Saturday 11 June 2022

ഹനഫീ മദ്ഹബ് പ്രകാരം വുളൂഉം തയമ്മമും ഒരുമിച്ച് കൂട്ടാൻ പാടില്ല എന്നുണ്ടോ ? ഉണ്ടെങ്കിൽ അവയവങ്ങളിൽ വെള്ളം ചേർക്കാൻ പറ്റാത്ത അവസരങ്ങളിൽ എന്താണ് ചെയ്യേണ്ടത്?

 

വുളൂഅ്, കുളി എന്നിവയോടൊപ്പം തയമ്മും കൂടി ചെയ്തതാൽ സഹീഹാകുന്നതല്ല. വുളൂഇന്റെ അവയവങ്ങളിൽ പകുതിയിയോ അതിലധികമോ സ്ഥലത്ത് വെള്ളം ഉപയോഗിക്കുന്നതിന് തടസ്സം ഉണ്ടെങ്കിൽ തയമ്മും ചെയ്യുക. തടസ്സമില്ലാത്ത ഭാഗങ്ങൾ കഴിക്കേണ്ടതില്ല. പകുതിയിൽ താഴെ ഭാഗങ്ങളിലാണ് വെള്ളം ഉപയോഗിക്കുന്നതിന് തടസ്സമെങ്കിൽ തടസ്സമില്ലാത്ത ഭാഗങ്ങൾ കഴുകുകയും തടസ്സം ഉള്ള ഭാഗങ്ങൾ വെള്ളം കൊണ്ട് തടവുകയും ചെയ്യുക. നേർക്ക് നേരെ വെള്ളംകൊണ്ട് തടകുന്നതിന് പ്രയാസമാണെങ്കിൽ പ്രസ്തുത സ്ഥലങ്ങളിൽ തുണി കൊണ്ടോ മറ്റോ കെട്ടിയിട്ടുണ്ടെങ്കിൽ അതിനുമുകളിൽ തടവുക. ഇല്ലെങ്കിൽ താൽക്കാലികമായി ഒരു തുണി കെട്ടിയ ശേഷം അതിനു മുകളിലൂടെ തടവുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് പ്രയാസമുണ്ടെങ്കിൽ തടസ്സമില്ലാത്ത ഭാഗങ്ങൾ കഴുകിയാൽ മതിയാകും. തയമ്മും ചെയ്യേണ്ടതുമില്ല. 

(ഹാശിയതു ത്വഹ്ത്വാവീ പേ: 125-126)