Thursday, 20 February 2025

പ്രായം തികയാത്ത ഹാഫിളിനെ ഇമാമാക്കൽ

 

ഞങ്ങളുടെ നാട്ടിലെ നിസ്കാര പള്ളിയിൽ നല്ല ഖിറാഅത്തുള്ള ഒരു ഹാഫിള് കുട്ടിയെ തറാവീഹിന് ഇമാമാക്കാൻ കമ്മിറ്റിക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, കുട്ടികളെ തുടർന്നു നിസ്കരിക്കൽ കറാഹത്താണെന്നും ജമാഅത്തിൻ്റെ പ്രതിഫലം ലഭിക്കില്ലന്നും ചിലർ പറയുന്നു. വസ്തുത വിവരിക്കാമോ?

വിവരിക്കാം. കുട്ടികളെ തുടർന്നു നിസ്കരിച്ചാൽ നിസ്കാരം സ്വഹീഹാകുമെങ്കിലും അവരെ തുടർന്നു നിസ്കരിക്കൽ കറാഹത്താണ്. (തുഹ്ഫ: 2/ 288, നിഹായ : 2/174, മുഗ്'നി: 1/483) തുടർച്ച കറാഹത്തായത് കൊണ്ട് തന്നെ ജമാഅത്തിൻ്റെ പ്രതിഫലം നഷ്ടപ്പെടും.( ഹാശിയത്തുന്നി ഹായ: 2/ 174)

 ﻭتصح قدوة اﻟﻜﺎﻣﻞ) ﺃﻱ اﻟﺒﺎﻟﻎ اﻟﺤﺮ (ﺑﺎﻟﺼﺒﻲ) اﻟﻤﻤﻴﺰ ﻭﻟﻮ ﻓﻲ ﻓﺮﺽ ﻟﺨﺒﺮ اﻟﺒﺨﺎﺭﻱ «ﺃﻥ ﻋﻤﺮﻭ ﺑﻦ ﺳﻠﻤﺔ ﺑﻜﺴﺮ اﻟﻻﻡ ﻛﺎﻥ ﻳﺆﻡ ﻗﻮﻣﻪ ﻋﻠﻰ ﻋﻬﺪ ﺭﺳﻮﻝ اﻟﻠﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﻫﻮ اﺑﻦ ﺳﺖ ﺃﻭ ﺳﺒﻊ» ﻧﻌﻢ اﻟﺒﺎﻟﻎ ﻭﻟﻮ ﻣﻔﻀﻮﻻ ﺃﻭ ﻗﻨﺎ ﺃﻭﻟﻰ ﻣﻨﻪ ﻟﻠﺨﻼﻑ ﻓﻲ ﺻﺤﺔ اﻻﻗﺘﺪاء ﺑﻪ *ﻭﻣﻦ ﺛﻢ ﻛﺮﻩ* ﻛﻤﺎ ﻓﻲ اﻟﺒﻮﻳﻄﻲ ( نحفة : 2/ 288)

اﻟﺒﺎﻟﻎ ﺃﻭﻟﻰ ﻣﻦ اﻟﺼﺒﻲ، ﻭﺇﻥ ﻛﺎﻥ اﻟﺼﺒﻲ ﺃﻗﺮﺃ ﺃﻭ ﺃﻓﻘﻪ ﻟﺼﺤﺔ اﻻﻗﺘﺪاء ﺑﻪ ﺑﺎﻹﺟﻤﺎﻉ ﺑﺨﻼﻑ اﻟﺼﺒﻲ، *ﻭﻟﻬﺬا ﻧﺺ ﻓﻲ اﻟﺒﻮﻳﻄﻲ ﻋﻠﻰ ﻛﺮاﻫﺔ اﻻﻗﺘﺪاء ﺑﻪ.* ( نهاية 2 / 174 )

ﻗﻮﻟﻪ: ﻋﻠﻰ ﻛﺮاﻫﺔ اﻻﻗﺘﺪاء ﺑﻪ) ﻣﻌﺘﻤﺪ: ﺃﻱ ﻭﺣﻴﺚ ﻛﺎﻧﺖ ﻣﻜﺮﻭﻫﺔ ﻻ ﺛﻮاﺏ ﻓﻴﻬﺎ ( حاشية النهاية : 2/174)


ഖുർആൻ മന:പാഠമാക്കി എന്നത് കൊണ്ട് തുടർച്ച കറാഹത്തുള്ള കുട്ടിയെ പളളിയിൽ ഇമാമാക്കുക എന്ന തീരുമാനം ഭൂഷണമല്ല.

ഇമാമിൻ്റെ റുകൂഅ് എത്തിച്ചാൽ മസ്ബൂഖിന് റക്അത്ത് ലഭിച്ചല്ലോ. ഫാതിഹ ഇമാം വഹിച്ചു. ഇങ്ങനെ റക്അത്ത് ലഭിക്കണമെങ്കിൽ ഇമാം കുട്ടിയാവാതിരിക്കണമെന്ന് ഇമാം الزركشي ( റ ) വ്യക്തമാക്കിയിട്ടുണ്ട് (ഫത്ഹുൽ മുഈൻ)

കുട്ടിയെ തുടരൽ തന്നെ സ്വഹീഹല്ല എന്ന വീക്ഷണവും ഉണ്ട് (നിഹായ :2/ 174) താങ്കളുടെ നാട്ടിലെ കമ്മിറ്റിയുടെ പ്രസ്തുത തീരുമാനം മാറ്റാൻ പറയണം. 



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment