പോള്‍ മതാധ്യാപകന്‍ തന്റെ ഗ്രന്ഥങ്ങളെ നിസ്‌കരിക്കുന്നവര്‍ക്ക് സ്ഥലപരിമിതി സൃഷ്ടിക്കാത്തവിധം പള്ളിയില്‍ വെക്കുന്നത് അനുവദനീയമാണ്. കാരണം ഗ്രന്ഥങ്ങള്‍ വെക്കല്‍ സുന്നത്തായ അധ്യാപനത്തിന്റെ മാധ്യമമാണ്. മാധ്യമങ്ങള്‍ക്ക് ലക്ഷ്യങ്ങളുടെ വിധിയാണുള്ളത് (ഗായതു തല്‍ഖീസില്‍ മുറാദ് 14).

✅ പള്ളികളില്‍ വൈജ്ഞാനിക സദസ്സുകള്‍ സംഘടിപ്പിക്കുക എന്നത് പൂര്‍വ്വകാലം തൊട്ടേ സമുദായത്തിന് സുപരിചിതമായ കാര്യമാണ്. ഒരിക്കല്‍ മഹാനായ സ്വഹാബി അബൂഹുറൈറ(റ) മദീനാ മാര്‍ക്കറ്റിലൂടെ നടന്നപ്പോള്‍ ജനങ്ങളെ ഭൗതിക വ്യാപാരങ്ങളില്‍ വ്യാപൃതരായിക്കണ്ടു. അവരെ ഒന്നു തട്ടിയുണര്‍ത്തുവാന്‍ അദ്ദേഹം പറഞ്ഞു. വിപണി വാസികളെ, നബി(സ)യുടെ അനന്തരസ്വത്ത് പള്ളിയില്‍ വീതിച്ചു കൊണ്ടിരിക്കെ നിങ്ങളെന്താ ഇവിടെ ഇരിക്കുന്നു?! ഇതു കേട്ടയുടനെ അവരെഴുന്നേറ്റു ക്രയവിക്രയം നിര്‍ത്തി പള്ളിയിലേക്കു പോയി. അവിടെ ഒരു വിഭാഗം നിസ്‌കരിക്കുന്നതായും മറ്റൊരു വിഭാഗം ഖുര്‍ആന്‍ പാരായണം ചെയ്യുന്നതായും വേറെ ഒരു വിഭാഗം ഹലാലും ഹറാമും ചര്‍ച്ച ചെയ്യുന്നതായും അവര്‍ കണ്ടു. അവരെ വിട്ടു അങ്ങാടിക്കാര്‍ അബൂഹുറൈറയുടെ അടുത്തു വന്നു ചോദിച്ചു. എവിടെയാണ് നബി(സ)യുടെ അനന്തരസ്വത്ത്? അപ്പോള്‍ നിങ്ങളെന്താണ് പള്ളിയില്‍ കണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ”ഞങ്ങള്‍ ഇന്നിന്ന കാര്യങ്ങളല്ലാതെ മറ്റൊന്നും കണ്ടില്ല” അവര്‍ മറുപടി കൊടുത്തു. അപ്പോള്‍ അദ്ദേഹം അവരോടു പറഞ്ഞു. നിങ്ങള്‍ കണ്ടിട്ടുള്ളതു തന്നെയാണ് നബി(സ)യുടെ അനന്തരസ്വത്ത്. എന്തുകൊണ്ടെന്നാല്‍ പ്രവാചകന്മാര്‍ ദീനാറോ ദിര്‍ഹമോ അനന്തരസ്വത്തായി ഉപേക്ഷിച്ചിട്ടില്ല. തീര്‍ച്ചയായും അവര്‍ അനന്തരമായി ഉപേക്ഷിച്ചിട്ടുള്ളത് മതവിജ്ഞാനം മാത്രമാണ്. അതു വല്ലവനും കൈപറ്റിയാല്‍ സമ്പൂര്‍ണ്ണമായ വിഹിതം അവന്‍ കൈപറ്റിക്കഴിഞ്ഞു. (കിഫായത്തുല്‍ അത്ഖിയാ – ശര്‍ഹു ഹിദായത്തില്‍ അദ്കിയാ പേജ് 90).

📋 👆 എന്നാല്‍ വെള്ളിയാഴ്ച ദിവസം ജുമുഅ നിസ്‌കാരത്തിനു മുമ്പ് പള്ളിയില്‍ വൈജ്ഞാനിക സദസ്സ് സംഘടിപ്പിക്കുന്നത് അഭികാമ്യമല്ല, അതു കറാഹത്താണ്. പ്രസ്തുത കാര്യമാണ് നാലാം നമ്പര്‍ ഹദീസ് നമ്മെ പഠിപ്പിക്കുന്നത്. ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇമാം ബഗ്‌വി പറയുന്നതായി കാണുക. ഈ ഹദീസില്‍ വെള്ളിയാഴ്ച ദിവസം ജുമുഅ നിസ്‌കാരത്തിനു മുമ്പ് വൈജ്ഞാനക ചര്‍ച്ചക്കു വേണ്ടി സദസ്സ് സംഘടിപ്പിക്കുന്നത് കറാഹത്താണെന്നും പ്രത്യുത പള്ളിയില്‍ ഹജറായവന്‍ ദിക്ര്‍ സ്വലാത്ത് ഖുതുബാശ്രവണം എന്നിവയില്‍ വ്യാപൃതനാവുകയാണ് വേണ്ടത് എന്നുമുള്ള അറിയിപ്പുണ്ട്. നിസ്‌കാരത്തിനു ശേഷം അതിനു യാതൊരു ദോഷവുമില്ല (ശര്‍ഹുസ്സുന്ന: ഇമാം ബഗ്‌വി 2/146).

എന്നാല്‍ വെളളിയാഴ്ച രാവിലെ ഉപദേശമോ അധ്യാപനമോ നടത്തുന്നതിനു വിരോധമില്ല. അങ്ങനെ ഉപദേശം കേള്‍ക്കുവാനോ ക്ലാസില്‍ പങ്കെടുക്കുവാനോ കാലത്തു തന്നെ പള്ളിയില്‍ വരുന്നുവെങ്കില്‍ രണ്ടു മഹത്വം ഒന്നിച്ചു നേടുവാന്‍ കഴിയും. ഒന്ന്: ജുമുഅക്ക് കാലത്ത് തന്നെ വരുക എന്നതും. രണ്ട്: വിദ്യാ ശ്രവണവും.


✅ ഇമാം ഗസ്സാലി(റ) പറയുന്നതു കാണുക. ജുമുഅക്കു മുമ്പ് സദസ്സുകളില്‍ പങ്കെടുക്കാവതല്ല. അബ്ദുല്ലാഹി ബ്‌നു ഉമര്‍(റ) ഇങ്ങനെ ഉദ്ധരിച്ചിട്ടുണ്ട്. ”നബി(സ) വെള്ളിയാഴ്ച ദിവസം നിസ്‌ക്കാരത്തിനു മുമ്പ് വൈജ്ഞാനിക സദസ്സുകള്‍ സംഘടിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്”. എന്നാല്‍ ഒരു പണ്ഡിതന്‍ അല്ലാഹുവിന്റെ ശിക്ഷാ നടപടികളെ അനുസ്മരിപ്പിച്ചു കൊണ്ടും മതകാര്യത്തില്‍ അറിവ് നല്‍കിക്കൊണ്ടും ജുമാ മസ്ജിദില്‍ കാലത്തു സംസാരിക്കുകയും ആഗതന്‍ അയാളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുവെങ്കില്‍ അവന്‍ കാലത്ത് തന്നെ ജുമുഅക്ക് വരിക, ഉപദേശം ശ്രദ്ധിച്ച് കേള്‍ക്കുക എന്നീ രണ്ട് മഹത്വങ്ങളും ഒരേ സമയം നേടിയവനാകും (ഇഹ്‌യാ 1686).

Sunday 13 November 2016

നായശല്യം: എന്താണ് പ്രതിവിധി





1) അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍ എന്ന സ്വഹാബി നബി(സ) പ്രസ്താവിച്ചതായി ഉദ്ധരിക്കുന്നു: നായകള്‍ സൃഷ്ടിവര്‍ഗ്ഗങ്ങളില്‍ പെട്ട ഒരു വര്‍ഗ്ഗമായിരുന്നില്ലെങ്കില്‍ അവയെ നിശ്ശേഷം വധിക്കുവാന്‍ ഞാന്‍ കല്‍പ്പിക്കുമായിരുന്നു. ആകയാല്‍ അവയില്‍ നിന്ന് കരിങ്കറുപ്പ് വര്‍ണ്ണമുള്ളവയെയെല്ലാം നിങ്ങള്‍ വധിച്ചു കൊള്ളുക. (അബൂദാവൂദ് 2845, ദാരിമി 208, തുര്‍മുദി 1489, നസാഈ 4280).
2) അബൂഹുറൈറ എന്ന പ്രവാചകശിഷ്യനില്‍ നിന്ന് നിവേദനം: റസൂലുല്ലാഹി(സ) പ്രസ്താവിച്ചു: ഒരു നായ, ദാഹം നിമിത്തം ചാവാറായിരിക്കെ ഒരു കിണറിനു ചുറ്റും വട്ടം കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഇസ്‌റാഈല്യരില്‍ പെട്ട ഒരു വേശ്യസ്ത്രീ അതിനെ കാണാനിടയായി. തദവസരം അവള്‍ തന്റെ ഷൂ അഴിച്ച് അതുപയോഗിച്ച് കിണറ്റില്‍ നിന്ന് വെള്ളം കോരിയെടുത്ത് നായയെ കുടിപ്പിച്ചു. അത് നിമിത്തം ആ വേശ്യക്ക് അവളുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുത്തു (ബുഖാരി 3467, മുസ്‌ലിം 2245).
3) അബൂ ഹുറൈറ(റ)യില്‍ നിന്ന് തന്നെ നിവേദനം: അല്ലാഹുവിന്റെ തിരുദൂതര്‍ അരുള്‍ ചെയ്തു. മൃഗങ്ങള്‍ക്ക് കാവലായ നായയോ വേട്ടനായയോ കൃഷിനായയോ അല്ലാത്ത വല്ല നായയേയും വല്ല വ്യക്തിയും വളര്‍ത്തു മൃഗമായി സൂക്ഷിച്ചു വെച്ചാല്‍ അവന്റെ കര്‍മ്മഫലത്തില്‍ നിന്ന് പ്രതിദിനം ഒരു വിഹിതം കുറഞ്ഞ് കൊണ്ടേയിരിക്കും (ബുഖാരി 2322, മുസ്‌ലിം 2575).
4) സ്വഹാബി പ്രമുഖനായ അലി(റ) ഉദ്ധരിക്കുന്നു: റസൂല്‍(സ) പ്രഖ്യാപിച്ചു. ജീവികളുടെ ചിത്രമോ നായയോ വലിയ അശുദ്ധിക്കാരനോ ഉള്ള വീട്ടില്‍ മലക്കുകള്‍ പ്രവേശിക്കുകയില്ല (അബൂദാവൂദ് 227, നസാഈ 661).
5) അംറുബ്‌നു ശുഐബ്, അദ്ദേഹത്തിന്റെ പിതാവില്‍ നിന്നും, പിതാവ് തന്റെ പിതാമഹനില്‍ നിന്നും ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ തിരുദൂതര്‍ വധിക്കപ്പെട്ട ഒരാളെ കാണാനിടയായി. ‘ഇയാളുടെ അവസ്ഥയെന്ത്?’ തിരുമേനി ചോദിച്ചു. അപ്പോള്‍ ആളുകള്‍ പറഞ്ഞു. അദ്ദേഹം ബനൂ സുഹ്‌റ കുടുംബത്തിന്റെ ആടുകളില്‍ കടന്നാക്രമണം നടത്തുകയും അവയില്‍ ഒരാടിനെ പിടിച്ചെടുക്കുകയും ചെയ്തു. തദവസരം ആ മൃഗങ്ങളെ കാത്തുസംരക്ഷിച്ചു കൊണ്ടിരുന്ന ഒരു നായ അയാളുടെ മേല്‍ ചാടിവീഴുകയും അയാളെ വധിക്കുകയും ചെയ്തു. നബി(സ) അതു കേട്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു. ”അയാള്‍ സ്വന്തത്തെ കൊല്ലുകയും കുടുംബത്തിന് അതിന്റെ പിഴയവകാശം നഷ്ടപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, അയാള്‍ തന്റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുകയും തന്റെ സഹോദരനെ വഞ്ചിക്കുകയും ചെയ്തു”. (ഈ വിഷയത്തില്‍, യജമാനനോടു കൂറു പുലര്‍ത്തിയ) ആ നായ അയാളെക്കാള്‍ നന്നായിത്തീര്‍ന്നു. (ഹയാത്തുല്‍ഹയവാന്‍: കമാലുദ്ദീന്‍ ദമീരി 2/379).
6) അബൂ ഹുറൈറയില്‍ നിന്നു നിവേദനം: നബി(സ) ഒരു അന്‍സാരി കുടുംബത്തിന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു. അതിന്റെ സമീപത്തു തന്നെ മറ്റൊരു വീടുണ്ടായിരുന്നു. ഇവിടെ വരാതെ അവിടെ മാത്രമുള്ള വരവ് ഈ വീട്ടുകാര്‍ക്ക് വിഷമം സൃഷ്ടിച്ചു. അവര്‍ സങ്കടപ്പെട്ടു: അല്ലാഹുവിന്റെ തിരുദൂതരെ, അങ്ങ് അയാളുടെ വീട്ടില്‍ വരുന്നു, ഞങ്ങളുടെ വീട്ടില്‍ വരുന്നില്ല! നബി(സ) പ്രതിവചിച്ചു: ”അതിനു കാരണമുണ്ട്, നിങ്ങളുടെ വീട്ടില്‍ നായയുണ്ട്”. അപ്പോള്‍ അവര്‍ പറഞ്ഞു: ”എങ്കില്‍ അവരുടെ വീട്ടില്‍ മാര്‍ജാരനുണ്ടല്ലോ?”. നബിതിരുമേനി(സ) ഉടനെ മറുപടി നല്‍കി: ”മാര്‍ജാരന്‍ ഒരു ഹിംസ്ര ജന്തു മാത്രമാണ്. (അതു നായയെപ്പോലെ മലിനമല്ല). (ഇമാം അഹ്മദ്: മജ്മഉസ്സവാഇദ് 1/286, 4/45).
7) ഇബ്‌നു അബ്ബാസി (റ)ല്‍നിന്ന് നിവേദനം: ജീവനുള്ള ഏതൊരു വസ്തുവിനെ വധിക്കുന്നതും റസൂലുല്ലാഹി(സ) നിരോധിച്ചിട്ടുണ്ട്. അത് ഉപദ്രവം സൃഷ്ടിച്ചാലൊഴികെ. (ഉപദ്രവം സൃഷ്ടിച്ചാല്‍ അനിവാര്യ ഘട്ടത്തില്‍ ജീവികളെ വധിക്കാം). (ത്വബ്‌റാനി, മജ്മഉസ്സവാഇദ് 4/42).


ചരിത്രാതീത കാലം മുതല്‍ക്കേ മനുഷ്യന്‍ ഇണക്കി വളര്‍ത്തിയിരുന്ന മൃഗമാണ് നായ. ശിലായുഗം മുതല്‍ക്കേ മനുഷ്യന്റെ സഹചാരിയായിരുന്നുവത്രെ നായ. ഭൂമിയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും നായ്ക്കളുണ്ട്. ശുനക സാന്നിധ്യമില്ലാത്ത ഒരു രാജ്യവുമില്ല. ആര്‍ട്ടിക് പ്രദേശങ്ങളില്‍ പോലും അവയുണ്ട്.
42 പല്ലുകളുള്ള ഈ ജീവി കിട്ടുമ്പോള്‍ മൂക്കറ്റം തിന്നുമെങ്കിലും ആഹാരമില്ലാതെ ദിവസങ്ങളോളം കഴിച്ചു കൂട്ടുവാന്‍ അതിനു കഴിയും. സ്വതന്ത്ര വിഹാരത്തിനും ശീഘ്രമായ ഓട്ടത്തിനും സഹായകമായ ശരീരഘടനയും കൈകാലുകളുമാണുള്ളത്. മുന്‍കാലുകളിലെ അഞ്ചും പിന്‍കാലുകളിലെ നാലും വിരലുകള്‍ ഇതിനു സഹായകമാണ്.
നായ്ക്കള്‍ പല ഇനങ്ങളുണ്ട്. വലിപ്പത്തിലും ആകൃതിയിലും പെരുമാറ്റരീതിയിലും ഘ്രാണശക്തിയിലും അവ വ്യത്യസ്തങ്ങളാണ്. അമേരിക്കന്‍ കെനല്‍ ക്ലബ്ബ് അംഗീകരിച്ചിട്ടുള്ള ശുനകയിനങ്ങള്‍ തന്നെ 150 ലേറെ വരുമത്രെ.
