Sunday 31 July 2016

എന്താണ് കറാമത്ത്






🍇 പ്രവാചകത്വവാദവുമായി ബന്ധമില്ലാതെ ഒരു വലിയ്യില്‍ നിന്ന് പ്രകടമാകുന്ന അസാധാരണ കാര്യങ്ങള്‍ക്കാണ് കറാമത്ത് എന്നുപറയുന്നത് (ശര്‍ഹുല്‍ അഖാഇദ്, പേജ് 139).

🍇 അല്ലാമാ തഫ്തിസാനി(റ) പറയുന്നു: “അല്ലാഹുവിനെ കുറിച്ചും അവന്റെ വിശേഷണങ്ങളെ കുറിച്ചും കഴിവിന്റെ പരമാവധി അറിയുന്നവനും അല്ലാഹുവിന് വഴിപ്പെടുന്നതില്‍ നിത്യമായവനും ദോഷങ്ങള്‍ വെടിഞ്ഞു, ഭൌതിക സുഖാഡംബരങ്ങളിലും ദേഹേച്ഛകളിലും മുഴുകാത്തവരുമാണ് വലിയ്യ് കൊണ്ട് വിവക്ഷ” (ശറഹുല്‍ അഖാഇദ് 139, ഇതേ ആശയം ഫത്ഹുല്‍ബാരി 11/342).

✅ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഈസാനബി(അ)യുടെ മാതാവ് മറിയം ബീവിയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അവരുടെ മാതാവ് ഹന്നത്തുബീവി ഗര്‍ഭസ്ഥ ശിശുവിനെ ബൈത്തുല്‍ മുഖദ്ദിസിന്റെ പരിചരണത്തിനായി നേര്‍ച്ചയാക്കുകയുണ്ടായി. പ്രസവം കഴിഞ്ഞപ്പോള്‍ അതൊരു പെണ്‍കുട്ടി -മറിയം- ആയതില്‍ അവര്‍ അങ്ങേയറ്റം പരിതപിച്ചു. പക്ഷേ, നേര്‍ച്ചയാക്കിയതിനാല്‍ മകള്‍ മറിയമിനെ ബൈതുല്‍ മുഖദ്ദസിന്റെ പചിരണത്തിനായി വിട്ടുകൊടുത്തു. മറിയംബീവി താമസിക്കുന്ന റൂമില്‍ മഹാനായ സകരിയ്യാ നബി(അ) പ്രവേശിക്കുമ്പോള്‍ അവരുടെ അടുത്ത് അത്യത്ഭുതകരവും ആ പ്രദേശങ്ങളില്‍ ലഭ്യമല്ലാത്തതുമായ സ്വര്‍ഗീയ ഭക്ഷണം കാണുന്നു. സകരിയ്യ നബി(അ) ചോദിച്ചു. മറിയം, നിനക്കിത് എവിടുന്ന് ലഭിച്ചു? ‘ഇത് എനിക്ക് അല്ലാഹുവിന്റെ ഭാഗത്തുനിന്നും നല്‍കപ്പെട്ടതാണ്.’ എന്ന് മറിയംബീവി മറുപടി പറയുന്നു. ഈ സംഭവം (വി.ഖു. 3/37) വിശദീകരിച്ചിട്ടുണ്ട്.

🌺 അതുപോലെ മറിയംബീവി(റ) പൂര്‍ണ ഗര്‍ഭിണിയായിരിക്കവേ പ്രസവ സമയത്ത് അല്ലാഹുവിന്റെ ആജ്ഞ. “മറിയം, നീ ആ ഉണങ്ങിയ ഈത്തപ്പന പിടിച്ചുകുലുക്കിയാല്‍ അത് നിനക്ക് നല്ല പഴുത്ത ഈത്തപ്പഴം വീഴ്ത്തും.” ഉണങ്ങിയ ഈത്തപ്പന മരം പിടിച്ചുകുലുക്കുമ്പോള്‍ സ്വാദിഷ്ടമായ ഈത്തപ്പഴം വീണ സംഭവം ഖുര്‍ആന്‍ (19/25) വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെ മറിയംബീവിയുടെ കറാമത്തുകളായിരുന്നു. മറിയം പ്രവാചകന്മാരില്‍ പെട്ടവരൊന്നുമല്ല. മറിച്ച് അല്ലാഹുവിന്റെ ഇഷ്ടദാസന്മാരില്‍ പെട്ടവരാണ്. അതുകൊണ്ടുതന്നെ ഇത് കറാമത്തുമാണ്.

🌺 ഇതുപോലെ അവിശ്വാസിയായ രാജാവിന്റെ അക്രമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഒളിക്കുകയും മുന്നൂറ്റിയൊമ്പത് വര്‍ഷം മലമുകളിലുള്ള ഗുഹയില്‍ ജീവിതം കഴിച്ചുകൂട്ടുകയും ചെയ്ത അസ്വ്ഹാബുല്‍ കഹ്ഫിന്റെ (ഗുഹാവാസികള്‍) ചരിത്രം വിശുദ്ധഖുര്‍ആനില്‍ അല്ലാഹു വിവരിച്ചു തരുന്നു. ഇത്രയും വര്‍ഷം ശാരീരിക തകരാറുകളൊന്നുമില്ലാതെ ജീവിക്കുകയെന്നത് സത്യവിശ്വാസികളായ ആ ചെറുപ്പക്കാരുടെ കറാമത്തായിട്ടാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.

🌺 മഹാനായ സുലൈമാന്‍ നബി(അ)യുടെ കാലത്ത് ബല്‍ഖീസ് രാജ്ഞിയുടെ സബഇലുള്ള സിംഹാസനം വളരെ വേഗത്തില്‍ കൊണ്ടുവരാന്‍ ആര്‍ക്കു കഴിയുമെന്ന് ചോദിച്ചപ്പോള്‍ അല്ലാഹുവില്‍ നിന്നു ജ്ഞാനം ലഭിച്ച ഒരാള്‍ കണ്ണു ചിമ്മിത്തുറക്കുന്നതിനിടയില്‍ ഞാനത് കൊണ്ടുവരാമെന്ന് പറയുകയും മൈലുകള്‍ക്കപ്പുറമുള്ള ബല്‍ഖീസ് രാജ്ഞിയുടെ സിംഹാസനം കൊണ്ടുവരികയും ചെയ്ത സംഭവം വിശുദ്ധഖുര്‍ആനില്‍ അല്ലാഹു പഠിപ്പിക്കുന്നുണ്ട്. ഇങ്ങനെ സിംഹാസനം കൊണ്ടുവന്ന വ്യക്തി ആസഫുബ്നു ബര്‍ഖിയാ എന്ന വലിയ്യ് ആണെന്നു ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട് (ഖുര്‍ത്തുബി 13/204, ഇബ്നുകസീര്‍ 3/264, റുഹുല്‍ബയാന്‍ 6/349)

🌺 ഔലിയാക്കളില്‍ നിന്നു കറാമത്ത് സംഭവിക്കാമെന്നതിന് മതിയായ തെളിവാണ് ഖുര്‍ആന്‍ വചനങ്ങള്‍ നല്‍കുന്നത്. അല്ലാമാ തഫ്താസാനി(റ) പറയുന്നു: ‘കറാമത്ത് യാഥാര്‍ഥ്യമാണെന്നതിന് നിരവധി സ്വഹാബികളില്‍ നിന്നും അവരുടെ ശേഷമുള്ളവരില്‍ നിന്നും നിഷേധിക്കാന്‍ കഴിയാത്ത വിധം റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ഹദീസുകളും തെളിവായുണ്ട്’ (ശറഹുല്‍ അഖാഇദ്, 133).

🌺 പ്രസിദ്ധ സ്വഹാബിവര്യനായ ഖുബൈബ്(റ)വിനെ ശത്രുക്കള്‍ പിടിച്ചു ബന്ധനസ്ഥനാക്കിയ കാലങ്ങളില്‍ അദ്ദേഹം മദീനയിലൊന്നും ലഭ്യമല്ലാത്തവിധമുള്ള മുന്തിയ ഇനം മുന്തിരി കഴിച്ചിരുന്നതായി ഹദീസില്‍ കാണാം (ബുഖാരി 2/56).

🌺 ബഹു. അബൂബക്കര്‍ സ്വിദ്ദീഖ്(റ) മദീനാ പള്ളിയിലെ മൂന്നു മുതഅല്ലിംകളെ വീട്ടിലേക്ക് ഭക്ഷണത്തിന് ക്ഷണിച്ചു. രണ്ടാള്‍ക്കുണ്ടാക്കിയ ഭക്ഷണം അവരെല്ലാവരും കൂടി ഭുജിച്ചിട്ടും ബാക്കി വരുന്നു. അബൂബക്കര്‍(റ) പറയുന്നു. ‘ഞങ്ങള്‍ സുഭിക്ഷമായി ആഹരിച്ചിട്ടും കൊണ്ടുവന്നപ്പോഴുണ്ടായിരുന്ന അത്രയും തന്നെ ഭക്ഷണം പിന്നെയും ബാക്കിവന്നു’ (ബുഖാരി).

🌺 അനസ്(റ) ഉദ്ധരിക്കുന്നു: നബി(സ്വ)യുടെ സന്നിധാനത്തില്‍ നിന്ന് അര്‍ധരാത്രി വെളിച്ചമില്ലാതെ പിരിഞ്ഞു പോകുന്ന രണ്ട് സ്വഹാബികളുടെ മുമ്പില്‍ ഒരു പ്രകാശം പ്രത്യക്ഷപ്പെടുകയും അവര്‍ പിരിയുന്നതുവരെ അവരുടെ കൂടെ ആ പ്രകാശം പിന്തുടരുകയും അവര്‍ പരസ്പരം പിരിഞ്ഞുപോയപ്പോള്‍ ഓരോരുത്തരുടെ കൂടെ ആ പ്രകാശവും പിരിഞ്ഞുപോയി. (ബുഖാരി 1/537).

🌺 ബനൂ ഇസ്രാഈല്യരില്‍ ഏകാന്തനായി അല്ലാഹുവിന് ആരാധന നിര്‍വഹിച്ചിരുന്ന ജുറൈജ്(റ)നെ കുറിച്ച് ശത്രുക്കള്‍ അപരാധം പറയുകയും വ്യഭിചാരാരോപം ഉന്നയിക്കുകയും ചെയ്തപ്പോള്‍ ചോരക്കുഞ്ഞിനെ സംസാരിപ്പിച്ചു. എന്റെ പിതാവ് ജുറൈജല്ലെന്നും ആട്ടിടയനാണെന്നും പറയിപ്പിച്ച ജുറൈജ്(റ)ന്റെ കറാമത്ത് ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

✅ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ ഔലിയാക്കളില്‍ നിന്ന് നിരവധി കറാമത്തുകളുണ്ടായതായി ഹദീസുകളില്‍ കാണാം. അതുകൊണ്ടുതന്നെ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ പണ്ഢിതന്മാര്‍ ഔലിയാക്കള്‍ക്ക് കറാമത്തുണ്ടാകുമെന്ന് തറപ്പിച്ചു പറയുന്നു. ഇമാം അബൂഹനീഫ(റ)യുടെ ‘അല്‍ ഫിഖ്ഹുല്‍ അക്ബര്‍’ (പേജ് 63) ജംഉല്‍ ജവാമിഅ് (2/420) ശറഹുല്‍ അഖാഇദ് (പേജ് 139), അല്‍ഹദീഖത്തുന്നദിയ്യ (1/292) തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

🌺 സഈദ് ബിന്‍ മുസ്വയ്യബ് (റ) അബൂ ഹുറൈറയില്‍നിന്ന് നിവേദനം ചെയ്യുന്നു: ഒരാള്‍ ഒരു പശുവിന്മേല്‍ ചുമട് കയറ്റി സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ പശു അദ്ദേഹത്തുനു നേരെ തിരിഞ്ഞുകൊണ്ടു പറഞ്ഞു: ഞാന്‍ ഇതിനു വേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല. മറിച്ച്, കൃഷിയുടെ ആവശ്യാര്‍ത്ഥം സൃഷ്ടിക്കപ്പെട്ടതാണ്.  അപ്പോള്‍ കൂടെയുള്ളവര്‍ (സ്വഹാബത്ത്) പറഞ്ഞു: സുബ്ഹാനല്ലാഹ്, ഒരു പശു സംസാരിക്കുകയോ? പ്രവാചകന്‍ പറഞ്ഞു: ഞാനും അബൂ ബക്‌റും ഉമറും ഇതില്‍ വിശ്വസിച്ചിരിക്കുന്നു (റാസി: 21/74) (മുസ്‌ലിം)

🌺 ”എത്രയെത്ര പൊടി പുരണ്ട, മുടി ജട കുത്തിയ ആളുകള്‍ തിരിഞ്ഞു നോക്കാത്ത രൂപത്തില്‍ രണ്ട് തുണ്ട് വസ്ത്രം മാത്രമുള്ള ആളുകളാണ്! അല്ലാഹുവിനെ മുന്‍നിറുത്തി അവര്‍ ഒരു സത്യം ചെയ്താല്‍ അല്ലാഹു അത് പൂര്‍ത്തിയാക്കിക്കൊടുക്കും.”
ഈ ഹദീസില്‍ ഏതു കാര്യം എന്ന് വ്യക്തമാക്കിയിട്ടില്ല. അപ്പോള്‍ അസാധാരണ സംഭവമായാലും അവര്‍ക്ക് അല്ലാഹു അത് നിറവേറ്റിക്കൊടുക്കും എന്നു മനസ്സിലായി.
ഇവ്വിഷയകമായി അനവധി അല്‍ഭുത സംഭവങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ വന്നിട്ടുണ്ട്. ജുറൈജ് (റ) വിന്റെ സംഭവം അതില്‍പെട്ടതാണ്.

നിസ്‌കാര സമയത്ത് മാതാവ് വിളിച്ചപ്പോള്‍ അദ്ദേഹം വിളി കേട്ടില്ല. തന്മൂലം മാതാവ് പ്രാര്‍ത്ഥിച്ചു: അല്ലാഹുവെ, വേശ്യകളെ കാണിച്ചിട്ടല്ലാതെ അവനെ നീ മരിപ്പിക്കരുതേ. അങ്ങനെ ഒരു വേശ്യ അദ്ദേഹത്തെ പിഴപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ, കാര്യം നടന്നില്ല. വേശ്യ ആട്ടിടയനുമായി ബന്ധപ്പെടുകയും ജുറൈജില്‍നിന്നാണ് താന്‍ ഗര്‍ഭം ധരിച്ചതെന്ന് നുണപ്രചാരണം നടത്തുകയും ചെയ്തു. വേശ്യ പ്രസവിച്ചപ്പോള്‍ ചോരപ്പൈതലിനോട് ജുറൈജ് ചോദിച്ചു: നിന്റെ മാതാവ് ആരാണ്? കുട്ടി പറഞ്ഞു: ആട്ടിടയനാണ്. ഇത് ജുറൈജ് (റ) വിന്റെ ഒരു കറാമത്തായിരുന്നു.

❓ ഇബ്നുതൈമിയ്യ പറയുന്നു: ‘ഔ ലിയാക്കളുടെ കറാമത്ത് അംഗീകരിക്കുക എന്നത് അഹ്ലുസ്സുന്നത്തിന്റെ അടിസ്ഥാന സിദ്ധാന്തമാണ്. സ്വഹാബത്തിനും ഈ ഉമ്മത്തിലെ ഗതകാല ഇമാമുകള്‍ക്കും ഇത് എത്രയോ ഉണ്ടായിട്ടുണ്ട്. അവസാന നാള്‍ വരെ ഇത് നിലനില്‍ക്കുകയും ചെയ്യും’ (മജ്മൂറസാഇലില്‍ കുബ്റ, ഇബ്നുതൈമിയ്യ, 1/404).

✅ നബി(സ്വ) പറഞ്ഞു. “അല്ലാഹു പറഞ്ഞിരിക്കുന്നു. ഫര്‍ളായ ഇബാദത്തുകള്‍ക്കു പുറമെ സുന്നത്തായ അമലുകള്‍ ചെയ്തു എന്റെ അടിമകള്‍ എന്നിലേക്ക് അടുക്കുകയും ഞാനവനെ സ്നേഹിക്കുകയും ചെയ്യും. അങ്ങനെ അവന്‍ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും നടക്കുന്ന കാലും പിടിക്കുന്ന കയ്യും ഞാനാകും. അവന്‍ എന്നോട് ചോദിച്ചാല്‍ ഞാനത് അവന് കൊടുക്കും. അവന്‍ കാവലാവശ്യപ്പെട്ടാല്‍ ഞാനവന് കാവല്‍ നല്‍കും” (ബുഖാരി 2/963).

✅ ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഹാഫിള്ബ്നുഹജര്‍(റ) പറയുന്നു. അവന്റെ കയ്യും കാലും ചെവിയും ഒക്കെ അല്ലാഹു ആകുമെന്നു പറഞ്ഞതുകൊണ്ട് വിവക്ഷ, അവന്റെ ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലും അവന്റെ കാഴ്ചയിലും കേള്‍വിയിലുമൊക്കെ ഞാനവനെ പ്രത്യേകമായി സഹായിക്കുകയും അവന്റെ ആവശ്യങ്ങള്‍ ധൃതഗതിയില്‍ ഞാന്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും എന്നാണ്’ (ഫത്ഹുല്‍ ബാരി 11/344).

ഈ ഹദീസിന്റെ യാഥാര്‍ഥ്യം ഗ്രഹിച്ചാല്‍ ഔലിയാക്കള്‍ക്ക് അവരുടെ ഉദ്ദേശ്യമനുസരിച്ച് കറാമത്തുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുമെന്ന് വ്യക്തമാകും.

🌺 ഔലിയാക്കളില്‍ പ്രമുഖരായ ശുഹദാക്കളെ (രക്തസാക്ഷികള്‍) കുറിച്ച് അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവര്‍, അവര്‍ മരണപ്പെട്ടവരാണെന്ന് നിങ്ങള്‍ ധരിക്കരുത്. പക്ഷേ, അവര്‍ ജീവിച്ചിരിക്കുന്നവരും റബ്ബിന്റെ അടുക്കല്‍ പ്രത്യേക സ്ഥാനമുള്ളവരും ഭക്ഷണം നല്‍കപ്പെടുന്നവരുമാണ്” (ആലു ഇംറാന്‍, 169).

🍇 വീണ്ടും ഖുര്‍ആന്‍ പറയുന്നു: ‘(ശത്രുക്കള്‍ വധിച്ച ഹബീബുന്നജ്ജാറിനോട്) പറയപ്പെട്ടു. നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുക. അദ്ദേഹം പറഞ്ഞു. എന്റെ റബ്ബ് എനിക്ക് പൊറുത്തു തരികയും കറാമത്തുള്ളവരില്‍ എന്നെ ഉള്‍പ്പെടുത്തുകയും ചെയ്ത വിവരം എന്റെ ജനങ്ങള്‍ അറിഞ്ഞുവെങ്കില്‍ നന്നായിരുന്നു’ (യാസീന്‍ 28, 29). അങ്ങനെ ഹബീബിനെ വധിച്ച ശത്രുക്കളില്‍ അല്ലാഹു ശിക്ഷ ഇറക്കുകയും അവരെ നാമാവശേഷമാക്കുകയും ചെയ്തു (ഖുര്‍തുബി 15/20). ഇവ അല്ലാഹുവിന്റെ ഇഷ്ടദാസനായ ഹബീബുന്നജ്ജാറിന്റെ കറാമത്താണെന്ന് പറയേണ്ടതില്ലല്ലോ. ഖുര്‍ആന്‍ വീണ്ടും വ്യക്തമാക്കുന്നു.

‘സജ്ജനങ്ങളെപ്പോലെ ജീവിതവും മരണവും തുല്യമാകുന്ന വിധത്തില്‍ കുറ്റവാളികളെയും നാം ആക്കുമെന്ന് അവര്‍ വിചാരിക്കുന്നുവോ, അവരുടെ വിധി വളരെ ചീത്തയാകുന്നു’ (അല്‍ ജാസിയ 27).

ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ബൈളാവി(റ) പറയുന്നതു കാണുക: “ജീവിത കാലത്തും മരണശേഷവും സന്തോഷത്തിലും കറാമത്തിലും സജ്ജനങ്ങളെ ആക്കുന്നതുപോലെ കുറ്റവാളികളെ അല്ലാഹു ആക്കുന്നതല്ല” (ബൈളാവി, 5/71).

🌺 ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. ‘ഉഹ്ദ് യുദ്ധത്തില്‍ ശഹീദായ അബ്ദുല്ലാ(റ)വിന് അദ്ദേഹത്തിന്റെ ജനാസ എടുക്കുന്നതുവരേക്കും മലകുകള്‍ നിഴലിട്ടു കൊടുത്തിരുന്നുവെന്ന് നബി(സ്വ)പറഞ്ഞു (ബുഖാരി 1/166).

മഹാനായ അബൂബക്കര്‍ സ്വിദ്ദീഖ്(റ)ന്റെ ജനാസ പ്രവാചക പ്രഭുവിന്റെ ഖബറിങ്ങല്‍ വെച്ച് അവിടുത്തെ സമീപത്ത് മറവുചെയ്യാന്‍ ചോദിച്ചപ്പോള്‍ ഒരു വിളിയാളം ശ്രദ്ധയില്‍പെട്ടു. സ്നേഹിതനെ സ്നേഹിതന്റെ കൂടെ മറവുചെയ്യുക (തഫ്സീര്‍ റാസി 5/478).

🌺 ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന വാദത്തിനെതിരെ ശബ്ദിച്ചതിന്റെ പേരില്‍ വധിക്കപ്പെട്ട അഹ്മദുബ്നു നസ്വ്റില്‍ ഖുസാഇ(റ)ന്റെ ശിരസ്സ് ബഗ്ദാദില്‍ നാട്ടപ്പെടുകയും ശിരസ്സ് സൂക്ഷിക്കാന്‍ ശത്രുക്കള്‍ ഒരാളെ ഏല്‍പ്പിക്കുകയും ചെയ്തു. പക്ഷേ, രാത്രിയില്‍ മഹാനവര്‍കളുടെ ശിരസ്സ് ഖിബ്ലയിലേക്ക് സ്വയം തിരിയുകയും യാസീന്‍ പാരായണം ചെയ്യുകയും ചെയ്യുന്നതായി കാവല്‍ക്കാരന് കാണാന്‍ കഴിഞ്ഞു. ഇമാം സുയൂഥി(റ) തന്റെ താരീഖുല്‍ ഖുലഫാഅ് 236- റാം പേജില്‍ ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്.

🍇 മഹാനായ ആസ്വിം(റ)നെ ശത്രുക്കള്‍ പിടിച്ചു വധിച്ച ശേഷം അദ്ദേഹത്തിന്റെ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ മുറിച്ചു ശത്രുനേതാക്കളുടെ അടുത്തേക്ക് കൊണ്ടുപോകാന്‍ വേണ്ടി അവര്‍ ശ്രമിച്ചെങ്കിലും അല്ലാഹു അവര്‍ക്കെതിരെ ഒരു കടന്നല്‍ കൂട്ടത്തെ പറഞ്ഞയച്ചു അവരെ തുരത്തിയ സംഭവം ഇമാം ബുഖാരി(റ) തന്റെ സ്വഹീഹ് 2/569ല്‍ രേഖപ്പെടുത്തിയതാണ്. ഈ സംഭവങ്ങളില്‍ നിന്നെല്ലാം മരണപ്പെട്ട ശേഷവും ഔലിയാക്കളില്‍ നിന്ന് കറാമത്തുണ്ടാകുമെന്നും വ്യക്തമായി.

♻ കറാമത്തുകള്‍ പലവിധത്തില്‍ ഉണ്ടാകുമെന്ന് ബഹു. ഇമാം സുബ്കി(റ) തന്റെ ത്വബഖാതില്‍ പറയുന്നു.♻

1. മരണപ്പെട്ടവരെ ജീവിപ്പിക്കല്‍. മഹാനായ ഈസാനബി(അ) മരണപ്പെട്ടവരെ ജീവിപ്പിക്കുമെന്നു പ്രഖ്യാപിച്ചത് വിശുദ്ധഖുര്‍ആനില്‍(3/49) കാണാം. ഇതുപോലെ മരണപ്പെട്ടവരെ ജീവിപ്പിച്ച എത്രയോ സംഭവങ്ങള്‍ ഔലിയാക്കളുടെ ചരിത്രത്തിലുമുണ്ട്.

ശൈഖ് മുഹ്യിദ്ദീന്‍(റ) ജീവനില്ലാത്ത കോഴിയുടെ മുള്ളുകള്‍ ഒരുമിച്ചുകൂട്ടി എഴുന്നേല്‍ക്കാന്‍ പറയുകയും അത് ജീവനോടെ പറക്കുകയും ചെയ്ത സംഭവം പ്രസിദ്ധമാണ്. ഒട്ടേറെ പണ്ഢിതരില്‍ നിന്ന് ഈ സംഭവം ഇമാം യാഫിഈ(റ) ഉദ്ധരിച്ചതായി ഫതാവല്‍ ഹദീസിയ്യ പേജ് 303ല്‍ കാണാം.

2. മരണപ്പെട്ടവരോട് സംസാരിക്കുക. നബി (സ്വ)യുടെ കാലത്ത് പള്ളി അടിച്ചുവൃത്തിയാക്കിയിരുന്ന സ്ത്രീ മരണപ്പെടുകയും നബി(സ്വ) അറിയാതെ സ്വഹാബികള്‍ മറമാടുകയും ചെയ്തു. ഈ വിവരം നബി(സ്വ) അറിഞ്ഞപ്പോള്‍ ആ സ്ത്രീയുടെ ഖബറിനരികെ ചെന്ന് മയ്യിത്ത് നിസ്കരിക്കുകയും ഖബറിലുള്ള ആ സ്ത്രീയോട് നബി(സ്വ) സംസാരിക്കുകയും ചെയ്തതായി ‘അത്തര്‍ ഗീബു വത്തര്‍ഹീബില്‍ (1/197) കാണാവുന്നതാണ്.

3.സമുദ്രം പിളരുക. വെള്ളത്തിന്റെ മുകളിലൂടെ നടക്കുക. ഇതും പല ഔലിയാക്കളെ തൊട്ടും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

4. ദ്രാവകങ്ങള്‍ തരംമറിയല്‍.
5. ഭൂമിയുടെ വഴിദൂരം ചുരുങ്ങുക.
6. അചേതന വസ്തുക്കള്‍ സംസാരിക്കുക.
7. രോഗം സുഖപ്പെടുത്തുക.

8. മനുഷ്യേതര ജീവികള്‍ തന്റെ കല്‍പ്പനകളനുസരിക്കുക.
9. കാലദൈര്‍ഘ്യം ചുരുങ്ങുകയും ദീര്‍ഘമാവുകയും ചെയ്യുക.
10. പ്രാര്‍ഥിക്കുന്ന ഉടനെ ഉത്തരം ലഭിക്കല്‍.
11. അദൃശ്യകാര്യങ്ങള്‍ പ്രവചിക്കുക.
12. ദീര്‍ഘകാലം ഭക്ഷണവും വെള്ളവുമില്ലാതെ ക്ഷമിക്കുക.
13. മറകളുടെ പിന്നില്‍ നിന്ന് പോലും വിദൂരസ്ഥലം ദര്‍ശിക്കല്‍.
14. വ്യത്യസ്തമായ രൂപം പ്രാപിക്കുക.
15. ഭൂമിയിലെ നിക്ഷേപങ്ങളെ കുറിച്ച് അറിയല്‍.
16. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ വളരെയധികം ഗ്രന്ഥങ്ങള്‍ രചിക്കാന്‍ കഴിയുക.
(ഇമാം ശാഫിഈ(റ) ഇമാമുല്‍ ഹറമൈനി(റ), ഇമാം നവവി(റ) എന്നിവര്‍ ഉദാഹരണം)

17. വിഷാംശം ശരീരത്തില്‍ ഫലിക്കാതിരിക്കുക. (ഖാലിദ്(റ) വിഷം കുടിക്കുകയും യാതൊന്നും സംഭവിക്കാതിരിക്കുകയും ചെയ്തത് ഉദാഹരണം).

ഇങ്ങനെ തുടങ്ങി നൂറോളം ഇനങ്ങള്‍ ഉണ്ടാകുമെന്ന് ഇമാം സുബ്കി(റ) പറഞ്ഞതായി അല്ലാമാ യൂസുഫുന്നബ്ഹാനി(റ) തന്റെ ജാമിഉ കറാമാതില്‍ ഔലിയ 1/47ലും ഹുജ്ജത്തുല്ലാഹി അലല്‍ ആലമീന്‍ (പേജ് 855) പറഞ്ഞിട്ടുണ്ട്.

🌺 ഇങ്ങനെയുള്ള വിവിധതരം കറാമത്തുകള്‍ ഒട്ടനവധി ഔലിയാക്കള്‍ക്കുണ്ടായതായി ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. ഇതുപക്ഷേ, കൂടുതല്‍ കാണുന്നത് പില്‍ക്കാലക്കാരായ ഔലിയാക്കളിലാണെന്നതുകൊണ്ട് ഏറ്റവും ഉന്നതര്‍ കറാമത്തുകള്‍ കൂടുതലുണ്ടാകുന്നവരാണെന്ന് ധരിക്കരുത്. ഇമാം ശഅ്റാനി(റ) യവാഖീതില്‍ ഇത് പറഞ്ഞിട്ടുണ്ട്.

പ്രവാചകന്മാര്‍ കഴിഞ്ഞാല്‍ ശ്രേഷ്ഠത കൂടിയത് സ്വഹാബികള്‍ക്കാണ്. ഇവര്‍ ഔലിയാക്കളില്‍ ഏറ്റവും പ്രമുഖരുമാണ്. നിരവധി കറാമത്തുകള്‍ പ്രകടിപ്പിച്ച മുഹ്യിദ്ദീന്‍ ശൈഖ്(റ) പോലും സ്വഹാബത്തിനെക്കാള്‍ വലിയ ഔലിയ അല്ല. സ്വഹാബികള്‍ക്ക് നബി(സ്വ)യില്‍ന ിന്ന് തന്നെ നേരിട്ട് കാര്യങ്ങള്‍ ഗ്രഹിക്കാനും ബന്ധപ്പെടാനും കഴിഞ്ഞിട്ടുണ്ടെന്നതുകൊണ്ട് തന്നെ മറ്റാരെക്കാളും അവരുടെ സ്ഥാനം വളരെ കൂടുതലാണ്. സ്വഹാബത്തിന്റെയും താബിഈങ്ങളുടെയും കാലശേഷം ജീവിക്കുന്നവര്‍ നബി(സ്വ)യുമായി അകലുന്നതിനാല്‍ അവരുടെ ഈമാന്‍ ശക്തിപ്പെടുത്തുന്നതില്‍ ആവശ്യം നേരിട്ടതുകൊണ്ടാണ്

പില്‍ക്കാലത്തുള്ളവരില്‍ കറാമത്ത് കൂടുതലായി കാണാന്‍ കഴിയുന്നതെന്ന് ഇവ്വിഷയകമായി മറുപടി പറയവെ ബഹു. ഇമാം അഹ്മദുബ്നു ഹമ്പല്‍(റ) പറഞ്ഞതായി ഇമാം സുബുകി(റ) തന്റെ ത്വബഖാതില്‍ പ്രസ്താവിച്ചിട്ടുണ്ട്. ജാമിഉ കറാമതില്‍ ഔലിയ 1/37ലും ഇമാം ശഅ്റാനിയുടെ അല്‍യവാഖീതു വല്‍ ജവാഹിര്‍ 2/103ലും ഇപ്രകാരം കാണാം.

ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ഔലിയാക്കളും കറാമത്തും എന്നത്. വലിയ്യ്, കറാമത്ത് എന്നീ പദങ്ങള്‍ കേവല സങ്കല്‍മാണെന്നും ഇസ്‌ലാമിക പ്രമാണങ്ങളില്‍ അവക്ക് യാതൊരു  അടിസ്ഥാനവുമില്ലെന്നും പുത്തന്‍വാദികള്‍ പറഞ്ഞുപരത്തുന്നു. ഔലിയാക്കളെയും യോഗാസനങ്ങളിലൂടെ അല്‍ഭുതം സൃഷ്ടിക്കുന്ന വ്യാജസിദ്ധന്മാരെയും സമന്മാരാക്കാനാണ് ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ആരാണ് വലിയ്യ്, എന്താണ് കറാമത്ത്, ഔലിയാക്കളും വ്യാജന്മാരും തമ്മില്‍ എങ്ങനെ വ്യതിരിക്തമാകുന്നു തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.

ആരാണ് വലിയ്യ്?

ഔലിയാഅ് എന്നത് വലിയ്യ് എന്ന അറബീ പദത്തിന്റെ ബഹുവചനമാണ്. മലയാളത്തില്‍ പൊതുവെ ഇത് ഏകവചനമായി ഉപയോഗിക്കപ്പെട്ടുകാണുന്നു. വലിയ്യ് എന്നതിന് മഹാന്മാര്‍ നല്‍കിയ നിര്‍വചനം ഇപ്രകാരമാണ്:
”കഴിവിന്റെ പരമാവധി അല്ലാഹുവിനെക്കുറിച്ചും അവന്റെ വിശേഷണങ്ങളെക്കുറിച്ചും അറിയുന്ന, സര്‍കര്‍മങ്ങള്‍ നിത്യമായി ചെയ്യുന്ന, പാപങ്ങളില്‍നിന്ന് വെടിഞ്ഞുനില്‍ക്കുന്ന, സുഖാഢംബരങ്ങളിലും ശരീരേച്ഛകളിലും മുഴുകുന്നതില്‍നിന്നും തിരിഞ്ഞു കളയുന്ന വ്യക്തിയാണ് വലിയ്യ്” (ശറഹുല്‍ അഖാഇദ്, നിബ്‌റാസ് സഹിതം: 295, ജംഉല്‍ ജവാമി: 2/420). 

കൂടാതെ മറ്റു ഗ്രന്ഥങ്ങളിലും ഇതേ നിര്‍വചനം കാണാവുന്നതാണ്. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇമാം ഫഖ്‌റുദ്ദീനുര്‍റാസി (റ) പറയുന്നു: വലിയ്യ് എന്നാല്‍ അടുത്തവന്‍ എന്നാണ് അര്‍ത്ഥം. സല്‍കര്‍മങ്ങളും നിഷ്‌കളങ്ക പ്രവര്‍ത്തനങ്ങളും വര്‍ദ്ധിപ്പിക്കുക മൂലം ഒരാള്‍ അല്ലാഹുവുമായി അടുക്കുകയും കാരുണ്യവും ഔദാര്യവും വഴി അല്ലാഹു അടിമയിലേക്ക് ഇങ്ങോട്ട് അടുക്കുകയും ചെയ്താല്‍ അവിടെ വിലായത്ത് പദവി ജനിക്കുന്നു (റാസി:21/72). ചുരുക്കത്തില്‍, അല്ലാഹുവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നവനാണ് വലിയ്യ് എന്ന് മനസ്സിലാക്കാം.

എന്താണ് കറാമത്ത്?

ഔലിയാക്കളില്‍ കണ്ടുവരുന്ന അല്‍ഭുത സിദ്ധികളാണ് കറാമത്ത് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇമാം തഫ്താസാനി (റ) പറയുന്നു:
”മുന്‍ചൊന്ന വ്യക്തിയില്‍നിന്ന് നുബുവ്വത്ത് വാദവുമായി ബന്ധപ്പെടാത്ത രൂപത്തില്‍ അസാധാരണ സംഭവം വെളിപ്പെടുന്നതിന് കറാമത്ത് എന്ന് പറയുന്നു.”

നുബുവ്വത്ത് വാദവുമായി ബന്ധപ്പെട്ടതാണെങ്കില്‍ അതിന് മുഅ്ജിസത്ത് എന്നാണ് പേര്. ‘മുന്‍ ചൊന്ന വ്യക്തി’ എന്ന് നിര്‍വചനത്തില്‍ ഉപയോഗിച്ചതില്‍നിന്നും മുന്‍ചൊന്ന വിശേഷണങ്ങള്‍ അടങ്ങിയിട്ടില്ലാത്ത വ്യക്തിയില്‍നിന്നും അല്‍ഭുതങ്ങള്‍ സംഭവിച്ചാല്‍ അതിന് കറാമത്ത് എന്നു പറയില്ലായെന്ന് മനസ്സിലായി. അപ്പോള്‍ അമുസ്‌ലിംകളില്‍നിന്നും ദുര്‍ജനങ്ങളില്‍നിന്നുമൊക്കെ അല്‍ഭുതങ്ങള്‍ സംഭവിക്കാവുന്നതാണ്. പക്ഷെ, അതൊരിക്കലും കറാമത്തല്ല. മറിച്ച്, കേവലം കണ്‍കെട്ടു സിദ്ധികള്‍ മാത്രമാണ്. അല്‍ഭുത സിദ്ധികള്‍ വിവിധ തരമുണ്ട്. അതേക്കുറിച്ച് ഇവിടെ വിവരിക്കാം.

വിവിധയിനം അല്‍ഭുത സിദ്ധികള്‍

ശറഹുല്‍ അഖായിദിന് വ്യാഖ്യാനമെഴുതിയ പണ്ഡിതന്‍ അബ്ദുല്‍ അസീസ് മുല്‍ത്താനി ‘നിബ്‌റാസ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു:

അസാധാരണ സംഭവങ്ങള്‍ ഏഴു തരത്തിലാണ്:

1. മുഅ്ജിസത്ത് അഥവാ അമ്പിയാക്കളില്‍നിന്നുണ്ടാകുന്ന അസാധാരണ സംഭവം.

2. കറാമത്ത് അഥവാ ഔലിയാക്കളില്‍നിന്നുണ്ടാകുന്ന അസാധാരണ സംഭവം

3. മഊനത്ത് അഥവാ വലിയ്യുമല്ല അതേസമയം തെമ്മാടിയുമല്ല അത്തരത്തിലുള്ള സാധാരണ വിശ്വാസികളില്‍നിന്നും ഉണ്ടാകുന്നവ.

4. ഇര്‍ഹാസ്വ്: പ്രവാചകത്വ ലബ്ധിക്കു മുമ്പു പ്രവാചകന്മാരില്‍നിന്നുണ്ടാകുന്നവ. പുണ്യതിരുമേനിയോട് കല്ലുകള്‍ സലാം പറഞ്ഞത് ഇതിന് ഉദാഹരണമാണ്.

5. ഇസ്തിദ്‌റാജ്: പരസ്യമായി ദോഷം ചെയ്യുന്ന അവിശ്വാസിയില്‍നിന്ന് തന്റെ ലക്ഷ്യത്തിന് അനുയോജ്യമായി ഉണ്ടാകുന്ന അല്‍ഭുത സംഭവം. ക്രമേണ അവനെ നരകത്തിലേക്ക് നയിക്കുന്നതിനാലാണ് ഇതിന് ഇസ്തിദ്‌റാജ് എന്നു പേര് വന്നത്.

6. ഇഹാനത്ത്: തെമ്മാടിയായ അവിശ്വാസിയില്‍നിന്ന് തന്റെ ലക്ഷ്യത്തിന് എതിരായി സംഭവിക്കുന്നവ. മുസൈലിമത്തുല്‍ കദ്ദാബ് വെള്ളത്തില്‍ തുപ്പിയപ്പോള്‍ ഉപ്പുജലമായി മാറിയതും കോങ്കണ്ണനെ തടവിയപ്പോല്‍ അന്ധനായി മാറിയതും ഇതിനു ഉദാഹരണങ്ങളാണ്.

7. സിഹ്‌റ് (മാരണം): പിശാചിന്റെ സഹായത്തോടെ ചില പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ചെയ്യുക വഴി ദുര്‍ശരീരങ്ങള്‍ക്കു നടത്താന്‍ കഴിയുന്നവ (നിബ്‌റാസ്: 272).

അപ്പോള്‍ അല്‍ഭുത സംഭവങ്ങള്‍ ഏതു തെമ്മാടിയില്‍നിന്നും ഉണ്ടാവാം എന്നു മനസ്സിലായി. അവ ഒരാള്‍ ഉന്നതനാണ് എന്നതിന്റെ മാനദണ്ഡമല്ല. മുല്‍താനി എഴുതുന്നു:

ശക്തമായ യോഗാസനങ്ങള്‍ നിത്യമായി നടത്തുന്ന വ്യക്തിയില്‍ അവിശ്വാസിയാണെങ്കില്‍പോലും അസാധാരണ സംഭവങ്ങള്‍ പ്രകടമാകും. വിശ്വാസം കുറഞ്ഞ മുസ്‌ലിമീങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു വന്‍ പരീക്ഷണമാണ്. അവര്‍ വഴി പിഴക്കാനും വിശ്വാസത്തില്‍ ഇടര്‍ച്ച വരാനും ഇതു കാരണമായേക്കും. ഈ വന്‍ പാപത്തില്‍നിന്ന് വിശ്വാസി സ്വന്തത്തെ രക്ഷിച്ചുകൊള്ളട്ടെ (നിബ്‌റാസ്: 295).

ആള്‍ദൈവങ്ങളും പിശാച് സേവകരും ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ഓരോ മുസ്‌ലിമും കരുതിയിരിക്കേണ്ടതുണ്ട്.
കറാമത്ത്: ഖുര്‍ആന്‍ പറയുന്നത്

വിശ്വപ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇമാം ഫഖ്‌റുദ്ദീനുര്‍റാസി (റ) അല്‍ കഹ്ഫ് സൂറത്തിനെഴുതിയ വ്യാഖ്യാനത്തില്‍ കറാമത്തിനെ അധികരിച്ച് ദീര്‍ഘമായ ചര്‍ച്ച നടത്തുന്നുണ്ട്. വരികള്‍ അപര്യപ്തമായതിനാല്‍ അല്‍പം മാത്രം ഇവിടെ വിവരിക്കാം:

ഒന്നാമതായി അദ്ദേഹം എണ്ണുന്നത് സൂറത്തു ആലു ഇംറാനില്‍ മര്‍യം ബീവിയെക്കുറിച്ച് പറഞ്ഞ സംഭവമാണ്. അല്ലാഹു പറയുന്നു: സകരിയ്യാ നബി അവരുടെ (മര്‍യം) അടുക്കല്‍ മിഹ്‌റാബില്‍ പ്രവേശിക്കുമ്പോഴെല്ലാംതന്നെ അവരുടെ സമീപം ഭക്ഷണം കണ്ടെത്തി. അല്ലയോ മര്‍യം, ഇത് നിനക്ക് എവിടെനിന്നാണ് ലഭിക്കുന്നത് എന്നു ചോദിച്ചു. അത് അല്ലാഹുവില്‍നിന്ന് വരുന്നതാണെന്ന് അവര്‍ പറഞ്ഞു (ആലു ഇംറാന്‍: 37). 

ഇത് കറാമത്തിന് തെളിവാണെന്ന് ശക്തമായ തെളിവിന്റെ പിന്‍ബലത്തോടെ മഹാനവര്‍കള്‍ സ്ഥിരീകരിക്കുന്നുണ്ട് (വിശദ വിവരങ്ങള്‍ക്ക് റാസി: 8/27 നോക്കുക).

രണ്ടാമതായി ഇമാം റാസി പറയുന്നത് അസ്ഹാബുല്‍ കഹ്ഫിന്റെ ചരിത്രമാണ്. 309 വര്‍ഷത്തോളം യാതൊരു പോറലുമേല്‍ക്കാതെ സുഖനിദ്രയിലാണ്ടത് അവരുടെ കറാമത്ത് മൂലമായിരുന്നു. ഇങ്ങനെ ഒട്ടേറെ  ആയത്തുകള്‍ കറാമത്തിന് തെളിവായി കണ്ടെത്താന്‍ കഴിയും.

ഹദീസിന്റെ ഭാഷ്യം

കറാമത്ത് സംബന്ധമായി ഹദീസ് എന്തു പറയുന്നുവെന്ന് നോക്കാം: സഈദ് ബിന്‍ മുസ്വയ്യബ് (റ) അബൂ ഹുറൈറയില്‍നിന്ന് നിവേദനം ചെയ്യുന്നു: ഒരാള്‍ ഒരു പശുവിന്മേല്‍ ചുമട് കയറ്റി സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ പശു അദ്ദേഹത്തുനു നേരെ തിരിഞ്ഞുകൊണ്ടു പറഞ്ഞു: ഞാന്‍ ഇതിനു വേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല. മറിച്ച്, കൃഷിയുടെ ആവശ്യാര്‍ത്ഥം സൃഷ്ടിക്കപ്പെട്ടതാണ്.  അപ്പോള്‍ കൂടെയുള്ളവര്‍ (സ്വഹാബത്ത്) പറഞ്ഞു: സുബ്ഹാനല്ലാഹ്, ഒരു പശു സംസാരിക്കുകയോ? പ്രവാചകന്‍ പറഞ്ഞു: ഞാനും അബൂ ബക്‌റും ഉമറും ഇതില്‍ വിശ്വസിച്ചിരിക്കുന്നു (റാസി: 21/74) (മുസ്‌ലിം)
മറ്റൊരു ഹദീസ് കാണുക:

”എത്രയെത്ര പൊടി പുരണ്ട, മുടി ജട കുത്തിയ ആളുകള്‍ തിരിഞ്ഞു നോക്കാത്ത രൂപത്തില്‍ രണ്ട് തുണ്ട് വസ്ത്രം മാത്രമുള്ള ആളുകളാണ്! അല്ലാഹുവിനെ മുന്‍നിറുത്തി അവര്‍ ഒരു സത്യം ചെയ്താല്‍ അല്ലാഹു അത് പൂര്‍ത്തിയാക്കിക്കൊടുക്കും.”

ഈ ഹദീസില്‍ ഏതു കാര്യം എന്ന് വ്യക്തമാക്കിയിട്ടില്ല. അപ്പോള്‍ അസാധാരണ സംഭവമായാലും അവര്‍ക്ക് അല്ലാഹു അത് നിറവേറ്റിക്കൊടുക്കും എന്നു മനസ്സിലായി.

ഇവ്വിഷയകമായി അനവധി അല്‍ഭുത സംഭവങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ വന്നിട്ടുണ്ട്. ജുറൈജ് (റ) വിന്റെ സംഭവം അതില്‍പെട്ടതാണ്. നിസ്‌കാര സമയത്ത് മാതാവ് വിളിച്ചപ്പോള്‍ അദ്ദേഹം വിളി കേട്ടില്ല. തന്മൂലം മാതാവ് പ്രാര്‍ത്ഥിച്ചു: അല്ലാഹുവെ, വേശ്യകളെ കാണിച്ചിട്ടല്ലാതെ അവനെ നീ മരിപ്പിക്കരുതേ. അങ്ങനെ ഒരു വേശ്യ അദ്ദേഹത്തെ പിഴപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ, കാര്യം നടന്നില്ല. വേശ്യ ആട്ടിടയനുമായി ബന്ധപ്പെടുകയും ജുറൈജില്‍നിന്നാണ് താന്‍ ഗര്‍ഭം ധരിച്ചതെന്ന് നുണപ്രചാരണം നടത്തുകയും ചെയ്തു. വേശ്യ പ്രസവിച്ചപ്പോള്‍ ചോരപ്പൈതലിനോട് ജുറൈജ് ചോദിച്ചു: നിന്റെ മാതാവ് ആരാണ്? കുട്ടി പറഞ്ഞു: ആട്ടിടയനാണ്. ഇത് ജുറൈജ് (റ) വിന്റെ ഒരു കറാമത്തായിരുന്നു.

ഗുഹയില്‍ അകപ്പെട്ട മൂന്നു പേരുടെ സംഭവവും സ്വഹീഹായ ഹദീസില്‍ വന്നതാണ്. ആര്‍ക്കും നിഷേധിക്കാന്‍ പറ്റാത്ത രൂപത്തില്‍ വന്ന ഇത്തരം ഹദീസുകള്‍ കണ്ടില്ലെന്നു നടിക്കുന്ന എതിരാളികളോട് സഹതപിക്കുകയല്ലാതെ നിര്‍വാഹമില്ല.
ചരിത്രത്തിലൂടെ

ചരിത്രം കണ്ട ഒട്ടേറെ പുണ്യപുരുഷന്മാരില്‍നിന്ന് കറാമത്തുകള്‍ പ്രകടമായിട്ടുണ്ട്. ഇമാം റാസി (റ) തന്റെ തഫ്‌സീറില്‍ വളരെ വിശദമായിത്തന്നെ ഇതേക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. സച്ചരിതരായ ഭരണാധികാരികളില്‍ (ഖുലഫാഉര്‍റാശിദ്) പ്രകടമായ അല്‍ഭുത സംഭവങ്ങള്‍ ആദ്യം വിവരിക്കാം:

അബൂബക്ര്‍ (റ) വിന്റെ കറാമത്ത്

മഹാനവര്‍കളുടെ ജനാസ ഖബ്‌റിലേക്ക് കൊണ്ടുപോകപ്പെടുകയും അവിടെവെച്ചു വിളിച്ചുപറയപ്പെടുകയും ചെയ്തു: ”അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയുടെ മേല്‍ അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ. അബൂ ബക്ര്‍ വന്നിരിക്കുന്നു.” തല്‍സമയം വാതിലുകള്‍ തുറക്കപ്പെടുകയും ഒരശരീരി മുഴങ്ങുകയും ചെയ്തു: ‘ചെങ്ങാതിയെ ചെങ്ങാതിയിലേക്ക് നിങ്ങള്‍ പ്രവേശിപ്പിക്കുക.’ മരണ ശേഷവും കറാമത്ത് സംഭവിക്കാം എന്നതിനുകൂടി തെളിവാണ് ഈ സംഭവം.

ഉമര്‍ (റ) വിന്റെ കറാമത്ത്

സാരിയ (റ) വിന്റെ നേതൃത്വത്തില്‍ മഹാനവര്‍കള്‍ ഒരു സൈന്യത്തെ നിയോഗിച്ചു. ഒരു വെള്ളിയാഴ്ച ഖുഥുബക്കിടെ മഹാനവര്‍കള്‍ വിളിച്ചു പറഞ്ഞു: സാരിയാ, പര്‍വതം! പര്‍വതം!
അലി (റ) പറയുന്നു: ആ വാക്ക് പറഞ്ഞ തിയ്യതി ഞാന്‍ എഴുതി വെച്ചു. സൈനിക തലവന്‍ തിരിച്ചുവന്നപ്പോള്‍ ഉമര്‍ (റ) വിനോട് പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, വെള്ളിയാഴ്ച ഖുഥുബയുടെ നേരം ഞങ്ങള്‍ യുദ്ധം ചെയ്തു. ശത്രുക്കള്‍ ഞങ്ങളെ പരാജയപ്പെടുത്തി. അതിനിടെ, സാരിയാ, പര്‍വതം, പര്‍വതം എന്ന് ആരോ വിളിച്ചു പറയുന്നതായി കേട്ടു. അങ്ങനെ ഞങ്ങള്‍ പര്‍വതത്തിന്റെ ഭാഗത്തേക്കായി തിരിഞ്ഞു. അല്ലാഹു സത്യനിഷേധികളെ പരാജയപ്പെടുത്തുകയും ചെയ്തു. ആ ശബ്ദത്തിന്റെ ബറകത്തു മൂലം അല്ലാഹു ഞങ്ങള്‍ക്ക് ധാരാളം ഗനീമത്ത് സ്വത്തുകള്‍ നല്‍കുകയും ചെയ്തു.
കിലോമീറ്റര്‍ ദൂരെ നില്‍ക്കുന്ന സൈന്യത്തെ കാണാന്‍ സാധിച്ചത് ഉമര്‍ (റ) വിന്റെ കറാമത്തായിരുന്നു. മറ്റൊരു കറാമത്ത് ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്:

ഈജിപ്തിലെ നൈല്‍നദി ഓരോ വര്‍ഷവും ഒരു പ്രവശ്യം ഒഴുകാതെ നില്‍ക്കാറുണ്ടായിരുന്നു. സുന്ദരിയായ ഒരു പെണ്ണിനെ അതിലേക്കിട്ടാല്‍ മാത്രമേ ഒഴുകാറുണ്ടായിരുന്നുള്ളൂ. ഇസ്‌ലാമിക ഭരണം വന്നപ്പോള്‍ അംറുബ്‌നുല്‍ ആസ് (റ) ഈ സംഭവം ഉമര്‍ (റ) വിന് എഴുതി. തല്‍സമയം ഉമര്‍ (റ) ഒരു ഓട്ടിന്‍ കഷണത്തില്‍ ഇപ്രകാരം എഴുതി: അല്ലയോ നൈല്‍ നദീ, നീ അല്ലാഹുവിന്റെ കല്‍പന മാനിച്ചാണ് ഒഴുകുന്നതെങ്കില്‍ ഒഴുകുക. നിന്റെ ഇംഗിതം അനുസരിച്ചാണ് ഒഴുകുന്നതെങ്കില്‍ ഞങ്ങള്‍ക്ക് നിന്നെ ആവശ്യമില്ല. ശേഷം ആ ഓട്ടിന്‍ കഷ്ണം നൈല്‍ നദിയില്‍ ഇടപ്പെട്ടു. അതോടെ നൈല്‍നദി നിലക്കാതെ ഒഴുകാന്‍ തുടങ്ങി. ഉമര്‍ (റ) വിന് വേറെയും ഒട്ടേറെ കറാമത്തുകളുണ്ട് (റാസി: 21/75).

ഉസ്മാന്‍ (റ) വിന്റെ കറാമത്ത്

അനസ് (റ) വില്‍നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞാനൊരു വഴിയിലൂടെ സഞ്ചരിക്കുന്നതിനിടെ എന്റെ കണ്ണ് ഒരു സ്ത്രീയുടെ മേല്‍ പതിഞ്ഞു. പിന്നീട് ഞാന്‍ ഉസ്മാന്‍ (റ) വിന്റെ അടുത്തുചെന്നു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: എന്ത്യേ, വ്യഭിചാരത്തിന്റെ അടയാളങ്ങള്‍ നിങ്ങളുടെമേല്‍ പ്രകടമായ രൂപത്തില്‍ നിങ്ങള്‍ എന്റെ അടുത്തേക്ക് വന്നിരിക്കുന്നത്? അപ്പോള്‍ ഞാന്‍ ചോദിച്ചു: പ്രവാചകര്‍ക്കു ശേഷം നിങ്ങള്‍ക്കു വഹ്‌യ് ഇറങ്ങുന്നോ? അദ്ദേഹം പറഞ്ഞു: ഇല്ല, മറിച്ച് ഇത് സത്യമായ ലക്ഷണം പറച്ചിലാണ്.
ഉസമാന്‍ (റ) വിന് വാളുകൊണ്ട് വെട്ടേറ്റപ്പോള്‍ അവിടുത്തെ തിരുശരീരത്തില്‍നിന്ന് തെറിച്ച ആദ്യരക്ത കണം വീണത്, ‘അവരുടെ ശല്യം അല്ലാഹു അങ്ങേക്കു മതിയാക്കിത്തരും. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്’ (അല്‍ ബഖറ: 137) എന്ന് സൂചിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ വചനത്തിന്മേലായിരുന്നു.
അലി (റ) വിന്റെ കറാമത്ത്

അലി (റ) വിന്റെ സുഹൃത്തുക്കളില്‍ പെട്ട ഒരാള്‍ മോഷണം നടത്തി. അദ്ദേഹം ഒരു കറുത്ത അടിമയായിരുന്നു. അലി (റ) വിന്റെ അടുക്കലേക്ക് അദ്ദേഹം കൊണ്ടുവരപ്പെട്ടപ്പോള്‍ മഹാന്‍ ചോദിച്ചു: നീ കട്ടിട്ടുണ്ടോ? അടിമ ‘അതെ’ എന്നു പറഞ്ഞു. അപ്പോള്‍ മഹനവര്‍കള്‍ അടിമയുടെ കൈ മുറിച്ചു. അടിമ തിരിച്ചുപോയി. വഴിമധ്യെ, സല്‍മാനുല്‍ ഫാരിസിയെയും ഇബ്‌നുല്‍ കറായെയും കണ്ടുമുട്ടി. ഇബ്‌നുല്‍ കറാ ചോദിച്ചു:  ആരാണ് നിന്റെ കൈ മുറിച്ചത്? അദ്ദേഹം പറഞ്ഞു: അമീറുല്‍ മുഅ്മിനീനും തിരുമേനിയുടെ മരുമകനും പതിവ്രതയായ ഫാത്വിമയുടെ ഭര്‍ത്താവുമായ അലി (റ) വാണ് കൈ മുറിച്ചത്. 

