Sunday 31 January 2021

ഹോട്ടൽ ഭക്ഷണത്തിനുശേഷം ഭക്ഷ്യവിഷബാധ ഉണ്ടായാൽ എന്ത് ചെയ്യണം?

 

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു തുടങ്ങുമ്പോൾ താഴെ  കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം...


1 . ഭക്ഷണം കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ നിർബന്ധമായും ബിൽ വാങ്ങിയിരിക്കണം. യാതൊരു കാരണവശാലും ബിൽ കൗണ്ടറിൽ തിരിച്ചേൽപ്പിച്ചു പോരരുത്.

2. ഹോട്ടലിൽ നിന്നുമാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഉറപ്പിച്ചു കഴിഞ്ഞാൽ ഹോട്ടൽ അധികൃതരെ അറിയിക്കണം. ആശുപത്രി ചെലവുകളും നിങ്ങൾക്കുണ്ടായ നഷ്ടപരിഹാരവും തരുവാൻ തയ്യാറായാൽ വേണമെങ്കിൽ പരാതിയില്ലാതെ കാര്യങ്ങൾ അവസാനിപ്പിക്കാം.  ബോധപൂർവ്വം ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുവാൻ ആരും ശ്രമിക്കില്ലല്ലോ!!

3. പരാതിയുമായി മുന്നോട്ട് പോവുകയാണെങ്കിൽ നിങ്ങൾ ഫുഡ് സേഫ്റ്റി അധികൃതരെ അറിയിക്കേണ്ടതാണ്. പരാതിയോടൊപ്പം ബില്ലിന്റെ കോപ്പിയും  കൊടുത്ത് രസീത് വാങ്ങുക.

രണ്ടാഴ്ച കഴിഞ്ഞ് നടപടികളൊന്നും ആയില്ലെങ്കിൽ, കൊടുത്തിട്ടുള്ള പരാതിയിൽ എന്തു നടപടിയാണ് എഴുതിയിട്ടുള്ളതെന്നും, ഏതു ഓഫീസർ ആണ് പരാതി അന്വേഷിക്കുന്നതെന്നും വിവരാവകാശ നിയമപ്രകാരം മേൽപ്പറഞ്ഞ ഓഫീസിലേക്ക് എഴുതി ചോദിക്കുക.

4 .ഗുരുതരമായതും, മനുഷ്യ ജീവന് ഹാനി കരമായതുമായ ഭക്ഷ്യവിഷബാധ യാണ്  ഉണ്ടായിട്ടുള്ളതെ ങ്കിൽ പോലീസിനെ അറിയിക്കാവുന്നതാണ്. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻസ് 273,  328, 304 & 34 പ്രകാരം പോലീസിന് കേസ് എടുക്കാവുന്നതാണ്.( CrlMC 1266/2013 KHC)

5. പഞ്ചായത്ത്/  മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി കൊടുക്കുകയും ഹെൽത്ത്‌ ഡിപ്പാർട്മെന്റിന് നടപടി എടുക്കാവുന്നതുമാണ്.

എന്നാൽ ഹോട്ടലുടമയ്ക്കെതിരെ ക്രിമിനൽ നടപടി എടുക്കുവാൻ പോലീസിനും, ഫുഡ്‌ സേഫ്റ്റി ഉദ്യോഗസ്ഥന്മാർക്കും മാത്രമേ അധികാരമുള്ളൂ...

6. സംഭവത്തിനുശേഷം   സേവനത്തിൽ വന്ന അപര്യാപ്തത ചൂണ്ടിക്കാണിച്ചുകൊണ്ട്  നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ടി ഉപഭോക്ത കമ്മീഷനിൽ പരാതി സമർപ്പിക്കാവുന്നതാണ്.


ഭക്ഷണശാലകളിൽ വില സൂചിക പട്ടിക പ്രദർശിപ്പിച്ചില്ലെങ്കിൽ എന്തു ചെയ്യണം? 

Kerala Food Stuffs (Display of Prices by Catering Establishments) Order, 1977,

പ്രകാരം റസ്റ്റോറന്റ്, കോഫി സ്റ്റാൾ, കാന്റീൻ, ക്ലബ്ബ്, റെയിൽവേ റിഫ്രഷ് മെന്റ് സ്റ്റാളുകൾ, ചായക്കടകൾ എന്നിവിടങ്ങളിൽ നിർബന്ധമായും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കേണ്ടതാണ്. പരാതി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകാം. നടപടിയെടുത്തില്ലെങ്കിൽ കലക്ടർക്ക് വീണ്ടും പരാതി നൽകാവുന്നതാണ്.



CONSUMER COMPLAINTS AND PROTECTION SOCIETY  (Regd)

(A REGISTERED NGO FOR CONSUMER RIGHTS & LEGAL AWARENESS)

Saturday 30 January 2021

സത്യം ചെയ്യുന്നതിന്റെ വിധി?

 

സത്യം ചെയ്യുന്നത് നല്ല സ്വഭാവമല്ലെന്നും ശരിയായോ കളവായോ ശാഫിഈ ഇമാം അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്തിട്ടില്ലെന്നും മദ്റസയിലെ സ്വഭാവപാഠങ്ങളിൽ പഠിപ്പിക്കുന്നുണ്ട്. സത്യം ചെയ്യലിന്റെ വിധിയെന്ത്?


സത്യം ചെയ്യൽ കറാഹത്താണെന്നാണ് അടിസ്ഥാന വിധി. നിർബ്ബന്ധമോ സുന്നത്തോ ആയ പുണ്യകർമ്മങ്ങൾ പ്രവർത്തിക്കുമെന്നോ ഹറാമും കറാഹത്തുമായ തെറ്റുകൾ ഒഴിവാക്കുമെന്നോ സത്യം ചെയ്യൽ പുണ്യകർമ്മമാണ്. സംസാരിക്കുന്ന വിഷയം ബലപ്പെടുത്തുക, ഏതെങ്കിലും സംഗതി മഹത്വപ്പെടുത്തുക പോലുള്ള ആവശ്യങ്ങൾക്കു സത്യം ചെയ്യൽ കറാഹത്തില്ല. പ്രസ്തുത കാര്യം മതപരമായ കാര്യമാണെങ്കിൽ സത്യം ചെയ്യൽ സുന്നത്തുമാണ്. തുഹ്ഫ: 10-13.


മൗലാനാ നജീബ് ഉസ്താദ് മമ്പാട് -പ്രശ്നോത്തരം: 4/206

പിശാചു മുസ് ലിമോ?

 

നബി(സ)യോടൊപ്പമുള്ള പിശാച് മുസ് ലിമായിട്ടുണ്ടെന്നു ഹദീസിലുണ്ടല്ലോ. ഇതു നബി(സ) തങ്ങളുടെ സവിശേഷതയാണോ? അതോ എല്ലാ പ്രവാചകൻമാരും അങ്ങനെയാണോ?


നബി(സ) തങ്ങളുടെ സവിശേഷതകളിൽ പെട്ടതാണ് ഇതെന്നത്രെ ഇമാം ഇബ്നുഹജർ(റ)തന്റെ ഫതാവൽ ഹദീസിയ്യയിൽ വ്യക്തമാക്കിയത്. അബൂനുഐം നിവേദനം ചെയ്ത ഒരു ഹദീസ് ഇതിനു തെളിവായി അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. “ആദം നബി(അ)യേക്കാൾ രണ്ടു കാര്യത്തിൽ എനിക്കു മികവുണ്ട്. എന്റെ പിശാചു കാഫിറായിരുന്നു. അല്ലാഹു എന്നെ സഹായിച്ചു. അതു മുസ്ലിമായി. എന്റെ ഇണകൾ എനിക്കെന്നും നന്മയിൽ സഹകാരികളായിരുന്നു. അതേസമയം, ആദം നബിയുടെ പിശാചു കാഫിറായിരുന്നു. അവരുടെ ഇണ തന്റെ അനുസരണക്കേടിനു സഹായിയായി വർത്തിച്ചു" എന്നതാണ് പ്രസ്തുത ഹദീസ്. ഫതാവൽ ഹദീസിയ്യ:പേ:72.


മൗലാനാ നജീബുസ്താദ് മമ്പാട് -പ്രശ്നോത്തരം: 4/69

Friday 29 January 2021

ഒരു വ്യക്തിയുടെ വീട്ടിൽ നിന്നുള്ള അഴുക്കു ജലം മറ്റൊരാളുടെ പറമ്പിലേക്ക് ഒഴുകി എത്തിയാൽ എവിടെ പരാതി കൊടുക്കും?

 

കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 239 (3) പ്രകാരം ഒരാളുടെ പ്രവർത്തനംകൊണ്ട്  അയൽവാസിയുടെ സ്വൈര്യജീവിതത്തിന് തടസ്സമുണ്ടായാൽ, ഗ്രാമപഞ്ചായത്തിന് ഇടപെടാവുന്നതാണ്.

താഴെ കാണുന്ന മറ്റു സന്ദർഭങ്ങളിലും പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി കൈപ്പറ്റുവാനും ആവശ്യമായ നടപടികൾ എതിർകക്ഷികൾക്കെതിരെ എടുക്കുവാനുമുള്ള അധികാരം ഉള്ളതുമാകുന്നു.


1)ഒരാൾ തന്റെ പറമ്പ് കാട് വെട്ടാതെയും, വൃത്തിയാക്കാതിരിക്കുകയും ചെയ്യുന്നതിലൂടെ വിഷജന്തുക്കളും മറ്റു ക്ഷുദ്ര  ജീവികളും അവിടെ വളരുവാൻ അനുവദിക്കുകയാണെങ്കിൽ.

2) ഒരാൾ തന്റെ കെട്ടിടത്തിലോ, പറമ്പിലോ മലിനജലം കെട്ടി നിർത്തുകയാണെങ്കിൽ.

3)മനുഷ്യജീവന് ഹാനികരമാകുന്ന രീതിയിലുള്ള മൃഗങ്ങളെ വളർത്തുകയാണെങ്കിൽ.

4) മനുഷ്യജീവന് അപകടകരമായ രീതിയിൽ ഒരു കെട്ടിടം നിലനിർത്തുകയാണെങ്കിൽ.

5) കുടിക്കുവാൻ ഉപയോഗിക്കുന്ന വെള്ളം എടുക്കുന്ന കുളം, കിണർ, തടാകം, എന്നിവയിലോ എന്നിവയ്ക്ക് അരികിലോ കുളിക്കുകയോ, അലക്കുകയോ, കന്നുകാലികളെ കുളിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ.



CONSUMER COMPLAINTS AND PROTECTION SOCIETY

( A registered NGO for Consumer rights and legal awareness )


Wednesday 27 January 2021

അനധികൃത പാർക്കിംഗ് മൂലം ബുദ്ധിമുട്ട് ഉണ്ടായാൽ ആരോടാണ് പരാതി ബോധിപ്പിക്കേണ്ടത്?

 

തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയോടാണ് ആദ്യം പരാതി ബോധിപ്പിക്കേണ്ടത്. 

കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 227, കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 473 പ്രകാരം പൊതുസ്ഥലങ്ങളിൽ ഓട്ടോറിക്ഷ, കാർ, ബസ് എന്നീ വാഹനങ്ങൾ അവയ്ക്ക് പ്രത്യേകമായി നിർമ്മിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ അല്ലാതെ മറ്റിടങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്യുവാൻ പാടില്ല എന്നു  വ്യക്തമാക്കുന്നു. RTA അനുമതിയോടുകൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നോട്ടിഫൈ ചെയ്ത സ്ഥലങ്ങളിൽ അല്ലാതെ, പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അനുവദിനീയമല്ല. ഇത്തരം പാർക്കിങ്ങിന് എതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നടപടി എടുക്കാവുന്നതാണ്.

വേണമെങ്കിൽ പൊതുജന താൽപര്യാർത്ഥം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിലവിലുള്ള ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കാവുന്നതാണ് (High Court of Kerala, Sukumara Nayar v.Secretary, Vazhoor Grama Panchayath)


കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 475 പ്രകാരവും, കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 228 പ്രകാരവും "സ്വകാര്യ പാർക്കിംഗ്" സംവിധാനങ്ങൾ തുടങ്ങണമെങ്കിലോ ഒരിക്കൽ തുടങ്ങിയത് തുടരണമെങ്കിലോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് ആവശ്യമാണ്.


CONSUMER COMPLAINTS AND PROTECTION SOCIETY

( A registered NGO for Consumer rights and legal awareness )

Tuesday 26 January 2021

രോഗിയെ സന്ദർശിക്കുന്നതിന്റെ പുണ്യം

 

സൗബാനി(റ)ല്‍ നിന്ന് നിവേദനം. നബിﷺ പറഞ്ഞു: ആരെങ്കിലും ഒരു രോഗിയെ സന്ദര്‍ശിച്ച് ആവശ്യമായ ശുശ്രൂഷകള്‍ നിര്‍വഹിച്ചാല്‍ അവന്‍ (അവിടെ നിന്ന് മടങ്ങുന്നതുവരെ) സ്വര്‍ഗത്തില്‍ ‘ഖുര്‍ഫത്തി’ലായിരിക്കും. ഒരാള്‍ ചോദിച്ചു: അല്ലാഹുﷻവിന്റെ ദൂതരേ, എന്താണ് സ്വര്‍ഗത്തിലെ ‘ഖുര്‍ഫത്ത്’..? നബി ﷺ പറഞ്ഞു: അതിലെ പഴവര്‍ഗങ്ങള്‍ തന്നെ...(മുസ്‌ലിം: 2568)

അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: തിരുനബി ﷺ പറഞ്ഞു: "ആരെങ്കിലും ഒരു രോഗിയെ സന്ദർശിച്ചാൽ ആകാശലോകത്തുനിന്ന് ഇപ്രകാരം വിളിച്ചുപറയും: നീ നല്ലതു ചെയ്തു. നിന്റെ നടത്തം ഗുണകരമായി ഭവിച്ചു. സ്വര്‍ഗത്തില്‍ നീയൊരു സ്ഥാനം സജ്ജമാക്കി...(ഇബ്‌നുമാജഃ 1443)

അലി (റ) പറയുന്നു: മുത്ത് നബി ﷺ പറഞ്ഞതായി ഞാൻ കേട്ടു: "ഒരു മുസ്‌ലിം രാവിലെ (രോഗിയായ) മറ്റൊരു മുസ്‌ലിമിനെ സന്ദർശിച്ചാൽ വൈകുന്നേരം വരെ എഴുപതിനായിരം മലക്കുകള്‍ അവന് വേണ്ടി പ്രാര്‍ത്ഥിക്കും. വൈകുന്നേരമാണ് സന്ദർശിച്ചതെങ്കില്‍ പ്രഭാതം വരെ എഴുപതിനായിരം മലക്കുകള്‍ അവന് വേണ്ടി പ്രാര്‍ത്ഥിക്കും. സ്വര്‍ഗത്തില്‍ അവന് ഒരു പൂന്തോട്ടം ലഭിക്കുകയും ചെയ്യും...(തിര്‍മിദി: 969)


عَنْ ثَوْبَانَ عَنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: مَنْ عَادَ مَرِيضًا لَمْ يَزَلْ فِي خُرْفَةِ الْجَنَّةِ، قِيلَ : يَا رَسُولَ اللهِ وَمَا خُرْفَةُ الْجَنَّةِ؟ قَالَ: «جَنَاهَا»(صحيح مسلم:٢٥٦٨)

ﻋَﻦْ ﺃَﺑِﻲ ﻫُﺮَﻳْﺮَﺓَ، ﻗَﺎﻝَ: ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ:مَنْ عَادَ مَرِيضًا ، نَادَى مُنَادٍ مِنَ السَّمَاءِ : طِبْتَ ، وَطَابَ مَمْشَاكَ ، وَتَبَوَّأْتَ مِنَ الْجَنَّةِ مَنْزِلاً (سنن ابن ماجة:١٤٤٣)

ﻓَﻘَﺎﻝَ ﻋَﻠِﻲٌّ رضي الله عنه: ﺳَﻤِﻌْﺖُ ﺭَﺳُﻮﻝَ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻳَﻘُﻮﻝُ:مَا مِنْ مُسْلِمٍ يَعُودُ مُسْلِمًا غُدْوَةً إِلاَّ صَلَّى عَلَيْهِ سَبْعُونَ أَلْفَ مَلَكٍ حَتَّى يُمْسِىَ وَإِنْ عَادَهُ عَشِيَّةً إِلاَّ صَلَّى عَلَيْهِ سَبْعُونَ أَلْفَ مَلَكٍ حَتَّى يُصْبِحَ وَكَانَ لَهُ خَرِيفٌ فِى الْجَنَّةِ(سنن الترمذي:٩٦٩)


മുഹമ്മദ് ശാഹിദ് സഖാഫി

Monday 25 January 2021

കുട്ടികൾക്ക് ഫോൺ നൽകുമ്പോൾ മാതാപിതാക്കൾ ഈ ആപ്ലികേഷൻ ഫോണിൽ ആക്റ്റീവ് ആക്കുക

 

ഓൺലൈൻ ക്ളാസുകൾക്കായി കൊച്ചു കുട്ടികൾക്ക് ഫോണുകൾ നൽകുമ്പോൾ പലപ്പോഴും അത് അങ്ങനെ നിയന്ത്രിക്കണം എന്ന് മുതിർന്നവർക്ക് അറിയില്ല. പലപ്പോഴും ഒരു പാസ്‌വേഡ് സെറ്റ് ചെയ്താൽ അത്  കണ്ടു പിടിക്കാനുള്ള സാമർത്ഥ്യം ഉള്ളവരാണ് കുട്ടികൾ.

പാസ്‌വേഡിനേക്കാൾ കുട്ടികൾക്ക് നൽകുന്ന ഫോണിന്റെ പൂർണ നിയന്ത്രണം കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ആപ് ആണ് ഗൂഗിളിന്റെ Family Link 


1. ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ഫോണിൽ ഈ ആപ് ഡൗൺലോഡ് ചെയ്യുക

2. പേരന്റ് ഓപ്ഷൻ സെലക്ട് ചെയ്ത് നിങ്ങളുടെ കുട്ടിയുടെ വിവരങ്ങൾ , ജനനത്തീയതി നൽകി ഒരു ചൈൽഡ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക

3. ഈ ഇമെയിൽ കുട്ടിയുടെ ഫോണിലെ സെറ്റിംഗ്സ് തുറന്നു ഗൂഗിൾ ലോഗിൻ ചെയ്യുക

ഇങ്ങനെ കണക്ട് ചെയ്ത് കഴിഞ്ഞാൽ ഫാമിലി ലിങ്ക് ഇൻസ്റ്റാൾ ചെയ്ത പേരന്റ്സിന്റെ ഫോണിന് കുട്ടികളുടെ ഫോണിന്റെ പൂർണ നിയന്ത്രണം ലഭിക്കും


🔥 ഏതൊക്കെ ആപ് ഇൻസ്റ്റാൾ ചെയ്യാം എന്നു തീരുമാനിക്കാം

🔥 അനാവശ്യമായ ആപ്പുകൾ ഡിസേബിൾ ചെയ്യാം

🔥 Apk ഇൻസ്റ്റലേഷൻ ഡിസേബിൾ ചെയ്യാം

🔥 ഏതൊക്കെ ആപ്സ് എത്ര നേരം ഉപയോഗിക്കുന്നു എന്ന് കാണാം

🔥 ഗൂഗിൾ ക്രോം വഴി തുറക്കാൻ കഴിയുന്ന വെബ്സൈറ്റുകൾ, സെർച്ച് റിസൾട്ട് ഫിൽറ്റർ പോലും സെറ്റ് ചെയ്യാം

🔥 ലൊക്കേഷൻ വിവരങ്ങൾ കണ്ടെത്താം


ഇനി കുട്ടികൾ നിങ്ങൾ അറിയാതെ ഗൂഗിൾ അക്കൗണ്ട് റിമൂവ് ചെയ്യാനും കഴിയില്ല

തുടങ്ങി ധൈര്യമായി ഏതൊരു സ്മാർട്ട്ഫോണും കുട്ടികൾക്ക് നൽകാൻ രീതിയിൽ ആണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. 

Sunday 24 January 2021

ഒരു പെണ്ണിന് ഒരു കയ്യിൽ 6 വിരലുകളുണ്ട്. എങ്കിൽ , 6-മത്തെ വിരൽ മുറിച്ച് മാറ്റാമോ ?

 

മാറ്റാവുന്നതാണ്


👉 ശരീരത്തിൽ പതിവിലധികമുള്ള അവയവങ്ങള്‍ ദാനം ചെയ്യല്‍

അനുവദനീയം

👉പതിവിലധികം അവയവമുള്ളവര്‍ ശാസ്ത്ര ഭാഷയിൽ  polydectyly എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 

👉 ശരീരത്തില്‍ അധികമുള്ള വിരല്‍, മുഴ ആദിയായവയെ കുറിച്ച് കര്‍മശാസ്ത്രത്തിന് വ്യക്തമായ തീരുമാനങ്ങളുണ്ട്. 

👉 ‘പതിവിലധികമായ വിരലും അതുപോലോത്തതും നീക്കം ചെയ്യുന്നത് അല്ലാഹുവിന്റെ സൃഷ്ടിപ്പിന് ഭംഗം വരുത്തലല്ല; ന്യൂനത നീക്കല്‍, രോഗ ചികിത്സ എന്നിവയുടെ ഗണത്തിലാണത് ഉള്‍പ്പെടുക. പണ്ഡിതന്‍മാരിലധികവും ഇതിനെ അനുവദനീയമാക്കിയിട്ടുണ്ട്.

👉ഞരമ്പുകള്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ഏറെ സാഹസികവും ഉപദ്രവകാരിയുമായിത്തീരുന്ന ശസ്ത്രക്രിയയും മുന്‍പത്തേതിനേക്കാള്‍ ന്യൂനതകള്‍ കൂടുതല്‍ പ്രകടമാക്കിത്തീര്‍ക്കുന്ന ശസ്ത്രക്രിയയും ശറഇന്റെ കല്‍പനകള്‍ക്ക് വിരുദ്ധമാണ്.

 👉  ‘മാംസത്തിന്റെയും തോലിന്റെയുമിടക്ക് പ്രത്യക്ഷപ്പെടുന്ന മുഴ ഒരാള്‍ക്ക് സ്വന്തമായോ അയാളുടെ സമ്മതപ്രകാരം മറ്റൊരാള്‍ക്കോ നീക്കം ചെയ്യാം, അത് കൊണ്ട് ശരീരത്തിന് ബുദ്ധിമുട്ടില്ലായെങ്കില്‍.

ഇക് രിമത്തി ബ്നു അബീജഹൽ (റ)യുടെ മാതാവാര് ?

 

മുജാലദി


👉ഖുറൈശ് ഗോത്രത്തിലെ മഖ്സൂം കുടുംബത്തിൽ അബൂ ജഹ്‌ലിന്റെയും മുജാലദിയയുടെയും മകൻ

👉  പിതാവ് അബൂജഹൽ 624-ൽ ബദ്ർ യുദ്ധത്തിൽ  കൊല്ലപ്പെട്ടു.

👉സ്വഹാബികളെ, ഇക്രിമ സത്യ വിശ്വാസിയായി വരും തീര്‍ച്ച. അതിനാല്‍ അദ്ദേഹത്തി ന്റെ പിതാവ് അബൂജഹ്ലിനെ നിങ്ങള്‍ അധിക്ഷേപിക്കാതിരിക്കുക… കാരണം മരിച്ചവരെ അധിക്ഷേപിക്കുന്നത് ജീവിച്ചിരിക്കുന്ന ബന്ധുക്കളെ വിഷമിപ്പിക്കുകയേയുള്ളൂ”. എന്ന്  നബി(സ്വ).

👉ബാപ്പാക്ക് ഒത്ത മകനായിരുനനു ഇക്രിമ. സത്യവിശ്വാസത്തിന്റെ വെളിച്ചം കൊണ്ട് അനുഗ്രഹീതരായ മുസ്ലിമീങ്ങളെ ഏതു വിധേനയും ആക്രമിച്ചും പരിഹസിച്ചും ശല്യം ചെയ്യുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. ബദറിൽ പിടഞ്ഞു വീണ പിതാവിന്റെ ഓർമ്മകൾ അദ്ദേഹത്തിൽ ജ്വലിച്ചു നിന്നു. 

👉 ഉഹദ് യുദ്ധത്തിൽ  വലഭാഗത്തും ഇടഭാഗത്തുമായി ഖാലിദ് ഇബ്നു വലീദും ഇക്രിമയും ഖുറൈഷീ സൈന്യത്തെ നയിച്ചു. 'ബദറിനു പകരമാണ് ഇന്നത്തെ ദിവസം' എന്ന് അബൂ സുഫിയാൻ പറയാൻ മാത്രം നാശം സത്യവിശ്വാസികളുടെ ഭാഗത്ത് സംഭവിച്ചു പോയ യുദ്ധം. 

👉ഖന്ദഖിലും ഇക്രിമ മുൻപന്തിയിൽ തന്നെ നിന്നു - ആവേശമായിരുന്നു ഇസ്ലാമിനെതിരിൽ വാളെടുക്കുന്നതിൽ അദ്ദേഹത്തിന്. കിടങ്ങ് ചാടിക്കടന്നു അപ്പുറമെത്തി പിടിച്ചു നിൽക്കാൻ കഴിയാതെ തിരിച്ചു കിടങ്ങ് ചാടി രക്ഷപ്പെട്ടതും അദ്ദേഹം തന്നെ.

👉 കഅബയുടെ ഉള്ളിൽ വെച്ച് കണ്ടാലും ഇക്രിമയെയും മറ്റു ചിലരെയും  കൊന്നുകളയാൻ നബി(സ്വ) കൽപ്പിച്ചിരുന്നു

👉ഇക്രിമയുടെ ഭാര്യ ഉമ്മു ഹക്കീം(റ) ഇസ്ലാമിനെ പുൽകിയിരുന്നു അപ്പോഴേക്ക്. സ്നേഹഭാജനമായ ഭർത്താവിന് പൊറുക്കാൻ മഹതി നബിതങ്ങളോട് അഭ്യർഥിച്ചു. അവിടുന്ന് കൈവിട്ടില്ല. പ്രതീക്ഷയൊന്നുമില്ലായിരുന്നു മഹതിക്ക് - എങ്കിലും അവസാന പരിശ്രമം എന്ന നിലക്ക് ഭർത്താവിനെ തേടിയിറങ്ങി.

👉ഇക്രിമ നാട് വിട്ടിരുന്നു. ജീവൻ പോയാലും മുഹമ്മദിനെ(സ്വ) അംഗീകരിക്കാൻ  അദ്ദേഹം തയ്യാറല്ല.മക്ക വിട്ടു - വേഷ പ്രച്ഛന്നനായി യാത്രയായി. അബിസീനിയയിലെക്ക് കടക്കാൻ ശ്രമിക്കുന്ന ഇക്രിമയെ ഉമ്മുഹക്കീം കണ്ടെത്തി. കടൽ കടക്കണം - കപ്പലിൽ കയറ്റാൻ കപ്പിത്താൻ ഒരുക്കമല്ല. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ് വിശ്വസിക്കണം എന്ന് നിബന്ധന വെച്ചു..!

👉 ഇസ് ലാമിക വിശ്വാസത്തിൽ നിന്നും രക്ഷപ്പെടാനാണ് ഇത്രയും ദൂരം താണ്ടി ഞാൻ ഇവിടെ വരെ എത്തിയത്" എന്നായിരുന്നു ഇക്രിമയുടെ മറുപടി. 

👉ഉമ്മുഹക്കീം വന്നു പറഞ്ഞു: "ഞാൻ വരുന്നത് മനുഷ്യരിൽ ഏറ്റവും ഔദാര്യവാനും സത്യസന്ധരുമായ തിരിദൂതർ (സ്വ) യുടെ അടുക്കൽ നിന്നാണ്. നിങ്ങൾക്ക് പൊറുക്കാൻ ഞാൻ അവിടുത്തോട്‌ ആവശ്യപ്പെട്ടു. അവിടുന്ന് സമ്മതിച്ചു"

👉ഇക്രിമയെയും കൂട്ടി ഉമ്മുഹക്കീം തിരിച്ചു യാത്ര തുടങ്ങി - ഇടത്താവളത്തിൽ വെച്ച് ഭർത്താവായ ഇക്രിമ തന്നിലേക്ക് ആവശ്യവുമായി വന്നപ്പോ മഹതി തടഞ്ഞു - സത്യവിശ്വാസിനിയായ സ്ത്രീയായ എന്നെ അവിശ്വാസിയായ നിങ്ങൾക്ക് വിരോധിതമാണ്". ഇക്രിമ അത്ഭുതപ്പെട്ടു പോയി. തന്റെ സ്വന്തം ഭാര്യ തന്നെ തൊടാൻ അനുവദിക്കാത്ത തരത്തിൽ മനസ്സ് മാറാൻ കഴിയണമെങ്കിൽ ഞങ്ങൾക്ക് ഇടയിലുള്ളത് ഒരു വല്ലാത്ത കാര്യം തന്നെയാണ് എന്ന് മനസ്സിലാക്കുകയായിരുന്നു.

👉ഇക്രിമ(റ) തിരുസവിധത്തിലേക്ക് വന്നണഞ്ഞു. ഹബീബ് സ്വീകരിച്ചു - 

👉ഹബീബിന്റെ തിരുനാവിൽ നിന്നും കലിമ ചൊല്ലിക്കൊടുത്തു - ഇക്രിമ ജാഹിലിയ്യതിന്റേയും അഹങ്കാരത്തിന്റെയും താൻ പോരിമയുടെയും അസൂയയുടെയും പോരിന്റെയും പകയുടെയും ഭൂതകാലത്തെ കഴുകിതുടക്കുകയായിരുന്നു..

