Thursday 27 October 2016

ഹസ്രത്ത് ആദം നബി (അ) ചരിത്രം ഒരു ലഘു വിവരണം






ആദം നബി  (അ) മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ആദ്യ മനുഷ്യൻ ആ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചു മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് ഇന്നും മനുഷ്യ പുത്രന്മാർ പിതാവിന്റെ സൃഷ്ടിപ്പിനെക്കുറിച്ചോർത്ത് അമ്പരന്ന് നിൽക്കുകയാണ് അല്ലാഹുവുന്റെ സൃഷ്ടി വൈഭവം ആദ്യ മനുഷ്യനെ ഖലീഫ എന്ന് വിളിച്ചു വിളിച്ചത് സൃഷ്ടാവ് തന്നെ ഞാൻ ഭൂമിയിൽ ഖലീഫയെ നിയോഗിക്കാൻ പോവുന്നു മലക്കുകളുടെ മഹാസമൂഹത്തോട് അല്ലാഹു പ്രസ്താവിച്ചു. വല്ലാത്തൊരു അമ്പരപ്പോടയാണവർ അതു കേട്ടത്. ഭൂമിയിൽ നേരത്തെ നിലനിന്നിരുന്ന ഒരു വർഗ്ഗത്തെക്കുറിച്ചവർ പെട്ടെന്ന് ഓർത്തുപോയി ഭൂമിയിൽ തിങ്ങിനിറഞ്ഞ വർഗ്ഗവും കാമവും ക്രോധവും അവരെ വഴിപിഴപ്പിച്ചു.

 അക്രമാസക്തരായി ശാന്തമായി ഭൂമി കലാപ പങ്കിലമാക്കി രക്തം ചാലിട്ടൊഴുകി അല്ലാഹു ആ വർഗ്ഗത്തെ നശിപ്പിച്ചു കളഞ്ഞു അപ്പോൾ എല്ലാം ശാന്തമായി ഭൂമി സസ്യലതാദികളാൽ മനോഹരമായിത്തീർന്നു അങ്ങനെ കാലം കടന്നുപോയി ഇപ്പോഴിതാ അല്ലാഹു ഖലീഫയെക്കുറിച്ചു പ്രസ്താവിച്ചിരിക്കുന്നു.

 മലക്കുകളുടെ പ്രതികരണം ഇങ്ങനെയായിരുന്നു ഭൂമിയിൽ കലാപമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്ന ഒരു വിഭാഗത്തെ എന്തിന്ന് സൃഷ്ടിക്കുന്നു നിന്നെ വഴ്ത്താനും സ്തുതി കീർത്തനങ്ങൾ നടത്താനും മലക്കുകളായ ഞങ്ങൾ ഉണ്ടല്ലോ ?

അല്ലാഹു അവർക്കു നൽകിയ മറുപടി ഇങ്ങനെയായിരുന്നു നിങ്ങൾക്കറിയാത്തത് എനിക്കറിയാം
അതെ എല്ലാം അറിയുന്നത് അല്ലാഹുവിന്നുമാത്രം മലക്കുകൾ അറിയുന്നത് അവർക്ക് അറിയിച്ചുകൊടുത്ത കാര്യങ്ങൾ മാത്രം അതിനപ്പുറം അറിവുകളുടെ സാഗരങ്ങൾ തന്നെയുണ്ട് അറിവുകളുടെ സാഗര സൂക്ഷിപ്പുകാരൻ അല്ലാഹു തന്നെ ആ സാഗരങ്ങളുടെ ആഴവും പരപ്പുമറിയുന്നവൻ അല്ലാഹു മാത്രം പടപ്പുകൾ അറിയുന്നത് പരിമിതമായ അളവിൽ മാത്രം ഒരു കാര്യം തീരുമാനിക്കുമ്പോൾ കൂടിയാലോചന ആവശ്യമാണ് മറ്റുള്ളവർ എന്തുപറയുന്നു എന്ന് കേൾക്കാമല്ലോ ഇങ്ങനെ ഒരു പാഠം കൂടി മനുഷ്യർ ഈ സംഭവത്തിൽ നിന്ന് പഠീക്കേണ്ടതുണ്ട്.

അല്ലാഹു മലക്കുകളുമായി കൂടിയാലോചന നടത്തുന്നു വിഷയം അവതരിപ്പിക്കുന്നു മലക്കുകൾ പ്രതികരിക്കുന്നു.

അല്ലാഹു മറുപടി പറയുന്നു :
സൂറത്തുൽ ബഖറയിൽ ഈ രംഗം അവതരിപ്പിക്കുന്നത് നമുക്കു കാണാം

'നിന്റെ റബ്ബ് മലക്കുകളോട് പറഞ്ഞ സന്ദർഭം ഓർക്കുക നിശ്ചയമായും ഞാൻ ഭൂമിയിൽ ഒരു ഖലീഫയെ ഏർപ്പെടുത്തുവാൻ പോവുന്നു അവർ പറഞ്ഞു : അതിൽ നാശമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ നീ ഏർപ്പെടുത്തുകയോ? ഞങ്ങൾ നിന്നെ സ്തുതിച്ചുകൊണ്ട് തസ്ബീഹ് (സ്തോത്രകീർത്തനം ) ചെയ്യുകയും നിനക്ക് തഖ്ദീസ് (നിന്റെ പരിശുദ്ധിയെ വാഴ്ത്തൽ ) ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നു 
അല്ലാഹു പറഞ്ഞു : നിങ്ങൾക്ക് അറിഞ്ഞുകൂടാത്തത് എനിക്കറിയാം  (2:30) 

മലക്കുകൾ അല്ലാഹുവിന്റെ ചലനം കേട്ടു മൗനം പാലിച്ചു ഖലീഫ വരും എന്ന കാര്യം ഉറപ്പായി.

മനുഷ്യവർഗ്ഗം വരും മുമ്പെ ഭൂമിയിൽ കഴിഞ്ഞവർ ആരായിരുന്നു? രണ്ടു വർഗ്ഗക്കാരുടെ പേരുകൾ കാണുന്നു ജിന്നുകൾ,ബിന്നുകൾ .

അല്ലാഹു മലക്കുകളെ പ്രകാശത്താൽ സൃഷ്ടിച്ചു അഗ്നികൊണ്ട് ജിന്നുകളെയും സൃഷ്ടിച്ചു കാമവും ക്രോധവും നൽകപ്പെട്ട വിഭാഗമാണ് ജിന്നുകൾ അദൃശ്യരൂപികളാണ് അവർ അവർക്ക് വിവിധരൂപങ്ങൾ സ്വീകരിക്കാൻ കഴിയും അവർക്കിടയിൽ ബുദ്ധിമാന്മാരും മൂഢന്മാരുണ്ട്, ധനികരും ദാരിദ്രരുമുണ്ട്, നന്മചെയ്യുന്നവരും തിന്മ പ്രവർത്തിക്കുന്നവരുമുണ്ട് .

നന്മ പ്രവർത്തിക്കുന്നവർ സ്വാലിഹീങ്ങൾ ,തിന്മ ചെയ്യുന്നവർ ശൈതാന്മാർ ജിന്ന് വർഗ്ഗത്തിൽ സ്ത്രീ -പുരുഷ്യന്മാരുണ്ട് അവർ വിവാഹിതരാവുകയും വംശവർദ്ധന നടക്കുകയും ചെയ്യുന്നു.

 ജിന്ന് വർഗ്ഗത്തെയും മനുഷ്യ വർഗ്ഗത്തെയും വിശുദ്ധ ഖുർആൻ അഭിസംബോധന ചെയ്യുന്നുണ്ട് സൂറത്തു റഹ്മാനിൽ ഇങ്ങനെ കാണാം

ഹേ രണ്ടു സമൂഹമേ നിങ്ങളെ അടുത്ത് തന്നെ നാം വിചാരണ ചെയ്യുന്നതാണ്  (55:31)

അപ്പോൾ നിങ്ങൾ രണ്ടുകൂട്ടരുടെയും റബ്ബിന്റെ അനുഗ്രഹങ്ങളിൽ നിന്ന് ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്  (55:32)

ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശഭൂമികളുടെ മേഘലകളിൽ നിന്ന് പുറത്ത് പോകുവാൻ നിങ്ങൾക്കു സാധ്യമാകുന്ന പക്ഷം നിങ്ങൾ പുറത്തുപോവുക 
വമ്പിച്ച ശക്തി കൂടാതെ നിങ്ങൾ പുറത്ത് പോകുന്നതല്ല  (55:33) 

അന്ത്യനാളിൽ മനുഷ്യരെല്ലാം വിചാരണ ചെയ്യപ്പെടും അത്പോലെ ജിന്നുകളും വിചാരണ ചെയ്യപ്പെടും മനുഷ്യർ ഭൂമിയിലെത്തുന്നതിന്റെ എത്രയോ കാലം മുമ്പ് ജിന്നുകൾ ഭൂമിയിലുണ്ടായിരുന്നു .

ജിന്നുകളെക്കുറിച്ച് പഠനം നടത്തിയ പണ്ഡിതന്മാർ അവർ മൂന്ന് വിഭാഗക്കാരാണെന്ന് പറയുന്നു 

1.വായുവിൽ സഞ്ചരിക്കുന്നവർ
2.പട്ടികൾ,പാമ്പുകൾ തുടങ്ങിയവരുടെ രൂപം സ്വീകരിക്കുന്നവർ
3. മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നവർ.

കാഫ് മലയിലും പരിസര പ്രദേശങ്ങളിലും ജിന്നുകൾ തിങ്ങിത്താമസിക്കുന്നതായി ചിലർ രേഘപ്പെടുത്തിട്ടുണ്ട്. അഹ്ശാൻ എന്ന ജിന്ന് രാജാവിന്റെ പ്രജകളാണത്രെ ഇവർ ലോകം സൃഷ്ടിക്കപ്പെട്ട് അനേകയായിരം വർഷങ്ങൾ കഴിഞ്ഞാണ് ജിന്നുകൾ വന്നത് ഇരുപത്തിനാല് ലക്ഷത്തിപ്പതിനെണ്ണായിരം വർഷം ജിന്നുകൾ ഇവിടെ താമസിച്ചതായി റിപ്പോർട്ടുകളിൽ കാണുന്നു.

പിൽക്കാലത്ത് കലഹങ്ങളും യുദ്ധങ്ങളും സജീവമായി നടന്നു അല്ലാഹുവിന്റെ കോപത്തിന് വിധേയരായി ഒരു കൊടുങ്കാറ്റ് മൂലം അവർ നശിച്ചു. ഒരു ശിശു ഒഴികെ, എല്ലാവരും നശിച്ചുപോയി. ഈ ശിശുപിൽക്കാലത്ത് ഇബ്ലീസ് ആയിത്തീർന്നുവെന്ന് കാണുന്നു.

ജിന്നുകൾക്കുശേഷം ബിന്നുകൾ എന്നൊരു വർഗ്ഗം ഭൂമിയിൽ താമസിച്ചു ഇവരും അക്രമകാരികളായിരുന്നു ഇവരും നശിപ്പിക്കപ്പെട്ടു പിൽക്കാലത്ത് ജിന്നുകൾ സജീവമായി.

വിശുദ്ധ ഖുർആനിൽ ജിന്നുകളുടെ പേരിൽ ഒരു അധ്യായം തന്നെയുണ്ട് എഴുപത്തിരണ്ടാം അധ്യായം സൂറത്തുൽ ജിന്ന്
ഒരുകൂട്ടം ജിന്നുകൾ നബി  (സ്വ) തലങ്ങളിൽ നിന്ന് വിശുദ്ധ ഖുർആൻ കേൾക്കുകയുണ്ടായി അവർ നബി  (സ്വ) തങ്ങളിൽ വിശ്വസിച്ചു തങ്ങളുടെ ജനതയെ അവർ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു .

ജിന്നുകൾ വിശുദ്ധ ഖുർആൻ  പാരായണം കേട്ടകാര്യം അല്ലാഹു നബി(സ്വ) തങ്ങൾക്ക് വഹിയ് മൂലം അറിയിച്ചുകൊടുക്കുകയാണ് ചെയ്തത്
ഇക്കാര്യം പറഞ്ഞുകൊണ്ടാണ് സൂറത്തുൽ ജിന്ന് ആരംഭിക്കുന്നത്

" നബിയേ പറയുക : ജിന്നുകളിൽ നിന്നുള്ള ഒരു സംഘം ഖുർആൻ ശ്രദ്ധിച്ചുകേട്ടുവെന്ന് എനിക്ക് വഹിയ് നൽകപ്പെട്ടിരിക്കുന്നു എന്നിട്ടവർ പറഞ്ഞു : നിശ്ചയമായും അത്ഭുതകരമായ ഒരു ഖുർആൻ ഞങ്ങൾ കേട്ടു (72:1)
അത് സന്മാർഗ്ഗത്തിലേക്ക് വഴികാട്ടുന്നുണ്ട് അതിനാൽ ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നു ഞങ്ങളുടെ റബ്ബിനോട് ഞങ്ങൾ ആരെയും പങ്ക് ചേർക്കില്ല (72:2)

മനുഷ്യവാസത്തിന്ന് വളരെ മുമ്പുതന്നെ ജിന്നുകൾ ഭൂമിലുണ്ടായിരുന്നു മനുഷ്യവാസത്തിനുശേഷവും അവരുടെ സാന്നിധ്യം ഇവിടെയുണ്ട് .

മണ്ണുകൊണ്ടു മനുഷ്യരൂപം


ആദമിനെ സൃഷ്ടിക്കാൻ പോവുകയാണ് അതിന്ന് മണ്ണ് വേണം ഭൂമിയിൽ നിന്ന് മണ്ണ് എടുക്കണം അക്കാര്യം അല്ലാഹു ജിബ്രീൽ  (അ) എന്ന മലക്കിനെ ഏല്പിച്ചു ജിബ്രീൽ  (അ) മണ്ണെടുക്കാൻ വേണ്ടി ഭൂമിയിലെത്തി ഭൂമിചോദിച്ചു: അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ച അഭിവന്ദ്യരായ ജിബ്രീൽ അവർകളേ അങ്ങ് എന്തിനാണ് വന്നത് ?

അല്ലാഹു ഖലീഫയെ സൃഷ്ടിക്കാൻ പോവുന്നു അതിന്ന് മണ്ണ് വേണം ഞാൻ മണ്ണെടുക്കാൻ വന്നതാണ് ജിബ്രീൽ  (അ)മറുപടി നൽകി .

ദയവായി എന്നിൽ നിന്ന് മണ്ണ് എടുക്കരുത് അക്കാര്യത്തിൽ എനിക്ക് സങ്കടമുണ്ട് അല്ലാഹുവിന്റെ പേരിൽ ഞാൻ അങ്ങയോടപേക്ഷിക്കുകയാണ് തിരിച്ചുപോവുക എന്റെ സങ്കടം അല്ലാഹുവിനെ അറിയിക്കുക .
ജിബ്രീൽ  (അ) മടങ്ങിപ്പോയി ഭൂമിയുടെ സങ്കടം അല്ലാഹുവിനെ അറിയിച്ചു .

ഭൂമിയിൽ നിന്ന് മണ്ണെടുത്ത് കൊണ്ടവരാനുള്ള ചുമതല അല്ലാഹു മീക്കാഈൽ (അ) എന്ന മലക്കിനെ ഏല്പിച്ചു .
മീക്കാഈൽ  (അ) ഭൂമിയിലെത്തി ഭൂമി അപ്പോഴും സങ്കടമുണർത്തി മലക്കിനെ തിരിച്ചയച്ചു .

അടുത്ത ചുമതല ഇസ്റാഫീൽ (അ) എന്ന മലക്കിന്നായിരുന്നു മലക്ക് ഭൂമിയിലെത്തി അപ്പോഴും സങ്കടമുണർത്തി മലക്കിനെ തിരിച്ചയച്ചു

നാലാമത്തെ ചുമതലക്കാരൻ അസ്റാഈൽ (അ) എന്ന മലക്കാകുന്നു. മൂന്നുപേരെ തിരിച്ചയച്ച ഭൂമിയാണ് താനങ്ങിനെ മടങ്ങില്ല സങ്കടം താൻ പരിഗണിക്കില്ല മണ്ണുമായി തിരിച്ചുവരും

അസ്റാഈൽ (അ) ഭൂമിയിലെത്തി ഭൂമി ചോദിച്ചു മഹാനായ മലക്കേ അങ്ങ് എന്തിനാണ് വന്നത്?

അല്ലാഹു ഖലീഫയെ സൃഷ്ടിക്കാൻ പോവുന്നു അതിന്ന് മണ്ണ് വേണം മണ്ണെടുക്കാൻ വന്നതാണ് മണ്ണെടുക്കുന്നത് ദുഃഖകരമാണ് എന്നെ സങ്കടപ്പെടുത്താതെ മടങ്ങിപ്പോവുക മണ്ണെടുക്കാതെ ഞാൻ മടങ്ങിപ്പോവില്ല .അസ്റാഈൽ  (അ) ഭൂമിയുടെ സമ്മതമില്ലാതെ തന്നെ മണ്ണെടുത്ത് മടങ്ങിപ്പോയി .
ഭൂമിക്ക് വലിയ സങ്കടമായി ദയാലുവായ അല്ലാഹുവിനോട് പരാതിപ്പെട്ടു
ദയാലുവായ റബ്ബേ എന്റെ സമ്മതമില്ലാതെ അസ്റാഈൽ  (അ) എന്നിൽ നിന്ന് മണ്ണെടുത്ത് കൊണ്ട്പോയി.

അല്ലാഹു ഭൂമിയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു : ഭൂമി.....നീ സങ്കടപ്പെടേണ്ട ഒരു തരത്തിലും വിഷമിക്കേണ്ടതില്ല നിന്നിൽ നിന്നെടുത്ത മണ്ണ് നിന്നിലേക്കു തന്നെ മടക്കപ്പെടും ആ ചുമതലയും അസ്റാഈൽ എന്ന മലക്കിന്ന് തന്നെയായിരിക്കും.

അസ്റാഈൽ  (അ) കൊണ്ടുവന്ന മണ്ണ് കൊണ്ട് മനുഷ്യനെ പടക്കും ആത്മാവ് ഊതും ജീവൻ ലഭിക്കും കുറെകാലം മനുഷ്യൻ ജീവിക്കും നിശ്ചിതസമയം വരുമ്പോൾ അസ്റാഈൽ വരും മനുഷ്യശരീരത്തിൽ നിന്ന് ആത്മാവിനെ വലിച്ചൂരിയെടുക്കും. മനുഷ്യൻ മരിച്ചു മരിച്ച മനുഷ്യനെ ഭൂമിയിലേക്കു മടക്കും നഷ്ടപ്പെട്ടത് തിരിച്ചു കിട്ടുന്നു.

മനുഷ്യരുടെ റൂഹിനെ പിടിക്കാനുള്ള ചൂമതല അസ്റാഈൽ  (അ) എന്ന മലക്കിന്ന് നൽകപ്പെടുകയാണ് മലക്ക് സങ്കടം ബോധിപ്പിച്ചു : അല്ലാഹുവേ ജീവികൾ എന്റെ ശത്രുക്കളായി മാറും. അവരുടെ മരണത്തിന്ന് കാരണക്കാരൻ ഞാനാണെന്ന് വരും. അല്ലാഹു മലക്കിനെ സമാധാനിപ്പിച്ചു.

ജീവികളുടെ മരണത്തിന്ന് ഞാൻ ഓരോ കാരണങ്ങൾ നൽകും രോഗവും വാർദ്ധക്യവും നൽകും ചിലർ അഗ്നികാരണം മരിക്കും ചിലർ വെള്ളം കാരണം മരിക്കും. അപകട മരണങ്ങളുണ്ടാവും ആ സംഭാഷണം അങ്ങനെ അവസാനിച്ചു.

കഅബാശരീഫ് നിൽക്കുന്ന ഭാഗത്തുള്ള വെള്ളം കൊണ്ടുവന്നു മണ്ണിൽ വെള്ളമൊഴിച്ചു പാകപ്പെടുത്തി സ്വർഗ്ഗവാതിൽ കൊണ്ടുവന്നു വെച്ചു മണ്ണിന് ശോഭയും സുഗന്ധവും ഉണ്ടായി. പിന്നീട് അതിൽ മഴവർഷിച്ചു.

മഴവർഷിച്ച കാലത്തെക്കുറിച്ച് രണ്ട് അഭിപ്രായങ്ങൾ കാണുന്നു നാല്പത് ദിവസമെന്ന് റിപ്പോർട്ടുണ്ട്. നാല്പത് വർഷമെന്നും റിപ്പോർട്ടുണ്ട് മുപ്പത്തിമൂന്ന് ദിവസം സങ്കടത്തിന്റെ മഴ വർഷിച്ചു ഒരു ദിവസം സന്തോഷത്തിന്റെ മഴ വർഷിച്ചു. മനുഷ്യൻ അനുഭവിക്കുന്ന ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും അനുപാതം മനസ്സിലായില്ലോ പിന്നെ മണ്ണിനെ ഉണ്ടാക്കി തട്ടിയാൽ ശബ്ദമുണ്ടാകും ആ വിധത്തിൽ ഉണക്കി പാകമാക്കി ഈ മണ്ണുകൊണ്ടാണ് ആദമിനെ രുപപ്പെടുത്തിയത്.

ആദമിനെ രൂപപ്പെടുത്താൻ എത്ര കാലമെടുത്തു ? നാല്പത് കൊല്ലം എന്ന് പറഞ്ഞവരുണ്ട്. നാലായിരം കൊല്ലം എന്നഭിപ്രായപ്പെട്ടവരുണ്ട് ഭൂമിയിൽ ഏതെല്ലാം ഭാഗത്ത് നിന്നെടുത്ത മണ്ണുകൊണ്ടാണ് ആദമിന്റെ ശരീരം സൃഷ്ടിക്കപ്പെട്ടത് ? ചില അഭിപ്രായങ്ങൾ കാണുക

ആദമിന്റെ മുഖം കഅബയുടെ സ്ഥാനത്തുള്ള മണ്ണ്കൊണ്ടും നെഞ്ചും മുതുകും ബൈത്തുൽ മുഖദ്ദസിന്റെ സ്ഥാനത്തുള്ള മണ്ണ്കൊണ്ടും സൃഷ്ടിച്ചു.
തുടകൾ യമനിലെ മണ്ണ്കൊണ്ടും കണം കാലുകൾ ഈജിപ്തിലെ മണ്ണ്കൊണ്ടും പാദങ്ങൾ ഹിജാസിലെ മണ്ണ്കൊണ്ടും വലതുകൈ പൗരസ്ഥ്യനാട്ടിലെ മണ്ണ്കൊണ്ടും ഇടതു കൈ പാശ്ചാത്യനാട്ടിലെ മണ്ണ്കൊണ്ടുമാണ് .

സൃഷ്ടിക്കപ്പെട്ടത്  മറ്റൊരഭിപ്രായം ഇങ്ങനെ :

ആദമിന്റെ മുഖം ബൈത്തുൽ മുഖദ്ദസിന്റെ സ്ഥാനത്തുള്ള മണ്ണ്കൊണ്ടും തൊലിയും തലമുടിയും സ്വർഗത്തിലെ മണ്ണ്കൊണ്ടും പുരികങ്ങൾ ഹൗളുൽ കൗസറിലെ മണ്ണ്കൊണ്ടും സൃഷ്ടിക്കപ്പെട്ടു.

മറ്റൊരു റിപ്പോർട്ട് കാണുക 

അല്ലാഹു ബൈത്തുൽ മുഖദ്ദസിലെ മണ്ണ്കൊണ്ട് ആദമിന്റെ ശിരസ്സും സ്വർഗ്ഗത്തിലെ മണ്ണ്കൊണ്ട് മുഖവും കൗസറിലെ മണ്ണ്കൊണ്ട് പല്ലുകളും , കഅബയിലെ , മണ്ണ് കൊണ്ട് വലതുകൈയും പേർഷ്യയിലെ മണ്ണ് കൊണ്ട് ഇടത്  കൈയും ഇന്ത്യയിലെ മണ്ണ് കൊണ്ട് പാദങ്ങളും പർവ്വതങ്ങളിലെ മണ്ണ് കൊണ്ട് അസ്ഥികളും ബാബിലോണിയയിലെ മണ്ണ് കൊണ്ട് ഗുഹ്യസ്ഥാനവും സൃഷ്ടിച്ചു

മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം 

ആദമിന്റെ ശിരസ്സ് വെള്ളം കൊണ്ടും നെഞ്ച് അഗ്നികൊണ്ടും വയറ് മണ്ണ് കൊണ്ടും പാദങ്ങൾ കാറ്റ്കൊണ്ടും നിർമ്മിച്ചു ശിരസ്സിന്ന് കുളിർമയും , മാർവിടത്തിന് ചൂടും വയറിന് മാർദ്ദവവും കാലുകൾക്ക് ദൃഢതയും ഉണ്ടാവാൻ അത് കാരണമായി.

ഒരു റിപ്പോർട്ട് കൂടി കാണുക 

ആദമിന്റെ കരൾ മൗസിൽ ദേശത്തെ മണ്ണ്കൊണ്ടും വയറ് ഹിജാസിലെ മണ്ണ്കൊണ്ടും ത്വക്ക് ത്വാഇഫിലെ മണ്ണ്കൊണ്ടും നെറ്റി കൻആനിലെ മണ്ണ്കൊണ്ടും ഗുഹ്യസ്ഥാനം ബാബിലോണിയായിലെ മണ്ണ്കൊണ്ടും ആമാശയം ജാസാഇറിലെ മണ്ണ്കൊണ്ടും അസ്ഥികൾ പർവ്വതത്തിലെ മണ്ണ്കൊണ്ടും സൃഷ്ടിച്ചു.

ആദമിന്റെ വർണ്ണം,  രൂപം, കൂറ്, പ്രകൃതി എന്നിവ മീതെ പറഞ്ഞ മണ്ണിന്റെ ഗുണങ്ങൾ ആയിരുന്നു.

ആദം സന്തതികളായ മനുഷ്യരുടെ വർണ്ണത്തിലും സ്വഭാവത്തിലും താല്പര്യങ്ങളിലുമുള്ള മാറ്റങ്ങൾ ഈ മണ്ണുകളുടെ ഗുണങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ആദം എന്ന പദത്തിന്ന് മണ്ണ് എന്ന അർത്ഥമുണ്ട് ഭൂമിയുടെ എല്ലാ ഭാഗത്തുനിന്നും മണ്ണെടുത്ത് സൃഷ്ടിച്ചതിനാലാണ് ഈ പേര് വന്നത് റിപ്പോർട്ടുകളിൽ ഈ വിധത്തിലുള്ള വിവരണങ്ങൾ കാണാം
ചില പണ്ഡിതന്മാരുടെ വിവരണം ഇങ്ങനെ അദമത്ത് എന്ന പദത്തിൽ നിന്നാണ് ആദം ഉണ്ടായത് അദമത്ത് എന്നാൽ ഗോതമ്പ് വർണ്ണം

ആദം നബി (അ) ന്ന് ഗോതമ്പ് വർണ്ണമായിരുന്നു. ആദമിന്റെ രൂപം മനുഷ്യരൂപം മലക്കുകൾ ആ രൂപം കണ്ടു അതിശയത്തോടെ അവർ അല്ലാഹുവിനെ വാഴ്ത്തി.

ഇബ്‌ലീസിന്റെ അസൂയ

ഇബ്ലീസ് മലക്കുകളുടെ നേതാവായി വാഴുംകാലം. മലക്കുകളെപ്പോലെയല്ല ഇബ്ലീസ് ചിന്തിച്ചത് ആദമിന്റെ രൂപം കണ്ടു അസ്വസ്ഥനായി ഇതെന്തൊരു രൂപം?  എന്തിന്ന് ഇതിനെ സൃഷ്ടിച്ചു മനസ്സിൽ അസൂയ വളർന്നു ഈർഷ്യയുണ്ടായി ശത്രുതയോടെ ആദമിനെ നോക്കി .

ആദമിന്റെ രൂപം നോക്കിക്കാണുകയാണ് ഇബ്ലീസ്.
ആ മനുഷ്യരൂപത്തിനകത്ത് കയറിനോക്കണമെന്ന ആഗ്രഹം ജനിച്ചു അതിന്റെ വായിലൂടെ ഇബ്ലീസ് അകത്തു കടന്നു. എന്തെല്ലാം അത്ഭുതങ്ങൾ അല്ലാഹു എന്തെല്ലാം സംവിധാനിച്ചിരിക്കുന്നു. മാർവിടത്തിൽ ഇടത്തുഭാഗത്തായി ഒരു അറയുണ്ട്. അതെന്തിനാണെന്ന് മനസ്സിലായില്ല. പിന്നീട് ഇബ്ലീസ് പുറത്തുവന്നു.

മലക്കുകളോട് താൻകണ്ട കാര്യങ്ങൾ വിശദീകരിച്ചു എന്തൊക്കെയോ രഹസ്യങ്ങൾ ഇതിനകത്തുണ്ട് ആദമിന്റെ രൂപം കണ്ട് മലക്കുകൾക്ക് ഭയംതോന്നി.

ഇബ്ലീസ് ഇങ്ങനെ പ്രസ്താവിച്ചു ഇതിൽ പേടിക്കത്തക്കതായി ഒന്നുമില്ല ഇതിന്റെ ഉള്ള് പൊള്ളയാണ് ആദമിന്റെ ശരീരത്തിൽ ആത്മാവ് പ്രവേശിക്കാൻ കാലമായി. പരിശുദ്ധമയൊരു ലോകത്ത് നിന്ന് ആത്മാവിനെ കൊണ്ട് വരികയാണ് ശരീരത്തിൽ പ്രവേശിക്കാൻ കല്പന നൽകി ആത്മാവ് മടിച്ചു നിന്നു ശരീരത്തിനകത്ത് ഇരുട്ട് ആ ഇരുട്ടിലേക്ക് കടക്കാൻ റൂഹിന്ന് മടിതോന്നി. നീ അതിൽ പ്രവേശിക്കുക ശക്തമായ കല്പന വന്നു റൂഹ് ശരീരത്തിൽ പ്രവേശിച്ചു.

ആ സമയം ആദമിൽ നിന്ന് തുമ്മൽ വന്നു തുമ്മിക്കഴിഞ്ഞപ്പോൾ അല്ലാഹുവിന്റെ കല്പന പ്രകാരം ആദം പറഞ്ഞു അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ പറയപ്പെട്ടു യർഹകുമുല്ലാഹ് (അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ) ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം


പരിശുദ്ധ ലോകത്ത് നിന്ന് ആത്മാവിനെ കൊണ്ട് വന്നു ആദമിന്റെ ശരീരത്തിൽ പ്രവേശിക്കാൻ കല്പിച്ചു ശരീരത്തിനകം ഇരുട്ടറപോലെ തോന്നിച്ചു ആത്മാവും മടിച്ചു നിന്നു മുഹമ്മദ് നബി(സ)തങ്ങളുടെ പ്രകാശത്തെ ആദം നബിയുടെ നെറ്റിയിൽ പ്രവേശിപ്പിച്ചു. ആദമിന്റെ ശരീരമാകെ പ്രകാശമായിത്തീർന്നു. അപ്പോൾ റൂഹ് ശരീരത്തിൽ പ്രവേശിച്ചു.

റൂഹ് ആദ്യം പ്രവേശിച്ചത് തലച്ചോറിലായിരുന്നു. നൂറ് വർഷം വരെ അതവിടെ നിന്നു. പിന്നീട് റൂഹ് ആദമിന്റെ കണ്ണുകളിൽ പ്രവേശിച്ചു. അപ്പോൾ കാഴ്ച ശക്തി കിട്ടി. കണ്ണുതുറന്നു ചുറ്റും നോക്കി അർശിന്റെ കാലുകൾ കണ്ടു. അതിൽരേഖപ്പെടുത്തിയത് ഇങ്ങനെയായിരുന്നു
ലാഇലാഹ ഇല്ല്ല്ലാഹു മുഹമ്മദ് റസൂലുല്ലാഹി.

