Saturday, 22 February 2025

നോമ്പുതുറ സമയത്ത് അമുസ്ലിംകൾക്ക് ഭക്ഷണം നൽകുന്ന ഏർപ്പാട് കണ്ടുവരുന്നു. അതിൽ തെറ്റുണ്ടോ?

 

നോമ്പിൻ്റെ പകലിലല്ലല്ലോ . നോമ്പുതുറയുടെ സമയത്തല്ലേ , അതിൽ തെറ്റൊന്നുമില്ല .     

റമളാനിൻ്റെ പകലിൽ അമുസ്'ലിംകൾക്ക് ഭക്ഷണം കൊടുക്കൽ ഹറാമാണ്. അക്കാര്യം ഇബാറത്ത് സഹിതം മുമ്പ് വിവരിച്ചിട്ടുണ്ട്.



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

Friday, 21 February 2025

അരിഭക്ഷണം കഴിക്കുമ്പോൾ സ്വലാത്ത് ചൊല്ലൽ


അരിഭക്ഷണം കഴിക്കുമ്പോൾ തിരുനബി ﷺ യുടെ പേരിൽ സ്വലാത്ത് ചൊല്ലൽ സുന്നത്തുണ്ടോ? ഉണ്ടെങ്കിൽ അതിൻ്റെ കാരണമെന്ത്?

സുന്നത്തുണ്ട്. ഇക്കാര്യം ഇമാം ബാജൂരി (റ) ഹാശിയത്തുൽ ബാജൂരിയിലും (1/373) തൻ്റെ ശിഷ്യൻ ഇമാം ശർവാനി (റ) ഹാശിയത്തുശ്ശർവാനിയിലും ( 3 / 238) ഇമാം സയ്യിദുൽ ബക് രി (റ) ഇആനത്തു ത്വാലിബീനിലും ( 2 / 250 ) ഇമാം ബുജൈരിമി (റ) ഹാശിയത്തുൽ ബുജൈരിമിയിലും ( 2 / 19 ) ഇമാം സുലൈമാനുൽ ജമൽ (റ) ഹാശിയത്തുൽ ജമലിലും ( 2 / 238) വ്യക്തമാക്കിയിട്ടുണ്ട്.

കാരണം :-അരി ഭക്ഷണം കഴിക്കുമ്പോൾ സ്വലാത്ത് ചൊല്ലൽ സുന്നത്തന്നു വിധി പ്രഖ്യാപിച്ച പ്രസ്തുത ഇമാമുകളെല്ലാം അതിനു നിമിത്തം പറഞ്ഞത്, തിരുനബി ﷺ യുടെ പ്രകാശത്തിൽ നിന്നു മാധ്യമമില്ലാതെ പടയ്ക്കപ്പെട്ടതും രോഗമില്ലാത്ത ധാന്യവുമാണ് അരി എന്നാണ്  .

(ﻗﻮﻟﻪ: ﻭﺃﺭﺯ) ﻧﻘﻞ اﻟﺴﻴﻮﻃﻲ ﻋﻦ ﻋﻠﻲ ﺑﻦ ﺃﺑﻲ ﻃﺎﻟﺐ ﺃﻥ ﻛﻞ ﻣﺎ ﺃﻧﺒﺘﺖ اﻷﺭﺽ ﻓﻴﻪ ﺩﻭاء ﻭﺩاء ﺇﻻ اﻷﺭﺯ ﻓﺈﻧﻪ ﺩﻭاء ﻻ ﺩاء ﻓﻴﻪ ﻭﻧﻘﻞ ﺃﻳﻀﺎ ﺃﻥ اﻷﺭﺯ ﻛﺎﻥ ﺟﻮﻫﺮﺓ ﻣﻮﺩﻋﺎ ﻓﻴﻬﺎ ﻧﻮﺭ اﻟﻨﺒﻲ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﻠﻤﺎ ﺃﺧﺮﺝ ﻣﻨﻬﺎ ﺗﻔﺘﺖ ﻭﺻﺎﺭﺕ ﻫﻜﺬا ﻭﻳﻨﺒﻐﻲ ﻋﻠﻰ ﺫﻟﻚ ﺃﻧﻪ ﻳﺴﻦ اﻟﺼﻼﺓ ﻋﻠﻰ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - عند ﺃﻛﻠﻪ

(حاشية البجيرمي)

അരി ഭക്ഷണം കഴിക്കുമ്പോൾ സ്വലാത്ത് വർദ്ദിപ്പിക്കൽ സുന്നത്താണെന്ന് ഇമാം സുയൂത്വി (റ) പ്രസ്താവിച്ചിട്ടുണ്ട് ( ഹാശിയത്തുൽ ജമൽ :2/ 238) 

 ﻭﻓﻲ اﻟﺒﺮﻣﺎﻭﻱ ﻣﺎ ﻧﺼﻪ ﻗﺎﻝ اﻟﺴﻴﻮﻃﻲ ﻭﻳﺴﻦ ﻟﻤﻦ ﺃﻛﻞ اﻷﺭﺯ ﺃﻥ ﻳﻜﺜﺮ ﻣﻦ اﻟﺼﻼﺓ ﻭاﻟﺴﻼﻡ ﻋﻠﻰ اﻟﻨﺒﻲ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻣﺎ ﺩاﻡ ﻳﺄﻛﻞ؛ ﻷﻧﻪ ﺧﻠﻖ ﻣﻦ ﻧﻮﺭ اﻟﻤﺼﻄﻔﻰ

 وبهذا يعلم أن إعتراض صاحب الترشيح على صاحب الإعانة فيه ليس بموضع 



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

Thursday, 20 February 2025

പ്രായം തികയാത്ത ഹാഫിളിനെ ഇമാമാക്കൽ

 

ഞങ്ങളുടെ നാട്ടിലെ നിസ്കാര പള്ളിയിൽ നല്ല ഖിറാഅത്തുള്ള ഒരു ഹാഫിള് കുട്ടിയെ തറാവീഹിന് ഇമാമാക്കാൻ കമ്മിറ്റിക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, കുട്ടികളെ തുടർന്നു നിസ്കരിക്കൽ കറാഹത്താണെന്നും ജമാഅത്തിൻ്റെ പ്രതിഫലം ലഭിക്കില്ലന്നും ചിലർ പറയുന്നു. വസ്തുത വിവരിക്കാമോ?

വിവരിക്കാം. കുട്ടികളെ തുടർന്നു നിസ്കരിച്ചാൽ നിസ്കാരം സ്വഹീഹാകുമെങ്കിലും അവരെ തുടർന്നു നിസ്കരിക്കൽ കറാഹത്താണ്. (തുഹ്ഫ: 2/ 288, നിഹായ : 2/174, മുഗ്'നി: 1/483) തുടർച്ച കറാഹത്തായത് കൊണ്ട് തന്നെ ജമാഅത്തിൻ്റെ പ്രതിഫലം നഷ്ടപ്പെടും.( ഹാശിയത്തുന്നി ഹായ: 2/ 174)

 ﻭتصح قدوة اﻟﻜﺎﻣﻞ) ﺃﻱ اﻟﺒﺎﻟﻎ اﻟﺤﺮ (ﺑﺎﻟﺼﺒﻲ) اﻟﻤﻤﻴﺰ ﻭﻟﻮ ﻓﻲ ﻓﺮﺽ ﻟﺨﺒﺮ اﻟﺒﺨﺎﺭﻱ «ﺃﻥ ﻋﻤﺮﻭ ﺑﻦ ﺳﻠﻤﺔ ﺑﻜﺴﺮ اﻟﻻﻡ ﻛﺎﻥ ﻳﺆﻡ ﻗﻮﻣﻪ ﻋﻠﻰ ﻋﻬﺪ ﺭﺳﻮﻝ اﻟﻠﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﻫﻮ اﺑﻦ ﺳﺖ ﺃﻭ ﺳﺒﻊ» ﻧﻌﻢ اﻟﺒﺎﻟﻎ ﻭﻟﻮ ﻣﻔﻀﻮﻻ ﺃﻭ ﻗﻨﺎ ﺃﻭﻟﻰ ﻣﻨﻪ ﻟﻠﺨﻼﻑ ﻓﻲ ﺻﺤﺔ اﻻﻗﺘﺪاء ﺑﻪ *ﻭﻣﻦ ﺛﻢ ﻛﺮﻩ* ﻛﻤﺎ ﻓﻲ اﻟﺒﻮﻳﻄﻲ ( نحفة : 2/ 288)

اﻟﺒﺎﻟﻎ ﺃﻭﻟﻰ ﻣﻦ اﻟﺼﺒﻲ، ﻭﺇﻥ ﻛﺎﻥ اﻟﺼﺒﻲ ﺃﻗﺮﺃ ﺃﻭ ﺃﻓﻘﻪ ﻟﺼﺤﺔ اﻻﻗﺘﺪاء ﺑﻪ ﺑﺎﻹﺟﻤﺎﻉ ﺑﺨﻼﻑ اﻟﺼﺒﻲ، *ﻭﻟﻬﺬا ﻧﺺ ﻓﻲ اﻟﺒﻮﻳﻄﻲ ﻋﻠﻰ ﻛﺮاﻫﺔ اﻻﻗﺘﺪاء ﺑﻪ.* ( نهاية 2 / 174 )

ﻗﻮﻟﻪ: ﻋﻠﻰ ﻛﺮاﻫﺔ اﻻﻗﺘﺪاء ﺑﻪ) ﻣﻌﺘﻤﺪ: ﺃﻱ ﻭﺣﻴﺚ ﻛﺎﻧﺖ ﻣﻜﺮﻭﻫﺔ ﻻ ﺛﻮاﺏ ﻓﻴﻬﺎ ( حاشية النهاية : 2/174)


ഖുർആൻ മന:പാഠമാക്കി എന്നത് കൊണ്ട് തുടർച്ച കറാഹത്തുള്ള കുട്ടിയെ പളളിയിൽ ഇമാമാക്കുക എന്ന തീരുമാനം ഭൂഷണമല്ല.

ഇമാമിൻ്റെ റുകൂഅ് എത്തിച്ചാൽ മസ്ബൂഖിന് റക്അത്ത് ലഭിച്ചല്ലോ. ഫാതിഹ ഇമാം വഹിച്ചു. ഇങ്ങനെ റക്അത്ത് ലഭിക്കണമെങ്കിൽ ഇമാം കുട്ടിയാവാതിരിക്കണമെന്ന് ഇമാം الزركشي ( റ ) വ്യക്തമാക്കിയിട്ടുണ്ട് (ഫത്ഹുൽ മുഈൻ)

കുട്ടിയെ തുടരൽ തന്നെ സ്വഹീഹല്ല എന്ന വീക്ഷണവും ഉണ്ട് (നിഹായ :2/ 174) താങ്കളുടെ നാട്ടിലെ കമ്മിറ്റിയുടെ പ്രസ്തുത തീരുമാനം മാറ്റാൻ പറയണം. 



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

Saturday, 15 February 2025

മിഅ്റാജ് രാവിൽ [ റജബ് 27ാം രാവ് ] പ്രത്യേക നിസ്കാരമുണ്ടോ


അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസാലീ (റ) തൻ്റെ ലോക പ്രസിദ്ധ ഗ്രന്ഥമായ ഇഹ്'യാ ഉലൂമിദ്ദീനിൽ [ 1/361] മിഅ്റാജ് രാവിൽ പ്രത്യേക നിസ്കാരമുണ്ടെന്ന് ഹദീസ് ഉദ്ധരിച്ച് വിവരിച്ചിട്ടുണ്ട്.

അതിങ്ങനെ:`നബി ﷺ പറയുന്നു: മിഅ്റാജ് രാവിൽ ഇബാദത്ത് ചെയ്യുന്നവർക്ക് ഒരു നൂറ്റാണ്ടിലെ നന്മകൾ എഴുതപ്പെടും. ആരെങ്കിലും ആ രാവിൽ പന്ത്രണ്ട് റക്അത്ത് നിസ്കാരം , ഓരോ റക്അത്തിലും ഫാതിഹയും ഏതെങ്കിലും സൂറത്തും ഓതി എല്ലാ ഈരണ്ടു റക്അത്തില്യം അത്തഹിയ്യാത്ത് ഓതി അവസാന റക്അത്തിൽ സലാം വീട്ടിയ ശേഷം സുബ്ഹാനല്ലാഹി വൽ ഹംമുലില്ലാഹി വ ലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ എന്നു നൂറു തവണയും ശേഷം നൂറ് തവണ ഇസ്തിഗ്ഫാറും പിന്നെ നൂറ് തവണ സ്വലാത്തും 

ശേഷം ദുൻയവിയും ഉഖ്റവിയുമായ കാര്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും അന്നത്തെ പകലിൽ നോമ്പനുഷ്ഠിക്കുകയും ചെയ്താൽ അവൻ്റെ സർവ്വ പ്രാർത്ഥനയും അല്ലാഹു സ്വീഗരിക്കും. - തെറ്റായ കാര്യത്തിൽ പ്രാർത്ഥിച്ചാലൊഴികെ.

`ഇമാം ഗസാലീ (റ) വിനെ അനുകരിച്ച് ഈ നിസ്കാരം നിർവ്വഹിക്കാം`

 *ﻟﻴﻠﺔ ﺳﺒﻊ ﻭﻋﺸﺮﻳﻦ من رجب موسم الخيرات ﻭﻫﻲ ﻟﻴﻠﺔ اﻟﻤﻌﺮاﺝ ﻭﻓﻴﻬﺎ ﺻﻼﺓ ﻣﺄﺛﻮﺭﺓ ﻓﻘﺪ ﻗﺎﻝ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻟﻠﻌﺎﻣﻞ ﻓﻲ ﻫﺬﻩ اﻟﻠﻴﻠﺔ ﺣﺴﻨﺎﺕ ﻣﺎﺋﺔ ﺳﻨﺔ ﻓﻤﻦ ﺻﻠﻰ ﻓﻲ ﻫﺬﻩ اﻟﻠﻴﻠﺔ اﺛﻨﺘﻲ ﻋﺸﺮﺓ ﺭﻛﻌﺔ ﻳﻘﺮﺃ ﻓﻲ ﻛﻞ ﺭﻛﻌﺔ ﻓﺎﺗﺤﺔ اﻟﻜﺘﺎﺏ ﻭﺳﻮﺭﺓ ﻣﻦ اﻟﻘﺮﺁﻥ ﻭﻳﺘﺸﻬﺪ ﻓﻲ ﻛﻞ ﺭﻛﻌﺘﻴﻦ ﻭﻳﺴﻠﻢ ﻓﻲ ﺁﺧﺮﻫﻦ ﺛﻢ ﻳﻘﻮﻝ ﺳﺒﺤﺎﻥ اﻟﻠﻪ ﻭاﻟﺤﻤﺪ ﻟﻠﻪ ﻭﻻ ﺇﻟﻪ ﺇﻻ اﻟﻠﻪ ﻭاﻟﻠﻪ ﺃﻛﺒﺮ ﻣﺎﺋﺔ ﻣﺮﺓ ﺛﻢ ﻳﺴﺘﻐﻔﺮ اﻟﻠﻪ ﻣﺎﺋﺔ ﻣﺮﺓ ﻭﻳﺼﻠﻲ ﻋﻠﻰ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻣﺎﺋﺔ ﻣﺮﺓ ﻭﻳﺪﻋﻮ ﻟﻨﻔﺴﻪ ﺑﻤﺎ ﺷﺎء ﻣﻦ ﺃﻣﺮ ﺩﻧﻴﺎﻩ ﻭﺁﺧﺮﺗﻪ ﻭﻳﺼﺒﺢ ﺻﺎﺋﻤﺎ ﻓﺈﻥ اﻟﻠﻪ ﻳﺴﺘﺠﻴﺐ ﺩﻋﺎءﻩ ﻛﻠﻪ ﺇﻻ ﺃﻥ ﻳﺪﻋﻮ ﻓﻲ ﻣﻌﺼﻴﺔ* [ إحياء :1/361]



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര