Sunday, 20 October 2019
സ്വർഗത്തിൽ കള്ളും ഹൂറികളും
Friday, 11 October 2019
സംശയവും മറുപടിയും - വൻദോഷങ്ങൾ
വൻദോഷങ്ങൾ ഏതെല്ലാം?
വൻദോഷങ്ങൾ നിരവധിയാണ് അതു മുഴുവനും ഇത്തരം പോസ്റ്റുകളിൽ ഉൾക്കൊള്ളിക്കാനാവില്ല അവ എഴുന്നൂറോളം വരുമെന്ന് പ്രമുഖ പണ്ഡിതൻ സഈദുബുനു ജുബൈർ (റ) പ്രസ്താവിച്ചിട്ടുണ്ട് (മുഗ്നി, ഇആനത്ത്: 4/433)
വൻദോഷങ്ങളിൽ അതിഗുരുതരമായത് വിവരിക്കാമോ?
എല്ലാം ഗുരുതര തെറ്റുകൾ തന്നെയാണ് ചിലത് വിവരിക്കാം കൊലപാതകം, വ്യഭിചാരം, വ്യപിചാരാരോപണം, പലിശ ഭക്ഷിക്കൽ, അനാഥരുടെ ധനം തിന്നൽ, കള്ളസത്യം ചെയ്യൽ, കള്ളസാക്ഷി പറയൽ, അളവിലും തൂക്കത്തിലും കുറവ് വരുത്തൽ, കുടുംബബന്ധം മുറിക്കൽ, മാതാപിതാക്കളെ വെറുപ്പിക്കൽ, ഒരു ദീനാറിന്റെ നാലിലൊന്നോ അതിലധികമോ മൂല്യം വരുന്ന സാധനം പിടിച്ചു പറിക്കൽ, പ്രതിബന്ധമില്ലാതെ സക്കാത്തിനെ പിന്തിക്കൽ, ഏഷണി പറയൽ എന്നിവയെല്ലാം വൻദോഷങ്ങളാണ് (ഫത്ഹുൽ മുഈൻ, പേജ്:505, ഇആനത്ത്: 4/434)
ഫർള് നിസ്കാരം നഷ്ടപ്പെടുത്തൽ വൻദോഷമാണോ?
അതേ, ഫർള് നിസ്കാരം കാരണം കൂടാതെ ഖളാഅ് ആക്കലും വൻദോഷം തന്നെ ഗൗരവ തെറ്റാണ് (ഫത്ഹുൽ മുഈൻ, പേജ്: 505)
കാഫിറുകളായ മാതാപിതാക്കളെ വെറുപ്പിക്കലോ?
അതും വൻദോഷമാണ് (ഇആനത്ത്: 4/434) മുസ്ലിമായതിന്റെ പേരിലുള്ള അവരുടെ വെറുപ്പ് പരിഗണനീയമല്ല അതു പ്രശ്നമില്ല
വൻദോഷം ചെയ്യുന്നവർ ഫാസിഖാണോ?
അതേ, ഫാസിഖാണ് അതുപോലെത്തന്നെ ചെറുദോഷങ്ങളായ ഹറാമായ കാര്യങ്ങൾ പതിവാക്കിയും അതിനേക്കാൾ സൽകർമങ്ങൾ ഇല്ലാതിരിക്കുകയും ചെയ്താലും അവൻ ഫാസിഖ് (തെമ്മാടി) ആണ് (ഫത്ഹുൽ മുഈൻ, പേജ്: 505)
ഇന്നു ഫാസിഖീങ്ങൾ ഒട്ടനവധി ഉണ്ടാകുമെന്നാണല്ലോ മേൽ വാചകത്തിൽ നിന്നു മനസ്സിലാകുന്നത്?
അതേ, ഇന്നു ഫാസിഖീങ്ങൾ നിറഞ്ഞു നിൽക്കുന്ന കാലമാണ് ഇന്നു മാത്രമല്ല, അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസ്സാലി (റ) തന്റെ കാലത്തെ കുറിച്ചുവരെ ഫാസിഖീങ്ങൾ വ്യാപകമായ കാലമാണെന്നു പറഞ്ഞിട്ടുണ്ട്
തെറ്റുകൾ വൻദോഷമാകാൻ പൊതുനിയമമുണ്ടോ?
ഉണ്ട് അതിങ്ങനെ പറയാം: 'ഏതുതരം തെറ്റുകളും അതുപ്രവർത്തിക്കുന്നവൻ മതനിയമങ്ങൾ കൊണ്ട് പരിഗണിക്കുന്നില്ലെന്നും അവനു മതബോധമില്ലെന്നും ധാർമിക ദൗർബല്യമുണ്ടെന്നും അറിയിക്കുന്നുണ്ടെങ്കിൽ അത്തരം തെറ്റുകൾ മുഴുവനും വൻപാപമാണ് ' (ഇആനത്ത്: 4/435)
ചെറുദോഷങ്ങളായ നിഷിദ്ധങ്ങൾക്ക് ചില ഉദാഹരണങ്ങൾ?
അന്യസ്ത്രീയെ നോക്കൽ, അവളെ സ്പർശിക്കൽ, മൂന്നു ദിവസത്തിലേറെ ഒരു മുസ്ലിമിനോട് പിണങ്ങിനിൽക്കൽ, പുരുഷൻ പട്ട് വസ്ത്രം ധരിക്കൽ, ഹദ്ദ് അനിവാര്യമാകാത്ത കളവ് പറയൽ (ഹദ്ദ് അനിവാര്യമായ കളവ് വൻദോഷമാണ്), ശപിക്കൽ, ന്യൂനതയുള്ള സാധനത്തിന്റെ ന്യൂനത പറയാതെ വിൽപന നടത്തൽ, പരദൂഷണം പറയൽ, അതുകേട്ട് മൗനം പാലിക്കൽ എന്നിവയെല്ലാം ഹറാമായ കാര്യങ്ങളിൽ പെട്ടതാണ് (ഫത്ഹുൽ മുഈൻ: പേജ്: 505)
ഗീബത്ത് (പരദൂഷണം) പറയൽ നിരുപാധിക ഹറാം മാത്രമാണോ? വൻദോഷമല്ലേ?
പണ്ഡിതരെ ഗീബത്ത് പറയൽ വൻദോഷവും മറ്റുള്ളവരെ പറയൽ ഹറാമുമാണ് (ഇആനത്ത്: 4/440)
ഏഷണി പറയൽ നിഷിദ്ധമാണെന്നു വിവരിച്ചല്ലോ, അതിന്റെ ഉദ്ദേശ്യമെന്ത്?
ഒരാൾ പറഞ്ഞത് നാശം ഉണ്ടാക്കുന്ന ശൈലിയിൽ മറ്റൊരാളോട് പറയലാണ് നമീമത്ത് (ഏഷണി) പറഞ്ഞതുകൊണ്ട് നാശം ഉണ്ടായാലും ഇല്ലെങ്കിലും നാശം ഉദ്ദേശിച്ച് പറഞ്ഞാലും ഉദ്ദേശിക്കാതെ പറഞ്ഞാലും ഹറാമാണ് നാശം ഉണ്ടാകുന്ന ശൈലി സ്വീകരിച്ച് പറഞ്ഞാൽ നമീമത്താണ് പറയൽ മാത്രമല്ല, ഏഷണി, പ്രത്യുത ആംഗ്യഭാഷയും എഴുത്തും ഏഷണിയാണ് നമീമത്തിനെക്കുറിച്ച് ശക്തമായ താക്കീത് വന്നതുകൊണ്ട് അതു വൻദോഷമായി (ഇആനത്ത്: 4/435)
ഒരു ദീനാറിന്റെ നാലിലൊന്നു മൂല്യം വരുന്ന വസ്തു പിടിച്ചു പറിക്കൽ വൻദോഷമാണെന്നു വിവരിച്ചല്ലോ ഇതു ഇന്നത്തെ വിലനിലവാരമനുസരിച്ച് എത്ര രൂപ വരും?
ഇന്നത്തെ കണക്കനുസരിച്ച് മുവ്വായിരത്തി ഒരുനൂറ്റി അമ്പത് രൂപ വരും ഒരു ദീനാറിന്റെ നാലിൽ ഒന്ന്
ഗീബത്ത് എന്നാലെന്ത് ?
ഒരാൾ തന്റെ സഹോദരനെക്കുറിച്ച് അവനു ഇഷ്ടമില്ലാത്തത് പറയലാണ് ഗീബത്ത് പറയുക എന്നതിന്റെ ഉദ്ദേശ്യം പറഞ്ഞു ബുദ്ധിമുട്ടിക്കലാണ് ആംഗ്യഭാഷയും തോണ്ടലും എഴുത്തും ഗീബത്തിന്റെ പരിധിയിൽ വരും (ഇആനത്ത്: 4/440)
ഗീബത്ത് പറയൽ അനുവദനീയമായ സന്ദർഭങ്ങളുണ്ടോ?
ഉണ്ട് അവ വിവരിക്കാം
(1) അക്രമണത്തിനു ഇരയായവൻ, തന്നെ അക്രമിച്ചതിന്റെ പേരും അക്രമവും പറയൽ അക്രമിക്കെതിരെത്തന്നെ സഹായിക്കാനാണ് ഈ പറയുന്നത്
(2) നിഷിദ്ധമായ കാര്യങ്ങൾക്കെതിരെ സഹായം തേടൽ അതായത് ഒരാൾ ചെയ്യുന്ന തെറ്റിനെ ഇല്ലാതാക്കാൻ വേണ്ടി മറ്റൊരാളുടെ സഹായം തേടുമ്പോൾ ആ തെറ്റു ചെയ്തവനെയും അവന്റെ തെറ്റിനെയും പറയേണ്ടിവരുമല്ലോ അങ്ങനെ പറയൽ
(3) ഒരാൾ ചെയ്ത കാര്യത്തിന്റെ മതവിധി അന്വേഷിക്കൽ ഉദാ: ഒരാൾ ഒരു മുഫ്തിയോട് എന്നെ ഇന്നയാൾ അക്രമിച്ചു അവനു അങ്ങനെ ചെയ്യാൻ പറ്റുമോയെന്ന് ചോദിക്കൽ
(4) അപകടവും നാശകരവുമായ കാര്യങ്ങളിൽ നിന്നു മുസ്ലിംകളെ രക്ഷിക്കൽ ഉദാ: സാക്ഷിനിൽക്കുന്നവന് അതിനു അർഹനല്ലെങ്കിൽ അവന്റെ ന്യൂനതകൾ പറയൽ നീ അവനോട് സഹവസിക്കരുത്, അവൻ മോശക്കാരനാണ് എന്നു പറയൽ
(5) മുഫ്തിയെക്കുറിച്ച് ചോദിക്കപ്പെട്ടാൽ മുഫ്തിയുടെ പോരായ്മ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കൽ ഉദാ: അവനോട് ഫത് വ ചോദിക്കേണ്ട അവൻ ആളുകൾക്കനുസരിച്ച് മതവിധി മാറ്റി പറയും എന്നു കള്ള മുഫ്തിയെക്കുറിച്ച് പറയൽ വിവാഹമന്വേഷിക്കുമ്പോൾ വരനെ കുറിച്ചോ വധുവിനെ കുറിച്ചോ ആരെങ്കിലും ചോദിച്ചാൽ ന്യൂനതയുണ്ടെങ്കിൽ ഉള്ളത് ഉള്ളതുപോലെ പറയൽ ഉദാ: ഞാൻ എന്റെ മകൾക്ക് ഇന്നാലിന്ന വ്യക്തിയെ ഭർത്താവാക്കാൻ ആഗ്രഹിക്കുന്നു അവനു എന്തെങ്കിലും പോരായ്മയുണ്ടോ എന്ന് ഒരാൾ ചോദിച്ചാൽ അവൻ ആളുശരിയല്ല, അവൻ കള്ള് കുടിയനാണ് എന്നു പറയൽ
ഇപ്പോൾ വിവരിച്ച നാലു സന്ദർഭങ്ങളിലും ഗീബത്ത് പറയൽ ഹറാമില്ല മാത്രമല്ല, ഗീബത്ത് പറയൽ നിർബന്ധവുമാണ്
(6) പരസ്യ തെമ്മാടിയുടെ തെമ്മാടിത്വത്തെക്കുറിച്ചും ബിദ്അത്തു പ്രചാരകന്റെ ബിദ്അത്തിനെക്കുറിച്ചും പറയൽ
(7) ആളുകളെ മനസ്സിലാക്കാൻ വേണ്ടി അവർ അറിയപ്പെടുന്ന ഇരട്ടപ്പേര് പറയൽ ഉദാ: കോങ്കണ്ണൻ, കുള്ളാസ്, ഈ രണ്ടു സന്ദർഭങ്ങളിലും ഗീബത്ത് പറയൽ അനുവദനീയമാണ് (ഇആനത്ത്: 4/441, അദ്കാർ: 1/342)
ചെറുദോഷം വൻദോഷമായി മാറുമോ?
ചില വേളകളിൽ അങ്ങനെ സംഭവിക്കുമെന്നാണ് ഇമാം ഗസാലി (റ) പ്രസ്താവിച്ചത് തെറ്റിനെ ചെറുതായി കാണൽ, തെറ്റുകൊണ്ട് സന്തോഷിക്കൽ, തെറ്റിനു തെറ്റെന്ന പരിഗണന കൊടുക്കാതെ ചെയ്തുകൊണ്ടിരിക്കൽ എന്നിവമൂലം ചെറുദോഷം വൻദോഷമായി മാറും പിൻപറ്റപ്പെടുന്ന പണ്ഡിതന്റെ ചെറുദോഷവും വൻദോഷമാണ് (ഇഹ്‌യാ, ഇആനത്ത്: 4/436)
ശപിക്കൽ ഹറാമാണെന്നു വിവരിച്ചല്ലോ അതിന്റെ ഉദ്ദേശ്യമെന്ത്?
ശാപം എന്നതിന്റെ വിവക്ഷ അല്ലാഹുവിന്റെ റഹ്മത്തിൽ നിന്നു ദൂരെയാവട്ടെയെന്ന പ്രാർത്ഥനയാണ് (ഇആനത്ത്: 4/438)
സത്യനിഷേധികളെ ശപിക്കാമോ?
കുഫ്റിന്റെ മേൽ മരണപ്പെട്ടുവെന്നുറപ്പുള്ള കാഫിരീങ്ങളെ ശപിക്കാം അബൂജഹ്ൽ, അബൂലഹബ്, ഫിർഔൻ എന്നിവരെപ്പോലെ അതുപോലെ ഒരു മോശമായ സംഘത്തെ ശപിക്കാം ഉദാ: പുത്തൻവാദികൾക്ക് അല്ലാഹുവിന്റെ ശാപം ഉണ്ടാവട്ടെ അക്രമികൾക്ക് അല്ലാഹുവിന്റെ ശാപം ഉണ്ടാവട്ടെ (ഇആനത്ത്: 4/438 നോക്കുക)
മൃഗങ്ങളെ ശപിക്കാമോ?
പാടില്ല നിഷിദ്ധമാണ് (ഫത്ഹുൽ മുഈൻ, പേജ്: 505, ഇആനത്ത്: 4/435)
മൂന്നു ദിവസത്തേക്കാൾ മുസ്ലിമിനോട് പിണങ്ങി നിൽക്കൽ ഹറാമാണെന്നു വ്യക്തമാക്കിയല്ലോ എന്നാൽ മതപരമായ കാര്യത്തിനു വേണ്ടി കൂടുതൽ ദിവസം പിണങ്ങാമോ?
പിണങ്ങാം എത്ര ദിവസവും പിണങ്ങി നിൽക്കാം അങ്ങനെ പറ്റുന്ന രൂപങ്ങൾ വിവരിക്കാം (1) ഫാസിഖുമായി പിണങ്ങി നിൽക്കൽ (2) പുത്തൻവാദിയുമായി പിണങ്ങി നിൽക്കൽ (3) പിണങ്ങി നിൽക്കൽ പിണങ്ങുന്നവനു ദീനീ നന്മക്ക് കാരണമാകൽ ഉദാ: സൈദുമായി പിണങ്ങിനിൽക്കലാണ് അംറിനു ദീനീ നന്മക്ക് നല്ലത് എങ്കിൽ സൈദുമായി പിണങ്ങി നിൽക്കാം (4) പിണങ്ങൽ പിണങ്ങി നിൽക്കപ്പെടുന്നവനു ദീനീ നന്മയുണ്ടാക്കൽ (തുഹ്ഫ: 7/455)
ഭാര്യയോട് പിണങ്ങിനിൽക്കാമോ?
പിണങ്ങൽ മൂലം അവൾക്ക് നല്ല ബോധം ഉണ്ടാകാനും അതുവഴി തൗബഃ ചെയ്യാനും നല്ല രീതിയിൽ ജീവിക്കാനും കാരണമാകുമെങ്കിൽ മൂന്നു ദിവസത്തിലധികവും അവളുമായി ഭർത്താവിനു പിണങ്ങി നിൽക്കാം (തുഹ്ഫ: 7/455)
പുത്തൻവാദിയുമായി പിണങ്ങിയാൽ അവൻ ബിദ്അത്തിൽ നിന്നു മടങ്ങുമെന്ന പ്രതീക്ഷയില്ലെങ്കിലോ?
പ്രതീക്ഷയില്ലെങ്കിലും പിണങ്ങി നിൽക്കാം അതുപോലെ ഫാസിഖ് ഫിസ്ഖിൽ നിന്നു ഒഴിവാകുമെന്ന പ്രതീക്ഷ ഇല്ലെങ്കിലും പിണങ്ങി നിൽക്കാം അതേസമയം പിണങ്ങൽ നിമിത്തമായി ഫിസ്ഖും - ബിദ്അത്തും - വർധിക്കുമെങ്കിൽ അവരുമായി പിണങ്ങൽ ഹറാമാണ് (ശർവാനി: 7/455)
വ്യഭിചാരം എന്നു പറയുന്നത് എന്തിനാണ്?
ഹറാമാണെന്നു അറിഞ്ഞുകൊണ്ട് ജീവനുള്ള തന്റെ ഇണയല്ലാത്ത സ്ത്രീയുടെയോ പുരുഷന്റെയോ മുൻദ്വാരത്തിലോ പിൻദ്വാരത്തിലോ ഹശ്ഫ (ലിംഗത്തിന്റെ മോതിരക്കണ്ണി യോ അതില്ലാത്തവൻ അതിന്റത്രയോ ഭാഗം പ്രവേശിപ്പിക്കുന്നതിനാണ് വ്യഭിചാരം എന്നു പറയുന്നത് ഈ വ്യഭിചാരത്തിനാണു പ്രത്യേക രീതിയിലുള്ള 'ഹദ്ദ് ' ഉള്ളത് (ഇആനത്ത്: 4/217)
വ്യഭിചരിച്ചവനുള്ള ശിക്ഷ (ഹദ്ദ്) എന്താണ്?
വിവാഹിതരല്ലെങ്കിൽ നൂറ് അടി അടിക്കുകയും ഒരു വർഷം 132 കിലോമീറ്ററിന്റെ അപ്പുറത്തേക്ക് നാടുകടത്തുകയും ചെയ്യൽ സ്ത്രീക്കും പുരുഷനും ഈ ശിക്ഷയുണ്ട് ഇസ്ലാമിക ഭരണാധികാരിയോ തന്റെ പ്രതിനിധിയോ ആണ് ശിക്ഷ നടപ്പിലാക്കേണ്ടത് വിവാഹിതരാണു വ്യഭിചാരം നടത്തിയതെങ്കിൽ ആ സ്ത്രീ പുരുഷനെ എറിഞ്ഞു കൊല്ലണം എന്നാണു ഇസ്ലാമിക നിയമം (ഇആനത്ത്: 4/223)
മുഫാഖദത്ത്, മുസാഹഖത്ത് എന്നിവരുടെ വിധി?
നിഷിദ്ധമാണ് ഭാര്യയല്ലാത്തവരെ തുടകൾക്കിടയിൽ വെച്ച് ഭോഗിക്കുന്നതിനാണ് مُفَاحَذَة എന്നു പറയുന്നത് സ്ത്രീകൾ തമ്മിലുള്ള സ്വവർഗ സംഭോഗത്തിനാണ് مُسَاحَقَة എന്നു പറയുന്നത് (ഇആനത്ത്: 4/217 നോക്കുക)
ഒരാൾ സ്വന്തം ലിംഗം അവന്റെ തന്നെ പിൻദ്വാരത്തിൽ പ്രവേശിപ്പിച്ചാൽ അതു വ്യഭിചാരമാണോ?
അതേ, വ്യഭിചാരം തന്നെ (ഇആനത്ത്: 5/217)
ഇസ്തിംനാഅ് എന്നാലെന്ത്? അതിന്റെ വിധി?
മുഷ്ടിമൈഥുനത്തിനാണ് اِسْتِمْنَاء എന്നു പറയുന്നത് കൈകൊണ്ട് സുഖമെടുത്ത് മനിയ്യ് പുറപ്പെടീക്കൽ സ്ത്രീ പുരുഷ ഭേദമന്യേ ഇതു പാടില്ല കുറ്റകരമാണ് സ്വയംഭോഗം എന്നും ഇതിനു പറയാറുണ്ട്
സ്വന്തം കൊണ്ടോ ഭാര്യയല്ലാത്തവരുടെ കൈകൊണ്ടോ ഉള്ള ഇസ്തിംനാഅ് നിഷിദ്ധമാണ് ഭാര്യയുടെ കരംകൊണ്ട് കറാഹത്താണ് (ഇആനത്ത്: 4/217, തുഹ്ഫ: 3/409) സ്വയം മനിയ്യ് പുറപ്പെടീപ്പിക്കുന്ന രീതികളെല്ലാം നിഷിദ്ധമായ ഇസ്തിംനാആണ് കൈകൊണ്ടാണെങ്കിലും അല്ലെങ്കിലും
വ്യഭിചാരിയുടെ പാരത്രിക ശിക്ഷ?
ഗൗരവമായ പല ശിക്ഷകളും അവനുണ്ടെന്നു ഹദീസുകളിൽ കാണാം മുകൾഭാഗം കുടുസും അടിഭാഗം വിശാലമായതുമായ ഒരു കുഴിയിലേക്ക് വ്യഭിചാരികളെ എറിഞ്ഞു അതിന്റെ താഴെ തീ കത്തിച്ചു അവരെ ശിക്ഷിക്കുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട് തീ ശക്തമായി കത്തുമ്പോൾ വ്യഭിചാരം ചെയ്ത സ്ത്രീ പുരുഷന്മാർ അതിന്റെ മുകൾ ഭാഗത്തേക്ക് പൊങ്ങിവരും ആളൽ അൽപം കുറയുമ്പോൾ അതിന്റെ താഴോട്ട് തന്നെ വീഴും ഇതിങ്ങനെ ആവർത്തിക്കപ്പെടും (ബുഖാരി)
കുട്ടി, ഭ്രാന്തൻ എന്നിവർ വ്യഭിചരിച്ചാൽ ഹദ്ദ് (ശിക്ഷ) ഉണ്ടോ?
ഇല്ല (ഇആനത്ത്: 4/218)
ഭാര്യയുടെ പിൻദ്വാരത്തിലുള്ള ഭോഗം നിഷിദ്ധമാണല്ലോ അതിനു വ്യഭിചാരത്തിന്റെ 'ഹദ്ദ് ' (എറിഞ്ഞു കൊല്ലൽ) എന്ന നിയമം) ഉണ്ടോ?
ഇല്ല ആ പ്രവൃത്തി നീചമാണെന്നും അത്തരക്കാർ ശപിക്കപ്പെട്ടവരാണെന്നും ഹദീസിൽ വന്നിട്ടുണ്ട് (ഇആനത്ത്: 3/388)
വ്യഭിചാരത്തിന്റെ പേരിൽ നബി (സ) യുടെ കാലത്ത് ഏതെങ്കിലും സ്വഹാബിയെ എറിഞ്ഞുകൊന്നിട്ടുണ്ടോ?
ഉണ്ട് മാഇസ് (റ) വിനെ എറിഞ്ഞു കൊന്നിട്ടുണ്ട് മറ്റൊരു വ്യഭിചാരക്കേസിൽ ഗാമിദിയത്ത് (റ) എന്ന സ്ത്രീയെയും എറിഞ്ഞു കൊന്നിട്ടുണ്ട് മാഇസ് (റ) , ഗാമിദിയ്യഃ (റ) എന്നിവർ തമ്മിലല്ല വ്യഭിചാരം നടന്നത് (ഇആനത്ത്: 4/223)
വ്യഭിചരിച്ചവർ ആ തെറ്റ് ആരോടും പറയാതിരിക്കൽ പുണ്യമുണ്ടോ?
അതേ, പുണ്യമാണ് വ്യഭിചാരം മാത്രമല്ല, മറ്റു തെറ്റുകളും മറച്ചുവെക്കൽ സുന്നത്താണ് (ഇആനത്ത്: 4/223)
വ്യഭിചരിച്ച 'ബിക്റി'നെയാണ് നൂറ് അടി അടിക്കേണ്ടതെന്നും 'മുഹ്സ്വിനി'നെ എറിഞ്ഞു കൊല്ലുകയാണ് വേണ്ടതെന്നും പറയാറുണ്ടല്ലോ ഇവിടെ بِكْرْ ،مُحْصِنْ എന്നതിന്റെ ഉദ്ദേശ്യമെന്ത്?
സ്വഹീഹായ നികാഹിലൂടെ സംയോഗം ചെയ്തിട്ടില്ലാത്ത സ്ത്രീ പുരുഷന്മാർക്കാണ് 'ബിക്ർ' എന്നു പറയുന്നത് സ്വഹീഹായ നികാഹിലൂടെ മുൻദ്വാരത്തിൽ സംയോഗം ചെയ്ത, അല്ലെങ്കിൽ ചെയ്യപ്പെട്ട പ്രായപൂർത്തിയും ബുദ്ധിയുമുള്ള സ്വതന്ത്രർക്കാണ് മുഹ്സിൻ എന്നു പറയുന്നത് (ഇആനത്ത്: 4/223) ബിക്ർ, മുഹ്സിൻ എന്നതിൽ പ്രായപൂർത്തിയും ബുദ്ധിയും പരിഗണനീയമാണ് അതായത് കുട്ടികൾക്കും ഭ്രാന്തന്മാർക്കും നൂറ് അടി എറിഞ്ഞു കൊല്ലുക എന്ന വിധി ബാധകമല്ല (ഇആനത്ത്: 4/218)
മുസ്ലിം ചെയ്യുന്ന ഏറ്റവും വലിയ കുറ്റമേതാണ്?
ഇസ്ലാമിൽ നിന്നു പുറത്തുപോകൽ അതു കഴിഞ്ഞാൽ മുസ്ലിംമിനെ അക്രമപരമായി കൊല്ലൽ പിന്നെ വ്യഭിചാരം കൊലയേക്കാൾ വലിയ കുറ്റമാണ് വ്യഭിചാരം എന്നു ചില ഫുഖഹാക്കൾ പറഞ്ഞിട്ടുണ്ട് (ഇആനത്ത്: 4/216)
വ്യഭിചാര കുറ്റാരോപണത്തിന്റെ ശിക്ഷയെന്ത്?
വ്യഭിചാര കുറ്റാരോപണം ഏഴു വൻപാപങ്ങളിൽ പെട്ട ഒന്നാണ് അതു ഹറാമാണെന്ന് വിവരമുള്ള, വിധിവിലക്കുകൾ പാലിക്കാൻ നിർബന്ധിതനായ പ്രായപൂർത്തിയും ബുദ്ധിയുമുള്ളവർ സ്വാഷ്ടപ്രകാരം ഒരു 'മുഹ്സ്വിനായ ' വ്യക്തിയുടെ പേരിൽ വ്യഭിചാര കുറ്റാരോപണം പറഞ്ഞാൽ അവനെ എൺപത് അടി അടിക്കണം ഇതാണ് ശിക്ഷ വ്യഭിചരിക്കാത്തവനോ ഭാര്യയെ പിൻദ്വാരത്തിലൂടെ ഭോഗിക്കുകയോ ചെയ്യാത്ത പതിവൃതനായ സ്വതന്ത്രനും പ്രായപൂർത്തിയും ബുദ്ധിയുമുള്ള മുസ്ലിംമിനാണ് ഇവിടെ 'മുഹ്സിൻ' എന്നു പറയുന്നത് (ഇആനത്ത്: 4/228)
വ്യഭിചാര കുറ്റാരോപണത്തിന്റെ മേൽ അറിയിക്കുന്ന വാക്കുകൾ വിവരിക്കാമോ?
ഉദാഹരണമായി ചിലത് വിവരിക്കാം 'നീ വ്യഭിചരിച്ചു' എന്നു ഒരാൾ മറ്റൊരാളോട് പറയൽ അങ്ങനെ പറഞ്ഞവൻ വൻതെറ്റു ചെയ്തവനാണ് പറഞ്ഞവനെ ഇസ്ലാമിക ഇമാമിനു എൺപത് അടി അടിക്കാൻ അധികാരമുണ്ട് ഓ വ്യഭിചാരീ ഓ പെൺകൂസാ എന്നിവയും വ്യഭിചാര കുറ്റാരോപണം നടത്തലാണ് നീ ഗുദമൈഥുനം ചെയ്തു, ഇന്നവൻ നിന്നെ ഗുരുമൈഥുനം ചെയ്തു എന്നിവയും ഇപ്രകാരം തന്നെയാണ്
ഒരു സ്ത്രീക്ക് സൈദിൽ നിന്നു ജനിച്ച മകനോട് 'നീ അവന്റെ മകനല്ല' എന്നു ഒരാൾ പറഞ്ഞാൽ അതു ആ സ്ത്രീയെ വ്യഭിചാരാരോപണം പറയലാണോ?
അതേ, ഏഴു വൻദോഷങ്ങളിൽ പെട്ട ഒരു കുറ്റമാണ് അവൻ പ്രസ്തുത വാക്കിലൂടെ ചെയ്തത് 'നീ സൈദിനു ജനിച്ചവനല്ല' എന്ന വാക്കും അപ്രകാരമാണ് (ഇആനത്ത്: 4/229)
ഒരാൾ തന്റെ മകനോടോ മറ്റൊരാളുടെ മകനോടോ 'ചാരസന്തതീ' എന്നു വിളിച്ചാൽ അതു വ്യഭിചാരാരോപണം (قَذْفْ) നടത്തലാകുമോ?
അതേ, ആ കുട്ടിയുടെ ഉമ്മയെ കുറിച്ചുളള അപവാദമാണത്
വ്യഭിചാരം ചെയ്തവരെ കുറിച്ച് വ്യഭിചാരം ചെയ്തെന്നു പറയൽ ശിക്ഷയുള്ള കുറ്റാരോപണമാണോ?
നാലിൽ കുറഞ്ഞ പുരുഷന്മാർ വ്യഭിചാരത്തിനു സാക്ഷി പറഞ്ഞാൽ അതു വ്യഭിചാരാരോപണമാണ് അവരെ എൺപത് അടി അടിക്കണം എത്ര സ്ത്രീകളാണെങ്കിലും അവർ വ്യഭിചാരത്തിനു സാക്ഷി പറഞ്ഞാൽ അവർ മുഴുവനും വ്യഭിചാരാരോപണം നടത്തിയവരാണ് അവരെ മുഴുവനും എൺപത് അടി അടിക്കണമെന്നാണ് നിയമം (ഇആനത്ത്: 4/230)
സാക്ഷിക്കു പറ്റുന്ന നാലു പുരുഷന്മാർ വ്യക്തമായ രേഖയോടുകൂടി ഒരാളുടെ പേരിൽ വ്യഭിചാര കുറ്റം ചാർത്തിയാൽ ഇവർക്ക് ശിക്ഷയില്ല വ്യഭിചാരം സ്ഥിരപ്പെടുകയും ചെയ്യും പക്ഷേ, ഇസ്ലാമിക ചരിത്രത്തിൽ ഇന്നുവരെ സാക്ഷികളെ കൊണ്ട് വ്യഭിചാരം സ്ഥിരപ്പെട്ടിട്ടില്ല വ്യഭിചാരം സ്ഥിരപ്പെടുന്ന രീതിയിൽ സാക്ഷിനിൽക്കാൻ സാധിക്കാത്തതുകൊണ്ടാണിത് ഇന്ന സ്ഥലത്തുവെച്ച് ഇന്ന സമയത്ത് വ്യഭിചാര മാർഗത്തിലൂടെ ഇന്ന സ്ത്രീയുടെ യോനിയിൽ ഇന്നവൻ തന്റെ ലിംഗം പ്രവേശിപ്പിച്ചത് ഞാൻ കണ്ടു എന്നു സാക്ഷിക്കു പറ്റുന്ന നാലു പുരുഷന്മാർ പറയണം എങ്കിലാണ് സാക്ഷി മുഖേന വ്യഭിചാരം സ്ഥിലപ്പെടുക (ഇആനത്ത്: 4/226) നിബന്ധന ഒക്കാത്ത നിലയിൽ സാക്ഷി പറഞ്ഞാൽ അവരെ വ്യഭിചാരാരോപണ കുറ്റത്തിനു എൺപത് അടി അടിക്കും (ഇആനത്ത്: 4/230
ഭാര്യ വ്യഭിചരിച്ചെന്നു ബോധ്യമുള്ളവനു അവളുടെ പേരിൽ വ്യഭിചാരാരോപണം നടത്താമോ?
അതേ, ഭാര്യ വ്യഭിചരിച്ചെന്നു അറിഞ്ഞവനും സാഹചര്യ തെളിവോടുകൂടി ബലപ്പെട്ട ധാരണയുണ്ടായവനും ഭർത്താവിനു ഭാര്യയുടെ പേരിൽ വ്യഭിചാരാരോപണം നടത്താം അതിനു ശേഷം തെളിവ് നിരത്തിയില്ലെങ്കിൽ ഭർത്താവിനു ശിക്ഷ (80 അടി) ലഭിക്കും (ഇആനത്ത്: 4/231)
ഭാര്യ പ്രസവിച്ച കുട്ടി തന്റേതല്ലെന്നു ബോധ്യമുള്ള ഭർത്താവിനു ആ കുട്ടിയെ നിഷേധിക്കാമോ?
നിഷേധിക്കാം ഉടനെ നിഷേധിക്കൽ നിർബന്ധമാണ് അല്ലെങ്കിൽ കുട്ടിയെ അവനിലേക്ക് ചേർക്കപ്പെടും (ഇആനത്ത്: 4/232)
ഭാര്യ പ്രസവിച്ച കുട്ടി തന്റേതല്ലെന്നു എങ്ങനെ ഉറപ്പാവുക?
ഭർത്താവ് അവളെ സംയോഗം ചെയ്യാതിരിക്കൽ കൊണ്ടും അവൻ സംയോഗം ചെയ്ത് ആറു മാസത്തിനുള്ളിൽ അവൾ പ്രസവിക്കൽ കൊണ്ടും സംയോഗം ചെയ്ത് ചെയ്ത് നാലു വർഷത്തിനു ശേഷം പ്രസവിക്കൽ കൊണ്ടും കുട്ടി അവന്റേതല്ലെന്ന് ബോധ്യമാകും (ഇആനത്ത്: 4/232)
കുട്ടിയെ നിഷേധിക്കാൻ ഉപയോഗിക്കുന്ന വാചകം എങ്ങനെ?
ഈ കുട്ടി എന്നിൽനിന്നുണ്ടായതല്ലെന്നു നിശ്ചയം ഞാൻ അല്ലാഹുവിനെ കൊണ്ട് ഉറപ്പിച്ചു പറയുന്നു എന്നു പറഞ്ഞാൽ മതി (ഇആനത്ത്: 4/234)
ഒരാൾ മറ്റൊരാളെ ചീത്ത പറഞ്ഞാൽ പകരം ചീത്ത പറയാമോ?
കളവും അപവാദവും ഇല്ലാതെ അതേ കണക്കിൽ (യാതൊരു കടപ്പാടും ഇല്ലാത്തവനോട്) അങ്ങോട്ടും ചീത്ത പറയൽ അനുവദനീയമാണ് (ഫത്ഹുൽ മുഈൻ, പേജ്: 450)
പകരം ചീത്ത പറയാതിരിക്കലാണ് ഏറ്റവും ഉത്തമമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ
മദ്യപാനം നിഷിദ്ധമാണല്ലോ, അതിന്റെ ശിക്ഷയെന്ത്?
മദ്യപാനം ഹറാമാണെന്നും അറിവുള്ള പ്രായപൂർത്തിയും ബുദ്ധിയുമുള്ളവൻ സ്വാഷ്ടപ്രകാരം ചികിത്സാവശ്യാർത്ഥമല്ലാതെ മദ്യപിച്ചാൽ ഇസ്ലാമിക ജഡ്ജിയോ അവന്റെ പ്രതിനിധിയോ അവനെ ഹദ്ദ് അടിക്കണം (ഫത്ഹുൽ മുഈൻ, പേജ്: 450)
ഹദ്ദ് അടിയുടെ കണക്ക് എത്ര?
മദ്യപാനി സ്വതന്ത്രനാണെങ്കിൽ നാൽപതു അടിയാണ് ഹദ്ദ് ഇതാണു ശിക്ഷ (ഫത്ഹുൽ മുഈൻ, പേജ്: 450)
കള്ള് (خَمْرٌ) എന്നു പറയുന്നത് ഏതിന്?
മുന്തിരിച്ചാറിൽ നിന്നുണ്ടാക്കുന്ന ലഹരിപദാർത്ഥമാണ് കള്ള് (ഇആനത്ത്: 4/235)
ലഹരിവസ്തുക്കൾ മുഴുവനും നിഷിദ്ധമല്ലേ?
ലഹരിപദാർത്ഥങ്ങൾ മുഴുവനും നിഷിദ്ധമാണ് അതിനാണ് ഹദ്ദ് ഉള്ളത് ലഹരി വസ്തുക്കൾ (പദാർത്ഥമല്ലാത്തത്) തെറ്റാണെങ്കിൽ ഹദ്ദ് ഇല്ല (ഇആനത്ത്: 4/235)
ലഹരി പദാർത്ഥത്തിൽ നിന്നു ലഹരിയുണ്ടാക്കുന്ന അളവാണോ നിഷിദ്ധം?
അല്ല, ഒരു തുള്ളിയാണെങ്കിലും നിഷിദ്ധം തന്നെ അതിനു ഹദ്ദും ഉണ്ട് (ഫത്ഹുൽ മുഈൻ, പേജ്: 451)
മദ്യപിച്ചാൽ ഹദ്ദ് ഇല്ലാത്തവർ ആരെല്ലാം?
കുട്ടി, ഭ്രാന്തൻ, നിർബന്ധിക്കപ്പെട്ടവൻ, മദ്യപാനം ഹറാമാണെന്നോ താൻ കുടിച്ചത് മദ്യമാണെന്നോ അറിയാത്തവൻ (അടുത്ത കാലത്ത് മുസ്ലിമായവനോ പണ്ഡിതരിൽ നിന്നു അകന്നു ജീവിക്കുന്നവനോ ആണെങ്കിൽ) മുതലയാവർക്ക് ഹദ്ദില്ല (ഫത്ഹുൽ മുഈൻ, പേജ്: 451)
കള്ളുകൊണ്ട് ചികിത്സിക്കാമോ?
പാടില്ല നിഷിദ്ധമാണ് കള്ള് അല്ലാത്തത് ലഭ്യമല്ലെങ്കിൽ അനിവാര്യ സമയത്ത് കള്ള് ചേർത്ത മരുന്ന് ഉപയോഗിക്കൽ അനുവദനീയമാണ് കള്ള് കൊണ്ടുള്ള ചികിത്സ ഹറാമാണെങ്കിലും അതിന്റെ പേരിൽ ഹദ്ദ് ഇല്ല (ഫത്ഹുൽ മുഈൻ, പേജ്: 451)
കഞ്ചാവ്, അവീൻ എന്ന ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ വിധി?
നിഷിദ്ധമാണ് (ഇആനത്ത്: 4/237)
കഞ്ചാവ് പോലെയുള്ള പാനീയമല്ലാത്ത ലഹരി ഉപയോഗിക്കൽ ഹറാമാണെന്ന് മനസ്സിലായി എന്നാൽ ഇത്തരം ലഹരി വസ്തുക്കൾ ഉപയോഗിച്ചാൽ ഹദ്ദുണ്ടോ?
ഇല്ല പക്ഷേ, ഇസ്ലാമിക ജഡ്ജി അഭിപ്രായപ്പെടുന്ന ശിക്ഷക്കർഹനാണ് (ഫത്ഹുൽ മുഈൻ, പേജ്: 451)
മദ്യപാനം ഇസ്ലാമിക ഇമാമിന്റെ മുമ്പിൽ സ്ഥിരപ്പെടൽ എങ്ങനെ?
മദ്യപാനി സമ്മതിക്കൽ (ഇഖ്റാഅ്) കൊണ്ടും രണ്ടു പുരുഷന്മാർ സാക്ഷിനിൽക്കൽ കൊണ്ടും മദ്യപാനം സ്ഥിരപ്പെടും (ഇആനത്ത്: 4/239)
കള്ള് മണക്കൽകൊണ്ട് സ്ഥിരപ്പെടില്ലേ?
ഇല്ല അതുപോലെ ലഹരിപിടിച്ച ആകൃതി, ഛർദി എന്നിവകൊണ്ടും മദ്യപാനം സ്ഥിരപ്പെടില്ല പ്രസ്തുത അടയാളങ്ങൾ കൊണ്ടൊന്നും ഹദ്ദ് അടിക്കപ്പെടില്ല (ഫത്ഹുൽ മുഈൻ, പേജ്: 451)
ഛർദ്ദിയുടെ അടിസ്ഥാനത്തിൽ ഖലീഫ ഉസ്മാൻ (റ) അടിച്ചതോ?
അതു മഹാനവർകളുടെ ഗവേഷണം കൊണ്ടാണ് നമുക്കതു പറ്റില്ല (ഫത്ഹുൽ മുഈൻ, പേജ്: 451)
മൃഗങ്ങൾക്ക് കള്ള് കുടിപ്പിക്കാമോ?
പാടില്ലെന്നാണ് സർകശി (റ) പ്രസ്താവിച്ചത് (ഫത്ഹുൽ മുഈൻ, പേജ്: 451)
കള്ള് നജസാണല്ലോ അതുപോലെ കഞ്ചാവ് നജസാണോ?
കള്ള് നജസാണ് എന്നാൽ കഞ്ചാവ് നജസല്ല ഉപയോഗം നിഷിദ്ധമാണെന്നു വ്യക്തമാക്കിയല്ലോ
കള്ളിനെ കുറിച്ച് ഹദീസിൽ വന്ന താക്കീതുകൾ വിവരിക്കാമോ?
ഹ്രസ്വമായി വിവരിക്കാം നബി (സ) പറഞ്ഞു: കള്ളിനെയും കുടിക്കുന്നവനെയും അതു ഒഴിച്ചുകൊടുക്കുന്നവനെയും വിൽപന നടത്തുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു അതിന്റെ വിലകൊണ്ട് ഭക്ഷിക്കുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു നിങ്ങൾ മദ്യപാനം വെടിയുക, കാരണം, അതു എല്ലാ ചീത്ത കാര്യത്തിന്റെയും താക്കോലാണ് (ഇആനത്ത്: 4/233)
മദ്യപാനം കൊണ്ട് ഈ ലോകത്തു വരുന്ന മോശ, നഷ്ടങ്ങൾ എന്തെല്ലാം?
നിരവധി നഷ്ടങ്ങൾ വിവരിച്ചിട്ടുണ്ട് (1) മദ്യപാനിയെ ഭ്രാന്തനെപ്പോലെയും കുട്ടികൾക്ക് ചിരിക്കാൻ വക നൽകുന്നതും കാണുകയും ബുദ്ധിമാന്മാരുടെ അരികിൽ ആക്ഷേപിക്കപ്പെട്ടവനുമായിരിക്കും
(2) മദ്യപാനം ബുദ്ധിയെ നീക്കിക്കളയുന്നതും സമ്പത്തിനെ നശിപ്പിക്കുന്നതുമാണ്
(3) മദ്യപാനം സുഹൃത്തുക്കൾക്കിടയിൽ ശത്രുത ഉണ്ടാക്കും
(4) മദ്യപാനം അല്ലാഹുവിലുള്ള സ്മരണ ഇല്ലാതാക്കുന്നു
(5) മദ്യപാനം വ്യഭിചാരത്തിലേക്ക് എത്തിക്കുകയും അവൻ പോലും അറിയാതെ ഭാര്യയുടെ ത്വലാഖ് പോകാൻ കാരണമാകുകയും ചെയ്യുന്നു
(6) സർവനാശത്തിന്റെയും ചാവി
(7) മദ്യത്തിന്റെ ദുർഗന്ധം ഹഫളത്തിന്റെ മലക്കുകളെ ബുദ്ധിമുട്ടിലാക്കും
(8) നാൽപത് അടിക്ക് അവർ അർഹനാകും ഈ ലോകത്തുവെച്ച് അടി ലഭിച്ചില്ലെങ്കിൽ തീയുടെ ചാട്ടവാർ കൊണ്ട് പരലോകത്തുവെച്ച് അടി ലഭിക്കും
(9) മദ്യപിച്ചതു മുതൽ നാൽപതു ദിവസം അവന്റെ പ്രാർത്ഥനയ്ക്കു ഉത്തരം ലഭിക്കില്ല
(10) മരണസമയം ഈമാൻ നഷ്ടമാകാൻ സാധ്യതയേറെ (ഇആനത്ത്:4/234)
കിതാബുകളിൽ കാണുന്ന أَفْيُون - حَشِيشَة - بَنْجْ എന്നതിന്റെ അർത്ഥമെന്ത്?
ബൻജ് എന്നാൽ 'കുരാശാണി ചെടി' 'കുരുസാനി ചെടി' , വജ്ര നാഭിയെന്ന വിഷച്ചെടി, മയക്കുമരുന്ന് എന്നൊക്കെയാണ് അർത്ഥം
അഫ്യൂൻ എന്നാൽ 'അവീൻ', 'കറുപ്പ് ' എന്നൊക്കെയാണ് അർത്ഥം ഹശീശ് എന്നാൽ കഞ്ചാവ് ചെടി എന്നാണർഥം ഇവ മൂന്നും ഉപയോഗിക്കിക്കൽ നിഷിദ്ധമാണ് ഇവ ബുദ്ധിയെ നീക്കിക്കളയുന്ന ലഹരിവസ്തുക്കളാണ് (ഇആനത്ത്: 4/238)
ഇവ മൂന്നും ചികിത്സാവശ്യാർത്ഥം ഉപയോഗിക്കാമോ?
മറുപടി: (അനിവാര്യ ഘട്ടത്തിൽ) ഉപയോഗിക്കാമെന്ന് ശൈഖ് മഖ്ദൂം (റ) ഫത്ഹുൽ മുഈനിൽ പറഞ്ഞിട്ടുണ്ട് അവയവം മുറിച്ചു മാറ്റൽ അനിവാര്യമാകുമ്പോൾ അതിനു ബുദ്ധി നീക്കേണ്ടിവന്നാൽ ഇവ ഉപയോഗിക്കാമെന്ന് സയ്യിദുൽ ബക്രി (റ) തന്റെ ഇആനത്തിൽ (4/238) ഉദ്ധരിച്ചിട്ടുണ്ട്
കഞ്ചാവ് ഉപയോഗിക്കുന്നതിനാലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ എന്തെല്ലാം?
നിരവധിയാണ് ദുനിയാവിലും ദീനിയുമായ നൂറ്റി ഇരുപതോളം ബുദ്ധിമുട്ടുകൾ പണ്ഡിതർ പറഞ്ഞിട്ടുണ്ട് മറവി ഉണ്ടാവുക, തലവേദന വരുക, ബുദ്ധി തകരാറിലാകുക, ഛർദ്ദി, കുഷ്ടരോഗം, വെള്ളപ്പാണ്ഡ് എന്നിവ ഉണ്ടാവുക, രഹസ്യം പൊളിയുക, ലജ്ജ ഇല്ലാതാവുക, മനുഷ്യത്വം നഷ്ടപ്പെടുക എന്നിവ അവയിൽ പെട്ടതാണ് മരണവേളയിൽ കലിമ ഉച്ചരിക്കാൻ സാധിക്കാതിരിക്കുകയെന്നത് കഞ്ചാവ് ഉപയോഗത്താൽ വരുന്ന വലിയ അപകടമാണ് (ഇആനത്ത്: 4/238)
ശാരീരിക വൈകല്യം സംഭവിക്കുമോ?
അവീൻ ഉപയോഗിക്കുന്നതുമൂലം അതിനു സാധ്യത കൂടുതലാണെന്നും അതു ഉപയോഗിക്കുന്ന പലരിലും അതു കണ്ടിട്ടുണ്ടെന്നും പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട് (ഇആനത്ത്: 4/238)
ആദ്യകാലത്ത് കള്ള് അനുവദനീയമായിരുന്നല്ലോ പിന്നെയെന്നാണ് കള്ള് നിഷിദ്ധമാക്കിയത്?
ഹിജ്റഃ മൂന്നാം വർഷമാണ് കള്ള് നിഷിദ്ധമാക്കിയത്
കള്ളിന്റെ കാര്യത്തിൽ എത്ര ആയത്ത് ഇറങ്ങിയിട്ടുണ്ട്?
നാലു ആയത്ത് ആദ്യം ഇറങ്ങിയത് സൂറതുന്നഹ്ലിലെ 67 ആം ആയത്ത് അതിന്റെ സാരം ഇങ്ങനെ: 'ഈത്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളിൽനിന്നു നിങ്ങൾക്ക് നാം പാനീയം നൽകുന്നു അതിൽനിന്നു ലഹരിപദാർത്ഥവും ഉത്തമമായ ആഹാരവും നിങ്ങളുണ്ടാക്കുന്നു ' ഈ ആയത്തു ഇറങ്ങുന്ന വേളയിലും ശേഷവും മുസ്ലിംകൾ കള്ള് കുടിച്ചിരുന്നു അന്നു കള്ള് അനുവദനീയമായിരുന്നു അങ്ങനെയിരിക്കെ ഒരിക്കൽ ഉമർ (റ) മുആദ് (റ) അടങ്ങിയ ഒരു സംഘം അൻസ്വാരി സ്വഹാബികൾ തിരുനബി (സ) യെ സമീപിച്ചു ഇങ്ങനെ പറഞ്ഞു: 'നബിയേ, കള്ളും ചൂതാട്ടവും ബുദ്ധിയെയും സമ്പത്തിനെയും നശിപ്പിക്കുന്നു അങ്ങ് അതു രണ്ടിലും ഞങ്ങൾക്ക് മതവിധി പറഞ്ഞുതന്നാലും' അപ്പോഴാണ് ഈ വിഷയത്തിലെ രണ്ടാമത്തെ ആയത്ത് ഇറങ്ങിയത് അതിന്റെ സാരം ഇങ്ങനെ വിവരിക്കാം: 'നബിയേ, അങ്ങയോടവർ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു അങ്ങു പറയുക, അവ രണ്ടിലും ഗുരുതരമായ പാപമുണ്ട് ജനങ്ങൾക്ക് ചില പ്രയോജനങ്ങളുമുണ്ട് ' (സുറത്തുൽ: ബഖറ: 219)
ഈ സൂക്തമിറങ്ങിയശേഷം അബ്ദുർറഹ്മാനുബ്നു ഔഫ് (റ) ഭക്ഷണം ഒരുക്കി ചില സ്വഹാബി സുഹൃത്തുക്കളെ സൽകരിച്ചു അവർ മദ്യവും കഴിച്ചു അങ്ങനെ മഗ്രിബ് നിസ്കരിക്കവേ സൂറതുൽ കാഫിറൂനയിൽ നിന്നു 'ലാ' എന്ന അക്ഷരം വിട്ടു കൊണ്ട് അവരിൽ ഒരാൾ ഓതി
പ്രസ്തുത വേളയിൽ മൂന്നാമത്തെ സൂക്തം ഇറങ്ങി അതിന്റെ അർഥം ഇങ്ങനെ: 'സത്യവിശ്വാസികളേ, ലഹരി ബാധിച്ചവരായി നിങ്ങൾ നിസ്കരിക്കരുത് നിങ്ങൾ പറയുന്നതെന്തെന്നു നിങ്ങൾക്ക് ബോധ്യമാകുന്നതുവരെ' (സൂറത്തുൽ: നിസാഅ്: 43)
ഈ ആയത്ത് ഇറങ്ങലോടുകൂടി ഒരുസംഘം കള്ള് കൂടി ഉപേക്ഷിച്ചു മറ്റൊരു സംഘം നിസ്കാര സമയം കുടിക്കാതിരുന്നു അങ്ങനെയിരിക്കേ മദ്യപിച്ച് ഒരു സ്വഹാബി സഅ്ദ് (റ) വിന്റെ തലക്കടിച്ചു പ്രസ്തുത വേളയിൽ ഉമർ (റ) നബി (സ) യോട് ഇങ്ങനെ പറഞ്ഞു: 'നബിയേ, കള്ളിന്റെ വിഷയത്തിൽ പൂർണമായ വിശദീകരണം നൽകിയാലും ' അപ്പോഴാണ് കള്ള് എന്നന്നേക്കുമായി നിഷിദ്ധമാക്കിക്കൊണ്ട് നാലാമത്തെ ആയത്ത് ഇറങ്ങിയത് അതിന്റെ സാരം ഇങ്ങനെ 'സത്യവിശ്വാസികളേ, നിശ്ചയം മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നംവെച്ചു നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛ വൃത്തി മാത്രമാകുന്നു അതിനാൽ നിങ്ങൾ അതൊക്കെ വർജിക്കുക നിങ്ങൾ വിജയികളാവാൻ വേണ്ടി പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ഉളവാക്കാനും അല്ലാഹുവെ ഓർമിക്കുന്നതിൽ നിന്നും നിസ്കാരത്തിൽ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു അതിനാൽ നിങ്ങൾ അവയിൽനിന്നെല്ലാം വിരമിക്കാൻ ഒരുക്കമല്ലേ? (സൂറത്തുൽ: മാഇദ: 90,91)
ലഹരി പാനീയങ്ങൾ വിവിധ പേരുകളിൽ അറിയപ്പെടുന്നുണ്ടല്ലോ അതു മുഴുവനും നിഷിദ്ധമാണോ?
അതേ, ലഹരിപാനീയങ്ങൾ മുഴുവനും ഹറാമാണ് ഏതു പേരിലാണെങ്കിലും ശരി അവയുടെ ഒരു തുള്ളിപോലും ഹറാമാണ് 'ലഹരി പാനീയങ്ങൾ മുഴുവനും കള്ളാണ് ', ലഹരി പാനീയങ്ങൾ മുഴുവനും ഹറാമാണ് ' എന്നെല്ലാം നബി (സ) പ്രസ്താവിച്ചിട്ടുണ്ട് (ഇആനത്ത്: 4/237)
തേൻ അധികം കുടിച്ചാൽ ലഹരി വരില്ലേ? അപ്പോൾ തേൻ കുടിക്കൽ ഹറാമാകുമോ?
തേൻ എത്ര കുടിച്ചാലും ലഹരിയുണ്ടാകില്ല അതിനാൽ അതിൽ നിഷിദ്ധം വരുന്ന പ്രശ്നമില്ല
കള്ള് സുർക്കയായാൽ ശുദ്ധിയാകുമല്ലോ സുർക്കയായെന്നു എങ്ങനെ തീരുമാനിക്കും?
കള്ള് സ്വയം സുർക്കയായി മാറിയാൽ ശുദ്ധിയാകും മറ്റു വസ്തുവിന്റെ സമ്പർക്കം മൂലം സുർക്കയായാൽ ശുദ്ധിയാവില്ല കള്ളിനു പുളിരസം ഉണ്ടാവലാണ് അതു സുർക്കയായി എന്നതിന്റെ അടയാളം ശക്തമായ പുളിരസമോ നുരച്ചുപൊന്തണമെന്നോ വ്യവസ്ഥയില്ല (ഫത്ഹുൽ മുഈൻ)
അലി അഷ്ക്കർ - 9526765555
Thursday, 10 October 2019
സ്വപ്നവ്യാഖ്യാനം - ഒന്നാം ഭാഗം
അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യൻ കാണുന്ന നല്ല സ്വപ്നങ്ങൾ പ്രവാചകത്വത്തിന്റെ നാൽപ്പത്തിയാറിൽ ഒരംശമാണ്. (ബുഖാരി റഹ്. 9. 87. 112)
അബൂസഈദ്(റ) പറയുന്നു: നബി(സ) അരുളി: നിങ്ങളിൽ വല്ലവനും താനിഷ്ടപ്പെടുന്ന രീതിയിലുള്ള സ്വപ്നം കണ്ടാൽ തീർച്ചയായും അതു അല്ലാഹുവിൽ നിന്നുള്ളതാണ്. അവൻ അല്ലാഹുവിനെ സ്തുതിക്കുകയും അതിനെ സംബന്ധിച്ച് മറ്റുള്ളവരോട് പറയുകയും ചെയ്യട്ടെ. വല്ലവനും താൻ വെറുക്കുന്നതരത്തിലുള്ള സ്വപ്നം കണ്ടാൽ തീർച്ചയായും അതു പിശാചിൽ നിന്നുള്ളതാണ്. അതിന്റെ നാശത്തിൽ നിന്ന് അവൻ അല്ലാഹുവിനോട് അഭയം തേടുകയും അതു പറയാതിരിക്കുകയും ചെയ്യട്ടെ. അത് അവന് യാതൊരു ഉപദ്രവവും ചെയ്യുകയില്ല. (ബുഖാരി റഹ്. 9. 87. 114)
അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: പ്രവാചകത്വത്തിന്റെ അംശങ്ങളിൽ സന്തോഷ വാർത്തകളല്ലാതെ ഒന്നും അവശേഷിച്ചിട്ടില്ല. അനുചരന്മാർ ചോദിച്ചു: എന്താണ് സന്തോഷ വാർത്തകൾ. ഉത്തമസ്വപ്നങ്ങൾ തന്നെയെന്ന് നബി(സ) പ്രത്യുത്തരം നൽകി. (ബുഖാരി റഹ്. 9. 87. 119)
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അന്ത്യദിനം അടുത്തുകഴിഞ്ഞാൽ സത്യവിശ്വാസിയുടെ സ്വപ്നം കള്ളമാവുകയില്ല. സത്യവിശ്വാസിയുടെ സ്വപ്നമാവട്ടെ നുബുവ്വത്തിന്റെ നാൽപത്തിയാറിന്റെ ഒരംശമാണ്. നുബുവ്വത്തിന്റെ അംശമായത് കള്ളമായിരിക്കുകയില്ല. മുഹമ്മദ് ബ്നുസിറീൻ പറയുന്നു: സ്വപ്നം മൂന്ന് തരമാണ്. മനസ്സിന്റെ വർത്തമാനം, പിശാചിന്റെ ഭയപ്പെടുത്തൽ, അല്ലാഹുവിൽ നിന്നുള്ള സന്തോഷവാർത്ത. ഉറക്കത്തിൽ കഴുത്തിൽ ആമം വെച്ചത് കാണുന്നത് അവർ വെറുത്തിരുന്നു. കാൽബന്ധിച്ചത് അവർ ഇഷ്ടപ്പെട്ടിരുന്നു. കാരണം അതിന്റെ അർത്ഥം മതത്തിൽ ഉറച്ച് നിൽക്കലാണ്. (ബുഖാരി റഹ്. 9. 87. 144)
ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും താൻ കണ്ടിട്ടില്ലാത്ത സ്വപ്നം കണ്ടുവെന്ന് വാദിക്കുന്നപക്ഷം (പരലോക ദിവസം) രണ്ട് ബാർലിമണികളെ തമ്മിൽ പിടിച്ച് കെട്ടി ബന്ധിപ്പിക്കാൻ അവനെ നിർബന്ധിക്കും. വാസ്തവത്തിലോ അവനത് ചെയ്യുവാൻ സാധിക്കുകയില്ല. വല്ലവനും ഒരു കൂട്ടരുടെ സംസാരം ശ്രദ്ധിച്ചുകേട്ടു. അവനത് കേൾക്കുന്നത് അവരിഷ്ടപ്പെടുകയില്ല. എങ്കിൽ പരലോകത്ത് അവന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കും. വല്ലവനും ഒരു രൂപമുണ്ടാക്കിയാൽ അതിൽ ജീവനൂതാൻ അവനെ നിർബന്ധിക്കും. എന്നാൽ അവന് അതിൽ ജീവനിടാൻ കഴിയുകയില്ല. (ബുഖാരി റഹ്. 9. 87. 165)
നാമൊക്കെ പലപ്പോഴും പല തരത്തിലുള്ള സ്വപ്നങ്ങൾ കാണാറുണ്ട്.
തങ്ങൾ കാണുന്ന സ്വപ്നങ്ങളുടെ പൊരുൾ അറിയാൻ തൽപരരാണ് പലരും .
ഈ താൽപര്യം ശമിപ്പിക്കാൻ പര്യാപ്തമായ ഒരു ശാസ്ത്ര ശാഖയാണ് സ്വപ്ന വ്യാഖ്യാന ശാസ്ത്രം.
സ്വപ്ന വ്യാഖ്യാന ശാസ്ത്രം നിഗൂഢവും, ഗഹനവുമായ ഒന്നാകുന്നു. അഗാധമായ പാണ്ഡിത്വവും ചിന്താശക്തിയും ഉണ്ടെങ്കിൽ മാത്രമേ അത് വിജയകരമായി കൈകാര്യം ചെയ്യാൻ സാധിക്കുകയുള്ളൂ..
ഇമാം ജഅഫറുസ്സാദിഖ് (റ), ഇമാം കർമാനി (റ), സയ്യിദ് മുഹമ്മദുബ്നുസീരിൻ (റ) തുടങ്ങിയ പ്രഗത്ഭരായ ഒട്ടേറെ സ്വപ്ന വ്യാഖ്യാതാക്കൾ ചരിത്രത്തിന്റെ വിവിധ ദശകങ്ങളിൽ ജീവിച്ചിരുന്നിട്ടുണ്ട്. ചിന്തയും പഠനവും കൊണ്ട് സ്വപ്ന വ്യാഖ്യാന ശാസ്ത്രത്തെ സമ്പന്നമാക്കിയവരാണവർ.
നാം കാണുന്ന സ്വപ്നങ്ങൾ ശരിയായി വ്യാഖ്യാനിക്കാൻ കഴിയുമോ..? സ്വപ്ന വ്യാഖ്യാനം നബിമാർക്ക് മാത്രം കഴിയുന്നതാണോ…?
ചില സ്വപ്നങ്ങളിൽ കണ്ടതിനോട് സാമ്യമായത് ജീവിതത്തിൽ സംഭവിക്കുന്നതായി അനുഭവപ്പെടുന്നു.
സ്വപ്നം എന്നതിന് എന്താണ് ഇസ്ലാമിക നിർവചനം…..തുടങ്ങി നിരവധി സംശയങ്ങളിലൂടെ നാം സഞ്ചരിക്കാറുണ്ട്.. അതിഞ്ഞുള്ള ഉത്തരമകട്ടെ ഈ എളിയ സംരഭം... അള്ളാഹു എല്ലാവരെയും ഹിദായത്തിലകട്ടെ...അമീൻ
(സ്വപ്ന വ്യാഖ്യാതാവിന് ഉണ്ടായിരിക്കേണ്ട നിബന്ധനകൾ,സ്വപ്നം വേർതിരിച്ചറിയൽ,അതിന്റെ അടിസ്ഥാന തത്വങ്ങൾ )
അറിയുക! അല്ലാഹുവിനെ അനുസരിക്കാൻ എനിക്കും നിനക്കും അവൻ തൗഫീഖ് നൽകട്ടെ. നുബുവ്വത്തിന്റെ നാൽപ്പത്തിയാറ് അംശങ്ങളിൽ ഒരു അംശമാണ് സ്വപ്നം. അതു കൊണ്ട് സ്വപ്ന വ്യാഖ്യാതാവ് വിശുദ്ധ ഖുർആൻ പഠിച്ചവനായിരിക്കണം. അറബി ഭാഷവും വാക്കുകളുടെ ഘടനാ പരിണാമങ്ങളും ആളുകളുടെ സ്ഥിതിഗതികളും മനസ്സിലാക്കിയവനായിരിക്കണം.
സ്വപ്ന വ്യാഖ്യാനത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഉൾക്കൊണ്ടവനും ,ശുദ്ധമനസ്കനും, സൽസ്വഭാവിയും. സത്യസന്ധനും ആയിരിക്കണം. എങ്കിലേ സത്യസന്ധമായ സ്വപ്ന വ്യാഖ്യാനത്തിന് അല്ലാഹു അവന് കഴിവ് നൽകുകയുള്ളൂ.., ബുദ്ധിമാൻമാരുടെ ജ്ഞാനനിധികൾ സംഭരിക്കാൻ അവന് കഴിയുകയുള്ളൂ..
സ്വപ്നം ചിലപ്പോൾ സ്ഥലകാല വ്യത്യാസത്തിനുസരിച്ചാണ് വ്യാഖ്യാനിക്കപ്പെടുക ചിലപ്പോൾ ഖുർആനിന്റെ അടിസ്ഥാനത്തിലും മറ്റു ചിലപ്പോൾ ഹദീസിന്റെ അടിസ്ഥാനത്തിലും അത് വ്യാഖ്യാനിക്കപ്പെടും മറ്റു ചിലപ്പോൾ പ്രചാരത്തിലുള്ള പ്രചാരത്തിലുള്ള ഉപമയുടെ അടിസ്ഥാനത്തിലും അത് വ്യാഖ്യാനിക്കപ്പെടാം.
സ്വപ്നം ചിലപ്പോൾ അത് കണ്ട വ്യക്തിയിൽ നിന്നും അവന്റെ തുല്യനോ പേരുകാരനോ ആയ വ്യക്തിയിലേക്ക് തിരിക്കപ്പെടാം. അതുപോലെ പേരിന്റെ പദം കൊണ്ടും അർത്ഥം കൊണ്ടും വിപരീതാർത്ഥം കൊണ്ടും അതിൻ നിന്നുരുത്തിരിഞ്ഞുണ്ടാകുന്ന മറ്റു പദങ്ങൾ കൊണ്ടും സ്വപ്നം വ്യാഖ്യാനിക്കപ്പെടുന്നതാണ്. ചിലപ്പോൾ വർദ്ധനവ് കൊണ്ടും മറ്റു ചിലപ്പോൾ കുറവ് കൊണ്ടും അത് വ്യാഖ്യാനിക്കപ്പെടും.
എന്നാൽ അധികം വലിച്ചു നീട്ടാതെ കാര്യത്തിലേക്ക് കടക്കാം.
സ്വപ്ന സമയം
ഏതു സമയത്ത് കാണുന്ന സ്വപ്നമാണ് ഏറ്റവും സത്യസന്ധമായി പുലരുക? രാത്രിയുടെ അവസാന യാമത്തിലും ഉച്ചയുറക്കത്തിലും ( ഖൈലൂലത്ത് ) കാണുന്ന സ്വപ്നമാണ് ഏറ്റവും സത്യസന്ധമായി പുലരുക. അതുപോലെ പഴങ്ങൾ പാകമാകുകയും വിൽക്കപ്പെടുകയും ചെയ്യുന്ന കാലത്ത് കാണുന്ന സ്വപ്നങ്ങളും ഏറ്റവും സത്യസന്ധമായി ഭവിക്കും. തണുപ്പുകാലത്തും മഴ പെയ്യുന്ന സമയത്തും കാണുന്നവയാണ് ഏറ്റവും ദുർബലമായ സ്വപ്നങ്ങൾ.
ലിംഗസ്വഭാവ വ്യത്യാസം
സ്വപ്നത്തിൽ കണ്ട വസ്തുവിന്റെ ലിംഗവും ഇനവും സ്വഭാവവും അറിയപ്പെട്ടതാണെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ തന്നെ വ്യാഖ്യാനം നൽകേണ്ടതാണ്. ഉദാ: വൃക്ഷം ,ക്രൂരമൃഗങ്ങൾ ,പക്ഷികൾ, ഇവ സാധാരണ ഗതിയിൽ മിക്കതും പുരുഷൻമാരായിരിക്കും. അവയുടെ ഇനം നോക്കുക., മരമാണെങ്കിൽ ഏത് മരം ആണെന്നും മൃഗങ്ങളോ പക്ഷികളോ ആണെങ്കിൽ ഏതിനത്തിൽ പെട്ടതാണെന്നും നോക്കിയതിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുക.
ഈന്തപ്പനയാണെങ്കിൽ അന്തസ്സുള്ളവനും അറബിയുമായിരിക്കും. കാരണം ഈന്തപ്പനകൾ ധാരാളമായി കാണുന്നത് അറബ് നാട്ടിലാണല്ലോ..
അണ്ടിയിനങ്ങളാണെങ്കിൽ അനറബിയാണ് ഉദ്ദേശം.പക്ഷിയെ കണ്ടാൽ ധാരാളം യാത്ര ചെയ്യുന്ന പുരുഷനാണെന്ന് വ്യാഖ്യാനിക്കും.
പക്ഷി ധാരാളം പറക്കുന്നതാണല്ലോ.. മയിലിനെയാണ് കണ്ടതെങ്കിൽ സ്വത്തുംസൗന്ദര്യവും അനുയായികളും ഉള്ള അനറബിയായ രാജാവാണെന്നനുമാനിക്കാം.
പരുന്തിനേയോ, കഴുകനേയോ ,കാക്കയേയോ ആണ് കണ്ടതെങ്കിൽ മതനിഷ്ഠയില്ലാത്ത കുറ്റവാളിയെന്ന് വ്യാഖ്യാനിക്കാം .ഈ രീതിയിൽ വ്യാഖ്യാനിച്ചാൽ അല്ലാഹു വിന്റെ അനുഗ്രഹത്തോടെ ശരിയായ വഴിയിൽ എത്തിച്ചേരാൻ സാധിക്കും .ഇൻ ശാ അല്ലാഹ് ..
സയ്യിദ് മുഹമ്മദുബ്നു സീരിൻ
പലതുകൊണ്ടും മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിൽക്കുന്നു. സ്വപ്ന വ്യാഖ്യാന ശാസ്ത്രത്തിന് അലകും പിടിയും കെട്ടും മട്ടും നൽകിയത് അദ്ദേഹമാകുന്നു. ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ചരിത്രത്തിൽ നിന്നുമുള്ള സൂചനകളും, ദീർഘകാലത്തെ അനുഭവ നീരീക്ഷണ പരീക്ഷണങ്ങളും മൂലം സ്വപ്നവ്യാഖ്യാന ശാസ്ത്രത്തെ അദ്ദേഹം വികസിപ്പിച്ചെടുത്തു.
സയ്യിദ് മുഹമ്മദുബ്നു സീരിന്റെ " തഅബീറുർ റു'അയാ " എന്ന ഗ്രന്ഥം ഈ വിജ്ഞാനശാഖയിലെ പ്രമാണിക ഗ്രന്ഥമായി കരുതപ്പെടുന്നു.
ഇതൊരു പദാപദ തർജ്ജമയോ,സമ്പൂർണ്ണ പരിഭാഷയോ അല്ല. ഇൻ ഷാ അല്ലാഹ് വായനക്കാർക്കു ഈ ചെറിയ രീതിയിലുള്ള സ്വപ്ന വ്യാഖ്യാനം പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു . വലിയ വിശദീകരണമായി മറ്റൊരു ലേഖനം ഉടൻ തയ്യാറാക്കാം .
ഒരു കഥ
ജഅഫറുസ്സാദിഖ് (റ) വിന്റെ അടുത്ത് ഒരാൾ വന്ന് ഇപ്രകാരം പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. " അല്ലാഹു എനിക്ക് ഇരുമ്പ് തന്നതായും ഒരു ഗ്ലാസ് സുർക്ക കുടിപ്പിച്ചതായും ഞാൻ സ്വപ്നം കണ്ടിരിക്കുന്നു." ഇമാം പറഞ്ഞു : - ഇരുമ്പ് എന്നതുകൊണ്ടുദ്ദേശിക്കപ്പെടുന്നത് കാഠിന്യമാണ് .കാരണം അല്ലാഹു പറഞ്ഞു "നാം ഇരുമ്പിനെ ഉൽപ്പാദിപ്പിച്ചു. അതിൽ കഠിനമായ പരീക്ഷണമുണ്ട്." ഒരു പക്ഷേ നീ നിന്റെ ചില സന്താനങ്ങൾക്ക് ദാവൂദ് നബി (അ)യുടെ ജോലി പഠിപ്പിച്ചേക്കാം .നിന്നെ സുർക്ക കുടിപ്പിച്ചു എന്നതിന്റെ പൊരുൾ ഇതാണ്. നീ ദീർഘകാലം രോഗബാധിതനായി കിടക്കും .ഈ സമയത്ത് നിനക്ക് ഒരു പാട് സ്വത്ത് ലഭിക്കും. നീ മരിച്ചാൽ അല്ലാഹു നിന്നെക്കുറിച്ച് സന്തുഷ്ടനായിരിക്കും ., നിന്റെ പാപങ്ങളെല്ലാം അവൻ പൊറുത്ത് തരികയും ചെയ്യും.
(നമ്മുടെ സാധാരണ ജീവിതത്തിൽ കാണാനിടയുള്ള സ്വപ്നങ്ങളുടെ വ്യാഖ്യാനം മാത്രം കൊടുക്കുന്നു.)
ബാങ്ക്
ഹജ്ജ് മാസങ്ങളിൽ ബാങ്ക് കേട്ടതായി സ്വപ്നം കണ്ടാൽ ഹജ്ജ് ചെയ്യും എന്നാണർത്ഥം. മതത്തിൽ ഉയർച്ചയും സ്ഥാനവും നേടുമെന്നും അർത്ഥമാകും.മറ്റു മാസങ്ങളിൽ ബാങ്ക് കേട്ടതായി സ്വപ്നം കണ്ടാൽ ജനങ്ങളെ സംബന്ധിച്ചേടത്തോളം സന്തോഷകരമായ വാർത്തകൾ കേൾക്കും എന്നർത്ഥം.
ഒരു പള്ളിയുടെ മിനാരം തകർന്നു വീണതായി ഒരാൾ സ്വപ്നം കണ്ടാൽ ആ സ്ഥലവാസികൾ മതപരമായി ഭിന്നിക്കുന്നുവെന്നാണ് വ്യാഖ്യാനം. ഒരാൾ പള്ളി നിർമ്മിച്ചതായി സ്വപ്നം കണ്ടാൽ കുറേ ആളുകളോട് ചേർന്ന് നല്ല കാര്യങ്ങൾ ചെയ്യും എന്നാണർത്ഥം.
താൻ തുമ്മുകയും മറ്റൊരാൾ "യർഹമുക്കല്ലാഹു " എന്ന് പറയുകയും ചെയ്തതായി ഒരാൾ സ്വപ്നം കണ്ടാൽ ഹജ്ജും ഉംറയും കൊണ്ടുള്ള സന്തോഷ വാർത്തയാണത്.
(ആകാശം, സൂര്യൻ, ചന്ദ്രൻ ,നക്ഷത്രങ്ങൾ, അന്ത്യനാൾ, സ്വർഗ്ഗം, നരകം തുടങ്ങിയവ)
ആകാശത്തിലേക്ക് കയറിപ്പോയി എന്ന് ആരെങ്കിലും സ്വപ്നം കണ്ടാൽ അവൻ രക്തസാക്ഷിത്വം വരിക്കുകയും അല്ലാഹു വിന്റെ പ്രീതി സമ്പാദിക്കുകയും ചെയ്യും.
താൻ ആകാശത്താണുള്ളതെന്ന് ആരെങ്കിലും സ്വപ്നം കണ്ടാൽ ഇഹലോകത്തെ മാന്യതയേയും പാരത്രിക രക്തസാക്ഷിത്വത്തേയും ആണ് അത് കുറിക്കുന്നത്.
സൂര്യൻ എന്നത് അധികാരത്തെ സൂചിപ്പിക്കുന്നു. മാതാവോ പിതാവോ ആകാനും സാധ്യതയുണ്ട്.
ഒരാൾ സൂര്യനെ അധീനപ്പെടുത്തിയതായി സ്വപ്നം കണ്ടാൽ അവൻഅധികാരത്തിലെത്തിച്ചേരും.
സൂര്യന് തിളക്കവും കിരണവും ഉണ്ടെങ്കിൽ, സൂര്യപ്രകാശം തന്റെ മേൽ പതിക്കുന്നതായി ഒരാൾ സ്വപ്നം കണ്ടാൽ തനിക്ക് മഹത്തായ പദവിയും ആദിപത്യവും ലഭിക്കുമെന്നർത്ഥം.
സൂര്യനിൽ എന്തെങ്കിലും പൊട്ടോ, മാറ്റമോ, ന്യൂനതയോ കണ്ടാൽ തന്റെ അധികാരത്തിലോ, അധികാര മേഖലയിലോ തന്റെ മാതാപിതാക്കളിലൊരാൾക്കോ എന്തെങ്കിലും കുഴപ്പം സംഭവിക്കും എന്നാണ് വ്യാഖ്യാനം.
സൂര്യനുമായി മൽപ്പിടുത്തം നടത്തിയതായി കണ്ടാൽ അധികാര മത്സരത്തിൽ പങ്കെടുക്കുമെന്നോ മാതാവുമായോ പിതാവുമായോ വഴക്കടിക്കുമെന്നോ ആണ് ധ്വനി.
തന്റെ വീട്ടിൽ മാത്രം സൂര്യൻ ഉദിച്ചതായി ഒരാൾ സ്വപ്നം കണ്ടാൽ അവൻ അവിവാഹിതനെങ്കിൽ വിവാഹം കഴിക്കുമെന്നും , വിവാഹിതനാണെങ്കിൽ അധികാരമോ അധികാരികളിൽ നിന്നുള്ള ആനുകൂല്യമോ ലഭിക്കും.
കാർമേഘമോ മറ്റോ സൂര്യനെ മറച്ചതായി സ്വപ്നം കണ്ടാൽ അധികാരത്തേയോ മാതാപിതാക്കളിൽ ഒരാളേയോ എന്തെങ്കിലും വിഷമമോ രോഗമോ ബാധിക്കും എന്നു മനസ്സിലാക്കാം.
ഒരാൾ ജഅഫറുസ്സാദിഖ് (റ)ന്റെ അടുത്ത് വന്ന് തന്റെ ശരീരത്തിൽ സൂര്യൻ ഉദിച്ചത് പോലെ സ്വപ്നം കണ്ടതായി അറിയിച്ചു.. അദ്ദേഹം പറഞ്ഞു: - "നിനക്ക് അധികാരികളുടെ പക്കൽ നിന്ന് ശ്രേഷ്ഠതയും ആദരവും അതോടൊപ്പം ഭൗതിക നേട്ടവും ലഭിക്കും.
മറ്റൊരാൾ വന്ന് സൂര്യൻ തന്റെ കാൽക്കൽ മാത്രം ഉദിച്ചതായി സ്വപ്നം കണ്ടുവെന്നറിയിച്ചു.അദ്ദേഹം പറഞ്ഞു :- 'ഉപജീവനത്തിനാവശ്യമായ കാർഷികവിഭവങ്ങളും കായ്കനികളും നിനക്ക് ഇഷ്ടം പോലെ ലഭിക്കും എന്നാണതിന്നർത്ഥം..!
ആമ
ആമ. ഇതിനെ ,പണ്ഡിതന്‍, വിജ്ഞാനം എന്നൊക്കെ അര്‍ത്ഥമാക്കാം
താന്‍ ഒരാമയെ സ്വപ്നം കണ്ടാല്‍ അല്ലെങ്കില്‍ ഒരാമയെ ഉടമപ്പെടുത്തിയതായി കണ്ടാലും താനൊരു ആമയെ വീട്ടില്‍ കൊണ്ടുവന്നതായി കണ്ടാല്‍ താന്‍ ഒരു പണ്ഡിതനുമായി പരിചയപ്പെടുകയും അടുത്ത് ബന്ധം സ്ഥാപിക്കുകയും ചെയ്യും.
താന്‍ ആമയിറച്ചി തിന്നുന്നതായി സ്വപ്നം കണ്ടാല്‍ അയാള്‍ പണ്ഡിതനില്‍നിന്ന് വിദ്യ കരസ്ഥമാക്കും ആ വിദ്യ അയാള്‍ക്ക് ഉപകാരപ്പെടുകയും ചെയ്യും
ആമ വഴിയില്‍കിടക്കുന്നതായോ കുപ്പിയില്‍കിടക്കുന്നതായോ സ്വപ്നം കണ്ടാല്‍ ചില വിജഞാനങ്ങള്‍ ആ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്ന് മനസ്സിലാക്കാം
ആന
ആന ഒരു വന്യജീവിയാണ് .പക്ഷെ അത് അധികാരത്തെയും ഗാംഭിര്യത്തെയും പ്രതാപത്തെയും കുറിക്കുന്നു
മഹത്വമുളള ജീവിയാണ് ആന. ആനയെ സ്വപനം കണ്ടാലോ ആനയുമായുള്ള കാര്യങ്ങൾ സ്വപ്നംകണ്ടാലോ ഉള്ള വ്യാഖ്യാനം വളരെ രസകരവും അര്‍ത്ഥവത്തുമാണ്.
താനൊരു ആനയെ ഉടമപ്പെടുത്തുകയോ അതിന്‍റെ പുറത്ത് കയറിയതായോ അതിനെ ഇഷ്ടാനുസരണം ഉപയോഗപ്പെടുത്തുന്നതായോ {ക്യഷിക്കല്ല} സ്വപനം കണ്ടാല്‍ അയാള്‍ക്ക് അധികാരവും മേല്‍ക്കോയ്മയും ലഭിക്കും ശത്രുക്കളെ ജയിച്ചടക്കും ഭരണാധികാരിയില്‍നിന്ന് അധികാരം പിടിച്ചുവാങ്ങും.
താന്‍ ആനയിറച്ചി ഭഷിക്കുന്നതായി സ്വപ്നം കണ്ടാല്‍ അയാള്‍ക്ക് ഭരണാധികാരിയില്‍നിന്ന് ധനം ലഭിക്കും. തിന്ന ഇറച്ചിയുടെ അളവനുസരിച്ചായിരിക്കും ധനം ലഭിക്കുക. ആനയുടെ തോലോ ,രോമമോ, എല്ലോ ,കൊമ്പോ, മറ്റേങ്കിലും വസ്തുവോ എടുക്കുന്നതായി സ്വപ്നം കണ്ടാലും ഈ വ്യാഖാനം തന്നെയാണ്.
അദ്ധ്യാപകന്‍
അദ്ധ്യാപകനെ സ്വപ്നം കാണുന്നത് നല്ലതാണ്. അദ്ധ്യാപകന്‍ എന്നതിന് അര്‍ത്ഥം ആയുസിനെ കുറിക്കുന്നതാണ്
താന്‍ ഒരഅദ്ധ്യാപകന്‍. പള്ളിക്കുടത്തില്‍വെച്ച് തന്‍റെ വിദ്യാര്‍ത്ഥിക്ക് വിദ്യനല്‍ഗുന്നതായി കിനാവ് കണ്ടാല്‍ അയാള്‍ ദീര്‍ഘകാലം ജീവിക്കും.
അടിമ
അടിമയെ സ്വപ്നത്തില്‍ കണ്ടാല്‍ അതിന്‍റെ വ്യാഖ്യാനം. ഞെരുക്കം ഉണ്ടാകും ധനവും , പ്രതാപവും നഷ്ടപ്പെടും ദു:ഖവും വിഷമവും വന്നു ചേരും .
ഒരാള്‍ അടിമയെയോ അടിമവ്യാപാരിയെയോ കിനാവ് കണ്ടാല്‍ അയാള്‍ ഭരണാധികാരിയുടെ വാര്‍ത്താവിനിമയോദ്യോഗസ്ഥന്‍റെ സ്ഥാനം വഹിക്കും
താന്‍ അടിമയോ ബന്ധനസ്ഥനോ ആവുന്നതായി സ്വപ്നം കണ്ടാല്‍ അയാള്‍ക്ക് ഞെരുക്കം ഉണ്ടാകും. ധനവും , പ്രതാപവും നഷ്ടപ്പെടും. ദു:ഖവും വിഷമവും വന്നു ചേരും
താന്‍ അടിമയെ വില്‍ക്കുന്നതായി സ്വപ്നം കണ്ടാല്‍ തന്‍റെ ദു:ഖവും വിഷമവും നീങ്ങും
താന്‍ അടിമയെ വാങുന്നതായി സ്വപ്നം കണ്ടാല്‍ അയാള്‍ക്ക് ദു:ഖവും വിഷമവും വന്നു ചേരും {അടിമസ്ത്രിയുടെ കാര്യത്തില്‍ വാങുന്നതിനെക്കാള്‍ വില്‍ക്കുന്നതാണ് നല്ലത് }
ആക്രമണം
ഒരാള്‍ യുദ്ധം ചെയ്യുന്നതായി സ്വപ്നം കണ്ടാല്‍ അയാള്‍ ആക്രമിക്കപ്പെടും
ശത്രുവിന്‍റെ ആക്രമണമേല്ക്കുന്നതായി സ്വപ്നം കണ്ടാല്‍ അയാളുടെ നാട്ടില്‍ വെള്ളപ്പോക്കാമോ പകര്‍ച്ചവ്യാതിയോ ഉണ്ടാകാം.
ആപ്പിള്‍
ആപ്പിള്‍ മനുഷ്യന്‍റെ തൊഴിലും ഉപജീവനമാര്‍ഗ്ഗത്തെയും കുറിക്കുന്നു
താന്‍ ആപ്പിള്‍ തിന്നതായി ഭരണാധികാരി സ്വപ്നം കണ്ടാല്‍ അവന്‍റെ അധികാരത്തെയാണ് കുറിക്കുനത്
ആപ്പിള്‍ തിന്നുന്നത് കച്ചവടക്കാരന്‍ സ്വപ്നം കണ്ടാല്‍ അവ അവന്‍റെ കച്ചവടമാണ് ഉന്നം
ആപ്പിള്‍ തിന്നുന്നത് തൊഴിലാളിയാണ് സ്വപ്നം കണ്ടതെങ്കില്‍ അവന്‍റെ തൊഴിലിനെയാണ് അത് കുറിക്കുന്നത്
കുറച്ചു ആപ്പിള്‍ തനിക്ക് ലഭിക്കുകയോ താനത് തിന്നുകയോ സ്വന്തമാക്കുകയോ
ചെയ്യുന്നതായി സ്വപ്നം കണ്ടാല്‍ അവന്‍ ദുനിയാവ് സമ്പാദിക്കും .
ആപ്പിളിന്‍റെ നിറം, രുചി, എണ്ണം മുതലായവ അനുസരിച്ചു സമ്പാദ്യം വ്യത്യാസപ്പെടും
കിണർ
കിണർ മനുഷ്യന്റെ മൂലധനവും ഉപജീവനവുമാകുന്നു. ഒരാൾ കിണർ കുഴിക്കാൻ ഉദ്ദേശിക്കുകയും നടക്കാതെ വരികയും ചെയ്തതായി സ്വപ്നം കണ്ടാൽ ഉപജീവനക്കാര്യത്തിൽ വിഷമം നേരിടും എന്നാണർത്ഥം.
ഒരാൾ തന്റെ വീട്ടിൽ കിണർ കുഴിക്കുകയും വെളളം കാണുകയും ചെയ്തതായി കണ്ടാൽ അവന് സ്വത്ത് വർദ്ധിക്കുകയും യാതൊരു വിഷമവും കൂടാതെ ആഹാരം ലഭിക്കുകയും ചെയ്യും.
തന്റെ വീട്ടിൽ നിന്നോ കിണറ്റിൽ നിന്നോ വെള്ളം പുറത്ത് പോകുന്നതായി ഒരാൾ സ്വപ്നം കണ്ടാൽ തന്റെ സ്വത്ത് നശിക്കുകയും അൽപം അവശേഷിക്കുകയും ചെയ്യുമെന്ന് മനസ്സിലാക്കാം.
തന്റെ വെള്ളം എടുത്ത് കൃഷി നനക്കുന്നതായി ഒരാൾ സ്വപ്നം കണ്ടാൽ തന്റെ ധനം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചെലവഴിക്കും എന്നാണർത്ഥം.
വെള്ളം എടുത്ത് ഒഴിച്ചുകളയുന്നതായി സ്വപ്നം കണ്ടാൽ തനിക്ക് ഉപകാരമോ ഉപദ്രവമോ ഇല്ലാത്ത വിധത്തിൽ അവൻ ധനം ചിലവഴിക്കും.
വെള്ളം ആളുകൾക്ക് എടുത്ത് കൊടുക്കുന്നത് കണ്ടാൽ വലിയ അന്തസ്സോടെയും പ്രൗഢിയോടെയും ജീവിക്കും എന്നർത്ഥം. സ്വന്തം സ്വത്തെടുത്ത് അനാഥർക്കും ദുർബ്ബല ജനവിഭാഗങ്ങൾക്കു കൊടുക്കുകയും ചെയ്യും.
ഒരാൾ കിണറ്റിൽ നിന്ന് വെള്ളമെടുക്കുകയും ചെടികളുടെ മുരട് നനക്കുകയും ചെയ്യുന്നത് കണ്ടാൽ തന്റെ സ്വത്ത് കൊണ്ട് അനാഥരെ വളർത്തും.
വെള്ളം എടുത്ത് ആളുകൾക്ക് കൊടുക്കുന്നത് കണ്ടാൽ ഹജ്ജ് ചെയ്യാൻ ആളുകളെ സഹായിക്കും എന്ന് മനസ്സിലാക്കാം.
കിണറ്റിൽ നിന്ന് മ്ലേഛമായ എന്തെങ്കിലും ലഭിച്ചാൽ തന്റെ ഉൽകൃഷ്ടമായ സ്വത്ത് നീചമായ സ്വത്തുമായി കൂട്ടിക്കലർത്തും എന്ന് മനസ്സിലാക്കാം.
തന്റെ ബക്കറ്റ് മറിഞ്ഞു വീണതായി സ്വപ്നം കണ്ടാൽ തന്റെ പുണ്യകർമ്മം ജനങ്ങളിലേക്കെത്തുകയില്ല എന്ന് വിവക്ഷ.
ചതി, വഞ്ചന, ദുഃഖം, വിഷമം എന്നിവയുടെ പ്രതീകമായും കിണർ കാണപ്പെടും. കിണറ്റിൽ ഇറങ്ങിയതായി ഒരാൾ സ്വപ്നം കണ്ടാൽ അവന്റെ അന്ത്യം സന്തോഷവും വിജയവുമായിരിക്കും. യൂസുഫ് നബി (അ) ന് അങ്ങനെയാണല്ലൊ സംഭവിച്ചത്.
പുഴ
പുഴ എന്നത് കൊണ്ടുദ്ദേശിക്കപ്പെടുന്നത് പുരുഷനായിരിക്കും.
ചെറിയ പുഴയെങ്കിൽ ചെറിയ പുരുഷനും വലിയ പുഴയെങ്കിൽ വലിയ പുരുഷനും .
ഒരാൾ പുഴയിൽ ഇറങ്ങുകയും എന്നിട്ട് ഭയപ്പെടുകയും ചെയ്തതായി സ്വപ്നം കണ്ടാൽ അവനെ ദുഃഖവും ഭീതിയും പിടികൂടും.
നദി കലങ്ങിയതാവുകയും എന്നാൽ അതിൽ നിന്ന് ശുദ്ധജലം കുടിക്കുകയും ചെയ്തതായി കണ്ടാൽ അവന് നന്മ വരും.അവന്റെ ജീവിതം ഉൽകൃഷ്ടമായിത്തീരുകയും ചെയ്യും.
കലങ്ങിയ നദിയിൽ നിന്ന് കലങ്ങിയ വെള്ളം കുടിച്ചതായി കണ്ടാൽ അവന് ദുഃഖവും രോഗവും പിടിപ്പെടും.
പുഴയിൽ നിന്ന് വെള്ളം എടുക്കുന്നതായി കണ്ടാൽ ഒരാളിൽ നിന്ന് സ്വത്ത് ലഭിക്കും എന്നാണർത്ഥം.
ഭയമോ ദുഃഖമോ ഇല്ലാതെ പുഴയിലോ കടലിലോ കുളിക്കുന്നതായി സ്വപ്നം കണ്ടാൽ ദുഃഖം നീങ്ങിപ്പോകുമെന്നാണർത്ഥം. അവൻ ദുഃഖിതനോ വിഷമത്തിലകപ്പെട്ടവനോ ആണെങ്കിൽ ദുഃഖം മാറും രോഗിയാണെങ്കിൽ ഭയം ഇല്ലാതാകും. ജയിലിലാണെങ്കിൽ ജയിൽ മോചിതനാകും.
നദി മുറിച്ച് കടന്ന് മറുകരയിലെത്തിയതായി ഒരാൾ സ്വപ്നം കണ്ടാൽ ദുഃഖവും വിഷമവും ഭീതിയും നീങ്ങിപ്പോകും എന്നാണതിന്റെ വ്യാഖ്യാനം.
പുഴയിൽ ചളിയോ, കളിമണ്ണോ തുടർച്ചയായി ഓളങ്ങളോ ഉണ്ടെങ്കിൽ അവനുമായി പതിവായി ബന്ധം പുലർത്തിയിരുന്ന വ്യക്തി ആ ബന്ധം മുറിക്കും എന്ന് മനസ്സിലാക്കാം..
സമുദ്രം
സമുദ്രതത്ത സ്വപ്നം കാണുന്നത് മഹത്തായ അധികാരത്തിന്റെ അടയാളമാണ്. അതിൽ കലക്കമോ ഭീകരങ്ങളായ ഓളങ്ങളൊ ഇല്ലെങ്കിൽ .
കലക്കമോ ഓളങ്ങളോ ഇല്ലാത്ത സമുദ്രത്തിൽ നിന്ന് വെള്ളം കുടിച്ചതായി ഒരാൾ സ്വപ്നം കണ്ടാൽ അവന് അധികാരത്തിൽ പങ്ക് ലഭിക്കും. അവന്റെ ഇഹലോകജീവിതം സുഖകരമായിത്തീരും.
സമുദ്രം കലങ്ങിയതോ ഇരുണ്ടതോ തിരയടിക്കുന്നതോ ആണെങ്കിൽ അവനെ ഭീതിയും വിഷമവും പിടികൂടും.
സമുദ്രത്തിൽ മുങ്ങിയതായി ഒരാൾ കണ്ടാൽ സമുദ്രം തെളിഞ്ഞതാണെങ്കിൽ ഭരണകാര്യങ്ങളിൽ അവൻ മുഴുകും .
സമുദ്രം കലങ്ങിയതാണെങ്കിൽ മാരകമായ രോഗം അവനെ പിടികൂടും.
സമുദ്രത്തിന് മീതെ നടന്നതായി ഒരാൾ സ്വപ്നം കണ്ടാൽ ഇഹലോകത്ത് രാജാക്കന്മാരെക്കാളും പണക്കാരെക്കാളും ഉന്നതമായ ജീവിതം നയിക്കും എന്നാണർത്തം.
ചന്ദ്രൻ
ചന്ദ്രൻ മന്ത്രിയായും ഭാര്യയായും സുന്ദരനായ പുത്രനായും വ്യാഖ്യാനിക്കപ്പെടും.
താൻ ചന്ദ്രനെ അധീനപ്പെടുത്തിയെന്നോ എത്തിപ്പിടിച്ചുവെന്നോ ആരെങ്കിലും സ്വപ്നം കണ്ടാൽ മന്ത്രി പദവിയോ മന്ത്രിയുടെ സാമീപ്യമോ ലഭിക്കും എന്ന് മനസ്സിലാക്കാം.
ചന്ദ്രന് ഗ്രഹണം ബാധിച്ചതായോ, ചുകപ്പ് നിറമോ, ഇരുളോ, കുടുങ്ങിയതായോ കണ്ടാൽ ചന്ദ്രൻ എന്തായിട്ടാണോ വ്യാഖ്യാനിക്കപ്പെടുന്നത് അതിൽ ന്യുനതയോ പരിവർത്തന മോ സംഭവിക്കും എന്ന് ഗ്രഹിക്കാം.
ഒരു നക്ഷത്രത്തെയാണൊരാൾ സ്വപ്നം കണ്ടതെങ്കിൽ മന്ത്രിയിൽ നിന്നോ മറ്റ് പ്രമുഖരിൽ നിന്നോ അവന് അംഗീകാരം ലഭിക്കും.
സ്വപ്നത്തിൽ ചിലപ്പോൾ അനിഷ്ടകരമായ സൂചനയുണ്ടായേക്കാം.കാരണം ചന്ദ്രൻ കണക്കു നോക്കുന്ന വ്യക്തിയെ (ജോത്സ്യനെ) സൂചിപ്പിക്കുന്നു.
ചന്ദ്രൻ തന്റെ മടിയിലാണെന്നും താൻ അതിനെ കൈ കൊണ്ട് എടുത്തു വെന്നും സ്വപ്നം കണ്ടാൽ തനിക്ക് ഉപകാരപ്പെടുന്ന കുഞ്ഞാണതിന്റെ വിവക്ഷ.
ചന്ദ്രൻ തന്റെ വീട്ടിലോ വിരിപ്പിലോ ആണെന്ന് കണ്ടാൽ തന്റെ ഭാര്യയാണതു കൊണ്ട വിവക്ഷിക്കപ്പെടുന്നത്. ഒരു സ്ത്രീയാണ് അത് കണ്ടതെങ്കിൽ അവൾ സുന്ദരനായ ഒരു പുരുഷനെ വിവാഹം ചെയ്യും.
മാസാരംഭത്തിലല്ലാതെ പ്രഥമ ചന്ദ്രൻ ഉദിച്ചതായി ഒരാൾ സ്വപ്നം കണ്ടാൽ അവന്റെ വീട്ടിൽ ഒരു കുഞ്ഞ് പിറക്കുകയോ അല്ലെങ്കിൽ കാണാതായ ആൾ തിരിച്ചെത്തുകയോ അതുമല്ലെങ്കിൽ പുതിയ മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടാവുകയോ ചെയ്യും.
നക്ഷത്രങ്ങൾ
നക്ഷത്രങ്ങളെ അധീനപ്പെടുത്തിയതായി ഒരാൾ സ്വപ്നം കണ്ടാൽ ഉൽകൃഷ്ടരും അധമരുമായ ആളുകളെ അധീനപ്പെടുത്തിയെന്നാണർത്ഥം.
നക്ഷത്രങ്ങൾ കൂടി നിൽക്കുന്നത് കണ്ടാൽ പ്രമുഖരുടെ കാര്യങ്ങൾക്ക് വേണ്ടി ഭഗീരഥ ശ്രമങ്ങൾ നടത്തും എന്നാണ്.
നക്ഷത്രങ്ങൾ ഭൂമിയിൽ പതിക്കുന്നത് കണ്ടാൽ ശിക്ഷ ഇറങ്ങുന്നതിനെ സൂചിപ്പിക്കുന്നു.
നക്ഷത്രത്തെ സ്വന്തം കൈ കൊണ്ട് പിടിച്ചതായി സ്വപ്നം കണ്ടാൽ ഉൽകൃഷ്ടനായ കുഞ്ഞ് പിറക്കും എന്നാണർത്ഥം.
നക്ഷത്രങ്ങൾ ആകാശത്ത് നിന്ന് വീണതായി ഒരാൾ സ്വപ്നം കണ്ടാൽ അവൻ ധനികനാണെങ്കിൽ ദരിദ്രനാകും ദരിദ്രനാണെങ്കിൽ രക്തസാക്ഷിത്വം വരിക്കും.
ആകാശം തന്നെയും കൊണ്ട് ചുറ്റുന്നതായി ഒരാൾ സ്വപ്നം കണ്ടാൽ അവൻ ദൂരയാത്ര ചെയ്യുമെന്നാണ് വിവക്ഷ.
ഒരു സ്ത്രീ മുഹമ്മദ് ബ്നു സീരിന്റെ (റ) അടുത്ത് വന്നു. അപ്പോൾ അദ്ദേഹം ഉച്ച ഭക്ഷണം കഴിക്കുകയായിരുന്നു.'പറയൂ' മുഹമ്മദ് ബ്നു സീരിൻ (റ) പറഞ്ഞു. നിങ്ങൾ ഭക്ഷണം കഴിച്ചതിന് ശേഷം പറയാം, സ്ത്രീ പറഞ്ഞു. ഭക്ഷണം കഴിച്ചതിനു ശേഷം മുഹമ്മദുബ്നു സീരിൻ(റ) വീണ്ടും പറഞ്ഞു.'നീ എന്താണ് കണ്ടത് പറയൂ..'
സ്ത്രീ പറഞ്ഞു.
ചന്ദ്രൻ സുരയ്യാ നക്ഷത്രത്തിൽ കടന്നതായി ഞാൻ കണ്ടു. എന്റെ പിന്നിൽ നിന്നാരാൾ വിളിച്ചു പറഞ്ഞതായി ഞാൻ കേട്ടു. ഏ, സ്ത്രീ നീ നിന്റെ സ്വപ്ന വൃത്താന്തം മുഹമ്മദ് ബ്നു സീരിനോട് (റ) ചെന്നു പറയൂ ! അങ്ങനെയാണ് ഞാനിവിടെ വന്നത്.
മുഹമ്മദ് ബ്നു സീരിൻ (റ) എഴുന്നേറ്റു നിന്നു. എങ്ങനെയാണ് നീ കണ്ടത്? ഒന്നുകൂടി പറയൂ. സ്ത്രീ ആദ്യം പറഞ്ഞത് തന്നെ ഒന്നു കൂടി ആവർത്തിച്ചു. മുഹമ്മദ് ബ്നു സീരിന്റെ (റ) മുഖം ആകെ വിവർണ്ണമായി.
'എന്തു പറ്റി നിങ്ങൾക്ക്? അദ്ദേഹത്തിന്റെ സഹോദരി ചോദിച്ചു.'
'ഞാൻ ഏഴു ദിവസത്തിനു ശേഷം ഖബറടക്കപ്പെടും എന്നാണ് ഈ സ്ത്രീ പറയുന്നത് ' മുഹമ്മദ് ബ്നു സീരിൻ (റ) പറഞ്ഞു.
ഏഴാം ദിവസം തന്നെ അദ്ദേഹം മരിക്കുകയും ഖബറടക്കപ്പെടുകയും ചെയ്തു.
ഒരാൾ ജഅഫറുസ്സാദിഖ് (റ)ന്റെ അടുത്ത് ചെന്ന് താൻ ചന്ദ്രനെ ആലിംഗനം ചെയ്യുന്നത് സ്വപ്നം കണ്ടുവെന്നറിയിച്ചു .
'നീ വിവാഹിതനാണോ?' ജഅഫ്റുസ്സാദിഖ് (റ) ചോദിച്ചു.
"അല്ല " ആഗതൻ പറഞ്ഞു.
എങ്കിൽ നീ അതീവ സുന്ദരിയായ സ്ത്രീയെ വിവാഹം ചെയ്യും.
അയാൾ തിരിച്ചുപോയി. കുറച്ചു കാലം കഴിഞ്ഞ് വീണ്ടും അയാൾ വന്നു എന്നിട്ട് പറഞ്ഞു.
'മാന്യരെ, ഞാൻ വിവാഹം ചെയ്തു. അവൾ അതീവ സുന്ദരിയല്ലെങ്കിലും സംസ്കാര സമ്പന്നയാണ്. എന്നാൽ ഞാൻ ചന്ദ്രനെ ചുമക്കുന്നതായി ഇന്നലെ സ്വപ്നം കണ്ടിരിക്കുന്നു.' നിന്റെ ഭാര്യ അതീവ സുന്ദരനായ ഒരു കുഞ്ഞിന് ജന്മം നൽകും ജഅഫറുസ്സാദിഖ് (റ)പറഞ്ഞു.
അവൾ ഇപ്പോൾ ഗർഭിണിയാണ്. അയാൾ പറഞ്ഞു. ജഅഫറുസ്സാദിഖ് (റ) പറഞ്ഞത് പോലെ തന്നെയാണ് കാര്യങ്ങൾ നടന്നത്.
ഇമാം ശാഫിഈ (റ)ന്റെ മാതാവ് അദ്ദേഹത്തെ ഗർഭം ധരിച്ചിരിക്കുമ്പോൾ ഒരു സ്വപ്നം കണ്ടു.വ്യാഴ നക്ഷത്രം തന്റെ ശരീരത്തിൽ നിന്ന് പുറപ്പെട്ട് ഈജിപ്തിൽ ഇറങ്ങുകയും അതിൽ നിന്നുള്ള പ്രകാശകിരണങ്ങൾ ഭൂമുഖത്തെ എല്ലാ പ്രദേശത്തേയും പ്രകാശമാനമാക്കുകയും ചെയ്തു. ഇതായിരുന്നു സ്വപ്നം. ഇമാം ശാഫിഈ (റ) ജനിക്കുകയും വളർന്നു വലുതാവുകയും ചെയ്തതോടെ ഈ സ്വപ്നം പ്രത്യക്ഷരം പുലരുകയുണ്ടായി.
ഇമാം ശാഫിഈ (റ) യുടെ വിജ്ഞാനപ്രഭയേൽക്കാത്ത ഒരു പ്രദേശവും ഭൂമുഖത്തില്ലല്ലോ...
മഴ
മഴ അനുഗ്രഹമാകുന്നു. അത് പോലെ മേഘവും .ഒരു പ്രത്യേക സ്ഥലത്തോ വീട്ടിലോ മാത്രമായി അത് കണ്ടാൽ ആ നാട്ടുകാരെ ബാധിക്കുന്ന രോഗത്തേയോ, നഷ്ടത്തേയോ ആണ് അത് സൂചിപ്പിക്കുന്നത്.
പലപ്പോഴും കഠിനമായ വിഷമതകളും അതുകൊണ്ട് ഉദ്ദേശിക്കുപ്പെടും.
നെയ്യോ,തേനോ, പാലോ മറ്റോ വർഷിച്ചതായി സ്വപ്നം കണ്ടാൽ അത് അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്ന നന്മയും ഗുണവും സമ്പാദ്യവുമാണ് വിവക്ഷ. ഇഷ്ടകരമായ ഏത് മഴയുടെ സ്ഥിതിയും അത് തന്നെ.
ഒരാൾ ഹസ്രത്ത് അബൂബക്കർ (റ) വിന്റെ അടുത്ത് വന്നു പറഞ്ഞു;ഞാൻ ഒരു കാർമേഘം കണ്ടു.ആകാശത്ത് നിന്ന് അത് തേനും നെയ്യും വർഷിച്ചു.ആളുകൾ അത് എടുത്തു. ചിലർ കുറച്ച് എടുത്തപ്പോൾ മറ്റു ചിലർ കൂടുതൽ എടുത്തു. എന്താണിതിന്റെ വ്യാഖ്യാനം.?
ഹസ്രത്ത് അബൂബക്കർ (റ) പറഞ്ഞു: 'മേഘം ഇസ്ലാമാണ്. തേനും നെയ്യും അതിന്റെ മധുര ഫലങ്ങളുമാകുന്നു.
ഇമാം ജഅഫറുസ്സാദിഖ് (റ) വിനോട് ഒരാൾ പറഞ്ഞു .' ഞാൻ രാവും പകലും മഴയിൽ കുതിർന്നു കിടക്കുന്നതായി സ്വപ്നം കാണുന്നു.'
ജഅഫറുസ്സാദിഖ് (റ) പറഞ്ഞു.' നല്ല സ്വപ്നമാണ് നീ കണ്ടത്. നീ ദൈവാനുഗ്രഹത്തിൽ മുങ്ങിക്കുളിക്കും. സുരക്ഷിതത്വവും വിശാലവുമായ ആഹാരവും നിനക്ക് ലഭിക്കും.
ജഅഫറുസ്സാദിഖ് (റ)നോട് മറ്റൊരാൾ പറഞ്ഞു. ഒരാൾ തന്റെ തലയിൽ മാത്രം മഴ പെയ്യുന്നതായി സ്വപ്നം കണ്ടു. എന്താണിതിന്റെ വ്യാഖ്യാനം.?
ജഅഫറുസ്സാദിഖ് (റ) പറഞ്ഞു: അയാൾ കുറ്റവാളിയാണ്. വൻ പാപങ്ങൾ അയാളെ വലയം ചെയ്തിരിക്കുന്നു. അയാൾക്ക് ലഭിക്കാൻ പോകുന്ന ശിക്ഷയേയാണ് മഴ സൂചിപ്പിക്കുന്നത്.
ഇടി- മിന്നൽ
കാറ്റിന്റെ കൂടെയുള്ള ഇടി അക്രമിയും ശക്തനുമായ ഭരണകർത്താവിനെയാണ് സൂചിപ്പിക്കുന്നത്. മിന്നൽ യാത്രക്കാരന് ഭയവും അല്ലാത്തവന് പ്രതീക്ഷയുമാണ്.
അല്ലാഹു (സു) പറഞ്ഞു .''ഭയവും പ്രതീക്ഷയും നൽകിക്കൊണ്ട് നിങ്ങൾക്ക് മിന്നൽ കാണിച്ചു തരുന്നത് അല്ലാഹുവാണ് '' (ഖുർആൻ)
മഴയില്ലാതെയുള്ള ഇടി യാത്രക്കാർക്കും അല്ലാത്തവർക്കും ഭയത്തേയാണ് സൂചിപ്പിക്കുന്നതെന്ന ഒരഭിപ്രായവുമുണ്ട്. മഴയോടൊപ്പമുള്ള ഇടി രോഗശമനത്തെ സൂചിപ്പിക്കും.
മഴവില്ല്
മഴവില്ല് പച്ചയാണെങ്കിൽ വറുതിയിൽ നിന്നുള്ള മോചനത്തേയും മഞ്ഞയാണെങ്കിൽ രോഗത്തേയും ചുകപ്പാണെങ്കിൽ രക്തച്ചൊരിച്ചിലിനേയും സൂചിപ്പിക്കുന്നു.
മഴവില്ല് കണ്ടാൽ അവൻ വിവാഹിതനാകുമെന്നാണർത്ഥമെന്നും അഭിപ്രായമുണ്ട്.
പ്രളയം
വെള്ളപ്പൊക്കം ശത്രുവിന്റെ ആക്രമണത്തെയാണ് സൂചിപ്പിക്കുന്നത്. നീർച്ചാലുകളിൽ കൂടി മഴവെള്ളം ഒഴുകി വരുന്നത് നന്മയേയും സുഭിക്ഷതയേയും സൂചിപ്പിക്കുന്നു.
മേഘം
മേഘം യുക്തിചിന്തയും അറിവും കാരുണ്യവുമാണ്. ഇസ്ലാം മതത്തേയും അത് സൂചിപ്പിക്കുന്നു. ഇരുട്ട് ,കാറ്റ് ,ഭീകരതകൾ തുടങ്ങി ശിക്ഷയുടെ ലക്ഷണങ്ങളൊന്നും കണ്ടില്ലെങ്കിൽ ഒരാൾ മേഘത്തെ അധീനമാക്കുകയോ ശേഖരിക്കുകയോ അതിൽ സഞ്ചരിക്കുകയോ ചെയ്തതായി സ്വപ്നം കണ്ടാൽ അറിവ്, യുക്തി, കാരുണ്യം എന്നിവ വേണ്ടത് പോലെ നേടിയെടുക്കും എന്നാണർത്ഥം.
മുമ്പിലുള്ള കുറേ മേഘപാളികളിൽ നിന്ന് ഒരു മേഘപാളിയെ തിന്നുന്നതായി സ്വപ്നം കണ്ട ഒരാളെ കുറിച്ച് ചോദിച്ചപ്പോൾ ജഅഫറുസ്സാദിഖ് (റ) പറഞ്ഞു. അയാൾ കണ്ടത് വളരെ നല്ല സ്വപ്നമാണ്. അറിവ് നേടുകയും പ്രശസ്തനാവുകയും അപൂർവ്വമായ ബഹുമതിയും പദവിയും കരസ്ഥമാക്കുകയു ചെയ്ത വ്യക്തിയാണയാൾ.
മേഘം തനിക്ക് തണലിട്ട് തന്നതായി ഒരാൾ സ്വപ്നം കണ്ടാൽ അയാൾ രോഗിയാണെങ്കിൽ രോഗം ഭേദമാകും., കടക്കാരനാണെങ്കിൽ കടം വീടും., ദരിദ്ര നാണെങ്കിൽ ധനികനാവും, മർദ്ദിതനാണെങ്കിൽ വിജയിക്കും എന്നൊക്കെയാണ് സാരം.
മേഘം കാരുണ്യമാണ്. യുദ്ധരംഗങ്ങളിലും മറ്റും നബി (സ) ക്ക് മേഘം തണലിട്ട് കൊടുക്കുമായിരുന്നു.
ആലിപ്പഴം, മഞ്ഞ്, ഹിമം ഇവ ദുഃഖവും വിഷമവും ശിക്ഷയുമാണ്. മഞ്ഞുവീഴ്ചയുണ്ടാകുന്ന സ്ഥലത്ത് മഞ്ഞുവീഴ്ചയുണ്ടായതായി സ്വപ്നം കണ്ടാൽ അത് അവിടുത്ത് കാർക്ക് ക്ഷേമം ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു. ഹിമവും ഇങ്ങിനെ തന്നെ.
എന്നാൽ ഒരാൾ വെള്ളം കുടിക്കുകയും വായിൽ വച്ച് അത് ഉറക്കുകയും ചെയ്തതായി സ്വപ്നം കണ്ടാൽ അത് അവന്റെ പക്കൽ ഉറച്ചു നിൽക്കുകയും അവശേഷിക്കുകയും ചെയ്യുന്ന സ്വത്തിനേയാണ് സൂചിപ്പിക്കുന്നത്. ആലിപ്പഴം ആണ് സ്വപ്നം കാണുന്നതെങ്കിൽ ഒരു നിലക്കും ഒരു ഗുണവുമില്ല.
കപ്പൽ
കപ്പൽ മിക്കപ്പോഴും മോചനത്തിന്റെ പ്രതീകമാണ്. ചിലപ്പോൾ അത് രാജാക്കൻമാരുമായുള്ള അടുപ്പമായിരിക്കും. മറ്റു ചിലപ്പോൾ ദുഃഖവും വിഷമവും ആയിരിക്കും. എങ്കിലും അടുത്ത് തന്നെ മോചനവും ഉണ്ടാകും.
താൻ കടലിൽ ഒരു കപ്പലിലാണെന്ന് ആരെങ്കിലും സ്വപ്നം കണ്ടാൽ അധികാരത്തിൽ അവൻ ഭാഗമാകും എന്നർത്ഥം.
കപ്പലിന്റെ വലുപ്പവും വിസ്തൃതിയുമനുസരിച്ച് അവന്റെ അധികാര പരിധിയും വിസ്തൃതമാകും. എങ്കിലും ആ അധികാരത്തിൽ നിന്നും അവൻ മുക്തി നേടും.
വെള്ളം കടന്ന കപ്പലിലാണ് താനെന്ന് ഒരാൾ സ്വപ്നം കണ്ടാൽ ദുഃഖവും മറ്റു വിഷമതകളും അവനെ പിടികൂടുകയും പിന്നീടവയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യും.
താൻ കപ്പലിൽ നിന്നിറങ്ങിയതായി ഒരാൾ സ്വപ്നം കണ്ടാൽ അവന്റെ മോചനം വളരെ പെട്ടെന്നായിരിക്കും എന്നാണ് സൂചന.
കപ്പൽ വെള്ളമില്ലാത്ത സ്ഥലത്താണെങ്കിൽ വിഷമതകൾ അവനെ പിടികൂടുകയും രക്ഷപ്പെടുകയും ചെയ്യും.
കപ്പൽ തന്റെ നേർക്ക് വരുന്നതായി ഒരാൾ സ്വപ്നം കണ്ടാൽ വിഷമതകളിൽ നിന്നുള്ള തന്റെ മോചനം അടുത്തിരിക്കുന്നു എന്ന് മനസ്സിലാക്കാം.
തോട്
മനുഷ്യന് മുങ്ങാൻ കഴിയാത്ത ചെറിയ നിർമ്മലമായ തോട് പുഴയുടെ സ്ഥാനത്താണുള്ളത് .എങ്കിലും അത് ഉൽകൃഷ്ടമായ ജീവിതവും പൊതുവായ സന്തോഷ വാർത്തയുമാണ്.
അതുപോലെ വെള്ളം വീടുകൾക്കിടയിലൂടെ ഒഴുകുന്നതായി കണ്ടാലും ഉൽകൃഷ്ട ജീവിതത്തെ സൂചിപ്പിക്കുന്നു.
വെള്ളം തെളിഞ്ഞതാണെങ്കിൽ വീടിന്റെ ചുമരിലോ, വെള്ളം ഉറവെടുക്കുന്നത് സ്വാഗതം ചെയ്യപ്പെടാത്ത മറ്റു സ്ഥലങ്ങളിലോ വെള്ളം ഉറവെടുക്കുന്നതായി കണ്ടാൽ ആ വീട്ടുകാർക്ക് ദുഃഖവും വിഷമവും പ്രയാസങ്ങളും നേരിടേണ്ടി വരും.
കൂടുതൽ വെള്ളം ഉറവെടുക്കുന്നതിനനുസരിച്ച് കൂടുതൽ വിഷമവും ഉണ്ടാകും . വെള്ളം കലങ്ങിയതു കൂടിയാണെങ്കിൽ കുറെ കൂടി കഠിനമായ പ്രയാസങ്ങളാണ് നേരിടേണ്ടി വരിക.ആ ജലാശയത്തിൽ നിന്ന് വെള്ളം കുടിച്ചതായി സ്വപ്നം കണ്ടാൽ അവന്റെ എല്ലാ പ്രയാസങ്ങൾക്കും പ്രതിവിധിയുണ്ടാകും. ദുഃഖിതന്റെ ദുഃഖം മാറും. ഭയചകിതൻ നിർഭയനായിത്തീരും കടബാധ്യതയുള്ളവന്റെ കടം വീടും .പാപിയുടെ പാപം പൊറുക്കപ്പെടും രോഗിയുടെ രോഗം ഭേദമാകും.
അയ്യൂബ് നബി (അ) മിന്റെ കഥയിൽ നിന്നാണ് ഈ വ്യാഖ്യാനം എടുത്തിട്ടുള്ളത്.
ശുദ്ധിയോടെയോ, യാത്രയിലോ, അജ്ഞാത സ്ഥലത്തോ തന്റെ പക്കൽ വെള്ളം നിറച്ച പാത്രമുള്ളതായി ഒരാൾ സ്വപ്നം കണ്ടാൽ അതിലെ വെള്ളം അവന്റെ ആയുസ്സിനേയും ജീവിതത്തേയും സൂചിപ്പിക്കുന്നു. അതിലെ വെള്ളം മുഴുവനും കുടിച്ചതായി അവൻ സ്വപ്നം കണ്ടാൽ അവന്റെ ആയുസ്സ് തീർന്നു എന്നാണർത്ഥം. വെള്ളം ബാക്കിയുണ്ടെങ്കിൽ ആയുസ്സ് ബാക്കിയുണ്ടെന്നും മനസ്സിലാക്കാം. വ്യാഖ്യാനത്തിൽ വെള്ളത്തിന്റെ സ്ഥാനമാണ് പത്തിരിക്കുമുള്ളത്.
താൻ ശുദ്ധവും മധുരവുമായ വെള്ളം കുടിച്ചുവെന്നും താൻ ശുദ്ധിയോടെയോ യാത്രയിലോ ആണെന്നറിയുകയില്ലെന്നും അജ്ഞാത സ്ഥലത്തല്ലന്നുമൊക്കെയാണ് ഒരാൾ സ്വപ്നം കണ്ടതെങ്കിൽ ഉൽകൃഷ്ടമായ വൃത്തിയുള്ള ജീവിതത്തേയാണത് സൂചിപ്പിക്കുന്നത്. ഇനി വെള്ളം ശുദ്ധമായതല്ലെങ്കിൽ അവന്റെ ജീവിതവും ശുദ്ധമല്ലാത്തതായിരിക്കും.
വെള്ളം കലങ്ങിയതാണെങ്കിൽ അവന് രോഗം ബാധിക്കും എന്ന് മനസ്സിലാക്കാം.
ഒരാൾ പളുങ്ക് പാത്രത്തിൽ വെള്ളം സ്വപ്നം കണ്ടാൽ പളുങ്ക് പാത്രം സ്ത്രീയേയും വെള്ളം കുട്ടിയേയും പ്രതിനിധാനം ചെയ്യുന്നു. അവൻ അതിൽ നിന്ന് കുടിച്ചതായി കണ്ടില്ലെങ്കിലാണത്. തോട്ടമോ കൃഷിയോ നനക്കുന്നതായി സ്വപ്നം കണ്ടാൽ ഭാര്യയുമൊത്ത് പൂർണ്ണ സംതൃപ്തിയോടെ ലൈംഗിക വേഴ്ച നടത്തും എന്നാണർത്തം.
തോട്ടം പുഷ്പിക്കുകയോ ഫലം തരുകയോ ചെയ്തതായി കണ്ടാൽ ആ ഭാര്യയിൽ കുഞ്ഞ് ജനിക്കും എന്ന് മനസ്സിലാക്കാം.തന്റെ തോട്ടമോ കൃഷിയോ മറ്റൊരാൾ നനക്കുന്നതായി കണ്ടാൽ അതിൽ ഒരു ഗുണവും ഇല്ല.
പാല്, എണ്ണ, കള്ള് തുടങ്ങി അംഗശുദ്ധി വരുത്താനോ കുളിക്കാനോ പറ്റാത്ത ദ്രാവകം കൊണ്ട് അംഗശുദ്ധി വരുത്തുകയോ കുളിക്കുകയോ ചെയ്യുന്നതായി ഒരാൾ സ്വപ്നം കണ്ടാൽ താൻ തുടങ്ങി വച്ച ഐഹികവും പാരത്രികവുമായ ഒരു കാര്യവും പൂർത്തിയാവുകയില്ല എന്നു മനസ്സിലാക്കാം.പക്ഷേ അതത്ര ഗൗരവമുള്ള കാര്യമല്ല. താൻ നിസ്ക്കരിച്ചു നിസ്കാരം പൂർത്തിയാക്കിയില്ല എന്ന് ഒരാൾ സ്വപ്നം കണ്ടാലും ഇത് തന്നെയാണ് വ്യാഖ്യാനം. അംഗശുദ്ധിയും കുളിയും പൂർത്തിയാക്കിയാലോ പാപങ്ങളിൽ നിന്നും അപാകതകളിൽ നിന്നുമുള്ള മുക്തിയെ അത് സൂചിപ്പിക്കുന്നു.
മണ്ണും ചളിയും
മണ്ണും ചളിയും ദുഃഖവും വിഷമവും ഭീതിയും ആണ്. എത്ര കണ്ട് മണ്ണും ചളിയും കാണുന്നുവോ അത്രകണ്ട് ദുഃഖവും വിഷമവും ഭീതിയും ഉണ്ടാവും. ചൂടുവെള്ളത്തിന്റെ സ്ഥിതിയും ഇത് തന്നെ.
തന്റെ ശരീരത്തിൽ ചൂടുവെള്ളം ഏറ്റതായി ഒരാൾ സ്വപ്നം കണ്ടാൽ ഭരണകർത്താവിന്റെ ഭാഗത്ത് നിന്ന് തനിക്ക് ദുഃഖവും വിഷമവും നേരിടേണ്ടി വരുമെന്ന് മനസ്സിലാക്കാം. ചൂട് വർദ്ധിക്കുന്തോറും ദുഃഖവും വിഷമവും വർദ്ധിക്കും. ചിലപ്പോൾ ഭയവും രോഗവും ബാധിക്കുകയും ചെയ്യും.
ഇഷ്ടിക
കളിമണ്ണ് കൊണ്ടുണ്ടാക്കിയ ഉണങ്ങിയ ഇഷ്ടിക സമാഹരിക്കപ്പെട്ട സ്വത്തിനെയാണ് സൂചിപ്പിക്കുന്നത്.
തനിക്ക് ഇഷ്ടിക കിട്ടിയതായി ഒരാൾ സ്വപ്നം കണ്ടാൽ സമാഹരിക്കപ്പെട്ട സ്വത്ത് ലഭിക്കും എന്നാണർത്ഥം.
ചുമരിൽ നിന്ന് ഇഷ്ടിക അടർന്നുവീണതായി ഒരാൾ സ്വപ്നം കണ്ടാൽ ഒരു പുരുഷനോ സ്ത്രീയോ നഷ്ടപ്പെടും എന്നർത്ഥം.
കൂടുതൽ വ്യാഖ്യാനങ്ങൾ വായിക്കാം
പേജ് : 1
പേജ് : 2
പേജ് : 4
പേജ് : 5
പേജ് : 6
പേജ് : 7
പേജ് : 8
പേജ് : 9
പേജ് : 10
പേജ് : 11
പേജ് : 12
പേജ് : 13
പേജ് : 14
പേജ് : 15
പേജ് : 16
പേജ് : 17
പേജ് : 18
പേജ് : 19
പേജ് : 20
പേജ് : 21
പേജ് : 22
പേജ് : 23
പേജ് : 24
പേജ് : 25
പേജ് : 26
പേജ് : 27
പേജ് : 28
പേജ് : 29
പേജ് : 30
പേജ് : 31
പേജ് : 32
തനിക്കെതിരെ അസൂയയോ ശത്രുതയോ വച്ച് പുലര്‍ത്തുന്നവരോട് സ്വപ്‌ന വിവരണം നടത്തരുത്. നബി(സ്വ)യുടെ തിരുവചനത്തില്‍ കാണാം: നല്ല കിനാവുകള്‍ അല്ലാഹുവില്‍ നിന്നാണ്. നിങ്ങളില്‍ ഒരാള്‍ നല്ല കിനാവ് കണ്ടാല്‍ ഇഷ്ടപെട്ടവരോട് മാത്രമേ പറയാവു... കണ്ട സ്വപ്‌നം ദുശിച്ചതാണെങ്കില്‍ ഇടത് വശത്തേക്ക് മൂന്ന് പ്രാവിശ്യം തുപ്പുക, ശേഷം, അഊതു ഓതുകയും തിരിഞ്ഞ് കിടക്കുകയും ചെയ്യുക. എന്നാല്‍ പ്രസ്തുത സ്വപ്‌നം ജീവിതത്തില്‍ പുലരുന്നതല്ല.(ബുഖാരി റഹ് )
ദുഃസ്വപ്‌നങ്ങള്‍ക്കെതിരെ കോപിച്ച നബി(സ്വ) നല്ല കിനാവുകള്‍ വിവരിക്കാന്‍ സ്വഹാബത്തിനോട് ആവശ്യപ്പെട്ടിരുന്നു. നല്ല കിനാവുകള്‍ തിരുസന്നിധിയില്‍ വിവരുക്കുന്നവരോട് നബി(സ്വ) പ്രാര്‍ത്ഥിക്കാറുള്ളത് നീ നല്ലത് കണ്ടൂ, നല്ലത് സംഭവിക്കട്ടെ... എന്നായിരുന്നു (ഇബ്‌നുസുന്ന 772).
സത്യവിശ്വാസികള്‍ക്ക് ഭാവിയില്‍ ഉണ്ടാവുന്ന സൗഭാഗ്യങ്ങളും ദുരന്തങ്ങളുമെല്ലാം കിനാവ്കളിലൂടെ ദര്‍ശിക്കാനാവുമെന്ന് ചിലര്‍ക്കഭിപ്രായമുണ്ട്. ഉമ്മു അലാഇല്‍ അന്‍സ്വാരി(റ) പറയുന്നു: ഉസ്മാനുബ്‌നു മള്ഊന്‍ എന്ന സ്വഹ്ബി ഒഴുക്കിയ അരുവി ഉടമയാക്കിയതായി ഞാന്‍ സ്വപ്‌നം കണ്ട വിവരം നബി(സ്വ)യെ ധരിപ്പിച്ചു. നബി(സ്വ) പറഞ്ഞു ഉസ്മാനുബ്‌നു മള്ഊനിന്റെ സല്‍പ്രവര്‍ത്തനങ്ങളാണവ (ബുഖാരി). നബി(സ്വ) പറയുന്നു: ഒരാള്‍ എന്നെ സ്വപ്‌നത്തില്‍ ദര്‍ശിച്ചാല്‍ അവന്‍ എന്നെ തന്നെയാണ് കണ്ടത്. എന്റെ രൂപം പ്രാപിക്കാന്‍ പിശാചിന് സാധ്യമാവില്ല. (ബുഖാരി റഹ് )
മദ്ഹബിന്റെ ഇമാമുകളില്‍ ഒരാളെയാണ് കണ്ടതെങ്കില്‍ ഭാവിയില്‍ ഇസ്‌ലാമിന്റെ ഉന്നതവും ഗണനീയവുമായ സ്ഥാന മലങ്കരിക്കപ്പെടുമെന്നാണ് ലോക പ്രസിദ്ധ സ്വപ്‌ന വ്യാഖ്യാതാവ് ശൈഖ് മുഹമ്മദ് ബ്‌നു സീരീന്‍(റ) സാക്ഷ്യപ്പെടുത്തുന്നത് (സുജാജത് 463).
അബൂബക്കര്‍ സിദ്ദീഖ്(റ) സ്വപ്‌ന വ്യാഖ്യാനത്തില്‍ മികവുറ്റ നൈപുണ്യം നേടിയവരായിരുന്നു. അവ്യക്തതകള്‍ക്ക് പഴുതില്ലാത്ത സ്പഷ്ടമായ സ്വപ്‌ന വ്യാഖ്യാനത്തിന് കഴിവുള്ള സിദ്ദീഖ്(റ)വിനോട് കിടപിടിക്കുന്ന ഒരാളും തന്നെയില്ല. ഒരിക്കല്‍ തന്റെ വീട്ടില്‍ മൂന്ന് ചന്ദ്രന്‍ വീണതായി ആഇശ(റ) സ്വപ്‌നം കണ്ടു. 'ആഇശാ... നീ കണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമാണെങ്കില്‍ നിന്റെ വീട്ടില്‍ ലോകത്തേറ്റവും ഉത്തമരായ മൂന്നു പേരെ മറവ് ചെയ്യപ്പെടും' എന്നായിരുന്നു പ്രിയ പിതാവ് അബൂബക്കര്‍(റ) വ്യാഖ്യാനം നല്‍കിയത്. നബി(സ്വ)യെ അഇശാ(റ) വീട്ടില്‍ മറവ് ചെയ്യപെട്ടപ്പോള്‍ സിദ്ദീഖ്(റ) പറഞ്ഞു: ആഇശാ... നീ കണ്ട മൂന്ന് ചന്ദ്രനില്‍ ഏറ്റവും ഉത്തമമായ ചന്ദ്രനെയാണ് ഇപ്പോള്‍ മറവ് ചെയ്യപ്പെട്ടത്. പിന്നീട് സിദ്ദീഖ്(റ) ഉമര്‍(റ) എന്നിവരെയും അവരുടെ വീട്ടില്‍ മറവ് ചെയ്യപ്പെട്ടു (താരീഖുല്‍ ബുലാഫ 105).
മറ്റൊരാള്‍ക്ക് സൗഭാഗ്യങ്ങള്‍ ലഭിക്കുന്നതായിട്ടാണ് കണ്ടതെങ്കില്‍, അവരോട് മനസ്സ് തുറന്ന് പറയുകയും അതില്‍ സന്തോഷിക്കുകയും വേണം. നല്ല സ്വപ്‌നങ്ങള്‍ കണ്ടാല്‍ സന്തോഷം പങ്കിടല്‍ സത്യവിശ്വാസിശ്വാസികളുടെ ബാധ്യതയാണ്.
നബി(സ്വ) പറയുന്നു: ഞാന്‍ ഇന്നലെ സ്വര്‍ഗത്തില്‍ ഒരു കൊട്ടാരം കണ്ടു. അതിനരികെ ഒരു സ്ത്രീ വുളൂഅ് ചെയ്യുന്നു. ഞാന്‍ വനിതയോട് ചോദിച്ചു: ഈ സുന്ദര മണിമാളികയുടെ ഉടമയാരാണ്. സ്ത്രീ പറഞ്ഞു: ഇത് ഉമര്‍(റ)വിന്റെതാണ്. കൊട്ടാരത്തില്‍ പ്രവേശിക്കാന്‍ എനിക്കാഗ്രഹമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ദേഷ്യ സ്വഭാവമോര്‍ത്ത് ഞാന്‍ പിന്തിരിഞ്ഞു. ഇതുകേട്ട ഉമര്‍(റ) നിറക്കണ്ണുകളേടെ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ... അങ്ങയോട് ഞാന്‍ ദേഷ്യപ്പെടുകയോ?(ബുഖാരി റഹ് ).
Saturday, 5 October 2019
ഹജ്ജും ഉംറയും :ഹാജിമാർ അറിഞ്ഞിരിക്കേണ്ട സുപ്രധാന മസ്അലകൾ
ഒരു മുസ്ലിമിന് ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ടുന്ന മസ്'അലകളാണ് ഹജ്ജും , ഉംറയും എങ്ങനെ ചെയ്യണം അതിന്റെ കർമ്മങ്ങൾ എപ്രകാരം പൂർത്തീകരിക്കണം എന്നുള്ളത് .
ഈ കാലഘട്ടത്തിൽ ഒരു ഉംറ എങ്കിലും ചെയ്യാത്തവരായി ചുരുക്കം ചിലരെ മാത്രമേ നമുക്ക് കാണാൻ പറ്റൂ.
ഹജ്ജിനും , ഉംറയ്‌ക്കുമായി ലക്ഷക്കണക്കിന് ഹാജിമാർ വരുമെങ്കിലും എത്ര പേർ ആ കർമ്മം ഭംഗിയായി നിർവഹിച്ചു പൊന്നു എന്ന് അല്ലാഹു ത'ആലായ്ക്കു മാത്രം അറിയാം .
നമുക്ക് ആവശ്യമായ മസ്'അലകൾ ചോദ്യോത്തര രീതിയിൽ ഇവിടെ ചേർക്കുകയാണ് . അല്ലാഹു നമുക്ക്, നമ്മൾ ചെയ്തിട്ടുള്ളതായ ഹജ്ജും , ഉംറയും , സിയാറത്തും , മറ്റു പുണ്യ കർമ്മങ്ങളും കബൂൽ ചെയ്തു അതിന്റെ പ്രതിഫലങ്ങളും പൂർണ്ണമായും ഇരു ലോകത്തും തന്നനുഗ്രഹിക്കട്ടെ.
മനസ്സിൽ പതിയാത്ത ഇഹ്‌റാം
ഹജ്ജ്, ഉംറ നിർവ്വഹണം ജീവിതത്തിലെ അമൂല്യ നേട്ടമാണ്. നിസ്ക്കാരം, നോമ്പ്, സകാത്ത് പോലെത്തന്നെ നിബന്ധനകൾ പാലിച്ചു കൊണ്ട് ചെയ്യേണ്ട രണ്ടു കർമ മങ്ങളാണ് ഹജ്ജും ഉംറയും. വിശുദ്ധ ഹജ്ജ് ഉംറ കർമങ്ങൾക്കു പോകാൻ വേണ്ടി തയ്യാറെടുപ്പുകൾ നടത്തിയ വിശ്വാസി ഹജ്ജ് ഉംറ കർമങ്ങളെ കുറിച്ച് പഠിച്ചിരിക്കൽ അനിവാര്യമാണ്. പ്രത്യേകിച്ച് ഗവണ്മെന്റ് ഹജ്ജ് സംഘത്തിൽ വരുന്ന ഹാജിമാർ. ഹജ്ജിനു തയ്യാറെടുത്തവർ പല ഹജ്ജ് ക്ലാസ്സുകൾക്കും പങ്കെടുത്തവരാണെകിൽ പോലും സമയത്തിന്റെ പരിമിതി മൂലം പല പ്രധാന വിഷയങ്ങളും ചർച്ചീഭവിക്കാതെ പോകാറുണ്ട്. അത്തരം ചില വിഷയങ്ങളിലേക്കാണ് ഈ വിനീതൻ നിങ്ങളുടെ ശ്രദ്ധ കൊണ്ടുപോകുന്നത്.
എന്താണ് ഇഹ്‌റാം
ഹജ്ജിന്റെയും ഉംറയുടെയും ഒന്നാമത്തെ റുക്ന് ആണല്ലോ ഇഹ്‌റാം. (റുക്ന് =അറവു നടത്തിയാൽ പോലും പരിഹരിക്കപ്പെടാത്ത അഭിവാജ്യ ഘടകം ).
ഇഹ്‌റാം എന്താണെന്നു അറിയാതെ പോയാൽ മുടക്കിയ ലക്ഷങ്ങൾ വെറുതെയാവുകയും ഹജ്ജും ഉംറയും ഇല്ലാതെ മടങ്ങി വരേണ്ടി വരും.
ഹജ്ജിലോ ഉംറയിലോ പ്രവേശിക്കുന്നു എന്നു മനസ്സിൽ കരുതുന്നതിനാണ് ഇഹ്‌റാം എന്നു പറയുന്നത്. ഈ നിയ്യത്ത് മനസ്സിൽ ഇല്ലാതെ അമീർ ചൊല്ലി തരുന്നത് ഏറ്റു ചൊല്ലിയാൽ മാത്രം അത് ഇഹ്‌റാം ആവുകയില്ല.
ഉംറയുടെ നിയ്യത്ത്
"അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി ഞാൻ ഉംറയിൽ പ്രവേശിക്കുന്നു. അതിനായി ഇഹ്‌റാം ചെയ്യുന്നു "
ഹജ്ജിന്റെ നിയ്യത്ത്
"അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി ഞാൻ ഹജ്ജിൽ പ്രവേശിക്കുന്നു. അതിനായി ഇഹ്‌റാം ചെയ്യുകയും ചെയ്യുന്നു "
ഇപ്രകാരം മനസ്സിൽ കരുതുകയും നാവ് കൊണ്ട് ഉച്ചരിക്കുകയും ചെയ്യുക
അവലംബം :ഫത്ഹുൽമുഈൻ
ഹജ്ജിനോ ഉംറക്കോ വരുന്നവർക്ക് കൂടുതൽ ദിവസങ്ങൾ മക്കയിൽ ലഭിക്കും. ഉംറകൾ ധാരാളം ചെയ്യൽ സുന്നത്തുണ്ടല്ലോ. പലരും തനിക്ക് ബാധ്യതയുള്ള ഉംറ നിർവഹിച്ചതിനു ശേഷം മരണപ്പെട്ടുപോയ ഉപ്പ, ഉമ്മ, ഉപ്പാപ്പ, ഉമ്മാമ തുടങ്ങിയ കുടുംബക്കാർക്കു വേണ്ടി ഉംറ ചെയ്യാറുണ്ട്. അപ്പോൾ പ്രത്യേകിച്ച് വല്ലതും ശ്രദ്ധിക്കാനുണ്ടോ?
രണ്ടു കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിച്ചിരിക്കണം. അല്ലെങ്കിൽ അധ്വാനം വെറുതെയാകുന്നതും ഫിദ്‌യ നിർബന്ധമാവുകയും ചെയ്യും.
ഒന്നാമത്തേത് :
മരണപ്പെട്ടവർക്ക് വേണ്ടി ഹജ്ജോ ഉംറയോ ചെയ്യുമ്പോൾ ജീവിച്ചിരിക്കുമ്പോൾ നിർബന്ധമായ ഹജ്ജോ ഉംറയോ ചെയ്തവരാണെങ്കിൽ മരണ ശേഷം അവർക്ക് വേണ്ടി സുന്നത്തായ ഹജ്ജോ ഉംറയോ ചെയ്യുമ്പോൾ അവരിൽ നിന്നും വസ്വിയ്യത് ഉണ്ടായാൽ മാത്രമേ പകരം ചെയ്യാൻ പറ്റുകയുള്ളൂ.
ജീവിച്ചിരിക്കുമ്പോൾ വസ്വിയ്യത് ഇല്ലെങ്കിൽ അവർക്ക് പകരമായി മരണ ശേഷം ചെയ്യുന്ന സുന്നത്തായ ഹജ്ജും ഉംറയും നിഷ്ഫലമായിരിക്കും.
NB:ഹജ്ജോ ഉംറയോ നിർബന്ധമായതിനു ശേഷം അതു ചെയ്യാതെ മരണപ്പെടുന്ന വ്യക്തിയുടെ അനന്തര സ്വത്തിൽ നിന്നും ആ വർഷം തന്നെ പകരം ഹജ്ജും ഉംറയും ചെയ്യുകയോ ചെയ്യിപ്പിക്കലോ നിർബന്ധമാണ്. അതിന് മുമ്പ് അനന്തരസ്വത്ത് ഓഹരി ചെയ്തെടുക്കൽ നിഷിദ്ധവുമാണ്.
രണ്ട് :
സാധാരണയിൽ ഹജ്ജിനോ ഉംറക്കോ വരുന്നവർ അവരുടെ ഹജ്ജും ഉംറയും കഴിഞ്ഞാൽ മരണപ്പെട്ടവർക്ക് വേണ്ടി ഉംറ ചെയ്യാൻ ഹറമിന്റെ പുറത്ത് പോയി തൻഈമിൽ വെച്ചോ മറ്റോ ഉംറക്ക് ഇഹ്‌റാം ചെയ്യാറാണ് പതിവ്.
എന്നാൽ മറ്റൊരാൾക്ക് പകരമായി ഹജ്ജോ ഉംറയോ നിർവഹിക്കുമ്പോൾ അവരുടെ (പകരം ചെയ്യപ്പെടുന്നരുടെ )മീഖാത്തിൽ നിന്നോ അല്ലെങ്കിൽ തത്തുല്യമോ അതിൽ കൂടുതലോ വഴിദൂരമുള്ള മീഖാത്തിൽ നിന്നോ ഇഹ്‌റാം ചെയ്യണം. ഇതാണ് ശാഫിഈ മദ്ഹബിലെ മുഅ'തമദ് (പ്രബലം). അല്ലാത്ത പക്ഷം കുറ്റക്കാരനാകുന്നതും ഫിദ്‌യ നിര്ബന്ധമാകുന്നതുമാണ്.
മരണപ്പെട്ട ഉപ്പക്കോ ഉമ്മക്കോ മറ്റോ പകരം ഉംറ നിർവഹിക്കുമ്പോൾ അവരുടെ മീഖാത്തിലേക്കോ തത്തുല്യമായ മറ്റൊരു മീഖാത്തീലേക്കോ ഇഹ്റാമിന് വേണ്ടി പോകാൻ ഉദ്ദേശമില്ലെങ്കിലോ അല്ലെങ്കിൽ മീഖാത്തിൽ പോയി ഇഹ്‌റാം ചെയ്യുന്നില്ലെങ്കിലും ഹറമിന് പുറത്ത് പോയി ഇഹ്‌റാം ചെയ്ത് ഫിദ്‌യ കൊടുക്കാൻ ഉദ്ദേശമില്ലെങ്കിലോ *പകരം ഉംറ നിർവഹിക്കുന്നവന്റെ മീഖാത്താണ് പരിഗണിക്കേണ്ടത് എന്നുള്ള ഇമാം അൽ ജമാലു ത്ത്വബ്‌രി (റ) സ്വഹീഹാക്കിയ അഭിപ്രായം തഖ്‌ലീദ് ചെയ്യേണ്ടതാണ്.
മസ്ജിദുൽ ഹറാമിൽ നിന്നുള്ള ഒരു നിസ്‌കാരത്തിന് മറ്റു പള്ളികളിൽ നിന്നുള്ള ഒരു ലക്ഷം നിസ്‌ക്കാരങ്ങളെക്കാളും പുണ്യമുണ്ടെന്നു ഹബീബ് നബി (സ) പറഞ്ഞത് പുരുഷന്മാരുടെ നിസ്‌ക്കാരത്തെ കുറിച്ച് മാത്രമാണോ?
അതേ. ഇബ്നു ഹജർ (റ) പറയുന്നു :"നമ്മുടെ പ്രമുഖ ഇമാമുമാരിൽ പെട്ട ഇബ്നു ഖുസൈമ (റ) പറയുന്നു : 1000 നിസ്‌ക്കാരങ്ങളെക്കാൾ പുണ്യമുള്ള മസ്ജിദുന്നബവിയിൽ സ്ത്രീകൾ നിസ്‌ക്കരിക്കുന്നതിനേക്കാളും ശ്രേഷ്ഠത അവരുടെ സ്വന്തം വീട്ടിൽ വെച്ച് നിസ്‌ക്കരിക്കുന്നതിനാണ്. ആ പുണ്യം കൊണ്ട് നബി(സ്വ) ലക്ഷ്യമാക്കിയത് പുരുഷന്മാരുടെ നിസ്‌ക്കാരത്തെ കുറിച്ചാണ്. സ്ത്രീകളുടെ നിസ്‌ക്കാരത്തെ കുറിച്ചല്ല.(ഫതാവൽ കുബ്റ 286/1)
ആ ധാരണ തിരുത്തുക
നമ്മുടെ നാടുകളിലെ പള്ളികളിൽ പോകുന്നതിനു മാത്രമേ നിയമങ്ങൾ ബാധകമുള്ളൂവെന്നും മക്കയിലും മദീനയിലും എത്തിയാൽ യഥേഷ്ടം പോകാമെന്നു പല സഹോദരിമാരും തെറ്റിദ്ധരിച്ചിട്ടുണ്ട്. നിയമങ്ങളും നിബന്ധനകളും എല്ലാ പള്ളികൾക്കും ഒരു പോലെ ബാധകമാണെന്ന് ഉണർത്തുന്നു.
പരിഹാരം
ഹറമിന്റെ പരിധിക്കുള്ളിൽ വെച്ച് ചെയ്യുന്ന മുഴുവൻ നന്മകൾക്കും ഒരു ലക്ഷത്തിന്റെ പുണ്യം ലഭിക്കുമെന്ന് സ്ത്രീകളെ ബോധ്യപ്പെടുത്തുക.
ചെരിപ്പ് നഷ്ടപ്പെടുമെന്ന പേടിയിൽ (ചെരിപ്പിടാതെ പള്ളിയുടെ പുറത്ത് ചെവിട്ടിയാൽ കാലു പൊള്ളി പൊക്ക്‌ള വരും ) ചെരിപ്പ് കയ്യിൽ പിടിച്ചോ ബാഗിലിട്ട് തോളത്തിട്ടോ ത്വവാഫ് ചെയ്താൽ ത്വവാഫ് സ്വഹീഹാകുമോ?
ചെരിപ്പിൽ നജസ് ഉണ്ടെങ്കിൽ ത്വവാഫ് സ്വഹീഹാകില്ല.
ലക്ഷക്കണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും ആയിരക്കണക്കിന് റാക്കുകൾ (ചെരിപ്പ് സൂക്ഷിക്കുന്ന തട്ടുകൾ) ഉണ്ട്. തന്റെ ചെരിപ്പ് ഏതു നമ്പർ റാക്കിലാണ് വെച്ചതെന്ന് മറന്നുപോവുകയോ അല്ലങ്കിൽ വെച്ച റാക്കിൽ തന്റെ ചെരിപ്പ് കാണാതിരിക്കുകയോ ചെയ്താൽ അവിടെയുള്ള മറ്റൊരു ചെരിപ്പ് എടുക്കാൻ പറ്റുമോ?
ഉടമസ്ഥൻ ഇല്ലാത്ത ഒരു ചെരിപ്പ് അവിടെ കാണാനുണ്ട്. തന്റെ ചെരിപ്പ് എടുത്തവന്റെതാണ് ആ ചെരിപ്പ് എന്നു സാഹചര്യ തെളിവ് കൊണ്ട് മനസ്സിലായാൽ പകരം അത് എടുക്കാൻ പറ്റുമോ?
"തന്റെ ചെരിപ്പുകൾ നഷ്ടപ്പെടുകയും പകരം മറ്റൊന്ന് അവിടെ ഉണ്ടാവുകയും ചെയ്താൽ ആ ചെരിപ്പുകൾ എടുത്ത് ധരിക്കൽ അവന് അനുവദനീയമല്ല.
ഉടമസ്ഥൻ ഇല്ലാത്ത ഒരു ചെരിപ്പ് അവിടെ കാണാനുണ്ട്. തന്റെ ചെരിപ്പ് എടുത്തവന്റെതാണ് ആ ചെരിപ്പ് എന്നു സാഹചര്യ തെളിവ് കൊണ്ട് ബോധ്യപ്പെട്ടാലും അതെടുത്തു ധരിക്കൽ അനുവദനീയമല്ല."
"അതേസമയം തന്റെ ചെരിപ്പ് എടുത്തവന്റെ ചെരിപ്പ് തന്നെയാണ് ആ ചെരിപ്പ് എന്നുറപ്പായാൽ അതു വിൽപ്പന നടത്തി കിട്ടുന്ന വിലയിൽ നിന്നും തന്റെ ചെരിപ്പിന്റെ വിലക്കനുസരിച്ച മൂല്യം ഈടാക്കാവുന്നതാണ് "(ശർവാനി 7/6)
സ്വന്തം മഹല്ലിലെ പള്ളിയിൽ നിന്നും ചെരിപ്പ് നഷ്ടപ്പെട്ടാലും നിയമം ഇതു തന്നെയാണ്.
-
ആദം നബി (അ) മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ആദ്യ മനുഷ്യൻ ആ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചു മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് ഇന്നും മനുഷ്യ പുത്രന്...
-
ഖിള്ർ നബി (അ) എന്ന നാമം സുപരിചിതമാണ്. പക്ഷെ ആ മഹത് വ്യക്തിത്വത്തെക്കുറിച്ചു പലർക്കും അറിയില്ല. അത് മലയാളികളിലേക്ക് എത്തിക്കാനായി നി...
-
സർവ്വലോക രക്ഷിതാവായ അള്ളാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചത് മുതൽ പല പല കാലഘട്ടങ്ങളിലായി അനേകായിരം പ്രവാചകൻമാരെ ഈ ഭൂമിയിൽ ഇറക്കിയിട്ടുണ്ട്....
-
ലോകപ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമാണ് ഖസീദത്തുൽ ബുർദ.അറബിയിൽ ഉള്ള ഈ കാവ്യം രചിച്ചത് ഈജിപ്തിലെ ബൂസ്വീർ എന്ന ഗ്രാമത്തിൽ 1212 (ഹിജ്റ...
-
ഒരു മുസ്ലിമിനെ സംബന്ധിച്ചടുത്തോളം ഒഴിവാക്കാൻ കഴിയാത്ത ഒരു നിർബന്ധിത കർമ്മമാണ് നിസ്കാരം.ശരീരംകൊണ്ടു ചെയ്യുന്ന ആരാധനകളിൽ ഏറ്റവും ശ്രേ...
-
സത്യം കണ്ടെത്തി ലോക ചരിത്രത്തിലെ മഹാത്ഭുതം ആ വിശേഷണത്തിന്നർഹനായ ജനനായകൻ അമീറുൽ മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) ചരിത്രത്തിൽ വെട്ടിത്തിള...
-
അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യൻ കാണുന്ന നല്ല സ്വപ്നങ്ങൾ പ്രവാചകത്വത്തിന്റെ നാൽപ്പത്തിയാറിൽ ഒരംശമാണ്. (ബുഖാരി റഹ്...