ശരാശരി 10 – 12 വര്‍ഷം ആയുഷ്‌കാലമുള്ള ഈ ജീവിക്കു 6 മാസം കൊണ്ട് പ്രായപൂര്‍ത്തി വരുന്നു. വര്‍ഷത്തില്‍ 2 തവണ ഇണ ചേരുന്നു. ഒരു പെണ്‍ശുനകം ഒരു തവണ പരമാവധി 12 കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. വംശ വര്‍ദ്ധനവിന് തടസ്സങ്ങളൊന്നും നേരിട്ടില്ലെങ്കില്‍ സ്വാഭാവികമായും പെറ്റുപെരുകി നാട്ടില്‍ ശ്വാനശല്യം അനുഭവപ്പെടും. കേരളനാട് ഇന്ന് അത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
പഴയ കാലങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം വര്‍ദ്ധിക്കുകയോ അവയില്‍ വല്ലതിനും പേ നായ്ക്കളുടെ കടിയേല്‍ക്കുകയോ ചെയ്താല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുത്ത് അവയെ പിടികൂടി വധിക്കുന്നതു കൊണ്ട് വലിയ ശല്യം അനുഭവപ്പെടുമായിരുന്നില്ല. ഇന്ന് ഈ സമ്പ്രദായത്തിന് ചില കേന്ദ്രങ്ങളില്‍ നിന്ന് വിലക്ക് വന്നതുകൊണ്ട് തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. കേരളത്തില്‍ ഇപ്പോള്‍ രണ്ടര ലക്ഷത്തിലധികം തെരുവ് നായ്ക്കളുണ്ടെന്ന് ജസ്റ്റീസ് എസ്. സിരിജഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി.
തെരുവുനായ്ക്കള്‍ ഇന്ന് മലയാള നാട്ടില്‍ വിവാദ വിഷയമായിരിക്കുകയാണ്. 2013 മുതല്‍ 2016 വരെയുള്ള നാലു വര്‍ഷത്തിനുള്ളില്‍ 3,33,091 പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റിട്ടുണ്ടെന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇവരില്‍ 49 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ഈ 4 വര്‍ഷത്തിനിടെ പേവിഷ മരുന്നിന് 19.34 കോടി രൂപ സംസ്ഥാനം ചെലവഴിച്ചിട്ടുണ്ടെന്ന് ഉത്തരവാദപ്പെട്ടവര്‍ വെളിപ്പെടുത്തുകയുണ്ടായി. ഇതിനെല്ലാം പുറമെ തെരുവുനായ്ക്കള്‍ ദിവസേന ശരാശരി 500 അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ടത്രെ.
ദിനേന കേരളത്തിലുടനീളം ആബാലവൃദ്ധം സ്ത്രീ പുരുഷന്മാരില്‍ പലര്‍ക്കും സാരമായ രീതിയിലും നിസ്സാരമായ രീതിയിലും നായ്ക്കളുടെ കടിയേല്‍ക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ജനങ്ങളുടെ സങ്കടമാണ് മാധ്യമങ്ങള്‍ ഉത്തരവാദപ്പെട്ടവരെയും മാലോകരെയും അറിയിക്കുന്നത്. എന്നാല്‍ തെരുവു നായ്ക്കളെ സംബന്ധിച്ച് ഭീതിവിതക്കും വിധം വരുന്ന പത്രവാര്‍ത്തകള്‍ പെയ്ഡ് ന്യൂസ് ആണെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെടുകയുണ്ടായി. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രിക്ക് അദ്ദേഹം അയച്ച കത്തിലാണ് ഈ ആരോപണം (മാതൃഭൂമി ദിനപത്രം 26 ഓഗസ്റ്റ് 2016).
അക്രമകാരികളായ നായകളെ കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൊല്ലരുതെന്നും കൊല്ലാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമ വിരുദ്ധമാണെന്നും ദേശീയ മൃഗക്ഷേമ ബോര്‍ഡ് വ്യക്തമാക്കി. ഇങ്ങനെ സര്‍ക്കാറും മൃഗസംരക്ഷണ വകുപ്പും രണ്ടു തട്ടിലായിത്തീര്‍ന്നു. ഇതൊന്നും വകവെക്കാതെ നായകളെ കൊല്ലാന്‍ സധൈര്യം പലരും മുമ്പോട്ടു വന്നു. ചിലരുടെ പേരില്‍ പോലീസ് കേസെടുത്തു. ഉപദ്രവകാരികളായ തെരുവുനായ്ക്കളെ വധിക്കണമെന്ന് ബഹുഭൂരിപക്ഷം അഭിപ്രായപ്പെടുമ്പോള്‍ ജീവകാരുണ്യത്തിന്റെയും മൃഗസംരക്ഷണത്തിന്റെയും പേര് പറഞ്ഞ് ഒരു വിഭാഗം ഇതിനെ എതിര്‍ത്തുകൊണ്ടിരിക്കുന്നു. കൊല്ലുകയല്ല, വന്ധ്യംകരണം നടത്തുകയാണ് വേണ്ടതെന്ന് സുപ്രീം കോടതി 2016 മാര്‍ച്ചില്‍ വ്യക്തമാക്കിയിരുന്നു. (മാതൃഭൂമി 26/8/2016).
കൊല്ലാന്‍ പാടുണ്ടോ, പാടില്ലേ എന്ന സംവാദം കത്തിപ്പടരുമ്പോഴും കടിയേറ്റ് നരകിക്കുന്നവരുടെ വേദന കേരളാന്തരീക്ഷത്തെ മുഖരിതമാക്കിക്കൊണ്ടിരിക്കുകയാണ്. ഇടക്ക് 2016 സെപ്തംബര്‍ ഒന്നു മുതല്‍ പ്രാവര്‍ത്തികമാകുന്ന ഒരു പ്രതിവിധി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ജില്ലാ കൃഷിത്തോട്ടത്തില്‍ പ്രത്യേക പരിപാലന കേന്ദ്രത്തിലേക്ക് തെരുവു നായ്ക്കളെ കൊണ്ടുവന്ന് അഞ്ച് ദിവസത്തിനകം അവയ്ക്ക് പ്രതിരോധ കുത്തിവെപ്പും വന്ധ്യംകരണവും നടത്തി, തിരിച്ചറിവിനായി, റേഡിയോ കോളര്‍ അണിയിച്ച് പിടിച്ച സ്ഥലത്തു തന്നെ അഴിച്ചു വിടുക എന്നതാണ് ഈ തീരുമാനം. അതോടൊപ്പം സംസ്ഥാനം പുതിയ വളര്‍ത്തുമൃഗ നയത്തിന് രൂപം നല്‍കുകയാണ്. ഇതനുസരിച്ച് വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമായിരിക്കും.
ആളുകളെ കടിക്കുന്ന സ്വഭാവം തെരുവു നായ്ക്കള്‍ക്കു മാത്രമാണോ ഉള്ളത്? തെരുവു നായ്ക്കളെല്ലാം ആളുകളെ കടിക്കുന്നവയും വളര്‍ത്തു നായ്ക്കളെല്ലാം ആരെയും കടിക്കാത്തവയും പേരോഗം ബാധിക്കാത്തവയുമാണോ? വന്ധ്യംകരണം നടത്തി കോളര്‍ അണിയിച്ച് അഞ്ചു ദിവസത്തെ പരിചരണത്തിനു ശേഷം വീണ്ടും തെരുവിലിറക്കിയാല്‍ ശുനകന്മാര്‍ കടിയും ഉപദ്രവവും നിര്‍ത്തുമോ? വ്യാപകമായ രീതിയില്‍ വന്ധ്യംകരണം നടത്തുന്നത് ശ്വാനവര്‍ഗത്തിന്റെ വംശനാശത്തിന് ഇടവരുത്തുകയില്ലേ? കടിയേറ്റ് മരിക്കുകയോ കഷ്ടപ്പെടുകയോ ചെയ്യുന്ന മനുഷ്യപുത്രന്മാരോടുള്ളതിനേക്കാള്‍ കൂറും കാരുണ്യവും കടിക്കുന്ന നായ്ക്കളോടും പേപ്പട്ടികളോടും കാണിക്കുന്ന ശ്വാനസ്‌നേഹികള്‍ എന്തുകൊണ്ട് ഈ തെരുവു നായ്ക്കളെ വീതിച്ചെടുത്ത് തങ്ങളുടെ വീടുകളില്‍ കൊണ്ടുപോയി വളര്‍ത്താന്‍ തയാറാകുന്നില്ല? നായയോട് കാണിക്കുന്ന ഈ ജീവകാരുണ്യം അവരെന്തുകൊണ്ട് മത്സ്യങ്ങളോടും കോഴികളോടും താറാവുകളോടും ആടുകളോടും കാണിക്കുന്നില്ല. അവ ലക്ഷക്കണക്കിന് ഇവിടെ കശാപ്പ് ചെയ്യപ്പെടുകയും തിന്നൊടുക്കപ്പെടുകയും ചെയ്യുന്നു. എന്തുകൊണ്ട് അവക്കെതിരില്‍ ശബ്ദിക്കുന്നില്ല? ഇത്യാദി യുക്തമായ ചോദ്യങ്ങള്‍ മറുവിഭാഗം ചോദിക്കുമ്പോള്‍ ശുനക പ്രണേതാക്കള്‍ ഉചിതമായ മറുപടി നല്‍കുന്നതായി കാണുന്നില്ല.
ഇക്കാര്യത്തില്‍ ഓരോ വിഭാഗത്തിനും അവരുടേതായ വീക്ഷണങ്ങള്‍ ഉണ്ടായിരിക്കും. ആ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യവുമുണ്ട്. നായകളോടുള്ള ഇസ്‌ലാമിന്റെ സമീപനം എന്താണെന്ന് ഏതാനും തിരുവചനങ്ങളിലൂടെയും അതിനു കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ നല്‍കിയ വിശദീകരണങ്ങളിലൂടെയും നമുക്കിവിടെ ഒരു ഹ്രസ്വാവലോകനം നടത്താം.
നായ്ക്കള്‍ നായ്ക്കളായി ജനിച്ചുവെന്നത് ഒരു അപരാധമല്ല. ഒരു മനുഷ്യനും ഞാന്‍ ഇന്ന കുടുംബത്തില്‍ ഒരു മനുഷ്യനായി ജനിക്കണമെന്ന് മുന്‍തീരുമാനമെടുത്ത് ജനിച്ചവനല്ല. അപ്രകാരം തന്നെയാണ് നായയും മറ്റു ജീവികളും. എല്ലാ ജീവജാലങ്ങളുടെയും സ്രഷ്ടാവ് സര്‍വ്വശക്തനും ത്രികാലജ്ഞനും യുക്തിമാനുമായ അല്ലാഹുവാണ്. പ്രപഞ്ചത്തിലെ പ്രധാന സൃഷ്ടി മനുഷ്യനാണ്. മനുഷ്യന്റെ ക്ഷേമത്തിനും ഗുണത്തിനും വേണ്ടിയാണ് മറ്റെല്ലാം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് മനുഷ്യന്റെ ഗുണത്തിന് ഉപയോഗപ്പെടുത്താന്‍ സ്രഷ്ടാവിന്റെ അനുമതിയുള്ളത് അനുവദനീയമായ രീതിയില്‍ മാത്രം ഉപയോഗപ്പെടുത്താം. അവന് ഉപദ്രവകരമായത് നിയന്ത്രിക്കുകയോ നശിപ്പിക്കുകയോ ചെയ്യുവാന്‍ സ്രഷ്ടാവിന്റെ അനുമതിയുള്ളവ അനുവദിച്ച രീതിയില്‍ മാത്രം നിയന്ത്രിക്കുകയോ നശിപ്പിക്കുകയോ ചെയ്യാം. എന്നാല്‍ ഉപദ്രവമില്ലാത്ത ഒരു ജീവിയെയും അനാവശ്യമായി വധിക്കാന്‍ പാടില്ല. ഇതാണ് ഏഴാം നമ്പര്‍ ഹദീസില്‍ നാം വായിച്ചിട്ടുള്ളത്.
ഉപദ്രവകരമായ ജീവിയെത്തന്നെ നിശ്ശേഷം വംശനാശം വരുത്താന്‍ പാടില്ല. കാരണം പ്രകൃതിയില്‍ മനുഷ്യനു തന്നെയാണ് പ്രാധാന്യവും പ്രാഥമ്യവുമെങ്കിലും മറ്റു ജീവജാലങ്ങള്‍ക്കെല്ലാം ഇവിടെ നിലനില്‍ക്കുവാനുള്ള അവകാശമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ കാണുക. ‘ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ടു ചിറകു കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള സൃഷ്ടി സമൂഹങ്ങള്‍ തന്നെയാകുന്നു’ (6/38). അതായത് അല്ലാഹു അവയെയെല്ലാം സൃഷ്ടിക്കുകയും അവയുടെ ആഹാരകാര്യങ്ങള്‍ എല്ലാം ഏറ്റെടുക്കുകയും അവയോട് നീതി പുലര്‍ത്തുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ അവയോട് അനീതി കാണിക്കരുത്. അവയുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നിശ്ചയിച്ചു തന്ന സീമകളെ അതിലംഘിക്കുകയും ചെയ്യരുത് (തഫ്‌സീര്‍ ഖുര്‍ത്വുബി 6/327).
ഇങ്ങനെ ഒരു ദൈവികോത്തരവ് ഉള്ളതുകൊണ്ടാണ് ”നായ്ക്കള്‍ സൃഷ്ടിവര്‍ഗങ്ങളില്‍പ്പെട്ട ഒരു വര്‍ഗമായിരുന്നില്ലെങ്കില്‍ അവയെ നിശ്ശേഷം വധിക്കാന്‍ ഞാന്‍ കല്‍പ്പിക്കുമായിരുന്നു” എന്ന് ഒന്നാം നമ്പര്‍ ഹദീസില്‍ നാം വായിച്ചതു പോലെ നബി(സ) പ്രസ്താവിച്ചിട്ടുള്ളത്. നായ്ക്കളെക്കൊണ്ട് നിരവധി ഉപദ്രവങ്ങള്‍ ഉണ്ടെങ്കിലും അവയെക്കൊണ്ട് പലവിധ ഉപകാരങ്ങളുമുണ്ട്. സര്‍വ്വോപരിയായി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് മറ്റു സൃഷ്ടിജാലങ്ങളെ പോലെ ശ്വാനവര്‍ഗത്തിന്റെ സാന്നിധ്യവും ആവശ്യമുണ്ട്. അതുകൊണ്ട് അവയെ നിശ്ശേഷം വര്‍ഗനാശം വരുത്താവതല്ല.
നായയെ വളര്‍ത്തുന്നേടത്തും ഉപയോഗിക്കുന്നേടത്തും സ്പര്‍ശിക്കുന്നേടത്തും ഇസ്‌ലാമില്‍ ചില നിയമ കാര്‍ക്കശ്യങ്ങള്‍ ഉണ്ടെങ്കിലും മറ്റു ജീവികളോടെന്ന പോലെത്തന്നെ നായ്ക്കളോടും കാരുണ്യം കാണിക്കുവാന്‍ ഇസ്‌ലാം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജീവികളുടെ അവശ്യതാല്‍പര്യങ്ങള്‍ നിറവേറ്റുന്നതിന് പര്യാപ്തമായ നിയമങ്ങള്‍ ഇസ്‌ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങളുടേത് പ്രത്യേകമായും മറ്റു ജീവികളുടേത് പൊതുവായും വിശദീകരിച്ചിട്ടുണ്ട്. ഏതൊരു വളര്‍ത്തു ജീവിയുടെയും ഗുണവും ക്ഷേമവും പരിഗണിച്ചുകൊണ്ട് അതിനെ പരിരക്ഷിക്കല്‍ ഉടമസ്ഥന് നിര്‍ബന്ധമാണ് (തുഹ്ഫ 8/374).
ജീവികള്‍ക്ക് പര്യാപ്തമായ തീറ്റ കൊടുക്കണം, വെള്ളം നല്‍കണം, നാശനഷ്ടങ്ങളില്‍ നിന്ന് അവയെ രക്ഷിക്കണം. ഉടമസ്ഥന്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഉത്തരവാദപ്പെട്ടവര്‍ അവനെ അതിനു നിര്‍ബന്ധിക്കണം. വിസമ്മതിക്കുന്നുവെങ്കില്‍ അതിനെ വില്‍ക്കുകയോ ഭോജനാവശ്യത്തിന് വേണ്ടി അറവ് നടത്തുകയോ ചെയ്യാന്‍ നിയമനടപടി സ്വീകരിക്കണം. അറുത്തു തിന്നാന്‍ പറ്റാത്ത ജീവിയെങ്കില്‍ ഒന്നുകില്‍ തീറ്റകൊടുത്തു വളര്‍ത്തുക, അല്ലെങ്കില്‍ വില്‍പന നടത്തുക – രണ്ടാലൊന്നിനു – നിര്‍ബന്ധിക്കണം. എന്നാല്‍ ദാരിദ്ര്യം നിമിത്തം വളര്‍ത്തുജീവിക്ക് തീറ്റ കൊടുക്കാന്‍ സാധിക്കാതെ വന്നു. ഭോജ്യേതര ജീവിയായതുകൊണ്ട് അറുത്തു തിന്നാനും പറ്റാതെ വന്നു. തല്‍പരരായ ഉപഭോക്താക്കളെ കിട്ടാത്തതു കൊണ്ട് വില്‍ക്കാനും നിര്‍വാഹമില്ലാതെ വന്നു. എന്നാല്‍ പൊതു ഖജനാവില്‍ നിന്നു ചിലവിട്ട് അതിനെ സംരക്ഷിക്കണം. പൊതുഖജനാവ് വ്യവസ്ഥാപിതമല്ലെങ്കില്‍ ആ ജീവിയുടെ സംരക്ഷണം മുസ്‌ലിം സമ്പന്നന്മാരുടെ ബാധ്യതയാണ്. (റൗള 6/524, മിന്‍ഹാജ് പേ: 156, തുഹ്ഫ 8/371, നിഹായ 7/242, മുഗ്‌നി 3/590). തീറ്റയും വെള്ളവും നല്‍കിയാല്‍ പോര, മൃഗത്തിന്റെ മറ്റു ക്ഷേമ പ്രവര്‍ത്തനങ്ങളുമെല്ലാം നടത്തല്‍ ഉടമസ്ഥന് നിര്‍ബന്ധമാണ്. പ്രായാധിക്യം നിമിത്തം കായികശേഷിയറ്റു പ്രയോജന രഹിതമായാലും മൃഗത്തെ തീറ്റിപ്പോറ്റല്‍ നിര്‍ബന്ധമാണ്. (തുഹ്ഫ 8/371).
നായയെ വളര്‍ത്തുന്നതിന് ചില ഉപാധികളുണ്ട്. അവ താഴെ വരുന്നുണ്ട്. ഉപാധികളോടെ നായയെ വളര്‍ത്തുന്നവര്‍ അതിനു തീറ്റ കൊടുക്കണം. അല്ലെങ്കില്‍ ഇര തേടിപ്പിടിക്കാന്‍ അതിനെ അഴിച്ചു വിടണം. അല്ലെങ്കില്‍ അത് ആവശ്യക്കാരന് വിട്ടുകൊടുക്കണം. വിശന്നു ചാവാന്‍ ഇടവരുന്ന വിധം അതിനെ തടവിലിടാന്‍ പാടില്ല. (നിഹായ 7/242). ഒരു മൃഗത്തോട് ചെയ്യുന്ന ഏറ്റവും ഗുരുതരമായ തെറ്റാണ് അതിനെ പട്ടിണിക്കിടുകയോ അടിച്ചു വേദനിപ്പിക്കുകയോ തടവിലിട്ട് ഉപദ്രവിക്കുകയോ അതിന്റെ അനിവാര്യാവശ്യങ്ങള്‍ നിറവേറ്റി കൊടുക്കാതിരിക്കുകയോ കഴിവിലുപരിയായി പണിയെടുപ്പിക്കുകയോ ചെയ്യുക എന്നത് (സവാജിര്‍ 2/87).
മൃഗങ്ങളോട് അനീതി കാണിച്ചാല്‍ അതു സംബന്ധമായി പരലോകത്ത് അന്ത്യനാളില്‍ വിചാരണയുണ്ടായിരിക്കും. മൃഗങ്ങള്‍ക്കും മറ്റു ജന്തുക്കള്‍ക്കും തങ്ങളെ പട്ടിണിക്കിട്ടുകൊണ്ടോ അടിച്ചുകൊണ്ടോ കഴിവിലുപരി അധ്വാനിപ്പിച്ചു കൊണ്ടോ ഉപദ്രവിച്ച മനുഷ്യരോട് പ്രതികാരം വീട്ടുവാന്‍ അല്ലാഹു അവസരം നല്‍കും (സവാജിര്‍ 2/87).
ഈ വിശ്വാസമാണ് മതബോധവും ധര്‍മ്മചിന്തയുമുള്ള മുസ്‌ലിംകളെ ഇതര ജീവജാലങ്ങളോട് നീതി പുലര്‍ത്തുന്നതിനും കാരുണ്യം കാണിക്കുന്നതിനും പ്രേരിപ്പിക്കുന്നത്. മുസ്‌ലിം ലോകത്തെ ഏറ്റവും പ്രസിദ്ധരായ പണ്ഡിതരിലൊരാളാണ് ഇമാം അഹ്മദ്(റ) അവര്‍കള്‍. മദ്ഹബിന്റെ നാലു ഇമാമുകളില്‍ നാലാമനാണ് അദ്ദേഹം. പത്ത് ലക്ഷം ഹദീസുകള്‍ മന:പാഠമുള്ള ഈ മഹാപണ്ഡിതന്‍ തന്റെ വശം ഇല്ലാത്ത ചില ഹദീസുകള്‍ പടിഞ്ഞാറന്‍ തുര്‍ക്കിസ്താനില്‍ അമോദാരിയ നദിക്ക് സമീപം താമസിക്കുന്ന ഒരാളുടെ വശമുണ്ടെന്ന് കേള്‍ക്കാനിടയായി. ഉടനെ അദ്ദേഹം അങ്ങോട്ടു യാത്രയായി. ദീര്‍ഘയാത്രചെയ്ത് ആ ഗുരുവിന്റെ സമീപത്തെത്തി സലാം പറഞ്ഞു. അദ്ദേഹം ഒരു നായക്ക് തീറ്റ കൊടുക്കുകയായിരുന്നു. കഷ്ടിച്ചു സലാം മടക്കി പ്രത്യഭിവാദനം നടത്തിയതല്ലാതെ അദ്ദേഹം തിരിഞ്ഞു നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. നായയെ തീറ്റുന്ന ജോലി തുടര്‍ന്നു. അതില്‍ നിന്ന് പൂര്‍ണ്ണമായി വിരമിച്ച ശേഷം അദ്ദേഹം ആഗതനായ ഇമാം അഹ്മദിലേക്കു തിരിഞ്ഞു ഇപ്രകാരം പറഞ്ഞു: ”ഞാന്‍ താങ്കളെ അഭിമുഖീകരിക്കാതെ നായയെ അഭിമുഖീകരിച്ചതു കൊണ്ട് താങ്കള്‍ക്കു മനോവിഷമം തോന്നിയിട്ടുണ്ടായിരിക്കാം? ‘അതെ എനിക്ക് വിഷമം തോന്നിയിട്ടുണ്ട്.’ ഇമാം പറഞ്ഞു. തദവസരം ഗുരുവര്യന്‍ പ്രസ്താവിച്ചു: അബുസ്സനാദ് അഅ്‌റജില്‍ നിന്നും അദ്ദേഹം അബൂ ഹുറൈറയില്‍ നിന്നും ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസ് എനിക്കു കിട്ടിയിട്ടുണ്ട്. നബി(സ) അരുള്‍ ചെയ്തു: ”തന്നെ പ്രതീക്ഷിച്ചു വന്ന ഒരാളെ വല്ലവനും നിരാശപ്പെടുത്തിയാല്‍ അന്ത്യദിനത്തില്‍ അല്ലാഹു അവനെയും നിരാശപ്പെടുത്തും. അങ്ങനെ വരുമ്പോള്‍ അവന് സ്വര്‍ഗപ്രവേശം ലഭിക്കുകയില്ല”. ഇതാണ് ഹദീസ്. ഞങ്ങളുടെ ഈ നാട് നായ്ക്കളില്ലാത്ത പ്രദേശമാണ്. ഈ നായ എവിടെ നിന്നോ എന്നെ ലക്ഷ്യം വെച്ച് വന്നിരിക്കുകയാണ്. അതുകൊണ്ട് അതിനെ നിരാശപ്പെടുത്തുവാന്‍ എനിക്ക് ഭയാശങ്ക വന്നു. കാരണം അതു നിമിത്തം അന്ത്യദിനത്തില്‍ അല്ലാഹു എന്നെ ഭഗ്നാശനാക്കിക്കളയും. ഇത് കേട്ടപ്പോള്‍ ഇമാം അഹ്മദ് എനിക്ക് ഈ തിരുവചനം മതി എന്നു പറഞ്ഞുകൊണ്ട് യാത്ര തിരിച്ചു (ഹയാത്തുല്‍ ഹയവാന്‍ 2/384). നായയെ നിരാശപ്പെടുത്തുന്നതു പോലും കുറ്റകരമായാണ് ആ മഹാഗുരുവര്യന്‍ കണ്ടത്.
വിശ്വവിഖ്യാതനായ ആത്മീയ ഗുരുവാണ് ശൈഖ് അഹ്മദ് രിഫാഈ(റ). നാല് ഖുതുബുമാരില്‍ ഒരാളാണ് അദ്ദേഹം. ശൈഖ് രിഫാഈ ഒരു വഴിക്കു യാത്ര ചെയ്യുമ്പോള്‍ കുഷ്ഠരോഗം ബാധിച്ച ഒരു നായയെ കണ്ടു. ഈ പാവപ്പെട്ട ജീവിയെ നാട്ടുകാരെല്ലാം വെറുത്തിട്ടുണ്ടായിരുന്നു. കാണുന്ന ഓരോ വ്യക്തിയും തന്റെ കവാടത്തില്‍ നിന്ന് അതിനെ ആട്ടിയോടിക്കുകയായിരുന്നു. വിശന്നുവലഞ്ഞു, രോഗഗ്രസ്തനായി, ഏറുകൊണ്ട് അവശനായ ആ നായയെ കാരുണ്യവാനായ ശൈഖ് രിഫാഈ(റ) വിജനമായ ഒരു സ്ഥലത്തേക്ക് പിടിച്ചു കൊണ്ടുപോയി. അവിടെ ഒരു പന്തല്‍ നിര്‍മ്മിച്ചു അതിനു ചുവടെ പാര്‍പ്പിച്ചു. അതിനു ആഹാരപാനീയങ്ങള്‍ നല്‍കി. ഔഷധവീര്യമുള്ള എണ്ണതേച്ചു ചികിത്സിച്ചു. 40 ദിവസം കൊണ്ട് അതു സുഖം പ്രാപിച്ചു. സുഖപ്രാപ്തി വന്നപ്പോള്‍ ചൂടുവെള്ളമുണ്ടാക്കി അതിനെ കുളിപ്പിച്ചു. എന്നിട്ട് അതിനെ കൊണ്ട് വന്ന് നാട്ടിന്‍പുറത്തു തന്നെ വിട്ടു. അപ്പോള്‍ കാണികള്‍ അദ്ദേഹത്തോട് ചോദിച്ചു. ഈ നായയുടെ കാര്യത്തില്‍ താങ്കള്‍ ഇത്രത്തോളം ശ്രദ്ധ ചെലുത്തുന്നുവോ? ”അതെ, അല്ലാഹു അന്ത്യദിനത്തില്‍ എന്നെ പിടികൂടുകയും എന്നിട്ട് അവന്‍ ചോദിക്കുകയും ചെയ്‌തേക്കുമോയെന്ന് ഞാന്‍ ആശങ്കിച്ചു.”ഈ നായയോട് നിനക്ക് കനിവുണ്ടായില്ലേ. ഈ നായക്കു നല്‍കിയ വിപത്ത് കൊണ്ട് നിന്നെ ഞാന്‍ പരീക്ഷിച്ചേക്കുമെന്ന ആശങ്ക നിനക്കുണ്ടായില്ലേ”. (നൂറുല്‍അബ്‌സ്വാര്‍ പേ: 350).
വിശ്രുത കര്‍മ്മശാസ്ത്ര പണ്ഡിതരില്‍ ഒരാളാണ് അബൂ ഇസ്ഹാഖ് ശീറാസി എന്ന മഹാന്‍. മുഹദ്ദബ്, തന്‍ബീഹ് ആദിയായ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആത്മീയ ഗുരുവര്യന്മാരില്‍ ഒരാളുമാണ്. അദ്ദേഹം തന്റെ ഏതാനും കൂട്ടുകാരോടൊപ്പം ഒരു ദിവസം യാത്ര ചെയ്യുമ്പോള്‍ വഴിയില്‍ ഒരു നായ എതിരെ വന്നു. കൂട്ടുകാരില്‍ ഒരാള്‍ അതിനെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ ആ മഹാഗുരു അയാളെ നിരോധിക്കുകയും ഇപ്രകാരം ചോദിക്കുകയും ചെയ്തു: വഴി നമുക്കും ആ നായക്കും അവകാശപ്പെട്ടതാണെന്ന് നിനക്കറിയില്ലേ (തഹ്ദീബുല്‍ അസ്മാഅ്: ഇമാം നവവി 2/465).
നായയെ വധിക്കാമോ? നായ മൂന്നു വിധമുണ്ട്. ഒന്ന്, ഉപകാരപ്രദം. കൃഷി, മൃഗം, വീട്, തോട്ടം, ഷോപ്പ് മുതലായവയുടെ സംരക്ഷണത്തിനുപയോഗിക്കുന്ന കാവല്‍ നായയും ഷിക്കാറിനുപയോഗിക്കുന്ന ശിക്ഷണം ലഭിച്ച വേട്ട നായയും ഈയിനത്തില്‍ പെട്ടതാണ്. ഉപദ്രവമുള്ളവയാണ് രണ്ടാമത്തെയിനം. മനുഷ്യരെയോ വളര്‍ത്തു മൃഗങ്ങളെയോ ഉപദ്രവിക്കുന്ന നായ്ക്കളെ അതു വളര്‍ത്തു നായ്ക്കളാവട്ടെ, തെരുവു നായ്ക്കളാവട്ടെ ഏതായിരുന്നാലും വധിക്കാവുന്നതാണ്. ഉപകാരവും ഉപദ്രവവുമില്ലാത്ത സാധാരണ ശുനകരാണ് മൂന്നാമത്തെയിനം. ഈ നിരപരാധികളെ വധിക്കാന്‍ പാടില്ല എന്നതാണ് പ്രബലമായ നിയമം (സവാജിര്‍ 1/220).
നായയുടെ ജീവനും മനുഷ്യജീവന്‍ പോലെ വിലപ്പെട്ടതാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ശ്രുതിപെറ്റ ആധികാരിക കര്‍മ്മശാസ്ത്രഗ്രന്ഥമായ ശര്‍ഹുല്‍ മുഹദ്ദബില്‍ രേഖപ്പെടുത്തിയത് കാണുക: മനുഷ്യന്റെ നിലനില്‍പ്പിനു വേണ്ടി ധനം വ്യയം ചെയ്യല്‍ നിര്‍ബന്ധമാണെന്നതു പോലെത്തന്നെ വധിക്കാന്‍ പാടില്ലാത്ത മൃഗത്തിന്റെ ജീവന്‍ നിലനിര്‍ത്താനും ധനം ചിലവഴിക്കല്‍ നിര്‍ബന്ധമാണ്. അത് അന്യവ്യക്തിയുടെ മൃഗമാണെങ്കിലും ശരി (അന്യവ്യക്തിയുടെ മൃഗം വിശന്നാല്‍ തീറ്റകൊടുക്കല്‍ നിര്‍ബന്ധമാണെന്നു വരുമ്പോള്‍ ഒരു തെരുവുനായ വിശന്നു അവശമാകുന്നതോ ദാഹിച്ചു വലയുന്നതോ കണ്ടാല്‍ പരിഹാരമുണ്ടാക്കല്‍ നിര്‍ബന്ധമാണെന്നു പറയേണ്ടതില്ലല്ലോ). എന്നാല്‍ കടിക്കുന്ന നായയെപ്പോലുള്ള ഉപദ്രവകാരികളായ മൃഗങ്ങളെ ഇപ്രകാരം സംരക്ഷിക്കല്‍ നിര്‍ബന്ധമില്ല (ശര്‍ഹുല്‍ മുഹദ്ദബ് 9/48).
ശര്‍ഹുല്‍ മുഹദ്ദബ് തുടരുന്നു: ”ഒരാളുടെ വശം അനുവദനീയമായി ഒരു നായയും ഒരു ആടുമുണ്ടെന്നിരിക്കട്ടെ. നായക്കു വിശന്നു, ആഹാരം നല്‍കിയില്ലെങ്കില്‍ ജീവഹാനി സംഭവിക്കും. എന്നാല്‍, മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലെങ്കില്‍ തന്റെ ആടിനെ അറുത്തു നായക്കു തീറ്റകൊടുക്കല്‍ അയാള്‍ക്ക് നിര്‍ബന്ധമാണ്. ശിഷ്ടമാംസം അറുത്ത മൃഗത്തിന്റേതായതുകൊണ്ട് അവനു തിന്നാവുന്നതാണ്. ഇനി, ഒരാളുടെ വശം ഒരാടും മറ്റൊരാളുടെ വശം നായയുമുണ്ടെന്നിരിക്കട്ടെ. നായ വിശപ്പുനിമിത്തം അവശമായി. തീറ്റ കൊടുക്കാന്‍ ഉടമസ്ഥന്റെ വശം ഒന്നുമില്ല. അപരന്റെ ആടു മാത്രമാണ് ശരണം. എങ്കില്‍, തനിക്ക് അനിവാര്യാവശ്യമില്ലെങ്കില്‍ ആടിനെ അറുത്തു നായക്കു തീറ്റ കൊടുക്കുന്നതിനു വിട്ടുകൊടുക്കല്‍ അതിന്റെ ഉടമസ്ഥനു നിര്‍ബന്ധമാണ്. വിട്ടുകൊടുത്തില്ലെങ്കില്‍, ബലാല്‍ക്കാരേണ പിടിച്ചെടുക്കാനുള്ള അവകാശം നായയുടമയ്ക്കുണ്ടായിരിക്കും (ശര്‍ഹുല്‍ മുഹദ്ദബ് 9/48).
ഏതു ജീവിക്കു സഹായം നല്‍കിയാലും അതിനു പരലോകത്തു പ്രതിഫലമുണ്ട്, അതു നായയാണെങ്കിലും. ഒരു നായക്കു ദാഹജലം നല്‍കിയതു കൊണ്ട് പാപമുക്തയായ ഒരു സ്ത്രീയുടെ കഥ രണ്ടാം നമ്പര്‍ ഹദീസില്‍ നാം വായിച്ചു. അതിനു സമാനമായ മറ്റൊരു കഥ കൂടി ഹദീസില്‍ വന്നിട്ടുണ്ട്: നബി(സ) പറയുന്നു: ഒരാള്‍ ഒരു വഴിയേ യാത്ര ചെയ്തുകൊണ്ടിരിക്കെ, ദാഹബാധിതനായി. ഒരു കിണര്‍, അപ്പോള്‍ അയാളുടെ ദൃഷ്ടിയില്‍ പെട്ടു. കിണറ്റിലിറങ്ങി അയാള്‍ വെള്ളം കുടിച്ചു. കരയ്ക്കു കയറിയപ്പോള്‍ അതാ ഒരു നായ, ദാഹിച്ചു വലഞ്ഞ നായ. അതു നാവു നീട്ടി മണ്ണു കപ്പുന്നു. ‘ഈ നായക്കു, ദാഹം നിമിത്തം, എന്നെ ബാധിച്ചതു പോലെയുള്ള വിഷമം ബാധിച്ചിരിക്കാം’ അയാള്‍ ആത്മഗതം ചെയ്തു. ഉടനെ അയാള്‍ കിണറ്റിലിറങ്ങി, തന്റെ ഷൂ നിറയെ വെള്ളമെടുത്തു. വായകൊണ്ട് കടിച്ചു പിടിച്ചു മേല്‍പോട്ടു കയറി. എന്നിട്ട് നായക്കു കുടിപ്പിച്ചു. തത്ഫലമായി, അല്ലാഹു അദ്ദേഹത്തിന്റെ സത്കര്‍മ്മങ്ങള്‍ സ്വീകരിക്കുകയും ദുഷ്‌കര്‍മ്മങ്ങള്‍ പൊറുത്തുകൊടുക്കുകയും ചെയ്തു.
ഇതു പറഞ്ഞപ്പോള്‍, നബി(സ)യോടു അനുചരന്മാര്‍ ചോദിച്ചു: ”ഈ മൃഗങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ക്കു പ്രതിഫലം ലഭിക്കുമോ?” തിരുമേനിയുടെ പ്രത്യുത്തരം ഇപ്രകാരമായിരുന്നു: ”എല്ലാ പച്ചക്കരളിലും (എല്ലാ ജീവനുള്ള വസ്തുവിനു ഗുണം ചെയ്യുന്നതിലും) പ്രതിഫലമുണ്ട്” (ബുഖാരി 6009, മുസ്‌ലിം 2244).
നായയെ വളര്‍ത്താമോ? ഉപകാരപ്രദമായ നായ്ക്കളെ ചില നിശ്ചിത ഉപാധികളോടെ വളര്‍ത്താവുന്നതാണ്. കൃഷി, തോട്ടം, മൃഗം മുതലായവ സംരക്ഷിക്കുക, ഭോജ്യമായ വന്യജീവികളെ വേട്ടയാടുക മുതലായ ആവശ്യങ്ങള്‍ക്ക് അതിനു ഉചിതമായ നായ്ക്കളെ ഉപയോഗിക്കാം. അനുവദനീയമായ ഉപയോഗത്തിനു വേണ്ടി വളര്‍ത്തുകയും ചെയ്യാം. ഉപകാരമില്ലാത്ത നായ്ക്കളെ വളര്‍ത്തിയാല്‍ സത്കര്‍മ്മങ്ങളുടെ പ്രതിഫലങ്ങള്‍ക്ക് ശോഷണം സംഭവിക്കും. സ്ഥലത്തിനനുസരിച്ചാണ് ശോഷണം. മക്ക, മദീന ഹറമുകളിലാണെങ്കില്‍ രണ്ടു വിഹിതം കുറയും, മറ്റിടങ്ങളില്‍ ഒരു വിഹിതവും. രണ്ടു വിഹിതം കുറയുമെന്ന ഹദീസ് (ബുഖാരി 5400, മുസ്‌ലിം 1574) രണ്ടു ഹറമുകളെക്കുറിച്ചാണെന്നും ഒരു വിഹിതം കുറയുമെന്ന ഹദീസ് (ബുഖാരി 2322, മുസ്‌ലിം 1575) മറ്റിടങ്ങളെക്കുറിച്ചാണെന്നും പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട് (മിര്‍ഖാത്ത് 8/32).
നായയും നായയുടെ വിസര്‍ജ്യങ്ങളും കഠിനമായ നജസാണ്. അതു സ്പര്‍ശിച്ചാല്‍ ഏഴു തവണ കഴുകണമെന്നും അതിലൊന്നാമത്തെ തവണ മണ്ണുകൊണ്ടായിരിക്കണമെന്നുമാണ് നിയമം. നിര്‍ബന്ധമായും വെടിഞ്ഞകലേണ്ട നജസ് അനാവശ്യമായി സൂക്ഷിച്ചു വെക്കുക, വിട്ടിലേക്കു വരുന്ന യാചകരെയും അഗതികളെയും വിരട്ടിയകറ്റുന്നതിനു കാരണം സൃഷ്ടിക്കുക, യാത്രക്കാരെ ഭയപ്പെടുത്തുക, പാത്രങ്ങളും മറ്റുപകരണങ്ങളും അറിഞ്ഞോ അറിയാതെയോ കഠിനനജസുകൊണ്ട് മലിനപ്പെടുത്താനിട വരുത്തുക, അനുഗ്രഹവാഹകരായ മലക്കുകളുടെ ആഗമം തടയുക ആദിയായ കാരണങ്ങള്‍ ഉള്ളതുകൊണ്ടാണ് അനാവശ്യമായി വീടുകളില്‍ നായ്ക്കളെ വളര്‍ത്തരുതെന്നും അങ്ങനെ വളര്‍ത്തിയാല്‍ കര്‍മഫലങ്ങള്‍ക്കു ശോഷണം സംഭവിക്കുമെന്നും പറഞ്ഞിട്ടുള്ളത് (മിര്‍ഖാത്ത് 8/32).
ഉപകാരപ്രദങ്ങളല്ലാത്ത നായ്ക്കളെ വളര്‍ത്തുന്ന വീട്ടില്‍ വരുകയില്ലെന്നു പറഞ്ഞ മലക്കുകള്‍; അനുഗ്രഹം, ആശീര്‍വാദം, പ്രാര്‍ത്ഥന എന്നിവയുമായി വരുന്ന മലക്കുകളാണ്. എന്നാല്‍ മനുഷ്യന്റെ നന്മതിന്മകള്‍ രേഖപ്പെടുത്തുന്നവരും മരണസമയത്ത് ആത്മാക്കളെ ഏറ്റുവാങ്ങുന്നവരും ഇതില്‍ നിന്നൊഴിവാണ്. അവര്‍ എല്ലാം സഹിച്ചു കൊണ്ട് സദാ, അവരുടെ ചുമതലകള്‍ നിര്‍വ്വഹിക്കും (ഹയാത്തുല്‍ ഹയവാന്‍ 2/415).
അനുമതിയുള്ള നായയെ വളര്‍ത്തുന്നത് ഉപര്യുക്ത മലക്കുകളുടെ ആഗമം തടയുന്നതിന് കാരണമാകുമോ? കാവലിനോ ശിക്കാറിനോ ഉപയോഗിക്കുന്ന നായ്ക്കളെ വളര്‍ത്തുന്നത് അനുവദനീയമായതു കൊണ്ട് അത് അനുഗ്രഹവാഹകരായ മലക്കുകളുടെ ആഗമത്തിന് തടസ്സം സൃഷ്ടിക്കുകയില്ലെന്ന് അല്ലാമാ ഖത്ത്വാബീ, ശൈഖ് ഖാളി ഇയാള് എന്നിവര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ആ അഭിപ്രായം തെളിവിന്റെ വെളിച്ചത്തില്‍ ദുര്‍ബലമാണെന്ന് ഇമാം നവവി(റ) സമര്‍ത്ഥിച്ചിട്ടുണ്ട്.
ഇമാം നവവി(റ)യുടെ പ്രസ്താവന കാണുക: ആ വിലക്ക് എല്ലാ നായകള്‍ക്കും ബാധകമാണെന്നതാണ് ഏറ്റവും പ്രബലമായ അഭിപ്രായം. ഹദീസുകളുടെ നിരുപാധികമായ പ്രസ്താവനകളില്‍ നിന്ന് മലക്കുകള്‍ എല്ലാ നായ്ക്കളില്‍ നിന്നും അകന്നു നില്‍ക്കുമെന്ന് മനസ്സിലാക്കാം. മാത്രമല്ല, ഒരിക്കല്‍ മഹാനായ ജിബ്‌രീല്‍(അ) വാഗ്ദത്ത സമയത്ത് വന്നില്ല. നബി(സ)യുടെ വീട്ടില്‍ ആരുമറിയാതെ ഒരു നായ്ക്കുഞ്ഞ് കയറി കട്ടിലിനു ചുവടെ ഒളിച്ചിരിക്കുകയുണ്ടായി. അതിനെ പുറത്താക്കി സ്ഥലം വൃത്തിയാക്കിക്കഴിഞ്ഞപ്പോള്‍ ജിബ്‌രീല്‍(അ) ആഗതനായി. തിരുമേനി(സ) ജിബ്‌രീലി(അ)നോട് വൈകിയതിന് കാരണം അന്വേഷിച്ചു. ”നായയുള്ള വീട്ടില്‍ മലക്കുകള്‍ കടക്കുകയില്ല” എന്നായിരുന്നു ജിബ്‌രീലി(അ)ന്റെ മറുപടി. ഇവിടെ നായയുടെ സാന്നിധ്യം തിരുമേനി അറിഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് പൂര്‍ണ്ണമായും ഇക്കാര്യത്തില്‍ തിരുമേനി(സ) നിരപരാധിയായിരുന്നു. എന്നിട്ടും ജിബ്‌രീല്‍(അ) വന്നില്ല. നായയുടെ സാന്നിധ്യമായിരുന്നു കാരണം. അപ്പോള്‍ അനുമതിയുള്ള നായയാണെങ്കിലും അതിനെ വളര്‍ത്തുന്ന വീട്ടില്‍ അനുഗ്രഹം, ആശീര്‍വാദം, പ്രാര്‍ത്ഥന എന്നിവയുമായി സമാഗതരാകുന്ന മലക്കുകള്‍ പ്രവേശിക്കുകയില്ലെന്ന് മനസ്സിലാക്കാം (ഹയാത്തുല്‍ ഹയവാന്‍ 2/416).
