Saturday 31 July 2021

കാലത്തിന്റെ തിരിച്ചടി

 

أن رجلاً من الأولين كان يأكل وبين يديه دجاجة مشوية، فجاءه سائل فرده خائباً، وكان الرجل مترفاً فوقع بينه وبين امرأته فرقة، وذهب ماله، وتزوجت امرأته، فبينما الزوج الثاني يأكل وبين يديه دجاجة مشوية جاءه سائل فقال لامرأته: ناوليه الدجاجة، فناولته، ونظرت إليه فإذا هو زوجها الأول، فأخبرته بالقصة، فقال الزوج الثاني: أنا والله ذلك المسكين الأول الذي خيبني، فحول الله نعمته وأهله إلي لقلة شكره. (وفيات الأعيان:٦/١٠٨)

പണ്ടൊരിക്കൽ  ഒരു ധനാഡ്യനായ ഒരാള്‍ പൊരിച്ച കോഴി  കഴിക്കുകയായിരുന്നു. അപ്പോൾ  ഒരു യാചകൻ സഹായമഭ്യർത്ഥിച്ച് അവിടെ വന്നു. പക്ഷേ അയാള്‍ യാചകനെ നിരാശപ്പെടുത്തി മടക്കി അയച്ചു. അമിതമായ ആർഭാഡ ജീവിതം നയിക്കുന്ന അയാളുടെയും ഭാര്യയുടേയും ഇടയില്‍ ഒരു ഘട്ടത്തില്‍ പിണക്കം വന്ന് അവർ തമ്മില്‍ പിരിഞ്ഞു. അയാളുടെ സമ്പത്ത് മുഴുവനും നഷ്ടപ്പെട്ടു. ഭാര്യ മറ്റൊരു വിവാഹം കഴിച്ച് സന്തോഷത്തോടെ കഴിയുകയായിരുന്നു. ഒരു ദിവസം രണ്ടാം ഭർത്താവ് പൊരിച്ച കോഴി ഭക്ഷിച്ച് കൊണ്ടിരിക്കുമ്പോള്‍ അവിടേയും ഒരു യാചകൻ വന്നു. അയാള്‍ ഭാര്യയോട് പൊരിച്ച കോഴിയിൽ നിന്ന് അൽപം യാചകന് കൊടുക്കാൻ പറഞ്ഞു. ഭാര്യ യാചകനെ ശ്രദ്ധിച്ച് നോക്കിയപ്പോള്‍ അത് തന്റെ ആദ്യ ഭർത്താവായിരുന്നു. അവൾ നടന്ന സംഭവങ്ങളൊക്കെ തന്റെ ഇപ്പോഴത്തെ ഭർത്താവിനോട് വിവരിച്ചു കൊടുത്തു. അപ്പോൾ  ഭർത്താവ് പറഞ്ഞു : ഞാനാണ് ആദ്യം നിങ്ങളെ സമീപിച്ച യാചകൻ. നന്ദികേട് കാണിച്ചത് കൊണ്ട് നിങ്ങള്‍ക്കുണ്ടായിരുന്ന  നിഅ്മത്തുകളും ഭാര്യയും  അല്ലാഹു എന്നിലേക്ക് മാറ്റിത്തന്നു.*_ (വഫായാതുൽ അഅ് യാൻ:6/108)



മുഹമ്മദ് ശാഹിദ് സഖാഫി


കന്നിമൂല യാഥാര്‍ത്ഥ്യമെന്ത്

 

വീട്, മറ്റു നിര്‍മ്മിതകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണാനുബന്ധമായി തച്ചുശാസ്ത്രം അനുശാസിക്കുന്ന നിരവധി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിയമങ്ങളുമുണ്ട്. ഈ നിയമ നിര്‍ദ്ദേശങ്ങളില്‍ ചിലത് ഇസ്‍ലാമിക വിരുദ്ധവും മറ്റു ചിലത് മതപരമായി എതിര്‍ക്കപ്പെടേണ്ടതുമാണ്. ഈ നിയമനിര്‍ദ്ദേശങ്ങളില്‍ ഇസ്‍ലാമിക വിരുദ്ധമായവയും അല്ലാത്തവയുമുണ്ട്. വാസ്തു ശാസ്ത്രത്തില്‍ പറയുന്ന കാര്യങ്ങളെല്ലാം ഇസ്‍ലാമിക വിരുദ്ധമെന്ന് പറയുക സാധ്യമല്ലെങ്കിലും വാസ്തു പൂജ, വാസ്തു ബലി പോലോത്തവ തെറ്റും മതവിരുദ്ധവും ഏകദൈവ വിശ്വാസത്തിന് കളങ്കമേല്‍പ്പിക്കുന്നതുമാണ് (ശിര്‍ക്ക്) എന്നതില്‍ ഒട്ടും സംശയമില്ല തന്നെ. ഇതുപോലെ തന്നെ നിശിദ്ധവും (ഹറാമ്) അനുകരിക്കാന്‍ പാടില്ലാത്തതുമായ നിര്‍ദ്ദേശങ്ങള്‍ വേറെയുമുണ്ട്. അഥവാ, ഇസ്‍ലാമിക കര്‍മ്മ വിശ്വാസ ശാസ്ത്രങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളെ ഒരിക്കലും നീതീകരിക്കാനാവില്ല എന്ന് ചുരുക്കം.

ഇനി പ്രയോഗതലത്തിലേക്ക് വരുമ്പോള്‍ മുസ്‍ലിംകള്‍ വാസ്തു ബലി, വാസ്തു പൂജ തുടങ്ങിയ മതവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാറോ ചെയ്യിക്കാറോ ഇല്ലെന്നതാണ് വസ്തുത. എന്നാല്‍ മതവിരുദ്ധമല്ലാത്ത കാര്യങ്ങള്‍ കേവലം തച്ചുശാസ്ത്രത്തിന്‍റെ ഭാഗമാണ് എന്നതു കൊണ്ട് എതിര്‍ക്കപ്പെടേണ്ടതില്ല എന്ന കാര്യം ഏറെ പ്രസക്തമാണ്.

വാസ്തു ശാസ്ത്രമെന്നാല്‍ പലരും ധരിച്ചുവെച്ചിരിക്കുന്ന പോലെ കന്നിമൂലയും അനുബന്ധ പ്രശ്നങ്ങളും മാത്രമല്ല. ചിലയിടങ്ങളില്‍ വീടു വെക്കരുതെന്നും വീടെടുത്താല്‍ ദോശകരമായി ബാധിക്കുമെന്നും വാസ്തുശാസ്ത്രം നമ്മെ ബോധിപ്പിക്കുന്നുണ്ട്. ഉദാഹരണമായി അമ്പലങ്ങളുടെ സമീപങ്ങളില്‍ വീടു വെക്കരുതെന്ന് ഹൈന്ദവ ശാസ്ത്ര വിദഗ്ദ്ധര്‍ പറയുന്നുണ്ട്. എന്നാല്‍ ഇസ്‍ലാമികമായി ഇത്തരം സ്ഥലങ്ങളില്‍ വീട്, കെട്ടിടങ്ങള്‍ മുതലായവ പണി കഴിക്കുന്നതിന്ന് വിരോധമില്ലെങ്കില്‍ പോലും പൈശാചികമായ ഉപദ്രവങ്ങള്‍ക്ക് സാധ്യതയേറെയാണ്. കാരണം സത്യനിഷേധികളുടെ ആരാധനാ മൂര്‍ത്തികള്‍ നമ്മുടെ കാഴ്ചപ്പാടില്‍ പൈശാചിക ശക്തികളാണ്.

ഇതുപോലെത്തന്നെയാണ് കന്നിമൂലയിലെ ശൗചാലയം, ശൗചാലയത്തിലുള്ള കുഴി തുടങ്ങിയവയുടെ നിര്‍മ്മാണവും. ഇത്തരം നിര്‍മ്മിതികള്‍ അവരുടെ ദേവന്‍മാരുടെ കോപത്തിന്നും അപ്രീതിക്കും വഴിവെക്കുമെന്നാണ് അവരുടെ വിശ്വാസം. അഥവാ, നാം സാത്താന്‍മാരെന്ന് വിളിക്കുന്ന ദേവന്‍, ദേവി, അസുരന്‍, ഭൂതങ്ങള്‍ തുടങ്ങിയവരുടെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നര്‍ത്ഥം. പിശാചുക്കള്‍ ഉപദ്രവം ചെയ്യുമെന്ന് വിശ്വസിക്കുന്നത് ഒരിക്കലും നമ്മുടെ ആശയാദര്‍ശങ്ങള്‍ക്ക് വിരുദ്ധമല്ല താനും. മാത്രമല്ല പിശാചുക്കളുടെ കഴിവുകളെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ തന്നെ പ്രതിപാദിക്കുന്നുമുണ്ട്. മറ്റൊരു കാര്യം, നാം ശത്രുവിന്‍റെ കഴിവിനെ അംഗീകരിച്ചു കൊടുക്കുന്നത് അവരോടുള്ള ആദരവുകള്‍ കൊണ്ടോ ബഹുമാനം കൊണ്ടോ അല്ല. മറിച്ച് അവരുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ വേണ്ടി മാത്രമാണ്.

ശത്രുവിനെ തുരത്തിയോടിക്കാന്‍ മാത്രം പ്രാഗത്ഭ്യമുള്ള ഒരു വ്യക്തിയെ കുറിച്ചല്ല നാമിവിടെ സൂചിപ്പിക്കുന്നത്. ശത്രുവിനെ എതിരിടുക സാധ്യമല്ലാത്ത സാധാരണക്കാരനെ കുറിച്ചാണ് നാം ചര്‍ച്ച ചെയ്യുന്നത്. ഉദാഹരണത്തിന് ഒരു സ്ഥലത്ത് ഉഗ്ര വിഷമുള്ള ഒരു സര്‍പ്പമുണ്ടെന്ന് ഒരാള്‍ മനസ്സിലാക്കുകയോ അതല്ലെങ്കില്‍ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഒരു വ്യക്തി ഇതര സമുദായത്തിലെ പ്രതിനിധിയാണെങ്കില്‍ പോലും അറിയിക്കുകയോ ചെയ്താല്‍ സര്‍പ്പത്തെ കൊന്നു കീഴടക്കാന്‍ മാത്രം ശേഷിയില്ലാത്ത ഒരാള്‍ അവിടേക്ക് പോവാതിരിക്കുന്നതിനെ നമുക്കെങ്ങിനെയാണ് എതിര്‍ക്കാനാവുക? (സര്‍പ്പത്തോടുള്ള വിധേയപ്പെടലായി ഈ ഒഴിഞ്ഞു മാറലിനെ എങ്ങിനെയാണ് വിലയിരുത്താനാവുക?)

ഇസ്‍ലാമിക ശരീഅത്ത് സ്വഭൂമിയിലെവിടെയും വീടെടുക്കാന്‍ അനുമതി നല്‍കത്തന്നെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തുടങ്ങി ഭരണകൂടം അനുശാസിക്കുന്ന നിയമങ്ങള്‍ പാലിച്ചു മാത്രമല്ലേ നാം വീടെടുക്കാറുള്ളൂ. അപ്രകാരം തന്നെയാണ് വാസ്തു ശാസ്ത്ര നിയമങ്ങള്‍ പാലിക്കുന്നതും.

ആ ഇബാദത്ത് ഗുണം ചെയ്യില്ല

 

وَقد روي عَن يُوسُف بن أَسْبَاط رَحمَه الله قَالَ أَن الشَّاب إِذا تعبد قَالَ الشَّيْطَان لأعوانه انْظُرُوا من أَيْن مطعمه فَإِن كَانَ مطعم سوء قَالَ دَعوه يتعب ويجتهد فقد كفاكم نَفسه إِن اجهاده مَعَ أكل الْحَرَام لَا يَنْفَعهُ.(الكبائر للذهبي:١/١١٩)


യൂസുഫിബ്നു അസ്ബാത്(റ) പറയുന്നു: ഒരു യുവാവ് ഇബാദത്തിൽ മുഴുകാൻ തുടങ്ങിയാൽ പിശാച് തന്റെ സൈന്യത്തോട് പറയും: നിങ്ങൾ ആ യുവാവിന്റെ ഭക്ഷണം എങ്ങനെയുള്ളതാണെന്ന് നോക്കു! ഹറാമായ സമ്പാദ്യം കൊണ്ടുള്ള ഭക്ഷണമാണെങ്കിൽ അവനെ നിങ്ങള്‍ വിട്ടേക്കുക. ഹറാം ഭക്ഷിച്ചിട്ട്  എത്ര  പ്രയാസങ്ങള്‍ സഹിച്ച് ഇബാദത്ത് ചെയ്താലും അവന്  ഒരു ഗുണവും ചെയ്യില്ല. (അൽകബാഇർ:1/119)



മുഹമ്മദ് ശാഹിദ് സഖാഫി

സംയോഗം ചെയ്യാൻ നല്ല സമയമേതാണ്? പകൽ സമയത്ത് സംയോഗം ചെയ്യാൻ പറ്റില്ലേ

 

മാസത്തിലെ ആദ്യത്തെ ദിവസം മദ്ധ്യത്തിലുള്ള ദിവസം അവസാന ദിവസം എന്നീ ദിവസങ്ങളിൽ സംയോഗം ചെയ്യൽ കറാഹത്താണെന്നും ഇമാം ഗസാലി (റ) പറഞ്ഞിരിക്കുന്നു. ആ ദിവസങ്ങളിൽ പിശാച്  സന്നിഹിതനാവുമെന്നാണതിന് കാരണം.എന്നാൽ

ﺑِﺴْﻢِ ﺍﻟﻠَّﻪِ ﺍﻟﻠَّﻬُﻢَّ ﺟَﻨِّﺒْﻨَﺎ ﺍﻟﺸَّﻴْﻄَﺎﻥَ ﻭَﺟَﻨِّﺐْ ﺍﻟﺸَّﻴْﻄَﺎﻥَ ﻣَﺎ ﺭَﺯَﻗْﺘﻨَﺎ

എന്ന ദിക്ർ പിശാചില് നിന്നുള്ള കാവലായത് കൊണ്ട് അത് ചൊല്ലി ഈ ദിവസങ്ങളിൽ സംയോഗത്തിലേർപെടുന്നതിൽ കറാഹതില്ലെന്ന് പണ്ഡിതർ വിശദീകരിച്ചിട്ടുണ്ട്. അമിതമായി വയർ നിറഞ്ഞിരിക്കുകയും അമിതമായ വിശപ്പില്ലാതിരിക്കുകയും ചെയ്യുന്ന അത്താഴ സമയം സംയോഗത്തിന് വേണ്ടി തെരെഞ്ഞെടുക്കല്‍ സുന്നത്താണ്. പകൽ സമയത്ത് സംയോഗം ചെയ്യുന്നതിനു പ്രത്യേക വിലക്കുകളൊന്നും വന്നിട്ടില്ല.




അലി അഷ്ക്കർ - 9526765555

അനുവദനീയമായ യാത്രക്കാരന് നോമ്പ് മുറിക്കാമല്ലോ. എന്നാൽ സുബ്ഹിക്ക് ശേഷമുണ്ടായ യാത്രയിലും മുറിക്കാമോ

 

പറ്റില്ല. നോമ്പ്കാരനായി സുബ്ഹി വെളിവാകുകയും പിന്നീട് യാത്ര ഉദ്ദേശിക്കുകയും ചെയ്താൽ നോമ്പ് മുറിക്കാൻ പാടില്ല. സുബ്ഹിക്ക് മുമ്പ് തന്നെ നിസ്കാരം ഖസ്റാക്കാൻ പറ്റുന്ന രൂപത്തിൽ നാടിന്റെ പരിധി വിട്ടുകടക്കണം. (തുഹ്ഫ 3/430)



അലി അഷ്ക്കർ - 9526765555


ഫാത്തിഹയ്ക്കിടയിൽ തുമ്മിയാൽ "ഹംദ്" ചൊല്ലാമോ?

 

ചൊല്ലാം.പക്ഷെ ഫാത്തിഹ മടക്കി ഓതണം (ഖുലാസതുൽ ഫിഖ്ഹുൽ ഇസ്ലാമി) 



അലി അഷ്ക്കർ - 9526765555

പഠിക്കുന്ന പെൺകുട്ടിക്ക് ആർത്തവ രക്തം പുറപ്പെട്ടാൽ പഠിക്കാൻ വേണ്ടി ഖുർആൻ വുളൂ ഇല്ലാതെ എടുക്കാമോ

 

പഠനാവശ്യാർത്ഥം കുട്ടികൾക്ക് മുസ്ഹഫ് ശുദ്ധിയില്ലാതെ തൊടലും ചുമക്കലും അനുവദനീയമാണ്. എന്നാൽ പ്രായപൂർത്തിയെത്തിയവർക്ക് അത് രണ്ടും ഹറാമാണ്. ആർത്തവ രക്തം പുറപ്പെടുന്നതോടെ കുട്ടിക്ക് പ്രായപൂർത്തിയാകുമല്ലോ. അപ്പോൾ ശുദ്ധിയില്ലാതെ എതാവശ്യാർത്ഥവും അവൾ മുസ്ഹഫ് തൊടാനോ എടുക്കാനോ പാടില്ല(ഫതാവ അസീസിയ്യ: പേജ് 68 )



അലി അഷ്ക്കർ - 9526765555

മദ്യപാനിക്ക് മകളെ വിവാഹം ചെയ്തു കൊടുത്തവൻ മകൾക്ക് വ്യഭിചാരത്തിന് സൗകര്യം ചെയ്തു കൊടുത്തവനെ പോലെയാണെന്ന് ചില സ്വഹാബികൾ പറയാൻ കാരണമെന്ത്

 

മദ്യപാനി പലപ്പോഴും വിവാഹമോചനം നടത്തും. പക്ഷെ അവൻ മദ്യ ലഹരിയിൽ അതിനെക്കുറിച്ച് ബോധവാനായിരിക്കുകയില്ല. ശേഷം നിസ്സങ്കോചം ഭാര്യയുമായി ലൈംഗിക വേഴ്ച നടത്തുകയും ചെയ്യും. അപ്പോൾ ഈ ലൈംഗിക ബന്ധം വ്യഭിചാരമാകുമെന്നതിൽ സംശയത്തിനിടയില്ല (റൂഹുൽ ബയാൻ 1/340) 




അലി അഷ്ക്കർ - 9526765555

ഒരാൾ വലിയ അശുദ്ധിയോടെ മരിച്ചാൽ വലിയ അശുദ്ധിക്ക് വേണ്ടി വേറെ കുളിപ്പിക്കേണ്ടതുണ്ടൊ

 

ഇല്ല. ഒറ്റക്കുളി മതി ( ഫതാവ അസീസിയ്യ: 21 )



അലി അഷ്ക്കർ - 9526765555


ഗർഭകാലത്ത് രക്തം കണ്ടാൽ അത് ആർത്തവം ആകുമോ

 

അതെ, ഒരു ദിവസത്തിൽ കുറയാതെയും പതിനഞ്ച് ദിവസത്തിൽ കവിയാതെയും കണ്ടാൽ അത് ആർത്തവം തന്നെയാണ്.. (തുഹ്ഫ 1/385)



അലി അഷ്ക്കർ - 9526765555

ദിവസേനെ ഖുർആൻ ഓതാൻ ഉത്തമ സമയമേത്

 

പകലിൽ സുബ്ഹിനു ശേഷവും രാത്രിയിൽ യഥാക്രമം അത്താഴ സമയത്തും മഗ്രിബ് ഇശാക്കിടയിലും (ഫത്ഹുൽ മുഈൻ 200)



അലി അഷ്ക്കർ - 9526765555

വിവിധ ഘട്ടങ്ങളിൽ നമുക്ക് ചൊല്ലാനുള്ളത്

 

സന്തോഷമുണ്ടാകുമ്പോൾ 

اَلَّلٰهُ اَكْبَر

അനുഗ്രഹം ലഭിച്ചാൽ

اَلْحَمْدُ ِلَّلٰهِ

അത്ഭുതം കണ്ടാൽ

 سُبْحَانَ الَلّٰهِ

ആപത്ത് വന്നാൽ

إنا لله و انا اليه راجعون

ഒരു കാര്യം ചെയ്യുമെന്നു പറഞ്ഞാൽ

اِنْ شَاءَ الَلٰهُ

ഒരുകാര്യം ഉറപ്പിച്ചാൽ

تَوَكَّلْتُ عَلیَ الَّلٰهِ

പ്രതിസന്ധിയിൽ

 حَسْبُنَا الَّلٰهُ

ഒരുകാര്യം പേടിച്ചാൽ

 نَعُوذُ بِالَّلٰهِ

യാത്രയാക്കുമ്പോൾ

 فِي اَمَانِ الَّلٰهِ

ഒരാൾ ഒരു നന്മ ചെയ്താൽ

جَزَاكَ الَّلٰهُ

കണ്ണഞ്ചിപ്പിക്കുന്ന വല്ലതും കണ്ടാൽ

مَا شَاءَ الَّلهُ

രോഗിയെ സന്ദർശിച്ചാൽ

عَافَاكَ الَّلٰهُ

തിന്മ സംഭവിച്ചാൽ

أَسْتَغْفِرُ الَّلٰهَ

ഒരാൾക്ക് നന്മ ലഭിച്ചതു കണ്ടാൽ

بَارَكَ الَّلٰهُ

സഹായം തേടുമ്പോൾ

 نَصْرٌ مِنَ الَّلٰهِ

ദുഃഖമുള്ള സമയത്ത്

لَا حَوْلَ وَلَا قُوَّةَ إِلَّا بِٱللَّٰهِ

രാജാവിന്റെ ചിരി, വൃദ്ധയുടെ കണ്ണീർ

 

ഇസ്രായീൽക്കാരിയായ ഒരു സാധു സ്ത്രീ താമസിച്ചിരുന്നതു കൊട്ടാരത്തിന്നു തൊട്ടടുത്താണ്. ഇതൊരു വൃത്തികേടായി രാജാവിന്നു തോന്നി

തന്റെ കൊട്ടാരത്തിന്നു ഒരു പുഴുക്കുത്താണാ ചെറ്റക്കുടിൽ. തട്ടണമത്.

സ്ത്രീ സമ്മതിച്ചില്ല. എന്തു കൊടുത്താലും ഇരിക്കക്കൂര പൊളിക്കാൻ സമ്മതിക്കില്ലെന്നവർ തീർത്തു പറഞ്ഞു. ഒരു ദിവസം സ്ത്രീ സ്ഥലത്തില്ലാത്ത സമയത്ത് രാജാവതു തട്ടി നിരത്തി.

സ്ത്രീ വന്നു കുറെ കരഞ്ഞു. അവർ അവിടെ തന്നെ ഇരിപ്പായി. രാജാവു പുറത്തിറങ്ങിയപ്പോൾ അവളെ കണ്ടു. എന്താണിവിടെ ഇരിക്കുന്നത്? നിന്റെ കൊട്ടാരം തകരുന്നതു കാണാൻ ഇതായിരുന്നു മറുപടി. രാജാവ് പൊട്ടിച്ചിരിച്ച് കടന്നു പോയി.

അന്നു രാത്രി ആ കൊട്ടാരം രാജാവോടൊപ്പം ഭൂമി വിഴുങ്ങി. അവിടെ ചുമരിൽ ഇങ്ങനെ എഴുതിയതു കണ്ടു. 

ഹേ! വിഡ്ഢീ പ്രാർത്ഥനയെന്ന് അമ്പിനെ പരിഹസിക്കുന്നുവോ? ഇതാണ് പ്രാർത്ഥനാശക്തി. നിന്റെ വിധി. ആധിപത്യം നശ്വരം. രാത്രിയിലെ അമ്പുകൾ പിഴക്കില്ല.


ഉൽബോധനം:- അന്യന്റെ അവകാശത്തിൽ സമ്മതം കൂടാതെ കൈയിടൽ, കൈയേറ്റം ചെയ്യൽ എന്നിവ അക്രമമാണ്. അതു ഹറാമെന്നു ഖുർആനും, സുന്നത്തും, ഇജ്മാഉം പറയുന്നു. ഹലാലെന്നു കരുതിയവൻ കാഫിർ. അതൊരു മണി ധാന്യമാണെങ്കിലും ശരി.


ഈസാ നബി (അ) ഒരു മഖ്ബറയിലൂടെ പോകുമ്പോൾ ഒരു മയ്യത്തു എഴുന്നേറ്റു. നീയാരെന്നു ചോദിച്ചപ്പോൾ അയാൾ പറഞ്ഞു. ഞാൻ ഒരു ചുമട്ടുകാരനായിരുന്നു. ഒരു ദിവസം ഒരാൾക്കു വിറകു കൊണ്ടു പോകുമ്പോൾ അതിൽ നിന്നു പല്ലിൽ കുത്താൻ ഒരു കൊള്ളിയെടുത്തു. അതിന്റെ വിചാരണ ഇന്നോളം നീണ്ടു.

അക്രമം പോലെ അതിന്നു അരു നിൽക്കലും അതൊരു വാക്കു കൊണ്ടാണെങ്കിലും ശരി- ഹറാം. 

അക്രമിയെ സഹായിക്കാൻ പിന്നാലെ നടക്കുന്നവന്ന് ഖിയാമം നാളിൽ മുട്ടു വിറക്കുകയും അവനെ സിറാത്തിൽ നിന്നു അല്ലാഹു വ്യതിചലിപ്പിക്കുകയും ചെയ്യുമെന്നു നബിയരുളി.

ഒരു നാൾ വിളിക്കും -എവിടെ അക്രമികളും അവരുടെ സഹായികളും, പിന്നാലെ നടക്കുന്ന വരും പേനകൊണ്ടോ, മഷികൊണ്ടോ അവരെ സഹായിച്ചവർ എവിടെ? അവരെയൊക്കെ ഒരു പെട്ടിയിലാക്കി നരകത്തിലെറിയുമെന്നു അബൂ ഹുറൈറ പറഞ്ഞു. 

നബി (സ) പറഞ്ഞതാണെന്നുമുണ്ട്. കഠിനശിക്ഷയായി ഇടുങ്ങിയ പെട്ടിയിലടക്കുമ്പോൾ, നമ്മോളം വേദനാജനകമായ ശിക്ഷ മറ്റാർക്കുമുണ്ടാവില്ലെന്നവർ കരുതുമെന്നു ഇമാമുകൾ പറയുന്നു.

Friday 30 July 2021

ഹജ്ജ്, ഉള്ഹിയ്യ, ബലിപെരുന്നാൾ മസ്അലകൾ

 

ഹജ്ജും കടവും

ഒരാൾ ഹജ്ജിനു പോകാൻ തീരുമാനിച്ചു. അയാൾക്കു പലവിധത്തിലുളള കടങ്ങൾ തീർക്കാനുണ്ട്.  ഒരു കല്യാണം നടത്തുമ്പോൾ പലരുടെ പക്കൽ നിന്നും സംഭാവന വാങ്ങുന്ന പതിവ് ഈ നാട്ടിലുണ്ട്. അവർക്ക് തിരിച്ചു കൊടുക്കുന്നത് അങ്ങനെ കല്യാണമോ വസ്തുബലിയോ മറ്റോ നടത്തുമ്പോളാണ്. പോകുന്നതിനു മുമ്പ്‌ ഓരോ പാർട്ടികളെയും കണ്ട് വിവരം പറയുകയും അവർ, താങ്കൾ പോയി വന്ന് ഇടപാടു തീർത്താൽ മതിയാകുമെന്നു സമ്മതിക്കുകയും ചെയ്താലും അതല്ലെങ്കിൽ പണം തന്നു പോയാൽ മതി എന്നു പറഞ്ഞാലും പണം കൊടുത്തേ പോകാൻ പാടുളളൂവെന്ന് ഒരു കാര്യപ്പെട്ട മുസ്ലിയാർ പറഞ്ഞിരുന്നു. ഒന്ന് വിശദീകരിക്കുമോ?

