Saturday 18 May 2019

ഇസ്ലാമിലെ യുദ്ധങ്ങള്‍



1.  ഖൻദഖ് യുദ്ധത്തിൻറെ മറ്റൊരു പേര്?
അഹ്സാബ് യുദ്ധം

അഹ്സാബ് എന്നാൽ സഖ്യ കക്ഷികൾ എന്നാണ് അർത്ഥമാക്കുന്നത്
وَلَمَّا رَءَا ٱلْمُؤْمِنُونَ ٱلْأَحْزَابَ قَالُوا۟ هَٰذَا مَا وَعَدَنَا ٱللَّهُ وَرَسُولُهُۥ وَصَدَقَ ٱللَّهُ وَرَسُولُهُۥ ۚ وَمَا زَادَهُمْ إِلَّآ إِيمَٰنًۭا وَتَسْلِيمًۭا
 സത്യവിശ്വാസികള്‍ സഖ്യസേനയെ കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞു: "ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തതു തന്നെയാണ്. അല്ലാഹുവും അവന്റെ ദൂതനും പറഞ്ഞത് തീര്‍ത്തും സത്യമാണ്." ആ സംഭവം അവരുടെ വിശ്വാസവും സമര്‍പ്പണ സന്നദ്ധതയും വര്‍ധിപ്പിക്കുകയാണുണ്ടായത്. (അഹ്സാബ്  :22)

2.  ബദർ യുദ്ധത്തിൽ  അൻസ്വാറുകളുടെ പതാക വാഹകനായ സ്വഹാബി
സഅദ് ബ്നു മുആദ്(റ)
സൈന്യത്തിലെ മുഹാജിറുകളുടെ പതാക വാഹകൻ അലി(റ) ആയിരുന്നു

3.  ഉഹ്ദ് യുദ്ധത്തിൽ അമ്പെയ്ത്തുകാരെ വിന്യസിച്ച മല ഏത് പേരിൽ അറിയപ്പെടുന്നു?

ജബലു റൂമാത്ത് (അമ്പെയ്ത്തുകാരുടെ മല)
മദീനാ സന്ദർശനത്തിനെത്തുന്ന ഹാജിമാരുടെ പ്രധാനപ്പെട്ട ഒരു സന്ദർശന കേന്ദ്രമാണ് ഇവിടം. നിരന്തരമായ സന്ദർശനം നിമിത്തംചെറിയ ഒരു കുന്ന് മാത്രമേ ഇന്ന് അവശേഷിക്കുന്നുളളൂ.

4.  ബദറിൽ ആരുടെ രൂപത്തിലാണ്  ഇബ് ലീസ് പ്രത്യക്ഷപ്പെട്ടത്?
കിനാന ഗോത്രത്തലവനായ സുറാഖത്ത് ബ്നു മാലിക്കിൻറെ വേഷത്തിൽ
അല്ലാഹുവിൽ നിന്നുളള സഹായമായി ബദർ പോർക്കളത്തിൽ മലക്കുകൾ ഇറങ്ങിയപ്പോൾ ഇബ് ലീസ് പിന്തിരിഞ്ഞോടുകയാണുണ്ടായത്.

5.  ഉഹ്ദ് യുദ്ധ വേളയിൽ മുസ്ലിംകളുടെയിടയില്‍ നിന്നും തൻറെ മുന്നൂറോളം വരുന്ന അനുയായികളുമായി യുദ്ധത്തിൽ നിന്നും പിന്മാറിയ മുനാഫിഖുകളുടെ നേതാവ്?
അബ്ദുല്ലാഹി ബ്നു ഉബയ്യു ബ്നു സുലൂൽ

6. ബദറിൽ കൊല്ലപ്പെട്ട മുശ് രിക്കുകളെ കുഴിച്ച് മൂടിയ കിണറിൻറെ പേര്?
ഖലീബ് കിണർ

ഖലീബ് കിണറ്റിലെറിയപ്പെട്ട ഇരുപത്തിനാല് പ്രമുഖരുടെ ജഡത്തിന് സമീപം നിന്ന് അവരോരോരുത്തരേയും പിതാവിന്റെ പേരുചേര്‍ത്ത് വിളിച്ച് പ്രവാചകന്‍ പറഞ്ഞു: അല്ലാഹുവിനേയും അവന്റെ ദൂതനേയും അനുസരിച്ചിരുന്നുവെങ്കില്‍ അതായിരുന്നു നന്നായിരുന്നതെന്ന് തോന്നുന്നില്ലേ? ഞങ്ങള്‍ക്ക് ഞങ്ങളുടെ നാഥന്‍ വാഗ്ദാനം ചെയ്തത് പുലര്‍ന്നിരിക്കുന്നു. നിങ്ങളോട് നിങ്ങളുടെ നാഥന്‍ വാഗ്ദാനം ചെയ്തത് സത്യമായി പുലര്‍ന്നുവോ? ഇതുകേട്ട ഉമര്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ! മരണപ്പെട്ട ജഡങ്ങളോടാണോ അങ്ങ് സംസാരിക്കുന്നത്? അപ്പോള്‍ റസൂല്‍(സ) പറഞ്ഞു: 'മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം! ഞാന്‍ പറയുന്നത് അവര്‍ കേള്‍ക്കുന്നതിനേക്കാള്‍ നന്നായി കേള്‍ക്കുന്നവരല്ല നിങ്ങള്‍. പക്ഷെ, അവര്‍ക്ക് മറുപടി പറയാന്‍ കഴിയില്ലെന്ന് മാത്രം

7.  ബദർ,ഉഹ്ദ്,ഖൻദഖ് തുടങ്ങിയ യുദ്ധവേളകളിൽ മദീനയിൽ നിസ്കാരത്തിന് നേതൃത്വം കൊടുക്കാൻ നിയോഗിക്കപ്പെട്ട സ്വഹാബി?

അബ്ദുല്ലാഹി ബ്നു ഉമ്മു മക്തൂം(റ)
അന്ധനായ ഈ സ്വഹാബിയുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൻറെ പാശ്ചാത്തലത്തിലാണ് സൂറത്ത് അബസ അവതീർണ്ണമായത് .

8.  ബദറിൽ പങ്കെടുക്കാതിരുന്നിട്ടും ബദ് രീങ്ങളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്ന സ്വഹാബി?

ഉഥ്മാനു ബ്നു അഫ്ഫാൻ(റ)

ഉഥ്മാൻ (റ) വിൻറെ ഭാര്യയും പ്രവാചക പുത്രിയുമായ റുഖിയ്യ(റ) യുടെ രോഗാവസ്ഥയിൽ അവരെ പരിചരിക്കാൻ വേണ്ടി ഉഥ്മാൻ(റ) വിനെ നബി(സ) മദീനയിൽ തന്നെ നിർത്തുകയായിരുന്നു. ബദറിൽ നിന്നും മുസ്ലിം സൈന്യം തിരിച്ചെത്തുന്നതിന് മുമ്പേ റുഖിയ്യ (റ)മരണപ്പെട്ടു.

9. ഖൻദഖ് യുദ്ധത്തിൽ മുസ്ലിംകൾക്കെതിരെ നില കൊണ്ട 2 പ്രധാന ജൂത ഗോത്രങ്ങൾ ഏതൊക്കെ?

ബനൂ നളീര്‍,ബനൂ ഖുറൈദ

10.  ബദർ യുദ്ധത്തിൽ ശഹീദായ സ്വഹാബികളുടെ എണ്ണം?
പതിനാല്

6 മുഹാജിറുകളും 8 അൻസ്വാരികളും മുസ്ലിം പക്ഷത്ത് നിന്ന് ശഹീദായപ്പോൾ മുശ് രിക്കുകളിൽ നിന്ന് 70 പേർ വധിക്കപ്പെടുകയും 70 പേരേ ബന്ദികളാക്കപ്പെടുകയും ചെയ്തു.

11.  തബൂക്ക് യുദ്ധത്തിന് പുറപ്പെട്ട സൈന്യത്തിന് നബി(സ)  നൽകിയ പേര് ?
ജൈഷുൽ ഉസ്റാ(ദുഷ്കര സൈന്യം)

12.  മക്കാ വിജയം നടന്ന വര്‍ഷം?
ഹിജ്റ 8

13.  നബി(സ) നേരിട്ട് പങ്കെടുത്ത യുദ്ധങ്ങൾക്ക് പൊതുവെ പറയപ്പെടുന്ന പേര് ?
ഗസ് വ

നബി(സ) നേരിട്ട് പങ്കെടുക്കാത്ത യുദ്ധങ്ങൾക്ക് സരിയ്യ് എന്ന് പറയപ്പെടുന്നു.

14.  ഖൈബർ കോട്ടകൾ മുസ്ലിംകൾ കീഴടക്കുമ്പോൾ സൈനിക നേതൃത്വം ആർക്കായിരുന്നു ?

അലിയ്യ് ബ്നു അബീ ത്വാലിബ്(റ)

15.  മക്ക കീഴടക്കാൻ മുസ്ലിം സൈന്യം പുറപ്പെടുന്ന വിവരം ഖുറൈശികൾക്ക് ചോർത്തിക്കൊടുക്കാൻ ശ്രമിച്ച സ്വഹാബി?
ഹാത്വിബ് (റ)

ബദർ യുദ്ധത്തിൽ പങ്കെടുത്ത ഇദ്ധേഹത്തിന് നബി(സ) നിരുപാധികം മാപ്പ് നൽകുകയാണുണ്ടായത്

16.  ഖൈബർ യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോൾ ജൂത സ്ത്രീ നൽകിയ വിഷം കലർന്ന ഭക്ഷണം കഴിച്ച് മരണപ്പെട്ട സ്വഹാബി ?

ബിശ് ർ (റ)

സൈനബ ബിൻത് ഹാരിഥ എന്ന ഈ സ്ത്രീയെ വധത്തിനുളള പ്രതിക്രിയ എന്ന നിലയിൽ വധശിക്ഷക്ക് വിധേയയാക്കി

17.  ഹുനൈൻ യുദ്ധ വേളയിൽ ചിതറിയോടിയ മുസ്ലിം സൈന്യത്തെ ആരുടെ ആഹ്വാനമാണ് വീണ്ടും യുദ്ധ രംഗത്തേക്ക് തിരിച്ചെത്തിച്ചത് ?

അബ്ബാസ് (റ)

18.  ഖൈബർ യുദ്ധത്തടവുകാരിൽ പെട്ട ഒരു സ്ത്രീയെ നബി(സ) വിവാഹം കഴിക്കുകയുണ്ടായി. ആരെ ?

സ്വഫിയ്യ ബിൻത് ഹുയയ്യ് (റ)

19..  മക്കാ വിജയ വേളയിൽ കഅബയുടെ താക്കോൽ ഏൽപ്പിക്കപ്പെട്ട വ്യക്തി ?

ഉഥ്മാനു ബ്നു ത്വൽഹ

ഈ സംഭവം വാഗ്ദത്ത പാലനത്തിൻറെ മകുടോദാഹരണമായി ചരിത്ര ത്താളുകളിൽ രേഖപ്പെട്ടു കിടക്കുന്നു.

20.  നബി(സ) പങ്കെടുത്ത അവസാനത്തെ യുദ്ധം ?
തബൂക്ക് യുദ്ധം

മുപ്പതിനായിരം പേരടങ്ങുന്ന വൻ സൈന്യമാണ് മുസ്ലിംകൾക്ക് ഈ യുദ്ധത്തിന് വേണ്ടി ഉണ്ടായിരുന്നത്. എന്നാൽ രക്ത ച്ചൊരിച്ചിലൊന്നും കൂടാതെ തന്നെ മുസ്ലിം സൈന്യം വെന്നിക്കൊടി നാട്ടി.

6 comments:



  1. യുദ്ധത്തിനിടയിൽ പൊട്ടിയ വാളുമായി നബിയെ സമീപിച്ചപ്പോൾ ഒരു വിറക് പകരം നൽകുകയും അത് വളായി മാറുകയും ചെയ്തു. ഏതാണ് ഈ സ്വഹാബി?

    ReplyDelete
    Replies
    1. അസദ് ഗോത്രക്കാരന്‍ ഉകാശബീന്‍ മിഹ്സ്വന്റെ വാള് മുറിഞ്ഞപ്പോള്‍, റസൂല്‍(സ) കയ്യിലൊരു വടികൊടുത്തു പോരാടാന്‍ നിര്‍ദേശിച്ചു. അതുമായി പോരാടുമ്പോള്‍ അത് നീണ്ട പിടിയുള്ള വെട്ടിത്തിളങ്ങുന്ന മൂര്‍ച്ചയേറിയ ഒരു ഖഡ്ഗമായി പരിണമിച്ചു. അല്‍ഔന്‍ എന്ന നാമധേയത്തിലറിയപ്പെട്ടിരുന്ന ആ വാള്‍ പല യുദ്ധങ്ങളിലും ഉപയോഗിച്ചു. അവസാനം മതപരിത്യാഗികള്‍ക്കെതിരിലുള്ള യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിക്കുമ്പോഴും അത് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു.

      Delete
  2. 'വാ മുഹമ്മദാഹ്' എന്ന മുദ്രാവാക്യം മുസ്ലിം പടയണിയില്‍ ആവേശം പകര്‍ന്നു വിജയം വരിച്ച യുദ്ധം ഏത് ?

    ReplyDelete
    Replies
    1. قال رسول الله صلى الله عليه و سلم : " إنه لا يستغاث بي إنما يستغاث بالله عز و جل "
      وأما ما جعلوه الصحابة شعارهم في معركة اليمامة فكونها ضد مسيلمة وهو مدعي النبوة فكان شعارهم (وامحمداه وفي رواية أخرى يا محمداه) من باب الانتصار لخاتم الانبياء ضد مدعي النبوة الكذاب..
      وكان من شعارات الصحابة في معارك أخرى ( حم لا ينصرون وفي بعضها أمت أمت) فكانت الشعارات لمعرفة أماكن بعضهم ولتشجيع بعضهم وارهاب العدو.. وليست من باب الاستعانة


      യാ മുഹമ്മദ് , വാ മുഹമ്മദാഹ് , വാ മുഹമ്മദ് എന്നൊക്കെ രിവായത്തുകളിൽ വന്നതായി കാണുന്നു.യമാമ യുദ്ധ സമയമാണിത്

      Delete
  3. യുദ്ധക്കളത്തിൽ വിജയിച്ച അതേ സ്ഥലത്ത് തന്നെ പിന്നീട് വഫാത്തായ സ്വഹാബി ആര്

    ReplyDelete
    Replies
    1. ഏതു യുദ്ധത്തിലാണ് ഈ സംഭവം

      Delete