Wednesday 20 July 2022

ഖുതുബാത്തുന്നബാത്തിയ്യ



കേരളത്തിൽ ഒട്ടധികം പള്ളികളിൽ ജുമുഅയുടെ ഖുതുബ നിർവഹിക്കാൻ അവലംബിക്കപ്പെടുന്നത് നബാതിയ്യ ഖുതുബകളാണല്ലോ...

പ്രസ്തുത ഖുതുബകൾ ശ്രവിക്കുന്ന ഒട്ടുമിക്ക ആളുകൾക്കും അവയിൽ അടങ്ങിയിരിക്കുന്ന ആശയങ്ങളും അവയുടെ ഉള്ളടക്കങ്ങളും ഗ്രാഹ്യമല്ല. കാരണം, ശ്രോദ്ധാക്കൾ മലയാളികളും പ്രസ്തുത ഖുതുബകൾ അറബി ഭാഷയിലുമാണ്. 

ഓരോ ജുമുഅകളിലും കേൾക്കുന്ന ഖുതുബകളുടെ പദാനു പദ അർത്ഥവും ആശയവും മനസ്സിലാക്കുക എന്നത് സാധാരണ ജനങ്ങളെ സംബന്ധിച്ചേടത്തോളം പ്രയാസകരവും ക്ലേശകരവുമാണെന്നതിൽ സംശയമില്ല. എങ്കിലും അവയിൽ അടങ്ങിയിരിക്കുന്ന ആശയങ്ങൾ മൊത്തത്തിൽ മനസ്സിലാക്കുകയും അറിയുകയും ചെയ്യൽ നിത്യജീവിതത്തിൽ വളരെയധികം ഫലപ്രദമായിരിക്കും എന്നത് ഒരു യാഥാർത്ഥ്യമാണ്. 

ഈ വസ്തുത ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത ഖുതുബകൾ മലയാള ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുവാൻ ഉദ്ദേശിച്ചു. അല്ലാഹുﷻവിന്റെ മഹത്തായ സഹായത്താൽ ആ ഉദ്ദേശ്യം പൂർത്തീകരിക്കപ്പെടുകയും ചെയ്തു.

ഖുതുബകളുടെ നിർബന്ധ ഘടകങ്ങളായ ഹംദ്, സ്വലാത്ത്, തഖ് വ കൊണ്ടുള്ള വസ്വിയ്യത്ത് എന്നിവ യഥാക്രമം പരിഭാഷപ്പെടുത്തുക എന്ന രീതിയാണ് അവലംബിക്കപ്പെട്ടിട്ടുള്ളത്. എങ്കിലും ഹംദ്, സ്വലാത്ത് എന്നിവ അനിവാര്യമായ ഭാഗം മാത്രം എടുത്തും തഖ് വ കൊണ്ടുള്ള ഉപദേശം ഏറെ കുറെ പൂർണ്ണമായി എടുത്തും പരിഭാഷ നിർവഹിക്കുകയാണ് ചെയ്തിട്ടുള്ളത്.

ഖുതുബകളുടെ തനിമ നഷ്ടപ്പെടാതെയും അതോടൊപ്പം അവയുടെ ആശയങ്ങൾ വായനക്കാർക്ക് മനസ്സിലാകുന്ന വിധത്തിലും വിവർത്തനം നിർവഹിക്കുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. മനഃപ്പൂർവ്വമല്ലാതെ സംഭവിച്ച ചില ന്യൂനതകളും കുറവുകളും ചിലപ്പോൾ കണ്ടെന്നു വരാം.. സർവ്വശക്തൻ അവ മാപ്പാക്കുകയും ഈ വിവർത്തനം ചെയ്യൽ ഇഹത്തിലും പരത്തിലും നന്മ ലഭിക്കുന്ന ഒരു സദുദ്യമമായി സ്വീകരിക്കുകയും ചെയ്യട്ടെ.., ആമീൻ യാ റബ്ബൽ ആലമീൻ എന്ന പ്രാർത്ഥനയോടെ ഈ ലേഖനം വായനക്കാർക്ക് വേണ്ടി സമർപ്പിക്കുന്നു.

മുഹർറം മാസത്തിലെ ഒന്നാമത്തെ ഖുതുബ

بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ

വിഭിന്ന പ്രകൃതികളെ സൃഷ്ടിച്ച, ശക്തമായ മഴ നൽകി ഭൂമിയിൽ സസ്യങ്ങളും ചെടികളും മുളപ്പിച്ച, ഒളിഞ്ഞതും തെളിഞ്ഞതും വ്യക്തമായി അറിയുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും...

കഴിവുറ്റവനും, തുല്ല്യനില്ലാത്തവനും, ഏകനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്നും, നിശ്ചയം മുഹമ്മദ് നബി ﷺ അവന്റെ അടിമയും പ്രവാചകനും ആണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. നമ്മുടെ നേതാവ് മുഹമ്മദ് നബിﷺയിലും കുടുംബത്തിലും അല്ലാഹുﷻവിന്റെ ഗുണം സദാ വർഷിക്കട്ടെ... 

ജനങ്ങളെ, നിങ്ങൾ മഹാനായ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും അനുസരിക്കുകയും ചെയ്യുക. അല്ലാഹുﷻവിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. നിശ്ചയം ഭയഭക്തി പവിത്രമായ മടക്കസ്ഥലവും മഹത്തായ പ്രതിഫലവും നേടിത്തരും.

അല്ലാഹുﷻവിന്ന് എതിർ പ്രവർത്തിക്കുന്നതിനെ തൊട്ട് ഞാൻ നിങ്ങളെ താക്കീത് ചെയ്യുന്നു. അത് വേദനയേറിയ ശിക്ഷയേയും കഠിനമായ യാതനയേയും അനിവാര്യമാക്കും. ഭയഭക്തി അധികരിപ്പിക്കുന്ന ശക്തമായ മാർഗ്ഗത്തെ അവലംബിക്കുക, അല്ലാഹുﷻവിനെ ഭയപ്പെടുകയും സൂക്ഷിക്കുകയും ചെയ്യുന്നവരിൽ നിങ്ങൾ പ്രവേശിക്കുക.

അല്ലാഹുﷻവിന്റെ ശിക്ഷയേ തൊട്ട് നിങ്ങൾ നിർഭയരാവരുത്. അത് പരാജിതരുടെ ലക്ഷണമാണ്. അല്ലാഹുﷻവിന്റെ അടിമകളെ അറിയുക, ദിനരാത്രങ്ങളുടെ സഞ്ചാരവും മാസവർഷങ്ങളുടെ പ്രയാണവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വയസ്സുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. താമസക്കാർ മരിച്ച് ഭവനങ്ങൾ വിജനമാവലിനേ അറിയിക്കുന്നു. മരണത്തിൽ നിന്നും അകന്നു നിൽക്കുന്നവനെ മരണത്തോട് അടുപ്പിക്കുന്നു. പുതുതായി ജനിച്ചവനേ അൽപാൽപമായി ദ്രവിപ്പിക്കുന്നു. ഉയർന്ന കെട്ടിടത്തിൽ പഴക്കം ഏൽപിച്ച് അതിനെ പൊളിച്ചു കളയുന്നു.

ആരോഗ്യമുള്ളവനെ ബലഹീനനാക്കുന്നു. എല്ലാം കണക്കുകൾ അനുസരിച്ചുള്ള സഞ്ചാരവും, തുടർന്നു കൊണ്ടിരിക്കുന്ന ചര്യയുമാകുന്നു. പക്ഷേ അതു മനസ്സിലാക്കാൻ ബുദ്ധിമാന്മാർ പോലും അശക്തരാവുകയാണ്. ഹൃദയങ്ങളും കാഴ്ച ശക്തിയും ഉള്ളവരേ, ചിന്തിച്ചു ഗ്രഹിക്കുക - അല്ലാഹു ﷻ അനുഗ്രഹിക്കട്ടെ - ജീവിത ത്തിൽ നിന്നും ഒരു വർഷം പിന്നിട്ടു. അത് മരണത്തെ അടുപ്പിച്ചു. പ്രസ്തുത വർഷത്തിൽ സൽക്കർമ്മങ്ങൾ സൂക്ഷിച്ചു വെച്ചവൻ വിജയിച്ചു. ചീത്ത പ്രവർത്തിച്ചവൻ പരാജയപ്പെട്ടു.

നിശ്ചയം മനുഷ്യന്റെ സമയം അലസമായി നീങ്ങുന്നു. അത് വിവരക്കേടിൽ തീർന്നു പോകുന്നു. ജീവിതം വിജയകരമായി നീങ്ങുന്ന കാലത്തോളം കൂടുതൽ കരയാനും - അല്ലാഹുﷻവിലുള്ള ഭയത്താൽ അധികം പ്രയത്നിക്കാനും അവൻ ബന്ധപ്പെട്ടവനാണ്. അല്ലാഹു ﷻ അനുഗ്രഹിക്കട്ടെ.. (ആമീൻ യാ റബ്ബൽ ആലമീൻ) 

നിശ്ചയം പുതുവർഷത്തെ നിങ്ങൾ സ്വീകരിച്ചു. പവിത്രമായ മാസത്തിൽ പ്രവേശിച്ചു. യുദ്ധം തടയപ്പെട്ട മാസമാണിത്. ആദരവർഹിക്കുന്ന മാസം. അതിലെ പത്താം ദിവസത്തെ ഉന്നത പ്രതിഫലത്താൽ അല്ലാഹു ﷻ ആദരിച്ചിരിക്കുന്നു. അതിന്റെ ശ്രേഷ്ഠതയെ കുറിച്ച് ധാരാളം നബിവചനങ്ങൾ വന്നിരിക്കുന്നു. പണ്ഡിതരും സജ്ജനങ്ങളും അതിൽ നോമ്പനുഷ്ഠിച്ചിട്ടുണ്ട്. നിങ്ങളും അതിൽ നോമ്പനുഷ്ഠിക്കുക. മുഹർറം പത്തിലെ വൃതം സ്വീകരിക്കപ്പെടുന്ന ഒരു വർഷത്തെ നോമ്പിനു സമാനമാണ്. അന്നേ ദിവസം അന്ന പാനീയങ്ങളാൽ കുടുംബത്തിൽ വിശാലത ചെയ്യൽ നബിചര്യയാണ്.

കുടുംബത്തെ ഹലാലിൽ നിന്നും ഭക്ഷിപ്പിക്കുക. അല്ലാഹുﷻവിനോട് പൊറുക്കലിനെ തേടുക. ഈ വർഷത്തിന്റെ ബറക്കത്തിൽ നിന്നും നിങ്ങൾക്കുള്ള വിഹിതം പൂർണ്ണമാക്കിത്തരുവാൻ അപേക്ഷിക്കുക. അത് വഴി നിങ്ങളുടെ ശരീരങ്ങളും ഹൃദയങ്ങളും ശുദ്ധീകരിക്കുവാൻ യാചിക്കുക, പരസ്പരം കരുണ കാണിക്കാനും നീതിപുലർത്താനും രക്ഷ ലഭിക്കാനും നിങ്ങളുടെ നേതാക്കന്മാരും നായകന്മാരും നിങ്ങളോട് കരുണ കാണിക്കാനും വിധികർത്താക്കളും ന്യായാധിപൻമാരും നിങ്ങളോട് നീതി പുലർത്താനും അല്ലാഹുﷻവിന് തൃപ്തികരമായ കാര്യങ്ങൾ പ്രവർത്തിക്കാൻ മാർഗ്ഗ ദർശനം നൽകാനും നിങ്ങൾ അല്ലാഹുﷻവിനോട് പ്രാർത്ഥിക്കുക. അല്ലാഹുﷻവിലേക്ക് ഖേദിച്ചു മടങ്ങുന്നവൻ സുരക്ഷിതനാണ്. അവനിൽ നിന്നും പിന്തിരിയുന്നവൻ ഖേദിക്കുന്നവനാണ്. അവന്റെ തൃപ്തിയിലേക്ക് ധൃതിപ്പെടുന്നവരിലും അവനോട് ചെയ്ത അക്രമത്തിൽ നിന്നും മാപ്പു തേടുന്നവരിലും അല്ലാഹു ﷻ നമ്മേ ഉൾപ്പെടുത്തട്ടെ.. 

കൂടുതൽ ശ്രദ്ധിക്കേണ്ടതും, സംസാരിക്കപ്പെടുന്നതിൽ വെച്ച് ഉത്തമമായതുമായ വചനം അല്ലാഹുﷻവിന്റെതാകുന്നു. അവൻ പറയുന്നു : “ഖുർആൻ ഓതപ്പെട്ടാൽ നിങ്ങൾ നിശബ്ദരായി ശ്രദ്ധിച്ചു കേൾക്കുക.” ഇതാ സംശയരഹിതമായ അല്ലാഹുﷻവിന്റെ വചനം :

بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ

إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْرًۭا فِى كِتَٰبِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ مِنْهَآ أَرْبَعَةٌ حُرُمٌۭ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ ۚ فَلَا تَظْلِمُوا۟ فِيهِنَّ أَنفُسَكُمْ ۚ وَقَٰتِلُوا۟ ٱلْمُشْرِكِينَ كَآفَّةًۭ كَمَا يُقَٰتِلُونَكُمْ كَآفَّةًۭ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ

നിശ്ചയമായും അല്ലാഹുﷻവിന്റെ അടുക്കൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ട് മാസങ്ങൾ എന്നാകുന്നു. (അതെ) ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ച ദിവസം, അല്ലാഹുﷻവിന്റെ രേഖയിൽ, അവയിൽ പെട്ടതാണ് പവിത്രമായ നാല് (മാസം). അതത്രെ ചൊവ്വായി നില കൊള്ളുന്ന മതം. ആകയാൽ അവയിൽ നിങ്ങൾ നിങ്ങളോട് തന്നെ അക്രമം ചെയ്യരുത്. മുശ്രിക്കുകൾ നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നത് പോലെ നിങ്ങൾ അവരോടും ആകമാനം യുദ്ധം ചെയ്യുവീൻ. നിങ്ങൾ അറിയുകയും ചെയ്യുക. അല്ലാഹു ﷻ സൂക്ഷ്മത പാലിക്കുന്നവരോടു കൂടെയാണ്.


മുഹർറം മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച

ചക്രവാളങ്ങളിൽ സഞ്ചരിക്കും വിധം നക്ഷത്രങ്ങളെ കീഴ്പ്പെടുത്തിയ, മാലാഖമാരുടെ പുകഴ്ത്തലിന്റെ പരിശുദ്ധിയാൽ ആകാശങ്ങളെ ശുദ്ധീകരിച്ച, അനുസരിക്കുന്നവരുടെ ശരീരങ്ങളെ നരക മോചനത്തിനു വേണ്ടി പ്രവർത്തിക്കാൻ സൗകര്യപ്പെടുത്തിക്കൊടുത്ത അല്ലാഹുﷻവിനാണ് സർവ്വസ്തുതിയും.

പങ്കുകാരനില്ലാത്ത ഏകനായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ വെന്നും, മുഹമ്മദ് നബി ﷺ അവന്റെ അടിമയും പ്രവാചകനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

നമ്മുടെ നേതാവ് മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുﷻവിന്റെ ഗുണം വർഷിക്കുമാറാവട്ടെ.

ജനങ്ങളേ,അല്ലാഹുﷻവിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

നിങ്ങൾ ഭയഭക്തിയുള്ളവരാവുക, എങ്കിൽ അതിന്റെ ഗാംഭീര്യത നിങ്ങളിൽ നിലനിൽക്കും. ഭൗതിക സുഖങ്ങളോടുള്ള ആർത്തിയെ നിങ്ങൾ അകറ്റി നിർത്തുക, എങ്കിൽ നിന്ദ്യത നിങ്ങളിൽ നിന്നും അകന്നു നിൽക്കും. സന്മാർഗ്ഗങ്ങളെ നിങ്ങൾ ലക്ഷ്യം വെക്കുക, അവ നിങ്ങൾക്ക് വ്യക്തമായിട്ടുണ്ട്. ആഗ്രഹങ്ങളെ നിങ്ങൾ അകറ്റി നിർത്തുക, അവയുടെ പതനം നിങ്ങളെ ക്ഷീണിപ്പിച്ചിട്ടുണ്ട്. മുൻകാല സമുദായങ്ങളുടെ പതനങ്ങളെ കുറിച്ച് നിങ്ങൾ ചിന്തിക്കുക. കാലം ഉയർത്തിക്കാണിച്ച അവർ എവിടെപ്പോയി..?

വിപത്തുകൾ അവരിൽ നിന്നും അകന്നു നിന്നിരുന്നു. അതിനാൽ ഭയപ്പെടാതെ അവർ ഭൗതിക ലോകത്തെ പടുത്തുയർത്തി. അവരുടെ കൽപനകൾ കരയിലും കടലിലും നടപ്പാക്കപ്പെട്ടു. അങ്ങനെ അവർ മഹത്വത്തിന്റെ പീഠങ്ങളിൽ ഇരുന്നു. വമ്പ് പറയാൻ വേണ്ടി പരവതാനികൾ വിരിച്ചു. ഭൗതികാഗ്രഹങ്ങളുടെ കളവുകളെ അവർ വാസ്തവമാക്കി ഭൗതിക ലോകത്തിന്റെ ചുരുളിലുള്ള അപകടസ്ഥലങ്ങളെ അവർ കണ്ടില്ല.

കാലം മാറിവന്നു - ഭൗതിക ലോകത്തിന്റെ തെളിനീർ ധാരകൾ അവർക്ക് ഉപ്പ് രസമായിത്തീരുന്നു. അതിലേ വിപത്തുകളിലൂടെ അവർ സഞ്ചരിച്ചവരായി. നിർമിക്കപ്പെട്ട അവരുടെ ഭവനങ്ങൾ തകർന്നടിഞ്ഞു. അവരുടെ അടയാളങ്ങൾ മായ്ക്കപ്പെട്ടു. പ്രകാശ ലോകം അവരെ പിന്തള്ളി. വിപത്തു നിറഞ്ഞ സ്ഥലങ്ങൾ (ഖബറുകൾ) അവരേ ചുറ്റിപ്പൊതിഞ്ഞു. അവർ വഴുതി വീണു. അപ്പോൾ കാലം പറഞ്ഞു : “നിങ്ങൾ എഴുന്നേൽക്കാതിരിക്കട്ടെ." മരണജലം അവർക്ക് കുടിപ്പിക്കപ്പെട്ടു. അപ്പോൾ അവർ ഒന്നിച്ചു നശിച്ചു.

പരലോക യാത്രക്കാർ താമസിക്കുന്ന വീടുകളിൽ താമസിക്കുന്നവരേ, മരിച്ചവർ വെള്ളം കുടിച്ചിരുന്ന ഉറവകളിൽ നിന്നും വെള്ളം കുടിക്കുന്നവരേ, മരണം നിങ്ങളെ വിളിക്കുന്നു. നിങ്ങൾ വിളി കേൾക്കുക. നിങ്ങളെ തുണ്ടുകളാക്കി മാറ്റുന്ന നാശം നിങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. 

വേദനിപ്പിക്കുന്ന മരണത്തിന്റെ വാൾ നിങ്ങളിൽ പെട്ട പലരേയും കൊന്നിട്ടുണ്ട്. പല വിപത്തുകളും നിങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. നിങ്ങളോ..? തല നിറയേ ആഗ്രഹങ്ങൾ ചുമക്കുന്നവരാണ്. അവ തീക്കനൽ പോലുള്ള മരണ ദിനത്തിന്റെ മുമ്പിൽ മറയായിത്തീർന്നിരിക്കുന്നു. മരണം നിങ്ങളല്ലാത്തവർക്ക് മാത്രമാണെന്ന് നിങ്ങൾ ധരിച്ച പോലെയുണ്ട്.

എന്തൊരു അൽഭുതം..? അശ്രദ്ധ എത്ര കഠിനം..? മരണം പെട്ടെന്നാണ്. ആഗ്രഹം ചതിക്കുന്നതാണ്. മരണം അടുത്തു കൊണ്ടിരിക്കുന്നു..!!  അക്രമണത്തേക്കുറിച്ച് ദിവസങ്ങൾ നിങ്ങൾക്ക് മുന്നറിവ് നൽകിയിട്ടുണ്ട്. ദിവസങ്ങളുടെ തീരുമാനം മറ്റുള്ളവരിൽ നടപ്പാക്കി നിങ്ങൾക്ക് കാണിച്ചു തന്നിട്ടുണ്ട്.

അതിനാൽ, അല്ലാഹുﷻവിന്റെ അടിമകളെ, നിങ്ങൾ ധൃതിപ്പെടുക. സൽക്കർമ്മങ്ങൾ അധികരിപ്പിക്കുക. അവയുടെ കവാടങ്ങൾ തുറക്കപ്പെട്ടിരിക്കുന്നു. ചടഞ്ഞിരിക്കുന്ന സമയം തന്നെ സൽക്കർമ്മങ്ങൾ ചെയ്യാൻ ധാരാളമാണ്.

കണ്ഠനാഡി മുറിക്കപ്പെടും, തേങ്ങിക്കരച്ചിൽ പ്രകടമാവും, നെറ്റിത്തടം വിയർക്കും, മലക്ക് പ്രത്യക്ഷപ്പെടും, യതീമുകൾ ദുഖിക്കും, ഭാര്യ കരയും, നരയുടെ നിന്ദ്യത പ്രകടമാകും, ഗാംഭീര്യതയുടെ മറകൾ നീങ്ങും പരാജയത്തിന്റെ ഭവനം (നരകം) യാഥാർത്ഥ്യമാകും. ഇവയെല്ലാം സംഭവിക്കുന്നതിന്റെ മുമ്പ് സൽക്കർമ്മങ്ങൾ വർദ്ധിപ്പിക്കുക. നന്മകൾ അധികരിപ്പിക്കുക.

വിചാരണയുടെ ദിവസം ഭയത്താൽ ഹൃദയങ്ങൾ പിളരും, കുറ്റങ്ങൾ കഴുത്തിൽ മാലകളാക്കി അണിയിക്കപ്പെടും. കണക്ക് കൃത്യമാക്കപ്പെടും, അപ്പോൾ സർവ്വശക്തനായ അല്ലാഹു ﷻ അൽപവും അനീതി പ്രവർത്തിക്കുകയില്ല. വിധി വിലക്കുകൾ പാലിക്കുന്നവരിൽ അല്ലാഹു ﷻ നമ്മേ ഉൾപ്പെടുത്തട്ടെ. (ആമീൻ)

ഇതാ ജലത്തിൽ നിന്നും മനുഷ്യനെ സൃഷ്ടിച്ചവന്റെ വചനം :

أَوَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ كَانُوا مِن قَبْلِهِمْ ۚ كَانُوا هُمْ أَشَدَّ مِنْهُم قُوَّةً وَآثَارًا فِي الْأَرْضِ فَأَخَذَهُمُ اللَّـهُ بِذُنُوبِهِمْ وَمَا كَانَ لَهُم مِّنَ اللَّـهِ مِن وَاقٍ
(ഇവർ ഭൂമിയിൽ സഞ്ചരിക്കാറില്ലേ..? അപ്പോൾ ഇവർക്കു കാണാമല്ലോ ഇവരുടെ മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയാണ് ഉണ്ടായതെന്ന് ശക്തിയിലും ഭൂമിയിലേ അവശിഷ്ടങ്ങളിലും ഇവരേക്കാൾ ഊക്കേറിയവർ അവരായിരുന്നു. എന്നിട്ട്, അവരുടെ പാപങ്ങൾ നിമിത്തം അല്ലാഹു ﷻ അവരെ പിടിച്ചു. അല്ലാഹുﷻവിൽ നിന്ന് അവരെ തടുക്കുന്ന ഒരാളും അവർക്കു ഉണ്ടായതുമില്ല.)


മുഹർറം മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച

ആകാശങ്ങളെ സൃഷ്ടിച്ച് ഉയർത്തി നിർത്തിയവനായ, സൃഷ്ടികളെ സൃഷ്ടിച്ചവനും അവയുടെ ഉടമസ്ഥനുമായ, അല്ലാഹുﷻവിന് സർവ്വസ്തുതിയും... 

ഏകനും കൂട്ടുകാരനില്ലാത്തവനുമായ അല്ലാഹു ﷻ മാത്രമാണ് ആരാധ്യനെന്നും മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ അടിമയും പ്രവാചകനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു . 

നമ്മുടെ നേതാവ് മുഹമ്മദ് നബിﷺയിലും, അവിടത്തെ കുടുംബങ്ങളിലും അല്ലാഹു ﷻ ഗുണം വർഷിക്കുമാറാവട്ടെ... 

ജനങ്ങളെ,അല്ലാഹുﷻവിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. 

മഹാനായ അല്ലാഹുﷻവിനെ നിങ്ങൾ സൂക്ഷിക്കുക. ഭയത്തോടെയും ഭക്തിയോടെയും അവനോട് നിങ്ങൾ പെരുമാറുക. സൽക്കർമ്മങ്ങൾ പ്രവർത്തിക്കുന്നതിൽ നിങ്ങൾ ധൃതികാണിക്കുക. സൽപ്രവർത്തനങ്ങൾ ചെയ്യാതെ നിങ്ങൾ എത്രകാലം തുടർന്നു പോകും..?

ആഗ്രഹം സഫലമാകാൻ നിങ്ങൾ താൽപര്യപ്പെടുന്നു. ഒഴിവു സമയത്താൽ നിങ്ങൾ വഞ്ചിതരാവുന്നു. മരണത്തിന്റെ എടുത്തു ചാട്ടത്തെ നിങ്ങൾ ഓർക്കുന്നില്ല. നിങ്ങൾ മരണത്തിന്റെ ഒലിപ്പു ചണ്ടിയാണ്. നാശങ്ങളുടെ നാട്ടക്കുറിയാണ്. വിപത്തുകളുടെ സങ്കേതമാണ്. നിങ്ങൾ ജന്മം നൽകിയവ മണ്ണിനുള്ളതാണ്. നിങ്ങൾ നിർമിച്ചവ നശിക്കാനുള്ളതാണ്. നിങ്ങൾ ഒരുമിച്ചു കൂട്ടിയത് നഷ്ടപ്പെടാനുള്ളതാണ്. നിങ്ങൾ പ്രവർത്തിച്ച കാര്യങ്ങൾ വിചാരണയുടെ ദിവസത്തേക്കു വേണ്ടി ഒരു ഗ്രന്ഥത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. 

ഭൂമിവിട്ട് നിങ്ങൾ മരിക്കും, സൽക്കർമ്മം ചെയ്യാനുള്ള സന്ദർഭം നഷ്ടപ്പെടും, കഫൻ പുടവകൾ ധരിപ്പിക്കപ്പെടും, മരിച്ചു പോയി എന്ന് പറയപ്പെടും, ഖബറുകളിൽ പ്രവേശിപ്പിക്കപ്പെടും, കുറ്റങ്ങൾ പ്രവർത്തിച്ചതിൽ ഖേദിക്കും. മരണസമയത്ത് ചലനങ്ങൾ അടങ്ങും : “ ഹാ ! അല്ലാഹുﷻവിന്റെ പക്ഷത്തു ഞാൻ വീഴ്ച വരുത്തിയതിൽ എന്റെ സങ്കടമേ നിശ്ചയമായും ഞാൻ കളിയാക്കുന്നവരുടെ കൂട്ടത്തിൽ ആയിപ്പോയല്ലോ..! ” എന്നു പറയപ്പെടും. ഇവയെല്ലാം സംഭവിക്കുന്നതിനു മുമ്പ് ചിന്തിക്കുകയും സൂക്ഷിച്ചു ജീവിക്കുകയും ചെയ്ത മനുഷ്യന്ന് അല്ലാഹു ﷻ കരുണ ചെയ്യട്ടെ... 

മരണ വേളയിൽ ശ്വാസം തിങ്ങും, പഞ്ചേന്ദ്രിയങ്ങൾ നിശ്ചലമാകും, നിരാശ ബാധിക്കും, ഭൗതിക സുഖങ്ങളാൽ വഞ്ചിക്കപ്പെട്ടവനിൽ ഭയവും പേടിയും അധികരിക്കും, ഇഷ്ടപ്പെട്ടവരേ തൊട്ടും ബന്ധുക്കളെ തൊട്ടും അശ്രദ്ധരാകുന്ന അവസ്ഥ, തീർത്തും പരാജയം സമ്മതിക്കുന്ന സന്ദർഭം, മരണവെപ്രാളത്തിൽ അകപ്പെട്ട സന്ദർഭം, അവൻ ചോദിക്കപ്പെടുന്നു പക്ഷേ മറുപടിയില്ല. മരണത്തെ ദുർബലപ്പെടുത്താനും ഭൂമിയിലേക്കു തന്നെ തിരിച്ചയക്കാനും അവൻ ആവശ്യപ്പെടുന്നു. തികച്ചും അസംഭവമായതിനേയാണവൻ ചോദിക്കുന്നത്.

കേട്ടു കൊണ്ടിരുന്നത് ഇതാ അവൻ കണ്ടുകൊണ്ടിരിക്കുന്നു. സംശയം നീങ്ങി ഉറപ്പ് കൈവന്നിരിക്കുന്നു. ആത്മാവ് പിടിക്കപ്പെട്ടു ഖബറിൽ താമസിപ്പിക്കപ്പെട്ടു, മണ്ണ് കോരിയിടപ്പെട്ടു, ഭൂമിയിലേക്കുള്ള മടക്കം നിഷേധിക്കപ്പെട്ടു, ഭൗതികലോകത്ത് നിന്നും അവന്റെ അടയാളം നീക്കപ്പെട്ടു, ഭൂമിയിൽ ജീവിക്കുന്നവരിൽ നിന്നും അവന്റെ വർത്തമാനം മാറ്റപ്പെട്ടു...

ഇനി ഇസ്റാഫീലിന്റെ ഊത്ത് പ്രതീക്ഷിച്ചിരിക്കുകയാണ്. അതേ പുനർ ജന്മത്തിന്നു വേണ്ടി, രഹസ്യം പരസ്യമാകുന്ന ദിവസം, മനസ്സിൽ സൂക്ഷിക്കപ്പെട്ടത് പുറത്തെടുക്കപ്പെടുന്ന ദിവസം, ചെറുതും വലുതുമായ കാര്യങ്ങൾ വിചാരണക്ക് വിധേയമാവുന്നു, അതോടെ ഒരു വിഭാഗം സ്വർഗ്ഗത്തിലേക്കും ഒരു വിഭാഗം നരകത്തിലേക്കും മാറ്റപ്പെടുന്നു...

വെപ്രാളത്തിന്റെ ദിവസത്തിൽ അല്ലാഹു ﷻ നിർഭയത്വം പ്രധാനം ചെയ്യട്ടെ, അശ്രദ്ധയിൽ നിന്നും അല്ലാഹു ﷻ നമ്മെ ഉണർത്തുമാറാവട്ടെ... 

ഇതാ ലോകരക്ഷിതാവിന്റെ വചനം :

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
كَلَّا إِذَا بَلَغَتِ التَّرَاقِيَ ﴿٢٦﴾ وَقِيلَ مَنْ ۜرَاقٍ ﴿٢٧﴾وَظَنَّ أَنَّهُ الْفِرَاقُ ﴿٢٨
 (وَالْتَفَّتِ السَّاقُ بِالسَّاقِ ﴿٢٩﴾ إِلَىٰ رَبِّكَ يَوْمَئِذٍ الْمَسَاقُ (٣٠

(വേണ്ട ! അത് - ആത്മാവ് - തോളെല്ലിങ്കൽ എത്തിയാൽ, ആരുണ്ട് മന്ത്രം നടത്തുന്നവൻ എന്നു പറയപ്പെടുകയും അവൻ അതു വേർപാടാണെന്ന് ധരിക്കുകയും, കണങ്കാൽ കണങ്കാലോട് കൂടിപ്പിണയുകയും ചെയ്താൽ - അന്നു നിന്റെ റബ്ബിങ്കലേക്കായിരിക്കും കൊണ്ട് പോകുന്നത്.) (അൽഖിയാമഃ 26_30)


മുഹർറം മാസത്തിലെ നാലാമത്തെ വെള്ളിയാഴ്ച

ഭൂമിയെ കാഴ്ചയിൽ വിരിപ്പു പോലെ സൃഷ്ടിച്ച, മലകളെ ആണികളാക്കി ഉറപ്പിച്ച അവയ്ക്ക് മീതെ ശക്തിയുള്ള ഏഴ് ആകാശങ്ങളെ സൃഷ്ടിച്ച അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും...

ആരാധനക്കർഹൻ ഏകനും പങ്കുകാരനില്ലാത്തവനുമായ അല്ലാഹു ﷻ മാത്രമാണെന്നും, നിശ്ചയം മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ പ്രവാചകനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

രാപകലുകൾ മാറിക്കൊണ്ടിരിക്കുന്ന കാലത്തോളം നമ്മുടെ നേതാവ് മുഹമ്മദ് നബിﷺയിലും, കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ..,

ജനങ്ങളേ:- അല്ലാഹുﷻവിനെ സൂക്ഷിച്ചു ജീവിക്കുവാൻ നിങ്ങളോടും എന്നോടും ഞാൻ ഉപദേശിക്കുന്നു. 

പ്രബലമായ ചര്യകളിൽ നിങ്ങൾ നിലകൊള്ളുക. എല്ലായ്പ്പോഴും ഭക്തി പ്രകടിപ്പിച്ച് രക്ഷിതാവിന്റെ തൃപ്തി നിത്യമാക്കുക, ഭൗതിക ലോകത്തെ സൂക്ഷിക്കുക. അത് യാത്രക്കാരുടെ വിശ്രമ ഭവനമാണ്. സ്ഥിരതാമസത്തിനുള്ളതല്ല. തിരഞ്ഞെടുക്കുന്നവന് ദുഃഖം പകരുന്ന വാസസ്ഥലമാണ്, പിന്തുടരുന്നവരിൽ പരീക്ഷണങ്ങൾ ചൊരിക്കപ്പെടുന്ന കേന്ദ്രമാണ്. സമീപിക്കുന്നവന് നാശങ്ങളുടെ ഗർത്തമാണ്. അതിനെ മനസ്സിലാക്കിയവർക്ക് ലാഭങ്ങൾ കൊയ്തെടുക്കാവുന്ന കച്ചവട സ്ഥലമാണ്. അതിനോട് വെറുപ്പ് പുലർത്തുന്നവന്ന് വിജയ കേന്ദ്രമാണ്. 

അതിനെ വിശ്വസിച്ചവരിൽ വഞ്ചിക്കപ്പെടാത്തവർ ആരുണ്ട്..? അതിനെ മഹത്വപ്പെടുത്തിയവരിൽ നിന്ദിക്കപ്പെടാത്തവർ ആരുണ്ട്..? അതിൽ സ്ഥിരതാമസമില്ല. നശിക്കൽ അനിവാര്യമാണ്. അതിനെ തേടുന്നവൻ തടയപ്പെടും. അതിനെ പ്രാപിച്ചവൻ വിഷം നൽകപ്പെടും.

നിങ്ങൾക്ക് മുമ്പ് നിരവധി സമുദായങ്ങളുടെ വ്യവസ്ഥകൾ അത് മാറ്റിമറിച്ചിട്ടുണ്ട്. പ്രതികാരത്തിന്റെ വാളുകൾ അവർക്കെതിരെ ഊരിയിട്ടുണ്ട്. മീസാൻ കല്ലുകൾക്ക് താഴെ അവരെ താമസിപ്പിച്ചിട്ടുണ്ട്. അവരുടെ കോട്ടകളിൽ പ്രവേശനം എളുപ്പമാക്കിയിട്ടുണ്ട്. അവരുടെ വീടുകളുടെ വിശാലത ആളൊഴിഞ്ഞതായിട്ടുണ്ട്. 

അവരുടെ അടയാളങ്ങൾ മനുഷ്യർക്ക് ഗുണപാഠമാണ്. അവരുടെ വാസസ്ഥലങ്ങൾ ശബ്ദമില്ലാതെ സംസാരിക്കുന്നവയാണ്. പരീക്ഷണങ്ങൾക്ക് വിധേയമായവയാണ്. വർഷങ്ങളുടെ മാറ്റത്താൽ അപരിചിതമാക്കപ്പെട്ടവയാണ്. മരണത്തിന്റെ അടയാളങ്ങളെ ഓർമ്മപ്പെടുത്തുന്നവയാണ്. 

ശാന്തത അവരെ ആട്ടിയോടിച്ചു മരണങ്ങൾ വീടുകളിൽ നിന്നും അവരെ പുറത്തെടുത്തിട്ടു. രൂപങ്ങളാൽ അവർ അപ്രത്യക്ഷരാണ്. ഓർമയിൽ നിലനിൽക്കുന്നവരാണ്. അവർ പ്രവർത്തിച്ചത് അവർക്ക് ബോദ്ധ്യമായി. അവർ മനസ്സിലാക്കി വെച്ചതിൽ അവർ നിലയുറപ്പിച്ചു. അവരുടെ പ്രവർത്തനങ്ങളിൽ അവർ ഖേദിച്ചു. അവർ ചെയ്തു കൂട്ടിയതിന്റെ പ്രതിഫലം പൂർണ്ണമായും അവർക്ക് നൽകപ്പെട്ടു.

മരണം അനിവാര്യമായ സമൂഹമേ, നിങ്ങളുടെ സംരക്ഷകർ ഖബറുകളാണ്. ഖിയാമത്ത് നാൾവരേ അതിൽ താമസിക്കേണ്ടിവരും. സ്വർഗ്ഗം തടയപ്പെടും, എങ്കിൽ നരകമാണ് വിശ്രമ കേന്ദ്രം.

നിങ്ങൾ അടുത്തു കൊണ്ടിരിക്കുന്ന ഖബറിനെ കുറിച്ച് അശ്രദ്ധ കാണിക്കുന്നതിലൂടെ നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്? കുറ്റം - സ്ഥിരപ്പെട്ട ശേഷം ഒഴിവ് കഴിവ് പറഞ്ഞത് കൊണ്ട് എന്താണ് നേടാൻ കഴിയുക?

വീഴ്ച വന്നതിൽ ഖേദം പ്രകടിപ്പിച്ച് നിങ്ങൾ വിരൽ കടിക്കുക തന്നെ ചെയ്യും. ഒഴിഞ്ഞു മാറാൻ പറ്റാത്ത വിധം കാര്യങ്ങൾ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥം നിങ്ങൾ തുറക്കുക തന്നെ ചെയ്യും.

ചുണ്ടുകൾ തളരുന്ന കരളുകൾക്ക് ദാഹം വരുന്ന അവയവങ്ങൾ സംസാരിക്കുന്ന വായകൾ സീലടിക്കപ്പെടുന്ന കുറ്റവാളികൾ നെറ്റികളിലേ അടയാളങ്ങളാൽ തിരിച്ചറിയപ്പെടുന്ന, ഒരാൾക്കും മറ്റൊരാളെ സഹായിക്കാൻ കഴിയാതെ വരുന്ന ആ ദിവസത്തിൽ വസ്തുതകൾ മനസ്സിലാക്കാൻ ആ ഗ്രന്ഥം തന്നെ ധാരാളമാണ്. അന്ന് സർവ്വകാര്യങ്ങളും അല്ലാഹുﷻവിൽ അർപ്പിതമായിരിക്കും.

രക്ഷയുടെ മാർഗ്ഗങ്ങൾ കണ്ടെത്തി പിന്തുടരാനും നിഷ്കളങ്കതയാൽ ഹൃദയങ്ങൾ നിർഭരമാവാനും സർവ്വ ശക്തൻ തുണക്കുമാറാവട്ടെ. 

ഇതാ രക്ഷിതാവായ അല്ലാഹു ﷻ പറയുന്നു:

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

أَلَمْ يَرَوْا كَمْ أَهْلَكْنَا مِن قَبْلِهِم مِّن قَرْنٍ مَّكَّنَّاهُمْ فِي الْأَرْضِ مَا لَمْ نُمَكِّن لَّكُمْ وَأَرْسَلْنَا السَّمَاءَ عَلَيْهِم مِّدْرَارًا وَجَعَلْنَا الْأَنْهَارَ تَجْرِي مِن تَحْتِهِمْ فَأَهْلَكْنَاهُم بِذُنُوبِهِمْ وَأَنشَأْنَا مِن بَعْدِهِمْ قَرْنًا آخَرِينَ



(അവർ കണ്ടില്ലേ അവരുടെ മുമ്പ് എത്രയോ തലമുറകളെ നാം നശിപ്പിച്ചിരിക്കുന്നുവെന്ന് നിങ്ങൾക്കു നാം ചെയ്തു തന്നിട്ടില്ലാത്ത സൗകര്യം ഭൂമിയിൽ അവർക്കു നാം സൗകര്യപ്പെടുത്തി ആകാശത്തേ - മഴയെ - അവരിൽ നാം സമൃദ്ധമായി അയക്കുകയും ചെയ്തു. അവരുടെ താഴ്ഭാഗത്തിലൂടെ നദികളെ നാം ഒഴുകുന്നതാക്കുകയും ചെയ്തു. എന്നിട്ട് അവരുടെ പാപങ്ങൾ നിമിത്തം അവരെ നാം നശിപ്പിച്ചു അവരുടെ ശേഷം വേറെ തലമുറയേ നാം ഉണ്ടാക്കുകയും ചെയ്തു.) (അൽ അൻആം 6)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آَمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدً

 يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَمَنْ يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.)


സ്വഫർ മാസത്തിലെ ഒന്നാമത്തെ വെള്ളിയാഴ്ച്ച

വൻ പാപങ്ങൾ പൊറുക്കുന്ന, ഹൃദയ രഹസ്യങ്ങൾ അറിയുന്ന, സുശക്തമായ സഹായം നൽകാൻ കഴിയുന്ന, ഭദ്രമായ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ സാധിക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

പങ്കുകാരനില്ലാത്ത ഏകനായ അല്ലാഹു ﷻ മാത്രമേ ആരാധ്യനൊള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം മുഹമ്മദ് നബി ﷺ അവന്റെ അടിമയും പ്രവാചകനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.

നക്ഷത്രോദയവും അസ്തമയവും നടക്കുന്ന കാലത്തോളം മുഹമ്മദ് നബിﷺയുടെയും കുടുംബത്തിന്റെയും മേൽ അല്ലാഹു ﷻ ഗുണം ചെയ്യട്ടെ...

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

ശ്രദ്ധിക്കുന്ന ഹൃദയം നഷ്ടപ്പെടുന്നവന്റെ നാശം എത്ര ഭയങ്കരം! കരയുന്ന കണ്ണ് നഷ്ടപ്പെട്ടവനിലേക്ക് ശിക്ഷ കടന്നു വരുന്നത് എത്ര പെട്ടെന്ന്! ദോഷിയായി അന്ത്യദിനത്തെ സമീപിച്ചവന്റെ ഖേദം എത്ര കഠിനം! പരിധി വിട്ട് അക്രമം പ്രവർത്തിച്ചവന്റെ ദുഃഖം എത്ര അധികം.

നിങ്ങളുടെ ഹൃദയങ്ങളിൽ ഇച്ഛ ആധിപത്യം നേടിയിരിക്കുന്നു. നിങ്ങളുടെ മനസ്സുകളിൽ കൊതി അധികാരം സ്ഥാപിക്കുകയും, അവയെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.

നിങ്ങൾ നിങ്ങളാൽ ഉദ്ദേശിക്കപ്പെട്ടതിനെ കുറിച്ച് അശ്രദ്ധരാണ്. നിങ്ങൾ മനസ്സിലാക്കി വെച്ചതിനെതിരിൽ പ്രവർത്തിക്കുന്നവരാണ്. നിങ്ങൾ ഉറപ്പിച്ച ഒന്നിനെ - മരണത്തെ - കുറിച്ച് വിവരമില്ലാത്തവരായ പോലെ നിലകൊള്ളുന്നു. അടുത്ത് തന്നെ നിങ്ങൾ ഭൂമിയിൽ നിന്നും യാത്ര തിരിക്കുന്നവരാണ്. 

ഉപദേശം നിങ്ങളിലെ രോഗിയെ - ദോഷിയെ - സുഖപ്പെടുത്തുന്നില്ല. മുന്നറിയിപ്പ് നിങ്ങളുടെ ഹൃദയത്തിലേക്ക് വഴികാണുന്നില്ല. നിങ്ങളുടെ പിറകിൽ ഭാരമേറിയ ഒരു ദിവസം ഉണ്ടെന്നും, നിങ്ങളുടെ മുമ്പിൽ മരണമാകുന്ന വൻ സംഭവമുണ്ടെന്നും നിങ്ങൾ അറിഞ്ഞിട്ടുണ്ട്. എത്തിക്കൽ അനിവാര്യമായ ലക്ഷ്യത്തെ - പാരത്രിക - മോക്ഷത്തെ കുറിച്ചുള്ള അശ്രദ്ധ എത്ര അൽഭുതം! രക്ഷയാൽ വഞ്ചിക്കപ്പെട്ട് നാശം ഉറപ്പായവനുള്ള അനുഗ്രഹം എത്ര വിദൂരം.

ചെവി കേൾക്കുന്നില്ലയോ? ഹൃദയം ഭയപ്പെടുന്നില്ലയോ? കണ്ണ് കരയുന്നില്ലയോ? അല്ലാഹുﷻവിലേക്ക് ഓടിക്കൊണ്ടിരിക്കുന്നവൻ ഭയപ്പെടുന്നില്ലയോ? ഖേദിച്ച് കുറ്റത്തിൽ നിന്നും ഒഴിവാകുന്നവനില്ലയോ? ആരാധനയിൽ അത്യുൽസാഹം കാണിക്കുന്നവനില്ലയോ? സ്വശരീരത്തോട് അനുഗ്രഹം ചൊരിയുന്നവനില്ലയോ? ഖബറിനെ സ്മരിക്കുന്നവനില്ലയോ? മഹ്ശറാ ദിനത്തിന്റെ വിഷമത്തെ ഭയപ്പെടുന്നവനില്ലയോ? നിങ്ങൾ ഭൗതിക ലോകത്ത് സ്ഥിര താമസക്കാരാണെന്ന് ധരിക്കുന്നുണ്ടോ? 

അന്ത്യനാൾ വരെ എഴുന്നേൽപിക്കപ്പെടാത്ത ഒരു സ്ഥലത്തേക്ക് - ഖബറിലേക്ക് - നിങ്ങൾ വരുന്നവരാണ്. 

മരണം വരുന്നതിന് മുമ്പ്, രക്ഷയില്ലാതാവുന്നതിന് മുമ്പ്, മലക്കുകൾ ഇറങ്ങുന്നതിനു മുമ്പ്, മരണം എത്തിപ്പെടുന്നതിനു മുമ്പ്, ആത്മാവ് പോകുന്നതിനു മുമ്പ്, ഒഴിവ് പറയൽ സ്വീകരിക്കപ്പെടാത്തതിനു മുമ്പ്, കണ്ണുകൾ തള്ളുന്നതിന്നു മുമ്പ്, ഹൃദയം തൊണ്ടക്കുഴിയിൽ എത്തുന്നതിനു മുമ്പ്, നിശ്ചലമാകുന്നതിന്നു മുമ്പ്, നീ കാര്യം മനസ്സിലാക്കുക. തന്റെ ബന്ധനത്തിൽ നിന്നും ഒരാൾക്കും മോചനമില്ല. 

അവിടെ വെച്ച് കണ്ണുകൾ പ്രകാശിക്കും, ഭയം യാഥാർത്ഥ്യമാകും, മരണം സംഭവിക്കും, രക്ഷാസങ്കേതമെവിടെ? മനുഷ്യൻ ചോദിക്കും, അന്ത്യസമയം വിപത്തുകൾ നിറഞ്ഞതും കയ്പ്പുറ്റതുമാകുന്നു. അതൊരു ഊത്ത് മാത്രമായിരിക്കും, അപ്പോഴേക്കും ജനങ്ങൾ മഹ്ശറയിൽ എത്തിയിരിക്കും. മുട്ടുകൾ കുത്തിയവരായി, ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ട വഷളായ കാര്യങ്ങളാൽ കരയുന്നവരായി. 

അവരെ കൊണ്ട് ഭൂമി വിറക്കും, തീപൊരികൾ കൊണ്ട് അവരെ എറിയും, സൃഷ്ടികൾ യജമാനന്റെ മുമ്പിൽ വെളിവാക്കപ്പെടും, രഹസ്യവും പരസ്യവുമായ കാര്യങ്ങൾ വിചാരണക്ക് വിധേയമാകും. മുൻ ജീവിതത്തിൽ സമ്പാദിച്ചവയെക്കുറിച്ച് അവരോട് പറയപ്പെടും. ഒരു പക്ഷേ, സ്വർഗ്ഗത്തിലേക്ക് ഒരു പക്ഷേ നരകത്തിലേക്ക്. 

നാശഭവനത്തിൽ നിന്നും അല്ലാഹു ﷻ നമ്മെ അകറ്റുമാറാവട്ടെ. സ്ഥിരഭവനമായ സ്വർഗ്ഗത്തിൽ അല്ലാഹു ﷻ നമ്മേ പ്രവേശിപ്പിക്കുമാറാവട്ടെ. 

ഏകനും, നിരാശ്രയനും, പ്രതാപശാലിയുമായ അല്ലാഹുﷻവിന്റെ വചനം:


بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

 كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ ۖ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ ﴿١٨٥

(എല്ലാ ശരീരവും മരണത്തെ രുചി നോക്കുന്നതാകുന്നു. നിങ്ങളുടെ - കർമ്മങ്ങളുടെ - കൂലികൾ അന്ത്യദിനത്തിലെ പൂർണ്ണമായും വീട്ടപ്പെടുകയുള്ളൂ. ഏതൊരുവൻ നരകത്തിൽ നിന്നും അകറ്റപ്പെട്ട് സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നുവോ നിശ്ചയം അവൻ വിജയിച്ചു. ഇഹലോക ജീവിതം, വഞ്ചനയുടെ വിഭവം അല്ലാതെ മറ്റൊന്നുമല്ല.) (ആലുഇംറാൻ -186)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.)


സ്വഫർ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ച


പ്രയാസങ്ങൾ അകറ്റുന്നതിന്നു പ്രതീക്ഷിക്കപ്പെടുന്ന അനുഗ്രഹങ്ങളും നേട്ടങ്ങളും നൽകുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

പങ്കുകാരാരുമില്ലാത്ത ഏകനായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം മുഹമ്മദ് നബി ﷺ അവന്റെ അടിമയും പ്രവാചകനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.

ശ്രേഷ്ഠമായ ഗുണങ്ങൾ മുഹമ്മദ് നബിﷺയിലും കുടുംബത്തിലും അല്ലാഹു ﷻ വർഷിക്കട്ടെ..,

ജനങ്ങളെ:-അല്ലാഹുﷻവിനെ സൂക്ഷിച്ച് ഭയഭക്തിയോടെ ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

ദിക്റുകളാൽ നാവുകളെ നിങ്ങൾ സ്ഫുടം ചെയ്യുക, ഉപദേശം കേൾക്കാൻ നിങ്ങൾ സന്നദ്ധരാവുക, ചിന്താവിളക്കുകളെ കൊണ്ട് ഹൃദയങ്ങളെ നിങ്ങൾ പ്രകാശിപ്പിക്കുക, അഹങ്കാരത്തിൽ നിന്നും മനസ്സുകളെ നിങ്ങൾ മുക്തമാക്കുക. വിചാരണ ദിവസത്തിലേക്കുള്ള ഭക്ഷണം - സൽക്കർമ്മങ്ങൾ - ഈ ജീവിതത്തിൽ നിന്നും നിങ്ങൾ ശേഖരിക്കുക. നിങ്ങൾ ഇഹലോകത്ത് നിന്നും പെട്ടെന്ന് യാത്ര പോവേണ്ടവരാണ്. മരണമെന്ന വിപത്തിൽ അകപ്പെടുന്നവരാണ്.

മരണത്തിന്റെ വലകൾ വീശപ്പെട്ടു കഴിഞ്ഞു. അതിന്റെ ചതികൾ നിങ്ങളെ വലയം ചെയ്തു കഴിഞ്ഞു. അത് ആരേയും ഉപേക്ഷിക്കുകയില്ല. അതിൽ നിന്നും ആർക്കും സുരക്ഷിത കേന്ദ്രവും അഭയസ്ഥാനവുമില്ല. അത് ആൺമക്കളേയും പെൺമക്കളേയും അനാഥകളാക്കും. പിതാക്കളേയും മാതാക്കളെയും സന്താന നഷ്ടം അനുഭവിപ്പിക്കും. അത് സുഖങ്ങളെ മുറിച്ചു കളയും, സംഘങ്ങളെ വിട്ട് പിരിക്കും. അത് ചീത്ത ആത്മാക്കൾക്ക് കഠിനമാണ്. കഴിഞ്ഞ സമുദായങ്ങളെ അത് വലയം ചെയ്തു. അതിന്റെ രുചി അനുഭവിപ്പിച്ചു.

ബലഹീനമായ ഖബറുകളുടെ തടസ്സത്തിലേക്ക്, ഉയർന്ന മാളികകളിൽ നിന്നും, ഉന്നതമായ സുഖങ്ങളിൽ നിന്നും മരണം അവരെ പുറപ്പെടുവിച്ചു. അവരുടെ അവശിഷ്ടങ്ങൾ മാത്രമാണ് ഇപ്പോൾ ഖബറുകൾ ഉൾക്കൊള്ളുന്നത്. അവരെക്കുറിച്ച് യാതൊരു അറിവുമില്ല. അവരുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്നുമില്ല.

അതിനാൽ ആശ്രദ്ധരുടെ ഉറക്കിൽ നിന്നും നിങ്ങൾ ഉണരുക - അല്ലാഹു ﷻ നിങ്ങളെ അനുഗ്രഹിക്കട്ടെ-. അതിവേഗം വിചാരണ ചെയ്യുന്നവന്റെ മുമ്പിൽ പ്രത്യക്ഷപ്പെടാൻ നിങ്ങൾ തയ്യാറാവുക. ആ ദിവസത്തിൽ മലകൾ പൊടിക്കപ്പെടും, ധീരന്മാർ ഭീരുക്കളാവും, പ്രവർത്തനങ്ങൾ തൂക്കപ്പെടും. അതിന്റെ ഗൗരവത്താൽ കുട്ടികൾക്ക് നര ബാധിക്കും, മരിച്ചവരെ ഭൂമി പുറത്തെടുക്കും, ക്ഷണിച്ചവന്റെ കൂടെ അവർ മുമ്പോട്ട് നീങ്ങും.

അതെ, ഖിയാമം അടുത്തെത്തി. ഭൂമി വിറച്ചു, മറകൾ നീക്കപ്പെട്ടു. ആകാശം പിളർന്നു. പ്രവാചകർ ഭയന്നു. നക്ഷത്രങ്ങൾ ചിതറി, വിപത്തുകൾ ഭയങ്കരമായി, മാർഗ്ഗങ്ങൾ ഇടുങ്ങി. എല്ലാ ഭാഗങ്ങളും ഇരുളടഞ്ഞു. നഗ്നതകൾ വെളിവായി, കണ്ണുനീർ ഒഴുകി. ശബ്ദങ്ങൾ താഴ്ന്നു, പിരടികൾ താഴ്ന്നു. ഗ്രന്ഥം തുറക്കപ്പെട്ടു. വിചാരണ ശരിപ്പെടുത്തപ്പെട്ടു. ബുദ്ധി നഷ്ടപ്പെട്ടു. നേതാക്കളും അടിമകളും അതിൽ തുല്യരാണ്. സൃഷ്ടികൾ മുഴുവനും ഒരു മൈതാനത്ത് ഒരുമിച്ചു കൂട്ടപ്പെടും. നരകം ചോദിക്കുന്നു. ഇനി കൂടുതൽ നൽകാനുണ്ടോ..? അക്രമികളും അക്രമത്തിനു വിധേയരായവരും ഒരുമിച്ചു. ലോക രക്ഷിതാവിന്റെ മുമ്പിൽ ജനങ്ങൾ നിലയുറപ്പിച്ചു. അന്ന് ആക്രമികൾക്ക് അവരുടെ ഒഴിവു പറയൽ ഉപകരിക്കില്ല. അവർ തൃപ്തരാകുന്നവരുമല്ല.

അല്ലയോ അക്രമീ.., നിനക്ക് സ്വയം രക്ഷപ്പെടാൻ എന്തു തന്ത്രമാണുള്ളത്..? ഇന്നും ഇന്നലെയുമായി നീ വീഴ്ച വരുത്തിയതിൽ നിന്നും എവിടെ നിന്നാണ് നിനക്ക് രക്ഷ കിട്ടുക..? അന്ന് രക്ഷാ കേന്ദ്രമില്ല. വിചാരണ നിർബന്ധമായിരിക്കുന്നു. രക്ഷ എത്ര വിദൂരം..?

അല്ലാഹു ﷻ തന്റെ സൃഷ്ടികളിൽ വിധി കൽപ്പിച്ചു. അവൻ അനുഗ്രഹിച്ചവരല്ലാതെ അവന്റെ ശിക്ഷയിൽ നിന്നും രക്ഷപ്പെടില്ല. പരലോകത്ത് അല്ലാഹു ﷻ നമ്മേ നിർഭയരായി നിലനിറുത്തട്ടെ. സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കട്ടെ..,

പരിശുദ്ധനും ഉടമസ്ഥനുമായ അല്ലാഹുﷻവിന്റെ വചനം :

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

وَيَوْمَ نُسَيِّرُ الْجِبَالَ وَتَرَى الْأَرْضَ بَارِزَةً وَحَشَرْنَاهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا ﴿٤٧﴾ وَعُرِضُوا عَلَىٰ رَبِّكَ صَفًّا لَّقَدْ جِئْتُمُونَا كَمَا خَلَقْنَاكُمْ أَوَّلَ مَرَّةٍ ۚ بَلْ زَعَمْتُمْ أَلَّن نَّجْعَلَ لَكُم مَّوْعِدًا ﴿٤٨


(പർവ്വതങ്ങളെ നാം ചലിപ്പിക്കുകയും, ഭൂമിയെ വെളിവായതായി നീ കാണുകയും, അവരെ - മനുഷ്യരെ - നാം ഒരുമിച്ചു കൂട്ടി അവരിൽ നിന്നും ഒരാളെയും വിട്ടു കളയാതിരിക്കുകയും ചെയ്യുന്ന ദിവസം. നിന്റെ രക്ഷിതാവിന്റെ അടുക്കൽ അവർ അണിയായി കാണിക്കപ്പെടുകയും ചെയ്യുന്നതാണ്. നാം അവരോടു പറയും ആദ്യപ്രാവശ്യം നാം നിങ്ങളെ സൃഷ്ടിച്ച പ്രകാരം നിങ്ങൾ നമ്മുടെ അടുക്കൽ വന്നിരിക്കുകയാണ്. പക്ഷേ, ഒരു നിശ്ചിത സമയം നിങ്ങൾക്കു നാം ഏർപ്പെടുത്തുന്നതേയല്ല എന്നു നിങ്ങൾ വാദിച്ചു) (അൽകഹ്ഫ് 47-48)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)



സ്വഫർ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച്ച


ദർശന വിധേയമല്ലാത്തവനും, വിചാരണ വേഗത കൂടിയവനും പ്രതിഫലം മഹത്തായവനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

കൂട്ടുകാരനില്ലാത്തവനും, ഏകനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ അടിമയും പ്രവാചകനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

രാപകലുകൾ ഭേദമന്യേ മുഹമ്മദ് നബിﷺയിലും കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചൊരിയട്ടെ.

ജനങ്ങളെ:-അല്ലാഹുﷻവിനെ സൂക്ഷിച്ചു ഭയഭക്തിയോടെ ജീവിക്കാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

ദേഹേച്ഛയെ പിന്തുടർന്നവനേക്കാൾ സ്ഥിതി മോശമായവൻ ആരുണ്ട്? രക്ഷകനും ഉടമസ്ഥനും അകറ്റി നിർത്തിയവനേക്കാൾ നിരാശപ്പെട്ടവൻ ആരുണ്ട്? പാരത്രിക ലോകത്തിനു പകരം ഭൗതിക ലോകത്തെ വിലക്കെടുത്തവനേക്കാൾ കച്ചവടം നഷ്ടമായവൻ ആരുണ്ട്? അഭയ കേന്ദ്രം നരകമായവനേക്കാൾ ഖേദിക്കുന്നവൻ ആരുണ്ട്? 

നിങ്ങളുടെ ഹൃദയങ്ങളെ പിടികൂടിയ അശ്രദ്ധ എത്ര ഗൗരവമാണ്? നിങ്ങളുടെ കുറവുകളെ മറച്ചു വെക്കുന്ന വിഡ്ഡിത്തം എത്ര ഭീകരമാണ്?

നിങ്ങളുടെ ദോഷങ്ങളെ ചെറുതാക്കിക്കാണിക്കുന്ന നിങ്ങളുടെ കൊതി എത്ര ഗുരുതരം? 

നിങ്ങളിലെ യുവാക്കളുടെയും തലനരച്ചവരുടെയും പ്രതീക്ഷ എത്ര മോശം? 

ഓ... വിപത്തുകളുടെ അവശിഷ്ടമേ! ഓ... നാശങ്ങളുടെ ലക്ഷ്യസ്ഥാനമേ! ഓ... അപകടങ്ങളുടെ ഇരയായവനേ...,

മരണത്തിന്റെ വാളുകളെ നിങ്ങൾ കാണുന്നില്ലേ? നിങ്ങളിൽ അത് തിളങ്ങിക്കൊണ്ടിരിക്കുന്നു. അതിന്റെ വിപത്തുകൾ നിങ്ങളിൽ സംഭവിക്കുന്നതാണ്. മരണത്തിന്റെ പോരാളികൾ നിങ്ങളിൽ വെളിവായിരിക്കുന്നു. അതിന്റെ വിപത്തുകൾ നിങ്ങളുടെ ഒഴിവു പറയലിനെ മുറിച്ചു കളയും, അതിന്റെ അമ്പ് നിങ്ങളിൽ തുളച്ചു കയറും. അതിന്റെ വിധികൾ നിങ്ങളുടെ കുടുമകൾ പിടിക്കുന്നതാണ്. ഏതു വരേയാണ് ഈ നിൽപ് നീണ്ടുപോവുക എന്നും ഇവിടെ അവശേഷിക്കുമെന്നു നിങ്ങൾ കൊതിക്കുന്നുണ്ടോ? 

വേണ്ട ഈ അവസ്ഥ നിങ്ങൾ മാറ്റുക, മരണം നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളിൽ ഒരാളെയും അത് അവശേഷിപ്പിക്കില്ല. അതിന്റെ വിപത്തുകൾ നിങ്ങളെ വലയം ചെയ്തിരിക്കുന്നു. അതിന്റെ സേന നിങ്ങളെ ചുറ്റിയിരിക്കുന്നു. അതിന്റെ രഹസ്യങ്ങൾ നിങ്ങളിൽ വെളിവാക്കപ്പെട്ടിരിക്കുന്നു. ഭയപ്പെടേണ്ട കാര്യം നിങ്ങളിൽ ഓരോർത്തർക്കും എത്തിയിരിക്കുന്നു.

ശ്വാസങ്ങളുടെ സഞ്ചാര പാതകളെ അത് ബന്ധിപ്പിക്കും. ഖബറുകളുടെ ഇരുളുകൾക്കുള്ളിൽ നിങ്ങളെ അത് താമസിപ്പിക്കും. കുറ്റങ്ങൾ ചെയ്തു ജീവിതം മുമ്പോട്ട് പോകുന്നു. കുറ്റങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു.
 
ഗൗരവമേറിയ തെറ്റുകൾ തുടർന്നു വന്നു. വേദങ്ങൾ ഇരട്ടിച്ചു. അന്ത്യദിനത്തിലേക്ക് ഭക്ഷണം ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയവൻ ഇത്ര വിവരം കെട്ടവനായത് എങ്ങനെ? പാരത്രീക ജീവിതത്തിലേക്ക് ഒരുങ്ങുന്നതിൽ നിന്നും ഇത്ര അശ്രദ്ധ കാണിക്കുന്നതെങ്ങിനെ? 

നഷ്ടപ്പെട്ടാൽ തിരിച്ചെടുക്കാൻ കഴിയാത്ത യുവത്വത്തെ നിങ്ങൾ പിടികൂടുക - നിങ്ങൾക്ക് അല്ലാഹു ﷻ അനുഗ്രഹം ചെയ്യട്ടെ - നരബാധിത കാലത്തേയും നിങ്ങൾ പിടികൂടുക. അതിന്റെ വിയോഗം നിങ്ങളുടെ ജീവിതത്തിന്റെ വിയോഗമാണ്. ധ്യതിപ്പെടുക - ഇപ്പോൾ സംസാരം കേൾക്കപ്പെടുന്നതാണ്. ഒഴിവ് പറയൽ ഉപകാര പ്രദമാണ്. രക്ഷയിൽ പ്രതീക്ഷയുണ്ട്. വയസ്സിൽ വിശാലതയുണ്ട്. പണയവസ്തു നഷ്ട്ടപ്പെടുന്നതിനു മുമ്പ് - നരകത്തിൽ പ്രവേശിപ്പിക്കപ്പെടുന്നതിന്നു മുമ്പ് -അന്ത്യദിനം, മനുഷ്യൻ തന്റെ സഹോദരനിൽ നിന്നും, ഉമ്മയിൽ നിന്നും, പിതാവിൽ നിന്നും, ഭാര്യയിൽ നിന്നും, മക്കളിൽ നിന്നും ഓടുന്ന ദിവസമാണ്. അവരിൽപ്പെട്ട ഓരോർത്തർക്കും തന്റെതായ പ്രശ്നമുണ്ടാവും. പാരത്രിക ലോകത്തെ തെരെഞ്ഞെടുക്കുന്നവരിൽ അല്ലാഹു ﷻ നമ്മേ ഉൾപ്പെടുത്തട്ടെ. 

എല്ലാ രഹസ്യങ്ങളും അറിയുന്ന അല്ലാഹുﷻവിന്റെ വചനം:

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

هَلْ يَنظُرُونَ إِلَّا أَن تَأْتِيَهُمُ الْمَلَائِكَةُ أَوْ يَأْتِيَ أَمْرُ رَبِّكَ ۚ كَذَٰلِكَ فَعَلَ الَّذِينَ مِن قَبْلِهِمْ ۚ وَمَا ظَلَمَهُمُ اللَّـهُ وَلَـٰكِن كَانُوا أَنفُسَهُمْ يَظْلِمُونَ ﴿٣٣﴾


(അവർ - അവിശ്വാസികൾ - തങ്ങൾക്കരികിൽ മലക്കുകൾ വരുന്നതിനെയോ തന്റെ റബ്ബിന്റെ കൽപന വരുന്നതിനെയോ അല്ലാതെ നോക്കിക്കൊണ്ടിരിക്കുന്നുവോ? അത് പോലെ അവരുടെ മുമ്പ് ഉള്ളവരും ചെയ്തിരിക്കുന്നു. അവരെ അല്ലാഹു ﷻ അക്രമിച്ചിട്ടില്ല. എങ്കിലും അവർ അവരെ തന്നെയായിരുന്നു അക്രമിച്ചിരുന്നത്.) (അന്നഹ്ൽ - 33)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)



സ്വഫർ മാസത്തിലെ നാലാമത്തെ വെള്ളിയാഴ്ച്ച

ഹൃദയങ്ങളുടെ ചിത്രീകരണത്തിൽ നിന്നും തടയപ്പെടുന്ന, നിരീക്ഷണ ദൃഷ്ടികളിൽ നിന്നും ഉയർന്നു നിൽക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

പങ്കുകാരനില്ലാത്തവനും ഏകനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. തീർച്ചയായും മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ അടിമയും പ്രവാചകനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

മുഹമ്മദ് നബിﷺയുടെയും കുടുംബത്തിന്റെയും പരിശുദ്ധരായ ബന്ധുക്കളുടെയും മേൽ അല്ലാഹു ﷻ ഗുണം വർഷിക്കുമാറാവട്ടെ. 

ജനങ്ങളെ:- അല്ലാഹുﷻവിനെ ഭയപ്പെട്ടു ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ വസ്വിയ്യത്ത് ചെയ്യുന്നു. 

സഞ്ചാരികളുടെ കുറവു കാരണം രക്ഷയുടെ മാർഗ്ഗങ്ങൾ മാഞ്ഞു പോയവയാണ്. ഹൃദയത്തിന്റെ രോഗങ്ങൾ വ്യാപിച്ചതും അവയുടെ നാശങ്ങളെ അറിയിക്കുന്നവയുമാണ്. ദോഷങ്ങളുടെ വസ്ത്രങ്ങൾ പൊതു ജനങ്ങളിലും ഭരണകർത്താക്കളിലും പ്രകടമായവയാണ്. മരണത്തിന്റെ ദൂതന്മാർ വേട്ടയാടുന്നവരാണ്. അവരുടെ വലകളിൽ നിന്നും ആരും രക്ഷപ്പെടുകയില്ല. 

കാഴ്ചയുള്ള കണ്ണുകൾക്ക് എന്ത് സംഭവിച്ചു..? അവ യാഥാർത്ഥ്യം കാണുന്നില്ല. ഹൃദയങ്ങൾക്ക് എന്തുപറ്റി..? അവ കാഠിന്യമുള്ളവയായിരിക്കുന്നു. ബുദ്ധികൾക്ക് എന്ത് സംഭവിച്ചു..? അവ വിവേക ശൂന്യമായിരിക്കുന്നു. ശരീരങ്ങൾക്ക് എന്ത് പറ്റി..? അവ എല്ലാം മറന്നിരിക്കുന്നു. അവഗണനയും, പിന്തിച്ച് വെക്കലും അവയെ വഞ്ചിച്ചിരിക്കുന്നു. അവയുടെ പ്രവർത്തനങ്ങൾ രക്ഷയെ കുറിച്ച് അവയോട് സന്തോഷവാർത്ത അറിയിച്ചിട്ടുണ്ടോ..? അതല്ല _ ഭൗതിക ജീവിതം നഷ്ടപ്പെടുമെന്ന് അത് ഉറപ്പിച്ചിട്ടില്ലേ..? "അല്ല." അവയേ അശ്രദ്ധ ബാധിച്ചു. ഹൃദയങ്ങളുടെ മേൽ ശക്തമായ പൂട്ടുകൾ വീണിരിക്കുന്നു.

മരണം അതിന്റെ ആവരണം അശ്രദ്ധർക്ക് വെളിപ്പെടുത്തിയിരിക്കുന്നു. ആരോഗ്യമുള്ള ശരീരങ്ങളിൽ വേദനകൾ ഉൽഭവിച്ചിരിക്കുന്നു. ഓരോ മനുഷ്യരിലും അതിന്റെ ആഗമനം സ്ഥിരീകരിച്ചിരിക്കുന്നു. നിങ്ങളിൽ ഒരാൾക്കും അതിനെ പ്രതിരോധിക്കാവതല്ല.

മരണം ഇറങ്ങിയവന്റെ ഹൃദയം പിടഞ്ഞിരിക്കുന്നു. അവന്റെ കണ്ണിന്റെ കറുപ്പ് മാഞ്ഞിരിക്കുന്നു. അവന്റെ പതനത്തിന്റെ പ്രയാസത്താൽ സന്ദർശകർ വെപ്രാളപ്പെട്ടിരിക്കുന്നു. അവന്റെ ശത്രുക്കളും, അവനോട് അസൂയ വെക്കുന്നവരും അവനോട് കരുണ കാണിക്കുന്നു. അവന്റെ കുടുംബത്തോടും നാട്ടിനോടും അവൻ അകലുകയാണ്. അനാഥത്വത്തിന്റെ നിന്ദ്യതയാൽ അവന്റെ മക്കൾ വലയം ചെയ്യപ്പെട്ടിരിക്കുന്നു.

ചക്രശ്വാസങ്ങളുടെ പ്രയാസം എത്രയാണ്..? മരണ യാതനകൾ എത്ര ഭയങ്കരമാണ്..? പരലോക യാത്രാ മാർഗ്ഗങ്ങളിൽ അവൻ പ്രവേശിച്ചു. തന്റെ പ്രവർത്തന രേഖയുമായി തന്റെ റബ്ബിലേക്ക് നീങ്ങി. ഒഴിഞ്ഞ സ്ഥലത്ത് ഖബറിനുള്ളിൽ അവൻ പ്രവേശിപ്പിക്കപ്പെട്ടു. അതിന്റെ കവാടങ്ങൾ അവ്യക്തമാണ്. ഭാഗങ്ങൾ ഇരുളടഞ്ഞതാണ്. നീങ്ങാൻ കഴിയാത്ത ഭവനം എത്ര ഭയങ്കരം..? 

അല്ലാഹു ﷻ സൃഷ്ടികളെ സൃഷ്ടിച്ചത് വെറുതെയാണെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടോ..? ലോകത്തെ സൃഷ്ടിച്ചത് ആവശ്യമില്ലാതെയാണെന്ന് വിചാരിക്കുന്നുണ്ടോ..? അതേ; മരിപ്പിച്ചവൻ തന്നെ ചോദ്യം ചെയ്യാൻ അവനെ പുനർജീവിപ്പിക്കും. 

പ്രവാചകനെ കുറിച്ചും, പ്രവാചകനെ നിയോഗിച്ചവനെ കുറിച്ചും, ഖുർആനിനെ കുറിച്ചും, അത് ഇറക്കിയവനെ കുറിച്ചും, താൻ ഭക്ഷിച്ച നിഷിദ്ധമായവയേക്കുറിച്ചും, വാസ്തവത്തെ തൊട്ട് അവനെ മുറിച്ചു കളഞ്ഞതിനെക്കുറിച്ചും, ഭൂമിയിൽ വെച്ച് അവൻ ചെയ്തതിനെ കുറിച്ചും, ഖുർ ആനിക നിയമങ്ങളെ കുറിച്ചും - ചോദിക്കപ്പെടും -. ശേഷം ഓരോർത്തർക്കും അവന്റെ പ്രവർത്തനമനുസരിച്ച് കൂലി നൽകപ്പെടും. 

രക്ഷാകർത്തൃത്വം ഏതൊരുവനിൽ സുനിശ്ചിതമാണോ അവന്റെ വചനം:-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

المص ﴿١﴾ كِتَابٌ أُنزِلَ إِلَيْكَ فَلَا يَكُن فِي صَدْرِكَ حَرَجٌ مِّنْهُ لِتُنذِرَ بِهِ وَذِكْرَىٰ لِلْمُؤْمِنِينَ ﴿٢﴾ اتَّبِعُوا مَا أُنزِلَ إِلَيْكُم مِّن رَّبِّكُمْ وَلَا تَتَّبِعُوا مِن دُونِهِ أَوْلِيَاءَ ۗ قَلِيلًا مَّا تَذَكَّرُونَ ﴿٣﴾ وَكَم مِّن قَرْيَةٍ أَهْلَكْنَاهَا فَجَاءَهَا بَأْسُنَا بَيَاتًا أَوْ هُمْ قَائِلُونَ ﴿٤﴾


പരമദയാലുവും കരുണാമയനുമായ അല്ലാഹുﷻവിന്റെ നാമധേയത്തിൽ
അലിഫ് ലാം മീം സ്വാദ് (നബിയേ,) താങ്കള്ക്ക് അവതീര്ണമായ മഹല് ഗ്രന്ഥമത്രേ ഇത്. താങ്കളുടെ മനസ്സില് യാതൊരു പ്രയാസവും ഇതു സംബന്ധിച്ചുണ്ടാവാതിരിക്കട്ടെ. ഇതു വഴി താങ്കള് താക്കീതു നല്കുവാനും സത്യവിശ്വാസികള്ക്ക് ഉദ്‌ബോധനമായിരിക്കാനും വേണ്ടി.
രക്ഷിതാവിങ്കല് നിന്നു നിങ്ങള്ക്കായി അവതീര്ണമാകുന്നത് അനുധാവനം ചെയ്തുകൊള്ളുക; അവനല്ലാത്ത മറ്റു രക്ഷാധികാരികളെ പിന്പറ്റരുത്. നിങ്ങള് വളരെ കുറച്ചേ ചിന്തിച്ചു മനസ്സിലാക്കുന്നുള്ളൂ. എത്രയെത്ര രാജ്യങ്ങളാണ് നാം സംഹരിച്ചു കളഞ്ഞിട്ടുള്ളത്! രാത്രിയിലോ ഉച്ചയുറക്കത്തിലായിരുന്നപ്പോഴോ നമ്മുടെ ശിക്ഷ അവര്ക്കു വന്നെത്തി. (അൽ അഅ്‌റാഫ് _1,2,3,4)

ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


സ്വഫർ മാസത്തിലെ അഞ്ചാമത്തെ വെള്ളിയാഴ്ച്ച

നക്ഷത്രങ്ങളെ കൊണ്ട് ആകാശത്തെ അലങ്കരിച്ച, അതിന്റെ ഉയർന്ന പ്രതലത്തിൽ മലക്കുകളെ ഇറക്കി നിർത്തിയ, പ്രകീർത്തനങ്ങളുടെ മുഴക്കങ്ങളാൽ അതിനെ സമ്പുഷ്ടമാക്കിയ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

ഏകനും പങ്കുകാരനില്ലാത്തവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ അടിമയും പ്രവാചകനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. എല്ലായിടത്തും വെച്ച് മുഹമ്മദ് നബിﷺയിലും കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ. 

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ടു ജീവിക്കുവാൻ എന്നോടെന്ന പോലെ നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

യാത്രക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുക, യാത്ര പുറപ്പെടാറായിട്ടുണ്ട്. മറുപടി കണ്ടെത്തുക, ചോദ്യം അനിവാര്യമായിട്ടുണ്ട്. കർമ്മങ്ങളെ സംശുദ്ധമാക്കുക. അവധികൾ അടുത്തിട്ടുണ്ട്. മടക്ക സ്ഥലത്തെ നന്നാക്കുക, ആഗ്രഹങ്ങൾ വ്യർത്ഥമാണ്. അറിയുക, മരണം നിങ്ങളെ പൊടിച്ചു കളയുന്ന ഒരു യന്ത്രമാണ്. അത് ചതിയിലൂടെ നിങ്ങളെ നശിപ്പിച്ചു കളയുന്നതാണ്. അതിന്റെ മുന്നേറ്റത്തിൽ ഭയം ഫലപ്രദമല്ല. അതിന്റെ ആക്രമണത്തിൽ നിന്നും രക്ഷയില്ല. നിങ്ങളുടെ ശരീര ഘടനയെ അത് തകർത്തു കളയും. നിങ്ങളുടെ മുമ്പുള്ളവരുടേത് തകർത്തെറിഞ്ഞ പോലെ. 

നിർമ്മിച്ചവർ മരിച്ചു പോയ എത്രയെത്ര വീടുകളാണ് അവയുടെ വശങ്ങൾ ദൗർഭാഗ്യങ്ങളാൽ ഇരുളടഞ്ഞവയായി. അവയുടെ അടയാളങ്ങൾ മായ്ക്കപ്പെട്ട വീടുകളെ സൂചിപ്പിക്കുന്നു. അവയെ സമീപിക്കുന്നവന് അവയുടെ വർത്തമാനങ്ങൾ അവ്യക്തമാക്കപ്പെടുന്നു. വിപത്തുകൾ അവയുടെ മറകളെ കീറിക്കളഞ്ഞിരിക്കുന്നു. അവ പാടെ തകർന്നടിഞ്ഞിരിക്കുന്നു. അവയിലെ താമസക്കാർ യാത്രയായി. മരണം അവരെ പിടികൂടി. 

ഖബറിടങ്ങളിൽ അവർ പ്രവേശിപ്പിക്കപ്പെട്ടു. അവർ ദ്രവിച്ചു കൊണ്ടിരിക്കുന്നു. മണിമാളികകളിൽ നിന്നും ഖബറുകളിലേക്കവർ നീക്കപ്പെട്ടു. അവരുടെ അവയവങ്ങൾ വേർപ്പെടുത്തപ്പെട്ടു. അവരുടെ സമ്പത്ത് ഉടമയിലാക്കപ്പെട്ടു. അവരുടെ സന്താനങ്ങൾ -മറ്റുള്ളവരാൽ- സംരക്ഷിക്കപ്പെട്ടു. അവരുടെ പ്രവർത്തനങ്ങൾ കരസ്ഥമാക്കപ്പെട്ടു. അവരുടെ അവസ്ഥകൾ മാറി. അവരുടെ വീടുകൾ വിജനമാക്കപ്പെട്ടു. അവരുടെ അടയാളങ്ങൾ മാഞ്ഞു പോയി. അവരുടെ വർത്തമാനങ്ങൾ വിസ്മരിക്കപ്പെട്ടു. അവരേക്കുറിച്ചുള്ള ഓർമ്മ മാത്രമാണ് നിലനിൽക്കുന്നത്.

ഈ അവസ്ഥ അന്ത്യദിനം വരേയാണ്. അതേ കണ്ണും കാതും താൻ ചെയ്ത പ്രവർത്തനങ്ങൾക്ക് സാക്ഷി നിൽക്കുന്ന ദിനം! ഖേദത്തിന്റെയും ദുഃഖത്തിന്റെയും ദിനം, അല്ലാഹു ﷻ നരകത്തോടു ചോദിക്കുന്നു: “ നീ നിറഞ്ഞിരിക്കുന്നുവോ?” നരകം ചോദിക്കുന്നു:“ ഇനി അധികരിപ്പിച്ചു തരാനുണ്ടോ?” 

നരക യാതനയിൽ നിന്നും അല്ലാഹു ﷻ നമ്മെ രക്ഷിക്കട്ടെ. ഒട്ടുന്ന ഒരു തരം വസ്തുവിൽ നിന്നും മനുഷ്യനെ സൃഷ്ടിച്ചവന്റെ വചനം: 

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

وَمَكَرُوا مَكْرًا وَمَكَرْنَا مَكْرًا وَهُمْ لَا يَشْعُرُونَ ﴿٥٠﴾ فَانظُرْ كَيْفَ كَانَ عَاقِبَةُ مَكْرِهِمْ أَنَّا دَمَّرْنَاهُمْ وَقَوْمَهُمْ أَجْمَعِينَ ﴿٥١﴾ فَتِلْكَ بُيُوتُهُمْ خَاوِيَةً بِمَا ظَلَمُوا ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَعْلَمُونَ ﴿٥٢﴾


(അവർ ഒരു തന്ത്രം പ്രയോഗിച്ചു. അവർ അറിയാതെ നാമും ഒരു തന്ത്രം പ്രയോഗിച്ചു. എന്നാൽ നോക്കുക. അവരുടെ തന്ത്രത്തിന്റെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്ന്. അതായത് അവരെയും അവരുടെ ജനതയെ മുഴുവനും നാം തകർത്തു കളഞ്ഞത് -എങ്ങിനെയെന്ന്- എന്നിട്ടതാ അവർ അക്രമം പ്രവർത്തിച്ചതു നിമിത്തം അവരുടെ വീടുകൾ വീണടിഞ്ഞു കിടക്കുന്നു. നിശ്ചയമായും അതിൽ അറിയുന്ന ജനങ്ങൾക്ക് ഒരു ദൃഷ്ടാന്തമുണ്ട്. (അന്നംല് - 50, 51, 52)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)



റബീഉൽ അവ്വൽ മാസത്തിലെ ഒന്നാമത്തെ വെള്ളിയാഴ്ച്ച

എതിർ പ്രവർത്തിച്ചവനെ ശിക്ഷിക്കുന്ന ദേഷ്യം പിടിപ്പിച്ചവനെ നശിപ്പിക്കുന്ന അല്ലാഹു ﷻ വിനാണ് സർവ്വസ്തുതിയും.

പങ്കുകാരനില്ലാത്ത ഏകനായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുളളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം മുഹമ്മദ് നബി (ﷺ) അവന്റെ അടിമയും പ്രവാചകനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. 

മുഹമ്മദ് നബിﷺയിലും കുടുംബത്തിലും ഏറ്റവും ശ്രേഷ്ഠവും അധികരിക്കുന്നതുമായ ഗുണങ്ങൾ അല്ലാഹു ﷻ വർഷിക്കട്ടെ. 

ജനങ്ങളെ:-അല്ലാഹു ﷻ വിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. 

നിങ്ങളിൽ ആരും അല്ലാഹു ﷻ വിന്റെ അടുക്കൽ തന്റെ പ്രവാചകനെക്കാൾ പവിത്രതയുള്ളവനോ, ഔന്നിത്യം ഉടയവനോ അല്ല. അവധി എത്തിയപ്പോൾ അദ്ദേഹം പിന്തിക്കപ്പെട്ടില്ല. മരണം ആസന്നമായപ്പോൾ ആയുസ്സ് വർദ്ധിപ്പിക്കപ്പെട്ടതുമില്ല. ഇതു പോലുള്ള ഒരു മാസത്തിൽ അല്ലാഹു ﷻ വിന്റെ മാന്യന്മാരായ ദൂതന്മാർ (മലക്കുകൾ) അദ്ദേഹത്തെ സമീപിച്ചു.

അവിടത്തെ വിശുദ്ധ ആത്മാവിനെ റബ്ബിന്റെ അനുഗ്രഹത്തിലേക്കും തൃപ്തിയിലേക്കും പരിശുദ്ധകളായ സ്വർഗ്ഗ വനിതകളിലേക്കും യാത്രയാക്കാൻ അവർ - മലക്കുകൾ - സാഹസപ്പെടുകയും പരിശ്രമിക്കുകയും ചെയ്തു. 

അതിനാൽ പ്രവാചകന്റെ (ﷺ) ഞെരുക്കവും പ്രയാസവും ശക്തിയായി നേരിയ ശബ്ദം തുടർന്നുവന്നു. അവിടത്തെ ഇടഭാഗവും വലഭാഗവും വിടർന്നും ചുരുങ്ങിയും കൊണ്ടിരുന്നു. മരണത്തിന്റെ ഭീകരതയാൽ അവിടത്തെ നെറ്റിത്തടം കൂടി വിയർത്തു നബിﷺയെ കണ്ടവർ മുഴുവനും കരഞ്ഞു. അവിടെ നിന്നവരെല്ലാം തേങ്ങിക്കരഞ്ഞു.

വിധിയെ തടുക്കാൻ വെപ്രാളത്തിനു സാദ്ധ്യമായില്ല. അവിടത്തെ ഭാര്യമാരെയോ കുടുംബത്തേയോ മലക്ക് പ്രശ്നമാക്കിയില്ല. കൽപിക്കപ്പെട്ടത് അദ്ദേഹം പ്രവർത്തിച്ചു. ലൗഹിൽ രേഖപ്പെടുത്തപ്പെട്ടത് അദ്ദേഹം പിന്തുടർന്നു.

അന്ത്യനാളിൽ ആദ്യം പുറത്ത് വരുന്ന വ്യക്തിയും മഹ്ശറയിൽ ശുപാർശ ചെയ്യുന്ന വ്യക്തിയും ഇദ്ദേഹം മുഹമ്മദ് നബി (ﷺ) ആയിരിക്കും. അവിടന്ന് ആകാശഭൂമികളിൽ വസിക്കുന്നവരിൽ ഏറ്റവും മാന്യതയുള്ളവരാണ്. അന്ത്യദിനത്തിൽ സുരക്ഷിതത്വം ഉറപ്പായവരാണ്.
എങ്കിൽ ചിന്തിക്കുക!

യാത്ര-മരണം എപ്പോഴെന്നറിയാതെ വിശ്രമസ്ഥലം എവിടെയെന്നറിയാതെ, ഏതൊന്നിലൂടെയാണ് മുന്നിടുക എന്ന് ബോദ്ധ്യമില്ലാത്ത അന്ത്യദിനത്തിൽ തന്റെ വിധി എന്തായിരിക്കുമെന്ന് ജ്ഞാനമില്ലാത്ത ഒരുവന്റെ അവസ്ഥ എന്തായിരിക്കും..? 

മൺമറഞ്ഞവരുടെ പിന്നിൽ മരണത്തെ കാത്തിരിക്കുന്നവരെ.., ദേഹേച്ഛകളാൽ വലയം ചെയ്യപ്പെട്ടവരെ.., ആഗ്രഹങ്ങളുടെ അടിമകളെ.., ഭക്തന്മാരുടെ നായകനും ലോകരക്ഷിതാവിന്റെ ഇഷ്ടദാസനുമായ മുഹമ്മദ് നബിﷺയിൽ നിന്നും നിങ്ങൾ പാഠമുൾക്കൊള്ളുന്നില്ലേ..?

ഇഹത്തിൽ ശാശ്വതരെന്ന് നിങ്ങൾ ധരിച്ചുവോ? മരണത്തിൽ നിന്നും സുരക്ഷിതമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? എങ്കിൽ, നിങ്ങളുടെ ഊഹം എത്ര മോശമാണ്. നിശ്ചയം നിങ്ങൾ വഞ്ചിക്കപ്പെട്ടവരാണ്. അല്ലാഹു ﷻ വാണ് സത്യം, യാത്ര നിങ്ങൾക്ക് ഗുരുതരമായിട്ടുണ്ട്. മതിയായ സൽകർമ്മങ്ങൾ ശേഖരിക്കുക. ചോദ്യം നിർബന്ധമായിട്ടുണ്ട്, ശരിയായ മറുപടി നിങ്ങൾ തയ്യാറാക്കുക, ഇതാ നിങ്ങളുടെ മരണ വാർത്ത വിളിച്ചറിയിക്കാറായിട്ടുണ്ട്. അതിനു ശേഷം നന്മകൾ വർദ്ധിപ്പിക്കുവാനും തിന്മകൾ കുറക്കാനും നിങ്ങൾക്ക് സാദ്ധ്യമല്ല.
നിങ്ങൾക്കു മുമ്പുള്ളവർ എവിടെ? പ്രതാപമുള്ളവരും സുരക്ഷിതരുമായിരുന്നു അവർ. ആയുർദൈർഘ്യവും ഭൗതിക സൗകര്യങ്ങളും ഉള്ളവരായിരുന്നു അവർ. അവരെ മരണം തകർത്തു കളഞ്ഞു. അവർ മണ്ണിന്റെ ഭാഗമായി. ചെറു ജീവികൾക്ക് ഭക്ഷണമായിപ്പോയി. പുനർജന്മം വരെ ഇതാണവരുടെ അവസ്ഥ. 

പുനർജന്മ ദിവസം തങ്ങളുടെ പ്രവർത്തനങ്ങൾ കാണാൻ വേണ്ടി ജനങ്ങൾ ചിതറിയവരായി തിരിച്ചു വരും. നന്മ ചെയ്തവർ അത് കാണും. തിന്മ ചെയ്തവർ അതും കാണും. സദുപദേശം കൊണ്ട് ഉപകാരം ലഭിക്കുന്നവരിൽ അല്ലാഹു ﷻ നമ്മെ ഉൾപ്പെടുത്തട്ടെ.

ഔദാര്യവും ഉപകാരവും ഉടയ നാഥന്റെ വാക്യം:

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

وَمَا جَعَلْنَا لِبَشَرٍ مِّن قَبْلِكَ الْخُلْدَ ۖ أَفَإِن مِّتَّ فَهُمُ الْخَالِدُونَ ﴿٣٤﴾ كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَنَبْلُوكُم بِالشَّرِّ وَالْخَيْرِ فِتْنَةً ۖ وَإِلَيْنَا تُرْجَعُونَ ﴿٣٥﴾


(നബിയേ, അങ്ങേക്കു മുമ്പ് ഒരാള്ക്കും നാം ശാശ്വതത്വം നല്കിയിട്ടില്ലെന്നിരിക്കെ, താങ്കള് മരിച്ചിട്ട് അവര് നിത്യവാസികളായിരിക്കുമോ? എല്ലാ വ്യക്തികളും മരണം രുചിച്ചറിയും. പരിശോധിച്ചറിയാനായി നിങ്ങളെ നന്മകൊണ്ടും തിന്മകൊണ്ടും നാം പരീക്ഷണവിധേയരാക്കുന്നതാണ്. നിങ്ങളെ മടക്കപ്പെടുക നമ്മിലേക്ക് തന്നെയായിരിക്കും)
(അൽ അൻബിയാഅ് 34-35)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


റബീഉൽ അവ്വൽ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ച

ശരിയാം വിധം സൃഷ്ടികളെ സൃഷ്ടിച്ച് ഭക്ഷണം നൽകിക്കൊണ്ടിരിക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

കൂട്ടുകാരനില്ലാത്ത ഒരുവനായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം മുഹമ്മദ് നബി ﷺ അവന്റെ അടിമയും റസൂലുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി ﷺ യിലും കുടുംബത്തിലും തുടർച്ചയായി അല്ലാഹു ﷻ ഗുണം വർഷിക്കട്ടെ. 

ജനങ്ങളെ:-അല്ലാഹുﷻവിന്ന് ഭയഭക്തി പ്രകടിപ്പിച്ചു ജീവിക്കുവാൻ നിങ്ങളോടും എന്നോടും ഞാൻ ഉപദേശിക്കുന്നു.

മരണം നിർണ്ണയിക്കപ്പെട്ടതാണ്. അതിൽ നിന്നും മോചനമില്ല. പദവിയും ഭംഗിയും മരണത്തെ തടയുവാൻ പര്യാപ്തമായിരുന്നുവെങ്കിൽ പ്രവാചകൻ ﷺ രക്ഷപ്പെടുമായിരുന്നു. ഇതു പോലുള്ള ഒരു മാസത്തിലാണ് അവിടന്ന് വഫാത്തായത്. അതാ മലക്കുകൾ വന്നു. ആത്മാവിനെ പിടിക്കുവാൻ തുടങ്ങി. അതിന്റെ കാഠിന്യത്താൽ പ്രവാചകൻ ﷺ പിടയുകയായിരുന്നു. നെറ്റിത്തടം വിയർത്തൊലിച്ചു. തന്റെ വിടവാങ്ങൽ അവിടന്ന് പ്രഖ്യാപിച്ചു. ഉടനെ പുത്രി ചോദിച്ചു: “പിതാവെ അവിടത്തെ പ്രയാസം എത്ര ഗൗരവമാണ്..? തന്നിലേക്ക് മകളെ അണച്ചു കൂട്ടി അവിടുന്നു പറഞ്ഞു: “ ഈ ദിവസത്തിനു ശേഷം നിന്റെ പിതാവിന്ന് വിഷമമില്ല. അല്ലാഹു ﷻ എന്നെ നിർഭയനാക്കിയിട്ടുണ്ട്." അപ്പോൾ പേരക്കിടാങ്ങൾ ഹസൻ, ഹുസൈൻ (റ) വിലപിക്കുകയായിരുന്നു. വലിയുപ്പാ... 

പ്രവാചകന്റെ (ﷺ) വിയോഗത്തിൽ ആരാണ് ദുഃഖിക്കാതിരിക്കുക? എങ്ങിനെയാണ് ഉറക്കെ കരയാതിരിക്കുക? ഏതു ക്ഷമയാണ് നീങ്ങിപ്പോവാതിരിക്കുക?

മരണത്തിന്റെ ഏറ്റവും ലളിതമായ രൂപമാണ് പ്രവാചകനിൽ വെളിപ്പെട്ടത്. അന്ത്യദിന വിപത്തുകളിൽ നിന്നും അവിടന്ന് സുരക്ഷിതനാണ്. മഹ്ശറയിലെ മഹത്തായ ശുപാർശയുടെ ഉടമയാണ് അദ്ദേഹം. എങ്കിൽ നാം ഓർക്കുക. വൻ കുറ്റങ്ങളിൽ അകപ്പെട്ടവരും നാശങ്ങളെ ഭയപ്പെടാത്ത വിഭാഗത്തിന്റെ അവസ്ഥ എന്തായിരിക്കും അവർ ഭൗതിക ലോകത്ത് മധുരമുള്ള ജീവിതം നയിക്കുന്നു. പക്ഷേ, അതിന്റെ അനന്തര ഫലം കയ്പുള്ളതായിരിക്കും.

മരണം പെട്ടെന്ന് വന്നാൽ, ദേഷ്യം പിടിക്കുന്നവരായി മലക്കുകളെ അവർ കണ്ടുമുട്ടിയാൽ, അവർ പ്രവർത്തിച്ച ചീത്ത പ്രവർത്തനങ്ങളെ അവർ ദർശിച്ചാൽ, ചീത്ത പര്യവസാനത്തെ കുറിച്ച് അവർ മനസ്സിലാക്കിക്കഴിഞ്ഞാൽ, എത്രമാത്രം പ്രയാസമായിരിക്കും അവർക്കനുഭവപ്പെടുക. എന്തു മാത്രം നീരസമായിരിക്കും അവരിൽ പ്രകടമാവുക. 

നന്മ ചെയ്യാത്തവർ എന്താണ് പ്രതീക്ഷിക്കുന്നത്? ചീത്ത പ്രവർത്തിക്കുന്നവർ എന്തുകൊണ്ടാണ് ഒഴിവ് കഴിവ് പറയുക? മരണത്തിൽ നിന്നും മറക്കപ്പെടുമെന്ന് അവർ ധരിക്കുന്നുണ്ടോ? സ്ഥിരമായി ഇവിടെ ഉപേക്ഷിക്കപ്പെടുമെന്ന് അവർ വിചാരിക്കുന്നുണ്ടോ? എങ്കിൽ അവരുടെ ധാരണ എത്ര മോശം! വിചാരം എത്ര മ്ലേച്ഛം!!

അതെ! അന്ത്യദിനം അവരിലേക്ക് പെട്ടെന്നാണ് പ്രത്യക്ഷപ്പെടുക. അത് അവരെ വെപ്രാളത്തിലാക്കും. അതിനെ തടുത്ത് നിർത്താൻ അവർക്ക് സാദ്ധ്യമാവുകയില്ല.

മരണ വേളയിലേക്ക് ഒതുങ്ങി നിൽക്കുന്നവരിൽ അല്ലാഹു ﷻ നമ്മെ ഉൾപ്പെടുത്തട്ടെ.., ആമീൻ

ഏകനും ഔദാര്യവാനുമായ അല്ലാഹുﷻവിന്റെ വചനം:-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

إِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ ﴿٣٠﴾ ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ عِندَ رَبِّكُمْ تَخْتَصِمُونَ ﴿٣١﴾

(നിശ്ചയം, താങ്കള്‍ മരണത്തിനു വിധേയനാകും; അവരും മരിച്ചുപോവുക തന്നെ ചെയ്യുന്നതാണ്. ശേഷം പുനരുത്ഥാന ദിനം നിങ്ങളുടെ റബ്ബിന്റെ സന്നിധിയില്‍ നിങ്ങള്‍ തര്‍ക്കിക്കുന്നതാണ്.) (അസ്സുമർ:30,31)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


റബീഉൽ അവ്വൽ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച്ച

തന്റെ ഇഷ്ടദാസന്മാരുടെ ഹൃദയങ്ങൾ പ്രഭാപൂരിതമാക്കിയ പ്രകാശത്തിന്റെ ഉടമയായ അല്ലാഹുﷻവിനാണ് സർവ്വസ്തുതിയും.

പങ്കുകാരില്ലാത്ത ഏകനായ അല്ലാഹു ﷻ മാത്രമേ ഇലാഹായുളളൂ എന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു. തീർച്ചയായും മുഹമ്മദ് നബി ﷺ അവന്റെ അടിമയും റസൂലുമാണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു. 

ഉന്നത പദവിയിലേക്ക് കോണിയാകും വിധത്തിലുള്ള ഗുണം നബി മുഹമ്മദ് ﷺ യിലും കുടുംബത്തിലും അല്ലാഹു ﷻ ചെയ്യുമാറാവട്ടെ.
ജനങ്ങളെ:-അല്ലാഹുﷻവിനോട് ഭക്തി പ്രകടിപ്പിച്ചു ജീവിക്കുവാൻ നിങ്ങളോടും എന്നോടും ഞാൻ ഉപദേശിക്കുന്നു.

ആദമിന്റെ മകനെ.., നിന്റെ പരമ്പര മരണപ്പെട്ടവരിൽ നീണ്ട വേരുള്ളതായിട്ടുണ്ട്. വർഷങ്ങളുടെ നാശങ്ങൾ നിന്റെ ശരീരത്തെ സ്പർശിച്ചു. അതിനാൽ അത് ദ്രവിച്ചതായിത്തീർന്നു. നീ നിന്റെ അത്യാഗ്രഹത്തിൽ ഉറച്ചിരിക്കുന്നു. അല്ലാഹുﷻവിലേക്ക് നിന്നെ അടുപ്പിക്കുന്ന നന്മകളിൽ നിന്നും നീ ഓടിയകലുന്നു. എത്തിക്കാൻ കഴിയാത്തതിനെ ഭൗതിക ലോകത്ത് നിന്നും നീ തേടുന്നു. ജീവിതത്തിൽ നിന്നും നീ ഉടമയാക്കാത്തതിനെ നീ ദൃഢപ്പെടുത്തുന്നു. അല്ലാഹു ﷻ നിനക്കു നൽകിയ ഭക്ഷണ വിഹിതം നീ ഉറപ്പിക്കുന്നില്ല.

മുന്നറിവ് നൽകിയതിനാൽ നീ പാപത്തെ തൊട്ട് അകലുന്നവനല്ല. ഉപദേശം നിനക്ക് ഉപകരിക്കുന്നില്ല. മരണത്തിലേക്കുള്ള ക്ഷണം നീ കേൾക്കുന്നില്ല. നിശ്ചയം നീ സ്ഥിരമായി ജീവിക്കുമെന്ന പോലെയുണ്ട്. ഒരിക്കലും മറവ് ചെയ്യപ്പെടാത്തവനെന്ന പോലെ.

നിനക്കു വാർദ്ധക്യം ബാധിക്കുന്നതും, രോഗം നിന്നെ തളർത്തുന്നതും ഞാൻ കാണുന്നു. അങ്ങിനെ നീ പ്രയാസപ്പെടുന്നവനും ഭാരമേറിയവനുമാകുന്നു. അതോടെ ഇതാ പറയപ്പെടുന്നു. ഇന്നാലിന്ന മനുഷ്യനെ വിപത്തുകൾ പിടികൂടിയിരിക്കുന്നു. ഇന്ന് രോഗം ബാധിച്ചിരിക്കുന്നു. അതോടെ നിന്നിൽ നന്മ ഉദ്ദേശിക്കുന്നവൻ നിന്നെ സന്ദർശിക്കുന്നു, നീ കാര്യം നിർവഹിച്ചു കൊടുത്തവർ നിന്റെ കാര്യം നിർവഹിച്ചു തരുന്നു.

അങ്ങിനെ നിന്റെ അവസ്ഥ കൂടുതൽ മോശമായാൽ, ആഗ്രഹങ്ങൾ ചുരുങ്ങിക്കഴിഞ്ഞാൽ, മലക്കിലേക്കും ആത്മാവിലേക്കും നീ കണ്ണും നട്ട് നോക്കുന്നവനായാൽ, മരണത്തിന്റെ വിഷമങ്ങളിൽ അകപ്പെട്ട ഹൃദയത്തിലേക്കും, വിഷമത്താൽ വിയർക്കുന്ന നെറ്റിത്തടത്തിലേക്കും, നന്മകളിൽ കുറവ് വരുത്തിയതിനാലും, തിന്മകളിൽ പരിധി വിട്ടതിനാലും ഒഴുകുന്ന കണ്ണുനീരിലേക്കും, നീ വീക്ഷിക്കുന്നവനായാൽ അത് ഗുരുതരമായ അവസ്ഥയായിരിക്കും.

അങ്ങിനെ നിന്റെ അവയവങ്ങൾ നിശ്ചലമാവുകയും, അട്ടഹസിക്കുകയും, കരയുകയും ചെയ്യുന്നവരിലേക്ക് ചലനങ്ങൾ നീങ്ങുകയും ചെയ്താൽ, ഖബറുകളിൽ പ്രവേശിപ്പിക്കപ്പെടേണ്ടവർക്ക് വേണ്ട ഒരുക്കങ്ങൾ നിന്നിൽ പൂർത്തീകരിക്കപ്പെടുകയായി. ഏകാന്ത ഭവനത്തിലേക്കുള്ള വാഹനത്തിൽ നീ ചുമക്കപ്പെടുകയായി. കൂട്ടുകാരിൽ നിന്നും അകന്ന ഒരു വീട്ടിൽ നീ താമസിപ്പിക്കപ്പെടുകയായി അന്ത്യദിനം അതിന്റെ ഭീകരതകളോടെ പ്രത്യക്ഷപ്പെടുന്നത് വരെ നീ അതിൽ അവശേഷിപ്പിക്കപ്പെടുന്നതായിരിക്കും.

എത്രയെത്ര വ്യക്തികളാണ് നന്മകൾ കൊണ്ട് ത്രാസ് ഭാരം തൂങ്ങിയതിനാൽ സന്തുഷ്ടരാവുന്നത്. എത്രയെത്ര വ്യക്തികളാണ് നന്മകൾ കുറഞ്ഞതിനാൽ പല്ലിളിക്കുന്നവരാകുന്നത്. പ്രഭാതത്തിലും,പ്രദോഷത്തിലും ഭീകരമായ നരക വിപത്തുകളിലേക്ക് പോകുന്നവരാകുന്നത്. 
തല താഴ്ത്തിയിരിക്കുന്ന അശ്രദ്ധരേ ഈ കാര്യങ്ങളെ നിങ്ങൾ അംഗീകരിക്കുന്നില്ലെ? എങ്കിൽ എന്തു കൊണ്ടാണ് അത് നിങ്ങളെ ഭയപ്പെടുത്താത്തത്? ആകാശ ഭൂമികളുടെ രക്ഷിതാവ് തന്നെയാണ് സത്യം. നിങ്ങളെ ഭയപ്പെടുത്തപ്പെടുന്ന കാര്യം നിങ്ങൾ സംസാരിക്കുന്ന പോലെ യാഥാർത്ഥ്യമാണ്. അല്ലാഹു ﷻ നമ്മെ നിഷ്കളങ്ക വിശ്വാസത്തിന്റെ ഉടമകളാക്കട്ടെ, ആമീൻ

ജീവിച്ചിരിക്കുന്നവനും എന്നെന്നും നിലനിൽക്കുന്നവനുമായ അല്ലാഹുﷻവിന്റെ വചനം  

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ ﴿٨٣﴾ وَأَنتُمْ حِينَئِذٍ تَنظُرُونَ ﴿٨٤﴾ وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَـٰكِن لَّا تُبْصِرُونَ ﴿٨٥﴾ فَلَوْلَا إِن كُنتُمْ غَيْرَ مَدِينِينَ ﴿٨٦﴾ تَرْجِعُونَهَا إِن كُنتُمْ صَادِقِينَ ﴿٨٧﴾


(എന്നാല് ആത്മാവ് തൊണ്ടക്കുഴിയിലെത്തുമ്പോള് തത്സമയം നിങ്ങള് നോക്കിക്കൊണ്ടിരുന്നിട്ടും എന്തുകൊണ്ട് പ്രതിരോധിക്കുന്നില്ല. അയാളെ സംബന്ധിച്ച് നിങ്ങളെക്കാള് സമീപസ്ഥന് നാമാണ്; പക്ഷേ, നിങ്ങളത് ഗ്രഹിക്കുന്നില്ല. എന്നാല് അല്ലാഹുﷻവിന് കീഴ്‌പെട്ടവരല്ലെങ്കില് ആ ആത്മാവ് എന്തുകൊണ്ട് തിരിച്ചെടുക്കുന്നില്ല? -സത്യവാദികളാണ് നിങ്ങളെങ്കില്) (അൽ വാഖിഅ 83_87)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


റബീഉൽ അവ്വൽ മാസത്തിലെ നാലാമത്തെ വെള്ളിയാഴ്ച്ച

സമന്മാരും തുല്ല്യരും ഇല്ലാത്ത വായകളും ഹൃദയങ്ങളും തന്റെ രക്ഷാകർതൃത്വം അംഗീകരിക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വ സ്തുതിയും.

അല്ലാഹു ﷻ സമുദായങ്ങളുടെ പരമാവധി ആഗ്രഹങ്ങൾ ഏതൊരു ഗുണം ചെയ്യലാൽ പൂർത്തീകരിച്ചു കൊടുക്കുമോ ആ വിധമുള്ള ഒരു ഗുണം ചെയ്യൽ  മുഹമ്മദ് നബിﷺയിലും കുടുംബത്തിലും അല്ലാഹു ﷻ ചെയ്തു കൊടുക്കട്ടെ.

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ടു ജീവിക്കുവാൻ നിങ്ങളോടും എന്നോടും ഞാൻ വസ്വിയ്യത്ത് ചെയ്യുന്നു. 

ഭൗതിക ലോകത്തെ മരണം വഷളാക്കിയിരിക്കുന്നു. അതിനാൽ നിങ്ങൾ അതിനെ നിസാരമായിക്കാണുക. ഭൗതിക ലോകത്തിലെ വിപത്തുകൾ നിങ്ങൾക്കുള്ള ഉപദേശങ്ങളാണ്. അവയിൽ നിന്നും നിങ്ങൾ പാഠമുൾക്കൊള്ളുക. മുൻകഴിഞ്ഞവർ ശേഷിച്ചിരിക്കുന്നവർക്ക് ഭൗതികലോകത്തിന്റെ അവസ്ഥയെ ബോദ്ധ്യപ്പെടുത്തിത്തരുന്നു. 

ഭൗതിക ലോകത്തെ ഭംഗിയാക്കിയവനെ അത് ചീത്തയാക്കുന്നതും, അതിന് ഗുണം ഉദ്ദേശിച്ചവനെ അത് ചതിക്കുന്നതും നിങ്ങൾ കാണുന്നില്ലെ? 

അതിനെ മാതാവായി അവർ സ്വീകരിച്ചു. അതിന്റെ ദാനത്തെ യുദ്ധമുതലായി പരിഗണിച്ചു. പക്ഷേ, അതിന്റെ മാതൃത്വം അനാഥത്വത്തെ നൽകി. അതിന്റെ യുദ്ധമുതൽ കടമായിത്തീർന്നു. അതിന്റെ വിപത്തുകൾ അവരെ തുടരെ തുടരെ കുത്തുകയായിരുന്നു. മുന്നണി സേനകളോട് കൂടെ മരണത്തെ അത് അവരിലേക്ക് നിരീക്ഷണത്തിനയച്ചു. അതിന്റെ വിപത്തുകൾ അവരിൽ പ്രത്യക്ഷപ്പെട്ടു. അവ ഉപയോഗിച്ചു അത് അവരെ പൊടിച്ചു കളഞ്ഞു. അവരെ ഭൂമിക്കടിയിൽ മറിച്ചു കളഞ്ഞു. ഭൂമിയുടെ നാശം വരെ അവർ അതിൽ കഴിയേണ്ടവ രാണ്. 

സൽക്കർമ്മങ്ങളുടെ കുറവ് അവരെ ദീർഘപ്രയാസത്തിൽ അകപ്പെടുത്തിയിരിക്കുന്നു. അവർ ആദ്യം യാത്ര പോയവരാണ്, നിങ്ങൾ ശേഷം യാത്ര പോവേണ്ടവരും. നിങ്ങൾ തന്നെയാണ് നിങ്ങളുടെ നാശം വിളിച്ചു വരുത്തുന്നത്. വിപത്തുകൾ ക്ഷണിച്ചു വരുത്തുന്നത്. 

നിങ്ങൾ കാലത്തിന്റെ കൊടുക്കപ്പെട്ട ധാന്യങ്ങളാണ്. കൊയ്തെടുക്കാനുള്ള അരിവാളുകൾ നിങ്ങളിൽ തന്നെയുണ്ട്. നിങ്ങൾ വിജനമായ സ്ഥലത്ത് താമസിക്കേണ്ടവരാണ്, ഖബറുകൾ നിങ്ങൾക്കു വേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുന്നു. 

അതിനാൽ ചതിയിൽ പെട്ട് നിങ്ങൾ ഏതു വരെ നിലനിൽക്കും? ശരിയായ വീക്ഷണം ഏതൊരടിസ്ഥാനത്തിലാണ് നിങ്ങൾ ഉപേക്ഷിക്കുക? യാത്രാ ലോകമാകുന്ന ഇവിടെ വെച്ച് നന്മ ചെയ്യാതെ നിങ്ങൾ എത്ര പിന്തി നിൽക്കും.

പ്രതീക്ഷിക്കപ്പെടുന്ന വിപത്തിൽ നിന്നും രക്ഷ കിട്ടുമെന്ന് നിങ്ങൾ കൊതിക്കുന്നുണ്ടോ? അതല്ല, ഒരു സുരക്ഷിത സ്ഥാനത്തേക്ക് നിങ്ങൾ ചായുന്നുണ്ടോ? അതല്ല പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന ഏടുകളിൽ നിന്നും നിങ്ങൾക്ക് ഒഴിവ് ലഭിച്ചിട്ടുണ്ടോ? അതല്ല, ഈ വാർത്ത സ്വീകരിക്കാൻ സഹായിക്കുന്ന ഒന്നും നിങ്ങളിൽ ഇല്ലേ?

വേണ്ട: നിർണ്ണയിക്കപ്പെട്ടതിൽ നിന്നും രക്ഷാ സംവിധാനമില്ല. ഭയപ്പെടുന്നത് സംഭവിക്കുക തന്നെ ചെയ്യും, ഖബറുകളിൽ ഇറങ്ങുക തന്നെ ചെയ്യും. അന്ത്യനാളിൽ മാത്രമാണ് അതിൽ നിന്നും പുറത്ത് വരിക, അല്ലാഹുﷻവിന്റെ മുമ്പിൽ വിചാരണ ചെയ്യപ്പെടുന്നതിനു വേണ്ടിയായിരിക്കുമത്. വലുതും ചെറുമായ കാര്യങ്ങൾ വിചാരണക്ക് വിധേയമാകും. സ്വർഗ്ഗമോ, നരകമോ കരസ്ഥമാവുകയും ചെയ്യും. ഇത്രയും പറഞ്ഞത് ഒരു ഉപദേശമാണ്. ആ ഉപദേശം ആരും ഉൾക്കൊള്ളുന്നില്ലേ?നാശത്തെ അതിജയിക്കുന്ന പ്രതിഫലം അല്ലാഹു ﷻ നമുക്ക് നൽകുമാറാവട്ടെ..

മനുഷ്യനെ സൃഷ്ടിച്ച് ശരിപ്പെടുത്തിയ അല്ലാഹുﷻവിന്റെ വചനം:-

 بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

أَلْهَاكُمُ التَّكَاثُرُ ﴿١﴾ حَتَّىٰ زُرْتُمُ الْمَقَابِرَ ﴿٢﴾ كَلَّا سَوْفَ تَعْلَمُونَ ﴿٣﴾ ثُمَّ كَلَّا سَوْفَ تَعْلَمُونَ ﴿٤﴾ كَلَّا لَوْ تَعْلَمُونَ عِلْمَ الْيَقِينِ ﴿٥﴾ لَتَرَوُنَّ الْجَحِيمَ ﴿٦﴾ ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ ﴿٧﴾ ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ ﴿٨﴾


(പരമദയാലുവും കരുണാമയനുമായ അല്ലാഹുﷻവിന്റെ നാമധേയത്തിൽ):-(പരസ്പരം പെരുപ്പം കാണിക്കൽ നിങ്ങളെ അശ്രദ്ധയിലാ ക്കിയിരിക്കുകയാണ്. നിങ്ങൾ ഖബർസ്ഥാനങ്ങൾ സന്ദർശിക്കുന്നത് വരേക്കും. വേണ്ടാ! വഴിയേ നിങ്ങൾ അറിയും. പിന്നെ വേണ്ടാ! വഴിയെ നിങ്ങൾക്കു അറിയാറാകും. വേണ്ടാ, നിങ്ങൾ ദൃഡമായ അറിവും അറിയാമായിരുന്നെങ്കിൽ ജ്വലിക്കുന്ന നരകത്തെ നിശ്ചയമായും നിങ്ങൾ കാണുക തന്നെ ചെയ്യും. പിന്നെ നിശ്ചയമായും നിങ്ങൾ അതിനെ ദൃഢമായ കൺകാഴ്ചയായി കാണുക തന്നെ ചെയ്യും. പിന്നീട് അന്നത്തെ ദിവസം നിങ്ങളോട് സുഖാനുഗ്രഹങ്ങളെ പറ്റി നിശ്ചയമായും ചോദ്യം ചെയ്യപ്പെടും !) (അത്തകാസുർ)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


റബീഉൽ അവ്വൽ മാസത്തിലെ അഞ്ചാമത്തെ വെള്ളിയാഴ്ച്ച

ഭക്ഷണത്തിനു പകരമായി സ്‌തുതിയെ ഇഷ്ടപ്പെടുന്ന രാത്രിയെ തന്റെ സൃഷ്ടികൾക്ക് ശാന്തതയനുഭവിക്കുവാൻ പറ്റുന്നതാക്കുന്ന അല്ലാഹുവിന്നാണ് സർവ്വസ്‌തുതിയും.
മുഹമ്മദ് നബിയിലും അവിടത്തെ കുടുംബത്തിലും അല്ലാഹുവിൻ്റെ കൃപയും കടാക്ഷവും ഗുണവും സദാ വർഷിക്കുമാറാകട്ടെ...

ജനങ്ങളെ... അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

പര്യവസാനങ്ങളെക്കുറിച്ച് ചിന്തിക്കുക. നിങ്ങൾക്ക് വേണ്ടി നിങ്ങൾ ശരിയായി വീക്ഷിക്കുക. ദേഹേച്ഛകളെ തടുക്കാൻ പടയങ്കി ധരിക്കുക, ദീർഘയാത്രക്കു വേണ്ട ഭക്ഷണം സൽക്കർമ്മങ്ങൾ - തയ്യാറാക്കുക. മരണം അന്ത്യം കുറിക്കുന്ന മത്സരമൈതാനത്താണ് നിങ്ങൾ നിലനിൽക്കുന്നത്. നിങ്ങൾ സ്വയം നഷ്ടപ്പെടുന്ന സുഹൃത്തുക്കളുടെ വലയത്തിലാണ് നിലകൊള്ളുന്നത്. നിങ്ങൾ ആഗ്രഹങ്ങളുമായി സന്ധി ചെയ്‌തവരാണ്. സന്ധി ലംഘിക്കലാണ് അവയുടെ പതിവ്. വീടുകൾ നിർമ്മിക്കുന്നവരാണ്. അവയുടെ അവസാനം നാശമാണ്. നിങ്ങൾക്ക് എന്ത് പറ്റി..?

നിങ്ങൾ സന്മാർഗ്ഗത്തെ തൊട്ട് പിന്തിരിയുന്നു. പരിശ്രമിക്കേണ്ട സ്ഥലങ്ങളിൽ വെച്ച് കളിക്കുന്നു, മരണങ്ങളുടെ സ്വപ്‌നങ്ങൾ നിങ്ങളിൽ സത്യസന്ധമാണ്. നാശങ്ങളുടെ അമ്പുകൾ നിങ്ങളിൽ വേഗത കൂടിയതാണ്. വിപത്തുകളുടെ കണ്ണുകൾ നിങ്ങളെ കട്ടുനോക്കുന്നവയാണ്. ചിതറിയ നാവുകൾ നിങ്ങളുടെ നാശത്തെ കുറിച്ച് സംസാരിക്കുന്നവയാണ്.

തെറ്റുകളെ കുറിച്ചോർത്ത് കരഞ്ഞ് കണ്ണീരിനാൽ തെറ്റുകളെ കഴുകുന്നവനില്ലയോ..? 

പെട്ടെന്നുള്ള പതനത്തെയോർത്ത് ഭയപ്പെടുന്നവനില്ലയോ..? മടക്കസ്ഥലത്തേയോർത്ത് ഹൃദയത്തെ ഉണർത്തുന്നവനില്ലയോ..? പ്രയാസങ്ങളെ അതിജീവിക്കുവാൻ ഒരുങ്ങുന്നവനില്ലയോ..? ഏകാന്തതയിൽ ഖബറിൽ ദീർഘകാലം കിടന്നുറങ്ങാൻ തയ്യാറാവുന്നവനില്ലയോ..?

വീട്ടുടമകളിൽ നിന്നും വീടുകൾ ഒഴിവാകുന്നതിന്ന് മുമ്പ് മേൽ പറയപ്പെട്ട കാര്യങ്ങൾ നിർവഹിക്കുന്നവനില്ലേ..?- വിപത്തിന്റെ കാഠിന്യത്താൽ വസ്ത്രങ്ങൾ വലിച്ചു മാറ്റപ്പെടും. വീടുകൾ തകർച്ചയെ പറ്റി അറിയിക്കപ്പെടും, ഇഷ്ടക്കാരുടെ വേർപാടിനാൽ വിലപിക്കുന്നവർ വിലപിക്കും. ശരീരങ്ങൾ മണ്ണ് കൊണ്ട് പൊതിയപ്പെടും. അന്ത്യദിനം അതിന്റെ അത്ഭുതവുമായി മുന്നിടുന്നതിന്നു മുമ്പ്, ദ്രവിച്ച ശരീരങ്ങൾ വിചാരണക്ക് വേണ്ടി പുനർജീവിപ്പിക്കപ്പെടുന്നതിന്നു മുമ്പ്, ശരീരങ്ങൾ സമ്പാദ്യങ്ങൾക്ക് പകരം പണയമായി വാങ്ങപ്പെടുന്നതിന്നു മുമ്പ് നന്മകൾ പ്രവർത്തിക്കാൻ സന്നദ്ധരാവുന്നവനില്ലയോ..?

മുലയൂട്ടുന്ന സ്ത്രീ മുലയൂട്ടുന്ന കുഞ്ഞിനെ തൊട്ട് അശ്രദ്ധയാവുന്ന ദിവസം, കർമ്മങ്ങളുടെ പ്രതിഫലങ്ങൾ കരസ്ഥമാകുന്ന ദിവസം, ചതിയും കപടത്വവും നീങ്ങിപ്പോയ ദിവസമാണത്. അതിൻ്റെ ബന്ധനവും, കെട്ടും നീണ്ടതായിരിക്കുന്നു. ദോഷികൾ എത്തിയ സ്ഥലം ക്ലേശപൂർണ്ണമായിട്ടുണ്ട്. സ്രഷ്ടാവ് വിധി നിർണ്ണയത്തിന് വെളിപ്പെട്ടിരിക്കുന്നു. വിധിയിൽ അവൻ നീതി പ്രവർത്തിക്കുന്നവനാണ്. അക്രമിയെയല്ലാതെ അല്ലാഹു അകറ്റി നിർത്തുകയില്ല. നിർഭയ ഭവനത്തിൽ അല്ലാഹു നമ്മെ പ്രവേശിപ്പിക്കട്ടെ...

തന്റെ ജ്ഞാനത്താൽ വിശുദ്ധ ഖുർആൻ ഇറക്കിയവന്റെ വചനം:

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

فَإِذَا نُفِخَ فِي الصُّورِ فَلَا أَنسَابَ بَيْنَهُمْ يَوْمَئِذٍ وَلَا يَتَسَاءَلُونَ (101

فَمَن ثَقُلَتْ مَوَازِينُهُ فَأُولَٰئِكَ هُمُ الْمُفْلِحُونَ (102

وَمَنْ خَفَّتْ مَوَازِينُهُ فَأُولَٰئِكَ الَّذِينَ خَسِرُوا أَنفُسَهُمْ فِي جَهَنَّمَ خَالِدُونَ (103

(എന്നാൽ കാഹളത്തിൽ ഊതപ്പെട്ടാൽ അന്നവർക്കിടയിൽ രക്ത ബന്ധങ്ങളൊന്നുമുണ്ടാവില്ല; പരസ്‌പരം അന്വേഷിക്കുക പോലും ചെയ്യില്ല. അപ്പോൾ പുണ്യങ്ങളുടെ തുലാസുകൾ ആരുടേതാണോ കനമുണ്ടായത് അവർ തന്നെയാകും വിജയികൾ. ആരുടെ തുലാസുകൾ കനം കുറഞ്ഞതായോ, സ്വന്തത്തിനു തന്നെ നഷ്ടം വരുത്തിയവരും നരകത്തിലെ നിത്യവാസികളുമാവും അവർ. നരകത്തി അവരുടെ വദനങ്ങൾ കരിച്ചു കളയുന്നതും അവരതിൽ പല്ലിളിച്ചവരായിരിക്കുന്നതുമാണ്.) (അൽ മുഅ്മിനൂൻ:101-104)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


റബീഉൽ ആഖിർ മാസത്തിലെ ഒന്നാമത്തെ വെള്ളിയാഴ്ച്ച

പ്രകാശിക്കുന്ന നക്ഷത്രങ്ങളെ സഞ്ചരിപ്പിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്ന അല്ലാഹുവിﷻന്നാണ് സർവ്വസ്തുതിയും. ഹജ്ജും ഉംറയും നിർവഹിക്കുന്നവർ അതു നിർവഹിക്കുന്ന കാലത്തോളം മുഹമ്മദ് നബിﷺയിലും കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ. 

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ടു ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. നിങ്ങൾ ഒരുങ്ങുക, അന്ത്യയാത്രക്കുള്ള കാഹളം മുഴങ്ങിക്കഴിഞ്ഞു. നിങ്ങൾ വെളിപ്പെട്ടു നിൽക്കുക, നിങ്ങളെ ഖബറുകളിലേക്ക് നീക്കിക്കളയാനുള്ള ആളുകൾ അടുത്തെത്തിക്കഴിഞ്ഞു. അസത്യങ്ങളുടെ പ്രതികളെയും, വിവിധ കാരണങ്ങൾ പറഞ്ഞ് നന്മകൾ ചെയ്യലിനെ നീട്ടിവെക്കലിനെയും, നിങ്ങൾ വിട്ടുകളയുക. നിരവധി ഗ്രാമങ്ങളിൽ ജീവിച്ചിരുന്നവരുടെ വർത്തമാനങ്ങളും കഥകളും ഖുർആൻ ആവർത്തിച്ചു പറഞ്ഞതും കഴിഞ്ഞുപോയ ജനവിഭാഗങ്ങളുടെ പതനങ്ങളും ചൂണ്ടിക്കാണിച്ച് നിങ്ങളെ ഉപദേശിച്ചതും നിങ്ങൾ കേട്ടിട്ടുണ്ട്. ഉൾക്കാഴ്ചയുള്ളവർക്ക് അവയിൽ ഒട്ടും തന്നെ സംശയം ഉണ്ടാവുകയില്ല.

നിർമ്മിച്ചുണ്ടാക്കപ്പെട്ട കള്ളക്കഥകളിൽ നിന്നും നിങ്ങൾ തിരിഞ്ഞു കളയുന്ന പോലെ സതുപദേശത്തെ തൊട്ട് നിങ്ങൾ തിരിഞ്ഞു കളയുന്നു. പ്രസ്തുത ഉപദേശത്തിൽ നിന്നും നിങ്ങൾക്ക് മനസ്സിലാകുന്നതിനെ തൂങ്ങിയുറക്കിലെ പാഴ്സ്വപ്നങ്ങളെപോലെ നിങ്ങൾ ഗണിക്കുന്നു. 

മരണത്തിന്റെ കൈകൾ നിങ്ങളുടെ വയസ്സുകളെ ബന്ധിച്ച കയറിനെ പൊട്ടിച്ചിരിക്കുന്നു. സൽക്കരിക്കാൻ കൊള്ളാത്തവന്റെ ഭീകരതയിൽ അത് നിങ്ങളെ ആക്രമിച്ചിരിക്കുന്നു. അല്ലാഹു ﷻ നിങ്ങളോട് കരുണ കാണിക്കട്ടെ, നാശത്തിലെത്തിക്കുന്ന ദുഷ്കർമ്മങ്ങളിൽ നിന്നും നിങ്ങൾ പിന്മാറുക. പൗരുഷമുള്ളവരുടെ അവിശ്രമ പരിശ്രമത്തിലൂടെ നാശങ്ങളുടെ മരുഭൂമികളെ നിങ്ങൾ മുറിച്ചു കടക്കുക. 

ഉയർന്ന പദവികളിൽ ജീവിച്ചിരുന്നവരുടെ ഖബറുകൾക്കരികിൽ നിങ്ങൾ നിൽക്കുക. മരണത്തിന്റെ വിപത്തുകൾക്ക് വിധേയരായ, മരണത്താൽ നേരിടേണ്ടി വന്ന കാര്യങ്ങളാൽ ജോലിയായവരായ മണ്ണിന്റെ ആവരണങ്ങൾക്കിടയിൽപ്പെട്ട ജീവിച്ചിരുന്നപ്പോൾ സുഖ ജീവിതം ലഭിച്ചിരുന്ന മുഖങ്ങളെ നിങ്ങൾ പരിശോധിക്കുക. അവയിൽ നിന്നും അവശേഷിക്കുന്ന അവശിഷ്ടങ്ങളിൽ നോക്കുന്നവന്ന് ഗുണപാഠമുള്ളതായി നിങ്ങൾ എത്തിക്കും. 

മരണത്തിന്റെ ആക്രമണങ്ങൾ ആത്മാവിനെ സമീപിക്കുകയും ധാരണകളുടെ ദുഷിച്ച വാർത്തകൾ തന്നിൽ സത്യമാവുകയും ബന്ധുക്കളുടെ കണ്ണുകൾ തനിക്കു വേണ്ടി കരയുകയും, മരിച്ചു പോയവരോട് ചേരുകയും, മയ്യിത്ത് ചുമക്കുന്നവരുടെ ചുമലുകളിൽ ചുമക്കപ്പെടുകയും, വിപത്തുകൾ നിറഞ്ഞ ഖബറിലേക്ക് വഹിക്കപ്പെടുകയും, ഭൂമിയിൽ വെച്ച് ചെയ്യേണ്ടതായ കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുകയും, അല്ലാഹുﷻവിന്റെ മുമ്പിൽ വിചാരണക്ക് വിധേയമാവുകയും ചെയ്യുന്നതിന്നു മുമ്പ് സ്വന്തം ആത്മാവിന്ന് അനുഗ്രഹം ചൊരിയുകയും ആത്മാവിന്റെ കാര്യത്തിൽ കരയുകയും, ചെയ്ത മനുഷ്യന്ന് അല്ലാഹു ﷻ അനുഗ്രഹം ചൊരിയട്ടെ.

പരലോകത്ത് വെച്ച് മറകൾ ഉയർത്തപ്പെടും, നന്മ തിന്മകൾ രേഖപ്പെടുത്തിയ ഗ്രന്ഥം മുമ്പിൽ വെക്കപ്പെടും. കുടുംബബന്ധങ്ങൾ അറ്റുപോവും, ശിക്ഷക്ക് വിധേയരാകേണ്ടവരും പ്രതിഫലം ലഭിക്കേണ്ടവരും ഒരുമിച്ചു കൂട്ടപ്പെടും. അവർക്കിടയിൽ വാതിലോടു കൂടിയ ചുമർ നിർമ്മിക്കപ്പെടും. ചുമരിന്റെ അപ്പുറത്ത് സ്വർഗ്ഗത്തിൽ അനുഗ്രഹവും ഇപ്പുറത്ത് നരകത്തിൽ ശിക്ഷയുമായിരിക്കും.

അന്നേദിവസം അനുഗ്രഹത്തിന്റെ തണൽ കൊണ്ട് നമുക്ക് അല്ലാഹു ﷻ തണൽ നൽകട്ടെ. 