ഹജ്ജ് യാത്ര പോലുളള സുദീർഘമായ യാത്രകളിൽ കഴിയുന്നതും തന്റെ കടങ്ങളെല്ലാം വീട്ടി പോകലും അല്ലെങ്കിൽ വീട്ടാൻ ആളെ ഏൽപിച്ചു പോകലുമാണ് മര്യാദ. കടം വീട്ടാൻ കഴിവുളള, അവധിയെത്തിയ കടമുളളയാളെ യാത്രയിൽ നിന്നു തടയാനും തന്റെ കടം വസൂലാക്കാനും കടക്കാരന് അവകാശമുണ്ടെന്നല്ലാതെ കടമുളളയാളുടെ ഹജ്ജ് സാധുവാകാൻ കടം വീട്ടൽ നിബന്ധനയൊന്നുമല്ല. ഈളാഹ് ഹാശിയ സഹിതം പേജ് 23-24 നോക്കുക.

ഇതു ശരിയായ കടത്തെ സംബന്ധിച്ചുളള കാര്യമാണ്. താങ്കളുടെ പ്രശ്നത്തിൽ നിന്നു മനസ്സിലാകുന്നത് ഹജ്ജിനു പോകാനുദ്ദേശിച്ചയാൾ കല്യാണം നടത്തിയപ്പോൾ അയാൾക്കു നാട്ടുമര്യാദ പ്രകാരം പലരും നല്കിയ സമ്മാനങ്ങൾ അയാളുടെ കടബാധ്യതയായി കണക്കു വച്ചിരിക്കുകയാണെന്നാണ്. എന്നാൽ കല്ല്യാണം പോലുളള ആഘോഷ വേളകളിൽ കവറിലും മറ്റുമായി പദമൊന്നും കൂടാതെ നൽകപ്പെടുന്ന സമ്മാനപ്പണങ്ങളും വസ്തുക്കളും സൗജന്യമായി അയാൾക്കു നൽകപ്പെടുന്ന ദാനം (ഹിബത്ത്) ആണ്. അതു വീട്ടൽ നിർബന്ധമായ കടമല്ല. നൽകിയവരുടെ കല്യാണാഘോഷങ്ങളിലും മറ്റും അവരുടെ സമ്മാനത്തിനു തുല്യമായതോ അതിൽ കൂടുതലോ തിരിച്ചു കൊടുക്കുന്ന പതിവ് ഉണ്ടെങ്കിലും ആ പതിവുമൂലം അവ കടമായിത്തീരുകയില്ല. അതിനാൽ അങ്ങനെയുളള ഇടപാടുകളെല്ലാം തീർത്തശേഷം മാത്രം പോയാൽ മതിയെന്നു നൽകിയവരിൽ ആരെങ്കിലും ശാഠ്യം പിടിച്ചാൽ പോലും അതു വീട്ടാൻ ബാധ്യതപ്പെട്ട കടമായി കരുതേണ്ടതില്ല. തുഹ്ഫ 5:44. നോക്കുക.

(മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്‌വാ സമാഹാരമായ *പ്രശ്നോത്തരം* ഭാഗം: 3)


ഭർത്താവ് വഴിക്കുവച്ചു മരണപ്പെട്ടാൽ

ഫതാവാ നുസ്രത്തുൽ അനാം 4-29 ൽ ഭാര്യയും ഭർത്താവും ഹജ്ജിനു തിരിച്ചു. ഭർത്താവ് വഴിക്കുവച്ചു മരണപ്പെട്ടാൽ ഭാര്യ ഇദ്ദ: ആചാരിക്കുകയോ ഹജ്ജിനു പോകുകയോ ഏതാണു വേണ്ടത്? എന്ന ചോദ്യത്തിനു  "ആ വർഷം തന്നെ ഹജ്ജ് ചെയ്യൽ അവൾക്ക് നിർബന്ധമായിട്ടില്ലെങ്കിൽ അവൾ ഹജ്ജിനു പോകാവതല്ല , ഇദ്ദ ഇരിക്കുകയാണു വേണ്ടത്. തുഹ്ഫ 8-264 നോക്കുക"  എന്നുത്തരം നൽകിയിരിക്കുന്നു. തുഹ്ഫ പ്രസ്തുത പേജിൽ പറഞ്ഞതിൽ നിന്നു മനസ്സിലാകുന്നത്, ഇദ്ദ നിർബന്ധമായ ശേഷം ഹജ്ജിനു പുറപ്പെടാൻ പാടില്ലെന്നും പുറപ്പെട്ട ശേഷം വഴിയിൽ വച്ച് ഇദ്ദ നിർബന്ധമായാൽ വീട്ടിലേക്കു മടങ്ങുകയോ ഹജ്ജിനു പോകുകയോ ഇഷ്ടം പോലെയാവാം എന്നുമാണ്. ഫതാവായിലെ ചോദ്യമാണെങ്കിൽ വഴിയിൽവച്ച് ഇദ്ദ നിർബന്ധമായതിനെ സംബന്ധിച്ചുമാണ്. വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു.

ഫതാവാ നുസ്രത്തിലെ ചോദ്യം താങ്കൾ ധരിച്ചതുപോലെ ഭാര്യക്കു വഴിയിൽ വച്ച് ഇദ്ദ: നിർബന്ധമായതിനെ സംബന്ധിച്ചു പൊതുവെയല്ല. പ്രത്യുത, ഭാര്യയും ഭർത്താവും ഒന്നിച്ചു ഹജ്ജിന് യാത്ര പുറപ്പെടുകയും വഴിയിൽ വച്ച് ഭർത്താവ് മരണപ്പെട്ടതിൻെറ പേരിൽ ഭാര്യക്കു ഇദ്ദ നിർബന്ധമാവുകയും ചെയ്യുന്ന രൂപത്തെ കുറിച്ചാണ്. ആ പ്രത്യേക രൂപത്തിൽ ഫതാവായിലെ ഉത്തരത്തിലുള്ളതു പോലെ പ്രസ്തുത ഭാര്യക്ക് അക്കൊല്ലം ചെയ്യൽ നിർബന്ധമായ ഹജ്ജല്ലെങ്കിൽ മടങ്ങി വന്ന് ഇദ്ദ ആചരിക്കൽ തന്നെയാണ് നിർബന്ധമായിട്ടുള്ളത്. ഫതാവായിൽ ഉദ്ധരിച്ച തുഹ്ഫ: 8-264ൽ നിന്നു തുഹ്ഫ:യുമായും ഇബാറത്തുമായും ബന്ധമുള്ളവർക്ക് അത് ഗ്രഹിക്കുകയും ചെയ്യാം. അതു കൊണ്ടാണ്  "തുഹ്ഫ: 8-264 നോക്കുക" എന്നു ഫതാവായിൽ പറഞ്ഞിട്ടുള്ളത്. പ്രസ്തുത പേജിൽ നിന്ന് മനസ്സിലാകുന്നതായി താങ്കൾ ചോദ്യത്തിൽ കുറിച്ചത് - വീട്ടിലേക്ക്     മടങ്ങുകയോ, ഹജ്ജിന് പോകുകയോ ഇഷ്ടം പോലെയാകമെന്നതു ഭർത്താവിൻെറ അനുമതിയോടു കൂടി ഭർത്താവുമൊന്നിച്ചല്ലാതെ ഭാര്യ ഹജ്ജിന് പോകുന്നേടത്താണ്. ഭർത്താവോടൊത്ത് യാത്ര ചെയ്താൽ അതല്ല വിധിയെന്ന് ആ പേജിൽ നിന്നുതന്നെ ഗ്രഹിക്കാം. പോരെങ്കിൽ, ഈ വിധി - ഇദ്ദ ആചരിക്കുവാനായി മടങ്ങൽ നിർബന്ധമാണെന്നത് - തുഹ്ഫ തൊട്ടടുത്ത പേജിൽ (256) തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

(ഫതാവാ നുസ്രത്തുൽ അനാം ഭാഗം: 6 പേജ്: 61 _ ശൈഖുൽ ഉലമാ എൻ.കെ ഉസ്താദ് (ന:മ) - മൗലാനാ നജീബ് ഉസ്താദ്)


അമുസ്‌ലിംകൾക്ക്‌ ബലിമാംസം?

26-12-2012 വെള്ളിയാഴ്ച 9.30 ന്‌ ടി.വി.യിൽ മുട്ടോളം താടിരോമം നീട്ടിയ ഒരു മൗലവി ഇങ്ങനെ പ്രഭാഷണം ചെയ്യുന്നത്‌ കേട്ടു. "ബഹു: അബ്ദുല്ലാഹിബ്‌നു ഉമറി (റ)നോട്‌ നബി (സ) ബലിമാംസം തന്റെ അയൽവാസിയായ യഹൂദന്‌ കൊടുക്കാൻ കൽപിച്ചു. അതാണ്‌ നബിയുടെയും സഹാബത്തിന്റെയും മാതൃക. അത്‌ കൊണ്ട്‌ ബലിമാംസം അമുസ്‌ലിംകൾക്കും കൊടുക്കണം" എന്ന്. എന്നാൽ ഖൽയൂബി 4 ആം ഭാഗത്തിൽ ബലിമാംസം അമുസ്‌ലിംകൾക്ക്‌ കൊടുക്കരുതെന്നുണ്ടല്ലോ. വേവിച്ചതായാലും തനിക്ക്‌ കിട്ടിയ വിഹിതത്തിൽ നിന്നായാലും കൊടുക്കാൻ പാടില്ലെന്ന് നമ്മുടെ ഉസ്താദുമാരെല്ലാം പറയുന്നല്ലോ. അവരാരും ഈ ഹദീസ്‌ കണ്ടില്ലയോ? അതോ അങ്ങിനെ ഒരു ഹദീസില്ലേ?

ഉള്‌ഹിയ്യത്തിന്റെ ബലിമാംസംത്തിൽ നിന്ന് ഒരംശവും അമുസ്‌ലിമിന്‌ നൽകൽ അനുവദനീയമല്ലെന്നത്‌ ഇമാം ശാഫിഈ(റ)യുടെ വ്യക്തമായ പ്രസ്‌താവന(നസ്സ്വ്‌)യാണ്‌. തദടിസ്ഥാനത്തിലാണ്‌ താങ്കളുദ്ദരിച്ച ഖൽയൂബിയിലും ശാഫിഈ മദ്‌ഹബിലെ മറ്റ്‌ ഗ്രന്ഥങ്ങളിലുമെല്ലാം ഈ നിയമം വിവരിച്ചിട്ടുള്ളത്‌.  (ഉദാഹരണം തുഹ്ഫ: 9-346). പ്രശ്‌നത്തിലുന്നയിച്ച മൗലവി ഏത്‌ മദ്‌ഹബുകാരനാണെന്നറിയില്ല. ഹദീസിൽ നിന്ന് നേരിട്ട്‌ മനസിലാക്കി ബലിമാംസം അമുസ്‌ലിംകൾക്ക്‌ കൊടുക്കണം എന്നു ജൽപിച്ചതിൽ നിന്ന് അയാൾ ഒരു മദ്‌ഹബ്‌ വിരുദ്ധനാണെന്നാണ്‌ മനസിലാകുന്നത്‌. എങ്കിൽ താനുദ്ദരിച്ച ഹദീസ്‌ ആരു റിപ്പോർട്ട്‌ ചെയ്തതാണ്‌? അതിന്റെ സനദെന്ത്‌? സ്വഹീഹാണോ, ളഈഫാണോ? ഏതു ബലി മാംസത്തെ കുറിച്ചാണ്‌? എന്നെല്ലാം വ്യക്തമാക്കേണ്ട ബാദ്ധ്യത അയാൾക്കുണ്ടല്ലോ. അല്ലാത്തിടത്തോളം അയാൾ മറുപടിയർഹിക്കുന്നില്ല. ഇമാം ശാഫിഈ(റ)ക്കും ശാഫിഈ മദ്‌ഹബിലെ ഇമാമുകൾക്കും ഖുർആനും ഹദീസും നബിചര്യയും പഠിപ്പിക്കാൻ ഇവരാരും വളർന്നിട്ടില്ലെന്ന് ഏതായാലും വ്യക്തമാണ്‌. 

(മൗലാനാ നജീബുസ്താദിന്റെ ഫത്'വാ സമാഹാരമായ പ്രശ്നോത്തരം ഭാഗം: 4, പേജ്: 204)


ഉള്‌ഹിയ്യത്തിനു കഴിവുള്ളവർ ആര്‌?

ചോദ്യം: ഉള്‌ഹിയ്യത്തിന്റെ സുന്നത്ത്‌ കഴിവള്ളവർക്കാണല്ലോ ബാധകമാവുക. കഴിവുള്ളവർ എന്നത്‌ കൊണ്ട്‌ ഇവിടെ ഉദ്ദേശ്യമെന്ത്‌?

തനിക്കും താൻ ചിലവ്‌ കൊടുക്കൽ നിർബന്ധമായവർക്കും പെരുന്നാളിന്റെ രാപ്പകലിലും തുടർന്നുള്ള തശ്‌രീഖിന്റെ മൂന്ന് ദിനങ്ങളിലും ഭക്ഷണ-വസ്‌ത്രാദി ആവശ്യം കഴിഞ്ഞ്‌ മിച്ചം വരുന്നവനാണ്‌ കഴിവുള്ളവൻ എന്നത്‌ കൊണ്ടുദ്ദേശ്യം. തുഹ്ഫ: 9-344.

(മൗലാനാ നജീബ്‌ ഉസ്താദിൻ്റെ ചോദ്യോത്തരം പംക്തി -  നുസ്രത്തുൽ അനാം മാസിക. 2012 ഡിസംബർ)


അമുസ്ലിംകൾക്ക്‌ ഉള്ഹിയ്യത്ത്‌:

ഉള്ഹിയ്യത്തിന്റെ മാംസം അമുസ്ലിംകൾക്ക്‌ നൽകൽ അനുവദനീയമാണോ? അനുവദനീയമാണെന്ന വാദം പണ്ഡിതന്മാർക്കിടയിലുണ്ടോ? വിശദീകരിച്ചാലും.

അമുസ്ലിംകൾക്ക്‌ പൊതുവേ ഉള്ഹിയ്യത്തിന്റെ മാംസം ഭക്ഷിപ്പിക്കാമെന്ന് പണ്ഡിതാഭിപ്രായമില്ല. ഇസ്ലാമിക ഭരണത്തിന്റെ കീഴിൽ നിയമപ്രകാരം ജീവിക്കുന്ന വേദക്കാരായ അമുസ്ലിംകളിലെ നിർദ്ധനർക്ക്‌ ഭക്ഷിപ്പിക്കാമെന്ന അഭിപ്രായം ചില ഇമാമുകൾക്കുണ്ട്‌. ഹസനുൽ ബസരി(റ), അബൂഹനീഫ(റ), അബൂഥൗർ(റ) എന്നിവർ ഈ പക്ഷക്കാരാണ്‌. വേവിച്ച മാംസം മേൽപ്പറഞ്ഞ വേദക്കാർ മുസ്ലിംകളോടൊപ്പം തിന്നുന്നതിൽ കുഴപ്പമില്ലെന്നാണു ഇമാം ലൈഥി(റ) വിന്റെ അഭിപ്രായം. (ശറഹുൽ മുഹദ്ദബ്‌ 8-404) 

എന്നാൽ അമുസ്ലിംകൾക്ക്‌ ഉള്ഹിയ്യത്തിന്റെ ഒരംശവും നൽകാവതല്ലെന്ന് ഇമാം ശാഫിഈ (റ) പ്രസ്താവിച്ചിട്ടുണ്ട്‌. നമ്മുടെ മദ്‌ഹബിന്റെ വീക്ഷണം ഇതാണ്‌. (തുഹ്ഫ 9-364)

(മൗലാനാ നജീബ്‌ ഉസ്താദിന്റെ പ്രശ്നോത്തരം പംക്തിയിൽ നിന്നും)


ഉള്‌ഹിയ്യത്തിന്റെ തോൽ എന്ത്‌ ചെയ്യണം?

ഉള്‌ഹിയ്യത്തിന്റെ തോൽ ചിലർ ഖതീബിനെ ഏൽപ്പിക്കുകയും അതിന്റെ വിലയിൽ നിന്ന് ഒരു ഭാഗം ഖതീബിനും മുഅദ്ദിനും മറുഭാഗം സാധുക്കൾക്കുമായി നിശ്ചയിച്ചു കൊടുക്കുകയും ചെയ്യുന്നു. മറ്റു ചിലർ അത്‌ വിറ്റു കിട്ടുന്ന വില കൊണ്ട്‌ പള്ളിയിലേക്ക്‌ ഫാനും മറ്റും വാങ്ങാനുപയോഗിക്കുന്നു. വേറെ ചിലർ അത്‌ അറുക്കുന്നതിന്റെയും മറ്റും കൂലിയായും കൊടുക്കുന്നു. ഏതാണ്‌ ശരിയായ മാർഗ്ഗമെന്ന് ലക്ഷ്യസഹിതം വിവരിച്ചാലും.

ഉള്‌ഹിയ്യത്തിന്റെ തോൽ സ്വന്തം ഉപയോഗത്തിന്നെടുക്കുകയോ സദഖ ചെയ്യുകയോ ആണ്‌ വേണ്ടത്‌. സദഖ ചെയ്യുന്നത്‌ ഖതീബിനോ മുഅദ്ദിനോ മറ്റേത്‌ മുസ്ലിമിനോ ആയാലും വിരോധമില്ല. അങ്ങനെ സദഖയായി ലഭിച്ച തോൽ പ്രസ്‌തുത വ്യക്തിക്ക്‌ വിൽക്കുകയോ മറ്റോ ചെയ്യാവുന്നതാണ്‌. അറവിനും മറ്റുമുള്ള കൂലിയായി ഉള്‌ഹിയ്യത്തിന്റെ തോൽ കൊടുക്കാവതല്ല. ഈ വസ്‌തുതകൾ തുഹ്ഫ: 9-365 ൽ നിന്ന് വ്യക്തമാകുന്നതാണ്‌.

(താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്‌: 237)


ആദ൦ നബിയുടെ ആയിരം ഹജ്ജ് :

ആദം നബി(അ) ഇന്ത്യയിൽ നിന്നും ആയിരം പ്രാവശ്യം നടന്നു പോയി ഹജജ് ചെയ്തുവെന്ന് ഒരു മുസ്‌ലിയാർ പ്രസംഗിക്കുന്നതു കേട്ടു .ഇതു ശരിയാണോ ? ഏതു കിതാബിലാണുളളത് ?

ആദം നബി(അ) ആയിരം പ്രാവശ്യം ഇന്ത്യയിൽ നിന്ന് കഅബത്തിങ്കലേക്ക് നടന്നു ചെന്നതായി ഇബ്നു ഖുസൈമ തന്റെ സ്വഹീഹിൽ നിവേദനം ചെയ്ത ഒരു ഹദീസിലുണ്ട്. ഇത് ഹജ്ജിനെ സംബന്ധിച്ചു മാത്രമല്ലെന്നു വ്യക്തമാണ്. എന്നാൽ ഇന്ത്യയിൽ നിന്ന് ആദം നബി(അ) നടന്നു കൊണ്ട് നാൽപത് വർഷം ഹജജു നിർവ്വഹിച്ചതായി റിപ്പോർട്ടുണ്ട്. തുഹ്ഫ: 4-3.

(മാലാനാ നജീബ് ഉസ്താദിൻ്റെ ഫത്'വാ സമാഹാരമായ പ്രശ്നോത്തരം : ഭാഗം 4, പേജ് 36,37).


ഉള്‌ഹിയ്യത്ത്‌ എന്ന പേര്‌

വലിയ പെരുന്നാളിന്‌ അറയ്ക്കപ്പെടുന്ന ഉളുഹിയ്യത്തിന്‌ ആ പേരു പറയുന്നതെന്തു കൊണ്ട്‌?

ളുഹാ സമയത്താണ്‌ വലിയ പെരുന്നാൾ ബലിയുടെ സമയം വന്നെത്തുക. ഈ ബന്ധം പരിഗണിച്ചാണ്‌ ഉളുഹിയ്യത്ത്‌ എന്ന പേരു വന്നത്‌. തുഹ്ഫ: 9-341.

(മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്‌'വാ സമാഹാരമായ *'പ്രശ്നോത്തരം':* ഭാഗം 3)


ഉള്ഹിയ്യത്തിന്റെ നിയ്യത്ത്

ഉള്ഹിയ്യത്ത് അറക്കുമ്പോൾ എപ്പോഴാണ് നിയ്യത്തു ചെയ്യേണ്ടത്? ഒരു പണ്ഡിതന്റെ ഹജ്ജു പഠന ക്ലാസിൽ ഹജ്ജിന്റെ ബലി കർമ്മങ്ങളിൽ മാംസം വിതരണം ചെയ്യുമ്പോൾ നിയ്യത്ത് ചെയ്യണമെന്നു പറഞ്ഞു കേട്ടു. എങ്കിൽ ഉള്ഹിയ്യത്തിലും അങ്ങനെ മതിയോ? ഇല്ലെങ്കിൽ ഹജ്ജിന്റെ ബലിയും ഉള്ഹിയ്യത്തും തമ്മിൽ വ്യത്യാസമെന്ത്?

ഹജ്ജിന്റെ കർമ്മങ്ങൾ നഷ്ടപ്പെട്ടതിനു പരിഹാരമായോ വിലക്കപ്പെട്ട കാര്യം ചെയ്തതിന്റെ പ്രായശ്ചിത്തമായോ നടത്തപ്പെടുന്ന അറവുകളിൽ മാംസം വിതരണം ചെയ്യുന്ന നേരത്തോ അതിനു മുമ്പോ ആണ് നിയ്യത്ത് വേണ്ടതെന്ന് ഇമാം നവവി(റ) തന്റെ ശർഹുൽ മുഹദ്ദബിൽ ഉദ്ധരിച്ചിട്ടുണ്ട്. ഇതുപ്രകാരമാവാം താങ്കൾ ഹജ്ജു ക്ലാസിൽ അങ്ങനെ കേൾക്കാനിടയായത്. എന്നാൽ ഉള്ഹിയ്യത്തിലും ഹറമിനുള്ള ഹദ്'യിലും ഇതു പോരാ. അറവിന്റെ നേരത്താണ് ഇവ രണ്ടിലും നിയ്യത്തു ചെയ്യേണ്ടത്. അറവിന്റെ മുമ്പ് കരുതുന്നതിനും വിരോധമില്ല. അറവു കഴിഞ്ഞ ശേഷം വിതരണം ചെയ്യുമ്പോളോ മറ്റോ കരുതിയാൽ മതിയാവുകയില്ല. മുകളിൽ പറഞ്ഞ ഹജ്ജിന്റെ അറവുകളും ഉള്ഹിയ്യത്തും തമ്മിൽ വിധി വ്യത്യാസം വരാൻ ന്യായമുണ്ട്. എന്തു കൊണ്ടെന്നാൽ ഉള്ഹിയ്യത്തിലും ഹദ്'യിലും ലക്ഷ്യമാക്കപ്പെടുന്നത് സ്വന്തം ശരീരത്തിന് ദണ്ഡമായി രക്തം വീഴ്ത്തുകയെന്നതാണ്. ഇതു നടക്കുന്നത് അറവിന്റെ സമയത്താണല്ലോ. അപ്പോൾ ആ സമയത്താണ് അടിസ്ഥാനപരമായി ഇബാദത്തിന്റെ കരുത്ത് വേണ്ടത്. മുകളിൽ പറഞ്ഞ ഹജ്ജിന്റെ ബലികളിൽ ഹജ്ജിനു സംഭവിച്ച വീഴ്ചകൾ പരിഹരിക്കുകയാണ് ലക്ഷ്യം. സാധുക്കൾക്ക് മാംസം നല്കിക്കൊണ്ടാണ് ഈ പരിഹാരം നിർവ്വഹിക്കപ്പെടുന്നത്. അപ്പോൾ ഇവിടെ മാംസവിതരണത്തിന്റെ സമയത്താണ് അടിസ്ഥാനപരമായി നിയ്യത്തു വേണ്ടതെന്നു പറയുന്നതിനു ന്യായമുണ്ട്. തുഹ്ഫ: 9-361 നോക്കുക.

(മൗലാനാ നജീബ് ഉസ്താദിൻ്റെ ഫത്'വാ സമാഹാരമായ പ്രശ്നോത്തരം ഭാഗം: 3 - 86)


ഉള്‌ഹിയ്യത്ത്‌ മറ്റൊരു നാട്ടിൽ അറക്കാമോ

ഒരു മഹല്ലിൽ ഉള്‌ഹിയ്യത്തറക്കാൻ കൂടുതൽ മൃഗങ്ങളുണ്ട്‌. അതിനടുത്ത ഒരു മഹല്ലിൽ ഉള്‌ഹിയ്യത്തിനു മൃഗങ്ങളൊന്നുമില്ല. എന്നാൽ, കൂടുതലുള്ള മഹല്ലിൽ നിന്ന് ഇല്ലാത്ത മഹല്ലിലേക്ക്‌ തന്റെ മൃഗത്തെ കൊണ്ടു പോയി ഉടമസ്ഥൻ അവിടെ വച്ച്‌ അറത്ത്‌ വിതരണം ചെയ്യാമോ? ഒരു മഹല്ലിൽ അറത്ത ഉള്‌ഹിയ്യത്തിന്റെയും അഖീഖത്തിന്റെയും മാംസം മറ്റൊരു മഹല്ലിൽ താമസിക്കുന്ന ബന്ധുക്കൾക്ക്‌ കൊണ്ടുപോയി കൊടുക്കാമോ?

പ്രശ്‌നത്തിൽ പറഞ്ഞ രണ്ട്‌ മഹല്ലുകളും വ്യത്യസ്ഥ നാടുകളാണെങ്കിൽ തന്നെ, കൂടുതൽ മൃഗങ്ങളുള്ള നാട്ടിൽ നിന്ന് അതിന്റെ ഉടമസ്ഥന്മാർക്ക്‌ മൃഗമില്ലാത്ത നാട്ടിലേക്ക്‌ തങ്ങളുടെ മൃഗങ്ങളെ കൊണ്ടുപോയി ഉള്‌ഹിയ്യത്തറക്കാവുന്നതും മാംസം അവിടെ വിതരണം ചെയ്യാവുന്നതുമാണ്‌. കാരണം, ഉള്‌ഹിയ്യത്തിന്റെ കാര്യത്തിൽ അറക്കുന്നവന്റെ നാടാണ്‌ പരിഗണനീയമെങ്കിലും ഒരാൾക്ക്‌ തന്റെ മൃഗത്തെ മറ്റൊരു നാട്ടിൽ കൊണ്ടുപോയി അറക്കുന്നതിനും മാംസം അവിടെ വിതരണം ചെയ്യുന്നതിനും വിരോധമൊന്നുമില്ല. മാംസവിതരണത്തിന്‌ ഏറ്റവും നല്ലത്‌ അറക്കുന്നവന്റെ നാടാണ്‌ എന്ന് മാത്രമേയുള്ളൂ. പ്രശ്‌നത്തിൽ പറഞ്ഞ പരിതസ്ഥിതിയിൽ ഇതിനെക്കാൾ പ്രധാനമായ ഒരു കാരണം നാട്‌ മാറ്റി അറക്കുന്നതിലുണ്ടല്ലോ. അതിനാൽ അതിൽ ഒരു കുഴപ്പവുമില്ല. ഫതാവൽ കുബ്‌റാ: 4-257 നോക്കുക.

ഒരു നാട്ടിൽ അറത്ത ഉള്‌ഹിയ്യത്ത്‌ സുന്നത്താണെങ്കിൽ ആ നാട്ടിലെ നിർദ്ധനർക്ക്‌ വിതരണം ചെയ്യൽ നിർബന്ധമായ ഭാഗം കഴിച്ച്‌ ബാക്കി മാംസം മറ്റൊരു നാട്ടിലേക്ക്‌ കൊണ്ടുകൊടുക്കുന്നതിനോ കൊടുത്തയക്കുന്നതിനോ വിരോധമില്ല. നിർബന്ധമായ ഉള്‌ഹിയ്യത്താണെങ്കിൽ അതിന്റെ മാംസം മറ്റൊരു നാട്ടിലേക്ക്‌ കൊടുത്തയക്കൽ അനുവദനീയമല്ലെന്നാണ്‌ പ്രബല വീക്ഷണം. അപ്പോളും മറ്റുനാട്ടിലെ ബന്ധുക്കളെ ഉള്‌ഹിയ്യത്തിന്റെ നാട്ടിലേക്ക്‌ വിളിച്ചു വരുത്തി അവർക്ക്‌ വിതരണം ചെയ്യാവുന്നതാണ്‌. ശർവാനി: 9-365 നോക്കുക.

(മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വാ സമാഹാരമായ പ്രശ്നോത്തരം ഭാഗം: 4, പേജ്: 73)


ഉള്ഹിയ്യത്തും അഖീഖത്തും കരുതിയാൽ

ഉള്ഹിയ്യത്തും അഖീഖത്തും ഒന്നിച്ച് കരുതി ഒരു മ്യഗത്തെ അറുക്കാമോ ? രണ്ടിന്റേയും പുണ്യം ലഭിക്കുമോ ? അതല്ല രണ്ടും നഷ്ടപ്പെട്ടേക്കുമോ ?

ഉള്ഹിയ്യത്തിന് മതിയാകുന്ന ഒരാട് കൊണ്ടോ മാട്, ഒട്ടകം എന്നിവയിലൊന്നിന്റെ ഏഴിൽ ഒരു ഭാഗം കൊണ്ടോ ഉള്ഹിയ്യത്തും അഖീഖത്തും ഒന്നിച്ച് കരുതിയാൽ രണ്ടും നഷ്ടപ്പെടുന്നതാണ്. മറിച്ച് ഒട്ടകം,മാട് എന്നിവയിലൊന്നിന്റെ ഏഴിലൊരു ഭാഗം ഉള്ഹിയ്യത്തും വേറൊരു ഭാഗം അഖീഖത്തും എന്നിങ്ങനെ കരുതികൊണ്ടാണെങ്കിൽ രണ്ടും ലഭിക്കുന്നതാണ്. ഫതാവൽ കുബ്റാ 4- 256.

(ഫതാവാ നുസ്രത്തുൽ അനാം ഭാഗം: 5 പേജ്: 88. ശൈഖുൽ ഉലമാ എൻ.കെ ഉസ്താദ് (ന:മ) - മൗലാനാ നജീബ് ഉസ്താദ്)


ഉള്‌ഹിയ്യത്ത്‌ അറുക്കുമ്പോൾ അഖീഖയും കൂടി കരുതിയാലോ?

ഉള്‌ഹിയ്യത്തോട്‌ കൂടി അഖീഖത്തിനെയും കരുതിയാൽ രണ്ടിന്റെയും പ്രതിഫലം ലഭ്യമാകുമോ?

ഉള്‌ഹിയ്യത്തിന്‌ പറ്റിയ ഒരാടിനെ അറുക്കുമ്പോഴോ പശു, പോത്ത്‌ ആദിയായ മൃഗങ്ങളെ ഏഴാൾ കൂടി അറുക്കുമ്പോഴോ ഉള്‌ഹിയ്യത്തോട്‌ കൂടി അഖീഖത്തിന്റെയും പ്രതിഫലം ലഭ്യമാകുന്നതല്ല. ആടല്ലാത്ത മറ്റ്‌ ഉള്‌ഹിയ്യത്ത്‌ മൃഗങ്ങൾ ഒരാൾ അറുക്കുമ്പോൾ ഉള്‌ഹിയ്യത്തിന്‌ പുറമെ അഖീഖത്തിനെ കൂടി കരുതാവുന്നതും രണ്ടിന്റെയും പ്രതിഫലം ലഭ്യമാകുന്നതുമാണ്‌. ഫതാവൽ കുബ്‌റാ: 4-256.

(താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്‌: 267)


ഉള്‌ഹിയ്യത്ത്‌ മൃഗത്തിന്‌ ന്യൂനത

ഉള്‌ഹിയ്യത്ത്‌ മൃഗത്തിന്‌ ന്യൂനത ഉണ്ടായിരുന്നു. പക്ഷേ, അറക്കാൻ കിടത്തിയപ്പോഴോ അതിന്റെ ഏതാനും നിമിഷങ്ങൾക്ക്‌ മുമ്പോ ആണ്‌ കണ്ടത്‌. ഇനിയെന്ത്‌ ചെയ്യണം?

ആ മൃഗം ഉള്‌ഹിയ്യത്തിന്‌ നിർണ്ണിതമായ നേർച്ച മൃഗമല്ലെങ്കിൽ അതിനെ വേണ്ടെന്നു വച്ച്‌ ന്യൂനത ഇല്ലാത്തതിനെ അറക്കണം. അറവിന്റെ മുമ്പ്‌ തന്നെ ന്യൂനത കണ്ടത്‌ കൊണ്ട്‌ അതിനു സൗകര്യമാണല്ലോ. നിജമായ നേർച്ച മൃഗം ന്യൂനതയുള്ളതാണെങ്കിലും അതിനെ അറക്കൽ നിർബന്ധമാണ്‌. അത്‌ ഉള്‌ഹിയ്യത്തായി സംഭവിക്കുകയില്ലെങ്കിലും, ഈ വർഷത്തെ ഉള്‌ഹിയ്യത്തിന്റെ സമയത്ത്‌ തന്നെ അറക്കുകയും നിർബന്ധമായ ഉള്‌ഹിയ്യത്തിന്റെ മാംസം പോലെ കൈകാര്യം ചെയ്യപ്പെടുയും വേണം. (ഫത്‌ഹുൽ മുഈൻ പേജ്‌:217)

(മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്‌വാകളുടെ സമാഹാരമായ പ്രശ്നോത്തരം പുസ്തകത്തിൽ നിന്നും)


ആട് മാടുകളെ കണ്ടാലുളള തക്ബീർ

ആട്, മാട്, ഒട്ടകങ്ങളെ കാണുമ്പോളും  ശബ്ദം കേൾക്കുമ്പോളും ദുൽഹജ്ജ് ഒന്ന് മുതൽ പത്തുവരെയുളള ദിവസങ്ങളിൽ തക്ബീർ ചൊല്ലൽ സുന്നത്തുണ്ടല്ലോ. ഒരു മൃഗത്തെ തന്നെ വീണ്ടും കണ്ടാലോ? പുരയിൽ തൊഴുത്തിൽ കെട്ടിയിട്ടുളള മൃഗങ്ങളെ കാണുമ്പോൾ എപ്പോളും തക്ബീർ സുന്നത്തുണ്ടോ? കുതിരയെ കണ്ടാൽ തക്ബീർ സുന്നത്തുണ്ടോ? ഈ തക്ബീർ എങ്ങനെയാണ്? ഈ സുന്നത്തുകളുടെ അവസാന സമയം ഏതാണ്?

ആട്, മാട്, ഒട്ടകം എന്നീ മൃഗങ്ങളിൽ ഒന്നിനെ കാണുമ്പോളുമെല്ലാം പ്രസ്തുത പത്തു ദിവസവും തക്ബീർ ചൊല്ലൽ സുന്നത്താണെന്നു പറഞ്ഞതിൽ ഒരേ മൃഗത്തെ തന്നെ ആവർത്തിച്ചു കാണുമ്പോളും ഉൾപ്പെടുമല്ലോ. അപ്പോൾ കാണൽ ആവർത്തിക്കുമ്പോളെല്ലാം തക്ബീർ ചൊല്ലലും സുന്നത്താണെന്നു മനസ്സിലാക്കാം. 'അൻആം' എന്ന ബഹീമത്തിനെ അല്ലാഹു വിഭവമായി നൽകിയതിന്റെ പേരിൽ തക്ബീർ ചൊല്ലുവാൻ നിർദ്ദേശിക്കുന്ന ഖുർആൻ വാക്യം അടിസ്ഥാനമാക്കിയാണ് ദുൽഹിജ്ജയുടെ ആദ്യത്തെ പത്തു നാളിലും അൻആമിൽ നിന്ന് ഏതെങ്കിലും കണ്ടാൽ  തക്ബീർ ചൊല്ലൽ സുന്നത്താണെന്ന് ഫുഖഹാഅ് വിധി പ്രസ്താവിച്ചത്. അൻആം എന്നാൽ ഒട്ടകം, മാട്, ആട് എന്നീ മൂന്നിനം മാത്രമേ ഉൾപ്പെടുകയുളളൂ. ശർഹു ബാഫള്ൽ 2-90.

അതിനാൽ കുതിരയെയോ മറ്റു മൃഗങ്ങളെയോ കണ്ടാൽ ഈ തക്ബീർ സുന്നത്തില്ല. 'അല്ലാഹു അക്ബർ' എന്ന് ഒരു പ്രാവശ്യം പറയലേ ഈ തക്ബീറിൽ സുന്നത്തുളളൂ. ഇതിന്റെ സമയം 'അയ്യാമുൻ മഅ്ലൂമാത്ത്' എന്ന പേരിലറിയപ്പെടുന്ന ദിവസങ്ങളാണ്. ദുൽഹിജ്ജ ആദ്യത്തെ പത്തു ദിവസങ്ങളാണ് പ്രസ്തുത ദിനങ്ങൾ. ശർവാനി. 3-54. ശർഹു ബാഫള്ൽ 2-90. 

അപ്പോൾ വലിയ പെരുന്നാൾ ദിനത്തിന്റെ സൂര്യാസ്തമയം വരെ ഈ സുന്നത്തിന്റെ സമയം നീണ്ടു നില്ക്കുമെന്ന് ഗ്രഹിക്കാമല്ലോ.

(മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്'വാ സമാഹാരമായ പ്രശ്നോത്തരം: ഭാഗം:3)


എന്നാണ്‌ അറഫ നോമ്പ്‌?

അറഫയുടെ സുന്നത്ത്‌ നോമ്പ്‌ ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസം തന്നെയാവണമെന്നും കഴിഞ്ഞ ദുൽഹിജ്ജ മാസത്തിൽ നമ്മൾ അറഫ നോമ്പ്‌ ഹാജിമാർ പെരുന്നാൾ കൊണ്ടാടിയ ദിവസം അനുഷ്‌ടിച്ചത്‌ ശരിയല്ലെന്നും പത്രകോളങ്ങളിലും മറ്റും പരക്കെ വാദവിവാദമുയർന്നിരുന്നു. 'മാസം കാണേണ്ടത്‌ റമളാൻ നോമ്പിനെ പറ്റി മാത്രമാണ്‌ നബി അരുളിയതെന്നും അറഫാനോമ്പിനെ പറ്റി അറഫാ ദിനത്തിലെ നോമ്പ്‌' എന്നാണ്‌ ഹദീസിലെ പ്രയോഗമെന്ന് ചിലർ പ്രശ്‌നമുന്നയിക്കുന്നു. (ഉദാ: ചന്ദ്രിക മാർച്ച്‌ 17) ഒരു ചെറു വിശദീകരണം നൽകി ശറഇന്റെ യഥാർത്ഥ വീക്ഷണം വ്യക്തമാക്കിയാലും.

ദുൽഹിജ്ജയുടെ ആദ്യത്തെ ഒമ്പത്‌ ദിവസവും നോമ്പനുഷ്‌ടിക്കൽ ബലപ്പെട്ട സുന്നത്താണ്‌. തുഹ്ഫ: 3-454. ഇത്‌ ശരിക്കും പാലിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഹാജിമാർ അറഫയിൽ നിൽക്കുമ്പോൾ നാം ഇവിടെ നോമ്പനുഷ്‌ടിക്കാതിരിക്കുന്നുവെന്ന വൈഷമ്യം മിക്കവാറും അനുഭവപ്പെടാനിടയില്ല. കാരണം, നമ്മുടെ നാട്ടിലെ ദുൽഹിജ്ജ എട്ടിനോ ഒമ്പതിനോ അധിക പക്ഷവും ഹാജിമാർക്ക്‌ അറഫ നാളാകുമല്ലോ. എന്നാൽ പ്രസ്‌തുത ഒമ്പത്‌ ദിവസങ്ങളിൽ ഏറ്റവും ബലപ്പെട്ടതും സുന്നത്ത്‌ നോമ്പുകളിൽ നിന്ന് തന്നെ ഏറ്റവും പുണ്യമുള്ളതുമായ നോമ്പ്‌ അറഫഃ നാളിലെ നോമ്പാണ്‌. തുഹ്ഫ: 3-454. 

അറഫ നാളെന്നാൽ ദുൽഹിജ്ജ ഒമ്പതാം നാൾ എന്നാണുദ്ദേശ്യം. അല്ലാതെ ഹാജിമാർ അറഫയിൽ നിന്ന നാൾ എന്നല്ല. കാരണം അങ്ങനെയാകുമ്പോൾ ഭൂമിയിലെ കുറേയധികം വിശ്വാസികൾക്ക്‌ അറഫ നാളിന്റെ സുന്നത്ത്‌ ശാശ്വതമായി നിഷേധിക്കപ്പെടുകയാവും ഫലം. കാരണം, ഹാജിമാർ അറഫയിൽ നിൽക്കുന്ന പകലിന്റെ നേരം മുഴുവൻ രാത്രിയായി അനുഭവപ്പെടുന്ന മേഖലകളും അവിടെയൊക്കെ വിശ്വാസികളുമുണ്ടല്ലോ. ഹാജിമാർ അറഫയിൽ സമ്മേളിക്കുമ്പോൾ അത്‌ ടി.വി.യിലോ മറ്റോ കണ്ട്‌ മനസിലാക്കുന്നവർ നോമ്പ്‌ നോറ്റ്‌ കൊണ്ട്‌ ഈ കാഴ്ച ആസ്വദിക്കണമെന്നാണ്‌ ആ നോമ്പിന്റെ ഉദ്ദേശ്യമെങ്കിൽ തൽസമയം മുഴുവൻ രാത്രി ആയതിനാൽ ഇതിന്‌ സാധിക്കാതെ വരുന്നവരോട്‌ ശറ'അ് അനീതി കാണിച്ചുവെന്നാണല്ലോ വരിക. ഭാഗ്യവശാൽ ഇത്തരം ഒരനീതിയുടെ പ്രശ്‌'നം ഇവിടെ ആരോപിക്കാനില്ല. 

ഏത്‌ കാലത്തേക്കും ഏത്‌ മണ്ണിലേക്കും ഏത്‌ സമൂഹത്തിനും ബാധകമായ ഇസ്‌'ലാമിക നിയമം എല്ലാവരോടും (ഹാജിമാരൊഴിച്ച്‌) ദുൽഹിജ്ജ ഒമ്പതിനു പകൽ നോമ്പനുഷ്ടിക്കണമെന്നാണ്‌ നിർദ്ദേശിച്ചിരിക്കുന്നത്‌. ദുൽഹിജ്ജ ഒമ്പതിന്റെ പകൽ അവർക്കെന്നാണോ അന്ന് നോമ്പനുഷ്‌ടിക്കാൻ. അതേസമയം, ഹാജിമാരോട്‌ അവർക്കെന്നാണോ ദുൽ ഹിജ്ജ ഒമ്പതെങ്കിൽ അന്ന് പകൽ നോമ്പനുഷ്‌ടിക്കാതെ അവർ അറഫയിലായിക്കൊള്ളാനും നിർദ്ദേശിച്ചു. ഒരിടത്ത്‌ പകലാവുമ്പോൾ മറുവശത്ത്‌ രാത്രിയാവുന്ന ഭൂമിയുടെ വ്യവസ്ഥ പ്രകാരം ഇങ്ങനെയുള്ള ഐക്യപ്പെടലേ സാധിക്കുകയുള്ളൂ. 

നമുക്ക്‌ തന്നെ നമസ്‌കാരങ്ങളിലും നോമ്പിലുമെല്ലാം മക്കയുമായി ഭൂമിശാസ്‌ത്രപരമായി ഈ ഭിന്നിപ്പ്‌ സാധരണ തന്നെ അനുഭവമാണല്ലോ. നമ്മൾ മഗ്‌രിബ്‌ നമസ്‌കരിക്കുന്നത്‌ ടി. വി. യിൽ കണ്ട്‌ അവിടെയുള്ളവർക്ക്‌ ആ സമയം നമസ്‌കരിക്കാനാവില്ലല്ലോ. ഏതാണ്ട്‌ രണ്ടര മണിക്കൂർ കഴിഞ്ഞ്‌ അവിടത്തെ അസ്‌തമയം ഉറപ്പാകുമ്പോളല്ലേ അവർക്ക്‌ നമസ്‌കരിക്കാനും നോമ്പ്‌ മുറിക്കാനും പറ്റുകയുള്ളൂ. ഈ കുറഞ്ഞ സമയത്തിന്റെ വ്യത്യാസമായത്‌ കൊണ്ട്‌ അത്‌ സാരമാക്കാതെ അവർ അറഫയിൽ സമ്മേളിക്കുന്ന പകൽ നമുക്കും പകലായി ലഭിക്കുന്നുവെന്ന കാര്യം മാത്രം പരിഗണിച്ചാൽ പോരല്ലോ. ആ പകൽ തീർത്തും അനുഭവിക്കാനാകാതെ രാത്രിയിൽ തന്നെ കഴിഞ്ഞുകൂടേണ്ട ഭൂമിയിലെ സഹജീവികളെയും പരിഗണിക്കേണ്ടയോ? 

സ്വാർത്ഥനായ മനുഷ്യൻ തന്റേത്‌ മാത്രം പരിഗണിക്കുമ്പോൽ, അല്ലാഹുവും ശർഉം അറഫ നോമ്പിന്റെ സുന്നത്തു കാര്യത്തിലും ഭൂമിയിലെ എല്ലായിടത്തെ ജനങ്ങളെയും പരിഗണിച്ചുവെന്ന് മനസിലാക്കിയാൽ മതി. അറഫയിലെ ഹാജിമാരുടെ നിറുത്തവും പ്രാർത്ഥനയുമെല്ലാം സ്വന്തം വീടിന്റകത്തിരുന്ന് ടി.വി. യിൽ കാണാനാകുമ്പോൾ തോന്നുന്ന ഒരുതരം വസ്‌വാസുകളാണ്‌ പ്രശ്‌നത്തിലുന്നയിച്ച വിതണ്ഡവാദങ്ങളെല്ലാം.

മാസം കാണെണ്ടത്‌ റമളാനിനു മാത്രമേയുള്ളൂവെന്ന് ധരിച്ചിരിക്കുന്നവർ, ദുൽഹിജ്ജ ഒമ്പതാം നാളും അന്ന് ഹാജിമാർ അറഫയിൽ സമ്മേളിക്കുന്നതും ദുൽഹിജ്ജയുടെ മാസപ്പിറവി കാണാതെ എങ്ങനെ കണക്കുവെക്കുമെന്നാണ്‌ ധരിച്ചു വെച്ചിരിക്കുക!? ഏത്‌ മാസവും മാസപ്പിറവി കാണുന്നതുമായാണ്‌ ശർഅ് ബന്ധപ്പെടുത്തിയിരിക്കുന്നത്‌.

(മൗലാനാ നജീബ് ഉസ്താദിൻ്റെ ഫത്'വാ സമാഹാരമായ പ്രശ്നോത്തരം ഭാഗം: 2, പേജ്: 145 )


ഉള്‌ഹിയ്യത്ത്‌ പള്ളിയിലോ വീട്ടിലോ?

ഉള്‌ഹിയ്യത്ത്‌ അറക്കുമ്പോൾ പള്ളിയുടെ അടുത്ത്‌ വെച്ച്‌ നടത്തുന്നതിൽ വല്ല പുണ്യവുമുണ്ടോ? അതല്ല അവനവന്റെ വീട്ടിനടുത്ത്‌ വെച്ച്‌ നടത്തുന്നതാണോ പുണ്യം?

ഇമാം (ഭരണാധികാരി) അല്ലാത്തവർ സ്വന്തം വീട്ടിൽ വച്ചു കുടുംബത്തിന്റെ സാന്നിദ്ധ്യത്തിൽ ഉള്‌ഹിയ്യത്ത്‌ അറക്കുന്നതാണ്‌ സുന്നത്ത്‌. നേരെമറിച്ച്‌, ഭരണാധികാരി മുസ്ലിംകളെ തൊട്ട്‌ പൊതുവായി ഉള്‌ഹിയ്യത്ത്‌ അറക്കുമ്പോൾ പെരുന്നാൾ നമസ്‌കാരം കഴിഞ്ഞ ഉടനെ നമസ്‌കാര സ്ഥലത്ത് വച്ചു നേരിട്ടറക്കുന്നതാണ്‌ സുന്നത്ത്‌. തുഹ്ഫ: 9-348. 

(മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്‌വാ സമാഹാരമായ *പ്രശ്നോത്തരം*- ഭാഗം 4, പേജ്‌: 52)


നഖവും മുടിയും നീക്കാമോ?

ഒന്നിൽ കൂടുതൽ മൃഗങ്ങളെ ഉളുഹിയ്യത്തറക്കുന്ന വ്യക്തി അവയിൽ ഒന്നിന്റെ അറവു നടത്തിക്കഴിഞ്ഞ ശേഷം നഖം, മുടി പോലുള്ളവ നീക്കൽ കറാഹത്താകുമോ? അതല്ല, എല്ലാ മൃഗങ്ങളെയും അറത്തു കഴിഞ്ഞ ശേഷമേ ഇതു പാടുള്ളൂവെന്നാണോ?

ഒന്നിലധികം മൃഗങ്ങളെ ഉളുഹിയ്യത്തറക്കുന്നയാൾക്ക്‌ ഒന്നാമത്തേതിൽ അറവ്‌ കഴിയുന്നതോടെ മുടി, നഖം പോലുള്ളവ നീക്കുന്നതിന്റെ കറാഹത്ത്‌ ഇല്ലാതാകും. ഉളുഹിയ്യത്തിന്റെ പുണ്യത്തിലും അതുമൂലം ലഭ്യമാകുന്ന മഗ്ഫിറത്ത്‌ പോലുള്ളതിലും നഖം, മുടി പോലുള്ള ശരീരത്തിന്റെ എല്ലാ ഭാഗങ്ങൾക്കും പങ്കാളിത്തം ലഭിക്കണമെന്നതു കൊണ്ടാണല്ലോ അറവിന്റെ മുൻപ്‌ അവ നീക്കരുതെന്ന് വിലക്ക്‌ വന്നത്‌. ഒന്നാമത്തേതിന്റെ അറവോടെ ഈ പങ്കാളിത്തം ലഭിച്ചുവല്ലോ. എങ്കിലും എല്ലാ മൃഗങ്ങളെയും അറത്ത്‌ തീരും വരെ മുടിയും നഖവുമൊന്നും നീക്കാതിരിക്കുക തന്നെയാണ്‌ ശ്രേഷ്ടം. തുഹ്ഫ: ശർവാനി സഹിതം: 9-347.

(മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്‌'വാ സമാഹാരമായ *'പ്രശ്നോത്തരം':* ഭാഗം 3)


രാത്രി അറവ്‌

രാത്രിയിൽ  അറവു നടത്തുന്നതിനു വിരോധമുണ്ടോ? ഉളുഹിയ്യത്ത്‌, അഖീഖത്ത്‌ പോലുള്ള ബലി കർമ്മങ്ങൾ രാത്രി നടത്തിയാലോ?

രാത്രിയിൽ തന്നെ അറവു നടത്തേണ്ട ആവശ്യമോ അഥവാ രാത്രി നടത്തുന്നതിൽ വല്ല പ്രത്യേക നേട്ടങ്ങളോ ഉണ്ടെങ്കിൽ രാത്രിയിൽ അറക്കുന്നതിനു വിരോധമില്ല. ഇത്തരം കാരണങ്ങളില്ലാതെ രാത്രിയിൽ അറവു നടത്തൽ കറാഹത്താണ്‌. ഉള്‌ഹിയ്യത്ത്‌, അഖീഖത്ത്‌ പോലുള്ള ബലികർമ്മങ്ങൾക്കും ഇതു തന്നെ വിധി. (തുഹ്ഫ: 9-354)

(മൗലാനാ നജീബ്‌ ഉസ്താദിന്റെ ചോദ്യോത്തരം പംക്തി - നുസ്രത്തുൽ അനാം 2007 മെയ്‌ - ജൂൺ)


ഉള്‌ഹിയ്യത്തിന്റെ വേവിച്ച മാംസം അമുസ്‌ലിംകൾക്ക്‌ നൽകാമോ?

കൊടുക്കാവതല്ല. അത്‌ തുഹ്ഫ 9-363 ൽ നിന്നും വ്യക്തമാവും.

( താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്‌: 246_) 


ഉള്‌ഹിയ്യത്തിന്റെ ഉടമ പെണ്ണായാൽ അവൾ തന്നെ അറക്കേണ്ടത്തുണ്ടോ?

എന്റെ മകൾ ഇപ്രാവശ്യവും ഉള്‌ഹിയ്യത്തറുക്കുന്നുണ്ട്‌. അവൾ തന്നെ അറുക്കുന്നതല്ലേ നല്ലത്‌? ഉടമസ്ഥന്റെ കൈ കൊണ്ട്‌ തന്നെ അറുക്കുന്നതാണല്ലോ ഉത്തമം?

അവൾ അറുക്കുന്നതല്ല നല്ലത്‌. പെണ്ണ്‌ ഉടമസ്ഥയാവുമ്പോൾ മറ്റൊരാളെ വക്കാലത്താക്കുകയാണുത്തമം.

( താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്‌: 288) 


ഒരു മൃഗത്തിന്റെ 1/7 വിലക്ക്‌ വാങ്ങി ദാനം ചെയ്‌താൽ ഉള്‌ഹിയ്യത്ത്‌ ആവുമോ?

ഉള്‌ഹിയ്യത്തിന്റെ നിബന്ധനകളെല്ലാം ഒത്ത ഒരു മൃഗത്തിനെ അറുത്ത്‌ വിൽക്കപ്പെടുന്ന മാംസത്തിൽ നിന്ന് ഏഴിൽ ഒരു ഭാഗം ഉള്‌ഹിയ്യത്തിനെന്ന കരുത്തോടു കൂടി വാങ്ങി സദഖ ചെയ്‌താൽ അത്‌ ഉള്‌ഹിയ്യത്താവുമോ?

അറുത്ത മൃഗത്തിന്റെ ഏഴിൽ ഒരു ഭാഗം വാങ്ങി ധർമ്മം ചെയ്‌താൽ അത്‌ ഉള്‌ഹിയ്യത്തായി കെട്ടുപെടുകയില്ല. നിബന്ധനകളെല്ലാം ഒത്തിണങ്ങിയ ഒരു മൃഗത്തിന്റെ ഏഴിൽ ഒരു ഭാഗം അത്‌ ഉള്‌ഹിയ്യത്തിന്റെ കരുത്തോടെ അറുത്താൽ അത്രയും ഭാഗം ഉള്‌ഹിയ്യത്തായി കെട്ടുപെടുന്നതും മാംസത്തിന്റെ ഏഴിൽ ഒരംശത്തെ ഉള്‌ഹിയ്യത്തിന്റെ മാംസം പോലെ കൈകാര്യം ചെയ്യപ്പെടേണ്ടതുമാണ്‌. തുഹ്ഫ: 9-349 നോക്കുക.

( താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്‌: 246_)


ശവ്വാലിൽ മക്കത്തുളളവനു ഹജ്ജു നിർബന്ധം?

ഒരു പാവപ്പെട്ട മനുഷ്യന് എങ്ങനെയോ ഉംറ നിർവ്വഹിക്കാനുളള അവസരം ലഭിക്കുകയും അയാൾ റമളാനിൽ ഉംറക്കു പോകുകയും ശവ്വാൽ മാസം രണ്ടിനു മക്കയിൽ നിന്നും തിരിച്ചു വരുകയും ചെയ്തു. ഇയാൾ ശവ്വാലിൽ രണ്ടു ദിവസം മക്കത്തുണ്ടായി എന്ന കാരണം കൊണ്ടു മാത്രം അയാൾക്കു ഹജ്ജു നിർബന്ധമായോ? ജീവിതകാലം ഹജ്ജു ചെയ്യാനുളള കഴിവ് ലഭിക്കാതെ അയാൾ മരണപ്പെട്ടാൽ ഈ പ്രശ്നം കൊണ്ടു ദോഷിയായിട്ടാണോ മരിക്കുന്നത്. 

എങ്ങനെയോ ഉംറക്ക് എത്തിപ്പെട്ട അദ്ദേഹത്തിന് അനുവദിക്കപ്പെട്ട തിയ്യതി കഴിഞ്ഞാൽ നാട്ടിലേക്കു മടങ്ങിപ്പോരാതെ പറ്റില്ലല്ലോ. ഇനി ഹജ്ജു ചെയ്യണമെങ്കിൽ വീണ്ടും ഇവിടെ നിന്ന് അങ്ങോട്ടെത്താനും മടങ്ങിപ്പോരാനും മറ്റുമുളള കഴിവ് വേണം. അതില്ലാതെ അയാൾക്കു ഹജ്ജ് നിർബന്ധമാകുകയില്ല. ശവ്വാൽ മാസം ഹജ്ജിന്റെ മാസമാണെന്നതു കൊണ്ടും ആ മാസത്തിൽ രണ്ടു ദിവസമോ അതല്ലെങ്കിൽ ആ മാസം മുഴുവനുമോ മക്കത്തുണ്ടായിരുന്നുവെന്നതു കൊണ്ടും ഒരാൾക്ക് ഹജ്ജ് നിർബന്ധമാകുകയില്ല. ഹജ്ജു ചെയ്യാൻ സൗകര്യപ്പെടും വിധം അങ്ങോട്ടെത്താനും അവിടെ നിൽക്കാനും മടങ്ങാനുമെല്ലാം സാമ്പത്തിക ശേഷിയടക്കം കഴിവുണ്ടെങ്കിൽ മാത്രമേ ഹജ്ജു നിർബന്ധമാകുകയുളളൂവെന്നു വ്യക്തമാണ്. ഈ കഴിവില്ലാതെ അയാൾ മരണപ്പെട്ടാൽ അയാൾ ദോഷിയായി മരിക്കുന്ന പ്രശ്നവുമില്ല. തുഹ്ഫ: ശർവാനി സഹിതം 4-12 നോക്കുക.

(മൗലാനാ നജീബ്‌ ഉസ്താദ്‌ - നുസ്രത്തുൽ അനാം മാസിക 2015 നവംബർ)


ഉള്ഹിയ്യത്തിനുളളതാണെന്നു പറഞ്ഞാൽ?

ഉള്ഹിയ്യത്തറുക്കുന്നതിനായി ഒരു മൃഗത്തെ വാങ്ങിച്ചു കൊണ്ടു വരുമ്പോൾ 'ഇത് ഉള്ഹിയ്യത്തിനുളള മൃഗമാണോ' എന്നു ചിലർ ചോദിച്ചു. 'അതെ, ഉള്ഹിയ്യത്തിനുളളതാണ്' എന്നു മറുപടിയും പറഞ്ഞു. ഇനി ഈ മൃഗത്തെ ഉള്ഹിയ്യത്തറത്താൽ മുഴുവൻ മാംസവും സാധുക്കൾക്ക് കൊടുക്കൽ നിർബന്ധമുണ്ടോ?

ഇല്ല. പ്രസ്തുത മറുപടിയിൽ ആ മൃഗത്തെ ഉള്ഹിയ്യത്താക്കി നിശ്ചയിക്കൽ വ്യക്തമല്ലല്ലോ. അതിനാൽ, ഉള്ഹിയ്യത്തറക്കാൻ ഉദ്ദേശിച്ചു വാങ്ങിയതാണെന്ന അർത്ഥത്തിൽ പറഞ്ഞതാണെങ്കിൽ ഇതു നിർബന്ധമായ ഉള്ഹിയ്യത്താവുകയില്ല. സാധാരണ സുന്നത്തായ ഉള്ഹിയ്യത്തിന്റെ മാംസം പോലെ ഇതിനെ കെെകാര്യം ചെയ്യാവുന്നതാണ്. തുഹ്ഫ: 9-355,356 നോക്കുക.

(മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്‌വാ സമാഹാരമായ 'പ്രശ്നോത്തര'ത്തിൽ നിന്നും)


അലങ്കാര ദിനം:

ഹജ്ജിന്റെ പാഠത്തിൽ പറയപ്പെടുന്ന  يوم الزينة ഏതാണ്?  അങ്ങനെ പേര് വരാൻ കാരണമെന്ത്?

ദുൽഹിജ്ജ ഏഴാം നാളിനാണ് *അലങ്കാര നാൾ (يوم الزينة)* എന്ന് പറയപ്പെടുന്നത്. അന്നേദിവസം ഹജ്ജിന്റെ മുന്നോടിയായി അവർ തങ്ങളുടെ ഒട്ടകപ്പുറത്തെ കൂടാരങ്ങളെ അലങ്കരിച്ചിരുന്നത് കൊണ്ടാണ് ആ പേര് വന്നത് (തുഹ്ഫ:  4-103).

(നുസ്രത്തുൽ അനാം മാസിക 2015: നവംബർ)


21 പേർ ചേർന്ന് 3 കാളകളെ അറുത്താൽ:

21 പേരു പങ്കുചേർന്നു മൂന്നു കാളകളെ വാങ്ങി ഉള്ഹിയ്യത്തറുത്തു. എന്നാൽ ഏഴു പേർ ചേർന്ന് ഒന്നിനെ ഉള്ഹിയ്യത്തറുത്തതായി പരിഗണിക്കപ്പെടുമോ?

പരിഗണിക്കപ്പെടുകയില്ല. ഇരുപത്തൊന്നു പേരുടെയും 1/7 വ്യക്തമല്ലാതെ, ആ മൂന്നു മൃഗങ്ങളിലായി വ്യാപിച്ചു കിടക്കുകയാണല്ലോ. ഓരോ ഏഴു പേരുടെയും മൃഗം ഇന്നതാണെന്നു വ്യക്തമാകണം. തുഹ്ഫ: ശർവാനി സഹിതം 9-349.

(ചോദ്യോത്തരം പംക്തി - നുസ്രത്തുൽ അനാം 1992 ജൂലായ്)


അറഫയിൽ വാരിദായ ദിക്ർ?

അറഫയിൽ നില്ക്കുന്ന വേളയിൽ പ്രത്യേകം വല്ല സൂറത്തുകളും ദിക്റുകളും വാരിദായതുണ്ടോ? ഖുർആനും തസ്ബീഹും വർദ്ധിപ്പിക്കണമെന്നുണ്ടല്ലോ.

ഉണ്ട്. തഹ്ലീൽ, തക്ബീർ, തൽബിയത്ത്, തസ്ബീഹ്, ഖുർആൻ പാരായണം, നബിയുടെ മേൽ സ്വലാത്ത് ആദിയായവ വർദ്ധിപ്പിക്കൽ സുന്നത്തുണ്ട്. സൂറത്തുൽ ഹശ്റ്, ഖുൽഹുവല്ലാഹു 100 പ്രാവശ്യം /1000 പ്രാവശ്യം എന്നിവ വാരിദായിട്ടുണ്ട്.

سبحان الذي في السماء عرشه ، سبحان الذي في الارض موطأه، سبحان الذي في البحر سبيله، سبحان الذي في الجنة رحمته، سبحان الذي في النار سلطانه، سبحان الذي في الهواء روحه، سبحان الذي في القبور قضاءه، سبحان الذي رفع السما، سبحان الذي وضع الارض، سبحان الذي لا ملجأ ولا منجي منه الا اليه

എന്ന തസ്ബീഹ് 1000 പ്രാവശ്യം ചൊല്ലിയാൽ ചോദിക്കുന്നതിനെല്ലാം ഉത്തരം കിട്ടുമെന്നും ഹദീസിൽ വന്നിട്ടുണ്ട്. ഹാശിയത്തുൽ കുർദി. 2-252

(മൗലാനാ നജീബ് ഉസ്താദിൻ്റെ ചോദ്യോത്തരം പംക്തി - നുസ്റത്തുൽ അനാം മാസിക 2014 സെപ്തംബർ)


ദുൽഹിജജ: 10ന്  റമളാൻ 10 നേക്കാൾ പുണ്യമോ?

അറഫ ദിവസത്തിനു മുമ്പുള്ള എട്ട് ദിവസം നോമ്പനുഷ്ഠിക്കലും ബലപ്പെട്ട സുന്നത്താണ് എന്ന് പറഞ്ഞതിന്റെ ശേഷം ഫത്ഹുൽ മുഈനിൽ പറയുകയാണ് റംസാനിലെ അവസാനത്തെ പത്തിനേക്കാളും ദുൽഹിജ്ജ:10 ശ്രേഷ്ടമാണെന്ന് ജനിപ്പിക്കുന്ന സ്വഹീഹായ ഹദീസുണ്ടായതാണിതിന്ന് കാരണം എന്ന്. എന്നാൽ റമസാൻ അവസാനത്തെ പത്തിനാണ് മറ്റെല്ലാകാലത്തേക്കാളും ശ്രേഷ്ടത എന്ന് തെളിയിക്കുന്ന സ്വഹീഹായ ഹദീസുകൾ വേറേയും ഉള്ളതല്ലെ ? ഒന്ന് വിശദീകരിച്ചാലും ?

ചോദ്യത്തിൽ സൂചിപ്പിച്ച ഹദീസിന്റെ അടിസ്ഥാനത്തിൽ ദുൽഹജ്ജയിലെ ആദ്യത്തെ എട്ടു ദിവസം വ്രതമനുഷ്ടിക്കൽ ബലപ്പെട്ട സുന്നത്താണെന്ന് പ്രസ്താവിക്കുകയാണ് ഫത്ഹുൽ മുഈൻ ചെയ്തത്. അല്ലാതെ ദുൽഹജ്ജ്‌ പത്ത്‌ വരെയുള്ള കാലത്തിനാണ് റമസാൻ അവസാന പത്തിനേക്കാളും ശ്രേഷ്ടത എന്ന് പ്രഖ്യാപിക്കുകയല്ല. എന്നാൽ ദുൽഹജ്ജയിലെ ആദ്യത്തെ പത്ത് ദിവസങ്ങൾക്ക് ഇതര ദിവസങ്ങളേക്കാളെല്ലാം ശ്രേഷ്ടതയുണ്ടെന്ന് ജനിപ്പിക്കുന്ന ഹദീസുണ്ടെങ്കിലും ആ ഹദീസിന്റെ വിവക്ഷ റമസാനിലെ ദിനരാത്രികൾ ഒഴിച്ച് മറ്റു ദിവസങ്ങളേക്കാൾ ദുൽഹജ്ജയിലെ പത്തു ദിവസങ്ങൾക്ക് ഉത്കൃഷ്ടതയുണ്ടെന്ന് മാത്രമാണ്. ഇത് കാര്യകാരണ സഹിതം തുഹ്ഫഃ 3-454ൽ വിവരിച്ചിട്ടുണ്ട്.

(ഫതാവാ നുസ്രത്തുൽ അനാം ഭാഗം 5 പേജ്: 120,121 - ശൈഖുൽ ഉലമാ എൻ.കെ ഉസ്താദ് - മൗലാനാ നജീബുസ്താദ്)


ഷെയർ ഉള്‌ഹിയ്യത്ത്‌:

നിബന്ധനയൊത്ത ഒരു മൃഗത്തെ ഏഴുവരെ ആളുകൾക്ക് ഉള്ഹിയ്യത്ത് അറുക്കാമല്ലോ. എന്നാൽ 23 പേർ 1250 രൂപ വീതം  തുല്യ ഷെയറെടുത്ത് 28750 രൂപക്ക് നാല് പോത്തുകളെ വാങ്ങി ഉള്ഹിയ്യത്ത് അറുത്താൽ ഇത് ശരിയാകുമോ.? അപ്രകാരം ഉള്ഹിയ്യത്തിന്റെ തോല് വിറ്റ് അതിന്റെ പെെസ ധർമ്മം ചെയ്യുന്ന പതിവ് ഇവിടങ്ങളിൽ നടപ്പുണ്ട്. വിറ്റു കിട്ടുന്ന പെെസ ഖത്വീബ്, മുക്രി, മുഅല്ലിംകൾ തുടങ്ങിയവർക്കും നൽകാറുണ്ട്. ഇത് ശരിയാകുമോ? ഇല്ലെങ്കിൽ അങ്ങനെ ലഭിച്ച പെെസ തിരിച്ചു കൊടുക്കേണ്ടതുണ്ടോ

ചോദ്യത്തിൽ പറഞ്ഞ രൂപത്തിൽ ഒരു മാടിൽ ഏഴു പേർ ഷെയറാവുക എന്നതില്ലല്ലോ. നാലു പോത്തിൽ 23 പേർ പങ്കുകാരാകുന്നുവെന്നേയുള്ളൂ. ഇതു സാധുവാകുകയില്ല. ഒരാളെ തൊട്ടും ഇത് ഉള്ഹിയ്യത്തായി സംഭവിക്കുകയുമില്ല. കാരണം, ഒരു മാടിന്റെയോ ഒട്ടകത്തിന്റെയോ ഏഴിൽ ഒരു ഭാഗം അഥവാ അതിൽ കൂടുതൽ ഒരാളെത്തൊട്ട് അറത്താലേ ഉള്ഹിയ്യത്തായി സംഭവിക്കുകയുള്ളൂ. തുഹ്ഫ: ശർവാനി സഹിതം: 9-349.

ഉള്ഹിയ്യത്തിന്റെ തോല് സുന്നത്തായ ഉള്ഹിയ്യത്താണങ്കിൽ ഉടമക്ക് ഉപയോഗിക്കാമെന്നല്ലാതെ അതു വിൽപ്പന നടത്താൻ ഉടമക്കോ ഉടമയുടെ അനന്തരാവകാശികൾക്കോ പാടുള്ളതല്ല. നിർബന്ധമായ ഉള്ഹിയ്യത്താണെങ്കിൽ സ്വന്തം ഉപയോഗിക്കാനും പാടില്ല. സ്വദഖ ചെയ്യുക തന്നെ വേണം. വില്പന ഏതായാലും ഹറാമാണ്. വിറ്റാൽ അതു സാധുവാകുകയുമില്ല. തുഹ്ഫ: 9-365 നോക്കുക. അപ്പോൾ വിറ്റു കിട്ടുന്ന പണം അസാധുവും നിഷിദ്ധവുമായ ഇടപാടിലൂടെ നേടുന്നതാണ്. വിറ്റവൻ അന്യന്റെ അവകാശത്തിന്മേൽ കയ്യേറ്റം നടത്തുന്നവനെപ്പോലെയായി. എന്നിരിക്കെ അതു ദാനമായി നൽകുന്നതും അസാധുവാണ്. നിലയറിയുന്നവർക്ക് ആ ദാനം സ്വീകരിക്കാവതല്ല. അറിയാതെ സ്വീകരിച്ചത് സ്ഥിതി അറിഞ്ഞാൽ ഉപയോഗിക്കാവതുമല്ല. സവാജിർ : 1-169,187 നോക്കുക.

(നുസ്രത്തുൽ അനാം മാസിക , 2005 നവംബർ - ഡിസംബർ)


ആർത്തവകാരിയുടെ ഹജ്ജ്‌

ആർത്തവ സമയത്തു ഹജ്ജുകർമ്മം നിർവ്വഹിക്കാൻ പറ്റുമോ? 

പറ്റും. ഹജ്ജു കർമ്മങ്ങളിൽ കഅ്ബ: ത്വവാഫു ചെയ്യൽ അല്ലാത്ത എല്ലാ കാര്യങ്ങളും ആർത്തവത്തോടെ തന്നെ നിർവ്വഹിക്കാം. എന്നാൽ, ഹജ്ജിന്റെ ഘടകമായ ത്വവാഫു ചെയ്യാതെ ഹജ്ജിൽ നിന്നു വിരമിക്കൽ (തഹല്ലുൽ) സാധ്യമല്ല. അതു പക്ഷേ, ശുദ്ധിയാകും വരെ കാത്തിരുന്നു നിർവ്വഹിക്കുകയും ചെയ്യാവുന്നതാണ്. ദുൽഹിജ്ജ: പത്താം രാവു പകുതിയായേടം മുതൽ അതിന്റെ സമയം ആകുമെങ്കിലും അതിന്റെ സമയം അവസാനമില്ലാതെ തുടരുന്നതാണ്. തുഹ്ഫ : 4 - 123.

( മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഒന്നാം ഭാഗം. പേജ്‌: 115_ )


കല്ലേറിന്റെ മുമ്പ്‌ വദാഇന്റെ ത്വവാഫ്‌

ഹജ്ജു ചെയ്തു. കല്ലേറിന്റെ മുമ്പാണു വദാഇന്റെ ത്വവാഫ് ചെയ്തത്. എന്തു വേണം? ബാത്വിലായോ?

മക്കയിൽ നിന്നു തിരിച്ച് വരുമ്പോൾ ചെയ്യുന്ന ത്വവാഫിനാണു 'വദാഇന്റെ ത്വവാഫ്' എന്നു പറയുന്നത്. അതുതന്നെയാണു പ്രശ്നത്തിലെയും ഉദ്ദേശ്യമെങ്കിൽ അതു കഴിഞ്ഞ ഉടനെ മക്ക വിട്ടിരിക്കുമല്ലോ. ദുൽഹിജ്ജ: 10,11,12,13 എന്നീ നാലു ദിവസങ്ങൾ കഴിഞ്ഞശേഷം കല്ലേറുകൾ വീണ്ടെടുക്കാൻ നിർവ്വാഹമില്ല. അതിനാൽ കല്ലേറുകൾ തീർത്തും ഒഴിവാക്കിയയാൾ അതിനു പ്രായശ്ചിത്തമായി അറവ് (ദമ്) നടത്തുകയാണു പരിഹാരമാർഗ്ഗം. അതല്ല, മിനായിൽ നിന്നു തിരിച്ചെത്തി മക്കയിൽ ചെന്നു നടത്തുന്ന ഹജ്ജിന്റെ ഫർളായ ത്വവാഫാണു താങ്കളുദ്ദേശിച്ചതെങ്കിൽ അതിന് ഇഫാളത്തിന്റെ ത്വവാഫ് എന്നാണു പറയുക. ദുൽ ഹിജ്ജഃ 10 നാണ് ഇതു നടത്തിയതെങ്കിൽ ഏറ് അതിനുശേഷം നടത്തിയാലും മതി. ഇനി മേൽ പറഞ്ഞ പ്രകാരം കല്ലേറിന്റെ സമയം കഴിഞ്ഞതിനാൽ അതു വീണ്ടെടുക്കാൻ പറ്റാതെ വന്നാൽ അതൊഴിവാക്കിയതിന്റെ പേരിലുള്ള ദമ് (അറവ്) കൊണ്ടു പരിഹരിക്കുക തന്നെയാണ് ഇവിടെയും മാർഗ്ഗം. മിക്ക ഫിഖ്ഹ് ഗ്രന്ഥങ്ങളിലും ഇതു വിവരിച്ചിട്ടുണ്ട്.

( _മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഒന്നാം ഭാഗം: പേജ്: 116_ )


പ്രായമാകാത്ത മൃഗത്തെ നേർച്ചയാക്കിയാൽ:

ഉള്ഹിയ്യത്തിന്റെ പ്രായമെത്താത്ത ഒരാട്ടിൻ കുട്ടിയെ ഉള്ഹിയ്യത്തറുക്കാൻ നേർച്ചയാക്കുകയും ചില മതപണ്ഡിതന്മാരുടെ നിർദ്ദേശമനുസരിച്ച് അടുത്ത വലിയ പെരുന്നാൾക്ക് അറുക്കാൻ ഒരുങ്ങുകയും ചെയ്തപ്പോൾ മറ്റു ചിലർ അത് പ്രായമെത്തിയിട്ട് അറുത്താൽ മതിയെന്ന് പറയുകയും അതനുസരിച്ച് അതിനെ അറുക്കാതിരിക്കുകയും ചെയ്തു. ഇതിന്റെ മതവിധി എന്ത്?

ഉള്ഹിയ്യത്തിന്റെ പ്രായമെത്താത്തതോ അംഗഭംഗം മുതലായ കാരണങ്ങൾ കൊണ്ട് ഉള്ഹിയ്യത്തിന് പറ്റാത്തതോ ആയ മൃഗങ്ങളെ ഉള്ഹിയ്യത്തറുക്കാൻ നേർച്ചയാക്കിയാൽ അതിനടുത്തു വരുന്ന വലിയ പെരുന്നാൾക്കോ അയ്യാമുത്തശ്രീഖിന്റെ ദിവസങ്ങളിലോ (ദുൽഹിജ്ജ 11, 12, 13 എന്നീ ദിവസങ്ങൾ) തന്നെ അതിനെ അറുക്കേണ്ടതും പിന്തിക്കാൻ പാടില്ലാത്തതുമാണ്. തുഹ്ഫ: 9-351-55 നോക്കുക. ലോകാവസാനം ജനങ്ങൾ വിഡ്ഢികളെ നേതാക്കളായി സ്വീകരിക്കുകയും അവർ വിവരമില്ലാതെ ഫത്'വാ ചെയ്യുകയാൽ അവർ സ്വമേധയാ വഴിപിഴക്കുകയും മറ്റുള്ളവരെ വഴി പിഴപ്പിക്കുകയും ചെയ്യുമെന്ന റസൂലി(സ)ന്റെ പ്രവചനത്തിന്റെ പുലർച്ചയാണെന്നേ പ്രസ്തുത ആട്ടിൻകുട്ടിയെ പ്രായമെത്തിയാൽ അറുത്താൽ മതിയെന്ന് ഫത്'വ നൽകുകയും അതനുസരിച്ച് അറുക്കാതിരിക്കുകയും ചെയ്തവരെപ്പറ്റി പറയാനുള്ളൂ.

( _താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ.കെ. സദഖത്തുല്ല മൗലവി(റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്‌: 215_)


പുള്ളിയുള്ള മൃഗത്തെ ഉള്ഹിയ്യത്ത് അറുക്കാമോ

പ്രസവിക്കുമ്പോൾ തന്നെ പുള്ളിയുള്ള മൃഗങ്ങളെ ഉള്ഹിയ്യത്ത് അറുക്കുന്നതിന് വിരോധമുണ്ടോ?

ചോദ്യത്തിൽ പറഞ്ഞ പുള്ളി, മൃഗങ്ങൾക്ക് ഐബ് ആയി എണ്ണാവുന്നതല്ല. അതുകൊണ്ട് അവയെ ഉള്ഹിയ്യത്ത് അറുക്കാവുന്നതാണ്. പക്ഷേ, ഒറ്റവർണ്ണമുള്ളതാണ് അത്യുത്തമം (തുഹ്ഫ: 9-350).

( _താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ.കെ. സദഖത്തുല്ല മൗലവി(റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്‌: 164_)


ഗർഭിണി മൃഗം ന്യൂനതയോ?

ഉടമസ്ഥന്റെ തൃപ്തിയില്ലാതെ ഗർഭിണിയായ മൃഗത്തെ സക്കാത്തായി പിടിക്കരുതെന്നും അവർ തൃപ്തിപ്പെട്ടു നല്കുകയാണെങ്കിൽ പറ്റുമെന്നും നല്ലതാണെന്നും കാണുന്നു. പ്രത്യേകം തീറ്റ കൊടുത്ത് വളർത്തുന്ന മൃഗത്തെപ്പോലെത്തന്നെ ഇതിനും മുന്തിയ സ്ഥാനവും വിലയും ഉള്ളതുകൊണ്ട് ഇതിനെ പിടിക്കുമ്പോൾ ഉടമസ്ഥന് വിഷമകരമാകുമെന്നതാണ് ഇതിനു കാരണം പറയുന്നത്. എന്നാൽ ഇവിടെ മുന്തിയതും നല്ലതുമായി ഗണിക്കുന്ന ഗർഭിണിയായ മൃഗം ഉളുഹിയ്യത്തിന് പറ്റില്ലെന്ന് പറഞ്ഞതിന്റെ കാരണമെന്ത്?