ചുരുക്കത്തില്‍ കൃഷി, മൃഗം, തോട്ടം, വീട്, തെരുവ്, ഷോപ്പ് എന്നിവയുടെ സംരക്ഷണാര്‍ത്ഥം വേട്ടയാവശ്യത്തിനും അതുപോലുള്ള ഉപകാരപ്രദമായ കാര്യങ്ങള്‍ക്കും നായയെ ഉപയോഗിക്കാം. യജമാനക്കൂറ് നായയുടെ സവിശേഷ പ്രകൃതിയാണ്. ആട്ടിന്‍പറ്റത്തിനു കാവല്‍ നിന്ന ഒരു നായ, തന്റെ യജമാനന്റെ ആടിനെ അപഹരിക്കാന്‍ വന്ന വ്യക്തിയെ ചാടിപ്പിടിച്ചു കൊന്ന സംഭവമാണ് അഞ്ചാം നമ്പര്‍ ഹദീസില്‍ നാം വായിച്ചത്. ഇത്യാദി ആവശ്യങ്ങള്‍ക്കു നായയെ വളര്‍ത്താമെങ്കിലും നജസ് എന്ന നിലയിലും മലക്കുകള്‍ വെറുക്കുന്ന ജീവി എന്ന നിലക്കും വീടുകളില്‍ നിന്നും വീട്ടുകാരില്‍ നിന്നും നായയെ അകറ്റിപ്പാര്‍പ്പിക്കുന്നതാണ് ഉത്തമം. വീടു കാവലിനു നായയെ ഉപയോഗിക്കല്‍ അനുവദനീയമാണെങ്കിലും അതുകൊണ്ട് ചില ഗുണങ്ങള്‍ ലഭിക്കുമെങ്കിലും, അതു നിരവധി ദോഷങ്ങള്‍ക്കും ഉപദ്രവങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും ഇടവരുത്തും. ഇഷ്ടമുള്ള സമയത്ത് ഇഷ്ടജനങ്ങള്‍ക്ക് വീട് സന്ദര്‍ശിക്കുന്നതിനും, ആവശ്യക്കാരും, യാചകരും, അതിഥികളും നിര്‍ഭയം വീട്ടിലേക്കു കടന്നു വരുന്നതിനും അതു പലപ്പോഴും തടസ്സം സൃഷ്ടിക്കും. സര്‍വ്വോപരി മലക്കുകളുടെ സാന്നിദ്ധ്യം നഷ്ടപ്പെടുത്തും. അതുകൊണ്ട് വീടു കാവലിനു മറ്റു മാര്‍ഗ്ഗങ്ങളുപയോഗിക്കുന്നതാണ് ഉത്തമം.
നായയെ വളര്‍ത്തുന്നവനു പല ബാധ്യതകളുമുണ്ട്. ഇമാം ഗസ്സാലി(റ) ഇഹ്‌യാ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ഒരാളുടെ വീട്ടില്‍ ഒരു കടിക്കുന്ന നായയുണ്ടെങ്കില്‍, ജനോപദ്രവത്തിനിടവരാതെ അതിനെ സൂക്ഷിക്കല്‍ അവന്റെ ബാധ്യതയാണ്. ഇടുങ്ങിയ വഴിയില്‍ വഴിതടസ്സമുണ്ടാക്കാന്‍ പോലും ഇടവരുത്തരുത്. വീട്ടിലേക്ക് അവന്‍ ക്ഷണിച്ച അതിഥി, കടിക്കുന്ന നായയുടെ സാന്നിധ്യമറിയാതെ കടന്നുവരുകയും നായകടിക്കുകയും ചെയ്താല്‍ നഷ്ടപരിഹാരത്തിന് അവന്‍ – ഉടമസ്ഥന്‍ – ബാധ്യസ്ഥനാണ്. രാത്രിയോ പകലോ അതു ഒരു മനുഷ്യനെ കടിച്ചു കൊന്നാല്‍, ഉടമസ്ഥന്റെ വീഴ്ച കൊണ്ടാണ് അതു സംഭവിച്ചതെങ്കില്‍, അവന്‍ ആ കൊലയ്ക്കു ഉത്തരവാദിയാണ് (ഇഹ്‌യാ: ഇമാം ഗസ്സാലി).
ഏതെങ്കിലും തെരുവുനായ കടിച്ചാല്‍ കാണുന്ന നായ്ക്കളെയെല്ലാം കൊല്ലുകയെന്നത് ഒരു നിലക്കും ന്യയീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. എന്നാല്‍ അക്രമകാരികളാണെന്നു ബോധ്യപ്പെട്ടവയെ വീണ്ടും സ്വതന്ത്രമായി അഴിഞ്ഞാടാന്‍ വിടണമെന്നു പറയുന്നത് മനുഷ്യജീവന്റെ വില കുറയ്ക്കുന്ന കാര്യമാണ്. കൊല്ലരുതെന്നു മൃഗസംരക്ഷണ ബോര്‍ഡിന്റെ വിലക്കും സുപ്രീം കോടതിയുടെ ഉത്തരവുമുണ്ടാകുമ്പോള്‍ പിന്നെ നായശല്യം നേരിടാന്‍ എന്താണ് മാര്‍ഗ്ഗം? വന്ധ്യകരണം നടത്തി വീണ്ടും തെരുവില്‍ വിട്ടാല്‍ പ്രശ്‌നം അവസാനിക്കുകയില്ല. അതുകൊണ്ട് എല്ലാ ജില്ലകളിലും വിശാലമായ ഡോഗ്പാര്‍ക്കുകള്‍ ഏര്‍പ്പെടുത്തണം. ആവശ്യക്കാര്‍ക്ക്, രജിസ്‌ട്രേഷന്‍ നടത്തി ലൈസന്‍സു നല്‍കി ആവശ്യമുള്ളവയെ നിയമാനുസൃതം സംരക്ഷിക്കുന്നതിനായി വളര്‍ത്തു നായ്ക്കളായി നല്‍കി, ശിഷ്ടമുള്ള എല്ലാ തെരുവു നായ്ക്കളെയും ഈ സങ്കേതങ്ങളില്‍ പാര്‍പ്പിക്കണം.
നായ്ക്കള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ പാര്‍ക്കുകളില്‍ വേണം. അവയുടെ എണ്ണത്തിനും സൈ്വരവിഹാരത്തിനും ആവശ്യമായ വിസ്തൃതിയുമുണ്ടായിരിക്കണം. അവയ്ക്കു, പുറത്തു കടക്കാന്‍ സാധിക്കാത്ത വിധം ഭദ്രമായ മതില്‍കെട്ടുകളോ ഇരുമ്പു വേലികളോ പാര്‍ക്കിനെ വലയം ചെയ്യണം. ഇതിന്റെ മേല്‍നോട്ടത്തിനും നിയന്ത്രണത്തിനും ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കണം. കല്യാണവീടുകള്‍, ഹോട്ടലുകള്‍, അറവുശാലകള്‍ മുതലായ സ്ഥലങ്ങളിലെ ഫുഡ് വെയ്സ്റ്റുകള്‍ ഇവിടെയെത്തിക്കാനും തികയാതെ വരുന്ന ആഹാര സാധനങ്ങള്‍ എത്തിക്കുവാനും വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. രോഗപ്രതിരോധ കുത്തിവെയ്പ്പുകളും വര്‍ഗ വര്‍ദ്ധനവു നിയന്ത്രിക്കുന്നതിന് വന്ധ്യംകരണം നടത്തുവാനും സംവിധാനങ്ങളൊരുക്കണം. മൃഗക്ഷേമ സംഘടനകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റു സാമൂഹ്യ സംഘടനകളുടെയും സഹായത്തോടെ സംസ്ഥാന ഗവണ്‍മെന്റിനു ഇക്കാര്യം എളുപ്പം നടപ്പാക്കാവുന്നതാണ്. എന്നാല്‍ നായ്ക്കള്‍ക്കും ജനങ്ങള്‍ക്കും സ്വാസ്ഥ്യം കൈവരും, പ്രശ്‌നം അതോടെ പരിഹൃതമാവുകയും ചെയ്യും.

കടപ്പാട്: രിസാല , എഴുതിയത് : കോടമ്പുഴ ബാവ മുസ്‌ലിയാർ