👉"ഇക്രിമാ, ഇന്ന് നിങ്ങൾ എന്ത് ചോദിച്ചാലും ഞാനത് നിങ്ങൾക്ക് നൽകും - ചോദിച്ചോളൂ".

👉"നബിതങ്ങളെ, എനിക്ക് വേണ്ടത് അല്ലാഹുവിങ്കൽ നിന്നും പാപമോചനമാണ്, ഞാൻ ചെയ്തുകൂട്ടിയതിൽ നിന്നും അവിടുത്തോട്‌ കാട്ടിയ വെറുപ്പിൽ നിന്നും എന്നോട് പൊറുക്കാൻ അവിടുന്ന് അല്ലാഹുവിനോട് പറയണം, അവിടുത്തെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും അവിടുത്തെ പറ്റി പറഞ്ഞതെല്ലാം പൊറുക്കാൻ, അവിടുത്തെ എതിരാളിയായി ഞാൻ ചിലവഴിച്ച നിമിഷങ്ങളൊക്കെ പൊറുക്കാൻ ".

👉നബിതങ്ങൾ ഇലാഹീ സവിധത്തിലേക്ക് തേടി - ഇക്രിമ(റ) സന്തുഷ്ടനായി.

 👉 രാത്രികളെ വെളിച്ചമുറ്റതാക്കി നിസ്ക്കാരത്തിൽ ലയിക്കുന്ന, പകലുകളിൽ പുണ്യ വേദത്തിന്റെ തിരുസൂക്തങ്ങൾ പാരായണം ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തുന്ന തികഞ്ഞ ഭക്തിയുടെ മുഖമായി അദ്ദേഹം മാറി.

👉'ഞാൻ ഇസ്ലാമിനെതിരിൽ ചെയ്തത് എന്തൊക്കെയാണോ അതിന്റെ ഇരട്ടി ഇരട്ടിയായി പരിശുദ്ധ ഇസ്ലാമിന് വേണ്ടി ഞാൻ ചെയ്യും - പോരാടും' എന്ന് അദ്ദേഹം നബിതങ്ങൾക്ക് കൊടുത്ത വാക്ക് അക്ഷരം പ്രതി പാലിക്കപ്പെട്ടു. ഇസ്ലാമിനായി ധീരധീരം പോരാടുന്ന രണ വീരനായി അദ്ദേഹം മാറാൻ സമയമെടുത്തില്ല.

👉യർമൂക്ക് യുദ്ധഭൂമിയിൽ വീരനായ ഖാലിദ് ഇബ്നു വലീദെന്ന നേതാവിന്റെ കീഴിൽ യുദ്ധമുന്നണിയിൽ ആഞ്ഞടിക്കുകയായിരുന്നു ഇക്രിമ(റ). ഇസ്ലാമിക സേനക്കെതിരെ ആക്രമണം രൂക്ഷമായപ്പോൾ അദ്ദേഹത്തിലെ യോദ്ധാവിന് വീര്യം കൂടുകയായിരുന്നു, കുതിരയെ വിട്ട് കാൽ നടയായി ശത്രുപാളയത്തിലേക്ക് കുതിച്ചു കയറുകയായിരുന്നു അദ്ദേഹം - അപകടം മണത്ത ഖാലിദ് തങ്ങൾ ഇക്രിമ(റ) യെ തടയാൻ ശ്രമിച്ചു. പക്ഷെ ആ നിശ്ചയ ദാർഡ്യം നിറഞ്ഞ കരുത്തുറ്റ വാക്കുകൾ അംഗീകരിക്കാതിരിക്കാൻ ഖാലിദ്(റ) വിനു കഴിഞ്ഞില്ല.

"എന്നെ വിടൂ ഖാലിദ്, നിങ്ങൾക്ക് ഭൂതകാലത്ത് ആദരവായ നബിതങ്ങൾ(സ്വ) യുമായി നല്ല ബന്ധമുണ്ടായിരുന്നു.പക്ഷെ ഞാനും എന്റെ പിതാവും അവിടുത്തെ ഏറ്റവും കടുത്ത ശത്രുക്കൾ ആയിരുന്നു. ഞാനെന്റെ ഭൂതകാലത്ത് ചെയ്തതിനൊക്കെ പകരം ഞാൻ തിരിച്ചു ചെയ്യട്ടെ. ഞാൻ നബിതങ്ങൾക്ക്(സ്വ) എതിരെ ഒരുപാട് പ്രാവശ്യം യുദ്ധം ചെയ്തു. എന്നിട്ട് ഞാനിപ്പോ ഈ ബൈസന്റൈൻ സൈന്യത്തിൽ നിന്നും ഓടി രക്ഷപ്പെടുകയോ - അതൊരിക്കലും സംഭവ്യമല്ല തന്നെ"..!

'മരണം വരെ പോരാടാൻ തയ്യാറുള്ളവർ ആരുണ്ട്' എന്നദ്ദേഹം ഉറക്കെ വിളിച്ചു ചോദിക്കുകയും കൂടെ വന്നവരുമൊത്ത് ശത്രുപാളയത്തെ കീറിമുറിച്ച് ആക്രമിക്കുകയും ചെയ്തു. വിജയം സത്യപക്ഷത്ത് തന്നെ നിന്നു. പക്ഷേ ഇക്രിമ(റ) യുടെ തിരു രക്തം ആ മണ്ണിനെ പുൽകിക്കഴിഞ്ഞിരുന്നു.

വെളിച്ചം നിറഞ്ഞു കഴിഞ്ഞ മനസ്സുകളിൽ ഈമാനിന്റെ കരുത്ത് വരുത്തിയ മാറ്റം അറിയാൻ ആ അന്ത്യനിമിഷം മതിയായിരുന്നു. പീഡനങ്ങളുടെ സകലസീമകളും ലംഘിച്ച് താൻ കഷ്ടപ്പെടുത്തിയ മുസ്ലിമീങ്ങളിലെ ഓരോരുത്തരും സ്വന്തം ജീവനേക്കാൾ അവിടുത്തേക്ക് വിലപ്പെട്ടതാകുകയായിരുന്നു.

വെട്ടേറ്റു വീണ അടുത്തടുത്ത് കിടക്കുന്ന മൂന്നു സ്വഹാബാക്കളിൽ ഹാരിസ്(റ) അൽപ്പം വെള്ളം ചോദിച്ചു. ചുണ്ടോട് അടുപ്പിച്ചു വെള്ളം എത്തിയ സമയത്ത് വെള്ളത്തിനായി തൊട്ടപ്പുറത്ത് ഇക്രിമ(റ) ദാഹിക്കുന്നുണ്ടായിരുന്നു. ഹാരിസ് തങ്ങൾ കുടിച്ചില്ല - തന്റെ പ്രിയ സഹോദരൻ, ഈമാനിന്റെ പേരിൽ ഒത്തുകൂടിയ സഹോദരന് നൽകാൻ ആവശ്യപ്പെട്ടു. ഇക്രിമ തങ്ങൾ ചുണ്ടിലേക്ക് കുടിക്കാൻ നൽകാൻ ഇരുന്ന സമയത്ത് തൊട്ടപ്പുറത്ത് വെള്ളത്തിന്‌ തേടുന്ന അയ്യാഷ് തങ്ങൾക്ക് നൽകാൻ ആവശ്യപ്പെട്ടു. അവിടെ എത്തുമ്പോഴേക്ക് അയ്യാഷ്(റ) തങ്ങൾ അവസാനശ്വാസം വലിച്ച് കഴിഞ്ഞിരുന്നു. തിരിച്ചു ഇക്രിമ തങ്ങളിലേക്കും ഹാരിസ് തങ്ങളിലേക്കും എത്തുമ്പോഴേക്ക് അവർ രണ്ടു പേരുടേയും ആത്മാക്കളും സ്വര്ഗ്ഗത്തിലെ പാറിപ്പറക്കുന്ന പറവകളാകാൻ പറന്നകന്നിരുന്നു..

ഇന്നാലില്ലാഹി വഇന്നാ  ഇലൈഹി റാജിഊൻ..

Friday 22 January 2021

തൃപ്തിപ്പെടലും ക്ഷമയും

 

സുലൈമാനുൽ ഖവാസ് (റ) പറയുന്നു : ഒരാളുടെ മകൻ മരിച്ചു. ജനാസ സന്ദർശിക്കാൻ ഉമറുബ്നു അബ്ദുൽ അസീസ് (റ) വന്നു.

മരിച്ച കുട്ടിയുടെ പിതാവ് നല്ല ക്ഷമയുള്ളയാളായിരുന്നു. അവിടെയുള്ള ഒരാൾ പറഞ്ഞു : അല്ലാഹു ﷻ തന്നെ സത്യം ഇദ്ദേഹം അല്ലാഹുﷻവിന്റെ ഖളായിൽ തൃപ്തിപ്പെട്ടിരിക്കുന്നു. അപ്പോൾ ഉമർ ബിൻ അബ്ദുൽ അസീസ് (റ) പറഞ്ഞു : അല്ല ഇദ്ദേഹം ക്ഷമിച്ചതാണ്. അപ്പോൾ സുലൈമാൻ (റ) പറഞ്ഞു: രിള(തൃപ്തി)യേക്കാൾ താഴ്ന്ന സ്ഥാനമാണ് ക്ഷമക്കുള്ളത്. ഒരാൾക്ക് വല്ല പ്രയാസവും എത്തുന്നതിന് മുമ്പ് തന്നെ അതെന്തായാലും ശരി അവൻ തൃപ്തിപ്പെടലാണ് രിള. 

എന്നാൽ പ്രയാസം എത്തിയതിനു ശേഷം അത് തൃപ്തിപ്പെടലാണ് ക്ഷമ. 

(അർറിളാ അൻ ഖളാഅില്ല:76)

ﻋﻦ ﺳﻠﻴﻤﺎﻥ اﻟﺨﻮاﺹ، ﻗﺎﻝ ﻣﺎﺕ اﺑﻦ ﻟﺮﺟﻞ ﻓﺤﻀﺮﻩ ﻋﻤﺮ ﺑﻦ ﻋﺒﺪ اﻟﻌﺰﻳﺰ ﻓﻜﺎﻥ اﻟﺮﺟﻞ ﺣﺴﻦ اﻟﻌﺰاء ﻓﻘﺎﻝ ﺭﺟﻞ ﻣﻦ اﻟﻘﻮﻡ: ﻫﺬا ﻭاﻟﻠﻪ اﻟﺮﺿﺎ ﻓﻘﺎﻝ ﻋﻤﺮ ﺑﻦ ﻋﺒﺪ اﻟﻌﺰﻳﺰ: ﺃﻭ اﻟﺼﺒﺮ. ﻗﺎﻝ ﺳﻠﻴﻤﺎﻥ: اﻟﺼﺒﺮ ﺩﻭﻥ اﻟﺮﺿﺎ، اﻟﺮﺿﺎ ﺃﻥ ﻳﻜﻮﻥ اﻟﺮﺟﻞ ﻗﺒﻞ ﻧﺰﻭﻝ اﻟﻤﺼﻴﺒﺔ ﺭاﺿﻴﺎ ﺑﺄﻱ ﺫﻟﻚ ﻛﺎﻥ ﻭاﻟﺼﺒﺮ ﺃﻥ ﻳﻜﻮﻥ ﺑﻌﺪ ﻧﺰﻭﻝ اﻟﻤﺼﻴﺒﺔ ﻳﺼﺒﺮ

(الرضا عن قضاء الله-٧٦)


മുഹമ്മദ് ശാഹിദ് സഖാഫി

നജസു ശുദ്ധിയാക്കിയ വെള്ളം

 

നജസു ശുദ്ധിയാക്കുമ്പോൾ തെറിക്കുന്ന വെള്ളം നജസാണോ? നജസു ശുദ്ധിയാക്കിയ വെള്ളത്തിന്റെ സ്ഥിതിയെന്ത്? അതു നജസാണോ അല്ലയോ?


നജസു ശുദ്ധിയാക്കുമ്പോൾ നജസിന്റെ തടി നീങ്ങുന്നതിന്റെ മുമ്പ് അതുമായി സന്ധിക്കുന്ന വെള്ളം തെറിച്ചാൽ അതു നജസായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. അതേസമയം, നജസായ വസ്ത്രമോ മറ്റോ ശുദ്ധിയാക്കുമ്പോൾ വസ്ത്രത്തിന്റെ ശുദ്ധീകരണം പൂർത്തിയാകുന്നതോടെ തെറിക്കുന്ന വെള്ളം മലിനമല്ല. അതു തെറിച്ചു വീണ സ്ഥലം ശുദ്ധിയാകുന്നതിന്റെ മുമ്പു തെറിക്കുന്ന വെള്ളത്തിനു കഴുകപ്പെടുന്ന വസ്തുവിന്റെ വിധി തന്നെയാണുള്ളത്. ഉദാഹരണമായി നായ പോലുള്ള'മുഗല്ലളാ'യ നജസു കൊണ്ടു മലിനമായ വസ്ത്രമെങ്കിൽ അതു ശുദ്ധിയാകുന്നതു മണ്ണുകലക്കിയ പ്രാവശ്യമടക്കം ഏഴുപ്രാവശ്യം കഴുകുമ്പോളാണല്ലോ. അതിലെ ഒന്നാം പ്രാവശ്യത്തിലെ വെള്ളം തെറിച്ചാൽ ഈ വസ്ത്രത്തെ ഇനി ആറു പ്രാവശ്യം കഴുകേണ്ടതുള്ളതു പോലെ ആ തെറിച്ച വെള്ളമായ സ്ഥലത്തെയും ആറു പ്രാവശ്യം കഴുകണം. അഞ്ചാം പ്രാവ ശ്യത്തെ കഴുകലിൽ തെറിച്ചാൽ വസ്ത്രത്തെ ഇനി രണ്ടുപ്രാവശ്യം കഴു കേണ്ടതുള്ളതു പോലെ തെറിച്ച വെള്ളം വീണ സ്ഥലത്തെയും രണ്ടു പ്രാവശ്യം കഴുകണം. തുഹ്ഫ ശർവാനി സഹിതം: 1-322.

നജസു ശുദ്ധിയാക്കിയ വെള്ളം ഒറ്റയടിക്കു ശുദ്ധിയുള്ളതെന്നും നജസെന്നും വിധി കല്പ്പിക്കാവതല്ല. നജസായ വസ്ത്രമോ മറ്റോ ശുദ്ധിയായിരിക്കെ അതിൽ നിന്നു പിരിഞ്ഞതും, നിറം, വാസന, രുചി എന്നിവകളൊന്നും വ്യത്യാസപ്പെടാത്തതും, നജസായ വസ്ത്രമോ മറ്റോ ശുദ്ധിയാക്കുമ്പോൾ ആ സ്ഥലം പിടിച്ചെടുക്കുന്നതും അവിടെ നിന്നു വെള്ളത്തിലേക്കു ചേരുന്നതുമായ അംശങ്ങളെ കണക്കിലെടുത്ത ശേഷം തൂക്ക വർദ്ധനവു വരാത്തതും ആണെങ്കിൽ, പ്രസ്തുത വെള്ളം ശുദ്ധിയുള്ളതാണ്. നേരെമറിച്ച്, ഈ വെള്ളത്തിൽ മേൽപ്രകാരം തൂക്കവർദ്ധനവോ പകർച്ചയോ ഉണ്ടാവുകയോ അല്ലെങ്കിൽ നജസായ സ്ഥലം ശുദ്ധിയാകാതിരിക്കെ അതിൽ നിന്നു പിരിഞ്ഞതോ ആണെങ്കിൽ അത് അശുദ്ധവുമാണ്. തുഹ്ഫ: 1-321,22.


നജീബ്‌ ഉസ്‌താദ്‌ മമ്പാട് -പ്രശ്നോത്തരം: 2/103

നിസ്കാരത്തിൽ കാൽ എങ്ങനെ വയ്ക്കണം?

 

നിന്നു നിസ്കരിക്കുന്നവന്റെ കാലിന്റെ പള്ള മുഴുവനായും നിലത്ത് തട്ടൽ നിർബ്ബന്ധമുണ്ടോ? ഒരു കാലിന്റെ പള്ള മുഴുവനായും നിലത്തു വച്ച് മറ്റേ കാൽവിരലിന്റെ പള്ളയിൽ മാത്രം നിന്നു കൊണ്ടു നിസ്കരിച്ചാൽ നിസ്കാരത്തിന് കുഴപ്പമുണ്ടോ? അതേപോലെ, നിലത്ത് ഇരുന്നു നിസ്കരിക്കുന്നവന്റെ കാൽവിരലിന്റെ പള്ള നിലത്തു തട്ടൽ നിർബ്ബന്ധമുണ്ടോ?


നിന്നു നമസ്കരിക്കുന്നവൻ തന്റെ കാൽപാദത്തിന്മേൽ ഊന്നി നില്ക്കണമെന്നേ വ്യവസ്ഥയുള്ളൂ. കാലിന്റെ പള്ളതന്നെ നിലത്തു തട്ടണമെന്നില്ല. കാൽപാദത്തിന്റെ പുറംഭാഗം നിലത്തു വച്ച് ഊന്നി നില്ക്കാൻ കഴിയുമെങ്കിൽ അതും മതിയാകുന്നതാണ്. അതുപോലെ രണ്ടു കാൽപാദത്തിന്മേലും ഊന്നി നില്ക്കണമെന്നുമില്ല. ഒരു പാദത്തിന്മേൽ ഊന്നി നിന്നാലും മതി. ആ ഒരു പാദത്തിന്റെ തന്നെ അടിഭാഗം മുഴുവനായി നിലത്തു വയ്ക്കണമെന്നില്ല. അല്പഭാഗം വച്ചു നിന്നാലും മതി. ചുരുക്കത്തിൽ നില്ക്കുന്നവൻ എന്നു പറയുംവിധം പാദത്തിലൂന്നി നിന്നാൽ നിറുത്തത്തിന്റെ ബാദ്ധ്യത നിറവേറുന്നതാണ്. തുഹ്ഫ: ശർവാനി സഹിതം 2-21.

ഇരുന്നു നമസ്കരിക്കുന്നവന് എങ്ങനെയും ഇരിക്കാം. കാൽവിരലിന്റെ പള്ള നിലത്തു വച്ചു തന്നെ ഇരിക്കണമെന്നില്ല. എന്നാൽ, വലതു കാൽ അതിന്റെ വിരലുകളുടെ പള്ള ഖിബ് ലക്കു മുന്നിടുംവിധം നാട്ടിവച്ച് ഇടതുകാൽ പരത്തി വച്ച് അതിന്മേൽ ഇരിക്കുന്ന ഇഫ്തിറാശിന്റെ ഇരുത്തമാണ് ഏറ്റവും ശ്രേഷ്ടം. കാലുകൾ രണ്ടും നീട്ടി വച്ചോ കാൽമുട്ടുകൾ രണ്ടും നാട്ടിക്കൊണ്ട് ചന്തിയെല്ലുകളുടെ മേലായോ ഇരിക്കുന്നത് കറാഹത്തുമാണ്. തുഹ്ഫ: 2-24.


നജീബ്   ഉസ്താദ്‌ മമ്പാട് - പ്രശ്നോത്തരം: 4/170

നിസ്കാരത്തിലെ നിറുത്തത്തിൽ കാലുകൾ അകറ്റേണ്ടതെത്ര?

 

നിസ്കാരത്തിലെ നിറുത്തത്തിൽ പാദങ്ങൾ രണ്ടും നാലു വിരൽ അകത്തി വയ്ക്കണമെന്നല്ലേയുള്ളത്. അധികപേരും കണ്ടമാനം അകത്തിയാണല്ലോ കാൽ വയ്ക്കാറുള്ളത്. ഇങ്ങനെ കൂടുതൽ അകത്തി വയ്ക്കാമോ?


നിറുത്തത്തിലും സുജൂദിലെന്നപോലെ രണ്ടു കാൽപാദ ങ്ങൾക്കിടയിൽ മിതമായ ഒരു ചാണിന്റെ തോത് അകറ്റിവയ്ക്കലാണു സുന്നത്ത്. നാലു വിരലിന്റെ തോതെന്ന് ചില കിതാബുകളിലുണ്ടെങ്കിലും അതു പ്രബലമല്ല. ഒരു ചാണിനെക്കാൾ അധികം അകറ്റുന്നത് ഈ സുന്നത്തിനു വിരുദ്ധമാണ്. തുഹ്ഫ: 2-21 നോക്കുക.


നജീബ്‌ ഉസ്‌താദ്‌ മമ്പാട് -പ്രശ്നോത്തരം: 4/171

ജുമുഅഃ നഷ്ടപ്പെട്ടവൻ ഉടൻ ളുഹ്ർ നമസ്കരിക്കണമോ?

 

കാരണം കൂടാതെ ജുമുഅഃ നഷ്ടപ്പെടുത്തിയവൻ വേഗം ളുഹ്ർ നമസ്കരിക്കൽ നിർബ്ബന്ധമാണെന്നു കേട്ടു. ഇതു ശരിയാണോ? അസ്വ് റിന്റെ സമയമാകുന്നതിന്റെ മുമ്പു നമസ്കരിച്ചാൽ പോരേ?


കാരണമില്ലാത്തവനു ജുമുഅഃ നഷ്ടപ്പെടുകയും ജുമുഅഃ ലഭിക്കുകയില്ലെന്നു വരുകയും ചെയ്താൽ അവൻ ഉടനെ ളുഹ്റു നമസ്കരിക്കൽ നിർബ്ബന്ധമാണെന്നു കേട്ടതു ശരിയാണ്. കാരണം, ഇനി അവൻ ളുഹ്റിനെ പിന്തിക്കുന്നത് സമയത്തെ വിട്ടു നമസ്കാരം പിന്തിക്കുന്നതിനു സദൃശമാണ്. അതിനാൽ, അവൻ അസ്വ് റു വരെ നമസ്കാരം പിന്തിക്കാവതല്ല. ഉടനെ നമസ്കരിക്കണം. അതേസമയം, ളുഹ്റിന്റെ സമയത്തിനകത്ത് അവൻ നമസ്കരിച്ചാൽ അത് അദാആയിരിക്കുകയും ചെയ്യും . തുഹ്ഫ : 2-419.


നജീബ്‌ ഉസ്‌താദ്‌ മമ്പാട് - പ്രശ്നോത്തരം: 4/29

രണ്ടു ഖുല്ലത്തിൽ താഴെയുള്ള വെള്ളത്തിൽ വുളൂ എടുക്കുമ്പോൾ

 

രണ്ടു ഖുല്ലത്തിൽ താഴെയുള്ള വെള്ളത്തിൽ വുളൂ എടുക്കുമ്പോൾ ആ പാത്രത്തിലേക്ക് താളി, സോപ്പ്, എന്നിവ ഇറ്റി വീണാൽ ആ വെള്ളം വുളൂഇന് അനുയോജ്യമോ? (നിറവ്യത്യാസമില്ലെങ്കിൽ). രണ്ടു ഖുല്ലത്തിനു മുകളിലുള്ള വെള്ളവും താഴെയുള്ള വെള്ളവും എന്താണു വ്യത്യാസം?


രണ്ടു ഖുല്ലത്തുള്ള വെള്ളത്തിന് 'അധികമായ വെള്ളമെ'ന്നും അതിനു താഴെയുള്ള വെള്ളത്തിന് 'കുറഞ്ഞ വെള്ളമെ'ന്നും ശർഇന്റെ സാങ്കേതിക പ്രയോഗത്തിൽ പറയും. കുറഞ്ഞ വെള്ളമാകുമ്പോൾ നജസുമായി സന്ധിക്കുമ്പോളേക്കു തന്നെ അതു മലിനമാകുന്നതും ശുദ്ധീകരണത്തിനു പറ്റാതാകുന്നതുമാണ്. അധിക വെള്ളത്തിന് ഈ വിധിയില്ല. ഇതാണു രണ്ടും തമ്മിലുള്ള വ്യത്യാസം.

വെള്ളത്തിൽ അലിയുന്ന താളി, സോപ്പ് പോലുള്ളവ കൊണ്ട് വെള്ളത്തിന്റെ രുചി, നിറം, വാസന എന്നിവയിലേതെങ്കിലും ഗുണം സാരമായി വ്യത്യാസപ്പെട്ടിട്ടുണ്ടെങ്കിൽ ആ വെള്ളം വുളൂവിന് പറ്റുകയില്ല. നിറം തന്നെ വ്യത്യാസപ്പെടണമെന്നില്ല. വെള്ളമെന്നു നിരുപാധികം പറയുന്നതിനു തടസ്സമാകുന്ന അധികമായ പകർച്ചയാണു സാരമായത്. ഫത്ഹുൽമുഈൻ.



നജീബ് ഉസ്താദ് മമ്പാട് -പ്രശ്നോത്തരം: 4/27

കൈകുമ്പിളിൽ മുസ്തഅ്മൽ വീണാൽ

 

വുളൂ ചെയ്യാൻ വേണ്ടി കയ്യിലെടുത്ത വെള്ളത്തിലേക്ക് മുഖം കഴുകിയ മുസ്തഅ്മലായ വെള്ളം ഇറ്റി വീഴുന്നു. ഇത് എപ്പോഴും ഉണ്ടാകാറുണ്ട്. ഇങ്ങനെയെങ്കിൽ കയ്യിലെടുത്ത ആ വെള്ളം മുസ്തഅ്മലാകുമോ? അതുകൊണ്ട് ഞാൻ വുളൂ ചെയ്താൽ അതു സാധുവാകുമോ?


അതെ, സാധുവാകും. ഫർളായ മുഖം കഴുകലിൽ നിന്ന് ഉറ്റിവീഴുന്ന വെള്ളം, കൈക്കുമ്പിളിൽ കോരിയെടുത്ത വെള്ളത്തിലേക്കു വീണാൽ കൈയിലെ വെള്ളം മുസ്തഅ്മലാകുകയില്ല. മുസ്തഅ്മൽ ഉറ്റിവീണ വെള്ളമേ ആവുകയുള്ളൂ. ഉറ്റിവീണ മുസ്തഅ്മലായ വെള്ളത്തുള്ളികൾ വെള്ളവുമായി നിറത്തിലും രുചിയിലും വാസനയിലും മിതവ്യത്യാസമുള്ള വസ്തുവായി സങ്കല്പിച്ചു നോക്കിയാൽ കൈക്കുമ്പിളിലെ വെള്ളത്തെ പകർച്ചയാക്കുമെങ്കിൽ വുളൂ സാധുവല്ല. ഇല്ലെങ്കിൽ സാധുവാണ്. എന്നാൽ താങ്കൾ അങ്ങനെ സങ്കല്പിക്കാനൊന്നും തുനിയാതെ കോരിയെടുത്ത വെള്ളം കൊണ്ട് വുളൂ ചെയ്താൽ അതു സാധുവാകുകയില്ലെന്നു പറയാൻ ന്യായമില്ല. തുഹ്ഫ: ശർവാനി സഹിതം 1-69.

നജീബ് ഉസ്താദ് മമ്പാട് - പ്രശ്നോത്തരം: 2/169

Wednesday 20 January 2021

കുട്ടിയുടെ ഛർദ്ദി നജസോ?

 

മുലപ്പാൽ കുടിക്കുന്ന കുട്ടിയുടെ ഛർദ്ദി നജസാണോ? ഇതിൽ മുലപ്പാലും മറ്റുപാലും സമമാണോ?

രണ്ട് മാസം പ്രായമുള്ള കുട്ടിയുടെ മൂത്രം നജസ് ആണോ ? ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വേറെ വേറെ നിയമം ആണോ ? നജസ് ആണെങ്കിൽ അത് എങ്ങനെ നീക്കം ചെയ്യാം ?

ശരീരത്തിലോ വസ്‌ത്രത്തിലോ നജസ് ആവുകയും അത് നീക്കം ചെയ്യുകയും ചെയ്താൽ നജസ് നീങ്ങി എന്ന് മനസ്സിലാക്കാനുള്ള മാനദണ്ഡം എന്താണ് ? 


ഛർദ്ദിച്ചതു നജസുതന്നെ. അതു മുലപ്പാലാകട്ടെ, മറ്റുപാലാകട്ടെ എല്ലാം സമം. പക്ഷേ, തുടരെ ഛർദ്ദിച്ചുകൊണ്ടിരിക്കുന്നതുമൂലം നിരന്തരം ശുദ്ധിയാക്കൽ വിഷമമുള്ളപ്പോൾ ആ കുട്ടിയുടെ മാതാവിന്റെ മുലയിൽ നിന്നും കുട്ടിയുടെ വായയിൽ പ്രവേശിക്കുന്ന ഭാഗത്തെതൊട്ടു വിടുതിയുണ്ട്. കഴുകാതെ നമസ്കരിക്കാം. ഫത്ഹുൽമുഈൻ പേ:35.

കുട്ടികളുടെ വായ നജസാണെന്നുറപ്പുള്ളതോടെ തന്നെ ആ വായ ചേരുന്ന ഭാഗങ്ങളെ തൊട്ടെല്ലാം വിടുതിയുണ്ടെന്ന് ഇബ്നുസ്സ്വലാഹ്(റ) പ്രസ്താവിച്ചിരിക്കുന്നു. ഫത്ഹുൽമുഈൻ.


(മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് -പ്രശ്നോത്തരം: 1/46)


എത്ര പ്രായം കുറഞ്ഞ കുട്ടിയുടെ മൂത്രമാണെങ്കിലും അത് നജസ് തന്നയാണ്. അതില്‍ ആണ്‍, പെണ്‍ എന്ന വ്യത്യാസമില്ല. എന്നാല്‍ പാലല്ലാതെ ഭക്ഷണമായി മറ്റൊന്നും കഴിക്കാത്ത രണ്ടു വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ മൂത്രം ലഘുവായ നജസായതിനാല്‍ ആ നജസിന്‍റെ തടി നീക്കിയ ശേഷം നജസായ എല്ലാ സ്ഥലത്തും വെള്ളം എത്തിച്ചാല്‍ മതി. ഇതല്ലാത്ത മറ്റു നജസുകളെ പോലെ വെള്ളം ഒലിപ്പിച്ചു കഴുകല്‍ നിര്‍ബന്ധമില്ല.

നജസ് നീങ്ങി എന്ന് മനസ്സിലാക്കാനുള്ള മാനദണ്ഡം നിറം, മണം, രുചി എന്നിവ നീങ്ങലാകുന്നു. എത്ര പ്രയാസപ്പെട്ടു കഴുകിയിട്ടും നിറമോ മണമോ രണ്ടിലൊന്ന് മാത്രം ബാക്കിയാകുന്നതിന് വിരോധമില്ല. രുചി ശേഷിച്ചാല്‍ നജസ് നീങ്ങിയിട്ടില്ലെന്നുതന്നെ മനസ്സിലാക്കണം.


മുബാറക് ഹുദവി അങ്ങാടിപ്പുറം

സിഹ്റ് എങ്ങനെ ബാത്വിലാക്കും?

 

ഒരാൾ സിഹ്റിന് വിധേയമായിട്ടുണ്ടെന്ന് ഏതെല്ലാം ലക്ഷണങ്ങൾകൊണ്ട് മനസ്സിലാക്കാം? എന്തുകൊണ്ടെല്ലാം സിഹ്റിനെ ബാത്വിലാക്കാൻ കഴിയും? മരണപ്പെട്ടുപോകുമോയെന്ന ഭയം, അനാവശ്യമായി എന്തെങ്കിലും ചിന്തിച്ചുകൊണ്ടിരിക്കൽ, അധിക സമയത്തും ഒരു തരം വ്യസനം, നമസ്കാരം, ഖുർആൻ പാരായണം ആദിയായ സൽകർമ്മങ്ങൾ ചെയ്യുന്നതിന് ഒരു തരം മടി മുതലായവ സിഹ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നതിന്റെ ലക്ഷണങ്ങളാണോ?


സിഹ്റിന്ന് വിധേയമായിട്ടുണ്ടെന്നതിന്റെ ലക്ഷണങ്ങൾ അത് ബാത്വിലാക്കുവാൻ കഴിവുള്ള വിദഗ്ധൻമാർക്കറിയാം. ഖുർആനിലെ എല്ലാ സൂറത്തുകളുടേയും അവസാന ആയത്തുകൾ എഴുതി കെട്ടുകയും അവ ഓതി മന്ത്രിച്ച വെള്ളം കൊണ്ട് ഏഴു ദിവസം കുളിക്കുകയും ചെയ്താൽ ബാബിലോണിയക്കാരുടെ മാരകമായ സിഹ്റ് പോലും ബാത്വിലാകുമെന്ന് ചില പണ്ഡിതൻമാർ വ്യക്തമാക്കിയിട്ടുണ്ട്.

ചോദ്യത്തിൽ പറഞ്ഞ ലക്ഷണങ്ങൾ വല്ല മാനസികരോഗ ലക്ഷണങ്ങളാണെന്നാണ് മനസ്സിലാവുന്നത്.


താജുൽ ഉലമാ ശൈഖുനാ കെ.കെ. സ്വദഖത്തുല്ലാഹ് ഉസ്താദ്
സമ്പൂർണ്ണ ഫതാവാ || പേജ്: 232

മരിച്ചവരുടെ അനന്തര സ്വത്ത് എടുത്ത് അടിയന്തിര സദ്യകൾ നടത്തുമ്പോൾ മുഴുവൻ അവകാശികളുടെയും സമ്മതം നിർബന്ധമാണോ ?

 

അതെ, നിർബന്ധമാണ്


👉മയ്യിത്തിനു വേണ്ടി സ്വദഖ: ചെയ്യൽ ,അടിയന്തിര പരിപാടി നടത്തൽ സുന്നത്താണ്. പ്രതിഫലാർഹമാണ്. മയ്യിത്തിനും സ്വദഖ:ചെയ്യുന്നവർക്കും അതു ഉപകരിക്കും.

👉 മരിച്ചവരുടെ അനന്തര സ്വത്ത് എടുത്ത് അടിയന്തിര സദ്യകൾ നടത്തുമ്പോൾ മുഴുവൻ അവകാശികളുടെയും സമ്മതം നിർബന്ധമാണ്.

👉ആരോടും ചോദിക്കാതെ ഒരാൾ മാത്രം കൈകാര്യം ചെയ്യാൻ പാടില്ല

👉മയ്യിത്തിൻ്റെ അവകാശികളിൽ പ്രായം തികയാത്തവരാ ഭ്രാന്തന്മാരോ ഉണ്ടെങ്കിൽ അവരുടെ സമ്മതം പരിഗണനീയമല്ല. ഇത്തരം വേളയിൽ അവരുടെ ധനം ഉപയോഗിച്ച് അടിയന്തിരം നടത്തരുത്. 

👉നബി(സ്വ) പറയുന്നു:ആരെങ്കിലും അവകാശിയുടെ വിഹിതം തടഞ്ഞാൽ അവൻ്റെ  സ്വർഗ വിഹിതം അല്ലാഹു തടയും - അവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല .

Tuesday 19 January 2021

മക്കയിലെ ദാറുന്നദ് വ യുടെ സ്ഥാപകനാര്?

 

ഖുസയ്യ് ബ്നു കിലാബ്


ദാറുന്നദ് വ 

👉 നബി(സ്വ)യുടെ അഞ്ചാമത്തെ പിതാമഹൻ ഖുസ്വ യ്യുബ്നു കിലാബാണ് AD 460 ൽ ഇത് നിർമിച്ചത്

👉ക അബയുടെ പടിഞ്ഞാറ് ഭാഗത്തായിരുന്നു ഇത്

👉 നിരവധി സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ മക്ക നേതാക്കന്മാർ സമ്മേളിച്ചിരുന്ന ഭവനം

👉 ഹാജിമാർക്ക് ഭക്ഷണം നൽകിയിരുന്നത് ഇതിൻ്റെ മുറ്റത്തായിരുന്നു

👉 നബി(സ്വ)യെ വധിക്കാൻ  ശത്രുക്കൾ പ്ലാനിട്ടത് ഇവിടെ വെച്ച്

👉ഓരോ ഖബീലകളിലേയും മല്ലൻമാരായ യുവാക്കൾക്ക് വിഷത്തിലൂട്ടിയ വാൾ നൽകി ഒരുമിച്ചൊറ്റ വെട്ടിന് മുത്ത്നബിയെ വധിക്കാനാണ് ഈ വീട്ടിലെ  ചർച്ചക്കൊടുവിൽ ശത്രുക്കൾ നിഗമനത്തിലെത്തിയത്

എന്നാൽ ജിബ് രീൽ വഹ് യിലൂടെ തിരുനബിയെ വിവരമറിയിച്ചു അവിടുന്ന് ഹിജ്റക്കിറങ്ങി

കഅബക്കകത്ത് നേർച്ചകൾ നിക്ഷേപിക്കാൻ കുഴി ഉണ്ടാക്കിയതാര്?

 

ഇബ്റാഹീം (അ)


👉കഅബയുടെ നിർമാണാനന്തരം ഇബ്രാഹീം (അ) കഅബയുടെ അകത്ത് ഒരു കുഴി ഉണ്ടാക്കി

👉 3 മുഴം ആഴമുള്ള ഇത് നേർച്ചകൾ നിക്ഷേപിക്കാനായിരുന്നു നിർമിച്ചത്

👉 അന്ന് മുതൽ 'പ്രയാസം ഉള്ളവർ ഈ കുഴിയിൽ നേർച്ചകൾ നേർന്നിരുന്നു

👉 നബിക്ക് ശേഷം ജുർഹൂം ഗോത്രക്കാരായിരുന്നു ഇതിൻ്റെ നടത്തിപ്പുകാർ

👉നാബിത്ത് ബ്നു ഇസ്മാഈൽ (അ) ഇതിൻ്റെ പരിപാലകനായിരുന്നു

👉 ഈ കുഴിക്ക് ഒരു പാമ്പ് കാവൽ നിന്നിരുന്നു എന്ന് ചരിത്രം.

Saturday 16 January 2021

നബി (സ്വ) ഉറങ്ങുമ്പോൾ കൂർക്കം വലിക്കാറുണ്ടായിരുന്നോ ?


കൂർക്കം വലിക്കാറുണ്ടായിരുന്നു


നബി(സ്വ)യുടെ ഉറക്കം

👉 ഉറങ്ങുന്നതിന് മുമ്പ് ഉളു ചെയ്യും

👉 വിരിപ്പ് കുടയും

👉 വിളക്കണക്കും

👉 സൂറ: സജദ, മുൽക്, കാഫിറൂൻ മറ്റ് ചില സൂറത്തുൾ ഓതും

👉 മൂന്ന് തവണ കണ്ണിൽ സുറുമയിടും

👉 വടക്കോട്ട് തല വെച്ച് വലത് ഭാഗത്തേക്ക് ചെരിഞ്ഞ് ഖിബ് ലക്ക് തിരിഞ്ഞ് കിടക്കും

👉 മലർന്ന് കിടന്ന് ഒരു കാൽ മറ്റേ കാലിൽ കയറ്റി വെച്ചും കിടക്കാറുണ്ട്

👉വലത് കൈ വലത് കവിളിൽ വെക്കും

👉 നേരത്തെ കിടക്കും

👉 ഇശാഇന് മുമ്പ് ഉറങ്ങില്ല, ഇശാഇന് ശേഷം സംസാരിക്കില്ല.

👉കൂർക്കം വലിക്കാറുണ്ടായിരുന്നു 

👉കമിഴ്ന്ന് കിടക്കൽ വെറുത്തിരുന്നു

👉 ഉറങ്ങുന്നതിന് മുമ്പ്  പാത്രങ്ങൾ മൂടിവെക്കാനും വാതിലടക്കാനും പറയുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നു

നബി(സ്വ)യുടെ ഇരുപുരികങ്ങൾ ക്കിടയിൽ വിടവ് ഉണ്ടായിരുന്നോ ?അതോ അവ കൂടി ചേർന്നതായിരുന്നോ ?

 

വിടവ് ഉണ്ടായിരുന്നു


നബി(സ്വ)യുടെ സൗന്ദര്യം

👉 ജനങ്ങളിൽ വെച്ചേറ്റവും സുന്ദരൻ

👉 നിറം : ചുവപ്പ് കലർന്ന വെളുപ്പ് നിറം

👉 നബി(സ്വ)യുടെ നിറം കുട്ടികൾക്ക് പഠിപ്പിച്ച് കൊടുക്കൽ നിർബന്ധമെന്ന് ഇബ്നു ഹജർ(റ)

👉 മനുഷ്യന് നൽകപ്പെട്ട നിറങ്ങളിൽ വെച്ചേറ്റവും നല്ല നിറം ചുവപ്പ് കലർന്ന വെളുപ്പ് നിറം

👉 സ്വർഗവാസികളുടെ നിറവും ഇത് തന്നെ

👉 അധികം തടിച്ചതോമെലിഞ്ഞതോ അല്ല നബി(സ) ,അധികം നീണ്ടവരോ കുറിയവരോ അല്ല

👉 കേശം :ഒതുങ്ങിക്കി ടക്കുന്നതും നീണ്ടതുമായ ധാരാളം മുടിയായിരുന്നു നബിയുടേത്

👉 ചുമല് വരെ എത്തിയിരുന്നു

👉 നബി (സ്വ) കേശം തൊപ്പിയിൽ തുന്നിപ്പിടിപ്പിച്ച സ്വഹാബിയാണ് ഖാലിദ് ബ്നു വലീദ്

👉 ഹജ്ജ് വേളയിൽ വടിച്ച നബിയുടെ കേശം സ്വഹാബികൾക്കിടയിൽ വിതരണം ചെയ്തത് അബൂത്വൽഹ(റ)

👉നബിയുടെ (സ്വ) മുടി കത്തുകയോ നിഴലിക്കുകയോ ഇല്ല കാരണം അവ നൂറാണ്.

👉 പുരികം :നീണ്ടതും മിനുസമുള്ളതും പരസ്പരം കൂടിച്ചേരാത്തതുമായിരുന്നു

👉 ഇരു പുരികങ്ങൾ ക്കിടയിൽ ചെറിയ വിടവ് ഉണ്ട്

👉 കണ്ണ് :വലുതും ഭംഗിയുള്ളതും ചുവപ്പു കലർന്ന് വെളത്തതുമായിരുന്നു

👉 മുൻഭാഗത്തേക്കെന്ന പോലെ പിൻഭാഗത്തേക്കും കണ്ടിരുന്നു

👉 താടിരോമം: അധികമുള്ളതും, നെഞ്ചിലേക്ക് വാർന്നിറങ്ങിയതുമാണ്

👉 ചുണ്ടിന് താഴെയുള്ള ചൂഴ്ത്താടിയിൽ ചില രോമങ്ങൾ വെളുത്തതായിരുന്നു

👉 20 ഓളം രോമം നരച്ചിരുന്നു

👉 തലപ്പാവ്: മക്കം ഫതഹ് വേളയിൽ ധരിച്ചത് കറുത്ത തലപ്പാവ്

👉 വസ്ത്രം: വെളുത്ത ഖമീസ്വ്

👉 ചെരിപ്പ് : രണ്ടു വാറുള്ളത്, വലത് കൈ കൊണ്ട് ധരിക്കും ഇടത് കൊണ്ട് അഴിക്കും

👉 വാർ മുറിഞ്ഞാൽ നന്നാക്കാതെ ധരിക്കരുത് എന്ന് ഹദീസ്

👉 ചെരിപ്പ് ചുമന്ന് നടന്നിരുന്ന സ്വഹാബി: അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)


👉അവലംബം: ഇമാം തുർമുദിയുടെ അശ്ശമാഇലുൽ മുഹമ്മദിയ്യ:

Friday 15 January 2021

പത്ത് തരം സദ്യകൾ

 

ഇമാം ഖൽയൂബി (റ) പറയുന്നു: (ശരീഅത്ത് പരിചയപ്പെടുത്തുന്ന) സദ്യകൾ 10 വിധമാണ്.

 

01) ഇംലാക്:  നികാഹിന്റെ സദ്യ.

02) ഇഅ്ദാര്‍: ചേലാകര്‍മം ചെയ്യുന്ന സമയത്ത് നല്‍കുന്ന സദ്യയാണ്.

03) വലീമത്ത്: ഭാര്യയുമായി ശാരീരിക ബന്ധം കഴിഞ്ഞാല്‍ നല്‍കുന്ന സദ്യ. 

04) ഖുര്‍സ്: ഭാര്യ പ്രസവിച്ച സന്തോഷത്തില്‍ നല്‍കുന്ന സദ്യ.  

05) അഖീഖത്: പ്രസവിച്ച കുട്ടിക്ക് വേണ്ടി  മൃഗം അറുത്തുള്ള സദ്യ.

06) ഹിദാഖ്: ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയാല്‍ നല്‍കുന്നത്.

07) മഅ്ദുബത്:പ്രത്യേകിച്ചൊരു കാരണവുമില്ലാതെ നല്‍കുന്ന സദ്യ.

08) നഖീഅത്:യാത്ര കഴിഞ്ഞ് വന്നാല്‍ കൊടുക്കുന്നത്.  

09) വളീമത് (ﻭَﺿِﻴﻤَﺔٍ) :വിപത്തില്‍ നിന്ന് മോചനം ലഭിച്ച സന്തോഷത്തില്‍ നല്‍കുന്ന സദ്യ.  

10) വകീറത്:കെട്ടിടമുണ്ടാക്കിയ സന്തോഷത്തില്‍ നല്‍കുന്ന സദ്യ.(ഖല്‍യൂബി 3/295)


ﻭَﺟُﻤْﻠَﺔُ اﻟْﻮَﻻَﺋِﻢِ ﻋَﺸْﺮَﺓٌ، ﻓَﻠِﻌَﻘْﺪِ اﻟﻨِّﻜَﺎﺡِ ﺇﻣْﻼَﻙٌ ﺑِﻜَﺴْﺮِ ﺃَﻭَّﻟِﻪِ.. ﻭَﻟِﻠﺪُّﺧُﻮﻝِ ﻓِﻴﻪِ ﻭَﻟِﻴﻤَﺔٌ ﻭَﻟِﻠْﻮِﻻَﺩَﺓِ ﺧُﺮْﺱٌ........الخ، ﻭَﻧَﻈَﻤَﻬَﺎ ﺑَﻌْﻀُﻬُﻢْ ﺑِﻘَﻮْﻟِﻪِ

ﺇﻥَّ اﻟْﻮَﻻَﺋِﻢَ ﻓِﻲ ﻋَﺸْﺮٍ ﻣُﺠَﻤَّﻌَﺔٌ ... ﺇﻣْﻼَﻙُ ﻋَﻘْﺪٍ ﻭَﺇِﻋْﺬَاﺭٌ ﻟِﻤَﻦْ ﺧَﺘَﻨَﺎ

ﻋُﺮْﺱٌ ﻭَﺧُﺮْﺱُ ﻧِﻔَﺎﺱٍ ﻭَاﻟْﻌَﻘِﻴﻘَﺔُ ﻣَﻊَ ... ﺣِﺬَاﻕِ ﺧَﺘْﻢٍ ﻭَﻣَﺄْﺩُﺑَﺔُ اﻟْﻤُﺮِﻳﺪِ ﺛَﻨَﺎ

ﻧَﻘِﻴﻌَﺔٌ ﻋِﻨْﺪَ ﻋَﻮْﺩٍ ﻟِﻠْﻤُﺴَﺎﻓِﺮِ ﻣَﻊَ ... ﻭَﺿِﻴﻤَﺔٍ ﻟِﻤُﺼَﺎﺏٍ ﻣَﻊَ ﻭَﻛِﻴﺮَﺗِﻨَﺎ

(حاشية القليوبي:٣/٢٩٥)


മുഹമ്മദ് ശാഹിദ് സഖാഫി

Thursday 14 January 2021

കുളിയുടെ നിസ്കാരം

 

ആർത്തവകുളിയുടെ ശേഷം വല്ല നമസ്കാരവും സുന്നത്തുണ്ടോ? വല്ല ദിക്റും ചൊല്ലേണ്ടതുണ്ടോ?


വുളൂവിന്റെ ശേഷമുള്ള സുന്നത്തു നമസ്കാരം പോലെ കുളിക്കും തയമ്മുമിനും ശേഷവും രണ്ടു റക്അത്തു സുന്നത്തു നമസ്കാരമുള്ളതായി ഇമാം ബുൽഖീനി പറഞ്ഞിട്ടുണ്ട്. ആർത്തവ കുളിക്കും ഇതുബാധകമാണ്. ശർവാനി:2-238 നോക്കുക.

വുളൂവിന്റെ ശേഷമുള്ള രണ്ടു ശഹാദത്തുകലിമകളും മറ്റു ദിക്റുകളും കുളിക്കുശേഷവും സുന്നത്താണ്. ഫത്ഹുൽമുഈൻ.


മൗലാനാ നജീബ് ഉസ്താദ് മമ്പാട് -പ്രശ്നോത്തരം: 1/53

നഖവും മുടിയും നജസിലേക്ക് ഇടൽ

 

ശരീരത്തിൽ നിന്നു നീക്കുന്ന നഖങ്ങളും മുടികളും കക്കൂസ് കുഴിയിലും മറ്റു നജസുള്ള സ്ഥലത്തും ഇടൽ ഹറാമാണോ?


ഇമാം അലിയ്യുശ്ശബ്റാ മല്ലിസി (റ) തൻ്റെ ,ഹാശിയത്തുന്നിഹായ, : യിൽ പറയുന്നു: അതു ഹറാമാണോ അല്ലയോ എന്നതിൽ സംശയം ഉണ്ട്.  അവ മറക്കൽ സുന്നത്തുള്ളൂ എന്നു ഫുഖഹാഉ പറഞ്ഞതിൻ്റെ ഭാഹ്യാർത്ഥം ഹറാമില്ല എന്നാണ്. ഇതു കൂടുതൽ പoനത്തിനു വിധേയമാക്കണം ( ഹാശിയത്തുന്നിഹായ :2/341) ഇമാം ശർവാനി (റ) ഹാശിയത്തു തുഹ്ഫ: യിൽ ഇതു ഉദ്ധരിച്ചിട്ടുണ്ട് (ശർവാനി: 2/476)

ﻭﻫﻞ ﻳﺤﺮﻡ ﺇﻟﻘﺎء ﺫﻟﻚ ﻓﻲ اﻟﻨﺠﺎﺳﺔ ﻛاﻷﺧﻠﻴﺔ ﺃﻭ ﻻ ﻓﻴﻪ ﻧﻈﺮ ﻭﻇﺎﻫﺮ ﺇﻃﻼﻗﻪ ﺳﻦ اﻟﺪﻓﻦ 

اﻟﺜﺎﻧﻲ ﻓﻠﻴﺮاﺟﻊ


ഇമാം ബുജൈരിമി (റ) പറയുന്നു:  നഖവും മുടിയും നജസ് കുഴിയിൽ ഇട്ടു മറച്ചാലും മറക്കുക എന്നതു ഉണ്ടായല്ലോ . അപ്പോൾ അങ്ങനെ മറച്ചാലും മതിയെന്നതാണ് മനസ്സിലാകുന്നത്. എങ്കിലും അതു കറാഹത്താണ്.( ഹാശിയത്തുൽ ബുജൈരിമി: 2/208)

ﻫﻞ ﻳﻜﺘﻔﻰ ﺑﺈﻟﻘﺎﺋﻬﺎ ﻓﻲ اﻷﺧﻠﻴﺔ ﻟﻮﺟﻮﺩ اﻟﺴﺘﺮ ﺃﻭ ﻻ؟ اﻟﻈﺎﻫﺮ اﻻﻛﺘﻔﺎء ﻟﻜﻦ ﻣﻊ اﻟﻜﺮاﻫﺔ 



പുരുഷൻ്റെ ശരീരത്തിൽ നിന്നു പിരിഞ്ഞ ഭാഗങ്ങൾ മറയ്ക്കൽ സുന്നത്താണല്ലോ. എന്നാൽ ഔറത്തിൻ്റെ ഭാഗത്തുള്ളതാ ണെങ്കിലോ? ഉദാ: ഗുഹ്യ രോമം ?


അതു മറയ്ക്കൽ നിർബന്ധമാണ് ( ഹാശിയത്തുൽ ബുജൈരിമി: 2/208)


എം.എ.ജലീൽ സഖാഫി പുല്ലാര

വെട്ടിയ നഖം കുഴിച്ചുമൂടൽ നിർബന്ധമുണ്ടോ?

 

അന്യപുരുഷൻ കാണുമെന്ന ഭയമുണ്ടാകുമ്പോൾ സ്ത്രീയുടേത് കുഴിച്ചുമൂടൽ നിർബന്ധമാണ്. മുടി , ശരീരത്തിൽ നിന്നു പിരിഞ്ഞ ഭാഗം എന്നിവയ്ക്കും ഇതേ വിധിയാണുള്ളത്.

പുരുഷൻ്റെത് കുഴിച്ചു മൂടൽ സുന്നത്താണ്.

(ബുശ്റൽ കരീം)

ﻭﻳﺴﻦ ﺩﻓﻦ ﻣﺎ ﺧﺮﺝ ﻣﻦ ﺃﺟﺰاء اﻟﺤﻲ، ﻭﻗﺪ ﻳﺠﺐ، ﻛﺄﻥ ﻛﺎﻥ ﻣﻦ اﻣﺮﺃﺓ ﻭﺧﺸﻲ ﻧﻈﺮ ﺃﺟﻨﺒﻲ ﺇﻟﻴﻪ



എം.എ.ജലീൽ സഖാഫി പുല്ലാര

തനിച്ച യാത്രികന്‍ പിശാചോ?

 

ഒറ്റക്ക് യാത്ര ചെയ്യാന്‍ പാടില്ലെന്നും അങ്ങനെ ചെയ്യുന്നവന്‍ പിശാചാണെന്ന് ഹദീസില്‍ വന്നിട്ടുണ്ടെന്നും ഒരു വഅ്ളില്‍ കേട്ടു. ശരിയാണോ? രാത്രിയും പകലുമൊന്നും ഒറ്റയ്ക്കു യാത്ര ചെയ്യാന്‍ പാടില്ലേ? എന്താണ് ആ ഹദീസിന്‍റെ ശരിയായ ഉദ്ദേശ്യം? വിശദീകരിച്ചാലും.


തനിച്ചു യാത്ര ചെയ്യല്‍ വിലക്കപ്പെട്ടതു തന്നെയാണ്. യാത്രയിലെ ഏകാന്തത നബി(സ്വ) ക്ക് അനിഷ്ടകരമായിരുന്നുവെന്നും മരുഭൂമിയിലൂടെ തനിച്ചു യാത്ര ചെയ്യുന്നവനെ നബി(സ്വ) ശപിച്ചിട്ടുണ്ടെന്നും ഹദീസില്‍ വന്നിട്ടുണ്ട്. 'ഏക യാത്രക്കാരന്‍ ശൈത്വാനാണെന്നും രണ്ടു യാതക്കാര്‍ രണ്ടു ശൈത്വാനാണെന്നും മൂന്നുപേരാണ് ഒരു യാത്രാസംഘ'മെന്നും നബി(സ്വ) പ്രസ്താവിച്ചതായും ഹദീസിലുണ്ട്. ഇതുപ്രകാരം തനിച്ചു യാത്ര ചെയ്യല്‍ കറാഹത്താണെന്ന് ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട്. രാത്രിയിലും പകലിലും കറാഹത്തു തന്നെ. രാത്രിയില്‍ കറാഹത്തു ശക്തമാണെന്നു മാത്രം. അതുപോലെ രണ്ടു പേരാകുമ്പോള്‍ ഒരാള്‍ തനിച്ചാകുന്നതിനേക്കാള്‍ കറാഹത്ത് ലഘുവാകും. എന്നാല്‍, ഏകാന്തത അല്ലാഹുവിന്‍റെ സ്മരണയിലും ചിന്തയിലുമായി കഴിഞ്ഞു കൂടാന്‍ സഹായകമാകുന്നവര്‍ക്കും തനിച്ചു തന്നെ യാത്ര ചെയ്യേണ്ട പ്രത്യേക ആവശ്യമുള്ളപ്പോളും ഈ കറാഹത്തു ബാധകമല്ല. തുഹ്ഫ: 2- 369. 

തന്‍റെ ദുഷ്ചെയ്തികള്‍ മറ്റാരും അറിയാതിരിക്കാനായി ജനങ്ങളെത്തൊട്ട് അകന്നു നില്‍ക്കുന്നുവെന്ന വിഷയത്തില്‍ പിശാചിനെ പോലെയാണ് ഏകാന്ത യാത്രികനെന്നത്രെ പ്രസ്തുത ഹദീസിന്‍റെ ഉദ്ദേശ്യം. ശര്‍വാനി: 2- 369.


നജീബുസ്താദ് മമ്പാട് ബുല്‍ബുല്‍ മാസിക 2014 ജൂൺ

കുട്ടികൾക്ക് മലക്കുകളുടെ പേര്?

 

ജിബ് രീൽ, മീകാഈൽ പോലെയുള്ള മലക്കുകളുടെ പേർ നമ്മുടെ കുട്ടികൾക്കിടുന്നതിനു വിരോധമുണ്ടോ?


ഇല്ല. മലക്കുകളുടെ പേരിടൽ കറാഹത്തില്ല. ഇമാം മാലികി(റ)ന്ന് ഇതിൽ ഭിന്നാഭിപ്രായമുണ്ടെങ്കിലും. മുഗ്നി 4-295.\

മൗലാനാ നജീബ് ഉസ്താദ് മമ്പാട് -ചോദ്യോത്തരം: 2019 ഏപ്രിൽ

ഋതുമതി നിസ്ക്കാരം ഖളാവീട്ടണം

 

ഒരു സ്ത്രീ തന്റെ ഹൈളു രക്തത്തിൽനിന്നു ശുദ്ധിയായാൽ അവൾ വല്ല നമസ്ക്കാരവും ഖളാഉ വീട്ടേണ്ടതുണ്ടോ? ഉണ്ടെങ്കിൽ അതിനു വല്ല നിബന്ധനയുമുണ്ടോ?


ഖളാഉ വീട്ടേണ്ടതുണ്ട്‌. അഞ്ചുനേരത്തെ നമസ്കാരങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ സമയത്തിൽ നിന്നു തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്ന തോതെങ്കിലും അവശേഷിച്ചിരിക്കെയാണ്‌ അവൾ ഋതുരക്തത്തിൽ നിന്ന് ശുദ്ധിയായതെങ്കിൽ, ആ നമസ്കാരം അവൾക്കു നിർബന്ധമാണ്‌. അതേസമയം, അസ്‌റിന്റെയോ ഇശാഇന്റെയോ സമയത്താണ്‌ ഇങ്ങനെ ശുദ്ധിയായതെങ്കിൽ അസ്‌റിനും ഇശാഇനും പുറമെ യഥാക്രമം ളുഹ്‌റും മഗ്‌രിബും കൂടി നിർബന്ധമാകുകയും ചെയ്യും. ഈ നമസ്ക്കാരങ്ങളും അതിന്റെ ഉപാധികളും നിർവ്വഹിക്കാൻ സാധ്യമാകുന്നതിൽ ഏറ്റം ലഘുവായ രീതിയിൽ നടത്തുവാൻ പറ്റുന്ന സമയം മറ്റു തടസ്സങ്ങളില്ലാതെ അവൾ നിലനിൽക്കുന്നുണ്ടെങ്കിലാണു മേൽ നമസ്കാരങ്ങൾ നിർബന്ധമാകുകയുള്ളൂ. ഇതാണു നിബന്ധന. (തുഹ്ഫ 1-454-55).

പ്രസ്തുത നമസ്കാരങ്ങൾ അവൾ കുളിച്ചു ശുദ്ധിയായ ശേഷം നിർവ്വഹിക്കുമ്പോൾ പലപ്പോളും അവയുടെ സമയം കഴിഞ്ഞിട്ടുണ്ടാകുമല്ലോ. അങ്ങനെ അവൾ അതു ഖളാഉ വീട്ടേണ്ടി വരുന്നു. എന്നാൽ, ഹൈളു കാലത്തായി സമയം പൂർണ്ണമായും അവസാനിച്ച നമസ്ക്കാരങ്ങൾ യാതൊന്നും ഹൈളുകാരി ഖളാഉ വീട്ടാവതല്ല. അതു ഹറാമാണ്‌. നമസ്കാരമായി അതു കെട്ടുപെടുകയില്ല. (തുഹ്ഫ: 2-388).


നജീബ്‌ ഉസ്താദ് മമ്പാട് പ്രശ്നോത്തരം ഭാഗം 1, പേജ്‌: 63

Tuesday 12 January 2021

കഅബയിൽ ആദ്യമായി പ്രതിമ സ്ഥാപിച്ച വ്യക്തിയാര്?

 

അംറ് ബ്നു ലുഹയ്യ്


👉കഅബാ ശരീഫിൽ ആദ്യമായി വിഗ്രഹം സ്ഥാപിച്ച് അശുദ്ധമാക്കിയ മക്കക്കാരനായ വ്യക്തി

👉 ഖുസാഅ ഗോത്രക്കാരൻ

👉 മനുഷ്യ രൂപമുള്ള പ്രതിമയായിരുന്നു അത്

👉ഹുബുൽ എന്ന് പേര്

👉 ശാമിലേക്ക് കച്ചവടത്തിനായി പോകുമ്പോൾ അവിടെ ജനങ്ങൾ വിഗ്രഹാരാധന നടത്തുന്നത് കണ്ട് അതിൽ ആകൃഷ്ടനായി ഒരെണ്ണം വാങ്ങി വന്ന് കഅബയിൽ സ്ഥാപിച്ചതാണ്

👉 എല്ലാരോടും അതിനെ ആരാധിക്കാൻ ആവശ്യപ്പെട്ടു👉 മക്കയിലെ ആദ്യ ബഹുദൈവാരാധകനാണ് അംറ് .

Sunday 10 January 2021

ഭർത്താവിന്റെ അനുമതിയില്ലാതെ ഭാര്യക്കു പുറത്തു പോകാവുന്ന സാഹചര്യങ്ങൾ

 

1) താമസിക്കുന്ന വീട് പൊളിഞ്ഞുവീഴുമെന്ന ഭയമുണ്ടായാൽ പുറത്ത് പോകാവുന്നതാണ്.

2) അവളുടെ ശരീരത്തിനോ സമ്പത്തിനോ കള്ളന്മാരുടെയോ തെമ്മാടികളുടെയോ ഭീഷണിയുണ്ടാകുക.

3) ഭർത്താവിൽ നിന്ന് ലഭിക്കാനുള്ള അവകാശങ്ങൾ നേടിയെടുക്കാൻ ഖാസിയെ സമീപിക്കുക.

4) വ്യക്തിപരമായി പഠിക്കൽ നിർബന്ധമായ കാര്യങ്ങൾ പഠിക്കാനോ ഫത്‌വ ചോദിക്കാനോ പുറത്ത് പോകുക. മറ്റു ഉപദേശങ്ങൾ കേൾക്കാനുള്ള പുറപ്പെടൽ ഇതിന്റെ പരിധിയിൽ വരില്ല. മാത്രമല്ല; വിശ്വസ്തനായ ഭർത്താവ് മുഖേനയോ കാണൽ അനുവദനീയമായ കുടുംബം മുഖേനയോ പഠിക്കാൻ സൗകര്യപ്പെട്ടാലും പുറത്ത് പോകാവുന്നതല്ല.

5) ഭർത്താവ് അശക്തനായിരിക്കെ ജോലി ചെയ്തോ യാചന നടത്തിയോ കച്ചവടം ചെയ്തോ ജീവിതചെലവിന് വേണ്ടി പുറത്തുപോകുക.

6) ഭർത്താവിന്റെ അഭാവത്തിൽ പിണക്ക രൂപത്തിലല്ലാതെ അടുത്ത കുടുംബത്തെ സന്ദർശിക്കാനോ രോഗം സന്ദർശിക്കാനോ പുറത്ത് പോകുക.


ഇബ്നു ഹജർ(റ) പറയുന്നു: ഭർത്താവിന്റെ പ്രത്യേക വിലക്കുണ്ടായാൽ അതും അനുവദനീയമല്ല (ഇആനത്ത്: 4/81).

ഈമാൻ കാര്യങ്ങൾ

 

1) അല്ലാഹുവില്‍ വിശ്വസിക്കുക

2) അല്ലാഹുവിൻ്റെ  മലക്കുകളിൽ വിശ്വസിക്കുക

3) അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുക

 4) അല്ലാഹു അയച്ച പ്രവാചകന്മാരില്‍ വിശ്വസിക്കുക

5) അന്ത്യനാളില്‍ വിശ്വസിക്കുക

6) അല്ലാഹു വിൻ്റെ  വിധിയില്‍ വിശ്വസിക്കുക (നന്മയും , തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ നിന്നാണെന്നുള്ള വിശ്വാസം)


1) അല്ലാഹുവിലുള്ള വിശ്വാസം എങ്ങനെ?

അല്ലാഹുവിലുള്ള വിശ്വാസം അല്ലാഹു ഏകനാണ്‌, അവന്‍ നമ്മുടെയും സര്‍വ ചരാചരങ്ങളുടെയും സ്രഷ്‌ടാവും രക്ഷിതാവുമാണ്‌. എല്ലാറ്റിന്റെയും നിയന്ത്രണവും അധികാരവും അവനിലാണ്.  അവനല്ലാത്ത മുഴുവനും അവന്റെ സൃഷ്‌ടികളാണ്‌, എല്ലാ കാര്യത്തിലും അവനെ ആശ്രയിക്കുന്നവരാണ്‌.  

അമ്പിയാക്കളും മാലാഖമാരും സൂര്യനും മറ്റു പ്രപഞ്ച ശക്തികളും, അവന്റെ സൃഷ്‌ടികള്‍ തന്നെയാണ്‌ 

അല്ലാഹു സ്വന്തമായി അസ്ഥിത്വമുളളവനും എന്നെന്നും ജീവിച്ചിരിക്കുന്നവനുമാണ്‌. അവന്‌ ആദ്യമോ അന്ത്യമോ ഇല്ല. എല്ലാം അവന്‍ കേള്‍ക്കുന്നുണ്ട്‌. എല്ലാം അവന്‍ കാണുന്നുണ്ട്‌, കൂരിരുട്ടില്‍ സഞ്ചരിക്കുന്ന ഉറുമ്പിന്റെ ചലനം മുതല്‍ നമ്മുടെ ഹൃദയത്തില്‍ മറഞ്ഞ്‌ കിടക്കുന്ന രഹസ്യങ്ങള്‍ പോലും അവനറിയുന്നുണ്ട്‌. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവനാണ്‌. അവന്‌ എല്ലാ ഉയര്‍ന്ന ഗുണങ്ങളുമുണ്ട്‌. അവന്‍ നമ്മെ ഇല്ലായ്‌മയില്‍ സൃഷ്‌ടിച്ചു. നമുക്ക്‌ വിശേഷ ബുദ്ധിയും നല്ല രൂപവും നല്‍കി. എല്ലാ വിധ അനുഗ്രഹങ്ങളും സമ്മാനിച്ചു. അവനെ മാത്രമേ  ആരാധിക്കാവൂ.  അവന്‌ സാങ്കല്‍പ്പിക രൂപങ്ങളൊന്നുമില്ല. അവനല്ലാത്തവര്‍ക്ക്‌ ആരാധന നിര്‍വഹിക്കുന്നത്‌ അവന്‍ ഇഷ്‌ടപ്പെടുന്നില്ല.  ചെയ്യുന്നവര്‍ ഇസ്‌ലാമില്‍ നിന്ന്‌ പുറത്താണ്‌.


 2) മലക്കുകളിലുള്ള വിശ്വാസം

അല്ലാഹു തനിക്ക്‌ വേണ്ടി ആരാധിക്കാനും തന്റെ കല്‍പനകള്‍ നടപ്പാക്കാനും  മലക്കുകളെ സൃഷ്‌ടിച്ചിട്ടുണ്ടെന്നു നാം വിശ്വസിക്കണം.  മനുഷ്യ സ്വഭാവങ്ങളൊന്നും അവര്‍ക്കില്ല. പ്രകാശത്താല്‍ സൃഷ്‌ടിക്കപ്പെട്ടത്‌ കൊണ്ട്‌ തന്നെ മനുഷ്യന്റെ നേത്രങ്ങള്‍ക്ക്‌ അവരെ കാണാന്‍ കഴിയില്ല. മലക്കുകളിൽ  ചിലര്‍ മനുഷ്യ കാര്യങ്ങള്‍ക്ക്‌ വേണ്ടി നിയോഗിക്കപ്പെട്ടവരാണ്‌. അവരില്‍ പെട്ട ജിബ്‌രീല്‍ (അ)  പ്രവാചകന്മാര്‍ക്ക്‌ വഹ് യ് എത്തിച്ചു കൊടുക്കാന്‍ നിയോഗിക്കപ്പെട്ട മലക്കാണ്.

മീക്കായീല്‍  (അ) ഭൂമിയില്‍ മഴ, കാറ്റ്‌, ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്ക്‌ നിയോഗിക്കപ്പെട്ട മലക്കാണ്.  അസ്‌റാഈല്‍ (അ) മനുഷ്യ ആത്മാവിനെ പിടിക്കാന്‍ നിയോഗിക്കപ്പെട്ട മലക്കാണ്.

ഇസ്റാഫീൽ (അ) സൂറ് എന്ന കാഹളത്തിൽ ഊതൽ കൊണ്ട് ഏൽപ്പിക്കപ്പെട്ട മലക്കാണ്.

റഖീബ്‌, (അ)അതീദ്‌(അ) മനുഷ്യരുടെ നന്മ തിന്മകള്‍ എഴുതി വെക്കാന്‍ ഏല്‍പ്പിക്കപ്പെട്ട മലക്കുകളാണ്. മുൻകർ ,(അ) നകീർ  (അ)എന്നീ രണ്ടു മലക്കുകൾ ഖബ്റിൽ ചോദ്യം ചെയ്യാൻ ഏൽപ്പിക്കപ്പെട്ടവരാണ് 

മാലിക് (അ)നരകം കാക്കുന്ന മലക്ക് , രിള് വാൻ (അ) സ്വർഗം കാക്കുന്ന മലക്ക്.

ഇപ്രകാരം ഓരോ മലക്കുകൾക്കും വ്യത്യസ്‌തമായ ജോലികള്‍ അല്ലാഹു നല്‍കിയിട്ടുണ്ട്‌. 

മലക്കുകൾ  അല്ലാഹു ഇഷ്‌ടപ്പെടുന്ന അടികമകളാണ്‌. അവർക്ക് തെറ്റ് ചെയ്യാനുള്ള കഴിവില്ല. അവരെ ബഹുമാനിക്കാന്‍ നാം ബാധ്യസ്‌ഥരാണ്‌. 

  

3) ഗ്രന്ഥങ്ങളിലുള്ള വിശ്വാസം

ജനങ്ങള്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‍കാന്‍ അല്ലാഹു പ്രവാചകന്മാര്‍ മുഖേന ചില ഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന്‌ നാം വിശ്വസിക്കണം.

നൂറ് ഏടുകളും നാലു കിതാബുകളും അല്ലാഹു ഇറക്കിയിട്ടുണ്ട് .    

ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും അവസാനം അവതരിച്ച ഖുര്‍ആന്‍ അല്ലാത്ത ഗ്രന്ഥങ്ങളിലെല്ലാം മനുഷ്യ കൈകടത്തലുകളും മാറ്റത്തിരുത്തലുകളും സംഭവിച്ചതായി കാണാന്‍ കഴിയും. സത്യവും അസത്യവും വേര്‍ത്തിരിച്ചറിയല്‍ പ്രയാസകരമായ രീതിയിൽ മാറ്റിമറിക്കപ്പെട്ടു.  മുഹമ്മദ്‌ നബി (സ)ക്ക്‌ ജിബ്‌രീല്‍ (അ) എന്ന മലക്ക് മുഖേന അല്ലാഹു അവതരിപ്പിച്ച്‌ കൊടുത്ത ഗ്രന്ഥമാണ്‌ ഖുര്‍ആന്‍. അത്‌ അറബ് ഭാഷയിലാണ്‌. അതിന്റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തിട്ടുണ്ട്‌. അത്‌ കൊണ്ട്‌ ഖുര്‍ആനില്‍ മനുഷ്യ കൈകടത്തലുകള്‍ സംഭവിക്കുക എന്നത്‌ അസാധ്യമാണ്‌. 


4)പ്രവാചകന്‍മാരിലുള്ളവിശ്വാസം

അല്ലാഹു മനുഷ്യര്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‍കാനായി മനുഷ്യരുടെ കൂട്ടത്തില്‍ നിന്ന്‌ തന്നെ ചില ആളുകളെ പ്രത്യേകം തെരഞ്ഞെടുത്തിട്ടുണ്ട്‌. അവരെ പ്രവാചകന്മാര്‍ എന്ന്‌ വിളിക്കുന്നു.  ഒരു ലക്ഷത്തി ഇരുപത്തിനാലായിരം (രണ്ടു ലക്ഷത്തി ഇരുപത്തിനാലായിരം എന്നും അഭിപ്രായമുണ്ട്.) പ്രവാചകന്മാര്‍ വ്യത്യസ്‌ത കാലങ്ങളിലായി ഭൂമിയില്‍ വന്നിട്ടുണ്ട്‌.

പ്രവാചകന്മാരുടെ കൂട്ടത്തില്‍ നിന്ന്‌  315 ( മുന്നൂറ്റിപതിനഞ്ച്) പേരെ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തിട്ടുണ്ട്‌. അവരെ മുര്‍സലുകള്‍ എന്ന്‌ പറയുന്നു.

അവര്‍ തങ്ങള്‍ക്ക്‌ ലഭിച്ച വഹ് യുകൾ  ജനങ്ങള്‍ക്ക്‌ പഠിപ്പിച്ചു കൊടുക്കാന്‍ പ്രത്യേകം കല്‍പ്പിക്കപ്പെട്ടവരാണ്‌.  അവരില്‍ ഇരുപത്തഞ്ച്‌ ആളുകളുടെ പേരുകള്‍ ഖുര്‍ആനില്‍ കാണാന്‍ കഴിയും.

മുര്‍സലുളുടെ കൂട്ടത്തില്‍ ഏറ്റവും ശ്രേഷ്‌ഠത ലഭിച്ച അഞ്ചു പേരെ ഉലുല്‍ അസ്‌മ്‌ എന്നു പറയുന്നു. പ്രബോധന ദൗത്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രയാസം തരണം ചെയ്‌തവരാണവര്‍. നൂഹ്‌ (അ) ഇബ്‌റാഹീം(അ) മൂസ (അ)  ഈസ(അ)  മുഹമ്മദ്‌ നബി(സ) എന്നിവരാണവര്‍. ആദ്യപ്രവാചകന്‍ മനുഷ്യ പിതാവായ ആദം നബിയും അവസാന പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യുമാണ്‌.

മുഹമ്മദ്‌ നബി(സ)ക്ക്‌ ശേഷം അന്ത്യനാള്‍ വരെ ഒരു പ്രവാചകനും വരാനില്ല.  മക്കയിലെ ഖുറൈശ്‌ എന്ന അറബ്‌ ഗോത്രത്തില്‍ ഇബ്രാഹീം നബിയുടെയും ഇസ്‌മായീല്‍ നബിയുടെയും സന്താന പരമ്പരയിലാണ്‌ മുഹമ്മദ്‌ നബി(സ) ജനിച്ചത്‌.

നാല്‍പതാം വയസ്സില്‍ നബിയും റസൂലുമായി. ശേഷം പതിമൂന്ന്‌ വര്‍ഷം മക്കയിലെ ജനങ്ങളെ ഇസ്‌ലാമിലേക്ക്‌ ക്ഷണിച്ചു. പക്ഷേ, വളരെ കുറച്ച്‌ പേര്‍ മാത്രമേ വിശ്വസിച്ചുള്ളൂ. അന്തരീക്ഷം പ്രതികൂലമായപ്പോള്‍ മദീനയിലേക്ക് ഹിജ് റവന്നു.

അങ്ങനെ മദീനയിലെത്തി അവിടത്തെ ജനങ്ങളെ ഇസ്‌ലാമിലേക്ക്‌ ക്ഷണിച്ചു. അവരില്‍ ഭൂരിപക്ഷവും ഇസ്‌ലാം സ്വീകരിച്ചു. പലായനത്തിന്റെ എട്ടാം വര്‍ഷം മക്കയിലേക്ക്‌ തിരിച്ചു വന്നു. മക്കയെ ഇസ്‌ലാമിനധീനമാക്കി വീണ്ടും മദീനയിലേക്ക്‌ തിരിച്ചു പോയി.63ാം വയസ്സില്‍ വഫാതായി.

ഇതിനിടയില്‍ അറബ്‌ ലോകം മുഴുവന്‍ ഇസ്‌ലാമിന്‌ കീഴടങ്ങിയിരുന്നു.


5) അന്ത്യനാളിലുള്ള വിശ്വാസം

ഈ ലോകത്തിനു ആദ്യമെന്ന പോലെ ഒരു അവസാനമുണ്ടെന്നും അതിന്‌ ശേഷം മറ്റൊരു ജീവിതം

വരാനുണ്ടെന്നും ഒരു മുസ്‌ലിം വിശ്വസിക്കണം. ഈ ലോകത്തിന്റെ അന്ത്യം അടുത്താല്‍ അല്ലാഹു ഇസ്റാഫീൽ എന്ന മലക്കിനോട് കാഹളത്തില്‍ ഊതാന്‍ കല്‍പിക്കും. അതോടെ മുഴുവന്‍ മനുഷ്യരും മറ്റു ജീവികളും മരണപ്പെടും. ശേഷം വീണ്ടും ഊതാന്‍ കല്‍പിക്കും, അതോടെ ആദി മനുഷ്യന്‍ മുതല്‍ അന്ത്യനാള്‍ വരെ ജീവിച്ച മുഴുവന്‍ മനുഷ്യരും മറ്റു ജീവികളും പുനര്‍ ജീവിപ്പിക്കപ്പെടും. 

 മനുഷ്യർ  ഇഹലോകത്ത്‌ വെച്ച്‌ ചെയ്‌ത നന്മ തിന്മകളുടെ കണക്കെടുപ്പിനായി ഒരു സ്ഥലത്ത്‌ ഒരുമിച്ചു കൂട്ടപ്പെടും. അല്ലാഹുവിലും പ്രവാചകരിലും വിശ്വസിച്ച്‌ സല്‍പ്രവര്‍ത്തനങ്ങള്‍ ചെയ്‌തവര്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും എല്ലാവിധ അനുഗ്രഹങ്ങള്‍ നല്‍കപ്പെടുകയും ചെയ്യും. അല്ലാഹുവിലും പ്രവാചകരിലും അവിശ്വസിച്ച്‌ ദുഷ്‌ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവര്‍ നരകത്തില്‍ പ്രവേശിക്കപ്പെടുകയും അവിടെ വെച്ച്‌ എല്ലാ വിധ ശിക്ഷകളും അനുഭവിക്കേണ്ടി വരികയും ചെയ്യും.


6) വിധിയിലുളള വിശ്വാസം

എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ മുന്‍ വിധിയോടെയാണെന്നുളള വിശ്വാസമാണ്‌ ഖളാ ,ഖദ്റിലുള്ള  വിശ്വാസം. 

ഈ പ്രപഞ്ചവും അതിലുളളതെല്ലാം സൃഷ്‌ടിച്ച അല്ലാഹു ഇന്ന സമയത്ത്‌ ഇന്നത്‌ സംഭവിക്കണമെന്ന്‌ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്‌. അതനുസരിച്ചാണ്‌ ഓരോ കാര്യങ്ങളും സംഭവിക്കുന്നത്‌. അത്‌ പോലെ മനുഷ്യന്‌ ലഭിക്കുന്ന അനുഗ്രഹങ്ങളും ജീവിതത്തിലുണ്ടാവുന്ന പരീക്ഷണങ്ങളും അല്ലാഹുവില്‍ നിന്നുളളതാണ്‌ എന്ന്‌ നാം വിശ്വസിക്കണം. അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോള്‍ അല്ലാഹുവിനെ സ്‌തുതിക്കുകയും പരീക്ഷണങ്ങള്‍ ഉണ്ടാവുമ്പോള്‍ അതില്‍ ക്ഷമിക്കുകയും പ്രതീക്ഷ വെച്ച്‌ പുലര്‍ത്തുകയും വേണം.



എം.എ.ജലീൽ സഖാഫി പുല്ലാര

"മഖാമു ഇബ്റാഹീം " എന്ന് ഖുർആനിൽ എത്ര തവണ ആവർത്തിച്ചിട്ടുണ്ട്?

 

2 പ്രാവശ്യം

👉 ഖുർആൻ 2 തവണ പേര് പറഞ്ഞ കല്ല്

👉 കഅബ നിർമിക്കാൻ വേണ്ടി ഇബ്റാഹീം(അ) കയറി നിന്ന, ആവശ്യാനുസരണം പൊങ്ങുകയും താഴുകയും ചെയ്ത സ്വർഗീയ കല്ല്

👉 ഏകദേശം 2 സെ.മീ ഉയരം

👉 ഇബ്റാഹീം നബിയുടെ ഇരു പാദങ്ങളും പതിഞ്ഞ കല്ല്

👉 ഇതിൽ കയറി നിന്നാണ് ഇബ്റാഹീം നബി ജനങ്ങളെ ഹജ്ജിന് ക്ഷണിച്ചത്

👉 ഹി: 17 ൽ ഖലീഫാ ഉമർ (റ)ൻ്റ കാലത്ത് ഉമ്മു നശ്ഹൽ എന്ന വെള്ളപൊക്കത്തിൽ ഒലിച്ച് പോയി .

👉 ഉമർ (റ) ന് മഖാമു ഇബ്റാഹീമിൻ്റെ യഥാർഥ സ്ഥാനം കാണിച്ച് കൊടുത്ത സ്വഹാബി: മുത്തലിബ് ബ്നുവദഅത്തു സഹ് മി (റ)

👉 ഇന്ന് കാണുന്ന രൂപത്തിൽ അഴികളുള്ള ഗ്ലാസ് കൂട്ടിൽ കല്ല് സ്ഥാപിച്ചത് ഖാലിദ് രാജാവ്

👉 അതിൻ്റെ പിന്നിൽ നിന്ന് നിസ്കരിക്കണമെന്ന് ഖുർആൻ

👉 സ്വർഗത്തിലെ മാണിക്യ കല്ലാണ് മഖാമു ഇബ്റാഹീം എന്ന് നബി(സ്വ)

👉ഖായാമം നാൾ അടുക്കുമ്പോൾ അത് ഉയർന്ന് പോകുമെന്നും ഹദീസ്

ആദ്യ അറബി നിഘണ്ടു ഏത്? രചയിതാവാര്?

 

കിതാബുൽ ഐൻ , ഖലീലുബ്നു അഹ്മദ്

Saturday 9 January 2021

അമ്മമാര്‍ അറിയേണ്ട 25 കാര്യങ്ങള്‍ - പിഞ്ചു കുഞ്ഞുങ്ങളുടെ അമ്മമാരുടെ 25 സംശയങ്ങളും ഉത്തരങ്ങളും

 

1. കുഞ്ഞിൻെറ പൊക്കിൾക്കൊടി സംരക്ഷണം എങ്ങനെ വേണം? 

പ്രസവിച്ച ഉടൻ ആശുപ്രതിയിൽ നിന്നു പൊക്കിൾകൊടി മുറിച്ച്, രക്തവാർച്ച നിൽക്കുവാൻ ‘ക്ലിപ്’ (clip) ചെയ്തിട്ടുണ്ടാകും. കുഞ്ഞിന്റെ ശരീരത്തിൽ ഒട്ടാകെ 200-210 മി.ലിറ്റർ രക്തം മാത്രം ഉള്ളതിനാൽ ഒരോ തുള്ളിയും വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടു പൊക്കിൾകൊടിയിൽ നിന്നു ചെറിയ തോതിലെങ്കിലും രക്തവാർച്ച ഉണ്ടെങ്കിൽ നഴ്സിനെയോ, ഡോക്ടറെയോ ഉടൻ അറിയിക്കണം. സാധാരണ ഗതിയിൽ 7–10 ദിവസത്തിനുള്ളിൽ പൊക്കിൾകൊടി ഉണങ്ങി താേന വീണുപോവും. പത്തു ദിവസം കഴിഞ്ഞിട്ടും പൊക്കിൾകൊടി വീഴുന്നില്ലെങ്കിൽ അണുബാധയില്ലെന്ന് ഉറപ്പുവരുത്തണം. പൊക്കിൾകൊടി മുറിച്ചുകളഞ്ഞ ഭാഗത്തു ഒായിൻമെന്റുകളും മറ്റു ലേപനങ്ങളും ആവശ്യമില്ല. വൃത്തിയായി സൂക്ഷിച്ചാൽ മാത്രം മതി. പൊക്കിളിനു ചുറ്റും ചുവപ്പു വൃത്തം കണ്ടാലും അണുബാധയില്ലെന്ന് ഉറപ്പുവരുത്തണം.


2. മുലകുടിക്കുന്ന കുട്ടിക്കു തിളപ്പിച്ചാറ്റിയ വെള്ളം നൽകേണ്ടതുണ്ടോ? പ്രത്യേകിച്ചു വേനൽക്കാലത്ത്?

സാധാരണഗതിയിൽ പ്രസവിച്ച ഉടൻ കുഞ്ഞിന്റെ ശരീരത്തിൽ ധാരാളം ജലം ഉണ്ടാകും. അതിനാൽ മുലപ്പാലിൻെറ അളവ് കുറഞ്ഞാലും കുഞ്ഞിനു ജലാംശശോഷണം (Dehydration) ഉണ്ടാവില്ല. ഇരുപത്തിനാലു മണിക്കൂറിനകം കുഞ്ഞു നന്നായി മുല കുടിക്കാൻ തുടങ്ങിയാൽ പാൽ സ്രവിക്കാൻ തുടങ്ങും. ദിവസേന (ഉദാ: രാവിലെ എട്ടു മുതൽ പിറ്റേ ദിവസം രാവിലെ എട്ടുമണി വരെ) ആറു പ്രാവശ്യമെങ്കിലും മൂത്രമൊഴിച്ചാൽ കുഞ്ഞിന് ആവശ്യമുള്ള പാൽ കിട്ടുന്നുണ്ടെന്നുറപ്പിക്കാം. തിളപ്പിച്ചാറിയ വെള്ളത്തിന്റെ ആവശ്യം സാധാരണഗതിയിൽ ഉണ്ടാവാറില്ല. പാൽ നന്നായി സ്രവിക്കുവാൻ ൈവകിയാൽ നേർത്ത പഞ്ചസാര/കൽക്കണ്ടം ലായിനിയോ മറ്റോ നൽകുന്നതാണുത്തമം. കുഞ്ഞിന്റെ രക്തത്തിൽ പഞ്ചസാര കുറയാതെ(hypoglycemia) നോക്കേണ്ടത് അത്യാവശ്യമാണ്.


3.കുഞ്ഞിന് പാൽ മതിയാവുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?

കുഞ്ഞു പാൽ കുടിക്കുവാൻ തുടങ്ങിയാൽ വായ മുലയിൽ നിന്ന് എടുക്കാതെ തുടർച്ചയായി 4–5 മിനിറ്റുകൾ വലിച്ചുെകാണ്ടിരിക്കും. വയറുനിറഞ്ഞ കുട്ടി പിന്നീട് മുലക്കണ്ണ് വായിൽവയ്ക്കാതെ പുറത്തേക്ക് തള്ളുകയോ, കളിക്കുവാൻ ആരംഭിക്കുകയോ, ഉറങ്ങിപ്പോവുകയോ ചെയ്യും. ശാസ്ത്രീയമായി പാൽ മതിയാവുന്നുണ്ടോ എന്നു തിരിച്ചറിയുന്നതു ദിവസേന 30–40 ഗ്രാം ശരീരഭാരം വർധിക്കുന്നുണ്ടോ എന്നുനോക്കിയാണ്.


4.തൊട്ടിലിൽ കിടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

നവജാതശിശുവിനെ കഴിയുന്നതും തൊട്ടിലിൽ കിടത്താതിരിക്കുന്നതാണ് ഉത്തമം. അമ്മയുടെ വയറിനോടു ചേർത്താണു കുഞ്ഞിനെ കിടത്തേണ്ടത്. തൊട്ടിലിൽ കിടത്തിയാൽ കുഞ്ഞിന്റെ ചെറിയ അസ്വാസ്ഥ്യങ്ങളും ബുദ്ധിമുട്ടുകളും അമ്മയ്ക്ക് തിരിച്ചറിയാൻ കഴിയില്ല. തൊട്ടിലിൽ ആടി ശീലിച്ച കുട്ടി ആട്ടം നില്ക്കുമ്പോൾ കരയുകയും വിമ്മിഷ്ടപ്പെടുകയും ചെയ്തേക്കാം.


5. കുഞ്ഞ് കമിഴ്ന്ന് കിടന്നുറങ്ങുന്നതിൽ പ്രശ്നമുണ്ടോ?

കുഞ്ഞിനെ കമിഴ്ത്തികിടത്തിയുറക്കുന്നതിൽ ഒരു തെറ്റുമില്ല. ശ്വാസതടസ്സം ഉണ്ടാവുകയാണെങ്കിൽ കുഞ്ഞ് അതനുസരിച്ചു തല സ്വയമേവ മാറ്റിവച്ചു കൊള്ളും. കരയുന്ന കുട്ടിയെ കമിഴ്ത്തി കിടത്തി പുറത്തു തട്ടിയാൽ കരച്ചിൽ പെട്ടെന്നു മാറുന്നതു സാധാരണ കാഴ്ചയാണ്.


6. കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്?

ജനിച്ച ഉടൻ കുഞ്ഞിനെ കുളിപ്പിക്കേണ്ട ആവശ്യമില്ല. നനഞ്ഞ പഞ്ഞിയോ തുണിയോ ഉപയോഗിച്ചു ശരീരം വൃത്തിയാക്കുകയാണ് ഉത്തമം. രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം കുളിപ്പിക്കാം. കുളിപ്പിക്കുന്ന മുറിയിൽ ഫാൻ പാടില്ല. ശരീരത്തിൽ എണ്ണ പുരട്ടാമെങ്കിലും കാലുകളുെടയോ ൈകകളുടെയോ വളവിന് ഉഴിച്ചിലോ തിരുമ്മലോ ഫലപ്രദമല്ല. തലയും മുഖവുമാണ് ആദ്യം കഴുകേണ്ടത്. ഇളം ചൂടുള്ള വെള്ളമാണുത്തമം. സോപ്പ് ഉപയോഗിക്കരുത്. കുളിപ്പിക്കുവാൻ 5–8 മിനിറ്റുകളിൽ കൂടുതൽ സമയം എടുക്കാൻ പാടില്ല.


7. എന്താണ് കങ്കാരൂ റാപ്പിങ്?

അമ്മയ്ക്കു കുഞ്ഞിനെ എടുത്തുകൊണ്ടു രണ്ടു ൈകകളും ഉപയോഗിച്ചു സ്വതന്ത്രമായി ജോലി ചെയ്യാൻ സഹായിക്കുന്ന രീതിയാണ് കങ്കാരു റാപ്പിങ്. വലിയുന്ന (stretchable cloth) തുണി രണ്ടു മീറ്റർ നീളത്തിൽ എടുത്ത് നെഞ്ചിൻകൂടിനു താഴെ (chest) അതിന്റെ മധ്യഭാഗം വരുന്ന രീതിയിൽ പിടിക്കണം. രണ്ടറ്റങ്ങളും രണ്ടു വശങ്ങളിൽ കൂട്ടി പിന്നോട്ടെടുത്ത് എതിർഭാഗത്തെ കൈക്കുഴ(Shoulder)യ്ക്കു മുന്നിലൂടെ മുന്നോട്ടിടണം. പുറത്ത് ഒരു 'X' ഷേപ്പ് ഉണ്ടാവുന്നത് കാണാം. തുടർന്നു കുഞ്ഞിനെ മുൻഭാഗത്തു തുണിക്കുള്ളിൽ നന്നായി വച്ചതിനുശേഷം രണ്ടുവശത്തു നിന്നും കുഞ്ഞിന്റെ ൈകക്കുഴകൾക്ക് മുകളിലൂടെ തുണി എതിർഭാഗത്തേക്ക് വലിക്കണം. അതിനുശേഷം രണ്ടറ്റങ്ങളും പിന്നിലേക്കെടുത്ത് കെട്ടിയതിനുശേഷം വീണ്ടും മുന്നിലേക്കെടുത്ത് കെട്ടാം. കുഞ്ഞ് അമ്മയുടെ നെഞ്ചിൽ സമാധാനമായി പറ്റിപ്പിടിച്ചു കിടന്നുകൊള്ളും.


8. കുഞ്ഞിൻെറ കണ്ണിലെ പ്രശ്നങ്ങൾക്ക് മുലപ്പാൽ ഒഴിക്കാമോ?

നമ്മുെട നാട്ടിലെ വലിെയാരു തെറ്റിദ്ധാരണയാണിത്. ആദ്യത്തെ മഞ്ഞപ്പാലിൽ (കൊളസ്ട്രം) ധാരാളം രോഗപ്രതിരോധത്തിനുതകുന്ന വസ്തുക്കളുണ്ട്. ഐജിഎം ആൻറിബോഡികൾ, ലൈസോസൈം, ലാക്ടോഫെറിൻ, ലാക്ടോപെരോക്സിഡൈസ് തുടങ്ങിയ വസ്തുക്കളെല്ലാം പ്രതിരോധ പ്രവർത്തനത്തിന് കരുത്തു പകരുന്നവയാണ്. പക്ഷെ ഇവയൊന്നും സാധാരണ മുലപ്പാലില്ല. ലാക്ടാൽബുമിൻ എന്ന പ്രോട്ടീനും ലാക്ടോസ് എന്ന പഞ്ചസാരയുമാണ് സാധാരണ പാലിലെ പ്രധാനഘടകങ്ങൾ. ഇത് ഒഴിച്ചാൽ കണ്ണിലെ മുറിവ് േപാലുള്ള പ്രശ്നങ്ങൾ ഗുരുതരമാവുകയേ ഉള്ളൂ. കണ്ണിലെ പ്രശ്നങ്ങൾ എത്രയും െപട്ടെന്നു ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്.


9. കുഞ്ഞിനെ എടുക്കേണ്ട ശരിയായ രീതി എങ്ങനെയാണ്?

തോളിലിടുമ്പോൾ കുഞ്ഞിന്റെ ൈകകൾ രണ്ടും അമ്മയുടെ കഴുത്തിനു പിന്നിൽ വീഴുന്ന രീതിയിൽ ഉയർത്തി എടുക്കണം. ഒരു ൈക കൊണ്ടു കുഞ്ഞിന്റെ തലയും പിൻഭാഗവും താങ്ങുകയും മറുൈക കുഞ്ഞിന്റെ ഉദരഭാഗത്തെ (Hip) താങ്ങുകയും വേണം. ൈകകളിൽ തൂക്കി എടുക്കുന്നതു കഴിയുന്നതും ഒഴിവാക്കുകയാവും നല്ലത്. ൈകക്കുഴയ്ക്ക് (shoulder) വേദനയോ വീക്കമോ വരാനിടയുണ്ട്. അപൂർവമായി ൈകക്കുഴ തെറ്റാനുള്ള സാധ്യത ഉണ്ട്.


10. കുഞ്ഞിൻെറ നാവിലെ പൂപ്പലിനു കാരണം എന്ത്?

ഓറൽ കാൻഡിഡിയാസിസ് (Oral candidiasis) എന്ന പൂപ്പൽ രോഗബാധയാണിത്. ആന്റിഫംഗൽ മരുന്നുകൾ കൃത്യമായി രണ്ടു മണിക്കൂർ ഇടവിട്ട് 5–7 ദിവസങ്ങൾ വായയിൽ തേച്ചുകൊടുക്കേണ്ടിവന്നേക്കാം. ഒപ്പം വൈറ്റമിൻ–സിങ്ക് തുള്ളിമരുന്നുകളും നൽകാറുണ്ട്.


11. നാപ്പിറാഷ് എങ്ങനെ പരിഹരിക്കാം?

ഡയപ്പർ ധരിക്കുന്നതുമൂലമുള്ള നാപ്പിറാഷ് പൂപ്പൽ രോഗബാധ തന്നെ. കുഞ്ഞിന്റെ തുടയിടുക്കിലാണ് സാധാരണയായി ഇതു കാണുക പതിവ്. കഴിയുന്നത്ര ആ ഭാഗം ജലാംശമില്ലാതെ സൂക്ഷിക്കണം. ആന്റിഫംഗൽ ഓയിന്റ്മെന്റുകളും പൗഡറുകളും വൈറ്റമിൻ–സിങ്ക് മരുന്നുകളും ഫലപ്രദമാണ്.


12. കുഞ്ഞുങ്ങൾക്ക് കുറുക്കുകൾ നൽകാമോ?

ആറു മാസം കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് കുറുക്കുകൾ നൽകിത്തുടങ്ങാം. റാഗി (പഞ്ഞപ്പുല്ല്), ഉണക്കിയ പച്ചക്കായ, നിലക്കടല, ചെറുപയർ എന്നിവയൊക്കെ പൊടിച്ചു ശർക്കരയുമായി ചേർത്തുണ്ടാക്കുന്ന കുറുക്കുകൾ കുഞ്ഞിനാവശ്യമായ പോഷകങ്ങൾ നൽകും. ആറുമാസം കഴിഞ്ഞാൽ മുലപ്പാൽ നൽകുന്നതിന്റെ അളവ് പതുക്കെ കുറയ്ക്കാൻ ശ്രമിക്കണം. വിശപ്പറിഞ്ഞാൽ മാത്രമേ കുറുക്കുകൾക്കായി കുഞ്ഞു വായ തുറക്കുകയുള്ളൂ.


13. കുഞ്ഞു ഛർദിച്ചാൽ എന്തു ചെയ്യണം?

സാധാരണഗതിയിൽ കൊച്ചുകുഞ്ഞ് പാൽ കുടിച്ചുകഴിഞ്ഞ് ഗ്യാസ് കളയാനായി പുറത്തു തട്ടുമ്പോൾ ചെറിയ തോതിൽ പാൽ ഛർദിക്കാറുണ്ട്. ‘കക്കി’ കളയുക എന്ന് അതിനെ വിളിക്കാറുണ്ട്. പാൽ മാത്രം അല്പമൊക്കെ മൂന്നോ നാലോ തവണ ഛർദിച്ചാൽ പ്രശ്നമൊന്നുമില്ല. പക്ഷേ, ഛർദിയിൽ കടുത്ത മഞ്ഞനിറമോ, പച്ചനിറമോ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണം. കുഞ്ഞിന് ഉദരസംബന്ധമായ പ്രശ്നങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തുക. കുഞ്ഞു ഛർദിക്കുമ്പോൾ കുറേ ഭാഗം മൂക്കിലൂടെ പുറത്തുവരും. അതുവഴി കുഞ്ഞിനു ശ്വാസതടസ്സമുണ്ടാവാനിടയുണ്ട്. നമ്മുടെ വായ കുഞ്ഞിന്റെ മൂക്കിൽ വച്ചു ശക്തിയായി വലിച്ചാൽ ശ്വാസതടസ്സം നീക്കാം.


14. കുഞ്ഞിനെയും കൊണ്ടുള്ള യാത്രയിൽ ശ്രദ്ധിക്കേണ്ടത്?

രണ്ടോ മൂന്നോ പഴയ തുണികളുംനാപ്കിനുകളും കരുതണം. കുഞ്ഞു മലവിസർജനം നടത്തിയാൽ ഉടൻ അതു മാറ്റി പുതിയതു ധരിപ്പിക്കണം. ചെവിയിൽ കാറ്റടിക്കാതിരിക്കാൻ പാകത്തിൽ തൊപ്പികൾ ധരിപ്പിക്കണം. യാത്രയിൽ കുഞ്ഞിനെ കഴിയുന്നതും ഉറക്കാൻ ശ്രമിക്കണം. മടിയിൽ കിടത്തി തല അല്പം പൊക്കിവയ്ക്കുന്നതാണു നല്ലത്. മുല കൊടുക്കാൻ വയ്യാത്ത സാഹചര്യമാണെങ്കിൽ, യാത്രയിൽ മാത്രം, അത്യാവശ്യത്തിന് പാൽകുപ്പികൾ ഉപയോഗിക്കാം.


15. കുഞ്ഞ് തുമ്മുന്നതിനു കാരണമെന്താണ്?

കുഞ്ഞിന് അലർജി ആയിട്ടുള്ള പൊടിപടലങ്ങൾ നാസാദ്വാരത്തിൽ കയറുമ്പോഴുള്ള പ്രതിപ്രവർത്തനമാണ് തുമ്മൽ. ഒരു പരിധിവരെ ഇത് നല്ലതാണ്. കാരണം, അലർജിക്ക് കാരണമായ വസ്തുവിനെ പുറത്തുകളയാൻ ശരീരം ഉപയോഗിക്കുന്ന രീതിയാണ് അത്. പക്ഷേ, തുമ്മൽ വല്ലാതെ കൂടുതലാവുന്നത് അധിക പ്രതിപ്രവർത്തനം (Hyper responsive) ആയ കുട്ടികളിലാണ്. ഭാവിയിൽ അലർജികൊണ്ടുണ്ടാവുന്ന ജലദോഷമോ, ആസ്മയോ, മറ്റു ശ്വാസകോശരോഗങ്ങളോ വരാനുള്ള സാധ്യത സംശയിക്കണം. ഒരു പീഡിയാട്രീഷനെ കാണുന്നതാണുത്തമം. അലർജിക്കുള്ള മരുന്നുകളും നാസാദ്വാരത്തിൽ ഒഴിക്കുന്ന മരുന്നുകളും ഫലപ്രദമാണ്.


16. മരുന്നു കൊടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?

കഴിയുന്നതും േഡാക്ടറോടു സംസാരിച്ചു മധുരമുള്ള മരുന്നു വാങ്ങാൻ ശ്രമിക്കുക. കയ്ക്കുന്ന മരുന്നുകൾ കുട്ടികൾ തുപ്പിക്കളയുകയോ ഛർദിക്കുകയോ ചെയ്തേക്കും. പല മരുന്നുകൾ ഉണ്ടെങ്കിൽ പത്തു മിനിറ്റെങ്കിലും ഇടവിട്ടു വേണം അവ നൽകാൻ. ഒരിക്കലും മൂക്ക് അടച്ചുപിടിക്കരുത്. അത്തരം അവസരങ്ങളിൽ മരുന്ന്/വെള്ളം ശ്വാസകോശത്തിൽ കയറാനുള്ള സാധ്യത വളരെ കൂടുതലാണ്.


17. മലത്തിനു നിറവ്യത്യാസം വന്നാൽ എന്തുെചയ്യണം?

സാധാരണയായി ആദ്യത്തെ ആഴ്ചകളിൽ കുഞ്ഞുങ‍്ങൾക്ക് ദിവസം 6–7 തവണയെങ്കിലും വയറൊഴിയുന്നതു കാണാം. ഇതു ട്രാൻസിഷനൽ സ്റ്റൂൾസ് (Transitional stools) എന്നാണ് അറിയപ്പെടുന്നത്. ദഹനപ്രക്രിയ ശരിയായി വരുന്നതുവരെ അതു തുടരും. ഒരു മാസം കഴിയുമ്പോഴേക്കും ദിവസം 4–5 തവണയായി വയറൊഴിയുന്നത് കുറയും. മലത്തിനു സാധാരണയായി നേരിയ മഞ്ഞനിറമാണുണ്ടാവുക. മലത്തിൽ ചുവപ്പുനിറം കണ്ടാലോ കടുത്ത പച്ചനിറം കണ്ടാലോ ശ്രദ്ധിക്കേണ്ടതാണ്. ചുവപ്പുനിറം രക്തമാണോ എന്നു പരിശോധിച്ച് അതിനനുസരിച്ചു ചികിത്സ ലഭ്യമാക്കേണ്ടതാണ്. പച്ചനിറത്തിനു കാരണം ൈബൽ (Bile)എന്ന ദഹനസഹായിയായ ദ്രവമാണ്. പേടിക്കേണ്ടതില്ല. വയറ്റിൽ ആവശ്യമുള്ള ഭക്ഷണമില്ലെങ്കിലോ, കുടലിന്റെ ചലനങ്ങൾ (Peristalsis) അല്പം വേഗത്തിലായാലോ ഇങ്ങനെ കാണാറുണ്ട്. കറുത്ത നിറം ഇരുമ്പുസത്തു കലർന്ന മരുന്നുകൾ വഴിയോ കുടലിന്റെ മുകൾഭാഗങ്ങളിൽ (ആമാശയം, ഡുവോഡിനം) രക്തസ്രാവം ഉണ്ടാവുന്നതുകൊണ്ടോ ആവാം. കളിമണ്ണിന്റെ നിറമുള്ള മലം, വേണ്ടത്ര അളവിൽ ൈബൽ കുടലിലേക്കെത്തുന്നില്ല എന്നതിന്റെ തെളിവാണ്. ചിലപ്പോൾ വലിയ പരിശോധനകളും ചികിത്സകളും ആവശ്യമായി വന്നേക്കാം.


18. കുഞ്ഞ് ഉയരത്തിൽ നിന്നു വീണാൽ എന്തു ചെയ്യണം?

കുട്ടികൾക്കുണ്ടാവുന്ന അപകടങ്ങളിൽ പ്രഥമസ്ഥാനത്തുള്ളത് വീഴ്ച തന്നെയാണ്. തല തടിച്ചു വീങ്ങുക, മുറിവുണ്ടാവുക, തലയോട്ടിക്ക് ക്ഷതമേൽക്കുക, തലച്ചോറിനുള്ളിൽ രക്തസ്രാവമുണ്ടാവുക എന്നിങ്ങനെ പലതരം ഗുരുതരാവസ്ഥകൾക്ക് വീഴ്ച കാരണമാവാറുണ്ട്. കുട്ടിക്കു ബോധക്ഷയമുണ്ടാവുന്നുവെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസവും പുനരുജ്ജീവനപ്രവർത്തികളും (സി.പി.ആർ.) തുടങ്ങണം. കുട്ടി ഛർദിക്കുകയാെണങ്കിൽ, തലച്ചോറിന് ക്ഷതം പറ്റിയിട്ടില്ല എന്ന് ഉറപ്പുവരുത്തണം. മുറിവുണ്ടെങ്കിൽ അഞ്ചു മിനിറ്റ് അമർത്തിപ്പിടിക്കുകയോ തുണി കൊണ്ടു കെട്ടി രക്തസ്രാവം തടയുകയും വേണം. തലയോട് പൊട്ടിയെന്നു സംശയമുണ്ടെങ്കിൽ ന്യൂറോസർജൻ ഉള്ള ആശുപത്രിയിൽ ഉടൻ എത്തിക്കണം.


19. കുഞ്ഞിനെ പ്രാണിയോ മറ്റോ കടിച്ചാൽ?

കൊതുകുകടി കഴിയുന്നതും ശരീരം മൂടിപ്പൊതിയുന്ന വസ്ത്രങ്ങൾ നൽകി ഒരു പരിധിവരെ പരിഹരിക്കാവുന്നതാണ്. കൊതുകുതിരികളോ മാറ്റുകളോ ഉപയോഗിക്കരുത്. കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ൈകകാലുകളിലെ തുറന്നിട്ട ഭാഗങ്ങളിൽ നേർത്ത രീതിയിൽ പുരട്ടിക്കൊടുക്കാം. കൊതുകുവലകൾ ഉപയോഗിക്കാവുന്നതാണ്. മറ്റുതരം പ്രാണികൾ കടിച്ചാൽ, കടിച്ച ഭാഗത്ത് അവയുടെ മുള്ളുകൾ ഉണ്ടെങ്കിൽ സൂക്‌ഷ്മതയോടെ എടുത്തുകളയണം. െഎസ് വച്ച് തണുപ്പിക്കുന്നത് വളരെ ആശ്വാസകരമാണ്. തേനീച്ച കുത്തിയ ഭാഗത്തു ചെറിയ ഉള്ളി അരച്ചു കെട്ടിവയ്ക്കാം. ഉള്ളിയുടെ ക്ഷാരസ്വഭാവം തേനീച്ചയുടെ അമ്ലവിഷത്തിനെതിരെ പ്രവർത്തിക്കും. കടന്നൽ കുത്തിയ ഭാഗത്തു തണുത്ത വെള്ളം കൊണ്ടു നന്നായി കഴുകിയശേഷം നേർത്ത വിനാഗിരി ലായനിയോ ചെറുനാരങ്ങാനീരോ കൊണ്ടു നനച്ച തുണി വച്ചുകെട്ടുക. കടുത്ത വേദനയും നീരും വരികയാണെങ്കിൽ വിദഗ്ധ ചികിത്സ ആവശ്യമായിവന്നേക്കാം. ഉറുമ്പുകൾ കുത്തിവയ്ക്കുന്നത് ഫോർമിക് ആസിഡ് ആണ്. കടിയേറ്റ ഭാഗങ്ങൾ തണുത്ത വെള്ളത്തിൽ കഴുകി െഎസ് വയ്ക്കുക. ചെറിയ ഉള്ളി അരച്ചു പുരട്ടാം.


20. കുഞ്ഞ് രാത്രി അസാധാരണമായി കരഞ്ഞാൽ?

ഇത്തരം കരച്ചിലുകളുടെ ഏറ്റവും സാധാരണ കാരണം ശരിയായ രീതിയിൽ പുറത്തു തട്ടി (Burping) വയറ്റിലെ ‘ഗ്യാസ്’ കളയാത്തതാണ്. ചെവിക്കുള്ളിലുണ്ടാവുന്ന പഴുപ്പ് രാത്രിയിലെ കരച്ചിലിന്റെ മറ്റൊരു പ്രധാന കാരണമാണ്. (ASOM-Acute Suppurating Otitis Media). കുടലിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തിന്റെ ഉള്ളിലേക്കു പോവുന്ന രോഗമാണ് കുടൽമറിച്ചിൽ (Intussusception). ഇവിെട കടുത്ത വേദന കൊണ്ടു പുളയുന്നതാണു സാധാരണ കാണാറുള്ളത്. മൂത്രമൊഴിച്ചു കൊണ്ടിരിക്കുന്ന കുട്ടി നിറുത്താതെ കരഞ്ഞാൽ മൂത്രനാളിയിൽ അണുബാധ (UTI) സംശയിക്കണം. മസ്തിഷ്കജ്വരബാധിതരായ (Meningitis) കുട്ടികൾ അസാധാരണമായ രീതിയിൽ നിറുത്താതെ കരയുകയും പനി, അസ്വാസ്ഥ്യം, ഛർദി എന്നീ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും.


21. കുഞ്ഞിനു കിടത്തി മുല കൊടുക്കുന്നത് ശരിയാണോ?

കഴിയുന്നതും കിടത്തി പാൽ കൊടുക്കുന്നത് ഒഴിവാക്കുന്നതാണുത്തമം. ചെവിയുടെ ഉൾഭാഗത്തേക്ക് പാൽ കടക്കുവാനും അണുബാധ ഉണ്ടാകുവാനുമുള്ള സാധ്യത ഇതുവഴി വർധിക്കുന്നുണ്ട്. മടിയിൽ കിടത്തി, തലയിണ വച്ച് തല അല്പം ഉയർത്തി പാൽ നൽകാം.


22. എന്താണ് ഷേക്കൻ ബേബി സിൻഡ്രോം?

വളരെ ഗുരുതരമായ ഒരു അവസ്ഥയാണ് ഷേക്കൻ ബേബി സിൻഡ്രോം. കുഞ്ഞിനെ വളരെ ശക്തിയായി കുലുക്കിയാലോ മുകളിലേക്കെറിഞ്ഞു പിടിച്ചാലോ ഒക്കെ ഇതു സംഭവിക്കാം. അബ്യൂസിവ് െഹഡ് ട്രോമ എന്നാണ് ഈ അവസ്ഥയുടെ ശാസ്ത്രീയനാമം. തലച്ചോറിൽ രക്തസ്രാവം, കണ്ണുകളിൽ രക്തസ്രാവം, തലച്ചോറിൽ നീർക്കെട്ട് എന്നിവയൊക്കെയാണു സാധാരണ ഗതിയിൽ ഇതിന്റെ ലക്ഷണങ്ങൾ. തലച്ചോറിനു ക്ഷതമേൽക്കുക വഴി ജീവിതകാലം വരെ കുഞ്ഞു രോഗിയായിത്തീരാം. മരണനിരക്ക് 20–25 ശതമാനമാണ്.


23. ദിവസം എത്ര ഗ്ലാസ് വെള്ളം കുടിക്കണം?

ഒാേരാ 110 കാലറി ഭക്ഷണത്തിനും 100 മീ.ലീ ജലം ആവശ്യമാണ്. സാധാരണഗതിയിൽ 1300–2500 കാലറിയാണ് ബാല്യ–കൗമാരക്കാരു െട ഭക്ഷണം വഴി ലഭ്യമാവേണ്ടത്. അതിനാൽ 1200–2400 മി.ലീ ജലം (6–12 ഗ്ലാസ്) അവർക്ക് ദിവസവും കുടിക്കേണ്ടതുണ്ട്. എന്നാൽ ഏകദേശം ഒരു വയസ്സു വരെയുള്ള കുട്ടികൾക്ക് നൽകേണ്ട വെള്ളത്തിനു കൃത്യമായ അളവ് പറയാൻ കഴിയില്ല. കുഞ്ഞിനു നിർജലീകരണം വരാതെ നോക്കാൻ ആവശ്യത്തിനു വെള്ളം െകാടുക്കാം. ആവശ്യത്തിനു വെള്ളം ശരീരത്തിലുണ്ടെന്നതിനു തെളിവാണ് 24 മണിക്കൂറിൽ ആറ് തവണ കുഞ്ഞ് മൂത്രമൊഴിക്കുന്നത്.


24. കുഞ്ഞ് ഇടയ്ക്കിടെ ഞെട്ടുന്നത് പോലെ കൈകൾ വിറപ്പിക്കുന്നു? ഇതു അപസ്മാരമാണോ?

കുട്ടികളിൽ സാധാരണ കണ്ടുവരുന്ന ശാരീരിക പ്രത്യേകതയാണിത്. ജിറ്ററിനസ് (Jitteriness) എന്നു പറയും. എന്തെങ്കിലും പ്രകോപനമുണ്ടായാൽ (ഉദാ:ശബ്ദം) ഇത് ആരംഭിക്കുകയും കുഞ്ഞിൻെറ കൈ പിടിച്ചാൽ നിൽക്കുകയും െചയ്യും. കുഞ്ഞിൻെറ നാഡീവ്യവസ്ഥ പൂർണ വളർച്ച പ്രാപിക്കാത്തതാണ് കാരണം. ഇതിൽ ഭയപ്പെടേണ്ടതില്ല.


25. കുഞ്ഞിനു പൗഡറും ക്രീമുകളും ഉപയോഗിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?

കുഞ്ഞുങ്ങൾക്ക് പൗഡറോ ക്രീമോ ആവശ്യമില്ല. സ്വതവേ സുന്ദരികളും സുന്ദരന്മാരുമാണ് കുഞ്ഞുങ്ങൾ. അവരുടെ സൗന്ദര്യവർധനവിനായി ഒരുതരത്തിലുമുള്ള കെമിക്കലുകളും ആവശ്യമില്ല. കൺമഷിയും സ്പ്രേയും പോലും വേണ്ട



ഡോ.എം. മുരളീധരൻ പീഡിയാട്രീഷൻ ജനറൽ ആശുപത്രി, മാഹി.

നാല് ഖുലഫാഉർറാശിദുകളിൽ 33 മക്കളുള്ള ഖലീഫയാര്?

 

അലി (റ)


അലി(റ)ൻ്റെ കുടുംബം 

👉 വ്യത്യസ്ത ഘട്ടങ്ങളിലായി 8 സ്വതന്ത്ര സ്ത്രീകളെ അലി (റ) വിവാഹം ചെയ്തു

👉 ആദ്യ ഭാര്യ: ഫാത്വിമ (റ) 

👉 ഇവരിൽ 1.ഹസൻ, 2.ഹുസൈൻ,3. മുഹ്സിൻ, 4.സൈനബ്, 5.ഉമ്മുകുലു സൂം എന്നീ 5 കുട്ടികൾ ജനിച്ചു

👉 രണ്ടാം ഭാര്യ: ഉമ്മു ബനീൻ ഇവരിൽ 4 ആൺകുട്ടികൾ ജനിച്ചു

👉 മൂന്നാം ഭാര്യ: ലൈല ബിന്ത് മസ്ഊദ് . ഇവർക്ക് 2 ആൺകുട്ടികൾ

👉4-ാം ഭാര്യ: അസ്മാഉ ബിൻത് ഉമൈസ് . ഇവർക്കും അസ്ഗർ, യഹ് യാ എന്നീ 2 ആൺകുട്ടികൾ ഉണ്ടായി

👉 ഉമാമത്ത് ബിന്ത് ആബിൽ ആസ് (സൈനബ് (റ) ൻ്റെ മകൾ ) എന്ന 5 - മത്തെ ഭാര്യക്ക് മുഹമ്മദ് ഔസത്ത് എന്ന മകൻ ജനിച്ചു

👉ഖൗലാ ബിന്ത് ജഅഫർ എന്ന ഭാര്യയിൽ മുഹമ്മദുൽ അക്ബർ എന്ന കുട്ടി ഉണ്ടായി

👉 ഉമ്മു സഈദ് ബിന്ത് ഉർവ എന്ന ഏഴാം ഭാര്യയിൽ 2 പെൺകുട്ടിളാണ് ജനിച്ചത്

👉 അവസാനഭാര്യ: മഹ് യാത്ത് ബിന്ത് ഇംറുൽ ഖൈസിൽ ഉണ്ടായ ജാരിയത്ത് എന്ന കുട്ടി ചെറുപത്തിൽ മരണപ്പെട്ടു

👉 അടിമ സ്ത്രീകളായ ഭാര്യമാരിൽ 15 മക്കളുണ്ടായി

👉 ആകെ 33 മക്കളാണ് അലി (റ) ഉള്ളത്

👉 ഇവരിൽ അഹ് ല് ബൈത്തിൽ പെട്ടവർ ഫാത്വിമ (റ) യും മക്കളുമാണ്

അല്ലാഹുവിൻ്റെ സ്വിഫത്തുകൾ

 

ആരാധനക്ക് അര്‍ഹനായ അല്ലാഹുവിന് ഉണ്ടായിരിക്കല്‍ നിര്‍ബന്ധമായ ഇരുപത് സ്വിഫതുകള്‍ ഉണ്ട്.

ഇവകള്‍ക്കാണ് അല്ലാഹുവിന് 'വാജിബായ' സ്വിഫതുകള്‍ എന്ന് പറയുന്നത്.

വാജിബുകളുടെ നേര്‍ വിപരീതങ്ങള്‍ക്ക്  'മുസ്തഹീല്‍' ആയ സ്വിഫത്തുകൾ എന്നു പറയും. അതായത് ഉണ്ടാകാന്‍ പാടില്ലാത്ത വിശേഷങ്ങൾ . അവയും  ഇരുപതാണ്.

ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും പറ്റുന്ന ഒരു വിശേഷണം കൂടിയുണ്ട്. അങ്ങനെ മൊത്തം 41 സ്വിഫത്തുകള്‍.

അവ മനസ്സിലാക്കല്‍ നമുക്ക് നിര്‍ബന്ധമാണ്‌.


✨വാജിബ്✨ -(നിര്‍ബന്ധം)  20


🔖(1)  അല്‍വുജൂദ്- ഉള്ളവനായിരിക്കുക

🔖(2) അല്‍ഖിദം- പണ്ടേ ഉള്ളവനായിരിക്കുക

🔖(3) അല്‍ബഖാഅ'- എന്നെന്നും ശേഷിക്കുന്നവനായിരിക്കുക

🔖(4)  അല്‍ മുഖാലഫതുന്‍ ലില്‍ ഹവാദിസി- സൃഷ്ടികളോട് എല്ലാ വിധേനയും എതിരാവല്‍ 

🔖(5) അല്‍ഖിയാമു ബിന്നഫ്സ്- നിരാശ്രയന്‍ 

🔖(6)  അല്‍ വഹ്ദാനിയ്യത്- ഏകത്വം

🔖(7)  അല്‍ഖുദ്റതു-കഴിവ്

🔖(8) അല്‍ ഇറാദതു-ഉദ്ദേശ്യം

🔖(9) അല്‍ ഇല്‍മു-സര്‍വ്വജ്ഞന്‍

🔖(10) അല്‍ഹയാത്- ജീവന്‍

🔖(11)  അസ്സംഉ- കേള്‍വി

🔖(12) അല്‍ബസ്വര്‍- കാഴ്ച 

🔖(13) അല്‍കലാം- സംസാരം 

🔖(14)  കൗനുഹു ഖാദിറന്‍ കഴിവുള്ളവനായിരിക്കല്‍ 

🔖(15) കൗനുഹു മുരീദന്‍- ഉദ്ദേശിക്കുന്നവനാവല്‍ 

🔖(16)  കൗനുഹു ആലിമന്‍- അറിയുന്നവനാകല്‍

🔖(17)- കൗനുഹു ഹയ്യന്‍- ജീവനുള്ളവനാകല്‍

🔖 (18) കൗനുഹു സമീഅന്‍- കേള്‍വിയുള്ളവനാവല്‍

🔖 (19) കൗനുഹു ബസ്വീറന്‍- കാഴ്ചയുള്ളവനാവല്‍ 

🔖(20) കൗനുഹു മുതകല്ലിമന്‍- സംസാരിക്കുന്നവനാകല്‍


മുസ്തഹീല്‍-✨(അസംഭവ്യം) 20✨


🔖(1) അല്‍അദമു- ഇല്ലാതിരിക്കുക 

🔖(2) അല്‍ഹുദൂസു- പുതുതായി ഉണ്ടാവല്‍ 

🔖(3) അല്‍ഫനാഉ- നശിക്കുക

🔖(4) അല്‍ മുമാസലതു ലില്‍ ഹവാദിസി- സൃഷ്ടികളോട് തുല്യനാവല്‍ 

🔖(5) അല്‍ ഇഹ്തിയാജു- പരാശ്രയത്വം

🔖 (6) അത്തഅദ്ദുദു- ഒന്നിലധികം ഉണ്ടാവുക 

🔖(7) അല്‍അജ്സു- ആശക്തത

🔖 (8) അല്‍കറാഹതു- ഉദ്ദേശ്യമില്ലാതിരിക്കല്‍

🔖(9) അല്‍ജഹ്'ലു- അജ്ഞത

🔖(10) അല്‍മൗതു- മരണം

🔖(11) അസ്സ്വമമു- ബധിരത 

🔖(12) അല്‍അമാ- അന്ധത 

🔖(13) അല്‍ബകമു- മൂകത

🔖(14) കൗനുഹു ആജിസന്‍- ആശക്തനായിരിക്കല്‍ 

🔖(15) കൗനുഹു കാരിഹന്‍- ഉദ്ദേശമില്ലാത്തവനായിരിക്കല്‍

🔖(16) കൗനുഹു ജാഹിലന്‍- വിവരമില്ലാത്തവനായിരിക്കല്‍

🔖(17) കൗനുഹു മയ്യിതന്‍- മരിച്ചവനായിരിക്കല്‍

🔖(18) കൗനുഹു അസ്വമ്മ- ബാധിരനായിരിക്കല്‍ 

🔖(19) കൗനുഹു അഅ'മാ- അന്ധനായിരിക്കല്‍

🔖 (20) കൗനുഹു അബ്കം- ഊമയായിരിക്കല്‍


✨ജാഇസ്- (സംഭവിക്കാവുന്നത്)  ഒന്ന്✨


🔖(1) ഫിഅ'ലുകുല്ലി മുംകിനിന്‍ ഔ തര്‍കുഹു- ഉണ്ടാകാവുന്ന ഏതൊരു കാര്യങ്ങള്‍ ചെയ്യലും ചെയ്യാതിരിക്കുലും

(മത് നുൽ ബാജൂരി )


എം.എ.ജലീൽ സഖാഫി പുല്ലാര

മയ്യിത്തും ബാധ്യതകളും ഇന്നു കാണുന്ന അനാചാരങ്ങളും

 

മയ്യിത്തിൻ്റെ സ്വത്തിൽ അഞ്ചു വിധം ബാധ്യതകളുണ്ട്.


1) സ്വത്തിനെ നേരിട്ടു ബാധിക്കുന്ന കടം

ഉദാ: പണയപ്പെടുത്തിയ വസ്തു ,എത്തിക്കപ്പെട്ട സ്വത്തിൻ്റെ സകാത്ത്.

പണയമില്ലാത്ത കടം ,നഷ്ടപ്പെട്ട സ്വത്തിൻ്റെ സകാത്ത് എന്നിവ അനന്തര സ്വത്തുമായി നേരിട്ട് ബാധിക്കുന്നില്ല .പ്രത്യുത , പരേതൻ്റെ ഉത്തരവാദിത്വത്തിലാണ്.


2) മയ്യിത്തു പരിപാലന ചെലവുകൾ

3) മയ്യിത്തിൻ്റ ബാധ്യതയിലുള്ള മറ്റു കടങ്ങൾ.

4) മരണാനന്തര ദാനം (വസ്വിയ്യത്ത്)

മുകളിൽ ആദ്യം വിവരിച്ച മൂന്നു ബാധ്യതകളും തീർത്ത ശേഷമുള്ള സ്വത്തിൽ നിന്നു മൂന്നിലൊന്നിൽ മാത്രമേ അന്യ വ്യക്തിക്കു വസ്വിയ്യത്ത് സാധുവാകുകയുള്ളൂ.

അവകാശികൾ സമ്മതിച്ചാൽ മൂന്നിലൊന്നും അതിൽ കവിഞ്ഞും വസ്വിയ്യത്ത് ചെയ്യാവുന്നതാണ്.


5) അനന്തരാവകാശിയുടെ വിഹിതം 

ഈ വിവരിച്ച എല്ലാ ബാധ്യതകൾക്കും സ്വത്ത് തികയാതെ വന്നാൽ  ഈ മുൻഗണനാ ക്രമം സ്വീകരിക്കേണ്ടതാണ്.

ആൺ മക്കളെ പകുതിയാണ് പെൺമക്കളുടെ അവകാശം.ഇക്കാര്യം വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചതാണ്.


📍 അനാചാരം ഒന്ന് 

അനന്തര സ്വത്ത് വീതിക്കുമ്പോൾ അവിടെ കൂടിയ ചിലരുടെ വാക്ക് ഇങ്ങനെ: നിങ്ങൾക്ക് ഒരു പെങ്ങളല്ലേ ഒള്ളു.അവൾക്കും നിങ്ങളെപ്പോലെ തന്നെ സ്വത്ത് കൊടുക്കാം.

നിരവധി ആളുകളുള്ള ,നാട്ടുകാരണന്മാരുള്ള സദസ്സിൽ വെച്ച് ആൺമക്കൾ ഇഷ്ടമില്ലാതെ മൗനിയായേക്കാം. അല്ലെങ്കിൽ നിർബന്ധത്തിനു വഴങ്ങി സമ്മതിച്ചേക്കാം. ഈ രീതിയൊന്നും നല്ലതല്ല .ഹറാമായ സമ്പത്ത് ,മറ്റൊരാളുടെ സമ്പത്ത് അവൻ്റെ പൂർണ തൃപ്തി ഇല്ലാതെ ലഭിച്ചിട്ടുണ്ടെന്നും കാര്യം.തൻ്റെ പരമ്പര ഹറാമിലൂടെ ജീവിക്കണോ? ഗൗരവമായി ചിന്തിക്കണം. ( പൂർണ മനസ്സോടെ നൽകുന്നതിനെ കുറിച്ചല്ല പറയുന്നത്.)


📍അനാചാരം രണ്ട് 

തറവാട്ടിൽ താമസിക്കുന്ന മകൻ. മാതാപിതാക്കൾ പലപ്പോഴും അവൻ്റെ കൂടെയായിരിക്കും. അവരുടെ പണവും 

ആ മകൻ്റെ കൈവശം മാതാപിതാക്കൾ സൂക്ഷിക്കാൻ കൊടുത്തിട്ടുണ്ടാകും.       

അങ്ങനെ അവർ മരിച്ചാൽ സമ്പത്ത് അവകാശികൾക്കാണ്. തറവാട്ടിൽ താമസിക്കുന്ന മകനു മാത്രമല്ല. ഞാനാണ് ഉമ്മാക്കും ഉപ്പാക്കും തിന്നാൻ കൊടുത്തത് എന്നതൊന്നും അവരുടെ മരണ ശേഷം പറഞ്ഞിട്ടു കാര്യമില്ല.

മറ്റു മക്കൾ അറിയാത്ത സ്വത്ത് ഉണ്ടങ്കിൽ അതു അവകാശികളെ അറിയിക്കൽ നിർബന്ധമാണ്. അറിയിക്കാതെ ,അവരെ ത്യപ്തി കൂടാതെ അത്തരം കാശ് കൊണ്ട് മയ്യിത്തിൻ വേണ്ടി സ്വദഖ:ചെയ്യൽ പോലും ഹറാമാണ്. മതാപിതാക്കളെ സംരക്ഷിച്ച കൂലിയേക്കാൾ കുറ്റം പേറുന്ന ഏർപ്പാടാണിത്.


📍അനാചാരം മൂന്ന്‌ 

ആ വീട് ഓഹരി ചെയ്യണ്ട . അതു അവൾക്കയ്ക്കോട്ടെ / അവനയ്ക്കോട്ടെ 

എല്ലാവർക്കും അവകാശപ്പെട്ട വീടിനെ കുറിച്ച് ഒരാൾ അഭിപ്രായം പറയുകയാണ്. ഇഷ്ടമില്ലാതെ അവകാശികൾ നാണം കൊണ്ടോ ചിലരെ ഭയന്നോ മൗനിയാവുകയാണ്.  എത്ര ഗൗരവമുള്ള കാര്യമാണിത്. 

പൂർണ മനസോടെ  സമ്മതിക്കാതെ മറ്റൊരാളുടെ സമ്പത്ത് കൈകലാക്കിയവനും അതിനു പ്രേരിപ്പിച്ചവനും വൻകുറ്റവാളികളാണ്.


📌അടിയന്തിരം ഹറാമോ⁉️

മയ്യിത്തിനു വേണ്ടി സ്വദഖ: ചെയ്യൽ ,അടിയന്തിര പരിപാടി നടത്തൽ സുന്നത്താണ്. പ്രതിഫലാർഹമാണ്. മയ്യിത്തിനും സ്വദഖ:ചെയ്യുന്നവർക്കും അതു ഉപകരിക്കും.

എന്നാൽ മരിച്ചവരുടെ അനന്തര സ്വത്ത് എടുത്ത് അടിയന്തിര സദ്യകൾ നടത്തുമ്പോൾ മുഴുവൻ അവകാശികളുടെയും സമ്മതം നിർബന്ധമാണ്.

ആരോടും ചോദിക്കാതെ ഒരാൾ മാത്രം കൈകാര്യം ചെയ്തു ഹീറോ ആകുന്നത് നാളെ സീറോ ആകാൻ കാരണമാകും

മയ്യിത്തിൻ്റെ അവകാശികളിൽ പ്രായം തികയാത്തവരാ ഭ്രാന്തന്മാരോ ഉണ്ടെങ്കിൽ അവരുടെ സമ്മതം പരിഗണനീയമല്ല. ഇത്തരം വേളയിൽ അവരുടെ ധനം ഉപയോഗിച്ച് അടിയന്തിരം നടത്തരുത്. മറ്റുള്ളവരുടെ ധനം നമ്മുടെ കൈവശം വരുന്നതിൽ നല്ല ശ്രദ്ധ വേണം.

നബി(സ്വ) പറയുന്നു:

من قطع ميراث وارثه قطع الله ميراثه من الجنة     

ആരെങ്കിലും അവകാശിയുടെ വിഹിതം തടഞ്ഞാൽ അവൻ്റെ  സ്വർഗ വിഹിതം അല്ലാഹു തടയും - അവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല -.(ഇബ്നു മാജ:)


എം.എ.ജലീൽ സഖാഫി പുല്ലാര

വ്യഭിചരിച്ചയാൾ അതു പരസ്യമായി പറയുന്നതിന്റെ വിധിയെന്ത്?

 

പരസ്യപ്പെടുത്തുക, താൻ വ്യഭിചരിച്ചുവെന്നു പറയുന്നത് ഒരു പൊലിവായി എടുത്തുപറയുക എന്ന നിലക്കാണെങ്കിൽ ഹറാമാണ്. ഭരണാധികാരിയുടെ മുമ്പിൽ സ്വയം കുറ്റബോധത്തോടെ ശിക്ഷ ഏറ്റുവാങ്ങാനാണെങ്കിൽ അനുവദനീയമാണ്. അതും ചെയ്യാതെ രഹസ്യമാക്കി വയ്ക്കുകയാണു സുന്നത്ത്. തുഹ്ഫ: 10-244. പശ്ചാത്താപം നിർബന്ധവുമാണല്ലോ.


മൗലാനാ നജീബ് ഉസ്താദ് മമ്പാട് -പ്രശ്നോത്തരം: 2/30

തെറ്റുകൾ പറഞ്ഞു രസിക്കൽ

 

കഴിഞ്ഞ കാലങ്ങളിൽ രഹസ്യമായി ചെയ്ത തെറ്റുകൾ പിന്നീടു കൂട്ടുകാരോടും മറ്റും എടുത്തു പറഞ്ഞു ചിലർ രസിക്കാ റുണ്ട്. ഇങ്ങനെ ചെയ്യാമോ? അതിന്റെ വിധിയെന്ത്?


അത് ഹറാമാണ്. തെറ്റുകുറ്റങ്ങൾ സംഭവിച്ചാൽ അതു പറഞ്ഞു സുഖിക്കുന്നതും അതുകൊണ്ടു വീമ്പിളക്കുന്നതും നിഷിദ്ധമാണെന്നതു ഖണ്ഡിതമാണ്. തുഹ്ഫ:10-244.

മൗലാനാ നജീബ് ഉസ്താദ് മമ്പാട് -പ്രശ്നോത്തരം: 3/183

റൂഹുമടക്കുന്ന ഹദീസും നബിമാരുടെ ഖബ്റിലെ ജീവിതവും

 

വല്ലവനും എന്റെമേൽ സലാം ചൊല്ലിയാൽ അല്ലാഹു എന്റെ റൂഹിനെ എന്റെ മേൽ മടക്കുകയും ഞാൻ സലാം മടക്കുകയും ചെയ്യുമെ''ന്ന ഹദീസും “പ്രവാചകൻമാർ അവരുടെ ഖബ്റുകളിൽ ജീവിച്ചിരിക്കുന്നവരാണെ''ന്ന ഹദീസും തമ്മിൽ എതിരാവുന്നില്ലേ? ഒരു വിശദീകരണം?


ചോദ്യത്തിൽ പറഞ്ഞ ഒന്നാമത്തെ ഹദീസുകൊണ്ടുദ്ദേശ്യം “മാമിൻ അഹദിൻ യുസല്ലിമു അലയ്യ ഇല്ലാറദ്ദല്ലാഹു ഇലയ്യ റൂഹീ ഹത്താ അറുദ്ദു അലൈഹിസ്സലാമ” എന്ന ഹദീസായിരിക്കുമല്ലോ. പ്രസ്തുത ഹദീസിന് നിങ്ങൾ ഉദ്ധരിച്ചതുപോലെയല്ല അർത്ഥം. “അല്ലാഹു എന്നിലേക്ക് ആത്മാവ് തിരിച്ചു തരുന്ന വേളയിലല്ലാതെ ഒരാളും എന്റെ മേൽസലാം ചൊല്ലുകയും ഞാൻ അവന്റെ മേൽ സലാം മടക്കുകയും ചെയ്യുന്നില്ല” എന്നാണ്. 'റദ്ദല്ലാഹു' എന്ന വാക്യം 'ഹാലിയ്യായ ജുംല'യാണെന്നും 'ഹത്താ എന്ന പദം 'തഅ്ലീലിനല്ല' 'അത്ഫി'നാണെന്നും ചുരുക്കം. അങ്ങനെ വരുമ്പോൾ “ആരൊരാൾ എന്റെ വഫാത്തിനു ശേഷം എന്റെ മേൽ സലാം ചൊല്ലുന്നതും ഞാനയാൾക്ക് സലാം മടക്കുന്നതും അല്ലാഹു എനിക്കു ആത്മാവിനെ തിരിച്ചുനല്കിയ സമയത്തല്ലാതെ - എനിക്കു ഖബ്റിൽ ജീവനുള്ള വേളയിലല്ലാതെ സംഭവിക്കുന്നില്ല എന്നാണു ഹദീസിന്റെ ആശയമെന്നുവരും. അതായതു ഞാൻ സദാസമയവും ഖബ്റിൽ ജീവിച്ചിരിക്കുകയാണെന്ന്! നബി (സ) തങ്ങൾക്ക് ആരെങ്കിലും സലാം പറയാത്ത ഒരു സമയം ഉണ്ടാവുകയില്ലല്ലോ. സദാസമയവും നന്ന ചുരുങ്ങിയത് ലോകത്ത് ഒരാൾ നമസ്കരിച്ചുകൊണ്ടിരിക്കുകയെങ്കിലും ചെയ്യുമല്ലോ. അതിൽ നബിക്കു സലാമുമുണ്ടല്ലോ. അപ്പോൾ ഏതൊരാൾ സലാം പറയുമ്പോളും നബി അതു മടക്കുമ്പോളും 'അല്ലാഹു ജീവൻ തിരിച്ചു നല്കിയ വേളയിൽ മാത്രം അതു സംഭവിക്കണ'മെങ്കിൽ നബി തങ്ങൾ സദാസമയവും ജീവിച്ചിരിക്കണം.

ഇങ്ങനെ ഹദീസിനെ മനസ്സിലാക്കിയാൽ നബി തങ്ങൾ ഖബ്റിന്നകത്ത് സദാ ജീവിച്ചിരിക്കുന്നുവെന്നാണല്ലോ ഈ ഹദീസിന്റെയും താല്പര്യം. അപ്പോൾ ഹദീസുകൾ രണ്ടും ഒരേ ആശയത്തിലുള്ളതാകും. നബിമാർ ഖബ്റുകളിൽ ജീവിച്ചിരിക്കുന്നുവെന്നത് കേവലം ഒരു ഹദീസിന്റെ ആശയം മാത്രമല്ലെന്നും ഇക്കാര്യത്തിൽ നിരവധി ഹദീസുകൾ മുതവാതിറായി വന്നിട്ടുള്ളതും അക്കാര്യം ഇജ്മാഉള്ളതുമാണെന്നും പ്രത്യേകം ഓർക്കേണ്ടതാണ്. അപ്പോൾ ഖണ്ഡിതമായ ഈ വിഷയത്തോടു താങ്കളുദ്ധരിച്ച ഒന്നാമത്തെ ഹദീസ് 'എതിരായി വരുക' എന്ന പ്രശ്നമേ ഉദിക്കുന്നില്ല. ആ ഹദീസിന് ഇൗ ഖണ്ഡിത പരമാർത്ഥത്തോട് ഇണങ്ങുന്ന അർത്ഥം നല്കി മനസ്സിലാക്കുകയാണ് വേണ്ടത്. ഇതാണ് വ്യത്യസ്ത പ്രമാണങ്ങൾ ചേർത്തു വിലയിരുത്തുന്നതിന്റെ ശരിയായ രീതി. ഇതു പ്രകാരം പ്രസ്തുത ഹദീസിലെ 'റദ്ദല്ലാഹു റൂഹീ' എന്നതിനു ഹദീസ് പണ്ഡിതൻമാർ പലവിധ വാഖ്യാനങ്ങളും നല്കിയിട്ടുണ്ട്. 'റദ്ദല്ലാഹു' എന്നതിന് 'മടക്കുക' എന്നല്ല 'ആക്കുക' എന്നാണ് അർത്ഥമെന്നും അതല്ലെങ്കിൽ "റൂഹു മടക്കുക'യെന്നാൽ റൂഹിന്റെ ശ്രദ്ധയും തിരിച്ചറിവും ലഭ്യമാവുക എന്നാണുദ്ദേശ്യമെന്നും അതുമല്ലെങ്കിൽ ഹദീസിലെ 'റൂഹ്' എന്നതിന് 'സംസാരം' എന്നാണ് അർത്ഥമെന്നും മറ്റും വ്യാഖ്യാനങ്ങളുണ്ട്. ഫതാവൽകുബ്റ: 2- 135, 136.


മൗലാനാ നജീബ് ഉസ്താദ് മമ്പാട് -ചോദ്യോത്തരം: നുസ്രത്തുൽ അനാം -നവംബർ 2008

സലാമേതര അഭിവാദ്യം

 

പരസ്പരം കണ്ടുമുട്ടുമ്പോൾ സലാം പറയലും അതു മടക്കലുമാണല്ലോ ഇസ്ലാമിന്റെ അഭിവാദന രീതി. എന്നാൽ നല്ല പ്രഭാതമാശംസിക്കുന്നതു പോലുള്ള വചനങ്ങൾ കൊണ്ട് ഒരാൾ അഭിവാദ്യം നടത്തിയാൽ അത് മറുപടിയർഹിക്കുന്നുണ്ടോ? അതിനു പ്രത്യഭിവാദ്യം നടത്തൽ നിർബന്ധമാകുമോ?


നിർബന്ധമില്ല. അടിസ്ഥാനപരമായി അവൻ മറുപടിയർഹിക്കുന്നുമില്ല. 'നിനക്കല്ലാഹു നല്ല പ്രഭാതം നല്കട്ടെ', 'അല്ലാഹു നിന്നെ ശക്തിപ്പെടുത്തട്ടെ' പോലുള്ള വചനങ്ങൾ കൊണ്ട് ഒരാൾ അഭിവാദ്യം നടത്തിയാൽ അത് ഇസ്ലാമിന്റെ അഭിവാദന രീതിയല്ലെന്നു ധരിപ്പിക്കാനുദ്ദേശിച്ചു പ്രസ്തുത അഭിവാദ്യത്തിന് ഒന്നും മറുപടി നല്കാതിരിക്കുന്നതാണ് ഏറ്റവും കരണീയം. അതുദ്ദേശ്യമില്ലെങ്കിൽ അവനു ഗുണത്തിനു ദുആ ചെയ്യൽ നല്ലതാണ്. അതേസമയം, പ്രത്യഭിവാദ്യം നല്കാതിരുന്നാൽ വല്ല ബുദ്ധിമുട്ടും വരുമെന്നുണ്ടെങ്കിൽ ആ ബുദ്ധിമുട്ടൊഴിവാക്കാനായി പ്രത്യഭിവാദ്യം നടത്താവുന്നതുമാണ്. തുഹ്ഫ: ശർവാനി സഹിതം 9-229.


മൗലാനാ നജീബ് ഉസ്താദ് മമ്പാട് -പ്രശ്നോത്തരം: 4/111

ചുരുട്ടിയ വസ്ത്രം നിവർത്തൽ

 

നിസ്കാരത്തിൽ കറാഹത്തായ രീതിയിൽ വസ്ത്രം ചുരുട്ടിവച്ചയാൾക്ക് നമസ്കാരത്തിനിടയിൽ അതു നിവർത്താൻ സൗകര്യപ്പെട്ടാൽ അങ്ങനെ ചെയ്യേണ്ടതുണ്ടോ?


ചെയ്യേണ്ടതുണ്ട്. കുറഞ്ഞ പ്രവൃത്തികൊണ്ട് വസ്ത്രം നിവർത്താൻ സൗകര്യപ്പെടുമെങ്കിൽ നമസ്കാരത്തിനിടയിൽ തന്നെ അങ്ങനെ ചെയ്തു കറാഹത്തിൽ നിന്നൊഴിവാകൽ സുന്നത്തുണ്ട്. തുഹ് ഫ:1-217.


മൗലാനാ നജീബ് ഉസ്താദ് മമ്പാട് -പ്രശ്നോത്തരം: 4/66

തട്ടം തൂക്കിയിടൽ

 

ഞാൻ സ്ഥിരമായി നിസ്കാരത്തിൽ തലയിലെ മുണ്ടിന്റെ അറ്റം രണ്ടു ഭാഗത്തേക്കും ചുമലിലൂടെ തൂക്കിയിടുന്നു. ഇതു കറാഹത്താണെന്നും ഒഴിവാക്കണമെന്നും ഒരു ഉസ്താദ് പറഞ്ഞു. ഒന്നു വിശദീകരിക്കാമോ?


ആ ഉസ്താദ് പറഞ്ഞതു ശരിയാണ്. തട്ടത്തിന്റെ രണ്ടഗ്രങ്ങൾ ചുമലിലേക്കു മടക്കിയിടാതെയോ കൈ കൊണ്ടോ മറ്റോ രണ്ടഗ്രങ്ങളേയും കൂട്ടാതെയോ രണ്ടു ഭാഗത്തേക്കുമായി തൂക്കിയിടൽ കറാഹത്തായ 'സദ്ൽ' ആണ്. തുഹ്ഫ:3- 38.

നജീബ് ഉസ്താദ് മമ്പാട്

അമുസ്ലിംകളുടെ ഖബ്ർ സിയാറത്ത് ചെയ്യാമോ

 

കുടുംബ ബന്ധമുള്ള അമുസ്ലിംകളുടെ ഖബ്ർ സിയാറത്ത് ചെയ്യൽ അനുവദനീയവും അല്ലാത്ത അമുസ്ലിംകളുടേത് ഹറാമുമാണ്. തുഹ്ഫ : 3-200


താജുൽ ഉലമാ ശൈഖുനാ കെ.കെ.സ്വദഖത്തുല്ലാഹ് ഉസ്താദ് (ന:മ) -സമ്പൂർണ്ണ ഫതാവാ - 299

Wednesday 6 January 2021

മതേതര ഇന്ത്യയിലെ മുസ്ലിം ജീവിതം

 

വിവിധ മതസമൂഹങ്ങളും നാസ്തികരും അധിവസിക്കുന്ന രാജ്യമാണ് നമ്മുടേത്. ബഹുസ്വരതയാണ് ഇന്ത്യയുടെ പ്രധാന സവിശേഷത. ജാതി മത വൈവിധ്യങ്ങളും സാംസ്‌കാരിക വൈജാത്യങ്ങളും ഭാഷാ ബഹുത്വവും മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയെ വ്യതിരിക്തമാക്കുന്നു. മതസമൂഹങ്ങൾ തമ്മിലുള്ള സ്‌നേഹവും സൗഹൃദവും സഹകരണവുമാണ് ബഹുസ്വരതയുടെ കാതൽ. പരസ്പരം ഉൾകൊള്ളാനും അടുത്തറിയാനും സാധിക്കുമ്പോൾ മാത്രമേ അത് പ്രായോഗികമാകൂ.

മനുഷ്യജീവിതത്തിന്റെ അർത്ഥതലങ്ങൾ ഒന്നൊഴിയാതെ കാത്തുസൂക്ഷിച്ച ആദർശ വ്യവസ്ഥിതി എന്ന നിലയിൽ ഇസ്‌ലാം മതവിശ്വാസികൾ മതേതര സമൂഹത്തിലെ ജീവിതത്തെ കുറിച്ചും മതസൗഹാർദത്തെ സംബന്ധിച്ചും ജ്ഞാനമുള്ളവരായിരിക്കണം. വസ്തുനിഷ്ഠമായ അറിവിന്റെ അഭാവത്തിലാണ് അബദ്ധ ധാരണകൾ ആധിപത്യം ഉറപ്പിക്കുക. അത് വിപത്തുകളിൽ അകപ്പെടാനും മതം തെറ്റിദ്ധരിക്കപ്പെടാനും കാരണമാകും.

സമസ്ത കേന്ദ്ര മുശാവറ അംഗവും മർകസ് ശരീഅത്ത് കോളേജിലെ കർമ്മശാസ്ത്ര വിഭാഗം തലവനുമായ പ്രമുഖ പണ്ഡിതൻ അബ്ദുൽ ജലീൽ സഖാഫി മതേതര ഇന്ത്യയിലെ മുസ്‌ലിം ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ്.


പ്രസക്ത ഭാഗങ്ങൾ:

ഇന്ത്യ ഒരു സെക്കുലർ രാജ്യമാണ്. ജനങ്ങളിൽ ബഹുഭൂരിപക്ഷവും അമുസ്‌ലിംകളും. അവരുമായി സഹകരിക്കുകയും സമ്പർക്കം പുലർത്തുകയും ചെയ്യുന്നതിന്റെ ഇസ്‌ലാമിക കാഴ്ചപ്പാട് വിശദീകരിക്കാമോ..?

സമഗ്രമായൊരു ജീവിത വ്യവസ്ഥിതിയാണ് ഇസ്‌ലാം. സഹജീവി സ്‌നേഹവും പരസ്പര സഹകരണവും വിശ്വാസികളുടെ ഗുണവിശേഷമായാണ് ഇസ്‌ലാം പരിഗണിക്കുന്നത്. സമസൃഷ്ടികളെന്ന നിലയിൽ മുഴുവൻ മനുഷ്യരെയും സ്‌നേഹിക്കാനും അവരുടെ ഗുണത്തിനും രക്ഷക്കും വേണ്ടി പ്രവർത്തിക്കാനും സത്യവിശ്വാസി ബാധ്യസ്ഥനാണ്. കാരുണ്യം, പരസ്പര സഹകരണം തുടങ്ങിയ കാര്യങ്ങളിൽ മുസ്‌ലിം-അമുസ്‌ലിം ഭേദമില്ല. മനുഷ്യൻ എന്ന നിലയിൽ അതൊക്കെ കണക്കാക്കണമെന്നാണ് മതത്തിന്റെ നിലപാട്.

നന്മ പ്രവർത്തിക്കുന്നതിലും തിന്മയെ പ്രതിരോധിക്കുന്നതിലും വിശ്വാസ വൈവിധ്യങ്ങൾക്കതീതമായി പരസ്പരം സഹകരിക്കുകയും സഹായിക്കുകയും ചെയ്യണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അല്ലാഹു ﷻ പറയുന്നു: ‘നന്മയിലും ഭക്തിയിലും നിങ്ങൾ പരസ്പരം സഹായിക്കുക. പാപങ്ങളിലും അക്രമങ്ങളിലും പരസ്പരം സഹകരിക്കരുത്.’

മതപരമായ വൈജാത്യങ്ങൾ അന്യോന്യമുള്ള സഹകണത്തിനും സഹായത്തിനും തടസ്സമാകരുത്. എല്ലാ വിഭാഗങ്ങളോടും സ്‌നേഹത്തിൽ പെരുമാറണം. സൗഹൃദത്തിൽ ജീവിക്കണം. കാരുണ്യം കാണിക്കണം. ഒരാളെയും വേദനിപ്പിക്കരുത്. അക്രമിക്കരുത്. 

നബി ﷺ പറയുന്നു: ‘കരുണ ചെയ്യുന്നവരെ പരമകാരുണികനായ അല്ലാഹു ﷻ അനുഗ്രഹിക്കും. ഭൂമിയിലുള്ള സർവതിനോടും നിങ്ങൾ കരുണ കാണിക്കുക. എന്നാൽ ആകാശത്തിന്റെ അധിപൻ നിങ്ങളോട് കരുണ കാണിക്കും.’


മുസ്‌ലിമല്ലാത്തവരെ സാമ്പത്തികമായി സഹായിക്കാമോ? അതിന് പ്രതിഫലം ലഭിക്കുമോ..?

വീട് നിർമാണം, രോഗ ചികിത്സ, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ മാനുഷിക ആവശ്യങ്ങളിൽ അമുസ്‌ലിംകളെ സാമ്പത്തികമായി സഹായിക്കാവുന്നതാണ്. അവർക്ക് വീട് നിർമിച്ച് നൽകാം. വിദ്യാഭ്യാസത്തിനും വിവാഹത്തിനും സഹായം നൽകാം. സൗജന്യമായി ചികിത്സ നൽകാം. അതിനൊന്നും വിരോധമില്ല. മാത്രമല്ല പ്രതിഫലം ലഭിക്കുകയും ചെയ്യും.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മത വ്യത്യാസം തടസ്സമായി ഇസ്‌ലാം കാണുന്നില്ല. അബീഹുറൈറ (റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം: ‘എല്ലാ ജീവനുള്ളതിനെ സഹായിക്കുന്നതിലും പുണ്യമുണ്ട്.’

ഇബ്‌നു ഹജറുൽ ഹൈതമി (റ) ഉദ്ധരിക്കുന്നു: അമുസ്‌ലിമിന് സാമ്പത്തികമായ സഹായങ്ങൾ നൽകാം. അത് മുസ്‌ലിംകളുമായി കരാറിൽ ഏർപ്പെട്ടിട്ടില്ലാത്ത അവിശ്വാസിയാണെങ്കിൽ പോലും സഹായിക്കാം. വസ്ത്രം, വീട് നിർമാണം, ചികിത്സ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് സഹായിക്കണമെന്ന് മാത്രമല്ല, ചില അനിവാര്യ ഘട്ടങ്ങളിൽ മുസ്‌ലിം സമ്പന്നർക്ക് അത് നിർബന്ധമാവുകയും ചെയ്യും. അവർ അർഹരും ആവശ്യക്കാരുമാണെന്നറിഞ്ഞിട്ടും ഇത്തരം ആവശ്യങ്ങൾക്ക് സഹായം ചെയ്തില്ലെങ്കിൽ അവൻ കുറ്റക്കാരനാണ്. അല്ലാഹുﷻവിന്റെ അരികിൽ ശിക്ഷിക്കപ്പെടും.


അമുസ്‌ലിമിന് കടം നൽകൽ അനുവദനീയമാണോ? സാമ്പത്തിക ഇടപാടുകൾ നടത്തുക, ബിസ്സിനസിൽ പങ്കാളികളാക്കുക, വിൽക്കുകയും വാങ്ങുകയും ചെയ്യുക എന്നിവ അനുവദനീയമാണോ? ഇസ്‌ലാമിക കാഴ്ചപ്പാട് വിശദീകരിക്കാമോ ?

അമുസ്‌ലിമിന് കടം നൽകാം. അവനുമായി സാമ്പത്തിക ക്രയവിക്രയങ്ങളും ഇടപാടുകളും നടത്താം. ബിസിനസിൽ പങ്കാളികളാക്കാം. വാങ്ങുകയും വിൽക്കുകയും ചെയ്യാം.

തിരുനബി ﷺ അമുസ്‌ലിംകളുമായി ഇടപാടുകൾ നടത്തിയ ധാരാളം സംഭവങ്ങൾ ഹദീസുകളിൽ കാണാം. അബ്ദുറഹ്മാനു ബ്‌നു ഔഫ് (റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ ഞങ്ങൾ നബിﷺയുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു ബഹുദൈവ വിശ്വാസി ഒരാടുമായി വരുന്നത് കണ്ടു. പ്രവാചകർ ﷺ ചോദിച്ചു: ഇത് വിൽപനക്കുള്ളതോ അതോ ദാനം ചെയ്യാനുള്ളതോ? അയാൾ പറഞ്ഞു: വിൽപനക്കുള്ളതാണ്. അപ്പോൾ നബി ﷺ അയാളിൽ നിന്നും ആ ആടിനെ വിലയ്ക്കു വാങ്ങി. (ബുഖാരി റഹ്)

ആഇശ ബീവി(റ) പറയുന്നു: റസൂൽ ﷺ ഒരു ജൂതനിൽ നിന്ന് അവധി നിശ്ചയിച്ച് ഭക്ഷ്യ വസ്തുക്കൾ കടമായി വാങ്ങുകയും അവിടുത്തെ (ﷺ) പടയങ്കി പണയമായി നൽകുകയും ചെയ്തിരുന്നു. മുസ്‌ലിമേതരരുമായി ഇടപാടുകൾ നടത്താമെന്നാണ് ഈ സംഭവങ്ങളെല്ലാം കാണിക്കുന്നത്.


അമുസ്‌ലിംകളിൽ നിന്ന് പലിശ വാങ്ങൽ അനുവദനീയമാണോ..?

ഇസ്‌ലാം പലിശ രഹിത സമ്പദ് വ്യവസ്ഥിതിയാണ് വിഭാവനം ചെയ്യുന്നത്. പലിശാധിഷ്ഠിത വ്യവസ്ഥിതി ചൂഷണാത്മകമായിരിക്കും. അതിനാൽ പലിശ വാങ്ങലും നൽകലുമെല്ലാം നിഷിദ്ധമാണ്. അത് മുസ്‌ലിമിൽ നിന്നാണെങ്കിലും അമുസ്‌ലിമിൽ നിന്നാണെങ്കിലും അനുവദനീയമല്ല.

അല്ലാഹു ﷻ പറയുന്നു: ‘പലിശ തിന്നുന്നവൻ പിശാച്ബാധ നിമിത്തം മറിഞ്ഞ് വീഴുന്നവൻ എഴുന്നേൽക്കുന്നത് പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവർ പറഞ്ഞതിന്റെ ഫലമത്രെ അത്. എന്നാൽ കച്ചവടം അല്ലാഹു  അനുവദനീയമാക്കുകയും പലിശയെ അവൻ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു’ (ഖുർആൻ)


അളവ് തൂക്കത്തിൽ വിശ്വാസികളല്ലാത്തവരെ വഞ്ചിക്കാമോ..?

വിശ്വാസിയുടെ അളവും തൂക്കവും സുതാര്യമായിരിക്കണം. ഒരാളെയും വഞ്ചിക്കരുത്. ഇബ്‌നു ഹജർ (റ) പറയുന്നു: അളവ് തൂക്കങ്ങളിൽ അമുസ്‌ലിമിനെയാണെങ്കിലും വഞ്ചിക്കാൻ പാടില്ല.(ഫതാവൽ കുബ്‌റ 2/238)


അമുസ്‌ലിം രോഗികളെ ചികിത്സിക്കൽ അനുവദനീയമാണോ? അവരെ സന്ദർശിക്കാമോ? മരുന്നും സൗജന്യ സേവനങ്ങളും നൽകാമോ? സംഘടനകളുടെ പദ്ധതിയുടെ ഗുണഭോക്താക്കളായി നിരവധി അമുസ്‌ലിംകളുമുണ്ടല്ലോ ?

അമുസ്‌ലിം രോഗികളെ ചികിത്സിക്കാം. മരുന്നും സൗജന്യ സേവനങ്ങളും ചെയ്തുകൊടുക്കാം. രോഗാവസ്ഥയിൽ അവരെ സന്ദർശിക്കാം. ഇബ്‌നു ഹജർ(റ) പറയുന്നത് കാണുക: മുസ്‌ലിം ഡോക്ടർക്ക് അമുസ്‌ലിമായ രോഗിയെ ചികിത്സിക്കൽ അനുവദനീയമാണ്. ഹർബി(മുസ്‌ലിം വിരോധി)യ്യായ അവിശ്വാസിയാണെങ്കിലും ചികിത്സിക്കുന്നതിൽ തെറ്റില്ല. അമുസ്‌ലിമിന് സ്വദഖ നൽകൽ അനുവദനീയമായത് പോലെ ചികിത്സയും അനുവദനീയമാണ്.(ഫതാവൽ കുബ്‌റ 4/104).


വെള്ളം, നൂൽ, ചരട് എന്നിവയിൽ അവർക്ക് മന്ത്രിച്ച് കൊടുക്കാമോ.?

അതേ. അനുവദനീയമാണ്.

അമുസ്‌ലിംകൾക്ക് വേണ്ടി പ്രാർത്ഥിക്കാമോ? അവർ മരണപ്പെട്ടാൽ സന്ദർശിക്കാമോ..?

സന്ദർശിക്കാം. സാമ്പത്തിക ഉയർച്ച, രോഗശമനം, വിദ്യാഭ്യാസ രംഗത്തെ ഔന്നത്യം, രാഷ്ട്രീയ വിജയം, നേർവഴി തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം. കർമ്മശാസ്ത്ര പണ്ഡിതർ വിശദീകരിക്കുന്നു: അമുസ്‌ലിമിന് ശാരീരികാരോഗ്യം, നേർമാർഗം തുടങ്ങിയവക്കായി പ്രാർത്ഥിക്കൽ അനുവദനീയമാണ്.(ഹാശിയത്തുന്നിഹായ 1/533)


അമുസ്‌ലിംകളെ കുറിച്ച് പരദൂഷണം പറയാമോ? വാഗ്ദാന ലംഘനം, പരിഹാസം തുടങ്ങിയവ നടത്താമോ..?

ഇസ്‌ലാം മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ സംസാരം, സമ്പർക്കം, സമീപനം എല്ലാം സത്യസന്ധമായിരിക്കണം. ഒരാളെയും പരദൂഷണം പറയരുത്. പരിഹസിക്കരുത്. വാഗ്ദത്തം ചെയ്താൽ ലംഘിക്കരുത്. അതിൽ മുസ്‌ലിംകളെന്നോ അമുസ്‌ലിംകളെന്നോ വ്യത്യാസമില്ല.


അമുസ്‌ലിംകളുടെ ക്ഷണം, ഭക്ഷണം, വസ്ത്രം എന്നിവ സ്വീകരിക്കുന്നതിന്റെ വിധിയെന്താണ്..?

അവർ ക്ഷണിച്ചാൽ സ്വീകരിക്കാം. ഭക്ഷണം കഴിക്കാം. സമ്മാനമായി വസ്ത്രങ്ങളും മറ്റും നൽകിയാൽ വാങ്ങാം. അനുവദനീയമാണ്. പക്ഷേ, ഭക്ഷണം പോലുള്ളത് അവരുടെ ആരാധനയുടെ ഭാഗമായി തയ്യാർ ചെയ്യപ്പെട്ടവയാകരുതെന്ന നിബന്ധനയുണ്ട്. അത്തരം ഭക്ഷണങ്ങൾ/പ്രസാദങ്ങൾ കഴിക്കാൻ പാടുള്ളതല്ല.

       

അമുസ്‌ലിം ആചാരങ്ങളിലും വിശ്വാസപരമായ കർമ്മങ്ങളിലും മുസ്‌ലിം പങ്കെടുക്കുന്നത് അനുവദനീയമാണോ? അതിന് സാമ്പത്തിക സഹായം നൽകാമോ ?

അമുസ്‌ലിംകൾ അവരുടെ വിശ്വാസങ്ങളുടെ ഭാഗമായി നിർവഹിക്കുന്ന ആചാരങ്ങളിൽ (പൂരം, വേല, പള്ളിപ്പെരുന്നാൾ ഉദാഹരണം) മുസ്‌ലിംകൾ ഭാഗഭാക്കാകാൻ പാടില്ല. അതിനെ സാമ്പത്തികമായി സഹായിക്കാനും പാടില്ല. കാരണം ഇസ്‌ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമായ ആദർശമാണ് അവരുടേത്. നമ്മുടെ വിശ്വാസ പ്രകാരം പിഴച്ചതും യോജിക്കാൻ കഴിയാത്തതുമായൊരു ദർശനം. അത് നടത്തലും വളർത്തലും അതിന് സൗകര്യവും സഹായവും ചെയ്തുകൊടുക്കലും മുസ്‌ലിംകളുടെ ബാധ്യതയല്ല.

കർമശാസ്ത്ര പണ്ഡിതർ പറയുന്നു: അമുസ്‌ലിംകളുടെ മതപരമായ ആഘോഷങ്ങളിൽ മുസ്‌ലിംകൾ അവരോട് സഹകരിക്കുന്നത് കുറ്റകരമാണ്. ഇസ്‌ലാമിക ഭരണകൂടത്തിന് കീഴിലാണെങ്കിൽ ശിക്ഷാർഹവുമാണ്. (മുഗ്‌നി 5/526)


അന്യമതക്കാരുടെ ആരാധനാലയങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ ചെയ്യാമോ..?

അന്യമതക്കാരുടെ ആരാധനാലയങ്ങൾ നിർമിക്കുക, പുനരുദ്ധരിക്കുക, പരിപാലിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്യാൻ മുസ്‌ലിംകൾക്ക് പാടില്ല. ഇസ്‌ലാമിക വിശ്വാസമനുസരിച്ച് അത് കുറ്റകരമായ കാര്യമാണ്. അല്ലാമാ ഇബ്‌നു ഹജറുൽ ഹൈതമി(റ) തുഹ്ഫ 9/29-ൽ ഇത് വിശദീകരിക്കുന്നുണ്ട്.


ഇന്ത്യയെ പോലുള്ളൊരു മതേതര രാജ്യത്ത് ഇത്തരം കടുത്ത നിലപാടുകൾ സ്വീകരിക്കേണ്ടതുണ്ടോ? അത് മതങ്ങൾ തമ്മിലുള്ള അകൽച്ചക്കും സൗഹൃദാന്തരീക്ഷം തകരുന്നതിനും കാരണമാകില്ലേ..?

ഇല്ല, ഒരിക്കലുമല്ല. മതസൗഹാർദമെന്നാൽ അമുസ്‌ലിംകളുടെ ആചാരങ്ങളിൽ നാം പങ്കാളിയാവുകയും ബഹുദൈവാരാധനയടക്കമുള്ള മതാചാരങ്ങൾക്ക് സഹായം നൽകലുമാണ് എന്ന് ചിലർ ധരിച്ച് വെച്ചിരിക്കുന്നു. ഈ വിശ്വാസമാണ് തെറ്റ്. ഞാനിവിടെ ചൂണ്ടിക്കാണിക്കാനുദ്ദേശിക്കുന്നതും അതാണ്. ചിലർ വല്ലാതെയങ്ങ് മതേതരവാദികളാവുകയാണ്. അതിന് വേണ്ടി എന്തും പറയാനും ചെയ്യാനും അവർക്ക് മടിയില്ല. ഇക്കാര്യത്തിൽ വിശ്വാസികൾ ജാഗ്രത പുലർത്തണം. മറ്റുള്ളവരുടെ കയ്യടിക്ക് വേണ്ടി സ്വന്തം മതനിയമങ്ങളിൽ വെള്ളം ചേർക്കാനാകില്ല. സങ്കുചിതമായ താൽപര്യങ്ങൾക്ക് വേണ്ടി വിശ്വാസ കാര്യങ്ങളെ മാറ്റിയെഴുതാനുമാകില്ല.

ഞാൻ പറയുന്നത് ആരും തെറ്റായി വ്യാഖ്യാനിക്കരുത്. ഒരു മതക്കാരോടും സൗഹൃദവും സഹകരണവും പാടില്ലെന്നല്ല ഞാൻ പറഞ്ഞത്. മറിച്ച് സൗഹൃദ ബന്ധം വേണം. മാനുഷികമായ കാര്യങ്ങളിൽ സഹായിക്കണം, സഹകരിക്കണം. നിർധനരായ അമുസ്‌ലിംകൾക്ക് വീട് നിർമിച്ച് കൊടുക്കാൻ കഴിവുള്ളവർ അത് ചെയ്യണം. ചികിത്സിക്കണം. വിവാഹത്തിന് ധനസഹായം നൽകണം. പക്ഷേ, അമുസ്‌ലിംകളുടെ മതപരമായ ആചാരങ്ങളിൽ പങ്കാളിയാവുകയോ അതിന് സാമ്പത്തിക സഹായം നൽകുകയോ ചെയ്യേണ്ട ബാധ്യത നമുക്കില്ല. അത് ആ മതവിശ്വാസികളുടെ ഉത്തരവാദിത്വമാണ്. അത്തരം സഹായസഹകരണം കൊണ്ടു മാത്രമേ മതസൗഹാർദം സാധ്യമാകൂ എന്ന് ശാഠ്യം പിടിക്കരുത്.

ബഹുദൈവാരാധനയിലധിഷ്ഠിതമായ ആചാരങ്ങളും കർമ്മങ്ങളും ഇസ്‌ലാമിക നിയമ പ്രകാരം തെറ്റാണ്. അതിന് സഹായിക്കുന്നതും അപ്രകാരംതന്നെ. ഖുർആൻ പറയുന്നു: അല്ലാഹുവിന്റെ അരികിൽ സ്വീകാര്യമായ മതം ഇസ്‌ലാമാണ്. വല്ലവനും ഇസ്‌ലാമല്ലാത്ത വല്ലതിനെയും സ്വീകരിച്ചാൽ അവനിൽ നിന്നത് സ്വീകരിക്കപ്പെടുകയില്ല. അവൻ പരാജിതരിൽപെട്ടവനുമായിരിക്കും (3:198)

ഇബ്‌നു ഹജറുൽ ഹൈതമി(റ) എഴുതി: കുഫ്‌റിന്റെ ചിഹ്നങ്ങളിൽ അവരോട് തുല്യരാകണമെന്ന ഉദ്ദേശ്യത്തിൽ ചെയ്താൽ കാഫിറാകും. എന്നാൽ കുഫ്‌റ് ചെയ്യുക എന്ന താൽപര്യമില്ലാതെ, അവരുടെ ആഘോഷങ്ങളിൽ അവരോട് തുല്യമാവുക എന്ന ഉദ്ദേശ്യത്തിലാണെങ്കിൽ കാഫിറാകില്ലെങ്കിലും അത് കുറ്റകരമാണ്. പ്രത്യേകമായ ഉദ്ദേശ്യങ്ങളൊന്നുമില്ലാതെയാണെങ്കിൽ കുറ്റമൊന്നുമില്ലതാനും. (ഫതാവൽകുബ്‌റ 9/238) 


അമുസ്‌ലിംകൾക്ക് ജോലി നൽകാമോ..?

നൽകാം, വിരോധമില്ല. മുസ്‌ലിം മാനേജ്‌മെന്റിന്റെയോ വ്യക്തികളുടെയോ കീഴിലുള്ള തൊഴിൽ കേന്ദ്രങ്ങളിൽ അമുസ്‌ലിംകൾക്ക് ജോലി നൽകാം. മുസ്‌ലിം ആരാധനാ കേന്ദ്രങ്ങളുടെ നിർമ്മാണത്തിനുവരെ അവരെ ഏൽപ്പിക്കാം. ഇബ്‌നു ഹജർ(റ) പറയുന്നത് കാണുക: മുസ്‌ലിമിന്റെ സമ്മതപ്രകാരം ആവശ്യത്തിന് വേണ്ടി അമുസ്‌ലിമിനെ പള്ളിയിൽ കയറ്റാവുന്നതാണ്.(തുഹ്ഫ 1/272)

അല്ലാമാ അലിയ്യുശ്ശിബ്‌റാമല്ലസി(റ) വിശദീകരിക്കുന്നു: ആവശ്യത്തിന്‌വേണ്ടി എന്നതിൽ നമ്മുടെ ആവശ്യവും അവരുടെ ആവശ്യവും ഉൾപ്പെടും. പള്ളി നിർമ്മാണമെന്നത് നമ്മുടെ ആവശ്യമാണ്. മുസ്‌ലിം ജോലിക്കാർ ലഭ്യമാണെങ്കിൽതന്നെ അമുസ്‌ലിംകളെ ജോലിക്കായി വിളിക്കാം. 

ഖാളിയിൽനിന്ന് വിധി തേടുക, മുഫ്തിയിൽ നിന്ന് ഫത്‌വ തേടുക പോലെയുള്ള അവരുടെ ആവശ്യങ്ങളുടെ പൂർത്തീകരണത്തിന് പള്ളിയിൽ പ്രവേശിക്കുന്നതിനും വിരോധമില്ല. ഇത്തരം അനിവാര്യമായ ആവശ്യങ്ങൾക്കല്ലാതെ പള്ളിയിൽ പ്രവേശിക്കുന്നത് അനുവദനീയമല്ല.


ഈയിടെ കേരളത്തിലെ മതപരിഷ്‌കരണവാദികളുടെ ആരാധനാ കേന്ദ്രത്തിൽ ജുമുഅ നിസ്‌കാരം കാണാൻ അമുസ്‌ലിംകളെ ക്ഷണിച്ച് കൊണ്ടുവരികയുണ്ടായി. ശേഷം ആണും പെണ്ണുമെല്ലാം കൂടിയിരുന്ന് മതസൗഹാർദ സമ്മേളനവും നടത്തി. ഇതിനെ എങ്ങനെ വിലയിരുത്തുന്നു..?

അനിവാര്യമായ ആവശ്യങ്ങൾക്ക് വേണ്ടിയല്ലാതെ മുസ്‌ലിം പള്ളിയിൽ അമുസ്‌ലിംകൾക്ക് പ്രവേശനം നൽകരുത്. ഇത്തരം തെറ്റായ കീഴ്‌വഴക്കങ്ങൾ ആശാസ്യമല്ല. ആണും പെണ്ണും ഇടകലരുന്നത് ഇസ്‌ലാം ഒരു സന്ദർഭത്തിലും അംഗീകരിക്കുന്നില്ല. വിവിധ മതക്കാർക്കിടയിൽ സൗഹൃദം വളർത്താൻ സദസ്സുകൾ ആവശ്യമാണ്. അത് പള്ളിക്കകത്താകണമെന്ന് വാശി പിടിക്കുന്നതെന്തിനാണ്? ആരാധനാ കേന്ദ്രങ്ങളുടെ പുറത്തും ഉണ്ടാക്കാമല്ലോ അത്തരം സദസ്സുകൾ.


മകൾ/മകൻ മുസ്‌ലിമായാൽ അമുസ്‌ലിംകളായ മാതാപിതാക്കളുമായി രക്തബന്ധവും കുടംബബന്ധവും നിലനിൽക്കുമോ? ആ നിലക്കുള്ള ഉത്തരവാദിത്വങ്ങൾ അവർക്ക് ചെയ്തുകൊടുക്കേണ്ടതുണ്ടോ..?

മാതാപിതാക്കൾ അവിശ്വാസികളാണെന്നത് അവരുടെ മഹത്ത്വത്തിന്റെ മാറ്റ് കുറക്കുന്നില്ല. അവരെ സംരക്ഷിക്കുകയും പരിപാലിക്കുകയും വേണം. മാതാപിതാക്കൾ എന്ന നിലക്ക് നിർവഹിക്കേണ്ട ഉത്തരവാദിത്വങ്ങളെല്ലാം ചെയ്ത് കൊടുക്കണം. രക്തബന്ധവും കുടംബബന്ധവുമെല്ലാം തുടരുകയും വേണം.

മാതാപിതാക്കൾ അമുസ്‌ലിംകളാണെങ്കിലും അവർക്ക് ഗുണം ചെയ്യണം. അവരെ തള്ളിപ്പറയാനും ദ്രോഹിക്കാനും പാടില്ല. മാന്യമായി ഇടപെടണം. ആദരിക്കണം. ഒറ്റ കാര്യത്തിലേ എതിരുള്ളൂ. സൃഷ്ടാവായ അല്ലാഹുﷻവിന്റെ നിയമത്തിനെതിരായി പ്രവർത്തിക്കാൻ മാതാവോ പിതാവോ ആവശ്യപ്പെട്ടാൽ അതനുസരിക്കേണ്ടതില്ല. മാതാപിതാക്കൾക്ക് താൽപര്യമില്ലാത്തതിന്റെ പേരിൽ സത്യമതം ഉപേക്ഷിക്കാനും പാടില്ല.

സഅ്ദ് ബ്‌നു അബീവഖാസ് (റ) പറയുന്നു: ഞാൻ മുസ്‌ലിമായെന്ന വിവരമറിഞ്ഞപ്പോൾ എന്റെ ഉമ്മ ഓടിയെത്തി. അവർ പറഞ്ഞു: സഅ്‌ദേ, നീ എന്ത് അവിവേകമാണ് കാണിച്ചത്? പാരമ്പര്യ ദൈവങ്ങളെയും മതത്തേയും വിട്ടു നീ പുതിയ മതം വിശ്വസിക്കുകയോ! ഞാനത് അനുവദിക്കുകയില്ല. അവർ നിരാഹാരം കിടന്നു. ആത്മഹത്യാ ഭീഷണി മുഴക്കി. ഒടുവിൽ സഅ്ദ് (റ) മാതാവിനെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: 'നിങ്ങൾക്ക് നൂറു ജന്മം ഇത്‌പോലെ ലഭിക്കുകയും അതത്രയും എന്റെ വിശ്വാസം മാറ്റാൻ വേണ്ടി ഒന്നൊന്നായി ബലിയിടുകയും ചെയ്താൽ പോലും ഞാനെന്റെ വിശ്വാസം ഉപേക്ഷിക്കുകയില്ല. അതുകൊണ്ട് വേണമെങ്കിൽ നിരാഹാരം നിർത്തുക. അല്ലെങ്കിൽ തുടരുക.'

സഅ്ദ്(റ)വിന്റെ ദൃഢസ്വരത്തിലുള്ള പ്രഖ്യാപനം കേട്ട് അവർ പതറിപ്പോയി. നിരാഹാരം നിറുത്തി. അമുസ്‌ലിംകളായ മാതാപിതാക്കൾ അവിശ്വാസത്തിലേക്ക് നിർബന്ധിച്ചാൽ അതനുസരിക്കേണ്ടതില്ല എന്നാണ് ഈ സംഭവം പഠിപ്പിക്കുന്നത്.

സിദ്ദീഖ്(റ)ന്റെ പുത്രി അസ്മാഅ് ബീവി(റ) പറയുന്നു: നബിﷺയുടെ കാലത്ത് ബഹുദൈവവിശ്വാസിയായ ഉമ്മ ഖുതൈമ എന്നെ സമീപിച്ചു സഹായം തേടി. ഞാൻ പ്രവാചകരെ (ﷺ) വിവരമറിയിച്ചു. ബഹുദൈവ വിശ്വാസിയായ ഉമ്മയുമായി എനിക്ക് ബന്ധം ചേർക്കാമോ? അവരെ സഹായിക്കാമോ? അവിടുന്ന് (ﷺ) മറുപടി നൽകി: 'അതെ, മാതാവിനോട് നീ ബന്ധം ചേർക്കുക. അവരെ സഹായിക്കുക.' (ബുഖാരി, മുസ്‌ലിം റഹ്)


അമുസ്‌ലിം സ്ത്രീയുടെ മുല കുടിക്കൽ മുസ്‌ലിം കുട്ടിക്ക് അനുവദനീയമാണോ? അങ്ങനെ ചെയ്താൽ മുലകുടി ബന്ധം സ്ഥിരപ്പെടുമോ..?

അനുവദനീയമാണ്. അമുസ്‌ലിം സ്ത്രീയുടെ മുലപ്പാൽ കുടിച്ചാൽ അവർക്കിടയിൽ മുലകുടി ബന്ധം സ്ഥിരപ്പെടും.



✍🏼അഭിമുഖം: അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല/മുസ്തഫ സഖാഫി കാടാമ്പുഴ

Tuesday 5 January 2021

ജീവികളുടെ ശിൽപവും പ്രതിമയും

 

ജീവികളുടെ ശിൽപവും പ്രതിമയുണ്ടാക്കലും  ഇന്നും വ്യാപകമായിരിക്കുകയാണല്ലോ. പ്രസ്തുത വിഷയത്തിലെ കർമശാസ്ത്രം വിവരിക്കുകയാണിവിടെ. 

ജീവികളുടെ ശിൽപവും പ്രതിമയും ഉണ്ടാക്കൽ നിഷിദ്ധമാണ്. ഇമാമുകൾക്കിതിൽ പക്ഷാന്തരമില്ല. അത് വൻദോഷങ്ങളിൽപ്പെട്ടതുമാണ്. നിഷിദ്ധമായതുകൊണ്ടുതന്നെ പ്രതിമക്കച്ചവടം തെറ്റും ബാത്വിലുമാണ്. അതിലൂടെ സമ്പാദിക്കുന്ന പണം മുഴുവനും ഹറാമാണ്. ജീവികളുടെ ‘സ്വൂറത്തുള്ള’ വീടുകളിൽ റഹ്മത്തുമായി മലക്കുകൾ പ്രവേശിക്കില്ലെന്നു നബി(സ്വ) തങ്ങൾ പ്രസ്താവിച്ചിട്ടുണ്ട്.

തങ്ങൾ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരുടെ പ്രതിമകളും ശിൽപങ്ങളും ചിത്രങ്ങളുമുണ്ടാക്കി അവയിൽ നേതാക്കളെ കാണുന്ന വഴക്കം ബഹുദൈവ വിശ്വാസികളുടേതാണ്.നൂഹ് നബി(അ)യുടെ കാലത്താണ് ഇതിനും തുടക്കം കുറിച്ചത്. അതായത്, മനുഷ്യൻ പല കുടുംബങ്ങൾ ചേർന്ന് ഒരു സമൂഹമായി രൂപപ്പെട്ട ആദ്യകാലത്തു തന്നെ ‘പ്രതിമ സംസ്കാരം’ ഉണ്ടായി എന്നർത്ഥം.

ഉണ്ടാക്കലും ഉപയോഗിക്കലും നിഷിദ്ധമായ പ്രതിമകളിൽനിന്നും രൂപങ്ങളിൽനിന്നും കുട്ടികളുടെ കളിക്കോപ്പുകൾ ഒഴിവാണ്. കുട്ടികൾക്കുവേണ്ടി പ്രതിമയും കളിക്കോപ്പും ശിൽപവുമെല്ലാം ഉണ്ടാക്കുന്നതും വാങ്ങാവുന്നതുമാണ്. അത് അനുവദനീയമാണ്. ചെറിയ പെൺകുട്ടികൾക്ക് അവർ പ്രായപൂർത്തിയായ ശേഷം ജനിക്കുന്ന കുഞ്ഞുങ്ങളെ എങ്ങനെ പരിപാലിച്ചു വളർത്തണമെന്ന് ശീലിപ്പിക്കുക എന്നതാണ് കളിക്കോപ്പു ശിൽപങ്ങൾ അനുവദനീയമായതിലുള്ള ‘ഹികത്ത്’. എങ്കിലും ഇതിൽ പെൺകുട്ടികൾ മാത്രം ഉദ്ദേശ്യമില്ല.

അത്തരം കളിക്കോപ്പുകൊണ്ടു കളിക്കുന്ന ആൺകുട്ടികളുടെ കാര്യത്തിലും ഇത് അനുവദനീയമാണ് (ബുജൈരിമി: 3/390 ).

‘ലുഅബുൽ ബനാത്ത്’ എന്നാൽ പെൺകുട്ടികളുടെ കളിക്കോപ്പുകൾ എന്നർത്ഥം മാത്രമല്ല, പുതുപ്പെണ്ണ്, പുതിയാപ്ല തുടങ്ങിയവരുടെ കളിക്കോപ്പുകളുടെ ഒരു നാമമാണ്.

ചില വീടുകളിൽ കാഴ്ചക്കായി ജീവികളുടെ പ്രതിമകൾ പ്രതിഷ്ഠിക്കാറുണ്ട്. ഇത് വൻദോഷമാണ്. റഹ്മത്ത് ചെയ്തു കൊടുക്കുന്ന മലക്കുകൾ അത്തരം വീടുകളിലേക്ക് പ്രവേശിക്കില്ല. സാമ്പത്തികമായും മറ്റും റഹ്മത്ത് കാണുന്നുണ്ടെങ്കിലും പ്രതിമകൾ വെക്കാത്ത വീടുകളെ അപേക്ഷിച്ച് ആ വീട്ടുകാർക്ക് മാനസിക അസ്വസ്ഥത കൂടുതൽ അനുഭവപ്പെടുന്നുണ്ടാകും. മാനസിക സ്വസ്ഥത പ്രധാനപ്പെട്ട റഹ്മത്താണല്ലോ. ഇത് ഇക്കൂട്ടർക്കുണ്ടാവില്ല.

ഇനി, നിഴലില്ലാത്തവിധം തൊട്ടാൽ തടയാത്തവിധം കടലാസിൽ വരച്ചോ മറ്റോ രൂപമുണ്ടാക്കുന്നതിനെക്കുറിച്ച് പറയാം. പ്രസ്തുത വിഷയത്തിൽ ഇമാമുകൾക്കിടയിൽ നാലഭിപ്രായമുണ്ട്. ഒന്ന്: നിരുപാധികം അനുവദനീയം. രണ്ട്: തീർത്തും നിഷിദ്ധം. മൂന്ന്: നിസ്സാരമായി അവഗണിക്കപ്പെടും വിധം തലയിണ, ചവിട്ടുന്നനിലം പോലുള്ളിടത്താണെങ്കിൽ അനുവദനീയവും തൂക്കിയിട്ടുമാനിച്ചു കൊണ്ടാണെങ്കിൽ ഹറാമും. നാല്: ജീവൻ നിലനിൽക്കാൻ പറ്റുന്ന രൂപത്തിലും ആകൃതിയിലുമാണെങ്കിൽ ഹറാമും തല മുറിക്കപ്പെട്ടോ അവയവങ്ങൾ ഛിന്നഭിന്നമായോ ആണെങ്കിൽ അനുവദനീയം. ഈ നാലാമത്തെ അഭിപ്രായമാണ് ഏറ്റം പ്രബലമെന്ന് ഇബ്നുൽ അറബി(റ) പ്രസ്താവിച്ചതായി ഇമാം ഖസ്ത്വല്ലാനി(റ) ഉദ്ധരിച്ചിട്ടുണ്ട് (തുഹ്ഫ: 7/434 നോക്കുക).

ഹറാമിൽ പെടുമെന്നും ഇല്ലെന്നും അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങൾ പ്രവർത്തിക്കുന്നവരെ വിമർശിക്കാനോ ആക്ഷേപിക്കാനോ പാടില്ല (തുഹ്ഫ: 9/218).

ഹറാമാണെന്നു വിശ്വസിച്ചു കൊണ്ടാവർത്തിക്കുന്നവരെ എതിർക്കാം. കഴിയുമെങ്കിൽ തടയാം. അതേസമയം ഹലാലാണെന്ന അഭിപ്രായത്തെ അനുകരിച്ചുകൊണ്ട് പ്രവർത്തിക്കുന്നവരെ വിമർശിക്കാൻ പാടില്ല.

 കടലാസിലോ ഭൂമിയിലോ മറ്റോ ജീവൻ നിലനിൽക്കാൻ പറ്റുന്ന രൂപത്തിൽ ജീവികളുടെ ഫോട്ടോ വരക്കൽ നിഷിദ്ധമാണെന്നാണ് മദ്ഹബിലെ പ്രബലം. ഇബ്നു ഹജറും (തുഹ്ഫ: 7/434) ഇമാം റംലിയും (നിഹായ: 6/376) ഇത് ഒത്തു സമ്മതിക്കുന്നുണ്ട്. അതേസമയം വരക്കുകയോ നിർമ്മിക്കുകയോ ചെയ്യുന്നത് തലയില്ലാതെയാണെങ്കിലും ഹറാമാണെന്ന് ഇമാം മുതവല്ലിയുടെ ഒരു അഭിപ്രായമുണ്ട്. അത് ഒറ്റപ്പെട്ട അഭിപ്രായമായിട്ടാണ് ഇബ്നു ഹജർ(റ) തുഹ്ഫയിൽ ഉദ്ധരിക്കുന്നത്. ഇമാം റംലി(റ) ഇമാം മുതവല്ലിയുടെ അഭിപ്രായത്തെ ശരിവെച്ചിട്ടുണ്ട് (നിഹായ: 6/376)

ﻭﻳﺴﺘﺜﻨﻰ ﻟﻌﺐ اﻟﺒﻨﺎﺕ ﻭﻛﺬا اﻟﺼﺒﻴﺎﻥ، ﺃﻱ اﻟﺬﻳﻦ ﻳﻟﻌﺐﻭﻥ ﺑﻪ ﻣﻦ ﺗﺼﻮﻳﺮ ﺷﻜﻞ ﻳﺴﻤﻮﻧﻪ ﻋﺮﻭﺳﺔ؛ ( البجيرمي |


എം.എ.ജലീൽ സഖാഫി പുല്ലാര

ബനിയൻ കൊണ്ട് മറച്ചാൽ?

 

പാന്റ് ധരിച്ച് നിസ്കരിക്കുമ്പോൾ പൊക്കിൾ വെളിവാകുന്നു എന്ന ന്യൂനത പരിഹരിക്കാൻ കുപ്പായത്തിനടിയിൽ ബനിയൻ ധരിച്ചാൽ മതിയാകുമോ?


മതിയാകും. കുപ്പായമാറിലൂടെ പൊക്കിൾ ഭാഗത്തെ ഔറത്ത് കാണപ്പെടുന്നതിനെ ധരിച്ച ബനിയൻ തടയുമെങ്കിൽ അത് മതിയാകുന്നതാണ്. തുഹ്ഫ : 2-114.

മൗലാനാ നജീബ് ഉസ്താദ് മമ്പാട് -ചോദ്യോത്തരം: മെയ് 2015

തയമ്മുമിൽ മുഖം തടവുമ്പോൾ നീണ്ടു നിൽക്കുന്ന താടിയിലെല്ലാം മണ്ണ് ചേർക്കേണ്ടതുണ്ടോ

 

ഉണ്ട്. നീണ്ടു കിടക്കുന്ന താടിയുടെ പുറംഭാഗവും മുഖത്തിൽ പെട്ടതാണ്. മുഖത്തെ മുഴുവൻ മണ്ണു കൊണ്ട് തടവേണ്ടതുള്ളതു കൊണ്ട് പ്രസ്തുത താടിയിലും മണ്ണു കൊണ്ടു തടവൽ തയമ്മുമിൽ നിർബ്ബന്ധമാണ്. തുഹ്ഫ : 1-361, 362.


മൗലാനാ നജീബ് ഉസ്താദ് മമ്പാട് -പ്രശ്നോത്തരം : ബുൽബുൽ_ഫെബ്രുവരി 2020

Monday 4 January 2021

മ​ദ്​​റ​സ അ​ധ്യാ​പ​ക ക്ഷേ​മ​നി​ധി

 

സം​സ്ഥാ​ന​ത്ത്​ മ​ദ്​​റ​സ അ​ധ്യാ​പ​ക ക്ഷേ​മ​നി​ധി​യി​ൽ ഇ​നി​യും അം​ഗ​ത്വ​മെ​ടു​ക്കാ​നു​ള്ള​ത്​ ല​ക്ഷ​ത്തി​ലേ​റെ അ​ധ്യാ​പ​ക​ർ. ഏ​ക​ദേ​ശം ര​ണ്ട്​ ല​ക്ഷ​ത്തി​ലേ​റ മ​ദ്​​റ​സ അ​ധ്യാ​പ​ക​രു​ള്ള കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ 26,000​ ത്തോളം പേ​ർ മാ​ത്ര​മാ​ണ്​ ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ത്വ​മെ​ടു​ത്ത​ത്.

ജി​ല്ല​യി​ൽ ഒ​രു​ല​ക്ഷ​ത്തോ​ളം മ​ദ്​​റ​സ അ​ധ്യാ​പ​ക​രു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ 10,000ത്തി​ൽ താ​ഴെ​പേ​ർ മാ​ത്ര​േ​മ​ അം​ഗ​ത്വം നേ​ടി​യി​ട്ടു​ള്ളൂ. പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള അ​റി​വി​ല്ലാ​യ്​​മ​യും ധാ​ര​ണ​ക്കു​റ​വു​ക​ളു​മാ​ണ്​ പ​ല​രെ​യും ക്ഷേ​മ​നി​ധി​യി​ൽ​നി​ന്ന്​ അ​ക​റ്റു​ന്ന​ത്. മ​​ദ്​​റ​സ ക്ഷേ​മ​നി​ധി​യും ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ വ​ന്ന പു​തി​യ മാ​റ്റ​ങ്ങ​ളും പ​രി​ച​യ​പ്പെ​ടാം.


ആ​ർ​ക്കൊ​ക്കെ അം​ഗ​ത്വം

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ൾ, അ​ര്‍ധ സ​ര്‍ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ൻ അ​ര്‍ഹ​ത​യി​ല്ലാ​ത്ത​വ​രും 18-55നു​മി​ട​യി​ല്‍ പ്രാ​യ​വും നി​ല​വി​ല്‍ മ​ദ്​​റ​സ അ​ധ്യാ​പ​ക​രാ​യി ജോ​ലി ചെ​യ്യു​ന്ന​വ​രു​മാ​യ​വ​ര്‍ക്ക് ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ത്വ​മെ​ടു​ക്കാം.

ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​മാ​കു​ന്ന​വ​ര്‍ക്ക് പെ​ന്‍ഷ​ന്‍, ഭ​വ​ന നി​ർ​മാ​ണ വാ​യ്പ, വി​വാ​ഹ ധ​ന​സ​ഹാ​യം, ചി​കി​ത്സ ആ​നു​കൂ​ല്യം, മെ​റി​റ്റ് അ​വാ​ര്‍ഡ്, പ്ര​സ​വാ​നു​കൂ​ല്യം എ​ന്നി​വ ല​ഭി​ക്കും.

അം​ഗ​ങ്ങ​ള്‍ക്ക് 5000 മു​ത​ല്‍ 25,000 രൂ​പ വ​രെ ചി​കി​ത്സ ധ​ന​സ​ഹാ​യ​വും 25,000 രൂ​പ വി​വാ​ഹ ധ​ന​സ​ഹാ​യ​മാ​യും ല​ഭി​ക്കും. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ​ക്ക്​ പ്ര​ത്യേ​ക ധ​ന​ഹ​സാ​യം ന​ൽ​കി​യി​രു​​ന്നു.


എങ്ങനെ അം​ഗ​ത്വ​മെ​ടു​ക്കാം

ക​ല​ക്ട​റേ​റ്റി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ സെ​ല്‍, കോ​ഴി​ക്കോ​ട് ച​ക്കോ​ര​ത്ത് കു​ള​ത്തെ കെ.​യു.​ആ​ര്‍.​ഡി.​എ​ഫ്.​സി കെ​ട്ടി​ട​ത്തി​ല്‍ ര​ണ്ടാം നി​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന മ​ദ്​​റ​സ അ​ധ്യാ​പ​ക ക്ഷേ​മ​നി​ധി​യു​ടെ ഓ​ഫി​സ് അ​ല്ലെ​ങ്കി​ല്‍ www.kmtboard.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലും ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​മാ​കാ​നു​ള്ള അ​പേ​ക്ഷ ഫോ​റം ല​ഭി​ക്കും.


പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യോ​ടൊ​പ്പം മൂ​ന്ന് പാ​സ്‌​പോ​ര്‍ട്ട് സൈ​സ് ഫോ​ട്ടോ, വ​യ​സ്സ്​ തെ​ളി​യി​ക്കാ​നു​ള്ള രേ​ഖ, റേ​ഷ​ന്‍ കാ​ര്‍ഡി​െൻറ​യും ആ​ധാ​ര്‍ കാ​ര്‍ഡി​െൻറ​യും പ​ക​ര്‍പ്പ് എ​ന്നി​വ സ​ഹി​തം ക്ഷേ​മ​നി​ധി ഓ​ഫി​സി​ലോ ക​ല​ക്ട​റേ​റ്റി​ലു​ള്ള ന്യൂ​ന​പ​ക്ഷ സെ​ല്ലി​ലോ നേ​രി​ട്ട് ന​ല്‍കാം. സ​ബ് പോ​സ്‌​റ്റ്​ ഓ​ഫി​സു​ക​ള്‍ വ​ഴി അം​ശ​ദാ​യം ഓ​ണ്‍ലൈ​നാ​യി അ​ട​ക്കു​ക​യും ചെ​യ്യാം. അ​പൂ​ര്‍ണ​മാ​യ​തും അ​നു​ബ​ന്ധ രേ​ഖ​ക​ളി​ല്ലാ​ത്ത​തു​മാ​യ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കി​ല്ല.


പെ​ന്‍ഷ​ന്‍ പ​ദ്ധ​തി

ചു​രു​ങ്ങി​യ​ത് അ​ഞ്ച് വ​ര്‍ഷ​മെ​ങ്കി​ലും അം​ഗ​ത്വ​വി​ഹി​തം അ​ട​ച്ച് 60 വ​യ​സ്സ്​ പൂ​ര്‍ത്തി​യാ​യ മ​ദ്​​റ​സ അ​ധ്യാ​പ​ക​ര്‍ക്കാ​ണ് പെ​ന്‍ഷ​ന്‍ ല​ഭി​ക്കു​ക. 2020 ഏ​പ്രി​ല്‍ മു​ത​ല്‍ പ്ര​തി​മാ​സ പെ​ന്‍ഷ​നാ​യി 1500 രൂ​പ​യാ​ണ് ന​ല്‍കു​ന്ന​ത്.


ഭ​വ​ന വാ​യ്​​പ

അം​ഗ​ങ്ങ​ള്‍ക്ക് ഭ​വ​ന നി​ര്‍മാ​ണ​ത്തി​നാ​യി ര​ണ്ട​ര​ല​ക്ഷം രൂ​പ വ​രെ പ​ലി​ശ​ര​ഹി​ത വാ​യ്പ​യും ല​ഭി​ക്കും. മൂ​ന്ന് സെൻറി​ല്‍ കു​റ​യാ​തെ ഭൂ​മി​യു​ള്ള ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ള്‍ക്കാ​ണ് 84 മാ​സം​കൊ​ണ്ട് അ​ട​ച്ചു​തീ​ര്‍ക്കാ​വു​ന്ന വി​ധ​ത്തി​ല്‍ ര​ണ്ട​ര​ല​ക്ഷം രൂ​പ പ​ലി​ശ​ര​ഹി​ത വാ​യ്പ​യാ​യി ല​ഭി​ക്കു​ക. 


വി​ദ്യാ​ഭ്യാ​സ​ സ്​​കോ​ള​ർ​ഷി​പ്​

പ​ത്താം ക്ലാ​സ്, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കു​ന്ന അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ള്‍ക്ക് കാ​ഷ് അ​വാ​ര്‍ഡും സ​ര്‍ക്കാ​ര്‍ കോ​ള​ജു​ക​ളി​ല്‍ പ്ര​ഫ​ഷ​ന​ല്‍ കോ​ഴ്‌​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് സ​ര്‍ക്കാ​ര്‍ ഫീ​സി​ന് തു​ല്യ​മാ​യ തു​ക സ്‌​കോ​ള​ര്‍ഷി​പ്പാ​യും ല​ഭി​ക്കും.

വി​വാ​ഹ ധ​ന​സ​ഹാ​യം

മ​ദ്​​റ​സ അ​ധ്യാ​പ​ക ക്ഷേ​മ​നി​ധി​യി​ല്‍ ര​ണ്ടു​വ​ര്‍ഷം അം​ഗ​ത്വം പൂ​ര്‍ത്തി​യാ​ക്കു​ക​യും നി​ല​വി​ല്‍ അം​ഗ​ത്വ​മു​ള്ള​വ​രു​മാ​യ മ​ദ്​​റ​സ അ​ധ്യാ​പ​ര്‍ക്ക് അ​വ​രു​ടെ സ്വ​ന്തം വി​വാ​ഹ​ത്തി​നും ര​ണ്ട് പെ​ണ്‍മ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​നും 25,000 രൂ​പ വി​വാ​ഹ ധ​ന​സ​ഹാ​യ​മാ​യി ല​ഭി​ക്കും. നി​ക്കാ​ഹ് ക​ഴി​ഞ്ഞ് മൂ​ന്ന് മാ​സ​ത്തി​ന​കം ഇ​തി​നു​ള്ള അ​പേ​ക്ഷ ന​ല്‍കി​യി​രി​ക്ക​ണം. 

അ​പേ​ക്ഷ ഫോ​റം മു​ക​ളി​ല്‍ കൊ​ടു​ത്ത വെ​ബ്‌​സൈ​റ്റി​ല്‍നി​ന്ന്​ ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യോ​ടൊ​പ്പം ക്ഷേ​മ​നി​ധി അം​ഗ​ത്വ കാ​ര്‍ഡ്, പോ​സ്​​റ്റ്​ ഓ​ഫി​സ് പാ​സ്ബു​ക്ക്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്ന്​ ല​ഭി​ച്ച വി​വാ​ഹ സ​ര്‍ട്ടി​ഫി​ക്ക​റ്റ്, റേ​ഷ​ൻ കാ​ര്‍ഡ്, വി​വാ​ഹി​ത​രു​ടെ വ​യ​സ്സ്​ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍, ബാ​ങ്ക് പാ​സ്ബു​ക്ക് എ​ന്നി​വ​യു​ടെ പ​ക​ര്‍പ്പ് സ​ഹി​തം ക്ഷേ​മ​നി​ധി ബോ​ര്‍ഡ്​ വി​ലാ​സ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം.

ക്ഷേ​മ​നി​ധി ഓ​ഫി​സ്

നേ​ര​ത്തേ കോ​ഴി​ക്കോ​ട്​ പു​തി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ​മ​ദ്​​റ​സ അ​ധ്യാ​പ​ക ക്ഷേ​മ​നി​ധി ഒാ​ഫി​സ്​ ച​ക്കോ​ര​ത്ത്​​കു​ള​ത്തേ​ക്ക്​ മാ​റ്റി​യി​ട്ടു​ണ്ട്. പു​തി​യ വി​ലാ​സം: ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​ർ, കേ​ര​ള മ​ദ്​​റ​സ അ​ധ്യാ​പ​ക ക്ഷേ​മ​നി​ധി ബോ​ര്‍ഡ് ഒാ​ഫി​സ്, ര​ണ്ടാം നി​ല, കെ.​യു.​ആ​ർ.​ഡി.​എ​ഫ്.​സി ബി​ൽ​ഡി​ങ്, ച​ക്ക​രോ​ത്ത്​​കു​ളം, പി.​​ഒ വെ​സ്​​റ്റ്​​ഹി​ൽ, കോ​ഴി​ക്കോ​ട് -673005. ഫോ​ണ്‍: 0495 2720577. ഇ-​മെ​യി​ല്‍ വി​ലാ​സം mtpwfo@gmail.com, kmtboardoffice@gmail.com.


നിനക്ക് സഹിക്കാൻ കഴിയില്ല

 

അനസ് (റ) നിവേദനം ചെയ്യുന്നു: പക്ഷിക്കുഞ്ഞിനെപ്പോലെ പാരവശ്യം പൂണ്ട ഒരാളെ മുത്ത് നബി ﷺ സന്ദർശിക്കാൻ പോയി. അവിടുന്ന് അദ്ദേഹത്തോട് ചോദിച്ചു: "നീ അല്ലാഹുﷻവിനോട് എന്താണ് പ്രാർത്ഥിച്ചത്..?"

"അല്ലാഹുﷻവിന്റെ തിരുദൂതരേ, 'അല്ലാഹുവേ, പരലോകത്തു നീ എന്നെ ശിക്ഷിക്കുമെങ്കിൽ ആ ശിക്ഷ ഇഹലോകത്ത് തന്നെ വേഗം തരേണമേ (പരലോകത്തിലേക്കു വയ്‌ക്കരുത്)' എന്നു ഞാൻ പ്രാർത്ഥിക്കുകയായിരുന്നു" എന്ന് അദ്ദേഹം പറഞ്ഞു.

തദവസരം നബിﷺപറഞ്ഞു: സുബ്ഹാനല്ലാഹ്..!  അതു നിനക്ക് സഹിക്കാൻ കഴിയില്ല. നിനക്ക് ഇപ്രകാരം പ്രാർത്ഥിക്കാമായിരുന്നു: അല്ലാഹുവേ, ഞങ്ങൾക്കു നീ ഇഹലോകത്തു നല്ലതു തരേണമേ, പരലോകത്തും നല്ലതു തരേണമേ. നരകശിക്ഷയിൽ നിന്നും ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ... (മുസ്‌ലിം: 2688)

ﻋَﻦْ ﺃَﻧَﺲٍ رضي الله عنه، ﺃَﻥَّ ﺭَﺳُﻮﻝَ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻋَﺎﺩَ ﺭَﺟُﻼً ﻣِﻦَ اﻟْﻤُﺴْﻠِﻤِﻴﻦَ ﻗَﺪْ ﺧَﻔَﺖَ ﻓَﺼَﺎﺭَ ﻣِﺜْﻞَ اﻟْﻔَﺮْﺥِ، ﻓَﻘَﺎﻝَ ﻟَﻪُ ﺭَﺳُﻮﻝُ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﻫَﻞْ ﻛُﻨْﺖَ ﺗَﺪْﻋُﻮ ﺑِﺸَﻲْءٍ ﺃَﻭْ ﺗَﺴْﺄَﻟُﻪُ ﺇِﻳَّﺎﻩُ؟» ﻗَﺎﻝَ: ﻧَﻌَﻢْ، ﻛُﻨْﺖُ ﺃَﻗُﻮﻝُ: اﻟﻠﻬُﻢَّ ﻣَﺎ ﻛُﻨْﺖَ ﻣُﻌَﺎﻗِﺒِﻲ ﺑِﻪِ ﻓِﻲ اﻵْﺧِﺮَﺓِ، ﻓَﻌَﺠِّﻠْﻪُ ﻟِﻲ ﻓِﻲ اﻟﺪُّﻧْﻴَﺎ، ﻓَﻘَﺎﻝَ ﺭَﺳُﻮﻝُ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: " ﺳُﺒْﺤَﺎﻥَ اﻟﻠﻪِ ﻻَ ﺗُﻄِﻴﻘُﻪُ - ﺃَﻭْ ﻻَ ﺗَﺴْﺘَﻄِﻴﻌُﻪُ - ﺃَﻓَﻼَ ﻗُﻠْﺖَ: اﻟﻠﻬُﻢَّ ﺁﺗِﻨَﺎ ﻓِﻲ اﻟﺪُّﻧْﻴَﺎ ﺣَﺴَﻨَﺔً ﻭَﻓِﻲ اﻵْﺧِﺮَﺓِ ﺣَﺴَﻨَﺔً، ﻭَﻗِﻨَﺎ ﻋَﺬَاﺏَ اﻟﻨَّﺎﺭِ " ﻗَﺎﻝَ: ﻓَﺪَﻋَﺎ اﻟﻠﻪَ ﻟَﻪُ، ﻓَﺸَﻔَﺎﻩُ.(صحيح مسلم:٢٦٨٨)



മുഹമ്മദ് ശാഹിദ് സഖാഫി