Thursday 20 October 2016

അസ്മാഉൽ ഹുസ്നാ - നാമങ്ങളും , മഹത്വങ്ങളും

 


”അത്യുത്തമമായ നാമങ്ങള്‍ അല്ലാഹുവിനുള്ളതത്രെ. ആ നാമങ്ങളില്‍ നിങ്ങളവനോട് പ്രാര്‍ത്ഥിക്കുക” (അല്‍ അഅ്റാഫ്: 180)

അബു ഹുറയ്റ (റ) ഇപ്രകാരം പറയുന്നു; "അല്ലാഹുവിന് 99 പേരുകൾ ഉണ്ട്. അവയെ ഹൃദിസ്തമാക്കുകയും അവ ഉരുവിടുകയും അവയിൽ വിശ്വസിക്കുകയും ചെയ്യുന്നവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും. 


ഏതൊരു കാര്യത്തിലും ദൈവാനുഗ്രഹം  (ബറക്കത്ത്) എന്നുള്ളത് നമ്മുടെ ജീവിത നന്മക്കും മുന്നേറ്റത്തിനും അനിവാര്യമാണ്...

സമ്പത്തും സന്താനങ്ങളും മറ്റു സംവിധാനങ്ങളുമെല്ലാം ഇഷ്ടാനുസരണമുള്ളവനും അവയിലൊന്നും ബറക്കത്ത് ഇല്ലാതിരുന്നത് കാരണം രോഗങ്ങളും രോഗപീഡകളും മനോവിഷമങ്ങളും വന്നു ജീവിതം നരക തുല്യമായവർ ഏറെയുണ്ട്...

ദാരിദ്ര്യം മൂലം ജിവിതം വഴിമുട്ടിയവർ മറ്റൊരു നിലയിൽ പ്രയാസ പ്രതിസന്ധികളിൽ കിടന്നുഴറുന്നു. സത്യവിശ്വാസിയുടെ ജീവിതം ദുരിതമുക്തവും ബറക്കത്തുള്ളതുമാവാനും നമ്മുടെ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന വ്യത്യസ്ത വിഷമ പ്രയാസ ഭൗതികവുമായ ഏതൊരു ഉദ്ദേശ്യവും സഫലീകരിക്കാൻ "ഏകനായ അല്ലാഹു ﷻന്റെ" നൂറിൽപ്പരം അസ്മാഉൽ ഹുസ്നയിലൂടെ സാധിക്കും ...


ഉദ്ദേശ സഫലീകരണം

വെള്ളിയാഴ്ച ജുമാ നിസ്കാരത്തിനു മുമ്പ് വുളുവോടെ പതുക്കെ ഇരുനൂറു തവണ اَللّٰه (അള്ളാഹ്) എന്നു ചൊല്ലിയാൽ അവന്റെ എല്ലാ ഉദ്ദേശ്യ ലക്ഷ്യങ്ങളും സഫലീകരിക്കപ്പെടുമെന്ന് ഇമാം ശിഹാബുദ്ദീൻ സുഹ്രവർദി (റ) പറയുന്നു...(സആദത്തുദ്ധാറൈൻ)

ഈ പുണ്യനാമമാണ് സാധാരണയായി സൃഷ്ടാവിനു ഒരോ സൃഷ്ടിയും വിളിക്കുന്ന നാമമെന്നതിനാൽ ഇതിനുള്ള വ്യതിരിക്തത ഗുണഗണങ്ങൾ മറ്റൊരു നാമത്തിനുമില്ലെന്ന് പണ്ഡിത ലോകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്...

പ്രപഞ്ചത്തിന്റെ നിലനിൽപ്പിനാധാരം اَللّٰه എന്ന പുണ്യ നാമമാണെന്നും അത് പറയുന്ന ഒരാളും ഭൂമിയിൽ ഇല്ലാതിരിക്കുമ്പോഴാണ് അന്ത്യനാൾ സംഭവിക്കുന്നതെന്നും നബി ﷺ പറഞ്ഞിട്ടുണ്ട്...

ലോകത്ത് ഏതൊരു സൃഷ്ടിയും "അള്ളാഹു ﷻ നെ സ്മരിക്കുമ്പോൾ മറ്റേതൊരു നാമത്തേക്കാളും പതിമടങ്ങ്‌ തവണ കൂടുതൽ പറയുന്ന വചനം اَللّٰه എന്നു മാത്രമാണ്...

അതേ പ്രകാരം ഖുർആനിന്റെ ഹൃദയമെന്ന് നബി ﷺ വിശേപ്പിച്ച സൂറത്ത് യാസീനും ഉദ്ദേശ സഫലീകരണത്തിന് വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്. നബി ﷺ പറഞ്ഞു. സൂറത്ത്‌ യാസീൻ, സൂറത്ത് ഖാളിയ (ഉദ്ദേശ സഫലീകരണം അദ്ധ്യായം) എന്ന പേരിൽ പൂർവ്വ കാലങ്ങളിൽ അറിയപ്പെടുന്നു... 

പൂർണ ഇഹ്‌ലാസിൽ മുഴുകിക്കൊണ്ട് സൂറത്ത്‌ യാസിൻ ഓതുന്നവർക്ക് ഉദ്ദേശ സഫലീകരണം എളുപ്പം സാധ്യമാകുന്നതാണ്.



അപകടഭയം

വല്ല അപകടമോ പ്രശ്നങ്ങളോ പിടികൂടുമെന്ന ഭയം ഉളവാകുന്ന പക്ഷം നൂറു പ്രാവശ്യം يَا رَحْمٰنْ يَا رَحِيمْ  (യാ റഹ്മാൻ യാ റഹീം)(കരുണ്യവാനെ കരുണാനിധിയെ) എന്നു ചൊല്ലുക.(സആദത്ത് 499)

യാത്രയിലോ മറ്റോ ഉണ്ടാകുന്ന അപകടങ്ങൾ, സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ ജോലി ചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങളും പ്രതിസന്ധികളും പരിഹരിക്കാൻ ഏറെ സഹായകമാവുന്ന ഉത്തമ നാമമാണിത്... 

അബുൽഹസനിൽ ഖസ്വീനി (റ) പറയുന്നു: ഒരാൾ യാത്ര പുറപ്പെടുമ്പോൾ ശത്രു, വന്യജീവികൾ, അപകടങ്ങൾ എന്നിവ ഭയപ്പെടുകയാണെങ്കിൽ സൂറത്തുൽ ഖുറൈശ് പാരായണം ചെയ്യുക. അത് വിഷമങ്ങളിൽ നിന്ന് നിർഭയത്വമാണ്...

ശൈഖ് അഹ്‌മദ്‌ സ്വാവി അൽ മാലിഖി (റ) പറയുന്നു: ജയിൽ മോചനം, കടം വീടുക, ശത്രുവിന്റെ മേൽ ജയം, ഭൗതികവും പാരത്രികവുമായ അപകടം, ഭയാനതകളിൽ നിന്ന് സംരക്ഷണം, സുലഭമായ ഭക്ഷണ വിഭവം എന്നിവക്ക് വുളൂഅ്‌ ചെയ്ത ശേഷം നാല്പത്തൊന്ന് തവണ സൂറത്തുദ്ധാരിയാത് ഒരു സ്ഥലത്ത് വെച്ച് പാരായണം ചെയ്താൽ പ്രസ്തുത ഉദ്ദേശങ്ങൾ സഫലീകരിക്കപ്പെടുമെന്നത് സ്ഥിരപ്പെട്ടതാണ്.(ഹാശിയതുസ്സ്വാവി 4/123)


സമാധാനം

വിഷമ പ്രതിസന്ധികളിൽ അകപ്പെട്ടിരിക്കുന്ന സമയം الرَّحْمٰن الرَّحِيم (അർറഹ്മാനി റഹീം) എന്നു നിസ്കാരാനന്തരം ചൊല്ലി പ്രാർത്ഥിക്കുന്നത് ഉത്തമമാണെന്ന് ശൈഖ് നബ്ഹാനി (റ) സാക്ഷ്യപ്പെടുത്തുന്നു... 

ഫർള് നിസ്കാരങ്ങൾക്ക് ശേഷമോ സുന്നത്ത് നിസ്കാരങ്ങൾക്ക് പിറകയോ ഈ പുണ്യനാമങ്ങൾ ചൊല്ലി പ്രാർത്ഥിച്ചാൽ വൈവിധ്യഗുണഫലങ്ങൾ ലഭ്യമാകുന്നതോടൊപ്പം നാം അകപ്പെട്ട പ്രശ്ന പ്രതിസന്ധികളിൽ നിന്നും സംരക്ഷണവും മുക്തിയും നൽകപ്പെടും...

മാനസികമായ സന്തോഷം ലഭ്യമാകുന്നതിൽ അല്ലാഹുﷻന്റെ ദിക്റിനേക്കാൾ പ്രതിവിധി നൽകുന്ന മറ്റൊന്നുമില്ല. അല്ലാഹു ﷻ വിശുദ്ധ ഖുർആനിൽ പറയുന്നു:   
               
(أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ) 

"അറിയുക അല്ലാഹുവിന്റെ സ്മരണകൊണ്ടാണ് ഹൃദയങ്ങൾ ശാന്തമാകുന്നത്."

നബിﷺയുടെ ഹൃദയവിശാലതയെ സൂചിപ്പിക്കുന്ന അധ്യായമാണ് അലംനഷ്റഹ് സൂറത്ത്. ശൈഖ് അഹ്മദ് സ്വാവി അൽമാലികി (റ) പറയുന്നു. നമ്മുടെ ഉദ്ദേശങ്ങളിലേതൊന്നും സഫലമാകണമെങ്കിൽ രണ്ടു റകഅത്ത് സുന്നത്ത് നിസ്കരിക്കുകയും തുടർന്ന് സൂറതുൽ അലം നശ്റഹിലെ അക്ഷരങ്ങളുടെ എണ്ണമായ നൂറ്റിമൂന്ന് തവണ പ്രസ്തുത സൂറത്ത് നിസ്കരിച്ച സ്ഥലത്തുവെച്ച് പാരായണം ചെയ്താൽ അവന്റെ ഉദ്ദേശം സഫലമാകുന്നതാണ്‌ (ഹാശിയതുസ്സ്വാവി 4/314)


അല്ലാഹുﷻവിന്റെ സഹായം

ശൈഖ് സുഹ്രവർദി (റ) പറയുന്നു: ഒരാൾ 40 ദിവസം തുടർച്ചയായി 1000 തവണ يَا قُدُّوسُ (യാ ഖുദ്ദൂസ്) (പരിശുദ്ധൻ) എന്നു ചൊല്ലിയാൽ അല്ലാഹുﷻവിന്റെ അതുല്യസഹായം വഴി ഇരുലോകത്തും ഉന്നതി കൈവരിക്കാൻ കഴിയും...
(അവാരിഫുൽ മആരിഫ്)

സഹകരണ മനോഭാവം, ധർമ്മിഷ്ഠ ചിന്ത, സൽസ്വഭാവം തുടങ്ങിയവ അല്ലാഹുﷻവിന്റെ സഹായം ലഭ്യമാക്കാനുള്ള അടിസ്ഥാന സ്വഭാവ മഹിമകളാണ്. അതോടൊപ്പം മേൽ പറയപ്പെട്ട പുണ്യ നാമം 40 ദിവസം തുടർച്ചയായി നിർവഹിക്കുന്നത് ഉന്നതമായ പദവി ഇരുലോകത്തും കൈവരിക്കാൻ നമ്മെ സഹായിക്കുന്നു... 

മാലിക് ബ്നു അനസ് (റ) അബൂഖതാദ (റ)യിൽ നിന്നും നിവേദനം ചെയ്‌ത ഒരു ഹദീസ് ഇപ്രകാരമാണ്. നബിﷺപറഞ്ഞു: ഒരാൾ ആയതുൽ കുർസിയ്യ്, അൽ ബഖറയുടെ അവസാന ആയത്തുകൾ (അമനറസൂൽ) എന്നിവ പരായണം ചെയ്‌താൽ അല്ലാഹു ﷻ അവനെ സഹായിക്കും. ഏതൊരു വിധത്തിലും അല്ലാഹുﷻവിലർപ്പിക്കുകയും തഖ്‌വയിലധിഷിഠിതമായ ജീവിതം നയിക്കുകയും നമ്മുക്ക് അല്ലാഹുﷻവിന്റെ പരിധികളും നിയന്ത്രണങ്ങളുമിലാത്ത സഹായങ്ങളുണ്ടാവും... 

ശൈഖ് അഹമ്മദ് സ്വാവി അൽ മാലികി (റ) പറയുന്നു: സൂറത്തു ത്വലാഖിലെ

 وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مَخْرَجًا وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى ٱللَّهِ فَهُوَ حَسْبُهُۥٓ ۚ إِنَّ ٱللَّهَ بَٰلِغُ أَمْرِهِۦ ۚ قَدْ جَعَلَ ٱللَّهُ لِكُلِّ شَىْءٍ قَدْرًا (65/2,3

എന്ന ആയത്തിനു അമൂല്യമായ നിരവധി ഗുണഗണങ്ങളുണ്ട്. പ്രതിസന്ധികളും പ്രയാസങ്ങളും ഒന്നൊന്നായി അഭിമുഖീകരിക്കേണ്ടിവരുമ്പോൾ അല്ലാഹുﷻവിന്റെ സഹായവും സംരക്ഷണവും ലഭ്യമാവും.(ഹാശിയതുസ്വാവി 4/2004)


മാരക രോഗശമനം

മാരക രോഗം ബാധിച്ചയാളുടെ അടുക്കൽ 121 തവണ يَا سَلَام (യാ സലാം) (രക്ഷ) എന്നു ചൊല്ലിയാൽ പ്രസ്തുത രോഗത്തിന് ശമനമുണ്ടാവുകയോ ജീവിത പ്രതീക്ഷയില്ലെങ്കിൽ ഈമാനോടെ മരിക്കുകയോ ചെയ്യും.

ഖുർആനും അല്ലാഹുﷻവിന്റെ പുണ്യ നാമങ്ങളുമടങ്ങിയ വചനങ്ങളും രോഗശമനത്തിന് ഏറെ അത്യുത്തമമാണ്...

റജാഉൽ ഗൻവി (റ) യിൽ നിന്നും ഇബ്നുനാഫിഅ (റ) നിവേദനം. ഒരു ഹദീസ് ഇപ്രകാരമാണ്. നിങ്ങൾ സൂറത്തുൽ ഫാത്തിഹ, സൂറത്തുൽ ഇഖ്ലാസ്, എന്നിവകൊണ്ട് രോഗശമനം തേടുക. കാരണം ഖുർആൻ രോഗത്തിന് ശമനം നൽകിയില്ലെങ്കിൽ പ്രസ്തുത രോഗത്തിനു വേറെ സുഖ പ്രാപ്തിയില്ല.
 മരണാസന്നവസ്ഥയില്ലാത്ത രോഗിയെ ഒരാൾ സന്ദർശിക്കുകയും തുടർന്ന് ഏഴു തവണ

أسْألُ اللّٰه الْعظِيمْ رَبَّ الْعرْشِ الْعظِيمْ أنْ يَشْفِيَكَ 

(മഹത്വമേറിയ അർശിന്റെ രക്ഷിതാവും മഹാനുമായ അല്ലാഹുﷻവിനോട് നിന്റെ രോഗശമനത്തെ ഞാൻ ചോദിക്കുന്നു.) എന്നു പറയുകയും ചെയ്താൽ രോഗിയുടെ രോഗം സുഖപ്പെടുമെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്...(തിർമുദി)

സംസം ജലം പുണ്യവും പവിത്രതയും മാനിച്ചുകൊണ്ട് നമ്മുടെ ശരീരത്തിൽ മാരകരോഗങ്ങൾ വിപാടനം ചെയ്യാനും ജീവിതാന്ത്യം വരെ ആരോഗ്യത്തോടെ നിലനിൽക്കാനും വേണ്ടി പാനം ചെയ്യുമ്പോൾ നമ്മുടെ പ്രസ്തുത ഉദ്ദേശവും സഫലമാകുമെന്നത് തീർച്ചയാണ്.

ഇമാം ഖുർത്വുബി (റ) പറയുന്നു: ഏതു കാര്യത്തിനു വേണ്ടി സംസം പാനം ചെയ്താലും അത് സഫലമാകുമെന്ന് നബി ﷺ പറഞ്ഞത് നമ്മുടെ ഭൗതികാത്മിക ജീവിതാരോഗ്യത്തിന് ഏറെ ഫലപ്രദമാണ്.


യാത്രാ പ്രശ്നങ്ങൾ

ശൈഖ് യൂസഫുന്നബ്ഹാനി (റ) പറയുന്നു. നമ്മുടെ യാത്രാ
വേളകളിലുണ്ടാവുന്ന സാമ്പത്തികനഷ്ടങ്ങൾ, ശാരീരിക പ്രയാസങ്ങൾ മറ്റു അനിഷ്ട കാര്യങ്ങൾ തുടങ്ങിയവ ഭയപ്പെടുന്നവർ  يَا مُؤْمِنُ   
(യാ മുഅ്മിൻ) (അഭയം നൽകുന്നവൻ) എന്നു 36 തവണ ചൊല്ലുക.

ഒരിക്കൽ ജുബൈർ(റ)നോട് നബി ﷺ പറഞ്ഞു. ജുബൈറേ താങ്കൾ യാത്ര പുറപ്പെടുകയാണെങ്കിൽ മികച്ച വിഭവസമാഹരണവും ഉദ്ദേശസാഫല്യവും ലഭ്യമാകാൻ സൂറതുൽ കാഫിറൂന, സുറതുന്നസ്വർ, സൂറതുൽ ഇഖ്ലാസ്. സൂറതുൽ ഫലഖ്, സൂറതുന്നാസ്, എന്നിവയിലോരോ സൂറതും ബിസ്മി കൊണ്ട് തുടങ്ങുകയും ബിസ്മികൊണ്ട് അവസാനിപ്പിക്കുകയും ചെയ്യുക.(അബൂയഹ് ല)

യാത്രയിലെ പ്രതിസന്ധികളും ദുസ്സഹമായ അനുഭവങ്ങളും ഇല്ലായ്മ ചെയ്യാൻ പ്രാർത്ഥനകളും ദിക്റുകളും ഏറെ ഫലപ്രദമാണ്. യാത്രക്ക് മുമ്പുള്ള ഉദ്ദേശ സഫലീകരണ നിസ്കാരം, പ്രാർത്ഥന, ദാനധർമ്മങ്ങൾ തുടങ്ങിയവയൊടൊപ്പം സൂറതുൽ ഖുറൈശ് ഓതുന്നത് ഏറെ ഉത്തമമാണ്. 

അബുൽ ഹസനിൽ ഖസീനി (റ) പറയുന്നു. ഒരാൾ യാത്ര പുറപ്പെടുമ്പോൾ ശ്രതു, വന്യജീവികൾ തുടങ്ങിയവയെ ഭയപ്പെടുന്നില്ലെങ്കിൽ സൂറതുൽ ഖുറൈശ് ഓതുക. അത് എല്ലാ വിഷമങ്ങളിൽ നിന്നും മോചനമാണ്.


ദു:ഖങ്ങൾ

നമ്മുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലുണ്ടാകുന്ന ദു:ഖങ്ങളും വിഷമങ്ങളും പാടെ നീങ്ങുവാൻ 290 തവണ يَا مُهَيْمِنُ (യാ മുഹയ്മിൻ) (സംരക്ഷകൻ) എന്നു ചൊല്ലി പ്രാർത്ഥിക്കുന്നത് ഏറെ ഫലപ്രദമാണ്...

നമ്മുടെ വിഷമങ്ങളും ദുഃഖങ്ങളുമുണ്ടാകുമ്പോൾ അല്ലാഹുﷻവിനോടല്ലാതെ ആശങ്കപ്പെടാൻ മറ്റൊരാളില്ല. ദുഃഖങ്ങൾ ഒന്നൊന്നായി അലട്ടുമ്പോഴെല്ലാം നാം പ്രാർത്ഥിക്കേണ്ട പ്രാർത്ഥനകളിലുത്തമമായ പുണ്യനാമമാണ് ശൈഖ് യൂസഫുന്നബ്ഹാനി (റ) നമ്മെ തെര്യപ്പെടുത്തിയത്. ഏതൊരു ദുഃഖത്തെയും വിപാടനം ചെയ്യാൻ ഈ പുണ്യനാമത്തിനു ഫലസിദ്ധിയുണ്ടെന്ന് അധ്യാത്മിക പണ്ഡിതലോകം സാക്ഷ്യപ്പെടുത്തുന്നു...

അതൊടൊപ്പം ദുഃഖങ്ങൾ ഏറെ അലട്ടുമ്പോൾ നിസ്കാരശേഷം തന്റെ വലതു
കൈകൊണ്ട് തലയിൽ തടവുകയും,

بِسْمِ اللَّهِ الَّذِي لَا إِلَهَ غَيْرُهُ الرَّحْمَنِ الرَّحِيمِ، اللَّهُمَّ أَذْهِبْ عَنِّي الْهَمَّ وَالْحَزَنَ

എന്നു നബി ﷺ പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. 
(കാരുണ്യവാനും കരുണാനിധിയും അവനല്ലാതെ ആര്യാധനുമില്ലാത്ത അല്ലാഹുﷻവിന്റെ നാമംകൊണ്ട് പ്രാരംഭം. അല്ലാഹുവേ എന്നിൽ നിന്നും ദുഖ:വും മനോവിഷമവും അകറ്റേണമേ)


നിത്യ ഐശ്വര്യം

ശൈഖ് യൂസഫുന്നബ്ഹാനി (റ) പറയുന്നു. ഒരു സത്യവിശ്വാസിക്ക് നിത്യ ഐശ്വര്യം യാഥാർത്ഥമാകണമെങ്കിൽ 40 ദിവസം 40 തവണ ُيَا عَزِيز (യാ അസീസ്) (അജയ്യൻ) എന്നു ചൊല്ലി പ്രാർത്ഥിക്കുക...(സആദത്)

നിരന്തരം അല്ലാഹുﷻവിനോട് പൊറുക്കലിനെ തേടാനുള്ള മനസ്ഥിതിയുള്ളവനു നിത്യഐശ്വര്യത്തോടൊപ്പം നാമൊരിക്കലും മനസ്സിൽ പോലും വിചാരിക്കാത്ത നിലയിൽ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വാതിലുകൾ നമ്മുടെ മുൻപിൽ തുറക്കപ്പെട്ടിരിക്കുന്നു... 

ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ പൊറുക്കലിനെ തേടലിനെ നിർബന്ധമാക്കിയാൽ അല്ലാഹു ﷻ അവന് എല്ലാ പ്രതിസന്ധിയിൽ നിന്നും മോക്ഷം, എല്ലാ വിഷമങ്ങളിൽ നിന്നും മുക്തി, മനസിലൊരിക്കലും വിചാരിക്കാത്ത നിലയിൽ ഭക്ഷണവിഭവം എന്നിവ നൽകപ്പെടുന്നതാണ്...(അബൂദാവൂദ്, ഇബ്നുമാജ)

ബറകതും നിത്യഐശ്വര്യവും ലഭ്യമാകുന്ന കാര്യത്തിൽ സൂറതുൽ ഇഖ്ലാസ് പാരായണത്തിന് ഏറെ പുണ്യമുണ്ട്. 

ശൈഖ് അഹമദ് സ്വാവി അൽ മാലികി (റ) പറയുന്നു: ഒരാൾ സൂറതുൽ ഇഖ്ലാസ് ഒരു തവണ ഓതിയാൽ അവന്റെ മേലിലും രണ്ട് പ്രാവശ്യമോതിയാൽ അവന്റെ കുടുംബത്തിനുമേലിലും മൂന്ന് തവണ ഓതിയാൽ അവന്റെ അയൽവാസികളുടെ മേലിലും ബറകത് നൽകപ്പെടും (ഹാശിയതുസ്സ്വാവി 4/346)


ആക്രമണ സംരക്ഷണം

നിസ്കാരങ്ങൾക്ക് ശേഷം يَا جَبَّارُ (യാ ജബ്ബാർ) (പരിഹാരകൻ) എന്നു നിത്യമായി ചൊല്ലുന്നവനെ ഒരു അക്രമിയും സ്പർശിക്കുകയില്ലെന്ന് ശൈഖ് സുഹ്രവർദി (റ) പറയുന്നു.

ഏതൊരു അക്രമിയേയും അക്രമസമൂഹത്തെ പ്രതിരോധിക്കാനും അവരുടെ ശത്രുതയും അക്രമപ്രവർത്തനങ്ങളും ബാധിക്കാതിരിക്കാനും നബി ﷺ പ്രാർത്ഥിച്ചിരുന്ന പ്രാർത്ഥന ഇപ്രകാരമായിരുന്നു.

അബൂമൂസാ (റ) ൽ നിന്ന് നിവേദനം. നബി ﷺ ഒരു സമൂഹത്തെക്കുറിച്ച് ഭയപ്പെട്ടാൽ..

اللَّهُمَّ إِنَّا نَجْعَلُكَ فِي نُحُورِهِمْ وَنَعُوذُ بِكَ مِنْ شُرُورِهِمْ

എന്നു പ്രാർത്ഥിച്ചിരുന്നു.(അഹ്മദ്)


ഇമാം അഹമദ് സ്വാവി അൽ മാലികി പറയുന്നു. സൂറതു തൗബയിലെ അവസാനത്തെ രണ്ടു സൂക്തങ്ങളായ                                  

لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ

എന്ന ആയത്ത് ഒരു തവണയും. തുടർന്ന് അതിനുശേഷമുള്ള ആയത്ത്

فَإِن تَوَلَّوْا فَقُلْ حَسْبِيَ اللَّـهُ لَا إِلَـٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ الْعَرْشِ الْعَظِيمِ

ഏഴു തവണയും എല്ലാ ദിവസം രാവിലെയും  വൈകുന്നേരവും ചൊല്ലിയാൽ മരണം അടക്കമുള്ള എല്ലാ വെറുക്കപ്പെട്ട കാര്യങ്ങളിൽ നിന്നും സംക്ഷിക്കപ്പെടും. മരണം നിശ്ചയിക്കപ്പെടുന്ന ദിവസം അത് ചൊല്ലാൻ അന്നത്തെ ദിവസം മരണപ്പെട്ടവർക്ക് തൗഫീഖ് ചെയ്യുന്നതല്ല...
(ഹാശിയതുസ്സ്വാവി 2/165)


ആൺകുഞ്ഞ്

ശൈഖ് യൂസഫുന്നബ്ഹാനി (റ) പറയുന്നു. ഭാര്യയുമായി ബന്ധപ്പെടുന്നതിനു മുൻപ് 10 തവണ يَا مُتَكَبِّرُ (യാ മുതഖബ്ബിർ) (മഹത്വമുള്ളവൻ) എന്നു ചൊല്ലുന്നത് ആൺ സന്താനമുണ്ടാവാൻ ഉത്തമമാണ്...

പെൺമക്കൾ മാത്രമുള്ളവർ ആൺ സന്താനമുണ്ടാകാനും ആൺസന്തതികൾ മാത്രമുള്ളവർ ഒരു പെൺസന്തതിക്കും വേണ്ടി ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. 

ഏതൊരു കുടുംബത്തിലും പെൺമക്കൾ ബറകത്താണെന്ന് നബി ﷺ പറഞ്ഞത് ഇതോടൊപ്പം ചേർത്തി വായിക്കണം. 

ആൺകുഞ്ഞുങ്ങളില്ലാതെ വിഷമിച്ച ഒരാളോട് ഇബ്നു അബ്ബാസ് (റ) പറഞ്ഞത് താങ്കൾ اَسْتَغَفِرُ اللّٰهِ الْعَظِيمْ എന്നു വർദ്ധിപ്പിക്കണമായിരുന്നു. കാരണം സൂറത് നൂഹിൽ അല്ലാഹു ﷻ നൂഹ് നബിയെ ഉദ്ദരിച്ച് പറഞ്ഞു.

اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا ﴿•﴾ يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا ﴿•﴾ وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا

അല്ലാഹു ﷻ പറയുന്നു : നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പൊറുക്കലിനെ തേടുക. തീർച്ചയായും അവൻ പാപങ്ങളെ പൊറുക്കന്നവനായിരിക്കുന്നു. അതു വഴി നിങ്ങൾക്ക് കോരിചെരിയുന്ന മഴ വർഷിപ്പിക്കുകയും സമ്പാദ്യങ്ങളും ആൺ സന്താനങ്ങളും കനിഞ്ഞ് നൽകുകയും ചെയ്യും. അല്ലാഹു നിങ്ങൾക്ക് സ്വർഗ്ഗീയാരാമങ്ങളും സ്വർഗ്ഗീയ പുഴകളും സംവിധാനിക്കും...(സൂറതുനൂഹ്)

നമ്മുടെ ദോഷങ്ങളെല്ലാം പൊറുത്ത് ഹൃദയശുദ്ധീകരണം വരുത്തുന്നതോടൊപ്പം അതികമായ സുഖലഭ്യതക്കും പാപമോചനത്തിന് സിദ്ധിയുണ്ടെന്നതാണ് സൂറതുനൂഹിലെ ഈ ആയത്തുകൾ നമ്മെ തൊട്ടുണർത്തുന്നത്.    


കാണാതായവർ

ശൈഖ് സുഹവർദി (റ) പറയുന്നു. നഷ്ടപ്പെട്ട വ്യക്തി, സമ്പത്ത് എന്നിവ തിരിച്ചുകിട്ടുക എന്ന ഉദ്ദേശത്തോടെ ഒരാൾ 15000 തവണ يَا خَالِقُ (യാ ഖാലിഖ്) (സൃഷ്ടാവ്) എന്നു ചൊല്ലിയാൽ ഉദ്ധിഷ്ഠകാര്യം സാധിക്കുന്നതാണ്.

നഷ്ടപ്പെട്ട പോയ വസ്തുക്കൾ വ്യക്തികൾ എന്നിവ തിരികെ ലഭ്യമാകാനും തിരിച്ചുവരാനും വിവിധ പ്രാർത്ഥനകളും ദിക്റ്കളും ഇസ്ലാമിക ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സിയാദുന്നമീരിയുടെ കൂടെ ഉമറാതുബ്നു സാദാൻ (റ), മക്കയിലൂടെ സഞ്ചരിക്കുന്നതിനിടയിൽ അവരുടെ കൂട്ടുകാരന്റെ ഒട്ടകം കാണാതെയായി. തദവസരം സിയാദ് പറഞ്ഞു. ഇത്തരം ഘട്ടങ്ങളിൽ സൂറത് ഫുസ്വിലാത് പാരായണം ചെയ്യുമ്പോൾ അതിലെ സജദയുടെ ആയത്ത് ഓതിയശേഷം സുജൂദ് ചെയ്ത് പ്രാർത്ഥിക്കുവാൻ അനസ് (റ) കൽപ്പിച്ചിട്ടുണ്ട്. അപ്രകാരം നിർവ്വഹിച്ചപ്പോൾ തൊട്ടടുത്ത് ഒരപരിചിതനും അയാളോടൊപ്പം കളഞ്ഞ പോയ ഒട്ടകവുമുണ്ടായിരുന്നു.(മുജാബുദ്ധഅ് 72 )

സൂറതു ത്വാരിഖിലെ إِنَّهُ عَلَىٰ رَجْعِهِ لَقَادِرٌ (നിശ്ചയം അല്ലാഹു അതിനെ തിരികെ കൊണ്ടുവരാൻ കഴിവുള്ളവനാണ്) എന്ന സൂക്തം നല്ല മനസ്സാന്നിദ്ധ്യത്തോടെ ധാരാളമായി ചൊല്ലുന്നത് നഷ്ടപ്പെട്ട വസ്തു തിരിച്ചു കിട്ടാൻ സഹായകമാണെന്ന് പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്.


വിശപ്പ്

ഒരാൾ 40 ദിവസം പത്തിരി, റൊട്ടി തുടങ്ങിയ ആഹാരപദാർത്ഥങ്ങളിൽ 
يَا قَابِضُ (പിടികൂടുന്നവൻ) എന്ന് എഴുതി ഭക്ഷിച്ചാൽ വിശപ്പിന്റെ വേദനകളോ ഭക്ഷണം വഴിയുള്ള രോഗങ്ങളോ അവനെ ബാധിക്കുകയില്ല... 

ഭക്ഷണം ലഭ്യമാകാതെ വിശപ്പനുഭവപ്പെടുക. അമിതഭക്ഷണത്തിലൂടെ രോഗങ്ങൾക്കടിമയാവുക. ഇത് രണ്ടും ഒരേ സമയം ആരോഗ്യത്തെ ബാധിക്കുന്നവയാണ്. 

സംസം ജലം കുടിച്ചാൽ അതുവഴി വിശപ്പിനെ വിപാടനം ചെയ്യാനും ഏതാവശ്യത്തിനു വേണ്ടിയാണോ കുടിച്ചത് അതിനു വേണ്ടിയുമാണെന്നാണ് നബി ﷺ പറഞ്ഞത്. 

മഹാനായ ഇസ്മാഈൽ നബി (അ) ന്റെ പാദ സ്പർശനം വഴി ലഭ്യമായ ഈ പുണ്യ ഉറവ മഹത്വവൽക്കരിക്കപ്പെടാനുള്ള കാരണവും മഹാത്മാക്കളോട് ബന്ധപ്പെട്ട നിലക്കാത്ത നീരുറവയായതിനാലാണ്. അതേ പ്രകാരം പുണ്യവചനങ്ങൾ ചൊല്ലി കഴിക്കുന്ന ആഹാര പദാർത്ഥങ്ങൾക്കും ഏറെ പുണ്യഫല സിദ്ധിയുണ്ടെന്നാണ് പ്രാമാണിക ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

ഭക്ഷണപാനീയങ്ങൾ കഴിക്കുന്ന സത്യവിശ്വാസി തുടക്കത്തിൽ ബിസ്മിചൊല്ലൽ സുന്നത്താണ്. കാരണം, ബിസ്മി ചൊല്ലാതെ ഭക്ഷണം കഴിക്കുന്നവനോടൊപ്പം പിശാചും പ്രസ്തുത ഭക്ഷണം കഴിക്കുമെന്നാണ് നബി ﷺ പറഞ്ഞത്. പിശാച് നമ്മുടെ ഭക്ഷണത്തിലെ വിഹിതം കഴിക്കുന്നതിലൂടെ തത്വത്തിൽ നമുക്ക് വിശപ്പ് ശമിക്കുന്നില്ല. എന്നാൽ ബിസ്മി ചൊല്ലിയുള്ള ഭക്ഷണം, പരിമിതമാണെങ്കിലും നമ്മുടെ വിശപ്പിനെ ശമിപ്പിക്കുന്നു.    


ധന സമ്പാദ്യവഴി

ഒരാൾ ളുഹാ നിസ്കാരശേഷം 10 തവണ يَا بَاسِطُ ( വിശാലമാക്കുന്നവൻ) എന്നു കൈകൾ മേൽപ്പോട്ടുയർത്തി ചൊല്ലുകയും തുടർന്ന് ഇരുകൈകൾ കൊണ്ടും മുഖം തടവുകയും ചെയ്താൽ അവന് ധനസമ്പാദ്യമാർഗ്ഗം തുറക്കപ്പെടുന്നതാണ്.

അനുവദനീയമായ ധന സമ്പാദന മാർഗ്ഗത്തിനുവേണ്ടി പ്രാർത്ഥിക്കുന്നത് സത്യവിശ്വാസിയുടെ ചര്യയാണ്. ളുഹാ നിസ്കാരവും അതിനുശേഷം മേൽപറയപ്പെട്ട പുണ്യനാമവും ചൊല്ലുന്നതിലൂടെ ഈ ഉദ്ദേശ ലക്ഷ്യങ്ങൾ സഫലീകരിക്കപ്പെടാൻ നിമിത്തമാവുമെന്നത് തീർച്ചയാണ്.

ഇമാം അഹ്മദ് സ്വാവി അൽ മാലികി (റ) പറയുന്നു. എല്ലാ ഫർള് നിസ്കാരങ്ങൾക്ക് ശേഷവും പത്ത് തവണ അലംനശ്റഹ് സൂറത്ത് കരുതുന്നത് വഴി, ഭക്ഷണ സമ്പാദ്യങ്ങളുടെ വഴിതുറക്കപ്പെടുന്നതാണ്...(സ്വാവി 4/314)

സമ്പത്തും സന്താനങ്ങളും വർദ്ധിക്കാൻ പ്രാർത്ഥിക്കുന്നതിൽ ഇസ്ലാമികമായി തെറ്റൊന്നുമില്ല. എന്നാൽ പ്രസ്തുത സമ്പത്തിൽ ബറകത്തുള്ളതാവാൻ വേണ്ടി അതൊടൊപ്പം പ്രാർത്ഥിക്കണം. 

നബിﷺയുടെ സേവകനായി നീണ്ട കാലം കൂടെയുണ്ടായിരുന്ന അനസ് (റ)വിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് അദ്ദേഹത്തിന്റെ മാതാവ് ഉമ്മുസുലൈം (റ) നബിﷺയോട് അപേക്ഷിച്ചപ്പോൾ നബി ﷺ ഇപ്രകാരം ദുആ ചെയ്തു.

اللَّهُمَّ أَكْثِرْ مَالَهُ وَوَلَدَهُ وَبَارِكْ لَهُ فِيمَا أَعْطَيْتَهُ

അല്ലാഹുവേ... അനസിന്റെ സമ്പത്തിനേയും സന്താനങ്ങളേയും നീ വർദ്ദിപ്പിക്കുകയും നീ അദ്ദേഹത്തിനു നൽകിയവയിൽ ബറക്കത്ത് നൽകുകയും ചെയ്യേണമേ...


മനോവ്യഥ

മനസ്സിനെ നിരന്തരം വേട്ടയാടുന്ന വ്യഥകൾ ഇല്ലാതാകുന്നതൊടൊപ്പം നമ്മുടെ അഭിലാഷങ്ങൾ പൂവണിയാൻ 500 പ്രാവശ്യം يَاخَافِضُ (താഴ്ത്തുന്നവൻ) എന്നു ചൊല്ലി പ്രാർത്ഥിക്കുന്നത് ഏറെ ഫലപ്രദമാണ്...
 
മന:സംഘർഷങ്ങളും പ്രയാസങ്ങളും ഇല്ലാതെയാവുന്നതിനു ദിക്റിനേക്കാൾ പുണ്യവും ഫലപ്രദവുമായ മറ്റൊരു പ്രതവിധിയില്ല എന്നാണ് ഖുർആൻ പറയുന്നത്. 

അല്ലാഹു ﷻ പറയുന്നു:

أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ

അറിയുക അല്ലാഹുﷻവിനെ സ്മരിക്കുന്നത് വഴി മാത്രമാണ് ഹൃദയ ശാന്തിയുണ്ടാകുന്നത്. 

മനശക്തിയും ധൈര്യവുമാണ് സത്യവിശ്വാസിയുടെ ലക്ഷണങ്ങളിൽ മുഖ്യമായത്. അബൂഹുറയ്റ (റ) വിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു. ശക്തനായ സത്യവിശ്വാസി ദുർബലനായ സത്യവിശ്വാസിയേക്കാൾ ഉത്തമനും അല്ലാഹുﷻവിന് ഏറ്റവുമിഷ്ടപ്പെട്ടവനുമാണ്.

വിഷമ പ്രതിസന്ധികളിൽ ഒന്നിനുമീതെ മറ്റൊന്നായി വരുമ്പോൾ
നീ حَسْبِيَ اللّٰهُ وَنِعْمَ الْوَكِيلْ (എനിക്ക് അല്ലാഹു ﷻ മതി. ഏൽപ്പിക്കപ്പെടാൻ ഉത്തമൻ അവനാണ് ) എന്നു പറയുക.(അദ്കാറുന്നവവി 128)


അപകട സാഹചര്യങ്ങൾ

ശൈഖ് യൂസഫുന്നബ്ഹാനി (റ) പറയുന്നു. ഒരാൾ 70 തവണ يَا رَافِعُ (ഉയർത്തുന്നവനേ) എന്നു ചൊല്ലി പ്രാർത്ഥിക്കുക വഴി സംഘർഷഭരിതവും സുരക്ഷിതവുമല്ലാത്ത സ്ഥലങ്ങളിൽ നിന്ന് സംരക്ഷണം, അപകട സാധ്യതയിൽ നിന്നും മുക്തി എന്നിവ നൽകപ്പെടും...

ഏതൊരു സാഹചര്യത്തിലും നമ്മെ സംരക്ഷിക്കുന്നവനും സുരക്ഷിതത്വം നൽകുന്നവനും അല്ലാഹുﷻവാണ്. സുരക്ഷിതമല്ലാത്ത നാടുകളിലും സ്ഥലങ്ങളിലും പ്രവാചകന്മാർക്കും അനുയായികൾക്കും സത്യവിശ്വാസികൾക്കും അല്ലാഹു ﷻ സംരക്ഷണം നൽകിയത് അവരുടെ വിശ്വാസദാർഡ്യതയും നിഷ്കളങ്കമായ പ്രാർത്ഥനാമനസ്സുമാണ്.

 നബി ﷺ അലി(റ)നോട് പറഞ്ഞു: താങ്കൾ അപകട സാഹചര്യത്തിലെത്തിയാൽ 

*بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ الْعَلِيُّ الْعَظِيمْ*

(അല്ലാഹുﷻവിന്റെ നാമം കൊണ്ട് യുക്തിയും ശക്തിയും മഹാനും ഉന്നതനുമായ അല്ലാഹുﷻവിനല്ലാതെയില്ല) എന്നു ചൊല്ലുക. തദവസരം അല്ലാഹു ﷻ ഉദ്ദേശിച്ച പരീക്ഷണങ്ങളെ തടയപ്പെടുന്നതാണ്. (ഇബ്നുസുന്നിയ്യ് 331, അദ്കാറുന്നവവി 126)


ആപത്ത്

ശൈഖ് യൂസഫുന്നബ്ഹാനി (റ) പറയുന്നു. ഒരാൾ ഏഴു ദിവസം തുടർച്ചയായി 100 തവണ يَا بَارِءُ (യാ ബാരിഅ്) (ശമനം നൽകുന്നവൻ) എന്നു ചൊല്ലിയാൽ സർവ്വ ആപത്തിൽ നിന്നും സംരക്ഷണം നൽകപ്പെടുന്നതാണ്.

ആപത്തുകൾ നമ്മുടെ നിത്യ ജീവിത സംവിധാനത്തെ ഒന്നടങ്കം തകിടം മറിക്കുന്നു. ഇബ്നുഅബ്ബാസ് (റ)ൽ നിന്ന് നിവേദനം നബി ﷺ പറഞ്ഞു.
നിങ്ങൾ സുബഹി നമസ്കരിച്ചാൽ സുബഹിയുടെ ശേഷം

سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّه 

(അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം മഹാനായ അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. അല്ലാഹുവല്ലാതെ ഒരു ശക്തിയും യുക്തിയുമില്ലാ) എന്ന് മൂന്നു തവണ ചൊല്ലിയാൽ ഭ്രാന്ത്, കുഷ്ഠം, അന്ധത, വാതം എന്നീ നാല് ആപത്തുകളിൽ നിന്നും അവനെ സംരക്ഷിക്കും. ഇത് ദുനിയാവിന്റെ കാര്യമാണ്. 

എന്നാൽ പരലോകത്തേക്കുവേണ്ടി

اللَّهُمَّ اهْدِنِي مِنْ عِنْدِكَ ، وَأَفِضْ عَلَيَّ مِنْ فَضْلِكَ ، وَانْشُرْ عَلَيَّ مِنْ رَحْمَتِكَ ، وَأَنْزِلْ عَلَيَّ مِنْ بَرَكَاتِكَ

(അല്ലാഹുവേ നീ സന്മാർഗ്ഗം നൽകേണമേ നിന്റെ ഔദാര്യം ഞങ്ങൾക്ക് വർഷിപ്പിക്കണമേ. നിന്റെ അനുഗ്രഹത്തിൽ നിന്നും ഞങ്ങൾക്ക് വിശാലത നൽകേണമേ.... നിന്റെ ബറകതുകളിൽ നിന്നും ഞങ്ങൾക്ക് കനിഞ്ഞരുളേണമേ) എന്നു പ്രാർത്ഥിക്കുക...(ഇബ്നുസുന്നി) 

ഏതൊരു കാര്യത്തിനുദ്യമിക്കുകയും അതിനു മുമ്പ് നമ്മുടെ കർത്തവ്യങ്ങളലെയെല്ലാം അല്ലാഹുﷻവിൽ ഭരമേൽപ്പിക്കുന്നതോടെ അന്തര വിപത്തിൽ നിന്നും അല്ലാഹു ﷻ നമുക്ക് സംരക്ഷണമേർപ്പെടുത്തുമെന്നാണ് ഇസ്ലാമിക പാഠം.


സന്താന ഭാഗ്യം

ശൈഖ് യൂസഫുന്നബ്ഹാനി (റ) പറയുന്നു, പ്രസവയോഗ്യയല്ലാത്ത സ്ത്രീ ഏഴു ദിവസം തുടർച്ചയായി നോമ്പനുഷ്ഠിച്ച സൂര്യാസ്തമയ ശേഷം നോമ്പ് തുറക്കുന്നതിനൽപ്പം മുമ്പായി يَا مُصَوِّرُ (യാ മുസവ്വിർ) (രൂപം നൽകുന്നവൻ) എന്നു 21 പ്രാവശ്യം ചൊല്ലുക...(സആദത് 503)

മനുഷ്യകഴിവുകൾക്കതീതമായ ശക്തി അല്ലാഹുﷻവിനാണെന്ന് ദൃഡമായി വിശ്വസിക്കുന്നവനാണ് സത്യവിശ്വാസി. ആത്മാവിന്റെ അടിത്തട്ടിൽ നിന്നും ഉയരുന്ന പ്രാർത്ഥനകളും അനുബന്ധ ആരാധനകർമ്മങ്ങളും വഴി നമ്മുടെ സദുദ്ദേശങ്ങളെല്ലാം അല്ലാഹു ﷻ സഫലീകരിക്കുമെന്ന് ഇസ്ലാമിക ചരിത്രങ്ങളുണ്ട്. നാൾവഴികൾ നമ്മെ ബോധ്യപ്പെടുത്തുന്നു. 

എൺപത്തിആറ് വയസ്സു കഴിഞ്ഞ ഇബ്രാഹിം നബി (അ) സന്താന സൗഭാഗ്യമില്ലാതായപ്പോൾ നിരന്തര പ്രാർത്ഥന വഴി ഇസ്മാഈൽ എന്ന സന്തതി ജനിച്ചതായി ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു.

വിശ്വാസപൂർവ്വം നടത്തപ്പെടുന്ന പ്രാർത്ഥനകളും ഇതരകർമ്മങ്ങളുമെല്ലാം നമ്മുടെ ലക്ഷ്യസാക്ഷാത്ക്കാരത്തിനു നിമിത്തമാകുന്നു. സന്താനങ്ങൾ ധാരാളമുണ്ടാകാനും അവരിൽ ബറകത് ലഭ്യമാകാനും നബിﷺ, അനസ് (റ)വിനുവേണ്ടി ഇപകാരം പ്രാർത്ഥിച്ചു. 

اللَّهُمَّ أَكْثِرْ مَالَهُ وَوَلَدَهُ، وَبَارِكْ لَهُ فِيمَا أَعْطَيْتَهُ

അല്ലാഹുവേ അനസ് (റ) സമ്പത്തും സന്താനങ്ങളും നീ വർദ്ധിപ്പിക്കുകയും നീ അദ്ദേഹത്തിനു നൽകുന്നതിലെല്ലാം ബറകത്ത് നൽകുകയും ചെയ്യേണമേ... 
(ഹിൽയതുൽ ഔലിയ 8/267)


ബറക്കത്തിന്റെ കവാടം

ശൈഖ് യൂസഫുന്നബ്ഹാനി (റ) പറയുന്നു. എല്ലാ നിസ്കാരത്തിനുശേഷവും ഒരാൾ  يَا غَفَّارُ (യാ ഗഫ്ഫാർ) (ഏറ്റവും പൊറുക്കുന്നവൻ) എന്നു 3 പ്രാവശ്യം ചൊല്ലുക വഴി ബറകത്തിന്റെയും അനുഗ്രഹത്തിന്റെയും കവാടങ്ങൾ തുറക്കപ്പെടും...

പുണ്യകർമ്മങ്ങളാണ് ബറക്കത്തിനു വഴിയൊരുക്കുന്നത്. നിസ്കാരത്തിന്റെ ശേഷം പുണ്യമാക്കപ്പെട്ട പ്രസ്തുത ദിക്റുകൾ നമ്മുടെ ജീവിത മേഖലകളിലെല്ലാം ബറക്കത്തുണ്ടാവാൻ നിമിത്തമാകുന്നു.

സനാതന ധർമ്മങ്ങളെ അവലംബിച്ചു ജീവിക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും നിലനിൽക്കുന്നതെന്നാണ് അല്ലാഹു ﷻ പറയുന്നത്.

അല്ലാഹു ﷻ പറയുന്നു:

 وَلَوْ أَنَّ أَهْلَ الْقُرَىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ 

ഗ്രാമീണരായ ജനങ്ങൾ വിശ്വസിക്കുകയും ഭയഭക്തിയോടെ ജീവിക്കുകയും ചെയ്താൽ അവരിലേക്ക് ആകാശഭൂമികളിൽ നിന്നുള്ള ബറക്കത്തുകൾ തുറന്നുകൊടുക്കുന്നതാണ്.

ശൈഖ് അസ്തയിദ് അലിയ്യുൻ യഅ്ഖൂബി (റ) പറയുന്നു: നമ്മുടെ എല്ലാ വിഭവ സമ്പാദ്യങ്ങളും ബറക്കത്തിന്റെ കവാടം തുറക്കപ്പെടാൻ നിരന്തരം اَسْتَغْفِرُ اللَّهِ الْعَظِيم എന്നുചൊല്ലൽ ഏറെ ഫലപ്രദമാണ്...(മഫാതീഹ് 189)    


ശത്രു ക്ഷയം.

ശൈഖ് യൂസഫുന്നബ്ഹാനി (റ) പറയുന്നു. ഒരാൾ സൂര്യനുദിക്കുന്ന സമയത്തും അർദ്ധരാത്രിയിലും 

 يَا جَبَّارُ يَاقَهَّارُ يَاذَالْبَطْشِ الشَّدِيد

(യാ ജബ്ബാറു യാ ഖഹ്ഹാറു യാദൽ ബഥ്ഷി ശദീദ്) എന്നു 100 പ്രാവശ്യം ചൊല്ലിയാൽ അവന്റെ ശത്രു എല്ലാ നിലയിലും പരാജയപ്പെടും.

അർദ്ധ രാത്രിയിൽ പ്രാർത്ഥിക്കുക, അക്രമികളായ ശത്രുക്കളുടെ ക്ഷയത്തിനുവേണ്ടി അല്ലാഹുﷻവിനോടപേക്ഷിക്കുക. ഇവ
രണ്ടും പ്രാർത്ഥനക്ക് ഉത്തരം ലഭ്യമാകാനുള്ള ഉത്തമസമയം ഏതാണ്..?

നബിﷺ പറഞ്ഞു. ഫർള് നിസ്കാരത്തിനു ശേഷവും അർദ്ധരാത്രിയുമാണ്. അതൊടൊപ്പം അക്രമികളായ ശത്രുവിനെതിരെ അക്രമിക്കപ്പെട്ടവൻ പ്രാർത്ഥിക്കുമ്പോൾ പ്രസ്തുത പ്രാർത്ഥന ഫലം ചെയ്യുമെന്ന് ഹദീസുകളിലുണ്ട്.

ശത്രുവിനെ പ്രതിരോധിക്കാൻ പ്രാർത്ഥനകളിലൂടെ സാധ്യമാണെന്ന് നബിﷺയുടേയും അനുചരരുടേയും മഹാരഥന്മാരായ മുൻഗാമികളുടേയും ജീവിതപാഠങ്ങൾ ഏറെയാണ്...

അനസ് (റ)ൽ നിന്ന് നിവേദനം : ഞങ്ങൾ നബിﷺയോടൊപ്പം യുദ്ധത്തിലായിരുന്നു. ശത്രുവിനെ കണ്ടു മുട്ടിയപ്പോൾ നബി ﷺ ഇപ്രാരം പറയുന്നത് ഞാൻ കേട്ടു.

 يَا مَالِكِ يَوْمِ الدِّينِ إِيَّاكَ أَعْبُدُ وَإِيَّاكَ أَسْتَعِينُ
 
(അന്ത്യനാളിന്റെ ഉടമസ്ഥനെ, നിന്നെ മാത്രം ഞാൻ ആരാധിക്കുന്നു. നിന്നോട് മാത്രം ഞാൻ സഹായം അഭ്യർത്ഥിക്കുന്നു. നിന്നോട് മാത്രം ഞാൻ സഹായം തേടുന്നു.) 

തൽസമയം ശ്രത്രുക്കളിൽ ഒട്ടേറെ പേർ ബോധരഹിതരായി. കാരണം മലക്കുകൾ അവരുടെ മുമ്പിലും പിമ്പിലും പ്രഹരിച്ചു...(ഇബ്നുസുന്നി അദ്കാറുന്നബവി 127)


ജനസ്വീകാര്യത.

ഒരാൾ ളുഹാ നിസ്കാരത്തിലെ അവസാന സുജൂദിൽ يَا وَهَّابُ (യാ വഹ്ഹാബ്) (കൂടുതൽ ഔദാര്യവാൻ) എന്നു പതിവായി വർദ്ധിപ്പിച്ചാൽ അല്ലാഹുﷻവിന്റെയടുക്കലും ജനസാന്നിധ്യത്തിലും സ്വീകാര്യത കൈവരുന്നതാണ്.

അല്ലാഹുﷻവിനു ഏറെ ഇഷ്ടപ്പെട്ട കർമ്മമാണ് സുജൂദ്. സൂജുദിൽ നിലയുറപ്പിച്ചു പ്രാർത്ഥനയിലേർപ്പെട്ട പല മഹാന്മാരും ഉന്നതമായ സ്ഥാനങ്ങളിലെത്തിയത്. നിരന്തരവും ദീർഘവുമായ സുജൂദായിരുന്നു. കാരണം സൂജിദാലാവുമ്പോൾ ഏതൊരു അടിമയും അല്ലാഹുﷻവിനോട് ഏറ്റവുമടുക്കുന്നത് നബി ﷺ പറഞ്ഞു.

أقْرَبُ مَا يَكُونَ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ

ഏതൊരു അടിമയും തന്റെ രക്ഷിതാവിനോട് ഏറ്റവും അടുപ്പമുള്ള സന്ദർഭം സുജൂദിലാവുമ്പോഴാണ്.

ചില പ്രത്യേക സൂക്തങ്ങൾ പരായണം ചെയ്യുന്നതിന് ശേഷമുള്ള തിലാവതിന്റെ സുജൂദ്, നമുക്ക് വല്ല അനുഗ്രഹം ലഭ്യമാവുകയോ പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടുകയോ വിഷമ-പ്രയാസങ്ങളനുഭവിക്കുന്നവരെ കണ്ടുമുട്ടുകയോ ചെയ്തിനു ശേഷമുള്ള ശുക്റിന്റെ സുജൂദ്, നിസ്കാരത്തിൽ സംഭവിച്ച മറവിക്ക് പരിഹാരക്രിയായ സഹ് വിന്റെ സുജൂദ് തുടങ്ങിയവയെല്ലാം സുജൂദിന്റെ മഹാത്മ്യത്തെയാണ് തെര്യപ്പെടുത്തുന്നത്.


പരീക്ഷാ, ഇന്റർവ്യൂ.

ഇന്റർവ്യൂ, പരീക്ഷ തുടങ്ങിയവയിൽ വിജയം കൈവരിക്കാൻ 17 പ്രാവശ്യം
يَا رَزَّاكُ (യാ റസ്സാഖ്) (വിഭവദായകൻ) എന്നു ചൊല്ലുന്നത് ഏറെ ഫലപ്രദവും വിജയകരമുമാണ്.

പഠനരംഗത്തും വിജയമുന്നേറ്റത്തിനും പ്രാർത്ഥനയുടെ ഫലം ഏറെ സഹായകമാകുമെന്ന് അനുഭവിച്ചറിയാത്തവർ വിരളമാണ്. പ്രവർത്തനവും പ്രാർത്ഥനയുമാണ് ഏതൊരു ലക്ഷ്യത്തേയും സമ്പൂർണ്ണ വിജയത്തിലെത്തിക്കുന്നത്. 

മാനസികമായി നാം തളരുമ്പോഴും തികച്ചും അശക്തനാണെന്ന് ബോധ്യമുണ്ടാവുമ്പോഴും പ്രാർത്ഥന നമ്മെ വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയ ചരിത്ര സംഭവങ്ങൾ നിരവധിയാണ്.

ശൈഖ് അഹമദ് സ്വാവി അൽ മാലികി (റ) പറയുന്നു. ഒരാൾ സൂറതുൽ ഇസ്റാഇലെ 

الْحَمْدُ لِلَّـهِ الَّذِي لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ وَلَمْ يَكُن لَّهُ وَلِيٌّ مِّنَ الذُّلِّ ۖ وَكَبِّرْهُ تَكْبِيرًا 

എന്ന സൂക്തം ചെല്ലുന്നവനു ഉന്നതിയും പ്രതാപവുമുണ്ടായിത്തീരുന്നതാണ്.
ദിനംപ്രതി (351) തവണ ഇത് ചെല്ലുകയും അതിനു മുമ്പ്

تَوَكَّلْتُ عَلَى الْحَيِّ الَّذِي لاَ يَمُوتُ 

എന്നു പറയുകയും ചെയ്യുന്നതാണ് പരിപൂർണ്ണമായ രീതി. ഇത് ദിനചര്യയാക്കിയവർക്ക് ഏതൊരു കാര്യത്തിലും വിജയമുണ്ടാകുമെന്ന് തീർച്ചയാണ്...(ഹാശിയതുസ്സ്വാവി)


പ്രതാപശാലി

ഒരാൾ തിങ്കളാഴ്ച രാവിലോ വെള്ളിയാഴ്ച രാവിലോ  يَا مُعِزُّ (പ്രതാപം നൽകുന്നവൻ) 40 തവണ ചൊല്ലുക വഴി അവൻ ജനങ്ങൾക്കിടയിൽ പ്രതാപശാലിയായി വളരും...

വെള്ളിയാഴ്ച രാവിനെപ്പോലെ തിങ്കളാഴ്ച രാവിനും തിങ്കളാഴ്ച ദിവസത്തിനും ഇസ്ലാം ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്.

നബിﷺയുടെ ജന്മദിനവും മനുഷ്യരുടെ പ്രവർത്തനങ്ങളെ അല്ലാഹുﷻവിലേക്ക് ഉയർത്തപ്പെടുന്നതും തിങ്കളാഴ്ചയായതിനാൽ തിങ്കളാഴ്ചയും ഇസ്ലാമിലെ സവിശേഷ ദിവസങ്ങളിലൊന്നാണ്... 

നബിﷺയുടെ തിരു ജീവിതത്തിലെ സുപ്രധാന മുഹൂർത്തങ്ങൾ തിങ്കളിന്റെ ദിവസങ്ങളിലാണ്. ശൈഖ് ഇബ്നു കസീർ (റ) ഉദ്ധരിക്കുന്നു. ഇബ്നു അബ്ബാസ് (റ) പറഞ്ഞു. നബിﷺയുടെ ജനനം, മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത്, വഫാത്ത് തുടങ്ങിയവയെല്ലാം തിങ്കളാഴ്ചയായിരുന്നു... 
(അൽ ബിദായ വന്നിഹായ 5 / 292)

തിങ്കളാഴ്ച ദിവസത്തെ നോമ്പ് നമ്മുടെ ജീവിതത്തിൽ ആരാധനധന്യമായ മനസ്സ് രൂപപെടുത്തുന്നതോടൊപ്പം എല്ലാ മേഖലകളിലും ബറകത് ലഭ്യമാവാനും കാരണമാവുന്നു. 

ശൈഖ് സ്വലാഹുദ്ധീനുബ്നു സുലൈമാൻ (റ) പറയുന്നു. ജമാഅത്ത് നിസ്കാരം, മുഹറം പത്ത്, ദുൽഹജ്ജ് ഒമ്പത്, ശവ്വാൽ 6 ദിവസത്തെ നോമ്പ്, തിങ്കളാഴ്ച ദിവസത്തെ നോമ്പ്, എന്നിവ വഴി ശാരീരികവും മാനസികവുമായ എല്ലാ വിഷമതകളേയും വിപാടനം ചെയ്യാൻ നിനക്ക് സാധ്യമാവും... (ഖാസ്വീദതു സ്വലാഹുദ്ദീൻ)

അതൊടൊപ്പം - യാത്ര, വ്യാപാരം തുടങ്ങിയ കാര്യങ്ങൾക്ക് ഏറെ ഗുണ സമ്പൂർണ്ണ ദിനവുമാണ് തിങ്കളാഴ്ച.    


അസഹിഷ്ണുത

അസൂയക്കാരനായ ശത്രുവിന്റെ കുതന്ത്രങ്ങളിൽ നിന്ന് നിത്യ സംരക്ഷണം നൽകപ്പെടാൻ 75 തവണ يَا مُذِلُّ (നിന്ദ്യത നൽകുന്നവൻ) എന്നു ചൊല്ലി പ്രാർത്ഥിക്കുക വഴി ഉദ്ധിഷ്ടഫലം നേടും.

നമ്മോട് മറ്റൊരാൾക്കുള്ള ശത്രുത നമുക്ക് ലഭ്യമായ അല്ലാഹുﷻവിന്റെ ഏതെങ്കിലുമൊരു അനുഗ്രഹം നിമിത്തമായുള്ള അസൂയ വഴിയാണെങ്കിൽ പ്രസ്തുത അസൂയയെ പ്രതിരോധിക്കാനുള്ള ആത്മീയ മാർഗ്ഗമാണ് ഈ പുണ്യനാമം ചൊല്ലി പ്രാർത്ഥിക്കുന്നത്. കാരണം അസൂയ വഴിയുള്ള ശത്രുതയെ നശിപ്പിക്കാൻ പ്രയാസമാണ്.

ഒരു അറബികവിത ഇപ്രകാരമാണ്.

كُلُّ الْعَدَاوَةِ قَدْ تُرْجَى إِماَمَتُهَا
          إِلاَّ عَدَاوَةُ مَنْ عَادَاكَ مِنْ حَسَبٍ

എല്ലാ ശത്രുതയേയും നശിപ്പിക്കാൻ സാധ്യമാകും അസൂയ വഴിയുള്ള ശത്രുതയൊഴികെ.

ഇമാം അബുല്ലൈസു സമർഖന്ദി (റ) പറയുന്നു. നമ്മുടെ മറ്റൊരാളോട് അസൂയ ജനിക്കുകയാണങ്കിൽ അത് തൽസമയം വിപാടനം ചെയ്യാൻ ഖുർആനിലെ

نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا

നാം അവർക്കിടയിൽ ഭൗതിക ജീവിതത്തിലെ അവരുടെ ജീവിത സമ്പാദ്യത്തെ വീതിച്ചു നൽകിയിട്ടുണ്ട്. (43:32) എന്ന ഖുർആനിക സൂക്തത്തിന്റെ ഉൾസാരത്തെ ഉൾകൊള്ളുക...(തൻബീഹുൽ ഗാഫിലീൻ)


പ്രാർത്ഥന സ്വീകാര്യത

എല്ലാ വ്യാഴാഴ്ചയിലും ളുഹാ നിസ്കാരാനന്തരം 500 തവണ يَا سَمِيعُ (കേൾക്കുന്നവൻ) എന്നു ചൊല്ലി പ്രാർത്ഥിക്കുന്നവന്റെ ഏതൊരു കാര്യത്തിലുമുള്ള പ്രാർത്ഥനക്കും ഉത്തരം ലഭിക്കും.

വ്യാഴാഴ്ച, ളുഹാ നമസ്കാരം, പുണ്യമാക്കപ്പെട്ട അല്ലാഹുﷻവിന്റെ തിരുനാമം എന്നീ മൂന്ന് മാനദണ്ഡങ്ങളാണ് അവന്റെ പ്രാർത്ഥനക്ക് ഉത്തരം ലഭ്യമായി ലക്ഷ്യം സഫലീകരിക്കാൻ കാരണമാകുന്നത്.

ആഴ്ചകൾ ആവർത്തിക്കുമ്പോൾ സുന്നത്താക്കപ്പെട്ട നോമ്പുകളിൽ മുഖ്യമാണ് വ്യാഴാഴ്ച ദിവസത്തെ നോമ്പ്. സത്യവിശ്വാസി ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളുടെയും വിശദാംശങ്ങൾ അല്ലാഹുﷻവിലേക്ക് ഉയർത്തപ്പെടുന്ന ദിവസമാണ് വ്യാഴം.

വ്യാഴാഴ്ച ദിവസം നോമ്പനുഷ്ഠിക്കുന്നതിന്റെ കാരണത്തെ കുറിച്ച് ചോദിച്ചപ്പോൾ നബിﷺയുടെ പ്രത്യുത്തരം ഇപ്രകാരമായിരുന്നു. ഈ ദിവസത്തിൽ നമ്മുടെ പ്രവർത്തനങ്ങളെ അല്ലാഹുﷻവിന്റെ മുൻപിൽ പ്രദർശിക്കപ്പെടുമെന്നതിനാൽ അന്ന് നോമ്പുകാരനാവാൻ ഞാനിഷ്ടപ്പെടുന്നു. വ്യാഴാഴ്ച രാത്രിയും പകലും നമ്മുടെ പ്രവർത്തനരേഖ റിപ്പോർട്ടുമായി മലക്കുകൾ അല്ലാഹുﷻവിന്റെ സന്നിധിയിലെത്തുന്നു. (കുർദി 2/201)

അല്ലാമാ അഹമദ് കോയ ശാലിയാത്തി (റ) പറയുന്നു.

يَوْمُ الْخَمِيسِ أَحْسَنُ الْاَيَّامِ
لَطَالِبِ الْحَاجَاتِ لِلْلأَيَّامِ

വ്യാഴാഴ്ച ദിവസം മനുഷ്യനു ഉദ്ദേശശഫലീകരണത്തിന് ഉത്തമ ദിനമാണ്.


ഉൾക്കാഴ്ച

ശൈഖ് യൂസുഫുന്നബ്ഹാനി (റ) പറയുന്നു. ജുമുഅ നിസ്കാരത്തിനു മുമ്പ് നൂറ് പ്രാവശ്യം يَبَصِيرُ (കാണുന്നവൻ) എന്നു ചൊല്ലുന്നവൻ ഏതൊരു കാര്യത്തിലും ഉൾക്കാഴ്ചയുള്ള സത്യവിശ്വാസിയായിത്തീരും.

ജുമുഅ നിസ്കാരത്തിനു മുമ്പും പിറകെയും നിരവധി പുണ്യ കർമ്മങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ദിവസമാണ് വെള്ളിയാഴ്ച. സൂറതുൽ കഹ്ഫ്, സൂറതുദ്ദുഖാൻ, സ്വലാതുകൾ തുടങ്ങിയവ വെള്ളിയാഴ്ചകളിൽ പാരായണം ചെയ്യൽ ഏറെ ശ്രേഷ്ഠകരമാണ്.

സുന്നത്തായ നോമ്പുകൾ നിത്യമായി അനുഷ്ഠിക്കുന്നവർക്ക് ഉൽകാഴ്ചയുള്ള ഹൃദയമുണ്ടാകുമെന്നതിനു നിരവധി ചരിത്രങ്ങൾ സാക്ഷിയാണ്. 

ജീവിതത്തിന്റെ അധിക നാളുകളിലും നോമ്പനുഷ്ഠിച്ചിരുന്ന നഫീസത്തുൽ മിസ്വരിയ്യ (റ)യെ പോലെയുള്ളവർ ഉന്നതപദവിലെത്താനും ഉൾകാഴ്ചയും അമാനുഷിക സിദ്ധിയും ലഭ്യമാകാനും സുന്നത്ത് നോമ്പുകൾ നിമിത്തമായിട്ടുണ്ട്.


നന്മയുടെ ഹൃദയം

ഒരാൾ അർദ്ധരാത്രി വുളുവെടുത്ത ശേഷം يَاحَكَم (വിധി
കർത്താവ്) എന്ന് ദൃഢമനസ്സോടെ ചൊല്ലി ദുആ ചെയ്താൽ നന്മയുടേയും ആത്മജ്ഞാനത്തിന്റെയും വെളിച്ചം അവന്റെ ഹൃദയത്തിന് നൽകപ്പെടും.

വുളൂഅ്‌ നിത്യമായുണ്ടാകുന്നത് ബറക്കത്തിനും പരീക്ഷണരോഗങ്ങളെ വിപാടനം ചെയ്യാനും ഉത്തമമാണ്. നിത്യവുളുവുള്ളവന് വിപത്തുകൾ സംഭവിക്കാനിടയില്ലെന്നാണ് പ്രാമാണിക ഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. 

അല്ലാഹു ﷻ മൂസാനബി(അ)നോട് പറഞ്ഞു. വുളുവില്ലാതിരിക്കുമ്പോൾ ഒരാൾക്ക് വല്ല പരീക്ഷണ പ്രയാസങ്ങളും നേരിട്ടാൽ അവൻ സ്വന്തം ശരീരത്തെയല്ലാതെ മറ്റൊന്നിനെയും ആക്ഷേപിക്കരുത്.

ശൈഖ് അഹമദ് സ്വാവി അൽ മാലികി (റ)പറയുന്നു. ഒരാൾ
അഞ്ചുനേരത്തെ ഫർള് നിസ്കാരങ്ങളുടെ ശേഷം സൂറതുൽ
ഇൻശിറാഹ് പതിവായി പത്തുതവണ വീതം ചൊല്ലി വരികയാണങ്കിൽ പുണ്യകർമ്മങ്ങൾ നിർവ്വഹിക്കാനുള്ള നന്മയുടെ ഹൃദയം നൽകപ്പെടും.
(സ്വാവി 4/314)

അല്ലാഹുﷻവിനോടുള്ള അഭേദ്യബന്ധം ശാശ്വതമായി നില നിർത്തുന്നവൻ ഒരിക്കലും അല്ലാഹുﷻവിന്റെ വഴിയിൽ നിന്നും വഴി തെറ്റിയവനല്ലന്നതോടൊപ്പം അനുസരണശീലമുള്ള ഉത്തമ അടിമയായി അവനെ വാഴ്ത്തപ്പെടുമെന്നും നബി ﷺ പറഞ്ഞിട്ടുണ്ട്.

നബി ﷺ പറഞ്ഞു. എല്ലാദിവസവും ഖുർആനിലെ നൂറ് ആയത്ത് ഓതുന്നവൻ അല്ലാഹുﷻവിന്റെ ഉത്തമനായ അടിമയാണ്. അതോടൊപ്പം ഖുർആൻ അവനെതിരെ സാക്ഷിനിൽക്കുന്നതുമല്ല.(ഖുർതുബി 19/37)


കീർത്തിമാനായ നേതാവ്

ഇമാം സുഹ്രവർദി (റ) പറയുന്നു. يَا عَدْلُ (നീതിമാൻ) എന്നു
ചൊല്ലുന്ന ഭരണാധികാരികൾ, നേതാക്കൾ, പണ്ഡിതർ എന്നിവരുടെ കീർത്തിയും പ്രസിദ്ധിയും വർദ്ധിക്കും.

ദിക്റിലൂടെയും പുണ്യനാമങ്ങളിലൂടെയും മാത്രം ഒരാൾക്ക് കീർത്തിയുണ്ടാകുമെന്ന് നാം ഗ്രഹിക്കരുത്. നല്ല മനസ്സും ക്രിയാത്മകവും സത്യസന്ധവുമായ പ്രവർത്തനവും അതോടപ്പമുണ്ടാവേണ്ടതാണ്.

ശത്രുക്കളുടെ കടന്നാക്രമണം പ്രതിസന്ധികളിൽ മനക്കരുത്ത് എന്നിവ ലഭ്യമാകുന്നതിനോടൊപ്പം സുഗമമായ മുന്നേറ്റത്തിന് ഇരുപത്തിരണ്ട് ആയത്തുകളുള്ള സൂറതുൽ ബുറൂജ് പാരായണം ചെയ്യുന്നത് ഉത്തമമാണ്. കാരണം ശത്രുക്കളുടെ അതിക്രമങ്ങളിൽ ക്ഷമയവലംഭിക്കാനും വിശ്വാസദാർഢ്യത ഹൃദയത്തിലലിഞ്ഞ് ചേരാനും അവതരിക്കപ്പെട്ട അധ്യായമാണിത്.(ഹാശിയതു സ്വാവി 4/288)

വിവിധങ്ങളായ ആത്മീയ പുരോഗതിയോടൊപ്പം ഭൗതിക സംതൃപ്തിയും നൽകുന്ന പുണ്യകർമ്മമായ നബിﷺയുടെ മേലുള്ള സ്വലാത്ത് ദിനചര്യയാക്കി വർദ്ധിപ്പിക്കുന്നവൻ അല്ലാഹുﷻവിന്റെയും മലക്കുകളുടേയും ജനങ്ങളുടേയുമിടയിൽ പ്രശംസിക്കപ്പെട്ടവനുമാകുമെന്നതിനു ഹദീസ് സാക്ഷിയാണന്ന് ഇബ്നുഖയ്യീം ജലാഉൽ അവാമിൽ വിവരിച്ചിട്ടുണ്ട്.


ശാരീരിക വേദന

രോഗിയായി കിടക്കുന്നവൻ രോഗജന്യമായ വേദനകളകറ്റപ്പെടാൻ يَا لَطِيفُ (ദയാനിധി) എന്ന പുണ്യനാമം ചൊല്ലുന്നത് പ്രസ്തുത വേദനകൾ വിപാടനം ചെയ്യാൻ ഉത്തമമാണ്.

പ്രാർത്ഥനകൾ മികച്ച വേദനാസംഹാരിയാണെന്ന് നബി ﷺ
പഠിപ്പിച്ചിട്ടുണ്ട്. അബ്ദുല്ലാഹിബ്നു റവാത് (റ) വിന് മോണ വേദനയുണ്ടായപ്പോൾ നബിﷺയോട് പരാതി ബോധിപ്പിച്ചു. തദവസരം തന്റെ കൈ വേദനയുള്ള ഭാഗത്ത് വെക്കുകയും

اَللَّهُمَّ أَذْهِبْ عَنْهُ سُوءَ مَا يَجِدُهَ وَفُحْشَه بِدَعْوَةِ نَبِيِّكَ الْمَكِينِ الْمُبَارَكِ

എന്നു ഏഴ് പ്രാവശ്യം ചൊല്ലുകയും ചെയ്തപ്പോൾ അദ്ദേഹം അവിടെ നിന്നും വിട്ടുപിരിയുന്നതിനു മുമ്പ് പ്രസ്തുത രോഗവും വേദനയും ശമിച്ചു...(ബൈഹഖി, ശർഹുൽ അല്ലാമ സുർഖാനി 106)


ഉയർന്നവരിൽ നിന്നും ഗുണം.

അക്രമിയോ സേഛാധിപതിയോ ആയ ഒരാളുടെ കീഴിൽ ജോലിചെയ്യുന്ന കീഴുദ്യോഗസ്ഥ ജോലിക്കാർ يَا خَبِيرُ (സർവജ്ഞൻ) എന്ന പുണ്യനാമം അധികരിപ്പിക്കുന്നതിലൂടെ അവരിൽ നിന്നും നന്മയും ഗുണവും ലഭ്യമാകുന്നതാണ്. എന്ന് ഇമാം സുഹ്രവർദി (റ) പറയുന്നു.

ഏതൊരു മേഖലയിലും നമ്മേക്കാൾ ഉന്നതരായവരുടെ സ്നേഹം പരിഗണന ഗുണോപകാരം എന്നിവ ലഭ്യമാകാൻ സത്യസന്ധത സൽസ്വഭാവം എന്നീ അടിസ്ഥാനയോഗ്യതയൊടൊപ്പം അല്ലാഹുﷻവിലുള്ള ദൃഢവിശ്വാസം വഴി അവന്റെ ഉത്തമനാമങ്ങൾ വർദ്ധിപ്പിക്കുന്നതിലൂടെ ലഭ്യമാകുന്നു.

ഇമാം അഹ്മദ് സ്വാവിൽ മാലികി (റ) പറയുന്നു. അസ്വഹാബുൽ കഹ്ഫിലുൾപ്പെട്ട നായയടക്കം എട്ട് പേരുടെ പേരുകൾ നാം കുട്ടികളെ പഠിപ്പിക്കുന്നതും പറയുന്നതും അവ എഴുതിവെക്കുന്നതും പുണ്യവും ഭൗതികാത്മിക ഗുണങ്ങൾ കൈവരാൻ ഉത്തമവുമാണ്. 

ഇബ്നു അബ്ബാസ് (റ) പറയുന്നു. മോഷണം, അപകടങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷണം. ഉദ്ദേശങ്ങൾ സഫലമാവുക, ഒളിച്ചോട്ടത്തിൽ നിന്ന് രക്ഷ, കുഞ്ഞുങ്ങളുടെ കരച്ചിൽ, അഞ്ചാം പനി, തലവേദന, വാഹനസംരക്ഷണം, ബുദ്ധിവളർച്ച, സാമ്പത്തിക സുരക്ഷ, പാപവിമുക്തി തുടങ്ങിയവയെല്ലാം ഈ നാമങ്ങളെ നാം അവലംഭിക്കുന്നതിലൂടെ ലഭ്യമാവുന്ന ഗുണഗണങ്ങളാണ്.
(ഹാശിയതുസ്സ്വാവി 2/9)


ഭൗതിക - പാരത്രിക വിഷമങ്ങൾ

അബൂദർദാഅ് (റ) നിവേദനം ചെയ്യുന്നു. നബി ﷺ പറഞ്ഞു. ഒരാൾ രാവിലേയും വൈകുന്നേരവും

حَسْبِيَ اللَّهُ لَا اِلَهَ اِلَّا هُوَ عَلَيْهِ تَوَكَّلْتُ وُهُوَ رَبُّ الْعَرْشِ الْعَظِيمْ

എന്നു 7 തവണ ചൊല്ലിയാൽ അവന്റെ ഭൗതികവും പാരത്രികവുമായ എല്ലാ വിഷമങ്ങളും അകറ്റപ്പെടും.(ഇബ്നുസുന്നി)

ഭൗതികവും പാരത്രികവുമായ സുഖവും നന്മയും അല്ലാഹുﷻവിനോട് പ്രാർത്ഥിക്കുന്നത് സത്യവിശ്വാസികളുടെ ലക്ഷണമാണെന്നതിനു ഖുർആൻ സാക്ഷിയാണ് അല്ലാഹു ﷻ പറയുന്നു: 

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

ഞങ്ങളുടെ രക്ഷിതാവേ ഞങ്ങൾക്ക് നീ ദുനിയാവിലും ആഖിറത്തിലും ഗുണം നൽകേണമേ. നരകശിക്ഷയിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുകയും ചെയ്യേണമേ.(അൽബഖറ 201)


അത്യാഗ്രഹം.

ഒരാൾ يَا جَلِيلُ (ഉൽകൃഷ്ടൻ) എന്ന പുണ്യനാമത്തെ വർദ്ധിപ്പിക്കുന്നതിലൂടെ അത്യാഗ്രഹം, ദുർവാശി തുടങ്ങിയ ദു:സ്വഭാവത്തിൽ നിന്നും മോചിതനായി ഹൃദയവിശാലതയും ഉന്നതസ്ഥാനതവും ലഭ്യമാകാൻ കാരണമാകും.

ഏതൊരു മനുഷ്യന്റെയും സർവനാശത്തിനു വഴിതെളിയിക്കുന്ന ദുർചിന്തയാണ് അത്യാഗ്രഹം. അബുലൈസ് സമർഖന്ദി (റ) പറയുന്നു. അത്യാഗ്രഹം വഴി മനഷ്യനു അസ്വസ്ഥ മനസ്സും വിശ്രമരഹിതമായ ജീവിതവും നൽകുന്നതോടൊപ്പം പുണ്യ കർമ്മങ്ങളിൽ നിന്ന് അകലുന്നവരും ദു:സ്വഭാവത്തിലേക്കും അശുദ്ധമായ ജീവിതത്തിലേക്കും വഴുതുന്നവരുമാണ്. എന്നാൽ ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്ന മനസ്സുള്ളവനു ജീവിതത്തിലെ ഓരോ നിമിഷവും സമാധാനപൂർണ്ണമായിരിക്കും. 

അത്യാഗ്രഹമുള്ള മനസ്സിൽ നിന്നും മോചനം നേടാൻ ഖുർആനിലെ

وَمَا مِن دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّـهِ رِزْقُهَا

ഭൂമിയിലെ ഏതൊരുജീവിവിയും ഭക്ഷണം നൽകൽ അല്ലാഹുﷻവിന്റെ മേൽ ബാധ്യതയാണ്. (ഹൂദ് 6)

ഈ സൂക്തത്തിലെ പൊരുളറിയുമ്പോൾ പണത്തിനു വേണ്ടി മുഴു സമയവും ഓടി നടക്കുന്നത് മൗഢ്യമാണെന്നും ധനസമ്പാദ്യത്തിന് ഏത് ഹീനമായ മാർഗ്ഗം പ്രയോഗിക്കുന്നതിന്റെ ദുരന്തഫലം ആഴമേറിയതാണെന്നും ബോധ്യപ്പെടും. കാരണം ഏതൊരാൾക്കും അല്ലാഹു ﷻ ഭൂമിയിൽ നിശ്ചയിച്ച ഭക്ഷണവിഭവം അവൻ അവന്റെ ദീർഘായുസ്സിനിടയിൽ പൂർണ്ണമായും നൽകുന്നതാണന്നുറപ്പാണ്.


അധികാര നിലനിൽപ്പ്

നല്ല മനസോടെ يَا حَلِيمُ (സഹനശീലൻ) എന്നു വർദ്ധിപ്പിക്കുന്നത് അവനു കിട്ടിയ അധികാര പദവികൾ നഷ്ടപ്പെടാതെ നില നിൽക്കാൻ സഹായകമാണ്...

ഉന്നതാവസ്ഥയിൽ നിന്നും നിന്ദ്യമായ രീതിയിലേക്കും താഴെ തട്ടിലേക്കും വരുന്നത് ഒരാളും ഇഷ്ടപ്പെടുന്നില്ല. മരണാന്ത്യംവരെ നമ്മുടെ ജീവിതം ഉന്നതമായ രീതിയിലൂടെ ചലിക്കുന്നതിന് അല്ലാഹുﷻവിന്റെ പുണ്യനാമം ചൊല്ലുന്നതിന് ഏറെ സിദ്ധിയുണ്ട്.

സമസ്ത പ്രതിസന്ധികളിൽ നിന്നും മോചനം നൽകി സംതൃപ്തമായ ജീവിതത്തിനും മുന്നേറ്റത്തിനും അനുഗ്രഹത്തിനും ഖുർആനിലെ നിശ്ചിത അധ്യായങ്ങൾക്ക് പ്രധാന പങ്കുണ്ട്. 

നബി ﷺ പറഞ്ഞു: ഒരാൾ സൂറത്തുൽ ഇഖ്ലാസ്, ഫലഖ്, നാസ്, എന്നിവ മൂന്ന് തവണ പ്രഭാത സമയത്തും വൈകുന്നേരവും പാരായണം ചെയ്താൽ അവന്റെ എല്ലാ കാര്യങ്ങൾക്കും അതുമതി.(നസാഈ)    


ഭരണാധിപരുടെ ആദരവ്

ശൈഖ് സുഹ്രവർദി (റ) പറയുന്നു. 12 തവണ يَا عَظِيمُ (മഹാ നിധി) എന്ന നാമം ചൊല്ലി ശരീരത്തിൽ തടവിയാൽ ഭരണാധിപരുടേയും നേതാക്കളുടേയും ആദരബഹുമാനങ്ങളും പ്രശംസയും ലഭിക്കാൻ കാരണമാകും.

നബിﷺയുടെ തിരുവചനത്തിന്റെ പൊരുൾ നാമോരോരുത്തരും അറിയണം. നബി ﷺ പറയുന്നു:

مَنْ خَافَهُ خَافَهُ كُلَّ شَيْئٍ

ഒരാൾ അല്ലാഹുﷻവിനെ ഭയപ്പെട്ടാൽ എല്ലാ വസ്തുക്കളും അവനെ ഭയക്കുന്നതാണ്.

ഭരണാധികാരിയായിരുന്ന ഹജ്ജാജുബ്നു യൂസഫിന്റെ
അധാർമ്മികതക്കും സ്വേഛാധിപത്യത്തിനുമെതിരെ ഇമാം ഹസനുൽ ബസ്വരി (റ) പരസ്യമായി പ്രതികരിച്ചു. ഹജ്ജാജിനെതിരെ വിരലുയർത്താൻ ഒരാളും ധൈര്യപ്പെട്ടിരുന്നില്ല. ഹസനുൽ ബസ്വരി (റ) വിനെ കൊട്ടാര സന്നിധിയിലെത്തിക്കാൻ ഹജ്ജാജ് ഉത്തരവിട്ടു. 

ഇമാമവർകളേയും ജനങ്ങളേയും മുൻ നിർത്തി ഹജ്ജാജ് പറഞ്ഞു. “ഏയ് ജനങ്ങളേ ബസ്വറ നിവാസിയായ ഒരു അടിമയെയാണോ നിങ്ങൾ നേതാവാക്കുന്നത്..? ഭീരുക്കളേ..ഹസന്റെ രക്തം ഞാൻ നിങ്ങളെ കുടിപ്പിക്കും.”

ശിക്ഷ നടപ്പാക്കാനായി ഹജ്ജാജ് മഹാനവർകളെ നിശ്ചിത സ്ഥലത്തേക്ക് കൊണ്ടു പോകുമ്പോൾ ഇമാം ഹസനുൽ ബസ്വരി (റ)യുടെ മുഖം ഹജ്ജാജിന്റെ മുഖത്തേക്ക് തിരിഞ്ഞു. മഹാനവർകളുടെ ചുണ്ടുകൾ അല്ലാഹുﷻവിന്റെ പുണ്യനാമങ്ങളടങ്ങുന്ന ദിക്റുകളാൽ ചലിച്ചു. ഇതു കണ്ട് ഭയന്ന ഹജ്ജാജിനെ ഭീതി വേട്ടായാടാൻ തുടങ്ങി. 

അല്ലാഹുﷻവിന്റെ പ്രകാശധാര ഇമാമവർകളുടെ മുഖത്ത് ജ്വലിച്ചും. ഹജ്ജാജ് - ഭയപ്പാടോടെ വിളിച്ചു പറഞ്ഞു: “ഹേ അബൂ സഈദ് മാപ്പ് എനിക്കു തെറ്റുപറ്റി. നിങ്ങൾ വിശ്വപണ്ഡിതരുടേയും ആത്മീയ നേതാവാണ്.” ബഹുമാനദരവോടെ ഹജ്ജാജ് മഹാനവർകളുടെ താടിയിലും തലയിലും സുഗന്ധം പുരട്ടികൊടുത്തു. 

ഹജ്ജാജിന്റെ മുഖത്ത് നോക്കി മഹാനവർകൾ പ്രാർത്ഥിച്ചിരുന്നത് ഇപ്രകാരമായിരുന്നു. അല്ലാഹുവേ ഇബ്രാഹിം നബി(അ)നു തീയ്യിൽ നിന്നു തണുപ്പും രക്ഷയും നൽകിയതുപോലെ ഈ പ്രതിസന്ധിഘട്ടത്തിൽ എനിക്ക് തണുപ്പും രക്ഷയും നൽകേണമേ...(സ്വുവർ മിൻ ഹയാത് 2/17)


പനി

പനി പിടിപെട്ടവൻ يَا غَفُورُ (കൂടുതൽ പൊറുക്കുന്നവൻ) എന്ന
നാമം എഴുതികുടിക്കുന്നത് പനി സുഖമാവാനുള്ള എളുപ്പമാർഗ്ഗമാണന്ന് ശൈഖ് നബ്ഹാനി (റ) പറയുന്നു...

നബി ﷺ പറഞ്ഞു: പനി നരകത്തിന്റെ ആവിയിൽ നിന്നാണ് അവ വെള്ളം വഴി തണുപ്പിക്കുക.(ബുഖാരി റഹ്)

അല്ലാഹുﷻവിന്റെ വിശിഷ്ടമായ പുണ്യനാമം. പിഞ്ഞാണത്തിലെഴുതി വെള്ളത്തിൽ കലക്കി കുടിക്കുന്നതിലൂടെ പനിയെ തണുപ്പിക്കുകയും ആത്മീയ പുണ്യം വഴി പനിയെ അകറ്റുകയും ചെയ്യാമെന്നാണ് ശൈഖ് നബ്ഹാനി (റ) പറയുന്നത്.

ശൈത്യ ഉഷ്ണ കാലങ്ങളിൽ നരകത്തിൽ നിന്നുള്ള കാറ്റിന്റെ ഫലമായി നരക ആവിയുടെ പ്രതിഫലനം വഴി പനിപെടാൻ കാരണമാവും.

ഇബ്നു അബ്ബാസ് (റ)വിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:

الحُمَّى مِن فَيْحِ جَهَنَّمَ فأبْرِدُوهَا بالمَاءِ 

പനി നരകത്തിന്റെ ആവിയിൽ നിന്നാണ് അതിനാൽ അതിനെ വെള്ളം കൊണ്ട് തണുപ്പിക്കുക.(അഹ്മദ്)

ചില പ്രത്യേക പനികളെ ശമിപ്പിക്കുന്നതിന് വെള്ളം നനച്ച തുണി ശരീരത്തിലിടുന്നതും ചില ഘട്ടങ്ങളിൽ കുളിക്കുന്നതും വിദഗ്ദരായ വൈദ്യന്മാരുടേയും ഡോക്ടർമാരുടേയും നിർദ്ദേശ പ്രകാരം ചെയ്തു വരുന്നു.    


തളർച്ച

ശാരീരിക തളർച്ച ബാധിച്ചവർ يَا شَكُورُ (നന്ദിയുള്ളവൻ) എന്ന നാമം എഴുതി കുടിക്കുകയും അത് ശരീരത്തിൽ തടവുകയും ചെയ്താൽ പ്രസ്തുത വിഷമം ഇല്ലാതാക്കുന്നതാണ്.(സആദത് 512)

ആരോഗ്യപരമായ ശേഷിയും ശക്തിയും ലഭിക്കാൻ അതിനു വേണ്ട ഭക്ഷണങ്ങൾ മരുന്നുകൾ തുടങ്ങിയവ ആവശ്യമാണെന്നതോടൊപ്പം ആത്മികമായ പ്രതിവിധി മനസ്സിനും ശരീരത്തിനും കൂടുതൽ ഊർജ്ജസ്വലതയും ആരോഗ്യശേഷിയും നൽകുന്നുവെന്ന് മന:ശാസ്ത്ര വിദഗ്ധർ പോലും സമ്മതിച്ചിട്ടുണ്ട്.

ശാരീരിക തളർച്ചയേയും രോഗങ്ങളേയും ഖുർആനുകൾ, ദിഖ്റുകൾ എന്നിവയിലൂടെ പ്രധിരോധിച്ചു വിജയിച്ച നിരവധി ചരിത്രസാക്ഷ്യങ്ങൾ ഇസ്ലാമിലുണ്ട്.

തളർച്ചയനുഭവപ്പെടുമ്പോൾ പുണ്യജലമായ സംസം പാനം ചെയ്യുന്നത് ഏറെ പുണ്യമാണ്. കാരണം സംസം എന്തിനുവേണ്ടി കുടിച്ചുവോ അതിനുള്ളതാണെന്നാണ് പ്രവാചക വചനം.

മുജാഹിദ് (റ) പറയുന്നു. സംസം ജലം രോഗ ശാന്തിയുദ്ദേശിച്ച് പാനം ചെയ്തവന്റെ രോഗം സുഖപ്പെടും. ദാഹശമനമുദ്ദേശിച്ചവന്റെ ദാഹം ശമിക്കും. വിശപ്പടങ്ങാനുദ്ദേശിച്ചവന്റെ വിശപ്പടങ്ങും. കാരണം. അത് ജിബ്രീൽ (അ)ന്റെ മടമ്പുകൾ കുഴിച്ചുണ്ടാക്കിയതും വിശപ്പും ദാഹവും ശമിക്കാൻ ഇസ്മാഈൽ നബി(അ)ന് അല്ലാഹു നൽകിയ വിശിഷ്ട ജലവുമാണ്.

ഇമാം അഹ്മദുബ്നു ഹമ്പൻ (റ) പറയുന്നു. അബൂദർറുൽ ഗിഫാരി (റ) വിന്റെ സഹോദരൻ അനീസ് (റ) ഒരു മാസക്കാലം ഭക്ഷണം ലഭിക്കാതെ വെറും സംസം ജലം കുടിച്ച് ശരീരം കരുത്താർജ്ജിക്കുകയും പുഷ്ടിപ്പെടുകയും ചെയ്തിട്ടുണ്ട്...(അൽഫത്ഹു റബ്ബാനി 22/268)


ബറക്കത്തുള്ള സ്ഥലം

يَا حَفِيظُ (സംരക്ഷകൻ) എന്ന നാമം വർദ്ധിപ്പിക്കുന്ന ഏതൊരു സ്ഥലത്തും അല്ലാഹുﷻവിന്റെ ബറക്കത്തും സംരക്ഷണവും നിത്യമായുണ്ടാകും.

അല്ലാഹുﷻവിനെ സ്മരിക്കുന്ന സ്ഥലങ്ങളിലും നാടുകളിലുമാണ് അല്ലാഹുﷻവിന്റെ ബറക്കത്ത് നിത്യമായി വർഷിക്കുന്നത്. അനാശാസ്യങ്ങളും അക്രമങ്ങളും നിറഞ്ഞാടിയ നാടുകൾ നിലം പരിശാവുകയും അല്ലാഹുﷻവിന്റെ മഹാശിക്ഷക്ക് വിധേയമാകുകയും ചെയ്ത ചരിത്രങ്ങൾ ലൂത്വ് നബി(അ), നൂഹ് നബി(അ) എന്നിവരുടെ ചരിത്രങ്ങളിൽ നിന്നും വായിച്ചെടുക്കാം.

സത്യവിശ്വാസവും ഭയഭക്തി (തഖ് വ) യുമുള്ള ഗ്രാമീണർക്ക് ബറക്കത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുമെന്ന് അല്ലാഹു ﷻ പറയുന്നു.

وَلَوْ أَنَّ أَهْلَ الْقُرَىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ 

നിശ്ചയം ഗ്രാമീണർ വിശ്വസിക്കുകയും ഭയഭക്തിയുള്ളവരാകുകയും ചെയ്താൽ നാം അവരുടെ മേൽ ആകാശത്തു നിന്നും ഭൂമിയിൽ നിന്നും ബറക്കത്തുകൾ തുറന്നുകൊടുക്കുന്നതാണ്...(അഹ്റാഫ് 96)

ബറക്കത്തുള്ള സ്ഥലത്തോടൊപ്പം പ്രസ്തുത ഇടങ്ങളിൽ ബറക്കത്ത് വർഷിക്കാനും വൈവിധ്യ രീതിയിലുള്ള അനുവദനീയമായ ധന സമ്പാദ്യവഴി തുറക്കപ്പെടാനും اَسْتَغْفِرُ اللّٰه الْعَظِيمْ എന്ന് നിരന്തരം ധാരാളമായി ചൊല്ലുന്നത് ഉത്തമമാണ്...(മഫാതീഹുൽ ജിനാൻ 189)   
 

സുലഭമായ ഭക്ഷണം

ഒരാൾ يَا مُقِيتُ (ആഹാരദാതാവ് ) എന്ന പുണ്യനാമം ചൊല്ലി പ്രാർത്ഥിച്ചാൽ അവന് പലനിലയിലും സുലഭ ഭക്ഷണം ലഭിക്കാനുള്ള സാഹചര്യങ്ങളുണ്ടാവുന്നതാണ്.

നമ്മുടെ ഭക്ഷണ വിഭവങ്ങളിൽ ദൗർഭല്യം വിപാടനം ചെയ്ത് സുലഭവും സുഭിക്ഷതയും കൈവരുന്നതിന് അല്ലാഹുﷻവിനോടുള്ള ആത്മീയമായ ബന്ധത്തിന് ഏറെ പ്രാധാന്യമുണ്ട്. 

ശഅ്ബാൻ പതിനഞ്ചിന്റെ രാവിൽ ഓരോ സത്യവിശ്വാസിയും മഗ്രിബിനു ശേഷം മൂന്ന് തവണ യാസീൻ ഓതുന്നത് ഒരു വർഷത്തെ ജീവിത
കാലയളവിനുള്ളിൽ ലഭ്യമാകേണ്ട അനുഗ്രഹങ്ങൾക്ക് വേണ്ടിയാണ്.

ഒന്നാമത്തെ യാസീൻ ജീവിതായുസ്സിൽ ബറക്കത്തുണ്ടാകാനും രണ്ടാമത്തേത് ഭക്ഷണവിഭവങ്ങളിൽ ബറക്കത്തും സമൃദ്ധിയുണ്ടാവാനും മൂന്നാമത്തേത് അന്തിമവിജയത്തിന് വേണ്ടിയുമാണന്നാണ് പണ്ഡിത മതം...(ഇത്ഹാഫ് 8/427)

അല്ലാഹുﷻവിനോടുള്ള അദമ്യമായ ബന്ധം വഴി സുലഭവും സുഭിക്ഷവുമായ ഭക്ഷണം അല്ലാഹു ﷻ നൽകുന്നതിന് ഈസാ നബി(അ)ന്റെ പ്രിയമാതാവ് മർയം ബീവി (റ) യുടെ ജീവിതചരിത്രം തന്നെ സാക്ഷിയാണ്. 

ബൈതുൽ മുഖദ്ധസിന്റെ ചാരത്ത് ഏകാകിയായി പ്രാർത്ഥനയിലേർപ്പെട്ടിരുന്ന ബീവിയുടെ മുമ്പിൽ സ്വർഗ്ഗീയ വിഭവങ്ങൾ കണ്ട സംഭവം ഖുർആനിൽ പറയപ്പെട്ടിട്ടുണ്ട്.

ഇമാം അഹ്മദ് സ്വാവി (റ) പറയുന്നു: അഞ്ച് നേരത്തെ ഫർള് നിസ്കാരത്തിനുശേഷം പത്ത് തവണ അലംനശഹ് (സൂറതുൽ ഇൻശിറാഹ്) ഓതിയാൽ സുലഭമായ ഭക്ഷണം ലഭിക്കാൻ അത് നിമിത്തമാകും.(ഹാശിയതു സ്വാവി 4/314)


ഉദാരത

ഒരാൾ يَا كَرِيمُ (ഉദാരൻ) എന്ന നാമം നിത്യമായി ചൊല്ലി പ്രാർത്ഥിച്ചാൽ ഉദാരസ്വഭാവം അവനിലുണ്ടാവുകയും മാന്യനെന്ന് സമൂഹം പ്രകീർത്തിക്കാൻ കാരണമാവുകയും ചെയ്യും.

ഉദാരസമീപനവും ഉദാരസ്വഭാവവുമാണ് ഏതൊരു മനുഷ്യനേയും ശ്രേഷ്ഠ സമ്പന്നനാക്കുന്നത്.

لَا يَسُودُ مَنْ لَا يَجُودُ

ഉദാരതയില്ലാത്തവൻ നേതാവാകുകയില്ല എന്നൊരു പഴമൊഴിതന്നെ അറബിയിലുണ്ട്.

ധർമ്മിഷ്ഠ സ്വഭാവമുണ്ടാവലിന് ദിക്റുകളോടൊപ്പം ഇസ്ലാമിക പദങ്ങളേയും ചരിത്രാനുഭവങ്ങളെയും നമുക്ക് ഉൾക്കൊള്ളേണ്ടതുമാണ്...
നബി ﷺ പറഞ്ഞു. എല്ലാ പ്രഭാതത്തിലും രണ്ട് മലക്കുകൾ ഭൂമിയിലിറങ്ങിവന്ന് ഇപ്രകാരം പറയും.

اللَّهُمَّ أَعْطِ مُنْفِقًا خَلَفًا، اللَّهُمَّ أَعْطِ مُمْسِكًا تَلَفًا

അല്ലാഹുവേ സമ്പത്ത് ചിലവഴിക്കുന്നവന് നീ പകരമായി സമ്പത്ത് നൽകേണമേ... പിടിച്ചുവെക്കുന്നവന് നീ നാശം നൽകേണമേ... (ബുഖാരി റഹ്)

നമ്മുടെ സമ്പാദ്യവും മാന്യതയും വളർത്തുന്ന മഹത് കർമ്മമാണ് ദാനധർമ്മമെന്ന് പ്രസ്തുത ഹദീസ് വ്യക്തമാക്കുന്നു. ദാന ധർമ്മത്തിന്റെ ഫലം ലഭ്യമാകുന്ന വിശിഷ്ടമായ സ്വലാത്ത് പ്രാമാണിക ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

صَلَاةُ الصَّدَقَة - (ദാനധർമ്മത്തിന്റെ സ്വലാത്ത്) എന്നാണതിന്റെ പേര്. അതിപ്രകാരമാണ്.

اَللَّهُمَّ صَلِّ عَلَى مُحَمَّدٍ عَبْدِكَ وَرَسُولِكَ وَعَلَى الْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْمُسْلِمِينَ وَالْمُسْلِمَاتِ

(ജലാഹുൽ അഫ്ഫാം 606)


ഗർഭസ്ഥശിശു സംരക്ഷണം

ഗർഭിണിയായ സ്ത്രീ ദിവസവും يَا رَقِيبُ (നിരീക്ഷകൻ) എന്ന് 7 തവണ ചൊല്ലി പ്രാർത്ഥിച്ചാൽ പ്രസ്തുത കുഞ്ഞിന് യാതൊരുവിധ വിഷമവും സ്പർശിക്കുകയില്ല.

ഗർഭസ്ഥശിശുവിന്റെ സംരക്ഷണത്തിനു ഏതൊരു മാതാവിന്റേയും പത്തുമാസക്കാലയളവിനുള്ളിൽ നിതാന്ത ജാഗ്രതയോടയുള്ള സമീപനം അനിവാര്യമാണ്.

സത്യവിശ്വാസികളെ വിഷമഘട്ടങ്ങളിൽ സംരക്ഷിക്കുന്നതിന് മലക്കുകളെപോലും നിയോഗിക്കപ്പെട്ടിട്ടുണ്ടെന്ന അല്ലാഹുﷻവിന്റെ സാക്ഷ്യം നാമറിയാതെ പോകരുത്. 

അല്ലാഹു ﷻ പറയുന്നു: അവനു തന്റെ മുൻപിലൂടേയും പിൻപിലൂടെയും പിന്തുടരുന്ന മലക്കുകളുണ്ട്. അവർ അല്ലാഹുﷻവിന്റെ കൽപ്പനയനുസരിച്ച് അവനെ കാത്ത്സംരക്ഷിക്കുന്നു...(സൂറത്തു റഅദ് 11)

ഗർഭസ്ഥ ശിശു സംരക്ഷിക്കപ്പെടാനും സുഖപ്രസവത്തിനും വേണ്ടി നബിﷺയുടെ പ്രിയപുത്രി ബീവി ഫാത്വിമ (റ) ഗർഭാവസ്ഥമുതൽ പ്രാർത്ഥനനിരതമായ മനോഭാവത്തോടെയാണ് കഴിഞ്ഞുകൂടിയിരുന്നത്.


ഉടനടി ലക്ഷ്യസാക്ഷാത്കാരം

ശൈഖ് യൂസഫുന്നബ്ഹാനി (റ) പറയുന്നു. ഒരാൾ അവന്റെ
പ്രാർത്ഥനയിൽ يَا مُجِيبُ ( ഉത്തരം നൽകുന്നവൻ) എന്ന പുണ്യനാമം ഉൾപ്പെടുത്തുന്നത് അവന്റെ ഉദ്ദേശലക്ഷ്യങ്ങൾ വൈകാതെ
സഫലീകരിക്കപ്പെടാൻ കാരണമാകും.

അല്ലാഹു ﷻ പറയുന്നു:

وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ

“നബിയേ (സ്വ) അങ്ങയോട് എന്റെ അടിമകൾ എന്നെക്കുറിച്ച് ചോദിച്ചാൽ ഞാൻ അരികെയുണ്ടെന്നും അവൻ എന്നോട് പ്രാർത്ഥിച്ചാൽ പ്രാർത്ഥിക്കുന്നവന്റെ പ്രാർത്ഥനക്കുത്തരം ചെയ്യുമെന്ന് പറയുക.” (2:186)

നമ്മുടെ പ്രാർത്ഥനയുടെ മർമ്മമറിഞ്ഞ് അല്ലാഹു ﷻ പ്രാർത്ഥനക്ക് ഉത്തരം നൽകും. അല്ലാഹുﷻവിന്റെ വിശിഷ്ടനാമങ്ങളിൽ ഏറെ മർമ്മപ്രാധാന്യമേറിയ സുന്ദരനാമമാണിതെന്ന് മഹാരഥന്മാരായ ആത്മജ്ഞാനികൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

പ്രാർത്ഥനക്ക് ഉടനടി ഉത്തരം ലഭിക്കാൻ പ്രാർത്ഥനയുടെ നിബന്ധനകൾ പാലിക്കൽ നിർബന്ധമാണ്. നിഷ്കളങ്കമായ പ്രാർത്ഥന, കുടുംബബന്ധം മുറിക്കാത്തവനും സത്യവിശ്വാസിയോട് പിണക്കമില്ലാത്തവനാകുക, പ്രാർത്ഥന നിഷിദ്ധമായ കാര്യങ്ങൾക്ക് വേണ്ടിയല്ലാതിരിക്കുക, പ്രാർത്ഥനയുടെ തുടക്കവും മധ്യവും ഒടുക്കവും സ്വലാത്ത് ചൊല്ലുക എന്നിവയെല്ലാം പ്രാർത്ഥനയുടെ അനിവാര്യ മര്യാദകളിൽ മുഖ്യമാണ്. 
വുളുവുണ്ടായിരിക്കുക, ദാനധർമ്മം ചെയ്യുക, ഖിബലക്ക് മുന്നിടുക, രണ്ടുകൈയ്യും ചുമലിനു നേരെ ഉയർത്തുക, പ്രാർത്ഥനക്ക് ശേഷം രണ്ട് കൈകളെ കൊണ്ടും മുഖം തടവുക എന്നിവ പ്രാർത്ഥനയുടെ സുന്നത്തുകളാണ്.


ഭൗതികവിശാലത

അല്ലാഹുﷻവിന്റെ പുണ്യനാമം  يَا وَاسِعُ (വിശാലത ചെയ്യുന്നവൻ) എന്ന് അധികരിപ്പിക്കുക വഴി അവന് ഭൗതികവിശാലത ലഭ്യമാവുകയും ഐശ്വര്യം ഭവിക്കുകയും ചെയ്യും...

ഭൗതികവിശാലതയും ഐശ്വര്യവും ലഭ്യമാകാൻ സൂറത്തുൽ ഇൻശിറാഹും പാരായണം ചെയ്യുക. നമ്മുടെ ജീവിതത്തിന്റെ സർവ്വോമുഖ മേഖലകളിൽ ഐശ്വര്യവും വിശാലതയുമുണ്ടാകാൻ പ്രാർത്ഥിക്കുന്നത് സത്യവിശ്വാസിയുടെ സുഗമമായ ജീവിതത്തിന് അനിവാര്യമാണ്.

അല്ലാഹു ﷻ നമുക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നാം നന്ദിയുള്ളവരാവുന്നതിലൂടെ അല്ലാഹു ﷻ നമുക്ക് അനുഗ്രഹങ്ങളും ഭൗതികമായ വിശാലതയും നൽകുമെന്നതിനു ഖുർആൻ സാക്ഷിയാണ്. 

അല്ലാഹു ﷻ പറയുന്നു: “നിങ്ങൾ നന്ദിയുള്ളവരാണെങ്കിൽ ഞാൻ
നിങ്ങൾക്ക് അനുഗ്രഹങ്ങൾ വർദ്ധിപ്പിക്കും.” (14:07)

ഖുർആനിലെ സൂറതുകൗസറിനെ (അൽഹാകുമുത്തകാസുർ) നിത്യമായി ഓതുന്നതിലൂടെ അല്ലാഹുﷻവിനോട് നന്ദിയുള്ള അടിമയായിത്തീരാൻ സത്യ വിശ്വാസിക്ക് കഴിയുമെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്.

ആസ്മാ ബിൻത് ഉമൈസ് (റ) ൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: സൂറതുത്തകാസുർ ഓതുന്നവനെ അല്ലാഹുﷻവിനോടുള്ള
നന്ദിപ്രകാശിപ്പിച്ചവൻ എന്നു വിളിക്കപ്പെടും. (ദൈലമി)


ഭാവി സംരക്ഷണം

يَا حَكِيمُ (യുക്തിമാൻ) എന്ന പുണ്യനാമം വർദ്ധിപ്പിക്കുന്നവന്റെ ഭാവിജീവിതത്തെ വിപത്തുകളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും സംരക്ഷിക്കുമെന്ന് ശൈഖ് യൂസഫുന്നബ്ഹാനി (റ) പറയുന്നു.

ഭാവിയെക്കുറിച്ച് ആകുലപ്പെടുന്നത് സത്യവിശ്വാസിക്കു ചേർന്നതല്ല. അല്ലാഹുﷻവിന്റെ പുണ്യനാമങ്ങൾ ചൊല്ലുകയും തിന്മകളുപേക്ഷിച്ച് ആരാധനാ നിഷ്ഠമായി ജീവിക്കുന്നവന് സമർപ്പണ ബോധവും നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും അല്ലാഹു ﷻ സംരക്ഷിക്കുമെന്നും ബോധമുണ്ടാവണം. എല്ലാം നിയന്ത്രിക്കുന്നവൻ അല്ലാഹുﷻവാണെന്നും ആശയും ആകുലതയും സത്യവിശ്വാസിയുടെ മാർഗ്ഗമല്ലന്നും നാമറിയണം. 

അല്ലാഹുﷻവിന്റെ ഉത്തമനാമങ്ങളിലൊന്നായ 

يَا حيُّ يَا قَيُّوم

(ജീവിക്കുന്നവനും നിയന്ത്രിക്കുന്നവനുമായ അല്ലാഹുവേ) എന്ന പദം നമ്മുടെ ഭാവി നിർണ്ണയത്തിന് ഉദാത്തമായ വഴി സൃഷ്ടിക്കും. കാരണം ഈ പുണ്യനാമത്തിൽ നമ്മുടെ ശുഭചിന്ത നൽകുന്ന എല്ലാ അർത്ഥസാരങ്ങളും
അടങ്ങിയിട്ടുണ്ട്. 

ഈ പുണ്യനാമം ഇസ്മുൽ അഹ്ളമാണെന്ന് (മഹത് നാമം) വ്യാഖ്യാനിച്ച മഹാന്മാരുമുണ്ട്. ഇസ്മുൽ അഹ്ളംകൊണ്ട് പ്രാർത്ഥിച്ചാൽ തൽസമയം ഉത്തരം ലഭ്യമാകുമെന്നാണ് ഇസ്ലാമിക പാഠം.


വ്യാപാരവ്യവസായ അഭിവൃദ്ധി

കച്ചവട വ്യാപാരികളും വ്യവസായികളും يا ودود യാ വദൂദ് (സ്നേഹനിധി) എന്ന പുണ്യനാമം വർദ്ധിപ്പിക്കുക വഴി അഭിവൃദ്ധിയും വൻലാഭവും നേടാൻ കാരണമാകും. വ്യാപാരത്തിൽ ലാഭവും അഭിവൃദ്ധിയും ലഭിക്കാനുള്ള ഉത്തമമാർഗ്ഗമായി പണ്ഡിതർ ഇതിനെ നിർണ്ണയിച്ചിട്ടുണ്ട്. 

സാമ്പത്തിക നഷ്ടങ്ങളിലേക്ക് നമ്മുടെ കച്ചവടങ്ങളെ നയിക്കപ്പെടാതിരിക്കാൻ, നിരവധി ഘടകങ്ങളെ നാം ആശ്രയിക്കേണ്ടിയിരിക്കുന്നു. ദാനധർമ്മം, സകാത്ത്, മറ്റുള്ളവരുടെ അസഹിഷ്ണുത, കണ്ണേറ്, മാരണം എന്നിവയിൽ നിന്ന് മുക്തിനേടാനുള്ള പ്രാർത്ഥനാവഴികൾ, കച്ചവടം അതിരാവിലെ തന്നെ തുടങ്ങുക എന്നിവ അവയിൽ ചിലതാണ്.

സ്വഖ്റുൽ ഹാമിദി (റ) പറയുന്നു. നബിﷺയുടെ നിർദ്ധേശ പ്രകാരം ഞാൻ അതിരാവിലെ കച്ചവടച്ചരക്കുകളുമായി മുന്നോട്ടുപോകും, അൽപ്പകാലങ്ങൾക്കിടയിൽ സമ്പത്തിലുള്ള വർധനകാരണം അത് എവിടെ സൂക്ഷിക്കണമെന്ന് പോലും എനിക്കറിയാതെയായി...(അൽ ഖസ്വാഇസുൽ കുബ്റാ)

അളവുകളിലെ കൃത്രിമം, കൊള്ളലാഭം നേടുക, കരിഞ്ചന്ത, തുടങ്ങിയ നിഷിദ്ധവും വഞ്ചനാത്മകവുമായ മാർഗ്ഗങ്ങൾ നമ്മുടെ വ്യാപാര മേഖലകളിൽ വലിയദുരന്തങ്ങൾക്ക് കാരണമാകും.

കാരണം, അന്യരുടെ സമ്പത്തുക്കൾ അന്യായമായി ശേഖരിക്കുന്നവർ ഭൗതികലോകത്ത് നിന്ന് തന്നെ വലിയവിഭത്തുകൾക്ക് സാക്ഷിയാകേണ്ടി വരുമെന്നാണ്. ഇസ്ലാമികപാഠം.


ശരീരിക ശക്തി

ഒരാൾ  يَا مَجِيدُ (ഉദാത്തൻ) എന്ന പുണ്യനാമം വർദ്ധിപ്പിച്ചാൽ ശാരീരികവും ആത്മീയവുമായ പരിശുദ്ധിയും ഉണർവും അതുവഴി ലഭ്യമായിക്കൊണ്ടേയിരിക്കുന്നതാണ്.

ആത്മീയവും ശാരീരികവുമായ ശുദ്ധിക്ക് പ്രാർത്ഥന ഏറെ സഹായകമാണ്. നമ്മുടെ പ്രകടനപരതയോ വേഷങ്ങളോ ഇസ്ലാമിൽ യാതൊരു പരിഗണനയും നൽകപ്പെടുന്നില്ല. അല്ലാഹു ﷻ നൽകിയ അനുഗ്രഹങ്ങൾക്ക് നിത്യ നന്ദിയുണ്ടാകുന്നവർക്ക് ശാരീരികവും മാനസികവുമായ ആരോഗ്യവും ശക്തിയും നൽകപ്പെടുകയും അതിനു ശക്തി പ്രാപിക്കുകയും ചെയ്യുന്നതാണ്. 

അല്ലാഹു ﷻ പറയുന്നു: 

لَئِن شَكَرْتُمْ لَأَزِيدَنَّكُمْ

“നിങ്ങൾ നന്ദിയുള്ളവരാണെങ്കിൽ നിങ്ങളുടെ അനുഗ്രഹങ്ങളെ ഞാൻ വർദ്ധിപ്പിക്കും.” (14:07)

ആയിരം സൂക്തങ്ങളുടെ പുണ്യമുള്ള സൂറതുത്തകാസുർ പരായണം ചെയ്യുന്നവനെ നന്ദിയുള്ള ഹൃദയമുള്ളവനാണെന്നാണ് പ്രവാചകവചനം.

ഉസാമാ ബിൻത് ഉമൈസ്(റ)ൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു. സൂറതുത്തകാസുർ ഓതുന്നവനെ അല്ലാഹുﷻവിനോട് നന്ദി
പ്രകടിപ്പിച്ചവൻ എന്നാണ് വിളിക്കപ്പെടുന്നത്...(ദൈലമി)

മാനസികമായി തളരാതെ ശാരീരികശക്തിയും മനോധൈര്യവും ജീവിതാന്ത്യംവരെ നിലനിൽക്കുന്നതിനു ആത്മസമർപ്പണത്തിനു ഏറെ പ്രാധാന്യമുണ്ട്. 

ശക്തനാവാൻ ഒരാൾ ആഗ്രഹിക്കുകയാണെങ്കിൽ പ്രതിസന്ധികളിലും സമൃദ്ധിയിലുമെല്ലാം അവൻ അല്ലാഹുﷻവിന്റെ മേൽ ഭരമേൽപ്പിക്കണമെന്നാണ് പ്രവാചകവൈദ്യം.


തത്വജ്ഞാനം

ഉറങ്ങുന്നതിന് അൽപ്പം മുൻപ് കൈ നെഞ്ചത്ത് വെച്ച്  يَا بَاعِثُ
(പുനർജീവിപ്പിക്കുന്നവർ) പുണ്യനാമം ചൊല്ലി പ്രാർത്ഥിച്ചാൽ തത്വജ്ഞാനിയായിത്തീരാൻ സഹായകമാവുന്നതാണ്.

നിദ്രയുടെ സമയത്ത് പ്രാർത്ഥനയോടെ ഉറക്കത്തിലേക്ക് പ്രവേശിക്കുന്നത് ഏറെ ഉത്തമവും ഉദ്ദേശസഫലീകരണത്തിന് അത്യുത്തമവുമാണ്. മരണത്തിന്റെ സഹോദരനെന്ന് നബി ﷺ വിശേഷിപ്പിച്ച ഉറക്കത്തിലേക്കുള്ള നമ്മുടെ യാത്ര പുതിയൊരു ലോകത്തേക്കുള്ള പ്രവേശനമാണ്. 

അധ്യാത്മിക ജീവിതത്തിലൂടെയുള്ള പ്രയാണം നമുക്ക് നന്മയുള്ള ഹൃദയവും യഥാർത്ഥ വിജ്ഞാന ബോധവും നൽകി ശാശ്വതലോകത്തേക്കുള്ള വിജയത്തിനു വേണ്ടി പ്രയത്നിക്കാനുള്ള മനക്കരുത്ത് നൽകുന്നു. 

സുഖാഡംബരങ്ങളും മനുഷ്യനെ വഴിതെറ്റിക്കുന്ന ഭൗതികലോകത്തിന്റെ വഞ്ചനാത്മകമായ കെണിവലകളും നാം അറുത്ത് മാറ്റി നാം നേരിടുന്ന ഏതൊരു പ്രതിസന്ധിയിലും ഭാവിജീവിതത്തെ ഊഷ്മളമാക്കാനുള്ള വഴി കണ്ടെത്താൻ അധ്യാത്മികജീവിതം നമ്മെ പ്രാപ്തമാക്കുന്നു.

നിശ്ചയം അല്ലാഹുﷻവിന് അതികൂർമ്മ ബുദ്ധിയുള്ള ദാസന്മാരുണ്ട്. അവർ ഭൗതികലോകത്തെ ഉപേക്ഷിക്കുകയും ഭൗതികതയുടെ നാശത്തെ ഭയക്കുകയും ചെയ്യുന്നുവെന്ന് ഇമാം ശാഫിഈ (റ) യുടെ ഈ വചനം - തത്വജ്ഞാനത്തിന്റെ ആത്യന്തികലക്ഷ്യത്തിലേക്കുള്ള ഒരു കവാടമാണ്.

ഇമാം ഖുർതുബി (റ) പറയുന്നു. നബി ﷺ പറഞ്ഞു.
لَمْ يَكُنِ الَّذِينَ كَفَرُوا (സൂറതുൽ ബയ്യിന) അധ്യായത്തിലുള്ള ജ്ഞാനങ്ങൾ ജനങ്ങളറിഞ്ഞിരുന്നുവെങ്കിൽ കുടുംബവും സമ്പത്തുമെല്ലാം അവർ ഉപേക്ഷിക്കുമായിരുന്നു. അതിനാൽ നിങ്ങൾ പ്രസ്തുത സൂറത്ത് പഠിക്കുക...(ഖുർതുബി 20/139)


അനുസരണശീലം

അനുസരണ ശീലമില്ലാത്ത കുട്ടിയുടെ നെറ്റിയിൽ يَا شَهِيدُ (സാക്ഷി) എന്ന പുണ്യനാമം ചൊല്ലി ഊതിയാൽ അനുസരണശീലം സ്നേഹസമ്പന്നത എന്നിവ ഉണ്ടായിത്തീരും.

സ്നേഹവും അനുസരണയുമുള്ള സന്താനങ്ങൾ നമ്മുടെ ഭാഗ്യമാണ്. ധനവും സ്വാധീനവും ഏറെയുണ്ടായിട്ടും മക്കൾ നന്മയുടെ വഴിയിലല്ലെങ്കിൽ ഏതൊരാളുടേയും മനസ്സ് നിത്യ അസ്വസ്ഥതയിലാകുന്നു. അനുസരണശീലം വളരെ ബാല്യത്തിൽ തന്നെ മാതാപിതാക്കൾ മക്കളിൽ വളർത്തേണ്ടതാണ്. മാതാപിതാക്കളുടെ സമീപനരീതിയെ ആശ്രയിച്ചാണ് ഓരോ സന്താനവും നന്മയുടേയും തിന്മയുടേയും പാതയെ തിരഞ്ഞെടുക്കുന്നത്.

وَيَنْشَأُ نَاشِئُ الْفِتْيَانِ مِنَّا
عَلَى مَاكَانَ عَوَّدَهُ اَبُوهُ

ഏതൊരു വ്യക്ത്വിത്വവും വളരുന്നത് പിതാവ് അവന് നൽകുന്ന ശിക്ഷണത്തിന്റെ രീതിയനുസരിച്ചാണെന്നാണ് ഈ കവിതയുടെ രത്നചുരുക്കം.

അല്ലാഹുﷻവിന്റെ പുണ്യനാമം കുഞ്ഞുമക്കളുടെ നെറ്റിയിൽ ചൊല്ലി ഊതുക, പ്രസവിച്ച ഉടനെ ബാങ്ക്, ഇഖാമത്ത് എന്നിവ ഓതുക, കുഞ്ഞിനു സജ്ജനങ്ങളിലാരെങ്കിലുമൊരാൾ തീസ്പർശനമേൽക്കാത്ത മധുരം നൽകുക തുടങ്ങിയവ സന്താനങ്ങൾ ഉത്തമരും അനുസരണശീലരുമായിത്തീരാൻ കാരണമാണ്. 

 പ്രസവിച്ച കുഞ്ഞിന്റെയടുക്കൽവെച്ച് സൂറതു യൂസഫിലെ

إِنَّا أَنزَلْنَاهُ قُرْآنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ

എന്നു ചൊല്ലുന്നത് കുഞ്ഞ് ഭാവിയിൽ ധാർമ്മികമായി ജീവിക്കാൻ നിമിത്തമാകുന്നതാണ്...(ഇആനത്ത്)

 
ദാരിദ്ര്യം

ഒരാൾ  لَا اِلَهَ اِلَّا اللَّهُ الْمَلِكُ الْحَقُّ الْمُبِينْ എന്നു 100 തവണ ചൊല്ലിയാൽ ദാരിദ്ര്യം അവനെ സ്പർശിക്കുകയില്ല...(സആദത് 517)

ദാരിദ്യം മനുഷ്യനെ സത്യനിഷേധത്തിലേക്ക് നയിക്കുമെന്നാണ് നബി ﷺ പറഞ്ഞത്. ദാരിദ്ര്യംവഴി അന്യരുടെ മുൻപിൽ യാചിക്കുന്ന അവസ്ഥ ഏതൊരാളുടേയും കരളലിയിപ്പിക്കുന്നതാണ്...

അല്ലാഹു ﷻ വിലുള്ള അർപ്പണബോധവും പ്രാർത്ഥന മനസ്സും ആരാധന നിഷ്ഠയുമെല്ലാം ദാരിദ്ര്യനിർമാർജനത്തിന്റെ ആത്മീക വഴികളാണ്. 

ദിനംപ്രതി അഞ്ഞൂറ് തവണ നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലുന്നവന് ഒരിക്കലും ദാരിദ്ര്യമുണ്ടാവുകയില്ലെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്.

ഒരിക്കൽ ഉസ്മാനുബ്നു അഫ്ഫാൻ (റ) അൽപ്പം പണവുമായി രോഗാവസ്ഥയിൽ കിടപ്പിലായ അബ്ദുല്ലാഹിബ്നു മസ്ഊദിനോട് അദ്ദേഹത്തിന്റെ ദാരിദ്രാവസ്ഥയെക്കുറിച്ച് ചോദിച്ചറിഞ്ഞപ്പോൾ മഹാനവർകൾ പറഞ്ഞു: എന്റെ പെൺമക്കളോട് എല്ലാ രാത്രിയിലും സൂറതുൽവാഖിഅ ഓതാൻ കൽപ്പിച്ചിട്ടുണ്ട്. കാരണം നബി ﷺ എന്നോട് പറഞ്ഞു. ഒരാൾ രാത്രി
യിൽ സൂറതുൽ വാഖിഅ ഓതിയാൽ അവനൊരിക്കലും ദാരിദ്ര്യം ബാധിക്കുകയില്ല...(തിർമുദി)

ജരീർ (റ) നിവേദനം ചെയ്യുന്നു. നബി ﷺ പറഞ്ഞു. ഒരാൾ എല്ലാ രാത്രിയിലും സൂറതുൽ വാഖിഅ ഓതിയാൽ അവനൊരിക്കലും ദാരിദ്യം ബാധിക്കുകയില്ല...
(തിർമുദി)

ജരീർ (റ) നിവേദനം ചെയ്യുന്നു. നബി ﷺ പറഞ്ഞു. ഒരാൾ വീട്ടിൽ പ്രവേശിക്കുമ്പോൾ സൂറതുൽ ഇഖ്ലാസ് പാരായണം ചെയ്താൽ പ്രസ്തുത വീട്ടുകാർക്കും അയൽവാസികൾക്കും ദാരിദ്ര്യം ഇല്ലാതെയാവും...(ത്വബ്റാനി)


നല്ല ജോലി

ഒരാൾക്ക് ഉത്തമമായ ജോലി ലഭിക്കാൻ يَا وَكِيلُ (ഭരമേൽപ്പിക്കുന്നവൻ) എന്ന പുണ്യനാമം അധികരിപ്പിക്കുന്നത് ഏറെ ഫലപ്രദമാണ്.

ജീവിതോപാധിക്ക് ജോലി ഏതൊരാളുടേയും ലക്ഷ്യസാഫല്യമാണ്. യാചനയെ നിരുൽസാഹപ്പെടുത്തിയ ഇസ്ലാം ജോലിക്കു വേണ്ടിയുള്ള പരിശ്രമത്തിന് സർവ്വപിന്തുണയും
നൽകുന്നു. 

ജോലിയില്ലാതെ കഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ ജോലി ലഭിക്കാൻ ഈ പുണ്യനാമം ധാരാളം ചൊല്ലി ലഭ്യമാകുന്നതുവരെ പ്രാർത്ഥിക്കുന്നതിലൂടെ അവന്റെ പ്രകൃതിക്കും ജീവിതചുറ്റുപാടിനുമനുസരിച്ചുള്ള ജോലി അല്ലാഹു ﷻ നൽകും.

അല്ലാഹു ﷻ പറയുന്നു 

وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا

അവർ നമ്മുടെ കാര്യത്തിൽ പരിശ്രമിച്ചാൽ അവരെ നാം നമ്മുടെ വഴികളിലേക്ക് നയിക്കും...(അൻകബൂത്ത് 69)

ജോലിയില്ലാതെ കഷ്ടപ്പെടുന്നവർ, അനുയോജ്യമായ ജോലി ആഗ്രഹിക്കുന്നവർ, തൊഴിൽ മേഖലയിലനുഭവപ്പെടുന്ന വിവിധയിനം പ്രതിസന്ധികളിൽ നിന്നും മോചനം ആഗ്രഹിക്കുന്നവർ
തുടങ്ങിയവരെല്ലാം നമുക്കിടയിലുണ്ട്. 

ഏതൊരു പ്രതിസന്ധിക്കും പരിഹാരമായി സംവിധാനിച്ച് പ്രാർത്ഥനകളും പുണ്യകർമ്മങ്ങളും, നമ്മുടെ സദുദ്ദേശങ്ങളെ പ്രയാസമേതുമില്ലാതെ പരിഹരിക്കാൻ സാധ്യമാക്കുന്നു. ശൈഖ് അഹമദ് സ്വാവി (റ) പറയുന്നു. ഏത് നിലയിലുള്ള ഉദ്ദേശം സഫലീകരിക്കാനും രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിക്കുകയും തുടർന്ന് അലംനഷ്റഹ്(أَلَمۡ نَشۡرَحۡ) സൂറത്തിനെ അതിലെ അക്ഷരങ്ങളുടെ എണ്ണമായ നൂറ്റിമൂന്ന് തവണ ചൊല്ലുകയും ചെയ്താൽ പ്രസ്തുത ഉദ്ദേശം സഫലീകരിക്കപ്പെടും...(ഹാശിയതുസ്സ്വാവി 4/314)


പീഢനമോചനം

അക്രമിക്കപ്പെടുന്നവരും പീഡിപ്പിക്കപ്പെടുന്നവരും يَا قَوِيُّ (ശക്തൻ) എന്ന് 1000 പ്രാവശ്യം ചൊല്ലിയാൽ അവർ അതിൽ നിന്ന് മോചിതരാവുകയും അക്രമികൾ പാഠം പഠിക്കുകയും ചെയ്യും.

അക്രമിക്കപ്പെട്ടവൻ അല്ലാഹുﷻവിന്റെ പുണ്യനാമം ആയിരം തവണ ചൊല്ലി പ്രാർത്ഥിക്കുന്നതിലൂടെ അവന്റെ പ്രാർത്ഥന ഫലപ്പെടുകയും അക്രമി എല്ലാ നിലയിലും നാശത്തിലേക്ക് പതിക്കുകയും ചെയ്യുന്നു. 

അല്ലാഹു ﷻ പറയുന്നു: അല്ലാഹു (ﷻ) അക്രമികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അശ്രദ്ധനാണെന്ന് താങ്കൾ വിചാരിക്കരുത്.

സൂറത്ദ്ധാരിയാത് നാൽപ്പത്തി ഒന്ന് തവണ വുളൂഅ്‌ ചെയ്ത ശേഷം ഒരു സ്ഥലത്ത് വെച്ച് പാരായണം ചെയ്യുന്നത് ജയിൽമോചനം, പീഢനമോചനം എന്നിവക്ക് ഏറെ ഫലപ്രദമാണ്.(സ്വാവി 4/123)

അക്രമപീഢനങ്ങൾ ഏറ്റുവാങ്ങുന്നവർക്ക് അല്ലാഹുﷻവിന്റെ
പ്രത്യേക തിരുനോട്ടമുണ്ടാകുമെന്ന സത്യം നാം വിസ്മരിക്കരുത്. കാരണം യാതൊരുവിട്ടുവീഴ്ചയുമില്ലാത്ത രീതിയിൽ അക്രമി താമസമേതുമില്ലാതെ അതിന്റെ പരിണിതഫലമനുഭവിക്കുന്നത് അല്ലാഹുﷻവിന്റെയും അക്രമിക്കപ്പെട്ടവനുമിടയിൽ പ്രാർത്ഥന സ്വീകരിക്കുന്നതിന് യാതൊരു പ്രതിബന്ധവുമില്ലാത്തതിനാലാണ്.


ചാരിത്രശുദ്ധി

ചാരിത്രശുദ്ധിയില്ലാത്ത സ്ത്രീയുടെ അടുത്ത് വെച്ച് يَا مَتِينُ
(കഴിവുള്ളവൻ) എന്ന് 10 തവണചൊല്ലിയാൽ അവൾ നന്മയുള്ള ജീവിതത്തിലേക്ക് തിരിച്ചുവരും.

ചാരിത്രശുദ്ധിയില്ലാത്ത സ്ത്രീകൾ ഏതൊരു കുടുംബത്തിനും ഭീഷണിയും കുടുംബശുദ്ധി നശിപ്പിച്ച് സമൂഹത്തിൽ എല്ലാ നിലയിലും അപമാനവുമാണ്. 

ദാരിദ്ര്യവും പട്ടിണിയും കാരണം വേശ്യാവൃത്തിയിലേക്ക് എത്തിപ്പെട്ട സ്ത്രീക്ക് സ്വദഖ ചെയ്ത ഒരാളെക്കുറിച്ച് നബി ﷺ പറഞ്ഞത് ഇപ്രകാരമാണ്.

ഒരാൾ അതിരാവിലെ തന്റെ സ്വദഖയുമായി പുറപ്പെട്ടു. അന്ന്
അദ്ദേഹം ദാനം നൽകിയത് വേശ്യയായ സ്ത്രീക്കായിരുന്നു. വേശ്യക്ക് ദാനം നൽകിയപ്പോൾ ജനങ്ങൾ പറയാൻ തുടങ്ങി. അയാൾക്കെന്ത് പറ്റി. അയാൾ ഇന്ന് ഒരു വ്യഭിചാരിണിയുടെ കൈയ്യിലാണ് ദാനം നൽകിയത്. നബി ﷺ പറയുന്നു. എന്നാൽ അദ്ദേഹത്തിന് സ്വദഖയുടെ പുണ്യത്തോടൊപ്പം മറ്റൊരു പുണ്യവുമുണ്ട്. കാരണം അവൾ നിത്യജീവിതവൃത്തിക്ക് വേണ്ടിയാണ് തന്റെ ശരീരം വിൽക്കുന്നത്. ഇന്ന് ദാനം കിട്ടിയതിനാൽ അവൾ അതിൽ നിന്നും വിട്ടു നിൽക്കുമല്ലോ...

ഇപ്രകാരം അല്ലാഹുﷻവിന്റെ പുണ്യനാമങ്ങൾ നിത്യമായി ചൊല്ലുന്നതിലൂടെ സൽവഴിയിൽ നിന്നും വ്യതിചലിച്ചവർക്ക് മനസ്സാന്തരമുണ്ടാകാനുള്ള വഴി നൽകുമെന്നാണ് ശൈഖ് യൂസുഫുന്നബ്ഹാനി (റ) സാക്ഷ്യപ്പെടുത്തുന്നത്.


ആത്മീയ പദവി

ഒരാൾ  يَا وَلِيُّ (കാര്യനിർവ്വാഹകൻ) എന്ന പുണ്യനാമം ഉരുവിടുന്നത് അവന്റെ ആത്മീയപദവിയെ പടിപടിയായി ഉയർത്തപ്പെടും. ആത്മീയത അനന്തമായ ചവിട്ടുപടികളുള്ള ഏണിയാണ്. ഈ പുണ്യനാമം നിത്യമാക്കുന്നവൻ ദിനം തോറും ആത്മീയതയുടെ രുചിയനുഭവിക്കുന്നതോടൊപ്പം നന്മയുടെ വഴിയിൽ ഏറെ ഉൽസാഹിക്കുകയും ആത്മീയമായ വഴിയിലൂടെ കൂടുതൽ നടന്നടുക്കുകയും ചെയ്യുന്നു. 

ഇന്നനുഭവിച്ച ആത്മീയ സുഖമല്ല നാളെ അവരനുഭവിക്കുന്നത്. നാളെത്തതിലും ഉത്തമമായ ആത്മീയനുഭൂതി തൊട്ടടുത്ത ദിവസത്തിലനുഭവപ്പെടുന്നു.

മരിക്കാത്ത ഹൃദയത്തോടെ സജീവമായ ആത്മീയതയിൽ ചലിക്കാൻ വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നത് ഏറെ ഉത്തമമാണ്.

അബൂമൂസാ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ രാവിലെയോ വൈകുന്നേരമോ സൂറത്തുൽ ഇസ്റായിലെ 110-ാം സൂക്തം

 قُلِ ادْعُوا اللَّـهَ أَوِ ادْعُوا الرَّحْمَـٰنَ ۖ أَيًّا مَّا تَدْعُوا فَلَهُ الْأَسْمَاءُ الْحُسْنَىٰ

എന്നത് മുതൽ ആ സൂറത്തിന്റെ അവസാനം വരെ പാരായണം ചെയ്താൽ അവന്റെ ഹൃദയം മരിക്കാതെ നന്മയിലും ആത്മീയതയിലും പ്രോജ്ജ്വലിച്ചു നിൽക്കും. (കൻസുൽ ഉമ്മാൽ)


പ്രശംസാർഹൻ

ഒരാൾ يَا حَمِيدُ (സ്തുത്യാർഹൻ) എന്ന പുണ്യനാമം പതിവാക്കുന്നവനാണെങ്കിൽ അവൻ ജനങ്ങളുടെ ഇടയിൽ സ്തുതിക്കപ്പെട്ടവനായിത്തീരും.

“ജനങ്ങളുടെ ഇടയിൽ പ്രശംസക്കുവേണ്ടി സൽപ്രവർത്തനങ്ങൾ ചെയ്യുന്നത് പാപവും ചെയ്തകർമ്മം അല്ലാഹുﷻവിന്റെയടുക്കൽ നിഷ്ഫലവുമാണ്. എന്നാൽ നാം അല്ലാഹുﷻവിനുവേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ വഴി ജനങ്ങൾ നമ്മെ ഇഷ്ടപ്പെടാൻ അല്ലാഹുﷻവിന്റെ പുണ്യനാമങ്ങൾ നിത്യമായി ചൊല്ലി പ്രാർത്ഥിക്കുന്നവനു സാധ്യമാകുന്നു.” 

നമ്മുടെ ജീവിതചുറ്റുപാടും പൈതൃകവഴിയും സച്ചരിതരിലൂടെയാകുമ്പോഴാണ് നാം പ്രശംസക്കും ജനങ്ങളുടെ സ്നേഹത്തിനും വിധേയരാവുന്നത്.

ഒരു ഖുദ്സിയായ ഹദീസിൽ ഇപ്രകാരം കാണാം അല്ലാഹു ﷻ ഒരാളെ ഇഷ്ടപ്പെട്ടാൽ ജിബ്രീൽ (അ)നോട് ഇപ്രകാരം പറയും താങ്കൾ അദ്ദേഹത്തെ ഇഷ്ടപ്പെടുക. തുടർന്ന് മറ്റുമലക്കുകളും അദ്ദേഹത്തെ ഇഷ്ടപ്പെടും. പിന്നീട് ഭൂമിയിലുള്ള ജനങ്ങളെല്ലാം അദ്ദേഹത്തിനു സ്വീകാര്യത നൽകുകയും ഇഷ്ടപ്പെടുകയും ചെയ്യും...(അഹ്മദ്)

കുടുംബത്തിൽ തലമുറകളായി പവിത്രത നിലനിർത്താനും ജനങ്ങളുടെ സ്നേഹവും ബറകത്തും ലഭ്യമാകാനും നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലാൻ ഇബ്നു ഹജറുൽ ഹൈതമി (റ) നിർദ്ദേശിക്കുന്നു.

اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ

എന്ന സ്വലാത്താണ് പ്രസ്തുത അനുഗ്രഹത്തിന് നിമിത്തമാകുന്നത്.(അദ്ധുർറുൽ മൻളൂദ് 107)



ഉത്തമ സന്താനങ്ങൾ

يَا مُحْصِى (ക്ലിപ്തതയുള്ളവൻ) എന്ന പുണ്യനാമം പത്തിരിയിൽ 20 പ്രാവശ്യം ചൊല്ലി സന്താനങ്ങൾക്ക് നൽകിയാൽ അവർ ഉത്തമരും നന്മയുള്ളവരുമായിത്തീരുന്നതാണ്.

മാമ്പൂകണ്ടും മക്കളെ കണ്ടും സന്തോഷിക്കരുത് എന്നാണ് പഴഞ്ചൊല്ലങ്കിലും, മേൽപറയപ്പെട്ട പുണ്യകർമ്മങ്ങൾ വഴി നല്ല മക്കളുണ്ടാവാൻ പ്രാർത്ഥിച്ചവന് ഏറെ സന്തോഷം നൽകുമെന്നാണ് ഇസ്ലാമിക പാഠം. 

 പ്രാർത്ഥനയോടൊപ്പം - ഹലാലായ ഭക്ഷണം, ശിക്ഷണം, മതപഠനം എന്നിവയും നൽകൽ അനിവാര്യമാണ്.

നബി ﷺ പറഞ്ഞു: 

مَا نَحَلَ وَالِدٌ وَلَدَهٌ اَفْضَلَ مِنْ اَدَبٍ حَسَنٍ

ഒരു പിതാവ് സന്താനത്തിനു നൽകുന്ന ഏറ്റവും ശ്രേഷ്ഠമായത് മര്യാദ പഠിപ്പിക്കലാണ്.(ഹാകിം)

സൂറതു ഫുർഖാനിലെ താഴെ പറയുന്ന ഖുർആനിക സൂക്തം നിത്യപ്രാർത്ഥനയിലുൾപ്പെടുത്തുന്നതും സന്താനങ്ങളും ഇണകളുമെല്ലാം ഉത്തമരും ഉന്നതരും സൽസ്വഭാവികളുമായിത്തീരാൻ കാരണമാണ്.

رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا

(ഞങ്ങളുടെ രക്ഷിതാവേ ഞങ്ങളുടെ ഇണകളിൽ നിന്നും സന്താനപരമ്പരകളിൽ നിന്നും കൺകുളിർക്കെയുള്ളവരെ നൽകേണമേ.. നീ ഞങ്ങളെ ഭയഭക്തിയുള്ളവർക്ക് മാർഗ്ഗദർശിയുമാക്കേണമേ...)

സൂറതുയൂസഫിലെ രണ്ടാമത്തെ സൂക്തമായ 

إِنَّا أَنزَلْنَاهُ قُرْآنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ

പ്രസവിച്ച കുഞ്ഞിന്റെ സമീപം ഓതിയാൽ ജീവിതത്തിലൊരിക്കലും ആ കുഞ്ഞ് വ്യഭിചാരത്തെ സ്പർശിക്കുകയില്ലന്ന് സയ്യിദ് ബക് രി (റ) രേഖപ്പെടുത്തിയിട്ടുണ്ട്. (ഇആനത്ത് 2/217)


ഗർഭം അലസുക

അത്താഴ സമയത്ത് يَا مُبْدِء (പ്രാരംഭ നിർമ്മാതാവ്) എന്ന വിശിഷ്ട നാമം 29 പ്രാവശ്യം ഓതി ഗർഭിണിയുടെ വയറിന്മേൽ ഊതിയാൽ അവളുടെ ഗർഭം അലസുന്നതല്ല... (സആദത് 529)

ഗർഭസ്ഥശിശുവിന്റെ സംരക്ഷണത്തിന് ഏതൊരു മാതാവിന്റെയും പത്തു മാസത്തെ നിതാന്തജാഗ്രതയും പ്രാർത്ഥനയും അനിവാര്യമാണ്.

ഗർഭധാരണം മുതൽ ഡോക്ടർമാരുടെ ഉപദേശനിർദ്ദേശങ്ങൾ പാലിക്കുന്നതോടൊപ്പം പൈശാചികതയും അല്ലാതെയുമുള്ള
അപകടങ്ങളിൽ നിന്ന് സംരക്ഷണം ലഭ്യമാകാൻ ഖുർആൻ പാരായണം, പ്രാർത്ഥന പൂർണ്ണമായ മനസ്സ്, വിപത്തുകളെ ഇല്ലായ്മ ചെയ്യുന്ന ദാനധർമ്മം എന്നിവ ഗർഭസ്ഥശിശുവിന്റെ സംരക്ഷണത്തിന് അനിവാര്യമാണ്. 

ഗർഭാവസ്ഥയിലും പ്രസവാനന്തരവും കണ്ണേറ് ബാധിക്കാതിരിക്കാൻ ഇസ്ലാമികമായ തത്വസംഹിതകളേയും ആചാരാനുഷ്ഠാനങ്ങളെയും അവലംബിക്കുന്നതിലൂടെ ഗർഭിണിക്ക് സുഖപ്രസവമുണ്ടാകുന്നതുവരെ ഗർഭമലസാതെയും ഗർഭസ്ഥശിശു പൂർണ്ണാരോഗ്യത്തോടെ ജീവിക്കാനും സഹായകമാകുന്നു. 

അല്ലാമാ അഹ്മദ് സ്വാവി അൽമാലികി (റ) പറയുന്നു: കണ്ണേറ് ബാധിക്കാതിക്കാതിരിക്കാൻ സൂറതുൽ ഫലഖ്, സൂറതുന്നാസ്, എന്നിവയെ മാത്രം അവലംബിച്ചാൽ മതിയെന്നാണ് പ്രവാചക വചനം. 

എല്ലാ സമയങ്ങളിലും നബി ﷺ മനുഷ്യരുടേയും ജിന്നുകളുടേയും കണ്ണേറിൽ നിന്ന് അഭയം തേടിയിരുന്നു. എന്നാൽ സൂറതുൽ ഫലഖും നാസും അവതരിപ്പിച്ചപ്പോൾ അത് രണ്ടിനേയും മാത്രം അവലംബിക്കുകയും മറ്റുള്ള പ്രാർത്ഥന രീതിയെ മാറ്റി നിർത്തുകയും ചെയ്തു. (ഹാശിയതുസ്സ്വാവി 4/348)


വെപ്രാളം.

ശൈഖ് സുഹ്രവർദി (റ) പറയുന്നു. ഒരാൾ 1000 തവണ يَا مُعِيدُ (പുനരുദ്ദാരകൻ) 
എന്ന പുണ്യനാമം ചൊല്ലിയാൽ അവന്റെ വെപ്രാളം പാടെ നീങ്ങും.

വെപ്രാളപ്പെടുന്ന മനസ്സ് നമ്മെ പരാജയത്തിലേക്കും നിഷ്ക്രിയത്വത്തിലേക്കുമാണ് നയിക്കുന്നത്. സൂക്ഷ്‌മത കൈകൊള്ളുകയും നന്മ പ്രവർത്തിക്കുകയും ചെയ്യുന്നവരോടൊപ്പം അല്ലാഹുﷻവിന്റെ സാമീപ്യമുണ്ടെന്ന് സൂറതുന്നഹലിലെ നൂറ്റിഇരുപത്തെട്ടാമത്തെ സൂക്തം, നമ്മുടെ മനസ്സിനെ വെപ്രാളിതാവസ്ഥയിൽ നിന്നും സംരക്ഷിക്കപ്പെടാൻ നിത്യപ്രചോദനമാണ്. 

ഇമാം ദൈലമി (റ) ഉദ്ധരിച്ച ഒരു ഹദീസ് ഇപ്രകാരമാണ്. 'ഹസ്ബിയല്ലാഹു വനിഅ്മൽ വക്കീൽ' എന്നത് എല്ലാ ഭയവെപ്രാളത്തിൽ നിന്നും നിർഭയത്വമാണ്.

അലി (റ) തന്റെ ശിഷ്യരോട് ഇപ്രകാരം ഉൽബോധനം നൽകി, മനസ്സിനെ ആശ്വസിപ്പിക്കുന്നവന് വിപത്തിനെ ഭയപ്പെടേണ്ടതില്ല. ക്ഷമിക്കുന്നവന് മനശാന്തിയും പ്രതിഫലവും ലഭിക്കുന്നു. സഹനമില്ലാത്തവർക്ക് അസ്വസ്ഥമനസ്സും ശിക്ഷയുമാണ് ഫലം.(ഫൈളുൽ ഖദീർ 4/378)

ഇബ്നു സിമാദ് (റ) പറയുന്നു. വെപ്രാളപ്പെടുന്നവന്റെ അനന്തരദുരന്തങ്ങൾ പലതാണ്.(ഹിദായതുൽ ഔലിയ 8/208)


സ്നേഹസ്വഭാവം

എല്ലാവരോടും നല്ലനിലയിൽ പെരുമാറുന്ന സ്നേഹ സ്വഭാവമുണ്ടാവാൻ
يَا مُحْيِي (ജീവിപ്പിക്കുന്നവൻ) എന്ന പുണ്യനാമം അധികരിപ്പിക്കുന്നത് ഏറെ നല്ലതാണ്.

മാനുഷികമായ സ്നേഹം ഓരോ സത്യവിശ്വാസിയിലും രൂഢമാവണം. നമ്മുടെ സ്നേഹത്തോടെയുള്ള പെരുമാറ്റമാണ് നമ്മുടെ ജീവിതത്തെ മറ്റുള്ളവർ വിലയിരുത്തുന്നത്.

അല്ലാഹുﷻവിനു നിത്യമായി ദിക്റ് ചൊല്ലുന്നതിലൂടെ ഹൃദയത്തിൽ സന്തോഷവും മാനുഷികസ്നേഹവും വർദ്ധിക്കുമെന്ന് ഇബ്നു ഖയ്യീം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.(അൽവാബിലുസ്വയ്യിബ് 48)

കാരണം, കപട സ്വഭാവമാണ് നമ്മളെ നിഷ്കളങ്കമായ സ്നേഹത്തിൽ നിന്നു വഴി തടയുന്നത്. കപടന്മാർ അല്ലാഹുﷻവിനു ദിക്ർ ചൊല്ലുന്നതിൽ നിന്നും വിമുഖത പ്രകടിപ്പിക്കുന്നവരായിരിക്കും.

അല്ലാഹു ﷻ പറയുന്നു: കപടവിശ്വാസികൾ അല്ലാഹുﷻവിന് അൽപം മാത്രമേ ദിക്ർ ചൊല്ലുകയുള്ളു.(സൂറത്തുന്നിസാഅ് 142)

കഅ്ബ് (റ) പറയുന്നു: ധാരാളം ദിക്ർ ചൊല്ലുന്നവന് കാപട്യത്തിൽനിന്നും മോചനം നൽകപ്പെടും.

പുറത്ത് സ്നേഹസ്വഭാവവും അകത്ത് കാപട്യസ്വഭാവവുമുള്ള ഖവാരിജുകളെക്കുറിച്ച് സ്വഹാബികൾ പറഞ്ഞു: അവർ അല്ലാഹുﷻവിനു ധാരാളം ദിക്ർ ചൊല്ലാൻ ഇഷ്ടപ്പെടാത്ത കപടന്മാരാണ്.(അൽവാബിൽ 84)

അല്ലാഹുﷻവിനോടുള്ള അദമ്യമായ ബന്ധവും ദിക്റുകളും നമ്മുടെ ഹൃദയത്തിൽ കളങ്കരഹിതമായ സ്നേഹാനുഭൂതി സ്ഥാപിക്കപ്പെടുന്നതിൽ മുഖ്യപങ്കുവഹിക്കുന്നു.


ഉത്സാഹം

يا مُمِيتُ (മരിപ്പിക്കുന്നവൻ) എന്ന പുണ്യനാമം അധികരിപ്പിക്കുന്നവന് നന്മയുള്ള ഏത് കാര്യവും ഉത്സാഹത്തോടെ ചെയ്യാൻ കഴിയും... 

ആരാധന നിഷ്ഠയിലും പഠനത്തിലുമെല്ലാം ഉത്സാഹം നമ്മുടെ ജീവിതത്തിൽ ആവശ്യമാണ്. ഉത്സാഹവും സജീവമനസ്സും നമ്മെ ഉയർന്ന തലത്തിലെത്തിക്കാനും ഏതൊരുവിഷയത്തിലും ക്രിയാത്മകമായി ഇടപെടാനും സാധിക്കുന്നു. 

നാം ഏതൊരു വിഷയത്തിനുവേണ്ടി മുന്നിട്ടിറങ്ങുമ്പോഴും ഈ പുണ്യ നാമം ഏറെചൊല്ലി നല്ല മനസ്സോടെ അതിന്റെ പൂർത്തീകരണത്തിനു വേണ്ടി ഉദ്യമിച്ചാൽ പ്രസ്തുത ലക്ഷ്യം പൂർത്തിയാവുന്നതുവരെ അവന് ഉത്സാഹവും ഉന്മേഷവുമുണ്ടാവുമെന്നാണ് ശൈഖ് യൂസുഫുന്നഹ്ബാനി(റ) വിവരിച്ചത്.

എല്ലാദിവസവും മഗ്രിബ് ബാങ്കിന്റെ അൽപംമുമ്പ് സൂറത്തു വശംസിയ്യും സൂറത്തുവല്ലെലിയും പാരായണം ചെയ്താൽ അവന്റെ മുഴുവൻ കാര്യങ്ങളിലും അഭിമാനം സാമാർത്ഥ്യം ഉത്സാഹം എന്നിവയുണ്ടാവുന്നതാണെന്ന് പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്.


ഭീകരരോഗം

ശൈഖ് സുഹ്റവർദി (റ) പറയുന്നു يَا حَيُّ (എന്നും ജീവിച്ചിരിക്കുന്നവൻ) എന്ന പുണ്യനാമം മൂന്ന് ലക്ഷം തവണ ചൊല്ലിയവന് ഭീകരമായ രോഗങ്ങളുണ്ടാവുന്നതല്ല...(അവാരിഫുൽ മആരിഫ്)

ഭീകരമായ രോഗങ്ങൾ ഇന്ന് മനുഷ്യനെ ക്രമാതീതമായി കാർന്നു തിന്നുന്നു. കാൻസർ, വൃക്ക രോഗങ്ങൾ, എയ്ഡ്സ്, ബ്രയിൻ ട്യൂമർ തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ഭീകരരോഗങ്ങൾ നമ്മെ ഭീതിപ്പെടുത്തുന്നവയാണ്. ഇത്തരം ഭീകരരോഗങ്ങൾ നമ്മുടെ ജീവിതത്തേയും ആരോഗ്യത്തേയും കാർന്നുതിന്നുന്നതോടൊപ്പം ജീവിത്തിലേക്കുള്ള തിരിച്ചുവരവ് അപ്രാപ്യമാവുന്ന നിലയിലാവുകയും നമ്മുടെ സമ്പാദ്യങ്ങളെല്ലാം വിറ്റുതീരുകയും ചെയ്യുമെന്നതാണ് സത്യം.

അതിഭീകരമായ രോഗങ്ങളെ പ്രതിരോധിച്ച് നമ്മുടെ ആരോഗ്യത്തെ നിത്യ വസന്തത്തോടെ നില നിർത്താൻ ഈ പുണ്യനാമം മൂന്ന് ലക്ഷം തവണ ചൊല്ലിതീർത്തവനു സാധ്യമാവുമെന്ന് ശൈഖ് സുഹ്റവർദി (റ) സാക്ഷ്യപ്പെടുത്തുന്നു.

മാരകമായ രോഗങ്ങൾ സമൂഹത്തെ ഇന്ന് ഏറെ ഗ്രസിച്ചിരിക്കുന്നു. കാൻസർ വൃക്കരോഗങ്ങൾ എയ്ഡ്സ് തുടങ്ങിയ ഭീകര രോഗങ്ങൾ നമ്മുടെ ഭാവിജീവിതത്തെയും മുഴുവൻ സമ്പാദ്യങ്ങളേയും നശിപ്പിക്കുന്നു ലക്ഷങ്ങൾ ചിലവഴിച്ചാലും പ്രസ്തുത രോഗത്തിന് മാറ്റമില്ലാതെ തുടരുകയും ഒടുവിൽ ജീവിതകാലത്തു സമ്പാദിച്ച മുഴുവൻ സമ്പാദ്യങ്ങളും ശൂന്യമാവുമ്പോൾ മരണത്തെ സ്വീകരിക്കേണ്ടിവരികയും ചെയ്യുന്നു. 

രോഗം വരാതെ സൂക്ഷിക്കാൻ ആരോഗ്യ സംരക്ഷണത്തോടൊപ്പം പ്രാർത്ഥനാകർമ്മങ്ങളും അത്യന്താപേക്ഷികമാണ്.


ഗ്രഹ പ്രവേശം...

ഒരാൾ സ്വഗൃഹത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് يَا قَيُّومُ (സർവ്വപരിപാലികനേ)  എന്ന പുണ്യ നാമം ചൊല്ലിയാൽ അവന്റെ വീട്ടിൽ അനിഷ്ട കാര്യങ്ങൾ ഉണ്ടാകുന്നതല്ല.

ഗൃഹപ്രവേശത്തിന് നിരവധി മര്യാദകളുണ്ട്. നബി ﷺ പറഞ്ഞു:
ഒരാൾ വീട്ടിൽ പ്രവേശിക്കുന്നതിനുമുമ്പ് സൂറത്തുൽ ഇഖ്ലാസ് ഓതിയാൽ പ്രസ്തുത വീട്ടുകാർക്കും അയൽവാസികൾക്കും ബറകത്ത് നൽകപ്പെടുമെന്ന് ഇമാം ദൈലമി (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ നിന്നും സ്പഷ്ടമാണ്.

നമ്മുടെ വീട് ഐശ്വര്യപൂർണ്ണമായി നിലനിൽക്കാൻ ഖുർആൻ പാരായണം, ദിക്റുകൾ, നിസ്കാരങ്ങൾ, ദാനധർമ്മങ്ങൾ എന്നിവ വഴി സജീവമാവേണ്ടത് അത്യന്താപേക്ഷികമാണ്.

അനസ്(റ)വിൽ നിന്ന് നിവേദനം എന്നോട് നബി ﷺ പറഞ്ഞു: മോനേ നീ വീട്ടിൽ പ്രവേശിച്ചാൽ നിന്റെ വീട്ടുകാരോട് സലാം പറയുക. എന്നാൽ അതുവഴി നിനക്കും നിന്റെ വീട്ടുകാർക്കും ബറകത്തുണ്ടാവും.(തിർമുദി)

അബൂമാലികിൽ അശ്അരി(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ഒരാൾ തന്റെ വീട്ടിൽ പ്രവേശിക്കാൻ ഇപ്രകാരം പറയണം

اللَّهُمَّ إِنِّي أَسْأَلُكَ خَيْرَ الْمَوْلِجِ وَخَيْرَ الْمَخْرَجِ بِسْمِ اللَّهِ وَلَجْنَا وَبِسْمِ اللَّهِ خَرَجْنَا وَعَلَى اللَّهِ رَبِّنَا تَوَكَّلْنَا

(അല്ലാഹുവേ ഉത്തമമായ പ്രവേശനസ്ഥലം പുറപ്പെടാനുത്തമമായ സ്ഥലം എന്നിവ നിന്നോട് ഞാൻ ചോദിക്കുന്നു. അല്ലാഹുﷻവിന്റെ നാമം കൊണ്ട് ഞാൻ പ്രവേശിച്ചു അല്ലാഹുﷻവിന്റെ നാമംകൊണ്ട് ഞാൻ പുറപ്പെട്ടു നമ്മുടെ രക്ഷിതാവായ അല്ലാഹുﷻവിന്റെ മേൽ ഞാൻ ഭരമേൽപ്പിച്ചു) തുടർന്ന് വീട്ടുകാരോട് സലാം പറയുക. (അബൂദാവൂദ് : 5096)


ദുർബല മനസ്സ്

ദുർബലമനസ്സുള്ളവർ يَا وَاجِد (സ്വാശ്രയനേ) എന്ന പുണ്യനാമം വർദ്ധിപ്പിക്കുന്നതിലൂടെ ദൗർബല്യവസ്ഥയിൽ നിന്നും മോചിതനാവും.

ദുർബലമനസ്സുകളാണ് മനുഷ്യനെ സംശയങ്ങൾ മാരകരോഗങ്ങൾ ഭീരുത്വം അലസത നിർജീവാവസ്ഥ തുടങ്ങിയ സ്വഭാവങ്ങളിലേക്ക് നയിക്കുന്നത്. 

മാനസികദൗർബല്യതയിൽ നിന്നും ഭീരുത്വത്തിൽനിന്നും വിമുക്തിതേടി ധീരമായ മനസ്സ് സത്യവിശ്വാസി ആർജ്ജിച്ചെടുക്കേണ്ടതാണ്. ദുർബല മനസ്സുള്ളവന്റെ വിശ്വാസം തന്നെ പിഴക്കാനും അത് വഴി അസത്യമാർഗ്ഗങ്ങളെ അവലംബിക്കാനും നിമിത്തമാവും.

ദുർബലമനസ്സുകൾക്ക് ശക്തിയും ബലവും നൽകി ദൃഢചിത്തമായ നിലനിൽപ്പിന് മനസ്സറിഞ്ഞുള്ള ദിക്റിനേക്കാൾ വലിയ ദിവ്യകണം മറ്റൊന്നില്ലെന്നാണ് ഇസ്ലാമികപാഠം.

അനസ്(റ)വിൽ നിന്ന് നിവേദനം ആകുലതയുണ്ടാവേണ്ട വിഷയത്തിൽ നബി ഇപ്രകാരമാണ് പ്രാർത്ഥിച്ചിരുന്നത്

يَا حَيُّ يَا قَيُّومْ بِرَحْمَتِكَ أَسْتَغِيثُ

ജീവനുള്ളവനും എല്ലാ നിയന്ത്രണാധികാരവുമുള്ളവനേ നിന്റെ അനുഗ്രഹംകൊണ്ട് ഞാൻ സഹായമഭ്യാർത്ഥിക്കുന്നു.(തിർമുദി 2796)

മനസ്സിന്റെ ദുർബലാവസ്ഥയിൽനിന്നും എല്ലാം കൈവിട്ടുപോകുന്ന ചിന്തയുണ്ടാവുമ്പോൾ മേൽപറഞ്ഞ ദിക്റുകൾ നാം പതിവാക്കുന്നതിലൂടെ സന്തോഷഭരിതമായ മനസ്സാണ് നമുക്ക് തിരികെ നൽകുന്നത്.


പൈശാചിക പ്രലോഭനം.

يَا مَاجِدُ (മഹത്വമുള്ളവനേ) എന്ന പുണ്യനാമം പതിവാക്കുന്നവനെ പിശാചിന്റെ തിന്മയിലേക്ക് പ്രലോഭനത്തിലൂടെ വഴിതെറ്റിക്കാൻ കഴിയില്ല.

പിശാചിന്റെ പ്രധാന പ്രീണനവഴികൾ വൈവിധ്യരീതിയിലാണ്. ഏതൊരു മനുഷ്യനേയും വഴിതെറ്റിക്കാൻ ശ്രമിക്കുമെന്ന് അല്ലാഹുﷻവിനോട് ദൃഢപ്രതിജ്ഞ ചെയ്ത പിശാച് അതിനുള്ള തന്ത്രങ്ങൾ ഓരോ സമയത്തും ഒരോ വ്യക്തിയുടെ സ്വഭാവസാഹചര്യമനുസരിച്ച് ആവിഷ്‌കരിക്കുകയാണ്.

ഖുർആനിക സൂക്തങ്ങളുടെ നേതാവായ ആയത്തുൽ കുർസിയ്യിനു പൈശാചിക പ്രലോഭനത്തിൽനിന്നും സംരക്ഷണം നൽകാൻ ഏറെ സിദ്ധിയുണ്ടെന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. 

അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം നബി ﷺ പറഞ്ഞു: ഒരാൾ നൂറു തവണ

لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ

എന്നു ചൊല്ലിയാൽ പ്രസ്തുതദിവസം പിശാചിൽനിന്നും സംരക്ഷണം നൽകപ്പെടുന്നതാണ്. (ബുഖാരി, മുസ്ലിം)


ദൃഢ വിശ്വാസം

يَا وَاحِدُ  (ഏകനേ) എന്ന നാമം പതിവാക്കുന്നവന് അല്ലാഹുﷻവിലുള്ള ദൃഢവിശ്വാസം വർദ്ധിക്കുകയും സംശയാവസ്ഥകൾ ദുരീകരിക്കപ്പെടുകയും ചെയ്യും. (സആദത്ത്)

പിശാച് നമ്മെ പലപ്പോഴും സംശയങ്ങൾ ജനിപ്പിച്ച് വിശ്വാസ ദൗർബല്യത്തിലേക്കും വിശ്വാസരാഹിത്യത്തിലേക്കും വഴിതെളിക്കാറുണ്ട്. മന:ശാന്തിയിലും അല്ലാഹുﷻവിന്റെ അനുഗ്രഹവും വഴി
രൂഢമൂലമായ വിശ്വാസം വളർത്തിയെടുക്കാൻ അല്ലാഹുﷻവിന്റെ
ദിക്റിനോളം മറ്റൊന്നിനും സിദ്ധിയില്ല. 

കാരണം, ഐശ്വര്യത്തിലും പ്രതിസന്ധി ഘട്ടങ്ങളിലുമെല്ലാം അല്ലാഹുﷻവിനു ദിക്ർ ചെയ്യുന്നവന്റെ ഏതൊരു ആവശ്യവും അല്ലാഹു ﷻ നിറവേറ്റുന്നതിനാൽ അവന്റെ ദൃഢവിശ്വാസത്തിനു ചാഞ്ചല്യം അനുഭവപ്പെടുന്നില്ല.

നബി ﷺ പറഞ്ഞു : ഒരാൾ അല്ലാഹുﷻവോട് വല്ല ആവശ്യവും ചോദിച്ചാൽ മലക്കുകൾ ഇപ്രകാരം പറയും എന്റെ രക്ഷിതാവേ. സുപ്രസിദ്ധനായ അടിമയിൽനിന്നും പരിചയമുള്ള ഒരു ശബ്ദമാണ് കേൾക്കുന്നത്. തദവസരം അല്ലാഹു ﷻ അയാളുടെ ഉദ്ദേശം സഫലീകരിക്കപ്പെടും.(അൽവാബിൽ 50)

ഇസ്ലാമിന്റെ ആത്മാവും വിജയത്തിന്റെ അടിത്തറയുമായി
വിശേഷിപ്പിക്കപ്പെട്ട ദിക്റുകൾ നമ്മുടെ വിശ്വാസത്തെ ശാക്തീകരിക്കാനും ദൃഢപ്പെടുത്താനും നമ്മെ സഹായിക്കുന്നു.


അത്ഭുത മാറ്റം

ഒരാൾ ഏകാഗ്ര മനസ്സോടെ 1000 തവണ يَا أَحَدُ (ഏകനേ) എന്നുചൊല്ലിയാൽ അൽഭുതകരമായ മാറ്റം ഉണ്ടായിത്തീരും.

നമ്മുടെ സാധാരണ അവസ്ഥയിൽനിന്നും ഊർജ്ജ്വസ്വലവും ഊഷ്മളവും അൽഭുതകരവുമായ അവസ്ഥയിലെത്താൻ അല്ലാഹുﷻവിന്റെ സുന്ദരനാമങ്ങളായ അസ്മാഉൽ ഹുസ്ന നിരവധി തവണചൊല്ലി പ്രാർത്ഥിക്കുന്നതിലൂടെ സാധ്യമാവുമെന്നാണ് ശൈഖ് യൂസുഫുന്നബ്ഹാനി (റ) സാക്ഷ്യപ്പെടുത്തുന്നത്.

നിരന്തരവും ഏകാഗ്രവും നിഷ്കളങ്കവുമായ പ്രാർത്ഥനകളിലൂടെ നിരവധി അത്ഭുതങ്ങൾ അല്ലാഹുﷻവിന്റെ മഹനീയ ഗ്രന്ഥം വഴി സംഭവിച്ചതിനെ ഖുർആനും ഹദീസുകളും സാക്ഷിയാണ്.

നൂഹ് നബി(അ)ന്റെ കാലത്ത് ജലപ്രളയം വഴി ശത്രുനാശം, ലൂത്വ് നബി(അ)ന്റെ സമൂഹത്തിന്റെ നാശം, ഇബ്രാഹീം നബി(അ)ന്റെ തിയ്യിൽനിന്നും ഒരു പോറലുമേൽക്കാതെ രക്ഷപ്പെടുക എന്നിവ അവയിൽ ചിലതാണ്.

യൂനുസ് നബി(അ)നെ മത്സ്യം വിഴുങ്ങിയപ്പോൾ നാൽപത് ദിവസം മത്സ്യവയറ്റിൽവെച്ച് 

لَا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ

(നീ അല്ലാതെ ഒരു ആരാധ്യനില്ല നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു നിശ്ചയം ഞാൻ അക്രമികളിൽപ്പെട്ടവനായിരിക്കുന്നു)

എന്ന് ചൊല്ലിയതിലൂടെ സമുദ്രത്തിന്റെ അടിത്തട്ടിൽ വസിക്കുന്ന മത്സ്യം വയറ്റിൽ നിന്നും യാതൊരു പോറലുമേൽക്കാതെ കരയിലേക്ക് മഹാനവർകളെ പുറപ്പെടീച്ചത് പ്രാർത്ഥനയുടെ അത്ഭുത ഫലങ്ങൾക്കുള്ള ഉത്തമ ഉദാഹരണങ്ങളിൽ മുഖ്യമാണ്.


സത്യസന്ധത

ഒരാൾ അത്താഴസമയത്ത് 125 തവണ يَا صَمَدُ (നിരാശ്രയൻ) എന്നു ചൊല്ലിയാൽ അവന്റെ എല്ലാ പ്രവർത്തനങ്ങളിലും സത്യസന്ധതയുണ്ടാവാൻ കാരണമാവും.

ഏതൊരാളുടെയും മൂല്യം വിലയിരുത്തപ്പെടുന്നത് അയാളുടെ
സത്യസന്ധത മാനദണ്ഡമാക്കിയാണ്. സത്യസന്ധത ജീവിതത്തിലുടനീളം സംരക്ഷിക്കപ്പെടുന്നവൻ ജനഹൃദയങ്ങളിൽ പ്രശംസിക്കപ്പെടുന്നതോടൊപ്പം അല്ലാഹുﷻവിന്റെ തൃപ്തിയും കാരുണ്യവും ലഭ്യമാവാൻ അതു നിമിത്തമാവുകയും ചെയ്യും.

കാപട്യവും വഞ്ചനയും മാത്രം കണികാണുന്ന ഈ ലോകത്ത് ഏതൊരു മേഖലയിലും സത്യസന്ധത സാധ്യമാവുന്നില്ല.

ദിക്റുകളിൽ മുഴുകുന്ന മനസ്സിൽ സത്യസന്ധതയുണ്ടാവാൻ വിവിധ കാരണങ്ങളുണ്ട്. ദിക്റുകളിലെ ഹൃദയത്തെ വിപുലീകരിക്കപ്പെടുകയും പരദൂഷണം കളവ് ഏഷണി തുടങ്ങിയ നികൃഷ്ട സംസാരങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുമ്പോൾ സത്യസന്ധമായ മനസ്സാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്.

അത്താഴസമയങ്ങളിലും അർദ്ധരാത്രിയിലുമുള്ള പ്രാർത്ഥന ദിക്റുകൾ മനുഷ്യമനസ്സിനെ നന്മയുടെ വഴിയിലേക്ക് ഏറെ സ്വാധീനിക്കാനും അല്ലാഹുﷻവിന്റെ പ്രത്യുത്തരത്തിനും കാരണമാകും.


ആരോഗ്യ വീണ്ടെടുപ്പ്

ഒരാൾ രണ്ട് റകഅത്ത് സുന്നത്ത് നിസ്കാരശേഷം يَا قَادِرُ (കഴിവുള്ളവനേ) എന്നു 100 തവണ ചൊല്ലിയാൽ നല്ല ആരോഗ്യം വീണ്ടെടുക്കാനും ശാരീരിക ശക്തിയുണ്ടവാനും അത് കാരണമാവും.

ആരോഗ്യത്തെക്കാൾ ഉത്തമമായി ഭൗതിക ലോകത്ത് ഒരാൾക്കും ഒന്നും നൽകിയിട്ടില്ല. നിങ്ങൾ അല്ലാഹുﷻവിനോട് ആരോഗ്യം ചോദിക്കുക എന്ന പ്രാവാചകവചനം ആരോഗ്യനില നിൽപ്പിന്റെ അനിവാര്യതയാണ് തൊട്ടുണർത്തുന്നത്.

രോഗമുള്ള ശരീരം എല്ലാ നിലയിലും ക്ഷയിക്കുകയും മാനസികമായി തളരുകയും ചെയ്യുന്നു. ആരോഗ്യാവസ്ഥയിലെ നമ്മുടെ ഓരോനിമിഷത്തേയും അമൂല്യത രോഗാവസ്ഥയിൽ മാത്രമേ നമുക്ക് ബോധ്യപ്പെടുകയുള്ളൂ...

നാം കഴിക്കുന്ന ഭക്ഷണം പാനീയങ്ങളിൽ ബറകത്ത് ലഭ്യമാവാനും ഭക്ഷണം വഴിയുള്ള രോഗങ്ങൾ നിർമ്മാർജ്ജനം ചെയ്ത് ആരോഗ്യത്തെ നിലനിർത്താൻ ഭക്ഷണപാനീയാനുബന്ധങ്ങളായ ഇസ്ലാമിക മര്യാദകളും പാലിക്കേണ്ടതാണ്.


സുപ്രഭാതം

സുബ്ഹി സമയം ഉറക്കിൽ നിന്ന് ഉണർന്ന ഉടനെ يَا مُقْتَدِرُ (പ്രാപ്തനേ) എന്നു ചൊല്ലുന്നവന്റെ അന്നത്തെ എല്ലാ കാര്യങ്ങളും ബറകത്തുള്ളതായിത്തീരും. 
(സആദത്ത്)

സുബ്ഹിക്കു മുമ്പ്തന്നെ ഉണരുക, തഹജ്ജുദ് നിസ്കാരം, സുബ്ഹിയുടെ മുമ്പുള്ള രണ്ട് റകഅത്ത് സുന്നത്ത് നിസ്കാരം, പ്രഭാതത്തിലുള്ള ധാന ധർമ്മം തുടങ്ങിയവയെല്ലാം പ്രസ്തുതദിവസം സുപ്രഭാതത്തോടെ പ്രാരംഭം കുറിക്കാൻ സഹായകമാണ്.

ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു, നബി ﷺ പറഞ്ഞു: പ്രഭാതത്തിലാണ് ബറകത്ത് നൽകപ്പെടുന്നത്.(അൽമുഅ്ജമുസ്വശീർ)

ശൈഖ് അബ്ദുറഹ്മാനുബ്നു സഹാവി (റ) പറയുന്നു: നിങ്ങൾക്ക് ഒരു
ദിവസം ബറകത്തും അനുഗ്രഹീതവുമാൻ പ്രഭാതത്തിൽതന്നെ ദാനധർമ്മം നിർവ്വഹിക്കുക എന്നാൽ അതുവഴി പരീക്ഷണപരാജയങ്ങളെ അതിജയിക്കും.
(അൽമഖാസ്വിദുൽഹസന)

അബൂഹുറയ്റ(റ)വിൽ നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ബറകത്ത് ലഭ്യമാവാൻ രാവിലെ ഇപ്രകാരം പ്രാർത്ഥിക്കണം.

أَصْبَحْنَا وَأَصْبَحَ الْمُلْكُ لِلَّهِ رَبِّ الْعَالَمِينَ اللَّهُمَّ إِنِّي أَسْأَلُكَ خَيْرَ هَذَا الْيَوْمِ فَتْحَهُ وَنَصْرَهُ وَنُورَهُ وَبَرَكَتَهُ وَهُدَاهُ وَأَعُوذُ بِكَ مِنْ شَرِّ مَا فِيهِ وَشَرِّ مَا بَعْدَهُ

(ഞങ്ങൾ പ്രഭാതത്തിലായി, അധികാരം ലോകരക്ഷിതാവായ
അല്ലാഹുﷻവിനായിരിക്കുന്നു. അല്ലാഹുവേ നിശ്ചയം ഞാൻ നിന്നോട് ഈ ദിവസത്തിന്റെ നന്മചോദിക്കുന്നു. അതായത് ഈ ദിവസത്തിന്റെ വിജയം സഹായം പ്രകാരം ബറകത്ത് സന്മാർഗ്ഗം എന്നിവ ചോദിക്കുന്നു, നിന്നോട് ഞാൻ ഈ ദിവസത്തിലുള്ളതും അതിനുശേഷമുള്ളതുമായ തിന്മയിൽ നിന്നും അഭയം തേടുന്നു. (അബൂദാവൂദ്)


മത്സരവിജയം

മത്സരവിജയം നേടാനാശിക്കുന്നവൻ يَا مُقَدِّمُ (അഭിവൃദ്ധിനൽകുന്നവനേ) എന്ന പുണ്യനാമം ധാരാളം ചൊല്ലുന്നത് വിജയകാരണമായിത്തീരും.

പരീക്ഷകൾ, നിഷിദ്ധമല്ലാത്ത ഇതരമത്സരങ്ങൾ തുടങ്ങിയവക്ക്
ഏകാഗ്രമനസ്സ് ദൃഢനിശ്ചയം ശുഭപ്രതീക്ഷ സമർപ്പണബോധം തുടങ്ങിയവക്കൊപ്പം പ്രാർത്ഥനയും അനിവാര്യമാണ്.

വിജയവീധിയിൽ ഉന്നത ലക്ഷ്യങ്ങളിലെത്താൻ മേൽപറയപ്പെട്ട ദിക്റിന് ഏറെ പ്രാധാന്യമാണ് പണ്ഡിതലോകം നൽകുന്നത്.

പരീക്ഷകളിലും ഇന്റെർണലുകളിലും നമ്മെ പ്രതികൂലമായി ബാധിക്കുന്നത് മന:പ്പാഠ സിദ്ധിയുടെ അപര്യാപ്തതയും മറവിയുമാണ്. 

ശൈഖ് ബഹാഉദ്ദീൻ അബ്ദുൽഅബ്ബാസ് (റ) പറയുന്നു:ബാഹ്യശക്തികൊണ്ടും മറവി ഉയർന്നുപോകൽകൊണ്ടും ബഹുമാനിക്കാൻ ഒരാൾക്ക് ഉദ്ദേശമുണ്ടെങ്കിൽ സുബ്ഹ് നിസ്കാരത്തിന് ശേഷം പത്ത് തവണ


فَفَهَّمْنَاهَا سُلَيْمَانَ ۚ وَكُلًّا آتَيْنَا حُكْمًا وَعِلْمًا ۚ وَسَخَّرْنَا مَعَ دَاوُودَ الْجِبَالَ يُسَبِّحْنَ وَالطَّيْرَ ۚ وَكُنَّا فَاعِلِينَ (الأنبياء: ۷۹) يَا حَيُّ يَا  قَيُّومُ يَا رَبَّ مُوسَى وَهَرُونَ وَيَا رَبَّ اِبْرَاهِيمَ وَرَبِّ مُحَمَّد صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَكْرِمْنِي بِالْفَهْمِ
وَالْحِفْظِ يَا قَاضِيَ الْحَادَاتْ  اَكْرِمْنِي بِأَنْوَٕاعِ الْخَيْرَاتِ بِحَقِّكَ مِنْ جَمِيعِ خَلْقِكَ يَا قَرِيبُ غَيْرَ بَعِيدٍ بِرَحْمَتِكَ يَا اَرْحَمَ الرَّاحِمِين

എന്നു ചൊല്ലിയാൽമതി. (ഖസീനത്തുൽ മആരിഫ്)


പശ്ചാതാപ മനസ്സ്

يَا مُؤَخِّرُ (പതനം നൽകുന്നവനേ) എന്ന് വർദ്ധിപ്പിക്കുന്നവന്റെ ഹൃദയമെപ്പോഴും പശ്ചാത്താപബോധമുള്ള ശുദ്ധമനസ്സായിത്തീരും.

പശ്ചാത്തപിക്കുന്നവന്റെ കണ്ണുനീർ അല്ലാഹുﷻവിന്റെ കോപത്തിന്റെ തീയിനെ അണക്കുമെന്ന് പ്രവാചകവചനമെന്ന് ഇബ്നുൽജൗസി രേഖപ്പെടുത്തിയിട്ടുണ്ട്.(സ്വയ്ദുൽ ഖാത്വിർ 110)

കഠിനഹൃദയമുള്ളവനു പശ്ചാത്താപമനസ്സ് ഒരിക്കലുമുണ്ടാവുന്നില്ല. ഹൃദയകാഠിന്യത്തിൽ നിന്ന് അല്ലാഹുﷻവിനോടഭയം തേടേണ്ടത് സത്യവിശ്വാസിയുടെ നിർബന്ധബാധ്യതയാണ്. കാരണം
സത്യനിഷേധിയുടെയും കപടന്റേയും മുഖമുദ്രയാണത്.

അല്ലാമാ അഹ്മദ് സ്വാവീ അൽമാലികി(റ) പറയുന്നു: ഖുർആനിന്റെ ഹൃദയമാണ് സൂറതുയാസീൻ. പ്രസ്തുത സൂറത്ത് പിഞ്ഞാണത്തിൽ എഴുതികുടിക്കുന്നത് ഹൃദയകാഠിന്യത്തെ ഇല്ലാതെയാക്കാൻ ഏറെ സിദ്ധിയുള്ളതാണ്.(ഹാശിയത്തുസ്സ്വാവി 3/296 )

ദിക്റുകൾ നമ്മുടെ ഹൃദയത്തിലെ കറയെ കഴുകിക്കളയും. അത് വഴി പശ്ചാത്താപമനസ്സും നന്മ ചെയ്യാനുള്ള പ്രേരണയും നൽകുന്നു.


സഫലയാത്ര

ശൈഖ് യൂസുഫുന്നബ്ഹാനി (റ) പറയുന്നു: ഒരാഴ്ച തുടർച്ചയായി يَا اَوَّل (ആദ്യനേ) എന്ന വിശിഷ്ടനാമം പതിവാക്കിയാൽ അവന്റെ എല്ലാ ഉദ്ദേശ്യങ്ങളും സഫലീകരിക്കപ്പെടും...

യാത്ര സഫലമാകാനുള്ള ആത്മീയമാർഗ്ഗങ്ങളിൽ ഏറെ ഉത്തമമായ മാർഗ്ഗമാണിത്. യാത്ര സഫലമാവാൻ ഉദ്ദേശം നിറവേറാനുള്ള നിസ്കാരം, നന്മയെതേടുന്ന നിസ്കാരം (സ്വലാത്തുൽഇസ്തിഖാറത്ത്), യാത്ര പുറപ്പെടുമ്പോൾ ചൊല്ലപ്പെടുന്ന ദിക്ർ എന്നിവക്കും പ്രധാനപങ്കുണ്ടെന്ന് നാം വിസ്മരിക്കരുത്.

നാം എവിടേക്ക് യാത്രതിരിച്ചാലും നാം എത്തിപ്പെടുന്ന ദേശത്ത് നന്മയും ഐശ്വര്യവും ബറകത്തും കൈവരാൻ പ്രാർത്ഥന അനിവാര്യമാണ്. 

അബ്ദുല്ലാഹിബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം നബി ﷺ പറഞ്ഞു: നബി ﷺ യോടൊപ്പം ഞങ്ങൾ യാത്രപോവുമായിരുന്നു. മറ്റൊരു നാട്ടിൽ പ്രവേശിക്കുമ്പോൾ
اَللَّهُمَّ بَارِكْنَا فِيهَا

(അല്ലാഹുവേ ഈ നാട്ടിൽ ഞങ്ങൾക്ക് ബറകത്ത് നൽകേണമേ) എന്ന് മൂന്ന് തവണ പ്രാർത്ഥിച്ചിരുന്നു. (ത്വബ്റാനി) 

അപ്രകാരം അല്ലാഹുവേ ഞങ്ങൾക്ക് ഇവിടത്തെ വൈവിധ്യ നന്മകൾ നൽകേണമേ ഞങ്ങളെ ഈ നാട്ടുകാരും ഞങ്ങൾക്ക് ഈ നാട്ടിലെ നല്ലവരോടും സ്നേഹമുണ്ടാക്കേണമേ എന്നും പ്രാർത്ഥിക്കുന്നത് പ്രവാചകപാരമ്പര്യമാണ്.


അർപ്പണമനസ്സ്

يَا آخِرُ (അന്ത്യനേ) എന്നു 100 തവണ ചൊല്ലുന്നവന്റെ മനസ്സ് ഏതൊരുവിഷയത്തിലും അർപ്പണബോധവും ഹൃദയത്തിൽ അല്ലാഹുﷻവിനെയല്ലാതെ മറ്റൊരാളെ കുടിയിരുത്താൻ കഴിയുകയുമില്ല.

ഇബ്രാഹീം നബി(അ)മിന്റെ ജീവിതം അർപ്പണമനസ്സിന് മികച്ച ഉദാഹരണമാണ്. അതിക്രൂരനായ നംറൂദ് ചക്രവർത്തി കത്തിയാളുന്ന തീകുണ്ഡത്തിലേക്ക് വലിച്ചെറിഞ്ഞപ്പോൾ അർപ്പണ മനസ്സിന്റെ ഉടമയായ ഇബ്രാഹീം നബി (അ) പറഞ്ഞ പ്രാർത്ഥന
 حَسْبِيَ اللَّهُ وَنِعْمَ الْوَكِيلُ

(എനിക്ക് അല്ലാഹുമതി എല്ലാ കാര്യങ്ങളും ഏൽപ്പിക്കപ്പെടാൻ ഉത്തമൻ അവനാണ്) എന്നായിരുന്നു. 

അർപ്പണബോധമുള്ള മനസ്സ് സത്യവിശ്വാസിയുടെ ലക്ഷണമാണ് നബി ﷺ പറഞ്ഞു:

 حَسْبِيَ اللَّهُ وَنِعْمَ الْوَكِيلُ

എന്ന വചനം എല്ലാ ഭയത്തിൽ നിന്നും സംരക്ഷണമാണ്. സൂറത്തൂത്തൗബയിലെ അവസാന സൂക്തമായ

 فَإِن تَوَلَّوْا فَقُلْ حَسْبِيَ اللَّـهُ لَا إِلَـٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ الْعَرْشِ الْعَظِيمِ

എന്നു ചൊല്ലുക.


ആത്മീയചിന്ത

സൂര്യോദയത്തിന് തൊട്ട് പിറകെ يَا ظَاهِرُ (പ്രത്യക്ഷനേ) എന്നു
പതിവാക്കുന്നവന്റെ മനസ്സിൽ ആത്മീയചിന്ത മുളപൊട്ടി പ്രസ്തുത വഴിയിൽ ചലിക്കാൻ കാരണമാവും. 

ആത്മീയവഴിയിൽ പ്രവേശിക്കുന്നവനാണ് ആത്യന്തികവിജയി. ആത്മീയസരണിയെ പ്രാപിക്കാൻ സാധ്യമല്ലാത്തവൻ ഭാഗ്യഹീനനാണ്. 

ഉന്നതമായ അധികാരങ്ങളും സ്ഥാനമാനങ്ങളുമുണ്ടായിരുന്ന പലരും ഏറെകാലം പിന്നിട്ടപ്പോൾ ആത്മീയതയുടെ വഴി പ്രാപിക്കാൻ വേണ്ടി ഭൗതികമായി പലതും ത്യജിക്കാൻ സന്നദ്ധരായി.

ഇബ്രാഹീമിബ്നു അദ്ദ്ഹം (റ) തന്റെ ആത്മീയവഴിയിൽ പ്രവേശിക്കുന്നതിനുമുമ്പ് ബൽഖ സാമ്രാജ്യത്തിൽ പതിനെട്ട് രാജ്യങ്ങളുടെ അധിപനായിരുന്നു. 

ആത്മീയചിന്തയില്ലാത്തവന്റെ ജീവിതവും മനസ്സും എപ്പോഴും ചാഞ്ചല്യവും പ്രശ്നകലുശിതവുമായിരിക്കും.

ധാർമ്മികചിന്ത നമ്മുടെ മനസ്സിനെ ശാന്തമാക്കാനും നന്മയുള്ള ചിന്തകളിലൂടെ ഉത്തമമായ വഴിയിലൂടെ സഞ്ചരിക്കാനും നമ്മെ പ്രാപ്തരാക്കുന്നു.

അത്യുന്നതമായ ഭൗതികപദവിയലങ്കരിച്ച പലരും അധ്യാത്മികവഴി അവലംബിച്ചതിലൂടെയാണ് ജീവിതത്തിന്റെ പരിപൂർണ്ണതയേയും ലക്ഷ്യത്തേയും കൈവരിച്ചുവെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞത്.


സർവ്വോദ്യേശ്യം

അബ്ദുൽഅബ്ബാസുൽ ഹള്റവി(റ) എല്ലാ ഉദ്ദേശ്യങ്ങളും നിറവേറ്റാൻ രണ്ട് റകഅത്ത് സുന്നത്ത് നിസ്കാരശേഷം

هُوَ الْاَوَّلُ وَالْآخِرُ وَلظَّاهِرُ وَالْبَاطِنُ وَهُوَ بِكُلِّ شَيْئٍ عَلِيمْ

എന്നു 141 തവണ ചൊല്ലിയിരുന്നു.(സആദത്ത് 523)

ഉദ്ധേശസഫലീകരണത്തിന് വേണ്ടി ഇസ്ലാം ഏറ്റവും ചുരുങ്ങിയത് രണ്ട് റകഅത്ത് നിസ്കരിക്കാനും തുടർന്ന് ഹദീസിൽ പറയപ്പെട്ട പ്രാർത്ഥന നിർവ്വഹിക്കാനും കൽപ്പിക്കപ്പെട്ടിട്ടുണ്ട്.

പന്ത്രണ്ട് റകഅത്താണ് പരമാവധി റകഅത്തുകളുടെ എണ്ണം. രണ്ട് റകഅത്ത് നിസ്കരിക്കുമ്പോൾ ആദ്യ റകഅത്തിൽ ഫാതിഹയുടെ ശേഷം സൂറത്തുൽ കാഫിറൂനയും രണ്ടാം റകഅത്തിൽ ഫാതിഹയുടെശേഷം സൂറത്തുൽ ഇഖ്ലാസ് ഓതണം. നിസ്കാരശേഷം

لاَ إِلَهَ إِلاَّ اللَّهُ الْحَلِيمُ الْكَرِيمُ سُبْحَانَ اللَّهِ رَبِّ الْعَرْشِ الْعَظِيمِ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ أَسْأَلُكَ مُوجِبَاتِ رَحْمَتِكَ وَعَزَائِمَ مَغْفِرَتِكَ وَالْغَنِيمَةَ مِنْ كُلِّ بِرٍّ وَالسَّلاَمَةَ مِنْ كُلِّ إِثْمٍ لاَ تَدَعْ لِي ذَنْبًا إِلاَّ غَفَرْتَهُ وَلاَ هَمًّا إِلاَّ فَرَّجْتَهُ وَلاَ حَاجَةً هِيَ لَكَ رِضًا إِلاَّ قَضَيْتَهَا يَا أَرْحَمَ الرَّاحِمِينَ

എന്നു പ്രാർത്ഥിക്കണം. (തിർമുദി)

ഉദ്ദേശസഫലീകരണത്തിനു വേണ്ടിയുള്ള നിസ്കാരം

 صَلَاةُ قَضَاءِ الْحَاجَةِ

പരിപൂർണ്ണമായത് പ്രന്തണ്ട് റകഅത്ത്, ചുരുങ്ങിയത് രണ്ട് റകഅത്തുമാണ്.


പ്രകൃതിനാശം

يَا وَالِي (മേധാവിയേ) എന്ന പുണ്യനാമം അധികരിപ്പിക്കുന്നത് പേമാരി, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തവേളകളിൽ അവയിൽനിന്ന് മോചനം നേടാൻ ഫലപ്രദമാണ്.

കരയിലും കടലിലും പ്രകൃതിദുരന്തങ്ങളും താരങ്ങളും വിതക്കുന്ന മനുഷ്യന്റെ അധാർമ്മികമായ ജീവിതരീതിയാണെന്നാണ് ഖുർആൻ പറയുന്നത്. 

അല്ലാഹു ﷻ പറയുന്നു

ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ

മനുഷ്യചെയ്തികളുടെ പരിണിതഫലമായി കടലിലും കരയിലും വിപത്ത് പ്രത്യക്ഷമായി.

നാം ജീവിതത്തിൽ ഊണും ഉറക്കവുമൊഴിച്ച് വിശ്രമരഹിതരായി വർഷങ്ങളോളം സമ്പാദിച്ച നമ്മുടെ വീടും സന്താനങ്ങളും ഇതരസമ്പാദ്യങ്ങളുമെല്ലാം നശിക്കാൻ ഏതെങ്കിലുമൊരു പ്രകൃതി ദുരന്തങ്ങൾ വഴി നിമിഷങ്ങൾക്കകം മരിച്ചു മണ്ണിടിയുന്നു. ദുരന്തകാഴ്ചകൾ വാർത്താമാധ്യമങ്ങൾ വഴി പുറം ലോകമറിയുന്നു. 

പ്രകൃതിദുരന്തങ്ങളായ പേമാരികൾ ഇടിമിന്നലുകൾ തുടങ്ങിയവയിൽനിന്നും രക്ഷപ്രാപിക്കാൻ നബി ﷺ ഇപ്രകാരം പ്രാർത്ഥിച്ചിരുന്നു 

اللَّهُمَّ لاَ تَقْتُلْنَا بِغَضَبِكَ وَلاَ تُهْلِكْنَا بِعَذَابِكَ وَعَافِنَا قَبْلَ ذَلِكَ

അല്ലാഹുവേ നിന്റെ ദേഷ്യം നിമിത്തം ഞങ്ങളെ നീ കൊലപ്പെടുത്തുകയോ നിന്റെ ശിക്ഷവഴി ഞങ്ങളെ നീ നശിപ്പിക്കുകയോ ചെയ്യരുത്. അതിനുമുമ്പ് നീ ഞങ്ങൾക്ക് മാപ്പ് നൽകേണമേ. (അഹ്മദ് 2/100)


വൻശത്രു

ശൈഖ് സുഹ്രവർദി (റ) പറയുന്നു, വൻശത്രുക്കൾ പരാജയപ്പെടാൻ يَامُتَعَالِ (പരമോന്നതനേ) എന്ന പുണ്യനാമം ഏഴ് ദിവസം തുടർച്ചയായി ആയിരത്തൊന്ന് പ്രാവശ്യം ചൊല്ലുക.

വലിയ ശത്രുക്കളുടെ പരാജയം അത്ര ലളിതമല്ലെന്ന് നമുക്കറിയാം. എന്നാൽ ഏതൊരു ഭീകരശത്രുവിനും എല്ലാനിലയിലും പരാജയപ്പെടുത്താൻ അല്ലാഹുﷻവിന്റെ സുന്ദരനാമങ്ങൾക്ക് ഏറെ സിദ്ധിയുണ്ടെന്നതാണ് ഈ പുണ്യനാമത്തിന്റെ പൊരുൾ നമ്മെ ബോധ്യപ്പെടുത്തുന്നത്.

ഏതൊരു ശത്രുവിനും പ്രതിരോധിക്കാനുള്ള ആയുധം പ്രാർത്ഥനയാണെന്നാണ് ഇസ്ലാമിക പാഠം. 

നബി ﷺ പറഞ്ഞു: 
الدُّعَاءُ سِلَاحُ الْمُؤْمِنِ
പ്രാർത്ഥന സത്യവിശ്വാസിയുടെ ആയുധമാണ്.

നമ്മുടെ ദിക്റുകളും ദുആകളും ശത്രുവിനെ തടയാനും ശത്രുക്ഷയത്തിനും വഴിയൊരുക്കുമ്പോൾ ധർമ്മവീധിയിലൂടെ സഞ്ചരിക്കുന്ന സത്യവിശ്വാസിക്ക് ഏതവസരത്തിലും ഭയപ്പാടോടെ കഴിയേണ്ടതില്ല. 

അല്ലാഹുﷻവിന്റെ സുന്ദരനാമങ്ങളായ ഈ ദിവ്യപദങ്ങൾ നമ്മുടെ ജീവിതത്തിനു നന്മയും ഉദാത്ത ലക്ഷ്യവും നേടിത്തരുന്നുവെന്നതാണ് നേര്.


നിലക്കാത്ത സഹായം

يَا بَرُّ (ഉപകാരിയേ) എന്ന മഹത് നാമം നിത്യമാക്കുന്നവന് അല്ലാഹുﷻവിന്റെ ഇടമുറിയാത്ത സഹായമുണ്ടാവുന്നതാണ്.

അല്ലാഹുﷻവിന്റെ സഹായവും അനുഗ്രഹങ്ങളുമാണ് നമുക്ക് വേണ്ടത്. മനുഷ്യരിൽ നിന്നും നമുക്ക് ലഭ്യമാവുന്ന ഗുണ ഫലങ്ങൾക്ക് പരിധിയും പരിമിതിയുമുണ്ട്. എന്നാൽ അല്ലാഹുﷻവിന്റെ സഹായമുള്ളവൻ എല്ലാ നിലയിലും വിജയിക്കുമെന്ന് തീർച്ചയാണ്.

മറ്റുള്ളവരോട് അനുകമ്പ, ദയ, സാഹോദര്യം, സ്നേഹം അവരെ സഹായിക്കുക തുടങ്ങിയ അല്ലാഹുﷻവിന്റെ നിലക്കാത്ത സഹായം ലഭ്യമാവുന്നതിന് പ്രധാന ഘടകമാണെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്. 

നബി ﷺ പറയുന്നു:

وَاَللَّهُ فِي عَوْنِ اَلْعَبْدِ مَا كَانَ اَلْعَبْدُ فِي عَوْنِ أَخِيهِ

ഒരു അടിമ തന്റെ സഹോദരനെ സഹായിക്കുമ്പോഴെല്ലാം അല്ലാഹു ﷻ അവനേയും സഹായിച്ചു കൊണ്ടേയിരിക്കും.

സാമ്പത്തികമായും ആരോഗ്യപരമായും ജനസ്വാധീനം വഴിയും ഏറെ ബുദ്ധിമുട്ടിയ പ്രവാചകൻ നബിﷺയേയും അനുയായികളേയും ഇസ്ലാമിന്റെ പ്രഥമകാലഘട്ടങ്ങളിൽ നടന്ന യുദ്ധങ്ങളിലും മറ്റും വിജയവും ശത്രുക്കൾക്ക് പരാജയവും സമ്മാനിച്ച അല്ലാഹുﷻവിന്റെ അളവേതുമില്ലാത്ത സഹായം മാത്രമാണ്.

നിന്നെ ഞങ്ങൾ ആരാധിക്കുന്നു നിന്നോട് മാത്രം സഹായമർപ്പിക്കുന്നു എന്ന സൂറത്തുൽ ഫാത്തിഹയുടെ സൂക്തത്തിന്റെ പൊരുൾ നമ്മെ ഓർമ്മപ്പെടുത്തുന്നത് അല്ലാഹുﷻവിന്റെ സഹായത്തിന്റെ അനന്തവിശാലതയാണ്.


തൗബ.

ഒരാൾ ളുഹാ നിസ്കാരത്തിന്റെ ശേഷം 360 തവണ يَا تَوَّابُ (പശ്ചാത്താപം സ്വീകരിക്കുന്നവനേ) എന്നു ചൊല്ലി പ്രാർത്ഥിച്ചാൽ അവന്റെ തൗബ സ്വീകരിക്കപ്പെടുന്നതാണ്.

ളുഹാ നിസ്കാരം നമ്മുടെ ജീവിതത്തിൽ നിരവധി ഗുണഫലങ്ങൾ നൽകുന്ന പുണ്യ കർമ്മമാണ്. മനുഷ്യന് അല്ലാഹു ﷻ നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി പറയുവാൻ ഇസ്ലാം സംവിധാനിച്ച നിസ്കാരക്രമമാണ് ളുഹാ സമയത്തെ നിസ്കാരം.

ഏതൊരു പശ്ചാത്താപത്തിലും അതിന്റെ നിബന്ധനകൾ പാലിക്കൽ അനിവാര്യമാണ്. മനുഷ്യനോടുള്ള ബാധ്യതയുണ്ടെങ്കിൽ അതിനെ വീട്ടുകയും പരസ്പരം തൃപ്തിപ്പെടുത്തുകയും വേണമെന്ന നിബന്ധന ഏതൊരു പശ്ചാത്താപത്തിലും നിർബന്ധമാണ്.

ളുഹാ നിസ്കാരംപോലെ സ്വലാത്തുൽ അവ്വാബീൻ, സ്വലാത്തുത്തസ്ബീഹ്, തറാവീഹ് നിസ്കാരം തുടങ്ങിയവയെല്ലാം പാപങ്ങൾ പൊറുത്ത് പശ്ചാത്താപം സ്വീകരിക്കുന്നതിനുള്ള ഉത്തമ മാർഗ്ഗങ്ങളാണ്.

നബിﷺയുടെ മേലിലുള്ള സ്വലാത്ത് നിസ്കാരാനന്തരമുള്ള ഇസ്തിഗ്ഫാർ (പാപമോചനം തേടൽ) എന്നിവയും പാശ്ചാത്താപ സ്വീകാര്യതയുടെ കവാടങ്ങളാണ്.


ശത്രുവിന് ഭൗതികശിക്ഷ

يَا مُنْتَقِمُ (പ്രതികാരം നൽകുന്നവനേ) എന്നു ധാരാളം ചൊല്ലി ദുആ ചെയ്താൽ ശത്രുവിന് ഭൗതികലോകത്തുതന്നെ കടുത്ത ശിക്ഷ നൽകപ്പെടും. 

സത്യവിശ്വാസത്തിലധിഷ്ടിതമായി സംസാരിക്കുന്നവന് യാതൊന്നും ഭയപ്പെടേണ്ടതില്ല.

പ്രവാചകന്മാരുടെ ജീവചരിത്രം മുതൽ നമ്മുടെ മുൻഗാമികളുടെയെല്ലാം ജീവചരിത്രങ്ങളിൽ ശത്രുക്കൾ എല്ലാ നിലയിലും തകർന്നടിഞ്ഞ ചരിത്രസത്യങ്ങളാണ്. നന്മയും ധർമ്മവുമാണ് അന്തിമവിജയത്തിന്റെ അവകാശികളെന്ന് ഓരോ മഹാരഥന്മാരുടെ വിജയത്തിലും ശത്രുക്കളുടെ പരാജയനാശങ്ങളിൽനിന്നും നാം പാഠമുൾക്കൊള്ളണ്ടതാണ്.

അല്ലാഹുﷻവിന്റെ ഉത്തമനാമങ്ങളായ പ്രസ്തുത ദിക്ർ ധാരാളം ചൊല്ലുന്നവരുടെ ശത്രു എല്ലാനിലയിലും പരാജയത്തിന്റെയും നാശത്തിന്റെയും രുചിയറിയുന്നു. 

അബൂമൂസൽ അശ്അരി(റ)വിൽ നിന്ന് നിവേദനം ഏതെങ്കിലും ഒരു സമൂഹത്തെ ഭയപ്പെട്ടാൽ നബി ﷺ ഇപ്രകാരം പ്രാർത്ഥിച്ചിരുന്നു: 

اللَّهُمَّ إِنَّا نَجْعَلُكَ فِي نُحُورِهِمْ وَنَعُوذُ بِكَ مِنْ شُرُورِهِمْ

അല്ലാഹു നിശ്ചയം ഞങ്ങൾ നിന്നെ അവരുടെ (ശത്രുക്കളുടെ) നെഞ്ചത്താക്കുകയും അവരുടെ ഉപദ്രവങ്ങളിൽനിന്ന് നിന്നോട് കാവൽ ചോദിക്കുകയും ചെയ്യുന്നു.(അബൂദാവൂദ് 3/42)


അല്ലാഹുﷻവിന്റെ തൃപ്തി.

يَا عَفُوُّ (മാപ്പ് നൽകുന്നവനേ) എന്ന് പ്രാർത്ഥനയിൽ പലതവണ ചൊല്ലുന്നത് അല്ലാഹുﷻവിന്റെ തൃപ്തിയുടെ വാതിൽ അവനുവേണ്ടി തുറക്കപ്പെടാൻ കാരണമാവും.

ഏതൊരു സത്യവിശ്വാസിയും ആഗ്രഹിക്കുന്നത് അല്ലാഹുﷻവിന്റെ തൃപ്തിയും കാരുണ്യവുമാണ്. അല്ലാഹുﷻവിനോട് കൂടുതൽ പ്രാർത്ഥിക്കുന്നവനേയും ആരാധനനിഷ്ടമായ ജീവിതരീതിയിലൂടെ സാമീപ്യം നേടുന്നവനേയും അല്ലാഹു ﷻ ഏറെ ഇഷ്ടപ്പെടുന്നു. 

നബിﷺയുടെ അനുചരന്മാർക്ക് അല്ലാഹു ﷻ നൽകിയ ഏറ്റവും വലിയ പുരസ്കാരം ഖുർആൻ പറയുന്നത്:

رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ 

അല്ലാഹു ﷻ അവരേയും അവർ അല്ലാഹുﷻവിനേയും തൃപ്തിപ്പെട്ടു എന്നുള്ളതാണ്. 

അല്ലാഹു ﷻ തൃപ്തിപ്പെട്ടവനെ ഒരിക്കലും അവൻ കൈയൊഴിയുകയില്ലെന്ന ബോധ്യമുള്ള സത്യവിശ്വാസി ധാർമ്മികമായ ജീവിതത്തോടൊപ്പം മേൽപറയപ്പെട്ട ദിക്റുകളും പതിവാക്കിയാൽ ആത്മീയമായി അത്യുന്നതങ്ങളിലെത്തിച്ചേരാൻ സാധ്യമാവും.

അല്ലാഹുﷻവിന്റെ കോപത്തെ വിപാടനം ചെയ്ത് തൃപ്തിയെ വരിക്കാൻ കഴിയുന്ന മറ്റൊരു പുണ്യകർമ്മമാണ് ദാനധർമ്മം. കാരണം നബി ﷺ പറഞ്ഞു :

إِنَّ الصَّدَقَةَ لَتُطْفِئُ غَضَبَ الرَّبِّ

നിശ്ചയം ദാനധർമ്മം അല്ലാഹുﷻവിന്റെ ദേഷ്യത്തെ അണക്കുന്നതാണ്.

അല്ലാഹുﷻവിന്റെ തൃപ്തിയും  സ്നേഹവും കൈവരാൻ ശുദ്ധമായ ഹൃദയവും അല്ലാഹുﷻവിന്റെ സ്മരണയും ഹൃദയത്തിനനിവാര്യമാണെന്നാണ് മേൽപറയുന്ന കാര്യങ്ങളിലെ ഉൾസാരം.


കോപം.

ഉഗ്രകോപമുള്ളവന്റെ സന്നിധിയിൽ യാ റഹൂഫു يا رؤوف (കൃപാനിധിയേ)
എന്നു വർദ്ധിപ്പിക്കുന്നതിലൂടെ അയാളുടെ കോപ സ്വഭാവത്തിന്
മാറ്റമുണ്ടാവും.

കോപം തീയും പിശാചിനെ പ്രീതിപ്പെടുത്തുന്ന ദുഃസ്വഭാവവുമാണ്. പിശാചിനെയും കോപത്തിനെയും തീകൊണ്ട് സൃഷ്ടിക്കപ്പെട്ടതിനാൽ അവയെ തണുപ്പിക്കേണ്ടത് വുളൂഅ്‌ കൊണ്ടാണെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്.

ഉഗ്രമായ കോപവും എടുത്തുചാട്ടവും അപരിഹാര്യമാംവിധം നാശത്തിലും ഖേദത്തിലുമാണ് ചെന്നെത്തുന്നത്.

ഒരിക്കൽ നബിﷺയുടെ സന്നിധിയിൽ രണ്ട് പേർ വഴക്കിടുകയും ശക്തമായ കോപത്താൽ ഒരാളുടെ മൂക്ക് വിറക്കുകയും ചെയ്ത തദവസരം നബി ﷺ പറഞ്ഞു: ഞാനൊരു വചനം നിങ്ങളെ പഠിപ്പിക്കാം അത് നിങ്ങൾ ചൊല്ലിയാൽ അവനു സംഭവിച്ച കോപം ഇല്ലാതെയാവുന്നതാണ്. അവർ ചോദിച്ചു അല്ലാഹുവിന്റെ തിരുദൂതരേ എന്താണത് നബി ﷺ പറഞ്ഞു...

أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمْ

എന്നാണത്. (ഫത്ഹുൽബാരി 10/519)


കടബാധ്യത

കടബാധ്യതയുള്ളവർ يَامَالِكَ الْمُلْك (ആധിപത്യ ഉടമസ്ഥനേ) എന്ന പുണ്യനാമം വർദ്ധിപ്പിക്കുന്നത് കടം വീടാനും സാമ്പത്തിക മുന്നേറ്റത്തിനും ഫലപ്രദമാണ്.
(സആദത്ത് 525)

മനോവിഷമങ്ങളിൽ ഏറെ ശക്തിയുള്ളതിലൊന്ന് കടബാധ്യത വഴിയുള്ള മനോവിഷമമാണെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്. കടബാധ്യതയോടെ മരണപ്പെട്ടവന്റെ ബാധ്യത മറ്റൊരാൾ ഏറ്റെടുക്കുന്നത് വരെ അവന് മയ്യിത്ത് നിസ്കാരംപോലും നബി ﷺ വിസമ്മതിക്കാനുള്ള സാഹചര്യം കടബാധ്യത സൃഷ്ടിക്കുന്ന വിപത്തിനെയാണ് ഓർമ്മപ്പെടുത്തുന്നത്.

അലി (റ) പറയുന്നു: മോചനപത്രം എഴുതപ്പെട്ട ഒരു അടിമ മഹാനവർകളുടെ തിരുസന്നിധിയിലെത്തി ഇപ്രകാരം പറഞ്ഞു: മഹാനവർകളേ എനിക്ക് എന്റെ മോചനത്തിന് നൽകേണ്ട മതിയായ തുകക്ക് ഞാൻ അശക്തനാണ് എന്നെ സഹായിക്കണം. 

തദവസരം അലി (റ) പറഞ്ഞു: എന്നെ നബി ﷺ പഠിപ്പിച്ച ഒരു വചനം ഞാൻ നിങ്ങളെ പഠിപ്പിക്കാം. പർവ്വതസമാനമായ കടം നിങ്ങൾക്കുണ്ടെങ്കിലും അതിനെ വീട്ടിത്തരും. താങ്കൾ ഇപ്രകാരം പ്രാർത്ഥിക്കുക

اللَّهُمَّ اكْفِنِي بِحَلاَلِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ

അല്ലാഹുവേ നിന്റെ അനുവദനീയമായ സമ്പാദ്യം നൽകി നിഷിദ്ധതയിൽനിന്നും എന്നെ അകറ്റേണമേ.. നിന്റെ ഔദാര്യാനുഗ്രഹം വഴി നീ ഒഴികെയുള്ളവരിൽ നിന്നും എനിക്കുള്ള ആവശ്യം അകറ്റേണമേ...   
(ഫത്ഹുൽബാരി 8/229)


വസ് വാസ്

ശൈഖ് യൂസുഫുന്നബ്ഹാനി (റ) പറയുന്നു: പ്രധാന ആരാധനകളായ വുളൂഅ്‌, നിസ്കാരം തുടങ്ങിയവിലെ വസ് വാസ് ഇല്ലാതെയാക്കാൻ يَا مُقْسِطُ (നീതി നടപ്പാക്കുന്നവനേ) എന്ന നാമം വർദ്ധിപ്പിക്കുന്നത് അത്യുത്തമമാണ്.

ആദ്യമായി മനുഷ്യനു വസ് വാസുണ്ടാക്കിയ പുണ്യകർമ്മം വുളു
വായിരുന്നെന്ന് അല്ലാമാസുയൂഫി (റ) തന്റെ വിശ്വവിഖ്യാതമായ ഗ്രന്ധമായ അൽ ആവാഇൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

വസ് വാസ് പൈശാചികമായ ഇടപെടലുകളിലൂടെയുണ്ടാവുന്ന മാനസികരോഗമാണ്. 

ചില വസ് വാസുകൾ അതികഠിനവും പ്രധിരോധിക്കാൻ കഴിയുന്ന വിധത്തിലുമാവും. പിശാചിന്റെ ആധിപത്യം ഊട്ടിയുറപ്പിക്കപ്പെടുന്ന ഇത്തരം വസ് വാസിന് ബഹ് രിയ്യ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 

വസ്‌ വാസുള്ളവൻ അനുഭവിക്കുന്ന നിത്യമായ മനോദുഖം അനൽപ്പമാണെന്നതിനാലാണ് അവയെ മുളയിലേ നുള്ളിക്കളയാൻ അല്ലാഹുﷻവിന്റെ സുന്ദരനാമങ്ങൾക്ക് പ്രത്യേകസിദ്ധിയുണ്ട്.

ഖൻസബ് എന്ന പിശാചാണ് നിസ്കാരത്തിൽ വസ് വാസുണ്ടാക്കുന്നത്. വുളുവിൽ വസ് വാസുണ്ടാക്കുന്ന പിശാചിന്റെ പേര് വലഹാൻ എന്നാണ്. 

ഒരിക്കൽ ഉസ്മാന് ബ്നു അബിൽ അസ്വി (റ) നബിﷺയുടെ തിരുസന്നിധിയിലെത്തി ഇപ്രകാരം പറഞ്ഞു. നിശ്ചയം പിശാച് എന്റേയും എന്റെ നിസ്കാരത്തുനിമിടയിൽ പ്രശ്നം സൃഷ്ടിക്കുന്നു. എന്റെ ഖുർആൻ പാരായണത്തിനിടയിൽ തടസ്സം സൃഷ്ടിക്കുന്നു. 

തദവസരം നബി ﷺ പറഞ്ഞു: ഇൻസാബ് എന്നു പേരുള്ള പിശാചാണത്. നിനക്ക് അപ്രകാരം ബോധ്യപ്പെട്ടാൽ അല്ലാഹുﷻവിനോട് പ്രസ്തുത പിശാചിൽ നിന്ന് അഭയം തേടുകയും മൂന്ന് തവണ ഇടത് ഭാഗത്തേക്ക് തുപ്പുകയും ചെയ്യുക. അദ്ധേഹം അപ്രകാരം ചെയ്തു  വസ് വാസ് നീങ്ങിപ്പോയി. (ശറഹുമുസ്ലിം 14/90)


നല്ല സ്നേഹിതൻ

നല്ല സുഹൃത്തുക്കളും സനേഹിതന്മാരും വർദ്ധിക്കാൻ يَا جَامِعُ
(സമ്മേളിപ്പിക്കുന്നവനേ) എന്ന വിശിഷ്ട നാമത്തിന് പ്രത്യേകസിദ്ധിയുണ്ട്. 

الْمَرْءُ عَلَى دِينِ خَلِيلِهِ

ഒരു മനുഷ്യൻ അവന്റെ കൂട്ടുകാരന്റെ മതത്തിലാണ് എന്ന അറബി ആപ്തവാക്യം ഏറെ പ്രസക്തമാണ്. സത്യവിശ്വാസികളും നമ്മോടൊപ്പം നന്മയിൽ പ്രവർത്തിക്കുന്നവരും നല്ല കാര്യങ്ങൾ പ്രചോദിപ്പിക്കുന്നവരുമാകണം സ്നേഹിതന്മാർ.

എന്നാൽ ചീത്തകൂട്ടുകെട്ട് നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കുകയും ധാർമ്മിക വ്യവസ്ഥയെ അസ്ഥിരമാക്കുകയും ചെയ്യും. 

ചീത്തയായ കൂട്ടുകാരൻ ചീത്തയായ അയൽവാസി നിർഗുണരാപകലുകൾ എന്നിവയിൽ നിന്നും നബി ﷺ അഭയം തേടിയിരുന്നുവെന്ന് ഹദീസുകളിൽ സ്ഥിരപ്പെടുന്നു.

اللَّهُمَّ إنّي أعُوذُ بِكَ مِنْ يَوْمِ السُّوءِ، وَمِنْ لَيْلَةِ السُّوءِ، وَمِنْ سَاعَةِ السُّوءِ، وَمِنْ صَاحِبِ السُّوءِ، وَمِنْ جَارِ السُّوءِ في دَارِ الْمُقامَةِ

അല്ലാഹുവേ നിശ്ചയം ചീത്തയായ ദിവസം ചീത്തരാത്രി ചീത്തസമയം ചീത്ത കൂട്ടുകാരൻ ചീത്ത അയൽവാസി എന്നിവരെ എന്റെ
വാസസ്ഥലത്തിൽ നിന്നും ഞാൻ നിന്നോട് അഭയം ചോദിക്കുന്നു.
എന്നായിരുന്നു നബി ﷺ പ്രാർത്ഥിച്ചിരുന്നത്.


സർവ്വ ഐശ്വര്യം

يَا غَنِيُّ (സ്വയം പര്യാപ്തനേ) എന്ന പുണ്യനാമം പരിധിയില്ലാതെ അധികരിപ്പിച്ചാൽ അവരുടെ എല്ലാ മേഖലകളിലും ഐശ്വര്യവും സുഖവുമുണ്ടാവും.

ഐശ്വര്യമനസ്സും ഐശ്വര്യജീവിതവും നാമെല്ലാവരും ഇഷ്ടപ്പെടുന്നുവെങ്കിലും യഥാർത്ഥമായ ഐശ്വര്യവഴികൾ നമുക്ക് ഇന്നും അപ്രാപ്യമാവാനുള്ള കാരണം ഇസ്ലാമികാദർഷശങ്ങളോടും ആശയങ്ങളോടും നാം വെച്ചുപുലർത്തുന്ന സമീപനങ്ങളാണ്. 

സമ്പത്ത് ഏറെയുണ്ടായാലും മാനസികമായ ഐശ്വര്യമില്ലെങ്കിൽ ധനാഢ്യൻ വെറും ദരിദ്രനാണ്. 

ഐശ്വര്യത്തിനുവേണ്ടി പൈശാചിക വഴികൾ തേടിപ്പോന്നവരും നമുക്കിടയിലുണ്ട്. ഇത്തരക്കാർ മരണം വരെ ഐശ്വര്യ കവാടം തേടി അലയുകയും ഒടുവിൽ സത്യവഴിയിൽനിന്നും വ്യതിചലിച്ച് മരണപ്പെടുകയും ചെയ്യപ്പെടുന്ന ദുഃഖസത്യം നാം അറിയാതെ പോവരുത്.

സ്ത്രീപുരുഷഭേദമന്യേ ഖുർആനിലെ പ്രധാന അധ്യായങ്ങളിലൊന്നായ സൂറത്തുൽ വാഖിഅ രാത്രി പാരായണം ചെയ്യുന്നത് നിത്യമാക്കിയാൽ ഐശ്വര്യത്തിന്റെ സർവ്വവഴികളും നമ്മെതേടിയെത്തും. കാരണം ഈ സൂറത്ത് പാരായണം ചെയ്യുന്നവരെ ദാരിദ്ര്യാവസ്ഥ സ്പർശിക്കുകപോലും ചെയ്യില്ലെന്നാണ് പ്രവാചക വചനത്തിന്റെ പൊരുൾ.


മാന്യത

يَا مُغْنِي (ഐശ്വര്യം നൽകുന്നവൻ) എന്ന പുണ്യനാമം അധികരിപ്പിക്കുന്നവന് സമൂഹത്തിൽ മാന്യതയും അംഗീകാരവും കൈവരുന്നതാണ്.

മാന്യമായ സംസ്കാരവുമുള്ളവനാണ് അല്ലാഹുﷻവും മനുഷ്യരും. മാന്യത സത്യവിശ്വാസിയുടെ ലക്ഷണങ്ങളിലൊന്നാണ്. അഞ്ച് വഖ്ത് നിസ്കാരത്തിന്റെ ശേഷം സൂറത്തുൽ ഫാത്തിഹ, ആയതുൽ ഖുർസ്വിയ്യ്, ആലുഇംറാനിലെ പതിനെട്ടാം സൂക്തം,പത്തൊമ്പതാം സൂക്തം എന്നിവക്ക് ശേഷം നമ്മുടെ ജീവിതത്തിൽ മാന്യതയും ഐശ്വര്യവും സമ്മാനിക്കുന്ന വിശിഷ്ട ഖുർആനിക സൂക്തങ്ങളായ

قُلِ اللَّـهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَن تَشَاءُ وَتَنزِعُ الْمُلْكَ مِمَّن تَشَاءُ وَتُعِزُّ مَن تَشَاءُ وَتُذِلُّ مَن تَشَاءُ ۖ بِيَدِكَ الْخَيْرُ ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ

എന്നിവ എല്ലാ നിസ്കാരത്തിന്റെയും ഉടനെ ചൊല്ലിയാൽ അല്ലാഹു ﷻ അവനെ പരിശുദ്ധസ്ഥലത്ത് സ്ഥല താമസമൊരുക്കുകയും എല്ലാരാപകലുകളിലും ഏഴുതവണ അവൻ അനുഗ്രഹത്തിന്റെ നോട്ടം നോക്കുകയും എഴുപത് ആവശ്യങ്ങളെ നിറവേറ്റുന്നതുമാണ്. അതിൽ ഏറ്റവും ചെറുത് പാപം പൊറുക്കലാണ്. ശത്രുക്കളുടെമേൽ അവന് അല്ലാഹുﷻവിന്റെ സഹായവുമുണ്ടാവും.(ഹാശിയതിസ്സ്വാവി 1/138)


പ്രതിരോധം.

يَا مَانِعُ (പ്രതിരോധം തീർക്കുന്നവൻ) എന്ന പുണ്യനാമം ചൊല്ലുന്നവന് സിഹ്ർ കണ്ണേർ ഇതര പ്രതിസന്ധികളിൽ നിന്നെല്ലാം പ്രതിരോധം നേടാൻ കഴിയും.

നമ്മുടെ മുന്നേറ്റത്തിന് വിഘാതമാവുന്ന കഠിന വിപത്തുകളാണ് കണ്ണേറ്, മാരണം തുടങ്ങിയ ഗൂഢവഴികൾ. ഏതൊരു പ്രതിസന്ധിക്കും പരിഹാരം നിർദ്ദേശിക്കുന്ന ഇസ്ലാം ഇവകളെ പ്രതിരോധിക്കാനും അല്ലാഹുﷻവിന്റെ സുന്ദരനാമങ്ങൾകൊണ്ട് പ്രാർത്ഥിക്കാൻ നമ്മോട് കൽപ്പിച്ചിട്ടുണ്ട്.

നമുക്ക് ലഭ്യമായ സമ്പത്ത് സന്താനം മറ്റു അനുഗ്രഹങ്ങൾ എന്നിവ കണ്ണേറ് വഴിയോ മറ്റോ നഷ്ടമാവാതിരിക്കാനും അവ സംരക്ഷിക്കപ്പെടാനും പ്രാർത്ഥന ഏറെ അനിവാര്യമാണ്.

സഹല്ബ്നു ഹുനൈഫ്(റ)വിൽ നിന്ന് നിവേദനം നബി ﷺ പറഞ്ഞു: നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു കാര്യം അനുഭവഭേദ്യമായാൽ 

مَاشَاءَ اللَّهُ لَا قُوَّةَ إِلَّا بِا للّهِ

(അല്ലാഹു ഉദ്ധേശിച്ചത് സംഭവിക്കും അല്ലാഹു വല്ലാതെ ഒരുശക്തിയേതുമില്ല) എന്നു പറയണം കാരണം കണ്ണേർ സത്യമാണ്. (തിർമുദി 5/169)

ഇബ്നുമസ്ഊദ്(റ)വിൽ നിന്ന് നിവേദനം നബി ﷺ പറഞ്ഞു: ഒരാൾ അൽബകറയിലെ അവസാനത്തെ രണ്ട് ആയത്ത് (ആമന റസൂലു) രാത്രിയിൽ പാരായണം ചെയ്താൽ അവന് അതുമതി.(ബുഖാരി) 

പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഈ ആയത്തുകൾ രാത്രിയിലെ നിസ്കാരത്തിന് തുല്യമാണ് അതോടൊപ്പം എല്ലാ പ്രതിസന്ധിഘട്ടങ്ങളിൽ നിന്നും മനുഷ്യരുടെയും പിശാചുക്കളുടെയും സർവ്വവിപത്തിൽ നിന്ന് പ്രതിരോധമാണെന്നും സ്പഷ്ടമാക്കിയിട്ടുണ്ട്.





അസ്മാഉൽ ഹുസ്ന

#

അറബി

മലയാളം

മലയാളം തർജ്ജുമ

ഖുർആനിലെ ഉപയോഗം

1

الرحمن

അർ-റഹ്മാൻ

കാരുണ്യവാൻ

എല്ലാ അദ്ധ്യായങ്ങളുടെയും ആരംഭത്തിൽ, സൂറ 55, അർ-റഹ്മാനിൽ

2

الرحيم

അർ‌ റഹീം

കരുണാമയൻ

എല്ലാ അദ്ധ്യായങ്ങളുടെയും ആരംഭത്തിൽ

3

الملك

അൽ‌ മാലിക്ക്

രാജാവ്

59:23, 20:114

4

القدوس

അൽ‌ ഖുദ്ദൂസ്

പരിശുദ്ധൻ

59:23, 62:1

5

السلام

അസ്സലാം

രക്ഷയായവൻ

59:23

6

المؤمن

അൽ‌ മുഅ്മിൻ

അഭയം നൽകുന്നവൻ

59:23

7

المهيمن

അൽ മുഹൈമിൻ

രക്ഷകൻ

59:23

8

العزيز

അൽ അസീസ്

പ്രതാപവാൻ

3:6, 4:158, 9:40, 48:7, 59:23

9

الجبار

അൽ ജബ്ബാർ

പരമാധികാരി

59:23

10

المتكبر

അൽ മുതകബ്ബിർ

ഏറ്റവും മഹത്വമുള്ളവൻ

59:23

11

الخالق

അൽ ഖാലിക്ക്

സൃഷ്ടാവ്

6:102, 13:16, 39:62, 40:62, 59:24

12

البارئ

അൽ ബാരി

ന്യായവാൻ

59:24

13

المصور

അൽ മുസവ്വിർ

രൂപം നൽകുന്നവൻ

59:24

14

الغفار

അൽ ഗഫ്ഫാർ

പൊറുക്കുന്നവൻ

20:82, 38:66, 39:5, 40:42, 71:10

15

القهار

അൽ കഹ്ഹാർ

അടക്കി ഭരിക്കുന്നവൻ

13:16, 14:48, 38:65, 39:4, 40:16

16

الوهاب

അൽ വഹ്ഹാബ്

അത്യുദാരൻ

3:8, 38:9, 38:35

17

الرزاق

അർ‌ റസാക്ക്

ഉപജീവനം നൽകുന്നവൻ

51:58

18

الفتاح

അൽ ഫത്താഹ്

വിജയം നൽകുന്നവൻ

34:26

19

العليم

അൽ ആലിം

എല്ലാം അറിയുന്നവൻ

2:158, 3:92, 4:35, 24:41, 33:40

20

القابض

അൽ ഗാബിള്

പിടിച്ചെടുക്കുന്നവൻ

2:245

21

الباسط

അൽ ബാസിത്

വിശാലമാക്കുന്നവൻ

2:245

22

الخافض

അൽ ഖാഫിള്

താഴ്ത്തുന്നവൻ

95:5

23

الرافع

അർ റാഫി

ഉയർത്തുന്നവൻ

58:11, 6:83

24

المعز

അൽ മുഅസ്

പ്രതാപം നൽകുന്നവൻ

3:26

25

المذل

അൽ മുദിൽ

നിന്ദിക്കുന്നവൻ

3:26

26

السميع

അസ് -സാമി

എല്ലാം കേൾക്കുന്നവൻ

2:127, 2:256, 8:17, 49:1

27

البصير

അൽ-ബസ്വീർ

എല്ലാം കേൾക്കുന്നവൻ

4:58, 17:1, 42:11, 42:27

28

الحكم

അൽ ഹക്കം

തീർപ്പുകൽപ്പിക്കുന്നവൻ

22:69

29

العدل

അൽ അദ്‌ൽ

നീതി ചെയ്യുന്നവൻ

6:115

30

اللطيف

അൽ ലത്തീഫ്

മൃദുവായി പെരുമാറുന്നവൻ

6:103, 22:63, 31:16, 33:34

31

الخبير

അൽ ഖാബിർ

സൂക്ഷ്മജ്ഞാനമുള്ളവൻ

6:18, 17:30, 49:13, 59:18

32

الحليم

അൽ ഹലീം

സഹനമുള്ളവൻ

2:235, 2:263, 4:12, 5:101, 17:44, 22:59, 33:51, 35:41, 64:17,

33

العظيم

അൽ അളീം

മഹത്വം ഉടയവൻ

2:255, 42:4, 56:96

34

الغفور

അൽ ഗഫൂർ

പാപങ്ങൾ പൊറുക്കുന്നവൻ

2:173, 8:69, 16:110, 41:32

35

الشكور

അൽ ഷുക്കൂർ

പ്രതിഫലം നൽകുന്നവൻ

35:30, 35:34, 42:23, 64:17

36

العلي

അൽ ആലി

സമുന്നതൻ

4:34, 31:30, 42:4, 42:51

37

الكبير

അൽ കബീർ

വലിയവൻ

13:9, 22:62, 31:30

38

الحفيظ

അൽ ഹാഫിള്

കാത്തുരക്ഷിക്കുന്നവൻ

11:57, 34:21, 42:6

39

المقيت

അൽ മുഖീത്

ആഹാരം നൽകുന്നവൻ

4:85

40

الحسيب

അൽ ഹാസിബ്

വിചാരണ ചെയ്യുന്നവൻ

4:6, 4:86, 33:39

41

الجليل

അൽ ജലീൽ

പ്രതാപമുള്ളവൻ

55:27, 39:14, 7:143

42

الكريم

അൽ കരീം

ഔദാര്യവാൻ

27:40, 82:6

43

الرقيب

അർ റാഖിബ്

എല്ലാം വീക്ഷിക്കുന്നവൻ

4:1, 5:117

44

المجيب

അൽ മുജീബ്

പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവൻ

11:61

45

الواسع

അൽ വാസി

അറിവിലും ദയയിലും വിശാലതയുള്ളവൻ

2:268, 3:73, 5:54

46

الحكيم

അൽ ഹാക്കിം

യുക്തിമാൻ

31:27, 46:2, 57:1, 66:2

47

الودود

അൽ വദൂദ്

സ്നേഹനിധി

11:90, 85:14

48

المجيد

അൽ മാജിദ്

മഹത്വമുള്ളവൻ

11:73

49

الباعث

അൽ ബായിത്

പുനരുജ്ജീവിപ്പിക്കുന്നവൻ

22:7

50

الشهيد

അശ് ഷാഹിദ്

എല്ലാറ്റിനും സാക്ഷിയായവൻ

4:166, 22:17, 41:53, 48:28

51

الحق

അൽ ഹക്ക്

വാസ്തവമായവൻ

6:62, 22:6, 23:116, 24:25

52

الوكيل

അൽ വക്കീൽ

ഭരമേൽപ്പിക്കപ്പെടുന്നവൻ

3:173, 4:171, 28:28, 73:9

53

القوى

അൽ ഗവിയ്യ്

സർവ്വശക്തൻ

22:40, 22:74, 42:19, 57:25

54

المتين

അൽ മതീൻ

പ്രബലനായവൻ

51:58

55

الولى

അൽ വലിയ്യ്

രക്ഷാധികാരി

4:45, 7:196, 42:28, 45:19

56

الحميد

അൽ ഹാമിദ്

സ്തുതിക്കപ്പെട്ടവൻ

14:8, 31:12, 31:26, 41:42

57

المحصى

അൽ മുഹ്സി

ക്ലിപ്ത്പ്പെടുത്തുന്നവൻ

72:28, 78:29, 82:10-12

58

المبدئ

അൽ മുബ്ദി

തുടങ്ങുന്നവൻ

10:34, 27:64, 29:19, 85:13

59

المعيد

അൽ മുഅയ്ദ്

മടക്കുന്നവൻ

10:34, 27:64, 29:19, 85:13

60

المحيى

അൽ മുഹ്‌യി

ജീവിപ്പിക്കുന്നവൻ

7:158, 15:23, 30:50, 57:2

61

المميت

അൽ മുമീത്ത്

മരിപ്പിക്കുന്നവൻ

3:156, 7:158, 15:23, 57:2

62

الحي

അൽ ഹയ്യ്

എന്നും ജീവിക്കുന്നവൻ

2:255, 3:2, 25:58, 40:65

63

القيوم

അൽ ഖയ്യൂം

സ്വയം നിലനിൽക്കുന്നവൻ

2:255, 3:2, 20:111

64

الواجد

അൽ വാജിദ്

എല്ലാം കണ്ടെത്തിക്കുന്നവൻ

38:44

65

الماجد

അൽ മാജിദ്

മഹത്വമുള്ളവൻ

85:15, 11:73,

66

الواحد

അൽ വാഹിദ്

ഏകനായവൻ

2:163, 5:73, 9:31, 18:110

67

الاحد

അൽ അഹദ്

ഒറ്റയായവൻ

112:1

68

الصمد

അസ് സമദ്

ആരെയും ആശ്രയിക്കത്തവൻ

112:2

69

القادر

അൽ ഗദീർ

എല്ലാറ്റിനും കഴിയുന്നവൻ

6:65, 36:81, 46:33, 75:40

70

المقتدر

അൽ മുക്തദിർ

അതിശക്തനായവൻ

18:45, 54:42, 54:55

71

المقدم

അൽ മുകദ്ദിം

മുന്നിലാക്കുന്നവൻ

16:61, 17:34,

72

المؤخر

അൽ മുഅ‌ഹ്ഹിർ

പിന്തിക്കുന്നവൻ

71:4

73

الأول

അൽ അവ്വൽ

ആദ്യം ഇല്ലാത്തവൻ

57:3

74

الأخر

അൽ ആഖിർ

അന്ത്യമില്ലാത്തവൻ

57:3

75

الظاهر

അസ് സാഹിർ

പ്രത്യക്ഷനായവൻ

57:3

76

الباطن

അൽ ബാത്വിൻ

പരോക്ഷനായവൻ

57:3

77

الوالي

അൽ വാലി

സർവ്വാധിപൻ

13:11, 22:7

78

المتعالي

അൽ മുതഅലി

ഔന്നത്യമുള്ളവൻ

13:9

79

البر

അൽ ബർ

ഗുണം ചെയ്യുന്നവൻ

52:28

80

التواب

അത് തവാബ്

പശ്ചാത്താപം സ്വീകരിക്കുന്നവൻ

2:128, 4:64, 49:12, 110:3

81

المنتقم

അൽ മുൻതകിം

ശിക്ഷിക്കുന്നവൻr

32:22, 43:41, 44:16

82

العفو

അൽ അഫ്വു

മാപ്പേകുന്നവൻ

4:99, 4:149, 22:60

83

الرؤوف

അർ റഊഫ്

കൃപ ചൊരിയുന്നവൻ

3:30, 9:117, 57:9, 59:10

84

مالك الملك

മാലിക് അൽ മുൽക്ക്

രാജാധിരാജൻ

3:26

85

ذو الجلال والإكرام

ദൂ അൽ ജലാലി
വൽ ഇക്റാം

Tപ്രൗഡിയും മഹത്വവുള്ളവൻ

55:27, 55:78

86

المقسط

അൽ മുക്‌സിത്

നീതി ചെയ്യുന്നവൻ

7:29, 3:18

87

الجامع

അൽ ജാമി

മഹത്വങ്ങൾ ഒരുമിച്ച് കൂടിയവൻ

3:9

88

الغني

അൽ ഗനിയ്യ്

അന്യാശ്രയമില്ലാത്തവൻ

3:97, 39:7, 47:38, 57:24

89

المغني

അൽ മുഗ്‌നി

ഐശ്വര്യം നൽകുന്നവൻ

9:28

90

المانع

അൽ മാനിഅ്

തടയുന്നവൻ

67:21

91

الضار

അൽളാർ

പ്രയാസം നൽകുന്നവൻ

6:17

92

النافع

അൻ നാഫി

ഉപകാരം നൽകുന്നവൻ

30:37

93

النور

അൻ നൂർ

പ്രകാശിപ്പിക്കുന്നവൻ

24:35

94

الهادي

അൽ ഹാദി

സന്മാർഗ്ഗത്തിലാക്കുന്നവൻ

22:54

95

البديع

അൽ ബാദിഅ്

മാതൃക ഉണ്ടാക്കുന്നവൻ

2:117, 6:101

96

الباقي

അൽ ബാകി

നാശം ഇല്ലാത്തവൻ

55:27

97

الوارث

അൽ വാരിത്

എല്ലാറ്റിനും അന‌ന്തരാവകാശിയായവൻ

15:23

98

الرشيد

അർ റാഷിദ്

നേർമാർഗ്ഗത്തിലാക്കുന്നവൻ

2:256

99

الصبور

അസ് സബൂർ

ക്ഷമയുള്ളവൻ

2:153, 3:200, 103:3

 


No comments:

Post a Comment