Thursday 6 July 2017

വ്യഭിചാരം സ്വപ്നത്തിൽ

 

അന്യസ്ത്രീകളുമായി വ്യഭിചാരം നടത്തുന്നത് സ്വപ്നം കാണുന്നു. അതിനു കാരണമെന്താണ്? അതില്ലാതാകാൻ വല്ല മാർഗ്ഗവുമുണ്ടോ? 


സ്വപ്നങ്ങൾ പലതരമുണ്ട്. പല കാരണങ്ങൾ കൊണ്ടുമുണ്ടാവുകയും ചെയ്യും. വാതം, പിത്തം, കഫം, രക്തം എന്നിവയുടെ ആധിക്യത്തിനനുസരിച്ചു തദനുസൃതമായ കിനാവുകൾ കാണാം. മനസ്സിന്റെയും ഉപബോധ മനസ്സിന്റെയും വിചാര-വികാരാദികൾ മൂലമുണ്ടാകാം. പൈശാചികമാകാം, അല്ലാഹുവിങ്കൽ നിന്നുള്ളതുമാകാം. ആളും അവസ്ഥയും സ്വപ്നത്തിന്റെ സമയവും മറ്റും വിലയിരുത്തി ഇവയൊക്കെ സ്വപ്ന വ്യാഖ്യാതാക്കൾക്കു മനസ്സിലാക്കാൻ കഴിയും.

അന്യസ്ത്രീകളുമായി വ്യഭിചരിക്കുന്നതു സ്വപ്നം കണ്ടാൽ അങ്ങനെ സംഭവിക്കുമെന്ന് അതിനർത്ഥമില്ല. ഉത്തരവാദിത്ത ലംഘനത്തിന്റെ സൂചകമായി ഇതിനെ വിലയിരുത്താം. അധികാരലബ്ധിയുടെ സൂചനയുമാകാം. തന്റെ ധനം കാണാസ്ഥലത്തു നഷ്ടപ്പെടുമെന്നും വ്യാഖ്യാനിക്കാം. ദീനീ വിജ്ഞാനം സ്വായത്തമാക്കുമെന്നും വരാം. ഹജ്ജ് ചെയ്യുമെന്നും. തഅ്ഥീറുൽ അനാം 1-240,41.

അതിനാൽ പ്രസ്തുത സ്വപ്നത്തിന്റെ പേരിൽ വ്യാകുലപ്പെടേണ്ടതില്ല. ഉറങ്ങുമ്പോൾ പാലിക്കേണ്ട ദീനീ ചിട്ടകളും മര്യാദകളുമെല്ലാം പാലിച്ചുകൊണ്ടു സദ് വിചാരത്തോടു കൂടെ ഉറങ്ങുക. ശരിയായ കിനാവുകളാണെങ്കിൽ അതിലെ സൂചനകൾ ഗ്രഹിച്ചു പരിഹാരം കാണാവുന്നതാണല്ലോ.


മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് -പ്രശ്നോത്തരം: 2/158

No comments:

Post a Comment