Monday 11 May 2020

ഖലീഫ ഉമർ (റ)





സത്യം കണ്ടെത്തി 

ലോക ചരിത്രത്തിലെ മഹാത്ഭുതം ആ വിശേഷണത്തിന്നർഹനായ ജനനായകൻ അമീറുൽ  മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ)
ചരിത്രത്തിൽ വെട്ടിത്തിളങ്ങി നിൽക്കുന്ന മഹാവ്യക്തിത്വം കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളായി അഭിമാനത്തോടും അതിശയത്തോടും കൂടി പറയുന്ന പേരാണത് എത്ര പുകഴ്ത്തിപ്പറഞ്ഞാലും ആഗ്രഹം തീരില്ല എത്ര വർണ്ണിച്ചെഴുതിയാലും മതിവരില്ല ശ്രോതാക്കൾക്കാട്ടെ കേൾക്കാനുള്ള ദാഹവും തീരില്ല

ഉമറുൽ ഫാറൂഖ് (റ) വിന്റെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് കേട്ട് അന്നത്തെ ലോകം കോരിത്തരിച്ചുപോയി ഇന്നും ആ ഭരണ മഹത്വങ്ങൾ കേൾക്കുമ്പോൾ ലോകം കോരിത്തരിച്ചു പോവുന്നു

അറേബ്യയിലെ പ്രസിദ്ധമായൊരു ഗോത്രമാണ് 'ബനൂഅദിയ്യ് ' ഖുറൈശി ഗോത്രത്തിന്റെ ഒരു ശാഖയാണിത് മക്കായുടെ ഭരണത്തിൽ അദിയ്യ് ഗോത്രത്തിന്നും ചില അവകാശങ്ങൾ ഉണ്ടായിരുന്നു

അദിയ്യ് ഗോത്രത്തിന്റെ നേതാവാണ് നുഫൈൽ ചെറുപ്പക്കാരനായ നുഫൈൽ കച്ചവടത്തിനും പോരാട്ടത്തിനും മികച്ചു നിന്നു

നുഫൈൽ സുന്ദരിയായ ജൈദാഇനെ വിവാഹം ചെയ്തു ജൈദാഅ് ഭർത്താവിനെ നന്നായി സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തു ഇവർക്കു ജനിച്ച പുത്രനാണ് ഖത്താബ്

ഗോത്രക്കാരുടെ ഓമനയായി വളർന്നുവന്ന വീരപുത്രൻ ഖത്താബ് വളർന്നു വലുതായി മികച്ച കച്ചവടക്കാരനും യോദ്ധാവുമായിത്തീർന്നു 

മഖ്സൂം ഗോത്രം പ്രസിദ്ധിയിലും സാമ്പത്തികശേഷിയിലും അദിയ്യ് ഗോത്രത്തിനൊപ്പം നിൽക്കും  മഖ്സൂം ഗോത്രത്തിലെ പ്രമുഖനാണ് ഹാശിമുബ്നു മുഗീറ അദ്ദേഹത്തിന്റെ ഓമനപുത്രിയാണ് ഹൻതമ  ഖത്താബും ഹൻതമയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചു മക്കയിൽ അതൊരു വിശേഷവാർത്തയായിരുന്നു  ഇരു ഗോത്രങ്ങളുടെയും അന്തസ്സിനൊത്തവിധം വിവാഹം നടന്നു സന്തോഷകരമായ ദാമ്പത്യ ജീവിതം സിദ്ധിച്ചു

ഖത്ത്ബ്-ഹൻതമ ദമ്പതികൾക്ക് ജനിച്ച പുത്രനാണ് ഉമർ മാതാപിതാക്കളുടെ കൺമണി ആവശ്യംപോലെ സ്നേഹ വാത്സല്യങ്ങൾ അനുഭവിച്ചാണ് വളർന്നുവന്നത്

കുടുംബത്തിന്റെ വകയായുള്ള ആട്ടിൻപറ്റങ്ങളെയും തെളിച്ചുകൊണ്ട് ബാലനായ ഉമർ മലഞ്ചെരുവിലേക്ക് പോകും മരുഭൂമിയിലെ പരുക്കൻ ജീവിതം നന്നായി പരിചയിച്ചു പരുക്കൻ വസ്ത്രം ധരിച്ച് ചാട്ടവാറുമായി ആട്ടിൻപറ്റത്തിന്റെ പിന്നാലെ നടക്കുന്ന ഉമർ  ഈ ആട്ടിടയനായ ബാലനാണ് പേര് കേൾക്കുമ്പോൾ ലോകം വിസ്മയം കൊള്ളുന്ന അമീറുൽ മുഅ്മിനീൻ ഉമറുബ്നുൽ ഖത്താബ് (റ) ആയി ചരിത്രത്തിൽ ഉയർന്നു വന്നത്

നല്ല ഉയരമുള്ള ആരോഗ്യദൃഢഗാത്രനാണ് ഉമർ (റ) ഏത് ആൾക്കൂട്ടത്തിലും ഉയർന്നു കാണാം  ഉച്ചത്തിലാണ് സംസാരം ആൾക്കൂട്ടത്തിൽ ഉമറിന്റെ ശബ്ദം വേർതിരിച്ചു കേൾക്കാം പലരുടെയും സംസാരം ശബ്ദഘോഷത്തിൽ ലയിച്ചു പോകും ഉമറിന്റെ ശബ്ദം സ്ഫുടതയോടെ കേൾക്കാം

ബലംകൂടിയ കൈകാലുകൾ, വിടർന്ന മാറിടം ഉയരം കൂടിയ  ശരീരം കൈകൾ വീശി കാലുകൾ നീട്ടി വെച്ചുള്ള ധൃതിപിടിച്ച നടത്തം കാണേണ്ട കാഴ്ച തന്നെയാണ് കണ്ടവരാരും മറക്കില്ല സാഹസികനാണ് അപകടം പിടിച്ച പണികൾ ചെയ്യും എന്ത് തീരുമാനിച്ചോ അത് ചെയ്യും വേഗതയിലാണ് നടപ്പ് കൈകൊണ്ട് ഒരടി കിട്ടിയാൽ ചില്ലറക്കാരൊക്കെ വീണുപോകും  ഉക്കാള് ചന്തയിലെ ശ്രദ്ധാകേന്ദ്രം എത്രയോ തവണ അവിടെ ഏറ്റു മുട്ടലുകൾ നടന്നിട്ടുണ്ട് പ്രതിയോഗികളെ പൊടുന്നനെ അടിച്ചു വീഴ്ത്തിക്കളയും എന്തിലും തീവ്രതയാണ് കാണിക്കുക ഇസ്ലാമിനെതിരെയുള്ള വികാരത്തിലും തീവ്രത നിറഞ്ഞു നിന്നു

'ഖത്താബിന്റെ കഴുത ഇസ്ലാം മതം സ്വീകരിച്ചാലും ഉമർ സ്വീകരിക്കില്ല ' എന്നായിരുന്നു അന്നത്തെ സംസാരം

'ഇസ്ലാമിനോടുള്ള ഖുറൈശികളുടെ മൊത്തം വിരോധത്തിന് തുല്യമാണ് ഉമറിന്റെ വിരോധം '

ഇതായിരുന്നു മറ്റൊരു സംസാരം

ചെറുപ്പത്തിൽ തന്നെ എഴുത്തും വായനയും പഠിച്ചിരുന്നു പിതാവിന്റെ ആടുകളെയും ഒട്ടകങ്ങളെയും മേച്ചു നടക്കുന്ന കാലത്ത് പല പ്രയാസങ്ങളും സഹിച്ചിട്ടുണ്ട് ചൂടുപറക്കുന്ന പകലുകളിൽ മൃഗങ്ങളോടൊപ്പം കഴിയണം ഇതിന്നിടയിൽ അക്ഷരാഭ്യാസം നേടി എന്നത് തന്നെ അത്ഭുതം

യുവാവായി കഴിഞ്ഞപ്പോൾ കച്ചവടം തുടങ്ങി എത്രയോ തവണ ശാമിലേക്കും യമനിലേക്കും കച്ചവടയാത്ര നടത്തിയിട്ടുണ്ട് പണം കിട്ടും ചെലവായിപ്പോകും  ഒരു സമ്പന്നനായി ജീവിച്ചിട്ടില്ല കച്ചവടയാത്രകൾ കാരണം വിജ്ഞാനം വർദ്ധിച്ചു നിരവധി രാജ്യങ്ങളിൽ സഞ്ചരിച്ചു പല ജനവിഭാഗങ്ങളെ കണ്ടു അവരുടെ  സംസ്കാരങ്ങളും സമ്പ്രദായങ്ങളും കണ്ടറിഞ്ഞു ക്രൈസ്തവ പാതിരിമാരും യഹൂദ പണ്ഡിതന്മാരും പറയുന്നത് ശ്രദ്ധിക്കും വേദഗ്രന്ഥങ്ങളിലെ വിവരങ്ങൾ കിട്ടും സാഹിത്യം ആസ്വദിക്കുന്നതിൽ വളരെ തൽപരനായിരുന്നു കവിത ചൊല്ലും, ആസ്വദിക്കും ഉക്കാളിൽ ഉമർ നടത്തിയ പ്രസംഗങ്ങൾ ഉജ്ജ്വലമായിരുന്നു സാഹിത്യം നിറഞ്ഞു തുളുമ്പുന്ന വാചകങ്ങൾ സദസ്സിനെ ആവേശം കൊള്ളിക്കുമായിരുന്നു നല്ല പ്രസംഗകൻ എന്ന പേര് അക്കാലത്ത് തന്നെ സമ്പാദിച്ചിരുന്നു

കവിതകളുടെ സാഹിത്യം നിരൂപണം നടത്താൻ മികച്ച കഴിവുണ്ടായിരുന്നു ഉക്കാളിലെ കവിതാപാരായണം കേൾക്കുകയും ആസ്വദിക്കുകയും വിലയിരുത്തുകയും ചെയ്തു 

പ്രതിഭാ സമ്പന്നനാണ് കവി സുഹൈർ അദ്ദേഹത്തിന്റെ കവിതകൾ ഉമറിനെ വല്ലാതെ ആകർഷിച്ചിരുന്നു ഒരിക്കൽ അബ്ദുല്ലാഹിബ്നു അബ്ബാസുമായി സംസാരിക്കുമായിരുന്നു ഉമർ വിഷയം കവിതയാണ്
സംസാരത്തിനിടയിൽ മഹാകവി സുഹൈർ എന്ന് ഉമർ (റ) പറഞ്ഞു അങ്ങനെ പറയാൻ കാരണമെന്നെന്നായി ഇബ്നു അബ്ബാസ് (റ)

സുഹൈറിന്റെ ചില വരികൾ ചൊല്ലി തന്റെ വാദം സ്ഥാപിക്കാൻ ഉമർ(റ) വിന് കഴിഞ്ഞു 

ഉമർ (റ) ഇഷ്ടപ്പെട്ട മറ്റൊരു കവിയായിരുന്നു നാബിഗാം അദ്ദേഹത്തിന്റെ എത്രയോ വരികൾ ഉമർ (റ)വിന്റെ ഓർമയിലുണ്ടായിരുന്നു

ഉക്കാളിൽ ഏറ്റവും പ്രചാരത്തിലുണ്ടായിരുന്നത് ഇംറ ഉൽഖൈസിന്റെ കവിതകളായിരുന്നു ഉമർ (റ) ആ കവിതകളുടെയും ആസ്വാദകനായിരുന്നു 

ഉമർ (റ) ഇംറുൽ ഖൈസിനെ പ്രശംസിച്ചുകൊണ്ടിങ്ങനെ പറഞ്ഞു: കവികളുടെ ഗുരു ഇംറുൽഖൈസാകുന്നു കവിതകളുടെ നീരുറവയാണ് അദ്ദേഹത്തിന്റെ വരികൾ

തമീമുബ്നു നുവൈറ എന്ന കവിയെ ഉമർ (റ) വളരെയേറെ ആദരിച്ചിരുന്നു അദ്ദേഹത്തിന്റെ വരികൾ മനഃപ്പാഠമാക്കുകയും ഇടക്കിടെ അപലപിക്കുകയും ചെയ്യുമായിരുന്നു യാത്രകളിൽ പാട്ട് പാടുക അക്കാലത്ത് പതിവായിരുന്നു പാട്ട് കേട്ട് ഒട്ടകം ഉത്സാഹിച്ചു നടക്കും ഉമർ (റ) യാത്രയിൽ പാട്ട് പാടിയിട്ടുണ്ട് ഒരിക്കൽ അദ്ദേഹം പറഞ്ഞു: 'സവാരിക്കാരന്റെ കൂട്ടുകാരന്റെ പാട്ട് '

വംശവിവരണം പഠിക്കാനും ഉമർ (റ) തൽപ്പരനായിരുന്നു മക്കളോട് അത് പഠിക്കാനാവശ്യപ്പെട്ടിരുന്നു കുടുംബബന്ധം സുദൃഢമാക്കാൻ അത് സഹായിക്കും ഉമർ (റ) പറഞ്ഞു: 'കവിത പഠിക്കാത്തവൻ സാഹിത്യം മനസ്സിലാക്കാത്തവനാകുന്നു ഉക്കാള് സജീവമാക്കാൻ ഉമർ (റ) നന്നായി സഹകരിച്ചിരുന്നു '

ചെറുപ്പത്തിൽ തന്നെ ആയുധാഭ്യാസം നേടി അന്ന് പ്രചാരത്തിലുള്ള ഏത് ആയുധവും നന്നായി പ്രയോഗിക്കും യുദ്ധരംഗത്ത് നന്നായി ശോഭിച്ചു കുതിരസവാരിയിൽ നിപുണനായിരുന്നു വളരെ വേഗത്തിൽ കുതിരയെ ഓടിച്ചിരുന്നു

വാചാലതയായിരുന്നു മറ്റൊരു ഗുണം ശുദ്ധമായ ഭാഷയിൽ നന്നായി സംസാരിക്കും കേൾവിക്കാരുടെ മനസ്സിന്റെ അടിത്തട്ടിലേക്കിറങ്ങുന്ന വാക്കുകൾ പിൽക്കാലത്ത് നല്ല പ്രസംഗങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്  നല്ല ഗുസ്ഥിക്കാരനുമായിരുന്നു എത്രയോ മല്ലന്മാരെ മലർത്തിയടിച്ചിട്ടുണ്ട്

വംശപരമ്പര പഠിക്കുന്നതിൽ തല്പരനായിരുന്നു നിരവധി വ്യക്തികളുടെയും കുടുംബങ്ങളുടെയും വംശ പരമ്പര പഠിച്ചു വെച്ചിരുന്നു അന്നത്തെ സാമൂഹിക ജീവിതത്തിൽ ഉന്നത സ്ഥാനമാണ് വഹിച്ചിരുന്നത് ജാഹിലിയ്യ കാലത്ത് തന്നെ, തർക്കങ്ങൾ തീർക്കുന്നതിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും ഉമറിന്റെ കഴിവ് പ്രസിദ്ധമായിരുന്നു വല്ലാത്ത ബുദ്ധികൂർമ്മത ഉച്ചത്തിലുള്ള വാചാലമായ സംസാരം ഈ ഗുണങ്ങൾ നല്ലൊരു മധ്യസ്ഥനായിത്തീരാൻ സഹായിച്ചു

കറുത്ത കുതിരപ്പുറത്ത് കയറി അതിവേഗം ഓടിച്ചുപോവുന്ന ഉമറിന്റെ രൂപം മക്കക്കാരുടെ മനസ്സിൽ മായാതെ നിന്നു 

ഇസ്ലാം മതം സ്വീകരിച്ച കാരണത്താൽ പലരും മക്കയിൽ ക്രൂര പീഡനങ്ങൾ സഹിച്ചിട്ടുണ്ട് പീഡനം നടത്തുന്നവരുടെ കൂട്ടത്തിൽ ഉമറും ഉണ്ടായിരുന്നു

ഖുറൈശിക്കൂട്ടം ഗൗരവമായി ചർച്ച ചെയ്യുന്ന ഒരു സദസ്സ് ഇസ്ലാമിനെ നശിപ്പിക്കാനെന്ത് വഴി അതാണ് ചർച്ചാവിഷയം മുഹമ്മദിനെ ഇല്ലാതാക്കുക അതോടെ എല്ലാ പ്രശ്നങ്ങളും തീരും പക്ഷേ, അതെങ്ങനെ

ധീരനായ ഉമർ അക്കാര്യം ഏറ്റെടുത്തു ഈ വാൾകൊണ്ട് ഞാനവനെ വധിക്കും ഉമറിന്റെ പ്രഖ്യാപനം വാളുമായി ഇറങ്ങി ധൃതിയിൽ നടക്കുകയാണ് വല്ലാത്ത ഗൗരവഭാവം, ആ പോക്ക് അത്ര പന്തിയല്ലെന്ന് കണ്ടവർക്കെല്ലാം തോന്നി വഴിയിൽ നിൽക്കുകയാണ് കൂട്ടുകാരൻ നുഐം അദ്ദേഹം ചോദിച്ചു

'ഊരിപ്പിടിച്ച വാളുമായി താങ്കൾ എങ്ങോട്ട് പോകുന്നു?'

ഉമറിന്റെ കണ്ണുകൾ ജ്വലിക്കുന്നു പേടിപ്പെടുത്തുന്ന ഭാവം രൂക്ഷമായ നോട്ടം

ഉമർ പ്രഖ്യാപിച്ചു


'ഞാൻ മുഹമ്മദിന്റെ തലയെടുക്കും ഈ വാൾകൊണ്ട് ഞാനവനെ വധിക്കും അവൻ ജനങ്ങളെ ഭിന്നിപ്പിക്കുന്നു സമാധാനം കെടുത്തുന്നു നമ്മുടെ മതത്തെ ആക്ഷേപിക്കുന്നു ഇനിയിത് സമ്മതിക്കില്ല ഇന്നവന്റെ കഥ അവസാനിപ്പിക്കും '


നുഐം സന്ദർഭത്തിനൊത്തുയർന്നു ഉമറിനെ ഇങ്ങനെ വിട്ടുകൂടാ ഈ പോക്കുപോയാൽ അപകടമാണ് വഴി തിരിച്ചു വിടണം അതിനെന്ത് സൂത്രം പ്രയോഗിക്കും ?

നുഐം ഇങ്ങനെ പറഞ്ഞു:

താങ്കൾ സ്വയം വഞ്ചിക്കപ്പെട്ടിരിക്കുന്നു മുഹമ്മദിനെ വധിക്കാൻ കഴിയുമോ? അബ്ദുമനാഫിന്റെ കുടുംബം അതിന്നനുവദിക്കുമോ ? മുഹമ്മദിനെ വധിച്ചിൽ പിന്നെ താങ്കളെ ഈ ഭൂമിയിൽ ജീവിക്കാൻ അവർ സമ്മതിക്കുമോ? വേണ്ടാത്ത പണിക്ക് പോകേണ്ട

ഉമർ ധിക്കാരത്തോടെ പ്രതികരിച്ചു : എന്നെ പേടിപ്പെടുത്തുകയാണോ? എന്നെ പിന്തിരിപ്പിക്കാനാവില്ല ഞാനുദ്ദേശിച്ചത് നടത്തും ഉമർ ആവേശം കൊള്ളുകയാണ് ശരീരം രോഷം കൊണ്ട് തിളക്കുന്നു

നുഐം അടവ് മാറ്റി മറ്റൊരു കാര്യം എടുത്തിട്ടു ഉദ്ദേശിച്ച കാര്യത്തിൽ നിന്ന് മനസ്സ് തെറ്റിക്കാൻ അതേ വഴി കണ്ടുള്ളൂ

ഉമർ താങ്കൾ ആദ്യം നന്നാക്കേണ്ടത് സ്വന്തം വീട്ടുകാരെയാണ് എന്നിട്ടുപോരെ മുഹമ്മദിനെ വധിക്കൽ

ഉമർ ഞെട്ടി മനസ്സൊന്നു പതറി ചിന്ത മാറി അതിശയത്തോടെ ചോദിച്ചു

നുഐം എന്റെ വീട്ടുകാർക്കെന്ത് പറ്റി?

വീട്ടുകാർ ഇസ്ലാം മതം വിശ്വസിച്ചതറിഞ്ഞില്ലേ?

എന്റെ വീട്ടുകാരോ? എന്താണ് താങ്കൾ പറയുന്നത്?

താങ്കളുടെ സഹോദരി ഫാത്വിമ ഇസ്ലാം മതം വിശ്വസിച്ചു കഴിഞ്ഞു ഫാത്വിമയുടെ ഭർത്താവ് സഈദ് ഇസ്ലാം മതം സ്വീകരിച്ചു അവരെ ആദ്യം നേരെയാക്കിക്കോളൂ....എന്നിട്ടാവാം മറ്റുള്ളവരുടെ കാര്യം

മനസ്സിലെ രോഷം വഴിതിരിഞ്ഞൊഴുകാൻ തുടങ്ങി എന്റെ സഹോദരിയും ഭർത്താവും ഇസ്ലാം സ്വീകരിക്കുകയോ? വലിയ നാണക്കേടായിപ്പോയി മറ്റുള്ളവരുടെ മുഖത്തെങ്ങനെ നോക്കും
രോഷം പതഞ്ഞുയരുന്ന മനസ്സുമായി ഉമർ ഓടുകയാണ് സഹോദരിയുടെ വീട്ടിലേക്ക് 
വീട്ടിലെത്തി വാതിലടച്ചിരിക്കുന്നു കതകിൽ ശക്തിയായി മുട്ടി വാതിൽ തുറക്കാനാവശ്യപ്പെട്ടു

അകത്ത് വിശുദ്ധ ഖുർആനിലെ ഒരധ്യായം ഓതിപ്പഠിക്കുകയാണ് 'ത്വാഹാ' എന്ന സൂറത്ത് ഓതുകയാണ് ഓതിക്കൊടുക്കുന്നത് ഖബ്ബാബ് (റ) കേട്ട് ഓതിപ്പഠിക്കുന്നത് ഫാത്വിമയും ഭർത്താവ് സഈദ് (റ)വും

മൂന്നുപേരും ഉമറിന്റെ ശബ്ദം കേട്ടു 

തങ്ങൾ ഇസ്ലാം മതം സ്വീകരിച്ച കാര്യം ഉമർ അറിഞ്ഞു എന്നുറപ്പായി ക്ഷോഭിച്ചുവരികയാണ് എന്തും സംഭവിക്കും ഏത് സാഹചര്യവും നേരിടാൻ മനസ്സ് പാകപ്പെടുത്തി ഖബ്ബാബ് മാറിനിന്നു

ഫാത്വിമ വാതിൽ തുറന്നു തീപ്പാറുന്ന കണ്ണുകളുമായി ഉമർ മുമ്പിൽ നിൽക്കുന്നു   ഞാനെന്താണിവിടെ നിന്ന് കേട്ടത്?

ഞങ്ങൾ സംസാരിച്ചതായിരിക്കും

അല്ല മറ്റെന്തോ കേട്ടു നിങ്ങൾ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ടോ?

'ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട് ' സഈദ് (റ) മറുപടി പറഞ്ഞു

ഉമറിന്റെ നിയന്ത്രണം വിട്ടു  വലതുകൈ ഉയർന്നു സഈദിന്റെ ശരീരത്തിൽ കൈ വീണു എന്തൊരു വേദന സഈദിനെ മറിച്ചിട്ടു നെഞ്ചിൽ കയറിയിരുന്നു ആക്രമണം തുടരാനാണ് ഭാവം കോപാന്ധനായി മാറിയിരിക്കുന്നു പെട്ടെന്ന് ഫാത്വിമ ഇടക്കുകയറിനിന്നു ഉമറിനെ പിടിച്ചു മാറ്റാൻ നോക്കി

ഇത് കോപം വർദ്ധിപ്പിക്കുകയാണ് ചെയ്തത് പിന്നെ ആക്രമണം ഫാത്വിമയുടെ നേരെയായി അടിയും തൊഴിയും തുടർന്നു ഫാത്വിമയുടെ ശരീരം എവിടെയോ തട്ടി തലയിലും മുഖത്തും മുറിവുണ്ടായി രക്തമൊഴുകി രക്തമൊഴുകുന്നത് കണ്ടപ്പോൾ രോഷം അടങ്ങി

ഒരു പെൺപുലിയുടെ ശൗര്യത്തോടെ ഫാത്വിമ സംസാരിച്ചു:-  ഞങ്ങൾ ഏകനായ അല്ലാഹുവിൽ വിശ്വസിച്ചു അവന്റെ റസൂലിലും വിശ്വസിച്ചു അല്ലാഹുവിന്റെ വേദഗ്രന്ഥമായ വിശുദ്ധ ഖുർആനിലും വിശ്വസിച്ചു നിനക്ക് ഇഷ്ടമുള്ളത് ചെയ്തുകൊള്ളുക ഞങ്ങളെ കൊന്നുകളഞ്ഞാലും വിശ്വാസം കൈവെടിയില്ല






ഉമർ ഞെട്ടിപ്പോയി കൈ തളർന്നു ചെയ്തതെല്ലാം തെറ്റായിപ്പോയെന്ന തോന്നൽ  മനസ്സിൽ കരുണയുടെ ഉറവ ഒഴുകാൻ തുടങ്ങി കോപം അകന്നുപോയി ശിരസ്സ് കുനിഞ്ഞു

ഇവർ പാരായണം ചെയ്തു കൊണ്ടിരുന്നത് തനിക്കും കേൾക്കണം കേൾപ്പിച്ചുതരുമോ? 'നിങ്ങൾ പാരായണം ചെയ്തു കൊണ്ടിരുന്ന ഏട് എനിക്കൊന്ന് കാണിച്ചു തരൂ.... ഞാനൊന്നു കാണട്ടെ'

ഫാത്വിമ ചിന്തിച്ചതിങ്ങനെയായിരുന്നു എന്തിനാണ് ഏട് ആവശ്യപ്പെടുന്നത് കീറിക്കളയാനാണോ? വീണ്ടും ചോദിക്കുകയാണെങ്കിൽ , കുളിച്ചു ശുദ്ധിയായി വരാൻ പറയാം

ഉമർ വീണ്ടും ചോദിച്ചു വളരെ ഭവ്യതയോടെ

കുളിച്ചു ശുദ്ധിയായി വരാനാവശ്യപ്പെട്ടു
മനസ്സും ശരീരവും ശുദ്ധീകരിക്കപ്പെടുകയാണ് തണുത്ത വെള്ളം തലയിൽ വീണപ്പോൾ കോപത്തിന്റെയും രോഷത്തിന്റെയും അംശങ്ങളെല്ലാം ഒഴുകിപ്പോയി

കുളിച്ചുവന്നത് മറ്റൊരു ഉമറായിരുന്നു

ഖബ്ബാബ്(റ) രംഗത്തുവന്നു ഫാത്വിമ ഏട് നൽകി ഉമറിന്റെ കണ്ണുകൾ അക്ഷരങ്ങളിൽ പതിഞ്ഞു വിറയാർന്ന സ്വരത്തിൽ പാരായണം ചെയ്തു

ത്വാഹാ..... മാ അൻസൽനാ അലൈക്കൽ ഖുർആനലി തശ്ഖാ.....

എത്ര നല്ല വചനങ്ങൾ
എത്ര മഹത്തായ വചനങ്ങൾ
ഉമർ പാരായണം ചെയ്ത വചനങ്ങളുടെ ആശയം ഇങ്ങനെയായിരുന്നു:

ത്വാഹാ... താങ്കൾക്ക് നാം ഖുർആൻ ഇറക്കിയത് താങ്കൾ ബുദ്ധിമുട്ടാൻ വേണ്ടിയല്ല ഭയപ്പെടുന്നവർക്ക് ഉൽബോധകമായിട്ടാണ് ഉന്നതാകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ഒരുവനിൽ നിന്നും ഇറക്കപ്പെട്ട വെളിപാട്

പരമകാരുണികൻ അർശിന്മേൽ സുസ്ഥിതനാണ് (അർ റഹ്മാനു അലൽ അർശി സ്തവാ)

ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവ രണ്ടിനുമിടയിലുള്ളതും മണ്ണിനടിയിലുമുള്ളതുമെല്ലാം അവന്റേതാകുന്നു

നീ വചനത്തെ ഉറക്കെ  ഉച്ചരിക്കുന്നുവെങ്കിലും തീർച്ചയായും അവൻ രഹസ്യത്തെയും ഏറ്റവും നിഗൂഢമായതിനെയും അറിയുന്നുണ്ട്

അല്ലാഹു അവനല്ലാതെ ഒരു ഇലാഹ് ഇല്ല ഏറ്റവും ഉത്തമമായ നാമങ്ങൾ അവനുള്ളതാകുന്നു (അല്ലാഹു ലാഇലാഹ ഇല്ലാഹുവ ലഹുൽ അസ്മാ ഉൽ ഹുസ്നാ)

ഓരോ വചനം വായിക്കുമ്പോഴും ഉമറിന്റെ മനസ്സ് ഇളകിമറിയാൻ തുടങ്ങി എത്രയോ മനോഹരമാണിത് ഇത് മനുഷ്യ നിർമ്മിതമല്ല അല്ലാഹുവിന്റെ വചനങ്ങളാണിത് സത്യം യാതൊരു സംശയവുമില്ല  തുടർന്നു പറയുന്നത് മൂസാനബി(അ) ന്റെ വടിയുടെ കാര്യമാണ്

وَهَلْ أَتَىٰكَ حَدِيثُ مُوسَىٰٓ

മൂസായുടെ ചരിത്രം നിനക്ക് വന്നെത്തിയോ?

മൂസാ(അ) ന്ന് നൽകിയ സന്ദേശം വായിച്ചു അല്ലാഹുവിന്റെ ചോദ്യവും കണ്ടു

وَمَا تِلْكَ بِيَمِينِكَ يَا مُوسَىٰ

എന്താണ് അത്? നിന്റെ വലതുകൈയിൽ, ഓ...മൂസാ.....

മൂസാ(അ) ന്റെ വടി തൗഹീദ് പ്രചരിപ്പിക്കാൻ സഹായം നൽകിയ വടിയാണത്

തന്റെ കൈയിൽ എന്താണുള്ളത് ? വാൾ

ഇത് തൗഹീദ് പ്രചരിപ്പിക്കാനുള്ള വാളാണ് മൂസാനബി(അ)ന്ന് വടി ഉമറിന്ന് വാൾ മനസ്സിൽ ഈമാൻ പ്രകാശിക്കുകയാണ് 

എവിടെയാണ് നബി (സ) കാണിച്ചു തരൂ ഞാൻ സത്യസാക്ഷ്യം വഹിച്ചു കൊള്ളട്ടെ

ഖബ്ബാബ് (റ) സന്തോഷവാർത്ത അറിയിച്ചു

ഉമർ..... താങ്കൾ സന്തോഷിക്കുക റസൂൽ (സ) തങ്ങൾ താങ്കൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട് അത് ഫലിച്ചിരിക്കുന്നു നബി (സ) യുടെ പ്രാർത്ഥന ഇതായിരുന്നു

അല്ലാഹുമ്മ അയ്യിദിൽ ഇസ്ലാമ ബി അബിൽഹകമിബ്നു ഹിശാം ഔ ബി ഉമറിബ്നുൽ ഖത്താബ്

അല്ലാഹുവേ അബുൽ ഹകമിബ്നുഹിശാം മുഖേനയോ അല്ലെങ്കിൽ ഉമറുബ്നുൽ ഖത്താബ് മുഖേനയോ ഇസ്ലാമിനെ നീ ശക്തിപ്പെടുത്തി തരേണമേ.....

ഉമറുബ്നുൽ ഖത്താബ് (റ) വിനെയാണ് അല്ലാഹു സ്വീകരിച്ചത് ഏതാനും ദിവസങ്ങൾക്കു മുമ്പ് ധീരകേസരി ഹംസ(റ) ഇസ്ലാം മതം സ്വീകരിച്ചു കഴിഞ്ഞിരുന്നു

സഫാമലയുടെ സമീപം ഒരു വീട്ടിലാണ് നബി (സ) തങ്ങൾ ഇപ്പോഴുള്ളത് അർഖമിന്റെ വീട്ടിൽ ഹംസ(റ)വും മറ്റ് മുസ്ലിംകളുമെല്ലാം ഇവിടെയാണുള്ളത്

ഉമർ (റ) ദാറുൽ അർഖമിലേക്ക് ഓടി അപ്പോഴും വാൾ കൈവശം തന്നെയുണ്ട് സഫാമലയുടെ സമീപത്ത് കൂടെയാണ് പോയത് പുണ്യറസൂൽ(സ) യുടെയും സമുന്നത സ്വഹാബികളുടെയും പാദങ്ങൾ പതിഞ്ഞ മണ്ണിലൂടെയാണ് ഓടിയത്  വാളുമായി വരുന്ന ഉമറിനെ കണ്ടാൽ ആരും ഭയന്നുപോകും ദാറുൽ അർഖം കൺമുമ്പിൽ തെളിയുന്നു വികാരധീനനായിപ്പോയി.


ഉമർ ഓടിവരികയാണ് ദാറുൽ അർഖം കണ്ടതോടെ ആവേശഭരിതനായി മാറി
     
മുൻവാതിൽ അടഞ്ഞുകിടക്കുന്നു അകത്ത് ആരോ സംസാരിക്കുന്നു നബി(ﷺ) തങ്ങൾ തന്റെ അനുയായികളെ ദീൻ പഠിപ്പിക്കുകയാണ് 

ഉമർ വാതിലിൽ മുട്ടി അകത്ത് നിന്നൊരാൾ എത്തിനോക്കി പേടിച്ചു പോയി.... ഉമർ 

അല്ലാഹുവിന്റെ റസൂലേ.....
ഉമർ ഇതാ എത്തിയിരിക്കുന്നു

'കടത്തി വിടൂ....
എന്തിനാ വന്നതെന്ന് നോക്കാം'

ഹംസ (റ)വിന്റെ ധീരമായ വാക്കുകൾ പുറത്ത് വന്നു

'ഉമർ നല്ല നിലയിലാണ് വന്നതെങ്കിൽ കൊള്ളാം ദുഷ്ടവിചാരവുമായിട്ടാണ് വന്നതെങ്കിൽ അവന്റെ വാൾകൊണ്ട് തന്നെ അവന്റെ കഥ കഴിക്കാം '

'നീയെന്തിനിവിടെ വന്നു?' നബി (ﷺ) വസ്ത്രത്തിൽ പിടിച്ചു കൊണ്ട് ചോദിച്ചു

'സത്യസാക്ഷ്യം വഹിക്കാൻ ' ധീരകേസരി സത്യസാക്ഷ്യവചനം മൊഴിഞ്ഞു

അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്
വ അശ്ഹദു അന്ന മുഹമ്മ റസൂലുല്ലാഹ്

നബി(ﷺ) തക്ബീർ ചൊല്ലി അല്ലാഹു  അക്ബർ 

മറ്റുള്ളവരും തക്ബീർ ചൊല്ലി ആഹ്ലാദം അലയടിച്ചുയർന്നു ഉമർ (റ) ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, മരണത്തിലും ജീവിതത്തിലും നാം സത്യത്തിലല്ലേ?'

'അതേ ഉമർ നാം സത്യത്തിലാണ്

അല്ലാഹുവിന്റെ റസൂലേ..... പിന്നെന്തിനാണ് നാം ഇവിടെ ഒളിച്ചിരിക്കുന്നത്? അങ്ങ് പുറത്തേക്കിറങ്ങിയാലും ഞാൻ കൂടെയിറങ്ങാം.....സത്യമതം നമുക്ക് വിളംബരം ചെയ്യാം

ആ അഭിപ്രായം നബി (ﷺ) സ്വീകരിച്ചു

എല്ലാവരും പുറത്തിറങ്ങി രണ്ട് വരിയായി നിന്നു ഒരു വരിയുടെ മുമ്പിൽ ഹംസ(റ) മറ്റേ വരിയുടെ മുമ്പിൽ ഉമർ (റ)

അവർ ഉറക്കെ വിളിച്ചു പറഞ്ഞു

അല്ലാഹു അക്ബർ
അല്ലാഹു അക്ബർ

പ്രകൃതിപോലും കോരിത്തരിച്ചു നിന്നു പോയി  അവർ മുമ്പോട്ട് നടന്നു തക്ബീർ ധ്വനികൾ ഉച്ചത്തിലുയർന്നു മലഞ്ചെരിവുകൾ പ്രതിധ്വനിച്ചു  ആളുകൾ അത് കേൾക്കുന്നു പകച്ചു നിൽക്കുന്നു കഅ്ബാലയത്തിലേക്കാണവർ നീങ്ങുന്നത്

ലാ ഇലാഹ ഇല്ലല്ലാഹ്
മുഹമ്മദുറസൂലുല്ലാഹ്

നേതാക്കൾ കേട്ടു സാധാരണക്കാർ കേട്ടു വിദേശികളും സ്വദേശികളും കേട്ടു മുമ്പിൽ നടക്കുന്നവരെ ശ്രദ്ധിച്ചു

ഹംസ (റ) , ഉമർ (റ)

രണ്ട് ശക്തികേന്ദ്രങ്ങൾ പുണ്യമക്കയിൽ നല്ലൊരു ശക്തിപ്രകടനം വിജയകരമായി പൂർത്തിയാക്കി 

ഉമർ (റ) ദാറുൽ അർഖമിലെ നിത്യസന്ദർശകനായിത്തീർന്നു നബി (സ) തങ്ങൾക്ക് പ്രവാചകത്വം ലഭിച്ചതിന്ന് ശേഷമുള്ള ആറ് വർഷക്കാലമത്രയും ഇസ്ലാമിന്റെ ശബ്ദം അടിച്ചമർത്താനാണ് താൻ ശ്രമിച്ചത് ഇനിയിതിന്ന് പ്രായശ്ചിത്തം ചെയ്യണം ഉമർ (റ) ഇങ്ങനെ പ്രഖ്യാപിച്ചു:

ഇതുവരെ ഞാൻ കുഫ്റിലായിരുന്നു കുഫ്റിലായിക്കൊണ്ട് ഞാൻ എവിടെയെല്ലാം പോയിട്ടുണ്ടോ അവിടെയെല്ലാം ഞാൻ ഈമാനിലായിക്കൊണ്ട് പോകും 

മക്കയിലെ തെരുവുകളിൽ, മണൽ പ്രദേശങ്ങളിൽ അവിടെയെല്ലാം ഉമർ (റ) നടന്നു ചെന്നു

'ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ് ' എന്ന് ചൊല്ലിക്കൊണ്ടാണ് നടന്നത് ഇസ്ലാമിനെ പരസ്യമാക്കുന്നതിൽ ഉമർ (റ) നല്ല പങ്ക് വഹിച്ചു ഇസ്ലാം മതം സ്വീകരിച്ചവർ കഠിനമായ പീഡനങ്ങൾക്കിരയായിട്ടുണ്ട് തനിക്കും കിട്ടണം പീഡനം.. പീഡനം സഹിക്കുന്നതിന്റെ പുണ്യം വിവരിക്കാനാവില്ല ആ പുണ്യം തനിക്കും കിട്ടണം തന്നെ ആര് മർദ്ദിക്കും, ആര് പീഡിപ്പിക്കും ആരിൽനിന്നെങ്കിലും അതേറ്റ് വാങ്ങണം

പീഡനങ്ങളുടെ അധികാരിയാണ് അബൂജഹൽ തന്നെയും അബൂജഹൽ മർദ്ദിക്കട്ടെ

ഉമർ (റ) അബൂജഹലിന്റെ വീട്ടിലേക്ക് കടന്നുചെന്നു വാതിലിൽ മുട്ടി വാതിൽ തുറന്നു അബൂജഹൽ പുറത്തുവന്നു

ഉമർ (റ) ശബ്ദമുയർത്തി പറഞ്ഞു

അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ്
വഅശ്ഹദു അന്ന മുഹമ്മദ് റസൂലുല്ലാഹ്

അബൂജഹൽ ഉമർ (റ) വിന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കി എന്നിട്ട് വാതിൽ വലിച്ചടച്ച് ഒന്നും സംസാരിച്ചില്ല പീഡനം നടന്നില്ല മർദ്ദനവും നടന്നില്ല ഉമർ (റ) നിരാശയോടെ മടങ്ങി 

പല പ്രമുഖരുടെയും വീടുകളിൽ കയറി നോക്കി ഇസ്ലാം മതം സ്വീകരിച്ച കാര്യം പ്രഖ്യാപിച്ചു ആരും പ്രതികരിച്ചില്ല ഒരു വാക്ക് സംസാരിക്കാൻപോലും കൂട്ടാക്കിയില്ല നിരാശയോടെ മടങ്ങിപ്പോന്നു

ജമീലുബ്നുമഅ്മർ ഒരു ഖുറൈശി പ്രമുഖനാണ് ഉമർ (റ) അയാളെ ചെന്ന് കണ്ടു താൻ ഇസ്ലാം മതം സ്വീകരിച്ച കാര്യം പറഞ്ഞു

അയാൾ ധൃതിയിൽ നടന്നു കഅബയിലേക്ക്

ഉമർ (റ) അയാളുടെ പിന്നാലെ നടന്നു ഇരുവരും കഅ്ബാലയത്തിലെത്തി ധാരാളമാളുകൾ അവിടെയുണ്ടായിരുന്നു അവരോട് ജമീൽ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു

'ഉമർ പിഴച്ചുപോയി '

ഉമർ (റ) ഇങ്ങനെ വിളിച്ചു പറഞ്ഞു: അപ്പറഞ്ഞത് കള്ളമാണ് ഉമർ സത്യമതം സ്വീകരിക്കുകയാണ് ചെയ്തത് ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ് ഇത് സത്യസാക്ഷ്യവചനമാണ്

ജനം ഇളകി വരവായി ഉമർ (റ) വിന്റെ മേൽ ചാടി വീണു അടിയോടടി തന്നെ ഉമർ (റ) നന്നായി കൈവീശി അടിക്കുന്നുണ്ട് കുറെ സമയം ഇത് തുടർന്നു

ഒരു വൃദ്ധൻ കടന്നുവന്നു അയാൾ വിളിച്ചു ചോദിച്ചു 'എന്ത് നാണംകെട്ട പണിയാണിത് ' ഇത്രയും ആളുകൾ ചേർന്ന് ഒരാളെ ആക്രമിക്കുകയോ ? അയാൾ സ്വന്തം ഇഷ്ടപ്രകാരം ഒരു വഴി സ്വീകരിച്ചു അതിന്ന്  നിങ്ങൾക്കെന്താ നഷ്ടം അദിയ്യ് ഗോത്രക്കാർ നിങ്ങളെ വെറുതെ വിടുമോ?

അത് കേട്ടപ്പോൾ ആളുകൾ പിരിഞ്ഞുപോയി

ഉമർ (റ) വിന്റെ ഇസ്ലാം മത സ്വീകരണം മക്കയിലാകെ ചർച്ച ചെയ്യപ്പെട്ടു ഓരോ വീട്ടിലും അതാണ് സംസാരം

ഉമർ (റ) വിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുകയാണ്  ക്ഷമിക്കാൻ പഠിക്കുകയാണ്

നബി(ﷺ) ഉമർ (റ)വിനെ ക്ഷമയുടെ പാഠമാണ് പഠിപ്പിക്കുന്നത് ക്ഷമാശീലം പരിശീലിക്കുക അതിന്റെ മഹത്വം മനസ്സിലാക്കിക്കൊടുത്തു  അനുസരണയും അച്ചടക്കവും പഠിപ്പിച്ചു

മക്കാപട്ടണം മുസ്ലിംകളെ ബഹിഷ്കരിച്ചു പറഞ്ഞറിയിക്കാനാവാത്ത കഷ്ടപ്പാടുകൾ സഹിച്ചു

സഹനം, ത്യാഗം, ക്ഷമ അങ്ങനെ നിരവധി ഗുണങ്ങൾ സ്വായത്തമാക്കി നബി (ﷺ) തങ്ങളുടെ സന്ദേശം നാനാദിക്കുകളിലേക്കും വ്യാപിച്ചു  യസ്രിബിൽ നിന്ന് ആളുകൾ വന്നു അവർ നബി (ﷺ) തങ്ങളുമായി സംസാരിച്ചു ഇസ്ലാം മതം സ്വീകരിച്ചു പിന്നീട് മുസ്ലിംകൾ യസ്രിബിലേക്ക് ഹിജ്റഃ പോയി

ഒരു സംഘം ആളുകളോടൊപ്പമാണ് ഉമർ(റ) ഹിജ്റ പോയത് പല പ്രമുഖ വ്യകതികളും ആ സംഘത്തിലുണ്ടായിരുന്നു അവർ ഖുബായിലെത്തി അവിടെ താമസിച്ചു നബി (ﷺ) വരുന്നതും പ്രതീക്ഷിച്ചിരുന്നു വരട്ടെ വന്നിട്ടൊന്നിച്ച് യസ്രിബിലേക്ക്  നീങ്ങാം

ദിവസങ്ങൾക്കുശേഷം നബി (ﷺ) എത്തിച്ചേർന്നു കൂടെ അബൂബക്കർ സിദ്ദിഖ് (റ)വും എത്തി

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിവസങ്ങളാണ് കടുന്നുപോയത് പിന്നെ മദീനാ പ്രവേശനം




ചരിത്രം കൗതുകപൂർവ്വം രേഖപ്പെടുത്തിയ മഹാസംഭവം ഹിജ്റഃ മക്കയിൽ നിന്ന് യസ്രിബിലേക്കുള്ള മാറ്റം യസ്രിബിന്റെ പേര് മാറി മദീനത്തു നബിയായി ഒരു സമൂഹം അതിന്റെ അടിത്തറ പണിയുകയാണ് ഭദ്രമായ അടിത്തറയാണ് വേണ്ടത് എല്ലാ പ്രവർത്തനങ്ങൾക്കും മുൻപന്തിയിൽ ഉമർ (റ)വിനെ കാണാം ജ്വലിച്ചു നിൽക്കുന്ന വ്യക്തിത്വം

ഹിജ്റഃ വന്നവർ ചരിത്രത്തിലെ മുഹാജിറുകളായി എക്കാലവും വാഴ്ത്തപ്പെടുന്ന മഹാന്മാരായി  അവരെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്തവർ അൻസാറുകൾ എന്ന പേരിൽ എക്കാലവും വാഴ്ത്തപ്പെട്ടു

മുഹാജിറുകളും അൻസാറുകളും തമ്മിലുള്ള സാഹോദര്യബന്ധം ആ ബന്ധം കാലഘട്ടത്തെ രോമാഞ്ചണിയിച്ചിട്ടുണ്ട്  ഇത്ബാനുബ്നു മാലിക് (റ) ഉമർ (റ) വുമായി സഹോദര്യബന്ധത്തിൽ ഏർപ്പെട്ടു

മദീനയിലെ ജൂതന്മാരും ക്രൈസ്തവരും മുസ്ലിം സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു  എന്തൊരു സാഹോദര്യം സ്നേഹം പരസ്പര വിശ്വാസം വിശ്വാസത്തിന്റെ അദൃശ്യ ശക്തിയാണവരെ നയിക്കുന്നത്

പ്രവാചകനോടുള്ള ആദരവ് ഇതുപോലൊരു നേതാവ് ആദരിക്കപ്പെട്ടിട്ടില്ല
ക്രൈസ്തവരും ജൂതന്മാരും മുസ്ലിംകളുമായി സൗഹൃദം സ്ഥാപിച്ചു സന്ധിയിലായി  സുപ്രധാന കാര്യങ്ങളിലെല്ലാം കൂടിയാലോചന നടക്കും ഉമർ (റ)വിന്റെ അഭിപ്രായങ്ങൾ പ്രത്യേകം പരിഗണിക്കപ്പെട്ടു ബദർ യുദ്ധ രംഗത്ത് ഉമർ (റ) നന്നായി ശോഭിച്ചു

മുന്നൂറ്റിപ്പതിമൂന്ന് പേരുടെ സൈന്യം പ്രതിയോഗികൾ ആയിരത്തിൽപരം  അദിയ്യ് ഗോത്രക്കാർ യുദ്ധത്തിനെത്തിയിട്ടില്ല ഉമർ (റ)വിനെ ഭയന്നിട്ടാവാം ആരും വരാത്തത് ചരിത്രനിഗമനം അതാണ് തന്റെ ബന്ധുവായ ആസ്വിബ് നു മുഗീറ വന്നിട്ടുണ്ട് അദ്ദേഹവുമായി നേർക്കുനേരെ യുദ്ധം നടന്നു ഉമർ (റ) അദ്ദേഹത്തെ വധിച്ചു യുദ്ധം കൊടുമ്പിരി കൊണ്ടു

ബദർ യുദ്ധഭൂമിയിൽ മക്കയുടെ വലിയ നേതാക്കന്മാരാണ് വധിക്കപ്പെട്ടത് ഉക്കാളിലെ പല കൂട്ടുകാരും വധിക്കപ്പെട്ടിരിക്കുന്നു എഴുപത് പ്രമുഖന്മാരുടെ അന്ത്യം അല്ലാഹുവിന്റെ സഹായത്താൽ ഇതൊക്കെ സാധ്യമായി

ബദ്റിന്റെ പ്രതികാരമായിരുന്നു ഉഹ്ദ് മുവായിരം വരുന്ന ശത്രുക്കൾ മുസ്ലിംകളെ തകർക്കാൻ വേണ്ടി ഉഹ്ദിലെത്തി ഒരുകൂട്ടം യോദ്ധാക്കളെ നബി (ﷺ) തങ്ങൾ മലയുടെ മുകളിൽ നിർത്തിയിരുന്നു താഴ് വരയിലാണ് യുദ്ധം നടക്കുന്നത് ശത്രുക്കൾ മലകയറി വരാൻ ഇടവരരുത് കൽപ്പന കിട്ടുന്നത് വരെ സ്ഥലം വിടരുത് എന്ന കർശന നിർദ്ദേശവും നൽകി

യുദ്ധം പൊട്ടി മുസ്ലിം സൈന്യം ആഞ്ഞുപൊരുതി ശത്രുക്കളെ തുരത്തിയോടിച്ചു ശത്രുക്കൾ ഓടിയകന്നു അവർ ഉപേക്ഷിച്ചുപോയ യുദ്ധമുതലുകൾ മുസ്ലിം സൈന്യം ശേഖരിക്കാൻ തുടങ്ങി ഇത് കണ്ടപ്പോൾ മലമുകളിലുള്ളവർ സ്ഥലം വിട്ടു അവരുടെ നേതാവ് തടഞ്ഞിട്ടും അധികമാളുകൾ അനുസരിച്ചില്ല അൽപം ചിലരൊഴികെ എല്ലാവരും സ്ഥലം വിട്ടു ഇത് വലിയ അബദ്ധമായി

തോറ്റ് ഓടുന്ന ശത്രുസൈന്യം ഇത് കണ്ടു മലകയറിവന്നു അവിടെ ഉണ്ടായിരുന്ന മുസ്ലിംകളെ വധിച്ചു താഴെ യുദ്ധം  കഴിഞ്ഞ് വിശ്രമിക്കുന്ന മുസ്ലിംകളെ ആക്രമിച്ചു നിനച്ചിരിക്കാത്ത നേരത്തെ ആക്രമണം മുസ്ലിംകൾ എന്ത് വേണമെന്നറിയാതെ പരക്കം പാഞ്ഞു

നബി(ﷺ) തങ്ങൾക്കുനേരെ അമ്പുകൾ തുരുതുരെ വരാൻ തുടങ്ങി കുന്തങ്ങൾ ചീറിവന്നു

ഒരുകൂട്ടം സ്വഹാബികൾ നബി (ﷺ) തങ്ങളെ പൊതിഞ്ഞുനിന്നു പ്രത്യാക്രമണം നടത്തിക്കൊണ്ടിരുന്നു അക്കൂട്ടത്തിൽ മുമ്പിലുണ്ടായിരുന്നു ഉമർ (റ)

മുസ്ലിം സൈന്യം സജ്ജമായി നല്ല പ്രത്യാക്രമണം തുടങ്ങി ശത്രുക്കൾ ഇങ്ങനെ വിളിച്ചു പറയാൻ തുടങ്ങി

'മുഹമ്മദിനെ വധിച്ചു യുദ്ധം നിർത്താം'

ശത്രുക്കൾ പിൻവാങ്ങി നബി (ﷺ) തങ്ങളുടെ നെറ്റിയിൽ മുറിവുണ്ടായി ഒരു പല്ലിന്ന് പരുക്ക് പറ്റി

ഖുറൈശി പ്രമുഖനും പേരെടുത്ത പോരാളിയുമാണ് ഇബ്നു ഖംഅ
അവൻ വിളിച്ചു പറഞ്ഞു:' മുഹമ്മദിനെ ഞാൻ വധിച്ചു ' അത് വിശ്വസിച്ച ശത്രുക്കൾ ആഹ്ലാദനൃത്തമാടി

അബൂസുഫ് യാൻ ഒരു പാറപ്പുറത്ത് കയറി നിന്ന് വിളിച്ചു ചോദിച്ചു: മുഹമ്മദ് അവിടെയുണ്ടോ?

ആരും മറുപടി പറഞ്ഞില്ല

'മുഹമ്മദ് നിങ്ങളുടെ കൂട്ടത്തിലുണ്ടോ? '

ആരും മറുപടി പറഞ്ഞില്ല

'മുഹമ്മദ് അവിടെ ജിവിച്ചിരിപ്പുണ്ടോ?'

അതിനു മറുപടിയില്ല

'അബൂബക്കർ അവിടെയുണ്ടോ?'

മറുപടി പറഞ്ഞില്ല

'ഉമർ ജീവിച്ചിരിപ്പുണ്ടോ?

അബൂസുഫ്യാൻ ആഹ്ലാദത്തോടെ വിളിച്ചു പറഞ്ഞു:

'മുഹമ്മദ് വധിക്കപ്പെട്ടു അബൂബക്കറും വധിക്കപ്പെട്ടു ഉമറും വധിക്കപ്പെട്ടു അവരുടെ കാര്യം കഴിഞ്ഞു

ഉമർ (റ)വിന്റെ ക്ഷമ നശിച്ചു ഉറക്കെ വിളിച്ചു പറഞ്ഞു: അബൂസുഫ് യാൻ..... നീ പേരെടുത്ത് പറഞ്ഞ മൂന്നുപേരും ഇവിടെ ജീവിച്ചിരിപ്പുണ്ട് അല്ലാഹുവിന്റെ ശത്രു.... നാളെ നിന്നോട് പകരം ചോദിക്കാൻ നിൽക്കുകയാണ്

അബൂസുഫ് യാൻ പൊട്ടിച്ചിരിച്ചു എന്നിട്ടുറക്കെ വിളിച്ചു പറഞ്ഞു: ഇന്നലെ നിങ്ങൾക്കു ജയം
ഇന്ന് ഞങ്ങൾക്ക് വിജയം

അതിന്ന് വായടപ്പൻ മറുപടി നൽകാൻ നബി (ﷺ) ഉമർ (റ) വിനോടാവശ്യപ്പെട്ടു

'നീ  സമൻമാരെപ്പോലെ സംസാരിക്കണ്ട നാം തുല്യരല്ല ഞങ്ങളിലൊരാൾ യുദ്ധം ചെയ്തു മരിച്ചാൽ സ്വർഗ്ഗത്തിൽ പോവും നിങ്ങളിലൊരാൾ മരിച്ചാൽ നരകത്തിൽപോവും '

അബൂസുഫ്യാൻ പേരെടുത്ത് വിളിച്ചു ചോദിച്ചു

ഉമർ.... ഒന്നു പറയൂ... ഞങ്ങൾ മുഹമ്മദിനെ കൊന്നു അത് ശരിയല്ലേ? അല്ലാഹുവിനെ മുൻനിർത്തി സത്യം പറയൂ....

'ഇല്ല.... ഇല്ല.... പ്രവാചകൻ ഇവിടെ ഇരിക്കുന്നു നീ പറയുന്നതെല്ലാം അല്ലാഹുവിന്റെ റസൂൽ കേൾക്കുന്നുണ്ട് '

'മുഹമ്മദിനെ കൊന്നുവെന്ന് ഇബ്നുഖംഅ പറയുന്നു ' കൊന്നിട്ടില്ലെന്ന് ഉമർ പറയുന്നു ഞാൻ ഉമറിനെ വിശ്വസിക്കുന്നു അടുത്ത വർഷം നമുക്കു വീണ്ടും കാണാം രണാങ്കണത്തിൽ വെച്ച് കാണാം അബൂസുഫ്യാൻ വിളിച്ചു പറഞ്ഞു

ആ വെല്ലുവിളി സ്വീകരിച്ചതായി മറുപടി നൽകാൻ നബി (ﷺ) ഉമർ (റ)വിനോട് നിർദ്ദേശിച്ചു

'അല്ലാഹു ഉദ്ദേശിച്ചാൽ നമുക്ക് അടുത്ത വർഷം കാണാം '

ശത്രുക്കൾ ഉഹ്ദ് വിട്ടുപോയി പ്രവാചകനെ വധിക്കാനുള്ള അവരുടെ സാഹസിക ശ്രമങ്ങളൊന്നും വിജയിച്ചില്ല

മുസ്ലിംകൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു കഴിഞ്ഞു നിരവധി പേർക്ക് പരിക്കുപറ്റിയിട്ടുണ്ട് അവരുടെ മുറിവുകൾ കെട്ടിക്കൊടുക്കണം വീണുകിടക്കുന്നവരെ എടുത്തുമാറ്റണം  എല്ലാ രംഗത്തും ഉമർ (റ) മുമ്പിൽ തന്നെയുണ്ട്

ബദർ യുദ്ധവിജയം നല്ല സന്ദേശമാണ് നൽകിയത് അത് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു ഉഹ്ദ് നൽകുന്ന പാഠവും മനസ്സിലായി ഇവ രണ്ടും മനസ്സിൽ വെച്ചുകൊണ്ടാണ് അടുത്ത വർഷം മുമ്പോട്ടു പോവേണ്ടത്


ബദർ യുദ്ധത്തിന് ശേഷം


ഉമർ (റ)  ഭാര്യ സൈനബ്(റ) അവരുടെ മക്കൾ എല്ലാവരും ചേർന്ന് സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബജീവിതം നയിക്കുന്നു
ഇസ്ലാമിന് വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതം കുടുംബത്തിന്റെ വെളിച്ചമാണ് മകൾ ഹഫ്സ

പിതാവ് എഴുത്തും വായനയും പഠിച്ചിട്ടുണ്ട് മകൾ ഹഫ്സയും എഴുത്തും വായനയും പഠിച്ചു അക്കാലത്ത് അതൊരു അപൂർവ്വ ബഹുമതിയായിരുന്നു ഹഫ്സ നന്നായി കവിത ചൊല്ലും , കവിത രചിക്കുകയും ചെയ്യും വിശുദ്ധ ഖുർആൻ മുഴുവൻ മനഃപ്പാഠമാക്കി പലരും സംശയ നിവാരണത്തിന് സമീപിച്ചു നുബുവ്വത്തിന് അഞ്ചുവർഷം മുമ്പ് ഹഫ്സ ജനിച്ചു ഇക്കാലത്ത് തന്നെയാണ് ഖദീജ (റ) ഫാത്വിമബീവിയെ പ്രസവിച്ചത്

സ്വഹാബികൾക്കിടയിലെ ഒരു പ്രമുഖനാണ് ഖുനൈസുബ്നു ഹുദാഫ(റ) സൽഗുണ സമ്പന്നനായ ചെറുപ്പക്കാരൻ

ഉമർ (റ) വിന്ന് ഖുനൈസിനെ നന്നെ ഇഷ്ടപ്പെട്ടു മകൾ ഹഫ്സയെ ഖുനൈസിന് വിവാഹം ചെയ്തു കൊടുത്തു അവർ സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചു

നവദമ്പതികൾ മദീനയിലെത്തി ഖുനൈസ് (റ) ബദറിൽ പങ്കെടുത്തു അക്കാര്യത്തിൽ ഹഫ്സക്ക് അഭിമാനമുണ്ട് ഉപ്പായെപ്പോലെ തന്റെ ഭർത്താവും ശത്രുക്കൾക്കെതിരെ   ധീരമായി പടപൊരുതണം ഉഹ്ദ് യുദ്ധത്തിന്റെ ആരവം മുഴങ്ങി

ഖുനൈസ്(റ) ആയുധമണിഞ്ഞു യാത്രപറഞ്ഞിറങ്ങി ഉഹ്ദ് യുദ്ധം ശക്തി പ്രാപിച്ചു

മുസ്ലിം സേനയിൽ പലർക്കും ഗുരുതരമായി മുറിവേറ്റു ഖുനൈസ്(റ) മാരകമായ മുറിവേറ്റ് വീണു യുദ്ധം അവസാനിച്ചു ഖുനൈസ്(റ)വിനെ വീട്ടിൽ കൊണ്ട് വന്നു ചികിത്സിച്ചു ഹഫ്സ(റ) നന്നായി പരിചരിച്ചു സുഖം പ്രാപിച്ചില്ല ഖുനൈസ്(റ) ശഹീദായി ഭർത്താവിന്റെ വിയോഗം ഹഫ്സ(റ) യെ ദുഃഖത്തിലാഴ്ത്തി മനസ്സിൽ വേദന നിറഞ്ഞു

ഉമർ (റ) വല്ലാത്ത വേദന സഹിച്ച ദിവസങ്ങളായിരുന്നു അത്
 മകളുടെ സങ്കടം കണ്ട് സഹിക്കാനാവുന്നില്ല

നബി(ﷺ) തങ്ങൾ ഉമർ (റ)വിന്റെയും മകളുടെയും ദുഃഖം നന്നായറിയുന്നു അവർക്കാശ്വാസം നൽകണം നബി(ﷺ) ഹഫ്സ(റ)യെ വിവാഹം ചെയ്യാൻ സന്നദ്ധനായി

ഉമർ (റ)വിന്റെ പദവി ഒന്നുകൂടി ഉയരുകയാണ്

അബൂബക്ർ സിദ്ദീഖ് (റ) വിന്റെ പുത്രി ആഇശ(റ)യെ നേരത്തെ തന്നെ നബി (ﷺ) വിവാഹം ചെയ്തിട്ടുണ്ട് അങ്ങനെ അബൂബകർ(റ) വിന്ന് ഒരു പ്രത്യേക പദവിയും ലഭിച്ചു

ഇപ്പോൾ തനിക്കും അതേ പദവി ലഭിക്കാൻ പോവുന്നു ഉമർ (റ)വിന്റെ മനസ്സിൽ സന്തോഷവും സമാധാനവും നിറഞ്ഞു

ഹഫ്സ (റ) തനിക്ക് ലഭിച്ച പ്രത്യേക പദവിയോർത്ത് സന്തോഷിക്കുകയും അഭിമാനം കൊള്ളുകയും ചെയ്തു ഉമ്മഹാത്തുൽ മുഅ്മിനീങ്ങളുടെ പദവിയിലേക്കാണവർ ഉയർന്നത്

വിവാഹം നടന്നു നബി (ﷺ) യുടെ വീട്ടിലെത്തി ബുദ്ധിമതിയായ ഹഫ്സ(റ) അന്ന് മുതൽ പ്രവാചക ജീവിതം പഠിക്കാൻ തുടങ്ങി വലിയൊരു പണ്ഡിത വനിതയായിത്തീർന്നു

ഒന്നാം ഖലീഫയുടെ കാലത്താണ് വിശുദ്ധ ഖുർആൻ മുസ്ഹഫ് രൂപത്തിലാക്കിയത് ഉമർ (റ) വിന്റെ പ്രേരണ മൂലമാണ് ഖുർആൻ ക്രോഡീകരിക്കപ്പെട്ടതും മുസ്ഹഫ് രൂപത്തിലാക്കിയതും

ഒന്നാം ഖലീഫയുടെ വഫാത്തിന്നു ശേഷം രണ്ടാം ഖലീഫ ഉമർ (റ) ഈ മുസ്ഹഫ് സൂക്ഷിച്ചു ഉമർ (റ)വിന്റെ വഫാത്തിന്നുശേഷം ഇത് സൂക്ഷിച്ചത് ഹഫ്സ(റ) ആയിരുന്നു വിശുദ്ധ ഖുർആൻ കൈകാര്യം ചെയ്യാൻ കഴിവുള്ള മികച്ച പണ്ഡിത വനിതയായിരുന്നു ഹഫ്സ(റ) ലോകത്ത് നിലനിന്ന ഒരേയൊരു മുസ്ഹഫായിരുന്നു അത്. അത് സൂക്ഷിക്കാൻ കഴിഞ്ഞുവെന്നത് വലിയ സൗഭാഗ്യം തന്നെ പുതിയ കോപ്പികൾ തയ്യാറാക്കാൻ വേണ്ടി ഉസ്മാൻ (റ) ഈ കോപ്പി വാങ്ങി പുതിയ കോപ്പികളെടുത്തു പരിശോധനകൾ പൂർത്തിയാക്കി പഴയ കോപ്പി തിരിച്ചു കൊടുത്തു ഹഫ്സ(റ) അത് സൂക്ഷിച്ചുവെച്ചു

വിശുദ്ധ ഖുർആനെക്കുറിച്ച് വിവരിക്കുമ്പോൾ ഹഫ്സ (റ) യുടെ പേര് പറയേണ്ടി വരും

വഖ്ഫിന്ന് ഇസ്ലാമിക ചരിത്രത്തോളം പഴക്കമുണ്ട് നബി (ﷺ) തങ്ങളുടെ ജീവിതകാലത്ത് തന്നെ കുറച്ചു സ്ഥലം വഖ്ഫ് ചെയ്യപ്പെട്ടു വഖ്ഫ് ചെയ്തത് ഉമർ (റ) ആയിരുന്നു 

ഖൈബറിൽ ഉമർ (റ) വിന് കുറച്ചു സ്ഥലം കിട്ടി നബി (ﷺ) തങ്ങളെ സമീപിച്ച് ഉമർ (റ) ചോദിച്ചു ഖൈബറിൽ എനിക്ക് കുറിച്ച് സ്ഥലം കിട്ടിയിട്ടുണ്ട് എന്റെ കൈവശമുള്ള വിലപ്പെട്ട സ്വത്താണ് അതിനെക്കാൾ വിലപിടിപ്പുള്ള സാധനങ്ങളൊന്നും എന്റെ കൈവശമില്ല ഞാനത് എന്തു ചെയ്യണം?

താങ്കൾക്ക് വേണമെങ്കിൽ വഖ്ഫ് ചെയ്യാം
നബി (ﷺ) യുടെ നിർദ്ദേശം അതായിരുന്നു

പിന്നെയൊന്നും ചിന്തിക്കാനില്ല സ്ഥലം വഖ്ഫ് ചെയ്തു പാവങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും ഉപയോഗപ്പെടണം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചെലവഴിക്കണം ആ  നിശ്ചയത്തോടെ വഖ്ഫ് ചെയ്തു ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ വഖ്ഫായിരുന്നു ഇത് അങ്ങനെയത് ചരിത്രത്തിന്റെ ഭാഗമായിത്തീർന്നു

വിശുദ്ധ ഖുർആൻ വചനങ്ങൾ അവതരിച്ചാൽ ഉമർ (റ) അത് പഠിക്കും ചിന്തിക്കും ..... അതിന്റെ ആഴങ്ങളിലേക്കിറങ്ങിചെല്ലും ആശയങ്ങളുടെ പുതിയ ലോകങ്ങൾ കണ്ടെത്തും ചിന്താമണ്ഡലം വികസിക്കും  മനുഷ്യരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന എന്തെല്ലാം വചനങ്ങൾ ചുറ്റുപാടും കാണുന്ന എല്ലാത്തിനെക്കുറിച്ചും ചിന്തിക്കണം ആകാശ ലോകത്തുള്ളതും ഭൂമിയിലുള്ളതുമായ സകല വസ്തുക്കളെക്കുറിച്ചും ചിന്തിക്കണം അല്ലാഹുവിന്റെ ശക്തി വിശേഷത്തെ കുറിച്ചു ബോധ്യപ്പെടും

മസ്ജിദുന്നബവിയുടെ പണി പൂർത്തിയായപ്പോൾ പുതിയൊരു ചിന്ത ഉയർന്നു വന്നു




നിസ്കാരസമയമായെന്നറിയിക്കാൻ എന്താണ് വഴി?  പലരും പല അഭിപ്രായങ്ങൾ പറഞ്ഞു: ജൂതന്മാർ കാഹളം വിളിക്കും ആ മാർഗ്ഗം സ്വീകരിച്ചാലോ?

ജൂതന്മാരുടെ വഴി വേണ്ട

ക്രിസ്ത്യാനികൾ മണിയടിക്കുകയാണ് പതിവ് അതായാലോ അപ്പോഴും പല അഭിപ്രായങ്ങൾ അന്ന് രാത്രി ഉമർ (റ) സ്വപ്നം കണ്ടു ബാങ്കിന്റെ വചനങ്ങൾ ഇന്ന് നാം കേൾക്കുന്ന ബാങ്കിന്റെ വചനങ്ങൾ അന്നത്തെ സ്വപ്നത്തിൽ കേട്ടതാണ്

'മണിയടിക്കരുത് ബാങ്ക് കൊടുക്കുകയാണ് വേണ്ടത് ' സ്വപ്നത്തിൽ കിട്ടിയ നിർദ്ദേശം

പ്രഭാതമായപ്പോൾ ഉമർ (റ) ഓടിയെത്തി നബി (ﷺ) തങ്ങളോട് വിവരം പറഞ്ഞു അബ്ദുല്ലാഹിബ്നു സൈദ്(റ)വുംഇത് പോലെ സ്വപ്നം കണ്ടിരുന്നു

നബി(ﷺ) ബിലാൽ(റ) വിനെ വിളിച്ചു ബാങ്കിന്റെ വചനങ്ങൾ പഠിപ്പിച്ചു കൊടുത്തു

ബിലാൽ (റ ) സുന്ദരമായ ശബ്ദത്തിൽ ഉറക്കെ ബാങ്ക് വിളിച്ചു മദീനാ പട്ടണം കോരിത്തരിച്ചു കേട്ടവരെല്ലാം ആവേശഭരിതരായി ആളുകൾ കൂട്ടം കൂട്ടമായി പള്ളിയിലേക്കൊഴുകിയെത്തി  പിന്നീട് സുന്ദരമായ ബാങ്കൊലി കേൾക്കാൻ വേണ്ടി ആളുകൾ കാത്തിരിക്കുകയായിരുന്നു

മദീനയിൽ നബി (ﷺ) നേരിട്ട വലിയൊരു പ്രശ്നം മുനാഫിഖുകളെക്കൊണ്ടുള്ള ഉപദ്രവമായിരുന്നു പ്രത്യക്ഷത്തിൽ അവർ മുസ്ലിം മകൾ തന്നെ മുസ്ലിം സമൂഹത്തിൽ ജീവിക്കുന്നു ആരാധനകൾ നിർവ്വഹിക്കുന്നു വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നു മനസ്സിൽ ഈമാനില്ല

നബി(ﷺ) തങ്ങൾക്കും അനുയായികൾക്കും നാശം വന്നു കാണാനാണ് അവരാഗ്രഹിക്കുന്നത് ഇതിന് വേണ്ടി അവർ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചിരുന്നു

മുനാഫിഖുകളുടെ നേതാവാണ് അബ്ദുല്ലാഹിബ്നു ഉബയുബ്നു സുലുൽ നബി (ﷺ) തങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന പല പ്രസ്താവനകളും അയാൾ നടത്തിയിട്ടുണ്ട്

മുഹാജിറുകളെ അൻസാറുകൾ നന്നായി സഹായിക്കുന്നു ഇതിനെ അബ്ദുല്ലാഹിബ്നു ഉബയ്യ് ശക്തമായി വിമർശിച്ചു

'നിങ്ങളവരെ സ്വീകരിച്ചു സഹായിച്ചു സ്വത്ത് ഭാഗിച്ചു കൊടുത്തു എന്തിനിങ്ങനെ ചെയ്തു? നിങ്ങളവരെ കൈയൊഴിഞ്ഞിരുന്നെങ്കിൽ അവർ മറ്റെവിടെയെങ്കിലും പോയ്ക്കൊള്ളുമായിരുന്നു'

മറ്റൊരിക്കൽ അയാൾ പറഞ്ഞു:

'കടിക്കുന്ന നായയെ പോറ്റുന്നത് പോലെയാണ് നമ്മുടെ പ്രവർത്തനങ്ങൾ നാം മുഹാജിറുകളെ സംരക്ഷിക്കുന്നു  അവർ നമ്മെ ഉപദ്രവിക്കുന്നു '

ബനൂ മുസ്തലഖ് യുദ്ധത്തിന് വേണ്ടി മുസ്ലിംകൾ മദീന വിട്ട്പോയി അബ്ദുല്ലാഹിബ്നു ഉബയ്യ് കൂടെയുണ്ട് അയാൾ അവിടെ വെച്ചു പറഞ്ഞു

'നാം മദീനയിൽ തിരിച്ചെത്തിയാൽ മാന്യന്മാർ നിന്ദ്യന്മാരെ അവിടെ നിന്ന് പുറത്താക്കും '

മുഹാജിറുകളെ നിന്ദ്യന്മാർ എന്നു വിളിച്ചു പരിഹസിച്ചു അവരെ എങ്ങനെയെങ്കിലും മദീനയിൽ നിന്ന് ഓടിക്കണം ഒറ്റപ്പെട്ട ചെറിയ സംഭവങ്ങൾ നടന്നാൽ അത് ഊതിപ്പെരുപ്പിച്ച് വർണ്ണിക്കും സഹോദരങ്ങളെ തമ്മിൽ തെറ്റിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു

ഒരിക്കൽ ഉമർ (റ) നബി (ﷺ) തങ്ങളോട് പറഞ്ഞു:

'അയാൾ അല്ലാഹുവിന്റെ ശത്രുവാണ് കൊന്ന് കളയണം നബി (ﷺ) ആ അഭിപ്രായം സ്വീകരിച്ചില്ല'

മുനാഫിഖുകളുടെ ഉപദ്രവങ്ങൾ  സഹിച്ചും ക്ഷമിച്ചും മുമ്പോട്ട് പോവാനായിരുന്നു തീരുമാനം

അബ്ദുല്ല്ഹിബ്നു ഉബയ്യിന്റെ മകൻ നബി (ﷺ) തങ്ങളുടെ സന്നിധിയിൽ വന്നു ഇങ്ങനെ ഉണർത്തി

'അങ്ങ് എന്റെ പിതാവിനെ വധിക്കാൻ ഉദ്ദേശിക്കുന്നു എന്ന വാർത്ത കേട്ടു പിതാവിന്റെ ഉപദ്രവങ്ങൾ എനിക്കറിയാം എന്റെ പിതാവിനെ വധിക്കാനുള്ള ചുമതല എന്നെ ഏല്പിച്ചാലും പിതാവിനെ വധിച്ച് ശിരസ്സ് ഞാനിവിടെകൊണ്ട് വരാം ഇക്കാര്യം മറ്റാരെയും ഏല്പിക്കരുത് '

നബി(ﷺ) മന്ദഹാസത്തോടെ മറുപടി പറഞ്ഞു: 'ഞാൻ നിങ്ങളുടെ പിതാവിനെ  വധിക്കാൻ ഉദ്ദേശിക്കുന്നില്ല നമ്മുടെ കൂട്ടത്തിലുള്ള കാലത്തോളം നാം അയാളെ സംരക്ഷിക്കണം കരുണ കാണിക്കുകയും വേണം'

പുത്രനെ ആശ്വസിപ്പിച്ച് പറഞ്ഞയക്കുന്ന പ്രവാചകനെയാണ് നാമിവിടെ കണ്ടത്

അബ്ദുല്ലാഹിബ്നു ഉബയ്യ് മരണപ്പെട്ടപ്പോൾ നടന്ന ചില സംഭവങ്ങൾ കൂടി നാം അറിയേണ്ടതുണ്ട്

അയാൾ മരണപ്പെട്ടു ആളുകളെല്ലാം കൂടി നബി (ﷺ) തങ്ങളും വന്നു ജനാസ നിസ്കരിക്കണം  നബി(സ) ജനാസ നിസ്കരിക്കാൻ ഒരുങ്ങിയപ്പോൾ ഉമർ (റ) എതിർപ്പുമായി വന്നു

അല്ലാഹുവിന്റെ റസൂലേ..... ഇത് കപടവിശ്വാസിയുടെ ജനാസയാണ് അങ്ങ് ഇയാളുടെ പേരിൽ നിസ്കരിക്കരുത് വിശുദ്ധ ഖുർആനിലെ സൂറത്തുതൗബയിലെ ഒരു ആയത്ത് ഓതികേൾപ്പിക്കുകയും ചെയ്തു

ഇസ്ത്തഗ്ഫിർ ലഹും ഔലാ തസ്തഗ്ഫിർ ലഹും....എന്നു തുടങ്ങുന്ന ആയത്താണ് ഓതിക്കേൾപ്പിച്ചത്

അതിന്റെ ആശയം ഇങ്ങനെയാകുന്നു

'(നബിയേ) താങ്കൾ അവർക്കുവേണ്ടി പാപമോചനം തേടുകയോ തേടാതിരിക്കുകയോ ചെയ്തു കൊള്ളുക '

അവർക്കു വേണ്ടി താങ്കൾ എഴുപത് പ്രാവശ്യം പാപമോചനം തേടിയാലും അല്ലാഹു അവർക്ക് പൊറുത്തു കൊടുക്കുകയില്ല( 9:80)

നബി(സ) ഉമർ (റ) വിനെ  സമാശ്വസിപ്പിക്കിനാണ് ശ്രമിച്ചത് ജനാസ നിസ്കരിച്ചു ഖബറിന്നരികിൽ നിന്നു

പിന്നീട് വിശുദ്ധ ഖുർആൻ വചനം അവതരിച്ചു ഉമർ (റ)വിന്റെ നിലപാട് അംഗീകരിക്കുന്ന വചനം

'വലാ, തുസ്വല്ലി അലാ അഹദിൻ മിൻഹും' എന്നു തുടങ്ങുന്ന ആയത്ത്

അതിന്റെ ആശയം ഇങ്ങനെയാകുന്നു

'(നബിയേ) അവരിൽനിന്ന് മരണപ്പെട്ട ഒരാളുടെ പേരിലും താങ്കൾ നിസ്കരിക്കരുത് അവന്റെ ഖബറിന്നടുത്ത് നിൽക്കുകയും ചെയ്യരുത് '(9:84)

ഉമർ (റ)വിന്റെ അഭിപ്രായത്തെ അല്ലാഹു അംഗീകരിക്കുന്നതാണ് നാമിവിടെ കാണുന്നത് ഇത്പോലെ പല സംഭവങ്ങളുണ്ട് ഉമർ (റ) അഭിപ്രായങ്ങളെ അനുകൂലിച്ചുകൊണ്ടുള്ള വചനങ്ങൾ  ഇവയെല്ലാം ഉമർ (റ) വിന്റെ പദവികൾ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട് ഓരോ പദവി വരുമ്പോഴും വിനയാന്വിതനായി മാറുകയാണദ്ദേഹം അതാണ് പിൽക്കാല തലമുറക്കാർ പഠിക്കേണ്ട പാഠം.


