Tuesday 5 July 2016

ഖിള്ർ നബി (അ) ഒരു ചരിത്ര പഠനം




ഖിള്ർ നബി (അ) എന്ന നാമം സുപരിചിതമാണ്. പക്ഷെ ആ മഹത് വ്യക്തിത്വത്തെക്കുറിച്ചു പലർക്കും അറിയില്ല. അത് മലയാളികളിലേക്ക് എത്തിക്കാനായി നിരവധി ആധികാരിക ചരിത്ര ഗ്രന്ഥങ്ങളിൽ നിന്നും സമാഹരിച്ച അബ്ദുൽ ഹക്കീം സഅദിയുടെ'ഖിള്ർ നബി (അ)' എന്ന  പുസ്തകത്തിൽ നിന്നും ഉള്ള വിവരണങ്ങളാണ് ഇതിൽ സമാഹരിച്ചിട്ടുള്ളത് ..

ഖിളിര്‍ (അ) നെക്കുറിച്ചുള്ള പരാമര്‍ശം വിശുദ്ധ ഖുര്‍ആനിലെ സൂറതുല്‍കഹ്ഫില്‍ കാണാവുന്നതാണ്. പ്രസ്തുത ആയതുകളുടെ തഫ്സീറുകളിലായി വന്ന അനേകം ഹദീസുകളില്‍നിന്ന് ഇങ്ങനെ സംഗ്രഹിക്കാം, ഒരിക്കല്‍ മൂസാ (അ)മിനോട്, ഏറ്റവും അറിവുള്ളവന്‍ ആരാണെന്ന് ചോദിക്കപ്പെടുകയും താന്‍ തന്നെയാണെന്ന് അദ്ദേഹം മറുപടി പറയുകയും ചെയ്തു. ആ ധാരണ തിരുത്തിക്കൊടുക്കാനായി, അല്ലാഹു സുബ്ഹാനഹുവതആലാ അദ്ദേഹത്തോട് മജ്മഉല്‍ബഹ്റൈന്‍ (രണ്ട് കടലുകള്‍ കൂടിച്ചേരുന്ന ഇടം – അഖബ ഉള്‍ക്കടലിനും സൂയസ് ഉള്‍ക്കടലിനും ഇടയിലുള്ള റാസ് മുഹമ്മദ് എന്ന പ്രദേശത്താണ് ഇത് എന്നാണ് പ്രബലാഭിപ്രായം) എന്നിടത്ത് ചെല്ലാനും ചില അടയാളങ്ങളിലൂടെ അവിടെയുള്ള തന്റെ ഒരു അടിമയെ കാണാനും പറഞ്ഞു. ആ അടിമ ഖിള്ര്‍ (അ) ആയിരുന്നു.

അദ്ദേഹം പ്രവചാകനായിരുന്നു എന്നാണ് ഭൂരിപക്ഷാഭിപ്രായം. എന്നാല്‍ അദ്ദേഹം പ്രവാചകനായിരുന്നില്ലെന്നും സദാസമയം ആരാധനകളുമായി കൂടുന്ന ഒരു സ്വാലിഹായ മനുഷ്യനായിരുന്നു എന്നുമാണ് ചില പണ്ഡിതര്‍ പറയുന്നത്.

അദ്ദേഹം ഇന്നും ജീവിച്ചിരിപ്പുണ്ടെന്നാണ് ഭൂരിഭാഗപണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹം മരണപ്പെട്ടുപോയിട്ടുണ്ടെന്ന് ചില ഹദീസ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ചരിത്രം ഇവിടം മുതൽ വായിച്ചു തുടങ്ങാം

മനുഷ്യരുടെ ഇരു ലോക വിജയത്തിന് അല്ലാഹു അവതരിപ്പിച്ച മതമാണ് പരിശുദ്ധ ഇസ്ലാം.അതിന്റെ പ്രബോധനത്തിന് വേണ്ടി വന്നവരാണ് ആദം നബി (അ) മുതല്‍ നമ്മുടെ മുത്ത് മുസ്തഫാ (സ) വരെയുള്ള ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തോളം പ്രവാചകന്‍മാർ .അവർ ജനങ്ങളെ തൗഹീദിലേക്ക് (ഏക ദൈവ വിശ്വാസത്തിലേക്ക് ) ക്ഷണിച്ചു .
'ലാഇലാഹ ഇല്ലല്ലാഹ്' എന്ന മഹത്തായ ആശയം ജനങ്ങളില്‍ പ്രചരിപ്പിച്ചു.അവര്‍ ജനങ്ങളെ സംസ്കരിച്ചെടുത്തു..

പ്രവാചകന്‍മാരുടെ കൂട്ടത്തില്‍ ഇനിയും മരണപ്പെടാത്തവർ ഉണ്ട്.
അതിലൊരാളാണ് ഈസാ നബി (അ) അല്ലാഹു അവരെ ആകാശത്തേക്ക് ഉയര്‍ത്തുകയായിരുന്നെന്ന് ഖുർആനിൽ വ്യക്തമാക്കിയതാണ്.

അതുപോലെ ഭൂമിയില്‍ ഇന്നും ജീവിച്ചിരിക്കുന്ന പ്രവാചകനാണ് ഖിള്ർ (അ).പക്ഷേ പ്രവാചകനെന്ന നിലക്കുള്ള ഔദ്യോഗിക പ്രവര്‍ത്തനം ഇപ്പോഴില്ല.
അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ) യുടെ ആഗമനത്തോടെ മറ്റെല്ലാ പ്രവാചകൻമാരുടെയും ഔദ്യോഗിക പ്രവര്‍ത്തനം അവസാനിച്ചിരിക്കുകയാണല്ലോ.അത്കൊണ്ട് തന്നെ ഖിള്ർ നബി (അ) അടക്കം ജീവിച്ചിരിക്കുന്ന പ്രവാചകൻമാർ നബി (സ) യുടെ ശരീഅത്ത് അനുസരിച്ചാണ് ജീവിക്കുന്നത്.

അവര്‍ പ്രവര്‍ത്തിക്കുന്നതും പ്രചരിപ്പിക്കുന്നതും അതുതന്നെ .
അപാരമായ അദൃശ്യഞ്ജാനവും അസാമാന്യവും അസാധാരണമായ ജീവിത ചരിത്രവും ഉള്ള മഹാനാണ് ഖിള്ർ (അ).

മൂസ നബി (അ) നോട് പോലും ഖിള്ർ നബി (അ) മുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൽ നിന്ന് പഠിക്കാനാണ് അല്ലാഹു നിർദ്ദേശിച്ചത്.

സ്വഹാബാക്കളടക്കമുള്ള ഔലിയാക്കളിൽ പലരെയും ഖിള്ർ നബി (അ)നെ  സമീപിച്ചിരുന്നതായി ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം.

അവർക്കെല്ലാം വിവരങ്ങള്‍ നൽകാനും മറ്റു പലവിധ സഹായങ്ങൾ ചെയ്യാനും ലോകത്ത് ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന മഹാനാണ് ഖിള്ർ നബി (അ).

ദുൽഖർനയ്നി
ലോകം അടക്കി ഭരിച്ച മുസ്ലിം ചക്രവർത്തിമാരിൽ ഒരാളാണ് ദുൽഖർനയ്നി.ഇദ്ദേഹത്തിന്റെ പിതാവ് അബ്ദുള്ള വലിയ ഗോള ശാസ്ത്രജ്ഞനായിരുന്നു

ഒരു രാത്രി ഇദ്ദേഹം ഭാര്യയോടു പറഞ്ഞു :
ആകാശത്ത് ഒരു പ്രത്യേക സ്ഥലം കാണിച്ചു കൊടുത്തിട്ടു പറഞ്ഞു ആ സ്ഥലത്ത് ഒരു നക്ഷത്രം ഉദിക്കും അത് പ്രത്യക്ഷപ്പെട്ടാൽ എന്നെ വിളിക്കണം. ആ സമയത്ത് നടക്കുന്ന ലൈംഗിക ബന്ധത്തിൽ ഉണ്ടാവുന്ന കുഞ് അന്ത്യനാൾ വരെ ആയുസ്സ് ഉള്ളവനായിരിക്കും .
അതും പറഞ്ഞ് അദ്ദേഹം ഉറങ്ങി.

തൊട്ടടുത്ത മുറിയില്‍ നിന്നും അബ്ദുള്ളയുടെ ഭാര്യ സഹോദരി ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു ..
അവരും ആ കുഞ് ഞങ്ങളുടേതാവണം എന്നാഗ്രഹിച്ച് നക്ഷത്രത്തെ പ്രതീക്ഷിച്ചിരുന്നു .

നക്ഷത്രം പ്രത്യക്ഷപ്പെടേണ്ട താമസം , കാത്തിരുന്ന ദമ്പദികൾ ബന്ധപ്പെട്ടു .ആ ബന്ധത്തിൽ പിറന്ന കുഞ്ഞാണ്ഖിള്ർ (അ).

ഇതൊന്നുമറിയാതെ ഉറങ്ങുകയായിരുന്ന അബ്ദുള്ള ഉണർന്നപ്പോൾ ഞെട്ടിപ്പോയി ..നക്ഷത്രം നീങ്ങിപ്പോയിരിക്കുന്നു..
അദ്ദേഹം ഭാര്യയോട് ചോദിച്ചു എന്തേ നീ വിളിക്കാഞ്ഞത്..?
നിസ്സംഗതയോടെ അവള്‍ പറഞ്ഞു "എനിക്ക് ലജ്ജ തോന്നി "

അബ്ദുള്ള പറഞ്ഞു.കഴിഞ്ഞ 40 വർഷങ്ങളായി ഞാന്‍ ഈ സമയം പ്രതീക്ഷിച്ചിരുന്നത് എന്റെ ആഴുസ്സ് നീ പാഴാക്കി.
അവള്‍ നിശബ്ദമായി എല്ലാം കേട്ടതേയുള്ളു..

ഏതായാലും പോയത് പോയി അതില്‍ വേവലാതിപ്പെട്ടിട്ടു കാര്യമില്ല ഇനിയിതാ വേറൊരു നക്ഷത്രം വരാനിരിക്കുന്നു അപ്പോള്‍ ബന്ധപ്പെടാം എങ്കില്‍ നമ്മുടെ കുഞ് ഒരു ആഗോള ചക്രവർത്തിയാവും .

അങ്ങനെ അവര്‍ കാത്തിരുന്നു നക്ഷത്രം പ്രത്യക്ഷപ്പെട്ട സമയം ബന്ധപ്പെട്ടു അതില്‍ പിറന്ന കുഞ്ഞാണ് ദുൽഖർനയ്നി ..

ദുൽഖർനയ്നിയുടെ പിതാവ് പ്രവചിച്ച പോലെ ഖിള്ർ നബി (അ) മിന് അന്ത്യനാൾ വരെ അല്ലാഹു ആയുസ്സ് നൽകി...

ദുൽഖർനയ്നി ആഗോള ചക്രവർത്തിയാവുകയും ചെയ്തു ....

കർഷകനും ആടുകളും

ഖിള്ർ (അ) ന്റെ പിതാവായ മൽകാൻ പേർഷ്യയിൽ ഒരു പ്രവിശ്യയുടെ രാജാവായിരുന്നു. മാതാവ് റോമക്കാരിയുമാണ്.പ്രമുഖ താബിഈ പണ്ഡിതൻ സഈദ്ബ്നുൽ മുസയ്യബ് (റ) വിന്റെതാണ് ഈ നിഗമനം.

ഭരണാധികാരിയായിരുന്ന മൽകാന് സൽഗുണ സമ്പന്നയായ റോമക്കാരിയിൽ ജനിച്ച കുഞ്ഞാണ് ഖിള്ർ (അ).
ഖിള്ർ നബി (അ) നെ പ്രസവിച്ചയുടനെ ശത്രുക്കളിൽ നിന്നുണ്ടായേക്കാവുന്ന അപകടം ഭയന്ന് നല്ലവനായ മൽകാൻ കുഞ്ഞിനെയും മാതാവിനെയും വിജനമായ സ്ഥലത്ത് ഒരു ഗുഹയിൽ പാർപ്പിക്കുകയായിരുന്നു.

ഈ ഗുഹാവാസത്തിനിടെ മാതാവ് മരണപ്പെട്ടു. അത്ഭുതമായിരുന്നു പിന്നീടങ്ങോട്ടുള്ള സംഭവങ്ങള്‍ .

മലയോരത്ത് ഒരു കർഷകന്റെ ആടുകൾ മേഞ്ഞ് നടക്കുകയായിരുന്നു . ആട്ടിൻ പറ്റത്തിൽ നിന്നും കൂട്ടം തെറ്റി ദൂരേക്ക് പതിവായി സഞ്ചരിക്കുന്ന ഒരാടിനെ കർഷകൻ പിന്തുടർന്നു.
ആട് നേരെ നടന്നു പോവുന്നത് മലഞ്ചെരുവിലുള്ള ഒരു ഗുഹയിലേക്കാണ് !
കർഷകന്റെ അത്ഭുതം ഇരട്ടിച്ചു . എന്തായിരിക്കുമവിടെ എന്നറിയാനുള്ള ഉൽക്കടകമായ ആഗ്രഹത്തോടെ ഗുഹയിലേക്കെത്തി നോക്കിയ കർഷകന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല!!.

നിലത്ത് വിരിച്ച വസ്ത്രത്തിൽ സുമുഖനായ ഒരു കുഞ്ഞ് മലർന്നു കിടക്കുന്നു ആട് അതിന്റെ അകിട് വായിൽ വെച്ച് കൊടുക്കുന്നു കുഞ്ഞ് പാൽ കുടിക്കുന്നു.

എല്ലാം കഴിഞ്ഞ് ഒന്നുമറിയാത്ത പോലെ ആട് തിരിഞ്ഞു നടക്കുന്നു. കർഷകൻ ഗുഹയിൽ കടന്ന് കുഞ്ഞിനെയും എടുത്ത് വീട്ടിലേക്ക് നടന്നു . ഇതൊരത്ഭുത ശിശുവാണ് അദ്ദേഹത്തിന്റെ അന്തരംഗം മന്ത്രിച്ചുകൊണ്ടേയിരുന്നു.

കുഞ്ഞ് കർഷകന്റെ വീട്ടില്‍ വളര്‍ന്നു വലുതായി . കർഷകന്റെ മക്കളിൽ നിന്ന് എഴുത്തും വായനയും അഭ്യസിച്ചു. ചെറിയ പ്രായത്തില്‍ തന്നെ വാക്കിലും പ്രവർത്തിയിലും പെരുമാറ്റത്തിലുമുള്ള സാമർത്ഥ്യം കർഷകനെ സന്തോഷിപ്പിച്ചു. കുട്ടിയുടെ സുന്ദരമായ കൈയ്യക്ഷരം കണ്ട് കർഷകൻ അമ്പരന്നു ...
രാജാവിന്റെ വിളംബരം
ആയിടക്കാണ് ഒരു വിളംബരമുണ്ടായത് " രാജ്യത്തെ നല്ല കൈയ്യക്ഷരമുള്ള എഴുത്ത്കാരെയെല്ലാം രാജാവ് കൊട്ടാരത്തിലേക്ക് ക്ഷണിക്കുന്നു . ഏറ്റവും നല്ല എഴുത്തുകാരനെ കൊട്ടാരം ഗുമസ്ഥനായി നിയമിക്കുന്നതാണ് "

ഇബ്രാഹീം നബി (അ) മിന്റെയും ശീസ് നബി (അ) മിന്റെയും പുരാതനമായ ഏഡുകളിൽ ഉല്ലേഖനം ചെയ്യപ്പെട്ടിരുന്ന വിധി വിലക്കുകളും ചരിത്ര സംഭവങ്ങളും പകർത്തി എഴുതാന്‍ വേണ്ടിയായിരുന്നു ഈ രാജകീയ നിയമനം..

കർഷകൻ കുഞ്ഞിനെയും കൂട്ടി രാജസദസ്സിലെത്തി . വലിയ വലിയ എഴുത്ത്കാർക്കിടയിൽ ബാലനായ ഖിള്റും മൽസരത്തിൽ പങ്കെടുത്തു . പ്രായത്തില്‍ ചെറുപ്പമെങ്കിലും ഖിള്ർ നബി (അ) ന്റെ എഴുത്ത് രാജാവിന്നു നന്നായി ബോധിച്ചു.

രാജാവ് കർഷകനോട് ചോദിച്ചു " ഈ കുട്ടി ഏതാണ്? " എന്റെ മകനാണെന്ന് കർഷകൻ മറുപടി പറഞ്ഞു . കർഷകന്റെ മുഖഭാവം രാജാവ് പ്രതേകം ശ്രദ്ധിച്ചു. രണ്ടു പോരുടെയും മുഖത്തേക്കു മാറി മാറി നോക്കി . മുഖഛായയും ശരീര പ്രകൃതിയും വെച്ച് നോക്കുമ്പോള്‍ ഇവര്‍ തമ്മില്‍ യാതൊരു സാമ്യവുമില്ല. ഇതൊരിക്കലും ഇയാളുടെ പുത്രനാവാൻ വഴിയില്ല, രാജാവിന്റെ മനസ്സ് മന്ത്രിച്ചു. 

രാജാവ്‌ കർഷകനെ അടുത്ത് വിളിച്ച് അൽപം ഗൗരവത്തിൽ ചോദിച്ചു " സത്യം പറയണം, ഇതാരുടെ കുട്ടിയാണ്? കളവ് പറഞ്ഞ് നമ്മെ പറ്റിക്കാനാണ് ഭാവമെങ്കിൽ തല ഉടലിൽ കാണില്ല. ഓർമയിരിക്കട്ടെ! "

രാജാവിന്റെ ഭീഷണി ഫലം കണ്ടു . മടിച്ചു മടിച്ചാണെങ്കിലും കർഷകൻ സത്യം തുറന്നു പറഞ്ഞു . ആട് മുലയൂട്ടുന്നതു കാണാനായതും കുഞിനെ വീട്ടില്‍ കൊണ്ടു വന്നു വളര്‍ത്തിയതുമെല്ലാം അയാള്‍ വിശദീകരിച്ചു .

രാജാവിന്റെ കണ്ണുകള്‍ സജലങ്ങളായി. സിംഹാസനത്തിൽ നിന്നിറങ്ങി വന്നു ബാലനായ ഖിള്റിനെ അദ്ദേഹം ആശ്ലേശിച്ചു. കുഞ്ഞിനെ പാർപ്പിച്ച ഗുഹ അതീവ രഹസ്യമായി അദ്ദേഹം സന്ദർശിക്കാറുണ്ടായിരുന്നു ഒരു ദിവസം ചെന്നപ്പോള്‍ കുഞ്ഞിനെ കണ്ടില്ല . ഏതെങ്കിലും മൃഗങ്ങൾ കൊന്നു തിന്നതായിരിക്കും എന്നാണ് അദ്ദേഹം കരുതിയിരുന്നത്. നഷ്ടപ്പെട്ടു എന്ന് കരുതിയ കുഞ്ഞിനെയാണ് അല്ലാഹു തിരിച്ചു തന്നിരിക്കുന്നത് അതും വർഷങ്ങൾക്ക് ശേഷം. ഒരു പോറലും ഏൽക്കാതെ!

ഈ പുനസ്സംഗമത്തിന്റെ രഹസ്യം രാജാവ് തന്നെ വെളിപ്പെടുത്തി . രാജ സദസ്സ് അത്ഭുതപ്പെട്ടു . രാജാവിന്റെ സന്തോഷത്തിൽ കൊട്ടാരവാസികളും പങ്കുചേർന്നു..

ബാലനായ ഖിള്ർ (അ) ന്റെ താമസം അതോടെ കൊട്ടാരത്തിലായി . രാജകുമാരനായതോടെജീവിതത്തിനു മാറ്റം വന്നു . ധരിക്കാൻ രാജകീയ വസ്ത്രങ്ങള്‍ , ഭക്ഷിക്കാൻ രാജകീയ വിഭവങ്ങള്‍ , രാജാവിന്റെ മകനല്ലെ അവനു സേവനങ്ങൾ ചെയ്യാന്‍ പരിവാരങ്ങൾ മൽസരിച്ചു.

രാജകീയ സുഖങ്ങൾക്കു നടുവില്‍ ജീവിക്കുമ്പോളും ഖിള്ർ (അ) ന് അതിലൊന്നും താൽപര്യം ഇല്ലായിരുന്നു .

ഇനി കർഷകന്റെ കാര്യം രാജകുമാരനെ കുറേകാലം പോറ്റി വളർത്തിയതല്ലേ ! വെറുതെയാക്കാനൊക്കുമോ.? അയാള്‍ക്ക് രാജാവ് വിലയേറിയ പാരിതോഷികങ്ങൾ നൽകി സന്തോഷപൂർവ്വം തിരിച്ചയച്ചു...

ജിജിബ്‌രീൽ (അ) പറഞ്ഞ ചരിത്രം

മിഅ്റാജിന്റെ രാത്രി , അതവാ നുബുവ്വത്തിന്റെ പത്താം വർഷം റജബ് മാസം 27 ആം രാവ്.

അന്ത്യപ്രവാചകൻ മുഹമ്മദ്‌ നബി (സ) ബുറാക്കെന്ന അത്ഭുത മൃഗത്തിന്റെ പുറത്തു കയറി മസ്ജിദുൽ അഖ്സ ലക്ഷ്യമാക്കി കുതിക്കുകയാണ് .കൂടെ ജിബ്രീൽ (അ) മും ഉണ്ട് .

പെട്ടെന്ന് വല്ലാത്തൊരു സുഗന്ധം അവിടെയാകെ അടിച്ചുവീശി നബി (സ) ചോദിച്ചു "ജിബ്രീൽ, ഇതെന്താണൊരു വല്ലാത്ത സുഗന്ധം ..? എവിടെ നിന്നാണത്..? "

ജിബ്രീൽ (അ) പറഞ്ഞു .. " നബിയേ! ഈ സുഗന്ധത്തിന്ന് പിന്നില്‍ വലിയൊരു കഥയുണ്ട് "
കഥയോ! എന്താണത്..? “നബി (സ) വീണ്ടും ചോദിച്ചു. ജിബ്രീൽ (അ) ആ കഥ വിശദീകരിച്ചു -

പണ്ട് ഡമസ്കസിൽ നല്ലവനായ ഒരു രാജാവുണ്ടായിരുന്നു. പേര് മൽകാൻ അദ്ദേഹത്തിന്റെ ഏക പുത്രനായിരുന്നു ബൽയാ.
കുമാരൻ വളര്‍ന്നു വലുതായപ്പോൾ രാജാവ് അവനെ പാഠശാലയിൽ അയച്ചു . എന്നും കാലത്ത് പാഠശാലയിൽ പോകും വൈകുന്നേരം തിരിച്ചുവരും ഇതായിരുന്നു പതിവ് .

പാഠശാലയിലേക്ക് പോകും വഴി ഒരു പർണശാലയുണ്ടായിരുന്നു . മഹാനായൊരു സൂഫി വര്യനായിരുന്നു അതില്‍ താമസിച്ചിരുന്നത്. സൂഫി വര്യനിൽ ആകൃഷ്ടനായ ബൽയാ അദ്ദേഹത്തോടടുത്തു. അദ്ദേഹത്തിൽ നിന്നും പലവിധ അറിവുകളും അഭ്യസിച്ചു. ഗുരുവിന്റെ സ്വഭാവ വിഷേശതകളും ഇബാദത്തുകളുമൊല്ലാം ബൽയായുടെ ജീവിതത്തിലും പ്രതിഫലിച്ചു തുടങ്ങി.

കാലം കടന്നുപോയി. ഇപ്പോള്‍ കുമാരൻ പൂർണ യുവാവായിരിക്കുന്നു. 
കൊട്ടാരവാസികളിൽ പലരും രാജാവിനോട് പറഞ്ഞു "പ്രഭോ! അങ്ങേക്കു ശേഷം രാജ്യത്തിന്റെ ഏക അവകാശി ആണല്ലോ ബൽയാ രാജകുമാരൻ. അവനിതാ വളര്‍ന്ന് യുവാവാവായിരിക്കുന്നു. അവന്റെ വിവാഹത്തിനുള്ള ഏർപ്പാടുകൾ ചെയ്യണം ! രാജവംശത്തിൽ കൂടുതല്‍ അംഗങ്ങള്‍ വേണ്ടേ!"

അഭിപ്രായം ശരിയാണെന്ന് രാജാവിനും താന്നി. അന്ന് തന്നെ രാജാവ് കുമാരനെ വിളിപ്പിച്ചു വിവാഹ കാര്യം സൂചിപ്പിച്ചു . ആശാവഹമായിരുന്നല്ല പ്രതികരണം . ഭൗതിക സുഖഭോഗങ്ങളിലും കുടുംബ ജീവിതത്തിലും ഒട്ടും താൽപര്യം തോന്നാതിരുന്ന കുമാരൻ തന്ത്രപൂർവ്വം ഒഴിഞ്ഞു മാറി " അൽപം കൂടി കഴിയട്ടെ , വൈകീട്ടൊന്നും ഇല്ലല്ലോ ."

രാജാവും വിടാന്‍ ഭാവമില്ലായിരുന്നു. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു പോകവേ അദ്ദേഹം വീണ്ടും വീണ്ടും കുമാരനെ കാര്യം ഓർമിപ്പിച്ചു കൊണ്ടിരുന്നു .

ഒടുവില്‍ രാജാവിന്റെ നിർബന്ധത്തിന് വഴങ്ങി അവന്‍ വിവാഹത്തിനു സമ്മതിച്ചു . രാജാവിന്റെ സന്തോഷത്തിനതിരുണ്ടായിരുന്നില്ല. തന്റെ ഏക പുത്രനാണ്, പറ്റിയ ഒരു ഇണയെത്തന്നെ കണ്ടെത്തണം വിവാഹം ഗംഭീരമായി തന്നെ നടത്തണം ഒന്നിനും ഒരു കുറവും വരുത്തരുത് അങ്ങനെ നീണ്ടു പോയി അദ്ദേഹത്തിന്റെ ആത്മഗതങ്ങൾ. ബൽയായുടെ വിവാഹ വാർത്തയറിഞ്ഞു കൊട്ടാര നിവാസികൾക്കൊപ്പം രാജ്യം ഒന്നടങ്കം സന്തോഷത്തിലായി..
കാത്തിരുന്ന കല്ല്യാണം വിളിപ്പാടകലയെത്തി. കൊട്ടാരത്തിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മറ്റൊരു രാജ്യത്തെ രാജാവിന്റെ ഏകമകളാണ് വധു. രാജ്യത്തെങ്ങും ആഘോശാരവങ്ങൾ അലയടിച്ചു. ഒടുവില്‍ കാത്തിരുന്ന ദിവസമെത്തി. പ്രജകൾ അക്ഷമരായി കാത്തിരുന്ന ദിവസമത്തി. കുമാരൻ അണിഞ്ഞൊരുങ്ങി . സുന്ദരിയും സുമുഖിയുമായ വധു പന്തലിലെത്തി. 'വരനും വധുവും എന്തൊരു ചേർച്ച' കണ്ടവർ കണ്ടവർ അടക്കം പറഞ്ഞു.

എല്ലാത്തിനും സാക്ഷിയായ കതിരോൻ പടിഞ്ഞാറന്‍ ചക്രവാളത്തിൽ അണയാൻ വെമ്പൽ കൊണ്ടു . ഒരു തിരക്കുള്ള അഥിതിയപ്പോലെ ! അതോടെ ചടങ്ങുകൾ അവസാനിച്ചു . അഥിതികൾ പിരിഞ്ഞു തുടങ്ങി .

ആദ്യ രാത്രി ! വിവാഹം കഴിഞ്ഞ സ്ത്രീ പുരുഷന്മാര്‍ എക്കാലവും ഓർക്കാനിഷ്ടപ്പെടുന്ന രാത്രി ! 
  
രാജകുമാരൻ പുതു മണവാട്ടിയെ കണ്ടു . അദ്ദേഹം ആശങ്കപ്പെട്ടു. ഭൗതിക ജീവിതത്തില്‍ ഒട്ടും തൽപരനല്ലാത്ത എന്റെ കൂടെ ഇവൾക്ക് ജീവിക്കാനാവുമോ..? എന്തായാലും എല്ലാം ഇവളോട് തുറന്നു പറയാം . ഇഷ്ടമുണ്ടെങ്കിൽ കൂടെ നിൽകട്ടെ! അല്ലെങ്കില്‍ അവളുടെ വഴി അവള്‍ക്ക് സ്വീകരിക്കാമല്ലോ! അവളുടെ സുഖ ജീവിതം ഞാനായിട്ട് നശിപ്പിക്കുന്നതെന്തിന്!

ഔപചാരികതക്ക് ശേഷം ബൽയാ പുതുമണവാട്ടിയെ വിളിച്ചു നാണത്തോടെ തന്റെ മുന്നില്‍ നില്‍ക്കുന്ന അപ്സരസ്സിനോടദ്ദേഹം ചോദിച്ചു " പ്രിയേ എനിക്ക് ഭവതിയോടൊരു കാര്യം പറയാനുണ്ട് എന്നേ തെറ്റിദ്ധരിക്കരുത് പരമ രഹസ്യമാണ് നീയതു പരസ്യമാക്കരുത് " ലജ്ജയോടെ അവള്‍ പറഞ്ഞു " ഞാന്‍ താങ്കളുടേത് മാത്രമാണല്ലോ ഇന്നു മുതല്‍ ഇരു മെയ്യാണെങ്കിലും ഇന്ന് മുതല്‍ ഒരു മനസ്സാണല്ലോ നമുക്ക്‌ നമുക്കിടയിൽ ഇങ്ങനത്തെ മുഖവുരയെന്തിന്ന്? "

രാജകുമാരൻ ആരംഭിച്ചു " പ്രിയേ ഞാന്‍ വൈവാവിക ജീവിതത്തില്‍ ഒട്ടും താൽപര്യമുള്ളവനല്ല. പിതാവിന്റെയും മറ്റും നിർബന്ധത്തിന് വഴങ്ങിയാണ് ഇങ്ങനെയൊരു വിവാഹത്തിന് തയ്യാറായത് . എനിക്ക് ഇബാദത്തുകൾ വർദ്ധിപ്പിക്കുന്നതിലാണ് സന്തോഷം . ഭവതിക്ക് എന്നോടൊപ്പം ക്ഷമിക്കാനാവുമെങ്കിൽ മാത്രം എന്നോടൊപ്പം കഴിയാം . അല്ലെങ്കില്‍ ഞാനുടനെ പിരിച്ചയക്കാം . എന്റെ പേരില്‍ ഒരാള്‍ വിഷമമനുഭവിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല"

പ്രതികരണമറിയാൻ നവവധുവിന്റെ മുഖത്തേക്ക് നോക്കി അചഞ്ചലവും ധീരവുമായിരുന്നു ആ വാക്കുകള്‍ " ഇല്ല ! "ഇല്ല ഹൃദയേശരാ! അങ്ങയെ ഉപേക്ഷിച്ചു പോവാന്‍ ഒരിക്കലുമെനിക്കാവില്ല പ്രഥമ ദൃശ്ട്യാ തന്നെ എന്റെ ഹൃദയം ഞാന്‍ അങ്ങേക്കു സമർപ്പിച്ചു കഴിഞ്ഞു. അങ്ങയെ പിരിഞ്ഞു ഞാന്‍ എവിടെയും പോവുന്നില്ല. ഒന്നുമില്ലെങ്കിലും അങ്ങയുടെ ഈ മുഖം കണ്ടിരിക്കാമല്ലോ. " പ്രിയതമയുടെ വാക്കുകള്‍ കേട്ട ബൽയാക്ക് സന്തോഷമായി അദ്ദേഹം പറഞ്ഞു " എങ്കില്‍ ഇക്കാര്യം നീ ഒരിക്കലും പരസ്യമാക്കരുത് ; എന്തുവന്നാലും . പരസ്യപ്പെടുത്തുന്ന പക്ഷം ദുന്യാവിലും ആഖിറത്തിലും നാശമായിരിക്കും ഫലം. രഹസ്യം സൂക്ഷിച്ചാലോ ഇരു വീട്ടിലും ഗുണം ലഭിക്കും തീർച്ച" അവള്‍ സംതൃപ്തിയോടെ സമ്മതം പറഞ്ഞു .

കാലം ആരെയും കാത്തുനിന്നില്ല ഗമിച്ചു കൊണ്ടിരുന്നു . സുഖകരമായ ആ ദാമ്പത്യം അസ്വാരസ്സങ്ങളില്ലാതെ മുന്നോട്ടു ഗമിച്ചു . പക്ഷേ ഏതൊരു കാര്യത്തിനാണോ കുമാരനെ വിവാഹം കഴിപ്പിച്ചത് ; ആ ലക്ഷ്യം പൂവണിഞ്ഞില്ല. 

ജനങ്ങള്‍ അടക്കം പറഞ്ഞു ; കുമാരന്‍ പുരുഷത്യമില്ലാത്ത ഷണ്ഡനാണോ? വിവരം രാജാവിന്റെ ചെവിയിലുമെത്തി. രാജാവിനിതു വലിയ വിഷമം സൃഷ്ടിച്ചു 

ചിലര്‍ പറഞ്ഞു " കുഴപ്പം കുമാരിക്കാണ് ചികിത്സ കുമാരിക്കാണ് വേണ്ടത് " 

നിജസ്ഥിതിയറിയാൻ കുമാരനെ രാജാവ് വിളിച്ചു വരുത്തി തുറന്ന് ചോദിച്ചു " കുമാരാ, നാം നിന്നെ വിവാഹം കഴിപ്പിച്ചതിന്റെ ലക്ഷ്യം നിനക്കു നന്നായറിയാമല്ലോ. ഒരു കുഞ്ഞിക്കാല് കാണാന്‍ കാത്തിരിക്കുകയാണ് രാജ്യവും ഞാനും . അല്ല ! ഇനി വല്ല മരുന്നും സേവിക്കേണ്ടതുണ്ടെങ്കിൽ കൊട്ടാരം വൈദ്യനോട് പറഞ്ഞേക്കാം അതിലൊട്ടും മടിക്കേണ്ടതില്ല"

രാജകുമാരൻ വിനയാനിതനായി മറുപടി പറഞ്ഞതിങ്ങനെയാണ് : " പിതാവേ , അല്ലാഹുവാണ് എല്ലാം നൽകുന്നവൻ അവന്റെ ഉദ്ദേശം അനുസരിച്ചേ എല്ലാം നടക്കൂ ! മക്കളെ നൽകുന്നതും അവന്റെ കാര്യമാണ് . അതില്‍ നാം വേവലാതിപ്പെട്ടിട്ടു കാര്യമില്ല . എല്ലാം അല്ലാഹുവിലർപ്പിച്ചു ക്ഷമയോടെ കഴിയുകയാണ് അടിമകളായ നാം ചെയ്യേണ്ടത് "

രാജാവ് നിശബ്ദനായി.

യഥാര്‍ത്ഥത്തില്‍ ഭാര്യഭർത്താക്കൻമാർ തമ്മില്‍ ബന്ധം നടന്നങ്കിലല്ലേ കുഞ്ഞുണ്ടാവൂ. രാത്രി മുഴുവന്‍ ഇബാദത്തുകളിൽ മുഴുകി കഴിച്ചു കൂട്ടുന്ന രാജകുമാരനു മക്കളുണ്ടാകുന്നതെങ്ങനെ?

രാജകുമാരിയെ വിളിച്ചു വരുത്തി രാജാവ് ഇതേ ചോദ്യമുന്നയിച്ചു . കുമാരന്‍ പറഞ്ഞ അതേ മറുപടി തന്നെയാണ് അവളും പറഞ്ഞത് . ഭർത്താവിന്റെ രഹസ്യം അവള്‍ സംരക്ഷിക്കുക തന്നെ ചെയ്തു ..
ദിവസങ്ങൾ പിന്നെയും കടന്നു പോയി. പേരക്കിടാവിനെ കാത്തിരുന്ന
രാജാവിന്റെ ക്ഷമ നശിച്ചു.  ഒടുവിൽ രാജാവ്‌ ആ കടുത്ത തീരുമാനം എടുത്തു. അദ്ദേഹം പുത്രനെ വിളിച്ചു പറഞ്ഞു "നീ അവളെ വിവാഹ മോചനം നടത്തി വേറൊരു സ്ത്രീയെ വിവാഹം ചെയ്യണം. സാന്താനോല്പാതന ശേഷിയില്ലാത്ത ഒരു സ്ത്രീയെ ഭാര്യയായി നിർത്തുന്നതിൽ കാര്യമില്ല ".
  
ബൽയാ രാജകുമാരനു അനുസരിക്കുക അല്ലാതെ മാര്ഗം ഉണ്ടായിരുന്നില്ല.
അങ്ങനെ അതുവരെ സ്നേഹപൂര്ണമായ കുടുമ്പജീവിതം നയിച്ച ആ യുവകുസുമങ്ങൾ വേർപിരിഞ്ഞു.

അവർ എല്ലാം വിധിയാണെന്ന് കരുതി സമാധാനിച്ചു. ഈമാനികപ്രഭ ജ്വലിച് നിൽകുന്ന അവരുടെ മനസ്സ് റബ്ബിന്റെ ഏതുവിധിയും സന്തോഷത്തോടെ അങ്ങീകരിക്കാനും സ്വീകരിക്കാനും സദ്യമാകുന്ന വിധത്തിൽ ഇതിനോടകം പാകപ്പെട്ടു കഴിഞ്ഞിരുന്നു.

                               വികാരഭരിതം ആയിരുന്നു ആ വേർപാട്. അവർ പരസ്പരം ദുആ കൊണ്ട് വസ്വിയ്യത്ത് ചെയ്തു ദുഃഖപൂർവ്വം വഴിപിരിഞ്ഞു.

രാജകുമാരാൻ പിന്നീടു വധുവായി തിരഞ്ഞെടുത്തത് മക്കളുള്ള ഒരു വിധവയെയായിരുന്നു.

അബദ്ധം ഇനി ആവർത്തിക്കരുത് ഇതായിരുന്നു രാജാവിന്റെ ഉള്ളിലിരിപ്പ്. യഥാര്ത കാരണം അപ്പോഴും അദ്ദേഹത്തിന് അറിയുമായിരുന്നില്ലല്ലൊ.
  
ചെറിയ ഒരു വിരുന്നോടെ വിവാഹം നടന്നു. ബൽയാ ആദ്യ ഭാര്യയോട് പറഞ്ഞത് പോലെ എല്ലാക്കാര്യങ്ങളും പുതിയ ഭാര്യയോടും തുറന്നുപറഞ്ഞു. രഹസ്യം സൂക്ഷിക്കാൻ പ്രത്യേകം വസ്വിയ്യത് ചെയ്തു.
അവൾ അത് സമ്മതിച്ചു.

 നാളുകൾ കഴിഞ്ഞിട്ടും കുട്ടികളുണ്ടായി കാണാതിരുന്നപ്പോൾ രാജാവ് പുതിയ ഭാര്യയെ വിളിച്ചു കാര്യമന്വേഷിച്ചു. ഭാർതാവിനെ വഞ്ചിച്ചുകൊണ്ട് അവളാ രഹസ്യം പരസ്യമാക്കി. ഒന്നാം ഭാര്യയുടെ കഥയും രാജവിനോടവൾ പറഞ്ഞു.

രാജാവിനു കോപം സിരകളിൽ ഇരച്ചു കയറി. പിതാവിന്റെ കോപം മനസ്സിലാക്കിയ രാജകുമാരാൻ ഇങ്ങനെ ചിന്തിച്ചു.

ഇനിയിവിടെ നിൽക്കുന്നതിൽ അർതഥമില്ലാ
എവിടേക്കെങ്കിലും ഒളിച്ചോടി സ്വതന്ത്രമായി അല്ലാഹുവിനു ഇബാദത്ത് ചെയ്ത് കഴിഞ്ഞുകൂടാം. അല്ലെങ്കിലും കൊട്ടാരജീവിതത്തോട് ആദ്യമേ താല്പര്യം ഉണ്ടായിരുന്നില്ലല്ലോ  !!!!.

 അങ്ങനെ രാത്രി ആരോരുമറിയാതെ ബൽയ കൊട്ടാരംവിട്ടിറങ്ങി. നേരം പുലർന്നപ്പോൾ കുമാരനെ കാണാനില്ല. എവിടേക്ക് പോയെന്ന് ആര്ക്കുമറിയില്ല. വാർത്ത കാട്ടുതീപോലെ നാടാകെ പരന്നു. രാജാവ് തളര്ന്നു.
തന്റെ പ്രവര്ത്തിയിൽ ദുഃഖം തോന്നിയ രാജാവ് മകനെ കണ്ട്പിടിച്ച് കൂട്ടിക്കൊണ്ട്വരാൻ ദൗത്യസംഘങ്ങളെ പലഭാകതെക്കായി അയച്ചു. മകനെ കണ്ടുപിടിച്ച് കൊണ്ട്വരുന്നവർക്ക് പല സമ്മാനങ്ങൾ രാജാവ് വാഗ്ദാനം ചെയ്തു.

            അന്വേഷകർ പല ഭാകത്തേക്കും നീങ്ങി കാടും മേടും അവർ അരിച്ചുപെറുക്കി, യാതൊരു ഭലവും ഉണ്ടായില്ല.

നീണ്ട തിരച്ചിലിനൊടുവിൽ ഒരു സംഘം  വിജനമായൊരു ഗുഹയിൽ ആരാധനാനിമഗ്നനായി ഇരിക്കുന്ന രാജകുമാരനെ കണ്ടെത്തി.

    അവരുടെ സന്തോഷത്തിനു അതിരുണ്ടായിരുന്നില്ല. ആദരപൂർവ്വം അവർ കുമാരനെ സമീപിച്ച് കൊട്ടാരവിശേഷങ്ങൾ കൈമാറി. ഞങ്ങളോടൊപ്പം കൊട്ടാരത്തിലേക്ക് വരണമെന്നഭ്യർത്ഥിച്ചു.

 അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെയാണ് "പ്രിയരേ...  ഞാനിനി കൊട്ടാരത്തിലേക്ക് വരുന്നില്ല. ഭൗതിക സുഖങ്ങളിൽ എനിക്കൊട്ടും താല്പര്യവുമില്ല. അനശ്വരസുഖ തിനായി അല്ലാഹുവിൽ ലയിച്ചുചേര്ന്നിരിക്കുന്നു ഞാൻ, അത് കൊണ്ട് ഞാൻ ഇവിടെത്തന്നെ കഴിഞ്ഞു കൊള്ളാം !!. അതിനെന്നെ അനുവദിക്കണം, എന്നെ കണ്ടെത്തിയ കാര്യം നിങ്ങളാരെയും അറിയിക്കരുത്, അക്കാര്യം രഹസ്യമായി സൂക്ഷിച്ചാൽ നിങ്ങളുടെ ഇഹലോകവും പരലോകവും രക്ഷപ്പെടും. പരസ്യപ്പെടുതിയാലോ ഇരുലോകത്തും നാശമായിരിക്കും ഭലം!!!. "

 ഇല്ല ഒരിക്കലും ഈ രഹസ്യം ഞങ്ങൾ  പുറത്തു  പറയില്ല എന്നവർ സത്യം ചെയ്തു പറഞ്ഞു. സംഘത്തെ സന്തോഷപൂർവ്വം യാത്രയാക്കി അദ്ദേഹവും അവിടെ നിന്നും യാത്ര തിരിച്ചു
എങ്ങോട്ടെന്നില്ലാതെ !!!.

 രാജാവിന്റെ സമ്മാനങ്ങളെ കുറിചോർത്തപ്പോൾ അന്വേഷകര്ക്ക് രഹസ്യം മറച്ചു വക്കനായില്ല.

 അവരിൽ ഒരാളൊഴികെ ബാക്കി എല്ലാവരും ചേർന്ന് വാക്ക്‌ ലഘിച്ചു.

 അവർ കൊട്ടാരത്തിലെത്തി രാജാവിനെ വിവരം ധരിപ്പിച്ചു. ധനമോഹം അതിനവരെ പ്രേരിപ്പിക്കുകയായിരുന്നു. പണത്തിനു വേണ്ടി മനുഷ്യർ ചിലപ്പോൾ എന്തും ചെയ്യുമല്ലോ.

 രാജാവ് കൂടുതൽ പേരെ അവരോടൊപ്പം പറഞ്ഞയച്ചു. മകന്റെ തിരുച്ചു വരവിനായി രാജാവ്‌ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നു.

 അന്വേഷകരെത്തിയപ്പോഴേക്കും രാജകുമാരാൻ അവിടം വിട്ട് ഏറെ ദൂരം സഞ്ചരിച്ചിരുന്നു.

 അവർ നിരാശരായി മടങ്ങി. മകനെ കാത്തിരുന്ന രാജാവിന്‌ സങ്കടം അടക്കാനായില്ല. അവനെ കണ്ടുവെന്നും സംസാരിച്ചുവെന്നും പറഞ്ഞവർ തന്നോട് കളവു പറഞ്ഞ് തന്നെ വഞ്ചിച്ചതായിരിക്കുമോ???.

രാജാവ്‌ ന്യായമായും സംശയിച്ചു.

രാജാവിന്റെ ഉത്തരവ് പെട്ടെന്നായിരുന്നു."ഈ വഞ്ചകന്മാരെ കൊന്നു കളയൂ".

         അവർക്കെന്തെങ്കിലും പറയാൻ അവസരം ലഭിക്കും മുൻപ് തന്നെ രാജാവിന്റെ കല്പന നടപ്പാക്കപ്പെട്ടു. ഒന്പതു പേരുടെയും വധശിക്ഷ നടപ്പിലായി.

 രഹസ്യം പരസ്യമാക്കിയവർ ശിക്ഷിക്കപ്പെട്ടു രഹസ്യം രഹസ്യമായി തന്നെ സൂക്ഷിച്ച ഒരാളാവട്ടെ  ശിക്ഷയില്നിന്നും രക്ഷപ്പെടുകയും ചെയ്തു.

       മനുഷ്യമനസ്സിനു ചാഞ്ചാട്ടം സ്വാഭാവികമാണ്. മരുഭൂമിയിൽ അകപ്പെട്ട പക്ഷിതൂവൽ കാറ്റിൽ സഞ്ചരിക്കും പോലെ അതങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചുകൊണ്ടേ ഇരിക്കും. 'ഖൽബ്' എന്നാണ് ഹൃദയത്തിനു അറബിയിൽ പറയുക 'ഖലബ' എന്ന ക്രിയാധാതുവിൽ നിന്നാണ് ആ പഥം നിഷ്പന്നമായത്. 'മാറിമറിയുക' എന്നാണ് അതിനര്ത്ഥം. കൂടുതൽ മാറിമറിയുന്ന സ്വഭാവം ഉള്ളത് കൊണ്ടാണ് 'ഖൽബിനു' ആ പേരു വരാൻ കാരണവും. 

      താൽക്കാലിക വിദ്വേഷം കൊണ്ട് രാജാവിന് മകനോട്‌ കയർത്ത് സംസാരിക്കേണ്ടതായി വന്നു എങ്കിലും അദ്ധേഹത്തിന്റെ മനസ്സ് വിരഹവേദനയാൽ നീറിപ്പുകഞ്ഞു കൊണ്ടേയിരുന്നു.

       തന്റെ ഏക സന്തതിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്‌ ഇനിയെനിക്കാരാണുള്ളത്??. രാജാവ് തൊട്ടതിനും പിടിച്ചതിനുമൊക്കെ പരിചാരകരോട് കയർത്തു സംസാരിക്കാൻ തുടങ്ങി. അദ്ധേഹത്തിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഹൃദയവേദന പ്രതിഭലിച്ചു തുടങ്ങി.

       മകന്റെ രണ്ടാം ഭാര്യയോടായിരുന്നു രാജാവിനു കൂടുതൽ വിദ്വേഷം. അവൾ കാരണമാണ് രാജാവിന്‌ പുത്രനെ നഷ്ടമായത്. അവൾ രഹസ്യം പുറത്തു പറഞ്ഞതാണ് പ്രശ്നമായത്‌. രാജകുമരനെ തന്നിൽ നിന്നകറ്റാൻ കാരണക്കാരി ആയവളെ ഇനി  വച്ചേക്കരുത്.

   "ആരവിടെ.. !!! അവളെ കൊണ്ടുവരൂ " ഉത്തരവിൽ കൊട്ടാരം വിറച്ചു. പുത്രവിയോഗത്താൽ  മനോനില തെറ്റിയ രാജാവ് അടുത്ത ഉത്തരവ് പുറപ്പെടുവിച്ചു. "അവളുടെ തല വെട്ടൂ അവളാണ് രാജകുമാരനെ നമുക്ക് നഷ്ടപ്പെടുത്തിയത് ".

       രാജകല്പ്നയല്ലേ അത് നടപ്പിലാക്കാൻ അധികം താമസമുണ്ടായില്ല. രഹസ്യം സൂക്ഷിക്കണമെന്ന് അല്ലാത്തപക്ഷം ദുനിയാവും ആഹിറവും നഷ്ടപ്പെടും എന്ന പ്രഥമരാത്രിയിലെ (മണിയറ) ഭാർതാവിന്റെ വാക്ക് അക്ഷരാർത്ഥത്തിൽ പുലരുകയായിരുന്നു.

       കൊട്ടാരത്തിൽ നടന്ന സംഭവങ്ങൾ നാട്ടിൽ പാട്ടവാൻ അധികം സമയം വേണ്ടിവന്നില്ല.മൊഴി ചൊല്ലപ്പെട്ട ആദ്യഭാര്യയും, രഹസ്യം സൂക്ഷിച്ചതിന്റെ പേരിൽ രക്ഷപ്പെട്ടയാളും ഭയത്താൽ കിടുകിടാ വിറക്കാൻ തുടങ്ങി. ഒരു പക്ഷെ വൈകാതെ തങ്ങളും വധിക്കപ്പെടാൻ സാധ്യതയുണ്ട്. ആദ്യഭാര്യ ശങ്കിച്ചു "രണ്ടാം ഭാര്യയുടെ ഗതിയാകുമോ തനിക്കും വന്നുചേരുക". അവർ പരിഭ്രമിച്ചു പക്ഷെ "അവൾ ഭാർതാവിനെ വഞ്ചിച്ചത് കൊണ്ടാണ് കൊല്ലപ്പെട്ടത്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, ആവും വിധംഅദ്ധേഹത്തെ പരിചരിക്കുകയും ചെയ്തു. 

എന്നാലും രാജാവിന്റെ ഉത്തരവിന് മുന്നിൽ ശരിയും തെറ്റും പ്രശ്‌നമാവില്ലല്ലൊ. അല്ലാഹുവേ നീ കാക്ക് ". അവളുടെ മനോതലം പ്രാർത്ഥനയിൽ മുങ്ങി.

       എന്തായാലും ഇനിയിവിടെ നിൽക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. അവൾ നാടുവിടാൻ തീരുമാനമെടുത്തു. ഇതേസമയം മറ്റൊരാളും ഇതേ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു.

എല്ലാം അല്ലാഹുവിൽ അർപ്പിച്ച് അവൾ യാത്ര തുടങ്ങി. രാജകുമാരനെ തിരയാൻ പോയി വഗ്ദ്ധതം പാലിച്ചയാളും  പേടിച്ച് നാട് വിടാനുറച്ചു. അദ്ദേഹവും യാത്ര തിരിച്ചു.

      അല്ലാഹുവിന്റെ വിധി എന്നല്ലാതെ എന്ത് പറയാൻ. ഇണയും  തുണയും ഇല്ലാതെ സഞ്ചരിച്ചിരുന്ന അവർ രണ്ടുപേരും മറ്റൊരു രാജ്യത്തേക്കുള്ള യാത്രാമധ്യെ  കണ്ടുമുട്ടി.

     അതവക്കൊരു അനുഗ്രഹമായി. അവർ അങ്ങനെ  വിവാഹിതരായി മറ്റൊരു രാജ്യത്ത് ചെന്ന് സുഖമായി ജീവിതം ആരംഭിച്ചു.

 രഹസ്യം സൂക്ഷിച്ച പെണ്ണിന് രഹസ്യം സൂക്ഷിച്ച പുരുഷനെ ഭർത്താവായി ലഭിച്ചു. നല്ലവരായ ആ ദമ്പതികൾക്ക് മൂന്ന് കുട്ടികൾ  ജനിച്ചു. എന്നാൽ ആ സന്തോഷവും കൂടുതൽ കാലം നീണ്ടു നിന്നില്ല.

      നല്ലവര്ക്കാണല്ലോ കൂടു തൽ പരീക്ഷണങ്ങളെ നേരിടേണ്ടി വരിക. ഭർതാവ് മരണത്തിനു കീഴടങ്ങി. അവർ വിറകു വെട്ടുന്ന തൊഴിൽ ചെയ്തു അനാഥരായ മക്കളെ പോറ്റി വളര്ത്തി.

       എന്നാൽ പരീക്ഷണങ്ങൾ അവിടെയും അവസാനിച്ചില്ല. ഏകദൈവ വിശ്വാസികളെ ക്രൂരമായി പീഡിപ്പിക്കുന്ന ഒരു രാജാവ്‌ ആ രാജ്യത്തിന്റെ അദികാരം ഏറ്റെടുത്തു. സത്യവിശ്വാസത്തിന്റെ    പേരിൽ ആ സ്ത്രീയും പിടിക്കപ്പെട്ടു. സത്യവിശ്വാസത്തിൽ നിന്നും പിന്മാറാൻ രാജാവും കിങ്കരന്മാരും അവളോട്‌ ആവശ്യപ്പെട്ടു.

     എന്നാൽ ഈ ഭീഷണികളൊന്നും ആദ്യ ഭർത്താവിൽ നിന്നും ലഭിച്ച ഈമാനിക വെളിച്ചത്തെ ഊതിക്കെടുത്താൻ പോന്നതായിരുന്നില്ല.
പ്രാകൃതമായശിക്ഷകളായിരുന്നു സത്യവിശ്വാസികള്ക്ക്  നേരിടേണ്ടതായി വന്നത്.

      രാജകിങ്കരന്മാർ വലിയ പാത്രത്തിൽ വെള്ളം തിളപ്പിച്ചു. മഹതിയുടെ മൂത്തകുട്ടിയെ ചെമ്പിനടുതെക്ക് കൊണ്ടുവന്നു.


      സത്യവിശ്വാസത്തിൽ നിന്നും മാറിയില്ലെങ്കിൽ കുട്ടിയെ ഇതിൽ ഇടാൻ പോകുന്നു രാജകല്പന വന്നു. മഹതി വിശ്വാസത്തിൽ തന്നെ ഉറച്ചു . അവർ കുട്ടിയെ തിളച്ചുമറിയുന്ന ചെമ്പിലേക്ക് എടുത്തെറിഞ്ഞു. മഹതിയുടെ വിശ്വാസത്തിൽ മാറ്റമില്ല എന്നുകണ്ടവർ രണ്ടാമത്തെ കുട്ടിയെയും ചെമ്പിലേക്കെറിഞ്ഞു.


    ഇനിയുള്ളത് ഏറ്റവും ചെറിയ മോനാണ്. ഇത്തവണ പുത്ര സ്നേഹത്താൽ മഹതി അല്പം പിന്നിലേക്ക്‌ മാറിയോ എന്ന സംശയം. എന്നാൽ സംസാരപ്രായം എത്തിയിട്ടില്ലാത്ത കുഞ്ഞ് സ്ഫുടമായ ഭാഷയിൽ സംസാരിച്ചു "ഉമ്മാ എന്നെ അതിൽ എറിയട്ടെ, പിന്മാറരുത്‌ നമുക്ക് സ്വർഗത്തിൽവച്ച് കാണാം".


    അവസാനം മഹതിയുടെ ഊഴമെത്തി. ചെമ്പിലേക്ക് എറിയും മുന്പ് ഭടന്മാർ അവരോടു അന്ത്യാഭിലാശത്തെപറ്റി ചോദിച്ചു. മഹതി പറഞ്ഞു "എന്നെയും എന്റെ മക്കളെയും  എന്റെ ഭർത്താവിന്റെ കബറിനടുത്തായി മറവുചെയ്യണം ". 


മഹതിയുടെ അവസാനത്തെ ആഗ്രഹം നിറവേറ്റപ്പെട്ടു അവരെല്ലാം അതിനടുത്തായി മറവു ചെയ്യപ്പെട്ടു.

നബിയേ, (സ)
അവരുടെ കബറുകളിൽ നിന്നടിച്ചുവീശുന്ന  പരിമളമാണ് താങ്കളിപ്പോൾ അനുഭവിച്ചത്.  ജിബ്രീൽ (അ) കഥ പറയൽ അവസാനിപ്പിച്ചു.


ജീവജലതടാകം തേടി.




ഖിള്ർ നബി (അ)ന് അന്ത്യനാൾ വരെ ആയുസ്സ് കിട്ടിയകാരണത്തെക്കുറിച്ച് പണ്ഡിതൻമർക്കിടയിൽ വിവിധ അഭിപ്രായങ്ങൾ നിലനില്ക്കുന്നു

ഐനുൽ ഹയാത്  എന്നൊരു തടാകം ഉണ്ടത്രേ ഭൂമിയിൽ. അതിലെ വെള്ളം ആരെങ്കിലും കുടിച്ചാൽ അവന്ന് ഖിയാമത് നാൾവരെ ആയുസ്സുണ്ടാകും എന്നാണ് വിശ്വാസം.

   രാജകൊട്ടാരത്തിൽ നിന്നും ഒളിച്ചോടിയ ശേഷം ഈ തടാകത്തിൽ നിന്നും വെള്ളം കുടിച്ചതിനാലാണ് ഖിള്ർ നബി (അ)ന് അന്ത്യനാൾ വരെ ആയുസ്സുണ്ടായത് എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.

 മറ്റൊരഭിപ്രായം ഇങ്ങനെയാണ് , ആഗോള ചക്രവർത്തിയായ ദുൽകർനൈനിക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. മനുഷ്യനായിരുന്നില്ല അതു സനാഖിൽ എന്നു പേരായ ഒരു മലക്ക് ആയിരുന്നു

 ഒരിക്കൽ ചക്രവര്ത്തി സനാഖിലിനോട് ചോദിച്ചു "ഭൂമിയിൽ ഐനുൽഹയാത് എന്നൊരു തടാകം ഉള്ളത് എവിടെയാണ്, അറിയുമോ?". 

  മലക്ക് സ്ഥലം ദുൽകർനൈനിക്ക് പറഞ്ഞു കൊടുത്തു. ഖിള്ർ  നബി (അ) നെ മുന്നണിപ്പോരാളികളിൽ ഒരാളായി നിയമിച്ച് പ്രസ്തുത സ്ഥലത്തേക്ക് യാത്രതിരിച്ചു.

 ഒരു നീണ്ട യാത്രക്കൊടുവിൽ ഇരുണ്ട ഭൂമിയിൽ കൂരാ-ക്കൂരിരുട്ടായിരുന്ന ഒരുമലഞ്ചെരിവിൽ ഖിള്ർ  നബി (അ) തടാകം കണ്ടെത്തി. ഖിള്ർ  നബി (അ) അതിൽ നിന്നും ആവോളം കുടിക്കുകയും കുളിക്കുകയും ചെയ്തു.

 ഖിള്ർ  നബി (അ)ന്റെ പിന്നാലെ വന്നവർക്കോ ദുൽകർനൈനിക്കോ ആ തടാകം കണ്ടെത്താൻ ആയതുമില്ല. അങ്ങനെ അസാകിർ (റ) അഭിപ്രായപ്പെടുന്നു.


യാത്രയിൽ ദുൽകർനൈനിയും മലക്കും ഒരു കൊട്ടാരത്തിൽ സംഗമിച്ചു. മലക്ക് ദുൽകർനൈനിക്ക് ഒരു കല്ല്‌ സമ്മാനിച്ച്‌ യാത്ര ആയി. ദുൽകർനൈനിക്ക് കല്ലിനെക്കുറിച്ചു മനസ്സിലായില്ല.

തിരിച്ചു സൈന്യത്തിനടുത്തിനടുത്തെത്തി പണ്ടിതന്മാരോട് ആ കല്ലിനെക്കുറിച്ചുള്ള രഹസ്യം പറയാൻ ആവശ്യപ്പെട്ടു.


അവർ ആ കല്ല്‌ പരിശോദിച്ചു. അവർ അതു തൂക്കിനോക്കാനായി ത്രാസിൽ വച്ചു. എന്തത്ഭുതം മറുതട്ടിൽ അതിനെക്കാൾ നൂറു കല്ലുകൾ വച്ചിട്ടും ആ തട്ടിന് ഒരനക്കവും സംഭവിച്ചില്ല. അവര്ക്ക് ആ കല്ലിന്റെ രഹസ്യം മനസ്സിലായില്ല.

 അവർ പണ്ഡിതനും മന്ത്രിയുമായ ഖിള്ർ നബി (അ)നോട് കല്ലിന്റെ രഹസ്യം പറയാൻ ആവശ്യപ്പെട്ടു.

 അല്പസമയം ആലോചിച്ച ശേഷം അദേഹം മറുതട്ടിൽ കല്ലുവച്ച് അതിനു മുകളിൽ അല്പം മണ്ണ് വാരിയിട്ടു.

 അത്ഭുതം തട്ടതാ ഉയരുന്നു.ഖിള്ർ നബി (അ) തുടർന്നു.മനുഷ്യന്റെ ഉപമയാണ് മലക്ക് ആ കല്ലിലൂടെ നമുക്ക് വ്യക്തമാക്കിത്തന്നത്.


മണ്ണിട്ട്‌ മൂടുവോളം അവന്റെ ആഗ്രഹങ്ങൾ അവനെക്കീഴടക്കിക്കോണ്ടേ ഇരിക്കും എന്നര്ഥം. ആറടിമണ്ണിൽ എത്തുന്നത് വരെ അവനൊന്നും മതിയാവുകയില്ല.


ഖിള്ർ നബി (അ)ന്റെ വിശദീകരണം കേട്ട പണ്ടിതന്മാര്ക്ക് അദേഹത്തിന്റെ  ബുദ്ധിശക്തിയിലും പാണ്ടിത്യതിലും അവർക്ക് അഭിമാനം തോന്നി. അവർ നബിക്ക് മുൻപിൽ വളരെ ആദരവോടെ നിന്നു.

 ഖിള്ർ നബി (അ) പഠിപ്പിച്ച ഇതേ ആശയംമുത്ത് നബി പല ഹദീസുകളിലൂടെയും നമ്മെ  പഠിപ്പിച്ചതായി കാണാം അവയിൽ ഒന്ന്

"നിശ്ചയം മണ്ണല്ലാതെ മനുഷ്യന്റെ വയർ നിറയ്ക്കുകയില്ല. 

ആദം നബി (അ) യുടെ വസിയ്യത്ത്



ആദിപിതാവ് ആദം നബി(അ) മരണാസന്നനായപ്പോൾ  നൂഹ് നബി (അ) ഉൾപ്പടെ ഉള്ള  തന്റെ മക്കളെ എല്ലാം വിളിച്ചു വരുത്തി ഇങ്ങനെ വസ്വിയ്യത് ചെയ്തു.

"പിൽകാലത്ത് ഭൂമിയിൽ ഒരു വലിയ ജലപ്രളയം വരാനിരിക്കുന്നു അപ്പോൾ എന്റെ ഭൗതികശരീരം കപ്പലിൽ കയറ്റി കൊണ്ട് പോവുകയും, ഞാൻ പറയുന്ന സ്ഥലത്ത് എന്നെ മറവു ചെയ്യുകയും വേണം".
  

ആദം നബി (അ)പ്രസ്തുത സ്ഥലം അവർക്ക് നിർണയിച്ചു കൊടുത്തു. അദ്ദേഹം പറഞ്ഞ പ്രകാരം നൂഹ് നബി (അ)ന്റെ കാലത്ത് ജലപ്രളയം ഉണ്ടായി. അവർ പിതാവിന്റെ ഭൗതിക ശരീരം അർഹിക്കുന്ന  ആദരവോടെ കപ്പലി കയറ്റി.


മാസങ്ങളോളം വെള്ളത്തിലൂടെ ഒഴുകി നടന്ന കപ്പൽ ജലനിരപ്പ് കുറഞ്ഞു ജൂദി പർവതത്തിൽ നങ്കൂരമിട്ടു. ആദം നബി (അ)ന്റെ വസ്വിയ്യത്ത് പ്രകാരം പ്രത്യേക സ്ഥലത്ത് നബിയെ മറവു ചെയ്യാൻ നൂഹ് നബി (അ) മക്കളോട് ആവശ്യപ്പെട്ടു.


അവർ പറഞ്ഞു "പിതാവേ ആരോരും കൂട്ടിനില്ലാത്ത ഈ കനത്ത ഏകാന്തതയിൽ അതെങ്ങനെ സാധിക്കും".

നൂഹ് നബി (അ) പറഞ്ഞു. "മക്കളെ നിങ്ങളുടെ പിതാവായ ആദം നബി (അ) പ്രാർത്ഥിച്ചിട്ടുണ്ട് തന്നെ മറമാടുന്നവർക്ക് ദീർഘായുസ് ഉണ്ടാവണേ എന്ന്".

 പക്ഷെ അവരാരും ജനാസ മറവു ചെയ്യാൻ ധൈര്യപ്പെട്ടില്ല. ഭൗതിക ശരീരം പിന്നെയും  കപ്പലിൽ തന്നെ വർഷങ്ങളോളം കിടന്നു. നബിമാരുടെ ശരീരം ഭൂമി ഭക്ഷിക്കുകയില്ലല്ലോ !!!.


ധാരാളം വർഷങ്ങള്ക്ക് ശേഷം ഖിള്ർ നബി (അ) ആണ് ആദം നബി (അ)ന്റെ ജനാസ നിശ്ചിത സ്ഥലത്ത് മറവുചെയ്തത്.


അതുകൊണ്ട് തന്നെ ആദി പിതാവിന്റെ പ്രാർതനയും ഖിള്ർ നബി (അ)ന് ലഭിച്ചു.

ഖിള്ർ നബി (അ)ന് അന്ത്യ നാൾ വരെ അള്ളാഹു ദീർഘായുസ് നൽകി.

അടിമച്ചങ്ങലയിൽ




ഖിള്ർ നബി (അ) ഒരു വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. അപ്പോൾ എവിടെനിന്നോ ഒരു യാചകൻ അദേഹത്തിന്റെ അടുക്കൽ എത്തിയിട്ട് പറഞ്ഞു " നിശ്ചിത ദിവസത്തിനകം ഭാരിച്ച ഒരു സംഖ്യ സ്വരൂപിക്കണം, അതിലേക്കായി അങ്ങ് ഒരു സംഭാവന തരണം അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ ".

 ഖിള്ർ നബി (അ)പറഞ്ഞു. "അള്ളാഹു നിങ്ങളുടെ കാര്യങ്ങൾ എളുപ്പമാക്കിത്തരട്ടെ താങ്കള്ക്ക് നല്കാൻ എന്റെ പക്കൽ ഒന്നുമില്ലല്ലോ!"


യാചകൻ വിടാൻ ഭാവം ഇല്ലായിരുന്നു. "അങ്ങനെ പറഞ്ഞാൽ പറ്റില്ല താങ്കൾ ഒരു നല്ല വ്യക്തി ആണെന്ന് താങ്കളുടെ മുഖം വ്യക്തമാകുന്നു. അതുകൊണ്ടാണ് അങ്ങയെ ഞാൻ സമീപിച്ചത്. എന്നെ നിരാശപ്പെടുത്തരുത്".

ഖിള്ർ നബി (അ) പഴയ മറുപടി ആവര്ത്തിച്ചു. അയാൾ പറഞ്ഞു "അല്ലാഹുവിനെ മുൻനിർത്തി ഞാൻ താങ്കളോട് ചോദിക്കുന്നു എനിക്കെന്തെങ്കിലും തന്നേ പറ്റു ".

 ഇത്തവണ ഖിള്ർ നബി (അ) ഞെട്ടുക തന്നെ ചെയ്തു. അല്ലാഹുവിനെ മുൻനിർത്തി ആണ് ചോദിച്ചത് കൊടുക്കാതിരിക്കാൻ നിർവാഹമില്ല. കയ്യിലാണെങ്കിൽ ഒന്നുമില്ല. ഇനി എന്തുചെയ്യും.???

 ഒടുവിൽ ഖിള്ർ നബി (അ) പറഞ്ഞു "അല്ലാഹുവിനെ മുൻനിത്തിയാണ് നീ ചോദിച്ചത് അതിനാൽ നിന്നെ വെറും കയ്യോടെ തിരിച്ചയക്കാൻ എനിക്കാവില്ല. എന്നാൽ എന്റെപക്കലാവട്ടെ ഒന്നുമില്ല.

അതിനാൽ നീ ഒരു കാര്യം ചെയ്യുക എന്നെ അടിമച്ചന്തയിൽ കൊണ്ടുപോയി വിറ്റ് വില വാങ്ങിക്കൊള്ളുക". യാചകന് വിശ്വാസമായില്ല അയാൾ ചോദിച്ചു "സത്യമാണോ അങ്ങ് പറയു
ന്നത് ". അതെ സത്യമാണ് "ഞാൻ കളവു പറയാറില്ല".

 ഖിള്ർ നബി (അ)നെയാണ് വിൽക്കാൻ പോകുന്നത് എന്നറിയാതെ അയാൾ മുന്നിലും ഖിള്ർ നബി (അ) പിന്നിലുമായി ചന്തയിലേക്ക് നടന്നു... 
പട്ടണത്തിലെത്തി മൃഗങ്ങളെപ്പോലെ മനുഷ്യനെ വിൽക്കുകയും  വാങ്ങുകയും ചെയ്തിരുന്ന കാലം. കയ്യിൽ ചങ്ങലയിൽ  ബന്ധിതനായി ഖിള്ർ നബി (അ)മും അവരിൽ ഒരാളായി.

 എല്ലാം അല്ലാഹുവിൽ അർപ്പിച്ച് അവന്റെ വിധിയിൽ സംതൃപ്തനായി ഖിള്ർ നബി (അ) അടിമ കമ്പോളത്തിൽ നിന്നു. അദേഹം ഇപ്പോൾ അടിമയാണ്.

യാചകൻ പുതിയ അടിമയെ നാന്നൂറ്റി അമ്പതു വെള്ളി നാണയത്തിനു വിറ്റു. കൊതിയനായ അയാൾ കിട്ടിയ പണവുമായി സന്തോഷത്തോടെ സ്ഥലം വിട്ടു.

പണം.. !! അതിനുവേണ്ടി ചിലരെന്തിനും മടിക്കില്ല. ധനമോഹം തലയിൽ കയറിയാൽ പിന്നെ നീതിക്കും നന്മക്കും അവിടെ സ്ഥാനം ഉണ്ടാവില്ല. "എല്ലാ സമുദായത്തിനും ഒരു ഫിത്‌ന  ഉണ്ട് എന്റെ സമുദായത്തിന്റെ ഫിത്‌ന സമ്പത്താണ്‌ " എന്ന നബി (സ) വചനം എന്ത്രയോ പരമാർഥം.

അദേഹത്തെ ചോദിച്ച  പണം കൊടുത്തു വാങ്ങിയ പുതിയ യജമാനനോടൊപ്പം ഖിള്ർ നബി (അ)  ഭവ്യതയോടെ നടന്നു. അല്ലാഹുവിന്റെ വിധി അതു എന്ത് തന്നേ ആയാലും അതു സ്വീകരിക്കുക തന്നേ അതിൽ യഥാര്ത സത്യവിശ്വാസിക്ക് പരിഭാവപ്പെടാൻ ഒന്നും ഇല്ല.അതിൽ വേവലാതിപ്പെടേണ്ട കാര്യവുമില്ല.

ഖിള്ർ നബി (അ)ന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. വീട്ടിലെത്തിയ അദേഹത്തിന് യജമാനൻ ജോലികൾ ഒന്നും തന്നേ നൽകിയില്ല. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി.

 ഒരിക്കൽ ഖിള്ർ നബി (അ) യജമാമാനോട് ചോദിച്ചു " താങ്കൾ കാശുകൊടുത്ത് വാങ്ങിയതാണല്ലോ എന്നെ എന്നിട്ട് താങ്കൾ എനിക്ക് ജോലിയൊന്നും കൽപ്പിക്കാത്തെതെന്താണ് ".

യജമാനൻ പറഞ്ഞു  "അതെ ശരിതന്നേ എന്നാൽ താങ്കൾ ഒരു വൃദ്ധനല്ലേ അതുപോലെ തന്നേ ഭക്തനും. അങ്ങനെയുള്ള താങ്കളെ വിഷമിപ്പിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല".

ഖിള്ർ നബി (അ)പറഞ്ഞു "എനിക്കൊരു ബുദ്ധിമുട്ടും ഇല്ല, എന്ത് ജോലിയും ചെയ്യാനുള്ള ആരോഗ്യം എനിക്കുണ്ട്".

"ശെരി എന്നാൽ ഈ കല്ലുകളൊക്കേ വീടിന്റെ മറു ഭാഗത്തേക്ക്‌ കൊണ്ടുപോയി വെക്കുക". ശക്തരായ ആറ് മനുഷ്യർ ഒരു ദിവസം മുഴുവൻ എടുക്കേണ്ട ജോലി അദേഹം ഒരു മണിക്കൂർ കൊണ്ട് ചെയ്തു തീർത്തു. 

അള്ളാഹു ഒരു മലക്കിനെ അയച്ചു സഹായിക്കുക ആയിരുന്നു. തന്റെ ഇഷ്ട ദാസന്മാരെ സഹായിക്കാൻ അള്ളാഹു മലക്കുകളെ നിയമിക്കുമെന്ന് വിശുദ്ധ ഖുർആൻ.

ജോലി കഴിഞ്ഞു എന്ന് ഖിള്ർ നബി (അ) യജമാനനെ അറിയിച്ചപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടു.

ഇയാൾ സാധാരണക്കാരൻ അല്ല? യജമാനൻ മനസ്സിൽ ആത്മഗതം ചെയ്തു. പിറ്റേ ദിവസം യജമാനൻ പറഞ്ഞു "നിങ്ങൾ ഒരു വിശ്വസ്തൻ ആണെന്നു എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു, ഞാൻ നാളെ ഒരു യാത്ര പുറപ്പെടുകയാണ്, തിരിച്ചെത്തുന്നത് വരെ വീടും വീട്ടുകാരുടേയും സംരക്ഷണം ഞാൻ താങ്കളെ ഏൽപ്പിക്കുകയാണ്.നന്നായി ശ്രദ്ധിക്കണം ".

ഖിള്ർ നബി (അ) വിനയപൂർവ്വം പറഞ്ഞു "എന്തെങ്കിലും ഒരു ജോലി കൂടിത്തന്നാൽ വലിയ  ഉപകാരമായിരുന്നു ".

"അതു താങ്കൾക്കൊരു ബുദ്ധിമുട്ടല്ലെ.നല്ലവനായ താങ്കളെ ബുദ്ധിമുട്ടിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല". യജമാനൻ പറഞ്ഞപ്പോൾ ഖിള്ർ നബി (അ) പറഞ്ഞു എനിക്കൊരു ബുദ്ധിമുട്ടുമില്ല ജോലി പറഞ്ഞോളൂ ".


"എങ്കിൽ കുറേ ഇഷ്ടികകൾ ഉണ്ടാക്കി വെച്ചോളൂ. തിരിച്ചെത്തിയ ശേഷം ഒരു വീട് നിർമിക്കാനുള്ള ഉദേശം ഉണ്ട്".ഖിള്ർ  നബി (അ) യജമാനനെ സന്തോഷപൂർവ്വം യാത്രയാക്കി.

നീണ്ട യാത്ര  കഴിഞ്ഞ് തിരിച്ചെത്തിയ യജമാനന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഇഷ്ടിക ഉണ്ടാക്കുക മാത്രമല്ല കെട്ടിടം പണിയുക കൂടി ചെയ്തിരിക്കുന്നു.
  
അതും താനുദ്ദേശിച്ചതിലും ഗംഭീരമായി !!! ഇതെന്തൊരു മറിമായം !!!.  ഇത്രയും കുറഞ്ഞ ദിവസങ്ങൾകുള്ളിൽ ഇയാൾ എങ്ങനെ ഇത് സാധിച്ചു.

മാസങ്ങൾ കൊണ്ട് അനേകം പേർ  ചെയ്തു തീർക്കേണ്ട ജോലിയാണ് ഇദേഹം ദിവസങ്ങൾ കൊണ്ട് പൂർതിയാക്കിയിരിക്കുന്നത് എന്തായാലും ഇയാൾ സാധാരനക്കരനല്ല. നേരത്തെ സംശയങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ അതുറപ്പായി.

ഇനി തുറന്നു ചോദിക്കുക തന്നേ യജമാനൻ ദൃഢനിശ്ചയം ചെയ്തു. അദേഹം ഖിള്ർ നബി (അ)നെ  അരികിൽ വിളിച്ചു പറഞ്ഞു "അങ്ങൊരു സാധാരണക്കാരൻ അല്ലെന്നു ഇതിനോടകം എനിക്ക് ബോധ്യമായിട്ടുണ്ട് , പറയൂ അങ്ങരാണ്.

"എന്താ സംശയം ?ഞാൻ അങ്ങയുടെ അടിമ" ഖിള്ർ നബി (അ) പറഞ്ഞു. "അതു പറഞ്ഞാൽ പറ്റില്ല അല്ലാഹുവിനെ മുൻനിരത്തി ഞാൻ ചോദിക്കുന്നു. സത്യം പറയണം അങ്ങാരാണ്. എനിക്കതറിഞ്ഞേ പറ്റു".

ഇത്തവണ ഖിള്ർ നബി (അ) കുഴങ്ങി. അല്ലാഹുവിനെ മുൻനിർത്തി ചോദിച്ചാൽ എങ്ങനെ പറയാതിരിക്കും ???

ഖിള്ർ നബി (അ) രഹസ്യം വെളിപ്പെടുത്താൻ തീരുമാനിച്ചു. നബി പറഞ്ഞുതുടങ്ങി. യജമാനരെ ഇതുപോലെ മുൻപൊരിക്കൽ അല്ലാഹുവിനെ മുൻനിർത്തി ഒരാൾ എന്നോട് ദാനം. ചോദിച്ചതാണ് എന്നെ അടിമത്വത്തിൽ എത്തിച്ചത്.

"ഞാൻ ഖിള്ർ നബിയാണ്" യാചകൻ ഭിക്ഷ ചോദിച്ചത് മുതൽ യചമാനന്റെ അടുത്തെതിയത് വരെ പറഞ്ഞുകൊടുത്തു.

"അല്ലാഹുവിനെ മുൻനിരത്തി ഒരാൾ ഒരു കാര്യം ആവശ്യപ്പെട്ടാൽ അതു നൽകാത്തവൻ നാളെ മുന്നിലെത്തുമ്പോൾ മുഖത്ത് തൊലിയോ മാംസമോ ഉണ്ടാകുകയില്ല". ഇത്കേട്ട യജമാനൻ ഖിള്ർ നബി (അ) നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. നബിയെ അറിയാതെ ചെയ്തതാണ് അദേഹം മാപ്പപേക്ഷിച്ചു നബിയുടെ കാൽകൽ വീണു.

ഖിള്ർ നബി (അ) അദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചു.താങ്കൾ തെറ്റൊന്നും ചെയ്തിട്ടില്ല  ഇത്രയും കാലം എന്നോട് നല്ലനിലക്കാണല്ലോ പെരുമാറിയത്.

യചമാനൻ പറഞ്ഞു. കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി നമുക്ക് ഒരുമിച്ചു ഇവിടെ കഴിഞ്ഞു കൂടാം. അങ്ങന്റെകൂടെ താമസിക്കണം.എന്റെ സമ്പത്ത് ഞാൻ അങ്ങേയ്ക്കായി സമര്പ്പിക്കുന്നു. താങ്കള്ക്ക് ഇഷ്ടമുള്ളവിധം കൈകാര്യം ചെയ്യാം.

ഖിള്ർ നബി (അ)പറഞ്ഞു "നശ്വരമായ ഇഹലോകതിന്റെ ഒരു സമ്പത്തിലും എനിക്ക് താല്പര്യം ഇല്ല. ഇബാദത്തിൽ മുഴുകിക്കഴിയാനാണ് എനിക്ക് താല്പര്യം. അതിനു കഴിയും വിധം എന്നെ മോചിപ്പിച്ചാൽ വളരെ ഉപകാരം.

യചമാനൻ അദേഹത്തെ മോചിതനാക്കി. യചമാനന് നന്ദി പറഞ്ഞു അദേഹം നടന്നു നീങ്ങി....

മൂസാനബി(അ) ന്റെ ഗുരു





ഒരിക്കൽ മൂസാ നബി (അ) ബനി ഇസ്രാഈല്യരോട് പ്രസംഗിക്കുകയായിരുന്നു. പ്രസംഗം കേട്ടു പലരുടെയും കണ്ണ് നിറഞ്ഞു കണ്ണീർ ധാര ധാരയായി ഒഴുകി. അത്രമാത്രം അവരുടെ മനസ്സിനെ അത് സ്വാധീനിച്ചുവെന്നർതം.

പ്രസംഗം കഴിഞ്ഞ ഉടനെ മൂസാ നബി (അ)മിനോട് അവരിലൊരാൾ ചോദിച്ചു "അല്ലാഹുവിന്റെ ദൂതരെ അങ്ങയെക്കാൾ അറിവുളളവരായി ഈ ഭൂലോകത്ത് വേറെ ആരെങ്കിലും ഉണ്ടോ??.

മൂസാ നബി (അ) പറഞ്ഞു  "ഇല്ല".  അള്ളാഹു അഅ്‌ലം(അല്ലാഹുവാണ്  ഏറ്റവും അറിവുളളലവൻ)എന്ന് പറയാൻ മൂസാ നബി (അ) വിട്ടുപോയി. 

ഏറ്റവും കൂടുതൽ അറിവുള്ളവൻ അള്ളാഹു ആണല്ലോ. എന്നാൽ യഥാർത്ഥത്തിൽ മൂസാ നബി (അ) നേക്കാൾ അറിവുള്ള ഒരാളും അന്ന് അക്കാലത്തു ഉണ്ടായിരുന്നില്ല. എന്നാലും അങ്ങനെ പറഞ്ഞതിന്റെ പേരിൽ മൂസാ നബി (അ) നെ ഒന്ന് പരീക്ഷിക്കാൻ അള്ളാഹു തീരുമാനിച്ചു.

അള്ളാഹു മൂസാ നബി (അ) ന് വഹിയ്യ്‌ നല്കി "മൂസാ നിന്നെക്കാൾ  വിവരമുള്ള ഒരടിമ എനിക്കുണ്ട്, രണ്ട് സമുദ്രങ്ങളുടെ സംഗമസ്ഥാനത്താണ് അദേഹം കഴിയുന്നത്‌.

മൂസാ നബി (അ) ചോദിച്ചു "രക്ഷിതാവേ അദേഹത്തെ ഒന്നുകാണാൻ എന്താണ് വഴി". അള്ളാഹു പറഞ്ഞുകൊടുത്തു "താങ്കൾ ഒരു മത്സ്യം വേവിച്ചു കുട്ടയിലാക്കി കടൽ തീരത്ത്കൂടി സഞ്ചരിക്കുക. 

എവിടെവേച്ചാണോ താങ്കള്ക്ക് ആ മത്സ്യം നഷ്ടപ്പെടുന്നത് അവിടെ അദേഹം ഉണ്ടായിരിക്കും".

മൂസാ നബി (അ) അല്ലാഹുവിന്റെ കല്പനപ്രകാരം വേവിച്ച മത്സ്യവുമായി നടക്കാനാരംഭിച്ചു. തന്റെ വിശ്വസ്ത ശിഷ്യൻ യശഉബ്നു നൂരാൻ ഈ യാത്രയിൽ മൂസാ നബി (അ)ന്റെ കൂടെ ഉണ്ടായിരുന്നു. പിൽകാലത്ത് അദേഹത്തിന് പ്രവാചകത്വം ലഭിച്ചിരുന്നു.

കുറെ നേരം നടന്നുതളർന്ന്‌ അവർ ഒരു പാറക്കു സമീപം എത്തി. ക്ഷീണിതനായ മൂസാ നബി (അ) മത്സ്യം സൂക്ഷിക്കാൻ ശിഷ്യനെ ഏല്പിച്ചു പാറയിൽ തലവച്ച്‌ ഒന്ന്‌ മയങ്ങി. ശിഷ്യൻ മത്സ്യത്തിന് കാവലിരുന്നു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ മത്സ്യത്തിന് പുതു ജീവൻ കൈവന്നു. അതു സമുദ്രത്തിലേക്ക് എടുത്തുചാടി ഊളിയിട്ടു പോയി. അതുപോയ വഴി ഒരു ദ്വാരം പോലെ വെള്ളത്തിൽ കാണപ്പെട്ടിരുന്നു.

മൂസാ നബി (അ)ന്റെ ശിഷ്യൻ ആ കാഴ്ചകണ്ട്‌ അമ്പരന്നിരുന്നു. മൂസാ നബി (അ)നെ വിളിച്ചുണർത്തുന്നത് അദബുകേടാണെന്നു മനസ്സിലാക്കിയ ശിഷ്യൻ അദേഹം ഉണർന്നിട്ടു പറയുവാനായി നിശബ്ദനായിരുന്നു.

പക്ഷേ മൂസാ നബി (അ)ഉണർന്നപ്പോൾ പിശാചു ആ കാര്യം പറയുന്നത് ശിഷ്യനെ മറപ്പിച്ചുകളഞ്ഞു. ഉറക്കമുണർന്ന മൂസാ നബി (അ) ആകട്ടെ മത്സ്യത്തിന്റെ വിവരം അന്വേഷിക്കാനും മറന്നു.

ക്ഷീണം തീർന്ന അവർ വീണ്ടും നടത്തമാരംഭിച്ചു.

രാവും പകലും നടന്നു തളർന്ന മൂസാനബി (അ) ശിഷ്യനോട് ഭക്ഷണം എടുക്കാൻ ആവശ്യപ്പെട്ടു. "നിശ്ചയം ഈ യാത്ര നമുക്ക് വലിയ പ്രയാസം ഉണ്ടാക്കിയിരിക്കുന്നു". മൂസാനാബി (അ)പറഞ്ഞു.
അപ്പോഴാണ് ശിഷ്യന്  മത്സ്യത്തിന്റെ കാര്യം ഓർമവന്നത്.


അദേഹം പറഞ്ഞു ഗുരോ "നമ്മൾ മുൻപ് ആ പാറക്കല്ലിനു സമീപം വിശ്രമത്തിലായിരുന്നന്നില്ലേ അപ്പോൾ നമ്മുടെ മത്സ്യം കടലിലേക്ക്‌ ചാടിപ്പോയിരുന്നു. ഞാൻ അങ്ങയെ ഓർമപ്പെടുത്താൻ മറന്നു പോയതാണ്. പിശാചു എന്നെ ആ കാര്യം മറപ്പിക്കുകയായിരുന്നു". 

മൂസാ നബി (അ)  ശിഷ്യനോട് കോപിച്ചില്ല ശിക്ഷിച്ചതുമില്ല. ശാന്തനായി അദേഹം പറഞ്ഞു "അതാണല്ലോ നാം ആഗ്രഹിക്കുന്നത് നമുക്ക് അവിടേക്ക് തന്നേ മടങ്ങാം ". അവർ വന്ന വഴിയെ തിരികെ നടന്നു.

മുൻപ് വിശ്രമിച്ച ആ പാറക്കല്ലിനു സമീപം എത്തിയപ്പോൾ അവരാകാഴ്ച കണ്ടു. ഒരു വന്ദ്യവയോധികൻ സമുദ്രതീരത്ത് ഇരിക്കുന്നു, നാവിൽ എന്തോ ഉരുവിടുന്നുണ്ട്. 

 ഖിള്ർ നബി (അ) ആയിരുന്നു അത് .ഖിള്ർ നബി (അ) നെ കണ്ടുമുട്ടിയ ശേഷം യൂഷഅ് നബി (അ)നെ തിരികെ പറഞ്ഞയച്ചു എന്നും അല്ല അവരോടൊപ്പം തന്നെ ഉണ്ടായിരുന്നു എന്നും പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനില്ക്കുന്നു (അതിലേക്കൊന്നും നാം കടക്കേണ്ടതില്ലല്ലോ).

മൂസാനബി (അ) അടുത്തുചെന്ന് സലാം പറഞ്ഞു. ഖിള്ർ നബി (അ)ചോദിച്ചു "വഅലൈക്കു മുസ്സലാം, എവിടെനിന്നാണൊരു സലാം ". മൂസാനബി ഒന്നുകൂടി അടുത്ത് ചെന്ന് പറഞ്ഞു "ഞാൻ മൂസാനബിയാണ്. ഖിള്ർ നബി (അ) ചോദിച്ചു "ബനീ ഇസ്രാഈല്യരിലെ മൂസയാണോ". "അതെ" എന്ന് മൂസാനബി (അ) പ്രതികരിച്ചു.

ഖിള്ർ നബി (അ) ആാഗമനോദ്ദേശം ആരാഞ്ഞു.  മൂസാനബി (അ) പറഞ്ഞു "എനിക്ക് അങ്ങയിൽനിന്നു കുറച്ചു കാര്യങ്ങൾ പഠിക്കാനാണ് ഞാൻ ഇവിടെ എത്തിയത് ".  ഖിള്ർ നബി (അ) പറഞ്ഞു "അതിനു താങ്കള്ക്ക് എന്റെകൂടെ ക്ഷമിക്കാൻ കഴിയില്ലല്ലോ ". 

അദ്ദേഹം വിശദീകരിച്ചു "എനിക്ക് അല്ലാഹു ഒരുതരം വിജ്ഞാനം പഠിപ്പിച്ചു തന്നിട്ടുണ്ട്. അത് താങ്കള്ക്ക് അറിയണമെന്നില്ല. നിങ്ങൾക്ക് അള്ളാഹു പഠിപ്പിച്ച അറിവ് വേറെയാണ് അതെനിക്കും അറിയില്ല".

മൂസാനബി (അ) പറഞ്ഞു  "ഇൻഷാ അല്ലാ ഞാൻ ക്ഷമിച്ചു കൊള്ളാം. താങ്കൾക്കെതിരായി ഞാനൊന്നും പ്രവർത്തിക്കുകയില്ല". ഖിള്ർ നബി (അ) പറഞ്ഞു "എങ്കിൽ ശരി പക്ഷെ !!! ഒരു നിബന്ധനയുണ്ട്   ഞാൻ വിശദീകരിച്ചു തരുന്നതുവരെ എന്റെ പ്രവർതിയെക്കുറിച്ച് എന്നോടൊന്നും ചോദിക്കാൻ പാടില്ല. മൂസാനബി (അ) സമ്മതിച്ചു.

ഖിള്ർ നബി (അ) എണീറ്റ് കടൽതീരത്തുകൂടി  നടത്തം ആരംഭിച്ചു. അനുസരണയുള്ള വിദ്യാർത്ഥിയെപ്പോലെ മൂസാനബി അനുഗമിച്ചു.


കപ്പലിലെ യാത്ര





കുറെ ദൂരം ചെന്നപ്പോൾ കടലിൽ അതാ ഒരു കപ്പൽ നിൽക്കുന്നു. തങ്ങളെക്കൂടി കപ്പലിൽ കയറ്റണമെന്ന് ഖിള്ർ നബി (അ) കപ്പൽ ജീവനക്കാരനോട് ആവശ്യപ്പെട്ടു. അവർ ആദ്യം കൂലി ആവശ്യപ്പെട്ടെങ്കിലും ഖിള്ർ നബി (അ)നെ തിരിച്ചറിഞ്ഞപ്പോൾ പ്രതിഭലമൊന്നും വാങ്ങാതെ തന്നെ കപ്പലിൽ കയറ്റി.

മറ്റു യാത്രക്കാർക്കൊപ്പം അവരെയും വഹിച്ചുകൊണ്ട് കപ്പൽ യാത്ര തുടങ്ങി. അധികദൂരം ചെന്നില്ല ഖിള്ർ നബി (അ) കയ്യിലുണ്ടായിരുന്ന ചെറിയ ഒരു മഴു കൊണ്ട് കപ്പലിന്റെ ഒരു പലക വെട്ടിപ്പൊളിച്ചു !!.

 മൂസാനബി (അ) ന് അത് സഹിക്കാനായില്ല.  മുൻപ് ചെയ്ത വാഗ്ദാനം മറന്നുകൊണ്ട് കൊണ്ട് അദേഹം ചോദിച്ചു പോയി "പ്രതിഭലം പോലും വാങ്ങാതെയാണവർ നമ്മെ കപ്പലിൽ കയറ്റിയത്. എന്നിട്ടവരുടെ കപ്പൽ കേടു വരുത്തുകയാണോ താങ്കൾ. കപ്പലിലുളളവരെല്ലാം മുങ്ങി നശിക്കില്ലേ എന്ത് പണിയാണ് താങ്കൾ ചെയ്തത്".

ഖിള്ർ നബി (അ) ശാന്തനായി പ്രതികരിച്ചു "ഞാൻ പറഞ്ഞിരുന്നില്ലേ. താങ്കള്ക്ക് എന്നോടൊപ്പം ക്ഷമിക്കാൻ കഴിയില്ലന്ന് ".

മൂസാനബി (അ)ന് താൻ ചെയ്ത വാഗ്ദത്തം ഓർമവന്നു.  അദേഹം പറഞ്ഞു "ഞാൻ അത് മറന്നു പോയതാണ് ഇതിന്റെ പേരിൽ ഒരു നടപടി സ്വീകരിക്കരുതെ".

ഒരു പലക ഇളകിയതു ശ്രദ്ധയിൽപെട്ട കപ്പിത്താൻ കപ്പൽ തീരത്തോടടുപ്പിച്ചു. അവസരം പാഴാക്കാതെ ഖിള്ർ നബി (അ)മും മൂസനബി (അ) കപ്പലിൽനിന്നിറങ്ങി കടൽത്തീരത്ത്കൂടെ വീണ്ടും നടത്തം ആരംഭിച്ചു.

നടക്കുന്നതിനിടയിൽ അവരൊരു കാഴ്ച കണ്ടു. ഒരു ചെറിയ കുരുവി സമുദ്ര ജലം അതിന്റെ കൊച്ചു ചുണ്ടിൽ നിറയ്ക്കുന്നു.

ഖിള്ർ നബി (അ) പറഞ്ഞു  "മൂസാ വിശാലമായ സമുദ്രത്തിൽ നിന്നും ആ ചെറുപക്ഷി കൊക്കിൽ കൊത്തിയെടുത്തത്ര തുച്ഛമാണ് അല്ലാഹുവിന്റെ അറിവുമായി ചേർത്തു നോക്കുമ്പോൾ എന്റെയും താങ്കളുടെയും ജ്ഞാനം ".

 മൂസാനബി (അ)ന് കാര്യം ബോധ്യമായി യാത്രയുടെ ലക്ഷ്യവും അതായിരുന്നല്ലോ.

ഉടമ്പടികൾ വീണ്ടും ലംഘിക്കുന്നു



വീണ്ടും അവർ യാത്ര തുടർന്നു. കുറേ ദൂരം നടന്നപ്പോൾ കുറച്ച് കുട്ടികൾ കളിക്കുന്നതായി അവർ കണ്ടു.

ഖിള്ർ നബി (അ) അവരിൽ ഒരു കുട്ടിയെ അടുത്തേക്ക് വിളിച്ചു. തന്റെ അടുത്തേക്ക് ഓടിവന്ന കുട്ടിയുടെ തലപിടിച്ച് സ്വന്തം കരങ്ങൾ കൊണ്ടദ്ദേഹം പിഴുതെടുത്തു... !!!!. ഈ ഭീകര ദൃശ്യം ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നതിനു മുൻപായി അവർ അവിടെ നിന്നും രക്ഷപെട്ടു.

മൂസാനബി (അ)ന് ഇത്തവണയും സഹിക്കാനായില്ല. അദേഹം വീണ്ടും ചോദിച്ചുപോയി "യാതൊരു തെറ്റും ചെയ്യാത്ത കുട്ടിയെ തങ്കൾ വെറുതെ  കൊന്നുകളഞ്ഞല്ലോ. താങ്കൾ ചെയ്തയ്തത് കടുത്ത അപരാധമാണ്".

 ഇത്തവണ ഖിള്ർ നബി (അ) അല്പം ഗൗരവത്തോടെ പറഞ്ഞു "താങ്കളോട് ഞാൻ പറഞ്ഞിരുന്നില്ലേ താങ്കള്ക്ക് എന്നോടൊപ്പം ക്ഷമിക്കനാവില്ലന്നു".

മൂസാനബി (അ) ഖേദിച്ചു "ഇത്തവണ കൂടി എനിക്ക് മാപ്പ് തരണം. ഇനി ഞാൻ എന്തെങ്കിലും ചോദിച്ചാൽ എന്നെ കൂട്ടെണ്ടതില്ല. എന്റെ ഭാഗത്തു നിന്നും വന്ന വീഴ്ചകൾ അങ്ങ് മാപ്പാക്കിയാലും ".അവർ വീണ്ടും യാത്ര തുടർന്നു.

ശാമിലെ അന്താക്കിയ ഗ്രാമത്തിലാണ് അവർ എത്തിയത്. ദീർഘമായ കാൽനടയാത്ര കാരണം അവർക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു. ഗ്രാമ വാസികളോട് അവർ ഭക്ഷണം ആവശ്യപ്പെട്ടു. പക്ഷെ ആരും ഒന്നും നൽകിയില്ല.

മൂസാനബി (അ) ന് ദേഷ്യം വന്നുതുടങ്ങി. അതൊന്നും കാര്യമാക്കാതെ ഖിള്ർ നബി (അ) തൊട്ടടുത് കണ്ട പൊളിഞ്ഞു വീഴാറായ മതിൽ നന്നാക്കാൻ തുടങ്ങി. വളരെ വേഗം അദേഹം ആ ജോലി തീർത്തു.
         
ഒന്നും ചോദിക്കരുതെന്ന ഉടമ്പടി മൂസാ നബി (അ) വീണ്ടും മറന്നു. "നമുക്ക് ഭക്ഷണം തരാൻ തയ്യാറാകാത്ത ഇവരുടെ  മതിൽ വെറുതെ നന്നാക്കിക്കൊടുക്കുകയാണോ ? താങ്കൾ ഉദ്ധേഷിക്കുന്ന പക്ഷം അതിനു കൂലി വാങ്ങാമായിരുന്നില്ലേ.

ഖിള്ർ നബി (അ) പറഞ്ഞു "ഇതാ നമുക്ക് പിരിയാൻ സമയമായി.  താങ്കള്ക്ക് എന്നോടൊപ്പം ക്ഷമിക്കാൻ കഴിയാതിരുന്ന കാര്യങ്ങളുടെ അകപ്പൊരുൾ താങ്കള്ക്ക് ഞാൻ വിശദീകരിച്ചു തരാം".

ചെയ്തികളുടെ വിശദീകരണം



മൂസാനബി (അ) കാതോർത്തു  "ആദ്യം നാം കയറിയ കപ്പലുണ്ടല്ലോ അതു ഏതാനും സാധുക്കളായ കടൽ തൊഴിലാളികളുടേതായിരുന്നു. അവരുടെ യാത്ര വഴിയിൽ കപ്പൽ കൊള്ളയടിക്കുന്ന ഒരു രാജാവ്‌ ഉണ്ടായിരുന്നു. നല്ല കപ്പൽ കണ്ടാൽ അയാൾ പിടിച്ചെടുക്കും കേടുപാടുള്ള കപ്പലായാൽ തിരിഞ്ഞു നോക്കുകയില്ല .നാം കയറിയ കപ്പൽ നല്ല കപ്പലായിരുന്നു മുന്നോട്ടു പോയാൽ ആ രാജാവ്‌ അതു പിടികൂടും. അതു കാരണം തൊഴിലാളികൾ പ്രയാസത്തിലാകും.  ആയതിനലാണ് ഞാൻ ആ നല്ല കപ്പൽ കേടു വരുത്തിയത്".

"പിന്നെ ഞാൻ ഒരു കുട്ടിയെ കൊലപ്പെടുത്തിയ സംഭവം. ആ കുട്ടിയുടെ മാതാപിതാക്കൾ നല്ലവരും  സത്യവിശ്വാസികളും ആണ്. ഈ കുട്ടി വളർന്നു വലുതായാൽ ഇവൻ കാരണം അവർ പിഴയ്ക്കാനും അവിശ്വാസികൾ ആകാനും സാധ്യതയുണ്ട്. ഇത് മുൻകൂട്ടി കണ്ടതിനാലാണ് ഞാൻ ആ കുട്ടിയെ വകവരുത്തിയത്. അതുവഴി മാതാപിതാക്കളുടെ  സംരക്ഷിക്കുകയും നരകശിക്ഷയിൽ നിന്നവരെ രക്ഷിക്കുകയുമാണ് ചെയ്തത്. മാത്രമല്ല ആ മാതാപിതാക്കൾക്ക് ഈ കുട്ടിയേക്കാൾ ശുദ്ധനും നല്ലവനുമായ മറ്റൊരു കുട്ടിയെ അള്ളാഹു പകരം കൊടുക്കുമെന്നും എനിക്കറിവു ലഭിച്ചിട്ടുണ്ട്"

   
      ഖിള്ർ നബി (അ) ന്റെ ആ പ്രവചനം യാഥാർഥ്യ വൽക്കരിച്ച്  കൊണ്ട് പിൽക്കാലത്ത് ആ മാതാപിതാക്കൾക്ക് ഒരു കുഞ്ഞ് പിറന്നതായും ആ കുഞ്ഞിന്റെ സന്താനപരമ്പരയിൽ 70 ഓളം   പ്രവാചകന്മാർ ജന്മമെടുത്തതായും ചരിത്രം പറയുന്നു.


          മതിൽ നന്നാക്കിയ കാര്യമാണ് മറ്റൊന്ന്. "ഞാൻ നന്നാക്കിയ ആ മതിൽ 2 അനാഥകുട്ടികളുടെത് ആയിരുന്നു.അസ്റം,സ്വരീം എന്നായിരുന്നു അവരുടെ പേര്. ആ മതിലിനു ചുവട്ടിൽ അവരുടെ പിതാവ് മക്കളുടെ ഭാവിയെക്കരുതി ഒരു നിധിപേടകം സൂക്ഷിച്ചു വച്ചിട്ടുണ്ട്. മതിൽ പൊളിഞ്ഞു വീണാൽ നിധി പുറത്താവുകയും അവകാശികളായ അനാഥക്കുവാക്കാനാണ് മതിൽ നന്നാക്കിയത്.

യതീം മക്കളുടെ സ്വത്തു സംരക്ഷിക്കുക എന്നത് നല്ല കാര്യമാണല്ലോ അതാണ് ഞാൻ ചെയ്തത്. ഈ കാര്യങ്ങളൊന്നും ഞാൻ സ്വന്തം താല്പര്യത്തിനു ചെയ്തതല്ല. അള്ളാഹു എനിക്ക് നൽകിയ ദിവ്യബോധനം അനുസരിച്ച് പ്രവർത്തിച്ചു എന്നെയുള്ളൂ ".

ഖിള്ർ നബി (അ)ന്റെ  വിശദീകരണത്തിൽനിന്നു മൂസാ നബിക്ക് കര്യങ്ങൾ ബോദ്യമായി. വസ്തുതയറിയാതെ അദേഹത്തെ ചോദ്യം ചെയ്തതിലും അദ്ദേഹത്തെ പിരിയുന്നതിലും മൂസാനബി (അ) ന് ദുഖം അനുഭവപ്പെട്ടു.

ഈ അനുഭവം സഹാബികല്ക്ക് വിവരിച്ചു കൊടുത്ത നബി ഇങ്ങനെ പറഞ്ഞതായി ഹദീസുകളിൽ കാണാം. "അള്ളാഹു മൂസാ നബി (അ)ന് കാരുണ്യം ചൊരിയട്ടെ  !!. "

"ഖിള്ർ നബി (അ) നോടൊപ്പമുള്ള യാത്ര അദേഹം അല്പം കൂടി തുടർന്നുവെങ്കിലെന്നു നാം ആശിച്ചു പോകുന്നു !!. എങ്കിൽ കൂടുതൽ കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാമായിരുന്നു". (ബുഹാരി (റ)

ഖിള്ർ നബി (അ) നോട് ഒപ്പമുള്ള യാത്രയിൽ താൻ  ആർജിച്ച വിജ്ഞാനം മഹാ സാഗരത്തിൽ നിന്നും ഏതാനും തുള്ളികൾ മാത്രമാണെന്ന് മൂസാനബി (അ) ന് ബോധ്യമായി. 

സൂറത്ത് അൽ കഹുഫിലാണ് ഈ യാത്രയെക്കുരിച്ചു ഖുർആൻ വിവരിക്കുന്നത്. വെള്ളിയാഴ്ചകളിൽ അൽ കഹ്ഫ് സൂറത്ത് ഓതൽ സുന്നത്താണ് അങ്ങനെ ഓതിയാൽ രണ്ട് വെള്ളിയാഴ്ചകൾക്കിടയിൽ ചെയ്യുന്ന ചെറു ദോഷങ്ങൾ പോറുക്കപ്പെടും എന്ന് ഹദീസിൽ കാണാം. ജുമുഅക്ക്‌ പോകാൻ കഴിയാത്തവർക്കും സ്ത്രീക്ൾക്കും ഇത് സുന്നത്താണെന്നാണ് പണ്ഡിത അഭിപ്രായം.

ഖിള്ർ നബി (അ)മുംമുഹമ്മദ്‌ നബി യും 

ഇമാം നവവി (റ)പറയുന്നു.ഖിള്ർ നബി (അ)മും മുഹമ്മദ്‌ നബി യും പലതവണ സങ്കമിച്ചിട്ടുണ്ട്. അതിനാൽ ഖിള്ർ നബി (അ) സഹാബിയും ആണെന്ന് നിരവധി പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം അഹമ്മദ് സ്വാവി (റ) തന്റെ ഹാഷിയത്തുത്തുഫ്സീറിൽ വ്യക്തമാകിയിട്ടുണ്ട്.

ഇത് സംബന്ദിച്ചു നബി യുടെ സന്തതസഹചാരിയും  പ്രമുഖ സ്വഹാബിയുമായ അനസ് (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇപ്രകാരമാണ്. 

  "ഒരിക്കൽ ഞാൻ നബി യോടൊപ്പം വിജനമായ ഒരു സ്ഥലത്തേക്ക് പുറപ്പെട്ടു, അപ്പോഴതാ തൊട്ടടുത്ത മലഞ്ചെരിവിൽ നിന്നൊരു ശബ്ദം".  നബി എന്നോട് പറഞ്ഞു "അനസേ എന്താണൊരു ശബ്ദം ഒന്ന് പോയി നോക്കൂ".

"നബി യുടെ നിർദേശ പ്രകാരം ഞാൻ മുന്നോട്ടു ചെന്നു. അവിടെയൊരാൾ നിസ്കരിക്കുന്നു. അദ്ദേഹം ഇപ്രകാരം പ്രാർത്ഥിക്കുന്നു. അല്ലാഹുവേ പാശ്ചാതാപം സ്വീകരിക്കപ്പെടുന്ന പ്രാർത്ഥനയ്ക്ക് കൂടുതൽ ഉത്തരം ലഭിക്കുന്ന കാരുണ്യം കൊണ്ടാനുഗ്രഹീതരായ, പാപ മോചനം കൊണ്ട് സുവിശേഷം അറിയിക്കപ്പെട്ട മുഹമ്മദ്‌ നബി യുടെ ഉമ്മത്തിൽ എന്നെയും നീ ഉൽപ്പെടുത്തേണമേ".
  
 അനസ് (റ)തുടർന്നു "ഞാൻ നബി യെ സമീപിച്ചു വിവരം പറഞ്ഞു"

 "നീ ഒരിക്കൽ കൂടി പോയി അദ്ദേഹതോട് അല്ലാഹുവിന്റെ റസൂൽ നിങ്ങള്ക്ക് സലാം പറഞ്ഞിട്ടുണ്ടെന്നു പറയണം എന്നിട്ട് നിങ്ങലാരണെന്ന് അന്വേഷിച്ചതായും പറയണം "

"ഞാൻ അദ്ദേഹത്തെ സമീപിച്ച് നബി പറയാൻ ഏല്പിച്ച കാര്യങ്ങൾ പറഞ്ഞു "
അപ്പോഴദ്ദേഹം പറഞ്ഞു "ഞാൻ ഖിള്ർ നബി ആണ് താങ്കളുടെ പ്രവാചകനോട് പറയണം. അവിടുത്തെ ഉമ്മത്തിൽ ഞാനും ഉൾപ്പെടാൻ പ്രാർത്ഥിക്കാനും പറയണം ".

"ഇത്രയും പറഞ്ഞു അദ്ദേഹം അപ്രത്യക്ഷനായി ഞാൻ അത്ഭുതപരതന്ത്രനായി. ഞാൻ നബി യ്‌ക്ക് അരികിലേക്ക് മടങ്ങി അവിടുത്തോട്‌ വിവരം പറഞ്ഞു. അവിടുന്ന് പുഞ്ചിരിച്ചുകൊണ്ട് സലാം മടക്കി.

നബി വഫാത്തായി, അത്യധികം ദുഃഖത്തോടെയാണ്‌ സ്വഹാബികൾ ആ  വാർത്ത ശ്രവിച്ചത്. കേട്ടവർ കേട്ടവർ ആയിഷ (റ) യുടെ വീട്ടിലേക്കോടി. ശോകമൂകമായ അന്തരീക്ഷം കനത്ത നിശബ്ദത എങ്ങും തളംകെട്ടി നിന്നു !!. സ്വഹാബികളിൽ ചിലർ കരയുന്നു, മറ്റുചിലർ തേങ്ങലോടെ നബി യെ ഇമവെട്ടാതെ നോക്കി നില്കുന്നു.

ഇനി എങ്ങനെ ആ പൂമുഖം കാണും... !സിദ്ധീക്ക് (റ) ഓടിയെത്തി നബി യുടെ നെറ്റിയിലും കവിളിലും അന്ത്യചുംബനങ്ങൾ അർപ്പിക്കുന്നു. അദ്ദേഹതിന്റെയും കണ്ണുനീർ ധാരധാരയായി ഒഴുകുന്നു.
   
പെട്ടെന്നാണ് ഒരപരിചിതൻ അവിടെയെത്തിയത്. പ്രസന്നമായ മുഖഭാവം, വടിവൊത്ത മെലിഞ്ഞ ശരീരം, നീണ്ട തൂവെള്ള താടി. കൂടിനിൽക്കുന്നവരെയെല്ലാം വകഞ്ഞുമാറ്റി അദ്ദേഹം തിരുനബി യെ കിടത്തിയിരിക്കുന്ന കട്ടിലിനു സമീപമെത്തി. ആഗതൻ അവിടെ കുറച്ചു നേരം നിന്നു തിരിച്ചു പോയി.

സ്വഹാബികൾ പരസ്പരം ചോദിച്ചു "ആരാണ് നിങ്ങൾക്കറിയുമോ അദേഹത്തെ" ; സിദ്ധീക്ക് (റ)വും അലി (റ) പറഞ്ഞു "അതെ പ്രവാചകരുടെ സഹോദരൻ ഖിള്ർ നബി (അ) ആണത്.

ഉമർ (റ)വും, ഖിള്ർ നബി (അ)മും

ഖലീഫ ഉമർ ഇബ്നുൽ ഖതാബ്‌ (റ) ഒരു ഒരു മയ്യിത്ത് നിസ്കാരത്തിനു ഒരുങ്ങുകയാണ്. അപ്പോൾ ഒരു അശരീരി മുഴങ്ങി "അല്പം കാത്തു നിൽക്കൂ, അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ".

ഉമർ (റ) കാത്തു നിന്നു.അപ്പോൾ അതാ ഒരു അപരിചിതൻ സ്വഫ്‌ഫിലേക്ക് വരുന്നു. ഉമർ (റ)വിന്റെ നേതൃത്വത്തിൽ മയ്യിത്ത് നിസ്ക്കാരം നടന്നു. ആഗതൻ മയ്യിത്തിനുവേണ്ടി പ്രത്യേകം പ്രാര്ത്ഥനയും നടത്തി.

പിന്നീട്‌ മയ്യിത്തിനെ കബർസ്ഥാനിലെക്ക് എടുത്തു. അതാ ആ അപരിചിതൻ അവിടെയും എത്തിയിരിക്കുന്നു. മറവു ചെയ്യൽ പൂർത്തിയായപ്പോൾ അദേഹം മുന്നോട്ടു വന്നു പറഞ്ഞു "ഖബർ വാസീ, നിനക്കാണ് സർവ മംഗളങ്ങളും. നീയൊരു പോലീസുകാരനോ, നികുതി പിരിവുകാരനോ, പൊങ്ങച്ചക്കാരനോ അല്ലെങ്കിൽ".

ഖബറടക്കം കഴിഞ്ഞു തിരിച്ചു പോരവേ ഉമർ (റ) കൂടെയുളളവരോട്  പറഞ്ഞു. "നിങ്ങൾ ആ അപരിചിതനെ ഒന്നന്വേഷിക്ക് അദേഹത്തിന്റെ പ്രാര്ത്ഥനയെക്കുറിച്ചും നമുക്കൊന്ന് ചോദിച്ചു നോക്കാമല്ലോ. ആരണദ്ദേഹം?".

സ്വഹാബികൾ എല്ലായിടത്തും പരതിയെങ്കിലും അദേഹത്തെ കണ്ടെത്താനായില്ല. മുൻപ് അദ്ദേഹത്തെ കണ്ട സ്ഥലത്തു എത്തിയപ്പോൾ അവർ ഞെട്ടിപ്പോയി കാലടിപ്പാടുകൾക്ക്‌ ഒരു മുഴത്തോളം നീളം... !!

ഉമർ (റ )പറഞ്ഞു "എങ്കിൽ തീർച്ചയായും അതു മുത്ത് നബി പറയാറുള്ള ഖിള്ർ നബി (അ ) ആണ്.

നാല് പ്രവാചകന്മാർ ഇപ്പോഴും ജീവിച്ചിരിക്കുന്നു. രണ്ടുപേർ ഭൂമിയിലും രണ്ട്പേർ ആകാശത്തും. ഈസാ നബി (അ) മും ഇദ്‌രീസ് നബി (അ) മും ആണ് ആകാശത്തുള്ളവർ

 ഭൂമിയിൽ  ഖുർആൻ നിലനിൽക്കുന്നിടത്തോളം കാലം ജീവനോടെ ഉണ്ടാവും.അന്ത്യനാളിൽ ഖുർആൻ ഉയർത്തപ്പെട്ടാൽ അവർ സ്വാഭാവിക മരണം വരിക്കും.


കരയും കടലും അടങ്ങുന്ന ആത്മീയ സംരക്ഷണം അള്ളാഹു അവരെ ഏൽപ്പിച്ചിട്ടുണ്ടെന്നു ഹദീസിൽ വന്നിട്ടുണ്ട്. ആദം സന്തതികളിൽ ഏറ്റവും ആയുസ്സുളളവരാണവർ.


ഖിള്ർ നബി (അ) മും  ഇല്യാസ് നബി (അ) മും

ഇബ്നു അബ്ബാസ്‌ (റ) പറയുന്നു എല്ലാ ഹജ്ജ് സീസണിലും ഖിള്ർ നബി (അ) ഇല്യാസ് നബി (അ)  കണ്ടുമുട്ടും. ഹജ്ജ് കർമങ്ങളുടെ ഭാഗമായി അവർ അന്യോന്യം തലമുടി നീക്കം ചെയ്തു കൊടുക്കും. എല്ലാം കഴിഞ്ഞാൽ അവർ പിരിഞ്ഞു പോകും.

ഇബ്നു അസ്കിർ (റ) വിൽ നിന്നുള്ള ഒരു   മറ്റൊരു ഹദീസ് ഇങ്ങനെ ആയിരുന്നു. "നിശ്ചയം ഖിള്ർ നബി (അ) മും ഇല്യാസ് നബി (അ) വിശുദ്ധ റമളാനിലെ നോമ്പുകൾ ബൈത്തുൽ മുഖദ്ദിസിൽ വച്ചാണനുഷ്ട്ടിക്കുക. ഓരോ വർഷവും ഹജ്ജിനായവർ മക്കയിലെത്തും. ഒറ്റതവണ സംസം വെള്ളം കുടിക്കും അടുത്ത വർഷം വരെ  ജീവിക്കാൻ അവർക്ക് ആ സംസം വെള്ളം മതിയാകും" (മറ്റു ഭക്ഷണം ആവശ്യമില്ല).