അറക്കപ്പെടുന്ന മൃഗത്തിന്റെ മാംസമാണ് ഉള്ഹിയ്യത്തിന് ലക്ഷ്യമാക്കുന്നത്. ഗർഭിണിയുടെ മാംസം താഴ്ന്നതും ജനങ്ങൾ വെറുക്കുന്നതുമാണല്ലോ. ഇതുകൊണ്ടാണു ഗർഭിണിയെ ഉള്ഹിയ്യത്തിന് പറ്റില്ലെന്നും ന്യൂനതയാണെന്നും പറഞ്ഞത്. സകാത്തിൽ മാംസമെന്നോ മറ്റോ ഉപാധികളില്ലാതെ മൃഗത്തിൽ നിന്നുണ്ടാകുന്ന നേട്ടങ്ങളാണു ലക്ഷ്യം. വില കൂടുതലാവുക പോലുള്ള നേട്ടങ്ങൾ ഗർഭിണിയിൽ അധികമാണെന്നു വ്യക്തമാണല്ലോ. അപ്പോൾ രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. തുഹ്ഫ: 3-227.

(മൗലാനാ നജീബ് ഉസ്താദിൻ്റെ ഫത്'വാ സമാഹാരമായ പ്രശ്നോത്തരം: ഭാഗം 3 പേജ് 116)


ഉള്‌ഹിയ്യത്തിൽ രണ്ടും നാലും ഷെയർ പറ്റില്ലേ?

രണ്ടാൾ ചേർന്ന് ഒരു മാടിനെ ഉള്‌ഹിയ്യത്തറക്കാൻ പാടില്ലെന്ന് ചിലർ പ്രചരിപ്പിക്കുന്നു. അപ്പോൾ മൂന്നര വിഹിതമായി മാറുമെന്നാണ്‌ അവർ തടസ്സം പറയുന്നത്‌. അത്‌ പോലെ നാലാൾ ചേർന്ന് ഒരു മാടിനെ അറക്കുമ്പോളും ഓരോരുത്തരുടെയും ഷെയർ ഒന്നേമുക്കാൽ വീതമാകുന്നത്‌ കൊണ്ട്‌ അതും പറ്റില്ലെന്നാണ്‌ ഇവരുടെ വാദം. ശരിയെന്താണ്‌? ഇതിൽ കുഴപ്പമുണ്ടോ?

മാടും ഒട്ടകവും ഏഴു പേരെ തൊട്ട്‌ മതിയാകുമെന്ന് ഫുഖഹാഅ്  പറഞ്ഞതിന്റെ ഉദ്ദേശ്യം ഏഴിൽ കൂടുതൽ പേർ അതിൽ ഷെയറായാൽ പറ്റില്ലെന്നാണ്‌. അതായത്‌ ഒരാളുടെ ഷെയർ ഏഴിലൊന്നിനെക്കാൾ ചുരുങ്ങാവതല്ലെന്ന്. തുഹ്ഫ: 9-349. അല്ലാതെ ഏഴിൽ ഒന്നോ അതിന്റെ ആവൃത്തികളോ മാത്രമേ ഷെയറായി പരിഗണിക്കപ്പെടുകയുള്ളൂവെന്നല്ല. രണ്ടാൾ ചേർന്ന് ഒരു മാടിനെ അറക്കുമ്പോൾ അതിൽ രണ്ടു പേരുടെയും ഷെയർ പകുതി വീതമാണ്‌. നാലു പേർ ചേർന്നറക്കുമ്പോൾ ഓരോ ഷെയർ നാലിൽ ഒന്ന് വീതമാണ്‌. അല്ലാതെ ഓരോ ബലിമൃഗത്തെയും ഏഴിൽ ഒന്നായി വീതം വെക്കപ്പെടണമെന്നല്ല. ഒരു മാടിന്റെ ഏഴിൽ ഒന്ന് ഒരാളുടെ ഉള്‌ഹിയ്യത്തായി മതിയാവുകയും സാധുവാകുകയും ചെയ്യുമ്പോൾ അതിന്റെ രണ്ടിൽ ഒന്നും നാലിൽ ഒന്നും ഏതായാലും ഉള്‌ഹിയ്യത്തായി സാധുവാകുന്നതാണ്‌. 

(മൗലാനാ നജീബ്‌ ഉസ്താദിൻ്റെ ചോദ്യോത്തരം പംക്തി, നുസ്രത്തുൽ അനാം മാസിക. 2012 നവംബർ)


നേർച്ച ഉള്ഹിയ്യത്തിൽ നിന്ന് ഭക്ഷിക്കൽ:

ഒരാൾ ഉള്ഹിയ്യത്തു നേർച്ചയാക്കിയാൽ അയാൾക്കോ അയാളുടെ ഭാര്യക്കോ മക്കൾക്കോ പിതാവിനോ മാതാവിനോ അതിൽ നിന്നു ഭക്ഷിക്കാമോ? ഉദ്ധരണി സഹിതം മറുപടി തരുമോ?

നേർച്ചയാക്കിയ ആൾക്കോ അയാൾ ചെലവുകൊടുക്കൽ നിർബന്ധമായ ഭാര്യ, മക്കൾ, മാതാപിതാക്കൾ പോലുള്ളവർക്കോ നേർച്ച ഉള്ഹിയ്യത്തിൽ നിന്ന് അൽപം പോലും ഭക്ഷിക്കൽ അനുവദനീയമല്ല. അയാൾ ചെലവു കൊടുക്കൽ നിർബന്ധമില്ലാത്ത വലിയ മക്കൾക്കോ മാതാപിതാക്കൾക്കോ തിന്നാവുന്നതുമാണ്. ബാജൂരി 2-306.

(മൗലാനാ നജീബ് ഉസ്താദിൻ്റെ ഫത്'വാ സമാഹാരമായ പ്രശ്നോത്തരം: ഭാഗം 3, പേജ്: 23)


പൂച്ചരോമം നജസാണോ?

 

രണ്ടു ഖുല്ലത്തില്‍ അധികം വെള്ളമുള്ള ഒരു കിണറ്റില്‍ പൂച്ച ചാടി. അതിന്‍റെ രോമം കൊഴിഞ്ഞുവീഴുകയും ചെയ്തു. അതില്‍ നിന്ന് കോരി എടുക്കുന്ന ബക്കറ്റിലെ വെള്ളത്തില്‍ രോമമുണ്ടായാല്‍ ആ വെള്ളം ഉപയോഗിക്കാന്‍ പറ്റുമോ? ജീവനുള്ള പൂച്ചയുടെ ശരീരത്തില്‍ നിന്നു പിരിഞ്ഞ രോമത്തിന്‍റെ വിധിയെന്ത്?


ഭക്ഷിക്കപ്പെടാത്ത പൂച്ച പോലത്തെ ജീവികളുടെ രോമം നജസാണ്. ജീവനുള്ളപ്പോള്‍ പിരിഞ്ഞു പോന്നതാണെങ്കിലും നജസ് തന്നെയാണ്. ബക്കറ്റില്‍ കോരിയെടുക്കുന്ന കുറഞ്ഞ (രണ്ട് ഖുല്ലത്തില്‍ കുറഞ്ഞ) വെള്ളത്തില്‍ കുറഞ്ഞ രോമം(രണ്ടോ മൂന്നോ) ഉണ്ടായാല്‍ അതു നായ, പന്നി ഇവയുടേതല്ലെങ്കില്‍ വിടുതിയുണ്ട്. തുഹ്ഫ 1- 96. കോരിയെടുത്ത ബക്കറ്റിലെ വെള്ളത്തില്‍ അതില്‍കൂടുതല്‍ രോമമുണ്ടായാല്‍ ആ വെള്ളം ഉപയോഗിക്കാന്‍ പറ്റുകയില്ല.


(നുസ്റത്തുല്‍ അനാം മാസിക 1993 ഏപ്രില്‍)


വളര്‍ത്തുപൂച്ചയെ വിറ്റു കാശു വാങ്ങാമോ? കാശ് വാങ്ങിയാല്‍ അത് എന്തു ചെയ്യും?

 

എലിയെ തടയുക പോലുള്ള ഉപകാരമുള്ള പൂച്ചയെ വില്‍ക്കാവുന്നതാണ്. അതു സാധുവാകും. തുഹ്ഫ: 4- 238. സാധുവായ കച്ചവടത്തില്‍ ലഭിച്ച വില- കാഷ് വാങ്ങാമെന്നു പറയേണ്ടതില്ലല്ലോ. കാഷ് ഉടമസ്ഥന്‍ ഉപയോഗിക്കുക തന്നെ.


(നുസ്റത്തുല്‍ അനാം മാസിക 1993 ആഗസ്റ്റ്)

Wednesday 28 July 2021

ഉറുമ്പിനെ തീയിട്ടു കൊല്ലൽ അനുവദനീയമാണോ? ഇസ്ലാമിക വിധി എന്ത്


തീയിട്ടു കൊല്ലലല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ലെങ്കിൽ തീയിട്ടു കൊല്ലാം. അല്ലെങ്കിൽ അനുവദനീയമല്ല. (തുഹ്ഫ 9/383)



അലി അഷ്ക്കർ - 9526765555

ബാർബർ ഷോപ്പിലോ മറ്റോ വെച്ച് വെട്ടുന്ന മുടിയെ കുഴിച്ചുമൂടൽ നിർബന്ധമാണോ

 

തലയിൽ നിന്നും നീക്കം ചെയ്യപ്പെടുന്ന മുടി കുഴിച്ചുമൂടൽ പുരുഷന്മാർക്ക് സുന്നത്തും സ്ത്രീകൾക്ക് നിർബന്ധവുമാണ്. (മുഗ്‌നി 2/32- ബുജൈരിമി 2/208)



അലി അഷ്ക്കർ - 9526765555

പല്ലിയെ കൊല്ലുന്നതിനു എന്തങ്കിലും പുണ്യമുണ്ടോ അങ്ങനെ പറഞ്ഞു കേൾക്കുന്നു

 

കൊല്ലുന്നതിനു പുണ്യമുണ്ട്. ഒറ്റയടിക്ക് പല്ലിയെ കൊന്നാൽ 100 നന്മയും രണ്ടാമത്തെ അടിക്ക് കൊന്നാൽ അതിന്റെ താഴെ പ്രതിഫലവും മൂന്നാമത്തേതിൽ അതിന്റെ താഴെയുമായി പ്രതിഫലം ലഭിക്കും. (നിഹായ 8/155)




അലി അഷ്ക്കർ - 9526765555

കക്കൂസിൽ വെച്ച് തുമ്മിയാൽ "الْحَمْدُ لِلَّهِ" എന്ന് പറയണോ

 

കക്കൂസിൽ വെച്ച് തുമ്മിയാൽ "الْحَمْدُ لِلَّهِ" എന്ന് നാവ് അനക്കാതെ ഹൃദയം കൊണ്ട് പറയണം. (നിഹായ 1/141, തുഹ്ഫ 1/170)



അലി അഷ്ക്കർ - 9526765555

കൊതുകിനേയും മൂട്ടയേയും കൊല്ലൽ അനുവദനീയമാണോ

 

കൊതുക്, മൂട്ട, പേൻ, കടന്നൽ, തേൾ, പാമ്പ്, കറുപ്പും വെളുപ്പും നിറമുള്ള കാക്ക, പരുന്ത്, എലി, അക്രമകാരികളായ പിടിമൃഗങ്ങൾ എന്നിവയെല്ലാം കൊല്ലൽ സുന്നത്താണ്. (മുഗ്‌നി 6/151, തുഹ്ഫ 9/381)



അലി അഷ്ക്കർ - 9526765555

സംഗീത ചികിത്സ നടത്തുന്നതിന്റെ ഇസ്ലാമിക വിധി എന്ത്

 

നീതിമാന്മാരായ  രണ്ട് ഡോക്ടര്‍മാര്‍ ഒരു വ്യക്തിയുടെ രോഗത്തിന് സംഗീത ചികിത്സയല്ലാതെ പ്രതിവിധിയില്ലെന്നു പറഞ്ഞാല്‍ ആ ചികിത്സ നടത്തുന്നത് കൊണ്ട് കുഴപ്പമില്ല, അനുവദനീയമാണ്. (നിഹായ 8/297)



അലി അഷ്ക്കർ - 9526765555

മുലപ്പാലൊഴിച്ച ചായ കുടിച്ചാല്‍ മുലകുടി ബന്ധം സ്ഥിരപ്പെടുമോ

 

മുലപ്പാല്‍ ഏതെങ്കിലും ഒരു വസ്തുവുമായി കൂടിച്ചേരുകയും പാലിന്റെ നിറം, മണം, രുചി എന്നിവയില്‍ ഏതെങ്കിലും ഒരു വിശേഷണം അവശേഷിക്കുകയും രണ്ട് വയസ്സിന് താഴെയുള്ള കുട്ടി അഞ്ച് പ്രാവശ്യമായി അതുപയോഗിക്കുക വഴി മുലകുടി ബന്ധം സ്ഥിരപ്പെടുന്നതാണ്. (ഇആനത്ത് 3/330,ഖൽയൂബി 4/64)




അലി അഷ്ക്കർ - 9526765555

കാഫിറായ വ്യക്തിക്ക് വേണ്ടി ദുആ ചെയ്യൽ അനുവദനീയമാണോ

 

കാഫിറിന് *أخْرَوِيّْ* (പാരത്രികമായ) കാര്യങ്ങള്‍ക്കു വേണ്ടി ദുആ ചെയ്യല്‍ ഹറാമാണ്. അതേസമയം ഹിദായത്തിനും ആരോഗ്യം പോലുള്ള ദുന്‍യവിയായ കാര്യങ്ങള്‍ക്കും ദുആ ചെയ്യല്‍ അനുവദനീയമാണ്.(തുഹ്ഫ 3/142 - 2/88)

 


അലി അഷ്ക്കർ - 9526765555

ലോട്ടറി അനുവദനീയമാണോ

 

അല്ല!ഹറാമാണ്. ഒരേ സമയം ലാഭ നഷ്ടങ്ങള്‍ക്ക് സാധ്യതയുള്ള ലോട്ടറി ഇടപാട് ഇസ്ലാം നിഷിദ്ധമാക്കിയ ഖിമാറി(ചൂതാട്ടം)ന്റെ ആധുനിക രൂപമാണ്. (തഫ്സീർ റാസി 6/400, ശർവാനി 10/217) 



അലി അഷ്ക്കർ - 9526765555

നമ്മുടെ നാടുകളിൽ രോഗികൾക്കും ഗർഭിണികൾക്കും പിഞ്ഞാണം എഴുതി കൊടുക്കുന്ന ഒരു സമ്പ്രദായം ഉണ്ട് അതിന് വല്ല അടിസ്ഥാനവും ഉണ്ടോ

 

ഉണ്ട്. ഇമാം സുയൂഥി (റ) ഇതേകുറിച്ച് രേഖപ്പെടുത്തുന്നതു കാണുക : 'ഒരു പാത്രത്തില്‍ ഖുര്‍ആന്‍ എഴുതുകയും പിന്നീട് അതു കഴുകി രോഗിയെ കുടിപ്പിക്കുകയും ചെയ്യുന്ന രീതിയെ സംബന്ധിച്ച് ഹസനുല്‍ ബസ്വരി, മുജാഹിദ്, അബൂഖിലാബ, ഔസാഈ തുടങ്ങയവര്‍ വിരോധമില്ലെന്നു പറഞ്ഞതായി ഇമാം നവവി ശറഹുല്‍ മുഹദ്ദബില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ അഭിപ്രായം തന്നെയാണ് നമ്മുടെ മദ്ഹബിന്‍റെ വീക്ഷണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.  (അല്‍ ഇത്ഖാന്‍ 4/166)

ﻣﺴﺄﻟﺔ ﻗﺎﻝ اﻟﻨﻮﻭﻱ ﻓﻲ ﺷﺮﺡ اﻟﻤﻬﺬﺏ ﻟﻮ ﻛﺘﺐ اﻟﻘﺮﺁﻥ ﻓﻲ ﺇﻧﺎء ﺛﻢ ﻏﺴﻠﻪ ﻭﺳﻘﺎﻩ اﻟﻤﺮﻳﺾ ﻓﻘﺎﻝ اﻟﺤﺴﻦ اﻟﺒﺼﺮﻱ ﻭﻣﺠﺎﻫﺪ ﻭﺃﺑﻮ ﻗﻼﺑﺔ ﻭاﻷﻭﺯاﻋﻲ: ﻻ ﺑﺄﺱ ﺑﻪ ﻭﻛﺮﻫﻪ اﻟﻨﺨﻌﻲ ﻗﺎﻝ ﻭﻣﻘﺘﻀﻰ ﻣﺬﻫﺒﻨﺎ ﺃﻧﻪ ﻻ ﺑﺄﺱ به.( الإتقان: ٤/١٦٦)




അലി അഷ്ക്കർ - 9526765555

തന്റെ സമുദായം 73 വിഭാഗമാകുമെന്ന് നബി (സ) പറഞ്ഞത് കൃത്യമായ എണ്ണം ഉദ്ദേശിച്ചാണോ

 

അല്ല. നബി തങ്ങളുടെ സമുദായത്തിൽ ഏതെങ്കിലും ഒരു കാലത്ത് 73 സംഘങ്ങളുണ്ടാവും എന്നാണുദ്ദേശ്യം. (തഫ്സീർ റാസി: 22/184 നോക്കുക) 

 المراد ستفترق أمتي في حال ما وليس فيه دلالة على افتراقها في سائر الأحوال لا يجوز أن يزيد وينقص. ( تفسير الرازي : ٢٢/١٨٤)



അലി അഷ്ക്കർ - 9526765555

പഴയ മുസ്വ് ഹഫ് കിണറ്റിലിടുന്ന ഒരു സമ്പ്രദായം ചിലയിടങ്ങളിൽ കാണാറുണ്ട്. ഇതിന്റെ ഇസ്ലാമിക വീക്ഷണം എന്താണ്

 

പഴയതോ പുതിയതോ ആയ ഏത് മുസ്വ് ഹഫും കിണറ്റിലിടുന്നത് ശരിയല്ല. ഉപയോഗിക്കാൻ പറ്റാത്ത മുസ്വ് ഹഫുകളോ മുസ്വ് ഹഫ് കഷ്ണങ്ങളോ കഴുകി അതിലെ എഴുത്തുകൾ മായിച്ചു കളയുകയും കഴുകിയ വെള്ളം നിസാരമാക്കി നിലത്തൊഴിക്കാതെ ശ്രദ്ധിക്കുകയുമാണ് വേണ്ടത്. മുസ്വ് ഹഫിന്റെ പവിത്രത കാത്ത് സൂക്ഷിക്കുന്നതിനായി അതിനെ കരിച്ച് കളയുകയും ചെയ്യാം. കരിച്ച ചാരം നിസാരമാക്കാതെ നോക്കണം. (തുഹ്ഫ & ശർവാനി : 1/155)

ويكره حرق ما كتب عليه إلا لغرض نحو صيانة ومنه تحريق عثمان - رضي الله عنه - للمصاحف والغسل أولى منه على الأوجه.(تحفة المحتاج : ١/١٥٥)

(قوله: إلا لغرض نحو صيانة) أي فلا يكره بل قد يجب إذا تعين طريقا لصونه، وينبغي أن يأتي مثل ذلك في جلد المصحف أيضا ع ش (قوله: والغسل أولى منه) أي إذا تيسر ولم يخش وقوع الغسالة على الأرض وإلا فالتحريق أولى بجيرمي عبارة البصري.( حاشية الشرواني : ١/١٥٥)



അലി അഷ്ക്കർ - 9526765555

സ്വഹാബത്തിന്റെ കൂട്ടത്തിൽ അലി (റ) വിനു മാത്രമെന്താണ് " കർറമല്ലാഹു വജ്ഹഹു" എന്ന് പറയുന്നത്

 

അലി (റ) തീരെ ബിംബത്തിന് സുജൂദ് ചെയ്തിട്ടില്ല എന്നതാണ് അതിലുള്ള യുക്തി. തീരെ ബിംബത്തിന്  സുജൂദ് ചെയ്തിട്ടില്ല എന്ന പ്രത്യേകത അബൂബക്കർ സിദ്ധീഖ് (റ) വിനും ഉണ്ട്. അത് കൊണ്ട് "كرم الله وجهه" എന്നത് സിദ്ദിഖ് (റ) വിനും യോജിച്ചതാണ്. (ഫതാവൽ ഹദീസിയ്യ : പേജ് 41)

 وسئل رضي الله عنه: عن { حكمة } استعمال { كرم الله وجهه } في حق علي بن أبي طالب رضي الله عنه { دون غيره عوضاً عن الترضي }؟

فأجاب بقوله: { حكمة ذلك } أن { علياً كرم الله وجهه ورضي عنه لم يسجد لصنم قط} ويشاركه في ذلك أبو بكر الصديق رضي الله عنه وكرم وجهه فإنه لم يسجد لصنم أيضا كما حكي.( فتاوى الحديثية : ٤١)



അലി അഷ്ക്കർ - 9526765555

സ്ത്രീകൾക്ക് താടിരോമം മുളച്ചാൽ അത് നീക്കം ചെയ്യാൻ പറ്റുമോ

 

സ്ത്രീകൾക്ക് തിങ്ങിയതോ അല്ലാത്തതോ ആയ താടിരോമം ഉണ്ടാവൽ അപൂര്‍വ്വമാണെങ്കിലും വന്ന് കഴിഞ്ഞാൽ അവ നീക്കം ചെയ്യൽ സുന്നത്താണ്. (തുഹ്ഫ 1/205)

وكذا المرأة لندرة اللحية لها فضلا عن كثافتها ؛ ولأنه يسن لها نتفها أو حلقها.( تحفة المحتاج : ١/٢٠٥)



അലി അഷ്ക്കർ - 9526765555

സുബ്ഹിന്റെ സമയത്ത് പ്രസവിക്കപ്പെട്ട കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കുമ്പോൾ *'الصلاة خير من النوم'* എന്ന് പറയേണ്ടതുണ്ടോേ

 

ഇല്ല.! പ്രസ്തുത വാചകം പറയൽ സുബ്ഹി നിസ്കാരത്തിന്റെ ബാങ്കിൽ മാത്രമാണ് സുന്നത്തുള്ളത്. (തുഹ്ഫ : 1/468)

     (والتثويب) بالمثلثة (في) كل من أذاني مؤداة وأذان فائتة (الصبح) وهو الصلاة خير من النوم مرتين بعد الحيعلتين للحديث الصحيح فيه من تاب إذا رجع؛ لأنه بمعنى ما قبله فكان به راجعا إلى الدعاء بالصلاة ويكره في غير الصبح.( تحفة المحتاج : ١/٤٦٨)




അലി അഷ്ക്കർ - 9526765555

നിസ്കരിച്ച് കൊണ്ടിരിക്കെ ഉമ്മ വിളിച്ചാൽ നിസ്കാരം മുറിച്ച് ഉമ്മാക്ക് ഉത്തരം നൽകണമെന്ന് പറഞ്ഞു കേട്ടു ശരിയാണോ

 

ഫർള് നിസ്കാരത്തിൽ ഉത്തരം നല്‍കാൻ പാടില്ല ഹറാമാണ്. സുന്നത്ത് നിസ്കാരമാണെങ്കിൽ ഉത്തരം നല്‍കാത്ത പക്ഷം ഉമ്മ കൂടുതൽ വിഷമിക്കുമെങ്കിൽ ഉത്തരം നല്‍കൽ നിർബന്ധമാണ്. എന്നാലും അത് കൊണ്ട് നിസ്കാരം ബാത്വിലാവുകയും ചെയ്യും. (തുഹ്ഫ : 2/139 - മുഗ്നി : 1/415)

ولا تجب إجابة الأبوين في الصلاة، بل تحرم في الفرض وتجوز في النفل، والأولى الإجابة فيه إن شق عليهما عدمها كما بحثه بعض المتأخرين، وتبطل بإجابة أحدهما.( مغني المحتاج : ١/٤١٥)



അലി അഷ്ക്കർ - 9526765555

ഭാര്യ ഭർത്താക്കന്മാർക്ക് തഹജ്ജുദ് നിസ്കാരം ജമാഅത്തായി നിസ്കരിക്കാൻ പറ്റുമോ

 

പറ്റും. ജമാഅത്തായി നിസ്കരിക്കൽ അനുവദനീയമാണ്. എങ്കിലും ഒറ്റക്ക് നിസ്കരിക്കലാണ് ഉത്തമം. (തുഹ്ഫ :2/220)

   (صلاة النفل قسمان قسم لا يسن جماعة) تمييز محول عن نائب الفاعل لا حال لفساد المعنى إذ مقتضاه نفي سنيته حال الجماعة لا الانفراد وهو فاسد بل هو مسنون فيهما، والجائز بلا كراهة هو وقوع الجماعة فيه.( تحفة المحتاج : ٢/٢٢0)




അലി അഷ്ക്കർ - 9526765555

ഭർത്താവിനുവേണ്ടി ഭാര്യ കിടപ്പറയിൽ അണിഞ്ഞൊരുങ്ങി ഭർത്താവിനെ ആകർഷിപ്പിക്കണം എന്നാണല്ലോ. അതുപോലെ ഭർത്താവ് ഭാര്യക്കുവേണ്ടി അണിഞ്ഞൊരുങ്ങേണ്ടതുണ്ടോ

 

ഉണ്ട് ഇബ്നു അബ്ബാസ്  (റ) പറയുന്നു : പുരുഷന്മാരുടെ അതേ അവകാശം സ്ത്രീകൾക്കുമുണ്ട് എന്ന ആയത്തു കാരണം ഞാൻ എന്റെ ഭാര്യക്കു വേണ്ടി അണിഞ്ഞൊരുങ്ങാറുണ്ട് അവൾ എനിക്കു വേണ്ടി അണിഞ്ഞൊരുങ്ങുന്നതു പോലെ  (തുഹ്ഫ 7/216)

        ثم إذا أراد الجماع تغطيا بثوب وقدما قبيله التنظف والتطيب والتقبيل ونحوه مما ينشط له للأمر به

قال ابن عباس في {ولهن مثل الذي عليهن}

[ البقرة: 228]

إني لأحب أن أتزين لزوجتي كما أحب أن تتزين لي لهذه الآية.( تحفة المحتاج : ٧/٢١٦)




അലി അഷ്ക്കർ - 9526765555


തുമ്മിയാൽ "الْحَمْدُ لِلَّهِ" എന്ന് പറയലാണോ കൂടുതൽ പുണ്യം

 

അല്ല. الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ എന്ന് പറയലാണ് പുണ്യം. അതിനേക്കാളും പുണ്യം الحمدُ للَّهِ على كلِّ حالْ  എന്ന് പറയലാണ്. (ഫത്ഹുൽ മുഈൻ : 466)

فإنه يسن له أن يقول عقبه الحمد لله وأفضل منه الحمد لله رب العالمين وأفضل منه الحمد لله على كل حال.( فتح المعين : ٤٦٦)




അലി അഷ്ക്കർ - 9526765555

ആനക്കൊമ്പ് നജസാണോ? അത് കൊണ്ട് ഉണ്ടാക്കുന്ന ചീർപ്പ് ഉപയോഗിക്കാമോ? ആ ചീർപ്പ് കീശയിലിട്ടു നിസ്കരിച്ചാൽ നിസ്കാരം സ്വഹീആകുമോ

 

ആനക്കൊമ്പ് നജസാണ്. എന്നാലും അത് കൊണ്ട് ഉണ്ടാക്കുന്ന ചീർപ്പ് ഉപയോഗിക്കൽ അനുവദനിയമാണ്. തലമുടിയിലോ താടിയിലോ ആനക്കൊമ്പിന്റെ ചീർപ്പ് നനവില്ലാതെ ഉപയോഗിക്കൽ കറാഹത്തോടു കൂടി അനുവദനീയമാണ്. മറ്റൊരു നജസും ഇങ്ങനെ ഉപയോഗിക്കാൻ പറ്റില്ല. അതേസമയം നിസ്കരിക്കുന്നവന്റെ ശരീരം, വസ്ത്രം, സ്ഥലം എന്നിവ ശുദ്ധിയായിരിക്കൽ നിർബന്ധമായത് കൊണ്ട് അത് കീശയിലിട്ട് നിസ്കരിച്ചാൽ നിസ്കാരം ബാത്വിലാകുന്നതാണ്. (ശർവാനി : 3/31)

وحاصله حرمة استعمال نجس غير العاج لغير حاجة مطلقا سواء كان في البدن أو الثوب أو الشعر وسواء كان هناك رطوبة أو لا وكذا استعمال جزء الآدمي وحرمة استعمال العاج مع الرطوبة وكراهته بدونها قال ع ش قوله: مشط عاج إلخ وهو أنياب فيلة وينبغي جواز حمله لقصد استعماله عند الاحتياج إليه ومعلوم أن محل ذلك في غير الصلاة ونحوها، أما فيهما فلا يجوز لوجوب اجتناب النجاسة فيهما في البدن والثوب والمكان.(  حاشية الشرواني : ٣/٣١)



അലി അഷ്ക്കർ - 9526765555

ഖബറിന് മുകളിൽ ചവിട്ടുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്

 

കറാഹത്താണ്. അതേസമയം സിയാറത്ത് ചെയ്യുവാനും മറ്റും ആവശ്യങ്ങൾക്ക് മറ്റു ഖബറിലേക്ക് നീങ്ങുമ്പോൾ ചവിട്ടേണ്ട ആവശ്യം വന്നാൽ ചവിട്ടാം. അപ്പോൾ കറാഹത്തുമില്ല. (ഫത്ഹുൽ മുഈൻ : 155)

وكره وطئ عليه أي على قبر مسلم ولو مهدرا قبل بلاء.إلا لضرورة كأن لم يصل لقبر ميته بدونه.( فتح المعين : ١٥٥)




അലി അഷ്ക്കർ - 9526765555

നിസ്കരിക്കുമ്പോൾ മുമ്പിൽ മറ ഉണ്ടാവണമെന്ന് പറഞ്ഞു കേട്ടു ശരിയാണോ

 

അതെ ശരിയാണ്! നിസ്കരിക്കുമ്പോൾ മുമ്പിൽ ചുമര്, തൂൺ, നാട്ടിവെച്ച വടി, എന്നിവയിലേതെങ്കിലും ഒന്നിലേക്ക് തിരിഞ്ഞ് നിസ്കരിക്കലും അല്ലെങ്കിൽ മുസ്വല്ല വിരിക്കുകയോ വീതിയിലോ നീളത്തിലോ ഒരു വര വരച്ച് നിസ്കരിക്കലും സുന്നത്താണ്. മുകളിൽ പറഞ്ഞ മറയുടെ ഉയരം ഒരു മുഴത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തിനേക്കാൾ കുറയാതിരിക്കലും നിസ്കരിക്കുന്നവന്റെയും മറയുടെയും ഇടയിൽ മൂന്ന് മുഴത്തേക്കാൾ കൂടാതിരിക്കുകയും വേണം. (ഫത്ഹുൽ മുഈൻ : 79)

وندب لمصل توجه لنحو جدار أو عمود من كل شاخص طول ارتفاعه ثلثا ذراع فأكثر وما بينه وبين عقب المصلي ثلاثة أذرع فأقل

ثم إن عجز عنه ف لنحو عصا مغروزة كمتاع ف إن لم يجده ندب بسط مصلى كسجادة

ثم إن عجز عنه خط أمامه خطا في ثلاثة أذرع عرضا أو طولا وهو أولى.( فتح المعين : ٧٩)




അലി അഷ്ക്കർ - 9526765555


ആർത്തവ രക്തം ഏതെല്ലാം നിറങ്ങളിൽ പുറപ്പെടാം

 

കറുപ്പ്, ചുവപ്പ്, മഞ്ഞ, തവിട്ട് എന്നീ നിറങ്ങളിൽ പുറപ്പെടാം. (തുഹ്ഫ 1/399-400)

فلو رأت خمسة أسود، ثم أحمر حكمنا على الأحمر أيضا أنه حيض ثم إن انقطع قبل خمسة عشر استمر الحكم وإلا فالحيض الأسود فقط،...... (والصفرة والكدرة حيض في الأصح) لشمول الأذى في الآية لهما.( تحفة المحتاج : ١\٣٩٩ - ٤٠٠)



അലി അഷ്ക്കർ - 9526765555

നിസ്കാരം മുറിക്കണോ വേണ്ടയോ എന്ന് കരുതിയാൽ നിസ്കാരം ബാത്വിലാകുമെന്ന് കേട്ടു ശരിയാണോ? നോമ്പും അങ്ങനെ തന്നെയാണോ

 

ഫർളാവട്ടെ സുന്നത്താവട്ടെ നിസ്കാരം മുറിക്കണോ വേണ്ടയോ എന്ന് കരുതലോടുകൂടി അവന്റെ നിസ്കാരം ബാത്വിലാകുന്നതാണ്. അതേസമയം നോമ്പ്, ഇഅ്തികാഫ്, ഹജ്ജ്, വുളൂഅ് ഇവയിലൊന്നും പ്രസ്തുത കരുതൽ കൊണ്ട് അവ ബാത്വിലാവുകയില്ല. കാരണം നിസ്കാരം മറ്റുള്ളവയേക്കാളും കുടുസ്സായ, കുറഞ്ഞ സമയമേ ഉള്ളൂ. (ഫത്ഹുൽ മുഈൻ: 90 & ഇആനത്ത് :1/247)

تبطل الصلاة فرضها ونفلها لا صوم واعتكاف بنية قطعها وتعليقه بحصول شيء ولو محالا عاديا

وتردد فيه أي القطع.( فتح المعين : ٩٠)

(قوله: تبطل الصلاة) أي ولو كانت جنازة أو سجدة تلاوة أو شكر

(قوله: فرضها) بدل من الصلاة

(قوله: لا صوم واعتكاف) أي لا يبطل صوم واعتكاف بما ذكره، ومثلهما الوضوء والنسك

والفرق أن الصلاة أضيق بابا من الأربعة.(إعانة الطالبين : ١/٢٤٧)




അലി അഷ്ക്കർ - 9526765555

ആദ്യമായി ഹജ്ജ് ചെയ്ത മനുഷ്യൻ ആദം നബിയാണോ

 

അതെ! ആദം നബിയാണ് ആദ്യമായി ഹജ്ജ് ചെയ്ത മനുഷ്യൻ. ഇന്ത്യയിൽ നിന്ന് നടന്നു പോയി 40 പ്രാവശ്യം ആദം നബി ഹജ്ജ് ചെയ്തിട്ടുണ്ട്. (മുഗ്നി : 2/206)

وقال صاحب التعجيز: إن أول من حج آدم - عليه الصلاة والسلام - وإنه حج أربعين سنة من الهند ماشيا.( مغني المحتاج : ٢/٢٠٦)





അലി അഷ്ക്കർ - 9526765555

ഖബർ മയ്യിത്തിനോട് സംസാരിക്കുമെന്ന് കേട്ടു ശരിയാണോ

 

അതെ ശരിയാണ്! മയ്യിത്തിനെ ഖബറിൽ വെക്കുമ്പോൾ ആ ഖബർ മയ്യിത്തിനോട്  " ഓ മനുഷ്യാ! എന്റെ ഇടുക്കം , ഇരുട്ട് , ഏകാന്തത , പുഴുക്കൾ എന്നിവയെല്ലാം നിനക്ക് മുന്നറിയിപ്പായി വന്നില്ലെയോ.. എന്നിട്ടും നീ എന്താണ് ഒരുക്കി വെച്ചത്, എന്താണ് എന്നേ വഞ്ചിച്ചത്" എന്ന് ചോദിക്കുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. (ഇഹ് യ : 4/498) 

قال رسول الله صلى الله عليه وسلم يقول القبر للميت حين يوضع فيه ويحك يا ابن آدم ما غرك بي ألم تعلم أني بيت الفتنة وبيت الظلمة وبيت الوحدة وبيت الدود ما غرك بي إذ كنت تمر بي فذاذا.( إحياء علوم الدين : ٤/٤٩٨)




അലി അഷ്ക്കർ - 9526765555

നമ്മുടെ മക്കൾക്ക് നാം ആദ്യം എന്താണ് പഠിപ്പിച്ചു കൊടുക്കേണ്ടത്

 

വകതിരിവ് എത്തിയ കുട്ടിക്ക് നിസ്കാരത്തെ കുറിച്ച് പഠിപ്പിക്കുന്നതിനേക്കാളും ആദ്യം! 'നമ്മുടെ നബിയുടെ (സ്വ) പേര് മുഹമ്മദ് എന്നും, മുഹമ്മദ് നബി മക്കയിലാണ് ജനിച്ചതെന്നും, മദീനയിൽ മരണപ്പെട്ടു എന്നും, അവിടെ തന്നെ മറവ് ചെയ്യപ്പെട്ടു എന്നും' പഠിപ്പിച്ചു കൊടുക്കൽ മാതാപിതാക്കൾക്ക് നിർബന്ധമാണ്. (ഫത്ഹുൽ മുഈൻ : 07)

അല്ലാഹു നമ്മുടെ മക്കളെ സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തട്ടേ.!

وأول واجب حتى على الأمر بالصلاة كما قالوا على الآباء ثم على مر من تعليمه أي المميز أن نبينا محمدا ص بعث بمكة وولد بها ودفن بالمدينة ومات بها.( فتح المعين : ٠٧)

          *اللهم اجعل أولادنا من الصالحين...!





അലി അഷ്ക്കർ - 9526765555

മരണപ്പെട്ടവരുടെ റൂഹ് മുമ്പ് മരണപ്പെട്ടവരുടെ റൂഹുകളുമായി ആശയവിനിമയം നടത്തുമെന്ന് ഒരു പ്രഭാഷണത്തിൽ കേട്ടു ശരിയാണോ

 

അതെ ശരിയാണ്.! മരണപ്പെട്ടുപോയ മുഅ്മിനീങ്ങളുടെ റൂഹുകൾ പുതുതായി അവിടെ എത്തുന്ന റൂഹിനോട് നാട്ടിലെ കാര്യങ്ങളും വിശേഷങ്ങളും അന്വേഷിക്കും. സൽകർമ്മങ്ങൾ ചെയ്യുന്നു എന്ന് കേട്ടാൽ അവർ സന്തോഷിക്കുകയും. മറിച്ചാണെങ്കിൽ ദുഖിക്കുകയും ചെയ്യുന്നതാണ്. (തദ്കിറ :1/230)

അല്ലാഹു നമ്മുടെയും കുടുംബത്തിന്റെയും റൂഹുകളേ ഇത്തരം റൂഹുകളിൽ ഉൾപ്പെടുത്തട്ടെ.!

باب ما جاء في تلاقي الأرواح في السماء* *والسؤال عن أهل الأرض وفي عرض الأعمال

ابن المبارك عن أبي أيوب الأنصاري رضي الله عنه قال: إذا قبضت نفس المؤمن تلقاها أهل الرحمة من عباد الله تعالى كما يتلقون البشير في الدنيا،* *فيقبلون عليه يسألونه فيقول بعضهم لبعض: انظروا أخاكم حتى يستريح، فإنه كان في كرب شديد قال: فيقبلون عليه فيسألونه: ما فعل فلان؟ ما فعلت فلانة هل تزوجت؟ فإذا سألوه عن الرجل قد مات قبله فيقول: إنه هلك فيقولون: إنا الله وإنا إليه راجعون

ذهب به إلى أمه الهاوية فبئست الأم وبئست المربية قال: فتعرض عليهم أعماله فإن رأوا حسنا* *فرحوا واستبشروا وقالوا: اللهم هذه نعمتك على عبدك فأتمها

وإن رأوا شرا قالوا: اللهم راجع بعبدك.( التذكرة بأحوال الموتى... : ١/٢٣٠)

اللهم اجعل أرواحنا وأرواح أهلينا ممن تلاقي الأرواح في السماء





അലി അഷ്ക്കർ - 9526765555

ജീവികളെ അറവ് നടത്തി മാംസക്കച്ചവടം നടത്തി ജീവിത വൃത്തിയായി സ്വീകരിച്ചു കിട്ടുന്ന വേതനവും സമ്പാദ്യവും കറാഹത്താണെന്ന് കേട്ടു ശരിയാണോ

 

അതെ ശരിയാണ്! നജസുമായി കലർന്ന ജോലിയിൽ ലഭിക്കുന്ന സമ്പാദ്യവും അവരുടെ ഭക്ഷണം കഴിക്കലും കറാഹത്താണ്. (തുഹ്ഫ : 9/389)

(وما كسب بمخامرة نجس كحجامة وكنس مكروه) للحر

(ويسن) للحر (أن لا يأكله) بل يكره له أكله.(تحفة المحتاج : ٩/٣٨٩)




അലി അഷ്ക്കർ - 9526765555

Tuesday 27 July 2021

ജ്യേഷ്ഠന്റെ മകന് അനിയന്റെ മകളെ വിവാഹം കഴിക്കാൻ പറ്റുമോ

 

അതെ കഴിക്കാം. എങ്കിലും ഇത്ര അടുത്ത കുടുംബത്തിൽ നിന്ന് വിവാഹം കഴിക്കൽ നല്ലതല്ല. കാരണം വികാരം കുറയുകയും അതുകാരണം അവർക്ക് ജനിക്കുന്ന കുട്ടി മെലിഞ്ഞവരാവുകയും ചെയ്യുന്നതാണ്. അന്യ സ്ത്രീയെ വിവാഹം കഴിക്കുന്നതിനേക്കാളും  നല്ലത് അകന്ന ബന്ധത്തിലുള്ള സ്ത്രീയാണ്. (ഫത്ഹുൽ മുഈൻ : 344)

وقرابة بعيدة عنه ممن في نسبه أولى من قرابة قريبة وأجنبية لضعف الشهوة في القريبة فيجئ الولد نحيفا

والقريبة من هي في أول درجات العمومة والخؤولة

والأجنبية أولى من القرابة القريبة.( فتح المعين : ٣٤٤)



അലി അഷ്ക്കർ - 9526765555

റൂഹിനെ പിടിക്കാൻ വരുമ്പോൾ മലക്ക് ആ വ്യക്തിയോട് സലാം പറയുമെന്ന് കേട്ടു! അതിന് വല്ല അടിസ്ഥാനവും ഉണ്ടോ

 

ഉണ്ട്.! മുഅ്മിനായ വ്യക്തിയാണെങ്കിൽ അദ്ദേഹത്തോട് മലക്കുൽ മൗത് സലാം പറയുകയും അല്ലാഹു താങ്കള്‍ക്ക് സലാം പറഞ്ഞിട്ടുണ്ടെന്ന് പറയുകയും ചെയ്യുന്നതാണ്. (തദ്കിറ : 1/221)

അല്ലാഹു അത്തരം ആളുകളിൽ നമ്മെയും കുടുംബത്തേയും ഉൾപ്പെടുത്തട്ടേ.

وقال ابن مسعود: إذا جاء ملك الموت ليقبض روح المؤمن قال: ربك يقرئك السلام

*وعن البراء بن عازب في قوله: {تحيتهم يوم يلقونه سلام}

*فيسلم ملك الموت على المؤمن عند قبض روحه، لا يقبض روحه حتى يسلم عليه.( التذكرة بأحوال الموتى. : ١/٢٢١)

*أللهم اجعلنا وأهلنا من المؤمنين الذين يسلم عليهم ملك الموت




അലി അഷ്ക്കർ - 9526765555

കളവ് പറയൽ ഹറാമാണല്ലോ. എന്നാൽ ചില സാഹചര്യങ്ങളിൽ കളവ് പറയാം എന്ന് കേട്ടു അത് ശരിയാണോ? ഏതാണ് ആ സാഹചര്യം

 

അതെ ശരിയാണ്. കൊള്ളയടിക്കാൻ വരുന്ന അക്രമി ധനത്തെ കുറിച്ച് ചോദിച്ചാലോ  ഒളിഞ്ഞിരിക്കുന്ന വ്യക്തിയെ കൊല്ലാൻ വരുന്ന അക്രമി അയാളെ കുറിച്ച് ചോദിച്ചാലോ കളവ് പറയൽ നിർബന്ധമാണ്. (ഫത്ഹുൽ മുഈൻ : 338)

الكذب حرام وقد يجب: كما إذا سأل ظالم عن وديعة يريد أخذها فيجب إنكارها وإن كذب وله الحلف عليه مع التورية وإذا لم ينكرها ولم يمتنع من إعلامه بها جهده ضمن

وكذا لو رأى معصوما اختفى من ظالم يريد قتله.( فتح المعين : ٣٣٨)




അലി അഷ്ക്കർ - 9526765555

മരണപ്പെട്ട ഉടനെ കെണുപ്പുകൾ മടക്കി നിവർത്തുന്നത് കാണാം ഇത് എന്തിനാണ് ചെയ്യുന്നത് ? അതിന്റെ രൂപം എങ്ങനെയാണ് ? നിവർത്തുമ്പോൾ എണ്ണ ഉപയോഗിക്കാൻ പറ്റുമോ

 

മരണപ്പെട്ട ഉടനെ കെണുപ്പുകൾ മടക്കി നിവർത്തുന്നത് കുളിപ്പിക്കലും കഫൻ ചെയ്യലും എളുപ്പമാകാൻ വേണ്ടിയാണ്. കൈകൾ തോളിലേക്കും കാലുകൾ തുടയിലേക്കും കാലും തുടയും വയറ്റിലേക്കും മടക്കി നിവർത്തിയാണ് ഇത് ചെയ്യേണ്ടത്. ഇതിന് എണ്ണയുടെ ആവശ്യം വന്നാൽ അത് ഉപയോഗിക്കാവുന്നതാണ്. (തുഹ്ഫ & ശർവാനി : 3/95-96)

(ولينت) أصابعه و (مفاصله) عقب زهوق روحه بأن يرد ساعده لعضده وساقه لفخذه وهو لبطنه ثم يردها*ليسهل غسله لبقاء الحرارة حينئذ.( تحفة المحتاج : ٣/١٩٥)

(قوله: بأن يرد ساعده إلخ) ولو احتاج في تليين ذلك إلى شيء من الدهن فلا بأس حكاه المصنف عن الشيخ أبي حامد والمحاملي وغيرهما.( حاشية الشرواني : ٣/٩٥)

(قوله: لبقاء الحرارة حينئذ) أي حين زهوق الروح وعقبه فإذا لينت المفاصل حينئذ لانت وإلا فلا يمكن تليينها بعد ذلك مغني ونهاية قول المتن.( حاشية الشرواني : ٣/٩٦)




അലി അഷ്ക്കർ - 9526765555

അസ്റാഈൽ മനുഷ്യന് മുന്നറിയിപ്പ് നൽകുമെന്ന് കേട്ടു ശരിയാണോ

 

അതെ ശരിയാണ്! ഒരിക്കൽ ഒരു പ്രവാചകൻ മലക്കുൽ മൗതിനോട് ചോദിച്ചു. താങ്കളുടെ വരവ് ജാഗ്രതയോടെ കാത്തിരിക്കാൻ താങ്കൾ വല്ല മുന്നറിയിപ്പ് ദൂതന്മാരേയും ആളുകളിലേക്ക് അയക്കാറുണ്ടോ ? അപ്പോൾ അദ്ദേഹം പറഞ്ഞു. അല്ലാഹുവാണ് സത്യം! എനിക്ക് ധാരാളം ദൂതന്മാരുണ്ട്. രോഗങ്ങൾ , നര , വാർദ്ധക്യം , കേൾവീക്കുറവ്  , കാഴ്ചക്കുറവ് , തുടങ്ങിയവയൊക്കെ എന്റെ ദൂതന്മാരാണ്. (തദ്കിറ : 1/199)

ورد في الخبر: أن بعض الأنبياء عليهم السلام قال لملك الموت عليه السلام: أمالك رسول تقدمه بين يديك ليكون الناس على حذر منك؟ قال: نعم لي والله رسل كثيرة من الإعلال والأمراض والشيب والهموم وتغير السمع والبصر.( التذكرة : ١/١٩٩)



അലി അഷ്ക്കർ - 9526765555

മരണപ്പെടുമ്പോൾ താൻ സ്വർഗത്തിലേക്കോ , നരകത്തിലേക്കോ എന്ന് മനുഷ്യൻ അറിയുമെന്ന് പറഞ്ഞു കേട്ടു ശരിയാണോ

 

അതെ ശരിയാണ്! നബി തങ്ങൾ (സ്വ) പറയുന്നു : "നരകത്തിലേയോ സ്വർഗത്തിലേയോ തന്റെ ഇരിപ്പിടം കാണാതെ നിങ്ങളിലൊരാളും ദുനിയാവിൽ നിന്ന് മരിച്ചു പോവുകയില്ല" (ഇഹ് യാ: 4/464)

وقد قال النبي صلى الله عليه وسلم :لن يخرج أحدكم من الدنيا حتى يعلم أين مصيرة وحتى يرى مقعده من الجنة أو النار[ أخرجه ابن أبي الدنيا].( إحياء علوم الدين : ٤/٤٦٤)



അലി അഷ്ക്കർ - 9526765555

മരണപ്പെട്ട വ്യക്തിയുടെ രണ്ട് കണ്ണുകൾ അടച്ചുകൊടുക്കുന്നത് കാണാം എന്തിനാണത് ? അന്ധനായ വ്യക്തിയാണെങ്കിലും അടക്കേണ്ടതുണ്ടോ

 

മരണപ്പെട്ട വ്യക്തിയുടെ കണ്ണ് തുറന്നിരിക്കും. അപ്പോൾ കാണുന്നവർക്ക് മോശം തോന്നലുണ്ടാക്കും എന്റെ റൂഹ് എവിടേക്കാണ് കൊണ്ട് പോകുന്നതെന്ന് മയ്യിത്ത് നോക്കി നിൽക്കും. അടച്ചു കൊടുത്തില്ലെങ്കിൽ കണ്ണ് തുറന്നു തന്നെയായിരിക്കും. ആ ഒരു രൂപം ഇല്ലാതാക്കാനുമാണ് രണ്ട് കണ്ണുകൾ അടച്ചു കൊടുക്കുന്നത്. അവൻ അന്ധനാണെങ്കിലും കണ്ണ് അടച്ചു കൊടുക്കൽ സുന്നത്താണ്. (തുഹ്ഫ : 3/95)

(فإذا مات غمض) ندبا لخبر مسلم «أنه - صلى الله عليه وسلم - فعله بأبي سلمة لما شق بصره» - بفتح الشين وضم الراء - أي شخص - بفتح أوليه - ثم قال «إن الروح إذا قبض تبعه البصر» ولئلا يقبح منظره فيساء به الظن ويسن حينئذ بسم الله وعلى ملة رسول الله

- صلى الله عليه وسلم - (تنبيه) يحتمل أن المراد من قوله تبعه البصر أن القوة الباصرة تذهب عقب خروج الروح فحينئذ تجمد العين ويقبح منظرها ويحتمل أنه يبقى فيه عقب خروجها شيء من حارها الغريزي فيشخص به ناظرا أين يذهب بها ولا بعد في هذا لأن حركته حينئذ قريبة من حركة المذبوح.( تحفة المحتاج : ٣/٩٥)



അലി അഷ്ക്കർ - 9526765555

തന്റെ മരണം അടുത്തു എന്ന് തോന്നുന്നവരും രോഗികളും മരണത്തിന് തയ്യാറെടുപ്പ് നടത്തൽ സുന്നത്താണല്ലോ എന്തൊക്കെയാണത്

 

നഖം വെട്ടുക , ഗുഹ്യരോമം കക്ഷത്തിലെ രോമം എന്നിവ നീക്കുക , മീശ വെട്ടി ശരിയാക്കുക , സുഗന്ധം ഉപയോഗിക്കുക , വൃത്തിയുള്ള വസ്ത്രം ധരിക്കുക  എന്നിവയെല്ലാം സുന്നത്താണ്. (ശർവാനി : 3/94)

قال في المجموع ويستحب له تعهد نفسه بتقليم الظفر وأخذ شعر الشارب والإبط والعانة ويستحب له أيضا الاستياك والاغتسال والطيب ولبس الثياب الطاهرة.( حاشية الشرواني : ٣/٩٤)



അലി അഷ്ക്കർ - 9526765555

ആത്മഹത്യ ചെയ്തവന്റെ മേൽ മയ്യിത്ത് നിസ്കാരം പാടില്ല എന്ന് കേൾക്കുന്നു ശരിയാണോ

 

ആത്മഹത്യ ചെയ്തവനും അല്ലാതെ മരിച്ചവനും നിസ്കാരം, കുളിപ്പിക്കൽ മറ്റു പരിപാലനങ്ങൾ എന്നിവയിൽ ഒരുപോലെയാണ്. കാരണം ആത്മഹത്യ വൻപാപമാണെങ്കിലും അത് കൊണ്ട് ഇസ്ലാമിൽ നിന്ന് പുറത്ത് പോകുന്നില്ല. 'മരണപ്പെട്ട എല്ലാ മുസ്ലിം സ്ത്രീ പുരുഷന്മാരുടെയും മേൽ മയ്യിത്ത് നിസ്കരിക്കൽ നിർബന്ധമാണ്. അവൻ നല്ലവനോ തെമ്മാടിയോ മഹാ പാപിയാണെങ്കിലും ശരി. 'എന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട്. (തുഹ്ഫ : 3/192)

(وقاتل نفسه كغيره في الغسل والصلاة) وغيرهما لخبر «الصلاة واجبة على كل مسلم ومسلمة برا كان أو فاجرا وإن عمل الكبائر» وهو مرسل اعتضد بقول أكثر أهل العلم وخبر مسلم «أنه - صلى الله عليه وسلم - لم يصل على الذي قتل نفسه» أجاب عنه ابن حبان بأنه منسوخ والجمهور بأنه للزجر عن مثل فعله.( تحفة المحتاج : ٣/١٩٢)



അലി അഷ്ക്കർ - 9526765555

വിവാഹം കഴിക്കാനാഗ്രഹിക്കുന്ന സ്ത്രീ പുരുഷന്മാർക്ക് പരസ്പരം ദർശിക്കൽ അനുവദനീയമാണല്ലൊ. ഏതെല്ലാം ഭാഗങ്ങൾ നോക്കാം? സ്ത്രീയുടെ രണ്ട് കൈയ്യും നോക്കാം എന്ന് കേട്ടു ശരിയാണോ

 

പുരുഷൻ സ്ത്രീയുടെ മുഖവും രണ്ടു മുൻകൈയ്യും (ഉൾഭാഗവും പുറം ഭാഗവും), സ്ത്രീ പുരുഷന്റെ ഔറത്ത് അല്ലാത്ത ഭാഗവും നോക്കൽ സുന്നത്താണ്. സ്ത്രീയുടെ മുഖത്തേക്ക് നോക്കിയാൽ സൗന്ദര്യത്തെയും കൈകളിൽ നോക്കിയാൽ ശരീരം മാർദ്ദവമുള്ളതാണോ എന്നും മനസ്സിലാക്കാൻ വേണ്ടിയാണ് അതിനെ പ്രത്യേകം പറഞ്ഞത്. (ഇആനത്ത് : 3/299)

(قوله: ليعرف جمالها) علة لنظره وجهها (قوله: وكفيها) معطوف على وجهها: أي وينظر كفيها

وقوله لعيرف خصوبة بدنها: علة له، والخصوبة النعومة

وفي الخطيب، والحكمة في الاقتصار على الوجه والكفين أن في الوجه ما يستدل به على الجمال، وفي اليدين ما يستدل به على خصب البدن.( إعانة الطالبين : ٣/٢٩٩)

(سن نظره إليها) للأمر به في الخبر الصحيح

( ولا ينظر) من الحرة (غير الوجه والكفين) من رءوس الأصابع إلى الكوع ظهرا وبطنا بلا مس شيء منهما لدلالة الوجه على الجمال والكفين على خصب البدن.(تحفة المحتاج : ٧/١٩١)




അലി അഷ്ക്കർ - 9526765555

ആർത്തവ - പ്രസവ രക്തത്തിൽ നിന്ന് ശുദ്ധിയായതിന്റെ അടയാളം എന്താണ്

 

പഞ്ഞി പോലെയുള്ള വെളുത്ത വസ്തുക്കൾ യോനീമുഖത്ത് വെച്ച് എടുത്തു നോക്കിയാൽ രക്തവർണ്ണം കാണാതിരിക്കലാണ് ശുദ്ധിയായതിന്റെ ലക്ഷണം. (തുഹ്ഫ : 1/412)

والفرق بينهما أن النقاء شرطه أن تخرج القطنة بيضاء نقية والفترة تخرج معها ملوثة،( تحفة المحتاج : ١/٤١٢)



അലി അഷ്ക്കർ - 9526765555

ഏറ്റവും ശ്രേഷ്ടമാക്കപ്പെട്ട വെള്ളം സംസം വെള്ളമാണോ ഹൌളുൽ കൌസർ വെള്ളമാണോ

 

വെള്ളത്തിൽ ഏറ്റവും ശ്രേഷ്ടമായത് മുത്ത് നബി തങ്ങളുടെ (സ്വ) വിരലിന്നിടയിൽ നിന്ന് പ്രവഹിച്ച വെള്ളത്തിന്നാണ്. അത് കഴിഞ്ഞാൽ സംസം വെള്ളത്തിനും മൂന്നാമത് ഹൌളുൽ കൗസറിനുമാണ്. പിന്നെ മിസ്റിലെ നൈൽ നദിയിലെ വെള്ളത്തിനുമാണ്. (ഇആനത്ത് : 2/358)

(قوله: أفضل المياه) أي ما عدا الماء الذي نبع من بين أصابع النبي - صلى الله عليه وسلم -، أما هو، فهو أفضل من ماء زمزم.

والحاصل أفضل المياه على الإطلاق: ما نبع من بين أصابعه الشريفة، ثم ماء زمزم، ثم ماء الكوثر، ثم نيل مصر، ثم باقي الأنهر.( إعانة الطالبين: ٢/٣٥٨)



അലി അഷ്ക്കർ - 9526765555

മദ്യപാനിക്ക് 4 ജീവികളുടെ സ്വഭാവമുണ്ടാകുമെന്ന് പറഞ്ഞു കേട്ടു ശരിയാണോ? ഏതാണ് ആ നാല് ജീവികൾ? ഏതാണ് ആ സ്വഭാവം? എന്താണതിന്റെ കാരണം

 

മയിൽ , കുരങ്ങ് , സിംഹം , പന്നി എന്നിവയാണ് ആ ജീവികൾ. ആദം നബി മുന്തിരിച്ചെടി കൃഷി ചെയ്തപ്പോൾ ഇബ് ലീസ് അതിന്നടിയിൽ പ്രസ്തുത ജീവികളുടെ രക്തം കൊണ്ട് വന്നു ഒഴിച്ചു. ഈ രക്തം കുടിച്ചു മുന്തിരിച്ചെടി തഴച്ചു വളർന്നു. ഇത് കൊണ്ടാണ് മദ്യപാനിക്ക് ഈ 4 ജീവികളുടെ സ്വഭാവമുണ്ടായത്. മയിലിന്റെ ആട്ടവും കുരങ്ങിന്റെ കളിയും ചാട്ടവും  സിംഹത്തിന്റെ ധൈര്യവും  പന്നിയുടെ ഉറക്കവുമാണ് ആ സ്വഭാവങ്ങൾ. ഈ സംഭവം 'ഹയാത്തുൽ ഹയവാൻ' എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നുണ്ട്  2/122)

حكي أن آدم لما غرس الكرمة، جاء إبليس فذبح عليها طاوسا، فشربت دمه فلما طلعت أوراقها، ذبح عليها قردا فشربت دمه، فلما طلعت ثمرتها ذبح عليها أسدا فشربت دمه، فلما انتهت ثمرتها ذبح عليها خنزيرا فشربت دمه، فلهذا شارب الخمر تعتريه هذه الأوصاف الأربعة، وذلك أنه أول ما يشربها وتدب في أعضائه، يزهو لونه ويحسن كما يحسن الطاوس فإذا جاءت مبادي السكر لعب وصفق ورقص، كما يفعل القرد فإذا قوي سكره جاءت الصفة الأسدية، فيعبث ويعربد ويهذي بما لا فائدة فيه ثم يتقعص كما يتقعص الخنزير، ويطلب النوم وتنحل عراقوته.( حياة الحيوان: ٢/١٢٢)

  


അലി അഷ്ക്കർ - 9526765555

വെള്ളിയാഴ്ച രാവ്, പകൽ, ആശൂറാ ദിവസം പോലുള്ള ശ്രേഷ്ടനാളുകളിൽ മരിക്കുന്നതു കൊണ്ട് വല്ല പുണ്യവുമുണ്ടോ ? ഉണ്ടെങ്കിൽ നല്ലവരല്ലാത്ത ദുഷ്കർമ്മികൾക്കും ലഭിക്കുമോ

 

ഉണ്ട്. ശ്രേഷ്ടദിനങ്ങളിൽ മരണപ്പെടുന്നത് അല്ലാഹുവിന്റെ റഹ്മത്ത് കൂടുതൽ കിട്ടിയെന്നതിന്റെ അടയാളമാണ്. അതുകൊണ്ടു തന്നെ അത്തരം മയ്യിത്തുകളുടെ മേൽ നമസ്കരിക്കലും അവരുടെ സംസ്കരണകർമ്മത്തിനു ഹാജറാകലും പ്രത്യേകം സുന്നത്തുമാണ്.ഈ മയ്യിത്തിന്റെ ബറകത്ത് ലഭിക്കുന്നതിനാണിത്.ഈ സ്ഥാനം സദ് വൃത്തരായി അറിയപ്പെടാത്ത മയ്യിത്തുകൾക്കുമുണ്ട്.(ശർവാനി 3/191)

فرع يتأكد كما في البحر استحباب الصلاة على من مات في الأوقات الفاضلة كيوم عرفة والعيد وعاشوراء ويوم الجمعة وليلتها وحضور دفنه نهاية ومغني قال ع ش ولعل وجه التأكد أن موته في تلك الأوقات علامة على زيادة الرحمة له فيستحب الصلاة عليه تبركا به حيث اختير له الموت في تلك الأوقات وظاهره وإن عرف بغير الصلاح اهـ( حاشية الشرواني : ٣/١٩١)



അലി അഷ്ക്കർ - 9526765555



മയ്യിത്തിനെ കൊണ്ടുവരുന്നതു കാണുമ്പോൾ ചില ആളുകൾ എഴുന്നേറ്റു നിൽക്കുന്നു അത് സുന്നത്താണോ

 

ജനാസ കൊണ്ടുവരുന്നതു കാണുമ്പോൾ കൂടെ പോകാനുദ്ദേശ്യമില്ലാത്തവർ എഴുന്നേറ്റുനിൽക്കാതിരിക്കലാണു സുന്നത്ത്‌. എഴുന്നേറ്റു നിൽക്കൽ കറാഹത്താണ്‌. ജനാസക്കു വേണ്ടി എഴുന്നേറ്റു നിൽക്കാൻ നിർദ്ദേശിച്ചു കൊണ്ടുള്ള ചില ഹദീസുകളെപ്പറ്റി നമ്മുടെ ഇമാം ശാഫിഈ(റ)യും ബഹുഭൂരിപക്ഷം ഇമാമുകളും മറുപടി പറഞ്ഞത്‌, ആ നിർദ്ദേശം ആദ്യകാലത്തായിരുന്നുവെന്നും പിന്നീട്‌ അതു ദുർബലപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നുമാണ്‌.(ശർവാനി : 3/131)

ويكره القيام للجنازة إذا مرت به ولم يرد الذهاب معها كما صرح به في الروضة وجرى عليه ابن المقري خلافا لما جرى عليه المتولي من الاستحباب قال في المجموع قال البندنيجي* *يستحب لمن مرت به جنازة أن يدعو لها ويثني عليها إذا كانت أهلا لذلك وأن يقول: سبحان الحي الذي لا يموت أو سبحان الملك القدوس وروي عن أنس أنه - صلى الله عليه وسلم - قال «من رأى جنازة فقال الله أكبر صدق الله ورسوله هذا ما وعدنا الله ورسوله اللهم زدنا إيمانا وتسليما كتب له عشرون حسنة» مغني زاد النهاية وأجاب الشافعي والجمهور عن الأحاديث بأن الأمر بالقيام فيها منسوخ اهـ.( حاشية الشرواني: ٣/١٣١)



ദുൻയവിയ്യായ നേട്ടങ്ങൾ ലഭിക്കാൻ വേണ്ടി സൽകർമ്മങ്ങൾ ചെയ്താൽ (ഉദാ: ദാരിദ്ര്യത്തെ തടയാൻ സൂറ: വാഖിഅ: പാരായണം ) അതിനു പ്രതിഫലം ലഭിക്കുമോ

 

പുണ്യ കർമ്മങ്ങളുടെ പ്രതിഫലം  മുഴുവനും നഷ്ടപ്പെടുത്തുന്ന ലോകമാന്യം പോലുള്ളതല്ലാത്ത  ഭൗതിക നേട്ടങ്ങൾ കർമ്മങ്ങളോടൊപ്പം ഉദ്ദേശിച്ചാൽ അതിന്റെ പ്രതിഫലം മുഴുവനായും നഷ്ടപ്പെടുകയില്ല.പുണ്യ കർമ്മവിചാരത്തിന്റെ തോതനുസരിച്ച് അതിനു പ്രതിഫലം ലഭിക്കും.(തുഹ്ഫ : 1/196)

إن قصد العبادة يثاب عليه بقدره، وإن انضم له غيره مما عدا الرياء.( تحفة المحتاج : ١/١٩٦)



അലി അഷ്ക്കർ - 9526765555

ചില ആളുകൾ നിസ്കാരത്തിൽ കൈ കെട്ടുന്നത് ഇടതു ഭാഗത്ത് വെക്കുന്നതായി കാണാം ഇത് ശരിയാണോ

 

അതെ ശരിയാണ്. നിസ്കാരത്തിൽ രണ്ട് കൈകളും പൊക്കിളിന്റെ മുകളിലും നെഞ്ചിന്റെ താഴെയുമായി ഇടതു ഭാഗത്തേക്ക് അൽപ്പം ചെരിച്ചു കൊണ്ട് വെക്കലാണ് സുന്നത്ത്. കാരണം മനുഷ്യന്റെ ഏറ്റവും സ്രേഷ്ടമാക്കപ്പെട്ട അവയവമാകുന്ന ഹൃദയം ഇടതു ഭാഗത്താണ്.(ഇആനത്ത് : 1/158)

وسن وضع الكفين

(قوله: تحت صدره وفوق سرته) أي مائلا إلى جهة يساره، لأن القلب فيها

والحكمة في وضعهما كذلك أن يكونا على أشرف الأعضاء، وهو القلب، لحفظ الإيمان فيه، فإن من احتفظ على شئ جمع يديه عليه.( إعانة الطالبين : ١/١٥٨)



അലി അഷ്ക്കർ - 9526765555

ഒരു മയ്യിത്തിന്റെ മേൽ ബാധ്യതയുണ്ടായിരുന്ന അഞ്ച് നോമ്പുകൾ മറ്റുള്ളവർ വീട്ടുമ്പോൾ അഞ്ച് ദിവസം തന്നെ നോൽക്കേണ്ടതുണ്ടോ? അതോ അഞ്ച് പേർ ഒരു ദിവസം നോറ്റാലും മതിയാകുമോ


മതിയാകും. പലവിധത്തിൽ ബാദ്ധ്യതപ്പെട്ട ഒരാളുടെ ഹജ്ജ് പലരും ചേർന്ന് ഒരു കൊല്ലം നിർവഹിച്ചാൽ മതിയാകുമല്ലോ. ഇത് പോലെ മയ്യിത്തിന്റെ മേൽ ബാദ്ധ്യതപ്പെട്ട അഞ്ച് നോമ്പുകളും അഞ്ച് പേർ ഒരേ ദിവസം നോറ്റു വീട്ടാവുന്നതാണ്.(തുഹ്ഫ :3/438)

        (ولو صام أجنبي) على هذا (بإذن) الميت بأن يكون أوصاه به أو بإذن (الولي) ولو سفيها فيما يظهر؛ لأنه أهل للعبادة (صح) ولو بأجرة كالحج.( تحفة المحتاج : ٣/٤٣٨)



അലി അഷ്ക്കർ - 9526765555


സംസം വെള്ളം കുടിക്കുമ്പോൾ പ്രത്യേകം വല്ലതും ചൊല്ലെണ്ടതുണ്ടോ.? ചിലർ നിന്നും ചിലർ ഇരുന്നും ആണ് കുടിച്ചു കാണുന്നത്. എങ്ങനെയാണ് വേണ്ടത്.? തത്സമയം ഖിബ് ലക്ക് തിരിയെണ്ടതുണ്ടോ

 

സംസം കുടിക്കാൻ ഉദ്ദേശിക്കുമ്പോൾ ഖിബ്ലക്ക്  മുന്നിട്ട് ഇരുന്നു കുടിക്കുന്നതാണ് സുന്നത്ത്.

اللهم انه بلغني ان رسولك محمد صلى الله عليه وسلم قال. ماء زمزم لما شرب له اللهم اني اشربه لكذا اللهم فافعل لي ذلك بفضلك

(അല്ലാഹുവേ, നിന്റെ തിരുദൂതർ മുഹമ്മദ്‌ മുസ്തഫ (സ്വ) സംസം വെള്ളം എന്താവശ്യത്തിനു വേണ്ടി കുടിക്കുന്നുവോ അതിനു ഫലപ്രദം ആണെന്ന് പ്രസ്താവിച്ചതായി എനിക്ക് എത്തിയിട്ടുണ്ട്. ഞാൻ ഇന്ന ആവശ്യത്തിനു വേണ്ടി ഇതാ സംസം കുടിക്കുന്നു. നിന്റെ ഔദാര്യം കൊണ്ട് അക്കാര്യം എനിക്ക് നിറവേറ്റി തരണേ)

എന്ന് പ്രാർഥിച്ചു കൊണ്ട് ബിസ്മി ചൊല്ലി ഇടക്ക് ശ്വാസം വിട്ട്, മൂന്ന് ഇറക്കുകൾ ആയി  ആണ് സംസം കുടിക്കേണ്ടത്.അതാണ്‌ സുന്നത്ത്. വയറു നിറയെ കുടിക്കലും സുന്നത്താണ്.(തുഹ്ഫ : 4/144)

ويسن عند إرادة شربه الاستقبال والجلوس وقيامه - صلى الله عليه وسلم - لبيان الجواز ثم اللهم إنه بلغني أن رسولك محمدا - صلى الله عليه وسلم - قال «ماء زمزم لما شرب له اللهم إني أشربه لكذا اللهم فافعل لي ذلك بفضلك ثم يسمي الله تعالى ويشربه ويتنفس ثلاثا وأن يتضلع منه» أي: يمتلئ.( تحفة المحتاج : ٤/١٤٤)



അലി അഷ്ക്കർ - 9526765555


ഒരാൾ നമസ്‌കാരത്തിൽ മൂന്ന് തവണ തുടർച്ചയായി ചൊറിഞ്ഞാൽ നമസ്‌കാരം ബാത്വിലാകുമോ

 

നമസ്‌കാരത്തിൽ ഒരു പ്രവൃത്തി മൂന്ന് പ്രാവശ്യം തുടർച്ചയായി കൊണ്ടുവന്നാൽ നമസ്‌കാരം ബാത്വിലാകുന്നതാണ്‌. എന്നാൽ കൈപ്പടം അനങ്ങാതെ ചൊറിയുന്നതിന്‌ വേണ്ടി വിരലുകൾ മാത്രം പല പ്രാവശ്യം തുടർച്ചയായി അനങ്ങുന്നത്‌ കൊണ്ട്‌ നമസ്‌കാരം ബാത്വിലാകുന്നതല്ല. എങ്കിലും അത്‌ കറാഹത്താണ്‌. അപ്രകാരം തന്നെ സഹിക്കവയ്യാത്ത ചൊറി കാരണം കൈപ്പടം തന്നെ അനക്കാതെ നിവൃത്തിയില്ലെന്ന് വന്നാൽ അതനക്കുന്നത്‌ കൊണ്ടും നമസ്‌കാരം ബാത്വിലാകുന്നതല്ല. (ഫത്‌ഹുൽ മുഈൻ പേജ്‌:91)

لا تبطل بحركات خفيفة وإن كثرت وتوالت بل تكره كتحريك أصبع أو أصابع في حك أو سبحة مع قرار كفه.وخرج بالأصابع الكف فتحريكها ثلاثا ولاء مبطل إلا أن يكون به جرب لا يصبر معه عادة على عدم الحك فلا تبطل للضرورة.( فتح المعين : ٩١)



അലി അഷ്ക്കർ - 9526765555

മനുഷ്യരുടെ റൂഹ് പിടിക്കുന്നത് അസ്റാഈൽ (അ) ആണല്ലോ! എന്നാൽ ഇതര ജീവികളുടെ ആത്മാവിനെ പിടിക്കുന്നത് ആരാണ് പ്രസ്തുത മലക്കു തന്നെയാണോ

 

എല്ലാ ജീവികളുടെ ആത്മാവിനെ പിടിക്കുന്നതും മലക്കുൽമൗത്‌ അസ്റാഈൽ (അ) തന്നെയാണെന്നാണ്‌ ഹദീസുകളും മറ്റും അറിയിക്കുന്നത്‌. പല ഇമാമുകളും അങ്ങനെ വ്യക്തമാക്കിയിട്ടുമുണ്ട്‌. (ഫതാവൽ ഹദീസിയ്യഃ : 1/3)

وسئل رضي الله عنه: هل ملك الموت يقبض أرواح الحيوانات كلها؟ أو ما يقبض إلا أرواح بني آدم فقط

 فأجاب أعاد الله علينا من بركات علومه: الذي دلت عليه الأحاديث أن ملك الموت يقبض أرواح جميع الحيوانات من بني آدم وغيرهم.(الفتاوى الحديثة: ١/٣)



അലി അഷ്ക്കർ - 9526765555

മയ്യിത്തു കട്ടിൽ പലവിധമാണല്ലോ ഇപ്പോളുള്ളത്. മയ്യിത്തു പള്ളിയിൽ കൊണ്ടുവന്നുവച്ചു നമസ്കരിക്കാൻ വേണ്ടി കട്ടിലിന്റെ മൂടി തുറന്നു വയ്ക്കുന്നു. ഇങ്ങനെ ചെയ്യേണ്ടതുണ്ടോ

 

പള്ളിയിൽ വച്ചു മയ്യത്ത് നിസ്കരിക്കുമ്പോൾ കട്ടിലിന്റെ മൂടി എങ്ങനെയും മാറ്റിവക്കേണ്ടതില്ല. ആ മൂടി കുറ്റിയിട്ട് ബന്തു ചെയ്താൽ പോലും. അതേ സമയം , പള്ളിയല്ലാത്ത സ്ഥലത്താവുമ്പോൾ പ്രസ്തുത മൂടി ആണിയിട്ട് ബന്തു ചെയ്താൽ നമസ്കാരം സാധുവാകുന്നതല്ല. കയറുകൊണ്ടോ മറ്റോ ബന്തു ചെയ്താൽ കുഴപ്പമില്ല. വെറുതെ മൂടിവെച്ചതാണെങ്കിൽ എങ്ങനെയും കുഴപ്പമില്ല. (ജമൽ : 2/180)

وحاصل المعتمد في غطاء النعش أنه لا يضر في المسجد مطلقا وإن سمر وفي غيره لا يضر إلا إن سمر فلا يضر الربط بالحزام اهـ.( حاشية الجمل : ٢/١٨٠)



അലി അഷ്ക്കർ - 9526765555

വിവാഹ സദ്യ കൊടുക്കൽ സുന്നത്താണല്ലോ അതിന്റെ സമയം എപ്പോഴാണ്

 

വിവാഹവുമായി ബന്ധപ്പെട്ട് സദ്യ  (الوَلِيمَةْ) കൊടുക്കൽ ശക്തമായ സുന്നത്താണ്. അതിന് നബി തങ്ങളുടെ (സ്വ) വാക്കും പ്രവര്‍ത്തിയും തെളിവാണ്. എന്നാൽ ഈ സുന്നത്ത് കാര്യബോധമുള്ള ഭർത്താവിന് മാത്രം ബാധകമാണ്. ഭാര്യക്കില്ല. 

കാര്യബോധമില്ലെങ്കിൽ അവന്റെ പിതാവ് അല്ലെങ്കിൽ പിതാമഹൻ എന്നിവർക്കാണ് സുന്നത്തിന്റെ ബാധ്യത. ഭാര്യയോ അവളുടെ പിതാവോ ഭർത്താവിന്റെ സമ്മതമില്ലാതെ സദ്യ ഒരുക്കിയാൽ അവന്റെ സുന്നത്തിന്റെ ബാധ്യത വീടുകയില്ല.  നിക്കാഹ് കർമ്മത്തിന് ശേഷമാണ് സദ്യയുടെ സമയം തുടക്കമെങ്കിലും  ഇണയുമായി ബന്ധപ്പെട്ട ശേഷമാണ് ഏറ്റവും ഉത്തമം. (ഇആനത്ത് : 3/407)


الوليمة (قوله: سنة مؤكدة) أي لثبوتها عنه - صلى الله عليه وسلم - قولا وفعلا:  (قوله: للزوج الرشيد) أي عليه: فاللام بمعنى على

وقوله وولي غيره: أي وعلى ولي غير الرشيد من أب أو جد

قال في التحفة: فلو عملها* *غيرهما - أي الزوج والولي: كأبي الزوجة - أو هي عنه، فالذي يتجه أن الزوج إن أذن تأدت السنة عنه فتجب الإجابة إليها وإن لم يأذن فلا. (قوله: ووقتها الأفضل بعد الدخول) عبارة المغني:

(تنبيه) لم يتعرضوا لوقت الوليمة، واستنبط السبكي من كلام البغوي أن وقتها موسع من حين العقد فيدخل وقتها به

والأفضل فعلها بعد الدخول لانه - صلى الله عليه وسلم - لم يولم على نسائه إلا بعد الدخول، فتجب الإجابة إليها من حين العقد وإن خالف الأفضل.( إعانة الطالبين : ٣/٤٠٧)



അലി അഷ്ക്കർ - 9526765555

പ്രസവിച്ച് ഏഴാം ദിവസം പേരിടലാണല്ലോ സുന്നത്ത്. അതിന് മുമ്പ് കുട്ടി മരണപ്പെട്ടാൽ പേരിടേണ്ടതുണ്ടോ

 

അതെ! കുട്ടി മരണപ്പെട്ടാലും പേരിടൽ സുന്നത്താണ്. മാത്രവുമല്ല റൂഹ് ഊതിയ ശേഷം (120 ദിവസത്തിന് ശേഷം) ഉമ്മയുടെ വയറ്റിൽ വെച്ച്  കുട്ടി മരണപ്പെട്ടാലും പേരിടൽ സുന്നത്താണ്. കുട്ടി ആണോ പെണ്ണോ എന്നറിയില്ലെങ്കിൽ  'ത്വൽഹത്, ഹിന്ദ്' പോലെയുള്ള രണ്ട് പേര്‍ക്കും മതിയാവുന്ന പേരാണ് നൽകേണ്ടത്. (ഹാശിയതുൽ ജമൽ: 5/265)

(قوله وأن يسمى فيه) أي وإن مات قبله بل يندب تسمية سقط نفخت فيه الروح فإن لم يعلم له ذكورة ولا أنوثة سمي بما يصلح لهما كطلحة وهند.( حاشية الجمل : ٥/٢٦٥)



അലി അഷ്ക്കർ - 9526765555

അവകാശികളായ എല്ലാ വിഭാഗക്കാർക്കും സക്കാത്ത് വിഹിതം കൊടുക്കൽ നിർബന്ധമുണ്ടോ ? സക്കാത്ത് മുഴുവൻ ഒരു വിഭാഗത്തിലെ ഒരു വ്യക്തിക്ക് കൊടുത്താൽ മതിയാകുമോ ?

 

വിശുദ്ധ ഖുർആൻ 9:60 ൽ  സക്കാത്തിന്റെ അവകാശികളായ 8 വിഭാഗക്കാരെ പറയുന്നുണ്ടല്ലോ. കഠിന ദാരിദ്രമുള്ളവർ, മിതമായ ദാരിദ്രമുള്ളവർ, ഇസ്ലാമിക രാജ്യത്തെ സൗജന്യ സക്കാത്ത് തൊഴിലാളികൾ, നവ മുസ്ലിംകൾ, സ്വതന്ത്രപത്രം എഴുതപ്പെട്ട അടിമകൾ, കടബാധ്യതയുള്ളവർ, സൗജന്യ സേവനംചെയ്യുന്ന യോദ്ധാക്കൾ, യാത്രാമധ്യേ പണം ആവശ്യമായിവന്നവർ എന്നിവരാണ് പ്രസ്തുത എട്ടു വിഭാഗക്കാർ.

ഇസ്ലാമിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിന് വേണ്ടിയായിരുന്നു പുണ്യ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം നവമുസ്‌ലിംകൾക്ക് സക്കാത്ത് കൊടുത്തിരുന്നത്. ഇങ്ങനെ ഒരു ആവശ്യം ഇസ്ലാമിന്റെ ആദ്യകാലത്ത് ഉണ്ടായിരുന്നെങ്കിലും വിശുദ്ധ ഇസ്‌ലാം പരക്കെ പ്രചരിക്കപ്പെട്ടതിനാൽ പിൽക്കാലത്ത് പ്രസ്തുത ആവശ്യം ഇല്ലാതായിട്ടുണ്ട്. ആയതിനാൽ നവമുസ്ലിങ്ങൾ ഇക്കാലത്ത് സക്കാത്തിന്റെ അവകാശികളിൽപെടുന്നില്ല. ബാക്കി 7 വിഭാഗമാണ് ഹനഫീ മദ്ഹബ് അനുസരിച്ച് സക്കാത്തിന്റെ അവകാശികൾ. 

