Saturday, 15 March 2025

ആത്മഹത്യ മഹാപാപമാണ്

 

ആത്മഹത്യ തനിക്ക് ആശ്വാസം പകരുമെന്നാണ് അത് തെരെഞ്ഞെടുക്കുന്നവന്‍ ചിന്തിക്കുന്നത്. എന്നാല്‍ അതു വസ്തുതയല്ല. ആശ്വാസം എന്നന്നേക്കും നഷ്ടമാകുന്ന പ്രവൃത്തിയാണത്. മരിക്കലോടെ അവർക്കത് ബോധ്യപ്പെടും.

ജുന്‍ദുബ് (റ) നിവേദനം ചെയ്യുന്നു: നബി ﷺ പറയുന്നു:

നിങ്ങളുടെ മുമ്പുണ്ടായിരുന്നവരില്‍ ഒരാള്‍ക്ക് മുറിവ് പറ്റുകയും അയാള്‍ ഏറെ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അയാള്‍ ഒരു കത്തിയെടുത്ത് തന്റെ കൈയ്യില്‍ മുറിവാക്കുകയും രക്തം വാര്‍ന്ന് മരിക്കുകയും ചെയ്തു. അയാളെ കുറിച്ച് അല്ലാഹു പറഞ്ഞു, എന്റെ അടിമ അവന്റെ ശരീരം കൊണ്ട് (മരണത്തിലേക്ക്) ധൃതി കൂട്ടി. അവന് ഞാന്‍ സ്വര്‍ഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. 

അബൂഹുറൈറ(റ) വില്‍ നിന്നു നിവേദനം:

നബി ﷺ പറയുന്നു: “ഒരാള്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ടാണ് തന്റെ ജീവനെടുത്തതെങ്കില്‍ നാളെ നരകത്തില്‍ നിത്യവാസിയായി അതേ ആയുധം അയാള്‍ തന്റെ വയറിലേക്ക് കുത്തിയിറക്കിക്കൊണ്ടിരിക്കും. ഒരുവന്‍ വിഷം കഴിച്ചാണ് തന്റെ ജീവന്‍ കെടുത്തിയതെങ്കില്‍ നരകത്തില്‍ നിത്യവാസിയായി ആ വിഷം പാനം ചെയ്തുകൊണ്ടേയിരിക്കേണ്ടിവരും. ഒരുവന്‍ മലയില്‍നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തതെങ്കില്‍ നരകത്തില്‍ നിത്യവാസിയായി ആ മലയില്‍നിന്ന് ചാടി പിടഞ്ഞ് ദുരന്തം സഹിച്ചുകൊണ്ടേ ഇരിക്കേണ്ടിവരും.

ആത്മഹത്യക്ക് തെരെഞ്ഞെടുത്ത രീതി നരകത്തില്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. എന്നാല്‍ അതുകൊണ്ട് ജീവന്‍ നഷ്ടപ്പെടാതെ നരകത്തില്‍ ശാശ്വതനായി കഴിയേണ്ടി വരും.

”(ആത്മഹത്യ ചെയ്യൽ അനുവദനീയം എന്നു വിശ്വസിച്ചവനാണ് ശാശ്യതമായി നരകത്തിൽ കിടക്കുക) ''

ആത്മഹത്യയും ഇസ്‌ലാമും

അസത്യമായ മറ്റു മതങ്ങൾ ആത്മഹത്യയെ സമീപിക്കുന്നതിനെക്കാൾ ഗൗരവമായാണ് സത്യ മതമായ ഇസ്‌ലാം അതിനെ കാണുന്നത്. ഒരുവിധത്തിലും ഇസ്‌ലാം ഈ നീചവൃത്തി അനുവദിക്കുന്നില്ല. അതുകൊണ്ടു തന്നെ വളരെ വിരളമായി മാത്രമേ ഇസ്‌ലാം മതവിശ്വാസികൾ ആത്മഹത്യക്ക് മുതിരുന്നുള്ളൂ. ആത്മഹത്യയെ ഇസ്‌ലാം വീക്ഷിക്കുന്നത് വൻകുറ്റമായിട്ടാണ് .ആത്മഹത്യ ചെയ്തവന് തെമ്മാടിയുടെ വിധിയാണ് ഇസ്‌ലാം കൽപ്പിക്കുന്നത്.

അബൂദാവൂദ്(റ) ഉദ്ധരിക്കുന്ന ഹദീസിൽ, തിരുനബി ﷺ ആത്മഹത്യ ചെയ്തയാൾക്ക് മയ്യിത്ത് നിസ്‌കരിക്കില്ലെന്ന് ' പറയുന്നതു കാണാം.അത്രക്കു ഗൗരവമായാണ് ഇസ്‌ലാം മതം ആത്മഹത്യയെ കാണുന്നത്. എല്ലാവർക്കും അല്ലാഹു നിശ്ചിത ആയുസ്സ് കണക്കാക്കിയിട്ടുണ്ട്. അത് വരെ നല്ലവരായി ജീവിക്കുകയെന്നതാണ് മനുഷ്യന്റെ ജീവദൗത്യം. മരണത്തിലേക്ക് സ്വമേധയാ നടന്നടുക്കുന്നത് ഇസ്‌ലാം അംഗീകരിക്കുന്നേയില്ല

മസ്അല

ആത്മഹത്യ ചെയ്ത മുസ് ലിം ഫാസിഖാണ്.തമ്മാടിയാണ്. കാഫിറല്ല. അതിനാൽ മറ്റുമുസ് കൾ മരിച്ചാൽ ചെയ്യേണ്ട നിർബന്ധകാര്യങ്ങളെല്ലാം അവനും നാം ചെയ്യണം.

ആത്മാഹ്ത്യ ചെയ്തു മരിച്ച ഒരാളുടെ മയ്യിത്ത് നിസ്കരിക്കാതെ നബി(സ്വ) മാറി നിന്നത് ആത്മഹത്യ എന്ന മഹാ കുറ്റം മറ്റുള്ളവർ ചെയ്യാതിരിക്കാനാണ്.(തുഹ്ഫ: 3/192)

   ﻭﻗﺎﺗﻞ ﻧﻔﺴﻪ ﻛﻐﻴﺮﻩ ﻓﻲ اﻟﻐﺴﻞ ﻭاﻟﺼﻼﺓ) ﻭﻏﻴﺮﻫﻤﺎ ﻟﺨﺒﺮ «اﻟﺼﻼﺓ ﻭاﺟﺒﺔ ﻋﻠﻰ ﻛﻞ ﻣﺴﻠﻢ ﻭﻣﺴﻠﻤﺔ ﺑﺮا ﻛﺎﻥ ﺃﻭ ﻓﺎﺟﺮا ﻭﺇﻥ ﻋﻤﻞ اﻟﻜﺒﺎﺋﺮ» ﻭﻫﻮ ﻣﺮﺳﻞ اﻋﺘﻀﺪ ﺑﻘﻮﻝ ﺃﻛﺜﺮ ﺃﻫﻞ اﻟﻌﻠﻢ ﻭﺧﺒﺮ ﻣﺴﻠﻢ «ﺃﻧﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻟﻢ ﻳﺼﻞ ﻋﻠﻰ اﻟﺬﻱ ﻗﺘﻞ ﻧﻔﺴﻪ» ﺃﺟﺎﺏ ﻋﻨﻪ اﺑﻦ ﺣﺒﺎﻥ ﺑﺄﻧﻪ ﻣﻨﺴﻮﺥ ﻭاﻟﺠﻤﻬﻮﺭ ﺑﺄﻧﻪ ﻟﻠﺰﺟﺮ ﻋﻦ ﻣﺜﻞ ﻓﻌﻠﻪ

(تحفة : ١٩٢ / ٣)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

Friday, 7 March 2025

 

മയ്യിത്തിനെ മുമ്പിൽ കിടത്തി പള്ളി ഇമാം പ്രസംഗിക്കുന്ന കൂട്ടത്തിൽ മയ്യിത്തിൻ്റെ ബന്ധുക്കൾ വീട്ടിലേക്ക് മധുരപലഹാരങ്ങൾ കൊണ്ടുവരരുതെന്ന് മയ്യിത്തിൻ്റെ ബന്ധുക്കൾ അറിയിച്ചിട്ടുണ്ട് ''` എന്നു പറയാറുണ്ട്. ഈയടുത്ത കാലത്താണ് അങ്ങനെ ഒരു അറിയിപ്പ് കേൾക്കാൻ തുടങ്ങിയത് . അതു തന്നെ ചില മഹല്ലുകളിൽ മാത്രം . എൻ്റെ ചെറുപ്പം മുതൽക്ക് തന്നെ മയ്യിത്തിൻ്റെ ബന്ധുക്കൾ ചീർനി (മധുര പലഹാരം) കൊണ്ടു വരാറുള്ളതും ആ ചീർനിയിൽ നിന്നു അല്പം പള്ളിയിലേക്ക് കൊണ്ടുപോയി ദുആ ചെയ്യിപ്പിക്കുന്നതും ഞാൻ കണ്ടു ശീലിച്ചതാണ്. അന്നത്തെ മഹാ പണ്ഡിതർ അതിനെ നിരുത്സാഹപ്പെടുത്തിയിട്ടില്ല. ഇന്നു എന്താ ഇങ്ങനെ ? നിവാരണം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.


മയ്യിത്തിൻ്റെ നന്മയ്ക്കായി സ്വദഖ ചെയ്യൽ പുണ്യകർമമാണ്. അത് മയ്യിത്തിനു ഉപകരിക്കുമെന്നു ഖണ്ഡിത പ്രമാണം കൊണ്ട് തെളിഞ്ഞതാണ്. ഇക്കാര്യം ഫത്ഹുൽ മുഈൻ അടക്കം നമ്മുടെ മിക്ക കർമ ശാസ്ത്ര ഗ്രന്ഥങ്ങളിലും ആയത്തുകളും ഹദീസുകളും നിരത്തി ഇമാമുകൾ വിവരിച്ചിട്ടുണ്ട്. അതു നാം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടത്. 

മധുര പലഹാരങ്ങൾ കൊണ്ടു വരരുതന്ന പള്ളി ഇമാമിൻ്റെ മുന്നറിയിപ്പ് മയ്യിത്തിനു വേണ്ടി സ്വദഖ ചെയ്യരുത് എന്ന മുന്നറിയിപ്പായി മാറുന്നുണ്ട്. അയാൾ അതു ചിന്തിച്ചാലും ഇല്ലെങ്കിലും.

നാട്ടാചാരത്തെയാണ് വിമർശിക്കുന്നത് എന്ന ന്യായം ഒട്ടും ശരിയല്ല. പരിശുദ്ധ മതത്തിൽ സ്ഥിരപ്പെട്ട നാട്ടാചാരം വിമർശിക്കാൻ പാടില്ല .

മയ്യിത്തിൻ്റെ വീട്ടുകാരും ബന്ധുക്കളും അല്ലാത്തവരും മയ്യിത്തിനു വേണ്ടി സ്വദഖ ചെയ്യുന്നുണ്ടെങ്കിൽ അതിന്നെ പുകഴ്ത്തുകയാണ് നാം ചെയ്യേണ്ടത്.

മയ്യിത്തിൻ്റെ ബന്ധുക്കൾ തുടരെ ഏഴു ദിവസം സ്വദഖ ചെയ്യുന്ന സമ്പ്രദായം സലഫുസ്സ്വാലിഹീങ്ങളുടെ ചര്യയായിരുന്നുവെന്ന് നമ്മുടെ ഇമാമുകൾ വിവരിച്ചത് [ അൽ ഹാവീ ലിൽ ഫതാവാ: 2 / 270]

നാം അതു ചെയ്യാനും മാതൃകയാക്കാനുമാണ് . മുടക്കാനല്ല . 

മയ്യിത്തിൻ്റെ ബന്ധുക്കൾ പറയുന്നതെല്ലാം ജനങ്ങളെ അറിയിക്കുന്നവരായി പള്ളി ഇമാമുകൾ മാറരുത്. പ്രത്യുത, കാര്യങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയാണ് വേണ്ടത്. നാഥൻ തുണക്കട്ടെ, ആമീൻ



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

Wednesday, 5 March 2025

മിഅ്റാജ് നോമ്പും തെളിവുകളും

 

റജബ് 27 ന് മിഅ്റാജ് നോമ്പ് സുന്നത്താണ്. ഈ വസ്തുത പ്രസ്താവിച്ച ഇമാമുകളിൽ ചിലരെ വിവരിക്കാം.

ആദ്യം ഈ വിഷയത്തിൽ വന്ന ഹദീസ് വ്യക്തമാക്കാം.

عن أبي هريرة رضي الله عنه قال قال رسول الله صلى الله عليه وسلم : من صام يوم سبع وعشرين من رجبٍ كتب الله له صيام ستين شهرا 

(إحياء علوم الدين: ١: ٣٢٨)


നബി ﷺ പറയുന്നു: ആരെങ്കിലും റജബ് ഇരുപത്തി ഏഴിനു നോമ്പ് പിടിച്ചാൽ അറുപത് മാസത്തെ നോമ്പിൻ്റെ പ്രതിഫലം അവനു അല്ലാഹു രേഖപ്പെടുത്തും (ഇഹ് യാ : 1/328)

ഈ ഹദീസ് ശൈഖ് അബൂമൂസൽ മദീനി(റ) فضائل الأيام والأشهر എന്ന ഗ്രന്ഥത്തിൽ റിപ്പോർട്ട് ചെയതിട്ടുണ്ട്: (ഹാമിശു ഇഹ് യാ)

عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم: من صام يوم السابع والعشرين من رجب كُتب له ثواب صيام ستين شهرا

الغنية: ١ /١٨٢ 

അറുപത് മാസത്തെ നോമ്പ് എന്നാൽ ആയിരത്തി എണ്ണൂറ് നോമ്പാണ്. മിഅ്റാജ് നോമ്പ് കൊണ്ട് 1800 നോമ്പിൻ്റെ പ്രതിഫലം ലഭ്യമാകുന്നു.

കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ

മിഅ്റാജ് നോമ്പ് സുന്നത്താണെന്നു നിരവധി കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണാം. 

  • ഹാശിയത്തുൽ ബർമാവി : 

ويندب صوم يوم المعراج

(حاشية البرماوي علي شرح ابن قاسم 158)

മിഅ്റാജ് ദിനം നോമ്പ് സുന്നത്താണ് ( ഹാശിയത്തുൽ ബർമാവീ :158)

  • ഇആനത്തു ത്വാലിബീൻ

ﻭﻳﺴﺘﺤﺐ ﺻﻮﻡ ﻳﻮﻡ اﻟﻤﻌﺮاﺝ

(إعانة الطالبين ٢\٢٠٨)

മിഅ്റാജ് ദിവസം നോമ്പ് സുന്നത്താണ് (ഇആനത്ത്: 2/208)

  • ഹാശിയത്തുൽ ബാജൂരി

ﻭﻳﺴﺘﺤﺐ ﺻﻮﻡ ﻳﻮﻡ اﻟﻤﻌﺮاﺝ

(حاشية الباجوري ١ /٤٤٩)

മിഅ്റാജ് ദിവസം നോമ്പ് സുന്നത്താണ് ( ഹാശിയത്തുൽ ബാജൂരി: 1/449)

  • ഹാശിയത്തുൽ ജമൽ

ﻭﻳﺴﻦ ﺃﻳﻀﺎ ﺻﻮﻡ ﻳﻮﻡ اﻟﻤﻌﺮاﺝ

حاشية الجمل ٢/٣٤٩

മിഅ്റാജ് നോമ്പ് സുന്നത്താണ് ( ഹാശിയത്തുൽ ജമൽ: 2/349)

  • ഫത്ഹുൽ അല്ലാം

وَيُتأكد صَوْمُ يَوْم الْمِعْرَاج كما في الباجوري وهو يوم السابع والعشرين من رجبٍ

ِ{فَتْحُ الْعَلَّامِ (٢/٢٠٨

മിഅ്റാജ് നോമ്പ് ശക്തമായ സുന്നത്താണ്. റജബ് മാസം ഇരുപത്തി ഏഴിൻ്റെ ദിനമാണത്.

(ഫത്ഹുൽ അല്ലാം: 2/ 208)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

Monday, 3 March 2025

ഇടതു കൈ അല്പം പിന്നിലേക്കാക്കി അതു കുത്തി ഇരിക്കൽ തെറ്റാണന്നു പറയപ്പെട്ടുന്നു . വസ്തുതയെന്ത്?

 

പ്രസ്തുത ഇരുത്തം ജൂതന്മാരുടെ ഇരുത്തമാണെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്. ആ ഹദീസ് അടിസ്ഥാനമാക്കി പ്രസ്തുത ഇരുത്തം കറാഹത്താണെന്ന് നമ്മുടെ ഫുഖഹാഅ് വിധി പ്രഖ്യാപിച്ചിട്ടുണ്ട്.( ശർഹുൽ മുഹദ്ദബ്: 4/ 474, അൽ ഹാവീ ലിൽ ഫതാവീ :1/354 )

مسألة: اﻟﺤﺪﻳﺚ اﻟﺬﻱ ﺭﻭاﻩ ﺃﺑﻮ ﺩاﻭﺩ ﻓﻲ ﺳﻨﻨﻪ «ﻋﻦ اﻟﺸﺮﻳﺪ ﺑﻦ ﺳﻮﻳﺪ ﻗﺎﻝ: ﺭﺁﻧﻲ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﺃﻧﺎ ﺟﺎﻟﺲ ﻫﻜﺬا، ﻭﻗﺪ اﺗﻜﺄﺕ ﻋﻠﻰ ﺇﻟﻴﺔ ﻳﺪﻱ اﻟﻴﺴﺮﻯ، ﻭﻭﺿﻌﺘﻬﺎ ﺧﻠﻒ ﻇﻬﺮﻱ، ﻓﻘﺎﻝ: " ﺃﺗﻘﻌﺪ ﻗﻌﺪﺓ اﻟﻤﻐﻀﻮﺏ ﻋﻠﻴﻬﻢ» " ﻣﻦ ﻫﻢ اﻟﻤﻐﻀﻮﺏ ﻋﻠﻴﻬﻢ؟ ﻫﻞ ﻫﻢ اﻟﻤﺬﻛﻮﺭﻭﻥ ﻓﻲ ﻗﻮﻟﻪ ﺗﻌﺎﻟﻰ {ﻏﻴﺮ اﻟﻤﻐﻀﻮﺏ ﻋﻠﻴﻬﻢ}

اﻟﺠﻮاﺏ: ﻧﻌﻢ، اﻟﻤﺮاﺩ ﺑﺎﻟﻤﻐﻀﻮﺏ ﻋﻠﻴﻬﻢ ﻓﻲ اﻟﺤﺪﻳﺚ اﻟﻤﺬﻛﻮﺭﻭﻥ ﻓﻲ ﺳﻮﺭﺓ اﻟﻔﺎﺗﺤﺔ ﻭﻫﻢ اﻟﻴﻬﻮﺩ، ﻭﻗﺪ ﺃﻭﺭﺩﻩ اﻟﻨﻮﻭﻱ ﻓﻲ ﺷﺮﺡ اﻟﻤﻬﺬﺏ ﻣﺴﺘﺪﻻ ﺑﻪ *ﻋﻠﻰ ﻛﺮاﻫﺔ ﻫﺬﻩ اﻟﻘﻌﺪﺓ ﻟﻔﻌﻞ اﻟﻴﻬﻮﺩ ﻟﻬﺎ*، ﻭﺃﻭﺭﺩ ﺑﻌﺪﻩ ﺣﺪﻳﺚ اﻟﺒﺨﺎﺭﻱ ﻋﻦ ﻋﺎﺋﺸﺔ

 ﺃﻧﻬﺎ ﻛﺎﻧﺖ ﺗﻜﺮﻩ ﺃﻥ ﻳﺠﻌﻞ اﻟﺮﺟﻞ ﻳﺪﻩ ﻓﻲ ﺧﺎﺻﺮﺗﻪ، ﻭﺗﻘﻮﻝ: ﺇﻥ اﻟﻴﻬﻮﺩ ﺗﻔﻌﻠﻪ، ﻓﺪﻝ ﻋﻠﻰ ﺃﻥ اﻟﻤﻘﺼﻮﺩ ﻛﺮاﻫﺔ اﻟﺘﺸﺒﻪ ﺑﺎﻟﻴﻬﻮﺩ ﻓﻲ ﻛﻴﻔﻴﺔ ﻗﻌﻮﺩﻫﻢ.

(الحاوي للفتاوى ٣٥٤ / ١, شرح المهذب : ٤٧٤ / ٤

ഹദീസിൽ കാണുന്ന ألية എന്ന പദത്തിൻ്റെ ഉദ്ദേശ്യം തള്ളവിരലിൻ്റെ പള്ള ഭാഗത്തെ മാംസം എന്നാണ്. (മിർഖാത്ത്) 

والألية بفتح الهمزة اللحمة التي في أصل الإبهام



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര