Thursday 5 September 2019

സംശയവും മറുപടിയും - പണയം

 

പണയം എന്നാലെന്ത്?

കടത്തിനു പണയം വേണമെന്ന് വ്യവസ്ഥ വെക്കലാണ് 'റഹ്ന് ' അതിനാണ് പണയം എന്നു പറയാറുള്ളത് കടം വീട്ടാൻ പ്രതിബന്ധം നേരിടുന്ന പക്ഷം അതു വസൂലാക്കാൻ വേണ്ടി വിൽക്കൽ അനുവദനീയമായ ഒരു സാധനം കടത്തിനു ഈട് നൽകുക എന്നാണ് 'റഹ്ൻ' എന്നതിന്റെ ശർഈ ഭാഷയിലെ അർത്ഥം (ഇആനത്ത്: 3/88) 

പണയ ഇടപാടിന്റെ നിബന്ധനകൾ?

പണയം വെക്കുന്നവൻ, അതു സ്വീകരിക്കുന്നവൻ, പണയ വസ്തു, വാചകം എന്നിവ നിബന്ധനകളാണ് (ഇആനത്ത്:3/88) 

വീട്, വാഹനം എന്നിവ പണയം വെക്കാമോ?

അതേ, അതനുവദനീയമാണ് (ഇആനത്ത്: 3/103) 

പണയം വെച്ച വീട്ടിൽ വീട്ടുടമസ്ഥനു താമസിക്കാമോ?

താമസിക്കൽ അനുവദനീയമാണ് പണയ വാഹനത്തിൽ യാത്ര ചെയ്യലും വാഹന ഉടമക്ക് അനുവദനീയമാണ് (ഇആനത്ത്:3/103) 

പണയം സാധുവാകുക ആരിൽനിന്ന്?

വിവേകം, ഇഷ്ടാനുസരണം എന്നിവകൊണ്ട് സാമ്പത്തിക കൈകാര്യത്തിനു അർഹതയുള്ളവരിൽ നിന്ന് 

പണയവസ്തു വിൽക്കാമോ?

വിൽക്കാം കടത്തിന്റെ അവധിയെത്തിയാൽ പണയ വസ്തു വിൽക്കുവാനോ അല്ലെങ്കിൽ തന്റെ കടം വീട്ടുവാനോ പണയം വാങ്ങിയവനു ആവശ്യപ്പെടാം പണയം നൽകിയവന്റെ അറിവോടെ അവന്റെ സാന്നിധ്യത്തിൽ വെച്ച് പണയ വസ്തു പണയം സ്വീകരിച്ചവനു വിൽക്കാം (ഇആനത്ത്: 3/100) 

കടം വാങ്ങാനും തിരിച്ചു നൽകാനും വക്കാലത്ത് അനുവദനീയമാണോ?

അതേ, അതിനുവേണ്ടി നിബന്ധനയൊത്ത മറ്റൊരാളെ വക്കാലത്താക്കാം (ഇആനത്ത്: 3/155) 

കടമിടപാടിലെ വക്കാലത്തിനു ഒരു ഉദാഹരണം?

മിദ്ലാജ് എനിക്കു പതിനായിരം രൂപ കടം തരാമെന്നു പറഞ്ഞിട്ടുണ്ട് അതു നീ വാങ്ങിക്കൊണ്ടുവരികയെന്ന് ഒരാൾ മറ്റൊരാളോട് പറഞ്ഞു ഏൽപിക്കൽ അതുപോലെ ഞാൻ മിദ്ലാജിന് അയ്യായിരം രൂപ കടം കൊടുക്കുകയാണ് അതു നീ കൊണ്ടുപോയി കൊടുക്കുക എന്ന രീതിയിലും വക്കാലത്താക്കാം 

കടം, പണയം എന്നിങ്ങനെയുള്ള ഇടപാടുകൾ അമുസ്ലിംകളുമായി നടത്താമോ?

അതേ, നടത്താം ഹദീസിൽ നിന്നുതന്നെ അക്കാര്യം ബോധ്യപ്പെടുന്നുണ്ട് ഫുഖഹാക്കൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് (ശർവാനി: 5/36) 

പണയത്തിൽ ഈജാബും ഖബൂലും ഇല്ലാതെ കേവലം കൊടുക്കലും വാങ്ങലും (معاطاة) അനുവദനീയമാണോ?

അതേ, അനുവദനീയമാണ് (ഇആനത്ത്: 3/81) 



അലി അഷ്ക്കർ - 9526765555

No comments:

Post a Comment