Thursday 29 December 2022

ശാഫി മദ്ഹബിൽ പെട്ട ഒരാൾ ഹനഫി മദ്ഹബിൽ പെട്ട ഒരു പെൺകുട്ടിയെ വിവാഹം ചെയ്താൽ അവൾ നിക്കാഹിൻ്റെ സമയം മുതൽ ഭർത്താവിൻ്റെ മദ്ഹബ് സ്വീകരിക്കൽ നിർബന്ധമുണ്ടോ?

 

നിർബന്ധമില്ല. എന്നാൽ ഭാര്യഭർത്താക്കന്മാർ ഒരേ മദ്ഹബുകാർ ആകുന്നത്  രണ്ടുപേരുടെയും ആരാധനാ കർമങ്ങളിലെ ഐക്യത്തിനും പൊരുത്തത്തിനും സഹായകമാണല്ലോ. അതിലുപരി മക്കൾക്ക് നിസ്കാരം തുടങ്ങിയ ആരാധനാകർമ്മങ്ങൾ പഠിപ്പിക്കുമ്പോഴും മാതാപിതാക്കളെ അനുകരിച്ച് അവ ശീലിക്കുമ്പോഴും ആശങ്കകളും അബദ്ധങ്ങളും ഒഴിവാക്കാനും വളരെ നല്ലതുമാണ്. ആയതിനാൽ ഭർത്താവ് ഭാര്യയുടെ മദ്ഹബ് പഠിച്ച് അതനുസരിച്ച് ജീവിക്കുകയോ അല്ലെങ്കിൽ ഭാര്യ ഭർത്താവിന്റെ മദ്ഹബ് പഠിച്ച് അതനുസരിച്ച് ജീവിക്കുകയോ ചെയ്യുന്നത്  ഉത്തമമാണ്. 


Wednesday 28 December 2022

ഉമ്മയുടെ സഹോദരിയുടെ മകനെവിവാഹം ചെയ്യാമോ?

 

മറുപടി: അതെ. വിവാഹം ചെയ്യാം. 

(അൽ ഖുദൂരി പേ: 433-434)


Thursday 8 December 2022

ഹനഫീ മദ്ഹബ്കാരനായ ഞാൻ നാട്ടിൽ ശാഫി മദ്ഹബ് പ്രകാരം നടക്കുന്ന അസർനിസ്ക്കാരത്തിലെ ജമാഅത്തിൽ പങ്കെടുക്കുന്നതാണോ അതല്ല ഹനഫി മദ്ഹബ് സമയത്ത് ഒറ്റക്ക് നിസ്കരിക്കലാണോ ഉത്തമം ?

 

മറ്റൊരു മദ്ഹബ് പ്രകാരം നടക്കുന്ന ജമാഅത്തിൽ കൂടി നിസ്കരിക്കുന്നത് പൊതുവെ തൻസീഹിന്റെ കറാഹത്ത് ആകുമെന്നതിനാൽ ഹനഫീ മദ്ഹബ് പ്രകാരം ഒറ്റക്ക് നിസ്കരിക്കുന്നതാണ് ഉത്തമം. ഇമാം തഹാവി (റ) ന്റെ അഭിപ്രായ പ്രകാരം നിസ്കാരം സ്വഹീഹ് ആകും എന്ന് പറയുന്ന പണ്ഡിതരുമുണ്ട്.