Saturday, 15 March 2025

ആത്മഹത്യ മഹാപാപമാണ്

 

ആത്മഹത്യ തനിക്ക് ആശ്വാസം പകരുമെന്നാണ് അത് തെരെഞ്ഞെടുക്കുന്നവന്‍ ചിന്തിക്കുന്നത്. എന്നാല്‍ അതു വസ്തുതയല്ല. ആശ്വാസം എന്നന്നേക്കും നഷ്ടമാകുന്ന പ്രവൃത്തിയാണത്. മരിക്കലോടെ അവർക്കത് ബോധ്യപ്പെടും.

ജുന്‍ദുബ് (റ) നിവേദനം ചെയ്യുന്നു: നബി ﷺ പറയുന്നു:

നിങ്ങളുടെ മുമ്പുണ്ടായിരുന്നവരില്‍ ഒരാള്‍ക്ക് മുറിവ് പറ്റുകയും അയാള്‍ ഏറെ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അയാള്‍ ഒരു കത്തിയെടുത്ത് തന്റെ കൈയ്യില്‍ മുറിവാക്കുകയും രക്തം വാര്‍ന്ന് മരിക്കുകയും ചെയ്തു. അയാളെ കുറിച്ച് അല്ലാഹു പറഞ്ഞു, എന്റെ അടിമ അവന്റെ ശരീരം കൊണ്ട് (മരണത്തിലേക്ക്) ധൃതി കൂട്ടി. അവന് ഞാന്‍ സ്വര്‍ഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. 

അബൂഹുറൈറ(റ) വില്‍ നിന്നു നിവേദനം:

നബി ﷺ പറയുന്നു: “ഒരാള്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ടാണ് തന്റെ ജീവനെടുത്തതെങ്കില്‍ നാളെ നരകത്തില്‍ നിത്യവാസിയായി അതേ ആയുധം അയാള്‍ തന്റെ വയറിലേക്ക് കുത്തിയിറക്കിക്കൊണ്ടിരിക്കും. ഒരുവന്‍ വിഷം കഴിച്ചാണ് തന്റെ ജീവന്‍ കെടുത്തിയതെങ്കില്‍ നരകത്തില്‍ നിത്യവാസിയായി ആ വിഷം പാനം ചെയ്തുകൊണ്ടേയിരിക്കേണ്ടിവരും. ഒരുവന്‍ മലയില്‍നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തതെങ്കില്‍ നരകത്തില്‍ നിത്യവാസിയായി ആ മലയില്‍നിന്ന് ചാടി പിടഞ്ഞ് ദുരന്തം സഹിച്ചുകൊണ്ടേ ഇരിക്കേണ്ടിവരും.

ആത്മഹത്യക്ക് തെരെഞ്ഞെടുത്ത രീതി നരകത്തില്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. എന്നാല്‍ അതുകൊണ്ട് ജീവന്‍ നഷ്ടപ്പെടാതെ നരകത്തില്‍ ശാശ്വതനായി കഴിയേണ്ടി വരും.

”(ആത്മഹത്യ ചെയ്യൽ അനുവദനീയം എന്നു വിശ്വസിച്ചവനാണ് ശാശ്യതമായി നരകത്തിൽ കിടക്കുക) ''

ആത്മഹത്യയും ഇസ്‌ലാമും

അസത്യമായ മറ്റു മതങ്ങൾ ആത്മഹത്യയെ സമീപിക്കുന്നതിനെക്കാൾ ഗൗരവമായാണ് സത്യ മതമായ ഇസ്‌ലാം അതിനെ കാണുന്നത്. ഒരുവിധത്തിലും ഇസ്‌ലാം ഈ നീചവൃത്തി അനുവദിക്കുന്നില്ല. അതുകൊണ്ടു തന്നെ വളരെ വിരളമായി മാത്രമേ ഇസ്‌ലാം മതവിശ്വാസികൾ ആത്മഹത്യക്ക് മുതിരുന്നുള്ളൂ. ആത്മഹത്യയെ ഇസ്‌ലാം വീക്ഷിക്കുന്നത് വൻകുറ്റമായിട്ടാണ് .ആത്മഹത്യ ചെയ്തവന് തെമ്മാടിയുടെ വിധിയാണ് ഇസ്‌ലാം കൽപ്പിക്കുന്നത്.