നമുക്ക് തടുക്കാൻ കഴിയാത്ത വിധി ആരുടേതാണോ അവന്റെ - അല്ലാഹുﷻവിന്റെ വചനം:-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

فَكَأَيِّن مِّن قَرْيَةٍ أَهْلَكْنَاهَا وَهِيَ ظَالِمَةٌ فَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا وَبِئْرٍ مُّعَطَّلَةٍ وَقَصْرٍ مَّشِيدٍ ﴿٤٥﴾ أَفَلَمْ يَسِيرُوا فِي الْأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَا أَوْ آذَانٌ يَسْمَعُونَ بِهَا ۖ فَإِنَّهَا لَا تَعْمَى الْأَبْصَارُ وَلَـٰكِن تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ ﴿٤٦﴾

(അങ്ങനെ, അക്രമം പ്രവർത്തിച്ചുകൊണ്ടിരിക്കെ എത്രയെത്ര നാടുകളെയാണ് നാം നശിപ്പിച്ചത്. എന്നിട്ട് മേൽപുരകളോടെ അവ വീണു കിടക്കുകയാണ്. ഉപയോഗ ശൂന്യമായ കിണറുകളും കെട്ടി ഉയർത്തപ്പെട്ട മാളികകളും എത്രയാണ് നശിച്ചു കിടക്കുന്നത്. ഇവർ ഭൂമിയിൽ കൂടി സഞ്ചരിക്കുന്നില്ലേ..? എങ്കിൽ മനസ്സിലാക്കുവാനുള്ള ഹൃദയങ്ങളോ, കേട്ടറിയുവാനുള്ള കാതുകളോ അവർക്ക് ഉണ്ടാവേണ്ടിയിരുന്നു. എന്നാൽ കണ്ണുകൾക്ക് അന്ധത ബാധിക്കുന്നില്ല. എങ്കിലും നെഞ്ചുകൾക്ക് അകത്തുള്ള ഹൃദയങ്ങൾക്കത്രേ അന്ധത ബാധിക്കുന്നത്.) (ഹജ്ജ് - 45 , 46)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


റബീഉൽ ആഖിർ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ച

വാക്യം ഉന്നതമായ, വാഗ്ദത്തം പൂർത്തീകരിക്കുന്ന, അനുഗ്രഹം ഐശ്വര്യമുണ്ടാക്കുന്ന ശിക്ഷ ഭയം ജനിപ്പിക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. മുഹമ്മദ് നബിﷺയിലും ധീരതയും ശൂരതയുമുള്ള അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ. 

ജനങ്ങളെ:-അല്ലാഹുﷻവിനോട് ഭയഭക്തി പ്രകടിപ്പിച്ച് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

നിങ്ങൾ നല്ലതിനെ തേടുക - പരലോകത്തേക്കുള്ള തിരിച്ചു പോക്കിന് വേണ്ടി പ്രവർത്തിക്കുക, നന്മ സമ്പാദിക്കുന്നതിൽ നിങ്ങൾ മത്സരിക്കുക, ഭയഭക്തിയുടെ ഏറ്റവും ശക്തമായ ഭാഗത്തെ നിങ്ങൾ മുറുകെ പിടിക്കുക. മധുരം കയ്പാകുന്ന ഒരു വീട്ടിലാണ് - ദുനിയാവിലാണ് - നിങ്ങൾ താമസിക്കുന്നത്. അതിന്റെ സ്ഫുടത കലർപ്പുള്ളതാണ്, അതിലെ സ്വപ്നങ്ങൾ വഞ്ചിക്കുന്നവയാണ്. അതിലെ ദിവസങ്ങൾ കഴിഞ്ഞു പോകുന്നവയാണ്. അതിലെ വിപത്തുകൾ ചാടിവീഴുന്നവയാണ്. അതിന്റെ മരണവുമായി - ബന്ധപ്പെടുന്ന - അവസാനഭാഗങ്ങൾ സന്തോഷകരമല്ല. അതിന്റെ നാശം ആസന്നമാണ്. അതിന്റെ വാഗ്ദത്തം ലംഘിക്കപ്പെടുന്നതാണ്. അതിലെ ജീവിതം നാശമടയുന്നതാണ്. 

അതിനെ ദുനിയാവിനെ വിശ്വസ്ഥ ഉപദേശകനായി കണ്ടവൻ അശക്തനാണ്. അതിനെ അകറ്റി നിർത്തിയവൻ വിജയിച്ചവനാണ്. അല്ലാഹുﷻവിന്റെ അടിമകളെ.., നിങ്ങൾ അതിനെ സ്ഥിരവാസത്തിനുള്ള സ്ഥലമാക്കരുത്. നിശ്ചയം അല്ലാഹു ﷻ അതിനെ നിങ്ങൾക്ക് - പരലോകത്തേക്ക് - സഞ്ചരിക്കുവാനുള്ള ഒരു വഴിയാക്കിത്തന്നിരിക്കുന്നു.

പരാജയ ഭവനം - നരകം - യാഥാർത്ഥ്യമാകുന്നതിന്നു മുമ്പ് നിങ്ങൾ തൗബ ചെയ്യുന്നതിലേക്ക് ധൃതിപ്പെടുക. സുഖജീവിതം നഷ്ടമായ ഒരു ഭവനമാണ് നരകം. അതിലെ വഴികൾ ഇരുളടഞ്ഞതാണ്. അതിലെ അപകട സ്ഥലങ്ങൾ അവ്യക്തമായവയാണ്. അതിൽ തടയപ്പെടുന്നവൻ സ്ഥിരമായി അതിൽ താമസിപ്പിക്കപ്പെടുന്നവനാണ്, അതിലെ പരീക്ഷണങ്ങൾ അനിവാര്യമായവയാണ്. അത് സ്ഥിരമായി കത്തിയെരിഞ്ഞു കൊണ്ടിരിക്കും. അതിന്റെ നെടുവീർപ്പ് ഉയർന്നതാണ്. അതിന്റെ മാറ്റം വരുത്തൽ - ശരീര ഘടനയിൽ പരമമായതാണ്. അതിലെ ആളുകൾക്ക് കുടിക്കാൻ ലഭിക്കുക അമിത ചൂടുള്ള വെള്ളമാണ്. അവരുടെ ശിക്ഷ സ്ഥിരമായതാണ്. 

വടികൊണ്ട് മലക്കുകൾ അവരെ അടിക്കും. നരകം അവരെ ഒരുമിച്ചു കൂട്ടും. വിപത്തിനാൽ അതിൽ വെച്ച് അവർ അട്ടഹസിക്കും. അതിലെ തീജ്വാല ആളിക്കത്തും. അതിൽ അവർക്ക് ആഗ്രഹിക്കുവാനുള്ളത് നാശമാണ്. അതിന്റെ ബന്ധനത്തിൽ നിന്നും അവർക്ക് മോചനമില്ല. അവരുടെ ചെരിപ്പടിക്കാലുകൾ മൂർദ്ധാവിലേക്ക് ബന്ധിക്കപ്പെട്ടിരിക്കും. ദോഷങ്ങളുടെ നിന്ദ്യതയാൽ അവരുടെ മുഖങ്ങൾ കറുത്തിരിക്കും. അതിലെ ഇടുങ്ങിയ ഭാഗങ്ങളിൽ നിന്ന് തുടരെ ലഭിക്കുന്ന ശിക്ഷയാൽ കരഞ്ഞു കൊണ്ട് അവർ വിളിക്കും. 

ഓ, മാലിക്കേ - നരകം കാക്കുന്ന മലക്ക് - ഭീഷണി ഞങ്ങളിൽ സംഭവിച്ചിരിക്കുന്നു. ഓ, മാലികേ, നീ അമിതമായി ഞങ്ങളെ ചൂടാക്കിയിരിക്കുന്നു . ഓ, മാലികേ, ഞങ്ങളിൽ നിന്നും ചലം ഒഴുകിയിരിക്കുന്നു. ഓ, മാലികേ, ചങ്ങല ഞങ്ങൾക്ക് ഭാരമായിരിക്കുന്നു. ഓ, മാലികേ, ഞങ്ങളുടെ തോലുകൾ വെന്തു പഴുത്തിരിക്കുന്നു . ഓ, മാലികേ, നരകത്തിൽ നിന്നും നീ ഞങ്ങളെ പുറത്താക്കുക. ശേഷം ഞങ്ങൾ കുറ്റങ്ങളിലേക്ക് മടങ്ങുകയില്ല.

അൽപസമയത്തിനു ശേഷം മാലിക്ക് അവരോട് മറുപടി പറയും, നിങ്ങൾ മോചനത്തിൽ നിന്നും വളരെ അകന്നവരാണ്. നിന്ദ്യത നിറഞ്ഞ ഈ നരകത്തിൽ നിന്നും നിങ്ങൾക്ക് മോചനമില്ല, റഹ്മാനായ അല്ലാഹുﷻവിന്റെ കോപം പേറുന്നവരായി നിങ്ങൾ നരകത്തിലേക്ക് താഴ്ന്നു പോവുക, നിങ്ങൾ തീരുമാനം തേടിയ കാര്യം തീരുമാനിക്കപ്പെട്ടിരിക്കുന്നു. കത്തിക്കപ്പെടുന്ന നരകത്തിൽ നിന്നും അല്ലാഹു ﷻ നമ്മെ സംരക്ഷിക്കുമാറാവട്ടെ.

കണ്ണുകൾക്ക് കാണാൻ കഴിയാത്തവന്റെ വചനംഃ-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

إِنَّ الْمُجْرِمِينَ فِي عَذَابِ جَهَنَّمَ خَالِدُونَ ﴿٧٤﴾ لَا يُفَتَّرُ عَنْهُمْ وَهُمْ فِيهِ مُبْلِسُونَ ﴿٧٥﴾ وَمَا ظَلَمْنَاهُمْ وَلَـٰكِن كَانُوا هُمُ الظَّالِمِينَ ﴿٧٦﴾ وَنَادَوْا يَا مَالِكُ لِيَقْضِ عَلَيْنَا رَبُّكَ ۖ قَالَ إِنَّكُم مَّاكِثُونَ ﴿٧٧﴾ لَقَدْ جِئْنَاكُم بِالْحَقِّ وَلَـٰكِنَّ أَكْثَرَكُمْ لِلْحَقِّ كَارِهُونَ ﴿٧٨﴾

തീർച്ചയായും അധർമ്മകാരികൾ നരകശിക്ഷയില്‍ ശാശ്വതരായിരിക്കും അത് ലഘൂകൃതമാകില്ല അവരതിൽ ആശയറ്റവരുമായിരിക്കും. നാമവരോട് അതിക്രമം കാട്ടിയിട്ടില്ല; പ്രത്യുത, അക്രമികള്‍ അവര്‍ തന്നെയായിരുന്നു. (22) അവര്‍ വിളിച്ചു കേഴും: ഹേ മാലിക്, താങ്കളുടെ നാഥന്‍ ഞങ്ങളെയൊന്ന് മരിപ്പിച്ചു തരട്ടെ. അദ്ദേഹം പ്രതികരിക്കും. നിശ്ചയം നിങ്ങള്‍ ഇവിടെത്തന്നെ താമസിക്കേണ്ടവരാകുന്നു; നിങ്ങള്ക്കുൊ നാം സത്യവുമായി വന്നു; പക്ഷേ, നിങ്ങളില്‍ മിക്കവരും അതിനെ വെറുക്കുന്നവരായിരുന്നു.(സൂറത്തു-സുഖ്റുഫ് 74 _...78)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


റബീഉൽ ആഖിർ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച്ച

വാഗ്ദത്തം ചെയ്താൽ അത് നിറവേറ്റുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

അന്ത്യനാളിൽ പ്രതാപവും, മാന്യതയും അല്ലാഹു ﷻ അധികരിപ്പിച്ചു കൊടുക്കുന്ന വിധമുള്ള ഗുണം നബി മുഹമ്മദ് ﷺ യിലും അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ചെയ്തു കൊടുക്കട്ടെ.

ജനങ്ങളെ:-അല്ലാഹുﷻവിന്ന് തഖ്‌വ ചെയ്തു ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. 

അക്രമം ചെയ്ത നിങ്ങളുടെ ശരീരത്തെ നിങ്ങൾ വിചാരണക്ക് വിധേയമാക്കുക.

അവയുടെ മോചനത്തിന്ന് അവയെ തയ്യാറാക്കുക. വരാനിരിക്കുന്ന ഭീകരതകളെ കുറിച്ച് അവയെ ഓർമ്മിപ്പിക്കുക. നിങ്ങളുടെ മരണം നിങ്ങളുടെ തലക്കു മീതെ ചുരുട്ടി വെക്കപ്പെട്ടതാണ്. അതിന്റെ നഖങ്ങൾ നിങ്ങളുടെ ശരീരത്തിൽ തറക്കുന്നതാണ്.

ദിവസങ്ങൾ വയസ്സിനെ നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ വീടുനിർമ്മിക്കുന്നവനെ കുറിച്ചും മരണം ഇറങ്ങുമെന്ന് ഉറപ്പിച്ചിരിക്കെ സ്ഥിരവാസം കൊതിക്കുന്നവനെക്കുറിച്ചുമാണ് അത്ഭുതം മുഴുവനും.

തന്റെ ശരീരത്തെ തൊട്ട്, വഷളായതും ആക്ഷേപാർഹമായ പ്രവർത്തനങ്ങളെ  അകറ്റി നിർത്തുകയും സ്വന്തം ശരീരത്തെ  ഉപദേശിക്കുകയും ചെയ്യുന്ന മനുഷ്യന് അല്ലാഹു ﷻ അനുഗ്രഹം ചെയ്യട്ടെ. 

മരിച്ചു പോയവരുടെ വഴികളിൽ പ്രവേശിക്കുന്നതിന്നു മുമ്പും അവരുടെ പട്ടികയിൽ സ്ഥാനം നേടുന്നതിന്നു മുമ്പുമാണ്. ഇത്തരം സൽപ്രവർത്തനങ്ങൾ ചെയ്യേണ്ടത്.

അവർ -മരിച്ചു പോയവർ- ദുനിയാവിൽ നിന്നും പുറത്താക്കപ്പെട്ടത് ഓരോരുത്തരായാണ്. അതിന്റെ ചരക്കിൽ നിന്നും അവർക്ക് ലഭിച്ചത് കഫൻ പുടവകളാണ്. പ്രതാപത്തിനു പകരം നിന്ദ്യതയാണ് അവർക്ക് പകരമാക്കപ്പെട്ടത്. അതിലെ ഭയത്തിൽ നിന്നും നിർഭയത്വം അവർക്ക് ലഭിച്ചില്ല. ഭൂമിയുടെ പുറമെ താമസിച്ച ശേഷം അവർ അതിന്റെ ഉള്ളറകളിൽ -ഖബറുകളിൽ- താമസമാക്കി. മാളികകൾക്കു പകരം ഖബറുകളാണ് അവർക്ക് ലഭിച്ചത്. അവർ നാശങ്ങളുടെ കിടപ്പിടങ്ങളിൽ ഉറങ്ങുന്നവരാണ്.

മരണത്തിന്റെ ഏകാന്തത അവരിൽ പരന്നിരിക്കുന്നു. അവരുടെ നാശത്തെക്കുറിച്ച് കാലം പ്രഖ്യാപിച്ചിരിക്കുന്നു. അവർ യാത്ര പുറപ്പെട്ട വീടുകളെ അവർ വിജനമാക്കി. അവർ സൃഷ്ടിക്കപ്പെട്ട മണ്ണു കൊണ്ടുള്ള ഖബറുകളെ അവർ വാസയോഗ്യമാക്കി.

എന്തൊരു ഏകാന്തതയാണ് അവർ അനുഭവിക്കുന്നത്. അവർ നിർമ്മിച്ചുവെച്ചതിന്റെ വിജനത എത്രമാത്രമാണ്. അവർ അറിഞ്ഞത് എത്ര മാത്രം സത്യമാണ്. അവർ സൂക്ഷിച്ചു വെച്ചത് -സൽക്കർമ്മങ്ങൾ ഏതു വിധമാണ് അവർക്ക് ലഭിച്ചിരിക്കുന്നത്. അവർ ഇവിടെ ഇട്ടേച്ചു പോയത് എത്രമാത്രം നഷ്ടമാണ് അവർക്ക് വരുത്തി വെച്ചത്! എത്രമാത്രം കഠിനമായ അവസ്ഥയിലാണ് അവർ നിലകൊള്ളുന്നത് . 

ദുനിയാവിന്റെ വർത്തമാനങ്ങൾ അന്ത്യദിനത്തിന്റെ വർത്തമാനം അവർക്കരികിൽ ചെറുതാക്കി കാണിച്ചു. മരണത്തിലൂടെ അന്ത്യദിനത്തിന്റെ മുമ്പിലെ മറ അവരെ തൊട്ട് നീങ്ങിയിരിക്കുന്നു. ഹൃദയങ്ങൾ തകരുമാറുള്ള കാഴ്ചകളാണ് അന്ത്യദിനത്തിൽ നിന്നും അവർ നോക്കിക്കണ്ടത്. ആ ദിവസത്തിൽ കുറ്റവാളികൾ വിപത്തുകളിൽ അകപ്പെടും. അതിൽ രഹസ്യങ്ങൾ പരസ്യമാകും. ചെറുതും വലുതുമായ ദോഷങ്ങൾ ക്ലിപ്തമാക്കപ്പെടും. നന്മ ചെയ്യുന്നതിൽ വീഴ്ച വരുത്തിയവൻ അന്ന് നഷ്ടം സംഭവിച്ചവനാണ്. ഉന്നതമായ നന്മ പ്രവർത്തിച്ചവൻ വിജയം വരിക്കുന്നവനാണ്.

അല്ലാഹുﷻവിന്റെ സ്ഥാനം മനസ്സിലാക്കി നന്മ ചെയ്യുന്നവരിൽ അല്ലാഹു ﷻ നമ്മെ ഉൾപ്പെടുത്തട്ടെ.

രാജാവും ഉദാരനുമായ അല്ലാഹുﷻവിന്റെ വചനം:-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَوْمَ تَجِدُ كُلُّ نَفْسٍ مَّا عَمِلَتْ مِنْ خَيْرٍ مُّحْضَرًا وَمَا عَمِلَتْ مِن سُوءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُ أَمَدًا بَعِيدًا ۗ وَيُحَذِّرُكُمُ اللَّـهُ نَفْسَهُ ۗ وَاللَّـهُ رَءُوفٌ بِالْعِبَادِ ﴿٣٠﴾


(എല്ലാ ആത്മാവും അതു നന്മയായിട്ട് എന്തു പ്രവർത്തിച്ചുവോ അതിനെ തയ്യാറാക്കപ്പെട്ടതായി, അതു കണ്ടെത്തുന്ന ദിവസം അത് -ആത്മാവ്- തിന്മയായിട്ട് എന്ത് പ്രവർത്തിച്ചുവോ തന്റെയും അതിന്റെയും ഇടയിൽ വിദൂരമായ അകലം ഉണ്ടായിരുന്നെങ്കിൽ നന്നായേനേ എന്നു അതു കൊതിക്കുകയും ചെയ്യും. അല്ലാഹു ﷻ അവനെ കുറിച്ചു തന്നെ സൂക്ഷിക്കണമെന്ന് നിങ്ങളെ താക്കീതു ചെയ്യുന്നു. അല്ലാഹു ﷻ അടിയന്മാരോടു വളരെ ദയയുള്ളവനുമാകുന്നു.)*
(ആലു ഇംറാൻ - 30)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


റബീഉൽ ആഖിർ മാസത്തിലെ നാലാമത്തെ വെള്ളിയാഴ്ച്ച

ശത്രുതയില്ലാതെ വിധി നടപ്പാക്കുന്ന, മറ്റൊരാളെ പിന്തുടരാതെ വസ്തുക്കളെ കൂട്ടിയിണക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വ സ്തുതിയും. മുഹമ്മദ് നബിﷺയിലും ഭക്തരും ഗുണവാന്മാരുമായ അവിടത്തെ കുടുംബത്തിലും അനുചരന്മാരിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ.

ജനങ്ങളെ:-അല്ലാഹുﷻവേ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

ഇഷ്ടങ്ങൾക്ക് വിപരീതം പ്രവർത്തിക്കുവാൻ നിങ്ങൾ ശരീരങ്ങളെ നിർബന്ധിക്കുക. ശത്രുക്കളോട് യുദ്ധം ചെയ്യുന്നത് പോലെ അല്ലാഹുﷻവിന്റെ ബാധ്യത നിർവഹിക്കുവാൻ അവയോട് നിങ്ങൾ യുദ്ധം ചെയ്യുക. ദുനിയാവിൽ വെച്ച് പരീക്ഷണങ്ങളിൽ ക്ഷമിക്കാൻ അവയെ നിങ്ങൾ നിർബന്ധിക്കുക. പരലോകത്തെ നീണ്ടകാല സുഖങ്ങൾ കൊണ്ട് നിങ്ങൾ അവയെ വിജയിപ്പിക്കുക. രോഗം സുഖപ്പെടുന്നതിൽ പ്രതീക്ഷിച്ചാണ് രോഗിയെ മരുന്ന് കഴിക്കാൻ നിർബന്ധിക്കുന്നത്. അത് പോലെ പരലോക സുഖം പ്രതീക്ഷിച്ചാണ് ദുനിയാവിൽ പ്രയാസപ്പെടാൻ നിങ്ങൾ നിർബന്ധിക്കപ്പെടുന്നത്.

ദുനിയാവ് സന്തോഷം നഷ്ടപ്പെട്ട വീടാണ്. അതിൽ വസിക്കുന്നവരുടെ സുഖം നിഴലുകൾ നീങ്ങുന്ന പോലെ നീങ്ങും. അറിയുക, അല്ലാഹു ﷻ നിങ്ങളെ അനുഗ്രഹിക്കട്ടെ, അതിന്റെ ചരക്കുകളോടുള്ള ആഗ്രഹങ്ങളെ നിങ്ങൾ മുറിച്ചു കളയുക, അതിൽ സ്ഥിരതാമസം നേടാൻ ഒരു വഴിയുമില്ലെന്ന് നിങ്ങൾ അറിഞ്ഞിട്ടുണ്ട്. ദുനിയാവ്  ക്ഷീണം, വിഷമം, കൂട്ടുകാരും ഇഷ്ടക്കാരും വേർപെട്ടു പോകൽ എന്നിവ സംഭവിക്കുന്ന ഒരു സ്ഥലമാണ്.

നിങ്ങൾക്കു മുമ്പുള്ളവർ എവിടെ? മഹാന്മാരും, രാജാക്കന്മാരും, അടക്കിഭരിക്കുന്നവരും, നേതാക്കന്മാരും, എല്ലാം ആയിരുന്നു. അവർ സമ്പത്തും ഐശ്വര്യവും ഉള്ളവരായിരുന്നു അവർ, രാഗവും സുഭിക്ഷതയും കൈവരിച്ചവർ.

അല്ലാഹുﷻവിനെ വിട്ട് അഹങ്കരിച്ചവനും രോഗികളുടെ വീട്ടിൽ ദുനിയാവിൽ ആരോഗ്യം ഉറപ്പിച്ചവനും എവിടെ? ദുനിയാവ് പ്രൗഡിയുടെ അഴക് നൽകിയവർ എവിടെ? പ്രതാപം അവരെ വാനോളം ഉയർത്തിയിരുന്നു. സ്വത്തും അടിമകളും അവർക്ക് ധാരാളമായിരുന്നു. 

നോക്കൂ, എങ്ങിനെയാണ് അവരിൽ വിപത്തുകൾ വ്യാപകമായത്? മരണമാകുന്ന വാളിനാൽ ദിവസങ്ങൾ അവരെ വീഴ്ത്തിയത്? അവരിൽ നിന്നും പ്രൗഡിയുടെ വസ്ത്രങ്ങൾ ഊരിക്കളഞ്ഞത്? വിരൂപതയുടെ വസ്ത്രം അവരെ ധരിപ്പിച്ചത്? 

മരണം -കാരണത്താൽ- അവരുടെ വൻകെട്ടിടങ്ങളെ പൊളിച്ചു കളഞ്ഞു. അവരുടെ അവയവങ്ങളുടെ അനക്കങ്ങൾ അടക്കിക്കളഞ്ഞു. വിജനമായ സ്ഥലങ്ങളിലെ ഖബറുകളിൽ അവരെ മറച്ചു കളഞ്ഞു. ചികിത്സാരികളും സൂക്ഷ്മമായ തന്ത്രങ്ങൾ ഉള്ളവരും ഉപകരിച്ചില്ല.

അവരുടെ ഖബറുകൾ നാശമടഞ്ഞവയാണ്. ഇരുൾനിറഞ്ഞവയാണ്. പ്രഭാതത്തിലും, പ്രദോഷത്തിലും ഏകാന്തത നിറഞ്ഞവയാണ്. അവയുടെ ഭാഗങ്ങളിൽ നിന്നും വരുന്ന മാറ്റൊലികളുടെ ശബ്ദം നിനക്ക് കേൾക്കാം. മനുഷ്യരുടെ ഭൗതിക ജീവിതത്തിന്റെ അവസ്ഥയേ വ്യക്തമായി മനസ്സിലാക്കിത്തരുന്ന പ്രാസംഗികന്മാരുടെ ഉപദേശത്തേക്കാൾ ഉന്നതമായ ഉപദേശങ്ങളാണവ.

മൂടി നീക്കപ്പെടുകയും, ആമാശയങ്ങൾ വിറക്കുകയും, നെടുവീർപ്പിടുകയും, ഇഷ്ടക്കാരെ പിരിയുകയും, കൂട്ടു കുടുംബങ്ങളെ തൊട്ട് ശ്രദ്ധ തെറ്റുകയും, മുമ്പ് മരിച്ചവരിൽ നിന്നും അനുഭവിച്ചറിഞ്ഞ കാര്യങ്ങളാൽ പാഠമുൾക്കൊണ്ട് മനുഷ്യന് അല്ലാഹു ﷻ അനുഗ്രഹം ചെയ്യട്ടെ.., അല്ലാഹുﷻവിൽ നിന്നും അവർ വേണ്ട വിധം ലജ്ജിച്ചിട്ടുണ്ട്. തന്റെ ആത്മാവിന്റെ വരാനിരിക്കുന്ന അവസ്ഥകൾ ഓർത്ത് അദ്ദേഹം ഒരുപാട് കരഞ്ഞിട്ടുണ്ട്.

എല്ലാം നാശത്തിലേക്കാണ് നീങ്ങുന്നത്. പ്രതിഫലം ലഭിക്കൽ അനിവാര്യമാണ്. വിധി പറയാൻ നീതിമാനായ വിധികർത്താവ് -അല്ലാഹുﷻ- പ്രത്യക്ഷപ്പെടുന്ന ദിവസം കൊമ്പുള്ള ആടിൽ നിന്നും കൊമ്പില്ലാത്ത ആടിനു വേണ്ടി പ്രതികാരമെടുക്കും. കുറ്റവാളികൾ നിന്ദ്യരായി നിൽക്കുന്ന ദിവസം ലിവാഉൽ ഹംദിന്റെ തണലിൽ അല്ലാഹുﷻവിന്റെ ഇഷ്ടദാസന്മാർ തണൽ കൊള്ളും. അല്ലാഹുﷻവിന്റെ ശത്രുക്കൾ ദൗർഭാഗ്യവാന്മാരുടെ സ്ഥാനത്ത് നരകത്തിൽ ഇറങ്ങും. രണ്ടു വിഭാഗവും സജ്ജനങ്ങളും, ദുർജ്ജനങ്ങളും ഒരു പ്രഖ്യാപനം ശ്രവിക്കും. 

സ്വർഗ്ഗവാസികളെ.., നിങ്ങൾക്ക് സ്വർഗ്ഗീയ സുഖം ശാശ്വതമായിരിക്കും. നരകവാസികളെ.., നിങ്ങൾക്ക് നരക ജീവിതം നിത്യമായിരിക്കും. 

ചീത്ത കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നവരിൽ അല്ലാഹു ﷻ നമ്മെ ഉൾപ്പെടുത്തട്ടെ.., 

മുഴുവൻ വസ്തുക്കളിൽ നിന്നും ഭിന്നമായവന്റെ -അല്ലാഹുﷻവിന്റെ- വചനം:-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

وَكَذَٰلِكَ أَخْذُ رَبِّكَ إِذَا أَخَذَ الْقُرَىٰ وَهِيَ ظَالِمَةٌ ۚ إِنَّ أَخْذَهُ أَلِيمٌ شَدِيدٌ ﴿١٠٢﴾ إِنَّ فِي ذَٰلِكَ لَآيَةً لِّمَنْ خَافَ عَذَابَ الْآخِرَةِ ۚ ذَٰلِكَ يَوْمٌ مَّجْمُوعٌ لَّهُ النَّاسُ وَذَٰلِكَ يَوْمٌ مَّشْهُودٌ ﴿١٠٣﴾ وَمَا نُؤَخِّرُهُ إِلَّا لِأَجَلٍ مَّعْدُودٍ ﴿١٠٤﴾ يَوْمَ يَأْتِ لَا تَكَلَّمُ نَفْسٌ إِلَّا بِإِذْنِهِ ۚ فَمِنْهُمْ شَقِيٌّ وَسَعِيدٌ ﴿١٠٥﴾ فَأَمَّا الَّذِينَ شَقُوا فَفِي النَّارِ لَهُمْ فِيهَا زَفِيرٌ وَشَهِيقٌ ﴿١٠٦﴾ خَالِدِينَ فِيهَا مَا دَامَتِ السَّمَاوَاتُ وَالْأَرْضُ إِلَّا مَا شَاءَ رَبُّكَ ۚ إِنَّ رَبَّكَ فَعَّالٌ لِّمَا يُرِيدُ ﴿١٠٧﴾ ۞ وَأَمَّا الَّذِينَ سُعِدُوا فَفِي الْجَنَّةِ خَالِدِينَ فِيهَا مَا دَامَتِ السَّمَاوَاتُ وَالْأَرْضُ إِلَّا مَا شَاءَ رَبُّكَ ۖ عَطَاءً غَيْرَ مَجْذُوذٍ ﴿١٠٨﴾

(വിവിധ നാട്ടുകാര്‍ അക്രമം പ്രവര്ത്തി ക്കുമ്പോള്‍ അവരെ പിടികൂടുന്ന സന്ദർഭം ഇങ്ങനെയാണ് താങ്കളുടെ രക്ഷിതാവ് ശിക്ഷിക്കുക. ആ ശിക്ഷാനടപടിയാകട്ടെ അതീവ വേദനാജനകവും ഏറെ കഠിനവുമത്രേ. പാരത്രിക ശിക്ഷ ഭയപ്പെടുന്നവര്ക്ക്  നിശ്ചയം അതില്‍ ദൃഷ്ടാന്തമുണ്ട്. സകലമനുഷ്യരും ഒരുമിച്ചുകൂട്ടപ്പെടുന്ന ഒരു ദിനമാണത്. അന്ന് സര്വാരും സന്നിഹിതരുമാകും. ഒരു നിര്ണി്താവധിവരെ മാത്രമേ അന്നാളിനെ നാം പിന്തിക്കൂ. അതാസന്നമാകുന്ന ദിവസം അല്ലാഹുﷻവിന്റെ സമ്മതത്തോടെയല്ലാതെ ഒരാളും സംസാരിക്കുന്നതല്ല. അവരില്‍ ഭാഗ്യഹീനരും സൗഭാഗ്യവാന്മാലരും ഉണ്ടാകും എന്നാല്‍ ഭാഗ്യ ശൂന്യര്‍ നരകത്തിലാണ്. അവര്ക്കനവിടെ നെടുനിശ്വാസവും തേങ്ങിക്കരച്ചിലുമുണ്ടാകും. ഭുവന-വാനങ്ങളുള്ള കാലമത്രയും അവരതില്‍ ശാശ്വതരായിരിക്കും-താങ്കളുടെ നാഥന്‍ ഉദ്ദേശിച്ചതൊഴികെ. താനാഗ്രഹിക്കുന്നത് അപ്പടി നിര്വ ഹിക്കുന്നവനാണ് താങ്കളുടെ രക്ഷിതാവ്. എന്നാല്‍ സൗഭാഗ്യവാന്മാങര്‍ സ്വര്ഗനത്തിലായിരിക്കും. ഭുവന-വാനങ്ങളുള്ളിടത്തോളം കാലം അവരതില്‍ സ്ഥിരതാമസക്കാരായിരിക്കും; താങ്കളുടെ നാഥന്‍ ഉദ്ദേശിച്ചതൊഴികെ. അവിച്ഛേദ്യമായ ഒരു സമ്മാനമാണത്) (ഹൂദ് :102-108)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


റബീഉൽ ആഖിർ മാസത്തിലെ അഞ്ചാമത്തെ വെള്ളിയാഴ്ച്ച

തന്റെ രൂപത്തെ ബുദ്ധിമാന്മാരുടെ ഗ്രാഹ്യശക്തികളെ തൊട്ട് മറച്ചു നിർത്തുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

മുഹമ്മദ് നബിﷺയിലും, അനുഗ്രഹങ്ങളും ശ്രേഷ്ഠതയും ഉള്ളവരായ അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ.

ജനങ്ങളെ:-അല്ലാഹുﷻവിനോട് ഭയഭക്തി പ്രകടിപ്പിച്ച് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

ദുനിയാവിനെ അതിന്റെ യഥാർത്ഥ സ്വഭാവത്തിൽ ഒരാൾ വീക്ഷിച്ചാൽ അതിന്റെ അനന്തരഫലങ്ങൾ എന്തായിരിക്കുമെന്ന് സത്യസന്ധമായി അവന്ന് മനസ്സിലാക്കാൻ കഴിയും. സ്വന്തം ആത്മാവിനെ പ്രതാപമുള്ളതും ഭംഗിയുള്ളതുമാക്കാൻ ഒരുത്തൻ ആഗ്രഹിക്കുന്നു വെങ്കിൽ സ്വന്തം ആത്മാവിന്റെ ബാദ്ധ്യതകൾ -ആരാധനകൾ- നിർവഹിക്കുന്നതിൽ പരിശ്രമിക്കുകയും അതിനെ നരകത്തിൽ വീഴുന്നതിൽ നിന്നും മോചിപ്പിക്കുകയും ചെയ്യും.

എങ്കിൽ വരാനുള്ള ശാശ്വത ജീവിതം കൊതിച്ചതിനാൽ ഭൗതിക സുഖങ്ങളെ വെടിഞ്ഞു ജീവിച്ചവർ ധാരാളമുണ്ട്. ദുനിയാവിനെ അവർ പരീക്ഷിച്ചറിഞ്ഞു. അതിനാൽ അവർ അതിനെ ഭയപ്പെടുന്നു. ദുനിയാവിനെ അവർ ചെറുതായിക്കണ്ടു. സ്വന്തം ആത്മാക്കളെ ഉയർന്നവയായും അവർ കരുതി. അവർ പന്തയത്തിനു തയ്യാറായി ആ മത്സരത്തിന്റെ ദൂരം അവർ ശ്രദ്ധാപൂർവ്വം സൂക്ഷിച്ചു. സൽസ്വഭാവത്തിലൂടെ മൽസരത്തിന്റെ പരമലക്ഷ്യം അവർ എത്തിച്ചു. അവർ നിർഭയത്വത്തിന്റെ തോട്ടങ്ങളിൽ മേയുന്നവരാണ്. പരിശുദ്ധമായ ഹൗളുകളിൽ നിന്നും കുടിക്കുന്നവരാണ്. ദുനിയാവിലേയും പരലോകത്തെയും മരുഭൂമികളെ -പ്രയാസങ്ങൾ നിറഞ്ഞ സ്ഥലങ്ങളെ- അവർ മുറിച്ചു കടന്നു. രാജാക്കന്മാരുടെ അഭിമാനാർഹമായ പദവികളെ അവർ സ്വന്തമാക്കി. 

അവരുടെ മുഖങ്ങൾ സുഖം അനുഭവിക്കുന്നതിനാൽ പ്രകാശിക്കുന്നവയാണ്. അവരുടെ സമ്മേളന സ്ഥലങ്ങൾ ശാശ്വതമായവയും പച്ചപിടിച്ചവയുമാണ്. അവരുടെ വാസസ്ഥലങ്ങൾ സുഗന്ധം നിറഞ്ഞവയാണ്. അവരുടെ ഹൃദയങ്ങൾ കരുണാനിധിയും പൊറുക്കുന്നവനുമായ അല്ലാഹുﷻവിന്റെ സാമീപ്യത്താൽ സന്തോഷിക്കുന്നവയാണ്. 

അവരെ തൊട്ടു ദുഃഖം നീങ്ങിപ്പോയി. അവരിൽ നിന്നും പരീക്ഷണങ്ങൾ അകന്നു നിന്നു. അവരുടെ ഹൃദയങ്ങളിൽ നിന്നും ശത്രുതകൾ നീക്കപ്പെട്ടു. അതിനാൽ ഉറക്കസ്ഥാനവും -ഖബർ-നാടും-സ്വർഗ്ഗം- അവർക്ക് നല്ലതായി. 

സ്വർഗ്ഗം വിശാലമായതാണ്. അതിലെ പഴങ്ങൾ പഴുത്തവയാണ്. അതിലെ പുഴകൾ ഒഴുകുന്നവയാണ്. അതിലെ മരങ്ങൾ ആടുന്നവയാണ്. അതിലെ പക്ഷികൾ പാട്ടുപാടുന്നവയാണ്. അവരുടെ ഇരിപ്പിടങ്ങൾ ഉയർത്തപ്പെട്ടവയാണ്. അതിലെ സ്ത്രീകൾ ആഭരണങ്ങൾ അണിയിക്കപ്പെട്ടവയാണ്. അതിന്റെ അനുഭൂതികൾ നിത്യമായവയാണ്. അതിന്റെ വിശേഷണങ്ങൾ ഉന്നതമായവയാണ്. അതിലെ ഖുബ്ബകൾ പ്രകാശിക്കുന്നവയാണ്. അതിന്റെ കോപകൾ നിറക്കപ്പെട്ടവയാണ്. അത് വേദനകളിൽ നിന്നും നിർഭയമായതാണ്.

സ്വർഗ്ഗാവകാശികൾക്ക് അല്ലാഹു ﷻ സ്നേഹത്താൽ വെളിപ്പെട്ടിരിക്കുന്നു. ഉദ്ദേശിച്ചതിലധികം അവർക്ക് അല്ലാഹു ﷻ നൽകിയിരിക്കുന്നു. അശ്രദ്ധർ ചിരിക്കുമ്പോൾ കരയുന്നവരാണ് അവർ. വിഡ്ഢികൾ ചെയ്യുന്നതിനെ ഉപേക്ഷിക്കുന്നവരും. ഉറങ്ങുന്നവർ ഉറങ്ങുമ്പോൾ അവർ ഉറക്കമൊഴിച്ചു ആരാധനകൾക്ക് വേണ്ടി. ഇരുൾ ഏകാന്തത സൃഷ്ടിക്കുമ്പോഴും ഉല്ലാസം ലഭിക്കുന്നവരാണവർ. അവർ അല്ലാഹുﷻവിന്റെ ഇഷ്ടദാസന്മാരും വിശ്വസ്ഥരും പ്രത്യേകക്കാരുമാണ്. ദുനിയാവിൽ നിന്നും അൽപം ക്ഷീണിച്ചതിനാൽ ദീർഘനേരം ആശ്വാസം കൊള്ളുന്നവരാണ്. അവർ അൽപം ചിലവഴിച്ചു ധാരാളം കരസ്ഥമാക്കി. ആത്മാക്കളെ അവർ ദാനം ചെയ്തു. വിലമതിക്കാനാവാത്തതിനെ സ്വർഗ്ഗത്തെ അല്ലാഹു ﷻ അവർക്കും ദാനം ചെയ്തു.

നല്ലവരുടെ മക്കളെ.. ബുദ്ധിയും, വിവേകവും, ഉള്ളവരേ.. അറിവുകളും വിധികളും അനന്തരമാക്കിയവരെ.. മേൽ പറയപ്പെട്ട സുഖാനു ഭൂതികളാണോ നല്ലത് അതല്ല സഖ്ഖൂം മരമോ..? നരകത്തിന്റെ അടിത്തട്ടിൽ നിന്നാണ് അത് മുളച്ചു വരുന്നത്. നിശ്ചയം കുറ്റവാളികൾക്കുള്ള ഭക്ഷണമാണത്.

പരലോക യാത്രക്കുള്ള ഭക്ഷണം -സൽക്കർമ്മങ്ങൾ- ശേഖരിച്ചവന്ന് അല്ലാഹു ﷻ അനുഗ്രഹം ചൊരിയട്ടെ...

നിരാശ്രയനും ഏകനുമായ അല്ലാഹുﷻവിന്റെ വചനം :-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

تِلْكَ الدَّارُ الْآخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِي الْأَرْضِ وَلَا فَسَادًا ۚ وَالْعَاقِبَةُ لِلْمُتَّقِينَ


(ആ പാരത്രിക സൗഭാഗ്യം നാം സംവിധാനിച്ചുകൊടുക്കുക ഭൂമിയില്‍ ഔന്ദത്യമോ വിനാശമോ ആഗ്രഹിക്കാത്തവര്ക്കാ ണ്. ജീവിതത്തില്‍ സൂക്ഷ്മത പുലര്ത്തുവന്നവര്ക്ക്ത്രേ അന്തിമമായ ശുഭപരിണാമമുണ്ടാവുക- (ഖസ്വസ് - 83 )

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


ജുമാദൽ ഊലാ മാസത്തിലെ ഒന്നാമത്തെ വെള്ളിയാഴ്ച്ച

എല്ലാവർക്കും രക്ഷനൽകുന്നവനും മറ്റൊരാളുടെ രക്ഷ ആവശ്യമില്ലാത്തവനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

മുഹമ്മദ് നബിﷺയുടെയും അവിടത്തെ കുടുംബത്തിന്റെയും അവിടത്തെ അനുചരന്മാരുടെയും മേൽ അല്ലാഹു ﷻ ഗുണം ചെയ്യട്ടെ. 

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. 

ദുനിയാവ് പിന്നോട്ട് നീങ്ങുകയും ഒഴിവാവലിനെ കുറിച്ച് അറിയിക്കുകയും ചെയ്തിരിക്കുന്നു. പരലോകം മുന്നോട്ട് വരികയും പ്രത്യക്ഷപ്പെടാറാവുകയും ചെയ്തിരിക്കുന്നു. നഷ്ടലോകത്ത്_ ദുനിയാവിൽ നിന്ന്- ശിഷ്ടലോകത്തേക്ക് _ പരലോകത്തേക്ക്- വേണ്ടി നിങ്ങൾ ഭക്ഷണം_ അഥവാ സൽക്കർമ്മങ്ങൾ- ശേഖരിക്കുക. നശിക്കുന്ന ജീവിതത്തിൽ നിന്നും ശാശ്വത ജീവിതത്തിലേക്ക് നന്മകൾ ശേഖരിക്കുക. അറിയുക, ദുനിയാവ് ഒരു മരുഭൂമിയാണ്. പരലോകത്തേക്കുള്ള ഒരു വഴി അതിലുണ്ട്. അന്ത്യദിനത്തിലെ മൈതാനത്തിലേക്ക് പ്രവേശിക്കുവാനുള്ള ഒരു പാലവും അതിൽ ഉണ്ട്. 

ദുനിയാവിലെ വഴികളെ വൃത്തികെട്ട പ്രവർത്തനങ്ങളിൽ നിന്നും മാറിനിന്നു കൊണ്ട് നിങ്ങൾ പ്രകാശിപ്പിക്കുക. അതിലെ ഇരുളുകളെ കുറിച്ച് ബോധത്തോടെ അപകടസ്ഥലങ്ങളെ നിങ്ങൾ മുറിച്ചു കടക്കുക. കാരണം, രാത്രിയെ ഒട്ടകമായി കാണുന്നവന്ന് അതിനെ ഉപയോഗിച്ച് അപകടങ്ങൾ നിറഞ്ഞ മരുഭൂമികളെ മുറിച്ചു കടക്കാൻ കഴിയും. ഭയഭക്തിയെ മാർഗ്ഗങ്ങളാക്കിയവനെ ബറക്കത്തുകൾ നിറഞ്ഞ സ്ഥലങ്ങളിലേക്ക് അത് കൊണ്ടെത്തിക്കും. സ്വന്തം ആത്മാവിനെ  സൂക്ഷിക്കുന്നതിൽ ഒരാൾ ബോധവാനായാൽ, രാത്രിയിലെ ആക്രമണത്തിൽ നിന്നും അവൻ നിർഭയനായിരിക്കും. ദുനിയാവിനെ ഒരുവൻ സുരക്ഷ നൽകുന്ന കോട്ടയാക്കിയാൽ അത് അവനെ അപകടങ്ങളിൽ പെടുത്തും.

അല്ലാഹുﷻവിന്റെ അടിമകളെ നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിച്ചു ജീവിക്കുക. ജീവിത കാലത്തെ -അത് എത്ര നീണ്ടതായാലും- ചുരുങ്ങിയതായി കാണുക. അതിന്റെ അവസാനം മരണമാണ്. മരണം മറയിടുന്ന ആഗ്രഹത്തെ നിങ്ങൾ ചെറുതായി കാണുക. അവധികളുടെ മുൻനിരകൾ നിങ്ങൾക്ക് സൂചിപ്പിക്കപ്പെട്ടാൽ ആഗ്രഹങ്ങളുടെ ചതികൾ നിങ്ങൾക്കു വ്യക്തമാകുമായിരുന്നു. അവധികളിൽ നിന്നും മറച്ചുവെക്കപ്പെട്ടത് നിങ്ങൾക്ക് വെളിപ്പെട്ട പോലെയുണ്ട്. അവയുടെ വരവ് നിങ്ങളെ പിന്തുടരുന്നത് പോലെയും, അവയുടെ കണക്ക് നിങ്ങൾ പൂർത്തീകരിച്ച പോലെയും, അവയുടെ ചാടിവീഴൽ നിങ്ങളിലേക്ക് ധൃതിപ്പെട്ടപോലെയും തോന്നുന്നു.

അവധികളുടെ ചാടിവീഴൽ -മരിക്കൽ മറഞ്ഞു കിടക്കുന്നവയുടെ മറകളെ ചീന്തിക്കളഞ്ഞിട്ടുണ്ട്. ഹൃദയത്തിന്റെ ആഗ്രഹങ്ങളെ അത് പിച്ചിച്ചീന്തിയിട്ടുണ്ട്. നിക്ഷേപങ്ങളെ പരീക്ഷണാർത്ഥം അല്ലാഹു ﷻ മനുഷ്യന് നൽകിയവയേ തിരിച്ചെടുത്തിട്ടുണ്ട്. വിപത്തുകളെ പകരം ഏൽപ്പിച്ചിട്ടുണ്ട്. ഐക്യത്തെ അത് തകർത്തു. ചേർച്ചയെ അത് മുറിച്ചു. കയ്പ്പു നിറഞ്ഞ കോപ്പകളെ -മരണത്തിന്റെ പ്രയാസങ്ങളെ- അത് കുടിപ്പിച്ചു. വിലപ്പെട്ട ആത്മാക്കളെ അത് ഊരിയെടുത്തു. ബന്ധങ്ങളെ മുറിച്ചു കളഞ്ഞു. യാഥാർത്ഥ്യങ്ങളെ വെളി വാക്കി. ശരീരങ്ങളെ അവ സൃഷ്ടിക്കപ്പെട്ട മണ്ണിലേക്കു തന്നെ മടക്കി. പുറത്തേക്ക് വരാൻ കഴിയാത്ത സ്ഥലത്തേക്ക് മരണം അവരെ കൊണ്ടെത്തിച്ചു. 

അങ്ങനെ വിജനമായ സ്ഥലങ്ങൾ അവരുടെ താമസ സ്ഥലങ്ങളായി. ഇരുളുകൾ അവരുടെ നാടുകളുമായി. ഒരുമിച്ചു കൂടിയ സമ്പത്ത് മുഴുവൻ ഉപേക്ഷിച്ചു. പ്രവർത്തനങ്ങളെ മുഴുവൻ ഉടമയാക്കി. ഭൂമിയിൽ ഇട്ടേച്ചു പോയതിന്റെ ആവശ്യമില്ലാത്തവരായി. ജീവിതകാലത്തെ സൽക്കർമ്മങ്ങളിലേക്ക് ആവശ്യമുള്ളവയായി. ഖബറുകളിൽ അവർ ശാന്തരാണ്. മഹ്ശറയിൽ ഒരുമിച്ചു കൂട്ടപ്പെടുന്നത് വരെ ഈ അവസ്ഥ തുടരും.

അന്ത്യദിനത്തിൽ ജനങ്ങൾ മഹ്ശറയിലേക്ക് വേഗത്തിൽ ഒരുമിച്ചു കൂട്ടപ്പെടും. അക്രമിക്ക് അല്ലാഹുﷻവിൽ നിന്നു സഹായിയേയോ രക്ഷ നൽകുന്നവനേയോ ലഭിക്കുകയില്ല. നല്ലതും ചീത്തയുമായ സമുദായങ്ങളും സൃഷ്ടികളും അവിടെ വെച്ച് വേർത്തിരിക്കപ്പെടും. അന്ന് അവിശ്വസിച്ചവരും പ്രവാചകനോട് എതിർപ്രവർത്തിച്ചവരും ഭൂമിയോടൊപ്പം അവരും നിരപ്പാക്കപ്പെട്ടിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കും. ഒരു വർത്തമാനവും അവർ അല്ലാഹുﷻവിൽ നിന്നും മറച്ചു വെക്കുന്നതല്ല. 

ദുനിയാവിൽ നിന്നും അതിന്റെ നാശങ്ങളിൽ നിന്നും അല്ലാഹു ﷻ നമ്മെ രക്ഷിക്കട്ടെ.*

ഉന്നതനും സർവ്വശക്തനുമായ അല്ലാഹുﷻവിന്റെ വചനം:

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الْمُزَّمِّلُ ﴿١﴾ قُمِ اللَّيْلَ إِلَّا قَلِيلًا ﴿٢﴾ نِّصْفَهُ أَوِ انقُصْ مِنْهُ قَلِيلًا ﴿٣﴾ أَوْ زِدْ عَلَيْهِ وَرَتِّلِ الْقُرْآنَ تَرْتِيلًا ﴿٤﴾ إِنَّا سَنُلْقِي عَلَيْكَ قَوْلًا ثَقِيلًا ﴿٥﴾ إِنَّ نَاشِئَةَ اللَّيْلِ هِيَ أَشَدُّ وَطْئًا وَأَقْوَمُ قِيلًا ﴿٦﴾ إِنَّ لَكَ فِي النَّهَارِ سَبْحًا طَوِيلًا


(പുതച്ചു മൂടിക്കിടക്കുന്ന നബീ, എഴുന്നേറ്റ് രാത്രിയുടെ കുറഞ്ഞ സമയമൊഴിച്ച് താങ്കള്‍ നിശാനമസ്‌കാരം നിര്‍വഹിക്കുക - അതായത് രാത്രിയുടെ പകുതി; അല്ലെങ്കില്‍ അല്‍പം കൂട്ടുകയോ കുറക്കുകയോ ചെയ്യുക. ഖുർആൻ സാവധാനം പാരായണം ചെയ്യുക. നിശ്ചയം താങ്കളിലേക്കു നാം ഒരു കനപ്പെട്ട ഭാഷ്യം നിക്ഷേപിക്കാന്‍ പോകയാണ്. ഉറക്കത്തില്‍ നിന്നുണര്‍ന്നുള്ള നിശാനമസ്‌കാരം അതിശക്തമായ ഹൃദയസാന്നിധ്യദായകവും വാക്കുകള്‍ സ്പഷ്ടമാക്കുന്നതുമാണ്. പകല്‍നീളേ താങ്കള്‍ക്ക് സുദീര്‍ഘമായ ജോലിത്തിരക്കുകളുണ്ട്.)*
(മുസ്സമ്മിൽ 1-7)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


ജുമാദൽ ഊലാ രണ്ടാമത്തെ വെള്ളിയാഴ്ച്ച

ജനവാസമുള്ള കോട്ടകൾ തകർക്കുന്ന, അഹങ്കാരികളായ രാജാക്കന്മാരേയും, ഭരണകർത്താക്കളേയും നശിപ്പിക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

മുഹമ്മദ് നബിﷺയിലും അവിടത്തെ മുഴുവൻ അനുയായികളിലും കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ. 

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. 

സത്യം വ്യക്തമായി. അതിൽ നിന്നും രക്ഷനേടാൻ രക്ഷാസങ്കേതമില്ല. സൃഷ്ടികൾ വെളിപ്പെടുത്തപ്പെട്ടു. അവയിൽ ഒന്നിനും രക്ഷയില്ല. നിങ്ങളെ അല്ലാഹുﷻവിൽ നിന്നും അകറ്റിത്തരുന്നതിലേക്ക് അവന്റെ ശിക്ഷയെ ഭയന്നതു കാരണം നിങ്ങൾ അത്യാർത്തിയുള്ളവരാണ്. നാശത്തിന്റെ ഉൽഭവ കേന്ദ്രങ്ങളിൽ നിങ്ങൾ ദുഃഖത്തിൽ അകപ്പെടുന്നു. പുരോഗതിയുടെ ഉദ്ദേശ്യങ്ങളിൽ നിന്നും നിങ്ങൾ പിന്നോട്ടു വരുന്നു. പ്രതിക്രിയയും, പ്രതിഫലവും നിങ്ങളുടെ മുമ്പിൽ ഇല്ല എന്ന പോലെ, മരണം നിങ്ങളുടെ ആത്മാവിനെ വേട്ടയാടുകയില്ല എന്ന പോലെ നിങ്ങൾ നിലകൊള്ളുന്നു. എന്നാൽ നിങ്ങളുടെ ആത്മാവിനെ പിടിക്കുന്ന വേട്ടമൃഗങ്ങൾക്ക് -മലക്കുകൾക്ക്- ശരീരത്തിൽ നിന്നും ഒരു വിധത്തിലും വിലക്കും പ്രയാസവും അനുഭവപ്പെടുകയില്ല.

കഴിഞ്ഞു പോയവരെ ദിവസങ്ങൾ -ഖബറുകളിൽ- വെച്ച് പിച്ചിച്ചീന്തിയതിൽ ശേഷം വരുന്നവർക്ക് മതിയായ ഉപദേശമില്ലേ? അറിയുക; നിങ്ങൾ സംശയിക്കുന്നവരെങ്കിൽ, നശിച്ച വീടുകൾക്കരികിൽ നിങ്ങൾ നിൽക്കുക, അവയിൽ താമസിച്ചിരുന്നവരെ കുറിച്ച് അവയോട് ചോദിക്കുക. ജനങ്ങൾ ഒഴിഞ്ഞ വീടുകളെ, ഉയർന്ന മനക്കരുത്തുകൾ ഉള്ളവരുടെ കോട്ടകളെ, നിങ്ങളിൽ താമസിച്ചിരുന്നവർക്ക് എന്ത് സംഭവിച്ചു? ഇടചേർന്ന് ജീവിച്ചിരുന്നവർ എവിടെയാണ് ഇറങ്ങിയത്? അവയുടെ മറുപടി നിശബ്ദതയായിരിക്കും. ആ നിശബ്ദതയിൽ നിങ്ങൾക്ക് ഗുണപാഠമുണ്ട്. ചിന്തിക്കുവാനുള്ള ദൃഷ്ടാന്തങ്ങളും.
         
ജനങ്ങൾ നാടുകളിൽ താമസിച്ചു കെട്ടിടങ്ങൾ ഉയർത്തി, അടിമകളെ കീഴടക്കി, നേതാക്കളായി, സേനകളെ ഒരുക്കി സേനാധിപന്മാരായി, സമ്പത്തുള്ളവരായി, അവർ ദാനം ചെയ്തു. ശത്രുത പുലർത്തിയവരെ അവർ മാതൃകപരമായി ശിക്ഷിച്ചു. നാമാവശേഷമാക്കി. ശേഷം അവർ മരണത്തിന്റെ മൂക്കു കയർ കൊണ്ട് ബന്ധിക്കപ്പെട്ടു. അപ്പോൾ അവർ അനുസരിച്ചു. പ്രതികാരത്തിന്റെ മഴ അവരിൽ ഒഴുക്കപ്പെട്ടു. അവർ അനുസരിച്ചു. കാലവിപത്തുകൾ അവർ ഉയർത്തിയതിനെ പൊളിച്ചു കളഞ്ഞു. അവർ നേടിയതിനെ കാലത്തിന്റെ കൈ ഊരിയെടുത്തു. 

ദുനിയാവിൽ നിന്നും അവർ ഉദ്ദേശിച്ചതിനെ അവർ എത്തിച്ചില്ല. മാതൃകാപരമായ ശിക്ഷ ലഭിച്ചു കൊണ്ട് ശ്മശാനങ്ങളിൽ നശിച്ചു കിടക്കുന്നവരാണ്. അവരുടെ പതനങ്ങളുടെയും അവർക്ക് അനുഭവിച്ചതിന്റെയും മൂടി നിങ്ങൾക്ക് തുറക്കപ്പെട്ടിരിക്കുന്നുവെങ്കിൽ അവരുടെ അവശിഷ്ടങ്ങളിൽ നിന്നും പാഠമുൾകൊണ്ട് നിങ്ങളുടെ ആത്മാക്കളെ നിങ്ങൾ പരിശുദ്ധമാക്കുമായിരുന്നു. അവരുടെ വഴികളിൽ പ്രവേശിക്കുന്നതിൽ നിന്നും അവയവങ്ങളെ നിങ്ങൾ തിരിച്ചു കളയുമായിരുന്നു. അവരുടെ മോശമായ അന്ത്യത്തിൽ ഭയപ്പെട്ട് രക്തം ഒഴുക്കി കണ്ണീരിനു പകരം കരയുമായിരുന്നു.

പക്ഷേ, അശ്രദ്ധയുടെ മറ നിങ്ങളിൽ നിന്നും അവരെ മറച്ചു കളഞ്ഞു. സൽക്കർമ്മങ്ങൾ ചെയ്യലിനെ താമസിപ്പിക്കുന്നതിലെ അനുഭൂതി അവരെ നിങ്ങൾക്ക് മറപ്പിച്ചു കളഞ്ഞു. പരലോകയാത്ര അടുത്തുവന്നത് നിങ്ങൾ അറിഞ്ഞില്ല. ബന്ധം അറ്റുപോകുമെന്നത് നിങ്ങളുടെ ആഗ്രഹങ്ങളിൽ ഉദിച്ചില്ല.

അല്ലാഹു ﷻ നിങ്ങളെ അനുഗ്രഹിക്കട്ടെ... ഉറക്കസ്ഥാനങ്ങളുടെ മാർദ്ദവത്തെ നിങ്ങൾ ഉപേക്ഷിക്കുവീൻ. നല്ല സമ്പാദ്യത്തെ -സൽകർമ്മങ്ങളെ- നിങ്ങൾ സൂക്ഷിച്ചുവെക്കുവീൻ. നിരൂപകനായ അല്ലാഹുﷻവിന്റെ നിരൂപണത്തിൽ നിന്നും നിങ്ങൾ രക്ഷപ്പെടുക. ഒഴിവുവേള നിങ്ങൾ വിനിയോഗിക്കുക. സുഹൃത്തുക്കൾ കുറഞ്ഞ പരലോകത്തിന്റെ വഴികളിൽ തിരക്കിക്കയറുക. നിങ്ങൾ കളിച്ചു കൊണ്ടിരിക്കേ മരണത്തിന്റെ ദിവസങ്ങൾ നിങ്ങൾക്ക് ഗൗരവമേറിയവയാകും.

നിങ്ങൾ എങ്ങോട്ടാണ് പോകുന്നത് രക്ഷയുടെ മാർഗ്ഗങ്ങൾ മാഞ്ഞുകൊണ്ടിരിക്കുകയാണ്. പരലോകയാത്ര നിങ്ങളുടെ അടുത്ത് എത്തിയിരിക്കുന്നു. നിങ്ങൾ തയ്യാറാകുന്നില്ലേ? ഈ ഉപദേശം കേൾക്കുന്നവർ ഇതിനെ കളവാക്കുന്നവരായിത്തോന്നുന്നു.

നാളെ അവർക്ക് കയറേണ്ടി വരുന്ന വാഹനം ഏതെന്ന് അവർക്ക് അറിയുകയില്ലെന്ന് നിങ്ങൾ -നബി ﷺ- അഭിപ്രായപ്പെടുന്നുണ്ടോ? അല്ലെങ്കിൽ മരണത്തിന്റെ ഏതു കോപയാണ് അവർക്ക് കുടിക്കേണ്ടി വരികയെന്ന് അവർ അറിയുകയില്ല എന്ന്. അല്ലെങ്കിൽ അവരുടെ രഹസ്യവും സ്വകാര്യവും നാം -അല്ലാഹുﷻ-  കേൾക്കുകയില്ലെന്ന് അവർ ധരിക്കുന്നുണ്ടോ? അതെ നമ്മുടെ മലക്കുകൾ അവർക്കരികിൽ വെച്ച് എഴുതിക്കൊണ്ടിരിക്കുന്നു.

അല്ലാഹുﷻവിനെ അനുസരിക്കൽ കൊണ്ട് അല്ലാഹു ﷻ നമ്മെ ഉൾകൃഷ്ടരാക്കട്ടെ.., 

ശുദ്ധജലവും, ഉപ്പുജലവും ഉള്ള രണ്ടു സമുദ്രങ്ങളെ സൃഷ്ടിച്ച അല്ലാഹുﷻവിന്റെ വചനം:-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

وَعَدَ اللَّـهُ الْمُنَافِقِينَ وَالْمُنَافِقَاتِ وَالْكُفَّارَ نَارَ جَهَنَّمَ خَالِدِينَ فِيهَا ۚ هِيَ حَسْبُهُمْ ۚ وَلَعَنَهُمُ اللَّـهُ ۖ وَلَهُمْ عَذَابٌ مُّقِيمٌ ﴿٦٨﴾ كَالَّذِينَ مِن قَبْلِكُمْ كَانُوا أَشَدَّ مِنكُمْ قُوَّةً وَأَكْثَرَ أَمْوَالًا وَأَوْلَادًا فَاسْتَمْتَعُوا بِخَلَاقِهِمْ فَاسْتَمْتَعْتُم بِخَلَاقِكُمْ كَمَا اسْتَمْتَعَ الَّذِينَ مِن قَبْلِكُم بِخَلَاقِهِمْ وَخُضْتُمْ كَالَّذِي خَاضُوا ۚ أُولَـٰئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَةِ ۖ وَأُولَـٰئِكَ هُمُ الْخَاسِرُونَ ﴿٦٩﴾


(കപടവിശ്വാസീ- വിശ്വാസിനികള്‍ക്കും സത്യനിഷേധികള്‍ക്കും നിത്യവാസം വിധിക്കപ്പെട്ട നിലയ്ക്ക് അല്ലാഹു ﷻ നരകം വാഗ്ദാനം ചെയ്തിരിക്കുന്നു. അതുമതി അവര്‍ക്ക്! അവരെ അല്ലാഹു ﷻ ശപിച്ചിട്ടുമുണ്ട്. സ്ഥിരമായി നിലകൊള്ളുന്ന ശിക്ഷ അവര്‍ക്കുണ്ടായിരിക്കും  നിങ്ങളുടെ പൂര്‍വീകരെപ്പോലെത്തന്നെ: നിങ്ങളെക്കാള്‍ മികച്ച ശക്തിയും കൂടുതല്‍ സ്വത്തുകളും സന്തതികളുമുള്ളവരായിരുന്നു അവര്‍. അങ്ങനെ തങ്ങളുടെ വിഹിതം കൊണ്ട് അവര്‍ സുഖിച്ചു. ആ മുന്‍ഗാമികള്‍ തങ്ങളുടെ വിഹിതം കൊണ്ടു സുഖിച്ചതുപോലെ സ്വവിഹിതം നിങ്ങളും സുഖിച്ചാസ്വദിക്കുന്നു. അവര്‍ അധര്‍മ ബദ്ധരായതുപോലെ നിങ്ങളും അധര്‍മ ബദ്ധരായിക്കഴിയുകയാണ്! അത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ഇഹലോകത്തും പരലോകത്തും ഫലശൂന്യമത്രേ. നഷ്ടക്കാര്‍ അവര്‍ തന്നെയാകുന്നു. (തൗബ : 68-69 )

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


ജുമാദൽ ഊലാ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച്ച

മറഭംഗിയുള്ളവനും സ്ഥാനം ഉന്നതമായവനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 
മുഹമ്മദ് നബിﷺയിലും അദ്ദേഹത്തെ സഹായിച്ചവരിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ...

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. ദുനിയാവിനെ നാശം തേടിക്കൊണ്ടിരിക്കുന്നു. പരലോകം അതിന്റെ പിന്നിൽ വന്നു കൊണ്ടിരിക്കുന്നു. നാശം അതിനെ പിന്തുടരുന്നു. അതിന്റെ വിപത്തുകൾ നിങ്ങളെ ലക്ഷ്യം വെക്കുന്ന അമ്പുകളാണ്. ദുനിയാവിന്റെ പരിധികൾ മരണമാണ്. മരണത്തിന്റെ ജലസംഭരണികൾ നിങ്ങൾക്ക് കുടിപ്പിക്കാൻ വേണ്ടി നിറക്കപ്പെട്ടവയാണ്. അതിന്റെ വാഗ്ദത്തങ്ങൾ ഇടിമിന്നലുകൾ ആണ്. അവക്ക് നിലനിൽപില്ല. അവയുടെ പുഞ്ചിരി ക്ഷീണം ചെയ്യുന്നതാണ്. അതിന്റെ ആക്രമണങ്ങൾ ഒഴുകുന്നവയാണ്. പ്രവേശന സ്ഥലങ്ങളെ നശിപ്പിക്കുന്നവയാണ്.

ദിവസങ്ങൾ അൽപാൽപമായി മുറിച്ചു കളയുന്നവന്ന് എന്തു ശേഷിപ്പാണുള്ളത്? രോഗങ്ങൾ അവനെ അൽപാൽപമായി പൊടിച്ചു കളയുന്നു. വിപത്തുകൾ അൽപാൽപമായി തുടച്ചു കളയുന്നു. സമയങ്ങൾ അവനെ -മരണത്തിലേക്ക്- തള്ളുകയും ചെയ്യുന്നു.

അങ്ങനെ ശേഷിച്ചിരിക്കുന്നവൻ കഴിഞ്ഞു പോയവനോട് ചേരുന്നു. പഴയത് പുതിയതിനോട് ചേരുന്നു. വിവരമില്ലാത്തവൻ വിവരമുള്ളവനോട് ചേരുന്നു. ജീവിച്ചിരിക്കുന്നവൻ മരിച്ചവനോട് ചേരുന്നു. ഭൂമിയുടെ ഉടമസ്ഥൻ -അല്ലാഹു ﷻ - ഭൂമിയെ അനന്തരമാക്കുന്നത് വരേയും, സൃഷ്ടിയെ ഉയിർത്തെഴുന്നേൽപിക്കുന്നവൻ എഴുന്നേൽപിക്കുന്നത് വരേയും ഈ പ്രക്രിയ തുടരും. 

ദ്രവിച്ചവയെ ജീവിപ്പിക്കുക ഒരു അട്ടഹാസത്തി (ഇസ്റാഫീൽ (അ) ഊത്ത്)ലൂടെ ചിതറിയ കഷ്ണങ്ങൾ ഒരുമിച്ചു കൂട്ടപ്പെടും. ആകാശ ഭൂമികളിൽ ഉള്ളവർ മുഴുവനും ആ ശബ്ദം കേൾക്കും. അന്ന് ആവശ്യങ്ങൾ ശക്തമാകും, വഴികൾ അടഞ്ഞു പോകും. ശ്വാസങ്ങൾ ഞെരുങ്ങും. പഞ്ചേന്ദ്രിയങ്ങൾ സംസാരിക്കും. ഭൂമി അതിനു മീതെയുള്ള വസ്തുക്കളോട് കൂടെ വിറക്കും. അതിലേക്ക് മലക്കുകൾ ഇറങ്ങും. പ്രതികളെ വിചാരണക്ക് വേണ്ടി ഒരുമിച്ചു കൂട്ടാൻ വിളിച്ചു പറയുന്നവൻ വിളിച്ചു പറയും.

ആക്രമിച്ചവനിൽ നിന്നും, ആക്രമിക്കപ്പെട്ടവന് വേണ്ടി പ്രതിക്രിയയെടുക്കപ്പെടും, അറിയപ്പെട്ട ദിവസത്തിനു വേണ്ടി നരകം വെളിവാക്കപ്പെടും. ശാശ്വതമായി നിലനിൽക്കുന്നവനും എന്നെന്നും ജീവിച്ചിരിക്കുന്നവനുമായ അല്ലാഹുﷻവിന്ന് സർവ്വമുഖങ്ങളും താഴ്മ കാണിക്കും.

എത്ര പ്രയാസകരമായ ദിവസം, എത്ര ക്ലേശപൂർണ്ണമായ ദിവസം, എത്ര ദുഷ്കരമായ മാർഗ്ഗം, എത്രമാത്രം നേരിയ പാലം, സർവ്വ കാര്യങ്ങളും കുറിക്കപ്പെട്ട എന്തൊരു ഗ്രന്ഥം, എത്രമാത്രം വഷളായ ശിക്ഷ, എന്തുമാത്രം ദീർഘിച്ച നിൽപ്പ്, എത്രമാത്രം ഭാരമേറിയ ദിവസം. വിധി കർത്താവ് എന്തു മാത്രം നീതിമാനാണ്, അക്രമി എപ്രകാരമാണ് അവഗണിക്കപ്പെട്ടത്, ജയിൽ -നരകം- എത്രമാത്രം ഇടുങ്ങിയതാണ്, നരകത്തിന്റെ കാവൽക്കാരൻ എന്തുമാത്രം പരുഷ സ്വഭാവക്കാരനാണ്.

കരയുന്നവനോട് അദ്ദേഹം -മലക്ക്- കരുണ കാണിക്കുകയില്ല. ആവലാതി കേൾക്കുകയില്ല. അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നും അല്ലാഹു ﷻ കരുണ എടുത്തു കളഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ വിഭാഗത്തിൽ നരകത്തിൽ പെട്ടവന്നാണ് മുഴുവൻ നാശവും.

അല്ലാഹുﷻവിന്റെ അടിമകളെ.., നഷ്ടപ്പെട്ടു പോകുന്നതിനു മുമ്പ് നിങ്ങളുടെ പണയ വസ്തുക്കളെ -ആത്മാക്കളെ- മോചിപ്പിക്കുന്നതിലേക്ക് നിങ്ങൾ ധൃതിപ്പെടുക. നാശമടയുന്നതിന്നു മുമ്പ് നിങ്ങളുടെ ആത്മാക്കളെ വീണ്ടെടുക്കുവാൻ നിങ്ങൾ വേഗത്തിൽ ചെല്ലുക. മരണം സംഭവിക്കുന്നതിന്നു മുമ്പ് സൽക്കർമ്മത്തിലേക്ക് നിങ്ങൾ വേഗത്തിൽ ചെല്ലുക. നിങ്ങളിൽ ഒരാളുടെ ഇടയിലും ഈ വസ്തുത നേരിൽ കണ്ട് ബോദ്ധ്യം വരുന്നതിന്റെ ഇടയിലും മരണമല്ലാതെ മറ്റൊന്നും മറയായിട്ടില്ല.രക്ഷയുടെ മാർഗ്ഗത്തിൽ നമ്മെ അല്ലാഹു ﷻ പ്രവേശിപ്പിക്കട്ടെ..,

വിശേഷണങ്ങൾ കൊണ്ട് എത്തിപ്പിടിക്കാൻ കഴിയാത്ത ഒരുവന്റെ -അല്ലാഹുﷻവിന്റെ- വചനം:-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

وَيَوْمَ يُنَادِيهِمْ فَيَقُولُ مَاذَا أَجَبْتُمُ الْمُرْسَلِينَ ﴿٦٥﴾ فَعَمِيَتْ عَلَيْهِمُ الْأَنبَاءُ يَوْمَئِذٍ فَهُمْ لَا يَتَسَاءَلُونَ ﴿٦٦﴾ فَأَمَّا مَن تَابَ وَآمَنَ وَعَمِلَ صَالِحًا فَعَسَىٰ أَن يَكُونَ مِنَ الْمُفْلِحِينَ ﴿٦٧﴾

(അവരെ വിളിച്ച്, എന്താണ് നിങ്ങൾ മുർസലുകൾക്ക് ഉത്തരം നൽകിയത് എന്ന് അവൻ -അല്ലാഹുﷻ- പറയുന്ന ദിവസം. ആ ദിവസം വർത്തമാനങ്ങൾ അവർക്ക് അന്ധമായിരിക്കുന്നതാണ്. അതിനാൽ അവർ അന്യോന്യം ചോദിച്ചറിയുകയില്ല. എന്നാൽ ആർ തൗബ ചെയ്യുകയും, വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നുവോ അവൻ വിജയികളിൽ പെട്ടവൻ ആയേക്കാവുന്നതാണ്.
(ഖസ്വസ് 65, 66, 67)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


ജുമാദൽ ഊലാ മാസത്തിലെ നാലാമത്തെ വെള്ളിയാഴ്ച്ച

ശിക്ഷിക്കൽ ശക്തിയായവനും, വാക്കുകൾ യഥാർത്ഥമായവനും, വളരെയധികം മഹത്വമുള്ളവനുമായ അല്ലാഹുﷻവിന്നാണ് സർവ്വ സ്തുതിയും.

മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടേ..,

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. 

ഹൃദയങ്ങളുടെ ചെവികൾ കൊണ്ട് വിപത്തുകളുടെ മുട്ടലിലേക്ക് നിങ്ങൾ ശ്രദ്ധിക്കുക. വയസ്സുകളെ കൊള്ളയടിക്കുന്നതിൽ അതിന്നുള്ള ഒരു മുഴക്കം നിങ്ങൾക്ക് കേൾക്കാം. വീടുകളെ വിജനമാക്കുന്നതിൽ ദീർഘകാലമായി ആ മുട്ടൽ മുഴുകിയിരിക്കുന്നതായും മരണത്തെ അത് പൂർത്തീകരിക്കുന്നതായും രാപകലുകൾ വ്യത്യാസമന്യേ -അത്- സജീവമായി നിലനിൽക്കുന്നതായും നിങ്ങൾക്ക് മനസ്സിലാക്കാം.

മനുഷ്യചരിത്രങ്ങളിലും കാലവിപത്തുകളിലും ചിന്തിച്ചു മനസ്സിലാക്കുന്നവർക്ക് ദുനിയാവിന്റെ അപൂർണ്ണതക്കും തകർച്ചക്കും മരണത്തിന്റെ വ്യാപ്തിക്കും സൂചനയുണ്ട്.

അറിയുക -അല്ലാഹുﷻവാണ് സത്യം- ചീത്ത പ്രവർത്തനങ്ങൾ ഹൃദയങ്ങളെ കറപിടിപ്പിച്ചിരിക്കുന്നു. ആത്മാക്കളിൽ അവയുടെ നാശം നിസാരമായിട്ടുണ്ട്. യാത്ര പോവേണ്ട ഭവനത്തിൽ ദുനിയാവിൽ സ്ഥിരവാസമുണ്ടെന്ന് അവ ഭാവിച്ചിരിക്കുന്നു. നാശങ്ങളുടെ ഭവനത്തിൽ അവ രക്ഷ കൊതിക്കുന്നു. ആഗ്രഹങ്ങളുടെ കടിഞ്ഞാണുകൾ കൊണ്ട് ബന്ധിക്കപ്പെട്ട ആത്മാക്കൾ ദുനിയാവിനോട് അടുപ്പിക്കപ്പെട്ടിരിക്കുന്നു. അവയുടെ കൊള്ളരുതാത്ത അഭിപ്രായങ്ങൾ കൊണ്ട് ആക്ഷേപിക്കപ്പെട്ടവയായും, വയസ്സുകളുടെ സുഗന്ധത്തിൽ പൊതിയപ്പെട്ടവയായും രഹസ്യവും, പരസ്യവുമായ പ്രവർത്തനങ്ങൾക്ക് പ്രതിഫലാർഹമായവയായുമാണ് അവ നില കൊള്ളുന്നത്‌

അപ്പോഴതാ മരണം അതിന്റെ പല്ലിറുമ്മൽ ശബ്ദം അവയെ കേൾപ്പിച്ചിരിക്കുന്നു. അതിന്റെ കയ്പ്പു നീര് അവയെ കുടിപ്പിച്ചിരിക്കുന്നു. അങ്ങിനെ അവയുടെ മക്കളെ മരണം അനാഥകളാക്കി, ഭാര്യമാരെ വിധവകളാക്കി അവയുടെ വാസസ്ഥലങ്ങളെ അത് വിജനമാക്കി, ശരീരങ്ങളെ ഖബറുകളിലെത്തിച്ചു. മുൻപല്ലുകളെ പൊടിച്ചുകളഞ്ഞു. മുടികളെ കൊഴിച്ചു കളഞ്ഞു. മുഖപ്രസന്നതയെ ചീത്തയാക്കി. ശരീരഘടനയെ വ്യത്യാസപ്പെടുത്തലിന്നു വേഗത കൂട്ടി ഇല്ലായ്മയിലേക്ക് എത്തിച്ചു. കഴിഞ്ഞു പോയ സമുദായങ്ങളെ മരണം ചെയ്തപോലെ.

മേൽ ഉപദേശത്തിൽ -അല്ലാഹുﷻവിന്റെ അടിമകളെ..- പരലോക യാത്രയെക്കുറിച്ചുള്ള മുന്നറിയിപ്പ് ഇല്ലയോ? പരലോകത്തേക്കുള്ള മാറ്റത്തിനെ അറിയിക്കുന്നതും ദുനിയാവിന്റെ ചതികളെ തൊട്ട് ജോലിയാക്കുന്നതും ഹൃദയങ്ങളെ വിറപ്പിക്കുന്നതുമായ മുന്നറിയിപ്പ്.

എങ്കിൽ എങ്ങിനെയായിരിക്കും ആലോചിച്ചു നോക്കൂ. മരണമാണ് ദീർഘയാത്രയുടെ ഭവനങ്ങളോട് ഏറ്റവും അടുത്തത്, ഭാരമേറിയ ദിവസത്തിന്റെ ഉറവകളിൽ നിന്നും ഏറ്റവും തെളിഞ്ഞത്. അതിന്റെ സ്ഥിതിയോ? നാം വിവരിച്ചതും മരണത്തിന്റെ ശേഷമുള്ളത അതിഭയങ്കരവും, കഠിനവുമായിരിക്കും.

കൂട്ടുകാരൻ കൂട്ടുകാരനിൽ നിന്നും ഓടുന്ന ദിവസമാണത്. കൂട്ടം കൂട്ടമായി മലക്കുകൾ ഇറങ്ങുന്നതുമായ (ദിവസം) വിപത്തുകളിൽ മുങ്ങിക്കഴിഞ്ഞാൽ എങ്ങിനെയാവും അവസ്ഥ? വഴി പ്രയാസകരവും രക്ഷ തേടുകയും ചെയ്യുമ്പോൾ നന്നേ ചെറിയവയെ കുറിച്ചു പോലും വാദം നടക്കുമ്പോൾ, തെളിവുകൾ നൽകൽ അനിവാര്യമാകുമ്പോൾ, പരാജിതർ കരച്ചിലിനാലും ഭീകരതയാലും വിലപിക്കുമ്പോൾ നിന്റെ അവസ്ഥയെക്കുറിച്ച് നീ ചിന്തിച്ചു നോക്കൂ. 

അവിടെ വെച്ച് കുറ്റവാളികൾ ഒരു തരം നാശം പിടിച്ച ഉറക്കത്തിലായിരിക്കും. ശിക്ഷ കാണുന്ന സമയത്ത് അക്രമികളെ നീ കാണുകയാണെങ്കിൽ, അവർ പറയും തിരിച്ചു പോവാൻ വല്ല മാർഗ്ഗവുമുണ്ടോ?

അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ പ്രയത്നിച്ചു കൊണ്ട് കളിയെ ഉപേക്ഷിച്ചവരിൽ അല്ലാഹു ﷻ നമ്മെ ഉൾപെടുത്തട്ടെ..,

തുല്ല്യനേയും, സമമായവനേയും ഏതൊരാൾക്ക് എത്തിക്കാൻ നമുക്ക് കഴിയുന്നില്ലയോ അവന്റെ -അല്ലാഹുﷻവിന്റെ- വചനംഃ

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

قُلِ اللَّـهُ يُحْيِيكُمْ ثُمَّ يُمِيتُكُمْ ثُمَّ يَجْمَعُكُمْ إِلَىٰ يَوْمِ الْقِيَامَةِ لَا رَيْبَ فِيهِ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ ﴿٢٦﴾


(പ്രഖ്യാപിക്കുക: അല്ലാഹു ﷻ നിങ്ങളെ ജീവിപ്പിക്കുകയും പിന്നീട് മരണപ്പെടുത്തുകയും അനന്തരം അന്ത്യനാളിലേക്ക് നിസ്സംശയം സംഗമിപ്പിക്കുകയും ചെയ്യും. പക്ഷേ, മിക്ക ജനങ്ങളും സത്യമറിയുന്നില്ല.(ജാസിയ : 26)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


ജുമാദൽ ആഖിർ മാസത്തിലെ ഒന്നാമത്തെ വെള്ളിയാഴ്ച്ച

സർവ്വ രഹസ്യങ്ങളും അറിയുന്ന അല്ലാഹുﷻവിന്നാണ് സർവ്വ സ്തുതിയും.

എന്നെന്നും മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ.

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ടു ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. 

മരണം തേടിക്കൊണ്ടിരിക്കുന്നവൻ എങ്ങിനെ സ്ഥിരവാസത്തെ രുചിക്കും. കാലത്തിന്റെ യുദ്ധത്തിനു വിധേയമാകുന്നവന്ന് എങ്ങിനെ വിജയിക്കാനാകും. ആഗ്രഹത്തെ വാഹനമാക്കിയവനെ അത് നശിപ്പിക്കും. യാത്ര ചെയ്യുന്നവൻ ദുനിയാവിനെ എങ്ങിനെയാണ് ഭവനമാക്കുക.

എല്ലാറ്റിനും കാരണം വ്യാപകമായ അശ്രദ്ധയും നിരർത്ഥകമായ ആഗ്രഹവും, തെറ്റായ സ്വഭാവവും, ധൃതിപ്പെട്ടുവരുന്ന മരണവുമാണ്. അവയെല്ലാം രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു. നിരവധി സമുദായങ്ങൾ ആ വിധം കഴിഞ്ഞു പോയി.

വിപത്തുകളുടെ വേട്ടജന്തുക്കളെ, ഖബറുകളുടെ മണവാട്ടികളെ, നാശങ്ങളുടെ നാട്ടക്കുറികളെ, രോഗങ്ങളുടെ കവർച്ചാ മുതലുകളെ, മരണം നിങ്ങളുടെ വീടുകളിൽ കയ്യടിച്ചു വരികയും ശബ്ദമുണ്ടാക്കുകയും ചെയ്തിരിക്കുന്നു. കാലത്തിന്റെ വിപത്ത് നിങ്ങളോട് സത്യം പറഞ്ഞിരിക്കുന്നു. മരിച്ചു പോയവരെകൊണ്ട് നിങ്ങളെ ഉപദേശിച്ചിരിക്കുന്നു. കാലത്തിന്റെ കറക്കത്തിൽ നിങ്ങളിലും അൽഭുതം സംഭവിക്കുന്നത് ഞാൻ കാണുന്നു.

നിങ്ങളിലേക്ക് അതിന്റെ ആക്രമണത്തെ മടക്കി വിട്ടിരിക്കുന്നു. നിങ്ങളുടെ ശക്തിയെ അടച്ചിരിക്കുന്നു. അശ്രദ്ധയെ നിങ്ങളിൽ അത് ഉപയോഗപ്പെടുത്തിയിരിക്കുന്നു. തെറ്റിനെ നിങ്ങളോടത് കെട്ടിച്ചമച്ച് പറഞ്ഞിട്ടില്ല.

അല്ലാഹുﷻവിന്റെ അടിമകളെ.., നിങ്ങൾ ധൃതിപ്പെടുക. വഴി ലക്ഷ്യത്തിലെത്താൻ സൗകര്യമുള്ളതാണ് സ്ഥലം ഇടുങ്ങുന്നതിന്റെയും, നാവ് ചുരുങ്ങുന്നതിന്റെയും, വിപത്തുകൾ ഇറങ്ങിയതിനാൽ നിറങ്ങൾ മഞ്ഞയാകുന്നതിന്റെയും, കഠിനവിപത്ത് -മരണം- ചാടിവീഴുന്നതിന്റെയും, ഖബർ നിർബന്ധമാകുന്നതിന്റെയും, പരലോകം മുന്നിലെത്തുന്നതിന്റെയും, മഹ്ശറയിൽ സമ്മേളിക്കുന്നതിന്റെയും മുമ്പായിരിക്കട്ടെ നിങ്ങളുടെ -നന്മയിലേക്കുള്ള- കുതിപ്പ്. 

ആ ദിവസം എത്ര മുഖങ്ങളാണ് പൊടിപുരണ്ടതിനാൽ മണ്ണിന്റെ നിറമുള്ളതാവുക, എത്ര പിരടികളാണ് പ്രയാസത്താൽ നീട്ടപ്പെടുന്നത്, എത്ര മുഖങ്ങളാണ് കറുത്ത് പോകുന്നത്, എത്ര കണ്ണുകളാണ് മടക്കപ്പെടാതിരിക്കുന്നത് -കാണുന്നതിന്റെ ഭീകരതയാൽ- തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നത്. മഹ്ശറയുടെ ചലനം അവരെ പ്രയാസപ്പെടുത്തിയിട്ടുണ്ട്. അതിലുള്ള പുക അവരെ മുടിയിരിക്കുന്നു. അവർക്ക് അതിന്റെ തീ -നരകം- വെളിവാക്കപ്പെട്ടിരിക്കുന്നു. അതിന്റെ വിധികർത്താവ് -അല്ലാഹുﷻ- വിധിക്കു വേണ്ടി വെളിപ്പെട്ടിരിക്കുന്നു.

അല്ലാഹുﷻവിന്റെ അടിമകളെ.., സൽക്കർമ്മങ്ങൾ വിൽക്കപ്പെടുന്ന ചരക്കുകളാകുന്ന ദിവസത്തെക്കുറിച്ച് നിങ്ങൾ എന്ത് ധരിക്കുന്നു. ആ ദിവസത്തിൽ സാക്ഷി പറയുന്നവർ മനുഷ്യന്റെ അവയവങ്ങളാണ്. അതിന്റെ ജയിൽ നരകമാണ്. അതിന്റെ വിധി കർത്താവ് പരമാധികാരിയായ അല്ലാഹുﷻവാണ്. ഖേദിച്ചവൻ പരാമർശിക്കപ്പെടാത്ത ദിവസമാണന്ന്. അന്ന് അല്ലാഹുﷻവിന്റെ കൽപനയിൽ നിന്നും രക്ഷകിട്ടുന്നവൻ അവന്റെ അനുഗ്രഹത്തിന് അർഹത നേടിയവൻ മാത്രമാണ്.

അല്ലാഹുﷻവിന്റെ അനുഗ്രഹം കൊണ്ട് സ്വർഗ്ഗം കിട്ടുന്നവരിൽ അല്ലാഹു ﷻ നമ്മെ ഉൾപെടുത്തട്ടെ..,

ഭംഗിയുള്ളവയായി സൃഷ്ടികളെ സൃഷ്ടിച്ച അല്ലാഹുﷻവിന്റെ വചനംഃ-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ وَالسَّمَاوَاتُ ۖ وَبَرَزُوا لِلَّـهِ الْوَاحِدِ الْقَهَّارِ ﴿٤٨﴾ وَتَرَى الْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِي الْأَصْفَادِ ﴿٤٩﴾ سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ النَّارُ ﴿٥٠﴾لِيَجْزِيَ اللَّـهُ كُلَّ نَفْسٍ مَّا كَسَبَتْ ۚ إِنَّ اللَّـهَ سَرِيعُ الْحِسَابِ ﴿٥١﴾ هَـٰذَا بَلَاغٌ لِّلنَّاسِ وَلِيُنذَرُوا بِهِ وَلِيَعْلَمُوا أَنَّمَا هُوَ إِلَـٰهٌ وَاحِدٌ وَلِيَذَّكَّرَ أُولُو الْأَلْبَابِ ﴿٥٢﴾

(ഈ ഭൂമിയും ആകാശങ്ങളും ഇതല്ലാത്ത മറ്റൊന്നായി പരിവര്‍ത്തിപ്പിക്കപ്പെടുകയും, സര്‍വരെയും അടക്കി ഭരിക്കുന്നവനും ഏകനുമായ അല്ലാഹുﷻവിങ്കല്‍ അവര്‍ ഹാജറാവുകയും ചെയ്യുന്ന ദിവസം! പാപികള്‍ അന്നു ചങ്ങലകളില്‍ ബന്ധിതരായി താങ്കള്‍ക്കു കാണാം. അവരുടെ കുപ്പായങ്ങള്‍ താറുകൊണ്ടുള്ളതായിരിക്കും; മുഖങ്ങളെ അഗ്നി ആവരണം ചെയ്യുന്നതുമാണ്. ഓരോ വ്യക്തിക്കും താന്‍ അനുവര്‍ത്തിച്ചതിന്ന് അല്ലാഹു ﷻ പ്രതിഫലം കൊടുക്കുവാനത്രേ ഇത്. നിശ്ചയം, അതിദ്രുതം കണക്കുനോക്കുന്നവനാണവന്‍ ഖുര്‍ആന്‍ മുഖേന മുന്നറിയിപ്പ് നല്‍കപ്പെടാനും, ഏകനായ ആരാധ്യനാണ് അവനെന്നു മനസ്സിലാക്കാനും, ബുദ്ധിമാന്‍മാര്‍ ആലോചിച്ചു ഗ്രഹിക്കാനുമായി മാനവകുലത്തിനുള്ള സ്പഷ്ടമായ ഉദ്‌ബോധനമാണിത്.) - (ഇബ്റാഹീം : 48, 49, 50, 51, 52)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


ജുമാദൽ ആഖിർ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച 

മതിയായ രക്ഷനൽകുന്നവനും, നിലനിന്നുവരുന്ന ചര്യയുടെ ഉടമസ്ഥനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

പ്രസവിക്കപ്പെട്ടവരിൽ വെച്ച് ഏറ്റവും കൂടുതൽ ആദരവ് അർഹിക്കുന്ന, നഷ്ടപ്പെട്ടവരിൽ വെച്ച് ഏറ്റവും കൂടുതൽ പ്രതാപമുള്ള മുഹമ്മദ് നബിﷺയിലും, സുജൂദും റുകൂഉം ചെയ്യുന്നവരായ അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ.

ജനങ്ങളെ:-അല്ലാഹുﷻവിനോട് ഭയഭക്തി പ്രകടിപ്പിച്ച് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

മരണത്തെ സ്വീകരിക്കാൻ നിങ്ങൾ തയ്യാറാവുക, അത് നിങ്ങളുടെ മുറ്റങ്ങളിൽ തമ്പടിച്ചിരിക്കുന്നു. അതിന്റെ സംഭവിക്കലിനെ നിങ്ങൾ നിരീക്ഷിക്കുക നിങ്ങളെ വേട്ടയാടാൻ അത് ഉദ്ദേശിച്ചിരിക്കുന്നു. നിങ്ങളുടെ രൂപങ്ങളെ മറച്ചു കളയുന്ന സമയത്തിനു വേണ്ടി നിങ്ങൾ പ്രവർത്തിക്കുക. ആ പ്രവർത്തനം നിങ്ങളുടെ രക്ഷാമാർഗ്ഗത്തിലേക്ക് നിങ്ങളെ പ്രവേശിപ്പിക്കും. നിങ്ങൾ അല്ലാത്തവരുടെ വേഗത കൂടിയ വിയോഗത്തിൽ നിന്നും നിങ്ങൾ കണ്ടത് നിങ്ങളുടെ വയസ്സുകൾ ധൃതിയിൽ തീർന്നു കൊണ്ടിരിക്കുന്നു എന്ന വസ്തുത നിങ്ങളെ അറിയിച്ചിരിക്കുന്നു.

ശ്വാസങ്ങൾ എണ്ണപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു മനുഷ്യന്ന് ഇന്നലയെ തിരിച്ചെടുക്കാൻ സാദ്ധ്യമല്ല. മരണം മലിനമാക്കുന്ന ഒരു ജീവിതത്തിന്റെ സ്ഫുടതയാൽ അവൻ വഞ്ചിക്കപ്പെടാവതുമല്ല. മരണം  ചുരുക്കിക്കളയുന്ന ഒരു ജീവിത കാലം നീണ്ടതായി അവൻ കാണുകയില്ല.

അവധി അടുത്തെത്തിയതിനെ സൂചിപ്പിക്കുന്ന നര ബാധിച്ചവനെ... നീ എന്താണ് കാത്തിരിക്കുന്നത്? സൽക്കർമ്മങ്ങൾ ചെയ്യാൻ കടപ്പെട്ട യുവത്വം ഉള്ളവനെ... -റബ്ബിങ്കൽ നന്മ ചെയ്യാത്തതിന്- നീ എന്ത് കാരണമാണ് ബോധിപ്പിക്കുക? മരണത്തിന്റെ കൂർത്ത നഖങ്ങൾ നിന്നിൽ ബന്ധിച്ചിരിക്കുന്നു. നാശത്തിന്റെ കാരണങ്ങൾ നിന്നിലേക്ക് ചേർന്നിരിക്കുന്നു. ദിവസങ്ങളുടെ കള്ളത്തരങ്ങൾ നീ വാസ്തവമാക്കിയിട്ടുണ്ട്. വിധിയുടെ വിപത്തുകൾ നിന്നെ പൊടിച്ചു കളഞ്ഞിട്ടുണ്ട്. നീ തുറിച്ചു നോക്കപ്പെടുന്ന വിപത്തുകളുടെ നാട്ടക്കുറിയായിട്ടുണ്ട്. മോചനമില്ലാത്ത മരണത്തിന്റെ ബന്ധിതനായിട്ടുണ്ട്.

മേൽപോട്ടു കണ്ണുയർത്തി നോക്കുന്നവനും, കഴിവു ചുരുങ്ങിയവനും, മുൻപല്ല് ചുരുങ്ങിയവനും, ഭൗതിക ലോകത്ത് നിന്ന് പിൻവാങ്ങുന്നവനും, മലക് -അസ്റാഈൽ- വന്നതിനാൽ നിന്റെ ആത്മാവ് അകന്നവനും, തടികാണപ്പെടുന്നവനുമാണ്. കുട്ടിയിലേക്കോ കുടുംബത്തിലേക്കോ നീ തിരിഞ്ഞു നോക്കുന്നില്ല.

കൊടുക്കുന്നതിനെ തൊട്ടും വാങ്ങുന്നതിനെ തൊട്ടും മറയുടെ നീക്കം നിന്നെ ജോലിയാക്കിയിരിക്കുന്നു. ഇടുങ്ങിയ ഖബറിലേക്ക് നീ ദാനമാക്കപ്പെട്ടു. കരച്ചിലും നിലവിളിയും നിന്നെ പിന്തുടർന്നു. നീ നീണ്ട യാത്രയിലായി. ഭാരമേറിയ ദിവസം നിന്നെ സ്വീകരിച്ചു. അന്ത്യദിനത്തിൽ നിന്നെ മഹാനായ അല്ലാഹു ﷻ വിചാരണ ചെയ്യുന്നതാണ്. കുറഞ്ഞതിനെ കുറിച്ചും അധികരിച്ചതിനെ കുറിച്ചും ചോദ്യം ചെയ്യപ്പെടും. അപ്പോൾ നീ മറന്നു പോയ നിന്റെ പ്രവർത്തനത്തെ പറയപ്പെടുന്നതായും അവ്യക്തമായ നിന്റെ തെറ്റുകൾ രേഖപ്പെടുത്തപ്പെട്ടതായും നീ കാണും.

നിന്റെ വഷളത്തരങ്ങൾ വെളിവാക്കപ്പെടും. നിവർത്തപ്പെട്ട ഗ്രന്ഥം നിനക്ക് നൽകപ്പെടും. എല്ലാ രഹസ്യത്തേയും അത് പരസ്യമാക്കും. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും അതിൽ രേഖപ്പെടുത്തപ്പെട്ടിരിക്കും. ആ ദിവസം മിണ്ടാത്തവരായി സൃഷ്ടികൾ അല്ലാഹുﷻവിലേക്ക് യാത്രയാവും. ശേഷം അവന്റെ വിചാരണക്ക് അവർ  വിധേയരാകും. എല്ലാ പ്രവർത്തകരിലും അവന്റെ വിധി അവൻ നടപ്പാക്കും. എന്നെന്നും നിലനിൽക്കുന്ന ജീവിച്ചിരിക്കുന്ന അല്ലാഹുﷻവിന് സർവ മുഖങ്ങളും താഴ്മ കാണിക്കും. അക്രമം ചുമന്നവർ പരാജയപ്പെട്ടിരിക്കും.

നമ്മളേയും നിങ്ങളെയും, അവൻ കൽപിച്ച കാര്യങ്ങൾ നിർവഹിക്കാൻ അല്ലാഹു ﷻ സഹായിക്കട്ടെ..,

രക്ഷാകർതൃത്ത്വം സ്ഥിരമായി നിലനിൽക്കുന്ന ഒരുവന്റെ -അല്ലാഹുﷻവിന്റെ- വചനംഃ-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

وَكُلَّ إِنسَانٍ أَلْزَمْنَاهُ طَائِرَهُ فِي عُنُقِهِ ۖ وَنُخْرِجُ لَهُ يَوْمَ الْقِيَامَةِ كِتَابًا يَلْقَاهُ مَنشُورًا ﴿١٣﴾ اقْرَأْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا ﴿١٤﴾


(എല്ലാ മനുഷ്യനും അവന്റെ ശകുനം അവന്റെ കഴുത്തിൽ നാം അനിവാര്യമാക്കിയിരിക്കുന്നു. ഖിയാമത്തു നാളിൽ അവന് ഒരു ഗ്രന്ഥം നാം പുറത്ത് കൊണ്ട് വരും. നിവർത്തപ്പെട്ടതായി അതിനെ അവൻ കണ്ടുമുട്ടുന്നതാണ്. നിന്റെ ഗ്രന്ഥം നീ വായിച്ചു കൊള്ളുക. നിന്റെ പേരിൽ കണക്ക് നോക്കുന്നവനായി ഇന്ന് നീ തന്നെ മതി !) - (ഇസ്റാഅ് - 13 , 14)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


ജുമാദൽ ആഖിർ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച്ച

സൃഷ്ടികളിലൂടെ തന്റെ അസ്ഥിത്വത്തിലേക്ക് സൂചന നൽകുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ. 

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. 

തഖ്‌വ ഏറ്റവും സുരക്ഷിതമായ കോട്ടയാണ്. ഏറ്റവും ഉപകാരപ്രദമായ ബന്ധമാണ്. അതിനെ മുറുകെ പിടിച്ചവൻ വിജയിച്ചു. അതിനെ വിട്ടു കളഞ്ഞവൻ ഖേദിച്ചു.

ഒരു വീടിനെ -ദുനിയാവിനെ- കുറിച്ച് നിങ്ങൾക്കു നാം താക്കീത് നൽകുന്നു. അതിലെ വിപത്തുകൾ വലയം ചെയ്യപ്പെട്ടതും, കച്ചവടം നഷ്ടം സംഭവിക്കുന്നതും ആയിരിക്കും. അതിലെ നാശങ്ങൾ തുറിച്ചു നോക്കുന്നവയും, അവശിഷ്ടങ്ങൾ അതിന്റെ അവസ്ഥയെ കുറിച്ച് സംസാരിക്കുന്നവയുമാണ്. അത് കൊണ്ട് പ്രതാപം നേടുന്നവൻ നിന്ദ്യനും, അതിൽ കൂടുതൽ ലഭിക്കുന്നവൻ ഭാഗ്യം കുറഞ്ഞവനുമാണ്. അതിനെ മുറുകെ പിടിച്ചവനെ അത് കൈവെടിയും. അതിനെ തേടുന്നവന് നഷ്ടം സംഭവിക്കും. അതിനെ അകറ്റി നിർത്തുന്നവനിലേക്ക് അത് അടുത്ത് വരും.

ദുനിയാവിലെ രക്ഷ രോഗവുമായി ബന്ധിക്കപ്പെട്ടതാണ്. അതിലെ യുവത്വം വാർദ്ധക്യത്തിലേക്ക് മടങ്ങുന്നതാണ്. സന്തോഷത്ത അത് ദാനം ചെയ്യുകയില്ല. നഷ്ടം അതിന്റെ പിന്നിൽ തുടർച്ചയിലെത്തിയിട്ടല്ലാതെ, തെളിഞ്ഞതിനെ അത് നൽകുന്നില്ല. ശേഷം അതിനെ കലക്കിയിട്ടല്ലാതെ, വയസ്സുകളെ അത് കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു കുറ്റത്തെ അത് സമ്പാദിക്കുകയും ചെയ്യുന്നു.

അല്ലാഹു ﷻ നിങ്ങളെ അനുഗ്രഹിക്കട്ടെ.., അതിന്റെ -ദുനിയാവിന്റെ- സ്നേഹിതന്മാരെ അതെന്തു ചെയ്തു എന്നതിനെ പറ്റിയും, അതിന്റെ ഉറ്റ സുഹൃത്തുക്കളെ കൊണ്ടും അതെങ്ങിനെ പല്ലിളിക്കുന്നു എന്നും, അതിന്റെ അത്ഭുതങ്ങളിൽ അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും താൽപര്യമുള്ളതും അവർക്കെങ്ങിനെ വെളിപ്പെട്ടു എന്നും നിങ്ങൾ ചിന്തിക്കുക.

അതിന്റെ കൊല്ലുന്ന വിഷങ്ങളെ അവരെ അത് രുചിപ്പിച്ചു. അതിന്റെ പിഴക്കാത്ത അമ്പുകളെ അവർക്കു മീതെ അത് ഉയർത്തി വെച്ചു. മരണത്തിന്റെ വാളുകളെ അവരിലേക്ക് അത് ഊരിപ്പിടിച്ചു. അതിന്റെ രാപകലുകളുടെ വിപത്തുകൾ കൊണ്ട് അത് അവരെ കുത്തി. അതിലുള്ള അവരുടെ സുഖങ്ങൾ അവയുടെ സ്വപ്നങ്ങൾ പോലെയായി.

അല്ലാഹു ﷻ നിങ്ങൾക്ക് അനുഗ്രഹം ചെയ്യട്ടെ.., ദുനിയാവിന്റെ വഞ്ചന എത്ര ഗുരുതരമാണ്. മേൽപറയപ്പെട്ടവയാണ് അതിന്റെ വിശേഷണങ്ങൾ. അവ കണ്ണ് കൊണ്ട് കാണാവുന്നതാണ്. നിങ്ങളിൽ അധികപേരും ദുനിയാവിൽ നിന്നു തന്നെ അതിന്റെ വിപത്തുകൾ അതിൽ താമസിക്കുന്നവരിൽ നിന്നും ബോദ്ധ്യപ്പെട്ടവരായിരിക്കും. നിശ്ചയം മനസ്സിലാക്കാൻ കഴിയുന്നവന്ന് മനസ്സിലാക്കാൻ കഴിയുന്ന വിധം അതിനെയും അതിലുള്ളതിനെയും ഖുർആനിൽ അല്ലാഹു ﷻ വിശേഷിപ്പിച്ചിരിക്കുന്നു.

“നിങ്ങൾ അറിയുക; ഐഹിക ജീവിതം എന്നത് കളിയും വിനോദവും അലങ്കാരവും നിങ്ങൾ തമ്മിൽ ദുരഭിമാനം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം നടിക്കലും മാത്രമാകുന്നു. "ഒരു മഴ പോലെ" അതു കാരണം -മുളച്ച ചെടി- കർഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീട് അത് വാടിപ്പോകുന്നു. എന്നിട്ടതിനെ മഞ്ഞ നിറം ബാധിച്ചതായി നീ കാണുന്നു. ശേഷം അത് തുരുമ്പായിത്തീരുന്നു. പരലോകത്തിലാകട്ടെ കഠിനമായ ശിക്ഷയും അല്ലാഹുﷻവിങ്കൽ നിന്നുള്ള പാപമോചനവും പ്രീതിയും! -ഉണ്ട്- ഇഹലോക ജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നും അല്ല."

ബുദ്ധിയുള്ളവരെ ചിന്തിക്കുക, പരിചയസമ്പന്നരെ പാഠമുൾക്കൊള്ളുക. ഉൾക്കാഴ്ചയുള്ളവരെ പരിചിന്തനം നടത്തുക. ഖുർആനിനെ ചുമക്കുന്നവരെ ആലോചിക്കുക. കുഴികൾ -ഖബറുകൾ- നിങ്ങളെ ഉൾക്കൊള്ളുന്നതിന്റെയും, വിപത്തുകൾ നിങ്ങളെ വ്യത്യാസപ്പെടുത്തുകയും, നിങ്ങളിൽ നിന്നും വർത്തമാനം അവ്യക്തമാവുകയും, മണ്ണും, കളിമണ്ണും നിങ്ങളെ മറക്കുന്നതിന്റെയും മുമ്പ് -ആയിരിക്കട്ടെ മുൻ പറഞ്ഞവയെല്ലാം- ശേഷം നിങ്ങളിൽ നിന്നും മണ്ണിൽ മറക്കപ്പെട്ടാൽ അൽപഭാഗവും കാണപ്പെടുകയില്ല. 

മഹ്ശറയുടെ ദിനത്തിൽ മനുഷ്യർ പറയും. എങ്ങോട്ടാണ് ഓടിപ്പോവുക. "വേണ്ട"  "അതിനെ ചോദിക്കേണ്ട"  അഭയ കേന്ദ്രം ഇല്ല. നിങ്ങളുടെ രക്ഷിതാവിലേക്കാണ് ആ ദിവസം ഒതുങ്ങി നിൽക്കൽ. 

പാപ സുരക്ഷിതത്വത്തിന്റെ മറ കൊണ്ട് ദുനിയാവിനെ തൊട്ട് അല്ലാഹു ﷻ നമുക്ക് മറ നൽകട്ടെ.

അടക്കി ഭരിക്കുന്നവനും, പ്രതാപശാലിയും, രാജാവുമായ അല്ലാഹുﷻവിന്റെ വചനംഃ-

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

إِنَّمَا مَثَلُ ٱلْحَيَوٰةِ ٱلدُّنْيَا كَمَآءٍ أَنزَلْنَٰهُ مِنَ ٱلسَّمَآءِ فَٱخْتَلَطَ بِهِۦ نَبَاتُ ٱلْأَرْضِ مِمَّا يَأْكُلُ ٱلنَّاسُ وَٱلْأَنْعَٰمُ حَتَّىٰٓ إِذَآ أَخَذَتِ ٱلْأَرْضُ زُخْرُفَهَا وَٱزَّيَّنَتْ وَظَنَّ أَهْلُهَآ أَنَّهُمْ قَٰدِرُونَ عَلَيْهَآ أَتَىٰهَآ أَمْرُنَا لَيْلًا أَوْ نَهَارًۭا فَجَعَلْنَٰهَا حَصِيدًۭا كَأَن لَّمْ تَغْنَ بِٱلْأَمْسِ ۚ كَذَٰلِكَ نُفَصِّلُ ٱلْءَايَٰتِ لِقَوْمٍۢ يَتَفَكَّرُونَ


(നാം ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. അങ്ങനെ ഭൂമി അതിന്‍റെ അലങ്കാരമണിയുകയും, അത് അഴകാര്‍ന്നതാകുകയും, അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്‍റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‍പന അതിന് വന്നെത്തുകയും, തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാമവയെ ഉന്‍മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹികജീവിതത്തിന്‍റെ ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.
(യൂനുസ് : 24)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


ജുമാദൽ ആഖിർ മാസത്തില നാലാമത്തെ വെള്ളിയാഴ്ച്ച

അനുഗ്രഹങ്ങൾ ലഭിക്കുവാനുള്ള അർഹത നേടുന്നതിന്നു മുമ്പ് തന്നെ അനുഗ്രഹങ്ങൾ കൊണ്ട് ഔദാര്യം ചെയ്യുന്ന, മനുഷ്യ സമൂഹങ്ങളെ ഭക്ഷണം അധികരിപ്പിച്ച് കൊടുത്ത് കൊണ്ട് സംരക്ഷിക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും സന്മാർഗ്ഗികളായ അവിടത്തെ പിൻഗാമികളുമായ ഇമാമുകളിലും അല്ലാഹു ﷻ ഗുണം വർഷിക്കട്ടെ... 

ജനങ്ങളെ:-അല്ലാഹുവിﷻനോട്  ഭയഭക്തി പ്രകടിപ്പിച്ച് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

കണ്ണുകൾക്ക് എന്ത് സംഭവിച്ചു? നരകം കൊണ്ട് ഭയപ്പെടുത്തി അറിയിച്ചിട്ടും അവ കരയുന്നില്ല! ഹൃദയങ്ങൾക്ക് എന്ത് സംഭവിച്ചു? പരലോക ചിന്തയില്ലാതെ അവ ഉറങ്ങുന്നു! മനക്കരുത്തുകൾക്ക് എന്ത് സംഭവിച്ചു? ഔന്നത്യങ്ങളെ തേടിപ്പോകാതെ അവ നിഷ്ക്രിയമായിരിക്കുന്നു!  ആത്മാക്കൾക്ക് എന്ത് പറ്റി? നന്മകളിൽ നിന്നും അവ വിട്ടു നിൽക്കുന്നു!

കണ്ണുകൾ കാഴ്ചയില്ലാത്തവയായോ? ഹൃദയങ്ങൾ ചീത്തയായവയായോ ? അല്ലെങ്കിൽ വൻദോഷങ്ങൾ മറക്കപ്പെട്ടുവോ? അതല്ല, വിപത്തുകൾ നിർഭയമാക്കപ്പെട്ടുവോ? സമയങ്ങൾ മുറിഞ്ഞു പോകുന്നതും, നിമിഷങ്ങൾ അറ്റുപോകുന്നതും, മരിച്ചു പോയവരുടെ അവശിഷ്ടങ്ങളിൽ മരണത്തിനുള്ള ലക്ഷ്യങ്ങൾ നിലനിൽക്കുന്നതിനേയും, നിങ്ങളിൽ ജീവിച്ചിരിക്കുന്നവർ മരിച്ചവരോട് ചേരുന്നതും നിങ്ങൾ കാണുന്നില്ലേ?

നിങ്ങൾ -ഭൂമിയിൽ- താമസിക്കുന്നവരായ സ്ഥിതിയിൽ -മരിച്ച്- യാത്ര പോകുന്നവരാണ്. സുരക്ഷാ സംവിധാനങ്ങൾക്കിടയിൽ നിന്നും നശിച്ചു പോകുന്നവരാണ്. നിങ്ങൾ അറിഞ്ഞതിനെ പരലോക ജീവിതത്തെ നിങ്ങൾ ഉപേക്ഷിക്കുന്നവരാണ്. നിങ്ങൾക്ക് ബോദ്ധ്യപ്പെട്ടതിൽ സംശയിക്കുന്നവരാണ്. "നിങ്ങൾ അല്ലാത്തവരേയാണ് മരണം വിളിക്കുന്നത് എന്ന പോലെ" എങ്കിൽ നിങ്ങളുടെ ധാരണ എത്രമോശം! അല്ലാഹുﷻവാണ് സത്യം, മരണം അത് തേടുന്നവനെ എത്തിച്ചിരിക്കുന്നു മരണത്തിൽ നിന്നും ഓടിയവനും നശിച്ചിരിക്കുന്നു.

നിന്ദ്യമാക്കപ്പെടുന്നതിന്റെ മുമ്പ് ആത്മാവിനെ സംരക്ഷിക്കുന്നവനില്ലയോ? സ്വന്തം ആത്മാവിനെ പണയമാക്കപ്പെടുന്നതിന്നു മുമ്പ് പണയം വെക്കുന്നവനില്ലയോ? നരകത്തിൽ പ്രവേശിക്കപ്പെടുന്നതിനു മുമ്പ് സ്വർഗ്ഗാവകാശം നേടിയെടുക്കുന്നവനില്ലയോ?

അല്ലാഹുﷻവിന്റെ അടിമകളേ.., ഇത് -ജുമുഅ- കുറ്റവാളികളുടെ സമ്മേളനമാണ്. ഖേദിച്ചു കരഞ്ഞു കൊണ്ട് വിജയം വരിക്കുന്നവനുണ്ടോ?       തൗബ ചെയ്യുന്നവർ അല്ലാഹുﷻവിന്റെ മാപ്പുകളെ ശേഖരിക്കുന്ന സ്ഥലമാണിത്. തന്റെ വിഹിതം ശേഖരിക്കുന്ന വല്ലവനുമുണ്ടോ? ഇത് -ദുനിയാവ്- യാത്രവേളയിൽ താമസിക്കുന്ന സ്ഥലമാണ്. യാത്ര ഉറപ്പിച്ച് അല്ലാഹുﷻവിന്റെ വിളിക്ക് ഉത്തരം നൽകുന്നവനുണ്ടോ? ഇത് പ്രവർത്തിക്കുന്നവരുടെ വ്യാപാര കേന്ദ്രമാണ്. കുറ്റങ്ങളിൽ നിന്നും ഒഴിവാവുകയും ഖേദിച്ചു മടങ്ങുകയും ചെയ്യുന്നവനുണ്ടോ? 

കണ്ണീർ വീഴുന്നതിന്റെയും, കുടിക്കുന്ന ജലം കലങ്ങുന്നതിന്റെയും, സ്ഥിതി മോശമാകുന്നതിന്റെയും, മടക്കം പ്രയാസമാകുന്നതിന്റെയും, വിപത്ത് വരുന്നതിന്റെയും, നാശം സംഭവിക്കുന്നതിന്റെയും മരണം ഇഴഞ്ഞു കയറുന്നതിന്റെയും, മരണാനന്തര ജീവിതത്തിന്റെ മറ നീക്കപ്പെടുന്നതിന്റെയും, കൊടുത്തതിന്റെ വാങ്ങിയതിന്റെ കണക്ക് പരിശോധിക്കുന്നതിന്റെയും, മുമ്പ് -മേൽ പറയപ്പെട്ട കാര്യങ്ങൾ മുഴുവനും ചെയ്യുന്നവനുണ്ടോ?-

മരണവും അനന്തര കാര്യങ്ങളും സംഭവിക്കുമ്പോൾ അക്രമി ഖേദത്താൽ വിരൽ കടിക്കും. തന്റെ ആത്മാവ് പ്രവർത്തിച്ചത് രേഖപ്പെടുത്തപ്പെട്ടവനായി അവൻ കാണും. മറഞ്ഞു കിടക്കുന്ന അവന്റെ പ്രവർത്തനങ്ങൾ അടുത്ത് കൊണ്ട് വരപ്പെട്ടതായി അവൻ ദർശിക്കും. അല്ലാഹുﷻവിന്റെ വാഗ്ദത്തവും, മുന്നറിയിപ്പും, അവന്ന് വ്യക്തമാവും. യാഥാർത്ഥ്യമാവും. ഒരു പക്ഷേ സുഭിക്ഷതയാർന്ന ജീവിതത്തിലേക്ക് -സ്വർഗ്ഗത്തിലേക്ക്- ഒരു പക്ഷേ കഠിനമായ ശിക്ഷയിലേക്ക് -നരകത്തിലേക്ക്-.

ഓരോ ആത്മാവും അതിനോട് കൂടെ തെളിച്ചു കൊണ്ട് വരുന്ന ഒരാളും സാക്ഷിയും ഉള്ളതായി വരുന്ന ദിവസം. നിശ്ചയം യാതൊരുവന്ന് ഹൃദയമുണ്ടോ, അല്ലെങ്കിൽ ഹാജറുള്ളവനായ സ്ഥിതിയിൽ കേൾവിയെ കൊടുത്തുവോ അവന്ന് മേൽ വിവരിച്ചതിൽ ഉപദേശമുണ്ട്.

പാരത്രിക ജീവിതവിജയത്തിനു വേണ്ടി വേണ്ടവിധം തയ്യാറാവാൻ അല്ലാഹു ﷻ നമുക്ക് തോന്നിപ്പിച്ചു തരട്ടെ.., 

നാം ആർക്കാണോ ആരാധന നിർവഹിക്കുന്നത് അവന്റെ-അല്ലാഹുﷻവിന്റെ-വചനംഃ-

بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ

وَأَنِيبُوٓا۟ إِلَىٰ رَبِّكُمْ وَأَسْلِمُوا۟ لَهُۥ مِن قَبْلِ أَن يَأْتِيَكُمُ ٱلْعَذَابُ ثُمَّ لَا تُنصَرُونَ

وَٱتَّبِعُوٓا۟ أَحْسَنَ مَآ أُنزِلَ إِلَيْكُم مِّن رَّبِّكُم مِّن قَبْلِ أَن يَأْتِيَكُمُ ٱلْعَذَابُ بَغْتَةًۭ وَأَنتُمْ لَا تَشْعُرُونَ


(നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും, അവന്നു കീഴ്പെടുകയും ചെയ്യുവിന്‍. പിന്നെ (അത് വന്നതിന് ശേഷം) നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല.

നിങ്ങള്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന് നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിന് മുമ്പായി നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതില്‍ നിന്ന് ഏറ്റവും ഉത്തമമായത് നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യുക -(സുമർ : 54-55)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


റജബ് മാസത്തിലെ ഒന്നാമത്തെ വെള്ളിയാഴ്ച്ച

വാഗ്ദത്തം പൂർത്തീകരിക്കുന്ന മഹത്വത്തിന്റെ ഉത്ഭവമായ സ്തുതിയുടെ സങ്കേതമായ അല്ലാഹുﷻവിന്നാണ് സർവ്വ സ്തുതിയും.

കൂടുതൽ കൃപ നിറഞ്ഞതും നല്ലതുമായ ഗുണം മുഹമ്മദ് നബിﷺയിലും കുടുംബത്തിലും അല്ലാഹു ﷻ ചെയ്തു കൊടുക്കട്ടെ.

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.
           
അല്ലാഹുﷻവിനോട് ഭയഭക്തി പ്രകടിപ്പിച്ച് ജീവിക്കുക എന്നത് വിശ്വാസികളുടെ അടയാളവും, ഭക്തരുടെ മേൽവസ്ത്രവും, നിങ്ങളോട് മൊത്തം അല്ലാഹു ﷻ നൽകുന്ന ഉപദേശവുമാണ്. തഖ്‌വയെ മുറുകെ പിടിക്കുന്നവന്ന് അതിനെ അല്ലാഹു ﷻ ഒരു സൂക്ഷിപ്പ് സ്വത്താക്കിയിരിക്കുന്നു. അവനെ കുറിച്ച് ഖുർആനിൽ നല്ല രൂപത്തിൽ പറയുകയും ചെയ്തിരിക്കുന്നു. മഹത്വവും പ്രതാപവും ഉള്ള അല്ലാഹു ﷻ പറഞ്ഞു: “അല്ലാഹുവിനെ ആരെങ്കിലും സൂക്ഷിച്ചാൽ അവന്റെ ദോഷങ്ങൾ അല്ലാഹു പൊറുത്ത് കൊടുക്കുകയും മഹത്തായ കൂലി നൽകുകയും ചെയ്യും". 

അല്ലാഹുﷻവിന്റെ അടിമകളെ.., അറിയുക, നിങ്ങളെ ആദരിക്കലും നിങ്ങൾക്ക് ഉപകാരം ചെയ്യലുമായിട്ട് സന്മാർഗ്ഗത്തിന്റെ കൊടികളെ നിങ്ങൾക്ക് അവൻ നാട്ടിത്തരികയും, ശരിയായ വഴികൾ വ്യക്തമാക്കിത്തരികയും ചെയ്തിരിക്കുന്നു. നിങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്നും കുറഞ്ഞതിന് അധിക പ്രതിഫലം നൽകാനും, സൽപ്രവർത്തനങ്ങളുടെ കൂലി വർദ്ധിച്ചുവരാനും മാസങ്ങളിൽ ചിലതിനെ ചിലതിനേക്കാൾ അല്ലാഹു ﷻ ശ്രേഷ്ടമാക്കുകയും അവയിൽ സുന്നത്തുകളും ഫർളുകളും നിർവഹിക്കുവാനുള്ള സമയങ്ങൾ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുﷻവിന്റെ അനുഗ്രഹം നിങ്ങൾ എണ്ണുകയാണെങ്കിൽ അതിനെ ക്ലിപ്തപ്പെടുത്തുവാൻ നിങ്ങൾക്ക് സാദ്ധ്യമല്ല. അല്ലാഹു ﷻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

അറിയുക. നിങ്ങളുടെ ഈ മാസം -റജബ്- പവിത്ര മാസമാകുന്നു. ജാഹിലിയ്യത്ത് അതിനെ ശ്രേഷ്ഠമായിക്കണ്ടു. ഇസ്ലാം അതിനെ പവിത്രമാക്കി. അതിന്റെ ആരംഭത്തോടെ മൂന്ന് പവിത്രമാസങ്ങൾക്കാണ് അല്ലാഹു ﷻ തുടക്കം കുറിച്ചിരിക്കുന്നത്. വർഷങ്ങളിലെ മാസങ്ങളിൽ വെച്ച് അവ മൂന്നിനേയും അല്ലാഹു ﷻ ശ്രേഷ്ഠമാക്കി. അപ്പോൾ റജബ് ബറക്കത്തുള്ള മാസങ്ങളിൽ ആദ്യത്തേതാണ്. എല്ലാ നാശങ്ങളിൽ നിന്നും വിപത്തുകളിൽ നിന്നും രക്ഷ നൽകുന്നതാണ്. അത് അല്ലാഹുﷻവിന്റെ അനുഗ്രഹങ്ങൾ കൂടുതൽ കൂടുതൽ ലഭിക്കുന്ന മാസമാണ്. ദോഷങ്ങളെ തൊട്ട് ഒഴിവായി നന്മ ചെയ്യുന്നവന്ന് പ്രതിഫലം ഇരട്ടിക്കും. ചീത്ത പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നവന്റെ ദോഷങ്ങൾ മായ്ക്കപ്പെടും.

അതിനാൽ, അല്ലാഹുﷻവിന്റെ അടിമകളെ.., ഈ മാസത്തിന്റെ പവിത്രതയെ അല്ലാഹു ﷻ മഹത്വപ്പെടുത്തിയ പോലെ നിങ്ങളും മഹത്വപ്പെടുത്തുക. രഹസ്യമായും പരസ്യമായും തെറ്റുകൾ പ്രവർത്തിക്കുന്നതിൽ അല്ലാഹുﷻവിൽ നിന്നും നിങ്ങൾ ലജ്ജിക്കുക. കഴിഞ്ഞു പോയ ദോഷങ്ങളെ മാപ്പാക്കിത്തരാൻ നിങ്ങൾ അല്ലാഹുﷻവിനോട് തേടുക. ഇനിയങ്ങോട്ട് തെറ്റ് പ്രവർത്തിക്കുന്നതിനെ നിങ്ങൾ സൂക്ഷിക്കുക. കാരണം, ഈ മാസത്തിൽ തെറ്റ് ചെയ്യുന്നവന്റെ ശിക്ഷ താമസിപ്പിക്കപ്പെടുകയില്ല. അതിന്റെ ശിക്ഷ മുന്തിക്കപ്പെടുകയും പെട്ടെന്ന് നൽകപ്പെടുകയും ചെയ്യും.

സർവ്വനാശവും വിവരമില്ലാത്ത, ദോഷങ്ങളാൽ വഞ്ചിക്കപ്പെട്ട, സന്മാർഗ്ഗത്തെ തൊട്ട് അശ്രദ്ധനായവനാണ്. ശൂരത കൊണ്ട് വിജയത്തെ അവൻ ആഗ്രഹിക്കുന്നു. വിവരമില്ലാതെ അവൻ ദോഷം പ്രവർത്തിക്കുന്നു. ഉപദേശകന്റെ ഉപദേശം അവൻ ശ്രദ്ധിക്കുന്നില്ല. മാസത്തിന്റെയോ ദിവസത്തിന്റെയോ പവിത്രത കൊണ്ട് അവൻ ഉപകാരമെടുക്കുന്നില്ല. ഈ അവസ്ഥ അവന്റെ അവധി തീരുകയും, അവന്റെ പ്രവർത്തനം അവന്റെ പിരടിയിൽ ചുമത്തപ്പെടുകയും, ചെയ്യുന്നത് വരെ -മരിക്കുന്നത് വരെ- തുടരുന്നു. 

മരണശേഷം അവൻ മാപ്പിരന്നു. പക്ഷേ, മറുപടി നൽകപ്പെട്ടില്ല. ഭൂമിയിലേക്കുള്ള മടക്കത്തെ അവൻ തേടി അവന്ന് സാദ്ധ്യമായില്ല. അവന്റെ താൽപര്യങ്ങൾ ലക്ഷ്യം കാണുന്നതിൽ നിന്നും എത്ര ദൂരെയാണ്. മരണം അവന്റെയും കൊതിയുടെയും ഇടയിൽ മറയിട്ടിരിക്കുന്നു. അവന്റെ ഇഷ്ടക്കാരെ തൊട്ട് ജോലിയാക്കിയിരിക്കുന്നു.

ഖേദത്താൽ പല്ല് കടിക്കുന്നവന്റെ കാര്യം എത്ര കഷ്ടമാണ്! അന്ത്യദിനത്തിന്റെ ഭീകരതകൾ അവന് ദൃശ്യമാകുമ്പോൾ നഷ്ടത്തെയോർത്ത് കരയുന്ന അവന്റെ അവസ്ഥ എത്ര ദുഃഖകരമാണ്!

സജ്ജനങ്ങളുടെ പദവികൾ അവൻ ദർശിച്ചപ്പോൾ, വിജയികളുടെ വിശ്രമകേന്ദ്രങ്ങൾ അവൻ കണ്ടപ്പോൾ, തന്റെ ചീത്ത പ്രവർത്തനങ്ങളിൽ അവൻ ഖേദിക്കുന്നു. അല്ലാഹുﷻവിനെ വേണ്ടവിധം മനസ്സിലാക്കിയവരാണ് അവർ. അവന്റെ വിധി വിലക്കുകൾ അവർ പാലിച്ചു. കച്ചവടമോ ഇടപാടുകളോ അല്ലാഹുﷻവിനെ സ്മരിക്കുന്നതിൽ നിന്നും അവരെ അശ്രദ്ധരാക്കിയില്ല.

പാപത്തിൽ നിന്നും അകന്ന് ഭക്തിയോടെ ജീവിക്കുന്നവരിൽ അല്ലാഹു ﷻ നമ്മെ ഉൾപ്പെടുത്തട്ടെ..,

ശക്തനും ഉന്നതനുമായ അല്ലാഹുﷻവിന്റെ വചനം:*-

بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ

 ٱلشَّهْرُ ٱلْحَرَامُ بِٱلشَّهْرِ ٱلْحَرَامِ وَٱلْحُرُمَٰتُ قِصَاصٌۭ ۚ فَمَنِ ٱعْتَدَىٰ عَلَيْكُمْ فَٱعْتَدُوا۟ عَلَيْهِ بِمِثْلِ مَا ٱعْتَدَىٰ عَلَيْكُمْ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ

ആദരണീയമാസത്തിന്  ആദരണീയമാസത്തില്‍ തന്നെ (തിരിച്ചടിക്കുക.) വിലക്കപ്പെട്ട മറ്റു കാര്യങ്ങള്‍ ലംഘിക്കുമ്പോഴും (അങ്ങനെത്തന്നെ) പ്രതിക്രിയ ചെയ്യേണ്ടതാണ്‌. അപ്രകാരം നിങ്ങള്‍ക്കെതിരെ ആര്‍ അതിക്രമം കാണിച്ചാലും അവന്‍ നിങ്ങളുടെ നേര്‍ക്ക് കാണിച്ച അതിക്രമത്തിന് തുല്യമായി അവന്റെ നേരെയും അതിക്രമം കാണിച്ചുകൊള്ളുക. നിങ്ങള്‍ അല്ലാഹുﷻവെ സൂക്ഷിക്കുകയും, അല്ലാഹു ﷻ സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക. - (അൽ ബഖറ:194)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


റജബ്  രണ്ടാമത്തെ വെള്ളിയാഴ്ച്ച

ഉയർത്തുന്ന തൂണുകളില്ലാതെ ആകാശങ്ങളെ ഉയർത്തി നിർത്തിയ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

മുഹമ്മദ് നബിﷺയിലും അവിടത്തെ സാമീപ്യം കരസ്ഥമാക്കിയ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ..,

ജനങ്ങളെ:-അല്ലാഹുﷻവിനോട് ഭയഭക്തി പ്രകടിപ്പിച്ച് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

കുറ്റങ്ങളിൽ നിന്നും ഒഴിവാകാൻ ആരെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ ഇത് അതിനുള്ള സമയമാണ്. നന്മയിലേക്ക് തിരിച്ചു വരാൻ ഉദ്ദേശിക്കുന്നവന്ന് ഇത് അതിനുള്ള സന്ദർഭമാണ്. ഇത് ഖേദത്തിന്റെയും തൗബയുടെയും മാസമാണ്. കുടുംബബന്ധം ചേർക്കലിന്റെയും ധർമ്മത്തിന്റെയും മാസമാണ്. പവിത്ര മാസങ്ങളിൽ പെട്ടതും വിപത്തുകൾ ഇറങ്ങുന്നതിൽ നിന്നും രക്ഷ നൽകുന്നതുമായ മാസം. സ്ഥാനം ഉന്നതമായതും പവിത്രത പഴകിയതുമായ മാസം. കുറ്റത്തിന് ശിക്ഷ കൂടിയ മാസം.

കുറ്റത്തിന്റെ മേൽ കരയുന്നവനില്ലയോ? ചീത്ത പ്രവർത്തനത്തിൽ നിന്നും ഒഴിവാകുന്നവനില്ലയോ? ആഗ്രഹത്തെ ചുരുക്കുന്നവനില്ലയോ? അല്ലാഹുﷻവിനെ ഭയപ്പെടുന്നവനില്ലയോ? ചോദ്യകർത്താവിന് ഉത്തരം തടയപ്പെടാത്തതും, ധർമ്മം ചോദിക്കുന്നവന് വിലങ്ങപ്പെടാത്തതും, പ്രവർത്തിക്കുന്നവനെ വെറുതെ യാക്കപ്പെടാത്തതും, അശ്രദ്ധന്ന് സാവകാശം നൽകപ്പെടാത്തതും ആയ ഒരു മാസമാണിത്.

പ്രവർത്തിക്കുന്ന ശരീരങ്ങൾ എവിടെ? തളർന്ന ചുണ്ടുകൾ എവിടെ? വിനയം കാണിക്കുന്ന പിരടികൾ എവിടെ? കുറ്റങ്ങളുടെ ഭാരങ്ങളാലുള്ള പിടയൽ എവിടെ? തെറ്റിൽ ഉറച്ചു നിൽക്കുന്നവന്റെ ചീത്ത പര്യവസാനത്തെക്കുറിച്ചുള്ള ഭയമെവിടെ? ചീത്തകൾ മായ്ച്ചു കളയുന്നതിലുള്ള പരിശ്രമം എവിടെ? ചീത്ത പ്രവർത്തനങ്ങൾ രേഖപ്പെടുത്തപ്പെട്ടവയെക്കുറിച്ച് ഭയപ്പെടുത്താനുള്ള ഒരുക്കം എവിടെ?   അടുത്ത വർഷവും ജീവിക്കുമെന്ന് നിങ്ങൾ ഉറപ്പിക്കുന്നുവോ? പെട്ടെന്ന് മരണം വരുന്നതിൽ നിന്നും നിങ്ങൾ നിർഭയനായോ? "വേണ്ട" മരണത്തിൽ നിന്നും സുരക്ഷയില്ല. മരണശേഷം സൽപ്രവർത്തനങ്ങൾ വീണ്ടെടുക്കാൻ സാദ്ധ്യമല്ല.

മേൽ പറയപ്പെട്ടവ അവ്യക്തമായ വിധികളാണ്. ഉപകാരമെടുക്കാൻ പറ്റിയ അവസരങ്ങളാണ്. മുൻകൂട്ടി ബോധിപ്പിക്കപ്പെടാവുന്ന ഒഴിവുകഴിവുകളാണ്. 

തിരക്കി വരുന്ന തടസ്സങ്ങൾ, മുറിഞ്ഞു പോകുന്ന അവധികൾ, അറ്റുപോകുന്ന ആഗ്രഹങ്ങൾ, വേർപെട്ടുപോകുന്ന ആത്മാക്കൾ, സമ്പാദിക്കപ്പെടുന്ന വിപത്തുകൾ, ഇരുളടഞ്ഞ ഖബറുകൾ, അവ്യക്തമായ കാര്യങ്ങൾ, നിരയായി നിൽക്കുന്ന പ്രശ്നങ്ങൾ, വ്യാഖ്യാനം ആവശ്യമുള്ള തെളിവുകൾ എങ്കിൽ ഓർത്ത് നോക്കൂ മനുഷ്യന്റെ അവസ്ഥ എന്തായിരിക്കും..!!