ദമസ്കസ് പള്ളിയിൽ 



ദമസ്കസ് മസ്‌ജിദിന്റെ നിർമാതാവായ ഉമവീ ഖലീഫ വലീദിബ്നു അബ്ദുൽ മലിക് ഒരിക്കൽ രാത്രിയാൽ പള്ളിയിൽ ഇഅ്ത്തികാഫ് ഉദ്ദേശിച്ചു. അതിനു സൗകര്യം ഒരുക്കുന്നതിനായി പള്ളിയിലുള്ളവരെ എല്ലാം ഒഴിപ്പിക്കണമെന്നദ്ദേഹം കർശന നിർദേശം നൽകി.

കലീഫയുടെ കല്പന  അനുസരിച്ച് പള്ളിയിൽ നിന്നും ആളുകളെ മുഴുവൻ ഒഴിപ്പിച്ചു. വലീദിബ്നു അബ്ദുൽ മലിക് എത്തിയപ്പോൾ അതാ ഒരാൾ പള്ളിയുടെ വാതിലുനു സമീപം നിന്നു നിസ്കരിക്കുന്നു.

വലീദ് സേവകരോട് ചോദിച്ചു "പള്ളിയിൽ ആരും ഉണ്ടാകരുതെന്ന് ഞാൻ കല്പ്പിചിരുന്നില്ലേ ".

 സേവകൻ പറഞ്ഞു "പ്രഭു അതു ഖിള്ർ നബി (അ) ആണ്.  മിക്ക രാത്രികളിലും അദ്ദേഹം ഇവിടെ വന്നു നിസ്കരിക്കാറുണ്ട്". 

ഉമർ രണ്ടാമനോടൊപ്പം


അഞ്ചാം ഖലീഫ എന്നാണ് ഉമവീ ഖലീഫമാരിൽ പ്രസിദ്ധനായ ഉമറിബ്നു അബ്ദുൽ അസീസ്‌ (റ) അറിയപ്പെടുന്നത്.

ഉമർ (റ)വിന്റെ സന്താനപരമ്പരയിൽ  പെട്ടവരായിരുന്നതിനാലും ഭരണത്തിൽ പിതാമഹനായ ഉമർ (റ) വിന്റെ  മാതൃക സ്വീകരിച്ചതിനാലും ഉമർ രണ്ടാമൻ എന്ന അപരനാമത്തിലും ഇദേഹം പ്രസിദ്ധനാണ്.

ഉമർ ഇബ്നു അബ്ദുൽ അസീസ്‌ (റ) വിന്റെ സേവകൻ  റബാഹ് പറയുന്നു. "ഒരിക്കൽ ഒരപരിചിതൻ ഉമറിബ്നു അബ്ദുൽ അസീസിന്റെ കയ്യും പിടിച്ചു നടക്കുന്നതായി ഞാൻ കണ്ടു. ഞാൻ മനസ്സിൽ പറഞ്ഞു നഗ്നപാതനനല്ലോ ഇദ്ദേഹം.. !!. നിസ്കാരം കഴിഞ്ഞു തിരിച്ചു പോരുമ്പോൾ ഞാൻ ചോദിച്ചു നേരുത്തേ അങ്ങയുടെ കയ്യും പിടിച്ചു ഒരാൾ നടന്നല്ലോ ? ആരാണയാൽ ?.

അമീർ ചോദിച്ചു "നീ അദ്ദേഹത്തെ കണ്ടോ റബാഹ് " ഞാൻ പറഞ്ഞു "അതെ  !". "എങ്കിൽ നീ സ്വാലിഹായ ഒരു മനുഷ്യനാണെന്നു ഞാൻ മനസിലാക്കുന്നു !".

ഖിള്ർ നബി (അ)  ആയിരുന്നു അതു ഞാൻ ഭരണം ഏറ്റെടുക്കും എന്ന സന്തോഷവാർത്ത അറിയിക്കാനെത്തിയതാണ് അദ്ദേഹം.

അതിനു ശേഷമാണ് ഉമർ രണ്ടാമൻ ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടത്.


ശൈഖ് ജീലാനി (റ)വിന്റെ കൂടെ 



ഷൈഖ് അബുൽ അബ്ബാസുബ്നു ദീബഖി (റ) പറയുന്നു. എന്റെ ഗുരു വര്യനായ ഷൈഖ് മുഹിയുദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ) പറയുന്നതായി ഞാൻ കേട്ടു

"ഞാനൊരു തീർഥയാത്രയിലായിരുന്നു.അതിനിടെ ഒരാൾ എനിക്കരികിലെത്തി. മുൻപ് ഞാൻ അദ്ധേഹത്തെ കണ്ടിരുന്നില്ല. ഒത്ത ശരീരം ഈമാൻ സ്ഫുരിക്കുന്ന തിളങ്ങുന്ന മുഖം. ആഗതൻ എന്നോട് ചോദിച്ചു നിനക്കെന്റെ മുരീതാകണോ. ഞാൻ പറഞ്ഞു "അതെ"  അദ്ദേഹം പറഞ്ഞു "എന്നെ എതിര്ക്കരുതെന്ന നിബന്ധനയോടെ മാത്രം ".

ഞാൻ സമ്മതിച്ചു തുടർന്നദ്ദേഹം പറഞ്ഞു  "എന്നാൽ ഞാൻ വരുന്നത് വരെ നീ ഇവിടെയിരിക്ക് ". ഞാനവിടെ കാത്തിരുന്നു ദിവസങ്ങളും മാസങ്ങളും കടന്നു പോയി. അദ്ദേഹം വന്നില്ല, ഒരു വർഷം കഴിഞ്ഞാണദ്ദേഹം വന്നത്. ഞാൻ അവിടെത്തന്നെ ഉണ്ടായിരുന്നു. അദ്ദേഹം എന്നോടൊപ്പം കുറച്ചുനേരം എന്നോടൊപ്പം ഇരുന്നു.

 പിന്നീടെഴുന്നേറ്റു കാത്തിരിക്കണമെന്ന് പറഞ്ഞു മുൻപത്തെപ്പോലെ അപ്രത്യക്ഷനായി. അദേഹം വീണ്ടും വന്നതി ഒരു വർഷം കഴിഞ്ഞാണ്. ഒരിക്കൽ കൂടി ഇതേ സംഭവം ആവർത്തിച്ചു. ഓരോ വാക്കിനും ഓരോ വർഷം എന്ന നിലയിൽ ഞാൻ കാത്തിരുന്നു. മൂന്ന് വർഷം.. ! അവസാനം അദ്ദേഹം വന്നത് അല്പം പത്തിരിയും പാലുമായിട്ടാണ്.

അദ്ദേഹം വന്നയുടനെ പറഞ്ഞു "ഞാൻ ഖിള്ർ നബി (അ) ആണ്  നിങ്ങളോടൊപ്പം ഭക്ഷിക്കാൻ ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു". അങ്ങനെ ഞങ്ങളൊരുമിച്ചു ഭക്ഷണം കഴിച്ചു. പിന്നീദ്ദേഹം പറഞ്ഞു "വരൂ നമുക്ക് ബാഗ്ദാദിൽ പോകാം " ഞങ്ങൾ ബാഗ്ദാദിൽ പോയി"

പിൽക്കാലത്ത് ഷൈഖിനുണ്ടായ  ഉയർച്ചയും  വളർച്ചയും പേരും പ്രശസ്തിയും എല്ലാം ബാഗ്ദാദിൽ വച്ചാണല്ലോ.

 മുഹിയുദ്ധീൻ ഷൈഹും ഖിള്ർ നബി (അ) മും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. മുമ്പ് ഞാനദ്ദേഹത്തെ മുൻപ് കണ്ടിട്ടില്ല എന്ന വാചകത്തില്നിന്നും ഇത് നമുക്ക് മനസിലാക്കാം.

 ആദ്യ കാഴ്ചയിൽ തന്നെ ഖിള്ർ നബി (അ)മുമായി അടുക്കാനും അവിടുത്തെ മുരീതാവനും ഷൈഖ് ജീലാനി (റ) സാധിച്ചു.പിന്നീടു നിരവധി തവണ ഖിള്ർ നബി (അ)മുമായി മുഹിയുദ്ധീൻ  ഷൈഖ്‌  അവറുകൾ സന്ധിച്ചിട്ടുണ്ട്.

നിരാഹാര വ്രതം 

ഷൈഖ് അബുൽ അബ്ബാസിൽ ബാഗ്ദാദി (റ) പറയുന്നു. എന്റെ ഷൈഖ്അബ്ദുൽ ഖാദിർ ജീലാനി (ഖ:സ) ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. "ബുർജുൽ അജമി എന്ന സ്ഥലത്ത് പതിനൊന്നു വർഷത്തോളം ഞാൻ താമസിച്ചു.

അവിടെവച്ചു അല്ലാഹുവുമായി ഞാൻ ഒരു കരാറിൽ ഏർപ്പെട്ടു. എന്തെന്നാൽ എന്നെ ആരെങ്കിലും നിർബന്ധിച്ച് തീറ്റിക്കുകയോ ചെയ്യാതെ ഞാനിനി ഒന്നും തിന്നുകയോ കുടിക്കുകയോ ഇല്ല. അഥവാ ഞാൻ നിരാഹാര വ്രതത്തിലാണ്.

 അങ്ങനെ ഞാനൊന്നും കഴിക്കാതെ കഴിച്ചുകൂട്ടി.  പിന്നീടോരാൾ വന്ന്  കുറച്ചു പത്തിരിയും കൂട്ടാനും എന്റെ അരികിൽ വച്ചുപോയി. ശരീരത്തിന് തിന്നാൻ കൊതിയുണ്ടെങ്കിലും ആത്മീയ പരിശീലനം പരിഗണിച്ച് ഞാനത് ഉപേക്ഷിച്ചു.

അങ്ങനെയിരിക്കെ എന്റെ ഗുരുവര്യരിൽ ഒരാളായ ഷൈഖ് അബു സഅദ് (റ) അതിലെ വന്നു.  എന്നെ ഭക്ഷണത്തിന് ക്ഷണിച്ചു. ഞാൻ മനസ്സിൽ പറഞ്ഞു "സമ്മദമില്ലാതെ ഈ സ്ഥലത്ത് നിന്നും ഞാൻ ഇങ്ങോട്ടും പോകുന്നതല്ല".

അപ്പോഴാണ് ഖിള്ർ നബി (അ) അവിടെയെത്തിയത്  അദേഹം എന്നോട് പറഞ്ഞു നിങ്ങളെ അബു സഅദ് ഭക്ഷണത്തിനു ക്ഷണിച്ചില്ലേ. അബു സഅദ് (റ) എന്നോട് ചോദിച്ചു ഞാൻ ക്ഷണിച്ചില്ലേ".  നിർബന്ധമായും അവിടെ പോകണം.

"അങ്ങനെ ഞാനവിടെപോയി വിളിച്ചത് പോരാ ഖിള്ർ നബി (അ) തന്നെ വന്നു  പറയണ്ടാതായി വന്നുവല്ലേ. അദ്ദേഹം എന്നെ വീട്ടിനകത്തേക്ക്‌ കൊണ്ട് പോയി അവിടെ പലതരം ഭക്ഷണം തയ്യാറായിരുന്നു. വിശപ്പ്‌ തീരുന്നത് വരെ ഖിള്ർ നബി (അ) എനിക്ക് ഭക്ഷണം വാരിതന്നു... !". അങ്ങനെ ഖിള്ർ നബി (അ)ഇടപെട്ടു ജീലാനി (റ) വിന്റെ നിരാഹാര വ്രതം അവസാനിപ്പിച്ചു. 


രിഫാഹി ഷൈഖ് (ഖ:സ) തങ്ങളോടൊപ്പം 



അല്ലാഹുവിന്റെ ഔലിയാക്കളിൽ പ്രദാനിയാണ് നാല് ഖുതുബുക്കളിൽ പ്രദാനിയായ ഇമാം അഹമ്മദുൽ കബീറുൽ രിഫാഹി (ഖ:സ).

സുൽത്താനുൽ ആരിഫീൻ എന്നപേരിൽ പ്രസിദ്ധനാണദ്ദേഹം. മഹാനവറുകളെ സന്ദർഷിക്കാൻ ഖിള്ർ നബി (അ) എത്താറുണ്ടായിരുന്നെന്നു ചരിത്രം. ആ സമാഗമം സൂചിപ്പിച്ച്കൊണ്ട് രിഫാഹീ മാലയിൽ ഇങ്ങനെ കാണാം.

"നാല്പ്പത് നളവർ മുൻപിൽ ഖിള്ർ വന്നു-
 നാവാലൊരു ബാശം ചൊല്ലീല്ല എന്നോവർ-  

അപ്പോൾ ഖിള്ർ ചൊല്ലി ഇവരെപ്പോലാരെയും ഔലിയാക്കളിൽ ഞാൻ കണ്ടീല എന്നോവർ ".

നാല്പ്പത് തവണ രിഫാഹി ഷൈഖിനെ കാണാനായി ഖിള്ർ നബി (അ) അവരുടെ മുന്നിലെത്തി. പക്ഷെ രിഫാഹി ഷൈഖ് നബിയോടോന്നും സംസാരിച്ചതെ ഇല്ല. സംസാരം നീന്തിക്കടന്നവരാണല്ലോ ഔലിയാക്കൾ. ഖിള്ർ നബി (അ) പിന്നീട് ഇങ്ങനെ പറഞ്ഞുവത്രേ .. !.
        
         ഞാൻ പല ഔലിയാക്കലെയും സന്ദർഷിച്ചിട്ടുണ്ട് ഇങ്ങനെയൊരാളെ ഞാൻ ആദ്യമായാണ് കാണുന്നത്.


വിശപ്പിന്റെ വിളി 

സൂഫീവര്യനായ ഷൈഖ് ബന്നാനുൽ ഹമ്മാൻ (റ) പറയുന്നു..!. "ദേശാടനത്തിൽ ആയിരുന്ന കാലത്ത് ഒരുഗ്രാമത്തിൽ  ഞാനൊരു വൃദ്ധനെ കണ്ടുമുട്ടി.

നരച്ച പഞ്ഞിക്കെട്ടു പോലെയുള്ള നീണ്ട താടി , മെലിഞ്ഞ ശരീരം മുഷിഞ്ഞതും പിഞ്ഞിയതും എന്നാൽ ശുദ്ധിയുള്ളതുമായ വസ്ത്രം. ഒട്ടിയ കവിളുകളാണെങ്കിലും പ്രസന്നമായ മുഖംചുണ്ടിൽ ദിക്റുകൾ.

ഒറ്റ നോട്ടത്തിൽ തന്നെ ഇതേതോ മഹാനാണെന്ന് എനിക്ക് തോന്നി. അനുഗമിക്കാൻ സമ്മതം തേടിയപ്പോൾ അദ്ദേഹം പറഞ്ഞു "വേണ്ട താങ്കള്ക്കത്തിനു സാധിക്കില്ല "

" സാധിക്കും ഇൻഷാ" അല്ലാ ഞാൻ പറഞ്ഞു. "എങ്കിൽ വിശപ്പിനെക്കുറിച്ചു എന്നോട് പരാതി പറയരുത്".
ഞാൻ സമ്മദിച്ചു. അദ്ദേഹത്തോടപ്പം ഞാനും യാത്രയായി.

ഒരു ദിവസം കഴിഞ്ഞു. ഭക്ഷണമൊന്നും കിട്ടിയില്ല എനിക്ക് ക്ഷീണവും വിശപ്പും തുടങ്ങി. പക്ഷെ എന്തുചെയ്യും വിശപ്പിനെക്കുറിച്ചു പരാതി പറയില്ലെന്ന് വാക്ക് നൽകിയതല്ലെ. അദ്ദേഹമാകട്ടെ യാതൊരു ക്ഷീണവും ഇല്ലാതെ നടത്തം തുടരുകയാണ്.

ഞാൻ അദ്ദേഹത്തിന്റെ പുറകെ വേച്ചു വേച്ചു നടക്കുകയാണ്. എന്റെ ക്ഷീണം കണ്ടിട്ടാവണം വഴിയരികിൽ വച്ചരാൾ  ഞങ്ങളെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. വൃദ്ധൻ ക്ഷണം സ്വീകരിച്ചില്ല. വിശപ്പുകൊണ്ട് തളർന്നു പോയ ഞാൻ വൃദ്ധനോട് ചോദിച്ചു "ആ ഭക്ഷണം സ്വീകരിച്ചു കൂടെ ".

വൃദ്ധന്റെ ഭാവം മാറി "ഞാൻ നേരത്തേ പറഞ്ഞിരുന്നില്ലേ നിങ്ങൾക്കെന്നെ അനുഗമിക്കാൻ കഴിയില്ലന്നു. വിശപ്പുണ്ടെങ്കിൽ അയാൾക്കൊപ്പം ചെന്ന് ഭക്ഷണം കഴിച്ചോളൂ ഞാൻ എന്റെ വഴിക്ക് പോകുന്നു ".

പിരിയുന്നതിൽ വിഷമമുണ്ടെങ്കിലും വിശപ്പുകൊണ്ട് തളർന്ന ഞാൻ പോയി ഭക്ഷണം കഴിച്ചു. വൃദ്ധനെ പിന്തുടരണം എന്നായിരുന്നു എന്റെ ചിന്ത. ഭക്ഷണം കഴിച്ച ശേഷം വൃദ്ധൻ പോയ വഴിയെ കുതിച്ചു. അവിടെയൊന്നും അദേഹത്തിന്റെ പൊടി പോലുമില്ല. ! വഴിയെ കണ്ട പലരോടും വൃദ്ധനെക്കുറിച്ച് ചോദിച്ചു എന്നാൽ അവരാരും അങ്ങനോരാളെ കണ്ടിട്ടില്ല. ഇനിയെന്ത് ചെയ്യും ?.

വീണ്ടും കുറെ നടന്ന ശേഷം ക്ഷീണവും നിരാശയും കാരണം ഞാൻ ഒരു മരച്ചുവട്ടിൽ ഇരുന്നു. അറിയാതെ ഉറക്കത്തിലേക്കു വഴുതി വീണു.

അപ്പോൾ ഞാൻ ഒരു സ്വപ്നം കണ്ടു. നേരുത്തേ ഞാൻ അനുഗമിച്ചിരുന്ന വൃദ്ധൻ തൊട്ടുമുൻപിൽ വന്നു നിക്കുന്നു !!.

അദേഹം എന്നോട് പറയുകയാണ്‌ ഏയ് മനുഷ്യാ വിശപ്പിന്റെ അടിമയായ താങ്കൾ അല്ലാഹുവിന്റെ അടിമയാണെന്നും സൂഫിയാണെന്നും പറഞ്ഞു നടക്കുകയാണല്ലോ !, വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമില്ലാത്ത താങ്കൾ ഈ സൂഫി വേഷം അഴിച്ചുവച്ച് മാന്യമായ ജോലി ചെയ്തു ജീവിക്കുക . അതാണ് താങ്കള്ക്ക് നല്ലത് ".

ഞാൻ ചോദിച്ചു "പറയു അങ്ങാരാണ്".  അദ്ദേഹം പറഞ്ഞു "ഞാൻ ഖിള്ർ നബി (അ)". ഞാൻ ഞെട്ടി ഉണർന്നു. സ്വപ്നമാനെങ്കിലും അത് സത്യമാണെന്ന് ഞാൻ മനസ്സിലാക്കി. എന്റെ  ഘേതത്തിനും ദുഃഖത്തിനും അതിരുണ്ടായിരുന്നില്ല. ഞാൻ കുറെ കരഞ്ഞു. ഇനിമുതൽ തീവ്രമായ പരിശീലനത്തിലൂടെ  വിശപ്പിനെ കീഴടക്കുമെന്ന പ്രതിജ്ഞ എടുക്കുകയും ചെയ്തു".


ഔലിയാക്കളുടെ സഹായി


ഷൈഖ് ജീലാനി (റ)വിന്റെ ശിഷ്യന്മാരിൽ ഒരാളായ ഷൈഖ് ഷൈഖ് അബ്ദുൽ ഹസ്സൻ (റ) പറയുന്നു.

"ഷൈഖ് ജീലാനി (റ)വിന്റെ അടുക്കൽ നിസമിയ്യഃ സർവ്വകലാശാലയിൽ പഠിക്കുന്ന കാലം. രാത്രി മഹാനവറുകളുടെ ഖിദ്മത്തിനു വേണ്ടി ഞാൻ ഉറക്കമൊഴിച്ചു കാത്തിരിക്കുമായിരുന്നു.

അങ്ങനെയിരിക്കെ സ്വഫർ മാസത്തിലെ തണുപ്പുള്ള ഒരു രാത്രി ഷൈഖ് അവറുകൾ തന്റെ മുറിയിൽ നിന്നും പുറത്തിറങ്ങി . മദ്രസയുടെ കവാടത്തിനരികിലേക്ക് നടന്നു.

കവാടം തനിയെ തുറന്നു.. !. അദ്ദേഹം പുറത്തുകടന്നു !. പുറകെ ഞാനും, എന്നെക്കുറിച്ചദ്ദേഹം ചിന്ദിക്കുന്നതേ ഇല്ലെന്നെനിക്ക് തോന്നി. അങ്ങനെ ബാഗ്ദാദ് പട്ടണത്തിന്റെ കവാടം വരെ ഞങ്ങൾ നടന്നു.

അത്ഭുതം നഗരകവാടം തനിയെ തുറന്നു. ഷൈഖും ഞാനും അപ്പുറത്തെത്തിയപ്പോൾ താനേ അടയുകയും ചെയ്തു.

 കുറച്ചു നടന്നപ്പോൾ ഞാനിതുവരെ പോയിട്ടില്ലാത്ത ഒരു രാജ്യത്ത് ഞങ്ങൾ എത്തിച്ചേർന്നിരിക്കുന്നു !. അവിടെയുണ്ടായിരുന്ന ഒരു സത്രത്തിൽ അദ്ദേഹം പ്രവേശിച്ചു.

അവിടെ ഒരു ആറുപേർ ഷൈഖിനെ കാത്തിരിപ്പുണ്ടായിരുന്നു. അവർ ഷൈഖിന് സലാം പറഞ്ഞു.  പെട്ടന്നാണൊരു കരച്ചിൽ കേട്ടത്. അല്പ  സമയത്തിന് ശേഷം കരച്ചിൽ അവസാനിക്കുകയും ചെയ്തു.

അപ്പോൾ സുമുഘനായ ഒരാൾ വന്നു ശബ്ദം കേട്ടഭാഗത്തേക്ക്‌ പോയി.  വൈകാതെ അദ്ദേഹം തിരിച്ചു വന്നു.  അയാളുടെ മുതുകിൽ ഒരാളെ വഹിച്ചിട്ടുണ്ട്.

പിന്നീട് മറ്റൊരാൾ ഷൈഖിന്റെ മുൻപിൽ വന്നിരുന്നു.  ഷൈഖ് അദ്ദേഹത്തിനു ഷഹാദത്ത് കലിമ ചൊല്ലിക്കൊടുത്തു. മുഹമ്മദ്‌ എന്ന പേര് വിളിച്ചു. പിന്നീടു മറ്റുള്ളവരോട് പറഞ്ഞു "മരിച്ചയാൾക്ക് പകരമായി ഞാനിയാളെ തിരഞ്ഞെടുത്തിരിക്കുന്നു". അവരെല്ലാം പറഞ്ഞു "ഞങ്ങൾ അനുസരിച്ചിരിക്കുന്നു". 

അങ്ങോട്ട്‌ പോയ അതെ സ്പീടിൽത്തന്നെ തിരിച്ചു അത്ഭുതകരമായി ഞങ്ങൾ മദ്രസയിലെത്തി. വലിയ യൂണിവേഴ്സിറ്റികൾക്കാണ് അക്കാലത്തു മദ്രസ എന്ന് പറഞ്ഞിരുന്നത്. നമ്മുടെ നാട്ടിലെ മദ്രസ ഈ ഗണത്തിൽപെടില്ല.

 പിറ്റേ ദിവസം ഞാൻ ഷൈഖിനോട് പറഞ്ഞു "ഇന്നലത്തെ  സംഭവത്തെക്കുറിച്ചു എനിക്ക് വിവരിച്ചുതരണം". അവിടുന്ന് പറഞ്ഞു. " നാം പോയത് 'നവാഹന്ത്' ലേക്കാണ് നീയൊരു കരച്ചിൽ കേട്ടില്ലേ. അയാൾ മരണാസന്നനായപ്പോൾ  ഞാൻ സന്ദർഷിക്കാൻ ചെന്നതാണ്. പ്രത്യേകവിഭാകം ഔലിയക്കളിൽപ്പെട്ട ഏഴു പേരിൽ  ഒരാളായിരുന്നു അദേഹം. പ്രസ്തുത വലിയ്യിനു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാൻ എത്തിയതായിരുന്നു അവർ ".


രക്തസാക്ഷികളുടെ നേതാവ് 





(ഈ ഭാഗം ചരിത്രം എന്ന് പറയാൻ സാധിക്കില്ല ഖിയാമത് നാളിനോടടുത് നടക്കുന്ന സംഭവം മുഹമ്മദ്‌ നബി തങ്ങൾ പഠിപ്പിച്ച ഭാഗത്തിൽ നിന്നും )

അബുസഈദിൽ ഖുദ്രിയ്യ്‌ (റ) വിൽ നിന്നും നിവേദനം.

മുത്ത് നബി പറയുന്നു അന്ത്യനാളിനോടടുത്ത് ദജ്ജാൽ പുറപ്പെടുമ്പോൾ ഖിള്ർ നബി (അ) അവന്റെ അടുത്തേക്ക് പുറപ്പെടും.

 ദജ്ജാലിനെ സമീപിക്കാറാകുമ്പോൾ അവന്റെ കാവൽക്കാർ അദേഹത്തെ തടയും. അവർ നബിയോട് ചോദിക്കും "എവിടേക്കാണ്‌ നിങ്ങൾ"

ഖിള്ർ നബി (അ) പറയും "ദൈവമാണെന്ന് പറഞ്ഞു പ്രത്യക്ഷപ്പെട്ട ഒരാളുണ്ടല്ലോ". അവർ അദ്ദേഹത്തോട് ചോദിക്കും "നീ ഞങ്ങളുടെ രക്ഷിതാവിൽ വിശ്വസിക്കുന്നുവോ ?".

ഖിള്ർ നബി (അ) പറയും  "ഞങ്ങളുടെ രക്ഷിതവിനെക്കുറിച്ചു യാതൊരു അവ്യക്തതയും ഞങ്ങൾക്കില്ല ".  അപ്പോഴവർ പറയും "അദ്ധേഹത്തെ കൊന്നുകളയൂ".

അപ്പോൾ അവരിൽ ചിലർ പറയും "വേണ്ട നമ്മുടെ രക്ഷിതാവിന്റെ അനുമതിയില്ലാതെ ആരെയും കൊല്ലാൻ പാടില്ലെന്ന് പറഞ്ഞിട്ടില്ലേ".

അങ്ങനെ അവരെല്ലാം ചേർന്ന് ഖിള്ർ നബി (അ) നെ ദാജ്ജലിനടുത്തേക്ക് കൊണ്ടുപോകും.

ദജ്ജാലിനെ കാണേണ്ട താമസം ഖിള്ർ നബി (അ) വിളിച്ചു പറയും  "ജനങ്ങളേ നിശ്ചയം ഇവൻ മുഹമ്മദ് നബി മുന്നറിയിപ്പ് നൽകിയ ദജ്ജാലാണ്.

ദജ്ജാൽ അദേഹത്തെ പിദികൂടി ക്രൂരമായി മർദിക്കും. വീണ്ടും അവൻ അദേഹത്തെ അടിക്കാനും ഇടിക്കാനും കല്പ്പിക്കും. വീണ്ടും അവൻ ഖിള്ർ നബി (അ) നോട് ചോദിക്കും നീ  എന്നെക്കൊണ്ട് വിശ്വസിക്കുന്നുവോ.

ഖിള്ർ നബി (അ) വീണ്ടും പറയും "പെരുംകള്ളനായ  ദജ്ജാലാണ് നീ". ഒരു വാൾ കൊണ്ടുവരാൻ ദജ്ജാൽ ആവശ്യപ്പെടും. ദജ്ജാൽ വളരെ ശക്തിയായി ഖിള്ർ നബി (അ)  മിന്റെ മൂർദ്ധാവിൽ വെട്ടും. വാൾ രണ്ട് കാലുകൾക്കിടയിലൂടെ പുറത്തുവരും.

ആ പുണ്യശരീരം രണ്ട് പാളിയായി നിലത്തു വീഴും.

രണ്ട് പാളിയായി നിലത്തു വീണുകിടക്കുന്ന കഷണങ്ങള്ക്ക് ഇടയിലൂടെ നടന്നുകൊണ്ട് അവൻ പറയും "ഏഴുന്നെൽക്കൂ ".ഒന്നും സംഭവിക്കാത്തത് പോലെ ഖിള്ർ നബി (അ) എഴുന്നേറ്റിരിക്കും. 

വീണ്ടും അവൻ ചോദിക്കും " നീ എന്നിൽ വിശ്വസിക്കുന്നുവോ ?". അപ്പോൾ ഖിള്ർ നബി (അ) പറയും  നീ ദജ്ജാലാണെന്ന കാര്യം ഇപ്പോഴെനിക്ക്‌ ഒന്നുകൂടി വ്യക്തമായിരിക്കുന്നു ".

ഖിള്ർ നബി (അ) വിളിച്ച് പറയും "ജനങ്ങളേ ഇനി ഒരിക്കലും ആരെയും ഇവനിങ്ങനെ ചെയ്യാൻ സാധിക്കില്ല ".

 കോപം മൂത്ത ദജ്ജാൽ ഖിള്ർ നബി (അ) ഗളച്ഛേദം ചെയ്യാനായി പിടികൂടും.  പക്ഷെ അപ്പോഴേക്കും അള്ളാഹു ഖിള്ർ നബി (അ) മിന്റെ പിരടി മുതൽ തോളെല്ലുവരെ ചെമ്പാക്കിയിട്ടുണ്ടാവും.

ഖിള്ർ നബി (അ) നെ പിന്നീട് ഒന്നും ചെയ്യാൻ ദാജ്ജലിനു കഴിയില്ല. ഒടുവിൽ അവർ ഖിള്ർ നബി (അ) നെ കയ്യും കാലും പിടിച്ചു
അവന്റെ നരത്തിലേക്ക് വലിച്ചെറിയും.

ജനങ്ങൾ വിചാരിക്കും ഖിള്ർ നബി (അ) നരകത്തിലാണ് വീണതെന്നു. യതാർത്ഥത്തിലാവട്ടെ ഖിള്ർ നബി(അ) സ്വർഗ്ഗത്തിലാകും വീണിട്ടുണ്ടാവുക !.
ഈ ഹദീസ് വിശദീകരിച്ച ശേഷം നബി പറഞ്ഞു
"ഇദ്ദേഹമായിരിക്കും അല്ലാഹുവിന്റെ പക്കൽ അവസാന നാളിൽ ഏറ്റവും മഹത്വമുള്ള രക്തസാക്ഷി. ഇമാം മുസ്ലിം ഉദ്ധരിച്ച ഈ ഹദീസിൽ 'ഒരു സത്യവിശ്വാസി' എന്നാണ് നബി പ്രയോഗിച്ചിട്ടുള്ളത്.

അത് ഖിള്ർ നബി (അ) ആണെന്ന്  ഇമാം നവവി (റ) ഉൾപ്പടെയുള്ള  നിരവധി പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ മുഅ്‌മിനായ മനുഷ്യൻ എന്ന സ്ഥാനത്ത് ഖിള്ർ നബി (അ) ആണ് എന്നാണ് വ്യക്തമാകുന്നത്.


പർവതം വിഴുങ്ങാൻ എന്തെളുപ്പം 



പ്രസിദ്ധനായ ആരിഫ് ഷൈഖ് അഹമദ് (റ) പറയുന്നു. ഞാൻ ഖുർആൻ ഓതിക്കൊണ്ടിരിക്കുകയായിരുന്നു. സത്യവിശ്വാസികൾ കോപത്തെ വിഴുങ്ങുന്നവരും ജനങ്ങളോട് വിട്ടുവീഴ്ച്ചാ മനോഭാവത്തോടെ പെരുമാരുന്നവരാണെന്നുമുള്ള ഖുർആൻ സൂക്തമെത്തിയപ്പോൾ അതിനെക്കുറിച്ചായി  എന്റെ ചിന്ത.

അൽപ സമയത്തേക്ക് ഞാൻ ഓത്തു നിർത്തി ചിന്തിച്ചിരുന്നു ആയിരുത്തത്തിൽ ഒരു മയക്കം എന്നെ പിടികൂടി. മയക്കത്തിൽ ഞാൻ കാണുകയാണ് സുമുഖനായ ഒരാൾ എന്റെ അരികിൽ വരുന്നു.

അദ്ദേഹം എന്റെ പേര് വിളിച്ച് കൊണ്ട് പറഞ്ഞു അഹമ്മദെ നീ മുന്നോട്ടു സഞ്ചരിക്കുക. എന്നിട്ട് ആദ്യം കാണുന്നതെന്തോ അതിനെ വിഴുങ്ങുക. പിന്നെയും മുന്നോട്ടു നീങ്ങുക. അപ്പോൾ മുന്നിൽ കണുന്നതെന്തായാലും അതിനെ കുഴിച്ചുമൂടുക . നിർദേഷമനുസരിച്ച് ഞാൻ മുന്നോട്ടു നടന്നു. ആദ്യമായി എന്റെ കണ്ണുകളിൽപെട്ടത് ഒരു വലിയ്യ പർവതമാണ് !.

ഇതാണല്ലോ വിഴുങ്ങാൻ കൽപിക്കപ്പെട്ടിരിക്കുന്നത്‌.
 ഞാനിതെങ്ങനെ വിഴുങ്ങും?

പർവതം പോയിട്ട്‌ അതിലെ ഒരു കല്ലുപോലും എന്നെക്കൊണ്ട് വിഴുങ്ങാൻ കഴിയില്ലല്ലോ. ഞാൻ സ്തബ്ദനായി അല്പ്പസമയം നിന്നു.വരുന്നത് വരട്ടെ എന്നുകരുതി കല്പിക്കപ്പെട്ട കാര്യം എന്തായാലും ചെയ്തിരിക്കും എന്ന ദൃഡനിശ്ചയത്തോടെ ഞാനെന്റെ വായ പർവതത്തിന്റെ ഭാഗത്തേക്ക് തുറന്നുവച്ചു.

എന്തൊരത്ഭുതം !!. ഞാൻ നോക്കിനിൽക്കെ പർവതം ചെറുതായി ചെറുതായി വരാൻതുടങ്ങി. ഒടുവിൽ ഒരു ഈത്തപ്പഴം പോലെ ആയപ്പോൾ ഞാൻ എടുത്ത് വായിലിട്ടു. ഹാവു എന്തൊരു മധുരം ഞാൻ അറിയാതെ പറഞ്ഞുപോയി.

അനിർവ്വചനീയമായ ഒരു അനുഭൂതിയോടെ ഞാൻ മുന്നോട്ടു നടന്നു പിന്നീടു ഞാൻ കാണുന്നത് ഒരു സ്വർണപ്പാത്രം ആണ്.  ഇത് കുഴിച്ചു മൂടാനാണല്ലോ എനിക്ക് കിട്ടിയ നിർദേശം.

ഞാൻ മറ്റൊന്നും ആലോചിക്കാതെ അതെടുത്ത് കുഴിച്ചുമൂടി. തിരിഞ്ഞ് നടക്കാൻ ഭാവിക്കുമ്പോൾ അതാ പാത്രം പുറത്തെത്തിയിരിക്കുന്നു. ഞാൻ ഒരിക്കൽ കൂടി അത് കുഴിച്ചിട്ടു. പക്ഷെ മണ്ണിട്ട് മൂടി എഴുന്നൽക്കുമ്പോഴേക്കും അത് പുറത്തുചാടി.  അങ്ങനെ മൂന്ന് തവണ.

 അപ്പോഴാണ് നേരുത്തേ കണ്ട ആ സുമുഖൻ വരുന്നത്.
ഞാൻ അദ്ദേഹത്തോട് പറഞ്ഞു "നോക്കൂ ! താങ്കൾ പറഞ്ഞത് പോലെ ഇത് കുഴിച്ചുമൂടാൻ പലതവണ ശ്രമിച്ചു പക്ഷെ സാധിക്കുന്നില്ലല്ലോ".

ശരിയാണ് താങ്കള്ക്കെന്നല്ല ഒരാൾക്കും ഇത് കുഴിച്ചു മൂടാൻ സാധ്യമല്ല മനുഷ്യൻ ചെയ്യുന്ന നന്മയുടെ പ്രതീകമാണിത്. ഒരാൾ ചെയ്ത നന്മ അയാളുടെ എതിരാളിയോ അയാൾതന്നെയൊ മറച്ചു വെക്കാൻ ശ്രമിച്ചാലും അത് പുറത്തു ചാടിക്കൊണ്ടേ ഇരിക്കും.

അപ്പോൾ ആദ്യം കണ്ടതോ. ഞാൻ ചോദിച്ചു.
അദ്ദേഹം പറഞ്ഞു താങ്കൾ വിഴുങ്ങനൊരുങ്ങിയ ആ വലിയ പർവതം കോപത്തിന്റെ പ്രതിരൂപമാണ്. കോപം വന്നാൽ അടക്കിനിർത്തൽ വലിയ പ്രയാസമായി തോന്നും എന്നാൽ നാം അതിനെ കീഴടക്കാൻ ശ്രമിച്ചാൽ അതൊരു ഈത്തപ്പഴം വിഴുങ്ങും പോലെ എളുപ്പമായിത്തീരും. പിന്നീട് നല്ല മധുരവും ഉണ്ടാവും.

 കോപം അടക്കുന്നവരെക്കുറിച്ചാണല്ലോ മുൻപ് ഖുർആൻ പാരായണം ചെയ്തതും അതിനിടെ  ചിന്തിച്ചിരുന്നതും. ഇപ്പോൾ മനസിലായില്ലേ. അതെ ഞാൻ പറഞ്ഞു. പോകാൻ ഭാവിച്ച അദേഹത്തിന്റെ പിന്നാലെ ഓടിച്ചെന്നു ഞാൻ ചോദിച്ചു.

 ഒരു കാര്യം കൂടി എനിക്കറിയണം "ആരാണ് താങ്കൾ".  അദേഹം പറഞ്ഞു "ഞാൻ ഖിള്ർ നബി (അ). ഇക്കാര്യം താങ്കൾക്ക് പടിപ്പിക്കാനെത്തിയതാണ് ഞാൻ ". ഞാൻ അദേഹത്തെ  ആലിംഗനം ചെയ്തു പെട്ടെന്ന് ഞാൻ ഞെട്ടിയുണർന്നു . സ്വപ്നത്തിൽ അദേഹം പഠിപ്പിച്ച കാര്യങ്ങൾ ഞാൻ പലർക്കും പഠിപ്പിച്ചു കൊടുത്തു.


പിശാചിനെതിരെ



അന്ത്യപ്രവാചകാൻ മുഹമ്മദ്‌ നബി യുടെ മയ്യിത്ത് കുളിപ്പിക്കാൻ ഒരുങ്ങുകയാണ്. മരുമകനായ അലി(റ)   പിതൃവ്യപുത്രനായ ഫള്‌ലുബ്നു അബ്ബാസ്‌ (റ) പോറ്റുമകനായ സയ്ദ് (റ) വിന്റെ പുത്രൻ  ഉസാമ (റ)  എന്നിവരാണ്‌ തിരുനബിയെ  കുളിപ്പിക്കാൻ ഒരുങ്ങി നിൽക്കുന്നത്.

 അടുത്ത ബന്ധുക്കൾക്കാണല്ലോ മയ്യിത്ത് കുളിപ്പിക്കാനുള്ള അവകാശം. കുളിപ്പിക്കുന്നതിനായി    മുത്ത് നബി യെ കട്ടിലിൽ കിടത്തി. പെട്ടെന്നതാ മുറിയുടെ മൂലയിൽ നിന്നും ഉച്ചത്തിലൊരു ശബ്ദം.

"മുഹമ്മദ്‌ നബി യെ നിങ്ങൾ കുളിപ്പിക്കരുത്. പരിശുദ്ധനാണദ്ദേഹം ". അലി (റ) പറയുന്നു "എന്തോ പന്തികേടുള്ളതായി എനിക്ക് തോന്നി ഞാൻ തിരിച്ചു  "ആരാണ് താങ്കൾ മരിച്ചാൽ കുളിപ്പിക്കണമെന്നു നബി ഞങ്ങളെ പടിപ്പിച്ചതാണല്ലോ".

അപ്പോഴതാ മറ്റൊരാൾ മറ്റൊരാൾ വിളിച്ച് പറയുന്നു. "ഓ അലി താങ്കൾ ആരംഭിച്ചോളു. താങ്കൾ കേട്ട ആ ശബ്ദം അഭിശപ്തനായ പിശാചിന്റെതാണ് . നബി യോടുള്ള അസൂയ കൊണ്ട് പറയുകയാണവൻ. കുളിപ്പിക്കപ്പെടാതെ നബി യെ കബറിൽ പ്രവേശിപ്പിക്കപ്പെടമെന്നാണ്  അവൻ ആഗ്രഹിക്കുന്നത് ".

അലി (റ) പറഞ്ഞു. "അള്ളാഹു താങ്കള്ക്ക് കാരുണ്യം ചൊരിയട്ടെ. അർഹമായ പ്രതിഭലവും നൽകട്ടെ അത് പിശാചിന്റെ വേലയാണെന്നു താങ്കളാണല്ലോ നമ്മെ അറിയിച്ചത്. പറയൂ താങ്കൾ അങ്ങാരാണ് ?.

ആഗതൻ പറഞ്ഞു "ഞാൻ ഖിള്ർ നബിയാണ്. നബി മയ്യിത്ത് പരിപാലന ചടങ്ങിൽ സംമ്പന്ധിക്കാൻ എത്തിയതാണ് ".

അലി (റ)  നബി യുടെ മയ്യിത്ത് കുളിപ്പിച്ചു. ഫള്‌ലുബ്നു അബ്ബാസ്‌ (റ) ഉസാമ ഇബ്നു സൈദ്‌  (റ) എന്നിവർ വെള്ളമൊഴിച്ച് കൊടുത്തു.

ജിബ്‌രീൽ (അ) സ്വർഗത്തിൽ നിന്നും സുഗന്ധവുമായെത്തി. അവരെല്ലാം ചേർന്ന് നബി യെ കഫൻ ചെയ്തു . മയ്യിത്ത് നിസ്കരിച്ച ശേഷം പ്രിയപത്നി ആയിഷ (റ) യുടെ വീട്ടിൽ മറവു ചെയ്തു.   അതൊരു ബുധനാഴ്ച രാവായിരുന്നു.

സ്വപ്നത്തിൽ കണ്ടാൽ 

     പ്രവാചകന്മാരെ സ്വപ്നം കാണുന്നത്  വിശേഷിച്ചു മുത്ത് നബി യെ സ്വപ്നം കാണുകയെന്നത് വലിയ്യ ഒരു അനുഗ്രഹമാണ്.

ഓരോ പ്രവാചകന്മാരെ സ്വപ്നത്തിൽ കാണുന്നതിനും വ്യത്യസ്ത വ്യാഖ്യാനങ്ങളാണ് ഉണ്ടാവുക. കാണുന്ന വ്യക്തി, സമയം, രൂപം എന്നിവയെല്ലാം വ്യാഖ്യാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ഇസ്ലാമിക വൈജ്ഞാനിക രംഗത്തു സ്വപ്ന വ്യാഖ്യാനശാസ്ത്രം എന്നപേരിൽ  ഒരു സ്വതന്ത്ര വിജ്ഞാന ശാഖ തന്നെയുണ്ട്. ധാരാളം ഗ്രന്ഥങ്ങൾ സ്വപ്നവ്യാഖ്യാനവുമായി  ബന്ധപ്പെട്ടു രചിക്കപ്പെട്ടിട്ടും ഉണ്ട്.

താബിഉകളിൽ പെട്ട ഷൈഖ് മുഹമ്മദ്‌ ഇബ്നു സിരിൻ (റ) സ്വപ്ന വ്യാഖ്യാനത്തിൽ പേര് കേട്ട മഹാനാണ്.

സ്വപ്ന വ്യാഖ്യാന ശാസ്ത്രത്തിൽ അദ്ദേഹം  രചിച്ച ഗ്രന്ഥം ആണ് തഅ്‌ത്തീറുൽ അനാം ഫീ തഅ്‌ബീറുൽ മനാം.

ഈ ഗ്രന്ഥത്തിൽ  മഹാനവറുകൾ പറയുന്നു. "ഒരാൾ ഖിള്ർ നബി (അ) നെ സ്വപ്നത്തിൽ കണ്ടാൽ ആയുസ്സ് വർധിക്കും എന്നതിന്റെ ശുഭ സൂചനയാണ്.

       മാത്രമല്ല ഹജ്ജ് ചെയ്യാത്തവനാണെങ്കിൽ ഹജ്ജിനു പോകും. അവന്റെ മേൽ അള്ളാഹു അനുഗ്രഹങ്ങൾ കോരിച്ചൊരിയും. പ്രയാസങ്ങൾക്ക് ശേഷം സുഖവും സന്തോഷവും ഉണ്ടാവും.


അബ്ദാലുകളുടെ നേതാവ്

ഷൈഖ് അബുൽ ഹസ്സൻ ശാദുലി (റ)  സൂഫിവര്യനും ഔലിയാക്കളിൽ പ്രമുഘനും ആണ്. അവിടുന്ന് ചൊല്ലിവരുന്ന ദിക്ർ ദുആ കളുടെ സമാഹാരമാണ് 'ശാദുലി റാതീബ്' എന്നറിയപ്പെടുന്നത്.

          മഹാനവറുകളുടെ ത്വരീഖത് ആണ് 'ശാദുലി ത്വരീഖത്'. ഷൈഖ് ശാദുലി (റ) ഒരിക്കൽ അർദ്ധരാത്രി കഴിഞ്ഞു തന്റെ ദർസിൽ നിന്നും പുറത്തിറങ്ങി. 

       ശിഷ്യന്മാരെല്ലാം ഗാഢനിദ്രയിലാണ്.പക്ഷെ പ്രധാന ശിഷ്യനായ ഷൈഖ് അബുൽ അബ്ബാസിൽ മർസവി മാത്രം ഉറങ്ങിയിരുന്നില്ല. ഗുരുവിന്റെ നീക്കങ്ങൾ ശ്രദ്ധിച്ചു അദ്ദേഹവും പതുക്കെ എണീറ്റു.

     ഇരുട്ടിൽ ഷൈഖ് ശാദുലി (റ) പിന്തുടര്ന്നു. കൊറേ ദുരം ചെന്നപ്പോൾ കാല്പ്പെരുമാറ്റം കേട്ട് ഷൈക് ശിഷ്യനോട് ചോദിച്ചു "നീ എങ്ങട്ടാണ് ഈ അസമയത്ത് ?". ശിഷ്യൻ ഒന്നും മിണ്ടാതെ നിന്നതെ ഒള്ളു.

         ഷൈഖ് വീണ്ടും ചോദിച്ചു " ചോദിച്ചത് കേട്ടില്ലേ എവിടേക്കാണ്‌ നീ ".  ശിഷ്യൻ "ഗുരോ അങ്ങയെ നുഗമിക്കനുള്ള ആഗ്രഹം അങ്ങെന്നെ അനുവദിക്കണം ".  ഷൈഖ് ഒന്നും മിണ്ടാത്തെ മുന്നോട്ടു നടന്നു മൌനം സമ്മദമായി കരുതിയ ശിഷ്യൻ പിന്നിൽ നടത്തം തുടര്ന്നു.

        കുറച്ചുകൂടി ചെന്നപ്പോൾ എന്തോ ആലോചിച്ചിട്ടെന്ന വണ്ണം ഷൈഖ് പറഞ്ഞു. "ആത്മീയ ലോകത്തേക്കാണ് നമ്മുടെ യാത്ര ധൈര്യം ഉണ്ടെങ്കിൽ മാത്രം വന്നാൽ മതി. എല്ലാം ഉൾക്കൊള്ളാൻ മാത്രം നിന്റെ ആത്മാവ് പക്വത കൈവരിചിട്ടുണ്ടാകണമെന്നില്ല".

          ശിഷ്യൻ ചിന്തിച്ചത് ഇങ്ങനെയാണ് ഇതൊരു വലിയ ഭാഗ്യമാണ്. എന്ത് വന്നാലും മടങ്ങുന്നില്ല. ആത്മീയ ലോകത്തെ സംഭവവികാസങ്ങൾ കുറച്ചെങ്കിലും ഒന്നനുഭവിക്കാമല്ലോ.

      അദ്ദേഹം പറഞ്ഞു "ഗുരൂ ഞാൻ ഏതായാലും തിരികെ പോകുന്നില്ല. അങ്ങയോടൊപ്പം വരാൻ തന്നെ തീരുമാനിച്ചിരിക്കുന്നു. അങ്ങയുടെ പൊരുത്തം ഉണ്ടാകണം ". ശിഷ്യന്റെ  കൈപിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു "ശെരി എങ്കിൽ കണ്ണടചോളു"

      അല്പ സമയത്തിന് ശേഷം ഗുരുവിന്റെ നിർദേഷപ്രകാരം കണ്ണുതുറന്നപ്പോൾ താൻ മറ്റൊരു ലോകത്തിൽ എത്തിപ്പെട്ടതായി തോന്നി.

      ഒരു മായാലോകം !!.അവിടമാകെ പ്രകാശ പ്രളയത്തിൽ കുളിച്ചിരിക്കുന്നു.ഒരു വലിയ മൈധാനം, ധാരാളം പേർ സമ്മേളിച്ചിട്ടുണ്ട്. തൊപ്പിയും നീണ്ട കുപ്പായവും തലപ്പാവുമാണ് അവരുടെ വേഷം.

      നീണ്ട തടിയുണ്ട്, എല്ലാവരും ഒരേ വേഷക്കാർ. എന്തൊരു തേജസ്സാണ് അവരുടെ മുഖത്തിന്‌.

ശിഷ്യൻ ഇമവെട്ടാതെ അവരെ തന്നെ നോക്കി നിന്നു. ശിഷ്യന്റെ അത്ഭുതത്തിനു അതിരുണ്ടായിരുന്നില്ല.  ഷൈഖ് ചോദിച്ചു "എന്തേ അമ്പരന്നു നിൽക്കുന്നത്. നാം ഇപ്പോൾ എവിടെയാണെന്ന് അറിയാമോ?". ശിഷ്യൻ കൈ മലർത്തി. ഗുരു പറഞ്ഞു,

"എങ്കിൽ കേട്ടോളു നമ്മുടെ നാട്ടിൽ നിന്നും അനേകം നാഴികകൾ അകലെ ഏഴു കടലിനു ഇപ്പുറത്താണ് നാം എത്തിയിരിക്കുന്നത്.


     ശിഷ്യൻ ചോദിച്ചു "ഗുരൂ ഇത്രപെട്ടെന്നു നാമെങ്ങനെ ഇവിടെയെത്തി". ഗുരു പറഞ്ഞു  "അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രയാസമുള്ള കാര്യമല്ലെന്നറിയില്ലേ?". ശിഷ്യന്റെ അത്ഭുതം വർധിച്ചു അദ്ദേഹം വീണ്ടും ചോദിച്ചു "ഞാൻ ഇവിടെയൊന്നു ചുറ്റിക്കറങ്ങിക്കോട്ടേ?".


      "വിരോധമില്ല ഞാൻ ഇവിടെതന്നെയുണ്ടാകും " ഗുരു പറഞ്ഞു. ശിഷ്യൻ തനിയെ നടന്നു നീങ്ങി.  എങ്ങും ജനത്തിരക്ക് !. വീണ്ടും കുറെ നടന്നപ്പോൾ ഒരു ഹൽക്ക നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ശിഷ്യൻ നടക്കാൻ ശ്രമിച്ചപ്പോൾ കാവൽക്കാരൻ തടഞ്ഞു.


   " ഇവിടെ താങ്കള്ക്ക് പ്രവേശനം ഇല്ലാ താങ്കൾ തിരിച്ചു പോകണം കാവൽക്കാരന്റെ നിർദേശം മാനിച്ചു ശിഷ്യൻ തിരിച്ചു നടക്കാൻ അധ്യക്ഷപദവിയിൽ ഇരിക്കുന്ന ഒരു പച്ച തലപ്പാവുകാരൻ വിളിച്ച് ചോദിച്ചു. "താങ്കൾ എങ്ങനെ ഇവിടെയെത്തി".  ശിഷ്യൻ താഴ്മയോടെ ഉസ്താദിനെ പിന്തുടര്ന്നത് മുതൽ സംഭവിച്ച കാര്യങ്ങൾ വിവരിച്ചു.


      പച്ചതലപ്പവുകാരൻ പറഞ്ഞു " ശെരി അർഹതയില്ലാത്തവരെ ഇനിയിവിടെ കൊണ്ട് വരരുതെന്ന് താങ്കളുടെ ഷൈഖിനോട്‌ പറയണം കേട്ടോ ". ശിഷ്യൻ സമ്മദിച്ചു ഷൈഖ് അബുൽ അബ്ബാസിൽ മർസവി മുൻപ് നിന്നിരുന്ന സ്ഥലത്തേക്ക് മടങ്ങി. അവിടെ ഷൈഖ് ശാദുലി (റ) കാത്തിരിക്കുന്നുണ്ടായിരുന്നു.


       ശിഷ്യൻ സംഭവങ്ങൾ പറഞ്ഞു. " ഏതാണാ  സദസ്സ് ?".  ഷൈഖ് വിശദീകരിച്ചു  " താങ്കൾ കണ്ട സമ്മേളനം ഇല്ലെ ! അല്ലാഹുവിന്റെ ഔലിയാക്കളുടെ സമ്മേളനം ആണത്. അതിനിടയിൽ താങ്കൾ കണ്ട ആ ഹൽകയില്ലേ  അബ്ദാലുകളുടെ സങ്കമമാണതു.


       അവരുടെനേതാവായ താങ്കളോട് സംസാരിച്ച ആ പച്ച തലപ്പവുകാരനില്ലെ. അത് ഖിള്ർ നബി (അ) ആണ് . ലോകത്തെ അബ്ദാലുകളുടെ എല്ലാം നേതാവാണദ്ദേഹം". ശിഷ്യൻ പറഞ്ഞു "ഗുരൂ എനിക്ക് ഹൽക്കയിൽ പങ്കെടുക്കാനുള്ള അർഹതയില്ലെന്ന് ഖിള്ർ നബി (അ) പറഞ്ഞല്ലോ. അങ്ങേനിക്ക് ആത്മീയമായ ആ അടിത്തറ ഉണ്ടാക്കിത്തരണം. അതിൽ പങ്കെടുക്കാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട് ".


        ഗുരു പറഞ്ഞു "നല്ലതുതന്നെ, പക്ഷെ അതിനല്പ്പംകൂടി കഴിയണം. കാത്തിരുന്നോളൂ അർഹത ലഭിച്ചാൽ താങ്കൾക്കുമിത്തരം ഹൽക്കകളിലും സമ്മേളനത്തിലും ഒക്കെ പങ്കെടുക്കാം. സമയമാവുമ്പോൾ ഞാൻ അറിയിക്കാം.


     അവർ മുന്നോട്ടുനീങ്ങി ഒരു വലിയ കെട്ടിടത്തിനു മുന്നിലെത്തി. അതിനുള്ളിൽ ദിക്ര് മജ്ലിസ് നടക്കുകയാണ്. ഷൈഖ് നേരെ അതിനുള്ളിൽ കയറി. കാവൽക്കാരൻ ഭവ്യതയോടെ ഷൈഖിനെ ആദരിച്ചു. രണ്ടുപേർക്കും ഓരോ കോപ്പവീതം മധുര പാനീയം ലഭിച്ചു.


   ശിഷ്യൻ അത്ഭുതപ്പെട്ടു പാലിനേക്കാൾ വെളുത്ത, തേനിനെക്കൾ മധുരമുള്ള, കസ്തൂരിയെക്കാൾ സുഗന്ധമുല്ല  ആ പാനീയം കുടിച്ചപ്പോഴേക്കും ശിഷ്യന് ഖുർആൻ മുഴുവൻ മനപ്പാടമായി !!.  ശിഷ്യന് ആഹ്ലാദം അടക്കാനായില്ല.


     ഗുരു പറഞ്ഞു "ഇനി തിരിച്ചു പോകണം അതിനായി കണ്ണടച്ചോളൂ".  ശിഷ്യൻ അതനുസരിച്ചു. കണ്ണ് തുറന്നു നോക്കുമ്പോൾ ദർസിന്റെ കവാടത്തിലെത്തിയിരിക്കുന്നു. കൂട്ടുകാർ അപ്പോഴും ഉറക്കത്തിൽ തന്നെയാണ്.

മുകളിൽ നിന്നുള്ള ഉത്തരവ്

പണ്ട് ശാമിലെ ത്വബരിസ്ഥാൻ എന്ന പ്രദേശത്ത്  ഒരു നാടുവാഴി ഉണ്ടായിരുന്നു. കൊടും ക്രൂരൻ സ്ത്രീലമ്പടൻ  എന്നിങ്ങനെ എന്തെല്ലാം ദുർഗുണങ്ങൾ ഉണ്ടോ അതെല്ലാം  അയാളിൽ മേളിച്ചിരുന്നു.

പ്രജകൾക്കെല്ലാം നാടുവാഴിയുടെ ദുർനടപടികലെക്കുറിച്ചറിയാം  പക്ഷെ ജീവനിൽ കൊതിയുള്ളതിനാൽ എല്ലാവരും മൗനം അവലംബിക്കുകയായിരുന്നു.

 പ്രമുഘ സൂഫി വര്യനും ഔലിയാക്കളിൽ പ്രമുഘനും അഹമ്മദുൽ കസ്സാസ് (റ) വിന്റെ  കാലത്താണിത്. മഹാനവറുകളുടെ നാടാണ് ത്വബരിസ്താൻ. എന്ത് പ്രാർതിച്ചാലും ഉത്തരം ലഭിക്കുന്ന മഹാനവറുകളെ ജനങ്ങൾക്ക് വലിയ്യ ഇഷ്ടമായിരുന്നു.


   പാവങ്ങളും നിസ്സഹായരുമായ പ്രജകൾ നാടുവാഴിയെക്കുറിച്ചു ഷൈഖിനോട്‌  പല പരാതികളും പറഞ്ഞു. ക്രൂരനായ നാടുവാഴിയും സംഘവും  സുന്ദരികളായ പെണ്കുട്ടികളെ തട്ടിക്കൊണ്ടു പോയ കരളലിയിപ്പിക്കുന്ന നിരവധി സംഭവങ്ങൾ.


    കൊട്ടാരത്തിൽ നടമാടുന്ന നാറുന്ന കാമക്കൂത്തിന്റെ കഥകൾ എല്ലാം അവർ ഷൈഖിനെ അറിയിച്ചു. അയാളുടെ നാശത്തിനായി അങ്ങ് പ്രാർത്ഥിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.


     ഷൈഖ് ചോദിച്ചു "ഞാൻ ദുആ ചെയ്യതെ തന്നെ അല്ലാഹുവിനു അയാളെ നശിപ്പിക്കാൻ കഴിയുമല്ലോ. എല്ലാം അള്ളാഹു കാണുന്നുണ്ട്. സമയമാകുമ്പോൾ അവൻ യുക്തമായ പരിഹാരം കണ്ടുകൊള്ളും. അതുവരെ നിങ്ങൾ ക്ഷമിക്കുക". ഷൈഖ് അവരെ സമാധാനിപ്പിച്ചു തിരിച്ചയച്ചു.


      അയാള് ദുർന്നടപ്പു തുടർന്ന് കൊണ്ടിരുന്നു. പലരും ഷൈഖിനോട്‌ ചോദിച്ചു " ഇയാൾ ഇങ്ങനെ അക്രമങ്ങൾ ചെയ്തിട്ടും അള്ളാഹു ശിക്ഷ നൽകാത്തതെന്തു ".


      ഷൈഖ് പറഞ്ഞു "പ്രിയരേ ഇത് ദുനിയാവാണ് ഇവിടെ ആർക്കും തോന്നിയത് പോലെ ജീവിക്കാം ആരുമത് തടയില്ല പ്രതിഭലം നൽകുന്ന വീട് നാളെ വരാനിരിക്കുന്നു. തിന്മയുടെ വക്താക്കൾ അന്ന് പ്രതിഭലം കണക്കു തീർത്തു വാങ്ങേണ്ടതായി വരിക തന്നെ ചെയ്യും".


      "അള്ളാഹു ഉദ്ദേശിക്കുന്നത് വരെ അവരിവിടെ ജീവിക്കും.  അവനുദ്ദേശിച്ചതെ ഇവിടെ നടക്കു. നാമത്തിനു വേവലാതിപ്പെടുന്നതിൽ അർത്ഥമില്ല ". ദിവസങ്ങൾ പിന്നെയും കടന്നുപോയി.


        ഒരിക്കൽ ഒരു വൃദ്ധ ഷൈഖിനോട്‌ സങ്കടം പറഞ്ഞു. "വന്ദ്യരേ നാടുവാഴി ഞങ്ങളെ മാര്യാദക്ക് ജീവിക്കാൻ സമ്മദിക്കുന്നില്ല. എന്റെ ചെറു പുരയിൽ ഞാനും മകളും മാത്രമാണ്. പുരുഷന്മാരാരും ഇല്ലാ. നാടുവാഴിയുടെ പോലീസുകാര് ഞങ്ങളെ നിരന്തരം ശല്യപ്പെടുതുകയാണ് ഒരു സ്വൈര്യവും ഇല്ലാ.  "


        "അതെന്തിന് " ഷൈഖ് വിശദീകരണം തേടി. "മകളെ നാടുവാഴിക്ക് കാഴ്ചവെക്കണം പോലും ഞാനതിനു സമ്മദിച്ചില്ല. ആരെങ്കിലും മകളെക്കുറിച്ച്‌ നാടുവഴിയോടു അവളെക്കുറിച്ച് വിവരം നൽകിയിട്ടുണ്ടാവും. നാടുവാഴിയുടെ നാശത്തിനു വേണ്ടി അങ്ങ് പ്രാർത്ഥിക്കണം.

അങ്ങ് പ്രാർത്ഥിച്ചാൽ ഭലമുണ്ടാവതിരിക്കില്ല. ഞങ്ങളെ രക്ഷപ്പെടുത്താൻ അങ്ങേയ്‌ക്ക് മാത്രമേ സാധിക്കുകയുള്ളൂ. ഇല്ലെങ്കിൽ ഞങ്ങളെപ്പോലുള്ള പാവങ്ങള്ക്ക് ഈ നാട്ടിൽ ജീവിക്കാൻ സാധിക്കുകയില്ല.


     വൃദ്ധ കരയാൻ തുടങ്ങി ഷൈഖ് അഹമ്മദുൽ കാസ്സാബ് (റ)  വൃദ്ധയെ സമാദാനിപ്പിച്ചു കൊണ്ട് പറഞ്ഞു "നിങ്ങൾ വിഷമിക്കേണ്ടതില്ല തൽക്കാലം ഞാൻ പറയുന്നത് പോലെ ചെയ്താൽ മതി.


      നിങ്ങൾ നേരെ കബർസ്ഥാനിൽ പോകണം . അവിടെച്ചെന്നു അല്ലാഹുവിനോട്  പ്രാർത്ഥിക്കണം പരിഹാരം ഉണ്ടാവാതിരിക്കില്ല."


      വൃദ്ധ അവിടെപ്പോയി കരളുരുകി പ്രാർത്ഥിക്കൻ തുടങ്ങി. അപ്പോരോഴു അത്ഭുതം സംഭവിച്ചു പൂർണചന്ദ്രനെപ്പൊൽ ശോഭിക്കുന്ന മുഖവുമായി  ഒരാൾ പ്രത്യക്ഷപ്പെട്ടു.  തൂവെള്ള വസ്ത്രം നീണ്ട താടി, കയ്യിൽ തസ്ബീഹ് മാല. വൃദ്ധനെങ്കിലും യുവാവിന്റെ പ്രസരിപ്പ്. കണ്ണിൽനിന്നും പ്രകാശം പരക്കുന്നു.

 അദേഹം ചോദിച്ചു "എന്തേ ഇവിടെവരാൻ കാരണം. " വൃദ്ധ സംഭവങ്ങൾ പറഞ്ഞു. അദേഹം ചോദിച്ചു ഇതിനായി ഇവിടെ വന്നതെന്തിന്? അഹമ്മദുൽ കസ്സാബ് ഇല്ലെ ?.


      അദ്ദേഹമാണ്‌ എന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത്. "പറയൂ അങ്ങാരണ് ? ".
അദേഹം പറഞ്ഞു "പണ്ട് മൂസാ നബി (അ)മായി  തെറ്റിപ്പിരിഞ്ഞ ആളാണെന്ന് കരുതിക്കോളൂ ".


  " പേര് ". വൃദ്ധ വീണ്ടും ചോദിച്ചു. "അത് നിങ്ങൾ അഹമ്മദുൽ കസ്സബിനോട് ചോദിച്ചു കൊള്ളൂ.അദേഹം പാഞ്ഞുതരും. " വൃദ്ധ പിന്നെ ചോദിച്ചില്ല. കൂടുതൽ വിവരങ്ങൾ ആഗതൻ വെളിപ്പെടുതിയതുമില്ല.


      "എന്റെ മകളുടെ കാര്യം അത് പറയാനാണ് ഞാൻ ഇവിടെ വന്നത്".  വൃദ്ധ വീണ്ടും വിഷമതിലേക്ക് കടന്നു. അദേഹം പറഞ്ഞു. "ശരി അഹമ്മദുൽ കസ്സബിനോട് പറയൂ അക്രമിയെ നശിപ്പിക്കാൻ പ്രാർത്ഥിക്കണം എന്ന്. "


     " നിങ്ങളോട് പറയാനാണ് എന്നെ ഇങ്ങോട്ടയച്ചത്‌." വൃദ്ധ വിട്ടില്ല. അത് സാരമില്ല നാടുവാഴിക്കെതിരെ പ്രാർത്തിക്കാൻ ഞാൻ പറഞ്ഞെന്നു അദേഹത്തെ ഉണർത്തിയെക്കൂ". ആഗതൻ പറഞ്ഞു.


       "പക്ഷെ അങ്ങാരണെന്നു ഇനിയും പറഞ്ഞില്ലല്ലോ ". വൃദ്ധ സംശയം ആവർത്തിച്ചു. "നിങ്ങളിത് പോയിപ്പരഞ്ഞാൽ മതി ഞാൻ ആരാണെന്നു അദേഹത്തിന് അറിയാം. അതുകൊണ്ടാണല്ലോ നിങ്ങളെ എന്റടുത്തേക്കയച്ചത്.

ഇത്രയും പറഞ്ഞു ആഗാതൻ അപ്രത്യക്ഷനായി.


വൃദ്ധ തിരികെവന്നു അഹമ്മദുൽ കസ്സാബിനെ സമീപിച്ചു. നാടുവാഴിക്കെതിരെ ദുആ ചെയ്യാൻ പറഞ്ഞ കാര്യം പ്രത്യേകം ഓർമപ്പെടുത്തി.


      അഹമ്മദുൽ കസാബ് (റ) വൃദ്ധയോട് ചോദിച്ചു  "ആ വന്നത് ആരാണെന്നറിയുമോ?". വൃദ്ധ കൈമലർത്തി. "ഞാൻ ചോദിച്ചപ്പോൾ മൂസാ നബി (അ) മുമായി പണ്ട് തെറ്റിപ്പിരിഞ്ഞ  ആളാണെന്നാണ് അദേഹം പറഞ്ഞത് ".


      ഷൈഖ് പറഞ്ഞു അതെ ഖിള്ർ നബി (അ) ആണ് അത് ".  വൃദ്ധക്ക്‌ അത്ഭുതം അടക്കാനായില്ല.


      ഖിള്ർ നബി (അ) മിന്റെ നിർദേശപ്രകാരം  ഷൈഖ് നാടുവാഴിയുടെ നാശത്തിനായി പ്രാർത്ഥിച്ചു. പ്രാർത്ഥന ഫലിക്കൻ ഏറെ താമസിച്ചില്ല.


      വൃദ്ധയുടെ മകളെ പിടിച്ചുകെട്ടിക്കൊണ്ടു പോകുന്നതിനായി തന്റെ ശിങ്കിടികൾക്കൊപ്പം പുറപ്പെട്ട നാടുവാഴി. കുതിരപ്പുറത്തു നിന്നും വീണു തല ചിതറിത്തെറിച്ച് ദാരുണമായി മരണപ്പെട്ടു.


     നാടുവാഴിയുടെ നാശം കണ്ടു ഭയന്ന കൂടെയുള്ള ശിങ്കിടികൾ പിന്മാറി. അവർ എങ്ങോട്ടെന്നില്ലാതെ ഓടി. നാട് വാഴിയുടെ ക്രൂരതയിൽ നിന്നും മോചിതരായ വൃദ്ധയും നാട്ടുകാരും സന്തുഷ്ടരായി.


        ആ സ്വാതന്ത്ര്യ ദിനം നാട്ടുകാർ ആഹ്ലാതപൂർവ്വം ആഘോഷിച്ചു.  എല്ലാവരും ഷൈഖ് അവരുകളെ പുകഴ്ത്തി അല്ലാഹുവിനു നന്ദി പറഞ്ഞു.


      മടങ്ങും മുൻപേ ഷൈഖ് അവരുകളോട് വൃദ്ധ ചോദിച്ചു . "പ്രിയരേ !! ഒന്നു ചോദിച്ചോട്ടെ അങ്ങ് പ്രാർത്ഥിച്ച ഉടൻ ഉത്തരം ലഭിച്ചല്ലോ പിന്നെന്തിനാണ് എന്നെ കബർസ്ഥനിലേക്ക് പറഞ്ഞയച്ചത്.  മുമ്പ് തന്നെ അങ്ങനെ ചെയ്താൽ മതിയായിരുന്നല്ലോ !".


        ഷൈഖ് പറഞ്ഞു അതിലൊരു രഹസ്യം ഉണ്ട്. ഒരാളെയും നശിപ്പിക്കാൻ പ്രാർത്ഥിക്കാൻ ഞങ്ങൾക്ക് അവകാശമില്ല. അതിനനുവാദം ഇല്ലാ രക്ഷിക്കാനേ അനുവാദം ഉള്ളു.   അതിനാൽ നശിപ്പിക്കാൻ പ്രർതിക്കനമെങ്കിൽ മുകളിൽ നിന്നുള്ള അനുമതി വേണം."


     "എന്നുവച്ചാൽ " വൃദ്ധക്ക്‌ കാര്യം മനസ്സിലായില്ല. ഷൈഖ് തുടർന്നു. " ഞങ്ങളുടെ ഷൈഖ് ഖിള്ർ നബി (അ) ആണ്, അവിടുന്ന് പറയാതെ അവിടുത്തെ നിർദേശം ഇല്ലാതെ ഞങ്ങള്ക്ക് ഒരാളുടെയും നാശത്തിനായി പ്രാർത്ഥിക്കാൻ ആവില്ല അത് ഞങ്ങൾ ചെയ്യുകയും ഇല്ലാ.


      ആ അനുമതി വാങ്ങാനാണ് നിങ്ങളെ ഞാൻ കബർ സ്ഥനിലേക്ക് അയച്ചത്. അതും അദേഹം അവിടയാണ് ഉള്ളതെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ. നിങ്ങൾ അനുമതി വാങ്ങി ഞാൻ പ്രാർഥിച്ചു. അള്ളാഹു അത് സ്വീകരിക്കുകയും ചെയ്തു."

സത്യം ചെയ്തപ്പോൾ 

        പ്രമുഘ സ്വഹാബി വര്യനായ ഇബ്നു ഉമർ (റ) വിന്റെ അടുക്കൽ വച്ച് രണ്ടുപേർ ഇടപാട് നടത്തുകയായിരുന്നു. അതിലൊരാൾ വല്ലാതെ സത്യം ചെയ്തു സംസാരിച്ചുകൊണ്ടിരുന്നു.


അപ്പോഴാണ് ഒരു അപരിചിതൻ അവിടെയെത്തിയത്. കൂടുതൽ സത്യം ചെയ്തു. സംസാരിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയെ നോക്കി അപരിചിതൻ പറഞ്ഞു.

"അല്ലാഹുവിന്റെ ദാസാ നീ അല്ലാഹുവിനെ സൂക്ഷിക്കണം. കൂടുതൽ സത്യം ചെയ്യരുത്.സത്യം ചെയ്തത് കൊണ്ട് മാത്രം നിന്റെ ഭക്ഷണത്തിൽ വർധനവ് ഉണ്ടാവുകയില്ല. സത്യം ചെയ്യാതിരുന്നത് കൊണ്ട് ഭക്ഷണത്തിൽ കുറവ് വരികയുമില്ല. "

 അയാള്ക്ക് ദേഷ്യം വന്നു സത്യം ചെയ്തവൻ കയർത്തു. "താങ്കൾ സ്വന്തം ജോലി നോക്കിയാൽ മതി. കടന്നു പോകു എന്റെ മുന്നിൽ നിന്നു. എന്റെ കാര്യത്തിൽ നിങ്ങൾ നിങ്ങൾ ഇടപെടെണ്ടതില്ല ". 

അപരിചിതന്റെ ഉപദേശവും അയാൾടെ പ്രതികരണവും മൂന്നു തവണ ആവർത്തിച്ചു. പിരിഞ്ഞു പോകും മുൻപ് അജ്ഞാതൻ ഇത്ര കൂടി പറഞ്ഞു.

" നീ ഒരു കാര്യം മനസ്സിലാക്കണം. കളവു പറയാൻ നിർബന്ധിതൻ ആവുകയും അതുകൊണ്ട് താല്ക്കാലിക നേട്ടമുണ്ടാകുമെന്നു കരുതുകയും ചെയ്യുന്ന സാഹചര്യത്തിൽ സത്യം പറയുക എന്നത് പൂർണ സത്യ വിശ്വാസിയുടെ ലക്ഷണം ആണ് ".

 ആഗതൻ നടന്നകന്നു.

       ഇബ്നു ഉമർ (റ) പറഞ്ഞു"നീ അദേഹത്തെ പിന്തുടരുക എന്നിട്ട് അദ്ദേഹം പറഞ്ഞ വാക്കുകൾ ഒന്നെഴുതി തരാൻ പറയുക". വഴക്കിട്ടയാൾ പുറകെ ചെന്ന് ഇങ്ങനെ പറഞ്ഞു.

"അല്ലാഹുവിന്റെ ദാസാ താങ്കൾ ഇപ്പോൾ പറഞ്ഞ വാക്കുകൾ ഒന്നെഴുതി തരുമോ. അള്ളാഹു താങ്കള്ക്ക് കാരുണ്യം ചൊരിയട്ടെയ്. "

അജ്ഞാതൻ പറഞ്ഞു "അള്ളാഹു ഉദ്ദേശിച്ച കാര്യം എന്തായാലും അതവിടെ സംഭവിക്കും".  പുറകെ ചെന്നവൻ മനപ്പാടമാക്കും വരെ പ്രസ്തുത വാക്കുകൾ ആവർത്തിച്ചു കൊണ്ടിരുന്നു.

പിന്നീട് അജ്ഞാതൻ അപ്രത്യക്ഷനായി. ഒരു പള്ളിയിൽ കയറുന്നത് മാത്രമേ കണ്ടുള്ളൂ. അല്പ്പസമയം അവിടെയെല്ലാം തിരഞ്ഞതിനു  ശേഷം അയാൾ തിരികെ വന്നു.  ഇബ്നു ഉമർ (റ) വിനോട് പറഞ്ഞു.

ഇബ്നു ഉമർ (റ)പറഞ്ഞു ഖിള്ർ നബി (അ) ആണ് ആ വന്നു പോയത്.


യുദ്ധ രംഗത്ത് 



അബ്ദുല്ലാഹിബ്നുൽ മുബാറക് (റ) പറയുന്നു ഒരിക്കൽ ഞാനൊരു യുദ്ധത്തിനു പുറപ്പെട്ടതായിരുന്നു.

 കുതിരപ്പുറത്തു കയറി കൂട്ടുകാരോടോപ്പമായിരുയിരുന്നു യാത്ര. എന്തോ അപകടത്തിൽ പെട്ട് എന്റെ കുതിര ചത്തുവീണു.

 ഞാൻ ആകെ വിഷമത്തിലായി  കുതിര ഇല്ലാതെ ഇനിയെങ്ങനെ യാത്ര തുടരും. അപ്രതീക്ഷിതമായി ഒരു അപരിചിതൻ എന്റെ സമീപമെത്തി.

 സുമുഖൻ മുഖത്ത് ഈമനിക പ്രഭാവം. ആ തിരുശരീരത്തിൽ നിന്നു  സുഗന്തം പ്രസരിക്കുന്നു.

 അദ്ദേഹം ചോദിച്ചു "  കുതിരപ്പുറത്തുകയറി യുദ്ധത്തിനു പോകാൻ ആഗ്രഹം ഉണ്ടായിരുന്നോ താങ്കള്ക്ക് ?."

 ഞാൻ പറഞ്ഞു " ആഗ്രഹമുണ്ടായിട്ടെന്ത് കുതിര ചത്ത്‌ പോയില്ലേ ?"
അദേഹം കുതിരയുടെ അടുത്ത് ചെന്ന് അതിന്റെ നെറ്റിയിൽ കൈവച്ചു എന്നിട്ട് പിൻഭാഗം വരെ തടവി.

 അദ്ദേഹം എന്തോ ചൊല്ലുന്നുണ്ടായിരുന്നു. എന്തൊരത്ഭുതം ചത്ത്‌ കിടക്കുന്ന കുതിര ചാടി എഴുന്നേറ്റു.

 കുതിരയുടെ കടിഞ്ഞാൺ പിടിച്ചുകൊണ്ടദ്ദേഹം എന്നോട് കയറാൻ ആവശ്യപ്പെട്ടു.

ഞാൻ കുതിരപ്പുറത്തു കയറി അതിവേഗം കുതിരയെ ഓടിച്ചു സുഹൃതുക്കൾക്കൊപ്പം എത്തി.

പിറ്റേ ദിവസം യുദ്ധം തുടങ്ങുന്നതിനു മുന്നോടിയായി ഞങ്ങൾ ശത്രുക്കൾക്കെതിരെ അണിനിരന്നപ്പോൾ കഴിഞ്ഞദിവസം സഹായിച്ച അപരിചിതൻ അതാ തൊട്ടു മുൻപിൽ!!.

 ഞാൻ അദ്ദേഹത്തോട് ചോദിച്ചു "ഇന്നലെ ഞാൻ കണ്ടതും എന്നെ സഹായിചതുമായ വ്യക്തി താങ്കൾ ആയിരുന്നില്ലേ.
അദ്ദേഹം പറഞ്ഞു "അതെ".

ഞാൻ പറഞ്ഞു അല്ലാഹുവിനെ മുൻനിർത്തി ഞാൻ ചോദിക്കുന്നു. "താങ്കൾ ആരാണ് ?."

അദ്ദേഹം ചാടി എഴുന്നേറ്റു അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് അദ്ദേഹം ചവിട്ടിനിന്ന സ്ഥലം പച്ച പിടിച്ചിരിക്കുന്നു.

അദ്ദേഹം പറഞ്ഞു ഞാനാണ് "ഖിള്ർ". അദ്ദേഹം അപ്രത്യക്ഷനായി. എവിടെപ്പോയെന്ന് പിന്നെ കണ്ടതേ ഇല്ല.

ഇമാം ഷാഫി (റ) വിന്റെ സന്നിധിയിൽ 



ഇമാം ഷാഫി (റ) വിന്റെ പ്രധാന ശിഷ്യരിൽ  ഒരാളായ റബീഅ് (റ) പറയുന്നു. ഇമാം ഷാഫി ബാഗ്ദാദിൽ നിസാമിയ്യ സർവ്വകലാശാലയിൽ  ആദ്യാപനം നിർവഹിക്കുന്ന കാലം.

 ഇമാം ഷാഫി (റ) വിന്റെ സാധസ്സിലേക്ക് ഒരു വൃദ്ധൻ കടന്നുവന്നു. രോമവസ്ത്രധാരിയായ അദേഹത്തിന്റെ മുഖത്ത് എന്തെന്നില്ലാത്ത പ്രഭദ്രിശ്യമായിരുന്നു. 

അദ്ധേഹത്തെ കണ്ടപാടെ ഇമാം ഷാഫി (റ) എണീറ്റ് നിന്നു ആദരപൂർവം സ്വീകരിച്ചു . ഏറെ ബഹുമാനത്തോടെ അദേഹത്തിന്റെ മുഖത്ത് നോക്കിയിരുന്നു.

വൃദ്ധൻ ഇമാമിനോടു ചില ചോദ്യങ്ങൾ ഉന്നയിച്ചു.

വൃദ്ധൻ :" അല്ലാഹുവിന്റെ മതമായ ഇസ്ലാമിലെ പ്രമാണങ്ങൾ ഇതെല്ലാമാണ്?".  ഇമാം :" അല്ലാഹുവിന്റെ ഗ്രന്ഥം ".

"പിന്നെ എന്ത് ". ഇമാം : "നബി യ്ടെ തിരുചര്യ. 
വൃദ്ധൻ : "പിന്നെ " : ഇമാം : "മുസ്ലിം ഉമ്മത്തിന്റെ ഏകാഭിപ്രായം അഥവാ ഇജ്മാഅ് .

വൃദ്ധൻ : "ഇജ്മാഅ് പ്രമാണമാകുന്നതെങ്ങനെ, എന്താണ് താങ്കള്ക്ക് ഈ വാദത്തിനു തെളിവ്. ഇമാം ഷാഫി (റ) കുറച്ചുനേരം ഗൗരവപരമായി ആലോചിച്ചു, പെട്ടെന്നു ഉത്തരമുണ്ടായില്ല.

 വൃദ്ധൻ ഇടപെട്ടു. " താങ്കളുടെ വാദത്തിനു തെളിവ് തരാൻ മൂന്നു ദിവസം സാവകാശം തരുന്നു. അല്ലാഹുവിന്റെ ഗ്രന്ഥം ആയ ഖുർആനിൽ നിന്നു തെളിവുദ്ധരിക്കണം. "

ഇമാം ഷാഫി (റ) വിവർണ്ണനായി അദ്ദേഹം വീട്ടിലേക്ക്‌ പുറപ്പെട്ടു. മൂന്നു ദിവസ്സം സദസ്സിൽ പ്രത്യക്ഷപ്പെട്ടില്ല.മൂന്നാം ദിവസം ളുഹർ അസറിനിടെ പള്ളിയിലെ സാധാസ്സിലെത്തി.

 ഇമാം ഷാഫി (റ) ന്റെ ശരീരം തളർന്നു രോഗബാധിതനെപ്പോലെ . അപ്പോഴേക്കും ചോദ്യകർതവും സ്ഥലത്തെത്തി.

വന്നയുടനെ അദ്ദേഹം ചോദിച്ചു. "എന്റെ ചോദ്യത്തിനുത്തരം ?".

അള്ളാഹു പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞശേഷം അഊദും ബിസ്മിയും  സൂറത്ത് നിസാഇലെ നൂറ്റിപ്പതിനഞ്ചാം വചനം ഇമാം ഓതിക്കേൾപ്പിച്ചു.

  " സന്മാർഗം വ്യക്തമാക്കിയതിനു ശേഷവും വല്ലവനും പ്രവാചകന് എതിര് ചെയ്യുകയും സത്യവിശ്വാസിയുടെ മാർഗമാല്ലതതിനെ പിന്തുടരുകയും ചെയ്താൽ അവനെ നാം അവന്റെ ഇങ്കിതതിനു വിടുന്നതും ശേഷം 'ജഹന്നം' എന്ന നരകത്തിൽ പ്രവേശിക്കുന്നതും ആണ് ". 

നിർബന്ധമായ കടമ ലങ്കിച്ചാലല്ലാതെ അള്ളാഹു ഒരാളെയും നരകത്തിൽ പ്രവേശിക്കുകയും ഇല്ല.


"ശെരി താങ്കൾ തെളിവുദ്ധരിച്ചത് വളരെ ശരിയായിരിക്കുന്നു". എന്നുപറഞ്ഞു വൃദ്ധൻ എഴുന്നേറ്റു നടന്നു. ഇമാം ഷാഫി (റ) സാദസ്യരോട് പറഞ്ഞു. "ഞാൻ വിശുദ്ധ ഖുർആൻ മുഴുവൻ മൂന്നു ദിവസവും മൂന്നു തവണ ആവർത്തിച്ചു പാരായണം ചെയ്തു. ഒടുവിൽ ഈ വചനം പ്രസ്തുത കാര്യത്തിനു വ്യക്തമായ  തെളിവാണെന്ന് കണ്ടെത്തി. "

ഈ  സംഭവം ഉദ്ധരിചതിനു ശേഷം  ഇമാം ഇബ്നു സഅദ് ?((റ)  ത്വബാക്കത്തിൽ പറയുന്നു ഖിള്ർ നബി (അ)  ആയിരുന്നു വന്ന വൃദ്ധൻ. ഇമാം ഷാഫി (റ) ഇജുമാഅ് ബോദ്യപ്പെടുതുകയായിരുന്നു  ഖിള്ർ നബി (അ) ചെയ്തത്.

ദിന്നുനിൽ  മിസ്രി (റ) കണ്ടു 

ആത്മഞാനികളിൽ പ്രസിദ്ധനായ ഷൈഖ്  ദിന്നുനിൽ  മിസ്രി (റ) ഹജ്ജ് കർമത്തിനിടയിൽ അറഫ മൈദാനിയിൽ നിൽക്കുകയാണ്.

 ജനസാഗരമായിരിക്കുന്ന അറഫ മൈദാനം വർണ വർഗ വിവേചനമില്ലാതെ വിവിധ ദേശക്കാരും ഭാഷക്കാരും തൽബിയ്യതിന്റെ ഒരേ മന്ത്രധ്വനികൾ ഉരുവിട്ട് ഒരേ ആവേശത്തിൽ അല്ലാഹുവിനോട് പ്രാർഥിക്കുന്ന അത്ഭുതരംഗം.

 ഇതിനിടെ ആൾക്കൂട്ടത്തിൽ നിന്നും ഒരപരിചിതൻ അദ്ധേഹത്തെ സമീപിച്ചു ചോദിച്ചു "ഈജിപത്ത്കാരനല്ലേ താങ്കൾ ?" ദിന്നുനിൽ  മിസ്രി (റ)"അതെ എങ്ങിനെ മനസ്സിലായി" അപരിചിതൻ ഞാൻ മുൻപ് ഈജിപ്ത്തിൽ വന്നിട്ടുണ്ട്  അന്ന് താങ്കളെ കണ്ടിരുന്നു ".

ദിന്നുനിൽ  മിസ്രി (റ) "എനിക്കങ്ങനെ പരിചയം ഇല്ലല്ലോ ; അങ്ങ് ഏതു ദേശക്കാരനാണ്?. അപരിചിതൻ : "എനിക്ക് പ്രത്യേക നാടൊന്നും ഇല്ല, ഞാൻ ഖിള്ർ നബി (അ) ആണ്".

ദിന്നുനിൽ മിസ്രി (റ) ആൽഹംധുലില്ലഹ്... " ഞാൻ കുറെ നാളായി അങ്ങയെ കാണാൻ കൊതിക്കുന്നു. ഒരുപാട് പ്രാർത്‌ഥിച്ചിട്ടുമുണ്ട് ".

 ഖിള്ർ നബി (അ) താങ്കൾ എന്നെ  ഇതിനു മുന്നേ തന്നെ ഒന്നിലതികം തവണ കണ്ടിട്ടുണ്ടല്ലോ. താങ്കൾ എന്നോട് സംസാരിച്ചിട്ടും ഉണ്ട്. എന്നിട്ടും താങ്കൾ എന്നെ തിരിച്ചറിഞ്ഞില്ല.

ദിന്നുനിൽ  മിസ്രി (റ) "ശരിയാണോ താങ്കൾ പറയുന്നത്. എങ്കിൽ താങ്കൾ ഖിള്ർ നബി (അ) ആണ്  എന്നു ഞാൻ അറിഞ്ഞിരിക്കില്ലാ. താങ്കൾ പേര് പറഞ്ഞിട്ടുണ്ടാവില്ല. "

ഖിള്ർ നബി (അ) പറഞ്ഞു  " ഞാൻ ആരോടും പേര് വെളിപ്പെടുത്താറില്ല. ആബ്ദുല്ലഹ് എന്നാണ് ഞാൻ പേര് പരിചയപ്പെടുതാറുള്ളത്. അല്ലാഹുവിന്റെ അടിമകൾ തന്നെയാണല്ലോ നാമെല്ലാം."

 ദിന്നുനിൽ  മിസ്രി (റ) "ശരി എപ്പോഴാണ് താങ്കൾ ഇതിനു മുന്നേ എന്നെ കണ്ടത്?."   ഖിള്ർ നബി (അ) ഒരിക്കൽ  താങ്കളെ പരീക്ഷിക്കാൻ യാചകന്റെ രൂപത്തിൽ ഞാൻ വന്നിരുന്നു.

"താങ്കളുടെ വീട്ടുമുറ്റത്ത്‌ വന്നു"

ദിന്നുനിൽ  മിസ്രി (റ): പലരും വറാറുണ്ടവിടെ, എന്നിട്ട് ഞാൻ താങ്കള്ക്ക് വല്ലതും തന്നുവോ.

ഖിള്ർ നബി (അ)  "താങ്കൾ വീട്ടുകാരോട് എന്തെങ്കിലും കൊടുക്കാൻ പറഞ്ഞു അകത്തേക്ക് പോയി.  അവരെന്തോ ചില്ലിക്കാശു എറിഞ്ഞുതന്നു.

 ദിന്നൂൻ (റ)  [വളരെ ദുഃഖിതനായി] "ഞങ്ങളോട് ക്ഷമിച്ചാലും. താങ്കൾ ആരാണെന്നറിയാതെ ഞങ്ങളിൽനിന്നു സംഭവിച്ചു പോയതാണ്താങ്കൾ പൊറുക്കണം".

ഖിള്ർ നബി (അ) ഞാൻ മാത്രം പൊറുത്തതുകൊണ്ടാ യില്ല. ആയിരക്കണക്കിന് പേരോട് താങ്കൾ ഇങ്ങനെ പെരുമാറിയിരിക്കാം. അവരോടെല്ലാം താങ്കൾക്ക് മാപ്പപേക്ഷിക്കാനാവുമോ ?".

ദിന്നൂൻ (റ)  "ശരി തന്നെ പിന്നീടെപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ". 
ഖിള്ർ നബി (അ) "കണ്ടിട്ടുണ്ട് " പറയൂ എപ്പോഴണത് "

ഖിള്ർ നബി (അ)  "താങ്കൾ ഇന്നലെ ഇങ്ങോട്ട് വരുമ്പോൾ വഴിയോരത്ത് രോഗിയായ ഒരു വൃദ്ധൻ കിടപ്പുണ്ടായിരുന്നില്ലേ. അത് ഞാനായിരുന്നു താങ്കൾ തിരിഞ്ഞ് നോക്കാതെ കടന്നു പോവുകയാണ് ചെയ്തത്".

ദിന്നൂൻ (റ) "അതെയോ  ദയവുചെയ്ത് അങ്ങെനിക്ക് മാപ്പ് തരണം.  ഞാൻ ആളെ അറിഞ്ഞിരുന്നില്ല ". ഖിള്ർ നബി (അ) "ഞാൻ മാപ്പ് നൽകിയിട്ട് കാര്യമൊന്നും ഇല്ലല്ലോ. ഇത്പോലെ എത്ര രോഗികളെ നിങ്ങൾ കണ്ടില്ലെന്നു നടിച്ചിരിക്കും. അതിനൊക്കെ ആര് മാപ്പ് നൽകും ". 

 ദിന്നൂൻ (റ) "അള്ളാഹു പൊറുത്ത് തരികയില്ലേ ".
ഖിള്ർ നബി (അ) "അല്ലാഹുവുമായി ബന്ധപ്പെട്ട തെറ്റുകൾ പശ്ചാതപിച്ചാൽ അള്ളാഹു പൊറുത്ത് തന്നേക്കും" മനുഷ്യരോട് ചെയ്യുന്ന തെറ്റ് മനുഷ്യർ തന്നെ പൊറുക്കണം.മനുഷ്യർ പൊറുക്കാതെ മനുഷ്യരുമായുള്ള തെറ്റ് അള്ളാഹു പൊറുക്കുകയില്ല താങ്കളെപ്പോലുള്ളവർ ശ്രദ്ധിക്കേണ്ട കാര്യമാണിത്.

ഇത്രയുമായപ്പോഴേക്കും ആൾക്കൂട്ടം അലയടിച്ചു ശക്തമായ തിരക്ക് ഖിള്ർ നബി (അ) തിരക്കിൽ മറഞ്ഞു. പിന്നെ എവിടെ തിരഞ്ഞിട്ടും കാണാനായില്ല.

നാഗൂർ ഷൈഖും ഖിള്ർ നബി (അ)മുo

നാഗൂരിൽ അന്ത്യവിശ്രമം കൊള്ളുന്ന  ഷൈഖ് ശഹുൽ ഹമീദുന്നാകൂരി (റ) ഖിള്ർ നബി (അ) മുമായി ബന്ധമുള്ള മഹാനാണ്. 

ഷൈഖ് ശഹുൽ ഹമീദ് (റ) വിനെ ഗർഭം ധരിച്ച സമയത്ത് മാതാവ് ഹസറത്ത് ഫാത്തിമ (റ) സ്വപ്നദർശനം ഉണ്ടായി. 

വെന്മയേറിയ വെള്ള വസ്ത്രങ്ങൾ ധരിച്ച, നീണ്ടു വളർന്ന വെളുത്ത താടിയുള്ള ഒരു വന്ദ്യവയോധികൻ  മഹതിയുടെ മുൻപിലെത്തി ഇങ്ങനെ പറയുന്നു.

"അല്ലാഹുവിന്റെ സ്നേഹത്തിനു പാത്രിഭൂതരായ ഒരു വലിയ്യിനെയാണ് നിങ്ങൾ ഗർഭം ധരിച്ചിരിക്കുന്നത്‌. ഈ മഹത്വം ലഭിച്ച നിങ്ങളെ ഞാൻ അനുമോദിക്കുന്നു".

 വയോധികന്റെ വാക്കുകളിൽ സന്തുഷ്ടയായ ഫാത്തിമ (റ) ചോദിച്ചു "അങ്ങാരാണ്"

വയോധകൻ പറഞ്ഞു "അല്ലാഹുവിന്റെ ദാസനായ ഖിള്ർ നബി (അ) ആണ് ഞാൻ ".

ഗർഭ ധാരണം കഴിഞ്ഞു ആറാം മാസത്തിൽ വീണ്ടും ഖിള്ർ നബി (അ) പ്രത്യക്ഷപ്പെട്ടു മാതാവിനോട് പറഞ്ഞു. " ഫാത്തിമ ! നിങ്ങളുടെ ഉദരത്തിൽ വളർന്നു വരുന്ന കുഞ്ഞ് ശ്രേഷ്ടനായ ഒരു ഖുതുബായി തീരുന്നതാണ്.

 ജനങ്ങൾക്ക് സന്മാർഗം കാണിച്ചുകൊടുക്കാനും ഭക്തിയും വിശ്വാസവും വളർത്തി അവരെ അല്ലാഹുവിലേക്ക് അടുപ്പിക്കാനും അള്ളാഹു ഈ കുഞ്ഞിനെ തിരഞ്ഞെടുത്തിരിക്കുന്നു. കുഞ്ഞ് ജനിച്ചാൽ 'അബ്ദുൽ ഖാദിർ' എന്ന് നാമകരണം ചെയ്യാൻ അള്ളാഹു കല്പ്പിചിരിക്കുന്നു ".

 മാസങ്ങൾക്ക് ശേഷം പിറവിയെടുത്ത അബ്ദുൽ ഖാദിർ എന്ന കുഞ്ഞ് സൽഗുണസമ്പന്നനായി  വളർന്നു. ബാല്യസഹജമായ കളികളിലോ വിനോദങ്ങളിലോ താല്പര്യം കാണിക്കാതിരുന്ന അബ്ദുൽ ഖാദിർ എപ്പോഴും ഖുർആൻ പാരയണങ്ങളും ദിക്‌റുകളുമായി കഴിഞ്ഞു കൂടി.

ഒരിക്കൽ ഈ ബാലനും , ഖിളർ നബിയും തമ്മിൽ കണ്ടു മുട്ടി

ബാലൻ വിനയപൂർവ്വം ചോദിച്ചു "തങ്കളാരാണെന്നറിഞ്ഞാൽ  കൊള്ളാമായിരുന്നു"നബി പറഞ്ഞു "ഞാനാണ് ഖിള്ർ നബി "

സന്തുഷ്ടനായ ബാലൻ മറ്റെന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ ഖിള്ർ നബി (അ) അപ്രത്യക്ഷനായി .

അബ്ദുൽ ഖാദിർ വളർന്നു വലുതായി. വിലായത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ എത്തി. ഷാഹുൽ ഹമീദ് എന്നപേരിൽ സുപ്രസിധനായി.

പിന്നീട് ഷൈഖ് അവറുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ചുറ്റിസഞ്ചരിച്ചു. അതിനിടയിൽ ഏഴു ഹജ്ജു നിർവ്വഹിച്ചു.

അവസാനം ജന്മനാടായ നഗൂരിലെത്തിയപ്പോൾ താങ്കളും അനുയായികളും ഇവിടെത്തന്നെ കഴിയണമെന്നും മറ്റെവിടെക്കും പോകരുതെന്നും വീണ്ടും ഖിള്ർ നബി (അ) വന്നറിയിച്ചു.

ഖിള്ർ നബി (അ) തന്നെ ഷൈഖിന്റെ കൈപിടിച്ച് ഇപ്പോൾ നാഗൂർ ഷരീഫ് സ്ഥിതിചെയ്യുന്ന ചെയ്യുന്ന സ്ഥലത്ത് കൊണ്ടുപോയി. താമസിക്കേണ്ട സ്ഥലവും മരണപ്പെട്ടാൽ കുളിപ്പിക്കേണ്ട സ്ഥലവും കാണിച്ചു കൊടുത്തു.

ഖിള്ർ നബി (അ) മിന്റെ നിർദ്ദേഷങ്ങളെല്ലാം  പാലിക്കപ്പെട്ടു. ഖിള്ർ നബി (അ) കാണിച്ചുകൊടുത്ത സ്ഥലത്താണ് ഇന്ന് നാഗൂർ ഷൈഖ് അവറുകളുടെ മഖ്ബറ സ്ഥിതി ചെയ്യുന്നത്.

 ഒരിക്കൽ ഒരു മരച്ചുവട്ടിൽ അല്ലഹുവിനെക്കുറിച്ചുള്ള ചിന്തയിൽ മുഴികിയിരിക്കുന്ന ബാലന്റെ മുന്നിൽ ഒരു ശുഭ്ര വസ്ത്ര ധാരി വന്നുചേർന്നു. ഖിള്ർ നബി (അ)ആയിരുന്നു അത്.  അദ്ദേഹം പറഞ്ഞു "മോനെ വാതുറക്കു".

 അബ്ദുൽ ഖാദിർ വായതുറന്നു. ഖിള്ർ നബി (അ) അവിടുത്തെ വായിൽ തന്റെ പവിത്രമായ ഉമിനീരു പുരട്ടിക്കൊടുത്തുകൊണ്ട് പറഞ്ഞു "വിജ്ഞാനത്തിന്റെ അമൃത് അള്ളാഹു താങ്കളിൽ നിക്ഷേപിച്ചിരിക്കുന്നു".

അഗ്നിയാരാധകർക്കെതിരെ   



ഷൈഖ് ശഹുൽഹമീദുന്നാഹൂരി (റ) ദേശാടനം നടത്തുന്ന കാലം. ഒരിക്കൽ ഷൈഖും മുരീദുമാരും ഉത്തരേന്ത്യയിലെ "ബാല്യാർ" എന്ന സ്ഥലത്തെത്തി.

 അഗ്നിയാരാധകരുടെ കേന്ദ്രമായിരുന്നു അന്നു "ബൽയാർ". ഷൈഖും സംഘവും ആ നാട്ടിൽ വന്നിറങ്ങിയതും ആരാധനാ കർമങ്ങൾ നിർവഹിക്കുന്നതുമോന്നും സ്വാഭാവികമായും ആ നാട്ടുകാർക്ക് രസിച്ചില്ല. അവർ അസഭ്യങ്ങൾ പറഞ്ഞു ഭീഷണി മുഴക്കിക്കൊണ്ടിരുന്നു.

ഷൈഖും അനുയായികളും അതൊന്നും പ്രശ്നമാക്കാതെ അവിടെത്തന്നെ നിലയുറപ്പിച്ചു. അഗ്നിയാരാതകർ അവരുടെ നേതാവിനെ വിളിച്ചു വരുത്തി ഷൈഖിനെയും കൂട്ടരെയും പുറത്താക്കാനുള്ള ശ്രമങ്ങൾ നടത്തി. 

അപ്പോൾ ഖിള്ർ നബി (അ) പ്രത്യക്ഷപ്പെട്ടു ഷൈഖിനോടു പറഞ്ഞു "താങ്കൾ ഒരു പിടി മണ്ണുവാരി 'ആയത്തുൽകുർസിയ്യ്' ഓതി മന്ത്രിച്ചു അവരുടെ നേരെ എറിയുക ". 

അഗ്നിയാരാധകർ  ദ്രോഹിക്കനായി തന്നെ സമീപിച്ചപ്പോൾ ഷൈഖ് ഖിള്ർ നബി (അ) പറഞ്ഞപോലെ ഒരുപിടി മണ്ണുവാരി 'ആയത്തുൽകുർസിയ്യ്' ഓതി മന്ത്രിച്ചു അവരുടെ നേരെ എറിഞ്ഞു.

എന്തൊരത്ഭുതം, മൺതരി വീണു അവരെല്ലാം അന്തന്മാരായി മാറി !.പറ്റിയ അബദ്ധത്തിൽ ഖേധിച്ചു കൊണ്ടവർ ഷൈഖ് അവറുകളോട് മാപ്പുചോദിച്ചു.

 "ഞങ്ങൾ അറിവില്ലാത്തവരായതിന്റെ പേരിൽ ഞങ്ങളിൽ നിന്നു വന്നതെറ്റു താങ്കൾ മാപ്പുചെയ്യണം, ഞങ്ങളുടെ കാഴ്ച തിരിച്ചുകിട്ടണം ".

"നിങ്ങൾ അല്ലാഹുവിലും അവന്റെ പ്രവാചകരായ മുഹമ്മദ്‌ നബി യിലും വിശ്വസിക്കുക, നിങ്ങളുടെ കാഴ്ച തിരിച്ചു കിട്ടുന്നതാണ് ". ഷൈഖ് പറഞ്ഞു.

 അവരെല്ലാം ഇസ്ലാം മതം സ്വീകരിക്കാൻ തയ്യാറായി അവരുടെ കാഴ്ച തിരിച്ചു കിട്ടുകയും ചെയ്തു.


ചങ്ങലയുടെ കഥ

ഖിള്ർ നബി (അ) ഒരു രാത്രി ഷൈഖ് ശഹുൽ ഹമീദുന്നാഹൂരിയെ സമീപിച്ചു പറഞ്ഞു "താങ്കളെയും കൂട്ടി ദുൽഖർനൈനി (റ) വിന്റെ മന്ദിരത്തിൽ പോകാനും അവിടെയുള്ള അത്ഭുതകാഴ്ചകൾ കാണിക്കാനും അല്ലാഹുവിന്റെ കൽപ്പനയുണ്ട്".

 അങ്ങനെ അവർ യാത്രയായി. ഉദ്ദിഷ്ട സ്ഥലത്ത് എത്തിയപ്പോൾ ഷൈഖ് വിസ്മയഭരിതനായി. അത്രയും നയനമനോഹരമായ കാഴ്ചകളായിരുന്നു അവിടെക്കണ്ടത്.

പ്രകാശം പൊഴിക്കുന്ന കുങ്കുമ വർണ്ണത്തിലൊരു ഖുബ്ബ. അതിൽ ധാരാളം മുത്തുകളും പവിഴങ്ങളും പതിച്ചിരിക്കുന്നു. അതിൽ താഴ്ഭാകത്തു മനോഹരമായ ഒരു നദി ഒഴുകുന്നു.

ഖിള്ർ നബി (അ) മിന്റെ നിർദേശപ്രകാരം ഷൈഖ് അവറുകൾ അതിൽ നിന്നും കുടിക്കുകയും കുളിക്കുകയും ചെയ്തു. അതിൽ നിന്നു വുളൂഅ്  എടുത്ത ശേഷം ഖുബ്ബക്കകത്തു കയറി രണ്ട് റകഅത് നിസ്കരിച്ചു.

 നിസ്കാര ശേഷം 6 അത്ഭുതപ്പാത്രം ഷൈഖിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. അതിൽ പനിനീരും ചന്ദനവും കലർത്തിയ ഒരു തരം മഷിയുണ്ടായിരുന്നു. ഖിള്ർ നബി (അ) അത് ഷൈഖിനെ ഏല്പ്പിച്ചു പറഞ്ഞു.

"എല്ലാ ഖുതുബുകളും ഈ  ഖുബ്ബയുടെ ചുവരിൽ അവരുടെ കൈയ്യടയാളം പതിച്ചിരിക്കുന്നു. താങ്കൾ മുഹിയുധീൻ ഷൈഖ് അവറുകളുടെ കയ്യടയാളത്തിനു താഴെ അടയാളം പതിക്കുക ".

 ഷൈഖ് തന്റെ കയ്യടയാളം അവിടെ രേഖപ്പെടുത്തി. അപ്പോൾ ഒരശരീരി മുഴങ്ങി. "ഓ അബ്ദുൽ ഖാദർ താങ്കളുടെ ഖുതുബ് സ്ഥാനത്തെ നാം പൂർത്തീകരിചിരിക്കുന്നു. താങ്കളെ നാം അനുഗ്രഹീതനും ശ്രേഷ്ടനും  ആക്കിയിരിക്കുന്നു.

തുടർന്നു മേൽപ്പറഞ്ഞ ഖുബ്ബയുടെ മേൽക്കൂരയെ ബന്ധിപ്പിച്ചിരിക്കുന്ന ചങ്ങലയിലേക്കു ചൂണ്ടിക്കൊണ്ട് ഖിള്ർ നബി (അ) പറഞ്ഞു "അറുപത് കണ്ണിയുള്ള ഈ ചങ്ങല ദുൽഖർനയ്നി ചക്രവർത്തിയുടെതാണ്‌. അതിൽ നിന്നു നാലു കണ്ണികളെ താങ്കൾക്ക്  തരാൻ അല്ലാഹുവിന്റെ കല്പ്പനയുണ്ട് ".

ഖിള്ർ നബി (അ) നാലു കണ്ണികൾ പോട്ടിചെടുത് ഷൈഖിനു സമ്മാനിച്ചു.

തിരിച്ചെത്തിയ ഷൈഖ് ചങ്ങല പുത്രനായ യൂസുഫ് (റ) ഏല്പ്പിച്ചു പറഞ്ഞു "ഖിള്ർ നബി (അ) എനിക്ക് സമ്മാനിച്ച ഈ ചങ്ങലയിൽ പല മഹാത്ഭുതങ്ങളും അടങ്ങിയിരിക്കുന്നു.

ഇത് ഒരു രോഗി വഹിക്കുകയോ ഇത് കഴുകിയ വെള്ളം കുടിക്കുകയോ ചെയ്‌താൽ അവന്റെ രോഗം അതെന്തു തന്നെയായാലും അള്ളാഹു സുഖപ്പെടുത്തും.

ഖിള്ർ നബി (അ) സമ്മാനിച്ച ആ ചങ്ങല നാഗൂർ ദർഗ്ഗയിൽ ഷൈഖ് യൂസുഫ് (റ) വിന്റെ മക്ബറക്ക് മുൻവശത്തായി കെട്ടിത്തൂക്കിയതായി കാണാം. ദുൽഖർനൈനി (റ) ഖിള്ർ നബി (അ) വുളൂഅ് ചെയ്തിരുന്ന പുരാതനമായ ഒരു കിണറിന്റെ സ്ഥാനം ഖിള്ർ നബി (അ)  നാഗൂർ ഷൈഖിനു കാണിച്ചുകൊടുത്തു എന്നും അതുപ്രകാരം അവർ മണ്ണ് നീക്കിയപ്പോൾ കിണർ  കണ്ടതായും അവിടെ ഇപ്പോൾ നാഗൂർ ദർഗ്ഗയുടെ പാചകപ്പുര സ്ഥിതി ചെയ്യുന്നു എന്നും ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.

ഖിള്ർ നബി (അ)നെ കാണണമെങ്കിൽ 

           ഇമാം അബ്ദുൽവഹാബുശ്ശഅ്റാനി (റ) 'ലവാക്കിഹുൽ അൻവാറിൽ ഖുദ്‌സിയ്യ' എന്ന ഗ്രന്തത്തിൽ ഇങ്ങനെ വിവരിക്കുന്നു.


     "എന്റെ ഷൈഖ് അലിയ്യു നബ്തീത്വി (റ) എന്നോട് പറഞ്ഞു. ഖിള്ർ നബി (അ) മിനെ കാണാനും അദ്ദേഹവുമായി സംഗമിക്കാനും പ്രധാനമായും മൂന്ന് നിബന്ധനകൾ പാലിച്ചിരിക്കണം.  (ഖിള്ർ നബി (അ)നെ പലപ്പഴും കണ്ടിട്ടുള്ള മഹാനായിരുന്നു അദ്ദേഹം).

ആ നിബന്ധനകൾ എന്തെന്നാൽ

1- ഹൃദയശുദ്ധി: ഈ സമുദായത്തിലെ പേരിലുള്ള പക, വിദ്വേഷം, അസൂയ തുടങ്ങിയ ദുർഗ്ഗുണങ്ങളിൽ നിന്നെല്ലാം മനസ്സ് ശുദ്ധമായിരിക്കണം.


2- നബി തങ്ങളുടെ സുന്നത് മുറുകെ പിടിക്കുന്നവനാകണം  അനാചാര-പുത്തൻ വാദങ്ങൾ, അതിനു അനുകൂലമായ പ്രവർത്തനങ്ങൾ എന്നിവയൊന്നും തന്നെ അവനിൽ നിന്നുണ്ടാവാൻ പാടില്ലാ.


3- നാളേക്കുവേണ്ടി ഭക്ഷണമോ നാണയമോ സൂക്ഷിച്ചുവെക്കുവാൻ പാടില്ല. അത്രമാത്രം അല്ലാഹുവിൽ തവക്കുലിന്റെ ഉടമയായിരിക്കണം.

മേൽപ്പറഞ്ഞ ഈ മൂന്ന് നിബന്ധനകൾ മേളിക്കാത്തവൻ എത്ര ഉന്നതനായാലും വലിയ്യ ഇബാദത്തിനു ഉടമയായാലും ഖിള്ർ നബി (അ) നെ കാണണോ ഒരുമിച്ചു കൂടാനോ സാധിക്കുകയില്ല.      (ലവാക്കിഹുൽ അൻവാർ പേജ് 383).


28 comments:

  1. Replies
    1. താങ്കളുടെ അഭിപ്രായത്തിനു നന്ദി , ഇനിയും ഈ ബ്ലോഗ് സന്ദർശിക്കുക

      Delete
    2. ഇതൊരു പുസ്തമാക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ 85478l9066 വിളിക്കുക; പ്രസിദ്ധീകരിക്കാൻ തയ്യാറാണ്

      Delete
    3. ഇതൊരു പുസ്തക രൂപത്തിൽ ഉള്ളതാണോ , നേരത്തെ പ്രസിദ്ധീകരിച്ചതാണോ എന്നറിയില്ല ...

      Delete
  2. Mashah allah allahu sweekarikkatte.............Good

    ReplyDelete
  3. ഇങ്ങനെ ഉള്ള ചരിത്രങ്ങൾ തിരഞ്ഞു നടക്കുകയായിരുന്നു. എന്തായാലും ഇതിങ്ങനെ എഴുതി തയ്യാറാക്കിയതിനു അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

    ReplyDelete
  4. അള്ളാഹു നിങ്ങൾ എഴുതിയതും ഞങ്ങൾ വായിച്ചതും സ്വീകരിക്കട്ടെ. അവൻ പൊരുത്തപ്പെട്ട അടിമകളിൽ പെടുത്തട്ടെ. ആമീൻ....

    ReplyDelete
    Replies
    1. ആമീൻ യാ റബ്ബൽ ആലമീൻ ..

      Delete
    2. മാഷാ അല്ലാഹ് വളരെ മനോഹരമായിരിക്കുന്നു .. അല്ലാഹു ഖബൂൽ ചെയ്യട്ടെ .. ആമീൻ ...

      Delete
    3. ആമീൻ യാ റബ്ബൽ ആലമീൻ

      Delete
  5. ഒരു സംശയമാണ് ഒന്നും തൊന്നരുദ്.
    ഇതിലെ അടിമ ചങ്ങലയിൽ എന്നുള്ളത് ലുക്‌മാൻ (റ) വിന്റെ ചരിത്രമല്ല

    ReplyDelete
  6. ഒരു സംശയമാണ് ഒന്നും തൊന്നരുദ്.
    ഇതിലെ അടിമ ചങ്ങലയിൽ എന്നുള്ളത് ലുക്‌മാൻ (റ) വിന്റെ ചരിത്രമല്ല

    ReplyDelete
  7. Oru samshayamund onnum thonnarud.
    Ithile adima changalayil ennulla bhagam lukman R charithramalle

    ReplyDelete
  8. അറിയില്ല. മലയാളികളിലേക്ക് എത്തിക്കാനായി നിരവധി ആധികാരിക ചരിത്ര ഗ്രന്ഥങ്ങളിൽ നിന്നും സമാഹരിച്ച അബ്ദുൽ ഹക്കീം സഅദിയുടെ'ഖിള്ർ നബി (അ)' എന്ന പുസ്തകത്തിൽ നിന്നും ഉള്ള വിവരണങ്ങളാണ് ഇതിൽ സമാഹരിച്ചിട്ടുള്ളത്

    ReplyDelete
  9. mashaallhaa ...
    valare yadhikam agrahicha karyangal ariyan kazinju alhamdulillah...

    ReplyDelete
  10. ماشاء اللهനന്നായിട്ടുണ്ട്. ഇത്തരം ചരിത്രങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  11. ماشاء اللهനന്നായിട്ടുണ്ട്. ഇത്തരം ചരിത്രങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  12. ماشاءالله നന്നായിട്ടുണ്ട്... ഇനിയും ഇത്തരം ചരിത്രങ്ങൾ പ്രതീക്ഷിക്കുന്നു

    ReplyDelete
  13. നന്നായിട്ടുണ്ട്... ഇനിയും ഇത്തരം പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു

    ReplyDelete
  14. കിളർ നബി അലൈസലാം കൊലപ്പെടുത്തിയ കുട്ടിയുടെ
    പേരെന്താണ്

    ReplyDelete
    Replies
    1. جيسور هو اسم الغلام الذي قتله الخضر

      Delete
  15. തഫ്സീ ഖുർതുബി

    قال الكلبي : واسم الغلام شمعون وقال الضحاك : حيسون وقال وهب : اسم أبيه سلاس واسم أمه رحمى وحكى السهيلي أن اسم أبيه كازير واسم أمه سهوى

    ReplyDelete
  16. ഈ ചരിത്രങ്ങൾ വായിച്ചറിയാൻ സാഹചര്യമുണ്ടാക്കിയതിനു അല്ലാഹു മഹത്തായ പ്രതിഫലം നൽകുമാറാകട്ടെ

    ReplyDelete