അബ്ദു മനാഫിന്റെ മക്കളിൽപെട്ട ഹാഷിം വംശജർ മാത്രമാണ് പുണ്യ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ കുടുംബം. അവർക്ക് സക്കാത്ത് കൊടുക്കാൻ പാടില്ല. മുത്തലിബ് വംശജർക്ക് നൽകാവുന്നതുമാണ്. 

സക്കാത്ത് നിർബന്ധമുള്ള ആളിന്റെ പിതാവ്, പിതാമഹൻ, മാതാവ്, മാതാമഹി, മക്കൾ, ഭാര്യ എന്നിവർ മുകളിൽ പറഞ്ഞ അവകാശികളിൽപെട്ടവർ ആണെങ്കിലും അവർക്ക് സക്കാത്തിന്റെ ധനം കൊടുക്കാൻ പാടില്ല. ഭാര്യയുടെ മേൽ നിർബന്ധമായ സക്കാത്തിന്റെ ധനം അവളുടെ ഭർത്താവിന് നൽകാൻ പാടില്ലെന്നാണ് ഇമാം അബൂ ഹനീഫ(റ) വീക്ഷണം. 

അവകാശികളായ 7 വിഭാഗക്കാർക്കും സക്കാത്ത് ധനത്തിന്റെ വിഹിതം എത്തിക്കണമെന്നില്ല. മറിച്ച് ഏതെങ്കിലുമൊരു വിഭാഗത്തിന് നൽകിയാൽ മതിയാകും. ഒരു വിഭാഗത്തിലെ ഒരു വ്യക്തിക്ക് മാത്രമായും മൊത്തം സക്കാത്ത് മുതലും നൽകാവുന്നതാണ്. സക്കാത്ത് മുതൽ അവകാശികളായ വ്യക്തികൾക്ക് ഉടമപ്പെടുത്തി കൊടുക്കൽ നിർബന്ധമാണ്. ആയതിനാൽ പള്ളി, മദ്രസ തുടങ്ങിയവയുടെ നിർമ്മാണത്തിനോ നടത്തിപ്പിനോ മറ്റ് പൊതു ആവശ്യങ്ങൾക്കോ  സക്കാത്ത് മുതൽ നൽകാവുന്ന തല്ല. സ്വതന്ത്രപത്രം എഴുതപ്പെട്ട അടിമക്ക് ഉടമപ്പെടുത്തി കൊടുക്കുക എന്നതല്ലാതെ സക്കാത്ത്മുതൽ കൊണ്ട് അടിമയെ വാങ്ങി മോചിപ്പിച്ചാൽ മതിയാകുകയില്ല. 

സാധുജനങ്ങൾക്ക് വ്യാപാരത്തിനുള്ള വസ്തുവകകൾ, അതിനുള്ള വണ്ടികൾ, വാഹനങ്ങൾ, തൊഴിൽ ഉപകരണങ്ങൾ തുടങ്ങിയവ സക്കാത്ത് മുതൽ കൊണ്ട് വാങ്ങിക്കൊടുത്ത് സഹായിച്ചാലും സക്കാത്ത് വീടുന്നതല്ല. സാധു വിവാഹത്തിന് ആവശ്യമായ ആഭരണങ്ങളും മറ്റും വാങ്ങി നൽകിയാലും മതിയാകുകയില്ല.


(അവലംബം: അൽ ജൗഹറതുന്നയ്യിറഃ, അദ്ദുർറുൽ മുഖ്ത്താർ.)

നിസ്കാരത്തിൽ ഫാത്തിഹ വാജിബും ഖിറാഅത്ത് ഫർളും ആണല്ലോ? ഒരാൾ ഫർള് നിസ്കാരത്തിൻ്റെ ആദ്യ രണ്ട് റക്അത്തുകളിൽ രണ്ട് ഫാത്തിഹ വീതം ഓതി. എന്നാൽ നിസ്കാരത്തിന് ഭംഗം വരാതെ ഫർളും വാജിബും കരസ്ഥമാകുമോ?

 

നിസ്കാരത്തിൽ ഖിറാഅത്ത് ഫർള് ആണെന്നതിന്റെ അർത്ഥം  ഫർള് വീടാൻ  ഏതെങ്കിലും ഒരു സൂറത്ത് ഓതിയാൽ മതിയെന്നും അതുകൊണ്ട് നിസ്കാരം സ്വഹീഹ് ആകുമെന്നുമാണ്. ഫാത്തിഹ വാജിബാണെന്നതിൻറെ അർത്ഥം ഫർളായ ഖിറാഅത്ത് ഫാത്തിഹ ഓതി കൊണ്ട് നിർവഹിക്കുക എന്നതാണ്.

ഫാതിഹ ഓതിയ ഉടനെ അതിനോട് ചേർത്തു കൊണ്ട് ഒരു സൂറത്ത് ഓതുക എന്നത് മറ്റൊരു വാജിബാണ്. സൂറത്ത് ഓതുന്നതിനുമുമ്പ് ഫാത്തിഹ ഓതുക എന്നതും വാജിബാണ്. വാജിബുകൾ ഒഴിവാക്കിയാലും നിസ്കാരം സ്വഹീഹാകുമെങ്കിലും കുറ്റക്കാരനാകുന്നതാണ്. ആദ്യത്തെ രണ്ട് റക്അത്തുകളിൽ ഫാത്തിഹ രണ്ട് തവണ ഓതിയാൽ ഫാതിഹ ഓതിയ ഉടനെ ഫാത്തിഹ അല്ലാത്ത മറ്റൊരു സൂറത്ത് ഓതുക എന്ന വാജിബ് നഷ്ടപ്പെടും. ആയതിനാൽ  സഹ് വിന്റെ സുജൂദ് ചെയ്യേണ്ടതാണ്. 


(അവലംബം: അൽ ബഹ്റുർറാഇഖ് 4/166. അൽ ജൗഹറത്തുന്നയ്യിറ 1/301)

ഒരാൾ അയ്യാമുതശ് രീക്കിൻ്റെ ദിവസങ്ങളിൽ നോമ്പ് നേർച്ചയാക്കി നോമ്പ് പിടിച്ചു. പിന്നീട് നോമ്പ് നിരോധിക്കപ്പെട്ട ദിവസമാണന്ന് മനസ്സിലാക്കി നോമ്പുമുറിച്ചു. ഈ നേർച്ച സ്വഹീഹാണോ? മുറിച്ച നോമ്പ് ഖളാഅ് വീട്ടണ്ടതുണ്ടോ?

 

അതെ. പെരുന്നാൾ ദിവസമോ അയ്യാമുത്തശ് രീഖ് ദിവസങ്ങളിലോ നോമ്പനുഷ്ഠിക്കാൻ നേർച്ചയാക്കിയാൽ നേർച്ച സഹീഹാകുന്നതാണ്.  അന്നേദിവസം നോമ്പനുഷ്ഠിക്കാതെ മറ്റൊരു ദിവസം ഖളാഅ് വീട്ടുകയാണ് വേണ്ടത്. ഒരാൾ അന്നേദിവസം തന്നെ നോമ്പനുഷ്ഠിച്ചാൽ നേർച്ച വീടുന്നതാണ്. ഒപ്പം തഹ്രീമിന്റെ കറാഹത്ത് ചെയ്ത കുറ്റവുമുണ്ടാകും.


(അവലംബം: അൽ ഹിദായ പേ. 128, അൽ ബഹ്റുർറാഇഖ് 5/514.)

വിത്ർ നിസ്കാരത്തിൽ ഖുനൂത്ത് ഓതൽ വാജിബാണല്ലോ? എന്നാൽ വിത്ർ നിസ്ക്കാരത്തിലല്ലാതെ ഖുനൂത്ത് ഓതേണ്ട ഏതെങ്കിലും നിസ്കാരമുണ്ടോ?

 

വിത്റ് നിസ്കാരം ഒഴികെ ഖുനൂത്ത് ഓതേണ്ട മറ്റു നിസ്കാരങ്ങൾ ഇല്ല. എന്നാൽ പ്രത്യേക വിപത്തുകൾ ഉണ്ടാകുന്ന സന്ദർഭത്തിൽ നാസിലത്തിന്റെ ഖുനൂത്ത് ഓതണം. സുബ്ഹി നിസ്കാരത്തിൽ മാത്രമാണ് ഈ ഖുനൂത്ത് ഓതേണ്ടത് എന്നും ഉറക്കെ ഓതുന്ന  നിസ്കാരങ്ങളിലൊക്കെ ഓതണമെന്നും അഞ്ച് ഫർള് നിസ്കാരങ്ങളിലും ഈ ഖുനൂത്ത് ഓതണമെന്നും മൂന്ന് അഭിപ്രായങ്ങളുണ്ട്.  ഇതിൽ രണ്ടാമത്തേതാണ് പ്രബലം. അവസാന റക്അത്തിൽ റുകൂഇന്റെ മുമ്പാണോ ശേഷമാണോ ഈ ഖുനൂത്ത് നിർവഹിക്കേണ്ടത് എന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്. ശേഷം ഓതണം എന്നതാണ് പ്രബലം. 


(അവലംബം: അൽ  ബഹ്റുർറാഇഖ്, അൽ ലുബാബ് പേ. 98).

ഹനഫി മദ്ഹബിൽ കുളിയുടെ ഫർളാണല്ലോ വായ കൊപ്ളിക്കലും മൂക്കിൽ വെള്ളം കയറ്റി ചീറ്റലും. എന്നാൽ ഇത് രണ്ടും ഒഴിവാക്കിയ ശാഫി മദ്ഹബ്കാരനായ ഇമാമിനെ തുടർന്ന് നിസ്കരിച്ചാൽ നിസ്കാരം ശരിയാകുമോ?

 

ഹനഫി മദ്ഹബുകാരൻ ഷാഫിഈ മദ്ഹബ് കാരനായ ഇമാമിനെ തുടർന്ന് നിസ്കരിക്കുന്നതിന് മൂന്ന് അവസ്ഥകളുണ്ട്.

ഒന്ന്: ഹനഫി മദ്ഹബ് അനുസരിച്ചുള്ള ശർത്തുകളും ഫർളുകളും പാലിക്കുന്നതിൽ സൂക്ഷ്മത പുലർത്തുന്ന ആളായിരിക്കുക. ഇങ്ങനെയുള്ള ഷാഫിഈ മദ്ഹബ്കാരനായ ഇമാമിനെ തുടർന്ന് നിസ്കരിക്കുന്നതിൽ കറാഹത്തും ഇല്ല.

രണ്ട്: ഹനഫി മദ്ഹബ് അനുസരിച്ചുള്ള ശർത്തുകളും ഫർളുകളും പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന ആളായിരിക്കുക. അഥവാ ഹനഫി മദ്ഹബ് അനുസരിച്ചുള്ള ഏതെങ്കിലും ശർത്വോ ഫർളോ ഇമാം ഉപേക്ഷിച്ചിട്ടുണ്ടെന്ന്  ഹനഫിയായ മഅ്മൂമിന് ഉറപ്പു ഉണ്ടായിരിക്കുക. ഈ അവസരത്തിൽ അയാളെ തുടർന്ന് നിസ്കരിക്കാൻ പാടില്ല. നിസ്കാരം ശരിയാക്കുന്നതല്ല.

മൂന്ന്: ശർത്വുകളും ഫർളുകളും പാലിക്കുന്നതിൽ സൂക്ഷ്മത പുലർത്തുമെന്നോ വീഴ്ചവരുത്തുമെന്നോ ഉറപ്പില്ലാതിരിക്കുക. ഈ സന്ദർഭത്തിൽ തുടർന്ന് നിസ്കരിക്കൽ കറാഹത്താണ്. ചോദ്യത്തിൽ പറഞ്ഞ രൂപം രണ്ടാമത്തെ ഇനത്തിൽ പെടുന്നതാണല്ലോ.

(അവലംബം: അൽ ബഹ്റുർറാഇഖ് 4/79-83)

നിസ്ക്കാരം കളാ ആയി മരണപ്പെട്ടാൽ

 

സമ്പന്നനായ ഒരു മുസ്ലിം കഴിവുള്ളതിനോട് കൂടി ഫർള്, വാജിബ് നിസ്കാരങ്ങൾ ഖളാഅ് ആക്കി അവ ഖളാഅ് വീട്ടുന്നതിന് മുൻപായി അയാൾ മരണപ്പെട്ടു. എന്നാൽ നഷ്ടപ്പെട്ട നിസ്കാരങ്ങൾക്ക്  ഫിദ് യ നൽകേണ്ടതുണ്ടോ. ഉണ്ടങ്കിൽ ആരാണ് നൽകേണ്ടത് എന്താണ് നൽകേണ്ടത് ?


നിസ്കരിക്കാൻ കഴിവുള്ള തോടു കൂടെ ഖളാഅ് ആക്കിയ നിസ്കാരങ്ങൾ മരണം ആസന്നമാകുന്നതുവരെ നിസ്കരിച്ചു വീട്ടിയിട്ടില്ലെങ്കിൽ ഓരോ നിസ്കാരത്തിനെ തൊട്ടും ഫിദ് യ നൽകാൻ വസിയത്ത് ചെയ്യൽ നിർബന്ധമാണ്.

ഒരാളുടെ ഫിത്ത്ർ സക്കാത്ത് പോലെ ഓരോ നിസ്കാരത്തിനും അര സാഅ് ഗോതമ്പ്, ഗോതമ്പ് പൊടി, അത് പാചകം ചെയ്ത് ഉണ്ടാക്കിയ പായസം അല്ലെങ്കിൽ ഒരു സാഅ് ഉണങ്ങിയ കാരക്ക, ഉണക്കമുന്തിരി, ബാർലി എന്നിവയോ അതിൻറെ വിലയോ ആണ് ഫിദ് യയായി നൽകേണ്ടത്. വില നൽകുന്നതാണ് ഉത്തമം.

മരണപ്പെട്ട വ്യക്തിയുടെ അനന്തരസ്വത്തിന്റെ മൂന്നിൽ ഒരു ഭാഗത്തിൽ നിന്നാണ് ഫിദ് യ നൽകേണ്ടത്. അനന്തരാവകാശികളാണ് ഈ ഫിദ് യ നിർവഹിക്കേണ്ടത്. അനന്തരസ്വത്തിൽ മൂന്നിൽ ഒന്നിനേക്കാൾ കൂടുതലാണ് മൊത്തം ഫിദ് യ എങ്കിൽ അനന്തരാവകാശികളുടെ എല്ലാവരുടെയും സമ്മതത്തോടുകൂടെ ബാക്കിയുള്ളതിൽ നിന്ന് എടുത്ത് നൽകാവുന്നതാണ്. അല്ലെങ്കിൽ അവർ ഒരു മിസ്കീനുമായി ധാരണയുണ്ടാക്കുകയും ഫിദ് യയിൽ നിന്ന് ലഭ്യമായത് അയാൾക്ക് കൊടുക്കുകയും ചെയ്യുക. ശേഷം പ്രസ്തുത മിസ്കീൻ കൈപ്പറ്റിയ വസ്തു ദാനമായി മയ്യിത്തിന്റെ അനന്തരാവകാശികൾക്ക് തിരികെ നൽകുകയും അത് വീണ്ടും മയ്യത്തിന്റെ ഫിദ് യ ഇനത്തിൽ പ്രസ്തുത മിസ്കീന് നൽകുകയും ചെയ്യുക. ഫിദ് യ പൂർത്തിയാകുന്നതുവരെ ഈ രീതി ആവർത്തിക്കുക. അനന്തരമായി ഒന്നും ഇല്ലെങ്കിൽ അനന്തരാവകാശികൾ അല്പം സ്വത്ത് കടം വാങ്ങുകയും മിസ്കീനുമായി ധാരണയുണ്ടാക്കി ഇങ്ങനെ ചെയ്യേണ്ടതുമാണ്.

ഫിദ് യ നിർവഹിക്കണമെന്ന് മരണസമയത്ത് വസിയത്ത് ചെയ്തിട്ടില്ലെങ്കിൽ അനന്തരാവകാശികൾക്ക്  അവരുടെ വകയായി മയ്യിത്തിനെ തൊട്ട് ഫിദ് യ നിർവഹിക്കാവുന്നതാണ്. അനന്തരാവകാശികൾ അല്ലാത്തവർക്കും ഇങ്ങനെ ചെയ്യാം എന്ന അഭിപ്രായവുമുണ്ട്. ഓരോ നിസ്കാരത്തിന്റേയും ഫിദ് യ ഒരു മിസ്കീന് കൊടുക്കണം എന്നതോ നിശ്ചിത എണ്ണം നിശ്ചിത ആൾക്കാർക്ക് കൊടുക്കണമെന്നതോ നിർബന്ധമില്ല. മൊത്തം ഫിദ് യയും ഒരു മിസ്കീന് നൽകാവുന്നതാണ്. 

വിത്റ് അടക്കമുള്ള എല്ലാ ഫർള് നിസ്കാരങ്ങൾക്കും ഈ ഫിദ് യ ബാധകമാണ്.

(അവലംബം: ഹാശിയതു ത്വഹ്ത്വാവീ പേ. 436-440).

Monday 26 July 2021

എന്നെക്കാൾ നല്ലവരാണ്

 


ﻛﺎﻥ ﺑﻜﺮ ﺑﻦ ﻋﺒﺪ اﻟﻠﻪ ﺇﺫا ﺭﺃﻯ ﺷﻴﺨﺎ ﻗﺎﻝ: ﻫﺬا ﺧﻴﺮ ﻣﻨﻲ ﻋﺒﺪ اﻟﻠﻪ ﻗﺒﻠﻲ»، ﻭﺇﺫا ﺭﺃﻯ ﺷﺎﺑﺎ ﻗﺎﻝ: «ﻫﺬا ﺧﻴﺮ ﻣﻨﻲ اﺭﺗﻜﺒﺖ ﻣﻦ اﻟﺬﻧﻮﺏ ﺃﻛﺜﺮ ﻣﻤﺎ اﺭﺗﻜﺐ

(حلية الأولياء- ٢/٢٢٦)

ബക്റുബ്നു അബ്ദുല്ല (റ) വയസ്സായ ആളുകളെ കണ്ടാൽ മനസ്സില്‍ പറയും : ഇദ്ദേഹം എന്നെക്കാൾ ഉത്തമനാണ്. കാരണം എനിക്കു മുമ്പെ അല്ലാഹുﷻവിനു ഇബാദത്തു ചെയ്യാൻ തുടങ്ങിയവരാണ്. ചെറുപ്പക്കാരനെ കണ്ടാൽ പറയും: ഇവനും എന്നേക്കാൾ നല്ലവനാണ്. കാരണം അവൻ ചെയ്തതിനെക്കാൾ കൂടുതൽ പാപം ഞാൻ ചെയ്തിട്ടുണ്ട്.(ഹിൽയതുൽ ഔലിയാഅ്)



മുഹമ്മദ് ശാഹിദ് സഖാഫി

ആരോഗ്യം വ്യായാമത്തിനപ്പുറമോ?


മനുഷ്യനെ സംബന്ധിച്ചിടത്തോളം  ശരീരം എന്നത്  ഏറ്റവും കൂടുതൽ സംരക്ഷിക്കപ്പെടേണ്ടതു ഓരോരുത്തരുടെയും ബാധ്യതയാണ്. ശരീരത്തിന്റെ  നിലനിൽപ്പ് പരിപാലിക്കുന്നതിന് വേണ്ടി ആഹാരത്തെ അത്യന്താപേക്ഷിതമായി നാം കാണുന്നു.  നമ്മൾ കഴിക്കുന്ന ആഹാരം മുഴുവൻ ശരീരത്തിന് ആവശ്യമില്ല, മറിച്ച് ശിഷ്ട ഭാഗം ദുർമേദസായി  ശരീരത്തിൽ അടിഞ്ഞു കൂടുകയാണ് ചെയ്യുന്നത്. ഈ അടിഞ്ഞുകൂടിയ ദുർമേദസ്സ് ശരീരഭാരം വർദ്ധിപ്പിക്കുകയും നിരവധി രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. മരുന്നുകൾ ഉപയോഗിച്ച് ഇവ പുറന്തള്ളൽ സാധ്യമല്ല. കാരണം മരുന്നുകളുടെ നിരന്തര ഉപയോഗം ശരീരത്തിന് ആവശ്യമായ ഭാഗങ്ങൾ കൂടി കേട് വരുത്താൻ  സാധ്യതയുണ്ട്. ഇവിടെയുള്ള ഏക പോംവഴി എന്നുപറയുന്നത് കൃത്യമായ വ്യായാമമാണ്. വ്യായാമം ദുർമേദസ് സുകൾ പുറംതള്ളി ദഹന പ്രക്രിയ സുഗമമാക്കുകയും ഞരമ്പുകൾക്കും സന്ധികൾക്കും കരുത്ത് നൽകുകയും ചെയ്യുന്നു, ഇതുമൂലം ശരീരം നിത്യ ന്മേഷവും  ഊഷ്മളതയും  കൈവരിക്കുന്നു. 

ഇന്ന് വ്യായാമത്തിന്റെ  കുറവുമൂലം മനുഷ്യൻ നേരിടുന്ന പ്രധാന പ്രശ്നം എന്നത്  പൊണ്ണത്തടിയാണ്. ഹൃദ്രോഗത്തിലേക്കു വരെ പൊണ്ണത്തടി കാരണമാകുന്നു. ലോകത്ത് ഇപ്പോൾ ഏതാണ്ട് 100 കോടിയിലധികം ജനങ്ങൾക്ക് അമിതമായ ഭാരം ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക് പറയുന്നത്. പട്ടിണി രാജ്യമായ ഇന്ത്യ പൊണ്ണത്തടിയുടെ വിഷയത്തിൽ ഒട്ടും പിന്നിലല്ല 10 കോടിയിലധികം ആളുകൾ അമിതഭാരം മൂലം ഇന്ത്യയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അമിതവണ്ണമുള്ള ഒരാളിൽ 65 വയസ്സ് ആകുന്നതിനുമുമ്പ് തന്നെ ഹൃദ്രോഗം,  മസ്തിഷ്കാഘാതം പോലുള്ള രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം തെളിയിക്കുന്നു. 


അമിത തടിയുടെ കാരണം

അമിതമായി വാരിവലിച്ച് കഴിക്കുന്ന ഒരാളുടെ ശരീരത്തിൽ ഊർജ്ജം കൊഴുപ്പായി അടിഞ്ഞുകൂടുന്നു. ഈ കൊഴുപ്പിനെ അലിയിക്കുന്ന തിനുള്ള പ്രവർത്തനത്തിൽ ശരീരം  തീരെ ഏർപ്പെടാ തീരിക്കുമ്പോൾ ഈ  അടിഞ്ഞുകൂടിയ കൊഴുപ്പ് അമിത തടി ക്ക് കാരണമായി മാറുന്നു . മാത്രമല്ല രക്തധമനികളുടെ സുഗമമായ നടത്തിപ്പിന് ഈ കൊഴുപ്പ് തന്നെ തടസ്സം സൃഷ്ടിക്കുകയും ചെയ്യും. ഇതുമൂലം ക്രമേണ ശരീരം രോഗങ്ങൾക്ക് അടിമപ്പെടുകയും മരണം വരെ  സംഭവിക്കുകയും ചെയ്യും.


കുറച്ച് നടന്നു കൂടെ!!

ആഹാരം പോലെ തന്നെ ആരോഗ്യം സംരക്ഷിക്കുന്നതിന് വ്യായാമം അത്യന്താപേക്ഷിതമാണ്. മിതമായ ഭക്ഷണവും ചിട്ടയായ വ്യായാമവും ശരീരത്തിനും മനസ്സിനും   പുതുന്മേഷം നൽകുന്നു. വ്യായാമങ്ങളിൽ ആരോഗ്യസംരക്ഷണത്തിനും അസുഖ നിവാരണത്തിനും ഏറ്റവും പ്രധാന മാർഗങ്ങളിലൊന്ന് നടത്തമാണെന്ന് വൈദ്യശാസ്ത്രം പറയുന്നു. ഒട്ടും ചിലവില്ലാത്ത ആബാലവൃദ്ധം ജനങ്ങൾക്കും സ്വീകരിക്കാവുന്ന വ്യായാമമാണ് നടത്തം. നടത്തത്തിന് നിരവധി ഗുണങ്ങൾ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിലെ മുഴുവൻ പേശികൾക്കും ചലനം സുതാര്യം മാകുന്ന ഏക വ്യായാമമാണ് നടത്തം. വേഗത്തിലുള്ള നടത്തം ഷുഗർ,  കൊഴുപ്പ്,  കൊളസ്ട്രോൾ എന്നിവയുടെ മിതമായ വിതരണം ശരീരത്തിലുടനീളം സാധ്യമാക്കുന്നു.  ഇത് രോഗ സാധ്യത കുറയ്ക്കാൻ കാരണമാവുകയും ചെയ്യുന്നു.

കായികശേഷിക്കു മാത്രമല്ല ഓർമയ്ക്കും ബുദ്ധിക്കും വ്യായാമം അത്യാവശ്യമാണ്. പോഷകസമ്പുഷ്ടമായ ആഹാരം തലച്ചോറിന്റെ യുവത്വം നിലനിർത്താൻ സഹായിക്കുന്നുണ്ടെ ങ്കിലും ഇവയെക്കാൾ പ്രാധാന്യം വ്യായാമത്തിനു ണ്ടെന്ന് ഗവേഷകർ പറയുന്നു. വിശിഷ്യ നടത്തത്തിന്റെ  പ്രാധാന്യമാണ് ഇത്രയും പറഞ്ഞത്.

വ്യായാമം വളരെ പ്രാധാന്യത യോടെ പഠിപ്പിക്കുന്ന മതമാണ് പരിശുദ്ധ ഇസ്‌ലാം. ആരാധനകളിലൂടെ   വ്യത്യസ്ത വ്യായാമമുറകൾ ഇസ്ലാം പകർന്നു നൽകുന്നു. മനസ്സിനും ശരീരത്തിനും നവചൈതന്യം നൽകുന്ന വ്യായാമമാണ് തഹജ്ജുദ് നിസ്കാരം. പരലോകത്തേക്കുള്ള നിധി കൂടിയാണ് ഈ ആരാധന കർമ്മം. ശരീരത്തെ പക്വമായ നിലയിൽ  ആരോഗ്യമുള്ള താക്കി നിലനിർത്താൻ വ്യായാമത്തിന് കഴിയും. നമുക്ക് അത്തരത്തിൽ പ്രവർത്തിക്കാം നല്ലൊരു ആരോഗ്യമുള്ള നാളെക്കായി.



മുഹമ്മദ് അൻസർ മുസ്‌ലിയാർ ടി. എ കോന്നി, പത്തനംതിട്ട ;8078430689