കാര്യം ഗൗരവമേറിയതാവുകയും, മഹ്ശറ ദിനത്തിന്റെ ഭീകരതകൾ ശക്തമാവുകയും ചെയ്തതിനാൽ അപൂർവ്വവും നിസ്സാരവുമായ സൽപ്രവർത്തനത്തിലേക്ക് കടുത്ത ആവശ്യം നേരിടുന്നതാണ്. ആരെങ്കിലും ഉണർന്ന് പ്രവർത്തിച്ചാൽ അത് അവന്ന് ഉപകരിക്കും. ആരെങ്കിലും ആക്രമത്താൽ വഞ്ചിതനായാൽ അത് അവനെ വീഴ്ത്തി കളയും. ആരെങ്കിലും അല്ലാഹുﷻവിനോട് കൂടെയായാൽ അല്ലാഹു ﷻ അവനോട് കൂടെയാകും.

നാശങ്ങളുടെ വഴികളിൽ പ്രവേശിക്കുന്നതിൽ നിന്നും അല്ലാഹു ﷻ വിന്റെ അടിമകളെ.., നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കുക. ആ വഴികൾ അവയിൽ പ്രവേശിക്കുന്നവരേയും കൊണ്ട് നരകം കാക്കുന്ന മലക്കിന്റെ അരികിലേക്ക് വേഗത്തിൽ ചെല്ലും. അദ്ദേഹം നാശഭവനത്തിന്റെയും -നരകം- ദുർമാർഗ്ഗികളുടെയും, കപടവിശ്വാസികളുടെയും ജയിലിന്റെയും, സർവാധിപനായ അല്ലാഹുﷻവിന്റെ കോപത്തിന് വിധേയമായ സ്ഥലത്തിന്റെയും ഉടമസ്ഥനാണ്.നരകത്തിന്റെ വഴികളിൽ നിന്നും അല്ലാഹു ﷻ നമ്മെ തിരിച്ചു കളയട്ടെ..,

സൃഷ്ടാവും ശക്തനുമായ അല്ലാഹുﷻവിന്റെ വചനം:-
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْرًۭا فِى كِتَٰبِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ مِنْهَآ أَرْبَعَةٌ حُرُمٌۭ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ ۚ فَلَا تَظْلِمُوا۟ فِيهِنَّ أَنفُسَكُمْ ۚ وَقَٰتِلُوا۟ ٱلْمُشْرِكِينَ كَآفَّةًۭ كَمَا يُقَٰتِلُونَكُمْ كَآفَّةًۭ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ


(അല്ലാഹു ﷻ ഭുവന-വാനങ്ങളെപ്പടച്ച കാലം മുതല്‍ മാസങ്ങളുടെ എണ്ണം അവങ്കല്‍ പന്ത്രണ്ടാകുന്നു. അതില്‍ നാലെണ്ണം (യുദ്ധം നിഷിദ്ധമായ) ആദരണീയ മാസങ്ങളാണ്. അതാണ് ഋജുവായ മതം. അതുകൊണ്ട് ആ വിശുദ്ധ മാസങ്ങളില്‍ നിങ്ങള്‍ (യുദ്ധത്തിനിറങ്ങി) സ്വന്തത്തോട് അതിക്രമം കാട്ടരുത്. എന്നാല്‍, ബഹുദൈവ വിശ്വാസികള്‍ ഒറ്റക്കെട്ടായി നിങ്ങളോട് യുദ്ധം ചെയ്യുന്നുവെങ്കില്‍ അതു പോലെ സംഘടിതരായി അവരോട് നിങ്ങളും പോരാടുക. അല്ലാഹു ﷻ സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക. -(അത്തൗബ:36)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


റജബ് മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച്ച

മുൻകഴിഞ്ഞ മാതൃകയില്ലാതെ സൃഷ്ടികളെ കൂട്ടിയിണക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

ഗണിതക്കാരൻ -വേട്ടജന്തുവിന്റെ- ഇടത്തോട്ടും വലത്തോട്ടുമുള്ള തിരിയലുകളിൽ ശകുനം നോക്കുന്ന കാലത്തോളം മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ. 

ജനങ്ങളെ:-അല്ലാഹുﷻവിനെ സൂക്ഷിച്ചു ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

നിങ്ങളുടെ പ്രവർത്തനങ്ങളുടെ തകരാറിനെ നിഷ്കളങ്കതയാൽ നിങ്ങൾ ശരിപ്പെടുത്തുക. നിങ്ങളുടെ വിഭവങ്ങൾ -സൽക്കർമ്മങ്ങൾ- ഒരുക്കലിനെ നിങ്ങൾ പുതുക്കുക. നിങ്ങളുടെ അവധികൾ സംഭവിക്കുന്നതിന്നു മുമ്പ് അവയെകുറിച്ച് ഓർക്കലിനെ ആവർത്തിക്കുക. നിങ്ങളുടെ ആത്മാക്കളെ തട്ടിയെടുക്കുന്നതിനു മുമ്പ് സൽകർമ്മങ്ങളിലൂടെ അവയ്ക്ക് സൗകര്യം ചെയ്തു കൊടുക്കുക.

അല്ലാഹു ﷻ നിങ്ങളെ അനുഗ്രഹിക്കട്ടെ.., നിങ്ങളുടെ ദിവസങ്ങൾ കഴിഞ്ഞു പോകുന്നതിന്നു മുമ്പ് പരലോകയാത്രക്കുള്ള ഭക്ഷണം നിങ്ങൾ ശേഖരിക്കുക. അല്ലാഹു ﷻ മഹത്വം കൽപിച്ച ഒരു മാസത്തിലെ ദിവസങ്ങളെ സൽകർമ്മങ്ങളാൽ നിങ്ങൾ ഉപയോഗപ്പെടുത്തുക. ആ മാസത്തിന്റെ ഉദയം മുതൽ തന്റെ ബറക്കത്ത് കൊണ്ട് അല്ലാഹു ﷻ നിങ്ങളെ പൊതിഞ്ഞിരിക്കുന്നു. അതിനെ ആദരിച്ചപ്പോൾ റജബ് എന്ന് അതിന് പേര് വെച്ചിരിക്കുന്നു. അതിൽ നിന്നും സൽകർമ്മങ്ങൾ ശേഖരിക്കുക. ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ശേഷിക്കുന്ന ദിവസങ്ങളിൽ നിന്നും നഷ്ടപ്പെട്ടതിനെ നിങ്ങൾ സൽകർമ്മങ്ങൾ പെരുപ്പിച്ചു കൊണ്ട് വീണ്ടെടുക്കുക. അല്ലാഹു ﷻ പൊരുത്തപ്പെടുന്നത് പ്രവർത്തിച്ച് ഈ മാസത്തിൽ നിങ്ങൾ അല്ലാഹുﷻവിലേക്ക് അടുക്കുക. നിങ്ങൾ നിങ്ങളുടെ ആഗ്രങ്ങളുടെ വഞ്ചനകളെ, നിങ്ങളുടെ അവധികൾക്കിടയിൽ മറയിടുന്നതാക്കരുത്. ധാരണകൾ പരാജയത്തിന്റെ വഴിയിൽ നിങ്ങളെ പ്രവേശിപ്പിച്ച പോലെയുണ്ട് "നിങ്ങളുടെ അവസ്ഥ കണ്ടാൽ!"

മരണങ്ങൾ ഭയത്തിന്റെ മറകളെ നിങ്ങളിൽ നിന്നും കീറിയിരിക്കുന്നു. സന്ധികളെ അവ ചൂടുള്ളവയാക്കിയിരിക്കുന്നു. വധങ്ങളെ പ്രകടമാക്കിയിരിക്കുന്നു. വീടുകളെ ഒഴിഞ്ഞവയും, ഭാര്യമാരെ കരയുന്നവരും, ചലിക്കുന്നതിനെ -ശരീരത്തെ- ചലിക്കാത്തതും, താമസിക്കുന്നതിനെ യാത്ര പോകുന്നതും ആക്കിയിരിക്കുന്നു.

തുടർന്ന്, അവൻ അന്ത്യദിനം യാഥാർത്ഥ്യമാകുന്നത് വരെ തുടരുന്ന യാത്രക്കാരനും, വിശാലമാവാത്തതിന്റെ -ഖബറിന്റെ- കൂട്ടുകാരനും, തുറക്കപ്പെടാത്ത വാതിലിന്റെ പണയവസ്തുവും, നന്മ ലഭിക്കാത്ത നാശത്തിന്റെ കൂട്ടുകാരനും, കുടിയേറിപ്പാർപ്പിന്റെ ബന്ധിതനും, മടക്കം അകന്നവനും, പ്രയാസകരമായ വഴിയെ മുറിച്ചു കടക്കൽ കൊണ്ട് ജോലിയായവനും ആയിരിക്കും. 

മേൽ പറയപ്പെട്ടതിൽ അല്ലാഹുﷻവിന്റെ അടിമകളെ.., ഭക്തിയെ നേടിത്തരുന്നതും, കണ്ണുനീരുകളെ ഒലിപ്പിക്കുന്നതും, ഉറക്കിനെ പോക്കിക്കളയുന്നതും, ദോഷങ്ങളിൽ നിന്നും മടക്കത്തെ നിർബന്ധമാക്കുന്നതുമായ ഒരു ഉപദേശം ഇല്ലയോ? അതെ "തീർച്ചയായും ഉണ്ട് " "അല്ലാഹുﷻവാണ് സത്യം" മരണം മാത്രമല്ല ഉള്ളത് എന്നതും അതിനുശേഷമുള്ളവയെ അപേക്ഷിച്ച് മരണമാണ് ഏറ്റവും എളുപ്പമുള്ളത് എന്നതും യാഥാർത്ഥ്യമെങ്കിൽ എന്തായിരിക്കും നമ്മുടെ അവസ്ഥ! അല്ലാഹു ﷻ അവന്റെ ദാനങ്ങൾ നമ്മിലേക്ക് ഒഴുക്കിത്തരട്ടെ.

സന്മാർഗ്ഗവും പ്രകാശവുമായി ഖുർആനിനെ ഇറക്കിത്തന്നവന്റെ വചനം:-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

 ۞ جَعَلَ اللَّـهُ الْكَعْبَةَ الْبَيْتَ الْحَرَامَ قِيَامًا لِّلنَّاسِ وَالشَّهْرَ الْحَرَامَ وَالْهَدْيَ وَالْقَلَائِدَ ۚ ذَٰلِكَ لِتَعْلَمُوا أَنَّ اللَّـهَ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَأَنَّ اللَّـهَ بِكُلِّ شَيْءٍ عَلِيمٌ ﴿٩٧﴾ اعْلَمُوا أَنَّ اللَّـهَ شَدِيدُ الْعِقَابِ وَأَنَّ اللَّـهَ غَفُورٌ رَّحِيمٌ ﴿٩٨﴾


(പുണ്യഗേഹമായ കഅ്ബയും യുദ്ധം ഹറാമായ മാസവും അല്ലാഹു ﷻ മാനവതയുടെ നിലനില്‍പിന്ന് നിദാനമാക്കിയിരിക്കുകയാണ്. ഹറമിലേക്കുള്ള ബലിമൃഗങ്ങളെയും അവയുടെ കഴുത്തിലെ അടയാളങ്ങളും അവന്‍ ആദരണീയമാക്കി.  
ഭുവനവാനങ്ങളിലുള്ളതിനെക്കുറിച്ചെല്ലാം അല്ലാഹു ﷻ അഗാധജ്ഞാനിയാണെന്നും സമസ്ത വസ്തുക്കളെപ്പറ്റിയും അവന്‍ സൂക്ഷ്മമായി അറിയുന്നവനാണെന്നും നിങ്ങള്‍ ഗ്രഹിക്കാനാണിത്. അല്ലാഹു ﷻ കഠിനമായി ശിക്ഷിക്കുന്നവനും ഏറെ പൊറുക്കുന്നവനും കരുണാമയനുമാണെന്നു നിങ്ങള്‍ അറിയുക) -(മാഇദ : 97-98)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


റജബ് മാസത്തിലെ നാലാമത്തെ വെള്ളിയാഴ്ച്ച
 
കണ്ണുകളെ തൊട്ട് മറഞ്ഞിരിക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വ സ്തുതിയും.

മുഹമ്മദ് നബിﷺയിലും കുടുംബത്തിലും അല്ലാഹു ﷻ ഗുണം വർഷിക്കട്ടെ. 

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ട് ഭക്തിയോടെ ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

നിശ്ചയം റജബ് മാസത്തിന്റെ കഴിയലും ശഅ്ബാൻ മാസത്തിന്റെ മുന്നിടലും, മാസങ്ങളുടെ കഴിഞ്ഞു പോക്കും കാലങ്ങളുടെ ആവർത്തനവും മുന്നറിയിപ്പിന്റെ നാവുകളിലൂടെയും പരിഗണനയുടെ കണ്ണുകളിലൂടെയും നിങ്ങളെ വിളിക്കുന്നു.

അറിയുക, ദുനിയാവിനെ നിങ്ങൾ സൂക്ഷിക്കുക. അത് നാശത്തിന്റെയും, മുറിയലിന്റെയും കഴിഞ്ഞു പോക്കിന്റെയും ഭവനമാണ്. വേർപാടിനെ ഭയന്നും പരലോകത്തെ പേടിച്ചും സൂക്ഷിച്ചും അതിൽ നിങ്ങൾ ജീവിക്കുക.

മരണം ഒരുത്തന്റെ മൂക്കുകയർ വലിക്കുന്നത് എത്ര എളുപ്പത്തിലാണ്. ദേഹേച്ഛയെ നേതാവാക്കുന്നവന്റെ നന്മ -അവനിൽ നിന്നും- എത്ര അകന്നിരിക്കുന്നു. ദുനിയാവ് മുലയൂട്ടുന്നവന്റെ മുലകുടി മുറിക്കൽ എത്ര വേഗത്തിൽ ഭയഭക്തി സഹായിക്കുന്ന ഒരുവന്റെ ഭാഗത്തെ -കുറ്റങ്ങളിൽ നിന്നും- തടഞ്ഞു നിർത്തുന്നത് ഏതു വിധമാണ്.

അല്ലാഹുﷻവിന്റെ അടിമകളെ.., നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. നിങ്ങളെ അവൻ കാണുന്നുണ്ടെന്ന ബോധത്തോടെ അവനെ നിരീക്ഷിക്കുകയും ചെയ്യുക. മരണങ്ങളുടെ ആക്രമണങ്ങളെ നേരിടാൻ നിങ്ങൾ ഒരുങ്ങിയിരിക്കുക. നിശ്ചയം അവ അടക്കങ്ങളിലും അനക്കങ്ങളിലും ഒളിഞ്ഞിരിക്കുന്നവയാണ്.

മനുഷ്യൻ യുവത്വം കൊണ്ട് സന്തോഷിക്കുകയും, തന്നെ കുറിച്ചുള്ള ആശ്ചര്യത്തിൽ മുഴുകുകയും, സമ്പത്ത് കൊണ്ട് വഞ്ചിക്കപ്പെടുകയും, താൻ സൃഷ്ടിക്കപ്പെട്ടത് എന്തിനോ -ആരാധന ചെയ്യാൻ- അതിനെ തൊട്ട് കൊതിപ്പിക്കപ്പെടുന്നതിനാൽ ഭൗതിക സുഖത്താൽ മറക്കപ്പെടുകയും ചെയ്യുന്നതിനിടയിൽ -അതാ- രോഗങ്ങൾ അവനിൽ ശക്തി പ്രാപിക്കുന്നു. ദിവസങ്ങളുടെ പാനീയം -ജീവിക്കുവാൻ ലഭിക്കുന്ന ഓരോ നിമിഷങ്ങളും- അവനിൽ കലർപ്പുള്ളതാക്കപ്പെടുന്നു. മരണം അതിന്റെ വേട്ടപ്പക്ഷിയെ അവനിൽ വലയം ചെയ്യിക്കുന്നു. അതിന്റെ നഖങ്ങളെയും തേറ്റയേയും അവനിൽ ബന്ധിച്ചിരിക്കുന്നു. അതോടെ അതിന്റെ വേദന അവനിൽ സഞ്ചരിച്ചു. അവന്റെ പ്രകൃതി വ്യത്യാസപ്പെട്ടു. അവന്റെ യാത്രയും വിടവാങ്ങലും അടുത്തെത്തി. അവന്റെ പ്രതിരോധവും എതിർപ്പും കുറഞ്ഞു വന്നു. അവന്റെ കണ്ണുകൾ വെപ്രാളപ്പെടുന്നവയായി. ഹൃദയം ചലിക്കുന്നതായി. ശ്വാസം താഴ്ന്നതായി. നാശത്തിന്റെ കറങ്ങുന്ന അച്ചുതണ്ടിൽ കറങ്ങുന്നവനായി.

നാടിനേയും കുടുംബത്തേയും വിട്ടു പിരിയുകയാണെന്ന് അവൻ ഉറപ്പിച്ചിരിക്കുന്നു. ശരീരത്തിൽ നിന്നും ആത്മാവിനെ ഊരിയെടുക്കുന്നതിന്ന് അവൻ കീഴടങ്ങിയിരിക്കുന്നു. അതോടെ അടുത്തുള്ളവനോട് അവൻ ആംഗ്യം കാണിക്കുന്നു. തന്റെ ചെറിയ മക്കളുടെ വിഷയത്തിൽ അവരോട് വസ്വിയ്യത്ത് ചെയ്യുന്നു. ഈ ഘട്ടത്തിൽ ആത്മാവ് വലിക്കപ്പെടുന്നതാണ്. മരണം അടുത്തെത്തിയതാണ്. അവന്റെ പതനത്തിന്റെ ഭീകരതയാൽ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നവയാണ്. സ്നേഹിതന്മാർ പുകഴ്ത്തിപ്പറയുകയും വിലപിച്ച കരയുകയും ചെയ്യുന്നു.

അതോടെ അസ്റാഈൽ (അ) അവന്റെ അടുത്ത് മറനീക്കി പ്രത്യക്ഷപ്പെട്ടു. തന്നിൽ അർപ്പിക്കപ്പെട്ട കാര്യം നിർവഹിച്ചു. ആത്മാവിനെ പിടിച്ചു. അപ്പോൾ അടുത്തിരിക്കുന്നവർ അവനെ വെറുത്തു. കൂട്ടുകാരൻ അവനാൽ ബുദ്ധിമുട്ടി. തന്റെ സമ്പത്തിൽ നിന്നും ഭക്ഷണമായി കഫൻ പുടവകൾ അവന്ന് നൽകപ്പെട്ടു. തന്റെ ഖബറിൽ തന്റെ കർമ്മഫലം അവൻ എത്തിച്ചു. അയൽവാസികൾ കൂടുതൽ ഉണ്ടെങ്കിലും അവൻ ഏകനാണ്. സ്ഥലം അടുത്തതാണെങ്കിലും അവൻ അകന്നവനാണ്. ജീവിച്ചു മരിച്ചു പോയ ജനങ്ങൾക്കിടയിൽ താമസിക്കുന്നവനാണ്.

വിപത്തുകൾ അവരിൽ സഞ്ചരിച്ചു. അവർ മരിച്ചു. അവർ ചെന്നെത്തിയ സ്ഥലത്തെക്കുറിച്ച് അവർ സംസാരിക്കുന്നില്ല. സംസാരിക്കുവാൻ അവർക്ക് കഴിഞ്ഞിരുന്നുവെങ്കിൽ അവർ സംസാരിച്ചിരുന്നു. മരണത്തിൽ നിന്നും കയ്പുള്ള കോപ്പയാണ് അവർ കുടിച്ചത്. അവരുടെ പ്രവർത്തനങ്ങളിൽ നിന്നും അണുത്തൂക്കം പോലും അവർക്ക് നഷ്ടമായിട്ടില്ല. കാലം അവരിൽ സത്യസന്ധമായ ഒരു സത്യം ചെയ്തു. അഥവാ ദുനിയാവിലേക്ക് വീണ്ടും ഒരു മടക്കം അവർക്ക് നൽകില്ലെന്ന്.

ഒരിക്കലും കണ്ണുകൾക്ക് കുളിർമയായി അവർ നിലനിന്നിട്ടില്ലാത്ത പോലെ, ജീവിച്ചിരിക്കുന്നവരിൽ അവർ എണ്ണപ്പെടാത്ത പോലെ, അവരെ സംസാരിപ്പിച്ച അല്ലാഹു ﷻ അവരെ നിശബ്ദരാക്കി. അവരെ സൃഷ്ടിച്ച അല്ലാഹു ﷻ അവരെ നശിപ്പിച്ചു. അവരെ അല്ലാഹു ﷻ വീണ്ടും സൃഷ്ടിക്കും. അവരെ ഭിന്നിപ്പിച്ച പോലെ അവരെ ഒരുമിച്ചു കൂട്ടും.

ദ്രവിപ്പിച്ച ലോകരെ ഒരു പുതിയ സൃഷ്ടിയായി പുനർ ജനിപ്പിക്കുന്ന ദിവസം അക്രമികളെ അല്ലാഹു ﷻ നരകത്തിന്റെ വിറകാക്കും. നിങ്ങൾ ജനങ്ങളുടെ മേൽ സാക്ഷിയാവുകയും, നിങ്ങളുടെ മേൽ പ്രവാചകൻ (ﷺ) സാക്ഷിയാവുകയും ചെയ്യുന്ന ദിവസം, എല്ലാ ആത്മാവും നന്മയിൽ നിന്നും അത് പ്രവർത്തിച്ചതിനെയും തിന്മയിൽ നിന്നും അതു പ്രവർത്തിച്ചതിനെയും എത്തിക്കുന്ന ദിവസം, ചീത്തയുടെയും അവരുടെയും ഇടയിൽ ബഹുദൂരം ഉണ്ടായിരുന്നെങ്കിൽ എന്ന് അവർ കൊതിക്കും.

നാശത്തിന്റെ ഭവനത്തെ തൊട്ട് അല്ലാഹു ﷻ നമ്മെ അകറ്റി നിർത്തുമാറാവട്ടെ..,

ഒരു വസ്തുവിനോട് ഉണ്ടാവൂ എന്ന് പറയുമ്പോഴേക്ക് ആ വസ്തു ഉണ്ടാവുന്ന ഒരുവന്റെ വചനം:-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَوْمَ تَأْتِى كُلُّ نَفْسٍۢ تُجَٰدِلُ عَن نَّفْسِهَا وَتُوَفَّىٰ كُلُّ نَفْسٍۢ مَّا عَمِلَتْ وَهُمْ لَا يُظْلَمُونَ

(ഓരോ വ്യക്തിയും സ്വന്തത്തിനുവേണ്ടി വാഗ്വാദം നടത്തുന്ന ഒരു നാള്‍ സ്മരണീയമത്രേ. ഓരോരുത്തര്‍ക്കും സ്വന്തം കര്‍മഫലങ്ങള്‍ പൂര്‍ത്തീകരിച്ചു നല്‍കപ്പെടും. ഒരുവിധ അനീതിയും അവരോടനുവര്‍ത്തിക്കപ്പെടുകയില്ല) - (അന്നഹ്ൽ - 111)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


റജബ് മാസത്തിലെ അഞ്ചാമത്തെ വെള്ളിയാഴ്ച്ച
 
സർവ്വ വസ്തുക്കളുടെയും സ്തുതിക്ക് വിധേയനാകുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

മുഹമ്മദ് നബിﷺയിലും കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ..,

ജനങ്ങളെ:-അല്ലാഹുﷻവിനെ സൂക്ഷിച്ച് ഭക്തിയോടെ ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.  

നന്മയെ അറിഞ്ഞവൻ തിന്മയെ വെറുക്കും. പരലോകത്തെ ഇഷ്ടപ്പെടുന്നവൻ ദുനിയാവിനെ വെറുക്കും. അനന്തര ഫലങ്ങളെക്കുറിച്ച് ചിന്തിക്കുന്നവൻ നാശങ്ങളിലേക്ക് മുന്നിടുകയില്ല. നഷ്ടപ്പെടുന്നതിനെ തേടൽ വിവരക്കേടും പ്രയാസകരവുമാണ്. പ്രവർത്തനമില്ലാത്ത വർത്തമാനം പൊടിപടലമാണ്. ഒരു മനുഷ്യൻ സ്വന്തം രഹസ്യത്തെ കുറിച്ച് അറിയുന്നവനാണ്. നിങ്ങളിൽ പെട്ട സർവ്വ പ്രവർത്തകരും അവരുടെ ഉൾക്കാഴ്ചയിലാണ്.

മതങ്ങളിലും പ്രവർത്തനങ്ങളിലും ഉള്ള നാശം ശരീരങ്ങളിലും സമ്പത്തുകളിലും സംഭവിക്കുന്ന നാശത്തേക്കാൾ ഭയങ്കരമാണ്. ഞാൻ നിങ്ങൾക്ക് മുന്നറിവ് നൽകുന്നവനാണ്. നിങ്ങളെ ഉപദേശിക്കുന്നത് കൊണ്ട് കൂടുതൽ ബന്ധപ്പെട്ടവനാണ്. എന്റെ ആത്മാവിന്റെ വിഷയത്തിൽ ഭയപ്പെടുന്നവനും പേടിക്കുന്നവനുമാണ്. അതിന്റെ വീഴ്ചയെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാണ്. അതിനാൽ നിങ്ങൾ അല്ലാഹുﷻവിനെ ഭയപ്പെടുക. വർത്തമാനം കൊണ്ട് തൃപ്തിയടയുന്നതിനേക്കാൾ കണ്ണുകൾ കൊണ്ട് തൃപ്തിയടയുക. വേണ്ടവിധം അല്ലാഹുﷻവിനെ സൂക്ഷിക്കുക. അവനെ തൃപ്തിപ്പെടുത്താൻ പരിശ്രമിക്കുക.

നിശ്ചയം നിങ്ങൾ സ്വീകാര്യതയുള്ള മാസത്തിലാണ്. അടുത്ത്തന്നെ തീർന്ന് പോകുന്ന ദിവസങ്ങളിലാണ്. അവയെ നഷ്ടപ്പെടുത്തിയവന്റെ ഖേദം നീണ്ടു പോകും. അവയുടെ അവകാശത്തെയും സ്ഥാനത്തെയും അറിഞ്ഞവന്റെ സുരക്ഷ നിത്യമായിരിക്കും. റജബ് വിടവാങ്ങലിനെ കുറിച്ച് അറിയിച്ചിരിക്കുന്നു. അതിനു ശേഷം ശഅ്ബാൻ അടുത്തെത്താറായിട്ടുണ്ട്.

റജബിൽ നന്മകൾ കൊണ്ട് വിജയിക്കാത്തവന്റെ ഖേദമേ! അടുത്ത വർഷത്തേക്ക് തൗബ നീട്ടിവെച്ചവന്റെ പരാജയമേ! ജീവിതത്തിൽ നിന്നും തനിക്കുള്ളതല്ലാത്ത ഒന്ന് -ദുനിയാവ്- കൊണ്ട് അവൻ ഉറപ്പിച്ചിരിക്കുന്നു. നിർബന്ധമായ മരണത്തിൽ നിന്നും അവൻ നിർഭയനായിരിക്കുന്നു.

ഹൃദയത്തിൽ സീലടിക്കപ്പെട്ടവനായും, സുഹൃത്തുക്കളിൽ നിന്നും വളരെ പിന്തിയവനായും, ദോഷത്തിൽ ഉറച്ചിരിക്കുന്നവനായും, രക്ഷിതാവിന്റെ കോപം സമ്പാദിച്ചവനായും അവൻ അനുഗ്രഹത്തിൽ നിന്നും അവൻ ഒരു പാട് അകന്നിരിക്കുന്നു.

ആ വിധം പ്രസ്തുത മാസത്തെ തെറ്റുകൾ കൊണ്ട് തരം താഴ്ത്തിയതിൽ അവന്നെതിരെ സാക്ഷിയാകുന്നതായി അവന്റെ മാസത്തിന്റെ രാപകലുകൾ കഴിഞ്ഞു പോയി. ശേഷം ഒട്ടും താമസിച്ചില്ല. മരണം അതിന്റെ വലകളെ അവന്റെ മുമ്പിൽ നാട്ടിവെച്ചു. അവന്റെ നാശത്തെ അവന്നരികിലേക്ക് കൊണ്ട് വന്നു. അപ്പോൾ താൻ നിഷേധിച്ചതിനെ അവൻ അറിഞ്ഞു. അവൻ ചെറുതായി കണ്ടതിനെ വലുതായി ബോദ്ധ്യപ്പെട്ടു. അവൻ വീഴ്ച വരുത്തിയതിൽ അവൻ ഖേദിച്ചു. മരണത്തെ കണ്ടപ്പോൾ അവൻ കണ്ണുനീരൊഴുക്കി.

അവന്റെ വേദം അൽപവും അവന് ഗുണം ചെയ്തില്ല. അവന്റെ കണ്ണുനീർ അവന്റെ അസുഖത്തെ സുഖപ്പെടുത്തിയില്ല. അവയെല്ലാം എങ്ങിനെ സാദ്ധ്യമാകും? അവന്റെ ഗ്രന്ഥം ചുരുക്കപ്പെട്ടു. മടക്കം ഇല്ലാതാക്കപ്പെട്ടു. അവന്റെ കണക്ക് തെറ്റു തീർക്കപ്പെട്ടു. അവന്റെ സമ്പാദ്യം കരസ്ഥമാക്കപ്പെട്ടു. അവന്റെ മേൽ ശിക്ഷയോ കൂലിയോ ബന്ധപ്പെട്ടതായി.

പ്രതീക്ഷയില്ലാത്ത ഖബറിൽ ബന്ധിക്കപ്പെട്ടവനെന്ന നിലയിൽ, അയൽപക്കബന്ധം പുലർത്താത്ത അയൽവാസികളുടെ അയൽക്കാരൻ എന്ന നിലയിൽ, കൂട്ടുകൂടാത്ത സുഹൃത്തുക്കളുടെ സുഹൃത്ത് എന്ന നിലയിൽ അവന്റെ അവസ്ഥ എന്തായിരിക്കും..? 

അവർ ഉള്ളവരായ സ്ഥിതിയിൽ -ഉപകാരം ചെയ്യാൻ കഴിയാത്തവർ എന്ന നിലക്ക്- ഇല്ലാതാക്കപ്പെട്ടവരാണ്. ഒരു നീണ്ട യാത്രയിൽ നിലകൊള്ളുന്നവരാണ്. അഭിസംബോധന ചെയ്യപ്പെട്ടാൽ സംസാരിക്കാൻ അവർക്ക് കഴിയുകയില്ല. ചോദിക്കപ്പെട്ടാൽ മറുപടി പറയാനും കഴിയുകയില്ല.

അല്ലാഹുﷻവിന്റെ വിധി അവരിൽ ചാടി വീണു. അപ്പോൾ അവർ അടങ്ങി. നാശം അവരേയും കൊണ്ടു ആഴക്കടലിൽ പ്രവേശിച്ചു. അപ്പോൾ അവർ പരാജയപ്പെട്ടു. മരണത്തിന്റെ ഉറക്ക് അവരെ പൊതിഞ്ഞു. അപ്പോൾ അവർ ഉറങ്ങി.

അവരോട് പറയപ്പെട്ടതും, അവർ എത്തിച്ചതും ഞാൻ അറിഞ്ഞിരുന്നുവെങ്കിൽ അവരുടെ സമ്പാദ്യം കൊണ്ട് അവർ ഭാഗ്യം കെട്ടവരായോ? അതോ വിജയികളായോ?

രക്ഷയുടെ വഴിയിൽ പ്രവേശിച്ചവന് അല്ലാഹു ﷻ അനുഗ്രഹം ചെയ്യട്ടെ.., വാദത്തിന്നു തെളിവ് കരുതിയവന്നും. നിശ്ചയം അവൻ ചോദിക്കപ്പെടുന്നവനാണ്. ദുനിയാവിൽ നിന്നും പരലോകത്തേക്ക് നീക്കപ്പെടുന്നവനാണ്. ശരിയാം വിധം അല്ലാഹു ﷻ നമ്മെ സഹായിക്കട്ടെ..,

അടക്കി ഭരിക്കുന്നവനും, ഏകനും, രാജാവുമായ അല്ലാഹുﷻവിന്റെ വചനം:-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

الر ۚ كِتَابٌ أُحْكِمَتْ آيَاتُهُ ثُمَّ فُصِّلَتْ مِن لَّدُنْ حَكِيمٍ خَبِيرٍ ﴿١﴾ أَلَّا تَعْبُدُوا إِلَّا اللَّـهَ ۚ إِنَّنِي لَكُم مِّنْهُ نَذِيرٌ وَبَشِيرٌ ﴿٢﴾ وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُم مَّتَاعًا حَسَنًا إِلَىٰ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِي فَضْلٍ فَضْلَهُ ۖ وَإِن تَوَلَّوْا فَإِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ ﴿٣﴾ إِلَى اللَّـهِ مَرْجِعُكُمْ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٤﴾


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുﷻവിന്റെ തിരുനാമത്തിൽ,
അലിഫ്‌-ലാം-റാ. ഒരു പ്രമാണഗ്രന്ഥമത്രെ ഇത്‌. അതിലെ വചനങ്ങള്‍ ആശയഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുﷻവിന്‍റെ അടുക്കല്‍ നിന്നുള്ളതത്രെ അത്‌. എന്തെന്നാല്‍ അല്ലാഹുﷻവിനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌. തീര്‍ച്ചയായും അവങ്കല്‍ നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട താക്കീതുകാരനും സന്തോഷവാര്‍ത്തക്കാരനുമത്രെ ഞാന്‍.   നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ നിര്‍ണിതമായ ഒരു അവധിവരെ അവന്‍ നിങ്ങള്‍ക്ക് നല്ല സൌഖ്യമനുഭവിപ്പിക്കുകയും, ഉദാരമനസ്ഥിതിയുള്ള എല്ലാവര്‍ക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്‌. നിങ്ങള്‍ തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ ശിക്ഷ നിങ്ങളുടെ മേല്‍ ഞാന്‍ നിശ്ചയമായും ഭയപ്പെടുന്നു. അല്ലാഹുﷻവിങ്കലേക്കാണ് നിങ്ങളുടെ മടക്കം. അവന്‍ എല്ലാകാര്യത്തിനും കഴിവുള്ളവനത്രെ.
(ഹൂദ് : 1-2-3-4)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


ശഅബാൻ മാസത്തിലെ ഒന്നാമത്തെ വെള്ളിയാഴ്ച്ച

ഈത്തപ്പഴക്കുരുകളേയും വിത്തിനേയും മുളകൾ പുറത്ത്കൊണ്ട് വരാൻ വേണ്ടി പിളർക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

മുഹമ്മദ് നബിﷺയിലും, ചുറുചുറുക്കും ധീരതയും ഉള്ള അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ..,

ജനങ്ങളെ:-അല്ലാഹുﷻവിനോട് ഭയഭക്തി പ്രകടിപ്പിച്ച് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

നിങ്ങൾ മുരടോടെ പറിച്ചെടുക്കപ്പെടുകയും -മരിക്കുകയും- നിങ്ങൾ -പരലോകത്തേക്ക്- മടക്കപ്പെടുകയും ചെയ്യുന്നതിന്നു മുമ്പ് ദോഷങ്ങളിൽ നിന്നും പാപങ്ങളിൽ നിന്നും ഒഴിവാകുക. നന്മകൾ ചെയ്യുന്നതിൽ നിന്നും നിങ്ങൾ തടയപ്പെടുന്നതിന്നു മുമ്പ് സൽക്കർമ്മം കൊണ്ട് നിങ്ങൾ സുഖം അനുഭവിക്കുക.

കച്ചവടം ലാഭകരമാകുന്ന മാസങ്ങളെ അല്ലാഹു ﷻ നിങ്ങൾക്ക് സൗകര്യപ്പെടുത്തിത്തന്നിരിക്കുന്നു. അവയിൽ നിങ്ങൾ കച്ചവടം ചെയ്യുക. തന്റെ ശിക്ഷയെക്കുറിച്ച് അവൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. നിങ്ങൾ അവനെ സൂക്ഷിക്കുക. നിങ്ങൾ നിങ്ങളുടെ രക്ഷിതാവിലേക്ക് ഖേദിച്ചു മടങ്ങുകയും അവന്ന് കീഴ്പ്പെടുകയും അവനെ നിരീക്ഷിക്കുകയും ചെയ്യുക. അല്ലാഹുﷻവിനെ മറക്കുകയും അവനെ ദേഷ്യം പിടിപ്പിക്കുകയും ചെയ്തവരെ പോലെ നിങ്ങൾ ആകരുത്. അവന്ന് എതിർ പ്രവർത്തിച്ചപ്പോൾ അവരോട് അവൻ പ്രതികാരം ചെയ്തിട്ടുണ്ട്.

അല്ലാഹുﷻവിന്റെ അടിമകളെ ഇത് ശഅബാൻ മാസമാണ്. അത് മേൽകഴുത്ത് കൊണ്ട് -തന്റെ വരവിനെക്കുറിച്ച്- ആംഗ്യം കാണി ക്കുന്നതാണ്. നിങ്ങളുടെ നാഥന്റെ നന്മയുമായി മുന്നിടുന്നതാണ്.  ആകാശത്തു നിന്നും അതിന്റെ ബറക്കത്തുകൾ നിങ്ങളിലേക്ക് വിവിധങ്ങളായി വർഷിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ സമയങ്ങൾ നിങ്ങളുടെ പ്രവർത്തനങ്ങളെ ശുദ്ധീകരിക്കുന്നു. അതിന്റെ വിശേഷണങ്ങൾ നബി ﷺ ദീർഘിപ്പിച്ചിട്ടുണ്ട്. അതിന്റെ പകുതിയുടെ രാത്രിയിൽ നിസ്കരിക്കുന്നതിനെ പ്രോൽസാഹിപ്പിച്ചിട്ടുണ്ട്.

അല്ലാഹു ﷻ നിങ്ങളെ അനുഗ്രഹിക്കട്ടെ.., നിങ്ങൾ ആ രാത്രിയേ ഉദ്ദേശിച്ചു കൊണ്ട് നിങ്ങൾ തയ്യാറാകുക. അതിലെ ദിക്റുകളേയും, പ്രാർത്ഥനകളേയും ഉപയോഗപ്പെടുത്തുവാൻ നിങ്ങൾ ഒരുങ്ങുക. 

കുറ്റങ്ങളുടെ കെട്ടുകളിൽ നിന്നും ആ രാത്രിയിൽ മോചനം നേടുന്നവർ എത്രയാണ്. ആവശ്യങ്ങൾ നേടിയെടുക്കുന്നവർ എത്രയാണ്. ഭക്ഷണങ്ങളുടെ രേഖകൾ ആ രാത്രിയിൽ അല്ലാഹു ﷻ ഇറക്കുന്നു. അതിന്റെ ബറക്കത്ത് കൊണ്ട് നരകത്തിൽ നിന്നും നിരവധിയാളുകളെ മോചിപ്പിക്കുന്നതിൽ അല്ലാഹു ﷻ വേഗത കൂട്ടുന്നു.

അല്ലാഹുﷻവിന്റെ അടിമകളെ.., ആ രാത്രിയിൽ ചീത്ത പ്രവർത്തിക്കുന്നതിൽ നിന്നും നിങ്ങൾ അല്ലാഹുﷻവിലേക്ക് ഓടിയടുക്കുക. ആവശ്യങ്ങൾ അവനോട് തേടുക. അവ നേടിയെടുത്ത് നിങ്ങൾ വിജയികളാവുക. നിങ്ങളുടെ പിന്നിൽ അശ്രദ്ധനാവാതെ നിങ്ങളെ തേടുന്നവനും -ആത്മാവിനെ- തട്ടിയെടുക്കുന്നവനും -അസ്റാഈൽ- കരിക്കുന്ന നരകവും, വഷളാക്കുന്ന സ്ഥലവും -മഹ്ശറ- അന്തിമ തീരുമാനവും, നീതിമാനായ ഭരണാധികാരിയും, ചെറുതും വലുതുമായ മുഴുവൻ കാര്യങ്ങളേയും രേഖപ്പെടുത്തുന്ന ഒരു ഗ്രന്ഥവും, മുഴുവൻ അവകാശങ്ങളും തിരിച്ചെടുത്ത് നൽകുന്ന ഒരു വിധി കർത്താവും ഉണ്ടെന്ന് നിങ്ങൾ അറിയുക.

മരണം അതിന്റെ ഒട്ടകങ്ങളെ നിങ്ങൾക്കരികിൽ മുട്ടു കുത്തിക്കുന്നതിനും, മരണം അതിന്റെ കൂടാരം നിങ്ങൾക്കരികിൽ നിർമ്മിക്കുന്നതിന്നും, അതിന്റെ രുചിയെ നിങ്ങൾക്ക് കയ്പുള്ളതാക്കുന്നതിനും, അതിന്റെ തെളിക്കൽ നിങ്ങളിൽ നിർബന്ധം ചെലുത്തുന്നതിനും, നിങ്ങൾക്ക് മുമ്പുള്ള ജനങ്ങൾ എത്തിപ്പെട്ട സ്ഥലങ്ങളിലേക്ക് നിങ്ങളെ അത് എത്തിക്കുന്നതിന്റെയും മുമ്പ്, നരയുടെ അവകാശം അറിഞ്ഞു അതിനെ ആദരിച്ച ഒരു മനുഷ്യനും, യുവത്വത്തെ നല്ലതായിക്കണ്ട് അതിന് അനുഗ്രഹം ചൊരിഞ്ഞ് തന്റെ രോഗത്തിന്റെ അടിസ്ഥാന കാരണം മനസ്സിലാക്കി അതിനെ മുറിച്ച് കളഞ്ഞ ഒരു വ്യക്തിക്കും, ചീത്തയിൽ നിന്നും ഹൃദയത്തെ നന്നാക്കി അതിന്ന് കടിഞ്ഞാണിട്ട വ്യക്തിക്കും അല്ലാഹു ﷻ അനുഗ്രഹം ചെയ്യട്ടെ..,

അവരുടെ സമ്പത്തുകളിൽ നിന്നും. വീടുകളിൽ നിന്നും അവർ തട്ടിയെടുക്കപ്പെട്ടു നാശഭവനങ്ങളിൽ ഇറങ്ങിയവരാണ്. അവർ ശേഖരിച്ചു വെച്ച പ്രവർത്തനങ്ങൾ നേടുന്നവരാണ്. മണ്ണുമായുള്ള അവരുടെ ബന്ധം അവരുടെ അവയവങ്ങളുടെ ബന്ധങ്ങളെ വേർപിരിച്ചു കളഞ്ഞു. ദ്രവിക്കലിന്റെ വിപത്തുകൾ അവരുടെ അവസ്ഥക്ക് മാറ്റം വരുത്തി. ഇന്ന് അവരെ തൊട്ട് പിന്തിനിൽക്കുന്നവർ നാളെ അവരെ പോലെയാകും. അവർക്ക് എന്ത് പറ്റി? അവർക്ക് ഉള്ളതെന്തോ അതിനെ അവർ പരിഗണിക്കുന്നില്ല.

വിനോദത്തെ ഒരു ഭാഗത്തേക്ക് -സൽകർമ്മങ്ങൾ ചെയ്യാൻ- മാറ്റിവെച്ചവരിൽ അല്ലാഹു ﷻ നമ്മെ ഉൾപെടുത്തട്ടെ..,

ഗുണവാനും ആരാധ്യനുമായവന്റെ വചനം:-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

حم ﴿١﴾ وَالْكِتَابِ الْمُبِينِ ﴿٢﴾ إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ ۚ إِنَّا كُنَّا مُنذِرِينَ ﴿٣﴾ فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ ﴿٤﴾ أَمْرًا مِّنْ عِندِنَا ۚ إِنَّا كُنَّا مُرْسِلِينَ ﴿٥﴾ رَحْمَةً مِّن رَّبِّكَ ۚ إِنَّهُ هُوَ السَّمِيعُ الْعَلِيمُ ﴿٦﴾


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുﷻവിന്റെ നാമത്തില്‍. ഹാ മീം. സ്പഷ്ടമായ വേദഗ്രന്ഥം തന്നെയാണ സത്യം; തീര്‍ച്ചയായും നാം അതിനെ ഒരു അനുഗ്രഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. ആ രാത്രിയിലാണ് തത്ത്വാധിഷ്ഠിതമായ എല്ലാ വിഷയങ്ങളും -നമ്മുടെ പക്കല്‍ നിന്നുള്ള ഉത്തരവെന്ന നിലക്ക്- വേര്‍തിരിക്കപ്പെടുന്നത്. നാഥങ്കല്‍ നിന്നുള്ള കാരുണ്യമായി നാം ദൂതന്മാരെ നിയോഗിച്ചു കൊണ്ടിരിക്കുന്നവരാകുന്നു. നിശ്ചയം അവന്‍ നന്നായി കേള്‍ക്കുന്നവനും സര്‍വജ്ഞനുമാണ്. -(ദുഖാൻ 1-2-3-4-5-6)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


ശഅബാൻ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച

വിഷമകരമായ കാര്യത്തെ പ്രയാസരഹിതമാക്കുന്നവനും കാര്യങ്ങളെ നിയന്ത്രിക്കുന്നവനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും സന്തോഷം തുടർന്ന് കൊണ്ടിരിക്കുന്ന വിധം അല്ലാഹു ﷻ ഗുണം ചെയ്യട്ടെ.

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ടു ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

അശ്രദ്ധയിൽ നിന്നും ഹൃദയങ്ങളെ നിങ്ങൾ ഇളക്കിവിടുക. ശരീരങ്ങളെ അവയുടെ ചീത്തയായ ആഗ്രഹങ്ങളുടെ വഴിയിൽ നിന്നും നിങ്ങൾ ചൊവ്വാക്കുക. അവയുടെ മരണത്തെ ഓർത്ത് അവയിൽ നിന്നും അനുസരണക്കേട് കാണിക്കുന്നവരെ നിങ്ങൾ അനുസരണമുള്ളവയാക്കുക. അവയുടെ അടയാളങ്ങളാൽ അവ അറിയപ്പെടുന്ന ദിവസം അവയ്ക്ക് ഉണ്ടാകുന്ന അപമാനങ്ങളെ നിങ്ങൾ ഭാവിക്കുക. ആകാശാന്തരീക്ഷത്തിൽ നിന്നും ദ്രവിച്ച് എല്ലുകളെ ഉയിർത്തെഴുന്നേൽപിക്കുന്ന വിളിക്കാരനെ -ഇസ്റാഫീലിനെ- നിങ്ങൾ നിരീക്ഷിക്കുക. അതോടെ സമുദായങ്ങൾ ഒരുമിച്ചു കൂട്ടപ്പെടും, സംശയങ്ങൾ നീങ്ങും, ദുഃഖവും ഖേദവും നീണ്ടു പോകും.

അദ്ദേഹം എന്തൊരു വിളിക്കാരനാണ്. ദ്രവിച്ച എല്ലുകളെ അദ്ദേഹം കേൾപ്പിച്ചിരിക്കുന്നു. നശിച്ച ശരീരങ്ങളെ ഒരുമിച്ചു കൂട്ടിയിരിക്കുന്നു. പക്ഷികളുടെ അവശിഷ്ടങ്ങളിൽ നിന്നും, വന്യമൃഗങ്ങളുടെ വയറുകളിൽ നിന്നും, അഗാധ ഗർത്തങ്ങളുടെ അടിത്തട്ടിൽ നിന്നും, മരുഭൂമിയിലെ ഉയർന്ന സ്ഥലങ്ങളിൽ നിന്നും. ഓരോ അവയവങ്ങളും അതിന്റെ സ്ഥലത്ത് സ്ഥാപിതമാകുന്നു. ഓരോഅവയവവും അതിന്റെ പതനസ്ഥലത്തുനിന്നും എഴുന്നേൽക്കുന്നു. അപ്പോൾ അന്ത്യദിനത്തിലെ നിശ്ചിത സമയത്തിന്നു വിചാരണ വേണ്ടിയാണ് ജനങ്ങളെ നിങ്ങൾ എഴുന്നേറ്റു നിന്നിട്ടുള്ളത്.

പൊടിപുരണ്ട മുഖങ്ങളോടു കൂടെയും, നിങ്ങൾ കാണുന്ന ഭീകരതകളാൽ മഞ്ഞ നിറങ്ങളോട് കൂടെയും, നഗ്നരും, ചെരിപ്പ് ധരിക്കാത്തവരുമായും, നിങ്ങളെ ആദ്യമായി സൃഷ്ടിക്കപ്പെട്ട പോലെ നിങ്ങൾ എഴുന്നേൽപിക്കപ്പെടും.

ക്ഷണിക്കുന്നവൻ നിങ്ങളെ കേൾപ്പിക്കുന്നു. കണ്ണ് നിങ്ങളെ തുളച്ചു കയറുന്നു, പൊടിപടലം നിങ്ങളെ മൂടിയിരിക്കുന്നു. വിയർപ്പ് നിങ്ങളെ കടിഞ്ഞാണിട്ടു പിടിച്ചിരിക്കുന്നു. നിങ്ങളെയും കൊണ്ട് ഭൂമി കുലുങ്ങിയിരിക്കുന്നു. അത് അതിന്മേൽ ഉള്ളവയോടൊപ്പം വിറപ്പിച്ചിരിക്കുന്നു. മലകൾ പൊടിക്കപ്പെട്ടിരിക്കുന്നു. അവ അന്ത്യദിനത്തിലെ കാറ്റുകളാൽ പറത്തപ്പെടും. കണ്ണുകൾ മേലോട്ട് തുറിച്ചു നോക്കുന്നു. ഒരു കണ്ണും ചുമ്മിത്തുറക്കുന്നതായി കാണപ്പെടുന്നില്ല. ആകാശത്തുള്ളവരാലും -മലക്കുകൾ- ഭൂമിയിൽ ഉള്ളവരാലും -മനുഷ്യരും മറ്റു ജീവികളാലും- മഹ്ശറ തിങ്ങിയിരിക്കുന്നു.

സൃഷ്ടികൾ അവരുടെ വർത്തമാനങ്ങളുടെ യാഥാർത്ഥ്യത്തെ എത്തിനോക്കുന്നവരായിരിക്കെ, നിരകൾ ഒത്തവരായും നിൽക്കുന്നവരായും അവർ പ്രതീക്ഷിക്കുന്നു. മലക്കുകൾ അവയുടെ ഭാഗങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നു.

ഈ വേളയിൽ ശാഖകൾ ഉള്ള ഇരുൾ അവരെ വലയം ചെയ്യുന്നു. അന്ത്യദിനത്തിൽ തീയും പുകയും, തീനാളവും അവരെ മൂടിയിരിക്കുന്നു. ആ ഇരുളുകളിൽ നിന്നും ചക്രശ്വാസത്തെയും നെടുവീർപ്പിനേയും ഇരമ്പലിനേയും അവർ കേൾക്കും. ദേഷ്യത്തിന്റെയും കോപത്തിന്റെയും കാഠിന്യത്താൽ അത് വെളിവാക്കപ്പെടും. ആ സമയം അക്രമികൾ മുട്ടു കുത്തിയിരിക്കും, കുറ്റവാളികൾ നാശത്തെ ഉറപ്പിച്ചിരിക്കും. കുറ്റവിമുക്തരായവർ പോലും അനന്തരഫലം ചീത്തയാകുമോ എന്ന ഭയത്തിലായിരിക്കും. ഭയത്തിന്റെ കാഠിന്യത്താൽ അമ്പിയാക്കൾപോലും തല താഴ്ത്തും. 

അല്ലാഹുﷻവിന്റെ അടിമയും അവന്റെ അടിമയുടെയും, അടിമ സ്ത്രീയുടെയും പുത്രൻ എവിടെ എന്ന് വിളിക്കപ്പെടും. സ്വന്തം ആത്മാവിനോട് അമിതമായി കുറ്റം ചെയ്തവൻ എവിടെ? അശ്രദ്ധയിലിരിക്കെ മരണത്താൽ തട്ടിയെടുക്കപ്പെട്ടവൻ എവിടെ? -എന്നിങ്ങനെ ചോദിക്കപ്പെടും- അപ്പോൾ തന്റെ അടയാളം കൊണ്ട് സൃഷ്ടികൾക്കിടയിൽ നിന്നും അവൻ അറിയപ്പെട്ടിരിക്കും. 

തന്റെ നന്മതിന്മകൾ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥം പരിശോധിക്കാൻ വേണ്ടിയും, ഭൂമിയിൽ പിന്തിച്ചിട്ട് കാലത്ത് അവൻ ചെയ്തുവെച്ചതിനോട് യോജിക്കുവാൻ വേണ്ടിയും, തന്റെ വാദങ്ങൾക്ക് ലക്ഷ്യം വ്യക്തമാക്കാൻ തേടപ്പെട്ടവനായും, ദണ്ഡുകൾ പതിയുന്ന പോലെ മനസ്സിൽ പതിയുന്ന അഭിസംബോധനക്ക് വിധേയമായതിനാലും, വാളുകൾ പോലുള്ള ആക്ഷേപം അനുഭവിച്ചതിനാലും, ഗ്രന്ഥം തന്റെ മോശമായ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചതിനാലും, ശരിയായ വിചാരണക്ക് വിധേയമായതിനാലും, മറഞ്ഞുകിടക്കുന്നതിനെ അറിയുന്നവന്റെ -അല്ലാഹുﷻവിന്റെ- മുമ്പിൽ ഭയപ്പെട്ടു നിൽക്കുന്നവനായും. അവൻ മഹ്ശറയിൽ കൊണ്ട് വരപ്പെടും. 

അല്ലാഹുﷻവാണ് സത്യം, അമിതം പ്രവർത്തിച്ചവൻ അവിടെ പരാജയപ്പെട്ടിരിക്കുന്നു. തന്റെ കൂട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായിയേയോ, കാര്യം സാധിപ്പിച്ചു കൊടുക്കുന്നവനേയോ അവൻ എത്തിച്ചിട്ടില്ല. മറിച്ച് തനിക്ക് അനുകൂലമായോ പ്രതികൂലമായോ വിധി നടത്തുന്ന നീതിമാനായ വിധികർത്താവിനെയാണ് അവൻ എത്തിച്ചത്. 

കുറ്റവാളികൾ നരകത്തെ കാണുകയും അവർ അതിൽ പതിക്കുന്നവരാണെന്ന് ധരിക്കുകയും ചെയ്തു. ആ നരകത്തിൽ നിന്നും മാറി നിൽക്കാൻ ഒരു സ്ഥലവും അവർ എത്തിക്കുകയില്ല.

ശഅബാനിൽ ചീത്ത പ്രവർത്തനങ്ങളിൽ നിന്നും അകന്നു നിന്ന് സൽകർമ്മങ്ങൾ അധികരിപ്പിച്ച മനുഷ്യന്ന് അല്ലാഹു ﷻ അനുഗ്രഹം ചൊരിയട്ടെ...

ജീവനുള്ളവയെ സൃഷ്ടിച്ചവന്റെ വചനം:-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

فَإِذَا نُفِخَ فِي الصُّورِ نَفْخَةٌ وَاحِدَةٌ ﴿١٣﴾ وَحُمِلَتِ الْأَرْضُ وَالْجِبَالُ فَدُكَّتَا دَكَّةً وَاحِدَةً ﴿١٤﴾ فَيَوْمَئِذٍ وَقَعَتِ الْوَاقِعَةُ ﴿١٥﴾ وَانشَقَّتِ السَّمَاءُ فَهِيَ يَوْمَئِذٍ وَاهِيَةٌ ﴿١٦﴾ وَالْمَلَكُ عَلَىٰ أَرْجَائِهَا ۚ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ ﴿١٧﴾ يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌ ﴿١٨﴾


(അങ്ങനെ കാഹളത്തില്‍ ഒരു പ്രാവശ്യം ഊതപ്പെടുകയും ഭൂമിയും മലകളും പൊക്കിയെടുത്ത് കൂട്ടിയിടിച്ച് ധ്വംസിക്കപ്പെടുകയും ചെയ്താല്‍, അന്ന് ആ അന്ത്യനാള്‍ സംഭവിക്കും. ആകാശം അന്നത് -പൊട്ടിപ്പിളര്‍ന്ന്- ബലശൂന്യമാകും. മലക്കുകള്‍ അതിന്റെ വിവിധ ഭാഗങ്ങളിലായുണ്ടാകും. താങ്കളുടെ നാഥന്റെ സിംഹാസനം അന്ന് എട്ടു കൂട്ടർ -മലക്കുകള്‍- തങ്ങള്‍ക്കു മീതെ വഹിക്കുന്നതാണ്. അന്നു നിങ്ങള്‍ ഹാജറാക്കപ്പെടും; ഒരു രഹസ്യ കാര്യവും അന്നു നിങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകില്ല. -(അൽഹാഖ്ഖ 13-18)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


ശഅബാൻ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച്ച

ആവശ്യങ്ങളെ ഉദ്ദേശിക്കുന്നതിൽ നിന്നും ഉയർന്നു നിൽക്കുന്ന മഹത്വത്തിന്റെ ഉടമയായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും,

മുഹമ്മദ് നബിﷺയിലും, ശ്രേഷ്ടതയുടെയും മാന്യതയുടെയും ഉടമസ്ഥരായ അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ. 

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ടു ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. 

സത്യത്തിന്റെ മാർഗ്ഗങ്ങളിൽ ശഅബാൻ മാസത്തിൽ നിങ്ങൾ പടർന്നിരിക്കുക. -നന്മകളെ അധികരിപ്പിക്കുക- തെമ്മാടിത്തരത്തിൽ നിന്നും അനുസരണക്കേടിൽ നിന്നും നിങ്ങൾ അകന്നു നിൽക്കുക. കാരണം അതിന്റെ കുറ്റം ദോഷം ചെയ്യുന്നവരോട് ചേർക്കപ്പെടുന്നതാണ്. രുചികളെ മുറിച്ചു കളയുന്ന മരണത്തെ നിങ്ങൾ ഓർക്കുക, നിങ്ങളുടെ വയസ്സുകളിൽ നിന്നും കഴിഞ്ഞു പോയതിനേയും, നഷ്ടപ്പെട്ടതിനെയും നിങ്ങൾ ഓർക്കുക.

തീർച്ചയായും അവധി നിങ്ങളുടെ കാലയളവ് തീരുന്നതിലേക്ക് നിങ്ങളെ നീക്കിയിരിക്കുന്നു. സഹവാസം ഏകാന്തതയിലേക്ക് നിങ്ങളെ ഏൽപിച്ചിരിക്കുന്നു. നിങ്ങൾ ആശ്വാസത്തിനു പകരം ക്ഷീണത്തെ സ്വീകരിക്കേണ്ടവരാണ്. രക്ഷക്ക് പകരം പ്രയാസത്തെയും.

അല്ലയോ മരണങ്ങളുടെ നാട്ടക്കുറികളെ.., മരണത്തിന്റെ പണയവസ്തുക്കളെ, കുറ്റങ്ങളിലും ദോഷങ്ങളിലും മുഴുകിയവരെ, ഉറപ്പുള്ള ഒന്നിലാണോ നിങ്ങൾ സംശയിക്കുന്നത്? അതല്ല അല്ലാഹുﷻവിനോട് നിങ്ങൾ ധൈര്യം പ്രകടിപ്പിക്കുകയാണോ? അതല്ല ദുനിയാവിനോട് നിങ്ങൾ മൽസരിക്കുകയാണോ? നീങ്ങി പോവേണ്ട വീട്ടിലാണോ നിങ്ങൾ -ഈ വിധം- ഒത്തുകൂടിയിരിക്കുന്നത്.

ദുനിയാവിനെ ശൂന്യമാക്കാൻ നിങ്ങൾ കൽപ്പിക്കപ്പെട്ടു. പക്ഷേ, നിങ്ങൾ അതിനെ നിർമിച്ചു. അതിനെ ഭംഗി കൂട്ടുന്നതിൽ നിന്നും നിങ്ങൾ തടയപ്പെട്ടു. പക്ഷേ, നിങ്ങൾ അതിനെ അലങ്കരിച്ചു. പരലോകത്തെ തേടാൻ നിങ്ങൾ ക്ഷണിക്കപ്പെട്ടു. പക്ഷേ, നിങ്ങൾ അതിനെ നഷ്ടപ്പെടുത്തി. അതിന്റെ വിപത്തുകളെ വിട്ട് അശ്രദ്ധ നിങ്ങളെ ക്ഷണിച്ചു . അപ്പോൾ ധൃതിപ്പെട്ടു നിങ്ങൾ അതിന് ഉത്തരം നൽകി. അതോടെ അതിന്റെ രുചികളിൽ നിങ്ങൾ വ്യാപൃതരായി. അതിന്റെ താൽപര്യങ്ങളിൽ നിങ്ങൾ മുഴുകി.

അധികരിച്ചതിന്ന് -സ്വർഗ്ഗത്തിന്- പകരം നിങ്ങൾ കുറഞ്ഞത് -ഭൗതിക സുഖം- നിങ്ങൾ ഇഷ്ടപ്പെട്ടു. ഉന്നതമായതിനെ -പരലോക വിജയത്തെ- നിന്ദ്യമായതിന്ന് -ഭൗതികവിജയത്തിന്- പകരം നിങ്ങൾ വിറ്റുകളഞ്ഞു. പരലോക വിജയത്തിനു വേണ്ടി പരിശ്രമിക്കുന്നതിൽ നിന്നും, ഉൽസാഹം കാണിക്കുന്നതിൽ നിന്നും നിങ്ങൾ അകന്നു. നന്മകൾ ചെയ്യാതിരിക്കുന്നതിന് കാരണങ്ങൾ കണ്ടെത്തിയും, പിന്നെ ചെയ്യാം എന്ന തീരുമാനത്തിലും നിങ്ങൾ നിലനിന്നു.

മഹത്തായ ഈ മാസത്തിൽ പൊറുക്കലിനെ തേടലും സൂക്ഷ്മത പുലർത്തലും എവിടെ? ഈ പവിത്രമായ സമയത്തിലെ ഭക്തിയും ഭയവും എവിടെ? ബറകത്ത് വ്യാപകമായ ഈ ദിവസത്തിൽ ചിന്തിക്കലും പാഠമുൾക്കൊള്ളലും എവിടെ? 

മുതുകുകളിൽ നിന്നും ഗർഭാശയങ്ങളിലേക്ക് നീങ്ങിയവരല്ലേ നിങ്ങൾ? മണിക്കൂറുകൾ ദിവസങ്ങളിലേക്ക് നിങ്ങളെ കൊണ്ടെത്തിച്ചു. ഈമാനിന്റെ കൈപിടികളെ ദോഷങ്ങൾ കൊണ്ട് നിങ്ങൾ മുറിച്ചു കളഞ്ഞു. അക്രമത്തിലും അനീതിയിലും അതിരു കവിഞ്ഞ് സത്യത്തെ നിങ്ങൾ മറച്ചു കളഞ്ഞു. നന്മയോ ഗുണമോ ആയ പ്രവർത്തി കൂടാതെ സ്വർഗ്ഗത്തിന്റെ വഴി നിങ്ങൾ ആശിച്ചു. 

നന്മ തേടുന്നതിൽ നിന്നും അഹങ്കാരം നിങ്ങളെ തടഞ്ഞുവോ? അല്ലാഹുﷻവിൽ നിന്നും എവിടേക്കാണ് നിങ്ങൾ ഓടിപ്പോവുക; യാത്ര നിങ്ങൾക്ക് പ്രയാസമായാൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും? കുറഞ്ഞ ഭക്ഷണം -സൽക്കർമ്മം- നിങ്ങളിൽ തീർന്നു പോയാൽ? 

നിങ്ങളുടെ മുമ്പിൽ ഒരു ദീർഘയാത്രയുണ്ട്. നിങ്ങൾ കൃഷി ചെയ്യുന്നതിനെയാണ് നിങ്ങൾ കൊടുക്കുക. നിങ്ങൾ നട്ടു പിടിപ്പിച്ചതിനെയാണ് നിങ്ങൾ പറിച്ചെടുക്കുക. നിങ്ങൾ പ്രവർത്തിക്കുന്നതിന്ന് നിങ്ങൾ പ്രതിഫലം നൽകപ്പെടും.

അതല്ല, -മരണശേഷമുള്ള കാര്യങ്ങളുടെ- മറകൾ കീറപ്പെട്ടാൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും?    ഖബറുകളുടെ സൂക്ഷിപ്പു സ്വത്തുകളെ -മറവ് ചെയ്യപ്പെട്ടവരെ- അവ പുറത്തെടുത്ത് കഴിഞ്ഞാൽ? ശേഷം വിചാരണക്ക് വേണ്ടി വിളിക്കപ്പെട്ടു കഴിഞ്ഞാൽ?    ഗ്രന്ഥത്തിലുള്ളവയേക്കുറിച്ച് നിങ്ങളുടെ അവയവങ്ങൾ സംസാരിച്ചാൽ?    -നിങ്ങളുടെ സ്ഥിതി എന്തായിരിക്കും-?

അവിടെ വിജയികൾ ഉന്നതമായ പ്രതിഫലം കൊണ്ട് വിജയിക്കുന്നതാണ്. ശക്തമായ ശിക്ഷ കൊണ്ട് നശിക്കുന്നവർ നശിക്കുന്നതാണ്. നാശങ്ങളുടെയും പിഴവുകളുടെയും പാലങ്ങളിലൂടെ നിങ്ങൾ സഞ്ചരിച്ചു. അപ്പോൾ നിങ്ങളുടെ നിറങ്ങൾ വ്യത്യാസപ്പെട്ടു. സർവ്വ ശക്തൻ നിങ്ങൾക്കിടയിൽ വിധി കൽപിച്ചു. 

സാഹചര്യത്തിന്റെ ഭീകരതയാൽ- ഉമ്മമാർ കുട്ടികളെ തൊട്ട് ജോലിയായി. ആത്മാക്കൾ ശരീരങ്ങളിലേക്ക് മടക്കപ്പെട്ടു. വിചാരണക്ക് വേണ്ടി നിശ്ചിത സമയത്ത് സൃഷ്ടികൾ ഒരുമിച്ചു കൂട്ടപ്പെട്ടു. നരകം അതിലെ ഭീകരതകളാൽ നെടുവീർപ്പിട്ടു. ആത്മാക്കൾ മുഴുവനും അവയുടെ കർമ്മങ്ങൾക്ക് പകരം പണയമാക്കപ്പെട്ടു. 

നിങ്ങൾ അല്ലാഹുﷻവിന്റെ മുമ്പിൽ നിർത്തപ്പെടുന്നവരാണ്. വിയർപ്പിനാൽ കടിഞ്ഞാണിടപ്പെടുന്നതാണ്. വിയർപ്പിൽ മുങ്ങി നിൽക്കുന്നത് കാരണം സഞ്ചരിക്കൽ അസാദ്ധ്യമാകും. ഈ മഹത്തായ ദിവസത്തിനു വേണ്ടി നിങ്ങൾ തയ്യാറാവുക. വേദനയേറിയ ശിക്ഷയെ നിങ്ങൾ ഭയപ്പെടുക. ശാശ്വത സുഖത്തിനു വേണ്ടി നിങ്ങൾ പ്രവർത്തിക്കുക.

നൽകപ്പെട്ടതിന്ന് നന്ദി ചെയ്യുന്നവരിൽ അല്ലാഹു ﷻ നമ്മെ ഉൾപെടുത്തട്ടെ..

ലോകരക്ഷിതാവിന്റെ വചനം:-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

إِنَّ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا وَرَضُوا۟ بِٱلْحَيَوٰةِ ٱلدُّنْيَا وَٱطْمَأَنُّوا۟ بِهَا وَٱلَّذِينَ هُمْ  عَنْ ءَايَٰتِنَا غَٰفِلُونَ

أُو۟لَٰٓئِكَ مَأْوَىٰهُمُ ٱلنَّارُ بِمَا كَانُوا۟ يَكْسِبُونَ


(നാമുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷിക്കാത്തവരും, ഇഹലോകജീവിതം കൊണ്ട് തൃപ്തിപ്പെടുകയും, അതില്‍ സമാധാനമടയുകയും ചെയ്തവരും, നമ്മുടെ തെളിവുകളെപ്പറ്റി അശ്രദ്ധരായി കഴിയുന്നവരും ആരോ അവരുടെ സങ്കേതം നരകം തന്നെയാകുന്നു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ ഫലമായിട്ടത്രെ അത്‌.) (യൂനുസ്: 7-8)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


ശഅബാൻ മാസത്തിലെ നാലാമത്തെ വെള്ളിയാഴ്ച്ച

സൃഷ്ടികളെ സൃഷ്ടിച്ച ഇഴജന്തുക്കൾക്ക് ഭക്ഷണം നൽകുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

മുഹമ്മദ് നബിﷺയിലും മാന്യരും ഭക്തരുമായ അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ. 

ജനങ്ങളെ:-അല്ലാഹുﷻവിനെ സൂക്ഷിച്ച് ഭക്തിയോടു കൂടി ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

തഖ്‌വ -ദുനിയാവിനെ- പിടിച്ചെടുത്ത മുതലെന്ന വിധം കൈകാര്യം ചെയ്യാൻ സഹായം നൽകുന്നതാണ്. ദുഃഖത്തെ ഇല്ലായ്മ ചെയ്യുന്നതാണ്. ചെരിപ്പടിക്കാലുകളും മൂർദ്ധാവുകളും പിടിച്ചു ശിക്ഷിക്കുന്ന ദിവസം രക്ഷ നൽകുന്നതാണ്. അത് അതിന്റെ ഉടമസ്ഥനെ രക്ഷാഭവനത്തിൽ എത്തിക്കുന്നതാണ്.

ഭൗതിക ലോകത്തിൽ നിന്നും നിങ്ങളെ നാം വിരക്തരാക്കുന്നു. കാരണം, അത് നശിച്ചു പോകുന്നതാണ്. പരലോക വിഷയത്തിൽ നിങ്ങളെ നാം ആഗ്രഹമുള്ളവരാക്കുന്നു. കാരണം, അത് എന്നെന്നും നിലനിൽക്കുന്നതാണ്. പുനർജന്മത്തിലേക്കു വേണ്ട ഭക്ഷണം തയ്യാറാക്കാൻ നിങ്ങളെ നാം പ്രേരിപ്പിക്കുന്നു. "നിശ്ചയം" അത് ലക്ഷ്യം പ്രാപിക്കൽ ക്ലേശകരമായ ഒരു ഭീകര ദിവസമാണ്.

അറിയുക. പേനകൾ വറ്റിപ്പോകുന്നതിന്നു മുമ്പ്, കാലുകൾ ഇടറുന്നതിന്നു മുമ്പ്, സ്വപ്നങ്ങൾ വാടുന്നതിനു മുമ്പ് നിങ്ങൾ പരിശ്രമിക്കുക. നിങ്ങൾ മരണത്തെ ഭയക്കുന്നവരാകുക. കാരണം, അത് പ്രാവിന്ന് കണ്ഠാഭരണം -കഴുത്തിലെ വളയം- നിർബന്ധമായ പോലെ നിർബന്ധമായതാണ്. ദിവസങ്ങൾ നിങ്ങളെ വിഷമിപ്പിക്കുന്നതിന്നു മുമ്പ്, രോഗത്തിന്റെ വിപത്തുകൾക്കും വേദനകളുടെ പല്ലുകൾക്കും നിങ്ങൾ നാട്ടക്കുറിയാക്കുന്നതിനു മുമ്പ്, ആത്മാക്കൾക്ക് വേണ്ടി നിങ്ങൾ -നന്മകൾ- ശേഖരിക്കുക. 

മുസ്ലിം സമൂഹമേ.., അല്ലാഹു ﷻ നിങ്ങൾക്ക് അനുഗ്രഹം ചൊരിയട്ടെ.., കുറ്റങ്ങളുടെ അഴുക്കുകളിൽ നിന്നും നിങ്ങളുടെ ദിവസങ്ങളെ ശുദ്ധീകരിക്കുന്നതായിട്ടും പാപങ്ങളുടെ ചേറിൽ നിന്നും നിങ്ങളുടെ ശരീരങ്ങളെ വെളുപ്പിക്കുന്നതായിട്ടും റമളാൻ മാസം അതിന്റെ പരിപൂർണ്ണ നന്മകളോട് കൂടെ നിങ്ങളോട് അടുത്തിരിക്കുന്നു . വ്യാപകമായ അതിന്റെ ശ്രേഷ്ടതയോടെ നിങ്ങളുടെ നേരെ അത് മുന്നിട്ടിരിക്കുന്നു.

നിശ്ചയം അത് -റമളാൻ- വർഷങ്ങളിലെ മാസങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ടമായവയിൽ പെട്ടതാണ്. അത് സംരക്ഷണത്തിന്റെയും നോമ്പിന്റെയും മാസമാണ്. തഹജ്ജുദിന്റെ -രാത്രിയിലെ സുന്നത്ത്- നിസ്കാരത്തിന്റെയും തറാവീഹിന്റെയും മാസമാണ്. ഗുണത്തിന്റെയും അനുഗ്രഹം വർഷിക്കലിന്റെയും മാസമാണ്. ദാനത്തിന്റെയും ഭക്ഷണം നൽകലിന്റെയും മാസമാണ്. അതിന്റെ ശ്രേഷ്ടതകൾ പൂർണ്ണമായും മനസ്സിലാക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ആദരവിന്റെയും ബഹുമാനത്തിന്റെയും വീക്ഷണത്തോടെ അതിനെ നിങ്ങൾ സ്വീകരിക്കുക. മഹത്വപ്പെടുത്തലിന്റെയും വലുതായിക്കാണലോടെയും നിങ്ങൾ അതിനെ കണ്ടുമുട്ടുക.

പവിത്രതയും, മാന്യതയും, നിലനിൽക്കുന്നതായിട്ടാണ് അത് മുന്നിട്ട് വരുന്നത്. ഇറക്കവും സഞ്ചാരമാർഗ്ഗവും ആദരവർഹിക്കുന്നതായിട്ടാണ് അത് അടുത്ത് കൊണ്ടിരിക്കുന്നത്. സുഖം, വിശ്വാസം, ബറക്കത്ത്, നന്മ, രക്ഷ, ഇസ്ലാം എന്നിവയോടു കൂടെ റമളാനിനെ നമ്മിലേക്ക് എത്തിക്കാൻ നിങ്ങൾ മഹാനായ അല്ലാഹുﷻവിനോട് പ്രാർത്ഥിക്കുക. അവൻ ഇഷ്ടപ്പെടുന്ന സംസാരം, പ്രവർത്തി എന്നിവക്കും റമളാനിന്റെ അവകാശവും പവിത്രതയും പരിപൂർണ്ണമായി വീട്ടാനും, അതിലെ സുന്നത്തുകളും ഫർളുകളും നിത്യമായി നിർവഹിക്കുവാനും ഭാഗ്യം നൽകാൻ നിങ്ങൾ അല്ലാഹുﷻവിനോട് പ്രാർത്ഥിക്കുക.

തെറ്റുകളുമായി ബന്ധപ്പെടുന്നതിൽ നിന്നും അവയവങ്ങളെ തടയുവാനും, കുറ്റങ്ങളുമായി ചേരുന്നതിൽ നിന്നും നമ്മുടെ ഭാഗങ്ങളെ അകറ്റിനിർത്താനും രക്ഷാഭവനത്തിൽ -സ്വർഗ്ഗത്തിൽ- നമ്മെ പ്രവേശിപ്പിക്കുവാനും നിങ്ങൾ അല്ലാഹുﷻവിനോട് ആവശ്യപ്പെടുക. ആക്ഷേപവും നാശവും നിറഞ്ഞ ഭവനത്തിൽ -നരകത്തിൽ- നിന്നും നമ്മെ കാത്തു സൂക്ഷിക്കുവാൻ നിങ്ങൾ അല്ലാഹുﷻവിനോട് തേടുക.

നമസ്ക്കരിക്കുന്നവരിലും നോമ്പനുഷ്ഠിക്കുന്നവരിലും അല്ലാഹു ﷻ നമ്മെ ഉൾപ്പെടുത്തട്ടെ..,

സർവജ്ഞനും രാജാവുമായ അല്ലാഹുﷻവിന്റെ വചനം:-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَلْتَنظُرْ نَفْسٌۭ مَّا قَدَّمَتْ لِغَدٍۢ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുﷻവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു ﷻ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു)- (ഹശ്ർ 18)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


റമളാൻ മാസത്തിലെ ഒന്നാമത്തെ വെള്ളിയാഴ്ച്ച

നശിപ്പിക്കുകയും അനന്തരമെടുക്കുകയും പുനർജന്മം നൽകുകയും ചെയ്യുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

മുഹമ്മദ് നബിﷺയിലും നല്ലവരും പരിശുദ്ധരുമായ അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ. 

ജനങ്ങളേ:-അല്ലാഹുﷻവിനോട് ഭയഭക്തി പ്രകടിപ്പിച്ച് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

വൻവിജയത്തിലേക്കുള്ള മൽസരത്തിന്റെ മൈതാനത്തിൽ നിങ്ങൾ തിരക്കിക്കയറുക. പ്രഭാപൂരിതമായ റമളാൻ മാസത്തിൽ സുഹൃത്തുക്കളോട് കൂടെയുള്ള സഹവാസത്തെ നിങ്ങൾ മുതലെടുക്കുക. ചുരുങ്ങിയ വയസ്സിൽ ഭക്ഷണം -സൽകർമ്മം- ശേഖരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ തേടുക. മഹ്ശറ ദിനത്തിലേക്ക് തിരിച്ചു പോവാൻ നിങ്ങൾ ഒരുങ്ങുക. 

അല്ലാഹു ﷻ നിങ്ങളെ അനുഗ്രഹിക്കട്ടെ.., വിശുദ്ധ റമളാനിൽ വ്യാപകമായ അനുഗ്രഹം നിങ്ങളെ പൊതിഞ്ഞിരിക്കുന്നു. അതിലൂടെ അല്ലാഹുﷻവിൽ നിന്നും ഉന്നതമായ ലക്ഷ്യം നിങ്ങൾക്ക് നിർബന്ധമായിരിക്കുന്നു. അറിയുക, അല്ലാഹു ﷻ വർഷത്തിന്റെ വിളക്കാക്കിയതും മുത്തുമാലയുടെ ലോക്കറ്റാക്കിയതുമായ ഒരു മാസമാണ് റമളാൻ. നമസ്ക്കാരത്തിന്റെയും നോമ്പിന്റെയും പ്രകാശത്താൽ പ്രകാശിക്കുന്നതും പവിത്രമായതുമായ ഇസ്ലാമിന്റെ ഒരു അടിത്തറയുമാണത്.

അതിൽ -റമളാനിൽ- അല്ലാഹു ﷻ അവന്റെ കിതാബ് -ഖുർആൻ- ഇറക്കി. തൗബ ചെയ്യുന്നവർക്ക് അതിന്റെ വാതിലുകൾ തുറന്നു വെച്ചു. അതിൽ സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നവർക്ക് അതിന്റെ കൂലി നിർബന്ധമാക്കി. അതിലെ പ്രാർത്ഥന ഉത്തരം നൽകപ്പെടുന്നതാണ്. അതിലെ സൽകർമ്മം ഉയർത്തപ്പെടുന്നതാണ്. അതിലെ നൻമ ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്. അതിലെ അക്രമം തടയപ്പെടുന്നതാണ്. അതിനാൽ ഗുണം നൽകപ്പെട്ട വിജയി അതിന്റെ സമയങ്ങൾ മുതലെടുത്തവനാണ്. ചതിക്കപ്പെട്ട പരാജിതൻ അതിനെ -റമളാനിനെ- അവഗണിച്ചു നഷ്ടപ്പെടുത്തിയവനാണ്. 

അതിനാൽ "ഓ, പ്രവർത്തിക്കുന്നവനെ..." ഇത് നിനക്ക് ഭക്ഷണം -സൽക്കർമ്മങ്ങൾ- ശേഖരിക്കുവാനും സുഖം അനുഭവിക്കുവാനുമുള്ള സമയമാണ്. "ഓ, അശ്രദ്ധ കാണിക്കുന്നവനെ" ഇത് നിനക്ക് ഉണരാനും ദോഷത്തിൽ നിന്നും ഒഴിവാകാനുമുള്ള മാസമാണ്. ആയിരം മാസത്തേക്കാൾ ഉത്തമമായ ഒരു രാത്രിയുള്ള മാസം. ആ രാത്രിയിൽ അല്ലാഹുﷻവിനോട് ചോദിക്കുന്നവന് ലഭിക്കാതിരിക്കില്ല. സംരക്ഷണം ആവശ്യപ്പെടുന്നവന് സംരക്ഷണം ലഭിക്കാതിരിക്കില്ല.

അവനിലേക്ക് ഖേദിച്ചു മടങ്ങുന്നവനെ അവൻ സ്വീകരിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യും. അവനോട് നന്മ തേടുന്നവന് അത് ഔദാര്യമായി നൽകുന്നതാണ്. പൊറുക്കലിനെ തേടുന്നവന്ന് അവൻ പൊറുത്ത് കൊടുക്കുന്നതാണ്. അവനിലേക്ക് അഭയം തേടുന്നവന്ന് അഭയം നൽകുകയും അവന്റെ അവസ്ഥ നന്നാക്കിക്കൊടുക്കുകയും ചെയ്യും.

ഉൽസാഹം കാണിക്കുന്നവരെ.. യുദ്ധമുതൽ -സൽക്കർമ്മങ്ങൾ- വാരിക്കൂട്ടുക, വീഴ്ച വരുത്തുന്നവരെ.. തെറ്റുകളിലേക്ക് മടങ്ങുകയില്ലെന്ന് ഉറപ്പിക്കുന്നതിലേക്ക് വേഗത കൂട്ടുക. രാത്രികൾ പകലുകളേക്കാൾ പ്രകാശമുള്ള ഒരു മാസത്തിൽ -ഇവയെല്ലാം ചെയ്യുക- അതിന്റെ പകലുകൾ കുറ്റങ്ങളാകുന്ന അഴുക്കുകളിൽ നിന്നും ശുദ്ധീകരിക്കപ്പെട്ടവയാണ്.

റമളാനിൽ ലഹള കൂട്ടുന്ന ജിന്നുകൾ കീഴടക്കപ്പെട്ടവരാണ്. അല്ലാഹുﷻവിൽ നിന്നും അനുഗ്രഹം ചോദിക്കുന്നവന് അത് നൽകപ്പെടുന്നതാണ്. തൗബയുടെ കയറുകൾ സ്വീകരിക്കലിനോട് ബന്ധിക്കപ്പെട്ടവയാണ്. തൗബ സ്വീകരിക്കപ്പെടുന്നതാണ്. അതിലെ സമയങ്ങൾ പാപമോചനവുമായി ഇണക്കപ്പെട്ടവയാണ്.

നിങ്ങളുടെ മാസത്തിന്റെ സമയങ്ങൾ നിങ്ങൾ വേരോടെ പറിച്ചെടുക്കുകയും -അനാവശ്യ പ്രവർത്തനങ്ങൾ- അതിനെ ചിലവഴിക്കുകയും -ശേഷം- നിങ്ങൾ അതിനെ തേടുകയും നിങ്ങളതിനോട് ചേരാതിരിക്കുകയും ചെയ്യുന്നതിന്റെ മുമ്പ് -ഈ മാസത്തെ- നിങ്ങൾ മുതലെടുക്കുക. 

നിങ്ങളുടെ അവധികളുടെ സഞ്ചാര വേഗത നിങ്ങൾ കണ്ടിരുന്നുവെങ്കിൽ നിങ്ങളുടെ ആഗ്രഹങ്ങളുടെ ചതിയെ നിങ്ങൾ വിട്ടു പിരിയും. നിങ്ങളുടെ മടക്കസ്ഥലത്തിന്റെ യാഥാർത്ഥ്യം നിങ്ങൾക്ക് വെളിവാക്കപ്പെട്ടിരുന്നുവെങ്കിൽ നിങ്ങളുടെ മുഴുവൻ പരിശ്രമങ്ങളും അതിനു വേണ്ടിയായിരിക്കും. 

അല്ലാഹുﷻവിന്റെ അടിമകളെ, നീട്ടിവെച്ചു കൊണ്ട് നിങ്ങളുടെ ഈ മാസത്തിന്റെ സമയങ്ങളെ നഷ്ടപ്പെടുത്തുന്നതിലും, നിങ്ങളുടെ -സൽ- പ്രവർത്തനങ്ങളിൽ കുറവ് വരുത്തുന്നതിലും, തൂക്കം കുറക്കുന്നതിലും നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കുക.

നന്മ കുറഞ്ഞ് പോയാൽ പരലോകത്ത് ഭക്ഷണം -സൽകർമ്മങ്ങൾ- ഇല്ലാത്തവരായി നിങ്ങൾ എത്തിച്ചേരും. വിളവെടുപ്പ് കാണുമ്പോൾ വരുമാനം കുറഞ്ഞതിനാൽ കൃഷി കുറഞ്ഞതിൽ നിങ്ങൾ ഖേദിക്കും. അക്രമികൾക്ക് ഒഴിവുകഴിവു പറയൽ ഉപകരിക്കാത്ത ദിവസം ഒഴിവ് കഴിവുകൾ പറയുന്നതിലേക്ക് നിങ്ങൾ മടങ്ങിച്ചെല്ലും. അക്രമികൾക്കാണ് അന്ന് ശാപം. ഏറ്റവും മോശമായ ഭവനം -നരകം.

ഫർളുകളും സുന്നത്തുകളും നിർവഹിക്കാൻ നമുക്ക് അല്ലാഹു ﷻ ഭാഗ്യം നൽകട്ടെ..,

ദിവസങ്ങൾക്കും, സമയങ്ങൾക്കും -സത്തയിൽ- മാറ്റം വരുത്താൻ കഴിയാത്തവന്റെ വചനം:-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

شَهْرُ رَمَضَانَ ٱلَّذِىٓ أُنزِلَ فِيهِ ٱلْقُرْءَانُ هُدًۭى لِّلنَّاسِ وَبَيِّنَٰتٍۢ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ ٱلشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍۢ فَعِدَّةٌۭ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ ٱللَّهُ بِكُمُ ٱلْيُسْرَ وَلَا يُرِيدُ بِكُمُ ٱلْعُسْرَ وَلِتُكْمِلُوا۟ ٱلْعِدَّةَ وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ


(ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ﷻ ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുﷻവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്‌.) -(അൽബഖറ:185)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


റമളാൻ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ച

തന്റെ അടിമകളിൽ നിന്നും -ഇഷ്ടമുള്ളവരെ- തിരഞ്ഞെടുക്കുന്ന തിരഞ്ഞെടുത്തവർക്ക് അവരുടെ ഉദ്ദേശ്യപൂർത്തീകരണത്തിന് ഭാഗ്യം നൽകുന്ന അല്ലാഹുﷻവിനാണ് സർവ്വസ്തുതിയും. 

മുഹമ്മദ് നബിﷺയിലും, അവിടത്തെ കുടുംബത്തിലും ധാരാളം പ്രതിഫലം ലഭിക്കത്തക്ക ഗുണം അല്ലാഹു ﷻ ചെയ്യട്ടെ.

ജനങ്ങളെ:-അല്ലാഹുﷻവിനെ സൂക്ഷിച്ചു ഭയപ്പെട്ടു ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. 

നിങ്ങൾ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുﷻവിനെ സൂക്ഷിക്കുക. കാരണം അവനോട് ഭയഭക്തി പ്രകടിപ്പിക്കൽ അവന്റെ തൃപ്തിയുമായി ചേർക്കപ്പെട്ട ഒരു കയറാണ്. അവന്റെ തൃപ്തി സൽകർമ്മം ശേഖരിച്ചു തരുന്ന ലക്ഷ്യമാണ്. സൽക്കർമ്മം -ചെയ്യൽ- സാദ്ധ്യമായതാണ് -പക്ഷേ- അതിനെ പിന്തിച്ചു വെക്കുന്നത് -ദുനിയാവിനോടുള്ള- ആഗ്രഹമാണ്. ആഗ്രഹം ഒരു വാഹനമാണ്. അതിന്റെ മൈതാനം സാവധാനതയാണ്. സാവധാനത ഒരു രുചിയാണ്. അവധി അതിനെ പൊളിച്ചു കളയും. അത് പെട്ടെന്ന് സംഭവിക്കുന്നതാണ്. അതിനെ പ്രതിരോധിക്കാൻ തന്ത്രങ്ങൾക്ക് സാദ്ധ്യമല്ല.

അല്ലാഹു ﷻ നിങ്ങളെ അനുഗ്രഹിക്കട്ടെ.., റമളാൻ മാസത്തിൽ പ്രവർത്തനങ്ങളുടെ കടിഞ്ഞാണുകളെ നിങ്ങൾ അഴിച്ചിടുക. ധാരാളം സൽക്കർമ്മങ്ങൾ ചെയ്യുക. സാവധാനതയുടെ മൈതാനങ്ങളിൽ അവധികളുടെ ശേഷിപ്പിനെ നിങ്ങൾ ചിലവഴിക്കുക. പരലോകത്തിന്റെ വഴികളിൽ ഭാരം കൂടിയ ചുമടുകൾ വഹിക്കുന്നവന്റെ നിരീക്ഷണം നിങ്ങളുടെ ആത്മാക്കൾക്ക് വേണ്ടി നിങ്ങൾ നിരീക്ഷിക്കുക, മാന്യന്മാരുടെ സൂക്ഷിപ്പ് സ്വത്തുക്കൾ പോലെ നിങ്ങളുടെ സൂക്ഷിപ്പ് സ്വത്തുകൾ -സൽകർമ്മങ്ങൾ- നിങ്ങൾ സൂക്ഷിച്ചു വെക്കുക.

ഭയത്തിന്റെ ചാട്ടവാറുകൾ കൊണ്ട് അ‎‎വരുടെ ആത്മാക്കളെ അവർ അടിച്ചു. പട്ടിണിയുടെ വാളുകൾ കൊണ്ട് കൊതികളെ അവർ മുറിച്ചു കളഞ്ഞു. അന്ത്യദിനത്തെ ഓർത്ത് ദേഹേച്ഛകളെ അവർ ഒതുക്കിക്കളഞ്ഞു. തെളിഞ്ഞ ജലത്തിൽ നിന്നും മധുരമുള്ള ധാരാളം കോപകൾ അവൻ കുടിച്ചു. ഉന്നതമായ മനക്കരുത്തുകൾ ചീത്ത സ്വഭാവങ്ങളിൽ നിന്നും അവരെ പരിശുദ്ധരാക്കി. ഉടമ്പടി പൂർത്തീകരിക്കാൻ ഖുർആൻ അവരെ ഉണർത്തി മനക്കരുത്തുകളാകുന്ന വാഹനങ്ങളിൽ ഇരുളടഞ്ഞ മറകളിലൂടെ വേഗത്തിൽ യാത്രയാക്കപ്പെട്ടവരാണ് അവർ.

അങ്ങിനെ അറിവുകളുടെ തോട്ടങ്ങളിൽ അവരേയും കൊണ്ട് ആ വാഹനങ്ങൾ മുട്ടുകുത്തി. അവർ ആ തോട്ടങ്ങളിലെ മരങ്ങളുടെ തണലുകൾ കൊണ്ട് തണൽ കൊള്ളുന്നവരാണ്. അവയിലെ പൂവുകളെ തഴകിയെത്തുന്ന മന്ദമാരുതനെ കൊണ്ട് ജോലിയായവരാണ്. 

അവരുടെ രക്ഷിതാവിനോടുള്ള ഭയത്താൽ അവരുടെ ഹൃദയങ്ങളിൽ നിന്നും ഒരു ശബ്ദം നീ കേൾക്കുന്നു. അവനിലേക്കുള്ള അമിതമായ ആശ അവരിൽ നെടുവീർപ്പിനേയും തേങ്ങിക്കരച്ചിലിനേയും അവരിൽ വെളിവാക്കുന്നു. അല്ലാഹുﷻവിനെക്കുറിച്ചുള്ള ഓർമ്മയെ ദുനിയാവിൽ നിന്നും -പരലോകത്തേക്ക്- ഉള്ള ഒരു വിഹിതമായി അവർ സ്വീകരിച്ചിരിക്കുന്നു. അവരുടെ രോഗത്തിന് അല്ലാഹുﷻവിനെ യല്ലാതെ ഒരു ഡോക്ടറെ അവർ കണ്ടെത്തിയില്ല. ഉൾകാഴ്ചകളാൽ അനന്തരഫലങ്ങളെ അവർ നോക്കിക്കണ്ടു. പ്രകാശിക്കുന്ന ചിന്തകളെ കൊണ്ട് ഇരുളുകളെ അവർ കീറിക്കളഞ്ഞു. മാർദ്ദവമുള്ള വിരിപ്പുകളെ തൊട്ട് അവരുടെ ഭാഗങ്ങളെ അവർ അകറ്റി. കണ്ണുനീർ ധാരാളമായി ഒഴുക്കി അവരുടെ ദോഷങ്ങളെ അവർ കഴുകിക്കളഞ്ഞു. ശക്തമായ ക്ഷമയുടെ കയറുകൾ കൊണ്ട് ഹൃദയങ്ങളെ അവർ ബന്ധിച്ചു.

മഹത്തായ വിലപിടിച്ച ശരീരങ്ങൾക്ക് പകരം അല്ലാഹുﷻവിനെ അവർ തെരഞ്ഞെടുത്തു രഹസ്യ പരസ്യങ്ങൾ അറിയുന്നവനോടുള്ള പെരുമാറ്റത്തെ അവർ നന്നാക്കി. കൺകുളിർമകളെ അല്ലാഹു ﷻ അവർക്ക് പകരം നൽകി. മഹത്തായ അനുഗ്രഹങ്ങളെ കുറിച്ചുള്ള ആഗ്രഹങ്ങളെ അവർക്ക് നൽകി. ആദരവിന്റെ കിരീടങ്ങൾ കൊണ്ട് അവരെ അല്ലാഹു ﷻ കിരീടമണിയിച്ചു. ശാശ്വതഭവനത്തിൽ സ്വർഗ്ഗീയ സ്ത്രീകളെ അവർക്ക് ഇണയാക്കിക്കൊടുത്തു. അല്ലാഹുﷻവിന്റെ സാമീപ്യത്താൽ അവർ അതിൽ ഉല്ലസിക്കുന്നു. പരീക്ഷണത്തിന്റെ രഹസ്യങ്ങളുടെ യാഥാർത്ഥ്യങ്ങൾ അവർക്ക് വെളിവാക്കപ്പെട്ടിരിക്കുന്നു.

ഗുണവാൻമാരുടെയും രക്തസാക്ഷികളുടെയും വീടുകളിൽ അവർ പ്രവേശിച്ചു. സ്വർഗ്ഗം അവരെ വിളിക്കുന്നു. നല്ലവരായ വിശ്വാസികൾ വിജയിച്ചിരിക്കുന്നു. എല്ലാ കവാടങ്ങളിലൂടെയും മലക്കുകൾ അവരിലേക്ക് പ്രവേശിച്ചു കൊണ്ടിരിക്കുന്നു. അവർ പറയുന്നു. നിങ്ങൾ ദുനിയാവിൽ നിന്നും -തെറ്റു ചെയ്യാതെ- ക്ഷമിച്ചതിനാൽ അല്ലാഹുﷻവിന്റെ രക്ഷ നിങ്ങളിൽ ഉണ്ടാവട്ടെ. ഈവിധമുള്ള ഒരു വീടിന്റെ അനന്തരഫലം എത്ര നല്ലത്. 

അല്ലാഹു ﷻ അനുഗ്രഹിക്കട്ടെ, ഭവനം പൊളിക്കപ്പെടുന്നതിന്നു മുമ്പ്, തെളിവിൽ കലർപ്പ് വരികയും ജീവിതത്തിൽ പ്രതീക്ഷ അറ്റു പോവുകയും വീടുകൾ മൺതട്ടുകൾക്ക് അടിയിലാവുകയും ചെയ്യുന്നതിന്നു മുമ്പ്. കഷ്ടം, ആപത്ത് ആകുന്നതിന്റെയും, മഴ ഒഴുക്ക്  -ഖബറിലേക്കുള്ള യാത്ര- ആകുന്നതിന്റേയും പ്രഭാതം -ഖബറിലായതിനാൽ- രാത്രിയാവുന്നതിന്റെയും മുമ്പ്, ഭൂമിയിലും ആകാശത്തിലും ഉള്ളവരിലൂടെ മരണം അതിന്റെ വാൽ വലിച്ചിഴക്കുകയും വയസ്സൻ നഷ്ടപ്പെട്ട യുവത്വമേ.. മദ്ധ്യവയസ്കൻ നാണക്കേടേ.. ചെറുപ്പക്കാരൻ ഖേദമേ! ചെറിയ കുട്ടി ഉമ്മാ! ദോഷി തന്ത്രത്തിനേറ്റ വൈകല്യമേ.. എന്നിപ്രകാരം ആത്മഗതം ചെയ്യുന്നതിന്നു മുമ്പ് ഈ മാസത്തിൽ പവിത്രമായ വഴിയിൽ നിങ്ങൾ പ്രവേശിക്കുക.

അതെ, അല്ലാഹുﷻവാണ് സത്യം, മേൽപറയപ്പെട്ട എല്ലാവരേയും, അന്ത്യദിനത്തിൽ നിന്നും അവരെ ഭയപ്പെടുത്തുന്നതും വെപ്രാളപ്പെടുത്തുന്നതുമായ കാര്യം ജോലിയാക്കിയിരിക്കുന്നു. അവരുടെ വായകൾ സീലടിക്കപ്പെട്ടതിനാൽ അവർ സംസാരിക്കുന്നില്ല. നിൽക്കുകയാണ്. ഭീകരതകളിൽ നിന്നും അവർ കണ്ടു. അതിനാൽ സൽകർമ്മങ്ങളിൽ വന്ന കുറവ് കാരണം അവർ തലതാഴ്ത്തി സൃഷ്ടിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ എന്നവർ ആഗ്രഹിച്ചിരിക്കുന്നു.  
അല്ലാഹു ﷻ അവന്ന് ആരാധന നിർവഹിക്കുവാൻ വേണ്ടി തിരഞ്ഞെടുത്തവരിൽ നമ്മെ ഉൾപ്പെടുത്തട്ടെ. 

മെച്ചപ്പെട്ട നിലയിൽ വസ്തുക്കളെ സൃഷ്ടിച്ച അല്ലാഹുﷻവിന്റെ വചനം:-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

وَسِيقَ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ إِلَى ٱلْجَنَّةِ زُمَرًا ۖ حَتَّىٰٓ إِذَا جَآءُوهَا وَفُتِحَتْ أَبْوَٰبُهَا وَقَالَ لَهُمْ خَزَنَتُهَا سَلَٰمٌ عَلَيْكُمْ طِبْتُمْ فَٱدْخُلُوهَا خَٰلِدِينَ


(തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്‍റെ കവാടങ്ങള്‍ തുറന്ന് വെക്കപ്പെട്ട നിലയില്‍ അവര്‍ അതിന്നടുത്ത് വരുമ്പോള്‍ അവരോട് അതിന്‍റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ അതില്‍ പ്രവേശിച്ചു കൊള്ളുക.) - (അൽ സുമർ 73)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


റമളാൻ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച്ച

ഹൃദയങ്ങളിൽ തന്റെ അറിവ് സ്ഥിരപ്പെടുത്തിയ സൃഷ്ടികളിൽ മുഴുവൻ തന്റെ അനുഗ്രഹം പൂർത്തിയാക്കി നൽകിയ അല്ലാഹുﷻവിനാണ് സർവ്വസ്തുതിയും.

രാവും പകലും നിലനിൽക്കുന്ന കാലത്തോളം മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ടും സൂക്ഷിച്ചും ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. 

മരണശേഷമുള്ള യാത്രക്ക് നിങ്ങൾ തയ്യാറാവുക. അസ്വസ്ഥമാക്കൽ നിങ്ങളിൽ സംഭവിച്ചിട്ടുണ്ട്. ചികിത്സ സാദ്ധ്യമാകുന്ന സന്ദർഭമാണ്. നിങ്ങളുടെ രോഗങ്ങളെ ആത്മാവിനെ ദുഷിപ്പിക്കുന്ന ദോഷങ്ങളെ നിങ്ങൾ ചികിത്സിക്കുക. നിങ്ങളുടെ കർമ്മങ്ങളോടൊപ്പം നിങ്ങൾ രാത്രിയിൽ സഞ്ചരിക്കുക. രാത്രിയിൽ സഞ്ചാരികൾ രാത്രിയിൽ നന്മകൾ അധികരിപ്പിക്കുന്നവർ നിങ്ങളേക്കാൾ മുൻകടന്നിട്ടുണ്ട്.

അല്ലാഹുﷻവിന്റെ അടിമകളെ ഇത് മാസങ്ങളുടെ നേതാവായ നിങ്ങളുടെ മാസമാണ്. ഹൃദയങ്ങളുടെ പൂട്ടുകൾ തുറക്കുന്നതാണ്. നാശങ്ങളിൽ നിന്നും രക്ഷപ്പെടുത്തുന്നതാണ്. എല്ലാ കാര്യങ്ങളും നിർണ്ണയിക്കപ്പെടുന്ന ഒരു രാത്രികൊണ്ട് പ്രത്യേകമാക്കപ്പെട്ടതാണ്. ആയിരം മാസങ്ങളെക്കാൾ അതിനെ അല്ലാഹു ﷻ ശ്രേഷ്ടമാക്കിയിരിക്കുന്നു. പ്രഭാതത്തിന്റെ പ്രകാശം പ്രത്യക്ഷപ്പെടുന്നത് വരെ അതിനെ സമാധാനമാക്കിയിരിക്കുന്നു. ഖേദം പ്രകടിപ്പിച്ച് ആ രാത്രിയിൽ പ്രാർത്ഥിക്കുന്നവന് വളരെ വേഗത്തിൽ ഉത്തരം ലഭിക്കുന്നതാണ്.

പരിഗണനാർഹമായ വിധമുള്ള വീക്ഷണമെവിടെ? വ്യക്തമായ യാഥാർത്ഥ്യങ്ങളെ കുറിച്ചുള്ള ചിന്ത എവിടെ? രാപകലുകളുടെ മാറ്റത്തിലുള്ള ആലോചന എവിടെ? രഹസ്യങ്ങൾ അറിയുന്നവന്റെ വാക്ക് നിങ്ങൾ മറന്നുവോ? നിശ്ചയം ഈ ഭൗതിക ജീവിതം ഒരു നശിക്കുന്ന വിഭവമാണ്. നിശ്ചയം പരലോകം സ്ഥിരതാമസം ലഭിക്കുന്ന ഭവനവുമാണ്. 

നീളമേറിയ ആഗ്രഹത്താൽ വഞ്ചിക്കപ്പെട്ടവനെ.. മരണം വരുന്നതിനെക്കുറിച്ച് അശ്രദ്ധനായവനെ, സൽകർമ്മത്തിൽ വീഴ്ചവരുത്തിയവനെ, നഷ്ടപ്പെടുത്തിക്കളയുന്നതിലും പാപങ്ങളിലും നിലനിൽക്കുന്നവനെ, ഇത് നിന്റെ പരിശ്രമത്തിന്റെയും സാഹസത്തിന്റെയും സമയമാണ്. നിന്റെ പരലോകത്തിനു വേണ്ടി ഭക്ഷണം -സൽക്കർമ്മം- ശേഖരിക്കാനുള്ള അവസരമാണ്.

നീ റമളാനിന്റെ ചില ദിവസങ്ങളിലാണ്, മരണം നിന്നിലേക്ക് വേഗത്തിൽ വരുന്നതിനു മുമ്പ് അത് പോലുള്ളവ ഒരു പക്ഷേ തിരിച്ചു വന്നില്ലെന്ന് വരാം. നീ ഒരു മാസത്തിലാണ് അതു പോലുള്ളത് നീ ദ്രവിച്ച ശേഷമല്ലാതെ നിന്നിലേക്ക് തിരിച്ചെത്തിയില്ലെന്നും വരാം. 

ഇച്ഛയുടെ മയക്കത്തിൽ നിന്നും ഹൃദയത്തെ ഉണർത്തുകയും മറ്റുള്ളവർ പുകഴ്ത്തുന്നതിനെ സൽപ്രവർത്തനത്തെ സ്വന്തം ശരീരത്തിന് വേണ്ടി അവൻ തിരഞ്ഞെടുക്കുകയും ചെയ്ത ഒരു മനുഷ്യന്ന് അല്ലാഹു ﷻ അനുഗ്രഹം ചെയ്യട്ടെ...

മരണം അവനിൽ ഇറങ്ങുന്നതിന്നും വിധികൾ അവനെ ഭൂമിയിൽ നിന്നും പുറന്തള്ളുന്നതിനും, വീടുകൾ അവനിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിനും, ഒഴിവ് കഴിവ് അവനിൽ നിന്നും കേൾക്കപ്പെടാതാവുന്നതിന്നും, അവന്റെ ഭാവി പ്രവർത്തനങ്ങൾ കഴിഞ്ഞവയാകുന്നതിനും, അവന്റെ അവധിയാകുന്ന ഉയർന്ന കെട്ടിടം ബലഹീനമാകുന്നതിനും, പുതിയതായ അവന്റെ ശരീരം ദ്രവിക്കുന്നതിന്നും, അവന്റെ പ്രശസ്തി മറക്കപ്പെടുന്നതിനും മുമ്പാണ് -അവൻ ഈ നല്ല നിലപാട് സ്വീകരിച്ചിരിക്കുന്നത്- എല്ലാം കഴിഞ്ഞു പോയവരിൽ നിന്നും അവൻ കണ്ട ചര്യയാണ്. പുതിയതായി ജനിച്ച ശേഷം മരിച്ചു പോയവന്റെ വഴിയാണ്. 

അല്ലാഹുﷻവാണ് സത്യം, ഓ വഞ്ചിതരെ.. ഈ നാശത്തിന്റെ വഴി തന്നെയാണ് നിങ്ങളുടെയും വഴി. അൽപം കഴിഞ്ഞാൽ നിങ്ങളും ഖബറുകൾക്കുള്ളിൽ പ്രവേശിപ്പിക്കപ്പെടുന്നവരാണ്. ഖബറുകളിൽ നിന്നും പിന്നീട് പുനർജന്മം നൽകപ്പെടുന്നവരാണ്. നിങ്ങളുടെ രക്ഷിതാവിന്റെ മുമ്പിൽ നിർത്തപ്പെടുന്നവരാണ്. നിങ്ങൾ ചെയ്തതിനെ കുറിച്ച് ചോദിക്കപ്പെടുന്നവരാണ്.

ഇതൊരു കൺകെട്ടാണോ? അതോ നിങ്ങൾ കാണാത്തവരാണോ? ആകാശഭൂമിയുടെ രക്ഷിതാവ് തന്നെയാണ് സത്യം, നിശ്ചയം -മേൽപറയപ്പെട്ടവ- നിങ്ങൾ സംസാരിക്കുന്നവർ എന്ന പോലെ യാഥാർത്ഥ്യമാകുന്നു.

ഉൽഭവസ്ഥാനം ബോദ്ധ്യപ്പെടാത്ത ഒരു വഴിയിലേക്ക് തിരക്കിക്കയറാത്തവരിൽ അല്ലാഹു ﷻ നമ്മെ ഉൾപ്പെടുത്തട്ടെ..,

   *മയം ചെയ്യുന്നവനും, ഗുണവാനുമായി നിലകൊള്ളുന്നവന്റെ വചനം:-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ ﴿١﴾ وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ ﴿٢﴾ لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴿٣﴾ تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ﴿٤﴾ سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ ﴿٥﴾


(നിശ്ചയം, ഈ ഖുര്‍ആന്‍ നാം അവതരിപ്പിച്ചത് മഹത്ത്വപൂര്‍ണമായ രാത്രിയിലത്രേ. മഹത്ത്വപൂര്‍ണമായ രാത്രി എന്താണെന്ന് താങ്കള്‍ക്കറിയാമോ? ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമാണത്. മലക്കുകളും വിശിഷ്യ ജിബ്‌രീലും തങ്ങളുടെ നാഥന്റെ അനുമതിയോടെ മുഴുകാര്യങ്ങളുമായി അന്ന് ഇറങ്ങിവരുന്നു. ഉണ്മപ്രഭാതോദയം വരെ അത് ശാന്തിയത്രേ)
(അൽ-ഖദ്ർ)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


റമളാൻ മാസത്തിലെ നാലാമത്തെ വെള്ളിയാഴ്ച്ച

ഭയപ്പെടേണ്ട വിധമുള്ള ശിക്ഷയുടെ ഉടമസ്ഥനും, പതിവായി സ്മരിക്കപ്പെടുന്നവനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും സഹായികളിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ.

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

യാത്രയടുത്തിട്ടും ഭക്ഷണം ഒരുക്കുന്നതിൽ നിന്നും ഒരുത്തൻ വിട്ടുനിൽക്കുന്നു. അവന്ന് എന്ത് പറ്റി? വഴി വ്യക്തമായിട്ടും ശരിയായ വഴിയിൽ നിന്നും ഒരുത്തൻ വ്യതിചലിക്കുന്നു. അവന്ന് എന്ത് സംഭവിച്ചു? ഉൾക്കാഴ്ചകളിൽ ബലഹീനതയുണ്ടോ? ഹൃദയങ്ങളിൽ മങ്ങൽ ബാധിച്ചുവോ? അതല്ല, മനസ്സുകൾ ചീത്തയായോ? അതല്ല, വിപത്തുകൾ നിർഭയമാക്കപ്പെട്ടുവോ? വൻകുറ്റങ്ങൾ മറപ്പിക്കപ്പെട്ടുവോ? അതല്ല, കണ്ണുകൾ സാക്ഷ്യം വഹിച്ചതിൽ സംശയിക്കുന്നുവോ? അതല്ല, ഖുർആൻ വ്യക്തമാക്കിയതിനെ ഉപേക്ഷിക്കുന്നുവോ? അതല്ല, ഹൃദയങ്ങളിൽ ശൈത്വാന്റെ ദുർബോധനങ്ങൾ ആധിപത്യം സ്ഥാപിച്ചുവോ?

സ്വന്തം ആത്മാവിന്ന് നന്മ തേടുന്നതിനെ ഉപേക്ഷിക്കുന്നവൻ ധരിക്കുന്നുവോ അവന്റെ ഇന്നലയെ തിരിച്ചെടുക്കാൻ അവന്ന് കഴിയുമെന്ന്? വേണ്ട, വിഫലമാക്കുന്നവർ അവരുടെ പ്രവർത്തന ഫലങ്ങൾ എത്തിക്കുക തന്നെ ചെയ്യും. പൊറുക്കലിനെ തേടലിന്ന് ഉത്തരം നൽകപ്പെടാത്ത ഒരു സ്ഥലത്ത് അവർ വരിക തന്നെ ചെയ്യും. അവധി എത്തുക തന്നെ ചെയ്യും. നിങ്ങളിലെ ഓരോ പ്രവർത്തകനും അവന്റെ പ്രവർത്തനത്തെ കണ്ട് മുട്ടുക തന്നെ ചെയ്യും.

അല്ലാഹുﷻവിന്റെ അടിമകളെ.. ഇത് റമളാൻ മാസമാകുന്നു. അത് യാത്ര പറയാറായിട്ടുണ്ട്. ബുദ്ധികളും സാമർത്ഥ്യങ്ങളും ഉള്ളവരെ.. ഇരുളുകളുടെ മറകളിൽ പ്രകാശിക്കുന്നവയായ ചിന്തകളാലും മികച്ചു നിൽക്കുന്ന നെടുവീർപ്പുകളാലും ചൊരിക്കപ്പെടുന്ന കണ്ണുനീരുകളാലുമുള്ള സ്വീകാര്യതയുടെ അടയാളങ്ങൾ എവിടെ?

മാത്രമല്ല, വിശുദ്ധ റമളാനിൽ പരിശ്രമിച്ചതിനാലുണ്ടായ നിറപ്പകർച്ചകളിലും, ശരീരങ്ങളുടെ മെലിച്ചിലുകളിലും, ഉള്ള പരീക്ഷണത്തിന്റെ സാക്ഷികൾ എവിടെ?

അറിയുക, നിശ്ചയം റമളാൻ യാത്ര പോകുന്നതാണ് അതിനെ നിങ്ങൾ യാത്രയാക്കുക. അവശേഷിക്കുന്ന ദിവസങ്ങളിൽ നിങ്ങൾ ആസ്വദിക്കുകയും അതിനെ യാത്രയാക്കുകയും ചെയ്യുക.

റമളാൻ മാസത്തിന്ന് മറ്റു മാസങ്ങളിൽ പകരമില്ല. അതിലെ നിർബന്ധ കർമ്മങ്ങൾ മറ്റുള്ളവയിലെ നിർബന്ധകർമ്മങ്ങൾ പോലെയല്ല. ഹൃദയങ്ങൾ നന്മകളിൽ -പുനർനിർമാണങ്ങൾക്ക്- വിധേയമാവേണ്ട മാസമാണത്. ദോഷങ്ങൾക്ക് പ്രായശ്ചിത്തങ്ങൾ ഉള്ള മാസമാണത്. ഭയപ്പെടുന്നവന്ന് നിർഭയത്വവും, പള്ളികളിൽ ജനത്തിരക്ക് അനുഭവപ്പെടലും നരകമോചനത്തിന്റെ പ്രമാണങ്ങളോട് കൂടെ മലക്കുകൾ ഇറങ്ങലും അതിലുണ്ട്. ഒരു പക്ഷേ നിങ്ങളിൽ അധികപേരും അടുത്ത റമളാനിനെ എത്തിച്ചില്ലെന്ന് വരാം -മാത്രമല്ല- ഇനി ബാക്കിയുള്ള ദിവസങ്ങൾ പൂർത്തീകരിക്കുന്നത് വരെ പോലും മരണങ്ങൾ പിന്തിച്ചിട്ടില്ലെന്നും വരാം.

റമളാൻ മാസത്തിന്റെ ദിനങ്ങളെ പാഴാക്കിക്കളഞ്ഞവന്റെയും, പ്രസ്തുത മാസത്തിൽ നന്മയിൽ മുൻകടന്നവരെ തൊട്ട് പിന്തിനിന്നവന്റെയും ഖേദമേ! പ്രവർത്തിക്കുന്നവർക്ക് ലാഭങ്ങൾ ലഭിക്കുമ്പോൾ നാളെ -അന്ത്യദിനത്തിൽ- അവന്റെ പരാജയം വളരെ വ്യക്തമായിരിക്കും. അവന്റെ നാമം അശ്രദ്ധരുടെ പട്ടികയിൽ എഴുതപ്പെട്ടിരിക്കുന്നു. ഇതുപോലുള്ള ഒരു മാസം അവന്ന് എവിടെ നിന്നു ലഭിക്കും? അത് ലഭിക്കൽ അങ്ങേയറ്റം ദൂരെയായിരിക്കുന്നു. അതിലുള്ള ഒരു രാത്രി ആയിരം വർഷങ്ങളെക്കാൾ നന്മയുള്ളതാണ്.

ആരാധകരായ അടിമകളുടെ സമൂഹമേ, ഉറങ്ങുന്നവരുടെ മയക്കത്തിൽ നിന്നും നിങ്ങൾ ഉണരുക. പരലോകത്തേക്ക് ഭക്ഷണം ശേഖരിക്കുക, കൊയ്തെടുക്കുന്ന ദിവസത്തിലേക്ക് കൃഷിയെ അധികരിപ്പിക്കുക, അല്ലാഹുﷻവിന്റെ അടിമകളെ, ധൃതിപ്പെടുക, കർമ്മങ്ങൾ രേഖപ്പെടുത്തുന്ന പേനകൾ അഴിച്ചിടപ്പെട്ടതാണ് അവ എഴുതിക്കൊണ്ടിരിക്കുന്നു. പതുക്കെയാക്കുന്ന ദിവസങ്ങൾ പ്രകാശിക്കുന്നവയാണ് -നന്മചെയ്യാൻ- പറ്റിയവയാണ്. ഹൃദയങ്ങളിൽ ശക്തിയുണ്ട്. റമളാൻ മാസത്തിൽ അവശേഷിക്കുന്ന ദിവസങ്ങളും ഉണ്ട്.

എല്ലാം റമളാൻ മാസം വിടപറയുന്നതിന്ന് മുമ്പായിരിക്കട്ടെ. രോഗങ്ങൾ ബാധിക്കുകയും, മരണം സംഭവിക്കുകയും, അന്ത്യദിനം അടുക്കുകയും, പ്രയാസങ്ങൾ വന്നുചേരുകയും ചെയ്യുന്നതിന്നു മുമ്പായിരിക്കട്ടെ.

അന്ത്യദിനത്തിൽ സംസാര വൈഭവമുള്ള നാവുകൾക്ക് സംസാരശേഷി നഷ്ടപ്പെടും, കാഴ്ചയുള്ള കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെടും, മറഞ്ഞു കിടക്കുന്ന ചീത്ത കാര്യങ്ങൾ വെളിപ്പെടും. നാണക്കേടും കുറവും അധികരിക്കും. ഖബറുകളിലെ ഉറക്കം അന്ത്യദിനം വരെ നീണ്ടുപോകും.

ഈ പറഞ്ഞതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ഔദാര്യവാനും രാജാവുമായവന്റെ വാക്കിലേക്ക് മടങ്ങിപ്പോവട്ടെ. ശേഷം ഞാൻ നിങ്ങളോട് പറയുന്നതിനെ നിങ്ങൾ ഓർക്കും. എന്റെ കാര്യം ഞാൻ അല്ലാഹുﷻവിൽ ഏൽപ്പിക്കുന്നു. നിശ്ചയം അല്ലാഹു ﷻ അടിമകളെ ശരിയാം വിധം കാണുന്നവനാണ്.

ബറക്കത്ത് നിറഞ്ഞ മാസത്തിന്റെ നഷ്ടത്താൽ വന്നു ചേരുന്ന ആപത്തിന്റെ പേരിൽ അത് ക്ഷമിക്കുന്നതിന്റെ പേരിൽ നമുക്കല്ലാഹു ﷻ പ്രതിഫലം നൽകട്ടെ.

നീതിമാനും രാജാവുമായ അല്ലാഹുﷻവിന്റെ വചനം:-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

۞ أَلَمْ يَأْنِ لِلَّذِينَ ءَامَنُوٓا۟ أَن تَخْشَعَ قُلُوبُهُمْ لِذِكْرِ ٱللَّهِ وَمَا نَزَلَ مِنَ ٱلْحَقِّ وَلَا يَكُونُوا۟ كَٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ مِن قَبْلُ فَطَالَ عَلَيْهِمُ ٱلْأَمَدُ فَقَسَتْ قُلُوبُهُمْ ۖ وَكَثِيرٌۭ مِّنْهُمْ فَٰسِقُونَ


(വിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുﷻവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക് കാലം ദീര്‍ഘിച്ച് പോകുകയും തന്‍മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. അവരില്‍ അധികമാളുകളും ദുര്‍മാര്‍ഗികളാകുന്നു.)- (ഹദീദ് 16)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


റമളാൻ മാസത്തിലെ അഞ്ചാമത്തെ വെള്ളിയാഴ്ച്ച

സൃഷ്ടിയെ സൃഷ്ടിക്കുകയും -അതിന്റെ നാശത്തിനു ശേഷം- പുനർസൃഷ്ടി നടത്തുകയും ചെയ്യുന്ന അല്ലാഹുﷻവിനാണ് സർവ്വസ്തുതിയും.

മുഹമ്മദ് നബിﷺയിലും, അവിടത്തെ കുടുംബത്തിലും, അദ്ദേഹത്തിൻ്റെ അടുത്തേക്ക് ഹിജ്റ പോയവരിലും അദ്ദേഹത്തെ സഹായിച്ചവരിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ.. 

ജനങ്ങളെ:-അല്ലാഹുﷻവിനോട് ഭയഭക്തി പ്രകടിപ്പിച്ച് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

നരയുടെ തീകൊണ്ട് കത്തിയെരിയുന്നവൻ -നരച്ചവൻ- എങ്ങിനെയാണ് സുഖജീവിതത്തിന്റെ വെള്ളം കൊണ്ട് ദാഹം തീർക്കുക? രോഗവും വാർദ്ധക്യവും അയൽവാസികളായ ഒരുത്തൻ എങ്ങിനെയാണ് ഭൗതിക ഭവനത്തിൽ ശാന്തതയനുഭവിക്കുക? അല്ലെങ്കിൽ എങ്ങിനെയാണ് ആത്മാക്കൾ അവയെ വേട്ടയാടുകയും ബന്ധിതരാക്കുകയും ചെയ്യുന്ന മരണത്തെ മറന്നു കളയുക? അന്ത്യം മരണമായ ഒരുവൻ എങ്ങിനെയാണ് സുഖജീവിതം ആസ്വദിക്കുക? 

അറിയുക, ഭൗതിക ലോകത്ത് പ്രവേശിച്ചപ്പോൾ തന്നെ ആ പ്രവേശനം അതിനോടുള്ള വിടപറയലിനെ അറിയിച്ചിട്ടുണ്ട്. അതിനാൽ നിങ്ങൾ ഉറപ്പിക്കുക. ദുനിയാവിൽ നിന്നുമുള്ള യാത്രയെ ദുനിയാവിന്റെ വിഭവങ്ങളിൽ നിന്നും അവസരങ്ങൾ ഉപയോഗപ്പെടുത്തി -പരലോകത്തേക്കുള്ള- ഭക്ഷണം നിങ്ങൾ ശേഖരിക്കുക.
രുചികളെ മുറിച്ചു കളയുന്ന മരണത്തെ ഓർത്ത് ആക്ഷേപാർഹമായ പ്രവർത്തനത്തിൽ നിന്നും ശരീരങ്ങളെ നിങ്ങൾ അകറ്റി നിർത്തുക. ആത്മാക്കളെ സൂക്ഷിച്ചു വെച്ച ശരീരങ്ങളെ ആത്മാക്കളെ മടക്കിയെടുക്കുന്നതിന്നു മുമ്പ് പര്യവസാനം സ്തുത്യർഹമാകുന്ന കാര്യത്തിൽ ഉപയോഗിക്കുക.

നിങ്ങളുടെ ശരീരങ്ങൾ നിലനിൽക്കുന്ന ദിവസങ്ങളിൽ അവയെ നാശം വരുത്തുന്ന രോഗം ബാധിച്ചിരിക്കുന്നു. അവയുടെ മരണത്തിന്നു മുമ്പ് ബുദ്ധി ക്ഷയിപ്പിക്കുന്ന വാർദ്ധക്യം നിങ്ങളെ ബാധിച്ചിട്ടുണ്ട്  രോഗവും, വാർദ്ധക്യവും രക്ഷയുടെ സന്തോഷത്തെ പോക്കിക്കളയും. ഖേദത്തിന്റെ ആഴക്കടലിൽ യാത്രയാക്കും. അവ മനുഷ്യനെ അവന്റെ യാത്രയോട് -മരണത്തോട്- അടുപ്പിക്കും. തന്റെ ഭയത്തിലേക്ക് -മരണത്തിലേക്ക്- ചേർക്കും. അവ രണ്ടിൽ ഒന്നിൽനിന്നു പോലും മനുഷ്യൻ രക്ഷപ്പെടില്ല. അവയിൽ നിന്നും എത്തിപ്പെടുന്ന ഒന്നിനേയും തിരിച്ചയക്കാൻ സാദ്ധ്യമല്ല.

അല്ലാഹുﷻവിന്റെ അടിമകളെ.. നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കുക, ഒരു ദിവസത്തെ നിങ്ങൾ അറിയുക, അതിൽ നിങ്ങൾ തിരിച്ചു സംസാരിക്കുകയില്ല. കള്ള പ്രസ്താവന ചെയ്യാൻ സൗകര്യം നൽകപ്പെടുകയുമില്ല.

കണ്ണ് ഉയരുകയും അമ്പരക്കുകയും ചെയ്താൽ, ആത്മാവ് തൊണ്ടയിൽ കുടുങ്ങുകയും ശ്വാസം മുട്ടുകയും ചെയ്താൽ, അതിന്റെ ഭീകരതയാൽ നെറ്റിത്തടം വിയർക്കുകയും നനയുകയും ചെയ്താൽ, മരണമാകുന്ന സമുദ്രത്തിൽ ആത്മാവ് പ്രവേശിക്കുകയും മുങ്ങുകയും ചെയ്താൽ, കുടുംബത്തിലും അയൽക്കാരിലും നഷ്ടത്താലുള്ള പിടയൽ സംഭവിച്ചാൽ ഇന്നാലിന്നവൻ നഷ്ടമായതിൽ ഉണ്ടായ നാശത്തിന്റെ മേൽ ക്ഷമിച്ചതിന്റെ മേൽ അല്ലാഹുﷻ നിങ്ങൾക്ക് പ്രതിഫലം നൽകട്ടെ എന്നു പറയപ്പെട്ടാൽ, നാടുകളിൽ നിന്നും നിർബന്ധിതനായി നീ യാത്ര പോയാൽ, നിന്റെ കൈകൾ ഒരുമിച്ചു കൂട്ടിയത് കഫൻ പുടവകളിൽ നീ എത്തിച്ചാൽ, സ്വാതന്ത്ര്യം നൽകപ്പെടാത്തവനായി വിപത്തുകളുടെ വാഹനത്തിൽ നീ കയറിയാൽ, യാത്രയാക്കുന്നവരുടെ ചുമലുകൾ ദുഃഖഭവനത്തിലേക്ക് -ഖബറിലേക്ക്- നിന്നെ മാറി മാറി കൊണ്ട് പോയാൽ മോചനമില്ലാത്ത ഒരു വീട്ടിൽ നീ ഇറങ്ങിക്കഴിഞ്ഞാൽ, നിന്റെ സ്ഥിതി എന്തായിരിക്കും?

ആ ഭവനത്തിൽ -ഖബറിൽ- ഇറങ്ങിയവന്ന് വിപത്തുകൾ പ്രതി രോധിക്കാൻ കൈകൾ ഇല്ല. അതിലെ ഏറ്റവും എളുപ്പമായ കാര്യം മുൻകർ നകീറിന്റെ ഭയപ്പെടുത്തലും, ശരീര സന്ധികളിൽ സംഭവിക്കുന്ന ദ്രവിക്കലും, നല്ല മുഖങ്ങളുടെ സൗന്ദര്യങ്ങൾ മാഞ്ഞു പോവലും ഖബറിൽ നിന്നും അല്ലാഹുﷻവിന്റെ അരികിലേക്ക് -മഹ്ശറയിലേക്ക്- പുറപ്പെടലും ആകുന്നു,

അന്ന് കുട്ടികളുടെ തലകൾ -ആ ദിവസത്തിന്റെ ഭീകരതകളാൽ- നരച്ചു പോകും. നഷ്ടത്തിൽ നിന്നും ലാഭം വ്യക്തമാകും. ത്രാസിന്റെ തട്ടിൽ ബോദ്ധ്യപ്പെടുത്തലിന്റെ പ്രകാശങ്ങളാൽ സംശയങ്ങളാകുന്ന ഇരുളുകൾ നീങ്ങിപ്പോകും. കണ്ണുകളുടെ അടയാളമായിരിക്കുന്നു ആ ദിനത്തിലെ സംസാരം. ആകാശം പൊട്ടിപ്പിളർന്ന് അത് കുഴമ്പ് പോലെയും പനിനീർ വർണ്ണം -ചുവപ്പ്- ഉള്ളതും ആയി തീർന്നാൽ ജിന്ന് മനുഷ്യവർഗ്ഗങ്ങൾക്ക് സ്ഥലം പ്രയാസകരമാകും. നന്മക്ക് നന്മ പ്രതിഫലമായി ലഭിക്കും. ചീത്തക്ക് നിന്ദ്യഭവനത്തിൽ -നരകത്തിൽ- പ്രവേശിക്കലിലൂടെ പ്രതിഫലം ലഭിക്കും. ചെവികളെ കീറിക്കളയുമാറ് വിളി ഉയരും:

"ജിന്നിന്റെയും, മനുഷ്യന്റെയും കൂട്ടമേ.." "ആകാശങ്ങളുടെയും ഭൂമിയുടെയും ഭാഗങ്ങളിൽ നിന്ന് കടന്നു പോകുവാൻ നിങ്ങൾക്ക് സാദ്ധ്യമാകുന്ന പക്ഷം നിങ്ങൾ കടന്നു പോകുവീൻ." "ഒരു അധികാരശക്തി കൂടാതെ നിങ്ങൾ കടന്നു പോകയില്ല."

ഉപദേശം മനസ്സിലാക്കിയ മനുഷ്യന്ന് അല്ലാഹു ﷻ അനുഗ്രഹം ചെയ്യട്ടെ.. ഉണർച്ചയെ അവൻ ഉപയോഗിച്ചു. കാഠിന്യത്തെ ഉപേക്ഷിച്ചു. തെറ്റിനെ അകറ്റി നിർത്തി. ദോഷം ചെയ്തതിനാൽ കരഞ്ഞു. തന്റെ രക്ഷിതാവിനെ ഭയപ്പെട്ടു. ഈ മഹത്തായ മാസത്തെ നല്ല രീതിയിൽ യാത്രയയച്ചു. ഏറ്റവും നല്ല പ്രവർത്തനങ്ങളാൽ ഈ മാസത്തെ അവസാനിപ്പിച്ചു. പൊറുക്കലിനെ തേടിക്കൊണ്ട് അവന്റെ പാപങ്ങളെ പൊറുപ്പിച്ചു. പകലിന്റെ അറ്റങ്ങളിലും രാത്രിയുടെ ഭാഗങ്ങളിലും തന്റെ നിർബന്ധകർമ്മങ്ങൾ നിർവഹിക്കുന്നതിൽ ധൃതി കാണിച്ചു. തന്റെ സുന്നത്ത് കർമ്മങ്ങൾ വീട്ടുന്നതിൽ വേഗത കൂട്ടി  
കഴിഞ്ഞു പോയ മാസങ്ങളിൽ സംഭവിച്ച വീഴ്ച ശേഷിക്കുന്നതിൽ പരിശ്രമിച്ചു കൊണ്ട് അവൻ പരിഹരിച്ചു. 

നിശ്ചയം തന്നിലേക്ക് ഈ മാസം വീണ്ടും വരുന്നത് വരെ കാലം തന്നെ താമസിപ്പിച്ചിടുമോ എന്ന് ഒരാളും അറിയുകയില്ല. ഇത് വിട്ടു വീഴ്ചയുടെയും പൊറുക്കലിന്റെയും മാസമാണ്. അനുഗ്രഹത്തിന്റെയും തൃപ്തിയുടെയും മാസമാണ്. ബറക്കത്തിന്റെയും ഗുണം ചെയ്യലിന്റെയും മാസമാണ്. 

"റമളാൻ മാസമേ... നിന്നിൽ അല്ലാഹുﷻവിന്റെ രക്ഷയുണ്ടാവട്ടെ!"

"അനുഗ്രഹത്തിന്റെയും തൃപ്തിയുടെയും മാസമേ... നിന്നിൽ അല്ലാഹുﷻവിന്റെ രക്ഷയുണ്ടാവട്ടെ!"

"പൊറുക്കലിന്റെയും, വിട്ടുവീഴ്ചയുടെയും മാസമേ... നിന്നിൽ അല്ലാഹുﷻവിന്റെ രക്ഷയുണ്ടാവട്ടെ!"

"ഗുണം ചെയ്യലിന്റെയും ബറക്കത്തിന്റെയും മാസമേ... നിന്നിൽ അല്ലാഹുﷻവിന്റെ രക്ഷയുണ്ടാവട്ടെ!"

"വിളക്കുകളുടെയും പ്രകാശത്തിന്റെയും മാസമേ... നിന്നിൽ അല്ലാഹുﷻവിന്റെ രക്ഷയുണ്ടാവട്ടെ!"

"തറാവീഹിന്റെയും സന്തോഷങ്ങളുടെയും മാസമേ... നിന്നിൽ അല്ലാഹുﷻവിന്റെ രക്ഷയുണ്ടാവട്ടെ!"

"താക്കോലുകളുടെയും നിധികളുടെയും മാസമേ... നിന്നിൽ അല്ലാഹുﷻവിന്റെ രക്ഷയുണ്ടാവട്ടെ! "

നിന്നിൽ നന്മകളെ അല്ലാഹു ﷻ ഇരട്ടിയാക്കി. ദോഷങ്ങളെ നിന്നിൽ പൊറുത്തു. അല്ലാഹു ﷻ നിന്നിൽ ദോഷങ്ങളെ മായ്ച്ചു കളഞ്ഞു. ധാരാളം ആവശ്യങ്ങളെ നിന്നിൽ പൂർത്തീകരിച്ചു. 

നിർഭയരിലും, വിജയികളിലും അല്ലാഹു ﷻ നമ്മെ ഉൾപ്പെടുത്തട്ടെ... 

ശക്തനും കഴിവുറ്റവനുമായവന്റെ വചനം:-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِّأُولِي الْأَلْبَابِ ﴿١٩٠﴾ الَّذِينَ يَذْكُرُونَ اللَّـهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ رَبَّنَا مَا خَلَقْتَ هَـٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ ﴿١٩١﴾

(ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറി മാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്കു ധാരാളം അദ്ഭുത ദൃഷ്ടാന്തങ്ങളുണ്ട്. നിന്നും ഇരുന്നും കിടന്നുമൊക്കെ അല്ലാഹുﷻവിനെ സ്മരിക്കുന്നവരാണവര്‍. ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെപ്പറ്റിയവര്‍ ചിന്തിച്ചുകൊണ്ടിരിക്കും-നാഥാ, ഇതൊന്നും നീ വെറുതെ പടച്ചതല്ല. ഞങ്ങളിതാ നിന്റെ വിശുദ്ധി പ്രകീര്‍ത്തിക്കുന്നു. നരക ശിക്ഷയില്‍ നിന്നു ഞങ്ങളെ കാക്കേണമേ...) -(ആലു ഇംറാൻ:190,191)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


ശവ്വാൽ മാസത്തിലെ ഒന്നാമത്തെ വെള്ളിയാഴ്ച്ച

അഹംഭാവികളുടെ പിരടികൾ നിന്ദ്യതയാൽ താഴ്മ പ്രകടിപ്പിക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

മുഹമ്മദ് നബിﷺക്കും അവിടത്തെ കുടുംബത്തിനും അനുചരന്മാർക്കും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ. 

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ട് ഭക്തിപ്രകടിപ്പിച്ചു ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. 

നിശ്ചയം തഖ്‌വ പൊട്ടിപ്പോകാത്ത കൈപ്പിടിയാണ്. പൊളിഞ്ഞു പോകാത്ത ശിഖരവുമാണ്. മാന്യന്മാർ പിന്തുടരുന്ന മാതൃകയും, ബുദ്ധികൾ പ്രകാശിക്കുന്ന തീക്കനലുമാണ്. അതിന്റെ കയറുമായി ബന്ധിക്കപ്പെട്ടവനെ ഭയാശങ്ക നിറഞ്ഞ അനന്തര ഫലത്തിൽ നിന്നും അത് സുരക്ഷിതമാക്കുന്നതാണ്. അതിന്റെ വക്കിനെ പിടിച്ചവനെ മുഴുവൻ വിപത്തുകളിൽ നിന്നും നാശങ്ങളിൽ നിന്നും അത് സംരക്ഷിക്കുന്നതാണ്.

സ്നേഹബന്ധം നിലനിർത്താത്ത ദുനിയാവിനെ കുറിച്ചും ഒഴിഞ്ഞുപോവാത്ത, ദുഃഖത്തിന്റെ വാസസ്ഥലത്തെക്കുറിച്ചും, നിർവഹിക്കപ്പെടാത്ത മടക്കത്തിന്റെ ആഗ്രഹങ്ങളെക്കുറിച്ചും, തെറ്റുകളിൽ പരിധിവിടൽ അനിവാര്യമാക്കിയ വേദന വിഹിതങ്ങളെക്കുറിച്ചും, മാന്യന്മാർ പോലും നിസ്സാരരാവുന്ന നിന്ദ്യതയുടെ സദസ്സുകളെ കുറിച്ചും, സ്നേഹിതന്മാർ പോലും അകന്ന് പോവുന്ന ദുഃഖങ്ങളുടെ ഇരുളുകളെ കുറിച്ചും, ഞാൻ നിങ്ങളെ ഭയപ്പെടുത്തി അറിയിക്കുന്നു.

അവയോട് -ദുഃഖങ്ങളോട്- നിങ്ങളെ അടുപ്പിക്കുന്ന ചീത്ത പ്രവർത്തനങ്ങളെ നിങ്ങൾ ഉപേക്ഷിക്കുക നിങ്ങൾക്ക് അല്ലാഹു ﷻ അനുഗ്രഹം ചെയ്യട്ടെ.. അവയേ തൊട്ട് നിങ്ങളെ അകറ്റിക്കളയുന്നതിനെ -നന്മയെ- നിങ്ങൾ ഉപയോഗിക്കുക. നിശ്ചയം അവ വിപത്തുകൾ ബാധിച്ചവർക്കുള്ള നാശമാകുന്നു. വൻദോഷങ്ങൾ പ്രവർത്തിച്ചവർക്കുള്ള ശിക്ഷയാകുന്നു.

താമസിക്കുന്നവരുടെ ആഗ്രഹം സുഖജീവിതത്തിൽ നിന്നും മുറിഞ്ഞു പോകുന്ന ആ ഭവനത്തിന്റെ നരകത്തിന്റെ അവസ്ഥ എന്താണ്? അതിന്റെ ശിക്ഷ നശിക്കാതെ അവശേഷിക്കുന്നതാകുന്നു. അതിൽ വസിക്കുന്നവരുടെ അടയാളം നീണ്ടു നിൽക്കുന്ന വിപത്താകുന്നു . അവരുടെ പുതപ്പ് കരച്ചിലും നിലവിളിയുമാകുന്നു. അവരുടെ വസ്ത്രം കഠിനമായ നിന്ദ്യതയാകുന്നു. അവർ ഉറങ്ങുന്ന സ്ഥലം കത്തിയെരിയുന്ന നരകമാകുന്നു. അവരുടെ വിശ്രമസ്ഥലം എത്ര ചീത്ത

നരകത്തിലെ കഠിന ചൂടുള്ള വെള്ളം അവരുടെ ആമാശയങ്ങളെ നുറുക്കിക്കളയും, നിഷിദ്ധമായവ ഭക്ഷിക്കുന്നതിനെ എത്രയാണവർ ഇഷ്ടപ്പെട്ടത്. നരകം അവരുടെ അവയവങ്ങളെ മുറിച്ചു കളയും, കുറ്റങ്ങൾ പ്രവർത്തിക്കുന്നതിൽ എത്രയാണവർ വേഗത കൂട്ടിയത്.

സമയങ്ങൾ അവരെ തൊട്ട് മറക്കപ്പെട്ടിരിക്കുന്നു. ശിക്ഷകൾ അവരിൽ ഇറങ്ങിയിരിക്കുന്നു. അവരുടെ തൊലികൾ ശിക്ഷയേൽപ്പിക്കപ്പെടാൻ വേണ്ടി പുതുക്കപ്പെടുന്നവയാണ്. വിചാരണയുടെ ദുരനുഭവത്താൽ അവരുടെ മുഖങ്ങൾ കറുത്ത് പോയിരിക്കുന്നു. നീതി നടപ്പാക്കുന്ന മലക്കുകൾ എല്ലാ വഴികളിലൂടെയും അവരിലേക്ക് പ്രവേശിച്ചിരിക്കുന്നു. അവർ പറയും നിങ്ങൾക്ക് സ്വാഗതമില്ല. ഏറ്റവും മോശമായ മടക്കമാണ് നിങ്ങൾ മടങ്ങിയിരിക്കുന്നത്. ദുനിയാവിൽ വെച്ച് ഏതൊരു ആരാധ്യന്റെ സഹനത്താൽ അവർ വഞ്ചിതരായോ എന്നിട്ടവർ എതിർ പ്രവർത്തിച്ചുവോ അവനെ അവർ വിളിക്കുന്നതാണ്. പരലോകത്ത് വെച്ച് അവന്റെ വിധി അവന്റെ ശിക്ഷ അവരിൽ അനിവാര്യമാക്കിയിരിക്കുന്നു. അവർ പറയും: “ഞങ്ങളുടെ രക്ഷിതാവെ, ഈ നരകത്തിൽ നിന്നും ഞങ്ങളെ പുറത്താക്കണമേ" ശേഷം ഞങ്ങൾ -തെറ്റിലേക്ക്- മടങ്ങുകയാണെങ്കിൽ ഞങ്ങൾ അക്രമികൾ തന്നെയാകുന്നു.

അവർ മടക്കപ്പെടുകയാണെങ്കിൽ അവരോട് നിരോധിക്കപ്പെട്ടതിലേക്ക് തന്നെ അവർ തിരിച്ചു പോകും. നിശ്ചയം അവർ കളവുപറയുന്നവരാണ്. അൽപസമയത്തിനു ശേഷം സർവാധിപനായ അല്ലാഹു ﷻ അവരോട് മറുപടി പറയും: നിങ്ങൾ ആ നരകത്തിലേക്ക് ആണ്ടു പോവുക. നിങ്ങൾ സംസാരിക്കരുത്.

അല്ലാഹുﷻവാണ് സത്യം, ആ മറുപടിയോടെ ദോഷികളുടെ ആഗ്രഹം പ്രകടിപ്പിക്കൽ മുറിഞ്ഞു പോകുന്നതാണ്. കളവാക്കിയവരിൽ ശിക്ഷ സമ്മേളിച്ചിരിക്കുന്നു. നരകത്തിൽ വെച്ച് ശിക്ഷയേൽക്കുന്നവരുടെ നിലവിളി ഉയർന്നിരിക്കുന്നു. അവർ ക്ഷമിച്ചാൽ നരകമാണ് അവരുടെ അഭയകേന്ദ്രം. അവർ തൃപ്തി തേടുകയാണെങ്കിൽ അവർ തൃപ്തി നൽകപ്പെടുന്നവരല്ല.

അല്ലാഹു ﷻ അവന്റെ കോപഭവനത്തിൽ നിന്നും നമ്മെ അകറ്റി നിർത്തട്ടെ. 

സൃഷ്ടികളെ സൃഷ്ടിക്കുകയും അവ -നശിച്ച ശേഷം- പുനർസൃഷ്ടി നടത്തുകയും ചെയ്യുന്നവന്റെ വചനം:-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

وَالَّذِينَ كَفَرُوا لَهُمْ نَارُ جَهَنَّمَ لَا يُقْضَىٰ عَلَيْهِمْ فَيَمُوتُوا وَلَا يُخَفَّفُ عَنْهُم مِّنْ عَذَابِهَا ۚ كَذَٰلِكَ نَجْزِي كُلَّ كَفُورٍ ﴿٣٦﴾ وَهُمْ يَصْطَرِخُونَ فِيهَا رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا نَعْمَلُ ۚ أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَاءَكُمُ النَّذِيرُ ۖ فَذُوقُوا فَمَا لِلظَّالِمِينَ مِن نَّصِيرٍ ﴿٣٧﴾


(അവിശ്വസിച്ചവരാരോ അവര്‍ക്കാണ് നരകാഗ്നി. അവരുടെ മേല്‍ (മരണം) വിധിക്കപ്പെടുന്നതല്ല. എങ്കില്‍ അവര്‍ക്ക് മരിക്കാമായിരുന്നു. അതിലെ ശിക്ഷയില്‍ നിന്ന് ഒട്ടും അവര്‍ക്ക് ഇളവുചെയ്യപ്പെടുകയുമില്ല. അപ്രകാരം എല്ലാ നന്ദികെട്ടവര്‍ക്കും നാം പ്രതിഫലം നല്‍കുന്നു.*

അവര്‍ അവിടെ വെച്ച് മുറവിളികൂട്ടും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്തയക്കണമേ. (മുമ്പ്‌) ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ സല്‍കര്‍മ്മം ചെയ്തുകൊള്ളാം. (അപ്പോള്‍ നാം പറയും:) ആലോചിക്കുന്നവന് ആലോചിക്കാന്‍ മാത്രം നിങ്ങള്‍ക്ക് നാം ആയുസ്സ് തന്നില്ലേ? താക്കീതുകാരന്‍ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു. അതിനാല്‍ നിങ്ങള്‍ അനുഭവിച്ചു കൊള്ളുക. അക്രമികള്‍ക്ക് യാതൊരു സഹായിയുമില്ല.)
(വിശുദ്ധ ഖുർആൻ.  :36,37)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


ശവ്വാൽ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ച

വ്യത്യസ്ഥ ഭാഷകളിൽ പുകഴ്ത്തപ്പെടുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

മുഹമ്മദ് നബി ﷺ യിലും അവിടത്തെ കുടുംബത്തിലും ഉദ്ദേശ്യത്തിന്റെയും ആഗ്രഹത്തിന്റെയും പരമാവധി എത്തിച്ചു കൊടുക്കുന്ന ഗുണം അല്ലാഹു ﷻ ചെയ്തു കൊടുക്കട്ടെ..

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

നിങ്ങൾ ഉണർന്നവരായിരിക്കെ പ്രകടമാവുന്ന ഈ മയക്കം എന്താണ്? നിങ്ങൾ നോക്കിക്കൊണ്ടിരിക്കേ ഈ പരിഭ്രമം എന്താണ്? നിങ്ങൾ സ്വബോധം ഉള്ളവരായിരിക്കേ ഈ മത്ത് ബാധയെന്താണ്? നിങ്ങൾ സ്ഥലത്തുള്ളവരായിരിക്കെ ഈ അകൽച്ച കാണിക്കുന്നതെന്താണ്? നിങ്ങൾ പിരിഞ്ഞുപോവുന്നവരായിരിക്കെ ഈ സ്ഥിരവാസ -നാട്യം- എന്താണ്? നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നവരായിരിക്കെ ഈ നിശ്ചലത എന്താണ്? 

അറിയുക, ഉറങ്ങുന്നവർക്ക് ഉണരുവാൻ സമയമായിട്ടുണ്ട്. അവർക്ക് ഉപദേശം ഉൾക്കൊള്ളാൻ സന്ദർഭമായിട്ടുണ്ട്. ബുദ്ധിയുള്ളവർക്ക് ചിന്തിക്കുവാൻ അവസരമായിട്ടുണ്ട്. അനുഭവസ്ഥർക്ക് പാഠമുൾക്കൊള്ളാൻ സാഹചര്യം ഒത്തിണങ്ങിയിട്ടുണ്ട്.

പറയാതെത്തന്നെ മരണം നിങ്ങൾക്ക് ബോദ്ധ്യപ്പെട്ടതാണ്. വിപത്തുകളെ അത് നിങ്ങൾക്ക് കാണിച്ചു തന്നിട്ടുണ്ട്. ഗുണപാഠങ്ങളുടെ നിരകൾ വെളിപ്പെടുത്തി തന്നിട്ടുണ്ട്. യാത്രയെക്കുറിച്ച് നിങ്ങൾക്ക് അറിവ് നൽകിയിട്ടുണ്ട്. മാറ്റത്തിന്ന് നിങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ട്. നിങ്ങൾക്ക് മുമ്പ് പല തലമുറകളെയും അത് കഴിച്ചു കടത്തിയിട്ടുണ്ട്. 

ഹൃദയങ്ങൾക്ക് എന്ത്പറ്റി? ഭക്തിയാൽ അവ പിളരുന്നില്ല! കണ്ണുകൾക്ക് എന്ത്പറ്റി? കണ്ണുനീരുകൾക്ക് പകരം കറുത്ത രക്തം ഒലിപ്പിച്ച് അവ കരയുന്നില്ല! കാര്യം ചെറുതാണെന്ന് നിങ്ങൾ ധരിക്കുന്നുണ്ടോ? പ്രശ്നം എളുപ്പമായതാണെന്ന് നിങ്ങൾ ഊഹിക്കുന്നുണ്ടോ? ചെവിയടപ്പിക്കുന്നതിലും, വന്നുഭവിക്കുന്ന വിപത്തിലും മോശമായ ഇരുട്ടിലും കറുത്തിരുണ്ട ഇരുട്ടിലും നിങ്ങൾ എത്തിപ്പെടുക തന്നെ ചെയ്യും. അവയിൽ അകപ്പെട്ടവർ വിളിക്കപ്പെടുകയില്ല. അവയിൽ സാക്ഷികൾ കളവാക്കപ്പെടുകയില്ല.

നിങ്ങൾ അന്ത്യദിനത്തിൽ അകപ്പെട്ടവരെ പോലെയുണ്ട്. അതിന്റെ വിറയൽ വിറച്ചിരിക്കുന്നു. അതിന്റെ പീഡനം നീണ്ടു പോയിരിക്കുന്നു. യാഥാർത്ഥ്യമായിട്ടുണ്ട്. അതിന്റെ അവസ്ഥകൾ കണ്ണുകൾക്ക് അതിന്റെ ശിക്ഷ വിഷമകരമായിരിക്കുന്നു. അതിന്റെ ഭീകരതകൾ തുടർന്ന് കൊണ്ടിരിക്കുന്നു. അതിന്റെ ഭയങ്ങൾ വെളിവാക്കപ്പെട്ടിട്ടുണ്ട്. മനുഷ്യർ പറഞ്ഞു : “അതിനെന്തു പറ്റി ?”

അന്ന് ഒളിഞ്ഞിരിക്കുന്നവ വെളിപ്പെടും, മറഞ്ഞിരിക്കുന്നവ പ്രത്യക്ഷപ്പെടും, ഭവിഷത്തുകൾ കരസ്ഥമാകും. കുറ്റങ്ങൾ ക്ലിപ്തമാക്കപ്പെടും വഷളായവ -പാപങ്ങൾ- വെളിപ്പെടും, വിപത്തുകൾ അധികരിക്കും, വാരിയെല്ലുകൾ വിറപ്പിക്കപ്പെടും, അവയവങ്ങൾ സാക്ഷി പറയും, ഖബറുകൾ ഇളകി മറിഞ്ഞവയാകും, ചീത്ത പ്രവർത്തനങ്ങൾ എണ്ണപ്പെടും. 

അന്ത്യദിന സമ്മേളനത്തിൽ വെച്ച് ഏൽപിക്കപ്പെടുന്ന അധിക്ഷേപത്താൽ വീഴ്ച വരുത്തിയവർക്ക് ബാദ്ധ്യതകൾ നിറവേറ്റാത്തവർക്ക് ഉണ്ടാവുന്ന നാണമേ!  വൻവിപത്തുള്ള ദിവസത്തിന്റെ വിറയലാൽ  അതിക്രമിച്ചവർക്ക് ഉണ്ടാവുന്ന പരിഭ്രമമേ!  അക്രമികളുടെ മടക്കത്തിന്റെ പരാജയമേ!  

ഖേദം ഇറങ്ങിവരുമ്പോൾ, രക്ഷപ്പെട്ടവരുടെ വിജയം കാണുമ്പോൾ നശിച്ചവർക്ക് അനുഭവപ്പെടുന്ന ദുഃഖങ്ങളെ!  ആദരവിന്റെ ഭവനം സ്വർഗ്ഗം തടയപ്പെട്ടാൽ അഹങ്കാരികൾക്ക് ഉണ്ടാവുന്ന നിന്ദ്യതയേ!  അക്രമം കാരണം ശിക്ഷിക്കപ്പെട്ട അക്രമികളുടെ ഖേദത്തിന്റെ ദൈർഘ്യമേ!   

അവിടെ വെച്ച് ഓടുന്നവരുടെ മേൽ വഴികൾ അടക്കപ്പെട്ടിരിക്കുന്നു. തന്ത്രമുള്ളവരുടെ മേൽ വശങ്ങൾ ഇടുങ്ങിയിരിക്കുന്നു. അഗ്രഹിക്കുന്നവരിൽ നിന്നും ആഗ്രഹത്തിന്റെ അസത്യങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. എല്ലാവർക്കും മുമ്പ് ചെയ്തുവെച്ച പ്രവർത്തനം ലഭിച്ചിരിക്കുന്നു. 

സ്വന്തം ആത്മാവിന്ന് നന്മ തേടിയവരിൽ അല്ലാഹുﷻ നമ്മെ ഉൾപ്പെടുത്തട്ടെ. 

നമുക്ക് ആരാധ്യനായി ഏതൊരുവൻ മാത്രമേ ഒള്ളുവോ അവന്റെ വചനം:-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا ﴿١﴾ وَأَخْرَجَتِ الْأَرْضُ أَثْقَالَهَا ﴿٢﴾ وَقَالَ الْإِنسَانُ مَا لَهَا ﴿٣﴾ يَوْمَئِذٍ تُحَدِّثُ أَخْبَارَهَا ﴿٤﴾ بِأَنَّ رَبَّكَ أَوْحَىٰ لَهَا ﴿٥﴾ يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتًا لِّيُرَوْا أَعْمَالَهُمْ ﴿٦﴾ فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ ﴿٧﴾ وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ ﴿٨﴾


പരമദയാലുവും കരുണാമയനുമായ അല്ലാഹുﷻവിന്റെ നാമധേയത്തിൽ.
ഭൂമി ഗുരുതരമാം വിധം പ്രകമ്പനം കൊള്ളുകയും അതിന്റെ ഭാരങ്ങള്‍ ബഹിര്‍ഗമിപ്പിക്കുകയും ഇതിന്ന് എന്തു സംഭവിച്ചു പോയി എന്ന് മനുഷ്യന്‍ ചോദിക്കുകയും ചെയ്താല്‍, അന്ന് താങ്കളുടെ രക്ഷിതാവ് ബോധനം നല്‍കിയതിനാല്‍-ഭൂമി അതിന്റെ വൃത്താന്തങ്ങള്‍ പറഞ്ഞറിയിക്കും. അന്ന് വിവിധ സംഘങ്ങളായി മനുഷ്യര്‍-അവരുടെ കര്‍മങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടാന്‍ വേണ്ടി- ശ്മശാനങ്ങളില്‍ നിന്നു പുറപ്പെടുന്നതാണ്. അപ്പോള്‍, ഒരു അണുമണിത്തൂക്കം നന്മ ആര് അനുവര്‍ത്തിച്ചിരുന്നുവോ അതവന്‍ കാണും; ഒരണുവിന്റെ തൂക്കം തിന്മ ആര് ചെയ്തിരുന്നുവോ അതവനും കാണുന്നതാകുന്നു.

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


ശവ്വാൽ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച്ച

സ്വന്തം സത്തക്ക് ശേഷിപ്പിനെ തെരെഞ്ഞെടുക്കുകയും അതിനെ ഇഷ്ടപ്പെടുകയും ചെയ്ത അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ... 

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ട് ഭക്തിയോടെ ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.
 
അകൽച്ചയുടെ പരിചകളെ നിങ്ങൾ ദുനിയാവിന്ന് ധരിപ്പിക്കുക. അതിൽ വെച്ച് ബുദ്ധിമാൻമാരുടെ വഴികളിൽ നിങ്ങൾ പ്രവേശിക്കുക. വിചാരണാ ദിനത്തിന്നു വേണ്ട ഭക്ഷണമായി തഖ്‌വയെ നിങ്ങൾ ശേഖരിക്കുക. ദുനിയാവിന്റെ ഗുണപാഠങ്ങളെ അത് നിങ്ങൾക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്. സൂചിപ്പിക്കുകയല്ല ചെയ്തത്. അതിന്റെ വിപത്തുകളിലൂടെ നിങ്ങളെ അത് നയിച്ചിട്ടുണ്ട്. അത് ദുർബലമായിട്ടില്ല.

നിങ്ങളെ കൊണ്ട് അത് എന്ത് പ്രവർത്തിക്കുമെന്നതിന് മാതൃകയായി നിങ്ങൾക്ക് മുമ്പുള്ള സമുദായങ്ങളെ അത് പെട്ടെന്ന് അക്രമിച്ചത് നിങ്ങൾക്കത് കാണിച്ചു തന്നിട്ടുണ്ട്. കുറഞ്ഞ വചനങ്ങൾക്ക് പകരം കണ്ണുകൾ കൊണ്ട് ദർശിച്ച് നിങ്ങൾ തൃപ്തിയടയുക. വർത്തമാനത്തിനു പകരം കണ്ടു മനസ്സിലാക്കുക.

ദുനിയാവിന്റെ കുഴപ്പം വരുത്തലിനെ കുറിച്ച് നിങ്ങൾ ശക്തമായ ഭയം നിലനിർത്തുന്നതാവുക. നീണ്ട യാത്രക്ക് മതിയായ ഭക്ഷണം നിങ്ങൾ ശേഖരിക്കുക. അതിൽ നിങ്ങൾക്ക് മുമ്പുള്ളവരുടെ ചരിത്രങ്ങളുടെ വഴിയെ നിങ്ങളുടെ രാക്കഥകളാക്കുക. -അവരുടെ ചരിത്രങ്ങൾ- നിങ്ങൾ പരസ്പരം പറയുക- കാലം അവരെ കൊണ്ട് പ്രവർത്തിച്ചതിൽ നിങ്ങളുടെ ചിന്തകളെ നിങ്ങൾ കറക്കുക.

സുരക്ഷിതമായ കോട്ടകൾ ഉടയവർ എവിടെ? ഉയർന്ന വീടുകൾ ഉടയവരും, അത്ഭുതങ്ങളായ കെട്ടിടങ്ങൾ ഉടയവരും, വിശാലമായ മുറ്റങ്ങൾ ഉടയവരും, സുഖജീവിതം അനുഭവിക്കുന്ന മുഖങ്ങൾ ഉടയവരും, ബഹുമാനിക്കപ്പെടുന്ന സ്ഥലങ്ങൾ ഉടയവരും, ആഗ്രഹത്തെ ദീർഘിപ്പിച്ചവരും എവിടെ? സാവകാശമാക്കലിനെ രുചിച്ചവർ എവിടെ? പ്രവർത്തനത്തെ നീട്ടിവെക്കലിനെ രുചിച്ചവർ, ഭൃത്യരും അടിമകളും ധാരാളമുള്ളവർ, സുരക്ഷിതമായി -സംരക്ഷകരാൽ- മറഞ്ഞിരിക്കുന്നവർ? 

ഗംഭീരനായ സുഖലോലുപൻ എവിടെ? സൂക്ഷ്മതയുള്ള ബുദ്ധിമാൻ എവിടെ? വാക്ക്ചാതുര്യമുള്ള വാചാലൻ എവിടെ? കേൾക്കപ്പെടുകയും കാണപ്പെടുകയും ചെയ്തിരുന്നവർ എവിടെ? മാന്യതയുടെ സ്വഭാവങ്ങൾ ഒത്തിണങ്ങിയവർ എവിടെ?

ചിന്നിചിതറലാകുന്ന ഒലിക്കുന്ന മേഘങ്ങൾ -അല്ലാഹുﷻവാണ് സത്യം- അവരിൽ വർഷിച്ചു. ആകസ്മികമായ വിപത്തുകളാകുന്ന പക്ഷികൾ അവരിൽ വട്ടമിട്ടു പറന്നു. ഇളക്കിമറിക്കുന്ന കാറ്റു പോലുള്ള മരണങ്ങൾ അവരിൽ അടിച്ചു വീശി. വിജനമായ മരുഭൂമി -ഖബർസ്ഥാൻ- അവരെ വിഴുങ്ങി. അവർ കാലത്തിന്റെ നെഞ്ചുകൾക്കുള്ളിൽ ശാന്തരായി ഭയപ്പെട്ടു നിലകൊള്ളുന്നവരാണ്. കൊതിയോ ആഗ്രഹമോ അവരിൽ ഇല്ല. അവർ കഴിഞ്ഞു പോയവരിൽ ചരിത്രങ്ങളായിട്ടുണ്ട്. ശേഷിച്ചിരിക്കുന്നവർക്ക് ഗുണപാഠങ്ങളായിട്ടുണ്ട്. വിപത്തുകൾ അവരുടെ അനുഗ്രഹങ്ങളുടെ രേഖകളെ മായ്ച്ചു കളഞ്ഞു. മരണങ്ങൾ അവരുടെ ആഗ്രഹങ്ങളെ ചുരുട്ടിക്കളഞ്ഞു.

അപ്പോൾ അവരുടെ വീടുകൾ കത്തി    മുറ്റങ്ങളിൽ നിന്നും ആളൊഴിഞ്ഞവയാണ്. അവരുടെ സന്തോഷവാർത്തകൾ വിപത്തുകളുടെ കത്തിയെരിയലാണ്. അവരുടെ അവശിഷ്ടങ്ങൾ വേദങ്ങളിൽ നിലകൊള്ളുന്നവയാണ്. അവരുടെ സ്മരണ കണ്ണുനീരുകളെ ഒലിപ്പിക്കുന്നതാണ്

ഗുണപാഠമാക്കപ്പെട്ടതിനെ ഓർത്ത് കരയുന്നവനുണ്ടോ? വർത്തമാനത്തിന് പകരം കാഴ്ച കൊണ്ട് മതിയാക്കുന്നവരുണ്ടോ? ഈ വീടിന്റെ -ദുനിയാവിന്റെ- ചീത്തയായ അനന്തരഫലങ്ങളെ കുറിച്ച്  ചിന്തിക്കുന്നവനുണ്ടോ? 

നോക്കുന്നവൻ നോക്കപ്പെടുന്നവൻ -മയ്യിത്ത്- ആകുകയും, മറമാടുന്നവൻ മറമാടപ്പെടുന്നവൻ ആവുകയും, മെച്ചപ്പെട്ടവ കണ്ണുനീരാകുകയും, പ്രസന്നത ഖേദമാവുകയും, പാഠമുൾക്കൊള്ളുന്നവൻ മറ്റുള്ളവർക്ക് ഗുണപാഠമാവുകയും, ചിന്തിക്കുന്നവൻ ചിന്താവിഷയമാവുകയും, ശ്വാസോച്ഛ്വാസം ഇല്ലാതാവുകയും, ശിക്ഷകൾ ഇറങ്ങുകയും, അനുഗ്രഹങ്ങൾ അറ്റുപോവുകയും, വർത്തനങ്ങൾ രേഖപ്പെടുത്തുന്ന പേനകൾ വറ്റിപ്പോവുകയും, നെഞ്ച് ഉയരുകയും, കാര്യം അടുക്കുകയും, ശ്വാസകോശം വീർക്കുകയും, യാത്ര അസ്വസ്ഥമാവുകയും ചെയ്യുന്നതിന്റെ മുമ്പ്, ചിന്തിക്കുകയും പാഠമുൾക്കൊള്ളുകയും ചെയ്യുന്നവൻ ഉണ്ടോ?  -എന്തിന്-?   പുനർജനന്മവും മഹ്ശറ ദിനവും അഭിമുഖീകരിക്കാൻ വേണ്ടി!

അന്ന് ധനം ഉപകരിക്കില്ല. മടക്കസ്ഥാനം രക്ഷപ്പെടുത്തുകയില്ല. അവസ്ഥ പ്രതിരോധിക്കപ്പെടുകയില്ല. സംസാരം കേൾക്കപ്പെടുകയില്ല. അവർ അന്ത്യദിനത്തിലേ മൈതാനത്തിൽ കീഴടക്കപ്പെട്ടവരായി ഒരുമിച്ചു കൂട്ടപ്പെടും. ഖബറുകളിൽ നിന്നും നഗ്നരും പൊടിപുരണ്ടവരുമായി ഒരുമിച്ചു കൂട്ടപ്പെടും -സംഭവിക്കുന്ന കാര്യത്തെ- പ്രതീക്ഷിക്കുന്നവരായി അവർ മുട്ടുകുത്തിയിരിക്കും. അവർ മാർഗ്ഗ ദർശനം ലഭിക്കുന്നവരോ ഒഴിവ് കഴിവ് സ്ഥാപിക്കുന്നവരോ അല്ല. പരിഭ്രമം അവരെ ഉൾകൊണ്ടിരിക്കുന്നു. ഒരു ശരീരവും മറ്റൊന്നിനെ അറിയുന്നതല്ല. അല്ലാഹുﷻവിന്നു വേണ്ടി ശബ്ദമെല്ലാം താഴ്ന്നിട്ടുണ്ട്. ഒരു നൊടിച്ചിലിനെയല്ലാതെ നീ കേൾക്കുകയില്ല. 

ആ ദിവസത്തിലെ ഭീകരതകൾ അതിജീവിക്കാൻ നമ്മേ അല്ലാഹു ﷻ സഹായിക്കട്ടെ...

മൊഴിഞ്ഞു തീർക്കാൻ കഴിയാത്ത വിധം വിശേഷണങ്ങൾ ഉള്ളവന്റെ വചനം:- 

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

كَمْ تَرَكُوا مِن جَنَّاتٍ وَعُيُونٍ ﴿٢٥﴾ وَزُرُوعٍ وَمَقَامٍ كَرِيمٍ ﴿٢٦﴾ وَنَعْمَةٍ كَانُوا فِيهَا فَاكِهِينَ ﴿٢٧﴾ كَذَٰلِكَ ۖ وَأَوْرَثْنَاهَا قَوْمًا آخَرِينَ ﴿٢٨﴾ فَمَا بَكَتْ عَلَيْهِمُ السَّمَاءُ وَالْأَرْضُ وَمَا كَانُوا مُنظَرِينَ ﴿٢٩﴾


എത്രയെത്ര ഉദ്യാനങ്ങളും അരുവികളും കാര്‍ഷിക വിഭവങ്ങളും വിശിഷ്ട സൗധങ്ങളും സാമോദം അനുഭവിക്കുകയായിരുന്ന സൗഭാഗ്യങ്ങളുമാണവര്‍ ഉപേക്ഷിച്ചത്. അങ്ങനെയായിരുന്നു അതിന്റെ പരിണതി! എന്നിട്ട് മറ്റൊരു ജനപഥത്തിന്ന് നാമത് അവകാശപ്പെടുത്തി. അവരെയോര്‍ത്ത് ആകാശമോ ഭൂമിയോ കരഞ്ഞില്ല; അവധി നല്‍കപ്പെട്ടവരായതുമില്ല അവര്‍. (ദുഖാൻ 25-29)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


ശവ്വാൽ മാസത്തിലെ നാലാമത്തെ വെള്ളിയാഴ്ച്ച

തന്റെ മനക്കരുത്തുകളാൽ കാര്യങ്ങളുടെ കടിഞ്ഞാണുകളെ ബന്ധിക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

പ്രഭാതത്തിന്റെ പ്രകാശത്താൽ ഇരുട്ട് പ്രകാശിക്കുന്ന കാലത്തോളം മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ...

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ട് സൂക്ഷിച്ചു ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. 

വേഗത്തിൽ -തെറ്റുകളിൽ നിന്നും- ഒഴിവാകുവീൻ, അവയിലേക്ക് തിരിച്ചു പോവില്ലെന്ന് മുറിച്ചു കരുതുവീൻ, നിങ്ങളുടെ ശക്തികൾ തകർത്തു കളയാൻ കാലം ധൃതിപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ യാത്രക്ക് വേഗത കൂട്ടുവാൻ അത് മുറിച്ചു കരുതിയിട്ടുണ്ട്. നാളെ നിങ്ങളുടെ കുഴികളുടെ ഇരുളുകളിലേക്ക് നിങ്ങളെ അത് ചേർക്കും. നിങ്ങളുടെ വർത്തമാനത്തിൽ നിന്നും അവ്യക്തമായതിനെ അത് വ്യക്തമാക്കും. രോഗം ആരോഗ്യത്തെ നശിപ്പിക്കുകയേ വേണ്ടൂ. ആരോഗ്യം ഇല്ലാതെയാകും. യജമാനന്മാരെ വേലക്കാർക്ക് മടുക്കും. ജീവിതത്തിന്റെ സംരക്ഷിത ഭാഗം അവധിയെത്തിയതാകും. ആഹ്ലാദത്തിന്റെ സുഗന്ധം നിങ്ങൾക്ക് നഷ്ടപ്പെടും. അഭിമുഖ സംസാരത്തിന്റെ നറുമണം നിങ്ങൾക്ക് മറപ്പിക്കപ്പെടും. അഭിമുഖഭവനത്തെ -ദുനിയാവിനെ- നിങ്ങൾ എതിരിടും -നിങ്ങൾ മരിക്കും.

ദുഃഖിതകളായ വിധവകളുടെ കരച്ചിലുകൾ നിങ്ങൾക്ക് ഫലം ചെയ്യില്ല. മുറ്റങ്ങളിൽ ഏകാന്തത നിലനിൽക്കുന്ന ഒരു ഭവനത്തിൽ -ഖബറിൽ- നിങ്ങൾ ഇറങ്ങും. അതിന്റെ ഭാഗങ്ങൾ വിപത്തുകളാൽ നിങ്ങളുടെ മേൽ ചാടിവീഴും. അതിലെ ദൃഷ്ടാന്തങ്ങൾ അതിലെ താമസക്കാരനെ വിറപ്പിക്കും. അന്ത്യദിനം വരെ അതിലെ ഉറക്കം നീണ്ടു പോകും.

ഖേദം ആദ്യത്തേതായ ഭവനം എന്തൊരു ഭവനം! അതിന്റെ അതിർത്തിയുടെ അവസാനം അന്ത്യദിനമാണ്. മഹത്തായ ആശയമുള്ള ഒരു നാമമാണത്. സർവ്വസുഹൃത്തുക്കളുടെയും ബന്ധത്തെ മുറിച്ചു കളയുന്ന ഒരു വിപത്താണത്. മരണത്തിന്റെ മയക്കത്തിൽ നിന്നും ബോധം നൽകലുമാണത്. കണ്ണുകളുടെ നോട്ടത്തെക്കാൾ വേഗത കൂടിയ സമയത്തിൽ.

ആ ദിനത്തിൽ അട്ടഹസിക്കുന്നവൻ -ഇസ്റാഫീൽ- അട്ടഹസിച്ചിരിക്കുന്നു. അതിൽ ഊതുന്നവൻ നിങ്ങളിലേക്ക് ഊതിയിരിക്കുന്നു. നിങ്ങൾ അറിയാത്തതേതോ അതിനെ അപ്പോൾ നിങ്ങൾ അറിഞ്ഞിരിക്കും. എല്ലാ പ്രദേശങ്ങളിൽ നിന്നും നിങ്ങൾ വേഗത്തിൽ നടക്കുന്നവരായിരിക്കും. വിറക്കുന്നവരായി നിങ്ങൾ വിചാരണക്ക് വേണ്ടി നിലയുറപ്പിച്ചിരിക്കും. ആ ദിവസത്തിന്റെ ദൈർഘ്യം നിങ്ങൾ കണക്കാക്കുന്ന അമ്പതിനായിരം വർഷമായിരിക്കും. 

പ്രവർത്തി ചീത്തയായവൻ അവിടെ എങ്ങിനെ സന്തോഷിക്കും? -പാപങ്ങളുടെ- ഭാരം അധികരിച്ചവന് അന്ത്യദിനത്തിൽ ഓടാനുള്ള സ്ഥലം എവിടെ?  

ഭൂമി അതിന്റെ മലകളെ പരസ്പരം എറിഞ്ഞാൽ, മഹ്ശറ കുട്ടികളുടെ തലകളെ നരബാധിച്ചവയാക്കിയാൽ, മഹ്ശറയിൽ വെച്ച് സമുദായങ്ങൾ അവരുടെ വാദത്തിനു വേണ്ടി തിരക്കി കയറിയപ്പോൾ, ചോദ്യത്തിന്നു മറുപടി പറയാൻ നാവുകൾ അശക്തി ബാധിച്ചവയായാൽ, അന്ന് അവയവങ്ങളുടെ സാക്ഷ്യപ്പെടുത്തലാൽ വിധി പറയൽ നടപ്പിലായാൽ നരകം അതിന്റെ ചങ്ങലകളോടെയും ആമങ്ങളോടെയും, വെളിപ്പെടുത്തപ്പെട്ടാൽ, അന്ത്യദിനം അതിന്റെ ഭീകരതകളാലും വേദനകളാലും ഗുരുതരമായാൽ, കുറ്റക്കാർ ആ കുറ്റങ്ങളുടെ ചീത്ത ഫലത്തോടു കൂടി മടങ്ങിയാൽ എന്തായിരിക്കും അവസ്ഥ!-

അതൊരു ദിവസമാണ്. കളിച്ചവർ -സൽകർമ്മം ചെയ്യാത്തവർ- അതിന്റെ ചൂടിനാൽ ചൂടപ്പെട്ടിരിക്കുന്നു. ആ ദിവസത്തിന്റെ സഹായത്താൽ ഖേദിച്ചു മടങ്ങിയവർക്ക് ഭാഗ്യം നൽകപ്പെട്ടിരിക്കുന്നു. അതിന്റെ തീയാൽ പാപികൾ ദൗർഭാഗ്യത്തിൽ അകപ്പെട്ടിരിക്കുന്നു. 

അക്രമികളോട് ഇപ്രകാരം പറയപ്പെടും: “നിങ്ങൾ സമ്പാദിച്ചിരുന്നത് നിങ്ങൾ രുചിക്കുക."

അല്ലാഹു ﷻ അവന്റെ സഹായത്തിന്റെ കോട്ടകളിൽ നമുക്ക് അഭയം നൽകട്ടെ... 

ഉദാരനും ഉന്നതനുമായ അല്ലാഹുﷻവിന്റെ വചനം :-  

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

فَإِذَا جَاءَتِ الطَّامَّةُ الْكُبْرَىٰ ﴿٣٤﴾ يَوْمَ يَتَذَكَّرُ الْإِنسَانُ مَا سَعَىٰ ﴿٣٥﴾ وَبُرِّزَتِ الْجَحِيمُ لِمَن يَرَىٰ ﴿٣٦﴾ فَأَمَّا مَن طَغَىٰ ﴿٣٧﴾ وَآثَرَ الْحَيَاةَ الدُّنْيَا ﴿٣٨﴾ فَإِنَّ الْجَحِيمَ هِيَ الْمَأْوَىٰ ﴿٣٩﴾ وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ ﴿٤٠﴾ فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ ﴿٤١﴾


(അപ്പോള്‍ ആ ഗുരുതര വിപത്ത് സംജാതമാകുമ്പോള്‍, തന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് മനുഷ്യന്‍ അനുസ്മരിക്കുകയും നോക്കുന്നവര്‍ക്കായി നരകം വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്ന ദിവസം, ധിക്കാരം കാട്ടുകയും ഭൗതിക ജീവിതത്തിന് മുന്‍ഗണന നല്‍കുകയും ചെയ്തിരുന്നവര്‍ ആരോ, അവര്‍ക്കന്ന് നരകം തന്നെയാണ് സങ്കേതം. എന്നാല്‍, തന്റെ നാഥന്റെ പദവി ഭയപ്പെടുകയും മനസ്സിനെ സ്വേച്ഛകളില്‍ നിന്നു ഉപരോധിച്ചു നിര്‍ത്തുകയും ചെയ്തതാരോ, അവന്റെ അഭയകേന്ദ്രം സ്വര്‍ഗമാണ്) - (അന്നാസിആത്ത് 34-41)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


ദുൽഖഅ്ദ് ഒന്നാമത്തെ വെള്ളിയാഴ്ച്ച

കാണപ്പെടുന്നതിലെല്ലാം തന്റെ സ്വാധീനം പ്രകടമാകുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും,

മുഹമ്മദ് നബിﷺയിലും അവിടത്തെ ഉത്തമ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ.., 

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ട് ഭക്തിയോടെ ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

നിശ്ചയം കാലം അൽഭുതം നിറഞ്ഞതാണ്. തന്നിൽ നിലകൊള്ളുന്നവരെ കൊണ്ട് എല്ലാവിധത്തിലും അത് മാറി മറിയും. അതിന്റെ വാഗ്ദത്തങ്ങൾ ചതികളാണ്. അതിന്റെ ദാനങ്ങൾ തിളങ്ങുന്നവയാണ്. അതിന്റെ വിപത്തുകൾ ചൊരിഞ്ഞവയാണ്. അതിന്റെ ആക്രമണങ്ങൾ ഭയം നിറഞ്ഞവയാണ്.

പുതിയതിനെ അത് ദ്രവിപ്പിക്കാതിരിക്കില്ല. ഉള്ളതിനെ ചിലവഴിക്കാതിരിക്കില്ല. പരാക്രമിയെ ദുർബലപ്പെടുത്താതിരിക്കില്ല. എണ്ണത്തെ വിട്ടുപിരിക്കാതിരിക്കില്ല. മരണത്തിന്റെ ആസ്സ് കല്ലിനെ മുൻകഴിഞ്ഞവരിൽ അത് -കാലം- കറക്കി. പിന്നീട് അവരുടെ സങ്കേതങ്ങളിലേക്ക് ശേഷിച്ചിരിക്കുന്നവരെ അത് കൊണ്ട് വരുന്നു. ചിലരെ ചിലരോട് അത് ചേർക്കുന്നു. ശക്തമായതിനെ ശക്തി കുറഞ്ഞതിനോടും ഉയർന്നതിനെ താഴ്ന്നതിനോടും. 

ഈ വിധം അല്ലാഹുﷻവിന്റെ മുൻകഴിഞ്ഞ വിധികൾ നിർബന്ധമായും സംഭവിക്കുന്നു എന്ന് വ്യക്തമാക്കുന്ന വിധത്തിലും, സൃഷ്ടികളെ കൂടാതെ അല്ലാഹു ﷻ ഒരുവനായി അവശേഷിക്കുന്നു എന്നത് യാഥാർത്ഥ്യമാക്കുന്ന വിധത്തിലും ഭൂമുഖത്തുള്ളവയെ മുഴുവൻ അത് -കാലം- ഒഴിവാക്കിക്കൊണ്ടിരിക്കുന്നു.

ഓ, വഞ്ചിക്കപ്പെട്ടവനെ.., സമൂഹത്തോടുള്ള സന്ദേശം സംഭവിക്കുന്നത് തന്നെയാണ് . കേൾക്കുന്നവനും ഉപദേശിക്കുന്നവനും അതിൽ പ്രവേശിക്കും, നശിക്കുന്ന വയസ്സിൽ നിന്നും നീ എന്താണ് ശേഖരിച്ചിട്ടുള്ളത്? എത്തിനോക്കുന്ന നിന്റെ അവധിക്ക് വേണ്ടി നീ എന്താണ് ഒരുക്കിയിട്ടുള്ളത്..?

ഇതാ, നിന്റെ മൂടി തുറക്കപ്പെടുകയാണ്. നീ നിന്റെ നാശത്തിലേക്ക് അടുത്തിരിക്കുകയാണ്. ആത്മാവ് പിടിച്ചെടുക്കപ്പെടാറായിരിക്കുന്നു. ശവക്കുഴി കൊണ്ട് നീ ചൂടാക്കപ്പെടാൻ പോകുന്നു. നിന്റെ വയസ്സിന്റെ വാതിൽ പൂട്ടപ്പെടുന്നു. നിന്റെ ആത്മാവുമായി മലക്ക് ആകാശത്തേക്ക് കയറുകയായി.

ഇത്രയും സംഭവിച്ചാൽ, നീ അടുത്തതാണെങ്കിലും അകന്നവനായി. നീ സ്നേഹിക്കപ്പെടുന്നവനെങ്കിലും അകറ്റപ്പെട്ടു. ഖബറിൽ നീണ്ട കാലദ്രവിക്കലിലേക്ക് ഏൽപിക്കപ്പെട്ടവനായി. അലങ്കാരങ്ങളും നന്മകളും നിന്നിൽ വ്യത്യാസപ്പെട്ടു.

ഭൂമിയിലെ പ്രാണികൾക്ക് നിന്റെ ശരീരത്തിൽ വിഹരിക്കാൻ ഇടമുണ്ട്. അതിലെ ആപത്തുകൾക്ക് നിന്നിൽ യുദ്ധക്കളമുണ്ട്. നീ അകന്നവനെ പോലെ അടുത്തിരിക്കുന്നു. മടങ്ങാത്ത യാത്രക്കാരനായിരിക്കുന്നു. ഏകാന്തതയുടെ തടവുകാരനും ചെറിയ സൽക്കർമ്മത്തിലേക്ക് പോലും ആവശ്യമുള്ളവനും ആയിരിക്കുന്നു. അയൽപക്കം പുലർത്താത്തവന്റെ അയൽവാസിയായും, വീട്ടിലേക്ക് കൊണ്ട് പോവാത്തവന്റെ അതിഥിയായും മാറിയിരിക്കുന്നു.

ഒരു കൂട്ടത്തിൽ അവർ ചുമക്കപ്പെട്ടു. വാഹനക്കാരെ അവർക്ക് കാണിക്കപ്പെടുന്നില്ല. അവർ ഇറക്കപ്പെട്ടു. വിരുന്നുകാരായിട്ടും അവർ ക്ഷണിക്കപ്പെടുന്നില്ല. അവർ മരിച്ചവർ ഒരുമിച്ചു കൂടി. പക്ഷേ, അയൽവാസികൾ എന്ന് അവർക്ക് പറയപ്പെടുന്നില്ല. അവർ സമ്മേളിച്ചു സഹായികളായി. അവർ പരിഗണിക്കപ്പെടുന്നില്ല. ആക്രമണങ്ങളുടെ ആക്രമണത്തെയും ബുദ്ധിമുട്ടിക്കുന്നവയിൽ നിന്നും വിഷമത്തെയും, ദ്രവിച്ചതിന്റെ പുനർജീവിപ്പിക്കലിനെയും, നിശ്ചിത സമയത്തിന്റെ സമ്മേളനത്തേയും അവർ പ്രതീക്ഷിക്കുന്നു. 

അല്ലാഹു ﷻ നിങ്ങളെ അനുഗ്രഹിക്കട്ടെ... ഒരു പകൽ കൊണ്ട് നീങ്ങിപോകുന്ന ഒരു രാത്രിക്ക് വേണ്ടി നിങ്ങൾ ഒരുങ്ങുക. അതിനു ശേഷം പിന്നെ രാത്രിയില്ല. അൽപത്തെ കുറിച്ചു പോലും അല്ലാഹു ﷻ നടത്തുന്ന വിചാരണക്ക് നിങ്ങൾ തയ്യാറാവുക. അവനിൽ അതിക്രമമില്ല.

അവിടെ അന്ത്യദിനം അതിന്റെ മുഖം മൂടി അഴിക്കും. അതിനെ പിന്തുടരുന്നവരിൽ അനുസരണം പ്രകടമാകും. അനുസരണത്തെ നഷ്ടപ്പെടുത്തിയവനിൽ ഖേദം യാഥാർത്ഥ്യമാകും. അനുസരണ വിൽപന നടത്തിയവന്ന് കച്ചവടം ദുർബലപ്പെടുത്താൻ സാദ്ധ്യമല്ല. 

വീഴ്ച വരുത്തുന്നവരെ.., ഈ മഹത്തായ ദിവസത്തിനു വേണ്ടി  സൽപ്രവർത്തനത്തിൽ നിങ്ങൾ ഉന്മേഷം കാണിക്കുക. നിങ്ങൾ നിരീക്ഷിക്കുന്നതിൽ നിങ്ങളുടെ പരലോകത്തിന് വേണ്ടി നിങ്ങൾ നിരീക്ഷിക്കുക. നിങ്ങൾ മുൻകൂട്ടി ചെയ്യുന്ന സൽപ്രവർത്തനത്തെ നിങ്ങൾ മുതലെടുക്കുക. മുസ്ലിംകളായല്ലാതെ നിങ്ങൾ മരിക്കരുത്. നിശ്ചയം കാര്യം നിങ്ങൾ ഊഹിക്കുന്നതിലും ഭയങ്കരമാണ്. എല്ലാ പ്രവർത്തനത്തിന്നും ഒരു സ്ഥിരവാസ സ്ഥലമുണ്ടായിരിക്കും. ശേഷം നിങ്ങൾ അറിയും.

അല്ലാഹുﷻവിലേക്കുള്ള മടക്കത്തെ സ്മരിക്കുന്നതിൽ നമ്മുടെ ഹൃദയങ്ങളെ അല്ലാഹു ﷻ സജീവമാക്കട്ടെ. 

രഹസ്യങ്ങൾ അറിയുന്നവന്റെ വചനം :-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا ﴿٤٢﴾ فِيمَ أَنتَ مِن ذِكْرَاهَا ﴿٤٣﴾ إِلَىٰ رَبِّكَ مُنتَهَاهَا ﴿٤٤﴾ إِنَّمَا أَنتَ مُنذِرُ مَن يَخْشَاهَا ﴿٤٥﴾ كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا ﴿٤٦﴾


(അന്ത്യനാളിനെ കുറിച്ച്, എപ്പോഴാണതിന്റെ ആഗമമെന്ന് താങ്കളോടവര്‍ കളിയാക്കിച്ചോദിക്കുന്നു! താങ്കളത് സംബന്ധമായി എന്തുപ്രതികരിക്കാന്‍? അതിന്റെ പരിജ്ഞാനം അങ്ങയുടെ നാഥങ്കലത്രേ. ആര് അതിനെ ഭയപ്പെടുന്നവരായുണ്ടോ, അവര്‍ക്കൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ് താങ്കള്‍. അവരതിനെ അഭിമുഖീകരിക്കുന്ന നാള്‍ ഒരു പ്രദോഷമോ പ്രഭാതമോ മാത്രമേ ഭൗതിക ലോകത്ത് കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്നതുപോലെയുണ്ടാകും)- (അന്നാസിആത്ത് 42-46 )

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


ദുൽഖഅ്ദ് - രണ്ടാമത്തെ വെള്ളിയാഴ്ച്ച

സൃഷ്ടികളുടെ സംരക്ഷകനും -തെറ്റു ചെയ്തവരെ- പിടികൂടുന്നവനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും,

സുഖജീവിതത്തിന്റെ സ്ഥിരത നൽകുന്ന വിധമുള്ള ഗുണം മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ വർഷിക്കട്ടെ. 

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ട് ഭക്തിയോടെ ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

താടികളിലേയും തലകളിലേയും ഇരുണ്ട രാത്രിയിൽ -കറുപ്പിൽ- നരയാകുന്ന പകൽ പ്രകാശിക്കുന്നത് കൂർമ്മ ബുദ്ധിയുള്ളവന്റെ അടുക്കൽ ശക്തിയുടെ തകർച്ചയേയും ആത്മാക്കളെ തടയലിനേയും യാഥാർത്ഥ്യമാക്കിയിരിക്കുന്നു. 

നര ഒരു പ്രഭാതമാണ്. അതിനു ശേഷം രാത്രി -കറുക്കൽ- പ്രതിക്ഷിക്കാവതല്ല. അത് ഒരു നശിപ്പിക്കലുമാണ്. അതിൽ നിന്നും അഭയ കേന്ദ്രമോ രക്ഷാസ്ഥാനമോ ഇല്ല. ആതിഥേയന്റെ -സൽക്കരിക്കുന്നവന്റെ- വെറുപ്പോടെ ക്ഷണിക്കാതെ വരുന്ന ഒരു വിരുന്നുകാരനാണ് നര. അത് ജീവിതത്തെ വേർപ്പെടുത്തുന്ന വാളും ജീവന്റെ അസ്തമനത്തിന്നു വേണ്ടി പരന്നു കിടക്കുന്ന ഒരു പ്രകാശവുമാണ്. ദ്രവിച്ച എല്ലുകൾ കിടക്കുന്ന സ്ഥലം -ഖബർ- വരെ വ്യക്തികളോട് കൂടെ അത് പ്രദർശിപ്പിക്കപ്പെടുന്നതാണ്.

അല്ലാഹു ﷻ നിങ്ങളെ അനുഗ്രഹിക്കട്ടെ.. നിങ്ങളുടെ പാപങ്ങളുടെ തീ കൊണ്ട് നിങ്ങളുടെ നരയുടെ പ്രകാശത്തെ -നര ബാധിച്ചു ജീവിക്കുന്ന കാലത്തെ- നിങ്ങൾ കരിച്ചു കളയരുത്. അനന്തര ഫലങ്ങളിലെ വിപത്തുകളെ നിങ്ങളുടെ ഹൃദയങ്ങളുടെ കണ്ണുകൾ കൊണ്ട് നിങ്ങൾ നോക്കുക. എങ്കിൽ നിങ്ങളിൽ മറഞ്ഞു കിടക്കുന്ന കുറവുകൾ നിങ്ങൾക്ക് വ്യക്തമാകും. നരയിൽ നിന്നും നിങ്ങൾ വെറുക്കുന്നത് നിങ്ങൾക്ക് ഇറങ്ങിയ പോലെ മരണവും നിങ്ങളിൽ ഇറങ്ങും. നിങ്ങൾ ബോധമുള്ളവർ ആകുന്നില്ലേ ? 

അറിയുക നര ജീവിതത്തിന്റെ അതിർത്തി പ്രദേശമാണ് . അതിനെ അടച്ചു കളയാൻ അത് മനുഷ്യനെ അനുവദിക്കില്ല. രൂപത്തിന്റെ തകർച്ചയുമാണ്. അതിന്റെ കേട് തീർക്കാൻ കാലത്തിനു കഴിയില്ല.

വൃദ്ധന്മാരുടെ സമൂഹമെ, കൃഷി വെള്ളനിറമായാൽ പിന്നെ കൊടുക്കലല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ? മദ്ധ്യ വയസ്കരുടെ കൂട്ടമെ പഴങ്ങളിൽ നിന്നും മദ്ധ്യപ്രായമെത്തിയതിന്ന് മുറിച്ചെടുക്കൽ അടുത്തിരിക്കുന്നു. യുവസമൂഹമേ എത്രയെത്ര കൃഷികളെയാണ് വെട്ടുകിളിയും ചെള്ളും മൂപ്പെത്തുന്നതിന്നു മുമ്പ് നശിപ്പിക്കുന്നത്.

മേൽപറയപ്പെട്ടവ, നാശം നിർബന്ധമാണെന്നതിന് വിപത്തുകൾ നൽകുന്ന വ്യാഖ്യാനമാണ്. ശരീരങ്ങളിൽ അവയുടെ അടയാളങ്ങൾ എടുപ്പിൽ പൊളിയലിന്റെ അടയാളങ്ങൾ പോലെയാണ്. 

ദുനിയാവിൽ ഒരാളുടെ ആരോഗ്യം തന്നെ രോഗമായവന്റെ ശേഷിപ്പ് എത്രമാത്രമാണ്? ജീവിതത്തിൽ നിന്നും അവന്ന് ലഭിക്കുന്ന യുദ്ധമുതൽ അവന്റെ ഇല്ലായ്മയാണ്. ദുനിയാവിലെ അവന്റെ താമസം തന്നെ യാത്രയാണ്. ദുനിയാവിന്റെ ഇളകി മറിയലാൽ അവന്റെ ദിവസങ്ങൾ തന്നെ ഗുണപാഠങ്ങളാണ്. ദുനിയാവിന്റെ നിർമിക്കൽ -പരലോകത്ത്- അവനെ പാപ്പരാക്കിക്കളയും. അത് അവനിലേക്ക് അടുപ്പിക്കുന്നത് എത്ര അകന്നതാണ്. അത് അവനിൽ നിന്നും അകറ്റി നിർത്തുന്നത് എത്ര അടുത്തതാണ് . പ്രതീക്ഷ മുറിയുന്നതിന്നും തന്ത്രങ്ങൾ തടയപ്പെടുന്നതിനും അവധി എത്തുന്നതിനും പ്രവർത്തനത്തിന്റെ തുടർച്ച നിലനിർത്തിയവന്ന് മംഗളം!

അൽഭുതമേ.. ഭക്ഷണം -സൽകർമ്മം- ശേഖരിക്കാൻ കൽപിക്കപ്പെട്ടവന്റെ യാത്ര അടുത്തിരിക്കുന്നു. അവന്റെ മുമ്പിൽ പോയവർ -മരിച്ചവർ- അവനെ പ്രതീക്ഷിച്ചു നിൽക്കുന്നു. -പക്ഷേ- അവൻ അവനെ ഭയപ്പെടുത്തുന്ന യാത്രക്ക് വേണ്ട ഒരുക്കത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നവനാണ്. മരണം അവനെ പിന്തിക്കില്ലെന്ന യാഥാർത്ഥ്യം അറിയുന്നവനായിരിക്കെ, അവനെ തടഞ്ഞു നിർത്തുന്ന മരണത്തിൽ നിന്ന് ഒഴിവില്ലെന്ന് അറിയുന്നവനായിരിക്കെ, അവനെ മറച്ചു കളയുന്ന ഖബറിൽ നിന്നും, അവൻ വെറുക്കുന്ന സ്ഥലത്തിൽ നിന്നും, അവന് പുനർജന്മം നൽകുന്ന അട്ടഹാസത്തിൽ -ഇസ്റാഫീലിന്റെ ഊത്തിൽ- നിന്നും അവൻ എത്തിപ്പെടുന്ന സ്ഥലത്തിൽ -മഹ്ശറയിൽ- നിന്നും അവന്ന് മാപ്പ് നൽകാത്ത ഒരുവന്റെ -അല്ലാഹുﷻവിന്റെ- മുന്നിടലിൽ നിന്നും രക്ഷപ്പെടാൻ സാദ്ധ്യമല്ലെന്ന് ശരിക്കും അറിയുന്നവനായിരിക്കെ അവൻ സൽക്കർമ്മങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നു.

ശക്തിയില്ലാതാകുന്നതിനും, കാലം തീരുന്നതിനും, ഒരുക്കം തകരുന്നതിന്നും -മരണത്തിന്റെ- പ്രയാസം തിരക്കിക്കയറുന്നതിനും, വിയർപ്പ് ഒലിക്കുന്നതിനും മുമ്പ്, അവയവങ്ങൾ ഉപയോഗ ശൂന്യമാകുന്നതിനും, വിധിയുടെ മൈതാനം ഇടുങ്ങുന്നതിന്നും, വിധിയുടെ നിർബന്ധിതാവസ്ഥ വന്നതിനാൽ മനസ്സിലെ ഇരുളിന്റെയും ക്ഷീണത്തിന്റെയും, പരിഭ്രമം വരുന്നതിനും മുമ്പ് പരലോകത്തെ മുഖ്യമായി കാണുകയും, അതിന്നു വേണ്ട സൽക്കർമ്മം ചെയ്തുവെക്കുകയും ചെയ്യുന്ന ഒരു മനുഷ്യന്ന് അല്ലാഹു ﷻ അനുഗ്രഹം ചെയ്യട്ടെ.., അവൻ അല്ലാഹുﷻവിന്ന് അനുസരിച്ചിട്ടുണ്ട്. അവന്റെ ഇച്ഛയോട് സമരം ചെയ്തിട്ടുണ്ട്.

മേൽ പറയപ്പെട്ട അവസ്ഥ സംജാതമായാൽ മനുഷ്യ വിഭാഗങ്ങൾ അവരുടെ അതിക്രമത്താൽ നിന്നെ ആക്രമിച്ചിരിക്കുന്നു. നിന്റെ മരണത്താൽ അവരിലുണ്ടാവുന്ന പ്രയാസങ്ങൾ നിന്നെ പ്രയാസപ്പെടുത്തിയിരിക്കുന്നു. സന്ധികൾ അവയുടെ സ്വഭാവത്തിൽ നിന്നും മാറിയിരിക്കുന്നു. നിന്റെ സമയത്തിന്റെ പ്രയാസത്താൽ ഹൃദയങ്ങൾ മൃദുലമായിരിക്കുന്നു. നിന്റെ വേർപാട് അടുത്തതിനാൽ -സ്ത്രീകളുടെ- മാറിടങ്ങൾ കീറപ്പെട്ടിരിക്കുന്നു. കൂടാരത്തിൽ താമസിപ്പിക്കപ്പെട്ട അനുസരണക്കേട് കാണിക്കുന്ന സ്ത്രീ പോലും യാത്ര പോകുന്നവളായി രംഗത്തിറങ്ങിയിരിക്കുന്നു. കാരണം, നീയാകുന്ന സൂര്യൻ മണ്ണിന്റെ ഇരുളുകളിൽ അസ്തമിക്കാറായിട്ടുണ്ട്.

അതിനാൽ ശ്രോദ്ധാക്കളെ.., നിങ്ങൾ ഉണരുക. കാരണം ഈ അവസ്ഥയിൽ നിങ്ങളും എത്തിപ്പെടുന്നതാണ്. നെടുവീർപ്പിന്റെ തീ കൊണ്ട് ഉറച്ചു കിടക്കുന്ന കണ്ണുനീരുകളെ നിങ്ങൾ ഉരുക്കുക. ധാരാളം കരയുക പെട്ടെന്ന് വരുന്ന യാത്രക്ക് വേണ്ടി ഭക്ഷണം ശേഖരിക്കലിനെ നിങ്ങൾ നന്നാക്കുക. അല്ലാഹുﷻവിൽ നിന്നും മടക്കം ലഭിക്കാതെ ഒരു ദിവസം വരുന്നതിനു മുമ്പ് നിങ്ങളുടെ രക്ഷിതാവിന് നിങ്ങൾ ഉത്തരം നൽകുക. ആ ദിവസം നിങ്ങൾക്ക് ഒരു അഭയ കേന്ദ്രമില്ല. ഒരു നിഷേധവും നിങ്ങൾക്ക് ഫലവത്താകയില്ല. 

ഗുണപാഠങ്ങൾ മര്യാദ പഠിപ്പിച്ചവരിൽ അല്ലാഹു ﷻ നമ്മെ ഉൾപ്പെടുത്തട്ടെ...

ഏതൊരുവനെ സ്മരിച്ചാൽ ഹൃദയങ്ങൾ സമാധാനമടയുമോ അവന്റെ വചനം:- 

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

هُوَ الَّذِي خَلَقَكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ يُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوا أَشُدَّكُمْ ثُمَّ لِتَكُونُوا شُيُوخًا ۚ وَمِنكُم مَّن يُتَوَفَّىٰ مِن قَبْلُ ۖ وَلِتَبْلُغُوا أَجَلًا مُّسَمًّى وَلَعَلَّكُمْ تَعْقِلُونَ ﴿٦٧﴾


(മണ്ണില്‍ നിന്നും, പിന്നെ ബീജകണത്തില്‍ നിന്നും, പിന്നെ ഭ്രൂണത്തില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത് അവനാകുന്നു. പിന്നീട് ഒരു ശിശുവായി നിങ്ങളെ അവന്‍ പുറത്തു കൊണ്ട് വരുന്നു. പിന്നീട് നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണശക്തി പ്രാപിക്കുവാനും പിന്നീട് നിങ്ങള്‍ വൃദ്ധരായിത്തീരുവാനും വേണ്ടി. നിങ്ങളില്‍ ചിലര്‍ മുമ്പേതന്നെ മരണമടയുന്നു. നിര്‍ണിതമായ ഒരു അവധിയില്‍ നിങ്ങള്‍ എത്തിച്ചേരുവാനും നിങ്ങള്‍ ഒരു വേള ചിന്തിക്കുന്നതിനും വേണ്ടി.)*(ഗാഫിർ:67)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


ദുൽഖഅ്ദ് - മൂന്നാമത്തെ വെള്ളിയാഴ്ച്ച

ഘടകങ്ങൾ കൂടിച്ചേർന്നവനല്ലാത്ത അല്ലാഹുﷻവിന്നാണ് സർവ്വ സ്തുതിയും.

മുഹമ്മദ് നബിﷺയിലും പൂർണ്ണതയുടെയും ശ്രേഷ്ഠതയുടെയും ഉടമസ്ഥരായ അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ..,

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ട് സൂക്ഷ്മതയോടെ ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. 

ഫലശൂന്യമായ കാര്യത്തിൽ മുഴുകുന്നതിൽ നിന്നും നിങ്ങളുടെ നാവുകളെ നിങ്ങൾ ബന്ധിക്കുക. അശ്രദ്ധരായ മുഴുവൻ മുസ്ലിംകളെയും പരദൂഷണം പറയുന്നതിൽ നിന്നും അവയെ തടയുക. സംസാരിക്കുന്ന മുഴുവൻ വ്യക്തികളുടെയും നാവിന്നരികിൽ അല്ലാഹു ﷻ ഉണ്ടെന്ന് നിങ്ങൾ അറിയുക. ബുദ്ധിമാന്മാർ സ്വന്തം കാര്യത്തിന്നു വേണ്ടി ജോലിയായവനായിരിക്കും. 

അറിയുക! കാലിന്റെ വഴുതൽ പെട്ടെന്ന് സുഖപ്പെടുത്താവുന്നതാണ്. നാവിന്റെ വഴുതൽ നാശം വഷളായതാണ്. സ്വന്തം ശരീരത്തിന്റെ കുറവുകൾ കാണുന്നവൻ മറ്റുള്ളവരെ തൊട്ട് അന്ധനായിരിക്കും. ഒരുത്തന്റെ ദേഹേച്ഛ അവന്റെ നിയന്ത്രണം ഏറ്റെടുത്താൽ അത് അവനെ നശിപ്പിക്കും. ഒരുത്തന്റെ ദർശന സ്ഥലം മോശമായാൽ അവൻ ഉയർന്നിരിക്കുന്ന സ്ഥലം മോശമായിരിക്കും. ഒരാൾ തന്റെ മുസ്ലിം സഹോദരന്റെ  മാനം  പരദൂഷണത്തിലൂടെ പിച്ചിച്ചീന്തിയാൽ അവന്റെ വാദി അല്ലാഹുﷻവായിരിക്കും.  ഈ വസ്തുത ശരിയായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടതാണ്. 

ഗീബത്ത് പറയലും കേൾക്കലും നബി ﷺ തടഞ്ഞതാണ്. അതിനാൽ അല്ലാഹുﷻവിന്റെ അടിമകളെ കാര്യം ചെറുതും കുറ്റം വലുതുമാകുന്നു -ഗീബത്തിൽപ്പെട്ട- ഒരു പദത്തിൽ നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കുക. ഗീബത്ത് എത്ര മുഖങ്ങളെയാണ് നരകത്തിൽ കുത്തിച്ചത്. നരകത്തിലെ ചൂടുവെള്ളം കുടിച്ചിറക്കുന്നതിലേക്ക് അത് അവരെ എത്തിച്ചു. മുഷിപ്പുകളുടെയും ദുഃഖങ്ങളുടെയും വീട്ടിൽ അത് അവരെ താമസിപ്പിച്ചു. പരിഭ്രമങ്ങളുടെയും ഭീകരതയുടെയും -വീട്ടിലും-. 

ബന്ധിതൻ മോചിതനാകാത്ത, വലിയവൻ ആദരിക്കപ്പെടാത്ത  ചെറിയവൻ കരുണ കാണിക്കപ്പെടാത്ത, പൊട്ടിയത് ശരിയാക്കപ്പെടാത്ത, തീജ്വാല കെടുത്തപ്പെടാത്ത ഒരു ഭവനമാണത്. അതിലെ ആളുകളുടെ വസ്ത്രം ഇരുമ്പായിരിക്കും. അവരുടെ പാനീയം ചലമായിരിക്കും. 

അവരുടെ ശിക്ഷ സ്ഥിരമായതും പുതുക്കപ്പെടുന്നതുമായിരിക്കും. സന്തോഷം അവരിൽ നിന്നും അകന്നതായിരിക്കും. നിരാശ അവരെ ഉൾക്കൊണ്ടിരിക്കുന്നു. അവരിൽ അമ്പരപ്പ് ഇറങ്ങിയിരിക്കുന്നു. അവർ കരഞ്ഞാൽ കരുണ ചെയ്യപ്പെടുകയില്ല. അവർ ആവലാതി ബോധിപ്പിച്ചാൽ ശ്രദ്ധിക്കപ്പെടുകയില്ല. 

കോപത്താൽ അല്ലാഹു ﷻ അവന്റെ വജ്ഹ് -മുഖം- അവരിൽ നിന്നും തിരിച്ചിരിക്കുന്നു. തീ ആർത്തിയാൽ അവരിൽ ശക്തമായിരിക്കുന്നു. തീജ്വാലയാലും നെടുവീർപ്പിനാലും അവരോടുള്ള അതിന്റെ ദേഷ്യത്താൽ അത് അവരെ പൊടിച്ചിരിക്കുന്നു. അതിനാൽ അവരുടെ അടയാളം നാശമായിരിക്കും. നിന്ദ്യത അവർക്ക് പുതപ്പായിരിക്കും. സഹായം ചെയ്യാതെ വിടൽ അവർക്ക് സ്ഥിരമായിരിക്കും. റഹ്മാൻ അവനോട് കോപിച്ചവനായിരിക്കും. നരകത്തിൽ നിന്നും അതിലേക്കു തന്നെയല്ലാതെ അവർക്ക് അഭയസ്ഥാനമില്ല. അവർക്ക് അനുഗ്രഹത്തിൽ നിന്നും വളരെ വിദൂരത. ആ നരകത്തിൽ അവർക്ക് എന്തൊരു ക്ഷമയായിരിക്കും 

അല്ലാഹു ﷻ നിങ്ങൾക്ക് കരുണ ചെയ്യട്ടെ... അതിനാൽ നിങ്ങളുടെ നാവിനെ സൂക്ഷിച്ചു കൊണ്ട് ദുനിയാവിന്റെ ബന്ധനത്തിൽ നിന്നും നിങ്ങളുടെ ആത്മാക്കളെ നിങ്ങൾ മോചിപ്പിക്കുക. സ്വർഗ്ഗത്തിന്റെ ഉന്നതമായ വിഹിതത്തിൽ നിന്നും അവയെ നിങ്ങൾ തടയരുത്. നഷ്ടപ്പെടുന്ന സമയത്ത് വേദം ഉപകരിക്കുകയില്ല. മരണശേഷം ഒഴിവ് കഴിവ് പറയൽ ശ്രദ്ധിക്കപ്പെടുകയില്ല.

നാവിനെയും ഹൃദയത്തെയും ശുദ്ധീകരിക്കുന്നവരിൽ അല്ലാഹു ﷻ നമ്മെ ഉൾപ്പെടുത്തട്ടെ... 

മനുഷ്യനെ സൃഷ്ടിച്ച് സംസാരിപ്പിച്ചവന്റെ വചനം:-

بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱجْتَنِبُوا۟ كَثِيرًۭا مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌۭ ۖ وَلَا تَجَسَّسُوا۟ وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًۭا فَكَرِهْتُمُوهُ ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ تَوَّابٌۭ رَّحِيمٌۭ


(സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്‌) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുﷻവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു ﷻ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.) - (ഹുജുറാത്ത് - 12)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


ദുൽഖഅ്ദ് - നാലാമത്തെ വെള്ളിയാഴ്ച്ച

ഭൂമിയേയും അതിലുള്ളവരേയും അനന്തരമെടുക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

മുഹമ്മദ് നബിﷺയിലും, കിടപ്പിടം പ്രകാശിപ്പിച്ചു കൊടുക്കുമാറ് അവിടത്തെ കുടുംബത്തിലും, അല്ലാഹു ﷻ ഗുണം ചെയ്യട്ടെ.., 

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ട് സൂക്ഷ്മത പാലിച്ചു ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

നിശ്ചയം നാം ഒരു കാലത്തിലാണ് നിലകൊള്ളുന്നത്. അതിന്റെ തനിമ അതിരുചിയുള്ളതും സുഖജീവിതം ഇടുങ്ങിയതും ദുർബലപ്പെടുത്തൽ വേഗത കൂടിയതും, കടം തടയപ്പെട്ടതും, നിർബന്ധം പ്രയാസകരമായതും ആണ്. നാമതിൽ ഭൂമി ഇളക്കിയിട്ട കൃഷിപോലെയുണ്ട്. നാം പ്രവർത്തിക്കാത്തത് നാം പറയുന്നു. നാം മനസ്സിലാക്കാത്തത് പ്രവർത്തിക്കുന്നു. വിവരമില്ലാത്തവനെ നാം പിന്തുടരുന്നു. വാക്കുകളെ പറ്റിയും പ്രവർത്തനങ്ങളെ പറ്റിയും ചോദിക്കപ്പെടാത്തത് പോലെയുണ്ട് നാമതിൽ -കാലത്തിൽ.

ദാഹം തീരലും, വയറ് നിറയലും, ക്രൂര ജന്തുവിനേക്കാൾ മികച്ചു നിൽക്കുന്ന തള്ളലും നമ്മെ അഹങ്കാരികളാക്കിയിട്ടുണ്ട്. നമ്മളിൽ കഴുതകുട്ടിയും കുതിരക്കുട്ടിയും ഉണ്ട്. നീചൻ സ്നേഹിക്കുന്നവന്റെ മേൽ ചാടിവീണിരിക്കുന്നു. നമുക്കിടയിൽ ആരാധനകൾ നിർവഹിക്കാനുള്ള നിശ്ചിത സമയങ്ങളും സമ്മേളനങ്ങളും അവഗണിക്കപ്പെട്ടിരിക്കുന്നു.

ഗുണവാന്മാരോടുള്ള ബാദ്ധ്യതകൾ കാത്തുസൂക്ഷിക്കപ്പെടുന്നില്ല. നിഷേധം കൊണ്ട് തെമ്മാടിത്തരം പ്രവർത്തിക്കൽ അകറ്റി നിർത്തപ്പെടുന്നില്ല. മതത്തിൽ വീഴുന്ന കീറലുകൾ പൊറുക്കലിനെ തേടിക്കൊണ്ട് തുന്നപ്പെടുന്നില്ല. ഉറപ്പിന്റെ മാർഗ്ഗം ചിന്തകൾ കൊണ്ട് ബന്ധിക്കപ്പെടുന്നില്ല.

വയസ്സുകളുടെ നക്ഷത്രങ്ങൾ അസ്തമിക്കാറായിട്ടുണ്ട്. വിധികളുടെ തേളുകൾ ശാന്തമായി ഓടിയിരിക്കുന്നു. നാശത്തിന്റെ കാക്കകൾ രാഗത്തിൽ പാടിയിരിക്കുന്നു. ശേഷിപ്പിന്റെ തൂണുകൾ അവയുടെ ആൾക്കാരുടെ പിക്കാസുകൾ കൊണ്ട് തകർന്നിരിക്കുന്നു. യാത്രയുടെ അറിയിപ്പുകാരൻ താമസിക്കുന്നവരിൽ വിളിച്ചു പറഞ്ഞിരിക്കുന്നു: അറിയുക, നിന്ദ്യതയോടെ നിങ്ങൾ തിരക്കി കയറുക. അവരിൽ നിന്നും ആദ്യത്തവർ അവസാനത്തവരോട് അടുത്ത് വരും. അവരിൽ പെട്ട വലിയവരെ ചെറിയവർ അനുകരിക്കും. അവരുടെ വീടുകളിൽ നിന്നും കഴിഞ്ഞു പോയവരോട് -മരിച്ചവരോട്- ഇപ്പോൾ അവയിൽ താമസിക്കുന്നവർ ചേരും. ഈ പ്രക്രിയ എല്ലാവരേയും കുഴികളും ഖബറുകളും വിഴുങ്ങുന്നത് വരെ തുടരും. 

അല്ലാഹു ﷻ നിങ്ങളെ അനുഗ്രഹിക്കട്ടെ, കേൾക്കുന്ന ശബ്ദത്തിനു വേണ്ടിയും, വേഗതയുള്ള മരണത്തിനു വേണ്ടിയും, വഷളായ സംഗതിക്ക് വേണ്ടിയും, വേഗത കൂടിയ വിചാരണക്ക് വേണ്ടിയും നിങ്ങൾ ഒരുങ്ങുക. 

ആകാശം പിളരുകയും ക്ഷോഭിക്കുകയും ചെയ്താൽ, മലകൾ ഛിന്നഭിന്നമാവുകയും സഞ്ചരിക്കുകയും ചെയ്താൽ, ഖബറുകൾ ഇളക്കിമറിക്കപ്പെടുകയും ഇളകി മറിയുകയും ചെയ്താൽ, ഏടുകൾ നിവർത്തപ്പെടുകയും പറക്കുകയും ചെയ്താൽ, കണ്ണുകൾ പൊങ്ങുകയും പരിഭ്രമിക്കുകയും ചെയ്താൽ, ചീത്തപ്രവർത്തിച്ചവരുടെ കച്ചവടങ്ങൾ നഷ്ടമാവുകയും നശിക്കുകയും ചെയ്താൽ, അന്ത്യദിനത്തിന്റെ ആസ്സ് -പൊടിക്കുന്ന കല്ല്- ദോഷികളുടെ മേൽ ശക്തമാവുകയും കറങ്ങുകയും ചെയ്താൽ, അഹങ്കാരികളുടെ ശക്തികൾ കൊഴിയുകയും തളരുകയും ചെയ്താൽ, ഭക്തർക്ക് വേണ്ടി സ്വർഗ്ഗം അലങ്കരിക്കപ്പെടുകയും പ്രകാശിക്കുകയും ചെയ്താൽ, നരകം അവിശ്വാസികളുടെ മേൽ കത്തിക്കപ്പെടുകയും തിളക്കുകയും ചെയ്താൽ, അവിടെ വെച്ച് മാതാപിതാക്കളിൽ നിന്നും കുട്ടി ഓടിപ്പോകും. അക്രമം പ്രവർത്തിച്ചവൻ അവന്റെ കൈകളിൽ കടിക്കും. സൃഷ്ടികളുടെ പ്രവർത്തനങ്ങൾ തൂക്കുവാൻ സത്യത്തിന്റെ ത്രാസ് സ്ഥാപിക്കപ്പെടും.

അപ്പോൾ ഏതൊരുവന്റെ തുലാസ്സുകൾ ഘനം തൂങ്ങിയോ അവൻ സന്തോഷകരമായ ജീവിതത്തിലായിരിക്കും. എന്നാൽ ഏതൊരുവന്റെ തുലാസ്സുകൾ ലഘുവായോ അവനാകട്ടെ അവന്റെ സങ്കേതം ഹാവിയ (അഗാധ നരകം) ആകുന്നു. അതു എന്താണെന്നു നിനക്ക് എന്തറിയാം? ചൂടേറിയ അഗ്നിയത്രേ അത്‌

മറഞ്ഞു നിൽക്കുന്നവയെ അറിയുന്നവന്റെ വചനം :-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

كُلُّ نَفْسٍۢ ذَآئِقَةُ ٱلْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ ٱلْقِيَٰمَةِ ۖ فَمَن زُحْزِحَ عَنِ ٱلنَّارِ وَأُدْخِلَ ٱلْجَنَّةَ فَقَدْ فَازَ ۗ وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَٰعُ ٱلْغُرُورِ


(ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.)-(ആലു ഇംറാൻ :185)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


ദുൽഹിജ്ജ് - ഒന്നാമത്തെ വെള്ളിയാഴ്ച്ച

എവിടെയായിരുന്നാലും മുഖങ്ങൾ ലക്ഷ്യം വെക്കുന്നവനായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

മുഹമ്മദ് നബിﷺയിലും ഉന്നതകുലജാതരായ അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ..

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ട് സൂക്ഷിച്ചു ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

പരിശുദ്ധനായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും അവൻ വർഷത്തിൽ നിന്നും നിങ്ങൾക്ക് വേണ്ടി ഏതാനും ദിവസങ്ങളെ തിരഞ്ഞെടുത്തു. അവയെ പവിത്രമാക്കി. ചില സമയങ്ങളേയും തിരഞ്ഞെടുത്തു. അവയെ നിങ്ങൾക്ക് അവൻ വ്യക്തമാക്കിത്തരികയും അറിയിച്ചു തരികയും ചെയ്തു. അല്ലാഹുﷻവിലേക്കുള്ള മാർഗ്ഗം ലക്ഷ്യം വെച്ചതിന്റെ മേൽ അറിയിക്കലായും അവന്നരികിൽ ഉള്ളതിനെ ആഗ്രഹിക്കുന്നവന്ന് -പ്രതിഫലം- അധികരിപ്പിക്കപ്പെടൽ കൊണ്ട് ഉറപ്പ് കൊടുക്കലായും പ്രസ്തുത ദിവസങ്ങളെയും സ്ഥലങ്ങളെയും നിങ്ങളുടെ കുറ്റങ്ങളെ മായ്ക്കാനും, സൽക്കർമ്മങ്ങൾക്ക് വളരാനും പറ്റിയ സ്ഥലങ്ങളും സമയങ്ങളുമാക്കി. ആരെങ്കിലും നന്ദി ചെയ്താൽ നിർഭയരിൽ അവൻ എഴുതപ്പെട്ടു. ആരെങ്കിലും നന്ദി കേട് കാണിച്ചാൽ അല്ലാഹു ﷻ ലോകരെ തൊട്ട് ഐശ്വര്യമായവനാണ്.

അല്ലാഹു ﷻ നിങ്ങളെ അനുഗ്രഹിക്കട്ടെ. ഇവ പത്ത് ദിവസങ്ങളാകുന്നു. മറ്റെല്ലാ മാസങ്ങളേക്കാളും ദുൽഹിജ്ജ മുന്തിക്കപ്പെടുന്നത് ഈ പത്ത് ദിവസങ്ങൾ കൊണ്ടാണ്. ബലിദിനത്തോടെ ഇവക്ക് അല്ലാഹു ﷻ അന്ത്യം നൽകുന്നു. അയ്യാമുന്നഫ്റിനെ ഹാജിമാർ മിനയിൽ നിന്നും മക്കയിലേക്ക് മടങ്ങുന്ന ദിവസങ്ങളെ അവയോട് പിന്തുടർത്തി. തന്നെ അനുസരിക്കുന്നവരുടെ പ്രാർത്ഥനക്ക് ഉത്തരം നൽകാനായി ഒരു മഹത്തായ സമ്മേളനം -അറഫ- അവയിൽ അവൻ ഏർപ്പെടുത്തി. 

ജനങ്ങൾ അവരുടെ പിതാവ് ഇബ്റാഹീം നബി (അ) മിന്റെ ക്ഷണം സ്വീകരിക്കുന്നവരായി എല്ലാ വിശാലമായ വഴികളിൽ നിന്നും, രാജ്യങ്ങളിൽ നിന്നും പ്രസ്തുത സമ്മേളനത്തിലേക്ക് പുറപ്പെടുന്നു. അദ്ദേഹത്തിന്റെ മേൽ ശ്രേഷ്ഠമായ ഗുണം ചെയ്യലും, രക്ഷ നൽകലും ഉണ്ടാവട്ടെ. കാരണം, ഇതുപോലുള്ള ഒരു പത്തിലാണ് തന്റെ മകനെ അറുക്കൽ കൊണ്ട് അദ്ദേഹത്തെ അല്ലാഹു ﷻ പരീക്ഷിച്ചത്. സ്വന്തം കൈ കൊണ്ട് തന്നെ ആ പ്രവർത്തനം ഏറ്റെടുക്കാൻ അദ്ദേഹത്തോട് അല്ലാഹു ﷻ കൽപിച്ചു. തന്റെ രക്ഷിതാവിന്റെ കൽപനയിലേക്ക് അദ്ദേഹം എത്തിച്ചേർന്നു. അവന്റെ തൃപ്തിയുടെ പ്രകാശം കൊണ്ട് അദ്ദേഹത്തിന്റെ ഹൃദയത്തിലെ തീയെ അദ്ദേഹം അണച്ചു കളഞ്ഞു. 

കല്പിക്കപ്പെട്ട സ്ഥലത്തേക്ക് തന്റെ മകനെയുമായി അദ്ദേഹം പുറപ്പെട്ടു. നിശ്ചയിക്കപ്പെട്ട കാര്യം ആ മകനെ അദ്ദേഹം അറിയിച്ചു. നിർബന്ധമായ വിധിക്ക് അവർ കീഴടങ്ങി. തങ്ങളുടെ കാര്യം നിർവഹിക്കാൻ അവർ തീരുമാനിച്ചു. അങ്ങനെ കുട്ടിയെ കമഴ്ത്തിക്കിടത്തി വലം കയ്യിൽ കത്തിയെടുത്തു മകനെ അറുക്കാൻ വേണ്ടി അതുമായി കുനിഞ്ഞു. അപ്പോൾ അല്ലാഹുﷻവിന്ന് സ്തുതിപാടലും നന്ദി പ്രകടിപ്പിക്കലും വെളിവാക്കിയവനായി മലക്കുകൾ അവർക്ക് വേണ്ടി ഉച്ചത്തിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. കാട്ടുമൃഗം അവരോടുള്ള പ്രേമത്താൽ അട്ടഹസിക്കുന്നു. അവർക്ക് മീതെ ആകാശം മഴ വർഷിക്കുന്നു. ഭൂമി അവർക്കു താഴെ കുലുങ്ങുന്നു.

ഇത്രയുമായപ്പോൾ അല്ലാഹു ﷻ അവരുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കി. തന്റെ പരീക്ഷണത്തിന്റെ മേലുള്ള ക്ഷമയുടെ ശക്തിയും. അല്ലാഹു ﷻ അദ്ദേഹത്തെ വിളിച്ചു: “ഓ ഇബ്രാഹിം, നീ സ്വപ്നത്തിൽ കൽപിക്കപ്പെട്ട കാര്യം സത്യമായി സ്വീകരിച്ചിരിക്കുന്നു. നിശ്ചയം നാം അപ്രകാരമാണ് ഗുണം ചെയ്യുന്നവർക്ക് പ്രതിഫലം നൽകുന്നത്. നിശ്ചയം ഇത് ഒരു വ്യക്തമായ പരീക്ഷണമാകുന്നു.

മോചനദ്രവ്യവുമായി അറുക്കാനുള്ള മൃഗവുമായി ജിബ്രീൽ (അ) അദ്ദേഹത്തിനരികിൽ വന്നു. ഇബ്രാഹീം നബി കത്തിയുമായി അതിനെ സമീപിച്ചു. ബലിയായി അതിനെ അറുത്തു. അതിന്റെ മേൽ തക്ബീറിനെയും ബിസ്മില്ലാഹിയേയും അദ്ദേഹം ഉറക്കെ പറഞ്ഞു. അതിനാൽ പ്രസ്തുത ബലികർമ്മം തന്റെ പിൻഗാമികളിൽ അല്ലാഹു ﷻ സുന്നത്താക്കി, ചര്യയാക്കി. അതിലൂടെ നമ്മുടെ മേൽ അല്ലാഹു ﷻ അനുഗ്രഹത്തെ പൂർണ്ണമാക്കി.

അതിനാൽ അല്ലാഹുﷻവിന്റെ അടിമകളെ, നിങ്ങളിൽ അല്ലാഹു ﷻ കരുണ ചെയ്യട്ടെ.., നിങ്ങൾ ഈ ദിവസങ്ങളുടെ പവിത്രതയിൽ നിന്നും അല്ലാഹു ﷻ ബഹുമാനിച്ചതിനെ ബഹുമാനിക്കുക. കുറ്റങ്ങളും നിരോധിക്കപ്പെട്ട കാര്യങ്ങളും നിങ്ങൾ ഉപേക്ഷിക്കുക.

ബലിയറുക്കുന്നവർ അറുക്കുന്നതിനു മുമ്പ് നിയ്യത്ത് ചെയ്യട്ടെ. പരലോകത്ത് പോകുന്നവൻ സൽകർമ്മം ശേഖരിക്കുന്നതിൽ അശ്രദ്ധനാവരുത്. ദോഷങ്ങളുടെ വലകളിൽ നിന്നും നിങ്ങൾ അല്ലാഹുﷻവിലേക്ക് ഓടുക. അല്ലാഹുﷻവിന്റെ ചിഹ്നങ്ങളെ നിങ്ങൾ ആദരിക്കുക. ആരെങ്കിലും അല്ലാഹുﷻവിന്റെ ചിഹ്നങ്ങളെ ആദരിച്ചാൽ നിശ്ചയം അവ ഹൃദയങ്ങളുടെ ഭക്തിയിൽ പെട്ടതാണ്.

നമ്മിൽ നിന്നും അല്ലാഹു ﷻ തൃപ്തിപ്പെടുന്നത് പ്രവർത്തിക്കാൻ  നമുക്കവൻ ഭാഗ്യം നൽകട്ടെ..,

നാം ആർക്ക് ആരാധന ചെയ്യുന്നുവോ അവന്റെ വചനം:-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

وَالْفَجْرِ ﴿١﴾ وَلَيَالٍ عَشْرٍ ﴿٢﴾ وَالشَّفْعِ وَالْوَتْرِ ﴿٣﴾ وَاللَّيْلِ إِذَا يَسْرِ ﴿٤﴾ هَلْ فِي ذَٰلِكَ قَسَمٌ لِّذِي حِجْرٍ ﴿٥﴾


(പ്രഭാതം തന്നെയാണ് സത്യം. പത്തു രാത്രികൾ തന്നെയാണ് സത്യം. ഇരട്ടയും ഒറ്റയും തന്നെയാണ് സത്യം. രാത്രി സഞ്ചരിച്ച് കൊണ്ടിരിക്കെ അത് തന്നെയാണ് സത്യം. അതിൽ (മേൽ പറഞ്ഞവയിൽ) കാര്യബോധമുള്ളവന്ന് സത്യത്തിന് വകയുണ്ടോ?)- (ഫജ്ർ: 1-5)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


ദുൽഹിജ്ജ് മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ച

ദിവസങ്ങളിൽ ചിലതിനെ മറ്റുള്ളവയെക്കാൾ ഉൽകൃഷ്ടമാക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ.

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ട് സൂക്ഷ്മതയോടെ ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. 

നിശ്ചയം പ്രതിഫലം നേടുന്നതിൽ ഉൽസാഹം കാണിക്കൽ അല്ലാഹുﷻവിങ്കൽ അനുകൂലമായ സാക്ഷിയാണ്. ആരാധനകളിൽ വീഴ്ച വരുത്തൽ നാശത്തിനെ അർഹമാക്കുന്നതാണ്. അല്ലാഹു ﷻ നിങ്ങൾക്ക് അനുഗ്രഹം ചെയ്യട്ടെ. ദുൽഹിജ്ജയിലെ ആദ്യത്തെ പത്തിൽ ഇനി അവശേഷിക്കുന്നതിൽ -സൽകർമ്മങ്ങൾ ചെയ്യൽ കൊണ്ട്- നിങ്ങൾ ഉൽസാഹം കാണിക്കുക. നിശ്ചയം അവ അറിയപ്പെട്ട ദിവസങ്ങളാണ്. ആദരിക്കപ്പെട്ടവയും, ദോഷം പൊറുപ്പിക്കുന്നവയും. 

നിങ്ങളുടെ സുഹൃത്തുക്കൾ നാളെ അറഫയിൽ ഒരുമിച്ചു കൂടും. ഉയർന്ന ശബ്ദങ്ങളോടെ അവരിൽ നിന്നും പ്രാർത്ഥന ഉയരും. ഏഴാകാശങ്ങൾക്കപ്പുറത്ത് നിന്ന് സമ്മാനങ്ങളും പ്രതിഫലങ്ങളും വിഭജി ക്കുവാൻ അല്ലാഹു ﷻ -നിങ്ങളെ- നിരീക്ഷിക്കും. മലക്കുകൾക്കിടയിൽ അവരെ കൊണ്ട് അഭിമാനം കൊള്ളും. അവന്റെ അനുഗ്രഹം കൊണ്ട് അവൻ ബഹുമാനിക്കും. അവൻ പറയും, എന്റെ മലക്കുകളെ നിങ്ങൾ കാണുന്നില്ലേ എന്റെ അടിമകൾ ജീവിത വിഭവങ്ങൾ കൊണ്ടുള്ള സുഖജീവിതത്തെ വിട്ടു പിരിഞ്ഞു നടന്നും, വാഹനപ്പുറത്ത് സഞ്ചരിച്ചും അവർ എന്നെ ലക്ഷ്യം വെച്ചു. പക്ഷികൾ അവയുടെ കൂടുകളെ ആശിക്കുന്ന പോലെ അവർ എന്നിലേക്ക് ആശിക്കുന്നു. 

ഭൂമിയുടെ സർവ്വഭാഗത്ത് നിന്നും അവർ എന്നിലേക്ക് വരുന്നു -ദീർഘയാത്ര കാരണം- മെലിഞ്ഞ വാഹനങ്ങളിൽ മെലിഞ്ഞവരായി. വിശാലമായ മണൽപരപ്പുകൾ താണ്ടിയവരായി. തക്ബീറിനെയും തഹ്ലീലിനെയും സർവ്വനാടുകളിലും അവർ നിറച്ചു. തന്റെ ഏകത്വത്തിലുള്ള നിഷ്കളങ്ക വിശ്വാസത്തെ അവർ മാർഗ്ഗമായി സ്വീകരിച്ചു. തൽബിയ്യത്ത് കൊണ്ട് അവർ ശബ്ദം ഉയർത്തുന്നു. “അല്ലാഹുവെﷻ നിന്റെ വിളിക്ക് -ഞങ്ങൾ- ഉത്തരം നൽകുന്നു” എന്ന വചനം ഉച്ചരിക്കുന്നു. ഇതാ ഞങ്ങൾ നിന്റെ അടിമകളാകുന്നു നിന്നിലേക്ക് വന്നവരാകുന്നു. നിന്റെ അരികിലുള്ളതിനെ. -ഭൗതികാനുഗ്രഹങ്ങളും, സ്വർഗ്ഗവും-.

എന്റെ മലക്കുകളെ നിങ്ങളെ ഞാൻ സാക്ഷിയാക്കുന്നു. നിശ്ചയം ഞാനവർക്ക് ആതിഥ്യമരുളും. നിശ്ചയം അവരുടെ പിറകിലുള്ളവരിൽ -കുടുംബ ബന്ധുക്കളിൽ- നാം സംരക്ഷണത്തെ നന്നാക്കും. അവർക്ക് നാം അനുഗ്രഹത്തെ മഹത്തായതാക്കും. അവർക്കുള്ള അതിഥി സൽക്കാരം നാം സ്വർഗ്ഗമാക്കും. അടിമകൾക്ക് വേണ്ട നന്മ സമ്പാദിക്കുന്നവനായി അല്ലാഹു ﷻ തന്നെ മതി. വാഗ്ദത്ത സമയം നിറ വേറ്റുന്നതിന് ജാമ്യക്കാരനായും.

പ്രസ്തുത സ്ഥാനത്തിന്റെ ഉൽകൃഷ്ടതയെ തൊട്ട് ഭൗതിക വിഷയങ്ങളിൽ വ്യാപൃതനാവൽ. നിങ്ങളെ അകറ്റിക്കളഞ്ഞാൽ കൊതിപ്പിക്കൽ ഓരോ വർഷവും നിങ്ങളെ ഇരുത്തിക്കളഞ്ഞാൽ എന്തായിരിക്കും അനന്തര ഫലം! 

ശിക്ഷകളുടെ മാലിന്യങ്ങളിൽ നിന്നും -ശിക്ഷയർഹിക്കാത്ത പാപങ്ങളിൽ നിന്നും- നിങ്ങളുടെ ഹൃദയങ്ങളെ നിങ്ങൾ ശുദ്ധീകരിക്കുക. നിങ്ങളുടെ മുസ്ലിം സുഹൃത്തുക്കൾക്ക് നശിപ്പിക്കുന്നവരെ  നിങ്ങൾ തയ്യാറാക്കി വെക്കരുത്. മറ്റു മുസ്ലിം സുഹൃത്തുക്കൾക്ക് മാതൃകയാകും വിധം ചീത്ത പ്രവർത്തനങ്ങൾ ചെയ്യരുത്. 

ദുഃഖങ്ങളുടെ ദിവസത്തെ ഓർത്ത് കൊണ്ട് ഹൃദയങ്ങളെ നിങ്ങൾ സജീവമാക്കുക. മരുഭൂമികളിലും സൗകര്യപ്രദമായ ഭൂമിയിലും, നാളെ നിങ്ങൾ വ്യാപിക്കുക. രഹസ്യങ്ങൾ അറിയുന്നവനോടുള്ള പൊറുക്കലിനെ തേടൽ നിങ്ങൾ അധികരിപ്പിക്കുക. പ്രസ്തുത പ്രാർത്ഥനകളുടെ ബറക്കത്തുകൾ കൊണ്ട് അവൻ നിങ്ങളെ പൊതിയട്ടെ. 

അല്ലാഹുﷻവിനെ മറന്നതിനാൽ ഏതൊരു വിഭാഗത്തിന്റെ ആത്മാക്കളെ -അവയുടെ പുരോഗതിയിൽ ശ്രദ്ധിക്കുന്നതിൽ നിന്നും- അവൻ മറപ്പിച്ചു കളഞ്ഞുവോ ആ വിഭാഗത്തെ പോലെ നിങ്ങൾ ആവരുത്. ആ വിഭാഗം ദുർനടപ്പുകാരാകുന്നു.

ഉപദേശം കേട്ട് ഉൾക്കൊള്ളുന്നവരിൽ അല്ലാഹു ﷻ നമ്മെ ഉൾപെടുത്തട്ടെ..,

കാര്യങ്ങൾക്ക് കീഴ്പ്പെടുത്താൻ കഴിയാത്തവന്റെ വചനം:-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ ﴿٢٧﴾ لِّيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّـهِ فِي أَيَّامٍ مَّعْلُومَاتٍ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ ۖ فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ ﴿٢٨﴾ ثُمَّ لْيَقْضُوا تَفَثَهُمْ وَلْيُوفُوا نُذُورَهُمْ وَلْيَطَّوَّفُوا بِالْبَيْتِ الْعَتِيقِ ﴿٢٩﴾


(മാലോകരില്‍ ഹജ്ജ് വിളംബരം നിര്‍വഹിക്കുക. കാല്‍നടക്കാരായും വിദൂരദിക്കുകള്‍ താണ്ടിയെത്തുന്ന മെലിഞ്ഞ സവാരിമൃഗപ്പുറത്തേറിയും താങ്കളുടെയടുത്തേക്കവര്‍ വരുന്നതാണ്. തങ്ങള്‍ക്ക് ഉപകാരപ്രദമായ സ്ഥലങ്ങളിലവര്‍ ഹാജരാകാനും അല്ലാഹു ﷻ കനിഞ്ഞേകിയ കാലികളെ നിര്‍ണിതനാളുകളില്‍ അവന്റെ പേരുച്ചരിച്ച് ബലിയറുക്കാനും വേണ്ടിയത്രേ അത്. ആ ബലിമാംസം നിങ്ങള്‍ ആഹരിക്കുകയും ദരിദ്രനും അഗതിക്കും ഭക്ഷിപ്പിക്കുകയും ചെയ്യുക. അനന്തരമവര്‍ തങ്ങളുടെ മാലിന്യം നീക്കുകയും നേര്‍ച്ചകള്‍ വീട്ടുകയും ആ ചിരപുരാതന സദനം പ്രദക്ഷിണം നടത്തുകയും ചെയ്യട്ടെ.) (ഹജ്ജ്:  27 - 29)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


ദുൽഹിജ്ജ് മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച്ച

ശ്രേഷ്ടത മഹത്തായവനും പ്രവർത്തനം ബുദ്ധിപൂർവ്വമായവനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുﷻ ഗുണം ചെയ്യട്ടെ. 

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ട് ഭക്തിയോടെ ജീവിക്കുവാൻ നിങ്ങളോടും എന്നോടും ഞാൻ ഉപദേശിക്കുന്നു. 

മാറിമാറി വരുന്ന രാപകലുകളിൽ നിങ്ങളുടെ ചിന്തകൾ സുശക്തമാക്കി നിങ്ങൾ യാത്രചെയ്യുക. അവയുടെ മാറ്റത്തെ കുറിച്ച് നിങ്ങളുടെ കണ്ണുകളും ഹൃദയങ്ങളും ഉപയോഗിച്ച് നിങ്ങൾ ചിന്തിക്കൂ.. ഇല്ലാത്തത് ഉണ്ടാവുകയും, ഉള്ളത് ഇല്ലാതാവുകയും ചെയ്യുന്നതും, കുടുംബക്കാർ താമസിക്കുന്നതായ സ്ഥലം ശൂന്യമാകുന്നതും, ലഭിച്ചത് നഷ്ടപ്പെടുന്നതും, പ്രവർത്തിക്കുന്നവൻ നശിക്കുന്നതും, കളിക്കുന്ന അശ്രദ്ധനേയും, തരിശാകുന്ന വീടുകളേയും, അവ്യക്തമാകുന്ന അവശിഷ്ടങ്ങളേയും ഒഴിച്ച് മറ്റു വല്ലതും നിങ്ങൾ കാണുന്നുണ്ടോ? 

അവയുടെ മുറ്റങ്ങളിൽ നിങ്ങൾ നിൽക്കുകയും, അവയുടെ അടയാളങ്ങളിൽ നിങ്ങൾ വലയം ചെയ്യുകയും, അവയുടെ നേതാക്കളെ നിങ്ങൾ വിളിക്കുകയും, അവയുടെ മുറ്റങ്ങളിൽ നിന്നും നിങ്ങൾ കരയുകയും, അപ്പോൾ അവയുടെ അവസ്ഥകളുടെ മാറ്റത്ത കുറിച്ച് നിങ്ങൾ അവയോട് ചോദിക്കുകയും ചെയ്തിരുന്നുവെങ്കിൽ, അവ മറുപടിയായി ഒരു ഗുണപാഠത്തെ നിങ്ങൾക്ക് നൽകുമായിരുന്നു. സംഭാഷണ രൂപത്തിൽ ഒരു മറുപടി നിങ്ങൾക്ക് നൽകിയിട്ടില്ലെങ്കിലും.

ദുനിയാവിന്ന് മുലയൂട്ടുന്നവരെ നിങ്ങൾക്ക് മുലകുടി അവസാനി പ്പിക്കാറായിട്ടുണ്ട്. ജീവിതത്തെ തേടുന്നവരെ, നിങ്ങളുടെ മരണം അടുത്തിരിക്കുന്നു. ദുനിയാവിന്നു വേണ്ടിയാണോ നിങ്ങൾ സൃഷ്ടിക്കപ്പെട്ടത്? അതല്ല, ഏ കൂട്ടരെ.., കഴിഞ്ഞു പോയവരേക്കാൾ നിങ്ങളാണോ എണ്ണത്താൽ അധികമായവർ രക്ഷ നൽകലാൽ ആദ്യത്തെവരേക്കാൾ അധികരിച്ചവർ നിങ്ങളാണോ ? പോയവരേക്കാൾ വയസ്സുകൾ ദീർഘിച്ചവരാണോ നിങ്ങൾ? മൺമറഞ്ഞവരേക്കാൾ ഔന്നത്യ ങ്ങളാൽ സമർത്ഥരായവരാണോ നിങ്ങൾ?

ഞാനും നിങ്ങളും വിപത്തുകളുടെ അവശിഷ്ടമാണ്. അരുവികളിലെ അൽപം മാത്രമായ ജലമാണ്. ഭീകരതകളുടെ ഫലപുഷ്ടികളാണ്. മരണങ്ങളുടെ പൊടിക്കുന്ന കല്ലിന്റെ വിത്താണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവശിഷ്ടമാണ്. തിരിച്ചു വരാത്തവനായി പരലോകത്തേക്ക് പോവുന്നവനെ എല്ലാ ദിവസവും നിങ്ങൾ യാത്രയാക്കുന്നു. ക്ഷേമമുള്ളവനാവാത്ത വിധം കുഴിയിലേക്ക് പോകുന്നവനെ നിങ്ങൾ യാത്രയാക്കുന്നു. ഒഴിവാക്കപ്പെടാത്ത വിപത്തിനാൽ നിങ്ങൾ ഭയപ്പെടുത്തപ്പെടുന്നു. സ്വാദുള്ളതാവാത്ത ഒരു ആട്ടികളയുന്നത് കൊണ്ട് നിങ്ങൾ ശക്തമായി അനക്കപ്പെടുന്നു. മരണം അറിയിക്കപ്പെട്ട ഒരുവന്റെ ഒഴിവുകഴിവ് പറയൽ എന്താണ് അവന്റെ യാത്രക്കുള്ള ഭക്ഷണം -സൽക്കർമ്മങ്ങൾ- ചുരുക്കപ്പെട്ടാൽ മരണ ആക്രമണമുണ്ടാകുമ്പോൾ, തേട്ടം പ്രയാസകരമാകുമ്പോൾ , സൽകർമ്മം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഒരുത്തന്റെ തന്ത്രമെന്താണ്?

കൃഷി ചെയ്തവൻ കൃഷി ചെയ്തതിനെ കൊയ്തെടുക്കും. ഒരുമിച്ചു കൂട്ടിയവൻ ഒരുമിച്ചു കൂട്ടിയതിൽ നിന്നും ഒഴിവാകുക തന്നെ ചെയ്യും. പ്രവർത്തിക്കുന്നവൻ തന്റെ പ്രവർത്തനഫലം എത്തിക്കുക തന്നെ ചെയ്യും. ഖേദം ഉപകരിക്കുമെങ്കിൽ തന്നെ ഖേദിക്കുന്നവന്റെ ഖേദം നീണ്ടു പോകും. ഭൂമി അതിനു മീതെയുള്ളതിനെ വിഴുങ്ങുക തന്നെ ചെയ്യും. ഭൂമിയിൽ നിന്നും സൃഷ്ടിക്കപ്പെട്ടവൻ അതിലേക്ക് മടങ്ങുക തന്നെ ചെയ്യും. 

അല്ലാഹുﷻവിന്റെ അടിമകളെ നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കുക, ഭൂമി അതിന്റെ കരളിന്റെ കഷണങ്ങളെ എറിയുന്ന ദിവസത്തെ നിങ്ങൾ അറിയുക. 

ആകാശം അതിന്റെ യജമാനന്റെ കൽപന പ്രകാരം പിളരും. മലക്കുകൾ നിശ്ചിത സ്ഥലത്ത് ഇറങ്ങും. മുഹമ്മദ് നബിﷺയുടെ സമുദായം അവിടത്തെ ശുപാർശ കൊണ്ട് അഭയം പ്രാപിക്കും. അദ്ദേഹത്തിന്റെ ശുപാർശ ലഭിക്കാത്തവൻ പരാജയപ്പെടുകയും നന്മ തടയപ്പെടുകയും ചെയ്യും. 

തന്റെ ചരക്ക് ഭയഭക്തിയായവൻ വിജയിച്ചു. അല്ലാഹുﷻവിന്ന് താഴ്മ കാണിക്കുന്നവൻ അവിടെ ഉന്നതനാകും. അഹങ്കരിക്കുന്നവൻ അല്ലാഹുﷻവിന്റെ അടുക്കൽ വെച്ച് നിന്ദ്യനാകും. ഇറങ്ങി വിശ്രമിക്കാനുള്ള സ്ഥലം ഒരു പക്ഷേ, സ്വർഗ്ഗമാകും. ഒരു പക്ഷേ നരകമാകും. അത് തീരുമാന പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നു. 

വഴി നേരെയാക്കിത്തരൽ കൊണ്ട് അല്ലാഹുﷻ നമ്മെ തുണക്കട്ടെ.

നമ്മുടെ യജമാനനും രക്ഷാധികാരിയും ആയവന്റെ വചനം :-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

وَيَوْمَ تَشَقَّقُ السَّمَاءُ بِالْغَمَامِ وَنُزِّلَ الْمَلَائِكَةُ تَنزِيلًا ﴿٢٥﴾ الْمُلْكُ يَوْمَئِذٍ الْحَقُّ لِلرَّحْمَـٰنِ ۚ وَكَانَ يَوْمًا عَلَى الْكَافِرِينَ عَسِيرًا ﴿٢٦﴾


(ആകാശം പൊട്ടിപ്പിളര്‍ന്ന് വെളുത്ത ലോല മേഘം ബഹിര്‍ഗമിക്കുകയും കൂട്ടം കൂട്ടമായി മലക്കുകള്‍ ഇറക്കപ്പെടുകയും ചെയ്യുന്ന ദിനം സംഭ്രമ ജനകമത്രേ. യഥാര്‍ത്ഥ മേല്‍ക്കോയ്മ അന്ന് കരുണാമയനായ അല്ലാഹുവിന്നായിരിക്കും. സത്യനിഷേധികള്‍ക്ക് അത്യന്തം കഠോരമായ ദിവസമാകും അത്)- (ഫുർഖാൻ 25-26 )

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


ദുൽഹിജ്ജ് മാസത്തിലെ നാലാമത്തെ വെള്ളിയാഴ്ച്ച

സൃഷ്ടിയുടെ പ്രകൃതിയെ ക്രമപ്പെടുത്തുന്നതിൽ തന്റെ ഹിക്മത്ത് -യുക്തി- പ്രകടിപ്പിച്ച അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ദിവസങ്ങൾ തുടരുന്ന വിധം തുടർന്ന് വരുന്ന ഗുണം അല്ലാഹുﷻ വർഷിക്കട്ടെ..,

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ട് സൂക്ഷ്മത പുലർത്തി ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

കണ്ണുകളുടെ മഴകൾക്ക് -കരച്ചിലുകൾക്ക്- എന്ത് പറ്റി? അവ പെയ്യാതെ -കരയാതെ- പോകുന്നു. ഹൃദയ രോഗങ്ങൾക്ക് എന്ത് പറ്റി? അവ നശിപ്പിക്കുന്നവയാകുന്നു. ആത്മാക്കൾക്ക് എന്ത് പറ്റി? നാശത്തിന്റെ ഉൽഭവസ്ഥാനങ്ങളിലേക്ക് അവ ഓടിക്കുന്നു. ഇച്ഛകൾക്ക് എന്തു പറ്റി? ബറക്കത്തിന്റെ സങ്കേതങ്ങളെ തൊട്ട് അവ തിരിഞ്ഞു കളയുന്നു.

മാപ്പ് ലഭിക്കുന്ന വല്ല കാരണവുമാണോ തടയുന്നത്? അതല്ല തെളിയുന്ന ചിന്ത വലയം വെക്കുന്ന ലക്ഷ്യവുമാണോ? അത്യദ്ധ്വാനത്തിന്റെ സ്ഥലത്തെ തെളിച്ചു കൊണ്ട് പോകുന്ന ഒന്ന് കൊണ്ടുള്ള കളിയാണോ? അതല്ല ദുനിയാവ് തുടർന്നു കൊണ്ടിരിക്കുന്നതിലുള്ള സന്തോഷമാണോ? അത് അൽപം കഴിഞ്ഞാൽ അകലുന്നതാണ്. 

വിളി കേൾപ്പിച്ചിട്ടുണ്ട്, ചെവികളിൽ അടപ്പുകൾ ഇല്ലായിരുന്നങ്കിൽ! മരുന്ന് ഫലപ്രദമായിട്ടുണ്ട്, ആത്മാക്കളിലേക്ക് ലക്ഷ്യങ്ങളാൽ മരണം അത് ഉദ്ദേശിച്ച പോലെ കണ്ടുമുട്ടിയിരുന്നുവെങ്കിൽ! രാത്രിയും പകലും ബുദ്ധിമാന്മാരിൽ അറിവുകളെ വിശ്വസിച്ചേൽപിച്ചിട്ടുണ്ട്. കണക്ക് സത്യത്തിന്റെയും അസത്യത്തിന്റെയും ആളുകളിൽ അനുഗ്രഹങ്ങളേയും ശിക്ഷകളെയും വ്യാപകമാക്കിയിട്ടുണ്ട്. അതിന്നു മുമ്പുള്ള സർവ്വ വിപത്തുകളെയും മൂടി കളഞ്ഞിട്ടുണ്ട്. മരണം കൊണ്ട് അല്ലാഹു ﷻ മനുഷ്യരിൽ അവന്റെ നീതി വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ എന്തുകൊണ്ടാണ് ദുനിയാവിനെ സേവിക്കുന്നവൻ ഉറപ്പിക്കുക. അതിനെ തേടുന്നവൻ ഒഴിവ് കഴിവ് പറയുക? അതിനെ പിൻപറ്റുന്നവൻ എന്തിന്റെ മേലാണ് നിലകൊള്ളുന്നത്? അതിനോട് വിവാഹാഭ്യാർത്ഥന നടത്തുന്നവൻ അവലംബിക്കുക. 

അതിന്റെ അനന്തര ഫലങ്ങൾ അവനെ പെട്ടെന്ന് ആക്രമിക്കുവാൻ അതിന്റെ തേറ്റകൾ വെളിപ്പെട്ടിട്ടുണ്ട്. പരിഹാസത്തിന്റെ പ്രഭാതത്തിൽ അതിന്റെ ഇരുളുകൾ അവനിൽ വെളിവായിട്ടുണ്ട്. വഞ്ചനയെ സത്യമാക്കിയതിനെ കുറിച്ച് അതിന്റെ കളവുകൾ അവനോട് വിശദീകരണം തേടിയിട്ടുണ്ട്. രൂപപ്പെടുത്തുന്നവന്റെ ചിത്രങ്ങളുടെ രൂപങ്ങൾ കൊണ്ട് അവയുടെ അൽഭുതങ്ങൾ അവന്റെ മേൽ അപരിചിതമായ രൂപം കൈക്കൊണ്ടിട്ടുണ്ട്.

ദുനിയാവിനാൽ വഞ്ചിക്കപ്പെട്ടവൻ ആസന്നമാകുന്ന മരണതയും, അവനെ അറസ്റ്റ് ചെയ്യുന്ന മരണത്തെയും, അവനെ മറച്ചു കളയുന്ന ഖബറിനെയും അവൻ വെറുക്കുന്ന സ്ഥലത്തേയും , അവനെ ഉയിർത്തെഴുന്നേൽപിക്കുന്ന അട്ടഹസത്തെയും -ഇസ്രാ ഫീൽ (അ) ന്റെ ഊത്തിനെയും- അവന്റെ അരികിൽ വരുന്ന അനിവാര്യതയേയും, അവനെ ഒരുമിച്ചു കൂട്ടുന്ന വിളിക്കാരനെയും, അവനെ കുറ്റത്തിൽ നിന്നും ഒഴിവാക്കാത്തവനിലേക്കുള്ള -അല്ലാഹുﷻവിലേക്കുള്ള- മുന്നിടലിനെയും ഉറപ്പിച്ചു കൊള്ളട്ടെ.

സത്യത്തിന്ന് കേൾവിയേയും ഹൃദയത്തേയും കീഴടക്കിക്കൊടുത്തവന് അല്ലാഹു ﷻ അനുഗ്രഹം ചെയ്യട്ടെ.., കുറ്റങ്ങളിൽ നിന്നും കഴിഞ്ഞു പോയതിന്റെ മേൽ അദ്ദേഹം കണ്ണുനീർ ഒഴുക്കിയിട്ടുണ്ട്. പരിധി വിടുന്ന തന്റെ ഇച്ഛകളെ മരണ സ്മരണയിലൂടെ അദ്ദേഹം ഒരു കീഴ്പെടുത്തൽ കീഴ്പെടുത്തിയിട്ടുണ്ട്. തന്റെ പരലോകത്തിന് വേണ്ടി ഭക്ഷണം -സൽക്കർമ്മങ്ങൾ- ശേഖരിക്കുന്നതിൽ അദ്ദേഹം വീഴ്ച വരുത്തിയിട്ടില്ല. ഉപദേശം വാളിനേക്കാൾ ശക്തമായി തന്റെ അവയവങ്ങളിൽ പതിഞ്ഞിട്ടുണ്ട്. യാത്രയാക്കുന്നവർ അദ്ദേഹത്തിന്റെ ശരീരത്തെ -മയ്യിത്ത് കട്ടിലിൽ വെച്ച്- നാലുഭാഗങ്ങളായി വീതിച്ചെടുക്കുന്നതിന്റെയും ഒഴിഞ്ഞ ഭൂപ്രദേശത്ത് കീറൽ -ഖബർ- സൃഷ്ടിച്ച് അതിൽ വെച്ച് യാത്ര പറയുന്നതിന്റെയും, അന്ത്യദിനത്തിന്റെ കൊട്ടലുകൾ അവൻ കേൾക്കുന്നതിന്റെയും അന്ത്യദിനം അതിന്റെ ആളുകളാൽ മേലോട്ടും താഴോട്ടും ഇളകിമറിയുന്നതിന്റെയും, തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ട കുറ്റങ്ങളുടെ അളവിനാൽ കുറ്റവാളി പ്രയാസപ്പെടുന്നതിന്റെയും, തനിക്ക് സ്ഥിരപ്പെട്ട ശിക്ഷയെ പ്രതിരോധിക്കുവാൻ അവന്ന് സാദ്ധ്യമാവാതാകുന്നതിന്റെയും, മുമ്പാണ് ലക്ഷ്യം മനസ്സിലാക്കി അവൻ പ്രവർത്തിച്ചത്.

അല്ലാഹുﷻവിന്റെ അടിമകളെ.. ഉപകാരത്തെ ഉപദ്രവത്തിനു പകരമായി വിറ്റവരിൽ നിങ്ങൾ ആവരുത്. തങ്ങളുടെ നൈരാശ്യത്തിന് വേണ്ടത് കൃഷിയെ അവൻ കൊയ്തെടുത്തിട്ടുണ്ട്. 

അവർ ഭൗതിക ജീവിതത്തിൽ പ്രവർത്തനം പിഴച്ചവരാണ്. പക്ഷേ പ്രവർത്തനത്തെ നന്നാക്കുന്നവരാണ് അവരെന്ന് അവർ ധരിക്കുന്നു. 

നമ്മുടെ ഹൃദയങ്ങളിൽ നിന്നും ദുനിയാവിനോടുള്ള കൊതിയാകുന്ന മറയെ അല്ലാഹു ﷻ കീറിക്കളയട്ടെ.

ആദ്യം തന്നെ ഉള്ളവനും അവസാനം അവശേഷിക്കുന്നവനുമായ ഒരുവന്റെ വചനം:-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَلْتَنظُرْ نَفْسٌۭ مَّا قَدَّمَتْ لِغَدٍۢ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ﴿١٨﴾وَلَا تَكُونُوا۟ كَٱلَّذِينَ نَسُوا۟ ٱللَّهَ فَأَنسَىٰهُمْ أَنفُسَهُمْ ۚ أُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുﷻവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു ﷻ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു അല്ലാഹുﷻവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പോലെ നിങ്ങളാകരുത്‌. തന്‍മൂലം അല്ലാഹു ﷻ അവര്‍ക്ക് അവരെ പറ്റി തന്നെ ഓര്‍മയില്ലാതാക്കി. അക്കൂട്ടര്‍ തന്നെയാകുന്നു ദുര്‍മാര്‍ഗികള്‍.) -(ഹശ്ർ 18;19)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾


(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്മനങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു)


ദുൽഹിജ്ജ് മാസത്തിലെ അഞ്ചാമത്തെ വെള്ളിയാഴ്ച്ച

സ്വന്തം യാഥാർത്ഥ്യത്തെ കുറിച്ച് വാചകങ്ങൾ വ്യക്തമാക്കപ്പെടാത്ത അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

മുഹമ്മദ് നബിﷺയിലും കുടുംബത്തിലും വിശ്രമവും സുഭിക്ഷമായ ഭക്ഷണവും തുടർന്നു കൊണ്ടിരിക്കുന്ന വിധമുള്ള ഗുണം അല്ലാഹു ﷻ വർഷിക്കുമാറാവട്ടെ..,

ജനങ്ങളെ:-അല്ലാഹുﷻവിനെ ഭയപ്പെട്ട് സൂക്ഷ്മതയോടെ ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. 

ദുനിയാവ് ഒരു വിഭവമാണ്. അതിലുള്ള നിങ്ങളുടെ താമസം ഒരു എത്തിനോട്ടം മാത്രമാണ്. നിങ്ങളോടുള്ള അതിന്റെ ചേർച്ച മുറിഞ്ഞു പോവലാണ്. നിങ്ങളെയും കൊണ്ടുള്ള അതിന്റെ ഉയർച്ച പരിഹാസ്യമാവലാണ്. അന്ത്യം കയ്ക്കുന്ന ഒന്നിന്റെ രുചിയെ അത് മധുരമുള്ളതാക്കുന്നു. മുല കുടി നിർത്തൽ ചീത്തയാക്കുന്ന ഒരുത്തന് മുലകൊടുക്കൽ അത് തൃപ്തികരമാക്കുന്നു. ഏതൊരുവന്റെ മരണത്തെ അത് മറച്ചുവെക്കുന്നുവോ അവനോടുള്ള സ്നേഹം അത് പ്രകടമാക്കുന്നു. ആദരവിനെ ഏതൊരുവനോട് അത് പ്രകടമാക്കുന്നുവോ അവനെ നിന്ദ്യത കൊണ്ട് അത് വഞ്ചിക്കുന്നു. അതിന്റെ മേച്ചിൽ സ്ഥലങ്ങളുടെ സുഖകരമായ ജീവിതത്തെ ആരും എത്തിച്ചിട്ടില്ല. അതിന്റെ പാമ്പുകളുടെ തേറ്റകൾക്കിടയിലൂടെയല്ലാതെ  അതിന്റെ പ്രചാരകന് സന്തോഷത്തെ അത് പ്രതിഫലമായി നൽകിയിട്ടില്ല. അതിന്റെ മരണവാർത്ത അറിയിക്കുന്നവൻ നാശത്താൽ മറുപടി നൽകിയിട്ടല്ലാതെ!

അതിന്റെ മക്കളെ -ദുനിയാവിൽ ജനിക്കുന്ന മനുഷ്യരെ- ഏറ്റവും നാശമായ സ്ഥലങ്ങളിലേക്ക് അത് കൊണ്ട് വന്നിട്ടുണ്ട്. എല്ലാ നിരീക്ഷണ കേന്ദ്രങ്ങളിലും അവർക്ക് വേണ്ടി വിപത്തുകളെ അത് പതിയിരുത്തിയിട്ടുണ്ട്. അരങ്ങൾ മുറിക്കുന്ന പോലെ അതിന്റെ ദിവസങ്ങൾ അവരെ മുറിക്കുന്നുണ്ട്. കരിമ്പാമ്പുകളുടെ വിഷം ജീവിതത്തിന്റെ തെളിവിൽ അത് കലർത്തിയിട്ടുണ്ട്.

തിരിഞ്ഞു കളയുന്നവന്റെ നിരീക്ഷിക്കൽ അതിനെ നിരീക്ഷിച്ചവന് അല്ലാഹു ﷻ അനുഗ്രഹം ചെയ്യട്ടെ. വെറുക്കുന്നവന്റെ പുറന്തള്ളൽ അതിനെ പുറം തള്ളിയവനും, കൂട്ടുകാർ ചിതറൽ കൊണ്ട് പ്രേരിപ്പിക്കപ്പെട്ട ഒരു ഭവനമാണത്. മക്കളുടെയും പിതാക്കളുടെയും മരണങ്ങൾ സൂക്ഷിക്കപ്പെട്ട ഒരു ഭവനവും.

നീട്ടപ്പെടാത്ത മികച്ചു നിൽക്കുന്ന മരണത്തിന്റെയും വഞ്ചിക്കപ്പെടാത്ത നിരീക്ഷിക്കുന്ന ഒരു കണ്ണും ആക്രമിക്കപ്പെടാത്ത പിടിച്ചെടുക്കുന്ന ഒരു ശക്തിയും, എതിർക്കപ്പെടാത്ത ലക്ഷ്യത്തിലെത്തുന്ന ഒരു അമ്പും, എതിരിടപ്പെടാത്ത നിർബന്ധമായ വിധികളും അതിനുണ്ട്. 

അറിയുക, അതിന്റെ യുദ്ധക്കളത്തിലെ അവശിഷ്ടങ്ങളിൽ കണ്ണുകൾ കൊണ്ട് നിങ്ങൾ നിരീക്ഷിക്കുക. അതിന്റെ ഭരണകൂടങ്ങളെയും, രാജാക്കന്മാരെയും, സ്മരിച്ചുകൊണ്ട് ചിന്തകളെ നിങ്ങൾ സുസജ്ജമാക്കുക. എങ്കിൽ അതിന്റെ വഴികളുടെ ഭാഗങ്ങളിലെ ഇരുളുകളെ നിങ്ങൾക്കത് പ്രകാശിപ്പിക്കും. ധാരാളം കണ്ണുനീർ ഒഴുകുന്നതിലൂടെ നിങ്ങളെ അത് വിജയിപ്പിക്കും. വീടുകൾ അവയിൽ താമസിച്ചവരുടെ പതനങ്ങളെ കുറിച്ച് നിങ്ങളോട് സംസാരിക്കും. അവയുടെ ദിവസങ്ങളിൽ സംഭവിച്ച വിപത്തുകളെക്കുറിച്ച് അവശിഷ്ടങ്ങൾ നിങ്ങൾക്ക് സാക്ഷിയാകും. സംസാരശേഷി അവക്ക് ഉണ്ടായിരുന്നുവെങ്കിൽ അവ നിങ്ങളോട് മറുപടി പറയുമായിരുന്നു. 

നിശ്ചയം മരണങ്ങൾ അവയുടെ ആളുകളുടെ മേൽ അവയുടെ വിധികളാൽ വേഗത്തിൽ നടന്നിട്ടുണ്ട്. ജീവിത സുഖങ്ങളിൽ നിന്നും നിസ്സാരമാക്കി രാജാക്കന്മാരെ അവ ഇളക്കി വിട്ടിട്ടുണ്ട്. അവയുടെ വിപത്തുകളാൽ അവരെ അവ മായ്ച്ചു കളഞ്ഞു. അവയുടെ ശിക്ഷയുടെ നെഞ്ചുകൾ കൊണ്ട് അവരെ അവ പൊടിച്ചു കളഞ്ഞു. ഭൂമിയുടെ താഴ്ന്ന പ്രദേശങ്ങളിലും കുന്നുകളിലും അവരെ അവ അപ്രത്യക്ഷരാക്കി.

അവയാണ് അവരുടെ വീടുകൾ, ആ വീടുകളുടെ അടയാളങ്ങൾ അവ്യക്തമായവയായും, വെളിപ്പെട്ടതായും നിലനിൽക്കുന്നു. അവയുടെ അവശിഷ്ടങ്ങളിൽ മൂങ്ങകൾ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. അവയുടെ വർഷങ്ങൾ മാഞ്ഞ് പോവലിന്റെ പുതുവസ്ത്രങ്ങൾ അവയെ ധരിപ്പിച്ചിരിക്കുന്നു. അവയുടെ എഴുത്തുകാർ നാശത്തിന്റെ അലങ്കാരത്തുന്നലുകളിൽ അവയെ എഴുതിയിരിക്കുന്നു. അവർ അസ്തമിച്ചവരാണ്. ശേഷം നിങ്ങൾ ഉദയം ചെയ്തു. അവർ യാത്ര പോയി. അപ്പോൾ നിങ്ങൾ താമസിച്ചു. നിങ്ങൾ അറിഞ്ഞ പോലെ മരണം അവരെ നശിപ്പിച്ചു. നിങ്ങൾ വാദിക്കുന്ന പോലെ അവർക്ക് ശേഷം അവശേഷിക്കലിനെ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ.

അല്ലാഹുﷻവാണ് സത്യം, വേണ്ട, നിങ്ങൾക്ക് സ്ഥിരതാമസം ലഭിക്കാൻ വേണ്ടി അവർ പറഞ്ഞയക്കപ്പെട്ടിട്ടില്ല. നിങ്ങൾ സന്തോഷിക്കുവാൻ വേണ്ടി അവർ വിഷമിപ്പിക്കപ്പെട്ടിട്ടില്ല. അവർ സഞ്ചരിച്ച വിധം സഞ്ചരിക്കൽ നിങ്ങൾക്കും അനിവാര്യമാണ്. ദുനിയാവിന്റെ ചതികളാൽ നിങ്ങൾ വഞ്ചിതരാവുകയും ഉറപ്പിക്കുകയും ചെയ്യരുത്. 

മരണത്തിനു വേണ്ട ശരിയായ ഒരുക്കത്തെ അല്ലാഹു ﷻ നമുക്ക് നൽകട്ടെ..,

സൃഷ്ടിക്കുന്നതോ സൃഷ്ടിക്കപ്പെടുന്നതോ അല്ലാത്ത വചനമുടയവന്റെ വചനം:-

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

وَٱضْرِبْ لَهُم مَّثَلَ ٱلْحَيَوٰةِ ٱلدُّنْيَا كَمَآءٍ أَنزَلْنَٰهُ مِنَ ٱلسَّمَآءِ فَٱخْتَلَطَ بِهِۦ نَبَاتُ ٱلْأَرْضِ فَأَصْبَحَ هَشِيمًۭا تَذْرُوهُ ٱلرِّيَٰحُ ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍۢ مُّقْتَدِرًا


(നബിയേ,) താങ്കൾ അവര്‍ക്ക് ഐഹികജീവിതത്തിന്‍റെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്ത് നിന്ന് നാം വെള്ളം ഇറക്കി. അതുമൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്ന് വളര്‍ന്നു. താമസിയാതെ അത് കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. (അതുപോലെയത്രെ ഐഹികജീവിതം.) അല്ലാഹു ﷻ ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.) - (അൽ കഹ്ഫ് :45)