ഇബ്‌നുല്‍ കറാ ചോദിച്ചു: അദ്ദേഹം നിങ്ങളുടെ കൈ മുറിച്ചിരിക്കെ എന്തിന് നിങ്ങള്‍ അദ്ദേഹത്തെ പുകഴ്ത്തുന്നു? അടിമ പറഞ്ഞു: എന്റെ കൈ മുറിക്കുക വഴി എന്നെ നരകത്തില്‍നിന്ന് രക്ഷപ്പെടുത്തിയ സ്ഥിതിക്ക് ഞാനെന്തിന് അദ്ദേഹത്തെ പുകഴ്ത്താതിരിക്കണം? അപ്പോള്‍ സല്‍മാന്‍ (റ) അത് കേള്‍ക്കുകയും അലി (റ) വിനെ അറിയിക്കുകയും ചെയ്തു. അലി (റ) അടിമയെ വിളിച്ച് തന്റെ കൈ അടിമയുടെ കൈയിന്‍മേല്‍ വെക്കുകയും ഒരു ടവ്വല്‍കൊണ്ട് മൂടുകയും കുറേ പ്രാര്‍ത്ഥിക്കുകയും ചെയ്തു. അപ്പോള്‍ ആകാശത്തുനിന്നും ഒരു ശബ്ദം കേട്ടു: കൈയില്‍നിന്നും ടവ്വല്‍ ഉയര്‍ത്തുക. അങ്ങനെചെയ്തപ്പോള്‍ അല്ലാഹുവിന്റെ സമ്മതപ്രകാരം അദ്ദേഹത്തിന്റെ കൈ സുഖം പ്രാപിച്ചിരുന്നു (റാസി: 21/75).
മറ്റു സ്വഹാബാക്കളുടെ കറാമത്തുകള്‍

സ്വഫീന (റ) വില്‍നിന്നു നിവേദനം: അദ്ദേഹം പറയുന്നു: ഞാന്‍ സമുദ്രത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു. അതിനിടെ ഞാന്‍ സഞ്ചരിച്ച കപ്പല്‍ തകര്‍ന്നു. അങ്ങനെ ഞാന്‍ അതിന്റെ ഒരു പലകന്മേല്‍ കയറി.  പലക എന്നെ ഒരു കുറ്റിക്കാട്ടില്‍ കൊണ്ടുപോയിയിട്ടു. അതില്‍ ഒരു സിംഹമുണ്ടായിരുന്നു. എന്നെ ലക്ഷ്യം വെച്ചു സിംഹം മുന്നോട്ടുവന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു: ഏ സിംഹമേ, ഞാന്‍ പ്രവാചകന്‍ മോചിപ്പിച്ച അടിമയാണ്. അപ്പോള്‍ സിംഹം മുന്നോട്ടു വരികയും എനിക്ക് വഴി കാണിച്ചുതരികയും ചെയ്തു. പിന്നെ, എന്തോ സംസാരിച്ചു. അത് എന്നെ യാത്രയയക്കുകയാണെന്ന് എനിക്കു തോന്നി. പിന്നീടത് മടങ്ങിപ്പോവുകയും ചെയ്തു.

ഖാലിദ് (റ) വിഷം കഴിച്ചപ്പോള്‍ യാതൊരു അപകടവും പിണയാതെ രക്ഷപ്പെട്ട സംഭവം അദ്ദേഹത്തിന്റെ കറാമത്തിലേക്കാണ് സൂചന നല്‍കുന്നത്.
ഇബ്‌നു ഉമര്‍ (റ) ഒരു വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ വന്യമൃഗത്തെ പേടിച്ച് മുന്നോട്ടു പോകാനാവാതെ ഒരിടത്തു നില്‍ക്കുന്ന ഒരു സംഘത്തെ കാണാനിടയായി. ഇബ്‌നു ഉമര്‍ (റ) ആ വന്യമൃഗത്തെ നീക്കിക്കൊടുത്തു. ശേഷം പറഞ്ഞു: അല്ലാഹു മനുഷ്യനു മേല്‍ അവന്‍ പേടിക്കുന്ന വസ്തുവിനെ മാത്രമേ ആധിപത്യം നല്‍കൂ. അല്ലാഹു അല്ലാത്ത മറ്റാരെയും അവന്‍ പേടിച്ചിട്ടില്ലെങ്കില്‍ ഒരു വസ്തുവിനും അവന്റെ മേല്‍ ആധിപത്യം ചെലുത്താന്‍ സാധ്യമല്ല (റാസി: 21/75, 76).
ബുദ്ധി അംഗീകരിക്കുന്നുണ്ടോ?

ഒരു മനുഷ്യനില്‍നിന്ന് അസാധാരണ സംഭവം നടക്കുന്നതിനെ ബുദ്ധിക്ക് അംഗീകരിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാം. ഇമാം റാസി (റ) ഏഴോളം തെളിവുകള്‍ ഇവ്വിഷയകമായി അവതരിപ്പിച്ചിട്ടുണ്ട്. ചിലതു താഴെ ചേര്‍ക്കാം:

1. അടിമ അല്ലാഹുവിന്റെ വലിയ്യാണ് (യൂനുസ്: 62 അതിലേക്കു സൂചിപ്പിക്കുന്നു). അല്ലാഹു അടിമയുടെ വലിയ്യുമാണ് (അല്‍ ബഖറ:257, അഅ്‌റാഫ്: 196, മാഇദ: 55, അല്‍ ബഖറ: 286 മുതലായവ നോക്കുക).  അതോടൊപ്പം അല്ലാഹു അടിമയുടെ ചെങ്ങാതിയാണ്. അടിമ അല്ലാഹുവിന്റെയും ചെങ്ങാതിയാണ് (മാഇദ: 54, അല്‍ ബഖറ: 165, 222 എന്നിവ കാണുക).

മുന്‍പറഞ്ഞ കാര്യം ഖുര്‍ആന്‍കൊണ്ട് സ്ഥിരപ്പെട്ടിരിക്കെ ബുദ്ധിയുള്ളവന് ഇപ്രകാരം ചിന്തിക്കാന്‍ പറ്റും. ഒരടിമ അല്ലാഹു കല്‍പിച്ചതും അവന്റെ തൃപ്തിയുള്ളതുമായ എല്ലാ കാര്യങ്ങളും ചെയ്യത്തക്ക വിധത്തില്‍ അനുസരണയുള്ളവനാകുകയും അല്ലാഹു നിരോധിച്ചതും തടഞ്ഞതുമായ എല്ലാ കാര്യങ്ങളില്‍നിന്നും വെടിഞ്ഞുനില്‍ക്കുകയും ചെയ്താല്‍ അടിമ ഉദ്ദേശിക്കുന്ന കാര്യം ഒരു വട്ടമെങ്കിലും ചെയ്തുകൊടുക്കാന്‍ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം വിദൂരത്തല്ല. എന്നു മാത്രമല്ല, അങ്ങനെയാണ് അല്ലാഹു ചെയ്യേണ്ടതെന്ന് ബുദ്ധി പറയുന്നു. കാരണം, അടിമ തന്റെ എല്ലാ ന്യൂനതകളെയും തൃണവല്‍ഗണിച്ചുകൊണ്ട് അല്ലാഹു പറഞ്ഞ മുഴുവന്‍ കാര്യങ്ങളും അംഗീകരിച്ചിരിക്കെ യാതൊരു ന്യൂനതയുമില്ലതെ അല്ലാഹു അടിമ ഉദ്ദേശിച്ച ഒരു കാര്യമെങ്കിലും നിറവേറ്റിക്കൊടുക്കുന്നതാണ് കൂടുതല്‍ യോജിച്ച മാര്‍ഗം. ‘നിങ്ങള്‍ എന്നോട് ചെയ്ത കരാര്‍ വീട്ടുക. എങ്കില്‍ ഞാന്‍ നിങ്ങളോടും ചെയ്ത കരാര്‍ വീട്ടിത്തരും'(അല്‍ ബഖറ: 40).

2. കറാമത്തുകള്‍ അനുവദനീയമല്ലെങ്കില്‍ അതിന് രണ്ട് കാരണങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഒന്ന്, അല്ലാഹു അതിന് അര്‍ഹനല്ല. രണ്ട്, അല്ലെങ്കില്‍ മനുഷ്യന്‍ അത് ഏറ്റുവാങ്ങാന്‍ അര്‍ഹനല്ല.
ഒന്നാമത്തേത് സ്വീകരിക്കപ്പെടാവതല്ല. കാരണം അത് ന്യൂനതയാണ്. അല്ലാഹു എല്ലാ ന്യൂനതകളില്‍നിന്നും പരിശുദ്ധനാണ്.

രണ്ടാമത്തെ കാരണവും സ്വീകാര്യമല്ല. കാരണം അല്ലാഹു ഒരു മനുഷ്യന് അവനെക്കുറിച്ച അറിവും ദൈവ സ്‌നേഹവും സദാ സമയം ആരാധിക്കാനുള്ള തൗഫീഖും നല്‍കുന്നുവെന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ഒരു സിംഹത്തെയോ പാമ്പിനെയോ കീഴടക്കുകയെന്നത് അതിലും എത്രയോ താഴ്ന്ന പദവിയാണ്. വലിയ പദവി ലഭിക്കുമെന്ന് എല്ലാവരും അംഗീകരിച്ചിരിക്കെ, താഴ്ന്ന പദവിയെ അംഗീകരിക്കുന്നതിന് എന്തിന് വൈമനസ്യം കാട്ടണം.

അടിമ സല്‍കര്‍മങ്ങള്‍ വര്‍ദ്ധിപ്പിച്ചാല്‍ അവന്‍ കണ്ണും കാതും കൈയും കാലുമൊക്കെ ആകുമെന്ന്  ഹദീസ്‌കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഒരു മനുഷ്യന്റെ അവയവങ്ങള്‍ അല്ലാഹു ആവുകയെന്നത് കറാമത്തുകളെക്കാളും എത്രയോ ഉന്നതമായ പദവിയാണ്. ആ പദവി സര്‍വ്വാംഗീകൃത ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടിരിക്കെ അതിലും താഴ്ന്നത് നടക്കുന്നതില്‍ എന്തു വിദൂരതകളാണ് ഉള്ളത്? (റാസി: 21/76, 77).

കറാമത്തും ഇസ്തിദ്‌റാജും

അവിശ്വാസികളില്‍നിന്ന് തങ്ങളുടെ ലക്ഷ്യത്തിന് അനുയോജ്യമായ രൂപത്തില്‍ പ്രകടമാകുന്ന അസാധാരണ സംഭവങ്ങളാണ് ഇസ്തിദ്‌റാജ് എന്നു നാം മുമ്പു വിവരിച്ചു. എങ്കില്‍ ഇസ്തിദ്‌റാജും കറാമത്തും തമ്മില്‍ എന്തു വ്യത്യാസമുണ്ട് എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. കറാമത്തുണ്ടാകുന്ന ഒരു മഹാന്‍ ഒരിക്കലും ആ കറാമത്ത് മൂലം അഹങ്കരിക്കുകയില്ല. മറിച്ച്, കറാമത്ത് വെളിവാകുന്നതിനനുസരിച്ച് അല്ലാഹുവിലുള്ള ഭയവും അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് ശരീരത്തെ സൂക്ഷിക്കലും വര്‍ധിച്ചുവരും. എന്നാല്‍, ഇസ്തിദ്‌റാജ് ഉണ്ടാകുന്ന ഒരാള്‍ അതുമൂലം അഹങ്കരിക്കുകയും താന്‍ അതിന് അര്‍ഹനായതുകൊണ്ടു മാത്രമാണ്  ആ പദവി ലഭിച്ചത് എന്നു മനസ്സിലാക്കുകയും ചെയ്യും. അങ്ങനെ മറ്റുള്ളവരെ പുച്ഛിക്കാനും അഹന്ത നടിക്കാനും തുടുങ്ങും. അല്ലാഹുവിന്റെ ശിക്ഷയിലോ മോശപ്പെട്ട രൂപത്തില്‍ മരിക്കുന്നതിലോ അവന് ഭയമുണ്ടാവില്ല. അതുകൊണ്ടാണ്     ഔലിയാക്കള്‍ വിപത്തുകളെ ഭയപ്പെടുന്ന അതേ രൂപത്തില്‍ കറാമത്തുകളെ ഭയപ്പെടുമെന്ന് മഹാന്മാര്‍ പറഞ്ഞത്.

കറാമത്തിന്റെ ഉറവിടം: ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ വീക്ഷണം

അസാധാരണമായ ചില കഴിവുകളെയാണെല്ലോ നാം പൊതുവെ കറാമത്ത് എന്നു പറയുന്നത്. ഈ കഴിവുകള്‍ക്കു പിന്നില്‍ വല്ല ശക്തികളും പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു ചിന്തിച്ചുനോക്കാം. പന്ത്രണ്ടാം നൂറ്റാണണ്ടിന്റെ പരിഷ്‌കര്‍ത്താവും ഇന്ത്യ കണ്ട സുപ്രസിദ്ധ ചിന്തകനും ഗവേഷകനുമായ ശാഹ് വലിയ്യുല്ലാഹി ദ്ദഹ്‌ലവി തന്റെ വിശ്വോത്തര ഗ്രന്ഥമായ ഹുജ്ജത്തുല്ലാഹില്‍ ബാലിഗയില്‍ ഇവ്വിഷയകമായി ചര്‍ച്ച ചെയ്യുന്നുണ്ട്. അദ്ദേഹം പറഞ്ഞത് നമുക്കിങ്ങനെ സംഗ്രഹിക്കാം:

നമ്മുടെ ബുദ്ധിക്കുമപ്പുറം നാം കാണാത്ത ലോകത്ത് പല സംഭവങ്ങളും നടക്കുന്നുണ്ട്. ഭൂമിലോകത്ത് മനുഷ്യന്‍ എന്തു പ്രവര്‍ത്തനം ചെയ്യുമ്പോഴും അതിന്റെ പ്രതിഫലനം വാനലോകത്തെ മലക്കുകളില്‍ ഉണ്ടാകുന്നു. ആ മലക്കുള്‍ വ്യത്യസ്ത സമയങ്ങളില്‍ ഒരു മലക്കിനു കീഴില്‍ യോഗം ചേരും. പ്രസ്തുത സ്ഥലം ഹദീറത്തുല്‍ ഖുദുസ് എന്ന പേരില്‍ അറിയപ്പെടുന്നു. ഈ ഹദീറത്തുല്‍ ഖുദുസില്‍ വെച്ചാണ് ഭൂമിയിലേക്ക് അമ്പിയാക്കളെ അയക്കുന്നതിനെക്കുറിച്ച ചര്‍ച്ചകള്‍ നടക്കുന്നത്. ഹദീറത്തുല്‍ ഖുദുസിനു താഴെ ഹദീറത്തുല്‍ ഖുദുസിലുള്ള മലക്കുകളെക്കാള്‍ താഴ്ന്ന പദവിയിലുള്ള മലക്കുകള്‍ ഒരുമിച്ചുകൂടുന്ന സ്ഥലമുണ്ട്. ഹദീറത്തുല്‍ ഖുദുസില്‍നിന്ന് പ്രവഹിക്കുന്ന സന്ദേശവും കാത്തിരിക്കലാണ് അവരുടെ ജോലി. 

അങ്ങനെ മുകളില്‍നിന്ന് താഴേക്കു പ്രവഹിക്കുന്ന വസ്തു താഴെയുള്ള മലക്ക് സ്വീകരിക്കുകയും അതുപയോഗിച്ച് ഭൂമിയിലുള്ള മനുഷ്യനില്‍ സ്വാധീനമുണ്ടാക്കുകയും ചെയ്യുന്നു. പ്രസ്തുത സ്വാധീനംമൂലം ഒരു മീറ്റര്‍ മാത്രം സഞ്ചരിക്കുന്ന കല്ലിന് എത്രയോ മീറ്റര്‍ സഞ്ചരിക്കാനുള്ള ശക്തി ലഭിക്കുന്നു. അതിന്റെ സ്വാധീനം മൂലം ഒരു മനുഷ്യന്റെ വായില്‍നിന്നും പുറപ്പെടുന്ന ശബ്ദം കിലോമീറ്ററുകളകലെ പ്രതിധ്വനിക്കുന്നു. ഉമര്‍ (റ) സാരിയ (റ) വിന് സന്ദേശം നല്‍കിയപ്പോള്‍ സംഭവിച്ചത് ഇതുതന്നെയായിരുന്നു. ഇതേ മലക്കുകളെപ്പോളെ പിശാചുക്കളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അവരുടെ സ്വാധീനംമൂലമാണ് അമുസ്‌ലിംകളില്‍നിന്നും അല്‍ഭുത സിദ്ധികള്‍ -ഇസ്തിദ്‌റാജ്- പ്രകടമാകുന്നത്. ചുരുക്കത്തില്‍ കറാമത്തിന്റെ ഉറവിടം മലക്കുകളാണ്. ഇസ്തിദ്‌റാജിന്റെത് പിശാചുക്കളും. ഇത്രയും മനസ്സിലാക്കിയാല്‍ നമ്മുടെ മനസ്സിലെ പല തെറ്റുദ്ധാരണകളും നീങ്ങിത്തുടങ്ങും (ഹുജ്ജ: 1/16, 17).

കറാമത്തു നിഷേധികള്‍

ചരിത്രത്തിന്റെ നീളത്തില്‍ എന്നും സത്യനിഷേധികള്‍ എന്നും വിഷംചീറ്റിയിട്ടുണ്ട്. ഖദ്‌റ് നിഷേധവാദവുമായി വന്ന ഖദ്‌രിയാക്കളും ഒട്ടേറെ പുത്തന്‍ വാദങ്ങളിലൂടെ ഖുര്‍ആനികാശയങ്ങളെ വളച്ചൊടിച്ച മുഅ്തസിലുകളുമാണ് കറാമത്ത് നിഷേധികള്‍. അവരുടെ ഓരം പറ്റി നടക്കുന്നവരാണ് ഇന്ന് നമ്മുടെ നാടുകളില്‍ ഇസ്‌ലാമിന്റെ ലേബലില്‍ മുതലെടുപ്പ് നടത്തുന്ന പുത്തന്‍വാദികള്‍. കറാമത്തു നിഷേധത്തെക്കുറിച്ചും അവര്‍ക്ക് മഹാന്മാര്‍ നല്‍കിയ മറുപടിയെക്കുറിച്ചുമൊക്കെ എഴുതാന്‍ ഈ വരികള്‍ പര്യാപ്തമല്ല. പ്രസിദ്ധ പണ്ഡിതന്‍ താജുദ്ദീന്‍ സുബുകി തന്റെ ഥബഖാത്ത് എന്ന ഗ്രന്ഥത്തിലും (2/314) ഇമാം റാസി തന്റെ തഫ്‌സീറിലും ഇതേക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ചില കാര്യങ്ങള്‍ മാത്രം താഴെ ചേര്‍ക്കുന്നു:

1. കറാമത്ത് നിഷേധികള്‍ പ്രധാനമായും അവലംബമാക്കുന്ന തെളിവ് അസാധാരണ സംഭവം എന്നത് അല്ലാഹു പ്രവാചകത്വത്തിന് തെളിവായി വെച്ചതാണ്. പ്രവാചകരല്ലാത്ത മറ്റൊരാളില്‍ അത് പ്രകടമായാല്‍ പ്രസ്തുത ലക്ഷ്യത്തിന് വിരുദ്ധമായെന്നു വരും.

ഇതിന് ഇമാമുര്‍ ഇപ്രകാരം മറുപടി നല്‍കിയിരിക്കുന്നു: പ്രവാചകത്വ വാദവുമായി ബന്ധപ്പെട്ടു അസാധാരണ സംഭവങ്ങള്‍ നടക്കുമ്പോള്‍ അത് പ്രവാചകത്വത്തിന് തെളിവാണ്. വിലായത്ത് വാദവുമായി ബന്ധപ്പെട്ട് നടക്കുമ്പോള്‍ അത് വിലായത്തിനും തെളിവാണ്. ഇങ്ങനെ ചിന്തിച്ചാല്‍ കറാമത്ത് ഒരിക്കലും പ്രവാചകത്വത്തിന് എതിരാവുന്നില്ല.

2. ഒരു വലിയ്യ് നിമിഷനേരം കൊണ്ട് കിലോമീറ്ററുകള്‍ താണ്ടിക്കടക്കും എന്നു വന്നാല്‍ പ്രവാചക ജീവിതത്തിലെ പല സംഭവത്തിനും എതിരായിരിക്കും. കാരണം അവടന്ന് ഹിജ്‌റ വേളയില്‍ വളരെ ബുദ്ധിമുട്ടുകള്‍ സഹിച്ചുകൊണ്ടാണ് മക്കയില്‍നിന്നും മദീനയിലെത്തിയത്.
ബുദ്ധിയുള്ള ആര്‍ക്കും ഇതിന്റെ മറുപടി എളുപ്പത്തില്‍ കണ്ടെത്താന്‍ പറ്റും. കറാമത്തും മുഅ്ജിസത്തും എല്ലാ സമയത്തും നടക്കണമെന്നില്ല. ഔലിയാക്കള്‍ക്കു കറാമത്ത് ഉണ്ടാകുന്നതോടൊപ്പം സദാ ജനങ്ങളെപോലെ വിഷമിച്ച് യാത്ര ചെയ്യേണ്ട സന്ദര്‍ഭവും നേരിടേണ്ടി വരും. പ്രവാചകന് ഹിജ്‌റ വേളയില്‍ നിമിഷനേരങ്ങള്‍കൊണ്ട് എത്താനുള്ള കഴിവ് അല്ലാഹു നല്‍കുകയായിരുന്നുവെങ്കില്‍ എത്താമായിരുന്നുവെന്നത് ആര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ല.

3. മറ്റൊരു പ്രധാന വാദം ഇപ്രകാരമാണ്. ഒരു മനുഷ്യനില്‍ അസാധാരണ സംഭവം നടക്കാന്‍ പറ്റും എന്നു വന്നാല്‍ എല്ലാ അസാധാരണ സംഭവങ്ങളും നടക്കാന്‍ പറ്റുമെന്ന് സമ്മതിക്കേണ്ടി വരും. അങ്ങനെ സമ്മതിച്ചാല്‍ അസാധാരണ സംഭവങ്ങള്‍ പിന്നീട് സാധാരണ സംഭവങ്ങളായി മാറും. അതോടെ കറാമത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്യും.
ഇതിനു മഹാന്മാര്‍ ഇപ്രകാരം മറുപടി നല്‍കിയിരിക്കുന്നു: എല്ലാ ആളുകളും കറാമത്ത് വെളിവാക്കുക എന്നത് ഖുര്‍ആനിന് എതിരാണ്. കാരണം അല്ലാഹു പറയുന്നു: എന്റെ അടിമകളില്‍നിന്ന് നന്ദിയുള്ളവര്‍ വളരെ കുറവാണ് (സബഅ്: 13). 

അപ്പോള്‍ ഈ വാദം കേവല പൊള്ളവാദമാണെന്ന് തെളിഞ്ഞു.
ഇങ്ങനെ എതിരാളികളുടെ വാദം കേള്‍ക്കുമ്പോള്‍ ഭയങ്കരമാണെന്നു തോന്നുമെങ്കിലും ക്രാന്തദര്‍ശികളായ പന്ധിതന്മാരുടെ മറുപടി ചേര്‍ത്തുവായിച്ചാല്‍ അതിന്റെ പൊള്ളത്തരം പ്രകടമാകും. പകല്‍വെളിച്ചം പോലെ പ്രകടമായ കാര്യം നിഷേധിക്കാന്‍ ആരു ശ്രമിച്ചിട്ടും കാര്യമില്ല.
കറാമത്തിന്റെ ഇനങ്ങള്‍

കറാമത്ത് ഏതൊക്കെ രൂപത്തില്‍ വരാം എന്നതിനെക്കുറിച്ച് ചിന്തിക്കാം. അമ്പിയാക്കള്‍ക്കു മുഅ്ജിസത്തായി നടക്കുന്നതൊക്കെ ഔലിയാക്കള്‍ക്ക് കറാമത്തായി സംഭവിക്കാം എന്നതാണ് ബഹുഭൂരിപക്ഷം പണ്ഡിതരും അഭിപ്രായപ്പെടുന്നത്. ഇമാം നവവി (റ), അല്ലാമാ സര്‍കശി (റ) തുടങ്ങിയവര്‍ ഇതേ അഭിപ്രായക്കാരാണ് (ജംഉല്‍ ജവാമി, ബന്നാനി സഹിതം: 2/420). എന്നാല്‍, അല്ലാമാ താജുദ്ദീന്‍ സുബ്കി കറാമത്തിന്റെ ഇരപത്തഞ്ചോളം ഇനങ്ങള്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. മരിച്ചവരെ ജീവിപ്പിക്കുക, മരിച്ചവര്‍ സംസാരിക്കുക, വെള്ളത്തിന്മേല്‍ സഞ്ചരിക്കുക, തടികള്‍ രൂപം മാറുക, വഴിദൂരം ചുരുങ്ങുക, മൃഗങ്ങളും നിര്‍ജീവ വസ്തുക്കളും സംസാരിക്കുക, രോഗികളെ സുഖപ്പെടുത്തുക ഇങ്ങനെ നീളുന്നു ആ പട്ടിക (ഥബഖാത്ത്: 2/338, 344).

സുബ്കി എഴുതുന്നു: അബുല്‍ കാമില്‍ ഖുശൈരി രിസാലയില്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: സാധ്യമായ ഒട്ടേറെ കാര്യങ്ങള്‍ ഔലിയാക്കളിലൂടെ കറാമത്ത് രൂപത്തില്‍ പ്രകടമാകാന്‍ പാടില്ലെന്ന് ഇന്ന് സ്പഷ്ടമായി മനസ്സിലാക്കപ്പെടാം. മാതാപിതാക്കള്‍ കൂടാതെ കുട്ടിയുണ്ടാവുക, നിര്‍ജീവിയെ മൃഗമോ ജീവനുള്ള വസ്തുവോ ആയി മറിക്കുക മുതലായവ അതില്‍പെട്ടതാണ്.
സുബ്കി തുടരുന്നു: ഈ അഭിപ്രായം സംശയത്തിന് ഇട നല്‍കാത്ത രൂപത്തില്‍ സത്യമാണ്. അമ്പിയാക്കള്‍ക്കു മുഅ്ജിസത്തായി നടക്കുന്നതൊക്കെ ഔലിയാക്കള്‍ക്കു കറാമത്തായി നടക്കും എന്നു പറഞ്ഞതില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ ഒഴിച്ചുനിര്‍ത്തണമെന്നത് വളരെ വ്യക്തമാണ് (ഥബഖാത്ത്: 316). ചുരുക്കത്തില്‍ ഔലിയാക്കളിലൂടെ അസാധാരണ സംഭവങ്ങള്‍ ഉണ്ടാകാമെന്ന് എല്ലാ ഉലമാക്കളും സമ്മതിക്കുന്നു. അമ്പിയാക്കള്‍ക്കു സംഭവിച്ചത് മുഴുവനും സംഭവിക്കാമോ എന്നതില്‍ പക്ഷാന്തരമുണ്ട്. ഖുശൈരി (റ) പറ്റില്ല എന്ന പക്ഷക്കാരനാണ്. സുബ്കി (റ) ബലപ്പെടുത്തിയതും അതുതന്നെ.

ചുരുക്കത്തില്‍ ഖുര്‍ആനും ഹദീസും മഹാന്മാരുടെ ചരിത്രവും പരിശോധിച്ചാല്‍ ബുദ്ധിയുള്ള ആര്‍ക്കും  കറാമത്ത് നിഷേധിക്കുവാനോ ഔലിയാക്കളെ തള്ളിപ്പറയാനോ സാധ്യമല്ലയെന്നു വന്നു. ഔലിയാക്കളെ ബുദ്ധിമുട്ടിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ അല്ലാഹു തുറന്ന യുദ്ധം പ്രഖ്യാപിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. ഇതൊക്കെ കണ്ടിട്ടും തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് ദീനിനെ പൊളിച്ചെഴുതാന്‍ ചില തല്‍പര കക്ഷികള്‍ രംഗത്തുവന്നാല്‍ എന്തു ചെയ്യും? ഇമാം സുബ്കിയോടൊപ്പം നമുക്കും പരിതപിക്കാം: കറാമത്ത് നിഷേധിക്കുന്നവരുടെ കാര്യത്തില്‍ ഞാന്‍ അത്യധികം അല്‍ഭുതം കൂറുന്നു. അല്ലാഹുവിന്റെ കോപം ഞാന്‍ അവന്റെമേല്‍ പേടിക്കുകയും ചെയ്യുന്നു.
അവലംബം

1. തഫ്‌സീര്‍ റാസി: ഫഖ്‌റുദ്ദീനുര്‍റാസി (വഫാ. 604)
2. തഫ്‌സീറു റൂഹുല്‍ ബയാന്‍: ഇസ്മാഈല്‍ ഹഖ്ഖി (ഹി. 1137)
3. ശര്‍ഹുല്‍ അഖാഇദ്: സഅദുദ്ദീന്‍ തഫ്താസാനി (ഹി. 792)
4. ജംഉല്‍ ജവാമി: താജുദ്ദീന്‍ സുബ്കി (ഹി. 771)
5. ഹുജ്ജത്തുല്ലാഹില്‍ ബാലിഗ: ശാഹ് വലിയ്യുല്ലാഹി ദ്ദഹ്‌ലവി (ഹി. 1176)
6. നിബ്‌റാസ്: അബ്ദുല്‍ അസീസ് മുല്‍താനി (ഹി. 13 ാം നൂറ്റാണ്ട്)



Wednesday 27 July 2016

ചെറിയ ശിർക്കിനെ സൂക്ഷിക്കുക




ഒരിക്കല്‍ ഉമര്‍ ബിന്‍ ഖത്താബ്(റ) നബി തിരുമേനിയുടെ(സ) ഖബ്‌റിനടുത്തു കൂടെ നടന്നു പോകുമ്പോള്‍ മുആദ്(റ) അവിടെ ഇരുന്ന് കരയുന്ന കാഴ്ച്ച കാണുന്നു. ഉമര്‍(റ) കരയുന്നതിന്റെ കാരണമന്വേഷിച്ചു. ഈ ഖബ്‌റില്‍ അന്ത്യവിശ്രമം കൊള്ളുന്ന നബി(സ)യുടെ ഒരു വചനം ഞാന്‍ ഓര്‍ത്തു പോയതാണ് കാരണമെന്ന് അദ്ദേഹം മറുപടി നല്‍കി. 'പ്രകടനവാഞ്ച അതെത്ര നിസ്സാരമാണെങ്കിലും ശിര്‍ക്കാണ്. അല്ലാഹുവിന്റെ ഔലിയാക്കന്‍മാരോട് ആരെങ്കിലും യുദ്ധം പ്രഖ്യാപിച്ചാല്‍ അല്ലാഹുവിനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണവന്‍. അല്ലാഹു ഇഷ്ടപ്പെടുന്നത് പുണ്യവാന്‍മാരും ഭക്തരും കാണാമറയത്ത് നന്മകള്‍ പ്രവര്‍ത്തിക്കുന്നവരുമായ ആളുകളെയാണ്. ഒരു സദസ്സില്‍ അവരെ കാണാതായാല്‍ ആരും അന്വേഷിക്കില്ല, ഒരു സദസ്സില്‍ ഹാജരായാല്‍ അവര്‍ അറിയപ്പെടുകയുമില്ല. അവരുടെ ഹൃദയങ്ങള്‍ വെളിച്ചത്തിന്റെ പ്രകാശ നാളങ്ങളാണ്. ഇരുള്‍ മുറ്റിയ എല്ലാ മണ്ണിലും അവര്‍ പുറത്തുവരും.' എന്ന വചനമായിരുന്നു അദ്ദേഹം ഓര്‍ത്തത്.

മഹ്മൂദ് ബ്നു ലബീദ് (റ) നിവേദനം: നബി (സ) പറഞ്ഞു: "നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഏറ്റവുമധികം ഭയപ്പെടുന്നത് ചെറിയ ശിര്‍ക്കിനെ സംബന്ധിച്ചാകുന്നു. അവര്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്താണ് ചെറിയ ശിര്‍ക്ക്?'' നബി(സ) പറഞ്ഞു: "ആളുകളെ കാണിക്കാനായി പ്രവര്‍ത്തിക്കലാണത്.'' (അഹ്മദ്, ബൈഹഖി)

പ്രകടനപരത ഇന്ന് വ്യാപകമായിരിക്കുന്നു. താന്‍ ചെയ്ത സല്‍കര്‍മങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ട് പലരും സ്വയം പരിചയപ്പെടുത്താറുണ്ട്. ആരെങ്കിലും 'തന്റെ കര്‍മംമൂലം കീര്‍ത്തിയുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അല്ലാഹു തന്റെ സൃഷ്ടികളുടെ കാതുകളില്‍ അവനെ അപകീര്‍ത്തിപ്പെടുത്തുമെന്ന്' (ബൈഹഖി) നബി ൃ താക്കീത് ചെയ്തിട്ടുണ്ട്. 'പുറമെ കാണിക്കാനായി പ്രവര്‍ത്തിക്കുന്നവനെ അവനാഗ്രഹിക്കാത്ത വിധത്തില്‍ കാണിക്കുമെന്നും' (ബുഖാരി, മുസ്ലിം) പുനരുത്ഥാന നാളില്‍ മുഴുവന്‍ ജനങ്ങളുടെയും മുന്നില്‍ അവനെ വഷളാക്കുമെന്നും ഹദീഥുകള്‍ പഠിപ്പിക്കുന്നു.

♻ മറ്റൊരാള്‍ കാണുന്നുവെന്ന കാരണത്താല്‍ തന്റെ നമസ്കാരം ദീര്‍ഘിപ്പിക്കുന്നതിനെ 'മസീഹുദ്ദജാലിനേക്കാള്‍ ഗൌരവമുള്ള കാര്യമായിട്ടാണ്' (ഇബ്നുമാജ) പ്രവാചകന്‍ ൃ വിലയിരുത്തിയത്. അവ്വിധം ആളെക്കാണിക്കാനുള്ള നമസ്കാരവും നോമ്പും ദാനധര്‍മവുമെല്ലാം ശിര്‍ക്കാണെന്നും (അഹ്മദ്) പങ്ക് ചേര്‍ക്കപ്പെടുന്ന അത്തരം കര്‍മങ്ങള്‍ അല്ലാഹുവിനാവശ്യമില്ലെന്നും ഇസ്ലാം പഠിപ്പിക്കുന്നു. 

🌺 അബൂഹുറൈറ ്യ നിവേദനം ചെയ്ത ഖുദ്സിയായ ഒരു ഹദീഥില്‍ അല്ലാഹു പറഞ്ഞതായി നബി ൃ അരുളി: "എനിക്കൊട്ടും പങ്കാളികളെ വേണ്ട. എന്റെ കൂടെ മറ്റാര്‍ക്കെങ്കിലും പങ്ക് നല്‍കിക്കൊണ്ട് ആരെങ്കിലും ഒരു കര്‍മം ചെയ്താല്‍ അവനെയും അവന്റെ പങ്കിനെയും ഞാന്‍ തള്ളിക്കളയും. ആ പങ്ക് അത് ചെയ്തവന്‍ തന്നെ എടുത്തുകൊള്ളട്ടെ.'' (മുസ്ലിം).

✅ പ്രവാചകന്‍മാരെ കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ക്ക് നല്‍കിയിരിക്കുന്ന സവിശേഷ ഗുണമായിട്ട് അല്ലാഹു പറയുന്നു: 'ഒരു വിശിഷ്ട ഗുണത്തിന്റെ അടിസ്ഥാനത്തില്‍ നാം അവരെ തെരഞ്ഞെടുത്തിട്ടുണ്ട് പരലോകസ്മരണയുടെ അടിസ്ഥാനത്തില്‍.' (38:46) പരലോകത്തെ ഓര്‍ത്തുകൊണ്ട് അതിന് വേണ്ടി കര്‍മനിരതരാവാനുള്ള മോഹം അവരില്‍ ഉണ്ടാക്കി എന്നാണ് ഇത് വ്യക്തമാക്കുന്നത്.

👌 ഇഖ്‌ലാസ് എന്താണെന്ന് അല്ലാഹു സൂറത്തുന്നഹ്‌ലില്‍ വ്യക്തമാക്കി തരുന്നുണ്ട്. 'കന്നുകാലികളിലും നിങ്ങള്‍ക്ക് പാഠമുണ്ട്. അവയുടെ ഉദരത്തിലുള്ള ചാണകത്തിനും ചോരയ്ക്കുമിടയില്‍ നിന്നൊരു പാനീയം നാം നിങ്ങളെ കുടിപ്പിക്കുന്നു. അതായത്, കുടിക്കുന്നവരിലാനന്ദമുളവാക്കുന്ന നറുംപാല്‍!' (16:66) ശുദ്ധമായ പാലിനെ വിശേഷിപ്പിക്കാന്‍ 'خَالِص' എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. മൃഗങ്ങളുടെ പാലില്‍ ചാണകത്തിന്റെയോ മൂത്രത്തിന്റെയോ രക്തത്തിന്റെയോ അംശം കലരാതെ ശുദ്ധമായി അത് ഒരുക്കിയിരിക്കുന്നു. ഇപ്രകാരം മനുഷ്യന്റെ പ്രവര്‍ത്തനങ്ങളില്‍ മാലിന്യങ്ങള്‍ കലര്‍ന്നാല്‍ ഇഹത്തിലോ പരത്തിലോ അവനത് ഉപകരിക്കില്ല എന്ന സന്ദേശം അല്ലാഹു ഇതിലൂടെ നല്‍കുന്നു.

💥 ഒരിക്കല്‍ സഹാബിമാര്‍ നബി തിരുമേനിയോട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ക്ക് ശേഷം താങ്ങളുടെ ഉമ്മത്ത് ശിര്‍ക് ചെയ്യുമോ? അദ്ദേഹം പറഞ്ഞു: അതെ, അവര്‍ സൂര്യനെയോ ചന്ദ്രനെയോ കല്ലിനെയോ ബിംബങ്ങളെയോ ആരാധിക്കുകയില്ല, എന്നാല്‍ പ്രകടനവാഞ്ചയോട് കൂടി കര്‍മങ്ങള്‍ ചെയ്യുന്നവരായിരിക്കും അവര്‍.' സമൂഹത്തില്‍ പ്രശസ്തിക്കും അനുയായികളെ ലഭിക്കാനും വേണ്ടി ആരെങ്കിലും പാണ്ഡിത്യം നേടിയാല്‍ അത് ഇസ്‌ലാം പൊറുപ്പിക്കാത്ത ഒന്നാണെന്ന് ചരിത്രം പറയുന്നു.

🌺 താബിഇകളില്‍ പ്രമുഖനായ സുഫ്‌യാനു ഥൗരി മരണശയ്യയില്‍ കിടക്കുന്നു. അദ്ദേഹത്തിന്റെ വേദനയും വെപ്രാളവും കണ്ട അനുയായികള്‍ ചോദിച്ചു: താങ്കള്‍ മഹാ പണ്ഡിതനാണ്, എല്ലാ വിധ കര്‍മങ്ങളും ചെയ്തിട്ടുണ്ട്. എന്നിട്ടും എന്താണിത്ര വെപ്രാളപ്പെടുന്നത്? ധാരാളം കര്‍മങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അവയെല്ലാം അല്ലാഹുവിന്റെ ത്രാസില്‍ കര്‍മങ്ങളായി ഗണിക്കപ്പെടുമോ എന്ന ആശങ്കയാണ് എന്നെ അലട്ടുന്നത് എന്നാണ് അതിനദ്ദേഹം മറുപടി നല്‍കിയത്. 'റബ്ബിങ്കലേക്കു മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന വിചാരത്താല്‍ മനസ്സു വിറച്ചുകൊണ്ട് ദാനം ചെയ്യുന്നവര്‍.' (23:60) എന്ന ആയത്തിനെ കുറിച്ച് ഇത് ദുഷ്‌കര്‍മങ്ങള്‍ ചെയ്യുന്നവരെ കുറിച്ചാണോ എന്ന് നബി(സ)യോട് ചോദിച്ചു. നമസ്‌കാരം, നോമ്പ്, സദഖ് തുടങ്ങിയ കര്‍മങ്ങള്‍ ചെയ്യുന്നവരെ കുറിച്ചാണ് ഇത് പറഞ്ഞിരിക്കുന്നതെന്ന് നബി(സ) അവര്‍ക്ക് പറഞ്ഞു കൊടുത്തു. ഇതില്‍ നിന്നെല്ലാം കര്‍മങ്ങളുടെ അടിസ്ഥാനം അല്ലാഹുവിന്റെ പ്രീതിയാണെന്ന് തിരിച്ചറിഞ്ഞ് നമ്മുടെ കര്‍മങ്ങള്‍ അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ചുള്ളതാക്കാനാണ് നാം പരിശ്രമിക്കേണ്ടത്.

❓മനുഷ്യനെ വഴിപിഴപ്പിക്കാന്‍ പ്രതിജ്ഞാബദ്ധനായ പിശാച് നമ്മെ നരകത്തിലെത്തിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. പ്രത്യക്ഷമായ ശിര്‍ക്കിലേക്ക് വിശ്വാസികളെ എത്തിക്കുക പ്രയാസകരമായാല്‍ ഗോപ്യമായ ശിര്‍ക്കിലേക്ക് നയിക്കാനായിരിക്കും അവന്‍ പരിശ്രമിക്കുക. വിശ്വാസികളും സുകൃതവാന്മാരുമായവരില്‍ പോലും ലോകമാന്യത പലപ്പോഴും കടന്നുവരുന്നത് ഇതിനാലാവാം. ഇഹലോകത്തും പരലോകത്തും നഷ്ടം സംഭവിക്കാനിടയുള്ള ഈ മഹാ വിപത്തിനിരയാകുന്നതിനെത്തൊട്ട് വിശ്വാസികള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Sunday 24 July 2016

സ്ത്രീകൾക്ക് നിസ്‌കരിക്കാൻ വീട് തന്നെയാണ് ഉത്തമം



🍇 ഇമാം റാഫിഈ(റ) എഴുതുന്നു: സ്ത്രീകൾക്ക് ജമാഅത്ത് വ്യക്തിപരമായ ബാധ്യതയോ സാമൂഹ്യബാധ്യതയോ ഇല്ല. അവർക്കത് സുന്നത്താണ്. പക്ഷെ അതിൽ രണ്ടഭിപ്രായമുണ്ട്. ഖാളീ റുഅ് യാനി(റ) ആ രണ്ട് അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. അവയിൽ ഒന്ന് പുരുഷന്മാർക്ക് ജമാഅത്ത് സുന്നത്തുള്ളതുപോലെ തന്നെ സ്ത്രീകൾക്കും അത് സുന്നത്താണ് എന്നാണ്. ജമാഅത്തിനെക്കുറിച്ച് പരാമർശിക്കുന്ന ഹദീസുകൾ എല്ലാവരെയും ഉൾകൊള്ളിക്കുന്നതാണ് എന്നാണ് ഇതിന്റെ ന്യായം. എന്നാൽ അധിക പണ്ഡിതന്മാരുടെയും അഭിപ്രായവും പ്രബലമായ വീക്ഷണവും പുരുഷന്മാർക്ക് ജമാഅത്ത് ശക്തിയായ സുന്നത്തുള്ളതുപോലെ സ്ത്രീകൾക്കത് ശക്തിയായ സുന്നത്താണ് എന്നാണ്. അതിനാൽ ജമാഅത്ത് ഉപേക്ഷിക്കൽ സ്ത്രീകൾക്ക് കറാഹത്തില്ല. പുരുഷന്മാർക്ക് കറാഹത്തുമാണ്. അബൂഹനീഫ(റ)യും മാലിക്കും(റ) അഭിപ്രായപ്പെടുന്നത് സ്ത്രീകൾ ജമാഅത്തായി നിസ്കരിക്കൽ കറാഹത്താണ് എന്നാണ്. ഇമാം അഹ്മദ്(റ)ൽ നിന്നു ഉദ്ധരിക്കുന്ന ഒരു അഭിപ്രായവും അതാണ്. എന്നാണ് അദ്ദേഹത്തിൽ നിന്ന് കൂടുതൽ പ്രബലമായി വന്നിട്ടുള്ളത് നമ്മുടെ മദ്ഹബ് പോലുള്ളതാണ്. (ശർഹുൽ വജീസ്: 4/286)

അപ്പോൾ സ്ത്രീകൾ സ്വന്തമായി ജമാഅത്ത് നിസ്കരിക്കുന്നത് ശാഫിഈ, ഹമ്പലീ മദ്ഹബുകളിൽ സുന്നത്തും മാലികീ, ഹനഫീ മദ്ഹബുകളിൽ കറാഹത്തുമാണ്. സുന്നത്താണെന്ന് പറയുന്ന രണ്ട് മദ്ഹബുകളിൽ തന്നെ പുരുഷന്മാർക്കത് ശക്തിയായ സുന്നത്തായതുപോലെ സ്ത്രീകൾക്കത് ശക്തിയായ സുന്നത്തില്ല എന്നുമാണ്. അതിനാൽ ജമാഅത്ത് ഒഴിവാക്കൽ പുരുഷന്മാർക്ക് കറാഹത്താണ്. സ്ത്രീകൾക്ക് കറാഹത്തല്ല.

🍇 ഇബ്നു ഹജർ(റ) പറയുന്നു: പുരുഷന്മാർക്ക് ജമാഅത്ത് സുന്നത്താണെന്ന അഭിപ്രായമനുസരിച്ച് സുന്നത്ത് അവർക്കു ശക്തിയായത് പോലെ സ്ത്രീകൾക്ക് സുന്നത്ത് ശക്തിയില്ലെന്നാണ് പ്രബലാഭിപ്രായം. അവർക്കത് കൂടുതൽ പ്രയാസമാകുമെന്നതോടപ്പം അവരിൽ നാശത്തെ ഭയക്കുന്നതിന്റെ പേരിലാണത്. അതിനാൽ ജമാഅത്ത് ഉപേക്ഷിക്കൽ പുരുഷന്മാർക്ക് കറാഹത്താണ്. സ്‌ത്രീകൾക്ക്‌ കറാഹത്തില്ല. (തുഹ്ഫ: 2/250)

അവർക്കത് കൂടുതൽ പ്രയാസമാകുമെന്നതോടപ്പം അവരിൽ നാശത്തെ ഭയക്കുന്നതിന്റെ പേരിലാണത്. കാരണം പള്ളികളിലേക്ക് പുറപ്പെട്ടാലല്ലാതെ സാധാരണ നിലയിൽ ജമാഅത്ത് ലഭിക്കുകയില്ല. അതിനാൽ ജമാഅത്ത് ഉപേക്ഷിക്കൽ പുരുഷന്മാർക്ക് കറാഹത്താണ്. സ്ത്രീകൾക്ക് കറാഹത്തില്ല. (നിഹായ: 2/138)

🍇 ഇബ്നു ഹജർ(റ) എഴുതുന്നു: അപ്പോൾ സ്ത്രീ അവളുടെ വീട്ടിൽ വെച്ച് ജമാഅത്ത് നിർവ്വഹിക്കുന്നതാണ് കൂടുതൽ നല്ലത്. "നിങ്ങളുടെ സ്ത്രീകൾക്ക് പള്ളികൾ നിങ്ങൾ വിലക്കരുത്. എന്നാൽ അവരുടെ വീടുകളാണ് അവർക്കു കൂടുതൽ ഉത്തമം" എന്ന ഹദീസാണ് ഇതിനു പ്രമാണം. (തുഹ്ഫ: 2/252)

💥 അല്ലാഹു പറയുന്നു: "നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക".

പ്രസ്തുത ആയത്തിൽപ്പറഞ്ഞ നിർദ്ദേശം നബി(സ്)യുടെ ഭാര്യമാർക്കുമാത്രം ബാധകമല്ല. മറിച്ച് മുസ്ലിം സമുദായത്തിലെ എല്ലാ സ്ത്രീകൾക്കും ബാധകമാണ്.

🍇 അല്ലാമാ ഇബ്നു കസീർ എഴുതുന്നു:  നബി(സ്)യുടെ ഭാര്യമാരോട് അല്ലാഹു നിർദ്ദേശിച്ച മര്യാദകളാണ് ആയത്തിൽ പറഞ്ഞത്. ഈ സമുദായത്തിലെ സ്ത്രീകൾ പ്രസ്തുത വിഷയത്തിൽ അവരോടു തുടരേണ്ടവരാണ്. (ഇബ്നു കസീർ: 3/483)

🍇 ഇമാം ജലാലുദ്ദീൻ സുയൂത്വി(റ) ഉദ്ധരിക്കുന്നു: ഉമ്മുനാഇല(റ)യിൽ നിന്ന് ഇബ്നു അബീഹാതിം (റ) ഉദ്ധരിക്കുന്നു: അബൂബർസ(റ) വീട്ടിൽ വന്നപ്പോൾ അടിമ സ്ത്രീയെ വീട്ടിൽ കണ്ടില്ല. അന്വേഷണത്തിൽ പള്ളിയിൽ പോയതാണെന്ന് വിവരം ലഭിച്ചു. അവൾ വന്നപ്പോൾ ശകാരിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു: "നിശ്ചയം സ്ത്രീകൾ (വീട്ടിൽ നിന്ന്) പുറപ്പെടുന്നത് അല്ലാഹു വിലക്കിയിരിക്കുന്നു. അവർ അവരുടെ വീടുകളിൽ ഒതുങ്ങിക്കൂടാൻ അല്ലാഹു അവരോടു നിർദ്ദേശിക്കുകയും ചെയ്തിരിക്കുന്നു. അവർ ജനാസയെ അനുഗമിക്കാനോ പള്ളിയിൽ പോകുവാനോ ജുമുഅക്ക് പങ്കെടുക്കുവാനോ പാടില്ല.". (അദ്ദുർറുൽ മൻസൂർ: 8/155)

🍇 സൈനുൽ ആബിദീൻ ഇബ്നു നുജൈമ്(റ) : എഴുതുന്നു:"നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിക്കഴിയുകയും ചെയ്യുക" എന്ന ആയത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾ ജമാഅത്തുകളിൽ പങ്കെടുക്കരുത്. (അൽ ബഹ്‌റുർറാഇഖ്: 1/380)

🍇 ഇമാം അലാഉദ്ദീൻ അബൂബക്റു ബ്നു മസ്ഊദുൽ കാസാനി(റ) (മരണം: ഹി: 578) പറയുന്നു: രണ്ടു പെരുന്നാളുകളിൽ പുറപ്പെടാൻ സ്ത്രീകൾക്ക് വിട്ടുവീഴ്ച ചെയ്യുമോ എന്ന വിഷയം ചർച്ച ചെയ്യേണ്ടതാണ്. ജുമുഅ, രണ്ട് പെരുന്നാൾ, മറ്റു നിസ്കാരങ്ങൾ എന്നിവയിൽ യുവതികൾക്ക് പുറപ്പെടാൻ വിട്ടുവീഴ്ച ചെയ്യുകയില്ലെന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. "നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിക്കഴിയുകയും ചെയ്യുക" എന്ന ആയത്താണ് ഇതിനു പ്രമാണം. വീട്ടിൽ അടങ്ങിക്കഴിയാനുള്ള നിർദ്ദേശം പുറപ്പെടുന്നതിനുള്ള വിലക്കാണ്. മാത്രമല്ല അവർ പുറത്തിറങ്ങുന്നത് നാശത്തിനു കാരണമാണെന്നതിൽ സംശയമില്ല. നാശം നിഷിദ്ദമാണ്. നാശത്തിലേക്കു നയിക്കുന്ന കാര്യവും നിഷിദ്ദമാണ്. (ബദാഇ ഉസ്സ്വനാഇഅ്: 275)

✅ അബ്ദുല്ലാഹിബ്നു സുവൈദുൽ അൻസ്വാരി(റ) തന്റെ അമ്മായിയിൽ നിന്നുദ്ധരിക്കുന്നു. മഹതി അബൂഹുമൈദി(റ) ന്റെ ഭാര്യയാണ്. മഹതി നബി(സ)യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: "നിശ്ചയം ഞാൻ അങ്ങയോടപ്പം നിസ്കരിക്കുവാൻ ആഗ്രഹിക്കുന്നു'. അപ്പോൾ നബി(സ) പ്രതിവചിച്ചു: "നിശ്ചയം നിനക്ക് എന്റെ കൂടെ നിസ്കരിക്കുവാൻ അതിയായ ആഗ്രഹമുണ്ടെന്ന കാര്യം ഞാൻ മനസ്സിലാക്കിയിരിക്കുന്നു. നിന്റെ പ്രൈവറ്റ് റൂമിൽ വെച്ച് നീ നിസ്കരിക്കുന്നത് നിന്റെ വീട്ടിലെ മറ്റൊരു റൂമിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. നിന്റെ വീട്ടിലെ ഏതെങ്കിലും ഒരു റൂമിൽ വെച്ച് നീ നിസ്കരിക്കുന്നത് വീടിന്റെ മറ്റു ഭാഗങ്ങളിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് വെച്ച് നീ നിസ്കരിക്കുന്നത് നിന്റെ ജനതയുടെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. നിന്റെ ജനതയുടെ പള്ളിയിൽ വെച്ച്  നിസ്കരിക്കുന്നത് എന്റെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്". അങ്ങനെ മഹതിയുടെ നിർദ്ദേശ പ്രകാരം തന്റെ വീട്ടിൽ ഏറ്റവും ഇരുൾ മുറ്റിയ ഭാഗത്ത് നിസ്കരിക്കാൻ സൗകര്യം ഏർപ്പെടുത്തി മരണം വരെ അവിടെവെച്ചായിരുന്നു മഹതി നിസ്കരിച്ചിരുന്നത്. (സ്വഹീഹ് ഇബ്നു ഖുസൈമ: 3/95, മുസ്നദു അഹ്മദ്: 6/371)

👍 പ്രസ്തുത ഹദീസിന്റെ സ്വീകാര്യത വിവരിച്ച് ഇമാം അസ്ഖലാനി(റ) എഴുതുന്നു: ഇമാം അഹ്മദ്(റ) ന്റെ നിവേദക പരമ്പര ഹസനാണ്. അബൂദാവൂദ്(റ) ഉദ്ദരിച്ച ഇബ്നു മസ്ഊദ്(റ)ന്റെ ഹദീസ് ഇതിനു സാക്ഷിയായി ഉണ്ട്. (ഫത്ഹുൽ ബാരി: 2/350)

✅ അബ്ദുല്ലാഹി(റ)യിൽ നിന്നു നിവേദനം: നബി(സ) പ്രസ്താവിച്ചു: "ഒരു സ്ത്രീ അവളുടെ പ്രൈവറ്റ് റൂമിൽ വെച്ച് നിസ്കരിക്കുന്നത് അവളുടെ റൂമിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. സ്ത്രീ വീട്ടിലെ ഉള്ളറയിൽ വെച്ച് നിസ്കരിക്കുന്നത് പ്രൈവറ്റ് റൂമിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്". (അബൂദാവൂദ്: 483,2/277)

സ്ത്രീയുടെ പ്രൈവറ്റ് റൂമാണ് "ബൈതി"ന്റെ വിവക്ഷ. അത്രതന്നെ ഭദ്രതയില്ലാത്ത റൂമാണ് 'ഹുജ്റത്തി'ന്റെ വിവക്ഷ. വിലപിടിപ്പുള്ള വസ്തുക്കളും മറ്റും സൂക്ഷിക്കുന്ന അതിഭദ്രമായ റൂമാണ് 'മിഖ്ദഇ'ന്റെ വിവക്ഷ. (മീർഖാത്ത്: 4/177)

✅ സ്ത്രീ വീട്ടിൽ നിന്നു പുറത്തിറങ്ങിയാൽ ഉണ്ടായേക്കാവുന്ന തെറ്റിധാരണകൾ വരാതിരിക്കാൻ വീട്ടിൽ വെച്ച് നിസ്കരിക്കുന്നതാണ് നല്ലത്. അവൾ കണ്ടാലാശിക്കപ്പെടുന്നവളോ ചമഞ്ഞൊരുങ്ങിയവളോ ആയാൽ വിശേഷിച്ചും. (തുഹ്ഫ: 2/252, നിഹായ:2/140)

🌺 മുല്ലാഅലിയ്യുൽ ഖാരി(റ) എഴുതുന്നു:

لأن مبنى أمرها على التستر(مرقاة: ١٧٧/٤)

മറഞ്ഞിരിക്കുക എന്നതാണ് സ്ത്രീയുടെ കാര്യത്തിൽ അടിസ്ഥാനം. (മിർഖാത്ത്: 4/177)

സ്ത്രീ മറഞ്ഞിരിക്കേണ്ടവളാണെന്നും അവൾ പുറത്തിറങ്ങിയാൽ വരുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണെന്നും ഹദീസിൽ നിന്നു തന്നെ വ്യക്തമായി മനസ്സിലാക്കാം.

🍇 അബ്ദുല്ലാഹി(റ)യിൽ നിന്നു നിവേദനം:  നബി(സ) പറഞ്ഞു: "നിശ്ചയം സ്ത്രീ മറഞ്ഞിരിക്കേണ്ടവളാണ്. അവൾ പുറത്തിറങ്ങിയാൽ പിശാച് അവളിൽ പ്രത്യക്ഷപ്പെടും. അവൾ അവളുടെ വീടിന്റെ ഉള്ളറയിൽ വെച്ച് ഇബാദത്തെടുക്കുമ്പോഴാണ് അല്ലാഹുമായി അവൾക്ക് കൂടുതൽ സാമീപ്യം ലഭിക്കുക". (ഇബ്നുഖുസൈമ: 3/93)

🍇 അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ൽ നിന്നു നിവേദനം: അദ്ദേഹം പറയുന്നു: "നിശ്ചയം ഒരു സ്ത്രീ വീട്ടിൽ നിന്നു പുറത്തിറങ്ങുമ്പോൾ അവളിൽ യാതൊരു പ്രശ്നവും ഉണ്ടാവുകയില്ല. തുടർന്ന് പിശാച് അവളിൽ പ്രത്യക്ഷപ്പെട്ട് പറയും: ആരുടെ അരികിലൂടെയെല്ലാം നീ നടക്കുന്നുവോ അവരെയെല്ലാവരെയും നിശ്ചയം  നീ അത്ഭുതപ്പെടുത്തുന്നുണ്ട്. നിശ്ചയം  സ്ത്രീ അവളുടെ വസ്ത്രങ്ങൾ ധരിക്കും  അപ്പോൾ എവിടേക്കാണ് നീ പുറപ്പെടുന്നതെന്ന് അവളോട് പറയപ്പെടും. അപ്പോൾ ഞാൻ രോഗിയെ സന്ദർശിക്കാനാണെന്നോ ജനാസയിൽ പങ്കെടുക്കാനാണെന്നോ പള്ളിയിൽ നിസ്കരിക്കാനാണെന്നോ അവൾ മറുപടി പറയും. ഒരു സ്ത്രീ വീട്ടിൽവെച്ച് അല്ലാഹുവെ ആരാധിക്കുന്നതുപോലെ ഒരു സ്ത്രീയും അല്ലാഹുവെ ആരാധിക്കുകയില്ല". ഈ ഹദീസ് ഇമാം ത്വബ്റാനി(റ) കബീറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ നിവേദകർ വിശ്വാസയോഗ്യരാണ്. (മജ്മഉസ്സവാഇദ്: 2/35)

🍇 അബ്ദുല്ലാഹി(റ) യിൽ നിന്ന് നിവേദനം: "ഒരു സ്ത്രീ തന്റെ വീട്ടിൽ ഏറ്റവും ഇരുൾ മുറ്റിയ സ്ഥലത്തുവെച്ച്  നിസ്കരിക്കുന്നതാണ് അല്ലാഹുവിന്ന് ഏറ്റവും പ്രിയപ്പെട്ടത്". (ത്വബ്റാനി: 2/35, ഇബ്നുഖുസൈമ: 3/96)

🍇 "ഒരു സ്ത്രീ തന്റെ വീട്ടിൽ ഏറ്റവും ഇരുൾ മുറ്റിയ സ്ഥലത്തുവെച്ച് നിസ്കരിക്കുന്നതാണ് അല്ലാഹുവിന്ന് ഏറ്റവും പ്രിയപ്പെട്ടത്". (അസ്സുനനുൽ കുബ്റാ: 3/131)

🍇 നബി(സ) പ്രസ്താവിച്ചു: "സ്ത്രീകൾക്ക് നിസ്കരിക്കുവാൻ ഏറ്റവും ഉത്തമമായ സ്ഥലം അവരുടെ വീടുകളുടെ ഉള്ളറകളാണ്" (അസ്സുനനുൽ കുബ്റാ: 3/131,മുസ്തദ്റക്: 1/209)

🍇 റസൂലുല്ലാഹി(സ) പറഞ്ഞു: "ഒരു സ്ത്രീ അവളുടെ പ്രൈവറ്റ് റൂമിൽ വെച്ച് നിസ്കരിക്കുന്നതാണ് അവളുടെ റൂമിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ അവൾക്കുത്തമം. അവൾ അവളുടെ റൂമിൽവെച്ച് നിസ്കരിക്കുന്നതാണ് അവൾ അവളുടെ വീട്ടിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ അവൾക്കുത്തമം. അവൾ വീട്ടിൽ വെച്ച് നിസ്കരിക്കുന്നതാണ് പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ അവൾക്കുത്തമം". അസ്സുനനുൽ കുബ്റാ: 3/132)

🍇 ഇബ്നു ഖുസൈമ(റ) അബ്ദുല്ലാഹി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: നബി(സ) പ്രസ്താവിച്ചു: "ഒരു സ്ത്രീ അവളുടെ പ്രൈവറ്റ് റൂമിൽ വെച്ച് നിസ്കരിക്കുന്നതാണ് അവളുടെ ഏതെങ്കിലുമൊരു റൂമിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം". (ഇബ്നു ഖുസൈമ: 3/94)

🍇 അല്ലാമ ശർവാനി(റ) എഴുതുന്നു:  ശരിയാകുമെന്നാണ് ഖദീമായ അഭിപ്രായം. കാരണം പുരുഷന് നിസ്കരിക്കാനുള്ള സ്ഥലം പള്ളിയാണെന്നതുപോലെ സ്ത്രീക്ക് നിസ്കരിക്കാനുള്ള സ്ഥലമാണല്ലോ വീട്ടിലെ പള്ളി. (ശർവാനി: 3/466)

Saturday 23 July 2016

ഇന്ത്യയിലെ സ്ത്രീകളിൽ ആദ്യമായി പദവിയിൽ എത്തിയവർ





പഠനശാഖ


★ചെവിയെക്കുറിച്ചുള്ള പഠനം ഏത് ?
ഓട്ടോളജി.

★കേൾവിയെക്കുറിച്ചുള്ള പഠനം ഏത് ?
ഓഡിയോളജി.

★പല്ലിനെക്കുറിച്ചുള്ള പഠനം ?
ഓഡന്റോളജി.

★ഒപ്റ്റോളജി എന്തിനെക്കുറിച്ചുള്ളപഠനമാണ് ?
കാഴ്ചയെക്കുറിച്ച്.

★ഗന്ധങ്ങളെക്കുറിച്ചുള്ള പഠനം എന്താണ് ?
ഓസ്മോളജി.

★മൂക്കിനെക്കുറിച്ചുള്ള പഠനം ?
റിനോളജി.

★ട്രിക്കോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് ?
മുടിയെക്കുറിച്ചും , അതിന്റെ വൈകല്യത്തെക്കുറിച്ചും.

★ഡെർമെറ്റോളജി എന്തിനെക്കുറിച്ചുള്ള പഠനം ?
ചർമ്മത്തെക്കുറിച്ച്.

★കൈകളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ?
കിറോളജി.

★പാദങ്ങളെക്കുറിച്ചുള്ള പഠനം ?
പോഡോളജി.

★പ്രപഞ്ചത്തിന്റെ പരിണാമഘടന എന്നിവയെക്കുറിച്ച് വിവരണം നൽകുന്ന ശാഖ ?
കോസ്മോളജി.

★സമ്പത്തിനെപ്പറ്റിയുള്ള പഠനം ഏതാണ് ?
അഫ്നോളജി.

★പർവ്വതങ്ങളെക്കുറിച്ചുള്ള പഠനം ഏതാണ് ?
ഓറനോളജി.

★അന്തമറ്റോളജി എന്തിനെകുറിച്ചുള്ള പഠനമാണ് ?
ദേശീയഗാനം.

★തടാകങ്ങളെക്കുറിച്ചുള്ള പഠനം ?
ലിംനോളജി.

★സമ്പത്തിനെക്കുറിച്ചുള്ള പഠനശാഖ ?
അഫ്നോളജി.

★ചിരിയെക്കുറിച്ചുള്ള പഠനം ?
ഗലറ്റോളജി.

★സൗന്ദര്യത്തെക്കുറിച്ചുള്ള പഠനം ഏത് ?
കാലോളജി.

★ചന്ദ്രനെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത് ?
സെലനോളജി.

★ക്രൊമറ്റോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് ?
നിറത്തെക്കുറിച്ചുള്ളപഠനം.

★നാണയ ശേഖരത്തെക്കുറിച്ചുള്ള പഠനം ?
ന്യൂമിസ്മാറ്റിക്സ്.

★പച്ചക്കറികൃഷിയെക്കുറിച്ചുള്ള പഠനം ?
ഒലേറി കൾച്ചർ.

★ജറൻഡോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് ?
വാർധക്യത്തെക്കുറിച്ചുള്ള പഠനം.

★പക്ഷികളെക്കുറിച്ചുള്ള പഠനം ?
ഓർണിത്തോളജി.

★നാഡിവ്യവസ്ഥയെക്കുറിച്ചുള്ള പഠനം ഏത് ?
ന്യൂറോളജി.

★തവളയുടെ ശാസ്ത്രീയ നാമം എന്താണ് ?
റാണ ഹെക്സാ ഡെക്ടൈല.

★ജനസംഖ്യയെക്കുറിച്ചുള്ള പഠനം ഏത്പേ രിലറിയപ്പെടുന്നു ?
ഡെമോഗ്രാഫി.

★സ്വപ്നത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ഏത് ?
ഒനീറിയോളജി.

★ഉറക്കത്തെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ?
ഹിപ്നോളജി.

★ഭാഷകളെക്കുറിച്ചുള്ള ശാസ്ത്രീയപഠനം ഏത് ?
ലിംഗ്വിസ്റ്റിക്.

★വാക്കുകളുടെ ഉത്പത്തിയെക്കുറിച്ചുള്ള പഠനം ഏത് ?
എത്തിമോളജി.

★സൊമാന്റിക്സ് എന്നത്എന്തിനെക്കുറിച്ചുള്ള പഠനമാണ് ?
വാക്കുകളുടെ അർഥത്തെക്കുറിച്ചുള്ളപഠനം.

★തലച്ചോറിനെയും തലയോട്ടിയെയും കുറിച്ചുള്ള പഠനം ?
ഫ്രിനോളജി.

★ഓറോളജി എന്തിനെക്കുറിച്ചുള്ള പഠനശാഖയാണ് ?
പർവതങ്ങളെക്കുറിച്ചുള്ള പഠനം.

★നിയമത്തെക്കുറിച്ചും നിയമ നിർമ്മാണത്തെക്കുറിച്ചുമുള്ള പഠനം ഏത് ?
നോമോളജി.

★പല്ലികളെക്കുറിച്ചുള്ള പഠനം ഏതാണ് ?
സറോളജി.

★ഓണോമസ്റ്റിക് എന്നത്എ ന്തിനെക്കുറിച്ചുള്ള പഠനമാണ് ?
പേരിനെക്കുറിച്ചുംപേര് നൽകുന്നതിനെക്കുറിച്ചും.

★ഉറുമ്പുകളെക്കുറിച്ചുള്ള പഠനശാഖ ഏതാണ് ?
മിർമിക്കോളജി.

★ഉരഗങ്ങളെയും ഉഭയജീവികളെയും കുറിച്ചുള്ള പഠനമാണ് ?
ഹെർപറ്റോളജി.

തപാൽ വകുപ്പ്







🔈ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത് ?
അലാവുദ്ധീൻ ഖിലിജി ✅

🔈തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം ?
ഈജിപ്ത് ✅

🔈ഇന്ത്യയിലെ ആദ്യ ജനറൽ പോസ്റ്റാഫീസ് ?
കൊൽക്കത്ത (1774)✅

🔈ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ് ?
പെന്നി ബ്ലാക്ക് (1840 Britain)✅

🔈സ്റ്റാമ്പിൽ പേര് ചേർക്കാത്ത രാജ്യം ?
ഇംഗ്ലണ്ട് ✅

🔈ഇന്ത്യയിലെ (ഏഷ്യയിലെ )ആദ്യ തപാൽ സ്റ്റാമ്പ് ?
സിന്ധ് ഡാക് (1852)✅

🔈ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റോഫീസ് ?
മുംബൈ പോസ്റ്റോഫീസ് ✅

🔈ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റോഫീസ് ?
ന്യൂ ഡൽഹി (2013 Mar)✅

🔈കേരളത്തിലെ ആദ്യ വനിത പോസ്റ്റോഫീസ് ?
തിരുവനന്തപുരം (2013 July5)✅

🔈ഇന്ത്യയിൽ മണിയോർഡർ സംവിധാനം ആരംഭിച്ചത് ?
1880✅

🔈എത്ര രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് മണിയോർഡർ കൈമാറാനുള്ള ധാരണയുള്ളത് ?
27✅

🔈പിൻകോഡ് സംവിധാനം നിലവിൽ വന്നത് ?
1972Aug 15✅

🔈ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം ?
9✅

🔈രാജ്യത്തിനു പുറത്തു സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റോഫീസ് ?
ദക്ഷിണ ഗംഗോത്രി (1983)✅

🔈ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സമ്പ്രദായം ആരംഭിച്ച വർഷം ?
1911 ഫെബ്ര് 18 (അലഹബാദ് -നൈനിറ്റാൾ )✅

🔈സ്പീഡ്പോസ്റ് സംവിധാനം ആരംഭിച്ചത് ?
1986 aug 1✅

🔈എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം ?
ഗോവ ✅

🔈സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം ?
തമിഴ്നാട് ✅

🔈കേരളത്തിലെ ആദ്യ സ്പീഡ്പോസ്റ് സെന്റർ ?
എറണാകുളം ✅

🔈സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ?
മഹാത്മാ ഗാന്ധിജി (1948 aug 15)✅

🔈സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലോകത്തിലെ ആദ്യ വ്യക്തി ?
വിക്ടോറിയ രാജ്ഞി ✅

🔈തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ?
മീരാഭായ് ✅

🔈തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത ?
അൽഫോൻസാമ്മ ✅

🔈ഗാന്ധിജിയുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ വിദേശ രാജ്യം ?
അമേരിക്ക ✅

🔈തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി ?
ഹെൻഡ്രി ഡ്യൂനന്റ്റ് ✅

🔈ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ അമേരിക്കൻ പ്രസിഡന്റ് ?
എബ്രഹാം ലിങ്കൺ ✅

🔈ബ്രിട്ടീഷ് സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ വിദേശി ?
ഗാന്ധിജി ✅

🔈വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ?
മദർതെരേസ (അമേരിക്ക )✅

🔈ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശരാജ്യത്തിന്റെ പതാക ?
യു എസ് എസ് ആർ (1972)✅

🔈ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യൻ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ ഭാരതീയൻ ?
രാജേന്ദ്രപ്രസാദ് ✅

🔈ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം ?
പുരാനകില✅

🔈തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ മലയാള കവി ?
കുമാരനാശാൻ ✅

🔈രണ്ടുപ്രാവശ്യം സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട മലയാളി ?
വി കെ കൃഷ്ണമേനോൻ ✅

🔈തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി ?
ഇ എം എസ് ✅

🔈ലോകത്തിലെ ഏറ്റവും വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ?
ചൈന ✅

🔈ലോകത്തിലെ ആദ്യ ആദ്യ ആദ്യ പോസ്റ്റുകാർഡ് പുറത്തിറക്കിയ രാജ്യം ?
ഓസ്‌ട്രേലിയ ✅

🔈പ്രാവുകളെ വാർത്താവിനിമയത്തിനു ഉപയോഗിച്ച സംസ്ഥാനം ?
ഒറീസ്സ പോലീസ് സേന ✅

🔈ഇന്ത്യൻ തപാൽസ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം ?
നാസിക് ✅

🔈കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിതമായത് ?
1961✅

🔈ഹോബികളുടെ രാജാവ് ?
ഫിലറ്റിലി (സ്റ്റാമ്പ് കളക്ഷൻ )✅


🔈ഇന്ത്യൻ ഫിലറ്റിക്‌ മ്യൂസിയം ?
ന്യൂഡൽഹി ✅

🔈കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസ് ഉള്ള ജില്ല ?
തൃശൂർ ✅

🔈കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം ?
തിരുവനന്തപുരം ✅

🔈ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം ?
ചെന്നൈ (2014 ഫെബ് 27)✅

കടപ്പാട്: PSC BLOG

Friday 22 July 2016

കുട്ടികൾക്ക് നല്ല പേരുകൾ സമ്മാനിക്കുക


ഒരിക്കൽ തിരുനബി ﷺ കൂടെയുള്ളവരോട് ചോദിച്ചു. "ആരാണ് ഈ ആടിനെ കറക്കുക?" ഒരാള്‍ എഴുന്നേറ്റു നിന്നു പറഞ്ഞു:ഞാന്‍. "

നിന്റെ പേരെന്താണ്?" അയാള്‍ പറഞ്ഞു: മുര്‍റത്ത്.അനന്തരം അവിടുന്ന് പറഞ്ഞു. "ഇരിക്കൂ!"

തിരുനബി ﷺ ചോദ്യം ആവര്‍ത്തിച്ചു. മറ്റൊരാള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: ഞാന്‍. "നിന്റെ പേര്?" "എന്റെ പേര് ഹര്‍ബ്." അവിടുന്ന് ചോദ്യം ആവര്‍ത്തിച്ചു.

മുന്നാമതൊരാള്‍ എഴുന്നേറ്റു. അദ്ദേഹത്തോട് നബി ﷺ പേര് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: യഈശു. തിരുനബി ﷺ പറഞ്ഞു "എന്നാല്‍ നീ ആടിനെ കറക്കുക.” (മുവത്വ 2/973)

പേരിടുമ്പോൾ നല്ല അർത്ഥമുള്ളതായിരിക്കണം. മുകളിലുദ്ധരിച്ച ഹദീസിൽ തിരുനബി ﷺ ആടിന്റെ പാൽ കറന്നെടുക്കാൻ വേണ്ടി ഒരാളെ സെലക്റ്റ് ചെയ്യുകയാണ്. ആദ്യം തയ്യാറായ രണ്ടാളുടെയും പേരുകളുടെ അർത്ഥം മോശമാണ്.

ഒരാളുടേത് മുർറത് = കയ്പ് , 

മറ്റേ ആളുടേത് ഹർബ്= യുദ്ധം. 

മൂന്നാമത്തെ വ്യക്തിയുടെ നാമം യഈശു = ജീവിക്കും. 

അത് ശുഭസൂചനയുള്ള പേരാണ്. അപ്പോൾ തിരുനബി ﷺ അദ്ദേഹത്തോട് ആടിനെ കറന്ന് പാലെടുക്കാൻ കൽപ്പിച്ചു. ഒരു ഉത്തരവാദിത്വം ഒരാളെ ഏൽപ്പിക്കുമ്പോൾ അയാളുടെ പേര് കൂടി പരിഗണിക്കണമെന്ന് പഠിപ്പിക്കുകയാണിവിടെ. അതിനാൽ നമ്മുടെ സന്താനങ്ങളുടെ നാമങ്ങൾ അർത്ഥ സമ്പൂർണ്ണമായിരിക്കണം.

🍇 കുഞ്ഞുണ്ടായാല്‍ ആ കുഞ്ഞിന് മാതാപിതാക്കള്‍ ചെയ്തു കൊടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് നല്ല പേരിടുക എന്നത്. പേരിടുന്നത് ഏഴാമത്തെ ദിവസമാകുന്നത് ഏറെ ഉത്തമം. നല്ല പേരിടുക എന്നത് മാതാപിതാക്കളുടെ മേല്‍ കുട്ടികള്‍ക്കുള്ള അവകാശമാണ്.

🍇 നബി പറഞ്ഞു: ''പ്രവാചകന്മാരുടെ പേരിടുക. അല്ലാഹുവിന് ഏറെ പ്രിയമുള്ള പേരുകളാണ് അബ്ദുല്ലയും അബ്ദുര്‍റഹ്മാനും. പേരുകളില്‍ ഏറ്റവും ശരിയായത് ഹാരിസ്, ഹമ്മാം എന്നീ പേരുകളും, ഏറ്റവും മോശം ഹര്‍ബ്, മുര്‍റ തുടങ്ങയവയുമാകുന്നു. അന്ത്യനാളില്‍ മനുഷ്യരഖിലം ഒരുമിച്ചു കൂടുന്ന വേളയില്‍ ഓരോരുത്തരും തങ്ങളുടെയും തങ്ങളുടെ പിതാക്കളുടെയും പേര് വെച്ചായിരിക്കും വിളിക്കപ്പെടുക. അതിനാല്‍ നിങ്ങള്‍ കുട്ടികള്‍ക്ക് നല്ല പേരുകള്‍ നോക്കി ഇടുക'' (അബൂദാവൂദ്).

🍇 ഉമര്‍ (റ) പറഞ്ഞു: നബി (സ) അരുള്‍ ചെയ്തു: ''ഇന്‍ശാ അല്ലാഹ്, ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍, റബാഹ്, നജീഹ്, അഫ്‌ലഹ്, നാഫിഅ്, യസാര്‍ എന്നിങ്ങനെയുള്ള പേരിടുന്നത് വിലക്കുമായിരുന്നു'' (സ്വഹീഹ് ഇബ്‌നു മാജ: 3729). തിര്‍മിദി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നിരോധിക്കപ്പെട്ട പേരുകളില്‍ റാഫിഇ്, ബറകഃ എന്നിവ കൂടിയുണ്ട് (തിര്‍മിദി: 3069).

🍇 സമുര്‍റ ബിന്‍ ജുന്‍ദുബില്‍ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ''നിന്റെ കുട്ടിക്ക് നീ യസാര്‍ എന്നോ നജീഹ് എന്നോ അഫ്‌ലഹ് എന്നോ പേരിടരുത്.'' നിത്യ ജീവിതത്തില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായേക്കും എന്നതിനാലാണ് ഇത്തരം പേരുകള്‍ നിരുത്സാഹപ്പെടുത്താന്‍ കാരണമെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു. ഉദാഹരണം ബറകഃ (അനുഗ്രഹം) അവിടെയുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇല്ല എന്ന് പറയേണ്ടി വരുന്ന പക്ഷം അത് ഒരസ്വസ്ഥതയുണ്ടാക്കുമല്ലോ-ഇമാം ഇബ്‌നുല്‍ ഖയ്യിമിന്റെ  വിശദീകരണമാണിത് (തുഹ്ഫതുല്‍ മൗലൂദ് 1/117).

✅ 'നിന്റെ പേര് ലാഭം എന്നായിട്ടും നിനക്കെപ്പോഴും നഷ്ടമാണല്ലോ', 'നിന്റെ പേര് വിജയി എന്നായിട്ടും നീയെന്തേ തോറ്റുപോയി', 'നിന്റെ പേര് ഗുണം, ഉപകാരം എന്നാണെങ്കിലും നിന്നെക്കൊണ്ട് യാതൊരു ഉപകാരവുമില്ലല്ലോ' എന്ന് തുടങ്ങിയ ആക്ഷേപങ്ങള്‍ക്ക് ഇടവരുന്നതും, തന്റെ പേരിനോടും പേരിട്ടവരോടും വെറുപ്പ് ഉണ്ടാക്കാന്‍ സാധ്യതയുള്ളതുമായ നാമകരണം ഒഴിവാക്കാനാണ് പ്രവാചകന്‍ (സ) ഇതൊക്കെ പഠിപ്പിച്ചിട്ടുള്ളത്.

🌺 വിശിഷ്ട നാമങ്ങള്‍ ആവാന്‍ ശ്രദ്ധിക്കുക. മോശമായ അര്‍ത്ഥമുള്ള പേരുകള്‍, കേള്‍ക്കുന്നവര്‍ക്കും, കുട്ടിക്ക് പോലും വലുതായാല്‍ അരോചകമായി തോന്നുന്ന പേരുകള്‍ ഒഴിവാക്കേണ്ടതാണ്. ആസ്വിയ (അനുസരണം കെട്ടവള്‍) എന്ന പേര് നബി (സ) ജമീല (സുന്ദരി) എന്നാക്കി മാറ്റുകയുണ്ടായി. ഇമാം സഈദുബിന്‍ മുസയ്യിബ് പറഞ്ഞതായി ഇമാം സുഹ്‌രി ഉദ്ധരിക്കുന്നു: തന്റെ പിതാവ് നബി (സ) യുടെ അടുക്കല്‍ ചെന്നപ്പോള്‍ അവിടുന്ന് പേര് തിരക്കി. അപ്പോള്‍ ഹസ്ന്‍ (പരുക്കന്‍) എന്നാണെന്ന് മറുപടി നല്‍കി. അല്ല താങ്കള്‍ സഹ്ല്‍ (മൃദുലം) ആണെന്ന് നബി തിരുത്തി. എന്നാല്‍ തന്റെ പിതാവ് തനിക്കിട്ട പേര് മാറ്റാന്‍ താന്‍ ഒരുക്കമല്ലെന്ന്  പറഞ്ഞ് അദ്ദേഹം അതിലുറച്ചു നിന്നു. സഈദ് ബിന്‍ മുസയ്യിബ് പറഞ്ഞു: അങ്ങനെ ആ പരുക്കത്തരം പിന്നീടും ഞങ്ങളില്‍ നിലനില്‍ക്കുകയുണ്ടായി (ബുഖാരി: 6193, ശറഹുല്‍ മുവത്വ: 4/421). കൂടാതെ ഫാജിറ, സാനിയ തുടങ്ങി അധാര്‍മികവും അശ്ലീലാര്‍ഥവുമുള്ള നാമങ്ങളും ഒഴിവാക്കേണ്ടതാണ്.

❌ അല്ലാഹുവിന്റേതല്ലാത്തവരുടെ അടിമത്വം സൂചിപ്പിക്കുന്ന പേരുകള്‍ ഒഴിവാക്കേണ്ടതാണ്. അബ്ദുല്‍ കഅ്ബ (കഅ്ബയുടെ അടിമ), അബ്ദുന്നബി, അബ്ദുല്‍ ഹുസൈന്‍ തുടങ്ങിയവ ഉദാഹരണം.

❓ പൊങ്ങച്ചവും അഹങ്കാരവും ദ്യോതിപ്പിക്കുന്ന ആശയങ്ങള്‍ ഉള്ള പേരുകളും ഒഴിവാക്കുക. നബി(സ) പറയുന്നു: ''അന്ത്യ ദിനത്തില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും വൃത്തികെട്ടവനും ഏറ്റവും വെറുക്കപ്പെട്ടവനും 'രാജാധിരാജന്‍' എന്ന് നാമകരണം ചെയ്യപ്പെട്ടവനാണ്. കാരണം അങ്ങനെയുള്ള സര്‍വാധിരാജന്‍ അല്ലാഹു മാത്രമാണ്'' (ബുഖാരി: 6205, മുസ്‌ലിം: 5734, ശറഹു മുസ്‌ലിം: 7/266). 

ഈ ഹദീസ് ഉദ്ധരിച്ച ശേഷം ഇമാം അബൂ ദാവൂദ് പറഞ്ഞു: ആസ്വ്, അസീസ്, അതല, ശൈത്വാന്‍, അല്‍ഹകം, ഗുറാബ് ഹുബാബ്, ശിഹാബ് തുടങ്ങിയ പേരുകള്‍ക്ക് ബദല്‍ നിര്‍ദേശിക്കുകയുണ്ടായി. അങ്ങനെ ശിഹാബിനെ ഹിശാമാക്കി, ഹര്‍ബിനെ സല്‍മ് എന്നാക്കി, മുദ്ത്വജിഇനെ മുംബഇസുമാക്കി. (അബൂ ദാവൂദ്, മോശം പേരുകള്‍ മാറ്റുന്നതിനെ പറ്റിയുള്ള അധ്യായം: 4/444)

❓അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളായി എണ്ണപ്പെടുന്ന പേരുകളാവാന്‍ പാടില്ല. ഉദാ: അല്‍ അസീസ്, അര്‍റഹ്മാന്‍ പോലുള്ളവ. അര്‍ഥമില്ലാത്ത പേരുകളോ, അനറബി പേരുകളോ, ജീവികളുടെയോ മറ്റു സൃഷ്ടി ജാലങ്ങളുടെയോ പേരുകളോ ഇടുന്നതിന് വിലക്കൊന്നുമില്ല. എന്നാല്‍ ഒരു പ്രത്യേക വിഭാഗത്തിന്റെയോ, മതത്തിന്റെയോ, ദര്‍ശനത്തിന്റെയോ ഒക്കെയായി അറിയപ്പെടുന്ന പേരുകള്‍ ഒഴിവാക്കുകയാണ് ഉചിതം. അതുതന്നെ ഒരു നാട്ടില്‍ പറ്റുന്നത് മറ്റൊരു നാട്ടില്‍ അങ്ങനെയായിക്കൊള്ളണമെന്നില്ല. ഉദാഹരണം: സാമി അറബി നാടുകളില്‍ സാര്‍വത്രികമാണ്. എന്നാല്‍ വിളിച്ചു വരുമ്പോള്‍ നമ്മുടെ നാട്ടിലെ സ്വാമി എന്നതിനോട് സാദൃശ്യമുള്ളതിനാല്‍ ഇതര വിഭാഗങ്ങള്‍ അതിടാറില്ല.

Thursday 21 July 2016

ശിശുക്കളുടെ ശോധനകുറവിന്




ജനനം മുതൽ ശോധന കുറവുള്ള കുഞ്ഞുങ്ങളിൽ thyroid hormone അപാകതകളോ ദഹന വ്യവസ്ഥക്ക് രചനാ പരമോ ക്രിയാ പരമോ ആയി തകരാറുകളോ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

മുലപ്പാല് മാത്രം കുടിക്കുന്ന കുട്ടികൾക്കുണ്ടാകുന്ന ശോധനകുറവിന് അമ്മമാരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. അമ്മ കഴിക്കുന്ന ആഹാരത്തിനനസരിച്ചുള്ള മുലപ്പാലാണുണ്ടാവുക.

ഉദഹരണത്തിന് വാതപ്രധാന മായ ആഹാരം കൊണ്ട് വാത ദൂഷിതമായ മുലപ്പാലുണ്ടാകും. അതുകൊണ്ട് അമ്മമാർ കൂടുതൽ ശ്രദ്ധിക്കുക. ഗ്യാസ് ഉള്ള ഭക്ഷണം കഴിച്ചാൽ പാലിലും ഗ്യാസ് ഉണ്ടാവും.

ഗ്യാസ് ഉണ്ടാവാത്ത ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക, പരിപ്പ്, പയർ വർഗ്ഗങ്ങൾ പാകം ചെയ്യുമ്പോൾ അതിൽ ജീരകം, വെളുത്തുള്ളി ഇവ ഉൾപ്ടുത്തുക. അമ്മക്ക് ശോധന കുറവുണ്ടെങ്കിലും കുഞ്ഞിനെ അതു ബാധിക്കാം അതു കൊണ്ട് അമ്മ ധാരാളം വെള്ളം കുടിക്കുക. കൂടാതെ ശോധന ഉണ്ടാവാൻ സഹായിക്കുന്ന പച്ചക്കറികൾ ധാരാളം കഴിക്കുക.

അതിൽ മുരിങ്ങയില, ചീര ഇവ കൂടുതലായി ഉൾപ്പെടുത്തുക. ശോധന കുറവുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൊടുത്ത് കഴിഞ്ഞ ശേഷം ¼ - ½ കപ്പ് ചെറു ചൂടുവെള്ളം കൊടുക്കന്നത് നല്ലതാണ്.

ഭക്ഷണം കൊടുക്കാൻ തുടങ്ങിയ കുഞ്ഞുങ്ങൾക്ക് ദിവസവും രണ്ടു നേരമെങ്കിലും ജ്യൂസ്
(ഓറഞ്ച്, മുന്തിരിയോ) കൊടുക്കുക അല്ലങ്കിൽ പഴവർഗ്ഗങ്ങൾ പച്ചയായോ പച്ചക്കറികൾ വേവിച്ചോ ഉടച്ച്jകൊടുക്കാം.

ചീര, ക്യാരറ്റ് മുതലായവ നല്ലതാണ്. അമിതമായി വേവാതിരിക്കാൻ ശ്രദ്ധിക്കണം. അത്തിപ്പഴം, പുളിയുള്ള ചെറുപഴം, തുടങ്ങി നാരുകൾ ധാരാളം അsങ്ങിയ പഴവർഗ്ഗങ്ങൾ പ്രത്യേകിച്ച് വളരെ നല്ലതാണ്. അരിഭക്ഷണത്തേക്കാൾ ഗോതമ്പിന്റെ ഭക്ഷണം കൊടുക്കാൻ ശ്രദ്ധിക്കുക. കുറുക്കു കൊടുക്കുമ്പോൾ ഗോതമ്പിന്റെ അല്ലെങ്കിൽ റാഗിമുളപ്പിച്ച് ഉണക്കി പൊടിച്ചു കുറുക്കാക്കി കൊടുക്കാം. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്.

ചെറു ചൂട് വെള്ളം ദിവസവും കൊടുക്കാൻ ശ്രമിക്കുക. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറഞ്ഞാലും കുഞ്ഞിനു ശോധന കുറയാം.

ഇവ കൊടുത്തിട്ടും വയറ്റിൽ നിന്നും സുഖമമായി പോവുന്നില്ലെങ്കിൽ ബ്രഹ്മി നീര് കുഞ്ഞിന്റെ പ്രായമനുസരിച്ചുള്ള dose - ൽ കൊടുക്കാം. ബ്രഹ്മി നീരും ഉണക്കമുന്തിരിനീരും കൊടുക്കാം.

കറുത്ത ഉണക്ക മുന്തിരി കഴുകി വെള്ളത്തിലിട്ട് കുതിർത്ത് തിരുമ്മി പിഴിഞ്ഞ് കൊടുക്കാം അല്ലെങ്കിൽ Prunes (dry plums) ഇത് പോലെ കുതിർത്ത് തിരുമ്മി പിഴിഞ്ഞ് കൊടുക്കാം.

സുന്നാമുക്കി ഇല, കറുത്ത ഉണക്കമുന്തിരി ഇവ കഷായമാക്കി രാവിലെ കൊടുക്കാം.തേങ്ങാപ്പാൽ ശോധന ഉണ്ടാകാൻ നല്ലതാണ്.

ദിവസങ്ങളായി ശോധന ഇല്ലെങ്കിൽ വെറ്റിലയുടെ ഞെട്ട് ആവണക്കെണ്ണയിൽ മുക്കി കുറച്ചു സമയം മലദ്വാരത്തിൽ വെച്ചു തിരിച്ചെടുക്കാം. അല്ലെങ്കിൽ ഗ്ലിസറിൻ സപ്പോസിട്ടറി ഉള്ളിലേക്ക് വെച്ചു കൊടുക്കുക. അതിന് ശേഷം മേൽ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ച് ശോധന ഉണ്ടാക്കാൻ ശ്രദ്ധിക്കുക.

കേരളാ ഗവര്‍ണ്ണര്‍മാര്‍


1ബി. രാമകൃഷ്ണ റാവു1956 നവംബർ 221960 ജൂലൈ 1
2വി.വി. ഗിരി1960 ജൂലൈ 11965 ഏപ്രിൽ 2
3അജിത് പ്രസാദ് ജെയിൻ1965 ഏപ്രിൽ 21966 ഫെബ്രുവരി 6
4ഭഗവാൻ സഹായ്1966 ഫെബ്രുവരി 61967 മേയ് 15
5വി. വിശ്വനാഥൻ1967 മേയ് 151973 ഏപ്രിൽ 1
6എൻ.എൻ. വാഞ്ചൂ1973 ഏപ്രിൽ 11977 ഒക്ടോബർ 10
7ജ്യോതി വെങ്കിടാചലം1977 ഒക്ടോബർ 141982 ഒക്ടോബർ 27
8പി. രാമചന്ദ്രൻ1982 ഒക്ടോബർ 271988 ഫെബ്രുവരി 23
9റാം ദുലാരി സിൻഹ1988 ഫെബ്രുവരി 231990 ഫെബ്രുവരി 12
10സ്വരൂപ് സിംഗ്1990 ഫെബ്രുവരി 121990 ഡിസംബർ 20
11ബി. രാച്ചയ്യ1990 ഡിസംബർ 201995 നവംബർ 9
12പി. ശിവശങ്കർ1995 നവംബർ 121996 മേയ് 1
13ഖുർഷിദ് ആലം ഖാൻ1996 മേയ് 51997 ജനുവരി 25
14സുഖ്‌ദേവ് സിങ് കാങ്1997 ജനുവരി 252002 ഏപ്രിൽ 18
15സിഖന്ദർ ഭക്ത്2002 ഏപ്രിൽ 182004 ഫെബ്രുവരി 23
16ടി.എൻ. ചതുർവേദി2004 ഫെബ്രുവരി 252004 ജൂൺ 23
17ആർ.എൽ. ഭാട്ട്യ2004 ജൂൺ 232008 ജൂലൈ 10
18ആർ.എസ്. ഗവായി2008 ജൂലൈ 102011 സെപ്റ്റംബർ 7
19എം.ഒ.എച്ച്. ഫാറൂഖ്2011 സെപ്റ്റംബർ 82012 ജനുവരി 26
20എച്ച്.ആർ. ഭരദ്വാജ്2012 ജനുവരി 262013 മാർച്ച് 22
21നിഖിൽ കുമാർ2013 മാർച്ച് 232014 മാർച്ച് 11
22ഷീലാ ദീക്ഷിത്2014 മാർച്ച് 112014 ആഗസ്റ്റ് 26[2]
23പി. സദാശിവം2014 സെപ്റ്റംബർ 5