ആദമിന്റെ കണ്ണുകൾ ആദ്യമായി കണ്ടത് ഈ അക്ഷരങ്ങളായിരുന്നു റൂഹ് കർണ്ണങ്ങളിൽ പ്രവേശിച്ചു.കേൾക്കാനുള്ള ശക്തി കിട്ടി അനുഗ്രഹീത ശബ്ദങ്ങൾ കേൾക്കുന്നു. റൂഹ് മുക്കിലേക്ക് കയറി പെട്ടെന്ന് തുമ്മൽ വന്നു തുമ്മിപ്പോയി തുമ്മിയപ്പോൾ ഇങ്ങനെ പറഞ്ഞു : അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ
അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് പറയപ്പെട്ടു യർഹമുക റബ്ബുക യാ ആദം

ആദമേ നിന്റെ റബ്ബ് നിന്നെ അനുഗ്രഹിക്കട്ടെ റൂഹ് സഞ്ചരിച്ച സ്ഥലത്തെല്ലാം മാംസമുണ്ടായി തൊലികൊണ്ട് പൊതിയപ്പെട്ടു.
ഗ്രഹണശക്തിവന്നു അവയവങ്ങൾ ചലിക്കാൻ തുടങ്ങി റൂഹ് വയറ്റിലെത്തിയപ്പോൾ വിശപ്പൂണ്ടായി അല്ലാഹുവിന്റെ കല്പനയനുസരിച്ച് മലക്കുകൾ ആദമിന്ന് സലാം ചൊല്ലി. ആദം (അ) സലാം മടക്കി ആദമിന്റെ സൃഷ്ടിപ്പ് പൂർത്തിയായി. ഇനി വിജ്ഞാനം നൽകുകയാണ്

ആദം നബിയുടെ പഠനം



ആദം (അ) സംസാരം തുടങ്ങിയിട്ടില്ല, ഭാഷ പഠിച്ചിട്ടില്ല ഭാഷ പഠിക്കണം എന്നാൽ മാത്രമേ സംസാരിക്കാൻ കഴിയുകയുള്ളൂ. ഭാഷകൾ പഠിക്കുന്ന രീതി എല്ലാവർക്കുമറിയാം. ആദ്യം പഠിക്കുന്നത് നാമങ്ങളാണ് നാമങ്ങൾ പഠിക്കാൻ ആദം  (അ) ഒരുങ്ങുകയാണ് അല്ലാഹുവാണ് പഠിപ്പിച്ചുകൊടുക്കുന്നത്

സൂറത്തുൽ ബഖറയിൽ ഇങ്ങിനെ കാണാം അല്ലാഹു ആദമിന്ന് സർവ്വ വസ്തുക്കളുടെയും നാമങ്ങൾ പഠിപ്പിച്ചുകൊടുത്തു അനന്തരം അവയെ മലക്കുകൾക്ക് കാണിച്ചു എന്നിട്ടവൻ പറഞ്ഞു നിങ്ങൾ ന്യായവാദികളാണെങ്കിൽ ഇവയുടെ നാമങ്ങൾ എന്നോട് പറയുക (2:31)

സർവ്വ വസ്തുക്കളുടെയും നാമങ്ങൾ ആദം (അ) പഠിച്ചു കഴിഞ്ഞു പിഞ്ഞാണവും കയിലും വരെ മലക്കുകളുടെ മുമ്പിൽ ഈ വസ്തുക്കൾ പ്രദർശിപ്പിച്ചു അവയുടെ പേര് പറയാൻ അല്ലാഹു ആവശ്യപ്പെട്ടു മലക്കുകൾക്ക് പേര് പറയാൻ കഴിഞ്ഞില്ല അല്ലാഹു അവർക്ക് അവയുടെ പേരുകൾ പഠിപ്പിച്ചിട്ടില്ല മലക്കുകൾക്ക് എന്താണോ പഠിപ്പിച്ചു കൊടുത്തിട്ടുള്ളത് അത് മാത്രമേ അവർക്കറിയുകയുള്ളൂ.
സ്വയം പഠിക്കുന്നില്ല പഠിച്ചാൽ ശരിയാവില്ല
അവർ അക്കാര്യം തുറന്നു പറയുന്നു.

വിശുദ്ധ ഖുർആൻ പറയുന്നു മലക്കുകൾ പറഞ്ഞു : നിന്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നു നീ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുള്ളതല്ലാതെ വേറെ യാതൊരു അറിവും ഞങ്ങൾക്കില്ല നിശ്ചയമായും സർവ്വജ്ഞനും യുക്തിമാനും നീ മാത്രമാകുന്നു (2:32) 

ഭൂമിയിൽ അല്ലാഹുവിന്റെ ഖലീഫയാണ് ആദം നബി (അ) ആ ഖലീഫക്ക് സകല വസ്തുക്കളുടെയും പേര് പഠിപ്പിച്ചു ഖലീഫയുടെ പദവി ഉയർത്തുകയാണ് .
സകല വസ്തുക്കളും മലക്കുകളുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നു അവയുടെ പേര് പറയാൻ മലക്കുകളോടാവശ്യപ്പെടുന്നു അവർക്ക് കഴിയുന്നില്ല അവരുടെ കഴിവുകേട് തുറന്നു സമ്മതിക്കുന്നു അപ്പോൾ ആദം (അ) നോട് അവയുടെ പേരുകൾ പറഞ്ഞു കൊടുക്കാൻ അല്ലാഹു ആവശ്യപ്പെടുന്നു ആദം (അ) എല്ലാ വസ്തുക്കളുടെയും പേര് പറഞ്ഞു കൊടുത്തു.

ചില പണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ചു സകല സന്താനങ്ങളെക്കുറിച്ചും ആവശ്യമായ വിവരണങ്ങളും നൽകിയിട്ടുണ്ട്. അപ്പോൾ അല്ലാഹു മലക്കുകളോട് പറഞ്ഞു : ആകാശത്തിലേയും ഭൂമിയിലേയും സകല അദൃശ്യകാര്യങ്ങളും ഞാനറിയുമെന്ന് ഞാൻ നിങ്ങളോട് നേരത്തെതന്നെ പറഞ്ഞിട്ടില്ലേ? നിങ്ങൾ വെളിവായിപ്പറയുന്നത് ഞാനറിയും. വെളിവായിപ്പറയാതെ ഒളിച്ചുവെക്കുന്നതും ഞാനറിയും.

വിശുദ്ധ ഖുർആൻ പറയുന്നു : അല്ലാഹു പറഞ്ഞു : ആദമേ അവർക്കു ഈ വസ്തുക്കളുടെ പേരുകളെപ്പറ്റി പറഞ്ഞുകൊടുക്കുക അങ്ങനെ ആദം അവയുടെ പേരുകളെപ്പറ്റി അവർക്കു പറഞ്ഞുകൊടുത്തപ്പോൾ അല്ലാഹു പറഞ്ഞു;  ഞാൻ നിങ്ങളോട് പറഞ്ഞില്ലേ നിശ്ചയമായും ഞാൻ ആകാശഭൂമികളിലെ അദൃശ്യകാര്യങ്ങൾ അറിയുമെന്ന് ? നിങ്ങൾ വെളിവാക്കുന്നതും നിങ്ങൾ ഒളിച്ചുവെക്കുന്നതും ഞാൻ അറിയുന്നതാണ് (2:33)

നിങ്ങൾ ഒളിച്ചുവെക്കുന്നതും ഞാനറിയും എന്നു പറഞ്ഞത് ആരെപ്പറ്റിയാണ്
ഇബ്ലീസിനെ പറ്റിയാണെന്ന് പലരും പറഞ്ഞിട്ടുണ്ട് അവൻ മനസ്സിൽ ചിലതൊക്കെ ഒളിച്ചു വെച്ചിരുന്നു .

ആദം (അ)നോടുള്ള വെറുപ്പും വിരോധവും അവൻ മനസ്സിൽ ഒളിച്ചുവെച്ചിരുന്നു. ആദമിനെ സൃഷ്ടിക്കാൻ എവിടെ നിന്നൊക്കെയാണ് മണ്ണ് എടുത്തതെന്ന് ജിബ്രീൽ (അ) എന്ന മലക്കിനോട് ഇബ്ലീസ് ചോദിച്ചു മനസ്സിലാക്കിയിരുന്നു .ആ സ്ഥലങ്ങളെല്ലാം പോയിനോക്കി തസ്ബീഹിന്റെ ശബ്ദം കേട്ടു. ഈ സൃഷ്ടി തന്നെക്കാൾ ശ്രഷ്ഠനാണെന്ന് ഇബ്ലീസിന്ന് തോന്നി.അത്കാരണം വെറുപ്പോടുകൂടിയാണ് ആദമിനെ നോക്കിയത്

മനസ്സിൽ അസൂയ വളർന്നു മനസ്സിൽ അണു അളവ് അസൂയയുള്ളവർ സ്വർഗ്ഗത്തിൽ കടക്കുകയില്ല ഇക്കാര്യങ്ങൾ ഇബ്ലീസ് തുറന്നു പറഞ്ഞില്ലെങ്കിലും അല്ലാഹുവിന് നന്നായറിയാം അസൂയയും അഹങ്കരാവും അവൻ മനസ്സിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.

സുജൂദ് അഥവാ ഒരു കീഴ് വണക്കം




അല്ലാഹു മലക്കുകളോട് ഇങ്ങനെ കല്പിച്ചു.

ആദമിന്ന് സുജൂദ് ചെയ്യുക അല്ലാഹുവിന്റെ കല്പനയാണ് ഉടനെ അനുസരിക്കുക അതാണ് മലക്കുകളുടെ രീതി. മലക്കുകൾ കൂട്ടത്തോടെ സുജൂദ് ചെയ്തു ഇബ്ലീസ് സുജൂദ് ചെയ്തില്ല കല്പന ലംഘിച്ചു നന്ദികെട്ടവനായി മാറി. ശപിക്കപ്പെട്ടവനായി ഇബ്ലീസിന്റെ പേര് കേട്ടാൽ എന്തുപറയണം ലഹ്നത്തുല്ലാഹി അലൈഹി അല്ലാഹുവിന്റെ ശാപം അവനിലുണ്ടാവട്ടെ അന്ത്യനാൾ വരെ ഈ ശാപവചനം തുടരും. ആദമിന്ന് സുജൂദ് ചെയ്യാൻ മടിച്ചതിന്റെ ആഘാതം.

വിശുദ്ധ ഖുർആൻ പറയുന്നു :
നിങ്ങൾ ആദമിന്ന് സുജൂദ് ചെയ്യുക എന്ന് മലക്കുകളോട് നാം പറഞ്ഞ സന്ദർഭം ഓർക്കുക അപ്പോൾ ഇബ്ലീസ് ഒഴികെ മറ്റുള്ളവരെല്ലാം സുജൂദ് ചെയ്തു അവൻ വിസമ്മതിക്കുകയും അഹങ്കരിക്കുകയുമാണുണ്ടായത് അവൻ കാഫിരീങ്ങളിൽ പെട്ടവനായിരുന്നു (2:34)

സ്രഷ്ടാവായ അല്ലാഹു കല്പിച്ചാൽ ഉടനെ അനുസരിക്കണം ചിന്തിച്ചു നിൽക്കരുത് സംശയിക്കരുത് യുക്തി ചിന്തക്കൊന്നും നിൽക്കരുത് .
സുജൂദ് ചെയ്യാൻ കല്പിച്ചു സുജൂദ് ചെയ്തവരെല്ലാം അത് വഴി പുണ്യം നേടി യുക്തി നിരത്തിയ ഇബ്ലീസ് ശാപം വാങ്ങുകയും ചെയ്തു.

ഈ സുജൂദിനെപ്പറ്റി മഹാന്മാർ പറഞ്ഞ അഭിപ്രായങ്ങൾ ശ്രദ്ധേയമാണ് സുജൂദ് ആദമിന്ന് തന്നെയായിരുന്നു. പക്ഷെ അത് ഇബാദത്തിന്റെ സുജൂദ് ആയിരുന്നില്ല ബഹുമാനത്തിന്റെയും ഉപചാരത്തിന്റെയും സുജൂദായിരുന്നു  സുജൂദ് അല്ലാഹുവിന്ന് തന്നെയായിരുന്നു .ആദം(അ)ഖിബലയായിരുന്നു.

സൂറത്ത് അഹ്റാഫിൽ അല്ലാഹു പറയുന്നു തീർച്ചയായും നാം നിങ്ങളെ സൃഷ്ടിച്ചു പിന്നീട് നിങ്ങളെ നാം രുപപ്പെടുത്തി പിന്നെ മലക്കുകളോട് നാം പറഞ്ഞു നിങ്ങൾ ആദമിന്ന് സുജൂദ് ചെയ്യുവീൻ എന്നിട്ട് അവർ സുജൂദ് ചെയ്തു ഇബ്ലീസ് ഒഴികെ അവൻ സുജൂദ് ചെയ്തവരുടെ കൂട്ടത്തിൽ ആയിരുന്നില്ല  (7:11)


മനുഷ്യവർഗ്ഗത്തിന് അല്ലാഹു ചെയ്തുകൊടുത്ത വമ്പിച്ച അനുഗ്രഹങ്ങൾ ഓർമ്മപ്പെടുത്തിയ ശേഷം ആദ്യമനുഷ്യന്റെ സൃഷ്ടിപ്പിനെക്കുറച്ച് പറഞ്ഞതാണിത് .

ഭൂമി സൃഷ്ടിച്ചു മനുഷ്യജീവിതത്തിന് പാകപ്പെടുത്തികൊടുത്തു പലതരം ഉപജീവനമാർഗ്ഗങ്ങൾ നൽകി സന്തുഷ്ടരായി ജീവിക്കാൻ പാകത്തിൽ ഭൂമിയെ ആക്കിക്കൊടുത്തു എന്നിട്ടും നന്ദിയുള്ളവർ വളരെ കുറച്ചുമാത്രമേയുള്ളു

അല്ലാഹു പറയുന്നു : 
തീർച്ചയായും നാം നിങ്ങൾക്ക് ഭൂമിയിൽ സൗകര്യപ്പെടുത്തിത്തന്നിട്ടുണ്ട് അതിൽ നിങ്ങൾക്ക് നാം പലവിധ ഉപജീവന മാർഗ്ഗങ്ങൾ ഏർപ്പെടുത്തി തന്നിട്ടുണ്ട്  വളരെ കുറച്ചുമാത്രം നിങ്ങൾ നന്ദി ചെയ്യുന്നു  (7:10) 

യഥേഷ്ടം സഞ്ചരിക്കാനും പാർപ്പിടം നിർമ്മിക്കാനും, കൃഷി ചെയ്യാനും ജലസേചനം നടത്താനുമെല്ലാം ഭൂമിയിൽ സൗകര്യമുണ്ട് ഉപജീവന മാർഗ്ഗങ്ങൾ നിരവധിയാണ് വായുവും വെള്ളവും വെളിച്ചവും നൽകുന്നു ഇതെല്ലാമായിട്ടും മനുഷ്യൻ നന്ദി കാണിക്കുന്നില്ല .

ഇക്കാര്യം പറഞ്ഞശേഷം  മനുഷ്യന്റെ സൃഷ്ടിപ്പിനെക്കുറച്ചു പറഞ്ഞു മനുഷ്യവർഗ്ഗത്തെ അല്ലാഹു അനുഗ്രഹിച്ചു ആദരിച്ചു മലക്കുകളുടെ സുജൂദ് ആദരവാണ് ഇബ്ലീസ് സുജൂദ് ചെയ്തില്ല അതിനെപ്പറ്റി സൂറത്ത് അഹ്റാഫിൽ പറയുന്നു

അല്ലാഹു ചോദിച്ചു : നിന്നോട് ഞാൻ കല്പിച്ചപ്പോൾ നീ സുജൂദ് ചെയ്യാതിരിക്കാൻ  (തക്കവണ്ണം) നിന്നെ തടസ്സപ്പെടുത്തിയതെന്താണ്? ഇബ്ലീസ് പറഞ്ഞു : ഞാൻ ആദമിനേക്കാൾ ഉത്തമനാകുന്നു എന്നെ നീ അഗ്നിയിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു ആദമിനെ നീ മണ്ണിൽ നിന്നും സൃഷ്ടിച്ചിരിക്കുന്നു  (7:12)

സുജൂദ് ചെയ്യുന്നതിൽ നിന്ന് ഇബ്ലീസിനെ തടഞ്ഞ വികാരം അതായിരുന്നു അഹങ്കാരം

എന്നെ അഗ്നിയിൽ നിന്നാണ് സൃഷ്ടിച്ചത് ആദമിനെ മണ്ണിൽ നിന്നും അതിനാൽ ഞാനാണ് കൂടുതൽ ഉത്തമൻ മലക്കുകൾ പ്രകാശത്താൽ സൃഷ്ടിക്കപ്പെട്ടവരാണ് അവർ സുജൂദ് ചെയ്തു അഗ്നിയിൽ സൃഷ്ടിക്കപ്പെട്ട ഇബ്ലീസ് മാറിനിന്നു.

മനുഷ്യരുടെയും ജിന്നുകളുടെയും ഉല്പത്തിയെക്കുറിച്ച് സൂറത്ത് ഹിജ്റിയൽ പറയുന്നുണ്ട് ആദമിനെ സൃഷ്ടിച്ച മണ്ണിനെക്കുറിച്ച് പലവിധത്തിൽ പരാമർശം കാണാം മണ്ണ്, കളിമണ്ണ്, ഒട്ടുന്ന പശിമയുള്ള കളിമണ്ണ്,  ചൂളമണ്ണ്പോലെ ചിലപ്പുള്ള മണ്ണ്.ജിന്നിനെ അഗ്നിയിൽ നിന്ന് സൃഷ്ടിച്ചു ജിന്നിനെ അഗ്നിയുടെ ജ്വാലയിൽ നിന്ന് സൃഷ്ടിച്ചു എന്നിങ്ങനെയും കാണാം.

സൂറത്ത് ഹിജ്റിൽ അല്ലാഹു പറയുന്നു തീർച്ചയായും പാകപ്പെടുത്തപ്പെട്ട കളിമണ്ണിൽ നിന്ന് ചിലപ്പുണ്ടാകുന്ന മണ്ണിനാൽ മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു  (15:26)

വലഖദ് ഖലഖ്നൽ ഇർസാന മിൻ സ്വൽസ്വാലിൻ മിൻ ഹമഇൻ മസ്നൂൻ
ഈ വചനത്തിലെ മൂന്നു പദങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം സ്വൽസ്വാൽ, ഹമഇൻ,മസ്നൂൻ
മനുഷ്യനെ സൃഷ്ടിച്ച മണ്ണിനെക്കുറിച്ചാണ് ഈ പദങ്ങൾ പ്രയോഗിച്ചത്

സ്വൽസ്വാൽ=ചിലചിലപ്പുള്ള മണ്ണ്
ഹമഹ്= കളിമണ്ണ്, ചളിമണ്ണ്
മസ്നൂൻ= മൂശപിടിച്ച് പാകപ്പെടുത്തപ്പെട്ട മണ്ണ്,  പശിമ പിടിച്ചമണ്ണ് 

സുദീർഘമായ കാലഘട്ടം കടന്നുപോയപ്പോൾ മണ്ണിന് പലമാറ്റങ്ങളും വന്നു പല ഗുണങ്ങളുണ്ടായി പഴകി പഴക്കത്തിന്റെ മണം വന്ന മണ്ണ് എന്നും വ്യാഖ്യനമുണ്ട് .

ആദ്യമനുഷ്യനെ മണ്ണിൽ നിന്ന് സൃഷ്ടിച്ചു ആദ്യ ജിന്നിനെ അഗ്നിയിൽ നിന്ന് സൃഷ്ടിച്ചു. മനുഷ്യനുമുമ്പുതന്നെ ജിന്ന് സൃഷ്ടിക്കപ്പെട്ടു എന്നും മനസ്സിലാക്കാം.

വൽജാന്ന ഖലഖ്നാഹു മിൻ ഖബ്ലുമിന്നാരിസ്സമൂം
ജാന്ന =ജിന്നുകൾ ഖലഖ്നാഹു :നാം അവനെ സൃഷ്ടിച്ചു
മിൻഖബ് ലു :നേരത്തെ, മുമ്പെ
മിന്നാരി :അഗ്നിയിൽ നിന്ന്
സാമൂം: അത്യുഷ്ണമുള്ള

അല്ലാഹു പറയുന്നു നിന്റെ റബ്ബ് മലക്കുകളോട് പറഞ്ഞ സന്ദർഭം ഓർക്കുക പാകപ്പെടുത്തപ്പെട്ട കളിമണ്ണിൽ നിന്നും ചിലപ്പുണ്ടാക്കുന്ന മണ്ണിനാൽ ഞാൻ ഒരു മനുഷ്യനെ സൃഷ്ടിക്കുകയാണ് (15:28)

ആദ്യമനുഷ്യന്റെ സൃഷ്ടിപ്പിനെക്കുറിച്ചു മലക്കുകൾക്ക് അല്ലാഹു വിവരിച്ചുകൊടുക്കുന്ന ഭാഗമാണിത് മണ്ണിന്റെ ഗുണവിശേഷങ്ങൾ അത് മനുഷ്യസ്വഭാവമായി മാറുകയാണ്.

അല്ലാഹു മലക്കുകളോട് ഇങ്ങനെ കല്പിച്ചു അങ്ങനെ ഞാൻ അവനെ ശരിപ്പെടുത്തുകയും എന്റെ ആത്മാവിൽ നിന്നും ഞാൻ ഊതുകയും ചെയ്താൽ അപ്പോൾ നിങ്ങൾ അവന്ന് സുജൂദ് ചെയ്യുന്പവരായി വീഴുവീൻ (15:29) 

എന്നിട്ട് മലക്കുകൾ മുഴുവാനായും സുജൂദ് ചെയ്തു  (15:30)
ഇബ്ലീസ് ഒഴികെ അവൻ സുജൂദ് ചെയ്തവരോടൊപ്പം ആയിരുക്കുവാൻ വിസമ്മതിച്ചു  (15:31)

ഇബ്ലീസ് സുജൂദ് ചെയ്തില്ല സുജൂദ് ചെയ്തവരോടൊപ്പം ചേർന്നില്ല.

ആദം (അ) അവർകളുടെ ചരിത്രം പറയുമ്പോൾ ശപിക്കപ്പെട്ട ഇബ്ലിസിനെപ്പറ്റിയും ധാരാളമായി പറയേണ്ടി വരും .
മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ആദം(അ)ആകുന്നു ജിന്ന് വർഗ്ഗത്തിന്റെ പിതാവ് ഇബ്ലീസ് ആകുന്നു.

ഈ വിധത്തിൽ റിപ്പോർട്ടുകൾ കാണുന്നു
ഇബ്ലീസ് മലക്കുകളിൽ പെട്ടവനാണെന്ന് ചില മഹാന്മാർ പറഞ്ഞിട്ടുണ്ട് ഇബ്ലീസ് ജിന്നാണെന്ന് പറഞ്ഞവർ ഏറെയാണ് ഇരുകൂട്ടരും തെളിവുകൾ നിരത്തുന്നുണ്ട്

ഇബ്ലീസ് മലക്കായിരുന്നു പാപം ചെയ്തപ്പോൾ അവസ്ഥമാറി ജിന്നായിമാറി എന്നാണ് അഭിപ്രായം. ചില മലക്കുകളെ ജിന്നുകളായി മാറ്റപ്പെടുന്നു. അതിനുശേഷം അവരിൽ സന്താനോൽപ്പാദനം നടക്കുന്നു എന്ന് പറഞ്ഞവരുണ്ട്.

ആദം (അ) ന്റെ കൂടെ ഇബ്ലീസ് ഉണ്ടായിരുന്നു. ആദം (അ)ന്റെ സന്താനപരമ്പരയാണ് മനുഷ്യവർഗ്ഗം ഓരോ മനുഷ്യപുത്രന്റെയും കൂടെ ഇബ്ലീസ് ഉണ്ട് ആ വർഗ്ഗത്തിന്റെ പ്രത്യക്ഷശത്രുവാണവൻ .

ഇബ്ലീസിനെക്കുറിച്ച് ളഹാക്ക് (റ) ഇബ്നു അബ്ബാസ്  (റ) വിൽ നിന്നുദ്ധരിച്ച ഒരു ഹദീസിൽ ഇങ്ങനെ കാണാം :
ജിന്നുകൾ ഭൂമിയിൽ കലാപമുണ്ടാക്കി രക്തം ചിന്തി അപ്പോൾ അവരെ അടിച്ചമർത്താൻ അല്ലാഹു ഇബ്ലീസിനെ നിയോഗിച്ചു മലക്കുകളുടെ ഒരു സൈന്യവുമായി ഇബ്ലീസ് ഭൂമിയിലിറങ്ങി ജിന്നുകളിൽ പലരേയും കൊന്നൊടുക്കി അവശേഷിച്ചവരെ അഗാധ സമുദ്രത്തിലെ ദ്വീപുകളിലേക്ക് നാട് കടത്തി.

മുഹമ്മദ്ബ്നു ഇസ്ഹാഖ് (റ) റിപ്പോർട്ട് ചെയ്യുന്നു :
പാപം ചെയ്യുന്നതിന് മുമ്പ് ഇബ്ലീസിന്റെ പേര് അസാസിൽ എന്നായിരുന്നു പാണ്ഡിത്യത്തിലും ആരാധനയിലും മറ്റാരെക്കാളും മുന്നിട്ടു നിന്നിരുന്നു

ഇബ്നു അബീ ഹാതീം (റ) റിപ്പോർട്ട് ചെയ്യുന്നു : അസാസിൽ എന്നായിരുന്നു പേര് മലക്കുകളിൽ സമുന്നത പദവിയുള്ളവരിൽ ഒരാളായിരുന്നു ചില റിപ്പോർട്ടുകളിൽ കാണുന്നത് മലക്കുകളിലെ ഉന്നത ഗോത്രത്തിൽപ്പെട്ട ആളായിരുന്നു ഇബ്ലീസ് ദുനിയാവിനോടടുത്ത ആകാശത്തിന്റെ കാവൽക്കാരനായിരുന്നു ഭൂമിയുടെ അധികാരിയായിരുന്നു.

സഈദുബ്നു മുഅയ്യബ്(റ) പറയുന്നു : ഇബ്ലീസ് ദുൻയാവിന്റെ ആകാശത്തിലെ മലക്കുകളുടെ നേതാവായിരുന്നു ഇബ്ലീസിന്റെ പദവികൾ കാണിക്കുന്ന ധാരാളം റിപ്പോർട്ടുകളുണ്ട് അവന്ന് ഒരുപദവിയും ഫലപ്പെട്ടില്ല
അല്ലാഹു ആദരിച്ചവരെ ആദരിക്കണം ആദം (അ)നെ ഇബ്ലീസ് ആദരിച്ചില്ല അത് കാരണം അല്ലാഹു അവനെ ശപിച്ചു ഇറിങ്ങിപ്പോവാൻ കല്പിച്ചു നിന്ദ്യനും നിസ്സാരനുമായി ഇറിങ്ങിപ്പോവാൻ കല്പിച്ചു അപ്പോഴും അവൻ പശ്ചാത്തപിച്ചില്ല ആദമിനോടുള്ള കോപവും അസൂയയും മനസ്സിൽ നിറഞ്ഞു ആദം സന്തതികളെ വഴിപിഴപ്പിക്കും അതാണെന്റെ ജീവിത ലക്ഷ്യം
ഖിയാമം നാളിൽ ഒന്നാമത്തെ കാഹളത്തിൽ ഊതപ്പെടും അപ്പോൾ എല്ലാ ജീവജാലങ്ങളും നശിക്കും അക്കാലം വരെ തന്റെ ആയുസ്സു നീട്ടിത്തരണമെന്ന് ഇബ്ലീസ് ആവശ്യപ്പെട്ടു ആ ആവശ്യം അല്ലാഹു അംഗീകരിച്ചുകൊടുത്തു .

മനുഷ്യശരീരത്തിനകത്തും പുറത്തും ഇബ്ലീസ് സഞ്ചരിക്കും മനുഷ്യനെ വഴിപിഴപ്പിക്കും.

സൂർത്തു അഹ്റാഫിൽ ഇങ്ങനെ കാണാം അല്ലാഹു പറഞ്ഞു : എന്നാൽ ഇതിൽ നിന്ന് നീ ഇറങ്ങിപ്പോവുക കാരണം ഇതിൽ വെച്ച് അഹംഭാവം നടിക്കുവാൻ നിനക്ക് പാടില്ല പുറത്ത്പോവുക നീ നിസ്സാരന്മാരിൽ പെട്ടവനാകുന്നു (7:13)

സ്വർഗ്ഗത്തിൽ നിന്ന് പുറത്ത് പോവുക ആകാശത്തിൽ നിന്ന് പുറത്ത് പോവുക മലക്കുകളുടെ കൂട്ടത്തിൽ നിന്ന് പുറത്ത് പോവുക എല്ലാ പദവികളും നഷ്ടപ്പെട്ടു നിസ്സാരനായി നിന്ദ്യനായി എല്ലാം നഷ്ടപ്പെട്ടപ്പോഴും പ്രതികാര ചിന്തയാണ് ഇബ്ലീസിന്റെ മനസ്സിൽ നിറഞ്ഞു നിന്നത് പശ്ചാത്താപമില്ല

സൂറത്ത് അഹ്റാഫിൽ ഇങ്ങിനെ കാണാം 
ഇബ്ലീസ് പറഞ്ഞു : മനുഷ്യർ എഴുന്നേൽപ്പിക്കപ്പെടുന്ന ദിവസം വരെ എനിക്ക് നീ ഒഴിവ് നൽകേണമേ (7:14)

അല്ലാഹു പറഞ്ഞു : നിശ്ചയമായും നീ ഒഴിവ് നൽകപ്പെട്ടവരിൽ പെട്ടവനാകുന്നു  (7:15)

പുനരുത്ഥാന ദിവസംവരെ ആയുസ്സുനീട്ടിക്കൊടുക്കാൻ ഇബ്ലീസ് ആവശ്യപ്പെട്ടു കാഹളത്തിലെ ഒന്നാം ഊതൽവരെ അവന്റെ ആയുസ്സ് നീട്ടികൊടുത്തു മനുഷ്യന്റെ മുമ്പിലുള്ള ഒരു പ്രതികൂല ശക്തിയാണ് ഇബ്ലീസ് ആത്മീയതയിലേക്കുള്ള മനുഷ്യമുന്നേറ്റത്തിന്റെ തടസ്സമാണ് ഇബ്ലീസും ശൈത്വാൻമാരും അവരെ സമരം ചെയ്തു തോൽപിച്ചു മുന്നേറണം അപ്പോഴാണ് വിജയത്തിന്റെ മധുരം അനുഭവിക്കുക


ഇബ്ലീസ് ജിന്നുകളുടെ പിതാവല്ല എന്ന അഭിപ്രായവും നിലവിലുണ്ട് ജിന്നുകളുടെ പിതാവിന്റെ പേര് ജാത് എന്നാണത്രെ ജാനിന്റെ പുത്രന്മാരിൽ ഒരാളാണത്രെ ഇബ്ലീസ്.

ഒരു ജിന്ന് സ്ത്രീയെ ഇബ്ലീസ് വിവാഹം ചെയ്തു ഇതിലുണ്ടായ മക്കളെ ശൈത്വാൻമാർ എന്നു വിളിക്കുന്നു ആ നിലക്ക് ശൈത്വാന്മാരുടെ പിതാവാണ് ഇബ്ലീസ് എന്നു പറയാം ഇബ്ലീസ് അല്ലാഹുവിനോട് പറഞ്ഞു ആദം കാരണം ഞാൻ നാശത്തിലായി എന്റെ സ്ഥാനമാനങ്ങളെല്ലാം നഷ്ടപ്പെട്ടു ഞാൻ വഴികേടിലായി ആദമിന്റെ സന്താനപരമ്പരയെ ഞാൻ വഴികേടിലാക്കും അവർ സഞ്ചരിക്കുന്ന വഴികളിലെല്ലാം ഞാനവരെ കാത്തിരിക്കും അവരുടെ മനസ്സിൽ ഞാൻ ദുഷിച്ച ചിന്തകൾ നിറയ്ക്കും തെറ്റുകൾ ചെയ്യാൻ ഞാനവരെ പ്രേരിപ്പിക്കും നീചകാര്യങ്ങൾ ഭംഗിയായി തോന്നിപ്പിക്കും മനുഷ്യ വർഗ്ഗത്തിൽ ബഹുഭൂരിഭാഗത്തെയും ഞാൻ വഴികേടിലാക്കുക തന്നെ ചെയ്യും.

സൂറത്ത് അഹ്റാഫിൽ ഇങ്ങിനെ കാണാം 
ഇബ്ലീസ് പറഞ്ഞു : എന്നാൽ നീ എന്നെ വഴിപിഴവിൽ ആക്കിയിരിക്കയാൽ തീർച്ചയായും നിന്റെ ചൊവ്വയെ പാതിയിൽ ഞാൻ അവർക്കായി കാത്തിരിക്കുക തന്നെ ചെയ്യും  (7:16)

ധിക്കാരത്തിന്റെ ഭാഷയിൽ ഇബ്ലീസ് തുടർന്നു മനുഷ്യരുടെ മുമ്പിലൂടെയും പിന്നിലൂടെയും ഞാൻ വരും അവരുടെ ഇടതുഭാഗത്തുകൂടെയും വലതുഭാഗത്തു കൂടെയും ഞാൻ വരും ഞാൻ പറയുന്നവർ കേൾക്കും അനുസരിക്കും അവരിലധികപേരും നിനക്ക് നന്ദികാണിക്കുകയില്ല നന്ദികെട്ടവരായി നിനക്കവരെ കാണാം മനുഷ്യരെ വഴിപിഴപ്പിക്കാൻ കഴിയുമെന്ന കാര്യത്തിൽ അവന്ന് നല്ല വിശ്വാസണ്ട്.

വിശുദ്ധ ഖുർആൻ പറയുന്നു 
(ഇബ്ലീസ് പറഞ്ഞു ) അവരുടെ മുമ്പിലൂടെയും അവരുടെ പിന്നിലൂടെയും അവരുടെ വലഭാഗത്തു നിന്നും ഇടത് ഭാഗത്ത് നിന്നും ഞാനവരുടെ സമീപം ചെല്ലുക തന്നെ ചെയ്യും അവരിൽ അധികപേരും നന്ദികാണിക്കുന്നവരായി നീ കണ്ടെത്തുന്നതുമല്ല (7:17)

അല്ലാഹുവിനോടാണ് വീരവാദം മുഴക്കിയത് ഏത് ഹീനമാർഗ്ഗം ഉപയോഗിച്ചും മനുഷ്യരെ വഞ്ചിക്കുമെന്നാണ് ഇബ്ലീസ് വദിച്ചത്
സൂറത്തുൽ ഹിജറിലെ വചനങ്ങൾ നോക്കാം

അല്ലാഹു പറഞ്ഞു : എന്നാൽ നീ ഇവിടെ നിന്ന് പുറത്ത് പോവുക നിശ്ചയമായും നീ ആട്ടപ്പെട്ടവനാകുന്നു (15:34)

ഖാല ഫഖ്റുജ് മിൻഹാ ഫഇന്നക്ക റജീം 
നിശ്ചയമായും നിന്റെ മേൽ പ്രതിഫല നടപടിയുടെ ദിവസം വരെ ശാപമുണ്ടായിരിക്കും (15:35)

ഇബ്ലീസ് പറഞ്ഞു : എന്റെ റബ്ബേ എന്നാൽ മനുഷ്യർ എഴുന്നേൽപ്പിക്കപ്പെടുന്ന പുനരുത്ഥാന ദിവസം വരെ നീ എനിക്ക് താമസം തൽകേണമേ (15:36)
അല്ലാഹു പറഞ്ഞു : എന്നാൽ നീ താമസം നൽകപ്പെട്ടവരിൽ പെട്ടവൻ തന്നെ  (15:37)

അറിയപ്പെട്ട നിശ്ചിതസമയത്തിന്റെ ദിവസംവരെ(15:38)

അന്ത്യനാൾ വരെ ഇബ്ലിസിന്ന് സമയം നീട്ടിക്കൊടുത്തു പുനരുത്ഥാനം വരെ കിട്ടിയില്ല അന്ത്യനാൾവരെയുള്ളവരെ വഴപിഴപ്പിക്കാൻ ശ്രമിക്കാം .

വിശുദ്ധ ഖുർആൻ പറയുന്നു

ഇബ്ലീസ് പറഞ്ഞു : എന്റെ റബ്ബേ നീ എന്നെ വഴികേടിലാക്കിയതിനാൽ തീർച്ചയായും ഭൂമിയിൽ അവർക്ക് ഞാൻ പാപങ്ങളെ ഭംഗിയാക്കി കാണിക്കുകയും അവരെ മുഴുവൻ ഞാൻ വഴികേടിലാക്കുകയും തന്നെ ചെയ്യും  (15:39)

എല്ലാവരെയും വഴികേടിലാക്കുമെന്ന് ഇബ്ലീസ് പറഞ്ഞു പിന്നെ ഇങ്ങനെ തിരുത്തി

നിന്റെ നിഷ്കളങ്കരായ അടിയാൻമാരെ ഒഴികെ സർവ്വകാര്യങ്ങളും അല്ലാഹുവിൽ ഭാരമേല്പിച്ച സത്യവിശ്വാസികളുടെ ഒരു സംഘം ഭൂമിലുണ്ടാവും അവരെ വഴിപിഴപ്പിക്കാൻ കഴിയില്ല അവരുടെ മുമ്പിൽ ഇബ്ലീസ് വിജയിക്കില്ല വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം 
(ഇബ്ലീസ് പറഞ്ഞു ) അവരിൽ നിന്നുള്ള നിന്റെ നിഷ്കളങ്കരാക്കപ്പെട്ട അടിമകളൊഴികെ (15:40)

അല്ലാഹു പറഞ്ഞു : ഇത് എന്റെ മേൽ ബാധ്യസ്ഥമായ ചൊവ്വായമാർഗ്ഗമാകുന്നു (15:41)

എന്റെ നിഷ്കളങ്കരായ അടിമകളെ നിനക്കുവഴിപിഴപ്പിക്കാനാവില്ല അവരെ ഞാൻ കാത്തു രക്ഷിക്കും അതെന്റെ ബാധ്യതയാണ് അല്ലാഹു വീണ്ടും പറയുന്നു : തീർച്ചയായും എന്റെ അടിമകൾ അവരുടെ മേൽ നിനക്ക് യാതൊരു അധികാര ശക്തിയുമില്ല നിന്നെ പിൻപറ്റുന്ന വഴികെട്ടവരൊഴികെ (15:42)

ഇബ്ലീസിന്നും അവനെ പിൻപറ്റുന്നവർക്കും പരലോകത്ത് താമസിക്കാനുള്ള ഭവനം ഏത്?

ജഹന്നം എന്ന നരകം വിശുദ്ധ ഖുർആൻ പറയുന്നു :
നിശ്ചയമായും ജഹന്നം അവരുടെ മുഴുവനും വാഗ്ദത്തസ്ഥാനമാകുന്നു (15:43)

ഇബ്ലീസിന്റെ പ്രേരണകൊണ്ട് മനുഷ്യർ പലതരം പാപങ്ങൾ ചെയ്യും എല്ലാ പാപങ്ങളും ഒരു പോലെയല്ല ചിലർ മനുഷ്യരെ വധിക്കും അത്കൊടും പാപമാണ് അല്ലാഹുവിൽ പങ്ക്കരെ കല്പിക്കും അത് ശിർക്കാണ് വൻപാപം അഹങ്കാരം ,അസൂയ, നുണപറയൽ, എല്ലാം തെറ്റുകൾ തന്നെ പാപത്തിന്റെ കടുപ്പമനുസരിച്ച് പലതരം ശിക്ഷകൾ നൽകും പലനരകങ്ങൾ അതിലേക്ക് പല വാതിലുകൾ

വിശുദ്ധ ഖുർആൻ വചനത്തിൽ ഏഴ് നരകവാതിലുകളെക്കുറിച്ച് പരാമർശിക്കുന്നത് നോക്കൂ :

നരകത്തിന് ഏഴ് വാതിലുകളുണ്ട് എല്ലാ ഓരോ വാതിലിന്നും അവരിൽ നിന്ന് വിഹിതം ചെയ്യപ്പെട്ട ഓരോ ഭാഗം ആളുകൾ ഉണ്ടായിരിക്കും (15:44)

എല്ലാ വാതിലിലൂടെയും ആളുകൾ കടന്നുവരാനുണ്ടാവും ഒന്നും വെറുതെയാവില്ല അതികഠിനമായ ശിക്ഷയാണ് അവർ അനുഭവിക്കുക ഇബ്ലീസിനെ പിൻപറ്റിയവർ ഏറ്റവും വലിയ നിർഭാഗ്യവാന്മാരാകുന്നു ദുനിയാവിന്റെ വഞ്ചനയിൽ പെട്ടവരാണവർ സൂറത്തുൽ അൽകഹ്ഫിലെ ഒരു വചനം കാണുക :


ഓർക്കുക നാം മലക്കുകളോട് നിങ്ങൾ ആദമിന്ന് സുജൂദ് ചെയ്യുവീൻ എന്നു പറഞ്ഞപ്പോൾ അവർ സുജൂദ് ചെയ്തു ഇബ്ലീസ് ഒഴികെ അവൻ ജിന്ന് വർഗ്ഗത്തിൽ പെട്ടവനായിരുന്നു അതിനാൽ അവൻ തന്റെ റബ്ബിന്റെ കല്പനയെ ധിക്കരിച്ചു എന്നിരിക്കെ നിങ്ങൾ എന്നെ വിട്ട് അവനെയും അവന്റെ സന്തതികളെയും കാര്യകർത്താക്കളാക്കുന്നുവോ? അവർ നിങ്ങൾക്ക് ശത്രുക്കളുമാകുന്നു അക്രമികൾക്ക് സ്വീകരിക്കുവാൻ പകരം കിട്ടിയത് വളരെ മോശം തന്നെ  (18:50)

സ്വർഗ്ഗ ലോകം





മനുഷ്യഭാവന ചെന്നെത്താത്ത മഹാലോകം അവിടത്തെ അലങ്കരാങ്ങളും ആഢംബരങ്ങളും വർണ്ണിക്കാനാവില്ല എവിടെയും സുഗന്ധപൂരിതം വിടർന്നു പരിമളം പരത്തുന്ന മനോഹരമായ പൂക്കൾ തണൽ പരത്തുന്ന മരങ്ങൾ ഒഴുകുന്ന അരുവികൾ കണ്ണിന് കുളിർമ്മ നൽകുന്ന കാഴ്ചകൾ ഇണക്കിളികൾ അവയുടെ നാദം എത്ര മനോഹരം പരസ്പരം സ്നേഹിച്ചു കഴിയുന്ന കിളികൾ ഇണചേർന്നു പോവുന്ന മൃഗങ്ങൾ ഇണവേണം എങ്കിലേ സ്നേഹപ്രകടനം നടത്താൻ കഴിയൂ തനിക്കും വേണം ഒരു ഇണ ആദം(അ) ചിന്തിച്ചു ഒരുനാൾ ആദം (അ) മയങ്ങുകയായിരുന്നു ഉറക്കിന്റെയും ഉണർവ്വിന്റെയും മധ്യത്തിലുള്ള അവസ്ഥ മലക്കുകൾ വന്നു ഇടതു പാർശ്വത്തിലെ ഒരു വാരിയെല്ലെടുത്തു അത്കൊണ്ട് സ്ത്രീയെ സൃഷ്ടിച്ചു അതിസുന്ദരിയായ ഹവ്വ (റ) അതൊരു ജുമുഅഃ ദിവസമായിരുന്നു ആദം (അ) ഉണർന്നു തനിക്കരികിൽ ഒരു സുന്ദരി ഇരിക്കുന്നു എന്തൊരതിശയം നീ ആരാണ്?

ആദം (അ) ആകാംക്ഷയോടെ ചോദിച്ചു അല്ലാഹുവിന്റെ പക്കൽ നിന്ന് ഇങ്ങനെ മറുപടിയുണ്ടായി അവൾ നമ്മുടെ അടിമയാണ് പേര് ഹവ്വ എന്നാകുന്നു നിനക്കുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവൾ
ആദം  (അ) ന്ന് എന്തൊന്നില്ലാത്ത സന്തോഷം ഹവ്വയെ ഒന്നു തൊട്ടനോക്കാൻ മോഹം കൈനീട്ടി ഇങ്ങനെ പറയപ്പെട്ടു ആദം ,ഹവ്വയെ തൊടരുത് മഹ്റ് നൽകി വിവാഹം ചെയ്തു ഹലാലായ ഇണയാക്കണം അതിന്ന് മുമ്പ് സ്പർശനം പാടില്ല എന്താണ് മഹറായി നൽകേണ്ടത്?  ആദം  (അ) ചോദിച്ചു മുഹമ്മദ് നബി(സ്വ )തങ്ങളുടെ മേൽ പത്ത് സ്വലാത്ത് ചൊല്ലുക അത് മഹറായി നൽകുക ആരാണ് മുഹമ്മദ് നബി?  താങ്കളുടെ സന്താനപരമ്പരയിൽ പെട്ട ആളാണ് അന്ത്യപ്രവാചകനാണ് സൃഷ്ടികളിൽ വെച്ച് അത്യുന്നതാണ് മുഹമ്മദ് നബിയെ സൃഷ്ടിച്ചിട്ടില്ലായിരുന്നുവെങ്കിൽ പ്രപഞ്ചം തന്നെ സൃഷ്ടിക്കുമായിരുന്നില്ല താങ്കളെയും സൃഷ്ടിക്കുമായിരുന്നില്ല സ്വലാത്ത് ചൊല്ലാൻ പഠിച്ചു പത്ത് സ്വലാത്ത് ചൊല്ലി അത് മഹ്റായി നൽകി മലക്കുകൾ സാക്ഷി നിന്നു ഹവ്വ ഹലാലായ ഭാര്യയായി മലക്കുകൾ ആദം (അ)നെ അണിയിച്ചൊരുക്കി സിംഹാസനത്തിൽ ഇരുത്തി ഹവ്വയെ വിലമതിക്കാനാവാത്ത ആഭരണങ്ങൾ ധരിപ്പിച്ചു പട്ടു വസ്ത്രങ്ങളും ഉടുപ്പിച്ചു ആദമും ഹവ്വയും ആദ്യ ഇണകൾ അവർ മുട്ടിയുരുമ്മി നടന്നു സ്വർഗ്ഗത്തിലെ മലർവാടികളിലൂടെ മനം നിറയെ ആനന്ദം .

മനുഷ്യരുടെ ശത്രു 




ഹവ്വ (റ)യുടെ സൃഷ്ടിപ്പിനെക്കുറിച്ചു സുറത്തുന്നിസാഇന്റെ തുടക്കത്തിൽ തന്നെ പറയുന്നുണ്ട് അത് നോക്കാം 
ഹേയ് മനുഷ്യരേ ഒരേ ആത്മാവിൽ നിന്ന് നിങ്ങളെ സൃഷ്ടിച്ച നിങ്ങളുടെ റബ്ബിനെ സൂക്ഷിക്കുവീൻ (തഖ്വ്വ ചെയ്യുവീൻ )

അതിൽ നിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും ആ രണ്ടാളിൽ നിന്നായി ധാരാളം പുരുഷ്യന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തു (റബ്ബിനെ സൂക്ഷിക്കുവീൻ ) 

യാതൊരുവന്റെ പേരിൽ നിങ്ങൾ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ ആ അല്ലാഹുവിനെ സൂക്ഷിക്കുക കുടുംബബന്ധത്തെയും സൂക്ഷിക്കുക നിശ്ചയമായും അല്ലാഹു നിങ്ങളിൽ മേൽ നോട്ടം വഹിക്കുന്നവനാകുന്നു (4:1)

ആദം(അ)നെ മണ്ണിൽ നിന്ന് സൃഷ്ടിച്ചു ഹവ്വ (റ)യെ ആദമിൽ നിന്ന് സൃഷ്ടിച്ചു അവർ രണ്ടാളിൽ നിന്നായി കോടാനുകോടി മനുഷ്യരെ സൃഷ്ടിച്ചു അങ്ങനെയുള്ള അല്ലാഹുവിനെ സൂക്ഷിക്കുക ഇത്രയും വലിയകാര്യം പറഞ്ഞ ഉടനെ പറയുന്നത് കുടുംബബന്ധം ചേർക്കണം എന്നാകുന്നു കുടുംബബന്ധത്തിന്റെ ശ്രേഷ്ഠതയാണ് ഇവിടെ നാം മനസ്സിലാക്കേണ്ടത് കുടുംബ ബന്ധം ഊട്ടിയുറപ്പിക്കണം കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹവും വാത്സല്യവും വിശ്വാസവും സുദൃഢമായി നിനൽക്കണം അപ്പോൾ അല്ലാഹുവിന്റെ അനുഗ്രഹം കണക്കില്ലാതെ ചൊരിയപ്പെടും കുടുംബബന്ധം ദുർബലമാക്കുന്ന ചിന്തയോ സംസാരമോ പ്രവർത്തനങ്ങളോ ഉണ്ടായിക്കൂടാ അത് നമ്മെ അധഃപ്പതനത്തിലേക്ക് നയിക്കും കുടുംബ ബന്ധം മുറിക്കുന്നവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല നബിവചനം (സ) 

സൂറത്ത് സ്വാദ് ആദം (അ)ന്റെ സൃഷ്ടിപ്പിനെക്കുറുച്ചു അനന്തര സംഭവങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട് അത് ശ്രദ്ധിക്കാം നിന്റെ റബ്ബ് മലക്കുകളോട് പറഞ്ഞ സന്ദർഭം ഓർമ്മിക്കുക ഞാൻ കളിമണ്ണിൽ നിന്ന് ഒരു മനുഷ്യനെ സൃഷ്ടിക്കുവാൻ പോവുന്നു (38:71)

അങ്ങനെ ഞാനവനെ രൂപം നൽകി ശരിപ്പെടുത്തുകയും അവനിൽ എന്റെ ആത്മാവിൽ നിന്നും ഞാൻ ഊതുകയും ചെയ്താൽ നിങ്ങൾ അവന്ന് സുജൂദ് ചെയ്യണം(38:72)
അപ്പോൾ മലക്കുകൾ മുഴുവനും സുജൂദ് ചെയ്തു (38:73)


ഇബ്ലീസ് ഒഴികെ അവൻ ഗർവ്വ് നടിച്ചു അവൻ കാഫിരീങ്ങളിൽ പെട്ടവനാകുന്നു (38;74)
അല്ലാഹു ചോദിച്ചു : ഹേ... ഇബ്ലീസ് എന്റെ കരങ്ങളാൽ ഞാൻ സൃഷ്ടിച്ചതിന്ന് സൂജൂദ് ചെയ്യുന്നതിൽ നിന്ന് നിന്നെ തടഞ്ഞതെന്താണ്? നീ ഗർവ്വ് നടിച്ചുവോ? അതല്ല നീ ഉത്തമന്മാരിൽ പെട്ടവനാണോ? (38:75)


ഇബ്ലീസ് പറഞ്ഞു :ഞാൻ അവനെക്കാൾ ഉത്തമനാകുന്നു എന്നെ നീ അഗ്നിയാൽ സൃഷ്ടിച്ചിരിക്കുന്നു അവനെ നീ കളിമണ്ണിനാലും സൃഷ്ടിച്ചിരിക്കുന്നു (38:76)
അല്ലാഹു പറഞ്ഞു : എന്നാൽ നീ ഇവിടെ നിന്ന് പുറത്ത് പോകണം നിശ്ചയമായും നീ ആട്ടപ്പെട്ടവനാകുന്നു (38;77)


നിശ്ചയമായും പ്രതിഫല നടപടിയെടുക്കുന്ന ദിവസം വരേക്കും നിന്റെമേൽ എന്റെ ശാപം ഉണ്ടായിരിക്കും (38:78)


വഇന്ന അലൈക്ക ലഹ്നത്തീ ഇലാ യൗമദ്ദീൻ 
ഇബ്ലീസ് പറഞ്ഞു : റബ്ബേ മനുഷ്യർ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുന്ന ദിവസം വരേക്കും നീ എനിക്ക് കാലതാമസം നൽകേണമേ (38:79)


അല്ലാഹു പറഞ്ഞു :എന്നാൽ നീ കാലതാമസം നൽകപ്പെട്ടവരുടെ കൂട്ടത്തിൽ തന്നെയാകുന്നു (38:80)


അറിയപ്പെട്ട സമയത്തിന്റെ ദിവസം വരേക്കും (38;81)


ഉയർത്തെഴുന്നേൽപ്പിന്റെ ദിവസം വരെ ആയുസ്സ് നീട്ടിത്തരണമെന്ന് ഇബ്ലീസ് അപേക്ഷിച്ചു അതനുവദിച്ചില്ല അന്ത്യനാൾവരെ ആയുസ്സ് അനുവദിച്ചു കാഹളത്തിൽ ഒന്നാം തവണ ഊതുന്നത് വരെ മാത്രം 

ഇബ്ലീസ് പറഞ്ഞു : എന്നാൽ നിന്റെ പ്രതാപം കൊണ്ട് സത്യം നിശ്ചയമായും ഞാൻ മനുഷ്യരെ മുഴുവൻ വഴാതെറ്റിക്കുക തന്നെ ചെയ്യും (38:82)

അവരിൽ നിന്നും കളങ്കരഹിതരാക്കപ്പെട്ട നിന്റെ അടിമകൾ ഒഴികെ (38:83)
അല്ലാഹു പറഞ്ഞു : അപ്പോൾ പരമാർത്ഥം ഇതാകുന്നു പാർത്ഥം തന്നെയാണ് ഞാൻ പറയുന്നത് (38:84)

നിശ്ചയമായും നിന്നെക്കൊണ്ടുംനിന്നെ പാൻപറ്റിയ എല്ലാവരെക്കൊണ്ടും ഞാൻ നരകം നിറക്കുന്നതാണ് (38:85)

ഇബ്ലീസിന്റെ ഗർവ്വ് എവിടെ വരെ എത്തിനിൽക്കുന്നു എന്ന് നോക്കുക അതിന്റെ അംശങ്ങളാണ് മനുഷ്യരുടെ മനസ്സിലുള്ളത് അണുഅളവ് ഗർവ്വ് മനസ്സിലുള്ളവർ സ്വർഗ്ഗത്തിൽ കടക്കുകയില്ല എന്നാണ് ഹദീസ് അത് ഓതുന്നവരുടെ മനസ്സിൽപ്പോലും കിബ്റ് നിലനിൽക്കുന്നു 

ശപിക്കപ്പെട്ട ഇബ്ലീസും അല്ലാഹുവും തമ്മിൽ ഉഗ്രമായ വാഗ്വാദം നടന്നു സൂറത്ത് ഇസ്റാഇൽ നിന്ന് അത് വ്യക്തമായി മനസ്സിലാക്കാം നിന്റെ അടിമകളിൽ വളരെക്കുറച്ചുപേരൊഴികെ മറ്റെല്ലാവരെയും ഞാൻ വഴിപിഴപ്പിക്കുമെന്ന് ഇബ്ലീസ് വീരവാദം മുഴക്കുന്നു അതിന്ന് അല്ലാഹു നൽകുന്ന മറുപടി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് നിനക്ക് കഴിയാവുന്നേടുത്തോളം ആളുകളെ വഴിപിഴപ്പിച്ചുകൊള്ളുക നിന്റെ ശബ്ദം കൊണ്ട് അവരെ ഇളക്കിവിടുക നിന്റെ കുതിരപ്പടയെ ഇറക്കുക ജനങ്ങളുടെ സ്വത്തിലും സന്താനങ്ങളിലും നീ പങ്ക് ചേർത്ത്കൊള്ളുക അവർക്ക് വാഗ്ദാനം നൽകികൊള്ളുക പിശാചിന്റെ വാഗ്ദാനം വഞ്ചനമാത്രമാകുന്നു


അങ്ങനെ നീ മനുഷ്യരെ വഴിതെറ്റിച്ചുകൊള്ളുക അറിഞ്ഞുകൊള്ളുക മനുഷ്യരിൽ നിന്ന് ആരൊക്കെ നിന്നെ പിൻപറ്റുന്നുവോ അവർ നരകത്തിൽ പ്രവേശിക്കുക തന്നെ ചെയ്യും ഓർക്കുക നരകമാണവരുടെ പ്രതിഫലം ഇനി സൂറത്ത് ഇസ്രാഈയിലെ വചനങ്ങൾ കാണുക 

നിങ്ങൾ ആദമിന്ന് ചെയ്യുവീൻ എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദർഭം സ്മരിക്കുക അപ്പോൾ അവർ സുജൂദ് ചെയ്തു ഇബ്ലീസ് ഒഴികെ അവൻ പറഞ്ഞു നീ കളിമണ്ണിനാൽ സൃഷ്ടിച്ചവന്ന് ഞാൻ സുജൂദ് ചെയ്യുകയോ? (17:61)

ഇബ്ലീസ് പറഞ്ഞു : കണ്ടുവോ ? ഇവനാണോ എന്നെക്കാൾ നീ ആദരിച്ചവൻ അന്ത്യനാൾ വരെ നീ എന്നെ പിന്തിച്ചിടുമെങ്കിൽ തീർച്ചയായും ഇവന്റെ സന്തതികളെ ഞാൻ അടക്കി ഒതുക്കി അധികാരം നടത്തും കുറച്ചുപേരൊഴികെ (17:62)


അല്ലാഹു പറഞ്ഞു : നീ പോവുക അവരിൽ നിന്ന് ആർ നിന്നെ പിൻപറ്റുന്നുവോ നരകമായിരുക്കും നിങ്ങളുടെ പ്രതിഫലം പൂർണ്ണമാക്കപ്പെട്ട പ്രതിഫലം (17:63)

നിന്റെ ശബ്ദം കൊണ്ട് അവരിൽ നിന്ന് നിനക്ക് സാധ്യമായിടത്തോളം ആളുകളെ ഇളക്കിവിട്ടുകൊള്ളുക അവർക്കെതിരെ നിന്റെ കുതിരപ്പടയെയും കാലാൾപ്പടയെയും നീ വിളിച്ചുകൂട്ടിക്കൊള്ളുക സ്വത്തുക്കളിലും മക്കളിലും അവരുമായി നീ പങ്ക് ചേരുക അവരോട് നീ വാഗ്ദാനവും ചെയ്തുകൊള്ളുക വഞ്ചനയല്ലാതെ പിശാച് അവരോട് വാഗ്ദാനം ചെയ്യുകയില്ല (17:64)

നിശ്ചയമായും എന്റെ അടിയാൻമാർ ഇവരുടെ മേൽ നിനക്ക് യാതൊരു അധികാര ശക്തിയുമില്ല കാര്യങ്ങൾ ഭരമേൽപ്പിക്കപ്പെടുവാൻ നിന്റെ റബ്ബ് തന്നെ മതി (17:65)

ഇബ്ലീസിന്റെ ഗർവ്വും ഗമയും മനസ്സിലാക്കാൻ പറ്റുന്ന ചില വചനങ്ങൾ സൂറത്തുന്നിസാഇൽ കാണാം 

ഇബ്ലീസ് വാചാലമായി സംസാരിക്കുന്നു ഞാൻ നിന്റെ അടിമകളെ വഴിതെറ്റിക്കും ഞാനവരെ വ്യാമോഹിപ്പിക്കും അവർ എന്റെ പിന്നാലെ വരും ഞാനവരോട് കല്പിക്കും അവരെ അനുസരിക്കും അങ്ങനെ ഞാനവരെ നാശത്തിൽ ചാടിക്കും ആടുമാട് ഒട്ടകങ്ങളുടെ കാതുകൾ കീറിമുറിക്കാൻ ഞാനവരോട് കല്പിക്കും അവരത് ചെയ്യും അത് ബലിയാണെന്നും ആരാധനയാണെന്നും ഞാനവരോട് പറയും അവരത് വിശ്വസിക്കും അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ വികൃതമാക്കാൻ ഞാൻ പറയും അവരത് ചെയ്യും പ്രകൃതിയെ മാറ്റിമറിക്കും മലകളും, കുന്നുകളും , ചതുപ്പുനിലങ്ങളും,വയലുകളും, പുഴകളും വ്യക്തമായ ലക്ഷ്യത്തോടെ സൃഷ്ടിക്കപ്പെട്ടതാണ് അതാണ് പ്രകൃതി ആ പ്രകൃതിയെ തകർക്കും
അല്ലാഹു പറഞ്ഞു : നീ ശ്രമിക്കുക കഴിവുകൾ മുഴുവൻ പ്രയോഗിക്കുക നിന്നെ വിശ്വസിച്ചു പിന്നാലെ വന്നവർ ഒടുവിൽ ജഹന്നം എന്ന നരകത്തിലെത്തിക്കും.

സൂറത്തുന്നിസാഇലെ വചനങ്ങൾ കാണുക 

അവനെ അല്ലാഹു ശപിച്ചിരിക്കുന്നു ഇബ്ലീസ് പറയുകയും ചെയ്തു : നിശ്ചയമായും നിന്റെ അടിമകളിൽ നിന്ന് ഒരു നിശ്ചിത ഓഹരി ഞാൻ എനിക്കുവേണ്ടി ഉണ്ടാക്കിത്തീർക്കുന്നതാണ് (4:118)

ഞാനവരെ വഴിപിഴപ്പിക്കുകയും അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യും അങ്ങനെ അവർ കാലികളുടെ കാതുകൾ കീറിമുറിക്കുക തന്നെ ചെയ്യും
ഞാനവരോട് കല്പിക്കും അവർ അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ അലങ്കോലമാക്കും (പ്രകൃതിയെ മാറ്റിമറിക്കും )

ആരെങ്കിലും അല്ലാഹുവിനു പകരം പിശാചിനെ കാര്യകർത്താവാക്കി വെക്കുന്നുവോ അവൻ വ്യക്തമായ നഷ്ടത്തിൽ തന്നെയാകുന്നു (4:119)

പിശാച് അവരോട് വാഗ്ദാനം ചെയ്യുകയും അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നതാണ് പിശാച് അവരോട് വഞ്ചനയല്ലാതെ വാഗ്ദാനം ചെയ്യുകയില്ല (4:120)

അക്കൂട്ടർ അവരുടെ സങ്കേതം ജഹന്നം ആകുന്നു അവിടെ നിന്ന് ഓടിപ്പോകാൻ ഒരു സ്ഥാനവും അവർ കണ്ടെതുകയില്ല (4:121)

അന്ന് അല്ലാഹുവിനോട് എന്തെല്ലാം കാര്യങ്ങൾ പറഞ്ഞുവോ അവയെല്ലാം ലോകത്ത് ഇബ്ലീസ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു ആദം (അ) ന്റെ പുത്രന്മാരിൽ നിന്ന് തന്നെ അവൻ പ്രവർത്തം തുടങ്ങി പരിപാടികൾ ആസൂത്രണം ചെയ്തു വിദഗ്ധമായി നടത്തിത്തുടങ്ങി ഒരു ലക്ഷത്തി ഇരുപതിനാലായിരം നബിമാർ കടന്നുപോയി അവരോടെ സമുദായങ്ങളും കടന്നുപോയി അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ സമുദായത്തിന്റെ അവസാന ഭാഗം മാത്രമാണ് ഇനിയും കടന്നുപോകാൻ ബാക്കിയുള്ളത് ഇബ്ലീസും അവന്റെ സന്താനപരമ്പരയും വളരെ സജീവമായി പ്രവർത്തിച്ചു മനുഷ്യവർഗ്ഗത്തിൽ ഏറെപ്പേരെയും അവർ വഴിപിഴപ്പിച്ചു ലോകം അതിന്റെ അന്ത്യത്തിലേക്ക് നീങ്ങുകയാണ് ഇബ്ലീസിന്റെ സൈന്യം സർവ്വത്ര ജാഗ്രതയോടെ കർമ്മരംഗത്തുണ്ട് മനുവർഗ്ഗത്തിന്റ ഇന്നത്തെ പോക്കുകണ്ടാൽ നമുക്കത് വ്യക്തമായി മനസ്സിലാവും എല്ലാരംഗത്തും ശൈത്വാന്റെ തേർവ്ഴ്ചയാണ് കാണാനുള്ളത് അനീതിയും അഴിമതിയും കൊടിക്കുത്തി വാഴ്ത്തുന്നു.

പശ്ചാത്താപം




ആദം (അ) ന്റെയും ഹവ്വ (റ)യുടെയും ഗുണകാംക്ഷിയായി ഇബ്ലീസ് പ്രത്യക്ഷപ്പെട്ടു അവരോട് സ്നേഹപൂർവ്വം സംസാരിച്ചു വിലക്കപ്പെട്ടത് ഭക്ഷിക്കാൻ പ്രേരിപ്പിച്ചു
ആ പഴം ഭക്ഷിച്ചാൽ നിങ്ങൾക്കവിടെ ശാശ്വതമായി ജീവിക്കാം പിന്നെയും ഇബ്ലീസ് പലതും പറഞ്ഞു പ്രേരിപ്പിച്ചു ഹവ്വ (റ) വൃക്ഷത്തിന്നടുത്തേക്കുപോയി പഴങ്ങൾ പറിച്ചു പഴം ഭക്ഷിച്ചു നല്ല രുചി തോന്നി

ഭർത്താവിനെ പ്രേരിപ്പിച്ചു ഭർത്താവും പഴം കഴിച്ചു പഴം കഴിച്ചതോടെ നിലയാകെ മാറി സ്വർഗീയ വസ്ത്രം നീങ്ങിപ്പോയി നഗ്നത വെളിവായി വല്ലാത്ത വെപ്രാളമായി
നഗ്നത മറക്കാൻ വല്ലതും തരണേ?
അവർ മരങ്ങളോട് കേണപേക്ഷിച്ചു ഒരു വൃക്ഷവും ചെവിക്കൊണ്ടില്ല
അത്തിമരം സങ്കടം കണ്ടു ഇലകൾ നൽകി ഇലകൾ കൊണ്ട് നാണം മറച്ചു

സ്വർഗ്ഗത്തിൽ നിന്ന് പുറത്ത് കടക്കുക
അല്ലാഹുവിന്റെ കല്പന വന്നു ഇനി രക്ഷയില്ല എങ്ങോട് പോവും? എങ്ങനെ പോവും?

ഹവ്വ (റ)യുടെ കൈപിടിച്ചുകൊണ്ട് ആദം (അ) നടന്നു പെട്ടെന്നൊരു കല്പന വന്നു
ഹവ്വയുടെ കൈവിടുക കൈവിട്ടു രണ്ട് പേരും അകന്നു നടന്നു അല്ലാഹുവിന്റെ കല്പന പ്രകാരം ആദം (അ) നെ സറൻ ദ്വീപിൽ (സിലോൺ) ഇറക്കി
ഹവ്വ (റ)യെ ജിദ്ദയിലും ഇറക്കി വിലക്കപ്പെട്ട മരവുമായി ബന്ധപ്പെട്ട് ഒരു മയിലിനെക്കുറിച്ചും ഒരു പാമ്പിനെക്കുറിച്ചും പരാമർശിക്കപ്പെട്ടിട്ടുണ്ട് മയിലും പാമ്പും ഇബ്ലീസിനെ സഹായിച്ചു
മയിലിനെ അബ്സീനിയായിലും പാമ്പിനെ ഇസ്ഫഹാനിലും ഇറക്കി
ഈ വിധത്തിൽ ചിലർ വിവരണം നൽകിയിട്ടുണ്ട്
ഇബ്ലീസും പുറത്തായി ഭൂമിയിലായി താമസം ഭൂമിയിൽ എവിടെ? 

ബാബിലോണിയായിലാണെന്നും ബൽസാൻ എന്ന നാട്ടിലാണെന്നും അഭിപ്രായമുണ്ട്
സംനാൻ എന്ന നാട്ടിലാണ് ഇബ്ലീസ് വന്നുവീണതെന്ന് റിപ്പോർട്ടുകളിൽ കാണുന്നു
ജിദ്ദയിൽ കടലിന്ന് സമീപമുള്ള ഒരു മലയുടെ മുകളിലാണ് ഹവ്വ (റ) എത്തിച്ചേർന്നത്
ആദം (അ)ന്റെ ശിരസ്സിൽ നിന്ന് മഹത്വത്തിന്റെ ചിഹ്നമായി ധരിപ്പിക്കപ്പെട്ട കിരീടം എടുത്തുമാറ്റിയിരുന്നു മറ്റൊരു ചിഹ്നമായ അരപ്പട്ടയും അഴിച്ചുമാറ്റിയിരുന്നു എന്നിട്ടാണ് ഭൂമിയിലിറക്കിയത് അസ്വറിന്റെയും മഗ്രിബിന്റെയും ഇടക്കുള്ള സമയം അത്രയും സമയമാണ് ആദം (അ) സ്വർഗ്ഗത്തിൽ കഴിഞ്ഞത് സ്വർഗ്ഗത്തിലെ അത്രയും സമയം ഭൂമിയിലെ ആയിരം വർഷത്തിന്ന് തുല്യമാണ്

ഇബ്ലീസിന്റെ ചതിയിൽ ആദ്യം പെട്ടത് ഹവ്വയാണ് അത് കാരണം ചില ശിക്ഷകൾ അവർക്ക് വിധിക്കപ്പെട്ടു ഹവ്വയെ ഇങ്ങനെ അറിയിക്കപ്പെട്ടു
നീയും ശിക്ഷക്ക് പാത്രമാണ് നീ ഗർഭിണിയായാൽ വേദനയോടുകൂടിയല്ലാതെ പ്രസവിക്കുകയില്ല എല്ലാമസത്തിലും ആർത്തവമുണ്ടാകും പുരുഷൻ സ്ത്രീയെ ജയിക്കും സ്ത്രീ പുരുഷനെ ആശ്രയിച്ചു കഴിയും

ഒരു ഹദീസിൽ ഇങ്ങനെ വന്നിരിക്കുന്നു

നബി(സ്വ) തങ്ങൾ പറഞ്ഞു 
"എന്നെ ആദമിനേക്കാൾ രണ്ട് കാര്യങ്ങളിൽ ശ്രേഷ്ഠനാക്കിയിരിക്കുന്നു ഒന്ന് : എന്റെ ശൈത്വാൻ അനുസരണയുള്ളവനാണ് ആദമിന്റെ ശൈത്വാൻ അനുസരണയില്ലാത്തവൻ ആയിരുന്നു
രണ്ട് : എന്റെ ഭാര്യമാർ മതപരമായകാര്യങ്ങളിൽ എന്നെ സഹായിക്കുന്നു ആദമാകട്ടെ ഭാര്യമുഖേന ആപത്തിൽ അകപ്പെട്ടു
ആദം (അ) ഭൂമിയിൽ വരുമ്പോൾ ശരീരത്തിൽ അണിഞ്ഞിരുന്നത് തുന്നിക്കൂട്ടിയ ഇലകളായിരുന്നു കാറ്റിൽ അവ കീറപ്പറിഞ്ഞുപ്പോയി ഇലയുടെ കഷ്ണങ്ങൾ പല മരങ്ങളിൽ ചെന്നു പതിച്ചു ആ മരങ്ങൾ സുഗന്ധമുള്ളതായിത്തീർന്നു ഇന്ത്യയിൽ ധാരാളം സുഗന്ധ ദ്രവ്യങ്ങളുണ്ട് 

ജിബ്രീൽ (അ) ഇടക്കിടെ ആദം (അ)നെ കാണാൻ വരും ഒരിക്കൽ ഏതാനും ഗോതമ്പുമണികൾ കൊണ്ടുവന്നുകൊടുത്തു ഇരുമ്പുകൊണ്ടു വന്നു കൃഷി ആയുധങ്ങൾ ഉണ്ടാക്കാൻ പരിശീലിപ്പിച്ചു ഗോതമ്പുമണികൾ കൃഷി ചെയ്തു നനച്ചു വളർത്തി ഗോതമ്പ് വിളഞ്ഞു കൊയ്തെടുത്തു ധാന്യം പൊടിച്ചു മാവ്കുഴച്ചു റൊട്ടിയുണ്ടാക്കി ആഹാരം കഴിച്ചു ഹവ്വ (റ) യും കൃഷി ചെയ്യാൻ പഠിച്ചു പലതരം ജോലികൾ ചെയ്തു ആഹാരം പാകപ്പെടുത്തിക്കഴിച്ചു വിലക്കപ്പെട്ട പഴം കഴിച്ചത് മുതൽ ആദം(അ) പശ്ചാത്താപവിവശനായിരുന്നു മനസ്സിനെ കാർന്നു തിന്നുന്ന ദുഃഖം സഹിക്കാനാവുന്നില്ല ഹവ്വ (റ) ക്ക് രണ്ട് ദുഃഖമാണ് പഴം കഴിച്ച ദുഃഖം ഭർത്താവിനെ നിർബന്ധിച്ചു കഴിപ്പിച്ച ദുഃഖം
കണ്ണീരൊഴുക്കി പ്രാർത്ഥിക്കുകയാണവർ എത്ര കാലം ദുഃഖിച്ചു കണ്ണീരൊഴുക്കി എന്തുമാത്രം പശ്ചാത്തപിച്ചു.

ഭൂമിയിലെത്തിയപ്പോൾ വിരഹവേദനയും എല്ലാം ഇബ്ലീസ് കാരണം കണ്ണീരിനും നെടുവീർപ്പുകൾക്കുമിടയിലൂടെ സംവത്സരങ്ങൾ എത്രയോ കടന്നുപോയി സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട സംഭവത്തെക്കുറിച്ച് സൂറത്ത് ത്വാഹയിൽ പറയുന്നത് ശ്രദ്ധിക്കാം

അങ്ങനെ ശൈത്വാൻ (ഇബ്ലീസ് ) ആദമിന്ന് ദുർബോധനം നൽകി അവർ പറഞ്ഞു : നിത്യവാസത്തിനുള്ള വൃക്ഷത്തെയും നശിച്ചു പോകാത്ത രാജത്വത്തെയും ഞാൻ നിനക്ക് അറിയിച്ച് തരട്ടെയോ (20:120
എന്നിട്ട് അവർ രണ്ട്പേരും അതിൽ നിന്ന് (പഴം ) തിന്നു ഉടനെ അവർക്ക് തങ്ങളെ നഗ്നത വെളിപ്പെട്ടു സ്വർഗ്ഗത്തിലെ ഇലകളിൽ നിന്ന് എടുത്ത് അവർ തങ്ങളുടെ മേൽ ഒട്ടിക്കുവാൻ തുടങ്ങി
ആദം തന്റെ റബ്ബിനോട് അനുസരണക്കേട് കാണിച്ചു അങ്ങനെ വഴിപിഴച്ചു (20:121)

ആദം (അ) ദീർഘകാലം പശ്ചാത്തപിച്ചു കരഞ്ഞു പ്രാർത്ഥിച്ചു അവരുടെ പ്രാർത്ഥനാവചനം വളരെ പ്രസിദ്ധമാണ് 

റബ്ബനാ ളലംനാ അൻഫുസനാ വഇല്ലം തഗ്ഫിർ ലനാ ലനകൂനന്ന മിനൽ ഖാസിരീൻ

ഞങ്ങളുടെ റബ്ബേ ഞങ്ങൾ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുകയാണ് നീ ഞങ്ങൾക്ക് പൊറുത്തു തരികയും ഞങ്ങൾക്കു കരുണ ചെയ്യുകയും ചെയ്യാതിരുന്നാൽ തീർച്ചയായും ഞങ്ങൾ നഷ്ടപ്പെട്ടവരിൽ പെട്ടുപോവും വിശുദ്ധ ഖുർആൻ പറയുന്നു

പിന്നീട് അദ്ദേഹത്തെ അല്ലാഹു നന്നാക്കിയെടുത്തു അങ്ങനെ അദ്ദേഹത്തിന്റെ മേൽ പശ്ചാത്താപം സ്വീകരിച്ചു മാർഗ്ഗദർശനം നൽകുകയും ചെയ്തു (20;122)

ആദം (അ)ഹവ്വ (റ) എന്നിവരെ സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കിയ ശേഷം അല്ലാഹു ചില നിർദേശങ്ങൾ നൽകുകയുണ്ടായി അവർക്കും അവരുടെ സന്താന പരമ്പരയായ മനുഷ്യവർഗ്ഗത്തിന്നുമുള്ളതാണ് ആ നിർദ്ദേശങ്ങൾ വിശുദ്ധ ഖുർആൻ പറയുന്നു

അല്ലാഹു പറഞ്ഞു : നിങ്ങളെല്ലാവരും ഇതിൽ നിന്ന് ഇറങ്ങിപ്പോകുവീൻ
നിങ്ങളിൽ ചിലർ ചിലർക്ക് ശത്രുവാകുന്നു
എന്നാൽ എന്റെ പക്കൽ നിന്ന് വല്ല മാർഗ്ഗദർശനവും നിങ്ങൾക്കു വന്നു കിട്ടുന്നതായാൽ അപ്പോൾ എന്റെ മാർഗ്ഗദർശനം ആർ പിൻപറ്റുന്നുവോ അവൻ വഴിപിഴക്കുകയില്ല വിഷമിക്കേണ്ടി വരികയുമില്ല (20:123)

സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട ആദം (അ) വരം ഹവ്വ (റ)ക്കും സർവ്വശക്തനായ അല്ലാഹു സന്മാർഗ്ഗോപദേശങ്ങൾ നൽകും അത് പിൻപറ്റിയാൽ മതി അപ്പോൾ അവൻ പൊറുത്തു കൊടുക്കും സൽക്കർമ്മങ്ങൾ സ്വീകരിക്കും

മനുഷ്യവർഗ്ഗത്തോടുള്ള പ്രഖ്യാപനം കൂടിയാണിത് കാലാകാലങ്ങളിൽ പ്രവാചകന്മാർ വരും അവർ സന്മാർഗം ഉപദേശിക്കും ആരൊക്കെ അത് പിൻപറ്റിയോ അവർ രക്ഷപ്പെട്ടു നബിമാരെ പിൻപറ്റിയവർ വഴിപിഴക്കുകയില്ല മരണവേളയിലോ ഖബറിലോ ,മഹ്ശറയിലോ അവർ വിഷമിക്കുകയുമില്ല.

പ്രവാചകന്മാരുടെ കാലം കഴിഞ്ഞു ആരിഫീങ്ങളാണ് പ്രവാചകന്മാരുടെ പിൻഗാമികൾ
ഔലിയാക്കൾ,ത്വരീഖത്തിന്റെ മശാഇഖുമാർ അവർ ജനങ്ങൾക്ക് സന്മാർഗം ഉപദേശിക്കും അവരെ പിൻപറ്റിയവരും വഴിപിഴയ്ക്കുകയില്ല

ജനങ്ങളെ സന്മാർഗ്ഗത്തിലേക്ക് നയിക്കുന്ന ഔലിയാക്കൾ ലോകാവസാനം വരെ ലോകത്തുണ്ടാകും അവരെ പിൻപറ്റുന്നവരുടെ എണ്ണം കുറവായിരിക്കും വലിയൊരു വിഭാഗം എക്കാലവും അവർക്കെതിരിയായിരിക്കും

സന്മാർഗം കണ്ടില്ലെന്ന് നടിക്കുന്നവരാണ് ഏറെപ്പേരും അവർ നബിമാരെ കണ്ടില്ല ഔലിയാക്കളെ കണ്ടില്ല വേദഗ്രന്ഥങ്ങൾ കണ്ടില്ല സത്യവിശ്വാസികളെ കണ്ടില്ല കണ്ണില്ലാത്തവരെപ്പോലെ നടന്നു
നല്ലതിന്ന് നേരെ കണ്ണുതുറന്നില്ല

ഇവരും മരിക്കും മരണത്തിന്റെ മാലാഖ വന്നാൽ കീഴടങ്ങുകയേ നിവൃത്തിയുള്ളൂ മലണദൂതനെ അകറ്റാൻ ഒരു ധിക്കാരിക്കും കഴിയില്ല മരിക്കും മണ്ണിനടിയിലാവും അന്ത്യനാളിൽ എഴുന്നേൽപ്പിക്കും വിചാരണക്ക് കൊണ്ട് പോവാൻ ഉയർത്തെഴുന്നേൽപ്പിച്ചപ്പോൾ അവന്ന് കഴ്ചയില്ല അന്ധനാണ് ഒന്നും കാണാൻ വയ്യ ഇതന്ത് പറ്റി? ഭൂമിയിൽ താൻ കാഴ്ചയുള്ളവനായിരുന്നല്ലോ? തന്റെ കാഴ്ച എവിടെപ്പോയി? ഭൂമിയിൽ വെച്ച് നല്ലത് കാണത്തവന്റെ കാഴ്ചപോയി

കാണാൻ പാടില്ലാത്തതാണ് അവൻ കണ്ടത്
വിശുദ്ധ ഖുർആൻ പറയുന്നു
ആരെങ്കിലും എന്റെ ഉൽബോധനത്തെ വിട്ട് തിരിഞ്ഞുകളഞ്ഞാൽ , നിശ്ചയമായും അവന്ന് ഇടുങ്ങിയ ഒരു ജീവിതം ഉണ്ടായിരിക്കുന്നതാണ് ആന്ത്യനാളിൽ അവനെ നാം അന്ധനായി നിലവിൽ എഴുന്നേൽപിച്ച് ഒരുമിച്ച് കൂട്ടുന്നതുമാണ് (20:124)
അവൻ പറയും : റബ്ബേ എന്തിനാണ് നീ എന്നെ ആന്ധനായ നിലയിൽ എഴുന്നേൽപിച്ച് ഒരുമിച്ചുകൂട്ടിയത്? ഞാൻ കാഴാചയുള്ളവനായിരുന്നവല്ലോ (20:125)
അല്ലാഹു പറയും: അങ്ങനെ തന്നെയാണ് നിനക്ക് നമ്മുടെ ലക്ഷ്യങ്ങൾ (ആയത്തുകൾ ) വന്നു അപ്പോൾ നീ അത് മറന്നുകളഞ്ഞു അപ്രകാരം ഇന്ന് നീയും വിസ്മരിക്കപ്പെട്ടിരിക്കുന്നു (20:126)

അങ്ങനെയാണ് അതിര് കവിയുകയും തന്റെ റബ്ബിന്റെ ലക്ഷ്യങ്ങളിൽ (ആയത്തുകളിൽ) വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവന്ന് നാം പ്രതിഫലം നൽകുക

പരലോക ശിക്ഷ കഠിനവും കൂടുതൽ ശേഷിക്കുന്നതുമാകുന്നു (20:127)

മനുഷ്യർ സന്മാർഗത്തിൽ ചലിക്കണം ധാരാളം നന്മകൾ പ്രവർത്തിക്കണം അല്ലാഹുവിന്റെ തൃപ്തിനേടണം
സന്മാർഗം ഉപദേശിക്കാൻ അർഹതയുള്ള യോഗ്യരായ മഹാന്മാരുമായി സഹവാസം കൂടണം അവരുടെ ഉപദേശമനുസരിച്ചു ജീവിക്കണം എന്നാൽ വിജയിച്ചു
സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കപ്പെടുമ്പോൾ ആദം (അ) വല്ലാതെ ദുഃഖപരവശനായിരുന്നു അപ്പോൾ അല്ലാഹു നൽകിയ ഉപദേശം ഇതായിരുന്നു

ഭൂമിയിൽ ഒരു നിശ്ചിതകാലം നിങ്ങൾ ജീവിക്കണം നിങ്ങളുടെ അക്കാലത്തെക്കുള്ള പാർപ്പിടമാണത് അത്രയും കാലത്തേക്കുള്ള ഭക്ഷ്യവിഭവങ്ങളും ഭൂമിയിൽ നിന്ന് ലഭിക്കും വായു ,വെള്ളം, ആഹാരം എന്നിവ ഓരോരുത്തടെ പേരിലും നിശ്ചയിക്കപ്പെടും 

സൂറത്തുൽ ബഖറയിലെ വചനങ്ങൾ കാണുക

എന്നിട്ട് പിശാച് അവരെ അതിൽ നിന്ന് വ്യതിചലിപ്പിച്ചു അങ്ങനെ അവർ രണ്ടാളും അതിൽ നിന്ന് പുറത്താക്കപ്പെട്ടു നാം പറഞ്ഞു : എല്ലാവരും ഇറങ്ങിപ്പോകുവീൻ നിങ്ങളിൽ ചിലർ ചിലർക്ക് ശത്രുവാകുന്നു
നിങ്ങൾക്ക് ഭൂമിയിൽ ഒരു നിശ്ചിത സമയം വരേക്കുള്ള പാർപ്പിടവും ജീവിത വിഭവവും ഉണ്ടായിരിക്കും (2:36)
ആദം (അ) ഹവ്വ (റ), ഇബ്ലീസ് ഇവരാണ് ഭൂമിയിലേക്ക് അയക്കപ്പെട്ടത്
ആദം (അ) ഹവ്വ (റ) ഇവർ മുഹ്മിനീങ്ങളാണ്
ഇബ്ലീസ് അവരുടെ ശത്രുവാണ് പിന്നീട് ഭൂമിയിൽ വരുന്ന മനുഷ്യവർഗ്ഗത്തിന്റെ അവസ്ഥയെന്താണ്? ഒന്നുകിൽ ആദം-ഹവ്വയുടെ ഭാഗത്ത്
അല്ലെങ്കിൽ ഇബ്ലീസിന്റെ ഭാഗത്ത് ശത്രുത ഭൂമിയുള്ള കാലത്തോളം നിലനിൽക്കും പശ്ചാത്താപം അഥവാ തൗബ ..

ദുഃഖം നിറഞ്ഞ പ്രാർഥന അതിലൂടെ പാപങ്ങൾ കഴുകിക്കളയുക മനസ്സ് ശുദ്ധമായിത്തീരുക ഇതാണ് മനുഷ്യരുടെ മോചനമാർഗ്ഗം വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം

അനന്തരം ആദം തന്റെ റബ്ബിൽ നിന്ന് ചില വചനങ്ങൾ ഏറ്റെടുത്തു അങ്ങനെ അല്ലാഹു അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു തീർച്ചയായും അവൻ പശ്ചാത്താപം വളരെയേറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു (2:37)

പശ്ചാത്താപത്തിന്റെ (തൗബയുടെ) വചനങ്ങൾ ഏറ്റെടുത്തു ചൊല്ലി ഒടുവിൽ പശ്ചാത്താപം സ്വീകരിച്ചു 

സൂറത്തുൽ ബഖറയിൽ ഇങ്ങനെ കൂടി കാണാം
നാം പറഞ്ഞു : നിങ്ങൾ മുഴുവൻ ഇവിടെ നിന്ന് ഇറങ്ങിപ്പോയ്ക്കൊള്ളുക എന്നിട്ട് എന്റെ പക്കൽ നിന്ന് വല്ല മാർഗ്ഗദർശനവും വന്നാൽ അപ്പോൾ എന്റെ മാർഗ്ഗദർശനം ആർ പിൻപറ്റിയോ അവരുടെ മേൽ യാതൊരു ഭയവുമില്ല അവർ വ്യസനിക്കുകയില്ല (2:38)

സന്മാർഗദർശനം വന്നു എന്നിട്ടതിനെ പിൻപറ്റിയില്ല എങ്കിലോ?
അപ്പോൾ അവൻ നരകത്തിന്റെ അവകാശിയായി അതിൽ അവന്റെ ജീവിതം ശാശ്വതം തന്നെ 

വിശുദ്ധ ഖുർആൻ പറയുന്നു :
സത്യത്തിൽ വിശ്വസിക്കാതിരിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കുകയും ചെയ്തവരാകട്ടെ അക്കൂട്ടർ നരകത്തിന്റെ ആൾക്കാരാകുന്നു അവരതിൽ സ്ഥിരവാസികളായിരിക്കും (2:39)
സത്യനിഷേധത്തിലേക്ക് മനുഷ്യനെ പ്രേരിപ്പിക്കുന്നത് ശപിക്കപ്പെട്ട ഇബ്ലീസ് ആകുന്നു അവൻ തെറ്റുകൾ ഭംഗിയായി തോന്നിപ്പിക്കും അതിൽ വഞ്ചിതരായാൽ നരകത്തിലെ ശാശ്വത വാസമായിരിക്കും ഫലം

വസ്ത്രം മൂന്നുതരം 

ആദം (അ) ന്റെ പശ്ചാത്താപം കഠിനമായിരുന്നു സ്വർഗ്ഗത്തിലെ ആഡംബരം നഷ്ടപ്പെട്ടതിനെക്കുറിച്ചല്ല ചിന്തിച്ചത് അല്ലാഹുവിന്റെ കല്പനയെക്കുറിച്ചാണ് ചിന്തിച്ചത് ഇബ്ലീസിന്റെ കെണിയിൽ പെട്ടുപോയതോർത്ത് വല്ലാതെ വ്യാകലപ്പെട്ടു മനുഷ്യരുടെ ഔറത്ത് വെളിവാക്കുന്നത് പിശാചിന്ന് വളരെ ഇഷ്ട്ടമുള്ള കാര്യമാണ് അന്യരുടെ നഗ്നത കാണുമ്പോൾ മനസ്സിന് ആനന്ദം തോണമെന്നാണ് ഇബ്ലീസ് ആഗ്രഹിക്കുന്നത് അങ്ങനെ തോന്നാൻ വെണ്ടതൊക്കെ അവൻ ചെയ്യുന്നു

ആധുനിക ലോകം ഇബ്ലീസിന്റെ ആധിപത്യത്തിലാണ് ഇബ്ലീസിന്റെ വർഗ്ഗപരമ്പരയിൽ പെട്ട കോടിക്കണക്കായ ശൈത്വാൻമാർ ലോകമെങ്ങും അടക്കി വാഴുകയാണ് സ്ത്രീകൾ അല്പ വസ്ത്രധാരിണികളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ ശൈത്വാന്മാർ പ്രോത്സാഹനം നൽകുന്നു കഴിക്കാൻ രാജ്യങ്ങളിലും പശ്ചാത്യനാടുകളിലും സൗന്ദര്യമത്സരങ്ങൾ നടക്കുന്നു പരസ്യമായ നഗ്നതാപ്രദർശനം അത് കണ്ട് പൈശാചികമായ ആനന്ദം അനുഭവിക്കുകയാണ് ആധുനികലോകം സകലവാർത്താമാധ്യമങ്ങളും അവക്ക് വൻ പ്രാധാന്യം നൽകുന്നു

മാസികകളുടെ കവർ ചിത്രമായി നഗ്നഫോട്ടോകൾ വരുന്നു നീല ചിത്രങ്ങൾ ലോകമെങ്ങും പ്രാചരത്തിലുണ്ട് ബാലിക ബാലന്മാരുടെ മൊബൈൽ ഫോണുകളിൽ വരെ ഇന്റെർനെറ്റിലൂടെ നഗ്നത നിറഞ്ഞഴുകുന്നു

സിനിമകൾ, സീരിയൽ, കായികവിനോദങ്ങൾ എല്ലാം നഗ്നതാ പ്രദർശനത്തിന്റെ വേദികൾ തന്നെ
പരസ്യങ്ങളിൽ തെളിയുന്നതും നഗ്നതതന്നെ ബാറുകളിലെ നഗ്നത നൃത്തങ്ങളും കുപ്രസിദ്ധമാണ് എല്ലാറ്റിനും പ്രേരണ ഇബ്ലീസും സന്താനപരമ്പരയും തന്നെ ആദം ഹവ്വ ദമ്പതിമാർ സ്വർഗ്ഗീയ വസ്ത്രം ധരിച്ചാണ് കഴിഞ്ഞിരുന്നത് നഗ്നത വെളിവായില്ല പലസ്പരം നഗ്നതകണ്ടില്ല കാണുന്നതിനെക്കുറിച്ചും ചിന്തിച്ചുപോലുമില്ല

ശത്രുവായ ഇബ്ലീസ് ചിന്തിച്ചതിങ്ങനെയാണ് ഇവരുടെ സ്വർഗ്ഗീയ വസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റണം ഇവരുടെ നഗ്നത വെളിവാകണം പരസ്പരം കാണണം ഇതിന്നുവേണ്ടിയാണവൻ തിന്നാൻ പ്രേരിപ്പിച്ചത് പഴം തിന്നു നഗ്നത വെളിവായി

സൂറത്ത് അഹ്റാഫിൽ ഇക്കാര്യം പറയുന്നു:
എന്നിട്ട് അവർക്ക് രണ്ട്പേർക്കും മറയ്ക്കപ്പെട്ടിരുന്നതായ അവരുടെ നഗ്നത വെളിവാക്കുവാനായി ശൈത്വാൻ അവരോട് ദുർമ്മന്ത്രംനടത്തി
അവൻ പറയുകയും ചെയ്തു : നിങ്ങളുടെ രണ്ടാളുടെയും റബ്ബ് നിങ്ങളോട് ഈ വൃക്ഷത്തെക്കുറിച്ച് വിരോധിച്ചിട്ടില്ല നിങ്ങൾ രണ്ട് പേരും മലക്കുകൾ ആയിത്തീരുകയോ അല്ലെങ്കിൽ നിങ്ങളിരുവരും ശാശ്വത വാസികളായിത്തീരുകയോ ചെയ്യുമെന്നതിനാൽ അല്ലാതെ (7:20)

പഴം തിന്നാൻ നിങ്ങളിരുവരും മലക്കുകളായിത്തീരും അല്ലെങ്കിൽ ശാശ്വതമായി ഇവിടെ താമസിക്കും അതുകൊണ്ട് പഴം തിന്നണമെന്ന് ഇബ്ലീസ് ഉപദേശിച്ചു പഴം തിന്നാൽ സ്വർഗ്ഗത്തിൽ ശാശ്വതമായി താമാസിക്കാം അല്ലെങ്കിൽ മലക്കുകളാവാം കള്ളം പറഞ്ഞു പറ്റിച്ചു 

അവൻ ഇത്രകൂടി പറഞ്ഞു : ഞാൻ നിങ്ങളുടെ നിഷ്കളങ്കനായ ഉപദേശകനാകുന്നു

വിശുദ്ധ ഖുർആൻ പറയുന്നു
അവൻ അവരോട് സത്യം ചെയ്തു പറയുകയും ചെയ്തു നിശ്ചയമായും ഞാൻ നിങ്ങൾ രണ്ടാൾക്കും ഗുണകാംക്ഷികളിൽ പെട്ടവനാകുന്നു (7:21)
മനുഷ്യവർഗ്ഗത്തോടുകാണിച്ച ഇബ്ലീസിന്റെ ആദ്യവഞ്ചനയാണത്.

അന്ന് ഇബ്ലീസ് ഒറ്റക്കാണ് ഇന്നത്തെ കഥ അതല്ല അനേക കോടി ശൈത്വാൻമാരുണ്ട് മനുഷ്യരുടെ എണ്ണത്തേക്കാൾ എത്രയോ ഇരട്ടിയാണ് ശൈത്വാൻമാർ മനുഷ്യൻ കുറച്ചുകാലം ജീവിച്ചുമരിച്ചുപോവുന്നു ശൈത്വാൻ നൂറ്റാണ്ടുകളോളം ജീവിക്കുന്നു മനുഷ്യനെ കളിപ്പാട്ടം പോലെ തട്ടിക്കളിക്കയാണ് ശൈത്വാൻ അസൂയയും അഹങ്കാരവും മനുഷ്യമനസിൽ വളർത്തിയെടുക്കാൻ ശൈത്വാന്മാർക്ക് ഒരു പ്രയാസവുമില്ല

ഭാഷയുടെയും വർഗ്ഗത്തിന്റെയും ,വർണ്ണത്തിന്റെയും ദേശിയതയുടെയും പേരിൽ നടക്കുന്ന എല്ലാ കലാപങ്ങൾക്കു പിന്നിലും ശൈത്വാന്മാരുടെ പ്രേരണയുണ്ട് പദ്ധതികളും പരിപാടികളുമുണ്ട് എവിടെയും വഞ്ചന കള്ളം പറച്ചിൽ നുണ പറഞ്ഞ് ചിരിപ്പിക്കൽ വിവിധതരം കളികൾ കോമാളി വേഷങ്ങൾ

മനുഷ്യന്റെ വായിലൂടെ പിശാചിന്റെ ശബ്ദം കേൾക്കും നിസ്കരിക്കുമ്പോൾ പോലും ചിലരുടെ കോട്ടുവാ ശബ്ദം കേട്ടിട്ടില്ലേ?

വനഞ്ചനയിലൂടെ ശൈത്വാൻ മനുഷ്യനെ തരംതാഴ്ത്തും നിലം പരിശാക്കും

സൂറത്ത് അഹ്റാഫിലെ വചനങ്ങൾ കാണുക :
എന്നിട്ട് അവർ രണ്ട് പേരെയും വഞ്ചനമൂലം അവൻ തരംതാഴ്ത്തി അങ്ങിനെ അവർ വൃക്ഷഫലത്തെ രുചിനോക്കിയപ്പോൾ അവർക്ക് അവരുടെ നഗ്നത വെളിവായി സ്വർഗ്ഗത്തിലെ ഇലയിൽ നിന്നും എടുത്ത് തങ്ങളുടെ മേൽ ഒട്ടിക്കാൻ തുടങ്ങുകയും ചെയ്തു
അവർ ഇരുവരുടെയും റബ്ബ് അവർ ഇരുവരേയും വിളിച്ചു ചോദിച്ചു ആ വൃക്ഷം നിങ്ങളിരുവർക്കും ഞാൻ വിരോധിച്ചിട്ടില്ലേ? പിശാച് നിങ്ങളിരുവരുടേയും പ്രത്യക്ഷ ശത്രുവാണെന്ന് ഞാൻ പറയുകയും ചെയ്തിട്ടില്ലേ ? (7:22)

എത്ര ഗൗരവമുള്ള ചോദ്യങ്ങൾ ആ വൃക്ഷം ഞാൻ നിങ്ങൾക്ക് വിലക്കിയില്ലേ ?
പിശാച് പ്രത്യക്ഷ ശത്രുവാണെന്ന് പറഞ്ഞില്ലേ?

ഇത് മനുഷ്യവർഗ്ഗത്തോടുള്ള ചോദ്യം കൂടിയാണ് വേദഗ്രന്ഥങ്ങളിറങ്ങി അത് വിശദീകരിക്കാൻ നബിമാർ വന്നു നന്നായി വിശദീകരിച്ചു തന്നു അനുവദനീയമായ അഹങ്കാരം ഏത്? വിലക്കപ്പെട്ട ആഹാരം ഏത്?
ഓരോ നബിയും അത് വിവരിച്ചു തന്നു/....

ശൈത്വാൻ മനുഷ്യവർഗ്ഗത്തിന്റെ ശത്രുവാണെന്ന് ഓരോ നബിയും വ്യക്തമായി പറഞ്ഞുതന്നു 

എന്നിട്ടും മനുഷ്യൻ ശൈത്വാനെ കൂട്ടുപിടിക്കുന്നു വിലക്കപ്പെട്ടത് ഭക്ഷിക്കുന്നു മദ്യം ഉണ്ടാക്കരുത് വില്ക്കരുത് ,കഴിക്കരുത്, വിതരണം ചെയ്യരുത് മദ്യസൽക്കാരം നടക്കുന്നേടത്ത് പോവരുത് നബിമാർ എല്ലാം പറഞ്ഞു തന്നിട്ടുണ്ട് പിശാച് തിരിച്ചു പറഞ്ഞു മദ്യം ഉണ്ടാക്കണം വിൽക്കണം കുടിക്കണം വിതരണം ചെയ്യണം മദ്യസൽക്കാരം നടത്തണം നടത്തുന്നേടത് പോവണം മനുഷ്യർ നബിമാരുടെ നിരോധനം അവഗണിച്ചു .