ഉമർ (റ)വിന്റെ വചനങ്ങൾക്ക് വിശുദ്ധ ഖുർആന്റെ അംഗീകാരം 

ബദർ യുദ്ധത്തിന് ശേഷം മദീനയിൽ നടന്ന ചില സംഭവങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്

ബദർ യുദ്ധത്തിൽ ഖുറൈശികളുടെ എഴുപത് നേതാക്കൾ വധിക്കപ്പെട്ടു എഴുപത് പേർ ബന്ധികളാക്കപ്പെട്ടു ബന്ദികളെ മദീനത്തേക്ക് കോണ്ടുപോയി

'ബന്ദികളെ എന്ത്ചെയ്യണം? അതാണ് ചർച്ച

അബൂബക്കർ (റ) വളരെയധികം മനസ്സിലാവുന്ന ആളാണ് ബന്ദികളാക്കപ്പെട്ടവർ മുസ്ലിംകളുമായി രക്തബന്ധമുള്ളവരാണ് അവരെ മോചന ദ്രവ്യം വാങ്ങി വിട്ടയക്കാം അപ്പോൾ അവരുടെ മനസ്സിന്ന് മാറ്റമുണ്ടാകും അവർ ഇസ്ലാം മതം സ്വീകരിച്ചേക്കാം ഈ വിധത്തിലാണ് സിദ്ദീഖ് (റ)വിന്റെ ചിന്ത പോയത്

കുറെയാളുകൾ ഈ അഭിപ്രായത്തെ പിന്താങ്ങി എന്നാൽ ഉമർ (റ) ശക്തിയായി എതിർത്തു

'ബന്ദികളാക്കപ്പെട്ടവർ സാധാരണക്കാരല്ല രണശൂരന്മാരാണ് അവരെ വിട്ടയച്ചാൽ കുഴപ്പമാകും എല്ലാവരേയും കൊന്നുകളയണം അവരോട് ഒരു ദാക്ഷിണ്യവും പാടില്ല ഇവരെല്ലാം അല്ലാഹുവിന്റെ ശ്രത്രുക്കളാണ് മുസ്ലിംകളെ ക്രൂരമായി മർദ്ദിച്ചവരാണ് എത്ര പീഡനങ്ങളാണിവർ നടത്തിയത് ഇവരുടെ മനസ്സിൽ ഇപ്പോഴും പ്രതികാരചിന്തയാണുള്ളത് അവരെ വിട്ടയച്ചാൽ കൂടുതൽ അപകടമാവും ഇവരെ വധിച്ചാൽ മറ്റ് ശത്രുക്കൾക്ക് അതൊരു പാഠമായിരിക്കും'

കുറെയാളുകൾ ഈ അഭിപ്രായത്തെ പിന്താങ്ങി അബൂബക്കർ (റ) വീണ്ടും ബന്ദികൾക്കുവേണ്ടി സംസാരിച്ചു കൊണ്ടിരുന്നു ഉമർ (റ) ബന്ദികൾക്കെതിരെയും സംസാരിച്ചു ഒടുവിൽ അബൂബക്കർ (റ) വിന്റെ അഭിപ്രായമാണ് നടപ്പിലായത് മോചന ദ്രവ്യം വാങ്ങി ബന്ദികളെ വിട്ടയച്ചു

അതികം വൈകിയില്ല വിശുദ്ധ ഖുർആൻ വചനം അവതരിച്ചു ഉമർ (റ)വിന്റെ വാദത്തെ അനുകൂലിക്കുന്ന വചനം സൂറത്ത് അൻഫാലിലെ അറുപത്തി ഏഴാം വചനം ഇറങ്ങി


   مَا كَانَ لِنَبِيٍّ أَن يَكُونَ لَهُ أَسْرَىٰ حَتَّىٰ يُثْخِنَ فِي الْأَرْضِ ۚ تُرِيدُونَ عَرَضَ الدُّنْيَا وَاللَّهُ يُرِيدُ الْآخِرَةَ ۗ وَاللَّهُ عَزِيزٌ حَكِيمٌ (67


എന്ന് തുടങ്ങുന്ന വചനം അതിന്റെ ആശയം ഇങ്ങനെയാകുന്നു

'ഭൂമിയിൽ വിജയം വരിക്കുന്നത് വരെ അവരെ ബന്ധനസ്ഥരാക്കി വെക്കുവാൻ ഒരു നബിക്കും അവകാശമില്ല നിങ്ങൾ ഭൗതിക ജീവിത വിഭവങ്ങൾ കൊതിക്കുന്നു എന്നാൽ അല്ലാഹു ഉദ്ദേശിക്കുന്നത് പരലോക ജീവിതമാണ് അല്ലാഹു പ്രതാപശാലിയും തന്ത്രജ്ഞനുമാകുന്നു (8:67)' 

ഉമർ (റ) പുറത്തെവിടെയോ പോയതായിരുന്നു മടങ്ങിവന്നപ്പോൾ വല്ലാത്തൊരു കാഴ്ചയാണ് കണ്ടത്

നബി(സ) തങ്ങളും അബൂബക്കർ (റ) വും ദുഃഖിച്ചിരിക്കുന്നു കരയുന്നു ഉമർ (റ) കാരണമന്വേഷിച്ചു അപ്പോൾ നബി (സ) മീതെ കൊടുത്ത വിശുദ്ധ ഖുർആൻ വചനം ഓതിക്കൊടുത്തു

ഇസ്ലാമിന്റെ ശത്രുക്കളോട് കരുണ കാണിക്കരുത് അവരോട് മുസ്ലിം മനസ്സുകളിൽ ഒരു കരുണയുമില്ലെന്ന് അവരെ ബോധ്യപ്പെടുത്തണം നിഷ്കരുണം വധിക്കുകയാണ് വേണ്ടത്

നിങ്ങൾ ഇഹലോകവിഭവത്തെ ഉദ്ദേശിക്കുന്നു (തുരീദൂന അറളദ്ദുൻയാ) എന്നാണ് അല്ലാഹു പറഞ്ഞത് ഇതുകൊണ്ടുദ്ദേശിച്ചത് മോചനദ്രവ്യമാണ്

ഉമർ (റ) എന്താണോ പറഞ്ഞത് അതിനെ ന്യായീകരിച്ചുകൊണ്ട് വിശുദ്ധ വചനം ഇറങ്ങി

മോചനദ്രവ്യം വാങ്ങിക്കഴിഞ്ഞു ഇനി അതെന്ത് ചെയ്യും? തൊട്ടടുത്ത വചനത്തിൽ തന്നെ അത് പറയുന്നുണ്ട്

ബദറിൽ പങ്കെടുത്തവരുടെ പാപങ്ങളെല്ലാം പൊറുക്കുപ്പെട്ടിരിക്കുന്നു അത്കൊണ്ട് മോചനദ്രവ്യം വാങ്ങിയത് കുറ്റമായി കണക്കാക്കുകയില്ല ശിക്ഷയുമില്ല

മോചനദ്രവ്യം യുദ്ധമുതലുപോലെ കണക്കാക്കാം അത് ഭക്ഷിക്കാം അനുവദനീയമായതും നല്ലതും ഭക്ഷിച്ചു കൊള്ളാൻ അല്ലാഹു കൽപിച്ചു വിശുദ്ധ വചനത്തിന്റെ ആശയം ഇങ്ങനെയാകുന്നു


فَكُلُوا مِمَّا غَنِمْتُمْ حَلَالًا طَيِّبًا ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ (69


'നിങ്ങൾ ഗനീമത്തായി (യുദ്ധമുതലായി ) എടുത്തതിൽനിന്ന് അനുവദനീയമായതും, വിശിഷ്ടമായതും നിങ്ങൾ ഭക്ഷിച്ചു കൊള്ളുക അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു (8:69) 

ഏത് കാര്യത്തിലും അല്ലാഹുവിന്റെ വിധി വിലക്കുകൾ സൂക്ഷിക്കണം

ഇനി മോചനദ്രവ്യം നൽകിയവരുടെ അവസ്ഥയെന്താണ് ? ചിലരുടെ പരാതി സംഖ്യ കൂടിപ്പോയി എന്നാണ് ചിലർ പറഞ്ഞതിങ്ങനെ: ഞങ്ങൾ യുദ്ധം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നില്ല ശക്തമായ നിർബന്ധത്താൽ ഇറങ്ങി പുറപ്പെട്ടതാണ് ഞങ്ങളോട് സംഖ്യ വാങ്ങിയതിൽ വിഷമമുണ്ട്

ഇത്തരക്കാരോട് അല്ലാഹു വ്യക്തമായ മറുപടി നൽകി

നിങ്ങളുടെ മനസ്സിൽ നന്മയുണ്ടോ എങ്കിൽ അല്ലാഹു നിങ്ങളെ സന്മാർഗ്ഗത്തിലെത്തിക്കും മോചനദ്രവ്യം നൽകിയതിനെക്കുറിച്ചോർത്ത് വിഷമിക്കേണ്ട അതിനെക്കാൾ എത്രയോ ഇരട്ടി നിങ്ങൾക്ക് നൽകാൻ അല്ലാഹുവിന്ന് കഴിയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരും ധാരാളം അനുഗ്രഹങ്ങൾ ചൊരിഞ്ഞുതരികയും ചെയ്യും

വിശുദ്ധ ഖുർആൻ വചനത്തിന്റെ ആശയം ഇങ്ങനെയാകുന്നു


يَا أَيُّهَا النَّبِيُّ قُل لِّمَن فِي أَيْدِيكُم مِّنَ الْأَسْرَىٰ إِن يَعْلَمِ اللَّهُ فِي قُلُوبِكُمْ خَيْرًا يُؤْتِكُمْ خَيْرًا مِّمَّا أُخِذَ مِنكُمْ وَيَغْفِرْ لَكُمْ ۗ وَاللَّهُ غَفُورٌ رَّحِيمٌ (70



'ഓ.... നബിയേ..... നിങ്ങളുടെ കൈവശമുള്ള ബന്ദികളോട് പറയുക നിങ്ങളുടെ ഹൃദയങ്ങളിൽ വല്ല നന്മയും ഉള്ളതായി അറിയുന്ന പക്ഷം നിങ്ങളിൽ നിന്ന് വാങ്ങിയതിനെക്കാൾ ഉത്തമമായത് അവൻ നിങ്ങൾക്ക് നൽകുകയും നിങ്ങൾക്ക് പൊറുത്തു തരികയും ചെയ്യുന്നതാണ് അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു (8:70)

ബദർയുദ്ധവും അതിനോടനുബന്ധിച്ചു നടന്ന കാര്യങ്ങളും ഇസ്ലാമിക ചരിത്രത്തിലെ മഹാസംഭവങ്ങളാണ് ഇവിടെ ഉമർ (റ)വിന്റെ തിളക്കമാർന്ന വ്യക്തിത്വം നമുക്ക് കാണാൻ കഴിയുന്നു 

ബന്ദികളുടെ കാര്യത്തിൽ ഉമർ (റ) വിന്റെ അഭിപ്രായം വിശുദ്ധ ഖുർആൻ അംഗീകരിച്ചു

 മോചനദ്രവ്യം സത്യവിശ്വാസികൾക്ക് അനുവദനീയമാക്കിക്കൊടുത്തു മോചനദ്രവ്യം നൽകിയവർക്ക് അതിനെക്കാൾ മെച്ചമായത് അല്ലാഹു നൽകും അവർ നന്മയുടെ പക്ഷത്തേക്കുവന്നാൽ  എല്ലാവരോടും അല്ലാഹു തഖ് വയുള്ളവരായിരിക്കാൻ ഉപദേശിക്കുകയും ചെയ്തു അന്ത്യനാൾ വരെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ബദർ യുദ്ധവും അനന്തര നടപടികളും ആ ചർച്ചകളിലെല്ലാം ഉമർ (റ) ഓർമ്മിക്കപ്പെടും

മുനാഫിഖുകളുടെ കാര്യവും കാലകാലങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്

നബി(സ) തങ്ങൾ അവരുടെ ജനാസ നിസ്കരിക്കരുത് ഖബറിന്നരികിൽ പോവരുത് ഇക്കാര്യം നബി (സ) തങ്ങളോടും വെട്ടിത്തുറന്നു പറയാൻ ഉമർ (റ) ധൈര്യം കാണിച്ചു

മനുഷ്യരോട് കരുണയുള്ള പ്രവാചകൻ ജനാസ നിസ്കാരത്തിൽ പങ്കെടുത്തു ഖബറിന്നരികിൽ പോവുകയും ചെയ്തു

അല്ലാഹു ഉമർ (റ)വിന്റെ വാക്കുകൾ അംഗീകരിച്ചു വിധി ഇറക്കുകയും ചെയ്തു 

ഇത് പോലെ പല സംഭവങ്ങളുമുണ്ട് ഉമർ (റ) പറയുന്നത് പോലെ വിശുദ്ധ ഖുർആനിൽ വിധി വരുന്നു ഇക്കാരണത്താൽ സ്വഹാബികൾ മഹാനവർകളെ വളരെയധികം ആദരിച്ചിരുന്നു കാലം ചെല്ലുംതോറും ആദരവ് കൂടിക്കൂടി വരുന്നതേയുള്ളൂ പടച്ചവൻ ആദരിച്ചവരെ പടപ്പുകളും ആദരിക്കുന്നു


സാമൂഹിക ജീവിതത്തിൽ ഒരുപാട് ജീർണതകൾ നിലനിൽക്കുന്നുണ്ട് മദ്യം, ചൂതാട്ടം, പ്രശ്നംവെക്കൽ തുടങ്ങി നിരവധി ദൂഷ്യങ്ങൾ കണ്ടുവരുന്നു ഇവയെല്ലാം  പൂർണമായി നിരോധിക്കണം ഇതാണ് ഉമർ (റ) ആവശ്യപ്പെടുന്നത്

മദ്യം മനുഷ്യനെ പിശാചാക്കി മാറ്റുന്നു മദ്യപിച്ച് ബോധം നശിച്ചവർ എന്തെല്ലാമാണ് ചെയ്തു കൂട്ടുന്നത് എല്ലാ തിന്മകളും അതിൽ നിന്നാണുണ്ടാവുന്നത് ഇത് നിരോധിക്കുന്നതിനെക്കുറിച്ച് ഉമർ (റ) നബി (സ) തങ്ങളോട് സംസാരിക്കുന്നു സംസാരത്തിനിടയിൽ ഇങ്ങനെ പറഞ്ഞു

'അല്ലാഹുവേ ഞങ്ങൾക്ക് കള്ളിനെപ്പറ്റി മനസ്സമാധാനം നൽകുന്ന ഒരു വിവരണം നൽകേണമേ കാരണം അത് ധനത്തെയും ബുദ്ധിയെയും നശിപ്പിക്കുന്നു'

ഈ പശ്ചാത്തലത്തിലാണ് സൂറത്തുൽ ബഖറയിലെ ഇരുന്നൂറ്റിപ്പത്തൊമ്പതാം ആയത്ത് അവതരിക്കുന്നത്


يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ ۖ قُلْ فِيهِمَا إِثْمٌ كَبِيرٌ وَمَنَافِعُ لِلنَّاسِ وَإِثْمُهُمَا أَكْبَرُ مِن نَّفْعِهِمَا ۗ وَيَسْأَلُونَكَ مَاذَا يُنفِقُونَ قُلِ الْعَفْوَ ۗ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمُ الْآيَاتِ لَعَلَّكُمْ تَتَفَكَّرُونَ  

'മദ്യത്തെയും ചൂതാട്ടത്തെയും കുറിച്ച് താങ്കളോട് ചോദിക്കും' 

പറയുക: അവ രണ്ടിലും മനുഷ്യർക്ക് വലിയ ദോഷവും ചിലപ്രയോജനങ്ങളുമുണ്ട് അവയുടെ ദോഷം അവയുടെ പ്രയോജനത്തെക്കാൾ വലുതാകുന്നു (2:219) 

വിശുദ്ധ ഖുർആൻ ഈ വിധത്തിൽ പറയുമ്പോൾ തന്നെ ബുദ്ധിയുള്ളവർ മദ്യത്തെ കൈവെടിയും കൈവെടിയാത്തവർ വളരെപ്പേരുണ്ടായിരുന്നു

ഉമർ (റ)വിന്ന് സമാധാനം വന്നില്ല അപ്പോൾ പിന്നെയും ചോദ്യങ്ങൾ തുടർന്നു 

ചിലർ മദ്യപിച്ചശേഷം നിസ്കാരത്തിൽ പ്രവേശിച്ചു ചൊല്ലിയത് തെറ്റി ഈ സാഹചര്യത്തിൽ നിങ്ങൾ ലഹിരി ബാധിച്ച അവസ്ഥയിൽ നിസ്കാരത്തിൽ പ്രവേശിക്കരുത് എന്ന കൽപന വന്നു സൂറത്തുന്നിസാഇൽ ഇങ്ങനെ കാണാം


'ഓ.... വിശ്വസിച്ചവരേ, ലഹരി ബാധിച്ചവരായി നിങ്ങൾ നിസ്കാരത്തെ സമീപിക്കരുത് '  

لاتقرب الصلوة و أنتهم سكارا

ഇത്കൊണ്ടും ഉമർ (റ)വിന്റെ മനസ്സിന്ന് തൃപ്തി വന്നില്ല സമ്പൂർണ്ണ നിരോധനത്തിനുവേണ്ടി വീണ്ടും സംസാരിച്ചു കൊണ്ടിരുന്നു

സൂറത്തുൽ മാഇദയിലെ വചനം അവതരിച്ചു


لَيْسَ عَلَى الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جُنَاحٌ فِيمَا طَعِمُوا إِذَا مَا اتَّقَوا وَّآمَنُوا وَعَمِلُوا الصَّالِحَاتِ ثُمَّ اتَّقَوا وَّآمَنُوا ثُمَّ اتَّقَوا وَّأَحْسَنُوا ۗ وَاللَّهُ يُحِبُّ الْمُحْسِنِينَ

'സത്യവിശ്വാസികളേ മദ്യവും, ചൂതാട്ടവും പ്രശ്നം വെക്കുന്ന അമ്പുകളും പ്രതിഷ്ഠകളും പൈശാചികമായ മാലിന്യങ്ങളിൽ പെട്ടതാകുന്നു അതിനാൽ നിങ്ങളവയെ ഉപേക്ഷിക്കുക നിങ്ങൾ വിജയം വരിച്ചേക്കാം ' 

മദ്യവും ചൂതാട്ടവും വഴി നിങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാനും വിദ്വേഷം വളർത്താനും നിസ്കാരത്തിൽ നിന്നും അല്ലാഹുവിന്റെ ദിക്റിൽ നിന്നും നിങ്ങളെ തടയുവാനുമാണ് പിശാച് ഉദ്ദേശിക്കുന്നത് അതിനാൽ നിങ്ങളിവയിൽ നിന്ന് വിരമിക്കാൻ തയ്യാറാണോ?(5:93) 

ഈ വിശുദ്ധ വചനം ഓതി നിങ്ങൾ വിരമിക്കാൻ തയ്യാറാണോ? എന്നിടത്തെത്തിയപ്പോൾ ഉമർ (റ) സന്തോഷത്തോടെ പറഞ്ഞു
'ഞങ്ങൾ വിരമിച്ചു വിരമിച്ചു '

സമ്പൂർണ്ണ നിരോധനം വന്നപ്പോൾ ഉമർ (റ)വിന്ന് സമാധാനമായി സ്വഹാബികൾക്കെല്ലാം സമാധാനമായി

ഉമർ (റ) വിനെപ്പോലെ സമൂഹത്തിലെ ജീർണ്ണതകളെക്കുറിച്ചോർത്ത് വേദനിക്കുന്ന ധാരാളം സ്വഹാബികളുണ്ടായിരുന്നു

വലിയൊരു സാമൂഹിക പരിവർത്തനമാണ് അറേബ്യയിൽ നടന്നത് മദ്യമില്ലാത്തൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാനവർക്കു കഴിഞ്ഞിരുന്നില്ല അവിടെയാണ് സമ്പൂണ മദ്യനിരോധനം നടപ്പായത് വിശുദ്ധ വചനമിറങ്ങി നിമിഷങ്ങൾക്കകം മദ്യം ഒഴുക്കിക്കളഞ്ഞു

മഹാനായ അനസ്(റ) ഒരു സംഭവം നമുക്കു ശ്രദ്ധിക്കാം അദ്ദേഹം പറയുന്നു  

'ഞാൻ അബൂത്വൽഹയുടെ വീട്ടിൽ മദ്യം നൽകിക്കൊണ്ടിരിക്കുകയായിരുന്നു അബൂഉബൈദ, ഉബയ്യുബ്നു കഅ്ബ്, സുഹൈലുബ്നു ബൈളാഅ് തുടങ്ങി പല പ്രമുഖന്മാരും അവിടെ ഉണ്ടായിരുന്നു മദ്യപിച്ചു ലഹരി വന്നുകൊണ്ടിരിക്കുന്ന സമയം ' 

അപ്പോൾ ഒരു മുസ്ലിം ഓടിക്കയറിവന്നിട്ട് ഉറക്കെപ്പറഞ്ഞു മദ്യം ഹറാമാക്കപ്പെട്ടത് നിങ്ങൾ അറിഞ്ഞില്ലേ? മദീനയിലെ തെരുവുകളിൽ മദ്യം ഒഴുക്കിക്കളഞ്ഞു

ഇത് കേൾക്കേണ്ട താമസം അബുത്വൽഹ വിളിച്ചു പറഞ്ഞു: അനസേ.... പാത്രത്തിലുള്ള മദ്യമെല്ലാം ഒഴുക്കിക്കളയുക എല്ലാ പാത്രങ്ങളിലുള്ളതും ഒഴുക്കിക്കളഞ്ഞു എത്ര പെട്ടെന്നാണ് ഒരു സമൂഹം മാറിയത്  കുടിച്ചു കൊണ്ടിരുന്നവർ വായിലുള്ളത് തുപ്പിക്കളഞ്ഞു പിൽക്കാലത്ത് ഉമർ (റ) മിമ്പറിൽ നിന്ന് കൊണ്ട് മദ്യം നിരോധിച്ച രംഗം വിവരിക്കുകയുണ്ടായി

മഹാന്റെ പുത്രൻ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു

'മദ്യം കുടിക്കുന്നവനെയും, കുടിപ്പിക്കുന്നവനെയും, വിൽക്കുന്നവനെയും , വാങ്ങുന്നവനെയും , വാറ്റുന്നവനെയും , വാറ്റിക്കുന്നവനെയും, ചുമന്ന്കൊണ്ട് പോകുന്നവനേയും, ആർക്കുവേണ്ടി കൊണ്ടുപോകുന്നുവോ അവരെയും അതിന്റെ വില ഉപയോഗിക്കുന്നവരെയും റസൂൽ(സ) തങ്ങൾ ശപിച്ചിരിക്കുന്നു '  

ഇതാണ് മദ്യത്തിന്റെ അവസ്ഥ മദ്യവുമായി ബന്ധപ്പെടുന്നവർ നന്നായി മനസ്സിലാക്കിക്കൊള്ളട്ടെ

നബി(സ) തങ്ങളുടെ കാലത്ത് മദ്യപാൻമാർക്ക് നാൽപത് അടിയായിരുന്നു ശിക്ഷ ഒന്നാം ഖലീഫയുടെ കാലത്തും ഉമർ (റ)വിന്റെ ഖിലാഫത്തിന്റെ ആദ്യകാലത്തും ആ ശിക്ഷ തുടർന്നു ഉമർ (റ)വിന്റെ ഭരണകാലത്ത് ശിക്ഷ എൺപത് അടിയായി ഉയർത്തി


സത്യവും അസത്യവും വേർതിരിച്ച മഹാൻ അൽഫാറൂഖ് ഉമർ (റ)വിന് ലഭിച്ച പ്രശസ്തമായ വിശേഷണം




'അൽഫാറൂഖ് 'ചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന പദമാണ്

ഇസ്ലാം സത്യമാണെന്ന് ബോധ്യപ്പെട്ടു ഉടനെ ഇസ്ലാം സ്വീകരിച്ചു ഖുറൈശികളുടെ ദീൻ മിഥ്യയാണെന്ന് ബോധ്യപ്പെട്ടു

ഇക്കാര്യം കഅ്ബ ശരീഫിന്റെ സമീപത്തുവെച്ച് പരസ്യമായി പ്രഖ്യാപിച്ചു ഖുറൈശി പ്രമുഖരുടെ മുമ്പിൽ വെച്ചായിരുന്നു പ്രഖ്യാപനം  ആർക്കു വേണ്ടിയും സത്യം മൂടിവെച്ചില്ല സത്യം തുറന്നു പറയും അവസാനം വരെയും ഈ സ്വഭാവം നിലനിർത്തി അൽഫാറൂഖ് എന്ന വിശേഷണം അന്വർത്ഥമാക്കി

ഒരിക്കൽ നബി (ﷺ) തങ്ങൾ പ്രസ്താവിച്ചു

'സത്യം അല്ലാഹു ഉമറിന്റെ നാവിൻമേൽ ഇട്ടുകൊടുക്കുന്നു ആ നാവ് സത്യം വെളിവാക്കുകയും ചെയ്യുന്നു '

ഒന്നോർത്തുനോക്കൂ.... ഉമർ (റ)വിന്റെ നാവിന്ന് കിട്ടിയ പ്രശംസ നബി(ﷺ)തങ്ങളാണ് പ്രശംസിച്ചത് നബി(ﷺ) തങ്ങൾ പ്രശംസിച്ചാൽ അല്ലാഹുവും പ്രശംസിച്ചു എത്ര അനുഗ്രഹീതമായ നാവ് സത്യത്തിനുവേണ്ടിയുള്ള നാവ്

മറ്റൊരു പ്രശംസാവചനം കൂടി കാണുക

'അല്ലാഹു ഉമറിന്റെ മനസ്സിലൂടെയും നാവിലൂടെയും സത്യം പുറത്ത് കൊണ്ടുവരുന്നു അദ്ദേഹം സത്യവും അസത്യവും വിവേചിക്കുന്ന അൽ-ഫാറൂഖാണ് അല്ലാഹു അദ്ദേഹത്തിലൂടെ സത്യം പ്രകാശിപ്പിക്കുന്നു

പല സുപ്രധാനകാര്യങ്ങളും തീരുമാനിക്കുമ്പോൾ നബി(ﷺ) ഉമർ (റ)വുമായി കൂടിയാലോചന നടത്തുമായിരുന്നു സത്യത്തോട് ചേർന്നു നിൽക്കുന്ന വാക്കുകളാണ് അദ്ദേഹം പറയുക ഇസ്ലാമിന്റെ വളർച്ചയിൽ ഇത് വളരെ ഫലം ചെയ്തിട്ടുണ്ട്


മഖാമുഇബ്റാഹിം

ഇബ്റാഹിം (അ) കഅബാലയത്തിന്റെ ചുമർ കെട്ടുമ്പോൾ കയറിനിന്ന കല്ല് കുട്ടിക്കാലം മുതൽ അത് കാണുന്നുണ്ട് ക്രൈസ്തവ യഹൂദ പുരോഹിതന്മാർ ഇബ്റാഹിം (അ)യെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട് അല്ലാഹുവിന്റെ മഹാനായ പ്രവാചകൻ എന്ന് മനസ്സിലാക്കി വെച്ചു

നബി(ﷺ) തങ്ങളിൽ നിന്നാണ് വിശദമായ ചരിത്രം അറിഞ്ഞത് നമ്മുടെ മില്ലത്തിന്റെ നേതാവാണ് ഇബ്റാഹിം (അ) ന്റെ ചരിത്രം എത്ര കേട്ടാലും മതിവരില്ല മഖാമുഇബ്റാഹീമിലെ നിസ്കാരം പുണ്യമേറിയതായി അല്ലാഹുവിൽ നിന്ന് അറിയിപ്പുണ്ടാവണമെന്ന് ഉമർ (റ) ആഗ്രഹിച്ചു ആഗ്രഹം നബി (ﷺ) തങ്ങളോട് പറയുകയും ചെയ്തു ഏറെക്കഴിഞ്ഞില്ല ആഗ്രഹം നിറവേറി വിശുദ്ധ വചനമിറങ്ങി

വഖത്തഖിദു മിൻ മഖാമി ഇബ്റാഹീം മുസ്വല്ല, മഖാമുഇബ്റാഹീമിൽ നിന്നും ഒരു നിസ്കാരസ്ഥാനം നിങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുക

ത്വവാഫ് പൂർത്തിയാക്കിയ ശേഷം നബി (ﷺ) തങ്ങൾ മഖാമുഇബ്റാഹീമിന്റെ പിന്നിൽ വന്നു നിന്ന് നിസ്കരിച്ചു  അതുപോലെ ഇന്നും ആ നിസ്കാരം നടന്നുവരുന്നു

ഉമർ (റ) ഒരിക്കൽ ഇങ്ങനെ പ്രസ്താവിച്ചു


ഞാനാഗ്രഹിച്ച മൂന്നു കാര്യങ്ങൾ അല്ലാഹു അനുവദിച്ചുതന്നിട്ടുണ്ട് 

ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ.... മഖാമു ഇബ്റാഹീമിൽ നിന്ന് ഒരു നിസ്കാരസ്ഥാനം സ്വീകരിച്ചെങ്കിൽ കൊള്ളാമായിരുന്നു

അതനുവദിച്ചുകൊണ്ട് വിശുദ്ധവചനമിറങ്ങി

മറ്റൊരിക്കൽ ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ.... അങ്ങയുടെ വീട്ടിൽ നല്ല മനുഷ്യരും ദുഷിച്ച ആളുകളും വരും അങ്ങയുടെ ഭാര്യമാരെ കാണാൻ ഇടവന്നേക്കും അതുകൊണ്ട് അങ്ങയുടെ ഭാര്യമാർ പർദ്ദ ആചരിച്ചാൽ കൊള്ളാമായിരുന്നു 

ഉമർ (റ) ആഗ്രഹിച്ചത് തന്നെ നടന്നു  പർദ്ദ ആചരിക്കാൻ ആയത്തിറങ്ങി

ഒരിക്കൽ പ്രവാചകപത്നിമാർ ചിലവിന്ന് കൂടുതൽ പണം ആവശ്യപ്പെട്ടു നബി(ﷺ) ക്ക് ബുദ്ധിമുട്ടായി ഒരു പിണക്കത്തിന്റെ അവസ്ഥ വന്നു

ഉമർ (റ) പ്രവാചകപത്നിമാരോട് ഇങ്ങനെ പറഞ്ഞു: നബി(ﷺ) തങ്ങൾ നിങ്ങളെ വിവാഹമോചനം നടത്തിയാൽ നിങ്ങളെക്കാൾ മെച്ചമായത് അല്ലാഹു നൽകും

ഈ ആശയത്തിൽ ദിവ്യവചനമിറങ്ങി പത്നിമാരെല്ലാം ഖേദിച്ചു മടങ്ങി ഉന്നതപദവിയിൽ തന്നെ കഴിഞ്ഞു കൂടി

ഉമറുൽഫാറൂഖ്(റ) വിന്റെ ജീവിതത്തിൽ ഇങ്ങനെയുള്ള അനേകം സംഭവങ്ങൾ കാണാൻ കഴിയും


നബി(സ) യുടെ വിയോഗം 


ധീരനായ ഉമർ (റ) വിനെ പിടിച്ചുലച്ച സംഭവമായിരുന്നു നബി (ﷺ) തങ്ങളുടെ വഫാത്ത് നബി (ﷺ)തങ്ങൾ  വഫാത്തായി എന്നു പറയുന്നവന്റെ കൈകാലുകൾ വെട്ടും എന്നു വിളിച്ചു പറഞ്ഞു




ഉമർ (റ) വിനെ സമാശ്വസിപ്പിക്കാൻ അബൂബക്കർ (റ)വിന് മാത്രമേ കഴിഞ്ഞുള്ളൂ വിശുദ്ധ ഖുർആനിലെ ഒരു വചനം ഓതിക്കേൾപ്പിച്ചു ആ വചനം മനസ്സിലേക്കിറങ്ങിച്ചെന്നു അപ്പോൾ നേർത്ത ആശ്വാസം ലഭിച്ചു പ്രവാചകൻ വഫാത്തായിരിക്കുന്നു എന്ന വസ്തുത ഉമർ (റ)വിന്റെ മനസ്സ് അംഗീകരിച്ചു

നബി(ﷺ) വഫാത്താകുമ്പോൾ അബൂബക്കർ (റ) സമീപത്തുണ്ടായിരുന്നില്ല അദ്ദേഹം ഉടനെ വന്നു ചേർന്നു

ഉമർ (റ) തുടങ്ങി പല സ്വഹാബിമാരും പരിസരം മറന്നു സംസാരിക്കുന്നു അപ്പോൾ അബൂബക്കർ (റ) വിളിച്ചു പറഞ്ഞു

'മുഹമ്മദ് നബി(ﷺ)യെ ആരെങ്കിലും ആരാധിക്കുന്നുവെങ്കിൽ മുഹമ്മദ് നബി(ﷺ) മരണപ്പെട്ടിരിക്കുന്നു അല്ലാഹുവിനെ ആരെങ്കിലും ആരാധിക്കുന്നുവെങ്കിൽ അവൻ ശേഷിച്ചിരിക്കുന്നു ' 

ഇത്രയും പറഞ്ഞശേഷം സൂറത് ആലുഇംറാനിലെ 144 മത്തെ വചനം ഉദ്ധരിച്ചു അതിന്റെ ആശയം ഇങ്ങനെ:


وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ الرُّسُلُ ۚ أَفَإِن مَّاتَ أَوْ قُتِلَ انقَلَبْتُمْ عَلَىٰ أَعْقَابِكُمْ ۚ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ اللَّهَ شَيْئًا ۗ وَسَيَجْزِي اللَّهُ الشَّاكِرِينَ

മുഹമ്മദ് ഒരു റസൂൽ അല്ലാതെ മറ്റൊന്നുമല്ല അദ്ദേഹത്തിന്ന് മുമ്പ് പല പ്രവാചകന്മാരും കടന്നുപോയിട്ടുണ്ട് എന്നിരിക്കെ, അദ്ദേഹം മരണപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്തുവെങ്കിൽ നിങ്ങൾ നിങ്ങളുടെ മടമ്പുകാലുകളിൽ പിന്തിരിഞ്ഞുപോവുകയോ? ആരെങ്കിലും തന്റെ മടമ്പുകാലുകളിൽ പിന്തിരിഞ്ഞുപോയാൽ അവൻ അല്ലാഹുവിന് യാതൊരു ദ്രോഹവും വരുത്തുകയില്ല നന്ദി കാണിക്കുന്നവർക്ക് അല്ലാഹു പ്രതിഫലം നൽകുകതന്നെ ചെയ്യും (3:144) 

വലിയ മനഃപ്രയാസവും ക്ഷോഭവും അടങ്ങിയപ്പോൾ ഉമർ (റ) തന്റെ ഉത്തരവാദിത്വത്തെക്കുറിച്ചോർത്തു നബി (ﷺ) തങ്ങൾ മുസ്ലിംകളുടെ അഭയ കേന്ദ്രമായിരുന്നു ആ അഭയകേന്ദ്രം കൺമുമ്പിൽ നിന്ന് നീങ്ങിപ്പോയിരിക്കുന്നു

മുസ്ലിംകൾ അഭയമില്ലാത്തവരായിപ്പോവരുത് അവർക്കൊരു നേതാവ് വേണം അതാണാദ്യം വേണ്ടത് നേതാവിനെക്കുറിച്ചായി  ചിന്ത പലരുമായും ചർച്ച ചെയ്തു

അൻസാറുകൾ വിചാരിച്ചു ഖലീഫ തങ്ങളിൽ നിന്നാവണമെന്ന് അവർ ബനീസാഇദ എന്ന കെട്ടിടത്തിൽ ഒത്തുകൂടി

വിവരമറിഞ്ഞ് അബൂബക്കർ (റ), ഉമർ (റ), അബൂഉബൈദ(റ) എന്നിവർ അവിടെയെത്തി 

തങ്ങളുടെ വാദങ്ങൾ ദുർബ്ബലമാണെന്ന് അവർക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു അതോടെ അവർ പിന്തിരിഞ്ഞു

വലിയ ജനക്കൂട്ടത്തിന്റെ സാനിധ്യത്തിൽ ഉമർ (റ) ഉച്ചത്തിൽ ആവശ്യപ്പെട്ടു 

അബൂബക്കർ കൈനീട്ടു

അബൂബക്കർ (റ) കൈനീട്ടി ആ കൈ പിടിച്ചു ഉമർ (റ) ബൈഅത്ത് ചെയ്തു എന്നിട്ടിങ്ങനെ പ്രഖ്യാപിച്ചു

അബൂബക്കർ നിസ്കാരത്തിന് നേതൃത്വം നൽകാൻ നബി(ﷺ) താങ്കളോട് കല്പിച്ചിരുന്നില്ലേ? അതിനാൽ താങ്കളാണ് ദൈവദൂതന്റെ ഖലീഫ

കേട്ടവർക്കെല്ലാം ആശ്വാസമായി

എല്ലാ അഭിപ്രായ വ്യത്യാസങ്ങളെല്ലാം അടർന്നുപോയി ജനങ്ങൾക്കാശ്വാസമായി അബൂ ഉബൈദ(റ) ബൈഅത്ത് ചെയ്തു ആളുകൾ തള്ളിത്തള്ളി മുമ്പോട്ടു വന്നു ബൈഅത്ത് ചെയ്യാൻ മുമ്പോട്ട് വന്നു അവിടെ കൂടിയവരെല്ലാം ബൈഅത്ത് ചെയ്തു കഴിഞ്ഞു അപ്പോഴാണ് സുബ്ഹി ബാങ്കിന്റെ സമയമായി എല്ലാവരും പള്ളിയിലേക്ക് നീങ്ങി 

മിമ്പറിന്ന് സമീപം വെച്ച് ഉമർ (റ) സംസാരിച്ചു

നബി(ﷺ) തങ്ങൾ വഫാത്തായി എന്നു കേട്ടപ്പോൾ എന്നിക്കെന്നെ നിയന്ത്രിക്കാനായില്ല ചില വാക്കുകൾ ഞാൻ പറഞ്ഞു പോയി ഞാൻ ഖേദം പ്രകടിപ്പിക്കുന്നു ഏറ്റവും  ഉത്തമനായ വ്യക്തിയെയാണ് നാം ഖലീഫയായി തിരഞ്ഞെടുത്തിരിക്കുന്നത് നമ്മെ നല്ല നിലയിൽ നയിക്കുവാൻ അദ്ദേഹത്തിന് കഴിയട്ടെ അബൂബക്കർ നബി (ﷺ) യുടെ കൂട്ടുകാരനാണ് ഹിജ്റയിൽ സഹയാത്രികനുമാണ് ഏറ്റവും നല്ല നേതാവിനെയാണ് അല്ലാഹു നമുക്ക് നൽകിയിരിക്കുന്നത് നിങ്ങൾ അദ്ദേഹവുമായി ബൈഅത്ത് ചെയ്യുക

ജനങ്ങൾ കൂട്ടം കൂട്ടമായി വന്നു ബൈഅത്ത് ചെയ്തു 

നബി(ﷺ) തങ്ങൾ ഒരു സൈന്യത്തെ സജ്ജമാക്കിയിരുന്നു സിറിയയിൽ പോയി റോമക്കാരുമായി യുദ്ധം ചെയ്യാനുള്ള സൈന്യം സൈന്യാധിപനായി നിയോഗിക്കപ്പെട്ടത് ഉസാമത്തുബ്നു സൈദ്(റ) എന്ന ചെറുപ്പക്കാരനെയായിരുന്നു ഉമർ (റ)വിനെപ്പോലുള്ള പല പ്രമുഖരും സൈന്യത്തിലുണ്ട്

സൈന്യം പുറപ്പെടുമ്പോൾ ഖലീഫ അബൂബക്കർ സിദ്ദിഖ് (റ) സൈന്യാധിപനോടിങ്ങനെ ആവശ്യപ്പെട്ടു

ഉമറിനെ എനിക്കു വിട്ടുതരുമോ?

സൈന്യാധിപൻ അനുവാദം നൽകി ഉമർ (റ)മദീനയിൽ ഖലീഫയെ സഹായിക്കാൻ നിന്നു

നിരവധി പ്രശ്നങ്ങൾ പൊങ്ങിവരുന്നുണ്ട് വ്യാജ പ്രവാചകന്മാർ ശക്തി പ്രാപിച്ചുവരുന്നു ഇനി സകാത്ത് കൊടുക്കുകയില്ലെന്ന് ചിലർ വാശിപിടിക്കുന്നു മതം ഉപേക്ഷിക്കാൻ ഒരുകൂട്ടർ ശ്രമിക്കുന്നു ഇസ്ലാമിന്റെ ശത്രുക്കൾ ഒളിഞ്ഞു തെളിഞ്ഞും രംഗത്ത് വരുന്നു  ഈ പ്രശ്നങ്ങളെല്ലാം ശക്തമായി നേരിടാൻ ഉമർ (റ) ഖലീഫയെ സഹായിച്ചു ഉമർ (റ) വിന്റെ അഭിപ്രായ പ്രകാരം വിശുദ്ധ ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിക്കപ്പെടുകയും ചെയ്തു


രണ്ടാം ഖലീഫ

ഒന്നാം ഖലീഫ രോഗബാധിതനായി കിടപ്പിലായി തന്റെ അന്ത്യം അടുത്തുവെന്ന് ബോധ്യമായി  ഇസ്ലാം വളരെ വേഗത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നു ലോക ശക്തിയായി വളർന്നു കൊണ്ടിരിക്കുന്നു ലോകം ആകാംക്ഷയോടെ അത് വീക്ഷിക്കുന്നു

ഈ വളർച്ച റോം എന്ന ലോകശക്തിയെ ഞെട്ടിച്ചു  പേർഷ്യ എന്ന ലോകശക്തിയെ ഭഭയപ്പെടുത്തി ഇസ്ലാമിന്റെ വളർച്ച തടയാൻ റോമ സാമ്രാജ്യം പടനീക്കം നടത്തി അതിനെ ചെറുക്കൻ മുസ്ലിം സൈന്യം സിറിയയിലെത്തി അവിടെ യുദ്ധം  നടക്കുകയാണ്  ഇറാഖിലും യുദ്ധം നടന്നു കൊണ്ടിരിക്കുന്നു പേർഷ്യൻ ശക്തിയുമായിട്ടാണ് മുസ്ലിംകൾ അവിടെ പോരാട്ടം നടത്തുന്നത്

ഈ യുദ്ധങ്ങൾ ജയിക്കണം സേനയുടെ മനോവീര്യം കുറയാൻ പാടില്ല ഖലീഫയുടെ കരുത്താണ് സൈന്യത്തിന്റെ കരുത്ത്  ഖലീഫയുടെ ചിന്തകൾ പലവഴിക്കും സഞ്ചരിച്ചു താൻ മരണപ്പെട്ടു എന്ന് കേട്ടാൽ സിറിയയിലും ഇറാഖിലും നടക്കുന്ന യുദ്ധങ്ങളുടെ ഗതിയെന്താകും ?

എന്തുമാത്രം ആളുകൾ ഇസ്ലാമിൽ വന്നു കഴിഞ്ഞു അവർക്കു വേണ്ടത്ര ശിക്ഷണം ലഭിച്ചിട്ടില്ല അവരുടെ ഈമാൻ ശക്തമായിട്ടില്ല കാലങ്ങളായി മർദ്ദിതരും ദുഃഖിതരുമായി കഴിഞ്ഞു കൂടിയിരുന്ന ജന വിഭാഗങ്ങൾക്കു മുമ്പിൽ ഇസ്ലാം വിമോചനത്തിന്റെ കവാടങ്ങൾ തുറന്നിട്ടു

കർഷകരെയും തൊഴിലാളികളെയും സാധാരണക്കാരെയും മനസ്സ് തുറന്നു സ്നേഹിക്കുന്ന മുസ്ലിം ഭരണാധികാരികളെയാണവർ കണ്ടത് മനുഷ്യവർഗ്ഗം കൂട്ടത്തോടെ ഒഴുകിവരികയാണ് ഇസ്ലാമിന്റെ തീരത്തേക്ക്  ഈ ഘട്ടത്തിൽ ഖലീഫ മരണപ്പെട്ടാൽ? തന്റെ ശേഷം ജനങ്ങൾ പുതിയ ഖലീഫയെ തിരഞ്ഞെടുക്കട്ടെയെന്ന് വെച്ചാലോ

അത് ഉചിതമായി തോന്നുന്നില്ല ഖലീഫയെ തിരഞ്ഞെടുക്കാൻ സമയമെടുക്കും ആ ഇടവേളയിൽ പല പ്രശ്നങ്ങൾ ഉയർന്നു വരാം ശത്രുക്കൾ വെറുതെയിരിക്കില്ല മുനാഫിഖുകൾ സന്ദർഭം കാത്തുകിടക്കുകയാണ്

ഏറ്റവും യോഗ്യനായ ആളെ ഖലീഫയായി നിശ്ചയിക്കുക അതിന്നുശേഷം താൻ മരണപ്പെടുക ഇന്നത്തെ സാഹചര്യത്തിൽ അതാണ് അഭികാമ്യം ആരാണ് ഖലീഫയാവാൻ ഏറ്റവും അനുയോജ്യനായ വ്യക്തി പലരെപ്പറ്റിയും ചിന്തിച്ചു ഒടുവിൽ ഒരാളിൽ ചിന്തകൾ വന്നു നിന്നും ഉമറുൽ ഫാറൂഖ്

ഉമറുൽ ഫാറൂഖ് (റ) വിനെ ആളയച്ചുവരുത്തി രോഗിയും ക്ഷീണിതനുമായ ഖലീഫ പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യങ്ങൾ വിവരിച്ചു പിൻഗാമിയെ നിയോഗിക്കാതെ താൻ മരണപ്പെട്ടുപോയാലത്തെ അവസ്ഥ പറഞ്ഞു കൊടുത്തു ഒടുവിൽ ഖലീഫ ഇങ്ങനെ പറഞ്ഞു:

' എന്റെ പിൻഗാമിയെ ഞാൻ നിങ്ങളെയാണ് നിശ്ചയിക്കാൻ തീരുമാനിച്ചത്

ഉമർ (റ) ഞെട്ടിപ്പോയി അദ്ദേഹം അപേക്ഷിച്ചതിങ്ങനെയായിരുന്നു 'എന്നെ അതിൽനിന്നൊഴിവാക്കി തരണം മറ്റാരെയെങ്കിലും ആ സ്ഥാനത്തേക്ക് പരിഗണിക്കണം '

ഖലീഫ വീണ്ടും ഉപദേശിച്ചു കൊണ്ടിരുന്നു മുസ്ലിം സമൂഹത്തിന്റെ ക്ഷേമത്തിന്നും സുരക്ഷക്കും വേണ്ടി ജീവിതം സമർപ്പിക്കാനുള്ള അവസരമാണിത്

ഉമർ (റ) നിശ്ശബ്ദനായി ചിന്താഭാരത്തോടെ യാത്ര പറഞ്ഞു

ഖലീഫ പ്രമുഖ സ്വഹാബിമാരെ ഓരോരുത്തരെയായി വിളിപ്പിച്ചു ഉസ്മാൻ (റ), അലി(റ) തുടങ്ങിയവരെല്ലാം വന്നു ഉമറിനെ ഖലീഫയാക്കുന്നതിനെക്കുറിച്ച് ചോദിച്ചു 

ഉമറിനെക്കാൾ അനുയോജ്യനായ മറ്റൊരാളാല്ല എല്ലാവരും ആ രീതിയിലാണ് സംസാരിച്ചത്

പൊതുജനങ്ങളുടെ അഭിപ്രായം കൂടി അറിയണം ജനങ്ങളോട് മസ്ജിദിൽ ഒരുമിച്ചു കൂടാൻ ആവശ്യപ്പെട്ടു എല്ലാവരും വന്നു ചേർന്നു അവശതകൾ പരിഗണിക്കാതെ ഖലീഫ മസ്ജിദിലെത്തി ജനങ്ങളോട് സംസാരിച്ചു

'നിങ്ങളുടെ നേതാവിനെ ഞാൻ നിശ്ചയിക്കുന്നത് നിങ്ങൾക്ക് സമ്മതമാണോ?'

സമ്മതമാണ്

ഖലീഫയെ മനസ്സറിഞ്ഞ് സ്നേഹിക്കുന്ന ജനങ്ങളാണ് തങ്ങളുടെ നേതാവിന്ന് രോഗമാണെന്നറിഞ്ഞ് കടുത്ത ദുഃഖം അനുഭവിക്കുകയാണവർ പുതിയ നേതാവിനെ നിയോഗിക്കുന്നതിനെക്കുറിച്ചാണ് ചോദിച്ചത് ഖലീഫ സംസാരിക്കുന്നു

'ഞാൻ നിങ്ങളിൽനിന്ന് ഒന്നും രഹസ്യമാക്കി വെക്കുന്നില്ല എന്റെ ബന്ധുക്കളിൽ നിന്നാരെയും പിൻഗാമിയാക്കുന്നില്ല നിങ്ങൾക്കു സുപരിചിതനായ ഉമറുൽ ഫാറൂഖ് (റ) വിനെയാണ് ഞാൻ അടുത്ത ഖലീഫയായി നിശ്ചയിക്കുന്നത് നിങ്ങൾ അംഗീകരിക്കുമോ?

ഏകസ്വരത്തിലുള്ള മറുപടി ഉയർന്നു

'ഞങ്ങൾ അംഗീകരിക്കുന്നു '

ജനങ്ങൾ തന്നോട് കാണിക്കുന്ന സ്നേഹം ഖലീഫയെ വികാരഭരിതനാക്കിത്തീർത്തു  ഖലീഫ കൈകൾ ഉയർത്തി പ്രാർത്ഥന നടത്തി

എന്റെ റബ്ബേ.... ജനങ്ങളുടെ നന്മ മാത്രമാണ് ഞാൻ പരിഗണിച്ചത് പിൻഗാമിയെ നിയോഗിച്ചില്ലെങ്കിൽ കുഴപ്പങ്ങൾ വന്നുചേരുമെന്ന് ഞാൻ ഭയപ്പെട്ടു ജനങ്ങൾക്കു നന്മ വരുന്നതിൽ അതീവ തല്പരനായ, ശക്തനായ വ്യക്തിയെയാണ് ഞാൻ ഖലീഫയാക്കിയത് .....

ഖലീഫയുടെ ആത്മാർത്ഥത നിറഞ്ഞ പ്രാർത്ഥന കേട്ട് ജനങ്ങൾ കരഞ്ഞു കരഞ്ഞുകൊണ്ട് തന്നെ അവർ പിരിഞ്ഞു പോയി 

ഇനി കാര്യങ്ങൾ രേഖപ്പെടുത്തണം കരാർ എഴുതാൻ തുടങ്ങുകയാണ് ഖലീഫ പറയുംപോലെ എഴുതാൻ ഉസ്മാൻ (റ) വിനോടാവശ്യപ്പെട്ടു

ഖലീഫ പറയുന്ന ഓരോ വാക്കും ഉസ്മാൻ (റ) എഴുതുന്നു  ബിസ്മി എഴുതി ജീവിതത്തിന്റെ അവസാനഘട്ടമെത്തിയിരിക്കുന്നു പരലോക യാത്ര തുടങ്ങാറായി മരണം തൊട്ടടുത്തെത്തിയിരിക്കുന്നു  ഈ സംഭവത്തിൽ മുഹമ്മദ് നബി (സ) തങ്ങളുടെ ഖലീഫ അബൂബക്കർ എഴുതുന്ന വസ്വിയ്യത്ത്.....



വസ്വിയ്യത്ത്





വസ്വിയ്യത്ത് പത്രം എഴുതിത്തീർക്കാൻ കുറച്ചു സമയമെടുത്തു വായിച്ചു തൃപ്തനായി ഇനി മരിക്കാം ആശ്വാസത്തോടെ

ഹിജ്റഃ പതിമൂന്നാം വർഷം ജമാദുൽ ആഖിർ ഇരുപത്തിയൊന്ന് തിങ്കളാഴ്ച ഖലീഫ അന്ത്യശ്വാസം വലിച്ചു വഫാത്താകുമ്പോൾ സൂര്യൻ അസ്തമിച്ചിരുന്നു മരണാനന്തര കർമ്മങ്ങൾ പൂർത്തിയാക്കി റൗളാശരീഫിൽ ഖബർ ഒരുങ്ങി ആ രാത്രിയിൽ തന്നെ ഖബറടക്കൽ കർമ്മം നിർവ്വഹിക്കപ്പെട്ടു

റൗളാ ശരീഫിന്റെ പരിസര പ്രദേശങ്ങളെല്ലാം ദുഃഖമൂകമാണ് ആരും ഉറങ്ങിയില്ല വേദനയുടെ രാവിന്റെ അന്ത്യമെത്തി മസ്ജിദിൽ സുബ്ഹിയുടെ ബാങ്ക് മുഴങ്ങി പള്ളി നിറഞ്ഞു

പള്ളിയിൽ തടിച്ചുകൂടിയ ജനങ്ങളോട് ഉമർ (റ) പ്രസംഗിച്ചു ഉമർ (റ)വിന്റെ ഓരോ വാക്കും ശ്രോതാക്കളുടെ മനസ്സിന്നടിത്തട്ടിലേക്കിറങ്ങിപ്പോയി ചില വചനങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു അറബികൾ ഇണക്കമുള്ള ഒട്ടകത്തെപ്പോലെയാകുന്നു നായകൻ തെളിക്കുന്നേടത്തേക്ക്  പോകും അത്കൊണ്ട് നായകൻ എങ്ങോട്ടാണ് നയിക്കുന്നതെന്ന് നോക്കണം തീർച്ചയായും ഞാനവരെ നേർവഴിയിലൂടെ നയിക്കും

പുതിയ ഖലീഫ ആ പ്രഭാതത്തിൽ അധികാരമേറ്റു കര്യങ്ങളെല്ലാം ചിട്ടയോടെ നടന്നു എവിടെയും സംശയത്തിന്റെ നൂലാമാലകളില്ല ആശയക്കുഴപ്പങ്ങൾ യാതൊന്നുമില്ല ഇസ്ലാംമിന്റെ ശത്രുക്കൾക്ക് ഭീതിയായി ഇനിയവരുടെ നാളുകൾ ഭീതിയുടേയും തളർച്ചയുടേതുമായിരിക്കും

'അമീറുൽ മുഅ്മിനീൻ ' എന്ന് ഉമർ (റ) അഭിസംബോധന ചെയ്യപ്പെട്ടു അങ്ങനെ വിളിക്കപ്പെട്ട ആദ്യവ്യക്തിയാണദ്ദേഹം

പ്രശസ്തിയുടെ ഗോപുരത്തിലിരിക്കുമ്പോഴും ഉമർ (റ)വിനയാന്വിതനായിരുന്നു 'അല്ലാഹു ' എന്ന് കേട്ടാൽ മതി വിറച്ചു പോകും മനസ്സ് ഉരുകിപ്പോകും

നിസ്കാരത്തിന് ഇമാമത്ത് നിൽക്കുമ്പോൾ വിതുമ്പും കരച്ചിലിന്റെ ശബ്ദം പിൻഭാഗത്തെ അണിയിലുള്ളവർ വരെ കേൾക്കും നിസ്കരിക്കുമ്പോൾ ഓതുന്ന ഓരോ ആയത്തും മനസ്സിലേക്കിറങ്ങിച്ചെല്ലും അതിന്റെ ആശയങ്ങൾ ഇമാമിനെ ഭയപ്പെടുത്തും അല്ലാഹുവിന്റെ മുമ്പിലാണ് നിൽക്കുന്നതെന്ന് ചിന്തിച്ചു നടുങ്ങിപ്പോവും

സർവ്വശക്തനായ റബ്ബിന്റെ മുമ്പിൽ നിസ്സാരനായ അടിമയാണ് ഞാൻ ഈ അടിമയോട് പൊറുക്കേണമേ

തന്റെ ഭരണം നിലനിൽക്കുന്ന കാലത്ത് ഏതെങ്കിലും പാവപ്പെട്ടവന്ന് വിശക്കുന്നുണ്ടോ? വസ്ത്രമില്ലാതെ കഷ്ടപ്പെടുന്നുണ്ടോ? ഇത്തരം ചോദ്യങ്ങൾ സ്വയം ചോദിക്കും രാത്രിയിൽ വേഷം മാറി സഞ്ചരിക്കും തന്നെ ആരും തിരിച്ചറിയരുത് വെറും സാധാരണക്കാരനായി കുടിലുകളിൽ കടന്നുചെല്ലും കഷ്ടപ്പാടുകൾ മനസ്സിലാക്കും സഹായിക്കും ഇത്തരം സംഭവങ്ങൾ ചരിത്രം വളരെ പ്രാധാന്യത്തോടെ റിപ്പോർട്ടു ചെയ്തിട്ടുണ്ട് ചില സംഭവങ്ങൾ പറയാം

ഉമർ (റ)വിന്റെ സേവകനാണ് അസ്ലം(റ) രണ്ടു പേരും കൂടി രാത്രി നടക്കാനിറങ്ങി അർദ്ധരാത്രിയായിട്ടുണ്ട് എല്ലാ വീട്ടുകാരും ഉറങ്ങിക്കഴിഞ്ഞു കനത്ത നിശ്ശബ്ദത കുറെ ദൂരമെത്തിയപ്പോൾ കൊച്ചു കുടിൽ കണ്ടു കുടിലിന്നകത്ത് നേർത്ത വെളിച്ചം ഇവരെന്താ ഉറങ്ങാത്തത്?

ഉമർ (റ) കുടിലിന്നടുത്ത് ചെന്ന് വാതിലിൽ മുട്ടി

വാതിൽ തുറക്കപ്പെട്ടു

സലാം ചൊല്ലി  അനുവാദം ചോദിച്ചു അകത്ത് കടന്നു അടുപ്പിൽ തീ കത്തുന്നു അതിന്റെ പ്രകാശം പുറത്തോട്ടൊഴുകുന്നു  ഒരു ഉമ്മയും കുട്ടികളും മാത്രം

ഉമർ (റ) ചോദിച്ചു: കുട്ടികൾ കരയുന്നതെന്തിനാണ് ?

വിശന്ന് കരയുകയാണ്

അവർക്ക് ആഹാരമൊന്നും കൊടുത്തില്ലേ?

വേവിച്ചുകൊടുക്കാൻ ഇവിടെ യാതൊന്നുമില്ല

കലത്തിലെന്താണ് പാകം ചെയ്യുന്നത്?

കലത്തിൽ വെള്ളം മാത്രമേയുള്ളൂ ഭക്ഷണം ഉണ്ടാക്കുകയാണെന്ന് കരുതി കുട്ടികള് കാത്തിരിക്കുന്നു കുറെക്കഴിയുമ്പോൾ അവർ ക്ഷീണം ബാധിച്ചു ഉറങ്ങിക്കോളും ഉമറിനെ അല്ലാഹു കാക്കട്ടെ ജനങ്ങളുടെ കാര്യം ഏറ്റെടുത്ത ആളാണ് എന്നിട്ട് ഇതാണവസ്ഥ

ഞങ്ങൾ ഉടനെ വരാം
ഉമർ (റ) സേവകനോടൊപ്പം സ്ഥലംവിട്ടു

ബൈത്തുൽ മാൽ
പൊതുഖജനാവ് 

അവിടെ ഭക്ഷ്യവസ്തുക്കളുണ്ട് സാധാരണക്കാർക്ക് അവകാശപ്പെട്ടതാണ് വേണ്ടത്ര ഗോതമ്പ് മാവും നെയ്യും എടുത്തു  ഇത് എന്റെ ചുമലിൽ വെച്ചു തരൂ ഉമർ (റ) ആവശ്യപ്പെട്ടു

'ഇത് ഞാൻ ചുമന്നുകൊള്ളാം ' അസ്ലം (റ) പറഞ്ഞു

ഉമർ (റ) സമ്മതിച്ചില്ല 'ഇത് ചുമക്കേണ്ടത് ഞാനാണ് അന്ത്യനാളിൽ എന്റെ ഭാരം നിനക്ക് ചുമക്കാനാവുമോ?'

ഉമർ (റ) ഭാരം ചുമന്നുകൊണ്ട് നടന്നു കുറെ ദൂരം നടക്കണം ധൃതിയിൽ നടന്നു കുട്ടികൾ ഉറങ്ങുംമുമ്പെ അങ്ങെത്തണം  കുടിലിലെത്തി കുട്ടികൾ ഉറങ്ങിയിട്ടില്ല വിശന്ന് കരയുന്നു

 ഉമർ (റ) വേഗത്തിൽ ആഹാരമുണ്ടാക്കി നല്ല സ്വാദുള്ള ഭക്ഷണം

വിളമ്പി കൊടുക്കൂ

ഉമ്മ പാത്രത്തിൽ ആഹാരം വിളമ്പി കുട്ടികൾ സന്തോഷത്തോടെ ആഹാരം കഴിച്ചു 

കുട്ടികളുടെ ചിരിയും കളിയും കാണാൻ ഉമർ (റ) കുറെനേരം കൂടി കാത്തുനിന്നു

സ്ത്രീ പറഞ്ഞു: ഈ ഉപകാരം മറക്കില്ല അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ'

പോകുമ്പോൾ ഉമർ (റ)പറഞ്ഞു: നിങ്ങൾ നാളെ അമീറുൽ മുഅ്മിനീനെ കാണാൻ വരണം  ആ കുടുംബത്തിന്റെ പ്രയാസങ്ങൾ പരിഹരിക്കാനുള്ള സംവിധാനം ഏർപ്പെടുത്താനാണ് ഉമർ (റ)വരാൻ പറഞ്ഞത്

മറ്റൊരു രാത്രി ഉമർ (റ) നിശാസഞ്ചാരത്തിനിറങ്ങിയതാണ് ഒരു സ്ത്രീ നടന്നു പോകുന്നു , കൈയിൽ വെള്ളമെടുക്കാനുള്ള കുടം

ഈ രാത്രിയിൽ നീ എവിടെപ്പോവുന്നു? ഉമർ (റ) ചോദിച്ചു

എന്റെ വീട്ടിൽ എന്നെ സഹായിക്കാനാരുമില്ല പകൽസമയത്ത് വെള്ളമെടുക്കാൻ പോയാൽ ആളുകൾ കാണും അതുകൊണ്ട് ആളുകൾ വീട്ടിൽ അടങ്ങിക്കഴിഞ്ഞശേഷം ഞാൻ വെള്ളമെടുക്കാൻ പോവും ഇതാണ് പതിവ്

ഉമർ (റ) പാത്രം വാങ്ങി കിണറ്റിൽനിന്ന് വെള്ളം കോരിയെടുത്തു പാത്രം നിറച്ചു അത് ചുമന്നുകൊണ്ടുപോയി വീട്ടിലെത്തിച്ചുകൊടുത്തു

'നീ നാളെ അമീറുൽ മുഅ്മിനീനെ കാണാൻ വരണം' ഉമർ (റ) പറഞ്ഞു സ്ത്രീ അതിശയത്തോടെ പറഞ്ഞു എന്നെപ്പോലുള്ള പാവങ്ങൾക്ക് അമീറുൽ മുഅ്മിനീനെ കാണാൻ എങ്ങനെ കഴിയും?

നീ വന്നോളൂ..... കാണാൻ പ്രയാസമുണ്ടാവില്ല

പിറ്റേദിവസം മടിച്ചുമടിച്ചാണ് പോയത്
അമീറുൽ മുഅ്മിനീന്റെ സീറ്റിൽ ഇന്നലെ രാത്രി തനിക്ക് വെള്ളം കോരിത്തന്ന ആളാണ് ഇരിക്കുന്നത് 

ഇതാണോ അമീറുൽ മുഅ്മിനീൻ അദ്ദേഹത്തിന്റെ മുമ്പിലേക്കെങ്ങനെ ചൊല്ലും ലജ്ജ അനുവദിക്കുന്നില്ല അവൾ തിരിഞ്ഞു നടന്നു സംഭവം ഉമർ (റ) അറിഞ്ഞു അവരെ തിരികെ വിളിപ്പിച്ചു   ജോലിക്ക് ഒരാളെ നിയമിച്ചു ജീവിക്കാനുള്ള വകയും അനുവദിച്ചു

മറ്റൊരു രാത്രിയിൽ ഉമർ (റ) നടക്കുകയാണ് ഒരു കൊച്ചു വീട്ടിൽ നിന്ന് ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടു അവിടേക്ക് കയറിച്ചെന്നു കരയാൻ കാരണമെന്താണ്?

കരയുന്ന സ്ത്രീ പറഞ്ഞു: എന്നെ സഹായിക്കാൻ ഒരു സ്ത്രീയും ഇവിടെയില്ല പ്രസവ വേദന തുടങ്ങിയിരിക്കുന്നു

'ഞാനിപ്പോൾ തന്നെ സ്ത്രീയെ കൊണ്ടുവരാം ' അതുംപറഞ്ഞ് ഉമർ (റ) ധൃതിയിൽ ഇറങ്ങി നടന്നു

വീട്ടിലെത്തി തന്റെ ഭാര്യയെ വിളിച്ചുണർത്തി ഉമ്മുകുൽസൂം(റ) എണീറ്റ് വന്നോളൂ വമ്പിച്ച പുണ്യം ലഭിക്കുന്ന ഒരു സൽക്കർമ്മം നിനക്കിപ്പോൾ ചെയ്യാം പ്രസവവേദനകൊണ്ട് കഷ്ടപ്പെടുന്ന സ്ത്രീയെ സഹായിക്കണം

ഉമർ (റ) ഗോതമ്പ് മാവും, നെയ്യും ചുമന്നുകൊണ്ട് നടന്നു ഭാര്യ പിന്നാലെ നടന്നു കൊച്ചു വീട്ടിലെത്തി ഭാര്യ അകത്തേക്കു പോയി ശുശ്രൂഷകൾ തുടങ്ങി

സ്ത്രീയുടെ ഭർത്താവ് പുറത്ത്നിൽക്കുന്നു 'കാര്യമായ തൊഴിലില്ല വരുമാനമില്ല  കഷ്ടിച്ചു ജീവിച്ചു പോവുന്നു ഉമർ (റ) അതെല്ലാം ചോദിച്ചു മനസ്സിലാക്കി

ആ പാവപ്പെട്ട മനുഷ്യന് ഉമർ (റ)വിനെ മനസ്സിലായില്ല

ഖലീഫയുടെ ഭാര്യ പുറത്ത് വന്നു ആഹ്ലദത്തോടെ വിളിച്ചു പറഞ്ഞു  'അമീറുൽ മുഅ്മിനീൻ പ്രസവം നടന്നു ആൺകുഞ്ഞാണ് '

അൽഹംദുലില്ലാഹ്

പാവപ്പെട്ടവൻ ഞെട്ടിപ്പോയി ഇതെന്ത് കഥ എന്റെ മുമ്പിൽ നിൽക്കുന്നത് അമീറുൽ മുഅ്മിനീൻ ആണോ? ഇങ്ങനെയും ഭരണാധികാരികളുണ്ടോ?

ഇത്തരം നിരവധി സംഭവങ്ങൾ നടന്നു മദീനക്കാർ അമ്പരപ്പോടെയാണ് സംഭവം കേട്ടത് മദീനയിൽ നിന്ന് മറ്റ് നാടുകളിലേക്ക് വിവരങ്ങൾ ഒഴുകിപ്പോയി അവ ചരിത്രത്തിൽ ഇടം പിടിച്ചു തലമുറകളിലൂടെ അവ നമ്മിലേക്കൊഴുകിയെത്തി


പാവങ്ങളോടൊപ്പം ...




ഒരു രാത്രി പ്രമുഖ സ്വഹാബി വര്യനായ ത്വൽഹ(റ) നടന്നു പോവുകയാണ് മുമ്പിൽ ഒരാൾ നടന്നു പോവുന്നുണ്ട് ആളെ മനസ്സിലായി ഉമർ (റ) അല്പം ധൃതിയിലാണ് നടപ്പ്  ഏതോ ലക്ഷ്യസ്ഥാനത്തേക്കുള്ള പോക്കാണ്

ഒരു ചെറ്റപ്പുരയിലേക്ക് കയറിപ്പോയി ഖലീഫക്ക് അവിടെയെന്ത് കാര്യം അത്ഭുതം തോന്നി അന്നേരം അതന്വേഷിക്കാൻ നിൽക്കുന്നത് മാന്യതയല്ല ത്വൽഹ (റ) നടന്നു പോയി

പിറ്റേദിവസം അതേ വഴിയിലൂടെ ത്വൽഹ(റ) നടന്നു വന്നു ആ വീട് കണ്ടെത്തി അവിടെ കയറിച്ചെന്നു അവിടത്തെ അവസ്ഥ കണ്ട് ഞെട്ടിപ്പോയി

ഒരു വൃദ്ധ മാത്രമേ ആ വീട്ടിലുള്ളൂ അവർക്കാണെങ്കിൽ കാഴ്ചയുമില്ല ത്വൽഹ(റ) അവരോട് വിവരങ്ങൾ അന്വേഷിച്ചു അവർ പറഞ്ഞു: എനിക്ക്, തീരെ സുഖമില്ല കിടപ്പിലാണ്  മലമൂത്ര എങ്ങനെയൊക്കെയോ നടക്കുന്നു വിരിപ്പെല്ലാം വൃത്തികേടായിപ്പോകും  എല്ലാ ദിവസവും രാത്രി ഒരാൾ ഇവിടെ വരും എന്റെ മാലിന്യങ്ങൾ വൃത്തിയാക്കിത്തരും നല്ല വിരിപ്പ് വിരിച്ചു തരും എനിക്ക് വേണ്ട ശുശ്രൂഷകൾ നൽകും ആഹാരം തരും മരുന്ന് തരും രാത്രി വൈകിയാണ് വരിക അല്ലാഹു അദ്ദേഹത്തിന് പ്രതിഫലം നൽകട്ടെ

ത്വൽഹ(റ) വിന്റെ കണ്ണുകൾ നിറഞ്ഞുപോയി തന്നെ പരിചരിക്കാൻ വരുന്നത് അമീറുൽ മുഅ്മിനീൻ ആണെന്ന കാര്യം ആ സ്ത്രീക്കറിയില്ലായിരുന്നു

ജനങ്ങളുടെ പ്രയാസങ്ങൾ നേരിട്ടറിയാൻ വേണ്ടി ഇറങ്ങിത്തിരിച്ച ഭരണാധികാരിയായിരുന്നു ഉമറുൽഫാറൂഖ് (റ) ജനങ്ങളുടെ വിഷമങ്ങൾ ശ്രദ്ധയിൽ പെട്ടാൽ വളരെ പെട്ടെന്ന് അത് പരിഹരിക്കുമായിരുന്നു  മനുഷ്യർക്കു മാത്രമല്ല മറ്റൊരു ജീവിക്കും തന്റ ഭരണകാലത്ത് പ്രയാസങ്ങൾ നേരിടരുത് എന്നായിരുന്നു അമീറുൽ മുഅ്മിനീന്റെ ആഗ്രഹം

ഒരിക്കൽ തന്റെ ഉൾഭയം പ്രകടമാക്കിയതിങ്ങനെ: യൂഫ്രട്ടീസ് തീരത്ത് ഒരു ആട്ടിൻകുട്ടി സംരക്ഷണം കിട്ടാതെ ജീവൻപോയാൽ അത് കാരണം അല്ലാഹു എന്നെ ശിക്ഷിക്കുമോ? അതായിരുന്നു ഭയം എന്തൊരു കർമ്മബോധം

ഒരിക്കൽ ഒരാൾ ഒട്ടകത്തെയും കൊണ്ട്പോവുന്നു ഒട്ടകത്തിന്റെ പുറത്ത് ചരക്കുണ്ട് നല്ല ഭാരം ഒട്ടകത്തിന് വഹിക്കുവാൻ കഴിയുന്നതിൽ കൂടുതൽ ഭാരം ഒട്ടകപ്പുറത്തുണ്ടെന്ന് മനസ്സിലായി  ഉമർ (റ)ക്ഷുഭിതനായി ഒട്ടകക്കാരനെ അടിച്ചു  മൃഗത്തിന് ചെയ്യാൻ കഴിയുന്ന ജോലി മാത്രമേ കൊടുക്കാവൂ ഒട്ടകക്കാരനെ ഉപദേശം നൽകി വിട്ടയച്ചു

ഉമർ (റ) വളരെ ലളിതമായ ജീവിതമാണ് നയിച്ചത് വളരെ ദരിദ്രനായ ഒരടിമയെപ്പോലെ ജീവിച്ചു ആഹാരത്തിന്റെ കാര്യത്തിൽ വല്ലാത്ത സൂക്ഷ്മത പാലിച്ചു

നല്ല രുചികരമായ ആഹാരമൊക്കെ കഴിച്ച്, മോടികൂടിയ വസ്ത്രങ്ങളും ധരിച്ച് മിനുസമുള്ള വിരിപ്പിലുറങ്ങിയാൽ തന്റെ നന്മകൾ നഷ്ടപ്പെട്ടുപോകുമെന്ന് ഭയന്നു തന്റെ കുടുംബാംഗങ്ങളെയും അത്പോലെ പരിശീലിപ്പിച്ചു

ജനങ്ങൾ തെറ്റുചെയ്യാൻ ഇടവരുന്നതും ഖലീഫ പേടിച്ചിരുന്നു അനീതിയോ അക്രമമോ കണ്ടാൽ ഉടനെ ഇടപെടും തെറ്റു ചെയ്തവർക്ക് നല്ല ശിക്ഷ ലഭിക്കും 

തന്റെ ഗവർണർമാർക്കയച്ച കത്തുകളിലെ വാചകങ്ങൾ എത്ര ഹൃദയസ്പർശിയായിരുന്നു ബസറയിലെ ഗവർണറായിരുന്ന ഉത്ബത്ത്ബ്നുഗസ് വാത്ത് അയച്ച കത്തിലെ ചില വാചകങ്ങൾ കാണുക

ഉപചാര വചനങ്ങൾക്കുശേഷം അദ്ദേഹം ഇങ്ങനെ തുടരുന്നു
"താങ്കൾ സ്വഹാബിയാണ് നബി (സ) തങ്ങളുടെ ജീവിത മാതൃകകൾ നേരിൽ കണ്ടറിഞ്ഞ ആളാണ് നാം വളരെ നിസ്സാരമായിരുന്നു അല്ലാഹുവിന്റെ റസൂൽ(സ)  കാരണം നമുക്ക് പ്രതാപം ഉണ്ടായി സമുന്നത പദവികൾ നമ്മെത്തേടിയെത്തി താങ്കൾ സമ്പന്നമായൊരു പ്രദേശത്തിന്റെ ഗവർണറായിത്തീർന്നു  ഇന്ന് നിങ്ങൾക്ക് സേവകന്മാരുണ്ട് ജനങ്ങൾ നിങ്ങളുടെ വാക്കുകൾക്ക് പ്രാധാന്യം കൽപ്പിക്കുന്നു നിങ്ങളുടെ കൽപ്പനകൾ അനുസരിക്കാൻ അവർ സന്നദ്ധരാണ് ഇസ്ലാമാണ് നമുക്ക് ഈ അവസ്ഥ നൽകിയത്  അത്കൊണ്ട് മേനി നടിച്ചു നടക്കരുത് കീഴിലുള്ളവരോട് അഹങ്കാരത്തോടെ പെരുമാറരുത് പാപം വന്നു പോവുന്നതിനെ നാം സൂക്ഷിക്കണം അത്പോലെ അനുഗ്രഹങ്ങളെയും
നിങ്ങളുടെ കാര്യത്തിൽ അനുഗ്രഹങ്ങൾ വന്നുചേരുന്നതിനേയാണ് ഞാൻ കൂടുതൽ പേടിക്കുന്നത് അനുഗ്രഹങ്ങൾ കാലക്രമത്തിൽ നിങ്ങളെ ചതിയിൽ ചാടിക്കും അനുഗ്രഹങ്ങളെ നന്നായി സൂക്ഷിക്കണം ചതിയിൽ ചാടിപ്പോയാൽ പിന്നെ യാത്ര നരകത്തിലാണ് നിങ്ങളെയും എന്നെയും അല്ലാഹു രക്ഷിക്കട്ടെ ആമീൻ "

എത്ര അർത്ഥവത്തായ ഉപദേശമാണിത് തെറ്റ്ചെയ്യാൻ ഗവർണർമാർ ഭയന്നു എന്ത് ചെയ്താലും ഖലീഫ അറിയും എന്നായിരുന്നു വിശ്വാസം രഹസ്യമായി വിവരം ശേഖരിക്കാൻ സംവിധാനമുണ്ടായിരുന്നു

ജാബിറുബ്നു അബ്ദില്ല (റ) പറയുന്നു: ഞാൻ മാംസവുമായി പോവുന്നത് അമീറുൽ മുഅ്മിനീൻ കണ്ടു ഉടനെ ചോദ്യം വന്നു

ജാബിറേ എന്താണിത്? ജാബിർ (റ) ഇങ്ങനെ മറുപടി നൽകി

നല്ല മാംസം കണ്ടപ്പോൾ കൊതി തോന്നി കുറച്ചു വാങ്ങി അമീറുൽ മുഅ്മിനീൻ ഉപദേശിച്ചതിങ്ങനെ

കൊതി തോന്നുമ്പോഴൊക്കെ നല്ല സാധനങ്ങൾ വാങ്ങിത്തിന്നുകയോ? കർമ്മങ്ങൾ തൂക്കി നോക്കുന്ന ദിവസം നന്മകൾ നഷ്ടപ്പെട്ടു പോവുന്നതിനെ ഭയപ്പെടുന്നില്ലേ?

എത്ര ഗൗരവമുള്ള ഉപദേശം മേത്തരം ഭക്ഷണങ്ങൾ തോന്നുമ്പോഴെല്ലാം വാങ്ങിത്തിന്നാൽ നന്മകൾ നഷ്ടപ്പെട്ടുപോവാൻ സാധ്യതയുണ്ട് എന്നാണ് ഉപദേശം

ചില ഭരണാധികാരികൾക്കെതിരിൽ ജനങ്ങൾ പരാതി ബോധിപ്പിച്ചിട്ടുണ്ട് ഗവർണർമാർക്ക് ഖലീഫ അർഹമായ ശിക്ഷ നൽകിയിട്ടുമുണ്ട് നീതി നടപ്പാക്കുന്ന കാര്യത്തിൽ കണിശമായ നിലപാട് സ്വീകരിച്ചിരുന്നു

ലോകത്തെ അത്ഭുതപ്പെടുത്തിയ ഒരു ഭരണപരിഷ്കാരം ഉമർ (റ) നടപ്പിൽ വരുത്തിയിരുന്നു

ജനങ്ങൾക്ക് പെൻഷൻ നൽകുന്ന പദ്ധതിയായിരുന്നു അത് ആധുനിക സർക്കാറുകൾ പലതരം പെൻഷൻ പദ്ധതികൾ നടപ്പിൽ വരുത്തുന്നുണ്ട് വിധവാ പെൻഷൻ, വാർദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, സ്വതന്ത്ര സമര സേനാനികളുടെ പെൻഷൻ

ഇതിനെല്ലാം തുടക്കമിട്ടത് ഉമർ (റ) ആയിരുന്നു ബദറിൽ പങ്കെടുത്തവർക്ക് പെൻഷൻ ബദറിൽ പങ്കെടുത്ത് പിന്നീട് മരണപ്പെട്ടുപോയവരുടെ കുടുംബത്തിന് പെൻഷൻ, അങ്ങനെ തുടങ്ങി വിവിധ വിഭാഗങ്ങൾക്ക് പെൻഷൻ പ്രഖ്യാപിച്ചു അവസാനം മുലകുടി മാറിയ കുട്ടികൾക്ക് വരെ പെൻഷൻ അനുവദിച്ചു വിവിധ വിഭാഗങ്ങൾക്കുള്ള തുകയിൽ വ്യത്യാസമുണ്ടായിരുന്നു പട്ടിണിയും ദാരിദ്ര്യവും കുടിലുകളിൽനിന്ന് പോലും തുടച്ചുനീക്കണമെന്ന് ഖലീഫ ആഗ്രഹിച്ചു

ഒരു രാത്രിയിൽ ഉമർ (റ) നടക്കാനിറങ്ങി കുറെ ദൂരം ചെന്നപ്പോൾ ഒരു കുടിലിൽ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു കുറച്ചു കഴിഞ്ഞപ്പോൾ കരച്ചിൽ നിന്നു ഖലീഫക്ക് ആശ്വാസമായി ഏറെക്കഴിഞ്ഞില്ല കുഞ്ഞ് കരച്ചിൽ തുടങ്ങി


ഖലീഫ വാതിലിൽ മുട്ടിവിളിച്ചു സ്ത്രീ വാതിൽ തുറന്നു

'ഈ കുഞ്ഞിന്റെ കാര്യത്തിൽ നീ അല്ലാഹുവിനെ സൂക്ഷിക്കുക' ഈ ഉപദേശം സ്ത്രീക്ക് സ്വീകാര്യമായില്ല പുരുഷ സ്വരത്തിൽ അവർ സംസാരിച്ചു

'ഞാൻ ഈ കുഞ്ഞിന്റെ മുലകുടി നിർത്താൻ ശ്രമിക്കുകയാണ് അവൻ വഴങ്ങുന്നില്ല അവന്റെയൊരു വാശി മുലപ്പാലിന്ന് വേണ്ടി തിക്ക് കൂട്ടുകയാണവൻ അതിന്നിടയിലാണ് നിങ്ങൾ വന്ന് ശല്യം ചെയ്തത് ?'

കുഞ്ഞിന് എത്ര പ്രായമായി ?

സ്ത്രീ കുഞ്ഞിന്റെ പ്രായം പറഞ്ഞു

'മുലപ്പാൽ കുടിക്കുന്നത് നിർത്താൻ പ്രായമായിട്ടില്ലല്ലോ നിങ്ങളെന്തിന് ധൃതി കൂട്ടുന്നു'

'മുലകുടി നിർത്തിയ കുട്ടികൾക്ക് ഉമർ റേഷൻ നൽകും'

ഉമർ (റ) ഞെട്ടിപ്പോയി കുഞ്ഞുങ്ങളോട് ക്രൂരത കാണിക്കുന്ന ഉമ്മമാർ താനല്ലേ ഇതിന്ന് കാരണക്കാരൻ ? എന്തൊരവസ്ഥയാണിത്? കരഞ്ഞുപോയി ഉമർ (റ) ഇറങ്ങിപ്പോയി വന്നുപോയ ആൾ ആരാണെന്ന് ആ സ്ത്രീക്കറിയില്ല

ഉമർ (റ)വിന്ന് ഉറക്കം വന്നില്ല എന്തുമാത്രം സ്ത്രീകൾ ഇത്പോലെ കുഞ്ഞുങ്ങളെ പീഡിപ്പിച്ചിട്ടുണ്ടാവും 

രാത്രി നീങ്ങിപ്പോവുകയാണ് സ്വുബ്ഹിയാവുകയാണ് കിഴക്ക് വെള്ള കീറിത്തുടങ്ങുകയാണ് ഉമർ (റ) പള്ളിയിലെത്തി അദ്ദേഹത്തിന്റെ മനസ്സ് നിറയെ ദുഃഖമായിരുന്നു ഇന്നലെ രാത്രി നടന്ന സംഭവം മനസ്സിനെ അസ്വസ്ഥയാക്കുന്നു

ബാങ്ക് മുഴങ്ങി മസ്ജിദ് തിങ്ങിനിറഞ്ഞു സുന്നത്ത് നിസ്കാരം കഴിഞ്ഞ് ഖലീഫ ദുഃഖത്തോടെ ഇരുന്നു

ഇഖാമത്ത് കൊടുത്തു ഖലീഫ മിഹ്റാബിലെത്തി നിസ്കാരം ആരംഭിച്ചു വിശുദ്ധ ഖുർആൻ പാരായണം തുടങ്ങിയപ്പോൾ കരച്ചിൽ വന്നു

കേൾവിക്കാർക്ക് ഖുർആൻ വചനങ്ങൾ ശരിക്ക് മനസ്സിലാക്കാൻ കഴിയാത്ത വിധം കരച്ചിൽതന്നെ  ജനങ്ങൾ ബേജാറായിപ്പോയി ഖലീഫക്കെന്തുപറ്റി?

നിസ്കാരം കഴിഞ്ഞു ഖലീഫയുടെ ദുഃഖം അടങ്ങിയില്ല അശങ്കയോടെ നിൽക്കുന്ന ജനങ്ങളോട് ഉമർ (റ) പറഞ്ഞു

ഉമറിന്റെ കാര്യം കഷ്ടം തന്നെ എത്ര പൈതങ്ങളോടാണ് ഉമർ ക്രൂരത കാണിച്ചത് ഉമ്മമാർ കുഞ്ഞുങ്ങളുടെ മുലകുടി നേരത്തെ നിർത്താൻ ശ്രമിക്കുന്നു കുഞ്ഞുങ്ങളോട് ക്രൂരത കാണിക്കുന്നു ഉമറാണിതിന് കാരണക്കാരൻ

ഇന്ന് മുതൽ എല്ലാ കുഞ്ഞുങ്ങൾക്കും റേഷൻ അനുവദിച്ചിരിക്കുന്നു മുലകുടിക്കുന്ന കുഞ്ഞുങ്ങൾക്കും റേഷൻ അനുവദിച്ചിരിക്കുന്നു ഉമ്മ ബാപ്പമാർ ആരാണെന്നറിയാതെ കുഞ്ഞുങ്ങളെ കണ്ടുകിട്ടിയാൽ ആ കുഞ്ഞുങ്ങൾക്കുപോലും റേഷൻ അനുവദിച്ചിരിക്കുന്നു

നിയമം പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ ഖലീഫയുടെ മനസ്സിന്നാശ്വാസമായി

സ്ത്രീകളുടെ അഭിപ്രായങ്ങൾ ഉമർ (റ) വളരെ പ്രാധാന്യത്തോടെ പരിഗണിച്ചിരുന്നു അവർ പരാതി പറയാൻ വന്നാൽ ശ്രദ്ധയോടെ കേൾക്കും ഉടൻ പരിഹാരമുണ്ടാക്കിക്കൊടുക്കുകയും ചെയ്യും സ്ത്രീകളുടെ സൗന്ദര്യബോധത്തെപ്പോലും പരിഗണിച്ചിരുന്നു പുത്രിമാർക്ക് സൗന്ദര്യമുള്ള ചെറുപ്പക്കാരെ ഭർത്താക്കന്മാരായി തിരഞ്ഞെടുക്കാൻ രക്ഷിതാക്കളോട് പറയുമായിരുന്നു പുരുഷന്മാർ സൗന്ദര്യമുള്ള വനിതകളെ ഭാര്യമാരായി ലഭിക്കാൻ ആഗ്രഹിക്കുന്നതുപോലെ യുവതികൾക്കും ആഗ്രഹം കാണും അത് പരിഗണിക്കണം വൈരൂപ്യമുള്ള പുരുഷന് മകളെ വിവാഹം ചെയ്തു കൊടുക്കരുതെന്ന് ഉമർ (റ) കൽപ്പിച്ചു

ഒരിക്കൽ ഒരു യുവതി തന്റെ ഭർത്താവിനെയും കൂട്ടി ഖലീഫയെ കാണാൻ വന്നു എന്നിട്ട് യുവതി പറഞ്ഞു

'അമീറുൽ മുഅ്മിനീൻ'

'ഇതെന്റെ ഭർത്താവാണ് ഇദ്ദേഹത്തിൽനിന്ന് എന്റെ ത്വലാഖ് വാങ്ങിത്തരണം'

ഉമർ (റ) ആ ചെറുപ്പക്കാരനെ നോക്കി മുഷിഞ്ഞവേഷം കുളിച്ചിട്ട് ദിവസങ്ങളായി നീണ്ട് കോലം കെട്ട മുടി അലക്ഷ്യമായി വളർന്ന താടി നഖങ്ങൾ നീണ്ടിരിക്കുന്നു

ഉമർ (റ) ചെറുപ്പക്കാരനോടിങ്ങനെ കൽപ്പിച്ചു

നീ നഖം വെട്ടണം മുടി വെട്ടണം നന്നായി കുളിക്കണം വസ്ത്രം ധരിക്കണം 

ഭാര്യ നന്നായി ഒരുങ്ങണമെന്ന് ഭർത്താവ് ആഗ്രഹിക്കും അതുപോലെ ഭർത്താവ് അണിഞ്ഞൊരുങ്ങണമെന്ന് ഭാര്യക്കും ആഗ്രഹം കാണും
നല്ല ഉപദേശം നൽകി അവരെ തിരിച്ചയച്ചു

ഒരു യോദ്ധാവിന്റെ ഭാര്യയെ ഒരു രാത്രിയിൽ ഖലീഫ കണ്ടു മുട്ടി ഖലീഫയുടെ സൈന്യത്തിലെ പട്ടാളക്കാരനാണ് ഭർത്താവ് അദ്ദേഹം ദൂരെ യുദ്ധഭൂമിയിലാണ് കണ്ടിട്ടെത്രയോ നാളായി അസ്വസ്ഥയായ ഭാര്യ വല്ലാത്തൊരു വികാരവായ്പോടെ പാട്ട് പാടുന്നു ആ ഈരടികൾ നടന്നുപോവുകയായിരുന്ന ഖലീഫ കേട്ടു അതൊരു നേരം പോക്കിന്റെ പാട്ടല്ല ഖലീഫ വാതിലിൽ മുട്ടി സ്ത്രീ വാതിൽ തുറന്നു 

എന്താണ് നിന്റെ വിശേഷം ?

എന്റെ ഭർത്താവ് പട്ടാളക്കാരനാണ് ദൂരെ എവിടെയോ യുദ്ധം ചെയ്യുന്ന സൈന്യത്തിൽ എന്റെ ഭർത്താവുണ്ട് ഞങ്ങൾ തമ്മിൽ കണ്ടിട്ട് കാലം കുറെയായി ഭർത്താവിനെ കാണാതെ ജീവിക്കാൻ പ്രയാസമായിരിക്കുന്നു

ഉമർ (റ) ഞെട്ടിപ്പോയി ഭാര്യയുമായി ബന്ധപ്പെടാൻ അവസരം കൊടുക്കാതെ ഒരു പട്ടാളക്കാരനെയും ദീർഘകാലം അകറ്റിനിർത്താൻ പാടില്ല ഈ ചിന്ത ഖലീഫയെ തളർത്തി അദ്ദേഹം ബുദ്ധിമതിയും പണ്ഡിതയുമായ മകൾ ഹഫ്സയെ സമീപിച്ചു

'ഒരു സ്ത്രീക്ക് ഭർത്താവിനെക്കാണാതെ എത്രകാലം ക്ഷമിച്ചിരിക്കാൻ കഴിയും?'

മകൾ ചോദ്യം കേട്ട് ലജ്ജിച്ചുപോയി

'മോളേ.... മുസ്ലിംകളുടെ കാര്യം ഞാൻ ശ്രദ്ധിക്കണ്ടെ? അതുകൊണ്ടാണ് ചോദിച്ചത് '

ഹഫ്സ(റ) വിരൽകൊണ്ട് ആംഗ്യം കാണിച്ചു മൂന്ന് അല്ലെങ്കിൽ നാല് ഉമർ (റ) കാര്യം മനസ്സിലാക്കി മൂന്നുമാസം ക്ഷമിക്കും കൂടി വന്നാൽ നാല് മാസം

ഖലീഫ ഉടനെത്തന്നെ ഉത്തരവിറക്കി

'പട്ടാളക്കാർക്ക് മൂന്ന് മാസം കൂടുമ്പോൾ ലീവ് അനുവദിക്കണം ' എത്രയോ  ഭാര്യമാർക്ക് ഇത് ആശ്വാസം പകർന്നു

ഉമർ (റ)വിന്റെ സേവനങ്ങൾ എല്ലാ മതവിഭാഗക്കാർക്കും ലഭിച്ചിരുന്നു ദാരിദ്ര്യം അനുഭവിച്ചിരുന്ന എത്രയോ ക്രിസ്ത്യാനികൾക്കും യഹൂദന്മാർക്കും സ്ഥിരമായി സാമ്പത്തിക സഹായം ലഭിച്ചുകൊണ്ടിരുന്നു

ജനസമ്പർക്ക പരിപാടികൾക്ക് തുടക്കമിട്ട ആദ്യ ഭരണാധികാരിയാണ് ഉമർ (റ) ഓരോ പ്രദേശത്തുചെന്ന് ക്യാമ്പു ചെയ്യും പരാതിക്കാർക്ക് നേരിട്ടു വന്നു കാണാം അപ്പോൾ തന്നെ പരിഹാരമുണ്ടാകും ഭക്ഷ്യവസ്തുക്കളും, പണവും, വസ്ത്രവുമെല്ലാം ഖലീഫ കൊണ്ടുവരും ആ പ്രദേശത്തുള്ള ദരിദ്രരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടാവും അവർക്കെല്ലാം സഹായം എത്തിച്ചുകൊടുക്കും   

ജനങ്ങൾ വിശക്കുമ്പോൾ ആദ്യം വിശക്കുന്നവൻ ഞാനായിരിക്കും
ജനങ്ങൾ വിശപ്പടക്കുമ്പോൾ അവസാനം വിശപ്പടക്കുന്നതും ഞാനായിരിക്കും ഇതായിരുന്നു ഖലീഫയുടെ നയം 

എല്ലാവരുടെയും വിശപ്പ് തീർന്നിട്ട് തന്റെ വിശപ്പ് തീർന്നാൽ മതി ഈ നിലപാട് ഖലീഫയെ സമുന്നതനാക്കിത്തീർത്തു

മദീനയിൽ ക്ഷാമം പിടിപെട്ട കാലം മഴയില്ല, വെള്ളം പരിമിതമായി കൃഷിയില്ല ധാന്യങ്ങളുടെ വരവ് കുറഞ്ഞ് നെയ്യ് കിട്ടാൻ വലിയ വില കൊടുക്കണം

ധാന്യം ഉള്ള സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ചുകൊണ്ടുവന്നു ജനങ്ങൾക്ക് വിതരണം ചെയ്തു ഗ്രാമപ്രദേശങ്ങളിലൂടെ ധാന്യച്ചാക്കും ചുമന്ന് നടന്നു പോവുന്ന ഖലീഫയെ ജനങ്ങൾ കണ്ടു
മഴക്ക് വേണ്ടി ഖലീഫ നിരന്തരം ദുആ ചെയ്തു ഖലീഫ നെയ്യിന്റെ ഉപയോഗം നിർത്തി പരുക്കൻ റൊട്ടിയിൽ അൽപം എണ്ണ ഒഴിച്ചു കഴിക്കും പരമ ദരിദ്രരെപ്പോലെ എണ്ണ വയറിന് പിടിച്ചില്ല വയറ്റിൽ അസ്വസ്ഥത വളർന്നു 

വയറ്റത്തടിച്ചുകൊണ്ട് വയറിനോട് പറഞ്ഞു

വയറേ.....അടങ്ങൂ നെയ്യിന്റെ വില കുറയുന്നതുവരെ ഞാൻ എണ്ണ തന്നെ കഴിക്കും

കഷ്ടപ്പാടുകൾ കൂടി ഖൽബുരുകിയ ദുആ നടന്നു അല്ലാഹു ആ ദുആ സ്വീകരിച്ചു മഴ കോരിച്ചൊരിഞ്ഞു കാർഷിക വിഭവങ്ങളുണ്ടായി പഴവർഗങ്ങൾ സുലഭമായി ജനങ്ങൾക്കാശ്വാസമായി

അല്ലാഹുവിന്റെ മുമ്പിൽ അമീറുൽ മുഅ്മിനീൻ കൂടുതൽ വിനയാന്വിതനായി കൂടുതൽ നന്ദി പ്രകടിപ്പിച്ചു

വളരെ ചുരുങ്ങിയ വേതനം മാത്രമാണ് അദ്ദേഹം കൈപ്പറ്റിയിരുന്നത് അത് അല്പം കൂടി വർദ്ധിപ്പിക്കണമെന്ന് പല പ്രമുഖ വ്യക്തികളും ആവശ്യപ്പെട്ടു മകൾ ഹഫ്സ (റ)യെക്കൊണ്ട് പറയിക്കുകയും ചെയ്തു ഖലീഫ ആ നിർദ്ദേശം സ്വീകരിച്ചില്ല


നമാരിഖയും കസ്കറും

സുഖസൗകര്യങ്ങളും ആഢംബരങ്ങളും നിറഞ്ഞുനിന്ന രാജ്യമായിരുന്നു പേർഷ്യ സമ്പന്ന രാജ്യമാണ് വമ്പിച്ച സൈനികശക്തിയുമുണ്ട് ഇന്നത്തെ ഇറാഖും ഇറാനുമെല്ലാം ഉൾപ്പെടുന്ന വിശാലമായ രാജ്യം സമീപ രാജ്യങ്ങൾ വെട്ടിപ്പിടിച്ച് അധീനതയിൽ വെക്കുകയും ചെയ്തിട്ടുണ്ട് സസാനിയൻ വംശത്തിൽ പെട്ട രാജാക്കന്മാരാണ് പേർഷ്യ ഭരിക്കുന്നത് അർദർശിർ ബാബക്കാണ് സാസാനിയൻ വംശം സ്ഥാപിച്ചത്

ഇസ്ലാം മതം പേർഷ്യയിലേക്ക് കടന്നു വരുന്നത് ലോകചരിത്രത്തിലെ മഹാസംഭവമാണ്  ഇസ്ലാം മനുഷ്യവർഗ്ഗത്തിനുള്ള മതമാണ് അത് എല്ലാ മനുഷ്യരിലേക്കും എത്തിക്കേണ്ടതുണ്ട് ഖലീഫ ഉമറുൽ ഫാറൂഖ് (റ) ഇസ്ലാം മത പ്രചരണത്തിന് വിപുലമായ ഏർപ്പാടുകൾ ചെയ്തിരുന്നു

പേർഷ്യയിലെ ഇസ്ലാം മത പ്രചരണത്തെക്കുറിച്ച് പറയുമ്പോൾ ഒരു സ്വഹാബിയുടെ പേര് അഭിമാനപൂർവ്വം ഓർക്കേണ്ടതുണ്ട് അദ്ദേഹം പേർഷ്യക്കാരനാണ്

മുസന്നബ്നു ഹാരിസത്തു ശൈബാനി(റ)

പേർഷ്യയുടെ ഭാഗമായ അന്നത്തെ ഇറാഖിലെ വാഇൽ ഗോത്രത്തലവനായിരുന്ന ഇദ്ദേഹം ഇസ്ലാമിനെക്കുറിച്ച് കേട്ടറിഞ്ഞു പഠിക്കാൻ തുടങ്ങി ഹിജ്റ ഒമ്പതാം വർഷം നബി(സ) തങ്ങളെ കാണാൻ മദീനയിലെത്തി മഹാസന്നിധിയിൽവെച്ച് സത്യവചനം ചൊല്ലി മുസ്ലിംമായി മാറി മുസന്ന മതപ്രചാരകനായി രംഗത്ത് വന്നു വാഇൽ ഗോത്രക്കാരായ നിരവധിപേർ ഇസ്ലാം മതം സ്വീകരിച്ചു

കുടുംബപ്പേര് ശൈബാൻ ആ കുടുംബത്തിലെ ധീരയോദ്ധാക്കൾ ഇസ്ലാം മതം സ്വീകരിക്കുകയും മുസ്ലിം സൈന്യത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു

അബൂബക്കർ (റ)വിന്റെ കാലത്ത് മതപരിത്യാഗികൾക്കെതിരെ നടത്തുന്ന യുദ്ധങ്ങളിൽ മുസന്നയും പല ശൈബാനികളും പങ്കെടുത്തിരുന്നു

ഹിജ്റഃ പതിമൂന്നിൽ മുസ്ലിം സൈന്യവും പേർഷ്യൻ സൈന്യവും തമ്മിൽ ശക്തമായ പോരാട്ടം നടന്നു മുസന്നയാണ് മുസ്ലിം സൈന്യത്തെ നയിക്കുന്നത് ഇദ്ദേഹത്തെ സഹായിക്കാൻ വേണ്ടി ഇറാഖിലേക്ക് പോവാൻ ഖലീഫ അബൂബക്കർ (റ) ഖാലിദുബ്നുൽ വലീദിനോടാജ്ഞാപിച്ചു അദ്ദേഹം സൈന്യത്തോടൊപ്പം ഇറാഖിലെത്തി മുസന്നയുമായി സന്ധിച്ചു പേർഷ്യക്കാരുമായി ബാബിലോണിയായുടെ സമീപത്തുവെച്ച് നടന്ന പോരാട്ടത്തിൽ മുസന്ന പേർഷ്യൻ സൈന്യാധിപനെ വധിച്ചു കഴിഞ്ഞിരുന്നു

മുസ്ലിം സൈന്യത്തിന്റെ നേതൃത്വം ഖാലിദ്ബ്നുൽ വലീദ് (റ) ഏറ്റെടുത്തു ഖാലിദിന്റെ ആഗമനം മുസ്ലിം സേനയെ ആവേശം കൊള്ളിച്ചു എന്താണ് ഖാലിദിന്റെ സവിശേഷതകൾ? ബുദ്ധികൂർമ്മത, ആരോഗ്യശക്തി, യുദ്ധതന്ത്രങ്ങൾ ആവിഷ്കരിക്കാനുള്ള കഴിവ്, വർണിക്കാനാവാത്ത ധീരത യൂഫ്രട്ടീസ് നദിയും ടൈഗ്രീസ് നദിയും ഒഴുകുന്നതുകാരണം ഇറാഖ് സമ്പൽസമൃദ്ധമായ രാഷ്ട്രമാണ് അവിടെ നിന്നുള്ള വരുമാനം പേർഷ്യൻ രാജാക്കന്മാർക്ക് അത്യാവശ്യമാണ് അത് നഷ്ടപ്പെടുന്നതിനെക്കുറിച്ച് അവർക്ക് ഓർക്കാൻ വയ്യ

പേർഷ്യക്കാർ ഏറ്റവും വലിയ ഭീഷണിയായി കാണുന്നത് മുസ്ലിംകളെയാണ് ഇറാഖ് മുസ്ലിംകളുടെ അധീനതയിൽ പെടാതെ നോക്കുകയാണവർ

അല്ലാഹുവിന്റെ ദീൻ അവന്റെ അടിമകൾക്ക് എത്തിച്ചുകൊടുക്കുകയെന്നതാണ് മുസ്ലിംകളുടെ ഒന്നാമത്തെ കടമ ഇത് നിർവഹിക്കാനാണവർ വരുന്നത് ഭരണം ലക്ഷ്യമല്ല മതപ്രചരണത്തിന് അവസരം സിദ്ധിച്ചാൽ അതുകൊണ്ടവർ തൃപ്തിപെടും ഭൂമിയുടെമേൽ ആധിപത്യം സ്ഥാപിക്കാനല്ല

പേർഷ്യയിലെ സാധാരണക്കാർ അവിടത്തെ ഭരണം മാറണമെന്നാഗ്രഹിക്കുന്നു കർഷകരും തൊഴിലാളികളും സാധാരണക്കാരും അടിമകളെപ്പോലെയാണ് ജീവിക്കുന്നത് പലവിധ പീഡനങ്ങൾ അനുഭവിക്കുന്നു പീഡിപ്പിക്കപ്പെടുന്ന ജനങ്ങളുടെ വിമോചനം മുസ്ലിംകളുടെ കടമയാണ് ഈ കടമ നിർവഹിക്കാനെത്തിയ മുസ്ലിംകളെ തദ്ദേശവാസികൾ സ്വാഗതം ചെയ്തു അവർ മുസ്ലിം സേനയെ സഹായിച്ചു

ഹീറ ഐശ്വര്യത്തിന്റെ കലവറയാണത് കൂഫയുടെ സമീപത്താണ് ഹീറ  ഖാലീദുബ്നുൽ വലീദ് ഹീറയിലേക്ക് സൈന്യത്തെ നയിച്ചു പേർഷ്യൻ സൈന്യവുമായി പൊരിഞ്ഞ പോരാട്ടം നടന്നു പേർഷ്യൻ സൈന്യം പിന്തിരിഞ്ഞോടി ഹിജ്റഃ പതിമൂന്നാം വർഷത്തിൽ ഹീറ മുസ്ലിംകളുടേതായിത്തീർന്ന അഭിമാനകരമായ വിജയമാണ് കൈവരിച്ചത്

പേർഷ്യയിലെ മറ്റൊരു ലോകശക്തിയാണ് റോം സിറിയ, ഫലസ്തീൻ, ജോർധാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ റോമാ സാമ്രാജ്യത്തിന്റെ ഭാഗമാണ് സിറിയയിൽ മുസ്ലിം സൈന്യവും റോമാസൈന്യവും ഇഞ്ചോടിഞ്ച് പോരാടുകയാണ് റോമക്കാരുടെ വൻ സൈന്യത്തിന്നു മുന്നിൽ മുസ്ലിംകൾ പതറിപ്പോകുമോ എന്ന സംശയം ഉയർന്നു

പാടില്ല പരാജയപ്പെട്ടുകൂടാ

വിജയം വരിക്കണം എങ്ങനെ?

ഖാലിദുബ്നുൽ വലീദിനെ വരുത്തണം ഖലീഫ അബൂബക്കർ (റ) കൽപ്പന പുറപ്പെടുവിച്ചു അയ്യായിരം യോദ്ധാക്കളുമായി സിറിയയിലേക്ക് നീങ്ങുക ഇറാഖിന്റെ ചുമതല മുസന്നയെ ഏല്പിക്കണം ധൃതിപിടിച്ച യാത്ര ഇറാഖിന്റെ ചുമതല മുസന്നയെ ഏല്പിച്ചു ഖാലിദ് സിറിയയിലേക്ക് നീങ്ങി

പേർഷ്യക്കാർ വിവരമറിഞ്ഞു വളരെ സന്തോഷമായി ഖാലിദ് ഇല്ലാത്ത സമയത്ത് ഇറാഖിനെ ആക്രമിക്കാം മുസന്നയെ തുരത്തിയോടിക്കാം

പേർഷ്യക്കാർ ഏത് സമയത്തും ഉഗ്രൻ ആക്രമണം നടത്തിയേക്കാം പിടിച്ചുനിൽക്കാനാവില്ല സഹായസേന വന്നുചേരണം അതിന്ന് മദീനയിൽ വിവരമറിയിക്കണം സ്ഥിതിഗതികളുടെ ഗൗരവം ഖലീഫയെ ശരിക്ക് ബോധ്യപ്പെടുത്താൻ മുസന്ന തന്നെ മദീനയിൽ പോകാമെന്ന് തീരുമാനിച്ചു മുസ്ലിം സേനയെ സുരക്ഷിതകേന്ദ്രത്തിലാക്കിയിട്ട് വേണം പോവാൻ ഇപ്പോൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് പിൻവാങ്ങി ഹീറായിൽ തമ്പടിച്ചു

മുസന്ന(റ) മദീനയിലെത്തി ഞെട്ടിക്കുന്ന വാർത്തയാണ് കേട്ടത് ഖലീഫ അബൂബക്കർ സിദ്ദിഖ് (റ) സുഖമില്ലാതെ കിടപ്പിലാണ് നേരിട്ടുകണ്ട് കാര്യങ്ങൾ സംസാരിക്കാൻ പറ്റിയ അവസ്ഥയല്ല കാത്തിരിക്കുകയാണ് മുസന്ന(റ) ഖലീഫ വഫാത്തായി മുസന്ന (റ) ഉൽക്കണ്ഡാകുലനാണ്

രണ്ടാം ഖലീഫയായി ഉമറുൽ ഫാറൂഖ് (റ) തിരഞ്ഞെടുക്കപ്പെട്ടു ആദ്യദിവസങ്ങൾ തിരിക്കുപിടിച്ചതായിരുന്നു എങ്കിലും മുസന്ന(റ) ഖലീഫയെ കണ്ടു മുസ്ലിം സൈന്യത്തെ ഹീറായിൽ നിർത്തിയിട്ടാണ് പോന്നതെന്നും എന്തും സംഭവിക്കാവുന്ന സാഹചര്യമാണെന്നും അറിയിച്ചു ഖലീഫ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി


ഖലീഫ ആദ്യനാളുകളിലെ പ്രസംഗങ്ങളിൽതന്നെ പേർഷ്യ യുദ്ധത്തിന്റെ പ്രാധാന്യം വിവരിക്കുകയും യുദ്ധത്തിൽ  പങ്കെടുക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു

ഇറാഖിലേക്കുള്ള സഹായസൈന്യത്തിന്റെ തലവനായി അബൂ ഉബൈദിനെ നിയോഗിച്ചു നാലായിരം യോദ്ധാക്കൾ അദ്ദേഹത്തോടൊപ്പം പോവാൻ സന്നദ്ധരായി

ഖലീഫ അവർക്ക് കർശന നിർദ്ദേശങ്ങൾ നൽകി ലോകത്തിലെ ഏറ്റവും ശക്തവും സമ്പന്നവുമായ രാജ്യത്തോടാണ് പോരാടാൻ പോവുന്നത് അല്ലാഹു വിജയം നൽകട്ടെ ആമീൻ കൂടിയാലോചനകൾ നടത്തി തീരുമാനമെടുക്കണം നേതാവിനെ അനുസരിക്കണം

മുസന്നയെ നേരത്തെ അയച്ചു ഹീറായിൽ ചെന്ന് കാര്യങ്ങൾ നിയന്ത്രിക്കണം അബൂഉബൈദയെത്തും 

ഈ ഇടവേളയിൽ പേർഷ്യക്കാർ ശക്തി സംഭരിക്കുകയായിരുന്നു അവർ സൈന്യത്തെ കൂടുതൽ ശക്തമാക്കി

ഫറക്സാദിന്റെ പുത്രൻ റുസ്തം

റുസ്തം ധീരകേസരിയാണ് തന്ത്രജ്ഞനുമാണ് യുദ്ധതന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ വിദഗ്ധൻ

റുസ്തമിനെ പേർഷ്യൻ സൈന്യത്തിന്റെ നായകനാക്കി സർവ്വ സൈന്യാധിപനെ അനുസരിക്കാൻ രാജാവ് പേർഷ്യൻ ജനതയോടാഹ്വാനം ചെയ്തു

മുസന്ന(റ) ഹീറായിലെത്തി പിന്നെയും ഒരു മാസം കഴിഞ്ഞാണ് അബൂ ഉബൈദ(റ) മദീനയിൽ നിന്ന് പുറപ്പെടുന്നത് യുദ്ധസജ്ജീകരണങ്ങൾ ഒരുക്കാൻ വേണ്ടിവന്ന കാലതാമസം ഇതിന്നിടയിൽ പേർഷ്യക്കാർ ആക്രമണം തുടങ്ങിക്കഴിഞ്ഞിരുന്നു

ഹീറാക്കുനേരെ ആക്രമണം തുടങ്ങി ഹീറായിൽ നിന്ന് പിൻവാങ്ങുന്നതാണ് ബുദ്ധിയെന്ന് മുസന്നക്ക് തോന്നി മുസ്ലിം സൈന്യം പിൻവാങ്ങി അതിർത്തി പ്രദേശത്ത് തമ്പടിച്ചു





ഹീറാ പേർഷ്യക്കാരുടെ അധീനതയിലായി

അബൂ ഉബൈദയുടെ യുദ്ധ യാത്ര നാടെങ്ങും വാർത്തയായി വിദൂര ദിക്കിലേക്കാണ് പോവുന്നത് ധീരസാഹസികന്മാർ സൈന്യത്തിൽ ചേർന്നു കൊണ്ടിരുന്നു മുസ്ലിംകളുമായി സന്ധിയിൽ കഴിയുന്ന ക്രൈസ്തവഗോത്രങ്ങളിലെ യുവാക്കൾവരെ സൈന്യത്തിൽ അണിനിരക്കാൻ തുടങ്ങി വഴിനീളെ ഇതായിരുന്നു അവസ്ഥ

പതിനായിരം പേരുള്ള വൻ സൈന്യവുമായി മാറി ആവേശം അലതല്ലുന്ന മുന്നേറ്റമാണ് നടക്കുന്നത്

പേർഷ്യക്കാർ പ്രസംഗകരെ സകല നാടുകളിലേക്കും അയച്ചു പ്രസംഗകർ മുസ്ലിംകൾക്കെതിരായി പ്രസംഗിച്ചു മതവികാരങ്ങളിളക്കിവിട്ടു ധാരാളമാളുകൾ മുസ്ലിംകൾക്കെതിരെ പടപൊരുതാൻ  തന്ന സന്നിദ്ധരായി കർഷകരും തൊഴിലാളികളും മുസ്ലിംകളുടെ ആഗമനത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കർഷകരെ നന്നായി സഹായിക്കുന്നവരാണ് മുസ്ലിംകളെന്ന് അവർ കേട്ടിട്ടുണ്ട്

മുസന്നയും സൈന്യവും ഉൽക്കണ്ഡയോടെ സഹായസൈന്യത്തെ കാത്തിരിക്കുന്നു അബൂഉബൈദയും പതിനായിരത്തിലേറെ യോദ്ധാക്കളും വിശ്രമമില്ലാതെ യാത്ര ചെയ്യുകയാണ് 

സഹായസൈന്യം എത്തുംമുമ്പെ മുസന്നയെയും സൈന്യത്തെയും ഉന്മൂലനാശം വരുത്താനുള്ള പദ്ധതികൾ തയ്യാറാക്കുകയാണ് പേർഷ്യൻ സൈന്യം

ഖഫ്ഫാൻ ഇറാഖിന്റെ അതിർത്തി ഗ്രാമം

ഇസ്ലാമിക ചരിത്രത്തിൽ ആ ഗ്രാമം പ്രസിദ്ധമായി എങ്ങനെ? അബൂ ഉബൈദയുടെ സൈന്യം മുസന്നയുടെ സൈന്യത്തെ കണ്ടു മുട്ടിയത് അവിടെ വെച്ചാണ് ദീർഘയാത്രക്കാരുടെ ക്ഷീണം തീർക്കാൻ അവർ വിശ്രമിച്ചതവിടെയാണ്

പേർഷ്യൻ സർവ്വസൈന്യാധിപനായ റുസ്തം തന്റെ സൈന്യത്തെ രണ്ടായി ഭാഗിച്ചു ഒന്നിന്റെ നേതൃത്വം ജാബാൻ എന്ന വീര സാഹസികനെ ഏല്പിച്ചു രണ്ടാം വിഭാഗത്തിന്റെ നേതൃത്വം നർസി എന്ന വീരപോരാളിക്കും നൽകി

ഹീറായുടെയും ഖാദിസിയ്യയുടെയും ഇടക്കുള്ള പ്രദേശമാണ് നമാരിഖം ജാബാനോട് വൻ സൈന്യവുമായി നമാരിഖയിലേക്ക് മാർച്ച് ചെയ്യാൻ റുസ്തം കല്പിച്ചു മുസ്ലിം വിരോധം തിളച്ചുമറിയുന്ന മനസ്സാണ് ജാബാനുള്ളത് വളരെ സാഹസികമായി യൂഫ്രട്ടീസ് നദി മുറിച്ചു കടന്നു ഒട്ടേറെ തോണികൾ ഉപയോഗിച്ചാണ് സൈന്യം നദി കടന്നത്

യൂഫ്രട്ടീസിന്റെയും ടൈഗ്രീസിന്റെയും ഇടക്കുള്ള പ്രദേശമാണ് കസ്കർ പേർഷ്യൻ സൈന്യത്തിന്റെ രണ്ടാം വിഭാഗം കസ്കറിൽ തമ്പടിച്ചു

ജാബാനും വൻസൈന്യവും നമാരിഖിൽ യുദ്ധസന്നാഹങ്ങൾ ഒരുക്കുകയാണ് അബൂ ഉബൈദും വമ്പിച്ച മുസ്ലിം സൈന്യവും നമാരിഖിലേക്ക് മാർച്ച് ചെയ്തു 

നമാരിഖിൽ യുദ്ധം പൊട്ടി പേർഷ്യക്കാർ ആഞ്ഞുപൊരുതി

മുസ്ലിം സൈന്യം പൊരുതി മുന്നേറി  ആർത്തനാദങ്ങളും അട്ടഹാസങ്ങളും ഒരു ഭാഗത്ത് മറുഭാഗത്ത് തക്ബീർ മുഴക്കങ്ങൾ

പേർഷ്യക്കാരുടെ ഒരു സൈന്യാധിപനാണ് മർവൻഷാഹ് അയാൾ വെട്ടേറ്റ് മരണപ്പെട്ടു

ജാബാനെ പിടികൂടി ആളെ മനസ്സിലായില്ല അതീവ തന്ത്രജ്ഞനായിരുന്ന ജാബാൻ പറഞ്ഞ് പറ്റിച്ച് രക്ഷപ്പെട്ടുകളഞ്ഞു ജാബാൻ ജീവനും കൊണ്ടോടി വളരെ അകലെയെത്തി പേർഷ്യൻ സൈന്യം ചിതറിപ്പോയി

യുദ്ധത്തിൽ മുസ്ലിംകൾ വൻ വിജയം
അല്ലാഹു അക്ബർ
അല്ലാഹു അക്ബർ
നമാരിഖിലെ മലഞ്ചെരിവുകളിൽ തക്ബീർ ധ്വനികൾ പ്രതിധ്വനിച്ചു 

ജാബാൻ പരാജയപ്പെട്ടു ഇതറിഞ്ഞ് റുസ്തം കോപാകുലനായി ഇനി നർസിയുടെ വിജയമാണ് ലക്ഷ്യം സഹായസൈന്യത്തെ കസ്കറിലേക്കയച്ചു   ആ സഹായ സൈന്യം പുറപ്പെട്ട വിവരം അബൂഉബൈദും അറിഞ്ഞു അവർ എത്തുംമുമ്പെ കസ്കറിലെത്തണം അതാണ് യുദ്ധതന്ത്രം ആ തന്ത്രം വിജയിക്കാൻ ബുദ്ധിയും യുക്തിയും തന്ത്രവും ശക്തിയും വേണം  സാഹസികരാണ് കൂടെയുള്ളത് അവർ നമാരിഖിൽ നിന്ന് കസ്കറിലേക്ക് കുതിച്ചു

അതിസാഹസികമായി കസ്കറിലെത്തി നർസി സഹായസൈന്യത്തെ പ്രതീക്ഷിച്ചിരിക്കുകയാണ് സഹായ സൈന്യം എത്തിയില്ല സമീപപ്രദേശത്തെത്തിക്കഴിഞ്ഞു  അതിസാഹസികമായി അബൂ ഉബൈദും കൂട്ടരും ചാടിവീണു പൊടുന്നനെ യുദ്ധം തുടങ്ങി  നർസി പതറിപ്പോയി കുറേ നേരം യുദ്ധം ചെയ്തശേഷം നർസി പിന്തിരിഞ്ഞോടി

അല്ലാഹു അക്ബർ
കസ്കറിൽ തക്ബീർ ധ്വനികൾ മുഴങ്ങി  നമാരിഖയും കസ്ക്കറും മുസ്ലിം പ്രദേശങ്ങളായി മാറി അല്ലാഹുവിന്ന് സ്തുതി

പകലിലെ യോദ്ധാക്കൾ
രാത്രിയിൽ ആരാധനകളിൽ മുഴുകി ദീർഘനേരം നിസ്കാരം കണ്ണീരിൽ കുതിർന്ന പ്രാർത്ഥന


ഖാദിസിയ്യ

തകർന്നുകൊണ്ടിരിക്കുന്ന പേർഷ്യൻ സാമ്രാജ്യം പുനർനിർമ്മിക്കാൻ വേണ്ടി ശക്തനായൊരു ഭരണാധികാരിയെ അവർ കണ്ടെത്തി കിസ്റാ കുടുംബത്തിലെ യസ്ദഗിർദ് (യസ്ദജിർദ്)  ശഹറിയാറിന്റെ ധീരപുത്രൻ

യസ്ദഗിർദ് അധികാരത്തിൽ വന്നതോടെ പേർഷ്യക്കാർ ആവേശഭരിതരായി നാട്ടിനുവേണ്ടി യുദ്ധം ചെയ്യാൻ സന്നദ്ധരായി സൈന്യത്തെ പുനക്രമീകരിച്ചു മുസ്ലിംകളുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ പദ്ധതി തയ്യാറാക്കി പല സ്ഥലങ്ങളിലും അക്രമങ്ങൾ അഴിച്ചുവിട്ടു മുസ്ലിംകൾക്ക് ചില സ്ഥലങ്ങളിൽ നിന്നൊക്കെ പിന്മാറേണ്ടിവന്നു

ഖലീഫ ഉമർ (റ) പേർഷ്യയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ് പ്രതികാര ദാഹികളായ പേർഷ്യക്കാർ മുസന്നയെയും അനുയായികളെയും വെറുതെ വിടില്ല

പേർഷ്യയിൽ സമ്പൂർണ്ണ വിജയം നേടണം അതിശക്തമായ യുദ്ധം നടക്കണം വമ്പിച്ച സന്നാഹങ്ങൾ വേണം ഒരു വൻസൈന്യത്തെ സജ്ജമാക്കാൻ ശ്രമമാരംഭിച്ചു മിക്ക ഗോത്രക്കാരും സഹകരിച്ചു മുപ്പതിനായിരം ആളുകൾ യുദ്ധസന്നദ്ധരായി അവരുടെ നേതൃത്വം വഹിച്ചുകൊണ്ട് ഖലീഫ തന്നെ പേർഷ്യയിലേക്ക് മാർച്ച് ചെയ്യണമെന്ന അഭിപ്രായം ഉയർന്നു വന്നു 

അബ്ദുറഹ്മാനുബ്നു ഔഫ്(റ) വിനെപ്പോലുള്ള മുതിർന്ന സ്വഹാബികൾ അത് സ്വീകരിച്ചില്ല ഖലീഫ സ്ഥലംവിടരുത് മദീനയിൽ തന്നെ വേണം പകരം മറ്റൊരാളെ നിയോഗിക്കണം നേതാവിന്റെ പേര് പ്രഖ്യാപിച്ചു

സഅദ്ബ്നു അബീവഖാസ്(റ)

അതിഭീകരമായ യുദ്ധമാണ് നടക്കാൻ പോവുന്നത് അതുകൊണ്ടാണ് യുദ്ധനിയന്ത്രണം ഖലീഫയുടെ കരങ്ങളിൽ തന്നെ നിലനിർത്തിയത്

ഇസ്ലാമിക ചരിത്രത്തിലെ അതിപ്രധാനമായ ചില സംഭവങ്ങളാണ് നടക്കാൻ പോവുന്നത്

ഖലീഫ മദീനയിലാണ്

യുദ്ധം നടക്കുന്നത് ആയിരക്കണക്കിന് കിലോമീറ്റർ അകലെ ഖലീഫ പറയുന്നേടത്തേക്ക് സഅദ്(റ) സൈന്യത്തെ നയിക്കണം ഇന്നത്തെ ആധുനിക സജ്ജീകരണങ്ങളില്ലാത്ത കാലം

മുസ്ലിംകൾ ജയിക്കണം ലോകജനതയുടെ വിമോചനത്തിന് അത്യാവശ്യമാണ് അതുകൊണ്ട് തന്നെയാണ് ഖലീഫ നിയന്ത്രണം ഏറ്റെടുത്തത്

ഉമർ (റ)വിന്റെ മഹത്തായ കറാമത്തുകൾ അതാണ് കാണാൻ പോവുന്നത്

പട്ടാളക്കാരുടെ യാത്രയുടെ നിയന്ത്രണം ഖലീഫക്കാണ് സൈനികരുടെ ക്രമീകരണവും അങ്ങനെതന്നെ സൈനികർ എവിടെ താവളമടിക്കണം എത്രനാൾ താമസിക്കണം തുടങ്ങിയ കാര്യങ്ങളും നിയന്ത്രിക്കും  സേനാനായകന് കാര്യങ്ങളിൽ പൂണ്ണ സ്വാതന്ത്ര്യം നൽകിയില്ല

മുസന്ന(റ) എണ്ണായിരം പടയാളികളോടൊപ്പം കാത്തിരിക്കുകയാണ് സനദ്(റ) വന്നിട്ട് വേണം പുതിയ പോർമുഖം തുറക്കാൻ മുസന്ന(റ) വിനോടൊപ്പം ഭാര്യ സൽമയുമുണ്ട്

പേർഷ്യക്കാരുമായുള്ള നിരന്തര യുദ്ധങ്ങൾ നയിച്ച മുസന്ന (റ) വിന്റെ ശരീരത്തിൽ കുന്തംകൊണ്ടുള്ള മുറിവേറ്റിരുന്നു ചില ചികിത്സകൾ ചെയ്തുവെന്നല്ലാതെ ശരീരത്തിന് വേണ്ടത്ര വിശ്രമം നൽകിയില്ല ആ മുറിവ് വെച്ചുകെട്ടി പിന്നെയും യുദ്ധങ്ങൾ തുടരുകയായിരുന്നു മുറിവ് പെട്ടെന്ന് പഴുക്കുകയും വൃണം ആപൽക്കരമാവുകയും ചെയ്തു സഅദ്(റ) എത്തിച്ചേരുന്നതിന്റെ മുമ്പുതന്നെ ധീരനായ മുസന്ന(റ) വഫാത്തായി

സകല മുസ്ലിംകളെയും വേദനിപ്പിച്ച സംഭവമായിരുന്നു ആ മരണം ദിവസങ്ങൾ കഴിഞ്ഞ് സഅദ്ബ്നു അബീവഖാസ്(റ) എത്തിച്ചേർന്നു മുസന്ന(റ)വിന്റെ വേർപാടിൽ അദ്ദേഹം വളരെ ദുഃഖിതനായിരുന്നു

വിധവയായിത്തീർന്ന സൽമയെ പിന്നീട് സഅദ്(റ) വിവാഹം ചെയ്തു

ഖാദിസിയ്യ

ചരിത്രപ്രസിദ്ധമായ സ്ഥലം ഫലസമൃദ്ധമായ മേഖല ഉമർ (റ) അതിലൂടെ സഞ്ചരിച്ചിട്ടുണ്ട്

മുസ്ലിം സൈന്യത്തിന് ഖാദിസിയ്യയിലേക്കു നീങ്ങാൻ കല്പന കിട്ടി വളരെ ശ്രദ്ധാപൂർവം സൈനികനീക്കം ആരംഭിച്ചു

പേർഷ്യൻ ചക്രവർത്തി യസ്ദഗിർദ് യുദ്ധത്തിന്ന് സന്നദ്ധരാവാൻ ആഹ്വാനം ചെയ്തു റുസ്തമിനെ സേനാ നായകനായി നിയോഗിച്ചു തലസ്ഥാനമായ മദായിനിൽ നിന്ന് റുസ്തം വൻ സൈന്യവുമായി പുറപ്പെട്ടു സാബത്ത് എന്ന പ്രദേശത്ത് വന്നു തമ്പടിച്ചു

സഅദ്(റ) വിവരം ഖലീഫയെ അറിയിച്ചു 

ഖലീഫയുടെ കല്പന ഇങ്ങനെയായാരുന്നു

ഫാർസികളെ ഇസ്ലാമിലേക്ക് ക്ഷണിക്കാൻ സമർത്ഥരായ ദൂതന്മാരെ അയക്കുക അവർ ദൗത്യം പൂർത്തിയാക്കി തിരിച്ചു വരുന്നത് വരെ യുദ്ധം തുടങ്ങരുത്

പതിനാറ് പ്രഗത്ഭവ്യക്തികളെ ഈ ദൗത്യത്തിന് വേണ്ടി തിരഞ്ഞെടുത്തു ഇവർ ചക്രവർത്തിയെ നേരിട്ടുകാണുകയാണ് ചക്രവർത്തി മദായിനിലെ കൊട്ടാരത്തിലാണുള്ളത്

ഖാദിസിയ്യ മുതൽ മദായിൻ വരെയുള്ള പ്രദേശങ്ങളെല്ലാം പേർഷ്യക്കാരുടേതാണ് പതിനാറു പേരുടെ വേഷം കണ്ടാൽ മുസ്ലിംകളാണെന്നറിയാം ആപത്തുകൾ നിറഞ്ഞ ചുറ്റുപാടിൽ വളരെ ദൂരം യാത്ര ചെയ്യണം മരണം ഏത് നിമിഷവും സംഭവിക്കാം അതിന് തയ്യാറായിക്കൊണ്ടാണവർ പോകുന്നത്

ആഢംബരങ്ങൾ നിറഞ്ഞു നിൽക്കുന്ന കൊട്ടാരം അതിന്റെ മുറ്റത്ത് നിൽക്കുന്നു പതിനാറു പേർ എന്തൊരു വേഷം? വെറും സാധാരണ വേഷം ഇവർ ചക്രവർത്തിയെ കാണാൻ വന്നതാണ് കണ്ടവർക്കെല്ലാം ആശ്ചര്യം  അവരുടെ ഖൽബ് നിറയെ ഈമാനാണ് പ്രവാചക സ്നേഹമാണവരുടെ ആഭരണം തൗഹീദാണവരുടെ ആയുധം

എന്തൊരു കൊട്ടാരം പ്രൗഢി നിറഞ്ഞ ഹാളുകൾ  അതിശയിപ്പിക്കുന്ന കാർപ്പെറ്റുകൾ അലങ്കാര ദീപങ്ങൾ വിലകൂടിയ ഇരിപ്പിടങ്ങൾ

യസ്ദഗിർദിന്റെ വേഷം

അഹങ്കാരം നിറഞ്ഞ സ്വരത്തിൽ ചോദിച്ചു

നിങ്ങളെന്തിനിവിടെ വന്നു?

സംഘം നേതാവായ നുഅ്മാനുബ്നു മുഖ് രിൻ(റ) മറുപടി പറഞ്ഞു സർവ്വശക്തനായ അല്ലാഹുവിനെക്കുറിച്ചും അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ (ﷺ) തങ്ങളെക്കുറിച്ചും സംസാരിച്ചു ഇസ്ലാം എല്ലാ ജനങ്ങൾക്കുമുള്ള ദീൻ തന്നെയാണ് അതിന്റെ സന്ദേശം നിങ്ങൾക്കെത്തിക്കുകയാണ് അല്ലാഹുവിന്റെ തൃപ്തിയിലേക്കാണ് നിങ്ങളെ ക്ഷണിക്കുന്നത് നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുകയും അവന്റെ  വേദഗ്രന്ഥമനുസരിച്ചു വിധി നടത്തുകയും ചെയ്യാൻ സന്നദ്ധനായാൽ ഞങ്ങൾ തിരിച്ചു പോവും രാജ്യം നിങ്ങൾക്കുതന്നെ ഭരിക്കാം

അതിന്ന് സന്നദ്ധമല്ലെങ്കിൽ നമുക്ക് സന്ധിയാവാം നിങ്ങൾ ഞങ്ങൾക്ക് ജിസ് യ നൽകാൻ സന്നദ്ധയായാൽ മതി നിങ്ങളുടെ ജീവനും സ്വത്തും ഞങ്ങൾ സംരക്ഷിക്കും ഇതും നിങ്ങൾ സ്വീകരിക്കുന്നില്ലെങ്കിൽ യുദ്ധം മാത്രമേ വഴിയുള്ളൂ

എല്ലാവരും അല്ലാഹുവിന്റെ അടിമകളാണ് അല്ലാഹുവിന്റെ കല്പന പ്രകാരമാണ് ഞങ്ങൾ വന്നത്

ഇത്രയും കേട്ടപ്പോൾ യസ്ദഗിർദ് കോപാകുലനായി മാറി മുസ്ലിംകളെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തു ആരും ഒന്നും മിണ്ടിയില്ല അല്പം കഴിഞ്ഞ് മുഗീറത്ത്ബ്നു ശുഅ്ബ(റ) പറഞ്ഞു

ഞങ്ങൾ മാന്യന്മാരാണ് സത്യവിശ്വാസികളുടെ പ്രതിനിധികളാണ് അത്കൊണ്ട് ഞങ്ങൾ ക്ഷമിക്കുന്നു  നബി (ﷺ) തങ്ങൾ അറബ് ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ വിശദീകരിച്ചു

ചക്രവർത്തിക്ക് കേട്ടുസഹിക്കാനായില്ല രോഷാകുലനായിക്കൊണ്ടലറി ദൂതന്മാരെ വധിക്കുന്നത് മാന്യതയല്ല അത്കൊണ്ട് മാത്രം  നിങ്ങളെ ജീവനോടെ വിടുന്നു

യസ്തഗിർദ് ഒരു പാത്രത്തിൽ മണ്ണ് വരുത്തി ആസിമുബ്നു അംറ് (റ)വിന്റെ ശിരസ്സിൽ മണ്ണ് വെച്ചുകൊടുത്തു

നിങ്ങൾ തിരിച്ചു ചെന്നു  നേതാവിനോട് വിവരം പറയൂ....റുസ്തം വരുന്നുണ്ട് നിങ്ങളെയെല്ലാം ഖാദിസിയ്യായിലെ കിടങ്ങിലിട്ട് മൂടാൻ




നിങ്ങൾ തിരിച്ചു ചെന്നു  നേതാവിനോട് വിവരം പറയൂ....റുസ്തം വരുന്നുണ്ട് നിങ്ങളെയെല്ലാം ഖാദിസിയ്യായിലെ കിടങ്ങിലിട്ട് മൂടാൻ

സംഘം തിരിച്ചെത്തി മണ്ണ് കണ്ട് സഅദ്(റ) ആഹ്ലാദം കൊണ്ടു അദ്ദേഹം പറഞ്ഞു ശത്രു ഭൂമി നമുക്കു വിട്ടുതന്നിരിക്കുന്നു

എക്കാലത്തെയും വലിയ സേനയുമായാണ് റുസ്തം സാബിത്തിൽ എത്തിയത് ഒരുലക്ഷം പേർ സാബിത്തിൽ മാസങ്ങളോളം താമസിച്ചു ചാരന്മാരെ വിട്ട് മുസ്ലിംകളുടെ സ്ഥിതിഗതികൾ മനസ്സിലാക്കി

മുസ്ലിംകളുടെ ലളിതമായ ജീവിതം, ഐക്യം, അല്ലാഹുവിന്റെ മുമ്പിലുള്ള സമർപ്പണം , ആരാധനകൾ, രക്തസാക്ഷികളാവാനുള്ള കൊതി

കേൾക്കുന്ന വാർത്തകൾ റുസ്തമിനെ ഭയപ്പെടുത്തി കൊട്ടാരത്തിൽ നിന്ന് യുദ്ധം തുടങ്ങാൻ പലതവണ കല്പന കിട്ടി ഒടുവിൽ ഖാദിസിയ്യായിലേക്ക് പട നീങ്ങി

യുദ്ധം തുടങ്ങും മുമ്പ് പലതവണ ദൂതന്മാർ ഇരു ക്യാമ്പുകളിലേക്കും സഞ്ചരിച്ചു

മുസ്ലിം ദൂതന്മാരുടെ വേഷവും സംസാരവും പെരുമാറ്റവും ഫാർസികളെ ഞെട്ടിക്കുന്നതായിരുന്നു  മുസ്ലിംകളെ ഭയപ്പെടുത്താൻ വേണ്ടി അത്യധികം ആഢംബരത്തോടെയാണ് റുസ്തമിന്റെ ക്യാമ്പ് ഒരുക്കിയിരുന്നത് സ്വർണ്ണത്തിന്റെ സിംഹാസനത്തിലാണിരിക്കുന്നത് ഏറ്റവും വില കൂടിയ പരവതാനികൾ വിരിച്ചിട്ടുണ്ട് ആയുധങ്ങൾ, പാത്രങ്ങൾ, ആഭരണങ്ങൾ.... എന്തെല്ലാം കഴ്ചകൾ

അതൊന്നും മുസ്ലിം ജനങ്ങളെ ആകർഷിച്ചില്ല റുസ്തമിനെയും പരിഗണിച്ചില്ല സ്തുതിച്ചില്ല

മനുഷ്യരെ സൃഷ്ടിച്ചത് അല്ലാഹുവാണ് അവരെ അല്ലാഹുവിന്റെ ദീനിലേക്ക് ക്ഷണിക്കാനാണ് ഞങ്ങൾ വന്നത്  നിങ്ങൾ ഇസ്ലാമിലേക്കു വരിക എന്നാൽ ഞങ്ങൾ മടങ്ങിക്കൊള്ളാം അല്ലെങ്കിൽ ജിസ് യ നൽകാൻ തയ്യാറാവുക രണ്ടും സ്വീകാര്യമല്ലെങ്കിൽ യുദ്ധം തന്നെ വേണ്ടിവരും

റുസ്തം സത്യം ചെയ്തു കൊണ്ട് പറഞ്ഞു:

നാളെ ഞാൻ മുസ്ലിംകളെ ഖാദിസിയ്യയിൽ കൂട്ടത്തോടെ കുഴിച്ചുമൂടും ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ല

റുസ്തം യുദ്ധഭൂമിയിലേക്ക് നീങ്ങുന്നു മുസ്ലിംകൾക്ക് ഉൻമൂലനാശം വരുത്താനുള്ള വരവാണിത് മുപ്പത്തിമൂന്ന് ഗജവീരന്മാർ അവയുടെ നേതൃത്വം വഹിക്കാൻ വെളുത്ത ആന വളരെ വലുപ്പമുള്ള ആന നല്ല യുദ്ധപരിശീലനം നേടിയ ആനകൾ

യസ്ദൾ  യുദ്ധവാർത്തകളറിയാൻ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് ഖാദിസിയ്യാ മുതൽ മദായിൻ വരെ ഇടവെട്ട് കുതിരപ്പടയാളികൾ സന്ദേശങ്ങൾ ഒരാൾ മറ്റൊരാൾക്കെത്തിക്കും അവസാനത്തെയാൾ വാർത്ത കൊട്ടാരത്തെത്തിക്കും വിജയവാർത്തക്കു വേണ്ടി യസ്ദഗിർദ് കാത്തിരുന്നു

മുസ്ലിം സൈന്യവും അണിനിരന്നു കഴിഞ്ഞു സഅദ്(റ) അവരോട് പ്രസംഗിച്ചു പ്രസംഗത്തിനിടയിൽ വിശുദ്ധ ഖുർആനിലെ വചനം ഉദ്ധരിച്ചു

ഇന്നൽ അർള യരിസുഹാ ഇബാദിയ സ്വാലിഹൂൻ

ഭൂമി നമ്മുടെ സ്വാലിഹീങ്ങളായ അടിമകൾ തീർച്ചയായും അനന്തമെടുക്കും

ഈ വചനം ഉദ്ധരിച്ചു കൊണ്ട് ഉജ്ജ്വലമായി പ്രസംഗിച്ചു    ഈ നാട് നമ്മുടെ വാഗ്ദത്ത ഭൂമിയാണ് നാം ഇതിന്റെ അവകാശികളാവാൻ പോവുന്നു പോരാടി നേടൂ...

ഒന്നിച്ചു നിൽക്കണം എങ്കിൽ ഇഹത്തിലും പരത്തിലും വിജയം ഭിന്നിച്ചാൽ ഇവിടെ നിന്ദ്യരായിത്തീരും പരലോകത്ത് പരാജിതരുമാവും

കവികൾ കവിത ചൊല്ലി യോദ്ധാക്കളെ ആവേശഭരിതരാക്കി സമരഗാനങ്ങൾ ഉയരുകയാണ്

പ്രസംഗകർ പ്രസംഗിക്കുന്നു ആവേശം അലതല്ലുന്നു ജിഹാദിനെക്കുറിച്ചുള്ള ഖുർആൻ വചനങ്ങൾ ഉച്ചത്തിൽ പാരായണം ചെയ്യുകയാണ് ചിലർ   ശഹീദാവുന്നതിന്റെ പുണ്യം സ്വർഗ്ഗത്തിലെ പദവികൾ അവയെക്കുറിച്ചാണ് കേട്ടുകൊണ്ടിരിക്കുന്നത്  ഒന്നുകിൽ ശഹീദാവുക അല്ലെങ്കിൽ വിജയിക്കുക ആ ചിന്ത മാത്രമേ സൈനികരുടെ മനസ്സിലുള്ളൂ

ഫാർസികൾ ദേശത്തിന്റെ പേരും രാജാവിന്റെ മഹത്വവും പറഞ്ഞ് ആവേശം പകരാൻ ശ്രമിക്കുന്നു

നാല് തക്ബീറുകൾ കേൾക്കും

ഒന്നാമത്തേത് കേട്ടാൽ ആയുധമെടുക്കുക രണ്ടാമത്തേത് കേട്ടാൽ പോരിന് തയ്യാറാവുക മൂന്നാമത്തേത് കേട്ടാൽ ആയുധം പ്രയോഗിക്കാൻ ഒരുങ്ങുക നാലാമത്തെ തക്ബീർ കേട്ടാൽ പോര് തുടങ്ങുക

പട്ട് വസ്ത്രം ധരിച്ച ഫാർസി യോദ്ധാവ് ആദ്യം പടക്കളത്തിലിറങ്ങി അവനെ നേരിട്ടത് അംറബ്നു മഅ്ദി കരീബ് (റ) ഫാർസിയെ വധിച്ചു യുദ്ധവും തുടങ്ങി 

മുസ്ലിം സൈന്യത്തിന് വിനയായത് ഗജവീരന്മാരാണ് ആനകളെ കണ്ടാൽ കുതിരകൾ വിരണ്ടോടും

കാലാൾപ്പട ആനകളെ നേരിട്ടു ആനപ്പുറത്തിരിക്കുന്നവരെ അമ്പ് എയ്ത് വീഴ്ത്തി കൂടാരങ്ങൾ പിടിച്ചു വലിച്ചു താഴെയിട്ടു ആനകൾ മനുഷ്യരെ ചവിട്ടിഞെരിച്ചു നിരവധി മുസ്ലിംകൾ ഇങ്ങനെ വധിക്കപ്പെട്ടു മുസ്ലിം സേന ധീരമായി പൊരുതിയെങ്കിലും ആദ്യദിവസം കാര്യമായ നേട്ടങ്ങളുണ്ടാക്കാനായില്ല രാത്രി യുദ്ധം നിർത്തി  രാത്രി രക്തസാക്ഷികളെ ഖബറടക്കി മുറിവേറ്റവരെ ക്യാമ്പിലേക്ക് മാറ്റി പരിചരിച്ചു

രണ്ടാം ദിവസം പ്രഭാതമായി ഖലീഫയുടെ കല്പനപ്രകാരം മൂന്നു വിഭാഗം സൈനികർ മൂന്നു സ്ഥലങ്ങളിൽ നിന്നായി എത്തിച്ചേർന്നത് ഈ പ്രഭാതത്തിലാണ് ആവേശകരമായ രംഗമായിരുന്നു അത് 

രണ്ടാം ദിവസത്തെ യുദ്ധം അതിഘോരമായിരുന്നു പേർഷ്യൻ പക്ഷത്ത് പതിനായിരം യോദ്ധാക്കളാണ് നിലംപതിച്ചത് മുസ്ലിം പക്ഷത്ത് രണ്ടായിരം പേരും   മരിച്ചവരും മുറിവേറ്റവരും ചേർന്ന കണക്കാണിത് രാത്രി വൈകിയാണ് യുദ്ധം നിർത്തിയത്

മൂന്നാം ദിവസം അതിരാവിലെ തന്നെ യുദ്ധം തുടങ്ങി

രണ്ടാംദിവസത്തേക്കാൾ ഘോരമാണ് യുദ്ധം ആനകളെ വകവരുത്താതെ യുദ്ധം വിജയിക്കില്ലെന്ന് മുസ്ലിംകൾ മനസ്സിലാക്കി ഈയിടെ മാത്രം ഇസ്ലാം സ്വീകരിച്ച ഒരു കൂട്ടം ഫാർസികൾ മുസ്ലിംകൾക്കൊപ്പമുണ്ട് അവരുടെ സഹായത്തോടെ ആനകളെ ആക്രമിക്കാൻ പരിപാടിയിട്ടു പേർഷ്യക്കാരായ നവ മുസ്ലിംകൾ നിർദ്ദേശിച്ച പ്രകാരം ആനകളെ ആക്രമിച്ചു ആനകൾ പ്രകോപിതരായി പേർഷ്യൻ സേനയുടെ അണികളിലൂടെ പായാൻ തുടങ്ങി നിരവധി പേർ ചതഞ്ഞരഞ്ഞുപോയി അണികൾ മുറിഞ്ഞു ആശയക്കുഴപ്പത്തിലായി

രാത്രി മുഴുവൻ യുദ്ധമായിരുന്നു മരിച്ചുവീണവരേയും മുറിവേറ്റവരേയും മാറ്റിക്കൊണ്ടിരുന്നു വിശ്രമമില്ലാത്ത രാത്രി കടന്നുപോയി പ്രഭാതമായി

നാലാം ദിവസം കടന്നുവന്നത് ഘോരയുദ്ധത്തിലേക്കാണ് വിജയം വരിക്കണമെങ്കിൽ റുസ്തമിനെ വധിക്കണം അതിനെന്ത് വഴി? ഒരു കൂട്ടം മുസ്ലിം യോദ്ധാക്കൾ പുറപ്പെട്ടു വളരെ നേരത്തെ ശ്രമത്തിന് ശേഷം അവർ റുസ്തമിന്റെ അടുത്തെത്തി

റുസ്തം സുരക്ഷിതനായി യുദ്ധം നയിക്കുകയാണ് ചുറ്റും സുരക്ഷാഭടന്മാരുണ്ട് തന്റെ തൊട്ടടുത്ത് മുസ്ലിം സൈന്യം എത്തിയ കാര്യമറിഞ്ഞില്ല  പൊടുന്നനെയായിരുന്നു ആക്രമണം റുസ്തം താഴെ വീണു എഴുന്നേറ്റ് ജീവനും കൊണ്ടോടി

സൈന്യം അമ്പരന്നുപോയി റുസ്തമിനെ വിടാതെ പിന്തുടരുകയാണ് ഒരു മുസ്ലിം ഭടൻ നദിയുടെ കരയിലെത്തി റുസ്തം തിരിഞ്ഞുനോക്കി മുസ്ലിം ഭടൻ തൊട്ടുപിന്നിൽ തന്നെ നദിയിലേക്ക് ചാടി ഭടനും ചാടി വെള്ളത്തിൽ മർപിടുത്തം റുസ്തമിനെ കരക്ക് കൊണ്ടുവന്നു റുസ്തമിനെ വധിച്ചു പേർഷ്യൻ സൈന്യം വൻതോതിൽ പിന്തിരിഞ്ഞോടുന്നു വീതികുറഞ്ഞ പാലത്തിൽകൂടി നിരവധിപേർ തിക്കിത്തിരക്കി ഓടുന്നു നിരവധി പേർ നദിയിൽ വീഴുന്നു 

മുറിവേറ്റവർ ആയിരങ്ങളാണ് ശഹീദായവരും ആയിരങ്ങൾ കിസ്റയുടെ നട്ടെല്ലൊടിഞ്ഞുകഴിഞ്ഞു  ലോകചരിത്രത്തിലെ വൻ സംഭവമാണ് ഖാദിസിയ്യ ചരിത്രം മാറ്റി മറിച്ച മഹാസംഭവം

മുസ്ലിംകൾ അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ടിരുന്നു
വിവരം മദീനയിലറിഞ്ഞു അനുഗ്രഹത്തിന് നന്ദി രേഖപ്പെടുത്താൻ മദീന ധൃതികാണിച്ചു ലോകം അമ്പരപ്പോടെയാണ് ഖാദിസിയ്യ വിജയം കേട്ടത്.


മദായിൻ കീഴടങ്ങി 

പേർഷ്യൻ മണ്ണിൽ അന്തിയുറങ്ങുന്നു പേർഷ്യൻ മണ്ണിലെ കിണറുകളിൽ നിന്ന് വെള്ളം കോരിക്കുടിക്കുന്നു അവിടത്തെ പഴവർഗങ്ങൾ കഴിക്കുന്നു ആഹാരം കഴിക്കുന്നു എല്ലാം അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ

മദായിൻ

പേർഷ്യൻ തലസ്ഥാനമായ സ്വപ്ന നഗരി




രാജാവിന്റെ കൊട്ടാരമവിടെയാണ് കോട്ടകളവിടെയാണ് അവിടത്തെ കൃഷിയിടങ്ങൾ, പഴവർഗങ്ങളുടെ തോട്ടങ്ങൾ, മേത്തരം ഈത്തപ്പഴം വിളയുന്ന ഈത്തപ്പനമരങ്ങൾ അനുഗ്രഹങ്ങളുടെ വിളനിലം യസ്ദഗിർദ് താമസിക്കുന്നതവിടെയാണ് അയാൾ സൈന്യത്തെ പുനഃസ്സംഘടിപ്പിക്കും റുസ്തമിനു പകരം മറ്റൊരു സൈന്യാധിപനെ നിയോഗിക്കും മുസ്ലിംകളോട് പ്രതികാരം ചെയ്യും അതിന്നവസരം കൊടുക്കരുത് അതിന്ന് മുമ്പെ മദായിൻ കീഴ്പ്പെടുത്തണം

മദായിനിലേക്ക് പോവാൻ ഖലീഫയുടെ അനുവാദം കിട്ടി

സ്ത്രീകളെയും കുട്ടികളെയും ഖാദിസിയ്യയിൽ തന്നെ നിർത്തണം അവരെ സംരക്ഷിക്കാൻ ഒരു സൈന്യത്തെയും നിറത്തണം

സഅദ്ബുനു അബീവഖാസ്(റ) സൈന്യസമേതം മുന്നേറിവരികയാണ് ദിവസങ്ങൾ തോറും ആവേശം വർദ്ധിക്കുന്നു

ടൈഗ്രീസ് നദിയുടെ തീരത്താണ് മുസ്ലിം സേന നദി മുറിച്ചു കടന്നാൽ മദായിൻ പട്ടണത്തിലെത്താം നദികടക്കാൻ ഒരു മാറഗ്ഗവുമില്ല വള്ളങ്ങളില്ല നദിക്ക് അക്കരെ എത്തുക അനിവാര്യമാണ്

മനോഹരമായ മദായിൻ പട്ടണം മനോഹരസൗധങ്ങൾ വാഗ്ദത്തം ചെയ്യപ്പെട്ട പട്ടണം അവിടെ എത്തിയേ മതിയാവൂ

സഅദ്(റ)വിന്റെ ചിന്തകൾ ഉണർന്നു

മൂസാ(അ) ചെങ്കടൽ തീരത്ത് നിന്ന രംഗം മുമ്പിൽ ചെങ്കടൽ പിന്നിൽ ഫിർഔനിന്റെ വൻ സൈന്യം കടൽ കടക്കണം കടന്നേ പറ്റൂ.....

എന്താണുണ്ടായത്

വടികൊണ്ട് കടലിൽ അടിച്ചു കടൽ ഇരുവശത്തേക്കും മാറിനിന്നു വഴി വ്യക്തമായി നടന്നു പോയി 

അതുപോലെ ഒരു രംഗമാണിത്

പടക്കുതിരകളെ ടൈഗ്രീസിലൂടെ പായിക്കുക അതിന്ന് സന്നദ്ധരാവാൻ സഅദ്(റ) കല്പിച്ചു

കേൾക്കേണ്ട താമസം ആസ്വിമുബ്നു അംറ്(റ) തന്റെ കുതിരയുമായി കുതിച്ചെത്തി ബിസ്മി ചൊല്ലി കുതിരയെ പായിച്ചു കുതിര പാഞ്ഞുപോയി വെള്ളത്തിന്റെ വിതാനത്തിലൂടെ അറുപത് കുതിരകൾ പിന്നാലെ പാഞ്ഞു

അങ്ങേക്കരയിൽ നിൽക്കുന്നവർ ഭയന്നുവിറച്ചു അവർ വിളിച്ചു പറഞ്ഞു: മനുഷ്യരല്ല ജിന്നുകൾ വരുന്നു

യസ്ദഗിർദ് ജീവനും കൊണ്ടോടി സ്ത്രീകളും കുട്ടികളും നേരത്തെ സ്ഥലം വിട്ടിരുന്നു

അണിയണിയായി വരികയാണ് മുസ്ലിം സൈന്യം എന്തൊരു കാഴ്ചയാണിത് 'അല്ലാഹു' മനസ്സ് നിറയെ ആ ചിന്തമാത്രം  സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഖലീലുല്ലാഹി ഇബ്റാഹിം(അ)  തീയിൽ എറിയപ്പെട്ട നാടാണിത്
തീ തണുപ്പും ശാന്തവുമായി മാറി

ഇപ്പോഴിതാ  ടൈഗ്രീഡിന്റെ ജലവിതാനം കരപോലെ അവരെ കടത്തിവിടുന്നു ഒരു കുതിരയും വെള്ളത്തിൽ താഴ്ന്നുപോയില്ല  ഒരു സൈനിനും നിസ്സാരപരുക്കുപോലും സംഭവിച്ചില്ല എല്ലാവരും മറുകരയിലെത്തി

ഈമാനിന്റെ മഹാശ്ചര്യം
അല്ലാഹുവിൽനിന്ന് നേർക്കുനേരെ ലഭിച്ച സഹായം

മദായിൽനിന്ന് ആളൊഴിഞ്ഞിരിക്കുന്നു കൊട്ടാരത്തിൽ കാവൽക്കാർ മാത്രമേയുള്ളൂ അവർ മുസ്ലിംകളെ കാത്തിരിക്കുകയാണ് സ്വാഗതം ചെയ്യാൻ

എതിർപ്പില്ല പ്രതിഷേധമില്ല യുദ്ധമില്ല  വിശ്വപ്രസിദ്ധമായ മദായിൻ പട്ടണം അല്ലാഹു മുസ്ലിംകളുടെ കൈകളിൽ വെച്ചുകൊടുത്തിരിക്കുന്നു അൽഹംദുലില്ലാഹ്

വിലകൂടിയ സ്വർണ്ണാഭരണങ്ങൾ, പ്രതിമകൾ, മുത്തുമാലകൾ, അമൂല്യരത്നങ്ങൾ , പട്ടുവസ്ത്രങ്ങൾ, സ്വർണ്ണപ്പാത്രങ്ങൾ, അലങ്കാരവസ്തുക്കൾ മുസ്ലിംകളുടെ കണ്ണഞ്ചിപ്പോയില്ല മനസ്സ് ചാഞ്ചല്യപ്പെട്ടില്ല ആരും അവയൊന്നും തൊടാൻ പോയില്ല

വിലമതിക്കാനാവാത്ത സിംഹാസനം പിന്നെ എന്തെല്ലാം സാധനങ്ങൾ സൈന്യാധിപനായ സഅദ്ബ്നു അബീ വഖാസ്(റ) അത്ഭുതത്തോടുകൂടി ചില ഖുർആൻ വചനങ്ങൾ പാരായണം ചെയ്തു സൂറത്തു ദുഖാനിലെ വചനങ്ങൾ


كَمْ تَرَكُوا مِن جَنَّاتٍ وَعُيُونٍ

എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവർ ഉപേക്ഷിച്ചു പോയത് (44:25) 



 وَزُرُوعٍ وَمَقَامٍ كَرِيمٍ (26) وَنَعْمَةٍ كَانُوا فِيهَا فَاكِهِينَ (27) كَذَٰلِكَ ۖ وَأَوْرَثْنَاهَا قَوْمًا آخَرِينَ (28

ധാന്യവയലുകളും മാന്യമായ സ്ഥലങ്ങളും (44:26) 

അവർ ആസ്വദിച്ചിരുന്ന സുഖഭോഗങ്ങളും (44:27) 

ഇപ്രകാരം മറ്റൊരു ജനതക്ക് നാം അനന്തരവകാശമാക്കിക്കൊടുത്തു (44:28) 

എന്നാൽ ആകാശവും ഭൂമിയും അവരുടെമേൽ കരഞ്ഞില്ല അവർക്ക് ഇളവ് നൽകപ്പെട്ടിട്ടുമില്ല (44:28) 

ഈ ആയത്തുകൾ ഓതിക്കേട്ടപ്പോൾ അനുയായികൾ കരഞ്ഞു പോയി മനസ്സുകൾ ഭക്തി നിർഭരമായി

അവർ നന്ദിസൂചകമായി സുന്നത്ത് നിസ്കരിച്ചു പേർഷ്യൻ യുദ്ധങ്ങളിൽ ജീവൻ നൽകിയ ആയിരക്കണക്കായ ശുഹദാക്കൾക്കുവേണ്ടി ദുആ ചെയ്തു

രാജകീയ സിംഹാസനത്തിന്റെ വലുപ്പവും അതിലെ ആഢംബരങ്ങളും ആരെയും അമ്പരപ്പിക്കുന്നതായിരുന്നു ചക്രവർത്തി ആ സിംഹാസനമാണ് ഇട്ടെറിഞ്ഞ് ഓടിപ്പോയത്

ആ സിംഹാസനം അവിടെ നിന്ന് നീക്കം ചെയ്തു പകരം മിമ്പർ സ്ഥാപിച്ചു മുമ്പറിൽ ഖുത്വുബ നടന്നു ജുമുഅ നിസ്കാരം നടന്നു പിന്നീട് നിസ്കാരം തുടർച്ചയായി നടന്നു

കൊട്ടാരത്തിലെ സ്വത്ത് അന്നാട്ടുകാർക്കിടയിൽ വിതരണം ചെയ്തു യുദ്ധത്തിൽ പങ്കെടുത്തവർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം വിഹിതംപോലെ കിട്ടി.


നിശ്ചിത വിഹിതം മദീനയിലേക്കയച്ചുകൊടുത്തു അക്കൂട്ടത്തിൽ പേർഷ്യൻ ചക്രവർത്തിമാരുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ആയുധങ്ങൾ തുടങ്ങി നിരവധി ചരിത്രപ്രാധാന്യമുള്ള വസ്തുക്കളുണ്ടായിരുന്നു മദീനയിൽ അവയെല്ലാം പ്രദർശിപ്പിക്കപ്പെട്ടു

കിസ്റായുടെ വസ്ത്രങ്ങൾ സാധാരണക്കാരെ ധരിപ്പിച്ചു മറ്റുള്ളവർ അത് കണ്ട് അതിശയിച്ചു

മദീനയിലെത്തിയ സ്വത്ത് ജനങ്ങൾക്കിടയിൽ ഭാഗിച്ചുകൊടുത്തു എല്ലാവരും അല്ലാഹുവിനെ വാഴ്ത്തി

മദായിൻ കീഴടങ്ങിയശേഷം ആറ് മാസങ്ങൾ കടന്നുപോയി ഖലീഫയിൽനിന്ന് പുതിയ നിർദ്ദേശങ്ങളൊന്നും വന്നില്ല യസ്ദഗിർദിനെ പിടികൂടണം അതിന് സൈനിക നീക്കം നടക്കണം അതിനുള്ള അനുമതി കാത്തിരിക്കുകയാണ്

ജലൂല പേർഷ്യയിലെ സമ്പൽസമൃദ്ധമായ പ്രദേശമാണത് പേർഷ്യൻ പ്രമുഖന്മാരും പട്ടാളക്കാരുമൊക്കെ അവിടെ തമ്പടിച്ചിരിക്കുകയാണ് ഖലീഫയിൽ നിന്നൊരു സന്ദേശം വന്നു

ഹാശിമുബ്നു ഉത്ത്ബത്തിനെ ജലൂലയിലേക്കയക്കണം ഖഅ്ഖാഅ് ,മഅ്ശറുബ്നുമാലിക്, അംറുബ്നു മാലിക്, അംറുബ്നുമുർറത്ത് എന്നിവരെ ഓരോ സൈനികവിഭാഗത്തിന്റെ നായകന്മാരായി നിയോഗിക്കണം

ഖലീഫ നിർദ്ദേശിച്ച പ്രകാരം സജ്ജീകരണങ്ങൾ പൂർത്തിയാക്കി സൈന്യം മദായിനിർ നിന്ന് പുറപ്പെട്ടു നാല് ദിവസം തുടർച്ചയായി യാത്ര ചെയ്തു ജലൂലയിലെത്തി

ചരിത്രപ്രസിദ്ധമായ ജലൂല കോട്ടയിലാണ് പേർഷ്യക്കാരുള്ളത് മുസ്ലിം സൈന്യം കോട്ട ഉപരോധിച്ചു ഉപരോധം നീണ്ടുപോയി കോട്ടയിലുള്ളവർ അന്ത്യസമരത്തിനൊരുങ്ങി സർവ്വ സജ്ജീകരണങ്ങളുമായി പുറത്തുവന്നു

പേർഷ്യക്കാർ വലിയ കിടങ്ങുകൾ കുഴിച്ചുവെച്ചിരുന്നു വഴിയിൽ മുള്ള് വിതറുകയും ചെയ്തിരുന്നു

ഖഅ്ഖാഅ്(റ) സാഹസികരായ ഒരുകൂട്ടം സൈനികരുമായി മുമ്പോട്ട് നീങ്ങി അത്ഭുതകരമായ വേഗതയിൽ കോട്ടവാതിൽക്കലെത്തി ഉച്ചത്തിൽ തക്ബീർ മുഴക്കി ഉഗ്രമായ പോരാട്ടവും തുടങ്ങി പേർഷ്യൻ സൈന്യം ഭയവിഹ്വലരായിപ്പോയി ചിലർ ഓടാൻ തുടങ്ങി ഓടിയവർ കിടങ്ങിൽ വീണു

മുസ്ലിം സൈനികവിഭാഗങ്ങൾ പല ഭാഗങ്ങളിലൂടെ  പൊരുതിമുന്നേറുകയാണ് പല ദിക്കുകളിൽ നിന്ന് തക്ബീർ മുഴങ്ങി പേർഷ്യൻ സൈന്യം ആകപ്പാടെ അമ്പരന്നുപോയി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ

മുസ്ലിംകളുടെ മുന്നേറ്റം തടയാൻ കുഴിച്ച കിടങ്ങുകൾ പേർഷ്യൻ സൈനികരെക്കൊണ്ട് നിറഞ്ഞു

മുള്ള് വിതറിയ പാതകളിലൂടെ അവർക്കു തന്നെ ഓടേണ്ടിവന്നു യസ്ദഗിർദ് യുദ്ധംരഗത്തേക്ക് വന്നില്ല ഹുൽവാൻ എന്ന സ്ഥലത്താണുള്ളത്

പേർഷ്യൻ സേനാ നായകൻ മഹ്റാൻ വധിക്കപ്പെട്ടു മറ്റൊരു സൈന്യാധിപനായ ഫൈറുസാൻ യുദ്ധക്കളം വിട്ടോടിപ്പോയി അയാൾ ഹുൾവാനിലെത്തി യസ്ദഗിർദിനെ വിവരം ധരിപ്പിച്ചു

'മുസ്ലിം സൈന്യം ഹുൽവാനിലും വരും രക്ഷപ്പെടണം റയ്യ് എന്ന പ്രദേശത്തേക്ക് പോകാം

പലരും ചക്രവർത്തിയെ ഉപദേശിച്ചു

ചക്രവർത്തിയും കുടുംബാംഗങ്ങളും ഒരു വിഭാഗം സൈന്യവും റയ്യിലേക്ക് നീങ്ങി വമ്പിച്ച സ്വത്തുക്കളുമായിട്ടാണവരുടെ യാത്ര

ഖലീഫ ഹുൽവാനിലേക്ക് പോവാൻ അനുമതി നൽകി

ഖഅ്ഖാഅ്(റ) സൈന്യവുമായി ഹുൽപാനിലെത്തി നഗരകവാടത്തിൽ യുദ്ധം നടന്നു യുദ്ധം തുടരുന്നത്കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് മനസ്സിലാക്കി യോദ്ധാക്കൾ പിന്മാറി ജനങ്ങൾ കൂട്ടത്തോടെ മുമ്പോട്ട് വന്നു സന്ധി ചെയ്തു യുദ്ധം തീർന്നു

യുദ്ധമുതലുകൾ കണ്ട്  അമ്പരപ്പുളവായി അത്രയേറെ സ്വത്ത് യോദ്ധാക്കൾക്കിടയിൽ അത് വിതരണം ചെയ്തു ഒരു നിശ്ചിത ഭാഗം മദീനയിലേക്കയച്ചുകൊടുത്തു

മദീനയിലെത്തിയ സ്വത്ത് തന്നെ വമ്പിച്ച അളവിൽ വരും അതുകണ്ട് ഖലീഫ കരഞ്ഞുപോയി

അബ്ദുറഹ്മാനുബ്നു ഔഫ്(റ) ചോദിച്ചു അങ്ങെന്തിനാണ് കരയുന്നത്?

'ഈ സ്വത്ത് തന്നെയാണ് എന്നെ കരയിച്ചത് സ്വത്ത് വരുമ്പോൾ അസൂയവരും പോരടിക്കും  അങ്ങനെ നാശം വരും '

മഹാന്മാരായ സ്വഹാബികൾ ഖലീഫയെ വാഴ്ത്തി

സമ്പത്ത് വന്നാൽ സുഖം കൂടും സുഖം കൂടുമ്പോൾ അലസരാവും ഇന്നത്തെ സൈനികരുടെ ശക്തിയും ഭക്തിയും നഷ്ടപ്പെടും ലോകശക്തിയെ തട്ടിത്തകർത്തിടുകയും അവശവിഭാഗങ്ങളെ ചൂഷങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നും മോചിപ്പിക്കുകയും ചെയ്യാൻ മുസ്ലിം സൈന്യത്തിനു കഴിഞ്ഞു

പലതരം രത്നങ്ങൾ , മുത്തുകൾ, സ്വർണ്ണാഭരണങ്ങൾ, മറ്റു സാധനങ്ങൾ ഇവയെല്ലാം ജനങ്ങൾക്ക് വീതിച്ചു കൊടുത്തു പേർഷ്യയിൽ പുതുയുഗം പിറന്നു ഇസ്ലാമിന്റെ മഹത്വം ജനങ്ങൾ മനസ്സിലാക്കി അവർ കൂട്ടം കൂട്ടമായി ഇസ്ലാം മതം സ്വീകരിച്ചു ഇസ്ലാമിക ഭരണം ശാന്തിയും സമാധാനവും ഐശ്വര്യവുമാണ് ജനങ്ങൾക്ക് നൽകിയത്.


നഹാവന്ദ് 





യസ്ദഗിർദ് രാജാവിന്ന് എവിടെയും സ്വസ്ഥത കിട്ടിയില്ല റയ്യ് എന്ന പ്രദേശത്തേക്കാണ് അദ്ദേഹം രക്ഷപ്പെട്ടത് അവിടെ നിന്ന് ഖുറാസാനിലേക്ക് പോയി

ഖാദിസിയ്യാ രണാങ്കണത്തിൽ നിന്ന് പിന്തിരിഞ്ഞോടിയ ഹുർമുസാൻ നിരാശനായി അഹ് വാസിൽ എത്തിയിരുന്നു മുസ്ലിംകൾക്കെതിരെ യുദ്ധം ചെയ്യാൻ അദ്ദേഹത്തെ പലരും നിർബന്ധിച്ചു അങ്ങനെ അഹ് വാസ് യുദ്ധഭൂമിയായി മാറി

യുദ്ധം തുടങ്ങി ഏറെക്കഴിയുംമുമ്പെ താൻ പരാജിതനാവാൻ പോവുകയാണെന്ന് ഹുർമുസാന് ബോധ്യമായി മുസ്ലിംകളുമായി സന്ധിചെയ്തു യുദ്ധം അവസാനിപ്പിച്ചു

തോൽവി സമ്മതിക്കാൻ ഹുർമുസന്റെ മനസ്സ് അനുവദിക്കുന്നില്ല ഇടക്കിടെ സന്ധി വ്യവസ്ഥ തെറ്റിക്കാൻ തുടങ്ങി ഹുർമുസാനും സൈന്യവും കോട്ടക്കകത്ത് കയറിയൊളിച്ചു ഇടക്കിടെ മുസ്ലിംകളെ ആക്രമിച്ചുകൊണ്ടിരുന്നു

ശത്രുവിഭാഗത്തിൽപ്പെട്ട ഒരു ഭടൻ മുസ്ലിംകളുടെ സമീപം അഭയം തേടിയെത്തി അവന്നഭയം നൽകി നന്ദിസൂചകമായി കോട്ടക്കകത്തേക്കുള്ള രഹസ്യകവാടം കാണിച്ചു കൊടുത്തു കോട്ടക്കകത്തേക്ക് വെള്ളമെത്തിക്കുന്ന തോട് കാണിച്ചു കൊടുത്തു തോട്ടിലെ വെള്ളത്തിലൂടെ നീന്തിയാൽ അകത്തെത്താം പക്ഷെ അപകടം പിടിച്ച പണിയാണ്

കുറെ സാഹസികന്മാർ നീന്തി അകത്തെത്തി 
കോട്ടക്കകത്ത് തക്ബീർ മുഴങ്ങിക്കേട്ടപ്പോൾ ഹുർമുസാൻ നടുങ്ങിപ്പോയി കീഴടങ്ങുകയല്ലാതെ വഴിയില്ല  തന്നെ ഉമറിന്റെ സമീപമെത്തിക്കണം  ഹുർമുസാന്റെ ആവശ്യം അതായിരുന്നു അങ്ങനെ ഹുർമുസാനെ മദീനയിലെത്തിച്ചു

ചെറിയൊരു രാജാവായിട്ടുതന്നെയാണ് ഹുർമുസാന്റെ വരവ് പട്ടു വസ്ത്രം ധരിച്ചിട്ടുണ്ട് സ്വർണ്ണവും രത്നങ്ങളും പതിച്ച കിരീടം അണിഞ്ഞിട്ടുണ്ട്

തന്നെ ഖലീഫയുടെ കൊട്ടാരത്തിൽ ഹാജരാക്കുമെന്നാണ് അദ്ദേഹം ധരിച്ചത് കൊണ്ടുപോയത് ഒരു സാധാരണ വീട്ടിലേക്ക് അവിടെയാണത്രെ ഖലീഫയുടെ താമസം ഖലീഫ അവിടെയില്ല പിന്നെ പള്ളിയിലേക്ക് കൊണ്ടുപോയി  അവിടെയും വലിയ അലങ്കാരങ്ങളോ  ആർഭാടങ്ങളോ കണ്ടില്ല ആളുകളുളെയും കാണാനില്ല

വഴിയിൽ കുട്ടികൾ കളിക്കുന്നുണ്ട് അവരോടന്വേഷിച്ചു അവർ പള്ളിയിൽ കിടന്നുറങ്ങുന്ന ഒരാളെ കാണിച്ചു കൊടുത്തു സാധാരണ വേഷം ധരിച്ച ഒരാൾ

ഖലീഫയുടെ അംഗരക്ഷകരെവിടെ?

ദർബാർ ഹാൾ എവിടെ?

കിരീടവും ചെങ്കോലുമെവിടെ?

അമീറുൽ മുഅ്മിനീൻ അതൊന്നുമില്ലാത്ത  ഭരാണിധാകരി ഇതെന്ത് കഥ?

ഖലീഫ ഉണർന്നു എഴുന്നേറ്റിരുന്നു 

ഈ ആഭരണങ്ങളും അലങ്കാരങ്ങളും മാറ്റിവെക്കൂ എന്നിട്ട് നമുക്കു സംസാരിക്കാം -ഖലീഫ അറിയിച്ചു 

എത്ര മുസ്ലിം പ്രമുഖന്മാരെയാണ് നീ വധിച്ചു കളഞ്ഞത് എത്ര തവണയാണ് നീ സന്ധി വ്യവസ്ഥകള് തെറ്റിച്ചത് നീ ചതിയനാണ് നിന്നെ ഞാൻ വധിക്കാൻ പോകുന്നു

ഹുർമുസാൻ സങ്കടം ബോധിപ്പിച്ചു

'എനിക്കഭയം തരണം എന്നെ വധിക്കരുത് '
ഹുർമുസാൻ മദീനയിൽ താമസിക്കാൻ അനുവാദം തേടി

ഖലീഫ അദ്ദേഹത്തിന്ന് താമസ സൗകര്യം നൽകി ഉപജീവനത്തിന്ന് പണം നൽകി എന്തെങ്കിലും തൊഴിലെടുത്തു ജീവിക്കാൻ ഉപദേശവും നൽകി

യസ്ദഗിർദ് രാജാവ് നഹാവന്ദിൽ എത്തിച്ചേർന്നു കഴിയാവുന്നത്ര പേർഷ്യക്കാരെ സംഘടിപ്പിച്ചു അവർ അഗ്നിയാരാധകരാണ് അഗ്നിയുടെ മുമ്പിൽവെച്ച് അവർ പ്രതിജ്ഞയെടുത്തു

പ്രധാന പട്ടങ്ങളിലെല്ലാം പ്രതിജ്ഞയെടുക്കൽ കർമ്മം നിർവഹിക്കപ്പെട്ടു തബരിസ്ഥാൻ, റയ്യ്, സിജിസ്ഥാൻ, ജുർജാൻ, ഹമദാൻ, ഇസ്ഫഹാൻ, തുടങ്ങി നിരവധി സ്ഥലങ്ങളിൽ പ്രസംഗങ്ങളും കവികളുമെത്തി

തീപ്പൊരി പ്രസംഗങ്ങളും കവിതകളും ജനങ്ങളുടെ മനസ്സിളക്കി വർഗ്ഗീയതയും ദേശീയതയും ഉണർന്നു മുസ്ലിംകളെ ആട്ടിയോടിച്ചല്ലാതെ ഇനി വിശ്രമമില്ല 

വിജയ ചിഹ്നമായി കരുതുന്ന പുണ്യപതാക ഉയർത്തിപ്പിടിച്ചു അക്കാലത്ത് കൂഫാ ഗവർണറാണ് അമ്മാറുബ്നുയാസിൻ(റ) യസ്ദഗിർദിന്റെ യുദ്ധസന്നാഹങ്ങളെല്ലാം അദ്ദേഹം ഖലീഫയെ അറിയിച്ചു

ഈ ഘട്ടത്തിൽ ഇറാഖിലെ ഗവർണർ സഅ്ദ്ബ്നു അബീവഖാസ്(റ) ആയിരുന്നു  സംശുദ്ധമായ ഭരണമാണദ്ദേഹം നടത്തിയിരുന്നത്  ഏതോ കാരണത്താൽ കുറച്ചാളുകൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞു ഖലീഫയുടെയടുത്ത് പരാതിയെത്തി അന്വേഷിച്ചു പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി എന്നിട്ടുകൂടി മുസ്ലിംകളുടെ കെട്ടുറപ്പിന്നുവേണ്ടി സഅദിനെ മദിനയിലേക്ക് മാറ്റി പകരം അബ്ദുല്ലാഹിബ്നു ഉത്ബ(റ) വിനെ നിശ്ചയിച്ചു

അലി(റ) നിർദ്ദേശത്തെ എതിർത്തു

സിറിയ, യമൻ, ബസ്വറ എന്നിവിടങ്ങളിലെ സൈന്യത്തെ പിൻവലിച്ചാൽ ശത്രുക്കൾ ആ സ്ഥലങ്ങൾ പിടിച്ചടക്കും മൂന്നിലൊന്ന് സൈന്യത്തെ മാത്രമേ പിൻവലിക്കാവൂ ഖലീഫ മദീന വിടരുത് വിട്ടാൽ ഇവിടെ ചില പ്രശ്നങ്ങളുണ്ടാവും അരാജകത്വം നടമാടും

ഖലീഫ സ്വീകരിച്ചത് അലി(റ)വിന്റെ അഭിപ്രായമാണ് നുഅ്മാനുബ്നു മുക്രിൻ(റ) വിന്ന് ഖലീഫ കല്പന നൽകി

നഹാവന്ദ് പട്ടണത്തിൽ പേർഷ്യൻ സൈന്യം തമ്പടിച്ചിരിക്കുന്നു ശക്തമായി തിരിച്ചടിക്കാൻ ഒരുങ്ങി നിൽക്കുന്നു  താങ്കൾ സൈന്യവുമായി മുന്നേറുക അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങളിൽ ചൊരിയുമാറാവട്ടെ അനുയായികളെ പ്രയാസപ്പെടുത്തരുത് ആശ്വാസം നൽകണം കൂഫയിൽ നിന്നൊരു സൈന്യം വരുന്നുണ്ട് അവരെ വഴിയിൽ കണ്ടുമുട്ടും എല്ലാവരും ഒരുമിച്ചു ചേർന്ന് അച്ചടകത്തോടെ മുന്നേറുക
പേർഷ്യൻ സൈന്യാധിപൻ മർവാൻഷാഹിനെ നേരിടുക

 കൂഫൻ സൈന്യം വന്നുചേരുന്ന സ്ഥലവും ഖലീഫ സൂചിപ്പിച്ചിരുന്നു ഹുദൈഫത്തുൽ യമാനീ(റ) വിന്നും സന്ദേശമയച്ചു കൂഫൻ സൈന്യത്തെ സൂക്ഷിച്ചു മുന്നേറുക

നുഅ്മാൻ(റ) യുദ്ധം നയിക്കും

നുഅ്മാൻ(റ)വിന്ന് വിപത്ത് വന്നാൽ നേതൃത്വം ഹുദൈഫ(റ) ഏറ്റെടുക്കണം അദ്ദേഹം അപകടത്തിൽ പെട്ടാൽ നുഐബ്നുമുക്രിൻ(റ) നേതൃത്വം ഏറ്റെടുക്കണം


അബൂമുസൽ അശ്അരി(റ) നോട് ബസ്വറക്കാരുമായി പുറപ്പെടാനും കല്പന നൽകി

പേർഷ്യക്കും അഹ് വാസിനുമിടയിൽ നിലയുറപ്പിച്ച മുസ്ലിം സൈന്യത്തോട് അവിടെത്തന്നെ കാവലിരിക്കാനും നഹാവന്ദിലേക്ക് പേർഷ്യയുടെ സഹായസൈന്യം വരുന്നുണ്ടെങ്കിൽ തടയാനും കല്പന നൽകി

ബസ്വറയിൽനിന്നും , കൂഫയിൽനിന്നും യമനിൽനിന്നും വന്ന മുസ്ലിം സേനകൾ മാഹ് എന്ന സ്ഥലത്ത് ഒരുമിച്ചുകൂടി നുഅ്മാനുബ്നു മുഖ്രിൻ (റ)വിന്റെ നേതൃത്വത്തിൽ മുന്നോട്ട് നീങ്ങി,  ഹുൽസാനിൽ തമ്പടിച്ചു ചാരന്മാരെ നാനാഭാഗത്തേക്കും വിട്ടു വഴിയിൽ കുഴപ്പമില്ല മുമ്പോട്ട് നീങ്ങി  ഇസ്ഫഹാൻ എന്ന സ്ഥലത്തെത്തി തമ്പടിച്ചു പതിനാല് കിലോമീറ്റർ പോയാൽ നഹാവന്ദ്


മുസ്ലിം സൈന്യം മുപ്പതിനായിരം പേരുണ്ട് പല പ്രമുഖരും അക്കൂട്ടത്തിലുണ്ട് ആദരണീയരായ അബ്ദുല്ലാഹിബ്നു ഉമർ (റ),മുഗീറത്തുബ്നു ശുഅ്ബ(റ) , അംറുബ്നു മഅ്ദീകരീബ്(റ) തുടങ്ങി നിരവധി പേർ

ശത്രുക്കളുടെ എണ്ണം അഞ്ചിരട്ടിയോളം വരും ഒന്നരലക്ഷം മുസ്ലിംകളുടെ  ദൂതനായി മുഗീറത്തുബ്നു ശുഅ്ബ(റ) പേർഷ്യൻ ക്യാമ്പിലെത്തി

 സ്വർണ്ണ സിംഹാസനത്തിലിരിക്കുകയാണ് മർവാൻഷാഹ് തലയിൽ രത്നങ്ങൾ പതിച്ച കിരീടം നിരവധി പ്രമുഖന്മാർ അവർ പട്ടു വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട് സ്വർണ്ണ കിരീടങ്ങൾ ധരിച്ചിട്ടുണ്ട് പട്ടാളനിരകൾ കൈകളിൽ വാളുകൾ മിന്നിത്തിളങ്ങുന്നു 

മുഗീറയെ ഭയപ്പെടുത്താൻ വേണ്ടി പല ആഢംബര പ്രദർശനങ്ങളും നടത്തി മുഗീറ (റ) എല്ലാം അവഗണിച്ച് ധീരമായി സംസാരിച്ചു   മുഗീറ ഇസ്ലാമിനെ പരിചയപ്പെടുത്തി ഇസ്ലാമിലേക്ക് ക്ഷണിച്ചു

'സൈന്യാധിപന്റെ മറുപടി ഇങ്ങനെ: നിങ്ങൾ നാട് വിട്ട് പോവണം എങ്കിൽ മാപ്പ് തരാം' അഹങ്കാരം നിറഞ്ഞ സംസാരം

മുഗീറ(റ) ആ വാക്കുകൾ അവഗണിച്ചു തള്ളി ക്യാമ്പിൽ നിന്നിറങ്ങിപ്പോയി മുഗീറ(റ) മടങ്ങിയെത്തി യുദ്ധമല്ലാതെ മറ്റൊരു മാർഗ്ഗമില്ലെന്നറിയിച്ചു ഇരുസൈന്യങ്ങളും യുദ്ധസജ്ജമായി  തക്ബീർ മുഴങ്ങി യുദ്ധം തുടങ്ങി ഘോരയുദ്ധം....

മുസ്ലിംകൾ മുന്നേറേണ്ട വഴികളിൽ മുൾച്ചെടികൾ ധാരാളമായി വിതറിയിരുന്നു ശത്രുക്കൾ ഇടക്കിടെ കോട്ടയിൽ പ്രവേശിക്കുകയും ചെയ്യുന്നു കോട്ടയിൽ ശത്രുക്കൾ ധാരാളമായി മുൾച്ചെടികൾ സംഭരിച്ചിട്ടുണ്ട് മുസ്ലിംകൾ മുന്നേറുന്ന വഴിയിൽ വിതറുകയും ചെയ്യുന്നു

രണ്ട് ദിവസം കടന്നുപോയി വിധി നിർണ്ണയിക്കപ്പെട്ടില്ല  രാത്രി സേനാ നായകന്മാർ യോഗം ചേർന്നു യുദ്ധതന്ത്രങ്ങൾ ചർച്ച ചെയ്തു ത്വുലൈഖത്തുബ്നു ഖുവൈലിദ്(റ) പറഞ്ഞു കാര്യം അംഗീകരിക്കപ്പെട്ടു

പത്ത് മൈൽ ദൂരം വരെ പിന്മാറുക ശത്രുക്കൾ പിന്നാലെ വരും അവിടെ ആക്രമണം തുടങ്ങുക

ഈ അഭിപ്രായം സ്വീകരിക്കപ്പെട്ടു

മുസ്ലിം സൈന്യം പിന്മാറി പേർഷ്യൻ സൈന്യം പിന്നാലെ വന്നു പേർഷ്യക്കാർ ഇപ്പോൾ കോട്ടയിൽ നിന്ന്  വളരെ ദൂരെയാണ്

യുദ്ധം തുടങ്ങി ഇരുവശത്തും പട്ടാളക്കാർ വെട്ടേറ്റു വീഴുന്നു പേർഷ്യക്കാർ കൂട്ടത്തോടെ വധിക്കപ്പെട്ടു രക്തം തളം കെട്ടി കുതിരകൾക്ക് ഓടാൻ പറ്റാതായി ഓടിയ കുതിരകൾ വഴുതി വീണു

നുഅ്മാൻ(റ)വിന്റെ ശരീരത്തിൽ നിരവധി അമ്പുകളേറ്റു മാരകമായ മുറിവുകളുണ്ടായി അതൊന്നും വകവെക്കാതെ പടക്കുതിരയെ മുമ്പോട്ടു നയിച്ചു രക്തം തളംകെട്ടിയ മണ്ണിൽ കാലുറക്കുന്നില്ല നിരവധി ശത്രുക്കളെ വെട്ടിവീഴ്ത്തിയ നുഅ്മാൻ(റ) വിന്റെ കുതിര വഴുതി വീണു വീണുകിടക്കുന്ന നുഅ്മാൻ(റ)വിന്റെ ശരീരത്തിൽ ശത്രുക്കളുടെ ആയുധങ്ങൾ പതിച്ചുകൊണ്ടിരുന്നു

നുഅ്മാൻ(റ) എന്ന വീരനായകൻ ശഹീദായി സഹോദരൻ നുഅയിം (റ) ഈ രംഗം കണ്ട് ഓടിയെത്തി നുഅ്മാന്റെ തൊപ്പിയും പ്രത്യേക വസ്ത്രവും എടുത്തണിഞ്ഞു കൊടി ഉയർത്തിപ്പിടിച്ചു

നുഅ്മാൻ (റ) മരണപ്പെട്ട വിവരം ആളുകൾ അറിയാതിരിക്കാനാണ്  ഈ തന്ത്രം പ്രയോഗിച്ചത് സഹോദരനെ ശ്രദ്ധിക്കാതെ കളത്തിൽ വ്യാപൃതനായി 

വൈകുന്നേരമായി ജയിൽ പരാജയവും നിർണ്ണയിക്കാനാവാത്ത ഒരു പകൽ കൂടി അവസാനിക്കുന്നു രാത്രിയായി കൂരിരുട്ട് പരക്കുകയാണ്

തക്ബീറിന്റെ ശബ്ദം ശക്തമാവും എല്ലാ ഭാഗത്തും തക്ബീർ ധ്വനികൾ

പേർഷ്യൻ പടയാളികളുടെ മനസ്സ് പതറി ആകപ്പാടെ അങ്കലാപ്പ് ആരൊക്കെയോ ഓടുന്നു സ്വന്തം ജീവന്റെ കാര്യത്തിൽ ഉൽക്കണ്ഠയായി പടയാളികൾ കൂട്ടത്തോടെ പിന്തിരിഞ്ഞോടാൻ തുടങ്ങി ഓടുന്നവർ കിടങ്ങുകളിൽ വീഴുകയാണ് വീണവരുടെ മേൽ വീണ്ടും വീണ്ടും വീഴുന്നു കുതിരകളും പടയാളികളും കിടങ്ങിൽ നിറഞ്ഞു

പേർഷ്യൻ സൈന്യാധിപൻ ഫൈറൂസാൻ യുദ്ധക്കളം വിട്ടോടുന്നത് നുഅയിം(റ) കണ്ടു അദ്ദേഹത്തെ പിന്തുടരാൻ ഖഅ്ഖാഅ്(റ) വിനോടാവശ്യപ്പെട്ടു

അദ്ദേഹം ഫൈറൂസാനെ പിന്തുടർന്നു ഒരു ഇടവഴിയിലൂടെ ഓടുമ്പോൾ എതിർദിശയിൽ നിന്ന് ഒട്ടകങ്ങൾ വരുന്നു ചരക്ക് ചുമന്നു കൊണ്ടുവരുന്ന ഒട്ടകങ്ങൾ ഫൈറൂസാന്റെ ഓട്ടത്തിന് തടസ്സമായി പേടിച്ചരണ്ട് മലയിലേക്ക് കയറിയ ഫൈറൂസാനെ പിടികൂടി വധിച്ചു

യുദ്ധക്കളത്തിൽ അവശേഷിച്ച പേർഷ്യക്കാർ ഹമദാനിലേക്ക് പാലായനം ചെയ്തു മുസ്ലിം സൈന്യം അവരെ പിടികൂടി ബന്ദികളാക്കി ഹമദാനിലെ ഭരണാധികാരി മുസ്ലിംകളുമായി സന്ധി ചെയ്തു മുസ്ലിംകൾക്കുവേണ്ടി സന്ധി വ്യവസ്ഥയിൽ ഒപ്പിട്ടത് ഖഅ്ഖാഅ്(റ) ആയിരുന്നു കരാർ വ്യവസ്ഥകൾ പൂർത്തിയാക്കി ബന്ദികളെ വിട്ടയച്ചു ഖഅ്ഖാഅ്(റ)വും സംഘവും നഹാവന്ദിലേക്ക് മടങ്ങി

നുഅ്മാൻ(റ) ശഹീദായ ശേഷം സേനാനായകനായത് ഹുദൈഫത്തുൽ യമാനി(റ) ആയിരുന്നു യുദ്ധത്തിന്നുശേഷം അദ്ദേഹം തമ്പിൽ വിശ്രമിക്കുകയായിരുന്നു ഒരു ഫാർസി പ്രമുഖൻ കാണാൻ വന്നു എനിക്ക് അഭയം നൽകിയാൽ വൻസമ്പത്ത് കാണിച്ചുതരാമെന്നറിയിച്ചു

കിസ്റാ രാജാക്കന്മാർ ആപത്ത് കാലത്ത് ഉപയോഗിക്കാൻ വൻ സമ്പത്ത് രഹസ്യമായി സൂക്ഷിച്ച സ്ഥലം കാണിച്ചു കൊടുത്തു  ആരെയും അമ്പരപ്പിക്കുന്ന കാഴ്ച എന്തുമാത്രം സ്വർണ്ണം എത്രുമാത്രം രത്നങ്ങൾ മറ്റെന്തെല്ലാം സാധനങ്ങൾ

വമ്പിച്ച യുദ്ധമുതൽ പട്ടാളക്കാർക്കിടയിൽ വീതിച്ചു നൽകി നിശ്ചിത അളവ് സ്വത്ത് മദീനയിലേക്കയച്ചു

യുദ്ധ ദിവസങ്ങളിൽ ഖലീഫ ഉറങ്ങാൻ കഴിയാതെ പ്രാർത്ഥനയിൽ മുഴുകിക്കഴിയുകയായിരുന്നു മദീനയിലാകെ ഉൽക്കണ്ഠയായിരുന്നു മുസ്ലിം സമൂഹമാകെ യുദ്ധവിജയത്തിന്നായി കരഞ്ഞു പ്രാർത്ഥിക്കുകയായിരുന്നു

ത്വരിഫ്ബ്നു സഹ്മ്(റ) മദീനയിലെത്തി ഖലീഫ ആലിംഗനം ചെയ്താണ് അദ്ദേഹത്തെ സ്വീകരിച്ചത് യുദ്ധ വിജയം കേട്ടു , മദീന സന്തോഷിച്ചു

നുഅ്മാൻ(റ)ശഹീദായ കാര്യം പറഞ്ഞപ്പോൾ ഉമർ (റ) പൊട്ടിക്കരഞ്ഞു

 യുദ്ധമുതലുകൾ കണ്ട് മദീനക്കാർ അമ്പരന്നു പോയി എത്ര വിലപിടിപ്പുള്ള സ്വത്താണിത് അവ ജനങ്ങൾക്കിടയിൽ വീതിച്ചു നൽകി നഹാവന്ദ് മഹാവിജയമായിരുന്നു ഫാർസി പട്ടണങ്ങളും ഗ്രാമങ്ങളും മുസ്ലിംകളുമായി സന്ധിചെയ്തു

പേർഷ്യാ സാമ്രാജ്യം രണ്ട് ഭാഗങ്ങളായിരുന്നു അറേബ്യൻ ഇറാഖും പേർഷ്യൻ ഇറാഖും ഖാദിസിയ്യ, യുദ്ധത്തോടെ അറേബ്യൻ ഇറിഖ് അധീനപ്പെട്ടു നഹാവന്ദ് യുദ്ധത്തോടെ പേർഷ്യൻ ഇറാഖും കീഴടങ്ങി പേർഷ്യൻ ഇറാഖ് പിന്നീട് ഇറാൻ എന്നറിയപ്പെടാൻ തുടങ്ങി കിസ്റാ ഭരണം അന്ത്യം കണ്ടുതുടങ്ങി.


പേർഷ്യക്കാരുടെ അനന്തരാവകാശികൾ 


പ്രസിദ്ധമായ ഖസ് വീൻ നദി പാഞ്ഞൊഴുകുന്ന നാട് നദിയുടെ കരകളിൽ പ്രാചീന പേർഷ്യൻ സംസ്കാരത്തിന്റെ ശേഷിപ്പുകൾ കാണാം

അഗ്നിയാരാധകരുടെ ക്ഷേത്രങ്ങൾ

ജനത്തിരക്കേറിയ പട്ടണങ്ങൾ ചരിത്രസ്മരണകൾ നിറഞ്ഞുനിൽക്കുന്ന ജുർജാൽപട്ടണം പേർഷ്യൻ സാഹിത്യം സൗരഭ്യം പരത്തിയ ത്വബരിസ്ഥാൻ ചരിത്രപുരുഷന്മാർ ജന്മം നൽകിയ അസർ ബൈജാൻ ഇവ ഇപ്പോഴും പേർഷ്യൻ അധീനതയിലാണ് അവിടേക്ക് തൗഹീദിന്റെ സന്ദേശവുമായി മുസ്ലിം സേന വരികയാണ്

'റയ്യ് ' എന്ന വലിയ പട്ടണം കീഴടക്കിയശേഷമാണവർ വരുന്നത് അവിടെ സന്ധി ചെയ്തു ക്രമസമാധാനം ഉറപ്പാക്കി റയ്യ് പുരാതന നഗരമാണ് പല ഭാഗങ്ങളും തകർന്നിരുന്നു അത് പുനർനിർമിക്കാൻ മുസ്ലിംകൾ രംഗത്തിറങ്ങി ഈ പുരാതനപട്ടണത്തിന് സമീപമാണ് ആധുനിക നഗരമായ ടഹ്റാൻ ഉണർന്നുവരുന്നത്




മുസ്ലിം സൈന്യാധിപൻ ജുർജാൻ ഭരണാധികാരിയെ സന്ധിക്ക് ക്ഷണിച്ചു ബുദ്ധിമാനായ ഭരണാധികാരി യുദ്ധം ഒഴിവാക്കി സന്ധിചെയ്തു 
സുവൈദ് ബ്നു മുഖരിൻ സന്ധിയിൽ ഒപ്പുവെച്ചു

ഖസ് വീൻ നദിയിലെ തണുത്ത വെള്ളം മുസ്ലിം സൈന്യത്തിനു പ്രവാഹമായി ഖസ് വീൻ നദിയുടെ തെക്കുഭാഗത്താണ് ത്വബരിസ്ഥാൻ മുസ്ലിം സൈന്യം അവിടെയെത്തി അതിനടുത്തുതന്നെയാണ് അസർബൈജാൻ

ഈ രണ്ട് രാജ്യങ്ങളിലെയും രാജാക്കന്മാരുമായി സുവൈദ്(റ) സന്ധിയിൽ ഏർപ്പെട്ടു

അബ്ദുറഹ്മാനുബ്നു റബീഅയുടെ സൈന്യം തുർക്കിയുടെ ഉമ്മറപ്പടി വരെ എത്തി ഉമർ (റ)വിന്റെ അനുമതി ലഭിച്ചില്ലെന്നതുകൊണ്ട് തുർക്കിയിൽ തുർക്കിയിൽ കണ്ടില്ല

ഇസ്ത്വബർക് 

അഗ്നിയാരാധകരുടെ കേന്ദ്രമാണിത് പേർഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രം അവിടെയാണുള്ളത് അവിടത്തെ ഉത്സവങ്ങൾ അവർക്കു മറക്കാനാവില്ല അവിടെ തടിച്ചുകൂടാറുള്ള മഹാജനങ്ങൾ

പേർഷ്യ അന്ത്യപോരാട്ടത്തിനൊരുങ്ങുന്നു മുസ്ലിംകളുടെ രണ്ടു സേനകൾ വന്നു ചേർന്നു ബഹ്റൈനിൽ നിന്നും ബസ്വറയിൽ നിന്നുമാണവർ വന്നത്

ഇസ്ത്വഖർക്ക് സാസാനിയൻ രാജാക്കന്മാരുടെ ജന്മദേശമാണ് അത് സംരക്ഷിക്കാൻ സൈന്യം അണിനിരന്നു കഴിഞ്ഞു

ധീരമായ പോരാട്ടം നടന്നു പേർഷ്യൻ സൈന്യം തോറ്റ് പിൻവാങ്ങി ഇസ്ത്വഖർ മുസ്ലിംകളുടേതായി

ഉസ്മാനുബ്നു അബുൽ ആസ്വ്(റ) , അബൂ മൂസൽ അശ്അംരി(റ) എന്നിവർ മുമ്പോട്ട് നീങ്ങി  പേർഷ്യൻ സാഹിത്യത്തിന്റെ കളിത്തൊട്ടിലായ ശീറാസ് അധീനപ്പെടുത്തി

സാരിയത്തുബ്നു സുനൈം(റ) ഇസ്ലാമിക ചരിത്രത്തിലെ തിളങ്ങുന്ന സൈന്യാധിപൻ രണ്ട് പട്ടണങ്ങൾ അധീനപ്പെടുത്താൻ അദ്ദേഹം പട നയിച്ചു
ഫസാ പട്ടണം
ദറാബ് ജർദ് പട്ടണം  പേർഷ്യൻ സൈന്യവുമായി ഉഗ്ര പോരാട്ടം തുടങ്ങി

സാരിയത്ത് (റ)വിന്റെ സൈന്യത്തെ ശത്രുസൈന്യം വളഞ്ഞു ഒരു ഭാഗം മലയാണ് മറ്റു ഭാഗങ്ങളിൽ ശത്രുക്കൾ വലയം ചെയ്തു ഓടി രക്ഷപ്പെടാൻ പോലും സൗകര്യമില്ല ശത്രുക്കൾ മല കയറാൻ തുടങ്ങുന്നു അവർ മല അധീനപ്പെടുത്തിയാൽ മുസ്ലിംകൾക്ക് സമൂലനാശം  സംഭവിക്കും  അത്യധികം ദാരുണമായ അവസ്ഥ പേർഷ്യയിൽ ഒരിടത്തും ഇത്പോലെ ഒരവസ്ഥ വന്നിട്ടില്ല

ഈ രംഗം മദീനയിൽനിന്ന് ഉമർ (റ)കാണുന്നു എന്തൊരവസ്ഥയാണിത് ? മുസ്ലിംകളെ എങ്ങനെ രക്ഷപ്പെടുത്തും

മദീനയിലെ മസ്ജിദുന്നബവിയിൽ ജനങ്ങൾ തിങ്ങിനിറഞ്ഞിട്ടുണ്ട് ഉമർ (റ) മിമ്പറിലാണ് പ്രസംഗത്തിനിടയിൽ ഖലീഫ വിളിച്ചു പറഞ്ഞു

യാ സാരിയത്തുബ്നു സുനൈം അൽജബൽ ..... അൽജബൽ

ദറാബ് ജർദിൽ യുദ്ധം ചെയ്യുന്ന സാരിയത്ത്(റ) അത് കേട്ടു ഉമർ (റ)വിന്റെ ശബ്ദം എത്ര വ്യക്തമായി കേട്ടു

മലയുടെ പ്രാധാന്യം അപ്പോഴാണ് മനസ്സിലായത് ശത്രുക്കൾ അതിന്ന് മുകളിൽ കയറിപ്പറ്റും താഴെ നിൽക്കുന്ന മുസ്ലിംകളെ അക്രമിക്കും കൂട്ടക്കുരുതിയാണുണ്ടാവുക അതാണ് ഉമർ (റ) തടഞ്ഞത്

പിന്നെ താമസിച്ചില്ല മുസ്ലിം സൈന്യം മലമുകളിലേക്ക് കുതിച്ചു ശത്രുക്കൾ പതറിപ്പോയി

മുസ്ലിംകൾ മലമുകളിൽ, ശത്രുക്കൾ താഴെ വിജയം ശത്രുക്കളുടെ പിടിയിലമരാൻ പോയതാണ് അപ്പോഴാണ് പെട്ടെന്നുള്ള ഗതിമാറ്റം സംഭവിച്ചത്

മുസ്ലിംകൾ ശക്തമായ ആക്രമണം തുടങ്ങി ശത്രുക്കൾക്ക് പിന്തിരിഞ്ഞോടുകയല്ലാതെ നിവൃത്തിയില്ലാതായി സകലതും വലിച്ചെറിഞ്ഞ് വെറും കയ്യോടെ ജീവനും കൊണ്ടോടുന്ന പേർഷ്യൻ സൈന്യത്തേയാണ് നാമിവിടെ കാണുന്നത്

വമ്പിച്ച യുദ്ധമുതലുകളാണ് കിട്ടിയത് കൂട്ടത്തിൽ ഒരു പെട്ടി നിറയെ രത്നങ്ങളും കിട്ടി കോടിക്കണക്കിനു ദീനാർ വില വരുന്ന രത്നങ്ങൾ , സാരിയത്ത്(റ) പെട്ടി മദീനയിലേക്ക് കൊടുത്തയച്ചു

ഖലീഫ അത് സ്വീകരിച്ചില്ല കൊണ്ടുവന്ന ദൂതനെ ശകാരിക്കുകയും ചെയ്തു രത്നങ്ങൾ തിരിച്ചയച്ചു   യുദ്ധത്തിൽ പങ്കെടുത്ത സൈനികർക്കിടയിൽ അത് വിതരണം ചെയ്യാൻ കല്പിച്ചു 

പേർഷ്യൻ ചക്രവർത്തിയെ ഞെട്ടിവിറപ്പിക്കുന്ന വിജയങ്ങളാണ് മുസ്ലിംകൾ പിന്നീട് നേടിയത് കിർമാനും മക്റാനും കീഴടങ്ങി


യസ്ദഗിർദ് കിർമാനിൽ അഭയം തേടിയതായിരുന്നു യസ്ദഗിർദ് ഖുറാസാനിലേക്ക് രക്ഷപ്പട്ടത് കിർമാനിൽ നിന്നാണ്

അഹ്നഫുബ്നു ഖൈസ് നാസിന്റെ നേതൃത്വത്തിലുള്ള മുസ്ലിം സൈന്യം ഖുറാസാനിലെത്തിയപ്പോൾ കസ്ദഗിർദ് മർവറൂദിലേക്ക് രക്ഷപ്പെട്ടു അവിടെ രക്ഷയില്ലെന്ന് കണ്ടപ്പോൾ ബൽഖിലേക്ക് പോയി

മുസ്ലിം സൈന്യ മർവറൂദിലുമെത്തി

യസ്ദഗിർദ് മർവറൂദ് മുറിച്ചുകടന്ന് സമർഖന്തിൽ അഭയം തേടി സമർഖന്ത് ഭരണാധികാരി ഖാഖാൻരാജാവ് യസ്ദഗിർദിന് അഭയം നൽകി

നദി മുറിച്ചുകടന്ന് സമർഖന്ത് ആക്രമിക്കണമെന്ന് മുസ്ലിം സൈന്യത്തിന്ന് ആഗ്രഹമുണ്ടായിരുന്നു ഖലീഫ ഉമറുൽ ഫാറൂഖ് (റ)അതിന്നനുവദിച്ചില്ല

അധീനപ്പെടുത്തിയ നാടുകളിലെ സുരക്ഷ ഉറപ്പ് വരുത്തുകയായിരുന്നു അടിയന്തിരാവശ്യം സൽഭരണം കാഴ്ച വെക്കണം

നദിയുടെ അങ്ങേക്കരയിൽ ശത്രുസൈന്യം അണിനിരന്നു മുസ്ലിംകൾ നദി കടന്നു ചെല്ലുമെന്നായിരുന്നു അവർ ധരിച്ചത് നദിയുടെ കരയിൽനിന്ന് മുസ്ലിംകൾ പിന്മാറിയപ്പോൾ  അവർക്കാശ്വാസമായി അവറും പിന്തിരിഞ്ഞുപോയി

അഹ്നഫ്ബ്നു ഖൈസ്(റ) എല്ലാ വിവരങ്ങളും ഖലീഫയെ അറിയിച്ചു കൊണ്ടിരുന്നു ഖുറാസാൻ കീഴടക്കിയ വാർത്ത ഖലീഫയെ സന്തോഷിപ്പിച്ചു മദീനയിലാകെ ആഹ്ലാദമായിരുന്നു

യസ്ദഗിർദ് നാട് വിട്ട് ഖാഖാന്റെ കൂടെ പോവുകയാണ് പേർഷ്യയുടെ വിലമതിക്കാനാവാത്ത സമ്പത്ത് അദ്ദേഹത്തിന്റെ കൈവശമുണ്ട് യസ്ദഗിർദ് അതുമായി രക്ഷപ്പെടാൻ പറ്റില്ല പേർഷ്യക്കാർക്ക് കിട്ടേണ്ട സ്വത്താണത്

പേർഷ്യൻ സൈന്യം യസ്ദഗിർദിനോടിങ്ങനെ പറഞ്ഞു:

'താങ്കൾക്ക് ജീവിൻ രക്ഷിക്കാൻ വേണ്ടി ഖാഖാന്റെ കൂടെപ്പോവാം ' പക്ഷെ സമ്പത്ത് കൊണ്ടുപോവാൻ പാടില്ല അത് തങ്ങൾക്കവകാശപ്പെട്ടതാണ് അതിവിടെ വെച്ചിട്ട് പോവണം

തന്റെ സൈന്യം തന്നോടിങ്ങനെ പെരുമാറുമെന്ന് ചക്രവർത്തി പ്രതീക്ഷിച്ചില്ല അദ്ദേഹം കോപാകുലനായി മാറി പട്ടാളക്കാരെ ചീത്ത വിളിച്ചു നിരാശനായി നിസ്സഹായനായി എല്ലാ മാനവും നഷ്ടപ്പെട്ട് യസ്ദഗിർദ് സമർഖന്തിലേക്കുപോയി വെറുംകയ്യോടെ

മുസ്ലിംകൾ എത്രയോ തവണ ചക്രവർത്തിയെ സന്ധിക്ക് ക്ഷണിച്ചതാണ് അഹങ്കാരം അതിന്നനുവദിച്ചില്ല 

പേർഷ്യയുടെ പുതിയ ചരിത്രം ആരംഭിച്ചു കഴിഞ്ഞു പഴയ ചരിത്രം അവസാനിച്ചു

സമർഖന്തിൽ അസ്വസ്ഥനായി യസ്ദഗിർദ് ദിവസങ്ങൾ കഴിച്ചു കൊല്ലങ്ങൾ ചിലത് കടന്നുപോയി അദ്ദേഹം ഖുറാസാൻകാരെ ലഹളക്ക് പ്രേരിപ്പിച്ചു കൊണ്ട് നിരന്തരം കത്തുകൾ അയച്ചു കൊണ്ടിരുന്നു കുറെപ്പേർ അതംഗീകരിച്ചു ആരുമറിയാതെ യസ്ദഗിർദ് ഖുറാസാനിലെത്തി കലാപവും തുടങ്ങി മുസ്ലിം സൈന്യം കലാപം നിസ്സാരമായി കൈകാര്യം ചെയ്തു കലാപകാരികൾ മുസ്ലിംകളുമായി സന്ധിചെയ്തു ഈ സംഭവങ്ങൾ നടക്കുമ്പോൾ ഉസ്മാനുബ്നു അഫ്ഫാൻ (റ) അധികാരത്തിലെത്തിക്കഴിഞ്ഞിരുന്നു

ഖുറാസാൻകാരെ അധിക്ഷേപിച്ചുകൊണ്ട് യസ്ദഗിർദ് സംസാരിച്ചു നേരത്തെ അദ്ദേഹത്തിന്ന് വേണ്ടി ലഹളക്കൊരുങ്ങിയവർ തന്നെ ഇപ്പോൾ അദ്ദേഹത്തിന്നെതിരായി തിരിഞ്ഞു

അവർ അദ്ദേഹത്തെ വധിച്ചു  ഇങ്ങനെയായിരുന്നു പേർഷ്യൻ ചക്രവർത്തിയുടെ അന്ത്യം

അവർണ്ണനീയമായ അനുഗ്രഹങ്ങളാണ് പേർഷ്യക്കാർക്ക് അല്ലാഹു നൽകിയത് കണക്കാക്കാനാവാത്ത സമ്പത്ത് നൽകി കൃഷി വർദ്ധിപ്പിച്ചു തിന്നാലും തിന്നാലും തീരാത്താ ഭക്ഷ്യവസ്തുക്കൾ, പഴവർഗങ്ങൾ 

എല്ലാം കിട്ടിയിട്ടും  നന്ദി കാണിച്ചില്ല അവർ അഗ്നിയെ ആരാധിച്ചു അല്ലാഹുവിനെ മറന്നു അല്ലാഹു പേർഷ്യൻ അധികാരവർഗ്ഗത്തെ തുടച്ചുനീക്കി പുതിയ അവകാശികളെ നിശ്ചയിച്ചു

ഉമർ (റ) മുസ്ലിംകളോടിങ്ങനെ പറഞ്ഞു: അല്ലാഹുവിനെ സൂക്ഷിക്കുക അവന്റെ കൽപനകൾ പാലിച്ചു ജീവിക്കുക എങ്കിൽ നിങ്ങളെ അവർ പേർഷ്യയുടെ അവകാശിയായി നിലനിർത്തും 

നിങ്ങൾ ധിക്കാരം കാണിച്ചാൽ മറ്റൊരു സമൂഹത്തെ അല്ലാഹു അതിന്റെ അവകാശികളായി കൊണ്ടുവരും

ഖന്തഖ് യുദ്ധം തുടങ്ങാറായപ്പോൾ വിശന്നൊട്ടിയ വയറുമായി മുസ്ലിംകൾ കിടങ്ങു കുഴിക്കുകയാണ് വിശപ്പും ദാഹവും സഹിക്കാനാവുന്നില്ല ആ ഘട്ടത്തിൽ നബി (സ പറഞ്ഞു: കുറഞ്ഞ വർഷങ്ങൾക്കകം കിസ്റാ കൈസർമാരെ നിങ്ങൾ കീഴടക്കും അന്ന് വിശക്കുന്ന വയറുകളുണ്ടാവില്ല  ആ വചനമാണ് ഇവിടെ പുലർന്നത്



ഡമസ്ക്കസ് 





പൗരാണിക കാലംമുതൽ അറബികൾ കച്ചവടത്തിന് പോകുന്ന സ്ഥലമാണ് ശാം ഇന്നത്തെ സിറിയയും ജോർദാനും ഫലസ്തീനുമെല്ലാം ഉൾപ്പെടുന്ന പ്രദേശം റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഇത്

റോമാ ചക്രവർത്തിയെ സീസർ എന്നാണ് വിളിച്ചിരുന്നത് അറബികൾ കൈസർ എന്നു വിളിച്ചു

ശാമിലേക്കുള്ള കച്ചവടയാത്ര അറബികളുടെ മനസ്സിൽ മധുരം നിറഞ്ഞ ഓർമ്മയാണ് എത്രയോ രാജ്യങ്ങളിലൂടെ കടന്നുപോവണം കൈസറുടെ കീഴിലുള്ള ഏതെങ്കിലും രാജാക്കന്മാരായിരിക്കും അവിടെ ഭരണം നടത്തുക

രാജാക്കന്മാർ ശക്തരാണെങ്കിൽ കച്ചവടയാത്രകൾ സുരക്ഷിതമായിരിക്കും കൊള്ളക്കാരെ അമർച്ച ചെയ്യും

കച്ചവടസംഘങ്ങളെ കൊള്ളയടിക്കുന്ന കവർച്ചസംഘങ്ങൾ ഈ റൂട്ടിൽ വിഹരിക്കുന്നുണ്ട് പലപ്പോഴും കച്ചവടസംഘം ആക്രമിക്കപ്പെടും കച്ചവടയാത്രയെക്കുറിച്ചോർക്കുമ്പോഴുള്ള ദുഃഖം ഇതാണ്

ക്രൈസ്തവരും ബഹുദൈവാരാധകരുമാണ് ജനങ്ങൾ സാധാരണക്കാരുടെ നില പരിതാപകരമാണ് മേൽത്തട്ടിലുള്ളവർ സുഖിയന്മാരാണ് സാധാരണക്കാരുടെ വിയർപ്പുതുള്ളികളുടെ ഫലം അനുഭവിക്കുന്നതവരാണ് സാധാരണക്കാരുടെ വിമോചനത്തിന് ഇസ്ലാം അവിടെയെത്തണം

ഇസ്ലാം വളരുന്നത് റോമക്കാർ സഹിക്കില്ല ഇസ്ലാമിനെ തകർക്കാൻ അവരെന്ത് സാഹസവും കാണിക്കും വേണ്ടിവന്നാൽ മദീനവരെ ചെന്ന് ആക്രമിക്കും അതിന്നും ഇവർ പ്ലാനിട്ടിരുന്നു

റോമക്കാരുടെ ശക്തി കുറക്കണം മുസ്ലിം സമൂഹത്തിന്റെ നിലനിൽപ്പിന് അതാവശ്യമാണ്

ഡമസ്ക്കസ് , ഹിംസ്വ്, ജോർധാൻ, ഫലസ്തീൻ തുടങ്ങിയ പ്രദേശങ്ങൾ റോമാചക്രവർത്തിയുടെ ഭരണത്തിലാണ് റോമാ സാമ്രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സുകളുമാണ്  അവിടെയെല്ലാം ഇസ്ലാം എത്തിച്ചേരണം അല്ലാഹുവിന്റെ ദീൻ അവന്റെ അടിമകൾക്ക് എത്തിച്ചുകൊടുക്കണം

നബി(സ) തങ്ങൾ തന്നെ ഈ നാടുകളിലേക്ക് ദൂതന്മാരെ അയച്ചിരുന്നു രാജാക്കന്മാരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുമായിട്ടാണ് അവർ പോയത് സിറിയയുടെ ഭാഗത്ത് ഭരണം നടത്തിയിരുന്ന ഹിരാക്ലിയസ് രാജാവിനെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുമായി പോയത് ദഹിയത്തുൽ കൽബി (റ) ആയിരുന്നു തിരിച്ചു വരുമ്പോൾ ഇദ്ദേഹം ആക്രമിക്കപ്പെട്ടു കൊള്ളയടിക്കപ്പെട്ടു

ബുസ്റാ ഭരണാധികാരിക്ക് കത്തുമായിപ്പോയ ഹാരിസുബ്നു ഉമൈർ(റ) വിനെ വധിച്ചു കളഞ്ഞു ഇതിന്ന് പ്രതികാരമായി സൈനിക നടപടിതന്നെയുണ്ടായി

റോമൻ സൈന്യത്തിന്റെ അക്രമം തടയാനാണ് മുഅ്ത്വാ യുദ്ധം നടന്നത് അന്നത്തെ സേനാ നായകന്മാരായിരുന്ന സൈദ്ബ്നു ഹാരിസ് (റ), ജഅ്ഫറുബ്നു അബീത്വാലിബ്(റ) , അബ്ദുല്ലാഹിബ്നു റവാഹ(റ) തുടങ്ങിയവരെ വധിച്ചത് റോമാ സൈന്യമാണ്

മദീന കീഴടക്കാനുള്ള ശ്രമം നടത്തിയത് ഹിജ്റഃ ആറാം വർഷത്തിലായിരുന്നു നബി (സ) തങ്ങൾ തന്നെ ഒരു സൈന്യവുമായി അവരെ നേരിടാൻ പുറപ്പെട്ടു റോമക്കാർ പിൻമാറിക്കളഞ്ഞു ഒന്നാം ഖലീഫയുടെ കാലത്ത് നാല് വിഭാഗം സൈന്യത്തെയാണ് സിറിയയിലേക്കയച്ചത് നാല് വിഭാഗത്തെ നയിച്ച നേതാക്കൾ ഇവരാകുന്നു

1. അബൂ ഉബൈദത്തുബ്നുൽ ജുർറാഹ്(റ)
2.യസീദുബ്നു അബീസുഫ്യാൻ(റ)
3. അംറുബ്നുൽ ആസ്വ്(റ)
4. ഇക്രിമത്ത്(റ)

നാല് സേനാനായകന്മാർ ഓരോരുത്തരുടെയും കീഴിൽ ആയിരക്കണക്കായ പോരാളികൾ നാല് വഴിക്കുള്ളവർ യർമൂക്കിൽ ഒരുമിച്ചു കൂടി

ഇറാഖിൽ പട നയിച്ചിരുന്ന ഖാലിദ്ബ്നുൽ വലീദ്(റ) അവിടെത്തെ ചുമതല മുസന്നാ(റ)  വിനെ ഏല്പിച്ചശേഷം ഒരു വിഭാഗം പട്ടാളക്കാരുമായി യർമൂക്കിലെത്തി സൈന്യത്തിന്റെ പൊതുനേതൃത്വം ഖാലിദ്(റ) വിന്നായിരുന്നു

റോമൻ സൈന്യം ആവേശത്തോടെ യാത്ര ചെയ്തു അജ്നദൈനിൽ തമ്പടിച്ചു

യർമൂക്കിൽ ഘോരയുദ്ധമാണ് നടന്നത് ഇഞ്ചോടിഞ്ച് യുദ്ധം മുവ്വായിരം മുസ്ലിം യോദ്ധാക്കൾ ശഹീദായി എന്നു പറയുമ്പോൾ തന്നെ യുദ്ധത്തിന്റെ ശൗര്യം എത്രത്തോളമായിരുന്നുവെന്ന് ഊഹിക്കാം വധിക്കപ്പെട്ട റോമക്കാരുടെ എണ്ണം ഇതിന്റെ എത്രയോ ഇരട്ടിയായിരുന്നു മുസ്ലിംകൾ വിജയം നേടി യർമൂക്ക് , അജ്നദൈൻ പ്രദേശങ്ങൾ സംരക്ഷിക്കാൻ ബശീറുബ്നു സഅദ്ബ്നു ഉബയ്യ്(റ)വിനെ ചുമതലപ്പെടുത്തി മുസ്ലിം സൈന്യം ഡമസ്ക്കസിലേക്ക് മാർച്ച് ചെയ്തു

മനോഹരമായ ഡമസ്ക്കസ് പട്ടണം പച്ചപിടിച്ച കൃഷിയിടങ്ങൾ പഴങ്ങൾ വിളഞ്ഞുനിൽക്കുന്ന തോട്ടങ്ങൾ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗാംഭീര്യമുള്ള കെട്ടിടങ്ങൾ തണൽപരത്തുന്ന വൻവൃക്ഷങ്ങൾ എന്തെല്ലാം പ്രകൃതി ദൃശ്യങ്ങൾ

പ്രധാന നഗരങ്ങളിലെല്ലാം റോമക്കാർ കൊട്ടാരങ്ങളും കോട്ടകളും നിർമ്മിച്ചിട്ടുണ്ട് എല്ലായിടത്തും സൈനികത്താവളങ്ങളുണ്ട് ലോകശക്തിയാണ് റോം അതിനെ നേരിടാൻ സാധാരണ നിലയിൽ ആരും ധൈര്യപ്പെടില്ല ശത്രുഭാവം അവർക്കില്ല

ഇപ്പോഴിതാ മുസ്ലിം സൈന്യം വെല്ലുവിളിക്കുന്നു ഹിംസിലെ കൊട്ടാരത്തിലാണ് ഹിറാക്ലിയസ് ചക്രവർത്തി ഇപ്പോഴുള്ളത് അവിടെ നിന്ന് ഒരു വൻസൈന്യത്തെ  ഡമസ്കസിലേക്കയച്ചു

ഡമസ്കസ് കോട്ടക്ക് ഏഴുവാതിലുകളുണ്ട് റോമൻ പട്ടാളക്കാരും പൊതുജനങ്ങളും കോട്ടയിലാണുള്ളത് കോട്ടവാതിലുകളെല്ലാം അടച്ചുപൂട്ടി കോട്ടക്കുചുറ്റും ആഴവും വീതിയുമുള്ളവ തോട് തോട് നിറയെ വെള്ളം ആർക്കും അകത്ത് കടക്കാനാവില്ല കോട്ട ഉപരോധിച്ചു കോട്ടക്കുള്ളിൽ നിന്നു പുറത്തിറങ്ങാൻ വയ്യ പുറത്തുള്ളവർക്ക് അകത്ത് കടക്കാനും വയ്യ


നഗരത്തിലെ മിക്കവാറും വീടുകൾ ഒഴിഞ്ഞു കിടക്കുകയാണ് പട്ടാളക്കാർക്ക് അതിൽ കയറി താമസിക്കാം കോട്ടയുടെ ഓരോ വാതിലിനുമുമ്പിലും സൈന്യാധിപന്മാർ നിലയുറപ്പിച്ചു ഏത് വാതിൽ തുറന്നാലും യുദ്ധം തുടങ്ങും

പ്രധാനപ്പെട്ട ഗെയ്റ്റിനു മുമ്പിൽ ഖാലിദുബ്നുൽ വലീദ്(റ) നിലയുറപ്പിച്ചു അതിന്നടുത്തുള്ള മാഠം ഒഴിഞ്ഞു കിടക്കുന്നു അവിടെ താമസമാക്കി 

ദിവസങ്ങൾ മാസങ്ങളായി മാറിയപ്പോൾ കോട്ടയിലെ സൈന്യത്തിന്റെ ആവേശം തണുത്തു സൈന്യാധിപനായ ബാഹാൻ പട്ടാളക്കാരെ ആവേശം കൊള്ളിക്കാൻ ശ്രമിക്കുകയായിരുന്നു

ശൈത്യകാലം വരികയാണ് കൊടുംതണുപ്പ് സഹിക്കാനാവാതെ മുസ്ലിംകൾ ഡമസ്കസ് വിടും

നേതാക്കൾ അനുയായികളെ ആശ്വസിപ്പിച്ചു

ഇതിനിടയിൽ ഹിറാക്ലിയസ് വലിയൊരു സഹായസൈന്യത്തെ ഡമസ്ക്കസിലേക്കയച്ചു ചാരന്മാരിലൂടെ ഇക്കാര്യം നേരത്തെ അറിയാൻ മുസ്ലിം സൈന്യാധിപന് കഴിഞ്ഞു

വഴിയിൽവെച്ചുതന്നെ മുസ്ലിം സൈന്യം സഹായസൈന്യവുമായി പടപൊരുതി ഐക്യത്തോടും ദൃഢനിശ്ചയത്തോടും കൂടിയുള്ള മുസ്ലിം സൈന്യത്തിന്റെ ശക്തമായ ആക്രമണം  നേരിടാനാവാതെ സഹായസൈന്യം പിന്തിരിഞ്ഞോടിപ്പോയി 

കോട്ടയിൽ ഈ വാർത്ത നടുക്കവും നിരാശയും ഉണ്ടാക്കി ഈ ഗുരുതരഘട്ടത്തിലാണ് ഒന്നാം ഖലീഫ അബൂബക്കർ (റ) വഫാത്തായത് ഉടനെത്തന്നെ രണ്ടാം ഖലീഫയായി ഉമർ (റ) ചുമതയേറ്റു നേതാവിന്റെ വിയോഗം യുദ്ധത്തെ ബാധിച്ചില്ല

ഉമറുൽ ഫാറൂഖ് (റ) സൈന്യാധിപനായ ഖാലിദുബ്നുൽ വലീദിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി പകരം അബൂഉബൈദയെ നിയമിച്ചു ഇരുവരും ഉത്തരവ് അനുസരിച്ചു എന്തിനാണീ മാറ്റം എന്ന് അവർക്കോ കൂടെയുള്ളവർക്കോ മനസ്സിലായില്ല  ഖലീഫയുടെ തീരുമാനം ഗുണം മാത്രമേ ചെയ്യുകയുള്ളൂവെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു

ഡമസ്കസ് ഭരണാധികാരി പാത്രിയാർക്കീസിന്റെ വീട്ടിൽ കുട്ടി ജനിച്ചത് ഈ സമയത്താണ് അത് കോട്ടയിൽ നന്നായി ആഘോഷിച്ചു പട്ടാളക്കാർ മദ്യപിച്ചു ലക്കുകെട്ടുറങ്ങി

ഇത് ഖാലിദ്(റ) മണത്തറിഞ്ഞു കയറ് കൊണ്ടു കോണിയുണ്ടാക്കി കോട്ടമതിലിൽ എറിഞ്ഞുപിടിപ്പിച്ചു

കുറെ സാഹസികന്മാർ കയറിലൂടെ കയറി അകത്തെത്തി കുറെ പട്ടാളക്കാരെ വധിച്ചു ഉച്ചത്തിൽ തക്ബീർ മുഴക്കി കോട്ടവാതിലുകൾ ബലം പ്രയോഗിച്ചു തുറന്നു

കോട്ടയ്ക്കകത്ത് പോരാട്ടം തുടങ്ങി റോമക്കാർ സന്ധിക്കു സന്നദ്ധരായി നിരവധിപേർ പുറത്തെക്കോടുകയും തോട്ടിൽ വീഴുകയും ചെയ്തു പലരും വെള്ളത്തിൽ മുങ്ങിമരിക്കുകയും ചെയ്തു

മുസ്ലിംകൾക്ക് ഡമസ്കസ് കിട്ടയത് സന്ധിയിലൂടെയാണ് ഡമസ്ക്കസിലെ ജനങ്ങളുടെ സ്വത്തും ജീവനും മതസ്വാതന്ത്ര്യവും മുസ്ലിംകൾ സംരക്ഷിക്കും അതിന്ന് പകരമായി ചെറിയതോതിൽ ജിസ് യ നൽകണം

ഡമസ്കസ് ഉപരോധത്തിൽ പങ്കെടുക്കാൻ ഇറാഖിൽ നിന്ന് വന്ന സൈന്യത്തെ മടക്കി അയച്ചു അവരുടെ സൈന്യാധിപൻ ഹാശിമുബ്നു ഉത്ബയായിരുന്നു

യുദ്ധമുതലായി കൈവന്നത് വമ്പിച്ച സമ്പത്താണ് സ്വർണ്ണാഭരണങ്ങളും, രത്നങ്ങളും, മറ്റനേകം വസ്തുക്കളും കിട്ടി അവയൊന്നും മുസ്ലിം മനസ്സുകളെ സ്പർശിച്ചില്ല മരണവും പരലോകവുമാണവരുടെ ഖൽബിലുള്ളത് അവയെല്ലാം അന്നാട്ടുകാരായ സാധാരണക്കാർക്കും അല്ലാത്തവർക്കും വീതിച്ചുകൊടുത്തു സന്തോഷംകൊണ്ടവർ പരിസരം മറന്നു പരപ്രേരണയില്ലാതെ ജനങ്ങൾ ഇസ്ലാം മതം സ്വീകരിച്ചു കൊണ്ടിരുന്നു

മനുഷ്യവർഗ്ഗത്തിന്റെ വിമോചനമാണിവിടെ ലോകം കണ്ടത് ഡമസ്കസ് ഇളകിമറിയുകയാണ് ആവേശത്തള്ളിച്ചയിലാണ് കോടിക്കണക്കിന് ദീനാർ വിലവരുന്ന സ്വർണ്ണവും രത്നങ്ങളും മറ്റ് വസ്തുക്കളും പൂർണ്ണമനസ്സോടെ നാട്ടുകാർക്ക് വീതിച്ചുകൊടുത്തത് കണ്ടപ്പോൾ ജനങ്ങൾ ഞെട്ടിപ്പോയി ആ വസ്തുക്കളിൽനിന്ന് യാതൊന്നും തന്നെ മുസ്ലിംകൾ എടുത്തിട്ടില്ലെന്നും അവർക്കറിയാം   ഇവർ തന്നെയാണ് ദൈവത്തിന്റെ ആളുകൾ  ആയിരക്കണക്കായ നവ മുസ്ലിംകൾ മുസ്ലിം സൈനികരുടെ ജീവിതം കണ്ട് പഠിക്കുകയാണ്  അവർക്കിടയിലെ സ്നേഹവും വിശ്വാസവും  പരസ്പര സഹായം അല്ലാഹുവിലുള്ള അചഞ്ചല വിശ്വാസം

നബി (സ) തങ്ങളോടുള്ള നിഷ്കളങ്ക സ്നേഹം അല്ലാഹുവിന്റെ ഹിതത്തിന് വേണ്ടി ജീവൻ നൽകാനുള്ള സന്നദ്ധത വിശുദ്ധ ഖുർആൻ പാരായണത്തിലുള്ള അതീവ താല്പര്യം പാതിരാത്രിയിലെ പ്രാർത്ഥനകൾ പ്രാർത്ഥിക്കുമ്പോഴുള്ള തേങ്ങലുകൾ പൊട്ടിക്കരച്ചിലുകൾ മഹത്തായ സമർപ്പണം  യുദ്ധമുഖത്തെ ധീരത, ശൗര്യം, രക്തസാക്ഷിയാവാനുള്ള ധൃതി , ശത്രുവിനെ തകർക്കാനുള്ള കുതിപ്പ്

എല്ലാം പുതിയ കാഴ്ചകൾ പുതിയ അനുഭവങ്ങൾ നവ മുസ്ലിംകൾ ദൃഢമായ തീരുമാനമെടുത്തുകഴിഞ്ഞു  ഇനി തങ്ങളുടെ ജീവിതവും ഇതുപോലെയായിരിക്കും ഇതുതന്നെയാണ് ഏറ്റവും മികച്ച ജീവിതമാതൃക


വിജയങ്ങളുടെ പരമ്പര 


റോമൻ ചക്രവർത്തിയുടെ മറ്റൊരു ശക്തികേന്ദ്രമാണ് ജോർഡാൻ അതിന്റെ സമ്പത്ത് മുഴുവൻ റോമക്കാർ ആസ്വദിക്കുകയാണ് കർഷകരും തൊഴിലാളികളും അടിച്ചമർത്തപ്പെട്ടിരുന്നു ഉപരിവർഗ്ഗം വളരെ ക്രൂരമായാണ് അവരോട് പെരുമാറിയിരുന്നത് വിമോചനത്തിന്റെ കവാടം അവർക്കുമുമ്പിലും തുറക്കപ്പെടേണ്ടതുണ്ട്

ഫിഹിൽ പട്ടണമാണ് മുസ്ലിംകളുടെ പ്രഥമലക്ഷ്യം മുസ്ലിംകൾ വരുന്നുണ്ട് എന്ന വിവരം റോമക്കാർ അറിഞ്ഞു ഫിഹ്ലിലേക്കു മുസ്ലിംകൾ എത്താതിരിക്കാൻ റോമക്കാർ പുതിയൊരു തന്ത്രം പ്രയോഗിച്ചു

വിശാലമായൊരു പ്രദേശം വെള്ളത്തിന്നടിയിലാക്കുക മുസ്ലിംകൾ മുന്നേറിവരുന്ന പ്രദേശത്തേക്ക് ഡോർഡാൻ നദിയിലെയും ത്വബ് രിയാ തടാകത്തിലേയും വെള്ളം തിരിച്ചു വിട്ടു ഒരു പ്രദേശമാകെ ചെളിയും വെള്ളവും നിറഞ്ഞു മുസ്ലിം സൈന്യത്തിന്റെ മുന്നേറ്റം തടസ്സപ്പെട്ടു ശൈത്യകാലവും വന്നു അല്ലാഹുവിന്റെ അനുഗ്രഹം പ്രതീക്ഷിച്ചുകൊണ്ടവർ ക്ഷമയോടെ കാത്തിരുന്നു

ശൈത്യകാലം കടന്നുപോയി വേനൽക്കാലം തുടങ്ങുകയായി ഡമസ്ക്കസിൽ നിന്ന് ഖാലിദ്(റ) വൻ സൈന്യവുമായി എത്തിച്ചേരുകയും ചെയ്തു റോമക്കാർ ആവശ്യപ്പെട്ടതനുസരിച്ച് മുസ്ലിംകൾ ഒരു പ്രതിനിധിയെ അയച്ചു മുആദ്ബ്നു ജബൽ(റ) ആയിരുന്നു പ്രതിനിധി

റോമൻ സൈന്യാധിപന്റെ ആഢംബരം നിറഞ്ഞ ക്യാമ്പിലേക്ക് സാധാരണ പട്ടാളക്കാരന്റെ വേഷത്തിൽ മുആദ്(റ) കയറിച്ചെന്നു പട്ടുപരവതാനിയിൽ ഇരുന്നില്ല

'പാവങ്ങളുടെ അധ്വാധനം ചൂഷണം ചെയ്തുണ്ടാക്കിയ ഈ പട്ടു പരവതാനിയിൽ ഞാൻ ഇരിക്കില്ല'

മുആദ് (റ) പറഞ്ഞു റോമക്കാർ ഞെട്ടിപ്പോയി

അവർ തങ്ങളുടെ രാജാവിനെ പുകഴ്ത്തിപ്പറഞ്ഞു റോമക്കാരുടെ പ്രതാപം വിവരിച്ചു

മുആദ്(റ) ഇസ്ലാമിനെക്കുറിച്ചും പ്രവാചകനെക്കുറിച്ചും വിവരിച്ചു എല്ലാ മനുഷ്യരും സമൻമാരാണ് ഒരേ ദൈവത്തിന്റെ സൃഷ്ടികൾ എല്ലാവരും ദൈവ ദാസന്മാർ അല്ലാഹുവിന്റെ കല്പനകൾ പാലിക്കുന്നവർക്കുമാത്രമാണ് ശ്രേഷ്ഠത

മുആദ് (റ) അവരെയെല്ലാം ഇസ്ലാമിലേക്കു ക്ഷണിച്ചു ദൗത്യം പൂർത്തിയാക്കി മുആദ് (റ) തിരിച്ചു പോന്നു

പിന്നീട് റോമക്കാർ ഒരു ദൂതനെ അയച്ചു അയാൾ മുസ്ലിം ക്യാമ്പിലെത്തി സൈന്യാധിപനെ അന്വേഷിച്ചു

അബൂ ഉബൈദ(റ)വിനെ കാണിച്ചു കൊടുത്തു അയാൾക്കു വിശ്വാസം വന്നില്ല  സൈന്യാധിപന്റെ ആഢംബരങ്ങളൊന്നും കാണാനില്ല അധികാര ചിഹ്നങ്ങളില്ല സാധാരണ പട്ടാളക്കാരോടൊപ്പം ഇരുന്ന് സംസാരിക്കുന്നു

'ഞങ്ങളുടെ സൈന്യാധിപർ സമുന്നത പദവിയിലാണ് സാധാരണ പട്ടാളക്കാർക്കൊപ്പമിരിക്കില്ല ' ദൂതൻ പറഞ്ഞു

മനുഷ്യരെല്ലാം അല്ലാഹുവിന്റെ അടിമകളാണ് ഞങ്ങൾക്കിടയിൽ വിവേചനമില്ല പൊങ്ങച്ചം കാണിക്കലില്ല

ധനം നൽകി മുസ്ലിംകളെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് ദൂതൻ നടത്തിയത് അത് നടക്കില്ലെന്ന ബോധ്യം വന്നു മടങ്ങിപ്പോയി ഉഗ്രയുദ്ധം നടക്കാൻ പോവുകയാണ് സൈന്യാധിപന്മാർ രംഗത്തിറങ്ങി അബുൽ അഅ് വറുസ്സലമി(റ) , തബരിയ്യ പട്ടണം ഉപരോധിക്കാൻ പുറപ്പെട്ടു

ഖാലിദ്ബ്നുൽ വലീദ്(റ) , അംറുബ്നൽ ആസ്വ്(റ), ളിറാറുബ്നുൽ അസ് വർ (റ) എന്നിവർ വിവിധ സൈനിക സംഘങ്ങളുടെ നേതൃത്വം ഏറ്റെടുത്തു 

പകൽ മുഴുവൻ യുദ്ധം നടന്നു വിധി നിർണ്ണയിക്കപ്പെട്ടില്ല രാത്രി സൈനികർക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി സജ്ജമാക്കി രണ്ടാം ദിവസവും ഉഗ്രപോരാട്ടം നടന്നു ആദ്യഘട്ടത്തിൽ റോമക്കാർ ശക്തമായി മുന്നേറി മുസ്ലിംകൾ പ്രതിരോധിച്ചുനിന്നു നിരവധിപേർ മരിച്ചു വീണു എന്നിട്ടും പിന്തിരിഞ്ഞില്ല

യുദ്ധത്തിന്നിടയിൽ തന്നെ നിസ്കാരം നിർവ്വഹിച്ചു അല്ലാഹുവിന്നോട് ഖൽബുരുകി പ്രാർത്ഥിച്ചു ജീവൻ നൽകാൻ ദൃഢനിശ്ചയം ചെയ്തു ശഹീദാവാനുള്ള ആവേശത്തോടെ മുന്നേറി

ഇരുട്ട് പരന്നു റോമക്കാരുടെ കാലിടറി മുസ്ലിം സൈന്യം ശത്രുക്കളുടെ അണിയിലേക്ക് തുളച്ചുകയറി പിന്നെ റോമക്കാർക്കു പിടിച്ചു നിൽക്കാനായില്ല മനുഷ്യർ തുരുതുരെ വെട്ടേറ്റ് വീഴാൻ തുടങ്ങി പിന്തിരിഞ്ഞോടുകയല്ലാതെ നിവൃത്തിയില്ല ദിക്ക് നിശ്ചയമില്ലാത്ത ഓട്ടം ചെളിയും വെള്ളവും നിറഞ്ഞ ഭൂമിയിലൂടെയുള്ള ഓട്ടം അത്യധികം ദുഷ്ക്കരമായിരുന്നു തങ്ങൾ ചെയ്തത് തങ്ങൾക്കുതന്നെ ദോഷമായിത്തീർന്നു

വൻവിജയമാണ് നേടിയത് വമ്പിച്ച സ്വത്ത് ലഭിച്ചു നാട്ടുകാർക്ക് മുസ്ലിംകളുടെ സ്വഭാവ മഹിമകൾ അടുത്തറിയാൻ കഴിഞ്ഞു പട്ടണവാസികൾക്ക് വിമോചനത്തിന്റെ സന്തോഷം

ഫിഹ്ലും ത്വബരിയയും അധീനപ്പെട്ടതോടെ വഴി തുറസ്സായിക്കിട്ടി പട്ടണങ്ങൾ ഓരോന്നോരോന്നായി സന്ധിക്കു തയ്യാറായി മുമ്പോട്ട് വന്നുകൊണ്ടിരുന്നു സന്ധിയിലായ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് ലഭിച്ചത് സത്യവും നീതിയും പുലർന്നു

സിറിയയിലും ജോർഡാനിലും ഇസ്ലാമിന്റെ പതാക പാറിക്കളിച്ചു ഹിറാക്ലിയസ് ചക്രവർത്തിയുടെ കോപം വർദ്ധിക്കുകയും ചെയ്തു നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനുള്ള ശ്രമവും തുടങ്ങി..


ഒരേസമയം പല പോർമുഖങ്ങൾ അതാണിനി കാണാൻ പോവുന്നത് പാത്രിയാർക്കീസ് പല സൈനിക വ്യൂഹങ്ങളെ പല ഭാഗത്തേക്കയക്കുന്നു തൂദർ എന്ന സൈന്യാധിപന്റെ നേതൃത്വത്തിൽ ഒരു സൈന്യം  പുറപ്പെട്ടിട്ടുണ്ടെന്ന് വിവരം കിട്ടി അവർ വരുന്ന വഴിയിലേക്ക് ഖാലീദ്(റ)വും സൈന്യവും നീങ്ങി വഴിയിലെങ്ങും അവരെ കണ്ടില്ല  അവർ നേരെ ഡമസ്കസിലേക്ക് പോയതാണ് ഡമസ്കസിൽ കുറഞ്ഞ സൈന്യമേയുള്ള ബാക്കിയുള്ളവരെല്ലാം യുദ്ധരംഗത്താണ് ഈ തക്കത്തിൽ ഡമസ്ക്കസ് കീഴ്പ്പെടുത്താം ഇതാണ് തൂദറിന്റെ പ്ലാൻ

ഡമസ്കസിലെ സേനയുടെ നേതൃത്വം യസീദുബ്നു അബീസുഫിയാനാണ് അദ്ദേഹത്തിന്ന് റോമൻ സൈന്യത്തിന്റെ ആഗമനവിവരം കിട്ടി തന്റെ സൈന്യവുമായി റോമൻ സൈന്യത്തെ നേരിടാൻ പുറപ്പെട്ടു

ഖാലിദ്(റ) റോമൻ സൈന്യം പോയ വഴിയെ കുതിച്ചുവരികയാണ് പൊരിഞ്ഞ യുദ്ധമുഖത്തേക്കാണവർ എത്തിച്ചേർന്നത് റോമൻ സൈന്യത്തിന്റെ മുമ്പിൽ മുസ്ലിം സൈന്യമുണ്ട് ഡമസ്ക്കസിലെ മുസ്ലിം സൈന്യം അവർ ധീരമായി മുന്നേറുന്നു ഇപ്പോൾ റോമക്കാരുടെ പിൻവശത്ത് ഖാലിദ്(റ)വിന്റെ സൈന്യം ഖാലിദ് (റ) ശക്തമായ ആക്രമണം തുടങ്ങി

റോമക്കാർ മുമ്പിലും പിന്നിലും ഒരേസമയം ആക്രമണം നേരിടുന്നു നിരവധിയാളുകൾ മരിച്ചു വീഴുന്നു പിന്തിരിഞ്ഞോടാനും വയ്യ തൂദറും മറ്റു പ്രമുഖന്മാരും വധിക്കപ്പെട്ടു റോമക്കാരുടെ സമ്പൂർണ്ണ പരാജയം വമ്പിച്ച സ്വത്ത് യുദ്ധമുതലായി കിട്ടി

പാത്രിയാർക്കീസ് നിയോഗിച്ച ശനസ് എന്ന സൈന്യാധിപൻ വമ്പിച്ചൊരു സേനയുമായി വന്നു മുസ്ലിം സൈന്യത്തെ ആക്രമിച്ചു ഘോരയുദ്ധം തുടങ്ങി അബൂഉബൈദ(റ) നേരിട്ട് മുസ്ലിം സൈന്യത്തെ നയിക്കുന്നു

ഡമസ് കസ് യുദ്ധം കഴിഞ്ഞ് ഖാലിദ് (റ) സൈന്യവുമായി കുതിച്ചുവരികയാണ് യുദ്ധരംഗത്തേക്കാണ് വന്നത് ഇവിടെയും ഇരുതലയുദ്ധം തന്നെ

അബൂഉബൈദ(റ) ശത്രുക്കളെ നേരിട്ടുകൊണ്ടിരിക്കുമ്പോൾ ഖാലിദ് (റ) എത്തുന്നു ഖാലിദ് (റ) ശക്തമായി മുന്നേറി റോമൻ പട്ടാളക്കാർ കൂട്ടയോട്ടം തുടങ്ങി കണക്കില്ലാത്ത മനുഷ്യർ മരിച്ചൊടുങ്ങി റോമക്കാർ അമ്പേ പരാജയപ്പെട്ടു

മുസ്ലിം സൈന്യം അടുത്ത പദ്ധതി പെട്ടെന്ന് തയ്യാറാക്കി ചരിത്രപ്രസിദ്ധമായ ബഅ്ലബക്ക് അതാണ് അടുത്ത ലക്ഷ്യം മുസ്ലിം സൈന്യം ബഅ്ലബക്കിൽ എത്തിച്ചേർന്നു തദ്ദേശീയർ മുസ്ലിംകളുമായി സന്ധിയുണ്ടാക്കി യുദ്ധമൊഴിവായി

സബ്റത്തുബ്നു മസ്റൂഖ്   

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു മുസ്ലിം സേന കടന്നുപോവുന്നു ഹിംസ്വിലേക്കാണവർ നീങ്ങുന്നത് ഹിംസ്വിലേക്ക് വേറെയും സേനകൾ വന്നു ചേരാനുണ്ട് ആ പ്രതീക്ഷയിലാണ് പോവുന്നത് 

വഴിയിൽ പെട്ടെന്നാണ് റോമാ സൈന്യം പ്രത്യക്ഷപ്പെട്ടത് മുസ്ലിം സൈന്യം കടന്നുപോവുന്നുണ്ട് എന്ന വിവരം കിട്ടി വന്നതാണ് പൊടുന്നനെ ആക്രമണം തുടങ്ങി 

മുസ്ലിം സേന ഉഗ്രമായി പോരാടി ശത്രുക്കൾ പിന്തിരിഞ്ഞോടി അൽപനേരത്തെ വിശ്രമം വീണ്ടും യാത്ര

സബ്റത്തും സൈന്യവും ഹിംസ്വിലെത്തി പട്ടണം ഉപരോധിച്ചു ഏറെക്കഴിഞ്ഞില്ല അബൂഉബൈദയും സൈന്യവും വന്നുചേർന്നു ശത്രുക്കൾ ഭീതിയിൽ പെട്ടു പെട്ടെന്ന് സന്ധിക്ക് തയ്യാറായി

ഇറാഖിലെ സേനാ നായകൻ സഅദ്ബ്നു അബീവഖാസ് (റ) സിറിയയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഖാലിദ് (റ), അബൂഉബൈദ(റ) എന്നിവരുടെ മുന്നേറ്റം ശ്രദ്ധിച്ചുകൊണ്ടിരുന്നു

ഒരു വൻ വിപത്ത് അവർക്കുനേരെ നീങ്ങിവരുന്നുണ്ടെന്ന് സഅദ്(റ)വിന്ന് വിവരം കിട്ടി പൊടുന്നനെ നടപടി സ്വീകരിച്ചു ഹിറാക്ലിയസിന്റെ വലിയൊരു സൈന്യം ഹിംസിലേക്ക് നീങ്ങുന്നുവെന്നായിരുന്നു വിവരം ആ സൈന്യം ഹിംസ്വിലെത്തരുത് വഴിയിൽ തടയണം

സഅദ്(റ) ഒരു സൈന്യത്തെ ഒരുക്കി ജസീറയിൽനിന്ന് ഹിംസിലേക്ക് പോവുന്ന റൂട്ടിലേക്കയച്ചു ജസീറയിൽ നിന്നാണ് റോമാ സൈന്യം പുറപ്പെട്ടത്

വലിയ ഗർവ്വോടെ നീങ്ങിക്കൊണ്ടിരുന്ന റോമൻ സൈന്യത്തിന് മുമ്പിൽ മുസ്ലിം സൈന്യം പെട്ടെന്ന് പ്രത്യക്ഷപ്പെട്ടു പെട്ടെന്നുണ്ടായ ആക്രമണത്തിൽ റോമൻ സൈന്യം പതറിപ്പോയി അവർ പിന്തിരിഞ്ഞോടി റോമൻ സൈന്യം ഹിംസിലെത്തിയില്ല ഹിംസ്വ് മുസ്ലിംകളുടെ നിർണ്ണായക കേന്ദ്രമായിത്തീർന്നു ഹിറാ ക്ലീയസ് അതീവ ദുഃഖിതനായിത്തീർന്നു തന്റെ കാലിനടിയിലെ മണ്ണിളകിപ്പോയ്ക്കൊണ്ടിരിക്കുന്നു

ഉബാദത്തുബ്നു സാമിത്(റ)  

ഹിംസിന്റെ ചുമതല അദ്ദേഹത്തെയാണ് ഏൽപ്പിച്ചത് ധാരാളമാളുകൾ സൈനിക സേവനത്തിന് സന്നദ്ധരായി മുമ്പോട്ട് വന്നു അവരെ സൈന്യത്തിലെടുക്കുകയും മികച്ച പരിശീലനം നൽകുകയും ചെയ്തു പിന്നീടുള്ള മുന്നേറ്റങ്ങളിൽ നവ മുസ്ലിം സേന കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട് പട്ടണങ്ങൾ യുദ്ധങ്ങളില്ലാതെ കീഴടങ്ങുന്നു സന്ധിയുണ്ടാക്കുന്നു

ഹിറാക്ലിയസ് ഞെട്ടിവിറച്ചുപോയി താൻ  ഏറെ സ്നേഹിച്ച പട്ടണങ്ങൾ ഒന്നൊന്നായി കൈവിട്ട് പൊയ്ക്കൊണ്ടിരിക്കുന്നു

ബീസാൻ, ത്വബ്രിയ, ഹിംസ്വ്..... എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു അവിടെയുള്ളവർ മുസ്ലിംകളെ സ്വാഗതം ചെയ്യുന്നു അവർക്കു ഇസ്ലാം മതി എന്നായിരിക്കുന്നു

പിന്നെ കേട്ട വാർത്ത നടക്കുന്നതായിരുന്നു മുസ്ലിം സൈന്യം ഖിന്നസ്രീൻ പട്ടണം ലക്ഷ്യമാക്കി നീങ്ങുന്നു ഇപ്പോൾ പ്രതിരോധം ദുർബ്ബലമായിരിക്കുന്നു റോമൻ സൈന്യത്തെ ജനങ്ങൾക്ക് പേടിയില്ലാതായിരിക്കുന്നു ജനങ്ങൾ മുസ്ലിം സേനയുമായി സന്ധിയിലാവാൻ ധൃതി കാണിക്കുന്നു

മുസ്ലിംകളുടെ ജീവിത വിശുദ്ധിയാണവരെ ആകർഷിച്ചത് ലോകത്തിലെ ഏറ്റവും വലിയ രണ്ട് ശക്തികളെയാണവർ തറപറ്റിച്ചത്  അതിന്റെ അഹങ്കാരമൊന്നും അവരിൽ കാണാനില്ല ഓരോ വിജയത്തെക്കുറിച്ചു പറയുമ്പോഴും 'അല്ലാഹു നൽകിയ വിജയം ' എന്നാണവർ പറയുന്നത് അല്ലാഹുവാണ് സഹായി മറ്റൊരു സഹായിയുമില്ല സ്വന്തം അനുഭവത്തിലൂടെ അവർക്കത് ബോധ്യം വന്നുകഴിഞ്ഞു അല്ലാഹു നേർക്കുനേരെ സഹായിച്ച എത്രയെത്ര രംഗങ്ങൾ

റോമക്കാരും പേർഷ്യക്കാരും മുസ്ലിം സൈന്യത്തെ എത്രയാണ് പരിഹസിച്ചത് ഒരു ഭൂമിയിൽ ഒട്ടകത്തിന്റെ മൂക്കുകയറും പിടിച്ചുനടന്ന കാടൻ അറബികൾ എന്ന് പരിഹസിച്ചു ആടിനെ മേച്ചു നടന്ന ഇടയന്മാർ എന്ന് പരിഹസിച്ചു അജ്ഞതയുടെ കാലത്ത് അവർ അങ്ങനെയുള്ളവരായിരുന്നു ഇസ്ലാമിന്റെ പ്രകാശം അവരെ പുണ്യാത്മാക്കളാക്കി മാറ്റി പുണ്യപുരുഷന്മാർ ലോകജേതാക്കളായി   അല്ലാഹുവിന്റെ മുമ്പിലുള്ള അവരുടെ സമർപ്പണം അല്ലാഹുവിനെ വിളിച്ചുള്ള കരച്ചിൽ  അതാണവരുടെ കരുത്ത് ആ കരുത്ത് പേർഷ്യക്കാരും റോമക്കാരും എത്രയോ കണ്ടതാണ് അപ്പോഴൊക്കെ അവരുടെ മനസ്സ് മന്ത്രിച്ചതിങ്ങനെയാണ്

'ഇവരെ തോൽപ്പിക്കാൻ ലോകത്തൊരു ശക്തിക്കും സാധ്യമല്ല ' കാലം അത് തെളിയിക്കുകയും ചെയ്തു

ഖിന്നസ്രീൻ പട്ടണവും അലപ്പോവും കീഴടങ്ങിയതോടെ ആ വിശ്വാസം രൂഢമൂലമായി ഖിന്നസ്രീൻ കോട്ടയിലൊളിച്ച റോമൻ സൈന്യത്തോട് ഖാലിദ് (റ) വിളിച്ചുപറഞ്ഞ വാക്കുകൾ ഇന്നും പ്രതിധ്വനിക്കുന്നുണ്ട്

'നിങ്ങൾ മേഘങ്ങൾക്കുള്ളിൽ ഒളിച്ചാലും അല്ലാഹു ഞങ്ങളെ അവിടെ എത്തിക്കും അല്ലെങ്കിൽ നിങ്ങളെ ഞങ്ങളിലേക്ക് ഇറക്കിക്കൊണ്ടു വരും '


ഖലീഫ ഫലസ്തീനിൽ 





ഫലസ്തീനിൽ ഇസ്ലാം മതം പ്രചരിപ്പിക്കാൻ വേണ്ടി നിയോഗിക്കപ്പെട്ട സ്വഹാബിയാണ് അംറുബ്നുൽ ആസ്വ് (റ)  നിരവധി യുദ്ധങ്ങളിൽ പങ്കെടുത്ത പരിചയ സമ്പന്നനായ സൈന്യാധിപൻ 

ഹിരാക്ലിയസിന്റെ വൻ സൈന്യത്തെയാണ് അദ്ദേഹത്തിന് നേരിടേണ്ടിവന്നത് പ്രതികാരദാഹം കൊണ്ട് മതിമറന്നു നിൽക്കുകയാണ് റോമാ ചക്രവർത്തി

പുണ്യകേന്ദ്രമായ അന്താക്കിയ

അന്താക്കിയ പട്ടണം സംരക്ഷിക്കാൻ എന്തുമാത്രം ശ്രമിച്ചു ഒരു ശ്രമവും വിജയിച്ചില്ല പതിനായിരക്കണക്കായ യോദ്ധാക്കൾ വധിക്കപ്പെട്ടു എന്തൊരു നഷ്ടം

മുസ്ലിം പക്ഷത്ത് മരണം കുറവാണ് വിജയം അവർക്ക് തന്നെ

അന്താക്കിയ നഷ്ടപ്പെട്ട രാജാവും പരിവാരവും ഫലസ്തീനിൽ വന്നു ഉഗ്രമായ പോരാട്ടമാണ് ഫലസ്തീനിൽ നടക്കാൻ പോവുന്നത്

റോമക്കാരുടെ സൈന്യാധിപൻ അരീത്വിയൂൻ ആകുന്നു ധീരസാഹസികനായ സൈന്യാധിപൻ

അംറുബ്നുൽ ആസ്വ്(റ) എല്ലാ വിവരവും കാണിച്ചു ഖലീഫക്ക് കത്തെഴുതി ശത്രുക്കൾക്ക് കടൽവഴി സഹായം വരുന്നത് തടയണമെന്ന് പ്രത്യേകം എഴുതിയിരുന്നു

ഖൈസാരിയ തുറമുഖം വഴിയാണ് അരീതിയൂന്ന് സഹായം വരിക അത് തടയാൻ വേണ്ടി മുആവിയ(റ)വിനെ ഖലീഫ നിയോഗിച്ചു വൻ സൈന്യവുമായി മുആവിയ(റ) ആ പ്രദേശത്തെത്തി

ഖൈസാരിയ തുറമുഖം തന്ത്രപ്രധാന കേന്ദ്രമാണ് ശക്തമായ കോട്ടയുമുണ്ട്  റോമൻ സൈന്യം കോട്ടക്കകത്താണുള്ളത് മുആവിയ കോട്ടക്ക് ഉപരോധം ഏർപ്പെടുത്തി ഇടക്കിടെ റോമൻ സൈന്യം കോട്ടയിൽ നിന്ന് പുറത്ത് വരും മുസ്ലിംകളുമായി ഏറ്റുമുട്ടും മുസ്ലിംകളെ തുരത്തിയോടിക്കാനാവില്ലെന്ന് ബോധ്യമാവുമ്പോൾ കോട്ടയിലേക്ക് തന്നെ പിൻവലിയും ഇത് പലതവണ തുടർന്നു

ഒരു ജൂതൻ മുആവിയയെ  കാണാൻ വന്നു രഹസ്യസംഭാഷണത്തിൽ കോട്ടയിലേക്കുള്ള രഹസ്യകവാടം കാണിച്ചു തരാമെന്നു പറഞ്ഞു രഹസ്യമാർഗത്തിലൂടെ മുസ്ലിംകൾ കോട്ടയിൽ പ്രവേശിച്ചു കനത്ത ഏറ്റുമുട്ടൽ നടന്നു കോട്ട കൈവശപ്പെടുത്തി

ഖൈസാരിയ തുറമുഖം മുസ്ലിംകളുടെ അധീനതയിലായി ഗാസ തന്ത്രപ്രധാന കേന്ദ്രമാണ് അത് നേരത്തെ തന്നെ അധീനപ്പെടുത്തിയിരുന്നു കടൽമാർഗമുള്ള വിപത്ത് തൽക്കാലമുണ്ടാവില്ല

അരീത്വിയൂൻ പട്ടാളത്തോട് അജ്നദൈനിലേക്ക് പോകാൻ കൽപിച്ചു പല ഭാഗങ്ങളിൽനിന്ന് റോമൻ പട്ടാളം നീങ്ങാൻ തുടങ്ങി എല്ലാവരുടെയും ലക്ഷ്യം അജ്നദൈൻ എല്ലാവരും അജ്നദൈനിൽ എത്തിയാൽ അപകടമാണ് എല്ലാവരും അവിടെ എത്തരുത് വഴിയിൽ തടയണം

അൽഖമത്തുബ്നു ഹകീം(റ) ബൈത്തുൽ മുഖദ്ദസിന്റെ ഭാഗത്തേക്ക് ഒരു സൈന്യത്തെ നയിച്ചു 

അബൂ അയ്യൂബുൽ അൻസ്വാരി(റ) റംലയിലേക്ക് നീങ്ങി

ഈ വിവരം അംറുബ്നുൽ ആസ്വ്(റ) ഖലീഫയെ അറിയിച്ചു ഖലീഫ സഹായസൈന്യത്തെയും അയച്ചു സഹായ സൈന്യത്തിൽ നല്ലൊരു വിഭാഗത്തെ ബൈത്തുൽ മുഖദ്ദസിന്റെ ഭാഗത്തേക്കയച്ചു ഒരു വിഭാഗത്തെ റംലയിലേക്കയച്ചു

വലിയൊരു സൈന്യവുമായി അംറുബ്നു ആസ്വ്(റ) അജ്നദൈനിലേക്ക് നീങ്ങി അരീത്വിയൂനെ നേർക്കുനേരെ നേരിടാനായിരുന്നു ഈ മുന്നേറ്റം

ശത്രുക്കളെല്ലാം കോട്ടയ്ക്കകതാണ് കോട്ടയാണെങ്കിൽ ഒരു കുന്നിന്റെ നെറുകയിൽ കോട്ടക്കകത്തെ സജ്ജീകരണങ്ങൾ മനസ്സിലാക്കാൻ ഒരു വഴിയുമില്ല

ഒടുവിൽ അംറ്(റ) ഒരു തന്ത്രം പ്രയോഗിച്ചു ഒരു ദൂതന്റെ വേഷത്തിൽ പുറപ്പെട്ടു എല്ലാം അല്ലാഹുവിൽ സമർപ്പിച്ചുള്ള യാത്രയാണ് ദൂതനാണെന്ന് ധരിച്ചു പാറാവുകാർ തടഞ്ഞില്ല കോട്ടക്കകത്തു കടന്നു എല്ലാ ഭാഗത്തും നോട്ടമെത്തുന്നുണ്ട് എന്തെല്ലാം സംവിധാനങ്ങൾ  നിരവധി ഒളിസങ്കേതങ്ങൾ

അരീത്വിയൂനെ നേരിൽകണ്ടു എന്തൊരു ശക്തൻ
അരീത്വിയൂനും ദൂതനും തമ്മിൽ സംസാരിച്ചു

'ദൂതന്ന് സമ്മാനം നൽകൂ' -അരീത്വിയൂൻ കൽപിച്ചു   ദൂതന്റെ തലവെട്ടാൻ കാവൽക്കാരനോട് ആംഗ്യം കാണിച്ചു

തന്ത്രശാലിയായ അംറ്(റ) സംഗതി മനസ്സിലാക്കി രക്ഷപ്പെടാൻ തന്ത്രം തന്നെ വേണം

സമ്മാനം സ്വീകരിച്ചു സന്തോഷം പ്രകടിപ്പിച്ചു എന്നിട്ടിങ്ങനെ പറഞ്ഞു: ഞങ്ങൾ പത്തുപേരുണ്ട് ഒമ്പതുപേർ പുറത്തുണ്ട് ഞങ്ങളെല്ലാം അംറിന്റെ ഉപദേശകരാണ് അങ്ങ് എന്നോട് പറഞ്ഞ കാര്യങ്ങൾ അവരോടുകൂടി പറയണം ഞാനവരെ കൂട്ടിവരാം

അരീത്വിയുന്ന് വളരെ സന്തോഷമായി

'വേഗം പോയി അവരെ കൂട്ടി വരൂ ' പത്ത് പേരെ ഒന്നിച്ച് വധിക്കാം

അംറ് പുറത്ത് കടന്നു പിന്നെയാരും അദ്ദേഹത്തെ കണ്ടില്ല  അരീത്വിയൂൻ കാത്തിരുന്നു മടുത്തു

അറബി തന്നെ പറ്റിച്ചു കളഞ്ഞു കോട്ടയിൽ വന്നു രഹസ്യങ്ങൾ നേരിട്ടുകണ്ട് മനസ്സിലാക്കി ഒരു പോറൽപോലും ഏൽക്കാതെ രക്ഷപ്പെട്ടു കളഞ്ഞു

എന്തൊരു തന്ത്രം എന്തൊരു ധൈര്യം

ഇവരെയെങ്ങിനെ തോൽപിക്കാനാവും ?

ഈ കോട്ടയിൽ വന്നിട്ട് രക്ഷപ്പെട്ടുകളഞ്ഞല്ലോ വന്നുപോയത് അംറ് തന്നെയായിരുന്നുവെന്ന് പിന്നീടറിഞ്ഞപ്പോൾ ന്യായാധിപന്റെ ജാളിത്യ വർദ്ധിച്ചു

വിവരങ്ങളറിഞ്ഞപ്പോൾ ഖലീഫക്ക് സന്തോഷമായി തന്റെ സൈന്യാധിപന്മാരുടെ തന്ത്രങ്ങളും ധീരതയും വാഴ്ത്തപ്പെടേണ്ടതുതന്നെ അല്ലാഹുവിന്ന് സ്തുതി

ഏറെനാൾ കഴിഞ്ഞില്ല റോമൻ സൈന്യവും മുസ്ലിം സൈന്യവും ഏറ്റുമുട്ടി യുദ്ധം ഉഗ്രാവസ്ഥയിലെത്തി സന്ധ്യയോടെ റോമക്കാരുടെ അടിപതറി അവർ ചിതറിയോടി കോട്ട മുസ്ലിംകൾക്ക് അധീനപ്പെടുത്താൻ കാണാൻ വേണ്ടി വന്ന കോട്ടയുടെ അധിപനായി മാറി അംറ് (റ)

ഫലസ്തീൻ യുദ്ധം തുടങ്ങുന്നതിന്ന് കടൽത്തീര പ്രദേശങ്ങൾ അധീനപ്പെടുത്തണം ഫലസ്തീനിലും റംലയിലും ഉപരോധം തുടങ്ങിക്കഴിഞ്ഞിരുന്നു യുദ്ധം പൊട്ടിയിട്ടില്ല അംറ്ബ്നു ആസ്വ്(റ) എത്തുംവരെ ഉപരോധം നീട്ടിക്കൊണ്ട് പോവണം

കടലോരനഗരങ്ങൾ അധീനപ്പെട്ടു തുടങ്ങി തദ്ദേശവാസികളുമായി സന്ധി ചെയ്തു 

നാബുൽസ് കീഴടങ്ങി സബസ്ത്വിയ കീഴടങ്ങി  ഗാസ, യാഫ തുടങ്ങിയ പ്രദേശങ്ങളെല്ലാം മുസ്ലിം അധീനതയിലായി

അരീത്വിയൂനും മതനേതാക്കളും കൂടി ഫലസ്തീനിലെ വലിയ കുരിശ് കപ്പലിൽ കയറ്റിക്കൊണ്ടുപോയി അയോസോഫിയായിലേക്കാണ് കൊണ്ടുപോയത് ഫലസ്തീൻ കൈവിട്ടുപോകുമെന്ന് അവർക്കുറപ്പായിരുന്നു

തദ്ദേശവാസികൾ മുസ്ലിംകളുമായി സന്ധിയിലാവാൻ ധൃതി കാണിച്ചു കൊണ്ടിരുന്നു


യുദ്ധം പൊട്ടി അത് ശക്തമായി ഇരുവിഭാഗവും പരിസരം മറന്ന പോരാട്ടത്തിലാണ് റോമൻ സൈന്യം അടിപതറി അപ്പോഴേക്കും നിരവധിയാളുകൾ ഈജിപ്തിലേക്ക് രക്ഷപ്പെടാൻ തുടങ്ങിയിരുന്നു പട്ടാളക്കാർ കൂട്ടത്തോടെ ഓടി രക്ഷപ്പെടുകയാണ് ഇസ്ലാമിന്റെ പ്രകാശം നൈൽ നദിയുടെ തീരങ്ങളിലും എത്തിത്തുടങ്ങുകയാണ് ആഫ്രിക്കൻ വൻകരയിലേക്കുള്ള ഇസ്ലാമിന്റെ പ്രവേശനത്തിന് സമയമായിരിക്കുന്നു

പുണ്യമദീനയിൽ സന്ദേശമെത്തി സൈന്യാധിപൻ അംറുബ്നുൽ ആസ്വ്(റ) ഫലസ്തീനിൽ നിന്നയച്ച സന്ദേശം 

ഫലസ്തീൻ അധീനപ്പെട്ടുകഴിഞ്ഞു ക്രൈസ്തവർ സന്ധിക്കു സന്നദ്ധരായിട്ടുണ്ട് ഖലീഫ നേരിട്ടുവരണം അദ്ദേഹവുമായി സന്ധിയുണ്ടാക്കണം എന്നൊക്കെയാണവർ ആവശ്യപ്പെടുന്നത്  താങ്കൾ ബൈത്തുൽ മുഖദ്ദസിൽ വരണമെന്നാണ് ഞങ്ങളുടെയും ആഗ്രഹം

ഖലീഫ പ്രമുഖ സ്വഹാബികളെയെല്ലാം വിളിച്ചു വരുത്തി വിഷയം ചർച്ച ചെയ്തു പലരും അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു ഖലീഫ ഫലസ്തീനിൽ പോകണമെന്നും വേണ്ടെന്നും അഭിപ്രായമുണ്ടായി

അലി(റ) പറഞ്ഞു: അമീറുൽ മുഅ്മിനീൻ തീർച്ചയായും ഫലസ്തീനിൽ പോവണം അത് അവിടെയുള്ള നമ്മുടെ സഹോദരങ്ങൾക്ക് കരുത്ത് നൽകും അവർക്ക് നന്നായി പൊരുതാൻ പ്രചോദനം നൽകും വിജയം എളുപ്പമാക്കും

പല സന്ദർഭങ്ങളിലും സ്വീകരിക്കുന്നത് അലി(റ)വിന്റെ അഭിപ്രായമാണ് ഇപ്പോഴും അതുതന്നെ സംഭവിച്ചു

ഖലീഫ ബൈത്തുൽ മുഖദ്ദസ്സിലേക്കുപോവുന്ന വാർത്ത മദീനയിൽ സന്തോഷം പരത്തി ബൈത്തുൽ മുഖദ്ദസ് അല്ലാഹു മുസ്ലിംകൾക്കു നൽകി എന്നറിഞ്ഞ്  ആഹ്ലാദം കൊള്ളുകയായിരുന്നു മദീന ഖലീഫയുടെ ചുമതലകൾ അലി(റ)വിനെ ഏല്പിച്ചു മദീന ഖലീഫയെ യാത്രയയച്ചു

ഒരു സാധാരണ കുതിരയെ തയ്യാറാക്കി അതിന്റെ പുറത്താണ് യാത്ര ഏതാനും സ്വഹാബികൾ കൂടെയുണ്ട് ഒരു തോൽപ്പാത്രത്തിൽ വെള്ളം ഒരു സഞ്ചിയിൽ കാരക്ക ഖലീഫ തന്റെ സാധാരണ വേഷത്തിൽ തന്നെ പ്രത്യേകിച്ച് ഒരുക്കങ്ങളൊന്നുമില്ല

കിസ്റായെയും കൈസറിനെയും തകർത്ത ലോക ജേതാവിന്റെ യാത്രയാണിത് എത്ര ലളിതമായ യാത്ര ആ ജേതാവിനെ ഒരു നോക്കു കാണാൻ ഫലസ്തീനിലെ ക്രൈസ്തവസമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്നു നീതിമാനായ മഹാരാജാവ് വരുന്നു എന്നാണവർ ധരിച്ചിരിക്കുന്നത് മഹാരാജാവിനെ സ്വീകരിക്കാൻ ചർച്ച് മേധാവികളും അനുയായികളും കാത്തിരിക്കുന്നു പാതിരിമാർ അവരുടെ പദവികൾക്കനുസരിച്ച വേശം ധരിക്കും ഉന്നത നിലവാരം പ്രകടമാക്കുന്ന വേഷങ്ങൾ

ഖലീഫ വരുന്നു എന്ന വാർത്ത മുസ്ലിം യോദ്ധാക്കളെ ആഹ്ലാദഭരിതരാക്കി മാറ്റി 

നവ മുസ്ലിം യോദ്ധാക്കൾ ഇത് വരെ ഖലീഫയെ കണ്ടിട്ടില്ല വളരെ അപൂർവ്വം പേരൊഴികെ  അല്ലാത്തവർക്കിടയിൽ തന്നെ ഖലീഫയെ കാണാത്തവരുണ്ട് എല്ലാവരും ഇതൊരു മഹാസൗഭാഗ്യമായിട്ടാണ് കാണുന്നത് 

നാളുകളോളം യാത്ര ചെയതു വളരെയേറെയാളുകൾ ഖലീഫയെ കണ്ടു ഓരോ പ്രദേശത്തും എത്തുമ്പോൾ ജനക്ഷേമകാര്യങ്ങൾ അന്വേഷിക്കും അങ്ങനെ സന്തോഷകരമായ യാത്ര തുടർന്നു 

ജാബിയ എന്ന പ്രദേശത്തെത്തി മുസ്ലിം സേനാ നായകന്മാർ ഖലീഫയെ സ്വീകരിച്ചു

ഖാലിദുബ്നുൽ വലീദ്(റ) , അംറുബ്നുൽ ആസ്വ്(റ), അബ്ദുറഹ്മാനുബ്നു ഔഫ്(റ), മുആവിയ(റ), തുടങ്ങിയ പ്രമുഖരെല്ലാം ഖലീഫയെ കാത്തിരിക്കുകയായിരുന്നു

ഖലീഫ എത്തിയ വിവരമറിഞ്ഞ് ക്രൈസ്തവ പ്രതിനിധികളും വന്നെത്തി ഇവിടെവെച്ച് ഇരുകൂട്ടരും ചർച്ച ചെയ്തു സന്ധിവ്യവസ്ഥകൾ തയ്യാറാക്കി

ക്രൈസ്തവർ പറയുന്ന നിർദ്ദേശങ്ങൾ പലതും ഖലീഫ അംഗീകരിച്ചപ്പോൾ അവർക്ക് ഏറെ സന്തോഷമായി തങ്ങളെ എത്രയോ കാലമായി അടക്കി ഭരിക്കുന്ന റോമൻ ക്രൈസ്തവരെക്കാൾ മുസ്ലിംകൾ എത്രയോ ഭേദമാണെന്നവർക്ക് തോന്നി 

സന്ധിവ്യവസ്ഥകളിൽ പ്രധാനപ്പെട്ടവയുമുണ്ടായിരുന്നു

ഈലിയായിലെ ക്രൈസ്തവരുടെ ജീവൻ രക്ഷിക്കും സ്വത്തുവകകളും സംരക്ഷിക്കും 

ക്രൈസ്തവരുടെ ചർച്ചുകളും കുരിശുകളും സംരക്ഷിക്കും അവരുടെ ആരാധനാ കർമ്മങ്ങൾ സ്വതന്ത്രമായി നിർവ്വഹിക്കാം മതം മാറാൻ ആരെയും നിർബന്ധിക്കാറില്ല
യഹൂദരെ അവരോടൊപ്പം താമസിപ്പിക്കില്ല

സംരക്ഷണത്തിന് പകരം ക്രൈസ്തവർ ജിസ് യ നൽകുന്നതാണ് 

ഈലിയായിൽ നിന്നാരെങ്കിലും റോമക്കാരുടെ കൂടെ പോകുന്നെങ്കിൽ അവരെ തടയില്ല ബൈത്തുൽ മുഖദ്ദസിലെ റോമക്കാർക്ക് അവിടെ താമസിക്കുകയോ , സ്ഥലം വിടുകയോ ചെയ്യാം

എല്ലാ വ്യവസ്ഥകളും ഇരുവിഭാഗവും സന്തോഷത്തോടെ സ്വീകരിച്ചു ക്രൈസ്തവ ദൂതന്മാർ കരാർ കോപ്പിയുമായി ഫലസ്തീനിലെത്തി ബിഷപ്പും മറ്റ് മത നേതാക്കളും അത്യധികം സന്തോഷിച്ചു

ഇത് നീതിമാനായ രാജാവ് തന്നെ 

റംലാ നിവാസികളുടെ പ്രതിനിധികൾ ഖലീഫയെ കാണാൻ വന്നു ഇത്പോലൊരു കരാർ അവർക്ക് വേണ്ടിയും ഉണ്ടായി

ഖലീഫ ബൈത്തുൽ മുഖദ്ദസിലേക്ക് വരുന്നു ഖാലിദ് (റ) , അംറുബ്നുൽ ആസ്വ്(റ) , ശുറഹ്ബീൽ(റ) എന്നിവർ കൂടെ യാത്ര ചെയ്യുന്നു ഖലീഫയുടെ കുതിര പതുക്കെയാണ് നടന്നിരുന്നത് അതിന്റെ ലാടം തേഞ്ഞുപോയിരുന്നു മറ്റൊരു കുതിരയെ കൊണ്ടുവന്നെങ്കിലും യാത്ര സുഖകരമായില്ല ഖലീഫ അതിന്റെ പുറത്ത് നിന്നിറങ്ങി നടന്നു

ബൈത്തുൽ മുഖദ്ദസിന്റെ അതിർത്തി പ്രദേശത്ത് വെച്ച് സർവ്വസൈന്യാധിപൻ അബൂഉബൈദ(റ) വും സംഘവും ഖലീഫയെ സ്വീകരിച്ചു

ഖലീഫയുടെ വേഷം പരുക്കൻ കമ്പിളി വസ്ത്രം അതിൽ പതിനാല് സ്ഥലത്ത് കഷ്ണം വെച്ചു തുന്നിയിരിക്കുന്നു ക്രേസ്തവമേധാവികൾ സ്വീകരിക്കാൻ കാത്തിരിക്കുകയാണ് അവരൊക്കെ വിലകൂടിയ സ്ഥാനവസ്ത്രങ്ങൾ ധരിച്ചാണ് കാത്തിരിക്കുന്നത്

ഖലീഫ വേഷം മാറണം അല്ലെങ്കിൽ കുറച്ചിലാണ് മുസ്ലിം നേതാക്കൾ മേത്തരം വസ്ത്രവും നല്ല കുതിരയെയും കൊണ്ടുവന്നു കൊടുത്തു എന്നിട്ടിങ്ങനെ അപേക്ഷിച്ചു

'അമീറുൽ മുഅ്മിനീൻ ഈ വേഷം ഇന്നാട്ടിലേക്ക് പറ്റിയതല്ല ഇത് മാറ്റണം ക്രൈസ്തവരിൽ മതിപ്പുണ്ടാക്കുന്ന വസ്ത്രം ധരിക്കണം ഈ കുതിരപ്പുറത്ത് യാത്ര ചെയ്യണം



ഉമർ (റ) പറഞ്ഞു: അല്ലാഹു നമുക്ക് പ്രതാപം നൽകിയത് ഇസ്ലാമിലൂടെയാണ് ഇസ്ലാമിനെ മുറുകെപ്പിടിക്കുക അതിനപ്പുറം ഒരു പ്രതാപവുമില്ല നാം നിന്ദ്യരും നിസ്സാരരുമായിരുന്നു നമ്മെ ഉണർത്തിയത് അല്ലാഹുവാണ് വൻ വിജയങ്ങൾ നൽകിയതും അല്ലാഹുവാണ് അവനെ വിട്ട് നിങ്ങൾ ആഡംബരങ്ങളുടെ പിന്നാലെ പോവുകയാണോ? എങ്കിൽ നിങ്ങളെയവൻ പഴയ അവസ്ഥയിലേക്കു തന്നെ മടക്കും

അവർ കൊണ്ടു വന്ന വസ്ത്രം ധരിക്കുകയും തന്റെ വസ്ത്രം അഴിച്ചു കഴുകി വൃത്തിയാക്കുകയും ചെയ്തു അത് ഉണങ്ങി കഷ്ണം ഇളകിയ സ്ഥലത്ത് തുന്നിപ്പിടിപ്പിച്ചു   ആ വസ്ത്രം ഉടുക്കുകയും പുതിയത് മാറ്റി തിരിച്ചു കൊടുക്കുകയും ചെയ്തിട്ടാണ് മീതെ കണ്ടവിധം പ്രസ്താവന നടത്തിയത്
എതിർത്തു പറയാൻ ഒരാളുടെ നാവും അനങ്ങിയില്ല 

മഹത്തായ ബൈത്തുൽ മുഖദ്ദസ് തിങ്ങിനിറഞ്ഞ പരിസരം അമീറുൽ മുഅ്മീനിനെ ജനം കാണുന്നു  ഇത് രാജാവല്ല ഫഖീർ , ജനസേവകൻ

മുഖത്തെ ഗാംഭീര്യം വേഷത്തിലെ ലാളിത്യം അത്ഭുത മനുഷ്യൻ പാത്രിയാർക്കീസ് സ്വഫർ നിയൂസ് ഖലീഫയെ ബഹുമാന പുരസ്സരം സ്വീകരിച്ചു മറ്റ് നഗര പ്രമുഖരും സ്വാഗതം ചെയ്തു 

താക്കോൽ ദാന കർമ്മമാണ് ഇനി നടക്കുന്നത് 

വിശുദ്ധ ബൈത്തുൽ മുഖദ്ദസിന്റെ താക്കോൽ സ്വഫണിയൂസ് ഭക്തിപൂർവ്വം ഖലീഫയുടെ കൈകളിൽ വെച്ചു കൊടുത്തു

അവിസ്മരണീയമായ ചരിത്രനിമിഷം അതിന്ന് സാക്ഷിയായ മുസ്ലിംകളുടെയും ക്രൈസ്തവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു സ്വഫർണിയുസ് വികാരഭരിതനായി ഈ വാക്കുകൾ പറഞ്ഞു

'ഈ താക്കോൽ ഏറ്റുവാങ്ങുന്ന മഹൽവ്യക്തിയെക്കുറിച്ച് ഞങ്ങൾ നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുണ്ട് പല ലക്ഷണങ്ങളും പറഞ്ഞിട്ടുണ്ട് ആ ലക്ഷണങ്ങൾ അങ്ങയിൽ കാണുന്നുണ്ട് ' 

അർഹിക്കുന്ന കരങ്ങളിൽ താക്കോൽ ഏല് പിക്കാൻ കഴിഞ്ഞതിലെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല 

നാട്ടിന്റെ ഭാവിയെക്കുറിച്ചായി പിന്നെ സംസാരം ഹൃദ്യമായ വാക്കുകൾ സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും സായാഹ്നം

ബൈതുൽ മുഖദസിന്റെ മഹാനായ അതിഥിയെ സ്നേഹപൂർവ്വം സൽക്കരിച്ചു വിഭവങ്ങളൊന്നും വേണ്ട അല്പം ആഹാരം 

ഉമർ (റ)വിന്റെ നിത്യജീവിതം ഫലസ്തീനികൾ അത് നേരിട്ട് കാണുകയാണ് ലോകത്തിലെ ഏറ്റവും ശക്തനായ ഭലണാധികാരിയുടെ നിത്യജീവിതത്തിന്റെ നേർക്കാഴ്ചകൾ
പരമലളിതമായ ജീവിതം

എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പ് ദാവൂദ് നബി(അ) നിസ്കരിച്ച സ്ഥാനത്ത് ഖലീഫ ചെന്നു നിന്നു വിനയാന്വിതനായി നിസ്കാരം നിർവ്വഹിച്ചു 

ബൈത്തുൽ മുഖദ്ദസ് മുസ്ലിംകളുടെ ആദ്യഖിബ്ല കഅബാ ശരീഫ് -മസ്ജിദുന്നബവി -ബൈത്തുൽ മുഖദ്ധസ് ഇവ മൂന്നും ഓരോ സത്യവിശ്വാസിയുടെ മനസ്സിലുണ്ട്

ഖലീഫയുടെ വസ്ത്രം, ഭക്ഷണം, ഉറക്കം, സംസാരം, പെരുമാറ്റം.....എല്ലാം ജനങ്ങൾ കണ്ടറിഞ്ഞു ഖലീഫയോടുള്ള ബഹുമാനം എത്രയോ ഇരട്ടിയായി വർദ്ധിച്ചു

ഖലീഫയോടുള്ള ബഹുമാനം ഇസ്ലാമിനോടുള്ള ബഹുമാനമായി മാറി ഇങ്ങനെയൊരു ഖലീഫയെ രൂപപ്പെടുത്തിയത് ഇസ്ലാമാണ് ആ ഇസ്ലാം തന്നെയാണ് തങ്ങൾക്കു വേണ്ടത് ഈ വിധത്തിൽ ചിന്ത പോയത് ആയിരങ്ങളുടെ മനസ്സിലാണ് പിന്നെയവർ അമാന്തിച്ചു നിന്നില്ല   സത്യസാക്ഷ്യത്തിലേക്ക് ഉളരി വന്നു ആയിരക്കണക്കായ നവ മുസ്ലിംകളുണ്ടായി മഹാനായ സ്വാഹാബികളുടെ ജീവിതമായിരുന്നു അവരുടെ പാഠപുസ്തകം ആ പുസ്തകം നന്നായി വായിച്ചു പഠിച്ചു

ഖലീഫ സംസാരിച്ചു വിശുദ്ധ ഖുർആൻ വചനങ്ങൾ ഒഴുകിവരുന്നു വാക്കുകൾക്കിടയിൽ എത്രയോ തവണ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസ്മരിക്കുന്നു ഒന്നാം ഖലീഫയെയും അനുസ്മരിക്കുന്നു

അല്ലാഹുവേ ഈ പാവപ്പെട്ടവനെ നീയെത്ര ആദരിച്ചു അനുഗ്രഹിച്ചു നന്ദി പറയാനറിഞ്ഞുകൂടാ

ഖലീഫയുടെ കൂടെ സ്വഫർണിയൂസ് നടന്നു ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളെല്ലാം കാണിച്ചു കൊടുത്തു

ദാവൂദ് (അ)ന്റെ മിഹ്റാബ് , സുലൈമാൻ (അ)ന്റെ  മസ്ജിദ്, യഅ്ഖൂബ്(അ)ന്റെ പാറ, യഹൂദരുടെയും ക്രൈസ്തവരുടെയും മുസ്ലിംകളുടെയും പുണ്യകേന്ദ്രം

നട്ടുച്ചസമയം സൂര്യൻ ചൂടും വെളിച്ചവും വാരി വിതറുന്നു ഖലീഫ സ്വഫർണിയൂസിനോട് പറഞ്ഞു

'ഈ സമയത്താണ് ഞങ്ങളുടെ ളുഹർ നിസ്കാരം എനിക്ക് നിസ്കരിക്കണം '

ചർച്ചിലിരുന്നാണ് ഇവരുടെ സംസാരം

ഉടനെ സ്വഫർണിയൂസ് പറഞ്ഞു: ഇവിടെവെച്ച് തന്നെ നിസ്കരിക്കാം സൗകര്യപ്പെടുത്താം

ഖലീഫ പറഞ്ഞു: അത് വേണ്ട ഞാനിവിടെവെച്ച് നിസ്കരിച്ചാൽ പിൽക്കാലത്ത് മുസ്ലിംകൾ ആ സ്ഥലത്തിന്റെ പേരിൽ അവകാശവാദം ഉന്നയിച്ചേക്കാം ഞാൻ പുറത്ത് പോയി നിസ്കരിച്ചു കൊള്ളാം

യഅ്ഖൂബ് നബി (അ) ന്റെ പാറയുടെ സമീപത്തേക്ക് നടന്നു പോയി അവിടെ നിലത്ത് വിരിപ്പ് വിരിച്ചു ളുഹ്ർ നിസ്കരിച്ചു

ഈ നടപടി ക്രൈസ്തവരെ നന്നായി ചിന്തിപ്പിച്ചു ജേതാവിന്റെ സൂക്ഷ്മതയും ദൂരക്കാഴ്ചയും അവരെ അമ്പരപ്പിച്ചുകളഞ്ഞു

ഖലീഫ നിസ്കരിച്ച സ്ഥലത്ത് മുസ്ലിംകൾ പള്ളി പണിതു മസ്ജിദ് ഉമർ എന്ന് നാമകരണം ചെയ്തു ഉമർ (റ)വിന്റെ ഫലസ്തീൻ സന്ദർശനത്തിന്റെ സ്മാരകമായി ആ മസ്ജിദ് നിലനിന്നു

ബിലാലുബ്നുറബാഹ(റ) 

നബി(സ)യുടെ ബാങ്ക് വിളിക്കാരൻ കർണ്ണാനന്ദകരമായ ബാങ്ക് വിളി പുണ്യ മദീനയെ അത് കോരിത്തരിപ്പിച്ചു നബി (സ) തങ്ങളുടെ വഫാത്ത് വരെ അത് തുടർന്നു 

നബി (സ) യില്ലാത്ത മദീന

നബി(സ)യെ കാണത്ത ജീവിതം ബിലാൽ (റ) വിന്ന് സഹിക്കാനാവുന്നില്ല ഇനി ബാങ്ക് വിളിക്കാൻ തന്നെക്കൊണ്ടാവില്ല  ഒന്നാം ഖലീഫയെ സമീപിച്ചു സങ്കടം പറഞ്ഞു

റസൂലുല്ലാഹിയില്ലാത്ത മദീനയിൽ എനിക്കിനി ജീവിക്കാനാവില്ല ബാങ്ക് വിളിക്കാനുമാവില്ല അകലെയവിടെയോ പോയി ഞാൻ ജീവിച്ചു കൊള്ളാം

ഒന്നാം ഖലീഫ തടയാൻ നോക്കി കഴിഞ്ഞില്ല
ബിലാൽ (റ) മദീന വിട്ടുപോയി നബി(സ) യെ കാണാത്ത വേദന മനസ്സിനെ ഇറുക്കിക്കളയുന്നു

ഉമർ (റ) ഫലസ്തീനിലെത്തിയപ്പോൾ ബിലാൽ (റ ) കാണാൻ വന്നു ആ കണ്ടു മുട്ടൽ വികാരനിർഭരമായിരുന്നു

ഒരുദിവസം ഉമർ(റ) പറഞ്ഞു: പ്രിയപ്പെട്ട ബിലാൽ എനിക്കൊരാഗ്രഹമുണ്ട് നിറവേറ്റിത്തരണം ഒരിക്കൽകൂടി താങ്കളുടെ ബാങ്ക് കേൾക്കണം ഇന്ന് താങ്കൾ ബാങ്ക് വിളിക്കണം

ബിലാൽ ഒഴിഞ്ഞു മാറാൻ നോക്കി സമ്മതിച്ചില്ല പിന്നെയും പിന്നെയും നിർബന്ധിച്ചപ്പോൾ സമ്മതിച്ചു

ഒരു ചരിത്രം കൂടി തുന്നിച്ചേർക്കപ്പെടുകയാണ് മസ്ജിദുന്നബവിയിലും കഅബാശരീഫിലും മുഴങ്ങിയ ബാങ്ക് മസ്ജിദുൽ അഖ്സായിലും ഉയരാൻ പോവുന്നു

ബാങ്കിന്ന് സമയമായി ബിലാൽ (റ) വിന്റെ ബാങ്ക് ഉയർന്നു ആറ് വർഷങ്ങളായി ഈ ശബ്ദം കേട്ടിട്ട്

നബി (സ) ജീവിച്ചിരുന്ന കാലത്തേക്ക് തിരിച്ചു പോയത്പോലെ സ്വഹാബികൾക്കു തോന്നി തങ്ങൾ മദീനയിലാണെന്നും ചിന്തിച്ചു പോയി പഴയകാല  ഓർമ്മകൾ തെളിയാൻ തുടങ്ങിയപ്പോൾ കണ്ണുകൾ നിറഞ്ഞു പിന്നെ കരച്ചിലായി

ഉമർ (റ ) കരഞ്ഞുപോയി കണ്ണീർ വല്ലാതെ ഒഴുകി ബാങ്ക് തീർന്നപ്പോൾ ഖലീഫയുടെ താടിയിൽനിന്ന് കണ്ണുനീർത്തുള്ളികൾ ഇറ്റിറ്റ് വീണുകൊണ്ടിരുന്നു   ബിലാൽ (റ) തളർന്നിരുന്നുപോയി

ഏതാനും ദിവസങ്ങൾ കൂടി കടന്നുപോയി കീഴടങ്ങിയ പ്രദേശങ്ങളിലെ ഭരണസംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്തു സുപ്രധാന തീരുമാനങ്ങളെടുക്കുകയും ചെയ്തു 

ഖലീഫക്ക് മടങ്ങാൻ സമയമായി ഉയർന്ന കുന്നിൻ മുകളിൽ കയറി നിന്ന് ഖലീഫ ചുറ്റും നോക്കി 

വിശാലമായ കൃഷിയിടങ്ങൾ പച്ചപുതച്ച് കിടക്കുന്നു ഈത്തപ്പനത്തോട്ടങ്ങൾ , മുന്തിരിയുടെയും അത്തിപ്പഴത്തിന്റെയും തോട്ടങ്ങൾ ഐശ്വര്യം നിറഞ്ഞൊഴുകുന്ന പ്രദേശം  സർവ്വശക്തനായ അല്ലാഹു ഈ നാട് മുസ്ലിംകരങ്ങളിൽ വെച്ചു തന്നിരിക്കുകയാണ്  അൽഹംദുലില്ലാഹ്

ഉമർ (റ) ഫലസ്തീനിലായിരുന്നപ്പോൾ എല്ലാവർക്കും ഉത്സവത്തിന്റെ സന്തോഷമായിരുന്നു ഇനി മടങ്ങുകയാണ് വേണ്ട ഉപദേശങ്ങൾ ഓരോ വിഭാഗക്കാർക്കും നൽകി

ഉമർ (റ)വിന്റെ യാത്രയുടെ ദിവസം ഒരു ചരിത്ര സംഭവത്തിന് സാക്ഷികളാവാൻ കഴിഞ്ഞതിലുള്ള സന്തോഷം എല്ലാവർക്കുമുണ്ട്

ഖലീഫയുടെ ഒട്ടകം നടന്നുനീങ്ങി ആളുകൾ നോക്കിനിന്നു പലരും കരഞ്ഞു യാത്രാ സംഘം കുന്നുകൾക്കപ്പുറം മറഞ്ഞു  മദീന ഫലസ്തീനിലെത്തിയത് പോലെയായിരുന്നു ഇത്രയും നാളുകൾ ഖലീഫയുടെ പട്ടാള ഭരണ പരിഷ്കാരങ്ങൾ ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്  പട്ടാളക്കാരുടെ രജിസ്റ്റർ സൂക്ഷിക്കാൻ തുടങ്ങി  പട്ടാളക്കാർക്ക് കൃത്യമായ ശമ്പളം നൽകി ജയിലുകൾ സ്ഥാപിച്ചു മിലിട്ടറി ആസ്ഥാനങ്ങളിൽ നാലായിരം റിസർച്ച് പടയാളികളെ സജ്ജമാക്കിനിർത്തി ഏത് ആവശ്യഘട്ടങ്ങളിലും എവിടേക്ക് വേണമെങ്കിലും വിളിക്കാം ഓരോ ആസ്ഥാനത്ത്നിന്നും നാലായിരം പേരെത്തും ധ്രുതകർമ്മസേന ആദ്യം ഒമ്പത് ആസ്ഥാനങ്ങളുണ്ടായി മുപ്പത്താറായിരം പേരെ ഒരു വിളിക്ക് അണിനിരത്താം


അലക്സാണ്ടറിയ കീഴടങ്ങി





നബി (ﷺ) തങ്ങളുടെ കാലത്ത് ഈജിപ്ത് ഭരിച്ചിരുന്നത് മുഖൗഖിസ് രാജാവായിരുന്നു തൗറാത്ത് ഇഞ്ചീലുമൊക്കെ പഠിച്ചറിഞ്ഞ പണ്ഡിതനാണ് അലക്സാണ്ടറിയായിലെ ബിഷപ്പുമാണ്

പല രാജാക്കന്മാരെയും ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് നബി (ﷺ) സന്ദേശങ്ങൾ അയച്ചിരുന്നു മുഖൗഖിസിനും നബി (ﷺ) കത്ത് കൊടുത്തയച്ചു ഹാത്തിബ്(റ) എന്ന സ്വഹാബിയാണ് കത്തുമായി പോയത്

ഹാത്വിബ്(റ) ഈജിപ്തിലെത്തി രാജകൊട്ടാരത്തിൽ വന്നു മുഖൗഖിസ് രാജാവിനെ കണ്ടു കത്ത് കൊടുത്തു രാജാവ് കത്തുതുറന്നു ഹൃദയ സ്പർശിയായ വാചകങ്ങൾ വായിച്ചു ചിന്തിച്ചിരുന്നു

ഹാത്വിബ്(റ) വിനോട് പ്രവാചകരുടെ ജീവിതത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു അതിന്നുശേഷം ഇങ്ങനെ പറഞ്ഞു

'ഒരു നബി വരാനുണ്ടെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു ആ നബി സിറിയയിൽ വരുമെന്നായിരുന്നു എന്റെ ധാരണ ധാരാളം നബിമാർ അവിടെ വന്നിട്ടുണ്ട് എന്നാലിപ്പോൾ നബി വന്നത് അറേബ്യയിലാണ് അദ്ദേഹം രാജ്യങ്ങൾ കീഴടക്കും അദ്ദേഹത്തിന്റെ അനുയായികൾ ഈ നാട്ടിലും വന്നെത്തും അതൊക്കെ നടക്കാനിരിക്കുന്ന കാര്യങ്ങളാണ് ഞാനതൊന്നും പുറത്ത് പറയില്ല നിങ്ങളുടെ ദൗത്യത്തെക്കുറിച്ച് എന്റെ ജനത ഇപ്പോൾ ഒന്നും അറിയേണ്ട നിങ്ങൾ തിരിച്ചു പൊയ്ക്കുള്ളുക '

മുഖൗഖിസ് ദൂതനെ സ്വീകരിക്കുകയും സൽക്കരിക്കുകയും ചെയ്തു നബി (ﷺ) തങ്ങൾക്ക് പാരിതോഷികങ്ങൾ കൊടുത്തയച്ചു നബി (ﷺ) യുടെ ഭാര്യ മാരിയ്യത്തുൽ ഖിബ്ത്വിയ്യ(റ) ഈജിപ്തികാരിയാണ്

അറബികൾ ഇസ്മാഈൽ (അ) ന്റെ സന്താന പരമ്പരയാണ് ഇസ്മാഈൽ(അ)മിന്റെ മാതാവ് ഹാജറ(റ) ആകുന്നു അവർ ഈജിപ്തുകാരിയാണ്

ഉമ്മൂമയുടെ നാട്ടുകാരോട് അറബികൾക്ക്  പണ്ടേ സ്നേഹമാണ്

നൈലിന്റെ തീരങ്ങൾ സമ്പൽസമൃദ്ധമാണ് ലോകപ്രസിദ്ധമായ മാർക്കറ്റും തുറമുഖ പട്ടണവും ഇവിടെയുണ്ട്

ഉമറുൽ ഫാറൂഖ് (റ)വിന്റെ ഭരണകാലത്ത് ഇസ്ലാം മത പ്രചരണത്തിന് അംറുബ്നുൽ ആസ്വ്(റ) ഈജിപ്തിലേക്കു കടന്നുവരുന്നു നാലായിരം പട്ടാളക്കാരുമായിട്ടാണദ്ദേഹം വന്നത്

എതിർപ്പുകളൊന്നുമില്ലാതെ വളരെ ദൂരം സഞ്ചരിച്ചു ഖിബ്ത്തികളുടെ നാടാണത് ഭരിക്കുന്നത് റോമക്കാരും റോമക്കാർ ഖിബ്ത്തികളെ അടിമകളാക്കി അടക്കിഭരിക്കുകയാണ് അവർ ഒരു വിമോചനം കാത്തു കഴിയുകയായിരുന്നു അപ്പോഴാണ് മുസ്ലിംകളുടെ ആഗമനം തദ്ദേശീയരെല്ലാം മുസ്ലിംകളെ സ്വാഗതം ചെയ്തു

ഈജിപ്തിൽ താമസിക്കുന്ന ഓരോ വ്യക്തിയും റോമാചക്രവർത്തിക്ക് നികുതി കൊടുക്കണം  വളർത്തു മൃഗങ്ങൾക്ക് നികുതിയുണ്ട് വീട്ടിന്നും ഉപകരണങ്ങൾക്കും നികുതി കൊടുക്കണം ഭൂമിക്കും കൃഷിക്കും നികുതിയുണ്ട് 

ഒരാൾ മരണപ്പെട്ടാൽ, ഖബറടക്കാനും നികുതി കൊടുക്കണം മരണനികുതി

റോമക്കാർ ഒരു നാട്ടിലൂടെ സഞ്ചരിച്ചാൽ തദ്ദേശവാസികൾ അവരെ ആഹാരം നൽകി സൽക്കരിക്കണം

സിറിയയിലെയും ഫലസ്തീനിലെയും സൽഭരണം അവർ കാണുകയും ചെയ്യുന്നു ആ ഭരണം ഇവിടെയും വന്നെങ്കിൽ എന്നവരാഗ്രഹിച്ചു അതിന്നുവേണ്ടി കാത്തിരുന്നു ഫലസ്തീനിൽ യുദ്ധം നയിച്ച പേർഷ്യൻ പടനായകനായിരുന്നു അരീത്വിയൂൻ അയാൾ ഈജിപ്തിലാണഭയം തേടിയിരുന്നത്

റോമൻ ചക്രവർത്തി ഹിർഖലും പുത്രൻ ഖുസ്തൻതിനും യർമൂഖ് യുദ്ധത്തിലെ പരാജയത്തെതുടർന്ന് കോൺസ്റ്റാണ്ടിനോപ്പിളിലേക്ക് രക്ഷപ്പെട്ടു

സീനാ മരുഭൂമി മുറിച്ചു കടന്ന ആംറുബ്നുൽ ആസ്(റ) ആദ്യം എത്തിയത് അരീശ് എന്ന പ്രദേശത്താണ് പിന്നെയും വളരെ ദൂരം സഞ്ചരിച്ച് ഫിർമ പട്ടണത്തിലെത്തി അവിടെ റോമൻ സൈന്യവുമായി ഏറ്റുമുട്ടി തദ്ദേശവാസികൾ മുസ്ലിംകളെ നന്നായി സഹായിച്ചു അതുകൊണ്ട് വിജയം എളുപ്പമായി

വീണ്ടും മുന്നോട്ടുനീങ്ങി മുസ്ലിം സൈന്യം ഖൽബീസ് പട്ടണത്തിലെത്തി അരീത്വിയൂൻ അവിടെ യുദ്ധത്തിന്നിറങ്ങി തദ്ദേശീയരുടെ സഹായത്തോടെ അരീ ത്വിബൂനെ ഓടിച്ചുവിട്ടു മുസ്ലിംകൾ ബൽബീസ് പട്ടണം കൈവശപ്പെടുത്തി 

പിന്നെയും മുന്നേറി ഉമ്മദനീൻ പട്ടണത്തിലെത്തി സഹായസൈന്യത്തെ അയക്കാൻ ഖലീഫക്ക് കത്തെഴുതി ഇതുവരെയുണ്ടായ നേട്ടങ്ങൾ കത്തിൽ എഴുതിയിരുന്നു സന്തോഷത്തോടെ ഖലീഫ സഹായ സൈന്യത്തെ അയച്ചു സഹായസൈന്യം കൊണ്ടുവന്ന ഖലീഫയുടെ കത്തിൽ ഇങ്ങനെ എഴുതിയിരുന്നു:

'ഞാൻ നാലായിരം യോദ്ധാക്കളെ അയക്കുന്നു അവരിൽ ഒരോരുത്തരും ആയിരം പേർക്ക് തുല്യരാണ് '

മുസ്ലിം സൈന്യം കോട്ട ഉപരോധിച്ചു മാസങ്ങൾ കടന്നുപോയപ്പോൾ മുഖൗഖിസ് നിരാശനായി ഒരു സംഘത്തെ അംറിനെ കാണാനയച്ചു അംറ്(റ) അവരെ രണ്ട് ദിവസം കൂടെത്താമസിപ്പിച്ചു മുസ്ലിംകളുടെ നിത്യജീവിതം നേരിൽക്കാണാനവസരം നൽകി അംറ്(റ) അവരോടിങ്ങനെ പറഞ്ഞു മൂന്നുകാര്യങ്ങൾ നിർദ്ദേശിക്കാം അവയിലൊന്ന് നിങ്ങൾക്ക് സ്വീകരിക്കാം

1. നിങ്ങൾ ഇസ്ലാം മതം സ്വീകരിക്കുക എന്നിട്ട് നാം സഹോദരന്മാരായി കഴിയുക

2. ഞങ്ങൾ ഭരിക്കും നിങ്ങൾ സംരക്ഷണ നികുതിയായ ജിസ് യ നൽകണം

3. രണ്ടിന്നും തയ്യാറായില്ലെങ്കിൽ യുദ്ധത്തിന്ന് സന്നദ്ധരാവുക

ദൂതന്മാർ മടങ്ങിയെത്തി   മുഖൗഖിസിനെ വിവരം അറിയിച്ചു

'മുസ്ലിംകളുടെ അവസ്ഥയെന്താണ്?' -മുഖൗഖിസ് ചോദിച്ചു

അവർ പറഞ്ഞു:

'മുസ്ലിംകൾ പ്രത്യേകതയുള്ള ആളുകളാണ് അല്ലാഹുവിനെ ഭയന്നു ജീവിക്കുന്നു അല്ലാഹുവിനെയല്ലാതെ മറ്റാരിയും ഭയക്കില്ല'

ജീവിതത്തെക്കാൾ മരണത്തെ ഇഷ്ടപ്പെടുന്നവർ വിനയത്തോടെയാണ് ആ പെരുമാറ്റം സത്യം മാത്രം പറയും  എല്ലാവരും ഒരുപോലെ കഴിയുന്നു സൈന്യാധിപനും സാധാരണ പട്ടാളക്കാരും നിലത്തിരിക്കുന്നു ഒന്നിച്ചാഹാരം കഴിക്കുന്നു നേതാവിനെയും മറ്റുള്ളവരെയും തിരിച്ചറിയാനാവില്ല  പ്രാർത്ഥനയുടെ സമയമായാൽ അവർക്ക്, നിൽക്കപ്പൊറുതിയുണ്ടാവില്ല അംഗശുദ്ധിവരുത്തി നിസ്കരിക്കും

മുഖൗഖിസ് പറഞ്ഞു: ഇതാണ് മുസ്ലിംകളുടെ അവസ്ഥയെങ്കിൽ അവരെ യുദ്ധം ചെയ്തു പരാജയപ്പെടുത്തുക സാധ്യമല്ല സന്ധിയാണ് നല്ലത്


ഹിർഖൽ ചക്രവർത്തി സമ്മതിച്ചില്ല യുദ്ധം ചെയ്തു തോൽപ്പിക്കാൻ ഹിർഖിൽ കൽപ്പിച്ചു  
ബാബിലിയൂൻ കോട്ടക്കുള്ളിൽ സുക്ഷിതരായിരിക്കുകയാണ് റോമൻ സൈന്യം ഉപരോധം കൊണ്ട് ഫലം കാണുന്നില്ല ധീരനായ സുബൈർ ഒരു കയർ കൊണി ഉപയോഗിച്ചു കോട്ടമതിലിൽ കയറി ഉച്ചത്തിൽ തക്ബീർ വിളിച്ചു എല്ലാ ഭാഗത്തുനിന്നും തക്ബീർ ധ്വനികളുയർന്നു കോട്ടകാവൽക്കാർ ഭയന്നു വിറച്ച് ഓടിപ്പോയി സുബൈറും സാഹസികരായ ഒരു കൂട്ടം യോദ്ധാക്കളും കോട്ടയുടെ വാതിൽ തുറന്നു നിരവധി മുസ്ലിംകൾ കോട്ടക്കകത്തേക്ക് ഇരച്ചുകയറി വന്നു  

റോമൻ സൈന്യം പരക്കം പാഞ്ഞു നഗരവും കോട്ടയും മുസ്ലിംകൾക്കധീനമായി  

നൈൽ നദി മുറിച്ചുകടക്കുക, അലക്സാണ്ടറിയായിലേക്ക് പോവുക: അതാണ് അടുത്ത പരിപാടി റോമാസാമ്രാജ്യത്തിന്റെ രണ്ടാം തലസ്ഥാനമാണത് അവിടെ എത്തുന്നതിന്ന് മുമ്പ് ചില പ്രദേശങ്ങൾ കൂടി കീഴടക്കേണ്ടതുണ്ട് 

നൈൽ നദികടന്ന് യാത്ര ചെയ്തപ്പോൾ അവർ ആദ്യമെത്തിയത് 'ഐനുശ്ശംസ് ' എന്ന പട്ടണത്തിലാണ് കോട്ടയിൽ നിന്ന് റോമാ സൈന്യം പുറത്ത് വരികയും മുസ്ലിംകളുമായി ഏറ്റുമുട്ടുകയും ചെയ്തു റോമക്കാരുടെ അടിപതറി -ചിതറിയോടി സന്ധിക്കപേക്ഷിച്ചു സന്ധിയായി സമാധാനം നിലവിൽ വന്നു മുസ്ലിം സൈന്യം യാത്ര തുടർന്നു 

സന്ധിയിൽ പ്രവേശിച്ച സ്ഥലങ്ങളിലെല്ലാം ഭരണം നിർവ്വഹിക്കുന്നതിന്ന് യോഗ്യരായ ആളുകളെ നിയമിച്ചു കൂടെ ചെറിയ സൈനിക സംഘങ്ങളെയും നിർത്തി  ആ പ്രദേശങ്ങളിൽ ജനങ്ങൾ ആഹ്ലാദം പങ്കുവെക്കുകയാണ് ഇതുവരെ കൃഷിഭൂമി റോമക്കാരുടേതായിരുന്നു ഇപ്പോൾ കൃഷിഭൂമി കർഷകന്റേതായിരിക്കുന്നു ഇതിൽപരം ഒരു സൗഭാഗ്യം വരാനുണ്ടോ? 

റോമാ സാമ്രാജ്യം ഇതിന്നിടയിൽ ആഭ്യന്തരകുഴപ്പത്തിലും പെട്ടു ഹിറാക്ലിയസിന്നുശേഷം ശക്തമായ ഭരണാധികാരികൾ ഉണ്ടായില്ല അവകാശികൾ ഭരണത്തിന്നായി തർക്കം കൂടി ജനങ്ങൾ പല ചേരികളായി 

പുത്രൻ കോൺസ്റ്റണ്ടയിൻ പിതാവിനെ രാജ്യഭരണകാര്യങ്ങളിൽ സഹായിച്ചിരുന്നു പിതാവ് മരണപ്പെട്ട് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഈ പുത്രൻ വധിക്കപ്പെട്ടു അച്ഛന്റെ ഭാര്യ അധികാരഗർവ് തലക്കു പിടിച്ച ഒരു സ്ത്രീയായിരുന്നു ഇവരാണ് കോൺസ്റ്റണ്ടയിൻ  കൊല്ലപ്പെടാൻ കാരണമെന്ന്  ജനം ധരിച്ചു അതിന്റെ പേരിൽ കലാപമുണ്ടായി കോൺസ്റ്റണ്ടയിന്റെ മകൻ കോൺസ്റ്റാനിസ് അധികാരത്തിൽ വന്നു വിപ്ലവങ്ങളടങ്ങി  

റോമിന്റെ പ്രതാപം തിരിച്ചു പിടിക്കാനുള്ള തീരുമാനമെടുത്തു ഐക്യം പുനഃസ്ഥാപിച്ചു സേനയെ ശക്തരാക്കാൻ വേണ്ട ക്രമീകരണങ്ങൾ നടത്തി ഉടനെ ഈജിപ്തിലേക്കു പോവണമെന്നും മുസ്ലിം സേനയെ തുരത്തണമെന്നും തീരുമാനിച്ചു  

ഈ ഇടവേളയിൽ അംറ്ബ്നുൽ ആസ്വ്(റ) ഈജിപ്തിലെ പ്രവർത്തനങ്ങൾ ശക്തമാക്കി വ്യാപകമായ ഇസ്ലാമിക പ്രവർത്തനങ്ങൾ നടത്തി ആയിരക്കണക്കിനാളുകൾ മുസ്ലിംകളായി ജനനേതാക്കൾ അനുയായികളോടൊപ്പം ഇസ്ലാം മതം സ്വീകരിച്ചു കൊണ്ടിരുന്നു  

അല്ലാക്സാണ്ടറിയയിലേക്കാണ് മുസ്ലിം സൈന്യം നീങ്ങുന്നത് രാവുകളും പകലുകളും കടന്നുപോയി അലക്സാണ്ടറിയ എന്ന മായാലോകം അതിന്റെ കവാടത്തിലെത്തി എന്തൊരു മനോഹര നഗരം അന്താക്കിയയെക്കാളും എത്രയോ മനോഹരം മദായിനെക്കാളും മനോഹരം 

നീല നിറമുള്ള മധ്യ ധരണ്യാഴി സമുദ്രം മനോഹരമായ കടൽത്തീരം മനംമയക്കുന്ന മണൽപരപ്പ് എത്രയെത്ര ആരാമങ്ങൾ, വർണ്ണവൈവിധ്യമുള്ള പൂക്കൾ വിടർന്നു നിൽക്കുന്നു എന്തെല്ലാം തരം സസ്യങ്ങൾ  അമ്പരപ്പിക്കുന്ന കോട്ട കൊട്ടാരങ്ങൾ , ദേവാലയങ്ങൾ , വിസ്മയിപ്പിക്കുന്ന കലാരൂപങ്ങൾ  

ഈ നഗരം റോമക്കാർ ആർക്കും വിട്ടുകൊടുക്കില്ല അവരതിന്ന് അത്രയും പ്രാധാന്യം കല്പിക്കുന്നു പക്ഷേ, ഈ നഗരം പടുത്തുയർത്തിയത് പാവപ്പെട്ടവന്റെ അധ്വാനംകൊണ്ടല്ലേ? അവരുടെ വിയർപ്പുതുള്ളികളല്ലേ? യഥാർത്ഥത്തിൽ ഇതിന്റെ അവകാശികൾ അവരല്ലേ? അവർക്കിത് അവകാശപ്പെടുത്തിക്കൊടുക്കണം അതിന്നുവേണ്ടിയാണീ യുദ്ധം യുദ്ധത്തിലവർ സഹായിക്കും ഘോരയുദ്ധം നടക്കാൻ പോവുന്നു   

മുസ്ലിം സൈന്യം കോട്ട ഉപരോധിച്ചു തന്ത്രപ്രധാനമായ ഭാഗത്താണ്  കോട്ട കെട്ടിയിരിക്കുന്നത് രണ്ട് ഭാഗത്തും കടൽ ഒരു ഭാഗത്ത് കനാൽ ഒരു ഭാഗത്ത് വളരെ ഉയരമുള്ള മതിൽ പിന്നെങ്ങനെ കോട്ടയിൽ കടക്കും?  

മതിലിന്ന് താഴെ കാവലിന്ന് അമ്പതിനായിരം യോദ്ധാക്കൾ കോട്ടയിൽ നിന്ന് കുറച്ചകലെയെണ് മുസ്ലിംകൾ തമ്പടിച്ചത് വിശാലമായൊരു മൈതാനി പ്രാർത്ഥനാ നിർഭരമായ ദിനരാത്രങ്ങൾ അല്ലാഹുവിന്റെ സഹായം എത്തുമെന്ന പ്രതീക്ഷ   

കോട്ട ഉപരോധം തുടങ്ങിയിട്ട് നാലുമാസമായി മദീനയിൽ ഉമർ (റ) ഉൽക്കണ്ഠയോടെ കഴിയുകയാണ് ഖലീഫ അംറ്(റ) മിന് പ്രത്യേകമായൊരു കത്തയച്ചു   

കത്ത് കിട്ടി വായിച്ചു രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിക്കാനാവശ്യപ്പെട്ടു  പട്ടാളക്കാർ മുഴുവൻ സുന്നത്ത് നിസ്കരിച്ചു എന്നിട്ട് അല്ലാഹുവിനോട് സഹായം തേടി പ്രാർത്ഥിച്ചു  

അപ്പോഴേക്കും കോട്ടക്കുള്ളിലുള്ളവരുടെ മനസ്സ് മാറി അവർ സന്ധിക്കു തയ്യാറായി 

കോട്ട അധീനപ്പെടുത്താനുള്ള യുദ്ധത്തിന്റെ നായകനായി നിയോഗിക്കപ്പെട്ടത് ഉബാദത്തുബ്നു സ്വാമിത്(റ) ആയിരുന്നു കോട്ടക്കുനേരെ അതിശക്തിയായ ആക്രമണം നടക്കുമെന്ന ഘട്ടമായപ്പോൾ ശത്രുക്കൾ സന്ധിക്ക് തയ്യാറായി  

ഉമർ (റ)വിന്റെ കത്തിൽ പെട്ടെന്ന് യുദ്ധം തുടങ്ങാനുള്ള കല്പനയുണ്ടായിരുന്നു കോട്ടയിലേക്ക് ചില സാഹസികന്മാർ നുഴഞ്ഞുകയറുകയും ഉഗ്രമായ പോരാട്ടം തുടങ്ങുകയും ചെയ്തു ഈ ഘട്ടത്തിൽ ഹിർഖലിന്റെ മരണവാർത്തയെത്തി റോമൻ സൈന്യം വാർത്ത കേട്ടു ക്ഷീണിച്ചു നിരവധി പേർ കടലിൽ ചാടി അകലെയുള്ള കപ്പൽവരെ നീന്തി കപ്പലിൽ കയറി രക്ഷപ്പെട്ടു ഇങ്ങനെയൊക്കെ റിപ്പോർട്ടുകളിൽ കാണുന്നു  

A.D 640-ൽ അലക്സാണ്ടറിയ കീഴടങ്ങി ഹിജ്റ:20 മുഹറമാസത്തിലായിരുന്നു ഇത്  ബാബിലോണിയ മുതൽ അലക്സാണ്ടറിയ വരെയുള്ള വിശാലമായ പ്രദേശം മുസ്ലിം ഭരണത്തിൽ വന്നു  
സന്ധിവ്യവസ്ഥ പ്രകാരം ഒരാൾ കൊല്ലത്തിൽ രണ്ടു ദീനാർ ജിസ്യ (സംരക്ഷണ നികുതി) നൽകണം

വൃദ്ധരും, സ്ത്രീകളും കുട്ടികളും ജിസ്യ നൽകേണ്ടതില്ല ചർച്ചുകൾ സംരക്ഷിക്കും ക്രൈസ്തവർക്ക് ആരാധനാ സ്വാതന്ത്ര്യമുണ്ടായിരിക്കും  റോമക്കാർ സ്ഥലംവിട്ടുപോവണം ഈജിപ്ത് തിരിച്ചു പിടിക്കാൻ റോമക്കാർ ശ്രമിക്കരുത്   

മുആവിയ(റ) അലക്സാണ്ടറിയ വിജയവാർത്തയുമായി മദീനയിലെത്തി ഖലീഫ ഹൃദ്യമായി സ്വീകരിച്ചു മദീനക്കാർ അല്ലാഹുവിനെ വാഴ്ത്തി


الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 


ധീരയോദ്ധാക്കളുടെ കൂട്ടമരണം 


ഹിജ്റഃ പതിനേഴാം കൊല്ലം ആ കൊല്ലത്തിലാണ് അറേബ്യൻ ക്ഷാമം പിടിപെട്ടത് കുറെ കാലത്തേക്ക് മഴ കിട്ടിയില്ല കൃഷിയെല്ലാം ഉണങ്ങിപ്പോയി പഴവർഗങ്ങൾ കിട്ടാനില്ല ധാന്യമില്ല  

ഭക്ഷ്യവസ്തുക്കൾ കൈവശമുള്ളവർ അവയെടുത്ത് പട്ടിണിപ്പാവങ്ങൾക്ക് സംഭാവന ചെയ്യാൻ ഖലീഫ നിർദ്ദേശിച്ചു അതനുസരിച്ചു പലരും ധാന്യം വിതരണം ചെയ്തു അതോടെ എവിടെയും ഒന്നുമില്ലാത്ത അവസ്ഥ വന്നു 

ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുകയോ? ഖലീഫ അസ്വസ്ഥനായി മഴക്കുവേണ്ടി ഖലീഫ നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരുന്നു  

ഫലസ്തീനെ ക്ഷാമം ബാധിച്ചിട്ടില്ല അവിടെ ഭക്ഷ്യവസ്തുക്കൾ സുലഭമാണ് അവിടെ നിന്ന് ഭക്ഷ്യവസ്തുക്കളെത്തിക്കാൻ ആവശ്യപ്പെടാം 




ഫലസ്തീനിലെ ഗവർണറാണ് അംറുബ്നുൽ ആസ്വ്(റ) മദീനയിലെ അവസ്ഥ ഹൃദയസ്പർശിയായ ശൈലിയിൽ ഖലീഫ എഴുതി അറിയിച്ചു കത്ത് കിട്ടി ഗവർണർ അസ്വസ്ഥനായി മദീനക്കാർ വിശപ്പിന്റെ കാഠിന്യത്താൽ മരണത്തിന്റെ വക്കിലെത്തിയിരിക്കുന്നു  

അംറുബ്നുൽ ആസ്വ്(റ) കർമ്മനിരതനായി ആയിരം ഒട്ടകങ്ങൾക്ക് ചുമക്കാൻ മാത്രം ധാന്യം ശേഖരിച്ചു അവ മദീനയിലേക്കയച്ചു കൊടുത്തു ഇരുപത് കപ്പലുകളിലും അയച്ചു സിറിയയിലേക്കും കത്തയച്ചു 

അബൂ ഉബൈദ(റ) കത്ത് കിട്ടി അമ്പരന്നുപോയി നബി (ﷺ) യുടെ പട്ടണത്തിൽ ഇത്രയും ദയനീയമായ അവസ്ഥയോ? സമ്പന്നമാണ് സിറിയ ധാരാളം ഭക്ഷ്യവിഭവങ്ങൾ ശേഖരിച്ചു നാലായിരം ഒട്ടകങ്ങൾക്കു ചുമക്കാനുള്ള ഭക്ഷ്യവസ്തുക്കളാണ് അദ്ദേഹം അയച്ചത്   

ഈ ഒട്ടകങ്ങൾ മദീനയിലെത്തിയപ്പോൾ ആശ്വാസത്തിന്റെ നെടുവീർപ്പുകളുയർന്നു  

മുആവിയ(റ) മുവ്വായിരം ഒട്ടങ്ങൾക്ക് ചുമക്കാനുള്ള ഭക്ഷ്യവസ്തുക്കളയച്ചു സഅദ്ബ്നു അബീവഖാസ് (റ) ആയിരം ഒട്ടകങ്ങൾക്കു ചുമക്കാനുള്ള വസ്തുക്കൾ അയച്ചു കഴിയാവുന്നത്ര സഹായമെത്തിക്കാൻ പുറംനാടുകളിലുള്ള മുസ്ലിംകൾ നന്നായി ശ്രമിച്ചു  

ക്ഷാമം പിടിപെട്ട സ്ഥലങ്ങളിലേക്കെല്ലാം ധാന്യങ്ങൾ കൊണ്ടുപോയി പൊതുവിതരണത്തിന് വ്യാപകമായ സംവിധാനങ്ങൾ ഒരുക്കി ഓരോ വീട്ടിലേക്കും ഭക്ഷ്യവസ്തുക്കളെത്തി കുടുംബാംഗങ്ങളുടെ എണ്ണം നോക്കി വിതരണം ചെയ്തു ഏതെങ്കിലും വീട്ടുകാരോ വ്യക്തികളോ ഒഴിവായിപ്പോകുന്നുണ്ടോ എന്ന് നോക്കാൻ പ്രത്യേകം ഉദ്യോഗസ്ഥന്മാരെ നിയോഗിച്ചു 

മദീനയിലെ ഭക്ഷ്യവിതരണത്തിന്റെ ചുമതല ഖലീഫ തന്നെ ഏറ്റെടുത്തു പാകം ചെയ്ത ഭക്ഷണവും വിതരണം ചെയ്തിരുന്നു നേരത്തെ വിതരണം ചെയ്ത കാർഡുമായി ആയിരക്കണക്കിനാളുകൾ അണിനിരന്നു 

ഗോതമ്പിന്റെയും ചോളത്തിന്റെയും റൊട്ടിയുണ്ടാക്കി ഒട്ടകത്തിന്റെ മാംസം പാകം ചെയ്തു ഇവയാണ് വിതരണം ചെയ്തത് രോഗികൾക്കും പാവപ്പെട്ട സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം ഭക്ഷണം വീട്ടിലെത്തിച്ചു കൊടുത്തു   

ഭക്ഷണം കിട്ടാത്ത വീടുകളുണ്ടോ എന്നറിയാൻ പ്രത്യേക പരിശോധനകൾ നടത്തി 

ഖലീഫതന്നെ ചാക്കുകൾ ചുമന്ന് കൊണ്ടുപോവുന്നത് മദീനക്കാർ എത്രയോ കണ്ടിട്ടുണ്ട്  സാധാരണക്കാരിൽ സാധാരണക്കാർ കഴിക്കുന്ന ആഹാരമാണ് ഖലീഫ കഴിച്ചിരുന്നത് സ്വന്തം വീട്ടിൽ വിശേഷപ്പെട്ട ആഹാരങ്ങളുണ്ടാക്കാൻ സമ്മതിച്ചില്ല ക്ഷാമകാലം തീരുന്നത് വരെ ഈ നില തുടരുകയും ചെയ്തു   
വെണ്ണക്ക് മാർക്കറ്റിൽ വില കൂടി സാധാരണക്കാർക്ക് വാങ്ങാൻ പറ്റാത്ത അവസ്ഥയായി സാധാരണക്കാർക്ക് വാങ്ങിക്കഴിക്കാനാവാത്ത വെണ്ണ തനിക്കും വേണ്ടെന്ന് ഖലീഫ തീരുമാനിച്ചു അത്രതന്നെ വിലയില്ലാത്ത എണ്ണ പുരട്ടിയ പരക്കൻ റൊട്ടിയാണ് ഖലീഫ കഴിച്ചിരുന്നത്  ഖലീഫ വിശ്രമിച്ചില്ല വിശപ്പടക്കിയില്ല രാവും പകലും അധ്വാനം തന്നെ എട്ട് മാസക്കാലം നീണ്ടുനിന്നു കൊടുംക്ഷാമം 

മഴക്കുവേണ്ടിയുള്ള നിസ്കാരം  അതിന്നുവേണ്ടി നാട്ടിന്റെ നാനാഭാഗത്തേക്കും സന്ദേശമയച്ചു ഓരോ ദിവസം എല്ലാ സ്ഥലത്തും നിസ്കരിക്കുക മൈതാനികളിലാണ് നിസ്കാരം തിയ്യതിയും സമയവും വിളംബരം ചെയ്യപ്പെട്ടു പട്ടിണിപ്പാവങ്ങൾ കൂട്ടം കൂട്ടമായി വന്നു മൈതാനികൾ നിറഞ്ഞ കവിഞ്ഞു  

മദീനയിൽ ഖലീഫ തന്നെയാണ് നിസ്കാരത്തിന് നേതൃത്വം നൽകുന്നത് നിസ്കാരം തുടങ്ങി ഖലീഫയുടെ കണ്ണുകൾ  നിറഞ്ഞൊഴുകി താടിരോമങ്ങൾ നനഞ്ഞു 

ബർക്കത്തിന്ന് വേണ്ടി നബി (ﷺ) യുടെ പുതപ്പ് ഖലീഫ പുതച്ചിരുന്നു അത് പുതച്ച് ഖൽബ് പൊട്ടി പ്രാർത്ഥിക്കുകയാണ് നിസ്കാരം നടന്ന ഓരോ മൈതാനിയിലും കൂട്ടക്കരച്ചിലായിരുന്നു കരച്ചിൽ തീർന്നില്ല കണ്ണീർ തുടച്ചില്ല അതിന് മുമ്പെ മഴ കോരിച്ചൊരിഞ്ഞു   

മനുഷ്യരും മൃഗങ്ങളും പക്ഷികളും സസ്യങ്ങളും ആഹ്ലാദത്തിലായി മഹാന്മാർ ചോദിച്ചു വാങ്ങിയ മഴ 

മദീനയിലും പരിസരങ്ങളിലും ക്ഷാമം പടർന്നു പിടിച്ചപ്പോൾ അത് നേരിടാൻ മറുനാടൻ മുസ്ലിംകൾ നന്നായി സഹായിച്ചു  ഇപ്പോൾ മറുനാട്ടുകാരിതാ കുഴപ്പത്തിൽ പെട്ടിരിക്കുന്നു കോളറ പടർന്നു പിടിക്കുന്നു അറേബ്യയിലെ ക്ഷാമം കഴിഞ്ഞ് കുറച്ചുകാലം പിന്നിട്ടപ്പോൾ കോളറ വന്നു  


അംവാസ് പ്രദേശത്ത് കോളറ പരക്കുന്നതായാണ് ആദ്യറിപ്പോർട്ടുകൾ വന്നത് എത്ര വേഗത്തിലാണ് ഈ പകർച്ചവ്യാധി വ്യാപിക്കുന്നത് ഫലസ്തീനിലെ പ്രധാനപ്പെട്ടൊരു പ്രദേശമാണ് അംവാസ് രോഗം വരുന്നു മാരകമായിത്തീരുന്നു മരിച്ചു വീഴുന്നു   ഫലപ്രദമായ മരുന്നുകളൊന്നുമില്ല വൈദ്യന്മാർ ചിലതൊക്കെ ചെയ്തുനോക്കി ഒന്നും ഫലപ്രദമല്ല എല്ലാ പ്രദേശത്തും മരണം തുടരുന്നു   

രോഗം സിറിയൻ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായി വാർത്ത വന്നു ഖലീഫ അസ്വസ്ഥനായി അടങ്ങിയിരിക്കാനാവുന്നില്ല  




ഒരുകൂട്ടം സൈനികരോടൊപ്പം അദ്ദേഹം സിറിയയിലേക്ക് പുറപ്പെട്ടു ഖലീഫ വളരെയേറെ പ്രയാസമനുഭവിക്കുകയാണ്  

'ഖലീഫ രോഗം ബാധിച്ച പ്രദേശത്തേക്ക് പോവരുത് '  

പ്രമുഖ സ്വഹാബികൾ അപേക്ഷിച്ചു മാരകമായ പകർച്ചവ്യാധിയാണ് വളരെ വിഷമത്തോടെയാണെങ്കിലും മദീനയിലേക്ക് തന്നെ മടങ്ങി   

പകർച്ചവ്യാധി പട്ടാളക്യാമ്പുകളെ ബാധിച്ചിട്ടുണ്ട് യുദ്ധരംഗത്ത് ധീരപരാക്രമങ്ങൾ നടത്തിയ വീരയോദ്ധാക്കൾ കൂട്ടത്തോടെ മരിക്കുന്നു എന്തൊരു രംഗം  

വീരനായകനായ അബൂ ഉബൈദ(റ) വിന്റെ കാര്യത്തിൽ ഖലീഫക്ക് വല്ലാത്ത ഉൽക്കണ്ഠ കോളറ ബാധിതരുടെ മധ്യത്തിലാണ് അദ്ദേഹമുള്ളത് സഹപ്രവർത്തകരെ പരിചരിക്കുകയാണ് രണാങ്കണങ്ങളിൽ വെട്ടിത്തിളങ്ങിയ യോദ്ധാക്കളാണ് മരിച്ചു വീഴുന്നത് അവരെ വിട്ട് അബൂ ഉബൈദ(റ) എങ്ങോട്ടുമില്ല  മദീനയിലേക്ക് വിളിച്ചെങ്കിലും വന്നില്ല  

റോമക്കാർക്കെതിരെ യുദ്ധ പരമ്പരകൾ നടത്തി വീര ചരിത്രം കുറിച്ച അബൂഉബൈദ(റ) വിന്റെ നാളുകൾ അവാസിക്കുകയാണ് ചതുപ്പുനിലങ്ങളിൽ നിന്ന് മാറണമെന്നും ശുദ്ധവായുവും ശുദ്ധജലവും സുലഭമായി ലഭിക്കുന്ന കുന്നിൻ മുകളിൽ താമസിക്കണമെന്നും ഖലീഫ നിർദ്ദേശിച്ചു അതനുസരിച്ചു അബൂഉബൈദ(റ)വും അനുയായികളും കുന്നിൻമുകളിലേക്കു മാറി 

അബൂഉബൈദ(റ)വിനെ രോഗം പിടികൂടിക്കഴിഞ്ഞിരുന്നു രോഗത്തോടുകൂടിയാണദ്ദേഹം കുന്നിൻ മുകളിൽ വന്നത് തന്റെ പിൻഗാമിയായി മുആദുബ്നു ജബൽ(റ) വിനെ നിയോഗിച്ചു ഏറെക്കഴിയും മുമ്പെ ധീരനായകൻ ഈ ലോകത്തോട് യാത്ര പറഞ്ഞു  

അബൂഉബൈദ (റ)വിന്റെ മരണവാർത്തയറിഞ്ഞ് മദീന നിവാസികൾ ദുഃഖിതരായി മുആദുബ്നു ജബൽ (റ) വീരനായകന്റെ പിൻഗാമിയായി ചുമതലയേറ്റു നിസ്കാരത്തിന്ന് നേതൃത്വം നൽകി രോഗികളെ പരിചരിക്കലാണ് ഇപ്പോഴത്തെ ജോലി 

മുആദ്(റ)വിന്റെ മകനെ രോഗം പിടികൂടി മകനെ പരിചരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു പിതാവിനെ തുഃഖത്തിലാഴ്ത്തിക്കൊണ്ട് മകൻ കണ്ണടച്ചു മയ്യിത്ത് സംസ്കരണ മുറകളെല്ലാം പിതാവിന്റെ നേതൃത്വത്തിൽ തന്നെ നടന്നു  

പിറന്ന നാട്ടിൽ നിന്ന് എത്രയോ അകലമുള്ള പ്രദേശത്ത് പിതാവ് പുത്രനെ ഖബറടക്കി ഖബറിന്ന് സമീപം നിന്ന് ദുആ ചെയ്തു സലാം പറഞ്ഞു പിരിഞ്ഞു പോന്നു താമസസ്ഥലത്തെത്തിയപ്പോൾ മുആദുബ്നു ജബൽ(റ) വിന്നും രോഗം ബാധിച്ചു മറ്റുള്ളവരെ പരിചരിച്ചിരുന്ന മുആദ്(റ) ഇപ്പോൾ ശക്തിയറ്റ് നിലംപതിച്ചിരിക്കുന്നു സഹപ്രവർത്തകരാണ് പരിചരിക്കുന്നത്  

ഏറെക്കഴിഞ്ഞില്ല , മുആദ്ബ്നുജബൽ(റ) എന്ന സ്വഹാബി പ്രമുഖൻ അന്ത്യശ്വാസം വലിച്ചു   

റോമക്കാർക്കെതിരെ പട നയിച്ച വീരനായകൻ യസീദ്ബ്നു അബിസുഫ്യാൻ (റ) രോഗം ബാധിച്ചു മരണപ്പെട്ടു  

ഇരുപത്തയ്യായിരത്തിലേറെ മനുഷ്യരെയാണ് കോളറ തട്ടിയെടുത്തത് ആയിരക്കണക്കായ സ്ത്രീകൾ വിധവകളായി പതിനായിരക്കണക്കിന് കുട്ടികൾ അനാഥരായി അവരെ സംരക്ഷിക്കുകയെന്ന ഭാരിച്ച ജോലികൂടി ഖലീഫയിൽ വന്നുചേർന്നു  

ഇവരുടെയൊക്കെ സ്ഥിതിഗതികൾ നേരിട്ടു മനസ്സിലാക്കാൻ ഖലീഫ അങ്ങോട്ടു യാത്ര ചെയ്യാൻ തീരുമാനിച്ചു 

ചതുപ്പുനിലങ്ങൾ വിട്ട് ജനങ്ങളെല്ലാം മലമുകളിലെത്തിയതോടെ കോളറയും വിട്ടുപോയി  

മദീനയിൽ തന്റെ പ്രതിനിധിയായി അലി(റ)വിനെ നിയോഗിച്ചു  

ഉമർ(റ)ഫലസ്തീനിലേക്ക് യാത്രയായി ആദ്യം ഫലസ്തീൻ സന്ദർശിച്ചു നിരവധിയാളുകൾ കാണാൻ വന്നു മരണത്തിന്റെ ദുഃഖം അവിടെ തളംകെട്ടി നിൽക്കുകയായിരുന്നു മരിച്ചവരുടെ സ്വത്ത് വകകൾ അവകാശികൾക്ക് വീതിച്ചു കൊടുത്തു ഭീതിയിൽ കഴിഞ്ഞ ആളുകൾക്ക് ഉമർ(റ)വിന്റെ സന്ദർശനം ആശ്വാസം നൽകി ഭരണക്രമീകരണങ്ങൾ വരുത്തി 

ഫലസ്തീനിൽനിന്ന് ഖലീഫ സിറിയയിലേക്ക് യാത്രയായി ദുരിതബാധിത പ്രദേശങ്ങളെല്ലാം ഖലീഫ സന്ദർശിച്ചു ജനങ്ങളെ ആശ്വസിപ്പിച്ചു പല സ്ഥലത്തും പട്ടാളക്യാമ്പുകൾ സ്ഥാപിച്ചു പിന്നെ നാട്ടിൽനിന്ന് ഇസ്ലാം മത പ്രചരണത്തിന്നു വേണ്ടിവന്നവരിൽ ആയിരക്കണക്കിനാളുകൾ ഇവിടെ മരിച്ചു ഇവിടെത്തന്നെ ഖബറടക്കപ്പെട്ടു ഇനിയുള്ളവരിൽ ഏറെപ്പേരും ഈ പ്രദേശങ്ങളിലെ താമസക്കാരായി മാറും  

ഉമർ (റ) മടങ്ങുകയാണ് ഇനി ഈ പ്രദേശങ്ങളിലേക്കൊരു യാത്രയില്ല ഇവിടേക്കുള്ള അവസാനയാത്രയാണിത് ഖലീഫ മദീനയിലേക്ക് മടങ്ങിപ്പോയി 



ഭരണപരിഷ്കാരങ്ങൾ


ഹിജ്റഃ 13 മുതൽ 24 വരെയാണ് ഖലീഫ ഉമർ (റ)വിന്റെ ഭരണകാലം  

A.D 634 മുതൽ 644 വരെ  

ഇതിനിടയിൽ എന്തെല്ലാം കാര്യങ്ങളാണ് ചെയ്തുതീർത്തത് ലോകചരിത്രത്തിൽ തുല്യത കാണാത്ത കാര്യങ്ങൾ ചെയ്തു തീർത്തു ഇതൊരു ആലങ്കാരികമായ പറച്ചിലല്ല അക്ഷരാർത്ഥത്തിൽ ശരിയാണ് 

ലോകചരിത്രത്തിൽ എണ്ണമറ്റ യുദ്ധങ്ങൾ നടന്നിട്ടുണ്ട് കീഴ്പ്പെടുത്തപ്പെടുന്ന ജനങ്ങളെ അടിമകളാക്കുകയാണ് ജേതാക്കൾ ചെയ്തത് അവിടുത്തെ സമ്പത്ത് സ്വദേശത്തേക്ക് കടത്തിക്കൊണ്ട് പോവും മുസ്ലിംകൾ ചെയ്തത് അതല്ല 

കീഴടക്കപ്പെട്ടവരോട് കരുണ കാണിച്ചു അവരുടെ ജീവനും സ്വത്തിന്നും സംരക്ഷണം നൽകി നിസ്സാരമായ നികുതിയാണ്  ഇടാക്കിയത് കൊട്ടാരങ്ങളിൽ നിന്ന് പിടിച്ചെടുത്ത സ്വർണ്ണവും രത്നങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും അദ്ദേഹം നിവാസികൾക്ക് വീതിച്ചുകൊടുത്തു വൃദ്ധന്മാർ , സ്ത്രീകൾ, കുട്ടികൾ, രോഗികൾ, പാവപ്പെട്ടവർ എന്നിവരെ നികുതിയിൽ നിന്നൊഴിവാക്കിയിരുന്നു 

മുസ്ലിംകൾക്ക് സൈനികസേവനം ബാധ്യതയായിരുന്നു മറ്റു മതക്കാർക്ക് സൈനികസേവനം നടത്തേണ്ടതില്ല സ്വമനസ്സാലെ സൈനിക സേവനം നടത്താം യുദ്ധമുതലിന്റെ അവകാശം കിട്ടും ജിസ് യ കൊടുക്കേണ്ടതുമില്ല 

പേർഷ്യക്കാരെക്കാളും എത്രയോ മികച്ച ഭരണമാണ് മുസ്ലിംകൾ കാഴ്ചവെച്ചത് ഇത് ഓരോ പ്രദേശത്തെയും ജനങ്ങളുടെ മനസ്സിൽ മുസ്ലിംകളെക്കുറിച്ചുള്ള മതിപ്പ് വർദ്ധിപ്പിച്ചു ഇസ്ലാം മതം സ്വീകരിക്കാൻ അവർ ആവാശത്തോടെ മുമ്പോട്ട് വന്നു 

ഇസ്ലാം മത സ്വീകരണത്തോടെ തങ്ങളുടെ പദവികൾ ഉയർന്നതായി അവർക്ക് ബോധ്യപ്പെട്ടു മനസ്സിലും ചിന്തയിലും മാറ്റമുണ്ടായി ജീവിതം അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി സമർപ്പിക്കാൻ സന്നദ്ധരായി അതിൽ സന്തോഷവും സമാധാനവും കണ്ടെത്തി  

ഖലീഫയെക്കുറിച്ചോർത്തു അഭിമാനം കൊണ്ടു നവ മുസ്ലിംകൾ ഖലീഫയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ ആവേശം കാണിച്ചു ഖലീഫയുടെ ഓരോ ചലനങ്ങളും അവർ മാതൃകയാക്കി സ്വീകരിച്ചു  

ഖലീഫയുടെ പല സന്ദേശങ്ങളും ജനങ്ങളുടെ മുമ്പിൽ വായിക്കപ്പെട്ടു വലിയ ഭക്തിയോടെയാണവർ ആ വചനങ്ങൾ കേട്ടത് ഉപദേശങ്ങൾ സ്വീകരിക്കാൻ വലിയ ആവേശം കാണിച്ചു  

തങ്ങൾക്ക് ശക്തനായൊരു നേതാവുണ്ടെന്ന ചിന്ത അവർക്ക് ദൃഢതയും ആത്മവിശ്വാസവും വർദ്ധിച്ചു ഖലീഫയുടെ ലാളിത്യത്തിന്റെ കഥകൾ നാട്ടിലെങ്ങും പ്രസിദ്ധമായി ഏത് പാവപ്പെട്ടവനും അതാശ്വാസമായിത്തീർന്നു 

അംറുബ്നുൽ ആസ്വ്(റ) വിനെ ഖലീഫ ഈജിപ്തിലെ ഗവർണറായി നിയോഗിച്ചു  

ഉബാദത്തുബ്നു സാബിത്(റ), സുബൈറുബ്നുൽ അവ്വാം(റ) എന്നിവർ ഈജിപ്ത് നിവാസികളെ ആഴത്തിൽ സ്വാധീനിച്ച മഹാന്മാരാകുന്നു  

മുഹാജിറുകളിലും അൻസ്വാറുകളിലും പെടുന്ന അനേകായിരം സ്വഹാബികൾ സേവനം ചെയ്തതും മരിച്ചു വീണതും അന്ത്യവിശ്രമം കൊള്ളുന്നതും പുറംനാടുകളിലാകുന്നു  

പത്ത് വർഷവും ആറ് മാസവും നാല് ദിവസവുമായിരുന്നു ഉമറുൽഫാറൂഖ്(റ) ഭരണം നടത്തിയത് ലോകചരിത്രത്തിൽ തുല്യതയില്ലാത്ത ഭരണം  

ഉമർ (റ) രാജാവായിരുന്നില്ല അമീറുൽ മുഅ്മിനീൻ ആയിരുന്നു ജനങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യം നൽകിയ മഹാനായ ഭരണാധികാരി    പ്രസംഗത്തിനിടയിൽ ഉമർ (റ) പ്രസ്താവിച്ചു  

'എന്റെ പ്രവർത്തനത്തിൽ വല്ല വക്രതയും കണ്ടാൽ നിങ്ങളത് തിരുത്തിത്തരണം ' 

സദസ്സിലുണ്ടായിരുന്ന ഒരു സാധാരണക്കാരൻ ചാടിയെണീറ്റു അദ്ദേഹത്തിന്റെ കൈവശം ഊരിപ്പിടിച്ച വാളുമുണ്ടായിരുന്നു വാൾ കാണിച്ചുകൊണ്ടദ്ദേഹം വിളിച്ചു പറഞ്ഞു  'താങ്കളുടെ പ്രവർത്തനങ്ങളിൽ വക്രത കണ്ടാൽ ഈ വാൾ കൊണ്ടാണത് തിരുത്തുക '  

സദസ്സ് നടുങ്ങിപ്പോയി ഉമർ (റ) സന്തോഷത്തോടെയാണ് പ്രതികരിച്ചത് 

അൽഹംദുലില്ലാഹ്  

എന്റെ പ്രവർത്തനങ്ങളിൽ വക്രത വന്നാൽ വാൾകൊണ്ട് തിരുത്തിത്തരാൻ പറ്റുന്ന മഹൽവ്യക്തികളെ ഈ സമുദായത്തിന്ന് നൽകിയ അല്ലാഹുവേ നിനക്കാണ് സ്തുതി 

ഗവർണർമാരെക്കുറിച്ച് അദ്ദേഹം ജനങ്ങളോട് പറഞ്ഞത് ഇങ്ങനെയായിരുന്നു 

'നിങ്ങളിലേക്ക് ഞാൻ ഗവർണർമാരെ നിയോഗിച്ചത് അവർ നിങ്ങൾക്ക് ദീൻ പഠിപ്പിച്ചുതരാനാണ് വിശുദ്ധ ഖുർആനും , തിരുസുന്നത്തും ദീനിചിട്ടകളും നിങ്ങളെ പഠിപ്പിക്കാൻ വേണ്ടിയാണ് അവർ സത്യവും നീതിയും നടപ്പാക്കണം അവരിൽ ആരെങ്കിലും തെറ്റ് ചെയ്താൽ എന്നെ അറിയിക്കണം ഞാൻ ശിക്ഷാനടപടികൾ സ്വീകരിക്കും '  

ഇതാണ് ഉമർ (റ)വിന്റെ നിലപാട് പല ഗവർണർമാരെപ്പറ്റിയും ആവലാതികൾ വന്നിട്ടുണ്ട് വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് ഉമർ (റ)വിനെക്കുറിച്ചുള്ള മതിപ്പ് വർദ്ധിപ്പിക്കാൻ ഇതെല്ലാം സഹായകമായി 

വിമർശനങ്ങൾ ക്ഷമയോടെ സഹിച്ച ഭരണാധികാരിയാണ് അവയെല്ലാം അദ്ദേഹത്തെ സമുന്നത പദവിയിലേക്കുയർത്തി വിമർശനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടെടുത്തു വിമർശകർ ഖലീഫയെ ഏറെ സ്നേഹിക്കുകയും ചെയ്തു  

യമനിൽ നിന്ന് കൊണ്ടുവന്ന തുണി ജനങ്ങൾക്ക് വീതിച്ചുകൊടുത്തു എല്ലാവർക്കും കിട്ടിയത്പോലെ ഒരു പീസ് തുണി ഖലീഫക്കും കിട്ടി അത് ഷർട്ട് തുന്നിക്കാൻ തികയില്ല   

ഖലീഫ വലിയ ഷർട്ട് ധരിച്ചുകൊണ്ടാണ് വന്നത് പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ ഒരാൾ പറഞ്ഞു:  

താങ്കൾ കൽപ്പിക്കുന്നത് ഞങ്ങൾ അനുസരിക്കുകയില്ല  

ഖലീഫ ഞെട്ടിപ്പോയി 'എന്താണ് കാരണം?' -ഖലീഫ ചോദിച്ചു  

'താങ്കൾ  ധരിച്ച വസ്ത്രം തന്നെ ഇത്രയും തുണി എങ്ങനെ കിട്ടി?'  

ഖലീഫക്ക് കാര്യം മനസ്സിലായി 

ഉമർ (റ)പുത്രൻ അബ്ദുല്ലാഹിബ്നു ഉമറിനെ വിളിച്ചു ആളുകൾ കേൾക്കുമാറ് ഉച്ചത്തിൽ ചോദിച്ചു 

'ഈ ഷർട്ട് എങ്ങനെയുണ്ടായി? പറയൂ' 

അബ്ദുല്ല കാര്യം വിശദീകരിച്ചു അല്ലാഹു സത്യം എനിക്ക് കിട്ടിയ ഓഹരി കൂടി ഞാൻ ഉപ്പാക്ക് നൽകി അങ്ങനെയാണ് ഷർട്ട് തയ്പ്പിച്ചത്  

കേട്ടുനിന്നവരുടെ കണ്ണുകൾ നിറഞ്ഞുപോയി

വിമർശനം ഉന്നയിച്ച ആൾ വികാരാവേശത്തോടെ എഴുന്നേറ്റ് നിന്ന് ഉറക്കെപ്പറഞ്ഞു: അങ്ങ് കൽപ്പിച്ചാലും ഞങ്ങൾ അനുസരിക്കാം  

ഈ സംഭവത്തിന്ന് സാക്ഷിയായവർക്ക് ഇത് മറക്കാനാവുമോ?


എല്ലാ കാര്യങ്ങളും കൂടിയാലോചനയിലൂടെയാണ് തീരുമാനിക്കുക അതിനാൽ എതിർപ്പുകൾ വരില്ല 

'നിങ്ങൾ കാര്യങ്ങൾ തുറന്നുപറയണം അപ്പോൾ നിങ്ങൾക്ക് നന്മ ലഭിക്കും ഞാൻ വിമർശനങ്ങൾ കേൾക്കണം അതനുസരിച്ച് പ്രവർത്തിക്കണം അപ്പോൾ എനിക്കും നന്മ ലഭിക്കും ' ഇതായിരുന്നു ഖലീഫയുടെ നിലപാട്  

ഖലീഫ ഒരു കൂടിയാലോചനാ സമിതി രൂപീകരിച്ചിരുന്നു അവർ കൂടിയാലോചിച്ചാണ് കാര്യങ്ങൾ തീരുമാനിക്കുക സമിതിയിലുണ്ടായിരുന്ന പ്രമുഖർ ഇവരായിരുന്നു 

അബ്ബാസുബ്നു അബ്ദുൽ മുത്ത്വലിബ് 
അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) 
അലിയ്യുബ്നു അബീത്വാലിബ്(റ) 
ഉസ്മാനുബ്നു അഫ്ഫാൻ (റ) 
അബ്ദുറഹ്മാനുബ്ന് ഔഫ്(റ ) 
മുആദുബ്നു ജബൽ(റ) 
ഉബയ്യുബ്നുകഅ്ബ്(റ) 
സൈദുബ്നു സാബിത്(റ) 

ഇവരുടെ സാന്നിധ്യം മദീനയിൽ ഉറപ്പുവരുത്തിയിരുന്നു പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഇവരെ പെട്ടെന്ന് കിട്ടണം അല്ലെങ്കിൽ തീരുമാനം വൈകും നീതി പെട്ടെന്ന് നടപ്പാക്കുകയെന്നതായിരുന്നു ഖലീഫയുടെ ലക്ഷ്യം  

സ്വഹാബികൾ മദ്യം ഉപേക്ഷിച്ചു മദ്യനിരോധം പൂർണ്ണമായി നടപ്പിലായി നബി (സ) തങ്ങളുടെ വഫാത്തിന്നുശേഷം ഇസ്ലാം വിദൂരദിക്കുകളിൽ പ്രചരിച്ചു ധാരാളമാളുകൾ  ഇസ്ലാമിൽ വന്നു ചില മദ്യപാനക്കേസുകൾ അവരിൽനിന്നു റിപ്പോർട്ട് ചെയ്യപ്പെട്ടു 

മദ്യപാനിക്കു നൽകേണ്ട ശിക്ഷയെക്കുറിച്ചു ആലോചനാ സമിതിയിൽ ചർച്ച നടന്നു പല അഭിപ്രായങ്ങളും ഉയർന്നു മദ്യപാനിക്ക് എൺപത് അടി നൽകണം  അങ്ങനെ അഭിപ്രായപ്പെട്ടത് അലി(റ)ആയിരുന്നു ആ നിർദ്ദേശം അംഗീകരിക്കപ്പെട്ടു 

ആധുനിക കാലഘട്ടത്തിലെ സർക്കാറുകൾക്കുപോലും കഴിയാത്ത ഭരണപരിഷ്കാരങ്ങളാണ് ഉമർ (റ)നടപ്പിലാക്കിയ്  

ഒരു രാജ്യത്തെ മുഴുവൻ പ്രജകളുടെയും ഭക്ഷണം, വസ്ത്രം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുടെ ചുമതല സർക്കാർ ഏറ്റെടുക്കുക എന്ന വിപ്ലവകരമായ പരിഷ്കാരമാണ് ഉമർ (റ) നടപ്പാക്കിയത്  ഇത് ലോകചരിത്രത്തിൽ ആദ്യമായാണ് 

Dr. S.A.Q HUSAINI രചിച്ച ARAB ADMINISTRATION എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു 




This is the first instance in the history of the world where the government took the responsibility of the feeding and clothing the entire population of the state 

Arabia was not a country which could have supported the whole of its population out of own resources So the Arabs had to be supported from the revenue drawn from the very rich neighboring countries of Al-Iraq Syria and Egypt (page:54) 

ഒരു രാജ്യത്തിലെ മുഴുവൻ ജനങ്ങളുടെയും ഭരണത്തിന്റെയും വസ്ത്രത്തിന്റെയും ഉത്തരവാദിത്വം ഗവൺമെന്റ് ഏറ്റെടുക്കുകയെന്നത് ലോകചരിത്രത്തിലെ ആദ്യസംഭവമാകുന്നു അറേബ്യയുടെ വരുമാനംകൊണ്ട് മാത്രം ഇത് നടത്താൻ കഴിയുമായിരുന്നില്ല സമ്പന്ന അയൽരാഷ്ട്രങ്ങളായ ഇറാഖ്, സിറിയ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള വരുമാനം കൂടി ഇതിന്നുപയോഗിച്ചിരുന്നു  

ജനങ്ങൾക്ക് പെൻഷൻ നൽകാനുള്ള വിശദമായ ലിസ്റ്റ് തയ്യാറാക്കി ഒന്നാമതായി ചേർത്തത് നബി (സ) തങ്ങളുടെ ഭാര്യമാരുടെ പേരുകളാണ് ഉമ്മഹാത്തുൽ മുഅ്മിനീങ്ങളിൽ ഓരോരുത്തർക്കും പന്ത്രണ്ടായിരം ദിർഹം വീതം വാർഷിക പെൻഷൻ ലഭിച്ചു  

ARAB ADMINISTRATION എന്ന ഗ്രന്ഥത്തിൽ നിന്ന് ചില വിവരങ്ങൾ കൂടി കാണുക 

ബദർ യുദ്ധത്തിൽ പങ്കെടുത്ത ഓരോരുത്തർക്കും അയ്യായിരം ദിർഹം വാർഷികപെൻഷൻ അനുവദിച്ചു  

ഇമാം ഹസൻ(റ) വിന്ന് അയ്യായിരവും ഇമാം ഹുസൈൻ (റ)വിന്ന് അയ്യായിരവും അനുവദിച്ചു 

ബദറിൽ പങ്കെടുത്ത യോദ്ധാക്കളുടെ മക്കൾക്ക് രണ്ടായിരം ദിർഹം അനുവദിച്ചു   

അബ്സീനിയായിലേക്കുള്ള ഹിജ്റക്കുമുമ്പ് ഇസ്ലാം സ്വീകരിച്ചവർക്ക് നാലായിരം ദിർഹം നൽകി  

മക്കാവിജയത്തിന്ന് മുമ്പ് ഇസ്ലാമിൽ വന്നവർക്ക് മുവ്വായിരം ദിർഹം നൽകി  മക്കാവിജയഘട്ടത്തിൽ വന്നവർക്ക് രണ്ടായിരം ദിർഹം നൽകി  

ഹാഫിളുകൾക്കും ഇസ്ലാമിന്ന് പ്രത്യേക സേവനങ്ങൾ നൽകിയവർക്കും സ്പെഷ്യൽ പെൻഷൻ നൽകിയിരുന്നു  

സാധാരണ പട്ടാളക്കാർക്ക് നാനൂറ് ദിർഹം കിട്ടി കുട്ടികൾക്കുള്ള സംഖ്യ നൂറ് ദിർഹം ആയിരുന്നു   

Military Districts (Al- Jund)

The empire was divided in to nine militory district a part from the political divisions Each one of them was called a jund 

The military districts wre: Al-madinah, Al-kutah, Al-Basarah, Al- Mawsil, Al-Fustat , Misar, Damascus, Hims and palastine 

There were regular barracks for soldiers in all thes please Each of the nine military stations had a huge stable with 4000 horses and their equipments ready so that at a short notice 36,000 cavaliers could be put on the field 

Large meadows were reserved for grazing these horser Every horse was branded on the thigh fighter in the way of God 

Special attention was devoted to breed superior varities of horsen (Arob administration P.55,56) 

റവന്യൂ ജില്ലകൾക്കു പുറമെ ഒമ്പത് സൈനികജില്ലകളായി രാജ്യം ഭാഗിക്കപ്പെട്ടിരുന്നു സൈനികജില്ലയെ ജുൻദ് എന്ന് വിളിക്കപ്പെട്ടു  

അൽ-മദീന , അൽ-കൂഫ, അൽ-ബസ്വറ, അൽ മൗസിൽ, അൽഫുസ്സ്വാത്, മിസ്വ്റ്, ദമാസ്ക്കസ്, ഹിംഗ്, ഫലസ്തീൻ എന്നവയായിരുന്നു സൈനിക ജില്ലകൾ ഈ ജില്ലകളെല്ലാം സ്ഥിരമായി പ്രവർത്തിക്കുന്ന മിലിട്ടറി ബാരക്കുകളുണ്ടായിരുന്നു ഇവയിലോരോന്നിലും 4000 പടക്കുതിരകളുണ്ടായിരുന്നു അവയുടെ ഉപകരണങ്ങളുമുണ്ടായിരുന്നു ഏത് അടിയന്തിര സാഹചര്യത്തിലും 36000 അശ്വഭടന്മാർ ഏത് സ്ഥലത്തേക്കു പുറപ്പെടാനും തയ്യാറായി നിൽക്കുകയായിരുന്നു  

കുതിരകൾക്കു മേയാൻ വിശാലമായ മേച്ചിൽ സ്ഥലങ്ങൾ ഒരുക്കിയിരുന്നു പടക്കുതിരകളെ ചാപ്പകുത്തിയിരുന്നു അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്ന പടക്കുതിര (ജൈശുൻ ഫീസബീലില്ലാഹി) എന്നാണ് രേഖപ്പെടുത്തിയിരുന്നത് 

മേത്തരം ഇനം കുതിരകളെ ഉല്പാദിപ്പിക്കാനുള്ള പ്രത്യേക ശ്രമങ്ങളും നടത്തിയിരുന്നു ഇസ്ലാമിക ഭരണകൂടം നിലവിൽ വന്ന പ്രദേശങ്ങൾ ഉമർ (റ) പ്രവിശ്യകളായി ഭാഗിച്ചു പ്രധാന പ്രവിശ്യകൾ ഇവയായിരുന്നു 

1. മക്ക 2. മദീന 3. ശാം, 4. ജസീറ 5. ബസ്വറ 6. കൂഫ 7. ഈജിപ്ത് 8. ഫലസ്തീൻ 

ആദ്യഘട്ടത്തിൽ എട്ട് പ്രവിശ്യകളാണുള്ളത് പല പ്രവിശ്യകളും വളരെ വലുതാണെന്നും അവയെ പിന്നീട് വിഭജിച്ചു പുതിയ പ്രവിശ്യകളും നിലവിൽ വന്നു  .
അഹ് വാസും ബഹ്റൈനും ചേർത്തൊരു പ്രവിശ്യ രൂപീകരിച്ചു സിജിസ്ഥാൻ, മക്റാൻ, കിർമാൻ എന്നിവ ചേർന്ന പ്രവിശ്യയുണ്ടാക്കി ഖുറാസാനും ത്വബരിസ്ഥാനും ഒരു പ്രവിശ്യയായി ഡമസ്കസ് പുതിയ പ്രവിശ്യയായി 


പട്ടാളം 

ഉമർ (റ) അധികാരമേറ്റ ഉടനെ പട്ടാള പരിഷ്കരണങ്ങൾ നടപ്പാക്കിത്തുടങ്ങി പട്ടാളക്കാരുടെ രജിസ്റ്റർ തയ്യാറാക്കി പ്രത്യേക ഓഫീസുകളും ജോലിക്കാരുമുണ്ടായി പട്ടാളക്കാർക്ക് സ്ഥിരമായ ശമ്പളം നൽകാനും തുടങ്ങി   

പട്ടാളക്കാർക്ക് സൗജന്യറേഷൻ നൽകിയിരുന്നു ഡ്രസ്സ്, ഷൂ, മരുന്നുകൾ എന്നിവയും നൽകി പട്ടാളക്കാരുടെ ഭാര്യമാർക്കും കുട്ടികൾക്കും പ്രത്യേക അലവൻസുകൾ നൽകി  

ആദ്യഘട്ടത്തിൽ 200 ദിർഹം ശമ്പളമാണ് സാധാരണ പട്ടാളക്കാരന് നൽകിയിരുന്നത് പിന്നെയത് 300 ദിർഹമാക്കി ഉയർത്തി ഉയർന്ന തസ്തികയിലുള്ളവർക്ക് വർഷത്തിൽ 7000 മുതൽ 10,000 ദിർഹംവരെ ലഭിച്ചിരുന്നു യുദ്ധത്തിൽ ലഭിക്കുന്ന മുതലുകളുടെ അഞ്ചിൽ നാല് ഭാഗവും പട്ടാളക്കാർക്കിടയിൽ വീതിക്കുകയായിരുന്നു സൈനികക്ഷേമത്തിന്നു വേണ്ടി കഴിയാവുന്നതെല്ലാം ചെയ്യാൻ ഉമർ (റ) ശ്രദ്ധിച്ചിരുന്നു  

സിറിയ, ഈജിപ്ത്, ഫലസ്തീൻ, ഇറാഖ് എന്നീ രാജ്യങ്ങൾ കീഴടക്കപ്പെട്ടതോടെ പട്ടാളക്കാരുടെ നില വളരെ മെച്ചപ്പെട്ടു പട്ടാളക്കാരൻ ഇടക്കിടെ കുടുംബത്തിൽ വന്നു താമസിക്കണമെന്ന് നിയമം മൂലം അനുശാസിക്കപ്പെട്ടു നാലു മാസത്തിലധികം കുടുംബത്തിൽ നിന്നകന്ന് നിൽക്കാൻ പാടില്ല പലരും കുടുംബത്തെ കൂടെ കൊണ്ടുപോയിരുന്നു  

പട്ടാളക്കാരുടെ ആരോഗ്യ കാര്യത്തിൽ ഖലീഫക്ക് വലിയ ശ്രദ്ധയായിരുന്നു ആദ്യഘട്ടത്തിൽ വേവിക്കാത്ത ഭക്ഷ്യവസ്തുക്കളാണ് നൽകിയിരുന്നത് പട്ടാർക്കാർതന്നെ വേവിച്ചുതിന്നണം പിന്നെ അത് മാറ്റി അടുക്കളകൾ സ്ഥാപിക്കുകയും പാചകക്കാരെ നിയമിക്കുകയും ചെയ്തു രുചികരമായ ഭക്ഷണം ചൂടോടെ വിതരണം ചെയ്യാൻ സംവിധാനമുണ്ടായി 

പട്ടാളക്കാർക്ക് താമസിക്കാനുള്ള ബാരക്കുകൾ വിശാലവും , ധാരാളം ശുദ്ധവായു ലഭിക്കാൻ സൗകര്യമുള്ളതുമായിരുന്നു ആരോഗ്യകരമായ അന്തരീക്ഷമുള്ള സ്ഥലത്ത് മാത്രമേ ബാരക്കുകൾ പണിയാൻ അനുവദിച്ചുള്ളൂ കിടക്കാനും, ഉറങ്ങാനും പ്രാർത്ഥിക്കാനും , ആഹാരം കഴിക്കാനുമൊക്കെ വിശാലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി 

ബാരക്കുകൾ ധാരാളം ഭിഷഗ്വരന്മാരെയും നിയമിച്ചിരുന്നു സർജ്ജന്മാരും അക്കൂട്ടത്തിലുണ്ടായിരുന്നു   

കാലാൾപട അൽ-രിജാൽ എന്ന പേരിലും കുതിരപ്പട അൽ-ഫുർസാൻ എന്ന പേരിലും അറിയപ്പെട്ടു 

വില്ലാളി വീരന്മാർ അൽ-റുമാത്ത് (Al- Rumat)എന്നറിയപ്പെടുന്നു പട്ടാളക്കാരുടെ സേവകന്മാർ അൽ ഗിൽമാൻ(Al- Ghilman) 

പത്ത് പട്ടാളക്കാർക്ക് ഒരു നേതാവുണ്ടാകും അദ്ദേഹം അറിയപ്പെട്ടിരുന്നത് 'അമീറുൽ അശ്റ' എന്ന പേരിലായിരുന്നു നൂറു പട്ടാളക്കാർക്ക് 'അൽ-ഖാഇദ് ' എന്ന നേതാവുണ്ടാകും   പത്ത് അമീറുൽ അശ്റായുടെ നായകൻ 'അൽ-ഖാഇദ് ' പത്ത് അൽ -ഖാഇദും മാർക്ക് ഒരു കമാൻഡർ ഉണ്ടാവും അദ്ദേഹമാണ് 'അൽ അമീർ' 

യുദ്ധയാത്രകൾ വളരെ ശ്രദ്ധാപൂർവ്വമാണ് നടത്തിയത് എല്ലാ ഭാഗത്തും ചാരന്മാരുണ്ടാകും വഴിയിൽ അപകടങ്ങൾ പതിയിരിക്കുന്നുണ്ടോ എന്നന്വേഷിക്കാൻ രഹസ്യാന്വേഷണ വിഭാഗക്കാർ മുമ്പേ സഞ്ചരിക്കും സ്ഥലപരിചയമുള്ളവർ കൂടെയുണ്ടാവും   

വഴി സുരക്ഷിതമാണെന്നറിഞ്ഞശേഷമേ മുമ്പോട്ടു നീങ്ങുകയുള്ളൂ നിരവധി തമ്പുകൾ വേണ്ടിവരും അതിനുള്ള സാധനസാമഗ്രികൾ ചുമക്കാൻ തന്നെ അനേകം ഒട്ടകങ്ങൾ വേണം പലപ്പോഴും പട്ടാളക്കാരുടെ  ഭാര്യമാരും കുട്ടികളും കൂടെ കാണും അവരുടെ സ്വകാര്യ സ്വത്തായ കന്നുകാലികളെയും കൊണ്ടുപോവും യാത്രക്കിടെ വിശ്രമത്തിന് അവസരം നൽകും വെള്ളിയാഴ്ചകൾ സാധാരണഗതിയിൽ വിശ്രമദിവസമായിരിക്കും യാത്രയും  യുദ്ധവും ഒഴിവാക്കും  

യാത്രക്കിടയിൽ തമ്പടിച്ചു താമസിക്കുന്നത് വളരെ ശ്രദ്ധാപൂർവ്വമായിരിക്കണം ചുറ്റുഭാഗങ്ങൾ സുരക്ഷിതമായിരിക്കണം ജലം ലഭിക്കാൻ സൗകര്യം വേണം  

പട്ടാളക്കാർ ആയുധങ്ങൾ ചേർത്തുവെച്ചാണുറങ്ങുക ഏത് നിമിഷവും കല്പന വരാം യുദ്ധത്തിനു പുറപ്പെടാൻ കല്പന വന്നാൽ ചാടിപ്പുറപ്പെടണം ഉറക്കമുണരുക , ഓടുക, അക്രമിക്കുക ഇതാണ് രീതി അതിനുപാകത്തിൽ ആയുധം ശരിയാക്കിവെച്ച് ഉറങ്ങണം യാത്ര പുറപ്പെട്ടുകഴിഞ്ഞാൽ യുദ്ധരംഗത്താണെന്ന അവസ്ഥയാണ് ക്യാമ്പ് ചെയ്യുന്ന സ്ഥലത്തിന്റെ സുരക്ഷ ഏല്പിക്കപ്പെടുക അൽ -റാഇദ് എന്ന ഉദ്യോഗസ്ഥനെയാണ്  

ജാഹിലിയ്യാ കാലത്ത് തന്നെ അറബികൾ നാണയങ്ങൾ ഉപയോഗിച്ചിരുന്നു പേർഷ്യക്കാരുടെയും റോമക്കാരുടെയും നാണയങ്ങളാണവർ ഉപയോഗിച്ചിരുന്നത് ഉമർ (റ) നാണയങ്ങൾ പരിശോധിച്ചു എല്ലാ നാണയങ്ങൾക്കും ഒരേ തൂക്കമല്ല കണ്ടത് മൂന്ന് ദിർഹം മൂന്ന് കാണിച്ചു 20 കാരറ്റ്, 12 കാരറ്റ് , 10 കാരറ്റ് ഈ വിധത്തിലായിരുന്നു തൂക്കം അവ ഉരുക്കി 14 കാരറ്റിന്റെ ദിർഹം അടിച്ചിറക്കാൻ ഖലീഫ ഉത്തരവിട്ടു പേർഷ്യൻ ദിർഹമിന്റെ മോഡലിൽ 14 കാരറ്റിന്റെ അറബി ദിർഹം പുറത്തിറങ്ങി ഇത് 7/10 മിസ്ഖാലിന്ന് തുല്യമായിരുന്നു  ഹിജ്റ 18-ലായിരുന്നു ഈ സംഭവം നടന്നത് 

ദിർഹമിൽ ഉല്ലേഖനം ചെയ്തിരുന്നത് അൽഹംദുലില്ലാഹ് എന്നായിരുന്നു 

ചില ദിർഹമുകളിൽ 'മുഹമ്മദ് റസൂലുല്ലാഹ് ' എന്നാണ് രേഖപ്പെടുത്തിയിരുന്നത് 'ലാ ഇലാഹ ഇല്ലല്ലാഹ് ' എന്ന് രേഖപ്പെടുത്തിയ നാണയങ്ങളും ഇറങ്ങിയിരുന്നു  

ദീനാറും ദിർഹമും തമ്മിലുള്ള അനുപാതം 1:10 ആയിരുന്നു പത്ത് ദിർഹം ഒരു ദീനാറിന് തുല്യം 

ഉസ്മാൻ (റ) ഇറക്കിയ ചില ദിർഹമുകളിൽ അല്ലാഹു അക്ബർ എന്നാണ് ഉല്ലേഖനം ചെയ്തിരുന്നത്  

ശരിയായ അളവും തൂക്കവും പാലിക്കാൻ ഉമർ (റ) കച്ചവടക്കാരോട് കല്പിച്ചു 


അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന പത്ത് തൂക്കങ്ങൾ താഴെ കൊടുക്കാം 


1. ഹബ്ബത് (2ബാർലി മണിയുടെ തൂക്കം) 

2. ഖീറാത്ത് (കാരറ്റ് -4 ഹബ്ബത്ത്)

3. ദാനിഖ് (2അര ഖീറാത്ത്) 

4. മിസ്ഖാൽ (ഒരു ദീനാറിന്റെ തൂക്കം) 

5. ഊഖിയ (ഔൺസ് -ഇംഗ്ലീഷ് പൗണ്ടിന്റെ 1/12 ഭാഗം) 

6. രിത്വ് ല (38.4 തോല) 

7. മന്ന് (2 രിത്വ് ല്) 

8. നുവാത് (20 ഊഖിയ) 

9.ഖിൻത്വർ (100 രിത്വ് ല്) 

10. ബുഹാർ (300 രിത്വ് ല്) 

ധാന്യങ്ങളും ദ്രാവകങ്ങളും അളക്കാൻ ഉപയോഗിച്ചവിധം 
``````
1. മുദ്ദ് 

2. സാഅ് (4 മുദ്ദ്) 

3. ഖാഫിസ് Qafiz (12 സാഅ്) 

4. വസ്ഖ് (5 ഖാഫിസ്) 

5. ഖുർറ് -Kurr (പേസ്ഖ്) 

6. Jarib (40 ഖാഫിസ്) 


ദൂരം- അളവുകൾ 

1. ഉസ്ബുഅ് 
2. ശിബ്റ് 
3. ദിറാഅ് 
4. ബാഅ്
5. മീൽ-mile 
6. ഫർസഖ് 

(അവലംബം :  Arab Administration) 

പ്രധാനമായി മൂന്നു വിധത്തിലുള്ള വരുമാനമാണ് സർക്കാരിലേക്ക് വന്നു കൊണ്ടിരുന്നത്  

സക്കാത്ത്, ഖറാജ്, ജിസിയ ഇത് സംഭരിക്കാൻ പ്രത്യേക ഓഫീസും ഉദ്യോഗസ്ഥന്മാരും ഉണ്ടായിരുന്നു   

ഒരു പ്രവിശ്യയിൽ നിന്ന് പിരിച്ചെടുക്കുന്ന പണം അവിടെതന്നെ ചെലവഴിച്ചിരിക്കുകയാണ് വേണ്ടത് അവകാശികളെ  കണ്ടെത്തി വിതരണം ചെയ്യണം ബാക്കി വന്നാൽ മദീനയിലേക്കയച്ചുകൊടുക്കണം യുദ്ധത്തിലൂടെ ലഭിക്കുന്ന സ്വത്തുക്കളുടെ അഞ്ചിലൊരു ഭാഗവും തലസ്ഥാനത്ത് എത്തിക്കണം 

പ്രവിശ്യയിലെ ജനങ്ങളുടെ പുരോഗതിക്കുവേണ്ടി ചെലവാക്കണം പ്രവിശ്യാ ഭരണാധികാരികളുടെ ഉത്തരവാദിത്വങ്ങൾ നിർണ്ണയിക്കപ്പെട്ടിരുന്നു 

1. നിസ്കാരത്തിന് നേതൃത്വം നൽകുക 

ജനങ്ങൾക്കിടയിലുണ്ടാവുന്ന തർക്കങ്ങൾ ന്യായമായി പരിഹരിക്കുക 

3. ജില്ലാ ഭരണാധികാരികളുടെ പ്രവർത്തനങ്ങൾ പരിശോധിക്കുക ഏകോപിപ്പിക്കുക വിജയിപ്പിക്കുക വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക 

4. സൈനിക പരിശീലനം പട്ടാളക്കാരുടെ ആരോഗ്യം, ശമ്പളം, രജിസ്റ്റർ സൂക്ഷിക്കൽ എന്നിവ 

5. സൈനിക നീക്കങ്ങൾക്ക് നേതൃത്വം നൽകുക 

6. പൊതുജനാരോഗ്യം -വിദ്യാഭ്യാസം എന്നിവ മുൻനിർത്തി പ്രവർത്തിക്കുക 

7. നാട്ടുകാർക്ക് ബുദ്ധിമുട്ടില്ലാതെ ഭക്ഷ്യവിഭവങ്ങൾ ലഭിക്കണം അതിന്ന് സംവിധാനമുണ്ടാക്കുക 

പ്രവിശ്യകളെ അനേകം ജില്ലകളായി ഭാഗിച്ചിരുന്നു ജില്ലകൾക്ക് കാര്യാലയങ്ങളും വിവിധ വകുപ്പുകളുമുണ്ടായി ആവശ്യാനുസരണം ഉദ്യോഗസ്ഥന്മാരെ നിയമിച്ചു  

ഉദ്യോഗസ്ഥരുടെ ശേഷിയും ജനക്ഷേമത്തിലുള്ള താല്പര്യവും മനസ്സിലാക്കാൻ ഖലീഫ ശ്രമിച്ചിരുന്നു കാര്യശേഷി കുറഞ്ഞവരെ മാറ്റാനും കുറ്റം ചെയ്തവരെ ശിക്ഷിക്കാനും പെട്ടെന്ന് നപടികൾ സ്വീകരിച്ചിരുന്നു  

പ്രശംസനീയമായ സേവനങ്ങൾ നടത്തിയവരെ അഭിനന്ദിക്കാനും പാരിതോഷികങ്ങൾ നൽകാനും ഖലീഫ സദാ സന്നദ്ധനായിരുന്നു  

ധാരാളം ഉദ്യോഗസ്ഥന്മാരും, മികച്ച സംവിധാനങ്ങൾ, നീതിന്യായ നിർവ്വഹണത്തിന് കോടതികൾ എല്ലാമുണ്ട് എന്നിട്ടും ഖലീഫ വിശ്രമിച്ചില്ല  

എല്ലാ നാടുകളിലും ചെല്ലുക , ജനങ്ങളുമായി നേരിട്ടിടപെടുക, ഇവരുടെ പ്രയാസങ്ങൾ നേരിട്ടു മനസ്സിലാക്കുക അവ പരിഹരിക്കുക അതിലാണ് ഖലീഫയുടെ സന്തോഷം 

വിദൂരദേശങ്ങളായ ജസീറയിലും ബഹ്റൈനിലും ഈജിപ്തിലും, ഖുറാസാനിലും, നിശാപൂരിലുമെല്ലാം പോയി ജനസേവനം നടത്താൻ ഖലീഫക്ക് താല്പര്യമായിരുന്നു പക്ഷേ മദീനയിൽ നിന്നകന്നുപോയിക്കൂടാ തലസ്ഥാനം നോക്കണം ഖലീഫയുടെ ആഗ്രഹം ഗവർണർമാർ സഫലമാക്കി 

He had two consultative  bodied These bodier were colled the shura 

Umar declared there can no khilafath except by consultation 

ഉമർ(റ)വിന്ന് രണ്ട് കൂടിയാലോചനാ സമിതികളുണ്ടായിരുന്നു അവ ശൂറ എന്നറിയപ്പെട്ടു 

ഉമർ (റ) പ്രഖ്യാപിച്ചു കൂടിയാലോചനകളില്ലെങ്കിൽ ഖിലാഫത്തില്ല സംസ്ഥാന ഗവർണർമാർ വലി (wali) എന്ന പേരിലും ആമീൽ(Amil) എന്ന പേരിലും അറിയപ്പെട്ടു അദ്ദേഹം സൈന്യാധിപനും പള്ളിയിൽ ഇമാമും ആയിരുന്നു  

സ്റ്റേറ്റുകൾ ജില്ലകളായി ഭാഗിച്ചു ജില്ലാ  ഭരണാധികാരി ആമിൽ (Amil) എന്നറിയപ്പെട്ടു 

ഉമർ (റ) ഹിജ്റഃ കലണ്ടർ നടപ്പാക്കി   

ഉമർ(റ)വിന്റെ പെൻഷൻ പദ്ധതിക്ക് ചരിത്രത്തിൽ തുല്യത കണ്ടെത്താനാവില്ലെന്ന് വില്യം മൂർ രേഖപ്പെടുത്തി ഫിനാൻസ് ഡിപ്പാർട്ട്മെന്റ് അറിയപ്പെട്ടിരുന്നത് ദിവാൻ (Diwan) എന്ന പേരിലായിരുന്നു  
പണം സ്വീകരിക്കാനും വിതരണം ചെയ്യാനുമുള്ള സൗകര്യം ഇവിടെ ഉണ്ടായിരുന്നു  


കൃഷിഭൂമി കർഷകന്ന്




പുരാതനകാലത്ത് അലക്സാണ്ടറിയയിൽ ഒരു ഗ്രന്ഥാലയം ഉണ്ടായിരുന്നു ഈജിപ്ത് ഭരിച്ച പുരാതന രാജാക്കന്മാരാണത് നിർമ്മിച്ചത് ഗ്രന്ഥാലയം ലോകപ്രസിദ്ധമായിത്തീർന്നു  

ഉമർ (റ) ലോകം കണ്ട ഭരണാധികാരികളിൽ തിളക്കമാർന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് ഇതുപോലൊരു ഭരണാധികാരിയെ അവതരിപ്പിക്കാൻ പാശ്ചാത്യർക്ക് ഒരുകാലത്തും കഴിഞ്ഞിട്ടില്ല   

ഉമർ (റ)വിന്റെ സൽപ്പേരിന് കളങ്കം ചാർത്താൻ എന്തുണ്ട് വഴി എന്നവർ ചിന്തിച്ചു വികല ബുദ്ധികൾ ഒരു കഥ മെനഞ്ഞുണ്ടാക്കി 

അലക്സാണ്ടറിയ ലൈബ്രറി കത്തിക്കാൻ ഉമർ (റ) കല്പന കൊടുത്തു അംറുബ്നുൽ ആസ്വ്(റ) അത് കത്തിച്ചുകളഞ്ഞു ഇതൊരു കള്ളക്കഥയാണ് ഈജിപ്ത് മുസ്ലിംകൾക്കു കീഴടങ്ങി നൂറ്റാണ്ടുകൾക്കുശേഷമാണ്  ഈ കഥ രൂപംകൊള്ളുന്നത് അതുവരെ ആരും അങ്ങനെയൊരുകഥ പറഞ്ഞിട്ടില്ല 

കഥ കിട്ടിയപ്പോൾ പാശ്ചാത്യ ചരിത്രകാരന്മാർ അത് ആഘോഷമാക്കി പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിച്ചു  

അംറുബ്നുൽ ആസ്വ് (റ) ഈജിപ്തിൽ എത്തുന്നതിന്റെ എത്രയോ കാലംമുമ്പുതന്നെ ആ ഗ്രന്ഥാലയം നശിപ്പിക്കപ്പെട്ടിരുന്നു  ജൂലിയസ് സീസർ ഗ്രന്ഥാലയത്തിലെ പകുതിയിലധികം ഗ്രന്ഥങ്ങളും നശിപ്പിച്ചുകളഞ്ഞിരുന്നു അലക്സാണ്ടറിയായിലെ പാത്രിയാർക്കീസുമാരോട് ബാക്കി ഗ്രന്ഥങ്ങൾ നശിപ്പിക്കാൻ  കൽപിക്കുകയും ചെയ്തു  അങ്ങനെ ഗ്രന്ഥങ്ങളെല്ലാം നശിപ്പിക്കപ്പെട്ടു മുസ്ലിംകൾ വരുമ്പോൾ ഗ്രന്ഥങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല  

പ്രശസ്ത ചരിത്രകാരൻ ഗിബ്ബൺ രേഖപ്പെടുത്തിയതിങ്ങനെയാണ് It was long before the muslim conquest of the town  

(മുസ്ലിംകൾ അലക്സാണ്ടറിയ ടൗൺ കീഴ്പ്പെടുത്തുന്നതിന്റെ വളരെക്കാലം മുമ്പുതന്നെ അത് കത്തിച്ചു കളഞ്ഞിരുന്നു ) 

വില്യം മൂർ രേഖപ്പെടുത്തി  

It is late invention (അത് പിൽക്കാലത്തെ ഒരു കണ്ടുപിടുത്തമായിരുന്നു ) ഇല്ലാത്തത് പറഞ്ഞുണ്ടാക്കിയതായിരുന്നു 

ഉമർ (റ) ഗ്രന്ഥങ്ങളെ സ്നേഹിച്ച മഹാനായിരുന്നു പണ്ഡിതന്മാരെ മനസ്സറിഞ്ഞ് ആദരിച്ചിരുന്നു ക്രൈസ്തവ പണ്ഡിതന്മാരെയും യഹൂദ പണ്ഡിതരെയും ബഹുമാനിച്ചിരുന്നു  

ഫലസ്തീൻ സന്ദർശനവേളയിൽ ക്രൈസ്തവ പണ്ഡിതന്മാർ എത്രയോ വിഷയങ്ങളെക്കുറിച്ച് ഖലീഫയോട് സംസാരിച്ചിരുന്നു ആശയങ്ങളുടെ സമുന്നതമായ വിനിമയം തന്നെ നടന്നു തന്റെ ഗവർണർമാരെയും ഇതേ രീതിയിൽ തന്നെയാണ് ഉമർ (റ) പരിശീലിപ്പിച്ചത് 

ജനങ്ങളോട് നല്ല രീതിയിൽ പെരുമാറാൻ ഗവർണർമാരോട് കല്പിച്ചു ജനങ്ങളുമായി ഇടപെടുമ്പോൾ കാർക്കശ്യം പാടില്ല ആക്ഷേപം വന്നാൽ ശിക്ഷിക്കപ്പെടാം  

ശാമിൽ ഗവർണറായി  നിയോഗിക്കപ്പെട്ടത് അബൂ ഉബൈദ(റ) ആയിരുന്നു പ്രഗത്ഭനായ ഭരണാധികാരിയാണ് സ്ഥിരമായി ഒരാളെ ഒരേ സ്ഥാനത്ത് നിലനിർത്തുന്നതും ഉചിതമാവില്ല മാറ്റം അനിവാര്യമായാൽ മാറ്റണം  ശാമിലെ ഗവർണറെ മാറ്റി യാസീദുബ്നു അബീസുഫ്യാനെ ഗവർണറാക്കി ഈജിപ്തിൽ ഗവർണറായത് അംറുബ്നുൽ ആസ്വ് ആയിരുന്നു  

കൂഫയിലെ ഗവർണർ സഅദ്ബ്നു അബീ വഖാസ്(റ) ആയിരുന്നു ബസ്വറയിലെ ഗവർണർ ഉത്ബത്തുബ്നു ഗാസ് വാൻ ആയിരുന്നു അബൂമുസൽ അശ്അരി ജസീറയിൽ നിയമിക്കപ്പെട്ടു അംറുബ്നു സഅദ് ഹിംസിൽ നിയമിതനായി സുഫ്യാനുബ്നു അബ്ദുള്ളാക്ക് ത്വാഇഫിന്റെ ചാർജ് നൽകി   

ഉസ്മാനുബ്നു അബിൽ ആസ്വ് ബഹ്റൈനിന്റെ ഭരാണാധികാരിയായി യഅ്ലസ്ബ്നു മൻബഹ്സൻആഇൽ ഗവർണറായി   

ഇവരാരും സ്ഥാനം ചോദിച്ചുവരുന്നവരല്ല അതുകൊണ്ടാണ് നിയമനം കിട്ടിയത് അധികാരം ആഗ്രഹിക്കുന്നവർക്ക് കൊടുക്കില്ല  

ഒരിക്കൽ ഒരു പ്രശസ്ത വ്യക്തിയെ ഗവർണറാക്കാൻ ഖലീഫ മനസ്സിൽ കരുതി പുറത്ത് വിട്ടില്ല കുറച്ചുകഴിഞ്ഞപ്പോൾ അതേ ആൾതന്നെ ഒരപേക്ഷയുമായി വന്നു   

തന്നെ ആ തസ്തികയിൽ നിയമിക്കണമെന്ന അപേക്ഷ 

ഉമർ (റ) പറഞ്ഞു: ഇനി നിങ്ങളെ നിയമിക്കാൻ പറ്റില്ല പകരം മറ്റൊരാളെ നിയമിച്ചു   

ഗവർണർമാർ പണ്ഡിതന്മാരാവണം മനഃശുദ്ധി വേണം എല്ലാ നിലയിലും മാതൃകാ പുരുഷനായിരിക്കണം  
ഗനം എന്ന വാക്കിന്റെ അർത്ഥം ആട് എന്നാകുന്നു ധാരാളം ആടുകളെ മേയ്ക്കുന്ന ഒരാളുണ്ടായിരുന്നു ജനങ്ങൾക്കിടയിൽ അദ്ദേഹം ഗനം എന്നറിയപ്പെട്ടു ഗനമിന്റെ മകനാണ് ഗിയാസ്(റ)  ഗിയാസിനെ ഈജിപ്തിൽ ഒരു പ്രവിശ്യയുടെ ഗവർണറാക്കി   

ഇദ്ദേഹം വിലകൂടിയ ഉടുപ്പുകൾ ധരിക്കാൻ തുടങ്ങി ഉമർ (റ) ഇതറിഞ്ഞ് കോപാകുലനായിത്തീർന്നു അദ്ദേഹത്തെ മദീനയിൽ വിളിച്ചു വരുത്തി വിലപിടിച്ച ഉടുപ്പുകൾ ഒഴിവാക്കാനും പരുക്കൻ വസ്ത്രം ധരിക്കാനും കല്പിച്ചു അദ്ദേഹം അങ്ങനെ ചെയ്തു ആടിനെ മേയ്ക്കാനും കല്പിച്ചു യാതൊരു വൈമനസ്യവുമില്ല പറഞ്ഞതെല്ലാം ചെയ്തു 

ഉമർ ചോദിച്ചു: 'ഈ ജോലിയിൽ വല്ല അപമാനവുമുണ്ടോ?' 

'യാതൊന്നുമില്ല'  

താങ്കളുടെ പിതാവ് ആടുകളെ മേച്ചിരുന്നു അത് കാരണം ഗനം എന്നു പേരിട്ടു  

ഗവർണർ പശ്ചാത്തപിച്ചു തനിക്ക് പറ്റിയ അബദ്ധം മനസ്സിലായി മനസ്സ് മാറി   

ഖലീഫ അദ്ദേഹത്തെ വീണ്ടും ഗവർണറാക്കി  

ഇടയന്റെ വസ്ത്രം ധരിക്കാനും ആടുകളെ മേയ്ക്കാനും കല്പിച്ചു അദ്ദേഹം അതനുസരിച്ചു  

'കൊട്ടാരം പണിയാനല്ല ഞാൻ നിങ്ങളെ ഗവർണറായി നിയോഗിച്ചത് ' ഉമർ (റ) ശാസിച്ചു 

ഗവർണർ പദവി സമുന്നതമായ പദവിയാണ് ആ പദവിയിലുള്ളവർ മഹാൻമാരാണ് ആദരണീയരാണ് മുസ്ലിം സമൂഹത്തിന് മികച്ച സേവനങ്ങൾ നൽകി യോഗ്യത തെളിയിച്ചവരാണവർ ഖലീഫക്ക് അവരോട് സ്നേഹമാണ് 

ഒരു ചെറിയ തെറ്റുപോലും ഉമർ (റ) സഹിക്കില്ല പരസ്യമായി ശിക്ഷ ഏറ്റുവാങ്ങുകയാണ് ഗവർണർമാർ അതിലവർക്ക് മനഃക്ലേശമില്ല തങ്ങളെ ശുദ്ധീകരിക്കുകയാണെന്ന ഉറച്ച വിശ്വാസമാണവർക്കുള്ളത്  

ഗവർണർമാരുടെയും ഉന്നത ഉദ്യോഗസ്ഥന്മാരുടെയും സാമ്പത്തികനില ഇടക്കിടെ പരിശോധിക്കുമായിരുന്നു ഉദ്യോഗം ഏറ്റെടുത്ത കാലത്തെ സ്ഥിതി കൂടുതൽ മെച്ചപ്പെട്ടുകണ്ടാൽ  അന്വേഷിക്കും അവിഹിതമായി സമ്പാദിച്ചു എന്നുകണ്ടാൽ പൊതുഖജനാവിൽ ലയിപ്പിക്കും   
മാന്യമായ ശമ്പളം നൽകുന്നുണ്ട് അതുകൊണ്ട് ജീവിക്കണം അവിഹിത സമ്പാദ്യം പാടില്ല  

ഭരണനൈപുണ്യം പോരെന്ന് കണ്ടാൽ ഗവർണർമാരെയും ഉന്ന ഉദ്യോഗസ്ഥരെയും പിരിച്ചുവിടും തൽസ്ഥാനത്ത് യോഗ്യതയുള്ളവരെ നിയമിക്കും 

അമ്മാറുബ്നു യാസിർ (റ), അബൂഹുറൈറ(റ) എന്നിവർ ഇസ്ലാമിക ചരിത്രത്തിലെ വെട്ടിത്തിളങ്ങുന്ന വ്യക്തിത്വങ്ങളാണ് കഠിനാധ്വാനത്തിന്റെയും , ത്യാഗത്തിന്റയും , ക്ഷമയുടെയും ആൾരൂപങ്ങളാണ് പ്രവാചകരുടെ വളരെയടുത്ത അനുയായികളുമാണ്  പക്ഷെ ഭരണകർത്താവ് എന്ന നിലയിൽ ശോഭിക്കാൻ കഴിഞ്ഞില്ല അവർക്കു ഗവർണർ സ്ഥാനം നഷ്ടപ്പെട്ടു അവർക്ക് ഒരു പരാതിയുമില്ല യോഗ്യരായവർ വരട്ടെ അവർ മറ്റു മേഖലകളിൽ പ്രവർത്തനം നടത്തി 


കൃഷിനിലങ്ങൾ അളന്ന് തിട്ടപ്പെടുത്താനും നികുതി ചുമത്താനും ഉമർ (റ) കൽപിച്ചു ഇറാഖിൽ ഇത് വളരെ പ്രശംസാർഹമായ നിലയിൽ നടപ്പാക്കി  

ഉസ്മാനുബ്നു ഹനീഫ്(റ) ഹുദൈഫത്തുൽ യമാനി(റ) എന്നിവർ ഇക്കാര്യത്തിൽ നൈപുണ്യം നേടിയവരായിരുന്നു മലകളും നദികളും മരുഭൂമിയും അല്ലാത്ത സ്ഥലങ്ങൾ അളന്നു ഒരു തുണ്ട് ഭൂമിയും വെറുതെ വിടരുത് കൃഷി ചെയ്യണം കർഷകർക്ക് എല്ലാ പ്രോത്സാഹനവും നൽകും കൃഷിയിൽ താൽപര്യമുള്ളവർക്കെല്ലാം അതിനുള്ള അവസരം നൽകും 

ഗോതമ്പ് കൃഷി ചെയ്യുന്ന നിലം അളന്നു തിട്ടപ്പെടുത്തി ഇന്നത്തെ ഏക്കർ കണക്കൊന്നും അന്നില്ല ചങ്ങല വെച്ചുള്ള അളവാണ് നിശ്ചിത അളവിന്ന് നിശ്ചിത നികുതി  വളരെ ചെറിയ നികുതിയാണ് നിശ്ചയിച്ചത് ഗോതമ്പിന്നാണ് നികുതി തീരെ കുറവ് 

ചോളം , മുന്തിരി, ഈത്തപ്പന എന്നിവക്ക് കുറച്ചു കൂടിയ നിരക്കായിരുന്നു നിശ്ചിത സ്ഥലത്തിന്ന് പത്ത് ദിർഹം , പരുത്തി , കരിമ്പ് തുടങ്ങി നിരവധി കാർഷിക വിഭവങ്ങളുണ്ട് ചെറിയ നികുതികൾ ചുമത്തി  

കാർഷിക ഭൂമി വളരെ വിശാലമാണ് മൊത്തം നികുതി വലിയ സംഖ്യ വരും കോടിക്കണക്കിൽ ദിർഹം വരും എന്നാൽ ഓരോ കർഷകൻ നൽകേണ്ടത് നിസ്സാരസംഖ്യ  

ഭൂമി തരിശാക്കിയിടാൻ പാടില്ല കൃഷി ചെയ്തു കൊള്ളണം ഏത് പ്രശ്നവും പരിഹരിക്കാം അപേക്ഷ കൊടുത്താൽ മതി ഒരാൾ അതിനൊന്നും പോയില്ലെന്ന് കരുതൂ അവൻ തന്റെ ഭൂമി തരിശായിട്ടു മൂന്നു വർഷം ഇത് തുടർന്നാൽ ഭൂമി സർക്കാർ പിടിച്ചെടുക്കും കൃഷി ചെയ്യാൻ സന്നദ്ധമുള്ളവർക്കു നൽകും  

വിപ്ലവകരമായൊരു പരിഷ്ക്കരണമായിരുന്നു ഇത് സ്വന്തം ഭൂമി നഷ്ടപ്പെടാൻ ആരെങ്കിലും സമ്മതിക്കുമോ ? ഭൂമി നഷ്ടപ്പെടാതിരിക്കാൻ വേണ്ടി കൃഷി തുടങ്ങി എവിടെയും സ്ഥലം വെറുതെ കിടന്നില്ല 

ധാന്യങ്ങളുടെ ഉല്പാദനം പതിൻമടങ്ങായി വർദ്ധിച്ചു ജനങ്ങൾ സുഭിക്ഷമായി കഴിഞ്ഞു കൂടി ഖജനാവും നിറഞ്ഞു തദ്ദേശീയരുടെ ആവശ്യം കഴിച്ചുള്ളത് മദീനയിലേക്കയച്ചുകൊടുത്തു ഖലീഫ ആവശ്യക്കാർക്കെല്ലാം ധാന്യം വിതരണം ചെയ്തു  

വലിയൊരു കാർഷിക വിപ്ലവമാണ് അരങ്ങേറിയത് ഭൂനികുതി ബറാജ് എന്ന പേരിലാണറിയപ്പെട്ടിരുന്നത് 

നബി (ﷺ) തങ്ങളുടെ കാലത്ത് ഖൈബർ യുദ്ധം നടന്നു ഖൈബറിൽ ജൂതന്മാരുടെ സമ്പന്നമായ കൃഷിയിടങ്ങളുണ്ടായിരുന്നു അവ നഷ്ടപ്പെടുന്നത് സഹിക്കാൻ വയ്യ  

നബി(ﷺ) ഉദാരമായ നിലപാട് സ്വീകരിച്ചു കൃഷിഭൂമി ജൂതന്മാർക്കു തന്നെ നൽകി കൃഷിക്ക് നികുതി ചുമത്തി മിതമായ നികുതി ജൂതന്മാർക്ക് സന്തോഷമായി  

'കൃഷിഭൂമി കർഷകനുള്ളതാണ് ' ഇസ്ലാമിന്റെ ഈ നിലപാട് വളരെ പ്രസിദ്ധമാണ് 

സിറിയയിലെ കർഷകരുടെ അവസ്ഥ വളരെ ദയനീയമായിരുന്നു കൃഷിഭൂമിയുടെ അവകാശികൾ റോമൻ ഉദ്യോഗസ്ഥരും  പട്ടാളക്കാരുമായിരുന്നു പിന്നെ റോമക്കാരായ പ്രമുഖന്മാരും അവകാശികളായി തദ്ദേശീയർക്ക് ഭൂമിയിൽ അവകാശമില്ല അവർ കൃഷിഭൂമിയിൽ അടിമകളെപ്പോലെ ജോലി ചെയ്യണം കൊയ്ത്തുകഴിഞ്ഞാൽ വിളവിന്റെ പകുതിയും ഭൂ ഉടമകൾ കൊണ്ടുപോവും  

നൂറ്റാണ്ടുകളായി നിലനിന്നുപോന്ന ഈ വ്യവസ്ഥിയെ ഉമർ (റ) ഉടച്ചുവാർക്കുകയാണ് ചെയ്തത് റോമക്കാർ നാടുവിട്ട് പോയി കൃഷിഭൂമിയിൽ പണിയെടുത്തിരുന്നവർക്ക് ഭൂമി പതിച്ചുകൊടുത്തു അവരെ ഭൂമിയുടെ ഉടമസ്ഥരാക്കി വളരെ നേരിയ നികുതിയാണ് ചുമത്തിയത് ആ നികുതി അവർ സന്തോഷത്തോടെ അടച്ചുകൊണ്ടിരുന്നു സർക്കാരിന്റെ വരുമാനം വളരെ വർദ്ധിച്ചു കാർഷിക വിളകൾ പതിന്മടങ്ങായി വർദ്ധിക്കുകയും ചെയ്തു എവിടെയും ഐശ്വര്യം കളിയാടി  

ധാരാളം ജലസേചന പദ്ധതികൾ നടപ്പിലാക്കുകയുണ്ടായി നദികളിൽ നിന്ന് കനാൽ വെട്ടി വെള്ളം കൊണ്ടുവരുന്ന പദ്ധതിയാണ് നടപ്പിലാക്കിത് 

മൈലുകൾക്കപ്പുറത്തുള്ള കൃഷിഭൂമികളിലേക്ക് വരെ കനാൽ വെട്ടുകയുണ്ടായി അതിലൂടെ നദീജലം ഒഴുകി പലതരം ധാന്യങ്ങളും , പഴവർഗ്ഗങ്ങളും, പച്ചക്കറികളും , പയറുവർഗ്ഗങ്ങളും , കിഴങ്ങുകളും വിളയിച്ചു വിളവെടുപ്പുകാലം ഉത്സവംപോലെ സന്തോഷകരമായിത്തീർന്നു  

ചരിത്രം കണ്ട മഹാസംഭവമായിരുന്നു കൊയ്ത്തുകാലം ധാരാളം കിണറുകളും കുളങ്ങളും കുഴിച്ചു ദാഹജലത്തിന്നും കൃഷി നനക്കാനും ഇതുപോയോഗിച്ചു   

ശുദ്ധജല പ്രോജക്റ്റുകൾക്കുമാത്രം പ്രത്യേകം ഉദ്യോഗസ്ഥന്മാരും ഓഫീസുകളും ഉണ്ടായിരുന്നു   

കർഷകർ മിക്കവാറും ക്രൈസ്തവരോ, യഹൂദരോ, മജൂസികളോ, മുശ്രിക്കുകളോ ആയിരിക്കും അവർക്കാണ് നിസ്സാര നിരക്കിലുള്ള നികുതി നിശ്ചയിച്ചത് ഖറാജ് എന്ന നികുതി  

മുസ്ലിം കർഷകർ വിളവെടുക്കുമ്പോൾ സക്കാത്ത് കൊടുക്കണം അതിന് നിശ്ചിത നിരക്കുണ്ട് അതിൽ മാറ്റം വരില്ല ഫലത്തിൽ മുസ്ലിംകൾ നൽകേണ്ട കർഷക സക്കാത്ത് കൂടുതലും മറ്റുള്ളവരുടെ കാർഷിക നികുതി കുറവായിരുന്നു സക്കാത്ത് കൊടുക്കുമ്പോൾ മുസ്ലിംകൾക്ക് സമാധാനവും സന്തോഷവുമുണ്ടാകും മറ്റുള്ളവർക്കു നികുതി കൊടുക്കുമ്പോൾ മനം നിറയെ സന്തോഷമാണ്  

ഇസ്ലാംമത തത്വങ്ങൾ പഠിപ്പിക്കാൻ വേണ്ടി വിപുലമായ പദ്ധതികളാണ് ഉമറുൽ ഫാറൂഖ് (റ) ആവിഷ്കരിച്ചത് ഇത് നടപ്പാക്കാൻ പ്രഗത്ഭരായ സ്വഹാബിമാരെ നിയോഗിക്കുകയും ചെയ്തു അവരിൽ ചിലരുടെ പേരുകൾ പറയാം  

അബുദ്ധർദാഅ്(റ) 

അബ്ദ്ധുറഹ്മാനുബ്നു മുഗഫ്ഫൽ(റ) 

മുആദുബ്നു ജബൽ(റ) 

ഉബാദത്ത് ബ്നു സ്വാമിത്(റ) 

അബ്ദുറഹ്മാനുബ്നുഗനം(റ) 

ഇംറാനുബ്നു ഹസീം(റ) 

വിശുദ്ധ ഖുർആനും മതകാര്യങ്ങളും പഠിപ്പിക്കാൻ ഇത്പോലുള്ള നിരവധി സ്വഹാബികൾ രംഗത്തിറങ്ങി 

എല്ലാ നാടുകളിലും വിശുദ്ധ മസ്ജിദുകൾ സ്ഥാപിച്ചു മസ്ജിദുകൾ ഇൽമിന്റെയും ഇബാദത്തിന്റെയും കേന്ദ്രങ്ങളായി വളർത്തിയെടുത്തു   

യോഗ്യരായ ഇമാമുമാരെയാണ് നിയോഗിച്ചത് 

ജനങ്ങളുടെ മനസ്സിൽ ഈമാനിന്റെ പ്രകാശം തെളിയിക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന് അവർ വിശ്വസിച്ചു അത് ലക്ഷ്യമാക്കിയായിരുന്നു അവരുടെ പ്രഭാഷണങ്ങളും പ്രവർത്തനങ്ങളുമെല്ലാം മസ്ജിദുകൾ നന്നായി നടത്താനുളള ഏർപ്പാടുകൾ ഖലീഫ തന്നെ ചെയ്തിരുന്നു  

ഖലീഫയുടെ ജുമുഅ ഖുത്വുബകൾ ജനമനസ്സുകളിൽ സ്വർഗ്ഗത്തിന്റെ പ്രകാശം പരത്താൻ പര്യാപ്തമായിരുന്നു എന്തെല്ലാം വിഷയങ്ങളാണ് ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കപ്പെട്ടത് കേട്ടവരാരും അതൊന്നും മറന്നില്ല  

ഖുത്വുബ നടന്നുകൊണ്ടിരുന്നപ്പോൾ തന്നെ അങ്ങകലെ പടവെട്ടുന്ന സൈന്യത്തെ അദ്ദേഹം കാണുന്നു മുസ്ലിം സൈന്യത്തിന്റെ പിന്നിലുള്ള മലകൾ ശത്രുക്കൾ അധീനപ്പെടുത്താൻ നോക്കുന്നു അവർ മല കയറുകയാണ് മുസ്ലിംകളുടെ ശ്രദ്ധയിൽ അത് പെട്ടിട്ടില്ല സൈന്യാധിപൻ സാരിയത്ത്(റ ) വിനെ ഉടനെ വിവരമറിയിക്കണം ശത്രുക്കൾ മലയുടെ മുകളിലെത്തിയാൽ എളുപ്പത്തിൽ മുസ്ലിംകളെ നശിപ്പിക്കാം ഉടനെ ഖലീഫ വിളിച്ചു പറയുന്നു 

യാ...... സാരിയാ.....അൽ ജബൽ..... അൽജബൽ  

ഖലീഫയുടെ ശബ്ദം സാരിയത്ത്(റ) കേൾക്കുന്നു അപകടം മനസ്സിലാക്കുന്നു ശത്രുക്കളെ തുരത്തിയോടിക്കുന്നു  

ഹജ്ജ് കാലം ഖലീഫ ഇസ്ലാമിക പ്രബോധനത്തിന് നന്നായി ഉപയോഗപ്പെടുത്തി ഹാജിമാരെ പ്രഭാഷണങ്ങൾ നടത്തി ബോധവൽക്കരിക്കാൻ നിരവധി പ്രഭാഷകന്മാരെ രംഗത്തിറക്കി ഹജ്ജിന്റെ കർമ്മങ്ങൾ വിശദമായി പഠിച്ചു ജീവിതവിജയം കൈവരിക്കാനുള്ള മാർഗ്ഗങ്ങളെല്ലാം പഠിപ്പിച്ചു കൂടുതൽ ഇൽമും ഇബാദത്തുമായാണ് ഹാജിമാർ മടങ്ങിയത് സ്വദേശത്തെത്തിയാൽ അവർ ദീനീ പ്രവർത്തനം സജീവമാക്കുകയും ചെയ്തിരുന്നു  


സേവകൻ 

റോമാ ചക്രവർത്തിയുടെ ദൂതൻ ഖലീഫയെ കാണാൻ വേണ്ടി മദീനയിൽ വന്നു ദൂതൻ വിശേഷപ്പെട്ട വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട് കൂടെ സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്   

മുസ്ലിംകളുടെ രാജാവിനെ കാണാൻ പോവുകയാണ് റോമാചക്രവർത്തിയുടെ കൊട്ടാരത്തിൽ നിന്നാണ് പുറപ്പെട്ടത് റോമാ ചക്രവർത്തിയുടെ കൈവശമായിരുന്ന പല രാജ്യങ്ങളും പിടിച്ചടക്കിയ രാജാവിനെ കാണാനാണ് പോവുന്നത് ലോകം പേര് കേട്ടാൽ ഞെട്ടുന്ന മഹാനായ ഭരണാധികാരി 

റോമാകൊട്ടാരത്തെക്കാൾ വലിയ കൊട്ടാരത്തിലായിരിക്കും അദ്ദേഹത്തിന്റെ താമസം അംഗരക്ഷകർ കാണും വലിയ കൊട്ടാരവും രത്നങ്ങൾ പതിച്ച സിംഹാസനവും സ്വർണ്ണത്തിൽ തീർത്ത കിരീടവും കാണുമായിരിക്കും   

മഹാരാജാക്കന്മാരെ വിറപ്പിച്ച രാജാവല്ലേ, ഭാവനയിലൊതുങ്ങാത്ത രാജചിഹ്നങ്ങൾ കാണുമായിരിക്കും   

ദൂതനും സംഘവും മദീനത്തെത്തി പലവഴിയിലൂടെയും നടന്നു നോക്കി കോട്ടയില്ല കൊട്ടാരവുമില്ല 

അമീറുൽ മുഅ്മിനീൻ പട്ടണത്തിൽ നിന്ന് പുറത്തുപോയി അന്വേഷണത്തിൽ അങ്ങനെയാണ് അറിയാൻ കഴിഞ്ഞത് 

റോമാ ചക്രവർത്തി പട്ടണം വിട്ട് പുറത്ത് പോവുന്ന രംഗമാണ് ദൂതന്റെ മനസ്സിൽ തെളിഞ്ഞത് എന്തെല്ലാം ഒരുക്കങ്ങൾ എന്തെല്ലാം അലങ്കാരങ്ങൾ    

ഇവിടെ അങ്ങനെയൊന്നും കാണാനില്ല സാധാരണ റോഡുകൾ , ആളുകൾ നടന്നുപോവുന്നു ലളിതമായ വേഷം , ഒരലങ്കാരവും എവിടെയും കാണാനില്ല  

അമീറുൽ മുഅ്മിനീൻ പോയ വഴിയേ സഞ്ചരിച്ചും  പ്രത്യേകിച്ചൊരു ലക്ഷണവുമില്ല ആളുകളോടന്വേഷിച്ചു 

ഒരാൾ പറഞ്ഞു: നോക്കൂ ..... അവിടെ ഒരു മരം കാണുന്നില്ലേ.... അതിന്റെ ചുവട്ടിൽ കിടന്നുറങ്ങുന്നു   

ഞെട്ടിപ്പോയി കിടന്നുറങ്ങുകയോ? മരത്തിന്റെ ചുവട്ടിലോ? എന്താണീ കേൾക്കുന്നത്  ദൂതന്റെ ചിന്താമണ്ഡലം ആടിയുലഞ്ഞു ചിന്തകൾക്ക് ചൂടുപിടിച്ചു 

റോമാ ചക്രവർത്തിയുടെ ഉറക്കത്തെക്കുറിച്ച് ദൂതൻ ചിന്തിച്ചു എത്ര വലിയ കൊട്ടാരം അതിന്റെ ഉള്ളിന്റെയുള്ളിൽ സുരക്ഷിതമായ ഉറക്കുമുറി എന്തുമാത്രം പാറാവുകാർ , കൊട്ടാരത്തിന്റെ മുക്കുമൂലകളിലെല്ലാം പാറാവുകാരുണ്ട് ഗെയ്റ്റുകളിലും മുറ്റത്തും പരിസരത്തുമെല്ലാം കാവൽക്കാർ കൊട്ടാരത്തിനു ചുറ്റും ഉയരമുള്ള ചുറ്റുമതിൽ എന്നിട്ടും ചക്രവർത്തിക്ക് ശരിക്ക് ഉറക്കം വരുന്നില്ല പലപ്പോഴും ഭയന്ന് ഞെട്ടിയുണരും അതാണ് നമ്മുടെ ചക്രവർത്തിയുടെ അവസ്ഥ 

ഇതെന്താണ് താൻ കണ്ടത് ? കൊട്ടാരമില്ല ചുറ്റും മതിലിന്റെ സംരക്ഷണമില്ല ഒരറ്റ പാറാവുകാരനില്ല ഉറക്കമോ? സുരക്ഷിതമായ ഉറക്കം ഭയമില്ല , ശങ്കയില്ല എന്താണിതിന്റെ രഹസ്യം?  

മണൽത്തരികളാണ് മെത്ത ആകാശമാണ് മേൽപ്പുര മരത്തിന്റെ തണൽ കണ്ടപ്പോൾ കിടന്നതാണ് എവിടെയും സുരക്ഷാവലയമുണ്ട് അല്ലാഹു നൽകിയ സുരക്ഷ പടുകൂറ്റൻ കോട്ടയെക്കാൾ ശക്തമാണ് ആ സുരക്ഷ.  ആ സുരക്ഷ ലഭിച്ചാൽ പിന്നൊരു പാറാവുകാരൻ വേണ്ട ആരും വേണ്ട ഒന്നും വേണ്ട അവൻ മതി അല്ലാഹു മതി എങ്കിൽ തനിക്കും അത് വേണ്ടേ? അതല്ലേ മെച്ചം ദൂതന്റെ ചിന്തകൾ ശരിയായ ദിശയിൽ സഞ്ചരിക്കുന്നു കിസ്റായും കൈസറും പേര് കേട്ടാൽ വിറക്കുന്ന ഭരാണധികാരിയാണിത്  ഈ കിടപ്പ് കണ്ടില്ലേ? ദൂതന്റെ മനസ്സിൽ തീരുമാനം രൂപം കൊള്ളുകയാണ്   

ചെറിയ ഉറക്കം അത്കഴിഞ്ഞ് എഴുന്നേറ്റു ദൂതനുമായി സംസാരിച്ചു ഇസ്ലാം മത തത്വങ്ങൾ വിശദീകരിച്ചു ദൂതന്റെ മനസ്സില് ഈമാൻ പ്രകാശിച്ചു ചുണ്ടുകൾ മൊഴിഞ്ഞു  

'ആരാധനക്കർഹൻ അല്ലാഹു മാത്രമാണെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിച്ചു കൊള്ളുന്നു '  

റോമാ കൊട്ടാരത്തിൽനിന്നും വന്ന ചക്രവർത്തിയുടെ ദൂതൻ ഇതാ സത്യസാക്ഷ്യം വഹിച്ചിരിക്കുന്നു
ചരിത്രത്തെ രോമാഞ്ചമണിയിച്ച വിശ്വാസഭാവം 

ഉമർ (റ) മതപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ പണ്ഡിതന്മാരുമായി കൂടിയാലോചന നടത്തുക പതിവായിരുന്നു വിശുദ്ധ ഖുർആനിൽ അഗാധപാണ്ഡിത്യം നേടിയവരെയാണ് ഇത്തരം ചർച്ചകളിൽ പങ്കെടുപ്പിക്കുക ചെറുപ്പക്കാരും പ്രായംചെന്നവരുമായ പണ്ഡിതന്മാർ ഇത്തരം ചർച്ചകളിൽ പങ്കെടുക്കുമായിരുന്നു പ്രായമല്ല പാണ്ഡിത്യമാണ് പ്രധാനം 

കുട്ടികളെ കാണുമ്പോൾ ഉമർ(റ) ഇങ്ങനെ പറയുമായിരുന്നു 'മകനെ..... എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ നീ ഒരു കുറ്റവും ചെയ്യാത്ത കുട്ടിയാണല്ലോ '  

ലോകപ്രശസ്തനായ ഭരണാധികാരി കുട്ടികളുടെ കൂട്ടത്തിലെത്തുമ്പോൾ അവരിൽ ഒരാളായി മാറും അവരുടെ ചെറിയ ചെറിയ പ്രശ്നങ്ങൾ പരിഹരിച്ചുകൊടുക്കും ഒരു സംഭവം പറയാം : 

ഉമർ(റ) നടന്നു വരികയാണ് നിറയെ ഈത്തപ്പനകളുള്ള തോട്ടം പഴുത്തു പാകമായ കുലകൾ പഴങ്ങൾ താഴെ വീണു കിടക്കുന്നു അത് പെറുക്കാൻ കുറെ കുട്ടികളെത്തി  

ഉമർ(റ)വിനെ കണ്ടതോടെ കുട്ടികൾ ഓടിമറിഞ്ഞു ഒരു കുട്ടി മാത്രം ഓടിയില്ല അവൻ ഭയപ്പാടോടെ അവിടെത്തന്നെ നിന്നു അവന്റെ കൈയിൽ കുറച്ചു പഴങ്ങളുണ്ട് അവൻ കുറ്റബോധത്തോടെ പറഞ്ഞു  

'അമീറുൽ മുഅ്മിനീൻ ഈ പഴങ്ങൾ കാറ്റിൽവീണതാണ് ' 

'എവിടെ നോക്കട്ടെ കാറ്റിൽ വീണത് കണ്ടാൽ എനിക്കറിയാം ഉമർ (റ) പറഞ്ഞു പഴം പരിശോധിച്ചു ' 

'ഇത് കാറ്റിൽ വീണത് തന്നെ പോയ്ക്കോളൂ' 

അപ്പോൾ കുട്ടി പറഞ്ഞു: അവിടെ കുറെ കുട്ടികൾ മറഞ്ഞുനിൽപ്പുണ്ട് അവർ ഈ പഴം തട്ടിപ്പറിക്കാൻ നിൽക്കുകയാണ് 

കുട്ടിയുടെ മുഖത്തെ ദൈന്യത ഉമർ (റ) കണ്ടു അദ്ദേഹം പറഞ്ഞു: നിന്നെ ഞാൻ വീട്ടിലെത്തിച്ചുതരാം അവർ രണ്ടുപേരും നടന്നു കുട്ടിയെ വീട്ടിലെത്തിച്ചു കൊടുത്തു  

മറ്റൊരു സംഭവം പറയാം: പുലരാൻ കാലം പാൽ കറന്നെടുക്കുന്ന സമയം, ഒരു വീട്ടിന്നടുത്തു കൂടി നടന്നു പോവുകയാണ് വീട്ടിനകത്ത് സംഭാഷണം ഒരു ഉമ്മയും മകളും തമ്മിലാണ് സംഭാഷണം സ്വരം കേട്ടപ്പോൾ മനസ്സിലായി 

ഉമ്മ: മോളേ ആ പാലിൽ കുറച്ചുവെള്ളം ചേർത്തോളൂ.... 

മകൾ: ഉമ്മാ...പാടില്ല പാലിൽ വെള്ളം ചേർക്കുന്നത് കുറ്റമാണ് 

ഉമ്മ: സാരമില്ല മോളേ..... കുറച്ചു വെള്ളം ചേർത്തോളൂ.... നമുക്ക് വില കൂടുതൽ കിട്ടും  

മകൾ: ഉമ്മാ പാലിൽ വെള്ളം ചേർക്കരുതെന്ന് അമീറുൽ മുഅ്മിനീൻ പറഞ്ഞിട്ടുണ്ട് ഉമ്മ മറന്നുപോയോ? 

ഉമ്മ: മോളേ.... അമീറുൽ മുഅ്മിനീൻ ഇത് കാണില്ല 

മകൾ: അല്ലാഹു കാണും ഞാൻ വെള്ളം ചേർക്കില്ല 

അമീറുൽ മുഅ്മിനീന്റെ മനസ്സിൽ ആ മകളെപ്പറ്റി  വല്ലാത്ത മതിപ്പുണ്ടായി ഒരു ചെറിയ വീടാണത് ഖലീഫ വീട് ഓർത്തുവെച്ചു 

പിന്നീട് ഈ കുട്ടിയെ തന്റെ മകന്ന് വേണ്ടി വിവാഹാലോചന നടത്തി മകൻ ആസ്വിമിന് ആ ചെറുപ്പക്കാരിയെ വധുവായി തിരഞ്ഞെടുത്തു 


നാട്ടിൽ തപാൽ സൗകര്യം ഏർപ്പെടുത്തിയ ഭരണാധികാരിയാണ് ഉമർ (റ) പേർഷ്യയിലേക്കും റോമിലേക്കും കത്തുകളയക്കാം മദീന മുതൽ പേർഷ്യവരെ തപാലാപ്പീസുകളുണ്ട് ഒരു തപാലാപ്പീസ് മുതൽ അടുത്ത തപാൽ ഓഫീസ് വരെ ഒരു കുതിരക്കാരൻ കത്തുകൾ കൊണ്ടുപോവും അവിടെ ഒരു കുതിരക്കാരൻ കാത്തുനിൽക്കുകയാണ് തപാൽ കിട്ടിയാൽ ഉടനെ അയാൾ കുതിരയെ ഓടിക്കും ഓരോ തപാലാപ്പിസിലും കുതിരക്കാൻ കുതിരക്കാരൻ ഓട്ടത്തിന്ന് തയ്യാറായി നിൽക്കുന്നു കത്തുകൾ കിട്ടിയാൽ പറക്കും. 

കത്തുകൾ തിരിച്ചുവരുന്നും ഇങ്ങനെ ആണ് മടക്കത്തപാൽ വരുന്നതും കാത്ത് കുതിരക്കാരൻ അവിടെ നിൽക്കും കുതിരക്കാർക്ക് വിശ്രമിക്കാനും ഭക്ഷണത്തിനുമെല്ലാം സൗകര്യമുണ്ടായിരുന്നു 

പട്ടാളക്കാരുടെ കത്തുകളാണ് ഏറെയും വരുന്നത് യുദ്ധങ്ങളുടെ ഇടവേളകളിൽ ഭർത്താക്കന്മാർ ഭാര്യമാർക്ക് കത്തുകളയക്കും എഴുത്തും വായനയും അറിയുന്നവർ അറിയാത്തവർക്ക് എഴുതികൊടുക്കും കടലാസും മഷിക്കുപ്പിയും ഖലമും പട്ടാളക്യാമ്പിൽ ലഭ്യമാണ്  




പട്ടാളക്കാരുടെ ഭാര്യമാരിൽ  പലർക്കും എഴുത്തും വായനയും അറിവില്ല വായിക്കാനറിയുന്ന പെണ്ണുങ്ങൾ വായിച്ചു കൊടുക്കും മറുപടി തയ്യാറാക്കിക്കൊടുക്കും  

തപാൽ പുറപ്പെടാൻ സമയമായിത്തുടങ്ങിയാൽ ഖലീഫ ധൃതി പിടിച്ചു നടക്കും പട്ടാളക്കാരുടെ ഭാര്യമാർ താമസിക്കുന്ന വീടുകളുടെ വാതിലിൽ മുട്ടും ഭർത്താവിന്ന് കത്തയക്കാനുണ്ടെങ്കിൽ വാചകങ്ങൾ പറഞ്ഞു തരൂ.... ഞാനെഴതിയെടുക്കാം 

ഖലീഫയുടെ കൈവശം കടലാസും മഷിക്കുപ്പിയും ഖലമും ഉണ്ട് അടഞ്ഞ വാതിലിന്നപ്പുറത്ത് നിന്ന് ഭാര്യ പറയുന്ന കാര്യങ്ങൾ ഖലീഫ എഴുതുന്നു അത് കഴിഞ്ഞാൽ അടുത്ത വീട്ടിലേക്ക് പോകും  

എത്രയോ വീടുകളിൽ കയറുന്നു എത്രയോ കത്തുകൾ രൂപം കൊള്ളുന്നു ഭാര്യമാർക്ക് ചെലവില്ല കത്തുകൾ തപാൽക്കാരൻ കൊണ്ടുപോവുന്നു   

ബാക്കിയുള്ള വീടുകളിൽ കൂടി കയറും കത്തുകൾ തയ്യാറാക്കും അത് അടുത്ത തപാലിൽ അയക്കും  

മടക്കത്തപാലിൽ മറുപടികൾ വരും അവ പെട്ടെന്ന് തന്നെ മേൽവിലാസക്കാർക്ക് എത്തിച്ചുകൊടുക്കും എന്തൊരു മികച്ച സംവിധാനം   

തന്റെ സൈനികരുടെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ബദ്ധശ്രദ്ധനായ ഭരണാധികാരി  

ചിലപ്പോൾ ഖലീഫ പട്ടാളക്കാരുടെ വീടുകളിൽ ചെല്ലും വീട്ടിലേക്കുവേണ്ട ഭക്ഷ്യവസ്തുക്കൾ എന്തൊക്കെയാണെന്ന് ചോദിക്കും അവർ പറയും ഖലീഫ എഴുതിയെടുക്കും ആ സാധനങ്ങളെല്ലാം ഖലീഫ വീട്ടിലെത്തിച്ചുകൊടുക്കും ഇതിന്ന് വേണ്ടി ജോലിക്കാരെ നിർത്തിയിട്ടുണ്ട് എന്നാലും ഖലീഫക്ക് തൃപ്തിവരില്ല 

മദീനക്കാർ അതിശയത്തോടെ കാണുന്ന ഒരു കാഴ്ചയുണ്ട് ഖലീഫ മുമ്പിൽ നടക്കും വേലക്കാർ പിന്നാലെ നടക്കും വേലക്കാരുടെ കൈകളിൽ കൂട്ടകൾ , പട്ടാളക്കാരുടെ വീടുകളിലെ വേലക്കാരാണവർ 

ഖലീഫ തന്നെ നല്ല സാധനങ്ങൾ നോക്കിയെടുത്ത് കൂട്ടകളിൽ വെച്ചുകൊടുക്കുന്നു കച്ചവടക്കാർക്ക് ഖലീഫ വിലയും നൽകുന്നു വേലക്കാർ സാധനങ്ങൾ വീടുകളിലെത്തിക്കുന്നു അങ്ങാടിയിലെ കച്ചവടക്കാർ സത്യസന്ധരാണ് കളവും വഞ്ചനയും മായം ചേർക്കലുമില്ല എന്നാലും ഖലീഫയുടെ പരിശോധന നടക്കും അളവും തൂക്കവും പരിശോധിക്കും സാധനങ്ങളുടെ ഗുണനിലവാരം നോക്കും അവയെല്ലാം പരിശോധിക്കാൻ നിരവധി ഉദ്യോഗസ്ഥന്മാരെ നിയോഗിച്ചിട്ടുമുണ്ട്  

ഒരിക്കൽ ഇറാഖിൽ നിന്നൊരു സംഘം പ്രമുഖന്മാർ ഖലീഫയെ കാണാൻ മദീനയിലെത്തി  

അഹ്നഫുബ്നു ഖൈസ്(റ) അക്കൂട്ടത്തിലുണ്ട് സംഘം വന്നപ്പോൾ കണ്ട കാഴ്ചയെന്താണ്? 

ഖലീഫ ഒരു ഒട്ടകത്തെ കുളിപ്പിക്കുന്നു വെള്ളം ഒഴിച്ച് അഴുക്കുകൾ ഉരച്ചുകഴുകി വൃത്തിയാക്കുന്നു  

ഖലീഫ വിളിച്ചു പറഞ്ഞു: അഹ്നഫ് വസ്ത്രം മാറി വരൂ നമുക്കിതിനെ കുളിപ്പിച്ചു വൃത്തിയാക്കാം ധർമ്മഫണ്ടിലെ ഒട്ടകമാണിത് വിധവകൾക്കും, യത്തീമുകൾക്കും  പാവപ്പെട്ടവർക്കും അവകാശപ്പെട്ട മുതലാണിത് 

ഇത്കേട്ടപ്പോൾ സംഘത്തിലെ ഒരാൾ ചോദിച്ചു 'ഇതൊരു അടിമയെ ഏൽപ്പിച്ചാൽ പോരെ ' ഖലീഫയുടെ പ്രതികരണം ഇങ്ങനെയായിരുന്നു എന്നെക്കാളും അഹ്നാഫിനെക്കാളും വലിയ അടിമകൾ ആരുണ്ട്? 

ഇതാണ് അമീറുൽ മുഅ്മിനീൻ 

ബൈത്തുൽമാലിന്റെ സംരക്ഷണ കാര്യത്തിൽ ഖലീഫ പുലർത്തിയ ശ്രദ്ധ ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട് 

അമീറുൽ മുഅ്മിനീന്റെ മുമ്പിൽ വിജയത്തിന്റെ കവാടങ്ങൾ അല്ലാഹു ഒന്നൊന്നായി തുറന്നുകൊടുക്കുകയായിരുന്നു സമ്പത്ത് മദീനയിലേക്ക് ഒഴുകിവരികയായിരുന്നു ആയിരക്കണക്കായ ഒട്ടകങ്ങളാണ് ദ്രവ്യങ്ങളുമായി എത്തിക്കൊണ്ടിരുന്നത് 

ഉമർ (റ) ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പുതന്നെ വിവാഹം കഴിച്ചിരുന്നു സൈനബയാണ് ആദ്യ ഭാര്യ സൈനബിന്റെ സഹോദരന്മാർ പ്രമുഖ സ്വഹാബികളായിരുന്നു ആദ്യകാല വനിതാ സ്വഹാബികളിൽ ഒരാളായി മാറി സൈനബ്(റ)  

അലി(റ)വിന്റെ മകൾ ഉമ്മു കുൽസൂമിനെ ഉമർ (റ) വിവാഹം ചെയ്തു ഇസ്ലാം ദീനിന്ന് മഹത്തായ സേവനങ്ങളർപ്പിച്ച മഹതിയാണ് ഉമ്മുകുൽസൂം(റ) 

സാബിതിന്റെ പുത്രി ജമീലയാണ് മറ്റൊരു ഭാര്യ ഉമ്മുഹകീം, ലുഹയ്യത്ത്, ആതിക, ഫുകൈഹ എന്നിവരെയും വിവാഹം ചെയ്തു  

ഉമർ (റ) വിന്ന് ആറ് പുത്രന്മാരും ആറ് പുത്രിമാരും ഉണ്ടായിരുന്നു 1. അബ്ദുല്ല, 2. അബ്ദുറഹ്മാൻ, 3. സൈദ്, 4. ഉബൈദുല്ല, 5. ആസ്വിം, 6. ഇയാള് 

1. ഹഫ്സ, 2. റുഖിയ്യ, 3.ഫാത്വിമ,4. സ്വഫിയ്യ, 5. സൈനബ്,6. ഉമ്മുൽവലീദ് 



മുസ്ലിം ഭരണത്തിൽ  

ഉമർ (റ) ഭരണം നടത്തുന്ന കാലത്ത് ജീവിച്ച മുസ്ലിംകളല്ലാത്ത ജനങ്ങളുടെ അവസ്ഥ വളരെ മെച്ചപ്പെട്ടതായിരുന്നു

ക്രൈസ്തവർ , യഹൂദർ, മജൂസികൾ, മുശ്രിക്കുകൾ എന്നിവരൊക്കെ സമാധാനത്തോടും സന്തോഷത്തോടുംകൂടി ജീവിച്ചു   

മുസ്ലിംകൾക്ക് സൈനിക സേവനം നിർബന്ധമാണ് മറ്റുള്ളവർക്ക് നിർബന്ധമില്ല  മുസ്ലിംകളല്ലാത്തവർ ജിസ് യ സംരക്ഷണ നികുതി നൽകിയാൽ മതി നേരിയ തോതിലുള്ള നികുതിയാണിത്  

മുസ്ലിംകളല്ലാത്തവർ സൈനിക സേവനത്തിന് സന്നദ്ധരായാലോ? എന്നാൽ ജിസ് യ കൊടുക്കേണ്ടതില്ല  

ജിസ് യ കൊടുക്കുന്നവരുടെ ജീവനും സ്വത്തും മതസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെട്ടു 

രാജ്യദ്രോഹം വലിയ കുറ്റമാണ് രാജ്യത്തിന്റെ നിലനിൽപ്പ് അപകടത്തിലാക്കുന്ന പണി ചെയ്താലോ? ശിക്ഷ നിർബന്ധമാണ് ആ ശിക്ഷപോലും കഴിയാവുന്നത്ര ലളിതമാക്കണമെന്നാണ് ഖലീഫ നിർദ്ദേശിച്ചത് 

നജ്റാനിലെ ക്രിസ്ത്യാനികളെ നബി (സ) ഇസ്ലാമിലേക്ക് ക്ഷണിച്ചു അവർ ക്ഷണം നിരസിച്ചു തർക്കങ്ങൾ ഉടലെടുക്കാൻ തുടങ്ങി പിന്നീട് സന്ധിയായി   
സന്ധിവ്യവസ്തകൾ ലംഘിക്കുന്നതിലാണ് നജ്റാൻകാർ കൂടുതൽ താൽപര്യം കാണിച്ചത്  

മുസ്ലിംകളെപ്പോലെ ക്രൈസ്തവർക്കും മതം ആചരിക്കാം പ്രചരിപ്പിക്കാം സന്ധിയിൽ അത് പറയുന്നുണ്ട്  മദീനയെ ആരെങ്കിലും ആക്രമിച്ചാൽ മുസ്ലിംകളോടൊപ്പം അവരും പോരാടണം ഇതും സന്ധിയിലുണ്ട് 

സന്ധിവ്യവസ്ഥകൾ നിരന്തരം ലംഘിക്കപ്പെട്ടു ഖലീഫ അവർക്കെതിരെ സ്വീകരിച്ച ശിക്ഷാ നടപടി വളരെ ലളിതമായിരുന്നു 

ക്രിസ്ത്യാനികളുടെ സ്ഥലത്തിന്ന് നല്ല വില തരും സ്ഥലങ്ങൾ സർക്കാർ ഏറ്റെടുക്കും നജ്റാനിൽനിന്ന് ഇറാഖിലേക്ക് മാറിത്താമസിക്കണം എല്ലാ സഹായവുമുണ്ടാവും അവരത് സമ്മതിച്ചു 

നജ്റാൻകാർ ഇറാഖിലെത്തി സമ്പന്ന രാജ്യമാണ് താസിക്കാം മതസ്വാതന്ത്ര്യമുണ്ട് ഭേദപ്പെട്ട സാമ്പത്തികം നിലവിൽ വന്നു 

ഖലീഫ നൽകിയ നാടുകടത്തൽ ശിക്ഷ അവർക്കനുഗ്രഹമായിത്തീർന്നു രാജ്യദ്രോഹികളോട്പോലും ഖലീഫ സ്വീകരിച്ച നിലപാട് ആരെയും അതിശയിപ്പിക്കും 

ഖൈബർ, ഫദഖ് തുടങ്ങിയ  പ്രദേശങ്ങളിലെ യഹൂദികൾ കടുത്ത രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്തി അവരുടെ സ്ഥലങ്ങൾ നല്ല വില കൊടുത്തു ഏറ്റെടുത്തു എന്നിട്ടവരെ സിറിയയിലേക്കയച്ചു മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ കൈവശം 

ഫലസ്തീൻ ജയിച്ചടക്കിയപ്പോൾ 'ഈലിയ'ക്കാരോട് സന്ധി ചെയ്തു ക്രൈസ്തവരുടെ കുരിശും ചർച്ചും മതവിശ്വാസങ്ങളും സംരക്ഷിക്കുമെന്ന് സന്ധിയിൽ പറഞ്ഞിരുന്നു ഏറ്റവും ഉദാരമായ സന്ധി വ്യവസ്ഥകളാണ് നടപ്പാക്കിയത്  

ഖലീഫ മുസ്ലിം പൗരന്മാർക്ക് കർശന നിയമങ്ങളാണ് നൽകിയത്  

മുസ്ലിംമല്ലാത്തവരെ ആക്രമിക്കാനോ അനാദരിക്കാനോ പാടില്ല മാന്യമായി പെരുമാറിക്കൊള്ളണം അവരെ  ആക്രമിച്ചാൽ മുസ്ലിംകൾക്ക് കടുത്ത ശിക്ഷ ലഭിക്കും  

ഖലീഫ ഗവർണർമാർക്കുള്ള കത്തിൽ ഇങ്ങനെ എഴുതി: 

മുസ്ലിംകളല്ലാത്തവരെ ആക്രമിക്കാനോ സ്വത്തുക്കൾ നേടിയെടുക്കാനോ ഒരു മുസ്ലിംമിനെയും അനുവദിക്കരുത് 

ഒരിക്കൽ ഒരു മുസ്ലിം ഒരു ക്രിസ്ത്യാനിയെ കൊന്നു ഖലീഫ ഇടപെട്ടു ഘാതകനെ ക്രിസ്ത്യാനിയുടെ ബന്ധുക്കൾക്ക് നൽകി അവരവനെ കൊന്നു പ്രതിക്രിയ നടന്നതങ്ങനെയാണ് 

അർബസൂസ് എന്ന നാട് അവിടെ ഒരുകൂട്ടം ക്രൈസ്തവരുണ്ട് അവർ രാജ്യദ്രോഹം ചെയ്തു കൊണ്ടിരിക്കുന്നു പല ഗൂഢാലോചനകൾ നടത്തി മുസ്ലിംകളുടെ രഹസ്യങ്ങൾ റോമക്കാർക്ക് ചോർത്തിക്കൊടുത്തു പലതവണ മുന്നറിയിപ്പ് നൽകിയിട്ടും വകവെച്ചില്ല ശിക്ഷ നൽകേണ്ട സമയമായി 

ശിക്ഷ ലഘുവായിരിക്കണമെന്ന് ഖലീഫ നിർദ്ദേശിച്ചു അവരുടെ സ്ഥലങ്ങൾക്ക് ഇരട്ടി വില നൽകി ഏറ്റെടുത്തു നാടുവിട്ടുപോവാൻ കല്പിച്ചു   

അർമേനിയ കീഴടക്കിയപ്പോൾ അവിടെയുള്ളവർ മുസ്ലിം സേനയിൽ ചേരാൻ സന്നദ്ധരായി അവരെ ജിസിയയിൽ നിന്നൊഴുവാക്കി സൈനികർക്കുള്ള ആനുകൂല്യങ്ങൾ അവർക്കും ബാധകമാക്കി 

അന്താക്കിയ വിജയം അനന്തര സംഭവങ്ങളും എടുത്തു പറയേണ്ട കാര്യമാണ് അവരും മുസ്ലിം സൈന്യത്തിൽ ചേർന്നു സേവനം ചെയ്യാൻ സന്നദ്ധരായി അവരേയും ജിസിയയിൽ നിന്നൊഴിവാക്കിക്കൊടുത്തു എല്ലാ അവകാശങ്ങളും നൽകി  സാമ്പത്തിക വിഷമമനുഭവിക്കുന്നവർ ജിസ് യ നൽകേണ്ടതില്ല ശാരീരിക വൈകല്യമുള്ളവരും രോഗികളും നൽകേണ്ടതില്ല  

ഖലീഫ വൃദ്ധനായ ജൂതനെ കണ്ടെത്തിയ സംഭവം പ്രസിദ്ധമാണ് യാത്രക്കിടയിൽ ഒരു യാചകനെ കണ്ടു അത് കണ്ടപ്പോൾ ഖലീഫക്ക് മനസ്സ് വേദനിച്ചു അയാളെ അടുത്ത് വിളിച്ചു കാര്യങ്ങൾ തിരക്കി 

'ഞാൻ ദരിദ്രനാണ് വൃദ്ധനാണ് വരുമാനമില്ല വിശക്കുന്നുണ്ട് '  

ഖലീഫ അയാളെ വീട്ടിൽ കൊണ്ടുപോയി ആഹാരം നൽകി അയാൾക്ക് ജീവിക്കാനുള്ള വക പൊതുഖജനാവിൽ നിന്നനുവദിച്ചു ഖലീഫ തന്റെ ഉദ്യോഗസ്ഥന്മാരോടിങ്ങനെ കല്പിച്ചു 

'ഇത്പോലുള്ള വൃദ്ധന്മാർ നാട്ടിൽ ഇനിയും കാണും അവരെ കണ്ടുപിടിച്ച് കൊണ്ടുവരണം ' 

മുസ്ലിംകളല്ലാത്തവരുടെ കാര്യത്തിൽ ഖലീഫ എത്രത്തോളം ശ്രദ്ധാലുവായിരുന്നുവെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം 


അംഗവൈകല്യം സംഭവിച്ചവർക്ക് പ്രത്യേക പെൻഷൻ അനുവദിച്ചിരുന്നു ഇത് മുസ്ലിംകൾക്കും അല്ലാത്തവർക്കും ഒരുപോലെ ലഭിച്ചിരുന്നു  

ഖലീഫയുടെ നിരവധി ഉദ്യോഗസ്ഥന്മാർ അമുസ്ലിംകളായിരുന്നു മുസ്ലിം ഉദ്യോഗസ്ഥരെപ്പോലെ എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും അവർക്കും ലഭിച്ചിരുന്നു  

അമുസ്ലിംകളോടുള്ള ഉദാരമായ സമീപനം കാരണം ഖലീഫയെ അവർ വളരെയധികം ആദരിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു യുദ്ധവേളകളിലാണ് ഈ സഹായം കൂടുതൽ ലഭിച്ചത്  

റോമക്കാർ ക്രിസ്ത്യാനികളാണ് അവരുടെ ഭരണം സിറിയയിലെയും ജോർഡാനിലെയും ക്രൈസ്തവർ ഇഷ്ടപ്പെട്ടില്ല അവർ മുസ്ലിംകളോട് പറഞ്ഞതിങ്ങനെയായിരുന്നു 

ഞങ്ങൾക്ക് റോമക്കാരെ വേണ്ട മുസ്ലിംകളെ മതി  

ക്രൈസ്തവർ അക്കാലത്തും വലിയ ഉത്സവങ്ങൾ നടത്താറുണ്ടായിരുന്നു വാദ്യഘോഷങ്ങളുണ്ടാവും പലരും ചേർന്ന് ചെണ്ടകൊട്ടും കുരിശ് എഴുന്നള്ളിക്കും   

ഇതിനൊക്കെ സ്വാതന്ത്ര്യമുണ്ടായിരുന്നു യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല നിസ്ക്കാരസമയത്ത് മസ്ജിദിന്റെ മുമ്പിൽ വെച്ച് ശബ്ദമുണ്ടാക്കരുതെന്ന് നിർദ്ദേശിച്ചിരുന്നു 

മസ്ജിദിനോട് അവർക്ക് വലിയ ബഹുമാനമായിരുന്നു മസ്ജിദിന്റെ മുമ്പിലെത്തുമ്പോൾ ശബ്ദമുണ്ടാക്കില്ല നിസ്കാരസമയത്തും അല്ലാത്തപ്പോഴും അങ്ങനെ തന്നെ 

മുസ്ലിംകളും മറ്റു മതക്കാരും തമ്മിൽ ഏറ്റവും നല്ല ബന്ധം നിലനിന്നത് ഉമറുൽ ഫാറൂഖ് (റ) വിന്റെ കാലത്തായിരുന്നു സൈനികസേവനം നടത്തിയ അമുസ്ലിംകൾക്ക് നല്ല വരുമാനം ലഭിച്ചിരുന്നു പലർക്കും കൃഷിഭൂമിയും ഉണ്ടായിരുന്നു ഖലീഫയുടെ കീഴിൽ അവർ സംതൃപ്തരായി കഴിഞ്ഞു കൂടി 

പൊതുഖജനാവിലേക്ക് ഏറ്റവും കൂടുതൽ ധനം ലഭിച്ചതും ഉമറുൽ ഫാറൂഖ് (റ) വിന്റെ കാലത്തായിരുന്നു ജനങ്ങളെല്ലാം പൂർണ്ണ സമ്മതത്തോടെയാണ് നികുതികൾ അടച്ചിരുന്നത് നികുതി നിരക്കുകൾ വളരെ കുറവായിരുന്നതിനാൽ നികുതി വെട്ടിപ്പ് നടന്നിരുന്നില്ല  

വഞ്ചന, കള്ളം, തട്ടിപ്പ്, മായം ചേർക്കൽ , സ്വാർത്ഥത, അലസത തുടങ്ങിയ ദുർഗുണങ്ങൾ ഖലീഫ തുടച്ചുനീക്കുകയായിരുന്നു കഠിനാധ്വാനത്തിന്റെ സന്തോഷം കണ്ടറിഞ്ഞ കാലം  

ദുർബലരെ സഹായിക്കുകയെന്നത് ഖലീഫക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യമായിരുന്നു ഒരിക്കൽ അങ്ങാടിയിലൂടെ ഖലീഫനടന്നു പോകുമ്പോൾ ഒരു സ്ത്രീ ഭാരം ചുമന്നുകൊണ്ടുപോവുന്നത് കണ്ടു അവർ വല്ലാതെ പ്രയാസപ്പെടുന്നുണ്ട്  

ഉമർ (റ)സ്ത്രീയുടെ സമീപത്തെത്തി  ഞാൻ സഹായിക്കാം കെട്ട് ഇങ്ങോട്ടുതരൂ  

സ്ത്രീ ഭാരം ഏൽപ്പിച്ചു  ഉമർ (റ)ഭാരവും ചുമന്നു നടന്നു സ്ത്രീ വഴി പറഞ്ഞു കൊടുത്തുകൊണ്ട് പിന്നാലെ നടന്നു സ്ത്രീക്ക് ആളെമനസ്സിലായില്ല   
പലവഴികൾ പിന്നിട്ട് വീട്ടിലെത്തി സ്ത്രീക്ക് വല്ലാത്ത ആശ്വാസം  

'നിങ്ങൾ നാളെ ഉമറിനെ ചെന്ന് കാണണം വല്ല സഹായവും കിട്ടും ' ഉമർ (റ) പറഞ്ഞു  

'ഞാനൊരു പാവമാണ് എനിക്കെങ്ങനെ അദ്ദേഹത്തെ കാണാൻ കഴിയും അവിടെ വലിയ തിരക്കായിരിക്കും'  

അതൊന്നും സാരമില്ല കാണാൻ കഴിയും 

അത് കേട്ടപ്പോൾ  സ്ത്രീക്ക് സംശയമായി ഇത് തന്നെയായിരിക്കുമോ ഖലീഫ  

സ്ത്രീ ചോദിച്ചു: താങ്കൾ തന്നെയാണോ ഖലീഫ? 

അതെ നിങ്ങൾ നാളെ വന്നു കണ്ടോളൂ  

പിറ്റെദിവസം അവർ ഖലീഫയെ കാണാനെത്തി സന്തോഷത്തോടെ സംസാരിച്ചു  

ഒരു വേലക്കാരനെ വെച്ചുകൊടുത്തു ജീവിക്കാനാവശ്യമായ സംഖ്യയും അനുവദിച്ചു  

ഇത് പോലെ എത്രയെത്ര സംഭവങ്ങൾ  

ഒരിക്കൽ ഒരു ഗർഭിണി വെള്ളമെടുക്കാൻ പാത്രവുമായി കിണറ്റിൻകരയിലേക്ക് പോവുന്നത് ഉമർ (റ) കണ്ടു മറ്റാരും സഹായിക്കാനില്ലാത്ത പാവം സ്ത്രീ  

ഉമർ (റ) അവരെ സമീപിച്ചു പാത്രം വാങ്ങി അതിൽ വെള്ളം നിറച്ചു ചുമലിലേറ്റി അവരുടെ വീട്ടിലേക്ക് നടന്നു പലരും ഇത് കാണുന്നുണ്ടായിരുന്നു വീട്ടിലെത്തി വെള്ളപ്പാത്രം നിലത്തുവെച്ചു  

ഇതിനെപ്പറ്റി ഉമർ (റ) പറഞ്ഞതിങ്ങനെയാണ് : 

എന്റെ ശരീരത്തെ പാകപ്പെടുത്തിയെടുക്കാൻ വേണ്ടിയാണ് ഞാനിത് ചെയ്തത് ചരിത്രം മറക്കാത്ത സംഭവമായി മാറി അത് 

'യൂഫ്രട്ടിസിന്റെ തീരത്ത് ഒരു ഒട്ടകം പട്ടിണികിടന്ന് ജീവൻ പോയാൽ ഞാനതിന് ഉത്തരം പറയേണ്ടിവരും'  

ഇതായിരുന്നു ഉമറുൽ ഫാറൂഖ് (റ) വിന്റെ ചിന്ത  

ഖിലാഫത്ത് ഏറ്റെടുക്കുകവഴി അവയുടെയെല്ലാം സംരക്ഷണച്ചുമതലയാണ് താൻ ഏറ്റെടുത്തിരിക്കുന്നത് ഖലീഫ തനിക്കുവേണ്ടി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ ഗവർണർമാരെയും ഉന്നത ഉദ്യോഗസ്ഥന്മാരെയും ചുമതലപ്പെടുത്തിയിരുന്നു 


കോടതികൾ 



ഉമർ (റ)വിന്റെ നീതിബോധം ചരിത്രപ്രസിദ്ധമാണ് തന്റെ ഭരണകാലത്ത് തന്റെ രാഷ്ട്രത്തിൽ ഒരാൾക്കും നീതി നിഷേധിക്കപ്പെടരുത് ധനികനും ദരിദ്രനും നീതി ലഭിക്കണം ആരോടും അനീതി കാണിക്കാൻ പാടില്ല ഇതിന്ന് വേണ്ടി നീതി ന്യായക്കോടതികൾ സ്ഥാപിക്കപ്പെട്ടു  

നബി (സ) തങ്ങളുടെ കാലത്ത് ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടെങ്കിൽ പ്രവാചകനെ സമീപിക്കും പരാതി പറയും എതിർകക്ഷിയെയും വിളിച്ചു വരുത്തും ഇരുവർക്കും പറയാനുള്ളത് തുറന്നു പറയാം നബി(സ) നീതിയോടെ വിധിപറയും ഇരുകൂട്ടർക്കും സമാധാനം, സന്തോഷം 

ഒന്നാം ഖലീഫ അബൂബക്കർ സിദ്ദിഖ് (റ)വിന്റെ കാലത്തും ഈ നില തുടർന്നു പരാതികൾ വളരെ കുറഞ്ഞ കാലമായിരുന്നു അത്  

ഉമറുൽ ഫാറൂഖ് (റ) വിന്റെ കാലം വന്നപ്പോൾ ഇസ്ലാമിക രാഷ്ട്രങ്ങളുടെ എണ്ണം വർദ്ധിച്ചു ജനങ്ങൾ വർദ്ധിച്ചു നവമുസ്ലിംകൾ ധാരാളമുണ്ടായി ജനങ്ങൾ വർദ്ധിക്കുമ്പോൾ പ്രശ്നങ്ങളും വർദ്ധിക്കും  പരാതികൾ കൂടും അവ കൈകാര്യം ചെയ്യാൻ പ്രത്യേക വകുപ്പ് തന്നെ തുടങ്ങേണ്ടിവന്നു അങ്ങനെയാണ് കോടതികൾ വന്നത്  

കോടതികൾ നിഷ്പക്ഷമായി പ്രവർത്തിക്കണം നീതി എവിടെയാണോ അത് കണ്ടെത്തണം നീതി നിഷേധിക്കപ്പെടരുത് ഭരണ കർത്താക്കളും ഭരിക്കപ്പെടുന്നവരും കോടതിയിൽ ഒരുപോലെ പരിഗണിക്കപ്പെടണം   

ജഡ്ജിമാർ ഉന്നത നിലവാരമുള്ളവരാകണം നല്ല പാണ്ഡിത്യം വേണം അനുഭവസമ്പത്ത് വേണം കുറ്റം കണ്ടെത്താനുള്ള കഴിവുണ്ടാവണം ധീരനായിരിക്കണം ഉചിതമായ ശിക്ഷ വിധിക്കാൻ തന്റേടം വേണം   

ഇതുപോലൊരു നീതിന്യായ വ്യവസ്ഥ ലോകത്തൊരിടത്തും നിലവിലുണ്ടായിരുന്നില്ല ഇതുകൊണ്ട് തന്നെ ഉമറുൽ ഫാറൂഖ് (റ)വിന്റെ കോടതികളുടെ പ്രവർത്തനങ്ങൾ ലോകം മുഴുവൻ നിരീക്ഷിക്കുകയായിരുന്നു   

സത്യവും നീതിയും തിളങ്ങിനിന്ന കാലം  

കോടതികൾ സ്വതന്ത്രമാണ്, ഭരണകൂടം കൈ കടത്തില്ല ജീവിതവിശുദ്ധിയുള്ളവരെ മാത്രം ന്യായാധിപൻമാരായി നിയോഗിക്കാൻ ഖലീഫ തീരുമാനിച്ചു   

മഹാനായ ഹാരിസുബ്നു സാബിത്(റ)  

നബി(സ) യുടെ വഹ് യ് എഴുതിയിരുന്ന പ്രഗത്ഭനായ സ്വഹാഹിബിയാണ് വിശുദ്ധ വ്യക്തിത്വമാണ് നല്ല  പണ്ഡിതനാണ് പല ഭാഷകൾ സംസാരിക്കും കർമ്മശാസ്ത്രത്തിൽ നല്ല പാണ്ഡിത്യമുണ്ട് തലസ്ഥാനമായ മദീനയിൽ ഹാരിസുബ്നു സാബിത്(റ)വിനെ ജഡ്ജിയായി നിയമിച്ചു  

ഉമർ(റ)വിന്റെ മദീനാ കോടതി നിരവധി കേസുകളിൽ നിഷ്പക്ഷമായ വിധി പ്രഖ്യാപിച്ചു കോടതിയും ജഡ്ജിയും ചരിത്രത്തിൽ ഇടം നേടുകയും ചെയ്തു  

ഉബാദത്തുബ്നു സാമിത്(റ) 

വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ സ്വഹാബിവര്യൻ വിഷയങ്ങൾ നന്നായി പഠിച്ചറിഞ്ഞ പണ്ഡിതൻ സൂക്ഷ്മനിരീക്ഷണം നടത്തി സത്യം കണ്ടെത്താനുള്ള മിടുക്ക്   

ഈ കഴിവുകൾ ഒത്തുചേർന്ന ഉബാദത്തുബ്നു സാമിത്(റ) വിനെ ഫലസ്തീനിൽ ജഡ്ജിയായി നിയമിച്ചു  

ഓരോ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും കോടതികൾ സ്ഥാപിക്കപ്പെട്ടു ഏതൊരു പൗരനും കോടതിയിൽ വരാം പരാതി പറയാം വാദിയെയും പ്രതിയെയും വിളിച്ചു വരുത്തി വിചാരണ ചെയ്യാം സാക്ഷികളെയും ഹാജരാക്കാം സാക്ഷികളുടെ വാക്കുകൾ പ്രത്യേകം പരിഗണിക്കും സത്യസന്ധമായ വിധി പുറത്ത് വരും 

ഒരിക്കൽ ഉബയ്യുബ്നു കഅബ്(റ) ഉമർ (റ) വിന്നെതിരെ മദീനയിലെ കോടതിയിൽ പരാതി നൽകി കോടതി ഖലീഫയേയും പരാതിക്കാരനെയും വിളിപ്പിച്ചു 

ഖലീഫ കോടതിയിലെത്തി ജഡ്ജി അദ്ദേഹത്തിന്നിരിക്കാൻ പ്രത്യേകം ഇരിപ്പിടം നൽകി ഉടനെ ഖലീഫ പ്രതിഷേധിച്ചു ഇങ്ങനെ പറഞ്ഞു: നിങ്ങൾ ഈ ചെയ്തത് അനീതിയാണ് എനിക്കെതിരെ ഒരാൾ പരാതി നൽകുക ഞാൻ വിചാരണ നേരിടാൻ ഇവിടെയെത്തുക എന്നെ ബഹുമാനിച്ചു പ്രത്യേകം ഇരിപ്പിടം തരിക ഇത് തെറ്റാണ്  

ഈ വാക്കുകൾ പരിഗണിക്കപ്പെട്ടു വാദിക്കും പ്രതിക്കും ഒരുപോലുള്ള ഇരിപ്പിടം നൽകി  

'ഭരണാധികാരിയെയും സാധാരണക്കാരനെയും ഒരുപോലെ കാണാൻ ന്യായാധിപന്ന് കഴിയണം അതിനു കഴിയാത്തവർ പദവി സ്വീകരിക്കരുത്  ' 

ചരിത്രം മറക്കാത്ത വചനങ്ങളാണിത് 

പല കേസുകളും പറഞ്ഞു തീർക്കാൻ കഴിഞ്ഞിട്ടുണ്ട് ഇരുകക്ഷികളെയും രമ്യതയിലെത്തിക്കും  അപ്പോൾ ശിക്ഷ ഒഴിവാക്കിക്കിട്ടും കള്ള സാക്ഷി പറയാൻ ആരും ധൈര്യപ്പെടാത്ത കാലം  

പ്രഗത്ഭസ്വഹാബി വര്യനായ അബൂമൂസൽ അശ്അരി(റ) വായിരുന്നു കൂഫയിലെ ജഡ്ജി  ഇദ്ദേഹത്തിന്ന് ഖലീഫ അയച്ച സുദീർഘമായ കത്ത് ചരിത്ര പ്രസിദ്ധമായിത്തീർന്നു  

എല്ലാ കാര്യങ്ങളിലും സൂക്ഷ്മത പാലിക്കണം പ്രമുഖന്മാർക്ക് പ്രത്യേക പരിഗണന നൽകരുത് നാട്ടിലെ ഏറ്റവും ദുർബ്ബലനായ  വ്യക്തിക്കുപോലും നിരാശ വരുന്ന അവസ്ഥയുണ്ടാവരുത് തന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന വിശ്വാസം പാവപ്പെട്ടവരുടെ മനസ്സിൽ രൂഢമൂലമാവണം   

വിധി പ്രസ്താവിച്ച ശേഷം പുതിയ തെളിവുകൾ കിട്ടിയാൽ വിധി പുനഃപ്പരിശോധിക്കാം സത്യസന്ധമായി പുതിയ വിധി പ്രസ്താവിക്കും


വിശുദ്ധ ഖുർആന്റെയും തിരുസുന്നത്തിന്റെയും നിർദ്ദേശങ്ങളും സൂചനകളും വെച്ചാണ് വിധി പ്രഖ്യാപിച്ചിരുന്നത് ഇവയിൽ നിന്ന്  വ്യക്തമായ നിർദ്ദേശങ്ങൾ ലഭിച്ചില്ലെങ്കിൽ ഇജ്മാഅ്, ഖിയാസ് എന്നിവയെ ആശ്രയിച്ച് വിധി നടത്താം  

വിധി പറയുന്ന ജഡ്ജിക്ക് മികച്ച ശമ്പളമാണ് നൽകിയിരുന്നത് ഒരാൾക്കും  അവരെ സ്വാധീനിക്കാൻ കഴിഞ്ഞിരുന്നില്ല സേവനം മെച്ചമല്ലെന്ന് തോന്നിയാൽ ഖലീഫ ജഡ്ജിയെ മാറ്റുകയും ചെയ്യും  

ഉമറുൽ ഫാറൂഖ് (റ) വും  അബ്ബാസ് (റ)വും തമ്മിൽ ഒരു തർക്കമുണ്ടായി തർക്കം മദീനാ കോടതിയിലെത്തി ചരിത്രത്തിൽ ഇടം നേടിയ മഹാസംഭവം അതിവിടെപ്പറയാം  

മദീനയിലെ മസ്ജിദിനോട് ചേർന്നാണ് അബ്ബാസ് (റ)വിന്റെ വീട് വെള്ളം വീഴാനുള്ള ഒരു പാത്തിയും സ്ഥാപിച്ചിരുന്നു പാത്തിയിലെ വെള്ളം മഴ ശക്തിപ്പെടുമ്പോൾ പുറത്തേക്ക് തെറിക്കും നിസ്കരിക്കാൻ വരുന്നവരുടെ ശരീരത്തിൽ ചിലപ്പോൾ വെള്ളത്തുള്ളികൾ തെറിച്ചു വീഴും  

മദീനയിലെ മസ്ജിദ് വിപുലീകരിക്കേണ്ട ഘട്ടമായി അതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു 

ഉമർ (റ) ഒരു പണി ചെയ്തു  അബ്ബാസ് (റ)വിന്റെ വീട്ടിന്റെ വെള്ളത്തിന്റെ പാത്തി എടുത്തുമാറ്റി  ഒരു അത്യാവശ്യകാര്യം ചെയ്യുന്നു എന്ന മട്ടിലാണ് അങ്ങനെ ചെയ്തത്  

അബ്ബാസ് (റ)വിന്ന് വേദന തോന്നി കോടതിയിൽ കേസ് കൊടുത്തു കോടതി ഖലീഫയെ വിളിപ്പിച്ചു  ഉബയ്യുബ്നു കഅബ്(റ) യായിരുന്നു ജഡ്ജി 

അബ്ബാസ് താങ്കളുടെ പരാതിയെന്താണ് ? ജഡ്ജി ചോദിച്ചു  

എന്റെ വീട്ടിൽ വെള്ളം ഒലിച്ചുപോകാൻ ഒരു പാത്തി നിർമ്മിച്ചിരുന്നു നബി (സ) തങ്ങളുടെ കാലത്താണത് സ്ഥാപിച്ചത് ഇത് വരെയും അതങ്ങനെ തന്നെ നിലനിന്നു ഇപ്പോൾ അമീറുൽ മുഅ്മിനീൻ അതെടുത്തു മാറ്റി അതുകാരണം എനിക്ക് പ്രയാസമുണ്ടായി എന്റെ പ്രയാസം തീർത്തുതരണം 

അമീറുൽ മുഅ്മിനീൻ താങ്കൾക്കെന്താണ് പറയാനുള്ളത്?  

ആ പത്തി കാരണം നിസ്കരിക്കാൻ വരുന്നവർക്ക് ബുദ്ധിമുട്ട് നേരിടാറുണ്ട് നിസ്കരിക്കാൻ വരുന്നവരുടെ ശരീരത്തിൽ വെള്ളം തെറിച്ചുവീഴാറുണ്ട് പള്ളി വിപുലീകരണത്തിന് സമയമായിരിക്കുന്നു പാത്തി മാറ്റേണ്ടത് അനിവാര്യമായിരിക്കുന്നു പാത്തി മാറ്റിയതിന്റെ ഉത്തരവാദി ഞാൻ മാത്രമാണ് അനിവാര്യമായൊരു സംഗതി ഞാൻ ചെയ്തുവെന്നേയുള്ളൂ 

അബ്ബാസ് താങ്കൾക്കിനിയും വല്ലതും പറയാനുണ്ടോ? 

ഞാൻ പറയാം എന്റെ വീട്ടിന്ന് സ്ഥലം നിർണ്ണയിച്ചു തന്നത് നബി (സ) തങ്ങളാകുന്നു പാത്തി വെക്കേണ്ട സ്ഥാനം നിർണ്ണയിച്ചുതന്നതും നബി (സ) തങ്ങൾ തന്നെ ആ പാത്തിയാണ് അമീറുൽ മുഅ്മിനീൻ എടുത്തു മാറ്റിയത് 

ഇതിന്ന് സാക്ഷികളുണ്ടോ? 

ഉണ്ട്  

സാക്ഷികളെ ഹാജരാക്കി അവർ സംഭവം വിവരിച്ചു   

പാത്തി അതേ സ്ഥാനത്ത് പുനഃസ്ഥാപിക്കുമെന്ന് ഉമർ (റ) ഉറപ്പു നൽകി  

അങ്ങനെ ചെയ്യാൻ കോടതിയും നിർദ്ദേശിച്ചു 

വാസ്തവത്തിൽ നബി (സ) തങ്ങളുടെ നിർദ്ദേശപ്രകാരം സ്ഥാപിക്കപ്പെട്ട പാത്തിയാണെന്ന് ഉമർ (റ) അറിഞ്ഞിരുന്നില്ല അറിഞ്ഞിരുന്നെങ്കിൽ എടുത്തു മാറ്റുമായിരുന്നില്ല അക്കാര്യം കോടതിയിൽ പറയുകയും ചെയ്തു  

കോടതി പിരിഞ്ഞ ഉടനെ ഉമർ (റ) നേരെ പോയത് അബ്ബാസ് (റ) വിന്റെ വീട്ടിലേക്കായിരുന്നു പാത്തി പുനഃസ്ഥാപിച്ചശേഷമേ അമീറുൽ മുഅ്മിനീന്റെ മനസ്സിന് സമാധാനം ലഭിച്ചുള്ളൂ   

ചരിത്രസംഭവത്തിന് സാക്ഷിയാവാൻ പലരും അവിടെ കൂടിയിരുന്നു അവരുടെ മുമ്പിൽ വെച്ച് അബ്ബാസ് (റ) ചരിത്ര പ്രസിദ്ധമായൊരു പ്രഖ്യാപനം നടത്തി 

അമീറുൽ മുഅ്മിനീൻ അങ്ങയുടെ ന്യായബോധം പ്രശംസനീയമാണ് അങ്ങയുടെ മനസ്സിന് ഞാൻ കാരണം വേദന അനുഭവിച്ചെങ്കിൽ എനിക്ക് മാപ്പ് തരണം  

നബി (സ) തങ്ങളുടെ മസ്ജിദ് വിപുലീകരിക്കണം അതാണ് അത്യാവശ്യ കാര്യം നമുക്കെല്ലാം അതറിയാം   

നബി (സ) യുടെ മസ്ജിദ് വിപുലീകരിക്കാൻ വേണ്ടി  ഞാനിതാ എന്റെ വീട് പൂർണ്ണമായി വിട്ടുതന്നിരിക്കുന്നു അമീറുൽ മുഅ്മിനീന്ന് കൈമാറുന്നു  

അല്ലാഹു അക്ബർ  

എന്തൊരു വിശാലമായ മനസ്സ് കൂടിനിന്നവരുടെ കണ്ണുകൾ നിറഞ്ഞുപോയി 


വിശുദ്ധ ദീനിന്റെ സന്ദേശവാഹകർ 

കുറ്റം ചെയ്തവരെ പിടിച്ചു ശിക്ഷിക്കുക 

കുറ്റം ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കുക ഇതിലേതാണ് ശ്രേഷ്ഠമായത്? 
തീർച്ചയായും രണ്ടാമതു പറഞ്ഞ കാര്യമാണ് 
ആ മാർഗ്ഗമാണ് ഉമർ (റ) തിരഞ്ഞെടുത്തത്   

വിശക്കുന്നവർക്കാഹാരം ലഭിക്കണം ആ സാഹചര്യം സൃഷ്ടിക്കാനാണ് ഉമർ (റ) ശ്രമിച്ചത്  

വാർദ്ധക്യകാല പെൻഷൻ വിധവാ പെൻഷൻ ശിശുക്കൾക്ക് പെൻഷൻ  

ഇതൊക്കെ മനുഷ്യൻ തെറ്റുചെയ്യുന്ന സാഹചര്യം ഇല്ലായ്മ ചെയ്യാനാണ്  

ഒരാൾക്കു വിശന്നു വിശപ്പ് സഹിക്ക വയ്യാതാതി എന്തെങ്കിലും കഴിച്ചില്ലെങ്കിൽ  മരിച്ചുപോകുന്ന ഘട്ട വന്നു ആ ഘട്ടത്തിൽ അയാൾ കുറച്ച് ആഹാരം മോഷ്ടിച്ചുതിന്നു അയാളെ ഖലീഫ ശിക്ഷിക്കുമോ?  

ഇല്ല സാഹചര്യത്തിന്റെ കടുപ്പം പരിഗണിച്ചു വിട്ടേക്കും ഇനി ഇത് സംഭവിക്കരുത് അതിന്ന് വേണ്ട സംവിധാനങ്ങളുണ്ടാക്കും  

നസ്വ് റ്ബ്നു ഹുജ്ജാജ് യുവ കോമളനാണ്   

ചില ചെറുപ്പക്കാരികൾ ആ ചെറുപ്പക്കാരനെക്കുറിച്ച് ആവേശപൂർവ്വം സംസാരിക്കുന്നു അയാളുടെ നീണ്ട മുടി അവരെ ആകർഷിച്ചിരിക്കുന്നു ഖലീഫ സംഭവമറിഞ്ഞു 

ഖലീഫ അയാളോട് മുടിവെട്ടാൻ പറഞ്ഞു മുടിവെട്ടി അപ്പോഴും അയാൾ സുന്ദരൻ തന്നെ   മുടി കാണാത്ത വിധം തലപ്പാവ് ധരിക്കാൻ കൽപിച്ചു തലപ്പാവ് ധരിച്ചപ്പോൾ മുഖത്തിന് തിളക്കം കൂടി 

ഒടുവിൽ ഖലീഫ അയാളോടിങ്ങനെ പറഞ്ഞു: 

നീ കാരണം ഇവിടത്തെ സ്ത്രീകൾ വഴിപിഴച്ചുപോവുമോ എന്ന് ഞാൻ ഭയപ്പെടുന്നു വളരെ പുണ്യമുള്ള ഒരു കാര്യം ഞാൻ നിനക്കു പറഞ്ഞു തരാം നിനക്ക് സിറിയയിലേക്ക് പോകാം ശത്രുക്കളുമായി നടക്കുന്ന യുദ്ധത്തിൽ ചേരാം 

യുവാവിന് സമ്മതമായിരുന്നു അദ്ദേഹം സിറിയയിലേക്ക് പോയി യുദ്ധമുന്നണിയിലേക്ക് നീങ്ങി   

ഒരു ധീരയോദ്ധാവിനെക്കുറിച്ചുള്ള ബഹുമാനപൂർവ്വമായ സംസാരമാണ് പിന്നെ സ്ത്രീകളിൽ നിന്ന് കേട്ടത് സ്ത്രീമനസ്സുകളിൽ എത്ര പെട്ടെന്നാണ് മാറ്റമുണ്ടായത്   

മനുഷ്യരെ വഴിതെറ്റിക്കാൻ ശപിക്കപ്പെട്ട പിശാച് സദാനേരവും ചുറ്റിനടക്കുകയാണ് പിശാചിന്റെ വലയിൽ വീഴാതെ ഒരു വലിയ ജന സമൂഹത്തെ രക്ഷപ്പെടുത്തുകയാണ് ഖലീഫ ചെയ്തു കൊണ്ടിരിക്കുന്നത് ഖലീഫ ഒരു വഴിയിൽ പ്രവേശിച്ചാൽ പിശാച് മറ്റൊരു വഴിക്ക് ഓടി രക്ഷപ്പെടും  

ഇറാഖ് മുസ്ലിംകളുടെ അധീനതയിലായി അവർ നാട്ടിന്റെ നാനാ ഭാഗത്തായി താമസിച്ചു വരുന്നു ചില പ്രദേശങ്ങളിലെ കാലാവസ്ഥ അറബികൾക്കു പറ്റുന്നില്ല അത് ഖലീഫയെ ഗവർണർ എഴുതി അറിയിക്കുകയും ചെയ്തു  

കാലാവസ്ഥ അനുകൂലമായ മൂന്നു സ്ഥലങ്ങൾ കണ്ടെത്തി അവിടെ മൂന്നു പട്ടണങ്ങൾ സ്ഥാപിച്ചു  

ഉമർ (റ) സ്ഥാപിച്ച മൂന്നു പട്ടണങ്ങളാണ് കൂഫ, ബസ്വറ, ഫുസ്ത്വാത് ഇസ്ലാമിക ചരിത്രത്തിൽ മിന്നിത്തിളങ്ങി നിൽക്കുന്ന മൂന്നു പട്ടണങ്ങൾ ഇസ്ലാമിക വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും ലോക പ്രശസ്തമായ കേന്ദ്രങ്ങൾ  

കൂഫയിലെ പണ്ഡിതന്മാരുടെയും ബസ്വറയിലെ പണ്ഡിതന്മാരുടെയും അഭിപ്രായങ്ങൾക്ക് ഇസ്ലാമിക വിജ്ഞാന മേഖലയിൽ വലിയ പ്രാധാന്യമുണ്ട്  

അബ്ദുല്ലാഹിബ്നു മുഅ്തം 

ഖഅ്ഖാ ഉബ്നു അംറ് 

ഭൂമിശാസ്ത്രപരമായും , പരിസ്ഥിതി സംബന്ധമായും പാണ്ഡിത്യമുള്ള രണ്ട് മഹൽ വ്യക്തികൾ അവരാണ് കൂഫാ പട്ടണം സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തിയത് 

ഉയർന്ന പ്രദേശത്ത് പള്ളി നിർമ്മിച്ചു അതാണ് ആദ്യ കെട്ടിടം പിന്നീട് വ്യാപാരകേന്ദ്രവും താമസിക്കാൻ വീടുകളും നിർമ്മിച്ചു ഭംഗിയും വൃത്തിയുമുള്ള ചെറിയ വീടുകളാണ് നിർമ്മിച്ചത് വീടുകൾക്കുണ്ടാവുന്ന വിസ്തീർണ്ണമൊക്കെ ഖലീഫ തന്നെ എഴുതി അറിയിച്ചിരുന്നു ഗവർണർമാരും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം ചെറിയ വീടുകളിൽ താമസിച്ചു കൊള്ളണം  

ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും കയറിവരാൻ സാധിക്കണം പരാതികൾ പറയാനുള്ള സൗകര്യം വേണം അതൊക്കെയാണ് ഖലീഫയുടെ നിർദ്ദേശങ്ങൾ  

ധാരാളം ഫലവൃക്ഷങ്ങളും സസ്യങ്ങളും നട്ടുവളർത്തി പൂന്തോട്ടങ്ങൾ വളർന്നു അരുവികൾ ഒഴുകി  

റോഡുകൾ നിർമ്മിക്കപ്പെട്ടു വിദ്യാലയങ്ങളും ആശുപത്രികളുമുണ്ടായി വൈജ്ഞാനിക കേന്ദ്രങ്ങൾ വളർന്നു വന്നു  

കൂഫയുടെ പേരും പെരുമയും ലോകമെങ്ങും പ്രചരിച്ചു ധാരാളം സന്ദർശകർ വരാൻ തുടങ്ങി  പിൽക്കാലചരിത്രത്തിന്റെ പ്രവാഹത്തിൽ കൂഫ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്  

മൂന്നു മുറികളിലധികം പണിയാൻ പാടില്ലെന്ന കൽപനയുണ്ടായിരുന്നു അതുകൊണ്ട് മൂന്നു മുറിയിലൊതുങ്ങുന്ന വീടുകൾ ധാരാളമായി ഉയർന്നു വന്നു  

കാലം ചെന്നപ്പോൾ തെരുവുകൾ തിരക്കുപിടിച്ചു തോടുകളിലൂടെ ശുദ്ധജലം ഒഴുകിക്കൊണ്ടിരുന്നു  


സർക്കാർ ഓഫീസുകൾക്ക് പ്രത്യേകം കെട്ടിടങ്ങൾ നിർമ്മിച്ചു ഫയലുകൾ സൂക്ഷിക്കാൻ സംവിധാനമുണ്ടാക്കി ആവശ്യമായത്ര ജീവനക്കാരെ നിയമിച്ചു ജനങ്ങൾ പല ആവശ്യങ്ങൾക്കായി ഓഫീസുകളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു

ഏറ്റവുമധികം സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നത് പട്ടാളക്കാർക്കുവേണ്ടിയായിരുന്നു ആഹാരം പാകം ചെയ്തു ചൂടോടെ വിതരണം ചെയ്യാൻ കഴിഞ്ഞിരുന്നു പാട്ടാള ബാരക്കുകൾ വിശാലമായിരുന്നു വേണ്ടത്ര കാറ്റും വെളിച്ചവും കിട്ടിയിരുന്നു പലതരം ആനുകൂല്യങ്ങൾ പട്ടാളക്കാർക്കും കുടുംബത്തിന്നും നൽകിയിരുന്നു 

കൂഫാ പട്ടണത്തോടൊപ്പം ബസ്വറ പട്ടണവും നിർമ്മിക്കപ്പെട്ടു പള്ളിയും ചുറ്റും വീടുകളും നിർമ്മിക്കപ്പെട്ടു അതൊരു വിശാലമായ സമതലമായിരുന്നു ജനങ്ങൾക്ക് വീടുവെക്കാനുള്ള സ്ഥലങ്ങൾ വീതിച്ചു കൊടുത്തു  

ഓലയും പുല്ലും ഉപയോഗിച്ചാണ് ആദ്യം വീടുകൾ നിർമ്മിച്ചത് 

വിശാലമായ പ്രദേശം നിറയെ ഓലപ്പുരകൾ പുരകൾക്കകത്ത് സുഖകരമായ തണുപ്പ്  

ഹിജ്റഃ പതിനേഴാം വർഷം ബസ്വറയിൽ വലിയൊരു അഗ്നിബാധയുണ്ടായി പട്ടണത്തെ അഗ്നി വിഴുങ്ങിക്കളഞ്ഞു ഓലമേഞ്ഞ മേൽപ്പുരകളിൽ അഗ്നി ബാധിച്ചു നിരവധി വീടുകളും മറ്റു സ്ഥാപനങ്ങളും കത്തിനശിച്ചു  

ബസ്വറയുടെ നാശമായിരുന്നു അത്  ഉമറുൽ ഫാറൂഖ് (റ) നിരാശനായി പിന്മാറിയില്ല  പട്ടണം പുനർ നിർമ്മിക്കാൻ കല്പന കൊടുത്തു

ഇഷ്ടികയും മരവും ഉപയോഗിച്ചു വീടുകളുണ്ടാക്കുക മൂന്നു മുറികളിലധികം ഒരു വീട്ടിലും പാടില്ല നിശ്ചിത വിസ്തീർണ്ണമുള്ള നിരവധി വീടുകൾ ഉയർന്നു വന്നു കൃഷിക്കും , കച്ചവടത്തിന്നും വീടുവെക്കാനുമൊക്കെ സാധാരണക്കാർക്ക് സഹായം ലഭിച്ചിരുന്നു  

മസ്ജിദ്, സർക്കാർ ഓഫീസുകൾ, ബൈത്തുൽമാൽ കെട്ടിടം, സൈനിക കേന്ദ്രങ്ങൾ, മിലിട്ടറി ക്വാർട്ടേഴ്സുകൾ എന്നിവയെല്ലാം ഉയർന്നു വന്നു  

പണ്ഡിതന്മാരുടെ വിഹായ ഭൂമിയായി മാറി ബസ്വറ ഇവിടത്തെ പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ മുസ്ലിം ലോകം കാതോർത്തുനിന്നു പിൽക്കാല ചരിത്രത്തിൽ നിർണ്ണായക സ്ഥാനം ലഭിച്ച പട്ടണമാണിത്  

നിരവധി വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടന്നു ഇസ്ലാമിക വിജ്ഞാനത്തിന്റെ എല്ലാ ശാഖകളിലും ചർച്ചക്ക് നിരവധിയാണിവിടെ വന്നു കയറിയിറങ്ങിയത് ജനസംഖ്യ കൂടി ബസ്വറ തിരക്കേറിയ പട്ടണമായിത്തീർന്നു 

ഫുസ്ത്വാത് പട്ടണം ഈജിപ്തിലാണ് നിർമ്മിക്കപ്പെട്ടണം സൈനികത്താവളം എന്ന് അർത്ഥം പറയാം  

നേരത്തെ ഈജിപ്തിന്റെ തലസ്ഥാനം അലക്സാണ്ടറിയ ആയിരുന്നു ഭംഗിയും ഗാംഭീര്യവുമുള്ള നഗരം

 പ്രധാന കെട്ടിടങ്ങളെല്ലാം നിർമ്മിച്ചത് റോമക്കാരാണ് അവരുടെ കലാവിരുതും ഭാവനയും വിളിച്ചോതുന്ന കെട്ടിടങ്ങൾ മനോഹരമായ കൊട്ടാരങ്ങൾ ശക്തമായ കോട്ടകൾ അരുവികളും പൂന്തോപ്പുകളും വിവിധയിനം പഴങ്ങൾ മൂത്ത് പഴുത്ത് നിൽക്കുന്ന തോട്ടങ്ങൾ   

അവർണ്ണനീയമായ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന മഹാനഗരമാണ് അലക്സാണ്ടറിയ നിരവധി സന്ദർശകരെ ആകർഷിച്ചിരുന്നു ആ നഗരം ഏതെങ്കിലും കാലത്ത് തങ്ങളുടെ കൈകളിൽ നിന്ന് വഴുതിപ്പോകുമെന്ന് റോമക്കാർ വിചാരിച്ചിരുന്നില്ല ലോകശക്തിയായിരുന്നു റോം അവരുടെ ശക്തികേന്ദ്രമായി എല്ലാകാലവും അത് നിലനിൽക്കുമെന്ന് അവർ ധരിച്ചിരുന്നു 

അറബികൾ മറ്റൊരു തലസ്ഥാനം സ്ഥാപിക്കാനാണ് തീരുമാനിച്ചത് അറേബ്യയിൽ നിന്ന് ഏറ്റവും വേഗത്തിൽ എത്തിച്ചേരാവുന്ന സ്ഥലം തിരഞ്ഞെടുത്തു  

ആദ്യം നിർമ്മിക്കപ്പെട്ടത് മസ്ജിദ് തന്നെ വ്യാപാര കേന്ദ്രങ്ങളും വീടുകളും ഉയർന്നു വന്നു  

മനോഹരമായ പൂന്തോട്ടങ്ങളും , അരുവികളും ഉണ്ടായി സർക്കാർ കെട്ടിടങ്ങൾ ഉയർന്നു വന്നു  

ബൈത്തുൽ മാൽ കെട്ടിടവും മറ്റ് ഓഫീസുകളും പ്രവർത്തിക്കാൻ തുടങ്ങി ആശുപത്രികൾ, വിദ്യാലയങ്ങൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയും ഉയർന്നു വന്നു


ഫുസ്വത്വാത്തിന്റെ പ്രശസ്തി നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരുന്നു പണ്ഡിതന്മാരും കവികളും യോദ്ധാക്കളും കച്ചവടക്കാരുമെല്ലാം അവിടേക്കൊഴുകിയെത്തി 

പട്ടാളക്യാമ്പുകൾ, പരിശീലനകേന്ദ്രങ്ങൾ, പട്ടാളക്കാരുടെ വേതനവും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്ന കേന്ദ്രങ്ങൾ എന്നിവയെല്ലാം മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്നു ഈ പട്ടണം നിലനിന്നിരുന്ന സ്ഥലത്ത് കൈറോ പട്ടണം പിൽക്കാലത്ത് ഉയർന്നു വന്നു   

കൂഫ, ബസ്വറ, ഫുസ്ത്വാത് എന്നിവ വലിയ പട്ടണങ്ങളായിരുന്നു ഇവക്കുപുറമെ നിരവധി ചെറുകിട പട്ടണങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട് മുസ്ലിം ഭരണാധികാരികളുടെ തണലിൽ വളർന്നു വന്ന പട്ടണങ്ങളും ഗ്രാമങ്ങളും നിരവധിയാണ് പല നിലയിൽ അവയെല്ലാം ചരിത്രത്തിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട്  

അല്ലാഹുവിന്റെ ദീൻ അത് അവന്റെ അടിമകൾക്കെത്തിച്ചു കൊടുക്കുക  അതിന്നുവേണ്ടിയാണ് ഖലീഫയുടെ സകല പ്രവർത്തനങ്ങളും പട്ടാളമേധാവികൾക്കും ഉയർന്ന ഉദ്യോഗസ്ഥർക്കും ഗവർണർമാർക്കും ഖലീഫ അയച്ച കത്തുകളിൽ ഇക്കാര്യം പ്രത്യേകം എഴുതുകയായിരുന്നു ജനങ്ങൾ ദീൻ പഠിക്കേണ്ടത് നമ്മുടെ ജീവിതത്തിൽ നിന്ന് തന്നെയാണ് ജീവിതമാണ് നല്ല പാഠപുസ്തകം  

നാം ജീവിതത്തിൽ ന്യായവും നീതിയും സത്യസന്ധതയും നിലനിർത്തണം ജനങ്ങളവ കാണും അവയിൽ ആകൃഷ്ടരാവും , ദീൻ സ്വീകരിക്കാൻ മുമ്പോട്ടു വരും  

പട്ടാളക്കാർ ഒരു നാട്ടിലെത്തിയാൽ ജനങ്ങളെ ദീനിലേക്ക് ക്ഷണിക്കുകയാണ് ആദ്യം വേണ്ടത് ദീൻ സ്വീകരിച്ചാൽ പിന്നെ യുദ്ധമില്ല

 ദീൻ സ്വീകരിക്കാൻ സന്നദ്ധരല്ലെങ്കിൽ സംരക്ഷണ നികുതി നൽകി മുസ്ലിംകളുടെ മേൽക്കോയ്മ അംഗീകരിക്കണം അതായത് പരസ്പര സന്ധിയിൽ ഏർപ്പെടുക  

ഈ രണ്ട് മാർഗ്ഗങ്ങളും സ്വീകാര്യമായില്ലെങ്കിൽ മാത്രമേ യുദ്ധത്തിലേക്ക് നീങ്ങുകയുള്ളൂ  

ഇസ്ലാം മതം സ്വീകരിക്കാൻ ആരെയും നിർബന്ധിക്കരുത് സ്വമനസ്സാലെ വരണം ഇതാണ് നിലപാട്   

പട്ടണങ്ങൾ സ്ഥാപിക്കുന്നതും ജനക്ഷേമപരിപാടികൾ നടപ്പാക്കുന്നതുമെല്ലാം അല്ലാഹുവിന്റെ തൃപ്തി മുൻനിർത്തിക്കൊണ്ടായിരിക്കണം ഈ ചിന്തയാണ് മുസ്ലിം സമൂഹത്തെ നയിച്ചത്  

വിശുദ്ധ ഖുർആൻ പാരായണം ചെയ്യാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു പട്ടാളക്കാരും സാധാരണക്കാരുമെല്ലാം ഖുർആൻ പാരായണം ചെയ്തു  

പട്ടാളക്കാർക്ക് ക്ലാസുകളുണ്ടാവും വിശ്വാസപരവും കർമപരവുമായ കാര്യങ്ങൾ പഠിപ്പിക്കും ചരിത്രവും സംസ്കാരവും ആത്മീയതയും പഠിപ്പിക്കും യുദ്ധമില്ലാത്ത വേളകളിൽ ഇത്തരം ക്ലാസുകൾ വളരെ സജീവമായിരിക്കും  

വിശുദ്ധ ഖുർആൻ മനഃപ്പാഠമാക്കാൻ ഖലീഫ നിരന്തരം ജനങ്ങളെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു ജനങ്ങൾ ആവേശപൂർവ്വം മുമ്പോട്ടുവരാൻ തുടങ്ങി ബാല്യദശയിൽ മക്കളെ ഖുർആൻ മനഃപ്പാഠമാക്കാൻ മാതാപിതാക്കൾ പ്രേരിപ്പിക്കാൻ തുടങ്ങി നല്ല ഉച്ചാരണ ശുദ്ധിയുണ്ടാക്കാൻ ശ്രമിച്ചു തജ് വീദ് നിയമങ്ങൾ പാലിച്ചു കൊണ്ടാണ് വിശുദ്ധ ഖുർആൻ ഓതുന്നത് നബി (സ) തങ്ങൾക്ക് ജിബ്രീൽ (അ) ഓതിക്കൊടുത്തു നബി (സ) അതുപോലെ സ്വഹാബികൾക്ക് ഓതിക്കൊടുത്തു അവർ ഏതെല്ലാം രാജ്യങ്ങളിൽ ചെന്നോ അവിടത്തുകാർക്ക് ഓതിക്കൊടുത്തു 

അനേകം ലക്ഷമാളുകൾ വിശുദ്ധ ഖുർആൻ ഓതുന്നു പഠിക്കുന്നു ആശയങ്ങൾ ഉൾക്കൊള്ളുന്നു പ്രചരിപ്പിക്കുന്നു എല്ലാവരും പഠിതാക്കൾ എല്ലാവരും പ്രചാരകന്മാർ 

ആയിരക്കണക്കായ ഹാഫിളീങ്ങൾ ഉമർ (റ)വിന്റെ ഭരണകാലത്ത് രംഗത്ത് വന്നു എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും അവരുടെ സ്വരമുയർന്നു അവരിൽ നിന്ന് അനേകായിരങ്ങൾ പകർത്തിയെടുത്തു  

ഡമസ്ക്കസ് സിറിയൻ ക്രൈസ്തവരുടെ കേന്ദ്രമായിരുന്നു അന്ത്യപ്രവാചകനെക്കുറിച്ച് അവർക്കറിയാമായിരുന്നു മുസ്ലിംകൾ ഡമസ്ക്കസിലെത്തിയപ്പോൾ അവരുടെ ജീവിതശൈലിയാണ് ക്രൈസ്തവ പണ്ഡിതന്മാർ പരിശോധിച്ചത്  

അല്ലാഹുവിന്റെ ദീൻ ഇത് തന്നെയാണെന്ന് ബോധ്യപ്പെട്ടു സമുന്നതനായ ക്രേസ്തവ പുരോഹിതൻ ഇസ്ലാം മതം സ്വീകരിച്ചു ആയിരക്കണക്കിന് അനുയായികളും ഇസ്ലാമിലേക്കു വന്നു ഇവർ മുസ്ലിം അണികളിൽ ചേർന്നു ഖുർആൻ പഠിച്ചു ഇസ്ലാം മത പണ്ഡിതന്മാരായി സൈനിക നീക്കങ്ങളിൽ പങ്കാളികളായി 

ഖാദിസിയ്യ യുദ്ധം ശത്രുക്കളെ ഉറക്കെ ചിന്തിപ്പിക്കുകതന്നെ ചെയ്തു എങ്ങനെ മുസ്ലിംകൾ ജയിച്ചു? അതാണ് ചർച്ചാവിഷയം ചെറിയ സൈന്യം, വിഭവങ്ങൾ കുറവ്, ആയുധങ്ങൾ പോര, വേണ്ടത്ര പരിശീലനവുമില്ല എന്നിട്ടും മുസ്ലിംകളെങ്ങനെ ജയിച്ചു സത്യത്തിന്റെ ജയം  

സത്യത്തിനാണ് ജയം സത്യത്തോടൊപ്പം നിൽക്കണം അതാണിനി തങ്ങൾ ചെയ്യേണ്ടത്   നാലായിരം ആളുകൾ ഒന്നിച്ചു ഇസ്ലാം മതം സ്വീകരിക്കുന്ന ചരിത്രസംഭവമാണിവിടെ നടന്നത്  ഇസ്ലാംമിൽ വന്നതോടെ മനസ്സ് മാറി, ചിന്തമാറി , ഞാനെന്ന ഭാവംപോയി 

എല്ലാം അല്ലാഹുവിന്ന് വേണ്ടി 
ജീവിതവും മരണവും അവന്ന് വേണ്ടി  ആ സന്ദേശം അവർ പ്രചരിപ്പിക്കാൻ തുടങ്ങി അത് സ്വീകരിച്ചു വരുന്നവർ അനേക സഹസ്രങ്ങൾ  

പേർഷ്യയിലെ പല ഭാഗങ്ങളിലും കൂട്ടം കൂട്ടമായി ജനങ്ങൾ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട് മുസ്ലിംകളുടെ ജീവിതശുദ്ധിയും അടിക്കടി നേടുന്ന വിജയങ്ങളും അതിന്നവരെ പ്രേരിപ്പിച്ചു  

പ്രേഷ്യൻ ഭരണം ഇനിയൊരിക്കലും തിരിച്ചു വരില്ല സഹസ്രാബ്ദങ്ങളായി ആരാധിച്ചുവന്നിരുന്ന അഗ്നി അണഞ്ഞുപോയിരിക്കുന്നു ആരാധനാലയങ്ങളിൽ ഇനി അഗ്നിയുടെ ജ്വാലകൾ ഉയരുകയില്ല ഇത് ബോധ്യംവന്ന അനേക സഹസ്രങ്ങൾ ഇസ്ലാംമിലേക്കു കടന്നുവന്നു ഇസ്ലാമിന്റെ മുന്നണിപ്പോരാളികളായി മാറുകയും ചെയ്തു വിശുദ്ധ ഖുർആന്റെ വാഹകരുമായിത്തീർന്നു 


വിട വാങ്ങി 

ഹിജ്റഃ ഇരുപത്തിമൂന്നാം വർഷം 

ദുൽഹജ്ജ് 26 ലോകത്തെ നടുക്കിയ സംഭവം നടന്ന പ്രഭാതം ഖലീഫ ഉമറുൽ ഫാറൂഖ് (റ) മസ്ജിദുന്നബവിയിലേക്ക് വന്നു പരിസരമെല്ലാം ഇരുട്ടിൽ തന്നെ പള്ളിയിൽ മണ്ണെണ്ണ വിളക്കിന്റെ പ്രകാശം സ്വുബ്ഹി ബാങ്ക് കൊടുത്ത് കഴിഞ്ഞിട്ടുണ്ട് സത്യവിശ്വാസികൾ പള്ളിയിലേക്കുവന്നുകൊണ്ടിരിക്കുന്നു 

അമീറുൽ മുഅ്മിനീനാണ് നിസ്കാരത്തിന്  ഇമാമത്ത് നിൽക്കുന്നത് സമയമായി ഇമാം മുമ്പോട്ടുവന്നു സ്വഫ്ഫുകൾ നിരന്നു ഒരു പകലിന്റെ തുടക്കം അത് പ്രാർത്ഥനയിൽ തുടങ്ങുന്നു  



തക്ബീർ ചൊല്ലി നിസ്കാരം തുടങ്ങി അവിടെ ഒരു തൂണിന്റെ മറവിൽ , ഒരു കൊടുംഭീകരൻ മറഞ്ഞുനിൽപ്പുണ്ടായിരുന്നു കൈയിൽ മാരക ആയുധം അവിടെ ഇരുട്ട് തളംകെട്ടി നിൽക്കുകയായിരുന്നു അതിനാൽ അവൻ ആരുടെയും ശ്രദ്ധയിൽ പെട്ടില്ല 

ഇരുട്ടിന്റെ മറവിൽനിന്ന് ഒറ്റക്കുതിപ്പ് ഇരുതലമൂർച്ചയുള്ള കഠാരി ആഞ്ഞുവീശി ഖലീഫക്ക് കുത്തേറ്റു മൂന്നുതവണ കുത്തി മൂന്നാമത്തെ കുത്ത് പൊക്കിളിന്നുതാഴെയായിരുന്നു മാരകമായ വിഷം പുരട്ടിയ കഠാരയാണ് രക്തം ചീറ്റി ഉമർ (റ) തളർന്നു  

അനുയായികൾ ഒരു നിമിഷം പകച്ചുനിന്നു ഘാതകന്റെ നേരെ കുതിച്ചുചെന്നു കഠാര ആഞ്ഞുവീശുന്നു പന്ത്രണ്ട് പേർക്ക് കുത്തേറ്റു ആറുപേരുടെ മുറിവുകൾ മാരകമായിരുന്നു ആറാളുകൾ പിന്നീട് രക്തസാക്ഷികളായി 

ഘാതകനെ അധീനപ്പെടുത്താനുള്ള ശ്രമം തുടരുകയാണ് ഇതിന്നിടയിൽ അവൻ സ്വന്തം ശരീരത്തിൽ കഠാര കുത്തിയിറക്കി ആത്മഹത്യ ചെയ്തു   

അബ്ദുറഹ്മാനുബ്നു ഔഫ്(റ) വിനോട് ഇമാമായി നിന്ന് നിസ്കാരം പൂർത്തിയാക്കാൻ ഖലീഫ കൽപിച്ചു  വേഗത്തിൽ നിസ്കരിച്ചു തീർത്തു 

ഉമർ (റ) അബോധാവസ്ഥയിലായി വെളിച്ചം പരക്കുകയാണ് ആളുകൾ എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചുനിൽക്കുകയാണ് ബോധം തെളിഞ്ഞു ഉടനെ ചോദിച്ചു 

എല്ലാവരും നിസ്കരിച്ചോ? 

'അതെ' അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) മറുപടി നൽകി  

'നിസ്കരിക്കാത്തവന് ഇസ്ലാമിൽ സ്ഥാനമില്ല '  

കുത്തേറ്റ് വീണ ഖലീഫ ബോധരഹിതനായി കുറെ സമയം കടന്നുപോയി ചിലർ ഇങ്ങനെ അഭിപ്രായപ്പെട്ടു നിസ്കാരത്തിന്റെ കാര്യം ഖലീഫയെ ഓർമ്മപ്പെടുത്താം  

ഒരാൾ ഖലീഫയെ വിളിച്ചു പറഞ്ഞു നിസ്കാരം നിസ്കാരം ഖലീഫ കണ്ണു തുറന്നു ബോധം വന്നു വുളു എടുത്തു നിസ്കരിച്ചു  

എന്റെ ഘാതകൻ ആരാണ്? ഖലീഫ ചോദിച്ചു 

അബൂലുഅ്ലുഅ് 

കേട്ടപ്പോൾ ആശ്വാസം തോന്നി അല്ലാഹുവിനെ സ്തുതിച്ചു  
ഖലീഫ പറഞ്ഞു: അല്ലാഹുവിന് സുജൂദ് ചെയ്യുന്ന ഒരു വിശ്വാസിയല്ലല്ലോ തന്നെ വധിച്ചത് 

അപ്പോഴേക്കും വൈദ്യൻ എത്തി പരിശോധിച്ചു  അൻസാരികളിൽപ്പെട്ട ഒരു വൈദ്യനും വന്നു മൂന്നാമതൊരു വൈദ്യനും എത്തി മരുന്നുകൾ ഫലിക്കാത്ത അവസ്ഥയാണ്  മരണം സുനിശ്ചിതമായി 

ആളുകൾ വാവിട്ടുകരയാൻ തുടങ്ങി സ്വയം നിയന്ത്രണമില്ലാത്ത അവസ്ഥ  കരയരുത് അത് മയ്യിത്തിന് ദോഷം ചെയ്യും  

ഖലീഫ ഉപദേശിച്ചു മനസ്സ് വിങ്ങുമ്പോൾ കരയാതിരിക്കുന്നതെങ്ങനെ? ഇപ്പോൾ ഉമറുൽ ഫാറൂഖിന്റെ മനസ്സിനെ അസ്വസ്ഥമാകുന്നതെന്താണ് ?  

ഭാവിയിലെ ഭരണാധികാരി ആര് ? ഖലീഫയെ ആര് നിയമിക്കും നബി(ﷺ) ഖലീഫയെ നിയമിക്കാതെ വഫാത്തായി താൻ ആ മാതൃക സ്വീകരിക്കണോ ?  

അബൂബക്കർ സിദ്ദീഖ് (റ) പിൻഗാമിയെ നിയമിച്ചു ആ മാർഗ്ഗം പിൻപറ്റണമോ ? ഏത് വഴി സ്വീകരിക്കണം നന്നായി ചിന്തിച്ചു ഒരു മാർഗം കണ്ടെത്തി മഹാന്മാരായ ആറ് സ്വഹാബികൾ അവരെ ഏല്പിക്കാം അവർ ഖലീഫയെ തിരഞ്ഞെടുക്കട്ടെ താനറിയുന്നവരിൽ ഏറ്റവും സമുന്നതന്മാരാണിവർ 

1. അലി(റ) , 
2.ഉസ്മാൻ (റ), 
3. അബ്ദുറഹ്മാനുബ്നു ഔഫ് (റ),
4. സഅദ്ബ്നു അബീവഖാസ് (റ),
5. സുബൈറുബ്നുൽ അവ്വാം(റ), 
6. ത്വൽഹത്തുബ്നു സുബൈർ (റ)  

ഇവരെ അടുത്തേക്ക് വിളിച്ചു അവരോട് പറഞ്ഞു: 

'നിങ്ങളാണ് നേതാക്കൾ പരിശുദ്ധരായ നായകന്മാർ ജനങ്ങളിൽ ഏറ്റവും നന്മനിറഞ്ഞവർ നിങ്ങളാണെന്നാണ് എന്റെ വിശ്വാസം നബി (ﷺ) തങ്ങൾ നിങ്ങളെ തൊട്ട് തൃപ്തിപ്പെട്ടിട്ടുണ്ട് നിങ്ങൾ ഒന്നിച്ചു നിൽക്കണം ഭിന്നിക്കരുത് നിങ്ങളിൽ നിന്നൊരാളായിരിക്കണം ഭാവി ഖലീഫ ' 
പറഞ്ഞു തീരും മുമ്പെ ബോധം നഷ്ടപ്പെട്ടു  

അമീറുൽ മുഅ്മിനീൻ വഫാത്തായോ? 

ഇല്ല അല്പം കഴിഞ്ഞു ബോധം തിരിച്ചു കിട്ടി ഇത്രകൂടി പറഞ്ഞു  : 

ഞാൻ മരണപ്പെട്ടാൽ നിങ്ങൾ കൂടിയാലോചന തുടങ്ങണം കൂടിയാൽ മൂന്നു ദിവസം അതോടെ തീരുമാനം പ്രഖ്യാപിക്കണം നാലാം ദിവസം പുതിയ ഖലീഫയെ പ്രഖ്യാപിക്കണം ഖലീഫയില്ലാതെ നാലാം ദിവസം വന്നണയരുത്


അമീറുൽ മുഅ്മിനീൻ വഫാത്തായോ? 

ഇല്ല അല്പം കഴിഞ്ഞു ബോധം തിരിച്ചു കിട്ടി ഇത്രകൂടി പറഞ്ഞു  : 👇

ഞാൻ മരണപ്പെട്ടാൽ നിങ്ങൾ കൂടിയാലോചന തുടങ്ങണം കൂടിയാൽ മൂന്നു ദിവസം അതോടെ തീരുമാനം പ്രഖ്യാപിക്കണം നാലാം ദിവസം പുതിയ ഖലീഫയെ പ്രഖ്യാപിക്കണം ഖലീഫയില്ലാതെ നാലാം ദിവസം വന്നണയരുത്  

മക്കളോടുള്ള ഉപദേശം ഇതായിരുന്നു: 

ബൈത്തുൽ മാലിൽ നിന്നെടുത്ത സംഖ്യ തിരിച്ചടക്കണം ഖബർ അധികം വലുപ്പമുള്ളതാവരുത് കഫൻതുണി ലളിതമായിരിക്കണം 

മകന്റെ മടിയിൽ തലവെച്ചാണ് കിടക്കുന്നത് എന്റെ തല മണ്ണിൽ വെക്കൂ കവിൾ മണ്ണിൽ വെക്കൂ മകൻ വൈമനസ്യം കാണിച്ചപ്പോൾ നിർബന്ധിച്ചു  ശിരസ്സ് നിലത്ത് വെച്ചപ്പോൾ ഖലീഫ പറഞ്ഞു: 

അല്ലാഹു എനിക്ക് പൊറുത്തു തന്നില്ലെങ്കിൽ ..... ഞാൻ നശിച്ചത് തന്നെ...... 

കൂടിയാലോചനക്ക് നിയോഗിച്ചവരിൽപെട്ട ത്വൽഹ(റ) യുദ്ധമുന്നണിയിലായിരുന്നു മൂന്നു ദിവസം അദ്ദേഹത്തെ പ്രതീക്ഷിക്കാം എത്തിയില്ലെങ്കിൽ ബാക്കിയുള്ളവർ തീരുമാനമെടുക്കണം നബി (സ) തങ്ങളും അബൂബക്കർ സിദ്ദിഖ് (റ)വും റൗളാ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്നു അവരോടൊപ്പം ഖബറടക്കപ്പെടണമെന്നാണ് ഉമറുൽ ഫാറൂഖ് (റ)വിന്റെ ആഗ്രഹം ആഇശ(റ)യുടെ വകയാണത് അവർ സമ്മതം തന്നാൽ തന്റെ ആഗ്രഹം നടക്കും 

മകൻ അബ്ദുല്ലയെ അയച്ചു അമീറുൽ മുഅ്മിനീൻ കുത്തേറ്റു വീണതറിഞ്ഞ് ദുഃഖം സഹിക്കാതെ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ആഇശ(റ) 

അബ്ദുല്ലാഹിബ്നു ഉമർ (റ) വന്ന് ഉപ്പായുടെ ആഗ്രഹം അറിയിച്ചു 

ആഇശ(റ) ഇങ്ങനെ മറുപടി നൽകി: 

'ഞാൻ എനിക്കുവേണ്ടി കരുതിവെച്ച സ്ഥലമാണത് ഞാൻ ഇന്ന് അമീറുൽ മുഅ്മിനീന്റെ ആഗ്രഹത്തിന്നാണ് കൂടുതൽ വില കല്പിക്കുന്നത് അദ്ദേഹത്തിന്റെ ജനാസ റൗളാ ശരീഫിൽ തന്നെ ഖബറടക്കട്ടെ '  

മകൻ മടങ്ങിയെത്തി വിവരം പറഞ്ഞു 

ഉമറുൽ ഫാറൂഖ് (റ) മകനോട് പറഞ്ഞിരുന്നു : എന്റെ മയ്യിത്തുമായി പുറപ്പെട്ടാൽ വേഗം നടക്കണം മയ്യിത്ത് ഖബറടക്കുംമുമ്പ് ആഇശയോട് ഒരിക്കൽകൂടി സമ്മതം ചോദിക്കണം 

ഒരു സാധാരണക്കാരന്റെ മരണാനന്തര കർമ്മങ്ങൾപോലെ ഖലീഫയുടെ ആവശ്യകർമ്മങ്ങൾ നിർവ്വഹിക്കപ്പെടുകയാണ് 

ജീവിതകാലം മുഴുവൻ മനസ്സ് നിറയെ തൗഹീദിന്റെ പ്രകാശവുമായി ജീവിച്ച ഉമറുബ്നുൽ ഖത്താബ്(റ ) പൂർണ്ണ തൗഹീദിലായി വഫാത്തായി  മദീനാ ശോകമൂകമായി എവിടെയും ദുഃഖം മാത്രം കരയുന്ന മുഖങ്ങൾ മാത്രം  

അമീറുൽ മുഅ്മിനീൻ വഫാത്തായി എന്ന് വിശ്വസിക്കാനാവുന്നില്ല ദുഃഖം മനസ്സുകളെ തളർത്തിക്കളഞ്ഞു  മരണാനന്തര കർമ്മങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാക്കി മയ്യിത്ത് കട്ടിൽ പുറപ്പെട്ടു റൗളാ ശരീഫിലേക്ക്  

ജനക്കൂട്ടം റൗളാ ശരീഫിന്റെ മുമ്പിലെത്തി മയ്യിത്ത് കട്ടിൽ താഴ്ത്തിവെച്ചു ഒരിക്കൽ കൂടി ആഇശാബീവി(റ) വോട് സമ്മതം ചോദിച്ചു  

മയ്യിത്ത് നിസ്കാരം നടന്നു 
കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് അന്ത്യയാത്ര മയ്യിത്ത് ഖബറിലേക്ക് താഴ്ന്നു ഗാംഭീര്യമുള്ള ആ ശബ്ദം ഇനിയവിടെ മുഴങ്ങില്ല അന്ത്യനിമിഷം വരെയും ഖലീഫ കർമ്മനിരതനായിരുന്നു  

വിശുദ്ധ നബി (സ) യുടെ മസ്ജാദിൽ ഇമാമായി സുബ്ഹി നിസ്കരിക്കുമ്പോൾ ആക്രമിക്കപ്പെടുക ശഹീദാവുക അങ്ങനെ ഖലീഫ ചരിത്രത്തിൽ അനശ്വരനായി മാറി  

ഉമറുൽഫാറൂഖ് (റ)വിന്റെ ഒരു പ്രധാന പ്രാർത്ഥന ഇതായിരുന്നു: 

'എന്റെ റബ്ബേ..... ' നിന്റെ മാർഗ്ഗത്തിൽ ശഹീദാവാൻ തൗഫീഖ് നൽകേണമേ..... എന്റെ മരണം നബി (സ) തങ്ങളുടെ നാട്ടിൽ വെച്ചാക്കേണമേ' 

പ്രവാചകൻ അന്ത്യവിശ്രമം കൊള്ളുന്ന നാട്ടിൽ അന്ത്യവിശ്രമം കൊള്ളണമെന്ന ആഗ്രഹം സഫലമായി  

ഒരിക്കൽ ഉമർ(റ) നബി (സ) തങ്ങളുടെ മുമ്പിലെത്തിയത് വല്ലാത്തൊരവസ്ഥയിലായിരുന്നു ഷർട്ട് കീറിപ്പറിഞ്ഞിരുന്നു നബി (സ) അദ്ദേഹത്തോടിങ്ങനെ പറഞ്ഞു: 

'നല്ല വസ്ത്രം ധരിക്കുക നന്നായി ജീവിക്കുക രക്തസാക്ഷിയായിത്തീരുക ഈ ലോകത്തും പരലോകത്തും താങ്കൾ പ്രതാപവാനായിത്തീരട്ടെ '  

നബി(സ) തങ്ങളുടെ പ്രാർത്ഥന സ്വീകരിക്കപ്പെടുകതന്നെ ചെയ്യും 

ദുൽഹജ്ജ് മാസത്തിലാണ് വഫാത്തായത് ഹജ്ജിന്റെ മാസം അക്കൊല്ലവും ഹജ്ജിന്ന് നേതൃത്വം വഹിക്കാൻ മക്കത്തെത്തി  ഇത് അവസാന ഹജ്ജാണോ?  
അങ്ങനെ ചിന്തിക്കാൻ കാരണമുണ്ട്  

നബി (സ) തങ്ങൾ വഫാത്തായത് അറുപത്തിമൂന്നാം വയസ്സിലാണ് ഒന്നാം ഖലീഫ അബൂബക്കർ സിദ്ദിഖ് (റ) വഫാത്തായത് അറുപത്തിമൂന്നാം വയസ്സിലാണ്  

താനിപ്പോൾ എത്രാം വയസ്സിൽ എത്തിനിൽക്കുന്നു ? 
അറുപത്തിമൂന്നാം വയസ്സിൽ  തന്റെ മുൻഗാമികളോടൊപ്പം ചേരാൻ സമയമായി ഈ ചിന്തയോടുകൂടിയാണ് മക്കയിലും മിനായിലും , അറഫായിലും മുസ്ദലിഫയിലുമെല്ലാം പോയത്  


താനിപ്പോൾ എത്രാം വയസ്സിൽ എത്തിനിൽക്കുന്നു ? 
അറുപത്തിമൂന്നാം വയസ്സിൽ  തന്റെ മുൻഗാമികളോടൊപ്പം ചേരാൻ സമയമായി ഈ ചിന്തയോടുകൂടിയാണ് മക്കയിലും മിനായിലും , അറഫായിലും മുസ്ദലിഫയിലുമെല്ലാം പോയത്  👇
ജംറത്തുൽ അഖ്ബായിൽ കല്ലെറിയാൻ വന്ന ഉമർ (റ)വിന് തലയിൽ ഏറുകൊണ്ട് വേദനിച്ചു കഅബയോടു വിട പറയുമ്പോൾ വല്ലാത്ത വേദന തോന്നി ഇനിയിവിടെ വരാൻ കഴിയുമോ? ഈ പുണ്യഭവനം കാണാനാവുമോ?  ഇത് മക്കയാണ് തന്റെ ജന്മനാട് ഇവിടെയാണ് ജനിച്ചുവളർന്നത് തന്റെ ബാല്യകാലസ്മരണകൾ ഇവിടെയാണ് തങ്ങിനിൽക്കുന്നത്  

ഓർമ്മകളുടെ ചുരുൾ നിവർന്നു വരുന്നു തന്റെ വീട് , ബന്ധുക്കൾ, കൂട്ടുകാർ ഈ പുണ്യഭവനത്തിന്റെ മുന്നിലാണ് ഖുറൈശി പ്രമുഖർ സമ്മേളിക്കാറുള്ളത് 

അന്നത്തെ ഉക്കാള് ചന്ത അവിടെ നടന്ന വിനോദങ്ങൾ ഇസ്ലാം മതം സ്വീകരിച്ച വാർത്ത ഇവിടെയാണ് പുറത്തുവിട്ടത് തുടർന്നുള്ള കൂട്ടമർദ്ദനങ്ങൾ പിന്നെന്തെല്ലാം സംഭവങ്ങൾ കാലം തന്നെ അമീറുൽ മുഅ്മിനീനാക്കി 

പിന്നെത്രയോ തവണ പുണ്യമക്കയിലെത്തി വിദാഇന്റെ ത്വവാഫും കഴിഞ്ഞു ഓരോ പ്രദേശത്തുകാർ മടങ്ങുകയാണ്  തന്റെ ഗവർണർമാരും ഉന്നത ഉദ്യോഗസ്ഥന്മാരും പാട്ടാളമേധാവികളുമെല്ലാം വന്നിരുന്നു അവരെയെല്ലാം കണ്ടു വേണ്ട ഉപദേശങ്ങൾ നൽകി ശാസിക്കേണ്ടവരെ ശാസിച്ചു 

മദീനക്കാർ മടങ്ങുകയാണ് സംസംവെള്ളം ശേഖരിച്ചിട്ടുണ്ട് ഹജറുൽ അസ് വദ് , മഖാമുഇബ്റാഹിം, ഹിജ്റ് ഇസ്മാഈൽ, സംസം കിണർ , സഫാ, മർവാ.... എല്ലാറ്റിനോടും വിടച്ചൊല്ലി  

ഒട്ടകപ്പുറത്ത് കയറി മടക്കയാത്ര ഒട്ടകങ്ങൾ നീങ്ങി മദീനയിലേക്കുള്ള വഴി നീണ്ടുകിടക്കുന്നു  

ഹാജിമാരുടെ ഒട്ടകങ്ങൾ നിരനിരയായി നീങ്ങുന്നു മക്കാപട്ടണത്തിന്റെ അതിർത്തിവിട്ടു വിശാലമായ മരുഭൂമി അല്പം ദൂരം യാത്ര ചെയ്തശേഷം മണൽപരപ്പിലിറങ്ങി ഇരു കൈകളും മേൽപ്പോട്ടുയർത്തി ഉമർ (റ) പ്രാർത്ഥിച്ചു 

എന്റെ റബ്ബേ..... എനിക്ക് വാർദ്ധക്യം എത്തിയിരിക്കുന്നു എന്റെ കായികശക്തി കുറഞ്ഞിരിക്കുന്നു മുസ്ലിംകൾ എണ്ണത്തിൽ വളരെ വർദ്ധിച്ചിരിക്കുന്നു രാജ്യം വളരെ വിശാലമായിരിക്കുന്നു എല്ലാം നിന്റെ അനുഗ്രഹം എന്റെ നേരെ ആരോപണങ്ങളൊന്നുമില്ല എന്നെ ആരും കഴിവുകെട്ടവനായി കാണുന്നില്ല ഈ അവസ്ഥയിൽ നീ എന്നെ മരിപ്പിക്കേണമേ.....   
എന്നെ നീ രക്തസാക്ഷിയാക്കേണമേ 

നബി (ﷺ) തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന നാട്ടിൽ എനിക്ക് നീ മരണം നൽകേണമേ ആമീൻ  




കണ്ണുകൾ നിറഞ്ഞൊഴുകി ഖൽബ് പിടഞ്ഞു വീണ്ടും യാത്ര ഈ വഴികൾ എത്ര സുപരിചിതമാണ് മണൽപ്പരപ്പും മൊട്ടക്കുന്നുകളും എത്ര തവണ കയറുന്നതാണ്  

പുണ്യ മദീനയിലെത്തി അടുത്തൊരു ദിവസം ഖലീഫ അങ്ങാടിയിലൂടെ നടക്കുമ്പോൾ അബൂലുഅ്ലുഅ് അടുത്തേക്ക് വന്നു അയാളുടെ ശരിയായ പേര് ഫൈറൂസ് എന്നാകുന്നു പേർഷ്യക്കാരനാണ് പേർഷ്യൻ ദേശീയത തലക്കുപിടിച്ചു നടക്കുന്നയാളാണ് നഹാവന്ദ് യുദ്ധത്തിൽ മുസ്ലിംകൾക്കെതിരെ പോരാടിയിരുന്നു മുസ്ലിംകൾ യുദ്ധം ജയിക്കുകയും നിരവധി ഫാർസികളെ ബന്ദികളാക്കുകയും ചെയ്തു അക്കൂട്ടത്തിൽ ഫൈറൂസും ഉണ്ടായിരുന്നു യുദ്ധത്തടവുകാർ അടിമകളായി പരിഗണിക്കപ്പെടും അടിമകളെ വിതരണം ചെയ്യും 

മുഗീറത്തുബ്നു ശുഅ്ബ(റ) വിന്നാണ് ഫൈറൂസിനെ കിട്ടിയത് അടിമയെക്കൊണ്ട് ജോലി ചെയ്യിക്കാം അല്ലെങ്കിൽ പുറത്തു ജോലിക്കുവിടാം കിട്ടുന്നകൂലിയിൽ ഒരു പങ്ക് ഉടമസ്ഥന്ന് നൽകിയാൽ മതി മുഗീറ(റ) വളരെ കരുണയോടെയാണ് ഫൈറൂസിനോട് പെരുമാറിയത് നിസ്സാരമായ പ്രതിഫലം നിശ്ചയിച്ചു പുറത്ത് ജോലിക്കു വിട്ടു ദിവസം രണ്ട് ദിർഹം മുഗീറ (റ)വിന്ന് കൊടുത്താൽ മതി ബാക്കിയെല്ലാം ഫൈറൂസിന്നെടുക്കാം അബൂലുഅ്ലുഅ് ഖലീഫയോട് പരാതി പറഞ്ഞു 

അമീറുൽ മുഅ്മിനീൻ മുഗീറയിൽ നിന്ന് എനിക്ക് സ്വാതന്ത്ര്യം കിട്ടണം അതിനെന്നെ സഹായിക്കണം ഞാനയാൾക്ക് നല്ല സംഖ്യ നൽകണം 

മുഗീറക്ക് നിങ്ങൾ എന്താണ് നൽകുന്നത് ? 

ദിവസത്തിൽ രണ്ട് ദിർഹം കൊടുക്കണം 

നിങ്ങളെന്തൊക്കെ ജോലിയാണ് ചെയ്യുക? 

ആശാരിപ്പണി, കൊല്ലപ്പണി, കൊത്തുപണി ഇവയെല്ലാം നല്ല പ്രതിഫലം ലഭിക്കുന്ന തൊഴിലുകളാണ് മുഗീറക്ക് നൽകുന്നത് വെറും രണ്ടു ദിർഹം അത് വലിയ സംഖ്യയൊന്നുണമല്ല 

ഖലീഫയുടെ മറുപടി അടിമക്ക് ഇഷ്ടപ്പെട്ടില്ല അവൻ എന്തൊക്കെയോ പുലമ്പിക്കൊണ്ട് നടന്നു പോയി 

'അവൻ എന്നെ ഭീഷണിപ്പെടുത്തിയല്ലോ...' ഖലീഫ പറഞ്ഞു  

മദീനയിൽ താമസിക്കുന്ന മറ്റൊരു പേർഷ്യക്കാരനാണ് ഹുർമുസാൻ രാജകുടുംബാംഗമാണ് പേർഷ്യ കീഴടങ്ങിയതോടെ എല്ലാം നഷ്ടപ്പെട്ട് മദീനയിലെത്തി ജുഫൈന മറ്റൊരു പേർഷ്യക്കാരൻ ക്രിസ്ത്യാനിയാണ് 

ഉമർ (റ) കാരണം തങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടുവെന്ന് വിശ്വസിക്കുന്ന മൂന്നുപേർ പ്രതികാരദാഹവുമായി നടക്കുകയാണ് ഖലീഫയുടെ അനുകമ്പകൊണ്ടാണവർ മദീനയിൽ ജീവിക്കുന്നത് മൂന്നുപേരും സ്വകാര്യം പറയും രഹസ്യതീരുമാനങ്ങളെടുക്കും  

ഉമർ (റ)വിനെ കുത്താനുപയോഗിച്ച കഠാരി കണ്ടപ്പോൾ അബ്ദുറഹ്മാനുബ്നു ഔഫ്(റ) ഞെട്ടിപ്പോയി  തലേന്നാൾ ഈ കഠാര താൻ കണ്ടിരുന്നു  ഹുർമുസാനും ജുഫൈനയും താമസിക്കുന്ന സ്ഥലത്ത് വെച്ചാണ് കണ്ടത് അതേ കഠാരയാണിത് ഇരുതലമൂർച്ചയുള്ള കഠാര കുത്തേൽക്കുന്നതിന്റെ തലേദിവസം  

അബ്ദുറഹ്മാനുബ്നു അബൂബക്കർ (റ) ഒരു കാഴ്ച കണ്ടു അബൂലുഅ്ലയും, ഹുർമുസാനും, ജുഫൈനയും സ്വകാര്യസംഭാഷണത്തിലാണ് അബ്ദുറഹ്മാൻ(റ) നെ കണ്ടപ്പോൾ അവർ  അസ്വസ്ഥരായി സ്ഥലം വിടാൻ തുടങ്ങിയപ്പോൾ കഠാര താഴെ വീണു ഇരുതലമൂർച്ചയുള്ള കഠാര ആ കഠാരയാണ് ഖലീഫയുടെ ശരീരത്തിൽ പ്രയോഗിച്ചത്  ഈ സംഭവങ്ങളെല്ലാം വിരൽചൂണ്ടുന്നത് ഒരു ഗൂഢാലോചനയിലേക്കാണ് മുഗീറ (റ) കൂലി കൂടുതൽ വാങ്ങുന്നു എന്നത് ഒരു നിമിത്തം മാത്രമായിരുന്നു  

പുണ്യറൗളാ ശരീഫിൽ നബി (ﷺ) തങ്ങളോടൊപ്പം രണ്ട് ഖലീഫമാരും അന്ത്യവിശ്രമം കൊള്ളുന്നു സിയാറത്തിനെത്തുന്നവർ
 നബി (ﷺ) തങ്ങൾക്ക് സലാം പറയുന്നു ഒന്നാം ഖലീഫക്ക് സലാം പറയുന്നു 
പിന്നെ രണ്ടാം ഖലീഫക്കും സലാം  

സന്ദർശകരുടെ പ്രവാഹവും സലാം പറച്ചിലും തുടർന്നുകൊണ്ടേയിരിക്കും അന്ത്യനാൾവരെ .


2 comments:

  1. ഉമർ റ വിന്റെ കാലത്ത് മദ്യപിച്ചതിനു ശിക്ഷ ഭയന്ന് ഒളിച്ചോടിയത് ആരാണ്

    ReplyDelete