Friday, 31 May 2019

സംശയവും മറുപടിയും - വിശ്വാസ തത്വങ്ങൾ

 

ഈമാൻ എന്നതിന്റെ വിവക്ഷയെന്ത്?

നബി (സ) അല്ലാഹുവിൽ നിന്നു കൊണ്ടുവന്ന, ദീനിൽ പെട്ടതാണെന്ന് അനിഷിധ്യമായി അറിയപ്പെട്ട എല്ലാ കാര്യങ്ങളും അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യലാണ് ഈമാൻ (റാസി: 2/27) 

അനിഷേധ്യമായി അറിയപ്പെട്ടത് എന്നതിന്റെ ഉദ്ദേശ്യം?

ഇസ്ലാം ദീനിന്റെ ഭാഗമെന്നതിൽ മുസ്ലിം വിഭാഗങ്ങളിലാർക്കും തർക്കമില്ലാത്തതും പണ്ഡിതന്മാക്കെന്നതുപോലെ സാധാരണക്കാർക്കും അറിയുന്നതുമായ കാര്യങ്ങൾക്കാണ് അനിഷേധ്യമായി (ളറൂറത്ത്) അറിയപ്പെട്ട കാര്യങ്ങൾ എന്നു പറയുന്നത് (ഇആനത്ത്: 4/205) 

ലാഇലാഹ ഇല്ലല്ലാഹ് എന്ന കലിമത്തുത്തൗഹീദിന്റെ ശരിയായ അർത്ഥമെന്ത്?

സത്യമായും ആരാധനക്കർഹൻ അല്ലാഹു മാത്രമാണെന്നും അവനല്ലാതെ മറ്റാരുമില്ലെന്നുമുള്ള വിശ്വാസമാണ് കലിമത്തുത്തൗഹീദ് അറിയിച്ചുതരുന്നത് 

ഇബാദത്ത് എന്നാലെന്ത്?

അങ്ങേയറ്റം താഴ്മയും വിനയവും കാണിക്കലാണ് ഇബാദത്ത് (ബൈളാവി: 1/39) 

അല്ലാഹുവിനെ കുറിച്ച് അഹ്ലുസ്സുന്നഃയുടെ വിശ്വാസമെന്താണ്?

അല്ലാഹു മറ്റൊന്നിനോടും ഒരു വിധേനയും സാദൃശ്യമല്ലെന്നും പൂർണതയുടെ ഗുണങ്ങളെല്ലാം അവനുണ്ടെന്നും വിശ്വസിക്കലാണ് യഥാർത്ഥ വിശ്വാസം 

അല്ലാഹുവിന്റെ ഗുണങ്ങളിൽ (സ്വിഫത്തുകളിൽ) ഖുദ്റത്ത്, ഇറാദത്ത് എന്നിങ്ങനെയുള്ള ഗുണങ്ങളും കൗനുഹു ഖാദിറൻ, കൗനുഹു മുരീദൻ എന്നിങ്ങനെയുള്ള ഗുണങ്ങളും എന്തിനാണ് പറയുന്നത്?

ഖുദ്റത്ത്, ഇറാദത്ത്  എന്നിങ്ങനെയുള്ള ഏഴു ഗുണങ്ങളെ മുഅ്തസിലത്ത് നിഷേധിച്ചതുകൊണ്ടും അവ വിശ്വസിക്കൽ അനിവാര്യമാണെന്നും വ്യക്തമാക്കാൻ വേണ്ടി (നൂറുള്ളലാം, പേജ്: 9, ഹാശിയതുൽ ബാജൂരി, പേജ്: 49)

ദീനുൽ ഇസ്ലാമിൽ ഉസൂൽ, ഫുറൂഅ് എന്നിങ്ങനെ രണ്ടെണ്ണമുണ്ടല്ലോ അവ വേർതിരിക്കാനുള്ള മാനദണ്ഡമെന്ത്?

വിശുദ്ധ ഖുർആനിന്റെയും തിരുസുന്നത്തിന്റെയും നസ്സ്വ്, മുജ്തഹിദുകളുടെ ഏകോപനം (ഇജ്മാഅ്) എന്നീ മൂന്നു ഖണ്ഡിത പ്രമാണങ്ങൾ മുഖേന തെളിഞ്ഞതെല്ലാം ദീനിന്റെ ഉസൂൽ(വിശ്വാസപരം) ആണ് പ്രസ്തുത പ്രമാണങ്ങൾ മുഖേന തെളിയാത്തതും എന്നാൽ മറ്റു തെളിവുകൾകൊണ്ട് സ്ഥിരപ്പെട്ടതുമായ കർമപരമായ കാര്യങ്ങൾക്ക് ദീനിന്റെ ഫുറൂഅ് (ശാഖാപരം) എന്നു പറയും (അസ്സ്വവാഹിഖുൽ മുഹ്രിഖ, പേജ്: 82 നോക്കുക) 

തൗഹീദിന്റെ നിർവചനമെന്ത്?

അല്ലാഹുവിന്റെ തന്റെ ദാത്തിലും ഗുണങ്ങളിലും പ്രവൃത്തികളിലുമെല്ലാം ഏകനാണെന്നു വിശ്വസിക്കലാണ് തൗഹീദിന്റെ നിർവചനം (അബ്ദുൽ ഹകീം, പേജ്: 66)

ശിർക്കെന്നാലെന്ത്?

തൗഹീദിന്റെ വിപരീതമാണ് ശിർക്ക് അല്ലാഹുവിനു കൂറുകാരനുണ്ടെന്നു വിശ്വസിക്കലാണ് ശിർക്ക് (ശർഹുൽ അഖാഇദ്) 

ഒരു മനുഷ്യനിൽ ശിർക്ക് എത്ര രീതിയിൽ വരും?

രണ്ടു രീതിയിൽ മാത്രം ഒന്ന്, അല്ലാഹുവിനെ പോലെ ഉള്ളവനാവൽ അനിവാര്യമായ വേറെയും ഇലാഹുകളുണ്ടെന്നു വിശ്വസിക്കുക രണ്ട്, അല്ലാഹുവിനു പുറമെ ആരാധന ചെയ്യപ്പെടാൻ അർഹരായി വേറെയും ദൈവങ്ങളിൽ വിശ്വസിക്കുക (ശർഹുൽ അഖാഇദ്) 

കുഫ്ർ എന്നതിന്റെ ഉദ്ദേശ്യമെന്ത്?

ഈമാനിന്റെ വിപരീതമായി കുഫ്ർ വിശ്വസിക്കൽ നിർബന്ധമായ അനിഷേധ്യ സത്യങ്ങളിൽ ഏതെങ്കിലുമൊന്നിനെ അംഗീകരിക്കാതിരിക്കലാണ് കുഫ്റ് (റാസി: 2/46) 

ശിർക്കും കുഫ്റും തമ്മിലുള്ള അന്തരം?

അല്ലാഹുവിനു കൂറുകാരനെ സ്ഥാപിക്കലാണ്  ശിർക്ക് വിശ്വസിക്കേണ്ട കാര്യങ്ങൾ വിശ്വസിക്കാതിരിക്കലാണ് കുഫ്ർ രണ്ടും തമ്മിൽ അന്തരമുണ്ട് 

അല്ലാഹുവിന്റെ പേരുകളിൽ 'ഇസ്മുൽ അഅ്ളം' ഏതാണ്?

പല അഭിപ്രായങ്ങളുണ്ട് 'അല്ലാഹു' എന്ന നാമമാണെന്നാണ് പ്രബലം 

നബി (സ) യുടെ വഫാത്തിനു ശേഷം ജിബ്രീൽ (അ) മിന്റെ ജോലിയെന്താണ്?

അല്ലാഹു ഏൽപിച്ച ജോലികളുണ്ട് വഹ്‌യ് എത്തിക്കൽ മാത്രമല്ലല്ലോ ജിബ്രീൽ (അ) ന്റെ ജോലി എല്ലാ വർഷവും ലൈലത്തുൽ ഖദ്റിൽ ജിബ്രീൽ (അ) ഭൂമിയിലേക്ക് വരുന്നുണ്ടെന്ന് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നുണ്ടല്ലോ 

മുഅ്മിനീങ്ങൾ മരിക്കുന്ന വേളയിൽ അവിടെ ജിബ്രീൽ (അ) പ്രത്യക്ഷപ്പെടുമോ?

അതേ, മുഅ്മിൻ വലിയ അശുദ്ധിക്കാരനല്ലെങ്കിൽ ജിബ്രീൽ (അ) ഹാജറാകും (ഖൽയൂബി: 1/374) 

നബി (സ) തങ്ങൾ ജിബ്രീൽ (അ) മിനെ യഥാർത്ഥ രൂപത്തിൽ എത്ര തവണ കണ്ടു?

രണ്ടു തവണ 

ഓരോ വ്യക്തിയിലും അല്ലാഹു എത്ര മലക്കുകളെ നിയോഗിച്ചിട്ടുണ്ട്?

ഇരുപത് വലതു ഭാഗത്തും ഇടതു ഭാഗത്തും ഓരോന്ന് മുന്നിലും പിന്നിലും ഓരോന്ന് കണ്ണിന്റെ ഭാഗത്തു രണ്ടു പേർ ചുണ്ടിന്റെ ഭാഗത്ത് ഒരാൾ വായയുടെ ഭാഗത്ത് രണ്ടു പേർ മൂർദ്ദാവിന്റെ ഭാഗത്ത് ഒരാൾ ഇതേ രീതിയിൽ രാത്രിയിലും പകലിലും പത്തുപേർ വീതം ഇങ്ങനെ ഇരുപത് പേർ നന്മ തിന്മകൾ എഴുതുന്ന രണ്ടു മലക്കുകൾ ഈ ഇരുപതിൽ പെട്ടില്ല (തഫ്സീർ സ്വാവി: 2/225, നൂറുള്ളലാം, പേജ്: 18)

നന്മ തിന്മകളെഴുതുന്ന മലക്കുകളുടെ പേരെന്ത്?

നന്മകൾ എഴുതുന്ന മലക്കിന്റെ പേര് റഖീബ്, അതീദ്, തിന്മകൾ എഴുതുന്ന മലക്കുകളുടെ പേരും റഖീബ്, അതീദ് ഇതാണ് ഏറ്റവും ശരിയായ അഭിപ്രായം അല്ലാതെ ഒരു മലക്കിന്റെ പേര് റഖീബ്, മറ്റേ മലക്കിന്റെ പേര് അതീദ് എന്നല്ല (നൂറുള്ളലാം, പേജ്: 19) 

റൂഹ് പിടിക്കുന്ന മലക്കിനു സഹായികളുണ്ടോ?

അതേ, ധാരാളമുണ്ട് (നൂറുള്ളലാം) 

മലക്ക് അസ്റാഈൽ (അ) മിന്റെ റൂഹ് ആരാണ് പിടിക്കുക?

അല്ലാഹു (നൂറുള്ളലാം, പേജ്: 19) 

ജിബ്രീൽ (അ) എപ്പോഴാണു മരിക്കുക?

ഇസ്റാഫീൽ (അ) സൂറെന്ന കാഹളത്തിൽ ആദ്യത്തെ ഊത്ത് ഊതുമ്പോൾ അർശിനെ ചുമക്കുന്ന മലക്കുകളും ജിബ്രീൽ (അ), മീകാഈൽ (അ), ഇസ്റാഫീൽ (അ), അസ്റാഈൽ (അ) എന്നീ മലക്കുകൾ മരിക്കില്ല രണ്ടാം ഊത്തിന്റെ മുമ്പിൽ ഇവർ മരിക്കും രണ്ടാം ഊത്തിനു വേണ്ടി ഇസ്റാഫീൽ (അ) മിനെ അല്ലാഹു ജീവിപ്പിക്കും (നൂറുള്ളലാം, പേജ്: 19)

മലക്കുകളെ കുറിച്ചു അഹ്ലുസ്സുന്നഃയുടെ വിശ്വാസം?

മലക്കുകൾ മാതാപിതാക്കളില്ലാതെ സൃഷ്ടിക്കപ്പെട്ടവരാണെന്നും അവരെക്കുറിച്ച് പുരുഷൻ, സ്ത്രീ എന്നൊന്നും വിശ്വസിച്ചുകൂടെന്നും അവർ തിന്നുകയോ കുടിക്കുകയോ ഉറങ്ങുകയോ വിവാഹം കഴിക്കുകയോ ഇല്ലെന്നും അവരുടെ നന്മകൾ എഴുതപ്പെടില്ലെന്നും പാപസുരക്ഷിതാരണെന്നും തിന്മകൾ ചെയ്യാൻ അവർക്കാവില്ലെന്നും വിഭിന്നമായ നല്ല രൂപത്തിൽ അവർ പ്രത്യക്ഷപ്പെടുമെന്നും ഓരോ മുസ്ലിമും വിശ്വസിക്കണം

ഓരോ ദിവസവും അല്ലാഹു മലക്കുകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുവെന്നു കേൾക്കുന്നു വസ്തുതയെന്ത്?

അതേ, ഓരോ ദിവസവും എണ്ണിയാലൊതുങ്ങാത്ത മലക്കുകളെ അല്ലാഹു പടച്ചുകൊണ്ടിരിക്കുന്നുണ്ട് ഓരോ ദിവസവും മലക്ക് ജിബ്രീൽ (അ) ഹൗളുൽ കൗസറിൽ മുങ്ങുകയും പിന്നെ കുടയുകയും ചെയ്യും അപ്പോൾ തെറിക്കുന്ന വെള്ളത്തുള്ളികളുടെ എണ്ണമനുസരിച്ച് അല്ലാഹു മലക്കുകളെ സൃഷ്ടിക്കുന്നുണ്ട് (ഫതാവൽ ഹദീസിയ്യ, പേജ്: 52)

മുൻകർ (അ), നകീർ (അ) ഖബ്റാളികളോട് ഏതു ഭാഷയിലാണ് ചോദ്യങ്ങൾ ചോദിക്കുക?

ഖബ്റാളി ഏതു ഭാഷക്കാരനാണെങ്കിലും അറബ് ഭാഷയിലായിരിക്കും മലക്കുകൾ ചോദിക്കുക ആ വേളയിൽ ഏവർക്കും അറബ് ഭാഷ അറിയുന്നതാണ് (ഫതാവൽ ഹദീസിയ്യ, പേജ്: 8)

ഖബ്റിലേക്ക് ആദ്യം വരുന്ന മലക്കിന്റെ പേരെന്ത്?

റൗമാൻ (അ), പിന്നീടാണ് മുൻകർ (അ) നകീർ (അ) വരുക 

നാലു കിതാബുകളും നൂറ് ഏടുകളും അല്ലാഹു ഇറക്കിയിട്ടുണ്ടല്ലോ കിതാബും ഏടും തമ്മിലുള്ള അന്തരമെന്ത്?

ഓരോ ഏടിലുമുള്ള ആശയമാണ് അല്ലാഹു അവതരിപ്പിച്ചത് പദങ്ങൾ അമ്പിയാമുർസലുകളുടേതാണ് കിതാബിന്റെ അവസ്ഥ ഇങ്ങനെയല്ല കിതാബുകളുടെ ആശയവും പദവും അല്ലാഹുവിങ്കൽ നിന്നാണ് അതിനു പുറമെ ഏടുകളിൽ കേവലം ഉപദേശങ്ങൾ മാത്രമാണ് അടങ്ങിയിട്ടുള്ളത് (ഖൽയൂബി: 3/251) 

വിശുദ്ധ ഖുർആൻ 6666 ആയത്തുകളുണ്ടെന്നാണല്ലോ പറയപ്പെടാറുള്ളത് പക്ഷേ, അത്ര കാണുന്നില്ലല്ലോ യഥാർത്ഥത്തിൽ എത്ര ആയത്തുകളുണ്ട്?

നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള മുസ്ഹഫുകളിലെ ആയത്തുകളുടെ എണ്ണം കൂഫക്കാരുടെ എണ്ണമനുസരിച്ചാണ് അതു പ്രകാരം വിശുദ്ധ ഖുർആനിൽ 6236 ആയത്തുകളാണുള്ളത് മുസ്ഹഫ് പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടും 6666 ആയത്തുകളുണ്ടെന്നു പറഞ്ഞ ഇമാമുകളുണ്ട് ചില ആയത്തുകൾ എണ്ണുന്നതിലുള്ള ഭിന്നതയാണിതിനു കാരണം  

തൗബ സൂറത്തിന്റെ ആദ്യത്തിൽ എന്താണു ബിസ്മി ഇല്ലാതെ പോയത്?

യുദ്ധത്തെക്കുറിച്ചാണ് തൗബ സൂറത്തിന്റെ തുടക്കം അപ്പോൾ റഹ്മത്ത് അറിയിക്കുന്ന ബിസ്മി യോജിക്കില്ല അതുകൊണ്ട് എഴുതിയില്ല (റൂഹുൽ ബയാൻ)

വിശുദ്ധ ഖുർആൻ, ഖുദ്സിയ്യായ ഹദീസ് എന്നിവ തമ്മിലുള്ള അന്തരമെന്ത്?

ഖുർആനും ഖുദ്സിയ്യായ ഹദീസും നബി (സ) ക്ക് അല്ലാഹുവിങ്കൽ നിന്നുള്ള വഹ്‌യുകൾ  തന്നെയാണെങ്കിലും റസൂലാണെന്ന വാദത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കുവാൻ (ഇഅ്ജാസ്) വേണ്ടിയും പാരായണം ചെയ്യാൻ കൽപിക്കപ്പെട്ടതുമാണ് വിശുദ്ധ ഖുർആൻ ഈ പ്രത്യേകത ഈ പ്രത്യേകത ഖുദ്സിയ്യായ ഹദീസിനില്ല (ജംഉൽ ജവാമിഅ്: 1/225) 

മുസ്ഹഫിനോടൊപ്പം മറ്റു ഗ്രന്ഥങ്ങൾ ബൈന്റ് ചെയ്യപ്പെട്ടാൽ അതു തൊടൽ അശുദ്ധിയുള്ളവർക്ക് നിഷിദ്ധമാകുമോ?

അതേ, ചട്ട തൊടൽ മൊത്തം നിഷിദ്ധമാണ് (തുഹ്ഫ: 1/1477)

തഫ്സീറുൽ ജലാലൈനി വുളൂഅ് കൂടാതെ സ്പർശിക്കാമോ?

ഖുർആനിനേക്കാൾ രണ്ടക്ഷരമാണ് തഫ്സീറുൽ ജലാലൈനിയിൽ കൂടുതലുള്ളതെന്നും അതു ചിലപ്പോൾ എഴുതുന്നവരിൽ നിന്നു വിട്ടുപോകാൻ സാധ്യതയുണ്ടെന്നും അതിനാൽ വുളൂഅ് എടുത്ത് സ്പർശിക്കലാണ് നല്ലതെന്നും ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട് (ഇആനത്ത്: 1/82) 

തൗബ സൂറത്ത് പാരായണം ചെയ്യുമ്പോൾ ബിസ്മി ചൊല്ലുന്നതിന്റെ വിധിയെന്ത്?

തുടക്കത്തിൽ ഹറാം ഇടയിൽ നിന്നു ഓതുമ്പോൾ കറാഹത്ത് ഇതാണ് ഇബ്നു ഹജർ (റ) വിന്റെ വീക്ഷണം തുടക്കത്തിൽ കറാഹത്ത് ഇടയിൽ നിന്നാകുമ്പോൾ സുന്നത്ത് എന്നാണ് ഇമാം റംലി (റ) വിന്റെ അഭിപ്രായം (ശർവാനി:2/36)

ഖുർആൻ പഠനാർത്ഥം അതു ബോർഡിൽ എഴുതിയിട്ടുണ്ടെങ്കിൽ അശുദ്ധിയോടെ ബോർഡ് പിടിക്കാമോ?

പാടില്ല നിഷിദ്ധമാണ് (ശർവാനി: 1/149) 

ബർകത്ത് ഉദ്ദേശിച്ചു എഴുതിയതോ?

അപ്പോൾ പിടിക്കാം (ശർവാനി: 1/149)  

ഇന്നു നിലവിലുള്ള ഖുർആന് പരിഭാഷകൾ പിടിക്കാനും ചുമക്കാനും വുളൂഅ് നിർബന്ധമാണോ?

അതേ, ഖുർആനും പരിഭാഷയും കൂടിയുള്ളതാണല്ലോ അവ പിടിക്കാനും ചുമക്കാനും വുളൂഅ് നിർബന്ധമാണ് മൗലിദ് ഗ്രന്ഥങ്ങളിൽ യാസീൻ സൂറത്ത് ബൈന്റ് ചെയ്തിട്ടുണ്ടെങ്കിൽ വുളൂഅ് ഇല്ലാതെ സ്പർശിക്കാനും ചുമക്കാനും പറ്റുമെന്നു ചില ഇമാമുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട് (ശർവാനി: 1/147)

ഖുർആൻ സൂക്തങ്ങൾ മക്കിയ്യ്, മദനിയ്യ് എന്നിങ്ങനെ രണ്ടു വിധമുണ്ടല്ലോ അവയുടെ എണ്ണമെത്ര?

6236 ആയത്തുകളിൽ മക്കിയ്യ്: 4475, മദനിയ്യ്:1761

വിശുദ്ധ ഖുർആനിനു മുസ്ഹഫ് എന്ന നാമം ആരാണു അഭിപ്രായപ്പെട്ടത്?

പ്രമുഖ സ്വഹാബി അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) (അൽ ബുർഹാൻ:1/31)

നബിയും റസൂലും തമ്മിലുള്ള അന്തരം?

അല്ലാഹുവിന്റെ നിയമ വ്യവസ്ഥകൾ അറിയിച്ചു കൊണ്ട് സന്ദേശം നൽകപ്പെടുകയും അതു പ്രബോധനം ചെയ്യാൻ അല്ലാഹു ആജ്ഞാപിക്കുകയും ചെയ്താൽ റസൂലാണ് പ്രബോധനത്തിനു ആജ്ഞയില്ലെങ്കിൽ റസൂലല്ല എങ്കിലും വഹ്‌യുള്ളതുകൊണ്ട് നബിയാണ് അപ്പോൾ എല്ലാ റസൂലും നബിയാണ് എല്ലാ നബിയും റസൂലല്ല (ഫത്ഹുൽ മുഈൻ, പേജ്:3)

നബിക്കാണോ മുർസലീങ്ങൾക്കാണോ കൂടുതൽ മഹത്വം?

മുസർസലീങ്ങൾക്ക് അവർ നബിമാർ കൂടിയാണല്ലോ

ആദ്യ പ്രവാചകൻ ആദം നബി (അ) ആയിരിക്കേ നൂഹ് നബി (അ) മിനെക്കുറിച്ച് 'ശൈഖുൽ അമ്പിയാഅ് ' എന്ന സ്ഥാനപ്പേർ പറയാൻ കാരണം?

ശിർക്കിനെതിരെ ആദ്യം പോരാടിയത് നൂഹ് നബി (അ) ആണ് (നിബ്റാസ്, പേജ്: 275)

ആദം നബി (അ) എന്തുകൊണ്ട് ശിർക്കിനെതിരെ പോരാടിയില്ല?

ആദം (അ) ന്റെ കാലത്ത് ശിർക്ക് ചെയ്യുന്നവർ ഇല്ലായിരുന്നു ശിർക്കിനു തുടക്കം കുറിച്ചത് നൂഹ് നബി (അ) ന്റെ കാലത്താണ് (നിബ്റാസ്, പേജ്: 275)

ഇന്നും ജീവിച്ചിരിക്കുന്ന പ്രവാചകന്മാർ ആരെല്ലാം?

ഇദ്രീസ് (അ) ഈസാ (അ) എന്നിവർ ആകാശത്തും ഇൽയാസ് (അ) , ഖിള്ർ (അ) എന്നിവർ ഭൂമിയിലും ജീവിച്ചിരിക്കുന്നുണ്ട് 

ഖിള്ർ വലിയ്യാണെന്നഭിപ്രായമില്ലേ?

ഉണ്ട് എന്നാൽ പ്രബല വീക്ഷണം നബിയാണെന്നാണ് (തുഹ്ഫ: 1/136)

ഖുർആൻ പേരെടുത്ത് പറഞ്ഞ 25 അമ്പിയാക്കളുടെ പേരുകൾ അറിയൽ നിർബന്ധമാണോ?

അതേ, നിഷേധിച്ചവൻ കാഫിറാകും (ഇആനത്ത്: 1/23)

ഇബ്റാഹീം നബി (അ) ന്റെ പിതാവല്ലേ കാഫിറായ ആസർ?

അല്ല ആസർ പിതൃവ്യനാണ് പിതാവിന്റെ പേര് താറഖ് എന്നാണ് (സയ്യിദുൽ ബശർ) 

അമ്പിയാക്കളെയും ഔലിയാക്കളെയും ഉറക്കത്തിലും ഉണർച്ചയിലും കാണാമോ?

കാണാവുന്നതാണ് സജ്ജനങ്ങൾക്കാണീ സൗഭാഗ്യം ലഭിക്കുക എത്രയോ മഹത്തുക്കൾക്ക് ഈ സൗഭാഗ്യം ലഭിച്ചിട്ടുണ്ടെന്നു നിരവധി ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് (നിബ്റാസ്)

ഖിള്ർ നബി (അ) ഇപ്പോഴും ജീവിച്ചിരിക്കാൻ കാരണം?

മാഉൽ ഹയാത്ത് (അമൃത്) കുടിച്ചതുകൊണ്ട് (ഫത്ഹുൽ ബാരി: 6/337)

അമ്പിയാ, ഔലിയാക്കൾ അവരുടെ റൂഹുകൾ ശരീരത്തിലേക്ക് മടക്കപ്പെട്ട നിലയിൽ ദുനിയാവിലേക്ക് മടങ്ങിവരുമോ?

ഇല്ല, അങ്ങനെ വിശ്വസിക്കരുത് 

അമ്പിയാ, ഔലിയാക്കളെ ഉണർച്ചയിൽ കണ്ടതായി പല മഹത്തുക്കളും അനുഭവം വിവരിക്കുന്നുണ്ടല്ലോ അതിന്റെ ഉദ്ദേശ്യമെന്ത്?

ഉണർച്ചയിൽ കാണുകയെന്നാൽ മഹത്തുക്കളുടെ ശ്രേഷ്ഠമാക്കപ്പെട്ട ആത്മാവ് അവരുടെ പുണ്യശരീരത്തിന്റെ ആകൃതിയിൽ രൂപം കൊള്ളുകയെന്നാണുദ്ദേശ്യം (തഫ്സീർ സ്വാവി: 3/103) 

മുഹമ്മദ് എന്ന നാമം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?

നാല് തവണ 

അമ്പിയാക്കൾ പാപസുരക്ഷിതരായിരിക്കേ ഇബ്റാഹീം നബി (അ) മൂന്നു കളവ് പറഞ്ഞുവെന്നു ഹദീസിൽ കാണുന്നതോ?

കളവെന്നു തോന്നിപ്പിക്കുന്ന മൂന്നു കാര്യങ്ങൾ പറഞ്ഞുവെന്നാണുദ്ദേശ്യം യഥാർത്ഥത്തിൽ അവ മൂന്നു സത്യമായിരുന്നു 

പ്രസ്തുത മൂന്നു കാര്യങ്ങൾ ഏതെല്ലാം?

ബിംബങ്ങളെ തകർത്ത ശേഷം 'ഇതെല്ലാം ചെയ്തത് വലിയ ആളാണ് ' എന്ന് ഇബ്റാഹീം നബി (അ) പറഞ്ഞതാണെന്ന് ഒന്ന് മുശ്രിക്കുകൾ മനസ്സിലാക്കിയത് തകർക്കപ്പെടാത്ത വലിയ ബിംബമാണ് ചെറിയ ബിംബങ്ങളെ തകർത്തതു എന്നാണ് ഇബ്റാഹീം നബി (അ) പറയുന്നത് എന്നാണ് യഥാർത്ഥത്തിൽ ഇബ്റാഹീം നബി (അ) ഉദ്ദേശിച്ചത് 'ഞാനാണ് തകർത്തത് എന്നു മാത്രമാണ് അക്കൂട്ടത്തിൽ അദ്ദേഹം തന്നെയാണ് വലിയ വ്യക്തി 

ജനം ശിർക്ക് കേന്ദ്രത്തിലേക്ക് ക്ഷണിച്ചപ്പോൾ 'ഞാൻ രോഗിയാണ് ' എന്നു പറഞ്ഞു ഇബ്റാഹീം നബി (അ ഒഴിഞ്ഞുമാറിയതാണ് രണ്ട് ശരീരത്തിനു രോഗമില്ലെങ്കിലും അവർ ശിർക്കിൽ അകപ്പെട്ടതിനാൽ 'ഹൃദയരോഗം' (വിഷമം) ഉണ്ടെന്നാണ് ഇബ്റാഹീം നബി (അ) ഉദ്ദേശിച്ചത്  

സ്വന്തം ഭാര്യയെ കുറിച്ച് 'സഹോദരി' എന്നു പറഞ്ഞതാണ് മൂന്ന് എല്ലാ മുഅ്മിനീങ്ങളും പരസ്പരം സഹോദരി സഹോദരങ്ങളാണല്ലോ

ജനം അറക്കുന്ന, വെറുക്കുന്ന രോഗം അമ്പിയാക്കൾക്കുണ്ടാവില്ലല്ലോ പിന്നെങ്ങനെയാണ് അമ്പിയാക്കൾക്ക് രോഗമുണ്ടായത്?

പ്രസ്തുത രോഗങ്ങൾ അമ്പിയാക്കളുടെ പ്രബോധന വേളയിലെ തുടക്കത്തിൽ ഉണ്ടാവില്ലെന്നേയുള്ളൂ പ്രബോധനം ചെയ്തു നബിയാണെന്നു സ്ഥിരപ്പെട്ടശേഷം പ്രസ്തുത രോഗങ്ങൾ ഉണ്ടാവാം അയ്യൂബ് നബി (അ) പ്രവാചകനാണെന്നു സ്ഥിരപ്പെട്ട ശേഷമായിരുന്നു രോഗമുണ്ടായത് (തുഹ്ഫ: 1/26)

ലോകത്തുവെച്ച് ഏറ്റവും പുണ്യമുള്ള സ്ഥലമേതാണ്?

തിരുനബി (സ) അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം (മിർഖാത്ത്: 1/447)

നബി (സ) അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെ പേരെന്ത്?

അൽ ഹുജ്റത്തുശ്ശരീഫഃ നബി (സ) യുടെ ഖബ്റിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലത്തിന്റെ പേര് 'അർറൗളതുശ്ശരീഫഃ' (ബുഖാരി)

നബി (സ) എഴുത്തും വായനയും അറിയാത്തവരാണോ?

അതേ, അറിയാത്തവരായിരുന്നു (ഖുർആൻ, റാസി: 15/25) 

എഴുത്തും വായനയും അറിയില്ലെന്നതു ഒരു ന്യൂനതയല്ലേ?

നബി (സ) ക്ക് അതു ന്യൂനതയല്ല സമ്പൂർണ പവറാണ് മുഅ്ജിസത്തിന്റെ ഭാഗമാണ് 

അതൊന്നു വിശദീകരിക്കാമോ?

ഹ്രസ്വമായി വിവരിക്കാം ഇമാം റാസി (റ) പറയുന്നു: നബി (സ) ക്ക് എഴുത്തും വായനയും അറിയാത്തവർ (ഉമ്മിയ്യ്) എന്നത് പ്രവാചകത്വത്തിന്റെ തെളിവിൽ പെട്ടതാണ് പല വിധേനയും ഇക്കാര്യം ബോധ്യപ്പെടും നബി (സ) അനുയായികൾക്ക് അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്തു കൊടുക്കുമ്പോൾ പല തവണ പാരായണം ചെയാതാലും ആദ്യത്തേതിൽ നിന്നു മാറ്റമില്ലാതെ ആവർത്തിക്കും അറബികളിൽ പെട്ട ഏതൊരു പ്രഭാഷകനും ഒരിക്കൽ നടത്തിയ പ്രസംഗമോ വാചകമോ വീണ്ടും ആവർത്തിക്കുമ്പോൾ ആദ്യത്തേതിൽ നിന്നു ചിലത് നഷ്ടപ്പെടുകയോ ചിലതു വർധിക്കുകയോ ചെയ്യാം നബി (സ) ക്ക് അതു സംഭവിക്കുന്നില്ല (റാസി: 15/25) 

നബി (സ) ക്ക് നാലായിരം പുരുഷന്മാരുടെ ശക്തി നൽകപ്പെട്ടിരുന്നുവെന്നത് ശരിയാണോ?

അതേ, ശരിയാണ് ഇമാമുകൾ അക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട് നബി (സ) യുടെ സമ്പൂർണതയാണ് ഇതിലൂടെ ബോധ്യമാകുന്നത് 

സദ് വൃത്തരായ ആളുകൾ മരണപ്പെടുന്ന വേളയിൽ തിരുനബി (സ) യുടെ ആത്മാവ് ഹാജറാകുമോ?

അതേ, ഹദീസിലും മഹദ് വചനങ്ങളിലും അങ്ങനെ വന്നിട്ടുണ്ട് (ഫതാവൽ കുബ്റാ: 2/136) 

നബി (സ) യുടെ പ്രവാചക മുദ്രയുടെ ആകൃതി?

നബി (സ) യുടെ പിൻഭാഗത്ത് ഇടതു ചുമലെല്ലിന്റെ ഭാഗത്ത് ഹൃദയത്തിനു നേരെ മുഴപോലെ തോന്നിപ്പിക്കുന്ന ഒരു അടയാളമാണ് പ്രവാചക മുദ്ര ഒരു മാടപ്രാവിന്റെ മുട്ടയുടെ അഥവാ ഒരു ചെറിയ ആപ്പിളിന്റെ വലിപ്പമുള്ള ഉയർന്നു നിൽക്കുന്ന മാംസമായിരുന്നു അത് ബുഖാരിയിൽ ഇതിന്റെ വിവരണം കാണാം 

നബി (സ) സ്വർഗത്തിൽവെച്ച് മൂന്നു സ്ത്രീകളെ വിവാഹം കഴിക്കുമല്ലോ ആരൊക്കെയാണവർ?

ബീവി മർയം (റ), ബീവി ആസിയ (റ), മൂസാനബി (അ) ന്റെ സഹോദരി കുൽസൂം (റ) (തഫ്സീർ സ്വാവി: 4/190) 

നബി (സ) യുടെ തിരുകേശത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം?

നിരവധി പ്രത്യേകതകളുണ്ട് ഏറ്റവും പ്രധാനപ്പെട്ടതും ഏവർക്കും വേഗത്തിൽ ബോധ്യപ്പെടുന്നതുമായ മൂന്നെണ്ണം പറയാം 

ഒന്ന്, തിരുകേശം കത്തുകയില്ല 

രണ്ട്, തിരുകേശത്തിന്മേൽ ഈച്ച പോലെയുള്ള പ്രാണി ഇരിക്കില്ല 

മൂന്ന്, തിരുകേശത്തിനു നിഴലുണ്ടാവില്ല (നൂറുള്ളലാം, പേജ്: 34) 

ഈസാനബി (അ) ക്കും ദജ്ജാലിനും 'മസീഹ് ' എന്നു പറയപ്പെടുന്നു രണ്ടുപേർക്കും ഒരേ അർത്ഥത്തിലാണോ?

അല്ല, ഈസാ നബി (അ) ക്ക് 'മസീഹ് ' പറയപ്പെടുന്നത് പല കാരണങ്ങൾ കൊണ്ടാണ് തടവിക്കൊണ്ട് രോഗം സുഖപ്പെടുത്തുന്ന ആൾ എന്നത് അതിലൊരു കാരണമാണ് 'മസീഹ് ' എന്നാൽ തടവുന്നവൻ എന്നാണർഥം ദജ്ജാലിനു 'മസീഹ് ' എന്നു പറയുന്നത് ഭൂമിയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവൻ എന്ന അർത്ഥത്തിലാണ് (തുഹ്ഫ: 2/88)

അന്ത്യനാൾ എന്നു പറയുന്നത് ഏതു അവസ്ഥക്കാണ്?

ഇസ്റാഫീൽ (അ) ന്റെ ഒന്നാം ഊത്ത് മുതൽക്കുള്ള അവസ്ഥക്കാണ് അന്ത്യനാൾ എന്നു പറയുന്നത് അതിനു ശേഷം പിന്നെ ദുനിയാവിൽ ദിവസമില്ലല്ലോ 

ഖബ്ർ ചോദ്യം എന്നു തുടങ്ങി?

ഖബ്റിലെ ചോദ്യം മുഹമ്മദ് നബി (സ) യുടെ സമുദായത്തിനു മാത്രമാണുള്ളത് (ഫത്ഹുൽ ബാരി: 3/186) 

ഖബ്ർ ശിക്ഷ ആത്മാവിനോ ശരീരത്തിനോ?

രണ്ടിനും കൂടിയാണ് (നിബ്റാസ്, പേജ്: 209)

മഹ്ശറയിൽ ഓരോ ഉമ്മത്തിനും വെള്ളം കുടിക്കാനായി ഓരോ റസൂലിനും ഹൗള് ഉണ്ടോ?

അതേ, ഏറ്റവും മഹത്വമായത് തിരുനബി (സ) യുടെ ഹൗളാണ് 

സ്വർഗനിവാസികൾക്ക് വിശപ്പും ദാഹവും ഇല്ലാതിരിക്കേ എന്തിനാണവർ ഭക്ഷണം കഴിക്കുന്നത് വെള്ളം കുടിക്കുന്നതും?

ആനന്ദം എന്ന നിലക്ക് 

ജിന്ന് വർഗത്തിനു സ്വർഗ പ്രവേശനം ഉണ്ടോ?

അതേ, മനുഷ്യരെപ്പോലെ ജിന്നു വർഗത്തിനും സ്വർഗ പ്രവേശവും സ്വർഗീയ ജീവിതവും നൽകപ്പെടുമെന്ന് നിരവധി പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട് (തുഹ്ഫ: 7/348) 

ജിന്നു വർഗത്തിനു നരകശിക്ഷയുണ്ടോ?

തീർച്ചയായും ഉണ്ട് അക്കാര്യം വിശുദ്ധ ഖുർആൻ വ്യക്തമാക്കിയതാണ് 

എത്ര സ്വർഗം ഉണ്ട്?

ഏഴ് ഫിർദൗസ്, മഅ് വാ, ഖുൽദ്, നഈം, അദ്ന്, സലാം, ജലാൽ (തഫ്സീർ സ്വാവി: 1/16) 

പുരുഷന്മാർക്ക് സ്വർഗത്തിൽ ഹൂറുൽഈനുകൾ ഉണ്ടല്ലോ സ്ത്രീകൾക്ക് സുമുഖന്മാരായ പുരുഷന്മാർ ഇല്ലാത്തതെന്തുകൊണ്ട്?

പുരുഷന്മാർക്ക് ഹൂറുൽഈനുകൾക്ക് പുറമെ ദുനിയാവിലെ സ്ത്രീകളും ഉണ്ടാകുന്നതാണ് അപ്പോൾ സ്ത്രീകൾക്ക് പുരുഷന്മാരുണ്ടായല്ലോ സ്വർഗത്തിൽ പ്രവേശിക്കുന്ന പുരുഷന്മാരെല്ലാം സുമുഖന്മാരാണ് ആ രീതിയിലാക്കിക്കൊണ്ടാണ് സ്വർഗ പ്രവേശനം നൽകുക ഒരു സ്ത്രീക്ക് ഒന്നിലധികം പുരുഷൻ വേണമെന്ന ചിന്ത സ്വർഗീയ സ്ത്രീകൾക്കുണ്ടാവില്ല 

സ്വർഗത്തിൽ പുരുഷന്മാർക്ക് തലയിൽ കിരീടം ഉണ്ടാവുമെന്നും കേൾക്കുന്നു സ്ത്രീകൾക്കോ?

പുരുഷന്മാർക്ക് കിരീടവും സ്ത്രീകൾക്ക് നീണ്ട സ്ഥാനവസ്ത്രവും ഉണ്ടാകും (ബുജൈരിമി: 1/218) 

സ്വർഗത്തിൽ നിഴലുണ്ടോ? 'ളില്ലൻ ളലീലാ' (നല്ല നിഴൽ) എന്നു സ്വർഗത്തെ വിശേഷിപ്പിക്കുന്നതെന്തുകൊണ്ട്?

ളില്ല് എന്ന പദം സുഖവും സന്തോഷവും എന്ന ഉദ്ദേശ്യത്തിലും ഉപയോഗിക്കാറുണ്ട് അതാണിവിടെ ഉദ്ദേശ്യം (റാസി: 10/142) 

മഹ്ശറയിൽ ചിലർ വാഹനപ്പുറത്തായിരിക്കുമെന്നു കേൾക്കുന്നു ശരിയാണോ?

അതേ, മഹത്തുക്കൾ അങ്ങനെയായിരിക്കും (നൂറുള്ളലാം, പേജ്: 24)

സ്വർഗ സ്ത്രീകൾക്ക് ഇണകളുണ്ടെന്നു വിശുദ്ധ ഖുർആനിലുണ്ടല്ലോ എന്നാൽ ഈ ദമ്പതികൾക്ക് കുഞ്ഞുങ്ങൾ ജനിക്കുമോ?

ഇല്ല അതേസമയം സ്വർഗസ്ഥർക്ക് കുഞ്ഞുങ്ങളെ ആവശ്യമായി തോന്നിയാൽ ഉടൻ അല്ലാഹു കുഞ്ഞുങ്ങളെ ജനിപ്പിച്ച് നൽകും (ഫതാവൽ ഹദീസിയ്യ, പേജ്:9)

സ്വർഗ നിവാസികളുടെ ആദ്യത്തെ ഭക്ഷണം?

ത്സ്യംമാംസത്തിലെ കരള് (ത്വബ്റാനി) 

തിരുനബി (സ) സ്വർഗത്തിലെ ആപ്പിൾ തിന്നുകയും അതിൽനിന്നുണ്ടായ ബീജത്തിൽ നിന്നാണ് ബീവി ഫാത്വിമ (റ) ജനിച്ചതെന്നും കേൾക്കുന്നു ശരിയാണോ?

അതേ, ബീവി ഫാത്വിമക്ക് സ്വർഗീയ സുഗന്ധവും ഉണ്ടായിരുന്നു ഇക്കാര്യം തിരുനബി (സ) പ്രസ്താവിച്ചിട്ടുണ്ട് (നൂറുൽ അബ്സ്വാർ) 

ഏതാണു ബർസഖീ ജീവിതം?

ഇഹലോകത്തിന്റെയും പരലോകത്തിന്റെയും ഇടയ്ക്കുള്ള കാലമാണ് ബർസഖ് ശരീരവും ആത്മാവും തമ്മിൽ വേർപിരിഞ്ഞ് രണ്ടും രണ്ടായി നിലകൊള്ളുന്ന കാലം മരണത്തോട് ഒരോരുത്തരും ബർസഖീ ജീവിതത്തിലാണ് ശരീരവുമായി ആത്മാവിനു ബന്ധമുണ്ട് 

സത്യവിശ്വാസിയുടെ ആത്മാവ് (റൂഹ്) എങ്ങോട്ടാണ് മലക്കുകൾ കൊണ്ടുപോവുക?

സത്യവിശ്വാസി മരണപ്പെട്ടാൽ ഏഴാം ആകാശത്തുള്ള 'ബൈളാഅ് ' എന്നു പേരുള്ള വീട്ടിലേക്കാണ് അവന്റെ റൂഹിനെ മലക്കുകൾ കൊണ്ടുപോവുക മരണപ്പെട്ട സത്യവിശ്വാസികളുടെ ആത്മാക്കൾ അവിടെയാണ് സംഗമിക്കുക (തദ്കിറ, പേജ്: 60)

പുതിയ ആത്മാവും പഴയ ആത്മാവും തമ്മിൽ കണ്ടുമുട്ടുമോ?

അതേ, കണ്ടുമുട്ടി സംസാരിക്കും (തദ്കിറ, പേജ്: 60)

ഒരു മയ്യിത്തിനു തന്റെ ഖബ്റിൽ ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുകയെപ്പോഴാണ്?

ദുനിയാവിലെ തന്റെ ഇഷ്ടക്കാർ തന്നെ സന്ദർശിക്കുമ്പോൾ (ശർഹുസ്സുദൂർ, പേജ്: 203) 

അല്ലാഹുവിന്റെ മുൻവിധി (ഖളാഅ്, ഖദ്ർ) രണ്ടുവിധത്തിലുണ്ടോ?

അതേ, രണ്ടുവിധത്തിലുണ്ട് (മിർഖാത്: 1/148)

രണ്ടു രീതിയിലുള്ള മുൻവിധിയെക്കുറിച്ച് ഒരു വിശദീകരണം തരാമോ?

ഒന്ന്, മുബ്റമ്, ഒരിക്കലും മാറ്റം വരാത്ത നിലയിലുള്ള വിധിയാണത് 

രണ്ട്, മുഅല്ലഖ്, അദ്ദേഹം ഹജ്ജ് ചെയ്താൽ 40 വയസ്സ് ജീവിക്കും അല്ലെങ്കിൽ 30 വയസ്സ് എന്ന നിലയ്ക്ക് ബന്ധിപ്പിക്കപ്പെട്ട വിധിയാണത് (മിർഖാത്: 1/148) 

ഖദ്ർ നിഷേധികൾ കാഫിറുകളാണോ?

അതേ, ഖദ്റിനെ നിഷേധിച്ചവൻ കാഫിറാകും (റാസി: 2/46) 

ഖദ് രിയ്യത്ത് എന്ന പ്രസ്ഥാനം കാഫിരീങ്ങളാണോ?

മറുപടി: അല്ല, അവർ കടുത്ത മുബ്തദിഉകളാണ് അല്ലാഹുവിന്റെ മുൻ അറിവും നിശ്ചയവുമെല്ലാം അംഗീകരിക്കുന്നവരാണ് ഖദ്രിയ്യത്ത് വിഭാഗം നന്മകൾ അല്ലാഹുവിങ്കൽ നിന്നാണെന്നും ചീത്ത അല്ലാഹുവിങ്കൽ നിന്നല്ലെന്നുമാണ് ഖദ്രിയ്യത്തിന്റെ വിശ്വാസം (ശർഹുൽ മുസ്ലിം: 1/154) ഇതു ബിദ്അത്തു വാദമാണ് സർവതും അല്ലാഹുവിങ്കൽ നിന്നാണെന്നാണ് ശരിയായ വിശ്വാസം അതാണു അഹ്ലുസ്സുന്നഃയുടെ വിശ്വാസം 

വിശ്വാസ കാര്യങ്ങളിൽ അനുകരണം (തഖ്ലീദ്) ഉണ്ടോ?

ഇല്ല, കർമപരമായ കാര്യങ്ങളിലാണ് തഖ്ലീദ് (അനുകരണം) ഉള്ളത് വിശ്വാസ കാര്യങ്ങളിൽ തഖ്ലീദ് സ്വീകാര്യമല്ല അത്തരക്കാർ കുറ്റക്കാരാകും 

വിശ്വാസ കാര്യങ്ങളിൽ തഖ്ലീദ് ഇല്ലെങ്കിൽ പിന്നെയെങ്ങനെയാണ് ഇമാം അശ്അരി (റ) നമ്മുടെ ഇമാമാണെന്നു പറയുന്നത്?

വിശ്വാസ കാര്യങ്ങൾ, വിശ്വസിക്കൽ നിർബന്ധമായ കാര്യങ്ങൾ ഒരോരുത്തരും വിശ്വസിക്കൽ നിർബന്ധമാണ് സ്വഹാബത്ത് മുതൽ അന്ത്യനാൾ വരെയുള്ള എല്ലാ തലമുറകൾക്കും ഇതു ഒരുപോലെ ബാധകമാണ് തലമുറകൾ തലമുറകൾക്ക് കൈമാറുകയെന്നതാണ് ഇതിന്റെ രീതി  

ഇമാം അശ്അരി (റ) വിനെ നാം തഖ്ലീദ് ചെയ്യുന്നില്ല വിശ്വാസ കാര്യങ്ങൾ മുഴുവനും സമഗ്രമായി രേഖപ്പെടുത്തിയ വ്യക്തികൾ എന്ന നിലയ്ക്കാണ് ഇമാം അശ്അരി (റ) വിനെയും ഇമാം മാതുരീദി (റ) വിനെയും നാം ഇമാമായി ഉയർത്തിക്കാണിക്കുന്നത് അല്ലാതെ ഇമാം ശാഫിഈ (റ) വിനെ തഖ്ലീദ് ചെയ്തതുപോലെ ഇമാം അശ്അരി (റ ) വിനെ നാം തഖ്ലീദ് ചെയ്യുന്നില്ല 

കർമപരമായ കാര്യങ്ങളിൽ നാലോലൊരു മദ്ഹബ് അംഗീകരിക്കാത്തവൻ പുത്തൻവാദിയാണോ?

അതേ, അവൻ വിശ്വാസം പിഴച്ച പുത്തൻവാദിയാണ് (തഫ്സീർ സ്വാവി: 8/9)   


അലി അഷ്‌കർ : 95267 65555

Thursday, 30 May 2019

സംശയവും മറുപടിയും - സ്വദഖഃ

 

സകാത്ത് പരസ്യമായി കൊടുക്കണമല്ലോ എന്നാൽ സ്വദഖയോ?

രഹസ്യമായി കൊടുക്കലാണു നല്ലത് (തുഹ്ഫ:7/179)

നിഷിദ്ധമായ പണംകൊണ്ട് സ്വദഖ നൽകാമോ?

പാടില്ല അതിനു പ്രതിഫലം ലഭിക്കില്ല (ശർഹുൽ മുഹദ്ദബ്: 6/262)

ഭർത്താവിന്റെ സമ്മതം കൂടാതെ സ്വദഖ നൽകാമോ?

ഭാര്യയുടെ സമ്പത്തിൽ നിന്നു സ്വദഖഃ ചെയ്യാൻ ഭർത്താവിന്റെ സമ്മതത്തിന്റെ ആവശ്യമില്ല 

നമ്മുടെ നാട്ടിലേക്ക് മറ്റു നാട്ടുകാർ വന്നാൽ അവർക്കു സകാത്തു നൽകാമോ?

നൽകാം മറ്റൊരു നാട്ടിലേക്ക് നാം നീക്കം ചെയ്യാതിരുന്നാൽ മതി (തുഹ്ഫ: 7/172)

സ്ത്രീകൾക്കു സ്വർണം അനുവദനീയമായതെന്തുകൊണ്ട്?

സന്താന ഉൽപാദനം പ്രധാനപ്പെട്ടതാണ് ഇതിനു ഇണചേരൽ നിർബന്ധമാണ് ഇണചേരൽ വികാരവുമായി ബന്ധപ്പെട്ടതാണ് പുരുഷനു സ്ത്രീയോട് വികാരമുണ്ടാകാനുള്ള പ്രധാന കാരണമാണ് സൗന്ദര്യം അതുകൊണ്ടാണ് സ്ത്രീക്ക് സ്വർണം അനുവദനീയമാക്കപ്പെട്ടത് (ജമൽ: 2/258) 

പുരുഷനു വെള്ളി ആഭരണം ഹറാമാണോ?

അതേ എന്നാൽ വെള്ളിയുടെ മോതിരം ഹറാമല്ല അതു സുന്നത്താണ് (തുഹ്ഫ: 3/278) 

വെള്ളികൊണ്ട് സീൽ നിർമിക്കാമോ?

ധരിക്കൽ അനുവദനീയമായ മോതിരത്തിൽ സീൽ ഒരുക്കിയിട്ടുണ്ടെങ്കിൽ അനുവദനീയമാണ് ധരിക്കാൻ പറ്റാത്തവിധം സീൽ വെക്കാൻ മാത്രം സ്വർണം കൊണ്ടോ വെള്ളികൊണ്ടോ സീൽ ഉണ്ടാക്കൽ ഹറാമാണ് (ബുജൈരിമി: 2/294)

പുരുഷൻ ഏതു വിരലിൽ മോതിരം അണിയണം?

വലതുകൈയിന്റെയോ ഇടതു കൈയിന്റെയോ ചെറുവിരലിലാണ്  സുന്നത്ത് വലതു കൈയിന്റെ ചെറുവിരലിലാണ് ഏറ്റുവും പുണ്യം (നിഹായ: 2/106)

ചെറുവിരലല്ലാത്ത വിരലിൽ അണിയാമോ?

പുരുഷൻ ചെറുവിരലിലല്ലാത്ത മറ്റു വിരലുകളിൽ അണിയൽ കറാഹത്താണ്(ശർവാനി: 3/276) 

ഒന്നിലധികം മോതിരം ധരിക്കാമോ?

വ്യത്യസ്ത സമയങ്ങളിൽ ധരിക്കാനായി ഒന്നിലധികം മോതിരം ഉണ്ടാക്കിവെക്കുന്നതുകൊണ്ട് വിരോധമില്ല എന്നാൽ, ഒന്നിലധികം മോതിരം ഒരേ സമയത്ത് ധരിക്കൽ കറാഹത്താണെന്നും ഹറാമാണെന്നും അഭിപ്രായമുണ്ട് (നിഹായ: 3/276)

മോതിരത്തിൽ ആദരിക്കപ്പെടേണ്ട പേര് എഴുതാമോ?

എഴുതാം, വിരോധമില്ല എന്നാൽ നജസാവാതിരിക്കാൻ ശ്രദ്ധിക്കൽ അനിവാര്യമാണ് (ജമൽ:2/256)

സമ്പന്നർക്ക് സ്വദഖഃ നൽകാമോ?

അതേ, നൽകാം സമ്പന്നർ സ്വദഖഃ വാങ്ങാതിരിക്കലാണ് നല്ലത് ദാരിദ്ര്യം പ്രകടിപ്പിച്ചുകൊണ്ട് സ്വദഖ ആവശ്യപ്പെടുലും വാങ്ങലും നിഷിദ്ധമാണ് (തുഹ്ഫ: 7/178, മുഗ്നി: 3/120)

അമുസ്ലിംമിനു സ്വദഖഃ നൽകാമോ?

മുസ്ലിംകളോട് ശത്രുത പുലർത്താത്ത, മുസ്ലിംകളുടെ ഉത്തരവാദിത്വത്തിൽ ജീവിക്കുന്നവർക്കും കുടുംബബന്ധമുള്ളവർക്കും സ്വദഖഃ നൽകുക വഴി ഇസ്ലാമിലേക്ക് വരാൻ സാധ്യതയുള്ളവർക്കും നൽകാം (തുഹ്ഫ: 7/176) 

നബികുടുംബത്തിനു സ്വദഖഃ നൽകാമോ?

അതേ, അതു അനുവദനീയമാണ് ഹദ് യയും നൽകാം (അവർക്ക് സകാത്ത് നൽകൽ ഹറാമാണ്) (ശർഹുൽ മുഹദ്ദബ്: 6/260) 

ഹറാമായ സമ്പത്തുകൊണ്ട് സ്വദഖഃ?

നിഷിദ്ധമായ സമ്പത്തുകൊണ്ട് സ്വദഖഃ (?) നൽകിയാൽ പ്രതിഫലം ലഭിക്കില്ല അതു സ്വദഖയായി പരിഗണിക്കില്ല സ്വദഖയുടെ ധനം ഹറാമിൽ നിന്നും ഹറാം കലർന്നതിൽ നിന്നും രക്ഷപ്പെട്ടതാകണം (ശർഹുൽ മുഹദ്ദബ്: 6/282) 

ഹറാമായ സമ്പത്തുള്ളവന്റെ സ്വദഖ വാങ്ങാമോ?

കൂടുതൽ സമ്പത്തും ഹറാമായതാണെങ്കിൽ സ്വദഖ വാങ്ങൽ കറാഹത്താണ് സ്വദഖയായി നൽകുന്ന പണം ഹറാമായ സമ്പത്താണെന്നു അറിഞ്ഞാൽ അതു വാങ്ങൽ ഹറാമാണ് (ഫത്ഹുൽ മുഈൻ)

യാചന അനുവദനീയമാണോ?

യാചന ഇസ്ലാം നിരുത്സാഹപ്പെടുത്തിയിട്ടുണ്ട് പാവപ്പെട്ടവർ യാചന നടത്തൽ തെറ്റല്ല 

മനുഷ്യരല്ലാത്ത ജീവികൾക്ക് സ്വദഖ നൽകാമോ?

നൽകാം പ്രതിഫലം ലഭിക്കും (ശർഹുൽ മുഹദ്ദബ്: 6/262) 

ആർക്കാണു കൂടുതൽ പരിഗണന?

സ്വദഖ നൽകുമ്പോൾ കുടുംബബന്ധത്തെയാണ് അയൽപക്കബന്ധത്തേക്കൾ പരിഗണിക്കേണ്ടത് കുടുംബം കഴിഞ്ഞാൽ അയൽവാസികളിൽ അടുത്തവരെ പരിഗണിക്കലാണുത്തമം (തുഹ്ഫ: 7/180)

സ്വദഖ നല്ലതാകാനുള്ള നിബന്ധന?

സ്വദഖ സ്വീകാര്യമാകാനും പ്രതിഫലം ലഭിക്കാനും പത്തുകാര്യങ്ങൾ അനിവാര്യമാണെന്നു മുഫസ്സിരീങ്ങൾ വ്യക്തമാക്കിയിട്ടുണ്ട് 

(1) ധനം ഹലാലാകുക 

(2) മുന്തിയ ധനം നൽകുക 

(3) സ്വന്തത്തിനു ആവശ്യമുണ്ടായിരിക്കെ നൽകുക 

(4) ഏറ്റവും കൂടുതൽ ആവശ്യമുള്ളവർക്ക് നൽകുക 

(5) പരമാവധി രഹസ്യമാക്കുക 

(6) കൊടുത്തത് എടുത്തു പറഞ്ഞു സ്വദഖ വാങ്ങിയവനെ ബുദ്ധിമുട്ടാക്കാതിരിക്കുക 

(7) അല്ലാഹുവിന്റെ പ്രീതി ലക്ഷ്യംവെക്കുക (നൽകപ്പെടുന്നത് വലുതാണെങ്കിലും ചെറുതായി കാണുക 

(8) ധനത്തിൽ നിന്നു ഇഷ്ടമുള്ളത് നൽകുക 

(9) വാങ്ങുന്നവനെ നിന്ദ്യനായി കാണാതിരിക്കുക (തഫ്സീർ സ്വാവി: 4/162)




അലി അഷ്ക്കർ - 9526765555

Wednesday, 29 May 2019

കിടന്നു കൊണ്ട് ഖുർആൻ ഒത്തിന്റെ വിധി എന്താണ്?



നബി (സ്വ) തങ്ങൾ ആയിശാ ബിവി (റ)യുടെ മടിയിൽ ചാരി ഖുർആൻ ഓതാറുണ്ടായിരുന്നു. (ബുഖാരി, മുസ്ലിം റഹ്).

മറ്റൊരു റിപ്പോർട്ടിൽ “നബി (സ്വ) ആയിശാ ബീവി (റ)യുടെ മടിയിൽ തലവെച്ച് ഓതാറുണ്ടായിരുന്നു” എന്ന് വന്നത് കൊണ്ട് ഇവിടെയും മടിയിൽ കിടന്നാണ് ഓതിയിരുന്നത് എന്ന് വ്യക്തം (ഫത്ഹുൽ ബാരി).

ഖുർആൻ ചാരിയിരുന്നും കിടന്നും ഓതൽ അനുവദനീയമാണ് എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം (ശറഹ് മുസ്ലിം)..

فليس هناك مانع من قراءة القرآن قائمًا، وقاعدًا، ومضطجعًا، كما قال الله جل وعلا في كتابه الكريم: الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَى جُنُوبِهِمْ[آل عمران:191]، ويدخل في الذكر قراءة القرآن فهو أعظم الذكر.

ഇമാം സ്വാവി(റ)



അല്ലാമാ ഇമാം അഹ്മദുസ്സ്വാവി(റ) ‘സ്വാവി’ എന്ന ചുരുക്കപ്പേരില്‍ നമുക്ക് സുപരിചിതനായ പണ്ഡിതശ്രേഷ്ഠനാണ്. അബുല്‍ അബ്ബാസ് അഹ്മദുസ്സ്വാവീ അല്‍ഖല്‍വത്തീ അല്‍മാലികി അദ്ദര്‍ദീരി(റ) എന്നാണ് മുഴുവന്‍ പേര്. അബുല്‍ അബ്ബാസ്, അബുല്‍ ഇര്‍ശാദ്, ശിഹാബുദ്ദീന്‍ എന്നിവ അപരനാമങ്ങളാണ്. ഈജിപ്തിന്‍റെ പടിഞ്ഞാറന്‍ ജില്ലയില്‍ നൈല്‍ നദിയുടെ തീരപ്രദേശമായ സ്വാഅല്‍ഹജര്‍(saal hagar)ലാണ് ജനനം.

(san al hagar എന്നാണ് ഇപ്പോള്‍ ഭൂപടങ്ങളില്‍ രേഖപ്പെടുത്തിക്കാണുക). പുരാതന ഈജിപ്തിന്‍റെ തലസ്ഥാനമായിരുന്നു ഈ നാട്. ഇതിലേക്ക് ചേര്‍ത്തിയാണ് ‘സ്വാവി’ എന്നറിയപ്പെട്ടത്. ഖാദിരിയ്യ ത്വരീഖത്തിലെ ഒരു ശാഖയായ ഖല്‍വത്തീ ത്വരീഖത്ത് സ്വീകരിച്ചതിനാല്‍ ‘ഖല്‍വത്തീ’ എന്നു വിശേഷിപ്പിക്കപ്പെട്ടു. ഇമാമു ദാരില്‍ ഹിജ്റ ഇമാം മാലിക്(റ)ന്‍റെ കര്‍മശാസ്ത്രസരണി സ്വീകരിച്ചതിനാല്‍ ‘മാലികി’ എന്നും മാലികീ സരണിയിലെ പ്രശസ്തനായ പണ്ഡിതനും ആത്മീയഗുരുവുമായ അബുല്‍ ബറകാത്ത് അഹ്മദുദ്ദര്‍ദീര്‍(റ) എന്ന തന്‍റെ പ്രധാന ഗുരുവര്യരിലേക്ക് ചേര്‍ത്തി ‘ദര്‍ദരീ’ എന്നും പ്രസിദ്ധമായി.


കര്‍മപരമായി മാലികീ മദ്ഹബും അധ്യാത്മികമായി ഖല്‍വതീ ത്വരീഖത്തും താന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സ്വയം പരിചയപ്പെടുത്തിയ (അല്‍അസ്റാറുര്‍ റബ്ബാനിയ്യ: 2) ഇമാം സ്വാവി(റ)യുടെ ആദര്‍ശത്തെ കുറിച്ച് വിശദമായൊരന്വേഷണം ആവശ്യമില്ലതന്നെ. എങ്കിലും അദ്ദേഹത്തിന്‍റെ ആശയ നിലപാടുകളറിയിക്കുന്ന ചില കാര്യങ്ങള്‍ മാത്രം ഹ്രസ്വമായി പരാമര്‍ശിക്കാം.


കുടുംബം, വളര്‍ച്ച

മദീനതുന്നബിയ്യില്‍ നിന്ന് ഹജ്ജിനും ഉംറക്കും പോകുന്നവരുടെ മീഖാത്തായ ദുല്‍ഹുലൈഫയില്‍ നിന്ന് ഈജിപ്തിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ് ഇമാം സ്വാവി(റ)യുടെ കുടുംബം. മാതാവിന്‍റെയും പിതാവിന്‍റെയും താവഴി അലി(റ)ലേക്ക് ചെന്നുചേരുന്നു. പിതാവ് ശൈഖ് മുഹമ്മദ് സമ്പന്നനായ പണ്ഡിതനും വലിയ ഭക്തനുമായിരുന്നു. എല്ലാ നിസ്കാരങ്ങള്‍ക്കും ഒന്നാം ജമാഅത്തിന് പള്ളിയിലെത്തുമായിരുന്ന അദ്ദേഹം മിമ്പറിനോട് ചേര്‍ന്ന സ്ഥലത്താണ് സ്ഥിരമായി നിസ്കരിക്കുക.

അദ്ദേഹത്തെ പരിഗണിച്ച് മറ്റാരും അവിടെ നില്‍ക്കുമായിരുന്നില്ല. മാത്രമല്ല, സ്ഥിരം ഇമാമിന്‍റെ അഭാവത്തില്‍ അദ്ദേഹം മാത്രമായിരുന്നു ഇമാം നിന്നിരുന്നത്. മറ്റാരെയും പകരം ഇമാമാക്കാതെ തദ്ദേശീയര്‍ അദ്ദേഹത്തെ ആദരിക്കുകയും അര്‍ഹിക്കുന്ന പരിഗണന നല്‍കുകയും ചെയ്തു. റസൂല്‍(സ്വ)യെ ധാരാളമായി സ്വപ്നം കണ്ടിരുന്നു. തന്‍റെ അന്ത്യസമയത്ത് തിരുദര്‍ശനത്തിന്‍റെ അനുഭൂതി അനുഭവിച്ചിരുന്നതായി ദൃക്സാക്ഷികള്‍ വിവരിക്കുന്നു. പരിസര പ്രദേശമായ ഹബ്ബാര്‍സിലെ ഒരു ഭക്തയായിരുന്നു ഭാര്യ. ഈ ദാമ്പത്യവല്ലരിയിലാണ് ഇമാം സ്വാവി(റ) ജനിക്കുന്നത്.

ഹിജ്റ 1175-ലാണ് ഇമാമിന്‍റെ ജനനം. ഹിജ്റ 1241 മുഹര്‍റം 7-ന് 66-ാം വയസ്സില്‍ മദീനയില്‍വച്ച് വഫാത്തായി. രണ്ടാമത്തെ ഹജ്ജ് യാത്രയിലായിരുന്നു അപ്പോള്‍ അദ്ദേഹം. ജന്നത്തുല്‍ ബഖീഇലാണ് അന്ത്യവിശ്രമം. അദ്ദേഹത്തിന്‍റെ ജീവിതം വിവിധ വൈജ്ഞാനിക ശാഖകളിലെ ശ്രദ്ധേയമായ സേവനത്തിന്‍റെയും ആത്മീയ ശിക്ഷണത്തിന്‍റെതുമായിരുന്നു. ഗുരുവിനെ അക്ഷരാര്‍ത്ഥത്തില്‍ പകര്‍ത്തുകയും മാതൃകയാക്കുകയും ചെയ്തു മഹാന്‍. അതിനാലാണ് ദര്‍ദീരീ എന്നു വിശേഷിപ്പിക്കപ്പെട്ടത്.

പഠന കാര്യങ്ങളിലും പരിചരണ സൗഭാഗ്യത്തിലും സാഹചര്യം അനുകൂലമായത് വൈജ്ഞാനിക-ആത്മീയോന്നതിക്ക് സഹായകമായി. സാത്വികനായ പിതാവിന്‍റെയും ഭക്തയായ മാതാവിന്‍റെയും ശിക്ഷണത്തില്‍ കുട്ടിക്കാലത്ത് തന്നെ ആത്മീയ സരണിയില്‍ മുന്നേറി. പണ്ഡിത കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു മാതാവ്. ഇമാം സ്വാവി(റ) ജ്ഞാനം തേടിത്തുടങ്ങിയപ്പോള്‍ തന്‍റെ മാതാവിനെ അഖീദ പഠിപ്പിക്കാമെന്ന് കരുതി. കാരണം അഖീദ അടിസ്ഥാനമാണല്ലോ. അങ്ങനെ ഇമാം അഖീദ കാര്യങ്ങള്‍ ഉമ്മക്ക് ഓതിക്കൊടുത്തു. ഇത് കേട്ടപ്പോള്‍ ഉമ്മ പറഞ്ഞു: ‘മോനേ, നീ ഈ പറയുന്നതൊക്കെ എന്‍റെ മനസ്സിലും അറിവിലുമുള്ളത് തന്നെ. പക്ഷേ എനിക്ക് നിന്നെ പോലെ അത് പറയാന്‍ കഴിയുന്നില്ലെന്ന് മാത്രം.’ മഹതിക്ക് വിശ്വാസ പഠനശാഖയിലെ സാങ്കേതിക പദങ്ങള്‍ കൂടുതലൊന്നും അറിയില്ലല്ലോ (അന്നൂറുല്‍ വള്ളാഅ്).


ബുദ്ധിസാമര്‍ത്ഥ്യവും പഠനതാല്‍പര്യവും

മാതൃപിതൃ ഗുണം ചെറുപ്പത്തിലേ അദ്ദേഹത്തില്‍ പ്രകടമായി. മൂന്ന് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ചെറിയ സൂറത്തുകള്‍ കേള്‍ക്കുന്നമാത്രയില്‍ തന്നെ ഹിഫ്ളാക്കുമായിരുന്നു. പിതാവ് കുട്ടിയെ ഉസ്താദിന്‍റെ അടുക്കല്‍ കൊണ്ടുപോയ രംഗം ശ്രദ്ധേയം: ഇമാം സ്വാവി(റ)ന് മൂന്നു വയസ്സ് തികച്ചില്ലാത്ത സന്ദര്‍ഭത്തില്‍ പിതാവ് ചുമലിലിരുത്തി പാഠശാലയിലേക്ക് കൊണ്ടുപോയി. കുട്ടിയെ ഗുരുനാഥന്‍റെ മുന്നിലിരുത്തി. പിതാവും കൂടെയിരുന്നു. ഉസ്താദിനോട് ഖുര്‍ആന്‍ ഓതിക്കൊടുക്കാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അല്‍കൗസര്‍ വരെയുള്ള ചെറിയ ഏഴ് സൂറത്തുകള്‍ മൂന്നു പ്രാവശ്യം വീതം ഓതിക്കേള്‍പ്പിച്ചു. ഇതു കേട്ട കുട്ടി അത് ഇങ്ങോട്ടും ഓതിക്കൊടുത്തു. അപ്പോള്‍ ഉസ്താദ് കൗതുകത്തോടെ പിതാവിനോട് ചോദിച്ചു: നിങ്ങള്‍ ഇതെല്ലാം കുട്ടിക്ക് മന:പാഠമാക്കിക്കൊടുത്തിരുന്നുവോ? ഇല്ലെന്ന് പിതാവ് പറഞ്ഞില്ല. പക്ഷേ യാഥാര്‍ത്ഥ്യം അതായിരുന്നു. കേട്ട ഉടന്‍ മന:പാഠമാക്കിയ തന്‍റെ കുഞ്ഞിന് ബുദ്ധിസാമര്‍ത്ഥ്യത്തിന്‍റെ പേരില്‍ കണ്ണ് തട്ടുമോ എന്ന് ഭയന്നാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് (അന്നൂറുല്‍ വള്ളാഅ്).

അന്ന് കുട്ടിയെയുമായി തിരിച്ച് പോന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കുട്ടിയെ പാഠശാലയില്‍ കൊണ്ടുചെന്നാക്കുകയും അല്‍പാല്‍പം പഠിപ്പിക്കാന്‍ ധാരണയുണ്ടാക്കുകയും ചെയ്തു. അങ്ങനെ മൂന്നു ദിവസം കൊണ്ട് സൂറത്തുള്ളുഹാ വരെ ഹൃദിസ്ഥമാക്കി. പിന്നീട് എഴുതാന്‍ നിര്‍ദേശിച്ചപ്പോള്‍ വൃത്തിയായി എഴുതുകയുണ്ടായി. സതീര്‍ത്ഥ്യരില്‍ നിന്നും ഉന്നതമായ പ്രകടനം എഴുത്തിലും കാഴ്ചവെക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. പഠനം വേഗത്തില്‍ മുന്നേറിയെങ്കിലും ഖുര്‍ആന്‍ ഖത്മ് ചെയ്യുന്നത് കാണാന്‍ പിതാവിനു ഭാഗ്യമുണ്ടായില്ല. സൂറത്ത് ലുഖ്മാന്‍ വരെ എത്തിയ സമയത്തായിരുന്നു പ്രിയപിതാവിന്‍റെ മരണം.

പിതാവിന്‍റെ വഫാത്ത് ദിനത്തില്‍ സ്വാവി(റ) പാഠശാലയില്‍ നിന്നു വീട്ടിലെത്തി. കയ്യില്‍ എഴുത്ത് പലകയുണ്ടായിരുന്നു. അദ്ദേഹം കുട്ടിയെ അടുത്തുവിളിച്ച് പലകയിലെഴുതിയത് പാരായണം ചെയ്യാന്‍ പറഞ്ഞു. സൂറത്ത് ലുഖ്മാനിലെ 14 മുതല്‍ 22 വരെയുള്ള സൂക്തങ്ങളാണ് അതിലുണ്ടായിരുന്നത്. ഓരോ പ്രാവശ്യവും ഓതിത്തീര്‍ന്നാല്‍ വീണ്ടും ഓതാനാവശ്യപ്പെട്ടു പിതാവ്. അങ്ങനെ അസ്വര്‍ മുതല്‍ മഗ്രിബിനോടടുത്ത സമയം വരെ തുടര്‍ന്നു. പിന്നീട് അദ്ദേഹം പിതാവിനു വേണ്ടി പ്രാര്‍ത്ഥിച്ചു. പ്രസ്തുത സൂക്തങ്ങളുടെ ആദ്യ ഭാഗം മാതൃപിതൃ ഗുണത്തെ കുറിച്ചാണ്. അവസാനം കാര്യങ്ങളുടെ അന്ത്യം അല്ലാഹുവിങ്കലാണെന്നും കുറിക്കുന്നു. ഇതിന്‍റെ ആവര്‍ത്തിച്ചുള്ള പാരായണ നിര്‍ദേശം ഇമാമവര്‍കളില്‍ അങ്ങനെയൊരു വിചാരമുണ്ടാക്കി എന്നു മനസ്സിലാക്കാം.

മരണ രംഗം തിരുദര്‍ശനത്തിന്‍റെ അനുഭൂതിയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ അനുസ്മരിക്കുന്നുണ്ട്. ദര്‍സ് പോലുള്ള വൈജ്ഞാനിക സേവനമൊന്നും ചെയ്തതായി കാണുന്നില്ലെങ്കിലും അദ്ദേഹത്തിന്‍റെ ജീവിത വിശുദ്ധിക്കും ആത്മീയ നിഷ്ഠക്കുമുള്ള അംഗീകാരമായിരുന്നു ഇതെന്നു വിലയിരുത്താം.

ഗുരുനാഥനും കുടുംബത്തിനും ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ പിതാവ് നല്‍കിയിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ മരണത്തോടെ അത് നിലച്ചമട്ടായി. എങ്കിലും ഗുരുനാഥന്‍ കൈവിട്ടില്ല. അതീവ ബുദ്ധിശാലിയും പഠനതല്‍പരനുമായ വിദ്യാര്‍ത്ഥിയെ അദ്ദേഹം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ചെറിയ കുട്ടിയായിരിക്കെ തന്നെ തന്‍റെ തൊട്ടടുത്ത് സ്ഥാനം നല്‍കി ഇരുത്തി. തന്‍റെ ശിഷ്യഗണങ്ങളില്‍ അദ്ദേഹത്തിനുള്ള പ്രത്യേകത ബോധ്യപ്പെട്ടതിനാലായിരുന്നു ഈ പരിഗണന. സൂറത്ത് ലുഖ്മാന്‍ 23-ാം സൂക്തം മുതല്‍ അന്ത്യം വരെ അദ്ദേഹത്തില്‍ നിന്ന് പഠിച്ച് ഖുര്‍ആന്‍ ഖത്മ് ചെയ്തു. ചെറുപ്രായമാണെങ്കിലും ജ്ഞാനദാഹം അദ്ദേഹത്തില്‍ ശക്തമായിരുന്നു. പഠിക്കാനെളുപ്പമുണ്ടാകുമ്പോള്‍ സ്വാഭാവികമായും പഠനത്തില്‍ ആവേശമുണ്ടാകുമല്ലോ.

അടങ്ങാത്ത വിജ്ഞാനദാഹം

നാട്ടില്‍ നിന്ന് ലഭിക്കുന്ന പരിമിത സൗകര്യങ്ങളടിസ്ഥാനപ്പെടുത്തിയുള്ള ജ്ഞാനസമ്പാദനത്തില്‍ തൃപ്തനാകാതെ സ്വാവി(റ) ഈജിപ്തിലെ ജാമിഉല്‍ അസ്ഹറില്‍ ചേരാനാഗ്രഹിച്ചു. കൈറോയിലേക്കയക്കാന്‍ പക്ഷേ സഹോദരങ്ങള്‍ തയ്യാറായില്ല. നിരാശയോടെയും മന:പ്രയാസത്തോടെയും കുറെ കാലം നാട്ടില്‍ തള്ളിനീക്കി.

അങ്ങനെയിരിക്കെ ഭൂമിക്കരം നല്‍കാന്‍ താമസിച്ചതിന് സഹോദരങ്ങളിലൊരാളെ പിടികൂടാന്‍ അംശം അധികാരി തീരുമാനിച്ച വിവരമറിഞ്ഞപ്പോള്‍ സഹോദരങ്ങളെല്ലാം ആ ഗ്രാമം വിട്ടുപോയി. സ്വാവി(റ) മാത്രം എങ്ങോട്ടും പോയില്ല. അദ്ദേഹത്തെ അധികാരിയുടെ ശിങ്കിടികള്‍ പിടികൂടി അധികാരിയുടെ മുമ്പില്‍ ഹാജരാക്കി. എന്നാല്‍ കുറ്റക്കാരനല്ലാത്തതിനാല്‍ അദ്ദേഹം സ്വാവി(റ)യോട് സ്നേഹത്തില്‍ പെരുമാറുകയും തന്‍റെ സമീപം ആദരിച്ച് ഇരുത്തുകയുമുണ്ടായി. അവിടെ വച്ച് അദ്ദേഹം അല്‍പം ഖുര്‍ആന്‍ പാരായണം ചെയ്തു കേള്‍പ്പിച്ചു. അതില്‍ ഏറെ സന്തുഷ്ടനായ അധികാരി മഹാന്‍റെ കൈപിടിച്ച് ചുംബിച്ച് ബറകത്തെടുത്തു. മാത്രമല്ല, സഹോദരങ്ങളെ കടബാധ്യതയില്‍ നിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു.

അധികാരിയോട് യാത്ര പറഞ്ഞ് വിജ്ഞാനദാഹത്തിന് പരിഹാരം തേടി ഇമാം യാത്ര തിരിച്ചു. ഇക്കാര്യം സഹോദരങ്ങളറിഞ്ഞിരുന്നില്ല. അദ്ദേഹം നേരെ പോയത് അല്‍ഖളാബയിലെ സ്വന്തം കുടുംബക്കാരുടെ അടുത്തേക്കാണ്. അവര്‍ അദ്ദേഹത്തെ സ്നേഹാശ്ലേഷങ്ങളോടെ സ്വീകരിച്ചു. നാട് വിട്ടതിന്‍റെ ലക്ഷ്യം അറിയിച്ചപ്പോള്‍ എല്ലാവിധ സഹായങ്ങളും നല്‍കാമെന്ന് അവര്‍ വാക്കുനല്‍കി. ഭക്ഷണവും പണവും വാഗ്ദാനം ചെയ്തു. എട്ട് ദിവസം അവരോടൊപ്പം കഴിഞ്ഞു.

ഈ സമയത്തെല്ലാം സഹോദരങ്ങള്‍ നാട്ടിലും പരിസരങ്ങളിലും അദ്ദേഹത്തെ തിരക്കുകയായിരുന്നു. സ്വാവി(റ) ഖളാബയിലുണ്ടെന്നും ജാമിഉല്‍ അസ്ഹറിലേക്ക് പോകാനുദ്ദേശിക്കുന്നുവെന്നും വിവരം ലഭിച്ചപ്പോള്‍ മനമില്ലാ മനസ്സോടെ അവര്‍ സമ്മതം നല്‍കി. ആവശ്യമായ സഹായങ്ങള്‍ ഉറപ്പുനല്‍കുകയുമുണ്ടായി. അങ്ങനെയാണ് സ്വാവി(റ) കൈറോയിലെത്തുന്നത്. അന്ന് ഇമാമിന് 12 വയസ്സായിരുന്നു പ്രായം.

ഗുരുസാഗരം

അഹ്മദ് അസ്സ്വാവി(റ)യെ സംബന്ധിച്ചിടത്തോളം അസ്ഹര്‍ മഹാഗുരുക്കന്മാരുടെ സാഗരം തന്നെയായിരുന്നു. ഉന്നത പണ്ഡിതരായ മഹാമനീഷികളില്‍ നിന്ന് ജ്ഞാനം നുകരാനും ആത്മീയ പരിചരണം സ്വീകരിക്കാനും കൈറോ വാസം തുണയായി. എട്ട് പ്രധാന ഗുരുനാഥന്മാരെ മനാഖിബുസ്സ്വാവിയില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അവരെല്ലാം സ്വാവി(റ)യിലെ സവിശേഷ വ്യക്തിപ്രഭാവം തിരിച്ചറിഞ്ഞാണ് സമീപിച്ചിരുന്നത്. അവരില്‍ ചിലരെ പരിചയപ്പെടാം:

ശൈഖ് ഖഫാജി: ശാഫിഈ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ശൈഖ് മുഹമ്മദ് അല്‍ഖഫാജി അക്കാലത്ത് ജാമിഉല്‍ അസ്ഹറിലെ പ്രധാന മുദരിസായിരുന്നു. പ്രായത്തില്‍ ചെറുപ്പമാണെങ്കിലും ഇമാം സ്വാവി(റ)യെന്ന ശിഷ്യന്‍റെ സവിശേഷതകളും മഹത്ത്വവും അദ്ദേഹം മനസ്സിലാക്കി. പ്രായം കുറഞ്ഞ ഈ പുതിയ ശിഷ്യനെ തങ്ങളേക്കാള്‍ ഉസ്താദ് പരിഗണിക്കുന്നതില്‍ സഹപാഠികളില്‍ ചിലര്‍ അസ്വസ്ഥരായി. അവരിലൊരാള്‍ ഉസ്താദിനെ സമീപിച്ച് പരാതി ബോധിപ്പിക്കുകയും ചെയ്തു: ‘അങ്ങ് ഈ കുട്ടിയെ നന്നായി സ്നേഹിക്കുകയും മുതിര്‍ന്ന ഞങ്ങളെക്കാള്‍ പരിഗണിക്കുകയും ചെയ്യുന്നത് ഞങ്ങള്‍ കാണുന്നു. ഞങ്ങളാകട്ടെ പഠന കാര്യത്തില്‍ നല്ല ആവേശം കാണിക്കാറുള്ളവരാണുതാനും. എന്നാല്‍ അവന്‍ കിതാബുകള്‍ മുതാലഅ(ഓതിപ്പഠിക്കുക) ചെയ്യുകയോ ക്ലാസുകളില്‍ എന്തെങ്കിലും സംശയങ്ങള്‍ ചോദിക്കുകയോ ചെയ്യുന്നില്ല. എന്നിട്ടും…’

ശൈഖവര്‍കള്‍ ഉടനെ സ്വാവി(റ)യെ അങ്ങോട്ട് വിളിപ്പിച്ചു. പരാതിക്കാരന്‍റെ സാന്നിധ്യത്തില്‍ അദ്ദേഹം സ്വാവി(റ)യോട് നിന്‍റെ സഞ്ചി എവിടെ എന്നു ചോദിച്ചു. മഹാന്‍ അതെടുത്ത് കൊണ്ടുവന്നു കാണിച്ചു. ഉസ്താദ് തുറന്നു നോക്കിയപ്പോള്‍, ഇബ്നുമാലിക്(റ)ന്‍റെ അല്‍ഫിയക്ക് ഇബ്നു അഖീല്‍(റ) എഴുതിയ ശറഹും അതിന്‍റെ ഹാശിയയും കിതാബുല്‍ വജീസും അല്‍ഫിയയിലെ 30 ബൈതുകള്‍ എഴുതിയ ഒരു പുസ്തകവും മുഖ്തസ്വറ് ഖലീലില്‍ നിന്നുള്ള രണ്ട് പാഠങ്ങള്‍ രേഖപ്പെടുത്തിയ ഒരു പുസ്തകവുമാണ് അതില്‍ ഉണ്ടായിരുന്നത്. ഉസ്താദ് ചോദിച്ചു: നീ ഇത് മന:പാഠമാക്കിയിട്ടുണ്ടോ? അതേയെന്ന് മറുപടി നല്‍കുകയും അദ്ദേഹത്തെ കേള്‍പ്പിക്കുകയും ചെയ്തു. ശേഷം ഉസ്താദ് പാഠഭാഗങ്ങളിലെ ചില ചോദ്യങ്ങള്‍ ചോദിച്ചു. ഇമാം കൃത്യമായ മറുപടി നല്‍കി. സഞ്ചി തിരിച്ചു കൊടുത്ത് ഉസ്താദ് പറഞ്ഞു: ‘പോയിക്കൊള്ളൂ, അല്ലാഹു നിനക്ക് വിജയം നല്‍കട്ടെ.’ ആക്ഷേപമുന്നയിച്ച ശിഷ്യനെ ശകാരിക്കുകയുമുണ്ടായി (അന്നൂറുല്‍ വള്ളാഅ്).


സ്വാവിക്കായി കാത്തിരിപ്പ്

ശൈഖ് മുഹമ്മദ് ഉബാദ, ശൈഖ് അഹ്മദ് സജാഈ(റ) എന്നിവര്‍ സ്വാവി(റ) ക്ലാസിലെത്താതെ അധ്യാപനം ആരംഭിക്കുമായിരുന്നില്ല. ചിലപ്പോള്‍ ആളെ പറഞ്ഞയക്കുകയും വരുന്നത് വരെ കാത്തിരിക്കുകയും ചെയ്യും. ശൈഖ് സജാഈ(റ)ന് രോഗം മൂലം ശറഹ്ബ്നു അഖീലിലെ അവസാന പാഠം ഓതിക്കൊടുക്കാന്‍ ശിഷ്യരെ തന്‍റെ വീട്ടിലേക്ക് വിളിപ്പിക്കുകയുണ്ടായി. എന്നാല്‍ സ്വാവി(റ)നെ കൂട്ടത്തില്‍ കണ്ടില്ല. അപ്പോള്‍ ആളയച്ചുവരുത്തിയ ശേഷമാണ് ക്ലാസാരംഭിച്ചത്.

സ്വാവി(റ)നെ പ്രശംസിക്കുന്ന ഒരു പ്രയോഗമുണ്ട് ശൈഖ് ഉബാദ(റ)ന്. ‘കുല്ല യൗമിന്‍ അസ്സ്വാവീ, നഫ്സഹു യുദാവീ’ (എല്ലാ ദിവസങ്ങളിലും സ്വാവി തന്നെ ആത്മചികിത്സ നടത്തുന്നു). അനുദിനം ആത്മവിശുദ്ധിയുടെ പടവുകള്‍ കയറിക്കൊണ്ടിരിക്കുകയാണ് മഹാനെന്ന് ഉദ്ദേശ്യം. ഇങ്ങനെ ശിഷ്യന്‍റെ മഹത്ത്വം തിരിച്ചറിഞ്ഞ ഗുരുനാഥന്മാര്‍ സ്വാവി(റ)നോട് വലിയ സ്നേഹാദരങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

സുലൈമാനുല്‍ ജമല്‍(റ): അല്‍ജമല്‍ എന്നറിയപ്പെടുന്ന പ്രസിദ്ധ ശാഫിഈ പണ്ഡിതനും ധാരാളം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ് ഇദ്ദേഹം. ഹദീസ്, തഫ്സീര്‍ വിഷയങ്ങളില്‍ ഇദ്ദേഹത്തില്‍ നിന്ന് സ്വാവി(റ) പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. തഫ്സീറുല്‍ ജലാലൈനി(റ)യുടെ പ്രസിദ്ധമായ ഹാശിയയായ അല്‍ഫുതൂഹാതുല്‍ ഇലാഹിയ്യ മഹാനവര്‍കളുടേതാണ്. സ്വാവി(റ) അദ്ദേഹത്തില്‍ നിന്നാണ് തഫ്സീറുല്‍ ജലാലൈനി സ്വായത്തമാക്കിയത്. ശമാഇലുത്തുര്‍മുദിയും അതിന് സുലൈമാനുല്‍ ജമല്‍(റ) രചിച്ച വ്യാഖ്യാനമായ അല്‍മവാഹിബുല്‍ മുഹമ്മദിയ്യയും അദ്ദേഹത്തില്‍ നിന്ന് പഠിച്ചു. ശൈഖ് ജമല്‍(റ)യെ പിന്തുടര്‍ന്നാണ് സ്വാവി(റ) പിന്നീട് ജലാലൈനിയുടെ ഹാശിയയായി ഹാശിയത്തുസ്വാവി അലാ തഫ്സീരില്‍ ജലാലൈനി രചിച്ചത്.

ശൈഖ് മുഹമ്മദ് അല്‍അമീര്‍(റ): അല്‍അമീര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ശൈഖ് മുഹമ്മദ് അല്‍അമീര്‍ അല്‍കബീര്‍(റ) സ്വാവി(റ)ന്‍റെ ഗുരുനാഥരില്‍ വേറിട്ട വ്യക്തിത്വമാണ്. ശിഷ്യന്‍റെ മഹത്ത്വം തിരിച്ചറിഞ്ഞ് ഇമാമിനെ ആത്മീയ കാര്യങ്ങളില്‍ അവലംബിക്കാന്‍ വരെ തയ്യാറായി അദ്ദേഹം. സ്വാവി(റ)യോട് യാ വലദീ, ലാ തന്‍സനീ (മോനേ, എന്നെ നീ മറന്നേക്കരുത്) എന്നു പറയാറുണ്ടായിരുന്നു അദ്ദേഹം. ശിഷ്യനില്‍ തന്‍റെ വിജയപ്രതീക്ഷ അദ്ദേഹം അര്‍പ്പിക്കുകയുണ്ടായി.

ഒരിക്കല്‍ സ്വാവി(റ) അന്ത്യനാള്‍ സംഭവിച്ചതായി സ്വപ്നം കണ്ടു. അവിടെ താന്‍ സുരക്ഷിതനായിരുന്നു. ശൈഖ് അമീറിനെയും സുരക്ഷിതനായി കണ്ടു. രണ്ടു പേരും ആലിംഗനബദ്ധരായി. ശൈഖ് പറഞ്ഞു: ‘ഇതാണ് മുബാറകായ ദിനം.’ നേരം പുലര്‍ന്നപ്പോള്‍ ഇക്കാര്യം ശൈഖ് അമീറിനെ എഴുതിയറിയിച്ചു. വിവരമറിഞ്ഞപ്പോള്‍ അദ്ദേഹം സന്തുഷ്ടനായി സന്തോഷാശ്രുക്കള്‍ പൊഴിച്ചു. പിന്നീട് അസ്ഹറില്‍ നിന്ന് വിരമിച്ച ശേഷം മദ്റസതുല്‍ ഇബ്തിഗാവിയ്യയില്‍ പോയി കാണുകയും സ്വപ്ന സംഭവം നേരില്‍ വിവരിച്ചുകൊടുക്കുകയുമുണ്ടായി.

ശൈഖ് മുഹമ്മദ് അദ്ദസൂഖി(റ): വ്യത്യസ്ത വിജ്ഞാന ശാഖകളില്‍ ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍ രചിച്ച പണ്ഡിത പ്രതിഭയായിരുന്നു ശംസുദ്ദീന്‍ അബൂഅബ്ദില്ലാ മുഹമ്മദ് അദ്ദസൂഖി(റ). സ്വാവി(റ) എന്ന അരുമ ശിഷ്യന്‍ നിര്‍ദേശിച്ച തിരുത്തുകള്‍ തന്‍റെ കൃതിയില്‍ വരുത്താന്‍ തയ്യാറായി അദ്ദേഹം. സ്വാവി(റ)യുടെ ആത്മീയഗുരുവായ ദര്‍ദീര്‍(റ)യുടെ അശ്ശറഹുല്‍ കബീര്‍ അലാ മുഖ്തസ്വരി ഖലീല്‍ എന്ന ഫിഖ്ഹ് ഗ്രന്ഥത്തിന് ദസൂഖി(റ) തയ്യാറാക്കിയ ഹാശിയ ഓതുന്ന സന്ദര്‍ഭത്തിലായിരുന്നു ഇത്. ശിഷ്യനെ തിരിച്ചറിഞ്ഞതിനാല്‍ തിരുത്തി എഴുതുന്നതിന് ഗുരുവിന് യാതൊരു മടിയുമുണ്ടായില്ല.

ശൈഖ് അബ്ദുല്ലാ ശര്‍ഖാവി(റ): ജാമിഉല്‍ അസ്ഹറിന്‍റെ മുഖ്യഗുരുവായിരുന്നു അദ്ദേഹം. പ്രസിദ്ധ ശാഫിഈ പണ്ഡിതന്‍. ഫിഖ്ഹിലും ചരിത്രത്തിലും വ്യക്തിചരിത്ര ശാഖയിലും ഹദീസിലും ഗ്രന്ഥങ്ങളുണ്ട്. ഉസ്താദായിരുന്നതോടൊപ്പം തന്നെ ആത്മിക കാര്യങ്ങളിലും സാധനകളിലും ഒന്നിച്ചുവര്‍ത്തിച്ചു. ശിഷ്യന്‍ ആത്മീയതയില്‍ തന്നെക്കാള്‍ ഉന്നതനാണെന്ന് ഗ്രഹിച്ച് സ്നേഹാദരവുകള്‍ പകര്‍ന്നു.

ശൈഖ് അഹ്മദ് ദര്‍ദീര്‍(റ): ഇമാം സ്വാവി(റ)യെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചയാളും ആത്മീയസരണിയിലെ പ്രധാനഗുരുവുമാണ് ഇദ്ദേഹം. അല്‍അസ്ഹറില്‍ ചേര്‍ന്ന് ആറു മാസമായപ്പോഴാണ് അദ്ദേഹത്തെ കണ്ട്മുട്ടുന്നതും ശിഷ്യത്വം സ്വീകരിക്കുന്നതും. ആത്മീയ ജീവിതത്തിന്‍റെ ഉന്നതിയിലേക്ക് ഇമാം ആനയിക്കപ്പെടുന്നത് അതോടെയാണ്. സാധാരണഗതിയില്‍ ആത്മീയ സരണികളുടെ സാധനകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശിക്കാറില്ല. പഠനത്തിന് തടസ്സം വരാതിരിക്കാനാണ് ഈ മുന്‍കരുതല്‍. എന്നാല്‍ ഇമാം സ്വാവി(റ)യെ നന്നായി മനസ്സിലാക്കിയതിനാല്‍ ശൈഖവര്‍കള്‍ ദിക്റുകളും വിര്‍ദുകളും നല്‍കുകയും ചില പരിശീലനങ്ങള്‍ നിര്‍ദേശിക്കുകയുമുണ്ടായി. ശിഷ്യനെക്കുറിച്ചുള്ള മതിപ്പും വിശ്വാസവുമായിരുന്നു ഇതിനാധാരം.

ശൈഖ് ദര്‍ദീര്‍(റ) കേവലം ആത്മീയ സാധനകളില്‍ ഒതുങ്ങിയിരുന്നില്ല. മാലികീ ഫിഖ്ഹില്‍ പരിഗണനീയമായ മൂലകൃതികളും വ്യാഖ്യാനങ്ങളും രചിച്ച മഹാനാണദ്ദേഹം. തഫ്സീര്‍, ഹദീസ്, അഖീദ, തസ്വവ്വുഫ്, മആനി, ആത്മീയ രചനകള്‍ തുടങ്ങി വ്യത്യസ്ത വിജ്ഞാന ശാഖകളില്‍ ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. പലതിനും ഇമാം സ്വാവി(റ) വ്യാഖ്യാനമോ ടിപ്പണിയോ പാര്‍ശ്വക്കുറിപ്പോ നല്‍കിയതു കാണാം. അവ ഇന്നും പ്രചാരത്തിലും ഉപയോഗത്തിലുമുള്ളതാണ്. വിവിധ വിജ്ഞാന ശാഖകളില്‍ ശൈഖ് ദര്‍ദീര്‍(റ) ഇമാം സ്വാവി(റ)ന് ഗുരുവര്യരാണ്. അസ്ഹറില്‍ 14 വര്‍ഷത്തോളം അദ്ദേഹത്തിന്‍റെ ശിഷ്യത്വത്തിനും പരിചരണത്തിനും സ്വാവി(റ)ക്ക് അവസരം ലഭിച്ചു.

അഹ്മദിന് തുല്യരോ?

ഫലപ്രദമായ ചര്‍ച്ചകള്‍ കൊണ്ട് ക്ലാസുകള്‍ സജീവമാകുന്നത് ദര്‍സിലെ സാധാരണ കാഴ്ചയാണ്. ശൈഖ് ദര്‍ദീര്‍(റ)യുടെ ദര്‍സും അതിനപവാദമായിരുന്നില്ല. പക്ഷേ, ഇമാം സ്വാവി(റ) ക്ലാസില്‍ തികഞ്ഞ മൗനിയായിരുന്നു. ഉസ്താദിന്‍റെ മുഖത്തേക്ക് നോക്കാന്‍ ബഹുമാനം അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. ഒരിക്കല്‍ സ്വാവി(റ) ഉസ്താദിനോട് ഒരു സംശയമുന്നയിക്കാന്‍ അനുമതി തേടി. സമ്മതം വാങ്ങാതെ ചോദിക്കുന്നത് അപമര്യാദയാകുമോ എന്ന ആശങ്ക അലട്ടിയ അദ്ദേഹം ഉസ്താദ് സമ്മതം നല്‍കിയപ്പോഴാണ് സംശയം ചോദിച്ചത്.

ശൈഖ് ദര്‍ദീര്‍(റ)യുടെ ശറഹുമുഖ്തസ്വറില്‍ ഖലീലിലെ ഒരു പരാമര്‍ശം ഒഴിവാക്കേണ്ടതാണെന്നാണ് സ്വാവി(റ) പറഞ്ഞത്. ഇത് പറഞ്ഞതോടെ സഹപാഠികളെല്ലാം അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ഗുരുവിനോട് അപമര്യാദ കാണിച്ചു എന്ന് തെറ്റിദ്ധരിച്ച് സ്വാവി(റ)യെ കൈകാര്യം ചെയ്യാനായിരുന്നു അവരുടെ പുറപ്പാട്. ഇത് മനസ്സിലാക്കിയ ശൈഖ് ഇതില്‍ നിങ്ങള്‍ക്കൊരു കാര്യവുമില്ലെന്ന് പറഞ്ഞ് അവരെ തടഞ്ഞു. ശൈഖവര്‍കള്‍ സ്വാവി പറഞ്ഞതിനെ കുറിച്ച് ഗഹനമായി ചിന്തിച്ചു. മൂല വാചകങ്ങള്‍ പരിശോധിച്ചു. സ്വാവി(റ) പറഞ്ഞതാണ് കാര്യമെന്ന് അതോടെ ബോധ്യമായി. തുടര്‍ന്ന് ശിഷ്യരെല്ലാം തങ്ങളുടെ കയ്യിലുള്ള കൃതികളില്‍ നിന്ന് ആ പ്രയോഗം മായ്ച്ചുകളഞ്ഞു. പിന്നീട് പരതിയ മസ്അലകളിലെല്ലാം യാഥാര്‍ത്ഥ്യം സ്വാവി(റ) പറഞ്ഞതിനോടൊപ്പമാണെന്ന് വ്യക്തമാവുകയും ചെയ്തു. അതിനാല്‍ തന്നെ സ്വാവി(റ) എന്തെങ്കിലും വിഷയത്തില്‍ തീര്‍പ്പോ വിധിയോ കല്‍പ്പിച്ചാല്‍ മറുത്തൊന്നും ആലോചിക്കാതെ ശൈഖ് ദര്‍ദീര്‍(റ) പിന്തുണക്കുമായിരുന്നു. ശിഷ്യനെക്കുറിച്ചുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ശൈഖ് ദര്‍ദീറി(റ)ന്‍റെ ആത്മീയ സാധനകളുടെ സദസ്സില്‍ സ്വാവി(റ) സ്ഥിരമായി പങ്കെടുത്തിരുന്നു. അനിവാര്യമായ യാത്രകളോ രോഗമോ പ്രതിബന്ധമായാല്‍ മാത്രമേ മുടക്കം വരാറുള്ളൂ. നഷ്ടപ്പെട്ടാല്‍ തന്നെ ഒരു രാത്രി മുഴുവന്‍ ആരാധനകള്‍കൊണ്ട് സജീവമാക്കി പ്രായശ്ചിത്തം ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ ഒരു രാത്രിയിലെ സദസ്സില്‍ സ്വാവി(റ)ന് എത്തിച്ചേരാന്‍ സാധിച്ചില്ല. ശൈഖ് ദര്‍ദീര്‍(റ) അന്വേഷിച്ചപ്പോള്‍ ഒരാള്‍ മറുപടി നല്‍കിയതിങ്ങനെ: ‘അവന്‍ വല്ലാതെ വീഴ്ച വരുത്തുന്നയാളാണ്. അത് കൊണ്ടാണ് വരാത്തത്.’ ഉസ്താദിന്‍റെയടുക്കല്‍ സ്വാവി(റ)നുള്ള അംഗീകാരം കുറക്കാന്‍ ലക്ഷ്യമിട്ടാണ് അയാളങ്ങനെ തട്ടിവിട്ടത്. ശൈഖിന് ഈ പരാമര്‍ശം തീരെ പിടിച്ചില്ല. അദ്ദേഹം പറഞ്ഞു: ‘അവന്‍ വന്നാലും വന്നില്ലെങ്കിലും അവന് തുല്യമായി മറ്റൊരാളില്ല.’ ഇതു കേട്ട ശിഷ്യര്‍ നേരം പുലര്‍ന്ന ഉടനെ സ്വാവി(റ)യെ കണ്ട് സംഭവം വിവരിക്കുകയും ക്ഷമ ചോദിക്കുകയുമുണ്ടായി.

സ്വാവി എന്ന ചുരുക്കപ്പേരില്‍ പറയപ്പെടുന്ന മഹാനായ പണ്ഡിതന്‍റെ വിദ്യാര്‍ത്ഥി ജീവിതത്തിന്‍റെ ഏതാനും ചില ഏടുകളാണിത്. ആത്മീയ-വൈജ്ഞാനിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇമാം സ്വാവി(റ)യുടെ സേവനങ്ങളും സ്വാധീനങ്ങളും വളരെ വിപുലമാണ്. ഒരായുഷ്കാലത്തെ ജ്ഞാനസപര്യകൊണ്ട് സവിശേഷ ചരിത്രം രചിച്ച മഹാന്‍ വിടപറഞ്ഞിട്ട് 1441 മുഹര്‍റം 7-ന് ഇരുന്നൂറാണ്ട് തികയുകയാണ്.


അവലംബം:
ശജറതുന്നൂരിസ്സകിയ്യ ഫീ തബഖാതില്‍ മാലികിയ്യ.
ഹില്‍യതുല്‍ ബശര്‍ ഫീ താരിഖില്‍ ഖര്‍നിസ്സാലിസി അശ്ര്‍.
അന്നൂറുല്‍ വള്ളാഅ് ഫീ മനാഖിബി വകറാമാതി അഹ്മദസ്സ്വാവി.
തിബ്യാനുല്‍ ഹഖാഇഖ് ഫീ ബയാനിസലാസിലിത്ത്വറാഇഖ്.


അഹ്ലുസ്സുന്ന: വിവക്ഷയും പ്രാധാന്യവും

‘അഹ്ലുസ്സുന്ന എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് ഇമാം അബുല്‍ ഹസനില്‍ അശ്അരി(റ), ഇമാം അബൂമന്‍സ്വൂരിനില്‍ മാതുരീദി(റ) എന്നിവരുടെ അനുയായികളാണ്’ (ഹംസിയ്യയുടെ വിശദീകരണം: 140). എല്ലാവിധ ബിദ്അത്തുകാരും ‘അഹ്ലുസ്സുന്ന’യെന്ന് സ്വയം അവകാശവാദമുന്നിയിക്കുന്ന നവകാലത്ത് ആരാണ് അഹ്ലുസ്സുന്നയെന്നതിന്‍റെ ശരിയായ തീര്‍പ്പാണ് സ്വാവി(റ)യുടെ ഈ വാചകം. അശ്അരി, മാതുരീതി വിശ്വാസരീതികളെ അംഗീകരിക്കുന്നവര്‍ മാത്രം. ബിദ്അത്തുകാരെ തിരിച്ചറിയാനുള്ള ലളിത മാര്‍ഗമാണിത്.


വഹാബിസം തിരിമറികളുടെ കലവറ

വഹാബിസത്തെ പേരെടുത്തു വിമര്‍ശിച്ചിരുന്നു ഇമാം സ്വാവി(റ). ഫാത്വിര്‍ സൂറത്തിലെ എട്ടാം സൂക്തത്തിന്‍റെ വിശദീകരണത്തില്‍ ഖവാരിജുകളെ പരാമര്‍ശിക്കവെ അദ്ദേഹം പറഞ്ഞു: ഖുര്‍ആനും സുന്നത്തും ദുര്‍വ്യാഖ്യാനം ചെയ്യുകയും അതുവഴി മുസ്ലിംകളുടെ രക്തവും സമ്പത്തും അനുവദനീയമായി കാണുകയും ചെയ്യുന്നവരാണവര്‍ (ഖവാരിജുകള്‍). ഈ പ്രവണത അവരുടെ പകര്‍പ്പുകളിലും കാണപ്പെടുന്നു. ഹിജാസിലുള്ള ഈ വിഭാഗത്തിന് വഹാബികള്‍ എന്നാണ് പറയുക. തങ്ങള്‍ സത്യത്തിന്മേല്‍ നിലകൊള്ളുന്നവരാണെന്നാണ് അവരുടെ വിചാരം. അറിയുക! അവര്‍ കളവു പറയുന്നവരാണ്. പിശാച് അവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയും അല്ലാഹുവിനെ കുറിച്ചുള്ള ചിന്തയെ മറപ്പിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ പൈശാചിക സംഘമാണ്. അറിയുക! പൈശാചിക സംഘം പരാജിതര്‍ തന്നെയാണ്. നാം അല്ലാഹുവിനോട് അവരുടെ ഉന്മൂലനം തേടുകയാണ് (ഹാശിയതുസ്സ്വാവീ അലല്‍ ജലാലൈനി: 5/78).

ഖേദകരമെന്ന് പറയട്ടെ, ഗ്രന്ഥത്തിന്‍റെ ചില പതിപ്പുകളില്‍ നിന്ന് ഈ ഭാഗം ബോധപൂര്‍വം എടുത്തുമാറ്റിയിരിക്കുന്നു. അതുതന്നെ വിവിധ പതിപ്പുകളില്‍ വിവിധ രൂപത്തില്‍. മുംബൈയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന പതിപ്പില്‍ (3/288) അവര്‍ക്ക് വഹാബികള്‍ എന്ന് പറയപ്പെടും എന്നര്‍ത്ഥം കുറിക്കുന്ന വാചകം എടുത്തുമാറ്റുകയും പിന്നീട് എഴുതിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കുമെന്ന് പറഞ്ഞത് പോലെ പുതുതായി ചേര്‍ക്കപ്പെട്ട ഭാഗം ലിപിവ്യത്യാസം കാരണം പ്രത്യേകം എടുത്തുകാണിക്കുന്ന രീതിയിലാണുള്ളത്. പുറമെ ‘അല്‍വഹ്ഹാബിയ്യ’ എന്നതിന് പകരം രണ്ടാമതെഴുതിച്ചേര്‍ത്തപ്പോള്‍ ‘അല്‍വഹ്ഹാബിയ്യൂന്‍’ എന്നുമായിട്ടുണ്ട്. വിശ്വാസയോഗ്യമായ വിവിധ പതിപ്പുകള്‍ അവലംബിച്ച് ഈജിപ്തില്‍ നിന്നു പ്രസിദ്ധീകരിച്ച പതിപ്പിലും(3/255) ദയൂബന്ദിലെ ഫൈസല്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പതിപ്പിലും (5/78) ഇതിന്‍റെ യഥാര്‍ത്ഥ രൂപം തന്നെ വായിക്കാം.

അതുപോലെ, ഇമാം സ്വാവി(റ) സൂറത്തുല്‍ ബഖറയിലെ 230-ാം സൂക്തത്തിന്‍റെ വിശദീകരണത്തില്‍ മുത്വലാഖുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇബ്നു തൈമിയ്യയെ നിശിതമായി വിമര്‍ശിക്കുന്നുണ്ട് (ഹാശിയതുസ്സ്വാവി 1/172, മറ്റൊരു പതിപ്പ് 1/100 നോക്കുക). പക്ഷേ ചില പതിപ്പുകളില്‍ ഈ ഭാഗവും മോഷ്ടിക്കപ്പെട്ടിരിക്കുന്നു! ഗ്രന്ഥങ്ങള്‍ ദുര്‍വ്യാഖ്യാനിക്കലും വെട്ടിമാറ്റലും വഹാബികളുടെ പതിവ് കലാപരിപാടിയാണല്ലോ.


ആരാണ് വഹബികൾ.? ഇമാം സ്വാവി (റ) പറയുന്നത്

നബി (സ ) യുടെ കാലത്ത് ഉണ്ടായിരുന്ന മുനാഫിഖീങ്ങളുടെ സഹായത്തോടെ സ്വന്തം നിലയിൽ ഖുർആൻ സുന്നത്ത് ദുർവ്യാഖ്യാനം ചെയ്തു രംഗത്തു വന്ന ആദ്യത്തെ സംഘടിത വിഭാഗം ആണ്  ഖവാരിജിയാക്കൾ .

പ്രമുഖ സഹാബി ഇബ്നു അബ്ബാസ് (റ ) അവരുമായി സംവാദം നടത്തുകയും ,അവരുടെ വാദങ്ങളിലെ അർത്ഥ ശൂന്യത വ്യക്തമാ ക്കുകയും ചെയ്തതിനെ തുടർന്ന് 8000പേർ സത്യം മനസ്സിൽ ആക്കി അലി (റ ) ന് കിഴടങ്ങി  .എന്നാൽ പിന്നെയും 4000 പേർ  നഹ്‌റുവാനിൽ അലി (റ ) ക്കെതിരെ സംഘടിച്ചു. അലി (റ ) അവരെ നാമാവശേഷം ആക്കിയെങ്കിലും അവശേഷിച്ചവർ വിവിധ നാടുകളിലേക്ക് ഒളിച്ചോടി. അവരുടെ പിൻഗാമികൾ ഇന്നും ഉണ്ട് .അവർ ആരാണെന്നു സ്വാവി (റ)പറയുന്നു.

( أَفَمَنْ زُيِّنَ لَهُ سُوءُ عَمَلِهِ فَرَآَهُ حَسَنًا فَإِنَّ اللَّهَ يُضِلُّ مَنْ يَشَاءُ وَيَهْدِي مَنْ يَشَاءُ فَلَا تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرَاتٍ إِنَّ اللَّهَ عَلِيمٌ بِمَا يَصْنَعُونَ )

(എന്നാല്‍ തന്റെ ദുഷ്പ്രവർത്തികള്‍ അലംകൃതം ആയി തോന്നിക്കപ്പെടുകയും അങ്ങിനെ അവയെ നല്ലതായി കാണുകയും ചെയ്തവന്റെ കാര്യമോ ? അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയില്‍ ആക്കുകയും ചെയ്യുന്നതാണ്, അതിനാല്‍ അവരെ കുറിച്ചുള്ള കൊടും ഖേദം നിമിത്തം താങ്കളുടെ പ്രാണന്‍ നശിപ്പിക്കരുത്, തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെ   കുറിച്ച് അറിവുള്ളവൻ ആകുന്നു .[ ഖുർആൻ]ന്‍ ഈ ആയതിന്റെ   വ്യാക്യാനത്തില്‍ ഇമാം സ്വാവി  റഹ്മതുല്ലാഹി അലൈഹി തന്റെ തഫ്സീറില്‍ പറയുന്നത് കാണുക.

وقال الشيخ أحمد الصاوي المالكي في تعليقه على الجلالين ما نصه “وقيل هذه الآية نزلت في الخوارج الذين يحرفون تأويل الكتاب والسنة ويستحلون بذلك دماء المسلمين وأموالهم كما هو مشاهد الآن في نظائرهم، وهم فرقة بأرض الحجاز يقال لهم الوهابية يحسبون أنهم على شىء ألا انهم هم الكاذبون، استحوذ عليهم الشيطان فأنساهم ذكر الله أولئك حزب الشيطان ألا إن حزب الشيطان هم الخاسرون، نسأل الله الكريم أن يقطع دابرهم ” 

(ഈ സൂക്തം ഖവാരിജുകളെ കുറിച്ച് അവതരിച്ചതാനെന്നു അഭിപ്രായം
 ഉണ്ട്, ഖവാരിജുകള്‍ ഖുർആനും സുന്നത്തും ദുര്‍ വ്യാഖ്യാനം  ചെയ്യുന്നവര്‍ ആണ്, അവര്‍ മുസ്ലിംകളുടെ രക്തം ചിന്തുന്നതും സ്വത്ത് കൊള്ളയടിക്കുന്നതും ഹലാലാലെന്നു വാദിക്കുന്നു, അവരോട് സാദൃശ്യം ഉള്ള ഹിജാസില്‍ കാണുന്ന  വഹാബിസത്തിലും ഈ പ്രവണത നമുക്ക് കാണാം, വഹാബികള്‍ കരുതുന്നത് അവര്‍ സത്യം ഉള്കൊല്ലുന്നവര്‍ ആണെന്നാണ്‌, (സത്യത്തില്‍ അവര്‍ കള്ള വാദികള്‍ ആണെന്ന് ജനങ്ങളെ നിങ്ങള്‍ അറിയുക, അവരെ പിശാച് കീഴടക്കിയിരുക്കുക ആണ്, അങ്ങനെ അല്ലാഹുവിന്റെ ദിക്ര്‍ അവര്‍ വിസ്മരിച്ചു കളഞ്ഞു, ജനങ്ങളെ ഇക്കൂട്ടര്‍ പിശാചിന്റെ പാര്‍ട്ടിക്കാര്‍ ആണ്, അവര്‍ പരാജിതരും ആണ്) അല്ലാഹുവേ ……………..അവരുടെ അടിവേരരുക്കാന്‍ നിന്നോട് ഞങ്ങള്‍ യാചിക്കുന്നു.

(തഫ്സീറുസ്സ്വാവി )




മുതശാബിഹാത്

ബഹ്യാര്‍ത്ഥം കല്‍പ്പിച്ചാല്‍ അല്ലാഹുവിന് സൃഷ്ടികളോട് സദൃശ്യത തോന്നിക്കുന്ന രീതിയില്‍ ഖുര്‍ആനിലും ഹദീസിലും വന്നിട്ടുള്ള രേഖകളെക്കുറിച്ച് (മുതശാബിഹാത്) മുന്‍ഗാമികളായ പണ്ഡിതര്‍ക്കുള്ള ‘തഫ്വീളി’ന്‍റെ വഴിയും പിന്‍ഗാമികളായ പണ്ഡിതര്‍ക്കുള്ള ‘തഅ്വീലി’ന്‍റെ വഴിയും ഇമാം സ്വാവി(റ) വ്യകതമാക്കുന്നുണ്ട് (ഹാശിയതുസ്സ്വാവി അലല്‍ ജലാലൈനി 4/ 68, ശര്‍ഹുല്‍ ജൗഹറ പേ. 216-220, 225-226, ബുല്‍ഗതുസ്സാലിക് 4/ 793 നോക്കുക). അല്ലാഹു സ്ഥലം, ഭാഗം എന്നിവയെത്തൊട്ടെല്ലാം പരിശുദ്ധനാണ് (ശര്‍ഹുല്‍ ജൗഹറ: 296). ഇതിനു വിരുദ്ധമായി അവയ്ക്ക് നേര്‍ക്കുനേരര്‍ത്ഥം പറയുന്ന ബിദ്അത്തുരീതി ശരിയല്ലെന്നു വ്യക്തം.


നബിസ്നേഹം: സ്വാവി(റ)യുടെ മാതൃക

അല്‍അസ്റാറുര്‍റബ്ബാനിയ്യ വല്‍ഫുയൂളാതുര്‍ റഹ്മാനിയ്യ എന്ന പേരില്‍ തന്‍റെ ഗുരുവിന്‍റെ അസ്സ്വലവാത്തുദ്ദര്‍ദീരിയ്യക്ക് ഇമാം സ്വാവി(റ) എഴുതിയ ശര്‍ഹും അല്‍ഫറാഇദുസ്സനിയ്യ എന്ന പേരില്‍ ഇമാം ബൂസ്വീരീ(റ)യുടെ ഹംസിയ്യക്ക് എഴുതിയ ശര്‍ഹും പുറമെ വിവിധ ഗ്രന്ഥങ്ങളില്‍ തിരുനബി(സ്വ)യെ കുറിച്ച് നടത്തിയ വര്‍ണനകളും ഇമാമിന്‍റെ തിരുനബി സ്നേഹം വ്യക്തമാക്കുന്നു. ഇതിനെല്ലാം പുറമെ അദ്ദേഹത്തിന്‍റെ ശിഷ്യന്‍ സയ്യിദ് മുഹമ്മദുബ്നു ഹുസൈന്‍(റ) ഇമാം സ്വാവി(റ)യുടെ ചരിത്ര ഗ്രന്ഥത്തില്‍ ഇപ്രകാരം രേഖപ്പെടുത്തി: ‘ഹിജ്റ 1241 ശഅ്ബാന്‍ ആദ്യത്തില്‍ ഗുരുവിന്‍റെ ചിന്ത മദീനയിലേക്ക് തിരിഞ്ഞു. അവിടുത്തെ വേര്‍പാട് അനുയായികളില്‍ ഏറെ പ്രയാസം സൃഷ്ടിക്കുന്നതായിരുന്നു. പ്രത്യേകിച്ചും ‘സമയം അടുത്തു എന്‍റെ ഹബീബ് എന്നെ വിളിക്കുന്നു’ എന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍…

ഉസ്താദിന്‍റെ സഹോദരീ ഭര്‍ത്താവ് ശൈഖ് അലിയ്യുശ്ശാദുലീ(റ) കൂടെ പോകാന്‍ തയ്യാറാവുകയും യാത്രാ സാമഗ്രികള്‍ കൊണ്ടുവരാന്‍ നാട്ടിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. പക്ഷേ, ഉസ്താദ് അദ്ദേഹത്തെ കാത്തുനിന്നില്ല. പകരം സഹോദരിയോട് കൂടെ പോരാന്‍ ആവശ്യപ്പെടുകയും കരഞ്ഞുകൊണ്ട് ഇങ്ങനെ പറയുകയും ചെയ്തു: ‘ആര്‍ക്ക് വേണ്ടിയാണ് ഞാനവരെ ഇട്ടേച്ചു പോകുന്നത്?’ ഈ സമയത്ത് ധൈര്യം സംഭരിച്ച് ഞാന്‍ ചോദിച്ചു: ‘ഉസ്താദേ, ശൈഖ് അലിയ്യുശ്ശാദുലി(റ) നിങ്ങള്‍ക്കൊപ്പം വരുന്നുണ്ട്. അദ്ദേഹത്തെയൊന്ന് കാത്തുനിന്നു കൂടേ?’

അല്ലാഹുവാണേ, ഉസ്താദിന്‍റെ പ്രതികരണം ഇതായിരുന്നു: ‘അദ്ദേഹം ഹജ്ജ് ചെയ്യില്ല, യാത്ര ചെയ്യുകയുമില്ല.’ അതേസമയം ശൈഖ് അലിയ്യു ശ്ശാദുലി(റ) വഫാത്തായിരുന്നു. നാട്ടില്‍ തന്നെ മറമാടുകയും ചെയ്തു. വിശുദ്ധ മക്കയിലാണ് ഉസ്താദ് റമളാന്‍ കഴിച്ചു കൂട്ടിയത്. റമളാനിന് ശേഷം ഇബ്നു അബ്ബാസ്(റ)വിനെ സിയാറത്ത് ചെയ്യാന്‍ ത്വാഇഫിലേക്ക് തിരിച്ചു. പിന്നീട് വിശുദ്ധ ഹജ്ജ് കര്‍മത്തിനുള്ള സമയമായപ്പോള്‍ മിനയില്‍ നിന്നും വേഗത്തില്‍ മദീനയിലേക്ക് തിരിക്കുകയും ചെയ്തു. അവിടുന്ന് ഇപ്രകാരം പറയുന്നുണ്ടായിരുന്നു: ‘സമയം അടുത്തു, എന്‍റെ ഹബീബ് എന്നെ വിളിക്കുന്നു.’ അങ്ങനെ മഹാന്‍ മദീനയിലെത്തുകയും കുറഞ്ഞ ദിവസം സിയാറത്തിലായി കഴിയുകയും ഏതാനും നാളത്തെ രോഗത്തിനു ശേഷം ഹിജ്റ 1241 മുഹര്‍റം ഏഴിന് വഫാത്താവുകയും ചെയ്തു.’


നബി(സ്വ)യെ കുറിച്ചുള്ള ആദര്‍ശം

തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം എഴുതി: ആഗ്രഹ സഫലീകരണത്തിന് തിരുസാന്നിധ്യത്തില്‍ ആന്തരികവും ബാഹ്യവുമായ മര്യാദ പാലിക്കല്‍ അനിവാര്യമാണ് (ബുല്‍ഗതുസ്സാലിക് 2/71).

മദീനയിലെ തിരുശരീരത്തോട് ചേര്‍ന്നുകിടക്കുന്ന സ്ഥലം മറ്റെല്ലാ സ്ഥലങ്ങളെക്കാളും ശ്രേഷ്ഠമാണെന്നത് അവിതര്‍ക്കിതമാണ് (ഹംസിയ്യയുടെ വിശദീകരണം: 12). അല്ലാഹുവിന്‍റെ പ്രഥമ സൃഷ്ടി തിരുനബി(സ്വ)യുടെ ചൈതന്യമാണെന്ന് ഇമാം ആവര്‍ത്തിച്ചു പറയുകയുണ്ടായി (ഹാശിയതുസ്സ്വവീ അലല്‍ ജലാലൈനി 3/128, ശര്‍ഹുല്‍ ജൗഹറ: 302, 390 നോക്കുക). ബുല്‍ഗതുസ്സാലികില്‍ (4/778-779) ഇവ്വിഷയകമായി ജാബിര്‍(റ)വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസ് ഉദ്ധരിക്കുകയും ചെയ്യുന്നു.

തിരുനബി(സ്വ) ജനിച്ച സന്തോഷവാര്‍ത്ത അറിയിച്ചതിന് സുവൈബതുല്‍ അസ്ലമിയ്യ(റ) എന്ന അടിമസ്ത്രീയെ മോചിപ്പിച്ചതിനാല്‍ അബൂലഹബിന് (അവിശ്വാസത്തിന്‍റെ പേരിലല്ലാത്ത) ശിക്ഷയില്‍ ഇളവ് ലഭിച്ചു (ശര്‍ഹുല്‍ ജൗഹറ: 387).

ശര്‍ഹുല്‍ ജൗഹറയുടെ ആമുഖത്തില്‍ (പേ. 43) തന്നെ ഇമാം സ്വാവി(റ) തിരുനബി(സ്വ)യെ ‘സയ്യിദുല്‍അനാം’ എന്നും വിശേഷിപ്പിക്കുന്നുണ്ട്. ബുല്‍ഗതുസ്സാലികില്‍ (1/2) ‘സയ്യിദുസ്സാദാത്’ എന്നു വിശേഷിപ്പിക്കുന്നതും കാണാം. സയ്യിദ് എന്ന പദത്തിന് ഇമാം സ്വാവി(റ) തന്നെ ഹാശിയതു ശര്‍ഹില്‍ ഖരീദയില്‍ (പേ. 3) ‘വിപല്‍ഘട്ടങ്ങളില്‍ ആവശ്യവുമായി ചെല്ലാനുള്ള പൂര്‍ണര്‍’ എന്നതടക്കം വിവിധ വിശദീകരണങ്ങള്‍ നല്‍കിയതും അവയെല്ലാം തന്നെ തിരുനബി(സ്വ)ക്ക് ചേരുന്നതാണെന്ന് വ്യക്തമാക്കിയതും ശ്രദ്ധേയമാണ.്

നബി(സ്വ)യുടെ മാതാപിതാക്കള്‍ രക്ഷപ്രാപിച്ചവരാണെന്നും മരണ ശേഷം അല്ലാഹു അവരെ വീണ്ടും ജീവിപ്പിച്ചുവെന്നും പ്രമുഖരെ ഉദ്ധരിച്ച് ശര്‍ഹുല്‍ ജൗഹറ പേജ് 101-102 ലും ഹാശിയതുശര്‍ഹില്‍ ഖരീദ പേ. 23-ലും വ്യക്തമാക്കുന്നു.


തവസ്സുല്‍, ഇസ്തിഗാസ, ശഫാഅത്ത്

തിരുനബി(സ്വ)യെ വിളിച്ചു സലാം പറയുന്ന വിവിധ വാചകങ്ങള്‍ രേഖപ്പെടുത്തിയ ശേഷം സ്വാവി(റ) പറഞ്ഞു: മുഴുവന്‍ ആവശ്യങ്ങളിലും തിരുനബി(സ്വ)യെക്കൊണ്ട് ഇടതേടണം (ബുല്‍ഗതുസ്സാലിക് 2/72). റസൂല്‍(സ്വ) മുഴുവന്‍ അനുഗ്രഹങ്ങളിലും മധ്യവര്‍ത്തിയാണെന്ന് ശര്‍ഹുല്‍ ജൗഹറ (പേ. 442) വ്യക്തമാക്കുന്നുണ്ട്.

‘ആകാശഭൂമിയിലെ ആന്തരികവും ബാഹ്യവുമായ മുഴുവന്‍ അനുഗ്രഹങ്ങളും പ്രവാചകര്‍(സ്വ)യുടെ ബറകത്തില്‍ പെട്ടതാണ്’. ഇമാം ദര്‍ദീര്‍(റ)വിന്‍റെ ഈ വാചകത്തെ അധികരിച്ച്  സ്വാവി(റ) എഴുതി: ഇപ്രകാരം വിശ്വസിക്കല്‍ നമ്മുടെ മേല്‍ നിര്‍ബന്ധമാണ്. ഇതിനെ നിഷേധിക്കുന്നവന്‍ ഇരുലോകത്തും പരാജിതനാണ് (ബുല്‍ഗതുസ്സാലിക് 4/777). ഇതേ ഗ്രന്ഥത്തില്‍ തന്നെ (4/779) തിരുനബി(സ്വ) ആകാശഭൂമിയുടെ സൃഷ്ടിപ്പിന് നിമിത്തമാണെന്നും അവിടുത്തെക്കൊണ്ട് ആദം നബി(അ) തവസ്സുല്‍ നടത്തിയിട്ടുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 4/798-ല്‍ ഇമാം ഇബ്നുല്‍ ഫാരിള്(റ)വിന്‍റെ തിരുനബി(സ്വ)യെ കൊണ്ടുള്ള തവസ്സുലുള്‍പ്പെടുന്ന ബൈത്ത് ഉദ്ധരിക്കുന്നു. ശര്‍ഹുല്‍ ജൗഹറ പേജ് 266-ല്‍ ഇമാം ഇബ്നുല്‍ ഫാരിള്(റ)വിന്‍റെ ചില വരികളെ കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രസ്തുത വരികള്‍ തിരുനബി(സ്വ)യോടുള്ള അഭിസംബോധനയാണെന്ന് വിശദീകരിക്കുന്നതിലൂടെ ഇസ്തിഗാസ അംഗീകരിക്കുന്നു. പുറമെ ശര്‍ഹുല്‍ ജൗഹറ പേ. 116-ല്‍ ഇമാം റാസി(റ)യുടെ വഫാത്ത് സമയത്ത് ഇമാം ഇബ്നു അറബി(റ) സഹായവുമായി എത്തിയ സംഭവം  രേഖപ്പെടുത്തിയിട്ടുണ്ട്.

‘ഇമാം ശാഫിഈ(റ) പറയുകയുണ്ടായി: ഞാന്‍ സജ്ജനങ്ങളില്‍ പെട്ടവനല്ലെങ്കിലും അവരെ ഇഷ്ടപ്പെടുന്നരാണ്. എനിക്കവരുടെ ശിപാര്‍ശ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അഹ്മദ് ബ്നു ഹമ്പല്‍(റ) ഇമാം ശാഫിഈ(റ)വിനോട് പറഞ്ഞു: നിങ്ങള്‍ സജ്ജനങ്ങളില്‍ പെട്ടയാളാണ്. അവരെ ഇഷ്ടപ്പെടുന്നയാളുമാണ്. അവര്‍ക്ക് നിങ്ങളുടെ ശിപാര്‍ശ ലഭിച്ചേക്കും’ (ബുഗ്യതുസ്സാലിക് 4/735).

കര്‍മങ്ങള്‍ രേഖപ്പെടുത്തപ്പെട്ട ഏടുകള്‍ രാവിലെയും വൈകുന്നേരവും തിരുനബി(സ്വ)ക്ക് വെളിവാക്കപ്പെടും. നന്മ കണ്ടാല്‍ അവിടുന്ന് അല്ലാഹുവിനെ സ്തുതിക്കുകയും ആ നന്മ ചെയ്തയാള്‍ക്ക് നന്ദി പറയുകയും ചെയ്യും. നന്മയല്ലാത്തത് കണ്ടാല്‍ അത് പ്രവര്‍ത്തിച്ചവന് വേണ്ടി അവിടുന്ന് പാപമോചനം തേടുകയും ചെയ്യും (ശര്‍ഹുല്‍ ജൗഹറ: 353).

‘എന്‍റെ ജീവിതവും വഫാത്തും നിങ്ങള്‍ക്ക് നന്മയാ’ണെന്ന തിരുവചനമടിസ്ഥാനമാക്കി ഇമാം സ്വാവി(റ) എഴുതി: നബി(സ്വ)ക്ക് വഫാത്തിന് ശേഷം ഒരുപകാരവും ചെയ്യാന്‍ കഴിയില്ലെന്നും മറിച്ച് അവിടുന്ന് സാധാരണ ജനങ്ങളെപ്പോലെയാണെന്നും പറഞ്ഞവന്‍ വഴിപിഴച്ചവനും പിഴപ്പിക്കുന്നവനുമാണ് (ഹാശിയതു സ്സ്വാവീ അലല്‍ ജലാലൈനി 1/272, അധിക വായനക്കായി ഇതേ ഗ്രന്ഥത്തിന്‍റെ 1/267, 6/194 ഭാഗങ്ങളും ഹംസിയ്യയുടെ വിശദീകരണം പേ. 108, 141 എന്നിവയും നോക്കുക).

ശര്‍ഹുല്‍ ജൗഹറ പേജ് 264-265ല്‍ തിരുനബി(സ്വ) ഐഹിക ലോകത്ത് വച്ചുതന്നെ അല്ലാഹുവിനെ കണ്ടതായി സ്ഥിരപ്പെട്ടിട്ടുണ്ടെന്നു വിശദീകരിക്കുന്നു.


കറാമത്തും മഖ്ബറകളും

ഇമാം സ്വാവി(റ) മഹാന്മാരുടെ മഖ്ബറകള്‍ക്ക് പ്രാധാന്യം നല്‍കുന്നയാളായിരുന്നു. ബദവീ മഖ്ബറയില്‍ വച്ചുണ്ടായ ജൗഹറതു ത്തൗഹീദിന്‍റെ വ്യാഖ്യാനത്തിലേക്കെത്തിച്ച നിമിത്തവും (ശര്‍ഹുല്‍ ജൗഹറ: 44-45 കാണുക) ഗുരു ഇമാം ദര്‍ദീര്‍(റ)വിന്‍റെ ശര്‍ഹു തുഹ്ഫതില്‍ ഇഖ്വാന്‍, ശര്‍ഹുല്‍ ഖരീദ എന്നിവക്ക് സ്വാവി(റ) എഴുതിയ വ്യാഖ്യാനങ്ങളുടെ പൂര്‍ത്തീകരണം ഹുസൈന്‍(റ)വിന്‍റെ മഖാമിനരികെ വച്ചായതും (ഹാശിയതു ശര്‍ഹി തുഹ്ഫതില്‍ ഇഖ്വാന്‍ പേജ്: 27, ഹാശിയതു ശര്‍ഹില്‍ ഖരീദ പേ. 95 നോക്കുക) ഇക്കാര്യം വിളിച്ചോതുന്നു.

ഇമാം സ്വാവി(റ)യുടെ ആദ്യ രചനതന്നെ അദ്ദേഹത്തിന്‍റെ ആദര്‍ശവീര്യം തുറന്ന് കാണിക്കുന്നതാണ്. അഹ്മദുദ്ദര്‍ദീര്‍(റ)വിന്‍റെ ജീവിത കാലത്ത് രചിച്ച ഈ ലഘുകൃതി ഔലിയാക്കളെയും കറാമത്തുകളെയും നിഷേധിച്ചവര്‍ക്കുള്ള മറുപടിയാണ്. അദ്ദേഹം കുറിച്ചു: ഔലിയാക്കളില്‍ നിന്ന് കറാമത്തുകള്‍ ഉണ്ടാകുന്നതാണെന്നും ഉണ്ടായതായി മതത്തില്‍ സ്ഥിരപ്പെട്ടിട്ടുണ്ടെന്നും വിശ്വസിക്കല്‍ നിര്‍ബന്ധമാണ് (ശര്‍ഹുല്‍ ജൗഹറ: 344). മഹാന്‍ തുടരുന്നു: ആദ്യകാലത്തേക്കാള്‍ പില്‍ക്കാലത്ത് കറാമത്തുകള്‍ അധികരിക്കാന്‍ കാരണമെന്താണെന്ന ചോദ്യത്തിന് പണ്ഡിതന്മാരില്‍ ചിലര്‍ പ്രതികരിച്ചു: പില്‍ക്കാലത്തുള്ളവരുടെ ഈമാനിക ദുര്‍ബലത കാരണം കറാമത്തുകളിലൂടെ അവരെ ഇണക്കിയെടുക്കേണ്ടതായി വന്നു. അതേസമയം, ആദ്യകാലത്തുള്ളവരുടെ വിശ്വാസം പൂര്‍ണമായും ശരീഅത്തടിസ്ഥാനത്തില്‍ മാത്രമായിരുന്നതിനാല്‍ തന്നെ കറാമത്തുകളിലൂടെ ശാക്തീകരിക്കേണ്ടി വന്നില്ല (ശര്‍ഹുല്‍ ജൗഹറ: 346).

മഹാത്മാക്കളുടെ ശരീരം മരണാനന്തരം നശിക്കുകയില്ലെന്നും ഇമാം എഴുതി. ‘അമ്പിയാക്കളുടെയും ശുഹദാക്കളുടെയും ശരീരം നശിക്കുകയില്ല’ (ശര്‍ഹുല്‍ ജൗഹറ: 363, 374). ശുഹദാക്കളുടെ ശരീരത്തെ മണ്ണ് തിന്നില്ലെന്ന് ഹാശിയതുസ്സ്വാവീ അലല്‍ ജലാലൈനി 1/124, 1/282-ലും കാണാം.


അദൃശ്യ ജ്ഞാനം

സൃഷ്ടി എന്ന പരിധിക്ക് വിധേയരായി അറിയാന്‍ കഴിയുന്ന മുഴുവന്‍ അദൃശ്യ കാര്യങ്ങളും അല്ലാഹു അറിയിച്ചുകൊടുത്ത ശേഷം മാത്രമേ തിരുനബി(സ്വ) ഐഹിക ലോകത്ത് നിന്നു വിടവാങ്ങിയിട്ടുള്ളൂ. അവയില്‍ ചിലത് അറിയിച്ചുകൊടുക്കാനും ചിലത് മറച്ചുവെക്കാനും അല്ലാഹു കല്‍പിച്ചു. വേറെ ചിലതില്‍ ഇഷ്ടം പ്രവര്‍ത്തിക്കാനുള്ള അനുമതിയും നല്‍കി (ശര്‍ഹുല്‍ ജൗഹറ: 364, ഹാശിയതുസ്സ്വാവീ അലല്‍ ജലാലൈനി 2/307). ഔലിയാക്കളും മറഞ്ഞ കാര്യങ്ങളറിഞ്ഞേക്കാമെന്ന് ബുല്‍ഗതുസ്സാലികിലും (7/787) കാണാം.


മദ്ഹബ് സ്വീകരിക്കല്‍ 

ഗവേഷണത്തിനുള്ള (ഇജ്തിഹാദ്) യോഗ്യതയെത്തിക്കാത്തവര്‍ നാലിലൊരു മദ്ഹബ് അനുധാവനം ചെയ്യേണ്ടതാണ്. മറ്റ് മദ്ഹബുകള്‍ ക്രോഡീകരിക്കപ്പെടാത്തതിനാലും ക്ലിപ്തപ്പെടുത്താത്തതിനാലുമാണിത്. നാലിലൊരു മദ്ഹബ് സ്വീകരിക്കാത്തവന്‍ വഴിപിഴച്ചവനും പിഴപ്പിക്കുന്നവനുമാണ്. ഈ പ്രവണത അവനെ കുഫ്റിലേക്ക്(അവിശ്വാസം) വരെ വഴിനടത്തിയേക്കാം (ഹാശിയതുസ്സ്വാവീ അലല്‍ ജലാലൈനി 4/15, ശര്‍ഹുല്‍ ജൗഹറ: 342 നോക്കുക).

ഇങ്ങനെ അഹ്ലുസ്സുന്നയും ബിദ്അത്തുകാരും തമ്മില്‍ തര്‍ക്കത്തിലിരിക്കുന്ന എല്ലാ വിഷയങ്ങളിലും പ്രമാണബദ്ധമായി സുന്നീ ആദര്‍ശം സമര്‍ത്ഥിച്ച മഹാപണ്ഡിതനായിരുന്നു ഇമാം സ്വാവി(റ).


ലേഖകൻ : അലവിക്കുട്ടി ഫൈസി എടക്കര , അഹ്മദ് കാമില്‍ സഖാഫി മമ്പീതി

Friday, 24 May 2019

ഇനി പറയൂ, പ്രപഞ്ചത്തിന് സ്രഷ്ടാവില്ലെന്ന്!

 

പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടോ എന്ന സംശയത്തിന് മൂസാനബി(അ) ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞിട്ടുണ്ട്. നിര്‍ണായകമായിരുന്നു ആ സംസാരവും അവസരവും. മൂസാനബി(അ)യും യഥാര്‍ത്ഥ ദൈവത്തെ നിഷേധിക്കുകയും സ്വയം ദൈവാഭിനയം നടത്തുകയും ചെയ്യുന്ന ഫറോവയും തമ്മില്‍ നടന്ന ചരിത്ര പ്രസിദ്ധമായ വാദപ്രതിവാദം. ആ സംവാദത്തിന്‍റെ പശ്ചാത്തലവും മൂസാ നബി(അ)ന്‍റെ ഒരുക്കവും മുന്‍കരുതലുകളും ഫറോവയുടെ ചോദ്യവും മൂസാ നബിയുടെ മറുപടിയും പ്രേക്ഷകരുടെ നിലപാടും ഖുര്‍ആന്‍ ആധികാരികമായി വ്യക്തമാക്കുന്നുണ്ട്. ഏത് നാസ്തികനെയും നിലംപരിശാക്കാനും സാധാരണക്കാര്‍ മുതല്‍ വലിയ ബുദ്ധിശാലികള്‍ വരെയുള്ളവര്‍ക്കെല്ലാം ദൈവാസ്തിക്യം ബോധ്യപ്പെടാനും സരളവും സമ്പൂര്‍ണവുമായ രീതിയിലുള്ള ആവിഷ്കാരമാണ് ഖുര്‍ആന്‍ നടത്തുന്നത്.

അല്ലാഹു മൂസാ നബി(അ)നെ പ്രവാചകനായി തിരഞ്ഞെടുത്ത ശേഷം സ്രഷ്ടാവിനെ നിഷേധിക്കുകയും സ്വന്തമായി ദിവ്യത്വം വാദിച്ച് അഹങ്കരിക്കുകയും ചെയ്യുന്ന ഫറോവയുടെ അടുക്കലേക്ക് സത്യത്തിന്‍റെ വെളിച്ചം പകരാന്‍ മൂസാ(അ)നോട് അവന്‍ കല്‍പിച്ചു. ഫറോവയെ അഭിമുഖീകരിക്കുന്നതിന് മുമ്പുതന്നെ ആവശ്യമായതെല്ലാം മൂസാ നബി(അ) അല്ലാഹുവിനോട് ചോദിച്ചുവാങ്ങിയിട്ടുണ്ട്. ഹൃദയ വിശാലത, സരളമായി സംസാരിക്കാനുള്ള കഴിവ്, സംസാര വൈഭവം കൂടുതലുള്ള സഹോദരനെ കൂട്ടിന് അയച്ചുതരിക എന്നിവയായിരുന്നു അവ.

‘എന്‍റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നല്‍കേണമേ, എനിക്കെന്‍റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ, ജനങ്ങള്‍ എന്‍റെ സംസാരം മനസ്സിലാക്കുന്നതിനായി  നാവില്‍ നിന്ന് വിക്ക് മാറ്റിത്തരേണമേ, എന്‍റെ കുടുംബത്തില്‍നിന്ന് സഹോദരന്‍ ഹാറൂനെ എനിക്ക് നീ സഹായിയായി ഏര്‍പ്പെടുത്തുകയും ചെയ്യേണമേ’ (വി.ഖു 20:2530).

സമ്പൂര്‍ണ ഒരുക്കത്തോടെയാണ് മൂസാനബി(അ) കടന്നുചെല്ലുന്നത്. ഫറോവയുടെ അടുത്തേക്ക് ചെല്ലുമ്പോള്‍ പ്രതീക്ഷിക്കാവുന്ന ഏറ്റവും ആദ്യത്തെ ചോദ്യം ‘നിങ്ങളുടെ റബ്ബ് ആരാണ്?’ എന്നതുതന്നെയായിരിക്കും. പ്രതീക്ഷിച്ച പോലെ ഫറോവ ചോദ്യം തുടങ്ങി. ‘നിങ്ങളുടെ രക്ഷിതാവ് ആരാണ്? ഫറോവക്ക് മാത്രമല്ല, സകല നിരീശ്വരവാദികള്‍ക്കും മതമില്ലാത്തവര്‍ക്കും മതവിശ്വാസികളില്‍ തന്നെ സ്രഷ്ടാവിന് സ്ഥലം, കാലം, അവയവങ്ങള്‍, അവതാരങ്ങള്‍ തുടങ്ങിയവ സങ്കല്‍പ്പിക്കുന്നവര്‍ക്കും സമ്പൂര്‍ണ മറുപടി മൂസാ(അ) നല്‍കുകയുണ്ടായി.

നിശ്ചിതസ്ഥലത്ത് ഇരിക്കുന്നവനെന്നോ മറ്റേതെങ്കിലും സൃഷ്ടികളുടെ രൂപം പ്രാപിച്ച് പ്രത്യക്ഷപ്പെടുന്നവനെന്നോ അല്ല. മറിച്ച് ‘എല്ലാ സൃഷ്ടികള്‍ക്കും അവയ്ക്ക് അനുയോജ്യമായ സൃഷ്ടിപ്പ് നല്‍കുകയും തുടര്‍ന്ന് വഴി കാണിക്കുകയും ചെയ്തവനാണ് ഞങ്ങളുടെ രക്ഷിതാവ്’ (വി.ഖു 20:50).

ഏതു സ്ഥലത്തും ധിക്കാരത്തോടെ പ്രതികരിക്കുന്ന ഫറോവയുടെ മുഖത്തടിച്ചു ഈ മറുപടി. ഒരക്ഷരം മിണ്ടാതെ അയാള്‍ അടുത്ത ചോദ്യം ചോദിച്ചു: ‘എങ്കില്‍ മുന്‍ഗാമികളുടെ അവസ്ഥ?’ ഫറോവയുടെ രണ്ടാം ചോദ്യത്തില്‍ ലക്ഷ്യമാക്കുന്നത് ഉത്തരമല്ല, മറിച്ച് ആദ്യ മറുപടിയിലെ വിഷയത്തില്‍ നിന്നുള്ള ഒഴിഞ്ഞു മാറ്റമാണ്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളിലെ കുലപതി ഇമാം റാസി(റ) വിശദീകരിക്കുന്നതിങ്ങനെ: പ്രാപഞ്ചിക ലക്ഷ്യങ്ങളെ നിരത്തി അവതരിപ്പിച്ച മൂസാ(അ)ന്‍റെ സുവ്യക്തമായ മറുപടിയില്‍ സ്പര്‍ശിച്ചാല്‍ ചുറ്റും കൂടിയ ആളുകള്‍ക്കിടയില്‍ ഇളിഭ്യനാവേണ്ടിവരുമെന്ന് ബോധ്യമായപ്പോള്‍ വിഷയം മാറ്റി അടുത്ത ചോദ്യം കൊളുത്തി ചരിത്രത്തിലേക്ക് വഴിതിരിച്ചുവിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഫറോവയെ മൂസാ(അ) മറുപടിയില്‍ വീണ്ടും പിടികൂടി (22/58).

ചരിത്രം ചോദിച്ചതിന് മറുപടിയായി പ്രതികരിച്ചത് പ്രാപഞ്ചിക രഹസ്യങ്ങളില്‍ നിന്ന് സ്രഷ്ടാവിലേക്ക് എന്ന ആശയത്തിലൂന്നിയ മറുപടി തന്നെ: ‘അവരെക്കുറിച്ച് എന്‍റെ രക്ഷിതാവിനറിയാം. അവന്‍ മറക്കുകയോ പിഴക്കുകയോ ഇല്ല. നിങ്ങള്‍ക്കുവേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പ്പെടുത്തിത്തരികയും ആകാശത്തില്‍ നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനാണ് അവന്‍’ (വി.ഖു 20:52,53).

ദൈവാസ്തിക്യത്തെ തെളിയിക്കുന്ന കിടിലന്‍ മറുപടിയാണ് ആദ്യത്തേത്. അഥവാ  ഓരോന്നിനും അനുയോജ്യമായ ശാരീരിക ഘടനയില്‍ സൃഷ്ടിച്ച് ആവശ്യമായവയിലേക്കെല്ലാം വഴി കാണിച്ചുനല്‍കുന്നവനെന്ന പരിചയപ്പെടുത്തല്‍.

പ്രപഞ്ചത്തിലെ അഖില വസ്തുക്കളിലും ഇവ വ്യക്തമായി ദര്‍ശിക്കാനാകും. ഇവയെ മനസ്സിരുത്തി ചിന്തിക്കുന്ന ഏതൊരാള്‍ക്കും സ്രഷ്ടാവിനെ നിഷേധിക്കാനുമാവില്ല. മൂസാ(അ) പരിചയപ്പെടുത്തിയ, ഓരോ വസ്തുവിനും യോജിച്ച സൃഷ്ടിപ്പ് നല്‍കുന്നതും  വഴികാണിക്കുന്നതും വ്യത്യസ്തവും അത്ഭുതകരവുമായ മഹാസംഭവമായി നമുക്ക് മനസ്സിലാക്കാനാവും.


 ബീജങ്ങള്‍ പറയുന്ന സ്രഷ്ടാവ്

ഒരു പുരുഷന്‍റെ ശുക്ല സ്രാവത്തില്‍ 150 മുതല്‍ 600 മില്ല്യന്‍ വരെ ബീജങ്ങള്‍ അടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ക്കുള്ളില്‍ തയ്യാറാക്കിയ അണ്ഡത്തെ സമയമാകുമ്പോള്‍ ഓടിപ്പിടിക്കുക എന്നതാണ് അല്ലാഹു അവയ്ക്ക് നല്‍കിയ ചുമതല. ചുമതല നല്‍കുക മാത്രമല്ല ചെയ്തത്, നിര്‍വഹണത്തിന് പാകമായ രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഘടനയും നല്‍കുകയുണ്ടായി. മണിക്കൂറില്‍ 28 മൈല്‍ വേഗതയില്‍ പുറത്തേക്കെറിയപ്പെടുന്ന  ജീവഹേതുവായ  ബീജങ്ങള്‍ക്ക്   മാതാവിന്‍റെ ജനനേന്ദ്രിയത്തിലൂടെ മത്സരിച്ച് നീന്താന്‍ പറ്റിയ രീതിയില്‍ തല, കഴുത്ത്, മധ്യഭാഗം, വാല്‍ എന്നിവ നല്‍കി. ആത്മാവ് ലഭിച്ചിട്ടില്ലാത്ത ഈ ബീജങ്ങള്‍ക്ക് മത്സരിച്ചു നീന്താന്‍ പറ്റിയ കഴുത്തും വാലും തല്‍സമയം ജനനേന്ദ്രിയത്തില്‍ ആവശ്യത്തിന്  ജലകണികകളും സൃഷ്ടിച്ചവനാണ് മൂസാ നബി(അ) പറഞ്ഞ നമ്മുടെ രക്ഷിതാവ്. മാത്രമല്ല, കണ്ണോ മൂക്കോ ചെവിയോ ഇല്ലാതെ ഇരുട്ടില്‍ തപ്പി അണ്ഡത്തെ തേടിപ്പിടിക്കാനും തുടര്‍ന്ന് ആ അണ്ഡവുമായി ഗര്‍ഭാശയത്തിലേക്ക് നീങ്ങാനും ആരാണ് വഴി കാണിച്ചു കൊടുത്തത്? മറുപടി മൂസാ നബി(അ) പറഞ്ഞുകഴിഞ്ഞു.

150 മുതല്‍ 600 മില്ല്യന്‍ വരെയുള്ള ബീജങ്ങളില്‍ ബാക്കിയുള്ളവരെവിടെ? സ്വാഭാവികമായും സംശയമുണ്ടാകും. അവരെല്ലാം മത്സരയോട്ടത്തില്‍ പിറകിലായി അണ്ഡത്തെ ലഭിക്കാതെ അവസാനം രക്തത്തില്‍ കലര്‍ന്നു. അവര്‍ക്കെല്ലാം ഓരോരോ അണ്ഡത്തെ സ്രഷ്ടാവ് നല്‍കിയിരുന്നെങ്കിലോ? ഒരു ദിവസം കൊണ്ട് ഭൂമി നിറഞ്ഞുകവിയും. ഈ ജീവഹേതുവിന് ആവശ്യാനുസരണം അത്ഭുതകരമായ സൃഷ്ടിപ്പ് നല്‍കി പരിപൂര്‍ണ ശിശുവാകുന്നത് വരെ പ്രത്യേക കുഴലിലൂടെ ആഹാരം നല്‍കി വളര്‍ത്തിക്കൊണ്ടുവന്ന സ്രഷ്ടാവിനെ എങ്ങനെ അംഗീകരിക്കാതിരിക്കും?

പ്രസവസമയത്തെ രക്ഷിതാവിന്‍റെ വഴികാട്ടല്‍ അതിലേറെ ആശ്ചര്യപ്പെടുത്തുന്നതാണ്. വളര്‍ച്ചയെത്തിയ ഭ്രൂണത്തിന്  പുറത്തു ചാടണം. ആര് വഴി കാണിക്കും? വഴികാണിച്ചാല്‍ മാത്രം പോരാ, ആവരണങ്ങള്‍ തള്ളിമാറ്റണം, പോകുന്ന വഴിയിലുടനീളം സകല ഗൈറ്റുകളും തുറന്നിടണം, തല കീഴ്പ്പോട്ടാക്കി കുത്തനെ ഇറങ്ങണം, വഴി മുഴുവനായും മിനുസപ്പെടുത്തണം. രാഷ്ട്രപതിയുടെ വരവിനുള്ള ഒരുക്കത്തെക്കാള്‍ ഗംഭീരമായ സജ്ജീകരണം തന്നെ വേണം.

എല്ലാറ്റിനുമൊടുവില്‍ പടച്ചവന്‍ പുറത്തേക്ക് വിളിക്കുമ്പോള്‍ ഗര്‍ഭാശയത്തിലേയും വഴിയിലേയും പേശികള്‍ ഒത്തുപിടിച്ച് കുട്ടിയെ പുറത്തേക്ക് തള്ളിവിടുന്നു. ഇതെല്ലാം ആകസ്മികമാണെന്ന് പറയാനാര്‍ക്ക് കഴിയും?!


പ്രജനന പ്രക്രിയയിലെ വഴികാട്ടല്‍

മൂസാ നബി(അ)യുടെ സംഭവം വിവരിച്ച പ്രസ്തുത ആയത്തില്‍ വഴികാണിക്കുന്നവനായ രക്ഷിതാവ് എന്നതിന് ഏതൊരു ഇണക്കും അവയുടെ തുണയിലേക്ക് വഴി കാണിക്കുന്നവന്‍ എന്ന പ്രത്യേക അര്‍ത്ഥമാണ് ഇബ്നു അബ്ബാസ്(റ) നല്‍കിയത്.

മനുഷ്യനും ഇതര ജീവികളും വംശനാശം വന്നുഭവിക്കാതെ തലമുറകളായി ഭൂമിയില്‍ അവശേഷിക്കാന്‍ അല്ലാഹുവിന്‍റെ സമഗ്രമായ വഴികാട്ടല്‍ പ്രക്രിയയിലെ പ്രധാന ഭാഗമാണ് ആണ്‍-പെണ്‍ വര്‍ഗങ്ങള്‍ തമ്മിലുള്ള ലൈംഗിക ആകര്‍ഷണം. അതിനാല്‍ സന്താനോല്‍പാദനത്തിന് വേണ്ടി സ്വജീവി വര്‍ഗത്തോട് കടപ്പാട് നിറവേറ്റാന്‍ മനസ്സ് വെക്കാത്തവനും അല്ലെങ്കില്‍ അതറിയാത്ത ജീവികളും ലൈംഗിക താല്‍പര്യങ്ങള്‍ക്ക് അടിമപ്പെട്ട് പ്രജനനം സുഖമമാക്കുന്നു.

ആ വഴിയൊരുക്കല്‍ പദ്ധതിയുടെ ഭാഗമായി ശരീരം പക്വതയെത്തുമ്പോള്‍ പ്രത്യേക ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുകയും എതിര്‍ലിംഗത്തെ സ്വന്തം കണ്ണില്‍ സൗന്ദര്യമായി തോന്നുകയും ചെയ്യുന്നു. സ്രഷ്ടാവിന്‍റെ പദ്ധതി ഇക്കാലം വരെ പാളിയിട്ടില്ല. പരസ്പരം ആകര്‍ഷണം നല്‍കി ഇണകളെ കഷ്ടപ്പെടുത്തുകയല്ല ചെയ്തത്. അവരുടെ ഇണചേരല്‍ കര്‍മത്തിന് ഉചിതമായ കേന്ദ്രങ്ങളും അവക്കൊപ്പിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ അവയവങ്ങളും നല്‍കി.

ജനിച്ച ഉടനെ നാല് കാലില്‍ നില്‍ക്കാനും ഇണയുടെ മേല്‍ കയറാനും ശ്രമിക്കുന്ന ആട്ടിന്‍കുട്ടിയെ കണ്ടിട്ടില്ലേ. ആരു പറഞ്ഞുകൊടുത്തു ഇവിടെയാണ് ലൈംഗിക ഇടപെടലുകളുടെ മേഖലയെന്ന്? സസ്യങ്ങളിലെ വഴികാട്ടല്‍ രീതി ഇതിലേറെ അതിശയിപ്പിക്കുന്നതാണ്. വേരുകള്‍ക്ക് ജലാംശമുള്ള സ്ഥലത്തേക്കും ഇലകള്‍ക്ക് സൂര്യ പ്രകാശത്തിലേക്കും വഴികാണിച്ച സ്രഷ്ടാവ്, സസ്യങ്ങളില്‍ പ്രജനന പദ്ധതി ആസൂത്രണം ചെയ്തത് വിസ്മയിപ്പിക്കുന്ന രീതിയിലാണ്.

പ്രജനനത്തിന് പ്രധാനമായും വിത്ത് വേണം. വിത്ത് നിര്‍മിക്കാന്‍ കായ വേണം. കായ ലഭിക്കാന്‍ പരാഗണം നടക്കണം. പരാഗണം നടത്താന്‍ സസ്യജാലങ്ങള്‍ മാത്രം കരുതിയത് കൊണ്ടായില്ല. പിന്നെ? ചലിക്കാന്‍ കഴിവുള്ളവര്‍ മനസ്സുവെക്കണം, പൂമ്പൊടി കൊണ്ടുപോകാന്‍ തയ്യാറാകണം. ശ്രദ്ധ പിടിച്ചുവാങ്ങുന്ന ഭംഗിയില്‍ പൂക്കള്‍ നിര്‍മിച്ച് അവകളില്‍ തേനൊഴിച്ച് തേനീച്ച പോലുള്ള പ്രാണികളെ ആകര്‍ഷിക്കണം. തേന്‍ അന്വേഷിച്ചു വരുന്നവരുടെ കയ്യിലും കാലിലും പൂമ്പൊടി കയറ്റി മറ്റു പുഷ്പങ്ങളിലേക്കയക്കണം. താളം പിഴക്കാത്ത പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ പരാഗണം നടന്ന് വിത്ത് രൂപാന്തരപ്പെടുന്നു.

മരത്തേക്കാള്‍ വലിയ അത്ഭുതങ്ങളടങ്ങിയിരിക്കുന്നത് വിത്തുകളുടെ ഘടനയിലും അവയുടെ വിതരണത്തിലുമാണ്. വിത്തുകള്‍ക്ക് അല്ലാഹു നല്‍കിയ രൂപങ്ങളും അവരുടെ വിതരണത്തിന് സസ്യങ്ങള്‍ക്ക് കാണിച്ചുകൊടുത്ത വ്യത്യസ്ത മാര്‍ഗങ്ങളും മനസ്സിലാക്കുമ്പോഴാണ് കണ്ണും കാതും ഖല്‍ബും നല്‍കി നമ്മെ ഭൂമിയിലേക്ക് പറഞ്ഞുവിട്ടതിന്‍റെ അര്‍ത്ഥം കണ്ടെത്തുക. അതായത്, അത്യത്ഭുത ആസൂത്രണത്തിന്‍റെ പിന്നാമ്പുറങ്ങളിലെ അതുല്യ ശക്തിയെ അറിയാനും ആരാധിക്കാനും തന്നെയാണ് ഈ ജന്മമെന്നത് ആരും സമ്മതിച്ചുപോകും.

മാമ്പഴം തിന്നാത്തവരും കാണാത്തവരുമുണ്ടാകില്ല. മണം, നിറം, രുചി ഇവ മൂന്നുകൊണ്ടും മാമ്പഴം ആകര്‍ഷണീയംതന്നെ. വില്‍ക്കാന്‍ വച്ച മാമ്പഴത്തിന് സമീപത്തുകൂടെ കടന്നുപോകുമ്പോള്‍ അതിന്‍റെ മണവും നിറവും മാത്രം മനസ്സിലാക്കിയതിനാല്‍ വായില്‍ വെള്ളമൂറി അടക്കാനാവാത്ത ആഗ്രഹത്താല്‍ നാം അത് വാങ്ങിപ്പോകുന്നു. ഒരു വാഹനത്തില്‍ വില്‍ക്കാന്‍ വച്ച മാമ്പഴങ്ങള്‍ മണിക്കൂറുകള്‍ക്കകം വിറ്റഴിഞ്ഞ് വിവിധ പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ എത്തിച്ചേരുന്നു. മാമ്പഴത്തിന്‍റെ ഉള്ളിലൊളിപ്പിച്ച വിത്തും മാങ്ങയോടൊപ്പം സഞ്ചരിക്കുന്നുണ്ട്. മാമ്പഴം കേടുവന്നാലും നിലത്തുവീണ് പൊട്ടിപ്പൊളിഞ്ഞാലും മാങ്ങയണ്ടിക്ക് കേടുപാടുകളൊന്നും സംഭവിക്കില്ല. കാരണം മാങ്ങ വിത്ത് വിതരണമാണ് മാവിന്‍റെ പ്രധാനപ്പെട്ട ഒരു ലക്ഷ്യം.

പഴുത്ത് തുടുത്ത് നില്‍ക്കുന്ന ഒരു മാമ്പഴം കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് പക്ഷികളെ ആകര്‍ഷിക്കുന്നു. മാമ്പഴം എടുത്തു കൊണ്ടുപോകാന്‍ അവ വരുന്നു. കൊത്തുമ്പോള്‍ തന്നെ മാങ്ങയുടെ കണ്ണി അറ്റു കൊടുക്കുന്നു. എവിടെ വച്ചെങ്കിലും തിന്ന് അണ്ടി തിന്നാനാവാതെ ഒഴിവാക്കുന്നു. എല്ലാം ആസൂത്രിതം! വളര്‍ച്ചയെത്തിയ മാവ് അതിന്‍റെ സന്താനോല്‍പാദനത്തിന് ആരൊക്കെയാണ് പണിയെടുപ്പിച്ചത്? തേനീച്ചകള്‍, പൂമ്പാറ്റകള്‍, വീട്ടുടമസ്ഥന്‍, കച്ചവടക്കാര്‍, മാങ്ങ വഹിച്ചു കൊണ്ടുപോകുന്ന വാഹനങ്ങള്‍, തൊഴിലാളികള്‍, അത് വാങ്ങി വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന സാധാരണക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍, പണ്ഡിതന്മാര്‍, പ്രധാനമന്ത്രി, ജഡ്ജിമാര്‍… ഇങ്ങനെ പോകുന്നു ഈ നിര. കൂടാതെ പക്ഷികളും മറ്റു ജീവികളും.

ഇളകാനാവാത്ത, പ്രതികരിക്കാനാവാത്ത മാവ് ഭൂമിയിലെ സകലരെയും പണിയെടുപ്പിച്ചത് വെറുതെയല്ല. അര്‍ഹമായ കൂലി, പ്രവര്‍ത്തന കഴിവും മികവും തോതുമനുസരിച്ച് ഓരോരുത്തര്‍ക്കും നല്‍കിയിട്ടുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, കായ്ഫല പ്രായമെത്തിയ ഒരു മാവിന് ഏകദേശം പത്തു വര്‍ഷംകൊണ്ട് ഒരു നാടിന്‍റെ മുഴുവന്‍ ഭാഗങ്ങളിലും തന്‍റെ സന്താനങ്ങളെ നിരത്തി ചാരിതാര്‍ത്ഥ്യത്തോടെ തലയുയര്‍ത്തി നില്‍ക്കാനാകും. അര നൂറ്റാണ്ടു കാലം പ്രജനനം തുടര്‍ന്ന മുത്തശ്ശി മരങ്ങളുടെ അഭിമാനം കുറച്ചൊന്നുമായിരിക്കില്ല.

മാമ്പഴത്തില്‍ ചേര്‍ത്ത രുചിയും മണവും നിറവും മറ്റു പോഷകങ്ങളും ജീവജാലങ്ങളെ ആകര്‍ഷിക്കാന്‍ പര്യാപ്തമാണെന്ന് കണ്ണോ മൂക്കോ നാക്കോ ഇല്ലാത്ത ഈ വൃക്ഷങ്ങള്‍ തിരിച്ചറിഞ്ഞതെങ്ങനെ? എല്ലാ വൃക്ഷങ്ങളും പങ്കു ചേര്‍ന്ന ചര്‍ച്ചയില്‍ ഉള്‍ത്തിരിഞ്ഞ് വന്ന അഭിപ്രായമാണോ ഇത്? ഉയര്‍ന്ന വിദ്യാഭ്യാസമുള്ളയാള്‍ക്കു തന്നെ ഇങ്ങനെ കുറ്റമറ്റ രീതിയില്‍ ഒരു വിതരണ ശൃംഖല സ്ഥാപിക്കാനാകുമോ? ഇത് മാവിന് സ്രഷ്ടാവ് പഠിപ്പിച്ചുകൊടുത്ത തന്ത്രം മാത്രം!

സ്രഷ്ടാവ് കാണിച്ചുകൊടുത്ത വ്യത്യസ്തങ്ങളായ വിത്ത് വിതരണ രീതികള്‍ ഫറോവക്ക് നല്‍കിയ മൂസാ നബി(അ)യുടെ മറുപടി കൂടുതല്‍ ചിന്തിപ്പിക്കുന്നു. പുളിയും മധുരവും നല്‍കി മാത്രമല്ല വിത്തുവിതരണം. മനുഷ്യന്‍ പഴയതും പുതിയതുമായി കണ്ടെത്തിയ എല്ലാ യാത്രാ മാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ട്. അപ്പൂപ്പന്‍താടിയും ഉന്നക്കായയില്‍ നിന്നു തെറിക്കുന്ന പഞ്ഞിയും ഒരു വിത്തും വഹിച്ചു പറന്നു പോകുന്നത് കണ്ടിട്ടില്ലേ? ഇതാണ് വിത്തു വിതരണത്തിലെ വ്യോമയാന മോഡല്‍.

തേങ്ങയുടെ നിര്‍മാണത്തിലെ എഞ്ചിനീയറിങ് ചിന്തിച്ചാല്‍ പതിനായിരങ്ങള്‍ വിലയുണ്ടതിന്. തേങ്ങ വെള്ളത്തിലാണ്ടു പോകാതെ ഏറെ ദിവസം സഞ്ചരിക്കും. വെള്ളത്തില്‍ വച്ച് മുളക്കുകയുമില്ല. എവിടെയെങ്കിലും കരക്കടുത്താല്‍ ദിവസങ്ങള്‍ക്കകം മുളക്കും.

ജോലിക്ക് വേണ്ടി വിദേശത്തേക്ക് പോകുന്ന മകന്‍റെ കയ്യില്‍ ചെലവിനെന്ന് പറഞ്ഞ് പിതാവ് അല്‍പം തുക കൊടുക്കാറുണ്ട്. ജോലി ലഭിച്ച് നിശ്ചിത ദിവസം കഴിയണമല്ലോ വേതനമെന്തെങ്കിലും ലഭിക്കാന്‍. അത് പോലെ ഭൂമിയില്‍ നിന്ന് ആഹാരം സമ്പാദിക്കാന്‍ കഴിവുണ്ടാകും വരെ മുളച്ച് പൊങ്ങിയ തെങ്ങിന്‍ തൈക്ക് ജീവിതം കഴിയാന്‍ കുറച്ച് ആഹാരം സ്രഷ്ടാവ് പൊതിഞ്ഞ് കൊടുത്തതാണ് തേങ്ങക്കുള്ളിലുള്ളത്. തുല്ല്യതയില്ലാത്ത തേങ്ങക്കുള്ളിലുള്ള വഴികാട്ടല്‍! തേങ്ങയുടെ ചകിരിയാണ് ഭൂമിയില്‍ വെക്കുന്നത്. അപ്പോഴേക്കും ഉള്‍ഭാഗത്ത് നിന്ന് ഭൂമിയന്വേഷിച്ച് വേരും സൂര്യപ്രകാശമന്വേഷിച്ച് കാണ്ഡവും പുറപ്പെട്ടു. വഴികാണിക്കല്‍ പദ്ധതിയിലെ വ്യത്യസ്ത മോഡലുകള്‍ എന്നല്ലാതെ ഇതിനെ യൊക്കെ എങ്ങനെ നിര്‍വചിക്കും?


പക്ഷികളുടെ സഞ്ചാരം

ആരെയും ആശ്ചര്യപ്പെടുത്തുന്നതും നിരീശ്വരവാദികള്‍ക്ക് ഒരു കീറാമുട്ടിയുമാണ് പക്ഷികളുടെ ദേശാടനം. ദേശാടനക്കിളികളുടെ ശാരീരിക സ്വഭാവങ്ങളും ദേശാടന മികവും തിരിച്ചറിഞ്ഞ ഒരാള്‍ക്ക് ദൈവനിഷേധം സാധ്യമല്ല. ഉദാഹരണത്തിന് ചില ദേശാടനപക്ഷികളെ നമുക്ക് പരിചയപ്പെടാം.


വരവാലന്‍ ഗോഡ്വീറ്റ് (Bartailed God Wit)

അലാസ്കയില്‍ ജനിച്ചുവളരുന്ന ഈ പക്ഷി വിശ്രമമില്ലാതെ ലോകത്തേറ്റവും കൂടുതല്‍ പറക്കുന്ന സഞ്ചാരിയാണ്. അലാസ്കയില്‍ നിന്ന് ന്യൂസിലാന്‍റിലേക്ക് പതിനൊന്നായിരം കിലോമീറ്റര്‍ പരന്നുകിടക്കുന്ന ശാന്തസമുദ്രം വിട്ടുകടന്നെത്തുന്നു. ലക്ഷ്യസ്ഥാനത്തെത്താന്‍ അവയ്ക്ക് വേണ്ട സമയം ആറ് മുതല്‍ എട്ട് വരെ ദിവസങ്ങള്‍. ശാന്തസമുദ്രത്തില്‍ വഴിയറിയാന്‍ എന്ത് അടയാളമാണ് നമ്മുടെ അറിവിലുള്ളത്. അഞ്ചാറു ദിവസങ്ങള്‍ കരയോ വാഹനങ്ങളോ ഒന്നുമില്ലാതെ ഊണും ഉറക്കവും ത്യജിച്ച് സഞ്ചരിക്കാന്‍ ആരോ നിര്‍ദേശം നല്‍കുന്നുണ്ട്.

പത്തും പതിനഞ്ചും മണിക്കൂര്‍ നിര്‍ത്താതെ പറക്കുന്ന വിമാനങ്ങള്‍ വലിയ തോതില്‍ ഇന്ധനം സ്റ്റോക്ക് ചെയ്യാറുണ്ടല്ലോ. എന്നാല്‍ ഈ പക്ഷികളുടെ എഞ്ചിനീയര്‍ പരമ നിപുണനാണ്. അവ യാത്ര തിരിക്കുന്നതിനു മുമ്പ് ധാരാളം ആഹരിച്ച് ശരീരഭാരം ഇരട്ടിയാക്കുന്നു. യാത്രയിലുടനീളം ആവശ്യം വരുന്ന ആഹാരം സ്റ്റോക്ക് ചെയ്യുന്ന പക്ഷിക്ക് ആറ് മുതല്‍ എട്ട് വരെ ദിവസങ്ങള്‍ താണ്ടണമെന്ന്, അതിനാവശ്യമായ ഭക്ഷണം ശേഖരിക്കണമെന്ന് ആരാണ് നിര്‍ദേശം നല്‍കിയത്!

ആവശ്യങ്ങള്‍ ഉണ്ടായപ്പോള്‍ വേണ്ടരീതിയില്‍ ശരീരാകൃതി പരിണമിച്ചതാണെന്ന ഡാര്‍വിന്‍റെ ജീവനില്ലാത്ത പരിണാമസിദ്ധാന്തത്തെ ഈ പക്ഷികള്‍ തകര്‍ത്തെറിയുന്നു. പരിണാമം പറഞ്ഞ് പെട്ട ഡാര്‍വിന് ഇത്തരം പക്ഷികള്‍ക്ക് പതിനൊന്നായിരം കിലോമീറ്റര്‍ അപ്പുറത്ത് സുഖമമായ വാസസ്ഥലമുണ്ടെന്ന അറിവ് ലഭിച്ചതിനെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ല.


ആര്‍ട്ടിക് ടേണ്‍ (Artictern)

ലോകത്തില്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്ന ദേശാടകരിലെ സമര്‍ത്ഥനാണ് ആര്‍ടിക് ടേണ്‍ എന്ന കടല്‍പക്ഷി. വര്‍ഷത്തില്‍ ഇരുപത്തയ്യായിരം മൈലുകള്‍ (40325 കി.മി) സഞ്ചരിക്കുന്നു. ആര്‍ട്ടിക് (ഉത്തര ധ്രുവം) പ്രദേശങ്ങളായ ഐസ്ലാന്‍ഡ്, ബ്രിട്ടന്‍റെ വടക്കു ഭാഗം തുടങ്ങിയ സ്ഥലങ്ങളില്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ വളര്‍ത്തി വേനല്‍ അവസാനിക്കാറാകുമ്പോള്‍ അന്‍റാര്‍ട്ടിക്ക(ദക്ഷിണ ധ്രുവം)യിലേക്ക് യാത്ര തിരിക്കും. അപ്പോഴേക്കും അന്‍റാര്‍ട്ടിക്കയില്‍ കാലാവസ്ഥ ഗ്രീഷ്മമായിരിക്കും. ആര്‍ടിക് ടേണുകള്‍ ഏതു കാലത്തും ഗ്രീഷ്മ കാലാവസ്ഥ ആസ്വദിക്കുന്നവരാണ്. അതിസാഹസിക യാത്രക്കനുയോജ്യമായ നീണ്ട ചിറകുകള്‍, പ്രത്യേകതരം വാലുകള്‍ തുടങ്ങിയവ സജ്ജീകരിച്ച ആര്‍ടിക് ടേണ്‍ അന്‍റാര്‍ട്ടിക്കയിലെത്തിയാല്‍ തൂവലുകള്‍ പൊഴിച്ച് പുതിയ ചിറകുകള്‍ക്ക് കാത്തിരിക്കുന്നു. ഭൂമിയുടെ രണ്ടറ്റവും ഇവര്‍ക്ക് സ്വന്തം!

ഭൂമിയുടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സഞ്ചരിക്കാന്‍  ആവശ്യമായതെല്ലാം ഉണ്ടെങ്കിലും ജനിച്ച നാടിന്‍റെ പേരോ ജനസംഖ്യയോ വിലപിടിപ്പുള്ള വസ്തുക്കളെക്കുറിച്ചോ രത്നങ്ങളെ സംബന്ധിച്ചോ മറ്റു പക്ഷികള്‍ വിദഗ്ധമായി വീടുവെക്കുന്ന പോലെ വീടുണ്ടാക്കാനോ അവയ്ക്കറിയില്ല. ലോക സഞ്ചാരപഥങ്ങളും ദിശകളും അവര്‍ ചിന്തിച്ചെടുത്തതോ വായിച്ചു മനസ്സിലാക്കിയതോ അല്ലെന്ന് സുവ്യക്തം. ലളിതമായ വിഷയങ്ങളില്‍ വിഡ്ഢികളായ ഇവര്‍ സങ്കീര്‍ണമായ വിഷയങ്ങളില്‍ വിദഗ്ധരാണ്. ഉറക്കം പോലും പറക്കലിനിടയിലായിട്ടും വഴി തെറ്റാതെ ലക്ഷ്യസ്ഥാനത്തെത്തുന്നവര്‍.


ബാര്‍ഹെഡഡ് ഗൂസ് - (Barheaded Goose)

മധ്യേഷ്യയില്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ വളര്‍ത്തി തണുപ്പുകാലത്ത് ഹിമാലയത്തിന് മുകളിലൂടെ പറന്ന് ഇന്ത്യയിലെത്തുന്ന താറാവിന്‍റെ ആകൃതിയിലുള്ള ഈ പക്ഷിക്ക് ആറ് കിലോമീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിയും. ഹിമാലയത്തിന് മുകളിലൂടെ കടന്നുവരാന്‍ സാധിക്കണമെങ്കില്‍ അത്തരത്തില്‍ പറക്കണമല്ലോ.

കര്‍ണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലേക്കാണ് തണുപ്പുകാലങ്ങളില്‍ ഇവ വരുന്നത്. ഹിമാലയം താണ്ടാതെ തന്നെ ഏഷ്യയിലെ മറ്റു രാജ്യങ്ങളിലേക്കും ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും  വഴിയുണ്ടായിട്ടും സാഹസികമായി ഈ വഴി കണ്ടെത്തി ഇന്ത്യയില്‍ വരുന്നതിനു പിന്നിലെ വഴികാട്ടല്‍ വ്യക്തമാണ്.

കറുപ്പ് വാലന്‍ ഗോഡ് വിറ്റ് (Black tiled God wit), ബ്രാന്‍ഡ്  ഗൂസ് (Brant Goose),  പവിഴക്കാലി, നാക മോഹന്‍ (Paradise Fly Catcher), ടര്‍ക്കിക്കഴുകന്‍ (Turkey Vatture), ഹമ്മിങ് പക്ഷി (Humming Bird) തുടങ്ങിയ ലോകസഞ്ചാരികളായ ദേശാടകരെ കുറിച്ചും  പഠിക്കണം.


ദേശാടകരുടെ ചോദ്യങ്ങള്‍

ഇത്തരം പക്ഷികള്‍ നിരീശ്വരവാദിയോട് ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്.

ഒന്ന്, പതിനായിരക്കണക്കിന് കിലോമീറ്റര്‍ അപ്പുറത്തുള്ള സ്ഥലങ്ങളില്‍ അഥവാ ഭൂമിയുടെ മറുഭാഗത്ത് ഭക്ഷണവും മറ്റു വ്യവഹാര സാധ്യതയുമുണ്ടെന്ന് ഈ പക്ഷികള്‍ എങ്ങനെ അറിഞ്ഞു?

രണ്ട്, ഇത്ര ദൂരത്തേക്കുള്ള വഴികള്‍ കൃത്യമായി വരച്ച് നിര്‍ണയിച്ച് കൊടുത്തതാര്?

മൂന്ന്, പതിനായിരത്തിലധികം കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ആവശ്യമായ പ്രത്യേക ശരീരപ്രകൃതിയും ഭക്ഷണം സ്റ്റോക്ക് ചെയ്യാനുള്ള വ്യത്യസ്തമായ കഴിവും അവ നേടിയെടുത്തതെങ്ങനെ?

നാല്, ഉറക്ക് പോലും പറക്കലിനിടയിലായിട്ടും അന്തരീക്ഷത്തില്‍ അവയെ പിടിച്ചുനിര്‍ത്തുന്നതാരാണ്?

നാസ്തികര്‍ക്ക് ഉത്തരം മുട്ടുന്ന ഈ  ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ‘ഓരോ വസ്തുവിനും അവര്‍ക്ക് അനുയോജ്യമായ സൃഷ്ടിപ്പ് നല്‍കുകയും തുടര്‍ന്ന് വഴി കാണിക്കുകയും ചെയ്തവനാണ് ഞങ്ങളുടെ രക്ഷിതാവ്’ (20:50) എന്ന ഖുര്‍ആന്‍ സൂക്തം.


പ്രാണികളിലെ വഴികാട്ടല്‍

കൂട് വെക്കാനും യാത്ര ചെയ്യാനും തേനീച്ചകള്‍ക്ക് സ്രഷ്ടാവായ അല്ലാഹു നിര്‍ദേശം നല്‍കിയത് ഖുര്‍ആനിലൂടെ പ്രത്യേകമെടുത്തു പറഞ്ഞിട്ടുണ്ട്: ‘മലമുകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങള്‍ ഉണ്ടാക്കുക. എന്നിട്ട് നിന്‍റെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള വഴികളില്‍ നീ പ്രവേശിച്ചുകൊള്ളുക’ (16:68).

തേനീച്ചകളുടെ വീട് നിര്‍മാണവും തേനിനു വേണ്ടിയുള്ള യാത്രയും  പരിശോധിച്ചാല്‍ അവയ്ക്ക് ലഭിച്ച വൈദഗ്ധ്യം നമുക്ക് മനസ്സിലാകും. തേനീച്ചകള്‍ തേന്‍ ശേഖരിക്കാനുള്ള അറകള്‍ നിര്‍മിക്കുന്നത് ഷഡ്ഭുജാകൃതിയിലാണ്. കാരണം ഒട്ടും സ്ഥലം പാഴാകാതെ കൂടുതല്‍ തേന്‍ ഉള്‍ക്കൊള്ളാന്‍ സഹായകമാകുന്ന ആകൃതിയാണ് ഇത്.  ഗണിതശാസ്ത്രത്തില്‍ തെളിയിക്കപ്പെട്ട സത്യമാണിത്. മാത്രമല്ല ഓരോ അറയും 13 ഡിഗ്രി ഉള്ളിലേക്ക് ചെരിച്ചാണ് നിര്‍മിക്കുന്നത്. തേന്‍ പുറത്തേക്ക് ഉതിര്‍ന്ന് പോകാതിരിക്കാനാണ് ഈ സൂത്രം. വിദഗ്ധരായ തൊഴിലാളികള്‍ ദിവസങ്ങള്‍ പണിയെടുത്ത് ഒട്ടും കൈപ്പിഴയില്ലാതെ നിര്‍മിക്കുന്ന തേനീച്ചക്കൂട് പരിണാമസിദ്ധാന്തത്തെ എടുത്തെറിയാന്‍ പര്യാപ്തമാണ്.

നാലു ദിശയില്‍ നിന്ന് തുടങ്ങി കേന്ദ്രബിന്ദുവില്‍ സമാപിക്കുന്ന രീതിയിലാണ് നിര്‍മാണം  തുടങ്ങുന്നത്. എന്നിട്ടുപോലും അറകളില്‍ സ്ഥാന വ്യത്യാസം കാണുന്നില്ല. തേനീച്ചകള്‍ മാതാവിന്‍റെ പ്രവര്‍ത്തനം കണ്ട് പരിശീലനം  നേടിയിട്ടോ എഞ്ചിനീയറിങ് പഠിച്ചിട്ടോ അല്ല ഇത്തരം കഴിവുകള്‍ പ്രകടിപ്പിക്കുന്നത്. ജനിച്ചുവീഴുന്നത് തന്നെ കഴിവുള്ളവരായാണ്. ലോകത്തെ എല്ലാ സ്ഥലത്തുമുള്ള തേനീച്ചകളും ഈ വിദ്യയും കഴിവും പ്രകടിപ്പിക്കുന്നുവെന്നത് ഇത്തരം ജന്മവാസന അവയ്ക്ക് നല്‍കിയത് തന്ത്രജ്ഞനായ സ്രഷ്ടാവാണെന്ന് വിളിച്ചോതുന്നു. അവന്‍ തേനീച്ചക്ക് വഴി കാണിച്ചത് ധാരാളം സങ്കീര്‍ണമായ ജീവിതരീതികള്‍ പഠിപ്പിച്ച് കൊണ്ടാണ്. തേന്‍ ശേഖരിക്കാന്‍ തേനീച്ചകള്‍ ദൂരദിക്കുകളിലെ പൂക്കളിലും ഇലകളിലും പോകേണ്ടി വന്നാലും വഴിതെറ്റാതെ തേനുമായി കൂട്ടിലണയുന്നു. ഒരു ലിറ്റര്‍ തേന്‍ സ്വരൂപിക്കണമെങ്കില്‍ എഴുപതിനായിരം പൂക്കളെയോ ഇലകളെയോ സമീപിക്കേണ്ടതുണ്ടത്രെ. അതിന് ഭൂഗോളത്തെ വലയം വെക്കുന്ന ദൂരത്തേക്കാളേറെ സഞ്ചരിക്കേണ്ടിവരുന്നു.

തേനീച്ചയുടെ ശരീര പ്രകൃതം ആകസ്മികതാ വാദം തൂത്തെറിയുന്നു.  തേനീച്ച ഒരു സഞ്ചാരിയാണല്ലോ? ചലിക്കുന്നവക്ക് അല്ലാഹു കണ്ണു കൊടുത്തു. എന്നാല്‍ ഒരേ സ്ഥാനത്ത് നില്‍ക്കുന്ന മരങ്ങള്‍ക്ക് കണ്ണ് നല്‍കിയതുമില്ല. ദീര്‍ഘ ദൂരം സഞ്ചരിക്കേണ്ട തേനീച്ചകള്‍ക്ക് സ്രഷ്ടാവ് നല്‍കിയത് രണ്ട് സംയുക്ത ലെന്‍സുകളുള്ള കണ്ണുകള്‍ക്ക് പുറമേ ഓസല്ലി (Ocelli) എന്നറിയപ്പെടുന്ന നേത്രമാണ്. കൂടാതെ മണംപിടിച്ചെത്താന്‍ പ്രത്യേക ഘ്രാണസംവിധാനങ്ങളും തേന്‍ എടുത്തുകൊണ്ടുവരാന്‍ പറ്റിയ ഭാഗങ്ങളും. എല്ലാത്തിനും പുറമേ അവയുടെ പിന്‍കാലുകളില്‍ തിങ്ങിനിറഞ്ഞ രോമങ്ങളും കാണാം. സസ്യകോടികളുടെ പ്രജനനത്തിന് സ്രഷ്ടാവ് സംവിധാനിച്ച പരാഗണത്തിന്‍റെ സൂക്ഷ്മ വഴിയാണത്. കാലുകളില്‍ പറ്റിപ്പിടിച്ച പൂമ്പൊടികള്‍ വിവിധ പൂക്കളിലേക്ക് ഇവകളെത്തിക്കുന്നു. പൂമ്പൊടി എടുത്തുകൊണ്ടുപോകണമെങ്കില്‍ തേന്‍ തരണമെന്ന രീതിയില്‍ തേനീച്ചകളും സസ്യങ്ങളും തമ്മില്‍ ധാരണയായത് പോലെയുണ്ട് ഈ വഴികാട്ടല്‍.

നമ്മുടെ ജീവിതവഴികളില്‍ ഏറെ പരിചയമുള്ള പ്രാണികളാണല്ലോ മിന്നാമിന്നികള്‍. കറന്‍റ് കണ്ടെത്തിയ ശാസ്ത്രജ്ഞനെ കുറിച്ച് നാം പഠിച്ചിട്ടുണ്ടെങ്കിലും സ്വയം പ്രകാശിക്കുന്ന ഈ പ്രാണിവര്‍ഗത്തെ കുറിച്ച് കൂടുതല്‍ ചിന്തിച്ചിട്ടുണ്ടോ? മിന്നാമിന്നിയുടെ ശരീരത്തില്‍ ലൂസിഫെറിന്‍ എന്ന പദാര്‍ത്ഥം അല്ലാഹു നല്‍കിയിട്ടുണ്ട്. ഇത് ഓക്സീകരിക്കപ്പെടുമ്പോഴാണ് വെളിച്ചം വരുന്നത്. അവകള്‍ ആശയവിനിമയം നടത്തുന്നത് ഈ തിളക്കം ഉപയോഗിച്ചാണത്രെ. ഇരയെയും ഇണയെയും ഇതുപയോഗിച്ച് കൈവശപ്പെടുത്തുന്നു.

ചാള്‍സ് ഡാര്‍വിന്‍ പറഞ്ഞതുപോലെ ആവശ്യങ്ങള്‍ക്കനുസരിച്ച് ശരീരത്തിലെ വിവിധ ഭാഗങ്ങള്‍ പരിണമിച്ചതാണെങ്കില്‍ ഏറ്റവും കൂടുതല്‍ ലൂസിഫെറിന്‍ ഉണ്ടാകേണ്ടത് മനുഷ്യശരീരത്തിലായിരുന്നു. കാരണം ഇരുട്ടിനെ അതിജയിക്കാന്‍ മനുഷ്യന്‍ ഭൂമിയില്‍ വന്നതു മുതല്‍ ശ്രമിക്കുന്നുണ്ട്. തീ തിരഞ്ഞും തീ കത്തിക്കാനുള്ള ഇന്ധനങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം നടത്തിയും ആയിരക്കണക്കിന് ആണ്ടുകള്‍ കഴിഞ്ഞു. ഏറെ ചിന്തകള്‍ക്ക് ശേഷം ശരീരത്തിലല്ലെങ്കിലും പ്രകാശം സൃഷ്ടിക്കാനുള്ള  വൈദ്യുതി കണ്ടെത്തി. അതുതന്നെ ഭൂമിയില്‍ പുതുതായി സൃഷ്ടിച്ചതുമല്ല. ഇടിമിന്നലുകള്‍ അടക്കം മനുഷ്യന്‍ പിറവികൊണ്ടത് മുതല്‍ കാണാന്‍ തുടങ്ങിയ പലതിലും ഈ വൈദ്യുതി ഉണ്ടുതാനും.

അന്വേഷിച്ച് കണ്ടെത്താന്‍ മനുഷ്യന് അല്ലാഹു ബുദ്ധി നല്‍കിയപ്പോള്‍ അത്രമേല്‍ ബുദ്ധി ശേഷിയില്ലാത്ത മിന്നാമിന്നികള്‍ക്ക് പ്രകാശിക്കാന്‍ ലൂസിഫെറിന്‍ നല്‍കി. ദൈവനിഷേധികള്‍ ഇതിനെ എങ്ങനെ വ്യാഖ്യാനിക്കും?! മിന്നാമിന്നികള്‍ പ്രകാശമാണ് സൃഷ്ടിക്കുന്നതെങ്കില്‍ ഇലക്ട്രിക് ഈല്‍ മത്സ്യം ഉണ്ടാക്കുന്നത് വൈദ്യുതിയാണ്. രണ്ടര മീറ്റര്‍ നീളവും ഇരുപത് കിലോ ഭാരവുമുള്ള ഈല്‍ മത്സ്യം 600 വാട്ട് വൈദ്യുതിയാണ് നിര്‍മിക്കുന്നത്. കമ്പിയില്ല, കാന്തമില്ല, മറ്റു യന്ത്രസംവിധാനങ്ങള്‍ ഒന്നുമില്ല. ഇരയെ പിടിക്കാന്‍ സ്രഷ്ടാവ് കാണിച്ചുകൊടുത്ത വിദ്യയാണിത്. വൈദ്യുതി ഉല്‍പാദിപ്പിച്ച് ഇരകളെ ഷോക്കേല്‍പ്പിക്കും. ഷോക്കേറ്റ് മയങ്ങുന്നവയെ പിടികൂടും.

കരയിലെയും കടലിലെയും ജീവികള്‍ക്ക് വഴികാട്ടുന്നതില്‍ അല്ലാഹു ഒരു പിശുക്കും കാണിച്ചിട്ടില്ല. ഈ സ്രഷ്ടാവിനെ കണ്ടെത്താന്‍ വേണ്ടി ഇത്തരം കാര്യങ്ങളില്‍ മനുഷ്യര്‍ നടത്തുന്ന ചിന്തകള്‍ക്കാണ് പിശുക്ക്. മനുഷ്യര്‍ ആനയെ പിടികൂടുന്നത് കുഴി കുഴിച്ചാണ്. കുഴിയാന ഇരയെ  പിടികൂടുന്നതും കുഴികള്‍ നിര്‍മിച്ചുതന്നെ.  ആനക്ക് അറിയാത്ത വിദ്യ അര സെന്‍റീമീറ്റര്‍ മാത്രം വലുപ്പമുള്ള കുഴിയാനക്ക് അല്ലാഹു പഠിപ്പിച്ചുകൊടുത്തു.

ബുള്‍ബുള്‍ പക്ഷിയും തുന്നാരന്‍ പക്ഷിയും കൂട് നിര്‍മിക്കുന്നത് കണ്ടാലും  പൂച്ചയെ പോലുള്ള ചെറുജീവികളായ ബീവറുകള്‍ ഡാം നിര്‍മിക്കുന്നത് കണ്ടാലും മൂസാ(അ) അവതരിപ്പിച്ച മറുപടിയിലെ സ്രഷ്ടാവിന്‍റെ വഴികാട്ടല്‍ ആര്‍ക്കും ബോധ്യപ്പെടും. സ്രഷ്ടാവിന്‍റെ സൃഷ്ടിവൈഭവവും വഴികാട്ടലും ബോധ്യപ്പെടാന്‍ ഒട്ടകങ്ങള്‍, ഉറുമ്പുകള്‍, ചിലന്തികള്‍ തുടങ്ങി പല ജീവികളെയും ഖുര്‍ആന്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ഒരു വിശ്വാസിക്ക് അവകളെ കുറിച്ചുള്ള ചിന്തകള്‍  വിശ്വാസത്തിന്‍റെ ഭാഗം കൂടിയാണ്. ഇങ്ങനെ ചിന്തിക്കാനും രക്ഷിതാവിനെ കണ്ടെത്താനും ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ നിര്‍ദേശിക്കുന്നുണ്ട്. പുതിയ ലോകത്തെ കണ്ടെത്തലുകളും സംവിധാനങ്ങളും ഉപയോഗിച്ച് കൂടുതല്‍ ചിന്തിക്കുന്നത് വിശ്വാസിയുടെ ബാധ്യതയാണ്.


അബ്ദുല്ല അമാനി അല്‍അര്‍ശദി

Sunday, 19 May 2019

റമളാനിന്റെ പകലിൽ നോമ്പെടുക്കാത്ത നിലയിൽ ഒരാൾക്ക്‌ പ്രായപൂർത്തിയാവുകയോ ഭ്രാന്തു സുഖപ്പെടുകയോ ചെയ്താൽ ആ ദിവസത്തെ നോമ്പ്‌ ഖളാഅ് വീട്ടൽ നിർബന്ധമുണ്ടോ?



ഇല്ല. കാരണം, നോമ്പ്‌ അദാആയി നിർവ്വഹിക്കാൻ വിശാലമായത്ര സമയം ശർഇന്റെ ബാധ്യതയുള്ള മുകല്ലഫായി അയാൾക്കു ലഭിച്ചിട്ടില്ലല്ലോ. (തുഹ്ഫ: 3-433.)

തസ്‌ബീഹ്‌ നമസ്‌കാരത്തിൽ തസ്ബീഹ്‌ വിട്ടുപോവുകയും അതിനെ വീണ്ടെടുക്കാതിരിക്കുകയും ചെയ്താൽ ആ നിസ്‌കാരം സ്വഹീഹാകുമോ?



സ്വഹീഹാകും. തസ്ബീഹുകൾ മുഴുവനും ഒഴിവാക്കിയാൽ വെറും സുന്നത്തു നിസ്‌കാരമായാണ്‌ അത്‌ സംഭവിക്കുക. അൽപം തസ്ബീഹുകൾ കൊണ്ടു വന്നിട്ടുണ്ടെങ്കിൽ തസ്ബീഹു നിസ്‌കാരത്തിന്റെ അടിസ്ഥാന സുന്നത്ത്‌ ലഭിക്കും. (അലിയ്യുശബ്‌റാമില്ലിസി: -123).

Saturday, 18 May 2019

പ്രവാചക സന്തതികൾ



1. നബി(സ)യുടെ സന്താന പരമ്പരക്ക്  വിളിക്കപ്പെടുന്ന നാമം?

അഹ് ലു ബൈത്ത്.

ഫാത്വിമ ബീവി(റ)യുടെ സന്താന പരമ്പരയിലൂടെ ഈ വിശുദ്ധ പരമ്പര ഇന്നും നില നിൽക്കുന്നു.

2. നബി(സ)യുടെ ആകെ സന്താനങ്ങളുടെ എണ്ണം?

ഏഴ്.

മൂന്ന് ആൺകുട്ടികളും നാല് പെൺകുട്ടികളും.

3. പ്രവാചകന്‍റെ(സ) ആദ്യത്തെ കുട്ടിയുടെ പേര് ?

ഖാസിം.

ഈ കുട്ടിയിലേക്ക് ചേർത്ത് കൊണ്ട് പ്രവാചകനെ(സ) അബുൽ ഖാസിംഎന്ന് വിളിക്കപ്പെടുന്നു

4. മാരിയ്യത്തുൽ കിബ്തിയ്യ(റ) എന്ന അടിമ സ്ത്രീയിൽ നബി(സ) ക്ക് ജനിച്ച കുട്ടിയുടെ പേര്?

ഇബ്രാഹിം(റ)

ഇബ്രാഹിം മരണപ്പെട്ട ദിവസം മദീനയിൽ സൂര്യ ഗ്രഹണമുണ്ടാവുകയും റസൂലി(സ)ന്‍റെ മകന്‍റെ മരണത്തിൽ പ്രകൃതി പോലും ദു:ഖിക്കുന്നു എന്ന തരത്തിൽ പ്രചരിക്കപ്പെടുകയും ചെയ്തു. എന്നാൽ ഈ ധാരണ തിരുത്തി ക്കൊണ്ട് സൂര്യനും ചന്ദ്രനും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളാണെന്നുംആരുടെയെങ്കിലും ജനനമോ മരണമോ അവയെ സ്വാധീനിക്കുകയില്ലെന്നും റസൂൽ(സ) സ്വഹാബത്തിനെ ബോധ്യപ്പെടുത്തി.

5.  നബി(സ) യുടെ വഫാത്തിന്‍റെ സമയത്ത് എത്ര മക്കൾ ജീവിച്ചിരിപ്പുണ്ടായിരുന്നു?

ഒന്ന്

ഫാത്വിമാ ബീവി(റ)മാത്രം. റസൂലിന്‍റെ(സ) വഫാത്ത് കഴിഞ്ഞ് ആറ് മാസം പിന്നിട്ടപ്പോൾ ഫാത്വിമാ ബീവി(റ) യും മരണപ്പെട്ടു.

6. ത്വയ്യിബ്,ത്വാഹിർ എന്നീ സ്ഥാന പ്പേരുകളുളള നബി(സ) യുടെ മകൻ?
അബ്ദുല്ലാ

7.  ഫാത്വിമ ബീവി(റ) യുടെ മരണ ശേഷം അലി(റ) വിവാഹം ചെയ്ത റസൂലിന്‍റെ പൗത്രി?

ഉമാമ(റ).

നബി(സ)യുടെ പുത്രി സൈനബ് (റ) യുടെ  മകൾ

 8.  ഹസൻ(റ),ഹുസൈൻ(റ) എന്നിവരെ ക്കൂടാതെ  അലി(റ),ഫാത്വിമ(റ) ദമ്പതികൾക്ക് ജനിച്ച മൂന്നാമത്തെ ആൺകുട്ടിയുടെ  പേര്?

മുഹ്സിൻ.

ഈ കുട്ടി ചെറു പ്രായത്തിൽ തന്നെ മരണപ്പെട്ടു.സൈനബ്,ഉമ്മു കുൽഥൂം എന്നീ പെൺകുട്ടികളും അവർക്ക് ജനിച്ചു.

9.  കർബല പോർക്കളത്തിൽ ശഹീദായ റസൂലിന്‍റെ(സ) പേര മകൻ?

ഹുസൈൻ(റ).

ഹുസൈൻ(റ) ശത്രുക്കളാൽ വധിക്കപ്പെടുമെന്ന് റസൂൽ(സ) പ്രവചിച്ചിരുന്നു.

10. റസൂലി(സ)ന്‍റെ രണ്ട് പുത്രിമാരെ വിവാഹം ചെയ്യുക വഴി മൂന്നാം ഖലീഫ ഉഥ്മാൻ(റ) വിന് ലഭിച്ച സ്ഥാനപ്പേര്?

ദുന്നൂറൈൻ (ഇരട്ട പ്രകാശത്തിന്‍റെ ഉടമ).

റുഖിയ്യ(റ) യുടെ മരണ ശേഷം റസൂലിന്‍റെ മറ്റൊരു പുത്രി ഉമ്മു ഖുൽഥൂമി(റ) നെ ഉഥ്മാൻ(റ) വിവാഹം ചെയ്തു.

സ്വഹാബത്തുല്‍ കിറാം



1.  മദീനയിലെത്തിയ റസൂൽ(സ) ആദ്യമായി താമസിച്ചത് ഏത് സഹാബിയുടെ വീട്ടിൽ?

അബൂ അയ്യുബിൽ അൻസാരി(റ) യുടെ വീട്ടിൽ.
അല്ലാഹുവിൻടെ നിർദേശ പ്രകാരം നബി(സ)യുടെ ഒട്ടകം അബൂ അയ്യൂബിൽ അൻസാരിയുടെ വീടിന് മുന്നിലായിരുന്നു മുട്ട് കുത്തിയത്. ഈ സ്ഥലത്താണ് മസ്ജിദു ന്നബവി  നിർമിക്കപ്പെട്ടത്

2.  അലി(റ) വിന് ശേഷം ഖിലാഫത്ത് ഏറ്റെടുത്തത് ആര് ?

മുആവിയ്യ (റ)

3.  സയ്യിദു ശ്ശുഹദാഅ'(ശുഹദാക്കളുടെ നേതാവ്) എന്ന് വിളിക്കപ്പെടുന്നതാര് ?

ഹംസ(റ).

നബി(സ)യുടെ എളാപ്പ. ഉഹ് ദ് യുദ്ധത്തിൽ ഹംസ(റ) വിനെ വധിച്ച വഹ് ശി(റ) പിന്നീട് ഇസ്ലാം സ്വീകരിക്കുകയുണ്ടായി.

4.  ജീവിക്കുന്ന രക്ത സാക്ഷി എന്ന് റസൂൽ(സ) വിശേഷിപ്പിച്ച സ്വഹാബി?

ത്വൽഹത്ത് ബ്നു ഉബൈദുല്ല(റ).

ഉഹ്ദ് യുദ്ധത്തിൽ നബി(സ) യുടെ സംരക്ഷണ ച്ചുമതല സ്വയം ഏറ്റെടുത്ത അദ്ധേഹത്തിന് യുദ്ധത്തിൽ 70 ലധികം മുറിവേൽക്കുകയുണ്ടായി

5.  ഖൻദക്ക് യുദ്ധത്തിന് വേണ്ടി കിടങ്ങ് കുഴിക്കാനുളള നിർദേശം മുന്നോട്ട് വെച്ച സ്വഹാബി?

സൽമാനുൽ ഫാരിസി(റ).

പേർഷ്യക്കാരനായിരുന്ന ഇദ്ദേഹം പേർഷ്യൻ യുദ്ധ തന്ത്രം നിർദ്ദേശിക്കുകയായിരുന്നു.

6.  മലക്കുകളുടെ കരങ്ങളാൽ മയ്യിത്ത് കുളിപ്പിക്കപ്പെട്ട സ്വഹാബി?

ഹൻദല(റ).

നവ വരനായിരുന്ന ഹൻദല(റ) മണിയറയിൽ നിന്നും യുദ്ധ കാഹളം കേട്ട് യുദ്ധത്തിന് പുറപ്പെടുകയും ശഹീദാവുകയും ചെയ്തു. ജനാബത്തുകാരനായി ക്കൊണ്ട് ശഹീദായ ഹൻദല(റ) വിനെ മലക്കുകൾ കുളിപ്പിക്കുകയുണ്ടായി.

7.  ഖുലഫാഉ റാഷിദുകളിൽ അഞ്ചാമൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെ?

ഉമർ ബ്നു അബ്ദിൽ അസീസ്(റ)


8.  ഉഹ്ദ് യുദ്ധത്തിൽ ശത്രു സൈന്യത്തിൻടെ കുതിരപ്പടയുടെ നേതാവ്?

ഖാലിദ് ബ്നു വലീദ് (റ)

ഇദ്ധേഹത്തിന്‍റെ യുദ്ധ പാടവം ഉഹ്ദിൽ മുസ്ലിംകൾക്ക് കനത്ത നാശ നഷ്ടമുണ്ടാക്കി. എന്നാൽ പിന്നീട് ഇസ്ലാമിൻടെ മുന്നണി പ്പോരാളിയായി മാറിയ ഇദ്ദേഹം 'സ്വൈഫുല്ല'(അല്ലാഹുവിൻടെ വാൾ) എന്ന പേരിൽ അറിയപ്പെട്ടു.

9.  അബുൽ മസാകീൻ എന്നറിയപ്പെട്ട സ്വഹാബി?

ജഅ'ഫറു ബ്നു അബീ ത്വാലിബ് റ).

അബ് സീനിയൻ രാജാവ് നജ്ജാശിയുടെ അടുത്ത് ഇസ്ലാമിനെ പ്രതിനിധീകരിച്ച് ഇദ്ദേഹം നടത്തിയ പ്രസംഗമാണ് മുസ്ലിംകളെ അതിഥികളായി താമസിപ്പിക്കാൻ രാജാവിനെ പ്രേരിപ്പിച്ചത്.മുത്അത്ത് യുദ്ധത്തിൽ ജഅ'ഫർ(റ) ശഹീദായി

10.  ഇസ്ലാമിന് വേണ്ടി രക്തസാക്ഷ്യം വഹിച്ച ആദ്യത്തെ സ്വഹാബി വനിത?

സുമയ്യ(റ)

ക്രൂരനായ അബൂ ജഹൽ ഇവരുടെ ഗുഹ്യ സ്ഥാനത്ത് മൂർച്ചയേറിയ ഇരുമ്പ് ദണ്ഠ് കൊണ്ട് കുത്തി ക്കൊലപ്പെടുത്തുകയായിരുന്നു.

ഇസ്ലാമിലെ യുദ്ധങ്ങള്‍



1.  ഖൻദഖ് യുദ്ധത്തിൻറെ മറ്റൊരു പേര്?
അഹ്സാബ് യുദ്ധം

അഹ്സാബ് എന്നാൽ സഖ്യ കക്ഷികൾ എന്നാണ് അർത്ഥമാക്കുന്നത്
وَلَمَّا رَءَا ٱلْمُؤْمِنُونَ ٱلْأَحْزَابَ قَالُوا۟ هَٰذَا مَا وَعَدَنَا ٱللَّهُ وَرَسُولُهُۥ وَصَدَقَ ٱللَّهُ وَرَسُولُهُۥ ۚ وَمَا زَادَهُمْ إِلَّآ إِيمَٰنًۭا وَتَسْلِيمًۭا
 സത്യവിശ്വാസികള്‍ സഖ്യസേനയെ കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞു: "ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തതു തന്നെയാണ്. അല്ലാഹുവും അവന്റെ ദൂതനും പറഞ്ഞത് തീര്‍ത്തും സത്യമാണ്." ആ സംഭവം അവരുടെ വിശ്വാസവും സമര്‍പ്പണ സന്നദ്ധതയും വര്‍ധിപ്പിക്കുകയാണുണ്ടായത്. (അഹ്സാബ്  :22)

2.  ബദർ യുദ്ധത്തിൽ  അൻസ്വാറുകളുടെ പതാക വാഹകനായ സ്വഹാബി
സഅദ് ബ്നു മുആദ്(റ)
സൈന്യത്തിലെ മുഹാജിറുകളുടെ പതാക വാഹകൻ അലി(റ) ആയിരുന്നു

3.  ഉഹ്ദ് യുദ്ധത്തിൽ അമ്പെയ്ത്തുകാരെ വിന്യസിച്ച മല ഏത് പേരിൽ അറിയപ്പെടുന്നു?

ജബലു റൂമാത്ത് (അമ്പെയ്ത്തുകാരുടെ മല)
മദീനാ സന്ദർശനത്തിനെത്തുന്ന ഹാജിമാരുടെ പ്രധാനപ്പെട്ട ഒരു സന്ദർശന കേന്ദ്രമാണ് ഇവിടം. നിരന്തരമായ സന്ദർശനം നിമിത്തംചെറിയ ഒരു കുന്ന് മാത്രമേ ഇന്ന് അവശേഷിക്കുന്നുളളൂ.

4.  ബദറിൽ ആരുടെ രൂപത്തിലാണ്  ഇബ് ലീസ് പ്രത്യക്ഷപ്പെട്ടത്?
കിനാന ഗോത്രത്തലവനായ സുറാഖത്ത് ബ്നു മാലിക്കിൻറെ വേഷത്തിൽ
അല്ലാഹുവിൽ നിന്നുളള സഹായമായി ബദർ പോർക്കളത്തിൽ മലക്കുകൾ ഇറങ്ങിയപ്പോൾ ഇബ് ലീസ് പിന്തിരിഞ്ഞോടുകയാണുണ്ടായത്.

5.  ഉഹ്ദ് യുദ്ധ വേളയിൽ മുസ്ലിംകളുടെയിടയില്‍ നിന്നും തൻറെ മുന്നൂറോളം വരുന്ന അനുയായികളുമായി യുദ്ധത്തിൽ നിന്നും പിന്മാറിയ മുനാഫിഖുകളുടെ നേതാവ്?
അബ്ദുല്ലാഹി ബ്നു ഉബയ്യു ബ്നു സുലൂൽ

6. ബദറിൽ കൊല്ലപ്പെട്ട മുശ് രിക്കുകളെ കുഴിച്ച് മൂടിയ കിണറിൻറെ പേര്?
ഖലീബ് കിണർ

ഖലീബ് കിണറ്റിലെറിയപ്പെട്ട ഇരുപത്തിനാല് പ്രമുഖരുടെ ജഡത്തിന് സമീപം നിന്ന് അവരോരോരുത്തരേയും പിതാവിന്റെ പേരുചേര്‍ത്ത് വിളിച്ച് പ്രവാചകന്‍ പറഞ്ഞു: അല്ലാഹുവിനേയും അവന്റെ ദൂതനേയും അനുസരിച്ചിരുന്നുവെങ്കില്‍ അതായിരുന്നു നന്നായിരുന്നതെന്ന് തോന്നുന്നില്ലേ? ഞങ്ങള്‍ക്ക് ഞങ്ങളുടെ നാഥന്‍ വാഗ്ദാനം ചെയ്തത് പുലര്‍ന്നിരിക്കുന്നു. നിങ്ങളോട് നിങ്ങളുടെ നാഥന്‍ വാഗ്ദാനം ചെയ്തത് സത്യമായി പുലര്‍ന്നുവോ? ഇതുകേട്ട ഉമര്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ! മരണപ്പെട്ട ജഡങ്ങളോടാണോ അങ്ങ് സംസാരിക്കുന്നത്? അപ്പോള്‍ റസൂല്‍(സ) പറഞ്ഞു: 'മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം! ഞാന്‍ പറയുന്നത് അവര്‍ കേള്‍ക്കുന്നതിനേക്കാള്‍ നന്നായി കേള്‍ക്കുന്നവരല്ല നിങ്ങള്‍. പക്ഷെ, അവര്‍ക്ക് മറുപടി പറയാന്‍ കഴിയില്ലെന്ന് മാത്രം

7.  ബദർ,ഉഹ്ദ്,ഖൻദഖ് തുടങ്ങിയ യുദ്ധവേളകളിൽ മദീനയിൽ നിസ്കാരത്തിന് നേതൃത്വം കൊടുക്കാൻ നിയോഗിക്കപ്പെട്ട സ്വഹാബി?

അബ്ദുല്ലാഹി ബ്നു ഉമ്മു മക്തൂം(റ)
അന്ധനായ ഈ സ്വഹാബിയുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൻറെ പാശ്ചാത്തലത്തിലാണ് സൂറത്ത് അബസ അവതീർണ്ണമായത് .

8.  ബദറിൽ പങ്കെടുക്കാതിരുന്നിട്ടും ബദ് രീങ്ങളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്ന സ്വഹാബി?

ഉഥ്മാനു ബ്നു അഫ്ഫാൻ(റ)

ഉഥ്മാൻ (റ) വിൻറെ ഭാര്യയും പ്രവാചക പുത്രിയുമായ റുഖിയ്യ(റ) യുടെ രോഗാവസ്ഥയിൽ അവരെ പരിചരിക്കാൻ വേണ്ടി ഉഥ്മാൻ(റ) വിനെ നബി(സ) മദീനയിൽ തന്നെ നിർത്തുകയായിരുന്നു. ബദറിൽ നിന്നും മുസ്ലിം സൈന്യം തിരിച്ചെത്തുന്നതിന് മുമ്പേ റുഖിയ്യ (റ)മരണപ്പെട്ടു.

9. ഖൻദഖ് യുദ്ധത്തിൽ മുസ്ലിംകൾക്കെതിരെ നില കൊണ്ട 2 പ്രധാന ജൂത ഗോത്രങ്ങൾ ഏതൊക്കെ?

ബനൂ നളീര്‍,ബനൂ ഖുറൈദ

10.  ബദർ യുദ്ധത്തിൽ ശഹീദായ സ്വഹാബികളുടെ എണ്ണം?
പതിനാല്

6 മുഹാജിറുകളും 8 അൻസ്വാരികളും മുസ്ലിം പക്ഷത്ത് നിന്ന് ശഹീദായപ്പോൾ മുശ് രിക്കുകളിൽ നിന്ന് 70 പേർ വധിക്കപ്പെടുകയും 70 പേരേ ബന്ദികളാക്കപ്പെടുകയും ചെയ്തു.

11.  തബൂക്ക് യുദ്ധത്തിന് പുറപ്പെട്ട സൈന്യത്തിന് നബി(സ)  നൽകിയ പേര് ?
ജൈഷുൽ ഉസ്റാ(ദുഷ്കര സൈന്യം)

12.  മക്കാ വിജയം നടന്ന വര്‍ഷം?
ഹിജ്റ 8

13.  നബി(സ) നേരിട്ട് പങ്കെടുത്ത യുദ്ധങ്ങൾക്ക് പൊതുവെ പറയപ്പെടുന്ന പേര് ?
ഗസ് വ

നബി(സ) നേരിട്ട് പങ്കെടുക്കാത്ത യുദ്ധങ്ങൾക്ക് സരിയ്യ് എന്ന് പറയപ്പെടുന്നു.

14.  ഖൈബർ കോട്ടകൾ മുസ്ലിംകൾ കീഴടക്കുമ്പോൾ സൈനിക നേതൃത്വം ആർക്കായിരുന്നു ?

അലിയ്യ് ബ്നു അബീ ത്വാലിബ്(റ)

15.  മക്ക കീഴടക്കാൻ മുസ്ലിം സൈന്യം പുറപ്പെടുന്ന വിവരം ഖുറൈശികൾക്ക് ചോർത്തിക്കൊടുക്കാൻ ശ്രമിച്ച സ്വഹാബി?
ഹാത്വിബ് (റ)

ബദർ യുദ്ധത്തിൽ പങ്കെടുത്ത ഇദ്ധേഹത്തിന് നബി(സ) നിരുപാധികം മാപ്പ് നൽകുകയാണുണ്ടായത്

16.  ഖൈബർ യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോൾ ജൂത സ്ത്രീ നൽകിയ വിഷം കലർന്ന ഭക്ഷണം കഴിച്ച് മരണപ്പെട്ട സ്വഹാബി ?

ബിശ് ർ (റ)

സൈനബ ബിൻത് ഹാരിഥ എന്ന ഈ സ്ത്രീയെ വധത്തിനുളള പ്രതിക്രിയ എന്ന നിലയിൽ വധശിക്ഷക്ക് വിധേയയാക്കി

17.  ഹുനൈൻ യുദ്ധ വേളയിൽ ചിതറിയോടിയ മുസ്ലിം സൈന്യത്തെ ആരുടെ ആഹ്വാനമാണ് വീണ്ടും യുദ്ധ രംഗത്തേക്ക് തിരിച്ചെത്തിച്ചത് ?

അബ്ബാസ് (റ)

18.  ഖൈബർ യുദ്ധത്തടവുകാരിൽ പെട്ട ഒരു സ്ത്രീയെ നബി(സ) വിവാഹം കഴിക്കുകയുണ്ടായി. ആരെ ?

സ്വഫിയ്യ ബിൻത് ഹുയയ്യ് (റ)

19..  മക്കാ വിജയ വേളയിൽ കഅബയുടെ താക്കോൽ ഏൽപ്പിക്കപ്പെട്ട വ്യക്തി ?

ഉഥ്മാനു ബ്നു ത്വൽഹ

ഈ സംഭവം വാഗ്ദത്ത പാലനത്തിൻറെ മകുടോദാഹരണമായി ചരിത്ര ത്താളുകളിൽ രേഖപ്പെട്ടു കിടക്കുന്നു.

20.  നബി(സ) പങ്കെടുത്ത അവസാനത്തെ യുദ്ധം ?
തബൂക്ക് യുദ്ധം

മുപ്പതിനായിരം പേരടങ്ങുന്ന വൻ സൈന്യമാണ് മുസ്ലിംകൾക്ക് ഈ യുദ്ധത്തിന് വേണ്ടി ഉണ്ടായിരുന്നത്. എന്നാൽ രക്ത ച്ചൊരിച്ചിലൊന്നും കൂടാതെ തന്നെ മുസ്ലിം സൈന്യം വെന്നിക്കൊടി നാട്ടി.

നാലു ഖലീഫമാര്‍



? അല്‍ ഖുലഫാഉര്‍റാഷിദീന്‍ എന്ന പേരിലറിയപ്പെട്ട ഖലീഫമാര്‍ ആരെല്ലാം?
– 1. അബൂബക്ര്‍ സിദ്ധീഖ്(റ)
2. ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ)
3. ഉസ്മാനുബ്‌നു അഫ്ഫാന്‍(റ)
4. അലിയ്യുബ്‌നു അബീത്വാലിബ്(റ)
? നാലു ഖലീഫമാര്‍ക്ക് തിരുനബി(സ)യോടുള്ള ബന്ധം എന്ത്?
– രണ്ടുപേര്‍ തിരുനബി(സ)യുടെ അമ്മോശന്‍ (ഭാര്യാപിതാക്കന്മാര്‍) ആണ്. മറ്റു രണ്ടുപേര്‍ ജമാതാക്കള്‍ (മരുമക്കള്‍) ആണ്.
? തിരുനബി(സ)യുടെ അമ്മോശന്മാരായ ഖലീഫമാര്‍?
– 1. അബൂബക്ര്‍(റ) – ആയിശബീവിയുടെ ഉപ്പ.
2. ഉമര്‍(റ) – ഹഫ്‌സ്വ ബീവിയുടെ ഉപ്പ.
? തിരുനബി(സ)യുടെ മരുമക്കളായ ഖലീഫമാര്‍?
– 1. ഉസ്മാന്‍(റ) – യഥാക്രമം റുഖിയ്യ(റ), ഉമ്മുകുല്‍സൂം(റ) എന്നിവരെ വിവാഹം ചെയ്തു.
2. അലി(റ) – ഫാത്വിമ ബീവിയെ വിവാഹം ചെയ്തു.
? തിരുനബി(സ)യോട് രൂപസാദൃശ്യമുള്ള എത്രയാളുകളെ ചരിത്ര ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട്?
– 25-ഓളം ആളുകളെ
? തിരുനബി(സ)യോട് രൂപസാദൃശ്യമുള്ളവരില്‍ പ്രധാനികള്‍ ആരെല്ലാം?
– 1. ഹസന്‍(റ)
2. ഹുസൈന്‍(റ)
3. ഫാത്വിമ(റ)
4. ജഅ്ഫറുബ്‌നു അബീത്വാലിബ്(റ)
5. ഇബ്‌റാഹീം(റ)
6. സാഇബ്ബ്‌നു ഉബൈദ്(റ)
7. ഖുസമുബ്‌നു അബ്ബാസ്(റ)
8. അബൂ സുഫ്‌യാനുബ്‌നു ഹാരിസ്(റ)


അബൂബക്കര്‍ സ്വിദ്ധീഖ്(റ)

? അബൂബക്കര്‍(റ)ന്റെ പേര്?
– അബ്ദുല്ല
? പിതാവ്?
– അബൂ ഖുഹാഫ
? മാതാവ്?
– സല്‍മ (ഉമ്മുല്‍ ഖൈര്‍)
? സ്ഥാനപ്പേര്?
– അത്വീഖ്
? വിളിപ്പേര്?
– സ്വിദ്ധീഖ്(റ)
? ജനനസ്ഥലം?
– മക്ക
? തിരുനബി(സ)യുടെ കുടുംബത്തോട് ചേരുന്നത് എവിടെ?
– മുര്‍റത് എന്ന പിതാമഹനില്‍
? ജനനസമയം?
– തിരുനബി(സ)യുടെ ജനനത്തിന്റെ 2 വര്‍ഷവും 4 മാസവും കഴിഞ്ഞ്.
? തിരുനബി(സ)യുടെ ജീവിതകാലത്ത് തന്നെ അബൂബക്കര്‍(റ)നെ ഇമാമാക്കി. എത്രതവണ?
– ഏഴോളം പ്രാവശ്യം
? ഖിലാഫത്ത് സമയം?
– 2 വര്‍ഷവും 4 മാസവും
? അബൂബക്കര്‍(റ)ന്റെ ഖിലാഫത്ത് കാലത്ത് പ്രവാചകത്വം വാദിച്ച സ്ത്രീ ആര്?
– സജാഹ്
? വഫാത്ത്?
– ഹിജ്‌റ 13 ജമാദുല്‍ ഊലയില്‍
? പ്രായം?
– 63 വയസ്സ്
? മഖ്ബറ?
– തിരുനബി(സ)യുടെ ചാരത്ത്
? ”ഖൈറിന്റെ ഇനങ്ങള്‍ 360 ആണ്. അതെല്ലാം താങ്കളിലുണ്ടെന്ന് തിരുനബി(സ) പറഞ്ഞത് ആരെക്കുറിച്ച്?”
– അബൂബക്കര്‍ സിദ്ധീഖ്(റ)നെ കുറിച്ച്‌


ഉസ്മാനുബ്‌നു അഫ്ഫാന്‍(റ)

? പിതാവിന്റെ പേര്?
– അഫ്ഫാന്‍
? മാതാവ്?
– അര്‍വ
? വിളിപ്പേര്?
– അബൂ അബ്ദില്ല.
? സ്ഥാനപ്പേര്?
– ദുന്നൂറൈന്‍ (ഇരുപ്രകാശത്തിനുടമ)
? ദുന്നൂറൈന്‍ എന്ന പേര് ലഭിക്കാന്‍ കാരണം?
– തിരുനബി(സ)യുടെ രണ്ട് പെണ്‍മക്കളെ (റുഖിയ്യ, ഉമ്മുകുല്‍സൂം) വിവാഹം ചെയ്യാന്‍ ഭാഗ്യം ലഭിച്ചു.
? ജനനസമയം?
– ആനക്കലഹസംഭവം നടന്നതിന്റെ ആറാം വര്‍ഷം.
? ഉസ്മാന്‍(റ) ബദ്‌റില്‍ പങ്കെടുത്തിട്ടില്ല. എങ്കിലും ബദ്‌രിയ്യ് ആണ്. കാരണമെന്ത്?
– ബദ്‌റിന്റെ സമയത്ത് ഭാര്യ റുഖിയ്യ ബീവി(റ) രോഗശയ്യയിലായിരുന്നു. ശുശ്രൂഷിക്കാന്‍ തിരുനബി(സ) അനുവാദം കൊടുത്തു. ബദ്‌രീങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
? റുഖിയ്യ(റ) വഫാത്തായത് എപ്പോള്‍?
– ബദ്ര്‍ യുദ്ധം നടക്കുന്ന സമയത്ത്
? കുടുംബത്തോടൊപ്പം എത്യോപ്യയിലേക്ക് ആദ്യമായി പലായനം ചെയ്ത മുസ്‌ലിം ആര്?
– ഉസ്മാന്‍(റ)
? ആരുടെ കാലത്താണ് ജുമുഅക്ക് രണ്ടാം ബാങ്ക് ഇസ്‌ലാമില്‍ ചര്യയായത്?
– ഉസ്മാന്‍(റ)ന്റെ കാലത്ത്
? ആദ്യമായി പോലീസ് സേന രൂപീകരിച്ച ഖലീഫ?
– ഉസ്മാന്‍(റ)
? നാലു ഖലീഫമാരില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയത് ആര്?
– ഉസ്മാന്‍(റ)
? ഖിലാഫത്തിന്റെ കാലാവധി?
– 11 വര്‍ഷവും 11 മാസവും 18 ദിവസവും
? വഫാത്ത്?
– ഹിജ്‌റ 36 ദുല്‍ഹിജ്ജ 18ന് ശനിയാഴ്ച ദിവസം അസ്വറിന് ശേഷം ശഹീദായി. ശഹീദാകുമ്പോള്‍ നോമ്പുകാരനായിരുന്നു.
? മരണസമയത്ത് പ്രായം?
– 82 വയസ്സ്
? ഉസ്മാന്‍(റ)ന്റെ ഘാതകന്‍?
– കിനാനത് ബിന്‍ ബശര്‍
? ഉസ്മാന്‍(റ)ന്റെ മഖ്ബറ?
– ജന്നത്തുല്‍ ബഖീഅ്‌

അലിയ്യുബ്‌നു അബീത്വാലിബ്(റ)

? പേര്?
– അലി(റ)
? പിതാവ്?
– തിരുനബി(സ)യുടെ പിതൃവ്യന്‍ അബൂത്വാലിബ്
? അബൂ ത്വാലിബിന്റെ പേര്?
– അബ്ദുമനാഫ്
? അലി(റ)ന്റെ ഓമനപ്പേര്?
– അബുല്‍ ഹസന്‍, അബൂതുറാബ്
? അലി(റ)ന്റെ മാതാവ്?
– ഫാത്വിമ ബിന്‍ത് അസദ്
? മുസ്‌ലിമാകുമ്പോള്‍ അലി(റ)ന്റെ പ്രായം എത്ര?
– 8 വയസ്സ്
? തിരുനബി(സ) ഹിജ്‌റ പോകുമ്പോള്‍ തന്റെ വിരിപ്പില്‍ കിടത്തിയത് ആരെ?
– അലി(റ)നെ
? നബി(സ) പങ്കെടുത്ത എല്ലാ യുദ്ധങ്ങളിലും അലി(റ) പങ്കെടുത്തു. തബൂക്ക് ഒഴികെ, കാരണം?
– തബൂക്കിലേക്ക് പോകുമ്പോള്‍ മദീനയുടെ ചുമതല അലി(റ)നെയാണ് നബി(സ) ഏല്‍പിച്ചത്.
? അലി(റ)ന്റെ ഘാതകന്റെ പേര്?
– അബ്ദുര്‍റഹ്മാനുബ്‌നു മുല്‍ജിം
? വഫാത്താകുമ്പോള്‍ അലി(റ)ന്റെ പ്രായം എത്ര?
– 63 വയസ്സ്‌