നബിമാരുടെ നിരോധനം അല്ലാഹുവിന്റെ നിരോധനമാണെന്ന കാര്യം മറന്നുകളഞ്ഞു ശൈത്വാനെ അനുസരിച്ചു അവർക്കുതന്നെയല്ലേ നരകം നൽകേണ്ടത് അത് തന്നെയല്ലേ നീതി അവർക്കും പശ്ചാത്താപിക്കാൻ അവസരമുണ്ട് സത്യമായും പശ്ചാത്തപിച്ചാൽ അല്ലാഹു സീകരിക്കും അവൻപൊറുത്തുകൊടുക്കും പിശാച് അതിനും സമ്മതിക്കില്ല മരണം തൊണ്ടക്കുഴിയിൽ എത്തിയാൽ പോലും ശൈത്വാൻ പിൻമാറില്ല റൂഹ് പിരിയാൻ നേരം ശൈത്വാൻ എല്ലാ അടവുകളും പ്രയോഗിക്കും വഴിപിഴപ്പിക്കാൻ ഈമാൻ കിട്ടാതെ മരിച്ചാൽ ശൈത്വാൻമാർക്ക് വലിയ സന്തോഷമാണ് ആഹ്ലാദം കൊണ്ട് തുള്ളിച്ചാടും

ആദം (അ:സ) ന്റെയും ഹവ്വ (റ:ഹ) യുടേയും തൗബയുടെ വചനം സൂറത്ത് അഹ്റാഫിൽ കാണാം അതിങ്ങനെ
അവർ ഇരുവരും പറഞ്ഞു : ഞങ്ങളുടെ റബ്ബേ ഞങ്ങൾളോട് തന്നെ അക്രമം പ്രവർത്തിച്ചു നീ ഞങ്ങൾക്ക് പൊറുത്തു തരികയും ഞങ്ങളോട് കരുണ ചെയ്യുകയും ചെയ്തില്ലെങ്കിൽ നിശ്ചയമായും ഞങ്ങൾ നഷ്ടപ്പെടവരുടെ കൂട്ടത്തിൽപ്പെട്ടവരായിത്തീരും (7:23)

ആധുനിക മനുഷ്യവർഗ്ഗം എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് തങ്ങൾ തങ്ങളോട് തന്നെ ചെയ്യുന്നു സ്വന്തം സ്വന്തത്തോട് തെറ്റ് ചെയ്യുന്നു ആദ്യപിതാവിന്റെയും ആദ്യമാതാവിന്റെയും പ്രാർഥന പ്രാർത്ഥിക്കണം

റബ്ബനാ ളലംനാ......
സൂറത്ത് അഹ്റാഫിൽ തുടർന്നു പറയുന്നതിങ്ങനെ
അല്ലാഹു പറഞ്ഞു : ഇറങ്ങിക്കൊള്ളുവീൻ നിങ്ങളിൽ ചിലർ ചിലർക്കു ശത്രുവാകുന്നു ഭൂമിയിൽ നിങ്ങൾക്ക് നിശ്ചിത സമയം വരെ താമസവും ഉപയോഗവും ഉണ്ടായിരിക്കും (7:24)

അല്ലാഹു പറഞ്ഞു : അതിൽ തന്നെ നിങ്ങൾ ജീവിക്കും അതിൽ തന്നെ നിങ്ങൾ മരിക്കും അതിൽ നിന്നു തന്നെ നിങ്ങൾ പുറത്ത് വരുത്തപ്പെടുകയും ചെയ്യും (7:25)

തുടർന്നുള്ള വചനങ്ങളിൽ അല്ലാഹു ആദം സന്തതികളായ മനുഷ്യവർഗ്ഗത്തെയാണ് അഭിസംബോധന ചെയ്യുന്നത് നഗ്നതയിൽ നിന്ന് തന്നെയാണു തുടക്കണം മാനാമായി വസ്ത്രം ധരിക്കണം എന്നിട്ടുവേണം ആരാധന വസ്ത്രം ഭൂമിയിൽ തന്നെയുണ്ട് അല്ലാഹു ശുദ്ധീകരിക്കാനുള്ള വിദ്യ മനുഷ്യരെ പഠിപ്പിച്ചു നൂൽ നിർമ്മാണം പഠിപ്പിച്ചു നൂൽകൊണ്ട് വസ്ത്രം നെയ്തെടുക്കാൻ പഠിപ്പിച്ചു എന്തെല്ലാം തരം വസ്ത്രങ്ങൾ നാണം മറയ്ക്കാൻ വസ്ത്രം അലങ്കാരത്തിനുള്ള വസ്ത്രം തഖ്വ്വയുടെ വസ്ത്രം തഖ്വ്വയുടെ വസ്ത്രം എന്നാലെന്ത് ? അല്ലാഹുവിനെ സൂക്ഷിക്കുക തഖ്വ്വ മനസ്സിൽ അല്ലാഹു ഇഷ്ടപ്പെടാത്ത വികാരമോ വിചാരമോ വന്ന് പോകുമോ എന്നു ഭയക്കുക സൂക്ഷിക്കുക
നാക്കിൽ നിന്ന് ഉതിർന്നുവീഴുന്ന വാക്കുകളിൽ ചിലത് അല്ലാഹു ഇഷ്ടപ്പെടാത്തത് ആയിപ്പോകുമോ എന്ന ഭയം അക്കാര്യത്തിലെ സൂക്ഷ്മത തന്റെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും ചിലത് അല്ലാഹുവിന്റെ കോപം വിളിച്ചുവരുന്നതായിപ്പോകുമോ എന്ന ഭയം അക്കാര്യത്തിലെ സൂക്ഷ്മത 

തഖ്വ്വ
തഖ്വ്വ അടിമുടിവേണം തഖ്വ്വയെ വസ്ത്രത്തോടുപമിക്കാം തഖ്വ്വയാകുന്ന വസ്ത്രം എപ്പോഴും ധരിക്കണം അതാണ് ഏറ്റവും ഉത്തമമായ വസ്ത്രം നാണം മറയ്ക്കുന്ന വസ്ത്രത്തെക്കാളും അലങ്കാരവസ്ത്രത്തെക്കാളും പ്രാധാന്യം തഖ്വ്വയാകുന്ന വസ്ത്രത്തിനാകുന്നു

ഇന്ന് പലരും നാണം മറയ്ക്കാൻ അടിവസ്ത്രം ധരിക്കും അതിന്ന് മീതെ വിലകൂടിയ അലങ്കാര വസ്ത്രം ധരിക്കും തഖ്വ്വായുടെ വസ്ത്രം കാണാനേയില്ല ഇന്നത്തെക്കാലത്ത് തഖ്വ്വായുടെ വസ്ത്രം ധരിക്കാൻ കുറച്ചൊന്നുമല്ല പ്രയാസപ്പെടേണ്ടിവരിക
ശൈത്വാനുമായി പടവെട്ടി ജയിക്കണം വളരെ ചുരുക്കം പേർക്കേ അതിന്ന് കഴിയുകയുള്ളു ആദം സന്തതികളെ വിളിച്ചുകൊണ്ട് അല്ലാഹു സംസാരിക്കുന്നത് ശ്രദ്ധിക്കൂ

ആദമിന്റെ സന്തതികളേ 

നിങ്ങളുടെ മറയ്ക്കുന്ന വസ്ത്രവും, അലങ്കാര വസ്ത്രവും നാം നിങ്ങൾക്ക് ഇറക്കിത്തന്നിട്ടുണ്ട്
തഖ്വ്വ (സൂക്ഷ്മത -ഭയഭക്തി) യാകുന്ന വസ്ത്രമാണ് കൂടുതൽ ഉത്തമം
അത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു മനുഷ്യർ ചിന്തിച്ചു മനസ്സിലാക്കിയേക്കാം (7:26)


ആശ്വാസവചനങ്ങൾ 

മനുഷ്യനും പിശാചും തമ്മിലുള്ള പ്രകടമായ വ്യത്യാസമെന്ത്? മനുഷ്യന്ന് പിശാചിനെ കാണാൻ കഴിയില്ല പിശാച് മനുഷ്യനെ കാണുന്നു പിശാച് ഏത് വഴിക്കുവരണം?

മനുഷ്യന്ന് അത് മനസ്സിലാക്കാൻ കഴിയില്ല ഓരോ മനുഷ്യന്റെയും ദൗർബല്യങ്ങൾ പിശാചിന്നറിയാം അത് ഉപയോഗിച്ച് മനുഷ്യനെ ചതിയിൽ ചാടിക്കും പിശാച് മനുഷ്യന്റെ ശരീരത്തിൽ പ്രവേശിക്കും രക്തം സഞ്ചരിക്കുന്ന സ്ഥലത്തെല്ലാം സഞ്ചരിക്കും ഓരോ അവയവത്തെക്കൊണ്ടും തെറ്റ് ചെയ്യിക്കും കാണാൻ പാടില്ലാത്തത് കണ്ണ് കാണും കേൾക്കാൻ പാടില്ലാത്തത് ചെവി കേൾക്കും കൈകാലുകൾ ചെയ്യാൻ പാടില്ലാത്തത് ചെയ്യും മനസ്സ് അരുതാത്തത് ചിന്തിക്കും പറയാൻ പാടില്ലാത്തത് നാവ് പറയും 

വിലക്കപ്പെട്ട ഭക്ഷണം വായിലൂടെ കഴിക്കും അത് വയറ്റിലെത്തും അതിൽ നിന്നുണ്ടാവുന്ന എന്തും വിലക്കപ്പെട്ടതാണ് എല്ലാം പിശാച് ഭംഗിയാക്കി കാണിക്കാം തെറ്റിലൂടെ ശരീരം നീങ്ങുമ്പോൾ റൂഹ് മലിനപ്പെടും ഓരോ അവയവത്തിൽ നിന്നും പിശാചിനെ ഓടിക്കണം പകരം തൗഹീദ് വരണം മനസ്സിലും ശരീരത്തിലും തൗഹീദ് പടരണം

ആദം (അ)ന്റെ റൂഹിലും ശരീരത്തിലുമെല്ലാം തൗഹീദാണ് അതിന്റെ ഉഗ്രശക്തികൊണ്ട് ഇബ്ലീസ് ആദം (അ) നെ സമീപിക്കാൻ കഴിയുന്നില്ല

ആദം സന്തതികളുടെ ഈമാനിനെ ദുർബ്ബലമാക്കാനാണ് ഇബ്ലീസ് ശ്രമിച്ചത് അവരെ തൗഹീദിൽ നിന്നകറ്റുക ശിർക്കിലേക്ക് അടുപ്പിക്കുക ശൈത്വാൻമാരുടെ പ്രവർത്തന ശൈലിയാണിത് മനുഷ്യമനസ്സിൽ എപ്പോഴും നിറഞ്ഞ് നിൽക്കേണ്ടത് ദൗഹീദാണ് ഖൽബിന്റെ തുടിപ്പും ശ്വാസഗതിയും അതിനോപ്പമായിരിക്കണം ഒരു മനുഷ്യൻ ആ രീതിയിൽ ജീവിച്ചാൽ ശൈത്വാന് അവനെ സമീപിക്കാൻ കഴിയില്ല ഈ അവസ്ഥ തകിടം മറിക്കാൻ ശൈത്വൻ ശ്രമിക്കും

ശൈത്വാൻ ശരീരേച്ഛകളെ ഇളക്കിവിടും അതിനെ നേരിടണം ഇച്ഛകളുമായി യുദ്ധം ചെയ്യണം ഇച്ഛകളെ പരാജയപ്പെടുത്തണം ഇച്ഛകളെ പരാജയപ്പെടുത്താനും പിശാചിനെ ആട്ടിയകറ്റാനും നബിമാർ തങ്ങളുടെ അനുയായികളെ സഹായിച്ചു നബിമാരുടെ കാലഘട്ടം കഴിഞ്ഞു അതിന്നുശേഷം ഔലിയാക്കന്മാരാണ് ഇക്കാര്യത്തിൽ ജനങ്ങളെ സഹായിച്ചുവരുന്നത്

സ്വാലിഹായ ഒരു മനുഷ്യന്റെ സഹായം കിട്ടണം യോഗ്യനായ ശൈഖിന്റെ തർബിയത്ത് അപ്പോൾ ശൈത്വാനെ അകറ്റാം ഈമാൻ ശക്തിപ്പെടുത്താം ശൈത്വാൻ മനുഷ്യനെ പേടിക്കുന്ന നിലവരും

സൂറത്ത് അഹ്റാഫിലെ വചനം നോക്കാം
ആദമിന്റെ സന്തതികളേ
ശൈത്വാൻ നിങ്ങളുടെ മാതാപിതാക്കളെ സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കിയത് പോലെ നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ അവർ ഇരുവരുടെയും വസ്ത്രം അവൻ ഉരിഞ്ഞ് കളഞ്ഞു അവരുടെ നഗ്നത കാണിക്കുവാൻ വേണ്ടി തീർച്ചയായും അവനും അവന്റെ ഗോത്രക്കാരും നിങ്ങളെ കാണുന്നു നിങ്ങളവരെ കാണുന്നുമില്ല
സത്യവിശ്വാസികളല്ലാത്തവർക്ക് നാം ശൈത്വാൻമാരെ ബന്ധുമിത്രങ്ങളാക്കിയിരിക്കുന്നു (7:27)

ഇക്കാലത്ത് പിശാചുക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്ന ധാരാളം മനുഷ്യരുണ്ട് പലതരം സേവകളും ,പൂജകളും ബലികളും ,നേർച്ചകളും നടത്തുന്നു
പിശാചിന്റെ ദുർബോധനങ്ങളെ അവർ വിശ്വസിക്കുന്നു അത് സത്യമാണെന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു പിശാചിന്റെ സ്വാധീന വലയം വികസിക്കുന്നു നാശത്തിലേക്കുള്ള നെട്ടോട്ടം

ആദം (അ) ഭൂമിയിൽ വന്നത് വളരെയേറെ ദുഃഖത്തോടും പാരവശ്യത്തോടും കൂടിയായിരുന്നു

അല്ലാഹു എന്ത് മാത്രം കൃപാലുവാണ് തനിക്ക് എന്തുമാത്രം അനുഗ്രഹങ്ങളാണ് ചൊരിഞ്ഞ് തന്നത് തന്നെ ആദരിച്ചു മലക്കുകൾ തന്നെ ആദരിക്കുന്ന അവസ്ഥയുണ്ടാക്കി
അങ്ങനെയുള്ള റബ്ബിന്റെ കല്പന തെറ്റിച്ചു ലജ്ജകൊണ്ട് തലതാഴ്ന്നുപോയി ദുഃഖം മനസ്സിൽ കത്തിപ്പടരുകയാണ്

ആദം(അ)ന്റെ ദുഃഖത്തിന് ആശ്വാസം ലഭിക്കാനായി ജിബ്രീൽ (അ) ബാങ്ക് കൊടുത്തു
അശ്ഹദു അന്ന മുഹമ്മറസൂലുല്ലാഹ് എന്നുകേട്ടപ്പോൾ ആദം(അ)ന്ന് ആശ്വാസം തോന്നി
ഈ വിധത്തിൽ ഒരു റിപ്പോർട്ടിൽ കാണുന്നു
അതിവിശാലമായ സ്വർഗ്ഗം ഇടുക്കം തോന്നിക്കുന്ന ഭൂമി രണ്ടും കണ്ടു അനുഭവിച്ചു എത്ര വ്യത്യസ്തമായ അനുഭവങ്ങൾ അന്തരീക്ഷത്തിലെ മാറ്റം

സ്വർഗ്ഗം ആശ്വാസത്തിന്റെ കേന്ദ്രമാണ് ശാന്തിയുടെ പറുദീസ ഭൂമിയോ? ഉൽകണ്ഠയും ബേജാറുമാണിവിടെ പലതരം വിത്തുകൾ അല്ലാഹു ഭൂമിയിലേക്ക് കൊടുത്തയച്ചിരുന്നു അവയിൽ ചിലത് ഇബ്ലീസ് അലങ്കോലമാക്കി ഉപയോഗ ശൂന്യമായി അവശേഷിച്ചത് കൃഷി ചെയ്തു സ്വർഗ്ഗത്തിലെ മേന്മകൂടിയ പഴങ്ങൾ കഴിച്ച ആദം (അ) ഭൂമിയിലെ നിലവാരം കുറഞ്ഞ കായ്കനികൾ ഭക്ഷിക്കാൻ തുടങ്ങി അതോടെ മലമൂത്ര വിസർജ്ജനം വേണ്ടി വന്നു ആദം (അ) ന്ന് വല്ലാത്ത അസ്വസ്ഥത വന്നു

മലമൂത്ര വിസർജ്ജനം അനിവാര്യമായി വരുമ്പോഴുള്ള വല്ലാത്ത അസ്വസ്ഥത എന്ത് ചെയ്യണമെന്നറിയില്ല ജിബ്രീൽ (അ) കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു മലമൂത്ര വിസർജ്ജനം നടന്നു ആശ്വാസമായി ആശ്വാസം വന്നപ്പോൾ അല്ലാഹുവിനെ വാഴ്ത്തി ആദം (അ ) ദുഃഖം നിറഞ്ഞ ശബ്ദത്തിൽ പ്രാർത്ഥിച്ചു.

റബ്ബേ ഞാൻ തെറ്റ് ചെയ്തുപോയി എന്നോട് തന്നെയാണ് ഞാൻ തെറ്റ് ചെയ്തുപോയത് പൊറുത്ത് തരേണമേ അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് വിളിയാളമുണ്ടായി നിന്റെ ദുഃഖം നിറഞ്ഞ ശബ്ദം കേട്ടു നിനക്ക് പറ്റിയ അബദ്ധം പൊറുത്തു തന്നിരിക്കുന്നു.

എന്തൊരു ആശ്വാസ വചനം ആദം (അ)നെ സൃഷ്ടിച്ച് ശരീരത്തിൽ ആത്മാവ് ഊതപ്പെട്ട സർന്ദർഭത്തിൽ ഒരു കാഴ്ചകണ്ടിരുന്നു അർശിൽ എഴുതപ്പെട്ട വചനം ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുറസൂലുല്ലാഹ് ഭൂമിയിൽ വെച്ച് അക്കാര്യം ഓർമ്മ വന്നു ആദം (അ)ഇങ്ങനെ പ്രാർത്ഥിച്ചു 

മുഹമ്മദ് നബി(സ)തങ്ങളുടെ ഹഖ്കൊണ്ട് പൊറുത്തു തരേണമേ

അങ്ങനെ പ്രാർത്ഥിച്ചപ്പോൾ അല്ലാഹു പൊറുത്തു കൊടുത്തു ഒരു റിപ്പോർട്ടിൽ ഇപ്രകാരം കാണുന്നു

ആദം (അ) ന്റെ ദുഃഖം അകറ്റാൻ വേണ്ടി ജിബ്രീൽ (അ) വന്നു ഒരു യാത്രപോകാൻ ക്ഷണിച്ചു ഭൂമിയുടെ ഒരു ദീർഘയാത്ര ഇത് കഅബാലയം നിലകൊള്ളുന്ന സ്ഥലത്തേക്കാണ് പോയത് അവിടെ വെള്ളമായിരുന്നു ജിബ്രീൽ (അ) ചിറകിട്ടടിച്ചു അപ്പോൾ ഒരു കെട്ടിടത്തിന്നാവശ്യമായ സ്ഥലം പ്രത്യക്ഷമായി അവിടെ ബൈത്തുൽ മഹ്മൂർ പണിതുയർത്തി അവിടെ നിസ്കരിക്കുകയും ത്വവാഫ് നടത്തുകയും ചെയ്തു ആദം (അ)ന്ന് ആശ്വാസമായി

ബൈത്തുൽ മഹ്മൂർ ആദം (അ) ന്റെ ജീവിതകാലം തീരുവരെയും ഭൂമിയിൽ ഉണ്ടായിരുന്നു പിന്നീടതിനെ ആകാശത്തേക്ക് ഉയർത്തി മൂന്നാം ആകാശത്തിലോ നാലാം ആകാശത്തിലോ അല്ലെങ്കിൽ ഏഴാം ആകാശത്തിലോ അതിനെ സ്ഥാപിച്ചു കഅബയുടെ നേരെ മുകളിലായി അത് സ്ഥിതി ചെയ്യുന്നു ദിവസം തോറും എഴുപതിനായിരം മലക്കുകൾ അതിനെ ത്വവാഫ് ചെയ്തുകൊണ്ടിരിക്കുന്നു പ്രളയകാലം വരെ ബൈത്തുൽ മഹ്മൂർ ഭൂമിയിലുണ്ടായിരുന്നു എന്ന് ചില പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട് മഹാപ്രളയകാലത്ത് ആകാശത്തേക്ക് ഉയർത്തി.

മറ്റൊരു റിപ്പോർട്ട് കാണുക
ഭൂമിയെ സൃഷ്ടിക്കുന്നതിന്റെ രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം വെള്ളത്തിന് മുകളിൽ പതപോലെ തെളിഞ്ഞ മണ്ണ് പ്രത്യക്ഷപ്പെട്ടു കഅബ നിൽക്കത്തക്ക വിധം അത് വികസിച്ചു ആ പ്രദേശത്തെ മലക്കുകൾ പ്രദക്ഷിണം ചെയ്തു
ആ പ്രദേശം ഉൾപ്പെടുത്തി ഭൂമി സൃഷ്ടിച്ചു സ്വർഗ്ഗത്തിൽ നിന്ന് ബഹിഷ്കരിക്കപ്പെട്ട് അതീവ ദുഃഖിതനായി കഴിഞ്ഞിരുന്ന ആദം (അ) നെ ജിബ്രീൽ (അ) ആ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ട് പോയി പ്രാർത്ഥിക്കാൻ നിർദ്ദേശിച്ചു ആദം (അ) ദുഃഖത്തോടെ പ്രാർത്ഥിച്ചു അത് സ്വീകരിക്കപ്പെട്ടു ആദം (അ) നെ മലക്കുകൾ അഭിവാദ്യം ചെയ്തു അവർ പറഞ്ഞു രണ്ടായിരം വർഷമായി ഞങ്ങളിവിടെ ത്വവാഫ് ചെയ്യുന്നു

ഇവിടെ കഅബ സ്ഥാപിക്കപ്പെട്ടു സ്വർഗ്ഗത്തിൽ നിന്ന് കൊണ്ട് വന്ന ഹജറുൽ അസ്വദ് സ്ഥാപിച്ചു അക്കാലത്ത് അതിന്ന് നല്ലശോഭയുണ്ടായിരുന്നു ജിബ്രീൽ (അ) അദം (അ)ന്ന് ഹജ്ജിന്റെ കർമ്മങ്ങൾ പഠിപ്പിച്ചു കൊടുത്തു ഹജ്ജ് കാലം വ്യക്തമാക്കിക്കൊടുത്തു

ഇന്ത്യയിൽ നിന്ന് നാല്പത് തവണ ആദം(അ) കാൽനടയായി ഹജ്ജിന്ന് പോയിട്ടുണ്ട് നാപത്തഞ്ച് തവണ എന്നും അഭിപ്രായമുണ്ട് ഇന്ത്യമുതൽ മക്കവരെ ആദം (അ)പാദം വെച്ച സ്ഥലങ്ങളെല്ലാം ഫലപുഷ്ടി നിറഞ്ഞതായിത്തീർന്നു
മഹാപ്രളയ കാലത്ത് ഹജറുൽ അസ്വദ് ജിബ്രീൽ (അ) അബൂഖുബൈസ് പർവ്വതത്തിൽ കുഴിച്ചിടുകയായിരുന്നു ഇബ്രാഹിം (അ) മകൻ ഇസ്മാഈൽ (അ)എന്നിവർ കഅബ പുതുക്കിപ്പണിതപ്പോൾ പുറത്തെടുത്തു കൊണ്ടുകൊടുക്കയായിരുന്നു ആദം (അ) ഭൂമിയിലെത്തിയതോടെ ശരീരത്തിന്റെ നിറം മാറി കറുപ്പുനിറമായി

ദീർഘകാലം പശ്ചാത്തപിച്ചു കരഞ്ഞു അല്ലാഹു തൗബ സ്വീകരിച്ചു എല്ലാ മാസവും മൂന്ന് ദിവസം നോമ്പ് നോൽക്കാൻ കല്പിച്ചു ചന്ദ്രമാസത്തിലെ 13,14,15ദിവസങ്ങൾ നോമ്പ് നോറ്റതോടെ ആദം (അ) ന്റെ ശരീരത്തിന്റെ നിറം പഴയത്പോലെയായി

ഈ ദിവസങ്ങൾ അയ്യാമുൽബീള് എന്നറിയപ്പെടുന്നു പിൽക്കാലത്ത് വന്ന പല പ്രവാചകന്മാരും ഈ നോമ്പ് നിർബന്ധമായിരുന്നു നമുക്ക് സുന്നത്താണ് അറഫാ എന്ന സ്ഥലത്തേക്കു പോകാൻ ആദം(അ) നോട് ജിബ്രീൽ (അ) നിർദ്ദേശിച്ചു മുസ്ദലിഫയിൽ വെച്ച് ഹവ്വാ (റ) യെ കണ്ടുമുട്ടി അവർ ഒന്നിച്ചു ചേർന്ന സ്ഥലമാണത് അക്കാരണത്താൽ ആ സ്ഥലത്തിന്ന് മുസ്ദലിഫ (ഒന്നിച്ചു ചേർന്നസ്ഥലം ) എന്ന പേർകിട്ടി ..

അറഫയിൽ വെച്ചാണ് അവർ പരസ്പരം കണ്ടുമുട്ടിയത് എന്നും അഭിപ്രായമുണ്ട് കണ്ടുമുട്ടി തിരിച്ചറിഞ്ഞു അറിഞ്ഞു എന്നാണ് അറഫ എന്ന വാക്കിനർത്ഥം രണ്ട് പേരും പരസ്പരം തിരിച്ചറിഞ്ഞത് കൊണ്ട് ആ സ്ഥലത്തിന്ന് അറഫ എന്ന പേർവന്നു.

അറഫയും മുസ്ദലിഫയും ചേർന്നുകിടക്കുന്ന പ്രദേശങ്ങളാണ് സ്ഥലപ്പേരുകൾ കാണിക്കുന്ന ബോർഡുകളുണ്ട് അവർ കണ്ടു മുട്ടുന്ന കാലത്ത് എന്താണുള്ളത് ? സർവ്വത്രവിജനം

തൗബ സ്വീകരിക്കപ്പെട്ട ശേഷം ആദം (അ) നടത്തിയ ഒരു പ്രാർഥന വളരെ പ്രസിദ്ധമാണ് അത് ഇപ്രകാരമായിരുന്നു എന്റെ റബ്ബേ
ശപിക്കപ്പെട്ട ഇബ്ലീസ് ഞങ്ങളുടെ ശത്രുവാണ് ഞങ്ങളുടെ സന്താനങ്ങളുടെയും ശത്രുവാണ് നിന്റെ അദൃശ്യസഹായമില്ലാതെ ഞങ്ങൾക്ക് രക്ഷപ്പെടാൻ കഴിയുകയില്ല നീ ഞങ്ങളെ സഹായിക്കേണമേ?
അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ മറുപടിയുണ്ടായി
നിന്റെ സന്തതികളിൽ ഓരോരുത്തരുടെ കൂടെയും സഹായത്തിനായി ഓരോ മലക്കിനെ ഞാൻ നിയോഗിക്കും
ആദം (അ)വീണ്ടും ദുആ ചെയ്തു അല്ലാഹുവേ അത് പോരാ കൂടുതൽ സഹായം നൽകി അനുഗ്രഹിക്കേണമേ
അല്ലാഹു ഇങ്ങനെ മറുപടി നൽകി 

നിന്റെ സന്തതികളിൽ ഒരു സൽക്കർമ്മം ചെയ്താൽ പത്ത് സൽക്കർമ്മത്തിന്റെ കൂലി ലഭിക്കും ഒരു ദുഷിച്ച കർമ്മം ചെയ്താൽ ഒരു ദുഷ്കർമ്മത്തിന്റെ ശിക്ഷയാണ് നൽകുക

മറ്റൊരു റിപ്പോർട്ടിൽ ഇങ്ങിനെ കാണാം 

ഒരു സൽകർമ്മത്തിന്ന് പത്തോ അതിലധികമോ സൽക്കർമ്മങ്ങളുടെ പ്രതിഫലം ലഭിക്കും ഒരു ദുഷ്കർമ്മത്തിന്ന് ഒന്നോ അതിന്റെ ഇരട്ടിയോ ദുഷ്കർമ്മം ചെയ്ത ശിക്ഷ ലഭിക്കും

ആദം (അ)വീണ്ടും ദുആ ചെയ്തു അല്ലാഹുവേ ഇനിയും സഹായം നൽകിയാലും അല്ലാഹു അറിയിച്ചു ആത്മാവ് തൊണ്ടക്കുഴിയിൽ എത്തുന്നത് വരെ പശ്ചാത്തപിച്ചു മടങ്ങാനുള്ള അവസരം ഞാൻ നൽകുന്നു

ആദം (അ)ന്ന് തൃപ്തിയായി ഈ ചാൻസുകൾ എന്റെ സന്താനപരമ്പര ഉപയോഗപ്പെടുത്തിയാൽ അവർക്ക് രക്ഷപ്പെടാൻ കഴിയും ആദ്യപിതാവിന്ന് ആശ്വാസമായി

അതാണോ പിൽക്കാലത്ത് സംഭവിച്ചത്? ആ ചാൻസുകൾ വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ ആദം സന്തതികളിൽ എത്ര പേർക്ക് കഴിയുന്നു ?

അല്ലാഹു നൽകിയ മൂന്ന് അവസരങ്ങളും പാഴാക്കിക്കളയാനാണ് ഇബ്ലീസ് ശ്രമിച്ചത്
മലക്ക് നന്മയിലേക്ക് പ്രേരിപ്പിച്ചു ശൈതാൻ തിന്മയിലേക്കുനയിച്ചു മനുഷ്യൻ ശൈത്വാനെ അനുസരിച്ചു തിന്മകൾ ചെയ്തുകൂട്ടി നാശത്തിൽ ആ പതിച്ചു.

ഇബ്ലീസിന് കിട്ടിയ വാഗ്ദാനം 

ആദം (അ) അല്ലാഹുവിനോട് പ്രാർത്ഥിച്ചു മറുപടിയും കിട്ടി ഇബ്ലീസ് അതറിഞ്ഞു അവൻ നിരാശനായി പിൻമാറിയില്ല താനും പ്രാർത്ഥിക്കണം നേടിയെടുക്കണം ഇബ്ലീസിന്റെ പ്രാർഥന ഇങ്ങനെ :

റബ്ബേ ആദമിലും അവന്റെ സന്തതികളിലും നീ വലിയ അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നു നീ എന്നെയും സഹായിക്കണം

അല്ലാഹുവിന്റെ മറുപടി ഇങ്ങനെ

ആദമിന്റെ സന്തതികളിൽ ഓരോരുത്തരോടുമൊപ്പം നിന്റെ സന്തതികളിൽ ഓരോരുത്തരെ ഞാൻ നിയോഗിക്കാം അല്ലാഹുവേ അത്പോര അതിനേക്കാൾ വലിയ സഹായമാണ് ഞാൻ ചോദിക്കുന്നത് അല്ലാഹുവിന്റെ മറുപടി

മനുഷ്യരുടെ ശരീരത്തിലുടനീളം രക്തസഞ്ചാരം പോലെ സഞ്ചരിക്കാൻ നിനക്കും നിന്റെ സന്തതികൾക്കും ഞാൻ കഴിവ് നൽകുന്നു

ഇബ്ലീസ് അതുകൊണ്ടും തൃപ്തനായില്ല അവൻ ചോദ്യം തുടരുകയാണ്

അല്ലാഹുവേ ഇതിനെക്കാളും വലിയ സഹായമാണ് ഞാൻ ചോദിക്കുന്നത്

അല്ലാഹുവിന്റെ മറുപടി ഇങ്ങനെ

നിന്റെ സൈന്യങ്ങളോടും പരിവാരങ്ങളോടും കൂടി മനുഷ്യനോട് യുദ്ധം ചെയ്യുക മനുഷ്യരുടെ സന്താനങ്ങളിലും ധനത്തിലും നീ പങ്കാളിയാവുക

ഇബ്ലീസിന്ന് സന്തോഷമായി കിട്ടിയ ചാൻസുകൾ എല്ലാം ഉപയോഗപ്പെടുത്തി മനുഷ്യനെ വഴിപിഴപ്പിക്കാമെന്ന് അവന്ന് ബോധ്യമായി

അല്ലാഹു ആദം (അ)ന്ന് ബോധനം നൽകി

എന്റെ മാർഗ്ഗദർശനം വരുമ്പോൾ ആർ അതിനെ പിൻപറ്റുമോ അവർക്ക് യാതൊരു ഭയവുമില്ല അവർ ദുഃഖിക്കുകയില്ല

കാലാകാലങ്ങളിൽ അല്ലാഹുവിന്റെ മാർഗ്ഗദർശനം വന്നുകൊണ്ടിരിക്കും സന്മാർഗ്ഗം കാണിച്ചുകൊടുക്കാൻ പ്രവാചകന്മാർ വരും മനുഷ്യർ അവരുടെ വാക്കുകൾ കേൾക്കണം ശ്രദ്ധിച്ചു മനസ്സിലാക്കണം സന്മാർഗ്ഗികളായിത്തീരണം അങ്ങനെയുള്ളവർ ഭയപ്പേടേണ്ടതില്ല അവർക്ക് ദുഃഖിക്കേണ്ടതായി വരികയുമില്ല.

വളരെ നല്ല സന്ദേശമാണ് ആദം (അ)ന്ന് ലഭിച്ചത് ഈ സന്ദേശം ഇബ്ലീസിനെ സങ്കടപ്പെടത്തി അവൻ അല്ലാഹുവിനോട് ദുആ ഇരന്നു ഇങ്ങനെ

അല്ലാഹുവേ നീ ആദം സന്തതികൾക്ക് എന്തെല്ലാം അനുഗ്രഹങ്ങളാണ് നൽകുന്നത് അവർക്ക് വേദഗ്രന്ഥങ്ങൾ നൽകുന്നു അവരിലേക്ക് നബിമാരെ അയക്കുന്നു അവർക്ക് വിജ്ഞാനം നൽകുന്നു വാസസ്ഥലവും ഭക്ഷണപാനിയങ്ങളും നൽകി അനുഗ്രഹിക്കുന്നു ഇമ്പമുള്ള ശബ്ദം നൽകുന്നു എനിക്കും അത്പോലുള്ള അനുഗ്രഹങ്ങൾ നൽകേണമേ

ഇതിന്ന് അല്ലാഹു നൽകിയ മറുപടി നാം വളരെ ശ്രദ്ധിക്കേണ്ടതാണ് അതിപ്രകാരമാണ്

പച്ചകുത്ത് അഭ്യസിക്കാൻ ഗ്രന്ഥം തരാം വേദഗ്രന്ഥങ്ങൾക്കുപകരം പാട്ടുകൾ തരാം ദൗത്യത്തിന് പകരം ജ്യോതിഷം നൽകാം വിജ്ഞാനത്തിന് പകരം ആഭിചാരം നൽകാം നിനക്കും സന്താങ്ങൾക്കും ഭക്ഷണമായി ശവം ലഭിക്കും എന്റെ പേരിൽ അറുക്കപ്പെടുന്ന മൃഗങ്ങളെ കിട്ടും നിന്റെയും മക്കളുടെയും പാനിയം മദ്യമാകുന്നു നിങ്ങളുടെ വാസസ്ഥലം കളിപ്പുരയാകുന്നു സംഭാഷണം കള്ളക്കഥകളാകുന്നു നിന്റെ ആരാധനാലയം അങ്ങാടിയാവുന്നു മണിമുഴക്കമാണ് നിന്റെ ശബ്ദം വേട്ടയാടാനുള്ള വലയാണ് സ്ത്രീകൾ

ഇബ്ലീസിന്ന് ആഹ്ലാദമായി അവൻ പറഞ്ഞു മതി അല്ലാഹുവേ എനിക്കിത്രയും മതി

അല്ലാഹു ആദം (അ)നോട് ഇങ്ങനെ കല്പിച്ചു നാല് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുക
ഒന്ന് : എനിക്കുള്ള ആരാധനയിൽ മറ്റാരെയും പങ്കാളിയാക്കരുത് അത് എന്റെ അവകാശം
രണ്ട് : നിന്റെ പ്രവർത്തികൾക്ക് കൃത്യമായ പ്രതിഫലം നൽകും അത് നിന്റെ അവകാശം
മൂന്ന്; ഞാനും നീയും തമ്മിലുള്ള ഇടപാടുകൾ അത് സൂക്ഷിക്കുക
നാല് - നീയും ജനങ്ങളും തമ്മിലുള്ള ഇടപാടുകൾ അത് നന്നായി സൂക്ഷിക്കുക ജനങ്ങൾ എങ്ങനെ പെരുമാറുന്നത് നിനക്ക് ഹിതമായിത്തോന്നുവോ അതേ രീതിയിൽ അവരോടും പെരുമാറുക

ആദം (അ)സറം ദ്വീപിൽ താമസിക്കുന്ന കാലം ജിബ്രീൽ (അ)ഒരു വിളംബരം ചെയ്തു
ഭൂമിയിൽ അധിവസിക്കുന്ന ജീവികളേ നിങ്ങളുടെ റബ്ബ് ഭൂമിയിൽ നിങ്ങൾക്കൊരു ഭരണാധികാരിയെ നിയോഗിച്ചിരിക്കുന്നു അദ്ദേഹത്തെ നിങ്ങൾ ആനുസരിക്കുവീൻ
വെള്ളത്തിൽ ജീവിക്കുന്ന എല്ലാ ജീവികളും തല ഉയർത്തി ആ കല്പന അനുസരിച്ചു.

ഭൂമിയിലുള്ള ജീവികളെല്ലാം ആദം (അ)ന്റെ ചുറ്റും വന്നുകൂടി ചിലതിന്റെ തലയിലും മുതുകിലും ആദം (അ)തലോടി സ്നേഹം പ്രകടിപ്പിച്ചു കരൾസ്പർശമേറ്റ ജന്തുക്കൾ മനുഷ്യനോട് ഇണങ്ങിച്ചേർന്നു വളർത്തുമൃഗങ്ങളായി അല്ലാത്തവ വന്യമൃഗങ്ങളായിത്തീർന്നു..

സ്വർഗ്ഗത്തിൽ നിന്ന് ആദം (അ)ന്ന് ഒരു ആടിനെക്കൊണ്ട് വന്നു കൊടുത്തു ഹവ്വ (റ)ആട്ടിൻ രോമം കൊണ്ട് നൂലുണ്ടാക്കി ആദം (അ)നെയ്ത് വസ്ത്രമാക്കി ഒരു ഉടുപ്പും ഒരു പുതപ്പും ഉണ്ടാക്കി ആദം (അ) ഉടുപ്പു ധരിച്ചു ഹവ്വ (റ) പുതപ്പ് പുതച്ചു അവർ ആദ്യമായി അവ ഉപയോഗിച്ചത് വെള്ളിയാഴ്ച ദിവസമായിരുന്നു

ഏകദൈവ വിശ്വാസം (തൗഹീദ് ) നിസ്കാരം, നോമ്പ്, തുടങ്ങിയവ ആദം (അ)ന്റെ ശരീരത്തിൽ ഉൾപ്പെട്ടിരുന്നു തച്ചുശാശ്ത്രം ,വൈദ്യശാസ്ത്രം ഏന്നിവ പഠിച്ചു പ്രകൃതിയെക്കുറിച്ചുള്ള വിജ്ഞാനം ഉപകാരവും ഉപദ്രവമുള്ള വസ്തുക്കളെ കുറിച്ചുള്ള അറിവ് തുടങ്ങിയവ ലഭിച്ചിരുന്നു

ആദം (അ) ഹവ്വ (റ) യോടൊപ്പം സറം ദ്വീപിൽ വന്ന് താമസമാക്കി ഏറെക്കഴിയും മുമ്പെ ഹവ്വ (റ) ഗർഭിണിയായി പ്രസവത്തിൽ രണ്ട് കുഞ്ഞുങ്ങളുണ്ടായിരുന്നു ഒരാണും ഒരു പെണ്ണും ആൺകുട്ടിക്ക് ഖാബീൽ എന്ന് പേരിട്ടു പെൺകുട്ടിക്ക് ഇഖ്ലീമ എന്നും പേരിട്ടു ഇഖ്ലീമ കാണാൻ നല്ല അഴകുള്ള കൂഞ്ഞായിരുന്നു രണ്ടാമത്തെ പ്രസവത്തിലും രണ്ടു കുഞ്ഞുങ്ങളുണ്ടായിരുന്നു ഒരാൺ കുഞ്ഞും ഒരു പെൺകുഞ്ഞും ആൺ കുഞ്ഞ് ഹാബീൽ പെൺകുഞ്ഞ് ലബൂദ എല്ലാ പ്രസവത്തിലും ഈരണ്ട് കുട്ടികൾ ആണും പെണ്ണും ഒടുവിലത്തെ പ്രസവത്തിൽ അബ്ദുൽ മുഗീസും അമത്തൽ മുഗീസും ജനിച്ചു ഇരുപത് പ്രസവം നാല്പത് കുഞ്ഞുങ്ങൾ സ്വർഗ്ഗത്തിൽ നിന്ന് പോന്ന് നൂറ് വർഷം കഴിഞ്ഞാണ് ആദം(അ)ഹവ്വ (റ)യെ കണ്ടുമുട്ടിയതെന്നാണ് റിപ്പോർട്ട് അതിന്ന് ശേഷമാണ് ഈ കുഞ്ഞുങ്ങൾ ജനിച്ചത്.

ആദ്യത്തെ ഇരട്ടക്കുഞ്ഞുങ്ങളെ സംബന്ധിച്ചുമറ്റൊരഭിപ്രായവും കാണുന്നുണ്ട് ഖാബീലും ഇഖ്ലീമയും സ്വർഗ്ഗത്തിൽ ജനിച്ചു എന്നാണത് സ്വർഗ്ഗത്തിൽ പ്രസവിച്ചത് കൊണ്ട് ഹവ്വ (റ)ക്ക് പ്രസവ വേദനയോ പ്രസവ രക്തമോ ഉണ്ടായില്ല ഹവ്വ (റ) യുടെ ആദ്യ ഗർഭത്തെക്കുറിച്ച് സൂറത്ത് അഹ്റാഫിൽ പരമർശിക്കുന്നുണ്ട് അതിപ്രകാരമാണ്

അല്ലാഹുവാണ് ഒരേ വ്യക്തിയിൽ നിന്ന് നിങ്ങളെ സൃഷ്ടിച്ചവൻ അതിൽ നിന്ന് അതിന്റെ ഇണയെയും ഉണ്ടാക്കി അവൻ അവളുടെ അടുക്കൽ ചെന്ന് സമാധാനിക്കുവാൻ വേണ്ടി അങ്ങനെ അവൻ അവളിൽ പ്രവേശനമുണ്ടായപ്പോൾ അവൾ ഒരു ലഘുവായ ഗർഭം ധരിച്ചു എന്നിട്ട് അതുമായി അവൾ നടക്കുകയായി അങ്ങനെ അവൾക്ക് ഗർഭ ഭാരം കൂടി വന്നപ്പോൾ അവർ രണ്ടാളും തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചു നീ ഞങ്ങൾക്ക് ഒരു നല്ലകുട്ടിയെ നൽകുന്ന പക്ഷം ഞങ്ങൾ നന്ദിയുള്ളവരായിരിക്കും (7:189)

ആദ്യപ്രസവത്തിലെ പുത്രൻ കുറ്റവാളിയായിമാറുന്നതാണ് ലോകം കണ്ടത് ഒന്നാം പ്രസവത്തിലെ ഖാബീൽ രണ്ടാം പ്രസവത്തിലെ ഹാബീലിനെ കൊന്നുകളഞ്ഞു
ആദം (അ) ഹവ്വ (റ) ദമ്പതിമാരുടെ പുത്രന്മാരും പുത്രിമാരും വളർന്നുവരികയാണ്

ആദ്യമാദ്യം പ്രസവിക്കപ്പെട്ടവർക്ക് വിവാഹപ്രായമായി ആദം (അ) പറഞ്ഞു

ഒന്നാം പ്രസവത്തിലെ പുത്രൻ രണ്ടാം പ്രസവത്തിലെ പുത്രിയെ വിവാഹം കഴിക്കട്ടെ 
രണ്ടാം പ്രസവത്തിലെ പുത്രൻ ഒന്നാം പ്രസവത്തിലെ പുത്രിയെയും വിവാഹം ചെയ്യട്ടെ

ഖാബീൽ ലബൂദയെ വിവാഹം ചെയ്യണം ഹാബീൽ ഇഖ്ലീമയെ വിവാഹം ചെയ്യണം ആദം(അ) പറഞ്ഞു

ആ തീരുമാനത്തെ ഖാബീൽ എതിർത്തു അവൻ ഇങ്ങനെ പ്രഖ്യാപിച്ചു എനിക്കു ലബൂദയെ വേണ്ട ഇഖ്ലീമയെമതി ആദം (അ)എതിർത്തുകൊണ്ട് പറഞ്ഞു : നീയും ഇഖ്ലീമയും ഒരേ പ്രസവത്തിലെ കുട്ടികളാണ് നിങ്ങൾ തമ്മിൽ വിവാഹം പാടില്ല എനിക്ക് ഇഖ്ലീമയെ മതി അങ്ങനെ ശാഠ്യം പിടിക്കരുത് ഇഖ്ലീമ നിനക്കുള്ളതല്ല അവൾ ഹാബീലിന്റെ ഭാര്യയാവേണ്ടവളാണ്

ഹാബിലിനെ ഞാൻ കൊല്ലും ഇഖ്ലീമയെ സ്വന്തമാക്കും ആരെതിർത്താലും ശരി

ഖാബീലിന്റെ പ്രഖ്യാപനം എല്ലാവരും ദുഃഖിതരായി ദുഷ്ടനായി മാറുകയാണ് ഖാബീൽ ഖാബീലിന്റെ മനസ്സ് ഇളകിമറിഞ്ഞു ഹാബീലിനെ വധിക്കണം എങ്ങനെ? ആദം (അ) ഒരുപരിപാടി നിർദ്ദേശിച്ചു ഖാബീലും ഹാബീലും ഖുർബാൻ നടത്തുക ആരുടെ ഖുർബാൻ സ്വീകരിക്കപ്പെടുന്നുവോ അവർ ഇഖ്ലീമയെ വിവാഹം ചെയ്യുക രണ്ടാളും സമ്മതിച്ചു ഹാബീലിന് ധാരാളം നാൽക്കാലികളുണ്ട് കാലിവളർത്തലാണ് തൊഴിൽ ഒരു ആടിനെ ഖുർബാൻ നൽകാൻ ഹാബീൽ നിശ്ചയിച്ചു ഖാബീലിന്റെ തൊഴിൽ കൃഷിയാണ് ഒരുപിടി ഗോതമ്പ് വൈക്കോൽ ഖുർബാൻ നൽകാൻ തീരുമാനിച്ചു

ഹാബീൽ ഒരു നല്ല ആടിനെ മലഞ്ചരിവിൽ വിട്ടു എന്നിട്ടിങ്ങനെ പ്രഖ്യാപിച്ചു

എന്റെ ഖുർബാൻ സ്വീകരിക്കപ്പെടുകയാണെങ്കിൽ ഞാൻ ഇഖ്ലീമയെ വിവാഹം ചെയ്യും

ഒരുപിടി വൈക്കോൽ മലഞ്ചരിവിൽ വെച്ചിട്ട് ഖാബീൽ പ്രഖ്യപിച്ചതിങ്ങനെ എന്റെ ഖുർബാൻ സ്വീകരിക്കപ്പെട്ടാലും ഇല്ലെങ്കിലും ഞാൻ ഇഖ്ലീമയെ വിവാഹം ചെയ്യും

ആകാശത്ത് നിന്ന് പുകയില്ലാത്ത അഗ്നിവരും അത് സമാധാനത്തെ സ്വീകരിച്ചാൽ ഖുർബാൻ സ്വീകരിക്കപ്പെട്ടു അഗ്നിസാധനത്തെകൊണ്ട് പോയില്ലെങ്കിൽ ഖുർബാൻ സ്വീകരിക്കപ്പെട്ടില്ല

ആകാശത്ത് നിന്ന് അഗ്നി ഇറങ്ങി വന്നു ഹാബീലിന്റെ ഖുർബാൻ സ്വകരിക്കപ്പെട്ടു ഹാബീൽ ഇഖ്ലീമയെ വിവാഹം ചെയ്യണം ഖാബീലിന്റെ മനസ്സിൽ പകയും വിദ്വേഷവും വളർന്നു മനസ്സിൽ സഹോദരസ്നേഹം വറ്റിപ്പോയി

ഹാബീൽ ക്ഷമാശീലനാണ് അല്ലാഹുവിനെ ഭയന്നു ജീവിക്കുന്നു തഖ്വ്വയുള്ളവനാണ് അതുകൊണ്ട് അല്ലാഹു ഖുർബാൻ സ്വീകരിച്ചു പകയും അസൂയയുമായി നടക്കുന്നവരുടെ ഖുർബാൻ സ്വീകരിക്കപ്പെടില്ല..

ഭൂമിയിലെ ആദ്യ കൊലപാതകം 




ഹാബീലിനെ കൊല്ലണം ഇഖ്ലീമയെ സ്വന്തമാക്കണം ഈ ചിന്ത മാത്രമേ മനസ്സിലുള്ളൂ എങ്ങനെ കൊല്ലും ? അതറിയില്ല ഇബ്ലീസ് സന്തോഷവാനായി കുഴുപ്പമുണ്ടാക്കാൻ പറ്റിയ സന്ദർഭം തന്നെ ഇബ്ലീസ് മനുഷ്യരൂപം സ്വീകരിച്ചു ഒരു പക്ഷിയുമായി ഖാബീലിന്റെ മുന്നിലെത്തി ഖാബീൽ ആകാംക്ഷയോടെ ആ മനുഷ്യനെ നോക്കി ഇബ്ലീസ് നല്ലൊരു കല്ലെടുത്തു പക്ഷിയുടെ തലക്കടിച്ചു പക്ഷി ചത്തുപോയി ഖാബീലിന്ന് ആശയം പിടിക്കിട്ടി കല്ല്കൊണ്ട് തലക്കടിച്ചാൽ കൊല്ലാം ഹാബീലിനെ അങ്ങനെ കൊല്ലാം ഖാബീൽ ആ ചിന്തയുമായി നടക്കുകയാണ് ഹാബീലിന്റെ പോക്കുവരവുകൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു

അതാ ഒരു തണൽമരം അതിന്ന് താഴെ ഒരാൾ വിശ്രമിക്കുന്നു ചെന്നു നോക്കി ഹാബീൽ തന്നെ ഇത് തന്നെ നല്ല അവസരം കണ്ണടച്ച് കിടക്കുകയാണ് ചെറിയ മയക്കം യാത്രാക്ഷീണം കൊണ്ടായിരിക്കും ആദ്യത്തെ കൊലപാതകം നടക്കാൻ പോവുന്നു ആദ്യപിതാവിന്റെ മൂത്ത പുത്രൻ കൊലപാതകിയാവാൻ പോവുന്നു ഇബ്ലീസ് കണ്ടു രസിക്കുന്നു

ഖാബീൽ ഭാരം കൂടിയ കല്ല് കൈകളിൽ പൊക്കിപ്പിടിച്ചിരിക്കുന്നു നിഷ്കളങ്കനായ ഹാബീലിന്റെ മനോഹരമായ ശിരസ്സിന്നു നേരെയാണ് കല്ല് വരുന്നത് ശക്തമായ ഇടി ശിരസ്സ് തകർന്നുപോയി രക്തം ചിതറിവീണു കളങ്കമില്ലാത്ത പുത്രൻ വധിക്കപ്പെട്ടു വിജനമായ പ്രദേശം വിറങ്ങലിച്ചു നിന്നു അപ്പോൾ ശൈത്വാൻ പൊട്ടിച്ചിരിച്ചു സഹോദരന്റെ ചലനങ്ങൾ നിലച്ചു ഇനിയെന്ത്? ചേതനയറ്റ ശരീരം എന്ത് ചെയ്യണം? അറിയില്ല അറുപത് വയസ്സ് മാത്രം പ്രായമുള്ള ഹാബീലിന്റെ ജീവനില്ലാത്ത ശരീരവുമായി ഖാബീൽ നടന്നു നാല്പത് ദിവസങ്ങൾ കടന്നുപോയി ആകെ പരവശനായി ക്ഷീണിതനായി അപ്പോൾ അയാൾ ആ കഴ്ചകണ്ടു

കാട്ടുമൃഗങ്ങളും പക്ഷികളും തമ്മിലുള്ള പോരാട്ടം ചിലപക്ഷികൾ പോരാട്ടത്തിൽ ചത്തു ഒരു കാക്ക താഴ്ന്നു പറന്നുവരുന്നത് ഖാബീൽ കണ്ടു കാക്കയുടെ പ്രവർത്തനം കൗതുകത്തോടെ നോക്കി നിന്നു ചുണ്ട് കൊണ്ട് ഭൂമിയിൽ കൊത്തുന്നു മണ്ണ് നീക്കുന്നു കുറെ കഴിഞ്ഞപ്പോൾ ഒരു കുഴിയുണ്ടായി ചത്ത പക്ഷിയെ കടിച്ചു വലിച്ചുകൊണ്ട് വന്നു കുഴിയിലിട്ടു മൂടി സംസ്കരണം പൂർത്തിയായി കാക്ക പറന്നകന്നു അപ്പോൾ ഖാബീൽ സ്വയം ചോദിച്ചതിങ്ങനെ

കാക്കയുടെ വിവരം പോലും തനിക്കില്ലാതെപോയല്ലോ ? സഹോദരനെ വധിച്ചത് കാരണം ഞാൻ ഈ കാക്കക്ക് തുല്യനായിപ്പോയി വേണ്ടിയിരുന്നില്ല എന്ന തോന്നൽ ഖാബീൽ ഭൂമിയിൽ വലിയൊരു കുഴിയുണ്ടാക്കി സഹോദരന്റെ മയ്യിത്ത് അതിലിട്ട് മൂടി

സൂറത്ത് മാഇദയിൽ ഈ സംഭവം വിവരിക്കുന്നത് കാണുക
നബിയേ അവർക്ക് ആദമിന്റെ രണ്ട് പുത്രന്മാരുടെ വൃത്താന്തം യഥാർത്ഥ പ്രകാരം ഓതിക്കൊടുക്കുക അവർ രണ്ട് പേരും ഖുർബാൻ നടത്തിയ സന്ദർഭം ഓർക്കുക എന്നിട്ട് അവരിൽ ഒരാളിൽ നിന്ന് അത് സ്വീകരിക്കപ്പെട്ടു മറ്റവനിൽ നിന്ന് സ്വീകരിക്കപ്പെട്ടതുമില്ല മറ്റവൻ പറഞ്ഞു : നിശ്ചയമായും നിന്നെ ഞാൻ കൊലപ്പെടുത്തും ഖുർബാൻ സ്വീകരിക്കപ്പെട്ടവൻ പറഞ്ഞു : ഭയഭക്തിയുള്ളവരിൽ നിന്ന് മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ (5:30) 

ഹാബീൽ ശാന്തസ്വരത്തിൽ ഇങ്ങിനെ പറഞ്ഞു എന്നെകൊല്ലാൻ വേണ്ടി എന്റെ നേരെ നീ കൈനീട്ടീയേക്കാം എന്നാലും നിന്നെക്കൊല്ലാൻ വേണ്ടി നിന്റെ നേരെ ഞാൻ കൈനീട്ടുകയില്ല ലോകരക്ഷിതാവായ അല്ലാഹുവിനെ തീർച്ചയായും ഞാൻ ഭയപ്പെടുന്നു കൊലപാതകം അതീവഗുരുതരമാണെന്ന് ഹാബീൽ സഹോദരനെ ഓർമ്മിപ്പിക്കുന്നു ഇബ്ലീസിന്റെ ചതിയിൽ പെട്ടുപോയ ഖാബീലിന്ന് ഉപദേശം ഫലം ചെയ്തില്ല.

വിശുദ്ധ ഖുർആൻ പറയുന്നു,:
എന്നെ കൊലപ്പെടുത്തുവാൻ വേണ്ടി എന്റെ നേരെ നിന്റെ കൈനീട്ടിയാൽ പോലും നിന്നെ കൊല ചെയ്യാൻ വേണ്ടി എന്റെ കൈ നിന്റെ നേരെ നീട്ടുകയേയില്ല നിശ്ചയമായും ഞാൻ ലോകരക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു (5:31)
ഹാബീൽ ഇത്രകൂടിപ്പറഞ്ഞു:
കൊലപാതകത്തിന്റെ കുറ്റം നിനക്കുണ്ട് എന്റെ കുറ്റവും നീ ഏറ്റെടുക്കണം രണ്ട് കുറ്റങ്ങളുമായി നീ മടങ്ങിക്കൊള്ളുക അത്കേട്ടിട്ടും ഖാബീലിന്ന് കുലുക്കമില്ല കൊലനടത്തിയേ അടങ്ങൂ എന്ന വാശി 

ഇബ്ലീസിന്ന് കിട്ടിയ വാഗ്ദാനം

ഇബ്ലീസിനെ അനുസരിക്കാൻ നിന്നാൽ ആ അവസ്ഥയിൽ മനുഷ്യൻ എത്തിച്ചേരും വിശുദ്ധ ഖുർആൻ പറയുന്നു
നിശ്ചയമായും നിന്റെ കുറ്റവും എന്റെ കുറ്റവും നീ വഹിക്കണമെന്നാണ് ഞാനുദ്ദേശിക്കുന്നത് അങ്ങനെ നീ നരകത്തിന്റെ ആൾക്കാരിൽ പെട്ടവനായിരിക്കാനും അത് അക്രമികളുടെ പ്രതിഫലമാകുന്നു (5:31)

എന്നിട്ട് അവന്റെ സഹോദരനെ കൊല്ലുന്നതിന്ന് അവന്റെ മനസ്സ് വഴങ്ങിക്കൊടുത്തു അങ്ങനെ അവൻ സഹോദരനെ കൊലചെയ്തു അതിനാൽ അവൻ നഷ്ടക്കാരിൽ പെട്ടവനായിത്തീർന്നു (5:33)

അപ്പോൾ ഭൂമിയിൽ മാന്തിക്കുഴിക്കുന്ന ഒരു കാക്കയെ അയച്ചു തന്റെ സഹോദരന്റെ നഗനജഢം എങ്ങനെ മറവ് ചെയ്യണമെന്ന് അവന്ന് കാണിച്ചുകൊടുക്കുവാൻ വേണ്ടി
അവൻ പറഞ്ഞു : എന്റെ നഷ്ടമേ ഞാൻ ഈ കാക്കയെപ്പോലെ ആയിരിക്കുകയും എന്റെ സഹോദരന്റെ നഗ്ന ജഡം മറവുചെയ്യാൻ എനിക്ക് കഴിയാതാവുകയും ചെയ്തല്ലോ
അങ്ങനെ അവൻ ഖേദക്കാരിൽ പെട്ടവനായിത്തീർന്നു(5:34)

മനുഷ്യൻ പലഘട്ടങ്ങളിലും എടുത്തുചാട്ടക്കാരനായിമാറുന്നു പലകാര്യങ്ങളിലും അനാവശ്യ ധൃതി കാണിക്കും അനാവശ്യ ധൃതി പിശാചിന്റെ വികൃതിയാകുന്നു
കുറ്റം ചെയ്യുക പിന്നെ കുറ്റംബോധം തോന്നുക ഖാബീലിന്ന് കൊല നടത്തിയ ശേഷം കുറ്റബോധം തോന്നി എന്ത് പ്രയോജനം സ്വയം നിയന്ത്രിക്കാൻ കഴിയണം വികാരാവേശങ്ങൾക്ക് അടിപ്പെടരുത് അതാണ് സത്യവിശ്വാസിയുടെ ലക്ഷണം

നബി(സ:അ) തങ്ങൾ പ്രസ്താവിച്ചത് കാണുക : മൽപിടുത്തത്തിൽ അപരനെ തോൽപിക്കുന്നവനല്ല യഥാർത്ഥ ബലവാൻ കോപം വരുമ്പോൾ തന്നത്താൻ അധീനപ്പെടുത്തുന്നവനാണ് ബലവാൻ

അകാരണമായി ഒരാളെ കൊന്നാൻ മനുഷ്യരേ മുഴുവൻ കൊന്നവനെപ്പോലെയായി ഘാതകൻ
ഒരാളുടെ ജീവൻ രക്ഷിച്ചാൽ സകലജനങ്ങളുടെയും ജീവൻ രക്ഷിച്ചത് പോലെയുമായി
ഇസ്രാഈലി സമൂഹത്തെ ഇക്കാര്യം അല്ലാഹു ഓർമ്മപ്പെടുത്തുകയുണ്ടായി വിശുദ്ധ ഖുർആനിൽ അത് കാണാം
അക്കാരണത്താൽ ഇസ്രാഈലി സന്തതികളുടെ മേൽ നാം രേഖപ്പെടുത്തി ഒരാളെ കൊല ചെയ്തതിനോ ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിനോ പകരമല്ലാതെ ആരെങ്കിലും ഒരു ദേഹത്തിനെ കൊലപ്പെടുത്തിയാൽ അവൻ മനുഷ്യരെ മുഴുവൻ കൊല ചെയ്തത് പോലെയായി
ആരെങ്കിലും ഒരു ദേഹത്തെ ജീവിപ്പിക്കുന്നതായാൽ അവൻ മനുഷ്യരെ മുഴുവൻ ജീവിപ്പിച്ചത് പോലെയുമായി നമ്മുടെ ദൂതന്മാർ വ്യക്തമായ തെളിവുകളുമായി അവരിലേക്ക് ചെല്ലുകയുണ്ടായി പിന്നെ അതിന്നുശേഷം അവരിൽ വളരെ ആളുകൾ ഭൂമിയിൽ അതിര് കവിഞ്ഞാൽ തന്നെയായിരുന്നു (5:35)

ആദ്യമനുഷ്യൻ ആദം (അ) ആദം(അ)ന്റെ മൂത്തപുത്രൻ ഖാബീൽ അവൻ തന്റെ സഹോദരനെ കൊല്ലുന്നു എന്താകാരണം ? പെണ്ണിന്റെ സൗന്ദര്യം മനുഷ്യ വർഗ്ഗം ഇതിനിന്ന് പാഠം പഠിക്കണം പെണ്ണിന്റെ സൗന്ദര്യത്തിന്റെ പേരിൽ നടന്ന ഏറ്റുമുട്ടലുകൾക്കും കൊലപാതകങ്ങൾക്കുമുണ്ടോ വല്ല കണക്കും,? അത് തുടർക്കഥയായി നീണ്ടുപോവുന്നു

ഖാബീൽ ഇഖ്ലീമയെ ബലമായി കൊണ്ടുപോയി അതിൽ താമസിച്ചു ധാരാളം സന്താനങ്ങളുണ്ടായി ഹാബിലിന്റെ സംസ്കരണം കഴിഞ്ഞ ഉടനെ ഭൂമി ഖാബീലിനെ അരവരെ വിഴുങ്ങി പിന്നെ നെഞ്ച് വരെ വിഴുങ്ങി മുഹമ്മദ് മുസ്തഫാ (സ:അ)തങ്ങളുടെ ഹഖ് കൊണ്ട് രക്ഷിക്കേണമേയെന്ന് കരഞ്ഞുപ്രാർത്ഥിച്ചപ്പോൾ രക്ഷപ്പെട്ടു അതിനുശേഷം ഇഖ്ലീമയുമായി യമനിൽ പോയി താമസിച്ചു ഇങ്ങനെയെല്ലാം റിപ്പോർട്ടുകളിൽ വന്നിട്ടുണ്ട്.

ദിവ്യ പ്രകാശം 



പ്രസിദ്ധ സ്വഹാബിവര്യനായ ജാബിർ (റ)ഒരിക്കൽ നബി (സ:അ)തങ്ങളോട് ചോദിച്ചു
അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് എന്തായിരുന്നു ? 

പ്രവാചകൻ ഇങ്ങനെ മറുപടി നൽകി
നിന്റെ നബിയുടെ പ്രകാശം
നബി(സ:അ)എന്നിട്ടൊരു വിശദീകരണവും നൽകി ആ പ്രകാശം സൃഷ്‌ടിക്കപ്പെടുന്ന കാലത്ത് ഇവിടെ ഒന്നും തന്നെയില്ല പിന്നീട് ഈ പ്രകാശത്തെ നാലായി ഭാഗിച്ചു ഒന്നാം ഭാഗത്തിൽ നിന്ന് ഖലാമിനെയും രണ്ടാം ഭാഗത്തിൽ നിന്ന് ലൗഹിനെയും സൃഷ്ടിച്ചു മൂന്നാം ഭാഗത്തിൽ നിന്ന് അർശിനെയും സൃഷ്ടിച്ചു നാലാം ഭാഗത്തെ വീണ്ടും നാലായി ഭാഗിച്ചു ഒന്നാമത്തേതിൽ നിന്ന് അർശിനെ ചുമക്കുന്ന മലക്കുകളെ പടച്ചു രണ്ടിൽ നിന്ന് കുർസിയ്യിനെയും മുന്നിൽ നിന്ന് മറ്റ് മലക്കുകളെയും സൃഷ്ടിച്ചു

നാലാമത്തേത് വീണ്ടും നാലായി ഭാഗിച്ചു ഒന്നിൽ നിന്ന് ആകാശങ്ങൾ രണ്ടിൽ നിന്ന് ഭൂമികൾ മൂന്നിൽ നിന്ന് സ്വർഗ്ഗവും നരകവും ഈ വിധത്തിൽ പടച്ചു നാലാമത്തേത് വീണ്ടും നാലായി ഭാഗിച്ചു ഒന്നാമത്തേതിൽ നിന്ന് മുഹ്മിനിന്റെ കണ്ണിലെ പ്രകാശം രണ്ടാമത്തേതിൽ നിന്ന് മുഹ്മിനിന്റെ ഖൽബിലെ പ്രകാശം (മഹ്രിഫത്ത്)

മൂന്നാമത്തേതിൽ നിന്ന് മുഹ്മിനിന്റെ നാവിലെ പ്രകാശം (തൗഹീദിന്റെ രണ്ട് വചനങ്ങൾ) 

നാലാമത്തേത് അർശിന്റെ താഴെ പ്രത്യേക മറയിൽ സൂക്ഷിച്ചു ആയിരം വർഷം അങ്ങനെ കഴിഞ്ഞു പിന്നെ അതിനെ വെളിപ്പെടുത്തി

വിളക്കുപോലെ പ്രകാശ ഗോളമായി പിന്നീടാണ് കളിമണ്ണ് കൊണ്ട് ആദമിന്റെ രൂപമുണ്ടാക്കിയത് ഈ പ്രകാശഗോളം അതിൽ നിക്ഷേപിച്ചു മീതെ ആയിരം വർഷം എന്ന് പറഞ്ഞത് ഭൂമിയിലെ ഇന്നത്തെ ആയിരം വർഷമല്ല അക്കാലത്തെ സുദീർഘമായൊരു കാലഘട്ടമായിരുന്നു അത് ഭാവനയിലൊതുങ്ങാത്ത കാലം

ഒരിക്കൽ ജിബ്രീൽ (അ)നബി(സ)തങ്ങളോട് ഇങ്ങനെ പറഞ്ഞു : ആദം നബി (അ)നെ സൃഷ്ടിക്കുന്നതിന് മുമ്പ് ചക്രവാളത്തിൽ നല്ല പ്രകാശമുള്ള ഒരു നക്ഷത്രം പ്രത്യക്ഷപ്പെടുമായിരുന്നു എഴുപതിനായിരം വർഷം കഴിയുമ്പോൾ ഒരു തവണയാണ് അത് പ്രത്യക്ഷപ്പെടുക

ആ പ്രകാശത്തെ ഞാൻ എഴുപത്തിരണ്ടായിരം തവണ കണ്ടിട്ടുണ്ട്
നബ (സ;അ)തങ്ങൾ പറഞ്ഞു : 

അത് എന്റെ പ്രകാശമായിരുന്നു ആ പ്രകാശത്തിന്റെ പഴക്കമെത്ര? ജിബ്രീൽ (അ)ന്റെ പ്രായമെത്ര?

ആദം (അ) വിലക്കപ്പെട്ട കനി തിന്നു സ്വർഗ്ഗത്തിൽ നിന്ന് പുറത്തായി ഭൂമിയിലെത്തി അനേകകാലം പശ്ചാത്തപിച്ചു ആദം (അ) ഇങ്ങനെ പ്രാർത്ഥിച്ചു

"റബ്ബേ മുഹമ്മദ് നബി (സ്വ)യുടെ ഹഖ് കൊണ്ട് എനിക്ക് നീ പൊറുത്തുതരേണമേ
അപ്പോൾ അല്ലാഹു ചോദിച്ചു :
ഭൗതികലോകത്ത് സൃഷ്ടിക്കപ്പെടാത്ത മുഹമ്മദ് നബി (സ്വ)തങ്ങളെ എങ്ങനെയാണ് നീ അറിഞ്ഞത്?

ഞാൻ സ്വർഗത്തിലായിരുന്നപ്പോൾ ആ പേര് ഞാൻ ധാരാളമായി കണ്ടിട്ടുണ്ട് കൊട്ടാരവാതിലുകളിൽ മലക്കുകളുടെ ചിറകുകളിൽ ഹൂറികളുടെ നെറ്റിയിൽ.....

നിന്റെ പേരിനോട് ചേർത്ത് എഴുതപ്പെട്ട നാമം അർശിൽ ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുറസൂലുല്ലാഹി എന്നെഴുതപ്പെട്ടതും ഞാൻ കണ്ടു ആദം (അ) മറുപടി നൽകി അല്ലാഹു ഇങ്ങനെ മറുപടി അറിയിച്ചു

മുഹമ്മദ് നബിയെ സൃഷ്ടിക്കാൻ ഉദ്ദേശമില്ലായിരുന്നുവെങ്കിൽ നിന്നെപ്പോലും സൃഷ്ടിക്കുമായിരുന്നില്ല ഈ രീതിയിൽ പ്രാർത്ഥിച്ചത് കൊണ്ട് നിനക്ക് ഞാൻ പൊറുത്തു തന്നിരിക്കുന്നു

ആദം (അ)ന്ന് അറുപത് മുഴം പൊക്കമുണ്ടായിരുന്നു അല്ലാഹു ആദം(അ)നോട് ഇങ്ങനെ അരുളി:
മലക്കുകളുടെ സമീപത്തേക്ക് പോകുക സലാം പറയുക
ആദം (അ)മലക്കുകൾക്ക് സലാം ചൊല്ലി
അസ്സലാമു അലൈകും മലക്കുകൾ സലാം മടക്കിയതിങ്ങനെ വ അലൈകും സലാം വറഹ്മത്തുല്ലാഹി

ആദം (അ)ൽ നിന്ന് കാലം അകന്നുപോകുംതോറും മനുഷ്യന്റെ പൊക്കം കുറഞ്ഞുവന്നു സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവരുടെയെല്ലാം ഉയരം അറുപത് മുഴം ആയിരിക്കും

സലാം പറയുന്ന സമ്പ്രദായം ആദം (അ)ലൂടെ ആരംഭിച്ചു ആദം (അ)ന്റെ ജീവിതത്തിൽ ജുമുഅഃ ദിവസത്തിന് വലിയ പ്രാധാന്യമുണ്ട് 

അബൂഹുറൈറ (റ)റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം നബി (സ:അ)തങ്ങൾ പറഞ്ഞു : 

സൂര്യനുദിക്കുന്ന ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് ജുമുഅഃ ദിവസമാകുന്നു ആദം(അ) സൃഷ്ടിക്കപ്പെട്ടത് അന്നാണ് സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെട്ടതും അവിടെനിന്ന് പുറത്താക്കപ്പെട്ടതും ജുമുഅഃ ദിവസത്തിലാകുന്നു

ആദമിൽ അല്ലാഹു റൂഹിനെ ഊതിയപ്പോൾ ആദം തുമ്മി അല്ലാഹുവിനെ സ്തുതിച്ചു പിന്നീട് മലക്കുകളുടെ അടുത്തേക്ക് പോയി സലാം പറയാൻ ആവശ്യപ്പെട്ടു ആദം (അ)മലക്കുകൾക്ക് സലാം ചൊല്ലി അവർ സലാം മടക്കിയതിങ്ങനെ
വ അലൈകും സലാം വ റഹ്മത്തുല്ലാഹി വ ബറക്കാത്തുഹു...

അല്ലാഹു പറഞ്ഞു :ഓ ആദം ഇതാണ് നിന്റെ അഭിവാദ്യം സലാം പറയുന്ന രീതി നിന്റെ സന്താനപരമ്പരയുടെ അഭിവാദനരീതിയും ഇത് തന്നെ

ആദം (അ) സൃഷ്ടിക്കപ്പെട്ട ശേഷം അല്ലാഹു ആദം(അ)ന്റെ മുതുകിൽ തടവി അപ്പോൾ സന്താന പരമ്പരയെ കണ്ടു അല്ലാഹു പറഞ്ഞു : ഇവരെല്ലാം സ്വർഗത്തിലേക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവരാകുന്നു രണ്ടാമതും തടവി സന്താനപരമ്പരയിൽ ബാക്കിയുള്ളവരെയെല്ലാം പുറപ്പെടുവിച്ചു എന്നിട്ട് അല്ലാഹു പറഞ്ഞു : ഇവരെല്ലാം നരകത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ്..

സന്ധ്യകൾ സൂക്ഷിക്കുക 



മനുഷ്യരെപ്പോലെയുള്ള മറ്റൊരു സൃഷ്ടിയാണ് ജിന്നുകൾ അവരിൽ മുസ്ലിംകളും കാഫിറുകളുമുണ്ട്

മുസ്ലിം ജിന്നുകൾ പരിശുദ്ധമായ ജീവിതം നയിക്കുന്നു കാഫിർ ജിന്നുകൾ ശൈത്വാൻമാരാകുന്നു ജിന്നുകൾ അഗ്നിയിൽനിന്ന് സൃഷ്ടിക്കപ്പെട്ടു അത് കാരണം മനുഷ്യർക്ക് അവരെ കാണാൻ കഴിയില്ല ജിന്നിന്ന് ശരീരമുണ്ട് വേഗത്തിൽ സഞ്ചരിക്കുന്നു അവർ വസ്ത്രം ധരിക്കുന്നുണ്ട് മുസ്ലിം ജിന്നുകളായ സ്ത്രീകൾ മാന്യമായി വസ്ത്രം ധരിക്കും പർദ്ദ ആചരിക്കും മുസ്ലിം ജിന്നുകൾ രണ്ട് കാലിലും ചെരുപ്പ് ധരിക്കും പിശാചുക്കൾ ഒരു കാലിൽ ചെരിപ്പ് ധരിക്കും

അബൂഹുറൈറ (റ)വിൽനിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസിൽ ഇങ്ങനെ കാണാം
നിങ്ങളിൽ ആരും തന്നെ ഒരു ചെരിപ്പ് ധരിച്ച് നടക്കരുത് തീർച്ചയായും പിശാച് ഒരു ചെരിപ്പ് ധരിച്ചാണ് നടക്കുന്നത്. ജിന്നിന്ന് പല വേഷങ്ങൾ കെട്ടാൻ കഴിയും മനുഷ്യരൂപത്തിൽ വരും മറ്റ് പല ജീവികളുടെ രൂപവും സ്വീകരിക്കും പാമ്പുകളായി വരും.

ശപിക്കപ്പെട്ട ഇബ്ലീസ് മനുഷ്യരൂപത്തിൽ വന്ന ഒരു സംഭവം വിശുദ്ധ ഖുർആനിൽ പറയുന്നുണ്ട് ബദറിന്റെ തൊട്ട് മുമ്പു നടന്ന സംഭവം സുറാഖത്ത് ബ്നു മാലിക്കിന്റെ രൂപത്തിലാണ് വന്നത് ആര് കണ്ടാലും സുറാഖത്താണെന്ന് ധരിക്കും യഥാർത്ഥ സുറാഖത്തായി ആയിരുന്നില്ല വെറും തട്ടിപ്പ്
കിനാന ഗോത്രത്തിന്റെ ഒരു ശാഖയാണ് ബനൂബകർ ആ ശാഖയുടെ നേതാവാണ് സുറാഖത്ത് കിനാനയും ഖുറൈശികളും തമ്മിൽ ശത്രുത നിലനിന്നിരുന്ന കാലമാണത് അവർക്കിടയിൽ യുദ്ധം നടന്നിട്ടുണ്ട് ഖുറൈശികൾ ബദറിലേക്കു പുറപ്പെട്ടു മുസ്ലിംകളെ യുദ്ധം ചെയ്തു നശിപ്പിക്കാൻ അപ്പോൾ അവർക്കൊരു ഭയം വന്നു കിനാന എന്ത് നിലാപാട് സ്വീകരിക്കും നമ്മെ ഉപദ്രവിക്കുമോ ?

ഈ ഭയം ഇബ്ലീസ് കണ്ടു ഭയം അകറ്റണം ഖൈറശികൾക്ക് ധൈര്യം നൽകണം ധീരയായി ചെയ്തു മുസ്ലിംകളെ നശിപ്പിക്കണം കിനാന ഗോത്രത്തിന്റെ പിന്തുണയുണ്ടെന്ന് ഖുറൈശികളെ ബോധ്യപ്പെടുത്തണം അതിനുവേണ്ടിയാണ് കിനാനയുടെ പ്രതിനിധിയെന്നോണം ഇബ്ലീസ് വരുന്നത്

സുറാഖത്തിന്റെ വേഷത്തിൽ ഇബ്ലീസ് വന്നു ഖുറൈശി നേതാവിന്ന് കൈകൊടുത്തു ഹസ്തദാനം ഖുറൈശികളെ യുദ്ധത്തിന്ന് പ്രോത്സാഹിപ്പിച്ചു വലിയ ആവേശത്തിലാണ് യാത്ര യുദ്ധരംഗത്തേക്ക് മലക്കുകൾ വരുന്നത് ഇബ്ലീസ് കണ്ടു ഇനി രക്ഷയില്ല ഒരു ഖുറൈശി പ്രമുഖന്റെ കൈയിലായിരുന്ന സുറാഖത്ത് എന്ന ഇബ്ലീസിന്റെ കൈ ആ കൈ ഇബ്ലീസ് പെട്ടെന്ന് പിൻവലിച്ചു എന്നിട്ട് അവൻ പറഞ്ഞു : നിങ്ങൾ കാണാത്ത ചിലത് ഞാൻ കാണുന്നു ഞാനിതാ പോവുന്നു ഇനി നിങ്ങളായി നിങ്ങളുടെ പാടായി
വഞ്ചകനായ ഇബ്ലീസ് ഖുറൈശികളെ കൈവിട്ടു ഈ സംഭവം സൂറത്ത് അൻഫാലിൽ സൂചിപ്പിക്കുന്നു അതിങ്ങനെ പിശാച് അവർക്ക് തങ്ങളുടെ പ്രവർത്തികളെ ഭംഗിയാക്കി കാണിച്ച സന്ദർഭം ഓർക്കുക..

വഞ്ചകനായ ഇബ്ലീസ് ഖുറൈശികളെ കൈവിട്ടു ഈ സംഭവം സൂറത്ത് അൻഫാലിൽ സൂചിപ്പിക്കുന്നു അതിങ്ങനെ

പിശാച് അവർക്ക് തങ്ങളുടെ പ്രവർത്തികളെ ഭംഗിയാക്കി കാണിച്ച സന്ദർഭം ഓർക്കുക
അവർ പറഞ്ഞു : ഇന്ന് മനുഷ്യരിൽ നിന്ന് ആരും തന്നെ നിങ്ങളെ ജയിച്ചടക്കുകയില്ല തീർച്ചയായും ഞാൻ നിങ്ങളുടെ അയൽക്കാരനാകുന്നു എന്നിട്ട് രണ്ട് സംഘങ്ങൾ പരസ്പരം കണ്ടപ്പോൾ അവൻ മടമ്പുകാലുകളിൽ പിന്നോക്കം വെച്ചു അവൻ പറയുകയും ചെയ്തു
നിശ്ചയമായും ഞാൻ നിങ്ങളിൽ നിന്നും ഒഴിവായവനാകുന്നു നിങ്ങൾ കാണാത്തത് ഞാൻ കാണുന്നു ഞാൻ അല്ലാഹുവിനെ പേടിക്കുന്നു അല്ലാഹു ശിക്ഷാ നടപടി കഠിനമായവനാകുന്നു (8:48)

പിശാചിന്റെ ഉഗ്രമായ ചതിയാണ് നാമിവിടെ കണ്ടത് അവൻ മനുഷ്യവേഷത്തിൽ വന്ന് മനുഷ്യരെ വഞ്ചിച്ച നിരവധി സന്ദർഭങ്ങളുണ്ട്

ലൂത്വ് നബി(അ) ന്റെ സമൂഹത്തെ സ്വവർഗ്ഗ ഭോഗികളാക്കിയത് ഇബ്ലീസാണ്

സുമുഖനായ ചെറുപ്പക്കാരനെപ്പോലെ വന്നു ആ സൗന്ദര്യം കണ്ട് ആരും നോക്കി നിന്നുപോവും ചെറുപ്പക്കാരൻ ലൈംഗിക വേഴ്ചക്ക് ക്ഷണിച്ചു പലരും ക്ഷണം സ്വീകരിച്ചു പുരുഷന്മാർ പരസ്പരം ലൈംഗിക വേഴ്ച നടത്താൻ ഇബ്ലീസ് പ്രേരിപ്പിച്ചു

സ്ത്രീകൾ വേണ്ട പുരുഷൻ മതി എന്ന അവസ്ഥയായി കൊടുംപാപമാണ് സ്വവർഗ്ഗഭോഗം ആ ജനതയെ അല്ലാഹു കീഴ്മേൽ മറിച്ചുകളഞ്ഞു ആ പ്രദേശമാണ് ചാവുകടൽ സ്വവർഗ്ഗഭോഗികൾക്ക് കിട്ടായ ശിക്ഷയുടെ എക്കാലത്തേയും സ്മാരകം ചാവുകടൽ ഇന്നും ഈ ദുഷിച്ച നടപടി തുടരുന്നു ലോകം അനിഷ്ട സംഭവങ്ങൾ നേരിടുകയും ചെയ്യുന്നു ഇതിൽ ഏർപ്പെടുന്നവന്റെ മനസ്സും ശരീരവും നാശത്തിലാണ് ശൈത്വാന്മാർ ഇടത്കൈകൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യുന്നു നബി(സ:അ)തങ്ങൾ ഇക്കാര്യം സ്വഹാബിമാരോട് പറഞ്ഞിട്ടുണ്ട്

ഇബ്നു ഉമർ (റ )വിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസ് നബി(സ:അ)തങ്ങൾ പറഞ്ഞു നിങ്ങളിൽ ആരെങ്കിലും തിന്നുകയാണെങ്കിൽ അവന്റെ വലത്കൈകൊണ്ട് തിന്നട്ടെ കുടിക്കുകയാണെങ്കിൽ വലതു കൈകൊണ്ട് കുടിക്കട്ടെ തീർച്ചയായും പിശാച് ഇടത് കൈകൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യുന്നു ചിലയാളുകൾ വലത്കൈ ഇടത്കൈയ്യോടെ ടെച്ച് ചെയ്തു കുടിക്കുന്നത് കാണാം അത് അരുത് അത് പിശാചിനെ ചേർക്കലാണ്

മുസ്ലിം ജിന്നുകൾ ശാന്തമായി ജീവിക്കുന്നു അവർ അല്ലാഹു വിന്റെ കല്പനകൾ പാലിച്ചു ജീവിക്കുന്നു പിശാചിന്റെ ലോകം വളരെ വിശാലമാണ് ഭൂമിയിൽ മനുഷ്യവാസമുള്ള പ്രദേശങ്ങൾ കുറവാണ് വനങ്ങളും, പർവ്വതങ്ങളും,ചതുപ്പുനിലങ്ങളും, മരുഭൂമികളും,മനുഷ്യവാസമില്ലാത്ത പ്രദേശങ്ങളാണ് അവിടെയെല്ലാം പിശാചുക്കൾ വാഴുന്നുണ്ട്..

മനുഷ്യരുടെ സാമ്രാജ്യത്തേക്കാൾ വളരെ വലുതാണ് പിശാചുക്കളുടെ സാമ്രാജ്യം
അത് ഭരിക്കാൻ ശക്തരായ ശൈത്വാൻമാരുണ്ട് മന്ത്രിമാരും ഉദ്യോഗസ്ഥരും ഓഫിസുകളുമെല്ലാമൂണ്ട് ശക്തമായ വൻ സൈന്യവുമുണ്ട് ലോകൻ മുഴുവൻ ശൈത്വാൻമാരുടെ സ്വാധീന വലയത്തിലാണ് ദീനിന്റെ പേരിൽ നിലനിൽക്കുന്ന സ്ഥാപനങ്ങളിലും സംഘടനകളിലുമെല്ലാം അവർ നുഴഞ്ഞു കയറുന്നു..

ശൈത്വാൻമാർക്ക് അഞ്ച് വൻ നേതാക്കാന്മാരുണ്ട് അവരുടെ ശക്തി കേന്ദ്രങ്ങൾ അവരുടെ പേരുകൾ താഴെപറയും വിധമാണെന്ന് റിപ്പോർകളിൽ കാണാം

1.സബർ 2.ദാസിം 3.അഹ്വർ.4.മസ്വത്വ്5.സൽനബൂർ

ഇവർക്ക് ഓരോരുത്തർക്കും വൻ സൈന്യവുമുണ്ട് സബറിന്റെ സൈന്യത്തിൽ പെട്ടവർ മരണവീടുകളിൽ വരും അവരുടെ മനസ്സിൽ കടന്ന് കടുത്ത ദുഃഖവും നിരാശയുമുണ്ടാക്കും അല്ലാഹുവിന്റെ വിധിക്കെതിരെ പ്രതികരിക്കാൻ പ്രേരിപ്പിക്കും അങ്ങനെ കരച്ചിലും അലമുറയിടലും ഉണ്ടാക്കും

ഇബ്ലീസിന്റെ ഏറ്റവും പ്രിയപ്പെട്ട പത്രനാണ് ദാസിം ഭാര്യാ ഭർത്താക്കന്മാരെ തെറ്റിക്കലാണ് മുഖ്യ കർമ്മം ഇതിന്നുവേണ്ട തന്ത്രങങളെല്ലാം ഇരുവരുടെയും മനസ്സിൽ കയറി ദുഷിച്ച ചിന്തകളുണ്ടാക്കും തെറ്റിദ്ധാരണകൾ സൃഷ്ടിക്കും നോക്കിലും വാക്കിലും സംശയം വരും വഴക്കും വക്കാണവും പീഢനങ്ങളും നടക്കും കേസും കൂട്ടമായി നടക്കും ഒടുവിൽ വിവാഹമോചനം പിന്നെയും വെറുപ്പും വിരോധവും തുടരും

മൂന്നാമൻ അഹ്വർ -വ്യഭിചാരത്തിന്റെ ചുമതലക്കാരൻ വേശ്യാവൃത്തി ഭംഗിയായി അവതരിപ്പിക്കും വേശ്യകളുടെ മനസ്സിൽ സ്ഥിരമായി കാണും അവരെ അണിയിച്ചൊരുക്കും അലങ്കരിക്കും ആണങ്ങളെ അവരിലേക്കെത്തിക്കും മനസ്സിൽ പിശാച് കയറിയ പുരുഷന്മാർ വേശ്യകളെ കണ്ട് ഭ്രമിക്കും

വ്യഭിചാരത്തിലേക്ക് പ്രേരിപ്പിക്കുന്ന വേദികൾ ഒരുക്കും പരസ്യമായ ചുംബനങ്ങൾ ആലിംഗനം അശ്ലീല പ്രസിദ്ധീകരണങ്ങൾ വേശ്യകളുടെ ജീവചരിത്രം ആഭാസകഥകൾ സിനിമകൾ സീരിയലുകൾ നഗ്നതാ പ്രദർശനങ്ങൾ സൗന്ദര്യമത്സരങ്ങൾ .......അങ്ങനെ എത്രയെത്ര മേഘലകൾ കണ്ണിന്റെ വ്യഭിചാരം കാതിന്റെ വ്യഭിചാരം മനസ്സിന്റെ വ്യഭിചാരം എല്ലാറ്റിനും പിന്നിലും പിശാചിന്റെ ശക്തിയായ പ്രേരണയുണ്ട്

പിശാചിന്റെ ഇത്തരം പ്രേരണകളിൽ നിന്ന് മനുഷ്യൻ മോചനം നേടണം പരസ്ത്രീ പുരുഷ ദർശനം നിരോധിക്കപ്പെട്ടിട്ടുണ്ട് ശബ്ദവും കുഴപ്പമുണ്ടാക്കും പരസ്ത്രീ പുരുഷ ബന്ധത്തിന്റെ അതിർത്തി രേഖകൾ ആധുനിക കാലഘട്ടത്തിൽ ഇല്ലാതായിരിക്കുന്നു ആ രേഖ മായ്ച്ചു കളയുന്നത് അഹ്വർ പിശാചിന്റെ ശക്തികളാണ്

മസ്വത്വ് ശൈത്വാന്റെ സൈന്യം കളവും നുണയും പ്രചരിപ്പിക്കുന്നവരാണ് നുണപറയാൻ പ്രോത്സാഹിപ്പിക്കും അതോരു താമാശപോലെ ആസ്വാദ്യമായിമാറുക മനുഷ്യരെ ചിരിപ്പിക്കാൻവേണ്ടി നുണപറയുക നുണ പറയൽ ഒരു കാലമായി വളരുക മനുഷ്യ ജീവിതത്തിൽ നിന്ന് സത്യം അകന്ന് പോവുക

കളവ് നടത്തുക അത് വ്യാപകമാവുക കളവ് കണ്ട് പിടിക്കുകയും ശിക്ഷനൽകുകയും ചെയ്യേണ്ടവർ കള്ളന്റെ കൂട്ടുകാരായിത്തീരുക ഭരണാധികാരികൾ കളവ് നടത്തുകയും നുണ പറയുകയും ചെയ്യുക ഇതെല്ലാം വ്യാപകമായാൽ മസ്വത്വ് ശൈത്വാന്റെ ശക്തിയെക്കുറിച്ച് നമുക്ക് ഊഹിച്ചു മനസ്സിലാക്കാം

സൽനബൂൽ ശൈവത്വാൻ അങ്ങാടികളുടെ ചുമതലക്കാരൻ അവിടത്തെ സംസാരവും സംസ്കാരവും ഒന്നു വേറെത്തന്നെയാണ് മാന്യതയില്ലാത്തവർക്ക് പ്രിയപ്പെട്ട സ്ഥലം അവർക്ക് അങ്ങാടി വിട്ടുപോരാൻ മനസ്സ് വരില്ല

വഴക്കും വാക്കേറ്റവും സർവ്വസാധാരണയാണ് പോക്കിരിമീശയും പിരിച്ച് ധിക്കാരത്തിന്റെ തലയിൽ കെട്ടും കെട്ടി അഹങ്കാരം വിളിച്ചു പറഞ്ഞു നടക്കുന്ന ആഭാസന്മാരുടെ കേന്ദ്രം വെല്ലുവിളികളും അടിപിടിയും അരങ്ങേറും മായം ചേർക്കലും ആളും തരവും നോക്കി വിലപറയലും മറ്റു പലതരം തട്ടിപ്പുകളും മാർക്കറ്റിൽ നടക്കും സൽനബൂൽ പിശാച് തീരുമാനിക്കുന്നതൊക്കെ അവിടെ നടക്കും

ഭൂമിയുടെ എഴുപത്തിരണ്ട് ശതമാനവും കടലും പുഴയും തടാകങ്ങളും കായലുകളും മറ്റ് ജലാശയങ്ങളുമാണ് ഇരുപത്തെട്ട് ശതമാനം കര ഇതിന്റെ നാലിലൊന്നിൽ മാത്രമേ മനുഷ്യവാസമുള്ളൂ

കടലിലും നദിയിലും കായലിലും സകല ജലാശയങ്ങളിലും കരയിൽ മുഴുവാനായും ജിന്നുകളും ശൈത്വാന്മാരും താമസിക്കുന്നു വീടുകൾ, ഓടുകൾ,കക്കൂസുകൾ,കുളിമുറികൾ,വിസർജ്ജനസ്ഥലങ്ങൾ,മാലിന്യം തള്ളുന്ന സ്ഥലങ്ങൾ തുടങ്ങിയവ പിശാചിന്റെ വിഹാര കേന്ദ്രങ്ങളാകുന്നു.

മുസ്ലിം ജിന്നുകൾ മുസ്ലിം മനുഷ്യന്മാരെ ഇഷ്ടപ്പെടുന്നു മനുഷ്യർ വിശുദ്ധ ഖുർആൻ പാരായണം ചെയ്യുമ്പോൾ മുസ്ലിം ജിന്നുകൾ ഭക്തിയോടെ കേട്ടുകൊണ്ടിരിക്കും ശിക്ഷയുടെ ആയത്തുകൾ കേൾക്കുമ്പോൾ ഭയന്നുകരയും മുസ്ലിം വീടുകളുടെ മേൽക്കൂരകളിൽ ഒട്ടിനിൽക്കും വീട്ടുകാരുടെ ആരാധനകൾ കാണും ജിന്നുകൾക്ക് മനുഷ്യരെ സഹായിക്കാൻ കഴിയും.

വീട്ടുകാർ ദിക്റ് ചൊല്ലുന്നത് കേട്ടാൽ ജിന്നുകൾക്ക് സന്തോഷമാണ് അവർ കൂടെ ചൊല്ലും മുസ്ലിം വീടുകൾ വൃത്തിയാക്കി വെക്കണം വീടും പരിസരവും പരിശുദ്ധമാണെങ്കിൽ മുസ്ലിം ജിന്നുകൾ വരും

മാലിന്യ കേന്ദ്രങ്ങളാണ് പിശാചിന്ന് ഇഷ്ടം വീടും പരിസരവും വൃത്തിഹീനമായിക്കിടന്നാൽ പിശാചുക്കൾ വന്നുകൂടും പിശാച് വീട്ടുകാരെ ദ്രോഹിക്കും എപ്പോഴും അസ്വസ്ഥത,ഭയം, അധമചിന്തകൾ ,ഭീരുത്വം നിന്ദ്യതാബോധം അപകർഷത തുടങ്ങിയവ വീട്ടിൽ തങ്ങിനിൽക്കും.

ഉറങ്ങാൻ കിടക്കുമ്പോൾ ദിക്റ് ചൊല്ലണം ഉറങ്ങി എണീറ്റ് പോവുമ്പോൾ വിരിപ്പ് മടക്കിവെക്കണം അല്ലെങ്കിൽ പിശാച് വന്നു കിടക്കും.

അടുത്ത തവണ ഉറങ്ങാൻ വേണ്ടി വിരിപ്പെടുക്കുമ്പോൾ രണ്ടു മുന്നു തവണ കുടയണം പിശാചിന്റെ ഉപദ്രവത്താൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടണം.

സന്ധ്യാവേളകൾ വളരെ സൂക്ഷിക്കണം പിശാചുക്കൾ മനുഷ്യരെ വലയിൽ പെടുത്തുന്ന സമയമാണിത് കുട്ടികളെ പുറത്ത് വിടരുത് പിശാച് ഉപദ്രവിക്കും.

സന്ധ്യാവേളകളിൽ സൗന്ദര്യം പ്രദർശിപ്പിക്കുന്ന സ്ത്രീകളെ പിശാച് കമ്പോളങ്ങളിലേക്ക് ഇറക്കിവിടും ആണുങ്ങൾ വേശ്യകളുടെ സൗന്ദര്യത്തിലും മധുരഭാഷണങ്ങളിലും അംഗചലനങ്ങളിലും ആകർഷിക്കപ്പെടും സന്ധ്യക്ക് മദ്യഷോപ്പുകളിൽ നല്ല തിരക്ക് അനുഭവപ്പെടും മദ്യംമോന്തി മനുഷ്യന്റെ ലക്ക് കെടും.

പിന്നെ അശ്ലീലപ്പാട്ടകൾ ,തെറിയഭിഷേകം ,വഴക്ക്, അടിപിടി, ആയുധപ്രയോഗം വരെ നടക്കും

മദ്യപാനി വീട്ടിലെത്തുന്നതോടെ യാതനകൾ തുടങ്ങുന്നു ഭാര്യയും മക്കളും ദുരിതത്തിലാവുന്നു പിശാച് പൊട്ടിച്ചിരിക്കുന്നു..

ബൈഅത്ത് 



ആത്മാവുകളുടെ ലോകത്ത് വെച്ചു നടന്ന ഒരു കരാറിനെക്കുറിച്ച് നാം ഓർക്കേണ്ടതുണ്ട് അല്ലാഹുവും മനുഷ്യാത്മാക്കളും തമ്മിൽ നടന്നതാണ് കരാർ

ആദം നബി (അ)ന്റെ മുതുകിൽ നിന്ന് സ്വസന്താനങ്ങളെ പുറത്തെടുത്തു അവരുടെ മുതുകിൽ നിന്ന് സന്താനപരമ്പരകളെ പുറത്തെടുത്തു എന്നിട്ടവരോടും അല്ലാഹു സംസാരിച്ചു ഒരു ചോദ്യം ഞാനല്ലയോ നിങ്ങളുടെ റബ്ബ് അപ്പോൾ അവർ പറഞ്ഞു അതെ ഇതൊരു ബൈഅത്ത് ആണ് മറക്കാൻ പാടില്ലാത്ത ബൈഅത്ത് പിന്നീട് ഭൂമിയിൽ നബിമാർ വന്നു അനുയായികൾ അവരുടെ നബിമാരുമായി ബൈഅത്ത് ചെയ്തു നേരത്തെയുളള കരാറിന്റെ പുതുക്കൽ നടന്നു അത്കാരണം ബൈഅത്ത് മറന്നു പോവില്ല.

അന്ത്യനാളിൽ വിചാരണ നടക്കുമ്പോൾ നീ റബ്ബാണ് എന്ന കാര്യം ഞാൻ അറിഞ്ഞില്ല എന്നാരും പറയരുത് അങ്ങനെ പറയാതിരിക്കാനാണ് ബൈഅത്ത് നടത്തിയത് അന്ത്യപ്രവാചകനോട് സ്വഹാബികൾ ബൈഅത്ത് ചെയ്തു നബിമാരുടെ കാലം കഴിഞ്ഞു പിന്നീട് ആരിഫീങ്ങളായ ഔലിയാക്കൾ ദീൻ നടത്തി.

ജനങ്ങൾ അവരുമായി ബൈഅത്ത് ചെയ്തു അല്ലാഹുവിന്റെ കല്പനകൾ അനുസരിച്ചു ജീവിച്ചു കൊള്ളാം അല്ലാഹു നിരോധിച്ച കാര്യങ്ങളിൽ നിന്ന് ഒഴിവായിക്കൊള്ളാം ഇതാണ് കരാർ കരാർ വ്യവസ്ഥകൾ പാലിച്ചവർ വിജയിച്ചു വ്യവസ്ഥ ലംഘച്ചിവർക്കു പരാജയം

സൂറത്ത് അഹ്റാഫിലെ വചനം കാണുക
താങ്കളുടെ റബ്ബ് ആദമിന്റെ മക്കളിൽ നിന്ന് അവരുടെ മുതുകുകളിൽ നിന്ന് അവരുടെ സന്താനപരമ്പരകളെ പുറത്തെടുക്കുകയും അവരുടെ മേൽ അവരെത്തന്നെ സാക്ഷികളാക്കുകയും ചെയ്ത സന്ദർഭം ഓർക്കുക ഞാനല്ലേ നിങ്ങളുടെ റബ്ബ് എന്നവൻ അവരോട് ചോദിച്ചു
അതെ നീ തന്നെയാണ് ഞങ്ങളുടെ റബ്ബ് ഞങ്ങളിതാ സാക്ഷി നിന്നിരിക്കുന്നു എന്നവർ ഉത്തരം നൽകി (അല്ലാഹു അങ്ങനെ കരാർ ചെയ്യിച്ചത് നിശ്ചയമായും ഞങ്ങൾ ഇത് അറിഞ്ഞിരുന്നില്ല എന്ന് അന്ത്യനാളിൽ നിങ്ങൾ പറയാതിരിക്കാനാണ് (7:172)

കരാർ വാങ്ങാൻ ഒരു കാരണം കൂടിയുണ്ട് മുശ്രിക്കുകൾ മഹ്ശറയിൽ വെച്ച് ഇങ്ങനെ പറയാൻ സാധ്യതയുണ്ട്
ഞങ്ങളുടെ പൂർവ്വ പിതാക്കൾ ബഹുദൈവ വിശ്വാസികളായിരുന്നു ഞങ്ങൾ അവർക്കുശേഷം വന്ന സന്താനങ്ങളാകുന്നു ഞങ്ങൾ പൂർവ്വ പിതാക്കളെ പിൻപറ്റുകമാത്രമാണ് ചെയ്തത് അവർ ചെയ്ത തെറ്റിന് ഞങ്ങളെ ശിക്ഷിക്കരുത് നാഥാ
ഇങ്ങനെ പറയാനുള്ള സാധ്യത അല്ലാഹു ഇല്ലാതാക്കി ഓരോരുത്തർക്കും ബാധ്യതയുണ്ട് അവരത് പാലിക്കണം

വിശുദ്ധ ഖുർആൻ പറയുന്നു :
അല്ലെങ്കിൽ തീർച്ചയായും ഞങ്ങളുടെ പൂർവ്വപിതാക്കൾ ബഹുദൈവ വിശ്വാസികളായിരുന്നു ഞങ്ങൾ അവർക്കുശേഷം വന്ന സന്താനങ്ങളാകുന്നു പൂർവ്വികൾ ചെയ്ത തെറ്റിന്ന് നീ ഞങ്ങളെ ശിക്ഷിക്കുകയാണോ? എന്ന് നിങ്ങൾ പറയാതിരിക്കാൻ വേണ്ടിയാണ് (അങ്ങനെ ചെയ്തത് )(7:175)

കരാർ വാങ്ങിയ ദിവസത്തെ അൽ അഹ്ദ് വൽ മീസാഖ് ന്റെ ദിവസം എന്ന് പറയുന്നു
നീ ഞങ്ങളുടെ റബ്ബാണ് ഞങ്ങൾ സാക്ഷ്യം വഹിച്ചു എന്ന് മനുഷ്യാത്മാവുകൾ സാക്ഷ്യം വഹിച്ചപ്പോൾ അല്ലാഹു പറഞ്ഞു : ഏഴ് ആകാശങ്ങളും ഏഴ് ഭൂമികളും സാക്ഷി നിങ്ങളുടെ പിതാവ് ആദമും സാക്ഷി

ഞങ്ങൾ ഈ കരാറിനെക്കുറിച്ച് അറിയില്ല എന്ന് നിങ്ങൾ അന്ത്യനാളിൽ പറയരുത് അറിയുക :ഞാനല്ലാതെ ഒരു ആരാധ്യനില്ല ഞാനല്ലാതെ ഒരു റബ്ബ് ഇല്ല എന്നോട് ആരെയും പങ്ക് ചേർക്കരുത്..

ഞാൻ നിങ്ങളിലേക്ക് പ്രവാചകന്മാരെ അയക്കും അവർ അഹ്ദ് മീസാഖി നെക്കുറിച്ച് നിങ്ങളെ ഓർമ്മപ്പെടുത്തും ഞാൻ നിങ്ങളിലേക്ക് വേദഗ്രന്ഥങ്ങൾ അയക്കും ഇത്രയും കേട്ടുകഴിഞ്ഞപ്പോൾ ആത്മാവുകൾ പറഞ്ഞു നീ ഞങ്ങളുടെ റബ്ബാണെന്നും ഇലാഹാണെന്നും ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു നീയല്ലതെ ഞങ്ങൾക്കൊരു റബ്ബില്ല നീയല്ലാതെ ഞങ്ങൾക്കൊരു ഇലാഹ് ഇല്ല അവർ അനുസരണ ശീലരായി നിലകൊണ്ടു
പിതാവായ ആദം(അ) അവരെ നോക്കി അവർക്കിടയിൽ ധനികരെയും ദരിദ്രരെയും കണ്ടു സൗന്ദര്യമുള്ളവരേയും ഇല്ലാത്തവരേയും കണ്ടു അവർക്കിടയിൽ നബിമാരെകണ്ടു പ്രകാശിക്കുന്ന ദീപങ്ങൾ പോലെ.

നബിമാരിൽ നിന്ന് മറ്റൊരു കരാർ കൂടി വാങ്ങുന്നു രിസാലത്തിന്റെയും നുബുവ്വത്തിന്റെയും ഉടമ്പടി ദിവ്യദൗത്യത്തിന്റെയും പ്രവാചകത്വത്തിന്റെയും കരാർ 

അല്ലാഹു അവരോട് പറഞ്ഞു :
ഞാൻ നിങ്ങളെ പ്രവാചകന്മാരായിനിയോഗിച്ചു ദിവ്യസന്ദേശവും നൽകി നിങ്ങൾ ദീൻ പ്രചരിപ്പിക്കാൻ തുടങ്ങി അല്പകാലം കഴിഞ്ഞപ്പോൾ മറ്റൊരു നബി വന്നു നിങ്ങളുടെ കൈവമുള്ളതിനെ സത്യമാക്കി നിങ്ങളുടെ ദൗത്യം അംഗീകരിച്ചു
എങ്കിൽ നിങ്ങൾ അദ്ദേഹത്തെ പിന്തുടരണം നന്നായി സഹായിക്കണം ഇക്കാര്യത്തിൽ നിങ്ങൾ ഉടമ്പടി ചെയ്യണം സാക്ഷ്യം വഹിക്കണം തയ്യാറാണോ?
പ്രവാചകന്മാർ പറഞ്ഞു : ഞങ്ങൾ തയ്യാറാണ് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു
നിങ്ങൾ ഇക്കാര്യത്തിൽ നിങ്ങളുടെ സമുദായങ്ങളെക്കൊണ്ടും ഉടമ്പടി ചെയ്യിക്കണം
മൂസ (അ) നെക്കൊണ്ട് വിശ്വസിക്കുന്ന യഹൂദികൾ മുഹമ്മദ് നബി(സ)വരികയും തൗറാത്ത് ശരിവെക്കുകയും ചെയ്താൽ ഉടനെ വിശ്വസിക്കണം നബി തങ്ങളുടെ അനുയായി ആയിത്തീരണം അതാണ് കരാർ

ഈസാ (അ)നെക്കൊണ്ട് വിശ്വസിക്കുന്ന ക്രൈസ്തവരുടെ മുമ്പിലേക്ക് മുഹമ്മദ് നബി (സ)വരുന്നു ഈസാ (അ)നെയും ഇഞ്ചീൽ എന്ന വേദഗ്രന്ഥത്തെയും ശരിവെക്കുന്നു
എങ്കിൽ ക്രൈസ്തവർ ഉടനെ മുഹമ്മദ് നബി (സ)നെ പിൻപറ്റണം അങ്ങിനെ ഒരു കരാർ നടന്നിട്ടുണ്ട്

സൂറത്ത് ആലു ഇംറാനിൽ ഈ കരാറിനെക്കുറിച്ചു പറയുന്നു

അല്ലാഹു നബിമാരോട് കരാർ വാങ്ങിയ സന്ദർഭം ഓർക്കുക ഞാൻ നിങ്ങൾക്ക് ഗ്രന്ഥവും വിജ്ഞാനവും നൽകുകയും അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെക്കുന്ന ഒരു ദൂതൻ നിങ്ങൾക്ക് വരികയും ചെയ്താൽ നിങ്ങൾ അദ്ദേഹത്തെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്തേ പറ്റൂ (ഇതായിരുന്നു കരാർ )

അല്ലാഹു ചോദിച്ചു : നിങ്ങൾ സമ്മതിച്ചുവോ? അക്കാര്യത്തിൽ എന്റെ കരാർ നിറവേറ്റുവാനുള്ള ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുത്തുവോ ?
അവർ ഉത്തരം നൽകി : ഞങ്ങൾ സമ്മതിച്ചു 

അല്ലാഹു പറഞ്ഞു :
എങ്കിൽ നിങ്ങൾ സാക്ഷ്യം വഹിക്കുക ഞാനും നിങ്ങളോടൊപ്പം സാക്ഷ്യം വഹിക്കാം(3:81)

അല്ലാഹുവിനെ തന്റെ ആഗ്രഹം അറിയിച്ചു അത് രേഖപ്പെടുത്തപ്പെട്ടു ദാവൂദിന്ന് നൂറ് വയസ്സ് ഉപ്പായുടെ വാത്സല്യസമ്മാനം മലക്കുകൾ സാക്ഷ്യം വഹിച്ചു

തൊള്ളായിരത്തി അറുപത് വയസ്സായപ്പോൾ മരണദൂതൻ അസ്റാഈൽ (അ)എത്തി റൂഹ് പിടിക്കാൻ എന്റെ പ്രായത്തിൽ നാല്പത് വയസ്സ് കൂടിയുണ്ടല്ലോ പിന്നെന്തിനിപ്പോൾ റൂഹ് പിടിക്കുന്നു ?ആദം (അ)ചോദിച്ചു നാല്പത് വയസ്സ് മകൻ ദാവൂദിന്ന് കൊടുത്തില്ലേ ? മറന്നുപോയോ ? ആദം (അ)അക്കാര്യം മറന്നിരുന്നു

അക്കാര്യം എഴുതിയ കിത്താബ് അല്ലാഹു കാണിച്ചുകൊണ്ട് മലക്കുകൾ സാക്ഷ്യം വഹിച്ചു

ഒരു റിപ്പോർട്ട് അനുസരിച്ച് ദാവൂദ് (അ)ന്ന് നൂറ് വർഷം തികച്ചു കൊടുത്തു ആദം (അ)ന്ന് ആയിരവും തികച്ചുകൊടുത്തു ഒരു റിപ്പോർട്ട് പ്രകാരം ആദം (അ) സ്വർഗ്ഗത്തിൽ നാല്പത് കൊല്ലം താമസിച്ചു ഭൂമിയിൽ തൊള്ളായിരത്തി അറുപത് കൊല്ലവും ആകെ ആയിരം

മറ്റൊരു റിപ്പോർട്ട് ഇങ്ങനെ
ദാവൂദ് (അ)നെ കണ്ടപ്പോൾ ആദം(അ)ന്ന് വലിയ സ്നേഹം ഈ മകന്റെ പ്രായമെത്രയാണ് ? ആദം (അ) ചോദിച്ചു നാല്പത് വയസ്സ് അല്ലാഹു അറിയിച്ചു കേട്ടപ്പോൾ സങ്കടം തോന്നി ഇത്ര ചെറിയ വയസ്സോ ?
എന്റെ വയസ്സിൽ നിന്ന് അറുപത് വയസ്സ് ദാവൂദിന്ന് നൽകാം ആദം(അ)പറഞ്ഞു അതംഗീകരിക്കപ്പെട്ടു

ആദം (അ)തന്റെ സന്താന പരമ്പരകളെ നോക്കി മുടന്തന്മാർ , അന്ധന്മാർ,ബധിരർ,ഊമകൾ ,അംഗവൈകല്യം വന്നവർ എന്തെല്ലാം രീതിയിലുള്ള മനുഷ്യർ

ആദം (അ)ദുഃഖത്തോടെ ചോദിച്ചു എന്റെ റബ്ബേ എന്ത്കൊണ്ടാണ് എന്റെ മക്കളെയെല്ലാം ഒരുപോലെയാക്കാത്തത് ? 

അല്ലാഹു അതിന്ന് വ്യക്തമായ മറുപടി നൽകി 

ശരീരത്തിന്റെ അവശതകൾ അവർക്കനുഗ്രഹമായിമാറും അവർ നന്ദിയുള്ളവരായാൽ 

ത്വബ്റാനിയുടെ റിപ്പോർട്ടിൽ പറയുന്നു
നബി(സ)തങ്ങൾ പറഞ്ഞു ഞാൻ നിങ്ങൾക്കു അറിയിച്ചു തരട്ടെയോ ?
മലക്കുകളിൽ ശ്രേഷ്ടൻ ജിബ്രീൽ (അ) നബിമാരിൽ ശ്രേഷ്ഠൻ ആദം (അ)ദിവസങ്ങളിൽ പ്രധാനം ജുമുഅഃ ദിവസം മാസങ്ങളിൽ പ്രധാനം റമളാൻ മാസം രാത്രികളിൽ ശ്രേഷ്ഠം ലൈലത്തുൽ സ്ത്രീകളിൽ ശ്രേഷ്ഠ മർയം ബിൻത് ഇംറാൻ
സ്വർഗവാസികൾ പരസ്പരം പേര് ചൊല്ലിയാണ് വിളിക്കുന്നത് ആദം(അ)ഒഴികെ ആദം (അ)നെ സ്ഥാനപ്പേര് ചൊല്ലി വിളിക്കും അബൂമുഹമ്മദ്
നബി(സ)ജിബ്രീൽ (അ)നോടൊപ്പം മിഹ്റാജ് യാത്രയിലാണ് ഒന്നാം ആകാശത്ത് വെച്ച് ആദം (അ)നെ കണ്ടുമുട്ടി ആദം (അ)അഭിവാദ്യം ചെയ്തിങ്ങനെ മർഹബൻ ബിൽഇബ്നി സ്വാലിഹ് വ ന്നബിയ്യി സ്വാലിഹ് സൽപുത്രന്ന് സ്വാഗതം

ആദം (അ)വലതുഭാഗത്തേക്ക് നോക്കുന്നു ചിരിക്കുന്നു ഇടത് ഭാഗത്തേക്ക് നോക്കുന്നു കരയുന്നു നബി(സ:അ)ജിബ്രീൽ (അ) നോട് ചോദിച്ചു എന്താണിത്? വലത്ഭാഗത്തുള്ളത് സ്വർഗ്ഗവാസികളായ സന്താനങ്ങളാണ് അവരെ നോക്കി ചിരിക്കുന്നു

സന്താനപരമ്പരയെ നന്നായറിഞ്ഞ പതിവായിരുന്നു ആദം(അ)മരണസമയമാകുമ്പോഴേക്കും മക്കളും മക്കളുടെ മക്കളും അവരുടെ മക്കളുമായി ഒരു ജനസമൂഹം രൂപംകൊണ്ട് കഴിഞ്ഞിരുന്നു

ആ ജനതയുടെ പ്രവാചകനായിരുന്നു ആദം (അ) സദുപദേശങ്ങൾ നൽകി അവരെ സൻമാർഗത്തിലേക്ക് നയിച്ചു

മക്കളോട് വളരെ നേരം സംസാരിച്ചിരിക്കും നോമ്പ്,നിസ്കാരം തുടങ്ങിയ കാര്യങ്ങൾ പരശീലിപ്പിച്ചു അവസാനകാലം സംസാരംകുറവായിരുന്നു

ആ ജനസമൂഹം കഹ്ബാലയം കാണാൻ പോകും ഹജ്ജ് നിർവഹിക്കും ആ സമൂഹത്തിന്ന് അമ്പത് നേരത്തെ നിസ്കാരം നിർബന്ധമായിരുന്നു എന്ന് റിപ്പോർട്ടുകളിൽ കാണുന്നു അയ്യാമുൽ ബീളിലെനോമ്പും നിർബന്ധമായിരുന്നു

ഹലാലും ഹറാമും വിവരിച്ചുകൊടുത്തു
ഇബ്ലീസിനെക്കുറിച്ചു നന്നായി പറഞ്ഞുകൊടുത്തു സ്വന്തം അനുഭവം വെച്ചാണ് സംസാരിച്ചത്

അവസാനകാലത്ത് വരുന്ന മുഹമ്മദ് നബി (സ:അ) തങ്ങളെക്കുറിച്ചു സന്തോഷപൂർവ്വം സംസാരിച്ചു അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് മുഹമ്മദ് നബി (സ:അ)തങ്ങളുടെ പ്രകാശമായിരുന്നു

അക്കാലത്ത് തന്നെ മുഹമ്മദ് എന്ന് പേർ വെക്കപ്പെട്ടു ആ നബി യുടെ പിതാവാകാൻ കഴിഞ്ഞതിൽ ആദം (അ)അഭിമാനം കൊണ്ടു നമ്മുടെ മങ്കൂസ് മൗലീദിന്റെ തുടക്കത്തിൽ ഇക്കാര്യം കാണാം

അലാ ഹുവല്ലദി തവസ്സല ബിഹി ആദം വഫ്ത്തഖറ ബികൗനിഹി വാലിദൻ (ആദം നബി (അ)) നബി തങ്ങളെക്കൊണ്ട് ഇടതേടി -തവസ്സുൽ നടത്തി ആ നബി തങ്ങളുടെ പിതാവായതിൽ അഭിമാനം കൊണ്ടു..

വന്ദ്യപിതാവിന്റെ പുണ്യസ്മരണയിൽ

ജീവിതത്തിന്റെ സായം സന്ധ്യ
പ്രായം ശരീരത്തെ ക്ഷീണിപ്പിച്ചു രോഗവും വന്നു കിടപ്പിലിയി കിടന്ന കിടപ്പിൽ പഴയകാലം ഓർത്തുപോയി സ്വർഗത്തിലെ ജീവിതം അവിടെത്തെ ആഹാര പാനീയങ്ങൾ പഴവർഗങ്ങൾ സ്വർഗ്ഗത്തിൽ നിന്നുള്ള ഒരു പഴം കിട്ടിയിരുന്നെങ്കിൽ വല്ലാത്ത മോഹം മക്കളോട് വിവരം പറഞ്ഞു നിങ്ങൾ കഅബാലയത്തിൽ പോവുക എന്റെ അനുഗ്രഹം അല്ലാഹുവിനോട് പറഞ്ഞു നന്നായി പ്രാർത്ഥിക്കുക മക്കൾ കഅബാലയത്തിലെത്തി നന്നായി പ്രാർത്ഥിച്ചു ജിബ്രീൽ (അ)അനേകം മലക്കുകളോട് കൂടി അവിടെയെത്തി അവരോട് ആദം സന്തതികൾ ആവശ്യം പറഞ്ഞു നിങ്ങളുടെ പിതാവിന്റെ ആഗ്രഹം ഞങ്ങൾ നിർവ്വഹിച്ചു കൊള്ളാം നിങ്ങളൾ മടങ്ങിപ്പോയ്ക്കൊള്ളുക ജിബ്രീൽ (അ)പറഞ്ഞു..

മക്കൾ മടങ്ങിപ്പോന്നു വീട്ടിൽ മലക്കുകളുടെ സാന്നിധ്യമുണ്ടായിരുന്നു ഭർത്താവ് മരണാസന്നനണെന്ന് ഹവ്വ (റ)മനസ്സിലാക്കി അവർ അടുത്തുതന്നെ വന്നു നിന്നു
ആദം(അ)ഭാര്യയെ നോക്കി പിന്നെ ഇങ്ങനെ പറഞ്ഞു നീ അങ്ങോട്ട് മാറി നിൽക്കുക മലക്കുകളുടെ വരവിന്ന് സൗകര്യം ചെയ്യുക

ഭർത്താവിന്റെ മനസ്സിൽ ഇപ്പോഴും ആദുഃഖചിന്തയാണ് താനാണ് വിലക്കപ്പെട്ട പഴം കഴിക്കാൻ പ്രേരിപ്പിച്ചത് ആദം (അ)മടിപ്പോവുകയാണ് സുദീർഘമായൊരു കാലഘട്ടം ഭൂമിയിൽ ജീവിച്ചു മക്കളുണ്ടായി പൗത്രന്മാരുണ്ടായി പൗത്രികളുണ്ടായി അവർക്കു മക്കളുണ്ടായി പിന്നെയും തലമുറകളുണ്ടായി നാല്പതിനായിരം മനുഷ്യർ അവർക്ക് സന്മാർഗം കാണിച്ചുകൊടുത്തു ആവശ്യമായ ഉപദേശങ്ങളുമെല്ലാം നൽകി ഇതാ യാത്രയാവുകയാണ് മടക്കയാത്ര പ്രിയ ഹാബീൽ ഹബീൽ വധിക്കപ്പെട്ടു ആ ദുഃഖവാർത്ത വീട്ടിലെത്തിയ നിമിഷങ്ങൾ എവിടെയോ വധിക്കപ്പെട്ടു എങ്ങോ ഖബറടക്കപ്പെട്ടു ഭർത്താവിന്റെ മുഖം മങ്ങിപ്പോയി പിന്നെ ചിരിച്ചില്ല ദുഃഖം നിറഞ്ഞ മുഖം ആ നിലയിൽ വർഷങ്ങളെത്ര കടന്നുപോയി എല്ലാം കണ്ട് സഹിച്ച ഉമ്മയാണിത് മനസ്സ് വിങ്ങിപ്പൊട്ടുകയായിരുന്നു മനസ്സ് മരവിച്ചുപോയ വർഷങ്ങൾ ഭാര്യ ഭർതൃ സമ്പർക്കമില്ലാത്തകാലം സമുന്നതനായ പുത്രനെക്കുറച്ചു സന്തോഷവാർത്ത വന്നു അങ്ങനെയാണ് വീണ്ടും സമ്പർക്കമുണ്ടായത് പിന്നെയും മക്കളുണ്ടായി യോഗ്യരായ മക്കൾ ഹാബീലിന്റെ വിയോഗം മനസ്സിൽ എരിയുന്ന കനലായി നിലനിന്നു

ഹവ്വ (റ)യുടെ നയനങ്ങൾ നിറഞ്ഞൊഴുകി ഭർത്താവിന്റെ മുറിയിൽ നിന്ന് അവർ ഇറങ്ങിപ്പോയി ശീസ്മോന്റെ ജനനം ആശ്വാസം നൽകിയ ഓമനപുത്രൻ ഉപ്പ തന്റെ പിൻഗാമിയായി കണ്ടത് ആ മോനെയാണ് തന്റെ ശരീഅത്ത് നടപ്പാക്കാൻ ബാധ്യത നൽകി ശീസ് അല്ലാഹുവിന്റെ നബി യാണ് അന്ത്യനാൾവരെയുള്ള സത്യവിശ്വാസികൾ ശീസ്മോന്റെ പേര് കേൾക്കുമ്പോൾ അലൈഹിസ്സലാം (അദ്ദേഹത്തിന്ന് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ ) എന്ന് പ്രാർത്ഥിക്കും

മരണത്തിന്റെ മാലഖയെത്തി അനുഗ്രഹത്തിന്റെ മലക്കുകൾ ധാരാളമെത്തി ആദം (അ) വിന്റെ ശരീരം മണ്ണിന്റെ മനുഷ്യരൂപത്തിൽ റൂഹിനെ കയറ്റി മടിച്ചുമടിച്ചു റൂഹ് അതിൽക്കയറി

ഇന്ന് ആ റൂഹിനെ വലിച്ചെടുക്കുകയാണ് പുറത്തേക്ക് ശാന്തത പ്രാപിച്ച ആത്മാവ് മെല്ലെമെല്ലെ വലിച്ചൂരപ്പെടുന്നു ഉറക്കെ തൗഹീദ് ചൊല്ലുന്നു..

ബന്ധം വേർപ്പെട്ടു ശരീരവും ആത്മാവും വേർപ്പെട്ടു അനുഗ്രഹത്തിന്റെ മലക്കുകൾ എല്ലാ ആദരവോടും കൂടി റൂഹിനെ കൊണ്ട് പോയി ഇരുപത്തൊന്ന് ദിവസം രോഗിയായി കിടന്ന ശേഷമാണ് വഫാത്തായത് മയ്യിത്ത് വിരിപ്പിൽ കിടക്കുന്നു മയ്യിത്ത് സംസ്കരണം അറിയില്ല ജിബ്രീൽ (അ)മലക്കുകളോടൊപ്പം മയ്യിത്ത് സംസ്കരണം തുടങ്ങുകയാണ് മനുഷ്യപുത്രന്മാരോട് ജിബ്രീൽ (അ) പറഞ്ഞു മയ്യിത്ത് സംസ്കരണം എങ്ങനെയാണെന്ന് കണ്ട് പഠിച്ച്കൊള്ളൂ നിങ്ങളിലൊരാൾ മരിച്ചാൽ ഇങ്ങനെയാണ് സംസ്കരണം നടത്തേണ്ടത്

സുഗന്ധദ്രവ്യങ്ങളും ,കഫൻതുണിയും, വിരിപ്പും ,ചില ഇലകളും ജിബ്രീൽ (അ)സ്വർഗ്ഗത്തിൽ നിന്ന് കൊണ്ട് വന്നിരുന്നു ജിബ്രീൽ (അ)മയ്യിത്ത് കുളിപ്പിച്ചു സുഗന്ധം പുരട്ടിയ തുണികൾ കൊണ്ട് കഫൻചെയ്തു മയ്യിത്ത് കട്ടിലിൽ കിടത്തി കഅബാലയത്തിലേക്ക് കൊണ്ട്പോയി അവിടെ വെച്ച് മയ്യിത്ത് നിസ്കാരം നടന്നു ജിബ്രീൽ (അ)ഇമാമായി നിന്നു നാല് തക്ബീർ ചൊല്ലിയാണ് നിസ്കരിച്ചത്..

ഖബറടക്കം



മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകിയത് ശീസ് നബിയാണെന്ന് മറ്റൊരു റിപ്പോർട്ടിൽ കാണുന്നു

ആദം മലയിൽ ഖബറടക്കപ്പെട്ടുവെന്ന് റിപ്പോർട്ടുണ്ട്

മക്കയിലെ അബൂഖുസൈസ് പർവ്വതത്തിലാണെന്ന് ചില പണ്ഡിതന്മാർ പറയുന്നു ഈ പർവ്വതത്തിലെ ഗർകൻസ് എന്ന ഗുഹയിലാണെന്നും റിപ്പോർട്ടുണ്ട്

ആദം (അ) പോയി ഹവ്വ (റ)ഒറ്റക്കായി തനിക്കും മടങ്ങണം പ്രിയഭർത്താവിന്റെ സമീപത്തെത്തണം ആ ഒരൊറ്റ ചിന്തയിൽ കഴിയുകയാണവർ
ആദം (അ)മരണപ്പെട്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഹവ്വ (റ)വഫാത്തായി
അനുഗ്രഹത്തിന്റെ മലക്കുകൾ ധാരളമെത്തിച്ചേർന്നു മയ്യിത്ത് സംസ്കരണ മുറകൾ 
നടന്നു ഭർത്താവിന്ന് സമീപം ഖബറടക്കി എന്നതാണ് ഒരു റിപ്പോർട്ടിൽ പറയുന്നു

മസ്ജിദ് ഖൈഫിന്നു സമീപമാണ് ആദം (അ)ന്റെ ഖബർ എന്നും പറയപ്പെട്ടിട്ടുണ്ട് പിതാവിന്റെ വഫാത്തിനുശേഷം മകൻ ശീസ് (അ) ആസമുദായത്തെ നയിച്ചു സന്മാർഗത്തിലൂടെ അവരെ നടത്തി കാലം കടന്നുപോയ്ക്കൊണ്ടിരുന്നു

ശീസ് (അ) മരണാസന്നനായപ്പോൾ തന്റെ പുത്രൻ അനൂശ് നന്നായി നടത്തി പോന്നു
അനൂശ് മരണാസന്നനായപ്പോൾ ദൗത്യം സ്വന്തം പുത്രൻ ഖൈനീൻ എന്നവർക്കു കൈമാറി
മഹ്ലായീൽ എന്നായിരുന്നു അദ്ദേഹത്തിന്റെ പുത്രന്റെ പേര് മഹ്ലായിൽ ദിവ്യദൗത്യം നിർവ്വഹിക്കുകയും വിശാലമായ രാജ്യം ഭരിക്കുകയും ചെയ്തു മരം മുറിക്കുകയും ശക്തമായ കോട്ടകൾ നിർമ്മിക്കുകയും ചെയ്തു അക്കാലമാവുമ്പോഴേക്കും ആദം സന്തതികൾ ലക്ഷക്കണക്കായി വർദ്ധിച്ചിരുന്നു രാജ്യങ്ങളും ഭരണകൂടങ്ങളും നിലവിൽ വന്നു കഴിഞ്ഞിരുന്നു പട്ടണങ്ങളും വാണിജ്യ കേന്ദ്രങ്ങളും നിർമ്മിച്ചു..

ബാബൽ പട്ടണവും സൂസ് പട്ടണവും നിർമ്മിച്ചത്
മഹ്ലായീൽ അവർകളാകുന്നു മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ നിന്ന് ഇബ്ലീസിനെയും സൈന്യത്തെയും ആട്ടിയോടിച്ചു അവർ വിജനമായ മലകളിലും മറ്റും അഭയം തേടി
മഹ്ലായീൽ കിരീടം ധരിച്ച രാജാവായിരുന്നു ജനങ്ങളോട് പ്രസംഗിച്ചിരുന്നു രാജ്യം ഭരിക്കുകയും മതപ്രബോധനം നടത്തുകയും ചെയ്തു ആ ഭരണം നാല്പത് കൊല്ലം നീണ്ടുനിന്നു 

മഹ്ലായീലിന്റെ പിൻഗാമിയായി വന്നത് പുത്രൻ യറൂദ് ആയിരുന്നു നല്ല ഭരണാധികാരിയും നല്ല ദീനി പ്രബോധകനുമായിരുന്നു ഇദ്ദേഹത്തിന്റെ പുത്രനാണ് ഹനൂഹ് ഇദ്ദേഹമാണ് ചരിത്രത്തിൽ അറിയപ്പെടുന്ന ഇദ് രീസ് (അ)
ഇദ് രീസ് (അ) ന്റെ പുത്രനാണ് മതൂശലഹ് നല്ല പ്രബോധകൻ ജനനായകൻ
ഇദ്ദേഹത്തിന്റെ പുത്രനാണ് ലാമക് പ്രസിദ്ധനായ ലാമകിന്റെ പുത്രനാണ് നൂഹ് (അ)

ഇബ്നുഅബ്ബാസ് (റ) പറയുന്നു
ആദം (അ)ന്നും നൂഹ് (അ)ന്നും ഇടക്കുള്ള കാലം പത്ത് നൂറ്റാണ്ടുകളാകുന്നു അക്കാലത്തുള്ളവരെല്ലാം മുസ്ലിംകളായിരുന്നു ഖാബീലിന്റെ മക്കൾ ഒഴികെ അത് കഴിഞ്ഞ് ജനങ്ങൾ പിഴച്ചു ബിംബാരാധന വന്നു അക്കാലത്താണ് നൂഹ് (അ) വരുന്നത്
നൂഹ് (അ)ന്റെ കാലത്തുണ്ടായ ഒരു സംഭവം കൂടി പറഞ്ഞ് ഈ രചനക്ക് വിരാമം നൽകുകയാണ് ഒരു റിപ്പോർട്ട് പ്രകാരം

ആദം (അ)ന്റെ വഫാത്ത് കഴിഞ്ഞ് ഒരു വർഷം കൂടി ഹവ്വ (റ)ജീവിച്ചു വേർപാടിന്റെ ദുഃഖത്തിൽ മുടങ്ങിപ്പോയ ഒരു വർഷം നൂഹ് (അ)ന്റെ കാലത്ത് വൻപ്രളയമുണ്ടായി കപ്പലിൽ കയറി അവർ മാത്രം രക്ഷപ്പെട്ടു ബാക്കിയല്ലാവരും നശിച്ചു

ആദം (അ)ഹവ്വ (റ)എന്നിവരുടെ മയ്യിത്തുകൾ രണ്ട് പെട്ടികളിലാക്കി കപ്പലിൽ സൂക്ഷിച്ചു
ആദ്യപിതാവിന്റെയും ആദ്യമതാവിന്റെയും ജനാസകളോടൊപ്പം ആ സംഘം സഞ്ചരിച്ചു പ്രളയം അവസാനിച്ചു ആദം (അ)നെയും ഹവ്വ (റ)യെയും ബൈത്തുൽ മുഖദ്ദസിൽ ഖബറടക്കി

അബൂഖുബൈസ് പർവ്വതത്തിലെ ഗുഹയിൽ നിന്നാണ് മയ്യിത്തുകൾ കപ്പലിൽ കയറ്റിയത് പ്രളയശേഷം ആ ഗുഹയിൽ തന്നെ ഖബറടക്കി മറ്റൊരു റിപ്പോർട്ടിൽ അങ്ങനെയാണുള്ളത്
ആദം (അ)ന്റെ ഉപദേശങ്ങൾ ശിരസാവഹിച്ചത് കാരണം സന്താനങ്ങളുടെ സമൂഹത്തെ വഴിതെറ്റിക്കാൻ ഇബ്ലീസിന്ന് കഴിഞ്ഞില്ല ആയിരം വർഷത്തോളം ഈ നില തുടർന്നു പിന്നെ ശൈത്വാൻമാരുടെ അധികാര ശക്തി ലോകത്ത് വളർന്നുവന്നു..

ഇന്ന് ശൈത്വാൻമാരുടെ അധികാര ശക്തി നാൾക്കുനാൾ വളർന്നു വരുന്നതാണ് നാം കാണുന്നത് ശാസ്ത്രസാങ്കേതിക വിദ്യകളെല്ലാം മനുഷ്യനിലെ ധാർമ്മിക മൂല്യങ്ങൾ ചോർത്തിക്കളയാൻ വേണ്ടി ദുരുപയോഗം ചെയ്യുന്ന സത്യവിശ്വാസം സംരക്ഷിക്കാൻ നല്ല ശ്രമം നടത്തേണ്ടതുണ്ട്

ഈ ചരിത്രം വായിച്ചുതീരുമ്പോൾ ഈ വചനങ്ങൾ ഓർമ്മയിൽ അവശേഷിക്കട്ടെ
ആരെങ്കിലും അല്ലാഹുവിനും അവന്റെ റസൂലിനും വഴിപ്പെട്ടു നടന്നാൽ അവർ (പരലോകത്ത് ) അല്ലാഹുവിന്റെ അനുഗ്രഹം സിദ്ധിച്ചവരുടെ നബിമാർ ,സിദ്ദീഖീങ്ങൾ,ശുഹദാക്കൾ ,സ്വാലിഹീങ്ങൾ എന്നിവരുടെ കൂടെയായിരിക്കും അവരാണ് വിശിഷ്ടസഹവാസികൾ (4:69)
അത് അല്ലാഹുവിങ്കൽ നിന്നുള്ള സഹായം തന്നെയാണ് എല്ലാം അറിയുന്നവനായി അല്ലാഹുമതി (4:70)

കടപ്പാട് : ഇത് എഴുതിയ വ്യക്തിയോടും, നമ്മളിൽ എത്തിച്ച വ്യക്തികളോടും 

3 comments:

  1. ജിബ്‌രീൽ (അ ) വാസ സ്ഥലം എവിടെ?

    ReplyDelete
  2. എന്തൊരു സുന്ദരം ഓരോ വരികളും അത്രക്കും അത്ഭുതങ്ങൾ ഉണ്ടാകുന്നു جزاك الله خيرا

    ReplyDelete