അബൂദാവൂദ്(റ) ഉദ്ധരിക്കുന്ന ഹദീസിൽ, തിരുനബി ﷺ ആത്മഹത്യ ചെയ്തയാൾക്ക് മയ്യിത്ത് നിസ്‌കരിക്കില്ലെന്ന് ' പറയുന്നതു കാണാം.അത്രക്കു ഗൗരവമായാണ് ഇസ്‌ലാം മതം ആത്മഹത്യയെ കാണുന്നത്. എല്ലാവർക്കും അല്ലാഹു നിശ്ചിത ആയുസ്സ് കണക്കാക്കിയിട്ടുണ്ട്. അത് വരെ നല്ലവരായി ജീവിക്കുകയെന്നതാണ് മനുഷ്യന്റെ ജീവദൗത്യം. മരണത്തിലേക്ക് സ്വമേധയാ നടന്നടുക്കുന്നത് ഇസ്‌ലാം അംഗീകരിക്കുന്നേയില്ല

മസ്അല

ആത്മഹത്യ ചെയ്ത മുസ് ലിം ഫാസിഖാണ്.തമ്മാടിയാണ്. കാഫിറല്ല. അതിനാൽ മറ്റുമുസ് കൾ മരിച്ചാൽ ചെയ്യേണ്ട നിർബന്ധകാര്യങ്ങളെല്ലാം അവനും നാം ചെയ്യണം.

ആത്മാഹ്ത്യ ചെയ്തു മരിച്ച ഒരാളുടെ മയ്യിത്ത് നിസ്കരിക്കാതെ നബി(സ്വ) മാറി നിന്നത് ആത്മഹത്യ എന്ന മഹാ കുറ്റം മറ്റുള്ളവർ ചെയ്യാതിരിക്കാനാണ്.(തുഹ്ഫ: 3/192)

   ﻭﻗﺎﺗﻞ ﻧﻔﺴﻪ ﻛﻐﻴﺮﻩ ﻓﻲ اﻟﻐﺴﻞ ﻭاﻟﺼﻼﺓ) ﻭﻏﻴﺮﻫﻤﺎ ﻟﺨﺒﺮ «اﻟﺼﻼﺓ ﻭاﺟﺒﺔ ﻋﻠﻰ ﻛﻞ ﻣﺴﻠﻢ ﻭﻣﺴﻠﻤﺔ ﺑﺮا ﻛﺎﻥ ﺃﻭ ﻓﺎﺟﺮا ﻭﺇﻥ ﻋﻤﻞ اﻟﻜﺒﺎﺋﺮ» ﻭﻫﻮ ﻣﺮﺳﻞ اﻋﺘﻀﺪ ﺑﻘﻮﻝ ﺃﻛﺜﺮ ﺃﻫﻞ اﻟﻌﻠﻢ ﻭﺧﺒﺮ ﻣﺴﻠﻢ «ﺃﻧﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻟﻢ ﻳﺼﻞ ﻋﻠﻰ اﻟﺬﻱ ﻗﺘﻞ ﻧﻔﺴﻪ» ﺃﺟﺎﺏ ﻋﻨﻪ اﺑﻦ ﺣﺒﺎﻥ ﺑﺄﻧﻪ ﻣﻨﺴﻮﺥ ﻭاﻟﺠﻤﻬﻮﺭ ﺑﺄﻧﻪ ﻟﻠﺰﺟﺮ ﻋﻦ ﻣﺜﻞ ﻓﻌﻠﻪ

(تحفة : ١٩٢ / ٣)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment