Thursday 23 November 2017

ബർസീസ


ബനു ഇസ്രാഈൽ പെട്ട ഒരു വലിയ പണ്ഡിതനും സൂഫിവര്യനും ശൈഹുമായിരുന്നു ബര്സീസ. അദേഹത്തിന്റെ കാലഘട്ടത്തിൽ എല്ലാവര്ക്കും സുപരിചിതനും അല്ലാഹുവിനെ ഭയന്ന് മുഴുവൻ സമയവും ആരാധനയിൽ കഴിച്ചു കൂട്ടിയ ഒരു മനുഷ്യൻ .

ഇ കഥയിലെ  ബർസീസ നിങ്ങൾ ആണ് എന്ന് കരുതി കൊണ്ട് തന്നെ ഇത് വായിക്കുക ..

ബർസീസയുടെ നാട്ടിലെ 3 സഹോദരങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധത്തിന്  പോകുവാൻ തീരുമാനിച്ചു . ഇവർക്ക്  ഒരു സഹോദരി  ഉണ്ടായിരുന്നു.യുദ്ധത്തിനു പോകുമ്പോൾ സഹോദരിയെ ആരാണ് സംരക്ഷിക്കുക എന്നവർ പരസ്പരം ചോദിച്ചു . ഒടുവിൽ  ആ നാട്ടിലെ എല്ലാവരുടെയും വിശ്വസ്തനും പണ്ട്ടി തനുമായ ബര്സീസയെ തന്നെ അനുജത്തിയെ ഏൽപിക്കാൻ അവർ തീരുമാനിച്ചു .

അവർ ബര്സീസയുടെ അടുത്തുച്ചെന്നു അവര് യുദ്ധത്തിനു പോകുകയാണ് തിരിച്ചു വരുന്നതുവരെ ഞങ്ങളുടെ  അനുജത്തിയെ താങ്കൾ സംരക്ഷിക്കാമോ

യെന്നു  ചോദിച്ചു 

ഉടൻ ബര്സീസ പറഞ്ഞു ... "ഔദു ബില്ലാ ഹി മിന ശൈതാനി റജീം" ഇത് പിശാചിന്റെ തന്ത്രമാണ് ഞാൻ തയ്യാറല്ല "

ആ സഹോദരങ്ങൾ നിരാശരായി  മടങ്ങിപോയി ..

അപ്പോൾ ശൈത്താൻ ബര്സീസയുടെ അടുത്തുചെന്നു  ബര്സീസയോട്‌ പറഞ്ഞു ." സഹോദരാ നിങ്ങൾ എന്താണ്  ചെയ്തത് അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധത്തിനു പോകുന്ന സഹോദരങ്ങൾ ഒരു സഹായം ആവശ്യപെട്ടപ്പോൾ അവരെ ആട്ടിയോടിക്കുകയോ !. നീ ആ പെണ്‍കുട്ടിയെ സംരക്ഷിച്ചില്ലെങ്കിൽ പിന്നെ ആരാണ് സംരക്ഷിക്കുക ?. വേറെ ആരെയാണ്  അവർ വിശ്വസിച്ചു ഏൽപിക്കുക ?.വേറെ ആരെയെങ്കിലും  അവർ  എല്പിക്കുകയാനെങ്കിൽ എന്ത്  സംഭവിക്കും?. നീ എല്ലാര്ക്കും വിശ്വസതനല്ലേ ?

ബർസീസ  ചിന്തിച്ചു ശരിയാണ്  അല്ലാഹുവിന്റെ പേരിൽ ആ പെണ്‍കുട്ടിയുടെ സംരക്ഷണം ഞാൻ  ഏറ്റെടുക്കുക തന്നെ വേണം. 

( എവിടെയാണ ശൈത്താന്റെ തന്ത്രം. ശൈത്താൻ ഒരു വാതിൽ തുറക്കുമ്പോ അത് മുഴുവനായി തുറക്കില്ല. ഒരു ചെറിയ വിടവ് ഉണ്ടാക്കി വെക്കും പിന്നെ  പതുക്കെ പതുക്കെ അത് മുഴുവനായി തുറക്കും )

ബർസീസ ഉടൻ ആ സഹോദരങ്ങളുടെ അടുത്ത് ചെന്ന് അവരോട്‌ പറഞ്ഞു- " നിങ്ങൾ എന്നോട്  ക്ഷമിക്കുക. അല്ലാഹുവിന്റെ പേരിൽ ഞാൻ നിങ്ങളുടെ സഹോദരിയിടെ സംരക്ഷണം ഏറ്റെടുക്കാം.       പക്ഷെ അവളെ എന്റെ കൂടെ താമസിപ്പി ക്കില്ല. എന്റെ  വീടിനടുത്തുളള മറ്റൊരു വീട്ടില് ഞാൻ അവളെ താമസിപ്പിക്കാം".

( ബർസീസ അല്ലാഹുവിനെ ഭയപെട്ടു കഴിയുന്ന ഒരു സ്വാലിഹായ മനുഷ്യൻ ആയിരുന്നു.)

ആ സഹോദരങ്ങൾ അത് അംഗീകരിച്ചു .അവരുടെ സഹോദരിയെ ബര്സീസയെ ഏല്പിച്ചു അവർ യുദ്ധത്തിനു പോയി .

ബർസീസ ആ സ്ത്രീക്കുവേണ്ട  ഭക്ഷണം എല്ലാദിവസവും ബര്സീസയുടെ  വീട്ടിലെ വാതിലിനു മുന്നിൽ വെക്കും. ആ സ്ത്രീ അവിടെ വന്നു. ഭക്ഷണം എടുത്തു കൊണ്ട്  പോകും . ഇത് കുറെ ദിവസങ്ങൾ  തുടർന്നു.

ശൈത്താൻ ബർസീസയുടെ അടുത്ത്‌ വന്നുചോദിച്ചു ..സഹോദരാ ആ സ്ത്രീ  

അവിടെ നിന്ന് എത്രയും ദൂരം നടന്നു വരേണ്ടേ?. ആ സമയം എത്ര പേർ അവരെ ശ്രദ്ധിക്കും. ഇത് ഒരു ഫിത്ന ഉണ്ടാക്കില്ലേ ?. ഭക്ഷണം അവരുടെ വീട്ടിൽ  കൊണ്ടുകൊടുക്കുന്നതല്ലേ മര്യാദ ? 

ബർസീസ ചിന്തിച്ചു ശരിയാണ് ഞാൻ എന്ത് വിഡ്ഢിത്തമാണ് കാണിക്കുന്നത്!

അന്നു  മുതൽ ബര്സീസ ഭക്ഷണം അവളുടെ വീട്ടു വാതിൽക്കൽ കൊണ്ട് വെച്ചു കതകിൽ മുട്ടി സ്ഥലം വിടും 

കുറച്ചു ദിവസങ്ങൾ  ഇ പതിവ് തുടർന്നു.

അതിനു ശേഷം ശൈത്താൻ വീണ്ടും ബര്സീസയുടെ അടുത്ത് വന്നു പറഞ്ഞു. ബർസീസ ആ ഭക്ഷണം അവരുടെ വീടിന്റെ അകത്തു വെക്കുന്നതല്ലേ ഉത്തമം.അങ്ങിനെയാണെങ്കിൽ എ ഭക്ഷണം വേറെ ജീവികാളൊന്നും എടുക്കില്ലലോ ?.

അയാൾ അത് പോലെ പ്രവർത്തിച്ചു.കാരണം എല്ലാം നല്ലതു  മാത്രമാണല്ലോ  ചിന്തിക്കുന്നത്‌.

അങ്ങിനെ കുറെ നാളുകൾ  കഴിഞ്ഞു. അവളുടെ സഹോദരന്മാർ വരേണ്ട സമയം കഴിഞ്ഞു പോയി.

ശൈത്താൻ വീണ്ടും അയാളുടെ അടുത്ത് ചെന്നു പറഞ്ഞു. അവൾ ആ വീട്ടിൽ ഒറ്റയ്ക്കാണല്ലോ  ഒന്ന്  മിണ്ടാൻ പോലും   ആരുമില്ലലൊ.അവൾ മടുപ്പ് കാരണം പുറത്തിറങ്ങി മറ്റുളളവരുമായി ഇടപഴികിയാൽ വല്ല ഫിത്നയും ഉണ്ടാകില്ലേ ?

അല്ലാഹുവിനെ ഓർത്ത് ഫിത്നയിൽ നിന്ന് സംരക്ഷിക്കാൻ നിനക്ക് അവളോട് സംസാരിച്ചു കൂടെ  ?.

ബർസീസയ്ക്ക് തോന്നി  അതെ ശരിയാണ് അങ്ങിനെ ചെയ്യുന്നതിൽ  എന്താണ് തെറ്റ് !

ബസീസ ആ വീട്ടിലേക്കു ചെന്ന് പുറത്ത് നിന്ന് ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി .അപ്പോൾ ശൈത്താൻ വീണ്ടു വന്നു പറഞ്ഞു ..എന്താണിത് ഇങ്ങനെയാണോ ഒരാളോട് പെരുമാറുന്നത് .അവൾ വീടിനകത്ത് ഉണ്ട്  വളരെ നല്ല രീതിയിൽ സാവധാനം സംസാരിക്കാമല്ലോ ?

അങ്ങിനെ അവർ സംസാരിച്ചു. പിന്നീട് സംസാരം കുറെ നേരം ആയി . അങ്ങിനെ കുറച്ച്‌ നാൾ കഴിഞ്ഞപ്പോൾ കാണണമെന്നു തോന്നി.കാണാൻ  തുടങ്ങിയപ്പോൾ തൊടാനുളള ആഗ്രഹമായി .അവസാനം മഹാനായ ബസീസ വ്യഭിജാരിയായി . അവൾ ഗർഭിണിയുമായി.

( ആലോചിച് നോക്കൂ നമ്മൾ പലരെയും ശൈത്താൻ ചതിക്കുന്നത് ഇതേ വഴിയിലൂടെ അല്ലെ ? )

ആ ബന്ധത്തിൽ അവൾ ഒരു ആണ്‍ കുട്ടിക്ക് ജന്മം നല്കി .

ശൈത്താൻ ബസീസയുടെ അടുത്ത്‌ ചെന്ന് പറഞ്ഞു .സഹോദരാ അവൾക്ക് കുട്ടി ജനിച്ചിരിക്കുന്നു.അവളുടെ സഹോദരന്മാരോട് നീ എന്ത് മറുപടി

പറയും? നീ അതിനെ കുറിച്ച് ചിന്തിക്കുനില്ലേ ?.നിന്നെയല്ലേ അവർ സഹോദരിയെ ഏൽപിച്ചത്‌ ? ഇ കുട്ടിയെ കുറിച്ച്  ചോദിച്ചാൽ  നീ എന്ത് പറയും ?

ബർസീസ ആലോചിച്ചു ശരിയാണ് ഇനി ഞാൻ എന്ത് ചെയ്യും? 

ഉടൻ ശൈത്താൻ പറഞ്ഞു നീ ആ കുട്ടിയെ കൊല്ലൂ അവനാണല്ലോ ആകെയുളള തെളിവ് അവനെ കൊന്നുകളഞ്ഞാൽ രക്ഷപെടാം. ബർസീസ അതുപ്രകാരം ആ കുട്ടിയെ കൊലപെടുത്തി.

( അയാൾ വ്യഭിചാരവും കൊലയും നടത്തി )

ശൈത്താൻ വീണ്ടും അയാളോട് പറഞ്ഞു  നീ ഇത് മണ്ടനാണ്.ആ കുട്ടിയെ കൊന്നതറിഞ്ഞു അവൾ മിണ്ടാതിരിക്കുമോ.അവൾ അത് തീർച്ചയായും സഹോദരന്മാരെ അറിയിക്കും.

ബർസീസ : ഇനി എന്ത് ചെയ്യും ?

ശൈത്താൻ : അവളെ കൂടി കൊല്ലു .

ബർസീസ അവളെയും കൊന്നു .

കുറച്ചു  ദിവസത്തിനു  ശേഷം അവളുടെ സഹോദരന്മാര് വന്നു ബര്സീസയോട്‌  അവളെ കുറിച്ച് അന്വേഷിച്ചു .

ബർസീസ  പറഞ്ഞു : ഇന്നലില്ലഹ് വ ഇന്ന ഇലൈഹി റാജിഊൻ . മാരകമായ ഒരു  അസുഗം കാരണം അവൾ മരണപെട്ടു .നിങ്ങൾ എന്നോട് ക്ഷമിക്കുക. 

അവർ ബസീസയെപോലെ ഒരു മഹാന്റെ വാക്ക് അവിശ്വസിച്ചില്ല .അവള്ക്ക് വേണ്ടി ദുഅ ചെയ്ത ശേഷം അവർ വീട്ടിലേക്കു പോയി 

അടുത്ത ദിവസം രാവിലെ സഹോദരന്മാരിൽ ഒരാൾ മറ്റുളളവരോട്  പറഞ്ഞു . ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു . അത് കേട്ടപ്പോൾ അവരും പറഞ്ഞു ഞങ്ങളും കണ്ടു .ഞങ്ങളുടെ അനിയത്തി അസുഗം വന്നു മരിച്ചതല്ല അവൾ ഗർഭിണിയാകുകയും അവൾ ഒരാന്കുട്ടിയെ പ്രസവിക്കുകയും അവർ രണ്ടുപേരെയും കൊല്ലുകയുമാണ്  ചെയ്തത് .. അപ്പോൾ മറ്റു രണ്ടുപേരും പറഞ്ഞു അതെ ഞങ്ങളും അത് തന്നെയാണ് കണ്ടത് .

അവർ സ്വപ്നത്തിൽ കണ്ട സ്ഥലം പരിശോധിക്കുകയും ആ മയ്യിത്തുകൾ കണ്ടെത്തുകയും ചെയ്തു.

അവർ ബർസീസ ന്യായാധിപന്റെ മുന്നിൽ ഹാജരാകുവാൻ പിടിച്ചു കൊണ്ട് പോയി.ആ പോകുന്നതിനിടയിൽ  ബർസീസ ആലോചിച്ചു .അല്ലഹ് ഞാൻ എങ്ങിനെയാൻ ഇതൊക്കെ പ്രവർത്തിച്ചത് .വ്യഭിചാരം കൊലപാതകം  എന്നെ എന്തായാലും വധിക്കുക തന്നെ ചെയ്യും.

 അങ്ങിനെ അവിടെ എത്തിയപ്പോൾ ശൈത്താൻ മനുഷ്യരൂപത്തിൽ വന്നു ബര്സീസയോട് ചോദിച്ചു  : ഞാൻ ആരാണെന്നു നിനക്കറിയുമോ ? 

ബർസീസ പറഞ്ഞു : ഇല്ല 

ശൈത്താൻ പറഞ്ഞു : ഞാനാണ് ശൈത്താൻ ഞാനാണ് നിന്നെകൊണ്ട് ഇതൊക്കെ ചെയ്യിച്ചത്.ഇനി എനിക്കുമാത്രമേ നിന്നെ രക്ഷിക്കാൻ  സാധിക്കുകയുളളൂ .

ബർസീസ പറഞ്ഞു : ദയവു ചെയ്തു എന്നെ രക്ഷിക്കൂ 

ശൈത്താൻ : രക്ഷിക്കാം നീ എനിക്ക് സുജൂദ് ചെയ്യൂ .എന്നാൽ നിന്നെ ഞാൻ രക്ഷിക്കാം.

ബർസീസ ശൈത്താനെ സുജൂദ് ചെയ്തു 

അപ്പോൾ ശൈത്താൻ പറഞ്ഞു .നീ കാഫിർ ആയിരിക്കുന്നു നിനക്ക് നാശം.

ഇനി നിന്നെ ആരു രക്ഷിക്കാൻ ഞാൻ പോകുന്നു.

അങ്ങിനെ മഹാനായിരുന്ന ബർസീസയെ 

വധശിക്ഷക്ക് വിധേയനാക്കി .അയാൾ കാഫിറായി മരിച്ചു. 

No comments:

Post a Comment