Sunday 30 June 2019

ലോകം കണ്ട ദൈവിക ശിക്ഷകൾ

 


ഭൂലോകത്തെ  വിഴുങ്ങിയ മഹാപ്രളയം


മനുഷ്യ സംസ്കാരത്തിന്റെ ഏറ്റവും പുരാതന കേന്ദ്രമായ മെസപ്പെട്ടോമിയയിൽ (ഇറാഖിലെ യൂഫ്രട്ടീസ്, ടൈഗ്രീസ് നദികൾക്കിടയിലുള്ള തീരഭൂമി) ആണ് നൂഹ് നബി (അ) യും ജനതയും വസിച്ചിരുന്നത് ആദം (അ) ക്ക് ശേഷം അല്ലാഹു ഈ ലോക വാസികളിലേക്കയച്ച ആദ്യത്തെ റസൂലാണ് നൂഹ് നബി (അ) ഐശ്വര്യവും സമൃദ്ധിയിൽ ഭോഗാസക്തരായ അവിടുത്തെ  ജനങ്ങൾ അഹങ്കാരം മൂലം അന്ധരായി മാറി അതിനാൽ തന്നെ അല്ലാഹുവിനെ ആരാധിച്ചുപോന്ന സമൂഹം അവനെ വിട്ടു മറ്റു ദൈവങ്ങളെ ആരാധിക്കാൻ തുടങ്ങി ബിംബാരാധന ലോകത്ത് ആദ്യമായി തുടങ്ങിയത് ഇവരായിരുന്നുവത്രെ ബിംബങ്ങൾക്ക് വേണ്ടി കുരുതികളും വഴിപാടുകളും നേർച്ച പൂജാദി കർമ്മങ്ങളും കൊണ്ട് അവർ ബഹുദൈവ വിശ്വാസത്തിന്റെ അഗ്രിമ സ്ഥാനത്ത് വിഹരിച്ചു കൂടാതെ സംഗീതവും വഴിവിട്ട സ്ത്രീ പുരുഷ സങ്കലനവും കുഴൽ വിളിയും ആട്ടും പാട്ടും  ആ ജനസമൂഹത്തിൽ വ്യാപിച്ചു തദവസരത്തിലാണ് ആദം നബി (അ) പ്രേരിപ്പിച്ച തൗഹീദ് (ഏകദൈവ വിശ്വാസം) പുനരാവർത്തി പ്രചരിപ്പിക്കാനായി നൂഹ് (അ) നിയുക്തനായത് 


നൂഹ് നബി (അ) അവരോട് അല്ലാഹുവിന് മാത്രം ആരാധനകളർപ്പിക്കണമെന്നും മറ്റു വസ്തുക്കളെ ദൈവങ്ങളാക്കരുതെന്നും ഉപദേശിച്ചു 'അത് നിരാകരിച്ചാൽ ഭയങ്കര ശിക്ഷ നിങ്ങൾക്ക് ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി ' നിശ്ചയമായും നൂഹ് നബിയെ തന്റെ ജനതയിലേക്ക് നാം നിയോഗിച്ചു എന്നിട്ടദ്ദേഹം പറഞ്ഞു: 'എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിന് ഇബാദത്ത് ചെയ്യുക അവനല്ലാതെ മറ്റൊരു ഇലാഹും നിങ്ങൾക്കില്ല (എന്റെ സത്യമായ ഉപദേശം സ്വീകരിക്കുന്ന പക്ഷം) ഗുരുതരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങളെ സംബന്ധിച്ച് നിശ്ചയമായും ഞാൻ ഭയപ്പെടുന്നു '(ഖുർആൻ:7:233) പക്ഷേ, അഹങ്കാര പ്രമത്തത തലക്കു പിടിച്ച ആ ജനത അദ്ദേഹത്തിന്റെ സദുദ്ദേശപരമായ ഉപദേശങ്ങൾ പാടെ അവഗണിക്കുകയാണ് ചെയ്തത് അവരദ്ദേഹത്തെ ആക്ഷേപിക്കുകയും പരിഹസിക്കുകയും അദ്ദേഹം വഴി കേടിലാണെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തു 'അദ്ദേഹത്തിന്റെ ജനതയിലുള്ള നേതാക്കൾ പറഞ്ഞു: താങ്കൾ വ്യക്തമായ ദുർമാർഗത്തിൽ അകപ്പെട്ടതായി തന്നെയാണ് ഞാൻ കാണുന്നത് സാമ്പത്തികമായി ഉയർന്നവരാണ് അവരുടെ നേതാക്കന്മാരായുണ്ടായിരുന്നത് അവരാണ് നൂഹ് നബിയെ തള്ളിപ്പറയാനും കുത്തിനോവിക്കാനും മുമ്പിലുണ്ടായിരുന്നത് സമ്പത്തും സ്വാധീനവുമുള്ളവർ തന്നെയാണ് ഇത്തരം സദുപദേശങ്ങളെ അവജ്ഞയോടെ തള്ളിക്കളയുക സത്യത്തിനെതിരെ പടവാളോങ്ങുന്നതിൽ എന്നും മറ്റുള്ളവർക്ക് മാതൃക അവർ തന്നെയാണെന്ന് ചരിത്രം ഇമാം അബൂ ഹയ്യാൻ (റ) എഴുതുന്നു: നൂഹ് നബി (അ) സത്യപ്രബോധനം നടത്തിയപ്പോൾ മറുപടി പറഞ്ഞത് തന്റെ സമുദായത്തിലെ ഉന്നതരും ശ്രേഷ്ഠരും മാത്രമായിരുന്നു പ്രവാചകന്മാരെ ധിക്കരിക്കൽ ഈ വിഭാഗം തന്നെയാണ് അധിക മോഹത്തിലും ഭൗതിക ഭ്രമത്തിലും ആസ്ക്തമായി കഴിയുകയാകും അവരുടെ ഹൃദയങ്ങൾ എന്നതത്രേ അതിന് കാരണം (അൽ ബഹ്റുൽ മുഹീഥ് 4:320)


നൂഹ് (അ) ൽ ദുർമാർഗം ആരോപിച്ച ജനതയോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: 'എന്റെ ജനങ്ങളേ, എന്നിൽ ഒട്ടും ദുർമാർഗമില്ല പക്ഷേ,ഞാൻ സർവ ലോക പരിപാലകനിൽ നിന്നുള്ള ദൂതനാണ് എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങളാണ് ഞാൻ നിങ്ങൾക്ക് എത്തിച്ചു തരുന്നത് ഞാൻ നിങ്ങൾക്ക് നന്മ ഉദ്ദേശിക്കുന്നു അല്ലാഹുൽ നിന്ന് നിങ്ങൾക്ക് അറിവു കിട്ടാത്ത കാര്യങ്ങൾ എനിക്ക് അറിവ് കിട്ടിയിട്ടുണ്ട് (ഖുർആൻ:7:61,62) 


നൂഹ് (അ) ന്റെ വിശദീകരണങ്ങളും ഉപദേശങ്ങളുമൊന്നും അവർ ഉൾക്കൊണ്ടതേയില്ല അവർ കൂടുതൽ രോഷാകുലരാവുകയും പരിഹാസ അസ്ത്രങ്ങളെയ്യുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത് എന്നാൽ അവയൊന്നും വകവെക്കാതെ നൂഹ് (അ) തന്റെ ദൗത്യവുമായി മുന്നോട്ടു പോയി ശിക്ഷയെ കുറിച്ച് താക്കീത് നൽകിയും അല്ലാഹുവിനെ ആരാധിക്കാൻ കൽപ്പിച്ചും അദ്ദേഹം വീണ്ടും വീണ്ടും ജനങ്ങളെ സമീപിച്ചു വിശ്രമമില്ലാത്ത പ്രബോധന പ്രവർത്തനങ്ങളുടെ അനന്തര ഫലമെന്നോണം അംഗുലീപരിമിതമായ ആളുകൾ മാത്രം വിശ്വസിച്ചു സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും സമൂഹത്തിൽ സ്വാധീനമില്ലാത്തവരുമായിരുന്നു അവർ പക്ഷേ, ജനങ്ങൾ നൂഹിനെതിരെ വെല്ലുവിളികളുമായി രംഗം പ്രക്ഷൂബ്ധമാക്കുകയും പ്രവാചകനെ കല്ലെറിയുകയും ദേഹോപദ്രമേൽപ്പിക്കുകയും വധ ഭീഷണി വരെ മുഴക്കുകയും ചെയ്തു കൊണ്ടിരുന്നു 

അക്രമാസക്തരും അന്ധരുമായ ഈ ജനത ഇനി ഒരിക്കലും വിശ്വസിക്കില്ലെന്ന് അദ്ദേഹത്തിന് ഉറപ്പായി കാരണം പരമാവധി ഉപദേശങ്ങളും നിർദ്ദേശങ്ങളും താക്കീതുകളുമെല്ലാം അവർക്ക് നൽകിയിട്ടുണ്ട് സർവശക്തന്റെ ഏകത്വത്തിൽ വിശ്വസിച്ചാലുള്ള ഗുണഗണങ്ങളും സൗഭാഗ്യങ്ങളും അറിയിച്ചു കൊടുത്തിട്ടുണ്ട് ധിക്കാരം കാട്ടിയാൽ വന്നു ഭവിക്കാവുന്ന ഭയങ്കരമായ ശിക്ഷകളെക്കുറിച്ച് നൂറായിരം തവണ ഉണർത്തിയിട്ടുണ്ട് എന്നിട്ടും തന്നെ മൂഢനും വിഡ്ഢിയുമൊക്കെയാക്കി പരിഹസിക്കുകയും ഉപദ്രവിക്കുകയുമാണ് അവർ ചെയ്തത് ശിക്ഷ കൊണ്ടുവരാൻ പരിഹാസപൂർവ്വം അവർ നൂഹിനോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു അവർ പറഞ്ഞു: നൂഹേ, നീ നങ്ങളോടു തർക്കിച്ചു വളരെയേറെ തർക്കിച്ചു എന്നാൽ നീ സത്യവാന്മാരുടെ കൂട്ടത്തിലാണെങ്കിൽ നീ ഞങ്ങൾക്ക് താക്കീത് നൽകിക്കൊണ്ടിരിക്കുന്നത് (ശിക്ഷ) ഞങ്ങൾക്കു നീ ഇങ്ങു കൊണ്ടുവരൂ' അദ്ദേഹം (നൂഹ്) പറഞ്ഞു: 'അല്ലാഹു മാത്രമാണ് നിങ്ങൾക്ക് കൊണ്ടുവരിക അവൻ ഉദ്ദേശിച്ചെങ്കിൽ നിങ്ങൾക്ക് (അവനെ) തോൽപ്പിച്ചു കളയാനാവില്ല'(ഖുർആൻ: 11:32)  


ഇനി രക്ഷയില്ല നൂഹ് (അ) അല്ലാഹുവിനോട് സഹായമഭ്യർത്ഥിച്ചു 'അപ്പോൾ അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ചു പ്രാർത്ഥിച്ചു: 'ഞാൻ പരാജിതനാകുന്നു അതിനാൽ (എന്നെ) നീ സഹായിക്കേണമേ' (ഖുർആൻ:53:10)


നൂഹ് (അ) ന്റെ പരാജയ സമ്മതവും നിരാശയും മായ്ച്ചുകൊണ്ട് അല്ലാഹുവിന്റെ പ്രഖ്യാപനം ഉടനെ വന്നു 'നിന്റെ ജനതയിൽ നിന്ന് വിശ്വസിച്ചു കഴിഞ്ഞിട്ടുള്ളവരല്ലാതെ ഇനിയാരും വിശ്വാസിക്കുകയേയില്ല അതിനാൽ അവർ ചെയ്തുകൊണ്ടിരിക്കുന്നതിനെ പറ്റി നീ സങ്കടപ്പെടരുത് എന്ന് നൂഹിന് സന്ദേശം നൽകപ്പെട്ടു '(ഖുർആൻ: 11:36)


പ്രളയം 


നൂഹ് (അ) ന്റെ ധിക്കാരികളായ ജനതയെ നശിപ്പിക്കാൻ തന്നെ അല്ലാഹു തീരുമാനിച്ചു നൂഹ് (അ) നോട് അല്ലാഹു ഒരു വലിയ കപ്പൽ നിർമിക്കാൻ കൽപ്പിച്ചു: 'നമ്മുടെ മേൽനോട്ടത്തിലും നമ്മുടെ നിർദ്ദേശ പ്രകാരവും കപ്പൽ നിർമ്മിക്കുക ' (ഖുർആൻ:11:37) നൂഹ് നബി (അ) യുടെ കപ്പൽ നിർമ്മാണം ത്വരതിഗതിയിൽ നടന്നു കൊണ്ടിരുന്നു ഇതു കണ്ടിട്ടും ഗൗരവതരമായ ചിന്തകളും വരാനിരിക്കുന്ന ഭവിഷത്തുകളോ ഒന്നിനെക്കുറിച്ചും അവരുടെ കാടൻ മനസ്സുകളിൽ ബോധോദയമുണ്ടായില്ല അവർ അപ്പോഴും പതിവുശൈലിയിൽ അദ്ദേഹത്തെ പരിഹസിച്ചു കൊണ്ടിരുന്നു 'എപ്പോഴാണ് നീ ആശാരിയായതെന്നു ' 'കപ്പൽ കരയിലൂടെ ഓടുമോ' എന്നും മറ്റും ചോദിച്ച് പരമാവധി കളിയാക്കുകയും കൂക്കി വിളിക്കുകയും ചെയ്തു അപ്പോഴും വരാനിരിക്കുന്ന ശിക്ഷയുടെ കാര്യം നൂഹ് (അ) ഓർമ്മിപ്പിച്ചു എന്നിട്ടും അവർക്കൊരു കുലുക്കവുമുണ്ടായില്ലെന്ന് മാത്രമല്ല; വെല്ലുവിളികളും പരിഹാസവും തുടരുകയും ചെയ്തു അദ്ദേഹത്തിന്റെ ജനതയിലെ ഓരോ പ്രമാണിക്കൂട്ടവും അദ്ദേഹത്തിന്റെ അടുത്തുകൂടി കടന്നുപോയപ്പോഴെല്ലാം അദ്ദേഹത്തെ പരിഹസിച്ചു നൂഹ് നബി (അ) പറഞ്ഞു: 'നിങ്ങൾ ഞങ്ങളെ പരിഹസിക്കുന്ന പക്ഷം തീർച്ചയായും നിങ്ങൾ പരിഹസിക്കുന്ന പോലെത്തന്നെ ഞങ്ങൾ നിങ്ങളെയും പരിഹസിക്കുന്നതാണ് അപമാനകരമായ ശിക്ഷ ആർക്കാണ് വന്നെത്തുന്നതെന്നും, സ്ഥിരമായ ശിക്ഷ ആരുടെ മേലാണ് വന്നുഭവിക്കുന്നതെന്നും നിങ്ങൾക്ക് വഴിയെ അറിയാം '(ഖുർആൻ: ഹൂദ്: 38:39) പത്തൊമ്പത് മാസം കൊണ്ടാണ് കപ്പലിന്റെ പണി പൂർത്തിയായത് 650 ഗജം നീളവും 300 ഗജം അകലവുമായിരുന്നു കപ്പലിനുണ്ടായിരുന്നതെന്നും ചില നിവേദനങ്ങളിൽ കാണാം കപ്പലിനു ഏഴു തട്ടുണ്ടായിരുന്നുവെന്നും രണ്ടാം തട്ടിലാണ് നൂഹ് നബിയും മുസ്ലിംകളും കയറിയതെന്നും റിപ്പോർട്ടുണ്ട് അതുപോലെത്തന്നെ മൂന്നാം തട്ടിൽ പക്ഷികൾ, നാലാം തട്ടിൽ മൃഗങ്ങൾ, അഞ്ചാം തട്ടിൽ ഇഴജന്തുക്കൾ, ആറാം തട്ടിൽ ഇതരജന്തുക്കൾ ഏഴാം തട്ടിൽ ഫലങ്ങളും പുല്ലുമുൾപ്പെടെ മറ്റെല്ലാ സാധനങ്ങളും.... ഇങ്ങനെയും അഭിപ്രായമുണ്ട് ഏതായാലും എല്ലാ ജീവികളിൽ നിന്നുമുള്ള ഇണകൾ കപ്പലിലുണ്ടായിരുന്നു കപ്പൽ യാത്രികരിൽ നൂഹ് നബി (അ) പുത്രന്മാരായ ഹാം, സാം, യാഫിസ് എന്നിവരുമുണ്ടായിരുന്നു 


കപ്പൽ സഞ്ചാര യോഗ്യമായി നിലയുറപ്പിച്ചിരിക്കുന്നു ഇനി എപ്പോഴാണ് അത് വെള്ളത്തിലിറക്കേണ്ടതെന്നേ അറിയേണ്ടതുള്ളൂ അടുപ്പിൽ നിന്ന് വെള്ളം നുരച്ചുപൊന്തുമ്പോൾ കപ്പൽ വെള്ളത്തിലിറക്കാൻ സമയമായെന്നു ധരിച്ചു കൊള്ളണമെന്നു വഹ്‌യ് ലഭിച്ചു ഇതേപറ്റി ബദായിഉസ്സുഹൂറിൽ ചേർത്തു കാണുന്ന നിവേദനം ഇങ്ങനെ: 'നൂഹ് നബിയേ നിന്റെ മകൻ സാമിന്റെ അടുപ്പ് നുരച്ചു പൊന്തുമ്പോൾ കപ്പലിൽ കയറുക ' എന്ന ആജ്ഞ ലഭിച്ചു നൂഹ് നബിയുടെ മകൻ സാമിന്റെ പത്നിയാണ് റഹ്മത്ത് നൂഹ് നബി സാമിന്റെ വീട്ടിൽ ചെന്ന് റഹ്മത്തിനോട് പറഞ്ഞു: 'റഹ്മത്തേ, നീ റൊട്ടി ചുടുന്ന അടുപ്പിൽ നിന്നാണ് ജലപ്രളയം ആരംഭിക്കുക അടുപ്പിൽ നിന്ന് വെള്ളം നുരക്കുന്നതു കണ്ടാൽ നീ ഉടനെ എന്റെ അടുക്കൽ വന്നു വിവരം പറയണം കരിങ്കല്ല് കൊണ്ട് നിർമ്മിക്കപ്പെട്ടതായിരുന്നു ആ അടുപ്പ് അങ്ങനെ ഒരു റജബ് 10 ആം തിയ്യതി റഹ്മത്ത് ആ അടുപ്പിൽ റൊട്ടി ചുടുകയായിരുന്നു കുറെ റൊട്ടികൾ അവർ ചുട്ടെടുത്തു അവസാനത്തെ റൊട്ടി വെന്തപ്പോഴേക്കും അടുപ്പിൽ വെള്ളം നുരച്ചു നൂഹ് നബി (അ) അറിയിച്ച പ്രകാരമുള്ള ജല പ്രളയത്തിന്റെ ലക്ഷണം കണ്ടപ്പോൾ അവർ ഉച്ചത്തിൽ ഇങ്ങനെ പറഞ്ഞു: 'അല്ലാഹു അക്ബർ അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ള ശിക്ഷയിതാ വന്നു കഴിഞ്ഞിരിക്കുന്നു അവന്റെ ദൂതനായ നൂഹ് പറഞ്ഞതെല്ലാം എത്ര വാസ്തവം ഉടനെ ശരവേഗത്തിൽ ഓടിച്ചെന്ന് അവൾ നൂഹ്  (അ) നെ വിവരമറിയിച്ചു നബി നാഥന് ആയിരമായിരം സുതുതികളർപ്പിച്ചു അദ്ദേഹം സാമിന്റെ വീട്ടിൽ ഓടിച്ചെന്ന് നോക്കുമ്പോൾ അടുപ്പ് നുരച്ചു പൊങ്ങിയതും അകത്തു വെള്ളം നിറഞ്ഞു വാതിലിൽ കൂടി പുഴ പോലെ പരന്നൊഴുകുന്നതാണ് കണ്ടത് പിന്നെ താമസിച്ചില്ല കപ്പലിന്റെ അടുത്തേക്ക് പുറപ്പെട്ടു നേരത്തെ അല്ലാഹു നിർദ്ദേശിച്ചതനുസരിച്ച് എല്ലാവരും യാത്രക്ക് തയ്യാറെടുത്തു ഖുർആൻ ഇത് വിശദീകരിക്കുന്നത് കാണുക: 'അങ്ങനെ നമ്മുടെ കൽപ്പന വരികയും, അടുപ്പ് ഉറവ പൊട്ടി ഒഴുകുകയും ചെയ്തപ്പോൾ നാം പറഞ്ഞു: 'എല്ലാ വർഗത്തിൽ നിന്നും രണ്ട് ഇണകളെ വീതവും നിന്റെ കുടുംബാംഗങ്ങളെയും അതിൽ കയറ്റിക്കൊള്ളുക (അവരുടെ കൂട്ടത്തിൽ നിന്ന്) ആർക്കെതിരിൽ (ശിക്ഷയുടെ) വചനം മുൻകൂട്ടി ഉണ്ടായിട്ടുണ്ടോ അവരൊഴികെ വിശ്വസിച്ചവരെയും (കയറ്റികൊള്ളുക) അദ്ദേഹത്തോടൊപ്പം കുറച്ച് പേരല്ലാതെ വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല' (ഖുർആൻ: 11:40) 


എല്ലാവരോടും താമസം വിനാ കപ്പലിൽ കയറാൻ നൂഹ് (അ) അഭ്യർത്ഥിച്ചു എല്ലാവരും കയറിയതോടെ കപ്പൽ സഞ്ചരിച്ചു തുടങ്ങി എന്നാൽ അപ്പോഴേക്കും ജലപ്രളയത്തിന്റെ കാഠിന്യം അടിക്കടി വർദ്ധിച്ചു കൊണ്ടിരുന്നു കൊടുങ്കാറ്റും പേമാരിയും അതിശക്തമായി താണ്ഡവമാടി ആകാശത്തിന്റെ സർവ്വ കവാടങ്ങളും മഴക്കുവേണ്ടി തുറക്കപ്പെട്ടു ഭൂലോകം വെളിച്ചത്തിന്റെ ലഘു കണികകൾ പോലും നഷ്ടപ്പെട്ട് അന്ധകാരത്തിൽ ആണ്ടുപോയി വഴികളിൽ കൂടി നടക്കുന്നവരുടെ കാലടികളിൽ നിന്നുപോലും വെള്ളം പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരുന്നു സ്വഭവനങ്ങളിൽ ഇരിക്കുന്ന സ്ത്രീകൾ തങ്ങളുടെ വീടുകളിൽ വെള്ളം കയറി അതിവേഗം മൂടിപ്പോകുന്നതാണ് കണ്ടത് ക്ഷണ നേരം കൊണ്ടാണ് ഭൂലോകം മുഴുവൻ വെള്ളത്തിലാണ്ടുപോയത് ജനങ്ങൾ ഒരു അഭയസ്ഥാനം തേടി പരക്കം പാഞ്ഞുകൊണ്ടിരുന്നു അവിടുത്തെ രാജാവായിരുന്ന സർവീദിന്റെ രാജധാനിയായ 'അംസൂസി'ലും ജനങ്ങളുടെ ദയനീയമായ നിലവിളികൾ എത്തിക്കഴിഞ്ഞു സുഖസുഷുപ്തിയിലാണ്ടു കഴിഞ്ഞിരുന്ന രാജാവിനു സ്ഥിതിഗതികൾ പന്തിയല്ലെന്ന് മനസ്സിലായി പ്രധാനികളോടൊത്ത് സംഗതിയുടെ കിടപ്പ് മനസ്സിലാക്കാൻ അദ്ദേഹം ഒരുയർന്ന കുന്നിനു മുകളിൽ കയറി നിന്നു എന്ന് അവരുടെ കുതിരകൾ കാൽ വെച്ചിരുന്ന ഇടങ്ങളിൽ നിന്നു വെള്ളം പൊട്ടിപുറപ്പെട്ടു പന്തിയല്ലെന്ന് കണ്ട രാജാവ് കൊട്ടാരത്തിലേക്ക് തന്നെ മടങ്ങി എന്നാൽ കൊട്ടാരത്തിലേക്ക് രാജാവ് കയറിയതോടെ ശക്തമായ തിരമാലകൾ കൊട്ടാരത്തിലേക്ക് ആഞ്ഞടിക്കുകയും അവ കൊട്ടാരത്തെ നക്കിത്തുടക്കുകയും ചെയ്തു അത്രയ്ക്കും മാരകവും പർവ്വത സമാനവുമായ തിരമാലകൾ ലോകത്തെ ആകമാനം ഗ്രസിച്ചുകഴിഞ്ഞിരുന്നു അപ്പോഴേക്കും കൂഫയിൽ നിന്നായിരുന്നു വെള്ളപ്പൊക്കത്തിന്റെ ആരംഭമെന്ന് അഭിപ്രായമുണ്ട് 


നൂഹ് നബി (അ) ന്റെ അവിശ്വാസിയായ മകനാണ് കൻആൻ അവനും ജലപ്രളയത്തിൽ അകപ്പെട്ടു മകന്റെ ദയനീയ സ്ഥിതി കണ്ട നൂഹിന് അവനോട് ദയ തോന്നി അവനോട് കപ്പലിൽ കയറാനാജ്ഞാപിച്ചു എന്നാൽ അവൻ കൂട്ടാക്കിയില്ല 'ഞാൻ വല്ല മലയിലും അഭയം പ്രാപിച്ചുകൊള്ളാം ' എന്നായിരുന്നു അഹങ്കാരത്തോടെയുള്ള അവന്റെ മറുപടി ഖുർആൻ ഈ സന്ദർഭം വിവരിക്കുന്നത് കാണുക: 


'പർവ്വത തുല്യമായ തിരമാലകൾക്കിടയിലൂടെ അത് (കപ്പൽ) സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് നൂഹ് തന്റെ മകനെ വിളിച്ചു അവൻ അകലെ ഒരു സ്ഥലത്തായിരുന്നു എന്റെ കുഞ്ഞുമകനേ, നീ ഞങ്ങളോടൊപ്പം കയറികൊള്ളുക നീ സത്യനിഷേധികളുടെ കൂടെ ആയിപ്പോകരുത് അവൻ പറഞ്ഞു: 'വെള്ളത്തിൽ നിന്ന് എനിക്ക് രക്ഷ നൽകുന്ന വല്ല മലയിലും ഞാൻ അഭയം പ്രാപിച്ചുകൊള്ളാം ' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ കൽപനയിൽ നിന്ന് ഇന്ന് രക്ഷ നൽകാൻ ആരുമില്ല അവൻ കരുണ ചെയ്തവർക്കൊഴികെ ' (അപ്പോഴേക്കും) അവർ രണ്ടു പേർക്കുമിടയിൽ തിരമാല മറയിട്ടു അങ്ങനെ അവനെ മുക്കി നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായി (ഖുർആൻ: ഹൂദ്: 43) അവിശ്വാസികൾ മുഴുവനും മുങ്ങി നശിച്ചു പർവ്വതങ്ങൾക്ക് മീതെയും വെള്ളം പൊന്തിനിന്നു നാൽപത് ദിവസത്തോളം മഴ തുടർച്ചയായി വർഷിച്ചു ഭൂമിയിൽ ഒരിടവും കരയായി അവശേഷിച്ചില്ല തുടർന്ന് നാൽപത് ദിവസത്തോളം ഭൂമിയിൽ നിന്ന് വെള്ളം ഉയർന്നു കൊണ്ടിരുന്നു 


വിശ്വാസികൾ കപ്പലിൽ കയറിയിട്ട് ഏഴ് മാസവും പതിനേഴ് ദിവസവും കഴിഞ്ഞാണ് അത് ജൂതി പർവ്വതത്തിൽ വന്ന് നിന്നത് അത്രയും കാലം അവർക്ക് കപ്പലിൽ  സഞ്ചരിക്കേണ്ടി വന്നു ജൂതി പർവ്വതത്തിൽ നിലയുറപ്പിച്ചിട്ടും ഭൂമിയിൽ കാലു കുത്താൻ അവർക്ക് സാധിച്ചില്ല ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് പർവ്വതങ്ങളുടെ കൊടുമുടികൾ പോലും കണ്ടു തുടങ്ങിയത് പിന്നെയും ദിവസങ്ങൾ കഴിഞ്ഞിട്ടാണ് കപ്പലിന്റെ കിളിവാതിലുകൾ തുറക്കാനായത് ഭൂമിയിലെ അവസ്ഥ മനസ്സിലാക്കാനായി പ്രവാചകൻ കാക്കയെ അയച്ചു വെള്ളത്തിന്റെ അവസ്ഥ നോക്കി വരാനായി പുറത്തേക്കു വിട്ട കാക്ക പിന്നെ വരികയുണ്ടായില്ല തദവസരം പ്രാവിനെ പറഞ്ഞയച്ചു കാൽ കുത്താൻ ഒരിടം ലഭിക്കാത അത് പോയ വഴിക്ക് തിരിച്ചു വന്നു കപ്പലിൽ തന്നെ പ്രവേശിച്ചു ഏഴ് ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും പ്രാവിനെ അയക്കുകയും അത് പറന്നുപോയി സൈത്തൂൻ ഇലയുമായി തിരിച്ചെത്തുകയും ചെയ്തു പിന്നെയും ഏഴ് ദിവസങ്ങൾ കഴിഞ്ഞു പ്രാവിനെ വീണ്ടും പറഞ്ഞയച്ചെങ്കിലും അത് തിരിച്ചു വന്നില്ല അതോടെ ഭൂമുഖത്ത് നിറഞ്ഞു നിന്ന വെള്ളം വറ്റിയിരിക്കുന്നുവെന്ന് പ്രവാചകന് മനസ്സിലായി പ്രവാചകനും അനുയായികളും കപ്പലിൽ കയറിയിട്ട് അപ്പോഴേക്ക് കൊഴിഞ്ഞുപോയത് ഒരു വർഷമായിരുന്നു രണ്ടാം വർഷത്തിലെ ആദ്യ ദിവസത്തിലാണ് അവർ ഭൂമിയുടെ ഉപരിതലം ദർശിച്ചത് അതോടെ നൂഹ് (അ) കപ്പലിന്റെ മേൽക്കൂര മാറ്റി പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ് അവർക്ക് ഭൂമിയിൽ കാലു കുത്താൻ അല്ലാഹുവിന്റെ ആജ്ഞ ലഭിച്ചത് ഈ പ്രളയത്തിന്റെ ഒട്ടാകെ കാലം 365 ദിവസമായിരുന്നുവെന്നും ആദം നബി (അ) ഭൂലോകത്ത് ആഗതനായി 2242 കൊല്ലം കഴിഞ്ഞിരുന്നുവെന്നും പണ്ഡിതന്മാർ കണക്കാക്കിയിട്ടുണ്ട് 


കസായി പറഞ്ഞതായി ബദായിഉസ്സുഹൂറിൽ ഇങ്ങനെ ഉദ്ധരിക്കുന്നു ഭൂലോകത്ത് ജലപ്രളയത്തിനു ശേഷം ആദ്യമായി വെളിപ്പെട്ട മല മക്കയിലെ അബൂ ഖുബൈസാണ് കഅ്ബയുടെ  സ്ഥാനം നനവുള്ള ചെമ്മണ്ണായി പ്രത്യക്ഷപ്പെട്ടു ഗ്രാമങ്ങളിൽ നിന്നാവട്ടെ നഹാവന്തു മാത്രം വെള്ളത്തിനടിൽ പഴയ സ്ഥിതിയിൽ തന്നെ അവശേഷിച്ചു ഉയർന്ന കുന്നുകളിൽ നിർമ്മിക്കപ്പെട്ടിരുന്ന ഈജിപ്തിലെ 'അൽ അഹ്റാം ' സ്തംഭങ്ങളും ശവകുടീരങ്ങളും നശിച്ചിരുന്നില്ല 


ഭൂമിയിൽ കാലുകുത്തിയ എൺപത് പേർ ചേർന്ന് ഒരു ഗ്രാമം നിർമ്മിച്ചു പ്രളയ ശേഷം ഭൂമുഖത്ത് ആദ്യമായി ജനവാസമുണ്ടായത് ഈ സ്ഥലത്തായിരുന്നു കയ്യിലുണ്ടായിരുന്ന ധാന്യങ്ങൾ അവർ കൃഷി ചെയ്തു കപ്പലിലുണ്ടായിരുന്ന കാലികൾ പെറ്റുപെരുകയും പള്ളികൾക്ക് വംശ വർദ്ധനവുണ്ടാവുകയും ചെയ്തു നൂഹ് നബി (അ) യുടെ മൂന്ന് പുത്രന്മാരല്ലാത്തവർ ഏറെക്കഴിയും മുമ്പെ മരണപ്പെട്ടു  സാം, ഹാം, യാഫിസ് എന്ന പേരിൽ ജീവിച്ചിരുന്ന ആ പുത്രന്മാരിൽ നിന്നാണ് പിൽക്കാല മനുഷ്യ സമൂഹം ഉടലെടുത്തത് നൂഹ് നബി (അ) പിന്നെയും ഏറെക്കാലം ജീവിക്കുകയുണ്ടായി 


നൂഹ് നബി (അ) ജീവിച്ച പ്രദേശങ്ങൾ ഇപ്പോഴത്തെ ഇറാഖിലാണ് സ്ഥിതി ചെയ്യുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു ഇറാഖിലെ കൂഫയിൽ വെച്ചാണ് നൂഹ് നബി (അ) ചരിത്രപ്രസിദ്ധമായ കപ്പലുണ്ടാക്കിയത് ബഗ്ദാദിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെ തെക്കു ഭാഗത്താണ് കൂഫ ബാബിലോണിയ ജലപ്രളയത്തിനു ശേഷം നൂഹ് നബി (അ) പണിതതാണെന്ന് പറയപ്പെടുന്നു 


നൂഹ് നബിയുടെയും അനുചരന്മാരുടെയും സന്താനങ്ങൾ ഇവിടെ വ്യാപിച്ചു അവർ ടൈഗ്രീസിന്റെയും യൂഫ്രട്ടീസിന്റെയും അടുത്തായി ധാരാളം പട്ടണങ്ങൾ പണിതു കപ്പൽ അടിഞ്ഞുവെന്ന് പറയുന്ന ജൂതി പർവ്വതം തുർക്കിയിലെ അറാറത്ത് പർവ്വത നിരകളിലാണ് കിഴക്കൻ തുർക്കിയിൽ അർമേനിയൻ അതിർത്തിക്ക് സമീഹം ഐസ് മൂടി കിടക്കുന്ന അറാറത്ത് പർവ്വതത്തിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് ജൂതി പർവ്വതം സ്ഥിതിചെയ്യുന്നത് 6800 അടി ഉയരമുണ്ടതിന് 


അക്രമവും അഹങ്കാരവും അതിരുവിട്ടാൽ ഒരു ജനതയെയും അല്ലാഹു ഭൂമുഖത്ത് വെച്ചേക്കുകയില്ലെന്നും അവർക്ക് ലഭിക്കുന്ന ശിക്ഷ അതിഭയങ്കരവും അപ്രതീക്ഷിതവുമായിരിക്കുമെന്നുള്ള വലിയ സന്ദേശമാണ് പ്രളയത്തിലൂടെ കാണാനാവുന്നത് ഒരു നിവേദനത്തിൽ ഇപ്രകാരം കാണുന്നു: 'നൂഹ് നബി കപ്പലിൽ നിന്നിറങ്ങിയപ്പോൾ ഭൂലോകമാനം വെളുത്തിരുന്നത് കണ്ട് പ്രവാചകൻ അത്ഭുതപ്പെട്ടു തദവസരം ജിബ്രീൽ (അ) ഇറങ്ങി വരികയും അതിന്റെ കരണമറിയാമോ എന്നന്വേഷിക്കുകയും ചെയ്തു പ്രവാചകന്റെ മറുപടി 'ഇല്ല' എന്നായിരുന്നു അപ്പോൾ അത് അദ്ദേഹത്തിന്റെ ജനങ്ങളിൽ നിന്ന് നശിച്ചു കഴിഞ്ഞവരുടെ അസ്ഥികളാണെന്ന് മലക്ക് പറഞ്ഞു പിന്നെ അദ്ദേഹം ഒരു ശബ്ദം കേട്ടു അതേക്കുറിച്ച് മലക്ക് അന്വേഷിച്ചതിനും 'ഇല്ല' എന്നായിരുന്നു പ്രത്യുത്തരം 'അത് അദ്ദേഹത്തിന്റെ ജനങ്ങളെ ചങ്ങല വെച്ചു നരകത്തിലേക്ക് കൊണ്ടുപോകുമ്പോഴുണ്ടാകുന്ന ശബ്ദമാണെന്ന് ജിബ്രീൽ (അ) അറിയിച്ചു ' അവരുടെ പാപങ്ങളാൽ മുക്കപ്പെട്ടു, അങ്ങനെ നരകത്തിൽ കടത്തുകയും ചെയ്തു ' എന്നാണല്ലോ വിശുദ്ധ ഖുർആൻ വിശദീകരണം 


കൊടുങ്കാറ്റിൽ കടപുഴകിയവർ


അല്ലാഹുവിനെ നിഷേധിച്ചതിനും അഹങ്കരിച്ചതിനും ദൈവിക ശിക്ഷക്ക് വിധേയമായ മറ്റൊരു സമുദായമാണ് ആദ് സമൂഹം നൂഹ് (അ) ന്റെ ജനത നാമാവശേഷമായ ശേഷം ലോകത്തുണ്ടായ വളരെ അഭിവൃദ്ധി പ്രാപിച്ച ഒരു സമുദായമാണ് ആദ് 

ഇവർ വലിയ കായ് ബലമുള്ള ആജാനു ബാഹുക്കളായിരുന്നു അവരുടെ അസാധാരണമായ വലിപ്പത്തെയും പൊക്കത്തെയും പറ്റി അത്ഭുതാവഹങ്ങളായ പല കാര്യങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് സാധാരണയായി അവരുടെ പൊക്കം 200 ഗജമായിരുന്നു എന്നാൽ 400 ഗജം വരെ ഉയരമുള്ളവരും അക്കൂട്ടത്തിലുണ്ടായിരുന്നുവെന്ന് കാണുന്നുണ്ട് പലവിധ പരിഷ്കാരങ്ങളുമായി വളരെ പുരോഗമിച്ച സമൂഹമായിരുന്നു ആദ് മലമുകളിൽ കൂറ്റൻ സ്തംഭങ്ങൾ നിർമ്മിക്കുകയും ഭൂമിക്കടിയിൽ ജലസംഭരണികൾ ഉണ്ടാക്കുകയും ചെയ്തു അവർ കേവലം വിനോദത്തിനുവേണ്ടിയും തങ്ങളുടെ പ്രതാപത്തിന്റെ ചിഹ്നമെന്ന നിലക്കുമാണ് ഇത്തരം പടുകൂറ്റൻ  കെട്ടിടങ്ങൾ അവർ പണിതുയർത്തിയത് 'തൂണിന്റെ ആൾക്കാർ ' എന്ന് ഖുർആൻ ഇവരെ വിശേഷിപ്പിക്കുന്നത് സ്മരണീയമാണ് ആദുകാരുടെ പാർപ്പിടങ്ങൾ ഏവരെയും അത്ഭുതപ്പെടുത്തും വിധം പർവ്വതങ്ങൾക്ക് മുകളിൽ പാറകൾ തുരന്നുണ്ടാക്കി കലാപരമായി നിർമ്മിച്ച വാസസ്ഥലങ്ങൾ തങ്ങളുടെ അതിശക്തിയെയും ശരീര ബലത്തെയും എടുത്തു കാണിക്കുന്നതായിരുന്നു അവരുടെ ഓരോ പ്രവൃത്തികളും അവർ പാറക്കു മേൽ ചവിട്ടിയാൽ അവരുടെ ശക്തി നിമിത്തം തുട വരെ അതിന്മേൽ തുളഞ്ഞു ചെല്ലുമായിരുന്നു പോലും ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം അതുകൊണ്ടു തന്നെ തങ്ങളേക്കാൾ ശക്തരായി ഈ ഭൂലോകത്ത് ആരുമില്ലെന്ന് അവർ അഹങ്കരിച്ചു കയ്യൂക്കിന്റെ തത്വശാസ്ത്രത്തിൽ മാത്രം വിശ്വസിച്ചിരുന്ന അവർ ശക്തി തെളിയിക്കാനെന്നോണം വഴിയാത്രക്കാരെയും മറ്റും കഠിനമായി ദേഹോപദ്രവങ്ങളേൽപ്പിക്കാൻ മറന്നിരുന്നില്ല 

തങ്ങളുടെ അതിശക്തിക്കൊത്ത ജീവിത വിഭവങ്ങളും അവർക്ക് ലഭ്യമായിരുന്നു ഒട്ടകങ്ങളായിരുന്നു അവരുടെ മുഖ്യ സമ്പത്ത് ഒട്ടകങ്ങളെ സവാരിക്ക് ഉപയോഗിക്കുന്നതിനു പുറമെ അറുത്തു ഭക്ഷിക്കുന്നതും സാധാരണമായിരുന്നു പക്ഷേ, നല്ല ആരോഗ്യവും പുഷ്ടിയുമുള്ള ഒട്ടകങ്ങൾക്കേ അവരുടെ ഭാരം താങ്ങാൻ കഴിയുമായിരുന്നുള്ളൂ അവരിൽ ചിലർക്ക് രാവിലെയും വൈകുന്നേരവും ഓരോ ഒട്ടകം വീതം ആഹാരത്തിനു മാത്രമായി വേണ്ടിയിരുന്നു കൃഷിയും അവരുടെ സമ്പത്തിന്റെ മൂല സ്രോതസ്സായി വ്യാപകമായി തന്നെ അവിടെ നിലനിന്നു കുന്തിരിക്കം സമൃദ്ധമായി വളർന്നിരുന്ന ഇവിടെ ഇതിന്റെ കറ സുഗന്ധ ദ്രവ്യങ്ങളും ഔഷധങ്ങളും നിർമ്മിക്കാൻ കയറ്റുമതി ചെയ്തിരുന്നു എല്ലാം കൊണ്ടും സമൃദ്ധി കളിയാടുകയും ശക്തിയും പ്രതാപവും കൈവരിക്കുകയും ചെയ്തപ്പോഴാണ് അവർ സത്യനിഷേധികളായി മാറിയത് ഈ സാഹചര്യത്തിലാണ് അവരെ തൗഹീദിലേക്ക് ക്ഷണിക്കാനായി ഹൂദ് (അ) നിയുക്തനായത് ഏകദേശം ഏഴായിരം വർഷങ്ങൾക്ക് മുമ്പാണ് പ്രവാചകൻ ജീവിച്ചിരുന്നത് ഹളർ മൗത്തിനടത്തുള്ള അഹ്ഖാഫ് എന്ന താഴ് വരയിലാണ് ഹൂദും (അ) സമൂഹവും വസിച്ചിരുന്നത് ഒമാനിൽ ഉൾപ്പെട്ട ഷിദ്രിൽ മൺമറഞ്ഞു പോയതും 1992 ൽ ഉത്ഖനന ഗവേഷണത്തിലൂടെ മണൽ കൂനകൾ മാറ്റിയപ്പോൾ കണ്ടെത്തിയതുമായ 'ഉബാർ' എന്ന പ്രദേശം തന്നെയാണ് ഹൂദ് നബിയുടെ സമുദായക്കാരായ ആദുകൾ വസിച്ചിരുന്ന സ്ഥലം ഒമാനിലെ സലാലയിൽ നിന്ന് 172 കിലോമീറ്റർ മരുഭൂമിയിലൂടെ സഞ്ചരിച്ചാൽ ഉബാറിലെത്താം 

ധിക്കാരികളും സത്യനിഷേധികളുമായ തന്റെ ജനതയെ ഹൂദ് (അ) തൗഹീദിലേക്ക് ക്ഷണിച്ചു എന്നാൽ നൂഹ് നബി (അ) ക്കുണ്ടായ അനുഭവം തന്നെയാണ് അദ്ദേഹത്തിനുമുണ്ടായത് അവരിലെ പ്രമുഖന്മാരും നേതാക്കളും അദ്ദേഹത്തെ ഭോഷനും കള്ളവാദിയുമായി ചിത്രീകരിച്ചു വളരെ ബുദ്ധിപരമായി കാര്യങ്ങൾ സമർത്ഥിക്കാൻ അദ്ദേഹം ശ്രമിച്ചു അല്ലാഹു അവർക്ക് നൽകിയ കായ് ബലം ബുദ്ധിശക്തി, പ്രവർത്തനോത്സുകത, ധനസമൃദ്ധി മുതലായ അനുഗ്രഹങ്ങളെല്ലാം അദ്ദേഹം ചൂണ്ടിക്കാട്ടി കൂടാതെ നൂഹ് നബി  (അ) യുടെ ജനതയെ നശിപ്പിച്ചു അല്ലാഹു ആ ജനതയുടെ പിൻതലമുറക്കാരും നൂഹ് നബി (അ) യുടെ സന്താന പരമ്പരയിൽ പെട്ടവരുമായിട്ടാണ് നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളതെന്നും ഉണർത്തി മാത്രമല്ല, തന്റെ ഉപദേശത്തെ  നിരാകരിച്ചാൽ നിങ്ങൾക്കും അല്ലാഹുവിന്റെ ഭയങ്കര ശിക്ഷയിറങ്ങുമെന്നും മുന്നറിയിപ്പ് നൽകി ഇതൊക്കെ വളരെ മാന്യമായാണ് ഹൂദ് (അ) അവരോട് അവതരിപ്പിച്ചത് ഒരു റസൂലിന് തന്റെ ജനത നേരിലേക്ക് വഴി നടക്കുന്നത് കാണാനുള്ള ഉൽക്കടമായ ആഗ്രഹം ആ വാക്കുകളിൽ കാണാം എന്നാൽ ഹൂദ് (അ) ന്റെ ഉപദേശങ്ങളും മുന്നറിയിപ്പുകളും ഒന്നും അവർ ചെവിക്കൊണ്ടില്ല അവരുടെ അഹങ്കാര പ്രമത്തത മൂലം അവർക്കതിനു കഴിഞ്ഞില്ലെന്നതാണ് നേര് താക്കീതു ചെയ്ത ശിക്ഷ കൊണ്ടുവാ എന്ന് പരിഹാസപൂർവ്വം ആവശ്യപ്പെടാനും അവർ മറന്നില്ല' ആദം സമുദായത്തിലേക്ക് അവരുടെ സഹോദരനായ ഹൂദ് നബിയെ (നാം അയച്ചു) എന്റെ ജനങ്ങളേ അല്ലാഹുവിന് നിങ്ങൾ ഇബാദത്ത് ചെയ്യുക അവനല്ലാതെ നിങ്ങൾക്ക് ആരാധ്യനില്ല നിങ്ങൾ സൂക്ഷിക്കുന്നില്ലേ? എന്ന് അദ്ദേഹം ചോദിച്ചു  (ഖുർആൻ: അഅ്റാഫ്:56) 

അതിന് അവർ പറഞ്ഞ മറുപടിയും വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു: 'തന്റെ ജനതയിൽ നിന്നുള്ള സത്യനിഷേധികളായ നേതാക്കൾ പറഞ്ഞു: 'നീ വിഡ്ഡിത്തത്തിൽ അകപ്പെട്ടതായിട്ടാണ് ഞങ്ങൾ  കാണുന്നത് നിശ്ചയമായും നീ കള്ള വാദികളിൽ പെട്ടവനാണെന്ന് ഞങ്ങൾ വിചാരിക്കുന്നു ' (ഖുർആൻ: അഅ്റാഫ്: 66) 

ഹൂദ് (അ) അവരോട് പലതും പറഞ്ഞുനോക്കി അപ്പോഴൊക്കെയും അഹങ്കാരത്തോടെയുള്ള മറുപടി മാത്രമായിരുന്നു അനന്തരഫലം പ്രവാചകനെ നിഷേധിക്കാൻ അവർ പലവിധ ന്യായ വാദങ്ങളും നിരത്തി മിക്കപ്പോഴും നബിയുമായി തർക്കത്തിലേർപ്പെട്ടു 

'അവർ പറഞ്ഞു: ഹൂദ് നീ ഞങ്ങൾക്ക് വ്യക്തമായ ഒരു തെളിവ് കൊണ്ടുവന്നിട്ടില്ല നിന്റെ വാക്കിനാൽ ഞങ്ങളുടെ ആരാധ്യ വസ്തുക്കളെ ഞങ്ങൾ  ഉപേക്ഷിക്കുന്നവരുമല്ല ഞങ്ങൾ നിന്നെ വിശ്വസിക്കുന്നവരുമല്ല ഞങ്ങളുടെ ആരാധ്യവസ്തുക്കളിൽ ചിലതിൽ നിന്ന് നിനക്ക് ചില തിന്മകൾ ബാധിച്ചിരിക്കുന്നുവെന്നല്ലാതെ ഞങ്ങൾ ഒന്നും പറയുന്നില്ല (ഖുർആൻ: 11:53,54) എത്ര അനുനയത്തിൽ ഉപദേശിച്ചിട്ടും ധിക്കാരപരമായി മാത്രം പ്രതികരിക്കുന്ന ആ ജനതയുടെ നടപടികൾ ഏതൊരാളുടെയും മനസ്സിനെ വേദനിപ്പിക്കുന്നതായിരുന്നു ഇങ്ങനെയുമുണ്ടോ ധിക്കാരികൾ? എന്ന് ആരും ചോദിച്ചു പോകും ഹൂദ് (അ) ന് സംഗതികൾ ബോധ്യപ്പെട്ടു അത്ര പെട്ടെന്ന് വിശ്വസിക്കുന്നവരല്ല ആദുകാർ സദുപദേശത്തിന് പകരമായി ലഭിക്കുന്നത് ഭീഷണിയും പരിഹാസങ്ങളുമൊക്കെയാണ് അല്ലാഹുവിന്റെ ഏകത്വത്തിലേക്ക് നടന്നടുക്കുന്നതിനു പകരം അവരുടെ വിഗ്രഹങ്ങളിലേക്ക് തന്നെ അടുപ്പിക്കാനാണവർ ശ്രമിക്കുന്നത് പിന്നീട് ഹൂദ് (അ) അവരോട് ദൃഢസ്വരത്തിൽ തന്നെ സംസാരിച്ചു  അത് ഖുർആൻ വിവരിക്കുന്നത് കാണാം: 'അവന് പുറമെ (നിങ്ങൾ ആരൊക്കെയോ വിളിച്ചു ആരാധിക്കുന്നുവോ അതിൽ നിന്നെല്ലാം ഞാൻ ഒഴിവാണ്) അതിനാൽ നിങ്ങൾ എല്ലാവരും കൂടി എന്നോട് തന്ത്രം പ്രയോഗിച്ചു കൊള്ളുക പിന്നെ നിങ്ങൾ എനിക്ക് താമസം നൽകേണ്ട' (ഖുർആൻ:11:55) 

ഹൂദ് (അ) തുടർന്നു: 'നിങ്ങൾ തിരിഞ്ഞു കളയുകയാണെങ്കിൽ എന്നെ നിങ്ങളിലേക്ക് ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അത് ഞാൻ നിങ്ങൾക്ക് എത്തിച്ചു തന്നിട്ടുണ്ട് എന്റെ റബ്ബ് നിങ്ങളല്ലാത്ത ഒരു ജനതയെ (നിങ്ങൾക്കു പകരം) പിന്നാലെ കൊണ്ടുവരികയും ചെയ്യും നിങ്ങൾ അവന് യാതൊരു ഉപദ്രവവും ചെയ്യുകയുമില്ല നിശ്ചയമായും എന്റെ റബ്ബ് എല്ലാ വസ്തുക്കളെയും കാത്തുസൂക്ഷിക്കുന്നവനാകുന്നു '(ഖുർആൻ:11:57)  

ഇതോടെ അദ്ദേഹത്തിന്റെ സമൂഹത്തിനും സ്വരമാറ്റമുണ്ടായി അവർ കടുത്ത നടപടിക്ക് തന്നെ ഒരുങ്ങുകയാണ് ഒന്നുകിൽ നീ നിന്റെ ദൈവത്തെ കാണിച്ചു തരണം അല്ലെങ്കിൽ ഈ ഉദ്യമത്തിൽ നിന്ന് നീ പിൻമാറണം രണ്ടിലൊന്നു ചെയ്യാത്തപക്ഷം നിന്നെ ഞങ്ങൾ വധിച്ചു കളയും എന്നവർ തീർത്തു പറഞ്ഞു ഗത്യന്തരമില്ലാതെ ഹൂദ് (അ) അല്ലാഹുവിനോട് രക്ഷയ്ക്കായി പ്രാർത്ഥിച്ചു പ്രവാചകന്മാർ പ്രാർത്ഥിച്ചാൽ പിന്നെ ഉത്തരം ലഭിക്കാതിരിക്കുകയില്ലല്ലോ ? അല്ലാഹു ഹൂദ് നബിയുടെ പ്രാർത്ഥനയും സ്വീകരിച്ചു 

പ്രവാചകൻ നേരത്തെ താക്കീത് ചെയ്ത ശിക്ഷയുടെ അടയാളങ്ങൾ കണ്ടുതുടങ്ങി മഴ നിലച്ചു ഒരു ചാറ്റൽ മഴ പോലും ഇല്ലാതായി അതോടെ ഒരു ഭൂപ്രദേശമാകെ വറ്റിവരണ്ടു ജലസ്രോതസ്സുകളിൽ ഒരു തുള്ളി വെള്ളം പോലുമില്ല വല്ലാത്ത വരൾച്ചയാണെങ്ങുമനുഭവപ്പെട്ടത് വെള്ളമില്ലാത്തതിനാൽ ജീവനോപാധിയായ കൃഷികളും മറ്റും നശിച്ചു തുടങ്ങി അഹങ്കാരം മാത്രം കൈമുതലായ ജനത ഒരു നിമിഷം പതറിപ്പോയി ജനങ്ങൾക്കിടയിൽ വല്ലാത്ത പരിഭ്രാന്തി പരന്നു അപ്പോഴും ഹൂദ് (അ) ഉപദേശവുമായി രംഗത്തുവന്നു 

ഈ ഘട്ടത്തിലെങ്കിലും സർവ്വ അനുഗ്രഹങ്ങളും ചൊരിഞ്ഞുതന്ന അല്ലാഹുവിനെ ഓർക്കാനും അനുഗ്രഹിക്കാനും അവർ തയ്യാറാകുന്നു ഹൂദ് (അ) പ്രത്യാശ പ്രകടിപ്പിച്ചു 'സഹോദരങ്ങളെ, അല്ലാഹുവിനെ സൂക്ഷിക്കുക ശിക്ഷ വരുന്നതിനുമുമ്പ് പശ്ചാത്തപിച്ചു മടങ്ങുക' അദ്ദേഹം അവരെ ഉണർത്തി പക്ഷേ, അതൊന്നും കേൾക്കാനോ അംഗീകരിക്കാനോ ഒട്ടും തന്നെ അവർ തയ്യാറായില്ല ഈ ദുരിതത്തിൽ നിന്നും രക്ഷപ്പെടാനുള്ള മറ്റു വഴികളായിരുന്നു അവർ ആലോചിച്ചത് വരൾച്ച കഠിനമായപ്പോൾ അവർ കൂടിയാലോചനക നടത്തി ഒരു പോംവഴി പരതി അവസാനം അവർ മക്കത്ത് പോകാൻ തീരുമാനിച്ചു ആപത്തുകൾ ബാധിക്കുമ്പോൾ പ്രാർത്ഥന നടത്താൻ വേണ്ടി പൂർവ്വികന്മാർ മക്കത്ത് പോയിരുന്നു ഇന്ന് കഅ്ബ നിലനിൽക്കുന്ന സ്ഥാനത്ത് അന്നുണ്ടായിരുന്ന ചുവന്ന ചെറിയ കുന്നിൽ കയറി നിന്ന് പ്രാർത്ഥിച്ചാൽ ആപത്തുകൾ നീങ്ങിപ്പോകുമായിരുന്നു തെരഞ്ഞെടുക്കപ്പെട്ട പതിനേഴ് നേതാക്കന്മാരുടെ കീഴിൽ ഒരു വലിയ ജനക്കൂട്ടം മക്കയിലേക്ക് പുറപ്പെട്ടു മരുഭൂമികൾ താണ്ടി അവർ ദിവസങ്ങൾക്കു ശേഷം മക്കയിലെത്തി അമാലികത്ത് വംശത്തിൽ പെട്ട ഒരു മുആവിയയുടെ സന്നിധിയിൽ ചെന്ന് സങ്കടമുണർത്തി 

എന്നാൽ മക്കയിലേക്ക് വന്ന സംഘത്തിൽ ലുഖ്മാൻ, മർസദ് എന്നിങ്ങനെ പേരുകളുള്ള രണ്ട് മുസ്ലിംകളുണ്ടായിരുന്നു കൂട്ടത്തിൽ നിന്ന് മർസദ് രംഗത്തു വന്ന് ഉച്ചത്തിൽ ഇങ്ങനെ പറയാൻ തുടങ്ങി: 'ആദ് സമൂഹമേ, ഇവിടെ വന്ന് പ്രാർച്ചത് കൊണ്ടൊന്നും നിങ്ങളുടെ ദുരിതങ്ങൾ തീരുകയില്ല അല്ലാഹുവിന്റെ ഒരു ദൂതനെ കളവാക്കിയിട്ടാണ് നിങ്ങളിവിടെ വന്നിരിക്കുന്നത് പ്രവാചകരെ നിഷേധിച്ചു നിങ്ങളുടെ പ്രാർത്ഥന അവനെങ്ങനെ സ്വീകരിക്കാനാണ് നിങ്ങൾ പ്രവാചകനെ സമീപിച്ചു സങ്കടമുണർത്തുകയാണ് വേണ്ടത് എങ്കിൽ നിങ്ങൾക്ക് മഴ ലഭിക്കും ' എന്നാൽ അവരുടെ അഹങ്കാരത്തിന്റെ തോത് ലവലേശം കുറഞ്ഞിരുന്നില്ല അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് അവർ ഭയപ്പെട്ടതുമില്ല ഹൂദിനെ അനുസരിക്കാൻ തങ്ങൾ തയ്യാറല്ലെന്നും ഞങ്ങൾ ഇവിടെ പ്രാർത്ഥിച്ചു കൊണ്ടുതന്നെ കാര്യം നേടുമെന്നും അവർ പ്രത്യുത്തരം നൽകി അവർ പ്രസ്തുത കുന്നിലേക്ക് നഗ്ന പാദരായി കടന്നുചെന്നു തങ്ങളുടെ ആവലാതികൾ നിരത്തി പ്രാർത്ഥിച്ചു ഏറെ നേരം തന്നെ അവർ പ്രാർത്ഥനയിൽ മുഴുകി 

പെട്ടെന്നതാ ആകാശക്കോണുകളിൽ മേഘങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു അതുകൊണ്ട് അവർ ആഹ്ലാദ നൃത്തം ചവിട്ടി തങ്ങളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചുവെന്ന് അവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു മൂന്നു മേഘങ്ങൾ അവരുടെ തലക്കു മുകളിലായി വന്നു നിന്നു വെളുത്തതും കറുത്തതും ചുവന്നതുമായി മൂന്നു മേഘങ്ങൾ ആകാംക്ഷാ ഭരിതരായി അവർ നോക്കി നിൽക്കെ ആകാശത്തു  നിന്നൊരു ശബ്ദം 'ഇഷ്ടമുള്ള മേഘത്തെ തെരഞ്ഞെടുക്കാം ' കൂടിയാലോചനകൾക്കൊടുവിൽ കറുത്ത മേഘത്തിൽ നിന്നാണ് കൂടുതൽ മഴ ലഭിക്കുകയെന്ന നിഗമനത്തിൽ 'കറുത്ത മേഘം തെരഞ്ഞെടുത്തു പിന്നെ ആകാശത്ത് കറുത്ത മേഘം തെളിഞ്ഞു കണ്ടു ഇനി നാട്ടിലേക്കു തിരിക്കാം അവിടെ ഉടനെ മഴയുണ്ടാകും ഈ സന്തോഷ വാർത്ത ജനങ്ങളെ അറിയിക്കണം അവർ അതിവേഗം തങ്ങളുടെ കുതിരപ്പുറത്ത് കയറി മരുഭൂമിയിലൂടെ കുതിച്ചു  താമസം വിനാ അവർ അഹ്ഖാഫിലെത്തി ആദുകാരോട് സന്തോഷിക്കാനും ജലസംഭരണികളൊക്കെ വൃത്തിയാക്കി വെക്കാനും അവർ വിളിച്ചു പറഞ്ഞു അഹ്ഖാഫുകാർ വെള്ളം സംഭരിക്കാനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടത്തി ഹൂദ് (അ) അപ്പോഴും അവരെ ഉപദേശിച്ചു കൊണ്ട് രംഗത്ത് വന്നു ഈ മേഘം അനുഗ്രഹത്തിന്റേതല്ലെന്നും ശിക്ഷയുടേതാണെന്നും അതിനാൽ ഈയവസരത്തിലെങ്കിലും അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങണമെന്നും ഉണർത്തി 

ജനങ്ങളാകട്ടെ, മുമ്പെങ്ങുമില്ലാത്തവിധം അഹങ്കാരത്തോടെയാണ് അതിനോട് പ്രതികരിച്ചത് അവരുടെ പരിഹാസച്ചിരികൾ അവിടെയാകെ ഉച്ചത്തിൽ മുഴങ്ങി തങ്ങളുടെ പ്രാർത്ഥനക്ക് ഫലം ലഭിച്ച സന്തോഷത്തിലായിരുന്നു അവർ അടുത്തെത്തിയ കൊടുങ്കാറ്റിനെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി അവർ അപ്പോഴും അഹങ്കാരത്തോടെ തന്നെ സംസാരിച്ചു കാറ്റിന്റെ ആപത്തിൽ നിന്ന് രക്ഷിക്കാൻ തങ്ങൾക്ക് കഴിയുമെന്ന് അവർ വമ്പ് പറഞ്ഞു  


ശക്തമായ ഒരു ഇടി വെട്ടി പിന്നെ കാറ്റ് വീശിത്തുടങ്ങി സാധാരണ കാറ്റോ കൊടുങ്കാറ്റോ അല്ല അതിശക്തമായ കാറ്റ് ജനങ്ങൾക്കു ഭയം ഉളവായിത്തുടങ്ങി പലരും ശക്തിമത്തായ കെട്ടിടങ്ങൾ ലക്ഷ്യം വെച്ച് ഓടി കന്നുകാലികൾ വൻ വൃക്ഷങ്ങളിൽ ബന്ധിച്ചു കുട്ടികളെ യാവട്ടെ വലിയ തൂണുകളിൽ കെട്ടിയിട്ടു സ്ത്രീകളെ ഇരുമ്പു കൂടാരങ്ങളിൽ കയറ്റിയിരുത്തി എന്നിട്ട് അവയെ ഒട്ടകപ്പുറത്ത് ബന്ധിച്ചു അപ്പോഴേക്കും കാറ്റ് അവരുടെ വീടുകൾ ഓരോന്നായി മറിച്ചിട്ടു തുടങ്ങി അവർ കാറ്റിനു ഒരു വിധത്തിലും പ്രവേശിക്കാൻ കഴിയാത്ത മലയടിവാരത്തിൽ രക്ഷ തേടി ആ ആജാനുബാഹുകൾ തങ്ങളുടെ കാലുകൾ മുട്ടുവരെ മണ്ണിൽ കുഴിച്ചിട്ടു പരസ്പരം കൈകോർത്തു പിടിച്ചു നിന്നു മൂന്ന് ഭാഗങ്ങളിലും മലകളുണ്ടെന്നും ഒരു ഭാഗത്ത് തങ്ങൾ ഇങ്ങനെ ശക്തി ഉറപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ എത്ര വലിയ കൊടുങ്കാറ്റിനും തങ്ങളെ നശിപ്പിക്കാനാവില്ലെന്നും അവർ പരസ്പരം ദുരഭിമാനം പ്രകടിപ്പിച്ചു കൊണ്ടിരുന്നു കാറ്റിന്റെ ശക്തി അസാമാന്യമായ വിധം വർദ്ധിച്ചു ആകാശം മുട്ടെ തലയുയർത്തി നിൽക്കുന്ന വൻവൃക്ഷങ്ങൾ വേരോടെ പിഴുതെറിയപ്പെട്ടു 

അതിശക്തമായ കെട്ടിടങ്ങൾ തകർന്നു തരിപ്പണമായി ഒട്ടകങ്ങളും കൂടാരങ്ങളുമൊക്കെ വായുവിലൂടെ ധൂളികളായി പറന്നു കളിച്ചു കൈകോർത്തു പിടിച്ചു നിന്നവരെ കാറ്റ് പറത്തികൊണ്ടുപോയി മണൽ കൂനകൾ ഇടിഞ്ഞു വീണു കൊണ്ടിരുന്നു അതിശക്തമായ മണൽക്കാറ്റിൽ പെട്ട് അവർ നുരമ്പിപ്പോയി അഹങ്കാരികളായ ഒരു ജനതയെ അല്ലാഹു വേരോടെ പിഴുതെറിയുകയായിരുന്നു ഹൂദ് (അ) നോടും വിശ്വസിച്ചവരോടും രക്ഷപ്പെടാൻ അല്ലാഹു കൽപ്പിച്ചിരുന്നു അവർ എഴുപത് പേരാണുണ്ടായിരുന്നത് ഒരു മലയിലാണവർ അഭയം പ്രാപിച്ചത് അങ്ങനെ അല്ലാഹു അവരെ രക്ഷപ്പെടുത്തുകയുണ്ടായി വിശുദ്ധ ഖുർആൻ പറയുന്നത് കാണുക:

'നാം അവരുടെ മേൽ മുറിഞ്ഞു പോവാതെ നിലനിൽക്കുന്ന ഒരു ദുശ്ശകുന ദിവസത്തിൽ ഉഗ്രമായ ഒരു കാറ്റിനെ നാം അയച്ചു അതു മനുഷ്യരെ പറിച്ചെറിഞ്ഞുകൊണ്ടിരുന്നു അവർ കടപുഴകി വീണ ഈത്തപ്പന മരത്തിന്റെ മുരടുകളെന്നോണമായിരുന്നു'(54:19,20) 

'അങ്ങനെ അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും നമ്മുടെ അനുഗ്രഹം മൂലം രക്ഷിച്ചു നമ്മുടെ ലക്ഷ്യങ്ങളെ നിഷേധിച്ചവരുടെ മുരടു തന്നെ നാം മുറിച്ചുകളയുകയും ചെയ്തു അവർ വിശ്വസിക്കുന്നവരാകുമായിരുന്നില്ല' (7:72) 

കരുത്തരായ ഒരു ജനതയെ എവ്വിധം നാമാവശേഷമാക്കിയെന്നതിന്റെ നേർ ചിത്രമാണ് മുരടു തന്നെ നാം മുറിച്ചു കളഞ്ഞു ' എന്ന പ്രയോഗം നൽകുന്നത് ഏഴ് രാത്രിയും എട്ടു പകലും വീശിയടിച്ച കാറ്റിലാണ് ആദ് സമൂഹം നാമാവശേഷമായത് അവർ ഏഴു ലക്ഷം പേരുണ്ടായിരുന്നുവെന്ന് പറയപ്പെട്ടിട്ടുണ്ട് 

അല്ലാഹുവിന്റെ അതിശക്തമായ ശിക്ഷ വന്നപ്പോൾ അവരുടെ അഹങ്കാരത്തിനോ ശരീര ബലത്തിനോ അതിനെ പ്രതിരോധിക്കാനാകുമായിരുന്നില്ല ആ ആജാനുബാഹുക്കൾ അന്തരീക്ഷത്തിൽ ഇയ്യാം പാറ്റകളെ പോലെ പാറി നടന്നത് ദൈവത്തിന് മുന്നിൽ മനുഷ്യന്റെ ശക്തിയും യുക്തിയുമൊക്കെ എത്രയോ നിരസ്സാരമാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു അല്ലാഹുവിന്റെ ശക്തിയുടെ കേവലം ഒരംശം മതി ഭൂലോകത്ത് ഏത് വമ്പനെയും നശിപ്പിക്കാൻ ആദ് സമൂഹത്തിനു നേരെ അയച്ച കാറ്റിന്റെ ശക്തി മഹാന്മാർ വിശദീകരിക്കുന്നുണ്ട് വഹബുബ്നു മുനബ്ബിഹ് ഇങ്ങനെ പറഞ്ഞിരിക്കുന്നു: 'ഏഴാം ഭൂമിയുടെ അടിയിൽ 'അഖീം' എന്നു പേരായ ഒരു കാറ്റുണ്ട് അതിനെ എഴുപതിനായിരം മലക്കുകൾ എഴുപതിനായിരം ചങ്ങലകൾ കൊണ്ട് ബന്ധിച്ചുനിർത്തിയിരിക്കുകയാണ് അന്ത്യനാളിൽ ആ കാറ്റിനെ അഴിച്ചുവിടുമ്പോൾ മലകളും ആകാശവും ഛിന്നഭിന്നമായിത്തീരും സൂറിൽ ഒരൊറ്റ ഊത്ത് ഊതുകയും ഭൂമിയും മലകളും ഉയർത്തപ്പെടുകയും ചെയ്താൽ അവയെല്ലാം ഒരേ നിലയിൽ സമനിരപ്പാകുമെന്നും അപ്പോഴാണ് ലോകാവസാനമെന്നും ആകാശം ആ അവസരത്തിൽ പിളർന്നു ബലഹീനമാകുമെന്നും ഖുർആൻ പറയുന്നത് ആ സന്ദർഭത്തെപ്പറ്റിയാണ് 

ആ മലക്കുകളോട് അല്ലാഹു പ്രസ്തുത കാറ്റിനെ ആദ് വർഗ്ഗക്കാരുടെ നേരെ അഴിച്ചുവിടാൻ ആജ്ഞാപിച്ചു എത്രത്തോളം അഴിച്ചുവിടണമെന്ന് മലക്കുകൾ ചോദിച്ചതിന് ഒരു പശുവിന്റെ നാസികാദ്വാരത്തോളമെന്നാണ് കൽപനയുണ്ടായത് ആ തോതിൽ അഴിച്ചുവിട്ടാൽ ലോകം മുഴുവനും നശിച്ചുപോകുമെന്ന് മലക്കുകൾ പറഞ്ഞു അപ്പോൾ ഒരു സൂചിയുടെ ദ്വാരത്തോളം വരുന്ന ഒരു പഴുതിൽ കൂടി അഴിച്ചുവിട്ടാൽ മതിയെന്നുകൽപ്പന വന്നു അങ്ങനെ അത്രയും ചെറിയ ഒരു പഴുതിൽ കൂടിയാണ് ആദിന്റെ നേരെ 'അഖീം' എന്ന കാറ്റിനെ മലക്കുകൾ നിയോഗിച്ചത് (ഖസ്വസ്വുൽ അമ്പിയാ....) 

ആദ് സമൂഹം ഉപയോഗിച്ചിരുന്ന വീടുകൾ ഖനനത്തിൽ കണ്ടെത്തിയിട്ടുണ്ട് അവരുടെ കിണറുകളിൽ ഒന്ന് ഇപ്പോഴും നിലവിലുണ്ട് അവരുപയോഗിച്ച വസ്തുക്കൾ കല്ലുകൊണ്ട് നിർമ്മിച്ച നാണയങ്ങൾ എന്നിവയും കണ്ടെത്തുകയുണ്ടായി തീർത്തും ശൂന്യമായ മരുഭൂമിയാണ് ഉബാറിനു ചുറ്റും അന്നത്തെ കൊടുങ്കാറ്റിനെ തുടർന്ന് മണൽ മൂടിപ്പോയ ഇവരുടെ വാസ സ്ഥലങ്ങളിൽ കുറച്ചു മാത്രമേ മണൽ നീക്കി കണ്ടെത്തിയിട്ടുള്ളൂ ഇനിയും മണൽ നീക്കിയാൽ മൺമറഞ്ഞു പോയ അവരുടെ വാസസ്ഥലങ്ങൾ കണ്ടെത്താൻ സാധിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു 


സ്വർഗം തകർത്ത അട്ടഹാസം


ആദ് സമൂഹത്തിലെ ധിക്കാരിയായ രാജാവായിരുന്നു ശദ്ദാദ് സമ്പത്തും ശക്തിയും വർദ്ധിച്ചപ്പോഴാണ് അവൻ മഹാ അഹങ്കാരിയായിത്തീർന്നത് വമ്പിച്ച ഒരു സൈന്യം തന്നെ ശദ്ദാദിനുണ്ടായിരുന്നു ധാരാളം സേവകരെ കൊട്ടാരത്തിൽ തന്റെ സുഖ സൗകര്യത്തിനായി അവൻ തീറ്റിപ്പോറ്റി പ്രതാപം നാൾക്കുനാൾ വർദ്ധിച്ചപ്പോൾ ലോകത്തുണ്ടായിരുന്ന നാടുവാഴികളെയെല്ലാം അവൻ കീഴടക്കി തനിക്ക് വഴങ്ങാത്തവരെ മുഴുവൻ അവൻ നിഷ്ഠൂരമായി കൊന്നൊടുക്കി അവസാനം ഭൂലോകം തന്നെ തന്റെ കാൽകീഴിലാണെന്ന മട്ടിൽ അവന്റെ ഭരണ പ്രദേശങ്ങൾ വ്യാപിച്ചു 

കഴിഞ്ഞുപോയ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നതിൽ ശദ്ദാദ് ഔത്സുക്യം കാണിച്ചിരുന്നു അവയിൽ സ്വർഗീയ ലോകത്തിന്റെ മനം കുളിർപ്പിക്കുന്ന വർണ്ണനകൾ കാണും എല്ലാം കാൽക്കീഴിലാക്കിയ ശദ്ദാദിന്റെ മനസ്സിൽ ഒരിക്കൽ ഒരു മോഹം വന്നു സത്യവിശ്വാസികൾക്ക് പരലോകത്ത് തയ്യാർ ചെയ്യപ്പെട്ട ഭവനമാണല്ലോ സ്വർഗം എന്നാൽ അതുപോലുള്ള ഒന്ന് തനിക്കുണ്ടായാൽ കൊള്ളാമെന്ന് അയാൾ മോഹിച്ചു തന്റെ ആഗ്രഹം പല പ്രമുഖരോടും പങ്കുവെച്ചു 

സ്വർഗം പണിയാൻ പറ്റിയ അതിവിസ്തൃതമായ ഒരു സ്ഥലം കണ്ടെത്താൻ അവരോടയാൾ ആജ്ഞാപിച്ചു ഉടനടി നിർമാണം ആരംഭിക്കാനും കൽപ്പന നൽകി താമസിയാതെ സ്വർഗ്ഗം പണി തുടങ്ങി ഏതാനും വർഷങ്ങൾ കൊണ്ട് വെട്ടിത്തിളങ്ങുന്ന ഒരു രമ്യഹർമ്മവും അനുബന്ധമായ സർവ്വ സുഖ സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു ഹൂദ് (അ) ന്റെ ഉപദേശങ്ങളെ ധിക്കരിച്ചുകൊണ്ടാണ് കൊട്ടാരത്തിന്റെ പണി തുടങ്ങിയത് അദ്ദേഹത്തിന്റെ ഉപദേശങ്ങൾക്ക് അവർ പുല്ലു വില പോലും കൽപ്പിച്ചില്ല ഉപദേശിച്ചപ്പോഴൊക്കെ ശദ്ദാദ് തന്റെ ശക്തിയും അധികാരവും അഹങ്കാരത്തോടെ വിളംബരം ചെയ്യുകയായിരുന്നു തന്നേക്കാൾ വലിയ ഒരു ശക്തിയുണ്ടെങ്കിൽ കാണട്ടെ എന്ന തരത്തിൽ അവൻ വെല്ലുവിളിയോടെ സ്വരമുയർത്തുകയും ചെയ്തിരുന്നു  

ഭിത്തി കെട്ടുവാനുള്ള ഇഷ്ടികകൾ സ്വർണ്ണം, വെള്ളി, രത്നം തുടങ്ങിയവയാൽ നിർമ്മിക്കപ്പെട്ടതായിരുന്നു അനവധി മുറികളിൽ വിശാലമായിരുന്നു കൊട്ടാരം മരതകം, മാണിക്യം തുടങ്ങിയ രത്നങ്ങളാൽ അലംകൃതമായ അനവധി തൂണുകളും കമാനകളും ആ രമ്യഹർമ്മത്തിൽ പ്രശോഭിക്കുന്നുണ്ടായിരുന്നു സ്വർഗത്തിലെ നദികളെ അനുകരിച്ച് മദ്യം, പാൽ, തേൻ മുതലായ പാനീയങ്ങൾ ഒഴുകുന്ന നദികൾ കൃത്രിമമായി നിർമ്മിച്ചു നവരത്ന നിർമ്മിതങ്ങളായ പലതരം വൃക്ഷങ്ങളും മരതകം കൊണ്ട് നിർമ്മിച്ച അവയുടെ, ചില്ലുകളും മാണിക്യം കൊണ്ട് നിർമ്മിച്ച അവയുടെ ഫലങ്ങളും ശദ്ദാദിന്റെ സ്വർഗത്തിന് മാറ്റ് കൂട്ടി സുഗന്ധ പൂരിതമായിരുന്നു അവന്റെ സ്വർഗം കസ്തൂരി, അമ്പർ മുതലായവ അവിടെയാകെ പരിമളം പരത്തി നല്ല സൗന്ദര്യത്തികവുള്ള ബാലിക ബാലന്മാരാണ് ആ സ്വർഗത്തിലെ പരിചാരകരായിരുന്നത് ശദ്ദാദിന്റെ സ്വർഗത്തെക്കുറിച്ചുള്ള വിവരണം ഇവിടെയൊന്നും അവസാനിക്കുന്നില്ല ചരിത്ര ഗ്രന്ഥങ്ങളിൽ അത് സംബന്ധമായി ധാരാളം വിവരിക്കപ്പെട്ടിട്ടുണ്ട് 

ഏതായാലും സ്വർഗത്തിന്റെ പണി പൂർത്തിയായിക്കഴിഞ്ഞു അതിൽ പിന്നെ സ്വർഗം സന്ദർശിക്കാൻ ശദ്ദാദ് തീരുമാനിച്ചു ദൈവിക പരിവേഷത്തോടെ തന്നെ അവൻ എഴുന്നള്ളി പരിവാരങ്ങൾ ധാരാളം വാഹനങ്ങളിലായി അയാളെ അനുഗമിച്ചു ശദ്ദാദ് രാജാവ് നിനാൾ വാഴട്ടെ വഴിയോരങ്ങളിൽ നിന്ന് ജനങ്ങൾ വിളിച്ചു പറഞ്ഞു ആർഭാഢത്തോടെയും ആരവങ്ങളോടെയും ആ വലിയ സംഘം ശദ്ദാദിന്റെ സ്വർഗത്തിലെത്തി കൊട്ടാര വാതിൽ അവർക്കായി തുറക്കപ്പെട്ടു കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും അതിശയിപ്പിക്കുന്ന സുഗന്ധവുമാണവരെ വരവേറ്റത് ശദ്ദാദ് കൊട്ടാരത്തിലേക്ക് കാലെടുത്തുവെക്കുന്നു അല്ലാഹു സത്യവിശ്വാസികൾക്ക് പരലോകത്ത് തയ്യാർ ചെയ്യപ്പെട്ട സുഖലോക സ്വർഗത്തോട് കിടപിടിക്കാൻ ശ്രമിച്ച് താനുണ്ടാക്കിയ കൊട്ടാരത്തിലേക്ക്..... 

എന്നാൽ പെട്ടെന്നാണ് ഒരു മലക്ക് പ്രത്യക്ഷപ്പെട്ടത് അല്ലാഹു ഏകനാണെന്ന് സത്യപ്രതിജ്ഞ ചെയ്യാൻ മലക്ക് അവനോട് ആവശ്യപ്പെട്ടു അങ്ങനെ ചെയ്യുന്ന പക്ഷം നിനക്ക് നീ പണിത സ്വർഗത്തിൽ പ്രവേശിക്കാം അല്ലാത്തപക്ഷം നിനക്കതിന് സാധ്യമല്ല ശദ്ദാദ് മലക്കിനോട് കയർത്തു സംസാരിച്ചു മലക്കിന്റെ ആവശ്യം അഹങ്കാരിയായ ശദ്ദാദ് അംഗീകരിച്ചില്ല ഉടൻ തന്നെ മലക്ക് ഒരു അട്ടഹാസം മുഴക്കി അതോടെ ശദ്ദാദ് മരിച്ചുവീണു സ്വർഗത്തിൽ പ്രവേശിക്കാനോ അതിലെ സുഖ സൗകര്യങ്ങളനുഭവിക്കാനോ അവന് കഴിഞ്ഞില്ല താനാണ് ലോകത്തെ ഏറ്റവും വലിയ ശക്തൻ എന്ന് പ്രഖ്യാപിച്ച മനുഷ്യൻ ഇതാ ഇയ്യാംപാറ്റയെ പോലെ നിമിഷാർദ്ധം കൊണ്ട് ചത്തു കിടക്കുന്നു കൊട്ടാരവും തകർന്നു വീണു 

മണ്ണിൽ മൂടിപ്പോയി ആദ് സമുദായത്തെ കൊണ്ട് നിന്റെ രക്ഷിതാവ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ, അതായത് തൂണുകളുടെ ഉടമകളായ 'ഇറം' ഗോത്രത്തെക്കൊണ്ട് തത്തുല്യമായിട്ടൊന്ന് രാജ്യങ്ങളിൽ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം '(സൂറത്തുൽ: ഫജ്ർ 6-8) എന്ന് പരിശുദ്ധ ഖുർആൻ പ്രതിപാദിച്ചിരിക്കുന്നത് ഈ ശദ്ദാദുൾപ്പെടെയുണ്ടായിരുന്ന ആദ് വർഗ്ഗക്കാരുടെയും അവരുടെ സ്വർഗത്തിന്റെയും നാശത്തെക്കുറിച്ചാണെന്ന് ഖുർആൻ വ്യാഖ്യാതാക്കൾ പറയുന്നു ഹൂദ് (അ) ഈ ശദ്ദാദിലേക്ക് കൂടി നിയോഗിതനായ പ്രവാചകനായിരുന്നുവെന്നും അവനും മറ്റുള്ളവരെപ്പോലെ അദ്ദേഹത്തെ ധിക്കരിച്ചു കളഞ്ഞിരുന്നുവെന്നും അവന്റെ സ്വർഗ നിർമ്മാണത്തിനു അനുയോജ്യമായ ശിക്ഷ അവനു ലഭിച്ചുവെന്നുമാണ് അവർ പ്രസ്താവിച്ചിരിക്കുന്നത് 

യമൻ പരിസരങ്ങളിൽപ്പെട്ട അദനിൽ (ഏഡൻ) ആണ് സ്വർഗം പണിതതെന്നു പറയപ്പെടുന്നു എന്നാൽ ശദ്ദാദിന്റെ സ്വർഗം എവിടെയാണെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട് പിൽക്കാലത്ത് മുആവിയ (റ) വിന്റെ കാലത്ത് ശദ്ദാദിന്റെ കൊട്ടാരാവശിഷ്ടങ്ങൾ കണ്ടെത്തുകയുണ്ടായി സംഭവം ഇങ്ങനെയാണ് സ്വഹൃബിയായ അബ്ദുല്ലാഹിബ്നു ഖിലാബത്ത് മരുഭൂമിയിലൂടെ യാത്ര ചെയ്യുകയായിരുന്നു വിശ്രമത്തിനായി ഒരു സ്ഥലത്തിറങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ഒട്ടകം വിറളിപ്പിടിച്ചു ഓടിപ്പോയി അതിനെ അന്വേഷിച്ച് മരുഭൂമിയിലൂടെ അദ്ദേഹം അങ്ങുമിങ്ങും ചുറ്റി നടന്നു അപ്പോഴാണ് തകർന്നു മണ്ണടിഞ്ഞ ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ അദ്ദേഹം കാണാനിടയായത് സ്വർണ്ണം, വെള്ളി, അമൂല്യങ്ങളായ രത്നങ്ങൾ എന്നിവയിൽ നിർമ്മിതങ്ങളായിരുന്ന ഇഷ്ടികകൾ അവിടെ കിടന്നിരുന്നു 

നബി തിരുമേനി (സ) ദീർഘ ദർശനം ചെയ്തിട്ടുള്ള ഒരു കാര്യം അദ്ദേഹത്തിന്റെ മനോമുകുരത്തിൽ തെളിഞ്ഞുവന്നു 'ശദ്ദാദിന്റെ കൊട്ടാരം പിൽക്കാലത്ത് ഒരാൾ കണ്ടെത്തും' അത് താൻ തന്നെയായിരിക്കുമെന്ന് അദ്ദേഹത്തിന് തോന്നി അവിടെ പരന്ന് കിടന്നിരുന്ന രത്നങ്ങളിൽ നിന്നു കുറേ വരിയെടുത്ത് അതുമായി യാത്ര ചെയ്ത് അദ്ദേഹം ദിമശ്ഖി (ഡമസ്കസ്) ലെത്തി ഭരണാധികാരി മുആവിയയുടെ ഭരണ തലസ്ഥാനം ഡമസ്കസായിരുന്നു വിവരമറിഞ്ഞു ജനങ്ങൾ ഓടിയെത്തി വിജനമായ മരുഭൂമിയിൽ നിന്ന് കൊണ്ടുവന്ന രത്നങ്ങളും മറ്റും കണ്ട് എല്ലാവരും അതിശയിച്ചു കഥയറിഞ്ഞ മുആവിയ (റ) ദൂതനെ വിട്ട് അബ്ദുല്ല (റ) യെ വിളിപ്പിച്ചു കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു 

ശദ്ദാദിന്റെ കൊട്ടാരത്തിൽ നിന്ന് ലഭിച്ചതാണിവയെന്നും അദ്ദേഹം പറഞ്ഞു ആ പ്രദേശത്തിന്റെ രൂപവും അദ്ദേഹം വിവരിച്ചു കൊടുത്തു അദൻ മലയിൽ നിന്നും കുറേ ദൂരം ചെന്നാൽ വഴിയരികെ ഒരു മരവും മറ്റൊരു വശത്ത് ഒരു കിണറും കാണാമെന്നും ആ സ്ഥലത്തു താൻ കൊണ്ടുവന്നതു പോലുള്ള അനവധി രത്നങ്ങളുണ്ടെന്നും അദ്ദേഹം മുആവിയയോടു വിവരിച്ചു അത്തരത്തിലൊരു പട്ടണം ലോകത്തുണ്ടായിരുന്നുവെന്നും കാലാന്തരത്തിൽ അത് മണ്ണിനടിയിൽ പെട്ടുപോയെന്നും കഅ്ബുൽ അഹ്ബാറിനെ പോലുള്ള ചരിത്ര പണ്ഡിതന്മാർ അതിന് വിശദീകരണവും നൽകി മാത്രമല്ല, തന്റെ അനുചരന്മാരിലൊരാൾ അത് കണ്ടെത്തുമെന്നും അദ്ദേഹത്തിന്റെ ലക്ഷണങ്ങൾ നബി (സ) പ്രസ്താവിച്ചതായും അവർ പറഞ്ഞു ആ ലക്ഷണങ്ങളാകട്ടെ, അബ്ദുല്ലാഹിബ്നു ഖിലാബത്തിന് ഉണ്ടെന്ന് ആ പണ്ഡിതന്മാർ സ്ഥിരീകരിക്കുകയും ചെയ്തു ഈ സ്ഥലങ്ങളെല്ലാം പുരാവസ്തു ഗവേഷകർ കണ്ടെത്തിയതായി വാർത്തകളുണ്ടായിരുന്നു  

ഒരു റിപ്പോർട്ടനുസരിച്ച് ഈജിപ്തിലെ പിരമിഡുകൾ നിർമ്മിച്ചത് ആദ് സമൂഹത്തിലെ രാജാവായ ഈ ശദ്ദാദാണെന്ന് പറയപ്പെടുന്നുണ്ട് 


ഇടി നാദത്തിലും ഭൂകമ്പത്തിലും ചലനമറ്റുപോയവർ


ഏകദേശം അയ്യായിരം വർഷങ്ങൾക്കു മുമ്പ് ഹിജാസിന്റെയും സിറിയയുടെയും ഇടയിൽ 'ഹിജ്ർ' എന്ന സ്ഥലത്ത് അധിവസിച്ചിരുന്ന സമുദായമാണ് സമൂദ് ആദിന്റെ സ്ഥാനത്ത് അല്ലാഹു കൊണ്ടുവന്ന സമൂഹമായ സമൂദ് വളരെ അഭിവൃദ്ധിപ്പെട്ടതും അന്തസ്സാർന്നതുമായ ഒരു സമൂഹമായിരുന്നു കലകളിൽ അത്യുന്നത സ്ഥാനം തന്നെ അവർ അലങ്കരിച്ചിരുന്നു കരകൗശലത്തിൽ അവർ നിർമ്മിച്ചിരുന്ന കരിങ്കല്ലിന്റെയും മറ്റു എടുപ്പുകളുടെയും ശിൽപഭംഗി ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു കോട്ടകളുടെ കവാടങ്ങൾ, തറയിലുണ്ടാക്കിയ കൊത്തുപണികൾ, സ്തൂപങ്ങൾ.... എല്ലാം ഒന്നിനൊന്ന് മെച്ചവും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നവയുമായിരുന്നു കൃഷിയിലും അഭിവൃദ്ധി നേടിയ പരിഷ്കാരികളായ ഒരു ജനതയായിരുന്നു അവർ ബലവത്തായ അനേകം കോട്ടകൾ നിർമ്മിച്ച് സ്വരാജ്യത്തെ അവർ സുരക്ഷിത മേഖലയാക്കി മാറ്റി അനേകം കിണറുകൾ കുഴിച്ച് അവയിൽ നിന്ന് കൃഷിക്കാവശ്യമായ വെള്ളം അവർ ശേഖരിച്ചു എന്നാൽ ഐശ്വര്യവും സമ്പദ് സമൃദ്ധിയും കളിയാടിയതോടെ ആദുകാരെ പോലെതന്നെ ഇവരും ധിക്കാരത്തിലും അതിക്രമങ്ങളിലും മുഴുകി ജീവിതം നയിച്ചു വിഗ്രഹാരാധനയും അവർക്കിടയിൽ സാധാരണയായി സ്വശക്തിയിൽ ആദ്കാരെ പോലെ സമൂദുകാരും അഹങ്കരിച്ചു ഈ സമയത്താണ് അല്ലാഹു സ്വാലിഹ് നബി (അ) നെ അവിടേക്ക് നിയോഗിക്കുന്നത് സമൂദുകാരെ തൗഹീദിലേക്ക് ക്ഷണിക്കുക തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജോലി 

സ്വാലിഹ് നബി (അ) അവരോട് അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും അല്ലാത്തവയെ ആരാധിക്കാൻ പാടുള്ളതല്ലെന്നും ഉപദേശിച്ചു ഖുർആൻ പറയുന്നത് കാണുക: 'സമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരൻ സ്വാലിഹിനെയും (നാം അയച്ചു) അദ്ദേഹം പറഞ്ഞു: 'എന്റെ ജനങ്ങളെ നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവിൻ അവനല്ലാതെ നിങ്ങൾക്ക് ഒരാരാധ്യനുമില്ല ' (ഖുർആൻ: 7/73)  'അവൻ നിങ്ങളെ ഭൂമിയിൽ നിന്ന് ഉണ്ടാക്കി നിങ്ങളെ അതിൽ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു അതിനാൽ അവനോട് പാപമോചനം തേടുകയും പിന്നെ അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുവീൻ നിശ്ചയമായും, എന്റെ റബ്ബ് സമീപസ്ഥനും ഉത്തരം നൽകുന്നവനുമാകുന്നു '(ഖുർആൻ: 11/61) അവരുടെ ജീവിത രീതികളോടോ സമ്പദ് സമൃദ്ധിയോടോ അദ്ദേഹം അസഹിഷ്ണുത പ്രകടിപ്പിക്കുകയോ, അവ തിരസ്കരിക്കാൻ അവരോടാജ്ഞാപിക്കുകയോ ചെയ്തില്ല മറിച്ച് രണ്ടേ രണ്ട് കാര്യമാത്രമാണ് അവരോടദ്ദേഹം ആവശ്യപ്പെട്ടത് പാപമോചനം തേടാനും പശ്ചാത്തപിച്ചു മടങ്ങാനുമായിരുന്നു അത് എന്നാൽ പൂർവ്വ പിതാക്കന്മാർ ആരാധിച്ചുപോന്ന ആ ബിംബങ്ങളെ കൈയൊഴിയാൻ അവർക്കാവുമായിരുന്നില്ല സൗമ്യനും മാന്യനുമായിരുന്ന സ്വാലിഹി (അ) നെക്കുറിച്ച് ആർക്കും മോശമായ ഒരഭിപ്രായവും ഉണ്ടായിരുന്നില്ല എന്നാൽ അവർ നിധി പോലെ കാത്തുരക്ഷിക്കുന്ന ബിംബങ്ങളെ തൊട്ട് കളിച്ചപ്പോൾ അദ്ദേഹം അവർക്കിടയിൽ സംസാര വിഷയമായി ബിംബങ്ങളെ ആരാധിക്കാതിരിക്കാൻ അവർ കൂട്ടാക്കിയില്ല സ്വാലിഹ് (അ) പലതവണ പറഞ്ഞുനോക്കിയിട്ടും ആ ജനത അവയെ കയ്യൊഴിയാനോ അല്ലാഹുവിനെ ആരാധിക്കാനോ തയ്യാറായില്ല ' അവർ പറഞ്ഞു: 'സ്വാലിഹേ, ഇതിനുമുമ്പ് തീർച്ചയായും നീ ഞങ്ങളുടെ കൂട്ടത്തിൽ അഭിലഷണീയനായിരുന്നു ഞങ്ങളുടെ പിതാക്കൾ ആരാധിച്ചുവരുന്നവയെ ഞങ്ങൾ ആരാധിക്കുന്നതിനെ നീ ഞങ്ങളോട് വിരോധിക്കുകയോ? ഞങ്ങളെ നീ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെപ്പറ്റി നിശ്ചയമായും ഞങ്ങൾ ആശങ്കാജനകമായ സംശയത്തിൽ തന്നെയാകുന്നു ' (ഖുർആൻ: 11/62) 

സ്വാലിഹ് (അ) പിന്നെയും അവരെ ഉപദേശിച്ചു  കൊണ്ടിരുന്നു ഇത്തവണ അവരുടെ ഭൗതിക ജീവിതങ്ങളിലെ ആഡംബരവും അമിതാദ്ധ്വാനവും ഉണർത്തി ഇതല്ല യഥാർത്ഥ ലോകമെന്നും അനശ്വരമായ സുഖ സൗകര്യങ്ങളുള്ള പരലോകമാണ് അതെന്നും ചൂണ്ടിക്കാട്ടി പക്ഷേ, ആ ഉപദേശങ്ങളും അന്ധത ബാധിച്ച അവരുടെ ഹൃദയത്തിലേക്ക് കടന്നുചെന്നില്ല വളരെ ദരിദ്രരായ ചിലർ മാത്രം അദ്ദേഹത്തെ അനുസരിച്ചു അതു കണ്ട് എല്ലാ ജനതയിലേക്കും പ്രമാണിമാർ ചെയ്തത് പോലെ അവരിലെ ഉന്നതരും നബിയെ അതിരറ്റ് പരിഹസിച്ചു പക്ഷേ, സ്വാലിഹ് (അ) അപ്പോഴും തന്റെ ദൗത്യം തുടർന്നു കൊണ്ടിരുന്നു സ്വാലിഹ് ഉപദേശം നിർത്തുകയില്ലെന്ന് കണ്ട ആ ജനത പ്രവാചകത്വത്തിന്റെ തെളിവു കൊണ്ടുവരാൻ അദ്ദേഹത്തോടാവശ്യപ്പെട്ടു ഞങ്ങൾ ആവശ്യപ്പെടുന്ന ദൃഷ്ടാന്തം കാണിച്ചാൽ ഞങ്ങൾ വിശ്വസിക്കാം ' അവർ ആണയിട്ടു പറഞ്ഞു ആ സമുദായത്തിന്റെ സന്മാർഗ പ്രാപ്തിയിൽ അങ്ങേയറ്റം തൽപരനായിരുന്ന സ്വാലിഹ് നബി (അ) യിൽ ആഹ്ലാദത്തിന്റെ ചെറിയ നാമ്പുകൾ മൊട്ടിട്ടു ദൃഷ്ടാന്തത്തിനായി അല്ലാഹുവോട് അപേക്ഷിക്കുക തന്നെ അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണല്ലോ തെളിവ് ആവശ്യപ്പെട്ടവരോടദ്ദേഹം ഇങ്ങനെ മുന്നറിയിപ്പ് നൽകി 'നിങ്ങൾ ആവശ്യപ്പെടുന്ന ദൃഷ്ടാന്തം കാണിച്ചുതരാൻ അല്ലാഹുവിന് യാതൊരു പ്രയാസവുമില്ല ദൃഷ്ടാന്തം കണ്ടതിന് ശേഷം നിങ്ങൾ പിന്തിരിഞ്ഞു കളയരുത് അല്ലാഹുവിലും അവന്റെ പ്രവാചകനിലും വിശ്വസിക്കണം നിങ്ങൾ അഹങ്കാരം കാണിച്ചു പിന്തിരിഞ്ഞു കളഞ്ഞാൽ അല്ലാഹു നിങ്ങളെ കഠിനമായി ശിക്ഷിക്കും' 

നിശ്ചയിച്ചുറച്ച ദിനം വന്നു സ്വാലിഹ് (അ) ന്റെ പരാജയം നേരിൽ കാണാൻ ജനം തടിച്ചുകൂടിയിരിക്കുന്നു അവർക്ക് കൂകി വിളിക്കാൻ തിടുക്കമായി എന്തായിരിക്കും സത്യനിഷേധികളാവശ്യപ്പെടുന്ന ദൃഷ്ടാന്തം? പ്രവാചകനു ഒരെത്തും പിടിയുമില്ല എന്നാൽ എന്തു തന്നെയായാലും അല്ലാഹു സഹായിക്കും പിന്നെന്തിന് ഭയക്കുകയും ഒളിച്ചോടുകയും ചെയ്യണം? മുൻകഴിഞ്ഞ പ്രവാചകന്മാർക്കും അവരുടെ പ്രവാചകത്വം ജനങ്ങൾക്ക്  ബോധ്യപ്പെടുത്താൻ അല്ലാഹു മുഅ്ജിസത്തുകൾ നൽകിയിട്ടുണ്ടല്ലോ ഈ വഴിക്കായിരുന്നു പ്രവാചകന്റെ ചിന്ത പോയത് ഏറെ താമസിച്ചില്ല സത്യനിഷേധികളുടെ കൂട്ടത്തിൽ നിന്ന് ഒരു നേതാവ് മുന്നോട്ടുവന്ന് കൊണ്ടു പറഞ്ഞു: 'നീ ഈ പാറയിൽ നിന്ന് മാംസവും അസ്ഥിയും തോലും രോമവുമുള്ള ഒരൊട്ടകത്തെ പുറപ്പെടുവിക്കുക അതിനു ഗോപുര തുല്യമായ കുട്ടിയുമുണ്ടായിരിക്കണം ഇതൊന്നും ഒരിക്കലും സംഭവിക്കില്ലെന്നാണ് സമൂദുക്കാർ കരുതിയത് മാത്രമല്ല, സ്വാലിഹ് ഇപ്പോൾ തന്നെ പരാജയം സമ്മതിച്ച് പിൻവാങ്ങുമെന്നും നിനച്ചു സ്വാലിഹ് (അ) രണ്ടു റക്അത്ത് നിസ്കരിച്ചു ശേഷം ആകാശത്തേക്ക് കൈകളുയർത്തി പ്രാർത്ഥിച്ചു അനന്തരം ആ പാറയുടെ അടുക്കൽ ചെന്ന് തന്റെ പക്കലുണ്ടായിരുന്ന വടികൊണ്ട് പാറമേൽ ഒരടി അടിച്ചു ആ വടി ആദം നബി (അ) യുടേതായിരുന്നുവത്രെ പെട്ടെന്നതാ ഇടിമുഴക്കം പോലുള്ളൊരു ഭയങ്കര ശബ്ദം പാറ വിറ വിറച്ചു പിന്നെ അത് പിളർന്നു ഗർഭിണികൾ കരയും പ്രകാരം അതു കരഞ്ഞു അതിൽ ഭീമാകാരനായ അവർ പറഞ്ഞ ലക്ഷണങ്ങളെല്ലാമുള്ള ഒരൊട്ടകം പുറത്തു വരുന്നു 

ഒട്ടകം ഉടനെ തന്നെ പ്രസവിച്ചു ഗോപുര സമാനമായ ഒരു കുട്ടിയായി ഉടനടി അത് രൂപാന്തരം പ്രാപിച്ചു അത്ഭുതപരതന്ത്രരായിപ്പോയി അവിടെ കൂടിയിരുന്നവരൊക്കെയും ഇതുകണ്ട പലരും അപ്പോൾ തന്നെ സ്വാലിഹ് (അ) ൽ വിശ്വസിച്ചു എന്നാൽ ദുരഭിമാനികളും അഹങ്കാരികളുമായ വലിയൊരു വിഭാഗം അപ്പോഴും അദ്ദേഹത്തെ അവിശ്വസിച്ചു ഒട്ടകത്തെ ഒരു നിലക്കും ഉപദ്രവിക്കരുതെന്നും അങ്ങനെ ചെയ്താൽ ഭയങ്കര ശിക്ഷ നിങ്ങളെ പിടികൂടുമെന്നും സ്വാലിഹ് (അ) അവരെ അറിയിച്ചു ഒരുവിധ തിന്മ കൊണ്ടും നിങ്ങളതിനെ തൊട്ടുപോകരുത് തൊട്ടാൽ ഒരു വമ്പിച്ച ദിവസത്തെ ശിക്ഷ നിങ്ങളെ പിടികൂടിയേക്കും എന്നദ്ദേഹം അവരെ ഉണർത്തി ഖുർആൻ അവ വിവരിക്കുന്നത് കാണുക: 'എന്റെ ജനങ്ങളേ, നിങ്ങൾക്കൊരു ദൃഷ്ടാന്തമായി ഇതാ അല്ലാഹുവിന്റെ ഒട്ടകം അതുകൊണ്ട് ഇത് അല്ലാഹുവിന്റെ ഭൂമിയിൽ മേഞ്ഞു തിന്നുകൊള്ളട്ടെ, ഇതിനെ വിട്ടേക്കുക അതിനെ ഒരു നിലക്കും നിങ്ങൾ ഉപദ്രവിക്കരുത് അങ്ങനെ ചെയ്യുന്ന പക്ഷം ഉടനെത്തന്നെ ശിക്ഷ നിങ്ങളെ പിടികൂടുന്നതായിരിക്കും' (ഖുർആൻ:11/64)  

സ്വാലിഹ് (അ) ൽ വിശ്വസിച്ചവർ കുറച്ചു പേരുണ്ടെന്ന് പറഞ്ഞല്ലോ സ്വാലിഹിനോടൊപ്പമുള്ള ഇവരുടെ സഞ്ചാരം അവിശ്വാസികൾക്ക് ദഹിച്ചില്ല പിന്തിരിപ്പിക്കാൻ അവർ പലതും പറഞ്ഞു സ്വാലിഹ് മാരണക്കാരനാണെന്നും കള്ളം പറയുന്നവനാണെന്നുമൊക്കെ അവർ തട്ടിവിട്ടു എന്നാൽ വിശ്വാസികൾ അവർക്ക് ചുട്ട മറുപടി നൽകി അവർ തമ്മിൽ വാദപ്രതിവാദങ്ങൾ പതിവായി എന്തു തന്നെയായിട്ടും അവിശ്വാസികൾ വിശ്വസിക്കാൻ തയ്യാറായില്ല അവർ വെല്ലുവിളിയുടെ സ്വരത്തിൽ സംസാരിച്ചു 'നിങ്ങൾ പറയുന്ന ശിക്ഷ എന്താണ് വരാത്തത്?' വേഗം കൊണ്ടു വരൂ ധിക്കാരികൾ ശിക്ഷക്ക് ധൃതി കൂട്ടി സ്വാലിഹ് (അ) പറഞ്ഞു: 'എന്റെ ജനങ്ങളേ, നിങ്ങൾ നമ്മുടെ മുമ്പായി തിന്മക്ക് ധൃതി കൂട്ടുന്നതെന്താണ്? അല്ലാഹുവിനോട് നിങ്ങൾക്ക് മാപ്പിനപേക്ഷിച്ചുകൂടേ? നിങ്ങൾ കരുണ ചെയ്യപ്പെട്ടേക്കും' (ഖുർആൻ: 27/46) നിന്നെക്കൊണ്ടും നിന്റെ കൂടെയുള്ളവരെക്കൊണ്ടും ഞങ്ങൾ ശകുനപ്പിഴവിലായിരിക്കുന്നുവെന്നാണ് അവർ തിരിച്ചടിച്ചത് 

സമൂദുകാരുടെ ആവശ്യപ്രകാരമാണ് ഭീമാകാരമായ ഒട്ടകത്തെ സ്വാലിഹ് (അ) പുറത്തു കൊണ്ടുവന്നത് എന്നാൽ വലിയ ശരീരമായതുകൊണ്ട് തന്നെ ഒട്ടകത്തിനും കുഞ്ഞിനും ധാരാളം വെള്ളം വേണ്ടിവന്നു  ജലായശയത്തിൽ ചെന്ന് അവ മതിവരുവോളം വെള്ളം കുടിച്ചതിനാൽ വെള്ളം മുഴുവൻ തീർന്നുപോയി തന്മൂലം ജനങ്ങളുടെ ദാഹമകറ്റാൻ ഒരു തുള്ളി വെള്ളമില്ലാത്ത അവസ്ഥയായി പ്രശ്നം രൂക്ഷമായപ്പോൾ സ്വാലിഹ് (അ) തന്നെ അതിന് പോംവഴി നിർദ്ദേശിച്ചു ഒരു ദിവസത്തെ വെള്ളം ഒട്ടകങ്ങൾക്കാണെങ്കിൽ അടുത്ത ദിവസത്തെ വെള്ളം നിങ്ങൾക്ക് ' ഇങ്ങനെ ഇടവിട്ട ദിവസങ്ങളിൽ ജനങ്ങൾക്ക് വെള്ളമെടുക്കാം വേറെ നിവൃത്തിയില്ലാത്തതിനാൽ ആ തീരുമാനം അവർക്കംഗീകരിക്കേണ്ടിവന്നു വിശുദ്ധ ഖുർആൻ പറയുന്നു: '(സ്വാലിഹ്) പറഞ്ഞു: ഇതാ ദൃഷ്ടാന്തമായ ഒട്ടകം ഒരു നിശ്ചിത ദിവസത്തെ കുടിവെള്ളം അതിനാകുന്നു ഒരു നിശ്ചിത ദിവസത്തെ കുടിവെള്ളം നിങ്ങൾക്കു മാകുന്നു '(ഖുർആൻ:26/156) 

എന്നാൽ ഈ ഒത്തുതീർപ്പിൽ പിളർപ്പുണ്ടാക്കാനും രംഗം വഷളാക്കാനും തന്നെ ചിലർ തീരുമാനിച്ചു കുടിവെള്ള പ്രശ്നം ഉയർത്തിക്കാട്ടി അവർ സ്വാലിഹിന് നേരെ തിരിഞ്ഞു അദ്ദേഹം അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും അവർ വഴങ്ങിയതേയില്ല ഒട്ടകത്തെ ഉപദ്രവിക്കരുതെന്നും അങ്ങനെ ചെയ്താൽ കഠിനമായ ശിക്ഷ നിങ്ങളെ പിടികൂടുമെന്നും വീണ്ടും അദ്ദേഹം അവർക്ക് മുന്നറിയിപ്പ് നൽകി അപ്പോഴും ഒട്ടകം ശല്യമാണെന്ന വാദവുമായി അവർ ശക്തമായി രംഗത്തുവന്നു  വിശ്വാസികൾ അതിന്റെ അനന്തര ഭവിഷത്ത് അവരെ ബോധ്യപ്പെടുത്തി പക്ഷേ, അവർ ഒട്ടകത്തെ കൊല്ലാൻ തന്നെ തീരുമാനിച്ചു നാട്ടിലെ സുന്ദരികളായ സ്ത്രീകളും അവർക്ക് പ്രോത്സാഹനവും പ്രചോദനവുമായി രംഗത്തെത്തി 

പലരും തങ്ങളുടെ മേനി തന്നെ വാഗ്ദാനം ചെയ്തു ഒമ്പത് പേരടങ്ങുന്ന സംഘമാണ് നാട്ടിലെ പ്രമാണിമാർ അവരുടെ തീരുമാനമാണ് വലത് അത് എല്ലാവരും അംഗീകരിക്കണം എന്ത് നെറികെട്ട കാര്യമാണെങ്കിലും ശരി അവരെ ഖുർആൻ പരിചയപ്പെടുത്തുന്നുണ്ട് ആ നാട്ടിൽ ഒമ്പത് ആളുകളുടെ ഒരു സംഘമുണ്ടായിരുന്നു അവർ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരും നന്മ ഉണ്ടാക്കാത്തവരുമായിരുന്നു (ഖുർആൻ:27/48) അവരിൽ പെട്ടയാളാണ് പരമ ദുഷ്ടനും തെമ്മാടിയുമായ ഖുദാറുബ്നു സാലിഫ് അയാൾ ഒരു സുന്ദരിയുടെ വാഗ്ദാനത്തിൽ ശരിക്കും മയങ്ങിപ്പോയി അവളെ സ്വന്തമാക്കാനായി അയാൾ ആ ക്രൂര കൃത്യത്തിനു തയ്യാറെടുത്തു അരയും തലയും മുറുക്കി രംഗത്തു വന്നു താമസിയാതെ തന്നെ അയാൾ ഒട്ടകത്തെ വധിച്ചു  

ഒട്ടകം കൊല്ലപ്പെട്ട കാര്യം നാടാകെ പരന്നു ജനങ്ങൾ അതിന്റെ മാംസം മുറിച്ചു കൊണ്ടുപോയി തുടങ്ങി അങ്ങനെ മുഴുവൻ വീടുകളിലും ഒട്ടകത്തിന്റെ മാംസമെത്തി എല്ലാവരും മാംസം ഭക്ഷിച്ചു ആഹ്ലാദത്തിൽ മതിമയങ്ങി തദവസരം സ്വാലിഹ് (അ) സ്ഥലത്തുണ്ടായിരുന്നില്ല  മടങ്ങിവന്നപ്പോൾ ഒട്ടകം  കൊല്ലപ്പെട്ട വിവരം ജനങ്ങൾ അദ്ദേഹത്തെ അറിയിച്ചു ഖുദാറാണ് അതിനെ വധിച്ചതെന്നും ഞങ്ങൾക്കതിൽ പങ്കില്ലെന്നും അവർ അദ്ദേഹത്തെ അറിയിച്ചു ഉടനെ ഒട്ടകത്തിന്റെ കുട്ടിയെ അന്വേഷിച്ചു അതിനെ കണ്ടപ്പോൾ വിശ്വാസികളുടെ മനസ്സിൽ വല്ലാത്ത വേദന തോന്നി അവരുടെ കണ്ണുകൾ സജലങ്ങളായി അവർക്കതിനോട് എന്തെന്നില്ലാത്ത അനുകമ്പയും കരുണയും തോന്നി 

പെട്ടെന്ന് ഒട്ടകക്കുട്ടി ഒന്നിനു പിറകെ മറ്റൊന്നായി മൂന്നു തവണ ശബ്ദിച്ചു അതിന്റെ വലിയ ശബ്ദം അവിടെയാകെ മാറ്റൊലി കൊണ്ടു ശബ്ദം കേട്ട് ജനങ്ങൾ പരിഭ്രാന്തരായി പിന്നെ അത് പുറത്തു വന്ന് പാറക്കുള്ളിലേക്ക് തന്നെ അന്തർദ്ധാനം ചെയ്തു മൂന്ന് ദിവസത്തിനുള്ളിൽ ഭയങ്കര ശിക്ഷ വരുമെന്ന സന്ദേശമായിരുന്നു അത് അറിയിച്ചത് ഇനി മൂന്നു ദിവസം കൂടി സ്വഗൃഹങ്ങളിൽ സുഖിച്ചു കഴിഞ്ഞുകൂടാൻ അവർക്ക് അവസരമുണ്ടെന്നും അതിനുശേഷം ശിക്ഷ വന്നെത്തുന്നതാണെന്നും അവരുടെ മുഖങ്ങൾ ഒന്നാം ദിവസം ചുകക്കുന്നതും രണ്ടാം ദിവസം മഞ്ഞളിക്കുന്നതും മൂന്നാം ദിവസം കറുക്കുന്നതും ശിക്ഷ ഇറങ്ങുന്നതിനുള്ള ലക്ഷണമായിരിക്കുമെന്നും സ്വാലിഹ് (അ) അവരെ അറിയിച്ചു അദ്ദേഹം പറഞ്ഞതുപോലെ തന്നെ അവർക്ക് തുടർന്നുള്ള ദിനങ്ങളിൽ പ്രസ്തുത ലക്ഷണങ്ങൾ കാണാനായി അപ്പോൾ അവർ സ്വാലിഹിനെ വധിക്കാൻ കോപ്പുകൂട്ടുകയാണ് ചെയ്തത് അദ്ദേഹത്തെ വധിക്കാനായി അവർ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു പക്ഷേ, അവർക്കദ്ദേഹത്തെ സ്പർശിക്കാൻ പോലുമായില്ല അല്ലാഹു അദ്ദേഹത്തെ സംരക്ഷിക്കാനായി മലക്കുകളെ അയച്ചു മലക്കുകൾ അവർക്ക് നേരെ കല്ലെറിയുകയും ചിറകടിക്കുകയും ചെയ്തപ്പോൾ അവർ ചിന്നിച്ചിതറി വന്ന വഴിയെ തന്നെ ഒരു വിധം രക്ഷപ്പെടുകയാണുണ്ടായത് അല്ലാഹുവിന്റെ കൽപ്പന ലഭിച്ചതനുസരിച്ച് സ്വാലിഹ് (അ) യും വിശ്വാസികളും ശാമിലേക്ക് യാത്രയായി  

ശിക്ഷയുടെ ദിനം വന്നിറങ്ങി പൊടുന്നനെ ആകാശത്തുനിന്നും ഒരു മുഴക്കമുണ്ടായി അതുകേട്ട് ജനങ്ങൾ ഞെട്ടി വിറച്ചുപോയി അതി ശക്തമായ കാറ്റിൽ കൂറ്റൻ കെട്ടിടങ്ങളോടു കൂടിത്തന്നെ മലകൾ ഇളകിയാടി തികച്ചും ഭീതിതമായ അന്തരീക്ഷമാണെങ്ങും അപ്പോഴാണ് ആദ്യത്തേതിനേക്കാൾ ഭീകരമായ മറ്റൊരു മുഴക്കം ആകാശത്തു നിന്നുണ്ടായത് ആ ശബ്ദത്തിന്റെ ആഘാതം ആർക്കും താങ്ങാനാകുമായിരുന്നില്ല ഇടിത്തീയിറങ്ങും പോലെയുള്ള അത്യുഗ്രമായ ശബ്ദത്തിൽ നിൽക്കുന്ന പാദങ്ങൾക്കടിഭാഗം അതിശക്തമായി കുലുങ്ങി സകലരും അടി തെറ്റി വീണു തടികൾ തകർന്നു വീഴുകയും ശരീരങ്ങൾ നുറുങ്ങിപോവുകയും ഹൃദയങ്ങൾ പൊട്ടിത്തകരുകയും ചെയ്തു അവരിൽപ്പെട്ട വലിയവരും ചെറിയവരുമൊന്നൊഴിയാതെ ശവങ്ങളായി പരിണമിച്ചു ശക്തമായ ഭൂകമ്പത്താൽ ആ ജനതയെ ഒന്നാകെ അല്ലാഹു മണ്ണിനടിയിൽ കുഴിച്ചുമൂടി 'അക്രമം പ്രവർത്തിച്ചവരെ ഘോര ശബ്ദം പിടികൂടുകയും ചെയ്തു അങ്ങനെ അവർ അവരുടെ പാർപ്പിടങ്ങളിൽ കമിഴ്ന്നു വീണവരായി (ചത്തൊടുങ്ങി) അവർ അവിടെ താമസിച്ചിട്ടേയില്ലെന്ന് തോന്നുമാറാക്കി അറിയുക, സമൂദ് സമുദായം അവരുടെ റബ്ബിനോട് നന്ദികേട് കാണിച്ചു സമൂദിന് വിദൂരത (സമൂദ് അകറ്റപ്പെട്ടു)' (ഖുർആൻ: 11/67,68) 

സമൂദിനിറങ്ങിയ ശിക്ഷയുടെ ശക്തി മേൽ സൂക്തങ്ങളിൽ നിന്ന് ഗ്രഹിക്കാവുന്നതാണ് സ്വന്തം വീടുകളിലാണ് അവർ മരിച്ചു വീണത് സ്വഭവനങ്ങളിൽ സുഖിച്ചു കഴിയുമ്പോഴാണ് ഭൂമി പ്രകമ്പനം കൊണ്ടതും അവർ നാമാവശേഷമായിപ്പോയതും അപ്പോൾ അവരെ കഠിനമായ പ്രകമ്പനം (കിടുകിടുത്തൽ) പിടികൂടി അങ്ങനെ അവർ തങ്ങളുടെ വീടുകളിൽ മരിച്ചുവീണവരായി (ഖുർആൻ: 7/78) അവിശ്വാസികൾ ഒന്നടങ്കം മണ്ണിനടിയിലായിപ്പോയി സ്വാലിഹ് (അ) നെയും വിശ്വസിച്ചവരെയും അല്ലാഹു രക്ഷപ്പെടുത്തി എന്നാൽ അവിശ്വാസികളിൽ പെട്ട ഒരാൾ എങ്ങനെയോ ഓടിയകന്നു കൽബത്ത് ബിൻത് അസ്സലഖ് എന്ന പേരുള്ള ഒരു സ്ത്രീയായിരുന്നു അത് സ്വാലിഹ് (അ) നെ ദ്രോഹിക്കുന്നതിലും അസഭ്യം പറയുന്നതിലും അവളും ഒട്ടും പിറകിലായിരുന്നില്ല പിന്നെയും എങ്ങനെ അവൾ ശിക്ഷയിൽ നിന്ന് ഓടിയൊളിച്ചു? അല്ലാഹു വാഗ്ദാനം ചെയ്ത ശിക്ഷ അവൾക്കും ലഭിക്കേണ്ടതല്ലേ തന്റെ ജനതക്ക് ശിക്ഷയിറങ്ങുന്നതു മുഴുവൻ അകലെ നിന്നുകൊണ്ടവൾ നോക്കിക്കണ്ടു അതുകൊണ്ട് ഭയന്നു വിറച്ചു അവൾ ഓടിക്കൊണ്ടിരുന്നു 

ദാഹവും ക്ഷീണവും വകവെക്കാതെ അവൾ മുന്നോട്ട് ഗമിച്ചു ഒറ്റ അറബ് ഗോത്രക്കാരുടെ അടുക്കൽ ചെന്ന് നടന്ന സംഭവങ്ങളെല്ലാം ഗദ്ഗദകണ്ഠയായി അവൾ വിവരിച്ചു അവരോട് ഒരിറ്റ് ദാഹജലത്തിനായി അവൾ കേണു അവർ അവൾക്ക് വലിയൊരു പാത്രത്തിൽ വെള്ളം നൽകി അവളതെല്ലാം ആർത്തിയോടെ ഒറ്റ വലിക്ക് അകത്താക്കി പക്ഷേ, അത് അവളുടെ അവസാനത്തെ ജല പാനമായിരുന്നെന്ന് അവൾ അറിഞ്ഞില്ല വെള്ളം കുടിച്ചു തീർന്നതും അവൾ മരിച്ചു വീണതും ഒരുമിച്ചായിരുന്നു ഇപ്പോൾ നാം എന്തു പറയും അല്ലാഹു മുന്നറിയിപ്പ് നൽകിയ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ഭൂമിയുടെ ഏത് കോണിലഭയം തേടിയാലും സാധ്യമല്ല അല്ലാഹു, അവന്റെ വാഗ്ദാനം നിറവേറ്റുക തന്നെ ചെയ്യും ദക്ഷിണ സിനായിലാണ് സ്വാലിഹ് (അ) ന്റെ ഖബ്ർ 


ഹിജ്ർ


സമൂദ് ഗോത്രം താമസിച്ചിരുന്നിടമാണ് ഹിജ്ർ അവർക്ക് ശിക്ഷയിറങ്ങിയതും ഇവിടെ വെച്ചുതന്നെ മദീനയിൽ നിന്ന് സിറിയയിലേക്കുള്ള യാത്രാ മാർഗത്തിലാണ് ഈ സ്ഥലം സ്വാലിഹ് നബി (അ) ന്റെ ത്യാഗോജ്വലമായ സ്മരണകളും സമൂദുക്കാരുടെ ധിക്കാരത്തിന്റെയും അതിസാഹസികതയുടെയും കഥകളും ഹിജ്ർ ഇപ്പോഴും അയവിറക്കുന്നുണ്ട് പിൽകാല സംഭവങ്ങൾക്ക് പാഠമായാണ് ഇന്നും അത് നില കൊള്ളുന്നത് 

രണ്ട് പട്ടണങ്ങളായിരുന്നു ഹിജ്റിലുണ്ടായിരുന്നത് അതിനു ചുറ്റുമായി എഴുന്നൂറ് ഗ്രാമങ്ങളുണ്ടായിരുന്നുവെന്നും അത് മുഴുവനും സമൂദ്കാരുടെ അധീനതയിലായിരുന്നുവെന്നും ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് സമൂദ് ഹിജ്റിലെ ഒരു കിണറിന്റെ പേരായിരുന്നു വെന്നും സ്വാലിഹ് (അ) ന്റെ ഉപ്പാപ്പയുടെ പേരായിരുന്നുവെന്നും അഭിപ്രായങ്ങളുണ്ട് എന്തായാലും അവയിലേതിൽ നിന്നോ ആണ് ഈ പേര് ഉണ്ടായിട്ടുള്ളത് ഹിജ്ർ പിൽക്കാലത്ത് മദാഇൻ സ്വാലിഹ് (സ്വാലിഹിന്റെ പട്ടണങ്ങൾ) എന്ന പേരിൽ അറിയപ്പെട്ടു സൗദി അറേബ്യയിൽ നിലകൊള്ളുന്ന മദാഇൻ സ്വാലിഹിൽ പാറ വെട്ടിത്തുരന്ന ഇവർ നിർമ്മിച്ച ഗുഹാഭവനങ്ങൾ ഇപ്പോഴുംനിലനിൽക്കുന്നു 

ഈ പ്രദേശത്തെ അഥ്ലബ മലകളിൽ നിന്നും സമൂദ് ഗോത്രക്കാരുടെ ശിലാ ലിഖിതങ്ങളും ചിത്രങ്ങളും ലഭിച്ചിട്ടുണ്ട് അവരുപയോഗിച്ചിരുന്ന പൊതു കിണർ ഇപ്പോഴും അവിടെയുണ്ട് സമൂദിൽ ചിലർ പൊതു ചടങ്ങുകൾക്ക് ഉപയോഗിച്ചിരുന്ന ഹാളും അവരുടെ പാത്രങ്ങളും അൽഉല മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട് മദീനയിൽ നിന്ന് 300 കിലോമീറ്റർ വടക്ക് അൽഉല നഗറിൽ നിന്ന് 22 കിലോമീറ്റർ ദൂരത്താണ് മദായിൽ സ്വാലിഹിന്റെ സ്ഥാനം പതിമൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള ഈ പ്രദേശത്ത് ചെറുതും വലുതുമായ 132 പാറകൾ തുരന്നുണ്ടാക്കിയിരിക്കുന്നു പ്രവേശന ഭാഗത്തുള്ള കൂറ്റൻ ശവക്കല്ലറകൾ ക്രിസ്തുവിന് ഒന്നാം നൂറ്റാണ്ടിൽ നിർമ്മിച്ചവയാണ് 2008ൽ മദാഇൽ സ്വാലിഹ് യുനെസ്കോയുടെ (UNESCO) പൈതൃകപ്പട്ടികയിൽ സ്ഥാനം നേടുകയുണ്ടായി സൗദി അറേബ്യയിൽ ലോകപൈതൃകപ്പട്ടികയിൽ സ്ഥാനം നേടുന്ന പ്രഥമ സ്ഥലമാണ് മദായിൻ സ്വാലിഹ്, കാനഡിൽ നടന്ന ലോക ഹെറിറ്റേജ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടയത് 

സത്യവിശ്വാസികൾക്ക് ഇന്നും ഭീതിയോടെയല്ലാതെ ഹിജ്റിലേക്കു പ്രവേശിക്കാനാവില്ല കരഞ്ഞുകൊണ്ടല്ലാതെ നിങ്ങൾ ആ ഭൂമിയിൽ പ്രവേശിക്കരുത് എന്ന് നബി (സ) സ്വഹാബികളെ ഉണർത്തുകയും അതുകേട്ട് അവർ കരഞ്ഞു കണ്ണീരൊഴുക്കുകയും ചെയ്തത് ചരിത്ര യാഥാർത്ഥ്യമാണ് നബി (സ) തബൂക്കിലേക്ക് സ്വഹാബികളുമായി യാത്ര ചെയ്തപ്പോൾ ഈ പ്രദേശത്തു കൂടിയാണ് കടന്നുപോയത് അല്ലാഹുവിന്റെ ശിക്ഷ ബാധിച്ച സ്ഥലമാണിതെന്ന് പ്രവാചകർ (സ) അവരെ ഓർമ്മപ്പെടുത്തുകയുണ്ടായി താവളമടിക്കാനാവാതെ യാത്ര തുടരാനാവാത്ത നിർബന്ധിതാവസ്ഥയിൽ അവർ അവിടെ വിശാലമായ പ്രദേശത്ത് താവളമടിച്ചു വെള്ളത്തിനായി പലരും പരതി ഇവിടുത്തെ വെള്ളം, കുടിക്കരുതെന്നും അംഗശുദ്ധി വരുത്താൻ ഉപയോഗിക്കരുതെന്നും നബി (സ) കൽപ്പിച്ചു 'ഇവിടുത്തെ വെള്ളമുപയോഗിച്ച് മാവ് കുഴച്ചിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കരുത് മാവ് ഒട്ടകത്തിന് നൽകുക ശപിക്കപ്പെട്ട പ്രദേശമാണിത് രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കരുത് ഇങ്ങനെ നിരവധി ഉപദേശങ്ങൾ പുണ്യ റസൂൽ (സ) അവർക്കു നൽകി പുറത്തിറങ്ങി നടന്ന ഒരാളെ കാറ്റു കൊണ്ടു പോവുകയും മറ്റൊരാൾ മണൽ കൂമ്പാരത്തിനടിയിൽ അകപ്പെടുകയും ചെയ്തു നൂറ്റാണ്ടുകൾക്ക് ശേഷം ഹിജ്റിന്റെ ശാപം മാറിയിട്ടില്ലെന്നതാണ് ഇത് തെളിയിക്കുന്നത് 


ഒരു അഹങ്കാരിയുടെ പുഴുത്ത മരണം


'അല്ലാഹുവിന്റെ ഖലീൽ' എന്ന വിശേഷണത്തിനുടമയായ പ്രവാചകനാണ് ഇബ്റാഹീം നബി (അ) ഒട്ടനവധി പരീക്ഷണങ്ങൾക്ക് വിധേയനായ ഇബ്റാഹീം (അ) എല്ലാ നിലക്കും ചരിത്ര പുരുഷനായി എക്കാലത്തും സ്മരിക്കപ്പെട്ടു കൊണ്ടിരിക്കും 

സ്വകാര്യ ജീവിതത്തിലെന്ന പോലെ പ്രബോധന വീഥിയിലും പരീക്ഷണങ്ങൾ മാത്രമായിരുന്നു അദ്ദേഹത്തിന് കൂട്ട് വിഗ്രഹാരാധനയിലും അനാചാരങ്ങളിലും ആണ്ടുപോയ ഒരു സമൂഹത്തെയായിരുന്നു അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടിയിരുന്നത് ആ ദുർഘട വഴിയിലെ ഒരു പ്രധാന പ്രതിബന്ധം സ്വന്തം പിതാവ് തന്നെയായിരുന്നു പിതാവ് ആസർ വിഗ്രഹാരാധകരുടെ നേതാവാണ് വിഗ്രഹങ്ങൾ നിർമ്മിക്കുന്നതും വിൽക്കുന്നതും തുടങ്ങി വിഗ്രഹങ്ങളോട് ബന്ധപ്പെടാത്ത ജീവിതം ആസറിനു അസഹനീയമായിരുന്നു പിതാവിനോട് ശക്തമായ ആശയ സമരത്തിൽ തന്നെ മകൻ ഇബ്റാഹീമിന് ഏർപ്പെടേണ്ടിവന്നു സ്വപിതാവിനെ അദ്ദേഹം സത്യമാർഗത്തിലേക്ക് ക്ഷണിച്ചു 

'ബിംബങ്ങളെ നിങ്ങൾ ഇലാഹുകളാക്കി വെക്കുകയാണോ? നിങ്ങളെയും നിങ്ങളുടെ ജനങ്ങളെയും ശക്തമായ വഴികേടിലാണ് ഞാൻ കാണുന്നത് എന്ന് ഇബ്റാഹീം (അ) തന്റെ പിതാവ് ആസറിനോട് പറഞ്ഞ സന്ദർഭം (ഓർക്കുക)' (ഖുർആൻ: അൻആം: 74) 

വിഗ്രഹാരാധനയുടെ പൊള്ളത്തരങ്ങളും യുക്തിരാഹിത്യവും പിതാവിനെ ബോധ്യപ്പെടുത്താൻ അദ്ദേഹം ബുദ്ധി പ്രയോഗിച്ചു അദ്ദേഹം സ്വീകരിച്ച യുക്തി ഖുർആൻ വിശദീകരിക്കുന്നത് കാണുക: 

'അങ്ങനെ രാത്രിയായപ്പോൾ ഒരു നക്ഷത്രം അദ്ദേഹം കണ്ടു അപ്പോൾ ഇതാണ് എന്റെ നാഥൻ എന്നദ്ദേഹം പറഞ്ഞു അങ്ങനെ അത് മറഞ്ഞപോയപ്പോൾ, മറഞ്ഞുപോകുന്നവരെ (ഇലാഹാക്കി വെക്കാൻ) ഞാനിഷ്ടപ്പെടുന്നില്ല എന്ന് അദ്ദേഹം പ്രസ്താവിച്ചു അങ്ങനെ ചന്ദ്രൻ ഉദിച്ചു കണ്ടപ്പോൾ, ഇതാണ് എന്റെ നാഥൻ എന്ന് അദ്ദേഹം പറഞ്ഞു അതും അപ്രത്യക്ഷമായപ്പോൾ 'എന്റെ നാഥൻ എനിക്ക് മാർഗ ദർശനം ചെയ്തു തന്നില്ലെങ്കിൽ ഞാൻ നേർമാർഗം കാണാതെ ഉഴലുന്നവരിൽ പെട്ടുപോകുക തന്നെ ചെയ്യുന്നതാണ് ' എന്ന് അദ്ദേഹം പറഞ്ഞു അനന്തരം സൂര്യനുദിച്ചു കണ്ടപ്പോൾ 'ഇതാണ് എന്റെ നാഥൻ, ഇത് ഏറ്റവും വലിയതാണല്ലോ ' എന്ന് അദ്ദേഹം പ്രസ്താവിച്ചു അതും അസ്തമിച്ചപ്പോൾ അദ്ദേഹം പ്രഖ്യാപനം ചെയ്തു എന്റെ ജനങ്ങളേ, അല്ലാഹുവിനോട് (മറ്റു വസ്തുക്കളെ ) നിങ്ങൾ പങ്കുചേർക്കുന്നതിൽ നിന്ന് നിശ്ചയം ഞാൻ ഒഴിവാകുന്നു' (ഖുർആൻ: അൻആം: 78) 

ഇബ്റാഹീം നബിയുടെ യുക്തിഭദ്രമായ വാദമുഖങ്ങളെ അതിജീവിക്കാനോ ഖണ്ഡിക്കാനോ അവിശ്വാസിയായ പിതാവിന് സാധിച്ചില്ല എന്നാൽ പിതാവ് വിശ്വസിക്കാൻ കൂട്ടാക്കിയതുമില്ല തുടർന്ന് സമൂഹത്തിലേക്കിറങ്ങിയ ഇബ്റാഹീം (അ) അവരോടും തത്വദീക്ഷയോടെ കാര്യങ്ങളുണർത്തി ഏക ഇലാഹിനെ മാത്രം ആരാധിക്കണമെന്നും അവനല്ലാത്ത ദൈവങ്ങളെ ആരാധിക്കരുതെന്നും ആജ്ഞാപിച്ചു അല്ലാഹു അല്ലാത്ത വസ്തുക്കളുടെ കഴിവുകേടുകൾ തുറന്നു കാട്ടി 

അക്കാലത്ത് അവിടെ ജീവിച്ചിരുന്ന അവരുടെ രാജാവായിരുന്നു നംറൂദ് നൂഹ് നബി (അ) ന്റെ പുത്രനായ കൻആന്റെ പുത്രനാണ് നംറൂദ് ക്രൂരനും സ്വേഛാധിപതിയുമായിരുന്നു അയാൾ പല രാജ്യങ്ങളെയും ആക്രമിച്ചു കീഴടക്കുകയും അവരിൽ നിന്ന് കപ്പം പിരിക്കുകയും ചെയ്തു അവൻ തടിച്ചു കൊഴുത്തു അതോടൊപ്പം അവന്റെ അഹങ്കാരവും വർദ്ധിച്ചു കൊണ്ടിരുന്നു ഏക ഇലാഹിനെ വിളിച്ചു അവൻ പ്രാർത്ഥിച്ചിരുന്നില്ലെന്ന് മാത്രമല്ല, ചിലപ്പോൾ ആകാശത്തിലേക്ക് ദൃഷ്ടി തിരിച്ചു കൊണ്ട് ജനങ്ങൾ പറഞ്ഞുവരുന്ന ദൈവത്തിനെന്തു വിലയാണുള്ളതെന്നും ഞാനാണ് ഏറ്റവും വലിയ ദൈവമെന്നും ഉൽഘോഷിക്കാറും പതിവായിരുന്നു അവൻ കഴുതപ്പുറത്ത് സവാരി ചെയ്യും എന്നിട്ട് ആകാശത്തിന്റെ ഒരു ദൈവമുണ്ടെങ്കിൽ അവനെ താൻ കൊന്നുകളയുമെന്ന് പറഞ്ഞ് ആകാശത്തേക്ക് വില്ലു കുലച്ചു നീട്ടാറുണ്ടായിരുന്നു അവൻ എഴുന്നള്ളുമ്പോൾ സിംഹാസനത്തിന്റെ നാലു കാലുകൾ നാല് ആനകളടെ പുറത്താണ് നിർത്തുക സ്വർണ്ണം, മരതകം, മാണിക്യം, ഗോമേദകം മുതലായ രത്നങ്ങൾ കൊണ്ട് അലങ്കരിച്ചതും റോമൻ പട്ടുകൾ വിരിച്ചിട്ടുള്ളതുമാണ് അയാളുടെ കൊട്ടാരം ഏകദേശം 38 മീറ്റര് നീളവും അത്ര തന്നെ വീതിയുമുള്ളതാണ് കൊട്ടാരം അതിൽ മുപ്പതോളം റൂമുകളുണ്ടായിരുന്നു ധാരാളം അംഗരക്ഷകരും മറ്റുമുണ്ടായിരുന്നു അവന്

ഇബ്റാഹീം (അ) ഏക ഇലാഹിനെക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിവില്ലാത്ത വസ്തുക്കളെ ആരാധിക്കുന്നതിലെ യക്തിരാഹിത്യത്തെക്കുറിച്ച് വാചാലനായി മനുഷ്യനെ ജീവിപ്പിക്കുന്നതും  മരിപ്പിക്കുന്നതും അല്ലാഹുവാണ് അവനാണ് സർവ്വ ജീവജാലങ്ങളെയും പരിപാലിക്കുന്നത് അവന്റെ അനുഗ്രഹങ്ങളാണ് നാം ഇവിടെ അനുഭവിക്കുന്നതെല്ലാം ഇബ്റാഹീം (അ) കൂടുതൽ ഇലാഹീ സന്ദേശങ്ങൾ അവന് കൈമാറി എന്നാൽ നംറൂദ് തന്റെ അഹങ്കാരത്തിന്റെ ഉടയാടകളഴിക്കാൻ തയ്യാറായില്ല തനിക്കും അതിനെല്ലാം കഴിവുണ്ടെന്ന് അവൻ വാദിച്ചു ജീവിപ്പിക്കാനും മരിപ്പിക്കാനും തനിക്കും സാധിക്കുമെന്ന് അവൻ വീമ്പിളക്കി വധശിക്ഷ വിധിക്കപ്പെട്ടിരുന്ന ഒരാളെ വിട്ടയക്കുകയും തടവുശിക്ഷ മാത്രം അനുഭവിച്ചു കൊണ്ടിരുന്ന ഒരാളെ വധിക്കുകയും ചെയ്ത് അവൻ അതിന് തെളിവ് കാണിച്ചു കൊടുത്തു എന്നാൽ അവന്റെ ബുദ്ധിശ്യൂന്യത ആർക്കും ബോധ്യപ്പെടുന്നതായിരുന്നു സൂര്യനെ കിഴക്കുദിപ്പിക്കുന്നത് എന്റെ നാഥനാണ് അതിന് നിനക്ക് കഴിയുമോ? ഇബ്റാഹീം നബിയുടെ മറ്റൊരു ചോദ്യശരം അവന്റെ മർമ്മത്തിലാണ് തറച്ചത് ഉത്തരം പറയാനാവാതെ അവൻ പിടഞ്ഞു അവൻ മൗനം ദീക്ഷിച്ചു  

ഇബ്റാഹീം നബി (അ) നംറൂദിനെ സത്യം ബോധ്യപ്പെടുത്താൻ നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു അപ്പോഴൊക്കെയും അവൻ അഹങ്കാരം നടിക്കുകയും ഇലാഹാണെന്ന് അവകാശപ്പെടുകയും ചെയ്തു സത്യം സ്ഥാപിക്കാനും ബോധ്യപ്പെടുത്താനും ശ്രമിക്കുന്നതിനിടയിൽ ഒരിക്കൽ അവരുടെ വിഗ്രഹങ്ങളെ തച്ചുടക്കാനും ഇബ്റാഹീം (അ) മറന്നില്ല ഇവ കേവലം സൃഷ്ടികളാണെന്നും അവക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കുകയില്ലെന്നും ബോധ്യപ്പെടുത്തുകയായിരുന്നു അദ്ദേഹം 

ദേവാലയത്തിനകത്ത് കടന്ന് വലിയ ഒരു വിഗ്രഹമൊഴിച്ച് ബാക്കിയുള്ളതെല്ലാം മഴുകൊണ്ട് തകർത്ത് കളയുകയായിരുന്നു അതിന് ശേഷം ഒരു കയർ ഉപയോഗിച്ചു തന്റെ മഴു ആ വലിയ വിഗ്രഹത്തിന്റെ കഴുത്തിൽ തൂക്കിയിട്ടു തങ്ങളുടെ ദൈവങ്ങൾ തകർന്ന് തരിപ്പണമായ രംഗം ഹൃദയ വേദനയോടെ മാത്രമേ അവർക്ക് നോക്കി കാണാനായുള്ളൂ ആരായിരിക്കും ഇപ്പണി ചെയ്തതെന്ന് ആലോചിച്ച് തല പുകഞ്ഞ് നിൽക്കുമ്പോഴാണ് യാതൊരു കൂസലുമില്ലാതെ മുഖത്ത് ചെറു മന്ദഹാസവുമായി ഇബ്റാഹീം കടന്നുചെന്നത് ആരാണീ നികൃഷ്ട കൃത്യം ചെയ്തതെന്ന് അവരദ്ദേഹത്തോട് ചോദിച്ചു അപ്പോൾ മഴുകഴുത്തിൽ തൂക്കിനിൽക്കുന്ന വലിയ ദൈവത്തോട് ചോദിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത് സംസാര ശേഷിയില്ലാത്ത ആ വിഗ്രഹത്തോട് ചോദിക്കാൻ പറഞ്ഞ് നീ ഞങ്ങളെ പരിഹസിക്കുകയാണോ എന്നവർ ചോദിച്ചു അവസരം മുതലെടുത്ത് ഇബ്റാഹീം പറഞ്ഞു സംസാരിക്കാൻ പോലും കഴിയാത്ത ഈ  വിഗ്രഹങ്ങളെയാണോ നിങ്ങൾ ആരാധിക്കുന്നത്? ദൈവങ്ങളുടെ കഴിവുകളെ ചോദ്യം ചെയ്യുന്നത് അവർ പൊറുക്കില്ല അവരദ്ദേഹത്തെ നംറൂദിന് മുമ്പിൽ ഹാജരാക്കി ക്രൂരനായ നംറൂദ് അദ്ദേഹത്തെ അഗ്നി കുണ്ഠത്തിലെറിയാൻ കൽപ്പിച്ചു 

അതിഭയങ്കരമായ ഒരഗ്നി കുണ്ഠം തയ്യാറാക്കാനുള്ള പുറപ്പാടിലായിരുന്നു അവർ അതിന്റെ ആഴം 60 ഗജമുണ്ടായിരുന്നുവെന്ന് കാണാം അതിൽ വിറകു നിറക്കാൻ രാജാവ് എല്ലാവരോടും ആജ്ഞാപിച്ചു അതൊരു പുണ്യമായി കരുതി രോഗശയ്യയിൽ കിടന്നിരുന്നവർ പോലും വിറക് നിറക്കാൻ തുടങ്ങി അങ്ങനെയതിൽ തീ കൊളുത്തി ഏഴു ദിവസം പിന്നിട്ടപ്പോൾ അത്യുഗ്രൻ അഗ്നിജ്വാലകൾ രൂപപ്പെട്ടു അതിന്റെ ഉപരിഭാഗത്തു കൂടി പറന്ന പക്ഷികൾ പോലും ആ തീ കുണ്ഠത്തിൽ നിന്നുള്ള ചൂടേറ്റ് കരിഞ്ഞു വീണു താമസിയാതെ ഇബ്റാഹീം തീകുണ്ഠത്തിലെറിയപ്പെട്ടു 

ദിവസങ്ങൾക്ക് ശേഷം ഇബ്റാഹീമിന്റെ അവസ്ഥയറിയാനായി നംറൂദ് തീ കുണ്ഠാരത്തിനടുത്തേക്ക് പുറപ്പെട്ടു ഇബ്റാഹീം ഒരു പോറലുമേൽക്കാതെ ഇരിക്കുന്നതാണ് അയാൾക്ക് കാണാനായത് അല്ലാഹു ഇബ്റാഹീമിനെ രക്ഷിക്കുകയായിരുന്നു തീയേ, നീ ഇബ്റാഹീമിന് തണുപ്പും രക്ഷയുമാകൂ' എന്നു തീയോട് അല്ലാഹു കൽപ്പിക്കുകയായിരുന്നു രംഗ കണ്ട നംറൂദിന്റെ മനസ്സിൽ ഇബ്റാഹീമിന്റെ പാത സത്യമാണെന്ന ചിന്ത ഉളവായി ഇബ്റാഹീം യാതൊരു സങ്കോചവും കൂടാതെ അഗ്നി കുണ്ഠത്തിൽ നിന്ന് പുറത്തിറങ്ങി നംറൂദിന്റെ അരികിൽ ചെന്നു അല്ലാഹുവിന്റെ ഏകത്വത്തിൽ വിശ്വസിക്കാൻ ഉപദേശിച്ചു എന്നാൽ നംറൂദിന്റെ അഹങ്കാരത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല അവൻ വിശ്വസിച്ചില്ലെന്ന് മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ വധിച്ചുകളയുമെന്ന് പ്രഖ്യാപിക്കുക കൂടി ചെയ്തു ഏക ഇലാഹിന്റെ ദൃഷ്ടാന്തങ്ങൾ ഇബ്റാഹീമിലൂടെ കണ്ടുകഴിഞ്ഞു ഇനിയെങ്കിലും അവനിൽ വിശ്വസിച്ചുകൂടേ' എന്ന് നംറൂദിനോട് തന്റെ പുത്രി ചോദിച്ചു അവൾ പരസ്യമായി തന്റെ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു അതിന് പ്രതിഫലമായി അവളെ നംറൂദ് വധശിക്ഷക്ക് വിധിച്ചു എന്നാൽ പൊടുന്നനെ അടിച്ചുവീശിയ ഒരു കാറ്റ് അവളെ അഹ്ഖാഫ് മലയുടെ മുകളിൽ സുരക്ഷിതമായി കൊണ്ടുപോയി വിട്ടതിനാൽ അവന് അവളെ തൊടാൻ പോലും കഴിഞ്ഞില്ല പക്ഷേ, അവന്റെ ഉപദ്രവങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടേയിരുന്നു 

നംറൂദിന്റെ ക്രൂരതകൾക്ക് തക്കതായ ശിക്ഷ നൽകാൻ തന്നെ അല്ലാഹു തീരുമാനിച്ചു കൊതുകു പോലെയുള്ള ഒരു പ്രാണി അയാളുടെ തലച്ചോറിനകത്ത് കയറിക്കൂടി മസ്തിഷ്ക്കത്തിനകത്ത് ചെറിയൊരു ചൊറിച്ചിലാണത് ആദ്യം അനുഭവപ്പെട്ടത് അതയാൾ അത്ര കാര്യമാക്കിയില്ല, എന്നാൽ ക്ഷുദ്ര കീടങ്ങൾ പെറ്റുപെരുകി ആക്രമണത്തിന് ശക്തി കൂടിയതിനാൽ ക്രമേണ ചൊറിച്ചിൽ കൂടിക്കൂടി വന്നു പലപ്പോഴും അസഹനീയമായ വേദനയും ഉളവായി ചികിത്സകൾ പലതും ചെയ്തു നോക്കി വിദഗ്ധരായ ഭിഷഗ്വരന്മാർ പോലും കൈമലർത്തി 

എന്നാൽ അപ്പോഴും ഇബ്റാഹീമിനോടുള്ള വെറുപ്പും അഹങ്കാരവും കൂടിയതേയുള്ളൂ പശ്ചാത്താപത്തിന്റെ മാർഗത്തെക്കുറിച്ച് അവൻ ചിന്തിച്ചതേയില്ല അവന്റെ അഹങ്കാരം അതിനവനെ അനുവദിച്ചില്ലെന്നാണ് സത്യം നബിയെ ദ്രോഹിച്ചതിന് അല്ലാഹു നൽകിയ ശിക്ഷയാണിതെന്ന് പലർക്കും അറിയാമായിരുന്നു എന്നാൽ അത് തുറന്നു പറയാനോ സത്യമാർഗത്തിലേക്ക് അവനെ വഴിതിരിച്ചുവിടാനോ ആരും ധൈര്യപ്പെട്ടില്ല 

തലച്ചോറിൽ ഇപ്പോൾ അനേകായിരം കീടങ്ങൾ പെരുകിക്കൊണ്ടിരിക്കുന്നു ചൊറിച്ചിലിന്റെ ശക്തിയും ക്രമാതീതമായി വർദ്ധിച്ചു ചൊറിച്ചിൽ സഹിക്കാനാവാത്തതിനാൽ ഭൃത്യന്മാരെക്കൊണ്ട് തലയിൽ അടിപ്പിച്ച് അവൻ താൽകാലിക ശമനം നോക്കിക്കൊണ്ടിരുന്നു ചൊറിച്ചിലിന്റെ കാഠിന്യത്തിനനുസരിച്ച് അടിയുടെ ശക്തിയും വർദ്ധിച്ചുകൊണ്ടിരുന്നു അതിനിടയിൽ ഒരു നിലക്കും സഹിക്കാനാവാത്ത വിധം ചൊറിച്ചിൽ വന്നു അന്നേരം അതിശക്തമായി അടിക്കാൻ നംറൂദ് ഭൃത്യനോട് കൽപ്പിച്ചു ഭൃത്യൻ രാജ കൽപ്പനയനുസരിച്ച് അതിശക്തിയായി അവന്റെ തലക്കടിച്ചു അവന്റെ തല തകർന്നു തരിപ്പണമായി അസഹനീയമായ ദുർഗന്ധമാണ് അയാളിൽ നിന്ന് പുറത്തു വന്നത് ക്ഷുദ്ര കീടങ്ങളുടെ ആക്രമണത്തിൽ അയാളുടെ തലയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളും പൂതലായിക്കഴിഞ്ഞിരുന്നു പലയിടവും പുഴുത്തു പോയ അവസ്ഥയും അതോടെ ദൈവമാണെന്നു പോലും വാദിച്ച മഹാ അഹങ്കാരി വളരെ നിസ്സാരമായ പ്രാണികളുടെ ആക്രമണത്തിൽ ദയനീയമായി ചത്തുപോയി നംറൂദിന്റെ അന്ത്യത്തോടെ പലരും സത്യവിശ്വാസം സ്വീകരിക്കാൻ സന്നദ്ധരായി അനന്തരം സത്യത്തിന്റെ പ്രകാശം നാടെങ്ങും പ്രസരിച്ചു 

ദക്ഷിണ ഇറാഖിൽ ബഗ്ദാദിൽ നിന്ന് ഏകദേശം നാൽപത് കിലോമീറ്റർ തെക്കാണ് അന്നാസ്വിരിയ്യ പട്ടണം അവിടെ നിന്ന് 15 കിലോമീറ്റർ അകലെയാണ് ഇബ്റാഹീം (അ) ന്റെ നാടായ ബാബിലോണിയയിലെ ഊർ പട്ടണം സ്ഥിതിചെയ്യുന്നത് അന്നാസ്വിരിയ്യ പട്ടണം യൂഫ്രട്ടീസ് നദീ തീരത്താണ് ഏകദേശം 4000 വർഷങ്ങൾക്ക് മുമ്പ് ഇബ്റാഹീം (അ) ജനിച്ചത് ഇവിടെയാണ് ഊർ നഗരം തന്നെയാണ് ഇബ്റാഹീം (അ) ന്റെ ജന്മ സ്ഥലമായി ബൈബിളിലും പറയുന്നത് എന്നാൽ ഊർ ഗ്രാമം ഹലബി (ആലിപ്പോ) ലാണെന്നും അതല്ല, യൂഫ്രട്ടീസ്- ടൈഗ്രീസ് നദികൾക്കിടയിലായിരുന്നുവെന്നും ചരിത്രകാരന്മാർ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ട് ഇതേ പേരിൽ അനേകായിരം ഗ്രാമങ്ങൾ പഴയ കാലത്ത് ഭൂലോകത്തുണ്ടായിരുന്നുവത്രെ ഇബ്റാഹീം നബിയുടെ ജന്മരാജ്യം ഹൂറാനായിരുന്നുവെന്നും ദിംശിഖിലെ ബസ്വറ: എന്നു പേരായ ഒരു ഗ്രാമമായിരുന്നുവെന്നും രണ്ടഭിപ്രായങ്ങളുണ്ട് ബാബിലോണിയയിൽ രാജാവായിരുന്നു നംറൂദ് നംറൂദ് അയാളുടെ രാജധ്വനി ബാബിൽ പട്ടണമായിരുന്നു ഇറാഖിലെ കൂഫാ പട്ടണം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് പുരാതന കാലത്തുണ്ടായിരുന്ന ബാബിൽ (ബാബിലോണിയ) ഉണ്ടായിരുന്നത്


കീഴ്മേൽ മറിക്കപ്പെട്ട നാട്


സർവ്വ അരാജകത്വങ്ങളും കൊടുകുത്തി വാണിരുന്ന നാടാണ് സദൂം അരുതായ്മകളുടെ ആധിക്യം കൊണ്ട് അപഖ്യാതി നേടിയ ഈ പട്ടണം ഇന്നും അശുഭ ചിന്തകളാൽ ലോകരെ വേട്ടയാടിക്കൊണ്ടിരിക്കയാണ് കൊള്ള, പിടിച്ചുപറി, വഴിയാത്രക്കാരെ അക്രമിക്കൽ, അവരെ അപമാനിക്കൽ, മദ്യപാനം, ദുർബലരെ അടിച്ചമർത്തൽ.... തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നെറികേടുകളാണ് അവർ ചെയ്തു കൂട്ടിയിരുന്നത് എന്നാൽ അവരെ ബാധിച്ച ഏറ്റവും വലിയ തിന്മ സ്വവർഗ്ഗരതിയോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു മേനിയഴകും സൗന്ദര്യത്തികവുമുള്ള സ്ത്രീകളെ ഉപേക്ഷിച്ച് കാണാൻ ചന്തമുള്ള ബാലന്മാരെ സ്വീകരിക്കാനായിരുന്നു അവർ താത്പര്യം പ്രകടിപ്പിച്ചത് പുരുഷൻ പുരുഷനെ ലൈംഗിക ബന്ധത്തിനുപയോഗിക്കുന്ന ഈ കൊടിയ നീച കൃത്യം ലോകത്തിന് ആദ്യമായി പരിചയപ്പെടുത്തിയത് സദൂം നിവാസികളായിരുന്നു ചുറുചുറുക്കും ഓജസ്സുമുള്ള നിരവധി ബാലന്മാർ ഈ ഹീനകൃത്യത്തിന് വിധേയമായിക്കൊണ്ടിരിക്കുകയും  സമൂദ്കാർക്കിടയിൽ ഇത് സർവ്വ സാധാരണമായിത്തീരുകയും ചെയ്തു 

ഈ സമൂഹത്തെ ദുഷ് ചെയ്തികളിൽ നിന്ന് തിരുത്താനും നേർമാർഗത്തിലേക്ക് ക്ഷണിക്കാനും നിയോഗം ലഭിച്ചത് ലൂത്വ് നബി (അ) നായിരുന്നു മേൽ നീചകൃത്യം കണ്ട് മനസ്സു മടുത്ത് ലൂത്വ് (അ) അവരെ അതിനെ തൊട്ടു നിരോധിച്ചെങ്കിലും നാട്ടുകാർ അദ്ദേഹത്തിന്റെ ഉപദേശ നിർദ്ദേശങ്ങളെ പുച്ഛിച്ചു തള്ളുകയാണുണ്ടായത് വിശുദ്ധ ഖുർആൻ പലയിടത്തും ഇതേകുറിച്ച് പരാമർശിക്കുന്നുണ്ട്  

'ലൂത്വിനേയും (ദൂതനായി അയച്ചു) തന്റെ ജനതയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാകുന്നു) തീർച്ചയായും നിങ്ങൾ നീചകൃത്യമാണ് ചെയ്തു കൊണ്ടിരിക്കുന്നത് നിങ്ങൾക്ക് മുമ്പ് ലോകരിൽ ഒരാളും അത് ചെയ്യുകയുണ്ടായിട്ടില്ല നിങ്ങൾ കാമ നിവൃത്തിക്കായി പുരുഷന്മാരുടെ അടുത്ത് ചെല്ലുകയും (പ്രകൃതിപരമായ) മാർഗം ലംഘിക്കുകയും നിങ്ങളുടെ സദസ്സിൽ വെച്ച് നിഷിദ്ധ വൃത്തി ചെയ്യുകയുമാണോ? അപ്പോൾ അദ്ദേഹത്തിന്റെ ജനത മറുപടിയൊന്നും നൽകുകയുണ്ടായില്ല 'നീ സത്യവാന്മാരുടെ കൂട്ടത്തിലാണെങ്കിൽ ഞങ്ങൾക്കു അല്ലാഹുവിന്റെ ശിക്ഷ നീ കൊണ്ടു വാ' എന്ന് അവർ പറഞ്ഞതല്ലാതെ' (ഖുർആൻ: അൻകബൂത്ത്: 28,29)

സുഖിച്ചും മദിച്ചും കഴിഞ്ഞിരുന്ന ആ ജനതക്ക് പ്രവാചകന്റെ കല്ലു കടിയാണനുഭവപ്പെട്ടത് ചെയ്തു കൊണ്ടിരിക്കുന്ന ദുഷ്പ്രവൃത്തിയിൽ നിന്ന് പിന്മാറുകയെന്നത് അവരെ സംബന്ധിച്ചേടത്തോളം വലിയ പ്രയാസമുള്ള കാര്യമായിരുന്നു അതുകൊണ്ട് തന്നെ ലൂത്വിനെ വെല്ലുവിളിക്കാനും ആക്ഷേപിക്കാനുമാണ് അവർ മുതിർന്നത് ഞാൻ നിങ്ങളിലേക്കയക്കപ്പെട്ട അല്ലാഹുവിന്റെ ദൂതനാണെന്നും നിങ്ങൾ ഈ നീചവൃത്തിയിൽ നിന്ന് പിന്തിരിയണമെന്നും സൂക്ഷ്മത പാലിക്കണമെന്നും തുടങ്ങി ധാരാളം ഉപദേശങ്ങൾ അദ്ദേഹം അവർക്ക് നൽകിയെങ്കിലും കാമാന്ധത ബാധിച്ചു ആ ജനത എല്ലാം ലാഘവത്തോടെ തള്ളിക്കളഞ്ഞു കൂടുതൽ കൂടുതൽ പ്രകൃതി വിരുദ്ധ ലൈംഗിക കേളികളിൽ മുഴുകുകയും ചെയ്തു കൊണ്ടിരുന്നു നിവൃത്തിയില്ലാതെ ലൂത്വ് നബി (അ) പ്രാർത്ഥിച്ചു: 'അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, കുഴപ്പക്കാരായ ഈ ജനതക്കെതിരിൽ എന്നെ നീ സഹായിക്കേണമേ' (ഖുർആൻ: അൻകബൂത്ത്: 30)

ലൂത്വ് അല്ലാഹുവിന്റെ പ്രവാചകനാണ് തെറ്റുകളിൽ ആപതിച്ചു ഒരു സമൂഹത്തെ നേർവഴിക്ക് നടത്താനാണ് അദ്ദേഹം ശ്രമിച്ചു കൊണ്ടിരുന്നത് എന്നാൽ എത്ര ഉപദേശിച്ചിട്ടും അകപ്പെട്ടുപോയ തെറ്റുകളിൽ നിന്ന് പിന്തിരിയാനോ അനുസരിക്കാനോ കൂട്ടാക്കുന്നില്ലെങ്കിൽ പിന്നെന്തു ചെയ്യും? അഹങ്കാരത്തിന്റെ ഗിരിശൃംഗങ്ങളിൽ വിരാജിക്കുന്നവർക്കെതിരെ സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുക തന്നെ അത് മാത്രമേ ലൂത്വും ചെയ്തിട്ടുള്ളൂ അവർക്കെതിരിൽ സഹായിക്കണമെന്ന് കാരുണ്യവാനായ റബ്ബിനോടൊരു താഴ്മയോടുള്ള അഭ്യർത്ഥന ഒരു പ്രവാചകൻ കരളുരുകി പ്രാർത്ഥിക്കുമ്പോൾ അവരെ നിയോഗിച്ച രാജാധിരാജൻ അത് കേൾക്കാതിരിക്കുകയില്ലല്ലോ ലൂത്വിന്റെ സമുദായത്തിനും അല്ലാഹു ശിക്ഷ വിധിച്ചു അതികഠോരമായ ശിക്ഷയായിരുന്നു അത് 

ശിക്ഷയിറക്കാൻ തീരുമാനിച്ച അല്ലാഹു ഏതാനും മലക്കുകളെ സുന്ദരന്മാരായ യുവകോമളന്മാരുടെ രൂപത്തിൽ ലൂത്വ് (അ) ന്റെ ഭവനത്തിലേക്കയച്ചു അതിഥികളായി വന്ന യുവ കോമളന്മാരെ കണ്ടപ്പോൾ അദ്ദേഹം വളരെ വിഷമിച്ചു ദുഷ്കർമികളായ ഈ ജനത തന്റെ അതിഥികളെയും അതുവഴി തന്നെയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ഭയം ഇവിടെ മറ്റൊരു കാര്യം ലൂത്വ് (അ) ന്റെ പത്നി അവിശ്വാസിയും ഈ നീചകൃത്യങ്ങളോട് അനുഭാവം പുലർത്തുന്നവളുമായിരുന്നു അവൾ അതിഥികളെ കണ്ടപ്പോൾ കൂട്ടിക്കൊടുപ്പും അതുവഴി ധനസമ്പാദനവുമൊക്കെ സ്വപ്നം കണ്ടിരുന്നു എല്ലാം കൂടി അതിഥികളെ സ്വയം സംരക്ഷിക്കേണ്ട വലിയ ബാധ്യതയാണ് ലൂത്വിൽ വന്നു ചേർന്നത് ഈ സന്ദർഭം ഖുർആൻ ഇങ്ങനെ വരച്ചുകാണിക്കുന്നു: 'നമ്മുടെ ദൂതന്മാർ ലൂത്വിന്റെ അടുക്കൽ ചെന്നപ്പോൾ, അവർ മൂലം അദ്ദേഹത്തിന് അനിഷ്ടം (വ്യസനം) പിടിപ്പെട്ടു അവർ കാരണം മനസ്സിടുങ്ങുകയും ചെയ്തു 'ഇതൊരു കഠിനമായ ദിവസമാണ് ' എന്നദ്ദേഹം പറയുകയും ചെയ്തു '(ഖുർആൻ: 11:77)

ഏറെ താമസിച്ചില്ല പ്രതീക്ഷപോലെ തന്നെ കാമാർത്തി പൂണ്ട ജനം അങ്ങോട്ട് ധൃതിപ്പെട്ട് ഓടിയെത്തി അതിഥികളെ പീഡിപ്പിക്കാൻ അവർ ആർത്തികൂട്ടി തികച്ചും നിസ്സഹായനായ ലൂത്വ് (അ) അവരോട് വളരെ ദയനീയ സ്വരത്തിൽ പറഞ്ഞതിങ്ങനെ 'എന്റെ ജനങ്ങളേ, ഇതാ എന്റെ പെൺമക്കൾ അവർ വളരെ ശുദ്ധമായുള്ളവരാണ് അതിനാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ എന്റെ അതിഥികളുടെ കാര്യത്തിൽ എന്നെ നിങ്ങൾ അപമാനപ്പെടുത്തരുതേ നിങ്ങളുടെ കൂട്ടത്തിൽ തന്റേടമുള്ള ഒരു പുരുഷനുമില്ലേ? (ഖുർആൻ11:78)  എന്നാൽ അതുകൊണ്ടൊന്നും അവർ അടങ്ങിയില്ല അവർ യുവ കോമളന്മാരുടെ രൂപത്തിൽ വന്ന ആ മലക്കുകൾക്കു നേരെ പാഞ്ഞടുത്തു അവർ ഇങ്ങനെ പറയുകയും കൂടി ചെയ്തു: 'നിന്റെ പെൺമക്കളിൽ ഞങ്ങൾക്കൊരു കാര്യവുമില്ല അത് നിനക്ക് നന്നായറിയാം നിശ്ചയമായും നിനക്കറിയാം ഞങ്ങൾ ഉദ്ദേശിക്കുന്നതെന്താണെന്ന് '(ഖുർആൻ:11:79)  നിസ്സഹായതയുടെ അവസാന ശബ്ദം പ്രവാചകന്റെ അധരത്തിൽ നിന്ന് അടർന്നുവീണു 'ലൂത്വ് (അ) പറഞ്ഞു: എനിക്ക് നിങ്ങളെ നേരിടാൻ വല്ല ശക്തിയും ഉണ്ടായിരുന്നെങ്കിൽ അല്ലെങ്കിൽ ശക്തമായൊരു കേന്ദ്രത്തിൽ അഭയം പ്രാപിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ '(ഖുർആൻ:11:80) എന്നാൽ തങ്ങളുടെ ആതിഥേയന്റെ വിലാപവും സങ്കടവും കേട്ട യുവകോമളന്മാർ പറഞ്ഞു: 'ഓ, ലൂത്വ്, ഞങ്ങൾ നിങ്ങളുടെ റബ്ബിന്റെ ദൂതന്മാരാകുന്നു ജനങ്ങൾ നിങ്ങളിലേക്ക് വന്നു ചേരുകയില്ല ഇനി നിങ്ങൾ നിങ്ങളുടെ കുടുംബത്തേയും കൂട്ടി രാത്രിയിൽ നിന്നുള്ള ഒരംശത്തിൽ (രാത്രി കഴിയും മുമ്പ്) യാത്ര ചെയ്തു കൊള്ളുക നിങ്ങളിൽ നിന്നൊരാളും (പോകുമ്പോൾ) തിരിഞ്ഞു നോക്കരുത് നിങ്ങളുടെ ഭാര്യ ഒഴികെ ജനങ്ങളെ ബാധിക്കുന്നത് അവരെയും ബാധിക്കും തീർച്ചയായും അവരുടെ നിശ്ചിത സമയം പ്രഭാതമാകുന്നു പ്രഭാതം അടുത്തില്ലേ?' (11:81)

ദുർമാർഗികളായ സദൂമുകൾക്ക് ശിക്ഷയിറങ്ങാൻ ഇനി രാത്രിയുടെ ഏതാനും നിമിഷങ്ങൾ മതി അതുകൊണ്ട് സ്വജനങ്ങളെയും കൂട്ടി രാത്രി തന്നെ പുറപ്പെടണമെന്നും സദൂമികൾക്ക് ശിക്ഷയിറക്കാൻ പോകുകയാണെന്നുമുള്ള വിവരം മലക്കുകൾ ലൂത്വ് (അ) നെ അറിയിച്ചു പോവുമ്പോൾ തിരിഞ്ഞു നോക്കരുതെന്ന് പറഞ്ഞെല്ലോ എങ്കിലും നിങ്ങളുടെ പത്നി തിരിഞ്ഞു നോക്കാതിരിക്കുകയില്ല അവൾ ശിക്ഷ അനുഭവിക്കുമെന്നതുമാണ് എന്നെല്ലാം മലക്കുകൾ പറഞ്ഞ അവിശ്വാസിയായ പത്നിയുടെ കാര്യമാണിവിടെ പറയുന്നത് കൽപന പ്രകാരം ലൂത്വും സംഘവും അതിവേഗം പ്രയാണമാരംഭിച്ചും 'സഅറ' എന്നു പേര് പറയപ്പെട്ടിരുന്ന ഒരു ഗ്രാമത്തിൽ എത്തിച്ചേർന്നു അന്നേരം മലക്കുകൾ ആ ജനതയുടെ മീതെ ചൂടുകല്ലുകൾ വർഷിപ്പിക്കുകയും രാജ്യം അടിമേലെയാക്കി മറിച്ചിടുകയും ചെയ്തു ലൂത്വ് നബിയുടെ പത്നിയായിരുന്നുവെങ്കിലും അവിശ്വാസിനിയും അക്രമികൾക്ക് വേണ്ടി ചാരവൃത്തിയും കൂട്ടിക്കൊടുപ്പും നടത്തിയവളുമായിരുന്നതിനാൽ അവളും ശിക്ഷയിലകപ്പെട്ടു 

അന്നാട്ടുകാരുടെ കോഴികൾ കൂവുന്നതും നായ്ക്കൾ കുരക്കുന്നതും ആകാശത്തുണ്ടായിരുന്നവർ കേൾക്കാത്ത നിലയിൽ ജിബ്രീൽ (അ) ആ രാജ്യങ്ങളെ ഉയർത്തി നിർത്തിയെന്നും അനന്തരം അടിമേലെ മറിച്ചുകൊണ്ടു താഴോട്ടെറിഞ്ഞുവെന്നും അതോടുകൂടി കരിക്കാൻ ശക്തിയുണ്ടായിരുന്ന കല്ലുകൾ അവരുടെ മീതെ വർഷിച്ചുവെന്നും അങ്ങനെ അവർ നാമാവശേഷമായെന്നും ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം ലൂത്വ് നബിയുടെ ജനതയിൽ നിന്ന് അവിശ്വസിച്ച ഒരൊറ്റയാളും രക്ഷപ്പെടുകയുണ്ടായില്ല ഇതേ സംബന്ധിച്ച് ഇമാം മുജാഹിദ് (റ) നോട് ഒരാൾ ചോദിച്ചു: അപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെ: 'ഒരാൾ മാത്രം മക്കയിൽ ഓടിയെത്തി രക്ഷപ്പെട്ടുവെന്നും അയാൾ നാൽപതു ദിവസം മക്കയിൽ കഴിച്ചുകൂട്ടി, എന്നാൽ അയാളുടെ നേർക്ക് നിയോഗിക്കപ്പെട്ടിരുന്ന കല്ല് അയാളുടെ മീതെ ചെന്നു വീണതിനാൽ അയാളും വഴിയിൽ വെച്ചു നശിച്ചു ' ഈ മറുപടി അജാഇബുദ്ദുഹൂർ ഉദ്ധരിച്ചിട്ടുണ്ട് 

വളരെ അടുത്തെത്തിയ ശിക്ഷ മനസ്സിലാക്കാൻ ആഹ്ലാദത്തിമർപ്പിനിടയിൽ സമൂദ്കാർക്ക് സാധിച്ചിരുന്നില്ല എത്ര പേരുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലേർപ്പെടാം എന്നത് മാത്രമായിരുന്നു അവരുടെ ചിന്ത സദൂമുകാർക്ക് നൽകിയ ശിക്ഷയെ സംബന്ധിച്ച് ഖുർആൻ പറയുന്നത് കാണുക: 'അങ്ങനെ നമ്മുടെ കൽപ്പന വന്നപ്പോൾ, അതിന്റെ (രാജ്യത്തിന്റെ) മുകൾഭാഗം അതിന്റെ താഴ് ഭാഗമാക്കി മറിക്കുകയും, അതിൽ (മേൽക്കുമേൽ) അട്ടിയാക്കപ്പെട്ട ചൂളവെച്ച ഇഷ്ടികക്കല്ലുകളെ നാം വർഷിപ്പിക്കുകയും ചെയ്തു '(ഖുർആൻ:11:82) വിശ്വാസികളെ രക്ഷപ്പെടുത്തിയ കാര്യവും ഖുർആൻ പറയുന്നു 'അപ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഒഴികെയുള്ള തന്റെ ആൾക്കാരെയും നാം രക്ഷപ്പെടുത്തി അവൾ (രക്ഷപ്പെടാതെ) കഴിഞ്ഞുപോയവരിൽപ്പെട്ടവളായിത്തീർന്നു '(ഖുർആൻ: 7:83) 

അധാർമിക പ്രവർത്തനങ്ങളിലേർപ്പെട്ട് ആരെയും അനുസരിക്കാതെ താന്തോന്നികളായിക്കഴിഞ്ഞ ഒരു ജനതയെ അല്ലാഹു നശിപ്പിച്ച വിധം നാം കണ്ടു ഒരു നാടിനെ ഒന്നടങ്കം കീഴ്മേൽ മറിച്ചുകൊണ്ടുള്ള ഈ ശിക്ഷ എന്തുമാത്രം ഭയാനകമാണ് വേരോടെ ഇങ്ങനെ പിഴിതെറിയപ്പെടാൻ 'പ്രഭാത വേളയിലായിരിക്കെ ഇക്കൂട്ടരുടെ മൂട് മുറിക്കപ്പെടും' എന്നാണ് ഖുർആന്റെ ഭാഷ്യം) അവർ ചെയ്ത തെറ്റുകൾ തന്നെയാണ് കാരണമായിത്തീർന്നത് അക്രമികളായ അവരുടെ ജനതയുടെ പര്യവസാനം ചിന്തിക്കുന്നവർക്ക് വലിയ ദൃഷ്ടാന്തമാണെന്നും 


ചാവുകടൽ


സദൂമികൾക്ക് ബാധിച്ച കൊടും ശാപത്തിന്റെ നിത്യ സ്മാരകമാണ്  Dead Sea അൽ ബഹ്റുൽ മയ്യിത്ത്, എന്നൊക്കെ പറയുന്ന ചാവുകടൽ ചാവു കടലിലെ വെള്ളം കുടിക്കാനോ കുളിക്കാനോ യോഗ്യമല്ല അതിനു ചുറ്റുപാടും ശപിക്കപ്പെട്ട മണ്ണാണ് അതിനാലാവാം സസ്യങ്ങൾ അവിടെ വളരുകയില്ല ലവണങ്ങളുടെ അംശം വളരെ കൂടിയ ഈ തടാകത്തിൽ ജീവജാലങ്ങളുടെ നിലനിൽപ്പ് അസാധ്യമായതിനാലാണ് 'ചാവുകടൽ' എന്ന പേർ ലഭിച്ചത് വലിപ്പം വളരെ അധികമായതിനാൽ കടൽ എന്നു വിളിക്കുന്നു 

ജോർദ്ദാന്റെ തലസ്ഥാനമായ അമ്മാൻ നഗരത്തിൽ നിന്ന് 55 കിലോമീറ്റർ അകലെയാണ് ചാവുകടൽ സ്ഥിതി ചെയ്യുന്നത് ഇസ്രാഈലിനും ജോർദ്ദാനുമിടയിൽ കരകളാൽ ചുറ്റപ്പെട്ട തടാകമാണിത് ഭൂമിയിലെ ഏറ്റവും താഴ്ന്ന ജലാശയമാണ് ഇത് സമുദ്ര നിരപ്പിൽ നിന്ന് 422.83 മീറ്റർ താഴെയാണ് ഇതിലെ ഇപ്പോഴത്തെ ജലനിരപ്പ് ആണ്ടുപോവുകയില്ല എന്നതാണ് ഈ തടാകത്തിന്റെ ഒരു പ്രധാന പ്രത്യേകത ഇതിന് സമുദ്രത്തേക്കാൾ 8.6 മടങ്ങ് ലവണംശം കൂടുതലാണ് ഉയർന്ന അളവിലുള്ള ലവണാംശം കാരണമായി തന്നെ ഈ പ്രദേശം ജന്തു വളർച്ചയെ പോഷിപ്പിക്കുന്നില്ല ഭൂമിയിലെ കര ഭാഗത്തെ ഏറ്റവും താഴ്ന്ന പ്രദേശവും ഇതാണ് 82 കിലോമീറ്റർ നീളവും 18 കിലോമീറ്റർ വീതിയുമുള്ള ഇതിന്റെ വടക്കേ പകുതി ജോർദ്ദാനുള്ളതാകുന്നു തെക്കേ പകുതി ജോർദ്ദാനും ഇസ്രയേലിനുമുള്ളതാകുന്നു 

എന്നിരുന്നാലും 1967ലെ അറബ് ഇസ്രായേൽ യുദ്ധത്തിനു ശേഷം ഇതിന്റെ പടിഞ്ഞാറൻ ഭാഗത്തെ മുഴുവൻ ഭാഗവും ഇസ്രയേലിന്റെ പക്കലാണുള്ളത് പടിഞ്ഞാറ് ജൂദായിയുടെയും കിഴക്ക് ജോർദ്ദാനിയൻ പീഠ ഭൂമികളുടെയും ഇടയിൽ ചാവു കടൽ സ്ഥിതിചെയ്യുന്നു ജോർദ്ദാൻ നദിയിൽ നിന്നാണ് ചാവു കടലിലേക്ക് വെള്ളമെത്തുന്നത് ഈ ഭാഗത്തെ  ആകെയുള്ള ജലസ്രോതസ്സായ ജോർദ്ദാൻ നദിയിലെ പരമാവധി ജലം കുടിവെള്ളത്തിനും മറ്റും ഉപയോഗിക്കുന്നത് കൊണ്ട് ചാവു കടലിലേക്കുള്ള ജലപ്രവാഹം ഇപ്പോൾ നിലച്ചിരിക്കുകയാണ് ഇതുമൂലം ചാവു കടലിന്റെ നീളവും വീതിയും കുറഞ്ഞുവരികയാണ് ഓരോ വർഷവും ജലനിരപ്പിൽ ഏതാണ്ട് ഒരു മീറ്ററോളം കുറവുണ്ടാകുന്നു 1975 മുതൽ 2009 വരെയുള്ള കാലയളവിൽ കടലിലെ ജലനിരപ്പിൽ 25 മീറ്ററിന്റെ കുറവുണ്ടായിട്ടുണ്ട് 

ദുഷ്പ്രവൃത്തികൾ കാരണം ദൈവശിക്ഷയ്ക്ക് വിധേയരായ ലൂത്വ് നബിയുടെ ജനത താമസിച്ചിരുന്ന പട്ടണങ്ങൾ ശവക്കടലിനടുത്ത് എവിടെയോ ആയിരുന്നുവെന്നാണ് ആധുനിക ഗവേഷക പണ്ഡിതരുടെ നിഗമനം ലൂത്വ് നബിയുടെ ജനത വസിച്ചിരുന്ന പട്ടണങ്ങൾ സദൂമും അമൂറയുമാണ് എന്ന് ബൈബിളിലും ചരിത്ര ഗ്രന്ഥങ്ങളിലും കാണുന്നു ലൂത്വ് നബിയുടെ നഗരങ്ങളായ സദൂമും അമൂറയും ശവക്കടൽ തീരത്തായിരുന്നുവെന്ന് ഈസാ നബിയുടെ സമകാലികനായ പ്രസിദ്ധ ജൂത പണ്ഡിതൻ ജോസഫ്സ് തന്റെ ചരിത്ര ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് ശവക്കടലിന്റെ തെക്കു കിഴക്ക് തീരത്ത് ഖനനം നടത്തിയപ്പോൾ ഈ നഗരങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തുകയുണ്ടായി ലൂത്വ് നബിയുടെ ജനതയുടെ മേൽ ശിക്ഷയിറങ്ങിയപ്പോൾ ഈ നഗരങ്ങൾ കീഴ്മേൽ മറിഞ്ഞതു കാരണമാണീ കടലുണ്ടായതെന്നും ലൂത്വ് നബിയുടെ മുമ്പ് ഇവിടെ കടലുണ്ടായിരുന്നില്ലെന്നും ആധുനിക ഈജിപ്ഷ്യൻ പണ്ഡിതൻ അബ്ദുൽ വഹാബ് അന്നജ്ജാർ അഭിപ്രായപ്പെടുന്നു '(ഖസസ്വുൽ അമ്പിയാഅ്: പേ; 113) 

ലൂത്വ് നബിയുടെ ഗ്രാമങ്ങൾ പരാമർശിച്ച ശേഷം ഇവ സിറിയയിലേക്ക് പോകുന്ന വഴിയിലാണെന്ന് ഖുർആൻ അറബികളെ ഓർമ്മപ്പെടുത്തുന്നുണ്ട് 'നിശ്ചയം ആ ഗ്രാമങ്ങൾ ശരിയായ വഴിയിലാണ് ' മറ്റൊരിടത്ത് ഇങ്ങനെയും കാണാം 'നിശ്ചയം ആ രണ്ടു ജനതയും വ്യക്തമായ വഴിയിലാണ് ' ഇവയുടെ അടിസ്ഥാനത്തിൽ ലൂത്വിന്റെ പട്ടണങ്ങൾ ഈ പ്രദേശത്തെവിടെയോ ആവാം എന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു 1924ൽ ഒരു സംഘം ഓറിയന്റലിസ്റ്റ് പണ്ഡിതന്മാർ ലൂത്വ് നബിയുടെ നഗരങ്ങളെപ്പറ്റി വിദഗ്ധ പഠനം നടത്താൻ ശ്രമിച്ചു ശവക്കടലിനടുത്തുള്ള പ്രദേശങ്ങൾ സംഘം സർവ്വേ നടത്തി ലൂത്വ് നബിയുടെ നഗരങ്ങളായ സദൂം, അമൂറ, ദഅ്റ് എന്നിവ ശവക്കടലിന്റെ തെക്ക് കിഴക്ക് ഭാഗത്തായിരുന്നുവെന്നും മറ്റു നഗരങ്ങൾ സമുദ്രത്തിന്റെ അടിയിലാണെന്നും ഈ വിദഗ്ധ സംഘം അഭിപ്രായപ്പെട്ടത് (എൻസൈ ക്ലോപീഡിയ ബ്രിട്ടാനിക്ക)

ഏതായാലും ലോകത്തിന്റെ പാഠമാണീ പ്രദേശം അധ;പതനത്തിന്റെ അഗാധതയിലേക്കാണ് ഈ പ്രദേശത്തെ അല്ലാഹു എടുത്തെറിഞ്ഞത് അതിന്റെ ഉയർന്ന ഭാഗത്തെ നാം താഴ്ന്ന ഭാഗമാക്കി' യെന്ന ഖുർആനിക നിർവചനം ഈ നിന്ദ്യതയെ എടുത്തു കാണിക്കുന്നു ഖുർആനിക വചനത്തിലെ ദൃഷ്ടാന്തം മേൽ വിവരണത്തിൽ വ്യക്തമാണ് താനും ലോകത്തെ ഏറ്റവും താഴ്ന്ന ജലാശയം ചാവുകടലും താഴ്ന്ന കരപ്രദേശം അതിന്റെ ചുറ്റുമാണ് പോൽ 4000 വർഷങ്ങൾക്ക് മുമ്പാണ് ലൂത്വ് നബി (അ) നിയോഗിക്കപ്പെട്ടത്


ആകാശത്ത് നിന്ന് ഉതിർന്നുവീണ അഗ്നിഗോളം


മദ് യൻ രാജ്യത്തേക്ക് നിയുക്തനായ പ്രവാചകനാണ് ശുഐബ് നബി (അ) അളത്തത്തിലും തൂക്കത്തിലും കൃത്രിമം കാണിക്കുകയെന്നതായിരുന്നു അവർ ചെയ്ത പ്രധാന കുറ്റം ജനങ്ങളുടെ പക്കൽ നിന്ന് സാധനങ്ങൾ അളന്നെടുക്കുമ്പോൾ കൂടുതലായെടുക്കുകയും തിരിച്ചു നൽകുകയാണെങ്കിൽ കുറച്ചു നൽകുകയുമാണവരുടെ പതിവ് അങ്ങനെ അന്യായ മാർഗത്തിലൂടെ അവർ ധാരാളം സമ്പാദിക്കും അവരുടെ മറ്റൊരു ദുഷ്കർമ്മം യാത്രാ സംഘങ്ങളെ അക്രമിക്കുകയും അവരുടെ സ്വത്തുക്കൾ പിടിച്ചടക്കലുമാണ് ഐക്കത്തുകാരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനും ശുഐബ് (അ) ആണ് മദ് യനും ഐക്കത്തും ഒരു സമൂഹമാണെന്നും അഭിപ്രായമുണ്ട് 'അസ്ഹാബുൽ ഐക്കത്ത് ' എന്നാണ് വിശുദ്ധ ഖുർആൻ പരാമർശിച്ചിട്ടുള്ളത് 

മദ് യൻകാരോട് (ശുഐബ് നബി (അ) അവരുടെ ദുഷ്കർമ്മങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു ഖുർആനിൽ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ഇങ്ങനെ കാണാം: 'മദ് യനിലേക്ക് അവരുടെ സഹോദരൻ ശുഐബിനെ നാം അയച്ചു അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവിൻ മനുഷ്യർക്ക് അവരുടെ സാധനങ്ങൾ നിങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യരുത് ഭൂമിയെ നന്നാക്കിത്തീർത്തതിന് ശേഷം നിങ്ങളിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യരുത്  അതാണ് നിങ്ങൾക്ക് ഉത്തമം നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ' (ഖുർആൻ: 7:85) അല്ലാഹുവിന്റെ ഏകത്വത്തെ അംഗീകരിക്കാനും അവന് മാത്രം ആരാധിക്കുവാനും അദ്ദേഹം അവരെ ഉപദേശിച്ചു പിന്നീട് അവർ ഏർപ്പെട്ടിരിക്കുന്ന ദുഷ്കർമ്മങ്ങളിൽ നിന്നകന്ന് നിൽക്കാനാജ്ഞാപിച്ചു എന്നാൽ ശുഐബ് നബിയുടെ ഉപദേശം മദ് യൻ നിവാസികൾ ചെവിക്കൊണ്ടില്ല അളത്തത്തിലും തൂക്കത്തിലും കൃത്രിമം കാണിക്കരുതെന്ന് പറഞ്ഞപ്പോൾ അഹങ്കാരത്തോടെ അതിലുള്ള അവരുടെ അധികാരത്തെപ്പറ്റി ന്യായ  വാദങ്ങളുന്നയിക്കുകയാണവർ ചെയ്തത് 

കൂടാതെ പൂഴ്ത്തിവെയ്പ്പും അവർ തുടർന്നുപോന്ന ഏർപ്പാടായിരുന്നു മദ് യൻകാർ കച്ചവടക്കാരായിരുന്നു ഗോതമ്പ്, യവം, മുതലായ ധാന്യങ്ങൾ വാങ്ങി വിലകൂടുവാനായി സൂക്ഷിച്ചുവെക്കും അങ്ങനെ വിലകയറ്റത്തിനായി ധാന്യം പൂഴ്ത്തിവെച്ചിരുന്ന ഒന്നാമത്തെ വ്യാപാരികൾ മദ് യൻ കാരായിരുന്നുവെന്ന് കഅ്ബുൽ അഹ്ബാർ രേഖപ്പെടുത്തിയിട്ടുണ്ട് ശുഐബ് നബി (അ) അവരെ ശക്തമായി താക്കീത് ചെയ്തുകൊണ്ടിരുന്നു ശരിയായ തുലാസ് ഉപയോഗിക്കണമെന്നും നന്മ പ്രവർത്തിച്ചാൽ അന്ത്യനാളിൽ പ്രതിഫലം ലഭിക്കുമെന്നും അദ്ദേഹം അവരെ ഉണർത്തി അല്ലാഹുവിനെ സൂക്ഷിക്കാൻ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നു  'നിങ്ങളെയും പൂർവ്വികരെയും സൃഷ്ടിച്ച അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുവീൻ '(ഖുർആൻ: 26:184) 

അവർക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങളെക്കുറിച്ച് അവരെ ഓർമിപ്പിച്ചു പാവങ്ങളുടെ അവകാശങ്ങളാണ് ധനികർ അവഗണിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നത് എത്ര ഉപദേശിച്ചിട്ടും അവർ സത്യം മനസ്സിലാക്കാൻ കൂട്ടാക്കുന്നില്ല കഴിഞ്ഞുപോയ സമൂഹങ്ങളെ പോലെത്തന്നെ മദ് യൻകാരും ശുഐബ് നബിയെ വ്യാജമാക്കി മാരണക്കാരനും ജാലവിദ്യക്കാരനും വിഡ്ഢിയുമൊക്കെയാക്കി സാധുക്കളായ കുറച്ചുപേർ മാത്രം അദ്ദേഹത്തിൽ വിശ്വസിക്കുകയും ഉപദേശങ്ങൾ ശ്രവിക്കുകയും ചെയ്യുന്നു വഴികളിൽ യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും അവരെ അക്രമിക്കുകയും ചെയ്യുന്നു ദുഃസ്വഭാവത്തെയും പ്രവാചകൻ വിരോധിച്ചു വളരെ ഗൗരവമായി തന്നെ പലപ്പോഴും അദ്ദേഹം അക്കാര്യം അവരെ ഉണർത്തി 'ജനങ്ങളെ  ഭീഷണിപ്പെടുത്തിക്കൊണ്ട് നിങ്ങൾ എല്ലാ വഴികളിലും ഇരിക്കരുത് അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് വിശ്വാസികളെ തിരിച്ചു വിടാൻ വേണ്ടിയും (ഇരിക്കരുത്)' (ഖുർആൻ: 7:86) 

അത് പറഞ്ഞപ്പോൾ അവർ കോപാകുലരാവുകയും അദ്ദേഹത്തിനു നേരെ പരിഹാസ ഹസ്തങ്ങൾ എടുക്കുകയും മർദ്ദിക്കുകയും ചെയ്തു ശുഐബ് (അ) പിന്തിരിഞ്ഞില്ല 

ശുഐബ് (അ) തന്റെ ദൗത്യം തുടർന്നുകൊണ്ടിരുന്നു അദ്ദേഹം വീണ്ടും വീണ്ടും സമുദായത്തെ ഉപദേശിച്ചു 'നിങ്ങളുടെ റബ്ബിനോട് നിങ്ങൾ പാപമോചനം തേടുകയും അവനിലേക്ക് പശ്ചാതപിക്കുകയും ചെയ്യുവീൻ തീർച്ചയായും എന്റെ റബ്ബ് കാരുണ്യവാനും വളരെ സ്നേഹമുള്ളവനുമാകുന്നു (ഖുർആൻ: 11:90) തന്റെ ജനത നന്നായിക്കാണാനുള്ള ആഗ്രഹം മേൽ ഉപദേശത്തിൽ തെളിഞ്ഞതു കാണാം ഒരു അഭ്യർത്ഥനയായിരുന്നു ഒരർത്ഥത്തിൽ അത് എന്നിട്ടും ആധികാരികൾ കയർത്തു സംസാരിച്ചു' അവർ പറഞ്ഞു: 'ഓ... ശുഐബ്, നീ പറയുന്നതിൽ നിന്ന് മിക്കതും ഞങ്ങൾക്ക് ഗ്രഹിക്കാൻ കഴിയുന്നില്ല നിശ്ചയമായും ഞങ്ങളുടെ കൂട്ടത്തിൽ നിന്നെ ഒരു ബലഹീനനായിട്ടേ ഞങ്ങൾ കാണുന്നുള്ളൂ നിനക്ക് കുടുംബം ഇല്ലായിരുന്നുവെങ്കിൽ, നിന്നെ ഞങ്ങൾ എറിഞ്ഞുകൊല്ലുക തന്നെ ചെയ്യുമായിരുന്നു നീ ഞങ്ങളുടെ അടുക്കൽ ഒരു പ്രതാപശാലിയല്ല' (ഖുർആൻ: 11:91) 

അല്ലാഹുവിന്റെ കൽപനകൾ അവഗണിച്ചു തള്ളിയാൽ ഭയാനകമായ ശിക്ഷ വരുമെന്ന് അദ്ദേഹം അവർക്ക് മുന്നറിയിപ്പ് നൽകി അപ്പോൾ അവർ വെല്ലുവിളിക്കുകയാണ് ചെയ്തത് 'നീ പറയുന്നതെല്ലാം വ്യാജമാണ് ഞങ്ങൾ അതൊന്നും വിശ്വസിക്കുന്നില്ല ശിക്ഷ വരുമെന്ന് കൂടെക്കൂടെ നീ പറയുന്നു എന്നിട്ടും ശിക്ഷ ഇത് വരെയും വന്നില്ലല്ലോ?' എന്ന് അവർ പരിഹാസപൂർവ്വം ചോദിച്ചു ശിക്ഷയെക്കുറിച്ച് പിന്നെയും അദ്ദേഹം പലതവണ മുന്നറിയിപ്പ് നൽകി കഴിഞ്ഞ സമുദായങ്ങളിലെ പ്രവാചകരൊക്കെയും അങ്ങനെ ശിക്ഷയെക്കുറിച്ച് താക്കീത് നൽകിയിട്ടുണ്ട് അവരുടെ അഹങ്കാരവും പരിഹാസവും കൂടിക്കൂടി വന്നപ്പോൾ ശിക്ഷ വന്നെത്തുക തന്നെ ചെയ്തു എന്നിട്ടും ഇപ്പോഴും ആ സത്യം ഗ്രഹിക്കുവാൻ അറച്ചുനിൽക്കുന്നു മാത്രമല്ല, ശിക്ഷക്ക് ധൃതികൂട്ടുകയും ചെയ്യുന്നു പരിഹാസം പരിധി വിട്ടപ്പോൾ ശുഐബ് നബി (അ) അവരോട് തീർത്തു പറഞ്ഞു 'എന്റെ ജനങ്ങളേ, നിങ്ങളുടെ നിലപാട് അനുസരിച്ച് നിങ്ങൾ പ്രവർത്തിച്ചുകൊള്ളുക എന്റെ നിലയനുസരിച്ച് ഞാനും പ്രവർത്തിക്കുന്നവനാണ് പിറകെ നിങ്ങൾക്കറിയാം ആർക്കാണ് അപമാനകരമായ ശിക്ഷ വരുന്നതെന്ന് ആരാണ് വ്യാജം പറയുന്നതെന്നും (അറിയാം) ശിക്ഷ പ്രതീക്ഷിക്കുവിൻ ഞാനും നിങ്ങളോടൊപ്പം പ്രതീക്ഷിക്കുന്നവനാകുന്നു '(ഖുർആൻ: 11:93) 

ശുഐബ് നബി (അ) യും അവരും തമ്മിൽ പിന്നെയും വാദങ്ങളും പ്രതിവാദങ്ങളും കൊഴുത്തു അപ്പോഴൊക്കെയും അവർ ശിക്ഷക്ക് ധൃതി കൂട്ടിക്കൊണ്ടിരുന്നു അങ്ങനെയൊന്ന് സംഭവിക്കില്ലെന്ന് അവർ നിനച്ചിരുന്നു


ചോദിച്ചു വാങ്ങിയ ശിക്ഷ


പെട്ടെന്നാണ് ശിക്ഷ വന്ന് തുടങ്ങിയത് അപ്രതീക്ഷിതമായി അന്തരീക്ഷോഷ്മാവ് വർദ്ധിച്ചു നല്ല ചൂടുള്ള കാലാവസ്ഥയിൽ വല്ലാത്ത അസ്വസ്ഥതയാണെങ്ങും താപ നില വീണ്ടും വർദ്ധിച്ചപ്പോൾ ജലാശയങ്ങൾ വറ്റിവരണ്ടു കിണറുകളിലും പുഴകളിലുമൊന്നും ഒരു തുള്ളി വെള്ളമില്ലാതായി അപ്പോഴും തങ്ങൾ എന്തിനേയും നേരിടാൻ സുസജ്ജമാണെന്ന തരത്തിൽ ധിക്കാരപരമായിരുന്നു അവരുടെ ശരീരഭാഷ എന്നാൽ വർദ്ധിച്ചുവരുന്ന ഉഷ്ണം കാരണം എവിടെയും നിലയുറപ്പിക്കാനാവാതെ അവർ പരക്കം പാഞ്ഞുകൊണ്ടിരുന്നു മരങ്ങൾക്കടിയിലോ മറ്റു തണൽ നൽകുന്ന സ്ഥലങ്ങളിലോ അവർക്ക് ആശ്വാസം ലഭിച്ചില്ല എല്ലായിടത്തും ചൂടു തന്നെ അപ്പോഴതാ ആകാശത്ത് മേഘം കനത്തുകൂടി നിൽക്കുന്നു മൈതാനിയിൽ തണൽ പരന്നു കുറ്റവാളികൾ ആശ്വാസത്തിന്റെ നെടുവീർപ്പുമുതിർത്ത് മേഘത്തണലിൽ ഒരുമിച്ചുകൂടി എന്നാൽ പെട്ടെന്നാണ് മേഘത്തിന്റെ രൂപഭാവങ്ങൾ മാറിയത് പൊടുന്നനെ അതൊരു അഗ്നി ഗോളമായി മാറി പിന്നെ ആ അഗ്നിജ്വാലകൾ താഴേക്കു പതിച്ചു തണൽ കൊള്ളാൻ പ്രതീക്ഷയോടെയെത്തിയ കുറ്റവാളികളുടെ തലക്കു മീതെയാണ് വീണത് അത് വീഴേണ്ട താമസം അവർ മുഴുവനും ആ അഗ്നിഗോളത്തിൽ പെട്ട് കത്തിച്ചാമ്പലായിക്കഴിഞ്ഞു ശിക്ഷയിറങ്ങുന്നതിനു മുമ്പ് ശുഐബ് നബിക്ക് നാടുവിട്ടുപോകാൻ കൽപ്പന കിട്ടിയിരുന്നു അതനുസരിച്ച് അദ്ദേഹവും സത്യവിശ്വാസികളും നേരത്തെ സ്ഥലം വിട്ടിരുന്നു അങ്ങനെ അല്ലാഹു അവരെ രക്ഷപ്പെടുത്തുകയുണ്ടായി 

തങ്ങൾക്ക് വരേണ്ട ശിക്ഷയുടെ രൂപം പോലും രൂപേണ മദ് യൻകാർ പറഞ്ഞിരുന്നു 'അതുകൊണ്ട് ആകാശത്ത് നിന്ന്  ചില തുണ്ടുകൾ ഞങ്ങളുടെ മേൽ നീ വീഴ്ത്തിക്കൊള്ളുക നീ സത്യവാദികളിൽ പെട്ടവനാണെങ്കിൽ' (ഖുർആൻ: 26:187) അവർ നേരത്തെ ഇങ്ങനെ ആവശ്യപ്പെട്ടതനുസരിച്ച് തന്നെയാണ് ആകാശത്ത് നിന്ന് അത്തരം ഒരു ശിക്ഷ അവർക്ക് ലഭിച്ചത് മേഘത്തണലിന്റെ ദിവസം എന്നാണ് ഖുർആൻ ഈ ദിവസത്തെ വിശേഷിപ്പിക്കുന്നത് മദ് യനിൽ ശിക്ഷ ഇറങ്ങിയതിനെപ്പറ്റി ഖുർആൻ ഇങ്ങനെ പറയുന്നതായിക്കാണാം 'നമ്മുടെ കൽപ്പന വന്നപ്പോൾ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി അക്രമം പ്രവർത്തിച്ചവരെ ഘോരശബ്ദം പിടികൂടുകയും ചെയ്തു അങ്ങനെ അവരുടെ വസതികളിൽ കമിഴ്ന്നു വീണവരായി' (ഖുർആൻ: 11:94) ഒരു റിപ്പോർട്ടിൽ ശുഐബ്  നബിയും സംഘവും സ്ഥലം വിട്ടപ്പോൾ ആകാശത്ത് നിന്ന് ജിബ്രീൽ (അ) അട്ടഹസിച്ചുവെന്നും അതിന്റെ ഘോര ശബ്ദം സഹിക്കാനാവാതെ കുറ്റവാളികൾ വീണുപോയിയെന്നും താമസിയാതെ അഗ്നിജ്വാലകൾ അവരെ വിഴുങ്ങിയെന്നും കാണാം ഇതാണ് ഗോര ശബ്ദംകൊണ്ട് സൂചിപ്പിക്കുന്നത് എന്ന് കാണാം  

ശിക്ഷയുടെ കാഠിന്യത്തെപ്പറ്റി വേറെയും റിപ്പോർട്ടുകൾ കാണാനാവും പല വിധത്തിൽ അവ വിശദീകരിക്കപ്പെട്ടിട്ടുണ്ട് അതിലൊന്ന് ഇങ്ങനെ: 'പൊടുന്നനെ അവരുടെ മേൽ കാറ്റു വീശിയത്രെ ചൂടും നാശവും നിറഞ്ഞ ആ കാറ്റിൽ നിന്നും രക്ഷ പ്രാപിക്കുവാൻ ഒരു വഴിയും അവരുടെ മുമ്പിലുണ്ടായിരുന്നില്ല യാതൊരു മാർഗവും കാണാതെ കിണറുകളിലും തടാകങ്ങളിലും  ചെന്നുവീണുകൊണ്ടിരുന്നു ആ കാറ്റ് കുറേക്കാലം നിലനിന്നു അതിനാൽ അവർക്ക് കഷ്ടപ്പാടും ഭയവും വർദ്ധിച്ചു പിന്നെ അല്ലാഹു അവർക്ക് നേരെ ഒരുതരം പ്രാണികളെ അയച്ചു തേളിന്റെ കടിയേക്കാൾ ദുസ്സഹമായിരുന്നത്രെ അവയുടെ കുത്തുകൾ അതിനു ശേഷമാണത്രേ മേൽ പറഞ്ഞ കാറ്റു വീശിയത്

ജോർഡാന്റെ തലസ്ഥാനമായ അമ്മാനിൽ നിന്ന് 135 കിലോമീറ്റർ ദൂരെയാണ് മദ് യൻ ജോർദ്ദാനിലെ സൽത്വിന് സമീപത്തേക്കാണ് ശുഐബ് നബി (അ) നെ അല്ലാഹു രക്ഷപ്പെടുത്തിയത് ശുഐബ് (അ)ന്റെ ഖബ്ർ ഇന്ന് സ്ഥിതി ചെയ്യുന്നത് എവിടെയാണെന്ന കാര്യത്തിൽ നേരിയ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ട് ചരിത്ര വസ്തുതകൾ പരസ്പരം തുലനം ചെയ്യുമ്പോൾ ശുഐബ് നബിയുടെ ഖബ്ർ ജോർദ്ദാനിന്റെയോ സിറിയയുടെയോ ഏതോ പ്രദേശത്തായിരിക്കാനാണ് സാധ്യത ശുഐബ് നബിയുടെ മസാർ സ്ഥിതി ചെയ്യുന്ന സ്ഥലം മദ് യൻ പ്രദേശമാണെന്ന് പ്രസിദ്ധമാണ് 

ഇബ്റാഹീം നബി (അ) ക്ക് നാല് പുത്രന്മാരുണ്ടായിരുന്നു ഇസ്ഹാഖ്, ഇസ്മാഈൽ, മദ് യൻ, മദാഇൻ എന്നിവരാണവർ അവരിൽ മദ് യൻ എന്ന മകന്റെ സന്താന പരമ്പരയിൽ പെട്ടവരാണ് ഇവിടെ പറഞ്ഞ ശുഐബ് നബിയുടെ ജനത അവർ ഹിജാസ്, സിറിയ, മാർഗത്തിൽ 'മആൻ' എന്ന ഒരു പ്രദേശത്താണ് താമസിച്ചുവന്നിരുന്നത് അവിടെ വൃക്ഷലതാദികളും കായ്ഖനികളും കൃഷികളും നിറഞ്ഞ സ്ഥലമായിരുന്നു വൃക്ഷങ്ങളും സസ്യലതാദികളുമുള്ള സ്ഥലത്തിന് അറബിയിൽ 'ഐക്കത്ത് ' എന്നു പറയും അതുകൊണ്ട് 'ഐക്കത്തുകാർ' എന്ന പേരിലും ഇവർ ഖുർആനിൽ പരിചയപ്പെടുത്തപ്പെട്ടതായി കാണാം അൽ ഹിജ്ർ 78, അശ്ശുഅറാഅ് 176, സ്വാദ് 13, ഖാഫ് 14 എന്നിവിടങ്ങളിൽ ആ പേരിലാണിവർ പരാമർശിക്കപ്പെട്ടിരിക്കുന്നത് ആ പ്രദേശത്തിന്റെ പേരും മദ് യനെന്നാണ് 

ഒരു നിമിഷം കൊണ്ടാണ് അല്ലാഹു ഒരു സമൂഹത്തെ തുടച്ചു മാറ്റിയതെന്നോർക്കണം ഏത് ധിക്കാരിയുടെയും ധിക്കാരം അതോർക്കുമ്പോൾ അവസാനിക്കും വെല്ലുവിളികൾക്കും പരിഹാസങ്ങൾക്കുമെല്ലാം ഒരവസാനമുണ്ട് അത് ചിലപ്പോൾ അപ്രതീക്ഷിതമായിരിക്കാം അതിവേഗവും അത്യുഗ്രഹവുമായിരിക്കാം അതാണ് മേൽ ശിക്ഷ സൂചിപ്പിക്കുന്നത് 


ചെങ്കടലിൽ ഒരു ദാരുണ മരണം


ബനൂ ഇസ്റാഈലിലേക്ക് അയക്കപ്പെട്ട പ്രവാചകനാണ് മൂസ (അ) യഅ്ഖൂബ് (അ) ന്റെ സന്താന പരമ്പരയാണ് ബനൂ ഇസ്രാഈൽ ഫലസ്ഥീനിലായിരുന്ന യഅ്ഖൂബ് അവസാന കാലത്ത് കുടുംബസമേതം ഈജിപ്തിലേക്ക് താമസം മാറ്റി യൂസുഫ് നബിയുടെ കാലത്തുണ്ടായിരുന്ന രാജവംശത്തിന്റെ കാലം കഴിഞ്ഞു ഖിബ്തി വംശജരായിരുന്ന ഫറോവ വംശം രാജ്യം ഭരിക്കാൻ തുടങ്ങി  ഈജിപ്തിൽ ഇസ്രാഈല്യർ വർദ്ധിക്കുന്നതിൽ ഫറോവക്ക് ആശങ്ക തോന്നി അവരെ കഠിനമായി ദ്രോഹിക്കാനും അധികാരം ഉപയോഗപ്പെടുത്തി അടിച്ചമർത്താനും ഫറോവ മുതിർന്നു ദുഷ്ടതയുടെ പാരമ്യതയിലെത്തിയ ആ നാട്ടിലേക്ക് നിയുക്തനായ പ്രവാചകനാണ് മൂസാ നബിയുടെ ജനനം ഏകദേശം 3200 വർഷങ്ങൾക്ക് മുമ്പായിരുന്നു അത് 

അടിമകളെ പോലെ ഇസ്രാഈല്യരെ പണിയെടുപ്പിക്കുകയും കഠിന ദ്രോഹങ്ങൾക്ക് വിധേയമാക്കുകയും ചെയ്തു കൊണ്ടിരുന്ന ഫിർഔൻ ഖിബ്തികളായ തന്റെ ലക്ഷക്കണക്കിന് വരുന്ന  പട്ടാളക്കാരെക്കൊണ്ടാണ് ഇസ്രാഈല്യരെ അടിച്ചമർത്തിയിരുന്നത് ഇബ്റാഹീം (അ) ന്റെ വിശ്വാസ പ്രമാണങ്ങളാണ് ഇസ്രാഈല്യർ പിന്തുടരുന്നത് അത് ഫിർഔനിന് ഒട്ടും രസിച്ചില്ല മേൽ മത നിയമങ്ങളും ആചാരങ്ങളുമൊക്കെ ഫിർഔൻ തന്റെ രാജ്യത്ത് നിരോധിച്ചു ആദ്യമാദ്യം വിഗ്രഹാരാധനയിലേക്ക് അവരെ വഴി നടത്തുവാനും പിന്നീട് തനിക്ക് തന്നെ ആരാധന നിർവ്വഹിക്കാനും ഫിർഔൻ ഇസ്രാഈല്യരോട് കൽപ്പിച്ചു ഞാൻ നിങ്ങളുടെ  അത്യുന്നതനായ രക്ഷിതാവാകുന്നു എന്നാണ് അവൻ വാദിച്ചത് അതംഗീകരിക്കാത്തവരെ ഫിർഔനും ഖിബ്തീ പട്ടാളക്കാരും കഠിനമായി ദ്രോഹിച്ചു ഭക്ഷണമോ വേതനമോ ഇല്ലാതെ എല്ലുമുറിയെ പണിയെടുപ്പിച്ചു മലകളിൽ നിന്ന് കനത്ത കല്ലുകൾ ചുമന്നു കൊണ്ടുവരിക, കിണറുകളിൽ നിന്ന് വെള്ളം  കോരി കണ്ട പാത്രങ്ങളിലൊക്കെ നിറപ്പിക്കുക, മരം കൊണ്ടും ഇരുമ്പ് കൊണ്ടും സാധനങ്ങൾ നിർമ്മിക്കുക മുതലായ കഠിനാദ്ധ്വാനങ്ങൾക്കാണ് ഇസ്രാഈൽക്കാർ വിധേയമാക്കപ്പെട്ടത് ജോലി ചെയ്യാൻ കൂട്ടാക്കാത്തവരിൽ നിന്ന് നഷ്ടം ഈടാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി മാത്രമല്ല, അവരെ വിലങ്ങ് വെച്ച് തടവിൽ പാർപ്പിക്കലും പതിവായിരുന്നു സ്ത്രീകളെയും പല തരത്തിലുള്ള വേലകളെടുപ്പിച്ചു ബനൂ ഇസ്രാഈല്യർ ആകെ പൊറുതിമുട്ടിയ നാളുകളായിരുന്നു 

ആയിടക്കാണ് കൂനിന്മേൽ കുരു എന്ന പോലെ ഫിർഔന് ഒരു ഭയാനകമായ സ്വപ്നമുണ്ടാകുന്നത് ബൈത്തുൽ മുഖദ്ദസിൽ നിന്നും ഒരു അഗ്നിജ്വാല ഈജിപ്തിലേക്ക് നീങ്ങിവരുന്നു പിന്നെ അത് കൊട്ടാരത്തിലേക്കും നീങ്ങി കൊട്ടാരത്തിൽ തീ പടർന്നു പിടിച്ചു ഖിബ്തികളുടെ വീടുകളിലേക്കും അത് പടർന്നുപിടിച്ചു എന്നാൽ ഇസ്രാഈല്യരുടെ ഭവനങ്ങളെ അത് സ്പർശിച്ചതേയില്ല അധികം താമസിയാതെ ഒരു ദിവസം മറ്റൊരു ദുഃസ്വപ്നവും അദ്ദേഹം കാണാനിടയായി  ഇസ്രാഈല്യരുടെ താമസ സ്ഥലത്തു നിന്ന് ഒരു സർപ്പം ഇഴഞ്ഞുവന്ന് അത് തന്റെ സിംഹാസനത്തിൽ കയറിയിരിക്കുന്നു ഭയവിഹ്വലനും അസ്വസ്ഥചിത്തനുമായ ഫിർഔൻ ഉടനടി ജോത്സ്യരെ വിളിച്ചു വരുത്തി താൻ കണ്ട സ്വപ്നങ്ങളുടെ വ്യാഖ്യാനം വിശദീകരിക്കാനാവശ്യപ്പെട്ടു  ഇസ്രാഈല്യരുടെ കൂട്ടത്തിൽ ഒരു കുഞ്ഞ് ജനിക്കും അവൻ കാരണം ഈ രാജാധികാരം നശിച്ചുപോകും അവർ പ്രഖ്യാപിച്ചു ഇതു കേട്ടതോടെ ബനൂ ഇസ്രാഈല്യർക്ക് ജനിക്കുന്ന മുഴുവൻ ആൺകുട്ടികളെയും കൊന്നെടുക്കാൻ ഫിർഔൻ തന്റെ പട്ടാളക്കാർക്ക് കൽപന കൊടുത്തു തന്റെ ശത്രുവായ ആ കുഞ്ഞിന്റെ ജനനം തടയാൻ ഫിർഔൻ ജാഗരൂകനായി എത്രയോ ആൺകുട്ടികൾ നിഷ്ഠൂരമായി വധിക്കപ്പെട്ടു  എന്നാൽ അല്ലാഹു തന്റെ തീരുമാനം കൃത്യമായി നടപ്പിലാക്കും ആര് എത്ര ജാഗ്രതയോടെ അതിനെ ഇല്ലാതാക്കാൻ ശ്രമിച്ചാലും അതൊന്നും പടച്ച തമ്പുരാന്റെ തീരുമാനത്തിന് തടസ്സമല്ല രാജ്യം മുഴുവൻ നിലനിൽക്കുന്ന കർശന പരിശോധനകൾക്കിടയിലും ഒരിടത്ത് സുമുഖനും തേജോമയനുമായ ഒരു ആൺകുഞ്ഞ് പ്രസവിച്ചു അതിനെ രക്ഷപ്പെടുത്താനുള്ള മാർഗം അല്ലാഹു ആ മാതാവിന്റെ മനസ്സിൽ തോന്നിപ്പിച്ചു  'ഒരു പെട്ടിയുണ്ടാക്കുക അതിൽ കിടത്തി നദിയിൽ ഒഴുക്കുക' വിശുദ്ധ ഖുർആൻ പറയുന്നത് കാണുക: '(മൂസായുടെ മാതാവിന് നാം ബോധനം നൽകി) അവന് മുല കൊടുത്തു കൊള്ളുക എന്നിട്ട് അവനെക്കുറിച്ച് നിനക്ക് പേടിയുണ്ടായാൽ അവനെ നദിയിൽ ഇട്ടേക്കുക നീ പേടിക്കുകയും വേണ്ട  വ്യസനിക്കുകയും വേണ്ട നിശ്ചയമായും നാം അവനെ നിന്റെ അടുക്കലേക്ക് തിരിച്ചു കൊണ്ടുവരുന്നതും അവനെ മുർസലുകളിൽ പെട്ടവനാക്കുന്നതുമാണ് (ഖുർആൻ:28: 7) 

പെട്ടിയൊഴുകിയൊഴുകി അവസാനമതെത്തിയത് കൊട്ടാരത്തിനടുത്തായിരുന്നു പെട്ടിയെടുത്ത് കൊട്ടാരത്തിൽ കൊണ്ടുപോയി തുറന്നു നോക്കുമ്പോഴതാ അതിൽ തേജോമയനായ ഒരു ആൺകുട്ടി ഇത് തന്നെയാണ് നാം ഉദ്ദേശിച്ച, നമ്മുടെ അന്തകനായ കുട്ടിയെന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് അതിനെ വധിച്ചു കളയണമെന്നും ഫിർഔന്റെ ദുഷ്ടനായ മന്ത്രി ഹാമാൺ പറഞ്ഞു നോക്കിയെങ്കിലും ഭാര്യ  ആസിയയുടെ നിർബന്ധത്തിനു വഴങ്ങി ഫിർഔൻ കുഞ്ഞിനെ കൊട്ടാരത്തിൽ തന്നെ താമസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു 'ഫിർഔന്റെ ഭാര്യ പറഞ്ഞു: (ഈ കുട്ടി) എനിക്കും അങ്ങേക്കും ഒരു കൺകുളിർമയായിരിക്കും ഇവനെ നിങ്ങൾ കൊലപ്പെടുത്തരുത് ഇവൻ നമുക്ക് ഉപകരിച്ചേക്കാം അല്ലെങ്കിൽ നമുക്കവനെ ഒരു സന്താനമായി സ്വീകരിക്കാം അവരാകട്ടെ (യാഥാർത്ഥ്യം) അറിഞ്ഞിരുന്നില്ല '(ഖുർആൻ: 28:9) 

കൊട്ടാരത്തിലെ പല സ്ത്രീകളും കുഞ്ഞിനു മുല കൊടുത്തു നോക്കി എന്നാൽ ആരെയും അത് സ്വീകരിച്ചില്ല അവസാനം കുട്ടിയുടെ ഉമ്മയെ തന്നെ ആ സൗഭാഗ്യം തേടിയെത്തി എന്നാൽ കൊട്ടാരത്തിൽ വളരുന്ന കുഞ്ഞ് തന്റെ അന്തകനാണെന്നോ മുല കൊടുക്കുന്ന സ്ത്രീ കുട്ടിയുടെ പെറ്റുമ്മയാണെന്നോ ആരും അറിഞ്ഞിരുന്നില്ല വിശുദ്ധ ഖുർആൻ വിശദീകരിക്കുന്നതിങ്ങനെ: 'അങ്ങനെ അവന്റെ മാതാവിന്റെ കൺ കുളിർക്കയും അവൾ വ്യസനിക്കാതിരിക്കുകയും ചെയ്യുവാൻ വേണ്ടിയും അല്ലാഹുവിന്റെ വാഗ്ദാനം യാഥാർത്ഥ്യം തന്നെയാണെന്ന് അവൾ അറിയേണ്ടതിനായും അവനെ നാം അവൾക്ക് തിരിച്ചു കൊടുത്തു എങ്കിലും അവരിൽ അധികമാളുകളും അതറിയുമായിരുന്നില്ല '(ഖുർആൻ: 28:13) നദിയിലൊഴുക്കുമ്പോൾ അവനെ തിരിച്ചു തരുമെന്നുള്ള വാഗ്ദാനം അല്ലാഹു നിറവേറ്റുകയായിരുന്നു ഇതിലൂടെ 

കുഞ്ഞ് വളർന്നു വലുതായി വിജ്ഞാന സമ്പാദനം നടത്തി ഇബ്റാഹീം നബി (അ) ന്റെ നിയമങ്ങൾ പഠിച്ചു ചരിത്രവും ഭാഷയും കൂടാതെ ആയുധാഭ്യാസവും മറ്റുമെല്ലാം സ്വായത്തമാക്കി സമൂഹത്തിൽ നടമാടുന്ന അനീതികളും അക്രമ പ്രവർത്തനങ്ങളുമെല്ലാം ഗൗരവത്തോടെ വീക്ഷിക്കാൻ തുടങ്ങി ഇസ്രാഈല്യർ ഖിബ്തികളിൽ ഇപ്പോഴും അടിച്ചമർത്തപ്പെടുന്നതിന്റെ ന്യായാന്യായങ്ങളെക്കുറിച്ച് ചിന്തിച്ചു നല്ല യുക്തിബോധവും ചിന്തയുമൊക്കെ അദ്ദേഹത്തിൽ ഉടലെടുത്തു അദ്ദേഹം (മൂസ (അ) തന്റെ ശക്തി പ്രാപിക്കുകയും പാകതയെത്തുകയും ചെയ്തപ്പോൾ നാം അദ്ദേഹത്തിന് വിജ്ഞാനവും (വിധി കർതൃത്വവും ) അറിവും നൽകി അപ്രകാരമാണ് സൽഗുണവാന്മാർക്ക് നാം പ്രതിഫലം കൊടുക്കുന്നത് (ഖുർആൻ: 28:14) 

മൂസ ഇപ്പോൾ ഇസ്രാഈല്യരുമായി സ്വതന്ത്രമായി ഇടപെടാനും അവരോട് നന്മ ഉപദേശിക്കാനുമൊക്കെ തുടങ്ങിയിരിക്കുന്നു ഒരു ദിവസം ഖിബ്തിയുടെ മർദ്ദനത്തിനിരയായ ഒരു ഇസ്രാഈലി മൂസ (അ) യോട് സഹായഭ്യർത്ഥന നടത്തി അയാളെ രക്ഷിക്കാനായി ഖിബ്തിയെ അദ്ദേഹം അടിക്കുകയും തദ്ഫലമായി ഖിബ്തി മരണപ്പെടുകയും ചെയ്യുകയുണ്ടായി മൂസാക്ക് പശ്ചാത്താപം തോന്നി അദ്ദേഹം അല്ലാഹുവിനോട് ദുആ ഇരന്നു അദ്ദേഹം പറഞ്ഞു: റബ്ബേ ഞാൻ എന്നോട് തന്നെ അക്രമം പ്രവർത്തിച്ചിരിക്കുന്നു അതുകൊണ്ട് എനിക്ക് പൊറുത്തു തരേണമേ ആകയാൽ അവൻ (അല്ലാഹു) അദ്ദേഹത്തിന് പൊറുത്തു കൊടുത്തു നിശ്ചയമായും അവൻ വളരെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ ' (ഖുർആൻ: 28:16) 

ഖിബ്തിയാണ്  കൊല്ലപ്പെട്ടതെന്നതിനാൽ മൂസാക്ക് വല്ലാത്ത ഭയവും തോന്നി രഹസ്യം പുറത്തറിഞ്ഞാലുള്ള പൊല്ലാപ്പ് ആലോചിക്കുന്തോറും ഭയം കൂടി വന്നു പിറ്റേന്ന് ഒരു വഴിയിലൂടെ നടന്നു വരികയാണ് തലേന്നത്തെ പോലെ രണ്ടാൾ വഴക്കു കൂടുന്നു ഒരാൾ അതേ ഇസ്രാഈലിയും മറ്റൊരാൾ ഒരു ഖിബ്തിയും ഒരാളുടെ നാവിൽ നിന്ന് തലേന്നാൾ ഖിബ്തിയെ കൊന്ന കഥ പുറത്താവുകയും ചെയ്തു ഖിബ്തിയെ കൊന്ന കഥ നാടാകെ പരക്കുകയും പ്രതികാര നടപടിക്കായി അയാളുടെ ബന്ധുക്കൾ ഫിർഔനിനെ സമീപിക്കുകയും ചെയ്തു 

പിടിക്കപ്പെടുമെന്നായപ്പോൾ മൂസ രഹസ്യമായി മദ് യൻ ലക്ഷ്യമാക്കി നാടു വിട്ട് ഏതാനും ദിവസം യാത്ര ചെയ്ത് അദ്ദേഹം മദ് യനിലെത്തി മദ് യനിൽ ഒരിടത്ത് വിശ്രമിക്കാനിരിക്കുകയും തിരക്കു കാരണം വെള്ളം കോരാതെ മാന്യമായി മാറിനിൽക്കുന്ന യുവതികൾക്ക് വെള്ളം കോരിക്കൊടുക്കുകയും പിന്നീട് നടന്ന സംഭവങ്ങൾക്കും സംഭാഷണങ്ങൾക്കുമൊടുവിൽ ഒരുവളെ വിവാഹിക്കുകയും ചെയ്ത കഥ പ്രസിദ്ധമാണല്ലോ വൃദ്ധനായ ശുഐബ് നബി (അ) ന്റെ പെൺമക്കളായിരുന്നു അവർ എട്ടു കൊല്ലം ജോലി ചെയ്യണമെന്ന വ്യവസ്ഥയിലായിരുന്നു വിവാഹം 

ശുഐബ് നബിയുമായുണ്ടായ കരാറിന്റെ കാലാവധി കഴിഞ്ഞതിൽ പിന്നെയാണ് അദ്ദേഹം മിസ്റിലേക്ക്  പുറപ്പെട്ടതും വഴിയിൽ തൂരിസീന പർവ്വതത്തിൽ വെച്ച് നുബുവ്വത്ത് ലഭിച്ചതും കനത്ത ഇരുട്ടും തണുപ്പും കാരണം നീ ആഗ്രഹിച്ചപ്പോഴാണ് മലയിൽ നിന്ന് തീ ദർശിച്ചതും അന്വേഷിച്ചു മലയിൽ കയറിയതും പക്ഷേ, അത് അദ്ദേഹത്തിന് പ്രവാചകത്വം നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായിരുന്നു അങ്ങനെ അദ്ദേഹം അതിനടുത്ത് ചെന്നപ്പോൾ (ഇപ്രകാരം) വിളിച്ചു പറയപ്പെട്ടു ഹേ, മൂസാ തീർച്ചയായും ഞാനാണ് നിന്റെ റബ്ബ് അതുകൊണ്ട് നീ നിന്റെ ചെരിപ്പുകൾ (രണ്ടും) അഴിച്ചുവെക്കുക നിശ്ചയമായും നീ ത്വുവാ എന്ന പരിശുദ്ധ താഴ് വരയിലാകുന്നു (എന്റെ ദൗത്യത്തും സംഭാഷണത്തിനും) ഞാൻ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു അതിനാൽ വഹ്‌യ് (ബോധനം) നൽകപ്പെടുന്നതിനെ ശ്രദ്ധിച്ചു കേൾക്കുക '( ഖുർആൻ: 20:11-13) 

കൈയിലുള്ള വടി താഴെയിടാൻ അല്ലാഹു മൂസയോട് കൽപ്പിച്ചു അങ്ങനെ ചെയ്തപ്പോൾ വടി പാമ്പായി മാറുകയും അതു കണ്ട് മൂസാ (അ) ഭയപ്പെടുകയും ചെയ്തു തദവസരം ഭയപ്പെടാതെ അതിനെ പിടിക്കാൻ അല്ലാഹു കൽപ്പിക്കുകയും അതിനെ സ്പർശിച്ചപ്പോൾ അത് വടിയായിത്തീരുകയും ചെയ്തു  അല്ലാഹു അദ്ദേഹത്തിന് നൽകിയ മുഅ്ജിസത്താണിത് കൂടാതെ കൈ കക്ഷത്തിന്റെ  ഭാഗത്തേക്ക് ചേർത്തു വെച്ചാൽ പ്രകാശിക്കുക എന്ന അമാനുഷിക കഴിവും നൽകി അക്രമകാരികൾക്കും അവിശ്വാസികൾക്കുമുള്ള പ്രവാചകത്വത്തിന്റെ തെളിവാണ് മുഅ്ജിസത്തുകൾ 'അങ്ങനെ അത് രണ്ടും (വടിയും കൈയും ) ഫിർഔനിന്റെയും അവന്റെ പ്രധാനികളുടെയും അടക്കലേക്ക് നിന്റെ രക്ഷിതാവിങ്കൽ നിന്നുള്ള രണ്ട് തെളിവുകളാകുന്നു നിശ്ചയം അവർ ദുർമാർഗികളായ ഒരു  ജനതയായിരുന്നു (ഖുർആൻ: 20:32) 

താമസിയാതെ ഫിർഔനിന്റെ അടുക്കലേക്ക് പോവാനുള്ള കൽപ്പന കിട്ടി 'നീ ഫിർഔന്റെ അടുക്കലേക്ക് പോവുക നിശ്ചയമായും അവൻ അതിക്രമിയായിരിക്കുന്നു '(ഖുർആൻ: 20:24) 

അപ്പോൾ അദ്ദേഹം അതിനായുള്ള മുന്നൊരുക്കം നടത്തി തന്റെ ഹൃദയം വിശാലമാക്കിത്തരാനും കാര്യം എളുപ്പമാക്കിത്തരാനും, നാവിന്റെ കെട്ടഴിച്ചു തരാനും സഹായിയായി സഹോദരൻ ഹാറൂനെ നിശ്ചയിച്ച് തരാനുമൊക്കെ അല്ലാഹുവിനോട് പ്രാർത്ഥിച്ചു' അവൻ (അല്ലാഹു) പറഞ്ഞു: മൂസാ നീ ചോദിച്ചത് നിനക്ക് നൽകപ്പെട്ടിരിക്കുന്നു ' (ഖുർആൻ: 20:36) 

നിങ്ങൾ രണ്ടുപേരും ഫിർഔനിന്റെ അടുക്കലേക്ക് പോവുക നിശ്ചയമായും അവൻ അതിക്രമിയായിരിക്കുന്നു നിങ്ങൾ അവനോട് സൗമ്യമായ വാക്ക് പറയക അവൻ ഉപദേശം സ്വീകരിക്കുകയോ, അല്ലാത്തപക്ഷം ഭയപ്പെടുകയോ ചെയ്തേക്കാം '(ഖുർആൻ 20:43,44) 

'അവർ പറഞ്ഞു: ഞങ്ങളുടെ റബ്ബേ, അവൻ ഞങ്ങളുടെ മേൽ അവിവേകം പ്രവർത്തിക്കുകയോ അതിക്രമം കാണിക്കുകയോ ചെയ്തുകളയുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു ' (ഖുർആൻ 20:45) 

'അവൻ (അല്ലാഹു) പറഞ്ഞു: 'നിങ്ങൾ പേടിക്കേണ്ട, നിശ്ചയമായും ഞാൻ നിങ്ങളുടെ കൂടെയുണ്ട് ഞാൻ കേൾക്കുകയും കാണുകയും ചെയ്യും നിങ്ങൾ അവന്റെ അടുക്കൽ ചെന്ന് കൊണ്ട് പറയണം ഞങ്ങൾ നിന്റെ റബ്ബിന്റെ ദൂതന്മാരാണ് അതുകൊണ്ട് ഇസ്രഈൽ സന്തതികളെ നീ ഞങ്ങളുടെ കൂടെ വിട്ടയച്ചുതരണം നീ അവരെ യാതന ഏൽപ്പിക്കരുത് നിന്റെ റബ്ബിന്റെ പക്കൽ നിന്നുള്ള ദൃഷ്ടാന്തം കൊണ്ടാണ് ഞങ്ങൾ നിന്റെ അടുക്കൽ വന്നിട്ടുള്ളത് സമാധാന ശാന്തി (രക്ഷ) സന്മാർഗത്തെ പിന്തുടർന്നവർക്കാകുന്നു നിശ്ചയമായും ഞങ്ങൾക്ക് വഹ്‌യ് (ബോധനം) നൽകപ്പെട്ടിരിക്കുന്നു വ്യജമാക്കി പിൻമാറിക്കളയുന്നവർക്കാണ് ശിക്ഷയുള്ളതെന്ന് (ബോധനം നൽകപ്പെട്ടിരിക്കുന്നു)' (ഖുർആൻ 20:48) 

മൂസാ നബി (അ) യും സഹോദരൻ ഹാറൂനും ഫിർഔന്റെ കൊട്ടാരത്തിലെത്തി ഞങ്ങൾ ലോക രക്ഷിതാവായ അല്ലാഹുവിന്റെ ദൂതന്മാരാണെന്നും സന്മാർഗത്തിലേക്ക് നിങ്ങളെ ക്ഷണിക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നതെന്നും ഉണർത്തി ഫിർഔനും കൂട്ടരും അവർക്ക് നേരെ പരിഹാസാസ്ത്രങ്ങൾ എഴ്തുവിട്ടു തനിക്ക് അല്ലാഹു തന്ന രണ്ട് മുഅ്ജിസത്തുകൾ പ്രവാചകത്വത്തിനു തെളിവായി മൂസാ (അ) അവിടെ പ്രദർശിപ്പിച്ചു ജാലവിദ്യയെന്ന് പറഞ്ഞു അതും അവർ പരിഹസിച്ചു തള്ളി മാത്രമല്ല, ജാലവിദ്യ ഞങ്ങളും കൊണ്ടുവരുമെന്ന് അവൻ ലാഘവത്തോടെ ഉണർത്തി ഭൂമിയിൽ അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ മൂസാ വിവരിച്ചു എന്നാൽ അതൊന്നും ഉൾക്കൊള്ളാൻ അവർ തയ്യാറായില്ലെന്നു മാത്രമല്ല അവൻ മൂസാ (അ) യെ ജാലവിദ്യാ മത്സരത്തിൽ വെല്ലുവിളിച്ചു മൂസാ (അ) വെല്ലുവിളി സ്വീകരിച്ചു 

അറിയപ്പെട്ട മുഴുവൻ മാരണ വിദ്യക്കാരെയും സംഘടിപ്പിക്കാനും മൂസയെ അതിജയിക്കാനുമായി ഫിർഔൻ പ്രയത്നിച്ചു മൂസയും ജാലവിദ്യക്കാരും തമ്മിലുള്ള മത്സരം നാടാകെ പ്രചരിച്ചു നാനാ ദിക്കുകളിൽ നിന്നും ജനം ഒഴുകിയെത്തിക്കൊണ്ടിരുന്നു മത്സരം തുടങ്ങുകയായി 'മൂസ അവരോട് പറഞ്ഞു നിങ്ങൾ ഇടുവാനുള്ളത് ഇട്ടേക്കൂ' (ഖുർആൻ 26:43) അപ്പോൾ അവർ തങ്ങളുടെ കയറുകളും വടികളും നിലത്തിട്ടു അവർ ഇപ്രകാരം പറയുകയും ചെയ്തു ഫിർഔന്റെ പ്രതാപം കൊണ്ട് നിശ്ചയമായും ഞങ്ങൾ തന്നെയായിരിക്കും വിജയികൾ '(ഖുർആൻ 26:44) 

അനന്തരം മൂസ തന്റെ വടി ഇട്ടു അപ്പോഴതാ അവർ പകിട്ടാക്കി കാണിച്ചതിനെ മുഴുവനും അത് വിഴുങ്ങിക്കളയുന്നു ' (ഖുർആൻ 26:45) 

മൂസാ (അ) തന്റെ വടി നിലത്തിട്ടപ്പോൾ അത് പാമ്പാവുകയും ജാലവിദ്യക്കാരുടെ പാമ്പുകളെയെല്ലാം വിഴുങ്ങുകയും ചെയ്തു ജാലവിദ്യക്കാർക്ക് സത്യം ബോധ്യപ്പെട്ടു ഇത് പടച്ച തമ്പുരാന്റെ ശക്തി തന്നെയാണ് അവരെല്ലാം ഉടനടി മൂസായിൽ വിശ്വസിച്ചു, സാഷ്ടാംഗം വീണു ഫിർഔനിന് ഇത് ഒട്ടും സഹിച്ചില്ല തങ്ങളുടെ മത്സരാർത്ഥികൾ ഇതാ തോറ്റമ്പുകയും മൂസായിൽ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു കോപാകുലനായ ഫിർഔൻ അവരോട് ഇങ്ങനെ അലറി: 'അവന്റെ റബ്ബിലാണോ നിങ്ങൾ വിശ്വസിക്കുന്നത് നിങ്ങളുടെ കൈകാലുകൾ ഇടതും വലതുമായി വ്യത്യാസപ്പെട്ട നിലയിൽ ഞാൻ ഛേദിക്കും മരത്തടിയിൽ ക്രൂശിക്കും ശിക്ഷ കേട്ട് ജനം ഞെട്ടിവിറച്ചു പറഞ്ഞതു പോലെതന്നെ അവൻ ശിക്ഷ നടപ്പിലാക്കി ജാലവിദ്യക്കാർ രക്തസാക്ഷികളായിത്തീർന്നു 

അതിൽ പിന്നെ ഫിർഔൻ തന്റെ മർദ്ദനമുറകൾ പൂർവ്വാധികം ശക്തിപ്പെടുത്തി എന്നാൽ മൂസാ (അ)യും ഹാറൂനും (അ) പരസ്യമായിത്തന്നെ ജനങ്ങളെ സത്യമാർഗത്തിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നു ആ ഘട്ടത്തിൽ ഈജിപ്തിൽ അല്ലാഹു ക്ഷാമം ഇറക്കി ധാന്യങ്ങളും ഫലവർഗ്ഗങ്ങളുമൊക്കെ ഇല്ലാതായി ഈ അനുഗ്രഹങ്ങളൊക്കെ നേരത്തെ മൂസാ (അ) ഫിർഔന്റെ ശ്രദ്ധയിൽ പെടുത്തിയതാണ് അന്ന് അത് അവൻ ഉൾക്കൊണ്ടില്ല ഇന്ന് അതൊക്കെ ഇല്ലാതായി കഷ്ടപ്പെടുമ്പോഴും അവൻ വിശ്വസിക്കുന്നില്ല വർഷങ്ങളോളം നീണ്ടുനിന്ന വറുതിയെക്കുറിച്ച് വിശുദ്ധ ഖുർആൻ പറയുന്നത് കാണുക: 'ഫിർഔനിന്റെ കൂട്ടരെ (വറുതി പിടിച്ച) കൊല്ലങ്ങളും ഫലവർഗ്ഗങ്ങളുടെ കുറവും കൊണ്ട് നാം പിടികൂടുകയുണ്ടായി അവർ ഓർമ്മിക്കുവാൻ വേണ്ടി (ഖുർആൻ 7:130) 

ഫിർഔന്റെ ധിക്കാരം വർദ്ധിക്കുക മാത്രമാണ് ചെയ്യുന്നത് നിരപരാധികൾ എത്രയോ കുരിശിലേറ്റപ്പെടുന്നു മൂസാ (അ)ന്റെ മതത്തിൽ വിശ്വസിച്ചു എന്നത് മാത്രമാണ് കാരണം കൊട്ടാരത്താലെ പരിചാരകരെയും മൂന്നു കുട്ടികളെയും അഗ്നികുണ്ഡത്തിലിട്ടു  ചുട്ടുകരിച്ചു വിശ്വാസം പ്രഖ്യാപിച്ചവരൊക്കെ പീഢിപ്പിക്കപ്പെട്ടു അഗ്നിക്കിരയാക്കി കണ്ണിൽ ചോരയില്ലാത്ത പ്രവർത്തനങ്ങളാണ് ഫിർഔനിൽ നിന്നും ഉണ്ടായിക്കൊണ്ടിരുന്നത് അവസാനം ഫിർഔന്റെ ഭാര്യയും തന്റെ വിശ്വാസം പ്രഖ്യാപിച്ചു അതിനിഷ്ഠൂരമായാണ് ആ മഹിളാരത്നത്തെ ആ ക്രൂരൻ ഇല്ലാതാക്കിയത് ആസിയാ ബീവിയുടെ ശരീരം പലകയിൽ കിടത്തി കൈകാലുകളിൽ ആണിയടിച്ചു കയറ്റി രക്തം ചീറ്റിക്കൊണ്ടിരുന്ന പൊള്ളുന്ന വെയിലത്ത് വെച്ചു പിന്നെ നെഞ്ചിലും അടിച്ചു കയറ്റി വലിയ ആണികൾ അങ്ങനെ എന്തെന്നു ക്രൂരതകളാണ് അരങ്ങേറിയത് അപ്പോഴും പലരും വിശ്വസിച്ചു കൊണ്ടിരുന്നു ശിക്ഷ ഭയന്ന് പലരും രഹസ്യമാക്കിവെച്ചു വീടുകൾ മസ്ജിദുകളാക്കാനും നിസ്കാരം നിർത്താനുമൊക്കെ നാഥനിൽ നിന്ന് കൽപനയുണ്ടായി വിശ്വാസികളെ അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ ആശിപ്പിക്കാനും വിശ്വാസികളെ ഉറപ്പിച്ചു നിർത്താനും മൂസാ (അ) യും സഹോദരനും ശ്രമിച്ചു കൊണ്ടിരുന്നു 

ഫിർഔനിന്റെ അഹങ്കാരത്തിന് ഒട്ടും കുറവ് വന്നില്ല അതിനാൽ തന്നെ അല്ലാഹു അവരുടെ മേൽ പരീക്ഷണങ്ങളിറക്കി നേരത്തെ വർഷങ്ങളോളം ക്ഷാമം നേരിട്ടിരുന്നല്ലോ ഇപ്പോഴാകട്ടെ, പ്രളയം വന്നിരിക്കുന്നു അതിശക്തമായ മഴയും പേമാരിയും വർഷിച്ചപ്പോൾ ജലവിതാനം ഉയർന്നുപൊങ്ങി സൂര്യനെ പോലും ദർശിക്കാനാവാത്ത അവസ്ഥ ആഴ്ചകളോളം നീണ്ടുനിന്നു ഖിബ്തികൾ മലമുകളിൽ അഭയം തേടി നിവൃത്തിയില്ലെന്ന് മനസ്സിലാക്കിയപ്പോൾ മൂസാ (അ) യോട് പ്രളയം നീങ്ങി കിട്ടുന്നതിന് പ്രാർത്ഥിക്കാൻ അവരാവശ്യപ്പെട്ടു എങ്കിൽ വിശ്വസിക്കാമെന്നേറ്റു അദ്ദേഹത്തിന്റെ പ്രാർത്ഥന ഫലമായി പ്രളയം അവസാനിച്ചിട്ടും അവർ പഴയ പടിയിൽ തന്നെ നിൽക്കുകയും അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തു കൊണ്ടിരുന്നു 

അപ്പോൾ അദ്ദേഹം അവർക്ക് പ്ലേഗ് പിടിപ്പെടുന്നു മുന്നറിയിപ്പ് നൽകി അപ്പോൾ ഫിർഔൻ ഖിബ്തികളോട് പറഞ്ഞത് ഇങ്ങനെയായിരുന്നു: 'നിങ്ങൾ ബനൂഇസ്രാഈല്യരുടെ വീടുകളിൽ പോയി താമസിക്കുക , പ്ലേഗ് അവരെയും ബാധിക്കട്ടെ' ചെള്ള് വർദ്ധിച്ചു എവിടെ നോക്കിയാലും ആ ചെറുജീവികൾ ധാന്യങ്ങൾ മുഴുവൻ അവ തിന്നൊടുക്കി അനന്തരം ആ ജീവികൾ അവരുടെ ശരീരങ്ങളിലും മുടികളിലുമെല്ലാം വ്യാപിച്ചു അവർക്ക് അവയുടെ കടി സഹിക്കാൻ കഴിഞ്ഞിരുന്നില്ല ഫിർഔനും ബുദ്ധിമുട്ടി ജനങ്ങൾ ആവലാതി ബോധിപ്പിച്ചു അപ്പോൾ അത് അയാൾക്ക് അസഹനീയമായാണ് തോന്നിയത് കന്നുകാലികളെല്ലാം ചത്തൊടുങ്ങി പ്ലേഗ് ഇല്ലാതാക്കാൻ പ്രാർത്ഥിക്കണമെന്നാവശ്യവുമായി നിവൃത്തിയില്ലാതെ അപ്പോഴും അവരെത്തി പ്രാർത്ഥനാ ഫലമായി പ്ലേഗ് പോയി അവരുണ്ടോ വിശ്വസിക്കുന്നു അവർ കൂടുതൽ ധിക്കാരികളും പരിഹസിക്കുന്നവരുമായിത്തീർന്നു വെന്നല്ലാതെ 

ആപത്തുകളൊക്കെ നീങ്ങി ഐശ്വര്യകാലം വന്നു അവരുടെ അഹങ്കരാത്തിനപ്പോൾ അതിരില്ലായിരുന്നു വിളഞ്ഞു നിൽക്കുന്ന കൃഷികൾ കണ്ടപ്പോൾ അവർ പഴയതെല്ലാം മറന്നു എന്നാൽ അതും കേവല പരീക്ഷണം മാത്രമായിരുന്നെന്ന് ആ അഹങ്കാരാകളുണ്ടോ അറിയുന്നു നിനച്ചിരിക്കാതെ അവരുടെ സമൃദ്ധിക്ക് മേൽ വെട്ടുകിളികൾ വന്നു കൃഷി മുഴുവനും തിന്നു നശിപ്പിച്ചു ആ ചെറു ജീവികൾ അവ അവിടെ ഒന്നടങ്കം വിളയാടി പറന്നുപോയി അപ്പോഴും പ്രാർത്ഥനാ ആവശ്യവുമായി കഥാനായകരെത്തി ദുരിതം  പോയി സമ്പദ് സമൃദ്ധി കൈവന്നു അവർ വീണ്ടും പഴയപടി തന്നെ ആവർത്തിച്ചു ഉടനടി വന്നു അടുത്ത പരീക്ഷണം, ഇത്തവണ തവളകളെക്കൊണ്ടായിരുന്നു അല്ലാഹുവിന്റെ പരീക്ഷണം എവിടെ നോക്കിയാലും തവളകൾ കാലു കുത്താനിടയില്ല ഇരിക്കാനും കിടക്കാനും വയ്യ  ഭക്ഷണ സാധനങ്ങൾ വരെ തവളക്കുട്ടന്മാർ കൈയടക്കിയിരിക്കുന്നു തവളകൾ ഖിബ്തികൾക്ക് എന്തെന്നില്ലാത്ത ശല്യമുളവാക്കി ആഹാരങ്ങൾ, പാത്രങ്ങൾ, വിരിപ്പുകൾ, ഉടുപ്പുകൾ എന്നിവിടങ്ങളിലെല്ലാം എപ്പോഴും തവളകൾ ആ തവളകൾക്ക് അതിദുസ്സഹമായ ഒരു നാറ്റവുമുണ്ടായിരുന്നു അത് എട്ടുദിവസം നിലനിന്നു 

കുറ്റം ഏറ്റു പറച്ചിലും പ്രാർത്ഥനയുമൊക്കെ മുറക്ക് നടന്നു ഐശ്വര്യം തിരിച്ചുകിട്ടി ധിക്കാരവും പരിഹാസവും തഥൈവ വീണ്ടും വന്നു പരീക്ഷണത്തിന്റെ പുതിയ രൂപം വെള്ളത്തിന് രക്ത നിറം ഒരു തുള്ളി ശുദ്ധ ജലം കിട്ടാനില്ല, എന്തു ചെയ്യും? നബിയേ സമീപിക്കുക തന്നെ പ്രാർത്ഥന നടന്നു ദുരിതം നീങ്ങി ജനം അപ്പോഴും പഴയപടി തന്നെ വിശുദ്ധ ഖുർആൻ പറയുന്നു: 'അപ്പോൾ അവരിൽ നാം ജലപ്രളയവും, വെട്ടുകിളിയും, പേനും (ചെള്ള്) തവളകളും, രക്തവും അയച്ചു വിശദമാക്കപ്പെട്ട ദൃഷ്ടാന്തങ്ങളായിക്കൊണ്ട് എന്നാൽ അവർ അഹംഭാവം നടിക്കുകയാണ് ചെയ്തത് അവർ കുറ്റവാളികളായ ഒരു ജനതയായിരുന്നു താനും ' (ഖുർആൻ 7:133) അവരുടെ മേൽ ശിക്ഷ വന്ന് ഭവിച്ചപ്പോൾ അവർ പറഞ്ഞു: മൂസാ, നിന്റെ റബ്ബിന്റെയടുക്കൽ കരാർ നൽകിയ പ്രകാരം അവനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക ഞങ്ങളിൽ നിന്ന് ശിക്ഷ നീങ്ങിക്കിട്ടിയാൽ നിശ്ചയമായും ഞങ്ങൾ നിന്നെ വിശ്വസിക്കുക തന്നെ ചെയ്യും നിന്നോടൊപ്പം ഇസ്രാഈൽ സന്തതികളെ അയച്ചു തരികയും ചെയ്യും'(ഖുർആൻ 7:134) 

'എന്നാൽ അവർ എത്തേണ്ടതായ ഒരു അവധി വരെ നാം അവരിൽ നിന്ന് ശിക്ഷ നീക്കിയപ്പോൾ അതാ അവർ വാക്ക് ലംഘിക്കുന്നു' (ഖുർആൻ 7:135) 

കഴിഞ്ഞ ശിക്ഷകളെല്ലാം കേവലം ടെസ്റ്റ് ഡോസുകളായിരുന്നു ഇനിയാണ് യഥാർത്ഥ ശിക്ഷ ധിക്കാരികളെ മുഴുവൻ കടലിൽ മുക്കിക്കൊല്ലാൻ അല്ലാഹു തീരുമാനിച്ചിരിക്കയാണ് അതിനായുള്ള പദ്ധതികൾ അവൻ തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു ഇസ്രാഈല്യരെ മുഴുവൻ സംഘടിപ്പിക്കുക, വീട്ടു സാമഗ്രികൾ, കന്നുകാലികൾ തുടങ്ങി എല്ലാം എടുത്ത്  കടൽതീരത്തേക്ക് നീങ്ങുക അല്ലാഹുവിന്റെ ഈ പദ്ധതിയെ സംബന്ധിച്ച് മൂസാ (അ) ഇസ്രാഈല്യർക്ക് രഹസ്യ സന്ദേശം നൽകി രഹസ്യമായിത്തന്നെ അത് പരസ്പരം കൈമാറിക്കൊണ്ടിരുന്നു രാത്രിയിൽ ഖിബ്തികളെല്ലാം ഉറങ്ങിക്കഴിഞ്ഞപ്പോൾ ഇസ്രാഈല്യർ പറഞ്ഞുറച്ചത് പോലെ ഭാണ്ഡക്കെട്ടുകളുമായി വീടു വിട്ടിറങ്ങി ചെങ്കടൽ തീരത്തെ ലക്ഷ്യമാക്കിയാണ് അവർ നീങ്ങുന്നത് അവർ കുറേദൂരം താണ്ടിക്കഴിഞ്ഞു എന്നാൽ അപ്പോഴേക്ക് ആരൊക്കെയോ വിവരമറിഞ്ഞു ഇസ്രാഈല്യർ കടന്നുകളഞ്ഞുവെന്ന സത്യം വിവരം ഫിർഔനിന്റെ ചെവിയിലുമെത്തി 

കേൾക്കേണ്ട താമസം എത്രയും പെട്ടെന്ന് സജ്ജമാകാൻ പട്ടാളത്തിന് നിർദ്ദേശം നൽകി ആയിരക്കണക്കിന് പട്ടാളക്കാർ അണി നിരന്നു ഫിർഔനും മന്ത്രിമാരും മറ്റു പ്രമുഖരുമടങ്ങുന്ന ആ സൈന്യം ഇസ്രാഈല്യരുടെ പിറകെ കുതിച്ചു പിന്നിൽ ആർത്തുലച്ചു വരുന്ന സൈന്യത്തെക്കണ്ട് ഇസ്രാഈല്യരിൽ പലരും ഭയപ്പെട്ടു രക്ഷപ്പെടാനുള്ള വഴികളെല്ലാം അടഞ്ഞിരിക്കുന്നു മുന്നിൽ ചെങ്കടലാണ് പിറകിലാകട്ടെ ഏതു നിമിഷവും തങ്ങളെ പിടികൂടുമെന്ന തരത്തിൽ സൈന്യവും മൂസാ (അ) അവരെ സമാധാനിപ്പിച്ചു 'എന്നിട്ട് അവർ (ഫിർഔനും സംഘവും) സൂര്യോദയ സമയത്ത് അവരുടെ പിന്നാലെ വന്നു അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോൾ മൂസയുടെ ആൾക്കാർ പറഞ്ഞു: നിശ്ചയമായും നാം പിടികൂടപ്പെടുമല്ലോ അദ്ദേഹം (മൂസ) പറഞ്ഞു: 'ഒരിക്കലുമില്ല നിശ്ചയമായും എന്റെ റബ്ബ് എന്റെ കൂടെയുണ്ട് അവൻ എനിക്ക് മാർഗദർശനം നൽകിക്കൊള്ളും' (ഖുർആൻ 26:61-63)

മൂസാ (അ) ന് അല്ലാഹുവിന്റെ നിർദ്ദേശം വന്നു കൈയിലുള്ള വടി കൊണ്ട് കടലിൽ അടിക്കുക അദ്ദേഹം അപ്രകാരം ചെയ്തു കടൽ പിളർന്ന് വെള്ളം രണ്ട് ഭാഗത്തേക്കായി മല പോലെ ഉയരത്തിൽ മാറി നിന്നു നല്ല ഒരു വഴി തന്നെ കാണപ്പെട്ടു മൂസാ (അ) അനുയായികളുമായി അതിലൂടെ വേഗം മുന്നോട്ടു പോയി താമസിയാതെ അക്കരെ പ്രവേശിച്ചു ഫിർഔനും കൂട്ടരും തൊട്ടു പിന്നിലെത്തിയിരുന്നു ഇസ്രാഈല്യരെ പിടികൂടാനുള്ള ആവേശത്തിൽ അവരും കടലിലിറങ്ങി ഇസ്രാഈല്യർ പോയ വഴികളിലൂടെ തന്നെ അവരെ പിന്തുടർന്നു പെട്ടെന്നാണത് സംഭവിച്ചത് കടൽ പൂർവ്വ സ്ഥിതിയിലായി ഖിബ്തികൾ ഒന്നടങ്കം വെള്ളത്തിൽ മുങ്ങി നശിച്ചു വിശുദ്ധ ഖുർആൻ പറയുന്നത്  കാണുക: 'അവിടെ വെച്ച് മറ്റവരെ (ഫിർഔനിനെയും സംഘത്തെയും) നാം അടുപ്പിക്കുകയും ചെയ്തു മൂസായെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും മുഴുവൻ നാം രക്ഷപ്പെടുത്തുകയും ചെയ്തു പിന്നീട് മറ്റേ കൂട്ടരെ നാം മുക്കിക്കൊന്നു ' (26:65-67)

'നമ്മുടെ അടുക്കലേക്ക് അവർ മടക്കപ്പെടുകയില്ലെന്ന് അവർ ധരിക്കുകയും ചെയ്തു അതിനാൽ അവനെയും അവന്റെ സൈന്യങ്ങളെയും നാം പിടിച്ചു എന്നിട്ട് സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞു അപ്പോൾ അക്രമികളുടെ പര്യവസാനം എങ്ങനെയുണ്ടായതെന്ന് നോക്കുക ' (ഖുർആൻ 28:39-40) 'ഈ ഐഹിക ലോകത്ത് നാം അവർക്ക് ശാപം തുടർത്തുകയും ചെയ്തു ഖിയാമത്ത് നാളിലാവട്ടെ, അവർ വഷളാക്കപ്പെട്ടവരുടെ കൂട്ടത്തിലുമായിരിക്കും' (ഖുർആൻ 28:41) 

ഫിർഔൻ അവസാന ഘട്ടത്തിൽ തന്റെ വിശ്വാസം പ്രഖ്യാപിക്കുകയുണ്ടായി രക്ഷപ്പെടാനുള്ള തന്ത്രം പക്ഷേ, അത് വിലപ്പോയില്ലെന്ന് മാത്രമല്ല, അവന്റെ ശരീരം പിൽക്കാലക്കാർക്ക് പാഠമാവാൻ വേണ്ടി നിലനിർത്തുകയും ചെയ്തിരിക്കുന്നു ചെങ്കടലിന്റെ വടക്കേ അറ്റത്തുള്ള സൂയസ് ഉൾക്കടലിന്റെ അറ്റത്താണ് മൂസാ (അ) യും ഫിർഔനും എത്തിച്ചേർന്നതെന്നും പിളർന്നത് ചെങ്കടലിൽ പെട്ട സൂയസ് ഉൾക്കടലായിരുന്നുവെന്നും ചരിത്രത്തിൽ നിന്ന് മനസ്സിലാക്കാം


ഫിർഔന്റെ ജഢം


നൂറ്റാണ്ടുകളോളം ചെങ്കടലിൽ കിടന്ന ഫിർഔന്റെ ജഢം 1888ൽ കണ്ടെടുത്തു ഈജ്പ്ഷ്യൻ മ്യൂസിയത്തിന്റെ റോയൽ മമ്മി ഹാളിൽ ഒരു ഗ്ലാസ് പെട്ടിയിൽ ഇപ്പോഴും അത് സൂക്ഷിച്ചിരിക്കുന്നു ഇതിന്റെ നീളം 202 സെമീ ആണ് ബി.സി 1235 ൽ  മുങ്ങിചത്ത ഫിർഔന്റെ ജഢം മുവ്വായിരത്തിലധികം വർഷം നിലനിന്നുവെന്നത് ഖുർആന്റെ ദൈവികത വിളിച്ചോതുന്നു  ഇതേ മ്യൂസിയത്തിലെ മറ്റു ഫറോവമാരുടെ മമ്മികൾ കുടൽ ചോർത്തപ്പെട്ട് പ്രത്യേകം മരുന്നു പുരട്ടി സൂക്ഷിച്ചതാണ് എന്നാൽ ഖുർആൻ പറഞ്ഞ റാംസസ് രണ്ടാമാൻ എന്ന ഫിർഔന്റെ ജഢം മമ്മിയല്ല അന്ത്യനാൾ വരെ അത് നിലനിർത്തുമെന്ന ഖുർആനിക പാഠം (യൂനുസ്:92) ആവർത്തിച്ചു ചിന്തിക്കുക അഹങ്കാരത്തിന്റെ പരിണിതഫലം ഇത്ര ദയനീയമാണെന്ന് മാലോകരെ ബോധ്യപ്പെടുത്താനുള്ള ദൃഷ്ടാന്തമായി ഫിർഔനിനെ തന്നെ പടച്ചതമ്പുരാൻ തെരഞ്ഞെടുത്തിരിക്കുന്നത് 

പി.ബി ഷെല്ലിയുടെ വിഖ്യാത കവിതകളിലൊന്നാണ് 'ഓസ്മണ്ട്യാസ് ' കാഴ്ചയിൽ നന്നെ ചെറിയ ഗീതകം വെറും പതിനാലു വരികൾ പക്ഷേ, അതുൾക്കൊള്ളുന്ന ആശയവും അനാവരണം ചെയ്യുന്ന കാഴ്ചയും അതീവ വിശാലമാണ് മരുഭൂമിയിലൂടെ യാത്ര നടത്തിയ ഒരാൾ നൽകിയ വിവരണമാണ് പ്രമേയം ഉഗ്രതാപിയും അതിവമ്പനുമായ ഫറോവ റാംസസ് രണ്ടാമന്റെ തകർന്നടിഞ്ഞ കരിങ്കൽ പ്രതിമയെക്കുറിച്ചാണ് വിവരണം ജീവിച്ചിരിക്കുന്ന കാലത്ത് ദൈവത്തെ പോലും വെല്ലുവിളിച്ചവനായിരുന്നു റാംസസ് പ്രതിമത്തറയിൽ കൊത്തിവെച്ച വരികൾ അക്കാര്യം വിളിച്ചു പറയുന്നു 'Look on my works, ye mighty, and despair ' കാലം മുന്നോട്ടു പോയപ്പോൾ റാംസസും കാലാഹരണപ്പെട്ടു അങ്ങേരും പ്രതിമയും എല്ലാ തിരുവടയാളങ്ങളും വിസ്മൃതമായി വഴിപോക്കരിൽ പരിഹാസ്യതയുടെ കോമാളിച്ചിരിയുയർത്തി റാംസസിന്റെ ശിരസ്സുടഞ്ഞ കരിങ്കൽ ചീളകൾ മാത്രം ബാക്കിയാക്കിയിരിക്കുന്നു കൂടെ വ്യർത്ഥമായ അവകാശ വാദങ്ങളും വാസ്തവത്തിൽ എല്ലാ സ്വേഛാധിപതികളുടെയും ഗതി ഇതൊക്കെയാണ് ?* (ക്യാമ്പസ് ഓഫ് ക്യാമ്പസ്)

മൂസാ നബി (അ) ന്റെ ഖബ്ർ സ്ഥിതി ചെയ്യുന്നത് ജറീക്കോ എന്ന പുരാതന നഗരത്തിലാണ് പൗരാണിക ഫലസ്ഥീൻ നഗരമാണിത് അരീഹാ എന്നാണ് പഴയ പേര് ഖുദ്സിൽ നിന്നും 38 കിലോമീറ്റർ വടക്ക്  കിഴക്കാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത് ലോകത്ത് ഏറ്റവും പഴക്കം ചെന്ന നഗരമായി കണക്കാക്കുന്ന ഇത് കൻആൻ ഗോത്രക്കാർ നിർമ്മിച്ചതാണത്രെ 


ഭൂമിയിലാണ്ടുപോയ കോടീശ്വരൻ


മൂസാ നബി (അ) ന്റെ പിതൃവ്യപുത്രനും സന്തത സഹചാരിയുമായിരുന്നു ഖാറൂൻ വളരെയധികം ബാലാരിഷ്ടതകളിലൂടെയാണ് അദ്ദേഹം ബാല്യം പിന്നിട്ടത് അന്തിയുറങ്ങാൻ ഒരു വീടോ നേരത്തിന് ക്ഷുത്തടക്കാൻ അന്നമോ ഇല്ലാതെ കഷ്ടപ്പാടുകളുടെ നീർക്കയത്തിലാണ് കഴിച്ചുകൂട്ടിയത് ഭാര്യയെയും വിശന്ന് വലയുന്ന തന്റെ പ്രിയപ്പെട്ട മക്കളെയും കാണുമ്പോൾ സത്യവിശ്വാസിയും സാത്വികനുമായിരുന്ന ഖാറൂന്റെ ഹൃദയം പൊട്ടും തനിക്ക് ചുറ്റും പ്രമാണിമാർ സുഖാഢംബരങ്ങളിൽ മുഴുകി ജീവിക്കുന്നു അത് കാണുമ്പോൾ ഖാറൂന്റെ മനസ്സിൽ അവരെപ്പോലെയാവാൻ മോഹമുതിക്കാതിരുന്നില്ല ഒരിക്കൽ മൂസാ (അ) നോട് തന്റെ ആഗ്രഹം പ്രകടിപ്പിക്കാൻ ഖാറൂൻ മുതിരുക തന്നെ ചെയ്തു തനിക്ക് സമ്പത്ത് ലഭിക്കാനായി പ്രാർത്ഥിക്കണമെന്ന് മൂസാ (അ) നോട് ഖാറൂൻ ആവശ്യപ്പെട്ടു മൂസാ (അ) മാവട്ടെ ദുനിയാവിന്റെ നശ്വരതയെക്കുറിച്ചും സമ്പത്ത് വരുത്തിയേക്കാവുന്ന ആപത്തിനെക്കുറിച്ചും ഖാറൂനെ ബോധ്യപ്പെടുത്തുകയും പ്രസ്തുത ആവശ്യത്തിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിക്കുകയും ചെയ്തു  എന്നാൽ ഖാറൂന്റെ മനസ്സ് അപ്പോഴേക്കും വല്ലാതെ മാറിപ്പോയിരുന്നു ധനാഢ്യനായി പ്രമാണിമാരെപ്പോലെ വിലസുന്നത് ഖാറൂൻ സ്വപ്നം കണ്ടുതുടങ്ങിയിരുന്നു തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് മൂസാ (അ) നോട് നിർബന്ധപൂർവ്വം ആവശ്യപ്പെട്ടു മൂസാ (അ)  തന്നെക്കൊണ്ടാവും വിധം ഖാറൂനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു അതിന്റെ അപകടങ്ങൾ ആവർത്തിച്ചു ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു പക്ഷേ, ഖാറൂൻ വഴുങ്ങുന്ന മട്ടുണ്ടായിരുന്നില്ല അവന്റെ നിർബന്ധം കൂടിക്കുടി വന്നതേയുള്ളൂ ഗത്യന്തരമില്ലാതെ മൂസ (അ) പ്രാർത്ഥിച്ചു 

ഖാറൂന്റെ ആടുകൾ പെറ്റുപെരുകി അവയുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു സ്വർണ്ണവും  വെള്ളിയും കുമിഞ്ഞുകൂടാൻ തുടങ്ങി അനേകം തോട്ടങ്ങളുടെ ഉടമയായി ഖജാനകൾ സൂക്ഷിച്ചിരുന്ന മുറികളുടെ താക്കോലുകൾ തന്നെ നാൽപതോ എഴുപതോ ചുമടുണ്ടായിരുന്നുവെന്ന് കാണാം ഖാറൂന്റെ സാമ്പത്തിക നില ഖുർആൻ വിവരിക്കുന്നത് കാണുക 'നിശ്ചയമായും ഖാറൂൻ മൂസായുടെ ജനതയിൽ പെട്ടവനായിരുന്നു എന്നിട്ട് അവൻ അവരുടെ മേൽ  ധിക്കാരം കാണിച്ചു അവന്റെ താക്കോലുകൾ തന്നെ ശക്തരായ ഒരു സംഘത്തിന് വഹിക്കാൻ കഴിയാത്ത ഭാരമാകും വിധം നാം അവന് നിക്ഷേപങ്ങൾ നൽകി' (ഖുർആൻ: 28/76) 

തന്റെ ധനാഢ്യതയിൽ അഹങ്കരിച്ച ഖാറൂൻ അതിമനോഹരമായ ഒരു കോട്ട പണിതു മൂസാ (അ) യുടെ ഉപദേശങ്ങളൊന്നും അയാൾ സ്വീകരിച്ചില്ല സ്വർണ്ണ നിർമിതമായ വാതിലുകളും സ്വർണ്ണം പൂശിയ ഭിത്തികളും തുടങ്ങി ആരെയും വിസ്മയിപ്പിക്കും വിധം മനോഹരമായിരുന്നു അത് ഖാറൂന്റെ കൊട്ടാരം സന്ദർശിക്കാൻ ദിനംപ്രതി അനേകായിരം ആളുകൾ വന്നുകൊണ്ടിരുന്നു അവരെയെല്ലാം അവൻ സ്വീകരിക്കുകയും സൽകരിക്കുകയും ചെയ്തുകൊണ്ടിരുന്നു 

സുഖ സൗകര്യങ്ങളും പിന്നിൽ ആൾക്കൂട്ടവും നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരുന്നപ്പോൾ ഭൂമിയിൽ തന്നെയാണ് സ്വർഗം എന്ന് വരെ അയാൾ നിനച്ചു കൃത്യമായി ആരാധന കർമ്മങ്ങൾ നിർവഹിച്ചിരുന്ന ഖാറൂൻ അതെല്ലാം മെല്ലെ മെല്ലെ ഒഴിവാക്കി സദാസമയവും കൂടുതൽ ധനസമ്പാദന മാർഗങ്ങൾ അറഞ്ഞു ആഢംബരങ്ങളിൽ മുഴുകിയും കഴിഞ്ഞുകൂടി ഒരിക്കൽ മൂസാ നബി (അ) അയാളുടെ സകാത്ത് വിഹിതം പിരിക്കാനായി ഒരു ദൂതനെ പറഞ്ഞയച്ചു ദൂതന്റെ ആവശ്യം കേട്ട് കോപിഷ്ടനായ ഖാറൂൻ ഇത് താൻ സ്വന്തമായി സമ്പാദിച്ചുണ്ടാക്കിയതാണെന്ന് മൂസയോട് പറയാൻ കൽപ്പിച്ചു സകാത്ത് നൽകാതെ തിരിച്ചയച്ചു മൂസ പ്രാർത്ഥിച്ചിട്ടാണ് തനിക്കീ ഐശ്വര്യങ്ങളെല്ലാം കൈവന്നതെന്ന കാര്യം പോലും അഹങ്കാരത്തിൽ അവൻ നിഷേധിക്കുകയും വിസ്മരിക്കുകയും ചെയ്തു മൂസാ (അ) ഖാറൂനെ പലവിധത്തിലും ഉപദേശിച്ചു എന്നാൽ ഒന്നും അവൻ ചെവിക്കൊണ്ടതേയില്ല വിശ്വാസവും അറിവുമുള്ള ജനങ്ങളും അവനെ ഉപദേശിച്ചു ഖുർആനിൽ ഇങ്ങനെ കാണാം: 'അവന്റെ ജനങ്ങൾ അവനോട് പറഞ്ഞു, നീ പുളകം കൊള്ളേണ്ട നിശ്ചയമായും പുളകം കൊള്ളുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല '(ഖുർആൻ:28/76) 

അവന് ലഭിച്ച ഈ ഐശ്വര്യം നന്മയുടെ വഴിയിൽ ഉപയോഗപ്പെടുത്താനും അവർ ഉപദേശിച്ചു 'അല്ലാഹു നിനക്ക് നൽകിയിട്ടുള്ള അനുഗ്രഹങ്ങൾ കൊണ്ട് നീ പരലോക ഗുണത്തെ തേടിക്കൊള്ളുക ഈ ലോകത്തുള്ള നിന്റെ നേട്ടങ്ങൾ വിസ്മരിക്കുകയും വേണ്ട നിനക്ക് അല്ലാഹു നന്മ ചെയ്തു തന്ന പ്രകാരം നീ നന്മ ചെയ്യുക നീ നാട്ടിൽ കുഴപ്പത്തിന് മുതിരരുത് നിശ്ചയമായും കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല' (ഖുർആൻ:28/77) 

സമ്പത്തും സ്വാധീനവും വർദ്ധിച്ചപ്പോൾ ജനങ്ങളെ ദ്രോഹിക്കുകയും അവരോട് ക്രൂരമായി പെരുമാറുകയും ചെയ്തിരുന്നു അവൻ നാട്ടിൽ പലവിധ കുഴപ്പങ്ങൾക്കും അവൻ നേതൃത്വം നൽകി ജനങ്ങളുടെ ഉപദേശത്തിനു ഖാറൂൻ നൽകിയ മറുപടി ഇപ്രകാരമായിരുന്നു 'അവൻ(ഖാറൂൻ) പറഞ്ഞു: എന്റെ അടുക്കൽ അറിവുള്ളതിന്റെ പേരിൽ തന്നെയാണ് എനിക്ക് നൽകപ്പെട്ടിരിക്കുന്നത് (ഖുർആൻ: 28:78) 

ഖാറൂന്റെ ഗർവ്വും ഫ്ത്നയും നാൾക്കുനാൾ വർദ്ധിക്കുക തന്നെ ചെയ്തു ഒരിഞ്ചും അവൻ പിറകോട്ടില്ലായിരുന്നു മൂസാ നബിയോട് കടുത്ത ധിക്കാരം തന്നെ അവൻ കാണിച്ചു ഒരിക്കൽ മൂസാ (അ) നെ ജനങ്ങൾക്കിടയിൽ അപമാനിക്കാനും തൊലിക്കട്ടി കാട്ടി അവൻ മൂസാ (അ) നെ കെണിയിൽ വീഴ്ത്താൻ പലവിധ പോംവഴികളും ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു അവൻ അങ്ങനെ മൂസാ നബിക്കെതിരെ വ്യഭിചാരാരോപണവുമായി ഒരു സ്ത്രീയെ അവൻ രംഗത്തിറക്കി അവൾ ഗർഭിണിയായിരുന്നു തന്റെ ഗർഭത്തിനുത്തരവാദി മൂസാ (അ) ആണെന്ന് അവൾ പറഞ്ഞു ഞെട്ടിത്തരിച്ചു മൂസ (അ) അവൾക്ക് കഠിന ശിക്ഷ തന്നെ മുന്നറിയിപ്പ് നൽകി ഭയന്നു വിറച്ചു ആ സ്ത്രീ 'ഖാറൂനാണ് തന്റെ ഗർഭത്തിനുത്തരവാദിയെന്നും ഇതിന്റെ ആസൂത്രകൻ അയാളാണെന്നുമുള്ള സത്യം തുറന്നു പ്രഖ്യാപിച്ചു തന്മൂലം പ്രവാചകൻ അവൾക്ക് മാപ്പ് നൽകി എന്നാൽ ഖാറൂന് യാതൊരു തരത്തിലും മാപ്പോ കരുണയോ അർഹിച്ചിരുന്നില്ല 

താമസിയാതെ അവന് ശിക്ഷയിറങ്ങി അല്ലാഹുവിന്റെ കൽപ്പന പ്രകാരം മൂസാ (അ) തന്റെ വടി നിലത്തു നാട്ടിക്കൊണ്ട് ഭൂമിയോട് ഖാറൂനേയും അവന്റെ കൊട്ടാരത്തേയും അനുയായികളെയും വിഴുങ്ങാൻ കൽപ്പിച്ചു ഉടൻ തന്നെ ഭൂമി ഖാറൂന്റെയും അനുയായികളെയും ഞെരിയാണി വരെ വിഴുങ്ങിക്കളഞ്ഞു അന്നേരം ഖാറൂൻ മൂസാ നബിയോട് മാപ്പിനപേക്ഷിച്ചു മൂസാ (അ) അത് ചെവിക്കൊണ്ടതേയില്ല താമസിയാതെ ഭൂമി അവരുടെ തുട വരെ വിഴുങ്ങി അപ്പോഴും ഭയചകിതനായ ഖാറൂൻ മാപ്പിന് വേണ്ടി യാചിച്ചു ഇങ്ങനെ എഴുപത് തവണ അവൻ മാപ്പിനപേക്ഷിച്ചതായും അവയൊക്കെ തിരസ്കരിക്കപ്പെട്ടതിനാൽ അപ്പോഴെല്ലാം ഭൂമി അവനെ അൽപാൽപമായി വിഴുങ്ങികൊണ്ടിരുന്നുവെന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം 

അവസാനം ചുമൽ വരെയും പിന്നെ കഴുത്തു വരെയും വിഴുങ്ങി ഈ സമയത്ത് ഹാറൂൻ നബി (അ) കുടുംബ ബന്ധമുണർത്തി മാപ്പ് നൽകാൻ അപേക്ഷിച്ചു വെന്നും മൂസാ നബി (അ) വഴങ്ങിയില്ലെന്നും പിന്നെയും പിന്നെയും വിഴുങ്ങാൻ ഭൂമിയോട് കൽപ്പിച്ചുവെന്നും നിവേദനങ്ങളുണ്ട് കഴുത്തുവരെ ഭൂമിയിൽ ആണ്ടുപോയപ്പോൾ തന്റെ ധനമെല്ലാം ഇസ്രാഈല്യരിലെ ദരിദ്രർക്ക് മൂസാ ദാനം ചെയ്യുന്നെന്ന് ഖാറൂൻ ആക്ഷേപിച്ചു തദവസരം മൂസാ നബി ആ ധനമെല്ലാം അവന്റെ കൺമുമ്പിൽ എത്തിച്ചു കൊടുത്തു  എന്നാൽ അവൻ കാൺകെ അവയെല്ലാം ഭൂമി  നിഷ്കരുണം വിഴുങ്ങി അവസാനം ഖാറൂൻ മുഴുവനായും ഭൂമിക്കടിയിലായിപ്പോയി പിന്നെ, പിളർന്ന ഭൂമി പഴയതുപോലെയായി അടുത്ത പ്രഭാതത്തിൽ ആളുകൾ പരസ്പരം പറയാൻ തുടങ്ങിയത്രെ 'ഈ സ്ഥലം കാണുമ്പോൾ ഇന്നലെ ഇവിടെ ആരെങ്കിലും താമസിച്ചിരുന്നതായി തോന്നുകയില്ലെന്ന് ' ഈ സംഭവുമായി ബന്ധപ്പെട്ട് മഹാന്മാർ വ്യക്തമാക്കിയ ഒരു കാര്യം ഇതാണ് എഴുപത് പ്രാവശ്യം ഖാറൂൻ മാപ്പ് ചോദിച്ചെങ്കിലും അല്ലാഹുവിനോട് നേരിട്ട് ഒറ്റത്തവണ പോലും അവൻ മാപ്പിരന്നില്ല എന്നതാണ് അത് സമ്പത്തിന്റെ ആധിക്യത്താൽ അല്ലാഹുവിനെ തന്നെ അവൻ മറന്നിരിക്കണം 

ഖാറൂന്റെ പതനം ഖുർആൻ വ്യക്തമാക്കുന്നത് കാണുക: 'അങ്ങനെ അവനെയും അവന്റെ ഭവനത്തെയും നാം ഭൂമിയിൽ ആഴ്ത്തിക്കളഞ്ഞു അപ്പോൾ അല്ലാഹുവിന് പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവനുണ്ടായില്ല അവൻ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല ' (ഖുർആൻ: 28/81) 

ഇന്നലെ അവന്റെ സ്ഥാനം കൊതിച്ചിരുന്നവർ (ഇന്ന്) ഇപ്രകാരം പറയുന്നവരായിത്തീർന്നു അഹോ, കഷ്ടം തന്റെ ദാസന്മാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവർക്ക് അല്ലാഹു ഉപജീവനം വിശാലമാക്കി കൊടുക്കുകയും (താൻ ഉദ്ദേശിക്കുന്നവർക്ക് അത്) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു ഞങ്ങളോട് അല്ലാഹു ഔദാര്യം കാണിച്ചിരുന്നില്ലെങ്കിൽ ഞങ്ങളെയും അവൻ ആഴ്ത്തിക്കളയുമായിരുന്നു അഹോ കഷ്ടം സത്യനിഷേധികൾ വിജയം പ്രാപിക്കുകയില്ല' (ഖുർആൻ: 28/82) 

ബി.സി 13 ആം നൂറ്റാണ്ടിലാണ് ഖാറൂൻ ജീവിച്ചിരുന്നത് കൈറോയിൽ നിന്ന് 150 കിലോമീറ്റർ ദൂരെ 'ഖസ്റ് ഖാറൂനി'ലാണ് അദ്ദേഹത്തിന്റെ ദേവാലയം സ്ഥിതി ചെയ്യുന്നത് 'ബുഹൈറത്തു ഖാറൂൻ' (ഖാറൂന്റെ തടികം) എന്ന പേരിൽ ഖാറൂന്റെ നദി ഇന്നും അറിയപ്പെടുന്നു 


മനുഷ്യൻ കുരങ്ങുകളായി മാറിയ കഥ


ദാവൂദ് നബി (അ) ന്റെ കാലത്ത് 'ഐലത്ത് ' എന്ന സമുദ്ര തീരത്ത് ഒരു വിഭാഗം ഇസ്രാഈൽക്കാർ അധിവസിച്ചിരുന്നു മത്സ്യ ബന്ധനമാണ് അവരുടെ പ്രധാന ഉപജിവന മാർഗം ഐലാ നിവാസികൾ തൗറാത്തിൽ വിശ്വസിച്ചവരായിരുന്നു തൗറാത്തിലാണെങ്കിൽ അവർക്ക് പ്രത്യേകമായ ഒരു മത നിയമമുണ്ടായിരുന്നു അതായത് ആഴ്ചയിലെ ആറു ദിവസവും അദ്ധ്വാനിക്കാം എന്നാൽ ശനിയാഴ്ച ദിവസം ഒരു കാരണവശാലും ലൗകിക കാര്യങ്ങളിൽ, പ്രത്യേകിച്ച് മത്സ്യ ബന്ധനത്തിന് ഏർപ്പെടുന്നത് വിലക്കിയിരുന്നു ശനിയാഴ്ചയെ ബഹുമാനിച്ച് കൊണ്ട് ആ ദിവസം ദൈവാരാധനക്കായി നീക്കിവെക്കണം അവരുടെ ആദരണീയ ദിവസമായ ശനിയാഴ്ചകളെ അവർ 'ശബ്ബത്ത് നാൾ' എന്നു വിളിച്ചു 


അങ്ങനെ ശനിയാഴ്ചയെ ബഹുമാനിച്ച് മുന്നോട്ടു പോകുന്നതിനിടയിലാണ് അവർക്ക് ഒരു പരീക്ഷണം നേരിടേണ്ടി വന്നത് മറ്റു ദിവസങ്ങളെ, അതായത് അവർ മത്സ്യം പിടിക്കുന്ന ദിവസങ്ങളെ അപേക്ഷിച്ച് ശനിയാഴ്ച വളരെ കൂടുതൽ മത്സ്യങ്ങൾ ജലപ്പരപ്പിൽ കൂട്ടം കൂട്ടമായി പൊങ്ങി നടന്നു യാതൊരു പ്രയാസവുമില്ലാതെ പിടിക്കാൻ സാധിക്കുന്ന വിധത്തിലായിരുന്നു അവരുടെ നിൽപ്പ് മറ്റു ദിവസങ്ങളിലാകട്ടെ വളരെ അപൂർവമായി മാത്രം മത്സ്യം കാണപ്പെടുകയും ചെയ്തു പക്ഷേ, എന്തു ചെയ്യും? ശബ്ബത്ത് നാളിൽ മത്സ്യം പിടിക്കുന്നത് മതപരമായി കടുത്ത വിലക്കുള്ള കാര്യമാണ് എന്നാൽ മത്സ്യങ്ങളുടെ ചാകര കാണുമ്പോൾ മനസ്സിൽ മോഹങ്ങളുടെ വേലിയറ്റവും അവസാനം അവർ തങ്ങളുടെ മത നിബന്ധകളെ ഉപായത്തിൽ ലംഘിക്കാൻ തന്നെ തീരുമാനിച്ചു അതിനായി അവർ ഒരു കുതന്ത്രം കണ്ടുപിടിച്ചു കടൽക്കരയിൽ കുറേ കുഴികളുണ്ടാക്കി അവയിൽ നിന്ന് ചില ചാലുകൾ കടലിലേക്ക് തുറന്നു ശനിയാഴ്ച ദിവസം പ്രസ്തുത ചാലുകൾ വഴി ധാരാളം മത്സ്യങ്ങൾ കുഴികളിലേക്ക് കടക്കും അപ്പോൾ അവർ ചെന്ന് ചാലുകൾ കെട്ടി കടലിലേക്കുള്ള വഴി മുടക്കും ശനിയാഴ്ച സൂര്യൻ അസ്തമിച്ചാൽ അവർ കുഴികളിൽ നിന്ന് മീൻ പിടിക്കും ഇങ്ങനെ നാൽപതു കൊല്ലക്കാലം മതവിധി ലംഘനത്തിന് അവർ തന്ത്രം പ്രയോഗിച്ചിരുന്നതായി വിവരിക്കപ്പെട്ടിരിക്കുന്നു വിശുദ്ധ ഖുർആൻ വിശദീകരിക്കുന്നത് കാണുക: 

'സമുദ്ര തീരത്ത് സ്ഥിതി ചെയ്തിരുന്ന പട്ടണവാസികളെക്കുറിച്ച് അവരോട് ചോദിക്കുക അവർ ശനിയാഴ്ച ദിവസം അതിക്രമം പ്രവർത്തിച്ചപ്പോഴത്തെ സ്ഥിതിയെക്കുറിച്ച്, അതായത് അവർ സബ്ബത്ത് (ശനി) നാൾ ആചരിക്കുന്ന ദിവസം മത്സ്യങ്ങൾ പൊന്തി വരികയും സബ്ബത്ത് ആചരിക്കാത്ത ദിവസങ്ങൾ മീനുകൾ വരാതിരിക്കുകയും ചെയ്തപ്പോഴുണ്ടായ സ്ഥിതിയെക്കുറിച്ച് ധിക്കാരം  പ്രവർത്തിക്കുന്നവരായത് കൊണ്ട് അവരെ നാം അപ്രകാരം പരീക്ഷിച്ചു ' (ഖുർആൻ: അഅ്റാഫ്:163) 

ഇബ്ലീസാണ് മധവിധിയിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് ഉപായം പറഞ്ഞു കൊടുത്തത് ഇമാം ഖുർത്വുബി (റ) പറയുന്നു: 'ഇബ്ലീസ് അവർക്ക് ഇങ്ങനെ തോന്നിപ്പിക്കുകയായിരുന്നു ശനിയാഴ്ച മത്സ്യങ്ങളെ പിടിക്കുന്നതിൽ നിന്നാണ് നിങ്ങൾ നിരോധിക്കപ്പെട്ടിരിക്കുന്നതെന്ന് അതുകൊണ്ട് നിങ്ങൾ കുഴികൾ ഉണ്ടാക്കി വെക്കുക ' (തഫ്സീർ ഖുർത്വുബി 7:306)  

തുടക്കത്തിൽ ഉപായം പ്രവർത്തിച്ചു തുടങ്ങിയ അവർ കാലക്രമേണ ശനിയാഴ്ച തന്നെയും പരസ്യമായി മത്സ്യം പിടിച്ചു തുടങ്ങി അവരുടെ ഈ പ്രവൃത്തി പാപവും മതവിരുദ്ധവുമാണെന്ന് ദാവൂദ് നബി (അ) അവരെ ഉണർത്തി 

പിന്മാറുന്നില്ലെങ്കിൽ കഠിനമായ ശിക്ഷ നിങ്ങൾ അനുഭവിക്കേണ്ടിവരും എന്നദ്ദേഹം അവരെ താക്കീത് ചെയ്തു പക്ഷേ, അവർ പട്ടിണിയുടെ കാര്യം പറഞ്ഞ് ന്യായവാദങ്ങൾ നിരത്തി അതിനെ തിരസ്കരിച്ചു സദ് വൃത്തരായ പണ്ഡിതന്മാരും സജ്ജനങ്ങളും നിരോധനാജ്ഞയുമായി രംഗത്തു വന്നെങ്കിലും അവരെയും ഐലക്കാർ തള്ളിക്കളഞ്ഞു മാത്രമല്ല, ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തു പ്രസ്തുത ജനവിഭാഗം ആ ഘട്ടത്തിൽ മൂന്ന് കക്ഷികളായി മാറിയിരുന്നു നന്മ ചെയ്യുകയും തിന്മ ചെയ്യുന്നവരോട് നിസ്സഹകരിക്കുകയും ചെയ്യുന്നവരാണ് ഒരു കക്ഷി ഇവരുടെ വീടുകളിൽ തന്നെ അധിവസിച്ചിട്ടുണ്ടായിരുന്ന സാധാരണക്കാരായ പാപികളോട് പോലും ഇവർ സഹകരിച്ചിരുന്നില്ല ശബ്ബത്ത് നാളിൽ മീൻ പിടിക്കുക എന്ന മഹാപാപത്തിൽ മർക്കട മുഷ്ടിയോടെത്തന്നെ ലയിച്ചിരുന്നവരാണ് രണ്ടാമത്തെ വിഭാഗം മൂന്നാമത്തെ കക്ഷിയാകട്ടെ ഈ തിന്മയിൽ നിന്ന് അകന്ന് നിന്നിരിന്നെങ്കിലും മത്സ്യം പിടിക്കുന്നവരെ എതിർക്കാനോ നിരോധിക്കാനോ തുനിഞ്ഞില്ല അവരോട് ഉപദേശിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് അവർ പറഞ്ഞിരുന്നത് അവർക്കുള്ള ശിക്ഷ അല്ലാഹു നൽകുമെന്നും അവർ വിശ്വസിച്ചു അവരെ ഉപദേശിക്കുന്നവരോട് ഈ വിഭാഗം ഇക്കാര്യം ആവർത്തിച്ചു പറഞ്ഞിരുന്നു ഖുർആൻ ഇക്കാര്യം വിശദീകരിക്കുന്നത് കാണുക: 'അല്ലാഹു നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യുന്ന ഒരു ജനതക്ക് നിങ്ങൾ എന്തിനാണ് ഉപദേശം നൽകുന്നത് എന്ന് അവരിൽ ഒരു വിഭാഗം ചോദിച്ച സന്ദർഭം (ഓർക്കുക) അവർ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവിങ്കൽ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാനും അവർ സൂക്ഷിച്ചെങ്കിലോ എന്നോർത്തുമാണ് ' (ഖുർആൻ: അഅ്റാഫ്:164) 

തിന്മയിൽ ആപതിച്ചുപോയ ഐലത്തുകാരെ ദാവൂദ് നബി (അ) എത്രയോ തവണ ഉപദേശിച്ചു എന്നിട്ടും അവർ പിന്മാറാൻ കൂട്ടാക്കിയില്ല വമ്പിച്ച ശിക്ഷയെക്കുറിച്ച് അദ്ദേഹം അവരെ താക്കീത് ചെയ്തു അപ്പോഴും അവർ തങ്ങളുടെ ദുഷ്ചെയ്തികളെ ന്യായീകരിക്കുകയാണുണ്ടായത് അവസാനം വാഗ്ദാനം ചെയ്യപ്പെട്ട ശിക്ഷ ദുർജനങ്ങൾക്ക് വന്നെത്തുക തന്നെ ചെയ്തു ശിക്ഷ ആ ഗ്രാമവാസികളെ ഗ്രസിച്ചുകഴിഞ്ഞു ചെറിയൊരു വിഭാഗം മാത്രമാണ് രക്ഷ പ്രാപിച്ചത് കുറ്റവാളികളെ അല്ലാഹു കഠിനമായി ശിക്ഷിക്കുക തന്നെ ചെയ്തു അവരെ അല്ലാഹു കുരങ്ങുകളാക്കിക്കളഞ്ഞു ശിക്ഷയുടെ ഗൗരവത്തെ സംബന്ധിച്ച് ചരിത്ര ഗ്രന്ഥങ്ങളിൽ പലതും രേഖപ്പെട്ടിട്ടുണ്ട് 

മീൻ പിടുത്തക്കാരോട് അതിൽ നിന്ന് പിന്മാറാൻ ഉപദേശിച്ച ജനങ്ങൾ മീൻ പിടുത്തത്തിലേർപ്പെട്ടിരുന്ന ദുർജന വിഭാഗക്കാരെ കാണാതായി അവരുടെ വീടുകളാകട്ടെ അടഞ്ഞു  കിടക്കുകയാണ് അതിൽ അവർ ഉണ്ടായിരിക്കുമോ എന്നറിയാനായി സജ്ജനങ്ങൾ ചുമരുകൾക്ക് മീതെ നിന്നു കൊണ്ട് സൂക്ഷിച്ചു നോക്കി അപ്പോൾ വീട്ടിനുള്ളിൽ കുറെ കുരങ്ങുകൾ ഇരിക്കുന്നതാണ്  അവർക്ക് കാണാനായത് സജ്ജനങ്ങൾ വാതിൽ തുറന്നു അകത്തു പ്രവേശിച്ചപ്പോൾ പ്രസ്തുത കുരങ്ങുകൾ ഓടി രക്ഷപ്പെടുകയുണ്ടായില്ല  പകരം സങ്കടപ്പെട്ട് കരയുകയാണ് ചെയ്തത് ആ കുരങ്ങുകളിൽ ചിലതിന്റെ ആകൃതി അതിഭയങ്കരമായിരുന്നുവത്രെ 

ഈ അഭിപ്രായത്തെ തന്നെ പലരും നേരിയ വ്യത്യാസത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട് അവയിലൊന്നു ഇങ്ങനെയാണ് 'മീൻ പിടുത്തക്കാർ അതേ മീനുകളെ തന്നെ ആഹരിച്ചിരുന്നതിനാൽ അവ വയറ്റിൽ കിടന്ന് ദുഷിച്ചുപോയിരുന്നു കൂടാതെ കുഷ്ഠ രോഗാണുക്കൾ  അവയിൽ വ്യാപിക്കുകയും ചെയ്തു അങ്ങനെ അവർ കുഷ്ഠ രോഗികളായിത്തീരുകയും അതിന്റെ മൂർദ്ധന്യതയിൽ അവർ കുരങ്ങന്മാരെപ്പോലെ ആയിത്തീരുകയും ചെയ്തു കുഷ്ഠ രോഗികളുടെ മുഖങ്ങൾക്കുണ്ടാകുന്ന രൂപമാറ്റം അവരുടെ മുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടു മനുഷ്യരുടെ വിശേഷ ബുദ്ധി മാത്രം അവരിൽ അവശേഷിച്ചിരുന്നു സംസാര ശക്തി നഷ്ടപ്പെട്ടിരുന്നു മൂന്ന് ദിവസങ്ങളോളം ഈയവസ്ഥയിൽ ജീവിച്ചിരുന്നതിനു ശേഷം അവർ മരിക്കുകയും ചെയ്തു കുരുങ്ങുകളായി കോലം മറിക്കപ്പെട്ടവർ മൂന്ന് ദിവസങ്ങളിലധികം ജീവിച്ചിരുന്നില്ലെന്നും അവർക്ക് സന്താന പരമ്പര അവശേഷിച്ചിരുന്നില്ലെന്നും ഹസ്രത്ത് ഇബ്നു അബ്ബാസ് (റ) പ്രസ്താവിച്ചതായി ഇബ്നുജരീറും ഇബ്നു അബീഹാത്തമും നിവേദനം  ചെയ്തിരിക്കുന്നു 

' അങ്ങനെ ഞങ്ങളെ ഓർമ്മപ്പെടുത്തിയ കാര്യം അവർ മറന്നപ്പോൾ തിന്മയെപ്പറ്റി വിരോധിക്കുന്നവരെ നാം രക്ഷപ്പെടുത്തി ധിക്കാരം പ്രവർത്തിച്ചുകൊണ്ടിരുന്നതിനാൽ അക്രമികളെ കഠിന ശിക്ഷ കൊണ്ട് പിടിക്കുകയും ചെയ്തു അങ്ങനെ തങ്ങളോട് വിരോധിക്കപ്പെട്ട കാര്യം അവർ ധിക്കരിച്ചു പ്രവർത്തിച്ചപ്പോൾ നാം പറഞ്ഞു നിങ്ങൾ നിന്ദ്യരായ കുരങ്ങുകളാകുന്നു' (ഖുർആൻ: അഅ്റാഫ്: 165,166) 

ഹസ്രത്ത് ഇബ്നു അബ്ബാസ് (റ) ഒരിക്കൽ മേൽ സൂക്തം പാരായണം ചെയ്തു കൊണ്ട് വല്ലാതെ കണ്ണുനീർ പൊഴിച്ചു ഇതുകണ്ട് ചുറ്റുമുള്ളവർ പരിഭ്രമിക്കുകയും അവരുടെ മുഖങ്ങൾ വിളർത്തു പോവുകയും ചെയ്തു തദവസരം  ഇക്രിമത്ത് (റ) ആ സദസ്സിൽ കടന്നു ചെന്ന് കാര്യമന്വേഷിച്ചപ്പോൾ ഇബ്നു അബ്ബാസ് (റ) പറഞ്ഞു: മത്സ്യ വേട്ടക്കാർ കുരങ്ങുകളായ സംഭവത്തെപ്പറ്റി  ചിന്തിച്ചതാണ് ഞാൻ തുടർന്ന് അവർ തമ്മിൽ നടന്ന സംഭാഷണങ്ങളൊക്കെ വ്യാഖ്യാന ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് 

ഐല ഇന്നത്തെ അഖബാ ഉൾക്കടലാണ് അപ്പോൾ ഐലത്തുകാർ എന്നാൽ ഈ സമുദ്ര തീരത്തു വസിച്ചിരുന്ന ഇസ്രാഈല്യരാണ് ചെങ്കടലിന്റെ ഈ  വടക്കു കിഴക്കൻ കൈവഴി ചെങ്കടലിന്റെ വടക്കൻ തീരത്ത് 177 കിലോമീറ്റർ (110 മൈൽ) നീളത്തിലും 10 മുതൽ 25 കിലോമീറ്റർ വരെ വീതിയിലുമായി കിടക്കുന്നു അറബിയിൽ 'അൽ ഖലീജ് ' എന്നു പറയുന്നു പടിഞ്ഞാറ് ഈജിപ്തിലെ സീനാ ഉപദ്വീപിൽ 20 കിലോമീറ്ററും കിഴക്ക് സൗദി അറേബ്യയിൽ 140 കിലോമീറ്ററും വടക്ക് ഫലസ്ഥീനിൽ 11 കിലോമീറ്ററും ജോർദ്ദാനിൽ 17 കിലോമീറ്ററുമായി വ്യാപിച്ചു കിടക്കുന്നു മൊത്തം തീരദേശ ദൂരം 308 കിലോമീറ്ററാണ് ശരാശരി ആഴം 200 മീറ്ററും മധ്യഭാഗങ്ങളിൽ 1000 മീറ്ററും ആണ് മത്സ്യ സമ്പത്ത് ധാരാളമുള്ള ഇവിടം ഇന്നും ഇവിടുത്തിൽ മത്സ്യബന്ധനം  ഇന്നും ധാരാളം പേരുടെ ജീവനോപാധിയാണ് 


മേഘം അഗ്നിയും കല്ലും വർഷിച്ചപ്പോൾ


നീനവ എന്ന പട്ടണത്തിലെ ജനങ്ങളെ ധാർമികതയിലേക്കു നയിക്കാൻ നിയുക്തനായ പ്രവാചകനാണ് യൂനുസ് (അ) അധർമത്തിന്റെ ചുഴിയിൽ പെട്ടുഴലുകയായിരുന്നു ആ ജനത ഇസ്രാഈല്യരെ അടിമകളാക്കിയും അവരെ  ദ്രോഹിച്ചും വലിയ  അക്രമങ്ങളാണ് അവർ ചെയ്തു കൂട്ടുന്നത് 

നീനവാ രാജാവിനെയും നിവാസികളെയും സത്യമാർഗത്തിൽ ചേർക്കുന്നതിനും ആക്രമങ്ങളിൽ നിന്നു പിന്തിരിപ്പിക്കുന്നതിനുമായി ഒമ്പത് വർഷങ്ങളോളം യൂനുസ് നബി (അ) കഠിനാദ്ധ്വാനം ചെയ്തു എന്നാൽ ആ ജനത മുഴുവൻ അദ്ദേഹത്തെ എതിർക്കുകയും തിരസ്കരിക്കുകയുമായിരുന്നു അവർക്ക് അല്ലാഹു ചൊരിഞ്ഞു കൊടുത്ത അനുഗ്രഹങ്ങളെക്കുറിച്ച്  അദ്ദേഹം അവരെ ഉണർത്തി 

എന്നാൽ നന്ദികേട് മാത്രമാണ് അവർ കാണിച്ചത് നൽകാവുന്നിടത്തോളം സദുപദേശങ്ങൾ നൽകിയിട്ടും അവർ ധിക്കരിക്കുകയും പരിഹസിക്കുകയും മാത്രമാണ് ചെയ്തത് അല്ലാഹുവിന്റെ ഏകത്വത്തെ അംഗീകരിക്കാൻ അവർ ഒരു നിലക്കും തയ്യാറായില്ല  

സത്യമാർഗത്തിലേക്ക് ക്ഷണിച്ച പ്രവാചകനെ അധിക്ഷേപിക്കുകയാണ് ചെയ്തത് വർഷങ്ങൾ പ്രബോധനം നടത്തിയിട്ടും വളരെ കുറച്ചുപേർ മാത്രമാണ് അദ്ദേഹത്തിൽ വിശ്വസിച്ചത് എത്ര പറഞ്ഞാലും അനുസരിക്കാത്ത ജനങ്ങളെ ഇനിയെങ്ങനെ സത്യം ബോധ്യപ്പെടുത്തും 

യൂനുസ് (അ) ആകെ വിഷണ്ണനായി ഇനി ഉപദേശിച്ചിട്ടു ഫലമില്ലെന്ന് അദ്ദേഹം കണക്കുകൂട്ടി അങ്ങനെ ഒരു ദിവസം അദ്ദേഹം കുടുംബത്തോടൊപ്പം നാടു വിട്ടു നാടു വിടുന്നതിനു മുമ്പ് ശിക്ഷയെക്കുറിച്ച് അദ്ദേഹം നീനവക്കാർക്ക് താക്കീത് നൽകാൻ മറന്നില്ല 

അദ്ദേഹം അവരോടിങ്ങനെ പറഞ്ഞു: 'എന്റെ സഹോദരന്മാരെ എന്റെ വാക്കുകൾ നിങ്ങൾ വിശ്വസിക്കുന്നില്ല നിങ്ങൾ ബിംബാരാധനയിൽ മുഴുകുന്നു എന്റെ വാക്കുകൾ മുഴുവനും നിങ്ങൾ കളവാക്കിത്തള്ളുന്നു എന്നാൽ ഒരു കാര്യം ഓർക്കുക ഞാൻ പറയുന്നത് അനുസരിക്കുന്നില്ലെങ്കിൽ വേദനാജനകമായ ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ് ഇക്കാര്യം നിങ്ങൾ നിങ്ങളുടെ രാജാവിനെ അറിയിച്ചു കൊള്ളുക 

എപ്പോഴാണ്  ശിക്ഷയിറങ്ങുകയെന്ന് അവർ ചോദിച്ചപ്പോൾ നാൽപത് ദിവസം കഴിഞ്ഞ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി ജനങ്ങൾ അദ്ദേഹത്തിനെതിരെ പരിഹാസാസ്ത്രങ്ങൾ തന്നെ എയ്തുവിട്ടു 

യൂനുസ് (അ) നീനവ വിട്ടുകഴിഞ്ഞു ദിവസവും തങ്ങളെ ഓരോന്ന് പറഞ്ഞ് ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന യൂനുസിനെ ഇപ്പോൾ നാട്ടിൽ കാണുന്നില്ല എങ്കിലും ഇപ്പോൾ അദ്ദേഹം വാഗ്ദാനം ചെയ്ത ശിക്ഷയെക്കുറിച്ച് ഓർക്കുമ്പോൾ അവരുടെ മനസ്സുകളിൽ ഒരു അസ്വസ്ഥത പടർന്നു 

യൂനുസിനെ അവർ അംഗീകരിച്ചില്ലെങ്കിലും അദ്ദേഹത്തെ കാണാതായത് മുതൽ ശിക്ഷയെക്കുറിച്ച് അവർ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു പുറമേ അക്കാര്യം പുഛിച്ചു തള്ളിയെങ്കിലും അതെങ്ങാനും സംഭവിച്ചാലോ എന്ന ഭീതി അവരെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു യൂനുസ് (അ) പറഞ്ഞ നാൽപത് ദിവസം ഏതാണ്ട് കഴിഞ്ഞു അവരുടെ മനസ്സ് കൂടുതൽ അസ്വസ്ഥമായി  

ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് ശിക്ഷയുടെ ചില ലക്ഷണങ്ങൾ യൂനുസ് (അ) അവർക്ക് വിവരിച്ചു കൊടുത്തിരുന്നു അത് ഒന്നൊന്നായി ജനങ്ങൾ കണ്ടുതുടങ്ങി അപ്പോൾ  ജനങ്ങൾ രാജാവിനെ സമീപിച്ചുകൊണ്ട് തങ്ങളുടെ സങ്കടമുണർത്തിച്ചു രാജാവിനും ആ ലക്ഷണങ്ങളൊക്കെ അനുഭവപ്പെട്ടിട്ടുണ്ടായിരുന്നു അതിനാൽ വിഗ്രഹങ്ങളെ സമീപിച്ചു രക്ഷ തേടാൻ രാജാവ് അവരോട് അഭ്യർത്ഥിച്ചു ജനങ്ങൾ അത്  കേൾക്കേണ്ട താമസം വിഗ്രഹങ്ങൾക്ക് മുമ്പിൽ നമ്രശിരസ്കരായി രക്ഷക്ക് വേണ്ടി പ്രാർത്ഥിച്ചു

പെട്ടെന്ന് അവരുടെ തലക്കുമീതെ അഗ്നിയും ചുടുകല്ലും വർഷിക്കുന്ന കറുത്തിരുണ്ട ഒരു മേഘം പ്രത്യക്ഷപ്പെട്ടു ആകാശം കറുത്തിരുണ്ടു ഭയാനകമായി ഇടിനാദം അന്തരീക്ഷത്തിൽ  മാറ്റൊലി കൊണ്ടു ശക്തമായ കാറ്റ് വീശി ഇതു കണ്ട് ജനങ്ങൾ വീണ്ടും രാജാവിന്റെ അടുത്തേക്കോടി വിഗ്രഹങ്ങളൊന്നും രക്ഷക്കെത്തുന്നത് അവർക്ക് കാണാനായിരുന്നില്ല 

തങ്ങളുടെ ആരാധ്യനായി  കാണണമെങ്കിൽ ഈ ആപത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെന്ന് അവർ രാജാവിനോട് അപേക്ഷിച്ചു രാജാവ് അവരോട് അപ്പോൾ അൽപനേരം കാത്തിരിക്കാനാവശ്യപ്പെട്ടു പിന്നെ അരമനയിൽ പോയി ആയുധമേന്തി കുതിരപ്പുറത്ത് കയറി കൊട്ടാരത്തിൽ നിന്നും പുറത്തിറങ്ങി ഒരു ഉയർന്ന ഗോപുരത്തിലേക്കാണ് അദ്ദേഹം കയറിച്ചെന്നത് കുറേനേരം അവിടെ കഴിച്ചു കൂട്ടിയതിനുശേഷം മടങ്ങിച്ചെന്ന് അദ്ദേഹം ജനങ്ങളോട് ഇങ്ങനെ പറഞ്ഞു സമാധാനിപ്പിച്ചു കഠിനമായ ഒരു മഴയും ഇടിയും ഉണ്ടാകുന്ന ഒരു മേഘം മാത്രമാണ് കാണപ്പെടുന്നതെന്നും ഭയപ്പെടാനൊന്നുമില്ലെന്നും  

കഅ്ബുൽ അഹ്ബാർ (റ) പറയുന്നതിങ്ങനെയാണ്: 'മേഘം അടുത്ത് വന്ന് അവരുടെ തലക്കു മീതെ നിന്നപ്പോൾ അതിന്റെ അതികഠിനമായ ചൂടു കാരണം അവർക്ക് വളരെ വേദനയുളവായി അവരുടെ തലച്ചോറുകൾ പതച്ചു തലച്ചോറുകൾ തളയ്ക്കുന്നത് അവർക്ക് പരസ്പരം കേൾക്കാമായിരുന്നു 

അന്നേരം രാജാവിനെ സമീപിച്ച് ഇത് യൂനുസ് (അ) പറഞ്ഞ ശിക്ഷയാണെന്നറിയിച്ചു അപ്പോൾ ഒരോരുത്തരും സ്വന്തം വിഗ്രഹങ്ങളെ തകർത്തു കളയണമെന്ന് രാജാവ് ആജ്ഞാപിച്ചു വിഗ്രഹങ്ങൾ തച്ചുടച്ച് കഴിഞ്ഞപ്പോൾ യൂനുസിനെ തെരഞ്ഞ് നോക്കണമെന്നും അദ്ദേഹം നമ്മുടെ ഉത്തമോപദേഷ്ടാവാണെന്നും പറഞ്ഞു എന്നാൽ യൂനുസിനെ തെരഞ്ഞെങ്കിലും കണ്ടെത്താനാവാതെ അവർ നിരാശരായി 

യൂനുസിൽ വിശ്വസിച്ചാൽ ആപത്ത് നീങ്ങുമെന്ന അഭിപ്രായം ശക്തിപ്പെട്ടു രാജാവിന്റെ മുമ്പിൽ തെളിഞ്ഞു വന്ന മാർഗവും അതു തന്നെയായിരുന്നു പ്രാർത്ഥനക്കായി അവർ ഒരു മൈതാനിയിൽ ഒരുമിച്ചുകൂടി സ്ത്രീകളും വൃദ്ധരും കുട്ടികളുമെല്ലാം അടങ്ങുന്നതായിരുന്നു ആ സംഘം പാപമോചനത്തിനായി അവർ ഒന്നടങ്കം പ്രാർത്ഥിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് അല്ലാഹു ഏകനാണെന്നവർ സാക്ഷ്യം വഹിച്ചു തെറ്റുകൾ മുഴുവൻ ഏറ്റുപറഞ്ഞു 

ആത്മാർത്ഥതയോടെയുള്ള അവരുടെ പ്രാർത്ഥന അല്ലാഹു കേട്ടു ആകാശം ക്രമേണ തെളിഞ്ഞു വന്നു കാറ്റിന്റെ ശക്തി കുറഞ്ഞു വന്നു നിമിഷങ്ങൾക്കുള്ളിൽ അന്തരീക്ഷം ശാന്തമായി തെറ്റു ചെയ്തതിന്റെ പേരിലാണ് ശിക്ഷയെത്തുന്നത് എന്നാൽ കൺമുമ്പിൽ ശിക്ഷ കണ്ടിട്ടും അഹങ്കാരം കൈവെടിയാത്ത സമൂഹമാണ് നാം മുമ്പ് കണ്ടതൊക്കെ എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ശിക്ഷ വന്നപ്പോഴെങ്കിലും പശ്ചാത്തപിക്കാനും സത്യത്തിന്റെ തീരമണയാനും ആഗ്രഹം പ്രകടിപ്പിച്ചു യൂനുസ് (അ) മിന്റെ ജനത മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിൽക്കുന്നു 

നീനവക്കാർക്കു മീതെ അല്ലാഹു വർഷിപ്പിച്ച ശിക്ഷയുടെ ഗൗരവം വിവരിക്കുന്ന നിവേദനങ്ങൾ വന്നിട്ടുണ്ട് കഅ്ബുൽ അഹ്ബാർ (റ) പറയുന്നതായി കാണുന്നു: 'അല്ലാഹു അവരിൽ നിന്ന് ആപത്തിനെ അകറ്റിയതിൽ പിന്നെ മേഘത്തെ നാല് കഷ്ണങ്ങളാക്കി അവയിലൊന്ന്  സൻആയിലേക്ക് നിയോഗിച്ചു ആ പ്രദേശം ബമ്പുഖനിയായിത്തീർന്നു ഒരു കഷ്ണം ചില പർവ്വതങ്ങളിൽ പതിച്ചു ആ പർവ്വതങ്ങൾ അന്ത്യനാൾ വരെയും യാതൊന്നും മുളച്ചുണ്ടാവാത്ത തനി പാറകളായി ഒരു കഷ്ണം സമുദ്രത്തിൽ വീണതിനാൽ അതു അന്ത്യനാൾ വരെ ക്ഷോഭിച്ചു തിരയടിക്കുന്നതായി പരിണമിച്ചു ഒരു കഷ്ണം നീനവായിൽ തന്നെ വീഴുകയും അതു കർപ്പൂരത്തേക്കാൾ വെള്ളയും കസ്തൂരിയേക്കാൾ സുഗന്ധമുള്ളതായി പരിണമിക്കുകയും ചെയ്തു 

നാടുവിട്ട യൂനുസ് (അ) മത്സ്യ വയറ്റിലകപ്പെട്ടതും അവസാനം പ്രാർത്ഥനാ ഫലമായി ആപത്തിൽ നിന്ന് രക്ഷപ്പെടുകയും നീനവയിലേക്ക് തന്നെ തിരിച്ചു വരികയും ചെയ്ത ചരിത്രം വിശാലമാണ് അങ്ങനെ തിരിച്ചു വന്നപ്പോൾ നേരത്തെ അക്രമികളായ ജനത മുഴുവനും അദ്ദേഹത്തിന് രാജോജിത വരവേൽപ്പ് നൽകുന്നതാണ് അദ്ദേഹത്തിന് കാണാനായത് 

ടൈഗ്രീസ് നദിയുടെ തീരത്താണ് 'നീനവ' സ്ഥിതി ചെയ്യുന്നത് ഇറാഖിലെ മൗസിലിനടുത്താണ് ഇത്  ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിൽ നിന്ന് വടക്കാണ് മൗസിൽ സ്ഥിതി ചെയ്യുന്നത് യൂനുസ് (അ) ന്റെ ഖബ്റും സ്ഥിതി ചെയ്യുന്നത് ഇവിടെ തന്നെ 


തീ തുപ്പിയ പക്ഷികൾ


അല്ലാഹുവിന്റെ കൽപനയനുസരിച്ച് അവിടുത്തെ ആത്മമിത്രം (ഖലീലുല്ലാഹ്) ഇബ്റാഹീം നബി (അ) നിർമിച്ചതാണ് വിശുദ്ധ കഅ്ബാ മന്ദിരം നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ അറബികൾ ഏറെ ആദരവോടെയും ബഹുമാനത്തോടെയും ആ തിരുഗേഹത്തെ കണ്ടു അറേബ്യയുടെ കേന്ദ്രവും ആപത്ഘട്ടങ്ങളിൽ സഹായമർത്ഥിക്കാനുള്ള ആശാമന്ദിരവുമായിരുന്നു അത് ഇങ്ങനെ നൂറ്റാണ്ടുകൾ സ്നേഹിച്ചും ആദരിച്ചും നിലനിർത്തിപ്പോന്ന ആ വിശുദ്ധ മന്ദിരമാണ് ഇപ്പോൾ വലിയൊരു ആക്രമണത്തെ അഭിമുഖീകരിക്കാനൊരുങ്ങുന്നത് ക്രിസ്താബ്ദം 570 ൽ ആണ് 'ആനക്കലഹ'മെന്ന പേരിൽ അറിയപ്പെട്ട പ്രസ്തുത സംഭവമുണ്ടാകുന്നത് അതായത് മുഹമ്മദ് നബി (സ) ജനിക്കുന്നതിന് അൽപം മുമ്പ് 

അക്കാലത്ത് യമൻ ഭരിച്ചിരുന്നത് എത്യോപ്യയിലെ ചക്രവർത്തി നജ്ജാശിയുടെ കീഴിലുള്ള അബ്റഹത്ത് എന്ന് പേരായ ഒരു ഭരണാധികാരിയായിരുന്നു അറബികൾ ആദരവോടെ കാണുന്ന കഅ്ബാലയത്തെക്കുറിച്ച് അദ്ദേഹം ഒരിക്കൽ കേൾക്കാനിടയായി അവർ ആ മന്ദിരത്തിന് മറ്റെന്തിനേക്കാളും വില കൽപ്പിക്കുന്നുവെന്നും അങ്ങേയറ്റം ആദരിക്കുന്നുവെന്നും നൂറുക്കണക്കിനാളുകൾ അങ്ങോട്ട് തീർത്ഥാടനാവശ്യാർത്ഥം വന്നുകൊണ്ടിരിക്കുന്നുവന്നുമുള്ള അറിവ് അദ്ദേഹത്തിന് അസൂയയോടെയും അമർഷത്തോടെയും മാത്രമേ ശ്രവിക്കാനായുള്ളൂ 

അയാളുടെ ഉള്ളിൽ അരിഷം പതഞ്ഞുപൊങ്ങി എങ്ങനെയെങ്കിലും അറബികളെ മുഴുവൻ ആ മന്ദിരത്തിൽ നിന്ന് അകറ്റുന്നതിനെക്കുറിച്ചായി അയാളുടെ ചിന്ത അങ്ങനെ അവസാനം മനസ്സിൽ ഒരു പോംവഴി തെളിഞ്ഞുവന്നു കഅ്ബക്കു പകരം അറബികളുടെ തീർത്ഥാടന സൗകര്യാർത്ഥം അതിനേക്കാൾ നല്ലൊരു ദേവാലയം പണിയുക തന്നെ അങ്ങനെ അറബികളുടെ മുഴുവൻ ശ്രദ്ധയും ഇങ്ങോട്ട് തിരിച്ചു വിടുക തന്റെ പല മന്ത്രിമാരുടെയും എതിർപ്പിനൊടുവിൽ അബ്റഹത്ത് ഒരു വലിയ മന്ദിരം തന്നെ പണിതു ലഭ്യമായതിൽ വെച്ചേറ്റവും മേൽതരം വസ്തുക്കൾ ഉപയോഗിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത് എന്നാൽ അല്ലാഹുവിന്റെ തിരുഗേഹമാണ് കഅ്ബയൊന്നും അതിന്റെ ആകിരത്തിലോ ഭംഗിയിലോ ആകൃഷ്ടരായല്ല ജനം അങ്ങോട്ടൊഴുകുന്നതെന്നും മറിച്ച് അതിന്റെ വിശുദ്ധിയാണ് തീർത്ഥാടകരെ ആകർഷിക്കുന്നതെന്നുമുള്ള യാഥാർത്ഥ്യം തനിക്ക് പിടിപ്പെട്ട അസൂയയിലും അഹന്തയിലും അയാൾ ഓർക്കാതെ പോയി അബ്റഹത്തിന്റെ ദേവാലയം തുറന്നിട്ട് വർഷങ്ങളായിട്ടും ആരും അതിലേക്ക് തിരിഞ്ഞുനോക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ല 

ഇത് അദ്ദേഹത്തെ ഏറെ ദുഃഖിപ്പിക്കുകയും ആ ദുഃഖം പിന്നീട് കഅ്ബക്കെതിരെ കടുത്ത രോഷവും പ്രതികാര ബുദ്ധിയുമൊക്കെയായി വളരുകയും ചെയ്തു അവസാനം വേറെ മാർഗ്ഗങ്ങളൊന്നുമില്ലെന്ന് കണ്ടപ്പോൾ അയാൾ കഅ്ബ പൊളിക്കാൻ തന്നെ തീരുമാനിച്ചു നൂറ്റാണ്ടുകളായി വിശുദ്ധിയുടെ പൂനിലാവ് പരത്തി ലോകർക്ക് അഭയ കേന്ദ്രമായി നിലകൊണ്ട കഅ്ബാ മന്ദിരം അതാണിയാൾ തകർക്കാൻ തയ്യാറായി നിൽക്കുന്നത് കഅ്ബ തകർന്നാലെങ്കിലും ആളുകൾ തന്റെ ദേവാലയം സന്ദർശിക്കുമെന്ന് അയാൾ കണക്കു കൂട്ടിയിരിക്കാം താമസിയാതെ അബ്റഹത്ത് സൈന്യവുമായി കഅ്ബയെ ലക്ഷ്യമാക്കി നീങ്ങി 

അക്കാലത്തെ സൈന്യങ്ങളിൽ ഏറ്റവും പ്രബലമായിരുന്നു അബ്റഹത്തിന്റെ സൈന്യം കഅ്ബ തകർക്കാനുള്ളതാണ് ഈ ഉദ്യമം എന്ന് മനസ്സിലാക്കി അറേബ്യയിലേക്കും യമനിലേക്കും ചില ഗോത്ര സമൂഹങ്ങൾ അവിടെ എത്തിയിരുന്നു എന്നാൽ അവരെയെല്ലാം അനയാസം നിഷ്പ്രഭരാക്കി അവർ ലക്ഷ്യത്തിലേക്ക് കുതിച്ചു സൈന്യം മക്കയുടെ സമീപത്തെത്തി ആരെയും എതിർത്തു തോൽപ്പിക്കാനും എന്തിനെയും സംഹരിക്കാനും തയ്യാറെടുത്തുകൊണ്ടായിരുന്നു ആ വൻ സൈന്യത്തിന്റെ പുറപ്പാട് പടയോട്ടത്തിനിടയിൽ വഴിയിൽ കണ്ട ധാരാളം കാലികളെ അവർ  കൊള്ളയടിക്കുകയുണ്ടായി അവ മക്കാ നിവാസികളുടേതായിരുന്നു 

അവയിൽ ഇരുന്നൂറ് ഒട്ടകങ്ങളാകട്ടെ മക്കയിലെ പൗര പ്രമുഖനും നബി (സ) യുടെ പിതാമഹനുമായ അബ്ദുൽ മുത്വലിബിന്റേതായിരുന്നു കഅ്ബയുടെ പരിപാലകനും അദ്ദേഹമായിരുന്നു കഅ്ബ തകർക്കാൻ പരിഭ്രാന്തരായി അവരെ പ്രതിരോധിക്കാനോ അവരെ പരാജയപ്പെടുത്തി കഅ്ബാലയത്തെ രക്ഷിക്കാനോ മാത്രം തക്ക ശക്തി അവർക്കുണ്ടായിരുന്നില്ല ഒരു ഏറ്റുമുട്ടലിന് തയ്യാറെടുക്കുന്നതിനേക്കാൾ അഭികാമ്യം ആത്മരക്ഷക്ക് വേണ്ടിയുള്ള ശ്രമങ്ങളായിരിക്കും അബ്ദുൽ മുത്വലിബിനും ഇക്കാര്യം നന്നായറിയാം അതുകൊണ്ട് തന്നെ ജനങ്ങളോട് രക്ഷപ്പെടാനും കഅ്ബയെ അതിന്റെ പാട്ടിന് വിട്ട് അതിന്റെ രക്ഷക്ക് വേണ്ടി നാഥനോട് പ്രാർത്ഥിക്കാനുമാണ് അദ്ദേഹം ആവശ്യപ്പെട്ടത് 

അബ്റഹത്ത് നാട്ടുമുഖ്യനായ അബ്ദുൽ മുത്വലിബിന്റെ അടുത്തേക്ക് ഒരു സന്ദേശവുമായി ദൂതനെ അയച്ചു ഞങ്ങൾ നിങ്ങളോടു യുദ്ധം ചെയ്യാനല്ല വന്നതെന്നും കഅ്ബ പൊളിക്കാൻ മാത്രമാണെന്നും എന്നാൽ അതിന് എതിര് നിന്നാൽ യുദ്ധം ചെയ്ത് നിങ്ങളെ തോൽപ്പിക്കേണ്ടി വരുമെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം നിങ്ങളെ പ്രതിരോധിക്കാനോ പരാജയപ്പെടുത്താനോ ഞങ്ങൾക്കും ഉദ്ദേശ്യമില്ല അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിൽ കഅ്ബാ മന്ദിരത്തെ അതിന്റെ നാഥൻ സംരക്ഷിക്കും' ഇതായിരുന്നു അബ്ദുൽ മുത്വലിബിന്റെ മറുപടിയുടെ സാരം മറുപടി കേട്ട ദൂതൻ അബ്ദുൽ  മുത്വലിബിനെയും കൂട്ടി അബ്റഹത്തിന്റെ സമീപം ചെന്നു അദ്ദേഹത്തിന്റെ ഗാംഭീര്യവും ആകർഷകത്വവും സ്ഫുരിക്കുന്ന പെരുമാറ്റവും രൂപഭാവങ്ങളും അബ്റഹത്തിൽ ആദരവുണ്ടാക്കി 

അബ്ദുൽ മുത്വലിബ് തന്റെ ആവശ്യം രാജാവിന് മുമ്പിൽ നിരത്തി രാജാവേ, ഈ ഒട്ടകങ്ങളുടെ ഉടമസ്ഥൻ ഞാനാണ് അതിനാൽ അവയെ വിട്ടുതരാൻ ഞാൻ ആവശ്യപ്പെടുന്നു കഅ്ബ എന്റേതല്ല അതിന്റെ നാഥൻ അതിനെ സംരക്ഷിച്ചു കൊള്ളും ' ആജഞ സ്ഫുരിക്കുന്ന അദ്ദേഹത്തിന്റെ സംസാരം കേട്ട് രാജാവ് അതിശയപ്പെട്ടു അദ്ദേഹത്തിന്റെ ധീരതയും ചുറുചുറുക്കും രാജാവിൽ അത്ഭുതമുളവാക്കി  താമസിയാതെ അബ്റഹത്ത് അദ്ദേഹത്തിന്റെ ഓട്ടകങ്ങളെ മുഴുവൻ തിരിച്ചു നൽകി അബ്റഹത്ത് കഅ്ബ തകർക്കുക എന്ന തന്റെ ലക്ഷ്യവുമായി മുന്നോട്ടുപോയി കഅ്ബാലയത്തിന്റെ സംരക്ഷണമേറ്റെടുക്കാൻ അതിന്റെ നാഥനോട് ജനം മനമുരുകി പ്രാർത്ഥിച്ചു 

അടുത്ത ദിവസം പുലർച്ചെ അബ്റഹത്തും സൈന്യവും മുന്നോട്ടു നീങ്ങി മുമ്പിൽ ചിഹ്നം വിളിച്ചു കൊണ്ട് ആനകൾ അവക്ക് പിന്നിൽ സർവ്വായുധ വിദൂഷതരായി സൈന്യവും അബ്റഹത്തിന്റെ യാത്ര ആനപ്പുറത്തായിരുന്നു ഗജവീരന്റെ പുറത്ത് അവൻ അഹങ്കാരത്തോടെ തലയുയർത്തി ഇരുന്നു ദേശവാസികൾക്ക് തിരിച്ചടിക്കാൻ അവസരം ലഭിക്കാതിരിക്കാൻ ഒന്നാകെ വലയം ചെയ്യാനായിരുന്നു അവരുടെ പദ്ധതി എന്നാൽ സൈന്യത്തിന് മക്കയിലെത്താൻ കഴിഞ്ഞില്ല ഒരു ചുവട് പോലും മുന്നോട്ടു വെക്കാനാവാതെ ആന അവിടെ തന്നെ നിന്നു പോയി പട്ടാളം ആനക്കു നേരെ ചാട്ടവാർ പ്രയോഗം നടത്തി എന്നിട്ടും ആനയുടെ കാൽ ചലിക്കുന്നില്ല അബ്റഹത്ത് തന്റെ ആനയെ കഅ്ബയുടേതല്ലാത്ത മറ്റൊരു ഭാഗത്തേക്ക് തിരിച്ചു അപ്പോഴതാ രക്ഷപ്പെടാനെന്നോണം ആന ഓടുന്നു 

പെട്ടെന്ന് ആകാശം കറുത്തിരുണ്ടു എണ്ണിക്കണക്കാക്കാനാവാത്തത്ര പക്ഷികളാൽ സൂര്യഗോളം മൂടപ്പെട്ടതായിരുന്നു കാരണം മുഴുവൻ പക്ഷികളുടെയും ചുണ്ടുകളിലും കാലുകളിലും ഒരുതരം ചെറിയ കല്ലുകൾ വളരെ കാഠിന്യമുള്ള തീക്കല്ലുകളായിരുന്നു അവ. അവ സൈന്യത്തിനു നേരെ ആ കല്ലുകളുതിർക്കാൻ തുടങ്ങി വിഷലിപ്തമായ ആ കല്ലുകൾ വെടിയുണ്ട കണക്കെ പട്ടാളക്കാരുടെ ശരീരത്തിലേക്ക് തുളഞ്ഞു കയറുന്നു അവരുടെ ശരീരം കരിയുകയും ചീഞ്ഞഴുകുകയും ചെയ്തു അവ ഏറ്റ ആനകളുടെ അവസ്ഥയും ഇതു തന്നെയായിരുന്നു നിമിഷങ്ങൾക്കകം സൈനികരുടെയും ആനകളുടെയും തുണ്ടം തുണ്ടമായ ശരീരാവശിഷ്‌ടങ്ങൾ കുമിഞ്ഞുകൂടി പലരും പേടിച്ചോടി അബ്റഹത്തും യമനിലെ സൻആയിലേക്ക് ഭയന്നോടി എന്നാൽ മടങ്ങിയത് വഴിയിൽ മാംസം എല്ലിൽ നിന്ന് കഷ്ണം കഷ്ണമായി അടർന്നു  വീണുകൊണ്ടാണ് ഒടുവിൽ അവന് ദുർമരണം സംഭവിച്ചു ആൾബലവും ആയുധ സജ്ജീകരണങ്ങളുമെല്ലാമുള്ള അത്യധികം ശക്തരായ ഒരു സൈന്യത്തെ തികച്ചും അസാധാരണമായ രൂപത്തിലാണ് ഇവിടെ നശിപ്പിച്ചുകളഞ്ഞത് നാം ദർശിക്കുന്നതിനും കേൾക്കുന്നതിനും ചിന്തിക്കുന്നതിനുമൊക്കെ എത്രയോ അപ്പുറത്താണ് അല്ലാഹുവിന്റെ തീരുമാനങ്ങളും യുക്തിയുമെന്നത് ഓർമിക്കാൻ ഈ സംഭവം എത്രയെങ്കിലും മതി  

അബ്റഹത്തിനെയും സൈന്യത്തെയും നശിപ്പിച്ച സംഭവം വിശുദ്ധ ഖുർആൻ ഒരു ചെറിയ സൂറത്തിലൂടെ വിശദീകരിക്കുന്നുണ്ട് നൂറ്റി അഞ്ചാം അദ്ധ്യായം സൂറത്തുൽ ഫീൽ (ആന) എന്ന അദ്ധ്യായത്തിലാണ് സംഭവം വിവരിക്കുന്നത്  'താങ്കളുടെ റബ്ബ് ആനക്കാരെ കൊണ്ട് എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് താങ്കൾ കണ്ടില്ലേ? അവരുടെ കുതന്ത്രം അവൻ നഷ്ടത്തിൽ ആക്കിയില്ലേ? അവരുടെ മേൽ അവൻ ഒരുതരം കൂട്ടംകൂട്ടമായ പക്ഷികളെ അയക്കുകയും ചെയ്തു അവ അവരെ ചൂള വെച്ച കല്ലു കൊണ്ട് എറിഞ്ഞു കൊണ്ടിരുന്നു  അങ്ങനെ അല്ലാഹു അവരെ തിന്നപ്പെട്ട വൈക്കോൽ പോലെയാക്കിത്തീർത്തു (ഫീൽ:1-5) സൈന്യം മുസ്ദലിഫയുടെയും മിനായുടെയും ഇടക്കുള്ള വാദിമുഅസ്സിറിൽ എത്തിയപ്പോഴാണ് ശിക്ഷയിറങ്ങിയത്. 


അലി അഷ്‌കർ : 95267 65555